പ്രാണസഖി | ✍️ AJWA | ഫുൾ പാർട്ട്
പ്രാണ സഖി 🍁
Full Part
✍️ Ajwa
"വിഷ്ണു... "
തനിക്ക് നേരെ വരുന്ന ബോൾ കാൽ കൊണ്ട് തടഞ്ഞു നിർത്തി അവൻ ചുറ്റും ഒന്ന് നോക്കി,,, നെറ്റിയിൽ നിന്നും ഒലിച്ചുഇറങ്ങുന്ന വിയർപ്പ് തുള്ളികൾ കയ് വിരൽ കൊണ്ട് തുടച്ചു നീക്കി...
ഗോൾ പോസ്റ്റ് നോക്കി അവൻ ആ ബോൾ തട്ടിതെറിപ്പിച്ചതും ഗോൾ എന്ന അലർച്ചയോടെ അവനെ തന്റെ ടീംസ് എല്ലാം എടുത്തു പൊക്കി...
എല്ലാ ആർപ്പ് വിളിയും കഴിഞ്ഞു കപ്പ് വാങ്ങി സിഗരറ്റ് വലിച്ചു ഊതി കൊണ്ട് ഗ്രൗണ്ട് സ്റ്റെപ്പിൽ ഇരിക്കുകയാണ് നമുടെ നായകൻ വിഷ്ണു...
"നിന്റെ ആ ഒരൊറ്റ ഗോൾ കൊണ്ട നമ്മൾ ഇന്ന് അവന്മാരുടെ മുന്നിൽ തല ഉയർത്തി നിക്കുന്നത്.."
ഒപ്പം ഇരുന്ന ജെറി പറഞ്ഞതും അവൻ അതൊക്ക എന്ത് എന്ന് പോലെ ഇരുന്നു വീണ്ടും തന്റെ പണി തന്നെ തുടർന്നു...
"ഇന്ന് നമുടെ ടീം ജയിച്ച വകയിൽ ട്രീറ്റ് എന്റെ വക... "
"ഞാൻ എങ്ങും ഇല്ല,,, അറിയാലോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത...എന്റെ കാര്യം ഇന്നത്തെ വിജയം പോലെ ഇരിക്കും... "
"കേട്ടാൽ തോന്നും നീയാണ് പ്ലസ്ടു എക്സാം എഴുതി റിസൾട്ട് കാത്തിരിക്കുന്നത് എന്ന്,,, നിന്റെ അച്ഛന്റെ സ്കൂളിൽ വിജയ ശതമാനം അറിയാൻ അല്ലേ മാഷ് പോയത്,,, അതിന് നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ... നിന്റെ ഡിഗ്രി ഒക്കെ കഴിഞ്ഞതല്ലേ... "
കൂടി ഇരുന്ന എട്ടു ടീംസിൽ നിന്നും ബാക്കി അഞ്ച് എണ്ണം ഓരോ വഴിക്ക് പോയതും വിഷ്ണു ഒന്നിച്ചുള്ള രണ്ടിനെയും നോക്കി...
"നൂറ് ശതമാനം വിജയം ആണെങ്കിൽ മാധവൻ മാഷ് പിന്നെ തറയിൽ ഒന്നും അല്ല ഉണ്ടാവുക,,, എല്ലാം കൂടി എന്റെ നെഞ്ചിൽ ആവും തീർക്കുക.."
"അതിന് ഫിഫ്റ്റി പേഴ്സൺ കിട്ടി എങ്കിൽ കിട്ടി എന്ന് പറയാം,,, ഇപ്പോഴത്തെ പിള്ളേർ അല്ലേ എല്ലാം കണക്കാ... "
വിഷ്ണുവിന്റെ ഇടം കയ് ആയി ജെറിയും വലം കയ് ആയി ഹരിയും എപ്പോഴും കൂടെ കാണും...ഒരുമിച്ചു പഠിച്ച പഴയ കൂട്ട്... ആർക്കോ വേണ്ടി ഡിഗ്രി ഒക്കെ ചെയ്തു സിർട്ടിഫിക്കറ്റ് ഒക്കെ പെട്ടിയിൽ അടുക്കി വെച്ചിട്ടുണ്ട്... പ്രായം ഇരുപത്തി രണ്ട് ആയെങ്കിലും ഇപ്പോഴും ഫുട്ബോൾ കളിച്ചു നേരം കളയുന്നു...
ഇന്നാണ് sslc പ്ലസ്ടു റിസൾട്ട് വരുന്നത്,,, അതാണ് ഈ ചർച്ച... വിഷ്ണുവിന്റെ അച്ഛൻ മാധവൻ മാഷ്... അദ്ദേഹം ഈ മൂന്നും പഠിച്ചത് കൂടിയ സ്കൂളിലെ ഹെഡ്മാസ്റ്റർ ആണ്... മാഷ് വീട്ടിലും ഒരു മാഷ് ആയി തന്നെ ആണ് ജീവിക്കുന്നത്... ഇപ്പൊ ഈ മൂന്നും മുട്ടിപ്പായി പ്രാർത്ഥിക്കുന്നത് ആ സ്കൂളിൽ ഒരു പേഴ്സൺ കുട്ടി പോലും വിജയിക്കാൻ പാടില്ലേ എന്നാണ്... കാരണം വിഷ്ണു എന്നും കേൾക്കുന്ന വഴക്ക് തന്നെ,,, ഒരു മാഷ് ആയ അദ്ദേഹത്തിന്റെ മകൻ ഇങ്ങനെ ലോക കച്ചറ ആയി നടക്കുന്നത് മാഷിന് കുറച്ചിൽ ആയത് കൊണ്ട് തന്നെ... പക്ഷെ ഈ വിഷ്ണു വീട്ടിൽ നല്ല കുട്ടിയാണ്... മുത്തശ്ശിക്കും അമ്മയ്ക്കും ചേച്ചിക്കും പ്രിയം,,, അവരാണ് ഇവനെ സ്നേഹിച്ചു ചീത്ത ആക്കിയത് എന്നാണ് മാധവൻ മാഷിന്റെ കണ്ടു പിടിത്തം...
തറവാട്ടിൽ മൊത്തം പെൺപിള്ളേർ ആയി നിറഞ്ഞു നിക്കുന്നു,,, ആകെ കൂടി ഉള്ളത് ആണ് ഈ വിഷ്ണു എന്ന ഒരു പയ്യൻ... അതും കണ്ട നേർച്ചയും വഴിപാടും ഒക്കെ നടത്തി കിട്ടിയത് ആണ് ഈ മുതൽ... അതാണെങ്കിൽ ലോക തരികിട ആണ്...
"കർത്താവെ എല്ലാം കൂടി തോറ്റു തുന്നം പാറി ആ മാഷ് തലയിൽ കൂടി മുണ്ട് ഇട്ടു നടക്കണേ... "
ജെറിയുടെ പ്രാർത്ഥന കേട്ടു ഹരി ഒന്ന് നീട്ടി ആമീൻ പറഞ്ഞു...
"ഡാ അപ്പോ നൈറ്റ് കാണാം,,, വേഗം വന്നേക്കണേ... "
"ആ ജീവനോടെ ഉണ്ടെങ്കിൽ... "
വിഷ്ണു അതും പറഞ്ഞു വീട്ടിലേക്ക് നടന്നു... ഗേറ്റ് എത്തിയതും മതില് വഴി തല ഇട്ടു നോക്കി... നോട്ടം അച്ഛന്റെ ചെരിപ്പ് ആണ്,,, ഉണ്ടെങ്കിൽ പിന്നാമ്പുറം ആണ് ലക്ഷ്യം...
ഉണക്കാൻ ഇട്ട തുണി എടുത്തു കൊണ്ടിരിക്കുന്ന ചേച്ചിയെ കണ്ടതും അവൻ ഗേറ്റ് കടന്നു മുറ്റത്തെക്ക് വന്നു...
"ശൂ ശൂ,,, ചേച്ചി... "
"എന്താടാ ഷൂ എടുത്തു തരണോ... "
ചേച്ചി അതും ചോദിച്ചു ഇളിച്ചു കാണിച്ചു നിന്നു...
"ഈൗ... അച്ഛൻ വന്നോടി... "
"ഏയ് ഇല്ലല്ലോ എന്താ വിളിക്കണോ... "
"അയ്യോ വേണ്ടേ... "😁
അവൻ ഇളിച്ചു കൊണ്ട് നെഞ്ചു വിരിച്ചു അകത്തേക്ക് നടന്നു,,, അച്ഛൻ വന്നില്ല അത് തന്നെ കാരണം... പക്ഷെ അവന്റെ പോക്ക് കണ്ടു ആരതി ചിരിച്ചു...
"മുത്തശ്ശി അമ്മേ ഇത് കണ്ടോ,,, ഞാൻ ആണ് ഇന്നത്തെ താരം... "
അവൻ കയ്യിൽ ഉള്ള കപ്പ് പൊക്കി പിടിച്ചു പറഞ്ഞു തീരുന്നതിന് മുന്നേ മുന്നിൽ പന പോലെ നിക്കുന്ന അച്ഛനെ കണ്ടു കയ് ഉയർത്തി പിടിച്ച അതേ നിൽപ്പ് ആയിരുന്നു...
പിന്നാലെ വന്ന ചേച്ചി ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി... നിനക്ക് ഞാൻ വെച്ചിട്ടുണ്ട് തെണ്ടി എന്നും മനസ്സിൽ ഉരുവിട്ടു അവൻ അതേ നിൽപ്പ് ആയിരുന്നു...
അച്ഛന് പിന്നാലെ അമ്മ പാർവതിയും മുത്തശ്ശിയും കൂടി അവനെ ദയനീയമായി നോക്കി...
"ഹ്മ്മ് താരം,,, ആ കയ്യിൽ കിടക്കുന്ന ഗപ്പ് കൊണ്ട് പോയി കലത്തിൽ ഇട്ടു നോക്ക്,,, ചോർ ആയിട്ടാണോ കഞ്ഞി ആയിട്ടാണോ കിട്ടുന്നത് എന്ന് നോക്കാം... എന്നിട്ട് അത് കഴിച്ചു വിശപ്പ് മാറ്റിക്കൊ എന്റെ മോൻ... "
അവൻ കയ്യും താഴ്ത്തി തറയിൽ നോക്കി നിന്നു... ഇന്നത്തെ റിസൾട്ട് തീരുമാനം ആയി...😩
അച്ഛൻ അടുത്തേക്ക് വന്നു നിന്നു അവനെ നോക്കി പുച്ഛിച്ചു,,, അവൻ ഉള്ളിൽ അത് പിന്നെ ചെയ്തു കൊണ്ടിരിക്കുന്നത് കൊണ്ട് വലിയ കാര്യം ആക്കിയില്ല...
"കണ്ടോ ഇവൾ ആണ് ഇന്നത്തെ താരം,,, പ്ലസ്ടു നൂറ് ശതമാനം വിജയം നേടിയ കുട്ടി... എല്ലാറ്റിനും ഫുൾ മാർക്ക് നേടിയ ഈ കുട്ടിക്ക് ഇന്ന് കിട്ടിയ സ്വീകരണം കണ്ടാൽ നിന്നെ ഒക്കെ എന്ത് ചെയ്യേണ്ടി വരും... സ്വന്തം അച്ഛൻ ആയി പോയത് കൊണ്ട് നിനക്ക് ഒക്കെ അല്ലേ എന്നെ ഒരു വിലയും ഇല്ലാതെ ഉളളൂ... പക്ഷെ ആ കുട്ടി പറഞ്ഞത് എന്താണ് എന്ന് അറിയോ എന്റെ വിജയത്തിന് കാരണം മാധവൻ മാഷ് ആണെന്നാണ്... കണ്ടു പടിക്ക് എന്ന് പറയുന്നത് കൊണ്ട് അർത്ഥം ഇല്ല... ഇനി എങ്കിലും ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യം ഉണ്ടാവണം... ഓരോ ജീവിക്കും അതിന്റെതായ ലക്ഷ്യം ഉണ്ട്... ഇങ്ങനെ ഒരു ജന്മം തന്നതിന് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നാ... "
നീണ്ട പ്രസംഗം നടത്തി അച്ഛൻ പോയതും അവൻ ഇന്നത്തെക്ക് എനിക്ക് ഉള്ള വക ഒപ്പിച്ചു തന്ന കോപ്പ് ആരാണെന്ന് നോക്കാൻ വേണ്ടി അച്ഛൻ അവിടെ ഇട്ട പേപ്പർ നിവർത്തി നോക്കി...
ഉന്നത വിജയം നേടിയ സ്കൂൾ കണ്ടപ്പോൾ തന്നെ അവൻ ഓർത്തത് ജെറിയുടെ പ്രാർത്ഥന ആണ്,,, കേട്ടില്ല മോനെ നിന്റെ കർത്താവ്... 😓
അതിൽ ഫസ്റ്റ് പേജിൽ തെളിഞ്ഞു നിക്കുന്ന ഫോട്ടോ കണ്ടതും ഇവൾ ആണോ ഇന്ന് മാധവൻ മാഷ് കാരണം വിജയിച്ചത് എന്നും പറഞ്ഞു അത് മുഴുവനും നോക്കി...
"ഇത് മൊത്തം തള്ള് ആണല്ലോ ഈശ്വരാ,,, ആ പെണ്ണിനെ അച്ഛൻ സഹായിച്ചു അത്രേ... ഇതൊക്കെ കാശ് കൊടുത്തു പറയിപ്പിച്ചത് ആണെന്നാണ് എനിക്ക് തോന്നുന്നത്... "
"ഒന്ന് പോടാ നിനക്ക് അച്ഛനോട് ദേഷ്യം ഉണ്ടെന്ന് കരുതി അങ്ങനെ ഒന്നും പറയണ്ട,,, അച്ഛൻ എന്നും പറയാറുണ്ട് പാറു ആണ് സ്കൂളിന്റെ ആകെ ഉള്ള പ്രതീക്ഷ എന്ന്... ഇപ്പൊ അത് സത്യം ആയി എന്നെ ഉളളൂ... "
"പാറുവോ... "🙄
"പാർവതി,,, അച്ഛന് ആ കുട്ടിയെ വലിയ കാര്യം ആയോണ്ട് പാറു എന്നാ വിളിക്കുന്നെ... "
"അല്ലാതെ അമ്മയുടെ പേര് ആയോണ്ട് അല്ല... "
"അത് എന്തെങ്കിലും ആവട്ടെ,,, കേറി കിടക്കാൻ നല്ലൊരു വീടോ പഠിക്കാൻ നല്ലൊരു സ്ഥലവോ കറണ്ട് പോലും ഇല്ലാതെ ആണ് ആ കുട്ടി ഇങ്ങനെ പഠിച്ചു മാർക്ക് വാങ്ങിയത്... അതിനെ സമ്മതിക്കണം അല്ലേ മോനെ,,, ഓരോരുത്തർ എന്തൊക്കെ സൗകര്യം ഉണ്ടായിട്ടും പഠിക്കുന്നുണ്ടോ... "
അമ്മയും പറഞ്ഞു പറഞ്ഞു എനിക്ക് ഇട്ടാണ് താങ്ങുന്നത് എന്ന് കണ്ട വിഷ്ണു മുറിയിൽ ചെന്നു...
"നിന്നെ ചോറും കഞ്ഞിയും ഒന്നും വെക്കാൻ എനിക്ക് ഇപ്പൊ താല്പര്യം ഇല്ല,,, തത്കാലം നീ ആരും കാണാതെ ഈ പെട്ടിയിൽ കിടക്കു... നിന്നെ ഒക്കെ ഒരിക്കൽ ഞാൻ എല്ലാരും കാണെ എടുത്തു വെക്കും... "
വാങ്ങി കൂട്ടിയ കപ്പ് എല്ലാം പെട്ടിയിൽ സൂക്ഷിച്ചു അതിൽ നോക്കി എന്തൊക്കെയോ പറഞ്ഞു അത് അടച്ചു വെച്ചു...
🍁🍁🍁
ഒൻപത് മണി ആയി,,, അവൻ ക്ലോക്ക് നോക്കി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു... എന്തൊക്കെ ചീത്ത പറഞ്ഞാലും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോ അച്ഛൻ ആള് സൈലന്റ് ആണ് എന്ന ഒരു ആശ്വാസം ഉണ്ട് അവന്...
അവൻ പെട്ടെന്ന് കഴിച്ചു മുറിയിൽ ചെന്നു,,, എന്തെങ്കിലും കൊടുക്കാൻ കണക്ക് വെച്ചാൽ അന്ന് തന്നെ കൊടുക്കണം എന്ന ഒരു വാശി ഉള്ളത് കൊണ്ട് ചേച്ചിയുടെ മുറിയിൽ വിട്ടു...
അകത്ത് കയറി ബാഗിൽ നിന്നും പണവും എടുത്തു വിരിച്ചു വെച്ച ഷീറ്റ് ഒക്കെ തറയിൽ ഇട്ടു ഒരു പണി കൂടി കൊടുത്തു...
"തത്കാലം ഇത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യൂ,, ടീച്ചർ aayസ്കൂളിൽ കയറാൻ പോവല്ലേ ബാക്കി ആ സ്റ്റുഡന്റ്സിന്റെ കയ്യിൽ നിന്നും കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം... "
"അവർ നിന്നെപ്പോലെ ആവില്ല അത് ഉറപ്പാ,,, സാമദ്രോഹി ആ ഷീറ്റ് എങ്കിലും വെക്കാം ആയിരുന്നു... "
"നല്ലോണം പണി എടുത്തു വിരിക്ക്,,, ആ തടി ഒക്കെ ഒന്ന് കുറയട്ടെ,,, എന്നെ പറ്റിക്കുംമ്പോ ഇതൊക്കെ ഓർത്താൽ മതി... "
അവൻ പോയതും അതിന്റെ കോലം കണ്ടു അവൾ തലയിൽ കയ് വെച്ചു നിന്നു...
വീട് മുഴുവനും ഇരുട്ടിൽ വീണു,,, എല്ലാരും സൈലന്റ് ആയി,,, ആകെ കൂടി മുറിയിൽ നിന്നും കറങ്ങുന്ന ഫാനിന്റെ സൗണ്ട് മാത്രം...
വിഷ്ണു എണീറ്റ് പുറത്തേക്ക് വന്നു,,, സ്ഥിരം വഴി ആയ ബാൽക്കണി വഴി അവൻ ഒച്ച ഉണ്ടാക്കാതെ പുറത്തേക്ക് ഇറങ്ങി...
ജെറിയും ഹരിയും ഒഴിച്ച് വെച്ചിരിക്കുന്ന മദ്യം എടുത്തു ഇത്തിരി വെള്ളം പോലും ചേർക്കാതെ വന്നപാടെ എടുത്തു കുടിച്ചു,,, രണ്ടും വായും പൊളിച്ചു ഇവന് ഇത് എന്ത് പറ്റി എന്ന പോലെ നോക്കി നിന്നു...
"മ്മ് ഇന്നത്തെ റിസൾട്ട് കണ്ടപ്പോൾ തന്നെ തോന്നി നിനക്ക് വയർ നിറച്ചു കിട്ടി കാണും എന്ന്... "
"പക്ഷെ ഇന്ന് ഒരു പെണ്ണ് കാരണം ആണ് എനിക്ക് വയർ നിറച്ചു കിട്ടിയത്... മാധവൻ മാഷ് കാരണം ആണത്രേ ഈ %%$$#മോൾ വിജയിച്ചത്... ഇതിനെ എങ്ങാനും കയ്യിൽ കിട്ടിയാൽ ഞാൻ പപ്പടം പൊടിക്കുന്ന പോലെ പൊടിച്ചു കളയും ഞാൻ... "
അവൻ കയ്യിൽ ഉള്ള പേപ്പർ അവിടെ ഇട്ടു പറഞ്ഞതും രണ്ടും ആ പേപ്പർ നോക്കി,,, അവൻ അത് തട്ടി പറിച്ചു ദേഷ്യം മുഴുവനും തീർത്തു കൊണ്ട് അത് വലിച്ചു കീറി കഷ്ണങ്ങൾ ആക്കി ചുരുട്ടി എരിഞ്ഞു...
ഉള്ള ബോട്ടിൽ മുഴുവനും കുടിച്ചു തീർത്തതും മൂന്നും അവിടെ വീണു...
"ഡാ വിഷ്ണു എണീക്ക്,,, രാവിലെ ആയി... നിന്റെ അച്ഛൻ നീ ഹാജർ വെച്ചില്ല എങ്കിൽ ഈ പരിപാടി ഇന്നത്തോടെ നിർത്തും... എടാ വിഷ്ണു എണീക്ക്... "
രണ്ടും മാറി മാറി വിളിച്ചതും അവൻ എണീറ്റ് ഇരുന്നു... ടൈം കണ്ടതും ഒരു ഓട്ടം ആയിരുന്നു... അച്ചൻ പേപ്പർ നോക്കി പുറത്ത് ഇരിക്കുന്നത് കണ്ടതും അവൻ പിന്നാമ്പുറം വഴി അകത്തേക്ക് കയറി മുറിയിൽ കയറി... കുളി ഒക്കെ കഴിഞ്ഞു പുറത്തേക്ക് വന്നു...
"എങ്ങോട്ടാ രാവിലെ തന്നെ ഒരുങ്ങി കെട്ടി പോന്നെ... "
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന വിഷ്ണുവിനെ നോക്കി അച്ഛൻ ചോദിച്ചതും അവൻ എങ്ങോട്ട് പോകാൻ എന്ന ബാവത്തിൽ നോക്കി... അല്ലേലും എവിടേക്ക് പോകാൻ...
"മൂന്ന് നേരം വെട്ടി വിഴുങ്ങാൻ കിട്ടുന്ന കൊണ്ട് കുഴപ്പം ഇല്ലാലോ അല്ലേ,,, വല്ല ജോലിയും ചെയ്തു പത്ത് രൂപ ഉണ്ടാക്കി കൊണ്ട് വരാൻ നോക്ക്..."
അവൻ ഓ എന്ന് കാണിച്ചു കഴിച്ചത് നിർത്തി എണീറ്റു...
"മോനെ നീ കഴിച്ചു കഴിഞ്ഞു എണീറ്റാൽ മതി,,, അച്ഛൻ അങ്ങനെ പലതും പറയും അതൊന്നും മോൻ കാര്യം ആക്കണ്ട... "
അമ്മ വന്നു തടഞ്ഞു എങ്കിലും അവൻ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
"സാരമില്ല അമ്മേ,,, ആ എനിക്കും വരും ഒരു കാലം... "
"എന്താടാ നിനക്ക്,,, ആ കുട്ടി കഴിക്കുമ്പോ തന്നെ നിനക്ക് ഓരോന്ന് പറയണം ആയിരുന്നോ... അല്ലെങ്കിൽ തന്നെ അവൻ കൊച്ചല്ലേ ആവുന്ന നേരത്ത് അവൻ പണിക്ക് പോകും അല്ലേ മോനെ... "
മുത്തശ്ശി കൂടി അവനെ നോക്കി സങ്കടപ്പെട്ടു അടുത്തേക്ക് വന്നു...
"എന്റെ അമ്മേ ഇരുപത്തി രണ്ട് വയസ് ആയി... ഇപ്പോഴും കൊച്ചു കുഞ്ഞ് എന്നും പറഞ്ഞു നിങ്ങൾ ഒക്കെ ലാളിക്കുന്നത് കൊണ്ടാ ഇവന്റെ ഈ അഴിഞ്ഞാട്ടം... പഠിക്കാൻ വിട്ട സമയം നേരെ ചൊവ്വേ പഠിച്ചിരുന്നു എങ്കിൽ ഇപ്പൊ വല്ല സ്കൂളിലും അദ്ധ്യാപകൻ ആയി കയറാം ആയിരുന്നു... അതോ ഇല്ല എന്നാൽ സ്വന്തം ചിലവിന് ഉള്ള പണി സ്വന്തം ആയി കണ്ടു പിടിച്ചു അത് ചെയ്തൂടെ... "
"അച്ഛൻ അദ്ധ്യാപകൻ ആയി എന്ന് കരുതി മക്കൾ ആവണം എന്ന് വാശി പിടിക്കരുത്... ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ള എന്തെങ്കിലും ജോലി കണ്ടു പിടിച്ചു ചെയ്തോളാം,,, അത് പിന്നെ മാധവൻ മാഷിന് കുറച്ചിൽ ആണെന്ന് പറഞ്ഞു വരാതിരുന്നാൽ മതി... "
വിഷ്ണു അത്രയും ഗൗരവത്തിൽ പറഞ്ഞു അവിടെ നിന്നും ഇറങ്ങി...
ദേഷ്യം മുഴുവനും പുകച്ചു തീർത്തു കൊണ്ടിരിക്കുന്നത് കണ്ടു ജെറിയും ഹരിയും നോക്കി ഇരുന്നു...
"അല്ലടാ നിന്റെ അച്ഛനോട് ഉള്ള ദേഷ്യം മുഴുവനും നീ വലിച്ചു തീർത്താൽ അച്ഛൻ പോയി കിടക്കുന്നതിന് മുന്നേ നിനക്ക് പോയി കിടക്കാം... "
"അല്ലെങ്കിലും അത് തന്നെയാ നല്ലത്,,, ഇങ്ങനെ ജീവിക്കുന്നതിലും ബേധം അങ്ങ് ചത്തു കിടക്കുന്നത് ആണ്... ആർക്കും വേണ്ടാത്ത ഈ ജന്മം അങ്ങനെ എങ്കിലും തീരട്ടെ... "
"നീ എന്തിനാ വിഷ്ണു പേടിക്കുന്നെ,,, നിന്റെ അച്ഛൻ റിട്ടേൺഡ് ആയാൽ പിന്നെ നിനക്ക് അല്ലേ ആ ജോലി പിന്നെന്താ... "
"എനിക്ക് അങ്ങേരുടെ ഒരു ഔദാര്യവും വേണ്ട,,, എനിക്ക് ഇപ്പോൾ ഒരു ജോലി ആണ് വേണ്ടത്... അത് എന്ത് കൂതറ ജോലി ആണെങ്കിലും വേണ്ടില്ല,,, പത്ത് രൂപ ഉണ്ടാക്കി വേണം അങ്ങേരുടെ മുന്നിൽ പോയി നിക്കാൻ... "
"ജോലിക് ആണോ വിഷമം,,, എത്ര ജോലി വേണം... എനിക്ക് ആണെങ്കിൽ അച്ഛൻ ഒരു വർക്ക് ഷോപ്പിൽ ജോലി ശരിയാക്കി തന്നതാ... അത് ഞാൻ വേണ്ടെന്ന് വെച്ചതാ... പണി ഒക്കെ ഇഷ്ട്ടം പോലെ ഉണ്ട്,,, അതൊന്നും നമ്മുടെ സ്റ്റാൻഡേർഡ്ന് യോജിച്ചതല്ല... "
"ഡാ എങ്കിൽ വാ,,, ആ വർക്ക് ഷാപ്പ് ജോലി ചെയ്തിട്ട് തന്നെ കാര്യം... "
വിഷ്ണു ചുണ്ടിൽ ഇരിക്കുന്ന സിഗരറ്റ് കളഞ്ഞു മുന്നിലേക്ക് നടന്നു,,, പിന്നാലെ രണ്ടും... മെയിൻ ഉദ്ദേശം ആ ജോലി മകൻ ചെയ്താൽ മാഷ് നാണം കെടും എന്നുള്ളത് ആണ്...
"അയ്യോ പെട്രോൾ തീർന്നു,,, അടുത്ത് ഒന്നും പമ്പ് ഇല്ലെന്ന് തോന്നുന്നു... "
വഴിയിൽ വണ്ടി സ്റ്റോപ്പ് ആയതും ജെറി പറഞ്ഞു...
"തോന്നുന്നു എന്നല്ല ഇല്ല... ഉണ്ടായിട്ടും വലിയ കാര്യം ഇല്ല,,, എന്റെ കയ്യിൽ നയാ പൈസ ഇല്ല... നിങ്ങൾ രണ്ടിനോടും പിന്നെ ചോദിച്ചിട്ട് കാര്യം ഇല്ലല്ലോ... "
"ഓഹ് മതി ഒരു പണക്കാരൻ വന്നേക്കുന്നു,,, ഇപ്പൊ പോകുന്നത് തന്നെ ജോലി അന്വേഷിച്ചു കൊണ്ടാ,,, നിന്റെ ഈ അഹങ്കാരം തീർത്തു തരാം കേട്ടോ... "
"ആദ്യം ആ ഓഫർ ആരും കയ്യേറ്റം നടത്തി കാണല്ലേ എന്ന് പ്രാർത്ഥിക്ക്... "
ഹരിയും ജെറിയും ബൈക്ക് ഉരുട്ടി തല്ല് ഉണ്ടാക്കി വിഷ്ണുവിന്റെ പിന്നാലെ നടന്നു... അവൻ ആണെങ്കിൽ അതൊന്നും മൈൻഡ് ചെയ്യാതെ മുന്നിൽ നടന്നു...
"ഡാ ഒരു ബസ് അല്ലേ പോയാലോ വണ്ടി വൈകീട്ട് എടുക്കാം... "
വണ്ടി തള്ളി മടുത്തു ജെറി പറഞ്ഞതും രണ്ടും ശരി വെച്ചു കയ് കാട്ടി ബസ് നിർത്തിച്ചു അതിൽ കയറി... മുന്നിൽ പെൺകുട്ടികൾ നിരന്നു നിക്കുന്ന കണ്ടതും ഹരിയും ജെറിയും ഏറ്റവും മുന്നിൽ ആയി ചെന്നു ഇരുന്നു...
കാണാൻ കൊള്ളാവുന്നതിനെ തിരഞ്ഞു പിടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ജെറി വിഷ്ണുവിനെ ഒന്ന് തോണ്ടിയത്...
"എന്താടാ പന്നി മര്യാദക്ക് ഇരിക്കാനും സമ്മതിക്കില്ലേ... "
"എടാ അതല്ല നീ ആ ഏറ്റവും മുന്നിൽ നിക്കുന്ന പെണ്ണിനെ നോക്കിയെ... "
"അത് വേണ്ടുവോളം നിങ്ങൾ രണ്ടാളും നോക്കുന്നുണ്ട് അല്ലോ പിന്നെന്തിനാ ഞാൻ കൂടെ നോക്കുന്നെ... "
"ഓഹ്,,, അതല്ല ആ പെണ്ണ് അല്ലേ ഇന്നലെ പേപ്പറിൽ വന്ന പെണ്ണ്... മറ്റേ നിന്റെ അച്ഛൻ പറഞ്ഞ സ്കൂളിലെ താരം... "
അത് കേട്ടതും വിഷ്ണു ഒന്ന് തല ചെരിച്ചു നോക്കി...
വെളുത്തു നിൽക്കുന്ന ഇടത് കഴുത്തു വ്യക്തമായി കാണാം,,, ഒരു ചെറിയ ജിമിക്കി ഇടത് കാതിൽ തൂങ്ങി ആടുന്നു,,, ഇടക്ക് ഇടക്ക് പിന്നോട്ട് തിരിഞ്ഞു സംസാരിച്ചു കൊണ്ടിരിക്കുന്നു,,, മുഖം വ്യക്തമായി കണ്ടില്ല എങ്കിലും ആ നുണകുഴി കാണാം...
പക്ഷെ അത് തന്നെ ആണോ ഇത് എന്ന സംശയം വന്നതും അവൻ ജെറിയെ ഒന്ന് നോക്കി...
"ആ പെണ്ണ് തന്നെ ആണോ ഇത് കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ... "
"അത് തന്നെയാ,,, നേരിട്ട് ആണ് ഭംഗി കൂടുതൽ... പേപ്പറിൽ വന്നത് ആധാർ കാർഡിൽ ഉള്ള ഫോട്ടോ ആണെന്ന് തോന്നുന്നു,,, ഒരുമാതിരി കറുത്ത് ഇരുണ്ട മുഖം... "
"എടാ അത് ബ്ലാക്ക് ആൻഡ് വെയിറ്റ് ഫോട്ടോ ആയോണ്ടാ... "
ജെറിയുടെ സംശയം കേട്ടു രവി അത് തീർത്തു കൊടുത്തു...
കണ്ടക്ടർ അടുത്ത് വന്നതും രവി തന്നെ പോക്കെറ്റിൽ നിന്നും കാശ് എടുത്തു കൊടുത്തു...
"നയാ പൈസ ഇല്ലെന്ന് പറഞ്ഞിട്ട്... "
"ഇത് നയാ പൈസ അല്ലല്ലോ... "
ജെറി ആകിയതാണോ എന്ന പോലെ അവനെ നോക്കി,,, രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു കൊടുക്കാൻ തുടങ്ങിയതും രണ്ടിന്റെയും ഇടയിൽ ഇരുന്ന വിഷ്ണുവിന്റെ കണ്ണുകൾ ചെന്നത് ആ നുണകുഴി കവിളിൽ ആയിരുന്നു...
"ആ ഇതാര് പാറുവോ,,, മോൾ കലക്കി കേട്ടോ... ഇത്രയും പ്രതീക്ഷിച്ചില്ല... "
കണ്ടക്ടർ കൂടി അത് പറഞ്ഞപ്പോൾ ആണ് വിഷ്ണുവിനു അത് അവൾ ആണെന്ന് മനസ്സിൽ ആയത് തന്നെ,,, അവളുടെ മുഖം ഒന്ന് പൂർണമായി കാണാൻ അവൻ കൊതിച്ചു...
"എവിടെ പോയതാ എല്ലാരും സ്കൂളിൽ ആണോ... "
"അതേ ചേട്ടാ,,, കോളേജിൽ ഉള്ള അഡ്മിഷൻ റെഡി ആകണ്ടേ അതിന് പോയതാ... "
പാറുവാണ് അത് പറഞ്ഞത്,,, അയാൾ പോയതും പാറു വീണ്ടും പിന്നിലേക്ക് തിരിഞ്ഞു കൂട്ട്കാരികളോട് സംസാരിക്കാൻ തുടങ്ങി...
അവളുടെ കമ്മലും നോക്കി അവൻ ഇരുന്നു...
ബസ് സ്റ്റോപ്പ് ചെയ്തതും അവൾ ഇറങ്ങുന്നത് കണ്ടപ്പോൾ ആണ് വിഷ്ണു എണീറ്റത്...
"എടാ ഇറങ്ങാൻ ആയില്ല അടുത്ത സ്റ്റോപ്പ് ആണ്... "
"അതൊക്ക ആയി... "
അവൻ മുന്നിലൂടെ ഇറങ്ങുന്നത് കണ്ടതും ബാക്കി രണ്ടും പിന്നാലെ ഇറങ്ങി... അവൻ ചുറ്റും ഒന്ന് നോക്കി അവളെ കണ്ടതും പിന്നാലെ വിട്ടു...
"അതേ ഒന്ന് നിന്നെ... "
വിഷ്ണുവിന്റെ വിളി കേട്ടു ജെറിയും ഹരിയും പരസ്പരം നോക്കി നിന്നു...
പാറു അതൊന്നും കേൾക്കാതെ മുന്നോട്ട് നടന്നതും അവൻ ഓടി അവരുടെ മുന്നിൽ ചെന്നു നിന്നു,,, ഓടിയ കിതപ്പ് എല്ലാം തീർത്തു കൊണ്ടാണ് അവൻ അവളുടെ മുഖത്തെക്ക് നോക്കിയത്...
അവൾ എന്തെ എന്ന പോലെ അവനെ നോക്കി നിന്നതും അവനും നേരെ നിന്നു അവളെ നോക്കി... അവന്റെ നോട്ടം കണ്ടു പാറു കൂടെ ഉള്ള ചിത്രയെ നോക്കി...
"എന്താടോ തനിക്ക് വേണ്ടത്... "
ചിത്ര അവനോട് ചോദിച്ചതും അവൻ അതൊന്നും മൈൻഡ് ചെയ്യാതെ പാറുവിനെ നോക്കി...
"നീ എന്താടി കരുതിയത്..വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞു വലിയ ആളായി നടക്കാം എന്നോ... ആരെ സോപ്പിട്ടു പതപ്പിക്കാൻ ആടി ഇന്നലെ വലിയ ഡയലോഗ് ഒക്കെ പറഞ്ഞത്... "
"ഹലോ ഞാൻ എന്ത് പറഞ്ഞു എന്നാ,,, തനിക്ക് എന്താടോ കണ്ണ് കാണില്ലേ... ഞാൻ തന്നെ ആദ്യായിട്ട് കാണുന്നതാണ് അല്ലോ... "
"ഞാനും ആദ്യായിട്ട് കാണുന്നത് ആണ്,,, പക്ഷെ ഇന്നലെ കണ്ടപ്പോൾ തന്നെ നേരിട്ട് ഇങ്ങനെ ഒന്ന് കാണണം എന്ന് കരുതിയതും ആണ്... "
പാറു ഒന്നും മനസ്സിൽ ആവാതെ അവനെ നോക്കി... അപ്പോഴേക്കും രണ്ടും വന്നു വിഷ്ണുവിനെ മാറ്റാൻ നോക്കി...
"വിടടാ എന്നെ ഈ %&&$##മോളോട് ഞാൻ ഇന്നലെ തന്നെ രണ്ടെണ്ണം പറയണം എന്ന് കരുതിയത് ആണ്,,, ഇത്രയും പെട്ടെന്ന് തന്നെ കാണും എന്ന് കരുതിയില്ല... ഡീ നീ പഠിച്ചു വല്ലതും ഉണ്ടാക്കിയിട്ട് ഉണ്ടെങ്കിൽ അത് നിനക്ക് അതിന് മാധവൻ മാഷിന് ഉണ്ടാക്കി കൊടുക്കാൻ നിക്കണ്ട കേട്ടല്ലോ... "
"എന്തൊക്കെയാ ഇയാൾ പറയുന്നേ ഇവൾ എന്ത് പറഞ്ഞു എന്നാ... "
ചിത്ര അതും ചോദിച്ചു അവരെ നോക്കിയതും ഹരിയും ജെറിയും അവളെ നോക്കി ട്യൂൺ ചെയ്യുന്ന തിരക്കിൽ ആയിരുന്നു...
എല്ലാം കേട്ടു പാറുവിന്റെ മുഖത്ത് സങ്കടം വന്നതും അവൾ മുന്നോട്ട് നടന്നു...
"ഡീ എവിടെ പോവാ,,, ഞാൻ പറയുന്നത് മുഴുവനും കേട്ടിട്ട് പോയാൽ മതി... "
വിഷ്ണു അവളുടെ കയ്യിൽ പിടിച്ചു നിർത്തിയതും പാറു അവന്റെ കയ്യിലെക്ക് ഒന്ന് നോക്കി...
"ഡോ എന്റെ കയ്യിന്ന് വിടാൻ ആണ് പറഞ്ഞത്... "
"ഇല്ലെങ്കിൽ നീ എന്ത് ചെയ്യും... "
അത് ചോദിച്ചു തീരുന്നതിന് മുന്നേ പാറുവിന്റെ കൈകൾ വിഷ്ണുവിന്റെ മുഖത്ത് പതിഞ്ഞു...
അവൻ കവിളിൽ കയ് വെച്ചു കൊണ്ട് തന്നെ അറിയാതെ അവളുടെ കയ് വിട്ടു... അവൾ അവനെ പുച്ഛിച്ചു കൊണ്ട് മുന്നോട്ട് നടന്നു...
"😠ഡീ നീ എന്നെ തല്ലി അല്ലേ,,, നിനക്ക് ഞാൻ ഇതിന് ഉള്ളത് ഇന്ന് തന്നെ തന്നിരിക്കും... "
"വേണ്ടടാ വിട്ടേക്ക് നീ തന്നെ ചൊറിഞ്ഞു വാങ്ങിയത് അല്ലേ... "
പിന്നാലെ പോകാൻ നിന്ന വിഷ്ണുവിനെ ജെറിയും ഹരിയും പിടിച്ചു നിർത്തി...
"നിന്റെ അച്ഛനോട് ഉള്ള ദേഷ്യം എന്തിനാ നീ ആ പാവം പെണ്ണിന്റെ അടുത്ത് തീർത്തത്... "
"😬പാവം എന്നെ കൊണ്ടൊന്നും പറയിക്കണ്ട,,,നീ കണ്ടതല്ലേ എന്നെ അവൾ തല്ലിയത്... "
"അത് നീ ചോദിച്ചു വാങ്ങിയത് കൊണ്ട് അതിന് ഇവിടെ പ്രസക്തി ഇല്ല... "
ജെറി അതും പറഞ്ഞു തിരിച്ചു നടക്കാൻ ഒരുങ്ങിയതും എല്ലാം ഒന്ന് റിവേഴ്സ് ചെയ്തു... കാണാതെ പോയ അവളെ തോണ്ടി കാണിച്ചു കൊടുത്തത് ഞാൻ ആണല്ലോ എന്ന് ഓർത്തതും അവൻ ഒന്ന് ഇളിച്ചു കൊണ്ട് വിഷ്ണുവിനെ നോക്കി...
അവന്റെ മുഖത്തെക്ക് കല്ല് വന്നു വീണതും അവൻ ആ എന്നും പറഞ്ഞു അത് വന്ന ഭാഗത്ത് നോക്കി...
മുന്നിൽ ഒരു അടക്കകുരു പോലെ ഒന്ന് നിക്കുന്ന കണ്ടു ജെറി കലിപ്പിൽ അവന്റെ അടുത്ത് ചെന്നു...
"സോറി ചേട്ടാ ഉന്നം മാറി പോയതാ... "
"ആണോ എന്നാൽ പ്രശ്നം ഇല്ല,,, ആരെയാ ഉന്നം വെച്ചത് ഞാൻ സഹായിക്കാം... "
അവൻ യാതൊരു ദയയും ഇല്ലാതെ വിഷ്ണുവിനെ ചൂണ്ടി കാണിച്ചതും ജെറി ഒന്ന് ഞെട്ടി കൊണ്ട് അവനെ നോക്കി... അവനെ കണ്ടതും ഹരിയും വിഷ്ണുവും അവന്റെ അടുത്തേക്ക് ചെന്നു...
"ഡാ നീ എന്തിനാ എന്നെ കല്ലെറിയാൻ നോക്കുന്നെ... "
"പാറു ചേച്ചിയുടെ കയ്യിൽ പിടിച്ചാൽ പിന്നെ എറിയാതെ... "
അത് കേട്ടപ്പോൾ വിഷ്ണു അവനെ ഒന്ന് അടിമുടി നോക്കി...
"നീയാരാ അവളെ ബോഡി ഗാർഡ് ആണോ...? "
"അല്ല ചേച്ചി എനിക്ക് ട്യൂഷൻ എടുക്കാറുണ്ട്,,, ഞാൻ ചേച്ചിയുടെ അനിയത്തി ജാനകിയുടെ ക്ലാസ് മറ്റ് ആണ്... പിന്നെ... "
"പിന്നെ... 🤔"
മൂന്നും ഒരുമിച്ചു ചോദിച്ചു...
"പിന്നെ ഞാൻ ആണ് ജാനകിയെ കെട്ടുന്ന ചെക്കൻ... "
"🙄ആദ്യം മുട്ടയിൽ നിന്നും വിരിയട്ടെ എന്നിട്ട് പോരെ... "
😖ജെറിയും രവിയും ഇവന് വരെ സെറ്റ് ആയോ എന്ന ഒരു സങ്കടവും...
"അല്ലടാ കുട്ടാ ഈ പാറു ചേച്ചിക്ക് സ്വന്തം ആയി അച്ഛൻ ഒന്നും ഇല്ലേ... "
"അതൊക്ക ഉണ്ട്,,, പറഞ്ഞാൽ മനസ്സിൽ ആവും അത്രക്ക് ഫേമസ് ആണ് ആള്... "
"😔എന്നിട്ടാണോ ആ മോൾ എന്റെ അച്ഛനെ പൊക്കി എടുത്തത്... ആരാ കക്ഷി വല്ല കോളേജ് പ്രിൻസി വല്ലതും ആണോ... "
"ഏയ് അതിന് പുള്ളി സ്കൂളിൽ പോലും പോയിട്ടില്ല... 😁പാമ്പ് എന്ന് പറഞ്ഞാൽ എല്ലാരും അറിയും... "
"😌ഓഹ് അങ്ങനെ അപ്പോ ആ പാമ്പിന്റെ മോളാണോ ആ പോയ പാറു... "
എല്ലാറ്റിനും ഉള്ള കൂലി കൊടുത്തു അവനെ പറഞ്ഞു വിട്ടതും വിഷ്ണു അവൾക്ക് ഇട്ടു ഒരു പണി കൊടുക്കാൻ തീരുമാനിച്ചു...
വീട്ടിൽ എത്തി ഹാജർ വെച്ചു എല്ലാരും ഉറങ്ങി എന്ന് കണ്ടതും എന്നത്തേയും പോലെ അവൻ ഇറങ്ങി...
മൂന്നും കയ്യും കെട്ടി നിന്നതും നാല് കാലിൽ ആടി ആടി വരുന്ന നമ്മുടെ പാറുന്റെ അച്ഛനെ പിടിച്ചു...
"എന്തിനാ നമുക്ക് ഇപ്പൊ ഈ മുതൽ... "
"അവളെ തന്ത അല്ലേ,,, എന്നെ തല്ലിയതിന് ഇന്ന് കുറച്ച് നാണം കെടട്ടേ... "
താഴേക്ക് വീണ അയാളെ അവർ പൊക്കി...
"എന്നെ ആരും പിടിക്കേണ്ട,,, എനിക്ക് തനിയെ പോവാൻ അറിയാം... "
അയാൾ നാവ് കുഴഞ്ഞു കൊണ്ട് അതും പറഞ്ഞു നടക്കാൻ നോക്കി,,, അതേ പോലെ തന്നെ താഴോട്ട് പോയി...
"ഞങ്ങൾ ചേട്ടനെ വീട്ടിൽ എത്തിക്കാൻ സഹായിക്കാം എന്ന് കരുതിയാ അല്ലാതെ... ഇങ്ങനെ ഇഴഞ്ഞു പോയാൽ ചേട്ടൻ വീട്ടിൽ എത്താൻ നേരം വെളുക്കും... "
"ഓഹ് അല്ലേലും പോയിട്ട് കാര്യം ഒന്നുമില്ല,,, അവൾ വെളിയിൽ കിടത്തും... "
"ചേട്ടന്റെ ഭാര്യ അത്രക്ക് ക്രൂര ആണോ... "
"അവൾ അല്ല,,, മോളാ എന്നെ വെളിയിൽ കിടത്തുന്നത്... ഞാൻ കുടിക്കുന്നത് അവൾക്ക് ഇഷ്ടം അല്ല... "
"ഓഹ് അങ്ങനെ... "
വിഷ്ണു ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു,,, ബാക്കി രണ്ടും അയാളെ ബ്രാൻഡ് തിരഞ്ഞു എടുക്കുന്ന തിരക്കിൽ ആണ്...
"മതി മതി,,, അകത്തേക്ക് ആരെയെങ്കിലും കടത്തിയാൽ അവൾ എല്ലാം കൂടി ചേർത്ത് കാലത്ത് തരും,,, ഇവിടെ എത്തിച്ചതിന് നന്ദി ഉണ്ട്... "
"അതിന് ഞങ്ങൾ അന്യർ ഒന്നുമല്ല,,,, ചേട്ടന്റെ മോൾ പാറുനെ നന്നായി അറിയാം... അപ്പോ പിന്നെ ചേട്ടനെ ഒരു പോറൽ പോലും തട്ടാതെ വീട്ടിൽ ആക്കേണ്ടത് ഞങ്ങളെ ഉത്തരവാദിത്തം അല്ലേ... "
വിഷ്ണു അതും പറഞ്ഞു കാളിംഗ് ബെൽ അമർത്തി...
ഡോർ തുറന്നു വന്ന സ്ത്രീയെ കണ്ടപ്പോൾ അമ്മ ആണെന്ന് ഉറപ്പായി,,, ആ മുതൽ എവിടെ ചമ്മിയ മോന്ത കാണാൻ എന്ന പോലെ വിഷ്ണു അകത്തേക്ക് നോക്കി...
ഇത്തിരി പോന്ന ഒന്ന് വന്നതോടെ അത് അനിയത്തി ജാനകി ആണെന്നും മനസ്സിൽ ആയി,,, എവിടെ അവൾ എന്ന പോലെ അവൻ നോക്കിയതും ആരും വന്നില്ല 😬...
"അച്ഛനോട് ഞാൻ പറഞ്ഞത് അല്ലേ ഇമ്മാതിരി അലവലാതികൾ ആയി ഈ മുറ്റത്ത് വന്നേക്കരുത് എന്ന്,,, രണ്ട് പെൺകുട്ടികൾ താമസിക്കുന്ന സ്ഥലം ആണ് ഇത്... അത് എങ്ങനെയാ ആദ്യം അച്ഛന് വെളിവ് വേണ്ടേ... "
പിന്നിൽ നിന്നും അവളുടെ സൗണ്ട് കേട്ടതും വിഷ്ണുവും ഹരിയും ജെറിയും തിരിഞ്ഞു നോക്കി... അപ്പോ കണ്ടത് അകത്തേക്ക് വരുന്ന പാറുവിനെ ആണ്...
അവരെ മൂന്ന് എണ്ണത്തിനെ കണ്ടതും പാറു ഒന്ന് കെറുവിച്ചു നോക്കി... വിഷ്ണു ആണെങ്കിൽ എങ്ങനെ ഉണ്ടെന്ന് പോലെ ആക്ഷൻ കാണിച്ചു...
"ഇവരൊക്കെ നിന്നെ കാണാൻ വന്നതാ നിന്നെ പോലെ അല്ല നല്ല സ്നേഹം ഉള്ള പിള്ളേരാ... "
അച്ചൻ അതും പറഞ്ഞു വരാന്തയിൽ കിടന്നു,,, അവൾ ഒന്ന് നോക്കിയതും ജാനകി അകത്തേക്ക് പോയി...
പിന്നാലെ അമ്മയും അവളും പോകാൻ നിന്നതും...
"ഹലോ അച്ഛനെ ഒരു കേട്പാടും കൂടാതെ ഇവിടെ എത്തിച്ചതിന് ഒരു താങ്ക്സ് എങ്കിലും പറഞ്ഞു പൊയ്ക്കൂടേ... "
വിഷ്ണു വിളിച്ചു പറഞ്ഞത് കേട്ടു അവൾ ഒന്ന് തിരിഞ്ഞു നോക്കി...
"ഇന്ന് കാലത്ത് തൊട്ട് നിങ്ങൾ എന്റെ പിറകെ ആണല്ലോ,,,പക്ഷെ നിങ്ങക്ക് പറ്റിയ സ്ഥലം അല്ല ഇത്... ഓരോന്ന് വന്നോളും മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട്... "
പാറു അകത്തേക്ക് പോയതും അവിടെ കിടന്നു ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന അച്ഛനെ നോക്കി കൊണ്ട് ശ്വാസം വലിച്ചു വിട്ടു പുറത്തേക്ക് പോയി...
"ആ പെണ്ണ് ശരിക്കും ഒരു പാവം ആണ്,,, ഇവന്റെ അച്ഛനെ പറ്റി ഒരേ ഒരു വാക്ക് നല്ലത് പറഞ്ഞു പോയതിന് ആണോ ഇത്ര ഒക്കെ ചെയ്യുന്നേ... "
"ഓഹ് പിന്നെ ഒരു പാവം,,, സ്വന്തം അച്ഛനെ പോലും അകത്തേക്ക് കയറ്റിയോ ആ കോപ്പ്... "
"അത് പിന്നെ അവൾ പറഞ്ഞത് പോലെ പെൺകുട്ടികൾ അല്ലേ രണ്ടെണ്ണം,,, അയാൾ ആണെങ്കിൽ വെളിവ് ഇല്ലാതെ അല്ലേ ചെല്ലുന്നത്,,, അപ്പോ പിന്നെ വെളിയിൽ കിടത്തുന്നത് തന്നെ അല്ലേ നല്ലത്... "
"അല്ലേലും സ്വന്തം അച്ഛനെ പൊക്കി പറഞ്ഞതിനാണ് അവളെ ഇങ്ങനെ കൂടെ നടന്നു ശല്യം ചെയ്യുന്നത്... നിന്നെയും അവളെയും വെച്ചു നോക്കുമ്പോൾ അവൾ തന്നെയാ ബെറ്റർ... "
ജെറി പറഞ്ഞതും രവി ശരിയാണെന്ന് പറഞ്ഞു ചിരിച്ചു...
🍁🍁🍁
"ഡാ കഴിഞ്ഞോ ഇനിയും വേണം എനിക്ക്... "
"ഒരു ഫുൾ ബോട്ടിൽ മുക്കാൽ ഭാഗവും നീ തന്നെയാ അകത്ത് ആക്കിയത്... എന്നിട്ട് പറച്ചില് കേട്ടില്ലേ... "
"ഇപ്പൊ തന്നെ കാൽ നിലത്ത് ഉറക്കുന്നില്ല... പോകേണ്ട വഴി അറിയാലോ... ഒന്ന് സ്ലിപ് ആയാൽ നിന്റെ ലൈഫ് തന്നെ അതോടെ തീരും... "
"അതൊക്ക ഇവൻ ഡെയ്ലി കയറുന്നത് അല്ലേ വീഴാൻ ഒന്നും ചാൻസ് ഇല്ല... "
"അതല്ല ഇവന്റെ അച്ഛൻ എങ്ങാനും എന്തെങ്കിലും സൗണ്ട് കേട്ടു ഉണർന്നാൽ അതോടെ തീരും എല്ലാം എന്നാണ് പറഞ്ഞത്... "
"പോടാ അവിടെന്ന്,,, എന്നെ പിടിക്കാൻ അയാൾ ഒന്ന് കൂടി ജനിക്കണം... "
വിഷ്ണു അതും പറഞ്ഞു കുഴഞ്ഞു കൊണ്ട് നടന്നു വീട്ടിലേക്ക് കയറി...
അച്ഛൻ ഉണരുന്നതിന് മുന്നേ ഒന്നിനും നിക്കാതെ അവൻ ഹരി പറഞ്ഞ ജോലി തേടിപോയി...
"ഇതാണ് സോമേട്ടൻ,,, എന്റെ അച്ഛന്റെ ഫ്രണ്ട് ആണ്... "
ഹരി അയാളെ വിഷ്ണുവിന് പരിചയപ്പെടുത്തി കൊടുത്തു... എല്ലാം പറഞ്ഞു സെറ്റ് ആക്കി മൂന്നും ജോലിയിൽ കയറി,,, സ്വന്തം വണ്ടി ചെയ്തുള്ള പരിചയം വെച്ചു അതൊക്ക ചെറുതായി പഠിച്ചു എടുത്തു...
"ചേട്ടാ സൈക്കിൾ പഞ്ചർ അടച്ചു തരുമോ... "
സൗണ്ട് കേട്ടു നോക്കുമ്പോ പാറുവിന്റെ ബോഡിഗാർഡ് എന്നും പറഞ്ഞു മൂന്നും അവനെ വളഞ്ഞു...
"എന്താടാ നിന്റെ പേര്... "
"അച്ചു... അല്ല നിങ്ങൾ എന്താ ഇവിടെ... "
"കണ്ടിട്ട് ഊണ് കഴിക്കാൻ വന്നത് ആണെന്ന് തോന്നിയോ,,, ഡാ ഇവിടെ ആണ് ഞങ്ങൾ ഇനി ജോലി ചെയ്യുന്നത്... "
"ഓഹ് വല്യ കാര്യം ആയിപ്പോയി... ഇതിൽ ഒന്ന് കാറ്റ് എങ്കിലും നിറച്ചു താ... ജാനി അവിടെ എന്നെ വെയിറ്റ് ചെയ്തു നിക്കാ... "
"😳ജാനിയോ... "
അവർ മൂന്നും റോഡിന്റെ മറു സൈഡിൽ ആയി പാറുന്റെ അനിയത്തി ജാനി,,, അവർ മൂന്നും അവനെ ഒന്ന് തറപ്പിച്ചു നോക്കി...
"എവിടെ പോയതാ നീ അവളെയും കൊണ്ട്... "
"ഒന്ന് കറങ്ങാൻ,,, നമ്മൾ തമ്മിൽ സെറ്റ് ആയി... "
"ആ പൊടി ചെക്കന് വരെ സെറ്റ് ആയി... അനിയത്തി വരെ വീണ സ്ഥിതിക്ക് ചേച്ചി എളുപ്പം വീഴും ഞാൻ ഒന്ന് ട്രൈ ചെയ്താലോ... "
"നീ ശരിയാവില്ല... എനിക്ക് വേണേൽ ഓകെ ആവും... "
ജെറിയെ പുച്ഛിച്ചു ഹരി പറഞ്ഞതും വിഷ്ണു അച്ചുന്റെ കൂടെ ചിരിച്ചു കളിച്ചു പോകുന്ന ജാനിയെ ഒന്ന് നോക്കി...
"എന്ത് കണ്ടിട്ട് ആടാ അവളെ പേരും പറഞ്ഞു തല്ല് കൂടുന്നെ,,, പെട്ടിക്കട പോലത്തെ ഒരു വീടും ഇഴഞ്ഞു നടക്കുന്ന അച്ഛനും ആകെ കൂടി ഏറ്റവും മോശപ്പെട്ട ഒരു സ്ഥലവും... "
വിഷ്ണു അതും പറഞ്ഞു തന്റെ പണി നോക്കി...
"പക്ഷെ പെണ്ണ് കാണാൻ കൊള്ളാം അത് പോരെ... "
"അതിന് മാത്രം അഹങ്കാരം കൊണ്ടാ അവളെ നടപ്പ്,,, വന്നു പണി നോക്കെടാ... "
ആദ്യായിട്ട് പണി എടുത്തത് കൊണ്ടാണോ എന്തോ മൂന്നും വളരെ ക്ഷീണിച്ചു...
വീട്ടിലേക്ക് വരുന്ന മകനെ കണ്ടു പാർവതി അമ്മ അവനെ ദയനീയമായി നോക്കി... ഒപ്പം മുത്തശ്ശിയും അവനെ നോക്കി നിന്നു...
"എന്താടാ എന്ത് കോലം ആണ് ഇത്... "
"അതൊക്ക വണ്ടിയുടെ ഓയിൽ ആണ് അമ്മേ,,, കുളിച്ചാൽ ശരിയാവും... "
അവൻ അകത്തേക്ക് കയറുമ്പോ ആണ് അച്ഛനെ കണ്ടത്...
"ഇനി എന്റെ ചിലവ് ഓർത്തു ആരും പേടിക്കേണ്ട... "
അച്ഛൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി...
കുളി ഒക്കെ കഴിഞ്ഞു ഫുഡും കഴിച്ചു വിഷ്ണു പെട്ടെന്ന് കിടന്നു,, ദേഹം ആകെ വേദന പോലെ... ഹരിയും ജെറിയും മാറി മാറി വിളിച്ചു എങ്കിലും അവൻ ഫോൺ എടുത്തില്ല... രണ്ടെണ്ണം വീശിയാൽ വേദന ഒക്കെ പമ്പ കടക്കും എന്ന് അവന് തോന്നി എങ്കിലും ഒന്ന് എണീക്കാൻ പോലും ആവാതെ അവൻ അവിടെ കിടന്നു...
🍁🍁🍁
കാലത്ത് വെള്ളം തളിച്ച് മുറ്റം അടിക്കുന്ന ആതി കണ്ടത് മൂടി പുതച്ചു ഉറങ്ങുന്ന വിഷ്ണുവിനെ ആണ്,,, അവൾ കയ്യിൽ അല്പം വെള്ളം എടുത്തു ജനാല വഴി അവന്റെ ദേഹത്തു തളിച്ചു...
ഒന്ന് നിരങ്ങി എന്നല്ലാതെ അവൻ ഉണർന്നില്ല...
"എടാ വിച്ചു അച്ഛൻ ഇല്ല നീ ധൈര്യം ആയി എണീറ്റോ... "
അവൾ അത് കൂടി പറഞ്ഞു എങ്കിലും അതൊന്നും അവൻ കെട്ട ഭാവം ഇല്ല,,, ആതി അമ്മയെയും മുത്തശ്ശിയെയും കൂട്ടി വന്നപ്പോ തന്നെ വിഷ്ണുവിനെ കാണാതെ ജെറിയും ഹരിയും എത്തിയിരുന്നു,,, അവർ ഡോർ തള്ളി തുറന്നു അകത്തേക്ക് കയറി നോക്കുമ്പോ പനിച്ചു വിറച്ചു കിടക്കുന്ന വിഷ്ണുവിനെ ആണ്...
ഹോസ്പിറ്റലിൽ കൊണ്ട് എത്തിച്ചതും പണം ചിലവാക്കിയതും എല്ലാം അച്ഛൻ ആയത് കൊണ്ട് അവൻ തലയും താഴ്ത്തി ഇരുന്നു...
"ഓരോരുത്തർക്കും പറ്റിയ പണി ഉണ്ട് അത് ചെയ്യണം,,, നൂറ് രൂപ ഉണ്ടാക്കി വന്നതിന്നു പകരം ആയിരം ആണ് ഇന്ന് ചിലവ് ആയത്... "
"ഇനി എങ്കിലും നീ അവനോട് കണക്ക് പറയാതെ ഇരിക്കോ,,, അത് കേട്ടു എന്റെ കുഞ്ഞ് വീണ്ടും വല്ല ആപത്തും ക്ഷണിച്ചു വരുത്തും... "
മുത്തശ്ശി അതും പറഞ്ഞു അച്ഛനെ നോക്കിയപ്പോ തന്നെ മാഷ് അകത്തേക്ക് പോയി... മുത്തശ്ശിയും അമ്മയും ചേച്ചിയും അച്ഛൻ ഇല്ലാത്ത നേരം നോക്കി ജെറിയും ഹരിയും അവനെ മാറി മാറി പരിപാലിച്ചു...
അമ്മയുടെ കുടുംബവും അച്ഛന്റെ കുടുംബവും ആകെ ഉള്ള ആൺസന്തതി ആയോണ്ട് പനിച്ചു കിടക്കുന്ന വിഷ്ണുവിനെ കണ്ടു പോയി,,, ആകെ കൂടെ വില ഇല്ലാത്തത് അച്ഛന് മാത്രം...
പനി ഒക്കെ മാറി അവൻ നൈറ്റ് വേലി ചാടാൻ തുടങ്ങി എങ്കിലും പകൽ ആ കിടപ്പ് ആയിരുന്നു,,, പനിയുടെ ക്ഷീണം ആണെന്ന് മുത്തശ്ശിയും... എല്ലാം മുറിയിൽ കൊണ്ട് വെക്കാൻ അമ്മയും... ആകെ കൂടെ ഒരു സുഖം...
മുറിയും അടച്ചു ഒന്ന് പുകച്ചു കൊണ്ടിരിക്കുമ്പോൾ ആണ് പുറത്ത് ഒരു മണികിലുക്കം പോലെ ഉള്ള ചിരി കേട്ടത്... അത് കേട്ടു അവന് അകത്ത് ഇരിക്ക പൊറുതി കിട്ടിയില്ല...
സിഗരറ്റ് കളഞ്ഞു സ്മെൽ ഒക്കെ പോയി എന്ന് കണ്ടതും അവൻ പതുക്കെ വെളിയിൽ ഇറങ്ങി നോക്കി...
മാഷ് ഉണ്ടല്ലോ ഈശ്വരാ എന്നും പറഞ്ഞു അകത്തേക്ക് തന്നെ നടക്കുമ്പോ ആണ് ആ നുണകുഴി അവന്റെ കണ്ണിൽ പെട്ടത്...
അച്ഛനും അവളോട് ചിരിച്ചു സംസാരിക്കുന്നത് കണ്ടു അവൻ തൂണും ചാരി നിന്നു നോക്കി... പാറു വാ തോരാതെ സംസാരിക്കുന്നത് കണ്ടു അവൻ അവളെ തന്നെ നോക്കി നിന്നു...
ഒപ്പം അവൾക്ക് കൂട്ടായ് മുത്തശ്ശിയും ഉണ്ടായിരുന്നു...
"എന്താണ് ഒരു ഒളിഞ്ഞു നോട്ടം... "
ചേച്ചി പിറകിൽ വന്നു ചോദിച്ചതും അവൻ ചേച്ചിയെ നോക്കി ഒന്ന് ഇളിച്ചു...
"അതാരാ എന്ന് നോക്കിയതാ,,, ഒളിഞ്ഞു നോക്കാൻ പറ്റിയ ഒരു മുതൽ ആയി എനിക്ക് തോന്നുന്നില്ല... "😏
"അങ്ങനെ,,, അതാണ് അച്ചന്റെ പ്രിയ ശിഷ്യ പാർവതി... കോളേജിൽ അഡ്മിഷൻ ഒക്കെ ശരിയായി എന്ന് പറഞ്ഞു,,, അച്ഛനെ കാണാൻ വന്നതാ... നമ്മളെക്കാൾ ഒക്കെ ഇഷ്ടം അച്ഛന് ആ പെണ്ണിനെ ആണ് എന്ന് തോന്നുന്നു... പഠിപ്പ് ഒക്കെ അച്ഛന്റെ വക ആണെന്ന് കേട്ടു... "
"😟അച്ഛനോ വെറുതെ അല്ല ഈ സോപ്പിട്ടു വെക്കൽ അല്ലേ... "
"അതൊക്ക അച്ഛൻ ഏറ്റെടുത്തതാ,,, അതിന് പഠിക്കാൻ ഒക്കെ ഫ്രീ അല്ലേ ബാക്കി ചിലവ് വേണ്ടൂ... "
"സ്വന്തം മകൻ ആയ എന്നോട് കണക്ക് പറയുന്ന ആളാ അച്ഛൻ,,, ആ അച്ഛൻ വെറും ഒരു പീറ പെണ്ണിന്റെ ചിലവ് ഏറ്റെടുത്തു എന്ന് പറയുമ്പോൾ ഒരു ഡൌട്ട്... ഇനി ആ പെണ്ണ് ഏതെങ്കിലും വകയിൽ അച്ഛന്റെ മകൾ ആണോ എന്നൊരു ഡൌട്ട്... "
"😠ഒന്ന് പോടാ,,, അവന് അച്ഛന് ഇട്ടു പണിയാൻ നടക്കാ,,, വെറുതെ അല്ല അച്ഛൻ നിന്നോട് ഇങ്ങനെ... "
ചേച്ചി അതും പറഞ്ഞു പോയി എങ്കിലും വിഷ്ണു വീണ്ടും ഒളിഞ്ഞു നോക്കി...
അവൾ പോകുന്നതും നോക്കി നിന്നു ഒന്ന് ചിരിച്ചു കൊണ്ട് തിരിഞ്ഞതും മുത്തശ്ശിയെ കണ്ടു ഒന്ന് ഇളിച്ചു കാണിച്ചു... 😌
"എന്താ മുത്തശ്ശി ഇങ്ങനെ നോക്കുന്നെ,,, ഞാൻ വെറുതെ ആരാണെന്ന് അറിയാൻ നോക്കിയതാ... "
ചമ്മൽ മറച്ചു വെച്ചു വിഷ്ണു ചോദിച്ചു... അതിന് പകരം ആയി മുത്തശ്ശി ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു...
"കാണാൻ കൊള്ളാവുന്ന പെണ്ണിനെ കണ്ടാൽ ഏതൊരു ചെക്കൻമാരും നോക്കും,,, അതിന് നീ എന്തിനാ ഇങ്ങനെ നാണിക്കുന്നെ... "
"😏കാണാൻ കൊള്ളാവുന്ന പെണ്ണോ,,, ഈ കണ്ടാലും മതി... "
"എന്നാൽ നമുക്ക് അതിനെക്കാൾ ഭംഗി ഉള്ളതിനെ നോക്കാം പോരെ... "
"അതിന് ഞാൻ പെണ്ണൊന്നും കെട്ടുന്നില്ല പോരെ... "
"അങ്ങനെ പറയാതെ മോനെ,,, നിന്റെ മുത്തശ്ശൻ എന്നെ കെട്ടുമ്പോൾ നിന്നെക്കാൾ പ്രായം കുറവായിരുന്നു..."
"😁അതാ ആള് പെട്ടെന്ന് തട്ടിപ്പോയെ... "
അവനും വിട്ടു കൊടുത്തില്ല...
"നിനക്ക് നാളെ കഴിഞ്ഞാൽ ഇരുപത്തി രണ്ട് വയസ് പൂർത്തി ആകും... ഇപ്പോഴോ നല്ലൊരു പെണ്ണിനെ കണ്ടു വെച്ചാൽ നിനക്ക് കൊള്ളാം... "
🙄എന്നിട്ട് വേണം അച്ഛന് അവളെ മുന്നിൽ ഇട്ടു എന്നെ നാണം കെടുത്താൻ,,, ഈ ജന്മം പെണ്ണ് കേട്ടില്ല ഞാൻ എന്നൊക്കെ അവൻ തീരുമാനിച്ചു...
🍁🍁🍁
"ഇന്നാ കുടിച്ചോ,,, ഇനി ബർത്ത്ഡേ ആയിട്ട് പോലും എന്റെ വക ഒന്നും കിട്ടീല എന്നും പറഞ്ഞു കയർ പൊട്ടിക്കേണ്ട... ഇത് തന്നെ ചേച്ചിയുടെ പേഴ്സ് അടിച്ചു മാറ്റിയതാ... "😊
വിഷ്ണു രണ്ടിനും ഓരോന്ന് ഒഴിച്ചു കൊടുത്തു ഗമയിൽ പറഞ്ഞു...
"നാളെ എന്താ പരിപാടി... വീട്ടിൽ വല്ല സദ്യയും ഉണ്ടാവാൻ ചാൻസ് ഉണ്ടോ... "
"മിക്കവാറും അച്ഛൻ അടുപ്പ് പുകയ്ക്കാൻ സമ്മതിക്കും എന്ന് തോന്നുന്നില്ല പിന്നല്ലേ സദ്യ... "
അവൻ അതും പറഞ്ഞു വലിച്ചു കുടിച്ചു...
നാല് കാലിൽ വന്നതും എന്നത്തേയും പോലെ ബാൽക്കണി കയറാൻ കാൽ എടുത്തു വെച്ചതും പ്പ്ധോം എന്നും പറഞ്ഞു താഴെ വീണു...
വലിയ സൗണ്ട് കേട്ടു എല്ലാരും ഉണർന്ന് പുറത്തേക്കു വന്നു... നോക്കുമ്പോൾ ബോധം ഇല്ലാതെ കിടക്കുന്ന വിഷ്ണുവിനെ കണ്ടതും അച്ഛൻ കലിപ്പ് ആയി...
"കണ്ടില്ലേ പുന്നാര മോൻ വന്നിരിക്കുന്ന കോലം,,,ഭക്ഷണം കഴിച്ചു മുറിയിൽ കിടക്കാൻ പോയ ഇവൻ എങ്ങനെ വെളിയിൽ പോയി,,, അപ്പോ എന്നും ഇത് തന്നെ ആവും പണി,,, അതിനൊക്കെ കൂട്ട് മുത്തശ്ശിയും അമ്മയും ഉണ്ടല്ലോ... എന്താന്ന് വെച്ചാൽ ആയിക്കോ,,, ഈ വീട്ടിൽ കണ്ട കള്ള്കുടിയൻമാരെ ഒന്നും കയറ്റാൻ പാടില്ല... "
"അത് അവന്റെ പിറന്നാൾ അല്ലേ അത് കൊണ്ടാവും,,, അല്ലെങ്കിൽ അവൻ പുറത്ത് ഒന്നും പോകാറില്ലല്ലോ... "
"പിറന്നാൾ കള്ള് കുടിച്ചു ആഘോഷിക്കണം എന്ന് ഏത് പുസ്തകത്തിൽ ആണ് പറഞ്ഞത്... "
"നീ ഒന്ന് അകത്ത് പോ മാധവ,,, മോളെ പിടിക്ക്,,, അകത്തു കിടത്താം... "
അമ്മയും ആതിയും കൂടി അവനെ പിടിച്ചു നിർത്താൻ നോക്കി എങ്കിലും അവരെ കൊണ്ട് താങ്ങിയില്ല,,, അച്ചൻ വന്നു പിടിച്ചു നടന്നതും വലിയ ഒരു സൗണ്ട് വീണ്ടും വന്നു,,, വിഷ്ണു അച്ഛന്റെ ദേഹത്ത് നല്ല അന്തസ് ആയി വാൾ വെച്ചത് ആണ് കേട്ടത്...
അമ്മയും ആതിയും മുത്തശ്ശിയും പരസ്പരം നോക്കി എരിവ് വലിച്ചു,,, അച്ഛൻ അവനെ മുറിയിൽ ആക്കി എല്ലാരേയും ഒന്ന് തറപ്പിച്ചു നോക്കി പുറത്തേക്ക് പോയി...
ഒന്നും അറിയാതെ നല്ല ഉറക്കം ഒക്കെ കഴിഞ്ഞു വിഷ്ണു എണീറ്റ് നോക്കുമ്പോ അമ്മയും മുത്തശ്ശിയും സ്നേഹം കൊണ്ട് പൊതിഞ്ഞു,,, ചായ കൊടുക്കുന്നു പായസം കൊടുക്കുന്നു...
ആതി ഒന്ന് ഇളിച്ചു കൊണ്ട് അടുത്തേക്ക് പോയി രാത്രി ഉണ്ടായത് മുഴുവനും വിവരിച്ചു കൊടുത്തു,,, അതോടെ വിഷ്ണുവിന് തൃപ്തി ആയി... ആരും കാണാതെ അവിടെ നിന്നും മുങ്ങി... പൊങ്ങിയത് ജെറിയുടെയും രവിയുടെയും അടുത്താണ്...
അവരും എല്ലാം കേട്ടതോടെ താടിക്ക് കയ്യും കൊടുത്തു ഇരുന്നു...
🍁🍁🍁
അമ്പലത്തിൽ പോയി മകന് ദീർഗായുസ്ന് വേണ്ടി പ്രാർത്ഥിച്ചു വന്നപ്പോ വിഷ്ണുവിനെ കാണാൻ ഇല്ല...
പിറന്നാൾ ദിവസം ആയത് കൊണ്ട് മുത്തശ്ശി ജ്യോൽസനെ വിളിച്ചു വിഷ്ണുവിന്റെ ജാതകം നോക്കി...
"ഇത് വരെ ഉള്ളതിനെക്കാൾ തറ ആവും അല്ലേ,,, അങ്ങനെ അല്ലാതെ വേറെ എന്താവാൻ... "😏
അച്ഛൻ അവരെ നോക്കി പറഞ്ഞു... ജ്യോൽസന് തിരിച്ചും മറിച്ചും നോക്കും പോലെ കബഡി നിരത്തി വീണ്ടും വീണ്ടും നോക്കി...
"മാഷ് പറഞ്ഞത് പോലെ ആവാൻ ആണ് സാധ്യത കൂടുതൽ... പക്ഷെ പ്രതിവിധി ഉണ്ട്... മകനെ കൊണ്ട് ഏറ്റവും അടുത്ത മുഹൂർത്തം നോക്കി പെണ്ണ് കെട്ടിക്കുക... "
അത് കേട്ടു എല്ലാരും ഒന്ന് ഞെട്ടി കൊണ്ട് അച്ഛനെ ആണ് നോക്കിയത്...
"അവനെ തന്നെ ഞാൻ ആണ് നോക്കുന്നത്,,, ഇനി അവൻ ഒരു പെണ്ണ് കെട്ടി കൊണ്ട് വന്നു അതിനെ കൂടി ഞാൻ നോക്കേണ്ടി വരുമോ... "
"ഈ മുഹൂർത്തം അല്ലെങ്കിൽ പിന്നെ മകന് മംഗല്യ യോഗം ഇല്ല... "
"അത് ഉണ്ടായിട്ടും വലിയ കാര്യം ഒന്നുമില്ല... "
"അതോടെ മകൻ നന്നാവും,,, ഒരു പെണ്ണ് വന്നാൽ അവനെ മാറ്റാൻ കഴിയും... ഇത് ഞാൻ നല്ല വ്യക്തമായി കണ്ടു കൊണ്ട് പറഞ്ഞത് ആണ്,,, ബാക്കി ഒക്കെ നിങ്ങളെ ഇഷ്ടം... ഒന്ന് ഞാൻ തീർത്തു പറയാം,,,ഈ മുഹൂർത്തം അല്ലെങ്കിൽ വേറെ ഒന്ന് നോക്കണ്ട... "
അയാൾ പോയതോടെ മുത്തശ്ശി ചിന്തയിൽ വീണു,,, അച്ഛനും എന്തോ വിഷമം പോലെ,,, ആതി ആണെങ്കിൽ ഞാൻ ഇവിടെ പന പോലെ നിന്നിട്ടും അയാൾക്ക് ഇത് പറയാൻ തോന്നിയില്ലല്ലോ എന്ന ചിന്തയിലും... അവൾ ടീച്ചർ ആയി ജോലി കിട്ടിയാൽ മാത്രമേ കെട്ടിക്കൂ എന്ന വാശി ആണ് അച്ഛന്,,, ആതി ആണെങ്കിൽ ജോലി ശരിയായി എങ്കിലും പ്രേമിക്കുന്ന ചെക്കൻ മാഷ് അല്ല എന്ന കാരണം കൊണ്ട് വീർപ്പു മുട്ടി നിക്കുന്നു... 😩
"മാഷേ അവർ പറഞ്ഞത് കേട്ടില്ലേ,,, ഇപ്പൊ നടന്നില്ല എങ്കിൽ അവന് മംഗല്യ ഭാഗ്യം ഉണ്ടാവില്ല എന്ന്,,, അത് കഴിഞ്ഞാൽ അവൻ നേരെ ആവും എന്നും പറഞ്ഞു... നമുക്ക് അത് ആലോചിച്ചു നടത്തിയാലോ... "
അമ്മ മൂക്ക് ചീറ്റി കൊണ്ട് പറഞ്ഞു...
"അല്ലെങ്കിൽ തന്നെ മോനു ആര് പെണ്ണ് തരും കെട്ടാൻ,,, വല്ല ജോലിയോ കൂലിയോ ഉണ്ടോ... നല്ല പേരും നാട്ടിൽ ഉണ്ട്... മുഹൂർത്തം നോക്കുമ്പോ അഞ്ചു ദിവസം തികച്ചും ഇല്ല,,, ഈ ദിവസം കൊണ്ട് എവിടെ നിന്നും പെണ്ണിനെ കിട്ടും... കിട്ടിയാൽ തന്നെ ആ പെണ്ണിന് സ്വന്തം ആയി ഒരു താലി വാങ്ങാൻ അവനെ കൊണ്ട് പറ്റുമോ,,, ഒരു ദിവസം പണിക്ക് പോയതിന് അഞ്ചാറ് ദിവസം പനിച്ചു കിടന്നവനാ അവൻ... "
അച്ചൻ അതും പറഞ്ഞു ദേഷ്യത്തിൽ എണീറ്റ് പോയി... മുത്തശ്ശി പിന്നാലെ ചെന്നു മാധവൻ ഏകദേശം സമ്മതിച്ചു എന്ന പോലെ ഒന്ന് മൂളി...
ഇതൊന്നും അറിയാതെ വിഷ്ണു ഹാജർ വെക്കാൻ എന്ന പോലെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കാൻ ഇരുന്നു...
പതിവ് പോലെ ഫുൾ സൈലന്റ് ആയി ഫുഡ് കഴിച്ചു... വിഷ്ണു അകത്തേക്ക് പോവാൻ നിന്നതും അമ്മ അവനെ പിടിച്ചു നിർത്തി...
"ഇന്ന് നിന്റെ ജാതകം നോക്കിച്ചു ഞങ്ങൾ... എല്ലാം കൊണ്ടും നിന്റെ സമയം വളരെ മോശം ആണ് മോൻ ഒന്ന് സൂക്ഷിക്കണം... "
🙄എന്റെ ടൈം എന്ന് നേരെ ആവാൻ എന്ന പോലെ അവൻ ഇരുന്നു... പോയിട്ട് വേണം പുറത്തേക്ക് ഇറങ്ങാൻ എന്ന് കരുതി ഇരിക്കുമ്പോ ആണ് അച്ഛൻ ബാൽക്കണിയിൽ ഇറങ്ങുന്ന വഴി പൂട്ടി ചാവി കൊണ്ട് വരുന്നത് കണ്ടത്...
😓ഇന്നലെ വീണത് കൊണ്ട് എല്ലാം പൊളിഞ്ഞു,,, എന്നാലും വേറെ വഴി നോകാം...
"നിന്നെ കൊണ്ട് ഒരു പെണ്ണ് കെട്ടിക്കാൻ ആണ് ജ്യോൽസന് പറഞ്ഞത്... "
"😵എന്താ... "
അവൻ ഞെട്ടി കൊണ്ട് എല്ലാരേയും നോക്കി...
"നീ അങ്ങനെ ആരെയെങ്കിലും കണ്ടു വെച്ചിട്ടുണ്ടോ... ഉണ്ടെങ്കിൽ പറയണം കുറച്ച് ദിവസം അല്ലേ ഉളളൂ പെണ്ണിനെ കണ്ടു പിടിക്കാൻ ഒക്കെ സമയം കിട്ടില്ല... "
"അമ്മ എന്താ ഈ പറയുന്നത് ഞാൻ പെണ്ണൊന്നും കെട്ടുന്നില്ല,,, അങ്ങനെ ആരെയും കണ്ടു വെച്ചിട്ടും ഇല്ല,,, ഞാൻ ഇങ്ങനെ നടക്കുന്നത് കണ്ടിട്ട് ആർക്കും സഹിക്കുന്നില്ല അല്ലേ... "😠
അവൻ ചൂടായി അകത്തേക്ക് നടന്നു...
🤔പെണ്ണ് കെട്ടിയാൽ ഒന്നും നടക്കില്ല,,, അച്ഛൻ ആവും എന്നെ പൂട്ടാൻ ഇങ്ങനെ ഒരു വഴി കണ്ടു പിടിച്ചത് എന്ന് ഒക്കെ അവൻ ചിന്തിച്ചു കൂട്ടി...
പുറത്തേക്ക് പോകാൻ ഒരു പഴുതും കിട്ടാതെ അവൻ കിടന്നു ഉറങ്ങി...
കാലത്ത് അമ്മ ചായ കൊടുത്തു അവനെ നോക്കി,,, അവൻ ആണെങ്കിൽ സമ്മതിക്കില്ല എന്ന പോലെ അമ്മയെ നോക്കി...
"നീ അങ്ങനെ ആരെയും കണ്ടു വെച്ചില്ല എങ്കിൽ പേടിക്കണ്ട,,, എന്തായാലും കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ തന്നെ ഞങ്ങൾ കണ്ടു പിടിച്ചു തരും... "
"കാണാൻ കൊള്ളില്ല എങ്കിലും സാരല്ല... അമ്മ അച്ഛനെ കൊണ്ട് കെട്ടിച്ചോ... "
വിഷ്ണു അതും പറഞ്ഞു അച്ഛൻ മുറിയിൽ ആയ നേരം നോക്കി ഇറങ്ങി...
"നിന്റെ ഒരു ഭാഗ്യം,,, ഞാൻ ഒക്കെ അങ്ങനെ ഒരു വാക്ക് കേൾക്കാൻ കത്തിരിക്ക... എന്നാണാവോ എന്നോട് അവർ അങ്ങനെ ഒന്ന് ചോദിക്കുന്നത്... "
ജെറി മേലോട്ട് നോക്കി പറഞ്ഞു...
"നീ പിന്നെ പെണ്ണിനെ ഒന്നും നോക്കാത്ത കൊണ്ട് ലൈൻ ഒന്നും ഇല്ലല്ലോ,,, എന്നാലും നിന്റെ സങ്കൽപ്പം എന്താ ഒരു പെണ്ണിനെ കുറിച്ച്... "
ഹരി വലിയ ഉത്തരം പ്രതീക്ഷിച്ചു ചോദിച്ചതും വിഷ്ണു അവന്റെ ചെവിക്ക് അരികിൽ പോയി ഏതാണ്ട് പറഞ്ഞു,,, അവൻ ചെവി കുടഞ്ഞു ജെറിയെ നോക്കി ചിരിച്ചു...
"ഒരു പെണ്ണ് കെട്ടിയാൽ നിങ്ങളെ കൂടെ ഇങ്ങനെ വന്നു നിക്കാൻ പോലും പറ്റില്ല... "
"അത് ശരിയാ,,, നീ അവളെയും കെട്ടിപ്പിടിച്ചു കിടക്കൽ ആവും അല്ലോ... "😩
ജെറി പറഞ്ഞു കൊണ്ട് അവനെ നോക്കി ഒന്ന് ചിരിച്ചു...
"ഒന്ന് പോടാ,,, ആ ജ്യോസന് ഒന്ന് പൊട്ടിച്ചാലോ... "🤔
"😌അത് വേണ്ട എന്റെ വീട്ടിൽ കൂടി പോയി അങ്ങനെ പറയിപ്പിക്കാൻ നോക്കണം... "
ഹരി അതും പറഞ്ഞു ഇളിച്ചു കാണിച്ചു... സ്വല്പം നാണം ഒക്കെ മുഖത്ത് ഫിറ്റ് ചെയ്തു കാണിച്ചു...
"പക്ഷെ നിന്റെ വീട്ടുകാർ പറയും അതിനെക്കാൾ ഭേദം നീ ചാകുന്നത് ആണെന്ന്... അത്രക്ക് വില അല്ലേ വീട്ടിൽ നിനക്ക്... ഡാ ഇവൻ കുടുംബത്തിൽ ആകെ ഉള്ള ആൺതരി ആണ് അത് കൊണ്ട് ഇവന്റെ കാര്യം പോലെ നമ്മുടെ കാര്യം... ചേച്ചി ഉണ്ടായിട്ടും ഇവനെ കെട്ടിക്കാൻ അല്ലേ അവർ നോക്കുന്നെ,,, അതാണ് ഇവൻ... ജനിക്കുന്നു എങ്കിൽ ഇവൻ ആയിട്ട് ജനിക്കണം... "
"ജെറി ദീർഘ വീക്ഷണം പോലെ പറഞ്ഞു...
"പക്ഷെ തന്ത ആ മാഷ് ആവരുത്... "😟
ഹരി അത് പറഞ്ഞു ചിരിച്ചപ്പോൾ വിഷ്ണു അവനെ നോക്കി പേടിപ്പിച്ചു... പുകച്ചു തീർന്നതും അവൻ അവിടെ നിന്നും വീട്ടിലേക്ക് വിട്ടു...
🍁🍁🍁
അച്ഛൻ പുറത്ത് പോയതോടെ അമ്മയും ആതിയും മുത്തശ്ശിയും കൂടി വിഷ്ണുവിന് പെണ്ണ് ആലോചന ആണ്...
"മുറപെണ്ണ് ആയി ആരെങ്കിലും അവന്റെ ഇളയത് ആയി ഉണ്ടെങ്കിൽ എളുപ്പം ആയിരുന്നു,,, ഇത് ഇപ്പോൾ അങ്ങനെയും ഇല്ലല്ലോ... "
"സാവിത്രിയുടെ ഭർത്താവിന്റെ ചേട്ടന്റെ മോളെ ഞാൻ കണ്ടിട്ടുണ്ട്,,, പക്ഷെ വിഷ്ണു ആയോണ്ട് അവർ സമ്മതിക്കുമോ എന്ന പേടി... "
"ഓഹ് എന്റെ അമ്മേ അതൊക്ക വലിയ ടീം ആണ്,,, മുഖത്തു ചായം പൂശി നടക്കുന്ന ഒരു പുട്ടി... നല്ല പാവം പിടിച്ച ഒരു പെണ്ണാണ് അവന് വേണ്ടത്... "
ആതി അമ്മയെ തിരുത്തി കൊണ്ട് പറഞ്ഞു... പിന്നെയും അമ്മ ഓരോന്ന് പറയും ഒന്നുകിൽ ആതി അല്ലെങ്കിൽ മുത്തശ്ശി അത് തിരുത്തും...
"അവനു പ്രായം അത്ര അല്ലേ ആയുള്ളൂ,,, അപ്പോ പതിനെട്ടു വയസ് എങ്കിലും ഉള്ള ഒരു പെണ്ണ് മതി,,, ആതി പറഞ്ഞ പോലെ അതികം ജാഡ ഒന്നും ഇട്ടു നടക്കുന്ന പെണ്ണ് വേണ്ട... "
മുത്തശ്ശി അതും പറഞ്ഞു താടിക്ക് കയ്യും കൊടുത്തു ഇരുന്നു... അച്ഛൻ വന്നതോടെ എല്ലാരും ഓരോ വഴിക്ക് പോയി...
അടുക്കളയിൽ ചെന്നപ്പോൾ ആണ് മുത്തശ്ശി അത് ഓർത്തത്,,, ഒന്ന് ചിരിച്ചു കൊണ്ട് മാഷിന്റെ അടുത്തേക്ക് ചെന്നു...
"മോനെ നമുക്ക് വിഷ്ണുവിന് വേണ്ടി പാർവതിയെ ഒന്ന് ആലോചിച്ചു നോക്കിയാലോ,,, അന്ന് ഇവിടെ വന്നപ്പോ ആ മോളെ എനിക്ക് ഒത്തിരി ഇഷ്ടം ആയി... അവനെ പോലെ തന്നെ ഒരു പാവം കൊച്ച്,,, പോരാത്തതിന് നല്ല ബുദ്ധിയും ഉണ്ട്,,, അവനെ നേരെ ആക്കാൻ അവൾക്ക് പറ്റും... "
അത് കേട്ടു ആതിയും അമ്മയും ശരി ആണെന്ന് പറഞ്ഞു ഒന്ന് ചിരിച്ചു... മാഷും ഒന്ന് ചിരിച്ചു കൊണ്ട് എണീറ്റു...
"ശരിയാ,,, എനിക്കും ഏറ്റവും പ്രിയപ്പെട്ട കുട്ടി ആണ് അത്... അവളെ നമുക്ക് തുടർന്നു പഠിപ്പിക്കുകയും ചെയ്യാം അവർക്കും എതിർപ്പ് ഉണ്ടാവില്ല... "
അത് കേട്ടപ്പോൾ ആണ് എല്ലാർക്കും ശ്വാസം നേരെ വീണത്...
ഇതൊന്നും അറിയാതെ അകത്ത് വന്ന വിഷ്ണുവിനെ പിടിച്ചു ഇരുത്തി അമ്മയും ആതിയും മുത്തശ്ശിയും പൊതിഞ്ഞു നിന്നു...
"നിനക്ക് കെട്ടാൻ ഉള്ള പെണ്ണിനെ ഒക്കെ ഞങ്ങൾ കണ്ടു പിടിച്ചു... നിനക്കും ഇഷ്ടം ആവും എന്ന് അറിയാം,,, അവളെ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടതാ മോനെ... "
"ആര്... 😟"
വിഷ്ണു ഇരിപ്പ് ഉറക്കാതെ എണീറ്റ് നിന്നു...
"അത് സർപ്രൈസ് ആണ്,,, എന്തായാലും ആളെ നിനക്ക് ഒത്തിരി ഇഷ്ടം ആവും... "
"അതിന് ഞാൻ പെണ്ണ് കെട്ടുന്നില്ല,,, ചേച്ചി നിക്കുമ്പോ ഞാൻ എന്തിനാ കെട്ടുന്നേ... "
"പക്ഷെ എനിക്ക് ഇഷ്ട്ടം പോലെ സമയം ഉണ്ട്,,, നിനക്ക് അങ്ങനെ അല്ല,,, സമയത്ത് കെട്ടിയില്ല എങ്കിൽ പെണ്ണ് കെട്ടാതെ മൂക്കിൽ പല്ല് മുളച്ചു നിക്കേണ്ടി വരും... "
"😩എനിക്ക് കെട്ടേണ്ട... "
വിഷ്ണു വിഷമം ഒക്കെ ഫിറ്റ് ചെയ്തു പറഞ്ഞു...
"ഡാ ചെക്കാ കിട്ടിയ ഒരു ചാൻസ് ആണ്,,, ഈ ടൈം ആയോണ്ട് അച്ഛൻ എല്ലാം കണ്ണും പൂട്ടി സമ്മതിച്ചു,,, നീയായിട്ട് മുടക്കാൻ നിക്കണ്ട... "
അവൻ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു... ആലോചിച്ചു തീരുമാനിക്കട്ടെ എന്ന് വീട്ടുകാരും...
ഒരു പെണ്ണ് കൂടി വന്നാൽ എന്റെ ഗതികേട് ഒന്ന് കൂടി കൂടും,,, അതിനെ ഞാൻ എങ്ങനെ നോക്കാൻ,,, എന്റെ കാര്യം തന്നെ ഹുദാഗവ,,, വല്ല ജോലിയും ഉള്ള മുതൽ ആണെങ്കിൽ കൊള്ളാം ആയിരുന്നു... 😌
വിഷ്ണു നടന്നു കൊണ്ട് ആലോചിച്ചു... പിറ്റേന്ന് പെണ്ണ് വീട്ടുകാർ സമ്മതിച്ചു എന്ന് കൂടി കേട്ടപ്പോൾ അവന് ആകെ ഷോക്ക് ആയ പോലെ നിന്നു... 🤔വല്ല കേസ് കെട്ടും ആവും അല്ലെങ്കിൽ എന്നെ ഒക്കെ കെട്ടാൻ സമ്മതിക്കുമോ... എന്നൊക്കെ അവൻ ചിന്തിച്ചു കൂട്ടി...
🍁🍁🍁
പെണ്ണ് ആരാണെന്ന് പോലും അറിയാതെ മുഹൂർത്തം കുറിക്കുന്നു ഫാമിലി വരുന്നു ഡ്രസ്സ് എടുക്കുന്നു,,, വിഷ്ണു ഇതിൽ എനിക്ക് പങ്ക് ഇല്ല എന്ന പോലെ ഒഴിഞ്ഞു മാറി നടന്നു...
അതോടെ വിഷ്ണുവിന്റെ നൈറ്റ് പുറത്ത് പോക്ക് നിന്നു,,, മണ്ഡപം പോലും ഉയർന്നു വന്നതോടെ വിഷ്ണുവിന്റെ നെഞ്ചിടിപ്പ് കൂടി...
"ഡാ കോപ്പേ എനിക്ക് ആകെ കയ്യും കാലും വിറക്കുന്നു,,, ഒരു പെണ്ണ് കെട്ടുക എന്നൊക്കെ വെച്ചാൽ നിസാര കാര്യം ഒന്നുമല്ല,,, രണ്ടെണ്ണം കിട്ടാതെ എന്റെ ഈ ടെൻഷൻ മാറില്ല... "
"നീ എങ്ങനെ എങ്കിലും ചാടാൻ നോക്ക്... "
വിഷ്ണു രണ്ടും കല്പ്പിച്ചു മുൻവശത്ത് കൂടി തന്നെ പുറത്തേക്ക് കടന്നു,,, എല്ലാം ടെൻഷനും അവൻ കുടിച്ചു തീർത്തു...
"എന്നാലും ആരാവും ആ ഹതഭാഗ്യ എന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും ഒരു എത്തും പിടിയും കിട്ടിയിട്ടില്ല... നിനക്ക് വല്ല ക്ലൂ എങ്ങാനും കിട്ടിയോ... "
"ചേച്ചിയെ ആാവും വിധം ഞാൻ സോപ്പിട്ടു നോക്കി,,, എവിടെ ഒരു തരത്തിലും കിട്ടിയില്ല,,, ഇനി ഏതു മാക്രി ആയാലും കെട്ടിയല്ലേ പറ്റൂ... അല്ലെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും നാട് വിട്ടാലോ... "
"ഡാ ആകെ കൂടെ ഒരു പെണ്ണ് കെട്ടാൻ കിട്ടിയ ചാൻസ് ആണ് അത് നീയായിട്ട് കളഞ്ഞു കുളിക്കരുത്... ബാക്കി ഒക്കെ നടന്നോളും... "
"അല്ലെങ്കിൽ തന്നെ ലൈഫ് പോക്കാ,,, എന്താവോ എന്തോ... "
"ഒന്നും ഉണ്ടാവില്ല,,, ഞങ്ങൾ ഒക്കെ ഇല്ലേ... "
"😟അതാ ഞാൻ ഈ വിധം ആയത്... "
വിഷ്ണു അതും പറഞ്ഞു രണ്ടിനെയും നോക്കി ഒന്ന് പുച്ഛിച്ചു കാണിച്ചു...
"നീ വന്നോ,,, എന്തായാലും നീ ലക്കി ആണ് കേട്ടോ,,, നിന്നെക്കാൾ പ്രായം ഉള്ള ഞങ്ങൾ ഒക്കെ ഇവിടെ ഉള്ളപ്പോൾ നിനക്ക് ആണല്ലോ ലോട്ടറി അടിച്ചത്... "
കസിൻ ചേച്ചിമാർ ഒക്കെ കൂടി അവനെ ഇട്ടു താങ്ങിയപ്പോ ഒരു വളിച്ച ഇളിയും കൊടുത്തു അവൻ നിന്നു...
"പെണ്ണിന്റെ ഫോട്ടോ ഞങ്ങൾ കണ്ടു,,, നിന്നെ പോലെ ഒന്നും അല്ല നല്ല ബുദ്ധിയും സൗന്ദര്യവും എല്ലാം ഉണ്ട്... "
"😩എനിക്ക് അതൊന്നും ഇല്ലെന്ന് ആണോ... "
"ഏയ് അതല്ല അവൾക്ക് ഉണ്ടെന്ന് അല്ലേ പറഞ്ഞത്... "
🙄ഇതേതു വക ആണ്,,, അച്ഛൻ വക ആണല്ലോ ഈ ചേച്ചിമാർ... അല്ലേലും എനിക്ക് പണിയാൻ മുൻനിരയിൽ ആണ് ആ വക ഒക്കെ... പിന്നെ അമ്മ ഫാമിലി ബുദ്ധി അല്പം കുറഞ്ഞ തനിക്ക് പറ്റിയ കൂട്ടാണ് എന്ന് കണക്ക് കൂട്ടി അവൻ അവരെ അടുത്ത് ചെന്നു...
🍁🍁🍁
ജെറിയും ഹരിയും കൂടി മണവാളൻ ആക്കി വിഷ്ണുവിനെ ഒരുക്കി എടുത്തു... മുണ്ടും ഷർട്ടും ഒക്കെ ഇട്ടു വിഷ്ണു വലിയ ആളായി എന്നും പറഞ്ഞു മുത്തശ്ശി അവനെ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ വെച്ചു...
അവൻ അമ്മയെയും കെട്ടിപ്പിടിച്ചു,,, അമ്മ അച്ഛനെ കാണിച്ചു കൊടുത്തതും വിഷ്ണു അച്ഛന്റെ കാലിൽ വീണു തൊഴുതു...
"നന്നായി വരും,,, എല്ലാം എന്റെ മോന്റെ നല്ലതിന് വേണ്ടിയാ,,, ഈ വിവാഹം കൊണ്ടും എന്റെ മോനു നല്ലതേ വരൂ... "
അച്ഛൻ അവന്റെ നെറുകയിൽ കയ് വെച്ചു അനുഗ്രഹിച്ചു...
ഇടത്തും വലതും ആയി ജെറിയും ഹരിയും ഉണ്ടെങ്കിലും അവൻ ആകെ പേടിച്ച പോലെ നിന്നു,,, എല്ലാം കൊണ്ടും പൊരുത്തപ്പെട്ടു എങ്കിലും പെണ്ണ് ആരാണ് എങ്ങനെ ഇരിക്കും എന്നതാണ് ഇപ്പോഴത്തെ ടെൻഷൻ...
"നീ എന്താ ഇങ്ങനെ നിന്നു വിറക്കുന്നെ... "
"പോടാ അവിടന്നു,,, എന്റെ ടെൻഷൻ നിനക്ക് ഇനിയും മനസ്സിൽ ആയില്ലേ... "😬
"അത് നീ ആദ്യായിട്ട് കെട്ടുന്നത് കൊണ്ടാ,,, നെക്സ്റ്റ് ശരിആയിക്കൊളും... "
"😠അപ്പോ ഇനിയും ഇനിയും ഞാൻ കെട്ടണം എന്നാണോ... "
ജെറി ഇളിച്ചു കാണിച്ചു,,, പിന്നെ ഒരുപാട് പെൺപട കണ്ടു അങ്ങോട്ട് കണ്ണ് പോയി...
"ദേഡാ നോക്ക് നമ്മുടെ പാമ്പ്... "
"പാമ്പ് എവിടെ...? "
ഹരി രണ്ട് തുള്ളും തുള്ളി തറയിൽ ആകെ നോക്കി...
"അതല്ല മറ്റേ അന്നത്തെ,,, ഓഹ് എന്താ പേര്,,, അന്ന് ആ മാർക്ക് വാങ്ങിയ ആ പെണ്ണ് ഇല്ലേ അവളുടെ അച്ഛൻ... "
വിഷ്ണു അയാളെ നോക്കിയതും ഇയാൾ എന്തെ ഇവിടെ എന്ന പോലെ ഒന്ന് നിന്നു,,, ഒപ്പം അച്ചുനെ കൂടി കണ്ടതും അവൻ ഓർത്തത് പാറുനെ ആണ്,,, ചുറ്റും കണ്ണുകൾ ഒന്ന് തിരഞ്ഞു...
മന്ത്രം ഒക്കെ ജപിച്ചു തീർന്നതും വിഷ്ണുവിനെ മണ്ഡപത്തിൽ കയറ്റി,,, രണ്ടും അടുത്ത് ആയി നിന്നു ഓകെ കാണിച്ചു... ജാനകിയെ കൂടി കണ്ടതോടെ വിഷ്ണു എല്ലാരും ഉണ്ടല്ലോ പാറു എവിടെ എന്ന പോലെ വീണ്ടും ചുറ്റും നോക്കി...
"ഇനി പെണ്ണിനെ വിളിച്ചോളൂ... "
അത് കേട്ടതും വിഷ്ണുവിന്റെ നെഞ്ചിടിപ്പ് ഒന്ന് കൂടി...അവൻ തന്റെ ചെന്നിയിൽ കൂടി വരുന്ന വിയർപ് തുള്ളികൾ തുടച്ചു നീക്കി...
അടുത്ത് അവളുടെ സാമിപ്യം അറിഞ്ഞതും അവന് ഒന്ന് തല ചെരിച്ചു നോക്കാൻ പോലും ആയില്ല... ചേച്ചിയെ നോക്കിയപ്പോ അവൾ തംമ്മ്സപ്പ് കാണിച്ചു,,, അച്ഛൻ കൂടി ഒന്ന് പുഞ്ചിരിച്ചു കാണിച്ചതും അവന് ഇത്തിരി ധൈര്യം കൂടി...
താലി നീട്ടിയതും അവൻ വിറക്കുന്ന കയ് കൊണ്ട് അത് വാങ്ങി...
"ഇനി താലി കെട്ടിക്കോളൂ... "
അത് കേട്ടതും അവൻ അതുമായി തിരിഞ്ഞു,,, രണ്ടും പരസ്പരം കണ്ടതും അതേ പോലെ നിന്നു,,, തന്നെ നോക്കി നിക്കുന്ന അവളെ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആ താലി അവളുടെ കഴുത്തിൽ ചാർത്തി... അവന്റെ ഉള്ളിൽ പാറു ആണെന്ന് കണ്ടതോടെ ഒരു ആശ്വാസം ഉണ്ടായിരുന്നു...
അവളുടെ നെറുകയിൽ സിന്ദൂരം ചാർത്തി അവളുടെ കയ് പിടിച്ചു ആ അഗ്നി വലയം വെക്കുമ്പോൾ അവൻ അവളുടെ കയ്യിൽ വിരൽ കൊണ്ട് ഇക്കിളി കൂട്ടി,,, അതിന് അവൾ തന്റെ നഖം അവന്റെ കയ്യിൽ ഇറക്കി,,, അതോടെ അവൻ നിർത്തി... 😳
എല്ലാ പെണ്ണിനേയും വാച്ച് ചെയ്തു തിരിഞ്ഞു നോക്കിയ ജെറിയും ഹരിയും കണ്ടത് പാറുവിനെയും കൊണ്ട് വലം വെക്കുന്ന വിഷ്ണുവിനെ ആണ്... 😵
"ബെസ്റ്റ് പറ്റിയ കൂട്ട് തന്നെ കിട്ടി,,, ഇനി എന്താവോ എന്തോ... "
"എന്നാലും ഇത് എങ്ങനെ സംഭവിച്ചു,,, അവൻ അവളോട് ദേഷ്യം അല്ലേ... അതൊക്ക അവൻ വീണ്ടും പുറത്ത് എടുക്കുമോ...? "
"ഏയ് മിക്കവാറും അവൾ ആവും എടുക്കുക,,, അന്ന് തല്ലിയത് കണ്ടോ നീ,,, അവന്റെ കാര്യം ഏതാണ്ട് തീരുമാനം ആയി... "😊
രണ്ടും ഇളിച്ചു കാണിച്ചു സൂപ്പർ എന്നും വിഷ്ണുവിനെ നോക്കി ആക്ഷൻ ഇട്ടു... വിഷ്ണു അവരെ നോക്കി നന്നായി ഒന്ന് ചിരിച്ചു കൊടുത്തു...
അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി അവർ പാറുവിന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ചെന്നു...
"😁മോനെ നന്നായി,,, എനിക്ക് ഒരു കമ്പനിക്ക് ആളായി,,, ഇടക്ക് അങ്ങോട്ട് ഒക്കെ ഒന്ന് വരണം... "
അച്ഛൻ കൊടുത്ത അനുഗ്രഹം കേട്ടു വിഷ്ണു പാറുനെ നോക്കി ഒന്ന് ഇളിച്ചു ☺️... പാറു 😏ഈ ഒരു ബാവവും ഇട്ടു നിന്നു...
ഫുഡ് കഴിക്കുമ്പോൾ എങ്കിലും അവളോട് സംസാരിക്കാം എന്ന് കരുതി വിഷ്ണു അടങ്ങി നിന്നു എങ്കിലും ജെറി പാറുവിനോടും ഹരി വിഷ്ണുവിനോടും വാ തോരാതെ സംസാരം...
ആതി ആണെങ്കിൽ തന്റെ പ്രണയത്തിൽ ലയിച്ചു കൊണ്ട് വിനോദിനെ നോക്കി ഭക്ഷണം കഴിപ്പിച്ചു...
"തന്റെ അനിയൻ ആണല്ലേ വിഷ്ണു... "
"ഇന്ന് കെട്ടിയില്ല എങ്കിൽ പിന്നെ ജീവിതത്തിൽ പെണ്ണ് കെട്ടാൻ പറ്റില്ല അത് കൊണ്ട് നേരത്തെ ആക്കി എന്നെ ഉളളൂ... "😁
"അത് നന്നായി,,, അല്ലേലും പെട്ടെന്ന് കല്യാണം കഴിക്കുന്നത് നല്ലതാ... "
"😩നമ്മുടെ അങ്ങനെയും ഇങ്ങനെയും ഒന്നും നടക്കും എന്ന് തോന്നുന്നില്ല... "
സാമ്പാർ ഒഴിച്ച് സംസാരിച്ചു വിനോദിന്റെ ഇല മുഴുവനും സാമ്പാർ നിറഞ്ഞു ഒഴുകിയപ്പോൾ ആണ് രണ്ടിനും ബോധം വന്നത്,,, തന്റെ പ്രണയ സമ്മാനം ആയി അവൻ അത് കോരി കഴിച്ചു...
"ജാനി നീ അച്ചുന്റെ കൂടെ മാത്രേ സ്കൂളിൽ പോകാവൂ,,, അച്ഛൻ വന്നാൽ രാത്രി വെളിയിൽ ഇറങ്ങേണ്ട,,, എന്തെങ്കിലും ഉണ്ടായാൽ എന്നെ വിളിച്ചു പറയണം... "
പാറു ജാനിയെ ഉപദേശിച്ചു കഴിഞ്ഞു അമ്മക്കും കുറെ ഉപദേശം കൊടുത്തു... പിന്നെ അച്ഛനെ നോക്കി മുഖം വാട്ടി അവൾ അച്ചുനെ നോക്കി...
"ഡാ അച്ചു ജാനിയെ നോക്കിക്കോണം കേട്ടല്ലോ... "
അച്ചു ഓകെ കാണിച്ചതും വിഷ്ണുവും ജെറിയും ഹരിയും നല്ല ബെസ്റ്റ് ആളെയാ ഈ ഏല്പിച്ചു കൊടുത്തത് എന്ന പോലെ നോക്കി...
അവരൊക്കെ പോയതും പാറു അമ്മയുടെ കയ്യിൽ നിന്നും നിലവിളക്ക് വാങ്ങി അകത്തേക്ക് കയറി...
പാലും പഴവും ഒക്കെ പങ്ക് വെച്ചു കഴിച്ചപ്പോ പാറുവിനെ പൊതിഞ്ഞു ചേച്ചിമാർ ഒക്കെ നിന്നു,,, വിഷ്ണു അവിടെ നിന്നും വലിഞ്ഞു രണ്ടിനെയും കൊണ്ട് പുറത്തേക്ക് ചെന്നു...
സിഗരറ്റ് കത്തിച്ചു വലിച്ചു വിട്ടു...
"എല്ലാം മനോഹരമായി നടന്നു പിന്നെ എന്തിനാ ഇപ്പോൾ ഈ ടെൻഷൻ... "
ജെറി അതും ചോദിച്ചു നിന്നതും വിഷ്ണു അവനെ ഒന്ന് തറപ്പിച്ചു നോക്കി...
"ഇനി അല്ലേ ടെൻഷൻ അല്ലേ വിഷ്ണു 😁,,, പേടിക്കേണ്ട ഞാൻ ക്ലാസ് എടുത്തു തരാം... ഇതൊക്കെ പെട്ടെന്ന് സംഭവിക്കും എന്ന് അറിഞ്ഞു എങ്കിൽ ഞാൻ അന്നേ എല്ലാം പറഞ്ഞു തന്നേനെ... "
ഹരി അതും പറഞ്ഞു ഇളിച്ചു കാണിച്ചു...
"ഒന്ന് പോടാ അതൊക്ക എനിക്ക് അറിയാം,,, പക്ഷെ അന്നത്തെ ആ സീൻ ഓർക്കുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്ന,,, ഇതിനെ കെട്ടേണ്ടി വരും എന്ന് ഒരു സൂചന എങ്കിലും കിട്ടിയിരുന്നെങ്കിൽ ഞാൻ ഇപ്പൊ അവളുടെ മുന്നിൽ നെളിഞ്ഞു നിന്നേനെ... "😩
"അതിന് ആദ്യം ഒരു സോറി ഒക്കെ പറഞ്ഞു തുടങ്ങിക്കോ,,, പിന്നെ പ്രായം നിന്നെ പോലെ തന്നെ ഇത്തിരി കുറവാ... അത് കൊണ്ട് എല്ലാം പതിയെ മതി... അല്ലെങ്കിൽ അവൾ പേടിക്കും... "
"പിന്നെ ഒരു കൊച്ചു കുട്ടി,,, എന്നിട്ടാണോ ഇവനെ അന്ന് കയ് പിടിച്ചു എന്നും പറഞ്ഞു തല്ലിയത്... "
രണ്ടും അവളെ പറ്റി ചർച്ച തുടങ്ങിയതും വിഷ്ണു കടുത്ത ചിന്തയിൽ ആയിരുന്നു...
"വിഷ്ണു... "
ആതി അടുത്തേക്ക് വന്നതും മൂന്നും ഇത്തിരി ഡീസന്റ് ആയി നിന്നു...
"നീ ഇവിടെ വന്നു നിക്കാ അകത്തേക്ക് വാ,,, എല്ലാരും നിന്നെ തിരക്കുന്നുണ്ട്... "
"അപ്പോ all the best,,, വല്ല സംശയവും ഉണ്ടെങ്കിൽ വിളിക്കണേ,,, ഒക്കെ ഞങ്ങൾ പറഞ്ഞു തരാം... "
അവർ രണ്ടും കാതിൽ പറഞ്ഞു... വിഷ്ണു 🙏നമിച്ചു കാണിച്ചു അകത്തേക്ക് നടന്നു...
ഓരോരുത്തർ ആയി പൊതിഞ്ഞു നിന്നു ഓരോന്ന് സംസാരിച്ചു വിഷ്ണുവിനെ കളിയാക്കാൻ തുടങ്ങി... അപ്പോഴെല്ലാം അവന്റെ കണ്ണ് പാറുവിൽ ആയിരുന്നു...
🍁🍁🍁
കയ്യിൽ പാലും ആയി വരുന്ന പാറുവിനെ കണ്ടു അവൻ കണ്ണ് എടുക്കാതെ നോക്കി നിന്നു...
പാറു ഒന്ന് നിന്നു അവനെ നോക്കി അകത്തേക്ക് ചെന്നു,,, അവൻ ഡോർ അടച്ചു വരുന്നത് കണ്ടു അവളുടെ കയ്യിൽ നിന്നും പാല് ഗ്ലാസ്സ് തുളുമ്പുന്ന കണ്ടു അവൻ ഒന്ന് ചിരിച്ചു കൊണ്ട് അത് വാങ്ങി...
ബെഡിൽ രണ്ട് അറ്റത് ആയി പാറുവും വിഷ്ണുവും ഇരുന്നു... അവൻ അവളെയും അവൾ അവനെയും ഇടക്ക് ഇടക്ക് നോക്കും...
പതിയെ അവൻ നീങ്ങി അടുത്തേക്ക് ചെന്നതും അവളുടെ കയ് കണ്ടു അതിൽ തൊടാൻ എന്ന പോലെ അവന്റെ കയ് ഉയർത്തി...
അന്ന് ഒരിക്കൽ കിട്ടിയ തല്ല് ഓർത്തു അവൻ അറിയാതെ പൊക്കിയ കയ് കവിളിൽ വെച്ചു... ഒന്നും അറിയാത്ത കൊച്ചു കുട്ടി ഒന്നും അല്ല ഈ ഇരിക്കുന്നത്... എന്റെ അവസ്ഥ എന്താവോ എന്തോ... അവൻ അതും ചിന്തിച്ചു വീണ്ടും അവളെ ഒന്ന് നോക്കി...
"ചേട്ടൻ താഴെ ആണോ മേലേ ആണോ കിടക്കുന്നെ... "
അവളുടെ പെട്ടെന്ന് ഉള്ള ചോദ്യം കേട്ടു അവന്റെ എല്ലാ കിളികളും പറന്നു പോയി 😟...
"😁അത് നിനക്ക് ഏതാ സൗകര്യം എന്ന് വെച്ചാൽ... "
"ഞാൻ താഴെ കിടന്നോളാം,,, അതാ എനിക്ക് ശീലം... "
😵ബാക്കി ഉള്ള കിളി കൂടി നാട് വിട്ടു അവൻ ഏതോ അവസ്ഥയിൽ ഇരുന്നു...
ഇതാണോ ഇവളെ സ്ഥിരം പരിപാടി,,, വെറുതെ അല്ല അന്ന് രാത്രി എവിടെ നിന്നോ വരുന്നത് കണ്ടത്... അയ്യേ എന്നാലും ഇങ്ങനെ ഒന്നിനെ ആണോ ഇവർ ഒക്കെ എന്റെ തലയിൽ കെട്ടി വെച്ചത്... അവൻ അതും ചിന്തിച്ചു എന്ത് ചെയ്യും എന്ന് അറിയാതെ ഇരുന്നു 😩😩...
ആ ഞെട്ടിതരിപ്പ് മാറിയത് അവന്റെ ഫോൺ വൈബ്രറ്റ് ചെയ്തപ്പോൾ ആണ്... അവൻ ജെറി ആണെന്ന് കണ്ടതും അതുമായി ബാത്‌റൂമിൽ കയറി...
"വിഷ്ണു എന്തായി,,, കലാ പരിപാടികൾ തുടങ്ങിയോ... "
"🙄എന്ത് കലാ പരിപാടി... "
"അല്ല അവൾ നിന്നെ തല്ലിയോ എന്ന് 😁... "
"ഒന്ന് പോടാ അവൾ നമ്മൾ കരുതും പോലത്തെ പെണ്ണ് ഒന്നുമല്ല,,, വേറെ ലെവൽ ആണ്... "
"അത് നീ ഇങ്ങനെ പച്ചക്ക് പറയാതെ,,, നമുക്ക് നാളെ ബാക്കി പറയാം ഇപ്പൊ മോൻ ചെല്ല്... "
🤔അവർ എന്താ പെട്ടെന്ന് വെച്ചത് എന്ന പോലെ അവൻ ഒന്ന് നിന്നു...
😁എല്ലാം കഴിഞ്ഞാൽ അല്ലേ നമുക്ക് നാളെ കേട്ട് ഇരിക്കാൻ പറ്റൂ എന്ന് ചിന്തിച്ചു നിക്കുന്നതായിരുന്നു ജെറിയും ഹരിയും...
അവൻ ഫോൺ വെച്ചു മുറിയിൽ വന്നതും കണ്ടത് തറയിൽ ഷീറ്റ് വിരിച്ചു കിടക്കുന്ന പാറുവിനെ ആണ്,,, 😟അപ്പോ ഇതാണോ ഇവൾ പറഞ്ഞത്... പറന്നു പോയ കിളികളെ തിരികെ കൊണ്ട് വന്നു അവൻ ബെഡിൽ കിടന്നു...
ഇതിപ്പോ പട്ടിണി കിടക്കുന്നവന്റെ മുന്നിൽ ബിരിയാണി കൊണ്ട് വെച്ചു അതും നോക്കി നിന്നോ എന്ന് പറഞ്ഞത് പോലെ ആയല്ലോ എന്ന പോലെ അവൻ അവളെയും നോക്കി കിടന്നു...
അവൾ ഉറങ്ങി എന്ന് കണ്ടതും അവൻ അവളെ നോക്കി... ആദ്യം അവന്റെ കണ്ണ് ചെന്നു പതിഞ്ഞത് സാരി മാറി നിക്കുന്ന അവളുടെ മാറിൽ ആണ്... എണീറ്റ് ഒന്ന് ഇരുന്നു അവളെ നോക്കി,,, അന്ന് കിട്ടിയ തല്ല് ഓർത്തു അവൻ വീണ്ടും പുതപ്പ് ആകെ മൂടി കിടന്നു 😓...
🍁🍁🍁
കുളിച്ചു റെഡി ആയി മുടി ഒക്കെ ചീകി വെച്ചു അവൻ കണ്ണാടിയിൽ ഒന്ന് കൂടി നോക്കി... ആള് ഇത്തിരി ഗെറ്റപ്പ് ആയിട്ടാണ് മുറിയിൽ നിന്നും ഇറങ്ങിയത്...
പാറു എവിടെ എന്ന ചിന്തയിൽ അവൻ ആകെ ഒന്ന് തിരഞ്ഞു,,, അച്ഛൻ പുറത്ത് പേപ്പർ വായിച്ചു ഇരിക്കുന്നത് കണ്ടതും അവൻ ഒന്ന് ഞെട്ടി,,, മുങ്ങാൻ നോക്കിയതും അച്ഛന്റെ മുന്നിൽ പെട്ടു...
അച്ഛനെ നോക്കി ഒരു ഇളിയും കൊടുത്തു അവൻ അവിടെ ചുറ്റി പറ്റി നടന്നു...
"എങ്ങനെ ഉണ്ട് പാറു... "
🙄അതിപ്പോ ഞാൻ ഒന്നും അറിയില്ല,,, എങ്ങനെ ഉണ്ടെന്ന് ഒക്കെ ചോദിച്ചാൽ ബ്ലാ എന്ന പോലെ ഒന്ന് ചിരിച്ചു...
"അവൾ നല്ല കുട്ടിയ,,, എല്ലാരേയും ബഹുമാനിക്കാൻ അറിയാം... "
😟അതൊക്ക കാണും മാഷിന്റെ അല്ലേ ശിഷ്യ,,, അവൻ ഒന്നും മിണ്ടാതെ ആലോചിച്ചു നിന്നു...
വീണ്ടും അകത്തേക്ക് ഒക്കെ ഒന്ന് ചുറ്റി അവൻ നടന്നു,,, അടച്ചു വെച്ച ചായ എടുത്തു കുടിച്ചു...
അമ്മയും ആതിയും മുത്തശ്ശിയും പാറുവും കൂടി വരുന്നത് കണ്ടു അമ്പലത്തിൽ പോയത് ആണെന്ന് അവനും മനസ്സിൽ ആയി,,, അവൻ അവളെ തന്നെ നോക്കി നിന്നു...
ആതി ഒന്ന് ചിരിച്ചു കൊണ്ട് അവനെ തോണ്ടി...
"ഡാ ഇങ്ങനെ നോക്കല്ലേ അവൾ ഉരുകി പോകും... "
"അങ്ങനെ ഒന്നും ഉരുകില്ല... "😌
അവനും വിട്ടു കൊടുത്തില്ല... അവൾ മുറിയിൽ ചെല്ലുന്നത് കണ്ട അവൻ പിന്നാലെ വിട്ടു... പാറു സാരി മാറ്റാൻ വേണ്ടി പിന്ന് മാറ്റുമ്പോൾ ആണ് വിഷ്ണു തൊട്ട് പിന്നാലെ നിൽക്കുന്നത് കണ്ടത്...
അവൾ ഒന്ന് മാറി നിന്നു കൊണ്ട് അവനെ നോക്കി...
"എന്താ... "
അവൻ ഒന്ന് കൂടി അടുത്തേക്ക് നടന്നതും അവൾ പിന്നാലെ നടന്നു കൊണ്ട് ചോദിച്ചു...
"ഫസ്റ്റ് നൈറ്റ് പോയി,,, അപ്പോ ഫസ്റ്റ് ഡേ ആയാലോ... "
"അത്... അത്... "
"മോളെ പാറു... "
മുത്തശ്ശിയുടെ ആ വിളി കേട്ട് അവൾ ജീവൻ തിരിച്ചു കിട്ടിയ പോലെ ഒരു ഓട്ടം ആയിരുന്നു...
😍ഇപ്പൊ നീ പോയിക്കോ ഇന്ന് എന്തായാലും നിന്റെ കയ്യിൽ നിന്നും രണ്ട് വാങ്ങിയിട്ട് എങ്കിലും നിന്നെ ഞാൻ സ്വന്തം ആക്കിയിരിക്കും മോളെ പാറു...
സൈലന്റ് ആയി എല്ലാരും കൂടി ഫുഡ് കഴിക്കുമ്പോ വിഷ്ണു അവളെ തന്നെ നോക്കി ഇരുന്നു...
😄എന്തോന്നാടാ ഇത് എന്ന പോലെ ആതി അവനെ നോക്കി ഇളിച്ചു... അവൻ അതോടെ ഡീസന്റ് ആയി ഇരുന്നു...
"ഇന്നെന്താ നിനക്ക് പുറത്ത് ഒന്നും പോകാൻ ഇല്ലേ,,, അല്ലെങ്കിൽ അകത്ത് ഇരിക്കാതെ ചെക്കൻ ആണ്... "
ആതി കളിയാക്കി കൊണ്ട് അവനോട് ചോദിച്ചു...
"ഇനി ഇന്ന് പുറത്ത് ഒന്നും പോണ്ട മോൻ,,, അവൾ അങ്ങനെ പലതും പറയും മോൻ പോയി കിടന്നോ ക്ഷീണം കാണും... "
മുത്തശ്ശി പറഞ്ഞപ്പോൾ ആതി അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു...
"നിനക്ക് ക്ഷീണം ഉണ്ടോ വിച്ചു... "
"എന്തിന്... "
"അല്ല ഈ ഫസ്റ്റ് നൈറ്റ് ഒക്കെ കഴിഞ്ഞാൽ ക്ഷീണം കാണും എന്ന എന്റെ ഒരു ഇത്,,, അതാണ് മുത്തശ്ശി ഇപ്പൊ പറഞ്ഞത്... "
"😵ആണോ... "
അവൻ ഒന്ന് ഞെട്ടി കൊണ്ട് എല്ലാരേയും നോക്കി ഇളിച്ചു കാണിച്ചു...ആകെ കൂടി ചമ്മി എന്ന് ആയപ്പോ അവൻ മുറിയിൽ ചെന്നു...
രണ്ടിന്റെയും മിസ്ഡ് കാൾ കണ്ടു അവൻ തലയിൽ കയ് വേച്ചു... ആയിരക്കണക്കിന് ഉണ്ട് അത്...
"ഒരു പെണ്ണ് കെട്ടി എന്ന് വെച്ചു ഇങ്ങനെ ഒന്നും മാറും എന്ന് കരുതിയില്ല,,, ആ ജ്യോൽസന് പറഞ്ഞത് സത്യം ആണ് എന്ന് ഇപ്പോൾ അല്ലേ മനസ്സിൽ ആയത്... "
"എടാ കോപ്പേ അത് അല്ല,,, ഇന്ന് തന്നെ അച്ഛന്റെ വായിൽ നിന്നും എനിക്ക് കിട്ടുന്നത് അവൾ കേൾക്കേണ്ട എന്ന് കരുതിയാ... "😊
"ആ അത് വിട്,,, ഇന്ന് നൈറ്റ് വരാൻ പറ്റുമോ,,, ഫുൾ ഒന്നും നിനക്ക് ഷെയർ ചെയ്യാതെ കഴിക്കാൻ ഒരു ഇത് ഇല്ല... "
"😌നൈറ്റ് പറ്റില്ല,,, അവൾ കാണും,,, നമുക്ക് അതൊക്ക പകൽ നോകാം... "
അവൻ അതും പറഞ്ഞു ഫോൺ വെച്ചു...രണ്ടിൽ നിന്നും ഏത് വേണം എന്നൊക്കെ ഒരു നിമിഷം അവനും ചിന്തിച്ചു... ഫ്രണ്ട്‌സ് ഒപ്പം ഇരുന്നുള്ള വെള്ളം അടി അതൊക്കെ ഓർത്തപ്പോൾ അവർ മതി എന്ന് ചിന്തിച്ചു തീർന്നില്ല അപ്പോഴേക്കും കുളി കഴിഞ്ഞു പാറു അവന്റെ മുന്നിൽ ആയി വന്നു...
അവനെ ഒന്നും കാണാതെ അവൾ മുടി ഉണക്കി കൊണ്ട് പുറം തിരിഞ്ഞു നിന്നതും അവൻ അവളെ അടിമുടി നോക്കി,,, ഇതിപ്പോ ഞാൻ ഏതു തിരഞ്ഞു എടുക്കും ഈശ്വരാ എന്നും ചിന്തിച്ചു അവൻ ബെഡിൽ വീണു...
🍁🍁🍁
"മോൾ പോയി കിടന്നോ ബാക്കി ഞങ്ങൾ ചെയ്തോളാം... "
വിഷ്ണു അമ്മയുടെ ആ വാക്ക് കേട്ടതും ഒന്ന് കറങ്ങി തിരിഞ്ഞു മുറിയിൽ ചെന്നു,,, അവൾ വരുന്നത് കണ്ടതും അവളെ നോക്കി കൊണ്ട് അവൻ ഫോണിൽ തല ഇട്ടു...
പാറു ആണെങ്കിൽ ബെഡിൽ ഇരിക്കുന്ന അവനെ നോക്കി എവിടെ കിടക്കും എന്ന ചിന്തയിൽ ആണ്...
"ഇന്ന് നീ ബെഡിൽ കിടന്നോ... "
അവൻ ഫോൺ വെച്ചു കൊണ്ട് അവളോട് പറഞ്ഞു,,, അവൾ അറ്റത് ആയി ഇരുന്നതും അവനും അടുത്ത് ചെന്നു ഇരുന്നു...
ഈശ്വരാ അവൾക്ക് തല്ലാൻ തോന്നല്ലേ,,, തല്ലിയാലും ഞാൻ കൊള്ളും എന്ന പോലെ അവളുടെ കയ് എടുത്തു അവന്റെ കയ്യിൽ ആക്കി...
അവൾ ഒന്ന് ഞെട്ടി കൊണ്ട് നോക്കിയതും അവളുടെ കയ്യിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു...
അവനെ ഒന്ന് തറപ്പിച്ചു നോക്കി അവൾ കയ് മാറ്റി...
"നീ എന്താ പെണ്ണെ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ,,, ഇപ്പൊ നീ വഴിയിൽ കണ്ട പെണ്ണ് അല്ലല്ലോ എന്റെ ഭാര്യ അല്ലേ... "😌
അവനെ വീണ്ടും നോക്കി പുച്ഛിച്ചു കൊണ്ട് അവൾ അവിടെ നിന്നും എണീറ്റു...
"ഹ്മ്മ് ഭാര്യ...
തനിക്ക് നാണം ഇല്ലേ ഇത് പറയാൻ,,, ഒരിക്കൽ തന്റെ അച്ഛനോട് ഉള്ള ദേഷ്യം കാരണം എന്നെ വഴിയിൽ ഭീഷണിപ്പെടുത്തിയ ആള് തന്നെ അല്ലേ ഇയാൾ... ഇപ്പൊ ആ അച്ഛൻ കണ്ടു പിടിച്ച പെണ്ണിനെ ഭാര്യ ആയി കിട്ടിയപ്പോ യാതൊരു നാണവും മാനവും ഇല്ലാതെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ വന്നിരിക്കുന്നു... "
"അത് പിന്നെ അങ്ങനെ ഒക്കെ സംഭവിച്ചു പോയി... പക്ഷെ അന്ന് തൊട്ടേ ഒരു ചെറിയ ഇഷ്ട്ടം നിന്നോട് തോന്നിയിരുന്നു... ഇപ്പൊ നിന്നെ തന്നെ ഭാര്യ ആയി കിട്ടിയപ്പോ സന്തോഷം ആയി... "
"പക്ഷെ എനിക്ക് ഒട്ടും സന്തോഷം ആയില്ല... അത് കൊണ്ട് വിഷ്ണു വിഷ്ണു ആയും പാറു പാറു ആയും കഴിയും... പാർവതി വിഷ്ണു ആവാൻ എനിക്ക് ഇപ്പൊ സൗകര്യം ഇല്ല... "
"പക്ഷെ എനിക്ക് സൗകര്യം ഇപ്പോഴാ... "
അവളുടെ അടുത്ത് ചെന്നു കെട്ടിപ്പിടിച്ചതും അവൾ അവനെ തള്ളി മാറ്റി...
"നിന്നോട് ഞാൻ പറഞ്ഞു ഞാൻ നിന്റെ ഭർത്താവ് ആണെന്ന്... പിന്നെ എന്തിനാ നീ കെട്ടി ഇങ്ങ് വന്നേ... ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്യും... "
"ദേ എന്നെ എങ്ങാനും തൊട്ടാൽ ഉണ്ടല്ലോ ഞാൻ ഒച്ച വെക്കും... ഇയാളെ ഇഷ്ടം ഉള്ളോണ്ട് ഒന്നും അല്ല മാഷിന് വേണ്ടി മാത്രം ആണ് ഞാൻ ഇയാളെ ഭാര്യ ആവാൻ സമ്മതിച്ചത്... "
അത് കേട്ടതും അവളുടെ അടുത്ത് നിന്നും അവൻ ഒന്ന് മാറി നിന്നു...
"എന്താ പറഞ്ഞത് മാഷിന് വേണ്ടി ആണെന്നോ... "
"ആ അതേ മാഷിന് വേണ്ടി... ഇയാളെ സ്വഭാവം ഒക്കെ നന്നായി അച്ഛനെ ഒക്കെ എങ്ങനെ ബഹുമാനിക്കണം എന്ന് പഠിച്ചു സ്വന്തം ആയി ഒരു ജോലി ഒക്കെ ആയിട്ട് വാ... അപ്പോ എന്നെ ഞാൻ അങ്ങ് മുഴുവൻ ആയി തരും പോരെ... "
"ഓഹോ അപ്പോ എന്നെ നന്നാക്കാൻ ഉള്ള കൊട്ടേഷൻ ഏറ്റെടുത്തു ആണ് മോൾ ഇങ്ങ് കെട്ടിൽ അമ്മയായി പോന്നത് അല്ലേ... ഹ്മ്മ് കാണിച്ചു തരാം... "😠
"🙈അയ്യേ ഇപ്പോഴോ... "
"ഒന്ന് പോടീ അവളെ ഒരു നാണം... നിന്നെ കെട്ടി ഞാൻ നന്നാവാൻ അല്ല പോണെ,,, മോശം ആവാൻ പോവാ ഞാൻ... വളരെ മോശം,,, അങ്ങനെ ആയി കാണിച്ചു കൊടുക്കും... "
"വിഷ്ണു പ്ലീസ്,,, എന്താ എല്ലാം നെഗറ്റീവ് ആയി ചിന്തിക്കുന്നെ... ഞാൻ പറഞ്ഞത് ഒരു ജോലി ഒക്കെ ആയി മതി നമ്മുടെ ലൈഫ് എന്നാണ്... "
"അതൊന്നും ഇല്ല എന്ന് അറിഞ്ഞു കൊണ്ടല്ലേ നീ എന്റെ ഭാര്യ ആയി വന്നത്... അല്ലാതെ ഉദ്യോഗസ്ഥൻ ആണെന്ന് കരുതി ആണോടി... "
വിഷ്ണു ഒച്ച ഇട്ടു പറഞ്ഞതും പാറു പേടിച്ചു പിന്നിലേക്ക് പോയി...
"ഇങ്ങനെ ഒച്ച വെക്കാതെ വിഷ്ണു അവരൊക്കെ എന്ത് കരുതും... ഞാൻ പറഞ്ഞു വന്നത് ഒരു അച്ഛന്റെ വിഷമം ആണ്,,, ഒരു അച്ഛന് മക്കളെ കുറിച്ച് എന്തൊക്കെ വിഷമങ്ങൾ കാണും... എന്തൊക്കെ സ്വപ്‌നങ്ങൾ നെയ്തു കാണും അതൊക്ക വെറുതെ ആയി എന്ന് തോന്നുമ്പോൾ ആർക്കായാലും വിഷമം കാണില്ലേ... ഒരു സ്റ്റുഡന്റ് ആയ എന്റെ മുന്നിൽ മാഷ് തല കുനിച്ചിട്ട് ഉണ്ടെങ്കിൽ അതിന് കാരണം ഈ മകൻ തന്നെയാ... അന്ന് മാഷ് എന്നെ കാണാൻ വന്നപ്പോ മാഷിന്റെ സങ്കടം ഞാൻ കണ്ടതാ... അത് കൊണ്ടാ നിങ്ങൾ ആണെന്ന് അറിഞ്ഞിട്ടും ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്... "
"അച്ഛൻ നിന്നോട് എന്ത് പറഞ്ഞു എന്നാ,,, എന്നെ പറ്റി ഒരു നല്ല വാക്കും ആ മനുഷ്യൻ പറഞ്ഞു കാണില്ല... ആരെ കണ്ടാലും കുറ്റം മാത്രം മടുത്തു എനിക്ക്... "
"അല്ല വിഷ്ണു... നിന്നെ പറ്റി പറഞ്ഞത് മുഴുവനും നീ അറിയണം... "
അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അച്ഛൻ തന്നെ കാണാൻ വന്നത് മുഴുവനും പറഞ്ഞു തുടങ്ങി...
💕💕💕
"ഇതാരാ മാഷോ,,, എന്താ മാഷേ... മാഷിന് കയറാൻ പറ്റിയ വീട് ഒന്നും അല്ല ഇത്... മാഷിന് ഇരിക്കാൻ നല്ലോരു കസേര വരെ ഇവിടെ ഇല്ല,,, എങ്കിലും എന്റെ മാഷ് എന്നെ തേടി വന്നല്ലോ അത് തന്നെ എന്റെ ഭാഗ്യം ആണ്,,, മാഷ് ഇരിക്ക് ഞാൻ ചായ എടുക്കാം... "
കസേരയിലെ പൊടി ഒക്കെ അവൾ ദാവണിയുടെ അറ്റം കൊണ്ട് തുടച്ചു മാഷിന് നേരെ നീക്കി വേച്ചു...
"കുട്ടി ഇവിടെ നിക്ക്,,, എനിക്ക് ഇപ്പൊ ചായ ഒന്നും വേണ്ട... എനിക്ക് എന്റെ പാറു കുട്ടിയോട് സംസാരിക്കാൻ ഉണ്ട് അത് കേൾക്കാൻ എങ്കിലും കുട്ടി നിന്നാൽ മതി... "
"മാഷിന് എന്നോട് എന്ത് വേണം എങ്കിലും സംസാരിക്കാം,,, അതിന് എന്തിനാ ഇങ്ങനെ ഒരു മുഖവുര... "
മാഷ് അവിടെ നിന്നും എണീറ്റ് മുന്നോട്ട് നടന്നു,,, കണ്ണ് തുടച്ചു കൊണ്ട് അവളെ ഒന്ന് നോക്കി...
"നിന്റെ പഠിപ്പ് അതിന് വേണ്ടി എല്ലാ ചിലവും മാത്രം അല്ല നിന്റെ അനിയത്തിയെ കൂടി ഞാൻ ഏറ്റെടുക്കും,,, പക്ഷെ കുട്ടി എനിക്ക് വേണ്ടി എന്റെ മകനെ വിവാഹം കഴിക്കാൻ സമ്മതിക്കണം... "
"മാഷ് എന്താ ഈ പറയുന്നത് മാഷിന്റെ മോനെ ഞാൻ കല്യാണം കഴിക്കണോ,,, അതിന് ഉള്ള എന്ത് യോഗ്യത ആണ് എനിക്ക് ഉള്ളത്... മാഷ് എന്താ എന്നെ കളിയാക്കാണോ... "
"അതല്ല ഞാൻ ഒരു മാഷ് ആണെങ്കിലും എന്റെ മകൻ നാട്ടിലെ തന്നെ ഒരു താന്തോന്നി ആണ്... ആര് ചോദിച്ചാലും നല്ല അഭിപ്രായം ആണ്,,, ഒരു പക്ഷെ നിന്റെ അച്ഛനെക്കാളും കഷ്ടം ആയിട്ടാ വീട്ടിലേക്ക് വരുന്നത് പോലും... "
🙄അത് കേട്ടു പാറു ഒന്ന് ഇളിച്ചു കാണിച്ചു,,, ഒന്നിനെ കൊണ്ട് തന്നെ സമാദാനം ഇല്ല ദേ അടുത്തത്... അതും എന്നെ കെട്ടാൻ...
"😟അത് പിന്നെ മാഷേ എനിക്ക് ജീവിതത്തിൽ ഒരേ ഒരു ആഗ്രഹം മാത്രമേ ഉളളൂ,,, കള്ള് കയ് കൊണ്ട് തൊടാതെ ഒരാളെ കെട്ടണം എന്ന്... അച്ഛനെ കണ്ടു മടുത്തത് കൊണ്ടല്ല എന്റെ അമ്മയുടെ കണ്ണീർ പിന്നെ എന്റെയും ജാനിയുടെയും പേടി... അതൊക്ക കൊണ്ട് തന്നെ ആണ് അങ്ങനെ ഒരു ആഗ്രഹം കൊണ്ട് നടക്കുന്നെ... "
അവൾ ഒരു വേദനയോടെ അതും പറഞ്ഞു തല താഴ്ത്തി നിന്നു... അവരെ നോക്കി നിന്ന അമ്മയുടെ കണ്ണും അപ്പോഴേക്കും നിറഞ്ഞു...
"അത് ഞാൻ നിനക്ക് വാക്ക് തരികയാ മോളെ നിന്നെ കെട്ടിയാൽ അവൻ അത് തൊടില്ല എന്ന്... അവനെ മാറ്റി എടുക്കാൻ നിന്നെ പോലെ ബുദ്ധിമതി ആയ ഒരു പെണ്ണിനെ പറ്റൂ... നിന്റെ അച്ഛൻ ചെയ്യുന്നത് പോലെ ഒരിക്കലും അവൻ ഉപദ്രവിക്കില്ല അത് ഞാൻ നിനക്ക് വാക്ക് തരാം... "
അവൾ ഒന്ന് ചിന്തിച്ചു കൊണ്ട് അമ്മയെ നോക്കി,,, അമ്മ സമ്മതിക്കാൻ എന്ന പോലെ തല ആട്ടി കാണിച്ചു,,, പാറു വീണ്ടും മാഷിനെ നോക്കി...
"😁ആള് മാഷ് ആണോ... "
"😩ഏയ് അല്ല അങ്ങനെ ആക്കാൻ ആയിരുന്നു എന്റെ ആഗ്രഹം,,, പക്ഷെ അവൻ അതും കളഞ്ഞു കുളിച്ചു... പണി ഒന്നും ഇല്ല... എല്ലാം കുട്ടി വന്നിട്ട് വേണം നേരെ ആക്കാൻ... "
😵ചുരുക്കി പറഞ്ഞാൽ ഒരു ദുരന്തം എന്റെ തലയിൽ ഇടണം അല്ലേ മാഷേ... പക്ഷെ മാഷ് ചെയ്ത സഹായം ഓർത്തു പാറു ഒന്നും മിണ്ടിയില്ല... പട്ടിണി കിടന്നു മരിക്കാൻ നിന്ന നേരം ഈ മാഷ് മാത്രമേ ഉണ്ടായിരുന്നുള്ളൂ...
"എന്റെ മാഷ് പറഞ്ഞത് ഞാൻ എങ്ങനെ കേട്ടില്ല എന്ന് നടിക്കും... എന്തും ഞാൻ സഹിക്കും പക്ഷെ കുടിക്കുന്ന ആളെ കാണുന്നത് പോലും എനിക്ക് ഇഷ്ടം അല്ല... "
"അതൊക്ക എന്റെ പാറു കുട്ടി വേണം മാറ്റി എടുക്കാൻ... അവന്റെ ജാതകത്തിൽ ഇപ്പൊ വിവാഹം നടന്നില്ല എങ്കിൽ ജീവിതത്തിൽ കല്യാണം ഇല്ലെന്നാണ്... മാത്രമല്ല അവൻ നന്നാവാൻ സാധ്യത ഉണ്ട്... വിഷ്ണു ദേവന് പാർവതി ദേവി അല്ലേ വേണ്ടത്... അത് കൊണ്ട് ആ വിഷ്ണുവിനെ നേരെ ആക്കാൻ ഈ പാർവതിയെ ഞാൻ ഏൽപ്പിച്ചു തരികയാണ്... "
"പാർവതി വെറും പാറു ആണ്... കൂടെ കുറെ ദാരിദ്ര്യം മാത്രമേ കിട്ടൂ,,, ഭർത്താവ് ഏറ്റെടുത്തു നടത്തേണ്ടത് മുഴുവനും മാഷിന്റെ തലയിൽ ആവും... ഇപ്പൊ ആണെങ്കിൽ മകനെ മാത്രം സഹിച്ചാൽ മതി... "
മാഷ് നന്നായി ഒന്ന് ചിരിച്ചു,,, പാറുവും അമ്മയും ഇതെന്താ ചിരി എന്ന പോലെ നോക്കി നിന്നു...
"നിന്റെ ഈ ബുദ്ധിയാണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത്... എന്റെ മകനെ നിലക്ക് നിർത്താൻ ഉള്ള പെണ്ണിനെ ഞാൻ നാട് മുഴുവനും തിരക്കി നടന്നു,,,വിഷ്ണു എന്ന് കേട്ടപ്പോൾ തന്നെ എല്ലാരും ഒഴിഞ്ഞു മാറി അത്രക്ക് നല്ല സ്വഭാവം ആണ്... അത് കൊണ്ട് നിന്നെ ഞാൻ അവന്റെ ഭാര്യ ആയി തീരുമാനിച്ചു കഴിഞ്ഞു... "
😟എന്താവോ എന്തോ... പാറു ഒന്ന് ചിരിച്ചു കൊണ്ട് സമ്മതിച്ചു...
💕💕💕
എല്ലാം സൈലന്റ് ആയി ഇരുന്നു കേട്ട വിഷ്ണു ചാടി എണീറ്റു...
"അച്ഛൻ പിന്നെ ഒരാൾ എങ്കിലും ഒഴിവായി അല്ലോ എന്ന് കരുതി ആലോചന കേട്ടപ്പോൾ തന്നെ സമ്മതിച്ചു... പക്ഷെ ആള് മറ്റൊരു ജൂനിയർ പാമ്പ് ആണെന്ന് കണ്ടത് കൊണ്ടാണ് എന്ന് പിന്നീട് ആണ് മനസ്സിൽ ആയത്... "
പാറു പറയുന്നത് കേട്ട് വിഷ്ണു ദേഷ്യം കടിച്ചു പിടിച്ചു നിന്നു...
"ഡീ നീ ഞാൻ പാമ്പ് ആണെന്നാണോ പറഞ്ഞു വരുന്നത്,,, അത് നിന്റെ തന്തക്ക് തന്നെയാ യോജിച്ച പേര്... പിന്നെ നീ എന്നെ നന്നാക്കാൻ വേണ്ടി അല്ലേ കെട്ടി എടുത്തത്... എന്നാൽ കേട്ടോ നിന്നെ കെട്ടിയത് കൊണ്ട് മാത്രം ആണ് ഞാൻ ചീത്ത ആയത് എന്ന് ഈ നാടും വീടും പറയും നീ നോക്കിക്കോ...
ഒരു വലിയ ബുദ്ധിഷാലി വന്നിരിക്കുന്നു... 😏നീ നോക്കിക്കോ നിന്നെക്കാൾ ബുദ്ധി എനിക്ക് ഉണ്ടെന്ന് ഞാൻ കാണിച്ചു തരും... മാഷ് പറയുന്ന കേട്ടിട്ട് അല്ലേ നീ എന്നെ കെട്ടിയത്...ഇഷ്ടം അല്ലാത്ത ഒരു പെണ്ണ് ആയിരുന്നു എങ്കിൽ ഞാൻ ആ വിവാഹ പന്തലിൽ വെച്ചു അച്ഛനെ നാണം കെടുത്തി ഇത് വേണ്ട എന്ന് പറയും ആയിരുന്നു... പക്ഷെ നിന്നെ കണ്ടപ്പോൾ ഞാൻ അലിഞ്ഞു പോയി... ഇപ്പോഴല്ലേ മനസ്സിൽ ആയത് അച്ഛന് വേണ്ടിയാണ് നീ എന്നെ കെട്ടിയത് എന്ന്,,, അപ്പോ നീ ഇനി ജീവിക്കേണ്ടത് എനിക്ക് വേണ്ടി അല്ലല്ലോ അല്ലേ... നീ ജീവിക്ക് അച്ഛന് വേണ്ടി ജീവിക്ക്... ഈ വീട്ടിൽ ഈ മുറിയിൽ അല്ലേ നീ ഇനി കഴിയാൻ പോകുന്നത്... അപ്പോ നീ പലതും അനുഭവിക്കേണ്ടി വരും അതിന് നീ റെഡി ആയിക്കോ... "
അവളുടെ നേരെ വിരൽ ചൂണ്ടി വിഷ്ണു അതും പറഞ്ഞു അവളെ പിടിച്ചു തള്ളി പുറത്തേക്ക് പോയി...
പാറു പിന്നാലെ പോയി എങ്കിലും അവളെ തട്ടി മാറ്റി അവൻ പുറത്തേക്ക് പോകുന്നത് അവൾ ഒരു കണ്ണീരോടെ നോക്കി നിന്നു...
🍁🍁🍁
നിരത്തി വെച്ച ഗ്ലാസ് തട്ടി തെറിപ്പിച്ചു കുപ്പി മുഴുവൻ ആയി വായിലേക്ക് കമിഴ്ത്തി കുടിക്കുന്ന കണ്ടു ജെറിയും ഹരിയും വായും പൊളിച്ചു നോക്കി നിന്നു...
"നിനക്ക് അല്ലേ ഇന്ന് എന്തോ പണി ഉണ്ട് എന്ന് പറഞ്ഞത്,,, പിന്നെ ഈ വരവ് എന്തിനാ... നീ വല്ലതും കണ്ടു പേടിച്ചോ... "😁
ജെറി അവനെ നോക്കി ചോദിച്ചതും അതൊന്നും കേട്ട പോലെ ഇല്ല,,, രണ്ടും പരസ്പരം നോക്കി കയ് മലർത്തി കാണിച്ചു...
അത് മുഴുവനും തീർത്തു അവൻ ആ ബോട്ടിൽ ദൂരെക്ക് വലിച്ചു എറിഞ്ഞു...
"എന്താടാ വിഷ്ണു നിനക്ക് പറ്റിയത്... "
അവൻ ഒന്ന് ശാന്തമായതോടെ അവർ ചോദിച്ചു...
"അവൾ ഇല്ലേ ആ പാർവതി ദേവി,,, അവൾ കാരണം തന്നെ... അവളെ എനിക്ക് തോല്പ്പിക്കണം... അതിന് ഉള്ള ഏറ്റവും വലിയ ആയുധം ആണ് ഈ കള്ള്,,, കാരണം അത് അവൾക്ക് വെറുപ്പ് ആണ്... പിന്നെ മാഷ് അവളെ കെട്ടി കഴിഞ്ഞു ഈ വിഷ്ണു ഒന്ന് കൂടി കൂതറ ആയി എന്ന് അറിയണം... അതോടെ രണ്ടിന്റെയും പ്ലാൻ വെള്ളത്തിൽ വരച്ച വര പോലെ ആകും... "
വിഷ്ണു അതും പറഞ്ഞു ആർത്തു ചിരിച്ചു...
ഇരു തോളിലും ആയി രണ്ടും അവനെ താങ്ങി പിടിച്ചു വീട് മുറ്റത്ത് എത്തി...
"ഇനി ഞങ്ങൾ പോവാ,,, നിന്റെ കൂടെ ഞങ്ങളെ കണ്ടാൽ ഞങ്ങളെ കൂടി ആ മാഷ് കൊല്ലാൻ ചാൻസ് ഉണ്ട്... "
"ഡാ പോവല്ലേഡാ,,, ആ മാഷ് തോറ്റു തുന്നം പാടി നിക്കുന്നത് കാണിച്ചു തരാം ഞാൻ... "
"അത് ഇപ്പൊ വേണ്ട,,, ആ മാഷ് നല്ലൊരു കിളി പോലത്തെ പെണ്ണിനെ നിനക്ക് ഒപ്പിച്ചു തന്നതിന് ആണോ ഇങ്ങനെ ഒരു പ്രതികാരം,,, ഞാൻ എങ്ങാനും ആണെങ്കിൽ മാഷേ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു കഴിഞ്ഞു അവളെയും കെട്ടിപ്പിടിച്ചു കിടക്കും ആയിരുന്നു... അല്ലേലും നിനക്ക് പ്രതികാരം എന്ന ഒരൊറ്റ ചിന്തയല്ലേ ഉളളൂ... "
രണ്ടും പോയതോടെ വിഷ്ണു ഒരു വിധം കാളിംഗ് ബെൽ അമർത്തി അവിടെ വീണു...
എല്ലാരും കൂട്ടമായി വന്നു നിന്നതും വിഷ്ണുവിന്റെ ആ കിടപ്പ് നോക്കി അവിടെ നിന്നു... വിഷ്ണു പാറുവിനെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവിടെ ഇരുന്നു...
ബഹളം കേട്ടു പാറു വന്നു നോക്കിയതും അവളെ കണ്ടു വിഷ്ണു എണീക്കാൻ ഒരു ശ്രമം നടത്തി... പറ്റാതെ അവിടെ തന്നെ ഇരുന്നു...
"നീ കാരണം ആണ് ഇന്ന് ഞാൻ കുടിച്ചത്... നീ ഒറ്റ ഒരുത്തി കാരണം... "
അവളെ ചൂണ്ടി അത് പറഞ്ഞതും അവൾ തേങ്ങി കൊണ്ട് അവനെ പിടിച്ചു അകത്തേക്ക് കൊണ്ട് വരാൻ നോക്കി...
"എന്നെ തൊട്ട് പോകരുത് നീ... "
അവളെ തള്ളി മാറ്റി അവൻ എങ്ങനെ ഒക്കെയോ അകത്തേക്ക് കയറി,,, മുത്തശ്ശി അടക്കം ഒരു കുറ്റവാളിയെ പോലും എല്ലാരും നോക്കി നിൽക്കുന്നത് അവൾ കണ്ടു... ഒന്നും മിണ്ടാൻ ആവാതെ അവൾ അവന്റെ പിന്നാലെ നടന്നു...
അകത്തേക്ക് കയറി അവൻ ബെഡിൽ കയറി കിടന്നതും നോക്കി അവൾ നിന്നു...
അവൾ ഷീറ്റ് എടുത്തു തറയിൽ വിരിക്കുമ്പോൾ ആണ് അവൻ നല്ല അന്തസ് ആയി വാൾ വെച്ചത്,,, അവൾ മുഷിപ്പോടെ അത് നോക്കി നിന്നു...
😩ഇതൊക്കെ കണ്ടു വളർന്ന കൊണ്ട് ആണ് ഇങ്ങനെ ഉള്ള ഒന്നിനെ കേട്ടില്ല എന്ന് തീരുമാനിച്ചത്,,,എന്റെ പ്രിയപ്പെട്ട ഗുരു തന്നെ ഇങ്ങനെ ഒന്നിനെ തലയിൽ വെച്ചു തന്നല്ലോ,,, അവൾ എങ്ങനെ ഒക്കെയോ വൃത്തി ആക്കി അവിടെ കിടന്നു...
🍁🍁🍁
"ഓഹ് കിടക്കുന്ന കിടപ്പ് കണ്ടോ കാലമാടൻ,,, ഇത് ഞാൻ വിചാരിച്ചാൽ ഒന്നും നേരെ ആവുന്ന കേസ് അല്ല... പണ്ടേ രണ്ട് കിട്ടാത്തതിന്റെ കേടാ... "😬
പാറു അവനെ നോക്കി പിറു പിറുത്തു കുറെ തട്ടി വിളിച്ചു നോക്കി,,, ഒരു കുലുക്കവും കാണാതെ അവൾ അടുക്കളയിൽ ചെന്നു...
മുത്തശ്ശി അടക്കം അവളെ ഒന്ന് നോക്കിയതും അവൾ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു...
"വിഷ്ണു എണീറ്റില്ലേ മോളെ... "
"ഇല്ല അമ്മേ കുറെ വിളിച്ചു നോക്കി,,, ഇനി ഇപ്പോൾ സ്വയം എണീക്കട്ടെ... "
"ഭാര്യമാർ അങ്ങനെ ആണോ പറയേണ്ടത്,,, അവനെ എല്ലാ ശീലവും പഠിപ്പിച്ചു കൊടുത്തു നേരെ ആക്കണം... അത് ഒരു പെണ്ണിന്റെ കടമ ആണ്,,, അല്ലാതെ എല്ലാം സ്വയം തീരുമാനിച്ചു നടക്കുക അല്ല വേണ്ടത്... "
മുത്തശ്ശി പറഞ്ഞതോടെ അവളുടെ മുഖം ആകെ വാടി വന്നു...
"ഏയ് സാരല്ല്യ,,, പ്രായം ആയവർ അല്ലേ,,, മോൾ സങ്കടപ്പെടണ്ട എല്ലാം നേരെ ആവും... "
"എന്ത് നേരെ ആവാൻ,,, അല്ലെങ്കിൽ കുടിച്ചു ഇങ്ങനെ ഇത് വരെ വന്നിട്ടുണ്ടോ അവൻ,,, ഇപ്പോൾ അതും ആയില്ലേ... അവൻ പറഞ്ഞത് കേട്ടല്ലോ ഇവൾ കാരണം ആണെന്ന്... പെണ്ണ് ശരിയായാൽ മാത്രമേ എല്ലാം ശരിയാവൂ... "
"അമ്മേ അതിന് ഈ കുട്ടി എന്ത് പിഴച്ചു,,, ചെറിയ കുട്ടി അല്ലേ ഇവൾ... എല്ലാം പഠിച്ചു വരുന്നല്ലേ ഉളളൂ... "
അവൾ ഒന്നും മിണ്ടാതെ അവന് ഉള്ള ചായയും ആയി മുറിയിൽ വന്നു...
"വിഷ്ണു ഏട്ടാ,,, എണീക്ക്... "
അവൾ തട്ടി വിളിച്ചതും അവൻ കണ്ണും വലിച്ചു തുറന്നു അവളെ നോക്കി...
"വേഗം ഫ്രഷ് ആയി വാ,,, ഇതാ ചായ... "
അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എണീറ്റതും എല്ലാം ഓർത്തതും അവളെ കയ്യിൽ നോക്കി അത് തട്ടി തെറിപ്പിച്ചു... അവൾ ഒന്ന് പേടിച്ചു കൊണ്ട് പിന്നോട്ട് മാറി...
"ആദ്യം നീ ആ മാഷിനെ ചായ കുടിപ്പിക്കാൻ നോക്ക്,,, എനിക്ക് നിന്റെ ഒരു ഔദാര്യവും വേണ്ട... കേട്ടോടി... "😠
അവൻ ബാത്‌റൂമിൽ കയറിയതും അവൾ എല്ലാം വൃത്തി ആക്കി അടുക്കളയിൽ ചെന്നു,,, എല്ലാം ഉള്ളിൽ ഒതുക്കി അമ്മയെ നോക്കി പുഞ്ചിരിച്ചു...
"പാറു എന്താ വിഷ്ണുവിനു ഇപ്പോൾ പെട്ടെന്ന് ഇത്ര ദേഷ്യം... "
അടുക്കളയിൽ നിന്നും ആതി ചേച്ചി ചോദിച്ചതും അവൾ അമ്മയെ ഒന്ന് നോക്കി...
"അത് പെട്ടെന്ന് ഒന്നും അല്ല ചേച്ചി,,, വിവാഹത്തിന് മുന്നേ ഉള്ള ദേഷ്യം ആണ്... അന്ന് ഞാൻ മാഷ് ആണ് എന്റെ പ്രിയപ്പെട്ട ഗുരു എന്ന് പറഞ്ഞതിനു എന്നെ വഴിയിൽ വന്നു തടഞ്ഞു ചീത്ത വിളിച്ച ആളാ വിഷ്ണു ഏട്ടൻ,,, അന്ന് ഭർത്താവ് ആയി വരേണ്ട ആള് ആണെന്ന് ഒന്നും ഓർക്കാതെ ഞാൻ ആണെങ്കിൽ അടിക്കുകയും ചെയ്തു.... "
അവൾ ഇളിച്ചു കൊണ്ട് പറഞ്ഞതും അമ്മയും ആതിയും അവളെ ഒന്ന് അടിമുടി നോക്കി ചിരിച്ചു...
"അത് നന്നായി,,, ആരെങ്കിലും അറിഞ്ഞോ അറിയാതെയോ വല്ലതും ചെയ്താൽ പ്രതികാരം ചെയ്യാതെ ഉറങ്ങാതെ ഇരിക്കുന്നവനാ അവൻ... "
"അത് മാത്രം അല്ല മാഷിന് വേണ്ടിയാ ഞാൻ ഇയാളെ കെട്ടാൻ സമ്മതിച്ചത് എന്ന് കൂടി പറഞ്ഞു പോയി,,, അപ്പോ തുടങ്ങിയതാ... "😩
"ഏയ് നീ ഇങ്ങനെ പേടിക്കാതെ പാറു,,, അവനെ സ്നേഹം കൊണ്ട് മാറ്റി എടുക്കാൻ നിനക്കെ പറ്റൂ... "
ചേച്ചി അതും പറഞ്ഞു പോയതും അതിൽ ഒന്നും വീഴുന്ന കോപ്പ് ഒന്നും അല്ല അവൻ എന്നും ചിന്തിച്ചു കൊണ്ട് അവൾ അവിടെ നിന്നു...
"മോൾ പേടിക്കണ്ട,,, എല്ലാം നേരെ ആവും... "
അമ്മയുടെ വാക്ക് ഇത്തിരി ആശ്വാസം തരുന്നത് ആണെങ്കിലും അതെല്ലാം അവന്റെ ഒരു വരവോടെ നിന്നു... എണീറ്റ് വന്നതും അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി...
അവൾ പിന്നാലെ ഓടി വിളിച്ചു നോക്കി എങ്കിലും അവൻ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വണ്ടിയും എടുത്തു പോയി,,, ഒരു കണ്ണീരോടെ തിരിച്ചു കയറുമ്പോ എല്ലാം നോക്കി കൊണ്ട് മാഷും നിന്നു...
എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോൾ ആണ് പാറുവിന്റെ അച്ഛനും അമ്മയും ജാനിയും വന്നത്,,, അവരെ കണ്ടതോടെ അവളുടെ വേദന എല്ലാം മറന്നു അവരുടെ കൂടെ കൂടി...
"അച്ഛനെ ഇങ്ങനെ കാണാൻ പറ്റി അല്ലോ എനിക്ക് അത് മതി... "
"നീ വന്നതിൽ പിന്നെ അച്ഛൻ കുടിച്ചിട്ടില്ല മോളെ,,, കയ്യും കാലും വിറക്കുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു ഇത്തിരി കുടിച്ചോളാൻ... പെട്ടെന്ന് ഒന്നും ഇത് നിർത്താൻ പറ്റില്ലല്ലോ... പക്ഷെ നിർത്തണം എന്ന ചിന്ത ഉണ്ട് അത് തന്നെ ഭാഗ്യം... "
അവൾ അച്ഛനെ നോക്കി ചിരിച്ചു...
😓പക്ഷെ ഇവിടെ ഒരാൾ നന്നായി ആ ശീലം തുടങ്ങി,,, അവൾ അതും ചിന്തിച്ചു ഇരുന്നു...
"എന്തായാലും നാളെ അവനെയും കൂട്ടി വരണം... "
അവർ തിരിച്ചു പോകുമ്പോ അവളുടെ കവിളിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു... വന്നപ്പോ തൊട്ട് വിഷ്ണുവിനെ ഈ സമയം വരെ കാത്തു നിന്നു അവർ... ഒത്തിരി വിളിച്ചു എങ്കിലും അവൻ ഒന്ന് ഫോൺ കാൾ പോലും എടുത്തില്ല... അവൾ അവർ പോവുന്നതും നോക്കി നിന്നു...
മാഷിന്റെ വാക്ക് കേൾക്കാതെ ഇരുന്നാൽ മതിയായിരുന്നു എന്ന് പോലും അവൾ ചിന്തിച്ചു...പാതിരാത്രി ആയിട്ടും അവനെ കാണാതെ അവൾ അകത്തേക്ക് നടന്നു...
"അല്ലെങ്കിൽ പത്ത് മണി ആവുമ്പോ കയറി വരുന്ന ചെക്കൻ ആണ്,,, പെണ്ണ് കെട്ടിയതിന്റെ പിറ്റേന്ന് തന്നെ ഇങ്ങനെ ആണെങ്കിൽ പിന്നെ ഇനി എന്തൊക്കെ കാണേണ്ടി വരും... "
മുത്തശ്ശിയുടെ വാക്കുകൾ അവളുടെ നെഞ്ചിൽ കുത്തി തറക്കുന്ന പോലെ തോന്നി... ആരും കാണാതെ അവൾ ഒരുപാട് കരഞ്ഞു തീർത്തു എപ്പോഴോ ഉറക്കിലേക്ക് വീണു...
🍁🍁🍁
"ഇത്രയും നേരം ആയിട്ടും നിനക്ക് എന്തെ പോവാൻ തോന്നുന്നില്ലേ... അവൾ അവിടെ കാത്തിരിക്കുന്നുണ്ടാവും നീ എണീറ്റെ... "
ജെറി അവനെ പിടിച്ചു നിർത്താൻ നോക്കി എങ്കിലും അവൻ അവിടെ കിടന്നു...
"ഞാൻ അങ്ങോട്ട് പോയിട്ട് വലിയ കാര്യം ഒന്നുമില്ല,,, അവളുടെ അഹങ്കാരം ഇത്തിരി എങ്കിലും കുറയട്ടെ... "
"എടാ അത് ഒരു പാവം പിടിച്ച പെണ്ണാ,,, അതിനോട് എന്തിനാടാ നിന്റെ പ്രതികാരം... "
"അവൾ കെട്ടി എടുത്തത് മാഷിന് വേണ്ടി അല്ലേ,,, എന്നെ ഇഷ്ടം ആയോണ്ട് ഒന്നുമല്ലല്ലോ... "😏
"ഓഹ് എടാ ലോകത്ത് മുക്കാൽ ഭാഗം വിവാഹവും അങ്ങനെ ആണ്,,, വിവാഹം കഴിഞ്ഞു ഇഷ്ടപ്പെടുന്നവരും ഇല്ലേ,,, എല്ലാരും പ്രേമിച്ചു കൊണ്ടാണോ കെട്ടുന്നേ... നീ അവളെ സ്നേഹിച്ചു തുടങ്ങിയാൽ നിനക്ക് അത് തിരിച്ചു കിട്ടും... "
"എന്തൊക്കെ ആയാലും മാഷിന്റെ ഔദാര്യം അല്ലേ എനിക്ക് ഇപ്പോൾ അത് തത്കാലം വേണ്ട... "
അവനെ മനസ്സിൽ ആക്കാൻ പറ്റാതെ രണ്ടും അവനെയും നോക്കി ഇരുന്നു.. പുലർച്ചെ ആണ് അവൻ വീട്ടിലേക്ക് ചെന്നത്... ആർക്കും മുഖം കൊടുക്കാതെ അകത്തേക്ക് ചെന്നപ്പോ അവൾ ഒരു മൂലയിൽ ഇരുന്നു ഉറങ്ങുന്നത് ആണ് കണ്ടത്...
അടുത്തേക്ക് ചെന്നു അവളെ തലോടാൻ എന്ന പോലെ കയ് പൊക്കിയതും പിന്നെ അത് വേണ്ടെന്ന് വെച്ചു കയ് മാറ്റി അവൻ കിടന്നു...
കുളിച്ചു റെഡി ആയി നിന്ന പാറു വിഷ്ണുവിനോട് എങ്ങനെ വീട്ടിൽ പോകുന്ന കാര്യം പറയും എന്ന് ചിന്തിച്ചു നിന്നു...
"അവൻ സമ്മതിച്ചോ മോളെ... "
അടുക്കളയിൽ ചെന്നപ്പോൾ അമ്മയുടെ ചോദ്യം കേട്ട് അവൾ ഇല്ലെന്ന് തലയാട്ടി...
"നീ പേടിക്കേണ്ട ഞാൻ ഇപ്പോൾ ശരിയാക്കി തരാം നീ കണ്ടോ,,, അവനെ ഇതൊക്കെയെ പറ്റൂ... ആവശ്യം വരും കണ്ടു പഠിച്ചോ... "
ആതി കയ്യിൽ ജഗും ആയി നടന്നു,,, ഒന്നും മനസ്സിൽ ആവാതെ പിന്നാലെ പാറുവും...
ആതി അവന്റെ മുഖത്തെക്ക് വെള്ളം തളിക്കുന്നത് കണ്ടതും അവൾ മാറി നിന്നു,,, അവൻ ഉണർന്നു അവളെ നോക്കി പേടിപ്പിച്ചു വീണ്ടും കിടന്നു...
"എന്തായിരുന്നു നൈറ്റ് പരിപാടി,,, മോൻ എണീറ്റ് ദേ ഈ പെണ്ണിനേയും കൊണ്ട് അവളെ വീട്ടിൽ പോയിക്കോണം,,, നിന്നോട് അത് നേരിട്ട് പറയാൻ ഉള്ള ധൈര്യം പോലും ഇല്ല ആ പെണ്ണിന്,,, അതിനെ ദ്രോഹിക്കാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ മോനെ വിഷ്ണു അത് അങ്ങ് മാറ്റി വെച്ചേക്ക്... "
"ഞാൻ എങ്ങും പോണില്ല,,, പ്രത്യേകിച്ച് അവളുടെ വീട്ടിൽ... "
"ദേ വിഷ്ണു നീ ഒരു പെണ്ണ് കെട്ടി എന്ന് കരുതി വലിയ ആളായി എന്നൊന്നും കരുതണ്ട കേട്ടല്ലോ... അവളുടെ അച്ഛനും അമ്മയും ഇന്നലെ വന്നു ക്ഷണിച്ചത് ആണ് നിങ്ങളെ അങ്ങോട്ട്... നീ ആണെങ്കിൽ ഫോൺ വിളിച്ചിട്ട് എടുത്തില്ല... നിന്നെ കെട്ടാൻ ഒന്ന് സമ്മതിച്ചു എന്ന് കരുതി ഇനിയും അവളെ വേദനിപ്പിച്ചാൽ ഉണ്ടല്ലോ... "
അവൾ അവനെ ഉന്തി തള്ളി ബാത്‌റൂമിൽ കയറ്റി പാറുവിന്റെ നേരെ ചെന്നു...
"കണ്ടല്ലോ ഇങ്ങനെ ഒക്കെ ചെയ്താലേ ഇവൻ നേരെ ആവൂ,,, രണ്ടും കല്പ്പിച്ചു ഇന്ന് മുതൽ നീയും തുടങ്ങിക്കോ... ആരും ചോദിക്കാൻ വരില്ല പോരെ... "
😊അവൾ ഇളിച്ചു കൊണ്ട് തല ആട്ടിയതും ആതി പോയി...
പാറു സന്തോഷത്തോടെ റെഡി ആവുമ്പോ ആണ് അവൻ ഡോർ തുറന്നു പുറത്തേക്ക് വന്നത്,,, 🙄ഇത് അകത്തേക്ക് കയറിയാൽ ഒരു മണിക്കൂർ എങ്കിലും കഴിഞ്ഞാൽ അല്ലേ ഇറങ്ങി വരാറ് ഉളളൂ,,, അവൾ സാരിയുടെ തലപ്പ് മാറിലേക്ക് നീക്കി അവിടെ നിന്നു...
അവൻ അടുത്തേക് വരും തോറും അവളുടെ നെഞ്ചിടിപ്പ് കൂടി...കണ്ണും അടച്ചു ഒരു നിമിഷം നിന്നതും അവന്റെ നിഷ്വാസം മുഖത്ത് പതിഞ്ഞു... പിന്നെ അനക്കം ഒന്നും ഇല്ലാതെ വന്നപ്പോ ആണ് അവൾ കണ്ണ് തുറന്നത്... അവൻ ടവൽ എടുത്തു പോവുന്ന കണ്ടു അവൾ നെഞ്ചിൽ കയ് വേച്ചു...
അവൾ റെഡി ആയപ്പോൾ ആണ് അവൻ പിന്നെ ഇറങ്ങി വന്നത്... അവനെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു എങ്കിലും നോ റെസ്പോൺസ്...
"ഒന്ന് ചിരിച്ചാൽ എന്താ മുത്ത് പൊഴിഞ്ഞു പോകുമോ,,, അല്ലെങ്കിൽ ചിരിക്കാൻ അറിയില്ലായിരിക്കും... ജീവിതത്തിൽ എന്നെങ്കിലും ചിരിക്കേണ്ട ആവശ്യം വന്നു കാണുമോ ആവോ ആർക്കറിയാം... "
പാറു മനസ്സിൽ പറഞ്ഞു കൊണ്ട് അവനെ നോക്കി പുച്ഛിച്ചു...
"😊നമുക്ക് പോകാം അല്ലേ... "
അവൻറെഡി ആവുന്നത് വരെ അവൾ ക്ഷമയോടെ കാത്ത് നിന്നു ചോദിച്ചു...
"ഞാൻ എങ്ങും വരുന്നില്ല ഒറ്റയ്ക്ക് പോയാൽ മതി... "
കണ്ണീർ പൊഴിച്ചു കൊണ്ട് അവൾ അവനെ നോക്കി നിന്നു... അവളെ നോക്കി അതും പറഞ്ഞു അവൻ പുറത്തേക്ക് പോകാൻ നിന്നതും അവൾ ഓടി ചെന്നു അവന്റെ കാലിൽ വീണു...
"എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് ഈ മുറിയിൽ തീർക്കാം,,, പക്ഷെ അത് മറ്റുള്ളവരെ മുന്നിൽ വേണ്ട... അമ്മ ഇല്ലാത്ത കാശും മുടക്കി എല്ലാം റെഡി ആക്കി വെച്ചു ഞങ്ങളെ കത്തിരിക്ക,,, അവിടെ ചെന്നു തിരിച്ചു വരുന്നത് വരെ എങ്കിലും ഒന്ന് ക്ഷമിചൂടെ,,, വന്നിട്ട് എന്നോട് എത്ര വേണേലും ദേഷ്യം തീർത്തോ... പ്ലീസ് വിഷ്ണു ഏട്ടാ... "
അവളുടെ കണ്ണീർ അവന്റെ കാലിൽ വീണതും ചുട്ടു പൊള്ളുന്ന പോലെ തോന്നി അവന്... അവൻ സമ്മതിച്ചു കൊണ്ട് നടന്നതും ഉള്ളിൽ വിങ്ങി കൊണ്ട് ഒരു പുഞ്ചിരിയോടെ അവൾ പിന്നാലെ നടന്നു...
അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തതും അവൾ അതിന്റെ പിന്നിൽ കയറി ഇരുന്നു,,, ആദ്യായിട്ട് ആണ് ഒരു ബൈക്കിൽ കയറുന്നത് അതിന്റെ എല്ലാ ടെൻഷനും അവളുടെ മുഖത്തു കാണാം ആയിരുന്നു...
അവളുടെ ഭയം കൊണ്ട് അവന്റെ തോളിൽ അമർത്തി കയ് വെച്ചത് കണ്ടു അവൻ ഒന്ന് ചിരിച്ചു സ്പീഡ് കൂട്ടി...
"ഒന്ന് പതുക്കെ പോവോ എനിക്ക് നല്ല പേടി ഉണ്ട്... "
"ആണോ 😁... "
എന്നും പറഞ്ഞു അവൻ സ്പീഡ് വീണ്ടും കൂട്ടിയതും അവൾ ഒന്നും മിണ്ടാതെ സൈലന്റ് ആയി ഇരുന്നു,,, ഇവനെ നേരെ ആക്കുന്നതിനു മുന്നേ ഇവൻ എന്നെ നേരെ ആക്കും അല്ലോ ഈശ്വരാ... ചേച്ചിയുടെ റൂട്ട് തന്നെ എടുക്കേണ്ടി വരും എന്നൊക്കെ ചിന്തിച്ചു അവൾ കണ്ണും അടച്ചു ഇരുന്നു... ഇടക്ക് കണ്ണ് തുറന്നതും അവൾ അവനോട് വണ്ടി നിർത്താൻ പറഞ്ഞു...
"എന്താ... "
"ജാനിക്ക് എന്തെങ്കിലും സ്വീറ്സ് വാങ്ങണ്ടേ... ഈ ബേക്കറി കഴിഞ്ഞാൽ വേറെ ഇല്ല... "
"അതിന് എന്റെ കയ്യിൽ കാശ് ഒന്നും ഇല്ല... "
"അതൊക്ക അച്ഛൻ തന്നു,,, അച്ഛനാ എന്നോട് അവൾക്ക് സ്വീറ്സ് വാങ്ങണം എന്ന് പറഞ്ഞത്... "
അവൻ തറഞ്ഞു ഇരുന്നതും അവൾ ഇറങ്ങി എല്ലാം വാങ്ങുന്നത് കണ്ടതും നോക്കി നിൽക്കാൻ മാത്രമേ അവന് ആയുള്ളൂ... ഞാൻ എല്ലാരേയും തോൽപ്പിക്കാൻ നോക്കുമ്പോ എല്ലാരും എന്നെ ആണോ തോൽപിച്ചു കളയുന്നത്... 🙄
അവൾ എല്ലാം വാങ്ങി അവന്റെ അടുത്തേക്ക് വന്നു...
"വന്ന സ്പീഡ് ആണെങ്കിൽ ഞാൻ ഇവിടെ നിന്നും നടന്നു വന്നോളാം,,, ഇനി അങ്ങോട്ട് ഉള്ള വഴി മുഴുവനും കുണ്ടും കുഴിയും ആണ്... അത് കൊണ്ടാ... "
"ഇല്ല ഇനി സൂക്ഷിച്ചു കൊണ്ട് പോയിക്കോളാം... "
അവൾ കയറി ഇരുന്നതും അവൻ പതിയെ വീട്ടിലേക്ക് വിട്ടു... എല്ലാരും സ്വീകരിച്ചു അകത്തേക്ക് കൊണ്ട് പോയി വിഷ്ണുവിന് ഇഷ്ടപ്പെട്ട ഫുഡ് ഒക്കെ കൊടുത്തു,,, അവന് കൂട്ടായി അച്ചുവും ഉണ്ടായിരുന്നു...
"ഇതാണ് ഞാനും ജാനിയും കിടക്കുന്ന മുറി... "
ഫുഡ് ഒക്കെ കഴിച്ചു അവനെ അവൾ മുറിയിൽ കൊണ്ട് പോയി പറഞ്ഞു,,, അവൻ അവിടെ ചുറ്റും ഒന്ന് നോക്കി,,, എങ്ങനെ ഇവർ രണ്ടും ഇത്രയും കാലം ഇവിടെ കിടന്നു എന്നായിരുന്നു അവന്റെ ചിന്ത...
അവൻ അവിടെ ഇരുന്നതും അവൾ അവിടെ ഉള്ള ജനാല തുറന്നു പുറത്തേക്ക് നോക്കി... അവന്റെ കണ്ണുകൾ അപ്പോൾ ചെന്നു പതിഞ്ഞത് അവളുടെ വയറിലും മാറിലും ആണ്,,, അവൻ അതും നോക്കി ഇരുന്നതും അവളുടെ ചോദ്യം അവനെ ചിന്തയിൽ നിന്നും ഉണർത്തി...
"എങ്ങനെ ഉണ്ട് കൊള്ളാവോ... "
അവൻ എണീറ്റ് നിന്നു അവളുടെ വയറിൽ കയ് വെച്ചു അവൾക്ക് അടുത്തായി നിന്നു...
"കൊള്ളാവോ എന്ന് ഞാൻ നോക്കിയിട്ട് പറഞ്ഞാൽ പോരെ... "
അവളുടെ കാതിൽ ആയി പറഞ്ഞു കൊണ്ട് അവളെ ഒന്ന് കൂടി അവന്റെ നെഞ്ചിൽ അടുപ്പിച്ചു നിർത്തി...
അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് കയ് മാറ്റി...
"മോൻ എന്താ ഉദ്ദേശിച്ചത്... "
"അത് ഈ നിന്നെ കണ്ടിട്ട് അഭിപ്രായം പറയാം എന്ന് എന്തെ... "😘
"അയ്യടാ,,, അതിന് പറ്റിയ ടൈം അല്ല ഇത്... രണ്ട് ദിവസം ആയി എന്നെ ഇട്ടു കഷ്ടപ്പെടുത്തിയ ആള് തന്നെ ആണോ ഇത്... ഇപ്പോൾ എന്താ ഒരു മാറ്റം... "
അതിന് അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ വലിച്ചു തന്നോട് അടുപ്പിച്ചു നിർത്തി...
"ഈ വിഷ്ണുവിന്റെ കൂടെ അല്ലേ ജീവിതം,,, അപ്പോ ഇനി അങ്ങോട്ട് കഷ്ടപ്പാട് മാത്രം ആയിരിക്കും,,, എല്ലാം സഹിച്ചു എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി... "
"എന്തും ഞാൻ സഹിക്കും പക്ഷെ ഈ കുടിച്ചു വന്നു വാള് വെക്കുന്നത് എനിക്ക് ഇഷ്ടം അല്ല,,, അന്ന് എന്നോട് പ്രതികാരം ചെയ്യാൻ വേണ്ടി കുടിച്ചു വന്നു എന്തൊക്കെയോ വിളിച്ചു പറഞ്ഞത് പോട്ടെ എന്ന് വെക്കാം,,, പക്ഷെ ബെഡ് മുഴുവനും വാള് വെച്ചപ്പോൾ ഞാൻ എന്ത് മാത്രം വിഷമിച്ചു എന്ന് അറിയോ... "😩
"അതൊന്നും എനിക്ക് ഓർമയില്ല... "
അവളുടെ വയറ്റിൽ കയ് കൊണ്ട് പോയി അവൻ പറഞ്ഞു...
"ചേച്ചി ഞാനും കൂടെ ചേച്ചിയുടെ കൂടെ വന്നോട്ടെ... "
ജാനി വന്നു ചോദിച്ചതും പെട്ടെന്ന് വിഷ്ണു കയ് മാറ്റി അവളെ നോക്കി ഇളിച്ചു കാണിച്ചു...
"അതിനെന്താ മോൾ വന്നോളൂ,,, പക്ഷെ മറ്റന്നാൾ സ്കൂൾ ഓപ്പൺ ആവാ... നാളെ തന്നെ തിരിച്ചു വരേണ്ടി വരും... "
"അത് സാരല്ല്യ ഒരു ദിവസം നിന്നാൽ മതി... "
അവർ രണ്ട് പേരും എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി... അപ്പോഴാണ് അച്ചു വന്നത്...
"അച്ചു സ്കൂളിൽ പോവാൻ തുടങ്ങിയാൽ ജാനിയെ നോക്കണം കേട്ടോ... "
അച്ചുവിന്റെ അടുത്ത് ചെന്നു അവൾ പറഞ്ഞു... അത് കേട്ട് വിഷ്ണു ഒന്ന് ചിരിച്ചു കൊണ്ട് അച്ചുനെ നോക്കി...
"അതൊക്ക അവൻ നന്നായി നോക്കും അല്ലേ അച്ചു... "
😁അച്ചു ആണെങ്കിൽ ഈ ഒരു അവസ്ഥയിൽ ഇളിച്ചു കാണിച്ചു,,, 🙄ഈ കുരിശ് ആണ് ചേച്ചിയെ കെട്ടുന്നത് എന്ന ഒരു സൂചന എങ്കിലും കിട്ടി എങ്കിൽ പറയും ആയിരുന്നില്ല...
അവളെയും കയറ്റി ബൈക്കിന്റെ പിന്നിൽ പാറു കയറിയതോടെ അവൻ വണ്ടി എടുത്തു,,, പിന്നാലെ തന്നെ അച്ചു ഓടി വന്നു അവർക്ക് റ്റാറ്റാ കൊടുത്തു... ജാനി തിരിഞ്ഞു നോക്കി അതേ പോലെ അവനും റ്റാറ്റാ കാണിക്കുന്നത് കണ്ടു വിഷ്ണു ഒന്ന് നോക്കി...
😓ഈ വികാരം ഒന്നും ചേച്ചി ആയ ഇവൾക്ക് കിട്ടിയില്ലല്ലോ...
ജാനിയെ കണ്ടതോടെ ആതി ചേച്ചിക്ക് ആളായി,,, മുത്തശ്ശിയെ കൊണ്ട് കഥയും പറയിപ്പിച്ചു അവൾ അതും കേട്ടു ഇരുന്നു... വിഷ്ണു ആണെങ്കിൽ പുറത്ത് പോകണോ വേണ്ടയോ എന്ന പോലെ ഇരുന്നു...
ഇന്നെങ്കിലും പാറുവിനെ വളക്കാം എന്ന് കരുതി അവൻ അടങ്ങി വീട്ടിൽ ഇരുന്നു,,, ഫുഡ് ഒക്കെ കഴിച്ചു എല്ലാം ക്‌ളീൻ ചെയ്തു പാറു ജാനിയെ തിരക്കി...
"മതി മുത്തശ്ശി ഇവളോട് കഥ പറഞ്ഞത്,,, ഇവൾക്ക് അത് എത്ര കേട്ടാലും മതി വരില്ല,,, ജാനി നാളെ കാലത്ത് തന്നെ വീട്ടിൽ പോകാൻ ഉള്ളത് ആണ് വന്നു ഉറങ്ങിയെ... "
"ജാനി എന്റെ കൂടെ കിടന്നോട്ടെ പാറു... "
ആതി വന്നു അവളെ കൊണ്ട് പോവാൻ നോക്കി...
"ഏയ് അത് വേണ്ട അവൾ എന്റെ കൂടെ കിടന്നോട്ടെ... കുറെ ദിവസം കൂടി അവളെ കിട്ടുന്നത് അല്ലേ... "
അത് കേട്ട് ആതി പാറുവിന്റെ അടുത്തേക് വന്നു കാതിൽ പറഞ്ഞു...
%വിഷ്ണുവിനും രണ്ട് ദിവസം കൂടി നിന്നെ കിട്ടുന്നത് അല്ലേ,,, അവൻ ഇന്ന് പുറത്ത് ഒന്നും പോവാതെ ഇരുന്നത് നിന്നെ കിട്ടാൻ വേണ്ടി ആണ് മോളെ,,, ഫുഡ് കഴിക്കുമ്പോൾ എല്ലാം അവന്റെ നോട്ടം നിന്നിൽ ആണ് മോളെ... "
"😩ഞാനും കണ്ടു,,, അതാ ഇവളെ കൂടെ കൊണ്ട് പോകുന്നത്... എനിക്ക് നല്ല പേടി ഉണ്ട്,,, അത് മാത്രമല്ല ഇന്ന് ഈ കാണുന്ന ആള് അല്ല നാളെ കാണുന്നത്... എല്ലാം സ്വന്തം ഇഷ്ടത്തിന് മാത്രം... "
"അവനിട്ടു തന്നെ പണി വേണോ പാറു... "
"ചേച്ചി ഒന്ന് പോയെ,,, ഞാൻ തല പുകഞ്ഞു ആലോചിച്ചു കണ്ടു പിടിച്ചത് ആണ് ഇത്,,, ഇവളെ ഇവിടെ സ്ഥിരം ആക്കിയാലോ എന്ന ഒരു ആലോചനയും ഇല്ലാതില്ല... "
"നിനക്ക് അത്രക്ക് പേടി ആണോ അവനെ... "
ആതി ചിരിച്ചു കൊണ്ട് അവളെ നോക്കി ചോദിച്ചു...
"പേടി ആണോ എന്ന് ചോദിച്ചാൽ ആണ്... അല്ലേ എന്ന് ചോദിച്ചാൽ അല്ല... ആള് എന്നെ രണ്ട് ദിവസം ആയി വെള്ളം കുടിപ്പിച്ചു നടന്നത് അല്ലേ അപ്പോ കുറച്ച് വെള്ളം കുടിക്കട്ടെ... "
"എടീ അവൻ എന്റെ അനിയൻ ആണ്... ചോദിക്കാനും പറയാനും ആളുണ്ട്... "
"പക്ഷെ എനിക്ക് വല്ലതും പറ്റിയാൽ എനിക്ക് ചോദിക്കാനും പറയാനും ആളില്ല കേട്ടല്ലോ... "
പാറു അതും പറഞ്ഞു ജാനിയെയും കൊണ്ട് മുറിയിൽ ചെന്നു...
🍁🍁🍁
വിഷ്ണു ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നതും കണ്ടത് ജാനിയെ ബെഡിൽ കിടത്തി ഉറക്കാൻ നോക്കുന്ന പാറുവിനെ ആണ്...
🙄എന്റെ എല്ലാ സ്വപ്നവും തകർന്നു... പോയാൽ മതിയായിരുന്നു,,, അതിൽ എങ്കിലും ലയിച്ചു കിടക്കാം ആയിരുന്നു...
"ഡീ ഞാൻ എവിടെയാ കിടക്കേണ്ടത്... "
"ജാനി ഉറക്കം നല്ലോണം പിടിച്ചാൽ ഞാൻ തന്നെ എടുത്തു തറയിൽ കിടത്താം... അത് വരെ അവിടെ ഇരിക്ക് ഒരു പത്ത് മിനിറ്റ് പ്ലീസ്... "
"അവൾ അവിടെ കിടന്നോട്ടെ നമുക്ക് രണ്ടാൾക്കും തറയിൽ കിടന്നാലോ... "😁😌
"😖അത് വേണ്ട പാറു ഇടക്ക് എണീക്കും,,, അതാ... "
വിഷ്ണു അവളെ സംസാരം പിടിക്കാതെ അവളെ നോക്കി നിന്നതും അവൾ അതൊന്നും മൈൻഡ് ചെയ്യാതെ തറയിൽ വിരിക്കുന്ന തിരക്കിൽ ആണ്...
വിഷ്ണു അതിൽ കയറി ഇരുന്നു അവളെ പിടിച്ചു അടുത്തേക്ക് വലിച്ചു...
"ഞാൻ ഒന്ന് നേരെ ആവുമ്പോൾ നീ എന്നിൽ നിന്നും ഒഴിഞ്ഞു മാറുകആണല്ലേ... "
"അത് വിഷ്ണു ഏട്ടാ,,, ഇന്ന് എന്തായാലും പറ്റില്ല ജാനി ഉണരും... "
അവൾ വിഷമത്തോടെ തലയും താഴ്ത്തി പറഞ്ഞു അവനെ നോക്കി,,, അവനും തിരിച്ചു പ്രണയത്തോടെ നോക്കി...
അവന്റെ കയ് അവളുടെ ദേഹം ആകെ എന്തോ തിരയുന്നത് പോലെ ഒഴുകി നടക്കാൻ തുടങ്ങി... അവൾക്ക് ആയി ഒരു ചുംബനം കൊടുക്കാൻ എന്ന പോലെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ പതിഞ്ഞതും അവൾ പിടഞ്ഞു കൊണ്ട് അവനെ തള്ളി മാറ്റി...
അവളുടെ ഉള്ളിൽ പേടിയും സങ്കടവും ഒരു പോലെ കടന്നു വന്നു... കണ്ണും നിറച്ചു അവനെ നോക്കിയതും അത് കണ്ടു നിക്കാൻ അവനും ആയില്ല...
"ഞാൻ ഒന്ന് തോറ്റതിന് ആണോ നീ കരയുന്നെ... "
"അത്... അത് വിഷ്ണു ഏട്ടാ ഞാൻ ഒന്ന് ചോദിച്ചോട്ടെ... ഏട്ടന് എന്നെ ആണോ എന്റെ ശരീരം ആണോ ഇഷ്ടം... "
അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ നോക്കി...
"എടീ പൊട്ടി നിന്നോട് ഇഷ്ടം ഉള്ളോണ്ട് അല്ലേ നിന്റെ ശരീരം അറിയാൻ ആഗ്രഹിക്കുന്നത്... ഞാൻ എന്താ കാണുന്ന പെണ്ണിനെ ഒക്കെ കയറി പിടിക്കുന്നുണ്ടോ ചോദ്യം കേട്ടാൽ അങ്ങനെ തോന്നും അല്ലോ... "
"എന്നെ ഇഷ്ടം ആണെങ്കിൽ എന്റെ സങ്കടം വിഷ്ണു ഏട്ടന്റെ സങ്കടം അല്ലേ എന്റെ സന്തോഷം ഇയാളെ സന്തോഷം അല്ലേ എന്റെ വേദന ഇയാളെ വേദനയും കൂടി അല്ലേ... "
"അതല്ലേ ജീവന്റെ പാതി എന്ന് പറയുന്നത്... ശരീരം പോലെ തന്നെ പരസ്പരം എല്ലാം പങ്ക് വെക്കുന്നത് കൊണ്ട്... "
"പക്ഷെ രണ്ട് ദിവസം ആയി വിഷ്ണു ഏട്ടൻ എന്നെ വല്ലാതെ സങ്കടപ്പെടുത്തി കൊണ്ട് ഇരിക്കുക ആയിരുന്നു,,, മുത്തശ്ശി പോലും വെറുപ്പോടെ ആണ് എന്നെ നോക്കിയത്... ഞാൻ കാരണം ആണ് കുടിച്ചത് എന്ന് വിളിച്ചു പറഞ്ഞു... എന്നെ അവോയ്ഡ് ചെയ്തു... ഇന്ന് എന്റെ വീട്ടിലേക്ക് വരാൻ പോലും ഞാൻ ആ കാല് പിടിച്ചു കരഞ്ഞു... അപ്പോഴൊന്നും കാണാത്ത സ്നേഹം പെട്ടെന്ന് എങ്ങനെ പൊട്ടി മുളച്ചു... "
"അത് പിന്നെ എനിക്ക് നീ അന്ന് പറഞ്ഞത് കേട്ടപ്പോൾ ദേഷ്യവും വാശിയും ആയിരുന്നു... എല്ലാം സഹിച്ചു നീ കൂടെ നിക്കുന്ന കാണുമ്പോൾ എങ്ങനെ കണ്ടില്ല എന്ന് നടിക്കും... നീ ഇന്ന് എന്റെ കാലിൽ വീണപ്പോൾ എന്തോ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി... പിന്നെ നീ എന്റെ കൂടെ ബൈക്കിൽ ഇരുന്നപ്പോ എന്റെ തോളിൽ പിടിച്ചപ്പോൾ ശരിക്കും എന്റെ കണ്ട്രോൾ പോയതാ... "
"എന്നിട്ടാണോ എന്നെ പേടിപ്പിക്കാൻ വേണ്ടി സ്പീഡ് കൂട്ടിയത്... "
"ഇനി അങ്ങോട്ട് വിഷ്ണുവിന്റെ കൂടെ ഉള്ള യാത്രയിൽ അതൊക്കെ സഹിക്കേണ്ടി വരും... അപ്പോ അതൊക്ക ശീലം ആവണ്ടേ... "
അവളുടെ കഴുത്തിൽ മുഖം അമർത്തി അവൻ പറഞ്ഞതും അവൾ വീണ്ടും മാറി ഇരുന്നു...
"അച്ഛന് വേണ്ടി ആണെന്ന് കരുതണ്ട എനിക്ക് വേണ്ടി വിഷ്ണു ഏട്ടൻ ഒരു ഉപകാരം ചെയ്യോ... ഇപ്പോഴും കൊച്ചു കുട്ടി ആണെന്ന വിചാരം... ലൈഫിൽ ഒരു സീരിയസ്നെസും ഇല്ല... ഒരു പക്വത ഒക്കെ വന്നിട്ട് പോരെ നമ്മുടെ ജീവിതം... നമ്മൾ രണ്ടാളും ചെറുപ്പം ആണ് വിവാഹ പ്രായം ആവുന്നേ ഉളളൂ... അത് കൊണ്ട് എല്ലാം നേരെ ആയി നമുക്ക് ഒരുമിച്ച് ജീവിക്കാം... അത് പോരെ വിഷ്ണു ഏട്ടാ... "
"ഓഹ് അപ്പോ ചുരുക്കി പറഞ്ഞാൽ ഞാൻ ഇന്നും നിന്നെ തൊടാൻ പാടില്ല അല്ലേ,,, അച്ചൻ പഠിപ്പിച്ചു തന്നത് അല്ലേ എന്നെ നേരെ ആക്കാൻ..."
"പ്ലീസ് വിഷ്ണു ഏട്ടാ... ഞാൻ പറഞ്ഞല്ലോ അച്ഛന് വേണ്ടി അല്ല എനിക്ക് വേണ്ടി... സ്നേഹം തരുന്നവർക്ക് അത് തിരിച്ചു കൊടുക്കാനും മനസ്സിൽ ആക്കാനും ആദ്യം അറിയണം... എന്നെ ഞാൻ പറഞ്ഞുള്ളൂ... അല്ലാതെ ഇതും ആയി അച്ഛന് യാതൊരു ബന്ധവും ഇല്ല... "
എല്ലാ മൂടും പോയ വിഷ്ണു അവളെ നോക്കി പേടിപ്പിച്ചു അവിടെ നിന്നും എണീറ്റു...
"ഇതിന് വേണ്ടി ആണോ ഞാൻ പിടിച്ചു നിന്നത് ഇത് വരെ... "
അവൻ ഡോർ തുറന്നു ഇറങ്ങാൻ പോയതും അവൾ ഡോർ ചാരി നിന്നു...
"എനിക്ക് അറിയാം പോയിട്ട് എന്നോടുള്ള ദേഷ്യത്തിന് വേണ്ടി മൂക്കറ്റം കുടിച്ചിട്ട് വരാൻ ആണെന്ന്... ഇപ്പോൾ ഈ പറഞ്ഞ സ്നേഹം എന്നോട് ഉണ്ടെങ്കിൽ പോകരുത് വിഷ്ണു ഏട്ടൻ... ഞാൻ കാല് പിടിക്കാം... "
"നീ എത്റ കാലം പിടിക്കും എന്റെ കാല്... നിന്നെ സ്നേഹിച്ചു എന്ന് കരുതി ഞാൻ മാറാൻ ഒന്നും പോണില്ല... "
അവൻ അവളെ പിടിച്ചു തള്ളിയതും അവൾ തെറിച്ചു വീണു, കട്ടിലിൽ തല ഇടിച്ചു വീണതും അവളുടെ നെറ്റി പൊട്ടി രക്തം വന്നു തുടങ്ങി...
"അയ്യോ പാറു... ഞാൻ അറിയാതെ അപ്പോഴത്തെ ദേഷ്യത്തിന്... "
വിഷ്ണു അവളെ പിടിച്ചു കട്ടിലിൽ കൊണ്ട് പോയി ഇരുത്തി... അവൾ കണ്ണും നിറച്ചു അവനെ നോക്കി ബാത്‌റൂമിൽ കയറി അവിടെ കഴുകി...
അവനെ നോക്കാതെ തന്നെ തുടച്ചു ഒട്ടിച്ചു വെച്ചു ജാനിയെ എടുത്തു താഴെ കിടത്തി...
"പാറു ഞാൻ പറഞ്ഞല്ലോ മനഃപൂർവം അല്ല അറിയാതെ പറ്റിയത് ആണെന്ന്... "
"അത് എനിക്ക് അറിയാം വിഷ്ണു ഏട്ടാ,,, പക്ഷെ ഇത് മാത്രം അല്ല നിങ്ങൾ അറിയാതെ ചെയ്ത തെറ്റ്... സ്വന്തം അച്ഛനോടും അമ്മയോടും ചെയ്യുന്നത് മുഴുവനും തെറ്റാണ് അതും അറിയാതെ ചെയ്യുന്ന തെറ്റ്... നിങ്ങളെ വിവാഹം ചെയ്തു എന്ന കുറ്റത്തിന് എന്നോടും ഇപ്പോൾ ചെയ്യുന്നത് തെറ്റ് തന്നെ... പക്ഷെ അത് ഞാൻ സഹിക്കും... പക്ഷെ ആണ് പാവം അച്ഛനോടും അമ്മയോടും നിങ്ങൾ എന്നെങ്കിലും സ്നേഹത്തോടെ സംസാരിച്ചിട്ട് ഉണ്ടോ... അത് ഒക്കെ നിങ്ങളെ ഇഷ്ടം പോലെ നടക്കട്ടെ... പക്ഷെ ഒരു പെണ്ണ് എന്ന നിലയിൽ ഞാൻ സ്വപ്നം കണ്ട ഭർത്താവ് ഉണ്ട് എന്റെ ഉള്ളിൽ... അതിൽ എല്ലാം ആവണം എന്നില്ല... ഒന്ന് എങ്കിലും ആയി കാണിക്ക്... "
അവൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു,,, അവൾ കിടക്കുന്നത് നോക്കി അവിടെ കിടന്നു... അവന്റെ ചിന്തകൾ അലയടിക്കാൻ തുടങ്ങി...
അച്ഛൻ സ്വപ്നം കണ്ട പോലെ വളരാൻ പറ്റാത്ത മകൻ... താൻ സ്വപ്നം കണ്ടത് നേടി എടുക്കാൻ അച്ഛന്റെ അനുവാദം വേണം... പക്ഷെ അത് ഒരിക്കലും അച്ഛൻ സമ്മതിച്ചു തന്നിട്ടില്ല... എല്ലാം കൊണ്ടും ജീവിതം ആയിരുന്നു ആദ്യം വെറുത്തത്... പിന്നെ അത് ജന്മം തന്നവരോട് ആയി...
"ഇല്ല പാറു നിനക്ക് ഒരിക്കലും എന്റെ അവസ്ഥ മനസ്സിൽ ആക്കാൻ പറ്റില്ല... ഞാൻ അനുഭവിച്ച വേദന മനസ്സിൽ ആവില്ല... ഇനി ഒരിക്കലും നിന്നെ മോഹിച്ചു ഞാൻ പിന്നാലെ വരില്ല... കാരണം ഞാൻ ആഗ്രഹിക്കുന്നത് ഒക്കെ എന്നിൽ നിന്നും അകന്നു പോയിട്ടേ ഉളളൂ... അല്ലെങ്കിൽ എന്നിൽ നിന്നും അടർത്തി എടുത്തിട്ടേ ഉളളൂ... "
വിഷ്ണു ആരോടെന്നില്ലാതെ പറഞ്ഞു,,, പാറു അതും കേട്ടു എല്ലാം അറിയണം എന്നും തീരുമാനിച്ചു കിടന്നു...
കാലത്ത് എണീറ്റ് പാറു നോക്കിയത് വിഷ്ണുവിനെ ആണ്,,, പക്ഷെ അവിടെ എങ്ങും അവനെ കാണാതെ നിരാശ ആയിരുന്നു ഫലം...
ഒന്നും കഴിക്കാതെ ആണ് പോയത് എന്ന് അമ്മ പറഞ്ഞു,,, മുത്തശ്ശി കയറി വന്ന പെണ്ണ് വേണം അതൊക്ക നോക്കാൻ എന്ന് പറഞ്ഞു എങ്കിലും അമ്മ അവളെ ആശ്വസിപ്പിച്ചു നിർത്തി...
ജാനിയെ കൊണ്ട് പോകാൻ വേണ്ടി വിഷ്ണുവിനെ അവൾ ഒരുപാട് വിളിച്ചു നോക്കി... ഫോൺ മനഃപൂർവം എടുക്കാത്തതാണെന്ന് തോന്നി പാറു വേഗം റെഡി ആയി...
"അച്ഛാ ഞാൻ ജാനിയെ വീട്ടിൽ ആകിയിട്ട് വരാം,,, നാളെ സ്കൂൾ തുറക്കുകയല്ലേ അന്ന് തന്നെ ലീവ് ആകാൻ പറ്റില്ല... വിഷ്ണു ഏട്ടൻ ആണെങ്കിൽ ഫോൺ എടുക്കുന്നുമില്ല... "
"അല്ലെങ്കിലും അവൻ ആവശ്യത്തിന് എന്ന ഫോൺ എടുത്തിട്ട് ഉള്ളത്... എന്തായാലും നീ റെഡി ആയത് അല്ലേ ഇതാ കാശ്,,, വേണെങ്കിൽ ആതിയെ കൂടി കൂട്ടിക്കോ... "
"അത് വേണ്ട ആതിചേച്ചി നാളെ വേണ്ട പ്രാക്ടീസ് ഒക്കെ ചെയ്യാ... വെറുതെ ഡിസ്റ്റർബ് ചെയ്യേണ്ട... "
"എന്ത് പ്രാക്ടീസ്... "🤔
"😁അത് ഫസ്റ്റ് ക്ലാസിൽ കയറിയാൽ എങ്ങനെ സ്റ്റുഡന്റ്സിനെ നേരിടണം എന്ന്... "
ജാനിയുടെ കയ്യും പിടിച്ചു പാറു പുറത്തേക്കു ഇറങ്ങി നടന്നു,,, അവളുടെ ഉള്ളിൽ ഉള്ള വിഷമം പുറത്ത് കാണിക്കാതെ അവൾ ചിരിച്ചു കൊണ്ട് പോയി... അച്ഛനും അവന്റെ കാര്യം ഓർത്തു അവിടെ ഇരുന്നു...
🍁🍁🍁
"എടാ വിഷ്ണു പാറു അല്ലേ അത്,,, അവൾ എവിടെ പോവാ... "
ജെറിയുടെ ചോദ്യം കേട്ടാണ് വിഷ്ണു മുന്നിൽ ഉള്ള ബസ്സ്റ്റോപ്പിൽ നോക്കിയത്... പാറു ജാനിയെയും കൊണ്ട് നിക്കുന്നത് കണ്ടപ്പോൾ തന്നെ അവളെ കൊണ്ട് വിടാൻ ആണ് എന്ന് അവൻ ഊഹിച്ചു...
ഇന്നലെ രാത്രി തെറ്റിയതിന്റെ ദേഷ്യം ആയിരുന്നു അവന്റെ ഉള്ളിൽ,,, അവൻ ഒന്ന് നോക്കി പുച്ഛിച്ചു എങ്ങോട്ടോ നോക്കി ഇരുന്നു... ജെറി അവിടെ നിന്നും കയ് കൊണ്ട് എങ്ങോട്ടാണ് എന്ന് ആക്ഷൻ കാണിച്ചപ്പോൾ പാറു ജാനിയെ കാണിച്ചു വീട്ടിൽ ആണെന്ന് തിരിച്ചും കാണിച്ചു...
വിഷ്ണു ജെറിയെ ഒന്ന് നോക്കി പേടിപ്പിച്ചതും ജെറി പിന്നെ ഫോണും എടുത്തു തോണ്ടാൻ തുടങ്ങി... അവരുടെ അടുത്തേക്ക് ആയി ഒരു ചെക്കൻ വന്നതും ജെറി വിഷ്ണുവിനെ ഒന്ന് തോണ്ടി...
"എടാ അത് നമ്മുടെ ഗിരി അല്ലേ... അവൻ പാറുനോട് സംസാരിക്കുന്നത് കണ്ടിട്ട് അവർ തമ്മിൽ നേരത്തെ പരിചയം ഉണ്ടെന്ന് തോന്നുന്നു... "
അത് കേട്ടതും വിഷ്ണു ഒന്ന് തല ചെരിച്ചു നോക്കി,,, പാറു അവനോട് ചിരിച്ചു കൊണ്ട് സംസാരിക്കുന്നത് കണ്ടതും അവൻ ദേശ്യം കൊണ്ട് ചാടി എണീറ്റ് വണ്ടിയും എടുത്തു അവരുടെ നേരെ പോയി...
"ഹോ എന്തായിരുന്നു ജാഡ,,, ഇപ്പോൾ കണ്ടില്ലെ അവൾ ഒരുത്തനോട് സംസാരിക്കുന്നത് കണ്ടപ്പോൾ പോയത്... "
ജെറി ഹരിയെ നോക്കി അതും പറഞ്ഞു ചിരിച്ചു കൊണ്ട് അവനെ നോക്കി ഇരുന്നു...
പാറുവിന്റെ മുന്നിൽ ബൈക്കും ആയി നിന്നു എങ്കിലും ജാനി ഒന്ന് നോക്കി ചിരിച്ചു എങ്കിലും പാറു കണ്ട ഭാവം ഇല്ല,,, അവനോട് സംസാരിക്കുന്ന തിരക്കിൽ ആണ്...
"ഡീ വന്നു കയറിയെ ഞാൻ കൊണ്ട് വിടാം... "
ജാനി പോകാൻ നിന്നതും പാറു കയ് പിടിച്ചു അവിടെ നിർത്തി...
വിഷ്ണു പല്ലും കടിച്ചു പിടിച്ചു ചാടി ഇറങ്ങി അവളുടെ അടുത്ത് ചെന്നു കയ് പിടിച്ചു നടന്നു...
"എന്നെ വിട്ടേ എനിക്ക് ആരുടെയും ഔദാര്യം വേണ്ട... "
"അത് എനിക്ക് അറിയാം,,, അവനെ കണ്ടത് കൊണ്ടാണോ... "
"ആണെങ്കിൽ ഇയാക്ക് എന്താ,,, ആ ഫോൺ എടുത്തു ഒന്ന് നോക്ക്,,, എത്ര തവണ വിളിച്ചു... 😠എനിക്കും വാശിയ ഞാൻ തനിയെ കൊണ്ട് വിട്ടോളും... "
"തനിയെ ആണോ അതോ അവനും ഉണ്ടോ കൂടെ... "
"നിനക്ക് എന്താ വട്ടാണോ... വഴിയിൽ കാണുന്ന ആള് ഒക്കെ എന്റെ കൂടെ ആണോ വരുന്നേ... അങ്ങനെ ഒരു സംശയത്തിന്റെ കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ... "
"എനിക്ക് സംശയം ഒന്നും ഇല്ല,,, നീ വിളിച്ചത് ഒന്നും ഞാൻ കണ്ടില്ല... ഏതായാലും നീയും കയറിക്കോ നമുക്ക് അവളെ കൊണ്ട് വിടാം... "
അവനെ നോക്കി പുച്ഛിച്ചു കാണിച്ചു ജാനിയെ കയറ്റി അവളും പിന്നിൽ കയറി... സ്പീഡ് കൂട്ടാൻ ജാനി ഇടക്ക് പറഞ്ഞു കൊണ്ട് അവൻ പരമാവധി സ്പീഡ് കൂട്ടി... പാറുവിനെ മിററിൽ കൂടി നോക്കി ഒന്ന് ചിരിച്ചു എങ്കിലും അവൾ മൈൻഡ് ചെയ്തില്ല...
വീട് എത്തി ജാനിയെ ഇറക്കി അപ്പോ തന്നെ അവർ തിരിച്ചു വന്നു...
"നീ എന്താടി മുഖം വീർപ്പിച്ചു വെച്ചിരിക്കുന്നെ ദേഷ്യം ആണോ... "
"എനിക്ക് ആരോടും ദേഷ്യം ഒന്നുമില്ല... "
വിഷ്ണു കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല...
"ഒന്ന് നിർത്തിക്കെ എനിക്ക് ആ കടയിൽ നിന്നും കുറച്ച് ഫാൻസി വാങ്ങാൻ ഉണ്ട്... "
അവൻ വണ്ടി നിർത്തി അവൾ പോവുന്നത് നോക്കി നിന്നു,,, 🤔അല്ല ഇപ്പൊ ഈ ഫാൻസി എന്താ എന്നും ചിന്തിച്ചു കൊണ്ട് അവൾ പോയ വഴിയേ അവനും പോയി...
അവൾ പൊട്ടും കണ്മഷിയും കുപ്പിവളയും ഒക്കെ വാങ്ങുന്നത് വിഷ്ണു അത്ഭുതത്തോടെ നോക്കി നിന്നു... ബിൽ അടക്കാൻ ആയതും അവന്റെ മുഖം ഒന്ന് വാടി,,, അതൊക്ക താൻ അല്ലേ അവൾക്ക് വാങ്ങി കൊടുക്കേണ്ടത് എന്ന് ഓർത്ത് നിന്നു... അവൾ ബിൽ അടച്ചു നടന്നപ്പോൾ അവനും പിന്നാലെ നടന്നു...
"ഇതൊക്കെ വാങ്ങാൻ പൈസ എവിടുന്നാ... "
"അതൊക്ക അച്ഛൻ തന്നു,,, മോനെ കെട്ടാൻ സമ്മതിചത് കൊണ്ടല്ല കേട്ടോ എന്റെ പഠിപ്പും ബാക്കി ചിലവും മാഷ് ഏറ്റെടുത്തത് അല്ലേ... "
വിഷ്ണു ഒന്ന് നിന്നു അവളുടെ സന്തോഷം നോക്കി,,, ഒപ്പം അച്ഛനോട് ദേഷ്യം ആണോ സ്നേഹം ആണോ എന്ന് അറിയാൻ പറ്റാത്ത ഒരു വികാരവും... 😩
"ഇനി നിന്റെ എല്ലാ കാര്യവും ഞാൻ നോക്കിക്കോളും,,, അച്ഛന്റെ ഒരു ഔദാര്യവും എനിക്കും നിനക്കും വേണ്ട... "
അവൻ വണ്ടിയിൽ കയറി കൊണ്ട് പറഞ്ഞതും അവളും പിന്നാലെ കയറി അവനെ ഒന്ന് നോക്കി...
"അത് തന്നെ ആണ് ഞാൻ ഇന്നേവരെ പറഞ്ഞു തന്നത്,,, പക്ഷെ മുഴുവനും കേൾക്കാൻ നിക്കണ്ടേ അപ്പോഴേക്കും പിണങ്ങി പോവില്ലേ... എന്റെ എല്ലാ കാര്യവും ആരെയും ബുദ്ധിമുട്ടിക്കാതെ വിഷ്ണു ഏട്ടൻ നോക്കണം എന്നാ എന്റെ ആഗ്രഹം... അത് ആഗ്രഹിക്കാൻ അല്ലേ എനിക്ക് പറ്റൂ... നടത്തി തരേണ്ട ആള് തന്നെ മാഷിന്റെ ചിലവിൽ അല്ലേ കഴിയുന്നത്... വിഷ്ണു ഏട്ടന് കണ്ട ബസ്സ്റ്റോപ്പിലും കടതിണ്ണയിലും ഇരിക്കുന്ന നേരം വല്ല പണിക്കും പോയികൂടെ... "
"ഹ്മ്മ്... ഞാൻ പോകുന്ന പണി പോലും മാഷിന്റെ സ്റ്റാറ്റസ് നോക്കി വേണം തിരഞ്ഞു എടുക്കാൻ... "
"ഓഹ് അതിനും മാഷിനെ കുറ്റം പറ,,, അല്ലാതെ ചെയ്യാൻ മടി ആയിട്ടല്ല അല്ലേ... "
"അല്ലേലും എന്നെ മനസിൽ ആക്കാൻ ഈ ലോകത്ത് ആർക്കും ആവില്ല... നീയും മാഷിന്റെ ഭാഗം അല്ലേ നിക്കൂ... "
"ന്യായം മാഷിന്റെ ഭാഗത്ത് അല്ലേ അത് കൊണ്ടാ... "
"നിനക്ക് എന്ത് അറിയാം എന്റെ അച്ഛനെ പറ്റി... സ്കൂളിൽ കാണുന്ന അച്ഛൻ ഒന്നും അല്ല ആ മാഷ്... സ്വന്തം ആഗ്രഹം മാത്രം ആണ് പ്രദാനം... "
"മാഷ് പറയുന്നത് ഒക്കെ അനുസരിച്ചു ജീവിച്ചു എങ്കിൽ ഇപ്പോൾ നല്ല ഒരു ജോലി കിട്ടും ആയിരുന്നല്ലോ... ഉഴപ്പി കളിക്കുമ്പോൾ ആലോചിക്കണം ആയിരുന്നു... "
വിഷ്ണു സടെന് ബ്രേക്ക് ഇട്ടു പാറുവിനെ ഒന്ന് തിരിഞ്ഞു നോക്കി,,, അവൾ പേടിച്ച പോലെ അവനെ നോക്കി...
വീണ്ടും ഒന്നും മിണ്ടാതെ വണ്ടി മുന്നോട്ട് എടുത്തപ്പോൾ ആണ് പാറുവിന് ശ്വാസം നേരെ വീണത്... വീട് എത്തിയതും അവളെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു...
ഒന്നും മനസ്സിൽ ആവാതെ അവൾ പേടിച്ചു കൊണ്ട് അവന്റെ കൂടെ നടന്നു... കോണിവഴി മുകളിൽ കയറി അവളുടെ കയ് വിട്ടു... അവൾ അവിടെ ഒക്കെ ചുറ്റും നോക്കി,,, താൻ വന്നതിൽ പിന്നെ ആരും ഇതിനകത്ത് കയറുന്നത് കണ്ടിട്ടില്ല,,, എന്നാലും നല്ല വൃത്തി ആയി സൂക്ഷിച്ചു വെച്ചിട്ടുണ്ട്...
"നിനക്ക് അറിയോ എന്റെ സ്വപ്നം മുഴുവനും ആണ് ഇവിടെ ഉള്ളത്,,, എന്റെ ഓരോ ആഗ്രഹവും ലക്ഷ്യവും ഞാൻ കുഴിച്ചു മൂടിയത് ഇവിടെ ആണ്... എന്റെ കണ്ണീർ ആരും കാണാതെ ഒഴുക്കി വിട്ടതും ഇവിടെ ആണ്... "
അവൻ അവളോട് പറഞ്ഞു കണ്ണീരോടെ പറഞ്ഞു കൊണ്ട് കുനിഞ്ഞു ഇരുന്നു ഒരു പഴകിയ ബോക്സ് വലിച്ചു മുന്നിൽ ഇട്ടു...
അത് തുറന്നു വെച്ചതും പാറുവിന്റെ കണ്ണുകൾ തിളങ്ങി,,, അവൾ അത്ഭുതത്തോടെ അതിലേക്ക് നോക്കി നിന്നു...
"ഇതൊക്കെ ഞാൻ വാങ്ങി കൂട്ടിയത് ആണ്,,, പക്ഷെ അത് ഒരു മാഷ് ആയിട്ടല്ല എന്റെ കഴിവ് തെളിയിച്ചു കൊണ്ട് തന്നെ ആണ് ഇത് ഒക്കെ നേടി എടുത്തത്... ഒരു ഫുട്ബോൾ മാച്ച് ജയിച്ചു ഒരു ട്രോഫി കൊണ്ട് വരാൻ പോലും എനിക്ക് ഇവിടെ സ്വാതന്ത്ര്യം ഇല്ല... അത് പുഴുങ്ങി തിന്നു എന്ന് മാത്രം സ്ഥിരം കേട്ട് കേട്ട് ഒന്നിനോടും താല്പര്യം ഇല്ലാതെ ആയി...
മുൻപ് ഒക്കെ ഞാൻ പഠിക്കാൻ മിടുക്കൻ ആയിരുന്നു,,, പക്ഷെ അച്ഛൻ എന്നും പഠിച്ചു അദ്ധ്യാപകൻ ആവണം എന്നും പറഞ്ഞു എന്നെ ടോർച്ചർ ചെയ്യുന്നത് ആണ് ഞാൻ കണ്ടത്... എന്നെ ഒന്ന് പുറത്ത് പോയി കളിക്കാൻ പോലും വിടാതെ ഏതു നേരവും പുസ്തകത്തിന്റെ മുന്നിൽ ഇരിക്കണം... ചേച്ചി അച്ഛൻ പറയുന്നത് അനുസരിച്ചു ഇന്ന് അച്ഛന്റെ സ്വപ്നത്തിൽ എത്തി നിന്നു... പക്ഷെ എന്റെ ആഗ്രഹം വളരും തോറും ഫുട്ബോൾ ആയിരുന്നു... എനിക്കും പുറത്ത് പോകാൻ ഉള്ള താല്പര്യം കൊണ്ട് അച്ഛൻ കാണാതെ പാതിരാത്രി പുറത്ത് ഇറങ്ങാൻ തുടങ്ങി... അങ്ങനെ ഓരോ ശീലവും തുടങ്ങി... പക്ഷെ വഴി തെറ്റിയിട്ട് ഒന്നുമില്ല... അദ്ധ്യാപകൻ എന്നത് എന്റെ സ്വപ്നം അല്ല,,, താല്പര്യം ഇല്ലാത്ത ജോലി ചെയ്യാൻ എനിക്ക് ആഗ്രഹം ഇല്ല... അത് കൊണ്ട് തന്നെ അച്ഛന്റെ സ്വപ്നം നടന്നില്ല... പറ പാറു ഇതിൽ ഞാൻ ചെയ്ത തെറ്റ് എന്താ അത് എനിക്ക് അറിയണം... എന്റെ കഴിവും സ്വപ്നവും ഇവിടെ കുഴിച്ചു മൂടിയാതൊ... "
എല്ലാം പറഞ്ഞു തീർന്നു അവസാനം ആയി പാറുവിനെ പിടിച്ചു കുലുക്കി കൊണ്ട് ചോദിക്കുന്നത് കേട്ടു അവൾ ഉത്തരം ഇല്ലാതെ നിന്നു..ഒരിക്കലും ഇങ്ങനെ ഒന്ന് അവളും പ്രതീക്ഷിച്ചില്ല...
അവൾ അവനു കിട്ടിയ ഓരോ ട്രോഫിയും കണ്ണും മിഴിച്ചു നോക്കി നിന്നു,,, കണ്ണും തുടച്ചു നിക്കുന്ന വിഷ്ണുവിനെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു...
"സോറി വിഷ്ണു ഏട്ടാ എനിക്ക് തെറ്റ് പറ്റിപ്പോയി,,, ഇതൊന്നും ഞാൻ അറിഞ്ഞില്ല... ഞാൻ കണ്ട മാഷ് ഇങ്ങനെ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു... ഇനി എന്തിനും വിഷ്ണു ഏട്ടന്റെ കൂടെ ഞാൻ ഉണ്ടാവും... "
പിന്നിൽ കൂടി അവനെ ചേർത്ത് പിടിച്ചു കൊണ്ട് അവൾ അതും പറഞ്ഞു അങ്ങനെ തന്നെ നിന്നു...
അവനും ആ നിൽപ്പ് അങ്ങനെ എത്ര നേരം നിന്നു എന്ന് അറിയില്ല... അവൾ കുറച്ച് കഴിഞ്ഞു എല്ലാം എടുത്തു പഴയത് പോലെ വെച്ചു...
"ഇതൊക്കെ ഒരു ദിവസം നമുക്ക് ഷേർകെസിൽ വെക്കണം... എന്തായാലും ഇന്ന് നേരം വൈകി... വിഷ്ണു ഏട്ടൻ വാ നമുക്ക് ഇറങ്ങാം... "
അവൾ അവനെ വിളിച്ചു ഇറങ്ങാൻ നിന്നതും അവൻ പെട്ടെന്ന് തന്നെ അവളെ കെട്ടിപ്പിടിച്ചു... അവനിൽ നിന്നും കണ്ണ് നീർ ഒഴുകുന്നത് അവൾ അറിഞ്ഞു...
അവനെ അടർത്തി മാറ്റി ആ കണ്ണീർ തുടച്ചു കൊടുത്തു താഴേക്ക് ഇറങ്ങി... അപ്പോൾ അവൾ കണ്ടത് മാഷിനെ ആണ്... സ്വന്തം ആഗ്രഹം മക്കളിൽ അടിച്ചു ഏൽപ്പിച്ചത് കൊണ്ടാണ് മക്കൾ പോലും ഇങ്ങനെ വെറുത്തു പോയത് എന്ന് പറയാൻ തോന്നി അവൾക്ക്... പക്ഷെ തന്റെ പ്രിയപ്പെട്ട ഗുരു ആയി മാഷ് പഴയ പോലെ അവളെ നോക്കി പുഞ്ചിരിച്ചു... തിരിച്ചും അവൾ ഒരു പുഞ്ചിരി കൊടുത്തു മുറിയിൽ നടന്നു...
ഇവിടെ ആർക്കാണ് തെറ്റ് പറ്റിയത് എന്ന് പോലും അവൾക്ക് മനസ്സിൽ ആയില്ല... ഫ്രഷ് ആയി വിഷ്ണുവിന് ഉള്ള ചായയും കൊടുത്തു അവൾ പോയത് ആതിയുടെ അടുത്താണ്...
ആതി ആണെങ്കിൽ കാമുകന്റെ ഫോട്ടോ കയ്യിൽ പിടിച്ചു അതിന്റെ ഭംഗി ആസ്വദിച്ചു നിക്കുന്നത് ആണ് അവൾ കണ്ടത്... ആ ഫോട്ടോ തട്ടി പറിച്ചു കൊണ്ട് അതിലേക്ക് പാറു നോക്കി...
"ഇതാരാ ചേച്ചി... അന്ന് എന്റെ വിവാഹത്തിന് ഇയാളെ ഞാൻ കണ്ടതാ,,, ചേച്ചിയെയും കൂടെ കണ്ടിരുന്നു... ഫ്രണ്ട്‌സ് ആവും എന്ന് കരുതി കാര്യം ആക്കിയില്ല,,, അയാളെ ഫോട്ടോ ഒക്കെ നോക്കി നിക്കണം എങ്കിൽ എന്തോ ഏർപ്പാട് ഉണ്ടല്ലോ... "
അവൾ അതും നോക്കി പറഞ്ഞതും ആതി ചെന്നു അത് പിടിച്ചു വാങ്ങാൻ നോക്കി...
"നീ ഇങ്ങനെ വിളിച്ചു കൂവല്ലേ എന്റെ പാറു അച്ഛൻ എങ്ങാനും കേട്ടു വന്നാൽ ഇന്ന് എന്റെ കൊലവിളി നടത്തും... "
"അത്രക്ക് ഭീകരൻ ആണോ അച്ഛൻ... "
"മോൾ ഒരാളെ പ്രേമിക്കുന്നു എന്ന് കേട്ടാൽ ഏത് അച്ഛൻ സഹിക്കും... "
"ഓഹ് അപ്പോ അതാണോ ആള്... അങ്ങനെ പറ ചേച്ചി കുട്ടി... ഞാൻ ആരെയും ഇത് വരെ പ്രേമിച്ചിട്ട് ഇല്ല അത് കൊണ്ട് ചേച്ചി പറഞ്ഞ സീൻ ഒന്നും എനിക്ക് അറീല... "
"അതിന് പ്രേമം ഒക്കെ തുടങ്ങാൻ പോവുന്നല്ലേ ഉള്ളൂ,,, കോളേജിൽ ആവുന്നല്ലേ ഉള്ളൂ അതൊക്ക വന്നോളും... പക്ഷെ നീ എന്റെ വിച്ചുനെ മാത്രം പ്രേമിച്ചാൽ മതി കേട്ടല്ലോ... "
"അതിന് അങ്ങേര് തിരിച്ചും എന്നെ പ്രേമിക്കേണ്ടെ... "
അവൾ ഒരു നിരാശ കാണിച്ചു കൊണ്ട് പറഞ്ഞു...
"അതും ഇല്ലേ... "
"ഇല്ലന്നെ,,, ഒരുമാതിരി ഊള സ്വഭാവം... "
പാറു ഒന്ന് മുഖം കോട്ടി കാണിച്ചു കൊണ്ട് പറഞ്ഞു...
"അതിന് ഒരു വഴി ഉണ്ട്... നീ കോളേജിൽ ചെല്ലുന്നത് പാർവതി വിഷ്ണു ആയിട്ട് ആവരുത് വെറും പാർവതി ആയിട്ട് വേണം പോകാൻ... പിന്നെ വന്നോളും പ്രപ്പോസൽ ഒക്കെ,,, നിനക്ക് ഒരു കാമുകനെ കിട്ടാൻ പോകുന്നു എന്ന് കണ്ടാൽ അവൻ വന്നോളും മോളെ... "
"ഒന്ന് പോയെ ചേച്ചി ഞാൻ കാമുകനെ ഉണ്ടാക്കാൻ അല്ല പോണെ പഠിക്കാൻ ആണ്... "
"ഓഹ് പറഞ്ഞത് പോലെ നീ ഈ കുടുംബത്തിൽ വന്നത് തന്നെ നിന്റെ പഠിക്കാൻ ഉള്ള കഴിവ് കൊണ്ടാണല്ലോ... എന്നാലും നീ ഒരു വിവാഹം കഴിഞ്ഞ പെണ്ണായി പോകണ്ട... ജൂനിയർ ആയി അവിടെ ചെല്ലുന്ന നീ നെറ്റിയിൽ കുങ്കുമവും കഴുത്തിൽ താലിയും ആയി ചെല്ലുന്നത് സീനിയർസിനു പിടിച്ചു എന്ന് വരില്ല... ഞാൻ പഠിച്ച കോളേജ് ആയോണ്ട് പറയാ ഇപ്പോഴും അതിനൊന്നും ഒരു മാറ്റവും ഇല്ലെന്നാ എന്റെ അറിവ്... "
"അപ്പോ റാഗിംഗ് ഒക്കെ ഉണ്ടാവോ... "
"അവിടത്തെ പ്രിൻസി ആള് സ്ട്രിക്ട് ആണ്... എന്നാലും ഒരു നോർമൽ റാഗിംഗ് ഉണ്ടാവും അതൊക്ക അല്ലേ ജീവിതത്തിൽ ഒരു രസം... "
പാറു ഒരു ദീർഘ നിഷ്വാസം വിട്ടു ആതിയെ നോക്കി...
"അല്ല ചേച്ചി ഇയാള് മാഷ് ആണോ... ഇനി ചേച്ചി പഠിപ്പിക്കാൻ ചെല്ലുന്ന സ്കൂളിൽ എങ്ങാനും ആണോ പുള്ളി... "
"അതായിരുന്നു എങ്കിൽ എപ്പോ ഞാൻ അവന്റെ ഭാര്യ ആയേനെ... വിനു ഒരു പ്രൈവറ്റ് കമ്പനിയിൽ വർക്ക് ചെയ്യാ... അതാ ഒരുമിക്കാൻ ഉള്ള തടസ്സം... "
ആതി അതും പറഞ്ഞു തലയും താഴ്ത്തി നിന്നു...
"പ്രൈവറ്റ് കമ്പനിയിൽ ആയാൽ എന്താ ജോലി ഒന്നും ഇല്ലാതെ നടക്കുക ഒന്നും അല്ലല്ലോ... ഒരു ജോലിയും ഇല്ലാത്ത വിഷ്ണു ഏട്ടൻ വരെ എന്നെ കെട്ടി... "
പാറു ഇളിച്ചു കൊണ്ട് പറഞ്ഞു...
"എടീ അതല്ല അച്ഛൻ ഒരു സ്കൂൾ അദ്ധ്യാപകനെ കൊണ്ടേ എന്നെ കെട്ടിക്കൂ... വേറെ എത്ര ആലോചന വന്നു അതൊക്ക അച്ഛൻ അദ്ധ്യാപകൻ അല്ല എന്ന ഒരൊറ്റ കാരണം കൊണ്ട് വേണ്ടെന്ന് വെച്ചു... അപ്പോ പിന്നെ വിനു ആലോചന കൊണ്ട് വന്നാൽ എന്നെ കെട്ടിച്ചു കൊടുക്കുമോ... "
ഓഹ് അപ്പോ മാഷ് ആള് കൊള്ളാലോ,,, തേരാ പാര നടക്കുന്ന മോനെ കൊണ്ട് ഒരു ടീച്ചർ ആവാൻ സാധ്യത ഉള്ള എന്നെ അത് ആക്കും വരെ പഠിപ്പിക്കും എന്ന് പറഞ്ഞു കൊണ്ട് കെട്ടിച്ചു... മോൾ ടീച്ചർ ആയപ്പോൾ അദ്ധ്യാപകൻ തന്നെ വേണം അല്ലേ കെട്ടിക്കാൻ... വെറുതെ അല്ല വിഷ്ണു ഇങ്ങനെ ആയത്...
"എന്റെ ചേച്ചി ഇപ്പോഴും രണ്ടാൾക്കും വിവരം എന്ന് പറയുന്ന സാദനം ഇല്ലല്ലേ... രണ്ടാൾക്കും നല്ല ജോലിയും വരുമാനവും ഉണ്ട്... അച്ഛനെയും കെട്ടിപ്പിടിച്ചു നിക്കാതെ ഇഷ്ടപ്പെട്ട ആളെ കൂടെ ജീവിക്കാൻ നോക്ക്... ടീച്ചർ ആയ സ്ഥിതിക്ക് വിനു ഏട്ടന്റെ വീട്ടുകാർ ചേച്ചിയെ വിട്ടു കളയില്ല... പിന്നെ ആരെ പേടിച്ചാ ഇങ്ങനെ വെറുതെ ടൈം കളയുന്നെ,,, ആ സമയം കെട്ടി ജീവിക്കാൻ നോക്ക്... "
പാറു അത് പറഞ്ഞു അവിടെ നിന്നും എണീറ്റു പോയതും ആതി അതിനെ പറ്റി ആലോചിച്ചു കൊണ്ട് അവിടെ ഇരുന്നു... ഒന്നും നടക്കില്ല എങ്കിൽ അത് തന്നെ നോക്കാം എന്നായിരുന്നു അവളുടെ പ്ലാൻ...
🍁🍁🍁
ഷീറ്റ് എടുത്തു തറയിൽ വിരിക്കുന്ന പാറുവിനെ നോക്കി വിഷ്ണു ബെഡിൽ ഇരുന്നു...
"നീ വന്നു ബെഡിൽ കിടന്നേ ഞാൻ പീഡിപ്പിക്കാൻ ഒന്നും പോണില്ല... "
പാറു ഇളിച്ചു കൊണ്ട് അവനെ നോക്കി...
"സത്യായിട്ടും എന്നെ ഒന്നും ചെയ്യില്ലല്ലോ അല്ലേ... "
"ഒന്നും ചെയ്യില്ല എന്നല്ല പീഡിപ്പിക്കില്ല എന്നാ ഞാൻ പറഞ്ഞത്... "
പാറു ആകെ കൺഫ്യൂഷൻ ആയി നിന്നു,,, അപ്പൊ പിന്നെ വേറെന്താ ഉദ്ദേശിച്ചത് 🤔...
"എന്താടി നോക്കി നിക്കുന്നെ വന്നു കിടന്നേ... "
"അപ്പോ എന്നെ ഒന്നും ചെയ്യില്ല എന്ന് പറ... "
"അതല്ലേ ഞാൻ നിന്നോട് ഇപ്പോൾ പറഞ്ഞത്... "😬
അവൻ കലിപ്പ് ആയതും അവൾ ഓടി ബെഡിൽ കയറി അരുവിൽ ആയി കിടന്നു,,, അനക്കം ഒന്നും കാണാതെ അവൾ ഒന്ന് തിരിഞ്ഞു നോക്കി,,, അപ്പോ തന്നെ നോക്കി നിക്കുന്ന വിഷ്ണുവിനെ കണ്ടതും അവൾ വീണ്ടും തിരിഞ്ഞു കിടന്നു...
ലേറ്റ് ഓഫ് ആയപ്പോൾ ആണ് അവൾക്ക് ആശ്വാസം ആയത്... വിഷ്ണു അവളെ ഭാഗം നോക്കി കിടന്നതും അവളുടെ വെളുത്ത കഴുത്തിൽ കണ്ണ് ചെന്നു പതിച്ചു... താഴെ തന്നെ കിടന്നോട്ടെ എന്ന് വെച്ചാൽ മതിയായിരുന്നു... ഇതിപ്പോ ആദ്യായിട്ട് ആണല്ലോ ഇങ്ങനെ ഒക്കെ തോന്നുന്നേ... ശരിക്കും ഈ പെണ്ണിനെ അന്ന് ഒരൊറ്റ തവണ ആ ഫോട്ടോയിൽ കണ്ടപ്പോൾ ദേഷ്യം ആയിരുന്നു എങ്കിലും നെഞ്ചിൽ പതിഞ്ഞ പോലെ തോന്നിയിരുന്നു അവന്... അവൾക്ക് ഇഷ്ട്ടം അല്ലാതെ തൊട്ടാൽ ശരിയാവില്ല എന്നോർത്ത് അവൻ അതിന് മുതിർന്നില്ല... ഇനിയും ആ ഭാഗം നോക്കി കിടന്നാൽ പണി പാളും എന്നോർത്ത് അവൻ തിരിഞ്ഞു കിടന്നു...
ഉറക്കിൽ നിന്നും കണ്ണ് തുറന്നു ടൈം നോക്കി വീണ്ടും ഉറങ്ങാൻ എന്ന പോലെ തിരിഞ്ഞു കിടക്കുന്ന വിഷ്ണു കണ്ടത് കണ്ണാടിക്ക് മുന്നിൽ നിന്നും റെഡി ആവുന്ന പാറുനെ ആണ്...
🤔ഇവൾ ഇത് എങ്ങോട്ടാ ഈ കാലത്ത് തന്നെ ഇത്രയും ഗ്ലാമർ ആയി ഒരുങ്ങുന്നത് എന്ന് ചിന്തിച്ചു കൊണ്ട് വിഷ്ണു എണീറ്റ് ഇരുന്നു അവളെ വാച്ച് ചെയ്തു...
ദാവണി ആണ് വേഷം,,, താലി മാല കാണാൻ ഇല്ല,,, നെറ്റിയിൽ കുങ്കുമം ഇല്ല... ഒരു ചെറിയ പൊട്ടു എടുത്തു നെറ്റിയിൽ വെച്ചു മുടി ഒതുക്കി കെട്ടി വെച്ചു...
"നീ എങ്ങോട്ടാ പാറു ഈ വേഷത്തിൽ... "
"അപ്പോ അതും ഇയാൾ അറിഞ്ഞില്ലേ,,, ഇന്നാണ് എന്റെ കോളേജ് ഓപ്പൺ ആവുന്നേ... അവിടേക്ക് ആണ് ഞാൻ പോകുന്നത്... വിച്ചുഏട്ടന് ഡിസ്റ്റർബ് ആവേണ്ട എന്ന് കരുതി ആണ് വിളിക്കാതെ ഇരുന്നത്... "
"കോളേജ് ഓപ്പൺ ആവുന്നത് ഒക്കെ ഞാൻ അറിഞ്ഞു,,, പക്ഷെ ഞാൻ ചോദിച്ചത് ഇങ്ങനെ പോന്നത് ആണ്... "
"എങ്ങനെ...? "
"എടീ നിന്നെ കണ്ടാൽ ഇപ്പോൾ കല്യാണം കഴിഞ്ഞ പെണ്ണാണെന്ന് പറയില്ലല്ലോ,,, അതാ ഞാൻ ചോദിച്ചത്... "😠
വിഷ്ണു അവളെ നോക്കി ദേഷ്യത്തോടെ ചോദിച്ചു... അവൾ എല്ലാം റെഡി ആക്കി ബാഗ് എടുത്തു കൊണ്ട് അവനെ നോക്കി...
"ആതി ചേച്ചി ആണ് ഇങ്ങനെ പോവാൻ പറഞ്ഞത്,,, ഞാൻ അവിടെ ജൂനിയർ അല്ലേ സീനിയർ ആയ ഒത്തിരി ചേച്ചിമാർ അവിടെ ഉള്ളപ്പോൾ ഞാൻ ഏറ്റവും വലിയവൾ ആയി പോയാൽ ആർക്കും കണ്ണിൽ പിടിക്കില്ല എന്ന് പറഞ്ഞു ചേച്ചി... "
"അല്ലാതെ ഞാൻ ഒന്നിനും കൊള്ളാത്തവൻ ആയോണ്ട് അല്ല... "😠
വിഷ്ണുവിന്റെ മാറ്റം കണ്ടു അവൾ ഒന്ന് പേടിച്ചു കൊണ്ട് പിന്നോട്ട് നീങ്ങി...
"എന്നാണോ ഞാൻ പറഞ്ഞത്... എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല... "
"ഇനി നിനക്ക് അങ്ങനെ തോന്നിയാലും കുഴപ്പം ഇല്ല... കാരണം നീ കോളേജിൽ പോകുമ്പോ ഞാൻ ഇങ്ങനെ ഇവിടെ നിക്കുന്നത് നിനക്ക് ഒരു കുറച്ചിലും ഉണ്ടാക്കുന്നില്ലേ... "
ഒരു ദയനീയതോടെ അവൾ അവനെ നോക്കി... എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു...
"വിഷ്ണു ഏട്ടൻ എന്താണ് ഏതാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാ ഞാൻ നിങ്ങളെ ഭാര്യ ആയത്... അത് കൊണ്ട് എനിക്ക് ഒന്നും ഒരു കുറച്ചിൽ ആയി തോന്നിയിട്ടില്ല പോരെ... പിന്നെ ഞാൻ പോകുന്നത് പഠിക്കാൻ ആണ്... പഠിച്ചു ഒരു ജോലി വാങ്ങണം എന്നുള്ളത് എൻറെ സ്വപ്നം ആണ്... കെട്ടി കഴിഞ്ഞ പെണ്ണ് പഠിക്കാൻ പോകുന്നത് കണ്ടാൽ ടീച്ചർസ് പോലും കരുതും വെറും ഒരു ടൈം പാസ്സ് ആണെന്ന്... അത് കൊണ്ടാ ഞാൻ ഇങ്ങനെ പോകുന്നത്... എന്റെ മനസ്സിൽ ഞാൻ എന്നും വിഷ്ണു ഏട്ടന്റെ ഭാര്യ തന്നെ ആണ്... പിന്നെ ഈ താലി ഞാൻ ഒളിപ്പിച്ചു വെച്ചത് എന്റെ നെഞ്ചിൽ ആണ്... "
അത്രയും പറഞ്ഞു കൊണ്ട് അവൾ താലി എടുത്തു അവന് കാണിച്ചു... അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി അടുത്തേക് ചെന്നു... ആ താലി കയ്യിൽ ആക്കി അവളുടെ ഡ്രെസ്സിനു ഉള്ളിൽ ഇട്ടു...
"നിന്റെ ഉള്ളിൽ ഇപ്പോൾ ഞാൻ ഉണ്ടോ പാറു... "
"മ്മ് ഇപ്പോൾ എന്റെ ഉള്ളിൽ വിഷ്ണു ഏട്ടൻ മാത്രമേ ഉളളൂ... അന്ന് എന്റെ കയ്യിൽ കയറി പിടിച്ചപ്പോൾ ഞാൻ തല്ലിയില്ലെ എന്നിട്ടും എന്നെ ഒന്നും ചെയ്യാതെ വിട്ടപ്പോൾ ആണ് എന്തോ ഒരു സ്ഥാനം ഞാൻ നിങ്ങക് തന്നത്... ഇപ്പോൾ അത് വിഷ്ണു ഏട്ടനോട് ഉള്ള ഇഷ്ട്ടം ആയി എന്റെ ഈ നെഞ്ചിൽ ഉണ്ട്... "
അവളുടെ ഉള്ളിൽ തന്നോട് ഉള്ള ഇഷ്ട്ടം കേട്ട് വിഷ്ണു ഒന്ന് ചിരിച്ചു...
"എല്ലാം മറച്ചു വെച്ചു പോകുന്ന പാറുന് എന്റെ ഭാര്യ ആണെന്ന് തെളിയിക്കാൻ ഞാൻ ഒരു സീൽ തരട്ടെ... "
"എന്ത് സീൽ... "
അവൾ ഒന്നും മനസ്സിൽ ആവാതെ അവനെ നോക്കി ചോദിച്ചതും അവൻ പുഞ്ചിരിച്ചു കൊണ്ട് ഒന്ന് കൂടി അടുത്ത് അവളുടെ മുഖം കയ്യിൽ ആക്കി അവളുടെ പിടക്കുന്ന കണ്ണിലേക്കു നോക്കി...
അവളുടെ മുഖത്തിന്റെ സൗന്ദര്യം നോക്കി കൊണ്ട് അവസാനം ചെന്നു പതിച്ചത് അവളുടെ അധരങ്ങളിൽ ആണ്... അവക്ക് തന്നോട് എന്തോ പറയാൻ ഉള്ളത് പോലെ തോന്നി അവന്... അത് തന്നെ നോക്കി കൊണ്ട് അവന്റെ അധരങ്ങൾ അതിനെ കോർത്തു പിടിച്ചു...
അവൾ ഒന്ന് പിടഞ്ഞു കൊണ്ട് അവനെ അടർത്തി മാറ്റാൻ നോക്കി,,, അപ്പോഴേക്കും അവൻ അതിലേക്ക് ആഴത്തിൽ പതിഞ്ഞു കഴിഞ്ഞു... അവളുടെ കയ്കൾ പതിയെ താണു... നിശ്ചല മായി നിന്ന അവൾ തന്റെ ചുണ്ടുകൾക്ക് വേദന അനുഭവപ്പെട്ടപ്പോൾ നല്ല ഒരു സീൽ തന്റെ ചുണ്ടുകൾക്കിടയിൽ പതിഞ്ഞു എന്ന് മനസ്സിൽ ആക്കി...
കിതച്ചു കൊണ്ട് അവൻ മാറി നിന്നു,,, അവളും നന്നായി കിതച്ചു... കിതപ്പ് ഒക്കെ മാറി അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു...
"ഇഷ്ട്ടം ആയോ എന്റെ സീൽ... "
"ചീ പോടാ... എല്ലാരോടും ഞാൻ ഇനി എന്ത് പറയും... "
"അത് ഭർത്താവ് ആക്രാന്തം കൂടി കടിച്ചു പൊട്ടിച്ചത് ആണെന്ന് പറഞ്ഞോ... "😁
വിഷ്ണു ഇളിച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു
"അയ്യേ നാണം ഇല്ലാത്ത ജന്തു... "
"അയ്യടാ,,, നീയും ഒട്ടും മോശം ഒന്നുമല്ല കേട്ടോ,,, എനിക്കും നല്ല സീൽ കിട്ടിയിട്ടുണ്ട്... "
"അത് പിന്നെ ആദ്യായിട്ട് ആണ് ഇങ്ങനെ ഒന്ന് കിട്ടുന്നെ,,, അപ്പോ പിന്നെ പറ്റിപ്പോയി... "😩
അവൾ നഖവും കടിച്ചു തലയും താഴ്ത്തി കൊണ്ട് പറഞ്ഞു...
"ഞാനും ആദ്യായിട്ട് ആണ് അതിന്റെ ഒരു ഇത് കൊണ്ട് പറ്റിപ്പോയി,,, ഇനി സൂക്ഷിച്ചോളാം... എന്തായാലും ഫസ്റ്റ് കിസ്സ് തന്നെ എനിക്ക് ഒത്തിരി ഇഷ്ടം ആയി... "😍
"ഈ... എനിക്ക് ഇഷ്ടം ആയില്ല... പല്ല് വരെ തേച്ചിട്ട് ഇല്ല... "
അവൾ ബാഗും തൂക്കി നടക്കാൻ നിന്നതും അവൻ കയ് പിടിച്ചു തന്നിൽ അടുപ്പിച്ചു...
"പല്ല് ഒക്കെ തേച്ചിട്ട് നീ വരുമ്പോഴേക്കും ഞാൻ റെഡി ആയി നിക്കാം... അപ്പോ ബാക്കി തരാം കേട്ടോ... "
"മോൻ ആദ്യം വല്ല പണിക്കും പോകാൻ നോക്ക്,,, എന്നിട്ട് നമുക്ക് അതൊക്ക ആലോചിക്കാം... "
ഒന്നും ചിന്തിക്കാതെ അവൾ അതും പറഞ്ഞു ഇറങ്ങിപ്പോയി... അവൻ അവളുടെ വാക്ക് നെഞ്ചിൽ തട്ടി നിന്നു...
റെഡി ആയി വിഷ്ണു പോയത് ജെറിയുടെയും ഹരിയുടെയും അടുത്താണ്... അവൻ ഒന്നും മിണ്ടാതെ അവളുടെ വാക്കും ചിന്തിച്ചു ഇരുന്നു...
"അവൾ നിന്നെ കാലത്ത് തന്നെ അടിച്ചോ... നിന്റെ മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നു... "
ജെറി അവനെ ചൂഴ്ന്നു നോക്കി കൊണ്ട് ചോദിച്ചു...
"ഡാ എനിക്ക് നല്ലോരു പണി വേണം കിട്ടാൻ എന്താ വഴി... "
"ഒരു കാര്യം ചെയ്യാം എവിടെ എങ്കിലും ക്യു നിന്നു കിട്ടുവോ എന്ന് നോക്കാം... "
ഹരി അതും പറഞ്ഞു അവനെ നോക്കി ചിരിച്ചു എങ്കിലും അവൻ സീരിയസ് ആണെന്ന് മനസ്സിൽ ആയി അവൻ ചിരി അടക്കി പിടിച്ചു...
"പണി ഇല്ലെന്ന് പറഞ്ഞു അവൾ നിന്നെ തല്ലിയ... "
"ഒന്ന് പോടാ അവൾ ഇപ്പോൾ പഴയ പാറു അല്ല എന്റെ ഭാര്യ ആണ്... ആ അവൾ എന്നെ തല്ലിയാൽ അതിന്റെ ഇരട്ടി അവൾക്ക് തിരിച്ചു കിട്ടും എന്ന് അറിയാം..."
"പിന്നെ എന്താ നിന്റെ പ്രശ്നം,,, ഇപ്പോൾ എന്താ നിനക്ക് ഇങ്ങനെ ഒക്കെ തോന്നാൻ... "
"നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്കിയെ,,, വീട്ടിൽ നിന്നും അച്ഛനും ചേച്ചിയും ജോലിക് പോയി,,, ഞാൻ കെട്ടി കൊണ്ട് വന്ന പെണ്ണ് ഒരു ജോലി കിട്ടാൻ വേണ്ടി പഠിക്കാൻ പോകുന്നു... അപ്പോ ജോലി ചെയ്തു അവൾക്ക് വേണ്ടുന്ന സഹായം ചെയ്യേണ്ടത് ഞാൻ അല്ലേ... ഞാൻ അല്ലേ അവളുടെ എല്ലാ ആവശ്യവും കണ്ടറിഞ്ഞു നടത്തേണ്ടത്... അവൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അവൾ അച്ഛന്റെ മുന്നിൽ ചെന്ന് വേണ്ടേ കയ് നീട്ടാൻ... "
അവൻ അതും പറഞ്ഞു നിറഞ്ഞു വന്ന കണ്ണ് നീർ തുടച്ചു കൊണ്ട് അവരെ നോക്കി...
"അതൊക്ക ശരി ആണ് പക്ഷെ അന്നത്തെ ജോലി നിനക്ക് അറിയാലോ പുകയും പൊടിയും ശ്വസിച്ചു നീ പനിച്ചു കിടന്നത്... അപ്പോ അങ്ങനെ ഉള്ളത് ഒന്നും പറ്റില്ലല്ലോ പിന്നെന്തു ജോലിയാ ഇപ്പോൾ കിട്ടുക... "
ജെറി അതും പറഞ്ഞു ആലോചന തുടങ്ങി...
"ആ ഒരു ജോലി ഇപ്പോൾ ചെന്നാൽ കിട്ടുവോ എന്ന് അറിയാൻ പറ്റും,,, പക്ഷെ നിന്റെ മാഷിന് അത് പിടിക്കാൻ ചാൻസ് ഇല്ല... കാരണം അങ്ങേരെ അന്തസിന് പറ്റിയ ഒരു ജോലി ഒന്നും അല്ല അത്... "
ഹരി അതും പറഞ്ഞു രണ്ടിനെയും മാറി മാറി നോക്കി...
"എന്തായാലും വേണ്ടില്ല,,, എനിക്ക് ആ ജോലി വേണം... "
"ഡാ നീ എന്തൊക്കെയാ ഈ പറയുന്നേ,,, ഒരു ദിവസം വർക്ക്‌ഷോപ്പിൽ നിന്നതിനു ഒരാഴ്ച പനിച്ചു കിടന്നത് ഒക്കെ മറന്നോ,,, ഇത് അതിനേക്കാൾ റിസ്ക് ഉള്ള പണി ആണ്,,, വീട് മുഴുവനും പെയിന്റ് അടിച്ചു നടക്കാ എന്ന് പറഞ്ഞാൽ ആ മാഷിന് തന്നെയാ അതിന്റെ നാണക്കേട്... വേറെ എന്തെങ്കിലും നോക്കാം നമുക്ക്... "
"അപ്പോ നീ പറഞ്ഞ പണി വെയിറ്റ് വാഷ് ആണോ... "
"അതെ ഇപ്പോ പെന്റിങ്ൽ ഉളളൂ,,, സ്റ്റാൻഡേർഡ് ഇല്ലെന്ന് പറഞ്ഞു ഞാൻ അന്നേ ഒഴിവാക്കിയതാ... "
രണ്ടും സംസാരിക്കുന്നത് നോക്കി വിഷ്ണു അവിടെ നിന്നും എണീറ്റു...
"നമുക്ക് ഈ പണി തന്നെ മതി,,, നാളെക്ക് മൂന്ന് പേർക്ക് ഉള്ള പണി റെഡി. ആയിരിക്കണം കേട്ടല്ലോ... "
അതും പറഞ്ഞു അവൻ നടന്നതും രണ്ടും വായും പൊളിച്ചു നിന്നു...
"എടാ എനിക്ക് ഇപ്പോൾ പണിയൊന്നും ആവശ്യം ഇല്ല... നീ പെണ്ണ് കെട്ടിയത് കൊണ്ട് പണിക്ക് പോകുന്നു എന്ന് കരുതി ഞങ്ങൾ കൂടി വരണോ... "
ജെറി അതും വിളിച്ചു പറഞ്ഞു അവന്റെ അടുത്തേക്ക് ഓടി...
"എന്നേക്കാൾ ആവശ്യം നിന്റെ വീട്ടിൽ ആണെന്ന് എനിക്ക് അറിയാം,,, നിന്റെ അമ്മ അല്ലേടാ പണിക്ക് പോന്നെ... നാളെ കാലത്ത് ഇതേ സ്ഥലത്ത് പോകാൻ റെഡി ആയി നിന്നോണം... "
വിഷ്ണു കലിപ്പിൽ അതും പറഞ്ഞു നടന്നു,,, അവർ എൻജോയ് ചെയ്യുമ്പോൾ താൻ മാത്രം പണിക്ക് പോവുന്നത് ഓർക്കുമ്പോ തന്നെ വിഷ്ണുന് സങ്കടം,,, അതാ അവന്റെ കലിപ്പ്...
🍁🍁🍁
ബസിൽ നിന്നും ഇറങ്ങി പാറു കോളേജിന്റെ വലിപ്പം നോക്കി നിന്നു,,, ഇങ്ങേ അറ്റത് നിന്നും അങ്ങേ അറ്റം വരെ നോക്കുമ്പോൾ ആണോ ഒരു പ്രതിമ പോലെ ഒന്ന് നിക്കുന്നത് കണ്ടത്,,, കണ്ണ് വീണ്ടും തിരിച്ചു വിട്ടപ്പോ ആണോ തന്നെ നോക്കി ഇളിച്ചു കൊണ്ട് നിക്കുന്ന ചിത്രയെ അവൾ കണ്ടത്...
"നീ എന്താ ഇവിടെ നിക്കുന്നെ അകത്തേക്ക് പോവാതെ... "
"പോവാൻ തോന്നണ്ടേ,,, പിന്നെ നീ എന്തായാലും വരും അപ്പോ ഒരുമിച്ച് കയറാം എന്ന് കരുതി ഇവിടെ നിന്നു... "
"അത് എങ്ങനെ ഞാൻ പോയില്ല എന്ന് മനസ്സിൽ ആയി... "
"നീ വരുന്ന ബസ് എനിക്ക് അറിയാം അതാ,,, അപ്പോ നമുക്ക് പോയാലോ എന്നാ റാഗിംഗ് ആണ് എന്ന് അറിയോ അത് കണ്ടിട്ടാ ഞാൻ ഇവിടെ നിന്നത്... "
"അയ്യോ അതും ഉണ്ടോ,,, നമ്മൾ ഇനി എന്ത് ചെയ്യും... "
"അകത്തേക്ക് പോണം,,, അവർ ചെയ്യാൻ പറയുന്നത് അതെ പോലെ ചെയ്താൽ പോരെ... "
ചിത്ര പാറുനെ കിട്ടിയ സന്തോഷത്തിൽ അതും പറഞ്ഞു മുന്നേ നടന്നു... പാറു ഇളിച്ചു കൊണ്ട് അവളുടെ പിന്നാലെയും...
"നീ എന്താടി ഈ കോലത്തിൽ വന്നത്,,, ആദ്യം കണ്ടപ്പോൾ നിന്നെ എനിക്ക് മനസ്സിൽ ആയില്ല,,, ഞാൻ കരുതി നീ സാരി ഒക്കെ ചുറ്റിയാ വരുന്നേ എന്ന്... "
"ഇന്ന് തന്നെ സാരി ഒക്കെ ചുറ്റി വന്നു വേണം ചേച്ചിമാരെ കയ്യിൽ നിന്നും പണി വാങ്ങാൻ,,, പിന്നെ എന്റെ മാരേജ് കഴിഞ്ഞത് ഞാനും നീയും മാത്രമേ അറിയൂ കേട്ടല്ലോ... "
"അതൊക്കെ ഞാൻ ഏറ്റു,,, അല്ലേലും ഹസ്ബൻഡ് എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ നീ എന്ത് പറയും... "
"😠ഏയ് അത് കൊണ്ടൊന്നും അല്ല,,, എന്റെ വിഷ്ണു ഏട്ടനെ നീ ട്രോളാൻ നിക്കണ്ട കേട്ടല്ലോ... "
"അപ്പോ നിങ്ങൾ തമ്മിൽ പ്രേമം ഒക്കെ തുടങ്ങിയോ... "
"ആ തുടങ്ങി.... "
പാറു അതും പറഞ്ഞു അവൾക്ക് മുന്നിൽ കയറി നടന്നതും സ്റ്റെക്ക് ആയി,,, കാരണം മുന്നിൽ നാല് ഷൂ ഇട്ട കാൽ കണ്ടതും അവൾ തല ഉയർത്തി നോക്കി...
"ബോയ് ആണല്ലോ ഈശ്വരാ എന്ത് പണി കിട്ടുവോ എന്തോ... "
ചിത്ര പതിയെ പാറുന്റെ കാതിൽ പറഞ്ഞു... അവൾ അവരെ നോക്കി ഒന്ന് ഇളിച്ചു,,, ചിത്ര ആണെങ്കിൽ പാറുന്റെ കയ്യിൽ ഇറുക്കി പിടിച്ചു...
"ഫസ്റ്റ് ഇയർ അല്ലേ... "
"അതെ... "
എന്നും പറഞ്ഞു നിഷ്കു ആയി പാറു അവരെ ഒന്ന് നോക്കി...
"എന്താ പേര്...? "
"ഞാൻ പാറു അല്ല പാർവതി ഇവൾ ചിത്ര... "
"ആഹാ അപ്പോ അഭിനയിക്കാൻ മാത്രം അല്ല പാടാനും ആളെ കിട്ടി... "
ഒരുത്തൻ മുന്നോട്ട് വന്നു അത് പറഞ്ഞു എങ്കിലും പാറുവും ചിത്രയും ഒന്നും മനസ്സിൽ ആവാതെ നിന്നു...
"ഡാ അവരെ വിട്ടേക്ക്... "
എന്നും പറഞ്ഞു കൊണ്ട് വേറെ ഒരുത്തൻ അവരെ അടുത്തായി വന്നു പാറുനെ അടിമുടി നോക്കി...
"ഇതെന്താ ചുണ്ട് പൊട്ടി ഇരിക്കുന്നെ... "
😵പാറു ഒന്ന് ഞെട്ടി കൊണ്ട് അവരെ നോക്കി,,, കെട്ടിയോൻ ആക്രാന്തം കൂടി കടിച്ചു പൊട്ടിച്ചത് ആണെന്ന് പറയാൻ അല്ലേ വിഷ്ണു പറഞ്ഞത് ഇതിപ്പോ ഞാൻ ആകെ നാറും അല്ലോ ഈശ്വരാ...
"അത് ഒന്ന് വീണപ്പോ പൊട്ടിയതാ... "
പാറു വീണ്ടും നിഷ്കു കാണിച്ചു പറഞ്ഞു,,, അത് കണ്ടു ചിത്ര വരെ അത്ഭുതപ്പെട്ടു...
"മ്മ് എന്താ കുട്ടിയുടെ പേര്... "
"പാർവതി... "
"എന്നാൽ പാർവതി കൂട്ട്കാരിയെയും കൂട്ടി ക്ലാസിൽ പോയിക്കോ... "
"താങ്ക്സ് ചേട്ടാ... "
നടക്കുമ്പോ ചിത്ര അവരെ നോക്കി പറഞ്ഞു...
"എന്താടാ ഒരു ഇളക്കം... "
"പാർവതി ആകാശ് എങ്ങനെ ഉണ്ട്... "
"അപ്പോ നീ അത് ഫിക്സ് ആക്കിയോ... "
"ഒരൊറ്റ തവണ കണ്ടപ്പോൾ തന്നെ കയറി കൂടിപ്പോയി,,, ആ പോയ പെണ്ണ് പ്ലസ്ടു ഹൈ മാർക്ക് നേടി പേപ്പറിൽ വന്നിരുന്നു... കണ്ടപ്പോൾ തന്നെ ഒന്ന് കാണാൻ തോന്നിയിരുന്നു... ഇന്ന് കണ്ടപ്പോൾ സൗണ്ട് കേൾക്കാൻ തോന്നി... അതും കേട്ടു... "
ആകാശ് അവൾ പോയ ഭാഗത്ത് നോക്കി കൊണ്ട് പറഞ്ഞു...
"അപ്പോ ഇനി തോന്നുന്നത് പ്രേമിക്കാൻ ആണോ... "
"തോന്നുന്നത് എന്നല്ല തോന്നി... "
അവരെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു അവൻ പോയി...
"ഡീ നിന്റെ ചുണ്ട് എങ്ങനെ പൊട്ടി എന്നാ നീ ആ ചേട്ടനോട് പറഞ്ഞത്... "
"നീ കേട്ടില്ലേ... "
"അതല്ല എന്ന് എനിക്ക് മനസ്സിൽ ആയി അതല്ലേ ചോദിച്ചെ,,, ഇനി വിഷ്ണു നിന്നെ തല്ലിയോ അപ്പോ പൊട്ടിയത് ആണോടി... "
"😁അല്ലേടി ഇന്ന് കാലത്ത് ഒന്ന് സ്നേഹിച്ചത് ആണ്... "
"സത്യായിട്ടും... "
"അല്ല കള്ളം നീ വേണേൽ വിശ്വസിച്ചാൽ മതി... "
പാറു അതും പറഞ്ഞു അവരുടെ ക്ലാസ്സ് കണ്ടു പിടിച്ചു ചിത്രയെയും കൂട്ടി ക്ലാസിലെക്ക് കയറി...
🍁🍁🍁
കോളേജ് കഴിഞ്ഞു തിരിച്ചു വന്ന പാറു കണ്ടത് കണ്ട പെൺപിള്ളേരെ വായി നോക്കുന്ന ഹരിയെയും ജെറിയെയും ആണ്,,, എവിടെ ഇവരെ വാല് എന്ന പോലെ അവൾ ഒന്ന് നോക്കി...
"വിഷ്ണു ഏട്ടൻ എവിടെ...? "
"😁ഒന്ന് കെട്ടിയത് കൊണ്ട് അവൻ ഇപ്പോൾ ഞങ്ങളെ ഒന്നും വേണ്ട... എവിടെ ആണാവോ... "
"എന്നിട്ടാണോ എന്നെ അവിടെ തനിച്ചു കിടത്തി നിങ്ങളെ കൂടെ വന്നു കുടിക്കുന്നത്... "😬
പാറു പല്ലും കടിച്ചു പിടിച്ചു പറഞ്ഞു...
"അതിന് നീ എന്തിനാ ചൂടാവുന്നെ,,, ഒരു പെണ്ണ് കെട്ടി എന്ന് കരുതി അവൻ അതൊന്നും പെട്ടെന്ന് നിർത്താൻ പോണില്ല... നീ അവനെ നേരെ ആക്കാൻ വേണ്ടി അല്ലേ അവനെ വിവാഹം കഴിച്ചത്... പറ്റുവോ എന്ന് നോക്ക്... "
ജെറി അതും പറഞ്ഞു ഇളിച്ചു കാണിച്ചപ്പോൾ പാറു ആലോചിച്ചു...
"ഇനി മുതൽ വിഷ്ണു ഏട്ടനെ കുടിപ്പിക്കാതെ വിട്ടാൽ ഞാനും തിരിച്ചു നിങ്ങൾക്ക് ഒരു ഉപകാരം ചെയ്യും... നല്ല അടാർ പെൺകുട്ടികൾ ആണ് എൻറെ ക്ലാസ്സിൽ... രണ്ടിനും ഓരോന്ന് സെറ്റ് ചെയ്തു തരണം എങ്കിൽ വിഷ്ണു ഏട്ടനെ കുടിക്കാൻ വിടാതെ നോക്കേണ്ടത് നിങ്ങൾ ആണ്... "
പാറു രണ്ടിന്റെയും വീക്നെസ്ൽ കയറി പിടിച്ചു,,, അതിൽ രണ്ടും മൂക്കും കുത്തി വീണു...
"😍അങ്ങനെ ആണെങ്കിൽ എനിക്ക് ആ ചിത്ര മതി... "
ജെറി അതും പറഞ്ഞു ഇളിച്ചു...
"ഇച്ചായാ നല്ലോരു അച്ചായത്തി കൊച്ചിനെ പോരെ,,, ചിത്രയുടെ അച്ഛൻ പട്ടാളത്തിൽ ആണ്... "
അഞ്ചാറ് വെടി ഉണ്ട അവന്റെ നേരെ വീഴുന്ന പോലെ ഒരു സൗണ്ട് കേട്ടു അവൻ ഒന്ന് ഞെട്ടി കൊണ്ട് നെഞ്ചിൽ കയ് വെച്ചു...
"🙄അങ്ങനെ എങ്കിൽ അങ്ങനെ... "
"എന്ന പിന്നെ ഓകെ,,, അപ്പോ വിഷ്ണു ഏട്ടനെ നന്നാക്കാൻ എനിക്ക് കൂട്ട് നിങ്ങൾ,,, നിങ്ങൾക്ക് സെറ്റ് ആക്കാൻ ഞാൻ നിങ്ങൾക്ക് കൂട്ട്... എന്നാൽ ഞാൻ പോകട്ടെ നാളെ കാണാം... "
"വല്ലതും നടക്കുവോ ആവോ... "
രണ്ടും കയ് മലർത്തി കൊണ്ട് പാറുനെ നോക്കി പറഞ്ഞു...
🍁🍁🍁
കുളിയും കഴിഞ്ഞു പുറത്തേക്ക് വരുമ്പോൾ ആണ് പാറു മുറിയിൽ കയറി വന്നത്,,, എന്തോ വലിയ ആലോചനയിൽ ഉള്ള അവളെ മുഖത്തെക്ക് അവൻ മുടി കുടഞ്ഞു... അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് മുഖം തുടച്ചു...
"എങ്ങനെ ഉണ്ടായിരുന്നു ഫസ്റ്റ് ഡേ... "
"കുഴപ്പം ഒന്നുമില്ല,,, വിഷ്ണു ഏട്ടൻ ഡിഗ്രി എടുത്തത് ആ കോളേജിൽ നിന്നാണോ... "
"മ്മ് എന്താ... "
"ഏയ് ഒന്നുല്ല അറിയാൻ വേണ്ടി ചോദിച്ചത് ആണ്,,, ഇയാൾ സീനിയർ ആയിരിക്കുമ്പോൾ അവിടെ വന്ന ജൂനിയർസ് ഒക്കെ ഇപ്പോൾ അവിടെ സീനിയർ ആവും അല്ലേ... "
"അതിന്... "
വിഷ്ണു മുടി ചീകി കൊണ്ട് ചോദിച്ചു...
"അല്ല അവർ ഇന്ന് ഞങ്ങളെ റാഗിംഗ് ചെയ്യാൻ ശ്രമിച്ചു,,, പിന്നെ ഒരു ചേട്ടൻ വന്നു ഞങ്ങളോട് പോയിക്കൊളാൻ പറഞ്ഞു... അപ്പോഴാ സമാദാനം ആയത്... "
"അങ്ങനെ വന്നു രക്ഷിക്കാൻ നിനക്ക് അവനെ നേരത്തെ അറിയോ... "
"😠ഓഹ് ഇല്ല,,, എനിക്ക് ആ ചേട്ടന്റെ പേര് പോലും അറിയില്ല... ആ ഏട്ടൻ ആണെങ്കിൽ ചുണ്ട് എങ്ങനെ പൊട്ടി എന്ന് വരെ ചോദിച്ചു... ഞാൻ രക്ഷപെടാൻ വേണ്ടി വീണു എന്ന് പറഞ്ഞു... "
വിഷ്ണു ഒരു സംശയത്തോടെ അവളെ നോക്കി...
"അവൻ നിന്റെ ഈ ചുണ്ടിൽ ഉള്ള മുറിവ് വരെ കണ്ടു പിടിച്ചു ചോദിച്ചു എങ്കിൽ അവൻ നിന്നെ നന്നായി ഒന്ന് ഉഴിഞ്ഞു നോക്കിയിട്ടുണ്ട് അല്ലേ... "
"അതിന് അങ്ങനെ ഉഴിഞ്ഞു നോക്കണ്ട ആവശ്യം ഒന്നുമില്ല,,, ഒരൊറ്റ നോട്ടത്തിൽ തന്നെ കാണില്ലേ... "
"എന്നിട്ട് നിന്നോട് ആരൊക്കെ ചോദിച്ചു അതിനെ പറ്റി... "
"ആ ഏട്ടൻ പിന്നെ ചിത്ര... എന്താ ഇങ്ങനെ ക്യുഎസ്ടിയൻ ചെയ്യാൻ മാത്രം... "
"ആരായാലും അവന്റെ നോട്ടം ചെന്ന് പതിഞ്ഞ സ്ഥലം കൊള്ളാം... നാളെ മുതൽ താലിയും വെളിയിൽ ഇട്ടു സിന്ദൂരം എഴുതി വിവാഹം കഴിഞ്ഞ പെണ്ണായി പോയാൽ മതി കേട്ടല്ലോ അല്ലെങ്കിൽ ഇങ്ങനെ ഉള്ള നോട്ടം ഒക്കെ വരും... "
"നാളെ അങ്ങനെ പോയാൽ എല്ലാരും ചോദിക്കില്ലേ ഒരു ദിവസം കൊണ്ട് കെട്ടു കഴിഞ്ഞോ എന്ന്... "
"😠നിന്നോട് ഞാൻ പറഞ്ഞത് കേട്ടാൽ മതി... ആരും ചോദിക്കില്ല ആ പരട്ട മോൻ അല്ലാതെ... "
🙄ആ ചേട്ടൻ എന്ത് തെറ്റ് ചെയ്തു ആവോ... ഇങ്ങേർക്ക് മുഴുത്ത വട്ടാണോ എന്ന പോലെ അവൾ നിന്നു...
അവൾ കലിപ്പ് ആയി പുറത്തേക്ക് പോവുന്നത് നോക്കി രണ്ടും തന്ന വാക്ക് പാലിക്കാൻ സാധ്യത ഇല്ല ഇന്ന് ഏതു അവസ്ഥയിൽ ആണാവോ വരുന്നത് എന്നൊക്കെ സ്വയം പറഞ്ഞു ഇരുന്നു...
"എങ്ങനെ ഉണ്ടായിരുന്നു ചേച്ചി സ്കൂൾ ഒക്കെ... "
"മ്മ് കൊള്ളാം,,, ഇന്ന് തന്നെ ഒന്നും പറയാൻ ആവില്ല... നിന്റെ കാര്യം എങ്ങനെ... "
"ഒരു റാഗിംഗ് പോലും ഉണ്ടായിട്ടില്ല... നല്ല അടിപൊളി കോളേജ്,,, ചേച്ചി പറഞ്ഞത് പോലെ ബാക്കി ഒക്കെ പിന്നെ അല്ലേ... "
"ശരിയാ ഇനി എന്തൊക്കെ കാണണം ആവോ,,, വല്ലവനും നിന്നെ പ്രപ്പോസ് ചെയ്തോഡി... "
"ഒന്ന് പോയെ ചേച്ചി ഞാൻ എന്താ ഇന്ന് തന്നെ കാണുന്നവരൊക്കെ പ്രപ്പോസ് ആയി വരാൻ... ഒരാളെ എല്ലാ ഡൗട്ടും തീർത്തു ഇപ്പോൾ പോയതേ ഉള്ളൂ... "
"ആര് വിഷ്ണുവോ എന്ത് പറ്റി... "
"ആ ആർക്കറിയാം കാലത്ത് ഒടുക്കത്തെ ലവ് ആയിരുന്നു എന്റെ ചുണ്ട് വരെ കടിച്ചു പൊട്ടിച്ചു,,, വന്നപ്പോ ആകെ കൂടി മൊത്തം കലിപ്പ്... "
അത് കേട്ടു ആതി പൊട്ടി ചിരിച്ചു...
അവൾ പിണക്കം നടിച്ചു പുറത്തേക്ക് വന്നു അച്ഛന്റെ അടുത്തേക്ക് ചെന്നു...
"അച്ഛാ എങ്ങനെ ഉണ്ടായിരുന്നു സ്കൂളിൽ പോയിട്ട്... "
"പത്തു ഇരുപത്തി അഞ്ചു വർഷം ആയില്ലേ സ്ഥിരം ഇത് തന്നെ അല്ലേ പണി വലിയ പുതുമ ഒന്നും ഇല്ല... നിന്റെ കോളേജ് ഒക്കെ എങ്ങനെ ഉണ്ട്... "
"🙄കൊള്ളാം അച്ഛാ... "
ആരോടാ ഞാൻ വന്നു ചോദിച്ചെ എന്ന പോലെ അവൾ അവിടെ നിന്നും മുങ്ങി...
ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ പാറു മാത്രം ചെന്നില്ല വിഷ്ണു ഏട്ടൻ വന്നിട്ടേ കഴിക്കൂ എന്നും പറഞ്ഞു അവനെയും കാത്തിരുന്നു...
എല്ലാരും മുറിയിൽ പോയി കിടന്നപ്പോൾ പാറുവും മുറിയിൽ പോകാൻ വേണ്ടി എണീക്കുമ്പോൾ ആണ് വിഷ്ണു വന്നത്,,, അവൾ സന്തോഷത്തോടെ ഓടി ചെന്നു അവനെ കെട്ടിപ്പിടിച്ചു നിന്നു...
പക്ഷെ മദ്യത്തിന്റെ മണം അവളെ അവനിൽ നിന്നും അടർത്തി മാറ്റി,,, നിറഞ്ഞു വന്ന കണ്ണും തുടച്ചു അവൾ അകത്തേക്ക് നടന്നു...
"ഡീ നിക്കടി അവിടെ...? "
നാവ് കുഴഞ്ഞു കൊണ്ടുള്ള അവന്റെ വിളി കേട്ടു അവൾ നിന്നു...
"നീ എന്നെ നന്നാക്കാൻ എന്റെ ഫ്രണ്ട്സിനെ തന്നെ കൂട്ട് പിടിക്കും അല്ലേ... എന്നിട്ട് അവൾ പ്രത്യുപകാരം ആയി ആയിട്ട് ഫ്രണ്ട്നെ സെറ്റ് ചെയ്തു കൊടുക്കും പോലും... അവർ എന്റെ ഫ്രണ്ട്സ് ആണ് അല്ലാതെ നിന്റെ അല്ല... നീ ഇനി സാക്ഷാൽ ഉർവശിയെയോ രംമ്പയെയോ സെറ്റ് ചെയ്തു കൊടുക്കാം എന്ന് പറഞ്ഞാലും അവർ എന്റെ കൂടെയെ നിക്കൂ... കേട്ടോടി... "
😠തെണ്ടികൾ ഒറ്റി അല്ലേ കാണിച്ചു തരാം... അവൾ പല്ലും കടിച്ചു അവനെ നോക്കി നിന്നു... ആതി ചേച്ചി അന്ന് പറഞ്ഞ പോലെ നേരെ ചൊവ്വേ ഒന്നും ഇത് നേരെ ആവില്ല... അന്ന് ചേച്ചി എടുത്ത വഴി തന്നെ എടുക്കേണ്ടി വരും രണ്ട് കിട്ടിയാലും പ്രശ്നം ഇല്ല...
"നിന്റെ നാവ് ഇറങ്ങിപോയോ... നീ അവരോട് അങ്ങനെ പറഞ്ഞില്ലേ,,, രണ്ടെണ്ണം അകത്ത് ചെന്നാൽ മണി മണി പോലെ എല്ലാം വിളിച്ചു പറയും എന്റെ ജെറി കുട്ടൻ,,, എല്ലാം പറയുമ്പോൾ ആണ് നിന്റെ പ്ലാൻ കൂടി അവൻ പറഞ്ഞത്... "
🙄ഓഹ് അപ്പോ വെളിവ് ഇല്ലാതെ വിളിച്ചു കൂവിയത് ആണല്ലേ എന്നാലും ഇച്ചായ ഇതിന് ഉള്ളത് ഈ പാറു തന്നിരിക്കും...
"ആ പറഞ്ഞു,,, പക്ഷെ എനിക്ക് നിന്നെ നന്നാക്കാൻ അവരെ സഹായം ഒന്നും വേണ്ട... നിന്നെ ഒക്കെ നന്നാക്കാൻ ഉള്ള ധൈര്യം എനിക്കുണ്ട്... "
"എന്നാൽ കാണട്ടെ ആ ധൈര്യം,,, മാഷ് ഉള്ള ധൈര്യം ആണെങ്കിൽ വേണ്ട മോളെ... "
"ആരും വേണ്ട നിന്നെ നേരെ ആക്കാൻ ഞാൻ മതി,,, ഇന്ന് മുതൽ ഞാൻ അതിനുള്ള പണി തുടങ്ങാ... "
പാറു അതും പറഞ്ഞു മുറിയിൽ കയറി പോയി,,, 🤔ഇനി അവൾ വല്ല വെട്ടു കത്തിയും എടുക്കാൻ പോയത് ആണോ എന്നെ വെട്ടാൻ എന്ന് ചിന്തിച്ചു തീർന്നില്ല അവൾ ഒരു മാറ്റും പില്ലോയും ആയി വന്നു... വിഷ്ണു ഒന്നും മനസ്സിൽ ആവാതെ നോക്കി നിന്നു... അതിന് മുന്നേ അത് അവന്റെ മുഖത്ത് വന്നു വീണു...
"ഇന്ന് ഫസ്റ്റ് ഡേ ആയോണ്ട് ഹാളിൽ കിടക്കാം,,, നാളെയും ഇതേ പോലെ ആണ് വരുന്നത് എങ്കിൽ പുറത്ത് ആവും കിടക്കേണ്ടി വരിക കേട്ടല്ലോ... "
"നീ എന്നെ എന്റെ വീട്ടിൽ എന്റെ മുറിയിൽ നിന്നും പുറത്ത് ആക്കി അല്ലേടി... "
"ആ ആക്കി വേണേൽ ഈ വീട്ടിൽ നിന്ന് വരെ പുറത്താക്കും... "
അതും പറഞ്ഞു മുറിയിൽ കയറി ഡോർ കോട്ടി അടച്ചു...
ഇത് കണ്ടു കൊണ്ട് നിന്ന ആതി ഒന്ന് ചിരിച്ചു കൊണ്ട് അച്ഛനെ നോക്കി,,, അച്ഛനും ഒരു പുഞ്ചിരിയോടെ അതും നോക്കി നിന്നു... അവൻ നന്നാവാൻ എന്ത് ചെയ്യാനും ഉള്ള സ്വാതന്ത്ര്യം അച്ഛൻ അവൾക്ക് നേരത്തെ കൊടുത്തത് ആണ്... അമ്മ അവനെ ദയനീയമായി നോക്കുന്ന കണ്ടു മാഷും ഡോർ അടച്ചു... മുത്തശ്ശി പിന്നെ രണ്ട് മൂന്ന് വിധം ടാബ്ലറ്റ് കഴിച്ചു കിടന്നത് കൊണ്ട് അതൊന്നും അറിഞ്ഞില്ല...
വിഷ്ണു ഡോർ ആവും വിധം കോട്ടി നോക്കി എങ്കിലും പാറു അതൊന്നും കാര്യം ആക്കാതെ അകത്ത് തന്നെ ഇരുന്നു,,, അവളുടെ ഉള്ള് പിടക്കുന്ന പോലെ തോന്നി അവൾക്ക്...
"നിന്റെ അച്ഛനെ വരെ നീ പുറത്ത് അല്ലേടി കിടത്തുന്നത് അത് പോലെ നിനക്ക് എന്നെ കിടത്താൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ ഇപ്പോൾ അത് മാറ്റി വെച്ചേക്ക്... "
എന്നൊക്കെ കുറെ നേരം അവൻ വിളിച്ചു പറഞ്ഞു...
അവൾക്കും സ്വസ്ഥതയോടെ കിടക്കാൻ ആയില്ല,,, നല്ല മഴയും തണുപ്പും കാരണം അവന് വല്ലതും പറ്റുവോ എന്ന ചിന്തയാൽ അവൾ ഡോർ തുറന്നു പുറത്തേക്കു വന്നു... അവൻ കിടക്കുന്നത് കണ്ടു സഹിക്കാൻ ആവാതെ അവളും അവനെ കെട്ടിപ്പിടിച്ചു കിടന്നു...
🍁🍁🍁
വെളുപ്പിന് എണീറ്റ അച്ഛനും അമ്മയും കാണുന്നത് രാത്രി യുദ്ധം നടത്തിയ രണ്ടെണ്ണം അടയും ചക്കരയും പോലെ ഒട്ടിപിടിച്ചു കിടക്കുന്നത് ആണ്... പരസ്പരം ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അമ്മ കിച്ചണിലും അച്ഛൻ പുറത്തെക്കും പോയി...
മുത്തശ്ശിയും അവരെ കണ്ടു അതും നോക്കി നിന്നു,,, അവരുടെ സ്നേഹം കണ്ടു മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞു വന്നു...
"എന്താ പാർവതി അവർ രണ്ടാളും അവിടെ കിടക്കുന്നെ... "
മുത്തശ്ശിയുടെ ചോദ്യം കേട്ടു അമ്മ ഒന്ന് ഞെട്ടി,,, ഇന്നലെ നടന്നത് എങ്ങാനും അറിഞ്ഞാൽ വിഷ്ണുവിന്റെ ഭാഗം നിന്നു അവളെ വേദനിപ്പിക്കും എന്ന് അവർക്ക് അറിയാം...
"അത് മുറിയിൽ എലി ഉണ്ടെന്ന് പറഞ്ഞു വന്നു കിടന്നത് ആണ്... "
എങ്ങനെ ഒക്കെയോ കള്ളം പറഞ്ഞു ഒപ്പിച്ചു...
"എങ്കിൽ പിന്നെ അവരെ നിങ്ങളെ മുറിയിൽ കിടത്താം ആയിരുന്നില്ലേ... "
"ഞാൻ പറഞ്ഞത് ആണ് അവർ കേട്ടില്ല... "
മുത്തശ്ശി അടുക്കള വിട്ടു പോയപ്പോൾ അമ്മ നെഞ്ചിൽ കയ് വെച്ചു...
ആതി പാതിരാത്രി വരെ വിനുവും ആയി ചാറ്റി ഉറക്കം ശരിയാവാത്തത് കൊണ്ട് ഉറക്ക പിച്ചിൽ ആണ് അലാറം ഓഫ് ചെയ്തു പുറത്തേക്ക് വന്നത്...
രണ്ടിന്റെയും കിടപ്പ് കണ്ടു അവൾ കണ്ണ് ഒന്ന് തുടച്ചു കൊണ്ട് അവരെ നോക്കി... ഈശ്വരാ ഇന്നലെ എന്തൊക്കെ ആയിരുന്നു എന്നിട്ട് ഇപ്പോ അവൾ പുറത്തേക്ക് വന്നു കെട്ടിപ്പിടിച്ചു കിടക്കുന്ന കിടപ്പ് കണ്ടോ എന്നൊക്കെ ചിന്തിച്ചു ആതി പൊട്ടി ചിരിച്ചു...
രണ്ടിനെയും ഒന്ന് വിളിച്ചു നോക്കി എങ്കിലും അനക്കം ഒന്നും ഇല്ലാത്ത കൊണ്ട് ഇത്തിരി വെള്ളം എടുത്തു മുഖത്ത് തെളിച്ചു...
രണ്ടും ഒന്ന് ഞെട്ടി കൊണ്ട് ചാടി എണീറ്റു,,, ഞാൻ എങ്ങനെ ഇവിടെ എന്ന പോലെ രണ്ടും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി...
"ഹ്മ്മ് എന്തൊക്കെ ആയിരുന്നു ഇന്നലെ കുടിച്ചു വന്നു ഭാര്യയെ ചീത്ത പറയുന്നു,,, അവനെ പാടം പഠിപ്പിക്കാൻ വെളിയിൽ കിടത്തുന്നു... എന്നിട്ട് ഇപ്പോൾ രണ്ടിന്റെയും കിടത്തം കണ്ടില്ലേ... ഒരു പ്ലാൻ ഇട്ടാൽ ഒരു ദിവസം എങ്കിലും അത് നടത്താൻ നോക്കണ്ടേ എന്റെ പാറു,,, അല്ലാതെ അവന്റെ കൂടെ വന്നു അവൾ കിടക്കുന്നു... നീയല്ലേ പറഞ്ഞത് നിനക്ക് മദ്യത്തിന്റെ സ്മെൽ ഇഷ്ട്ടം അല്ലെന്ന്... "
ആതി ഇളിച്ചു കൊണ്ട് പാറുനെ നോക്കി ചോദിച്ചു,,, അവൾ ഒന്ന് ഇളിച്ചു കൊണ്ട് വിഷ്ണുനെ നോക്കി...
"അത് പിന്നെ സ്മെൽ ഇഷ്ട്ടം അല്ലേലും എനിക്ക് വിഷ്ണു ഏട്ടനെ ഇഷ്ടം ആണല്ലോ അത് കൊണ്ടാ... ഞാൻ ആദ്യം അച്ഛനെയും ഇങ്ങനെ പുറത്ത് കിടത്തും പക്ഷെ ഒരു മണിക്കൂർ പോലും എനിക്ക് നിക്കാൻ ആവില്ല... അപ്പോ തന്നെ ഞങ്ങൾ ചെന്നു അച്ഛനെ അകത്തേക്ക് കൊണ്ട് വരും... നമ്മൾ മാത്രം വിചാരിച്ചാൽ ആരും നന്നാവില്ല,,, സ്വയം ചിന്തിക്കണം... ഇപ്പോൾ എന്റെ അച്ഛനെ വെളിയിൽ കിടത്താറില്ല കൂടെ നടന്നു ഉപദേശിക്കാൻ ഞാൻ ഇല്ല... പക്ഷെ എന്റെ അച്ഛന് ഞാൻ കൂടെ ഇല്ലാതെ ആയപ്പോ എനിക്ക് വേണ്ടി എങ്കിലും എല്ലാം ഉപേക്ഷിക്കാൻ തോന്നി,,, ഇപ്പോൾ പഴയ പോലെ കുടി ഇല്ല... എന്നും എന്നെ വിളിക്കും... സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കാൻ തോന്നുന്നു എങ്കിൽ എല്ലാരും സ്വയംമാറും ചേച്ചി... ആരും മാറ്റാൻ നോക്കണ്ട ആവശ്യം ഒന്നുമില്ല... "
അവൾ എല്ലാം പറഞ്ഞു വിഷ്ണുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുറിയിലെക്ക് പോയി...
"അവളെ നീ ഇനിയും കഷ്ടപ്പെടുത്തിയാൽ അവൾ തന്നെ നിന്നെ വിട്ടു പോവും,,, അത് വേണോ വേണ്ടയോ എന്ന് നീ തന്നെ ചിന്തിച്ചു നോക്ക്... കാരണം ഞാനും അച്ഛനും അമ്മയും നീ ഇവിടെ കിടക്കുന്നത് കണ്ടത് ആണ്... പക്ഷെ കൂടെ വന്നു കിടക്കാൻ അവളെ ഉണ്ടായുള്ളൂ... അത് നിന്നോട് ഉള്ള ഇഷ്ടം കൊണ്ടാണ്,,, അത് എന്നും ഉണ്ടാവണം എന്നില്ല... "
ആതി പോയതും വിഷ്ണു താൻ ഇന്നലെ അവളെ എന്തൊക്കെ വിളിച്ചു പറഞ്ഞു... എന്നിട്ടും അവൾ എന്റെ കൂടെ വന്നു കിടന്നു... അവൾക്ക് വേണ്ടി എങ്കിലും ഞാൻ മാറണം എന്നും ചിന്തിച്ചു അവനും മുറിയിൽ ചെന്നു...
കുളിച്ചു വന്നു അവളുടെ ഒരുക്കം കണ്ടു വിഷ്ണു കണ്ണ് എടുക്കാതെ നോക്കി നിന്നു,,, ഓരോന്ന് എടുക്കുമ്പോൾ എല്ലാം അവൻ മുന്നിൽ നിന്നു എങ്കിലും അവൾ മൈൻഡ് ചെയ്തില്ല...
ഇന്ന് താൻ കെട്ടിയ താലി എല്ലാരും കാണുന്ന വിധം ആണ് ഉള്ളത്,,, കുങ്കുമം എടുത്തു വെക്കുന്നത് കൂടി കണ്ടതോടെ താൻ ഇന്നലെ അവളോട് പറഞ്ഞത് അവൻ ഓർത്തു...
"അപ്പോ ഉണ്ടായ ദേഷ്യം കൊണ്ട് ഞാൻ പറഞ്ഞത് ആണ്... നീ ഇന്നലെ പോയ പോലെ വെറും പാറു ആയി പോയാൽ മതി... നിന്റെ മനസ്സിൽ ഞാൻ ഉള്ളപ്പോൾ ആര് വന്നാലും അതിന് കോട്ടം സംഭവിക്കില്ല എന്ന് എനിക്ക് അറിയാം... "
എല്ലാം എടുത്തു വെച്ചു എന്നല്ലാതെ അവൻ ഇത്രയും നേരം പറഞ്ഞത് ഒന്നും അവൾ കേട്ട ഭാവം പോലും നടിച്ചില്ല...
"ഡീ നിന്നോട് അല്ലേ ഞാൻ പറയുന്നത് വിവാഹം കഴിഞ്ഞ പെണ്ണായി പോവേണ്ട എന്ന്... "
പുറത്തേക്കു ഇറങ്ങാൻ നിന്ന അവളെ കയ് പിടിച്ചു മുന്നിൽ നിർത്തി കൊണ്ട് അവൻ ചോദിച്ചു...
"എനിക്ക് ഇങ്ങനെ പോകാൻ ആണ് ഇഷ്ടം... അല്ലെങ്കിൽ എന്നോട് ആരെങ്കിലും സംസാരിച്ചു എന്ന് കേട്ടാൽ ഇപ്പോൾ കാണുന്ന നിങ്ങൾ ആവില്ല ഞാൻ വൈകീട്ട് കാണുന്നത്... "
"നീ എന്താ എന്നോട് ദേഷ്യം തീർക്കുക ആണോ... "
"എനിക്ക് ആരോടും ദേഷ്യം ഒന്നുമില്ല... അല്ലെങ്കിലും ഒന്നും ഇല്ലാത്ത ഞാൻ ആരോട് ദേഷ്യം പിടിച്ചു നടന്നിട്ട് എന്താ കാര്യം... "
അവൾ അവന്റെ കയ് തട്ടി മാറ്റി പുറത്തേക്ക് ഇറങ്ങി...
ബസ് കാത്തു നിക്കുമ്പോ ജെറിയും ഹരിയും കയ് വീശി കാണിച്ചു എങ്കിലും അവൾ അവരുടെ ഭാഗത്ത് ഒന്ന് നോക്കിയത് പോലും ഇല്ല...
🍁🍁🍁
പാറു ബസിൽ കയറി പോയപ്പോൾ ആണ് വിഷ്ണു രണ്ടിന്റെയും അടുത്തേക്ക് വന്നത്...
"പാറുന് എന്ത് പറ്റി ഞങ്ങളെ കണ്ടിട്ട് മൈൻഡ് ചെയ്തില്ല... "
ജെറി ആകാംക്ഷയോടെ ചോദിച്ചു...
"അവൾ എന്നെ തന്നെ മൈൻഡ് ചെയ്തിട്ടില്ല പിന്നെയാ നിങ്ങളെ... "
വിഷ്ണു അതും പറഞ്ഞു നടന്നതും രണ്ടും വായും പൊളിച്ചു പിന്നാലെ നടന്നു...
"അല്ല വിഷ്ണു എന്താ അവൾ നിന്നെയും ഞങ്ങളെയും മൈൻഡ് ചെയ്യാതെ പോയത് എന്തെങ്കിലും കാരണം ഇല്ലാതെ അങ്ങനെ ചെയ്യോ... "
"കാരണം ഇല്ലെന്ന് ആര് പറഞ്ഞു... നീ ഇന്നലെ രണ്ടെണ്ണം അകത്ത് ചെന്നപ്പോൾ വിളിച്ചു കൂവിയത് ഇന്നലെ അവളെ കണ്ടത് ആണല്ലോ,,, ആ ദേഷ്യം മുഴുവനും ഞാൻ ചെന്നു അവളോട് തീർത്തു... പക്ഷെ അവൾ പകുതിക്ക് നിർത്തി വെച്ചു എനിക്ക് തന്നു... എല്ലാം കൂടി കയ് വിട്ടു പോയി,,, അവൾ ആണെങ്കിൽ കാലത്ത് തൊട്ടേ മിണ്ടുന്നുമില്ല... "😩
വിഷ്ണു നിരാശയോടെ അവരെ നോക്കി പറഞ്ഞു...
"അപ്പോ ഞാൻ അവൾ ചിത്രയെ സെറ്റ് ചെയ്തു തരാം എന്ന് പറഞ്ഞതും പറഞ്ഞോ... "
"ആ പറഞ്ഞു... "
"അപ്പോ അതും നീ കളഞ്ഞു അല്ലേ... നന്നായി ഇനി ഒന്നിനെ സെറ്റ് ആയിരുന്നു കിട്ടാൻ ഞാൻ ആരെ കാല് പിടിക്കണം ആവോ... "
"പെണ്ണ് ഒന്നും വേണ്ടടാ,,, എന്റെ കാര്യം മാത്രം ഓർത്താൽ പോരെ,,, ഒന്നിനും ഒരു സ്വാതന്ത്ര്യം ഇല്ല... ഇപ്പോൾ എനിക്ക് നിങ്ങളെ കാണുമ്പോ കൊതി ആവാ... "
"പക്ഷെ ഞങ്ങൾക്ക് രണ്ടിനും കൊതി ആവുന്നത് നിന്നെ കാണുമ്പോ ആണ്... ഈ പ്രായത്തിൽ തന്നെ കിളി പോലത്തെ ഒന്നിനെ അല്ലേ ഭാര്യ ആയി കിട്ടിയത്... നിന്റെ സ്ഥാനത്ത് ഞങ്ങൾ ആണെങ്കിൽ അച്ഛൻ പറയുന്നതും കേട്ടു അവളെയും കെട്ടിപ്പിടിച്ചു കിടക്കുന്നുണ്ടാവും... "
"കെട്ടിപ്പിടിക്കാൻ അങ്ങ് പോയി നോക്ക്... "
രണ്ടിനെയും കൊണ്ട് വിഷ്ണു അവർക്ക് വെയിറ്റ് വാഷ് ചെയ്യാൻ ഉള്ള വീട്ടിലേക്ക് പോയി... ആ വീട് മുഴുവനും നോക്കി മൂന്നും ശ്വാസം വലിച്ചു വിട്ടു...
"ഒന്ന് കൂടി ആലോചിച്ചിട്ട് പോരെ വിഷ്ണു... അകത്തേക്ക് കയറിയാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല... "
ജെറി ഒന്ന് കൂടി അവനെ പിന്തിരിപ്പിക്കാൻ നോക്കി...
"മിണ്ടാതെ വാഡാ... "
അവരെയും കൊണ്ട് അകത്തേക്ക് കയറി മൂന്നും പണി തുടങ്ങി...
"വിഷ്ണു സൂക്ഷിച്ചു വേണം,,, ആരോടോ ഉള്ള ദേഷ്യം മുഴുവനും അതിൽ തീർത്തു വല്ലതും പറ്റിയാൽ നീ തന്നെ സഹിക്കേണ്ടി വരും... "
അതൊന്നും കാര്യം ആക്കാതെ വിഷ്ണു ഉറച്ച തീരുമാനം പോലെ പണി തുടങ്ങി...
🍁🍁🍁
ഗേറ്റിന് വെളിയിൽ പാറുനെയും കാത്തു നിന്ന ചിത്ര കണ്ടത് ഇന്നലെ പ്രതീക്ഷിച്ച പാറു ആണ്... കഴുത്തിൽ താലിയും നെറ്റിയിൽ കുങ്കുമവും ആയി വരുന്ന അവളെ കണ്ട് ചിത്ര അവളെ തന്നെ നോക്കി നിന്നു...
"ഇന്ന് എന്ത് പറ്റി ഇങ്ങനെ വരാൻ,,, ഇന്നലെ ഞാൻ നിന്നെ ഇങ്ങനെ ആണ് പ്രതീക്ഷിച്ചത് പക്ഷെ നീ വന്നത് പഴയ പോലെ പക്ഷെ ഇന്ന് ഞാൻ നിന്നെ പഴയ പാറുനെ ആണ് പ്രതീക്ഷിച്ചത് പക്ഷെ നീ വന്നത് വിഷ്ണുവിന്റെ ഭാര്യ ആയ പാർവതി ആയിട്ടാണ്... "
ചിത്ര അവളെ നോക്കി നീണ്ട ഒരു പ്രസംഗം തന്നെ വെച്ചു പിടിച്ചു...
"എടീ ഞാൻ കല്യാണം കഴിഞ്ഞ പെണ്ണായി വന്നതിന് ആണോ നീ ഇത്രയും പറഞ്ഞത്... "
"പിന്നല്ലാതെ നീ എന്തിനാ ഇന്ന് തന്നെ ഈ കോലത്തിൽ വന്നത്,,, ഇന്ന് നമ്മുടെ ഫ്രെഷസ് ഡേ അല്ലേ... "
"ആണോ,,, അതിന് എനിക്ക് ഇല്ലാത്ത പേടി എന്തിനാ നിനക്ക്... നീ വാ എന്ത് തന്നെ ആയാലും ഞാൻ നേരിട്ട് കൊള്ളാം... "
പാറു അവളെയും വലിച്ചു നടന്നു... എന്താവുമോ എന്നോർത്ത് അവൾക്കും ടെൻഷൻ ഉണ്ടായിരുന്നു...
"ഏയ് പാറു... "
പിന്നിൽ നിന്നും ഉള്ള വിളി കേട്ടു രണ്ടും ഒന്ന് തിരിഞ്ഞു നോക്കി,,, മുന്നിൽ നിക്കുന്ന ഇന്നലെ റാഗിങ്ങ്ൽ നിന്നും രക്ഷിച്ച ആളെ കണ്ടു രണ്ടും അവനെ നോക്കി ചിരിച്ചു...
പാറുവിനെ കണ്ടു ഞെട്ടി തരിച്ചു കൊണ്ട് ആകാശ് അവളെ അടുത്തേക്ക് നടന്നു...
"നീ എന്താ ഈ കോലത്തിൽ,,, വല്ല ഡ്രാമയും ഉണ്ടോ... "
അവൻ അവളെ ഒന്ന് അടിമുടി നോക്കി കൊണ്ട് ചോദിച്ചു...
"അതെന്താ അങ്ങനെ ചോദിച്ചെ... ഞാൻ കണ്ണാടി നോക്കിയിട്ട് ആണല്ലോ വന്നത്... "
പാറു സംശയത്തോടെ ചോദിച്ചു...
"അല്ല കഴുത്തിൽ താലിയൊക്കെ ആയിട്ട് അല്ലേ വന്നത് അതാ ചോദിച്ചത് അത് എന്തിനാണ് എന്ന്... "
"ഓഹ് അതാണോ എന്റെ മാരേജ് കഴിഞ്ഞതാ അപ്പോ പിന്നെ താലി കാണില്ലേ... "
"അല്ല അപ്പോ ഇന്നലെ... "
"ഇന്നലെ ഫസ്റ്റ് ഡേ അല്ലേ അപ്പോ അതിൽ പിടിച്ചു കൊണ്ടായിരിക്കും എല്ലാരുടെയും റാഗിങ്ങ് ഉണ്ടാവുക... അത് കൊണ്ടാ... "
അവനെ നോക്കി ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞു അവൾ നടന്നു... അവൻ ഷോക്ക് മാറാതെ അതെ പോലെ നിന്നു... പെട്ടെന്ന് അവൾ തിരിഞ്ഞു നോക്കി...
"ചേട്ടന്റെ പേരെന്താ... "
"ആകാശ്... "
പിന്നിൽ നിന്നും ഫ്രണ്ട്‌സ് വിളിച്ചു പറഞ്ഞു കൊണ്ട് അവന്റെ തോളിൽ കയ്യിട്ടു,,, അവൻ അപ്പോഴും അതെ നിൽപ്പ് ആയിരുന്നു...
"പോട്ടെഡാ അവൾ അല്ലെങ്കിൽ അവളെ ഫ്രണ്ട് അത്രയേ ഉള്ളൂ... അല്ലേലും കാണാൻ ഇത്തിരി ചന്തം കൂടുതൽ ഉള്ള പെണ്ണിനെ ഒക്കെ പെട്ടെന്ന് വീട്ടുകാർ പിടിച്ചു കെട്ടിക്കും... "
"എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... "
"ഡാ നീ ഈ ക്യാമ്പസ് മുഴുവനും നോക്കിക്കെ അവളെക്കാൾ ഗ്ലാമർ ഉള്ളത് ഒക്കെ ഉണ്ട് ഇവിടെ... "
"ഇല്ലടാ അവളെ പോലെ ആവില്ല ആരും... "
"എന്നാൽ നീ ഒരു കാര്യം ചെയ്യൂ,,, അവളെ കെട്ടിയോനെ കണ്ടു ചോദിക്ക് ഇവളെ എനിക്ക് കെട്ടിച്ചു തരുമോ എന്ന്... "
അവനെയും പുച്ഛിച്ചു അവർ പോയതും ആകാശ് അവൾ പോയ വഴിയും നോക്കി നിന്നു...
🍁🍁🍁
വിഷ്ണു വരുന്ന കോലം കണ്ടു അച്ഛൻ അവനെ ഒന്ന് നോക്കി,,, കണ്ടപ്പോൾ തന്നെ അച്ഛന്റെ ഉള്ളം നീറുന്നത് പോലെ തോന്നി... അവൻ അതൊന്നും കാര്യം ആക്കാതെ അകത്തേക്ക് കയറി ചെന്നു...
"എന്ത് കോലം ആട ഇത്,,, നീ എന്താ പെയിന്റ് ചെയ്യാൻ പോയോ... "
"ആ എന്താ അതും ഒരു ജോലി അല്ലേ..."
"മോനെ വേറെ എന്തൊക്കെ ജോലി ഉണ്ട് ഈ ലോകത്ത്,,, നിനക്ക് ഇത് അല്ലാതെ കിട്ടിയില്ലെ... "
"ഈ ജോലിക്ക് എന്താ കുഴപ്പം,,, എല്ലാ ജോലിയും നല്ലതാ ഞാൻ ചെയ്യുമ്പോ മാത്രം അതൊക്കെ മോശം... കാരണം ഞാൻ മാധവൻ മാഷിന്റെ മോൻ ആയത് കൊണ്ടാണോ... "
അമ്മയും മുത്തശ്ശിയും ഒന്നും മിണ്ടാതെ അവനെ ദയനീയമായി നോക്കി നിന്നു... അവൻ മുറിയിൽ കയറി ചെന്നപ്പോൾ ആണ് പാറു ബാത്‌റൂമിൽ നിന്നും കുളി കഴിഞ്ഞു വന്നത്...
അവനെ കണ്ടു അവൾക്ക് സങ്കടം ആയെങ്കിലും ഒന്നും മിണ്ടാൻ അവൾക്ക് തോന്നിയില്ല... തന്നെ കണ്ടിട്ടും കാണാതെ പോലെ പോകുന്ന അവളെ നോക്കി കൊണ്ട് വിഷ്ണു നിന്നു...
"അവൻ പുറത്തേക്ക് ഒന്നും പോയില്ലല്ലോ പനി വല്ലതും ഉണ്ടോ മോളെ അവന്... "
അടുക്കളയിൽ അമ്മയെ സഹായിച്ചു കൊണ്ടിരിക്കുന്ന പാറുനെ നോക്കി അമ്മ ചോദിച്ചു...
"ഏയ് ഇല്ല എന്നാലും ക്ഷീണം ഉണ്ടെന്ന് തോന്നുന്നു നല്ല ഉറക്കം ആണ്... "
"അതൊന്നും ശീലം ഇല്ലല്ലോ,,, അതിന്റെ പൊടിയും സ്മെല്ലും ഒന്നും പിടിച്ചു കാണില്ല അവന്,,, മോൾ അവനോട് ഒന്ന് പറയണം വേറെ വല്ല പണിയും ചെയ്യാൻ... "
ഒരു ചിരിയോടെ അവൾ അമ്മയെ നോക്കി...
ഫുഡ് കഴിക്കാൻ ഇരുന്നാൽ സംസാരിക്കരുത് എന്ന് മാഷിന്റെ ഓർഡർ ആയത് കൊണ്ട് ആരും ഒന്നുംമിണ്ടിയില്ല... വിഷ്ണു ഇത്തിരി കഴിച്ചു പെട്ടെന്ന് തന്നെ എണീറ്റ് പോയി,,, പിന്നാലെ പാറുവും പോയതോടെ ഓരോരുത്തർ ആയി എണീറ്റ് പോയി...
പാറു വിഷ്ണുവിനുള്ള വെള്ളവും ആയി മുറിയിൽ വന്നു കിടക്കുന്ന അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... ഇന്നലത്തെ പണി ഫലം കണ്ടത് ആണോ അതോ ജോലി ക്ഷീണം ആണോ... ഒന്നും മനസ്സിൽ ആവുന്നില്ലല്ലോ എന്നും ചിന്തിച്ചു അവന്റെ തൊട്ട് അടുത്ത് ആയി അവൾ ഇരുന്നു...
അവളുടെ അരയിൽ കൂടി അവന്റെ കയ്കൾ ഇഴഞ്ഞു വരുന്നത് കണ്ടതും അവൾ അവന്റെ ആ കയ് പിടിച്ചു അവനെ നോക്കി... അവൻ ചിരിച്ചു കൊണ്ട് കണ്ണ് തുറന്നു അവളെ പിടിച്ചു തന്റെ നെഞ്ചിൽ ഇട്ടു...
പാറു കുതറി മാറാൻ നോക്കി...
"എന്നെ വിട്ടേ... "
"ദേഷ്യം ഇല്ലെന്ന് പറ എന്നാൽ വിടാം... "
"എന്നും ഇങ്ങനെ കുടിക്കാതെ ഈ സമയത്ത് ഇവിടെ ഉണ്ടാവും എങ്കിൽ ദേഷ്യം ഒന്നും ഉണ്ടാവില്ല... പക്ഷെ വല്ല പാമ്പും ആയി വരാൻ ആണ് ഉദ്ദേശം എങ്കിൽ ഞാൻ ദേഷ്യം ആവും... "
"ദേഷ്യം ആവുകയെ ഉളളൂ,,, എന്നെ വെളിയിൽ കിടത്തില്ലേ... "
"ആ അതും ചെയ്യും... "
"എങ്കിൽ നീ തന്നെ നാറും... "
"നാനോ എങ്ങനെ... "
"അല്ല നീ എന്നെ പുറത്ത് കിടത്തി കുറച്ച് കഴിയുമ്പോൾ എന്റെ കൂടെ വന്നു കിടക്കും,,, നല്ല തണുപ്പ് ആവും അല്ലോ പുറത്ത് അപ്പോ ഞാൻ എന്റെ കണ്ട്രോൾ പോയി നിന്നെ വല്ലതും ചെയ്യും,,, അപ്പോ ആർക്കാ അതിന്റെ നാണക്കേട്... "
"ഈ ഞാൻ അതിന് തന്റെ അടുത്തേക്ക് വന്നിട്ട് വേണ്ടേ... "
അവൾ അവന്റെ നെഞ്ചിൽ നിന്നും പിടച്ചു കൊണ്ട് എണീറ്റു...
"പാറു ഞാൻ പോയിക്കോട്ടേ പുറത്തേക്ക്... "
അത് കേട്ടു അവൾ കൂർപ്പിച്ചു നോക്കി...
"അത് ഇല്ലാതെ പറ്റില്ല അല്ലേ... ഇവിടെ നിന്നു എങ്ങാനും പോയാൽ ഞാൻ പിന്നാലെ വരും,,, ഇയാൾ കുടിക്കുന്നത് ഞാനും കുടിക്കും നോക്കിക്കോ... വല്ലാത്ത ഒരു സാദനം തന്നെ അത്..."
അവൾ പുച്ഛത്തോടെ പറഞ്ഞു ബെഡിൽ അറ്റത് ആയി ഇരുന്നു... അവൻ ഒന്ന് ചിരിച്ചു കൊണ്ട് എണീറ്റ് അവളുടെ മടിയിൽ തല വെച്ചു കിടന്നു...
"വിഷ്ണു ഏട്ടാ ഇന്നത്തെ പോയ ജോലി എങ്ങനെ ഉണ്ടായിരുന്നു... "
"മ്മ് കൊള്ളാം... ആരുടെയും സഹായം ഇല്ലാതെ ഇനി എങ്കിലും ജീവിക്കാൻ പഠിക്കണം... "
"പക്ഷെ ആർക്കും ഇഷ്ടം ആയില്ല എന്ന് തോന്നുന്നു... "
"അല്ലേലും ഞാൻ എന്തിന് പോയാലും ഇവർ ഒക്കെ അങ്ങനെ ആണ്,,, നിനക്ക് എന്ത് തോന്നുന്നു... "
"ഒരു പുരുഷന് അന്തസ് ഉള്ള എന്ത് ജോലിയും ചെയ്യാം... എനിക്ക് ഇഷ്ട്ടം ആയി... എനിക്ക് ഇപ്പോൾ നല്ല വിശ്വാസം ഉണ്ട് വിഷ്ണു ഏട്ടൻ ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരാൾ ആവും എന്ന്... ഇപ്പോൾ തന്നെ ഒരുപാട് മാറിപ്പോയി... "
"പാറു... "
"മ്മ് എന്താ... "
"പാറു... "
"എന്താണെന്ന് അല്ലേ ചോദിച്ചെ... "
അവന്റെ മടിയിൽ തല വെച്ചു കിടക്കുന്ന വിഷ്ണുവിനെ അവൾ പാറു വിളി കെട്ടു ദേഷ്യത്തിൽ നോക്കി,,, അവൻ അവളുടെ പിന്കഴുത്തിൽ കയ് ഇട്ടു പിടിച്ചു...
"എനിക്ക് ഇപ്പോൾ കുടിക്കാൻ തോന്നാ... "
"😠എന്നാൽ പോയിക്കോ ഒരിക്കലും നന്നാവില്ല എന്ന് തീരുമാനം എടുത്തത് അല്ലേ... "
"അതല്ല,,, എനിക്ക് വേണ്ടത് നിന്റെ ഈ ചുണ്ടുകൾ ആണ്... "
കഴുത്തിൽ ഉള്ള കയ് കൊണ്ട് അവളെ പിടിച്ചു താഴ്ത്തി,,, അവളുടെ ചുണ്ടുകൾ അവന്റെ അധരഞങ്ങളെ തൊട്ട് നിന്നതും അവൻ അതിനെ ചുംബിച്ചു കൊണ്ട് നിന്നു,,, മുടി ഇഴകൾ അവന്റെ മുഖം മറച്ചു,,, അവൾ പതിയെ കണ്ണ് തുറന്നു അവനെ നോക്കിയതും ആ കണ്ണുകൾ തന്നെ പ്രണയത്തോടെ നോക്കി നിക്കുന്നത് അവൾ കണ്ടു,,, അപ്പോഴും അവന്റെ അധരങ്ങൾ അവളുടെ ചുണ്ടുകൾക്ക് മോചനം നൽകിയില്ല...
കയ്കൾ തന്റെ ടോപ്പിന്റെ സിബ്ബ് നീക്കുന്നത് അറിഞ്ഞ അവൾ ഒന്ന് പിടഞ്ഞു... തന്റെ നഗ്നമായ പുറം ഭാഗം അവന്റെ കയ് ചലിച്ചു കൊണ്ടിരിക്കുന്നത് അറിഞ്ഞ അവൾ അവന്റെ കയ്യിൽ ഇറുക്കി പിടിച്ചു...
കിതച്ചു കൊണ്ട് അവളുടെ ചുണ്ടുകൾ മോചിപ്പിച്ചു എങ്കിലും ചിരിച്ചു കൊണ്ട് അവന്റെ കയ് അവളുടെ ദേഹത്ത് തന്നെ ഇണ്ടായിരുന്നു...
"വേണ്ട വിഷ്ണു ഏട്ടാ... "😩
അവൾ ഒരു പേടിയോടെ അവനെ നോക്കി പറഞ്ഞു... അവൻ ചിരിച്ചു കൊണ്ട് കയ് മാറ്റി അവളെ മുഖം തന്നെ നോക്കി കിടന്നു,,, നാണം കൊണ്ട് അവളുടെ മുഖം താണു...
"ഇപ്പോൾ വേണ്ടെന്ന് വെച്ചു എപ്പോഴും അങ്ങനെ ചെയ്യും എന്നില്ല കേട്ടല്ലോ... നീ പറഞ്ഞത് പോലെ പൂർണമായും ഞാൻ മാറുമോ എന്നൊന്നും എനിക്ക് അറീല,,, പക്ഷെ അതിന് ശ്രമിച്ചു കൊണ്ടിരിക്കും ഞാൻ... എപ്പോ എനിക്ക് നിന്നെ വേണം എന്ന് തോന്നുന്നോ അപ്പോൾ ഒക്കെ തന്നെക്കണം നിന്നെ എനിക്ക്... ആ മദ്യത്തെക്കാൾ ലഹരി ഉണ്ട് നിന്റെ ചുംബനത്തിനു പോലും...
അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി...
"തരും ഞാൻ ഒരിക്കൽ... പക്ഷെ ഇപ്പോൾ വേണ്ട ഇയാക്ക് നല്ല ക്ഷീണം ഉണ്ട്... ഇപ്പോൾ ഉറങ്ങിക്കോ കേട്ടോ... "
അവനെയും കെട്ടിപ്പിടിച്ചു കിടന്നപ്പോ അവൻ കയ് കൊണ്ട് മുഖത്തും കഴുത്തിനും ഇക്കിളി ആകാൻ തുടങ്ങിയതും കയ് രണ്ടും പിടിച്ചു ബ്ലോക്ക് ആക്കി അവനെ നോക്കി ചിരിച്ചു...
🍁🍁🍁
"വിഷ്ണു ഏട്ടാ ഞാൻ പോവാ... എന്റെ ബസ് വരുന്നത് വരെ അവിടെ ഇരിക്കണേ നമുക്ക് ഒരുമിച്ച് വരാം... "
പാറു റെഡി ആയി കൊണ്ട് പറഞ്ഞു...
"മ്മ്,,, നീ ഇങ്ങനെ പോയപ്പോൾ ആരെങ്കിലും നിന്നോട് ചോദിച്ചോ വിവാഹം കഴിഞ്ഞതിനെ പറ്റി... "
"ആ ക്ലാസ്സിൽ എല്ലാരും ചോദിച്ചു... പിന്നെ കുറച്ച് സീനിയർസ് ചോദിച്ചു... ഇപ്പോൾ ആ പ്രശ്നം സോൾവ് ആയി,,, അത് കൊണ്ട് ആ ടെൻഷൻ ഒഴിവായി...
ആ പിന്നെ ഞാൻ പറഞ്ഞ ആ ചേട്ടന്റെ പേര് ഞാൻ ചോദിച്ചു ആകാശ് എന്ന പേര് പറഞ്ഞത്,,, വിഷ്ണു ഏട്ടന് അറിയോ... "
അവൾ പറയുന്നത് കേട്ടു വിഷ്ണു ഇല്ലെന്ന് കാണിച്ചു,,, അവൾ ഒന്ന് ചിരിച്ചു കൊണ്ട് പോയി...
അവന് വലിയ പരിചയം ഒന്നും ഇല്ലാത്ത പേര് ആയത് കൊണ്ട് അവൻ അപ്പോൾ തന്നെ അത് വിട്ടു...
പാറു വരുന്നത് കണ്ടു ആകാശ് അവളെ തന്നെ നോക്കി ആ മരച്ചുവട്ടിൽ ഇരുന്നു... അപ്പോഴും അവൻ കയ് വിരൽ കൊണ്ട് അവിടെ പാറു എന്ന് എഴുതി കൊണ്ടിരുന്നു... അവൾ കണ്മുന്നിൽ നിന്നും മറയുന്നത് വരെ നോക്കി ഇരുന്നു...
"ഡാ നമുക്ക് ആ പഴയ വർക്ക്‌ഷോപ്പിൽ തന്നെ പോയാലോ അതാവുമ്പോ ഇതിനേക്കാൾ സാലറി ഉണ്ട്... "
ഹരി പറയുന്നത് കേട്ടു വിഷ്ണു ഒന്ന് ആലോചിച്ചു...
"പക്ഷെ ഇവന് പിടിക്കോ... "
"ആ അതൊക്കെ പിടിക്കും,,, അന്ന് ആദ്യായിട്ട് ദേഹം ഇളകിയതിന്റെ ആണ്... എനിക്കും ഇതിനേക്കാൾ ബെറ്റർ അതാണെന്ന് തോന്നി... "
"എങ്കിൽ ഞാൻ അവരെ വിളിച്ചു നോക്കട്ടെ... "
പാറു വരുന്നത് വരെ ബസ്സ്റ്റോപ്പിൽ ഇരുന്നു കൊണ്ടാണ് മൂന്ന് എണ്ണത്തിന്റെയും ചർച്ച...
അവളെ ബസ് വന്നതും വിഷ്ണു എണീറ്റ് ആ ഭാഗത്ത് ചെന്നു,,, പാറു അവനെ കണ്ടു ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു...
"ഞങ്ങൾ കൂടി ഇവിടെ ഉണ്ട് ഒന്ന് മൈൻഡ് ചെയ്തിട്ട് പോ പാറു... "
"ഏയ് അതിന്റ ആവശ്യം ഇല്ല,,, നിങ്ങളെ സഹായം ഇല്ലാതെ എനിക്ക് എന്റെ വിഷ്ണു ഏട്ടനെ നന്നാക്കാൻ പറ്റി... "😏
അവൾ അതും വിളിച്ചു പറഞ്ഞു അവന്റെ കയ് ചേർത്ത് നടന്നു...
അകത്തേക്ക് കയറാൻ നിന്നതും അച്ഛൻ മുന്നിൽ തടസ്സം എന്ന പോലെ വന്നു നിന്നു...
"നിൽക്ക്,,, എന്താ നിന്റെ ഉദ്ദേശം എന്നെ മനപ്പൂർവം നാണം കെടുത്താൻ തന്നെ ആണോ... "
"ഞാൻ അതിന് എന്ത് ചെയ്തു എന്നാ... "
"എന്റെ സ്കൂളിൽ എന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരാളെ വീട്ടിൽ നീ ചായം പൂശാൻ പോയാൽ പിന്നെ എനിക്ക് നാണക്കേട് ഉണ്ടാവില്ലേ... "
"ഓഹ് അതാണോ,,, ഇനി ഞാൻ ചോദിച്ചു ചെയ്യാം പോരെ,,, മാധവൻ മാഷിന്റെ കീഴിൽ ആണോ ജോലി ചെയ്യുന്നത് എന്ന്... "
"എന്തെങ്കിലും പറഞ്ഞാൽ തർക്കുത്തരം അല്ലാതെ നീ എന്നെങ്കിലും നേരെ ചൊവ്വേ സംസാരിച്ചിട്ട് ഉണ്ടോ... "
അച്ഛൻ ദേഷ്യം കൊണ്ട് പല്ല് കടിച്ചു പിടിച്ചു ചോദിക്കുന്നത് കേട്ടു പാറു ഒന്ന് പേടിച്ചു കൊണ്ട് വിഷ്ണുനെ നോക്കി എങ്കിലും അവന് യാതൊരു പേടിയും കണ്ടില്ല...
"ഞാൻ നാളെ മുതൽ വർക്ക് ഷോപ്പിൽ ആണ്,,, കീഴിൽ ജോലി ചെയ്യുന്നവർ ഒരു സൈക്കിൾ കൊണ്ട് വന്നാലും ഞാൻ ഏറ്റെടുക്കും... "
"അതും നീ രണ്ട് ദിവസത്തിൽ കൂടുതൽ ചെയ്യില്ല... അത് എനിക്ക് ഉറപ്പാ,,, പിന്നെ എന്തിനാ എന്നെ നാണം കെടുത്താൻ ആയിട്ട് രണ്ട് ദിവസത്തേക്ക് ഒക്കെ ആ പണിക്ക് പോകുന്നത്... "
"മടുപ്പ് തോന്നി നിർത്തിയത് അല്ല ശമ്പളം അതിനേക്കാൾ കൂടുതൽ ആയത് കൊണ്ടാണ്,,, ഇനി ഇതിനേക്കാൾ ശമ്പളം കൂടുതൽ ഉള്ള പണി കിട്ടിയാൽ ഞാൻ പോവുകയും ചെയ്യും... "
"ഇപ്പോൾ ആണോ ജോലിയും പണവും ഒക്കെ വേണം എന്ന് തോന്നിയത്... "
"എല്ലാം കൊണ്ടും നന്നാക്കാൻ അല്ലേ നിങ്ങൾ ഒക്കെ എന്നെ പിടിച്ചു കെട്ടിച്ചത്... ഇതൊക്കെ കൊണ്ട് തന്നെ ആവും നന്നാവും എന്ന് ജ്യോൽസനും പറഞ്ഞത്... "
അവൻ യാതൊരു കൂസലും ഇല്ലാതെ അതും പറഞ്ഞു അകത്തേക്കു കയറി... പിന്നാലെ കയറി വന്ന പാറു അച്ഛനെ നോക്കി...
"അച്ഛൻ മാഷ് ആണെന്ന് കരുതി മകനും ആ ജോലി തന്നെ ചെയ്യണം എന്ന് വാശി പിടിക്കരുത്... ഇനി എങ്കിലും സ്വന്തം ഇഷ്ടത്തോടെ ജീവിക്കട്ടെ... "
അച്ഛൻ ഒന്നും മിണ്ടാതെ ഒരു നിമിഷം തരിച്ചു നിന്നു... അമ്മയും മുത്തശ്ശിയും ആതിയും അവളെ തന്നെ നോക്കി നിന്നു...
"ഇത്രയും കാലം ഒരു ജോലിക്കും പോകാത്തത് അല്ലേ കുഴപ്പം,,, ഇപ്പോൾ അന്തസ് ഉള്ള ജോലി അല്ലാത്ത കൊണ്ട്... നമുക്ക് വേണ്ടി വിഷ്ണു ഏട്ടനെ മാറ്റാൻ അല്ല വിഷ്ണു ഏട്ടന് വേണ്ടി മാറ്റാൻ ആണ് ഞാൻ നോക്കുന്നെ... "
എല്ലാരേയും നോക്കി പാറു അതും പറഞ്ഞു അകത്തേക്ക് ചെന്നു...
🍁🍁🍁
സൺഡേ ആയത് കൊണ്ട് വിഷ്ണു ഇപ്പോഴും മൂടി പുതച്ചു ഉറക്കം ആണ്,,, ചായയും കുടിച്ചു കൊണ്ട് പേപ്പർ മറിച്ചു നോക്കുന്ന പാറു എന്തോ കണ്ണിൽ ഉടക്കിയ പോലെ വീണ്ടും തിരിച്ചു മറിച്ചു...
ഒരു പുഞ്ചിരിയോടെ അതിലേക്ക് നോക്കി വിഷ്ണുവിന്റെ അടുത്തേക്ക് ഓടി...
"വിഷ്ണു ഏട്ടാ എണീക്ക്... ഇത് കണ്ടോ... "
"നിനക്ക് എന്താടി വേണ്ടത് ഉറങ്ങാനും സമ്മതിക്കില്ലേ... "
എന്നും പറഞ്ഞു വിഷ്ണു തിരിഞ്ഞു കിടന്നതും പാറു അവന്റെ മേലേ കയറി ഇരുന്നു...
"ഇത് ഒന്ന് നോക്ക്... "
"😠ഓഹ് എന്താ അതിൽ... "
അവൻ മുഖം ഉയർത്തി നോക്കി,,, അവൾ ഇളിച്ചു കൊണ്ട് അത് നീട്ടി കാണിച്ചു...
"ഇതിനാണോ നീ എന്നെ വിളിച്ചു ഉണർത്തിയെ അതിന് മാത്രം ഞാൻ ഒന്നും അതിൽ കാണുന്നില്ലല്ലോ... "
ഒരു സംശയത്തോടെ അവൾ അതിലേക്ക് നോക്കി,,, ഭാഗം മാറിയത് കണ്ടു അവൾ അത് തിരിച്ചു പിടിച്ചു അവന് വീണ്ടും കാണിച്ചു,,, അവൻ അതിലേക്ക് ഒന്ന് തുറിച്ചു നോക്കി...
"അതിന്... "
"അതിന് എന്നോ വിഷ്ണു ഏട്ടൻ ഈ മാച്ച്ന് തീർച്ചയായും പോണം,,, എന്നിട്ട് ഇതിൽ പറഞ്ഞ ട്രോഫിയും അൻപതിനായിരം രൂപയും കൊണ്ട് വരണം... "
"എടീ പൊട്ടി ഫുട്ബാൾ ഞാൻ ഒറ്റയക്ക് അല്ല കളിക്കേണ്ടത് മുഴുവൻ കാശും നിനക്ക് കൊണ്ട് വന്നു തരാൻ... അത് മാത്രവുമല്ല എറണാകുളം ആണ് മാച്ച്,,, അത് വരെ പോകാൻ എന്നും ആവില്ല... "
"ഓഹ് എന്റെ വിഷ്ണു ഏട്ടാ കാശിനോട് ഉള്ള ആക്രാന്തം കൊണ്ടല്ല വിഷ്ണു ഏട്ടന്റെ കഴിവ് അങ്ങനെ എങ്കിലും തെളിയിക്കാൻ ഒരു ചാൻസ് അല്ലേ എന്ന് കരുതി ആണ്... കാശ് കിട്ടിയില്ല എങ്കിലും പ്രശ്നം ഇല്ല പക്ഷെ ഫസ്റ്റ് ആവണം... "
"നിനക്ക് രാവിലെ തന്നെ തലക്ക് വല്ല അടിയും കിട്ടിയോ... "
"ആ കിട്ടി,,, ഈ മാസം ലാസ്റ്റ് വരെ ഡേറ്റ് ഉണ്ട് ഞാൻ പേര് കൊടുക്കാൻ പോവാ,,, വിഷ്ണു ഏട്ടൻ എല്ലാരേയും പറഞ്ഞു സെറ്റ് ചെയ്തു എടുക്കണം... ഓണത്തിനു ആയോണ്ട് പ്രാക്ടീസ് ചെയ്യാൻ ഒക്കെ ഇഷ്ടം പോലെ സമയം ഉണ്ട്... "
അവനെ പിടിച്ചു ഇരുത്തികൊണ്ട് അവൾ പറഞ്ഞു...
"ജില്ലാതല മത്സരം ആണ്,,, അത് കൊണ്ട് മോൾ അതികം സ്വപ്നം കാണണ്ട... കിട്ടാൻ ഒരു ചാൻസും ഇല്ല... ഞങ്ങൾ ഇവിടെ കളിക്കുന്നത് പോലെ ഒന്നും അല്ല ഇത്... "
"എന്നാലും ചെല്ലണം തോക്കും എന്ന് കരുതി മത്സരിക്കാതെ ഇരിക്കുന്നതിലും ബേധം മത്സരിച്ചു തോക്കുന്നത് അല്ലേ... "
"നീ ഒന്ന് പോയെ അതൊന്നും നടക്കില്ല,,, വെറുതെ നാണം കെടാൻ ആണോ പിന്നെ പോന്നത്... "
അവൻ അവളെയും തട്ടി മാറ്റി എണീറ്റ് പോയി...
"പ്ലീസ് വിഷ്ണു ഏട്ടാ ഏട്ടൻ വിചാരിച്ചാൽ നടക്കും... അങ്ങനെ ഒക്കെ നമ്മുടെ കഴിവ് പ്രകടിപ്പിക്കേണ്ടത്... ഒരു അവസരവും നമ്മൾ ആയിട്ട് കളയരുത്... അവസരം നമ്മളെ തേടി വരില്ല നമ്മൾ തേടി പോണം അങ്ങനെ അല്ലാതെ വിജയം കിട്ടില്ല... "
"മതി,,, ഞാൻ ഒന്ന് എല്ലാരോടും ചോദിക്കട്ടെ... നിന്റെ ഈ സാഹിത്യം കേൾക്കാൻ വയ്യ അത് കൊണ്ടാ... "
അവൻ ഇളിച്ചു കൊണ്ട് പറഞ്ഞതും അവൾക്ക് ആശ്വാസം ആയി...
🍁🍁🍁
"എന്താ നിങ്ങളെ അഭിപ്രായം വല്ലതും നടക്കോ... "
വിഷ്ണു അവരോട് ആയി ചോദിച്ചു... എല്ലാരും ഒരിക്കലും നടക്കില്ല എന്ന പോലെ നിന്നു...
"നമുക്ക് ശ്രമിച്ചു നോക്കാം... ചിലപ്പോൾ കിട്ടിയാലോ... "
വിഷ്ണു അവർക്ക് ധൈര്യം പകർന്നു കൊടുത്തു...
"നന്നായി പ്രാക്ടീസ് ചെയ്യേണ്ടി വരും... അതൊക്കെ എങ്ങനെ നടക്കും... "
"നമ്മൾ നന്നായി ശ്രമിച്ചാൽ നടക്കും... കിട്ടുന്ന ടൈം മുഴുവനും പ്രാക്ടീസ് ചെയ്യാം... "
"അപ്പോ നമ്മുടെ പണി നിർത്താം അല്ലേ... "
ജെറി ഇളിച്ചു കൊണ്ട് ചോദിച്ചതും വിഷ്ണു അവനെ തുറിച്ചു നോക്കി...
"നിന്റെ ഈ മടി ആദ്യം നിർത്താൻ നോക്ക്,,, എങ്കിൽ തന്നെ എല്ലാം നടക്കും... "
ജെറി അതിന് ഒന്ന് ചിരിച്ചു,,, എന്തായാലും ഒരു കയ് നോക്കാം എന്ന് തീരുമാനിച്ചു അവർ പിരിഞ്ഞു...
വിഷ്ണു വീട്ടിലേക്ക് ചെന്നപ്പോൾ ആരെയും കണ്ടില്ല,,, ഇവർ എല്ലാരും ഇത് എവിടെ പോയി എന്ന് പറഞ്ഞു കൊണ്ട് അവൻ മുറിയിൽ ചെന്നപ്പോൾ പാറു മുടിയും ഉണക്കി കൊണ്ട് വലിയ ആലോചനയിൽ ആണ്...
വിഷ്ണു അവളെ പിറകിൽ കൂടി ചേർത്ത് പിടിച്ചു ചെവിയിൽ ഊതി,,, അവൾ ഞെട്ടി കൊണ്ട് നോക്കിയപ്പോൾ അവനെ കണ്ടു ഒന്ന് ചിരിച്ചു...
"എന്താ ഒരു സ്വപ്നം കാണൽ ഒക്കെ... "
"ചുമ്മാ ഞാൻ ആ മാച്ചിനെ പറ്റി ആലോചിച്ചത് ആണ്... "
"ഓഹ് ഇപ്പോൾ തന്നെ ഇങ്ങനെ ആയോ,,, എന്തായാലും എല്ലാരും ഓകെ പറഞ്ഞു പക്ഷെ മരിച്ചു പ്രാക്ടീസ് ചെയ്യേണ്ടി വരും... "
"അതൊക്കെ ചെയ്തോ ഇഷ്ടം പോലെ സമയം ഉണ്ടല്ലോ... കള്ള് കുടിക്കാനും വായി നോക്കാനും ഇരിക്കുന്ന ടൈം ഒക്കെ മതി,,, അതോടെ ആ ദുഷീലം കുറയുകയും ചെയ്യും... "
"ആര് വായി നോക്കി എന്ന പറഞ്ഞത്... "
"ഇയാൾ തന്നെ എന്തെ... "
"അയ്യട ഞാൻ ആകെ കൂടി ഒന്നിനെയെ നോക്കിയിട്ട് ഉളളൂ,,, അതിപ്പോ തലയിലും ആയി... "
"അതിന് എന്നെ എപ്പോ നോക്കി... "
"അന്ന് നീ എന്നെ തല്ലിയ അന്ന് ബസിൽ വെച്ചു നിന്നെ ഞാൻ ഒന്ന് സ്കാൻ ചെയ്തായിരുന്നു... "
"ചീ വൃത്തികെട്ടവൻ... പറയുന്നത് കേട്ടില്ലേ... "
"ഞാൻ നിന്നെ നോക്കി എന്നാ പറഞ്ഞത്... "
"ആണോ എന്നാ ഇനി അത് വേണ്ട നിർത്തിക്കോ,,, കൂടെ ഉള്ള രണ്ടും നോക്കുന്നത് കണ്ടു മോൻ അതിന് ശ്രമിക്കേണ്ട കേട്ടല്ലോ... "
"അവർ നോക്കുമ്പോ ഞാൻ എങ്ങനെ ചുമ്മാതെ ഇരിക്കും... "
"അപ്പോ എന്നെ ഓർത്താൽ മതി... "
അവന്റെ മൂക്കിന് ഇട്ടു ഒരു തട്ട് കൊടുത്തു അവൾ അവനെ മറികടന്നു പുറത്തേക്ക് നടന്നു...
"എന്തെങ്കിലും വേണോ വിഷ്ണു ഏട്ടാ... "
"കിട്ടിയാൽ കൊള്ളാം... "
അവളെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് അവൻ പറഞ്ഞു...
"എങ്കിൽ ചായ എടുക്കാം... "
"മ്മ്,,, അതെങ്കിൽ അത്... ബാക്കി എല്ലാരും എവിടെ... "
"അച്ഛൻ പുറത്തേക്ക് എന്നും പറഞ്ഞു പോയി,,, അമ്മയും മുത്തശ്ശിയും അപ്പുറത്തെ വീട്ടിൽ പോയി ചേച്ചി ഫ്രണ്ട്നെ കാണാൻ എന്നും പറഞ്ഞു ഉച്ചക്ക് പോയതാ... "
"എങ്കിൽ ഇത് നേരത്തെ പറയേണ്ടേ... "😍
വിഷ്ണു അവളെ അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞതും അവൾ എന്തെ എന്ന പോലെ നോക്കി... അവളുടെ അരയിൽ കൂടി കയ്യിട്ടു പിടിച്ചു അവനിൽ ചേർത്ത് നിർത്തി പുറം കഴുത്തിൽ അവന്റെ ചുണ്ട് പതിഞ്ഞതും അവൾ ഉയർന്നു പൊങ്ങി കൊണ്ട് അവനെ തള്ളി മാറ്റി...
"വേഗം ഈ ചായ കുടിക്ക് എനിക്ക് ഇത്തിരി പണി ഉണ്ട്... "
"എന്താ പാറു നിനക്ക് ഇത്രയും ഗൗരവം... "
"പിന്നല്ലാതെ അടുക്കളയിൽ വെച്ചു വേണോ ഇതൊക്കെ ചെയ്യാൻ... അതും ആരും ഇല്ലല്ലോ എന്ന് കരുതിയിട്ട് അല്ലേ ആരെങ്കിലും കണ്ടു കൊണ്ട് വന്നാൽ എനിക്കാണ് അതിന്റെ നാണക്കേട്... "
അതും പറഞ്ഞു പോയതും വിഷ്ണു അവൾ തന്ന ചായയും കുടിച്ചു കൊണ്ട് ഒന്ന് ചിരിച്ചു...
അവൻ വരുമ്പോൾ ഹാളിൽ ഉള്ള ഷെയർകേസിൽ അവന്റെ ഓരോ ട്രോഫിയും എടുത്തു കൊണ്ട് വന്നു വെക്കുന്നത് കണ്ടു അവൻ അടുത്തേക്ക് ചെന്നു...
"നീ എന്താ ഈ കാണിക്കുന്നേ... "
"കണ്ടില്ലേ... "
"അത് കൊണ്ടാണല്ലോ ചോദിച്ചത്... "
"കുറെയായി ഞാൻ വിചാരിക്കുന്നു ഇത് ഇവിടെ വെക്കണം എന്ന്,,, ഇപ്പോൾ ആണ് ടൈം കിട്ടിയത്... ഇതൊക്കെ നാലാൾ കാണാൻ വെക്കേണ്ടത് ആണ് അല്ലാതെ പെട്ടിയിൽ അടുക്കി വെക്കേണ്ടത് അല്ല... "
"അച്ഛൻ എങ്ങാനും കണ്ടാൽ നിന്റെ കാര്യം പോക്കാ... "
"അച്ഛൻ എന്നെ ഒന്നും ചെയ്യില്ല... കാരണം പുള്ളി അല്ലേ എന്നെ സെലക്ട് ചെയ്തു മകന്റെ ഭാര്യ ആക്കിയത്... "
അവൾ അവനെ നോക്കി അതും പറഞ്ഞു എല്ലാം നിരത്തി വെക്കാൻ തുടങ്ങി...
തറയിൽ വീണ ഒരു കുഞ്ഞു ട്രോഫി അവൾ കുനിഞ്ഞു കൊണ്ട് എടുത്തതും അവന്റെ നോട്ടം അവളുടെ മാറിൽ ചെന്നു പതിച്ചു... ഒന്നും അറിയാതെ അവൾ അതും അവിടെ വെച്ചു മൊത്തം ഒന്ന് നോക്കി,,, അപ്പോഴും വിഷ്ണു അവളെ നോക്കി നിന്നു...
"ഇത് പോലെ ഉള്ള ഒന്ന് കൂടി ഉണ്ടല്ലോ ഞാൻ ഒന്ന് നോക്കട്ടെ... "
എന്നും പറഞ്ഞു അവൾ കോണി വഴി തട്ടിന് പുറത്ത് കയറിയതും അവനും പിന്നാലെ കയറി...
ചുറ്റും തിരയുന്ന അവളെ നോക്കി കൊണ്ട് തന്നെ അവൻ അടുത്ത് ചെന്നു... അവൾ നോക്കുന്ന ട്രോഫി കണ്ടു വിഷ്ണു അതും കയ്യിൽ എടുത്തു അവൾക്ക് നീട്ടി...
ഒരു ചിരിയോടെ അവന്റെ അടുത്ത് വന്നു കയ് നീട്ടിയതും കയ്യിൽ പിടിച്ചു വലിച്ചു അവളെ തന്നോട് അടുപ്പിച്ചു നിർത്തി...
പാറു അവനെ തള്ളി മാറ്റി നോക്കി പേടിപ്പിച്ചു കൊണ്ട് പോവാൻ നിന്നതും മുന്നിൽ പിടിച്ചു നിർത്തി അവളെ നോക്കുന്നത് കണ്ടു അവൾ പിന്നിലേക്ക് നടന്നു നീങ്ങി,,, അതിന് അനുസരിച്ചു അവനും മുന്നോട്ട് നടന്നു...
ചുവരിൽ ആയി തട്ടി നിന്നതും അവൾ എരിവ് വലിച്ചു കൊണ്ട് അവനെ തന്നെ നോക്കി,,, ഒരു കള്ള ചിരിയോടെ അവളെ നോക്കുന്നത് കണ്ടു അവൾ ഏതാണ്ട് ഉദ്ദേശം ഇവൻ ഉണ്ടെന്ന് തോന്നി...
"എന്താ വിഷ്ണു ഏട്ടാ... "
"എനിക്ക് നിന്നെ ഒന്ന് കാണണം... "
"🙄അപ്പോ വിഷ്ണു ഏട്ടന് എന്നെ കാണാൻ പറ്റുന്നില്ലേ... "
"ഉണ്ട്
"ഇല്ല എനിക്ക് വിശദമായി കാണണം നിന്നെ... "
അത് കേട്ടപ്പോൾ തന്നെ അവൾ ആകെ വിയർക്കാൻ തുടങ്ങി... അവന്റെ നോട്ടം കൂടി ആയപ്പോൾ അവൾക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു...
അവൻ അവളുടെ തോളിൽ കയ് വെച്ചു കൊണ്ട് നിന്നപ്പോൾ തന്നെ അവനെ പിടിച്ചു തള്ളാൻ നോക്കി എങ്കിലും അവൾക്ക് അതിനായില്ല...
അവളുടെ ഡ്രെസ്സിന്റെ ബട്ടൺസിൽ കയ് വെച്ചതും അവൾ ആ കയ് പിടിച്ചു അവനോട് വേണ്ടെന്നു കെഞ്ചി കാണിച്ചു...
അവളുടെ കയ് മാറ്റി ബട്ടൺ ഓരോന്ന് ആയി മാറ്റുമ്പോൾ എല്ലാം അവൾ തടയാൻ നോക്കി... ഒരു ചിരിയോടെ അവളെ നോക്കി കൊണ്ട് അവൻ നിന്നപ്പോൾ അവൾ കണ്ണും അടച്ചു നിന്നു,,, അവളുടെ കഴുത്തിൽ നിന്നും അവന്റെ ചുണ്ടുകൾ താഴേക്ക് നീങ്ങുന്നതിന് അനുസരിച്ചു അവളുടെ ജനൽ കമ്പികളിൽ ഉള്ള പിടി ശക്തിയായി...
ഒരു കയ് കൊണ്ട് അവന്റെ തലമുടിയിൽ കോർത്തു പിടിച്ചു കൊണ്ട് അവനെ അടർത്തി മാറ്റാൻ നോക്കി എങ്കിലും അവൾക്ക് കയ് തളർന്നു പോകുന്ന പോലെ തോന്നി...
കവിളിൽ കൂടി അവളുടെ കണ്ണീർ ഒഴുകി കൊണ്ടിരുന്നു... ശക്തിയായി ശ്വാസം പുറത്തേക്ക് വിടാൻ തുടങ്ങി,,, ദേഹം മുഴുവനും വിയർപ്പ് തുള്ളികൾ പൊതിഞ്ഞു പിടിച്ചു...
കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി അവനെ ശക്തിയായി പിടിച്ചു തള്ളാൻ നോക്കി എങ്കിലും അവൾക്ക് അതിന് ആയില്ല...
വാടി കുഴഞ്ഞു അവൾ അവന്റെ നെഞ്ചിൽ വീണതും അവൻ അവളെ പിടിച്ചു അവിടെ കിടത്തി...
"പാറു എന്താ,,, എന്താ പറ്റിയത്... "
അവളെ തട്ടി വിളിച്ചു കൊണ്ട് അവളെ ഉണർത്താൻ നോക്കി എങ്കിലും അവളുടെ കിതപ്പ് പിടിച്ചു നിർത്താൻ ആയില്ല...
അവളെ പിടിച്ചു ഇരുത്തി അവൻ താഴേക്ക് ചെന്നു ഒരു ഗ്ലാസ് വെള്ളവും ആയി വന്നു അവൾക്ക് കൊടുത്തു...
അതും വാങ്ങി കുടിച്ചു അവൾ തലയും താഴ്ത്തി ഇരുന്നു...
"സോറി പാറു പെട്ടെന്ന് നിന്നെ അങ്ങനെ കണ്ടപ്പോൾ എന്തൊക്കെയോ കാണിച്ചു ഞാൻ... "
അവനും അവളെ ഇത്തിരി സങ്കടത്തിൽ നോക്കി കൊണ്ട് പറഞ്ഞു...
"അത് വിഷ്ണു ഏട്ടാ എനിക്ക് എന്തോ പെട്ടെന്ന് ആയപ്പോൾ,,, എനിക്ക് എന്തോ പേടി പോലെ തോന്നി... "
"സാരല്ല്യ എന്റെ ആക്രാന്തം ഇത്തിരി കൂടി പോയി അല്ലേ... ഇനി ഞാൻ സൂക്ഷിച്ചോളാം... "
അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി പറഞ്ഞതും അവളും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
അവൾക് അധിക നേരം അവനെ നോക്കി നിൽക്കാൻ ആവാതെ നോട്ടം പിൻവലിച്ചു...
"പാറു... "
എന്നുള്ള മുത്തശ്ശിയുടെ നീട്ടി ഉള്ള വിളി കേട്ടതും രണ്ടും ഞെട്ടി കൊണ്ട് നോക്കി...
"അയ്യോ മുത്തശ്ശി വിളിക്കുന്നു... "
അവൾ വെപ്രാളം കൊണ്ട് പറഞ്ഞു...
"അത് അമ്മയെ ആവും... "
"അല്ല എന്നെയാ അമ്മയെ പാർവതി എന്നെ വിളിക്കാറ് ഉളളൂ... "
എന്നും പറഞ്ഞു അവൾ ചാടി എണീറ്റതും അവനും ഒപ്പം എണീറ്റു,,, അവളുടെ കോലം കണ്ടു അവൻ താഴേക്ക് എത്തി നോക്കി...
"ആ മുത്തശ്ശി ഞങ്ങൾ ഇവിടെ ഉണ്ട് ഇപ്പോൾ വരാം... "
"അയ്യോ എന്തിനാ അങ്ങനെ പറഞ്ഞത്,,, മുത്തശ്ശി എന്ത് കരുതി കാണും... "
"നീ എന്റെ ഭാര്യ അല്ലേ അത് കൊണ്ട് അതെ കരുതി കാണൂ... "😜
ഇളിച്ചു കൊണ്ട് വിഷ്ണു അതും പറഞ്ഞു അവളെ ഒന്ന് നോക്കി,,, അവന്റെ നോട്ടം താങ്ങാൻ ആവാതെ അവൾ സ്വയം ഒന്ന് നോക്കി...
ബ്ലൗസ് കൂട്ടി പിടിച്ചു അവനെ അവൾ കലിപ്പിൽ നോക്കി...
"അതൊക്കെ മുഴുവനും ഇട്ടു വന്നാൽ മതി,,, ഞാൻ മുത്തശ്ശിയെ ഹാൻഡിൽ ചെയ്തോളാം... "
"അയ്യടാ ഊരി മാറ്റാൻ എന്താ മിടുക്ക് അത് ഇടാനും കാണിക്കണം... "😏
അവൾ അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞതും വിഷ്ണു ഒന്ന് നിന്നു കൊണ്ട് അവളെ അടുത്ത് വന്നു...
"എങ്കിൽ ശരി ഞാൻ ഇട്ടു തരാം... "
ചിരിച്ചു കൊണ്ട് അവളെ നോക്കി കയ് കൊണ്ട് പോയതും അവൾ വേണ്ടെന്ന് കാണിച്ചു...
"ഞാൻ ഇത് ഇട്ടേ പോവൂ... "
അവൻ ഓരോ ബട്ടൺസും ഇട്ടു കൊടുത്തു അവളുടെ കവിളിൽ തട്ടി...
"ഇത്രയേ ഉള്ളു... "
എന്നും പറഞ്ഞു അവൻ കോണി ഇറങ്ങി പോയതും അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി നിന്നു...
"എന്തിനാ മുത്തശ്ശി എന്തിനാ വിളിച്ചത്... "
"ഞാൻ നിന്നെ അല്ല അവളെ ആണ് വിളിച്ചത്... "
"അവൾ അവിടെ എന്തോ തിരയുന്നുണ്ട്... "
"ഇതൊക്കെ അവളാണോ കൊണ്ട് വെച്ചത്... "
അവൾ കൊണ്ട് വെച്ച ട്രോഫി നോക്കി മുത്തശ്ശി ചോദിച്ചു...
"ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ടെന്ന് അവൾ കേൾക്കണ്ടേ... "
"നന്നായി അവൾക്ക് എങ്കിലും ധൈര്യം ഉണ്ടായല്ലോ... "
മുത്തശ്ശി അത് പറഞ്ഞപ്പോ ചിരിച്ചു കൊണ്ട് ഇറങ്ങി വരുന്ന പാറുനെ വിഷ്ണു ഒന്ന് നോക്കി... അവളെ ചേർത്ത് പിടിച്ചു ആ നെറ്റിയിൽ ചുംബിച്ചു കൊണ്ട് മുത്തശ്ശി അവളോട് ഉള്ള സ്നേഹം കാണിച്ചു...
പാറു ഒന്ന് ചിരിച്ചു കാണിച്ചു അവിടെ ഉള്ള വെള്ളം ജഗ് അടക്കം എടുത്തു കുടിക്കുന്നത് കണ്ടു വിഷ്ണു ചിരിച്ചു കൊണ്ട് അവളെ നോക്കി...
വിഷ്ണു മുറിയിൽ തന്നെ ഉള്ളത് കൊണ്ട് പാറു അങ്ങോട്ട് ചെന്നില്ല,,, ഇനി ഒന്നും താങ്ങില്ല അത് തന്നെ...
ആതി ചേച്ചി വന്നപ്പോ ഷെയർകെസ് നോക്കി സൂപ്പർ എന്ന് കാണിച്ചു അകത്തേക്ക് പോയി...
അച്ഛൻ വന്നതും പ്രതീക്ഷിച്ചത് പോലെ അതിൽ നോക്കി പല്ലും കടിച്ചു പിടിച്ചു നിന്നു...
"ഇത് നീയാണോ എടുത്തു വെച്ചത്... "
"മ്മ് നന്നായിട്ട് ഉണ്ട് അല്ലേ അച്ഛാ... "
അച്ഛൻ അവൾ പറയുന്നത് കേട്ടു ഒന്ന് പുച്ഛിച്ചു കൊണ്ട് അവളുടെ അടുത്ത് ചെന്നു,,, ഒന്ന് പേടിച്ചു കൊണ്ട് അവളും രണ്ടടി പിറകോട്ടു നടന്നു...
"അവനെ നേരെ ആക്കാൻ വേണ്ടി ആണ് നിന്നെ കൊണ്ട് കെട്ടിച്ചത്,,, ഇതിപ്പോ നിന്നെ പോലും അവൻ മാറ്റി എടുത്തല്ലോ... "
"അത് അച്ഛന് തോന്നുന്നതാ വിഷ്ണു ഏട്ടൻ ഇപ്പോൾ ഒരുപാട് മാറിപ്പോയി... പിന്നെ ഇത് ഇവിടെ വെച്ചതിനു ആണെങ്കിൽ ഇതിന്റെ സ്ഥാനം ഇവിടെ തന്നെയാ... "
അച്ഛനെ നോക്കി പറഞ്ഞതും അച്ഛൻ അവളെ കൂർപ്പിച്ചു നോക്കി...
"ഇത് കൊണ്ട് എന്ത് പ്രയോജനം ആണ് ഉള്ളത്,,, ഇത് കൊണ്ട് ഒരാളെ വിശപ്പ് മാറ്റാൻ പറ്റുമോ... ഒരാൾ പഠിച്ചു നേരുന്ന വിജയത്തോളം വരുവോ ഇത്... ഇതൊക്കെ ഇവിടെ നിന്നും എളുപ്പം മാറ്റാൻ പറ്റും പക്ഷെ ഒരാൾക്ക് കിട്ടുന്ന അറിവ് ഒരിക്കലും ഇല്ലാതെ ആക്കാൻ പറ്റില്ല... അറിവിനെക്കാൾ വലുതായി ഈ ലോകത്ത് ഒന്നുമില്ല... "
🙄അല്ലേലും ഈ മാഷോട് സംസാരിക്കാൻ നിന്ന എന്നെ വേണം പറയാൻ... അതും ആർക്ക് വേണ്ടിയാ ഇതൊക്കെ പറയുന്നേ അയാൾ അതൊക്കെ കേട്ടു മുറിയിൽ അട ഇരിക്കുന്നുണ്ടാവും...
അവളെ നിൽപ്പ് കണ്ടു ഒരു വിജയ ബാവത്തോടെ അച്ചൻ മുറിയിൽ പോകാൻ നിന്നതും പാറു വിട്ടു കൊടുക്കാൻ തയാർ ആയില്ല...
"അച്ഛാ അറിവിനെക്കാൾ വലുത് കഴിവ് ആണ്... അത് ഉണ്ടായാൽ അല്ലേ അറിവ് പോലും നേടി എടുക്കാൻ പറ്റൂ എന്നാണ് എന്റെ ഒരു അഭിപ്രായം... "(ഇത് എന്റെ സ്വന്തം കണ്ടെത്തൽ ആണ്... തെറ്റാണ് എങ്കിൽ പറഞ്ഞു തരാം... വെറും BA ക്കാരി ആണ് 🙏)
"ഓഹോ അപ്പോ അവന് കഴിവ് ഉണ്ടെന്നും അതാണ് ഏറ്റവും വലുത് എന്നാണോ നീ പറഞ്ഞു വരുന്നത്... "
പറഞ്ഞു പെട്ടോ എന്ന പോലെ പാറു ഒന്ന് ഇളിച്ചു നിന്നു...
"അത് എങ്ങനെയാ നിനക്ക് വിവരം വെച്ചു തുടങ്ങുന്നല്ലേ ഉളളൂ,,, അവന്റെ വാക്ക് കേട്ടു അത് കൂടി കളയാൻ നോക്കണ്ട... "
"അച്ഛാ,,, കഴിവ് ഉള്ള ഒരാൾ ആണ് വിഷ്ണു ഏട്ടൻ എന്ന് തെളിയിക്കാൻ ഉള്ള തെളിവ് ആണ് ഇത്... അല്ലാതെ പഠിച്ചു അദ്ധ്യാപകൻ ആയാലേ അത് തെളിയിക്കാൻ പറ്റൂ എന്നുണ്ടോ... "
"ഇല്ല പക്ഷെ ഇത് കൊണ്ട് നിനക്കും അവനും പട്ടിണി മാറ്റാൻ പറ്റുമോ,,, അവന്റെ കാര്യം പോട്ടെ അവന് പിന്നെ ആഗ്രഹവും സ്വപ്നവും ഒന്നും ഇല്ലല്ലോ,,, നിനക്ക് എന്തെങ്കിലും വാങ്ങി തരാൻ ഇത് കൊണ്ട് അവന് പറ്റുമോ... നിന്റെ കാര്യങ്ങൾ നടക്കുന്നത് എന്റെ ഈ അദ്ധ്യാപകൻ എന്ന പതവി കൊണ്ട് തന്നെ ആണ്... "
അവളുടെ തല താണു വന്നു... കണ്ണ് നീർ ഉരുണ്ട് കൂടി... എല്ലാം കേട്ടു കൊണ്ട് വന്ന വിഷ്ണു അച്ഛനെ ഒന്ന് കൂപ്പിച്ചു നോക്കി...
ഇവളെ എല്ലാ കാര്യവും ഇന്ന് മുതൽ ഞാൻ ഏറ്റെടുക്കുക ആണ്... അല്ലേലും നിങ്ങളെ ഔദാര്യം കൊണ്ട് ഇവൾ പഠിക്കാതെ ഇരിക്കുന്നത് തന്നെ ആണ് നല്ലത്,,, നാളെ നിങ്ങൾ പറഞ്ഞ സ്ഥാനത്ത് ഇവൾക്ക് എത്താൻ ആയില്ലെങ്കിൽ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരും... "
വിഷ്ണു അതും പറഞ്ഞു പാറുവിനെ നോക്കി...
"ഏറ്റവും പ്രിയപ്പെട്ട മാഷിന്റെ യഥാർത്ഥ സ്വഭാവം കണ്ടല്ലോ... ഇനി ആര് ചോദിച്ചാലും നീ മാധവൻ മാഷിന്റെ പേര് പറയില്ല അത് എനിക്ക് ഉറപ്പാ... "
രണ്ടിനെയും മാറി മാറി നോക്കി അച്ഛൻ മുറിയിൽ കയറി... എല്ലാം കേട്ടു സൈലന്റ് ആയി നിന്ന അമ്മയും മുത്തശ്ശിയും വന്നു അവളെ സമാദാനിപ്പിച്ചു പോയി...
"നിനക്ക് ഇതിന്റെ ഒക്കെ വല്ല കാര്യവും ഉണ്ടോ പാറു... "
അവളെ നോക്കി കയ് മലർത്തി കൊണ്ട് വിഷ്ണു ചോദിച്ചു,,, പാറു അതിന് അവനെ നോക്കി ഒന്ന് ഇളിച്ചു...
"അത് കൊണ്ട് എന്നെ മുഴുവനായി നീ ഏറ്റെടുത്തുവല്ലോ... "
"മ്മ് അത് രണ്ട് ദിവസം കൊണ്ട് മോൾക്ക് കാണാം... "
😬ഇതിപ്പോ എന്നെ എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തത് ആർക്കും ഇപ്പോൾ എന്നെ വേണ്ടല്ലോ എന്ന പോലെ അവൾ നിന്നു...
സീൻ കാണാൻ ആതിചേച്ചി മാത്രം വന്നില്ലല്ലോ എന്ന് ഓർത്തപ്പോ പാറു ചെന്നത് ആതിയുടെ മുറിയിൽ ആണ്...
"എന്താ ചേച്ചി സുഖം ഇല്ലേ... "
കിടക്കുന്ന ആതിയുടെ അടുത്ത് ചെന്ന് പാറു ചോദിച്ചു...
"ഏയ് ഇല്ല പാറു,,, ഞാൻ ചുമ്മാ കിടന്നതാ... "
"അല്ല ചുമ്മാതെ ആണെങ്കിൽ പിന്നെ എന്താ ബഹളം കേട്ടിട്ടും വരാതെ ഇരുന്നത്... ഇത് എന്തോ കാര്യം ആയ കുഴപ്പം ആണല്ലോ എന്താണെന്ന് വെച്ചാൽ എന്നോട് പറ... "
"ഒന്നുല്ല... ഞാൻ പറഞ്ഞുവല്ലോ ചുമ്മാതെ ആണെന്ന്... പിന്നെ ബഹളം ഒക്കെ ഞാൻ കേട്ടു നിന്നെ പോലെ സംസാരിക്കാൻ ഒന്നും എനിക്ക് പറ്റില്ലല്ലോ അച്ഛൻ അല്ലേ... "
"അപ്പോൾ ചേച്ചിക്ക് എന്തോ കാര്യായി അച്ഛനോട് പറയാൻ ഉണ്ടല്ലോ... "
ആതി ഒന്ന് ചിരിച്ചു കാണിച്ചു എങ്ങോട്ടോ നോക്കി നിന്നു...
"ഇന്ന് ഞാൻ വിനുനീ കണ്ടിരുന്നു പാറു... അവന്റെ വീട്ടിൽ കല്യാണ ആലോചന തുടങ്ങിയപ്പോൾ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു... അവർക്ക് ഒക്കെ സമ്മതം ആണ്... അത് കൊണ്ട് തന്നെ അവർ ബ്രോക്കറെ വിട്ടു ആലോചിച്ചു... പക്ഷെ അച്ഛൻ പറഞ്ഞത് ഒരു അദ്ധ്യാപകൻ ആയി എന്റെ വിവാഹം ഉറപ്പിച്ചു എന്നാണ്... ഇതൊക്കെ അവൻ പറഞ്ഞ ഞാൻ അറിഞ്ഞത്... എന്താ ഞാൻ ചെയ്യേണ്ടത് പാറു നീ തന്നെ പറ... "
അവൾ വിഷമത്തോടെ പാറുവിന്റെ കയ്യിൽ പിടിച്ചു ചോദിച്ചു...
"ചേച്ചി ഇങ്ങനെ സങ്കടപ്പെടെണ്ട ആവശ്യം ഒന്നും ഇല്ല... പ്രായവും പക്വതയും ആയില്ലേ രണ്ടാൾക്കും... പട്ടിണി ഇല്ലാതെ ജീവിക്കാൻ ജോലിയും ഉണ്ട്... ഇതൊന്നും ഇല്ലാതെ ഒരു ഉറപ്പും ഇല്ലാതെ മകന് വേണ്ടി എന്നെ കെട്ടിച്ചു കൊടുത്തില്ലേ... പിന്നെ എല്ലാ യോഗ്യതയും ഉള്ള ഒരാളെ തള്ളി പറയാൻ അച്ഛന് ഒരു അധികാരവും ഇല്ല... അച്ഛൻ വേണോ വിനു വേണോ എന്ന് ചേച്ചി തീരുമാനിക്ക്... എന്തിനും ഏതിനും ഞാൻ ഉണ്ട് കൂടെ... എങ്ങനെ എങ്കിലും വിഷ്ണു ഏട്ടനെ സോപ്പിട്ടു ഞാൻ കാര്യം പറയാം... അച്ഛന് എതിർ ഉള്ള കാര്യം ആയോണ്ട് പുള്ളി കൂടെ നിക്കും എന്നാണ് എന്റെ വിശ്വാസം... ചേച്ചി ഒരാളെ കൂടെ ജീവിക്കുന്നുണ്ട് എങ്കിൽ അത് വിനു ഏട്ടന്റെ കൂടെ ആവും നോക്കിക്കോ... "
ആതിക്ക് അപ്പോഴാണ് ആശ്വാസം ആയത്... അവളെ നോക്കി ചിരിച്ചു കൊണ്ട് പാറു പുറത്തേക്ക് വന്നു...
🍁🍁🍁
ഈ പെണ്ണ് ഇത് എവിടെ പോയി,,, ഇന്ന് എല്ലാം കൊണ്ടും കുറച്ച് ഡോസ് അതികം കിട്ടി... അത് കൊണ്ട് എങ്ങോട്ടെങ്കിലും മുങ്ങിയോ എന്ന ചിന്തയിൽ ആയിരുന്നു വിഷ്ണു...
നഖവും കടിച്ചു കൊണ്ട് എന്തോ ചിന്തിച്ചു വരുന്ന പാറുവിനെ കണ്ടു നേരത്തെ നടന്നത് മുഴുവനും ഓർത്തു കൊണ്ട് വിഷ്ണു അവളെ നന്നായി ഒന്ന് നോക്കി...
എങ്ങനെ ആതിയുടെ ലവ് പറയും എന്ന ചിന്തയിൽ ആണ് പാറു... അവന്റെ നോട്ടം ഒന്നും അവൾ കണ്ടില്ല...
"നീ എന്താ കിടക്കാൻ വന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത്... "
അവളുടെ നടപ്പ് കണ്ടു വിഷ്ണു ചോദിച്ചു,,, വെളിവ് വന്ന അവൾ ഇളിച്ചു കൊണ്ട് അവന്റെ അടുത്തായി ചെന്നു ഇരുന്നു...
"എന്താ നേരത്തെ തന്ന ബാക്കി വല്ലതും വേണോ... "
🤔പാറു ഇതേതു കാര്യം ആണ് എന്ന് മനസ്സിൽ ആവാതെ അവനെ തന്നെ നോക്കി നിന്നു... അച്ഛന്റെ സീൻ മുഴുവനും ഓർത്തു കഴിഞ്ഞപ്പോൾ ആണ് അതിന് കാരണം ഉണ്ടായ കാര്യം ഓർത്തത്... അപ്പോൾ തന്നെ വിഷ്ണു ചോദിച്ചതിന്റെ അർത്ഥം മനസ്സിൽ ആയതും അവൾ ഞെട്ടി കൊണ്ട് അവിടെ നിന്നും എണീറ്റു...
വിഷ്ണു അപ്പോഴേക്കും അവളെ പിടിച്ചു അടുത്ത് തന്നെ ഇരുത്തി... അവൾക്ക് അബിമുഖമായി കൊണ്ട് അവളെ നോക്കിയതും അവൾ നാണം കൊണ്ട് തല താഴ്ത്തി...
"എന്താ തരട്ടെ... "
"വേണ്ട വിഷ്ണു ഏട്ടാ പ്ലീസ്... എനിക്ക് ഓർക്കുമ്പോ തന്നെ പേടി തോന്ന... "
"ഇങ്ങനെ ആണെങ്കിൽ ഫസ്റ്റ് നൈറ്റ് കഴിഞ്ഞ നീ എന്ത് പറയും... ബോധം തന്നെ പോകും അല്ലോ... "
"മ്മ് അത് കൊണ്ടല്ലേ ഞാൻ വേണ്ടെന്ന് പറയുന്നത്... "
"അയ്യടാ എന്ന് കരുതി ഞാൻ വെറുതെ വിടാൻ ഒന്നും പോണില്ല മോളെ... ഇന്നല്ലെങ്കിൽ നാളെ നീ അതിന് റെഡി ആയി നിന്നോ... പിന്നെ നിന്റെ ഈ പേടിയും ഞാൻ മാറ്റിക്കോളാം... നിനക്ക് ഇതിനെ പറ്റി വലിയ അറിവ് ഒന്നും ഇല്ലാത്ത കൊണ്ടാ... അതൊക്കെ ഞാൻ പറഞ്ഞു തരാം കേട്ടോ... എല്ലാം അറിഞ്ഞു നീ സമ്മതിച്ചാൽ മതി... "
🙄ഈ ഒരു അവസ്ഥയിൽ തന്നെ ആണ് ഇവനോട് പറയാൻ പറ്റിയ അവസരം എന്നും ചിന്തിച്ചു അവൾ അതും കേട്ടു ഇരുന്നു...
"എനിക്ക് വിഷ്ണു ഏട്ടനോട് ഒരു കാര്യം പറയാൻ ഉണ്ട്... "
"ഇന്ന് വേണ്ടെന്ന് അല്ലേ അല്ലേലും നീ അതെ പറയൂ... പക്ഷെ ഇന്ന് ഞാൻ പുറത്ത് പോലും പോവാതെ നിന്നെയും വെയിറ്റ് ചെയ്തു ഇരുന്നത് നിന്റെ ഒരു കിസ്സ് എങ്കിലും വാങ്ങാൻ ആണ്... "
"അയ്യടാ ഞാൻ എങ്ങും തരില്ല എന്നിട്ട് വേണം നേരത്തെ കാണിച്ചത് പോലെ ഓരോന്ന് ഒപ്പിക്കാൻ അല്ലേ... "
"അതൊക്കെ സാമ്പിൾ അല്ലേ... അതിന് തന്നെ ഇങ്ങനെ പറയാതെ നീ... നീ ഞാൻ ചോദിച്ചത് തന്നില്ലെങ്കിൽ ഞാൻ പുറത്തേക്ക് പോവും... തിരിച്ചു വരുന്നത് ഏതു രൂപത്തിൽ ആണെന്ന് ഒന്നും എനിക്ക് പറയാൻ പറ്റില്ല കേട്ടോ... "😊
വിഷ്ണു അവളെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞതും പാറു ഇവൻ എന്നെയും കൊണ്ടേ പോവൂ എന്ന പോലെ ഇരുന്നു...
"നീ തരുന്നോ ഞാൻ പോണോ... "
😝ഒരു കിസ്സ് കൊടുത്തിട്ട് എല്ലാം പറയാം എന്ന് കരുതി പാറു അവന്റെ കവിളിൽ ഉമ്മ വെച്ചു...
"അയ്യേ എന്തോന്നടി ഇത്,,, എനിക്ക് അവിടെ അല്ല വേണ്ടത്... ഇവിടെ ആണ്... "
വിഷ്ണു ലിപ് തൊട്ട് കാണിച്ചതും പാറു ഇത് വേറെ റൂട്ട് ആണല്ലോ ഈശ്വരാ എന്നൊക്കെ പിറു പിറുക്കാൻ തുടങ്ങി...
"ഞാൻ പറഞ്ഞുവല്ലോ പാറു എന്റെ ലഹരി ഇപ്പോൾ നീയാണ്,,, നിന്റെ ഒരു ചുംബനം മതി എനിക്ക് രണ്ടെണ്ണം അടിച്ച നിർവൃതിയിൽ കിടക്കാൻ... "
"അപ്പോ വിഷ്ണു ഏട്ടൻ ഇനി ഒരിക്കലും കുടിക്കില്ല... "
"എന്നും നീ ഞാൻ ചോദിക്കുന്നത് തരിക ആണെങ്കിൽ... "
"ഓഹ് പിന്നെ അതൊക്കെ ഇപ്പോൾ തോന്നും... ഒരു പത്ത് വർഷം ഒക്കെ കഴിയുമ്പോ നീ പൊടി എന്നും പറഞ്ഞു ഈ നിങ്ങൾ തന്നെ വെള്ളം അടിക്കാൻ പോവും... "😏
പാറു അതും പറഞ്ഞു മുഖം തിരിച്ചു... വിഷ്ണു ചിരിച്ചു കൊണ്ട് അവളുടെ മുഖം പിടിച്ചു നേരെ ആക്കി...
"നൂറ് വർഷം ആയാലും എനിക്ക് നിന്റെ ചുംബനം പോലും പുതുമ ഉള്ളത് ആണ്... "
"ആണോ... "
"ആന്നെ...അത് കൊണ്ട് ഞാൻ ചോദിച്ചത് താ... "
"അതിൽ നിർത്തുമോ... "😓
"അതൊക്കെ തരുന്നതിന്റെ ഡോസ് അനുസരിച്ചു ഇരിക്കും... "
പാറു ഡോസ് കൂട്ടിയാൽ ആണോ പണി കിട്ടുക കുറച്ചാൽ ആണോ എന്ന ചിന്തയിൽ ആയിരുന്നു... അപ്പോഴേക്കും വിഷ്ണുവിന്റെ ഫോൺ റിങ്ങ് ചെയ്തു...
ജെറി ആണെന്ന് കണ്ടതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു... പാറു അവനെയും നോക്കി നിന്നു...
"മോനെ വിഷ്ണു അവളെയും കെട്ടിപ്പിടിച്ചു കിടക്കാതെ ഒന്ന് പുറത്തേക്ക് ഒക്കെ ഇറങ്ങു... നമ്മൾ ഇതേ വരെ കണ്ടിട്ട് ഇല്ലാത്ത ഐറ്റം ആണ് മോനെ ഇന്ന് കിട്ടിയത്... ഇപ്പോൾ വന്നാൽ നിനക്ക് കൊള്ളാം... "
വിഷ്ണു പാറുനെ ഒന്ന് നോക്കി... ഏത് വേണം എന്നുള്ള ആലോചനയിൽ ആയിരുന്നു അവൻ...
"ഞാൻ ഒന്ന് നോക്കട്ടെ... വന്നാൽ വന്നു എന്ന് പറയാം... "
അവൻ നിരാശയോടെ അതും പറഞ്ഞു ഫോൺ വെച്ചു പാറുനെ വീണ്ടും നോക്കി...
"😁പാറു എനിക്ക് അത്യാവശ്യം ആയി ഒന്ന് പുറത്ത് പോണം,,, വന്നാൽ നീ എന്നെ പുറത്ത് ഒന്നും കിടത്തില്ലല്ലോ അല്ലേ... "
ചോദ്യം കേട്ടപ്പോൾ തന്നെ അവൾക്ക് കത്തി... അവനെ ഒന്ന് തുറിച്ചു നോക്കി പാറു അടുത്തേക്ക് ചെന്നു...
"അപ്പോ കിസ്സ് വേണ്ടേ... "
"😍പിന്നെ വേണ്ടാതെ... "
കൊടുത്തില്ലെങ്കിൽ ചെക്കൻ കയ് വിട്ടു പോകും,,, കൊടുത്താൽ എന്റെ കാര്യം പോക്കാ... പാറു അതും ചിന്തിച്ചു കൊണ്ടാണ് നിന്നത് എങ്കിൽ വിഷ്ണു ചിന്തിച്ചത് ഇവൾ വേണോ ബിയർ വേണോ എന്നാണ്...
പാറു ശ്വാസം ഒക്കെ വലിച്ചു വിട്ടു അവന്റെ ചുണ്ടിൽ നോക്കി ഒന്ന് ചുംബിച്ചു പിന്മാറാൻ നോക്കി എങ്കിലും വിഷ്ണു അവൾക്ക് മോചനം നൽകാതെ ചുംബിച്ചു കൊണ്ടിരുന്നു...
കാര്യങ്ങൾ കയ് വിട്ടു പോയി എന്ന് കണ്ടപ്പോൾ പാറു അവനെ ശക്തിയായി പിടിച്ചു തള്ളി...
"ഇന്നത്തേക്ക് ഇത് മതി ബാക്കി എനിക്ക് താങ്ങില്ല... "
"എനിക്കും മതി,,, ബാക്കി നാളെ അല്ലേ... "
അവളെ നോക്കി ഇളിച്ചു കൊണ്ട് വിഷ്ണു ബെഡിൽ ചെന്ന് ഇരുന്നു... പാറു വീണ്ടും അവന്റെ അടുത്ത് ചെന്ന് ഇരുന്നു...
"വിഷ്ണു ഏട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്,,, എന്റെ കാര്യം അല്ല ആതി ചേച്ചിയുടെ കാര്യം ആണ്... "
"അതിന് ചേച്ചിക്ക് എന്താ... "
"അത് ചേച്ചിക്ക് ഒരാളെ ഇഷ്ടം ആണ്,,, ആള് ഏതോ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു... ഇപ്പോൾ ചേച്ചിയെ പെണ്ണ് ആലോചിച്ചു അച്ഛന്റെ അടുത്ത് ആലോചനയും ആയി അവർ വന്നു... പക്ഷെ അച്ചൻ അത് നിരസിച്ചു കാരണം ചേച്ചിക്ക് ഏതോ അദ്ധ്യാപകനെ കണ്ടിട്ട് വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു അച്ഛൻ...ചേച്ചി ഇപ്പോൾ ആകെ വിഷമത്തിൽ ആണ്... ഞാൻ ചേച്ചിയോട് പറഞ്ഞു എന്തിനും വിഷ്ണു ഏട്ടൻ കൂടെ ഉണ്ടാവും എന്നും ചേച്ചി ധൈര്യം ആയിട്ട് ഒളിച്ചോടി കല്യണം കഴിച്ചോ എന്ന്... ഇത് പറയാൻ വേണ്ടിയാ ആ കിസ്സ് പോലും ഞാൻ തന്നത്... എനിക്ക് വിവരം ഇല്ലാത്തോണ്ട് ആവും ചേച്ചിക്ക് അങ്ങനെ ഒരു വാക്ക് കൊടുത്തത്... അത് കൊണ്ട് എന്നെ തല്ലരുത്... "
പാറു അതും പറഞ്ഞു രണ്ട് കവിളിലും കയ് വെച്ചു ഇരുന്നു...
"അങ്ങനെ ഇപ്പോൾ ഒളിച്ചോട്ടം ഒന്നും വേണ്ട കേട്ടല്ലോ... നിനക്ക് ഇത്തിരി പോലും വിവരം ഇല്ലെന്ന് ഇപ്പോഴാ എനിക്ക് മനസ്സിൽ ആയത്... "
"അപ്പോ ചേച്ചി വിനു ഏട്ടനെ മറക്കണം എന്നാണോ..."
"ഇല്ല അവരെ കല്യാണം ഒളിച്ചോടാതെ അന്തസ് ആയി ഞാൻ നടത്തും... അത് എന്റെ ഒരു വാശിയ... ഇതിൽ എങ്കിലും അച്ഛനെ എനിക്ക് തോല്പ്പിക്കണം... "
"ഇതിലും ഒരു മത്സരം വേണോ വിഷ്ണു ഏട്ടാ... "
"ഇത് മത്സരം ഒന്നും അല്ല... അച്ഛന് മനസ്സിൽ ആവണം എന്തിനെക്കാളും വലുത് സ്നേഹം ആണെന്ന് അത്രയേ വേണ്ടൂ... "
വിഷ്ണു അതും പറഞ്ഞു കിടന്നു,,, പാറു എന്താവോ എന്നും ചിന്തിച്ചു അവിടെ ഇരുന്നു...
"നീ കൂടുതൽ ഒന്നും ചിന്തിച്ചു തല പുകക്കേണ്ട വന്നു കിടന്നേ .. "😬
അത് കേട്ടതും പാറു ചാടി വീണു അവന്റെ സൈഡിൽ ആയി കിടന്നു...
കാലത്ത് തന്നെ ആതി റെഡി ആയി ഇറങ്ങുമ്പോ ആണ് വിഷ്ണു പാറുന്റെ കയ്യും പിടിച്ചു അവളെ അടുത്തേക്ക് വന്നത്...
"ചേച്ചി പേടിക്കേണ്ട വിഷ്ണു ഏട്ടൻ സമ്മതിച്ചു നിങ്ങളെ കാര്യം... "
പാറു ആതിയെ കണ്ടപ്പോൾ തന്നെ ചാടികേറി പറഞ്ഞു... ആതി നോക്കിയത് വിഷ്ണുവിനെ ആണ്...
"അതിന് മുന്നേ എനിക്ക് ആളെ കാണണം എന്നാലേ ഞാൻ കൂടെ നിക്കൂ... "
"അതൊക്കെ നിനക്ക് അറിയാം,,, കോളേജിൽ എന്റെ സീനിയർ ആയിരുന്ന വിനു... അവൻ ഇവിടെ ആ സമയത്ത് ഒക്കെ പല തവണ വന്നിട്ടുണ്ട്... "
"ഓഹ് അതാണോ... "
വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ വിഷ്ണു ചോദിച്ചു,,, അപ്പോൾ ഇങ്ങേര് കാൽ മാറിയോ എന്ന പോലെ പാറു ഒന്ന് നോക്കി...
"അപ്പോൾ വിഷ്ണു ഏട്ടൻ കൂടെ നിക്കില്ല... "
"അതൊക്കെ നിക്കാം,,, പക്ഷെ ചേച്ചി എല്ലാറ്റിനും സമ്മതം എന്ന പോലെ ചേച്ചി നിക്കണം... അവസാനം ചേച്ചിയെ താലി കെട്ടുന്നത് വിനു ആയിരിക്കും... "
"അയ്യോ അത് ഒരു പരീക്ഷണം അല്ലേ ഫ്ലോപ്പ് ആയാൽ അവസാന നിമിഷം ആയോണ്ട് ഒന്നും ചെയ്യാനും പറ്റില്ല... "
"ഒന്നും ഉണ്ടാവില്ല... ഈ വിഷ്ണു ആദ്യായിട്ട് ഒന്ന് ഏറ്റെടുത്തതാണ് അത് ഞാൻ നടത്തിയിരിക്കും... "
"എന്നാലും അച്ഛൻ എല്ലാരേയും മുന്നിൽ നാണം കെടില്ലേ വിഷ്ണു... "
"അതിനാണല്ലോ ഇങ്ങനെ ഒരു പ്ലാൻ... "
വിഷ്ണു അതും പറഞ്ഞു ഇളിച്ചതും ആതിയും പാറുവും പരസ്പരം നോക്കി...
"അപ്പോ അതാണോ ഉദ്ദേശം... "
"ഉദ്ദേശം പലതും ഉണ്ട്... എന്തായാലും ചേച്ചിയെ വിനു ഏട്ടന്റെ കയ്യിൽ തന്നെ പിടിച്ചു കൊടുക്കും അത് പോരെ... "
🙄ഇതിനേക്കാൾ ബേധം ഒളിച്ചോട്ടം അല്ലേ പാറു ആലോചിച്ചു നോക്കി... ആ അതൊക്കെ അപ്പോ അല്ലേ ആ സമയം നോക്കാം എന്നും കരുതി അവൾ ഇറങ്ങി...
🍁🍁🍁
പാറു നോട്സ് എഴുതി കൊണ്ടിരിക്കുമ്പോൾ ആണ് വിഷ്ണു കുളി കഴിഞ്ഞു വന്നത്... പാറു ഒന്ന് നോക്കി വീണ്ടും എഴുതി തുടങ്ങി...
എന്തോ സൗണ്ട് കേട്ടാണ് പാറു തിരിഞ്ഞു നോക്കിയത്,,, കയ്യിലേക്ക് ഊതി കൊണ്ടിരിക്കുന്ന വിഷ്ണുവിനെ കണ്ടു അവൾ അടുത്തേക്ക് ചെന്നു...
"എന്ത് പറ്റി കയ്യിൽ... "
അവൾ കയ്യിൽ നോക്കിയതും അവിടവിടെ ആയി തൊലി ഉരിഞ്ഞു കിടക്കുന്നത് ആണ് കണ്ടത്... പാറു ഇത്തിരി സങ്കടത്തിൽ അവനെ നോക്കി അതിലേക്ക് ഊതി കൊടുത്തു...
"വേറെ എന്തെങ്കിലും പണി നോക്കാം അല്ലേ വിഷ്ണു ഏട്ടാ... "
"ഏയ് അതൊന്നും വേണ്ട ആദ്യായിട്ട് ടൂൾസ് പിടിച്ചതിന്റെ ആണ് ഇത്,,, ശീലം ആവുമ്പോൾ മാറിക്കോളും... ഇതിൽ എങ്കിലും ഉറച്ചു നിക്കുന്നത് അല്ലേ നല്ലത്... "
"ഈ പണി മുന്നേ വേണ്ടെന്ന് വെച്ചത് അല്ലേ വിഷ്ണു ഏട്ടൻ... പിന്നെ എന്തിനാ വീണ്ടും പോയത്... "
"എടീ ഇത് വണ്ടി വരുന്നതിന് അനുസരിച്ചു ആണ് കാശ് കിട്ടുന്നത് അപ്പോൾ പിന്നെ ഇതാണ് നല്ലത് എന്ന് തോന്നി,,, അത്യാവശ്യം വണ്ടി ഒക്കെ വരുന്നുമുണ്ട്... "
"പക്ഷെ വിഷ്ണു ഏട്ടന്റെ കയ് കാണുമ്പോ എനിക്ക് എന്തോ... എല്ലാം എനിക്ക് വേണ്ടി അല്ലേ... ആരെയും ബുദ്ധി മുട്ടിക്കാതെ എങ്ങനെ എങ്കിലും കഴിഞ്ഞു പോന്ന വിഷ്ണു ഏട്ടന്റെ തലയിൽ ആയി അല്ലേ ഞാനും... "
"അത് ഞാൻ അല്ലേ പറയേണ്ടതു,,, ഒന്നിനും കൊള്ളാത്ത ഞാൻ നിന്റെ ഒരു ആവശ്യവും നിറവേറ്റാൻ കഴിയാതെ... "
അതിന് മുന്നേ പാറു അവന്റെ വാ അടച്ചു പിടിച്ചു...
"വേണ്ട വിഷ്ണു ഏട്ടാ,,, ഇയാൾ എന്റെ ഭാഗ്യം ആണ്... "
അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ മടിയിൽ തല വെച്ചു കിടന്നു...
"ഇത് കൊണ്ടാവും അല്ലേ അച്ഛൻ എന്നെ അദ്ധ്യാപകൻ ആയി കാണാൻ ആഗ്രഹിച്ചത്... "
പ്രതീക്ഷിക്കാതെ ഉള്ള അവന്റെ ചോദ്യം കേട്ടു അവൾക്ക് അത്ഭുതം തോന്നി...
"എന്നിട്ടാണോ ആ അച്ഛനെ തോൽപ്പിക്കാൻ നോക്കുന്നെ... "
"പക്ഷെ അച്ഛൻ എതിർ നിന്നില്ല എങ്കിൽ ഇപ്പോൾ ഞാൻ നല്ലോരു വേൾഡ് പ്ലയെർ ആയേനെ... "
"അത് ഇനിയും ആവാലോ... എന്തായി ഞാൻ പറഞ്ഞ മാച്ച്,,, നാളെ ആണ് ലാസ്റ്റ് ഡേറ്റ് നമുക്ക് നോക്കിയാലോ... വിഷ്ണു ഏട്ടന്റെ സ്വപ്നം നടക്കും അല്ലോ... "
"മ്മ് നമുക്ക് തന്നെ നാളെ ഒരുമിച്ച് ബുക്ക് ചെയ്യാം,,, പക്ഷെ... "
"വീണ്ടും എന്താ ഒരു പക്ഷെ... "
"ആ സമയത്ത് ഒക്കെ അവിടെ എവിടെ എങ്കിലും കഴിയേണ്ടി വരും,,, എല്ലാം കൂടെ നോക്കുമ്പോൾ നഷ്ടം ആണ്... "
"പണം ആണോ എല്ലാരും തുല്യം ആയി എടുക്കണം,,, ആണുങ്ങൾ അല്ലേ വഴിയിൽ കിടന്നാലും പ്രശ്നം ഇല്ലല്ലോ... "😌
പാറു ഇളിച്ചു കൊണ്ട് പറഞ്ഞതും അവൻ അവളെ മടിയിൽ നിന്നും തല പൊക്കി...
"അതല്ല എനിക്ക് നിന്നെ മിസ് ചെയ്യില്ലേ അതാ... നിന്റെ ഓരോ കിസ്സും മിസ്സ് ചെയ്യില്ലേ... ആ സമയം ആണെങ്കിൽ നീ ഓണം വെക്കേഷൻ ആയി ഇവിടെ തന്നെ കാണും... അപ്പോ ഞാൻ എങ്ങനെ ആണ് പാറു പോന്നെ... "
"അതാണോ... എങ്കിൽ ലാസ്റ്റ് മാച്ച് വരെ മത്സരിച്ചു കപ്പും കൊണ്ട് വന്നാൽ... "
"വന്നാൽ... "
വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ അവൻ ചോദിച്ചു...
"ഞാൻ എന്നെ എന്റെ വിഷ്ണു ഏട്ടന് മാത്രം ആയി തരും... "
"എന്നിട്ട് വേണം നിന്റെ ഉള്ള ബോധം കൂടി പോവാൻ... "🙄
"അല്ലന്നേ അത് പിന്നെ ആദ്യായിട്ട് അങ്ങനെ ഒക്കെ... ഒന്ന് പേടിച്ചു എന്ന് ഉള്ളത് നേരാ പക്ഷെ എന്നും പേടിക്കണം എന്നില്ലല്ലോ... "
പാറു അവന്റെ മീശ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞതും വിഷ്ണു അവളെ തന്നെ ഉറ്റു നോക്കി ഇരുന്നു...
"സത്യാണോ... നീ നിന്നെ മുഴുവൻ ആയും എനിക്ക് തരുമോ... "
"മ്മ്... കാരണം വിഷ്ണു ഏട്ടൻ ഇപ്പോൾ തന്നെ എന്നോട് ഉള്ള സ്നേഹം കൊണ്ട് ഒരുപാട് മാറിപ്പോയി... പിന്നെ ഞാൻ എങ്ങനെ ഈ സ്നേഹം കണ്ടില്ല എന്ന് വെക്കും... "
"എങ്കിൽ ഞാൻ അതും കൊണ്ടേ വരൂ,,, എന്റെ സ്നേഹം താങ്ങാൻ നീ റെഡി ആയിക്കോ... "
വിഷ്ണു അവളുടെ മടിയിൽ തന്നെ വീണ്ടും കിടന്നു... പാറു ചിരിച്ചു കൊണ്ട് അവന്റെ മുടിയിൽ തലോടി...
🍁🍁🍁
"മിസ്സ് നിങ്ങളെ കാണാൻ സ്റ്റാഫ് റൂമിൽ ഒരാൾ വന്നിട്ടുണ്ട്... "
ക്ലാസ്സിൽ നിന്നും ആതി പേടിച്ചു പിടിച്ചു അകത്തേക്ക് ചെന്നു... ആളെ കണ്ടതും ആതി പകച്ചു പോയി...
ഇത് പെണ്ണ് കാണാൻ വന്നത് ആണല്ലോ അച്ഛൻ പണി തുടങ്ങി അല്ലേ... ആതി ഒന്ന് ആത്മഗതിച്ചു അയാളെ നോക്കി ചിരിച്ചു...
"ആതിര അല്ലേ... ഞാൻ വിഷ്ണു... ഹയർസെക്കന്ററി സ്കൂൾ അദ്ധ്യാപകൻ ആണ്... ഇപ്പോൾ വന്നത് ഒരു ചെറിയ പെണ്ണ് കാണൽ ചടങ്ങ് ആണ് കേട്ടോ... ഇഷ്ടം ആയാൽ അമ്മയെയും വേണ്ടപ്പെട്ടവരെയും കൂട്ടി വീട്ടിൽ വരാം എന്ന് കരുതി... അതാ ഹാഫ്ഡേ ലീവ് എടുത്തു ഞാൻ വന്നത്... "
🙄ഈ അച്ഛന് വിഷ്ണു എന്ന പേരിൽ ഒരു അദ്ധ്യാപകൻ വേണം എന്ന് വല്ല നേർച്ചയും ഉണ്ടോ ആവോ... ആതി ആ ചിന്തയിൽ ആയിരുന്നു...
അല്ല താൻ ഒന്നും പറഞ്ഞില്ല... "
"😊ഞാൻ എന്ത് പറയാൻ... "
"എന്നെ ഇഷ്ടം ആയെങ്കിലും അല്ലെങ്കിലും തനിക്ക് തുറന്നു പറയാം... "
ഈ നോൺസ്റ്റോപ്പിന്റെ ക്ലാസ്സിൽ ഇരിക്കുന്ന പിള്ളേരെ സമ്മതിക്കണം അവരെ ഒരു ഗതികേട്... ഇതിനെ എങ്ങനെ ഒഴിവാക്കും എന്നും ചിന്തിച്ചു അവൾ നിന്നു...
വിഷ്ണു പറഞ്ഞത് പോലെ നിന്നു കൊടുക്കാം എന്നും ഓർത്തു ഒന്നും മിണ്ടാതെ സൈലന്റ് ആയി നിന്നു...
"അല്ലെങ്കിലും ഈ പെൺകുട്ടികൾ മൗനം ആയി നിക്കുന്നത് അവർക്ക് സമ്മതം ആയത് കൊണ്ടാണ് എന്ന് എനിക്ക് അറിയാം... അപ്പോ ഞാൻ ആ മൗനം സമ്മതം ആയി എടുത്തു വീട്ടുകാരെയും കൂട്ടി വരാം... "
ആള് പോയതും ആതി നെഞ്ചിൽ കയ് വെച്ചു... ഇതിനെ ഒരു ഫൈവ് മിനിറ്റ് വരെ സഹിക്കാൻ കുറെ ബുദ്ധിമുട്ടി... ജീവിതകാലം മുഴുവനും സഹിക്കേണ്ടി വരുവോ ആവോ... 🙄
🍁🍁🍁
എക്സാം അടുത്തത് കൊണ്ട് ഇരുന്നു പഠിക്കുന്ന പാറുവിന്റെ അടുത്ത് വന്നു വിഷ്ണു ഇരുന്നു,,, അവളുടെ കയ്യിൽ ആയി അവൾക്ക് ആദ്യമായി വാങ്ങിയ വളയും പൊട്ടും കണ്മഷിയും വെച്ചു കൊടുത്തു...
പാറു കണ്ണും വിടർത്തി അവനെ നോക്കി...
"ഇപ്പോൾ ഇതേ ഉളളൂ,,, സാവകാശം എല്ലാം വാങ്ങി തരാം... "
ഒരു ചിരിയോടെ അവൾ അവനെ തന്നെ നോക്കി ഇരുന്നു... അവൻ അത് കണ്ടു അവളെ തട്ടി വിളിച്ചു...
"ഡീ കാറ്റ് പോയോ... "
"😁സത്യം ആണെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അതാ... "
"ഓഹ് അതാണോ നിനക്ക് ഇപ്പോഴും ഞാൻ ഇതിനൊന്നും കൊള്ളാത്തവൻ ആണെന്ന് തോന്നുന്നുണ്ടോ... "
"ഓഹ് അതല്ല എനിക്ക് ഇപ്പോൾ ഇതൊക്കെ ആവശ്യം ആണ് അതാ... പിന്നെ ഒന്ന് കൂടി വേണം എങ്ങനെ പറയും എന്ന് കരുതി ഇരിക്കുക ആയിരുന്നു... "
"എന്താണെങ്കിലും ധൈര്യം ആയി പറഞ്ഞോ പാറു... ഇപ്പോൾ എന്റെ കയ്യിൽ നിന്റെ ആവശ്യം നിറവേറ്റാൻ ഉള്ള പണം ഒക്കെ ഉണ്ട്... "
"എനിക്ക് എക്സാം കഴിഞ്ഞാൽ ഓണം സെലിബ്രേഷൻ ആണ്... അതിന് ക്ലാസ് മൊത്തം സെറ്റ് സാരി എടുക്കാൻ തീരുമാനിച്ചു... "
"അത്രയേ ഉളളൂ,,, കേട്ടപ്പോൾ ഞാൻ പേടിച്ചു... നമുക്ക് നാളെ തന്നെ ഒരുമിച്ചു പോയി വാങ്ങാം... പോരെ... "
"മ്മ് അത് മതി... "
പാറു എല്ലാം മേശ വലിച്ചു അതിൽ വെച്ചു...
എക്സാം കഴിഞ്ഞാൽ ഞാൻ പോകും,,, പിന്നെ ജയം ആയാലും തോൽവി ആയാലും നിന്റെ കോളേജ് തുറക്കുമ്പോൾ ആവും തിരിച്ചു വരിക... പക്ഷെ ആ സാരിയും ഈ വളയും പൊട്ടും കണ്മഷിയും ഒക്കെ ഇട്ടു നീ നിക്കണം,,, അന്ന് തന്നെ എനിക്ക് നിന്നെ വേണം... "
"ജയിച്ചു വന്നാൽ എന്നല്ലേ ഞാൻ പറഞ്ഞത്... "
"അപ്പോ തോറ്റു പോയാൽ... നീ അല്ലേ പറഞ്ഞത് മത്സരിക്കുന്നതാണു പ്രദാനം എന്ന്... "
"അത് അങ്ങനെ ഒക്കെ തന്നെ,,, പക്ഷെ ഞാൻ എന്നെ തരണം എങ്കിൽ ജയിച്ചു മാത്രമേ വരാവൂ... കാരണം അച്ഛന്റെ മുന്നിൽ തല ഉയർത്തി നിക്കണം എങ്കിൽ വിഷ്ണു ഏട്ടൻ ജയിച്ചേ പറ്റൂ... അല്ലെങ്കിൽ വിഷ്ണു ഏട്ടനെ അച്ഛൻ പരിഹസിക്കുന്നതു എനിക്ക് കണ്ടു നിക്കാൻ ആവില്ല... "
"അതൊക്കെ ഓർക്കുമ്പോ വേണ്ടന്ന് തോന്നാ... "
"ഇങ്ങനെ നിരാശപ്പെടാതെ... വിഷ്ണു ഏട്ടൻ തന്നെ ആ കപ്പ് സ്വീകരിക്കും എനിക്ക് ഉറപ്പാ... "
😓വിഷ്ണു എന്തെങ്കിലും നടക്കുമോ ആവോ എന്നും ചിന്തിച്ചു ഇരുന്നു...
🍁🍁🍁
ആതി ചേച്ചി ചായയും ആയി പെണ്ണ് കാണാൻ വന്നവരുടെ മുന്നിൽ പോകുന്നത് നോക്കി പാറു നിന്നു... കാരണം അവൾ ഇത് ആദ്യായിട്ട് ആണ് കാണുന്നത്...
വിഷ്ണുവിനോട് ഹാജർ വെക്കാൻ പറഞ്ഞതു കൊണ്ട് അവൻ എല്ലാരേയും മുന്നിൽ ഇരുന്നു...
ആതി അവർക്ക് ഒക്കെ കാണാൻ പാകത്തിന് നിന്നു കൊടുത്തു പാറുവിന്റെ പിന്നിൽ ആയിരുന്നു വന്നു നിന്നു...
"എന്താ ചേച്ചി ഇങ്ങനെ വിറച്ചു കൊണ്ട് നിക്കുന്നെ... "
"ഈ പെണ്ണ് കാണൽ ചടങ്ങ് കണ്ടു പിടിച്ചവനെ എന്റെ കയ്യിൽ എങ്ങാനും കിട്ടിയാൽ... "
"ഇനി മുതൽ ആണ് കാണൽ ആക്കണം അല്ലേ ചേച്ചി,,, എന്നിട്ട് അവർ പേടിച്ചു വിറച്ചു നിക്കണം അല്ലേ... അതൊക്കെ നടക്കോ എന്തോ... "
"എന്തായാൽ എന്താ നിനക്ക് ഈ വക പേടി ഒന്നും ഇല്ലാതെ കാര്യം നടന്നില്ലേ... "
"അല്ലേലും ചേച്ചിക്ക് ഇത് ആവശ്യം ആണോ,,, ആരെയോ കൂടെ ജീവിക്കാൻ നോക്കുന്നു ആരുടെയോ മുന്നിൽചെന്ന് വിറച്ചു നിക്കുന്നു... "
രണ്ടും അടക്കി പിടിച്ചു ചിരിച്ചു...
"മോൻ എന്ത് ചെയ്യുന്നു... "
വിഷ്ണു ചെക്കന്റെ കൂടെ വന്ന അയാളെ ചോദ്യം കേട്ടു നോക്കിയത് അച്ഛനെ ആണ്... അച്ഛൻ ഒന്ന് വിയർത്തു നിക്കുന്ന പോലെ തോന്നി അവന്...
"അച്ഛനും ചേച്ചിയും ഒക്കെ അദ്ധ്യാപകർ ആയത് കൊണ്ട് ഞാൻ ഒന്ന് മാറ്റി പിടിച്ചു... മെക്കാനിക്ക് ആണ്... "
അങ്ങനെ പറയും എന്ന് അച്ഛൻ കരുതിയില്ല,,, അവനെ അച്ഛൻ തുറിച്ചു നോക്കുന്നത് കണ്ടു അവൻ നന്നായി അങ്ങ് ഇളിച്ചു കൊടുത്തു...
"അത് ശരിയാ കുടുംബത്തിലെ എല്ലാരും ഒരേ ജോലി തന്നെ ചെയ്യണം എന്ന അഭിപ്രായം എനിക്കും ഇല്ല... അത് കൊണ്ടാ ഇവനെ ഒരു അദ്ധ്യാപകൻ ആക്കിയത്... കുടുംബത്തിൽ ആദ്യം ആയിട്ടാണ് ഒരു അദ്ധ്യാപകൻ... ഇപ്പോൾ കല്യാണം കഴിഞ്ഞാൽ പിന്നെ മോളും ആയി... "
പിന്നെ ആയത് തന്നെ അതിന് ഞാൻ സമ്മതിച്ചിട്ട് വേണ്ടേ എന്ന പോലെ വിഷ്ണു അവരെ ഒക്കെ ഒന്ന് നോക്കി... വെക്കേഷൻ തന്നെ കല്യാണം വേണം എന്ന് തീരുമാനിച്ചു അവർ പോയതും മൂന്നും കണ്ണും തള്ളി നിന്നു... എല്ലാ പ്ലാനും തെറ്റും അല്ലോ...
"നിനക്ക് മാച്ച് ആണോ എന്റെ ലൈഫ് ആണോ വലുത്... "
ആതി ചോദിച്ചതും വിഷ്ണു നോക്കിയത് പാറുനെ ആണ്... മാച്ച് നടന്നില്ല എങ്കിൽ എന്റെ ലൈഫ് ഇങ്ങനെ മുരടിച്ചു പോകത്തെ ഉളളൂ...
വിഷ്ണു എന്ത് തീരുമാനിക്കണം എന്ന് അറിയാതെ തല പുകച്ചു ഇരുന്നു...
"മാച്ച് ഇനി മാറ്റി വെച്ചാൽ എല്ലാം കൂടി എന്നെ പഞ്ഞിക്ക് ഇടും,,, പിന്നെ പാറു എന്നോട് ആദ്യായിട്ട് അവശ്യപ്പെട്ട ഒരു കാര്യം കൂടി ആണ്... അത് കൊണ്ട് അത് ഞാൻ മാറ്റി വെക്കില്ല... "
"അപ്പോ നീ എനിക്ക് തന്ന വാക്കോ... "
പാറു രണ്ടിന്റെയും ഇടയിൽ ഇരുന്നു ആലോചന തുടങ്ങി...
"നമുക്ക് ഒരു കാര്യം ചെയ്താലോ... ചേച്ചിയുടെ വിവാഹം വെക്കേഷന് മുന്നേ നടത്തിയാലോ... പിന്നെ വെക്കേഷന് കല്യാണവും ഉണ്ടാവില്ല അപ്പോ വിഷ്ണു ഏട്ടന് മാച്ചിൽ പങ്കെടുക്കുകയും ചെയ്യാം... "
"പക്ഷെ എങ്ങനെ... "
"ചേച്ചി തന്നെ ഒന്ന് ആലോചിച്ചു നോക്ക്,,, കല്യാണം എന്നും പറഞ്ഞു ആ ചെക്കന്റെ ആൾക്കാരും ഇവിടെ അച്ഛനും എല്ലാരേയും വിളിച്ചു വരുത്തി നാണം കെടുന്നതിലും ബേധം ഇതല്ലേ... ആ വിഷ്ണു ഏട്ടനെ ചേച്ചി തന്നെ വിളിച്ചു പറ,,, പിന്നെ നമ്മൾ തീരുമാനിക്കുന്ന ദിവസം വിനു ഏട്ടനോട് അമ്പലത്തിൽ വരാനും പറയണം...എന്നിട്ട് ഒരു താലി കെട്ട്... പക്ഷെ ഇവിടെ നിന്നും ഇറങ്ങുന്നതിനു മുന്നേ അച്ഛനോട് ഒരു വാക്ക് പറയാം ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യാൻ പോവുക ആണെന്ന്... അതല്ലേ നല്ലത്... വെറുതെ എന്തിനാ ചേച്ചി രണ്ട് കുടുംബത്തിന്റെ ശാപം ഏറ്റു വാങ്ങുന്നത്... "
ആതി ഒന്ന് ആലോചിച്ചു കൊണ്ട് വിഷ്ണുവിനെ നോക്കി...
"ഇവൾ പറഞ്ഞത് തന്നെയാ നല്ലത് വിഷ്ണു... നമുക്ക് അത് ചെയ്യാം നിങ്ങൾ രണ്ടും എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി... "
വിഷ്ണു സമ്മതിച്ചപ്പോൾ ആണ് പാറുവിനും ആതിക്കും ആശ്വാസം ആയത്... ചെറിയ കുറച്ച് പ്ലാൻ ഒക്കെ ഇട്ടു രണ്ടും മുറിയിൽ ചെന്നു...
🍁🍁🍁
വിഷ്ണു പകൽ മുഴുവനും വർക്ക് ഷോപ്പിലും പാതിരാത്രി വരെ പ്രാക്ടീസും ചെയ്തു കൊണ്ടാണ് പല ദിവസവും വീട്ടിലേക്ക് വരുന്നത്... അവനെ കാത്തിരിക്കാൻ എന്ന പോലെ പാറു കുത്തിഇരുന്നു പഠിച്ചു...
ആതിക്ക് ആണെങ്കിൽ ദിവസം കഴിയും തോറും എന്താവും എന്ന ടെൻഷൻ ആയിരുന്നു...
ലാസ്റ്റ് എക്സാം കഴിഞ്ഞു പാറു വരുമ്പോ ആതി ടെൻഷൻ അടിച്ചു കൊണ്ട് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ആണ് കണ്ടത്...
"എന്ത് പറ്റി ചേച്ചി... "
പാറു അതും ചോദിച്ചു മുറിയിൽ കയറിയതും ആതി വേഗം ഡോർ അടച്ചു ലോക്ക് ചെയ്തു...
"എന്ത് പറ്റി എന്നോ,,, വിനു ഏട്ടനോട് എല്ലാം പറഞ്ഞു സെറ്റ് ചെയ്തു... പക്ഷെ എന്റെ കാര്യം വല്ലതും നടക്കുവോ എന്നാ എന്റെ പേടി... ഈ വിഷ്ണു ഇത് എവിടെ പോയി കിടക്കാ... എനിക്ക് ആണെങ്കിൽ സ്വസ്ഥം ആയി ഒന്ന് ഇരിക്കാൻ പോലും പറ്റുന്നില്ല... "
"അതാണോ എല്ലാം ഭംഗിയായി നടക്കും പോരെ... വിഷ്ണു ഏട്ടൻ ചേച്ചിക്ക് സാരിയും മുല്ലപ്പൂവും ഒക്കെ ആയി വരും... മുല്ലപ്പൂ പിന്നെ നാളെ എനിക്ക് കോളേജിൽ ഓണം സെലിബ്രേഷൻ ആയോണ്ട് ആരും ഡൌട്ട് അടിക്കില്ല,,, ചേച്ചിയുടെ സ്കൂളിലും ഉണ്ടാവില്ലേ അത് കൊണ്ട് സെറ്റ് സാരി ഒക്കെ മണവാട്ടി ആയി ഇറങ്ങിയാലും ആരും അറിയാനും പോണില്ല... "
"നീയല്ലേ പറഞ്ഞത് അച്ഛനോട് പറയാം എന്ന്... "
"ഓഹ് അത് ഇപ്പോഴേ വിളിച്ചു കൂവാൻ അല്ല അതിന്റെ സമയം ആവുമ്പോ മതി... ഇപ്പോൾ ചേച്ചി ആദ്യം നേരെ ചൊവ്വേ ശ്വാസം വിടാൻ നോക്ക്... "
പാറു ഇളിച്ചു കൊണ്ട് പറഞ്ഞു എങ്കിലും ആതി പിന്നെയും ആ നടപ്പ് തുടങ്ങി...
എല്ലാരും ഉറങ്ങി പാതിരാത്രി ആയപ്പോൾ ആണ് വിഷ്ണു എല്ലാം കൊണ്ട് വന്നത്... പാറു മുല്ലപ്പൂ എടുത്തു ഫ്രിഡ്ജിൽ കൊണ്ട് വെച്ചു മുറിയിൽ വന്നു എല്ലാം എടുത്തു നോക്കി...
"ഇതെന്താ... "
ഒരു ബോക്സ് എടുത്തു അതിലേക്ക് നോക്കി കൊണ്ട് പാറു ചോദിച്ചു...
"അത് ചേച്ചിക്ക് ഒരു വള വാങ്ങി,,, എന്തൊക്കെ ആയാലും എന്റെ ചേച്ചി നാളെ നല്ലോരു ജീവിതത്തിലേക്ക് കടന്നു ചെല്ലുക അല്ലേ... "
പാറു ചിരിച്ചു കൊണ്ട് അത് എടുത്തു നോക്കി പഴയ പോലെ വേച്ചു...
"എന്റെ ഈ മാല കൂടി ചേച്ചിക്ക് കൊടുക്കാം അല്ലേ വിഷ്ണു ഏട്ടാ... "
"അത് നിന്റെ അല്ലേ നിന്റെ അച്ഛൻ വാങ്ങി തന്നത്... "
"അതിനെന്താ എന്റെ ആവശ്യം കഴിഞ്ഞുവല്ലോ... ഇപ്പോൾ ചേച്ചിക്ക് അല്ലേ ഇതിന്റെ ആവശ്യം... "
"എന്നാലും നിന്റെ വീട്ടിൽ ചോദിക്കില്ലേ... "
"ഇത് അച്ഛന്റെ കാശ് കൊണ്ട് വാങ്ങിയത് ഒന്നും അല്ല... എനിക്ക് കിട്ടുന്ന ക്യാഷ് പ്രൈസ് ഒക്കെ ഞാൻ കൂട്ടി വെച്ചു വാങ്ങിയത് ആണ്... പിന്നെ ഞാൻ ഇത് വിവാഹത്തിന് ഇട്ടു എന്നല്ലാതെ പിന്നെ ആവശ്യം ഒന്നും വന്നിട്ടില്ല... എനിക്ക് കഴുത്തിൽ ഉള്ള ഈ താലി മാല മതി... "
"നിന്റെ ഇഷ്ട്ടം പോലെ ചെയ്തോ... പിന്നെ അതിന്റെ പേരിൽ ഒരു ഒരു പ്രശ്നം ഉണ്ടാവരുത്... "
"ഒന്നും ഉണ്ടാവില്ല പോരെ... "
പാറു ബെഡിൽ നിന്നും എല്ലാം എടുത്തു ഷെൽഫിൽ വെച്ചു ഷീറ്റ് നേരെ ആക്കി... അപ്പോഴേക്കും വിഷ്ണു അവളെ ചുറ്റിപിടിച്ചു...
"ഇപ്പോൾ തന്നെ നേരം വെളുക്കാൻ ആയി വിട്ടേ... "
"ഇപ്പോൾ നീ എന്നെ തീരെ മൈൻഡ് ചെയ്യുന്നില്ല... "
"ഇത്രയും ദിവസം എക്സാം ആയത് കൊണ്ടല്ലേ... പക്ഷെ ഇന്ന് ചേച്ചിയുടെ കാര്യം ഓർത്തിട്ട് ടെൻഷൻ ആയിട്ട് വയ്യ... എല്ലാം കഴിഞ്ഞു മാച്ച് ഒക്കെ കഴിഞ്ഞു വരുമ്പോൾ എല്ലാം കൂടി ഒന്നിച്ചു തരാം എന്ന് കരുതി... "
"പക്ഷെ എനിക്ക് ഇന്ന് എന്തായാലും നല്ലോരു കിസ്സ് വേണം... ഒരു ഫുൾ മിസ്സ് ചെയ്തിട്ട് ആണ് ഞാൻ ഇങ്ങോട്ട് വന്നത്... "
"ആണോ... അതിന് ഞാൻ വിഷ്ണു ഏട്ടനോട് ഒട്ടും കുടിക്കേണ്ട എന്നൊന്നും പറഞ്ഞില്ലല്ലോ... പിടിച്ചു നിക്കാൻ വേണേൽ ഇത്തിരി ഒക്കെ കുടിക്കാം... വാൾ വെക്കുന്നത് വരെ വേണ്ട എന്നെ പറഞ്ഞുള്ളൂ... "
പാറു അതും പറഞ്ഞു വിഷ്ണുവിനെ തള്ളി മാറ്റാൻ നോക്കി എങ്കിലും അവൻ അവളെ വിടാതെ ഒന്ന് കൂടി അടുപ്പിച്ചു...
"എനിക്ക് ഇപ്പോ അതിനേക്കാൾ ഒക്കെ വലിയ ലഹരി നീയാണ് പാറു... "
പ്രണയപൂർവ്വം ഉള്ള അവന്റെ വാക്ക് അവളെ കാതിൽ വന്നു പതിഞ്ഞതും അവൾ അവനെ ഒന്ന് നോക്കി... പിന്നീട് അത് ഒരു ചുംബനം ആയി മാറി എങ്കിലും എല്ലാം കയ് വിട്ടു പോകും എന്ന് തോന്നിയ നിമിഷം അവൻ തന്നെ അവളെ അടർത്തി മാറ്റി...
"ബാക്കി മുഴുവൻ ആയും എനിക്ക് പിന്നെ മതി... "
അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ തല വെച്ചു കിടന്നു...
🍁🍁🍁
വിഷ്ണു കാലത്ത് തന്നെ എണീറ്റ് അമ്പലത്തിൽ പോയി എല്ലാ ഏർപ്പാടും ചെയ്തു... ഒപ്പം ജെറിയും ഹരിയും എല്ലാറ്റിനും കൂടെ ഉണ്ടായിരുന്നു...
പാറു സെറ്റ് സാരി ഒക്കെ ഉടുത്തു റെഡി ആയി കണ്ണാടിയിൽ നോക്കി...
"വിഷ്ണു ഏട്ടൻ വേണം ആയിരുന്നു ഇവിടെ... എന്നെ എങ്ങാനും ഇങ്ങനെ കണ്ടാൽ എപ്പോ പിടിച്ചു തിന്നു എന്ന് ചോദിച്ചാൽ മതി... "
പാറു സ്വയം അവളെ പൊക്കി നിർവൃതി അണഞ്ഞു... അതും കേട്ടു കൊണ്ട് വന്ന ആതി വായും പൊളിച്ചു അവളെ നോക്കി...
"എന്തോന്ന്... നിന്നെ പിടിച്ചു തിന്നും എന്നോ... അയ്യേ... "
"എന്ത് അയ്യേ... വിഷ്ണു ഏട്ടൻ ആൾ ചേച്ചി കരുതും പോലെ ഒന്നും അല്ല... ഒറ്റയ്ക്ക് കയ്യിൽ കിട്ടിയാൽ എന്റെ കാര്യം പോക്കാ ചേച്ചി... "
"ഓഹ് അതൊക്കെ അങ്ങനെ തന്നെയാണ് എന്റെ പൊട്ടി പാറു... നീ അതൊന്നും ആരോടും പറഞ്ഞു കൊടുക്കല്ലേ പെണ്ണെ... കോളേജിൽ ഒക്കെ പോയി നീ എന്തൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ട് എന്ന് ഈശ്വരന് അറിയാം... "
ആതി തലയിൽ കയ് വെച്ചു പറഞ്ഞു... പാറു ഒന്ന് ഇളിച്ചു കാണിച്ചു വിഷ്ണു വാങ്ങിയ വളയും അവളെ ഗിഫ്റ്റ് ആയി മാലയും ഒക്കെ ഇട്ടു കൊടുത്തു...
"ഇതൊന്നും വേണ്ട പാറു കൂടെ നിന്നല്ലോ അത് മതി എനിക്ക്... "
"എന്ന് കരുതി ഇതൊന്നും വേണ്ടേ... അച്ഛൻ ആണെങ്കിൽ ഒരു അൻപത് പവൻ എങ്കിലും തരും ആയിരിക്കും അല്ലേ ചേച്ചി... "
"അതൊക്കെ കിട്ടിയാലും സ്നേഹിക്കുന്ന ആളെ കൂടെ ജീവിക്കുന്ന സന്തോഷം കിട്ടില്ല പാറു... "
ആതി പാറുനെ കെട്ടിപ്പിടിച്ചു കരഞ്ഞു തീർത്തതും പാറു കണ്ണ് ഒക്കെ തുടച്ചു കൊടുത്തു അവളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി...
അച്ഛനും അവർക്ക് ഒപ്പം ഇറങ്ങുന്നത് കണ്ടു ആതി ഞെട്ടി കൊണ്ട് പാറുനെ നോക്കി... പാറു ഒന്ന് ഇളിച്ചു കൊണ്ട് പിന്നിലേക്ക് നോക്കാൻ കാണിച്ചതും അമ്മയും മുത്തശ്ശിയും കൂടി സെറ്റ് മുണ്ട് ഒക്കെ ചുറ്റി വരുന്നത് കണ്ടു ആതി കണ്ണും മിഴിച്ചു നിന്നു...
"പാറു പറഞ്ഞു കോളേജിൽ പോകുന്നതിനു മുന്നേ എല്ലാർക്കും ഒരുമിച്ച് അമ്പലത്തിൽ പോണം എന്ന്... അച്ഛനെ കൊണ്ട് ഒരു വിധം ഞങ്ങൾ സമ്മതിപ്പിച്ചു... "
അമ്മപറയുന്നത് കേട്ടു ആതി ഒന്ന് ചിരിച്ചു എന്നല്ലാതെ ഒന്നും പറയാൻ ആയില്ല... അവിടേക്ക് എങ്ങനെ നടന്നു എത്തി എന്ന് അവൾക്ക് തന്നെ അറിയില്ല... ആരെയും കാണാതെ ആതിയുടെ ഓൾറെഡി വിറച്ചു കൊണ്ടിരിക്കുന്ന കയ്യും കാലും ഒന്ന് കൂടി വിറച്ചു കൊണ്ടിരുന്നു...
ദേവിക്ക് മുന്നിൽ ആയി തൊഴുതു നിക്കുന്ന ആതിയുടെ അടുത്തേക്ക് വിഷ്ണു വന്നു നിന്നു,,, അവനെ കണ്ടു അച്ഛനും അമ്മയും മുത്തശ്ശിയും സന്തോഷിച്ചു...
അച്ഛൻ ഒന്ന് തൊഴുതു നീങ്ങി നിന്നു,,, ഒപ്പം അമ്മയും മുത്തശ്ശിയും പ്രാർത്ഥന കഴിഞ്ഞു അച്ചന്റെ അടുത്തേക്ക് ചെന്നു നിന്നു,,, പ്രാർത്ഥിച്ചു തീരാതെ നിക്കുന്ന ആതിയെയും പാറുനെയും കാത്തു നിന്നു...
മൂന്നും പ്രാർത്ഥിക്കുന്നതു പോലെ കയ്യും കൂപ്പി നിന്നു...
"എന്താ വിഷ്ണു ഏട്ടാ വിനു ഏട്ടൻ വന്നില്ലേ... "
"വിളിച്ചിരുന്നു ഇപ്പോൾ എത്തും,,, ഈ പറഞ്ഞത് പോലെ ഫാമിലിയെ കൂടി കൊണ്ട് വരണ്ടേ... "
"മിക്കവാറും അച്ഛൻ ഇപ്പോൾ സ്ഥലം കാലി ആക്കും... അതിന് മുന്നേ വരുവോ എന്തോ... "
"അച്ഛൻ എങ്ങനെ പ്രതികരിക്കും എന്ന് ഓർക്കുമ്പോൾ തന്നെ എനിക്ക് പേടി ആവാ... "
"അതൊന്നും പേടിക്കേണ്ട വിനു ഏട്ടന് എന്താ കുറവ് അത്രക്ക് പ്രതികരണം ഉണ്ടാവാൻ... "
മൂന്നും ചർച്ച ചെയ്തു കൊണ്ട് അവിടെ തന്നെ നിന്നു...
അവരുടെ കാർ വന്നതും മൂന്നും ഒരു പോലെ പേടിക്കാൻ തുടങ്ങി... അവരെ കണ്ടപ്പോൾ തന്നെ പരിചയം ഉള്ള മുഖം ആയോണ്ട് വിനുനെ നോക്കി അച്ഛനും അമ്മയും ഒന്ന് പുഞ്ചിരിച്ചു...
വിനു അവരുടെ അടുത്ത് ചെന്നു നിന്നതും ജെറിയും ഹരിയും മാലയുംബോക്കേയും ഒക്കെ കൊണ്ട് വന്നു...
ആതി ഒന്ന് കൂടി പ്രശ്നം ഒന്നും ഉണ്ടാവരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ട് അച്ഛന്റെയും അമ്മയുടെയും അടുത്ത് ചെന്നു അവരെ കാലിൽ വീണു അനുഗ്രഹം വാങ്ങി... ഒപ്പം വിനുവും കൂടി വന്നതോടെ ഒരു നിമിഷം പകച്ചു നിന്നു കൊണ്ട് എല്ലാരേയും അവർ മാറി മാറി നോക്കി...
"അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം... എനിക്ക് വിനുനെ ഇഷ്ടം ആണ്... വിനു ആലോചനയും അച്ഛന്റെ അടുത്ത് വന്നപ്പോ അദ്ധ്യാപകനെ കൊണ്ട് മാത്രമേ എന്നെ കെട്ടിക്കൂ എന്ന് അച്ഛൻ പറഞ്ഞു... പക്ഷെ അദ്ധ്യാപകൻ അല്ലാത്ത ഒരാളെ ഞാൻ ഇഷ്ടപ്പെട്ടു പോയി അച്ഛാ... ഇന്ന് ഞങ്ങളുടെ വിവാഹം ആണ്... "
കേട്ടത് വിശ്വസിക്കാൻ ആവാതെ അച്ഛൻ തരിച്ചു നിന്നു...
"വിഷ്ണുനോട് ഞാൻ തന്നെ എല്ലാം പറഞ്ഞു... അത് കൊണ്ട് അതോർത്തു അച്ഛൻ പേടിക്കേണ്ട... "
അവൾ അതും പറഞ്ഞു അവിടെ നിന്നതും പാറുവും വിഷ്ണുവും വന്നു അവളെ ദേവിയുടെ മുന്നിൽ കൊണ്ട് പോയി നിർത്തി... വിനുന്റെ അച്ഛനോടും അമ്മയോടും അനുഗ്രഹം വാങ്ങി അവൻ അവളുടെ കഴുത്തിൽ താലി കെട്ടുന്നത് കണ്ടതും അച്ഛൻ കണ്ണും അടച്ചു പിടിച്ചു തിരിഞ്ഞു നടന്നു... അമ്മയും മുത്തശ്ശിയും ഒന്നും ഉൾകൊള്ളാൻ ആവാതെ അതെ നിൽപ്പ് ആയിരുന്നു...
എല്ലാരും കൂടി ചതിച്ചു എന്ന് ഓർക്കുമ്പോ തന്നെ അമ്മയും മുത്തശ്ശിയും പാറുനെ ഒന്ന് നോക്കി,,, കാലത്ത് തന്നെ അമ്പലത്തിൽ ക്ഷണിച്ചത് ഇതിനായിരുന്നു അല്ലേ... അവരും ദേഷ്യത്തോടെ അവിടെ നിന്നും നടന്നു...
"ചേച്ചി പേടിക്കേണ്ട അവർ എല്ലാം അറിഞ്ഞു അല്ലോ ഇനി അതോർത്തു പേടിക്കണ്ട... പതിയെ അവർ അതുമായി പൊരുത്തപ്പെടും... "
പാറു ആതിയെ ആശ്വസിപ്പിച്ചു അവരെ കൂടെ പറഞ്ഞു വിട്ടു,,, അതി വിഷ്ണുനെയും പാറുനെയും ഒന്ന് കൂടി തിരിഞ്ഞു നോക്കി അവിടെ നിന്നും യാത്ര ആയി...
"വിഷ്ണു ഇനി എന്താ പ്ലാൻ... "
ജെറിയും ഹരിയും അവന്റെ അടുത്ത് വന്നു ചോദിച്ചു...
"ഇവളെ ഒന്ന് കോളേജിൽ ആക്കണം... ഇന്ന് ഓണം സെലിബ്രേഷൻ അല്ലേ... അത് കഴിഞ്ഞു ഞാൻ വരാം,,, ഇന്ന് നൈറ്റ് ഞങ്ങൾക്ക് പോവാൻ ഉള്ളത് അല്ലേ നിങ്ങൾ ഇപ്പോൾ ഗ്രൗണ്ടിൽ വിട്ടോ ഞാൻ അവിടെ എത്തിക്കോളാം... "
വിഷ്ണു ബൈക്ക് എടുത്തു വന്നതും പാറു അവന്റെ പിന്നാലെ കയറി ഇരുന്നു... ജെറിയും ഹരിയും അവർക്ക് പിന്നാലെ ഗ്രൗണ്ടിൽ വിട്ടു...
"അച്ഛനും അമ്മയും നമ്മളെ കാണുമ്പോ എങ്ങനെ പ്രതികരിക്കും എന്ന് ഓർക്കുമ്പോൾ തന്നെ പേടി തോന്നാ... "
"അത് വിട് അതൊക്കെ രണ്ട് ദിവസം കാണും... ഞാൻ ഇന്ന് പോയാൽ നീ പിടിച്ചു നിന്നോണം... "
"അതൊക്കെ ഞാൻ നിക്കും ഒന്നുല്ലേലും അച്ഛൻ തന്നെ അല്ലേ ഈ വയ്യാവേലി തലയിൽ ഇട്ടത്... "
"😠ഇനി എങ്ങാനും നീ നിന്നെ പറ്റി അങ്ങനെ പറഞ്ഞാൽ ഉണ്ടല്ലോ... "
"പിന്നെ ഞാൻ എന്നെ പറ്റി എന്താ പറയേണ്ടത്... "
"നിന്നെ കിട്ടിയത് എന്റെ ഭാഗ്യം ആണ് പാറു... നിന്നെ ഞാൻ അമ്പലത്തിൽ വെച്ചു ആയത് കൊണ്ടാ ഇങ്ങനെ കണ്ടിട്ട് വെറുതെ വിട്ടത്... നിന്നെ സെറ്റ് സാരി ഒക്കെ എടുത്തു കാണുമ്പോ കടിച്ചു തിന്നാൻ തോന്നാ... "
"അയ്യോ വേണ്ടേ ഒരിക്കൽ കിട്ടിയ കടി ഓർക്കുമ്പോൾ തന്നെ പേടി തോന്നാ... "
അവൾ അവന്റെ തലയിൽ ഒരു കൊട്ട് വെച്ചു കൊണ്ട് പറഞ്ഞു... ആൾ ഒഴിഞ്ഞ ഒരു ഇടുക്ക് വഴിയിലൂടെ വിഷ്ണു വണ്ടി എടുത്തു... ആരും ഇല്ലെന്ന് കണ്ടതും വണ്ടി നിർത്തി ഒരു ചിരിയോടെ അവളെ നോക്കി...
"എന്താ വിഷ്ണു ഏട്ടാ... "
"നിന്നെ ഈ കോലത്തിൽ കണ്ടപ്പോൾ തോന്നിയത് ആണ് ഒരു കിസ്സ് തരാൻ... തരട്ടെ മ്മ്... "
"അയ്യേ ഈ റോഡിൽ വെച്ചോ ഒന്ന് പോയെ വിഷ്ണു ഏട്ടാ... "
"അതിന് വേണ്ടി അല്ലേ ഞാൻ ഈ വഴി കൊണ്ട് വന്നേ... "
"ഓഹ് അതായിരുന്നു അല്ലേ ഉദ്ദേശം,,, ഞാൻ കരുതി എനിക്ക് ലേറ്റ് ആയോണ്ട് പെട്ടെന്ന് എത്താൻ ആണെന്ന്... "
പാറു മുഖം കോട്ടി പറഞ്ഞതും വിഷ്ണു ഇളിച്ചു കൊണ്ട് അവൾക്ക് നേരെ മുഖം കൊണ്ട് പോയതും നീട്ടി ഉള്ള ഹോൺ അടി കേട്ടു രണ്ടും ഒരു പോലെ തിരിഞ്ഞു നോക്കി...
"ചമ്മിപ്പോയി അല്ലേ വിഷ്ണു ഏട്ടാ... "
മറ്റൊരു ബൈക്ക് വന്നപ്പോ അവൻ വണ്ടി എടുത്തതും പാറു ഇളിച്ചു കൊണ്ട് പറഞ്ഞു...
"എല്ലാം കൂടി ചേർത്ത് ഞാൻ പോകുന്നതിനു മുന്നേ തന്നിരിക്കും കേട്ടല്ലോ... "
"മ്മ് പക്ഷെ റോഡിൽ ഒന്നും വേണ്ട കേട്ടല്ലോ... "
അതും പറഞ്ഞു പാറു ഇളിച്ചു കാണിച്ചു...
കോളേജ് ഗേറ്റ്ന് മുന്നിൽ വണ്ടി നിർത്തിയതും പാറു ഇറങ്ങി അകത്തേക്ക് നോക്കി...
"ലേറ്റ് ആയെന്ന് തോന്നുന്നു എല്ലാം തീർന്നോ ആവോ... "
"അത് അറിഞ്ഞു കൊണ്ടല്ലേ വന്നത്,,, തീർന്നു എങ്കിൽ നീ ഇങ്ങ് പോര് നമുക്ക് പോകാം... "
"അയ്യട ഞാൻ പൂക്കളം ഇട്ടു തീർന്നോ ആവോ എന്ന പറഞ്ഞത്,,, അത് കഴിഞ്ഞാൽ ഞങ്ങൾക്ക് വേറെ പ്രോഗ്രാം ഉള്ളതാ... "
"ഓഹ് എന്നാ ആയിക്കോട്ടെ... "
വിഷ്ണു തിരിച്ചു പോകാൻ വണ്ടി തിരിച്ചതും പാറു ഒന്ന് നിന്നു...
"അതെ കൊണ്ട് പോവാൻ വരണ്ട ഞാൻ ബസിൽ വന്നോളാം... "
നീട്ടി പറഞ്ഞു ഒരു ഫ്‌ളൈങ് കിസ്സും കൊടുത്തു അകത്തേക്ക് കയറിയതും മുന്നിൽ നിക്കുന്ന ആകാശിനെ കണ്ടു എല്ലാം കണ്ടോ എന്ന പോലെ ഒന്ന് നോക്കി...
"ആരാ അത്... "
"അതാ എന്റെ ഭർത്താവ് വിഷ്ണു ഏട്ടൻ... ചേട്ടൻ ഇവിടെ ജൂനിയർ ആയി വരുമ്പോൾ സീനിയർ ആയിരുന്നു... കണ്ടിരുന്നു എങ്കിൽ പരിചയപ്പെടാം ആയിരുന്നു... "
ആകാശ് ദേഷ്യത്തോടെ അവളെ ഒന്ന് ഉഴിഞ്ഞു നോക്കി...
"കണ്ടില്ലെങ്കിൽ എന്താ എപ്പോൾ വേണേലും പരിചയപ്പെടാൻ ഞാൻ റെഡി ആണ്... "
"എന്നാൽ പിന്നെ വേറൊരു ദിവസം ആവാം,,, ഇപ്പോൾ ഞാൻ ക്ലാസിൽ ചെല്ലട്ടെ... "
പാറു ഓടി പോവുന്നതും നോക്കി അവൻ നിന്നു...
"വിഷ്ണു... കാണാം... കാണണം അല്ലോ... "
അവൻ സ്വയം പറഞ്ഞു കൊണ്ട് ചിരിച്ചു...
"എന്താടാ നിനക്ക് അവനെ അറിയോ... "
"അറിയാമോ എന്നോ... ഒരിക്കലും മറക്കാൻ പറ്റാത്ത വിധത്തിൽ എന്റെ മനസ്സിൽ ഉണ്ട് അവൻ... ഇപ്പോൾ അതിനുള്ള ഒരു അവസരം കൂടി ആണ് ഈ പാർവതി... അവളെ വെച്ചു ഞാൻ അവനോട് പ്രതികാരം ചെയ്യും... "
"നീയല്ലേ പറഞ്ഞത് പാർവതിയോട് നിനക്ക് പ്രേമം ആണെന്ന്... ഇപ്പോൾ പ്രതികാരം ചെയ്യുന്നു എന്നും പറയുന്നു... "
"അവളെ വെച്ചു ഞാൻ പ്രതികാരം ചെയ്യുന്നത് അവനോട് ആണ്... പക്ഷെ പാർവതി അവളെ ഞാൻ ഒന്നിനും വിട്ടു കൊടുക്കില്ല... "
പാറു പോയ ഭാഗത്ത് നോക്കി പറഞ്ഞതും അവർ ഒന്നും കാര്യം മനസ്സിൽ ആവാതെ അവനെ തന്നെ നോക്കി നിന്നു...
"എന്താടി ഇപ്പോഴാണോ വരുന്നത്... "
"ചേച്ചിയുടെ കാര്യം ഒക്കെ മംഗളം ആയി കഴിഞ്ഞു... അത് കൊണ്ടാ ലേറ്റ് ആയത്... "
"കയറാതെ നിന്റെ ബസ് വരുന്നത് വരെ നിന്നെ ഞാൻ നോക്കി നിന്നു,,, പിന്നെ നീ കാര്യം എന്നോട് ഇന്നലെ തന്നെ വിളിച്ചു പറഞ്ഞത് കൊണ്ട് അതാവും എന്ന് ഊഹിച്ചു... മാഷ് എന്ത് പറയുന്നു... "
ചിത്ര ആകാംക്ഷയോടെ ചോദിച്ചു...
"ആ പോയാൽ അറിയാം റിസൾട്ട്... "
പാറു കയ് മലർത്തി കാണിച്ചു...
🍁🍁🍁
ഒരുപാട് നേരം പ്രാക്ടീസ് ചെയ്തു കഴിഞ്ഞു വിഷ്ണു ക്ഷീണിച്ചു കൊണ്ട് ബെഞ്ചിൽ ഇരുന്നു...
"എടാ എനിക്ക് ഒരു പ്രതീക്ഷയും ഇല്ല നമ്മൾ ജയിക്കും എന്ന്... "
ജെറി അതും പറഞ്ഞു അവന്റെ സൈഡിൽ ആയി വന്നിരുന്നു... ഒപ്പം ഓരോരുത്തർ ആയി അവന് അരികിൽ വന്നിരുന്നു...
"നമുക്ക്. കോച്ച് വരെ ഇല്ല എല്ലാം നമ്മൾ സ്വയം തീരുമാനിച്ചു കളിക്കുന്നത് അല്ലേ,,, അവിടെ ഒക്കെ വരുന്നത് വലിയ വലിയ കോച്ചിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യുന്നവർ ആവും... "
"ഒരു കോച്ച് പോലും ഇല്ലാതെ നമ്മൾ ഇത്രയും നന്നായി കളിക്കുന്നില്ലേ അത് മതി,,, പിന്നെ പോകുന്നത് ജയിക്കാൻ ആണെങ്കിലും ഒരാൾ തോറ്റാൽ അല്ലേ മറ്റൊരാൾ വിജയിക്കൂ... നമുക്ക് കഴിയുന്നത് പോലെ നോക്കാം... മത്സരിച്ചു എന്ന് പറയുന്നത് അല്ലേ പോയിന്റ്... "
വിഷ്ണു അവരെ ഒക്കെ ആശ്വസിപ്പിച്ചു എങ്കിലും അവനും വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല... പുറമെ ഒന്നും കാണിക്കാതെ നിരാശയോടെ അവൻ ഇരിക്കുമ്പോൾ ആണ് ഫോൺ റിങ്ങ് ചെയ്തത്...
"വിഷ്ണു ഏട്ടാ ഞാൻ ബസ് ഇറങ്ങി,,, തനിയെ വീട്ടിൽ പോകാൻ ഒരു പേടി... "
"ആ നിക്ക് ഞാനും വരാം... "
നൈറ്റ് വരേണ്ട പ്ലേസ് ഒക്കെ പറഞ്ഞു കൊടുത്തു വിഷ്ണു അവിടെ നിന്നും ഇറങ്ങി... പാറുനെയും കൂട്ടി വീട്ടിലേക്ക് വിട്ടു...
ബൈക്കിൽ നിന്നും ഇറങ്ങി എങ്കിലും പാറു അവനെയും കാത്തു നിന്നു... ആകെ സൈലന്റ് ആയി കിടക്കുന്ന വീട് കണ്ടു രണ്ടിനും ഒരുപോലെ ടെൻഷൻ ആയി...
അകത്തേക്ക് കയറാൻ കാൽ എടുത്തു വെച്ചതും...
"നിക്ക്... എങ്ങോട്ടാ ഈ കയറി വരുന്നത്... "
അതും ചോദിച്ചു അച്ഛൻ മുന്നിൽ കടന്നു വന്നതും പാറുവും വിഷ്ണുവും പരസ്പരം നോക്കി...
"ഇത് എന്റെ വീടാണ്,,, ഞാൻ സ്വന്തം ആയി ഉണ്ടാക്കിയത്... എന്നെ അനുസരിച്ചു ജീവിക്കുന്നവർക്ക് മാത്രമേ ഈ വീട്ടിൽ സ്ഥാനം ഉളളൂ... അല്ലാത്തവർക്ക് പോകാം... "
അവർ ഒന്നും മിണ്ടാതെ അതെ നിൽപ്പ് ആയിരുന്നു...
"നീ എന്താ മാധവ ഈ പറയുന്നത് അവൾ ചെയ്ത തെറ്റിന് എന്റെ മോനെ എന്തിനാ ശിക്ഷിക്കുന്നത്... അല്ലേലും അവൻ കൊച്ചു കുട്ടി അല്ലേ... "
മുത്തശ്ശി അവനെ നോക്കി പറഞ്ഞു എങ്കിലും പാറു അപ്പോ ഞാൻ ആരാ എന്ന പോലെ വിഷ്ണുനെ നോക്കി...
"അമ്മേ അകത്ത് പോ,,, ഇവൻ ഇങ്ങനെ ആയതിൽ മുഖ്യ പങ്ക് നിങ്ങൾക്ക് ഉണ്ട്... കൊച്ചു കുട്ടി ആകെ ഉള്ള ആൺതരി ഇതൊക്കെ പറഞ്ഞു അവനെ കൊഞ്ചിച്ചതാ അവൻ ഇങ്ങനെ ആയത്... അവനെ നന്നാക്കാൻ പറ്റും എന്ന് കരുതി കെട്ടിച്ചപ്പോൾ അവൻ അവളെയും അവന്റെ ബാക്കി ആക്കി... നീ എങ്കിലും ഈ ചതിക്ക് കൂട്ട് നിന്നില്ല എങ്കിൽ ഒരു പക്ഷെ ഞാൻ ക്ഷമിക്കും ആയിരുന്നു... "
"ചതി ആയി എനിക്ക് തോന്നുന്നില്ല,,, ചേച്ചി ഇഷ്ടപ്പെടുന്ന ഒരാളെ കൊണ്ട് ചേച്ചിയെ വിവാഹം കഴിപ്പിച്ചു അതാണോ ചതി... "
പാറു പറഞ്ഞു എങ്കിലും അച്ഛൻ കയ് ഉയർത്തി നിർത്താൻ കാണിച്ചു...
"എനിക്ക് രണ്ട് മക്കൾ ഉണ്ടായിരുന്നു... രണ്ടും ഇന്ന് മരിച്ചു... ആ കൂട്ടത്തിൽ ഞാൻ പെടുത്തി രണ്ടിനെയും... ഇപ്പോൾ ഈ നിമിഷം നിങ്ങൾ എന്റെ ആരും അല്ല ഇവിടെ നിന്നും എങ്ങോട്ടാണ് എങ്കിലും നിങ്ങൾക്ക് പോകാം... "
അമ്മയും മുത്തശ്ശിയും കരച്ചിൽ തുടങ്ങി എങ്കിലും അച്ഛൻ അവരെ തടഞ്ഞു നിർത്തി...
"അതാ എനിക്കും നല്ലത്,,, ഇന്നേ വരെ നിങ്ങളെ മകൻ എന്ന കുഴപ്പം മാത്രമേ എനിക്ക് ഉളളൂ,,, എനിക്ക് ഇനി ആരെയും പേടിച്ചു ജീവിക്കേണ്ടല്ലോ... ഇന്ന പണിക്ക് പൊയ്ക്കൂേട എന്ന വിലക്ക് ഇല്ലല്ലോ... "
പാറുന്റെയും അവന്റെയും എല്ലാം എടുത്തു ബാഗിൽ ആക്കി അവൻ ഇറങ്ങി,,, പാറു ഒരു കണ്ണീരോടെ മാഷിന്റെ അടുത്ത് ചെന്നു...
"എന്റെ പ്രിയപ്പെട്ട ഗുരു ആണ് മാഷ്,,, മാഷ് ചെയ്യുന്ന എന്തും നല്ലതിന് വേണ്ടി ആണെന്ന് എനിക്ക് അറിയാം... പക്ഷെ ഇന്ന് ചെയ്തത് ഓർത്തു മാഷ് ഒരിക്കൽ ദുഖിക്കേണ്ട അവസ്ഥ വരും... അന്ന് ഒരു പക്ഷെ ആരും കൂടെ ഉണ്ടായി എന്ന് വരില്ല... "
"എന്റെ കാര്യം ഓർത്തു നീ പേടിക്കണ്ട... അവനെ വിശ്വസിച്ചു കൊണ്ടല്ലേ നീ ഇതൊക്കെ ചെയ്തത്... ഒന്നിനും ഒരു ഉറപ്പും ഇല്ലാത്ത അവനെ കൊണ്ട് നീ ഒരുപാട് ദുഃഖം അനുഭവിക്കും അതാ എന്റെ ഉറപ്പ്... "
അവൾ ഒന്നും മിണ്ടാതെ കണ്ണും തുടച്ചു കൊണ്ട് അമ്മയെയും മുത്തശ്ശിയെയും ഒന്ന് കൂടി നോക്കി കൊണ്ട് ഇറങ്ങി...
അവളെ വീട്ടിൽ ആക്കി മാച്ച് കഴിയുന്നത് വരെ അവിടെ നിക്കാൻ എന്നും പറഞ്ഞു വിഷ്ണു ഇറങ്ങുമ്പോ പാറു പിന്നാലെ ചെന്നു...
"വിഷ്ണു ഏട്ടൻ പേടിക്കേണ്ട മാച്ച് ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും അച്ഛന്റെ മനസ് മാറും... "
"ഇനി മാറേണ്ട പാറു... ഇനി ഞാൻ ആ വീട്ടിൽ ഒരിക്കലും കയറില്ല,,, സ്വന്തം വീടും കെട്ടിപ്പിടിച്ചു എത്ര കാലം ജീവിക്കും എന്ന് നോക്കട്ടെ... "
വിഷ്ണു പോവുന്നതും നോക്കി പാറു സങ്കടത്തിൽ അവിടെ തന്നെ നിന്നു,,, ജാനി വന്നു വിളിച്ചപ്പോൾ ആണ് അവൾ സ്വബോധത്തിലേക്ക് വന്നത്...
🍁🍁🍁
ട്രെയിനിൽ ആണെങ്കിലും വിഷ്ണുവിന്റെ മനസ് എവിടെ ഒക്കെയോ ആയിരുന്നു,,, ഒന്നിനും ഒരു താല്പര്യവും ഇല്ലാതെ അവൻ മൗനം ആയി ഇരുന്നു... അവന്റെ ഇരിപ്പ് കണ്ടു എല്ലാരുടെയും പ്രതീക്ഷ അസ്തമിച്ചു...
ഇടക്ക് ആതി വിളിച്ചപ്പോൾ ആണ് അവന് ഇത്തിരി ആശ്വാസം ആയത്,,, കാലത്ത് തന്നെ അവർ അവിടെ എത്തി എങ്കിലും പാറുവിന്റെ കാളിംഗ് കണ്ടു വിഷ്ണു അതും കട്ട് ചെയ്തു റൂമിലേക്ക് വിട്ടു...
പാറുവിനും അവൻ കാൾ എടുക്കാത്തത് കണ്ടു വല്ലാതെ സങ്കടം ആയി...
മുറിയിൽ കയറി എല്ലാരും റെഡി ആയി എങ്കിലും വിഷ്ണു ഒന്നിനും താല്പര്യം ഇല്ലാത്ത പോലെ ഇരുന്നു...
"നീ ഇങ്ങനെ ആണെങ്കിൽ ഞങ്ങൾ ഇപ്പോൾ തന്നെ തിരിച്ചു പോകും,,, അല്ലെങ്കിൽ തന്നെ വലിയ പ്രതീക്ഷ ഇല്ല അപ്പോഴാ അവന്റെ ഒരു ഇരിപ്പ്,,, ഇതിനാണോ ഇല്ലാത്ത കാശും മുടക്കി ഇങ്ങോട്ട് വന്നത്... "
ഹരി അവനോട് കലിപ്പ് ആയതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവിടെ നിന്നും എണീറ്റ് റെഡി ആയി വന്നു,,, പേര് രജിസ്റ്റർ ചെയ്തു അവർ ആ ഗ്രൗണ്ട് ഒക്കെ ഒന്ന് ചുറ്റി കണ്ടതും ബാക്കി ഉണ്ടായിരുന്ന പ്രതീക്ഷ പോലും അവർക്ക് നഷ്ടപ്പെട്ടു...
"നന്നായി എന്തായാലും തോറ്റു തുന്നം പാറിയാൽ ഞാൻ നാട്ടിലേക്ക് ഇല്ല ഇവിടെ വല്ല പനിയും എടുത്തു ജീവിച്ചോളാം... "
ജെറി അതും പറഞ്ഞു ശോക ഭാവം വരുത്തി നിന്നു...
"എനിക്ക് ഈ കളി ജയിക്കണം,,, എല്ലാം കൊണ്ടും എനിക്ക് ഒരു പരീക്ഷണം ആണ് ആ കളി,,, അഥവാ ഇത് തോറ്റു പോയാൽ ഞാൻ നാട്ടിലേക്ക് ഇല്ല... എന്തിന് പറയുന്നു എന്റെ പാറുന്റെ മുന്നിലേക്ക് പോലും ഒരു മടക്കം ഉണ്ടാവില്ല... "
അത് കേട്ടു എല്ലാരും വിഷ്ണുനെ നോക്കി നിന്നു,,, അവൻ ഒന്നും വെറും വാക്ക് പറയാറില്ല എന്ന് അവർക്ക് നന്നായി അറിയാം...
പാറുവിന്റെ കാളിംഗ് വീണ്ടും വീണ്ടും വന്നതും അവൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു ബെഡിൽ ഇട്ടു... അവന്റെ പ്രവർത്തി കണ്ടു എല്ലാരും അവനെ തന്നെ നോക്കി നിന്നു...
വിഷ്ണു സ്വിച്ച് ഓഫ് ചെയ്തു എന്ന് കണ്ടതും പാറു വിളിച്ചത് ജെറിയെ ആണ്...
"എടാ പാറുആണ്,,, നീ ഓഫ് ചെയ്തത് കൊണ്ട് ടെൻഷൻ അടിച്ചു കൊണ്ടാവും ഈ വിളി... നീ എടുക്കു വിഷ്ണു... "
"നീ ആ ഫോൺ ഓഫ് ചെയ്തേ... "
അവൻ ദേഷ്യത്തോടെ പറയുന്നത് കേട്ടു ജെറി അപ്പോ തന്നെ ഓഫ് ചെയ്തു... അതോടെ ഹരിയുടെ
ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി...
"അവൾ ആവും ഓഫ് ചെയ്തേക്ക്... "
"ഞാൻ ഓഫ് ചെയ്യില്ല ഞാൻ പറയാൻ പോവാ ആരോടോ ഉള്ള ദേഷ്യം നിന്നോട് തീർക്കാൻ ആണ് അവൻ ഫോൺ ഓഫ് ചെയ്തത് എന്ന്... "
ഹരി അതും പറഞ്ഞു കാൾ അറ്റന്റൻസ് ചെയ്യാൻ നോക്കിയതും വിഷ്ണു അവന്റെ ഫോൺ തട്ടി തെറിപ്പിച്ചു... വിരൽ തട്ടി കാൾ ഓൺ ആയത് ആരും അറിഞ്ഞില്ല...
"നിനക്ക് എന്താ എന്നെ മനസ്സിൽ ആക്കാൻ പറ്റാതെ,,, അവൾ ഇനി ആരെ ഫോണിൽ വിളിച്ചാലും ആരും എടുക്കാൻ നിക്കണ്ട... "
വിഷ്ണുവിന്റെ അലർച്ച അവൾ കേട്ടതും അപ്പോ തന്നെ ഫോൺ കട്ട് ചെയ്തു കൊണ്ട് പാറു അവിടെ ഇരുന്നു കരയാൻ തുടങ്ങി...
"നീ ഇങ്ങനെ ആണെങ്കിൽ പിന്നെ എന്തിനാ നമ്മൾ ഇങ്ങോട്ട് വന്നത്... "
ജെറി പല്ലും കടിച്ചു വിഷ്ണുനോട് ചോദിച്ചു...
"ആ ലക്ഷ്യം എനിക്ക് മാത്രം പോരാ... നിങ്ങൾക്കും വേണം... ഇന്ന് മുതൽ അത് മാത്രം മതി... "
അവന്റെ പ്രവർത്തിയും ആർക്കും പിടിക്കാത്ത പോലെ അവനെ തന്നെ നോക്കി എല്ലാരും ഇരുന്നു...
"സോറിടാ,,, എന്റെ അച്ഛന്റെ ഔദാര്യത്തിൽ ആണ് എന്റെ പാറു എന്റെ ഭാര്യ ആയത്,,, പക്ഷെ ആ അച്ഛൻ തന്നെ ഞങ്ങളെ ആ വീട്ടിൽ നിന്നും ഇറക്കി വിട്ടപ്പോൾ സഹിക്കാൻ ആവുന്നില്ല,,, ഞാൻ ഒറ്റയ്ക്ക് ആണെങ്കിൽ ഒരു പ്രശനം ഇല്ല... പക്ഷെ എന്റെ പാറു അവളെ ജീവിതം പഠിപ്പ് എല്ലാം അവളെ പ്രതീക്ഷ പോലെ എനിക്ക് നടത്തി കൊടുക്കാൻ പറ്റുമോടാ... ഞാൻ പോകുന്നത് വരെ അവൾക്ക് വീട്ടിൽ കഴിയാം... പിന്നെ ഞാൻ അവളെയും കൊണ്ട് എന്ത് ചെയ്യും... ഒരു പെണ്ണിന് വേണ്ട സുരക്ഷ അവൾക്ക് കൊടുക്കാൻ എനിക്ക് പറ്റുമോ... എന്റെ വിജയം മാത്രം ആണ് അവളെ ലക്ഷ്യം... പക്ഷെ എനിക്ക് അത് പോലും നിറവേറ്റി കൊടുക്കാൻ പറ്റുമോ എന്ന് അറിയില്ല... "
വിഷ്ണു പൊട്ടി കരഞ്ഞു കൊണ്ട് പറയുന്നത് കേട്ടു അവർക്ക് ഒന്നും എന്ത് പറഞ്ഞു അവനെ മനസ്സിൽ ആക്കും എന്ന് അറിയാൻ വയ്യാത്ത പോലെ നിന്നു...
🍁🍁🍁
കുളക്കടവിൽ ഇരുന്നു ഓരോ കല്ല് എടുത്തു പാറു ദേഷ്യത്തിൽ വെള്ളത്തിൽ എറിഞ്ഞു കൊണ്ടിരുന്നു...
"എന്താ പാറു നീ ഇങ്ങനെ ഇവിടെ ഇരിക്കുന്നെ... നീ വന്നു എന്ന് കേട്ടപ്പോൾ നിന്നെ കാണാൻ വന്നതാ ഞാൻ... "
ചിത്ര അതും പറഞ്ഞു അവൾക്ക് അരികിൽ ആയി ഇരുന്നു... അവളെ ഒന്ന് നോക്കി എന്നല്ലാതെ പാറു ഒന്നും മിണ്ടാതെ തന്റെ പ്രവൃത്തി തുടർന്നു കൊണ്ടിരുന്നു...
"എന്ത് പറ്റിയെഡീ... എന്നോട് എങ്കിലും പറ... "
"സങ്കടങ്ങൾ മാത്രമേ ദൈവം എനിക്ക് തന്നിട്ടുള്ളൂ... പക്ഷെ വിഷ്ണു ഏട്ടൻ ജീവിതത്തിൽ വന്നപ്പോ ഒത്തിരി സന്തോഷിച്ചു... ഇപ്പോൾ വിഷ്ണു ഏട്ടന് പോലും എന്നോട് ദേഷ്യം ആണ്... അതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത് എന്ന് എനിക്ക് അറിയില്ല... "
" വിഷ്ണു ഏട്ടന് നീ എന്ന് വെച്ചാൽ ജീവൻ അല്ലേ... ഇപ്പോൾ പിന്നെ എന്ത് പറ്റി... "
"ഞാൻ നിന്നോട് പറഞ്ഞ ആ മാച്ചിൽ പങ്കെടുക്കാൻ വിഷ്ണു ഏട്ടൻ പോയി... പക്ഷെ ഞാൻ വിളിച്ചിട്ട് കാൾ എടുക്കുന്നില്ല... "
"അതാണോ എടീ അത് ബിസി ആയത് കൊണ്ടാവും... "
"ഞാൻ വിളിച്ചാൽ ആരും എടുക്കരുത് എന്ന് വിഷ്ണു ഏട്ടൻ തന്നെ അവരോട് പറയുന്നത് ഞാൻ കേട്ടു അപ്പോ എന്നോട് എന്തോ ദേഷ്യം ഉണ്ടായത് കൊണ്ടല്ലേ... "
"അയ്യേ അതിനാണോ നീ ഇങ്ങനെ മുഖം വീർപ്പിച്ചു ഇരിക്കുന്നത്... "
"അത് മാത്രം അല്ല ചേച്ചിയുടെ കാര്യത്തിൽ തല ഇട്ടതിനുള്ള ട്രോഫി കൂടി കിട്ടി അച്ഛൻ പിടിച്ചു പുറത്താക്കി... എല്ലാം കൊണ്ടും വിഷ്ണു ഏട്ടന് ഞാൻ ഇപ്പോൾ ഭാരം അല്ലേ... കാരണം ഈ അച്ഛൻ ആണല്ലോ എന്നെ പിടിച്ചു അങ്ങേരെ തലയിൽ ഇട്ടത്... "
പാറു മുഖം വീർപ്പിച്ചു ഇരുന്നു...
"ആ മാഷ് എന്താ ഇങ്ങനെ... നിന്റെ എല്ലാ കാര്യവും നോക്കിക്കോളാം എന്നും പറഞ്ഞു മോനെ കൊണ്ട് കെട്ടിച്ചു ഇപ്പോൾ പിടിച്ചു പുറത്താക്കി എന്നോ... നിന്നെ അവിടെ നിർത്തി വിഷ്ണു ഏട്ടനെ പുറത്ത് ആക്കിയാൽ പോരെ... "
ചിത്ര പറയുന്നത് കേട്ടതും പാറു കലിപ്പിൽ അവളെ നോക്കി...
"ഡീ വിഷ്ണു ഏട്ടൻ ആണ് എന്നെ കെട്ടിയെ അല്ലാതെ മാഷ് അല്ല... വിഷ്ണു ഏട്ടനെ പുറത്താക്കിയാൽ ഞാൻ അവിടെ നിക്കോ... ഇങ്ങനെ ഒരു പൊട്ടി... "
ചിത്ര ഒന്ന് ഇളിച്ചു കൊണ്ട് പാറു ചെയ്യുന്ന പോലെ കല്ല് എടുത്തു ഏറു തുടങ്ങി...
🍁🍁🍁
"കോപ്പ് ഇന്നേക്ക് മൂന്ന് ദിവസം ആയി പോയിട്ട് ഇങ്ങ് വരട്ടെ ഞാൻ കാണിച്ചു തരാം... "😠
പാറു കലിപ്പിൽ അതും പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... ജാനി അവളെയും നോക്കി കിടക്കുന്നുണ്ടായിരുന്നു...
അച്ഛൻ വരുന്നത് കണ്ടു പാറുവും ജാനിയും ഓടി പുറത്തേക്ക് പോയി...
"അച്ഛൻ എന്താ വൈകിയെ... "
"മോൾ വന്നത് അല്ലേ... മോൾ ഉള്ളപ്പോൾ അച്ഛൻ എന്നും കുടിച്ചു വന്നു അലമ്പ് അല്ലേ...ഇന്ന് ഞാൻ എന്റെ മോൾക്ക് ഇഷ്ട്ടം ഉള്ള നാരങ്ങാമിട്ടായി വാങ്ങാൻ നിന്നത് ആണ്... ഇപ്പോൾ പഴയ പോലെ ഇത് കിട്ടാൻ ഇല്ല ഒരുപാട് അന്വേഷിച്ചു കിട്ടിയത് ആണ് അതാ വൈകിയെ... "
പാറുവിന്റെ കണ്ണ് നിറഞ്ഞു വന്നു,,, അവൾ അച്ഛനെയും കെട്ടിപ്പിടിച്ചു നിന്നു...
"എന്റെ അച്ഛൻ ഇങ്ങനെ മാറും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല... എനിക്ക് ഇപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം ആയി... "
അവൾ അതെ നിൽപ്പ് തുടർന്നു കൊണ്ട് പറഞ്ഞു...
"അച്ഛന്റെ കണ്ണ് തുറക്കാൻ എന്റെ മോൾ ഈ വീട്ടിൽ നിന്നും പടി ഇറങ്ങേണ്ടി വന്നു,,, എന്നാലും അച്ഛന് സങ്കടം ഇല്ല നല്ലോരു കുടുംബത്തിൽ അല്ലേ എന്റെ മോൾ ചെന്നു കയറിയത്... "
അവിടെ നിന്നും ഇറക്കി വിട്ടത് ഒന്നും പറയാത്തത് നന്നായി എന്ന് അവൾക്ക് തോന്നി...
അച്ഛന് ഉള്ള ഭക്ഷണം കൊടുത്തു അമ്മ അടുത്ത് ഇരുന്നതും പാറു അതും നോക്കി നിന്നു... വിഷ്ണുവിന്റെ കൂടെ ഇങ്ങനെ ഇരുന്നു കഴിക്കാൻ അവൾ ഒരുപാട് ആഗ്രഹിച്ചത് ആണ്...
🍁🍁🍁
"എടാ വിഷ്ണു ഇനി എങ്കിലും ആ പാവത്തിനെ വിളിച്ചു പറയാൻ നോക്ക്,,, നമ്മൾ ഫൈനലിൽ എത്തി എന്ന്... "
"ഇനി രണ്ട് മൂന്ന് ദിവസം കൂടി അല്ലേ ഉളളൂ... അത് വരെ ഉള്ള ക്ഷമ എനിക്കുണ്ട്... "
വിഷ്ണു ജെറി പറഞ്ഞത് ഒന്നും കേൾക്കാതെ ബെഡിൽ കിടന്നു... വിജയിച്ചു വന്നാൽ എന്നെ തന്നെ തരും എന്ന് പറഞ്ഞതാണ് അവൻ അപ്പോ ഓർത്തത്... അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ ഓർത്തു കിടന്നു...
"എന്താ തന്റെ പേര്... "
"കിഷോർ... "
വിഷ്ണുവിന്റെ ടീമിൽ നിന്നും ഒരുത്തനെ അടുത്ത് നിർത്തി കൊണ്ട് അവരോട് ഒപ്പം നാളെ മത്സരം ഉള്ള ടീം അവനോട് ചോദിച്ചതിന് പേരും പറഞ്ഞു അവൻ നിന്നു...
"അപ്പോ കിഷോർ ഒരു കാര്യം ചെയ്യണം... നാളെ മത്സരം നടക്കുമ്പോ മോൻ നല്ല വൃത്തി ആയി കളിക്കണം... പക്ഷെ തോക്കാൻ വേണ്ടി ആണെന്ന് മാത്രം... "
അവന്റെ തോളിൽ കയ്യിട്ടു കൊണ്ട് ഒരുത്തൻ പറഞ്ഞതും കിഷോർ കയ് തട്ടി മാറ്റി...
"തോക്കാൻ അല്ല ജയിക്കാൻ ആണ് ഞങ്ങൾ വന്നത്... "
"നിങ്ങളുടെ ടീം തോറ്റു എന്ന് കരുതി നിനക്ക് യാതൊരു നഷ്ടവും ഉണ്ടാവാൻ പോണില്ല,,, നിന്റെ ടീമിന് കിട്ടുന്ന പണം നിനക്ക് ഒറ്റയക്ക് കിട്ടുകയും ചെയ്യും... "
"അത് എങ്ങനെ... "
"കാരണം കപ്പ് പോട്ടെ പണം ഫിഫ്റ്റി തൗസന്റ് നിനക്ക് ഒറ്റയ്ക്ക് തരും ഞങ്ങൾ എന്ന്... പക്ഷെ അതിന് നീ മനസ് വെക്കണം.... "
"പക്ഷെ കളി കഴിഞ്ഞു നിങ്ങൾ വാക്ക് പാലിക്കും എന്ന് എന്താ ഉറപ്പ്... "
"അതിന് ട്വന്റി ഫൈവ് തൗസന്റ് ഞങ്ങൾ ഇപ്പോൾ നിന്റെ കയ്യിൽ തരും,,, ബാക്കി കളി കഴിഞ്ഞു ഇവിടെ നിന്നും പോകുന്നതിനു മുന്നേ തരും... "
അവൻ അടുത്തുള്ളവനെ നോക്കി കണ്ണ് കൊണ്ട് കാണിച്ചതും അവൻ ബാഗിൽ നിന്നും പണം എടുത്തു അവന് നേരെ നീട്ടി... കിഷോർ കണ്ണും വിടർത്തി അതിലേക്ക് നോക്കി...
"മ്മ് വാങ്ങിക്കോ നിനക്ക് ഉള്ളത് തന്നെയാ... "
കിഷോർ ഒന്നും നോക്കാതെ അതും വാങ്ങി കയ്യിൽ വെച്ചു...
"ഇനി ഞാൻ എന്താ ചെയ്യേണ്ടത്... "
"നീ ഒന്നും ചെയ്യേണ്ട... ബോൾ കിട്ടിയാൽ അത് എങ്ങനെ പാസ്സ് ചെയ്യണം എന്നും ടീമിൽ നിന്നും ഒരാളുടെ ബോളും ഗോൾ പോസ്റ്റിൽ വരാതെയും നോക്കിയാൽ മതി... ചുരുക്കി പറഞ്ഞാൽ കളിക്കുന്നത് ആ ടീമിൽ നിന്ന് കൊണ്ടാണ് എങ്കിലും നീ കളിക്കേണ്ടത് ഞങ്ങൾ ജയിക്കാൻ വേണ്ടി ആണ്... "
കിഷോർ ഒന്ന് ആലോചിച്ചു കൊണ്ട് അവരെ നോക്കി തംസ്അപ്പും കാണിച്ചു. അവിടെ നിന്നും ഇറങ്ങി...
അരയിൽ തിരുകി വെച്ച പണവും ആയി അവൻ എല്ലാരും ഉള്ള മുറിയിൽ കയറി...
"നീ എവിടെ ആയിരുന്നു ഇത് വരെ... "
ഹരി അവനോട് ചോദിച്ചതും അവന് ഒരു പേടി പോലെ തോന്നി എങ്കിലും പുറത്ത് കാണിക്കാതെ ഇരിക്കാൻ അവൻ പരമാവധി ശ്രമിച്ചു...
"അത് ഞാൻ ഒന്ന് സ്‌മോക്ക് ചെയ്യാൻ പോയതാ... "
അവൻ അവർക്ക് ആർക്കും മുഖം കൊടുക്കാതെ അതും പറഞ്ഞു ബാത്‌റൂമിൽ ചെന്നു... അരയിൽ തിരുകിയ പണം എടുത്തു ഒരു ചിരിയോടെ അവൻ അതിലേക്ക് നോക്കി നിന്നു...
🍁🍁🍁
"ചേച്ചിക്ക് എങ്കിലും എന്നെ വിളിക്കാൻ തോന്നിയല്ലോ അത് മതി എനിക്ക്... "
ആതി വിളിച്ചപ്പോൾ പാറു അവളോട് എല്ലാ പരിഭവവും പറഞ്ഞു...
"വിഷ്ണു വിളിച്ചില്ല എന്ന് കരുതി നീ ഇങ്ങനെ ടെൻഷൻ ആവാതെ... അവന് സങ്കടം വന്നാൽ അങ്ങനെ ആണ് എല്ലാരിൽ നിന്നും അകലും... പക്ഷെ അതൊന്നും രണ്ട് ദിവസത്തിൽ കൂടുതൽ കാണില്ല... "
"ഹ്മ്മ് എട്ടു ദിവസം ആയി അവൻ എന്നെ വിട്ടു പോയിട്ട്... എന്നെങ്കിലും കണ്ടാൽ അങ്ങേരെ മിക്കവാറും ഞാൻ കൊല്ലും നോക്കിക്കോ... "
"എനിക്ക് ആകെ ഉള്ള ഒരു അനിയൻ ആണ് അവന് എന്തെങ്കിലും പറ്റിയാൽ ഉണ്ടല്ലോ... "
"അപ്പോ ചേച്ചിക്ക് വിഷ്ണു ഏട്ടനെ മാത്രം മതി അല്ലേ... "
പാറു ചിണുങ്ങി കൊണ്ട് ചോദിച്ചു...
"അവനെയും നിന്നെയും വേണം,,, പക്ഷെ ഒരുമിച്ചു മതി കേട്ടല്ലോ വന്നു പിണക്കം ഒക്കെ പെട്ടെന്ന് മാറ്റി എന്നെ കാണാൻ വന്നേക്കണം കേട്ടല്ലോ... "
ആതി അവളെ പിണക്കം ഒക്കെ മാറ്റി ഫോൺ വെച്ചതും പാറുന് കുറച്ചു ആശ്വാസം ആയി... അമ്മയെ കണ്ടു അവൾ ഒന്ന് ചിരിച്ചു എങ്കിലും എന്തോ മനസ്സിൽ ആയ പോലെ അമ്മ അവളെ തന്നെ നോക്കി നിന്നു...
"നീ ഇത്രയും ദിവസം ഇവിടെ നിന്നിട്ടും മാഷ് എന്താ മോളെ കാണാൻ വരാതെ ഇരുന്നത്... "
"അത് പിന്നെ അച്ഛൻ എന്നും വിളിക്കാറുണ്ട്... ഞാൻ പറഞ്ഞു വരേണ്ട എന്ന് വിഷ്ണു ഏട്ടൻ വന്നാൽ ഞാൻ അങ്ങോട്ട് തന്നെ അല്ലേ പോന്നെ... "
പാറു അമ്മയുടെ മുന്നിൽ നിന്നും പുറത്തേക്ക് വന്നു... വിഷ്ണു വന്നാൽ എങ്ങോട്ട് പോകും എന്നായിരുന്നു അവളുടെ ചിന്ത...
💕💕💕
ഇന്ന് ഫൈനൽ ആയോണ്ട് തന്നെ വിഷ്ണുവും ടീമും വാശിയോടെ തന്നെ കളിക്കാൻ ഇറങ്ങി...
ഫൈനലിൽ എത്തിയതോടെ അവർക്ക് എല്ലാം ആത്മ വിശ്വാസം കൂടിയ പോലെ സന്തോഷത്തോടെ ആയിരുന്നു അവർ എല്ലാരും ഇറങ്ങിയത്...
പക്ഷെ ഓരോ നിമിഷവും അവർക്ക് നിരാശ ആയിരുന്നു... കിഷോർ അവർക്ക് കൊടുത്ത വാക്ക് കൃത്യമായി പാലിച്ചു... ഹാഫ് ടൈം ആവും വരെ അവർക്ക് ഒരു ഗോൾ നേടാൻ പോലും ആയില്ല... എതിർ ടീം ഫൈവ് ഗോൾ ആയതോടെ അവരുടെ പ്രതീക്ഷ എല്ലാം അസ്തമിച്ചു...
കിഷോറിന്റെ പെരുമാറ്റവും കളിയും കണ്ടതോടെ വിഷ്ണു ആ സത്യം മനസ്സിൽ ആക്കി... അവൻ കളിക്കുന്നത് അവർക്ക് വേണ്ടി അല്ലെന്ന്...
വിഷ്ണുവിനു മാത്രം ഒരു പരീക്ഷണം ആയോണ്ട് അവൻ ഒന്നും പുറത്ത് കാണിക്കാതെ പാറുനെ മാത്രം ഓർത്തു കണ്ണും അടച്ചു നിന്നു...
അവളുടെ നിറഞ്ഞു വന്ന കണ്ണുകളും ഒരു ദയയും ഇല്ലാതെ അച്ഛൻ പുറത്താക്കിയതും എല്ലാം ഓർത്തു കൊണ്ട് അവൻ അവന് വേണ്ടി മാത്രം വാശിയോടെ കളിച്ചു...
ആർക്കും ബോൾ പാസ്സ് ചെയ്യാൻ പോലും നിക്കാതെ അവൻ വാശിയോടെ തന്നെ ഗോൾ അടിച്ചു...
🍁🍁🍁
വിഷ്ണുവിന്റെ ഒരൊറ്റ ചവിട്ടിന് കിഷോർ തെറിച്ചു വീണു... അത് കണ്ടു എല്ലാരും വിഷ്ണുനെ പിടിച്ചു മാറ്റാൻ നോക്കി...
"നിനക്ക് എന്താ വിഷ്ണു ഭ്രാന്ത് പിടിച്ചോ... നീ എന്തിനാ അവനെ തല്ലുന്നത്... "
"നിങ്ങൾ ആർക്കും മനസ്സിൽ ആവാത്ത ഒന്ന് എനിക്ക് മനസ്സിൽ ആയി... ഇവൻ ഇന്ന് കളിച്ചത് മുഴുവനും സ്വന്തം ടീമിന് വേണ്ടി അല്ല... എതിർ ടീമിന് വേണ്ടി ആണ്... "
പല്ലും കടിച്ചു ദേഷ്യത്തിൽ വിഷ്ണു പറഞ്ഞതും എല്ലാരും അവനെ തുറിച്ചു നോക്കി...
"എന്നോട് ക്ഷമിക്കണം... "
അവൻ കയ് കൂപ്പി പറഞ്ഞു എങ്കിലും എല്ലാരും അവനെ തല്ലി ചതച്ചു...
"മതി... അവനെ അങ്ങ് വിട്ടേക്ക്... ഇനി ഇങ്ങനെ ഒന്ന് ടീമിൽ വേണ്ട... പകരം ഒന്നല്ല പത്ത് ഇരുപത് കിട്ടും... എന്തും ഞങ്ങൾ ക്ഷമിക്കും കൂടെ നിന്നു ചതിക്കുന്നത് ഒഴികെ... "
വിഷ്ണുവിനു പിന്നാലെ അവനെയും പുച്ഛിച്ചു കൊണ്ട് അവർ എല്ലാരും പോയതും കിഷോർ അവിടെ തന്നെ ഇരുന്നു...
"കോൺഗ്രാറ്റ്ലഷൻസ്... "
വിഷ്ണുവിനു നേരെ ഒരു കയ് വന്നതും അവൻ കണ്ണും മിഴിച്ചു അയാളെ നോക്കി...
"വിനു ഏട്ടൻ എങ്ങനെ ഇവിടെ...? "
വിഷ്ണു വിക്കി വിക്കി ചോദിച്ചു...
"ഞാൻ മാത്രം അല്ല നിന്റെ ചേച്ചിയും ഉണ്ട്... നിന്റെ കളി നേരിട്ട് കാണണം എന്ന് അവൾ പറഞ്ഞു എന്നെ കൊണ്ട് വന്നത് ആണ് അവൾ... "
ആതി വന്നു മുന്നിൽ നിന്നതും വിഷ്ണു സന്തോഷത്തോടെ അവളെ കെട്ടിപ്പിടിച്ചു...
"എനിക്ക് ഉറപ്പാ നീ ഇത് നേടും എന്ന്... പക്ഷെ ഇത് കൊണ്ട് എങ്ങോട്ട് പോകാൻ ആണ് നിന്റെ പ്ലാൻ... "
"അതെന്താ ചേച്ചി അങ്ങനെ ചോദിച്ചത്... പാറു എന്തായാലും അവളെ വീട്ടിൽ അല്ലേ തത്കാലം അങ്ങോട്ട് പോണം... "
"ഹ്മ്മ് നീ അങ്ങോട്ടേക്ക് പോവേ വേണ്ടൂ... രണ്ട് കയ്യും നീട്ടി അവിടെ സ്വീകരിക്കും...
ഇങ്ങോട്ടേക്കു അവളെയും കൊണ്ട് വരാം എന്ന് കരുതി ഞാൻ പാറുനെ വിളിച്ചു,,, അപ്പോഴാ അവൾ നിന്നെ കുറിച്ച് പരാതിയുടെ കെട്ട് അഴിച്ചു വിട്ടത്... നീ എന്താ അവളെ വിളിക്കാതെ ഇരുന്നത്... അത് കേട്ടപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല,,, അവിടെ ആയത് കൊണ്ട് അവൾ നിന്റെ കാര്യം ഒന്നും അറിഞ്ഞില്ലല്ലോ ഞാൻ ആയിട്ട് ഒന്നും പറയാനും പോയില്ല... എല്ലാം നീ തന്നെ തീർക്കട്ടെ എന്ന് കരുതി... "
"ഇത് കിട്ടിയില്ല എങ്കിൽ ഇനി നാട്ടിലേക്ക് ഇല്ലെന്ന് ആണ് ഇവൻ തീരുമാനിച്ചത് തന്നെ... അത് കൊണ്ടാ ഇവിടെ എത്തിയത് മുതൽ അവളെ പോലും അവൻ വിളിക്കാതെ ഇരുന്നത്... "
ജെറി വിഷ്ണുന്റെ തീരുമാനം ആതിയോട് പറഞ്ഞതും ആതി അവനെ കലിപ്പിൽ നോക്കി...
"ആണോ എന്നാൽ അതും കൂടി ഞാൻ അവളെ വിളിച്ചു പറഞ്ഞെക്കാം... അങ്ങനെ ഉള്ള ഒരു ബന്ധം മാത്രമേ നിനക്ക് അവളോട് ഉളളൂ... വെറുതെ അല്ല അച്ഛൻ നിനക്ക് ഇത് വരെ വിവരം വെച്ചില്ല എന്ന് പറയുന്നത് അത് ശരിയാണെന്ന് ഇപ്പോൾ അല്ലേ മനസ്സിൽ ആയത്... "
"എന്റെ ചേച്ചി അതൊന്നും അവളോട് വിളിച്ചു പറയല്ലേ അല്ലെങ്കിൽ തന്നെ അവൾ എന്നെ എങ്ങനെ സ്വീകരിക്കും എന്ന് ഓർത്ത് ടെൻഷൻ ആണ്... "
"അത് നിന്റെ കയ്യിലിരിപ്പ് കൊണ്ട് അല്ലേ... "
"അത് ശരിയാ... അല്ല ചേച്ചി നിങ്ങൾ ഞങ്ങളെ കൂടെ നാട്ടിലേക്ക് വരുന്നുണ്ടോ... "
"ഞങ്ങൾ ഹണിമൂൺ വന്നതാ വിഷ്ണു കൂട്ടത്തിൽ നിന്റെ കളി കാണാൻ വന്നു എന്നെ ഉളളൂ,,, രണ്ട് ദിവസത്തേക്ക് ഞാൻ ലീവ് എടുത്തത് ആണ്... "
അവരെ പറഞ്ഞു വിട്ടു വിഷ്ണു മുറിയിൽ ചെന്നു എല്ലാം പാക്ക് ചെയ്തു,,, ഒപ്പം അവന്റെ കൂടെ ഉണ്ടായിരുന്നവരും...
"ഇതിന് നിനക്ക് മാത്രം ആണ് അവകാശം വിഷ്ണു നീ തന്നെ വെച്ചോ... "
"നിങ്ങൾ കൂടെ ഉണ്ടായത് കൊണ്ടല്ലേ... അപ്പോ അതും അങ്ങനെ മതി... "
ചെക്ക് എടുത്തു അവർക്ക് തന്നെ നീട്ടി കൊണ്ട് വിഷ്ണു പറഞ്ഞു... ആ കപ്പ് എടുത്തു അതിൽ ഒന്ന് ഉമ്മ വെച്ചു കൊണ്ട് അവൻ അത് ബാഗിൽ വേച്ചു...
🍁🍁🍁
കോളേജിൽ നിന്നും ഇറങ്ങിയതും പാറു ഉള്ളത് കൊണ്ട് ചിത്ര അവളെ കയ്യും പിടിച്ചു നടന്നു...
"ഇനി തുടങ്ങി കാലത്ത് ഒരുങ്ങി കെട്ടി വരാനും വൈകീട്ട് തിരിച്ചു പോകാനും... കുറച്ച് ദിവസം അകത്ത് തന്നെ ഇരുന്നത് കൊണ്ട് മടി പിടിച്ചു... എപ്പോ ശരിയാവോ എന്തോ... "
ചിത്ര പറയുന്നത് കേട്ടു പാറു അവളെ നോക്കി ഒന്ന് ചിരിച്ചു...
"എങ്കിൽ നിനക്ക് വീട്ടിൽ ഇരുന്നാൽ പോരെ പിന്നെ എന്തിനാ ഇങ്ങോട്ടേക്കു വന്നത്... "
"വന്നല്ലേ പറ്റൂ... "
ചിത്ര അതും പറഞ്ഞു ഇളിച്ചു കൊണ്ട് നടന്നു,,, പാറു അവളെ നോക്കി പുച്ഛിച്ചു കൊണ്ട് റോഡ് ക്രോസ്സ് ചെയ്യാൻ നിന്നതും മുന്നിൽ നിക്കുന്ന വിഷ്ണുവിനെ കണ്ടു അവളെ കണ്ണ് വിടർന്നു...
ഓടി ചെന്നു കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തോന്നി എങ്കിലും എല്ലാം ഓർത്തു ആ ഭാഗത്ത് നോക്കാതെ അവൾ മുന്നോട്ട് നടന്നു...
"എടീ വിഷ്ണു ഏട്ടൻ അല്ലേ അത്... "
"ആണോ ഞാൻ കണ്ടില്ല... മിണ്ടാതെ വന്നേ ആ ഭാഗത്ത് എങ്ങാനും നോക്കിയാൽ കണ്ണ് ഞാൻ കുത്തിപൊട്ടിക്കും... "
"നീ എന്തിനാ അവനോട് ഉള്ള ദേഷ്യം എന്നോട് തീർക്കുന്നത്... "
വിഷ്ണു അവൾ മൈൻഡ് ചെയ്യാത്തത് കണ്ടു നോക്കിയത് ഹരിയെയും ജെറിയെയും ആണ്... പിന്നിലേക്ക് മറച്ചു പിടിച്ച കപ്പ് അവളെ മുന്നിലേക്ക് കാണാൻ പാകത്തിന് പിടിച്ചു എങ്കിലും അവൾ അതൊന്നും കണ്ട ഭാവം നടിച്ചില്ല...
അവന്റെ കയ്യിൽ ഉള്ള കപ്പ് കണ്ടതും അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു,,, പക്ഷെ അതൊന്നും പുറത്ത് കാണിക്കാതെ പാറു ബസ് വരുന്നതും നോക്കി നിന്നു...
വിഷ്ണു അടുത്തേക്ക് വരും തോറും അവൾക്ക് സങ്കടവും ദേഷ്യവും ഒരു പോലെ വന്നു... ഇത്രയും ദിവസം ഒന്ന് വിളിക്കാൻ പോലും തോന്നാത്ത അവൻ അടുത്ത് എത്തി എന്ന് കണ്ടതും മുന്നിൽ വന്നു നിന്ന ബസ് എങ്ങോട്ട് ആണെന്ന് പോലും നോക്കാതെ കയറി...
"എടീ ഇതിൽ കയറിയാൽ വീട്ടിലേക്ക് എത്ര നടക്കാൻ ഉണ്ട്... "
"നീ വരുന്നില്ലേ വരണ്ട... "
ചിത്ര പിന്നെ ഒന്നും മിണ്ടാതെ അവളെ മുന്നിൽ കയറി നിന്നു...
"ഇത് ഒരു നടക്കു പോകില്ല മോനെ,,, നിങ്ങൾ ഇതും കൊണ്ട് വിട്ടോ ഞാൻ അവളെ സോപ്പിട്ടു വീഴ്ത്താൻ പറ്റുമോ എന്ന് നോക്കട്ടെ... "
വിഷ്ണു ബൈക്കിൽ നിന്നും ഇറങ്ങി ജെറിയെ ഏൽപ്പിച്ചു ബസിൽ കയറി...
അവൾക്ക് പിന്നാലെ ചെന്നു നിന്നു ആദ്യം ഒരു സോറി പറയാം എന്ന് കരുതി അവളെ അടുത്തേക്ക് പോയതും...
"വിഷ്ണു അല്ലേ... "
എന്ന ഒരു പെൺകുട്ടിയുടെ സൗണ്ട് കേട്ടത്... അത് കേട്ടു വിഷ്ണു മാത്രം അല്ല പാറുവും തിരിഞ്ഞു നോക്കി... അവൻ അതെ എന്ന് തല ആട്ടി കാണിച്ചതും പാറു ഒന്ന് പുച്ഛിച്ചു കൊണ്ട് തിരിഞ്ഞു നിന്നു...
"ഞാൻ വിഷ്ണുന്റെ ഒരു ഫാൻ ആണ്,,, ഇയാളെ മാച്ച് ഞാൻ കണ്ടിട്ടുണ്ട്,,, ഒറ്റയ്ക്ക് ഗോൾ ചെയ്തല്ലേ ആ കപ്പ് നേടിയത്... സൊ വെരി നൈസ് ആൻഡ് ഹാൻഡ്സം... "
പാറു ഞെട്ടി കൊണ്ട് വീണ്ടും രണ്ടിനെയും തിരിഞ്ഞു നോക്കി... വിഷ്ണു പാറുവിനെ നോക്കി ഒന്ന് ഇളിച്ചു... പാറു അതിന് പുച്ഛം വാരി വിതറി കൊടുത്തു 😏...
കുറച്ച് മുന്നോട്ട് പോയതും സീറ്റ് ഒഴിഞ്ഞു കണ്ടതും ആ പെണ്ണ് സീറ്റിൽ ഇരുന്നപ്പോൾ ആണ് പാറുവിനു ആശ്വാസം ആയത്...
"വിഷ്ണു ഇവിടെ ഇരുന്നോ കുഴപ്പം ഇല്ല... "
അവളെ തൊട്ട് അടുത്തായി ഇരിക്കാൻ വിഷ്ണുനെ വിളിക്കുന്നത് കണ്ടത് പാറു അവനെ തുറിച്ചു നോക്കി... 🙄എങ്ങനെ എങ്കിലും ഒരു പിണക്കം മാറ്റാൻ നോക്കുമ്പോ നീ അടുത്തത് പണിയല്ലേ പെണ്ണെ എന്ന് വിഷ്ണു ആത്മഗതിച്ചു...
"ഇരുന്നോ കുഴപ്പം ഇല്ല വിഷ്ണു... "
😬ഇനി ഈ തെണ്ടി ഇരിക്കുമോ അതിനും ചാൻസ് ഉണ്ട്... പാറു ചാടി കയറി അവളുടെ തൊട്ട് അടുത്തായി ഇരുന്നു അവളെ നോക്കി ഒന്ന് ഇളിച്ചു... വിഷ്ണു അത് കണ്ടു ഉള്ളിൽ ചിരിച്ചു...
സൈഡിൽ നിന്നും വീണ്ടും അവൾ അവനെ തോണ്ടാൻ തുടങ്ങിയതും പാറു ദേഷ്യം കടിച്ചു പിടിച്ചു ഇരുന്നു...
"വിഷ്ണു തന്റെ നമ്പർ ഒന്ന് തരുമോ... ഇനി കണ്ടില്ലെങ്കിൽ വിളിക്കാലോ... "
കലിപ്പിൽ ഇരിക്കുന്ന പാറുനെ നോക്കി വിഷ്ണു വീണ്ടും ചിരിച്ചു...
"നമ്പർ തന്നാൽ വൈഫ് എന്നെ കൊല്ലും അതാ തരാതെ... "
വിഷ്ണു അവളോട് പറയുന്നത് കേട്ടു പാറു ഒന്ന് ചിരിച്ചു... എല്ലാ ദേഷ്യവും മറന്ന പോലെ,,, ചിത്ര ആണെങ്കിൽ കണ്ണും മിഴിച്ചു അവരെ മൂന്നിനെയും നോക്കി നിന്നു...
"ഓഹ് അപ്പോ വിഷ്ണു മാരീഡ് ആണോ,,, ഇത്രയും ചെറു പ്രായത്തിലോ... "
😠ഈ പെണ്ണ് വിടാൻ ഉദ്ദേശം ഇല്ലല്ലോ... പാറു കലിപ്പിൽ വിഷ്ണുനെ നോക്കി സൈഡിൽ ഉള്ള സീറ്റ് കാണിച്ചു കൊടുത്തു... അവൻ അവിടെ ഇരുന്നു പാറുനെ തന്നെ നോക്കി,,, പാറു അവനെ നോക്കി പേടിപ്പിച്ചു നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന് കാണിച്ചു...
"ഓഹ് ഇനി എത്ര നടക്കണം... "
ബസിൽ നിന്നും ഇറങ്ങി കൊണ്ട് ചിത്ര പറഞ്ഞു,,, പാറു ആ കോപ്പ് അവിടെ അവളെയും നോക്കി ഇരിപ്പ് ആണോ എന്ന പോലെ അകത്തേക്ക് നോക്കി,,, അപ്പോഴാണ് വിഷ്ണു തൊട്ട് പിന്നിൽ വന്നു നിന്നത് അവൾ കണ്ടത്...
"പാറു നിനക്ക് ഞാൻ സർപ്രൈസ് കൊണ്ട് വരാൻ ഇത്രയും ദിവസം വിളിക്കാതെ ഇരുന്നത്... "
"അത് ഞാൻ കേട്ടത് ആണല്ലോ അന്ന് ഇച്ചായന്റെ അടുത്ത് പറയുന്നത്... "
"വിഷ്ണു... "
വീണ്ടും അവളെ വിളി പിന്നിൽ നിന്നും കേട്ടതും വിഷ്ണു നെഞ്ചിൽ കയ് വെച്ചു,,, ഇവൾ എന്റെ പുക കണ്ടേ പോകുള്ളൂ എന്ന തോന്നുന്നേ...
"ഇവളെ ഇന്ന് ഞാൻ... "😠
പാറു കലിപ്പിൽ അവളെ അടുത്തേക്ക് തിരിച്ചു നടന്നു...
"എന്റെ ഭർത്താവ് ആണ് ഇത്,,, വിഷ്ണു വിഷ്ണു എന്നും പറഞ്ഞു നീ ഇവന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയല്ലോ...നിനക്ക് എന്താടി വേണ്ടത് എന്റെ ഭർത്താവിന്റെ നമ്പർ ആണോ... അതിന് മുൻപ് നിന്റെ ഈ തല ഞാൻ അടിച്ചു പൊട്ടിക്കും... "
അതോടെ ആ പെണ്ണ് പേടിച്ചു എസ്‌കേപ്പ് ആയതും വിഷ്ണു ചിരിച്ചു കൊണ്ട് പാറുനെ നോക്കി,,, പാറു അവനെ നോക്കി പല്ലും കടിച്ചു മുന്നോട്ട് നടന്നു...
"പാറു ഞാൻ പറഞ്ഞല്ലോ നിന്നെ ദേഷ്യം പിടിപ്പിക്കാൻ തന്നെയാ ഞാൻ വിളിക്കാതെ ഇരുന്നത്... എന്നിട്ട് നിന്റെ മുന്നിൽ നീ ചോദിച്ച ട്രോഫിയും ആയി വന്നു നിന്നാൽ നീ എന്നെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കും എന്നാണ് ഞാൻ കരുതിയത്... "
"ദേ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട...എല്ലാറ്റിനും റെഡി ആയി വിഷ്ണു എന്നും പറഞ്ഞു ഒന്ന് വന്നല്ലോ അതിനോട് ചോദിക്കാം ആയിരുന്നില്ലേ... "
"ചോദിക്കാതെ തന്നെ തന്നേനെ അതിന് മുന്നേ നീ ഓടിച്ചില്ലേ... "
വിഷ്ണു ഇളിച്ചു കൊണ്ട് പാറുനെ നോക്കി പറഞ്ഞു...
"അപ്പോ വാങ്ങാൻ റെഡി ആയി നിക്കാ അല്ലേ... വൃത്തികെട്ട ജന്തു... "
"ഞാൻ വാങ്ങാൻ റെഡി ആയി നിക്കാ... പക്ഷെ അത് നിന്റെ ആണെന്ന് മാത്രം... "
അവളെ പിടിച്ചു നിർത്തി കണ്ണുകളിലെക്ക് നോക്കി കൊണ്ട് വിഷ്ണു പറഞ്ഞു...
"തന്നേനെ പക്ഷെ എന്നെ കുറച്ച് ദിവസം ടെൻഷൻ അടിപ്പിച്ചത് അല്ലേ,,, അത് കൊണ്ട് തരാൻ ഉദ്ദേശം ഇല്ല... "
"പക്ഷെ ഞാൻ തന്നോളാം... "
"ചീ വഴിയിൽ വെച്ചോ... "
പാറു അവനെയും തള്ളി മാറ്റി മുന്നിലേക്ക് ഓടി ചിത്രയുടെ അടുത്ത് എത്തിയതും അവളെ കൂടെ നടക്കാൻ തുടങ്ങി...
"പിണക്കം മാറിയോ... "
"ഇല്ലന്നെ,,, കുറച്ച് ഡോസ് കൊടുക്കണം അല്ലെങ്കിൽ ശരി ആവില്ല... "
വിഷ്ണു അവൾക്ക് പിന്നാലെ നടന്നതും പെട്ടെന്ന് കവിളിൽ വെള്ള തുള്ളികൾ വീണു... അവൻ മേലേക്ക് നോക്കിയതും മഴ തുള്ളികൾ ശക്തി ആയി വീണു തുടങ്ങി...
ചിത്ര കുടയും നിവർത്തി പാറുനെ ഒപ്പം നിർത്തിയതും പാറു തിരിഞ്ഞു നോക്കിയത് വിഷ്ണുവിനെ ആണ്,,, വിഷ്ണു നനയുന്നത് കണ്ടു നിക്കാൻ ആവാതെ പാറു പിന്നിലേക്ക് ഓടി...
"മഴ കണ്ടില്ലേ വാ... "
"എനിക്ക് ഈ മഴ നനയണം പാറു... എന്നിട്ട് പനിച്ചു കിടക്കണം എന്നാൽ നീ എന്റെ അടുത്ത് ഇരുന്നു എന്നെ നോക്കില്ലേ... "
"ഇല്ല ഞാൻ നോക്കില്ല... അതിനാണോ ഇങ്ങനെ മഴ നനയുന്നത്,,, എന്നാൽ ഞാനും നനയാൻ പോവാ എനിക്ക് പനി വന്നാൽ നീ നോക്കോ എന്ന് അറിയാലോ... "
അവളെ പിടിച്ചു അവന്റെ ദേഹത്തേക്ക് ഇട്ടു... അവളും ഒന്ന് ഞെട്ടി കൊണ്ട് അവനെ നോക്കി...
"നന്നായി നോക്കും കാണണോ നിനക്ക്... "
അവളോട് ആയി ചോദിച്ചു കൊണ്ട് മുഖത്ത് വീണ മുടി എല്ലാം മാറ്റി കൊണ്ട് വിഷ്ണു ചോദിച്ചു...
"വേണ്ട മോനെ എന്നെ വിട്ടേ... "
പാറു അവനെ മാറ്റി മുന്നിലേക്ക് നോക്കി,,, ചിത്രയെ കാണാതെ അവൾ ചുറ്റും നോക്കി...
"നമ്മുടെ റൊമാൻസ് കണ്ടു അവൾ പോയി... "
"ഈ റൊമാൻസ്... ആദ്യം എന്നെ എന്താ ഇത് വരെ വിളിക്കാതെ ഇരുന്നത് എന്ന് പറ... "
"അത് കൊണ്ടല്ലേ നിന്റെ ഈ ദേഷ്യം എനിക്ക് കാണാൻ പറ്റിയത്... അത് കൊണ്ടല്ലേ നിന്റെ ഈ നനഞ്ഞു കുതിർന്ന നിന്റെ ശരീരം എനിക്ക് കാണാൻ പറ്റിയത്... "
പാറു ഒന്ന് ഞെട്ടി കൊണ്ട് സ്വയം നോക്കി... അവന്റെ നോട്ടം സഹിക്കാൻ ആവാതെ അവൾ ചുറ്റും ഒന്ന് നോക്കി... വലിയ ഒരു മരം കണ്ടതും അവന്റെ കയ്യും പിടിച്ചു അങ്ങോട്ടെക്ക് ഓടി...
അവനെ അവിടെ നിർത്തി ബാഗും മഴ കൊള്ളാത്ത വിധത്തിൽ വെച്ചു കൊണ്ട് മാറി നിന്നു മുടി കുടഞ്ഞു കൊണ്ട് അവനെ നോക്കി...
എവിടെയോ നോക്കി നിക്കുന്ന വിഷ്ണുനെ കണ്ടതും പാറു സാരി തലപ്പ് മാറ്റി പിഴിഞ്ഞ് വെള്ളം കളയാൻ തുടങ്ങി... പെട്ടെന്ന് അവളെ വയറിൽ തണുപ്പ് അനുഭവപ്പെട്ടതും പാറു ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി...
അവളെയും ചുറ്റി പിടിച്ചു കൊണ്ട് ആ കഴുത്തിൽ ആയി ഒന്ന് ചുംബിച്ചതും പാറു ഒന്ന് പുളഞ്ഞു കൊണ്ട് അവനെ ചേർത്ത് പിടിച്ചു...
"പാറു ഐആം സോറി... നീ ഇങ്ങനെ പിണങ്ങി നിന്നാൽ എനിക്ക് അത് സഹിക്കില്ല... നിനക്ക് വേണ്ടി മാത്രം ആണ് ഞാൻ തിരിച്ചു വന്നത്... എനിക്ക് ഇപ്പോൾ ഈ ലോകത്ത് സ്വന്തം എന്ന് പറയാൻ നീ മാത്രമേ ഉളളൂ... "
അവളെയും കെട്ടിപ്പിടിച്ചു വിഷ്ണു പറഞ്ഞതും പാറു എല്ലാം മറന്നു അവന്റെ തലയിൽ തലോടി...
"എനിക്ക് അറിയാം ആയിരുന്നു എന്റെ വിഷ്ണു ഏട്ടൻ ഞാൻ ചോദിച്ചതും കൊണ്ട് വരും എന്ന്... "
"മ്മ് വന്നാൽ നീ എനിക്ക് എന്തോ തരും എന്ന് പറഞ്ഞു അത് മറന്നോ... "
"അയ്യേ ഇവിടെ വെച്ചോ... "
പാറു അവനെ തള്ളി കൊണ്ട് ചോദിച്ചതും വിഷ്ണു അവളെയും നോക്കി നിന്നു... മഴ തുള്ളികൾ അവളുടെ നെറ്റിയിൽ കൂടി ഊർന്നു വന്നു അവളുടെ ചുണ്ടുകളെ ചുംബിക്കുന്നത് കണ്ടപ്പോൾ അവൻ അതിലേക്ക് ആഴ്ന്ന് ഇറങ്ങാൻ എന്ന പോലെ ആ ചുണ്ടുകൾ സ്വന്തം ആക്കി...
രണ്ട് പേരും ഒരു പോലെ മത്സരിച്ചു ചുംബിച്ചു നിന്നതും മഴ ഒക്കെ മാറി എന്ന് കണ്ടപ്പോൾ അവൻ അവളെ മാറ്റി... പാറു നന്നായി കിതച്ചു കൊണ്ട് അവനെ ഒന്ന് നോക്കി...
"ഇതിന് തന്നെ ഇങ്ങനെ കിതച്ചാലോ... "
ചിരിച്ചു കൊണ്ട് വിഷ്ണു അവളെ നോക്കി ചോദിക്കുന്നത് കേട്ടു പാറു അവനെ നാണത്തോടെ നോക്കി...
"ഒന്ന് ശ്വാസം വിടാൻ പോലും സമ്മതിച്ചില്ല എന്നിട്ട് ചോദിക്കുന്നത് കേട്ടില്ലേ... "
"നിന്റെ ശ്വാസം പോലും ഞാൻ അല്ലേ പാറു... "
"എന്നിട്ടാണോ എന്നെ കാണാത്തപ്പോ ഒന്ന് വിളിക്കാൻ പോലും തോന്നാത്തത്... ഇനിയും നിന്നാൽ മഴ വീണ്ടും വരും ഇപ്പോൾ തത്കാലം മോൻ വാ... "
പാറു അവന്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു...
വീട്ടിൽ എത്തിയതും ജാനിയുടെ കൂടെ കളിക്കുന്ന അച്ചുനെ ആണ് വിഷ്ണു കണ്ടത്... 🙄ഈ ചെക്കൻ എപ്പോ നോക്കിയാലും ഇതിന്റെ പിറകെ ആണല്ലോ ബാക്കി ഉള്ളവൻ ഇവിടെ ഒന്നിനെ കെട്ടിയിട്ട് വരെ ഇത് വരെ ഇങ്ങനെ ഒരുമിച്ചു കിട്ടിയിട്ടില്ല,,, വിഷ്ണു അവനെ നോക്കി എന്തെങ്കിലും പറയുന്നതിന്നു മുന്നേ അവൻ ഓടി വിഷ്ണുന്റെ അടുത്തേക്ക് വന്നു...
"വിഷ്ണു ഏട്ടാ കലക്കി,,, ഇനി എപ്പോഴാ മാച്ച് കാണാൻ എന്നെ കൂടെ കൊണ്ട് പോവോ... "
"ഇനി ഉണ്ടെങ്കിൽ കൊണ്ട് പോകാം... "
കലിപ്പ് എല്ലാം മറന്നു അവൻ പാറുവിന്റെ പിന്നാലെ അകത്തേക്ക് കയറി...
"പോയി കുളിച്ചിട്ടു വാ ഞാൻ കഴിക്കാൻ എടുക്കാം... "
അവൾ നീട്ടിയ തോർത്ത് വാങ്ങി ബാത്‌റൂമിൽ കയറി...
💕💕💕
"ഇന്നെങ്കിലും വേറെ എന്തെങ്കിലും ഉണ്ടാക്കികൂടെ നിനക്ക്... മോൻ ആദ്യായിട്ട് ഇവിടെ താമസിക്കുന്നത് അല്ലേ,,, എന്നും ഉണ്ടാവുകയും ചെയ്യില്ല... "
കഞ്ഞിയും പയറും വിളമ്പി കൊടുക്കുമ്പോൾ ആണ് അച്ഛൻ അമ്മയെ നോക്കി പറഞ്ഞത്... പാറു വിഷ്ണുവിനെ നോക്കി ഒന്ന് ചിരിച്ചു...
"എപ്പോഴും അതൊക്കെ അല്ലേ കഴിക്കുന്നേ,,, ഇന്ന് ഇത് കഴിക്കുന്നതിനു കുഴപ്പം ഒന്നുമില്ല ഇതിന്റെ ടേസ്റ്റ് കൂടി അറിയണ്ടേ അല്ലേ വിഷ്ണു ഏട്ടാ... "
"അതെ ഇതിന് ഇത്രയും ടേസ്റ്റ് ഉണ്ടെന്ന് ഇന്നാണ് ഞാൻ അറിഞ്ഞത്... "
വിഷ്ണു പാറുനെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു,,, പാറു അവനെ നോക്കി തലയാട്ടി നിന്നു...
"മോൻ ഇവിടെ താമസിക്കുന്നത് അച്ഛന് ഇഷ്ടം ആവോ മോനെ... "
അച്ഛന്റെ ചോദ്യം കേട്ടു വിഷ്ണു ഒന്ന് പുഞ്ചിരിച്ചു...
"അച്ഛന് എതിർപ്പ് ഒന്നും ഇല്ല... "
കൂടുതൽ ചോദ്യത്തിന് ഒന്നും നിക്കാതെ വിഷ്ണു അവിടെ നിന്നും എണീറ്റ് പുറത്തേക്ക് പോയി,,, പുറത്ത് നിന്നും സ്‌മോക്ക് ചെയ്തു അവൻ അകത്തേക്ക് വന്നപ്പോ ബെഡിൽ കിടക്കുന്ന ജാനിയെ ആണ് കണ്ടത്...
"അവളെ ഞാൻ ഇപ്പോൾ മാറ്റാം വിഷ്ണു ഏട്ടാ... എന്റെ കൂടെ അല്ലായിരുന്നോ ഇത്രയും ദിവസം അത് പോലെ വന്നു കിടന്നു ഉറങ്ങിയത് ആവും... "
പാറു ജാനിയെ എടുക്കാൻ നിന്നതും വിഷ്ണു തടഞ്ഞു...
"അവൾ അവിടെ കിടന്നോട്ടെ... "
തറയിൽ ഷീറ്റ് വിരിച്ചു പാറു വിഷ്ണുവിന്റെ അടുത്തായി കിടന്നു...
"വിഷ്ണു ഏട്ടന് സങ്കടം ഉണ്ടോ... "
"എന്തിന്...? "
"ഇങ്ങനെ ഇവിടെ കഴിയേണ്ടി വന്നതിന്... "
"ഏയ് ഇല്ല എന്റെ പാറു ഇത്രയും കാലം ഇവിടെ അല്ലേ കഴിഞ്ഞത് പിന്നെന്താ... "
പാറു അവന്റെ നെഞ്ചിൽ ആയി തല വെച്ചു കിടന്നു...
"വിഷ്ണു ഏട്ടന് ഞാൻ എന്നെ തരും എന്ന് പറഞ്ഞത് ഞാൻ മറന്നിട്ടില്ല... പക്ഷെ ഈ മുറിക്ക് ഒരു ഡോർ വരെ ഇല്ല... അത് കൊണ്ടാ,,, എന്നോട് ദേഷ്യം തോന്നരുത് കേട്ടോ... "
"അതിന് എനിക്ക് ദൃതി ഒന്നും ഇല്ല പോരെ... "
പാറു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവനെയും കെട്ടിപ്പിടിച്ചു കിടന്നു...
🍁🍁🍁
പാറുവിനു പിന്നാലെ വിഷ്ണു പുറത്തേക്ക് ഇറങ്ങി... നേരെ ചെന്നത് ജെറിയുടെയും ഹരിയുടെയും അടുത്താണ്...
"എടാ എനിക്ക് പാറുനെയും കൊണ്ട് താമസിക്കാൻ ഒരു ചെറിയ വീട് വേണം... എത്ര കാലം എന്ന് വെച്ച അവളെ വീട്ടിൽ കഴിയുന്നത്,,, അവിടെ ആണെങ്കിൽ സൗകര്യങ്ങൾ ഒക്കെ കുറവാ... അവർ തന്നെ കഷ്ടിച്ച് ആണ് കഴിയുന്നത്... "
"വീടോ,,, അതിന് പണം വേണ്ടേ... "
"വാങ്ങാൻ അല്ല വാടകക്ക് ആണ് വേണ്ടത്... "
"അതിനും വേണം അല്ലോ പണം,,, വാടക കൊടുക്കണം ആദ്യം അഡ്വാൻസ് കൊടുക്കണം,,, വീട്ടു സാധനങ്ങൾ വാങ്ങണം... അതൊക്കെ പണം ഉണ്ടെങ്കിൽ അല്ലേ നടക്കൂ... "
"കുറച്ച് കാശ് കയ്യിൽ ഉണ്ട്,,, പിന്നെ എന്റെ ഈ വണ്ടി വിറ്റു കിട്ടുന്ന കാശും... ബാക്കി എങ്ങനെ എങ്കിലും ആരുടെ എങ്കിലും കാൽ പിടിച്ചിട്ട് ആണേലും വേണ്ടില്ല എനിക്ക് ഒരു ചെറിയ വീട് വേണം... "
വിഷ്ണു പോക്കെറ്റിൽ കയ്യിട്ടു ചാവി എടുത്തു ഹരിക്ക് നേരെ നീട്ടി...
"ഇത് കൊണ്ട് പോയി കിട്ടാവുന്ന വിലക്ക് പറ്റും എങ്കിൽ ഇന്ന് തന്നെ കൊടുക്കണം... ഇനിയും അവിടെ നിക്കാൻ പറ്റില്ല,,, എന്റെ പാറു ഒരുപാട് കഷ്ടപ്പാട് സഹിച്ച ഇത്രയും കാലം അവിടെ കഴിഞ്ഞത്,,, ഇനിയും അവളെ വേദനിപ്പിക്കാൻ എനിക്ക് ആവില്ല... "
"നീ എന്താ ഈ പറയുന്നത് നീ എത്ര മാത്രം ആഗ്രഹിച്ചിട്ട് ആണ് ഈ വണ്ടി വാങ്ങിയത് എന്ന് ഞങ്ങൾക്ക് അറിയാം,,, അത് വിക്കുക എന്ന് പറഞ്ഞാൽ... "
"എനിക്ക് നിങ്ങളെ വണ്ടി ഉണ്ടല്ലോ... തത്കാലം ഇപ്പോൾ എനിക്ക് വണ്ടിയെക്കാൾ ആവശ്യം വീട് ആണ്... "
"അത് കൊണ്ട് എല്ലാം നടക്കോ വിഷ്ണു... "
"അറിയില്ല എന്നാലും നടത്തിയേ പറ്റൂ... ആദ്യം എനിക്ക് ഒരു പണി വേണം,,, മാച്ച് എന്നും പറഞ്ഞു പോയത് കൊണ്ട് ഉള്ള പണിയു പോയി... "
വിഷ്ണുവിനെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് അറിയാതെ അവർ പരസ്പരം നോക്കി നിന്നു...
പാറു ബസ് ഇറങ്ങുന്നതും നോക്കി വിഷ്ണു നിന്നു... അവൾ വരുന്നത് കണ്ടതും അവൻ എല്ലാം ഉള്ളിൽ ഒതുക്കി ഒരു ചിരിയോടെ അവളെ അടുത്തേക്ക് നടന്നു...
"കുറെ നേരം ആയോ നിക്കാൻ തുടങ്ങിയിട്ട്... "
"ഏയ് ഇല്ല ഇപ്പോൾ വന്നതേ ഉളളൂ... നീ ഇന്ന് കൂടി നിന്റെ വീട്ടിലേക്ക് പോയിക്കോ,,, നമുക്ക് മാത്രം ആയി താമസിക്കാൻ ഞാൻ ഒരു കൊച്ചു വീട് നോക്കുന്നുണ്ട്... "
"വീടോ എത്ര കാശ് വേണം,,, വിഷ്ണു ഏട്ടന് ഭ്രാന്ത് ആണോ ഇപ്പോൾ തത്കാലം എന്റെ വീട്ടിൽ തന്നെ കഴിയാം നമുക്ക്... എല്ലാം ശരിയായാൽ പോരെ വീട്... "
"അതല്ല പാറു അവിടെ ഉള്ളവരുടെ അവസ്ഥ കൂടി മനസ്സിൽ ആക്കണ്ടേ... ഞാൻ എന്തായലും തീരുമാനിച്ചു... നീ പോയിക്കോ എല്ലാം നേരെ ആക്കണം അത് കൊണ്ട് ഇന്ന് ഞാൻ വരില്ല... "
വിഷ്ണു അവളെ കവിളിൽ തട്ടി പോകാൻ നിന്നതും പാറു കയ്യിൽ ഉള്ള വളയും കമ്മലും ഊരി മാറ്റി അവന് നീട്ടി...
"ഇനി ഈ താലിയെ ഉളളൂ അത് ഞാൻ ഒരിക്കലും മാറ്റില്ല,,, അത് എന്റെ വിഷ്ണു ഏട്ടൻ എനിക്ക് ഇട്ടു തന്നത് അല്ലേ... ഇത് കൊണ്ട് പോയിക്കോ... "
"കമ്മൽ വേണ്ട പാറു അത് ഇല്ലാതെ നിന്നെ കാണുമ്പോൾ എന്തോ പോലെ... "
"ഇത് പോലെ ഉള്ളത് തന്നെ ഫാൻസിയിൽ പത്ത് രൂപ കൊടുത്താൽ കിട്ടും... പിന്നെ എന്തിനാ ഇത് തന്നെ ഇട്ടു നടക്കുന്നെ..."
പാറു നടക്കുന്നത് നോക്കി വിഷ്ണു അതും കയ്യിൽ പിടിച്ചു നിന്നു,,, എല്ലാം കണ്ടു ചിത്രക്കും സഹിക്കാൻ ആയില്ല...
"അവിടെ നിന്നും ഇറക്കി വിട്ടത് ആണെന്ന് നിനക്ക് വീട്ടിൽ പറഞ്ഞുടെ പാറു ഇതൊക്കെ വേണോ... "
"എന്തിനാ അവരെ കൂടി വിഷമിപ്പിക്കുന്നത് അവർ ആരും ഒന്നും അറിയണ്ട... "
പാറു നിറഞ്ഞു വന്ന കണ്ണ് തുടച്ചു കൊണ്ട് അതും പറഞ്ഞു മുന്നോട്ട് നടന്നു...
അവൾക്ക് ഒന്ന് ഉറങ്ങാൻ പോലും ആവാതെ നേരം വെളുപ്പിച്ചു...
💕💕💕
"ഇതാണ് വീട് കൊള്ളാവോ... "
ജെറി ആ കൊച്ചു വീടിന്റെ ഡോർ തുറന്നു കൊണ്ട് പറഞ്ഞു...
"കൊള്ളൂല്ല എങ്കിലും താമസിച്ചേ പറ്റൂ വിഷ്ണു ഈ വിലക്ക് ഇനി ഇങ്ങനെ ഒന്ന് കിട്ടില്ല... "
ഹരി പറഞ്ഞതും വിഷ്ണു ഒന്ന് മൂളി,,, ഒരു മുറിയും ഒരു ചെറിയ കിച്ചനും ഉള്ള ഒരു കൊച്ചു വീട്,,, ഉൾപ്രദേശം ആയോണ്ട് കുറഞ്ഞ വാടകക്ക് കിട്ടി...
"അയ്യായിരത്തിനു ഇതിനേക്കാൾ നല്ലത് ഒന്നും കിട്ടില്ല അത് കൊണ്ട് ഇത് തന്നെ ഫിക്സ് ചെയ്യാം അല്ലേ വിഷ്ണു .. "
"പക്ഷെ പാറുന് കോളേജിൽ പോകാനും വരാനും ബുദ്ധിമുട്ട് ആവും,,, ഇവിടെ നിന്നും ബസ്സ്റ്റോപ്പിൽ ഒരുപാട് നടക്കാൻ ഉണ്ട്... "
"അതൊക്കെ അവൾ നടക്കും... "
വിഷ്ണു ഒന്ന് കൂടി നോക്കി അത് തന്നെ തീരുമാനിച്ചു,,, അഡ്വാൻസ് കൊടുത്തു ബാക്കി കാശ് കൊണ്ട് ഒരു ബെഡ് കുറച്ച് വീട്ടു സാദനം എല്ലാം വാങ്ങി...
ബാക്കി വീട്ടു സാദനം ഒക്കെ ജെറിയും ഹരിയും അവരെ വീട്ടിൽ നിന്നും സംഘടിപ്പിച്ചു കൊടുത്തു...
"കട്ടിൽ കൂടി വാങ്ങാം ആയിരുന്നു... ഇതിപ്പോ തറയിൽ അല്ലേ കിടക്കേണ്ടത്... "
"അതൊക്കെ മതി തത്കാലം ബെഡ് ഉണ്ടല്ലോ അത് വെച്ചു അഡ്ജസ്റ്റ് ചെയ്യാം,,, അല്ലേൽ തന്നെ ഈ കെട്ട് കഴിഞ്ഞതിൽ പിന്നെ തറയിൽ ആയി ലൈഫ്... "
വിഷ്ണു അതും പറഞ്ഞു ഇളിച്ചു കാണിച്ചു...
"ഇനി അങ്ങനെ അല്ലല്ലോ ഒറ്റയ്ക്ക് അല്ലേ പലതും നടത്താൻ ഉള്ളത് അല്ലേ... "
"അതൊക്കെ ഇനി ലൈഫ് നേരെ ആയിട്ട് മതി... അല്ലെങ്കിൽ പെരുവഴി ആകും... "
ജെറിയുടെ വണ്ടിയും എടുത്തു അവൻ ചെന്നത് പാറുന്റെ വീട്ടിലേക്ക് ആണ്... അവളെയും കൊണ്ട് അവരോട് ഒക്കെ യാത്ര പറഞ്ഞു അവൻ ഇറങ്ങി...
"ബൈക്ക് കൊടുത്തു അല്ലേ ഇത് ഇച്ചായന്റെ ബൈക്ക് അല്ലേ... "
"നിന്റെ കമ്മൽ വരെ വിറ്റ സ്ഥിതിക്ക് ബൈക്ക് വേണോ പാറു,,, ഇനി അങ്ങോട്ട് നിന്നെ പോലും വിറ്റു പോകുമോ എന്ന എന്റെ പേടി അപ്പോഴാ അവളെ ബൈക്ക് വന്നു കയറിയെ... "
അവൾ ബൈക്കിന്റെ പിന്നിൽ കയറി അവൻ പറഞ്ഞത് ആലോചിച്ചു...
"പറയാൻ പറ്റില്ല എന്നെയും കൂടി കൊണ്ട് പോയി ആർക് എങ്കിലും കൊടുക്കോ... "
"അതിന് നിന്നെ ഒക്കെ ആര് വാങ്ങാൻ,,, ഞാൻ വാങ്ങി തന്നെ പെട്ടിട്ട് ആണ് ഉള്ളത്... "
അത് കേട്ടതും പാറുന് ദേഷ്യം വന്നു...
"വണ്ടി നിർത്തിയെ ഞാൻ എന്റെ വഴിയെ പോയിക്കോളാം അങ്ങനെ ഇപ്പോൾ എന്നെ ബുദ്ധിമുട്ടി ആരും സഹിക്കണ്ട കേട്ടല്ലോ... "
"ഞാൻ സഹിച്ചോളാം എന്റെ പാറുനെ പോരെ... "
പാറു ഇളിച്ചു കൊണ്ട് അവൻ പോകുന്ന വഴിയേ നോക്കി...
"ഇതാണോ വഴി ഒരാളെ വഴിയിൽ ഇട്ടു കൊന്നാലും ആരും കാണില്ലല്ലോ കണ്ടിട്ട് തന്നെ പേടി ആവുന്നു... "
പാറു ചുറ്റും നോക്കി കൊണ്ട് പറഞ്ഞു...
"ഈ കുറച്ച് സ്ഥലം മാത്രമാണ് ഇങ്ങനെ,,, വീട് എത്തിയാൽ പിന്നെ അടുത്ത് ഒക്കെ കുറെ വീട് ഒക്കെ ഉണ്ട്... "
"മ്മ് കണ്ടറിയാം... "
വീട് എത്തിയതും പാറു ഇറങ്ങി ചുറ്റും ഒന്ന് നോക്കി,,, അടുത്ത് അടുത്ത് ആയി ഇതേ പോലെ ഉള്ള കൊച്ചു വീടുകൾ ഒക്കെ ഉണ്ട്... ജെറിയും ഹരിയും നിക്കുന്നത് കണ്ടു പാറു അതിന് അകത്തേക്ക് കയറി...
"എങ്ങനെ ഉണ്ട് പാറുന് ഇഷ്ടം ആയോ... "
"ഇഷ്ടം ആയില്ലേ ഇച്ചായൻ എനിക്ക് വേറെ വീട് വാങ്ങി തരുമോ... "
പാറു തിരിച്ചു ചോദിക്കുന്നത് കേട്ടു ജെറി ഒന്ന് ഇളിച്ചു...
നാലും കൂടി ആ വീട് കഴുകി തുടച്ചു വൃത്തി ആക്കി... ജെറിയും ഹരിയും വിഷ്ണുന്റെ ഇരു തോളിൽ ആയി തലയും വെച്ചു ക്ഷീണം തീർത്തു...
അപ്പോഴേക്കും പാറു കുളിച്ചു റെഡി ആയി ചായയും കൊണ്ട് വന്നു...
"ഇന്ന് ഇത്രയും ആയില്ലേ വഴി ആണെങ്കിൽ നല്ലതും അല്ല അത് കൊണ്ട് നിങ്ങൾ രണ്ടും ഇവിടെ തന്നെ കൂടിക്കോ... "
അത് കേട്ടതും മൂന്നും ചക്ക വെട്ടി ഇട്ടത് പോലെ ഹാളിൽ തന്നെ വീണു... മൂന്നും കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടു പാറു ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് ചെന്നു...
നല്ല പേടി ഉണ്ട് പാറുന് ഇവിടെ കഴിയാൻ അതാണ് അവരെ കൂടി ഇവിടെ നിർത്തിയത്... മുറിയിൽ ഉള്ള ബെഡ് തറയിൽ ഇട്ടു പാറുവും എപ്പോഴോ ഉറക്കിലേക്ക് വീണു...
💕💕💕
ഫുഡും ഉണ്ടാക്കി വെച്ചു കുളിയും കഴിഞ്ഞു പാറു കോളേജിൽ പോകാൻ റെഡി ആയിട്ടും മൂന്നും ഇത് വരെ എണീറ്റില്ല...
മൂന്നിനെയും തട്ടി വിളിച്ചു ഉണർത്തി അവൾ ഫ്രഷ് ആവാൻ പറഞ്ഞു വിട്ടു...
"ഞാൻ കോളേജിൽ പോവാ,,, ഫുഡ് ഒക്കെ വെച്ചിട്ടുണ്ട് എടുത്തു കഴിക്കണം... "
"നീ ഒറ്റയ്ക്ക് പോവോ... "
"അതിനെന്താ രണ്ട് മൂന്ന് കുട്ടികൾ ഇത് വഴി സ്കൂളിൽ പോകുന്നത് കണ്ടല്ലോ... അതൊക്കെ ശീലം ആയിക്കോളും... "
പാറു ധൈര്യം നടിച്ചു ഇറങ്ങിയതും വിഷ്ണു അവളെ പോക്കും നോക്കി നിന്നു... അവൾക്ക് കൂട്ടായി വഴിയിൽ ജോലിക്ക് പോകുന്ന ഒരു സ്ത്രീയെ കണ്ടതും വിഷ്ണുന് ആശ്വാസം ആയി...
"വേഗം കഴിച്ചു ഇറങ്ങാൻ നോക്ക്,,, ഇനി വേണ്ടത് നല്ലോരു ജോലി ആണ്... "
കഴിച്ചു കൊണ്ടിരിക്കുമ്പോൾ വിഷ്ണു പറയുന്നത് കേട്ടു ജെറി ഒന്ന് ചുമച്ചു കൊണ്ട് തലയിൽ കോട്ടി...
"നമുക്ക് മാറുമ്പോൾ മാറുമ്പോൾ പണി തരാൻ നിക്കല്ലേ ഇവിടെ ഉള്ളവർ ഒക്കെ... "
"ഇനി അങ്ങനെ അല്ല കിട്ടിയേ പറ്റൂ,,, ശ്രമിച്ചാൽ അല്ലേ കിട്ടൂ... "
വീടും അടച്ചു ഇറങ്ങിയതും അന്നത്തെ ദിവസം മുഴുവനും ജോലി അന്വേഷിച്ചു നടന്നു... മുൻപ് ചെയ്ത ജോലി ഒക്കെ നോക്കി എങ്കിലും ഒന്നും ശരിയായില്ല...
പാറു അവർക്ക് അരികിൽ ആയി വന്നതും വിഷ്ണു ഒന്നും പുറത്ത് കാണിക്കാതെ പുഞ്ചിരിച്ചു... പക്ഷെ അവളിൽ കാലത്ത് പോയ ഉത്സാഹം ഒന്നും ഇല്ലായിരുന്നു...
"എന്ത് പറ്റി പാറു എന്താ മുഖം വല്ലാതെ... "
"ഏയ് ഒന്നുല്ല അത് ഒന്ന് കുളിച്ചാൽ ശരി ആവും... "
വിഷ്ണു അവളെയും കൊണ്ട് വീട്ടിലേക്ക് തിരിച്ചു,,, അപ്പോഴും പാറു ഏതോ ചിന്തയിൽ ആയിരുന്നു...
കാലത്തും പാറുവിന്റെ കൂടെ തന്നെ വിഷ്ണു ഇറങ്ങി...ബസ് കയറി പോകുന്ന അവളെയും നോക്കി നിന്നു വിഷ്ണു ജെറിയുടെ അടുത്ത് ആയി ഇരുന്നു...
"വിഷ്ണു നിനക്ക് ബസിൽ കണ്ടക്ക്റ്റർ ആയി നിക്കാൻ പറ്റുമോ... "
"പിന്നെ പറ്റാതെ... "
"എങ്കിൽ നിന്റെ ജോലി പ്രശ്നം ഏതാണ്ട് സോൾവ് ആയി പക്ഷെ എന്ത് വന്നാലും നീ ഇതിൽ തന്നെ ഉറച്ചു നിക്കണം,,, മറ്റെല്ലാം പോലെ ഇതും കളയരുത് കേട്ടല്ലോ... "
വിഷ്ണു സന്തോഷത്തോടെ സമ്മതിച്ചു,,, അവന് ആദ്യം ആയി മനസ് അറിഞ്ഞു ഇഷ്ടപ്പെടുന്ന ഒരു ജോലി കിട്ടിയത് പോലെ...
മാനേജരെ കണ്ടു എല്ലാം സെറ്റ് ചെയ്തു അവൻ പാറുവിനെയും കാത്തു നിന്നു... അവളെ കണ്ടതും വിഷ്ണു പരിസരം മറന്നു കെട്ടിപ്പിടിച്ചു നിന്നു...
"എന്താ വിഷ്ണു ഏട്ടാ ഈ കാണിക്കുന്നേ... "
"നമ്മുടെ എല്ലാ പ്രശനവും തീരാൻ പോവാ പാറു,,, എനിക്ക് ബസിൽ കണ്ടക്ക്റ്റർ ആയി ജോലി കിട്ടി..."
"അതിനാണോ ഇത്രക്ക് സന്തോഷം... "
അത് കേട്ടതും വിഷ്ണു അവളെ താഴെ ഇറക്കി...
"അതെന്താ നിനക്ക് ഒരു സന്തോഷം ഇല്ലാതെ... "
"അതോ ഇത് എത്ര ദിവസത്തേക്ക് ആണെന്ന് പറ,,, എന്നിട്ട് സന്തോഷിക്കാം... "
"അങ്ങനെ നീയും അച്ഛനെ പോലെ എന്നെ കുറ്റപ്പെടുത്തുകയാണോ... നീ എന്നെ നിര്ബന്ധിച്ചു ഇവിടെ നിന്നും ഫുട്ബോൾ എന്നും പറഞ്ഞു ഓടിച്ചത് കൊണ്ടാ കഴിഞ്ഞ പ്രാവശ്യം കിട്ടിയ ജോലി പോയത്... അല്ലതെ എനിക്ക് മടി ആയിട്ട് വേണ്ടെന്ന് വെച്ചത് അല്ല... "
"ഇപ്പോൾ തന്നെ ലേറ്റ് ആയി ബാക്കി നമുക്ക് വീട്ടിൽ ചെന്നു സംസാരിക്കാം... "
പാറു വാച്ച് നോക്കി പറഞ്ഞു... വിഷ്ണു ജെറിയുടെ പോക്കെറ്റിൽ കയ്യിട്ടു ചാവിയും എടുത്തു ബൈക്കിൽ കയറി ഇരുന്നു അത് സ്റ്റാർട്ട് ആക്കി...
"എടാ എനിക്ക് വീട്ടിൽ പോണം... "
ജെറി വിഷ്ണുനെ നോക്കി പറഞ്ഞു... പാറു അപ്പോഴേക്കും ഇളിച്ചു കൊണ്ട് പിന്നാലെ കയറി ഇരുന്നു...
"നീ പതുക്കെ അങ്ങ് നടന്നാൽ മതി... "
വിഷ്ണു ജെറിയെ നോക്കി പറഞ്ഞു കൊണ്ട് അവിടെ നിന്നും പോയി...
"ഇങ്ങനെ ആണെങ്കിൽ എന്റെ ബൈക്ക് വിറ്റാൽ മതിയായിരുന്നു... "🙄
ജെറി സ്വയം പറഞ്ഞു പോയി...
🍁🍁🍁
"കഞ്ഞിയും പയറും ആണ് ഇപ്പൊ ഇത് വെച്ചു അഡ്ജസ്റ്റ് ചെയ്യൂ,,, ഒന്ന് പുരോഗമിച്ചു കഴിഞ്ഞാൽ മാറ്റാം... "
വിഷ്ണുവിനും അവൾക്കും കൂടി കഞ്ഞി എടുത്തു വെച്ചു കൊണ്ട് പാറു പറഞ്ഞു...
"അതൊക്ക ദാരാളം... അല്ല പാറു നിനക്ക് എന്താ ഞാൻ ബസിൽ നിക്കുന്ന കാര്യം പറഞ്ഞപ്പോൾ ഒരു ഇഷ്ടകുറവ്... നമുക്ക് ജീവിക്കണ്ടേ... "
"ഇഷ്ടകുറവ് അല്ല വിഷ്ണു ഏട്ടാ,,, ഈ ജോലിക്ക് പോയാൽ നമ്മുടെ സ്വപ്നം നടക്കോ... "
"എന്ത് സ്വപ്നം...? "
"വിഷ്ണു ഏട്ടൻ ഒരു വലിയ ഫുട്ബോൾ പ്ലേയർ ആവണം എന്നുള്ളത്... "
"അതാണോ,,, എടീ അതിനോട് എനിക്ക് തന്നെ ഇപ്പോൾ താല്പര്യം ഇല്ല,,, ഇപ്പൊ നമ്മുടെ ലൈഫ് നേരെ ആവട്ടെ,,, ബാക്കി ഒക്കെ പിന്നെ... പക്ഷെ അങ്ങനെ ഒരു ചാൻസ് കിട്ടിയാൽ ഞാൻ ഒരിക്കലും വിട്ടു കളയില്ല പോരെ... "
"അത് മതി,,, വിഷ്ണു ഏട്ടന്റെ കഴിവിനെ പറ്റി എല്ലാരും പറഞ്ഞു,,, അത് കാണാൻ പറ്റാത്തതിൽ ആണ് എനിക്ക് സങ്കടം... "
"അതൊക്കെ നമുക്ക് പിന്നെയും കാണാം... "
വിഷ്ണു എണീറ്റ് പോയതും പാറു പ്ലേറ്റ് ഒക്കെ വൃത്തി ആക്കി വിഷ്ണുന്റെ അടുത്തേക്ക് ചെന്നു... സ്‌മോക്ക് ചെയ്തു കൊണ്ട് ഇരിക്കുന്ന അവന്റെ ചുണ്ടിൽ നിന്നും അത് തട്ടി പറിച്ചു ദൂരെക്ക് എറിഞ്ഞു...
"എടീ ഇപ്പോൾ ഇതേ ഉളളൂ കൂട്ട് നീ അതും നിർത്തുമോ... "
"ആ നിർത്തും കാരണം വല്ലതും പറ്റിയാൽ ഞാൻ അല്ലേ ഉളളൂ ഇപ്പൊ നോക്കാൻ... "
"നീ എന്നെ ഇങ്ങനെ ഒരു അടിമ ആക്കല്ലേ പാറു... "
പാറു ചിരിച്ചു കൊണ്ട് അവനെയും വലിച്ചു അകത്തേക്ക് ചെന്നു...
"വല്ലപ്പോഴും ഒരു പെഗ് ഒക്കെ അടിച്ചോ കേട്ടോ,,, സ്‌മോക്കിങ് വേണ്ട... എനിക്ക് സ്മെൽ ഇഷ്ടം അല്ല... ഇനി ഞാൻ അടിമ ആക്കി എന്ന് പറയണ്ട... "
ബെഡിൽ കിടന്നു കൊണ്ട് പാറു പറഞ്ഞു...
"ഒടുക്കം നീ എന്റെ സ്മെൽ തന്നെ ഇഷ്ടം അല്ലെന്ന് പറയോ... "
"ആലോചിക്കട്ടെ... "
പാറു അവനെയും ചുറ്റി പിടിച്ചു കിടന്നു...
💕💕💕
പാറു റെഡി ആവുമ്പോ ആണ് കാക്കി ഒക്കെ ഇട്ടു വിഷ്ണു റെഡി ആവുന്നത് കണ്ടത്...
"എനിക്ക് നന്നായി ചേരുന്നുണ്ട് അല്ലേ... "
"പഠിക്കാൻ വിട്ട സമയം നന്നായി പഠിച്ചിരുന്നു എങ്കിൽ ഇപ്പോൾ ഒറിജിനൽ യൂണിഫോം ഇടാം ആയിരുന്നു,,, വല്ല si എങ്ങാനും ആയിട്ട്... "
"അതിനേക്കാൾ റിസ്ക് ഇല്ലാത്ത പണി ഇത് തന്നെ ആണ് എനിക്ക് ഇത് മതി... ഇതാവുംമ്പോ കാലത്ത് മുതൽ വൈകുന്നേരം വരെ ടിക്കറ്റ് മുറിച്ചു ആ ബസിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ മതി... "
"അപ്പോ അതാണ് ഇതിനോട് ഇത്രക്ക് സ്നേഹം അല്ലേ,,, ഇനി വെറുതെ നിന്നു കാശ് വാങ്ങുന്ന പണി വല്ലതും ഉണ്ടെങ്കിൽ അതും കണ്ടു പിടിക്ക്... "
പാറു അവനെ നോക്കി പറഞ്ഞു കൊണ്ട് മുടി ചീകി...
"എന്നാൽ ഞാൻ ഇറങ്ങി,,, നിനക്ക് കോളേജിൽ പോകാൻ പേടി ഉണ്ടോ... "
"പേടി ഒന്നും ഇല്ല,,, സ്കൂളിൽ പോകുന്ന കുട്ടികൾ ഒക്കെ ഉണ്ട്...പിന്നെന്താ... "
"മ്മ്... "
ഒന്ന് മൂളി കൊണ്ട് വിഷ്ണു ഇറങ്ങി... പാറു റെഡി ആയി വീടും പൂട്ടി ഇറങ്ങി,,, ചാവി വെക്കാൻ പറഞ്ഞ സ്ഥലത്ത് തന്നെ വെച്ചു കൊണ്ടാണ് അവൾ ഇറങ്ങിയത്...
💕💕💕
ടിക്കറ്റ് മുറിച്ചു കൊണ്ട് നടക്കുമ്പോൾ ആണ് പരിചയം ഉള്ള മുഖം വിഷ്ണു കണ്ടത്... അവൻ ഒരു പുച്ഛത്തോടെ അച്ഛന് നേരെ ടിക്കറ്റ് നീട്ടി പണം വാങ്ങി... അച്ഛനും അവനെ അങ്ങനെ ഒരു അവസ്ഥയിൽ കണ്ടു നിക്കാൻ ആവാതെ പെട്ടെന്ന്മുഖം തിരിച്ചു...
ആ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണ് നീർ പൊഴിഞ്ഞു... അവനെ ഒന്ന് കൂടിഹൃദയം പൊട്ടുന്ന വേദനയോടെ നോക്കി...
വിഷ്ണു അച്ഛനെ ഒന്നും മൈൻഡ് ചെയ്യാതെ തന്റെ ജോലി ഭംഗി ആയി നിറവേറ്റി...
വൈകീട്ട് പാറു കോളേജ് സ്റ്റാൻഡിൽ നിന്നും ബസ് കയറുന്നത് കണ്ടു വിഷ്ണു ഒരു പുഞ്ചിരിയോടെ അവളെ നോക്കി...
ടിക്കറ്റ് കൊടുക്കുമ്പോൾ എങ്ങനെ ഉണ്ടെന്ന് അവൻ കണ്ണ് കൊണ്ട് കാണിച്ചു,,, അതിന് പാറു കണ്ണ് ഇറുക്കി കാണിച്ചു...
വിഷ്ണു നല്ല തിരക്ക് ഉള്ളത് കൊണ്ട് തന്നെ ആരും കാണാതെ അവളുടെ വയറ്റിൽ പിച്ചി...
"അതൊക്കെ ഒന്ന് മറച്ചു വെക്ക്... "
എന്ന് കാതിൽ പറഞ്ഞതും പാറു സാരി നേരെ ആക്കി അവനെ നോക്കി ഒന്ന് ഇളിച്ചു...
"കുറുക്കന്റെ കണ്ണ് കോഴികൂട്ടിൽ തന്നെ അല്ലേ... "
"അവിടെ അതും ഉണ്ടോ ഞാൻ വീട്ടിൽ എത്തിയാൽ ഒന്ന് നോക്കട്ടെ... "
വിഷ്ണു അവൾ മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് അവിടെ നിന്നും പോയി...
"എടീ പുതിയ കണ്ടക്ക്റ്റർ ആൾ കൊല്ലല്ലേ എന്തൊരു ഗ്ലാമർ ആണ്... "
സൈഡിൽ നിന്നും രണ്ടെണ്ണം സംസാരിക്കുന്നത് കേട്ടു പാറു വായും പൊളിച്ചു അവരെ നോക്കി... തന്നോട് ഒപ്പം കോളേജിൽ നിന്നും കയറിയതാണ്... ഇങ്ങനെ ഉള്ളത് ആണോ ഇതൊക്കെ വല്ലവന്റെയും ചെക്കനെ നോക്കി വെള്ളം ഇറക്കാൻ... അതിന് മാത്രം ഗ്ലാമർ ഒക്കെ അവൻ ഉണ്ടോ,,, പാറു ഒന്ന് തിരിഞ്ഞു നോക്കി...
അപ്പോ ദേ ഒരു പെൺകുട്ടിയോട് കൊഞ്ചി കുഴയുന്ന വിഷ്ണുനെ കണ്ടതും പാറുന്റെ ഉള്ള സമാദാനം മുഴുവനും പോയി...
അല്ലേലും ഇവൻ ഇത്രക്ക് സന്തോഷത്തോടെ വന്നത് ഇങ്ങനെ ഷൈൻ ചെയ്യാൻ ആണോ... പാറു അവനെ നോക്കി കണ്ണ് ഉരുട്ടി കാണിച്ചു,,, വിഷ്ണു ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി...
ആരും ഇല്ലാത്തത് കൊണ്ട് തന്നെ പാറു ബസിൽ നിന്നും ഇറങ്ങി ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നു... ചുറ്റും പേടിയോടെ കണ്ണ് ഓടിച്ചു കൊണ്ടാണ് അവൾ നടന്നത്...
പേടിക്കുന്നത് പോലെ ഒന്നും ഇല്ല. എന്ന് അവൾക്ക് തോന്നി,,, വീട് എത്തി ചാവി എടുത്തു തുറക്കുമ്പോൾ ആണ്...
"ഏയ് പാർവതി... "
പാറു അത് കേട്ടു തിരിഞ്ഞു നോക്കി...
"ഞാൻ അടുത്ത വീട്ടിലെ ആണ്,,, പാർവതി ആണ് ഇവിടെ താമസിക്കുന്നത് എന്ന് ഞാൻ ഇന്ന് കാലത്ത് ആണ് അറിഞ്ഞത്... തന്റെ ഫോട്ടോ പേപ്പറിൽ ഒക്കെ വന്നത് അല്ലേ കണ്ടപ്പോൾ തന്നെമനസ്സിൽ ആയി എനിക്ക്... "
പാറു ഒരു ചിരിയോടെ അവരുടെ അടുത്തേക്ക് നടന്നു...
"ആരെയും പരിചയം ഇല്ല അത് കൊണ്ടാ,,, പിന്നെ കാലത്ത് കോളേജിൽ പോയാൽ ഈ സമയത്ത് അല്ലേ തിരിച്ചു വരൂ,,, പിന്നെ ഒന്നിനും ടൈം കിട്ടില്ല... "
"നിങ്ങൾ ഒളിച്ചോടി വന്നത് ആണോ... "
അവരുടെ ചോദ്യം കേട്ടു പാറു ഇളിച്ചു കൊണ്ട് അവരെ നോക്കി,,, 🤔അതെന്താ അങ്ങനെ തോന്നാൻ...
"അല്ല രണ്ടും തീരെ ചെറിയ പ്രായം അല്ലേ കണ്ടപ്പോൾ അങ്ങനെ തോന്നി അതാ ചോദിച്ചത്... "
"ഒളിച്ചോടി വന്നത് ഒന്നും അല്ല വീട്ടുകാർ തീരുമാനിച്ചു കല്യാണം കഴിപ്പിച്ചു തന്നത് തന്നെ ആണ്,,, പക്ഷെ പെട്ടെന്ന് ആയിപ്പോയി... ആൾക്ക് ആണെങ്കിൽ പിന്നെ വിവാഹ യോഗം ഇല്ല,,, അപ്പോ പിന്നെ കെട്ടിയല്ലേ പറ്റൂ... "
"അപ്പോ കുട്ടിക്കോ,,, കുട്ടി നന്നായി പഠിക്കുന്ന കൂട്ടത്തിൽ അല്ലേ പിന്നെ എന്താ ഈ പ്രായത്തിൽ തന്നെ കെട്ടിയത്... "
"അത്,,, അത് പിന്നെ ആ പ്രായത്തിൽ ഉള്ള ചെക്കന് ഈ പ്രായത്തിൽ ഉള്ള പെണ്ണ് അല്ലേ മാച്ച് ആവൂ അത് കൊണ്ടാവും... "
അത് കേട്ടു അവർ ഒന്ന് ചിരിച്ചു...
"ഞാൻ സുമിത... ദാ ആ കാണുന്നത് ആണ് വീട്... "
"വാടക വീട് ആണോ അതും... "
"ആ ഞങ്ങൾ ടൗണിൽ വീട് വെക്കുന്നുണ്ട് പൂർത്തി ആയാൽ അങ്ങോട്ട് മാറും... "
🙄അതൊക്കെ ഞാൻ ചോദിച്ചോ... ആ എന്തേലും ആവട്ടെ പാറു വീണ്ടും അവരെ നോക്കി ഇളിച്ചു...
"ഞാൻ വന്നത് എന്റെ മോൻ അഞ്ചാം ക്ലാസ്സിൽ ആണ്,,, കുട്ടിക്ക് സമയം ഉള്ളപ്പോൾ അവന് ഒന്ന് ട്യൂഷൻ എടുക്കണം എന്ന് പറയാൻ ആണ്,,, ഒരു വക പഠിക്കില്ല എപ്പോ നോക്കിയാലും ഫോണിൽ ആണെന്നെ... "
അത് അങ്ങ് വാങ്ങിയാൽ തീരുന്ന പ്രശ്നം അല്ലേ ഉളളൂ... പാറു ആത്മഗതിച്ചു...
"വേറെയും കുട്ടികൾ ഇവിടെ ഉണ്ട് അവരോടൊക്കെ ഞാൻ ഒന്ന് ചോദിക്കട്ടെ,,, കുട്ടിക്ക് വേണേൽ കാശും ഉണ്ടാക്കാം,,, ഫീസ് വാങ്ങി പഠിപ്പിച്ചാൽ മതി... "
"ഏയ് അതൊന്നും വേണ്ട ഞാൻ എന്റെ വീടിന് അടുത്ത് ഉള്ള കുട്ടികൾക്ക് ഒക്കെ ട്യൂഷൻ എടുക്കാറുണ്ട്,,, ഞാൻ നോക്കാം സൺഡേ പറയാം... "
അവർ പോയപ്പോൾ പാറു അകത്തേക്ക് കയറി... കുളിച്ചു റെഡി ആയി രണ്ട് പേർക്കും ഉള്ള ഫുഡ് റെഡി ആക്കി വെച്ചു...
വിഷ്ണു വരുന്നത് നോക്കി പുറത്ത് തന്നെ ഇരുന്നു അവൾ പഠിക്കാൻ തുടങ്ങി... പത്ത് മണി ആയപ്പോൾ ആണ് വിഷ്ണു കയറി വന്നത്...
"നിന്റെ പേടി ഒക്കെ പോയോ... "
"ആ പോയി ചോദിക്കാനും പറയാനും ഇപ്പൊ ആളായി,,, പോരാത്തതിന് എന്നോട് ട്യൂഷൻ എടുക്കാൻ കൂടി അവശ്യപ്പെട്ടു... "
"അപ്പോ ഇവരും ആയി കമ്പനി ആയോ... "
"ആ ടൈം കിട്ടുമ്പോ എല്ലാരേയും ചെന്നു പരിചയപ്പെടണം... "
വിഷ്ണു അകത്തേക്ക് കയറിയപ്പോ പാറു മുന്നിൽ ചെന്നു നിന്നു...
"ഇതിനാണോ മോൻ ഈ ജോലി തന്നെ സെലക്ട് ചെയ്തത്,,, ഏതാ ആ പെണ്ണ് ഒലിപ്പിച്ചു നിക്കുന്നത് കണ്ടല്ലോ... "
"ഇങ്ങനെ ആണെങ്കിൽ ദിവസവും നിനക്ക് എന്നെ തടഞ്ഞു വെക്കാൻ അല്ലേ നേരം കാണൂ പാറു... "
"കൊല്ലും ഞാൻ അങ്ങനെ വല്ലതും കണ്ടാൽ,,, ആരായാലും ഇന്നത്തോടെ നിർത്തിക്കോ അല്ലേൽ എന്റെ സ്വഭാവം മാറും... "
വിഷ്ണു കയ്യും കെട്ടി അവളുടെ കലിപ്പ് നോക്കി ആസ്വദിച്ചു...
"അങ്ങനെ വല്ലതും കണ്ടാൽ നീ എന്ത് ചെയ്യും... "
"കാണട്ടെ അപ്പോൾ കാണിച്ചു തരാം ഞാൻ... "😏
പാറു അവനെയും പുച്ഛിച്ചു പോകാൻ നിന്നതും വിഷ്ണു അവളെ പിടിച്ചു നെഞ്ചിൽ ഇട്ടു...
"ഇപ്പോൾ കാണിച്ചു തരുവോ... ഇവിടെ ഞാനും നീയും മാത്രം അല്ലേ ഉളളൂ... "
അവളുടെ വയറിൽ ആയി കയ് കൊണ്ട് പോയി കൊണ്ട് അവൻ ചോദിച്ചതും അവൾ ഒന്ന് വിറച്ചു...
"പോയി കുളിച്ചിട്ടു വന്നേ... "
പാറു അവനെ മാറ്റി കൊണ്ട് പറഞ്ഞു...
"കുളിച്ചു വന്നാൽ തരുവോ... നീ അന്ന് എനിക്ക് വാക്ക് തന്നത് അല്ലേ... "
പാറു ഒന്ന് ഞെട്ടി,,, അന്ന് ഒരു ആവേശത്തിൽ പറഞ്ഞു പോയത് ആണ്... ഇത്തിരി ബോധം പോലും വന്നിട്ടില്ല ഇതിന്,,, ഇവിടെ ആണെങ്കിൽ ഒറ്റയ്ക്ക് ആണ്... പാറു അവനെ ഒന്ന് നോക്കി...
"ആദ്യം ഈ സ്വഭാവം ഒക്കെ മാറ്റി വാ അപ്പോ നോക്കാം... "
"എടീ അത് ഹരിയുടെ പെങ്ങൾ ആണ്,,, അപ്പോ എന്റെ പെങ്ങൾ അല്ലേ അതിനാണോ നീ ഇങ്ങനെ കലിപ്പ് ആവുന്നത്... ഇപ്പോൾ എന്റെ സ്വഭാവം മനസ്സിൽ ആയില്ലേ ഇനി എങ്കിലും... "
"അതിനല്ലേ ചെന്നു കുളിക്കാൻ പറഞ്ഞത്... "
വിഷ്ണു ചിരിച്ചു കൊണ്ട് കുളിക്കാൻ പോയി... പാറു ആണെങ്കിൽ അന്ന് നടന്നത് ഒക്കെ ഒന്ന് പേടിച്ചു നിന്നു... എന്താവോ എന്തോ...
ഡോർ ഒക്കെ അടച്ചു ലേറ്റ് ഓഫ് ചെയ്തു പാറു മുറിയിലെക്ക് വരുമ്പോ വിഷ്ണു കിടക്കാതെ പാറുനെയും വെയിറ്റ് ചെയ്തു നിക്കുന്നത് ആണ് കണ്ടത്...
പാറു ഒന്ന് പേടിച്ചു കൊണ്ട് അവിടെ നിന്നു... വിഷ്ണു അവളെ അടുത്തേക്ക് വന്നു അവളെ കോരി എടുത്തു ബെഡിൽ ഇട്ടു... ബെഡിൽ മുഴുവനും മുല്ലപ്പൂ വിതറി വെച്ചത് കണ്ടു പാറു എണീറ്റ് ഇരുന്നു...
"ഇതെന്താ... "
"അതും നിനക്ക് അറീലെ... "
"അതല്ല ഇതെന്തിനാണ് എന്ന്... "
"ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലേ അത് കൊണ്ട്,,, നമ്മൾ കാണാറില്ലേ സിനിമയിൽ ഒക്കെ... "
🙄ആ കാണാറുണ്ട്,,, പിന്നെ ബാക്കി അതിലേ സീൻ ഒന്ന് ഓർത്തു... അങ്ങനെ ആയാൽ മതിയായിരുന്നു...
പാറു ചിന്തിച്ചു തീർന്നില്ല വിഷ്ണു അവളെയും പിടിച്ചു ബെഡിൽ കിടന്നു,,, അവളുടെ മുഖം അവൻ ചുംബനങ്ങൾ കൊണ്ട് മൂടി,,, അധരങ്ങൾ അവൻ മനഃപൂർവം കടിച്ചു പൊട്ടിച്ചു... പാറു വേദന കൊണ്ട് അവന്റെ കയ്യിൽ നഖം അമർത്തി...
അധരങ്ങൾ വിട്ടു അവന്റെ ചുണ്ടുകൾ കഴുത്തിലെക്ക് കൊണ്ട് വന്നു,,, അവൾ ഒന്ന് പിടഞ്ഞു കൊണ്ട് അവനെ പിടിച്ചു തള്ളി...
"എനിക്ക് പേടിയാ വിഷ്ണു ഏട്ടാ... "
"അതൊക്കെ ഇന്നത്തോടെ മാറും... "
കാതിൽ ആയി പറഞ്ഞു കൊണ്ട് അവിടെ അവൻ ചുംബിച്ചു... അവന്റെ കയ് ദേഹം ആകെ സഞ്ചരിക്കുന്നത് കണ്ട് അവൾ അവന്റെ കയ് ഇറുക്കി പിടിച്ചു... അവളുടെ എതിർപ്പ് മാറി വരുന്നത് കണ്ട് വിഷ്ണു ഒരു ചിരിയോടെ അവളെ നേടാൻ ഒരുങ്ങുംമ്പോൾ ആണ് പുറത്ത് നിന്നും കാളിംഗ് ബെൽ വന്നത്... ഒപ്പം ഫോണും റിങ്ങ് ചെയ്യുന്നുണ്ട്... അവനെ മാറ്റി അവൾ എണീറ്റ് പുറത്തേക്ക് വന്നു... പാറു ഒന്ന് പേടിച്ചു തുറക്കാതെ നിന്നതും വിഷ്ണു ഡോർ തുറന്നു...
മുന്നിൽ മുപ്പത്തി രണ്ട് പല്ലും കാട്ടി ഇളിക്കുന്ന ജെറിയെയും ഹരിയെയും കണ്ടതും വിഷ്ണു അവരെ കലിപ്പിൽ നോക്കി,,, ആറ്റു നോറ്റു കിട്ടിയ ഫസ്റ്റ് നൈറ്റ് കുളം ആക്കാൻ വന്ന തെണ്ടികൾ...
"എന്താടാ ഈ നേരത്ത്... "
വിഷ്ണു പല്ലും കടിച്ചു പിടിച്ചു അവരോട് ചോദിച്ചു...
"എന്റെ വിഷ്ണു ഒന്നും പറയണ്ട,,, നമ്മളെ സ്ഥിരം പ്ലേസ് പോലീസ് പൊക്കി,,, ആരോ ഒറ്റിയത് ആണോ എന്നെനിക്ക് നല്ല സംശയം ഉണ്ട്... ഞങ്ങൾ നോക്കിയിട്ട് വേറെ സ്ഥലം ഒന്നും കിട്ടിയില്ല അപ്പോ ഇവൻ ആണ് പറഞ്ഞത് ഇവിടെ നിങ്ങൾ ഒറ്റയ്ക്ക് ആണെന്നും അത് കൊണ്ട് ഇവിടെ വെച്ചു അടിച്ചാൽ ആരും അറിയില്ല എന്നും,,, അത് നല്ല ഐഡിയ ആണെന്ന് എനിക്കും തോന്നി... മാഷ് അവിടെ നിന്നും ഇറക്കി വിട്ടത് കൊണ്ട് നന്നായി ഇപ്പോൾ നിനക്ക് ആരെയും പേടിക്കേണ്ടല്ലോ നീയും വേണം എങ്കിൽ കുടിച്ചോഡാ,,, പാറു ഒന്നും പറയില്ല അല്ലേ പാറു... "
പാറു നോക്കിയത് വിഷ്ണുനെ ആണ്... അവൻ ആണെങ്കിൽ എല്ലാം മറന്നു പ്രതീക്ഷയോടെ അവളെ നോക്കി നിന്നു...
"പാറു നീ ചെന്നു മൂന്ന് ഗ്ലാസ്സും വെള്ളവും ഇങ്ങ് എടുത്തേ... "
ജെറി പറഞ്ഞതും വിഷ്ണുനെ ഒന്ന് തുറിച്ചു നോക്കി അവൾ അകത്തേക്ക് പോയി...
വെള്ളവും ഗ്ലാസ്സും കിട്ടിയപ്പോൾ വിഷ്ണു അവരുടെ അടുത്ത് ഇരുന്നു കുടിക്കാൻ തുടങ്ങി...
"കൂടുതൽ കുടിക്കേണ്ട വിഷ്ണു ഏട്ടാ,,, ഒരു പെഗ് മതി,,, എനിക്ക് ഈ സ്മെൽ ഒന്നും ഇഷ്ടം അല്ല... "
പാറു അവന് നിർത്താൻ ഉള്ള ഭാവം ഇല്ലെന്ന് കണ്ടപ്പോൾ പറഞ്ഞു...
"ഇന്ന് ഒരു ദിവസം അല്ലേ പാറു,,, കുറെ ആയില്ലേ നീയും മാഷും കൂടി ഇവനെ നന്നാക്കാൻ വേണ്ടി കുടിക്കാതെ നിർത്താൻ തുടങ്ങിയിട്ട്... ഇനി ഇവന് ആരെയും പേടിക്കേണ്ടല്ലോ നീ ധൈര്യം ആയി കുടിച്ചോ വിഷ്ണു... നിനക്ക് സ്മെൽ ഇഷ്ടം അല്ലെങ്കിൽ നീ ചെന്നു കിടന്നോ പാറു ഞങ്ങൾ ഇവിടെ കൂടിക്കോളാം... "
ജെറി നാവ് കുഴഞ്ഞു കൊണ്ട് പറഞ്ഞതും പാറുവിനു ദേഷ്യവും സങ്കടവും ഒരു പോലെ വന്നു...
അകത്തു കിടന്നിട്ടും അവരുടെ ബഹളം കാരണം ഉറങ്ങാൻ ആവാതെ അവൾ അവിടെ ഇരുന്നു... പാതിരാത്രി എപ്പോഴോ അവരുടെ ബഹളം നിന്നപ്പോൾ ആണ് പാറു ഉറങ്ങിയത്...
കാലത്ത് അവൾ എണീറ്റ് വന്നപ്പോ കാണുന്നത് മൂന്നും മലർന്ന് കിടന്നു ഉറങ്ങുന്നത്,,, കുപ്പിയും ഗ്ലാസും വെള്ളവും എല്ലാം പല വഴി ചിതറി കിടപ്പ് ഉണ്ട്... പാറു സങ്കടത്തോടെ നോക്കിയത് വിഷ്ണുനെ ആണ്... എല്ലാ വാക്കും മറന്നു കിടക്കുന്നത് കണ്ട് അവൾക്ക് സഹിക്കാൻ ആയില്ല...
അവരെ ഒക്കെ മുഖത്ത് വെള്ളം തെളിച്ചു പാറു കിച്ചണിൽ ചെന്നു,,, വിഷ്ണു പോകാൻ ഉള്ളത് കൊണ്ട് തന്നെ പെട്ടെന്ന് കുളിച്ചു റെഡി ആയി...
ചായയും കുടിച്ചു അവർ പോയതോടെ പാറു അവിടെ ഒക്കെ വൃത്തി ആക്കി കോളേജിൽ പോകാൻ റെഡി ആയി...
തന്നെ മൈൻഡ് ചെയ്യാതെ തനിക്ക് ഫുഡ് എടുത്തു തരുന്ന പാറുനെ കണ്ട് വിഷ്ണു അവളെ തന്നെ നോക്കി ഇരുന്നു... പാറു ആണെങ്കിൽ അവനെ ഒന്ന് നോക്കാൻ പോലും നിക്കാതെ ഉച്ചക്ക് കഴിക്കാൻ ഉള്ള ഫുഡ് രണ്ട് പേർക്കും ആയി എടുത്തു അവന്റെ ബാഗിൽ വെച്ച് തിരിച്ചു പോയി...
"നിനക്ക് എന്ത് പറ്റി പാറു... "
"ഒന്നുല്ല,,, ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ വിഷ്ണു ഏട്ടനെ അത് ബാധിക്കില്ല പോരെ... "
പാറു ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു...
"എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നു പറയണം അല്ലാതെ ഇങ്ങനെ മുഖം വീർപ്പിച്ചു എന്നെ ബാധിക്കില്ല എന്നൊക്കെ പറഞ്ഞാൽ ഞാൻ എങ്ങനെ മനസ്സിൽ ആക്കും... "
"ഇന്നും അവർ വരുവോ കുപ്പിയും കൊണ്ട്... "
"അതാണോ കാര്യം,,, അവർ ഇവിടെ നിന്നും അടിച്ചു എന്ന് വെച്ചു നിനക്ക് എന്താ നീ ഡോർ അടച്ചു മുറിയിൽ കിടന്നോ... "
"ഞാൻ കരുതിയത് ഇത് വീട് ആണെന്നാണ്,,, ഇത് ബാർ ആണ് എന്ന് ഇന്നാണ് ഞാൻ അറിഞ്ഞത്... "
"നീ എന്താ പാറു ഇങ്ങനെ സംസാരിക്കുന്നത്... അവർ ഇല്ലായിരുന്നു എങ്കിൽ നമുക്ക് ഈ വീട് പോലും കിട്ടില്ല... അവർ സഹായിച്ചത് നീയും കണ്ടത് അല്ലേ... മുക്കാൽ ഭാഗവും അവരുടെ പണവും വീട്ടു സാധനവും ആണ്... അവർ ഇവിടെ വരുമ്പോ ഞാൻ എങ്ങനെ വേണ്ടെന്ന് പറയും,,, ഓർമ വെച്ച നാൾ മുതൽ എന്റെ കൂടെ എന്തിനും അവർ ഉണ്ടായിട്ടുണ്ട്... "
വിഷ്ണു പറയുന്നത് കേട്ടു അവൾക്ക് എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും എന്ന് അറിയാതെ നിന്നു...
അവൻ കൂടുതൽ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി...
🍁🍁🍁
വീടും പൂട്ടി പാറു ഇറങ്ങുമ്പോ ആണ് സുമിത്രയെ കണ്ടത്,,, പാറു ഒരു ചിരിയോടെ അവരെ അടുത്തേക്ക് നടന്നു...
"ചേച്ചി എവിടെയാ വർക്ക് ചെയ്യുന്നേ... "
"അങ്ങനെ ഒന്നും ഇല്ല ഒരു ചെറിയ തയ്യൽ കടയിൽ ആണ് ജീവിച്ചു പോകണ്ടേ... "
"എന്നും ഈ നേരത്ത് ആണോ പോന്നെ... "
"പോകുന്നത് ഈ നേരത്ത് ആണ്,,, തിരിച്ചു വരുന്നത് അവിടെ കൂടുതൽ തയ്ക്കാൻ ഉണ്ടെങ്കിൽ വൈകും... "
"അപ്പോ ഇരുട്ടിയാൽ ഈ വഴിയിൽ കൂടി വരാൻ പേടി ഒന്നും ഇല്ലേ... "
"ഇവിടെ അങ്ങനെ പേടിക്കാൻ ഒന്നും ഇല്ല... ഇത് ഏതോ പണചാക്കിന്റെ റബ്ബർ എസ്റ്റേറ്റ് ആണ്,,, അൻപത് ഏക്കർ ഉണ്ടെന്ന് ആണ് കേട്ടത്... ഒരു കാട്ടു പൂച്ചയെ പോലും അയാൾ ഇങ്ങോട്ട് അടുപ്പിക്കില്ല എന്നാണ് കേട്ടത്,,, അത് കൊണ്ട് നമുക്കും പേടി വേണ്ട... "
"ഇതൊക്കെ ഞാൻ ഇപ്പോഴാ അറിയുന്നെ,,, ഇത്രയും ദിവസം എനിക്ക് പേടി ആയിരുന്നു,,, ഇനി അത് വേണ്ടല്ലോ അല്ലേ... "
പാറു അവരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു,,, അവർ ഒരുമിച്ച് നടക്കുന്നതിനിടയിൽ ഓരോന്ന് പറയാൻ തുടങ്ങി...
"പാർവതിയുടെ വീട്ടിൽ നിന്ന് എന്താ ഇന്നലെ രാത്രി ഒരു ബഹളം കേട്ടത്... "
"വിഷ്ണു ഏട്ടന്റെ രണ്ട് ഫ്രണ്ട്‌സ് ആണ്... ആകെ കൂടെ ബഹളം ആയിരുന്നു വെള്ളം അടിച്ചിട്ട്... അവിടെയും കേട്ടു അല്ലേ... "
പാറു സങ്കടം ഉള്ളിൽ ഒതുക്കി കൊണ്ട് പറഞ്ഞു...
"അതിനൊന്നും നമ്മൾ സമ്മതിക്കരുത് പാർവതി,,, വിഷ്ണു നിന്റെ ഭർത്താവ് ആണെന്ന് കരുതി അവന്റെ ഫ്രണ്ട്നെ ഒക്കെ ആ സമയത്ത് ആരെങ്കിലും അകത്ത് കയറ്റുമോ... നീ അല്ലേ അവിടെ പെണ്ണ് ആയിട്ട് ഉള്ളൂ... കുടിച്ചാൽ ഭർത്താവ് ആയാലും ഫ്രണ്ട് ആയാലും കണക്കാ... അമ്മയെയും പെങ്ങളെയും ഒന്നും തിരിച്ചു അറിയില്ല... നിന്നോട് വല്ലതും അവർക്ക് ആ സമയത്ത് തോന്നിയാൽ... നിന്നെ രക്ഷിക്കാൻ ബോധം ഇല്ലാതെ കിടക്കുന്ന വിഷ്ണുന് പറ്റുമോ ഇല്ലാലോ,,, അത് കൊണ്ട് നമ്മൾ പെണ്ണുങ്ങൾ വേണം അതൊക്കെ നോക്കിയും കണ്ടും നിക്കാൻ... ആദ്യമേ അത് നിർത്തിയാൽ വലിയ അപകടം ഒഴിവാകും... "
പാറു അവർ പറയുന്നത് കേട്ടു ഞെട്ടി തരിച്ചു നിന്നു...
"ഞാൻ ഇന്ന് കാലത്ത് കൂടി പറഞ്ഞു ചേച്ചി,,, പക്ഷെ വിഷ്ണു ഏട്ടൻ പിണങ്ങിയാ പോയത്... ഇതൊക്കെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും എന്ന് എനിക്ക് അറിയില്ല... വിഷ്ണു ഏട്ടൻ പറയുന്നതും നേരാണ്,,, ചെറുപ്പം മുതൽ ഉള്ള കൂട്ട് ആണ് അവർ... എല്ലാറ്റിനും കൂടെ ഉണ്ടാവും... വേണ്ടി വന്നാൽ ചങ്കുപറിച്ചു കൊടുക്കും അവർ... ആ വീട് പോലും അവർ കൂടെ ഉണ്ടായത് കൊണ്ടാണ് കിട്ടിയത്... അവരെ വിശ്വസിക്കാം അങ്ങനെ ഒന്നും അവർ പെരുമാറില്ല അത് എനിക്ക് അറിയാം... "
"അതൊക്കെ ശരിയാവും,,, പക്ഷെ അത് കുടിച്ചാൽ ബോധത്തോടെ അല്ലല്ലോ ഒന്നും ചെയ്യുന്നത്... ഞാൻ പറയാൻ ഉള്ളത് പറഞ്ഞു ബാക്കി ഒക്കെ നിന്റെ മിടുക്ക് പോലെ ഇരിക്കും... നമ്മൾ എന്നും പേപ്പറിൽ കാണുന്നത് അല്ലേ വെട്ടി കൊന്നു കുത്തി കൊന്നു എന്നൊക്കെ അതും സ്വന്തം ഭർത്താവ് ഭാര്യയെ അല്ലെങ്കിൽ ഭാര്യ ഭർത്താവിനെ അതൊക്കെ ഇങ്ങനെ ഒക്കെ അല്ലേ ഉണ്ടാവുന്നത്... "
പാറു എല്ലാം കേട്ടു പേടിച്ചു വിറച്ചു നിന്നതും അവർ പൊടിയും തട്ടി ബസിൽ കയറി പോയി...
അവൾ ക്ലാസിൽ ഒന്നും ശ്രദ്ധിക്കാതെ അത് തന്നെ ചിന്തിച്ചു ഇരുന്നു... ചിത്ര ചോദിച്ചു എങ്കിലും അവൾ ഒന്നും ഇല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി...
ബസിൽ വെച്ചും വിഷ്ണു പാറുനെ മൈൻഡ് ചെയ്യാതെ ടിക്കറ്റ് കൊടുത്തു പോയി... പാറു അവനെ ഒന്ന് തിരിഞ്ഞു നോക്കി എങ്കിലും അവൻ നോക്കിയില്ല...
എങ്കിലും അവർ പറഞ്ഞ വാക്ക് അവളിൽ പേടി ഉണ്ടാക്കിയിരുന്നു,,, അത് കൊണ്ട് തന്നെ പാറു ജെറിയെ വിളിച്ചു കാണണം എന്ന് പറഞ്ഞു...
"എന്താ പാറു എന്നെ കൊണ്ട് നിനക്ക് സഹായം വേണ്ടത്,,, തിരിച്ചും വേണം കേട്ടോ ചിത്ര ആർക്കും സെറ്റ് ആയില്ലല്ലോ അല്ലേ... "
"അതൊക്കെ അവൾ അല്ലേ തീരുമാനിക്കേണ്ടത് ഞാനും ഇച്ചായനും എന്ത് ചെയ്തിട്ട് എന്താ കാര്യം... "
"അവളോട് എന്നെ അങ്ങ് പൊക്കി പറഞ്ഞാൽ മതി... "
പാറു ക്ഷമയുടെ നെല്ലി പലകയും കടന്നു നിന്നു...
"ഞാൻ കാണണം എന്ന് പറഞ്ഞത് ഇച്ചായനും ഹരി ഏട്ടനും ഇപ്പോൾ വേണം എങ്കിലും ആ വീട്ടിൽ കയറി വരാം... പക്ഷെ അത് പാതിരാത്രി വെള്ളം അടിക്കാൻ ആവരുത്... ജീവിതത്തിൽ ഓരോ ദിവസം കഴിയും തോറും എല്ലാ പ്രതീക്ഷയും അസ്തമിച്ചു കൊണ്ടിരിക്കാ... വിഷ്ണു ഏട്ടൻ കുറച്ച് ആക്റ്റീവ് ആയാൽ തന്നെ എല്ലാം സോൾവ് ആകും... പക്ഷെ കുടിക്കില്ല എന്ന് എനിക്ക് വാക്ക് തന്ന ആള് നിങ്ങളെ കണ്ടപ്പോൾ എല്ലാം മറന്നു...ഇത്തിരി വേണേൽ കുടിച്ചോ എന്ന് ഞാൻ തന്നെ വിഷ്ണു ഏട്ടന്റെ വിഷമം കണ്ടിട്ട് പറഞ്ഞതും ആണ്... പക്ഷെ ഇന്നലെ കുടിച്ചു നിങ്ങൾ മൂന്നും ആ വീട്ടിൽ ഉണ്ടാക്കി വെച്ചത് ഒക്കെ എങ്ങനെ അതിന്റെ സ്മെൽ സഹിച്ചു ഞാൻ വൃത്തി ആക്കി എന്ന് അറിയോ... ഞാൻ ഒരു പെണ്ണാണ് സഹിക്കുന്നതിനും ഒരു പരിധി ഇല്ലേ... "
ജെറി എല്ലാം കേട്ടു ഇരുന്നു എന്നല്ലാതെ ഒന്നും പറഞ്ഞില്ല...
"ഞാൻ പറഞ്ഞത് ഒന്നും വിഷ്ണു ഏട്ടൻ അറിയരുത്,,, കാലത്ത് തന്നെ എന്നോട് പിണങ്ങിയാ പോയത്... എന്നാൽ ശരി ഞാൻ പോട്ടെ... "
അവൾ അവിടെ നിന്നും വീട്ടിലേക്ക് നടന്നു,,, ജെറി അവൾ പോവുന്നതും നോക്കി നിന്നു...
💕💕💕
വിഷ്ണു ആകെ ക്ഷീണിച്ചു അവശനായാണ് വന്നത്...
"എന്നോട് ദേഷ്യം ആണോ ഇപ്പോഴും വിഷ്ണു ഏട്ടന്... "
അവൻ ഒന്നും പറയാതെ ബെഡിൽ കിടന്നു... പാറു അവന്റെ അടുത്തായി ഇരുന്നു കൊണ്ട് അവനോട് വീണ്ടും സംസാരിക്കാൻ ശ്രമിച്ചു...
"വിഷ്ണു ഏട്ടൻ തന്നെ ഒന്ന് ആലോചിച്ചു നോക്ക്,,, നിങ്ങൾ മൂന്ന് ആണുങ്ങൾ ഞാൻ ഒരു പെണ്ണും... വെള്ളം അടിച്ചു ബോധം ഇല്ലാതെ കിടക്കുന്ന ഭർത്താവും... എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്നെ അല്ലേ എല്ലാരും കുറ്റം പറയൂ... "
വിഷ്ണു ഒന്നും മിണ്ടാതെ തിരിഞ്ഞു കിടന്നു...
"വിഷ്ണു ഏട്ടൻ എന്നോട് സംസാരിച്ചില്ല എങ്കിൽ ഞാൻ ഇവിടെ ഇരുന്നു നേരം പുലരുവോളം സംസാരിക്കും... "
വിഷ്ണുവിനെ പിടിച്ചു തിരിച്ചു തന്റെ നേർക്ക് കൊണ്ട് വന്നു പാറു പറഞ്ഞു...
"നിനക്ക് എന്താ ഇപ്പോൾ വേണ്ടത് എന്റെ ഫ്രണ്ട്സ് ഇങ്ങോട്ട് വരരുത് അതല്ലേ... "
"അങ്ങനെ ആണോ ഞാൻ പറഞ്ഞത്,,, എപ്പോ വേണേലും വരാം,,, പക്ഷെ ഇവിടെ വെച്ചു കുടിക്കാൻ പാടില്ല എന്നെ ഞാൻ പറഞ്ഞുള്ളൂ... "
"നീ ഇന്ന് ജെറിയെ കണ്ടിരുന്നോ... "
അവൾ പറഞ്ഞു തീരുന്നത്തിനു മുന്നേ വിഷ്ണു അവളോട് ചോദിക്കുന്നത് കേട്ടു അവൾ ഒന്ന് ഞെട്ടി... 😖ഇച്ചായൻ ഒറ്റി അല്ലേ...
"പറയെടീ നീ കണ്ടിരുന്നോ... "
"ആ ഞാൻ കണ്ടിരുന്നു ഇപ്പോ വിഷ്ണു ഏട്ടനോട് പറഞ്ഞത് പറയുകയും ചെയ്തു... അതിനെന്താ... "
പാറു കലിപ്പിൽ ചോദിച്ചതും വിഷ്ണു കയ് ഉയർത്തി അവളുടെ കവിളിൽ ആഞ്ഞു തല്ലി,,, പാറു ഞെട്ടൽ മാറാതെ കവിളിൽ കയ് വെച്ചു അവിടെ ഇരുന്നു...
"ഇതിനെ ഒക്കെ കെട്ടി എടുത്ത അന്ന് തുടങ്ങിയതാണ് മനുഷ്യരുടെ കഷ്ടകാലം... "
വിഷ്ണു അതും പറഞ്ഞു കിടന്നതോടെ പാറു ഒരു പുഞ്ചിരിയോടെ അവിടെ ഇരുന്നു... അവളുടെ കണ്ണ് നീർ തോർന്നപ്പോൾ ആണ് അവൾ ഉറക്കിൽ വീണത്...
🍁🍁🍁
പരസ്പരം ഒന്നും മിണ്ടാതെ ആ വീട്ടിൽ അവർ രണ്ട് മൂന്ന് ദിവസം കഴിച്ചു കൂട്ടി,,, പാറുവിനു എല്ലാം കൊണ്ടും അവിടെ ശ്വാസം മുട്ടി തുടങ്ങി...
വിഷ്ണു തന്നോട് ഒന്ന് സംസാരിക്കാൻ പോലും നിക്കാതെ അവന്റെ കാര്യം മാത്രം നോക്കി നിക്കുന്നത് കണ്ട് പാറുന് സഹിക്കാൻ ആയില്ല...
"വിഷ്ണു ഏട്ടൻ ഞാൻ ഒരു ഭാരം ആണോ... "
അത് കേട്ടു വിഷ്ണു ഒന്ന് നിന്നു...
"ആണെങ്കിൽ എന്നോട് ഇപ്പൊ പറയണം... എന്നെ കെട്ടിയപ്പോ മുതൽ കഷ്ടകാലം തുടങ്ങി എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞത് ആണല്ലോ അത് കൊണ്ട് ചോദിക്കുന്നത് ആണ്... ഒഴിഞ്ഞു പോണം എങ്കിൽ ഞാൻ പോയി തരാം... "
വിഷ്ണു പെട്ടെന്ന് അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു...
"എനിക്ക് നീ ഇല്ലാതെ പറ്റില്ല പാറു,,, അന്ന് ഞാൻ വർഷങ്ങൾ ആയുള്ള എന്റെ ഫ്രണ്ട്സിനെ നീ അബമാനിച്ചു എന്ന് തോന്നിയപ്പോ എന്തൊക്കെയോ പറഞ്ഞു പോയി... നിന്നോട് ഇത്രയും ദിവസം മിണ്ടാതെ ഇരുന്നത് കൊണ്ട് എനിക്കും സങ്കടം ഉണ്ടായിരുന്നു... ഞാൻ നിന്നെ തല്ലിയത് കൊണ്ട് നിനക്ക് എന്നോട് ദേഷ്യം കാണും എന്ന് കരുതി ആണ് ഞാൻ മിണ്ടാതെ ഇരുന്നത്... ഇപ്പൊ നീ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് സഹിക്കാൻ ആവുന്നില്ല പാറു... "
അവൻ അവളെ മാറ്റാതെ തന്നെ അത്രയും പറഞ്ഞപ്പോൾ ആണ് അവൾക്ക് ആശ്വാസം ആയത്...
"വിഷ്ണു ഏട്ടന്റെ ഫ്രണ്ട് എന്റെയും ഫ്രണ്ട് ആണ്... എപ്പോ വേണേലും ഇവിടെ വരികയും ചെയ്യാം... കുടിക്കാൻ വരേണ്ട എന്നെ ഞാൻ പറഞ്ഞുള്ളൂ... "
"എനിക്ക് മനസ്സിൽ ആയില്ല എങ്കിലും അവർക്ക് നിന്നെ മനസ്സിൽ ആവും പാറു,,, കാരണം അവർ നിന്നെ സ്വന്തം പെങ്ങൾ ആയി തന്നെ ആണ് കാണുന്നെ... "
"എന്നാൽ നാളെ അവരോട് വരാൻ പറയണം,,, ഒരു ബിരിയാണി തന്നെ ആയിക്കോട്ടെ അവര്ക് എന്റെ വക എന്താ... "
അതിന് വിഷ്ണു പാറുനെ നോക്കി ഒന്ന് ചിരിച്ചു...
രണ്ട് ദിവസം ലീവ് ആയത് കൊണ്ടും ഇപ്പോൾ കിട്ടിയ ആങ്ങളമാർക്ക് ബിരിയാണി ഓഫർ ചെയ്തത് കൊണ്ടും പാറു വീട്ടു സാദനം ആയാണ് വീട്ടിലേക്ക് വരുന്നത്...
കവർ തൂക്കി പിടിച്ചു എന്തൊക്കെയോ ചിന്തിച്ചു വരുന്ന അവളെ നേർക്ക് പെട്ടെന്നാണ് ഒരു ജീപ്പ് വന്നു നിന്നത്... പാറു ഒന്ന് പേടിച്ചു ചുറ്റും നോക്കി,,, ചുറ്റിലും ഇരുട്ട് പടർന്നു പിടിച്ചത് അപ്പോഴാണ് അവൾ കാണുന്നത്...
പക്ഷെ അതിൽ പരിചയം ഉള്ള മുഖം കണ്ടതോടെ പാറു അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
"പാറു,,, താൻ എന്താടോ ഈ വഴി... "
അതിൽ നിന്നും ഇറങ്ങി കൊണ്ട് ആകാശ് ചോദിച്ചു...
"ഞാൻ ഇപ്പൊ ഇവിടെ ആണ് താമസം,,, ചേട്ടൻ എന്താ ഇവിടെ... "
"കൊള്ളാം ഇത് എന്റെ എസ്റ്റേറ്റ് അല്ലേ... അവിടെ കാണുന്ന വാടക വീട്ടിൽ ആണോ നീ താമസിക്കുന്നത്... "
"ആ അറിയോ... "
"അതൊക്കെ എന്റെ ചെറിയച്ചന്റെ ആണ്... "
പാറു അത് കേട്ടു ഒന്ന് ചിരിച്ചു കാണിച്ചു...
"അല്ല അപ്പോ നീ ഇത് വരെ താമസിച്ചത് എവിടെ ആയിരുന്നു... തന്റെ മാരേജ് ഒക്കെ കഴിഞ്ഞത് അല്ലേ പിന്നെ എന്ത് പറ്റി ഇവിടെ താമസിക്കാൻ... "
പാറു എന്ത് പറയും എന്ന് അറിയാതെ ഇത് വലിയ കുരിശ് ആയല്ലോ എന്ന പോലെ നിന്നു...
"അല്ല ഇയാൾക്ക് പോകാൻ തിരക്ക് ഉണ്ടാവില്ലേ,,, അവർ വെയിറ്റ് ചെയ്യുന്നത് കണ്ടില്ലേ... "
ആ വണ്ടിയിൽ നിന്നും തന്നെ നോക്കി നിക്കുന്ന വേറെ രണ്ടെണ്ണത്തിനെ കാണിച്ചു അവൾ പറഞ്ഞു...
"എന്നാൽ പിന്നെ നിങ്ങൾ വിട്ടോ ഞാൻ വന്നോളാം... ഇത് എന്റെ കോളേജിൽ ഉള്ള കുട്ടിയാണ്... "
അവർ അപ്പോ തന്നെ വണ്ടിയും എടുത്തു ആ കാടിനുള്ളിൽ കയറി പോയി,,, പാറു അതും നോക്കി നിന്നപ്പോ ആണ് ആകാശ് വിളിച്ചത്...
"എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇവിടെ താമസിക്കാൻ,,, എന്നെ നല്ല ഒരു ഫ്രണ്ട് ആയി കാണുന്നുണ്ട് എങ്കിൽ മാത്രം പറഞ്ഞാൽ മതി... "
"പറയുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല,,, ഇങ്ങനെ ഒക്കെ ആവണം എണ്ണവും വിധി... "
ആകാശ് അവൾ പറയുന്നത് കേട്ടു ഒന്ന് ചിരിച്ചു കൊണ്ട് അവളെ നോക്കി നിന്നു...
അവൾ വിവാഹം കഴിയാൻ ഉള്ള സാഹചര്യം മുതൽ ഈ വീട്ടിലേക്ക് എത്തിയത് വരെ ഉള്ള കാര്യങ്ങൾ വിവരിച്ചു കൊടുക്കുമ്പോ ആകാശ് അവളെ നോക്കി ആസ്വദിക്കുക ആയിരുന്നു...
"ഇതൊക്കെ ആണെങ്കിലും ഇപ്പോൾ ഞങ്ങൾ ഹാപ്പി ആണ് കേട്ടോ... "
"മ്മ് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് ഫ്രണ്ട് എന്ന പോലെ പറയാം,,, ഐ മീൻ വാടക ഒക്കെ എന്റെ കെയർ ഓഫിൽ ഞാൻ കുറച്ച് തരാം,,, അത് എന്റെ അപ്പന്റെ ആണെങ്കിൽ ഫ്രീ ആയിട്ട് നിങ്ങൾക്ക് അവിടെ താമസിക്കാം ആയിരുന്നു... ഇപ്പൊ ചെറിയച്ചന്റെ ആണ് എന്നാലും ഞാൻ നോക്കാം... "
"ഏയ് അതൊന്നും വേണ്ട,,, വിഷ്ണു ഏട്ടന് ഇപ്പൊ ജോലി ഉണ്ട് അത് മതി ഞങ്ങൾക്ക് ജീവിക്കാൻ... "
"അപ്പോ ശരി പിന്നെ കാണാം,,, എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മടിക്കേണ്ട കേട്ടല്ലോ... പിന്നെ ഇന്ന് ഞങ്ങൾ എല്ലാരും അവിടെ കാണും... നാളെ ലീവ് അല്ലേ അപ്പോ കുറച്ച് എൻജോയ് ചെയ്യാം എന്ന് കരുതി... "
"അല്ല ഇത് വരെ വന്നിട്ട് വീട്ടിൽ കയറി ഒരു ചായ എങ്കിലും കുടിച്ചിട്ട് പോകാം... "
"അതൊക്കെ പിന്നെ ആവാം... "
അവൻ പോയപ്പോൾ പാറു ചാവി എടുത്തു അകത്ത് കയറി...
💕💕💕
ഫുഡ് എല്ലാം റെഡി ആയപ്പോൾ ആണ് വിഷ്ണുവും ജെറിയും ഹരിയും കയറി വന്നത്...
"എന്നോട് ദേഷ്യം ഉണ്ടെങ്കിൽ അത് മാറാൻ വേണ്ടി ആണ് ഇപ്പൊ ഇങ്ങനെ ഒരു സ്വീകരണം... "
പാറു അതും പറഞ്ഞു അവർക്ക് ഉള്ള ഫുഡ് സെർവ് ചെയ്തു കൊടുത്തു...
"എന്റെ പാറു എന്ന് നീ ഇവന്റെ പെണ്ണായി വന്നോ അന്ന് തൊട്ട് നീ ഞങ്ങളെ പെങ്ങൾ ആണ്,,, ഒരു പെങ്ങൾ പറഞ്ഞത് ആയിട്ടേ ഞങ്ങൾ അതും കണ്ടിട്ട് ഉള്ളൂ... അതിന് ഇവൻ നിന്നോട് ഇങ്ങനെ ചെയ്യും എന്ന് ഞങ്ങൾ കരുതിയോ... "
വിഷ്ണു അപ്പോൾ നോക്കിയത് പാറുനെ ആണ്,,, അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... പാറു അവന് നേരെ പുച്ഛിച്ചു കാണിച്ചു...
"എത്ര വെള്ളം അടിച്ചാലും വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറയും എന്നെ ഉളളൂ,,, ഇത് വരെ അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത പണി ഒന്നും ഞങ്ങൾ ചെയ്തിട്ടില്ല... ഇനി ഒരിക്കലും ചെയ്യാനും പോണില്ല...
പിന്നെ ഒരു പെങ്ങൾ എന്ന സ്ഥിതിക്ക് പറയാ പാറു,,, ഈ വിഷ്ണു നിന്നെ കെട്ടിയോൻ എന്ന അധികാരം വെച്ചു തല്ലിയാൽ നീ ഞങ്ങളോട് വന്നു പറഞ്ഞോ... ഇവന് ഉള്ളത് ഞങ്ങൾ കൊടുത്തോളാം... "
ജെറി പറയുന്നത് കേട്ടു പാറുനു ചിരി വന്നു...
"പിന്നെ ഞാൻ എപ്പോഴൊക്കെ എന്തൊക്കെ രഹസ്യം പറഞ്ഞോ അതൊക്കെ നല്ല വെടിപ്പ് ആയി വിഷ്ണു ഏട്ടനോട് പറഞ്ഞു കൊടുത്താ ആളാ ഈ പറയുന്നേ,,, നിങ്ങൾ ഒക്കെ ഒറ്റക്കെട്ട് അല്ലേ ഞാൻ അല്ലേ ചോദിക്കാനും പറയാനും ആൾ ഇല്ലാതെ ഉളളൂ.. "
"അതിന് ഇവൻ നിന്നെ വന്നു തല്ലും എന്ന് ഞങ്ങൾ കരുതിയില്ല പാറു... ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല... "
"തല്ലിയത് ഒന്നും കുഴപ്പം ഇല്ല,,, രണ്ട് മൂന്ന് ദിവസം എന്നോട് മിണ്ടാതെ ഇരുന്നതാ എനിക്ക് സങ്കടം,,, എനിക്ക് ഇവിടെ സംസാരിക്കാൻ വേറെ ആരും ഇല്ല എന്ന് അറിയില്ലേ... "
വിഷ്ണുവിനെ നോക്കി പാറു സങ്കടത്തിൽ പറഞ്ഞു...
"ഇനി അങ്ങനെ ഉണ്ടാവില്ല എന്റെ പാറു... "
വിഷ്ണു അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു ഒന്ന് ചിരിച്ചു...
അവരൊക്കെ പോയതും പാറു എല്ലാം ക്‌ളീൻ ചെയ്തു കുളി ഒക്കെ കഴിഞ്ഞു വന്നപ്പോഴേക്കും വിഷ്ണു നല്ല ഉറക്കം ആയിരുന്നു... പാറു അവനെയും കെട്ടിപ്പിടിച്ചു കിടന്നു എപ്പോഴോ ഉറക്കിലേക്ക് വീണു...
🍁🍁🍁
"നിനക്ക് തനിയെ നിക്കാൻ പേടി ഉണ്ടോ... "
വിഷ്ണു ഇറങ്ങാൻ ആയപ്പോൾ പാറുവിനോട് ആയി ചോദിച്ചു...
"ഇല്ലന്നെ,,, ദേ ആ കാണുന്ന വീട്ടിലെ ചേച്ചി അവരെ മോനു ട്യൂഷൻ എടുത്തു കൊടുക്കാൻ പറഞ്ഞു... ഞാൻ ചെന്നു നോക്കട്ടെ... "
"മ്മ് എന്നാൽ ഞാൻ വരുന്നത് വരെ നീ അവിടെ നിന്നോ... "
"ഓഹ് എന്റെ വിഷ്ണു ഏട്ടാ ഒന്ന് പോയെ,,, എനിക്ക് ഇവിടെ പേടി ഒന്നും ഇല്ല... എന്തെങ്കിലും ഉണ്ടായാൽ ആ ആകാശ് വിളിച്ചോളാൻ പറഞ്ഞു പിന്നെന്താ... "
"എന്നാൽ പിന്നെ നീ ഒറ്റയ്ക്ക് ആണെന്നും പറഞ്ഞു അവനെ വിളിച്ചു നോക്ക്... "
"ആ ഞാൻ വിളിച്ചു നോക്കട്ടെ മോൻ ഇപ്പൊ തത്കാലം ഒന്ന് പോയെ... "
പാറു അവനെ തള്ളി ഇറക്കി... വിഷ്ണുവിന് ആണെങ്കിൽ പാറുവിനെ തനിയെ നിർത്തി പോകാൻ തോന്നുന്നുമില്ല...
അവൻ ബസിൽ ആയിരുന്നു എങ്കിലും മനസ് മുഴുവനും പാറുവിന്റെ അടുത്ത് ആയിരുന്നു...
അവൻ തിരിച്ചു വന്നപ്പോഴേക്കും പാറു വീട്ടിൽ തന്നെ ആയിരുന്നു...
"നീ പോയില്ലേ... "
"എപ്പോഴേ വന്നു,,, ഇപ്പൊ നാലഞ്ചു കുട്ടികൾ കൂടി... എനിക്ക് പഠിക്കാൻ ടൈം കിട്ടോ ആവോ... "
"അതൊക്കെ ഞാൻ പഠിപ്പിച്ചു തരാം... "
വിഷ്ണു അവളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു പറഞ്ഞതും പാറു കയ്യിൽ ഉള്ള ബുക്ക് എടുത്തു അവന് നേരെ എറിഞ്ഞു...
"നമുക്ക് ഒരു സിനിമക്ക് പോയാലോ... "
പ്രതീക്ഷിക്കാതെ ഉള്ള അവന്റെ ചോദ്യം കേട്ടു അവളുടെ കണ്ണുകൾ വിടർന്നു... അവൾ അപ്പോ തന്നെ റെഡി ആയി അവർ ജെറിയുടെ ബൈക്കും എടുത്തു വിട്ടു...
ഫിലിം മുഴുവനും കാണുമ്പോ അവന്റെ കണ്ണുകൾ പാറുവിൽ ആയിരുന്നു,,, ഈ ഒരു കൊച്ച് കാര്യത്തിന് പോലും അവളുടെ ഉള്ളിലെ സന്തോഷം അവന് കാണാം ആയിരുന്നു...
അവളുടെ മുഖത്ത് തെളിയുന്ന ഓരോ ബാവങ്ങൾ അവൻ നോക്കി ഇരുന്നു,,, അവളുടെ കണ്ണുകളിൽ നാണവും ചുണ്ടുകളിൽ പുഞ്ചിരിയും വരുന്നത് കണ്ട് അവൻ സ്‌ക്രീനിൽ നോക്കി... അപ്പോഴാണ് നായകൻ നായികയെ കിസ്സ് ചെയ്യുന്നത് അവൻ കണ്ടത്...
അവനും അവൾക്ക് അരികിൽ ആയി മുഖം കൊണ്ട് പോയി...
"നിനക്ക് വേണോ അത് പോലെ ഒന്ന്... "
അവൾ പേടിയോടെ ചുറ്റും നോക്കി...
"ഇവിടെ വെച്ചോ ഒന്ന് പോയെ... "
അവൾ മുഖം തിരിക്കാൻ നിന്നതും വിഷ്ണു അവളെ പിടിച്ചു ആ ചുണ്ടുകൾ നുകർന്നു കൊണ്ടിരുന്നു... അവൻ കുറച്ച് നേരം കഴിഞ്ഞു അവളിൽ നിന്ന് അകന്നതും പാറു ആരെങ്കിലും കണ്ടോ എന്ന പോലെ ചുറ്റിനും നോക്കി... ആരും ശ്രദ്ധിച്ചില്ല എന്ന് കണ്ടപ്പോൾ ആണ് അവൾക്ക് ആശ്വാസം ആയത്...
തിരിച്ചു വരുമ്പോൾ ചെറുതായി മഴ പെയ്തു എങ്കിലും വിഷ്ണു വണ്ടി നിർത്തിയില്ല...
"ആ ഹെൽമെറ്റ് വെച്ചിരുന്നു എങ്കിൽ ഇപ്പൊ മഴ കൊള്ളുമോ,,, അല്ലേലും നല്ല കാര്യം ഒന്നും ചെയ്യില്ലല്ലോ... "
പാറു അവളുടെ സാരി തലപ്പ് പിടിച്ചു അവന്റെ തലയിൽ ആക്കി കൊണ്ട് പറഞ്ഞു...
"അപ്പോ മഴ കൊള്ളാതിരിക്കാൻ ആണല്ലേ ഹെൽമെറ്റ് വെക്കുന്നത്... "
വിഷ്ണു പറയുന്നത് കേട്ടു പാറു അവന്റെ തലക്ക് ഒരു കൊട്ട് വെച്ചു കൊടുത്തു...
വണ്ടി നിർത്തുമ്പോഴേക്കും പാറു ഡോർ തുറന്നു അകത്തേക്ക് കയറി... തോർത്ത് കൊണ്ട് വന്നു അവന്റെ തല തുടക്കാൻ എന്ന പോലെ കയ് കൊണ്ട് പോയതും അവൻ അത് വാങ്ങി അവളുടെ തല തുടച്ചു കൊടുത്തു...
വേഗം വന്നു കുളിച്ചേ അല്ലെങ്കിൽ പനി പിടിക്കും... "
"അപ്പോ നീ... "
"വിഷ്ണു ഏട്ടൻ ആദ്യം കുളിച്ചു വാ... "
"നമുക്ക് ഒരുമിച്ചു കുളിക്കാം,,, എന്നാൽ രണ്ടാൾക്കും പനി വരില്ല... "
വിഷ്ണു ഒരു കള്ള ലക്ഷണം വെച്ചുപറഞ്ഞതും പാറു അവനെ പിടിച്ചു തള്ളി ബാത്രൂമിൽ കയറ്റി... അവൾക്ക് നല്ല തണുപ്പ് തുടങ്ങിയിരുന്നു...
അവൻ ഡോർ തുറക്കുന്നത് കേട്ടു അവൾ മാറാൻ ഉള്ള ഡ്രസ്സ് എടുക്കാൻ ഷെൽഫ് തുറന്നു...
ചെയറിൽ ഇരുന്നു ഫോൺ എടുക്കുമ്പോൾ ആണ് വിഷ്ണുവിന്റെ കണ്ണ് പാറുവിന്റെ വയറിൽ ഉടക്കിയത്... നനഞ്ഞു കുതിർന്ന അവളുടെ ദേഹം ആകെ അവൻ ഒന്ന് നോക്കി...ഷെൽഫിൽ എന്തോ കാര്യം ആയി തിരയുന്ന അവൾ അതൊന്നും കണ്ടില്ല...
വിഷ്ണുവിന്റെ കാലുകൾ അവളുടെ അടുത്തേക്ക് ചലിച്ചു,,, പിറകിൽ നിന്നും അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവന്റെ കയ് അവളുടെ വയറിൽ ഒഴുകി നടന്നു...
പാറു ഒന്ന് ഞെട്ടി തരിച്ചു നിന്നു...
"ഞാൻ,,, ഞാൻ കുളി... "
അപ്പോഴേക്കും അവൻ അത് പൂർണമാക്കാൻ സമ്മതിക്കാതെ അവളുടെ അധരങ്ങളെ തഴുകി കൊണ്ട് നിന്നു...
"ഒരിക്കൽ നീ തന്നെ എന്നോട് നിന്നെ തരും എന്ന് പറഞ്ഞത് അല്ലേ പാറു,,,അന്നൊക്കെ എന്തൊക്കെയോ തടസങ്ങൾ ആയിരുന്നു... ഇന്ന് എനിക്ക് നിന്നെ വേണം പാറു... "
അവളുടെ കഴുത്തിൽ മുഖം അമർത്തി അവൻ പറഞ്ഞതും പാറു അവന്റെ തലയിൽ തഴുകി...
അവളെയും കൊണ്ട് അവൻ ബെഡിൽ വീണപ്പോൾ തന്നെ അവനെ പേടിയോടെ നോക്കി...
"വിഷ്ണു ഏട്ടാ എനിക്ക്... "
"പേടി ആണോ... "
അവൾ അതെ എന്ന് തലയാട്ടി...
"എനിക്കും പേടി ഉണ്ട് പാറു,,, ആദ്യായിട്ട് അല്ലേ അത് കൊണ്ടാവും അല്ലേ... "
"അയ്യേ... "
അവൾ കണ്ണും അടച്ചു പിടിച്ചു കിടന്നു... അവൻ ആ കയ്കൾ മാറ്റി അവളെ നോക്കി അവളുടെ മേലേ കിടന്നു...
"നിന്റെ ഈ നാണം കാണുമ്പോൾ തന്നെ എന്റെ കണ്ട്രോൾ പോവാ... "
അവളുടെ മുഖത്തും കഴുത്തിലും ഉമ്മ വെച്ചു കൊണ്ട് അവൻ പറഞ്ഞു... അവളുടെ മാറിൽ നിന്നും സാരി തലപ്പ് നീങ്ങുന്നത് അറിഞ്ഞ അവൾ അവന്റെ കയ് പിടിച്ചു വെച്ചു...
"എന്തെ... "
അപ്പോ അവൾ നാണത്തോടെ ഒന്നും മിണ്ടാതെ സൈഡിലെക്ക് വിരൽ ചൂണ്ടി കാണിച്ചു... അത് കണ്ട് വിഷ്ണു അങ്ങോട്ടേക്ക് നോക്കി എങ്കിലും ഒന്നും കാണാൻ ആയില്ല...
"അവിടെ എന്താ,,, ഞാൻ ഒന്നും കാണുന്നില്ലല്ലോ... "
വിഷ്ണുവിന്റെ ചോദ്യം കേട്ടു അവൾ വീണ്ടും അങ്ങോട്ടേക്ക് വിരൽ ചൂണ്ടി...
"എന്റെ പാറു നീ ഇന്നും എന്നെ പട്ടിണിക്ക് ഇടാൻ ഉള്ള പ്ലാൻ ആണോ,,, ഞാൻ ഒന്നും കാണുന്നില്ലല്ലോ... "
"ദേ അവിടെ ഒരു പാറ്റ അത് കാണും... "
വിഷ്ണു അതിനെ ഒന്ന് നോക്കി കൊണ്ട് പാറുവിനെ നോക്കി,,, ഇതിനെ ആണോ ഇത്രയും നേരം ആയി കാണിച്ചു തന്നത്... 🙄
അവൻ ഇളിച്ചു കൊണ്ട് പാറുവിനെ നോക്കി... പുതപ്പ് എടുത്തു തല വഴി മൂടി...
"ഇനി ആരും കാണില്ല പോരെ... "
വിഷ്ണു അവളുടെ ചുണ്ടിലും കഴുത്തിലും ചുംബനങ്ങൾ കൊണ്ട് മൂടി,,, അവൻ നഗ്നമാവുന്നതും ഒരു നാണത്തോടെ അവൾ അറിഞ്ഞു...
ഒരു തളർച്ചയോടെ അവൻ അവളുടെ നെഞ്ചിൽ തല വെച്ചു കിടന്നു... അവൾ അവന്റെ തലയിൽ തലോടി കൊണ്ട് എപ്പോഴോ ഉറക്കിലേക്ക് വീണു...
💕💕💕
ഫോണിലെ അലാറം കേട്ടു വിഷ്ണു കണ്ണ് തുറന്നപ്പോൾ പാറുവിന്റെ നെഞ്ചിൽ ആയിരുന്നു അവൻ...
അവൻ ഒരു പുഞ്ചിരിയോടെ അവളുടെ നെറ്റിയിൽ ചുംബിച്ചു,,, എണീക്കാൻ തോന്നാതെ അവൻ അവളെയും കെട്ടിപ്പിടിച്ചു വീണ്ടും കിടന്നു...
അവന്റെ താടി അവളുടെ കഴുത്തിൽ തറച്ചപ്പോൾ ആണ് പാറു കണ്ണ് കണ്ണ് തുറന്നത്,,, നോക്കുമ്പോൾ തന്നെയും കെട്ടിപ്പിടിച്ചു നിഷ്കളങ്കമായി ഉറങ്ങുന്ന വിഷ്ണു വിനെ കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു... ഇന്നലെ നടന്നത് മുഴുവനും ഓർത്തു അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു അവിടെ നിന്നും എണീറ്റു...
കുളി ഒക്കെ കഴിഞ്ഞു വരുമ്പോഴും വിഷ്ണു നല്ല ഉറക്കം തന്നെ,,, ക്ലോക്ക് നോക്കിയതും പാറു അവന്റെ അടുത്ത് ഇരുന്നു തട്ടി വിളിക്കാൻ തുടങ്ങി...
"വിഷ്ണു ഏട്ടാ എണീറ്റെ,,, ടൈം എത്രയായി എന്ന് അറിയോ,,, ഇപ്പോൾ തന്നെ ലേറ്റ് ആയി എണീറ്റെ... "
അവൻ കണ്ണും തുറന്നു അവളെ നോക്കി വീണ്ടും കണ്ണും അടച്ചു കിടന്നു...
"വിഷ്ണു ഏട്ടാ എണീക്ക്,,, പണിക്ക് പോകണ്ടേ... "
"മ്മ്... "
എന്നും മൂളി അവൻ കിടന്നതും പാറു അവനെ പിടിച്ചു ഇരുത്തി,,, ഞാൻ ഫുഡ് ഉണ്ടാക്കാൻ പോവാ അപ്പോഴേക്കും കുളിച്ചു റെഡി ആയി നിന്നോണം കേട്ടല്ലോ... "
പാറു പോയതും വിഷ്ണു വീണ്ടും ബെഡിൽ വീണു... പെട്ടെന്ന് എണീറ്റ് ഇരുന്നു ജെറിയെ വിളിച്ചു...
"ഡാ ഇങ്ങോട്ട് ഒന്നും പറയണ്ട,,, വേഗം കുളിച്ചു റെഡി ആയി എനിക്ക് പകരം നീ ഇന്ന് ബസിൽ പോണം കേട്ടല്ലോ... "
"നാനോ... "
ജെറി പുതപ്പും ദൂരെ എറിഞ്ഞു കൊണ്ട് ചോദിച്ചു...
"ആ നീ തന്നെ,,, പെട്ടെന്ന് പോയെ... "
"അപ്പോ നീ പോണില്ലേ നിനക്ക് എന്ത് പറ്റി... "
"എനിക്ക് നല്ല സുഖം ഇല്ല... "
വിഷ്ണു ഫോൺ ഓഫ് ചെയ്തതും ജെറി മനസില്ല മനസോടെ എണീറ്റ് കുളിച്ചു എന്ന് വരുത്തി ഇറങ്ങി...
"തെണ്ടി നിനക്ക് കാലത്ത് പോകാൻ എന്നും പറഞ്ഞു എന്റെ വണ്ടിയും കൊണ്ട് പോയിട്ട് ഇപ്പോ ഞാൻ നടന്നു പോകണം അല്ലേ... "😟
ജെറി എങ്ങനെ ഒക്കെയോ ബസിൽ എത്തി...
ഫുഡ് ഒക്കെ റെഡി ആക്കി പാറു വരുമ്പോൾ വിഷ്ണു നല്ല ഉറക്കം,,, ഈശ്വരാ ആ പണിയും പോയി എന്ന തോന്നുന്നേ... പാറു നെഞ്ചിൽ കയ് വെച്ചു അവന്റെ അടുത്ത് ഇരുന്നു...
"വീണ്ടും കിടന്നു അല്ലേ,,, പണി പോവും ഇനി എങ്കിലും പെട്ടെന്ന് നോക്കിക്കെ... "
"ഞാൻ ജെറിയെ വിളിച്ചു പറഞ്ഞു,,, അവൻ പോവും പണി ഒന്നും പോവില്ല... "
"അതെന്തിനാ,,, വിഷ്ണു ഏട്ടൻ ഇന്ന് പോന്നില്ലേ... "
പാറു അതും ചോദിച്ചു അവനെ നോക്കിയതും വിഷ്ണു ഒന്ന് ഇളിച്ചു കാണിച്ചു...
"നല്ല ക്ഷീണം,,, എണീക്കാൻ തോന്നണ്ടേ... "
"എന്തിനാ ആവാത്ത പണിക്ക് പോയത്... "
"ആവാത്ത പണിയോ,,, ഞാൻ നല്ല പോലെ അധ്വാനിച്ചല്ലോ എന്നിട്ടും പറയുന്ന കെട്ടോ ആവാത്ത പണി എന്ന്... "
"ചീ പോടാ,,, ഇത്രക്ക് ക്ഷീണം എന്തിനാ എനിക്ക് ഇല്ലല്ലോ... "
"അധ്വാനിച്ചത് ഞാൻ അല്ലേ നിനക്ക് എന്തിനാ ക്ഷീണം... "
"പോടാ,,, ഇങ്ങനെ ആണെങ്കിൽ ഞാൻ എങ്ങനെ എങ്കിലും പൊളിച്ചു തരും ആയിരുന്നു,,,, ഫുട്ബോൾ കളിച്ചിട്ട് ഇത്രക്ക് ക്ഷീണം ഉണ്ടായിട്ടില്ല... ഞാൻ പോവാ എനിക്ക് ട്യൂഷൻ എടുക്കാൻ ഉണ്ട്... "
"ഏതായാലും റസ്റ്റ് എടുക്കല്ലേ നീ ഇങ്ങ് വന്നേ... "
എണീക്കാൻ നിന്ന അവളെ പിടിച്ചു വീണ്ടും അവൻ ബെഡിൽ ഇട്ടു,,,
"ക്ഷീണം ആവില്ലേ... "
"ആർക്ക് എനിക്കോ,,, നീ ഇന്ന് ഇവിടെ നിക്കുമ്പോ ഞാൻ എങ്ങനെ പോകും പാറു,,, ഞാൻ നിന്റെ പണി ഒക്കെ തീരാൻ വെയിറ്റ് ചെയ്തു നിന്നത് അല്ലേ... "
അവൻ അവളെയും കൊണ്ട് തിരിഞ്ഞു കിടന്നു അവളിൽ ലയിച്ചു ചേർന്നു...
🍁🍁🍁
"ഡാ വിഷ്ണുവിന് സുഖം ഇല്ലെന്ന് പറഞ്ഞു അവൻ വിളിച്ചിരുന്നു,,, അത് കൊണ്ട് ഇന്നത്തെ അധ്വാനം എനിക്ക് ആയിരുന്നു... "
ജെറി നിരാശയോടെ ഹരിയുടെ അടുത്ത് ചെന്നു ഇരുന്നു...
"ഞാൻ വിളിച്ചിട്ട് അവൻ എടുത്തില്ല,,, ഒരു ഹാപ്പി ന്യൂസ് ഉണ്ട് അവനോട് പറയാൻ... "
"ആണോ എന്നാൽ വാ നമുക്ക് അവനെ കാണുകയും ചെയ്യാം പറയുകയും ചെയ്യാം... "
ജെറി ഹരിയെയും വിളിച്ചു കൊണ്ട് വീട്ടിലേക്ക് വിട്ടു...
ഡോർ തുറന്നു നിക്കുന്ന വിഷ്ണുവിനെ ജെറി തിരിച്ചും മറിച്ചും നോക്കി...
"നിനക്ക് അല്ലേ സുഖം ഇല്ലെന്ന് പറഞ്ഞത്... "
ജെറി ചോദിക്കുന്നത് കേട്ടു വിഷ്ണു ഒന്ന് പരുങ്ങി...
"അത് കാലത്ത് ആയിരുന്നു ഇപ്പോൾ കുഴപ്പം ഒന്നുമില്ല... "
"വെറുതെ എന്നെ കൊണ്ട് എന്തിനാടാ,,, ഞാൻ ഇനി ചത്താലും ഈ പണിക്ക് ഇല്ല,,, കുറെ പെൺകുട്ടികളെ കാണാം എന്നൊക്കെ കരുതി ആണ് ഞാൻ പോയത്,,, ഇത് അങ്ങോട്ടും ഇങ്ങോട്ടും നടന്നു എന്നല്ലാതെ ഒന്നും ഇല്ല,,, അപ്പോഴാണ് ഇന്ന് സൺഡേ ആണ് എന്ന് ഞാൻ അറിഞ്ഞത്... "
"ഓഹ് അപ്പോ അതാണ് അല്ലേ ഈ മുഖത്തെ നിരാശ... "
ഹരി അവനെ നോക്കി ചോദിച്ചു,,, അവൻ അതെ എന്ന് തലയും ആട്ടി ഇരുന്നു...
"പാറു കുടിക്കാൻ എന്തെങ്കിലും എടുത്തോ... "
വിഷ്ണു പറയുന്നത് കേട്ടു പാറു അവർക്ക് കുടിക്കാൻ ജ്യൂസ് കൊണ്ട് വന്നു വിഷ്ണുവിനെ ഇത്തിരി നാണത്തോടെ ഒന്ന് നോക്കി കൊണ്ട് പോയി...
ജെറി രണ്ടിനെയും ഫോക്കസ് ചെയ്തു നിൽപ്പ് ഉണ്ടായിരുന്നു...
"എന്ത് പറ്റി ഇന്ന് മുഖത്ത് ഒരു തെളിച്ചം ഒക്കെ ഉണ്ടല്ലോ... "
"ഏയ് അങ്ങനെ ഒന്നും ഇല്ല അത് നിനക്ക് ചുമ്മാ തോന്നുന്നത് ആണ്... "
"ഡാ നിനക്ക് തോന്നിയോ... "
ജെറി ഹരിയെ നോക്കി ചോദിച്ചു...
"എനിക്ക് വന്നപ്പോ തൊട്ട് സ്പെല്ലിങ് മിസ്റ്റേക് തോന്നിയതാ,,, അല്ലെങ്കിൽ എന്തെങ്കിലും ചോദിക്കുന്ന അവൾ പോയത് കണ്ടോ സൈലന്റ് ആയിട്ട്... നീ എന്താടാ അതിനെ വീണ്ടും തല്ലിയോ... "
"ഒന്ന് പോടാ അവൾ എന്റെ പാറു ആണ് അവളെ ഞാൻ എന്തിന് തല്ലണം... "
😘വിഷ്ണു എല്ലാം ഒന്ന് ചിന്തിച്ചു ഒരു ചിരിയോടെ പറഞ്ഞു...
"ഇത് അതൊന്നും അല്ല,,, മറ്റെന്തോ ആണ്... അല്ല ഹരി നീ എന്തോ ഹാപ്പി ന്യൂസ് ഉണ്ട് എന്നും പറഞ്ഞു കൊണ്ടല്ലേ വന്നത്... "
അത് കേട്ടു വിഷ്ണു പ്രതീക്ഷയോടെ അവനെ നോക്കി...
"അത് വേറൊന്നും അല്ല,,, nനമ്മുടെ പഴയ കോച്ച് വാസു ഏട്ടൻ വന്നിരുന്നു നിന്നെ തിരക്കി കൊണ്ട്,,, നമ്മളെ ടീം ഒന്ന് പുരോഗമിച്ചുവല്ലോ അത് കൊണ്ടാവും... ഇത് തന്നെ നമ്മുടെ ജീവിത മാർഗം ആക്കാൻ ഉള്ള വഴി ആണ്,,, എവിടെ ഒക്കെ മാച്ച് ഉണ്ടോ അവിടെ ഒക്കെ നമുക്ക് മത്സരിച്ചു കഴിവ് തെളിയിക്കാൻ ഒരു അവസരം...എല്ലാം അങ്ങേര് നോക്കിക്കോളും നമ്മൾ നന്നായി കളിച്ചാൽ മാത്രം മതി,,, കിഷോർനു പകരം ആയി വേറെ ആരെയെങ്കിലും നോക്കുകയും വേണം,,, അതും വിശ്വസിക്കാൻ പറ്റുന്ന ടാലന്റ് ആയ ഒരാളെ... "
"അതൊക്കെ നമുക്ക് കണ്ട് പിടിക്കാം,,, അതിന്റെ പിറകെ നടക്കുമ്പോൾ എന്റെ പണി... "
"അത് പോയാലും പ്രശ്നം അല്ല,,, ഇത് മതി... വിജയിച്ചാൽ പിന്നെ കുറെ കാലത്തേക്ക് മേൽ അനങ്ങാതെ നിക്കാം അല്ലേ... "
ജെറിയെ വിഷ്ണു ഒന്ന് കലിപ്പിൽ നോക്കി...
"നമ്മൾ ഇനി നല്ലോണം പ്രാക്ടീസ് ചെയ്യുക ആണ് വേണ്ടത്,,,അല്ലാതെ മേൽ അനങ്ങാതെ ഇരിക്കാൻ ഉള്ള വഴി തേടുക അല്ല വേണ്ടത് കേട്ടല്ലോ... "
"ഞാൻ കാലത്ത് വരാം നിങ്ങൾ ഇപ്പോൾ പോയിക്കോ... "
"പാറു ഞങ്ങൾ ഇറങ്ങി... "
"അയ്യോ ഞാൻ ഫുഡ് ഉണ്ടാക്കുക ആണ്,,, ഇനി കഴിച്ചു പോയാൽ മതി... "
പാറു ഫുഡ് കൊണ്ട് വരുന്നത് വരെ അവർ മൂന്നും പരസ്പരം നോക്കി ഇരുന്നു...
വിഷ്ണുവിന്റെ നോട്ടം ഫുഡ് കൊണ്ട് വന്ന പാറുവിനെ ആണ്,,, ജെറി അവനെ തന്നെ നോക്കി നിന്നു,,, എന്തോ നടന്നിട്ട് ഉണ്ട് എന്തായാലും ഞാൻ കണ്ട് പിടിക്കും മോനെ അവൻ മനസ്സിൽ പറഞ്ഞു...
"നീ കഴിക്കുന്നില്ലേ... "
"ഞാനും പാറുവും ഒരുമിച്ച് കഴിച്ചോളാം... "
പാറുവും ജെറിയും ഹരിയും ഒരു പോലെവിഷ്ണുനെ നോക്കി... അവൻ ഒന്ന് ഇളിച്ചു കാണിച്ചു നിന്നു...
അവർ രണ്ടും പോയതും വിഷ്ണുവും പാറുവും ഒരുമിച്ച് ഇരുന്നു കഴിക്കാൻ തുടങ്ങി...
"എനിക്ക് ഇഷ്ടം ആണ് ഇങ്ങനെ ഒരുമിച്ച് ഇരുന്നു ഫുഡ് കഴിക്കാൻ... "
"ആണോ എന്നിട്ട് നീ എന്തെ എന്നോട് പറഞ്ഞില്ല... "
"പറയാതെ തന്നെ എന്റെ ഈ ഇഷ്ടം മനസ്സിൽ ആക്കിയില്ലെ എനിക്ക് അത് മതി... "
"നിന്നെ അറിഞ്ഞത് ഇപ്പോൾ അല്ലേ അങ്ങനെ മനസ്സിൽ ആക്കി എല്ലാം,,, കൂടുതൽ അറിയും തോറും കൂടുതൽ മനസ്സിൽ ആക്കാംഅല്ലേ... "
അവൻ സൈറ്റ് അടിച്ചു കൊണ്ട് പറഞ്ഞതും പാറു അവനെ പിടിച്ചു തള്ളി...
💕💕💕
പാറു വരുമ്പോഴേക്കും ഞാൻ ഉറങ്ങി പോകും എന്ന ഒരൊറ്റ കാരണം കൊണ്ട് വിഷ്ണു അവളെ അടുത്ത് തന്നെ ചെന്നു...
അവൾ പ്ലേറ്റ് കഴുകുന്നത് കണ്ടപ്പോൾ പിറകിൽ ചെന്നു അവളെ കെട്ടിപ്പിടിച്ചു നിന്നു... പാറു ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി...
"ഞാൻ ഹെല്പ് ചെയ്യണോ... "
"ഇന്ന് എന്താ ഇത്രക്ക് സ്നേഹം... "
"എന്നാൽ ഞാൻ അന്ന് ബസിൽ കണ്ട പെണ്ണിനെ സ്നേഹിക്കാം എന്തെ... "
"അയ്യട കൊല്ലും ഞാൻ... എന്തായാലും സ്നേഹിക്കാൻ വന്നത് അല്ലേ ദാ ഇത് നല്ല വെടിപ്പ് ആയി ക്‌ളീൻ ചെയ്തേ... "
അവൻ പാറുനെയും നോക്കി ഇളിച്ചു കൊണ്ട് കണ്ടുള്ള പരിചയം വെച്ചു അതൊക്കെ ക്‌ളീൻ ആക്കി വെച്ചു...
"വാ ഇനി നമുക്ക് കിടക്കാം... "
"അപ്പോ അതായിരുന്നു ഉദ്ദേശം അല്ലേ... "
"പിന്നല്ലാതെ,,, എന്തെ നിനക്ക് വേണ്ടേ... "
"ഇന്നലത്തെ ക്ഷീണം തീരാത്ത ആളാ ഓർമ്മ വേണം... "
"എന്നാൽ അത് തെളിയിച്ചിട്ട് തന്നെ കാര്യം... "
വിഷ്ണു അവളെയും പൊക്കി എടുത്തു ബെഡിലേക്ക് വീണു...ശരീരവും മനസും ഒരു പോലെ പങ്കിട്ടു അവർ പതിയെ ഉറക്കത്തിൽ വീണു...
കാലത്ത് തന്നെ റെഡി ആയി ഇറങ്ങി പാറുവിനെയും ബസ്സ്റ്റോപ്പിൽ ഇറക്കി...
"സൂക്ഷിച്ചു പോണം കെട്ടോ..."
"മ്മ് എന്താ ഒരു സ്നേഹം... "
പാറു ഇളിച്ചു കൊണ്ട് പറഞ്ഞു...
"എന്തെ വേണ്ടേ... "
"പിന്നെ വേണ്ടാതെ എനിക്ക് വേണം എന്റെ വിഷ്ണു ഏട്ടന്റെ സ്നേഹം... "
"രാത്രി തരാം കെട്ടോ... "
വിഷ്ണു അതേ ഇളിയോടെ അവളെ നോക്കി പറഞ്ഞു...
"ചീ വൃത്തികെട്ടവൻ,,, വേണ്ടാത്തത് പറയാതെ ഒന്ന് പോയെ... "
പാറു ഇനിയും ഇളിച്ചു നിന്നാൽ പണി കിട്ടും എന്ന് കണ്ടപ്പോൾ അവനെയും പുച്ഛിച്ചു നിന്നു,,, വിഷ്ണു ഒരു ഫ്‌ളൈയിങ്ങ് കിസ്സും കൊടുത്തു പോയി... ചെന്നത് രണ്ടിന്റെയും അടുത്ത് ആണ്...
"ആ വന്നല്ലോ... "
ജെറി അതും പറഞ്ഞു അവന്റെ അടുത്തേക്ക് ചെന്നു...
"ഇന്ന് നല്ല ഹാപ്പി ആണല്ലോ വിഷ്ണു എന്ത് പറ്റി... "
"അങ്ങനെ ഒന്നും ഇല്ല,,, ആ ബസിൽ പോകേണ്ട കാര്യം ഓർക്കുമ്പോൾ തന്നെ ടെൻഷൻ ആണ് ഇനി അത് ഇല്ലല്ലോ,,, പിന്നെ എന്റെയും പാറുന്റെയും സ്വപ്നം പോലെ നടക്കാൻ പോവല്ലേ അപ്പോ പിന്നെ എങ്ങനെ സന്തോഷിക്കാതെ ഇരിക്കും... "
വിഷ്ണു ബൈക്കിൽ നിന്നും ഇറങ്ങി ചാവിയും കറക്കി ഒരു ചിരിയോടെ മുന്നോട്ട് നടന്നു...
"അത് മാത്രം ഒന്നും അല്ലെന്ന് ഞങ്ങൾക്ക് അറിയാം മോനെ,,, നിനക്ക് കണ്ട അതേ നാണം പാറുന്റെ മുഖത്തും ഇന്നലെ കണ്ടല്ലോ... "
അത് കേട്ടപ്പോൾ വിഷ്ണു ഒന്ന് ഇളിച്ചു കാണിച്ചു...
"നിനക്ക് ഒക്കെ ഇപ്പൊ എന്താ അറിയേണ്ടത്... "
"വല്ലതും നടന്നോ എന്ന് മാത്രം അല്ലേ ഹരി... "
"മ്മ് നടന്നു,,, അവൾ എന്റെ ഭാര്യ ആണ്... അപ്പോ പിന്നെ നടന്നാൽ എന്താ... "
"അത് ശരി നീ തന്നെ അല്ലേ പറഞ്ഞത് ജീവിതം ഒന്ന് പച്ച പിടിച്ചു മതി അതൊക്കെ വേണ്ടൂ എന്ന്,,, എന്നിട്ട് ഇപ്പോൾ ഞങ്ങളോട് എന്തിനാ ചൂടാവുന്നേ,,, അറിയാൻ ഉള്ള തൊര കൊണ്ട് ചോദിച്ചു പോയത് അല്ലേ... "
"അങ്ങനെ ഒക്കെ ആണ് ഞാനും കരുതിയത്,,, പിന്നെ ആരെങ്കിലും ബിരിയാണി കണ്മുന്നിൽ വെച്ചു പട്ടിണി കിടക്കോ... "
വിഷ്ണു പറയുന്നത് കേട്ടോ ജെറിയും ഹരിയും വായും പൊളിച്ചു നിന്നു...
കോച്ച് വരുന്നത് വരെ അവർ രണ്ടും വിഷ്ണുനെ കളിയാക്കി കൊണ്ടിരുന്നു...
💕💕💕
"ദിവസം കഴിയും തോറും ഈ പെണ്ണ് എന്തൊരു ഗ്ലാമർ ആണ്... കയ്യിൽ കിട്ടാൻ ഇരുന്നത് ആണ് അപ്പോഴേക്കും വന്നു ആ കാലൻ വിഷ്ണു... "
ചിത്രയുടെ കൂടെ ചിരിച്ചു കളിച്ചു വരുന്ന പാറുനെ നോക്കി ആകാശ് പറഞ്ഞു...
"നിനക്ക് ആ വിഷ്ണുനോട് ഇതിന് മുന്നേ എന്തെങ്കിലും ദേഷ്യം ഉണ്ടോ... "
ആകാശിന്റെ കൂടെ എന്തിനും കൂടെ നിക്കുന്ന മഹി ചോദിച്ചു...
"ആ ഒരു ചെറിയ കണക്ക് ഉണ്ട്,,, അന്ന് ഞങ്ങളെ നാട്ടിൽ വന്നു കളിച്ചു ഞങ്ങളെ തോൽപ്പിച്ചു കപ്പും ആയി പോയവൻ ആണ് അത്... പക്ഷെ അതിന് വേണ്ടി മാത്രം ആണ് ഞാൻ അന്ന് കളിക്കാൻ ചെന്നത്... "
"ആ കപ്പിന് എന്താ ഇത്ര വലിയ പ്രത്യേകത,,, ഇനി വല്ല സ്വർണവും ആണോ അത്... "
"ഡാ പൊട്ടാ,,, സ്വർണം എത്ര വേണേലും കാശ് കൊടുത്താൽ കിട്ടും,,, പക്ഷെ ഒരു കളി ജയിക്കാൻ ആവില്ല,,, അന്ന് ഞാൻ എന്റെ നാട്ടിൽ കൂട്ട്കാരോട് ബെറ്റ് വെച്ചാ കളിക്കാൻ പോയത്,,, തോറ്റപ്പോൾ മൊട്ടയും അടിച്ചു നടക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്... അന്ന് ഞാൻ നോട്ടം വെച്ചത് ആണ് വിന്നർസ് ടീമിൽ ഉള്ള ഈ വിഷ്ണുവിനെ... ഇന്നിപ്പോ ഞാൻ നേടാൻ ആഗ്രഹിച്ച പെണ്ണിനെ അവൻ കെട്ടി... ഏതെങ്കിലും ഒരു കളിക്ക് അവനെ തോല്പ്പിക്കണം എന്നും അവളെ ഒരു ദിവസം എങ്കിലും സ്വന്തം ആക്കണം എന്നുള്ളതും എന്റെ വാശി ആണ്... "
ആകാശ് പല്ലും കടിച്ചു പറഞ്ഞതും പാറു കണ്മുന്നിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു...
"അത് രണ്ടും നീ വിചാരിച്ചാൽ നടക്കും... മാച്ച് അടുത്ത് തന്നെ വരുന്നുണ്ട്,,, വിഷ്ണു ഉണ്ടാവോ എന്ന് ചോദിക്കേണ്ട കാര്യം ഇല്ലല്ലോ... പണം കൊണ്ട് അല്ലെങ്കിൽ ബുദ്ധി കൊണ്ട് നമുക്ക് ആ കളി ജയിക്കാം... പിന്നെ പാറു അവളെ നേടാൻ ആണോ പാട്... അവന്റെ കൂടെ ഉള്ളതിനെക്കാൾ സമയം അവൾ നിന്റെ കണ്മുന്നിൽ അല്ലേ ഉള്ളത്,,,മനസ് വെച്ചാൽ അതും നടക്കും... "
"എന്തായാലും ചെറിയച്ചന്റെ വീട്ടിൽ വാടകക്ക് ആണ് താമസം,,, രണ്ടിനെയും വീട്ടുകാർ പിടിച്ചു പുറത്താക്കി അത് എന്ത് കൊണ്ടും നന്നായി,,, അവന് ആണെങ്കിൽ അഷടിക്ക് വക ഇല്ല... കളിച്ചു നടന്നു എല്ലാം നടത്താൻ ഒന്നും അവന് പറ്റില്ല... ചെറിയച്ചനെ അറിയാലോ വാടക എങ്ങാനും ഒരു ദിവസം തെറ്റിയാൽ പണി പാളും,,, മിക്കവാറും ഇവളെ എങ്ങാനും കണ്ടാൽ പണി അതിനേക്കാൾ കിട്ടും... എല്ലാറ്റിനും വഴി ഉണ്ട്... ഇപ്പോൾ ആണെങ്കിൽ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ... കണക്ക് തീർക്കും ഞാൻ... "
അത് കേട്ടു അവന്റെ കൂടെ മഹിയും പൊട്ടി ചിരിച്ചു... ചിരിച്ചില്ല എങ്കിൽ രണ്ട് കിട്ടും എന്ന് അവന് അറിയാം...
🍁🍁🍁
പതിനൊന്നു മണി ആവുന്നത് വരെ വിഷ്ണു വരുന്നതും നോക്കി പാറു നിന്നു... ഫോൺ എടുത്തു വിളിച്ചപ്പോൾ ആണെങ്കിൽ സ്വിച്ച് ഓഫ്...
പാറുവിന് ആണെങ്കിൽ ഭയം കൂടി കൂടി വന്നു...
"ഇച്ചായ വിഷ്ണു ഏട്ടൻ ഉണ്ടോ അവിടെ... ഇത് വരെ വന്നില്ലല്ലോ ഞാൻ ഇവിടെ തനിച്ച് ആണെന്ന് അറിയില്ലേ... "
"എന്റെ പാറു അറിയാലോ മാച്ച് അടുത്തു,,, നീ തനിച്ച് ആണെന്നും പറഞ്ഞു അവൻ അങ്ങോട്ട് വന്നു ഇപ്പോൾ എത്തും... "
ജെറി പറയുന്നത് കേട്ടപ്പോൾ ആണ് അവൾക്ക് ആശ്വാസം ആയത്,,, ഫോൺ വെച്ചതോടെ വിഷ്ണു എത്തി...
"ഇങ്ങനെ ആണെങ്കിൽ ഞാൻ എന്റെ വീട്ടിൽ നിന്നോളാം കെട്ടോ,,, അറിയാലോ എനിക്ക് പേടി ഉണ്ടെന്ന് പിന്നെന്താ ലേറ്റ് ആയത്... "
"ഇങ്ങനെ ആണെങ്കിൽ ഞാൻ തന്നെ നിന്റെ വീട്ടിൽ കൊണ്ട് വിടേണ്ടി വരും... നീ അല്ലേ പറഞ്ഞത് ജയം ആണ് വലുത് എന്ന്... "
"ആദ്യം ഞാൻ അത് കഴിഞ്ഞു മതി ബാക്കി എല്ലാം... "
"അങ്ങനെ മതിയോ... "
പാറുവിനെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് അവൻ ചോദിച്ചു...
"അയ്യട,,, പോയി കുളിച്ചു വാ... "
പാറു അവനെ ഉന്തി തള്ളി ബാത്‌റൂമിൽ കയറ്റി...
വിഷ്ണുവിന്റെ നെഞ്ചിൽ കളം വരച്ചു കൊണ്ട് അവനെയും കെട്ടിപ്പിടിച്ചു കിടക്കുകയാണ് പാറു...
"വിഷ്ണു ഏട്ടാ,,, ഈ മാച്ച് എവിടെ ആണ്... അന്നത്തെ പോലെ എന്നെ വിട്ടിട്ട് പോവേണ്ടി വരുമോ... "
"നീ പേടിക്കണ്ട നിന്നെ വിട്ടു ഞാൻ പോവോ,,, എനിക്ക് ജീവൻ ഉള്ളിടത്തോളം കാലം ഞാൻ കൂടെ ഉണ്ടാവും... "
"എനിക്ക് അത് മതി,,, എന്നാലും പോവുമ്പോൾ എന്ത് ചെയ്യും... "
"അത് അപ്പോൾ അല്ലേ അപ്പോ നോക്കാം,,, ഇപ്പോൾ നീ വെറുതെ ടൈം കളയാതെ ഇങ്ങ് വന്നേ... "
വിഷ്ണു അവളെയും വലിച്ചു ആ ചുണ്ടുകൾ മതിവരുവോളം ചുംബിച്ചു,,, എപ്പോഴോ ആ ചുംബനങ്ങൾ ദേഹത്തേക്ക് കയ് മാറി...
🍁🍁🍁
"വിന്നർസ് ടീം എന്ന പേര് പോലെ തന്നെ നിങ്ങൾ വിജയിക്കും എന്ന് അറിയാം,,, പക്ഷെ അതിന് വിഷ്ണു മാത്രം മനസ് വെച്ചാൽ പോരാ,,, ഇവിടെ നടക്കുന്ന കളി ജില്ലാതല മത്സരത്തിൽ ഉള്ള ചുവട് വെപ്പ് ആണ്... "
"അതിൽ ഞങ്ങൾ കപ്പും വാങ്ങി വന്നല്ലോ... "
കോച്ച് ആയ വാസുഏട്ടൻ പറയുന്നത് കേട്ടു ജെറി തിരിച്ചു പറഞ്ഞു...
"ഹ്മ്മ് ബെസ്റ്റ്,,, നിന്റെ ഒക്കെ ഭാവി തീരുമാനിക്കുന്നത് ഈ കളി ആണ്... കഴിവ് തെളിയിച്ചവരാ ഇന്ന് വേൾഡ് കപ്പിന് വേണ്ടി കളിക്കുന്നത്,,, അതിന് ആദ്യം ഇങ്ങനെ കൊച്ചു കൊച്ചു കളി ഒക്കെ കളിച്ചു ജയിക്കണം... "
"അതിന് ഞാൻ റെഡി ആണ് വാസു ഏട്ടാ,,, എന്റെയും പാറുന്റെയും സ്വപ്നം ആണ് ഇത്,,, മാത്രവുമല്ല അച്ഛന്റെ മുന്നിൽ തല ഉയർത്തി പിടിച്ചു നിക്കണം എനിക്ക്... "
"നീ ആദ്യം അച്ഛന്റെ മുന്നിൽ ചെന്നു തല ഉയർത്തി പിടിക്കാൻ ആണോ കളിക്കുന്നത്,,, ഒരു ദയയും ഇല്ലാതെ ഇറക്കി വിട്ടത് ആണ് എന്നിട്ട് പറയുന്നത് കേട്ടില്ലേ... "
"അതിന് ഞാൻ പോകുന്നില്ല ഇനി അങ്ങേരെ മുന്നിൽ,,, ബസിൽ ഉള്ളപ്പോൾ കണ്ടപ്പോൾ തന്നെ ഒരു അലിവും ഞാൻ ആ മുഖത്ത് കണ്ടില്ല... ഇനി അത് ഉണ്ടാവാനും പോണില്ല... "
വിഷ്ണു സങ്കടം അടക്കി വെച്ചു കൊണ്ട് പറഞ്ഞു...
🍁🍁🍁
"ആ പണിയും അവൻ കളഞ്ഞു,,,ഇവനൊക്കെ എങ്ങനെ ഗതി പിടിക്കാൻ ആണ്... ആ പെണ്ണ് മിക്കവാറും കുത്ത് പാള എടുക്കേണ്ടി വരും... "
മാധവൻ മാഷ് ഭാര്യ പാർവതിയെ നോക്കി കൊണ്ട് പറഞ്ഞു... ഒപ്പം മുത്തശ്ശിയും ഉണ്ട്...
"സ്വന്തം മകനെ ഇങ്ങനെ ശപിക്കാൻ നിനക്ക് നാണം ഇല്ലേ... എല്ലാരും മക്കളെ നന്മ ആണ് ആഗ്രഹിക്കുന്നത്... ഇത് ഏതു നേരം നോക്കിയാലും മകന്റെ കുറ്റവും പറഞ്ഞു നടക്കുന്ന ഒരു അച്ഛൻ... "
"ഞാൻ പറയുന്നത് അനുസരിച്ചു ജീവിച്ചിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും വരില്ല... ഇപ്പോൾ അത് അവന് തന്നെ തോന്നി കാണും... കഷ്ടപ്പെട്ട് ശീലം ഇല്ലാത്ത കൊണ്ട് ഒന്നിലും ഉറച്ചു നിക്കില്ല... ഇനി അടുത്തത് എന്താണാവോ... "
എല്ലാം കേട്ടോ അമ്മയുടെ കണ്ണ് നിറഞ്ഞു...
"ആ പാവം പെണ്ണിന്റെ ശാപം കൂടി നിങ്ങളെ തലയിൽ ആണ് അത് മറക്കണ്ട,,, അവനെ നന്നായി കാണാൻ ആണെങ്കിലും അവളെ എല്ലാ കാര്യവും നിങ്ങൾ ഏറ്റെടുത്തത് കൊണ്ടല്ലേ അവൾ അന്ന് ഈ വിവാഹത്തിന് സമ്മതിച്ചത്... എന്നിട്ട് ഇപ്പോൾ അതിനെ കൂടി വഴിയാതാരം ആക്കി... "
"അതിന് ഞാൻ പറയുന്നത് അനുസരിച്ചു ജീവിക്കണം... എന്റെ ചിലവിൽ കഴിഞ്ഞു കൊണ്ട് ഭർത്താവ് ആണെന്നും പറഞ്ഞു അവന്റെ കൂടെ നിന്നതിന് ആണ് അവൾക്ക് ഇത് കിട്ടിയത് എന്ന് ഇപ്പോൾ മനസ്സിൽ ആയി കാണും... "
മാഷ് പറയുന്നത് കേട്ടു അമ്മ അയാളെ നോക്കി ദേഷ്യവും സങ്കടവും സഹിച്ചു പിടിച്ചു അകത്തേക്ക് നടന്നു...
💕💕💕
കോളേജ് കഴിഞ്ഞു വീട്ടിലേക്ക് വന്ന പാറു പുറത്ത് ഇരിക്കുന്ന ആളെ കണ്ട് ഒന്ന് നിന്നു...
"ആ... ആരാ... "
അത് കേട്ട് അയാൾ അവളെ ഒന്ന് അടിമുടി നോക്കി കൊണ്ട് അടുത്തേക്ക് വന്നു...
"നീ ആണോ ഇവിടെ താമസിക്കുന്നത്... "
"ആ എന്താ... "
"അപ്പോ വിഷ്ണു... "
"എന്റെ ഭർത്താവ് ആണ്,,, എന്താ കാര്യം... "
"ഓഹ് അങ്ങനെ,,, അപ്പോ നിങ്ങൾ രണ്ട് പേരും മാത്രം ആണോ ഇവിടെ താമസിക്കുന്നത്... "
"മ്മ്... എന്താ കാര്യം... "
പാറു ഇത്തിരി പേടിയോടെ അയാളെ നോക്കി കൊണ്ട് ചോദിച്ചു... അയാൾ കൂടെ ഉള്ള ആളെ നോക്കി ഒന്ന് ചിരിച്ചു,,, അയാളും അവളെ ഒന്ന് നോക്കി ചിരിച്ചു...
"എന്റെ ആണ് ഈ വീട്,,, വാടക കൃത്യം ഒന്നാം തീയതി എന്ന കരാർ വെച്ചിട്ട് ആണ് ഇതിന്റെ ചാവി ഞാൻ അവന്റെ കയ്യിൽ വെച്ചു കൊടുത്തത്,,, ഇന്നിപ്പോ രണ്ടാം തീയതി ആയി,,, അവൻ അത് മറന്നു കാണും... അതൊക്കെ വീട്ടിൽ ഉള്ള പെണ്ണ് അല്ലേ നോക്കേണ്ടത്... "
പാറു അപ്പോഴാണ് അത് ഓർത്തത്... എല്ലാം കൊണ്ടും അവൾക്ക് ദേഷ്യം വന്നു... കൂടെ അവരുടെ നോട്ടവും അവൾക്ക് സഹിക്കാൻ ആവാത്ത പോലെ തോന്നി...
"ഇപ്പോൾ എന്റെ കയ്യിൽ ഇല്ല,,, വിഷ്ണു ഏട്ടൻ വന്നാൽ ഞാൻ പറയാം,,,കാലത്ത് തന്നെ അവിടെ എത്തിക്കാൻ പറയാം... "
പാറു പറയുന്നത് കേട്ട് അയാൾ വീണ്ടും ചിരി തുടങ്ങി... സൈഡിൽ നിന്നും സുമിത്ര ചേച്ചി തല ഇട്ടു നോക്കി അയാളെ കണ്ടതും അകത്തേക്കു കയറി... പാറു ഒന്ന് പേടിച്ചു കൊണ്ട് ബാഗിൽ പിടി മുറുക്കി...
"എന്റെ കുട്ടി അവന്റെ കയ്യിൽ കാശ് ഒന്നും കാണില്ല,,, അത് എനിക്ക് അവനെ കണ്ടപ്പോൾ തന്നെ മനസ്സിൽ ആയതാ... എന്നാലും കൊടുത്തത് അവന്റെ ഭാര്യ കൂടെ ഉണ്ട് എന്ന് പറഞ്ഞത് കൊണ്ട് തന്നെ ആണ്... ഇതിപ്പോ ഞാൻ കരുതിയതിനേക്കാൾ സുന്ദരി ആണല്ലോ നീ... "
അവളുടെ അടുത്ത് വന്നു സ്വകാര്യം ആയി അയാൾ പറയുന്നത് കേട്ടു പാറുവിന്റെ കണ്ണ് നിറഞ്ഞു... അവൾ അയാളെ തുറിച്ചു നോക്കി...
"വാടക ഇല്ലെങ്കിൽ എന്നെ കാണേണ്ടത് പോലെ കണ്ടാൽ മതി,,, അത് മറക്കണ്ട... "
അത് കൂടി കേട്ടപ്പോൾ പാറു ദേഷ്യം കൊണ്ട് അയാളെ നോക്കി...
"നിങ്ങൾ ആകാശ് ഏട്ടന്റെ ചെറിയച്ചനല്ലേ,,, നിങ്ങൾക്കും ഉണ്ടാവില്ലേ എന്റെ പ്രായത്തിൽ ഉള്ള മക്കൾ... ഞാൻ പറയാം ചെറിയച്ചന്റെ യഥാർത്ഥ സ്വഭാവം... "
"ഓഹ് എന്ന്,,, ടീ കൊച്ചേ അവൻ എന്നോട് ചോദിക്കാൻ ഒന്നും വരില്ല അവന് എന്നെ നന്നായിട്ട് അറിയാം... നീ നിന്റെ കെട്ടിയോനോട് പണം തരാൻ പറ... ഇല്ലെങ്കിൽ വാടക എങ്ങനെ ഈഡാക്കണം എന്ന് എനിക്ക് അറിയാം... "
പാറുനെ ഒന്ന് കൂടി നോക്കി കൊണ്ട് അയാൾ വണ്ടിയിൽ കയറി ഇരുന്നു...
"ഇനി ഒരിക്കൽ കൂടി എന്നെ ഇങ്ങോട്ട് വരുത്തരുത് കേട്ടല്ലോ... "
പാറു ആ നിന്ന നിൽപ്പിൽ തന്നെ ആയിരുന്നു... പട്ടിണിയും ദാരിദ്ര്യവും സഹിച്ചു എങ്കിലും ഇത് വരെ ആരും തന്നോട് ഇങ്ങനെ പെരുമാറിയിട്ടില്ല... അവൾ കണ്ണീരോടെ അവിടെ തന്നെ നിന്നു...
"വാടക കൊടുത്തില്ല അല്ലേ... "
അയാൾ പോയെന്ന് കണ്ടതും സുമിത്ര ചേച്ചി മതിലും ചാരി നിന്നു കൊണ്ട് ചോദിച്ചു...
"അല്ലെങ്കിലും കൂട്ട്കാരും ആയി കറങ്ങി നടക്കുന്ന ചെക്കന് ആ ബോധം വല്ലതും ഉണ്ടാവോ... അതൊക്കെ നീ അല്ലേ നോക്കേണ്ടത്... അയാളെ അറിയാത്തത് കൊണ്ടാ പണം നാളെ അങ്ങോട്ട് ചെന്നു കൊടുക്കാൻ പറയണം കെട്ടോ അവനോട്... അല്ലെങ്കിൽ നിനക്ക് ആണ് ദോഷം... അയാൾ വൃത്തികെട്ട ഒന്നാണ്... "
എന്ത് പറയും എന്ന് പോലും അറിയാതെ അവൾ ആ നിൽപ്പിൽ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
കണ്ണും തുടച്ചു എങ്ങനെ ഒക്കെയോ ധൈര്യം സംഭരിച്ചു അവൾ അകത്തേക്ക് കയറി,,, അയാളുടെ ആ വൃത്തികെട്ട നോട്ടവും സംസാരവും ഓർത്തു അവൾ ഒരു മൂലയിൽ ഇരുന്നു പൊട്ടികരഞ്ഞു...
വിഷ്ണു വന്നതും ലേറ്റ് പോലും കാണാത്ത കൊണ്ട് അവൻ ചുറ്റും ഒന്ന് നോക്കി...
"പാറു... "
എന്ന് വിളിച്ചു കൊണ്ട് അവൻ അകത്തേക്ക് കയറിയതും സൗണ്ട് ഒന്നും കേൾക്കാതെ അവൻ മൊബൈൽ ഓൺ ചെയ്തു ലേറ്റ് ഇട്ടു...
ഒരു മൂലയിൽ ഇരുന്നു കരയുന്ന പാറുനെ കണ്ടതും അവൻ പേടിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു...
"എന്ത് പറ്റി പാറു നിനക്ക്,,, എന്താ നീ ഇങ്ങനെ ഇവിടെ ഇരിക്കുന്നത്... "
ഒന്നും പറയാൻ ആവാതെ പൊട്ടി കരഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചിൽ വീണു...
"എന്ത് പറ്റി പാറു... "
"വിഷ്ണു ഏട്ടാ അയാൾ വന്നിരുന്നു ഈ വീടിന്റെ ഓർണർ... വാടക ഇല്ലെങ്കിൽ അയാൾക്ക് എന്നെ മതി എന്ന്... നമുക്ക് ഇവിടെ കഴിയണ്ട വിഷ്ണു ഏട്ടാ,,, എനിക്ക് പേടിയാ അയാൾ ഇനിയും എന്തെകിലും പറഞ്ഞു വരും... "
പാറു മുഖം ഉയർത്താതെ അവന്റെ നെഞ്ചിൽ കിടന്നു കൊണ്ട് പറയുന്നത് കേട്ട് അവന് സഹിക്കാൻ ആയില്ല...
"ഞാൻ പ്രാക്ടീസിന്റെ തിരക്കിൽ അത് മറന്നു,,, എന്തായാലും ഞാൻ നാളെ തന്നെ കൊടുക്കാം അതിനാണോ നീ ഇങ്ങനെ കരയുന്നത്... "
"അല്ല,,, ഇനിയും ഇവിടെ കഴിയാൻ എനിക്ക് പേടിയാ വിഷ്ണു ഏട്ടാ അയാളുടെ നോട്ടവും ബാവവും കണ്ടാൽ തന്നെ പേടിയാ,,, അങ്ങനെ സംസാരിച്ച അയാൾ ഒരു അവസരം കിട്ടിയാൽ വന്നു എന്നെ ഉപദ്രവിക്കും,,, നമുക്ക് ഇവിടെ നിക്കണ്ട വേറെ എവിടെ എങ്കിലും പോവാം... "
"ആ പോവാം നീ ഇങ്ങനെ കരയാതെ... നീ വന്ന പോലെ ഉണ്ടല്ലോ ആദ്യം നീ ചെന്നു ഒന്ന് കുളിച്ചിട്ടു വാ,,, ഞാൻ അവരെ വിളിച്ചു കഴിക്കാൻ വല്ലതും വാങ്ങി കൊണ്ട് വരാൻ പറയാം... "
പാറുവിനെ നിര്ബന്ധിച്ചു പറഞ്ഞു വിട്ടു എങ്കിലും അവളുടെ അവസ്ഥ അവന് സഹിക്കാൻ പറ്റിയില്ല,,, ദേഷ്യം കടിച്ചു പിടിച്ചു അവൻ നിന്നു...
"എന്ത് പറ്റി പാറുന് സുഖം ഇല്ലേ... "
ഫുഡ് കൊണ്ട് വന്ന ജെറി വിഷ്ണുവിനെ കണ്ട് ചോദിച്ചു...
"അതൊക്കെ കാലത്ത് പറയാം... ഇപ്പോൾ എന്റെ മൂഡ് ശരിയല്ല... "
അവനെ പറഞ്ഞു വിട്ടു വിഷ്ണു അകത്ത് കയറി ഫുഡ് ഒക്കെ പ്ലേറ്റിൽ എടുത്തു വെച്ചു... പാറു ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവന്റെ അടുത്ത് വന്നിരുന്നു...
"ജീവിതം ആവുമ്പോ അങ്ങനെ പലതും സഹിക്കേണ്ടി വരും പാറു,,, അതിനൊക്കെ നീ ഇങ്ങനെ കരയാൻ നിന്നാൽ അതിന് മാത്രമേ നേരം കാണൂ... എല്ലാം നേരിടാൻ പഠിക്കണം പാറു... "
"പട്ടിണിയും ദാരിദ്ര്യവും എനിക്ക് സഹിക്കാൻ അറിയാം വിഷ്ണു ഏട്ടാ,,, പക്ഷെ ഒരാൾ ആദ്യായിട്ട് ആണ് എന്നോട് ഇങ്ങനെ പെരുമാറുന്നത് സഹിക്കാൻ ആവില്ല എനിക്ക് അത്... ഒറ്റയ്ക്ക് ഒരു പെണ്ണ് അങ്ങനെ ഒരാളെ മുന്നിൽ പെട്ടാൽ ഉള്ള അവസ്ഥ വിഷ്ണു ഏട്ടന് പറഞ്ഞാൽ മനസ്സിൽ ആവില്ല... മുക്കിലും മൂലയിലും ഇരുന്നു എല്ലാം നോക്കി കാണാൻ ആളുണ്ട്... ഒരാളും കൂടെഒരു ധൈര്യം ആയി വന്നു നിക്കാൻ ഇല്ല... അത് കൊണ്ട ഞാൻ പറയുന്നത് ഇവിടെ നിന്നും മാറണം എന്ന്... ഇവിടെ നിന്നു കൊന്നാൽ പോലും ആരും കാണാൻ ഇല്ല... അത് കൊണ്ട് ആരെയെങ്കിലും പരിചയം ഉള്ള സ്ഥലത്തു പോകാം നമുക്ക്... "
അവൾ അവനെ നോക്കി കെഞ്ചി കൊണ്ട് പറഞ്ഞു...
"മ്മ് നോക്കാം,,, അത് നീ തന്നെ കണ്ടിട്ട് തീരുമാനം എടുത്താൽ മതി പോരെ... ഇത് അവന്മാരെ സെലെക്ഷൻ ആണ്... "
"സൗകര്യം ഒന്നും ഇല്ലേലും പ്രശനം അല്ല... പേടി ഇല്ലാതെ കഴിഞ്ഞാൽ മതി എനിക്ക്... "
അവൻ അവളെ നോക്കി ചിരിച്ചു,,, എന്തോ ഭാരം ഇറക്കി വെച്ച പോലെ അവൾക്കും ആശ്വാസം ആയി...
അവൾക്ക് ധൈര്യം പകരാൻ എന്ന പോലെ അവൻ അവളെയും കെട്ടിപ്പിടിച്ചു കിടന്നു...
"വിഷ്ണു ഏട്ടന് എന്നോട് ദേഷ്യം ഉണ്ടോ... ഞാൻ കാരണം അല്ലേ ഇതൊക്കെ... "
അവൾ ചോദിക്കുന്നത് വിഷ്ണു ഒന്ന് ചിരിച്ചു...
"അച്ഛന്റെ വാക്ക് കേട്ടാണ് നീ എന്റെ ജീവിതത്തി ലേക്ക് വന്നത്... ഇപ്പോൾ നിനക്ക് തോന്നുന്നുണ്ടോ പാറു വരേണ്ടി ഇരുന്നില്ല ഈ വിഷ്ണുവിന്റെ ജീവിതത്തി ലേക്ക് എന്ന്... "
"അത് കൊണ്ടല്ലേ എനിക്ക് ഈ വിഷ്ണുവിനെ കിട്ടിയത്... "
അവൾ അവന്റെ കഴുത്തിൽ മുഖം അമർത്തി കൊണ്ട് പറഞ്ഞു... അവളെയും ചേർത്ത് പിടിച്ചു കൊണ്ട് അവൻ ഉറക്കിലേക്ക് വീണു...
🍁🍁🍁
ആ വലിയ വീടിന്റെ ഗേറ്റ് തുറന്നു വിഷ്ണു അകത്തേക്ക് കയറി...
"എവിടെ പോവാ നിക്ക്... "
അയാളുടെ ഡ്രൈവർ ഓടി വന്നതും വിഷ്ണു അവനെ ചവിട്ടി തെറിപ്പിച്ചു... പുറത്തെ ബഹളം കേട്ടാണ് അയാൾ വന്നത്...
"എന്താടോ ഇങ്ങനെ ആണോ അകത്തേക്ക് വരുന്നത്... "
"പിന്നെ എങ്ങനെ വരണം... "
വിഷ്ണുവിന്റെ ഇടവും വലവും ആയി ജെറിയും ഹരിയും നിന്നു കൊണ്ട് ചോദിച്ചു... അയാൾ ഒന്ന് ചിരിച്ചു കൊണ്ട് തന്റെ ചാരു കസേരയിൽ കാലും നീട്ടി ഇരുന്നതും വിഷ്ണു അയാളെ ആ ചെയർ അടക്കം ചവിട്ടി താഴെ ഇട്ടു...
പണം എടുത്തു അയാളെ മുഖത്ത് വലിച്ചെറിഞ്ഞു... ഒപ്പം ആ വീടിന്റെ ചാവിയും...
"ദാ തന്റെ പണം... ഇതും പറഞ്ഞു വന്നു നീ എന്റെ പെണ്ണിനോട് വൃത്തികേടു പറയും അല്ലേ... ഈ വയസാം കാലത്ത് നിനക്ക് അവളെ വേണം അല്ലേ... ഇവിടെ തനിക്ക് അമ്മയും മക്കളും ഒക്കെ ഉണ്ടാവും അല്ലോ... അവരോട് ചോദിക്ക് നീ എന്റെ പെണ്ണിനോട് ചോദിച്ചത് കേട്ടോടാ %%#$%%... "
വിഷ്ണു അയാളെ നെഞ്ചിൽ ചവിട്ടി കൊണ്ട് അത്രയും പറഞ്ഞു തിരിഞ്ഞു നടന്നു... അവർ ഇറങ്ങുന്നതും നോക്കി അയാൾ പല്ലും കടിച്ചു ഇരുന്നു...
അവർ ഇറങ്ങുന്ന വഴിയേ അകത്തേക്ക് ബൈക്കും ആയി വന്ന ആകാശ് അവരെ ഹെൽമെറ്റ് ഊരി കൊണ്ട് തിരിഞ്ഞു നോക്കി...
"വിഷ്ണു അല്ലേ അത് അവൻ എന്താ ചെറിയച്ചനോട് ഉടക്കാൻ മാത്രം ദേഷ്യം... "
ചെറിയച്ചനെ പിടിച്ചു ഇരുത്തി കൊണ്ട് അവൻ ചോദിച്ചു...
"അത് ഇന്നലെ വാടക വാങ്ങാൻ പോയതാ,,, ആ പെണ്ണിനെ കണ്ടപ്പോൾ മുതലാളിക്ക് ഒരു ഇളക്കം തോന്നി ഒന്ന് കൊളുത്തി നോക്കി,,, അതിന് വന്നതാ എല്ലാം കയ്യോടെ തീർത്തു,,, വീട് പോലും വേണ്ടെന്ന് പറഞ്ഞു അവൻ കൊടുക്കേണ്ടത് ഒക്കെ മുതലാളിക്ക് കൊടുത്തു പോയി... "
ഡ്രൈവർ വീണടുത്തു നിന്നും എണീറ്റ് കൊണ്ട് പറയുന്നത് കേട്ട് ആകാശ് അയാളെ ഒന്ന് നോക്കി...
"ചെറിയച്ചന് എന്ത് പണിയാ കാണിച്ചത്,,, അവളെ എനിക്ക് അറിയാം... അവർ അവിടെ താമസിക്കേണ്ടത് എന്റെ ആവശ്യം ആയിരുന്നു... എല്ലാം കളഞ്ഞു കുളിച്ചു... "
അവൻ നിരാശയോടെ അയാളെ നോക്കി കൊണ്ട് പറഞ്ഞു...
"നിനക്ക് എന്ത് ആവശ്യം... "
"അതൊക്കെ ഉണ്ട്,,, വിജയം കയ്യെത്തും ദൂരത്തു എത്തി നിക്കുന്ന നേരത്ത് അവനെ തോല്പിക്കണം എനിക്ക്... അവനെ തോല്പിക്കാൻ അവൾ തന്നെ ആണ് വഴി,,, എല്ലാം പ്ലാൻ ചെയ്തു വരുമ്പോ ഇങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചില്ല... "
"ആ പെണ്ണ് ഇന്നലെ പറഞ്ഞത് ആണ് നിന്നെ അറിയാം എന്ന്... "
"അപ്പോഴെങ്കിലും വിട്ടു കൊടുക്കാം ആയിരുന്നു... ആ ഇനി അത് പറഞ്ഞിട്ടും കാര്യം ഇല്ല... "
അവൻ അവരെ ഒക്കെ നോക്കി അകത്തേക്കു ചെന്നു...
"മുതലാളിക്ക് പറ്റിയ കൂട്ട് ഇവൻ ആണ് കേട്ടോ,,, അച്ഛനെ പോലെ അല്ല ഇവൻ... മുതലാളിയുടെ എല്ലാ സ്വഭാവവും അത് പോലെ കിട്ടിയിട്ടുണ്ട്... പെണ്ണുങ്ങൾ എന്ന് വെച്ചാൽ മുതലാളിക്ക് അങ്ങനെ ആണല്ലോ അത് കൊണ്ട് ചോദിക്കാ വല്ല കയ്യബദ്ധവും... "
"പ്ഫ... "
ആ ആട്ടു കിട്ടിയതും അയാൾ മുന്നിൽ കണ്ട വഴിയേ ഓടി... ആകാശ് പോയ വഴിയേ നോക്കി അയാൾ എന്തൊക്കെയോ തീരുമാനിച്ചു നിന്നു...
🍁🍁🍁
"തത്കാലം നിനക്ക് ഇവിടെ കഴിയാം പാറു,,, പട്ടിണി ആണെങ്കിലും ഒന്നും പേടിക്കാതെ നിനക്ക് ഇവിടെ കഴിയാം... "
പാറുനെയും കൊണ്ട് ചെന്നത് ജെറിയുടെ വീട്ടിലേക്ക് ആണ്... അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി...
"ധൈര്യം ആയിട്ട് കയറിക്കോ പാറു... എന്റെ അമ്മ ആൾ പാവാ,,,എന്നെ കണ്ടാലേ കലിപ്പ് ആവൂ... "
പാറു വിഷ്ണുനെയും നോക്കി അകത്തേക്ക് കയറി...
"മോൾ വാ... സ്വന്തം വീട് പോലെ നിനക്ക് ഇവിടെ കഴിയാം... "
അമ്മ അവളെയും കൊണ്ട് അകത്തേക്ക് കയറുന്നത് കണ്ട് വിഷ്ണു സന്തോഷത്തോടെ ജെറിയെ കെട്ടിപ്പിടിച്ചു...
"താങ്ക്സ് ഡാ,,, ഇവളെയും കൊണ്ട് സുരക്ഷിതമായി താമസിക്കാൻ എങ്ങോട്ട് പോകും എന്ന് കരുതി നിക്കുമ്പോ ആണ് നീ തന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്... ഇപ്പോൾ അവളെക്കാളും സന്തോഷം എനിക്കാ... "
"എന്റെ പെങ്ങൾ അല്ലേ അവൾ,,, എനിക്ക് പെങ്ങൾ ഇല്ലാത്ത സങ്കടവും പരിഹരിക്കാം പക്ഷെ എന്നെ അമ്മ അകത്ത് കയറ്റും എന്ന് തോന്നുന്നില്ല... അത് കൊണ്ട് താങ്ക്സ് ഒക്കെ നീ അമ്മയോട് ചെന്നു പറ... "
അവൻ അകത്ത് കയറിയതും അവർ നല്ല പരിചയം ഉള്ളവരെ പോലെ സംസാരിക്കുന്നത് കണ്ട് വിഷ്ണു അടുത്തേക്ക് ചെന്നു...
"നന്ദി ഉണ്ട് അമ്മേ,,, അമ്മ അകത്ത് കയറ്റും എന്ന ഒരു വിശ്വാസം ഇല്ലായിരുന്നു ഇങ്ങോട്ടേക്കു വരുമ്പോൾ... "
"അതിന് മാത്രം ദുഷ്ട ആണെന്ന് പറഞ്ഞു കാണും അല്ലേ അവൻ,,, അല്ലേലും എനിക്ക് ഇത് കിട്ടണം... ഞാൻ പണിക്ക് പോയിട്ട് വേണം അവന്റെ ചിലവ് മാത്രം അല്ല ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കൊടുക്കണം ഞാൻ... അവനെ കൊണ്ട് അതിനെങ്കിലും പറ്റുന്നുണ്ടല്ലോ അത് മതി... "
😕ചുരുക്കി പറഞ്ഞാൽ ഞാൻ ആണല്ലോ അത് യൂസ് ചെയ്യുന്നത് എന്നോർത്ത് വിഷ്ണു ഒന്ന് പരുങ്ങി നിന്നു...
"മോൾ ചെന്നു കുളിച്ചിട്ടു വാ... അതാണ് മുറി.... "
പാറു അവരെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ ബാഗും എടുത്തു മുറിയിൽ ചെന്നു... ചുറ്റും നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവൾ ഡ്രെസ്സും എടുത്തു കുളിക്കാൻ ചെന്നു...
"കളി മാച്ച് എന്നും പറഞ്ഞു നേരം കളയാതെ മൂന്നും വല്ല ജോലിക്കും പോയിക്കോണം നാളെ മുതൽ... എങ്കിൽ മാത്രമേ നിന്നെ ഒക്കെ ഞാൻ അകത്ത് കയറ്റൂ,,, അവളും എന്നെ പോലെ ഒരു പെണ്ണ് ആയത് കൊണ്ട് മാത്രമാ ഞാൻ അകത്ത് കയറ്റിയത് കേട്ടല്ലോ... "
"🙄ശരി അമ്മേ... "
മൂന്നും ഇളിച്ചു കൊണ്ട് സമ്മതിച്ചു... മിക്കവാറും ഈ തള്ള തന്നെ പിടിച്ചു പുറത്താക്കും എന്ന ചിന്തയിൽ ആയിരുന്നു വിഷ്ണു...
"ഇവന്റെ അമ്മ തീരെ ശരിയല്ല അതൊക്കെ എന്റെ അമ്മ... "
ഹരി ജെറിയെ നോക്കി കൊണ്ട് പറഞ്ഞു...
"ഓഹ് ഞങ്ങൾ കാണാത്തത് അല്ലേ അത്,,, അച്ഛൻ പണിക്ക് പോകുന്നത് കൊണ്ട് നിന്റെ കുടുംബം അന്തസ് ആയി കഴിയുന്നു... എനിക്ക് അതില്ല അപ്പോ പിന്നെ അമ്മ പോകുന്നു... എനിക്ക് പെങ്ങൾ ഇല്ലാത്ത കൊണ്ട് നാത്തൂൻ പോരും ഉണ്ടാവില്ല... നിന്റെ വീട്ടിൽ ഉള്ളത് കൊണ്ട് അവൾക്ക് പാറുനെ ഇഷ്ടപ്പെടാതെ പ്രശ്നം ഉണ്ടാക്കുന്നു... അതിനേക്കാൾ ഒക്കെ ബേധം എന്റെ വീട്ടിൽ തന്നെ ആണ്... പിന്നെ എന്റെ അമ്മ പറഞ്ഞത് നമ്മൾ പണിക്ക് പോണം എന്നാണ്... അത് അവർക്ക് അറിയാം ഒരു പെണ്ണിനെ തീറ്റി പോറ്റാൻ പണം വേണം എന്ന്... പൊന്നു മോനെ വിഷ്ണു നാളെ മുതൽ പണിക്ക് പോയി വല്ലതും വീട്ടിൽ കൊണ്ട് പോയി കൊടുത്താൽ നിന്റെ പെണ്ണിന് അവിടെ കഴിയാം അല്ലെങ്കിൽ പിടിച്ചു പുറത്താക്കും... "
ജെറി പറയുന്നത് കേട്ട് വിഷ്ണു ഒന്ന് തലയാട്ടി...
"ശരിയാ നീ പറഞ്ഞത്,,, അത് കൊണ്ട് ഇന്ന് മുതൽ വിഷ്ണു തന്റെ സ്വപ്‌നങ്ങൾ ഒക്കെ മാറ്റി വെക്കാ... ഇനി എനിക്ക് വേണ്ടത് എന്റെ പാറു സന്തോഷത്തോടെ ജീവിക്കുന്നത് ആണ്... പഴയ പോലെ ഒന്ന് മടുക്കുമ്പോൾ മറ്റൊന്ന് തേടി പോകാതെ നല്ലോരു പണി കണ്ട് പിടിക്കണം... ഞാൻ മാത്രം അല്ല നമ്മൾ മൂന്ന് പേരും... എങ്കിലേ സ്വന്തം വീട്ടിൽ പോലും സ്ഥാനം ഉണ്ടാവൂ... "
എല്ലാ സ്വപ്‍നങ്ങളും അവൻ സ്വയം മറന്നു കൊണ്ട് പാറുന്റെ കണ്ണ് നിറയാതെ ജീവിക്കാൻ ഉള്ള വഴി തേടി കൊണ്ടിരുന്നു...
🍁🍁🍁
കാലത്ത് തന്നെ എണീറ്റ് പാറു അടുക്കളയിൽ ചെന്നു അമ്മയെ നോക്കി...
"ഞാൻ ഉണ്ടാക്കാം അമ്മേ... "
അവർ ചുട്ടു കൊണ്ടിരിക്കുന്ന ദോശ അവൾ തിരിച്ചു ഇട്ടു കൊണ്ട് പറഞ്ഞു...
"ഇതൊക്കെ നിനക്ക് അറിയോ... "
"എനിക് അറിയാം അമ്മേ... അമ്മ ഇന്നും പൊന്നുണ്ടോ... "
"പട്ടിണി ഇല്ലാതെ കഴിയാൻ മാത്രം അല്ല ഇവിടെ തനിച്ചു നിക്കേണ്ട അവസ്ഥ ഓർക്കുമ്പോൾ എങ്ങോട്ട് എങ്കിലും പോവാൻ തോന്നും,,, പണി എടുക്കുന്ന സമയം എങ്കിലും സങ്കടങ്ങൾ മറക്കാം അല്ലോ മോളെ... "
"എങ്കിൽ ഇന്ന് മുതൽ അമ്മ പണിക്ക് പോകുന്നില്ല... ഒറ്റയ്ക്ക് ആണെന്ന് കരുതണ്ട മകൾ ആയി ഞാൻ ഉണ്ട് കൂടെ,,, പിന്നെ നമുക്ക് ആ മകനെ മാറ്റി എടുക്കാം... അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്... "
പാറു അമ്മയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...
"മൂന്നും പുറത്ത് കിടപ്പുണ്ട്... മോൾ തന്നെ ഈ ചായ കൊണ്ട് കൊടുക്ക്... "
പാറു ദോശയും ചട്ണിയും ചായയും എടുത്തു വെച്ചു അവരെ വിളിക്കാൻ പുറത്തേക്ക് വന്നു... മൂന്നും കെട്ടിപ്പിടിച്ചു കിടക്കുന്ന കണ്ട് പാറു അമ്മയെ നോക്കി ഒന്ന് ചിരിച്ചു... വെള്ളം എടുത്തു മൂന്നിന്റെയും ദേഹത്ത് വെള്ളം ഒഴിച്ചു അവരെ ഉണർത്തി...
"വേഗം റെഡി ആയി ഇതും കഴിച്ചു മൂന്നും വല്ല ജോലിയും കിട്ടുവോ എന്ന് നോക്ക്,,, വെറുതെ നോക്കിയാൽ പോരാ വീട്ടിൽ കയറണം എന്നുണ്ട് എങ്കിൽ കഴിക്കാൻ ഉള്ള വകയും കൊണ്ട് വരണം കേട്ടല്ലോ... "
ജെറിയും ഹരിയും ഉറക്കം മാറാത്ത പോലെ വിഷ്ണുവിനെ നോക്കി...
"നിന്റെ അച്ഛൻ നിന്നെ നന്നാക്കാൻ ആണ് ഇവളെ പിടിച്ചു നിന്റെ തലയിൽ കെട്ടി വെച്ചത്... ഇതിപ്പോ നമ്മളെ കൂടി നന്നാക്കിയെ അടങ്ങൂ ഇവൾ... "
"എങ്ങനെ എന്തോ... "
ജെറിയുടെ കയ് പിറകിൽ തിരിച്ചു കൊണ്ട് വിഷ്ണു ചോദിച്ചു...
"അല്ല നമ്മൾ ഇന്ന് മുതൽ പണിക്ക് പോവും എന്ന്... "
"ആ എന്നാൽ പെട്ടെന്ന് നോക്ക്... "
വലിയ ഉറപ്പ് ഒന്നും ഇല്ലാതെ മൂന്നും പെട്ടെന്ന് റെഡി ആയി ഇറങ്ങി...
"ഇനി മോൾ കുളിച്ചു കോളേജിൽ പോയിക്കോ... ബാക്കി അമ്മ നോക്കാം... "
"ഇന്ന് ഇനി പോകാൻ ഒന്നും തോന്നുന്നില്ല അമ്മേ... "
"അത് വേണ്ട മോളെ,,, മോൾക്ക് പഠിക്കാൻ ഉള്ള കഴിവ് ഉണ്ട്... ആ മാഷിന്റെ സ്വപ്നം പോലെ ഒന്നും അവനോ ആയില്ല... മോളെങ്കിലും പഠിച്ചു നല്ലോരു ജോലി നേടണം... പഠിപ്പ് കളയണ്ട നീ പോയിക്കോ... "
അവർ പറയുന്നത് കേട്ട് പാറു ആകാംക്ഷയോടെ അവരെ നോക്കി...
"അമ്മയ്ക്ക് അവരെ ഒക്കെ അറിയോ... "
"പിന്നെ അറിയാതെ,,, അടുത്ത് ഒന്നും അല്ലെങ്കിലും നന്നായി അറിയാം മാധവൻ മാഷിനെ...സ്വപ്നം കണ്ടത് പോലെ ഒന്നും ആവാതെ വിഷ്ണു അവന്റെ സ്വന്തം ഇഷ്ടത്തിനു പഠിക്കാൻ വല്ലപ്പോഴും പോയി ബാക്കി സമയം മുഴുവനും കളിച്ചു നടന്നു... ഒപ്പം തല തെറിച്ച ഇത് രണ്ടും അല്ലേ കൂട്ട്... അന്ന് മാഷ് പറയുന്നത് കേട്ടിരുന്നു എങ്കിൽ ഇങ്ങനെ ഒരു അവസ്ഥ വരുമോ നിനക്ക് പോലും... "
"അതൊക്കെ കഴിഞ്ഞതല്ലേ അമ്മേ,,, ഓരോ മനുഷ്യനും ഓരോ കഴിവ് അല്ലേ അമ്മേ... വിഷ്ണു ഏട്ടന് ഒരു അദ്ധ്യാപകൻ ആവാൻ ഒന്നും ഒരിക്കലും ആവില്ല... ആളെ കഴിവ് മുഴുവനും ഫുട്ബോൾ തന്നെ ആണ്... എനിക്കും ആ സ്വപ്നം നേടി കൊടുക്കാൻ ആഗ്രഹം... ഇന്നല്ലെങ്കിൽ നാളെ അത് നടക്കുകയും ചെയ്യും... "
"അവന് കഴിവ് ഉണ്ട്,,, പക്ഷെ എല്ലാം നേടാൻ മാഷ് കൂടെ ഉണ്ടെങ്കിൽ അവന് ആവും ആയിരുന്നു മോളെ... "
പാറു ഒരു ചിരിയോടെ അവരെ നോക്കി,,, ശരിയാണ് പറഞ്ഞത് ആ വീട്ടിൽ ആണെങ്കിൽ ഇപ്പോൾ വിഷ്ണു ഏട്ടന് തന്റെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകി പറക്കാം ആയിരുന്നു...
പാറു എന്തൊക്കെയോ ചിന്തിച്ചു നിക്കുന്ന കണ്ട് അവർ അവളെ തട്ടി വിളിച്ചു...
"നീ ഇങ്ങനെ നിക്കാതെ വേഗം പോകാൻ നോക്ക്... "
"ശരി അമ്മേ... ഞാൻ വരുന്നത് വരെ തനിച് ആയോണ്ട് അമ്മക്ക് വിഷമം ഉണ്ടോ... "
"എന്ന് കരുതി നിന്നെ ഇവിടെ നിക്കാൻ ഒന്നും വിടില്ല ഞാൻ,,, എനിക്ക് ഈ പഠിക്കുന്നവരെ വലിയ ഇഷ്ട്ടം ആണ്... അത് കൊണ്ട് കൂടുതൽ ചിന്തിക്കാതെ പെട്ടെന്ന് ഇറങ്ങാൻ നോക്ക്... "
പാറു അവരെ നോക്കി ചിരിച്ചു കൊണ്ട് റെഡി ആയി കോളേജിലേക്ക് വിട്ടു...
💕💕💕
"ഇങ്ങനെ ഇവിടെ ഇരുന്നു ഇന്നത്തെ ദിവസം കഴിയാറായി,,, നമ്മക്ക് ഉള്ള ജോലി ഇന്ന പിടിച്ചോ എന്നും പറഞ്ഞു വരും എന്ന് കരുതി ആണോ ഇവിടെ ഇരിക്കുന്നത്... "
വായും നോക്കി ഇരിക്കുന്ന ജെറിയെയും ഹരിയെയും നോക്കി വിഷ്ണു ദേഷ്യത്തോടെ ചോദിച്ചു...
"അല്ലേടാ വിഷ്ണു ഞാൻ ആലോചിക്കുക ആയിരുന്നു പണി ഒന്നും ചെയ്യാതെ കാശ് ഉണ്ടാക്കാൻ ഉള്ള വഴി... "
ജെറി താടിയും ഉഴിഞ്ഞു കൊണ്ട് പറയുന്ന കേട്ട് ഹരിയും വിഷ്ണുവും വായും പൊളിച്ചു അവനെ നോക്കി...
"പണി ചെയ്താലും വേണ്ടില്ല പെട്ടെന്ന് തന്നെ കുറെ പണം ഉണ്ടാക്കാൻ പറ്റണം... അതാ എന്റെ ആഗ്രഹം... "
"അങ്ങനെ ആണെങ്കിൽ വല്ല കൊട്ടേഷൻ പണിയും എടുക്കേണ്ടി വരും,,, അതാവുമ്പോ പെട്ടെന്ന് പണി തീർത്തു ചോദിക്കുന്ന കാശ് തട്ടാം... "
രണ്ടിന്റെയും ചർച്ച തന്നെ ആണ് വന്നപ്പോ തൊട്ട് കേൾക്കുന്നത്,,, വിഷ്ണു മുഖം കോട്ടി രണ്ടിനെയും മാറി മാറി നോക്കി...
ഇതൊന്നും നടക്കാൻ പോണില്ല എന്ന് അറിയുന്നത് കൊണ്ട് തന്നെ വിഷ്ണു അവിടെ കിടന്നു ആലോചന തുടങ്ങി... അപ്പോഴും പാറുവിന്റെ മുഖം ആയിരുന്നു തെളിഞ്ഞു വന്നത്...
"നീ എന്താടാ ഇങ്ങനെ വിഷമിക്കുന്നത്... എന്തെങ്കിലും പണി ഇന്നല്ലെങ്കിൽ നാളെ കിട്ടും... "
ജെറി അവനെ നോക്കി ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു...
"ഞാൻ നിങ്ങളെ പോലെ അല്ല,,, എനിക്ക് പാറുന്റെ അവസ്ഥ കൂടി ചിന്തിക്കണം... നിന്റെ അമ്മച്ചിക്ക് അല്ലെങ്കിൽ തന്നെ കഷ്ടപ്പാട് ആണ്... ഇനി അവളെ കൂടി ഏറ്റെടുക്കേണ്ടി വരുമോ എന്ന പേടി ഉണ്ട് അമ്മക്ക്...അത് കൊണ്ട് എന്തെങ്കിലും വഴി കണ്ടേ പറ്റൂ... "
"നിന്റെ ആവശ്യം ഞങ്ങളെത് കൂടി അല്ലേ... എന്തെങ്കിലും വഴി ദൈവം തന്നെ കാണിച്ചു തരും... "
ഹരി ചൂട് അകറ്റാൻ എന്ന പോലെ പേപ്പർ എടുത്തു വീശി കൊണ്ട് പറഞ്ഞു...
വിഷ്ണു അപ്പോ തന്നെ എന്തോ കണ്ണിൽ ഉടക്കിയ പോലെ ആ പേപ്പർ പിടിച്ചു വാങ്ങി അതിലേക്ക് നോക്കി ഇരുന്നു...
"എന്താടാ... "
"കണ്ടോ വാണ്ടട് ഹൗസ് ഡ്രൈവർ... സാലറി കൊള്ളാം ഇത് വരെ പരീക്ഷിച്ചതിനെക്കാൾ കൂടുതൽ ഉണ്ട്... അധിക ദൂരം ഒന്നും ഇല്ല...നോക്കിയാലോ... "
"ഡാ നീ എന്താ ഈ പറയുന്നത് ഏതോ വീട്ടിലെ വെറും ഒരു ഡ്രൈവർ ആയി നിന്നാൽ മാഷ് എങ്ങാനും അറിഞ്ഞാൽ എന്താവും... "
"മാധവൻ മാഷിന്റെ മകൻ എന്ന ട്രോഫി ഒക്കെ ഞാൻ എന്നെ കളഞ്ഞു... ഇനി അത് ഞാൻ ഓർക്കേണ്ട,,,എന്റെ പാറു സന്തോഷത്തോടെ പേടി ഇല്ലാതെ കഴിച്ചു കൂട്ടണം എങ്കിൽ എനിക്ക് ഇത് ചെയ്തേ പറ്റൂ... ആരെങ്കിലും തട്ടി എടുക്കുന്നതിന് മുന്നേ നമുക്ക് പോയി നോക്കാം... "
വിഷ്ണു അവിടെ നിന്നും എണീറ്റ് ബൈക്കിൽ കയറി ഇരുന്നു... പിന്നാലെ തന്നെ ജെറിയും ഹരിയും വിട്ടു...
💕💕💕
പാറുനെ കണ്ടതും ആകാശ് അവളുടെ അടുത്തേക്ക് നടന്നു...
"പാർവതി എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്... "
"എന്താ... "
"ഒറ്റയ്ക്ക്... "
അവൾ ചിത്രയെ നോക്കി അവിടെ തന്നെ നിക്കാൻ പറഞ്ഞു കൊണ്ട് അവന്റെ കൂടെ മാറി നിന്നു...
"എന്താണെങ്കിലും പെട്ടെന്ന് പറ,,, എന്റെ ബസ് മിസ്സ് ആവും... "
"പാർവതി ഞാൻ ഇന്നാണ് അറിഞ്ഞത് ചെറിയച്ചന് നിന്നോട് പെരുമാറിയത് ഒക്കെ... എന്ത് ചെയ്യാനാ അവർ മുന്നേ അങ്ങനെ ആയിപ്പോയി,,, അതിന് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു... "
"അതിന് ആകാശ് ഏട്ടൻ എന്നോട് തെറ്റ് ഒന്നും ചെയ്തിട്ടില്ലല്ലോ പിന്നെന്താ... ഇപ്പോൾ ഞാൻ അവിടെയും അല്ല താമസം... "
"മ്മ് അറിഞ്ഞു നിങ്ങൾ മാറി എന്ന്... ഇപ്പോൾ എവിടെയാ താമസം... "
"ഇപ്പോൾ വിഷ്ണു ഏട്ടന്റെ ഫ്രണ്ട് അച്ചായന്റെ വീട്ടിൽ ആണ്... അവിടെ നിന്നു എപ്പോ ഇറങ്ങണം എന്നൊന്നും അറീല... "
"എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നോട് ചോദിക്കണം എന്ന് ഞാൻ പറഞ്ഞത് അല്ലേ പാറു... ഞാൻ വേണേൽ ഫ്രീ ആയി താമസിക്കാൻ വീട് തരും ആയിരുന്നല്ലോ... "
"അതിന് ഇപ്പൊ പ്രശ്നം ഒന്നും ഇല്ല ഞാൻ ഹാപ്പി ആണ്... ഇനി എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം... "
ആകാശ് അവളുടെ സംസാരം നോക്കി നിന്നു... അവളുടെ പിടക്കുന്ന കണ്ണും തുടുത്തു നിക്കുന്ന കവിളും റോസാപൂ പോലുള്ള ചുണ്ടുകളും മുല്ലപ്പൂ പല്ലുകളും അവൻ സസൂക്ഷമം നിരീക്ഷിച്ചു നിന്നു...
"പാറുന്റെ ഹസ്ബന്റ് ഫുട്ബോൾ പ്ലയെർ ആണല്ലേ... "
"അതേ പക്ഷെ ഇപ്പോൾ അതിൽ ഒന്നും കോൺസന്റെറെഷൻ ചെയ്താൽ പറ്റില്ല... അത് കൊണ്ട് തത്കാലം എല്ലാം മാറ്റി വെച്ചു... കഴിവ് ഉള്ളിടത്തോളം ഇനിയും ചാൻസ് കിട്ടുമല്ലോ... "
"മ്മ് അതും ശരിയാ... "
അവൻ അവളെ തന്നെ നോക്കി കൊണ്ട് പറഞ്ഞു...
"എനിക്ക് ഇയാളോട് ദേഷ്യം ഒന്നും ഇല്ലാട്ടോ,,, ഇനിയും നിന്നാൽ ബസ് പോവും... "
"വേണേൽ ഞാൻ ഡ്രോപ്പ് ചെയ്യാട്ടോ... ഇപ്പൊ നമ്മൾ നല്ല ഫ്രണ്ട്‌സ് അല്ലേ... "
പാറു ചിരിച്ചു കൊണ്ട് അവനെ നോക്കി നടന്നു...
"എന്താ മോളെ അവന് നിന്നോട് ഒറ്റയ്ക്ക് സംസാരിക്കാൻ... "
"ചെറിയ ഒരു മാപ്പ് പറച്ചില് ആണ് മോളെ,,, കക്ഷി കാണുന്നത് പോലെ ഒന്നും അല്ല ഒടുക്കത്തെ പണചാക്ക് ആണ്... ഇഷ്ട്ടം പോലെ വീടും... പക്ഷെ ആൾ നല്ല സ്വഭാവം ആണെന്ന് തോന്നുന്നു,,, ചെറിയച്ചന് ആൾ തനി ചെറ്റയാ... "
"ആൾക്ക് ഉള്ളത് നിന്റെ വിഷ്ണു ഏട്ടൻ കൊടുത്തില്ലേ പിന്നെന്താ... "
"അന്ന് ഞാൻ അനുഭവിച്ച വേദന ഓർക്കുമ്പോ കൊടുത്തത് ഒന്നും പോരാ എന്ന എന്റെ തോന്നൽ... "
പാറു ബസ് കയറുന്നത് വരെ അവൻ അവളെയും നോക്കി നിന്നു... അവൾ ചിത്രയെ നോക്കി ചിരിച്ചു കൊണ്ട് ഇരുന്നു...
🍁🍁🍁
"ഇന്ന് മൂന്നും എവിടെ ആവോ,,, ഒരു ലെവൽ ഇല്ലാത്ത മൂന്നെണ്ണം,,, അതിൽ ആണെങ്കിൽ ഒന്നിനെ പിടിച്ചു വീട്ടുകാർ കെട്ടിക്കുകയും ചെയ്തു... ഇങ്ങനെ ഇറക്കി വിടാൻ ആണെങ്കിൽ പിന്നെതിനാ അങ്ങനെ ഒക്കെ ചെയ്തത്... "
അമ്മ പറയുന്നത് കേട്ട് പാറു ബുക്കും മറിച്ചു ഒന്ന് പുഞ്ചിരിച്ചു... കാലത്ത് തന്നെ പോയതാ,,, ഉത്തരവാദിത്തം എന്ന് പറയുന്നത് ഒന്നിനും ഇല്ല... ഇനി നാട് വിട്ടോ ഈശ്വരാ പാറു അതും ചിന്തിച്ചു പേടിച്ച പോലെ ഇരുന്നു...
"അമ്മ കിടന്നോ അവർ വന്നാൽ ഞാൻ ഭക്ഷണം കൊടുത്തോളാം... "
കാത്തിരുന്നു സമയം പോകുന്നത് അല്ലാതെ അവരെ കാണാത്ത കൊണ്ട് പാറു അവരെ നോക്കി പറഞ്ഞു...
"എന്തായാലും വരട്ടെ രണ്ട് പറയാതെ എനിക്ക് സ്വസ്ഥത കിട്ടില്ല... "
😲ഇനി ഇന്ന് തന്നെ ഇവിടെ നിന്നും ഇറങ്ങേണ്ടി വരുമോ എന്ന പേടിയോടെ അവൾ അവരെ നോക്കി...
അവർ വന്നതും അമ്മ അവരെ അടുത്തേക്ക് ഇറങ്ങി ഓടി...
"ഡാ ഇവനെയും ഇവളെയും പോകാൻ ഒരു ഇടം ഇല്ലാത്ത കൊണ്ട് ഇവിടെ നിർത്തുന്നു എന്നെ ഉളളൂ,,, അതിന് നീ എന്തിനാടാ ചെക്കാ നിന്റെ വീട്ടിൽ പോവാതെ ഇങ്ങോട്ട് വരുന്നത്... "
ഹരിയെ നോക്കി ചോദിക്കുന്നത് കേട്ട് മൂന്നും പകച്ചു നിന്നു... ഹരി ആണെങ്കിൽ ജെറിയെ നോക്കി പല്ല് കടിച്ചു...
"അത് പിന്നെ എന്റെ വീട്ടിൽ പോയാലും ഇതൊക്കെ തന്നെയാ കേൾക്കുന്നത്,,, എവിടെ പോയാലും കിട്ടാൻ ഉള്ളത് എനിക്ക് കിട്ടും... അത് കൊണ്ട് ഇതൊന്നും കേട്ടാൽ ഞാൻ ഇവിടെ വരാതെ ഇരിക്കില്ല... "
വിഷ്ണുവും ജെറിയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു... പാറു ആണെങ്കിൽ അവരെയും നോക്കി നിന്നു,,, ഇപ്പോൾ പുറത്ത് ചാടിക്കോ എന്ന പോലെ...
"നിന്റെ പരിപാടി എന്താ,,, ഇവളെ ഇങ്ങനെ നിർത്തി ഇവരെ കൂടെ കറങ്ങി നടക്കാൻ തന്നെ ആണോ... "
വിഷ്ണുനെ നോക്കി ചോദിച്ചതും അവൻ ചിരിച്ചു കൊണ്ട് പാറുനെ നോക്കി...
"ഇല്ല അമ്മേ തത്കാലം എനിക്ക് ഒരു വീട്ടിൽ ഡ്രൈവർ ആയി ജോലി കിട്ടി,,, അത്യാവശ്യം നല്ല സാലറി ഉണ്ട്... ഇപ്പൊ പിടിച്ചു നിക്കാൻ അത് തന്നെ മതി... സ്വപ്നം ജീവിതം പച്ച പിടിച്ചിട്ട് നേടി എടുക്കാം... "
പാറു അവനെ നോക്കി അതേ എന്ന പോലെ തലയാട്ടി... അവൾക്ക് സന്തോഷം ആണെങ്കിലും ഇവർ ഇങ്ങനെ ഫ്രീ ആയി നിക്കുമ്പോ അവൻ അധിക ദിവസം പോകില്ല എന്ന നല്ല ഉറപ്പ് ഉണ്ട്...
പാറു അവർക്ക് ഉള്ള ഭക്ഷണം എടുത്തു കൊടുത്തു അമ്മയെ നോക്കി,,, അവനെ ജീവിതത്തിന്റെ അവസ്ഥ പറഞ്ഞു മനസ്സിൽ ആക്കണം എന്നും ഈ ജോലിയും കളയരുത് എന്നൊക്കെ പറയണം എന്നുണ്ട്... ഒന്നും പറയാൻ ആവാതെ അവൾ അവനെയും നോക്കി ഇരുന്നു...
"എടാ നിന്റെ ഭാര്യ അവർ ആണോ... "
മൂന്നും ഒരുമിച്ചു കിടക്കുന്ന കണ്ട് വിഷ്ണുനെ നോക്കി അവർ ചോദിച്ചു... വിഷ്ണു ഇളിച്ചു കൊണ്ട് അവരെ നോക്കി...
"പോയി അവളെ കൂടെ കിടക്കെഡാ കാലത്ത് എണീറ്റ് പോകേണ്ടത് അല്ലേ പുറത്ത് കിടന്നിട് വല്ലതും വരുത്തണ്ട... "
വിഷ്ണു ലോട്ടറി അടിച്ച കണക്കെ അവരെ നോക്കി ഇളിച്ചു കൊണ്ട് അകത്തേക്ക് ചെന്നു...
"ജോലി കിട്ടി എന്ന് പറയുമ്പോൾ അവനോട് എന്താ സ്നേഹം,,, കണ്ടാൽ തോന്നും അവനാണ് അവരെ മോൻ എന്ന്... സ്വന്തം മകൻ ആയ എനിക്ക് പുറത്ത് കിടന്നാൽ വല്ലതും പറ്റുമോ എന്ന ഒരു ടെൻഷൻ ഉണ്ടോ ഏഹ്ഹേ... "
ജെറി അകത്തേക്ക് നോക്കി കിടന്നു കൊണ്ട് പറഞ്ഞു...
"എന്നാലും നമ്മൾ ഇവിടെ തണുപ്പും കൊണ്ട് കിടക്കുമ്പോൾ അവൻ അവന്റെ പെണ്ണിനേയും കെട്ടിപ്പിടിച്ചു കിടക്കുന്നത് ഓർക്കുമ്പോൾ ആണ്... "
"എങ്കിൽ നീയും എവിടെ നിന്നെങ്കിലും ഒന്നിനെ കെട്ടി പോയി കെട്ടിപ്പിടിച്ചു കിടന്നോ... "
"അതിന് നമുക്ക് അവനെ പോലത്തെ അച്ഛനും അമ്മയും ഒന്നും ഇല്ലാലോ... പിടിച്ചു പെണ്ണ് കെട്ടിക്കാൻ... "
ഹരി അതും പറഞ്ഞു ജെറിയെ കെട്ടിപ്പിടിച്ചു കിടന്നു...
"നീ എന്തിനാ എന്നെ കേറി പിടിക്കുന്നെ,,, നിന്നെ എനിക്ക് അത്ര വിശ്വാസം പോരാ നീങ്ങി കിടന്നേ... "
അവനെ പിടിച്ചു തള്ളി ജെറി ഒരു ഗ്യാപ് ഇട്ടു കിടന്നു...
പാറുനെയും ഇറക്കി പിടിച്ചു കൊണ്ട് വിഷ്ണു കിടന്നതും അവൾ തല ഉയർത്തി അവനെ ഒന്ന് നോക്കി...
"അതേ വിഷ്ണു ഏട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... "
"എന്താ പാറു... "
"ഈ പണി ലാസ്റ്റ് ചാൻസ് ആണ്... അവർ രണ്ടും ഫ്രീ ആയി നിക്കുമ്പോ എന്തായാലും വിഷ്ണു ഏട്ടന് അധിക ദിവസം പോവാൻ ആവില്ല എന്ന് എനിക്ക് അറിയാം,,, പക്ഷെ നമുക്ക് ജീവിതത്തിൽ ഇനി ഒരു അവസരം ഉണ്ടാവില്ല... ഒന്നും ഇല്ലെങ്കിലും ഇവിടെ ആരെയും പേടിക്കാതെ നമ്മക്ക് കഴിയാം അല്ലോ... അത് കൊണ്ട് വിഷ്ണു ഏട്ടൻ ഇതിൽ എങ്കിലും ഉറച്ചു നിക്കണം... "
"വേണ്ട പാറു നീ ഒന്നും പറയണ്ട ഇപ്പോൾ എനിക്ക് ആ ബോധം ഒക്കെ ഉണ്ട്... ഇനി ഞാൻ പഴയ വിഷ്ണു അല്ല എല്ലാം സഹിക്കാനും ക്ഷമിക്കാനും പഠിച്ചു... ഇപ്പോൾ ലക്ഷ്യം പോലും നമ്മുടെ ഹാപ്പി ആയ ലൈഫ് ആണ്... ഒരു കൊച്ചു വീട് അതിൽ ഞാനും നീയും സന്തോഷത്തോടെ ജീവിക്കും അതൊക്കെ ആണ് ഇപ്പൊ എന്റെ സ്വപ്നം... "
"വിഷ്ണു ഏട്ടനും ഞാനും മാത്രം മതിയോ അവിടെ... "
"പിന്നെ ആരാ വേണ്ടേ... "
"ഒരു കൊച്ചു കുട്ടി കുറുമ്പൻ വിഷ്ണു വേണ്ടേ... "
പാറു അവനെ നോക്കി ഒരു പുഞ്ചിരിയോടെ ചോദിച്ചു...
"എനിക്ക് ഒരു കൊച്ചു പാറു കുട്ടി മതി..."
വിഷ്ണു അതും പറഞ്ഞു അവളുടെ കണ്ണിലേക്കു നോക്കി കിടന്നു...
"എന്നാൽ പിന്നെ അതിനുള്ള ശ്രമം തുടങ്ങിയാലോ... "
"അയ്യേ അതൊക്കെ പിന്നെ മതി... "
"ഉറങ്ങി കിടക്കുന്ന എന്നെ വിളിച്ചു ഉണർത്തി പിന്നെ എന്നോ... എനിക്ക് ഇപ്പൊ മതി... "
പാറുന്റെ ചുണ്ടിൽ തഴുകി കൊണ്ട് അവൻ പറഞ്ഞതും അവൾ നാണം കൊണ്ട് കണ്ണും അടച്ചു കിടന്നു... അവനും ഒരു കള്ളചിരിയോടെ അവളിൽ ചേർന്നു കിടന്നു...
കാലത്ത് തന്നെ പാറു വിഷ്ണുവിന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി അവനെ നോക്കി... ഒരു പുഞ്ചിരിയോടെ അവനിൽ നിന്നും അടർന്നു മാറി നീങ്ങി കിടന്ന വസ്ത്രം ഒക്കെ നേരെ ആക്കി...
"വിഷ്ണു ഏട്ടാ എണീക്ക്... "
പാറു അവനെ തട്ടി വിളിച്ചു...
"നല്ല ക്ഷീണം പാറു കുറച്ച് കൂടി കിടക്കട്ടെ... "
"അതൊന്നും പറ്റില്ല,,, ഇന്ന് ഫസ്റ്റ് ഡേ ആണ് അത് കൊണ്ട് നേരത്തെ തന്നെ പോണം..."
"ഒരു ഫൈവ് മിനിറ്റ് കൂടി പാറു... "
🙄ഇങ്ങേർ ഒക്കെ എപ്പോൾ നേരെ ആവാൻ... പാറു അവന്റെ കിടപ്പ് നോക്കി വീണ്ടും വിളിച്ചു...
"ക്ഷീണം ആണെങ്കിൽ ആവാത്ത പണിക്ക് നിക്കരുത് കേട്ടല്ലോ... പെട്ടെന്ന് എണീറ്റ് പോയെ അല്ലെങ്കിൽ ഞാൻ ആരാണെന്ന് കാണും... "
"അതല്ലേ ഞാൻ രാത്രി കണ്ടത് ഇനി ഇപ്പൊ വേണ്ട... "
"😠ദേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ എണീറ്റെ... അല്ലേൽ ഇന്ന് മുതൽ അവരെ കൂടെ പുറത്ത് തന്നെ കിടക്കേണ്ടി വരും... "
അത് കേട്ടതും വിഷ്ണു ചാടി എണീറ്റു... അവനെ പിടിച്ചു തള്ളി ബാത്‌റൂമിൽ ആക്കി അവൾ അടുക്കളയിൽ ചെന്നു...
"രണ്ടെണ്ണം ഉണ്ട് അവിടെ അതിനെ കൂടി വിളിച്ചേ ഞാൻ വിളിച്ചു വിളിച്ചു നിർത്തി... "
അമ്മ പറയുന്നത് കേട്ട് പാറു കണ്ണും മിഴിച്ചു നിന്നു... ഇതെന്താ LKG സ്റ്റുഡെന്റോ... 😲
രണ്ടിനെയും ചവിട്ടി എണീപ്പിച്ചു പാറു അടുക്കളയിലെക്ക് ഓടി...
"അവന്റെ അല്ല പെണ്ണ് ഇത്രക്ക് ഒക്കെ പ്രതീക്ഷിച്ചാൽ മതി... "
ജെറി കോട്ട് വായും ഇട്ടു അകത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു...
"നമ്മളെ ഇങ്ങനെ ആണെങ്കിൽ അവനെ എങ്ങനെ ആയിരിക്കും ഇവൾ വിളിച്ചത്... "
ഹരി അത് അറിയാൻ ഉള്ള ആകാംക്ഷയിൽ ആയിരുന്നു...
"ഇനി അവന്റെ കൂടി ചവിട്ട് കിട്ടുന്നതിന് മുന്നേ നമുക്ക് പോകാം...വാ... "
രണ്ടും കുളിയും തേപ്പും കഴിഞ്ഞു വിഷ്ണുവിനെയും കൂട്ടി ഇറങ്ങി...
പിന്നെ കുറച്ച് ദിവസത്തേക്ക് ഇത് തന്നെ ആയിരുന്നു പാറുന് പണി,,, മൂന്നിനെയും കുത്തി പൊക്കി എണീപ്പിച്ചു അയച്ചു കഴിഞ്ഞു അവൾ കോളേജിലേക്ക് പോകും...
വിഷ്ണുവിന് ആണെങ്കിൽ ഡ്രൈവർ പണി മടുത്തു തുടങ്ങി,,, എന്നാലും ഇനി പാറുനെയും കൊണ്ട് എങ്ങോട് പോകും എന്ന് ആലോചിക്കുംമ്പോൾ അവൻ പിന്നെ മടുപ്പ് ഒക്കെ മാറ്റി വെക്കും... അവളുടെ കണ്ണീരും സങ്കടവും അവന് സഹിക്കാൻ ആവില്ല...
💕💕💕
ഏകദേശം വിഷ്ണു നന്നായി എന്ന് കണ്ട് പാറു ആണെങ്കിൽ ഇപ്പൊ വലിയ ഹാപ്പി ആണ്,,, ചിത്രയെയും കൂട്ട് പിടിച്ചു അവൾ ക്ലാസിൽ നിന്നും ഇറങ്ങുമ്പോൾ ആണ് ആകാശ് അടുത്തേക്ക് വന്നത്...
"ഇവന് ഇത് എപ്പോ നോക്കിയാലും ഇത് തന്നെ ആണല്ലോ പണി... മിക്കവാറും വിഷ്ണു ഏട്ടൻ ചവിട്ടി കൂട്ടും... "
ചിത്ര അവന്റെ വരവ് കണ്ട് പാറുന്റെ കാതിൽ ആയി പറഞ്ഞു...
"ആൾ നിന്നെക്കാൾ ഡീസന്റ് ആണ് എന്റെ അഭിപ്രായത്തിൽ... "
അത് കേട്ടതും ചിത്ര അവളെ ഒന്ന് നോക്കി പേടിപ്പിച്ചു...
"പാറു തനിക്ക് ഒരു ഗുഡ് ന്യൂസും കൊണ്ടാണ് ഞാൻ വന്നത്... വിരോധം ഇല്ലെങ്കിൽ കുറച്ച് ടൈം വരുമോ... "
അവൾ ചിത്രയെ നോക്കി അവനെയും കൊണ്ട് മാറി നിന്നു... അവൻ ഫോൺ എടുത്തു അവൾക്ക് നേരെ നീട്ടി...
"ഇത് കണ്ടോ ഫുട്ബോൾ മാച്ച് ആണ്,,, അതും നെക്സ്റ്റ് വീക്ക്... ചുമ്മാതെ അല്ല ഗോൾഡ് ട്രോഫി ആണ് വിന്നർ ടീമിന്... തന്റെ വിഷ്ണുവും ടീമും പുലി അല്ലേ ഒന്ന് ട്രൈ ചെയ്യാൻ പറ... "
അവൾ ആകാംക്ഷയോടെ അത് വാങ്ങി നോക്കി... ശരിയാണ് ഒരു പക്ഷെ ഇതിൽ ജയിച്ചാൽ എല്ലാ കഷ്ടപ്പാടും തീരും... ആ ഗോൾഡ് മതി ടീം മൊത്തം രക്ഷപെടാൻ...
പാറു ഫോൺ അവന് തിരികെ കൊടുത്തു അത് തന്നെ ആലോചിച്ചു നിന്നു...
"എന്ത് തീരുമാനിച്ചു... "
ആകാശ് അവളെ നിൽപ്പ് കണ്ട് ചോദിച്ചു...
"അവർ തീരുമാനിക്കട്ടെ... "
"നീ അത് മുഴുവനും വായിച്ചില്ലേ,,, ഗോൾഡ് മാത്രം അല്ല ഭാവി തന്നെ സേഫ് ആയി... മികച്ച ഗോൾനേടുന്ന ആൾക്ക് അവിടെ തന്നെ കോച്ച് ആയി ട്രെയിനിങ് നടത്താൻ ഉള്ള ജോലിയും ആയി... "
പാറുന് അത് കേട്ടപ്പോൾ തന്നെ ആശ്വാസം ആയി,,, അവൾ അതും ഓർത്തു പുഞ്ചിരിച്ചു നിന്നു...
"താങ്ക്സ് ആകാശ് ചേട്ടാ ഇങ്ങനെ ഒരു ന്യൂസ് തന്നതിന്,,, ഇത് എങ്ങനെ എങ്കിലും വിഷ്ണു ഏട്ടൻ തന്നെ നേടും... അതോടെ നമ്മുടെ ജീവിതം പോലും രക്ഷപെടും എനിക്ക് ഉറപ്പാ... "
ആകാശ് അവളെ ആ സന്തോഷം നോക്കി നിന്നു,,, അവൾ ആണെങ്കിൽ എത്രയും പെട്ടെന്ന് വീട് എത്തി ഇത് പറയാൻ എന്ന പോലെ അവനോട് താങ്ക്സും പറഞ്ഞു ഇറങ്ങി...
💕💕💕
"വിഷ്ണു ഏട്ടൻ എന്ത് തീരുമാനിച്ചു... "
അവന്റെ നെഞ്ചിൽ ആയി കിടന്നു കൊണ്ട് പാറു എല്ലാം പറഞ്ഞു കഴിഞ്ഞു ചോദിച്ചു...
"ഞാൻ എങ്ങനെ എങ്കിലും നേടി എടുക്കുന്ന പണി ഇപ്പൊ നീയായിട്ട് ആണ് കളയുന്നത് കേട്ടോ പാറു... "
"പക്ഷെ നല്ല പണി കിട്ടും നല്ല ഗോൾ പെർഫോമൻസ് കാഴ്ച വെക്കുന്ന ആൾക്ക്... "
"അതൊക്കെ ഇത്രയും ടീമിനെ തോൽപിച്ചു എനിക്ക് പറ്റും എന്ന് തോന്നുന്നുണ്ടോ പാറു നിനക്ക്... ഏതൊക്കെ ജില്ലയിൽ നിന്നു വരും എന്ന് അറിയോ നിനക്ക്... വാശി ഏറിയ മത്സരം ആവും നടക്കുക... "
"അത് പിന്നെ എന്ത് മത്സരം ആയാലും അങ്ങനെ തന്നെ അല്ലേ... എനിക്ക് ഒക്കെ ഒരു എക്സാം പോലും വാശി ആണ് ആരെ ക്കാളും മാർക്ക് വാങ്ങണം എന്ന വാശി,,, അത് പോലെ കണ്ടാൽ മതി ഇതും... "
"എന്റെ പാറു ഇത് അത് പോലെ ആണോ... ലക്ഷ്യം നേടാൻ എന്ത് പണിയും കാണിക്കാനും തയാർ ആണ്,,, അന്ന് തന്നെ ടീമിൽ തന്നെ ഒരാൾ പണം വാങ്ങി ചതിച്ചത് ആണ്... എന്തൊക്കെ സംഭവിക്കും എന്ന് പറയാൻ പറ്റില്ല... "
വിഷ്ണു നിരാശയോടെ പറയുന്നത് കേട്ട് അവൾ തല ഉയർത്തി അവനെ നോക്കി...
"ജീവിതം തന്നെ ചതി അല്ലേ വിഷ്ണു ഏട്ടാ... ഇത് നേടിയാൽ നമ്മൾ രക്ഷപെട്ടു... ഈ ഒരൊറ്റ പരീക്ഷണം കൂടി വിഷ്ണു ഏട്ടൻ നേരിടണം... നമ്മുടെ ലൈഫിൽ സന്തോഷം വേണ്ടേ... "
വിഷ്ണു അതിനെ കുറിച്ച് വീണ്ടും ചിന്തിച്ചു... ഇത് നേടിയാൽ എനിക്ക് എന്നും എന്റെ പാറുന് അവൾ ആഗ്രഹിക്കുന്ന ജീവിതം കൊടുക്കാൻ ആവും...
"എന്തായാലും അവരും ആയി ഒന്ന് ആലോചിക്കട്ടെ... പിന്നെ നീ ഇവിടെ സുരക്ഷയാണ് എന്ന സമാദാനം ഉണ്ടല്ലോ... നമുക്ക് നോക്കാം... "
ആ സമ്മതം കേട്ടതോടെ പാറു ഹാപ്പി ആയി... അവനെയും കെട്ടിപ്പിടിച്ചു അവൾ ഉറക്കി ലേക്ക് വീണു...
🍁🍁🍁
എല്ലാം പറഞ്ഞു കേൾപ്പിച്ചു വിഷ്ണു രണ്ടിനെയും നോക്കി ഇരുന്നു...
"ഞാനും പാറു പറയുന്നത് ശരി വെക്കുന്നു,,,നമുക്ക് ഒന്ന് ശ്രമിച്ചു നോക്കാം ജീവിതം രക്ഷപ്പെടുന്ന കാര്യം അല്ലേ... "
ജെറിയും ഹരിയും സമ്മതിച്ചതോടെ പിന്നെ അവർ അതിനുള്ള പ്രാക്ടീസ് ആയി... വിന്നർസ് ടീം എന്ന പേരിൽ അവർ കുറച്ച് കൂടി വികസിച്ചു...
"നിനക്ക് വേറെ പണി ഒന്നും ഇല്ലേ... കളി ഒക്കെ നിർത്തി പണിക്ക് പോകുന്ന ചെക്കനെ പിടിച്ചു നീ തന്നെ വീണ്ടും കളിക്കാൻ അയക്കാ...അവന് പറ്റിയ പെണ്ണ് തന്നെ ആണല്ലോ നീ... "
ജെറിയുടെ അമ്മച്ചി അവളെ നോക്കി പുച്ഛത്തോടെ പറയുന്ന കേട്ട് അവളുടെ മുഖം വാടി...
"ഇത് ജയിച്ചാൽ നമ്മുടെ ജീവിതം രക്ഷപെടും അമ്മേ അത് കൊണ്ടാ,,, അല്ലേലും എത്ര എന്ന് വെച്ച വിഷ്ണു ഏട്ടൻ കണ്ട വീട്ടിലെ കാറും ഓടിച്ചു ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്,,, ഇതാവുംമ്പോ വിഷ്ണു ഏട്ടന്റെ സ്വപ്നം അല്ലേ... കഴിവും ഉണ്ട് അത് കൊണ്ടാ ഞാൻ... "
"നിനക്ക് വിശ്വാസം ഉണ്ടെങ്കിൽ പിന്നെ എനിക്ക് എന്താ... അവർ ജയിക്കണം എന്ന് തന്നെ ആണ് എനിക്കും ആഗ്രഹം... "
പാറു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുറിയിൽ ചെന്നു എല്ലാം പാക്ക് ചെയ്യുന്ന വിഷ്ണുവിനെ കെട്ടിപ്പിടിച്ചു നിന്നു...
"എന്നെ കാണാത്ത കൊണ്ട് സങ്കടം ഉണ്ടോ... "
"എന്തിന് അവിടെ ഉള്ള പീസിനെ കണ്ടാൽ നിന്നെ ഒക്കെ ആര് ഓർക്കാൻ... "
പാറുവിന്റെ ചോദ്യത്തിന് വിഷ്ണു കൊടുത്ത മറുപടി കേട്ട് അവൾ ഒന്ന് ഞെട്ടി... 😨
"എന്താ... അപ്പോൾ അതിനാണോ പോണെ... അയ്യേ വൃത്തികെട്ട ജന്തു... ഇനി പാറു എന്നും വിളിച്ചു വാ... "
പാറു അവനെ വിട്ടു പിണക്കം നടിച്ചു ബെഡിൽ ഇരുന്നു... വിഷ്ണു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ അടുത്തായി ഇരുന്നു താടി പിടിച്ചു പൊക്കി അവന്റെ നേരെ നിർത്തി...
"നിനക്ക് തോന്നുന്നുണ്ടോ പാറു നിന്നെ ഓർക്കാതെ ഒരു മിനിറ്റ് പോലും എനിക്ക് ഉണ്ടാവും എന്ന്... എന്റെ ഹൃദയം മിഡിക്കുന്നത് തന്നെ പാറു എന്ന് മൊഴിഞ്ഞു കൊണ്ടാണ്,,, അപ്പോ കാണുന്നത് മുഴുവനും നീയാണ് പാറു... പിന്നെ എങ്ങനെ എനിക്ക് വേറെ പെണ്ണിനെ നോക്കാൻ പറ്റും... മ്മ്... "
അതോടെ പാറുവിന്റെ മുഖം തെളിഞ്ഞു വന്നു... അവൾ പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കിയതും അവൻ മുഖം അടുപ്പിച്ചു കൊണ്ട് വന്നു അവളുടെ അധരങ്ങളെ കീഴ്പെടുത്തി...
രണ്ടും സ്വയം മറന്നു ആ ചുംബനത്തിൽ ലയിച്ചു നിക്കുമ്പോ ആണ് ജെറി കയറി വന്നത്,,, അവരെ നോക്കി അവൻ കണ്ണും തള്ളി നിന്നതും പെട്ടെന്ന് വെളിവ് വന്ന പോലെ പുറത്തേക്ക് വന്നു...
ഡോർ മുട്ടിയപ്പോൾ തന്നെ വിഷ്ണു പാറുവിനെ മോചിപ്പിച്ചു...ജെറിയെ കണ്ട് പാറു ഒന്ന് ഇളിച്ചു കൊണ്ട് പുറത്തേക്ക് നടന്നു...
"ഇതൊക്ക കൊടുക്കുമ്പോൾ മിനിമം ഒരു ബാച്‌ലർ ആയ ഞാൻ ഇവിടെ ഉണ്ടെന്ന് ഓർത്തു നിനക്ക് ഈ ഡോർ അടച്ചാൽ എന്താ,,, വെറുതെ ഓരോന്ന് കാണിച്ചു മനുഷ്യനെ വഴി തെറ്റിക്കാൻ... ഇതിപ്പോ ഞാൻ ആയത് കൊണ്ട് ഇത്തിരി നേരം മാത്രേ നോക്കിയുള്ളൂ വേറെ വല്ലവരും ആണെങ്കിൽ കാണാം ആയിരുന്നു... എന്റെ അമ്മച്ചി എങ്ങാനും ആണ് കയറി വന്നത് എങ്കിൽ ഇപ്പോൾ എന്താവും ആയിരുന്നു നിന്റെ അവസ്ഥ... "😲
ജെറി അതും പറഞ്ഞു നെഞ്ചിൽ കയ് വെച്ചതും വിഷ്ണു അവന്റെ കയ് പിടിച്ചു തിരിച്ചു...
"ഒരാളുടെ മുറിയിൽ കയറി വരുന്നത് ഇങ്ങനെ ആണോ... അമ്മ എന്തായാലും അങ്ങനെ ഒന്നും വരില്ല നിന്നെക്കാൾ മാനെഴ്സ് ഉണ്ട്... "
"ഹ്ഹ,,, അത് കൊള്ളാലോ എന്റെ വീട് എന്റെമുറി,,, അത് കൊണ്ട ഞാൻ ധൈര്യം ആയി കയറി വന്നത്... ഞാൻ അറിയോ നീ ഇവിടെ ഫ്രഞ്ച് അടിച്ചു നിക്കാണെന്ന്... "😍
"അത് പിന്നെ വരുന്നത് വരെ പിടിച്ചു നിക്കണ്ടേ... നിനക്ക് അതൊന്നും പറഞ്ഞാൽ മനസ്സിൽ ആവില്ല... "
വിഷ്ണു നിരാശയോടെ പറഞ്ഞു...
"അത് ശരി അപ്പോ ഞാനോ,,, നിനക്ക് വരുന്നത് വരെ പിടിച്ചു നിന്നാൽ മതി,,, പക്ഷെ എനിക്ക് അങ്ങനെ അല്ല കെട്ടുന്നത് വരെ പിടിച്ചു നിക്കണ്ടേ ഇങ്ങനെ ഒന്ന് കൊടുക്കാൻ... "
"😠ഇവിടെ കഴിഞ്ഞത് തീർന്നു... ഇനി നീ അത് തന്നെ പറയണ്ട,,, പെണ്ണ് കെട്ടാൻ എനിക്ക് മുട്ടി നിന്നിട്ട് ഒന്നും അല്ല... എല്ലാരും കൂടി എന്നെ പിടിച്ചു കെട്ടിച്ചത് ആണ് എന്ന് നിനക്കും അറിയാലോ... നിന്നെ ഒക്കെ കാണുമ്പോൾ എനിക്ക് ഇപ്പൊ കൊതി ആവാ... ഒന്നും ചിന്തിക്കാതെ അടിച്ചു പൊളിക്കാലോ... "
🤔ഇതിപ്പോ ഞാൻ കെട്ടണോ കെട്ടാതെ ഇരിക്കണോ എന്ന ചിന്തയിൽ ആണ് ഇച്ചായൻ... കെട്ടിയാൽ അല്ലേ ഇങ്ങനെ ഒക്കെ കൊടുക്കാൻ പറ്റൂ എന്നും ചിന്തിച്ചു ഒടുക്കം അവൻ കെട്ടാൻ തന്നെ തീരുമാനിച്ചു...
പാറുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവളെ നോക്കി അവൻ ഇറങ്ങി...
"സൂക്ഷിച്ചു പോണെ മക്കളെ... എന്റെ പ്രാർത്ഥന എന്നും കൂടെ ഉണ്ടാവും .. "
അമ്മ പറയുന്നത് കേട്ട് ജെറി അമ്മയെ കെട്ടിപ്പിടിച്ചു നിന്നു,,, ഒരു പുഞ്ചിരിയോടെ പാറു വിഷ്ണുവിനെ നോക്കി യാത്ര ആക്കി...
എന്നത്തേയും പോലെ അല്ല പാറുവിന് അവൻ പോകുന്നത് നോക്കി നിക്കാൻ അധിക നേരം ആയില്ല,,, എന്തൊക്കെയോ ദുഷ്ചിന്ത അവളുടെ മനസ് പിടച്ചു കൊണ്ടിരുന്നു....
അവൾ അമ്മയുടെ കൂടെ തന്നെ ഇരുന്നു സമയം കളഞ്ഞു,,, തികച്ചും ഒറ്റപ്പെട്ട പോലെ ആയിരുന്നു അവളുടെ അവസ്ഥ...
വിഷ്ണുവിനും അങ്ങനെ തന്നെ ആയിരുന്നു,,, അവളെ വിട്ടു വരാൻ മനസ് ഇല്ലാതെ പോലെ...
അവൻ എത്തിയ പാടെ പാറുവിനെ വിളിച്ചു
"ഞാൻ കരുതി വിളിക്കില്ല എന്ന്,,, അന്ന് അങ്ങനെ ആണല്ലോ,,, എന്നിട്ട് സർപ്രൈസ് ആയി വന്നു എന്നെ തോൽപിച്ചു കളഞ്ഞു... "
"പക്ഷെ ഈ സർപ്രൈസ് ഉറപ്പില്ല... നിന്നോട് ഉള്ള ഇഷ്ടവും പഴയ പോലെ അല്ല നിന്റെ സ്വരം കേൾക്കാതെ എനിക്ക് ഒരു ദിവസം കഴിയാനും ആവില്ല... "
"ആണോ അത് നന്നായി,,, വിഷ്ണു ഏട്ടൻ എന്തെകിലും കഴിച്ചോ... "
"ആ കഴിച്ചു നീയോ... "
"ഇല്ല കഴിക്കാം,,, ഇനി എനിക്ക് കഴിക്കാൻ ആവും... "
അവരുടെ സങ്കടങ്ങൾ പരസ്പരം പങ്ക് വെച്ചു ഒത്തിരി നേരം സംസാരിച്ചു നേരം പോയത് ഒന്നും അവർ അറിഞ്ഞില്ല...
"ഇനി നാളെ വിളിക്കാം,,, ഇനിയും നിന്നോട് സംസാരിച്ചാൽ ഇവൻമാർ എടുത്തു എന്നെ വെളിയിൽ ഇടും... "
ഉറങ്ങാൻ ആവാത്ത കൊണ്ട് സ്വസ്ഥത കൊടുക്കാതെ ഇരുന്ന ടീംസിനെ നോക്കി വിഷ്ണു പറഞ്ഞു...
സംസാരിച്ചു കൊതി തീരാത്ത പോലെ പാറു ഫോൺ കട്ടാക്കി... അവന്റെ ഓർമയിൽ പുഞ്ചിരിച്ചു കൊണ്ട് അവൾ ഉറങ്ങി...
കാലത്ത് തന്നെ അവന്റെ വിളി ആണ് പാറുനെ ഉണർത്തിയത്...
"ഇന്ന് ഞാൻ വിളിക്കാതെ എണീറ്റോ... "
"മ്മ് ഞാൻ മാത്രം അല്ല അവരും എണീറ്റു... "
ഇത്തിരി നേരം സംസാരിച്ചു നിന്നപ്പോൾ തന്നെ അവൻ ബിസി ആണെന്നും നൈറ്റ് വിളിക്കാം എന്നും പറഞ്ഞു ഫോൺ വെച്ചു...
പാറു ആണെങ്കിൽ വിഷ്ണു ഇല്ലാത്ത കൊണ്ട് വലിയ താല്പര്യം ഇല്ലാതെ പോലെ കോളേജിൽ പോകാൻ റെഡി ആയി...
"അമ്മേ എന്ന ഞാൻ പോയിട്ട് വരാവേ...തനിച്ചു ആണെന്ന് തോന്നുമ്പോൾ എന്നെ ഓർത്താൽ മതി കേട്ടോ... "
പാറു അമ്മയുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു പുറത്തേക്ക് ഇറങ്ങുന്നതും നോക്കി നിന്നു...
അവൾ ഗേറ്റ് കടന്നു അകത്തേക്ക് കയറുന്നത് കണ്ട ആകാശ് ഒരു ചിരിയോടെ അവളെ നോക്കി നിന്നു... ക്ലാസ്സിൽ കയറിയതിന് ശേഷം ആണ് അവൻ അവളിൽ ഉള്ള നോട്ടം മാറ്റിയത്...
എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെ അവൻ അവിടെ ഇരുന്നു...
വൈകീട്ട് ചിത്രയുടെ കൂടെ ഇറങ്ങുന്ന അവളെ കാത്തു ആകാശ് നിന്നു...
"ഇവനെന്താ ഇന്നും നിന്നോട് പറയാൻ... "
ചിത്ര അവളോട് ആയി ചോദിച്ചതും അവൾ കയ് മലർത്തി കാണിച്ചു...
"പാറു എനിക്ക് തന്റെ ഒരു ഹെല്പ് വേണം... "
ഇത് പ്രതീക്ഷിക്കാത്തത് ആണല്ലോ എന്ന പോലെ പാറു ചിത്രയെ നോക്കി...
"എന്ത് ഹെല്പ്... "
"എനിക്ക് കുറച്ച് നോട്സ് കംപ്ലീറ്റ് ചെയ്യാൻ ഉണ്ട്,,, അതിനാ ഹെല്പ്... "
"അതാണോ പെട്ടെന്ന് ഒന്നും വേണ്ടെങ്കിൽ ഞാൻ കംപ്ലീറ്റ് ചെയ്തു തരാം... "
"രണ്ട് ദിവസം കൊണ്ട് മതി... ആ നോട്സ് ക്ലാസ്സിൽ ആണ് ഞാൻ കൊണ്ട് വരാം... "
എന്നും പറഞ്ഞു ആകാശ് ക്ലാസിലെക്ക് നടന്നതും പാറു അവിടെ തന്നെ നിന്നു...
"എടീ ഞാൻ ചെല്ലട്ടെ എന്റെ ബസ് വരാൻ ആയി,,, നിനക്ക് എപ്പോ വേണേലും ബസ് ഉണ്ടല്ലോ... "
"എങ്കിൽ നീ പോയിക്കോ... ഞാൻ വന്നോളാം... "
പാറു ഇത്തിരി നേരം അവിടെ നിന്നതും അവനെ കാണാതെ അവന്റെ ക്ലാസ് ലക്ഷ്യം വെച്ചു നടന്നു,,, അപ്പോ തന്നെ പുറത്തേക്ക് വന്ന ആകാശ് അവളെ കണ്ട് ഒന്ന് ചിരിച്ചു...
"സോറി ഒരു കാൾ വന്നപ്പോ ഞാൻ തന്റെ കാര്യം മറന്നു... ലേറ്റ് ആയി അല്ലേ... "
"അത് പ്രശനം ഇല്ല... പതിനഞ്ചു മിനിറ്റ് കഴിഞ്ഞാൽ വേറെ ബസ് ഉണ്ട്,,, വിഷ്ണു ഏട്ടൻ ഇല്ലാത്ത കൊണ്ട് ഇത്തിരി ലേറ്റ് ആയാലും പ്രശനം ഇല്ല... "
അവൾ പറയുന്നത് കേട്ട് ആകാശ് ഉള്ളിൽ ഒന്ന് ചിരിച്ചു...
"തന്റെ വിഷ്ണു വിളിച്ചിരുന്നോ... അവിടെ വല്ല ഹെല്പും വേണേൽ എന്നോട് പറയാം കേട്ടോ എന്റെ അച്ഛന് അവിടെ ഒക്കെ പരിചയക്കാർ ഉണ്ട്... "
"ഏയ് അതൊന്നും വേണ്ട അവർ സെറ്റിൽട് ആണ്... ആകെ ഒരു ടെൻഷൻ എന്താവും എന്നോർത്ത് ആണ്... "
"അതോർത്തു നീ ടെൻഷൻ ആവണ്ട,,, വിഷ്ണു അല്ലേ ആൾ അതും കൊണ്ടേ വരൂ... "
ഉള്ളിൽ പകയോടെ പുറമെ ചിരിച്ചു കൊണ്ട് അവൻ പാറുവിനെ നോക്കി പറഞ്ഞു..
അവർ സംസാരിച്ചു കൊണ്ട് ഗേറ്റ് കടന്നപ്പോൾ ആണ് ബസ്സ്റ്റോപ്പ് ഏകദേശം കാലി ആയത് അവൾ കണ്ടത്...
"ഞാൻ തന്നെ ഡ്രോപ്പ് ചെയ്യാം,,, ഇനി ഇവിടെ തനിച്ചു നിക്കണ്ട... "
"അത് സാരല്യ... "
"പേടിക്കണ്ട പാറു ബൈക്ക് അല്ല കാർ ആണ്... നീ എന്തായാലും വന്നു കേറാൻ നോക്ക്... "
പാറു ഒന്ന് മടിച്ചു കൊണ്ട് അവന്റെ കാറിന്റെ ബാക്ക് സീറ്റിൽ കയറി,,, അത് എന്ത് കൊണ്ടും നന്നായി എന്ന് അവനും തോന്നി...
"ആരെങ്കിലും കണ്ട് തെറ്റിദരിക്കും എന്ന് കരുതിയാണ് താൻ ബാക്കിൽ കയറിയത് എന്ന് എനിക്ക് അറിയാം... അത് കൊണ്ട് തന്നെ ഞാൻ നിർബന്ധിച്ചു മുന്നിൽ ഇരുത്തുന്നത് ശരിയല്ലല്ലോ... "
"അയ്യോ അത് കൊണ്ടൊന്നും അല്ല,,, ഇപ്പോൾ ഇയാൾ നല്ലോരു ഫ്രണ്ട് കൂടിയല്ലേ... "
പാറു അവനെ നോക്കി പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വണ്ടി എടുത്തു... അവന്റെ റൂട്ട് മാറിയത് കണ്ട് പാറു അവനെയും വഴിയിലും നോക്കി...
"ഈ വഴിയല്ല,,, ഞങ്ങൾ അവിടെ നിന്നും താമസം മാറി... ഇപ്പോൾ ഇച്ചായന്റെ വീട്ടിൽ ആണ്,,, അത് ഈ വഴി അല്ല... "
"ഓഹ് സോറി പാറു,,, ഞങ്ങളെ ഗസ്റ്റ് ഹൌസിൽ ആണ് പോകുന്നത്,,, ആ റബ്ബർ എസ്റ്റേറ്റ് ഉള്ള അവിടെ... അവിടെ എന്റെ കുറച്ച് ബുക്സ് കൂടി ഉണ്ട്,,, ഏതായാലും പെട്ടെന്ന് എത്തിയ സ്ഥിതിക്ക് അത് കൂടി എടുത്തു ഞാൻ നിന്നെ വീട്ടിൽ വിടാം... "
പാറു അത് കേട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു,,, ആ വഴി തന്നെ പേടിയാണ്,,, ഇനി അതിന്റെ അകത്ത് പോകേണ്ട കാര്യം ഓർക്കുമ്പോ അതിനേക്കാൾ ടെൻഷൻ ആണ്...
"എങ്കിൽ എന്നെ ഇവിടെ ഇറക്കിയാൽ മതി,,, കംപ്ലീറ്റ് ചെയ്യാൻ ഉള്ളത് ആണെങ്കിൽ നാളെ തന്നാൽ മതി... "
"അല്ലേലും നീ ആ വഴി അല്ലേ കണ്ടിട്ട് ഉളളൂ,,, അതൊക്കെ ഇന്ന് കാണാലോ... "
"അതിന് ഞാൻ ഒരിക്കൽ വിഷ്ണു ഏട്ടനെയും കൊണ്ട് വരാം ഇപ്പോൾ വേണ്ടന്നെ... "
"ഒന്നും ഉണ്ടാവില്ല പാറു,,, പെട്ടെന്ന് വരാം ഒരു ഫൈവ് മിനിറ്റ് മതി... "
ആ ഇരുട്ടിന്റെ ഉള്ളിലേക്കു പോകും തോറും അവളിൽ പേടി കൂടി... അവൾ പേടിയോടെ തന്നെ അതിൽ ഇരുന്നു...
വലിയ ഒരു ബംഗ്ലാവ് പോലെ തോന്നിക്കുന്ന ഒന്നിന്റെമുന്നിൽ വണ്ടി നിർത്തി അവൻ ഇറങ്ങി...
"ഞാൻ ഇവിടെ ഇരുന്നോളാം,,, ഇയാൾ പോയി പെട്ടെന്ന് വാ... "
"ഇവിടെ വരെ വന്ന സ്ഥിതിക്ക് അകത്ത് കയറി കണ്ടിട്ട് പോകാം... "
അവൻ നിര്ബന്ധിച്ചു അവളെയും കൊണ്ട് അകത്തേക്ക് നടന്നു,,, അവൾ ചുറ്റും ഒന്ന് നോക്കി അത്ഭുതപ്പെട്ടു എങ്കിലും പേടി കാരണം ഒന്നും കൂടുതൽ നോക്കാൻ നിക്കാതെ അവിടെ കണ്ട സോഫയിൽ ഇരുന്നു...
"പാറു ഇത് കുടിക്ക്,,, ഞാൻ ഇപ്പോൾ വരാം എന്നിട്ട് നമുക്ക് ഇറങ്ങാം... "
പാറു അവൻ കൊണ്ട് വന്ന ജ്യൂസ് വാങ്ങിയതും അവൻ സ്റ്റെയർ കയറി മുകളിലെക്ക് നടന്നു,,, അവൻ പോയതും അവൾ ആ ജ്യൂസ് കുടിച്ചു അവിടെ തന്നെ ഇരുന്നു...
🍁🍁🍁
"ഇവൾ ഇത് എവിടെ പോയി കിടക്ക...വൈകീട്ട് മുതൽ ട്രൈ ചെയ്യുന്നത് ആണ് സ്വിച്ച് ഓഫ് ആണെന്നാണ് പറയുന്നത്... "
വിഷ്ണു ഫോണും കാതിൽ വെച്ചു കലിപ്പിൽ പറഞ്ഞു...
"ഇത് പോലെ നമ്മൾ ഒരിക്കൽ വന്നപ്പോ നീ മനഃപൂർവം സ്വിച്ച് ഓഫ് ചെയ്തു അവളെ ഇട്ടു കളിപ്പിച്ചതിന്നു പ്രതികാരം വീട്ടാൻ ആവും... "
ജെറി അവനെ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു...
"അവൾ അങ്ങനെ ഒന്നും ചെയ്യില്ല എന്നോട് വിളിക്കാൻ പ്രത്യേകം പറഞ്ഞത് അല്ലേ... "
"എങ്കിൽ വല്ല ചാർജ് തീർന്നോ മറ്റോ ഓഫ് ആയത് ആവും... "
"ഞാൻ വിളിച്ചില്ലേലും അവൾ എന്നെ പതിനായിരം വട്ടം വിളിക്കേണ്ട ടൈം കഴിഞ്ഞു... എന്തോ ഒരു ടെൻഷൻ പോലെ... "
"അതിന് നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ നിനക്ക് എന്റെ അമ്മച്ചിയുടെ ഫോണിൽ വിളിച്ചാൽ പോരെ... "
അപ്പോഴാണ് അവനും അത് ഓർമ വന്നത്... അപ്പോൾ തന്നെ അമ്മയെ വിളിച്ചു...
"അമ്മേ ഞാൻ വിഷ്ണു ആണ് പാറു എവിടെ അവൾക്ക് ഒന്ന് കൊടുത്തെ... "
ഫോൺ എടുത്തപ്പോൾ തന്നെ അവൻ വെപ്രാളത്തോടെ പറഞ്ഞു...
"അവൾ കോളേജ് കഴിഞ്ഞു വന്നില്ല മോനെ... ഇനി അവൾ വീട്ടിൽ എങ്ങാനും പോയി കാണും എന്ന ഞാൻ കരുതിയത്... "
അതു കൂടി കേട്ടപ്പോൾ വിഷ്ണുവിന്റെ നെഞ്ചു ഒന്ന് പിടഞ്ഞു...
"ഏയ് അവൾ പറയാതെ അങ്ങനെ പോകില്ല അമ്മേ... "
"എങ്കിൽ മോൻ അവളുടെ വീട്ടിൽ വിളിച്ചു നോക്ക്,,, അവരെ വിളിച്ചു കഴിഞ്ഞു മോൻ എന്നോട് വിളിച്ചു പറയണേ... "
വിഷ്ണു കാൾ കട്ട് ചെയ്തതും ഉള്ളിൽ ഉള്ള ഭയം മറച്ചു വെച്ചു പാറുന്റെ അച്ഛനെ വിളിച്ചു... ഫോൺ എടുക്കുന്നത് കാണാതെ അവൻ ടെൻഷൻ കാരണം പല്ലും കടിച്ചു പിടിച്ചു നിന്നു...
"എടാ അയാൾ ഈ നേരത്ത് ഫോൺ എടുക്കോ... പാമ്പ് ആയി എവിടെ എങ്കിലും കിടക്കുന്നുണ്ടാവും... "
"അവളെ അച്ഛൻ ഞങ്ങളെ വിവാഹ ശേഷം അതൊക്കെ നിർത്തിയതാ... "
അവൻ വീണ്ടും അയാളെ ഫോണിലേക്ക് വിളിച്ചു നോക്കി കൊണ്ട് തന്നെ പറഞ്ഞു...
"ആ ചിത്രയെ ഒന്ന് വിളിച്ചു നോക്ക്... വീട്ടിൽ ആണെങ്കിൽ അവളെ കൂടെ അല്ലേ പാറു പോയിട്ട് ഉണ്ടാവുക... "
ജെറി പറഞ്ഞതോടെ അവൻ അവളെ നമ്പർ ഫോണിൽ നോക്കി...
"അവളെ നമ്പർ എന്റെ കയ്യിൽ ഇല്ല... "
"ഇതിൽ വിളിച്ചോ... വീട്ടിൽ ഉള്ളപ്പോൾ പാറുന്റെ ഫോണിൽ നിന്നും പൊക്കിയതാ... "
ജെറിക്ക് രണ്ട് കൊടുക്കാൻ തോന്നി എങ്കിലും സമയം അതിന് ഉള്ളത് അല്ലാത്ത കൊണ്ട് അവൻ അവനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് അവളെ വിളിച്ചു...
"ചിത്ര ഞാൻ വിഷ്ണു ആണ്,,, പാറു നിന്റെ കൂടെ അവളെ വീട്ടിലേക്ക് ആണോ കോളേജിൽ നിന്നും വന്നത്... "
"എന്റെ കൂടെ അവൾ വന്നിട്ടില്ല,,, എനിക്ക് ശേഷം വന്നോ എന്ന് അറിയില്ല,,, എന്തെങ്കിലും പ്രശനം ഉണ്ടോ... "
"നീ ഒന്ന് അവിടെ വരെ ചെന്നു നോക്കോ... അവളെ അച്ഛൻ ആണെങ്കിൽ ഫോൺ എടുക്കുന്നുമില്ല... "
"ഈ പാതിരാത്രിയോ,,, ഞാൻ നാളെ കാലത്ത് പോയി നോക്കി വിളിക്കാം... "
ചിത്ര പറയുന്നത് കേട്ട് അവന് സമാദാനം ഇല്ലാതെ ഓരോ ഫോണിലെക്കും മാറി മാറി വിളിച്ചു...
"വന്നു കിടക്കാൻ വിഷ്ണു കാലത്ത് കളി ഉള്ളത് ആണ്... ചിത്ര വിളിക്കാം എന്ന് പറഞ്ഞതല്ലേ... "
"എന്നാലും അവൾ എന്നോട് പറയാതെ ഒന്നും പോവില്ല... എനിക്ക് ആണെങ്കിൽ എന്തൊക്കെയോ തോന്നുന്നുമുണ്ട്... "
"നീ ആവശ്യം ഇല്ലാതെ ടെൻഷൻ ആവാതെ വന്നു കിടന്നേ,,, എന്റെ അമ്മച്ചി അല്ലേ ആൾ എന്തെങ്കിലും പറഞ്ഞു അവളെ വിഷമിപ്പിച്ചു കാണും,,, അതു കൊണ്ട് അവൾ വീട്ടിൽ പോയി കാണും... അതിനാണോ നീ ഇങ്ങനെ ടെൻഷൻ ആവുന്നത്... "
ജെറിയും ഹരിയും കൂടി അവനെ ഒരു വിധത്തിൽ ആശ്വസിപ്പിച്ചു കിടത്തി...
💕💕💕
നീണ്ട ഒരു ഉറക്കം കഴിഞ്ഞു പാറു കണ്ണ് തുറന്നു ചുറ്റും നോക്കി...
ആകാശ് നീട്ടിയ ജ്യൂസ് കുടിച്ചതും അതിന് ശേഷം തല കറങ്ങുന്നത് പോലെയും കണ്ണ് മൂടും പോലെ ഒക്കെ തോന്നിയത് ഓർത്തു അവൾ അവിടെ നിന്നും ചാടി എണീറ്റു...
അപ്പോ ആകാശ് തന്നെ ചതിക്കുക ആയിരുന്നോ എന്തിന് വേണ്ടി...അവൾക്ക് കൂടുതൽ ഒന്നും ചിന്തിക്കാൻ ആയില്ല... ആ മുറിയിൽ നിന്നും പുറത്ത് ഇറങ്ങാൻ വേണ്ടി ഡോർ തുറക്കാൻ ചെന്നതും അതു പുറത്ത് നിന്നും ലോക്ക് ആണെന്ന് കണ്ടതും അവളുടെ കണ്ണ് നിറഞ്ഞു...
"ആകാശ് പ്ലീസ് ഡോർ തുറക്ക്,,, താൻ എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ ചെയ്യുന്നത്... എനിക്ക് പോണം,,, ഡോർ തുറക്ക്... "
ഒരുപാട് തവണ അവൾ ആ ഡോർ തട്ടി ആവും വിധം ഉച്ചത്തിൽ വിളിച്ചു നോക്കി...
ഒരു പ്രതികരണവും ഇല്ലാത്ത കണ്ട് അവൾ പേടിയോടെ ചുറ്റും നോക്കി,,, കർട്ടൻ നീക്കി വിൻഡോ വഴി പുറത്തേക് നോക്കിയതും ചുറ്റും ഉള്ള ഇരുട്ട് കണ്ടതും അവൾ പേടിയും സങ്കടവും കാരണം കരയാൻ തുടങ്ങി...
അവന്റെ കൂടെ അവനെ വിശ്വസിച്ചു കൊണ്ട് വരാൻ തോന്നിയ ആ നിമിഷത്തെ അവൾ ശപിച്ചു നിന്നു...
ഡോർ വീണ്ടും മുട്ടി എങ്കിലും ആരും തന്നെ രക്ഷിക്കാൻ വരില്ല എന്നോർത്ത് കൊണ്ട് അവൾ അവിടെ ഇരുന്നു പൊട്ടി കരഞ്ഞു...
💕💕💕
കാലത്ത് ആകാശ് ആ ഡോർ തുറന്നു അകത്തേക്ക് വന്നതും പാറു ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് ചെന്നു...
"നിങ്ങൾ എന്നെ ചതിക്കുക ആയിരുന്നു അല്ലേ... അതിന് മാത്രം എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത്... ചെറിയച്ചനെ വിഷ്ണു ഏട്ടൻ തല്ലിയതിന് ആണോ... എന്നോട് പ്രതികാരം ചെയ്യാൻ വേണ്ടി ആണോ ഇങ്ങോട്ട് കൊണ്ട് വന്നത്... "
അവൻ ഒന്ന് ചിരിച്ചു കൊണ്ട് പാറുനെ നോക്കി...
"അതിന് എനിക്ക് എന്താ,,, നിന്റെ വിഷ്ണു എന്റെ ചെറിയച്ചനെ കൊന്നാൽ പോലും എനിക്ക് പ്രശനം അല്ല... "
"പിന്നെ എന്തിനാ എന്നെ ഇങ്ങോട്ടേക്കു കൊണ്ട് വന്നത് എനിക്ക് പോണം... "
"പോകാനോ എങ്ങോട്ട്... "
"വീട്ടിലേക്ക്... "
"അതിന് നിനക്ക് എവിടെയാ വീട് പാറു... നിനക്ക് സ്വന്തം വീട് പോലെ ഈ വീട്ടിൽ കഴിയാം,,, ആരും നിന്നെ ദ്രോഹിക്കാനും സങ്കടപ്പെടുത്താനും ഒന്നും വരില്ല പോരെ... "
"ഹ്മ്മ്,,, ആ വൃത്തികെട്ട മനുഷ്യന്റെ എല്ലാ സ്വഭാവവും നിങ്ങൾക്ക് കിട്ടിയിട്ടുണ്ട്... തെരുവിൽ പോലും ഇതിനെക്കാൾ സന്തോഷം കിട്ടും... ഞാൻ പോവാ... "
അവൾ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് താഴേക്ക് വന്നു ഡോർ തുറക്കാൻ നോക്കിയതും അതും ലോക്ക് ആണെന്ന് കണ്ട് അവൾ അവനെ തിരിഞ്ഞു നോക്കി...
"ഇത്ര ഒക്കെ കളിച്ചു നിന്നെ ഇവിടെ എത്തിച്ചുവെങ്കിൽ അത്ര പെട്ടെന്ന് നിന്നെ ഞാൻ ഇവിടെ നിന്നും വിടുമോ പാറു... "
പാറു ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് വന്നു അവന്റെ കോളർ പിടിച്ചു...
"എന്താ എന്താ നിനക്ക് വേണ്ടത്,,, എന്നെ എന്തിനാ ഇവിടെക്ക് കൊണ്ട് വന്നത്... "
അവൻ ഒരു പുഞ്ചിരിയോടെ അവളെ കയ് മാറ്റി അവളുടെ മുഖത്തേക്ക് നോക്കി നിന്നു...
"രണ്ട് കാര്യത്തിന് വേണ്ടി ആണ് നിന്നെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത്... "
അത് എന്താണെന്ന് മനസ്സിൽ ആവാതെ അവൾ അവനെ തന്നെ നോക്കി നിന്നു...
"ഒന്ന് നിനക്ക് വേണ്ടി,,, രണ്ടാമത്തെത് വിഷ്ണുവിന് വേണ്ടി... "
"മനസ്സിൽ ആയില്ല... "
പാറു വീണ്ടും ഒന്നും മനസ്സിൽ ആവാത്ത പോലെ അവനെ നോക്കി ചോദിച്ചു...
"ഞാൻ ആഗ്രഹിച്ച രണ്ട് കാര്യം ആണ് നീയും വിഷ്ണുവും,,, പക്ഷെ ഞാൻ പ്രതീക്ഷിക്കാതെ അവനും നീയും ഒന്നായി,,, അതോടെ എന്റെ ലക്ഷ്യം ഒന്നിലേക്ക് മാത്രം ആയി... നീയാണ് നീ മാത്രം ആണ് ഇപ്പോ എന്റെ ലക്ഷ്യം... "
"നിനക്ക് എന്താ ഭ്രാന്ത് ആണോ,,, പറയുന്നത് ഒന്നും എനിക്ക് മനസ്സിൽ ആവുന്നില്ല... ഞാൻ നിന്നോട് എന്ത് തെറ്റാ ചെയ്തത്... എന്ത് തന്നെ ആയാലും നീ ഇപ്പോൾ ഈ ഡോർ തുറന്നു തരുന്നത് ആണ് നല്ലത്... എനിക്ക് പോയെ പറ്റൂ... നിന്റെ ജീവൻ വേണം എങ്കിൽ മാത്രം.... "
"എന്താ പാറു നീ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്... നിനക്ക് വേണ്ടി അല്ലേ ഇതൊക്കെ ഞാൻ ചെയ്യുന്നത്... "
"എനിക്ക് വേണ്ടിയോ,,, കുറെ നേരം ആയല്ലോ നീ ഇത് തന്നെ പറയാൻ തുടങിയിട്ട്... "
"അതേ പാറു നിനക്ക് വേണ്ടി തന്നെയാ ഞാൻ ഇതൊക്കെ ചെയ്യുന്നത്... ആദ്യം തോന്നിയത് എനിക്ക് അവനോട് ആണ്,,, ആ വിഷ്ണുവിനോട്,,, എന്നെ തോൽപിച്ചു അവൻ ആഘോശിച്ചു പോയപ്പോൾ തോന്നിയത് ആണ് അവനോട് ഉള്ള പക... അവസരം ഉണ്ടാവാൻ വേണ്ടി കാത്തു നിന്നു... അങ്ങനെ ഇരിക്കുമ്പോൾ ആണ് പുഞ്ചിരിക്കുന്ന മുഖവും ആയി നിന്റെ ഫോട്ടോ ഞാൻ കണ്ടത്,,, എല്ലാ പെൺകുട്ടികൾക്കും ഉള്ള പോലെ അല്ലാത്ത ഒരു ആകർഷണം നിന്നിൽ ഞാൻ കണ്ടു,,, എന്റെ കണ്മുന്നിൽ വന്നപ്പോ നീ വീണ്ടും വീണ്ടും എന്നെ ആകർഷിച്ചു കൊണ്ടിരുന്നു... പക്ഷെ നീ മറ്റൊരാളുടെ ആയെന്ന് കേട്ടതും ഞാൻ തകർന്നു... അത് അവന്റെ ആണെന്ന് കൂടി കണ്ടതോടെ ഞാൻ എന്റെ കളി തുടങ്ങി,,,നീ വഴി അവനോട് പ്രതികാരം ചെയ്യണം എന്ന് ഞാൻ ആലോചിച്ചു തീരുമാനിച്ചു വെച്ച കാര്യം തന്നെ ആണ് പാറു,,, അതിന് വേണ്ടി തന്നെയാ നീ വഴി അവനെ പറഞ്ഞു വിട്ടത്... നിന്നെ കാണാൻ ഇല്ല എന്ന് അറിഞ്ഞാൽ അവൻ ആ മാച്ച് ഫിനിഷ് ചെയ്യാൻ നിക്കോ ഇല്ലല്ലോ... അവൻ തകരും ഞാൻ ആഗ്രഹിച്ച തോൽവി അവന് കിട്ടും,,, ഞാൻ ആഗ്രഹിച്ച നിന്നെ എനിക്കും കിട്ടും... "
അവൻ പറയുന്നത് കേട്ട് എല്ലാറ്റിനും കാരണം ഞാൻ ആണല്ലോ എന്നും ചിന്തിച്ചു അവൾ അവിടെ ഇരുന്നു കരയാൻ തുടങ്ങി... അവൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് ചെന്നു ഇരുന്നു അവളുടെ തോളിൽ കയ് വെച്ചു... ഞെട്ടി കൊണ്ട് അവൾ അവനെയും പിടിച്ചു തള്ളി മുകളിലെക്ക് ഓടി കയറി...
മുറിയിൽ കയറി ഡോർ അടക്കാൻ നോക്കിയതും അവൻ വന്നു തള്ളി... അവൾ പരമാവധി ശക്തി ആയി പിടിച്ചു തള്ളി എങ്കിലും അവന്റെ ശക്തിക്ക് മുന്നിൽ കയ് തളരുന്നുണ്ടായിരുന്നു...
"പ്ലീസ് ആകാശ് എന്നെ വെറുതെ വിടണം... എന്നെ എന്തിനാ നീ ഇങ്ങനെ ഉപദ്രവിക്കുന്നത്... "
"ഞാൻ പറഞ്ഞല്ലോ പാറു എനിക്ക് വേണ്ടത് നിന്നെയാണ്... നിനക്ക് ഒരിക്കലും രക്ഷപെടാൻ ആവില്ല... "
അതും പറഞ്ഞു അവൻ ശക്തിയായി പിടിച്ചു തള്ളിയതും പിറകിലെക്ക് തെറിച്ചു വീണു... ബിത്തിയിൽ തട്ടി തലയിൽ ഒരു തരിപ്പ് അനുഭവപ്പെട്ടതും അവൾ തലയിൽ കയ്യും വെച്ചു ചുറ്റും നോക്കി...
ആകാശ് ഒരു ചിരിയോടെ തന്റെ അടുത്തേക്ക് വരുന്നത് അവൾ നിറ മിഴിയോടെ നോക്കി ഇരുന്നു,,, ഒരു തൂവൽ കണക്കെ അവൾ അവന്റെ മുന്നിൽ വീണു...
അവശയായി കിടക്കുന്ന അവളെ അവൻ മതിവരുവോളം ആസ്വദിച്ചു നോക്കി... അവളുടെ കാൽപാദങ്ങൾ മുതൽ മുകളിലെക്ക് അവന്റെ കണ്ണു പോയതും അവസാനം എന്ന പോലെ അവളുടെ ചുണ്ടുകൾ അവൻ പോലും അറിയാതെ തലോടി...
പതിയെ അത് കഴുത്തിലെക്ക് അരിച്ചു വന്നതും അവളുടെ മാറിൽ നിന്നും സാരിതലപ്പ് നീക്കി അവൻ ഒരു ചിരിയോടെ അവളെ നോക്കി...
അവൻ അവളിൽ അമർന്നു ചേരുമ്പോൾ ഒരു നെരുക്കം കൊണ്ട് മാത്രമേ അവൾക്ക് എതിർക്കാൻ ആയുള്ളൂ...
🍁🍁🍁
"ഇല്ല വിഷ്ണു ഏട്ടാ അവൾ വീട്ടിൽ ഇല്ല... ഞാൻ കാലത്ത് തന്നെ പോയി നോക്കി... "
ചിത്ര പറയുന്നത് കേട്ട് അവൻ ഒരു ഭയത്തോടെ ജെറിയെയും ഹരിയെയും നോക്കി...
"എന്തെങ്കിലും പ്രശ്നം ഉണ്ടോ... "
"ഏയ് ഇല്ല അവൾ വീട്ടിൽ ഉണ്ട് എന്ന പിന്നെ വിളിക്കാം... "
ജെറി അവൾക്ക് മറുപടി കൊടുത്തു ഫോൺ ഓഫ് ചെയ്തു പകച്ചു നിക്കുന്ന വിഷ്ണുവിനെ ഒന്ന് നോക്കി...
"അവൾക്ക് എന്തോ ആപത്തു പറ്റിയിട്ടുണ്ട്,,, ഇന്നലെ മുതലേ എനിക്ക് എന്തൊക്കെയോ തോന്നിയിരുന്നു... ഇന്ന് ഇപ്പോൾ അത് യാഥാർഥ്യം ആയി... "
വിഷ്ണു ആ നിന്ന നിൽപ്പിൽ കണ്ണും നിറച്ചു കൊണ്ട് പറഞ്ഞു...
"അവൾ വേറെ വല്ല ഫ്രണ്ട്സിന്റെ വീട്ടിൽ എങ്ങാനും... "
ഹരി ആശ്വസി പ്പിക്കാൻ എന്ന പോലെ പറഞ്ഞു...
"അവൾ അങ്ങനെ ആരോടും വലിയ അടുപ്പം കാണിക്കുന്ന കൂട്ടത്തിൽ ഒന്നും അല്ല... ഇനി അയാൾ എങ്ങാനും പക തീർത്തു കാണുമോ... അന്ന് പെരുമാറിയത് അല്ലേ... "
"അത് ശരിയാ... അയാൾക്ക് ആണെങ്കിൽ അവളിൽ ഒരു കണ്ണും ഉണ്ടായിരുന്നു... പിന്നെ ഞങ്ങൾ ആരും നാട്ടിൽ ഇല്ലെന്ന് കരുതി വല്ലതും... "
"ഇല്ല അങ്ങനെ ഒന്നും സംഭവിക്കില്ല എന്റെ പാറുന്... എന്ത് തന്നെ ആയാലും എനിക്ക് അവളെക്കാൾ വലുത് അല്ല ഒന്നും... അത് കൊണ്ട് നിങ്ങൾ എന്താന്ന് വെച്ച ചെയ്തോ ഞാൻ നാട്ടിലേക്ക് പോവാ... "
അവൻ എന്തൊക്കെയോ പറഞ്ഞു ഒരു ഭ്രാന്തനെ പോലെ എന്തൊക്കെയോ കയ്യിൽ കിട്ടിയതും ആയി ഇറങ്ങി...
"നീ ഇല്ലാതെ ഞങ്ങൾ ആയിട്ട് ഇനി ഇവിടെ നിന്നിട്ട് എന്ത് ചെയ്യാനാ ഞങ്ങളും വരുന്നു,,, ഞങ്ങൾക്കും വലുത് ഞങ്ങളെ പെങ്ങൾ തന്നെയാ... "
ജെറിയും ഹരിയും ടീമും അവന് പിന്നാലെ അവിടെ നിന്നും ഇറങ്ങി...
🍁🍁🍁
ദേഹം മുഴുവനും കൊത്തിനുറുക്കുന്ന വേദനയോടെ പാറു കണ്ണു തുറന്നു,,, താൻ എവിടെ ആണെന്ന് കണ്ടതും അവൾ ഒരു കണ്ണീരോടെ എണീറ്റ് ഇരുന്നു...
താൻ പൂർണ്ണ നഗ്നയാണെന്ന് അവൾ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു... പൊട്ടി കരഞ്ഞു കൊണ്ട് അവൾ ചുറ്റും നോക്കി... സോഫയിൽ ഇരുന്നു മദ്യപിക്കുന്ന അവനെ കണ്ട് അവൾ അറപ്പോടെ അവനെ നോക്കി...
"ചതിയൻ ആണ് നീ,,, സ്നേഹം സത്യം ആണെങ്കിൽ ഇങ്ങനെ ആണോ സ്വന്തം ആക്കുന്നത്... മറ്റൊരാളുടെ ഭാര്യ ആണെന്ന് അറിഞ്ഞു വെച്ചിട്ടും നീ എന്നെ നശിപ്പിച്ചു... നിന്റെ മുന്നിൽ തന്നെ ഞാൻ മരിക്കും... ഇന്നല്ലെങ്കിൽ നാളെ വിഷ്ണു ഏട്ടൻ തരും നിനക്ക് ഉള്ളത്... "
അവൾ തറയിൽ ചിന്നികിടക്കുന്ന സാരി പുതച്ചു അവന്റെ അടുത്തേക്ക് നടന്നു... വിഷ്ണുവിന്റെ കൂടെ ഉള്ള ഓരോ നല്ല നിമിഷങ്ങളും ഓർത്തു കണ്ണും അടച്ചു നിന്നു...
അവന്റെ മുന്നിൽ ഉള്ള കുപ്പി കണ്ടതും അത് അവൾ കയ്യിൽ എടുത്തു... അത് ഉടച്ചു തന്റെ ദേഹത്ത് തന്നെ കൊണ്ട് പോയതും ആകാശ് ചാടി എണീറ്റ് അവളുടെ കയ്യിൽ പിടിച്ചു വെച്ചു...
"നീ എന്താ കാണിക്കുന്നത്... നീ അങ്ങനെ അങ്ങ് പോകാൻ പാടില്ല അവൻ കാണണം നിന്നെ കണ്ണു നിറച്ചു കാണണം... മാനം നഷ്ടപ്പെട്ട സ്വന്തം ഭാര്യയെ അവൻ എന്ത് ചെയ്യും എന്ന് അറിയണം അല്ലോ... "
ബലമായി പിടിച്ചു അവൻ അത് കളഞ്ഞതും അവൾ അവന്റെ നേരെ തിരിഞ്ഞു...
"എന്താ നിനക്ക് ഇത് കൊണ്ടൊക്കെ കിട്ടിയത്... എന്തിനാ നീ ഞങ്ങളെ ജീവിതം നശിപ്പിച്ചത്... "
"അങ്ങനെ ഒക്കെ ചോദിച്ചാൽ ഞാൻ എന്താ പാറു നിന്നോട് പറയുന്നത്... അവന് വേണ്ട എന്ന് പറഞ്ഞാൽ നീ പേടിക്കേണ്ട നീ എന്റെ കൂടെ വന്നാൽ മതി... നിന്നെ എനിക്ക് ഒട്ടും മതിയായില്ല പാറു... "
"ചീ വെറുപ്പ് തോന്ന എനിക്ക് എന്നോട് തന്നെ,,, നിന്നെ എങ്ങനെ വിശ്വസിക്കാൻ തോന്നി എനിക്ക്... "
"ഞാൻ നിന്നെ പിടിച്ചു കൊണ്ട് വന്നത് ആണെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും പാറു,,, ഭർത്താവ് ഇല്ലാത്ത നേരത്ത് അവിഹിതം തേടി വന്നത് ആണെന്നെ പറയൂ... എന്ത് കൊണ്ടും നിനക്ക് തന്നെയാണ് ചീത്തപേര്... "
അവൾക്ക് എല്ലാം കേട്ട് പൊട്ടികരയാൻ മാത്രമേ ആയുള്ളൂ... അവൻ അവൾക്ക് അരികിൽ ആയി ഇരുന്നു പൊട്ടി ചിരിക്കുന്നത് കേട്ട് അവൾ വീണ്ടും അവിടെ നിന്നും കുപ്പി എടുത്തു അവന്റെ നേരെ നീങ്ങി...
"കൊല്ലും ഞാൻ നിന്നെ... "
ഒരു അലർച്ചയോടെ അവൾ അവനെ കൊല്ലാൻ എന്ന പോലെ പോയതും അവൾ അവളുടെ കവിളിൽ ആഞ്ഞു തല്ലി,,, ചുറ്റും ഉള്ളത് ഒന്നും കാണാൻ ആവാത്ത പോലെ അവൾ ആ അടിയിൽ തന്നെ തറയിൽ വീണു...
"ഇത് കണ്ടോ നീ,,, നീയും ഞാനും ആയുള്ള ലീലാവിലാസങ്ങൾ ആണ് ഇത്... നീ ഇതിലേക്ക് ഒന്ന് നോക്കി എന്ത് വേണം എന്ന് തീരുമാനിക്ക്... "
അവൾ കവിളിൽ കയ് വെച്ചു കൊണ്ട് അവൻ നീട്ടിയ ഫോണിലെക്ക് നോക്കിയതും പകച്ചു പോയി... അതിൽ നിന്നും മുഖം ഉയർത്തി ഒരു കണ്ണീrടെ അവൾ അവനെ നോക്കി...
"ഇത് നിന്റെ കയ്യിലിരിപ്പിന് അനുസരിച്ചു ഇരിക്കും എന്ത് ചെയ്യണം എന്നുള്ളത്,,, എങ്ങനെ ഉണ്ട് വിഷ്ണുന് ഞാൻ ഒരുക്കി വെച്ച ട്രോഫി...മ്മ്... "
പാറു തലയും താഴ്ത്തി എന്ത് ചെയ്യും എന്ന് അറിയാതെ അവിടെ ഇരുന്നു... വിഷ്ണുവിന്റ മുഖം ഓർത്തു അവൾ വീണ്ടും പൊട്ടി കരഞ്ഞു...
"മയങ്ങി കിടക്കുന്ന നിന്നെ അല്ലേ ഞാൻ അനുഭവിച്ചത്,,, എനിക്ക് ഇപ്പോൾ തോന്നുന്നത് എന്താണെന്ന് അറിയോ നീ അറിഞ്ഞു കൊണ്ട് നിന്നിലേക്ക് ചേരണം എന്ന്... "
"പ്ലീസ് എന്നെ ഇനി എങ്കിലും ഒന്ന് വെറുതെ വിട്ടേക്ക്... "
പാറു കയ് കൂപ്പി കാണിച്ചു കൊണ്ട് പറഞ്ഞു എങ്കിലും അവൻ അതൊന്നും കേൾക്കാത്ത പോലെ അവളിൽ അമർന്നു...
ഇല്ല ഇനി ഒരിക്കലും വിഷ്ണു ഏട്ടന്റെ മുന്നിൽ ചെല്ലാൻ ആവില്ല,,, മരിച്ചു പോയി എന്ന് കരുതിക്കോളും,,, ചെറുപ്പം ആണ് നല്ലോരു ജീവിതം കിട്ടും... ഞാൻ ആ ജീവിതത്തിൽ എന്ന് കയറി കൂടിയോ അന്ന് തുടങ്ങിയതാ കഷ്ടപ്പാട്,,, എല്ലാം നഷ്ടപ്പെട്ടു കിടക്കുന്ന അവൾക്ക് അത് മാത്രമേ ചിന്തിക്കാൻ ആയുള്ളൂ...
🍁🍁🍁
വിഷ്ണു നേരെ ചെന്നത് അവളുടെ കോളേജിൽ ആണ്,,, അവർക്ക് ആർക്കും അവളെ പറ്റി അറിയില്ല എന്ന് കേട്ടപ്പോ തന്നെ അവൻ അരവിന്ദൻന്റെ അടുത്തേക്ക് ആണ് ചെന്നത്...
ചാരു കസേരയിൽ ഇരുന്നു വിശ്രമിക്കുന്ന അയാളെ അവൻ ചവിട്ടി താഴെ ഇട്ടു,,, അയാളെ നെഞ്ചു നോക്കി. ചവിട്ട് കൊടുത്തതും അയാൾ അലറി വിളിക്കാൻ തുടങ്ങി...
"മാറി നിക്ക് അങ്ങോട്ട്,,, നിനക്ക് എന്താ ഇടക്ക് ഇടക്ക് വന്നു മുതലാളിയെ ചവിട്ടി കൂട്ടിയി്ല്ലെങ്കിൽ ഉറക്കം വരില്ലേ... "
വിഷ്ണുവിനെ പിടിച്ചു മാറ്റി കൊണ്ട് അയാളുടെ ഡ്രൈവർ ചോദിച്ചു...
"എന്റെ പാറു എവിടെ അവളെ നീ എന്താ ചെയ്തത്... "
അവൻ അയാളെ പിടിച്ചു തള്ളി അരവിന്ദൻന്റെ നേരെ ചെന്നു... അത് കേട്ടപ്പോൾ അയാൾ പൊട്ടി ചിരിക്കാൻ തുടങ്ങി...
"അപ്പോൾ അവൾ പോയോ,,, അല്ലേലും എത്ര എന്ന് വെച്ചാൽ അവൾ നിന്റെ കൂടെ ഈ ദാരിദ്ര്യം സഹിച്ചു കഴിയുന്നത്,,, വേറെ വല്ലവനെയും കിട്ടിയപ്പോൾ അവൾ പോയി കാണും അതിന് നീ എന്റെ മെക്കിട്ടു കേറിയിട്ട് ഒരു കാര്യവും ഇല്ല... അവളെ ഞാൻ ആഗ്രഹിച്ചു എന്നുള്ളത് നേര് തന്നെയാ...പക്ഷെ അവളെ എനിക്ക് എന്തായാലും കിട്ടിയിട്ടില്ല... ഇനി കിട്ടിയാലും ഞാൻ വെറുതെ വിടാനും പോണില്ല... "
"പ്ഫ നായെ... "
എന്നും പറഞ്ഞു വിഷ്ണു അയാളെ വീണ്ടും തല്ലി അവശനാക്കി...
"വിഷ്ണു ഇയാൾക്ക് ഉള്ളത് നമുക്ക് പിന്നീട് കൊടുക്കാം ഇപ്പോൾ നമ്മുടെ ലക്ഷ്യം പാറുവിനെ കണ്ടെത്തുക എന്നുള്ളത് ആണ്... "
ജെറി വന്നു അവനെ പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞതും വിഷ്ണു അയാളെ ഒന്ന് തുറിച്ചു നോക്കി നടന്നു...
വിഷ്ണു പോയ വഴിയെ നോക്കി അയാളും പക എരിയുന്ന കണ്ണും ആയി നിന്നു... ഇത്തിരി നേരം അതേ നിൽപ്പ് തുടർന്ന അയാൾക്ക് പെട്ടെന്ന് ആണ് ആകാശ്നെ ഒരമ്മ വന്നത്...
അയാൾ ഫോൺ എടുത്തു അവന് വിളിച്ചതും അവന്റെ ഫോൺ ഓഫ് ആണെന്ന് കേട്ടതോടെ അയാൾക്ക് അവനിൽ ഉള്ള സംശയം കൂടി... അയാൾ ഒരു ചിരിയോടെ നിന്നു...
🍁🍁🍁
"ചിത്ര പാറുവിനെ കാണാതായിട്ട് രണ്ട് ദിവസം ആയി,,, എവിടെ ആണെന്ന് ഒരു സൂചന പോലും ഇല്ല... നിനക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാൻ ആവൂ... "
"ഞാൻ എന്ത് ചെയ്യും,,, എനിക്കും നിങ്ങളെ പോലെ സങ്കടപ്പെടാൻ അല്ലേ ആവൂ... "
"അതല്ല അവളോട് ആർക്കെങ്കിലും കോളേജിൽ വല്ല ദേഷ്യവും ഉണ്ടോ... "
"അങ്ങനെ ഒന്നും ഇല്ല... "
"അന്ന് നീ അവളെ അവസാനം ആയി കണ്ടത് എപ്പോഴാണ്... "
വിഷ്ണുവിന്റെ ചോദ്യം കേട്ട് ചിത്ര ഓർത്തെടുക്കാൻ ശ്രമിച്ചു...
"അന്ന് ആകാശ് ചേട്ടൻ അവളോട് എന്തോ ഹെല്പ് വേണം എന്ന് പറഞ്ഞു വിളിച്ചിരുന്നു... എനിക്ക് ബസ് കിട്ടില്ല എന്ന് കണ്ടപ്പോൾ ഞാൻ ഇങ്ങ് വന്നു,,, പിന്നെ ഞാൻ അവളെ കണ്ടില്ല... "
"ആകാശ്,,, അതാരാ... "
ജെറി സംശയത്തോടെ ചോദിച്ചതും വിഷ്ണു കോളജിൽ ഫസ്റ്റ് ഡേ മുതൽ ഉണ്ടായ കാര്യം അവൾ പറഞ്ഞത് മുഴുവനും ഓർത്തു നിന്നു...
"യെസ് അവൻ തന്നെ ആവും,,, അവൻ ഒരു വൃത്തികെട്ടവനാണെന്ന് എനിക്ക് അന്നേ തോന്നിയത് ആണ്,,, അതിന്റെ പേരിൽ ഞാനും പാറുവും അന്ന് വഴക്കും കൂടിയിട്ടുണ്ട്... "
"പക്ഷെ പാറുനോട് ആൾ ഇത് വരെ മോശം ആയിട്ട് ഒന്നും പെരുമാറിയിട്ടില്ല കേട്ടോ,,, ഈയിടെ ആയി അവളെ തേടി വരുന്നത്കൂടിയിട്ടുണ്ട് ആയിരുന്നു... "
"എങ്കിൽ അവൻ തന്നെ ആവും അവളെ കൊണ്ട് പോയത്,,, ആ എടാ അവന്റെ ചെറിയച്നാണ് ആ വൃത്തികെട്ട ജന്തു,,, അവന്റെ ആണ് ആ റബ്ബർ എസ്റ്റേറ്റ്... അവൻ വെള്ളം അടിക്കാൻ വരുന്ന സ്ഥലം..."
വിഷ്ണു ഓരോന്ന് ആയി ഓർത്തെടുത്തു കൊണ്ട് പറഞ്ഞു...
"എങ്കിൽ നമുക്ക് ആദ്യം അവിടെ നോക്കാം,,, എന്നിട്ട് മതി അവന്റെ വീട്ടിലേക്ക് പോവുന്നത്... "
അവർ മൂന്നും അവിടെക്ക് ചെന്നതും ചിത്ര പ്രാർത്ഥനയോടെ നിന്നു...
വണ്ടിയും അവിടെ ഇട്ടു അവർ ഡോർ തള്ളി തുറന്നു അകത്തേക്ക് കയറി... അവിടെ മുഴുവനും നോക്കി കൊണ്ട് അവർ നിന്നതും മദ്യ കുപ്പിയൊക്കെ കണ്ടതോടെ വിഷ്ണുവിന്റെ ഉള്ളിൽ ഭയം കടന്നു കൂടി...
അവൻ സ്റ്റെയർ കയറി മുകളിലെക്ക് ചെന്നതും ആദ്യം കണ്ട മുറിയുടെ ഡോർ കണ്ടതും അവൻ അതും തള്ളി തുറന്നു അകത്തേക്ക് നോക്കിയതും അവിടെ ഉള്ള കാഴ്ച്ച കണ്ട് അവൻ പകച്ചു നിന്നു,,, അവന് പിന്നാലെ വന്ന വിഷ്ണുവും ജെറിയും അവനെ പോലെ അകത്തേക്ക് നോക്കി നിന്നു...
ചോരയിൽ കുളിച്ചു കിടക്കുന്ന അവളെ കണ്ടതും അവൻ ശ്വാസം പോലും വിടാൻ മറന്നു കൊണ്ട് അടുത്തേക്ക് നടന്നു...
"പാറു എണീക്ക്,,, പാറു എണീക്കെടീ ഞാൻ വന്നു... "
അവളുടെ കവിളിൽ തട്ടി വിളിച്ചതും അവൾ കണ്ണ് തുറക്കാൻ ഒരു ശ്രമം നടത്തി...
അവൻ അവളുടെ കോലം കണ്ടതും തറയിൽ അവളുടെ വസ്ത്രങ്ങൾ ചിന്നി ചിതറി കിടക്കുന്ന കണ്ട് ഒരു നിമിഷം സ്ഥമ്പിച്ചു...
"വിഷ്ണു ഏട്ടാ ഞാൻ ചീത്തയാ,,, വിഷ്ണു ഏട്ടൻ മറ്റൊരു പെണ്ണിനെ... "
പാതി അടഞ്ഞ കണ്ണു കൊണ്ട് അവനെ നോക്കി അവൾ പറഞ്ഞതും അവൻ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവളുടെ ചുണ്ടിൽ കയ് വെച്ചു...
"പോട്ടെ സാരല്ല്യ നിന്റെ ശരീരം അല്ലേ അവന് ചീത്ത ആക്കാൻ ആവൂ,,, മനസ് മുഴുവനും ഞാൻ അല്ലേ എനിക്ക് അത് മതി... "
അവൻ അവളെ തന്റെ നെഞ്ചിലെക്ക് ഒന്ന് കൂടി അടുപ്പിച്ചു...
"എടാ ആ പന്ന മോൻ ഇവിടെ എങ്ങും ഇല്ല,,, എന്തായാലും നമുക്ക് ഇവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാം... "
"വേണ്ട,,, വിഷ്ണു ഏട്ടാ ഞാൻ... എനിക്ക് മരിക്കാൻ വേണ്ടിയാ ഞാൻ ഇങ്ങനെ ചെയ്തേ... "
അവൾ പറയുന്നത് കേട്ടു വിഷ്ണു കണ്ണീരോടെ അവളെ നോക്കി... അവളുടെ വയറിൽ ഉള്ള മുറിവ് കണ്ടതും അവൻ അവിടെ കണ്ട സാരി ചുറ്റി അവളെയും കൊണ്ട് നടന്നു...അപ്പോഴേക്കും അവളുടെ കണ്ണുകൾ പൂർണമായും അടഞ്ഞു...
🍁🍁🍁
ജീവൻ പോകുന്ന വേദനയോടെ വിഷ്ണു അവളുടെ മുഖവും ഓർത്തു പുറത്ത് ഇരുന്നു പൊട്ടി കരഞ്ഞു...
"അവളെ രക്ഷിക്കാൻ പോലും ആവാത്ത ഞാൻ എന്തിനാഡാ അവളുടെ ഭർത്താവ് എന്നും പറഞ്ഞു നടക്കുന്നത്... എന്തിനു വേണ്ടിയാ ഈശ്വരാ എനിക്ക് ഇങ്ങനെ ഒരു പരീക്ഷണം... "
"അതിന് പാറുവിനെ നമുക്ക് തിരിച്ചു കിട്ടിയില്ലെ വിഷ്ണു... "
ജെറി അവനെ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു...
"എങ്ങനെ,,, എങ്ങനെയാ അവളെ എനിക്ക് കിട്ടിയത്... സഹിക്കാൻ ആവാതെ ആത്മഹത്യ ചെയ്യാൻ നോക്കിയതാ അവൾ,,, ജീവിതത്തിലേക്ക് വന്നാലും അവൾക്ക് എന്റെ പഴയ പാറു ആവാൻ പറ്റുമോ... "
അവൻ ചോദിക്കുന്നത് കേട്ട് അവർ രണ്ട് പേരും അവന് മറുപടി കൊടുക്കാൻ ആവാതെ നിന്നു...
"ഡോക്ടർ എന്റെ പാറു അവൾക്ക് എങ്ങനെ ഉണ്ട്... "
പുറത്തേക്ക് വരുന്ന ഡോക്ടറെ അടുത്തേക്ക് ചെന്നു കൊണ്ട് വിഷ്ണു ചോദിച്ചു...
"ഇപ്പൊ കുഴപ്പം ഒന്നും ഇല്ല,,, പക്ഷെ ക്രൂരമായ റേപ്പ് നടന്നിട്ടുണ്ട്... ഈ അവസരത്തിൽ പറയാൻ പറ്റുവോ എന്ന് അറിയില്ല... താൻ ഇതിന്റെ ഒപ്പം അത് കൂടി സഹിക്കാൻ തയാർ ആയെ പറ്റൂ... "
"ഡോക്ടർ അവൾക്ക്... "
"അവൾക്ക് അല്ല വിഷ്ണു കുഴപ്പം,,, അവളുടെ വയറ്റിൽ വളരുന്ന വെറും ഒരു മാസം മാത്രം ഉള്ള കുഞ്ഞിന് ആണ്... "
"ഡോക്ടർ... "
വിഷ്ണു ഒരു ഞെട്ടലോടെ ഒന്നും മനസ്സിൽ ആവാത്തവനെ പോലെ നോക്കി നിന്നു...
"വളർച്ച എത്തുന്നതിന് മുന്നേ അത് നിലച്ചു... എന്തായാലും അത് കൂടി നീക്കം ചെയ്യേണ്ടി വരും അതിന് വിഷ്ണുന്റെ സൈൻ ഞങ്ങൾക്ക് ആവശ്യം ആണ്... "
ഒരു പൊട്ടി കരച്ചിലോടെ അവൻ അവിടെ ഇരുന്നു...
"നിങ്ങൾ ചെറുപ്പം അല്ലേ,,, ഇനിയും ആവാലോ... "
വിഷ്ണുവിന് അതൊന്നും കേട്ട് ആശ്വസിക്കാൻ ആയില്ല...
"അവൾ അറിഞ്ഞു കാണില്ല,,, അറിയും ആയിരുന്നു എങ്കിൽ ഇങ്ങനെ ഒരു അറ്റംറ്റ് നടത്തില്ലല്ലോ,,, കുപ്പി ചില്ല് നന്നായി ആഴത്തിൽ അവളുടെ വയറ്റിൽ പതിഞ്ഞത് കൊണ്ടാണ് അല്ലെങ്കിൽ എങ്ങനെ എങ്കിലും... "
"മ്മ്,,, ഞാൻ സൈൻ ചെയ്യാം ഡോക്ടർ... "
സങ്കടം ഒക്കെ അടക്കി വെച്ചു അവൻ ആ പേപ്പറിൽ സൈൻ ചെയ്തു,,, ചുവരിൽ ഉള്ള കുഞ്ഞ് തന്നെ നോക്കി ചിരിക്കുന്ന കണ്ട് അവൻ അതിൽ തലോടി...
"വിഷ്ണു... "
എന്ന വിളിയോടെ അവർ രണ്ടും അവനെ ചേർത്ത് പിടിച്ചു പൊട്ടി കരഞ്ഞു...
🍁🍁🍁
"എനിക്ക് അവളെ ഒന്ന് കാണണം... "
"കണ്ടോളൂ,,, ഇപ്പോൾ മയക്കത്തിൽ ആണ്... ഉണർത്താൻ നോക്കണ്ട,,, ആ ഷോക്കിൽ നിന്നും ആൾ ഇത് വരെ മുക്തയായില്ല... "
ഡോക്ടറെ നോക്കി അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി,,, മയങ്ങി കിടക്കുന്ന അവളെ അവൻ നോക്കി കൊണ്ട് വിതുമ്പി വന്ന കരച്ചിൽ അടക്കി വെച്ചു അവൻ പുറത്തേക്ക് ഇറങ്ങി...
ജെറിയുടെ അമ്മയുടെ കൂടെ നിക്കുന്ന അവന്റെ അമ്മയെയും മുത്തശ്ശിയെയും കണ്ട് അവൻ ദേഷ്യവും സങ്കടവും ആയി അടുത്തേക്ക് ചെന്നു...
"മോനെ അവൾക്ക് എന്താടാ പറ്റിയത്... "
"ചത്തിട്ടില്ല... ചാവുംമ്പോ അറിയിക്കാം... ആരെ കാണാൻ ആണ് ഇങ്ങോട്ടേക്കു വന്നത്,,, എനിക്ക് അറിയില്ല നിങ്ങളെ ഒന്നും,,, ഇനിയും എന്റെ കണ്മുന്നിൽ നിക്കാതെ പോവാൻ നോക്ക്,,, അല്ലെങ്കിൽ ഞാൻ എന്താ ചെയ്യാ എന്ന് എനിക്ക് തന്നെ അറിയില്ല... "
അവൻ ദേഷ്യത്തോടെ അവരെ നോക്കി പറഞ്ഞതും അവർ രണ്ടും അവന്റെ അവസ്ഥ കണ്ട് കണ്ണീരോടെ തന്നെ അവിടെ നിന്നു...
"മോനെ അവൾ ഹോസ്പിറ്റലിൽ ആണെന്ന് കേട്ടപ്പോൾ അച്ഛൻ അറിയാതെ ഓടി വന്നതാ ഞങ്ങൾ... ആ മനുഷ്യന്റെ കൂടെ നിന്നില്ല എങ്കിൽ നിന്റെ കൂടെ ഞങ്ങളും പടി ഇറങ്ങേണ്ടി വന്നേനെ... "
കണ്ണും തുടച്ചു കൊണ്ട് അമ്മ വിഷ്ണുനെ നോക്കി കൊണ്ട് പറഞ്ഞു... വിഷ്ണു അതൊന്നും കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ അവിടെ ഇരുന്നു കരഞ്ഞു... അവന്റെ അടുത്തായി ചെന്നു ഇരുന്നു കൊണ്ട് അമ്മ അവന്റെ തലയിൽ തലോടി...
"എന്തിനാ നിങ്ങൾ ഒക്കെ എന്നെ കൊണ്ട് പെണ്ണ് കെട്ടിച്ചത്,,, ഈ പ്രായത്തിൽ ഒരു പെണ്ണിനെ സംരക്ഷിക്കാൻ ആവില്ല എന്ന് അറിഞ്ഞിട്ടും എന്തിനാ നിങ്ങൾ അങ്ങനെ ചെയ്തത്... എന്റെ ഭാര്യ ആയത് കൊണ്ട് മാത്രാ അവൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത്... അച്ചൻ അല്ലേ അവൾക്ക് വാക്ക് കൊടുത്തത് എല്ലാ കാര്യവും നോക്കാം എന്ന്... എന്നിട്ട് എന്താ ചെയ്തത് ആ മനുഷ്യൻ... ഒരിക്കലും ഗതി പിടിക്കില്ല,,, ശാപം ഉണ്ടാവും എന്റെയും അവളുടെയും മാധവൻ മാഷിന്റെ തലയിൽ നോക്കിക്കോ... ജീവിതത്തിൽ പെണ്ണ് കെട്ടാൻ ആവില്ല എങ്കിലും എനിക്ക് ഇത്രക്ക് സങ്കടം ഇല്ലായിരുന്നു,,, എല്ലാം സഹിച്ചു എല്ലാറ്റിനും കൂടെ നിന്നു അവൾ എന്നെ ആവും വിധം നന്നാക്കാൻ നോക്കി... ഞാനും അവൾക്ക് വേണ്ടി ഒരു പാട് മാറി... പക്ഷെ ഇന്ന് അവളെ പാതി നഷ്ടപ്പെട്ടു,,, ഇനി ഒരിക്കലും അവൾക്ക് എന്റെ പഴയ പാറു ആവാൻ പറ്റില്ല,,, ജീവിതം അവസാനിപ്പിക്കാൻ ആണ് അവൾ നോക്കിയത്...അവളുടെ വയറ്റിൽ വളരുന്ന ഒന്നും അറിയാത്ത എന്റെ കുഞ്ഞ് കൂടി പോയി... "
അവൻ ഒരു പൊട്ടിതെറിയോടെ അമ്മയെ നോക്കി പറഞ്ഞതും മുത്തശ്ശിയും അമ്മയും അവന്റെ കൂടെ കരഞ്ഞു തീർത്തു...
"എനിക്ക് ഇനി ആരും വേണ്ട എല്ലാ ബന്ധവും ഞാൻ അവസാനിപ്പിച്ചു... മാധവൻ മാഷിനോട് പറഞ്ഞെക്ക് വിഷ്ണുന്റെ ജീവിതം അയാൾ ആഗ്രഹിച്ചത് പോലെ പരാജയപ്പെട്ടു എന്ന്... കേൾക്കുമ്പോൾ സന്തോഷം ആവും... അങ്ങനെ എങ്കിലും സന്തോഷിക്കട്ടെ... "
"നീ എന്തൊക്കെയാ മോനെ ഈ പറയുന്നത്,,, അച്ഛൻ ഇന്നേ വരെ നിന്റെ നന്മ അല്ലാതെ ആഗ്രഹിച്ചിട്ടില്ല... "
"മതി എന്റെ നന്മ കണ്ടില്ലേ,,, ഇനി എങ്കിലും പോയികൂടെ... "
അവൻ വീണ്ടും അലറിയതും അവർ രണ്ടും പകച്ചു നിന്നു... അവരെ ഒന്നും നോക്കാതെ അവൻ അവിടെ നിന്നും നടന്നു നീങ്ങി...
"കുറച്ച് കാശ് ആണ്,,, അവൻ അറിയണ്ട എന്തെങ്കിലും ആവശ്യം വരും... "
"വേണ്ട അമ്മേ,,, അവന്റെ കൂടെ എല്ലാം കണ്ട് കൊണ്ട് കൂടെ തന്നെ ഞങ്ങൾ ഉണ്ടായിരുന്നു... ഒരിക്കലും ഒരു അച്ഛനും സ്വന്തം മകനോട് ഇങ്ങനെ ചെയ്യാൻ പാടില്ല... ആ മനുഷ്യന്റെ പണം അവൻ അറിയാതെ പോലെ അവർക്ക് വേണ്ടി ചിലവാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല... "
തനിക്ക് മുന്നിൽ പണവും നീട്ടി പിടിച്ചു നിക്കുന്ന വിഷ്ണുന്റെ അമ്മയെ നോക്കി പറഞ്ഞു കൊണ്ട് ജെറിയും ഹരിയും അവിടെ നിന്നും അവന് പിന്നാലെ നടന്നു...
🍁🍁🍁
പാറു കണ്ണു തുറന്നതും അടുത്ത് തന്നെയും നോക്കി ഇരിക്കുന്ന വിഷ്ണുവിനെ ആണ് കണ്ടത്...
"വിഷ്ണു ഏട്ടാ ഞാൻ,,, എനിക്ക്..."
"ഒന്നും പറയണ്ട എനിക്ക് നിന്നെ തിരിച്ചു കിട്ടിയല്ലോ അത് മതി,,, ബാക്കി എല്ലാം നീ മറക്കണം പാറു... "
"ഇല്ല വിഷ്ണു ഏട്ടാ എല്ലാം സംഭവിച്ചത് എന്റെ തെറ്റ് കൊണ്ടാണ്... ബുദ്ധി ഉള്ള പെണ്ണ് എന്ന് എല്ലാരും എന്നെ നോക്കി പറയാറുണ്ട്,,, പക്ഷെ അവന്റെ ചതി മനസ്സിൽ ആക്കാൻ ഉള്ള ബുദ്ധി പോലും എനിക്കില്ല... പുറമെ ചിരിച്ചു കാണിച്ചപ്പോൾ അത് വിശ്വസിച്ചു ഞാൻ തന്നെ അവന്റെ കൂടെ പോയി... അത് പോലും മനസ്സിൽ ആക്കാൻ എനിക്ക് ആയില്ല... "
പൊട്ടി കരഞ്ഞു കൊണ്ട് പാറു അത്രയും പറഞ്ഞതും വിഷ്ണു അവളെ ചേർത്ത് പിടിച്ചു...
"പോട്ടെ പാറു എല്ലാം കഴിഞ്ഞു,,, ഇനി അതും പറഞ്ഞിട്ട് എന്താ കാര്യം... "
"ഉണ്ട് വിഷ്ണു ഏട്ടാ,,, വിഷ്ണു ഏട്ടന്റെ മാത്രം പാറു അല്ല ഞാൻ... വിഷ്ണു ഏട്ടൻ എന്നെ മറക്കണം,,, വിഷ്ണു ഏട്ടന് നല്ലോരു പെണ്ണിനെ കിട്ടും... എന്നെ മറക്കണം... "
പാറു സങ്കടം കാണിക്കാതെ അവനെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു,,, അവളുടെ കണ്ണു നീർ അവന്റെ ഷർട്ട് മുഴുവനും നനയിക്കുന്നത് അവൻ അറിഞ്ഞു...
"പാറു ഇങ്ങോട്ട് നോക്ക്,,, നീ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല,,, അങ്ങനെ ഇക്കെ സംഭവിച്ചു എന്ന് കരുതി നിന്നെ കളയാനും എനിക്ക് ആവില്ല... എനിക്ക് വേണം നിന്നെ... വിട്ടു കളയില്ല ഞാൻ നിന്നെ ഒരിക്കലും... ഇനി നീ ഒരിക്കലും ഇങ്ങനെ പറയരുത്... എല്ലാം ഇവിടെ വെച്ചു ഇപ്പോൾ മറന്നേക്കണം കേട്ടല്ലോ... "
പാറുന്റെ കണ്ണ് തുടച്ചു കൊണ്ട് വിഷ്ണു പറഞ്ഞതും പാറു അവനെ തന്നെ നോക്കി ഇരുന്നു...
"വിഷ്ണു ഏട്ടാ ആവില്ല എനിക്ക് വിഷ്ണു ഏട്ടന്റെ പഴയ പാറു ആവാൻ... ആയാലും അവൻ സമ്മതിക്കില്ല... അവന്റെ ഫോണിൽ എല്ലാം അവൻ പകർത്തിയിട്ടുണ്ട്...അത് വെച്ചു അവൻ ഇനിയും എന്നെ... "
അത് കേട്ടതും വിഷ്ണു അവളെ വിട്ടു സ്വയം നിയന്ത്രിക്കാൻ ആവാതെ നിന്നു...
"ഇല്ല പാറു അവൻ ഇനി ജീവനോടെ ഉണ്ടാവില്ല നിന്നെ ദ്രോഹിക്കാൻ... നീ പേടിക്കേണ്ട... "
വിഷ്ണു എന്തൊക്കെയോ തീരുമാനിച്ചു കൊണ്ട് നടക്കാൻ നിന്നതും പാറു അവന്റെ കയ്യിൽ പിടിച്ചു നിർത്തി...
എന്തൊക്കെയോ പറയാൻ ഉണ്ടെങ്കിലും അവൾ ഒന്നും പറയാൻ ആവാതെ അവന്റെ കണ്ണിൽ തന്നെ നോക്കി ഇരുന്നു... അപ്പോഴും കണ്ണ് നീർ നിർത്താതെ ഒഴുകി കൊണ്ടിരുന്നു...
അവളെ നോക്കി കൊണ്ട് അവൻ അവിടെ ഇരുന്നു ആ നെറ്റിയിൽ അമർത്തി ചുംബിച്ചു,,, അവൾക്ക് ആ ചുംബനം ചുട്ടു പൊള്ളുന്നത് പോലെ തോന്നി കണ്ണുകൾ അടച്ചു ഇരുന്നു...
"ഞാൻ വരുമ്പോഴും നീ ഉണ്ടാവണം,,, എന്നെ വിട്ടു പോകരുത്... മരണത്തിലേക്ക് പോലും... "
വിഷ്ണു അതും പറഞ്ഞു പുറത്തേക്ക് പോവുന്നതും നോക്കി പാറു എന്ത് ചെയ്യും എന്ന് അറിയാതെ ഇരുന്നു...
ജെറിയുടെ അമ്മയെ പാറുനെ ഏല്പിച്ചു വിഷ്ണു അവരെയും കൊണ്ട് ഇറങ്ങി,,, തന്റെ സ്വപ്നം തകർത്ത അവൻ ഇനി ജീവിക്കാൻ പാടില്ല എന്ന പ്രതിജ്ഞയോടെ... 😠
സ്വയം നിയന്ത്രിക്കാൻ ആവാതെ അവരുടെ മുന്നിൽ പൊട്ടി കരഞ്ഞു... അവർക്കും അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു...
പക എരിയുന്ന കണ്ണും ആയി അവർ ആകാശിന്റെ പിന്നാലെ കൂടി,,, അവനും തന്റെ തൊട്ട് പിറകിൽ ഉള്ള അപകടം കണ്ടു...
വീട്ടിൽ ആരും കൂടെ നിക്കില്ല എന്ന് കണ്ടതും അവൻ നേരെ പോയത് ചെറിയച്ചന്റെ അടുത്തേക്ക് ആണ്...
"എന്നാലും എന്റെ മോനെ നീ അനുഭവിച്ചു കഴിഞ്ഞാൽ എങ്കിലും എന്നോട് ഒരു വാക്ക് പറയാം ആയിരുന്നു... ഞാൻ എന്തോരം കൊതിച്ചതാണ് എന്ന് നിനക്ക് അറിയോ... "
അയാൾ പറയുന്നത് കേട്ട് ആകാശ് ഒന്ന് ചിരിച്ചു കൊണ്ട് അവിടെ ഇരുന്നതും വിഷ്ണു പല്ലും കടിച്ചു നിന്നു...
"അവർ എന്റെ പിറകെ തന്നെ ഉണ്ട്,,, അതാ ഞാൻ ഇങ്ങോട്ട് വന്നത് തന്നെ,,, എല്ലാം കഴിഞ്ഞു വിളിക്കാം എന്നാണ് ഞാനും കരുതിയത്,,, പക്ഷെ അപ്പോഴേക്കും അവൾ വയറ്റിൽ ആ കുപ്പി കുത്തി ഇറക്കി,,, നമ്മുടെ ഹോസ്പിറ്റലിൽ തന്നെ ഒരു ഡോക്ടറെ വിളിക്കാൻ വേണ്ടി പോയതും അവർ വന്നു അവളെയും കൊണ്ട് കടന്നു കളഞ്ഞു... എന്തായാലും പെണ്ണ് പിഴച്ചു എന്ന് അവൻ അറിഞ്ഞു കാണും,,, മറ്റൊരുത്തന്റെ എച്ചിൽ ഒക്കെ ആരെങ്കിലും അറിഞ്ഞു കൊണ്ട് ചുമക്കോ,,, അവൻ ഡിവോഴ്സ് ചെയ്താലും അവളെ നമുക്ക് തന്നെ കിട്ടും... "
ആകാശ് ചിരിച്ചു കൊണ്ട് പറയുന്നത് കേട്ടതും അയാളും അത് ഭാവനയിൽ കണ്ട് ഒന്ന് പൊട്ടിചിരിച്ചു,,, വിഷ്ണു എല്ലാം കേട്ടു നിക്കാൻ ആവാതെ അകത്തേക്ക് പോകാൻ നിന്നതും ജെറിയും ഹരിയും അവനെ പിടിച്ചു വെച്ചു...
"എന്തായാലും അവൻ ഇവിടെ തന്നെ വന്നത് നന്നായി,,, രണ്ടും ഇനി ജീവിച്ചിരിക്കാൻ പാടില്ല,,, ജീവനോടെ ഉണ്ടായാൽ അത് വീണ്ടും അവൾക്ക് തന്നെ ആണ് ദോഷം ചെയ്യുന്നത്... "
ജെറി അതും പറഞ്ഞു നിന്നതും വിഷ്ണു അവനെ കൊല്ലാൻ തന്നെ തീരുമാനിച്ചു നിന്നു...
അവളെ കുറിച്ച് വർണിച്ചു കൊണ്ട് അവർ മദ്യപിക്കാൻ തുടങ്ങിയതും അവർ മൂന്നും അവർ ഫിറ്റ് ആവുന്നത് വരെ ക്ഷമയോടെ നിന്നു...
"അവൾ ഇത്ര പെട്ടെന്ന് പോകും എന്ന് അറിയും ആയിരുന്നു എങ്കിൽ വേറെ വല്ല സ്ഥലത്തും ഞാൻ പോകും ആയിരുന്നു അവളെയും കൊണ്ട്,,, അവിടെ പോകാൻ തോന്നിയത് ആണ് കുഴപ്പം ആയത്... "
നാവ് കുഴഞ്ഞു കൊണ്ടാണ് എങ്കിലും ആകാശ് നിരാശയോടെ പറഞ്ഞു...
"ഞാൻ ആരും കാണാത്ത എത്ര എത്ര വീട് വേണേൽ തന്നേനെ,,, ആ എല്ലാം കയ്യിൽ നിന്നും പോയില്ലേ... "
അയാൾ അതും പറഞ്ഞു ഗ്ലാസ് ടേബിളിൽ വെച്ചു വീണ്ടും ഒഴിക്കാൻ എന്ന പോലെ കുപ്പി എടുക്കാൻ നോക്കിയതും അപ്പോഴേക്കും അയാളുടെ ഗ്ലാസിൽ ആരോ മദ്യം പകരുന്ന കണ്ട് അയാൾ കണ്ണും തുറന്നു ഒന്ന് നോക്കി... അപ്പോൾ മുന്നിൽ നിക്കുന്ന വിഷ്ണുവിനെ കണ്ടതും അയാൾ ഒന്ന് പകച്ചു...
എണീക്കാൻ ആവാതെ അയാൾ അവിടെ തന്നെ ഇരുന്നതും ജെറിയും ഹരിയും അയാളുടെ അടുത്തായി നിന്നു...
"എന്താ ആകാശ് നിനക്ക് അവളെ വീണ്ടും വേണോ... "
വിഷ്ണു ആകാശ്ന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചതും അവൻ ചാടി എണീറ്റു താൻ സ്വപ്നം കാണുന്നത് ആണോ എന്ന പോലെ അവനെ തന്നെ നോക്കി...
"സ്വപ്നം കാണുന്നത് അല്ല ആകാശ് ഞാൻ വന്നു,,, വെറുതെ വന്നത് അല്ല നിന്നെ കൊല്ലാൻ... നീ എച്ചിൽ ആക്കി എന്ന് കരുതി എന്റെ പാറുനെ തത്കാലം ഞാൻ ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ല... ശരീരം അല്ലേ നിനക്ക് നേടാൻ പറ്റിയുള്ളൂ,,, നീ എന്തൊക്കെ കാണിച്ചു വെച്ചാലും അവളുടെ മനസിൽ ഞാൻ മാത്രമേ ഉണ്ടാവൂ,,, തത്കാലം എനിക്ക് അത് മതി... പക്ഷെ അതിന് മുന്നേ നീ മരിക്കണം എന്റെ ഈ കയ് കൊണ്ട്... "
ആകാശ് ഞെട്ടി കൊണ്ട് അവനെയും പിടിച്ചു തള്ളി അകത്തേക്ക് ഓടി,,, പിന്നാലെ വിഷ്ണുവും അകത്തേക്ക് കയറി,,, പരമാവധി ഒഴിച്ചു കൊടുത്തു ജെറിയും ഹരിയും അയാളുടെ ബാക്കി ഉണ്ടായിരുന്ന ബോധം വരെ കളഞ്ഞു കൊണ്ടിരുന്നു...
കാല് കുഴഞ്ഞു ആകാശ് തറയിൽ വീണതും വിഷ്ണു അവനെ ചവിട്ടി കൂട്ടി...
"വിഷ്ണു നീ മാറി നിക്ക്,,, ഇനി അവന്റെ ചെറിയച്ചന് വിട്ടു കൊടുക്ക്... "
ജെറി പറയുന്നത് കേട്ടു വിഷ്ണു ഒന്ന് തിരിഞ്ഞു നോക്കി... അയാളുടെ കയ്യിൽ ഉടച്ചു കളഞ്ഞ ബോട്ടിൽ കണ്ടതും വിഷ്ണു അവനെ പിടിച്ചു നിർത്തി അവന് തൊട്ട് മുന്നിൽ ആയി നിന്നു...
വിഷ്ണുനെ നോക്കി അയാൾ കൊല്ലാൻ എന്ന പോലെ അടുത്തേക്ക് പോയതും വിഷ്ണു മാറി നിന്നു,,, ആകാശ് ചോരയിൽ കുളിച്ചു അവിടെ വീണതും അയാൾ കാണുന്നത് ഒന്നും മനസ്സിൽ ആവാത്ത പോലെ നിന്നു...
വയറ്റിൽ ഇറങ്ങിയ കുപ്പി വിഷ്ണു ചവിട്ടി കൊണ്ട് അവന്റെ വയറ്റിൽ കുത്തി ഇറക്കി,,, അതോടെ ആകാശ് അവിടെ പിടഞ്ഞു തീർന്നു...
"സ്വത്തു തർക്കം,,, എല്ലാറ്റിനും അവകാശിയായ ചേട്ടന്റെ മകനെ കൊന്ന ചെറിയച്ചന് അറെസ്റ്റിൽ... നാളത്തെ വാർത്ത അതാവും... "
ജെറി അതും പറഞ്ഞു അയാളെ നോക്കി ആക്ഷൻ കാണിച്ചു...
"അത് വേണ്ട,,, ചേട്ടന്റെ മകനെ കൊന്ന ചെറിയച്ചന് അമിതമായി മദ്യപിച്ചു മരണത്തിനു കീഴടങ്ങി... എന്റെ പാറു നെ വേണം എന്ന് ആഗ്രഹിക്കുന്ന ഇവൻ ജീവനോടെ വേണ്ട അകത്ത് ആയാലും പുറത്ത് ആയാലും... "
വിഷ്ണു പറഞ്ഞത് കേട്ടപ്പോൾ തന്നെ രണ്ടും അയാളെ ആവും വിധം വീണ്ടും കുടിപ്പിച്ചു...
അവൻ കണ്മുന്നിൽ വെച്ചു തീർന്നു എങ്കിലും വിഷ്ണുവിന് സന്തോഷിക്കാൻ ആയില്ല... പാറു അവളുടെ നഷ്ടം അത് മാത്രം ആയിരുന്നു അവന്റെ ഉള്ള് മുഴുവനും...
പിറ്റേന്ന് അവർ രണ്ടിന്റെയും മരണ വാർത്ത വന്നതും ജെറിയും ഹരിയും സന്തോഷത്തിൽ ആണ്... അപ്പോഴും വിഷ്ണു മൂകം ആയി നിന്നു...
🍁🍁🍁
പാറുവിന്റെ മുറിയിൽ കയറിയതും തൊട്ട് അടുത്തായി ഇരുന്നു കണ്ണീർ വാർത്തു നിക്കുന്ന അച്ഛനെ ആണ് വിഷ്ണു കണ്ടത്...
"ഹ്മ്മ് പ്രിയപ്പെട്ട സ്റ്റുഡന്റ് മരിച്ചോ എന്ന് അറിയാൻ വന്നത് ആണോ... "
വിഷ്ണു കലിപ്പിൽ അച്ഛനെ നോക്കി ചോദിച്ചു...
"വിഷ്ണു ഏട്ടാ അച്ഛൻ... "
"എന്താ നീയും ഇയാക്ക് വേണ്ടി എന്നോട് അഭ്യർതിക്കൽ ആണോ... പറഞ്ഞു വീഴ്ത്തി കാണും അല്ലേ അതിന് മിടുക്കൻ ആണല്ലോ നിന്റെ മാഷ്... "
"മോനെ... "
പാറുനെ നോക്കി വിഷ്ണു പറയുന്നത് കേട്ട് മാഷ് അറിയാതെ വിളിച്ചു പോയി...
"മോനോ ആരുടെ മോൻ,,, ദേ ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങി പോയിക്കോ ഇവിടെ പണം കൊടുക്കുന്നത് ഞാൻ ആണ്... "
"എന്തൊക്കെയാ വിഷ്ണു ഏട്ടാ അച്ഛനോട് ഈ പറയുന്നത്... അച്ഛൻ അങ്ങനെ ഒക്കെ ചെയ്തു എങ്കിൽ തന്നെ അത് വിഷ്ണു ഏട്ടൻ നന്നാവാൻ വേണ്ടി ആണ്,,, ഇങ്ങനെ ഒന്നും സംഭവിക്കും എന്ന് അച്ഛനും കരുതി കാണില്ല... അച്ഛൻ വന്നപ്പോ തൊട്ട് എല്ലാം ഏറ്റു പറഞ്ഞു ഒരുപാട് കരഞ്ഞു... "
"നന്നാവാൻ അല്ലേ,,, നന്നായി കണ്ടില്ലേ ഇനി എങ്കിലും കണ്മുന്നിൽ നിന്നും പോയിക്കോ അല്ലെങ്കിൽ ഞാൻ തന്നെ പിടിച്ചു ഇറക്കേണ്ടി വരും... "
അച്ഛൻ അവർ രണ്ട് പേരെയും ഒന്ന് കൂടി നോക്കി കണ്ണും തുടച്ചു ഇറങ്ങി പോയി...
വിഷ്ണുവിന്റെ ദേഷ്യം തണുത്തു എന്ന് കണ്ടതും പാറു അവനെ ഒന്ന് നോക്കി...
"വിഷ്ണു ഏട്ടാ ഞാൻ ഒരു കാര്യം പറയട്ടെ... അച്ഛൻ നമ്മൾ കരുതിയ പോലെ ക്രൂരൻ അല്ല... വിഷ്ണു ഏട്ടൻ ജീവിതം എന്താണെന്ന് പഠിക്കാൻ വേണ്ടിയാണ് അന്ന്മാഷ് അങ്ങനെ ചെയ്തത്... ഒരു മകൻ ആരായി മാറണം എന്നുള്ളത് അച്ഛന്റെയും അമ്മയുടെയും സ്വപ്നം ആണ്,,, അതേ മാഷും ചെയ്തുള്ളൂ... വിഷ്ണു ഏട്ടൻ ഓരോ ജോലി ചെയ്യുമ്പോഴും അച്ഛൻ കണ്ണീരോടെ അല്ലാതെ നോക്കി കണ്ടിട്ടില്ല... അല്ലെങ്കിൽ വിഷ്ണു ഏട്ടൻ തന്നെ പറ ചെയ്ത ജോലിയിൽ വെച്ചു ഏതാ വിഷ്ണു ഏട്ടന് സംതൃപ്തി തന്നത്... ഒരു അദ്ധ്യാപകൻ ആയിരുന്നു എങ്കിൽ വിഷ്ണു ഏട്ടന് ഇതൊക്കെ സഹിക്കേണ്ടി വരുമോ... വിഷ്ണു ഏട്ടൻ തന്നെ ആലോചിച്ചു നോക്ക്... "
"മതി അച്ചൻ വന്നു പറഞ്ഞപ്പോൾ എല്ലാം മറന്നു അല്ലേ നീ,,, പക്ഷെ ഞാൻ അനുഭവിച്ചത് എന്റെ സ്വപ്നം എല്ലാം തകർന്നു... എല്ലാം ആ അച്ഛൻ കാരണം അല്ലേ... നീ പോലും എന്റേതാണ് എന്ന് പറയാൻ ആവോ എനിക്ക് ഇന്ന്... "
വിഷ്ണു പറയുന്നത് കേട്ട് പാറുന്റെ കണ്ണ് നിറഞ്ഞു... ശരിയാണ് ഇന്ന് ഞാൻ വിഷ്ണു ഏട്ടന്റെ അല്ല... വെറും ഒരു പിഴച്ച പെണ്ണ്,,, സ്വന്തം ആണെന്ന് പറയാൻ അറപ്പും വെറുപ്പും തോന്നുന്നുണ്ടാവും... ഞാൻ ഇല്ലേലും ആ അച്ഛന് ഈ മകനെ തിരിച്ചു കൊടുക്കണം എന്ന ആഗ്രഹംമാത്രം ആയിരുന്നു അവളുടെ ഉള്ളിൽ ഉണ്ടായിരുന്നത്...
"വിഷ്ണു ഏട്ടാ,,, അച്ഛൻ പാവം ആണ് മകന്റെ നന്മ മാത്രമേ അച്ഛൻ ആഗ്രഹിക്കുന്നുള്ളൂ... ഇനി എങ്കിലും പോയി ആ കാലിൽ വീണു മാപ്പ് പറ... "
"അച്ഛന് വേണ്ടി നീ എന്തിനാ എന്നോട് സംസാരിക്കുന്നത്,,, എന്താ അച്ഛൻ നിനക്ക് ഓഫർ ചെയ്തത്... "
ഒരിക്കലും pratheekshക്കാതെ അവന്റെ വായിൽ നിന്നും വീണ ചോദ്യം കേട്ട് പാറു ആകെ തളർന്നു പോയി... അവന്റെ പൊട്ടി തെറി കേൾക്കാൻ നിക്കാതെ അവൾ ബാത്‌റൂമിൽ കയറി ഡോർ അടച്ചു ഒരുപാട് കരഞ്ഞു...
💕💕💕
ഡിസ്ചാർജ് ചെയ്യാൻ ഉള്ള പണവും ആയാണ് വിഷ്ണു കയറി വന്നത്,,,പാറു കിടന്നിരുന്നഇടം ശൂന്യമായി കണ്ടതും പുറത്തെ ചെയറിൽ ആണ് വിഷ്ണു നോക്കിയത്,,, അവിടെ ജെറിയുടെ അമ്മയും ഇല്ല...
"അവർ ഇത് എവിടെ പോയി... "
"ഇനി വല്ല സ്കാനിംഗ് എങ്ങാനും... "
"ഡിസ്ചാർജ് ആവാൻ നേരത്ത് ആണോ സ്കാനിംഗ്... "
ജെറിയെ നോക്കി വിഷ്ണു അതും പറഞ്ഞു നഴ്സ്നെ കണ്ട് കാര്യം തിരക്കി...
"അവർ ഡിസ്ചാർജ് ആയി പോയല്ലോ... "
എന്ന് പറയുന്ന കേട്ട് വിഷ്ണുവും ജെറിയും പരസ്പരം നോക്കി... എവിടെ നിന്ന് കിട്ടി പണം എന്നൊക്കെ ചിന്തിച്ചു അവർ രണ്ടും അപ്പോ തന്നെ ജെറിയുടെ വീട്ടിലേക്ക് വിട്ടു...
"പാറു എവിടെ,,, നിങ്ങൾക്ക് ഡിസ്ചാർജ് ആവാൻ ഉള്ള പണം എവിടെന്നു കിട്ടി... "
അകത്തേക്ക് കയറി കൊണ്ട് അമ്മയെ കണ്ട വിഷ്ണു ചോദിച്ചു...
"മാധവൻ മാഷ് ആണ് അവളെ ഡിസ്ചാർജ് ചെയ്തു കൊണ്ട് പോയത്... "
"😨എന്താ അവൾ അച്ഛന്റെ കൂടെ പോയി എന്നോ... "
"ആ പോയി,,, പോകുമ്പോ നീ വന്നു ചോദിച്ചാൽ ഇത് കൊടുക്കണം എന്ന് പറഞ്ഞു... എല്ലാറ്റിനും ഉള്ള മറുപടി ഇതിൽ ഉണ്ടെന്നും പറഞ്ഞു... "
ഒരു പേപ്പർ നീട്ടി അമ്മ പറയുന്നത് കേട്ട് അവൻ ആ ഷോക്കിൽ തന്നെ അത് വാങ്ങി തുറന്നു നോക്കി...
"വിഷ്ണു ഏട്ടന്,,, ഒരിക്കലും വിഷ്ണു ഏട്ടന്റെ പഴയ പാറു ആവാൻ എനിക്ക് ആവില്ല... ആവാൻ ശ്രമിച്ചാലും വിഷ്ണു ഏട്ടന്റെ ഉള്ളിൽ ഞാൻ പിഴച്ചവൾ തന്നെ ആണ്,,, വിഷ്ണു ഏട്ടന്റെ വാക്ക് കേട്ടാണ് വീണ്ടും ഒരു സൂയിസൈഡ് ചെയ്യാതെ ഇരുന്നത്... പക്ഷെ വിഷ്ണു ഏട്ടൻ പോലും അറിയാതെ പല തവണ സംസാരത്തിൽ ഞാൻ എന്താണെന്ന് വിളിച്ചു പറഞ്ഞു... ശരിയാണ് എന്റെ തെറ്റ് കൊണ്ട് തന്നെയാണ് ഞാൻ ചീത്ത ആയത്,,, പക്ഷെ അത് ഞാൻ മനസ് അറിഞ്ഞു കൊണ്ടല്ല... വിഷ്ണു ഏട്ടൻ ചോദിച്ചില്ലേ അച്ഛന് വേണ്ടി വാദിക്കാൻ അച്ഛൻ എന്ത് ഓഫർ ചെയ്തു എന്ന്... അതിന്റെ അർത്ഥം ഞാൻ എത്ര മാത്രം വൃത്തികെട്ടവൾ ആണെന്ന് എനിക്ക് മനസ്സിൽ ആക്കി തന്നു... ഓഫർ തന്നിട്ട് തന്നെയാ ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നത്... ആ ഓഫർ ഒന്ന് കൂടി തന്നു,,, മാധവൻ മാഷിന്റെ പ്രിയപ്പെട്ട സ്റ്റുഡന്റ് ആയി മാത്രം ആണ് ഞാൻ ഇങ്ങോട്ട് വന്നത് നിങ്ങളുടെ ഭാര്യ ആയിട്ടല്ല... മാഷിന്റെ മകൻ ആയി നിങ്ങൾ വന്നാലും ഞാൻ ഇവിടെ ഒരു സ്റ്റുഡന്റ് മാത്രം ആയിരിക്കും... എനിക്ക് ജീവിതത്തിൽ ഇപ്പോൾ ഒരൊറ്റ സ്വപ്നം മാത്രമേ ഉള്ളൂ,,, പഠിച്ചു സ്വന്തം കാലിൽ നിക്കാൻ ഒരു ജോലി,,, അതാണ് മാഷിന്റെയും സ്വപ്നം... സ്വന്തം മകൻ നടത്തി കൊടുക്കാത്തത് കൊണ്ടാവും മാഷിന് ഇങ്ങനെ ഒരു സ്വപ്നം... ഇനി എന്നെ തേടി വരരുത്,,, എല്ലാം തീർത്തു കൊണ്ടാണ് ഞാൻ ഇറങ്ങി വന്നത്... ശരീരം ചീത്ത ആയാൽ അവിടെ മനസിന് വലിയ സ്ഥാനം ഒന്നും ഇല്ല... എന്നേക്കാൾ നല്ല പെൺകുട്ടിയെ കിട്ടും എന്ന് അറിയാം അത് തന്നെ ആണ് എൻറെ പ്രാർത്ഥനയും,,, ഒപ്പം വിഷ്ണു ഏട്ടന്റെ ജീവിത സ്വപ്നം ആയ കളിയിലും വിഷ്ണു ഏട്ടൻ ജയിക്കാൻ ഞാൻ പ്രാർത്ഥിക്കാം... "
അതും വായിച്ചു പൊട്ടി കരഞ്ഞു കൊണ്ട് വിഷ്ണു തറയിൽ ഊർന്നു വീണു,,, അവന്റെ കയ്യിൽ നിന്നും ആ പേപ്പർ വാങ്ങി ജെറിയും വായിച്ചു നോക്കി എന്ത് ചെയ്യണം എന്ന് അറിയാതെ വിഷ്ണുനെ തന്നെ നോക്കി...
"എന്തൊക്കെയാ നീ അവളോട് പറഞ്ഞത്... "
"അറിയാതെ ഒന്നും ചിന്തിക്കാതെ ഞാൻ അവളോട് എന്തൊക്കെയോ പറഞ്ഞു... പക്ഷെ അതിന് അവൾ ഒരിക്കലും ഇങ്ങനെ ചിന്തിക്കും എന്ന് കരുതിയില്ല,,, എടാ എനിക്ക് അവളെ കാണണം,,, അവളിൽ ഉണ്ടായ തെറ്റി ധാരണ മാറ്റണം,,, അവൾ എന്റേത് മാത്രം ആണെന്ന് പറയണം... "
വിഷ്ണു ചാടി എണീറ്റ് ജെറിയെ നോക്കി അതും പറഞ്ഞു അവനെയും കൊണ്ട് അവിടെ നിന്നും ഇറങ്ങി...
ആരെയും പേടിക്കാൻ ഇല്ലാത്ത പോലെ വിഷ്ണു മൂക്കറ്റം കുടിച്ചു ജെറിയുടെ തോളിൽ വീണു...
"എനിക്ക് എന്റെ പാറുനെ കാണണം... അവൾക്ക് വേണ്ടി അല്ലേ ഞാൻ ജീവിക്കുന്നത് തന്നെ,,, അല്ലെങ്കിൽ ഈ വിഷ്ണു എന്നെ ചത്തേനെ... അവൾ കൂടെ ഉണ്ടായത് കൊണ്ട് മാത്രാ എല്ലാം സഹിച്ചു ഞാൻ നിന്നത്... എന്നിട്ട് അവൾ ഇപ്പോൾ എന്നെ വിട്ടു പോയി,,, ഞാൻ വേറെ പെണ്ണ് കെട്ടണം എന്ന്... എന്റെ പാറുനെ അല്ലാതെ മറ്റൊരു പെണ്ണിനെയും എനിക്ക് വേണ്ട... എനിക്ക് അവളെ കാണണം... "
വിഷ്ണു വീട്ടിൽ പോകാൻ ആവാതെ ഗേറ്റ്ന് പുറത്ത് നിന്നും അവനെയും കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു...
"ബെസ്റ്റ് ഈ കോലത്തിൽ പോയാൽ അവൾ നിന്റെ കൂടെ വരോ... ഇത്തിരി ധൈര്യം വരാൻ എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ഇതിന് കൂട്ട് നിന്നത്,,, ഇതിപ്പോ ഉള്ളത് മുഴുവൻ അകത്ത് ആക്കി നിക്കുന്ന നിൽപ്പ് കണ്ടില്ലേ... നല്ല ഒരു മോൻ ആയി എങ്ങനെ എങ്കിലും അകത്ത് കയറാൻ നോക്ക്,,, എന്നാൽ പാറുനെയും കിട്ടും നഷ്ടപ്പെട്ട സന്തോഷവും കിട്ടും... "
ജെറി അവന്റെ അവസ്ഥ കണ്ട് സഹിക്കാൻ ആവാതെ പറഞ്ഞു...
"അതേ ഈ കോലത്തിൽ എന്തായാലും പോകണ്ട,,, നാളെ കാലത്ത് തന്നെ വരാം... "
ഹരി അവനെ നോക്കി പറഞ്ഞതും അവൻ പുച്ഛിച്ചു കൊണ്ട് ജെറിയിൽ നിന്നും മാറി നിന്നു ഗേറ്റ് കടന്നു മുറ്റത്ത് ചെന്നു നിന്നു...
"എടീ പാറു ഇറങ്ങി വാടി,,, നീയും ഞാനും ഇങ്ങനെ ഒക്കെ ആവാൻ ഏറ്റവും വലിയ കാരണക്കാരൻ ആണ് ഈ വീട്ടിൽ ഉള്ളത്,,, എന്നിട്ട് നീ എന്നെ വിട്ടു ഇങ്ങോട്ടേക്കു വന്നു അല്ലേ... "
വിഷ്ണു നാവ് കുഴഞ്ഞു കൊണ്ട് അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു... അത് കേട്ട് ജെറിയും ഹരിയും ഇപ്പൊ എന്തെങ്കിലും നടക്കും എന്ന പോലെ പരസ്പരം നോക്കി... 😩
"എടീ പാറു,,, ഇറങ്ങി വാടി... മാധവൻ മാഷ് എല്ലാർക്കും പ്രിയപ്പെട്ടത് ആയിരിക്കും പക്ഷെ എനിക്ക് അങ്ങനെ അല്ല,,, കാലൻ ആണ് അയാൾ... "
വിഷ്ണു പറയുന്നത് എല്ലാം കേട്ടു കൊണ്ട് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന മാഷ് എണീറ്റ് കയ് കഴുകി,,, മുത്തശ്ശി അവനെ പ്രതീക്ഷയോടെ നോക്കി നിന്നു... അമ്മ ഒന്നും പറയാൻ ആവാതെ അവിടെ തന്നെ ഇരുന്നു...
പാറു മുറിയിൽ ഇരുന്നു അവന്റെ സൗണ്ട് കേട്ട് പൊട്ടികരഞ്ഞു... അവന്റെ സാമിപ്യം മാത്രം ഉള്ള ആ മുറിയും തന്നെ നെഞ്ചിൽ ചേർത്ത് കിടക്കുന്ന ബെഡ് എല്ലാം അവൾ ഒന്ന് കൂടി നോക്കി...
പഴയ പോലെ വിഷ്ണു ഏട്ടൻ ഈ വീട്ടിൽ ആ മാഷിന്റെ മകൻ ആയി കയറണം... പിന്നെ ഒരു നിമിഷം പോലും നിക്കാതെ ഞാൻ ഈ വീട്ടിൽ നിന്നും ഇറങ്ങും... പതിയെ വിഷ്ണു ഏട്ടൻ തന്നെ മറ്റൊരു പെണ്ണിനെ കെട്ടണം... താങ്ങും തണലും ആയി മുത്തശ്ശിയും അമ്മയും അച്ഛനും കൂടെത്തന്നെ ഉണ്ടാവും,,, തിരിച്ചു വരവ് ആയത് കൊണ്ട് ഒരിക്കലും വിട്ടു കളയില്ല അവർ വിഷ്ണു ഏട്ടനെ,,, അതിന് ഞാൻ ഇവിടെ താമസിക്കുന്നതാണ് നല്ലത്... എല്ലാം നഷ്ടപ്പെട്ട എനിക്ക് എന്ത് അബമാനം... ആട്ടി ഇറക്കിയ വീട്ടിൽ തന്നെ യാതൊരു ഉളുപ്പും ഇല്ലാതെ വന്നു കയറിയത് വിഷ്ണു ഏട്ടന് വേണ്ടി മാത്രം ആണ്... ഇവരെ ഒക്കെ വിഷ്ണു ഏട്ടന് തിരിച്ചു തരാൻ വേണ്ടിയാണ്... പാറു കണ്ണും തുടച്ചു അവനെ നോക്കാതെ തന്നെ നിന്നു,,, നോക്കിയാൽ എല്ലാം മറന്നു താൻ അവന്റെ കൂടെ പോകും എന്ന് വരെ തോന്നിപ്പോയി...
വിഷ്ണു വീണ്ടും പാറു എന്ന് വിളിച്ചു കൂവിയതും അച്ഛൻ അവർക്ക് അരികിൽ ആയി നടന്നു വന്നു... മാഷിനെ കണ്ടപാടെ ജെറിയും ഹരിയും രണ്ട് വഴിക്ക് ഓടി...
വിഷ്ണു അച്ഛനെ കണ്ട് ഒന്ന് പകച്ചു എങ്കിലും ഇത്തിരി ധൈര്യം ഒക്കെ വരുത്തി നിന്നു... ഇന്നേ വരെ കുടിച്ചിട്ട് ഇതേ പോലെ അച്ഛന്റെ മുന്നിൽ അവൻ നിന്നിട്ടില്ല... അച്ഛൻ അടുത്ത് ചെന്നു അവന്റെ നിൽപ്പ് ഉറക്കാത്ത കാലിൽ നോക്കി...
"പാറുനെ എനിക്ക് കെട്ടിച്ചു തന്നത് നിങ്ങൾ തന്നെയാ സമ്മതിച്ചു... പക്ഷെ അവൾ ഇന്ന് എന്റെ ഭാര്യ ആണ്... അവളെ എന്തിനാ നിങ്ങൾ പിടിച്ചു വെച്ചിരിക്കുന്നത്... അവളെ ഇറക്കി വിട്ടേ... "
"ഇറക്കി വിട്ടാൽ നീ എങ്ങോട്ട് കൊണ്ട് പോകും അവളെ... ഒരു പെണ്ണിനെ എങ്ങനെ നോക്കും എന്ന് നിനക്ക് അറിയോ... മറ്റൊരാളെ വീട്ടിൽ നിർത്തി ആണോ നിന്റെ സന്തോഷം നീ തേടി പോകുന്നത്... അവളെ കുറിച്ച് ആയിരുന്നു അപ്പോഴൊക്കെ നീ ചിന്തിക്കേണ്ടി ഇരുന്നത്... സ്വന്തം ആഗ്രഹം നേടാൻ മാത്രമേ നീ അന്നും ഇന്നും ശ്രമിച്ചുള്ളൂ... അത് കൊണ്ട് തന്നെയാ നിന്റെ ജീവിതം ഇങ്ങനെ ഒക്കെ ആയി തീർന്നതും... "
മാഷ് അവനെ നോക്കി സങ്കടത്തോടെ പറഞ്ഞു...
"ഹ്മ്മ് അത് കണ്ട് ഒരേ ഒരാൾ എന്തായാലും സന്തോഷിക്കുന്നുണ്ടാവും അത് തീർച്ച... മാധവൻ മാഷ് എന്ന എന്റെ അച്ഛൻ... എന്റെ പതച്ച കണ്ട് സന്തോഷിച്ചോ നിങ്ങൾ കണ്ടല്ലോ എന്റെ അവസ്ഥ... സ്വപ്‌നങ്ങൾ തകർന്നു,,, കൂടെ ഉണ്ടായിരുന്ന പെണ്ണും പോയി... എല്ലാം കൊണ്ട് തോറ്റു നിക്കുന്നവൻ... "
അവൻ അതും പറഞ്ഞു വീഴാൻ പോയതും അച്ഛൻ അവനെ താങ്ങി പിടിച്ചു...
"എന്നെ പിടിക്കേണ്ട,,, പടു കുഴിയിൽ വീണ എന്നെ ഇനി എന്തിനാ പിടിക്കുന്നത്... ഒരിക്കലും കര കയറാൻ ആവില്ല എനിക്ക്... കാരണം ഞാൻ അത്യാഗ്രഹി ആയ മാധവൻ മാഷിന്റെ മകൻ ആയാണ് ജനിച്ചത്... "
അച്ഛൻ ഒരു നിമിഷം തകർന്നവനെ പോലെ അവന്റെ വാക്ക് കേട്ട് നിന്നു... തന്റെ മകന്റെ നന്മ അല്ലാതെ ഒന്നും ആഗ്രഹിച്ചിട്ടില്ല...
നിൽപ്പ് ഉറക്കാതെ ഉള്ള അവന്റെ അവസ്ഥ കണ്ട് മാഷിന് സഹിക്കാൻ ആയില്ല...
"നീ അകത്തേക്ക് വാ മോനെ,,, നമുക്ക് കാലത്ത് സംസാരിക്കാം... "
"അകത്തേക്കു വരാനോ ഞാനോ... എനിക്ക് ബോധം ഇല്ലേലും അന്ന് ഈ പടി ഇറക്കിയത് ഓർമ ഉണ്ട്... പാറു അല്ല ഞാൻ വിളിച്ചപ്പോൾ തന്നെ അകത്തേക്കു കയറി വരാൻ,,, അങ്ങനെ ഇറക്കി വിടാൻ മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തത്... ചേച്ചിയെ ഇഷ്ടപ്പെടുന്ന ആളെ കൂടെ ജീവിക്കാൻ സഹായിച്ചതോ... പക്ഷെ അതോടെ എന്റെ ചേച്ചി ഒന്ന് സ്വതന്ത്രമായി ചിരിച്ചത് ഞാൻ കണ്ടു... എന്റെ ജീവിതം തകർന്നു എങ്കിലും ചേച്ചി ഇപ്പോൾ സ്നേഹിക്കുന്ന ആളെ കൂടെ ഹാപ്പി ആണ്... അതൊക്കെ കാണാൻ ഉള്ള മനസ് ഒന്നും നിങ്ങൾക്ക് ഇല്ലെന്ന് എനിക്ക് അറിയാം... സ്നേഹിക്കാൻ അറിയും എങ്കിൽ അല്ലേ സ്നേഹത്തിന്റെ വില അറിയൂ... "
വിഷ്ണു പറയുന്നത് എല്ലാം ഒരു പാവ കണക്കെ നിന്നു കൊണ്ട് മാഷ് കേട്ടു... അമ്മയും മുത്തശ്ശിയും അവൻ സംസാരിക്കുന്നത് കേട്ട് കണ്ണും നിറച്ചു അകത്ത് തന്നെ ഇരുന്നു...
പാറു മുറിയിൽ ഇരുന്നു എല്ലാം കേട്ട് ഒന്ന് പുഞ്ചിരിച്ചു... ഇങ്ങനെ ഒക്കെ സംഭവിക്കാൻ മാഷ് ഒരു തരത്തിൽ കാരണം ആണ്,,, എല്ലാം മറന്നു കൊണ്ടാണ് വന്നത് എങ്കിലും തന്റെ ജീവിതം തകർന്ന നിമിഷത്തെ ഓർത്തു മാഷ് അർഹിക്കുന്നതാണ് എന്നും ചിന്തിച്ചു ഇരുന്നു...
തന്റെ നിഴൽ കണ്ടാൽ ഓടി അടുത്തേക്ക് വരുന്ന കൊച്ച് കുട്ടിയായ വിഷ്ണുവിൽ നിന്നും അവൻ എപ്പോഴാണ് മാറിയത്... കയ്യിൽ ഫുട്ബോൾ കൊണ്ട് നടക്കാൻ തുടങ്ങിയപ്പോ ആണ് ഞാൻ അവനെ അകറ്റി നിർത്തിയത്,,, താൻ സ്വപ്നം കണ്ട ജീവിതം തന്റെ മകന് കിട്ടണം എന്ന് കരുതിയാണ് ആദ്യം ഒക്കെ എതിർത്തു നിന്നത്... പിന്നെ പിന്നെ എന്നും എനിക്ക് അവനെ ഉപദേശിക്കാൻ മാത്രമേ സമയം ഉണ്ടായുള്ളൂ,,, അതോടെ തന്റെ മകൻ തന്നിൽ നിന്നും അകന്നു... ഇന്ന് ഈ അവസ്ഥയിൽ ആയി... താൻ സ്വപ്നം കണ്ടത് പോലെ ആയിരുന്നു എങ്കിൽ അവൻ ഇന്നും എന്റെ കൂടെ ഉണ്ടാവും ആയിരുന്നു... അവൻ ചെയ്യുന്നത് മുഴുവനും തെറ്റാണ് എന്നുള്ള ദാരണ മാത്രം ആയിരുന്നു ഇന്ന് ഈ അവസ്ഥയിൽ എത്തിയത്...
ഒന്നും അല്ലാത്ത അവൻ തന്റെ മകളുടെ വിവാഹം തന്നോട് പോലും ചോദിക്കാതെ നടത്തിയത് കണ്ട് അവനെ ഇനി എങ്കിലും നന്നായി ചിന്തിച്ചു ജീവിതം പഠിക്കട്ടെ എന്ന ആഗ്രഹം കൊണ്ട് മാത്രം അന്ന് ഇറക്കി വിട്ടു... പിന്നെ കണ്ടത് ഒരിക്കലും ഒരു അച്ഛനും കണ്ട് നിക്കാൻ ആവാത്ത ഓരോ കോലത്തിൽ... എങ്കിലും സഹിച്ചു... ഒന്നിലും ഉറച്ചു നിക്കാതെ അവൻ അതും കളിയായി എടുത്തു... എല്ലാം തകർന്നു എന്ന് കണ്ടപ്പോൾ കണ്ട് നിക്കാൻ ആയില്ല,,, തോറ്റു കൊടുത്തു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നത് അതിന് വേണ്ടിയാണ്,,, ഇനി അകറ്റാൻ ആവില്ല,,, ഇനിയും അകറ്റി നിർത്തിയാൽ തന്റെമകനെ പോലും നഷ്ടപ്പെടും എന്ന് ഓർത്തു കൊണ്ട് മാഷ് അവനെ തന്നെ നോക്കി നിന്നു...
"മോനെ... "
അച്ഛന്റെ മനസ് അറിഞ്ഞുള്ള ആ വിളി പോലും കാര്യം ആക്കാതെ അവൻ അച്ഛനെ നോക്കി പുച്ഛിച്ചു...
"എന്നെ തോൽപ്പിക്കാൻ അല്ലേ എല്ലാർക്കും ആഗ്രഹം... ഇപ്പോ നിങ്ങളെ കൂടെ അവളും ഉണ്ടല്ലോ... ഞാൻ തോറ്റു... അവളോട് പറഞ്ഞെക്ക് ഇനി ഒരിക്കലും ശല്യം ആയി വരില്ല എന്ന്... "
വിഷ്ണു അതും പറഞ്ഞു തിരിച്ചു നടന്നതും പാറു സഹിക്കാൻ ആവാതെ മുറിയിൽ നിന്നും ഇറങ്ങി ഓടി,,, ഗേറ്റ് കടന്നു പോകുന്ന അവനെ നിറകണ്ണുകളാലെ നോക്കി നിന്നു...
"അവൻ തിരിച്ചു വരും നീ പേടിക്കേണ്ട... അവന്റെ ജീവിതം ഇങ്ങനെ ഒക്കെ ആയത് ഞാൻ കാരണം ആണ്... ആ തെറ്റ് എനിക്ക് തിരുത്തണം... "
അച്ഛൻ പാറുനെ നോക്കി പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി... പാറു വിഷ്ണു പോയ വഴിയെ കണ്ണും നിറച്ചു നിന്നു...
🍁🍁🍁
"വിഷ്ണു എണീക്ക്... "
ഷെൽറ്ററിൽ കിടന്നു ഉറങ്ങുന്ന വിഷ്ണുവിനെ ഹരി തട്ടി വിളിച്ചു കൊണ്ട് ഇരുന്നു...
"എന്താടാ നിനക്ക് വേണ്ടത്... "😠
വിഷ്ണു അവനെ നോക്കി കലിപ്പ് ആയി വീണ്ടും കിടന്നു...
"നിന്റെ അച്ഛൻ വന്നിട്ടുണ്ട്,,, എന്താ വേണ്ടത് എന്ന് നീ തന്നെ ചോദിച്ചോ... "
അവൻ പറയുന്നത് കേട്ട് കണ്ണും അടച്ചു കിടന്ന വിഷ്ണു ചാടി എണീറ്റ് അവൻ കാണിച്ച ഭാഗത്ത് നോക്കി...
"ഇന്നലെ ബോധം ഇല്ലാതെ എന്തൊക്കെയാ പറഞ്ഞെ എന്ന് ഓർമ ഇല്ല... അതു ചോദിക്കാൻ ആണാവോ പുള്ളി വന്നത്... "
വിഷ്ണു അച്ഛൻ നിന്ന ഭാഗത്ത് നോക്കി കൊണ്ട് പറഞ്ഞു...
"എന്തായാലും നിന്റെ അച്ഛൻ അല്ലേ,,, പോയി ഒന്ന് കൂടി പറഞ്ഞു വാ... "
അവൻ ഹരിയെ ഒന്ന് തുറിച്ചു നോക്കി നടന്നു,,,വണ്ടികൾക്ക് ഇടയിൽ കൂടി അവൻ റോഡ് ക്രോസ്സ് ചെയ്തു അച്ഛന്റെ അടുത്തേക്ക് നടന്നു...
"എന്തിനാ വന്നത്... ആരെ കാണാൻ ആണ് വന്നത്... പഴയ മാഷ് എന്നുള്ള പരിഗണന വെച്ചു ചോദിക്കുന്നത് ആണ്... "
വിഷ്ണു ഒരു ഭാഗത്ത് മാറി നിന്നു കൊണ്ട് ചോദിച്ചു...
"മോനെ,,, നിന്റെ. അച്ഛൻ ആയിട്ടാ ഞാൻ വന്നത്,,, എനിക്ക് നിന്നോട് സംസാരിക്കണം... "
"എന്താന്ന് വെച്ചാൽ പറ... "
അവൻ അച്ഛനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു...
"മോനെ എനിക്ക് നിന്നെ ഒരു അദ്ധ്യാപകൻ ആയി കാണാൻ ആയിരുന്നു ഇഷ്ടം,,, അത് കൊണ്ടാ കുഞ്ഞു നാൾ തൊട്ടേ നിന്നെ ഞാൻ ആ പാതയിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചത്... പക്ഷെ നിന്റെ സ്വപ്നം മറ്റൊന്ന് ആയിരുന്നു... അത് കൊണ്ടല്ലേ മോനെ നിന്റെ ജീവിതം ഇങ്ങനെ ഒക്കെ ആയത്... അച്ഛൻ പറഞ്ഞത് കേട്ടിരുന്നു എങ്കിൽ നീയാവില്ലെ മോനെ ഈ ലോകത്തെ ഏറ്റവും വലിയ സന്തോഷവാൻ... "
"നിങ്ങൾ ഒരു അദ്ധ്യാപകൻ അല്ലേ എന്നിട്ട് ഈ പറഞ്ഞ സന്തോഷം ഉണ്ടോ... ഇഷ്ടപ്പെടുന്ന ജോലി ചെയ്യുമ്പോ ആണ് സന്തോഷം കിട്ടുക... അല്ലാതെ... "
"നിനക്ക് ഇഷ്ടപ്പെട്ട ജോലി ഏതാ അത് പറ... "
"അതൊന്നും എനിക്ക് നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യം ഒന്നുമില്ല... "
വിഷ്ണു അച്ഛനെയും പുച്ഛിച്ചു കൊണ്ട് നടക്കാൻ ഒരുങ്ങിയതും അച്ഛൻ അവന്റെ കയ്യിൽ പിടിച്ചു നിർത്തി...
"നീ പറഞ്ഞല്ലോ ഞാൻ ആണ് നീ ഇങ്ങനെ ഒക്കെ ആവാൻ കാരണം എന്ന്... അത് കൊണ്ട് ആ തെറ്റ് ഞാൻ തിരുത്തുകയാണ്... പക്ഷെ അതിന് മുൻപ് എന്റെ മോൻ എനിക്ക് ഒരു വാക്ക് തരണം,,, അച്ഛൻ വെച്ചു നീട്ടുന്ന ഈ ജോലി രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന്... മുത്തശ്ശിക്കും അമ്മയ്ക്കും ആ പാവം പെണ്ണിനും കൂട്ടായ് എന്നും ഉണ്ടാവും എന്നും... ആതിയെ ഞാൻ വിളിച്ചു പിണക്കം ഒക്കെ മാറ്റി അവൾ വരും ഇന്ന് തന്നെ,,, അപ്പോൾ എന്റെ മോനും അവിടെ വേണം... "
അച്ഛൻ പറയുന്നത് എല്ലാം കേട്ട് അവൻ ആ ജോലി എന്താവും എന്ന് ചിന്തിച്ചു അച്ഛനെ തന്നെ നോക്കി നിന്നു...
"ഞാൻ സ്വപ്നം കണ്ട ജോലി തന്നെ എന്റെ മകന് കിട്ടും... നീ അത് ഒരിക്കലും തള്ളി കളയരുത്,,, അദ്ധ്യാപകൻ ആയി എന്റെ മോൻ എനിക്ക് പകരം ആയി ആ സ്കൂളിൽ തന്നെ പഠിപ്പിക്കണം... അതിനുള്ള എല്ലാം ഞാൻ ചെയ്തു കഴിഞ്ഞു... അവരോട് ഒക്കെ ഞാൻ പോട്ടെ എന്നും പറഞ്ഞു കൊണ്ടാണ് ഇറങ്ങിയത്,,, തിരിച്ചു വരും എന്ന് വാക്ക് കൊടുത്തിട്ടില്ല... ഞാൻ മരിച്ചാൽ അടുത്ത് തന്നെ നിനക്ക് ആ ജോലി കിട്ടും... "
വിഷ്ണു മനസ്സിൽ ആവാതെ അതും ചിന്തിച്ചു നിന്നതും മുന്നിൽ ഉള്ള വണ്ടിയെ വക വെക്കാതെ അച്ഛൻ മുന്നോട്ട് നടക്കുന്നത് ആണ് അവൻ കണ്ടത്...
അപ്പോഴാണ് എങ്ങനെ ആണ് അച്ഛൻ തനിക്ക് ഈ പതവി തരുന്നത് എന്ന് അവന് മനസ്സിൽ ആയത്,,, അച്ഛന്റെ അടുത്തേക്ക് വരുന്ന ബസ് കണ്ടതും വിഷ്ണു അച്ഛന്റെ അടുത്തേക്ക് ഓടി...
"അച്ഛാ... "
വർഷങ്ങൾക്ക് ശേഷം ഉള്ള മകന്റെ ആ വിളി കേട്ടു അച്ഛൻ പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയതും വിഷ്ണു അച്ഛനെയും പിടിച്ചു സൈഡിലെക്ക് ചാടി...
എല്ലാം മറന്നു പരസ്പരം കെട്ടിപ്പിടിച്ചു അവർ ഒരുപാട് നേരം നിന്നു,,, കാണുന്നത് വിശ്വസിക്കാൻ ആവാതെ ജെറിയും ഹരിയും പരസ്പരം നോക്കി നിന്നു...
"അച്ഛൻ ഇല്ലാതെ എനിക്ക് ആ ജോലി വേണ്ട,,, എന്റെ അച്ഛൻ എന്റെ മരണം വരെയും ഈ ലോകത്ത് വേണം... "
വിഷ്ണു അച്ഛനെയും ചേർത്ത് പിടിച്ചു കൊണ്ട് കൊച്ചു കുട്ടി പറയും പോലെ പറഞ്ഞു...
"നിന്നെ ഇങ്ങനെ കാണാൻ എനിക്ക് ആവുന്നില്ല മോനെ... ഞാൻ നിന്റെ ജീവിതം ഇങ്ങനെ ആയി കാണാൻ അല്ല ആഗ്രഹിച്ചത്... "
അച്ഛനും അവനെ ചേർത്ത് പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു...
വിഷ്ണുവിനെയും കൊണ്ട് അച്ഛൻ വീട്ടിലേക്ക് വരുന്നത് കണ്ട് എല്ലാരും ഒരു പോലെ ആ കാഴ്ച നോക്കി നിന്നു...
"മോൻ വാ... എന്റെ പ്രാർത്ഥന ഇപ്പോഴെങ്കിലും ദൈവം കേട്ടല്ലോ... "
മുത്തശ്ശി അവനെ പിടിച്ചു അകത്ത് കയറ്റി കെട്ടിപ്പിടിച്ചു നിന്നു... ഒപ്പം അമ്മയും വന്നു അവന്റെ തലയിൽ തലോടി...
പാറു എല്ലാം കണ്ട് ഒരു പുഞ്ചിരിയോടെ നിന്നു... വിഷ്ണുവിന്റെ കണ്ണ് അവളിൽ പതിഞ്ഞതും അവൾ അകത്തേക്ക് കയറി...
വിഷ്ണു ഏട്ടന് എല്ലാം തിരിച്ചു കിട്ടി,,, ഒരിക്കലും പ്രതീക്ഷിക്കാത്ത അച്ഛന്റെ സ്നേഹം പോലും... പക്ഷെ പഴയ പാറു ആയി വിഷ്ണു ഏട്ടന്റെ കൂടെ ഈ സന്തോഷത്തിൽ നിക്കാൻ എനിക്ക് സാധിക്കില്ലല്ലോ ഈശ്വരാ... എന്ന ചിന്തയിൽ അവൾ ഇരുന്നു...
"ഇനി മോൻ എങ്ങോട്ടും പോകരുത്... നിന്നെ കാണാതെ ഈ മുത്തശ്ശിക്ക് പറ്റില്ല മോനെ... "
മുത്തശ്ശി അവനെ ഭക്ഷണം കഴിപ്പിച്ചു കൊണ്ട് പറഞ്ഞു...
"ഞാൻ എങ്ങും പോവില്ല മുത്തശ്ശി,,, ഇന്ന് ഞാൻ വന്നിരിക്കുന്നത് എന്റെ സ്വപ്നം ഒക്കെ കളഞ്ഞു കൊണ്ടാണ്... അച്ഛൻ ആഗ്രഹിച്ച പോലെ ഒരു മകൻ ആയി എനിക്ക് ജീവിക്കണം... "
വിഷ്ണു അച്ഛന്റെ മുഖത്ത് നോക്കി പുഞ്ചിരിയോടെ പറഞ്ഞു... അച്ഛനും അവനെ വിഷമത്തോടെ നോക്കി...
"നിന്റെ സ്വപ്‌നങ്ങൾ എല്ലാം കളയണം എന്നല്ല മോനെ എന്റെ ആഗ്രഹം... അതും നിനക്ക് നേടാം... പക്ഷെ അതിന് അതിന്റെതായ സമയം ഉണ്ടെന്ന് മാത്രം... ഒരു ജോലി ആണ് ആദ്യം നിനക്ക് വേണ്ടത്... അതിന് നിന്റെ പഠനം കംപ്ലീറ്റ് ചെയ്യണം... ഒരു വർഷം മതി അത് നേടി എടുക്കാൻ... പിന്നെ കളി,,, അത് വിട്ടു കളയണ്ട... "
"ഇല്ല അച്ഛാ എനിക്ക് ഇപ്പോൾ എല്ലാം മനസ്സിൽ ആയി... ഒരു പക്ഷെ ജീവിതം തന്നെ ആവും എല്ലാം എനിക്ക് പഠിപ്പിച്ചു തന്നത്... ഒപ്പം എന്റെ പാറുവും... "
ഒരു മൂലയിൽ നിന്നും എന്തൊക്കെയോ ചിന്തിക്കുന്ന പാറുനെ നോക്കി കൊണ്ട് വിഷ്ണു പറഞ്ഞു... പാറു അത് കേട്ടതും അവനെ ഒന്ന് നോക്കി അകത്തേക്ക് കയറി... നിറഞ്ഞു വന്ന കണ്ണീർ തുടച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി...
എല്ലാം പിണക്കവും മാറ്റി കൊണ്ട് അച്ചൻ തന്നെ വിളിച്ചത് കൊണ്ട് നാളെ ആതിചേച്ചി വരും... ഇന്ന് ആതിചേച്ചിയുടെ മുറിയിൽ കിടക്കാം... നാളെ എന്ത് ചെയ്യും... പാറു എന്തൊക്കെയോ ചിന്തിച്ചു അവിടെ കിടക്കാൻ ബെഡ്ഷീറ്റ് വിരിക്കുമ്പോ ആണ് വിഷ്ണു അകത്തേക്ക് കയറി വന്നത്...
"നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യം ആണോ പാറു... അന്ന് സങ്കടത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു എന്ന് കരുതി നീ ഇപ്പോഴും പിണങ്ങി നിക്കല്ലേ പാറു... "
പാറു അവനെ ഒന്നും മൈൻഡ് ചെയ്യാതെ തന്റെ പണിയിൽ ഏർപ്പെട്ടു... വിഷ്ണു അത് കണ്ട് അവളുടെ കയ്യിൽ പിടിച്ചു മുന്നിൽ നിർത്തി...
"നീ എന്താ ഇവിടെ ആണോ കിടക്കുന്നത്... വന്നു മര്യാദക്ക് മുറിയിൽ കിടന്നേ... "
അവൻ കലിപ്പ് ആയതും പാറു അവനെ തുറിച്ചു നോക്കി...
"അതിന് ഞാൻ നിങ്ങളെ ആരാ...എന്തൊക്കെ ആയാലും ഇനി ഞാൻ നിങ്ങളെ കൂടെ ജീവിക്കാൻ ഒന്നും പോണില്ല... കാരണം എന്റെ ജന്മം തന്നെ പാഴ്ജന്മം ആണ്... ആർക്കും വേണ്ടാത്ത ഒന്ന്... ഒരിക്കലും സന്തോഷം വിധിച്ചിട്ടില്ല എനിക്ക്... അത് കൊണ്ട് എന്റെ കൂടെ കൂടാതെ ഇരിക്കുന്നത് ആണ് നിങ്ങൾക്കും നല്ലത്... "
അവൾ പറയുന്നത് ഒക്കെ വിഷ്ണു ഒരു വേദനയോടെ കേട്ടു നിന്നു...
"പാറു നിനക്ക് സംഭവിച്ചത് ഒന്നും ആർക്കും അറിയില്ല...നീ സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചു എന്നെ ഇവർക്ക് അറിയൂ... അതും ഞാൻ കാരണം... അത് അങ്ങനെ തന്നെ ഇരുന്നോട്ടേ... നമുക്ക് എല്ലാം മറക്കാം... നീ ഇല്ലാതെ എനിക്ക് പറ്റില്ല പാറു... "
വിഷ്ണു അവളെ നോക്കി താഴ്മയായി പറഞ്ഞു... എല്ലാം കേട്ട് പാറുന് അവനെ കെട്ടിപ്പിടിച്ചു നിക്കാൻ തോന്നി എങ്കിലും അവൾ അകന്നു നിന്നു...
"വിഷ്ണു ഏട്ടൻ ചെറുപ്പം ആണ്... ഒരു വർഷം കൊണ്ട് അദ്ധ്യാപകൻ ആയി ജോലിയും കിട്ടും... അതിനേക്കാൾ ഉപരി ഭാഗ്യവാൻ കൂടി ആണ്... അങ്ങനെ ഉള്ള വിഷ്ണു ഏട്ടന്റെ ജീവിതത്തിൽ ഞാൻ വേണ്ട വിഷ്ണു ഏട്ടാ... പിഴച്ചവൾ ആണ് ഞാൻ... എല്ലാം കൊണ്ടും ഭാഗ്യം കെട്ട ഒരു ജന്മം... ഞാൻ കൂടെ ഉണ്ടെങ്കിൽ വിഷ്ണു ഏട്ടന്റെ നല്ല കാലം വരെ ഇല്ലാതെ ആവും... അത് കൊണ്ടാ ഞാൻ ഇങ്ങനെ തീരുമാനിച്ചത് തന്നെ... എനിക്ക് വിഷ്ണു ഏട്ടനോട് ഒരു പരാതിയും ഇല്ല... എന്നെ മറക്കണം... നല്ലോരു പെണ്ണിനെ തന്നെ വിഷ്ണു ഏട്ടന് കിട്ടും... ഞാനും അതിന് വേണ്ടി പ്രാർത്ഥിക്കാം... "
അവൾ പറയുന്നത് കേട്ട് അവളുടെ കയ് തട്ടി മാറ്റി അവൻ അവളെ ഒന്ന് നോക്കി...
"ഹ്മ്മ് നിന്നെ മറക്കണം അല്ലേ മറക്കാം... ഞാൻ മറ്റൊരു പെണ്ണിനെ കെട്ടണം അല്ലേ കെട്ടാം... അപ്പോഴൊക്കെ നീ എന്ത് ചെയ്യും... എല്ലാം കണ്ട് നിക്കോ... "
"എവിടെ ആയാലും വിഷ്ണു ഏട്ടന് നല്ലത് മാത്രം വരുത്താൻ പ്രാർത്ഥിക്കും... "
"എനിക്ക് നീ കൂടെ ഉണ്ടായാൽ മാത്രേ നീ പറഞ്ഞ സന്തോഷകരമായ ജീവിതം കിട്ടൂ... "
"വേണ്ട വിഷ്ണു ഏട്ടാ... കഴിഞ്ഞത് ഒന്നും മറക്കാൻ എനിക്ക് ആവില്ല... വിഷ്ണു ഏട്ടന്റെ മാത്രം ആവാൻ എനിക്ക് ഇനി ആവില്ല... അവൻ എന്നെ നശിപ്പിച്ചു... എനിക്ക് അത് മറക്കാൻ ആവുന്നില്ല... ഓർക്കും തോറും മരിക്കാൻ തോന്നാ... "
പൊട്ടി കരഞ്ഞു കൊണ്ട് പാറു പറയുന്നത് കേട്ട് വിഷ്ണു അവളെ തന്നെ നോക്കി നിന്നു...
"ശരി എല്ലാം മറക്കാൻ ആവുന്നത് വരെ ഞാൻ കാത്തു നിക്കും... നീ എൻറെ ജീവിതത്തിൽ വരുന്ന ദിവസത്തിന് വേണ്ടി... അത് വരെ ഞാൻ ഉള്ള മുറിയിൽ കിടക്കാൻ നിനക്ക് ആഗ്രഹം ഇല്ലെങ്കിൽ വേണ്ട... പക്ഷെ ഒരിക്കലും എന്നെ വിട്ടു പോകരുത്... ഞാൻ കാത്തിരിക്കും... "
അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ ഇറങ്ങി... പാറു കണ്ണീരോടെ അവനെ തന്നെ നോക്കി നിന്നു...
🍁🍁🍁
കാലത്ത് തന്നെ ആതി വന്നപ്പോ ആണ് വിഷ്ണു ഉണർന്നത്... അവളെ കൂടെ ഇരുന്നു എല്ലാരും ഫുഡ് കഴിക്കുമ്പോ ഒന്നിനും തനിക്ക് യോഗ്യത ഇല്ലെന്ന പോലെ പാറു മാറി നിന്നു...
"നീ എന്താ പാറു ഇവിടെ വന്നിരിക്കുന്നത്... നിന്റെ വിനു ചോദിച്ചു... "
"അത് പിന്നെ വിനു ഏട്ടൻ ഉള്ളത് കൊണ്ട്... എനിക്ക് എന്തോ... "
"ഹ്മ്മ് നല്ല ആളാ... കെട്ടിന് നല്ല അന്തസ് ആയി കൂട്ട് നിന്ന ആളാ,,, ഇപ്പോൾ വിനുനെ കണ്ട് മാറി നിക്കുന്നത്... "
അതിന് പാറു ഒന്ന് ചിരിച്ചു കാണിച്ചു...
"നീ എന്തിനാ പാറു സൂയിസൈഡ് അറ്റംറ്റ് നടത്തിയത്... എന്തായാലും അത് കൊണ്ട് എല്ലാം കലങ്ങി തെളിഞ്ഞു... "
ആതി പറയുന്നത് കേട്ടതും പാറു കണ്ണും നിറച്ചു ഇരുന്നു... തനിക്ക് ഇങ്ങനെ ഒന്നും സംഭവിച്ചില്ല എങ്കിൽ ഞാൻ ഇപ്പോൾ ഒരുപാട് സന്തോഷിക്കും ആയിരുന്നു... പക്ഷെ ഇന്ന് ഞാൻ ഒഴികെ ബാക്കി എല്ലാരും സന്തോഷത്തിൽ ആണ്...
"നീ എന്താ ഈ ആലോചിച്ചു കൂട്ടുന്നത് നീ ഇങ്ങ് വന്നേ വിനുനെ പരിചയപ്പെടാം... "
എന്തൊക്കെയോ ചിന്തിച്ചു ഇരിക്കുന്ന പാറുന്റെ കയ്യും പിടിച്ചു ആതി അകത്തേക്ക് നടന്നു... എതിർക്കാൻ ആവാതെ അവളും കൂടെ നടന്നു... ആതി പരിചയപ്പെടുത്തുംമ്പോൾ എല്ലാം പാറു ഒരു പാവ പോലെ നിന്നു...
ആതി കുറച്ച് ദിവസത്തേക്ക് ഇവിടെ തന്നെ കാണും എന്നുള്ളത് കൊണ്ട് തന്നെ വിഷ്ണു ഇത്തിരി സന്തോഷത്തിൽ ആണ്... പാറു മുറിയിൽ ഉണ്ടാവും... ഒന്നും ഇല്ലെങ്കിലും അവളെ കാണാം അല്ലോ...
അവളുടെ ഫോൺ റിങ്ങ് ചെയ്യുന്ന കേട്ട് വിഷ്ണു അവൾ വരുന്നതും നോക്കി നിന്നു,,, പാറു വന്നു അവനെ ഒന്നും നോക്കാതെ ഫോൺ എടുത്തു കാൾ അറ്റന്റൻസ് ചെയ്തു...
വിഷ്ണു അവളെ തന്നെ നോക്കി നിന്നതും അവളുടെ നിൽപ്പ് കണ്ട് അവൻ പകച്ചു പോയി...
"എന്താ പാറു എന്ത് പറ്റി,,, ആരാ വിളിച്ചത്... "
"അമ്മ,,, അച്ഛന് സുഖം ഇല്ലെന്ന്... "
അവൾ കണ്ണും നിറച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞതും വിഷ്ണു അവളെ ആശ്വസിപ്പിച്ചു...
"എനിക്ക് അച്ഛനെ കാണണം... "
പാറു പറയുന്നത് കേട്ട് വിഷ്ണു അപ്പോ തന്നെ അവളെയും കൊണ്ട് ഇറങ്ങി... അവളോടൊപ്പം ഉള്ള യാത്ര അവന് സന്തോഷം നൽകി എങ്കിലും അവൾ അതൊന്നും അറിഞ്ഞില്ല...
"ഒന്ന് പെട്ടെന്ന് പോവോ വിഷ്ണു ഏട്ടാ... "
മുമ്പ് പേടിച്ചു സ്പീഡ് കുറക്കാൻ പറഞ്ഞ ഓരോ വഴിയും അവൻ പരമാവധി സ്പീഡിൽ എടുത്തു... വീട്ടു മുറ്റത്ത് എത്തിയതും കൂടി നിന്ന ആളുകളെ കണ്ട് പാറുവും വിഷ്ണുവും ഒരു പോലെ ഞെട്ടി...
"അമിതമായി കുടിച്ചാൽ ഇങ്ങനെ ഒക്കെ തന്നെ ആവും ഒടുക്കം സംഭവിക്കുന്നത്... ഇപ്പോൾ നിർത്തി എങ്കിലും പോകാൻ ഉള്ളത് ഒക്കെ നേരത്തെ പോയിരുന്നു... "
അവളുടെ തൊട്ട് മുന്നിൽ നിന്നും പറയുന്ന ആളുകളെ പാറു ഒന്ന് നോക്കി,,, തന്റെ അച്ഛനെ പറ്റിയാണ് പറയുന്നത്,,, അപ്പോ അച്ഛൻ പോയി എന്നാണോ...
"അച്ഛാ... "
എന്ന വിളിയോടെ പാറു അകത്തേക്ക് ഓടി,,, പിന്നാലെ വിഷ്ണുവും ഒന്നും മനസ്സിൽ ആവാതെ അകത്തേക്ക് നടന്നു...
വെള്ളയിൽ പൊതിഞ്ഞു കിടത്തി വെച്ചിരിക്കുന്ന അച്ഛനെ പൊതിഞ്ഞു പിടിച്ചു കരയുന്ന പാറുനെ കൂടുതൽ നേരം അവനും നോക്കി നിക്കാൻ ആയില്ല... പാറു എന്തൊക്കെയോ വിളിച്ചു കൂവി അച്ഛനെ തട്ടി വിളിക്കുന്നുണ്ട്... എല്ലാം കണ്ട് കൊണ്ട് നിന്ന വിഷ്ണു അച്ഛനും അമ്മയും ചേച്ചിയും എല്ലാം വരുന്നത് കണ്ട് അവരെ നോക്കി...
ആതിയും അമ്മയും അവളെ പിടിച്ചു മാറ്റി നിർത്തി... അച്ഛനെ കൊണ്ട് പോവുന്നതും നോക്കി പാറു അലറി കരഞ്ഞു... ഇരു ഭാഗത്ത് ആയി ജാനിയെയും അമ്മയെയും അവൾ ചേർത്ത് പിടിച്ചു...
കർമങ്ങൾ എല്ലാം ഒരു മകൻ ആയി വിഷ്ണു ആണ് ഏറ്റെടുത്തത്... എല്ലാം കഴിഞ്ഞു വന്ന വിഷ്ണു അവളെ എന്ത് പറഞ്ഞു ആശ്വാസിപ്പിക്കും എന്ന് അറിയാതെ നിന്നു...
ഒരു ബെഡിൽ തന്നെ വീണു കിടക്കുന്ന അമ്മയെയും പാറുനെയും ജാനിയെയും നോക്കി ഓരോരുത്തർ ആയി പടി ഇറങ്ങി...
🍁🍁🍁
"പാറു നീ വേണം ഇവർക്ക് ആശ്വാസം കൊടുക്കാൻ... നീ ഇങ്ങനെ എത്ര ദിവസം എന്ന് വെച്ചാ ഒന്നും കുടിക്കാതെയും തിന്നാതെയും നിക്കുന്നത്... "
ആതിയും അമ്മയും അവൾക്ക് കുടിക്കാൻ ചായയും നീട്ടി കൊണ്ട് പറഞ്ഞു... പാറു അവരെ ഒന്ന് നോക്കി തളർന്ന പോലെ ഇരുന്നു... വിഷ്ണുവിനും അവളെ ആ ഇരിപ്പ് കണ്ട് സഹിക്കാൻ ആയില്ല...
"പാറു പ്ലീസ്... നീ വേണം ജാനിയെയും അമ്മയെയും നോക്കാൻ... ആ നീ ഇങ്ങനെ തളർന്ന പറ്റില്ല... "
ചിത്രയും അവളുടെ അരികിൽ വന്നു ഇരുന്നു കൊണ്ട് പറഞ്ഞു...
"പറ്റുന്നില്ല എനിക്ക്... എനിക്ക് മാത്രം എന്താ ഇങ്ങനെ ഒക്കെ... അതിന് മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തത്... എന്തിനാ വീണ്ടും വീണ്ടും എന്നെ ഈശ്വരൻ ഇങ്ങനെ പരീക്ഷിക്കുന്നത്... "
പാറു ചിത്രയുടെ തോളിൽ വീണു പറഞ്ഞത് മുഴുവനും കൊണ്ടത് വിഷ്ണുവിന്റെ നെഞ്ചിൽ ആണ്... എല്ലാം കൊണ്ടും ഒരു പെണ്ണിന് സഹിക്കാൻ പറ്റാവുന്നതിലും കൂടുതൽ അവൾ സഹിച്ചു... എല്ലാം എന്റെ ഭാര്യ ആയതിനു ശേഷം... വിഷ്ണു സ്വയം ഒന്ന് പുച്ഛിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി...
🍁🍁🍁
വിഷ്ണു തന്റെ ലക്ഷ്യം നിറവേറ്റാൻ എന്ന പോലെ പ്രതീക്ഷ കയ് വിടാതെ അദ്ധ്യാപകൻ എന്ന സ്വപ്നവും ആയി ഇറങ്ങി... അച്ചനും സന്തോഷത്തോടെ തന്നെ ആണ് സ്കൂളിലേക്ക് പോയത്...
ആതിയും വിനുവും തിരിച്ചു പോയി... പാറു പിന്നെ തിരിച്ചു വന്നിട്ടില്ല,,, എല്ലാം നേരെ ആയിട്ട് വന്നാൽ മതി എന്നും പറഞ്ഞു അമ്മയും അച്ഛനും തന്നെ ആണ് അവളെ അവിടെ നിർത്തിയത്...
എല്ലാം നേരെ ആവും എന്ന് പാറു ഇന്നല്ലെങ്കിൽ നാളെ തന്റെ ജീവിതത്തിലേക്ക് എല്ലാം മറന്നു കൊണ്ട് തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ആണ് വിഷ്ണു...
രണ്ടു മൂന്ന് മാസം കൊണ്ട് വിഷ്ണുവിനെ തേടി എത്തിയ പേപ്പർ കണ്ട് വിഷ്ണു ഞെട്ടി തരിച്ചു നിന്നു...
"എന്താടാ വിഷ്ണു... നീ എന്താ ഇങ്ങനെ നിക്കുന്നത്... "
ജെറി അവനെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു...
"എടാ പാറു,,, അവൾ ചതിച്ചു... "
അവൻ കൂടുതൽ ഒന്നും പറയാതെ പല്ല് നെരിച്ചു കൊണ്ട് വണ്ടിയും എടുത്തു വിട്ടു... അത് ചെന്നു നിന്നത് പാറുന്റെ വീട്ടു മുറ്റത്ത് ആണ്... അവനെ പ്രതീക്ഷിച്ചു നിന്ന പാറു അവനെ കണ്ടപ്പോൾ തന്നെ പുറത്തേക്ക് ഇറങ്ങി വന്നു...
"എന്താടി ഇത്... "
"ഡിവോഴ്സ് പേപ്പർ അല്ലേ,,, അതിൽ ഒന്ന് സൈൻ ചെയ്താൽ മതിയായിരുന്നു,,, വെറുതെ എന്തിനാ ഇവിടെ വന്നു ബുദ്ധിമുട്ടിയത്... "
പാറു യാതൊരു ബാവ മാറ്റവും ഇല്ലാതെ അവനെ നോക്കി ചോദിച്ചു...
"ഓഹോ അപ്പോ നിനക്ക് ഇനി എന്റെ കൂടെ ജീവിക്കാൻ ആവില്ല അല്ലേ... അതിന് മാത്രം ഞാൻ എന്താടി നിന്നോട് ചെയ്തത്... നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചത് ആണോ... "
"ആര് സ്നേഹിച്ചു എന്ന്... ആരൊക്കെയോ നിര്ബന്ധിച്ചു കെട്ടിച്ചത് അല്ലേ എന്നെ... എന്റെ അവസ്ഥയും അത് തന്നെ ആയിരുന്നു... നിങ്ങളുടെ അച്ഛൻ എന്റെ എല്ലാ കാര്യവും ഏറ്റെടുത്തു കെട്ടിച്ചത് അല്ലേ... അച്ഛൻ കയ് ഒഴിഞ്ഞപ്പോൾ എന്റെ ജീവിതവും പോയി... ഇന്ന് അനാഥരായ ഞങ്ങളെ സഹായിക്കാൻ ആളുണ്ട്... നിങ്ങളുടെ ഭാര്യ ആയി ഇനി ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല... സ്നേഹം തന്നു കൂടെ നിന്നതിനു പകരം ആയി ഞാൻ എന്നെ തന്നെ തന്നിട്ടുണ്ട്... അത് കൊണ്ട് നഷ്ട കച്ചവടം അല്ലെന്ന് അച്ഛനോട് പറഞ്ഞെക്ക്... "
അവൾ പറഞ്ഞു തീരുന്നതിന് മുന്നേ വിഷ്ണുവിന്റെ കയ്കൾ അവളുടെ മുഖത്ത് ആഞ്ഞു പതിഞ്ഞു... അവൾ കവിളിൽ കയ് വെച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ അവനെ നോക്കി നിന്നു...
"നിനക്ക് എന്താ ഭ്രാന്ത് ആണോ പാറു,,, സന്തോഷത്തോടെ നിന്റെ കൂടെ ജീവിക്കാൻ വേണ്ടി അല്ലേ ഞാൻ നിന്നെ തൊട്ടവനെയും ആർത്തിയോടെ നോക്കിയവനെയും ഞാൻ കൊന്നത്... നീ കൂടെ ഇല്ലെങ്കിൽ പിന്നെ എന്തിനാ ഞാൻ അതൊക്കെ ചെയ്തത്... നീ പറഞ്ഞല്ലോ അനാഥരായ കൊണ്ട് ആളുകൾ സഹായിക്കും എന്ന്... എന്നിട്ടാണോ നീ നിന്റെ അച്ഛന്റെ ജോലി ചെയ്യാൻ പോകുന്നത്...
പാറു നിനക്ക് അറിയാം നീ ഇല്ലാതെ എനിക്ക് പറ്റില്ല എന്ന്,,, ഇതൊക്കെ നീ ചെയ്യുന്നത് എന്റെ വെറുപ്പ് പിടിച്ചു പറ്റാൻ വേണ്ടി മാത്രം ആണെന്നും എനിക്ക് അറിയാം... എല്ലാം മറക്കുന്നത് വരെ കാത്തിരിക്കാൻ ഞാൻ തയാർ ആണ്... പക്ഷെ അതിന് പോലും സമ്മതിക്കാതെ നീ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നത്... "
പാറു ഒന്നും മിണ്ടാതെ അവനെ നോക്കിയാൽ ഒന്ന് പൊട്ടി കരഞ്ഞു പോകും എന്നുള്ളത് കൊണ്ട് തന്നെ താഴേക്കു നോക്കി നിന്നു...
"എനിക്ക് അറിയാം നിനക്ക് എന്നെ എത്ര മാത്രം ഇഷ്ടം ആണെന്ന്... നീ ഇതൊക്കെ ചെയ്യുന്നതും എന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ... നിന്നെ കളഞ്ഞു ഞാൻ മറ്റൊരു വിവാഹം ചെയ്യാൻ വേണ്ടി അല്ലേ ഇതൊക്കെ... നീ ഒന്ന് കേട്ടോ ഈ ജീവിത കാലം മുഴുവനും ഞാൻ നിന്റെ വരവും കാത്തു നിക്കും...അമ്മയോടും അച്ഛനോടും ഞാൻ പറയാം ജോലി ഒക്കെ ആയിട്ടേ ഇനി ഒരുമിച്ചുള്ള ജീവിതം ഉളളൂ എന്ന്... അതും ഞാൻ നേടാൻ ആഗ്രഹിക്കുന്നത് നിന്റെ കൂടെ ജീവിക്കാൻ വേണ്ടി മാത്രം ആണ്... അത് വരെ എങ്കിലും നിനക്ക് എന്നെ കാത്തു ഇരുന്നൂടെ പാറു... "
വിഷ്ണു എല്ലാം പറഞ്ഞു അവസാനം ഒരു കണ്ണീരോടെ അവളോട് ചോദിച്ചതും പാറു സ്വയം നിയന്ത്രിക്കാൻ ആവാതെ അവന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു... അവനും അവളെ ചേർത്ത് പിടിച്ചു എത്ര നിമിഷം നിമിഷം നിന്നു എന്ന് അവർക്ക് തന്നെ അറിയില്ല...
"ഇനി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല വിഷ്ണു ഏട്ടാ,,, പക്ഷെ എല്ലാം മറന്നു ഞാൻ വിഷ്ണു ഏട്ടന്റെ ജീവിതത്തിൽ വന്നാൽ ആ പഴയ അദ്ധ്യായം ഒരിക്കൽ എങ്കിലും ദേഷ്യപ്പെട്ടോ അല്ലാതെയോ വിഷ്ണു ഏട്ടന്റെ നാവിൽ നിന്നും വീണാൽ അത് എനിക്ക് സഹിക്കാൻ ആവില്ല... വിഷ്ണു ഏട്ടന് തന്നെ പിന്നെ എപ്പോഴെങ്കിലും തോന്നും എന്നെ തന്നെ തലയിൽ വെക്കേണ്ടി ഇരുന്നില്ല എന്ന്... "
അവൻ അവളുടെ ചുണ്ടുകളിൽ കയ് വെച്ചു തടഞ്ഞു...
"ഇല്ല പാറു ഒരിക്കലും എനിക്ക് അങ്ങനെ തോന്നില്ല... ഇന്ന് എല്ലാം എനിക്ക് തിരിച്ചു കിട്ടി,,, പക്ഷെ അത് പൂർണമാവണം എങ്കിൽ നീ കൂടെ വേണം പാറു... "
പാറു സന്തോഷം കൊണ്ട് കണ്ണും നിറച്ചു അവനെ നോക്കി...
"വിഷ്ണു ഏട്ടൻ പറഞ്ഞത് പോലെ അങ്ങനെ ഒന്ന് സംഭവിച്ചില്ല എന്ന് എനിക്ക് തോന്നിയാൽ ഞാൻ വരും... അത് വരെ എന്റെ അമ്മയ്ക്കും ജാനിക്കും ഞാൻ മാത്രമേ ഉളളൂ,,, ഇനി ഉള്ള എന്റെ ജീവിതം അവർക്ക് വേണ്ടി ഉള്ളത് ആണ്... എല്ലാം നേരെ ആവുമ്പോൾ വിഷ്ണു ഏട്ടൻ ഇപ്പോൾ പറയുന്നത് പോലെ എന്നെ മാത്രം മതി എന്നാണ് പറയുന്നത് എങ്കിൽ ഞാൻ അപ്പോ വരാം... അത് വരെ നമ്മൾ അകന്നു നിക്കുന്നത് തന്നെയാ നല്ലത്... "
"അതെന്താ... "
"അത് ഞാൻ എങ്ങാനും പ്രെഗ്നന്റ് ആയാൽ വിഷ്ണു ഏട്ടന് തന്നെ സംശയം ആവും,,, അപ്പോ എല്ലാം കഴിയട്ടെ... "
പാറു പറയുന്നത് കേട്ടു വിഷ്ണു ഒരു നിമിഷം തരിച്ചു നിന്നു...
"എന്താ എന്ത് പറ്റി... "
"പാറു നിന്നോട് ഞാൻ ഒരു കാര്യം മറച്ചു വെച്ചിരുന്നു... നിന്നോട് ഒരിക്കലും പറയണം എന്ന് കരുതിയതല്ല... പക്ഷെ അതൊക്കെ കേൾക്കുമ്പോൾ നിനക്ക് എന്റെ കൂടെ വരാൻ തോന്നിയാലോ... നീ അന്ന് സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചത് കൊണ്ടാ നിന്റെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞ് പോയത്... "
പാറു ഞെട്ടി കൊണ്ട് അവനെ നോക്കി...
"എന്താ പറഞ്ഞത്... "
പാറു സങ്കടത്തോടെ അവനെ നോക്കി ചോദിച്ചു...
"അതിന്റെ വിധി അങ്ങനെ ആവും... പക്ഷെ നീ എന്റെ കൂടെ വന്നാൽ അടുത്ത മാസം തന്നെ നിന്റെ വയറ്റിൽ ഒരു കുഞ്ഞ് ഉണ്ടാക്കാൻ എനിക്ക് പറ്റും... അത് കൊണ്ട് നീ അതോർത്തു കരയണ്ട... "
"അപ്പോ അവൻ കാരണം ഞാൻ മാത്രം അല്ല എന്റെ കുഞ്ഞു കൂടി ഇല്ലാതായി അല്ലേ... "
"സാരല്ല്യ പാറു,,, എല്ലാം നേരെ ആയില്ലേ... "
"പറയേണ്ടി ഇരുന്നില്ല വിഷ്ണു ഏട്ടാ എന്നോട് ഇതൊന്നും... "
പാറു വീണ്ടും കരഞ്ഞു കൊണ്ട് പറഞ്ഞതും അവൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു...
"പാപിയാ ഞാൻ,,, അത് കൊണ്ട് തന്നെയാ വിഷ്ണു ഏട്ടനോട് ഞാൻ എന്നെ ഉപേക്ഷിച്ചു നല്ലോരു ജീവിതം തേടി പോകാൻ പറയുന്നത്... "
"അല്ലേലും ആരോടാ ഞാൻ ഈ പറയുന്നത്... നിനക്ക് എന്താ ഇപ്പോൾ വേണ്ടത്... അവനെ ഞാൻ കൊന്നു,,, അതിൽ കൂടുതൽ ഒന്നും ചെയ്യാൻ എനിക്ക് ആവില്ല... അല്ലേലും നിനക്ക് ബുദ്ധി ഉണ്ടെന്ന് ആരാ പറഞ്ഞത്... ചെയ്യുന്നത് മുഴുവനും പൊട്ടത്തരം ആണല്ലോ... അത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചതും... "
വിഷ്ണു കലിപ്പ് ആയി പറഞ്ഞതും പാറു ഞെട്ടി കൊണ്ട് തന്നെ അവനെ നോക്കി...
"ഇല്ല ഒരിക്കലും നിനക്ക് മറക്കാൻ ആവില്ല... എല്ലാം സംഭവിച്ചത് ഞാൻ കാരണം ആണല്ലോ,,, എന്റെ ബുദ്ധി ഇല്ലായ്മ കാരണം ആണല്ലോ... അത് നീ തന്നെ വീണ്ടും പറഞ്ഞു തന്നു... വയ്യ എനിക്ക് ഇനിയും ഇതൊക്കെ കേട്ട് നിങ്ങളെ കൂടെ ജീവിക്കാൻ... എനിക്ക് അറിയാം ഇനി അങ്ങോട്ടുള്ള ജീവിതത്തിലും നിങ്ങൾക്ക് പറയാൻ ഇതേ കാണൂ... എനിക്ക് പറ്റിയ തെറ്റ് ഞാൻ മാത്രം സഹിച്ചോളാം... നിങ്ങൾ എന്താന്ന് വെച്ചാ ചെയ്തോ... ഒരിക്കലും പാറു എന്നും വിളിച്ചു എന്റെ കണ്മുന്നിൽ വരരുത്... "
പാറു അവനെ പിടിച്ചു പിന്നിലേക്ക് തള്ളി അകത്ത് കയറി അവന്റെ മുഖത്ത് നോക്കി ഡോർ കോട്ടി അടച്ചു... പകച്ചു നിന്ന അവൻ തനിക്ക് പറ്റിയ തെറ്റ് തന്നെ വീണ്ടും ഓർത്തു... ശരിയാണ് ഒന്നും ഓർക്കാതെ ദേഷ്യം വന്നപ്പോ ഞാൻ തന്നെ എല്ലാം സംഭവിച്ചത് അവൾ കാരണം ആണെന്ന് പറഞ്ഞു... കയ്യിൽ ഉള്ള പേപ്പർ വലിച്ചു കീറി അവൻ ഒന്ന് കൂടി അവൾ പോയ വഴിയേ നോക്കി കണ്ണീരോടെ അവിടെ നിന്നും ഇറങ്ങി...
പാറു സങ്കടം സഹിക്കാൻ ആവാതെ അവിടെ മുട്ട് കുത്തി ഇരുന്നു പൊട്ടി കരഞ്ഞു... പെട്ടെന്ന് അമ്മയ്ക്ക് ഇനി ഇത് കൂടി കണ്ടാൽ സഹിക്കാൻ ആവില്ല എന്നോർത്ത് അവൾ കണ്ണും തുടച്ചു കൃത്രിമ പുഞ്ചിരിയും ആയി അമ്മയുടെ അടുത്തേക്ക് നടന്നു...
🍁🍁🍁
ഒരു വർഷം കൊണ്ട് തന്നെ വിഷ്ണു അദ്ധ്യാപകൻ ആയി ഹയർസെക്കന്ററി സ്കൂളിൽ തന്നെ കയറി,,, അച്ഛൻ അഭിമാന പൂർവ്വം അവനെ കെട്ടിപ്പിടിച്ചു കവിളിൽ അമർത്തി ചുംബിച്ചു...
"പോയിട്ട് വരട്ടെ അച്ഛാ... "
അവൻ അച്ഛന്റെ കാലിൽ വീണു അനുഗ്രഹം വാങ്ങി... അമ്മയും മുത്തശ്ശിയും അവരുടെ സ്നേഹ പ്രകടനം കണ്ട് അത്ഭുതത്തോടെ നോക്കി നിന്നു...
"അച്ഛനെ ഞാൻ ഡ്രോപ് ചെയ്യാം,,, അച്ഛൻ വാ... "
അച്ഛനും സ്കൂളിൽ പോകാൻ റെഡി ആയി നിക്കുന്ന കണ്ട് വിഷ്ണു പറഞ്ഞു...
"നിന്റെ സ്പീഡ് ഒന്നും എനിക്ക് പറ്റില്ല കേട്ടോ... "
പിന്നാലെ കയറി ഇരുന്നു കൊണ്ട് അച്ഛൻ പറഞ്ഞു...
"അച്ഛനെ ഞാൻ അങ്ങനെ പേടിപ്പിക്കില്ല പോരെ... "
അവർ പരസ്പരം ഒരുപാട് അടുത്ത്... ഇങ്ങനെ ഒരു മാറ്റം വിഷ്ണുവിൽ നിന്നും അവരും പ്രതീക്ഷിച്ചില്ല...
അച്ഛനെ ഇറക്കി വിഷ്ണു പോയത് ഓട്ടോ സ്റ്റാൻഡിൽ ആണ്... അവിടെ ആണ് നമ്മുടെ ഇച്ചായൻ ഉള്ളത്... കക്ഷി ഇപ്പോൾ ഓട്ടോ ഓടിച്ചു അമ്മയെ പൊന്ന് പോലെ നോക്കുന്നു...
"ഇയ്യോ നീ തന്നെ ആണോ വിഷ്ണു ഇത്... ഇൻശേഡ് ഒക്കെ ചെയ്തു നീ ശരിക്കും റിച്ച് ലുക്ക് ആയല്ലോ... കണ്ടാൽ ഒരു മാഷ് ആണെന്ന് ഒന്നും പറയില്ല.. നിനക്ക് ആ പഴയ ലൂക്ക് തന്നെ മതിയായിരുന്നു... നിന്നെ കണ്ടിട്ട് എനിക്ക് അസൂയ തോന്നുന്നു... "
ജെറി അവനെ തിരിച്ചും മറിച്ചും നോക്കി കൊണ്ട് പറഞ്ഞു...
"ഒന്ന് പോടാ... നിന്നെയും ഞാൻ ക്ഷണിച്ചത് അല്ലേ... അപ്പോ നിനക്ക് മടി... അല്ലെങ്കിൽ നിനക്കും ഇങ്ങനെ ഇപ്പോൾ നിക്കാം ആയിരുന്നു... "
"അയ്യോ വേണ്ടേ ഇപ്പോഴത്തെ പിള്ളേർ ഒന്നും നമുക്ക് ഒതുങ്ങില്ല... അതിനെ ഒക്കെ പഠിപ്പിച്ചു ഊരി കളയാൻ ഉള്ളത് അല്ല എന്റെ എല്ല്... "
"അതല്ല,,, നീ പിറകെ നടക്കുന്ന ആനി കൊച്ചിന്റെ ആങ്ങളമാർക്ക് ഊരി എടുക്കാൻ ഉള്ളത് ആണെന്ന് എനിക്ക് അറിയാം... ഞാൻ പോവാ മറ്റവൻ എവിടെ ആണാവോ... അതിനെയും ഒന്ന് കാണണം... "
വിഷ്ണു അതും പറഞ്ഞു വാച്ച് നോക്കി കൊണ്ട് വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു... ജെറി അവനെ നോക്കി ചിരിച്ചു കൊണ്ട് നിന്നു...
ഇച്ചായൻ ഓട്ടോ എടുത്തതിൽ പിന്നെ ഒരു ദിവസം വണ്ടിയിൽ കയറിയ മുതൽ ആണ് ആനി,,, അന്ന് തൊട്ട് ആൾ അവളെ പിന്നാലെ ആണ്...
പിന്നെ നമ്മളെ ഹരി അവൻ ചിത്രയെ തന്നെ വളച്ചു കുപ്പിയിൽ ആക്കി,,, കെട്ടും കഴിഞ്ഞു... ഹരിയുടെത് ഉയർന്ന തറവാട് ആയത് കൊണ്ട് പട്ടാളം എതിർപ്പ് ഒന്നും കാണിച്ചില്ല... മാത്രം അല്ല അവന് നല്ലോരു കമ്പനിയിൽ ജോലി കൂടി കിട്ടി... അതാ കക്ഷി വീണത് തന്നെ...
ഹരിയെ കണ്ടതും വിഷ്ണു ഓടി ചെന്നു കെട്ടിപിടിച്ചു...
"നിങ്ങൾ എന്തിനും ഏതിനും എന്റെ കൂടെ ഉണ്ടായത് കൊണ്ട് മാത്രം ആണ് ഞാൻ ഇന്ന് ഇങ്ങനെ നിൽക്കുന്നത്... "
"അതൊക്കെ നമ്മൾ തമ്മിൽ വേണോ,,, എങ്കിൽ എല്ലാറ്റിനും ഞാൻ അല്ലേ നിന്നോട് നന്ദി പറയേണ്ടത്... "
ഹരി അവനോട് ആയി പറഞ്ഞതും രണ്ടും പരസ്പരം വിശേഷങ്ങൾ ഒക്കെ പങ്ക് വെച്ചു ഹരി വിഷ്ണുനെ ഒന്ന് നോക്കി...
"വിഷ്ണു,,, പാറുനെ കണ്ടിരുന്നോ... "
"കാണാൻ ശ്രമിച്ചിട്ടില്ല,,, അവർ ഇപ്പോൾ എവിടെ ആണെന്ന് പോലും എനിക്ക് അറിയില്ല... "
വിഷ്ണു അതും പറഞ്ഞു ബൈക്കിൽ കയറി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വണ്ടി എടുത്തു... അന്ന് കണ്ടതിനു ശേഷം പാറുനെ അവൻ കണ്ടില്ല...
നാടും വീടും ഉപേക്ഷിച്ചു എങ്ങോട്ട് പോയി എന്ന് പോലും അറിയില്ല... ഒരു പാട് അന്വേഷിച്ചപ്പോൾ ആണ് അവളുടെ അച്ഛന്റെ വകയിൽ ആരോ അവരെ ഏറ്റെടുത്തു കൊണ്ട് പോയത് അറിഞ്ഞത്... അവൾ തന്നോട് ഒന്ന് യാത്ര പോലും പറയാതെ പോയത് ഓർത്തു വിഷ്ണുവിനും സഹിക്കാൻ ആയില്ല...
അവൾ ഒരുക്കലും തിരിച്ചു വന്നില്ലെങ്കിൽ മറ്റൊരു പെണ്ണ് ജീവിതത്തിൽ ഉണ്ടാവില്ല എന്ന് വിഷ്ണു തീരുമാനിച്ചത് ആണ്... അവന് വിശ്വാസം ഉണ്ട് പാറു ഒരിക്കൽ എങ്കിലും തന്നെ തേടി വരും എന്ന്...
ആത്മനിർവൃതിയോടെ ആണ് വിഷ്ണു അദ്ധ്യാപകൻ എന്ന കർമം ഏറ്റെടുത്തത്,,, അവന് തന്നെ തോന്നി തുടങ്ങി... ഇതിനേക്കാൾ നല്ലോരു ജോലി മറ്റൊന്നും ഇല്ലെന്ന്... സന്തോഷത്തോടെ തന്നെ അവൻ ഓരോ ദിവസവും തള്ളി നീക്കി...പാറു കൂടെ ഇല്ല എന്ന സങ്കടം ഒഴിച്ചു അവന് മറ്റൊരു സങ്കടവും ഇല്ലായിരുന്നു...
💕💕💕
ഇന്നലെ പെയ്ത മഴയുടെ ബാക്കി എന്ന പോലെ മഴ തുള്ളികൾ പൊടിഞ്ഞു വീഴുന്നു,,, അച്ഛൻ റിട്ടേഡ് ആയി ചാരു കസേരയിൽ ഇരുന്നു പേപ്പർ മറിച്ചു നോക്കുന്നു...
വിഷ്ണു റെഡി ആയി വന്നു അച്ഛന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി... രണ്ടു മാസം കിട്ടിയ ലീവ് മുഴുവനും അച്ചന്റെ കൂടെ ആഘോഷിച്ചത് കൊണ്ടാവും അവന് പോവാൻ തോന്നിയില്ല...
ആദ്യം ആയിട്ടാണ് വിഷ്ണു മൂന്ന് വർഷം ആയി തുടർച്ചയായി ഒരു ജോലി ചെയ്യുന്നത് തന്നെ... അത് തന്നെ അത്ഭുതം ആയി എല്ലാവർക്കും തോന്നി...
സ്കൂൾ ഗ്രൗണ്ട് എത്തിയതും വിഷ്ണു ബൈക്ക് നിർത്തി ഹെൽമെറ്റ് ഊരി വെച്ചു അകത്തേക്ക് കയറി... കൂടെ ജോലി ചെയ്യുന്ന അദ്ധ്യാപകർ തന്നെ അവനെ ഉറ്റു നോക്കി...അത്രക്ക് സ്റ്റൈൽ ആയിട്ടാണ് വിഷ്ണുവിന്റെ വരവ്... മുണ്ടിന്റെ അറ്റം കയ്യിൽ പിടിച്ചു വരുന്ന അവനെ നോക്കി ടീച്ചർസ് വായും പൊളിച്ചു നോക്കി നിന്നു...
"സിനിമ നടൻ ബാക്കിൽ നിക്കണം അല്ലേ... എന്തൊരു ലുക്ക് ആണ് ഈ വിഷ്ണു സാറിന്... "
പ്ലസ്ടു പഠിക്കുന്ന പെൺകുട്ടികൾ പോലും പരസ്പരം അവനെ നോക്കി പറഞ്ഞു... അവൻ സ്റ്റാഫ് റൂമിൽ ചെന്നു സൈൻ ചെയ്തതും എല്ലാരേയും നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ കാൽ എടുത്തു വെച്ചതും അകത്തേക്ക് അപ്പോഴേക്കും മറ്റൊരു കാൽ വന്നു പതിച്ചു...
പരസ്പരം കൂട്ടി മുട്ടിയ തല ഉഴിഞ്ഞു കൊണ്ട് അവർ നോക്കിയതും മുന്നിൽ നിക്കുന്ന വിഷ്ണുവിനെ കണ്ട് പാറുവും പാറുനെ കണ്ട് വിഷ്ണുവും ഞെട്ടി തരിച്ചു നിന്നു...
പാറു അവനെ ഒന്ന് ഉഴിഞ്ഞു നോക്കി,,, തന്റെ വിഷ്ണു ഏട്ടനെ മൂന്ന് വർഷത്തിന് ശേഷം കാണുന്നു,,, അതും ഇങ്ങനെ ഒരു വേഷത്തിൽ... അവൾ അത്ഭുതം അടക്കാൻ ആവാത്ത പോലെ അവനെ തന്നെ നോക്കി നിന്നു...
അവനും അവളെ അടിമുടി ഒന്ന് നോക്കി... സാരിയിൽ ഉള്ള അവളെ കണ്ട് അവന്റെ കണ്ണുകൾ അവളുടെ ആലിലവയറിലും തുടുത്തു നിക്കുന്ന അവളുടെ കവിളിലും ചുണ്ടുകളിലും ഒക്കെ ഒഴുകി നടന്നു... ശരിക്കും പക്വത വന്ന ഒരു സ്ത്രീ ആയി മാറിയിരിക്കുന്നു ആ പൊട്ടി പാറുവിൽ നിന്ന് എന്ന് അവന് മനസിൽ ആയി...
"വിഷ്ണു ഇതാണ് പുതുതായി ജോയിൻ ചെയ്ത പാർവതി ടീച്ചർ... "
പ്രിൻസി തന്നെ പാറുവിനെ കാണിച്ചു അവനോട് പറയുന്നത് കേട്ട് അവൻ വിശ്വാസം വരാതെ പോലെ അവളെ നോക്കി നിന്നു...
"ഇതാണ് വിഷ്ണു സാർ,,, കഴിഞ്ഞ മൂന്ന് വർഷം ആയി ഈ സ്കൂളിൽ ആണ്... "
അത് കേട്ടതും പാറു കണ്ണും മിഴിച്ചു അവനെ നോക്കി...
"ഹലോ... "
എന്നും പറഞ്ഞു വിഷ്ണു നീട്ടിയ കയ്കളിലേക്ക് അവൾ നോക്കി നിന്നു...
അവന്റെ കയ്യിൽ നിന്നും നോട്ടം മാറ്റി അവനെ തുറിച്ചു നോക്കി കൊണ്ട് പാറു കയ് കൊടുത്തു...
അവൻ വിരൽ കൊണ്ട് ഇക്കിളി ആക്കിയതും പാറു പല്ലും കടിച്ചു അവന്റെ കയ്യിൽ നഖംവെച്ചു അമർത്തി വേദനിപ്പിച്ചു... അതോടെ അവൻ കയ് എടുത്തു അവളെ തുറിച്ചു നോക്കി... നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കേട്ടോടി എന്നും മനസ്സിൽ പറഞ്ഞു അവളെ നോക്കി ഒന്ന് ഇളിച്ചു...
"പാർവതി ടീച്ചർക്ക് ക്ലാസ് കാണിച്ചു കൊടുക്ക്... "
എന്ന് പ്രിൻസി ഓർഡർ ഇട്ടതോടെ പാറു പ്യുണിന്റെപിറകെ പോയി,,, വിഷ്ണു അവൾക്ക് പിന്നാലെ ചെന്നു സംസാരിക്കാൻ ഒരു ശ്രമം നടത്തി എങ്കിലും അവൾ മൈൻഡ് ചെയ്യാതെ പോയി...
സ്റ്റാഫ് റൂമിൽ ആയാലും അവൻ അടുത്തേക്ക് വരുമ്പോ തന്നെ പാറു ഒഴിഞ്ഞു മാറി,,, ഓരോ ഹവർ കഴിയും തോറും അവൻ അവൾക്ക് പിന്നാലെ ആയിരുന്നു... എങ്കിലും അവളോട് സംസാരിക്കാൻ ആയില്ല... ഫസ്റ്റ് ഡേ ആയത് കൊണ്ട് തന്നെ പെട്ടെന്ന് തീരുകയും ചെയ്തു... വിഷ്ണു ബൈക്കും എടുത്തു അവൾക്ക് പിന്നാലെ പോയി എങ്കിലും അവൾ അവനെ നോക്കാതെ ബസിൽ കയറി പോയി... വിഷ്ണു പല്ലും കടിച്ചു വീട്ടിലേക്കു വിട്ടു... അവരോടു പോലും അവളെ കണ്ട വിവരം പറയാൻ അവളെ ആറ്റിട്യൂട് ഓർത്തു അവനും ആയില്ല...
പിറ്റേന്ന് വിഷ്ണു അവളോട് സംസാരിക്കാൻ മാത്രം ആയിരുന്നു സ്കൂളിൽ പോയത് തന്നെ... അപ്പോഴും അവളെ തനിച്ചു കിട്ടിയില്ല...
🍁🍁🍁
"മിസ്സ് ഇത് വിഷ്ണു സാർ തന്നത് ആണ്... "
എന്നും പറഞ്ഞു ഒരു ചെക്കൻ അവൾക്ക് നീട്ടിയ പേപ്പർ വാങ്ങി അവൾ ചുറ്റും ഒന്ന് നോക്കി,,, പുറത്ത് നിന്നും വിഷ്ണു അത് വായിക്ക് എന്ന് ആക്ഷൻ കാണിച്ചതും പാറു അവന്റെ അടുത്തേക്ക് വന്നു...
"സ്റ്റുഡന്റസ് പോലും ഇത്രക്ക് ഉണ്ടാവില്ലല്ലോ... "
എന്നും പറഞ്ഞു പുച്ഛിച്ചു കൊണ്ട് അവൾ ആ പേപ്പർ പുറത്തേക്ക് വലിച്ചെറിഞ്ഞു... തന്റെ മുഖത്തെക്ക് എറിഞ്ഞ പോലെ ആണ് വിഷ്ണുവിനു തോന്നിയത്...
"പാറു പ്ലീസ് എനിക്ക് നിന്നോട് സംസാരിക്കണം... അതിന് ഒരു ഫൈവ് മിനിറ്റ് എങ്കിലും... "
"എനിക്ക് ഒന്നും കേൾക്കാൻ ഇല്ല,,, നിങ്ങൾ ഉണ്ടാവും എന്ന് അറിഞ്ഞില്ല അതാ ഇവിടെ തന്നെ വന്നു പെട്ടത്... "
പാറു അതും പറഞ്ഞു അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയി...
"പാറു നീ ഒരുപാട് മാറിപ്പോയി... നിനക്ക് എന്താ പറ്റിയത്... "
വിഷ്ണു സ്വയം പറഞ്ഞു അവൾ പോവുന്നതും നോക്കി നിന്നു...
"ഹാ ഹ ഹ,,, നിനക്ക് അത് തന്നെ വേണം,,, ഈ പിന്നാലെ നടക്കുന്ന ബുദ്ധിമുട്ട് നീയും ഒന്ന് അറിയണം... ഞാൻ ഒരുത്തിയുടെ പിന്നാലെ നടന്നു നടന്നു അവളെ വീഴ്ത്തി ആണ് കെട്ടിയത്... ഇവൻ ആണെങ്കിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു... നിനക്ക് പിന്നെ ആ ബുദ്ധിമുട്ട് ഒന്നും അറിയാതെ പെണ്ണ് കെട്ടാനും കൂടെ ജീവിക്കാനും ഒരു കുഞ്ഞ് ഉണ്ടാക്കാനും ഒക്കെ പറ്റി... എല്ലാം ആയിട്ടും ഇപ്പോഴും അവളെ പിന്നാലെ തന്നെ നടക്കേണ്ടി വന്നല്ലോ... അതും നീ എൻജോയ് ചെയ്യാൻ നോക്ക്... "
വിഷ്ണു randനോടും എല്ലാം പറഞ്ഞു തീർന്നതും ഹരി പറയുന്നത് കേട്ട് വിഷ്ണു കലിപ്പിൽ അവനെ നോക്കി...
"ഞാൻ ഇപ്പോൾ പഴയ വിഷ്ണു അല്ല ഒരു ലെക്ക്റ്റർ ആണ്... ആ ഞാൻ എന്റെ സ്വന്തം ഭാര്യ ആണേലും ഒരു പെണ്ണിന്റെ പിറകെ നടക്കുന്നത് ഒന്നും എന്റെ അന്തസിന് ചേരില്ല... "
"അന്തസും നോക്കി നിന്നാൽ അവളെ വല്ലവനും കൊണ്ട് പോകും,,, നീ തന്നെ അല്ലേ പറഞ്ഞത് ഒടുക്കത്തെ ലുക്ക് ആയിട്ടുണ്ട് അവൾ എന്നൊക്കെ... "
"അത് പോലെ തന്നെ സ്വഭാവവും തനി കൂതറ ആയിട്ടുണ്ട്,,, എന്നെ ഒരു പുല്ല് വില പോലും ഇല്ലെടാ... "
"നീ തറ ആയിരുന്നപ്പോൾ നിന്നെ വലിയ ബഹുമാനം ആയിരുന്നല്ലോ... എന്തൊക്കെ ആയിരുന്നു റൊമാൻസ്... ഇപ്പോൾ നിനക്ക് ഒരു നിലയും വിലയും ആയപ്പോ അവൾക്ക് വേണ്ട... "
ജെറി അതും പറഞ്ഞു വിഷ്ണുനെ നോക്കിയതും വിഷ്ണു തിരിച്ചും അവനെ നോക്കി പേടിപ്പിച്ചു...
"ആ നിലയും വിലയും ഇപ്പോൾ അവൾക്കും ഉണ്ട്... "
ഹരി ജെറിക്ക് മറുപടി കൊടുത്തു ആലോചന തുടങ്ങി...
"ഡാ വിഷ്ണു നീ ഏതായാലും അവളെ പിറകെ പോകുന്നുണ്ട്... അവളെ പിന്നാലെ പോയി എവിടെയാ താമസം എന്നൊക്കെ കണ്ട് പിടിക്ക്... എങ്കിൽ കാര്യം എളുപ്പം ആയല്ലോ... അവളുടെ അമ്മയെ കണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു പ്രശ്നം സോൾവ് ആക്കി അവളെയും കൊണ്ട് വീട്ടിലേക്ക്പോവാം... അവൾക്ക് സംഭവിച്ചത് ഒക്കെ അമ്മ അറിയും എന്ന് കാണുമ്പോ അവൾ തന്നെ ഇറങ്ങി വരും... "
"അത് ശരിയാ... പക്ഷെ അവൾക്ക് സംഭവിച്ചത് എന്ന് ഇടക്ക് ഇടക്ക് പറയണ്ട,,, അബദ്ധത്തിൽ അങ്ങനെ പറഞ്ഞു പോയതിന് ആണ് ഞാൻ ഈ അനുഭവിക്കുന്നത് തന്നെ... എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം,,, അവളെ പിന്നാലെ നടക്കാൻ ആവും നിങ്ങൾ പറഞ്ഞത് പോലെ എന്റെ യോഗം,,, സ്വന്തം ഭാര്യ അല്ലെ പോകാം അല്ലേ... "
വിഷ്ണു അതും പറഞ്ഞു എല്ലാറ്റിനും റെഡി ആയി അവരോട് യാത്രയും പറഞ്ഞു ഇറങ്ങി...
പിറ്റേന്ന് പിന്നെ അവൻ അവൾ കയറിയ ബസ് നോക്കി പിന്നാലെ ചെന്നു,,, അവൾ കയറി പോയ വീട് കണ്ട് അവൻ തന്നെ വായും പൊളിച്ചു നിന്നു...
അന്ന് പിന്നെ വിഷ്ണുന് ഒന്ന് ഉറങ്ങാൻ പോലും ആയില്ല... ആരുടേതാവും ഇത്രയും വലിയ വീട്,,, അച്ഛന്റെ ഫാമിലിയിൽ ഉള്ള ആരോ അവരെ ഏറ്റെടുത്തു എന്നാണല്ലോ അവസാനം ആയി കേട്ടത്... ഇത്രക്ക് വലിയ ഫാമിലി ഒക്കെ ഉണ്ടായിട്ട് ആണോ അവർ അച്ഛൻ ജീവനോടെ ഉള്ള കാലത്ത് ആ കുടിലിൽ കഴിഞ്ഞത്,,, ദാരിദ്ര്യം ഒക്കെ സഹിച്ചു കഴിഞ്ഞത്,,, വിഷ്ണു ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ആയി നേരം വെളുപ്പിച്ചു...
രണ്ടിനെയും വിളിച്ചു അഭിപ്രായം ചോദിച്ചു എങ്കിലും അവർക്ക് പറയാൻ ഇത് മാത്രമേ ഉളളൂ...
"എല്ലാം നീ അവളോട് തന്നെ ചോദിച്ചു നോക്ക്... "
എന്ന മറുപടി കേട്ട് അവനും അവളെ ഒന്ന് തനിച്ചു കിട്ടാൻ ഒരു അവസരത്തിന് ആയി നിന്നു...
💕💕💕
ക്ലാസ് കഴിഞ്ഞു കുട്ടികൾ ഒക്കെ ഇറങ്ങി പോയതും പാറു ഇറങ്ങി സ്റ്റാഫ് റൂമിൽ വന്നു ബാഗും എടുത്തു പുറത്തേക്ക് വന്നതും അവളുടെ കയ് വലിച്ചു ആരോ അടുത്തുള്ള ക്ലാസിൽ ഇട്ടു ഡോർ അടച്ചതും പാറു ഒന്ന് പേടിച്ചു കൊണ്ട് ആളെ നോക്കി...
മുന്നിൽ കയ്യും കെട്ടി നിക്കുന്ന വിഷ്ണുനെ കണ്ടതും പാറു ഒന്ന് ആശ്വസിച്ചു,,,എങ്കിലും പുറമെ ദേഷ്യം കാണിച്ചു അവനെ നോക്കി...
"എന്താ ഈ കാണിക്കുന്നത്... എനിക്ക് പോണം ആ ഡോർ തുറക്ക്... "
"ഇല്ലെങ്കിൽ നീ എന്ത് ചെയ്യും... "
"ഞാൻ ബഹളം വെക്കും... "
"വെച്ചോ,,, ആരെങ്കിലും കേട്ടാൽ നിനക്ക് തന്നെയാ നാണക്കേട്,,, അല്ലേലും ആരും ഇപ്പോൾ ഇവിടെ ഇല്ല ഇതൊന്നും കേൾക്കാൻ,,, പ്യുൺ രാമേട്ടൻ പോയത് കീ എന്നെ ഏൽപ്പിച്ചു കൊണ്ടാണ്,,, എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെയാ അദ്ദേഹത്തെ പറഞ്ഞു വിട്ടത്... ഇപ്പോൾ ഞാനും നീയും മാത്രേ ഇവിടെ ഉളളൂ... "
അവളെ നോക്കി കണ്ണു അടച്ചു കാണിച്ചു കൊണ്ട് വിഷ്ണു പറഞ്ഞതും പാറു പകച്ചു പോയി... റൊമാൻസ് കാണിച്ചു വീഴ്ത്താൻ ആണോ പ്ലാൻ,,, എങ്ങനെ ആയാലും എന്റെ കാര്യം പോക്കാണല്ലോ ഈശ്വരാ,,, പാറു അടുത്തേക് വരുന്ന വിഷ്ണുവിനെ കണ്ട് പിറകിലെക്ക് നടന്നു...
"എന്താ ഈ കാണിക്കുന്നേ,,, എനിക്ക് പോണം,,, ബസ് പോകും... "
"പോയിക്കോട്ടേ ഞാൻ നിന്നെ കൊണ്ട് വിടാം,,, അല്ലെങ്കിൽ നമുക്ക് ഇന്ന് ഇവിടെ കഴിയാം എന്തെ... "
പാറു അവന്റെ മറുപടി കേട്ട് ഒന്ന് കൂടി ഞെട്ടി വീണ്ടും പിറകിലെക്ക് നടന്നു...
"ഒരു ഫൈവ് മിനിറ്റ് നിന്നോട് തനിച്ചു സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ നിനക്ക് പുച്ഛം അല്ലേ... അത് കൊണ്ട് തന്നെയാ എനിക്ക് ഈ പണി നോക്കേണ്ടി വന്നത്... "
അടുത്തേക്ക് മീശയും പിരിച്ചു വരുന്ന വിഷ്ണുനെ കണ്ട് പാറു ഞെട്ടി കൊണ്ട് വാച്ച് നോക്കി,,, ഈശ്വരാ ബസ് പോയി കാണും...
"പ്ലീസ് നമുക്ക് നാളെ സംസാരിക്കാം... ഇന്ന് ലേറ്റ് ആയാൽ അവർ എന്നെ... "
അവൾ എന്തോ ഓർത്ത പോലെ മുഴുവൻ ആക്കാതെ അവനെ നോക്കി നിന്നു... അവന്റെ വരവ് കണ്ട് പ്രതികരിക്കാൻ ആവാതെ അവൾ പിന്നിലേക്ക് നടന്നതും ചുവരിൽ തട്ടി നിന്നു...
അടുത്തേക്ക് ആയി വന്ന വിഷ്ണു അവളുടെ മാറിലേക്ക് ആയി ചേർന്നതും പാറു ശ്വാസം വലിച്ചു വിട്ടു അവനെ പിടിച്ചു തള്ളി...
വിഷ്ണു അവളുടെ കയ് ബലമായി പിടിച്ചു വെച്ചു കൊണ്ട് അവളുടെ കഴുത്തിൽ മുഖം അമർത്തി അവിടെ ചുംബിച്ചു,,, പാറു ഒന്ന് പൊങ്ങി കൊണ്ട് കണ്ണും അടച്ചു നിന്നു... ഈ ഒരു സാമിപ്യം എത്രയോ തവണ ആഗ്രഹിച്ചിരുന്നു,,, പക്ഷെ വിധി എല്ലാറ്റിനും എതിരായിരുന്നു...
കണ്ണും അടച്ചു നിക്കുന്ന അവളെ വിഷ്ണു കണ്ണ് എടുക്കാതെ നോക്കി നിന്നു,,, അവളുടെ കയ് വിട്ടു അവൻ അവളുടെ തോളിൽ കയ് വെച്ചു,,, അവളുടെ നെഞ്ചിൽ അവന്റെ കയ് താണ് വന്നു,,, പാറു ഒരുനിമിഷം തരിച്ചു നിന്നു കൊണ്ട് അവന്റെ കയ്യിൽ പിടുത്തം ഇട്ടു... അവൾ ഒളിപ്പിച്ചു വെച്ച താലി അവൻ പുറത്തേക്ക് ഇട്ടു...
"ഇതിന്റ അർത്ഥം നിനക്ക് ഇപ്പോഴും എന്നെ ഇഷ്ടം ആണെന്ന് അല്ലേ... ഇഷ്ടം അല്ലെങ്കിൽ നീ ഇത് നിന്റെ മാറിലെ ചൂടിനുള്ളിൽ ഒളിപ്പിച്ചു വെക്കും ആയിരുന്നോ പാറു... "
പാറു സ്വയം മറന്നു അവന്റെ കണ്ണിലേക്കു നോക്കി നിന്നു,,, അടങ്ങാത്ത പ്രണയം അവൾ അവന്റെ കണ്ണുകളിൽ കണ്ടു...
"പറ്റില്ല പാറു എനിക്ക് ഇനിയും നീ ഇല്ലാതെ പറ്റില്ല,,, എല്ലാം മറന്നു നീ എൻറെ കൂടെ വരണം... ഒരിക്കലും നിന്നെ ഞാൻ വേദനിപ്പിക്കില്ല... "
"ആ പഴയ പാറു എന്നോ മരിച്ചു,,, ഇഷ്ടം ആയത് കൊണ്ട് തന്നെയാ ഇവിടെ ഒളിപ്പിച്ചു വെച്ചത്... പക്ഷെ കൂടെ ജീവിക്കാൻ ആവില്ല എനിക്ക്... "
അവളുടെ മറുപടി കേട്ട് അവൻ ഒന്നും മനസിൽ ആവാതെ അവളെ തന്നെ നോക്കി നിന്നു...
"എന്നെ മറന്നു ഇത്രയും വർഷം ജീവിച്ചില്ലെ,,, ഇപ്പോൾ എന്നെ കണ്ടത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ,,, ഞാൻ കണ്മുന്നിൽ നിന്നും ഒഴിവായി തരാം,,, വിഷ്ണു ഏട്ടൻ പഴയ പോലെ എല്ലാം മറന്നു ജീവിക്കണം,,, നല്ലോരു കുട്ടിയെ കണ്ട് പിടിച്ചു കെട്ടണം,,, പഴയ പോലെ അല്ല ഇപ്പോൾ അടാർ ലുക്ക് അല്ലേ,,,ഒന്ന് കെട്ടി എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല,,, കെട്ടാൻ പ്രായം ആവുന്നല്ലെ ഉളളൂ... "
പാറു ഒരു പുഞ്ചിരിയോടെ അവനെ നോക്കി പറഞ്ഞതും അവനും ഒന്ന് ചിരിച്ചു കൊണ്ട് അവളെ നോക്കി...
"നീയും ഇപ്പോൾ അടാർ ലുക്ക് ആണ്,,, എനിക്ക് ഇപ്പോൾ നിന്നെ തന്നെ ഒന്ന് കൂടി കെട്ടാൻ തോന്നാ... പക്ഷെ ഇപ്പോൾ വേറെ ഒന്ന് കൂടി തോന്നുന്നുണ്ട്... "
വിഷ്ണു ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കയ് പിടിച്ചു പിറകിലെക്ക് തിരിച്ചു കൊണ്ട് അവളുടെ അധരങ്ങളെ കീഴ്പെടുത്തി,,, അവളും അവനെ എതിർക്കാൻ ആവാതെ നിന്നു... അവളുടെ അരകെട്ടിൽ കയ്കൾ മുറുകുന്നത് അറിഞ്ഞ പാറു അതേ സ്പോട്ടിൽ അവനെ പിടിച്ചു തള്ളി... പല്ല് തട്ടി രണ്ടു പേരുടെയും ചുണ്ടുകൾ പൊട്ടിയതും പാറു അവനെ ദയനീയമായി നോക്കി... നല്ല പണി കിട്ടി,,, ഇനി എന്ത് പറയും ആവോ...
"ഏതായാലും ഇത്ര ഒക്കെ ആയ സ്ഥിതിക്ക് നമുക്ക് ബാക്കി കൂടി നോക്കാം അല്ലേ... "
വിഷ്ണു ഒരു കള്ള ചിരിയോടെ പറഞ്ഞതും പാറു ഞെട്ടി കൊണ്ട് വിന്ഡോ വഴി പുറത്തേക്ക് നോക്കി...
"ഇപ്പോൾ തന്നെ ലേറ്റ് ആയി,,, എനിക്ക് പോണം പോയെ പറ്റൂ,,, അല്ലെങ്കിൽ എന്റെ ജാനി... "
അപ്പോഴേക്കും അവളുടെ കണ്ണു നിറഞ്ഞു വന്നു...
"എന്താ ജാനിക്ക്... "
"ഏയ് ഒന്നുല്ല,,, അവർ അവളെ കഷ്ടപ്പെടുത്തും.... "
അവൾ അവനെ മറി കടന്നു പോകാൻ നിന്നതും വിഷ്ണു അവളുടെ കയ് പിടിച്ചു നിർത്തി...
"നിനക്ക് എന്താ പറ്റിയത് പാറു,,, കഴിഞ്ഞ മൂന്ന് വർഷം എവിടെ ആയിരുന്നു നീ,,, എന്ത് കൊണ്ടാ എന്റെ മുന്നിൽ വരാതെ നിന്നത്,,, അന്നൊന്നും ഇല്ലാത്ത കുടുംബവും ആ വലിയ വീടും ഒക്കെ പെട്ടെന്ന് എവിടെ നിന്നു വന്നു...?
ഇതിനൊക്കെ ഉള്ള ഉത്തരം എനിക്ക് അറിഞ്ഞേ പറ്റൂ... "
പാറു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കി...
"എല്ലാം വിഷ്ണു ഏട്ടന് അറിയണോ,,, എന്നെ അവിടെ വിട്ടു വിഷ്ണു ഏട്ടൻ ആരും കാണാത്ത രീതിയിൽ അവിടെ നിന്നാൽ മതി,,, എല്ലാറ്റിനും ഉള്ള ഉത്തരം വിഷ്ണു ഏട്ടന് അപ്പോൾ കിട്ടും... "
കൂടുതൽ ഒന്നും സംസാരിക്കാതെ പാറു അവന്റെ ബൈക്കിൽ കയറി അവനെ ചുറ്റി പിടിച്ചു ഇരുന്നു,,, പഴയ ഓർമകളിൽ നിറഞ്ഞു വന്ന കണ്ണീർ അവന്റെ തോളിൽ നനവ് പടർത്തി,,, അവൾ അവന്റെ തോളിൽ തല വെച്ചു കിടന്നു...
"പാറു... ഞാൻ ആലോചിക്കുകയാ ഈ വഴി നിന്നെയും കൊണ്ട് എങ്ങോട്ടെങ്കിലും പോയാലോ എന്ന്... "
ഒന്നും മിണ്ടാതെ ഉള്ള അവളുടെ ഇരിപ്പ് കണ്ടു വിഷ്ണു ചോദിച്ചു...
"എനിക്ക് അതിനുള്ള യോഗം ഒന്നുമില്ല വിഷ്ണു ഏട്ടാ,,, എന്റെ ജാനി അവിടെ തനിച്ചാ... "
"അപ്പോ അമ്മ... "
"അവിടെ എത്തി അമ്മ ഞങ്ങളെ കൂടെ ഒരു വർഷം തികച്ചില്ല വിഷ്ണു ഏട്ടാ,,, അച്ഛന്റെ അടുത്തേക്ക് പോയി... "
അവൾ അവന്റെ തോളിൽ നിന്നും തല ഉയർത്താതെ പറഞ്ഞു...
"ശരിക്കും നിന്റെ ജീവിതത്തിൽ എന്താ പാറു സംഭവിച്ചത്... "
"അറിയില്ല ഒന്നും എനിക്ക് തന്നെ... പക്ഷെ ഇപ്പോഴും എനിക്ക് അവിടെ നിന്നും രക്ഷപെടാൻ ആവില്ല വിഷ്ണു ഏട്ടാ... "
പാറു എല്ലാ സങ്കടവും കണ്ണീരിനെ കൂട്ട് പിടിച്ചു പുറത്തേക്ക് ഒഴുക്കി വിട്ടു...
"ഇവിടെ നിർത്തിയാൽ മതി,,, എന്റെ കൂടെ വിഷ്ണു ഏട്ടനെ കണ്ടാൽ പ്രശനം ആവും... "
അവൻ വണ്ടി നിർത്തി അവളെ തന്നെ നോക്കി ഇരുന്നു,,, അവൾ കണ്ണും തുടച്ചു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവനെ നോക്കി...
"ഇപ്പോഴും സമയം വൈകിയിട്ടില്ല,,, എന്നെ വേണേൽ ഒഴിവാക്കാം... അല്ലെങ്കിൽ വിഷ്ണു ഏട്ടന് തന്നെ തോന്നും ഞാൻ ഒരു ഭാരം ആണെന്ന്... "
"ഇല്ല പാറു നീ എനിക്ക് ഒരിക്കലും ഒരു ഭാരം ആവില്ല... ഇത് വരെ നിന്നെ സ്നേഹിച്ചു എന്നല്ലാതെ നിനക്ക് വേണ്ടി ഒരു ഭർത്താവ് ആയി എനിക്ക് ഒന്നും ചെയ്യാൻ ആയിട്ടില്ല... നിന്നെയും ജാനിയെയും ഞാൻ കൊണ്ട് പോവാൻ വരും..."
പാറു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു... പുറത്ത് തന്നെ തന്നെയും കാത്തു നിക്കുന്ന ആന്റിയെ കണ്ടു അവൾ ഒന്ന് പേടിച്ചു...
"എന്താടി വൈകിയത്... പഠിപ്പിക്കാൻ എന്നും പറഞ്ഞു കാലത്ത് തന്നെ കെട്ടി ഒരുങ്ങി നീ എങ്ങോട്ടാ പോന്നത്... "
അവരുടെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടു വിഷ്ണു ഒന്ന് നിന്നു,,, ബൈക്ക് അവിടെ നിർത്തി അവൻ ഇറങ്ങി അകത്തേക്ക് നോക്കി നിന്നു...
"അത് ആന്റി,,, ബസ് കിട്ടീല,,, അടുത്ത ബസ് വരുന്നത് വരെ ഞാൻ അവിടെ ഇരുന്നു... "
"എങ്കിൽ നിനക്ക് ഒന്ന് വിളിച്ചു പറയാം ആയിരുന്നു... ഡ്രൈവറെ വിടില്ലേ... അത് എങ്ങനെയാ എനിക്ക് അതിൽ കയറി ശീലം ഇല്ല എന്നൊക്കെ അല്ലേ പറയൂ... നിന്നെയും വിളിച്ചു ഒരുത്തൻ ഇവിടെ കയർ പൊട്ടിക്കുന്ന കാര്യം നിനക്ക് അറിയില്ലേ... പാറു വന്നില്ലേ എന്ന് ഇപ്പോൾ കൂടി ചോദിച്ചത് ആണ്... നീ ചെന്നു അവന് വല്ലതും കഴിക്കാൻ കൊടുക്ക്... ഇനി മേലിൽ ഇത് പോലെ വൈകി വരാൻ ആണെങ്കിൽ പിന്നെ ഇവിടെ നിന്നും നീ മുറ്റത്ത് ഇറങ്ങില്ല അത് കൂടി ഓർത്തോ... "
പാറു ഒന്നും മിണ്ടാതെ തലയും താഴ്ത്തി അകത്തേക്ക് പോയി,,, പക്ഷെ വിഷ്ണു അപ്പോഴും പകച്ചു നിന്ന നിൽപ്പ് തന്നെ ആയിരുന്നോ... പാറുനെ കാത്തു നിക്കുന്ന അവനോ... അവനും ആ തള്ളക്കും മിക്കവാറും എന്റെ കയ് കൊണ്ട് തന്നെ ആവും അന്ത്യം... അവൻ സ്വയം പിറു പിറുത്തു...
🍁🍁🍁
"അതാരാണ് എന്ന് നിനക്ക് അവളോട് തന്നെ ചോദിച്ചാൽ തീരുന്ന പ്രശനം അല്ലേ ഉളളൂ,,, അതിന് നീ എന്തിനാടാ ഉറങ്ങി കിടക്കുന്ന എന്നെ വിളിച്ചു ശല്യം ചെയ്യുന്നേ,,, അല്ലെങ്കിൽ തന്നെ ഞാൻ അവളെ സ്വപ്നം കാണുന്ന ആ നേരം തന്നെ അവൻ വിളിച്ചു... "
ജെറി ഉറക്ക പിച്ചിൽ പല്ലും കടിച്ചു വിഷ്ണുനോട് പറഞ്ഞു... പുള്ളി ആ അവനെ ഓർത്തു ഉറക്കം വരാതെ വിളിച്ചത് ആണ് കക്ഷിയെ...
"എന്നാലും എനിക്ക് ഒരു സമാധാനം കിട്ടുന്നില്ല,,, എങ്ങനെ ഞാൻ നാളെ ആക്കും... ഇനി ഞാൻ കണ്ടത് ഞാൻ കെട്ടിയ താലി അല്ലേ അവന്റെ ആണോ..."
"എന്റെ വിഷ്ണു പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്,,, ഇന്ന് ഇവിടെ വെച്ചു ഈ നിമിഷം നീയും ഉള്ള എല്ലാ കോൺടാക്ടും ഞാൻ അവസാനിപ്പിച്ചു... ഞാൻ ഓഫ് ചെയ്യാ എന്റെ ഫോൺ,,, നീ അതും പറഞ്ഞു നീ നാളെ എന്നെ എടുത്തു പെരുമാറാൻ വരണ്ട... "
ജെറി ഫോണും ഓഫ് ചെയ്ത് പുതപ്പ് എടുത്തു തല വഴി മൂടി കിടന്നു,,, എന്നാലും ആരാവും അവൻ,,, അവനും ഒന്ന് സ്വയം പറഞ്ഞു...
അവളോട് എല്ലാം ചോദിക്കാൻ ആണ് വിഷ്ണു പോയത് എങ്കിലും അവളെ കണ്ടു അവൻ ദേഷ്യം കാണിച്ചു നടന്നു... പാറുന് അത് ഒത്തിരി സങ്കടം ഉണ്ടാക്കി എങ്കിലും അവൾ അത് പുറത്ത് കാണിക്കാതെ നടന്നു...
"ഡീ നീ ആരാന്നാഡി നിന്റെ വിചാരം,,, ഞാൻ നിന്നോട് മിണ്ടാതെ പോയാൽ നിനക്ക് ഒരു സങ്കടവും ഇല്ല അല്ലേ... "
തനിച്ചു കിട്ടിയപ്പോ വിഷ്ണു എല്ലാ കലിപ്പും അവളോട് തീർത്തു...
"വിഷ്ണു ഏട്ടന് അതാണ് സന്തോഷം തരുന്നത് എങ്കിൽ ഞാൻ ആയിട്ട് എന്തിനാ എതിർ നിക്കുന്നെ എന്ന് കരുതി... "
"അത് എനിക്ക് അറിയാം നീ അതൊക്കെ തന്നെ ചിന്തിക്കൂ എന്ന്,,, കാരണം നിന്നെ കാത്തിരിക്കാൻ ഇപ്പൊ ആളുണ്ടല്ലോ... അവൻ നിന്നെ കെട്ടിയത് ആണോ അതോ... "
"വിഷ്ണു ഏട്ടാ... "😠
അവൻ പറഞ്ഞു പൂർത്തി ആക്കുന്നതിന് മുന്നേ അവൾ അലറി...
"എന്നെ മനസ്സിൽ ആക്കാൻ വിഷ്ണു ഏട്ടന് ഇനിയും ആയില്ലേ... എന്റെ അവസ്ഥ നേരിട്ട് കണ്ടിട്ടും എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ... അറിഞ്ഞു കൊണ്ട് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല... എന്നിട്ടും ദൈവം എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്... "
"നിന്റെ അവസ്ഥ കാണാൻ എന്തിരിക്കുന്നു,,, കയറി ചെല്ലുമ്പോ നിനക്ക് ഊട്ടി ഉറക്കാൻ അവൻ ഉണ്ടല്ലോ... "
"അപ്പോ വിഷ്ണു ഏട്ടൻ ഇന്നലെ എന്റെ അവസ്ഥ കണ്ടിട്ടില്ല അല്ലേ... വിഷ്ണു ഏട്ടൻ എല്ലാം നേരിട്ട് കണ്ടോട്ടെ എന്ന് കരുതിയാ ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞത്... "
"ഓഹ് ഞാൻ അധിക നേരം ഒന്നും നിന്നില്ല,,, അവൻ നിന്നെ കാത്തു നിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ വയർ നിറഞ്ഞു,,, അപ്പോ തന്നെ ഞാൻ ഇങ്ങ് പോണു... "
പാറു ഒന്ന് ചിരിച്ചു കൊണ്ട് അവനെ നോക്കി...
"എനിക്കും തോന്നി,,, അതൊക്കെ കണ്ടു നിന്നിരുന്നു എങ്കിൽ എല്ലാറ്റിനും തീരുമാനം ആവും എന്ന്... പോവാൻ തോന്നിയത് നന്നായി... "
"എനിക്ക് നിന്റെ വിശദീകരണം ഒന്നും വേണ്ട... ഞാൻ വരും കൊണ്ട് പോവാൻ നീ ജാനിയെയും കൂട്ടി വരണം... "
"പറ്റില്ല വിഷ്ണു ഏട്ടാ,,, അവർ എന്നെ അങ്ങനെ ഒന്നും വിടില്ല... "
"എന്നാൽ നീ അവനെയും കെട്ടിപ്പിടിച്ചു അവിടെ തന്നെ നിന്നോ... "😠
അവൻ ദേഷ്യപ്പെട്ടു പുറത്തേക്ക് പോയി,,, പാറു ആണെങ്കിൽ ഇവനെ എങ്ങനെ പറഞ്ഞു മനസിൽ ആക്കും എന്ന പോലെ നിന്നു...
💕💕💕
എല്ലാം തുറന്നു പറയാൻ തന്നെ പാറു തീരുമാനിച്ചു കൊണ്ട് ഹാഫ്ഡേ ലീവ് എടുത്തു അവനോട് പറഞ്ഞു ബസ്സ്റ്റോപ്പിൽ ചെന്നു നിന്നു...
വിഷ്ണു അവൾക്ക് പിന്നാലെ ബൈക്കും ആയി വന്നു അവളോട് കയറാൻ കാണിച്ചു,,, കടലും നോക്കി ഒരു പാറകൂട്ടത്തിന് നടുവിൽ അവർ ഇരുന്നു...
"വിഷ്ണു ഏട്ടന് എല്ലാം കേട്ടു കഴിയുമ്പോൾ എന്നോട് ദേഷ്യം തോന്നോ... "
"അങ്ങനെ ഉള്ളത് ആണ് നീ പറയുന്നത് എങ്കിൽ... "
"അങ്ങനെ ഉള്ളത് തന്നെയാ,,, പക്ഷെ വിഷ്ണു ഏട്ടൻ എന്നെ വെറുത്താലും എന്നോട് അകൽച്ച കാണിക്കരുത്,,, സഹിക്കാൻ ആവുന്നില്ല... പലപ്പോഴും ചത്തു കളയാൻ പോലും തോന്നിയിട്ടുണ്ട്... പക്ഷെ ജാനിയെ കുറിച്ച് ചിന്തിക്കുമ്പോൾ ആവുന്നില്ല എനിക്ക്... "
"ഇപ്പോൾ നീ ഒറ്റയ്ക്ക് അല്ല പാറു ഞാനും നിന്റെ കൂടെ ഉണ്ട്... "
അവൻ കൊടുത്ത ധൈര്യത്തിൽ അവൾ എണീറ്റ് മുന്നോട്ട് നടന്നു...
"അന്ന് ഞങ്ങളെ നോക്കിക്കോളാം എന്ന് പറഞ്ഞു അച്ഛന്റെ അകന്ന ബന്ധത്തിൽ ഉള്ള ആന്റിയാണ് കൊണ്ട് പോയത്...എന്നെയും ജാനിയെയും പഠിപ്പിക്കും താമസം പട്ടിണി ഇല്ലാത്ത ജീവിതം അതൊക്കെ തിരിച്ചു കിട്ടും എന്ന് കേട്ടപ്പോൾ അമ്മ തന്നെയാ ആദ്യം സമ്മതിച്ചത്... പക്ഷെ അമ്മയ്ക്ക് അവിടെ ഒരു വീട്ടു വേലക്കാരി ആയാണ് അവറ് ജോലി കൊടുത്തത്... എല്ലാം സഹിക്കാം പക്ഷെ അവരുടെ ഒരേ ഒരു മോൻ അവനെ നോക്കുന്നത് മാത്രം അമ്മയ്ക്ക് ആയില്ല... പലപ്പോഴും അമ്മ എന്നോട് വിഷ്ണു ഏട്ടന്റെ അടുത്ത് തിരിച്ചു പോകാൻ പറഞ്ഞു എങ്കിലും അമ്മയുടെയും ജാനിയുടെയും അവസ്ഥ കണ്ടു എനിക്ക് അവരെ വിട്ടു പോവാൻ ആയില്ല... അപ്പോഴും ഞാൻ ആഗ്രഹിച്ചത് വിഷ്ണു ഏട്ടൻ മറ്റൊരു ജീവിതം തിരഞ്ഞെടുക്കണം എന്നായിരുന്നു... അത് കൊണ്ട് എനിക്ക് തിരിച്ചു വരാനും തോന്നിയില്ല... അമ്മയെ സഹായിക്കാൻ വേണ്ടി ആണ് ഞാൻ അവരുടെ മകനെ നോക്കിയത്,,, പതിയെ ബുദ്ധിക്ക് സ്ഥിരത ഇല്ലാത്ത അവൻ എന്നെ അനുസരിക്കാൻ തുടങ്ങി... ചിലപ്പോൾ വയലന്റ് ആയി എന്തൊക്കെ ചെയ്തു കൂട്ടും എന്ന് അറിയില്ല,,, ചിലപ്പോൾ ആള് നല്ല സ്വഭാവം ആണ്... അപ്പോഴും ഞാനും ജാനിയും പഠിക്കാൻ പോയിരുന്നു... പക്ഷെ ജാനിക്ക് ഇടക്ക് ഒരു പനി വന്നു,,, ചെക്കപ്പ് ചെയ്തപ്പോൾ ആണ് അറിയുന്നത് അച്ഛന്റെ അതേ അസുഖം അവൾക്കും കിട്ടിയിരുന്നു എന്ന്... ഓപ്പറേഷൻ ചികിത്സാ ചിലവ് എല്ലാം അവർ തന്നെ ആയിരുന്നു... അപ്പോഴും ഞാനും അമ്മയും ഞങ്ങളെ ജോലി ഭംഗി ആയി ചെയ്തു... എല്ലാം സഹിക്കാൻ ആവാത്തത് കൊണ്ടാവും അമ്മയും ഞങ്ങളെ തനിച്ചാക്കി പോയത്... ഉറക്കം കളഞ്ഞു പഠിച്ചും പകൽ സമയം വീട്ടു ജോലി മുഴുവനും ചെയ്തു എന്റെ ലക്ഷ്യം ഞാൻ നിറവേറ്റി... എന്തും സഹിക്കാം പക്ഷെ അവരുടെ മകന്റെ ചില സമയത്തെ സ്വഭാവം സഹിക്കാൻ ആവില്ല... പല തവണ ഞാൻ മരണത്തിന് മുന്നിൽ എത്തിയിട്ടുണ്ട്... അവൻ കാണാൻ പാകത്തിന് ഒരു കത്തി കിട്ടിയാൽ പോലും അവൻ ഒന്നും നോക്കാതെ കുത്തും... സ്വന്തം അമ്മയ്ക്ക് വരെ അവന്റെ അടുത്തേക്ക് പോവാൻ പേടി ആണ്... എല്ലാം സഹിച്ചു ഞാൻ പോകും,,, രണ്ടു തവണ അവൻ എന്നെ സ്റ്റെയറിൽ നിന്നും താഴേക്ക് തള്ളി ഇട്ടിട്ടുണ്ട്... ഒരിക്കൽ ഫ്രൂട്ട് കട്ട് ചെയ്യുമ്പോൾ എന്റെ കയ്യിൽ മുറിച്ചു... ഞാൻ ഇല്ലെങ്കിൽ അവർ ജാനിയെ ഏൽപ്പിച്ചു കളയും അവനെ നോക്കാൻ... അതാ എനിക്ക് പേടി... എല്ലാം ഉപേക്ഷിച്ചു വരാനും ആ തള്ള വിടില്ല,,, അവളുടെ ചികിത്സാ ചിലവ് ഒന്നും ആയില്ല എന്ന് ഇടക്ക് ഇടക്ക് പറയും... വയ്യ വിഷ്ണു ഏട്ടാ എനിക്ക് മടുത്തു ഈ ജീവിതം... അവളെ എങ്കിലും രക്ഷിക്കാൻ ആയാൽ മതി എനിക്ക്... "
അവൾ അവിടെ നിന്നും പൊട്ടി കരഞ്ഞു,,, വിഷ്ണു എണീറ്റ് അവളെ ചേർത്ത് പിടിച്ചു ആ നെഞ്ചിൽ കിടത്തി...
"അവളുടെ ചികിത്സാ ചിലവ് നിനക്ക് പഠിക്കാൻ സഹായിച്ചത് എല്ലാം ഞാൻ തിരിച്ചു കൊടുക്കാം,,, അങ്ങനെ എങ്കിലും ഞാൻ എന്റെ പാറുനെ രക്ഷിക്കും... നിന്നോട് ദേഷ്യപ്പെടരുത് എന്നല്ലേ നീ പറഞ്ഞത്... നിന്നോട് എനിക്ക് ദേഷ്യം അല്ല പാറു ഇഷ്ട്ടം ആണ് കൂടിയത്... ഇത്രക്ക് ഒക്കെ നിനക്ക് സഹിക്കേണ്ടി വന്നത് എന്റെ ഭാര്യ ആയത് കൊണ്ടാവും... ഇനി എങ്കിലും നിനക്ക് വേണ്ടി എനിക്ക് ജീവിക്കണം... "
അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ അവളെ അടർത്തി മാറ്റി...
"രണ്ടു ദിവസം നീയും ജാനിയും സൂക്ഷിച്ചാൽ മതി,,, പണവും ആയി ഞാൻ വരും നിന്നെയും നമ്മുടെ ജാനിയെയും കൊണ്ട് പോകാൻ... നിന്നെ വേദനിപ്പിച്ചതിന് ഒക്കെ അവർക്ക് കൊടുക്കും ഞാൻ... "
"ഒന്നും വേണ്ട,,, എനിക്ക് ഇനി എങ്കിലും ഈ വിഷ്ണു ഏട്ടന്റെ നെഞ്ചിൽ തല വെച്ചു കിടക്കാൻ ആയാൽ മതി... "
അവൾ ഒന്ന് കൂടി അവന്റെ നെഞ്ചിൽ പറ്റി കിടന്നു... പെട്ടെന്ന് തല ഉയർത്തി ടൈം നോക്കി അവനെയും കൊണ്ട് ഇറങ്ങി...
പാറുനെ ഇറക്കി വിഷ്ണു പലതും തീരുമാനിച്ചു വീട്ടിലേക്ക് വിട്ടു...
പാറു അകത്തേക്ക് കയറി ഫ്രഷ് ആയി ജാനിയെ നോക്കി...
"മോൾ വല്ലതും കഴിച്ചോ... "
"ഇല്ല ചേച്ചി... "
"ഞാൻ നിന്നോട് പറഞ്ഞത് അല്ലേ സമയം ആയാൽ കിച്ചണിൽ ചെന്നു എടുത്തു കഴിക്കണം എന്ന്,,, ഇവിടെ നിനക്ക് ഫുഡ് എടുത്തു തരാൻ ആളില്ല എന്ന്... "
"അത് പിന്നെ ചേച്ചി,,,അബി ചേട്ടൻ ഉണ്ടായിരുന്നു കിച്ചണിൽ,,, അതാ ഞാൻ... "
"ആണോ,,, എങ്കിൽ പോവാത്തത് നന്നായി... ഇനി ചേച്ചി പോവുമ്പോൾ നിനക്ക് ഉള്ള ഫുഡ് മുറിയിൽ കൊണ്ട് വെക്കാം മോൾ എടുത്തു കഴിക്കണം കേട്ടല്ലോ... കഴിച്ചു കഴിഞ്ഞു വേണം ടാബ്ലറ്റ് കഴിക്കാൻ... "
"മ്മ്... "
ജാനി ഒന്ന് മൂളി കൊണ്ട് ഫുഡ് കഴിക്കാൻ തുടങ്ങി...
"ചേച്ചി അബിക്ക് ഫുഡ് കൊടുക്കട്ടെ... അല്ലെങ്കിൽ അവർ വന്നു ചേച്ചിയെ തല്ലും... "
പാറു ജാനിയെ നോക്കി പറഞ്ഞു കൊണ്ട് മുകളിലെക്ക് നടന്നു... ഇനി എവിടെ ആണാവോ ഈ കാലമാടൻ... എന്ന് ചിന്തിച്ചു തീർന്നില്ല അതിന് മുന്നേ അവൻ വട്ടം ചാടി അവളെ വയറ്റിൽ കൂടി ചുറ്റി പിടിച്ചു...
പാറുന്റെ കയ്യിൽ നിന്നും ഫുഡ് താഴേക്ക് വീണതും പാറു അവന്റെ പിടിയിൽ നിന്നും മാറാൻ ആവാതെ അലറി...
"അവൻ നിന്നെ കയറി പിടിച്ചു എന്ന് കരുതിയാണോ നീ ഇങ്ങനെ കിടന്നു കാറുന്നത്... "
അവറ് വന്നു പറയുന്നത് e
കേട്ടു അവളുടെ കണ്ണു നിറഞ്ഞു എങ്കിലും സർവ്വ ശക്തിയും എടുത്തു അവൾ അവന്റെ കയ്ക്കുള്ളിൽ നിന്നും മോചനം നേടി...
അവളെ കൊണ്ട് ആവും വിധം അവനെ മെരുക്കി എടുത്തു അവനെ കഴിപ്പിച്ചു അവൻ ഇറങ്ങുന്നത് വരെ അവൾ അടുത്ത് ഇരുന്നു... അപ്പോഴും അവളുടെ കണ്ണ് നീർ തോർന്നില്ല...
പാതിരാത്രി വരെ അവന് കാവൽ ഇരുന്നു അവൻ ഇറങ്ങി എന്ന് കണ്ടതും അവൾ അവർക്ക് ആയുള്ള മുറിയിൽ വന്നു ജാനിയെയും കെട്ടിപ്പിടിച്ചു കിടന്നു... ഇനിയും സഹിച്ചു നിക്കാൻ ആവില്ല എന്ന് വരെ അവൾക്ക് തോന്നി... അതിനിടയിൽ വിഷ്ണുവിന്റെ ഓർമ്മകൾ മാത്രം ആണ് അവൾക്ക് ആശ്വാസം നൽകിയത്...
ഒന്ന് കണ്ണ് അടച്ചു ഉറക്കം പിടിച്ചു വരുമ്പോഴേക്കും വീണ്ടും അവന്റെ വിളി വന്നു...
"പാറു... "
എന്ന നീട്ടി ഉള്ള വിളി കേട്ടു അവൾ സമയം നോക്കി രണ്ടു മണി എന്ന് കണ്ടതും അവൾ മുടിയും പിന്നിലേക്ക് കെട്ടി വെച്ചു ഡോർ തുറന്നു...
"എനിക്ക് ഉറങ്ങണം,,, പാറു വാ... "
പാറു ദേഷ്യം കടിച്ചു പിടിച്ചു അവന്റെ പിന്നാലെ നടന്നു... തന്റെ അതേ പ്രായം ആണ് കോപ്പിന്,,, ഇപ്പോഴാണെങ്കിൽ സ്വസ്ഥത തരുന്നുമില്ല... പാറു സ്വയം പറഞ്ഞു...
ബെഡിൽ കിടന്ന അവൻ അടുത്ത് ആയി നിന്ന പാറുന്റെ കയ്യിൽ പിടിച്ചു അവന്റെ കൂടെ കിടത്തി... ഒന്ന് എണീക്കാൻ ആവാത്ത വിധം അവളെ ചുറ്റി വരിഞ്ഞു അവൻ കിടന്നു... പാറു സ്വയം ശപിച്ചു അവന്റെ കയ്യിൽ നിന്നും രക്ഷപെടാൻ നോക്കി...
അവൻ ഉറങ്ങുന്നത് വരെ പാറു അവന്റെ കരവലയത്തിനുള്ളിൽ ആയിരുന്നു,,, ഒന്നും അറിയാതെ ഉറങ്ങുന്ന അവനെ ആദ്യം അവൾ കലിപ്പിൽ നോക്കി എങ്കിലും പിന്നെ എന്തോ ഒരു സഹതാപം ആയി മാറി...
അന്യ പെണ്ണിനെ തേടി പോകുന്ന അച്ഛനെ കണ്ടാണ് പാവം വളർന്നത്,,, അമ്മയെ എന്നും അയാൾ ദ്രോഹിക്കുന്നത് സഹിക്കാൻ ആവാതെ പാവം ഒരുപാട് കണ്ണീർ കുടിച്ചിട്ടുണ്ട്...
അതിനിടയിൽ എപ്പോഴോ മനസിന്റെ താളം തെറ്റിപ്പോയി,,, അവനെ നോക്കി ഒന്ന് നെടുവീർപ്പെട്ടു അവന്റെ കയ് മാറ്റി അവൾ അവൻ ഉറങ്ങുന്നത് നോക്കി നിന്നു...
"ദൈവം എല്ലാർക്കും ഒരു പോലെ എല്ലാം കൊടുക്കില്ല,,, നിനക്ക് ഇട്ടു മൂടാൻ പണവും സമ്പത്തും ഉണ്ട്,,, പക്ഷെ സന്തോഷം ഉള്ള ജീവിതം ഇല്ല... എനിക്ക് ആണെങ്കിൽ ഈ ലോകത്ത് അതും ഇല്ല,,, പക്ഷെ ജീവന് തുല്യം സ്നേഹിക്കാൻ എന്റെ വിഷ്ണു ഏട്ടന് ഉണ്ട്... "
പാറു സ്വയം പറഞ്ഞു മുറിയിലെക്ക് നടന്നു... ഉറങ്ങുന്ന ജാനിയെ നോക്കി അവൾ അടുത്തായി കിടന്നു...
🍁🍁🍁
വിഷ്ണു വന്നപ്പോ തൊട്ട് പണം ഉണ്ടാക്കാൻ ഉള്ള തന്ത്ര പാടിൽ ആണ്... പുതുതായി ആശിച്ചു മോഹിച്ചു വാങ്ങിയ ബുള്ളെറ്റ് വിൽക്കാൻ ജെറിയെ ഏൽപ്പിച്ചു കൊണ്ട് അവൻ കഴുത്തിൽ കിടക്കുന്ന ചെയിൻ ഊരി എടുത്തു...
നാടിന്റെ അഭിമാനം ആയി കിട്ടിയ ട്രോഫിയും സ്വർണ പതക്കവും അവൻ കയ്യിൽ എടുത്തു അതിലേക്ക് ഒന്ന് നോക്കി,,, ഒരിക്കലും ഇത് വിൽക്കുന്നത് എന്റെ അത്രയും സഹിക്കാൻ അവൾക്ക് ആവില്ല... എന്നാലും നിന്നെ തിരിച്ചു കിട്ടാൻ ഇത് നഷ്ടപ്പെടുത്തിയെ പറ്റൂ പാറു... അവൻ സ്വയം ചിന്തിച്ചു കൊണ്ട് അതും ആയി പുറത്തേക്ക് പോകാൻ ഇറങ്ങുമ്പോൾ ആണ് അച്ഛൻ മുന്നിൽ ആയി വന്നു നിന്നത്...
"അത് അവിടെ നിന്നോട്ടെ മോനെ,,, നീ ഇല്ലാത്തപ്പോൾ നിന്റെ കഴിവ് തെളിയിച്ചു കൊണ്ട് വന്ന അത് നോക്കി ഞാൻ നിർവൃതി അടഞ്ഞതാണ്... എന്റെ മോന്റെ കഴിവ് കൊണ്ട് കിട്ടിയത് ആണെന്ന് എനിക്ക് അകത്തേക്ക് വരുന്നവരോട് ഒക്കെ പറയണം... "
അച്ഛൻ അവന്റെ കയ്യിലെക്ക് നോക്കി പറഞ്ഞതും വിഷ്ണു സങ്കടം എല്ലാം പുറത്ത് വന്ന പോലെ പൊട്ടി കരഞ്ഞു അച്ഛനെ കെട്ടിപ്പിടിച്ചു...
"എന്റെ പാറു അവളെ എനിക്ക് തിരിച്ചു വേണം,,, അതിന് എനിക്ക് പണം വേണം അച്ഛാ... ഇത് അവരുടെ മുഖത്ത് വലിച്ചെറിഞ്ഞു വേണം എനിക്ക് എന്റെ പാറുനെ വിളിച്ചു ഇറക്കി കൊണ്ട് വരാൻ... അതിന് എന്റെ ബൈക്കും ഇതും മാത്രമേ വിൽക്കാൻ ഉളളൂ... ബാക്കി ഞാൻ എവിടെ നിന്ന് ഉണ്ടാക്കും എന്ന് അറീല അച്ഛാ... "
അവൻ പറഞ്ഞതും അച്ചൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു... അൽപ നേരം കഴിഞ്ഞു തിരിച്ചു വന്നതും അച്ഛൻ വിഷ്ണുന്റെ നേരെ ചെക്ക് ലീഫ് നീട്ടി...
"ഇതിൽ എത്രയാ വേണ്ടത് എന്ന് വെച്ചാൽ എഴുതി എടുത്തോ... എന്നിട്ട് നിന്റെ ബൈക്കും നിന്റെ കഴുത്തിൽ ഉള്ള ചെയിനും ആ ട്രോഫിയും എല്ലാം അതിന്റെ സ്ഥാനത്ത് തന്നെ കൊണ്ട് വെക്ക്... "
"അച്ഛാ... ഇതൊന്നും വേണ്ട... ഇത് അച്ഛന്റെ സമ്പാദ്യം അല്ലേ... അത് എനിക്ക് വേണ്ടി... "
"നീ എന്റെ മകൻ അല്ലേ... ഞാൻ ഉണ്ടാക്കി വെച്ചത് മുഴുവനും എന്റെ മക്കൾക്ക് വേണ്ടി തന്നെയാ,,, ആ വഴി നിന്നെയും കൊണ്ട് വരാൻ ആയിരുന്നു അച്ഛന്റെ സ്വപ്നം... അതിൽ അച്ചൻ വിജയിച്ചു... പരാജയം വന്ന ഒന്നുണ്ട് അതാണ് പാർവതി... സ്വപ്നം കാണാൻ പഠിപ്പിച്ചത് ഞാൻ ആണ് അവളെ... ഒരിക്കലും നേടാൻ പറ്റില്ല എന്ന് കരുതിയ. ജോലി പോലും അവൾ നേടി... പക്ഷെ അവൾക്ക് ഞാൻ കൊടുത്ത വാക്ക് ഞാൻ ഇതേ വരെ നിറവേറ്റിയില്ല... എല്ലാ കാര്യവും ഏറ്റെടുത്തു നിന്നെ കൊണ്ട് കെട്ടിച്ചു... അവൾ എനിക്ക് വാക്ക് തന്ന പോലെ നിന്നെ മാറ്റി എടുത്തു... ഇനി എങ്കിലും അവളെ പോയി കൊണ്ട് വാ മോനെ... നിന്റെ കൂടെ എന്തിനും അച്ഛൻ ഉണ്ട്... അവൾ കൂടി വന്നാലേ നിന്റെ ജീവിതം പൂർണമാകൂ... "
അവൻ അച്ഛൻ തരുന്ന ആ ചെക്ക് ഒരു പുഞ്ചിരിയോടെ തന്നെ വാങ്ങി...
"മോനെ വിഷ്ണു ജാതക പ്രകാരം നിന്റെ എല്ലാ ദോഷവും തീരാറായി... നിനക്ക് അന്ന് മംഗല്യ യോഗം ഉണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം മറ്റൊന്ന് കൂടി പറഞ്ഞു... അവളും ആയുള്ള സന്തോഷകരമായ ജീവിതം തുടങ്ങുന്നത് നിന്റെ ഇരുപത്തി അഞ്ചാം വയസിൽ ആണെന്ന്... അത് കൊണ്ടാ പാറുനെ തിരിച്ചു കൊണ്ട് വരാൻ ഞങ്ങൾ നിന്നോട് ഇത് വരെ പറയാതെ ഇരുന്നത്,,, പക്ഷെ ഇപ്പോൾ നിനക്ക് പറഞ്ഞ പ്രായം ആയി തടസങ്ങൾ എല്ലാം നീങ്ങി... രണ്ട് പേരും നല്ല നിലയിൽ ആയി... ഇനി വേണം നിങ്ങളുടെ ജീവിതം തുടങ്ങാൻ... നിന്റെ മക്കളെ കണ്ടിട്ട് വേണം എനിക്ക് ഒന്ന് കണ്ണടക്കാൻ... "
മുത്തശ്ശി അമ്പലത്തിൽ നിന്നും വന്നപാടെ അവന്റെ അടുത്ത് ചെന്നു അത്രയും പറഞ്ഞു അവന്റെ നെറ്റിയിൽ ചന്ദനം വെച്ചു കൊടുത്തു...
വിഷ്ണു അവരുടെ ഒക്കെ സ്നേഹം കണ്ടു മനസ് അറിഞ്ഞു ചിരിച്ചു കൊണ്ട് അവരെ നോക്കി...
"മക്കളെ ഒക്കെ ഞാൻ ഈ മടിയിൽ വെച്ചു തരും... എന്ന് കരുതി കണ്ണടക്കാൻ ആണെങ്കിൽ വേണ്ട കേട്ടോ... പാറു മാത്രം അല്ല മുത്തശ്ശിക്ക് കഥ പറഞ്ഞു കൂടെ ഇരിക്കാൻ പാറുകുട്ടിയും ഉണ്ട്...അപ്പോ ഞാൻ ചെന്നു രണ്ടിനെയും കൊണ്ട് വരാം... "
അവൻ സന്തോഷത്തോടെ തന്നെ അവിടെ നിന്നും ഇറങ്ങി...
💕💕💕
കാലത്ത് തന്നെ ഉള്ള എല്ലാ ഓട്ടവും കഴിഞ്ഞു പാറു അബിക്ക് ഉള്ള ഫുഡും ആയി മുറിയിൽ ചെന്നു... അവനെ ഊട്ടി കൊണ്ടിരിക്കുമ്പോൾ ആണ് അബി അവളെ തന്നെ സൂക്ഷിച്ചു നോക്കുന്നത് പാറു കണ്ടത്...
"ഈശ്വരാ ബുദ്ധി ഇല്ലേലും വികാരം ഒക്കെ പ്രായത്തിനു അനുസരിച്ചു വളർന്നു വരുന്നുണ്ട്... എന്തിനാണാവോ ഇങ്ങനെ നോക്കുന്നത്... "
പാറു സ്വയം പിറു പിറുത്തു...
"പാറു എനിക്ക് നിന്നെ കല്യാണം കഴിക്കണം... നീ എന്നെ കെട്ടുമോ...? "
😨അവന്റെ ചോദ്യം കെട്ട് പാറു ആദ്യം ഒന്ന് ഞെട്ടി... ഇവനെ കുറ്റം പറയാനും ആവില്ല... വേറെ ഏതു പെണ്ണ് നോക്കും ഇവനെ ഇങ്ങനെ ഒക്കെ... അത് കൊണ്ട് തോന്നിയത് ആവും...
"നിനക്ക് കെട്ടാൻ ഉള്ള പെണ്ണിനെ ഈ പാറു കൊണ്ട് വന്നു തരും... നല്ല സുന്ദരി കുട്ടിയെ,,, അവളുടെ മുന്നിൽ ഈ പാറു ഒന്നും അല്ല കേട്ടോ അവൾ അത്രക്ക് സുന്ദരി ആവും... ഇനി പറ അബിക്ക് സുന്ദരിയെ വേണോ പാറുനെ വേണോ...? "
"നിക്ക് സുന്ദരി മതി... "
😬അല്ലേലും ഏതു അണ്ടനും അടകോടനും സുന്ദരിയെ മതി,,, അതിനുള്ള വല്ല യോഗ്യതയും ഉണ്ടോ ആവോ കക്ഷിക്ക്... പാറു അവനെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് ഫുഡ് എടുത്തു വായിൽ തിരുകി കയറ്റി...
"പാറു പോയി സുന്ദരി വന്നോ എന്ന് നോക്കട്ടെ... ഇവിടെ തന്നെ ഇരിക്കണം എങ്ങും പോകരുത്... "
അവൾ നേരം വൈകിയത് കണ്ടു പല്ലും കടിച്ചു അവനെ അവിടെ തന്നെ ഇരുത്തി നേരെ താഴേക്ക് ഓടി... എങ്ങനെ ഒക്കെയോ കുളി തീർത്തു സാരി മാറി കൊണ്ടിരിക്കുമ്പോൾ ആണ് പാറു എന്ന ആ വിളി അവളുടെ കാതിൽ വന്നു പതിഞ്ഞത്...
"ഈശ്വരാ വിഷ്ണു ഏട്ടൻ... "
അവൾ പുറത്തേക്ക് എന്ന പോലെ ഓടി വന്നതും ആന്റി വന്നു തടസ്സം ആയി നിന്നു...
"മ്മ് എങ്ങോട്ടാ ഈ പോകുന്നെ,,, എന്റെ വീടിന്റെ മുറ്റത്ത് വന്നു നിന്നെ വിളിക്കാൻ മാത്രം അവന് എന്ത് ധൈര്യം ഉണ്ട്... കയറി പോടീ അകത്ത്... "
പാറു മുഖം ചുളുക്കി അവരെ നോക്കി അകത്തേക്ക് നടന്നു... എന്നാലും അവളിൽ ഉള്ള ഭയം കൊണ്ട് തന്നെ വിൻഡോ വഴി പുറത്തേക്ക് നോക്കി നിന്നു...
"പാറു... "
ആരെയും കാണാതെ വിഷ്ണു വീണ്ടും അകത്തേക്ക് നോക്കി വിളിച്ചു,,, അവന് കൂട്ടായി ജെറിയും ഹരിയും ഇടവും വലവും ഉണ്ടായിരുന്നു...
"ആരാ,,, ഇവിടെ വന്നു പാറു പാറു എന്ന് അലറി വിളിക്കാൻ അവൾ ഇവിടുത്തെ കെട്ടിലമ്മ അല്ല... സെർവന്റ് ആണ്... "
"അറിയാം,,, അത് കൊണ്ട് തന്നെയാ ഇത്രയും ധൈര്യത്തിൽ അവളെ വിളിച്ചത്... എവിടെ അവൾ വിളിക്ക്... "
"അത് പറയാൻ നീയാരാഡാ... "
"ഇവൻ അവളുടെ ഭർത്താവ് ആണ്... അവൾ ഇവിടെ നിന്നതിനും നിങ്ങൾ അവളുടെ അനിയത്തി ജാനിക്ക് ചിലവാക്കിയ പണവും എല്ലാം ഉണ്ട്... അവരെ രണ്ട് പേരെയും കൊണ്ട് പോകാൻ ആണ് ഞങ്ങൾ വന്നത്... അത് കൊണ്ട് കൂടുതൽ ചോദ്യം ഒന്നും വേണ്ട അവരെ വിളിച്ചാൽ മതി... "
വിഷ്ണുവിനു മുന്നിൽ കയറി ജെറി ഡയലോഗ് അടിച്ചു നിന്നു,,, പാറു എല്ലാം കേട്ടു ജാനിയെ നോക്കി പുഞ്ചിരിച്ചു...
"അവളെ പഠിപ്പിച്ചു ഇന്ന് ഈ കാണുന്ന നിലയിൽ എത്തിച്ചത് ഞാൻ ആണ്... അത് കൊണ്ട് അവളെ അത്ര പെട്ടെന്ന് ഒന്നും നിങ്ങൾക്ക് കൊണ്ട് പോവാൻ ആവില്ല... അത് കൊണ്ട് വന്ന വഴി വിട്ടോ... നിയമ പരമായി നോക്കിയാലും ന്യായം എന്റെ കൂടെ ആണ്... അല്ല ഞാൻ ഇവളെ നല്ലോരു നിലയിൽ എത്തിക്കുമ്പോ ഭർത്താവ് ആയ നീ എവിടെ ആയിരുന്നു... ഇപ്പോൾ അവൾക്ക് ഒരു ജോലി ഒക്കെ ആയപ്പോ നിനക്ക് വേണം അല്ലേ... കിട്ടിയത് തന്നെ... ഇവിടെ കിടന്നു പാറു എന്ന് വിളിച്ചു ഒച്ച വെക്കാതെ പോവാൻ നോക്ക്,,, അല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും... "
വിഷ്ണു അത് കേട്ടു തിരിച്ചു ഒന്നും പറയാൻ ആവാതെ നിന്നു... അവർ അവനെ പുച്ഛിച്ചു വന്നു ഡോർ കോട്ടി അടച്ചു...
പാറുവും എല്ലാം കേട്ടു വിഷ്ണു നിന്ന അതേ നിൽപ്പ് ആയിരുന്നു...
"ചേച്ചി... "
അവളുടെ നിൽപ്പ് കണ്ടു ജാനി വന്നു അവളുടെ തോളിൽ കയ് വെച്ചു... അവൾ ഒന്ന് ഞെട്ടി കൊണ്ട് ജാനിയെ നോക്കി...
"ഇനി നമ്മൾ എന്ത് ചെയ്യും ചേച്ചി... "
"ഈശ്വരൻ എന്തെങ്കിലും വഴി കാണിച്ചു തരും... "
പാറു ജാനിയെ നോക്കി പറഞ്ഞു എങ്കിലും അവളുടെ കണ്ണു നീർ ജാനി കാണാതെ തുടച്ചു മാറ്റി...
"എങ്ങോട്ടാ... "
മുറിയിൽ നിന്നും റെഡി ആയി ഇറങ്ങി വരുന്ന പാറുനെ നോക്കി അവർ ചോദിച്ചു...
"സ്കൂളിൽ... "
"ഇന്ന് മുതൽ നീ അങ്ങോട്ട് പോകുന്നില്ല... നിനക്ക് കിട്ടിയ ജോലിയും അറിവും പോകാതെ ഞാൻ നോക്കിക്കോളാം... നീ പോവാതെ നോക്കേണ്ടത് എന്റെ മറ്റൊരു കടമ കൂടി ആണ്... അവനെ കണ്ടു നീ ജാനിയെ പോലും മറന്നു അവന്റെ കൂടെ പോയാലോ..."
പാറു വീണ്ടും എല്ലാം കേട്ടു കണ്ണും നിറച്ചു നിന്നു...
വിഷ്ണുവും മറിച്അല്ലായിരുന്നു,,, സ്കൂളിൽ ഉള്ള പാറുന്റെ വരവ് നിന്നതും അവന് താങ്ങാൻ ആയില്ല...
പാറു എങ്ങനെ ഒക്കെയോ ആ പകൽ മുഴുവനും കഴിച്ചു കൂട്ടി വിഷ്ണുനെ ഫോൺ ചെയ്തു നോക്കി... അവൻ ആണെങ്കിൽ ഫോൺ എടുക്കാത്തത് കണ്ട് പാറു നിരാശയോടെ നിന്നു...
"പാറു സുന്ദരി എവിടെ...? "
പാറുന്റെ നിഴൽ കണ്ടതും പാറു അവനെ ദയനീയമായി നോക്കി...
"സുന്ദരിയെ കൊണ്ട് വരാൻ പാറുനെ നിന്റെ അമ്മ വിട്ടില്ല... ഞാൻ നാളെ പോയി കൊണ്ട് വരാം... "
"മ്മ് മതി... "
അവൻ വലിയ നിധി കിട്ടിയ പോലെ ചിരിച്ചു കൊണ്ട് പോയി... പാറുവും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു പിന്നാലെ പോയി...
"അബി നിനക്ക് എങ്ങനെ ഉള്ള സുന്ദരിയെ ആണ് വേണ്ടത്... "
"പാറുനെ പോലെ ഉള്ള സുന്ദരിയെ മതി... "
"അതിന് പാറു സുന്ദരി ഒന്നും അല്ല... നിനക്ക് ഞാൻ നിന്നെ പോലെ ഒരു സുന്ദരിയെ തരാം കേട്ടോ... "
പാറു അവന്റെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞതും അവന് വീണ്ടും പൊട്ടന് ലോട്ടറി അടിച്ച കണക്കെ ഇളിച്ചു കാണിച്ചു... 🙄ഇവന് കെട്ടാൻ പറ്റിയ സുന്ദരിയെ എവിടെ കിട്ടും ആവോ... "
പാറു സ്വയം ആലോചിച്ചു നോക്കി...
"പാറുന്റെമടിയിൽ ഉറങ്ങണം... "
അവൻ വീണ്ടും വാശി പിടിച്ചതോടെ പാറു അവന്റെ തല മടിയിൽ വെക്കാൻ പാകത്തിന് ഇരുന്നു,,, ഒരു വാത്സല്യം തോന്നി അവൾക്ക് അവനോട്... ആ മുഖത്തെ കുസൃതി അവൾ നോക്കി ഇരുന്നു... കണ്ണും അടച്ചുള്ള കിടപ്പ് കണ്ടു അവൻ ഉറങ്ങുന്നത് വരെ അവൾ ഇരുന്നു...
ഡോർ തുറക്കുന്ന സൗണ്ട് കേട്ടു പാറു തല ചെരിച്ചു നോക്കിയതും കലിപ്പിൽ തന്നെ നോക്കി നിക്കുന്ന വിഷ്ണു ഏട്ടനെ കണ്ടു പാറു ചാടി എണീറ്റു... അവനോടുള്ള വാത്സല്യം ഞാൻ എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും എന്ന് അറിയാതെ അവൾ അവനെ നോക്കി നിന്നു...
"പാറു പോവല്ലേ... "
അവൻ ഉറക്കപിച്ചിലും അവളെ വിളിക്കുന്നത് കേട്ടു അവന് വീണ്ടും കലിപ്പ് കയറി... വിഷ്ണു അവളെ തെറി വിളിക്കാൻ എന്ന പോലെ വാ തുറന്നതും പാറു അവന്റെ വായും അടച്ചു പിടിച്ചു അവനെയും വലിച്ചു പുറത്തേക്ക് ഇറങ്ങി... അവളുടെ പ്രവർത്തി കണ്ടു അവന് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല... കയ് മാറ്റി അവൻ അവളെ തുറിച്ചു നോക്കി... നോട്ടം കണ്ടു പാറു അറിയാതെ കവിളിൽ കയ് വെച്ചു പോയി...
അവളുടെ നിൽപ്പ് കണ്ടു വിഷ്ണു ഒന്ന് ചിരിച്ചു,,, ആ ചിരി കണ്ടപ്പോൾ ആണ് അവൾക്കും ആശ്വാസം ആയത്...
"വിഷ്ണു ഏട്ടൻ എന്താ ഈ സമയത്ത് ഇവിടെ...? "
"എന്റെ ഭാര്യ ഇവിടെ അല്ലേ അപ്പോ പിന്നെ എനിക്ക് ഇങ്ങോട്ട് വന്നൂടെ... "
"കാലത്ത് വന്നപ്പോ കിട്ടിയത് അല്ലേ,,, ബാക്കി കൂടി വാങ്ങാൻ വന്നത് ആണോ... "
"ഇട്ടു മൂടാൻ പണം ഉള്ള ഇവർക്ക് അത് ഒന്നും വലിയ കാര്യം അല്ല,,, എന്ത് കൊടുത്താലും അവർ നിന്നെ വിട്ടു തരില്ല,,, അപ്പോ പിന്നെ ഞാൻ കരുതി നിന്നെ അടിച്ചു മാറ്റി കൊണ്ട് പോകാം എന്ന്... ജാനി എവിടെ... അവളെയും കൊണ്ട് പെട്ടെന്ന് വാ... "
"വിഷ്ണു ഏട്ടൻ എന്താ ഈ പറയുന്നത് ഈ സമയത്ത് എവിടെ പോകാൻ... "
"എന്റെ വീട്ടിലേക്ക്... "
"അങ്ങനെ വന്നാൽ ശരിയാവില്ല വിഷ്ണു ഏട്ടാ... ആ സ്ത്രീ അങ്ങനെ ആണെങ്കിലും അബി പാവം ആണ്,,,മനസിന്റെ താളം തെറ്റിയ ഒരു പാവം... എനിക്ക് അവനെ രക്ഷിക്കണം... അതിന് ഇപ്പോൾ വന്നാൽ ശരിയാവില്ല... "
പാറു പറയുന്നത് കേട്ടു വിഷ്ണു ദേഷ്യം കടിച്ചു പിടിച്ചു അവളെ നോക്കി...
"ഹ്മ്മ്,,, അപ്പോ ഞാൻ വരുമ്പോൾ കണ്ടത് ഒക്കെ സത്യം ആണല്ലേ,,, നിനക്കിപ്പോ അവനെ മതിയോ... "
"എന്റെ വിഷ്ണു ഏട്ടന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കൽപ്പിക്കാൻ എനിക്ക് ആവില്ല,,, എന്ന് കരുതി മറ്റൊരാളെ സ്നേഹിക്കരുത് എന്നാണോ,,, അബി ഇപ്പൊ എന്റെ കൂടപിറപ്പ് ആണ്... അവൻ ഞാൻ പറഞ്ഞാൽ അനുസരിക്കും... അത് കൊണ്ട് അവനെ രക്ഷിക്കാൻ ഞാൻ ഇവിടെ വേണം... "
"പാറു നിന്നെ എനിക്ക് മനസ്സിൽ ആവുന്നില്ല... "
"മനസിൽ ആക്കാൻ ഒന്നും ഇല്ല,,, ഞാൻ വരും എല്ലാ പ്രശ്നവും തീർത്തു മതി നമ്മുടെ ജീവിതം,,, അല്ലെങ്കിൽ സ്വസ്ഥം ആയി നമുക്ക് ജീവിക്കാൻ ആവില്ല... അത് കൊണ്ട ഞാൻ പറയുന്നത്... "
"എന്ത് ചെയ്യാനാ നിന്റെ പ്ലാൻ... "
"അറിയില്ല,,, പക്ഷെ ഉടനെ തന്നെ എന്തെങ്കിലും ചെയ്യണം... "
വിഷ്ണു അവളെ മനസ്സിൽ ആക്കാൻ പറ്റാത്ത പോലെ നോക്കി നിന്നു...
"വിഷ്ണു ഏട്ടൻ ഇപ്പോൾ തത്കാലം പോവാൻ നോക്ക്... ബാക്കി ഒക്കെ പിന്നെ... "
പാറു അവനെ പറഞ്ഞു വിടാൻ ദൃതി കാണിച്ചു അവന്റെ കയ്യും പിടിച്ചു പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും വിഷ്ണു അവളുടെ കയ്യിൽ പിടിച്ചു അവളെ അവന്റെ നെഞ്ചിൽ ഇട്ടു...
"ഇത്ര വരെ വന്നിട്ട് ഞാൻ എങ്ങനെയാ വെറുതെ പോകുന്നത്... "
അവളുടെ കണ്ണിലേക്കു നോക്കി അവൻ ചോദിച്ചതും അവൾ എന്ത് ചെയ്യും എന്ന് അറിയാതെ നിന്നു...
അവന്റെ മുഖം തന്നിലെക്ക് അടുത്ത് വരുന്നതിന് അനുസരിച്ചു അവളുടെ നെഞ്ചിഡിപ്പ് ഉയർന്നു... കണ്ണും അടച്ചു പിടിച്ചു അവന്റെ ചുംബനങ്ങൾ അവൾ ഏറ്റു വാങ്ങി,,, അവൻ അവളുടെ കവിളിൽ നിന്നും ചുണ്ടുകൾ ലക്ഷ്യം വെച്ചു പോയി...
അവൾ അതും സ്വീകരിച്ചു അവന്റെ തലയിൽ തലോടി നിന്നു... അവളെ വിട്ടു നിന്നു അവൻ വശ്യമായി പുഞ്ചിരിച്ചു... പാറു അവനെ നോക്കി ഒന്ന് പരുങ്ങി കളിച്ചു...
"വിഷ്ണു ഏട്ടൻ പോന്നില്ലേ... "
"ഞാൻ പോകുന്നുണ്ട് എങ്കിൽ നിന്നെയും കൊണ്ടേ പോകൂ... "
അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി വെച്ചു കൊണ്ട് പറഞ്ഞു,,, അവിടെ ചുംബിച്ചു കൊണ്ട് അവൻ അവളുടെ അരകെട്ടിൽ കയ് കൊണ്ട് പോയി... എന്തിനോ വേണ്ടി തിരയുന്ന അവന്റെ കയ് തടഞ്ഞു നിരത്താൻ അവൾക്കും തോന്നിയില്ല...
അവളെയും കൊണ്ട് അവൻ ബെഡിൽ വീണു,,, സ്വയം മറന്നു കൊണ്ട് അവൻ അവളിൽ ലയിച്ചു ചേർന്നു...
ഒന്നും അറിയാതെ ഗേറ്റ്ന് വെളിയിൽ ബൈക്കിൽ ഇരിക്കുകയാണ് നമ്മുടെ ഇച്ചായൻ,,, പാവം കൊതുക് കടിയും സഹിച്ചു വിഷ്ണു ഇപ്പോൾ വരും എന്ന പ്രതീക്ഷയിൽ അവിടെ തന്നെ ഉറക്കം തൂങ്ങി ഇരുന്നു...
പാവം ഉറങ്ങി അവിടെ വീണത് ഒന്നും അറിയില്ല... വിഷ്ണു അവളെയും കെട്ടിപ്പിടിച്ചു നല്ല സുഖ നിദ്രയിൽ ആയോണ്ട് അവനെ ഒന്നും ഓർത്തില്ല... 😁
💕💕💕
കണ്ണു തുറന്ന പാറു കണ്ടത് തന്നെയും ചേർത്ത് പിടിച്ചു കിടക്കുന്ന വിഷ്ണുവിനെയാണ്,,, അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് എണീറ്റു...
പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ ഞെട്ടി കൊണ്ട് വീണ്ടും അവനെ നോക്കി...
"വിഷ്ണു ഏട്ടാ എണീക്ക്,,,പെട്ടെന്ന് പോവാൻ നോക്ക്... "
"മ്മ്.. "
അവൻ ഒന്ന് മൂളി കൊണ്ട് തിരിഞ്ഞു കിടന്നു...
"വിഷ്ണു ഏട്ടാ എണീക്ക്... എവിടെയാ ഉള്ളത് എന്ന ബോധം ഉണ്ടോ... "
പാറു വീണ്ടും അവനെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു... വിഷ്ണു കണ്ണും തുറന്നു അവളെ നോക്കി ചിരിച്ചു കൊണ്ട് അവളെ പിടിച്ചു അവന്റെ നെഞ്ചിൽ ഇട്ടു...
"നല്ല ക്ഷീണം എണീക്കാൻ തോന്നുന്നില്ല... "
"അത് അല്ലേലും അങ്ങനെ ആണല്ലോ,,, പട്ടിയുടെ വാല് എന്ന് നേരെ ആവാൻ... നിങ്ങൾ ക്ഷീണം ഒക്കെ വീട്ടിൽ പോയി തീർത്തോ... ഇവിടെ നിന്നും ഒന്ന് പോകാൻ നോക്ക്... "
പാറു ചുറ്റും നോക്കി കൊണ്ട് പറഞ്ഞു...
"ഞാൻ ഇവിടെ കിടന്നു എന്ന് കരുതി നിനക്ക് എന്താ... "
"കുന്തം,,, ആവാത്ത പണിക്ക് നിക്കുമ്പോ ആലോചിക്കണം ആയിരുന്നു... ഇന്നലെ തന്നെ പറഞ്ഞു വിട്ടാൽ മതിയായിരുന്നു... "
പാറു അവന്റെ നെഞ്ചിൽ നിന്നും എണീറ്റ് അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു...
"ആവാത്ത പണിയോ,,, ഞാൻ എന്റെ കഴിവ് തെളിയിച്ചത് അല്ലേടി,,, ഇനിയും വേണേൽ തെളിയിച്ചു കാണിക്കാം... "
"അതൊക്കെ ഇയാളെ വീട്ടിൽ ചെന്നിട്ട് മതി,,, ഇപ്പോൾ തത്കാലം പോവാൻ നോക്ക്... "
പാറു അവനെ പിടിച്ചു ഇരുത്തി കൊണ്ട് പറഞ്ഞു... വീണ്ടും എങ്ങനെ ഒക്കെയോ ആളെ പിടിച്ചു നിർത്തി...
"അവർ കണ്ടാൽ പ്രശ്നം ആവും അതിന് മുന്നേ ഒന്ന് പോവാൻ നോക്ക്... "
വിഷ്ണു അവളെ നോക്കി ഒന്ന് ചിരിച്ചു ബാത്‌റൂമിൽ കയറി,,, പാറു നഖം കടിച്ചു അവൻ വരുന്നതും കാത്ത് നിന്നു...
"ഡീ നീ എന്ത് എടുക്കുകയാ ഇവിടെ,,, നിനക്ക് എഴുന്നള്ളാനായില്ലെ... "
മുറിയിൽ വന്നു അവർ ചോദിച്ചതും പാറു മറുപടി ഒന്നും പറയാതെ നിന്നതും വിഷ്ണു ഡോർ തുറന്നു പുറത്തേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു... അവർ അവളെയും മാറി മാറി നോക്കിയതും പാറു ആ നിമിഷം പകച്ചു നിന്നു...
വിഷ്ണു അവരെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് പാറുന്റെ അടുത്ത് ആയി ചെന്നു നിന്നു...
"നീ എന്താ ഇവിടെ...? "
"ഇവൾ എന്റെ ഭാര്യ അല്ലേ,,, അപ്പോ ഭർത്താവ് ആയ ഞാൻ ഇവിടെ വന്നാൽ പിന്നെ എന്താ... "
"ഡീ നീ ആരോട് ചോദിച്ചിട്ട് ആണ് ഇവനെ വിളിച്ചു അകത്ത് കയറ്റിയത്... "
പാറു കണ്ണും നിറച്ചു ഒന്നും വേണ്ടായിരുന്നു എന്ന പോലെ വിഷ്ണുനെ നോക്കി... വിഷ്ണു അവളെ നോക്കി കണ്ണ് അടച്ചു കാണിച്ചതും അവർ വന്നു പാറുനെ പിടിച്ചു മാറ്റി..
"വീട്ടിൽ അനതികൃതമായി കയറി എന്നും പറഞ്ഞു നിനക്ക് എതിരെ ഞാൻ പരാതി കൊടുക്കും... നീ കണ്ടോ,,, അകത്തു കിടന്നാൽ മാത്രമേ നീയൊക്കെ പഠിക്കൂ... "
"ദേ തള്ളേ,,, എന്റെ പെണ്ണാ ഇവൾ,,, ഇവൾ ഉള്ള സ്ഥലം ഏതായാലും ഏതു പാതിരാത്രി ആയാലും ഞാൻ അവളെ കാണാൻ തോന്നുമ്പോൾ ഞാൻ വരും... ഞാൻ കാണും എന്ന് കരുതി ഇവളെ പുറത്തേക്ക് വിടാതെ ഇതിനകത്ത് തന്നെ അടച്ചു ഇടാം എന്ന് കരുതണ്ട കേട്ടല്ലോ... നിയമം ഞങ്ങളെ കൂടെ തന്നെയാണ് നിക്കുന്നതും... "
വിഷ്ണു അവരെ നോക്കി കലിപ്പിൽ പറഞ്ഞതും അവർ വിഷ്ണുവിനെ തല്ലാൻ എന്ന പോലെ കയ് ഓങ്ങി,,, പാറു അവരെ കയ്യിൽ പിടിച്ചു അവർക്ക് മുന്നിൽ ആയി നിന്നു...
"എന്നെ കൊണ്ട് പോവാൻ ആണ് വിഷ്ണു ഏട്ടൻ വന്നത്,,, വേണം എങ്കിൽ എനിക്ക് പോവാം ആയിരുന്നു വിഷ്ണു ഏട്ടന്റെ കൂടെ... നിങ്ങൾ ഒന്നും അറിയാൻ പോണില്ല എന്നും അറിയാം,,, പക്ഷെ അത് ചെയ്യാതെ ഇരുന്നത് അബിയെ ഓർത്തു മാത്രം ആണ്... അവൻ നിങ്ങളെ കയ്യിൽ എന്തായാലും സുരക്ഷിതമല്ല,,, അവനെ സുരക്ഷിതമായ ഒരു കയ്യിൽ ഏല്പിച്ചു കൊടുത്തിട്ടേ ഞാൻ പോവൂ... ഞാൻ ഇവിടെ ഉള്ളിടത്തോളം വിഷ്ണു ഏട്ടൻ എന്നെ കാണാൻ വരും... നിങ്ങൾക്ക് സമ്മതം അല്ലെങ്കിൽ ഞാൻ പോയെക്കാം... "
അവർ പാറുനെ ഒന്ന് തുറിച്ചു നോക്കി എന്നല്ലാതെ ഒന്നും പറയാൻ ആയില്ല... രണ്ട് പേരെയും ഒന്ന് കൂടി നോക്കി അവർ പുറത്തേക്ക് പോയി...
പാറു കിച്ചണിൽ ചെന്നു വിഷ്ണുനുള്ള ചായയും കൊടുത്തു അവനെ മുൻവശം കൂടി തന്നെ യാത്ര ആക്കി...
"നിന്നോടോ അവനോടോ ദേഷ്യം ഉണ്ടായിട്ട് അല്ല,,, എന്റെ മോനെ നോക്കാൻ നിന്നെ പോലെ ഒരാളെ കിട്ടില്ല എന്ന് കണ്ടത് കൊണ്ടാണ്... അവനെ വിട്ടു നീ പോവരുത് മോളെ... അവനും അത് സഹിക്കാൻ ആവില്ല... "
"എനിക്ക് അറിയാം ആന്റി,,, പക്ഷെ എനിക്ക് ഇനിയും വിഷ്ണു ഏട്ടന്റെ അടുത്ത് നിന്ന് അകലാൻ പറ്റില്ല... കഴിഞ്ഞ മൂന്ന് വർഷം എങ്ങനെ കഴിച്ചു കൂട്ടി എന്ന് എനിക്കെ അറിയൂ... എന്ന് കരുതി അബിയെ പാതി വഴിയിൽ ഉപേക്ഷിച്ചു ഞാൻ പോവില്ല... "
അവർ കണ്ണും നിറച്ചു പാറുനെ കെട്ടിപ്പിടിച്ചു നിന്നു,,, ജാനി എല്ലാം കണ്ടു ചിരിച്ചു കൊണ്ട് മാറി നിന്നു...
വിജയി ബാവത്തിൽ വരുന്ന വിഷ്ണുനെ കണ്ടു ജെറി പല്ലും കടിച്ചു പിടിച്ചു മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു നോക്കി...
"ഞാൻ ഇവിടെ കൊതുക് കടിയും കൊണ്ട് ഇരുന്നു ഉറങ്ങുമ്പോ നീ അവിടെ പട്ടുമെത്തയിൽ ആയിരുന്നു പള്ളി ഉറക്കം അല്ലേ... "😬
"അതേ എന്റെ പാറുനെയും കെട്ടിപ്പിടിച്ചു അവളിൽ അലിഞ്ഞു ചേർന്നു കൊണ്ട്... "
"ഡാ തെണ്ടി നീ ഇതിനാണ് വന്നത് എങ്കിൽ പിന്നെ എന്തിനാ ഉറങ്ങുന്ന എന്നെയും കൊണ്ട് വന്നത്... "
ജെറി പല്ലും കടിച്ചു വീണ്ടും അവനെ നോക്കി ചോദിച്ചു...
"ഞാൻ അറിയോ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന്... ഇനിമുതൽ എനിക്ക് എന്ന് വേണേലും ഇവിടെ വരാം,,, അത് കൊണ്ട് ഇനി ഞാൻ തനിച്ചു വന്നോളാം... "
"എങ്കിൽ നിനക്ക് അപ്പോഴെങ്കിലും എന്നെ വിളിച്ചു പറയാം ആയിരുന്നു... "
"ആ സമയത്ത് ഒക്കെ ആരെങ്കിലും ഫോണിനെ പറ്റിയോ നിന്നെ പറ്റിയോ ഒക്കെ ചിന്തിക്കോ... ചുറ്റും ഉള്ളത് പോലും കാണില്ല,,, ആ സമയം അവൾ മാത്രം ആയിരുന്നു കണ്ണിലും മനസിലും... "😜
"മതി വർണിച്ചത്,,, അതും കൊതുക് കടിയും കൊണ്ട് പട്ടിണി കിടക്കുന്ന എന്നോട്... എനിക്കും ഉണ്ട് ഒന്ന്,,, നേരെ ചൊവ്വേ ഒന്ന് നോക്കുന്നു പോലും ഇല്ല... "😪
ജെറി അതും പറഞ്ഞു ബൈക്കിൽ കയറി ഇരുന്നു,,, വിഷ്ണു പാറുനെയും ചിന്തിച്ചു അവന്റെ തോളിൽ തല വെച്ചു...
"ഇത് പാറു അല്ല... "
"അത് എനിക്ക് അറിയാം,,, നീ വീട്ടിലേക്ക് വണ്ടി എടുത്തേ,,, നല്ലോണം ഒന്ന് ഉറങ്ങിയിട്ട് വേണം ക്ഷീണം തീർക്കാൻ... "😘
ജെറി വീണ്ടും അവനെ തുറിച്ചു നോക്കി വണ്ടി വിട്ടു...
💕💕💕
സ്കൂളിൽ വരുന്ന പാറുനെ കണ്ടു വിഷ്ണു അവളുടെ അടുത്തേക്ക് ചെന്നു...
"അവർ നിന്നെ വിട്ടത് ആണോ നീ ചാടി പോന്നത് ആണോ... "
"അവർ ആള് പാവാ,,, മോനു വേണ്ടി അങ്ങനെ ഒക്കെ ചെയ്യുന്നു എന്നെ ഉളളൂ... "
"എല്ലാരും പാവം തന്നെ ഞാൻ മാത്രം അല്ല അല്ലേ... "
"അത് ശരിയാ... ദേഹം മുഴുവനും നീറിയിട്ട് വയ്യാ,,, മുപ്പത്തി രണ്ട് പല്ലും ദേഹത്ത് കാണാം... "
"അത് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ... ഇനി എന്തൊക്കെ കാണാൻ ഇരിക്കുന്നു,,, എനിക്ക് ആണെങ്കിൽ ലൈസൻസ് കിട്ടിയല്ലോ അങ്ങോട്ട് വരാൻ... "
ഇളിച്ചു കൊണ്ട് വിഷ്ണു അവളെ നോക്കി...
"എന്ന് കരുതി അങ്ങോട്ടേക്ക് വന്നാൽ ഉണ്ടല്ലോ,,, ആ ക്ഷീണം ഒക്കെ അങ്ങ് മാറട്ടെ... "
"അത് പിന്നെ ആർക്കായാലും കാണില്ലേ,,, നീ അടുത്ത് ഉണ്ടായാൽ ഉറങ്ങാനും പറ്റില്ല,,, ഉറക്ക ക്ഷീണം ആണ് അല്ലാതെ... "
"ഇയാൾ എന്ത് വലിയ മാഷ് ആയാലും കാലത്ത് കുത്തി പൊക്കി എണീപ്പിക്കാൻ ആള് വേണം അല്ലേ..."
"അത് നീ കൂടെ ഉള്ളപ്പോൾ മാത്രമേ ഉള്ളൂ... "
"നന്നായി,,, ഇപ്പോൾ മാഷ് ചെല്ല്,,, പെൺകുട്ടികളുടെ ഒക്കെ സ്വപ്നം ആയ വിഷ്ണു മാധവൻ വെറും ഒരു ടീച്ചർ ആയ എന്നോട് സംസാരിക്കുന്നത് പെൺപിള്ളേർക്ക് ഒന്നും പിടിക്കുന്നില്ല എന്ന് തോന്നുന്നു,,, എന്താ ഒരു നോട്ടം അവറ്റകൾ... "😬
"ഞാൻ നിന്റേത് മാത്രം ആയിട്ടും നിനക്ക് ഈ അസൂയക്ക് ഒന്നും കുറവില്ല അല്ലേ... "
"ഈ പോക്ക് ആണെങ്കിൽ പലതും കുറയും... ഒരു കാമുകൻ വന്നിരിക്കുന്നു... "
പാറു അവനെയും പുച്ഛിച്ചു പോകുന്നത് കണ്ടു വിഷ്ണു ചിരിച്ചു കൊണ്ട് അവൾ പോവുന്നതും നോക്കി നിന്നു...
💕💕💕
"പാറു ഞാനും വരുന്നു... എനിക്ക് ഐസ്ക്രീം വേണം,,, സിനിമ കാണണം... "
റെഡി ആയി കൊണ്ടിരിക്കുന്ന പാറുന്റെ അടുത്ത് വന്നു അബി പറഞ്ഞു... പാറു ആണെങ്കിൽ അതിന്റെ ഒരു കുറവ് കൂടിയേ ഉളളൂ എന്ന പോലെ അവനെ തുറിച്ചു നോക്കി...
"മോളെ എങ്കിൽ നീ ഇന്ന് ലീവ് എടുത്തോ,,, അവന് മാത്രം അല്ല ജാനിക്കും ഒരു ആശ്വാസം ആവും... എല്ലാ ഇടവും ഒന്ന് പോയെക്കാം... "
ആന്റി വന്നു പറഞ്ഞതും ജാനി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി... അവളിൽ കണ്ട സന്തോഷം കണ്ടു പാറു എതിര് പറഞ്ഞില്ല...
"ഏതായാലും ഡ്രൈവർ വേണ്ടേ നീ നിന്റെ വിഷ്ണുനെ തന്നെ വിളിച്ചോ... "
ആന്റി അത് കൂടി പറഞ്ഞതും പാറുനും ഒരുപാട് സന്തോഷം ആയി... അവൾ അപ്പോ തന്നെ അവനെ വിളിച്ചു പറഞ്ഞു... അവനും അത് കേട്ടതോടെ ഹാപ്പി... അവളെയും കൊണ്ട് എവിടെയും പോകാൻ ആവാത്തതും ഓർത്തു അവനും വിഷം ആയി... അവൾ തന്റെ ജീവിതത്തിലേക്ക് വന്നാൽ അവളെയും കൊണ്ട് ഈ ലോകം മുഴുവനും പോണം,,, അവൻ എന്തൊക്കെയോ ചിന്തിച്ചു അവിടെ എത്തി ബൈക്ക് നിർത്തി കാറിൽ കയറി... അവന് തൊട്ട് അരികിൽ ആയി പാറു ഇരിക്കുന്നതും കാത്തു അവൻ നിന്നതും അബിയെ പിടിച്ചു അവന്റെ തൊട്ട് അടുത്തായി ഇരുത്തിയതും വിഷ്ണു കലിപ്പിൽ അവളെ നോക്കി... പാറു ഒന്ന് ഇളിച്ചു കൊണ്ട് പിന്നിൽ ആയി ജാനിയുടെ കൂടെ ഇരുന്നു... മിററിൽ കൂടി രണ്ടും പരസ്പരം കണ്ണുരുട്ടി...
അബി പറയുന്ന സ്ഥലത്ത് എല്ലാം വിഷ്ണു ക്ഷമയോടെ പോയി... എല്ലാറ്റിനും പാറു ഇളിച്ചു കാണിച്ചു...
ഷോ കാണാൻ കയറിയതും സീറ്റിൽ നുഴഞ്ഞു കയറുന്ന പാറുന്റെ കയ്യിൽ പിടിച്ചു വിഷ്ണു അവിടെ തന്നെ നിർത്തി... ജാനി കൂടി കയറിയതോടെ പാറുനെ വിട്ടു അവളുടെ കൂടെ അവനും ഇരുന്നു...
പാറു ചുറ്റും ഒന്ന് നോക്കി സ്‌ക്രീനിൽ നോട്ടം മാറ്റി... അപ്പോഴാണ് അവളുടെ കയ്യിൽ കയ് കോർത്തു പിടിച്ചു ഇരിക്കുന്ന വിഷ്ണുവിനെ കണ്ടു അവൾ പുഞ്ചിരിയോടെ അവനെ നോക്കിയത്... അവനും അവളെ നോക്കി ഇളിച്ചു കാണിച്ചു അവന്റെ പ്രവർത്തി അങ്ങ് തുടങ്ങി...അവളെ സ്വസ്ഥം ആയി ഇരിക്കാൻ സമ്മതിക്കാതെ റൊമാൻസും ആയി അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു...
"അടങ്ങി ഇരിക്ക് വിഷ്ണു ഏട്ടാ... എല്ലാരും കാണും... "
"അതിനെന്താ കണ്ടോട്ടെ നീ എന്റെ വൈഫ് അല്ലേ... "
"എന്ന് കരുതി നാട്ടുകാരെ മുഴുവനും കാണിക്കണോ...? "
"നിന്നെ പീഡിപ്പിക്കാൻ ഒന്നും അല്ല... ഒരൊറ്റ കിസ്സ് അത് മാത്രം പ്ലീസ് പാറു... "
അവന്റെ അപ്പോഴത്തെ മുഖഭാവം കണ്ടു പാറു ഒന്ന് ചിരിച്ചു... അവൻ ആ ചിരി കണ്ടതും ഒന്ന് കൂടി നീങ്ങി ഇരുന്നു അവളുടെ തോളിൽ കടിച്ചു...
പാറു അവനെ ഒന്ന് തുറിച്ചു നോക്കി തോളിൽ ഉഴിഞ്ഞു... നോക്കി പേടിപ്പിച്ചു കൊണ്ടിരിക്കുന്ന അവളെ നിമിഷ നേരം കൊണ്ട് അവൻ പിടിച്ചു ഉമ്മ വെച്ചു... പാറു ഒന്ന് തിരിഞ്ഞു ചുറ്റും നോക്കി,,, ആരെങ്കിലും കണ്ടോ എന്ന പോലെ...
ഷോ തീർന്നതും പാറു അവനെയും തള്ളി മുന്നിൽ നടന്നു... തോളിൽ നല്ല വേദന ഉണ്ട്... അത് തന്നെയാ ഈ ദേഷ്യത്തിന് കാരണം... വിഷ്ണു അവളെ സോപ്പിട്ടു വീഴ്ത്താൻ വേണ്ടി പിന്നാലെ തന്നെ ഓടി...
കാറിൽ കയറി ഇരുന്നപ്പോൾ തന്നെ വിഷ്ണുവും ജാനിയും വന്നു കയറി... പിറകെ ആന്റി വന്നതും പാറു അവനെ നോക്കി പേടിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു...
"മോളെ അബി വന്നില്ലേ അവൻ എവിടെ...? "
പെട്ടെന്നുള്ള ആന്റിയുടെ ചോദ്യം കേട്ടാണ് പാറു അവരെ കണ്ടത് തന്നെ... വിഷ്ണുന് പിന്നാലെ അബി എന്നും വിളിച്ചു കൊണ്ട് പാറുവും ഇറങ്ങി അകത്ത് കയറി... അവിടെ ഒക്കെ ശൂന്യമായത് കണ്ടു വീണ്ടും ഇറങ്ങി വന്നു അവിടെ ഒക്കെ തിരക്കി...
"എന്റെ മോൻ അവൻ എവിടെ പോയി,,, ബുദ്ധി ഇല്ലാത്ത കൊച്ചാ...അവന് എന്തെങ്കിലും പറ്റിയാൽ പിന്നെ എനിക്ക് ആരും ഇല്ല... "
എന്നൊക്കെ പറഞ്ഞു ആന്റി കരയാൻ തുടങ്ങിയതും പാറു അവരെ അടുത്ത് വന്നു എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിച്ചു...
"ഒന്നും ഉണ്ടാവില്ല ഇവിടെ എവിടെ എങ്കിലും കാണും,,, അവൻ ആന്റിയെ വിട്ടു എങ്ങും പോവില്ല... "
പാറു അവരെ സമാദാനിപ്പിച്ചു നിർത്തി എങ്കിലും അവൾക്ക് ആശ്വസിക്കാൻ ആയില്ല... മണിക്കൂറുകളോളം അവിടെ ഒക്കെ നോക്കിയും പലരോടും അന്വേഷിച്ചു എങ്കിലും അവനെ കണ്ടില്ല...
വീട്ടിലേക്ക് വന്നു അവരെ അവിടെ ആക്കി വിഷ്ണു പാറുനെയും കൊണ്ട് ഇറങ്ങി,,,ചുറ്റും നോക്കി കൊണ്ട് അവൾ അക്ഷമയായി ഇരുന്നു...
വിഷ്ണു അവളെ ഇരിപ്പ് കണ്ടു അവളെ തന്നെ നോക്കി...
"പാറു നീ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ... നിനക്ക് ഒരു ശല്യം പോയി അത്രയല്ലേ ഉളളൂ,,, അവന് വേണ്ടി അല്ലേ നീ പലതും സഹിച്ചത്... അവനായിട്ട് പോയ സ്ഥിതിക്ക് നിനക്ക് പേടിക്കാൻ ഇല്ല... "
അത് കേട്ടു പാറു അവനെ ദേഷ്യത്തോടെ നോക്കി...
"മനസിൽ ഇരിപ്പ് അതാണല്ലേ...ഒരു കാര്യം ചെയ്യൂ ഇയാൾ പോയിക്കോ ഞാൻ അന്വേഷിച്ചോളാം... അങ്ങനെ ഉപേക്ഷിക്കാൻ ആവില്ല എനിക്ക് അവനെ... "
"അല്ലേലും നിനക്ക് സ്വന്തം കാര്യം അല്ലല്ലോ വലുത്,,, മറ്റുള്ളവരെ കാര്യം നോക്കി നടന്നോ,,, ഇപ്പോൾ തന്നെ മൂന്ന് വർഷം കഴിഞ്ഞു... അടുത്ത കാലത്ത് ഒന്നും എനിക്ക് നീയും ആയി ഹാപ്പി ആയി ജീവിക്കാൻ ആവും എന്ന് തോന്നുന്നില്ല... എല്ലാരോടും കാണിക്കുന്ന സഹതാപത്തിൽ നിന്നും ഇത്തിരി എങ്കിലും എന്നോടും കാണിക്കാം... "
അവൻ പറയുന്നത് കേട്ടപ്പോൾ തന്നെ പാറു അവന്റെ കയ്യിൽ പിടിച്ചു...
"സഹതാപം ഇഷ്ട്ടം സ്നേഹം പ്രേമം ഒക്കെ എന്റെ വിഷ്ണു ഏട്ടന് ഉള്ളത് തന്നെയാ... പക്ഷെ അവനെ ജീവിതത്തിലേക്ക് കൊണ്ട് വരാനാ ഞാൻ ആഗ്രഹിച്ചത്... അല്ലാതെ ഇങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കാൻ അല്ല... വിഷ്ണു ഏട്ടൻ എന്നെ ഈ കാര്യത്തിൽ എങ്കിലും മനസ്സിൽ ആക്കണം..."
വിഷ്ണു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തലോടി... മുന്നിൽ കൂട്ടം കൂടി നിക്കുന്ന ആളുകളെ കണ്ടു വിഷ്ണു പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതും പാറു മുന്നിലേക്ക് നോക്കി...
അത് കണ്ടതും പാറുവിന്റെ നെഞ്ച് ഒന്ന് പിടഞ്ഞു,,, അവൾ ഇറങ്ങി മുന്നോട്ട് ഓടിയതും സൈഡിൽ കൂടി വന്ന ബൈക്ക് അവളെ ഇടിച്ചതുകണ്ടു വിഷ്ണു പാറു എന്നും വിളിച്ചു അവളെ അടുത്തേക്ക് ഓടി...
പാറു അവിടെ ഇരുന്നു തൊലി ഉരിഞ്ഞ കയ്യിലെക്ക് നോക്കി,,, വിഷ്ണുന് അത് കണ്ട് സഹിക്കാൻ ആവാതെ അവൻ അവിടെ ഊതി കൊടുത്തു...
"നീ മറ്റുള്ളവരെ കാര്യത്തിന് വേണ്ടി ഇങ്ങനെ ഓടി നടക്കുമ്പോ എന്നെ വേണ്ട നിന്നെ തന്നെ ഒന്ന് സൂക്ഷിച്ചാൽ എന്താ... നീ ഇല്ലെങ്കിൽ ഞാൻ ഇല്ല പാറു... "
"ഒന്നും പറ്റിയില്ലല്ലോ വിഷ്ണു ഏട്ടാ,,, അങ്ങനെ ഒന്നും ഞാൻ വിഷ്ണു ഏട്ടനെ വിട്ടു പോവില്ല പോരെ... "
അവൾ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതും വിഷ്ണു അവളെ കയ്യിൽ പിടിച്ചു നേരെ നിർത്തി... അവളുടെ കയ്യും പിടിച്ചു അവൻ ആളുകളെ ഒക്കെ നീക്കി മുന്നോട്ട് പോയതും ഒരു കാറും ബൈക്കും ഇടിച്ചതു കണ്ടു എല്ലാരേയും പോലെ അവരും നോക്കി... അബി അല്ലെന്ന് കണ്ടതും അവർ ഒന്ന് ആശ്വസിച്ചു അവിടെ നിന്നും പോയി... അന്ന് മുഴുവനും അവനെ തിരഞ്ഞു എന്നല്ലാതെ അവനെ കണ്ടെത്താൻ ആയില്ല...
💕💕💕
പാറു ആന്റിക്ക് കഴിക്കാൻ ഉള്ള ഫുഡ് കൊടുത്തു എങ്കിലും അവർ നിരസിച്ചു... അവൾ പിന്നെ ജാനിയെ എന്തൊക്കെയോ പറഞ്ഞു കഴിപ്പിച്ചു അവൾക്ക് ഉള്ള മെഡിസിൻ ഒക്കെ കൊടുത്തു... അപ്പോഴും അവൾക്കും ഒന്നും കഴിക്കാൻ തോന്നിയില്ല...
വിഷ്ണു സ്റ്റേഷനിൽ പോയത് ആണ്... ഒപ്പം ഹരിയും ജെറിയും അവന് കൂട്ടായി ഉണ്ട്... വിഷ്ണുവിനെ കണ്ടതും പാറു അടുത്തേക്ക് ഓടി...
"വിഷ്ണു ഏട്ടാ അബിയെ പറ്റി വല്ല വിവരവും കിട്ടിയോ...? "
"ഇല്ല...കണ്മുന്നിൽ നിന്നും അവൻ എവിടെ പോയി... അവന് വേറെ ആരെയെങ്കിലും അറിയോ... കുടുംബം എങ്ങാനും... "
"എനിക്ക് അവരെ പറ്റി വലിയ അറിവ് ഒന്നും ഇല്ല... ആന്റി ആണെങ്കിൽ ഒന്നും ചോദിക്കാൻ പറ്റിയ അവസ്ഥയിൽ അല്ല... "
രണ്ടും എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു...
വിഷ്ണു വീട്ടിൽ പോയതും പാറു ജാനിയുടെ അടുത്ത് ചെന്നു എന്തൊക്കെയോ ചിന്തിച്ചു കൂട്ടി,,, അവൾ പുറത്തേക്ക് ഇറങ്ങി അബിയുടെ മുറിയിൽ ചെന്നു,,, അവിടെ ആകെ നോക്കി എങ്കിലും പഴയ കുറച്ച് ഫോട്ടോസ് അല്ലാതെ വേറെ ഒന്നും അവൾക്ക് കിട്ടിയില്ല...
മുറിയിൽ വന്നു ടോർച് ഓൺ ചെയ്തു ഓരോന്നും അവൾ സൂക്ഷിച്ചു നോക്കി... ഇന്നേ വരെ അബിയുടെ അച്ഛന്റെ ഫോട്ടോ പോലും അവൾ കണ്ടിട്ട് ഇല്ലായിരുന്നു... കൊല്ലപ്പെട്ടു എന്ന് മാത്രമേ അവൾക്ക് അറിയാവൂ...
ഓരോ ഫോട്ടോയും മാറി മാറി നോക്കി അവസാനം നോക്കിയതും അതിൽ ഉള്ള മുഖം കണ്ടു പാറുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു... ആ ചതിയൻ ഇയാൾ ആയിരുന്നോ... അയാളെ മകനെ ആണോ ഞാൻ ഇത്രയും കാലം ഒരു കൂടപിറപ്പ് ആയി കണ്ടത്,,, പാറുവിനു ദേഷ്യവും സങ്കടവും ഒരു പോലെ വന്നു...
"വിഷ്ണു ഏട്ടാ ആ ആകാശ് ഇല്ലേ അവന്റെ ചെറിയച്ഛനാ അബിയുടെ അച്ഛൻ... വിഷ്ണു ഏട്ടൻ പറഞ്ഞത് തന്നെയാ ശരി ഞാൻ മറ്റുള്ളവരെ കാര്യം നോക്കിയപ്പോ സ്വന്തം കാര്യം മറന്നു... അയാളുടെ മകനെ ആണല്ലോ ഞാൻ ഇത്രയും കാലം നോക്കിയത് എന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നാ... അയാൾ എന്റെ അച്ഛന്റെ കുടുംബം ആണെന്ന് കൂടി ഓർക്കുമ്പോ സഹിക്കാൻ ആവുന്നില്ല... "
പാറു അപ്പോ തന്നെ ഫോൺ എടുത്തു വിഷ്ണുനെ വിളിച്ചു എല്ലാം പറഞ്ഞു... വിഷ്ണുവും കേട്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ അപ്പോൾ തന്നെ അവളുടെ അടുത്തേക്ക് വന്നു...
"ഇത് അവനാ ആ ചെറ്റ,,, അബിയുടെ ചേട്ടൻ ആയി വരും... ഇതൊക്കെ കാണും തോറും എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു,,, മറന്നത് എല്ലാം വീണ്ടും ഓർമയിൽ വരുന്നത് പോലെ... ആവില്ല വിഷ്ണു ഏട്ടാ എനിക്ക് ഒരിക്കലും ഒന്നും മറക്കാൻ ആവില്ല,,, മറക്കാൻ ശ്രമിക്കും തോറും വീണ്ടും എന്നെ തേടി വരുന്നത് കണ്ടില്ലേ... അതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്... "
പാറു പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ വീണു... വിഷ്ണു അപ്പോഴും എന്ത് പറയണം എന്ന് അറിയാതെ അവളെയും ചേർത്ത് പിടിച്ചു നിന്നു...
"വിഷ്ണു ഏട്ടാ എന്നെ ഇവിടെ നിന്നും ഇപ്പോൾ കൊണ്ട് പോണം,,, ഇനിയും എനിക്ക് ഇവിടെ നിക്കാൻ ആവില്ല... അയാളുടെ വീട് അല്ലേ ഇത്... ഓർമ്മകൾ എന്നെ വീണ്ടും വേദനിപ്പിക്കാൻ ശ്രമിക്കും... ഞാൻ ഇപ്പോൾ തന്നെ വിഷ്ണു ഏട്ടന്റെ കൂടെ വരും എനിക്ക് ഇവിടെ നിക്കണ്ട... "
"പാറു കൂൾ... അവർ ആരും തന്നെ ജീവനോടെ ഇല്ല,,, കണ്ടില്ലേ അയാളുടെ കയ്യിൽ ഇരിപ്പ് കൊണ്ട് സ്വന്തം ഭാര്യയും മകനും വെറുത്തത് പോലും... പിന്നെ അയാൾ അല്ലല്ലോ നിന്റെ അച്ഛന്റെ ഫാമിലി ആന്റി അല്ലേ... അതും പറഞ്ഞാൽ പോലും മനസ്സിൽ ആവാത്ത അത്രയും അകന്ന ഫാമിലി... പിന്നെ ഈ കാണുന്ന വീട് പോലും അവന്റെ അല്ല... എല്ലാം ആന്റിയുടെതാണ്... നീ കൂടുതൽ ഒന്നും ചിന്തിച്ചു തല പുകക്കണ്ട... നിനക്ക് ഇപ്പോൾ വേണേൽ എന്റെ കൂടെ വരാം... പക്ഷെ അബിക്ക് എന്ത് പറ്റി എന്ന് അറിയാതെ നമ്മൾ ഇവിടെ നിന്നും പോവില്ല... എന്തായാലും ഇത്ര ഒക്കെ ആയ സ്ഥിതിക്ക് അവനെ കണ്ടു പിടിച്ചേ നമ്മൾ പോവൂ... നിന്റെ കൂടെ ഞാൻ ഉണ്ട് പാറു... "
അവളുടെ തലയിൽ തലോടി കൊണ്ട് വിഷ്ണു പറഞ്ഞതും പാറു എല്ലാ സങ്കടവും തീർക്കാൻ എന്ന പോലെ അവനെ ഇറുക്കി പിടിച്ചു നിന്നു...
🍁🍁🍁
"കേട്ടിട്ട് എനിക്ക് എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് അടിക്കുന്നു... കാരണം അവൻ അടുത്ത് ഒന്നും പുറത്ത് ഇറങ്ങിയിട്ടില്ല... എന്നാലും അവൻ പുറത്ത് ഇറങ്ങാൻ കാത്ത് നിന്നത് പോലെ ആരാവും അവനെ കൊണ്ട് പോയത്... "
വിഷ്ണു ജെറിയെയും ഹരിയെയും നോക്കി ഗാഡമായ ചിന്തയിൽ വീണു...
"തലക്ക് സ്ഥിരം ഇല്ലാത്ത ചെക്കൻ അല്ലേ സ്വയം പോയത് ആവും... "
"അങ്ങനെ അല്ല എനിക്ക് എന്തൊക്കെയോ തോന്നുന്നു... ആ ഫോട്ടോ ഒക്കെ കണ്ടപ്പോൾ മനസിൽ എന്തൊക്കെയോ തോന്നുന്നു... എന്റെ പാറുനെ വേദനിപ്പിച്ചു എന്നുള്ള കാരണം കൊണ്ട് കൂടുതൽ ഒന്നും ചിന്തിക്കാതെ തീർത്തവനാ ഞാൻ... എന്നെയും അവളെയും ഒപ്പം കണ്ടതോടെ അബിയെയും കൂടി കണ്ടതോടെ ആരോ മനഃപൂർവം അവനെ കൊണ്ട് പോയത് ആണോ എന്നൊരു ഡൌട്ട്... "
"അതിന് ആർക്കാ ഇതൊക്കെ അറിയുന്നത്,,, എല്ലാം അറിയുന്ന രണ്ടിനെയും നമ്മൾ തീർത്തത് അല്ലേ... പിന്നെ ആരാ പുതിയ ഒരു ശത്രു... "
"അറിയില്ല എന്റെ മനസിൽ എന്തൊക്കെയോ പേടി പെടുത്തുന്ന ചിന്തകൾ ആണ്... പാറുന്റെ മുന്നിൽ ധൈര്യം കാണിച്ചു എന്നെ ഉളളൂ,,, വീണ്ടും എനിക്ക് അവളെ നഷ്ടപ്പെടുമോ എന്നൊരു പേടി... "
"അതിന് ഞങ്ങൾ ഒക്കെ സമ്മതിക്കോ... നീ ധൈര്യം ആയി ഇരിക്ക്... "
അവരുടെ ആശ്വാസ വാക്കുകൾ ഒന്നും അവന് സമാദാനം നൽകിയില്ല...
💕💕💕
ആനി ഇറങ്ങി പോയതും ജെറി അവൾ മറന്നു വെച്ച ബാഗ് കണ്ടു ലോട്ടറി അടിച്ച പോലെ ആയിരുന്നു...
അതിൽ ഒരു ആയിരം ഉമ്മ വെച്ചു അവൻ അവളുടെ വീട്ടു മുറ്റത്ത് നിർത്തി...
"വലിയ വീടാണ്... വെറുതെ അല്ല പെണ്ണ് ഒന്ന് മൈൻഡ് ചെയ്യാതെ... സാരല്ല്യ ഞാൻ കാൽ പിടിച്ചിട്ട് ആയാലും നിന്നെവീഴ്ത്തും... ഈ ബാഗ് വഴി നിന്റെ മനസിൽ കയറി കൂടും ഞാൻ... "
വീണ്ടും അതിൽ ഉമ്മ വെച്ചു കൊണ്ട് അവൻ പറഞ്ഞു... കാളിംഗ് ബെൽ അമർത്തി അവളുടെ വരവിനായി അവൻ കണ്ണും നട്ടു കാത്തിരുന്നു...
"ആരാ എന്ത് വേണം... "
വിചാരിച്ച പോലെ ഒന്നും അല്ലായിരുന്നു കാര്യങ്ങൾ,,, ഡോർ തുറന്നു മുന്നിൽ നിന്നു ചോദിക്കുന്ന ആളെ കണ്ടു ജെറി ഒന്ന് ഞെട്ടി...
"ഇത് ആനിയുടെ വീട് അല്ലേ,,, ഈ ബാഗ് എന്റെ ഓട്ടോയിൽ വെച്ചു മറന്നു... "
അയാൾ സമ്മതിച്ചു അത് വാങ്ങാൻ കയ് നീട്ടിയതും ജെറി പിൻവലിച്ചു...
"അത് പിന്നെ അവളെ വിളിച്ചു ഇതിൽ നിന്ന് വല്ലതും നഷ്ടപ്പെട്ടോ എന്ന് ചോദിക്ക്... പിന്നെ നാളെ എന്തെങ്കിലും മിസ്സ് ആയാൽ നിങ്ങൾ കരുതും ഞാൻ ആണെന്ന്... അത് കൊണ്ടാ... "
വിശ്വാസം നേടി എടുക്കുക എന്നോടൊപ്പം അവളെ ഒന്ന് കാണാൻ വേണ്ടി ആണ് അവൻ ഇത്രയും വാദിച്ചത് തന്നെ... അയാൾ അവളെ വിളിക്കാൻ അകത്തേക്ക് പോയതും ജെറി ശ്വാസം ഒക്കെ ഒന്ന് വലിച്ചു വിട്ടു...
"അച്ചൻ ആണെന്ന് തോന്നുന്നു... കണ്ടിട്ട് നല്ല മുഖ പരിചയം... ഭാവി അമ്മായി അപ്പൻ ആയോണ്ട് ആവും... "
ജെറി സ്വയം പറഞ്ഞു അവിടെ കണ്ട സോഫയിൽ കയറി ഇരുന്നു,,, വീടിന്റെ വലിപ്പം ഒന്ന് നോക്കി കാണുമ്പോ ആണ് മാല ഇട്ടു തൂക്കിയ ആകാഷിന്റെ ഫോട്ടോ കണ്ടത്,,, അത് കണ്ടതും അറിയാതെ അവൻ എണീറ്റു പുറത്തേക്ക് ഓടി...
"ഡാ വിഷ്ണു ആനി അവന്റെ പെങ്ങൾ ആണ്...എല്ലാം കൂടെ എനിക്ക് ഇപ്പോൾ എന്തൊക്കെയോ ചിന്തകൾ ആണ്... ആകെ ഒരു അസ്വസ്ഥത... "
ജെറി പറയുന്നത് കേട്ടു വിഷ്ണു ഞെട്ടി കൊണ്ട് അവരെ രണ്ടിനെയും നോക്കി...
"ഇനി അബി എങ്ങാനും അവിടെ ഉണ്ടോ... നിനക്ക് അത് ഒന്ന് നോക്കാം ആയിരുന്നു... "
"അവനെ കണ്ടപ്പോൾ തന്നെ ഞാൻ ജീവനും കൊണ്ട് ഓടിയത് ആണ്... പിന്നെയാ അബി... "
"അയാൾക്ക് എല്ലാം അറിയാം എന്ന് തോന്നുന്നു,,, എല്ലാറ്റിനും ഉള്ള പ്രതികാരം ആവും അയാൾ അബിയെ വെച്ചു ചെയ്യാൻ പോവുന്നത്... "
"പക്ഷെ അതൊക്കെ നമുക്ക് മാത്രം അറിയാവുന്ന രഹസ്യം അല്ലേ വിഷ്ണു... "
"അല്ല... അതിന് ശേഷം അയാൾ ആ വീട്ടിൽ പോയിട്ടില്ല... അത് വരെ സന്ദർശനം ഉണ്ടായിരുന്നു... മിക്കവാറും സ്വന്തം മകനെ ഇല്ലാതാക്കിയത് പോലെ അവനെയും കൊല്ലാൻ ആവും അയാളെ പ്ലാൻ... അത് നമ്മൾ ആയിരുന്നു എന്ന് എങ്ങാനും അറിഞ്ഞാൽ പിന്നെ നമ്മൾ മൂന്ന് പേരുടെയും ജീവിതം അതോടെ തീർന്നു,,, എന്ത് ചെയ്തിട്ട് ആയാലും ഒന്നും അറിയാത്ത അബിയെ രക്ഷിക്കണം... "
വിഷ്ണു എന്തൊക്കെയോ തീരുമാനിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി... അപ്പോഴും ജെറി അവനെ കണ്ട ഷോക്കിൽ ആയിരുന്നു...
"നിനക്ക് ഒരു കാര്യം അറിയോ നമ്മളെ കാര്യം തീരുമാനം ആയി... "
ജെറി അതും പറഞ്ഞു ഹരിയെ നോക്കി സങ്കടത്തിൽ ഇരുന്നു...
ഹരി അവന്റെ അടുത്തായി വന്നു ഇരുന്നു തോളിൽ കയ് വെച്ചു...
"എല്ലാം കൂടി നോക്കുമ്പോൾ എനിക്കും എന്തൊക്കെയോ തോന്നുന്നു... ഇനി നമ്മൾ എന്ത് ചെയ്യും... "
"അന്ന് അവന്റെ കൂടെ എല്ലാറ്റിനും നമ്മൾ കൂടെ ഇല്ലേ അത് പോലെ ഇതും നമ്മൾ ഒറ്റക്കെട്ടായി നേരിടും അത്ര തന്നെ... ഇത്ര ഒക്കെ ആയിട്ടും അവന് ഇത് വരെ സന്തോഷകരമായ ജീവിതം കിട്ടിയിട്ടില്ല... പാവം അവളോടൊപ്പം സന്തോഷം ആയി ജീവിക്കണം എന്ന ആഗ്രഹം മാത്രമേ ഇപ്പൊ അവനുള്ളൂ... "
വിഷ്ണു പോയ വഴി നോക്കി ജെറി പറഞ്ഞതും ഹരിയും അത് ശരി വെച്ചു...
💕💕💕
അബിയെ കുറിച്ചും മനസ്സിൽ ആക്കിയ സത്യങ്ങളെ കുറിച്ചും ഉള്ള ടെൻഷൻ ആയിരുന്നു പാറുന്... എന്തൊക്കെയോ ചിന്തിച്ചു ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും ആയി അവൾ ഇരുന്നു...
അവളുടെ ഫോൺ റിങ്ങ് ചെയ്തതും വിഷ്ണു ആണെന്ന് ഉള്ള പ്രതീക്ഷയിൽ അവൾ ഫോൺ എടുത്തു... പക്ഷെ പരിചയം ഇല്ലാത്ത നമ്പർ കണ്ടു അവൾ ഒന്ന് സംശയിച്ചു...
അബിയെ കുറിച്ച് വല്ല വിവരവും കിട്ടി ആരെങ്കിലും വിളിക്കുന്നത് ആവും എന്ന് കരുതി അവൾ കാൾ അറ്റന്റൻസ് ചെയ്തു...
"പാർവതി വിഷ്ണു എന്ന പാറു... എല്ലാരേയും ആത്മാർത്ഥമായി സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പൊട്ടി പെണ്ണ്... "
മറുപുറത്ത് നിന്നും കേട്ടത് എന്താണെന്ന് മനസിൽ ആവാതെ അവൾ ഒന്ന് കൂടി വായും പൊളിച്ചു സ്‌ക്രീനിൽ നോക്കി...
"പേടിച്ചു പോയോ... കൂടുതൽ പറഞ്ഞു പേടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല... അത് കൊണ്ട് ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം... ഇപ്പൊ പഴയ പൊട്ടി പെണ്ണ് അല്ലല്ലോ വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു. സ്കൂൾ ടീച്ചർ അല്ലേ നീ... അത് കൊണ്ട് പറയുന്നത് മുഴുവനും കേട്ടിട്ട് ബുദ്ധി കൊണ്ട് എന്ത് വേണം എന്ന് നീ തന്നെ തീരുമാനിക്ക്... "
"ആരാ നിങ്ങൾക്ക് എന്താ വേണ്ടത്... എന്തൊക്കെയാ പറയുന്നത് എന്ന് പോലും എനിക്ക് മനസ്സിൽ ആവുന്നില്ല... "
"ഇങ്ങോട്ട് ഒരു ചോദ്യവും വേണ്ട... എന്നെ ആരാണെന്ന് അറിയിക്കാൻ അല്ല ഞാൻ വിളിച്ചത്... നിന്നെ അറിയാതെ വിളിച്ചു പോയത് അല്ലെന്ന് ഞാൻ നിന്റെ പേര് പറഞ്ഞു തന്നെ വ്യക്തമാക്കി തന്നു... അത് കൊണ്ട് ഞാൻ പറയുന്നത് മാത്രം നീ കേട്ടാൽ മതി... "
അത് കേട്ടതും പാറു അറിയാതെ എണീറ്റ് നിന്നു,,, അവളുടെ മനസും എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിൽ ആവാതെ കിടന്നു പിടക്കാൻ തുടങ്ങി...
"എനിക്ക് നിന്നോട് ഒരു ചെറിയ കണക്ക് തീർക്കാൻ ഉണ്ട്,,, പിന്നെ അവനോടും... അത് നീ വഴി അവനു കിട്ടിക്കോളും... അത് കൊണ്ട് അബിയെ ഞാൻ ഇങ്ങ് കൊണ്ട് വന്നു... അവൻ ഇപ്പോൾ എന്റെ കൂടെ ഉണ്ട്... നീ എങ്ങനെയാടി കഴിഞ്ഞ മൂന്ന് വർഷം ആയി ഇതിനെ സഹിച്ചത്,,, രണ്ട് ദിവസം കൊണ്ട് എനിക്ക് മടുത്തു... അത് കൊണ്ട് ഞാൻ അവനു ഇത്തിരി ഡ്രഗ്സ് കൊടുത്തു മയക്കി കിടത്തി... ഇപ്പോൾ ഒരു ശല്യവും ഇല്ല... അവനെ ജീവനോടെ തിരികെ വേണം എന്നുണ്ടെങ്കിൽ ഞാൻ പറയുന്ന സ്ഥലത്ത് നീ തനിച്ചു വരണം... അതും ഇപ്പോൾ തന്നെ... "
"ഞാൻ വരില്ല,,, ആരാ എന്താണെന്ന് അറിയാതെ അബി എന്ന് കേൾക്കുമ്പോ ഈ രാത്രി ഞാൻ ഇറങ്ങി വരും എന്ന് കരുതിയോ നിങ്ങൾ... എന്നാൽ കേട്ടോ ഒരിക്കലും ഞാൻ വരില്ല,,, പഴയ പൊട്ടി അല്ലെന്ന് നിങ്ങൾ തന്നെ അല്ലേ പറഞ്ഞത് എന്നിട്ടും അവൾ ആണെന്ന് കരുതി ആണോ ഇങ്ങനെ ഒക്കെ എന്നോട് സംസാരിച്ചത്... "
"നിന്റെ ഈ മാറ്റം എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി... ബുദ്ധി വളരുന്നതോടൊപ്പം നീയും വളർന്നു കാണും അല്ലേ... എനിക്ക് നിന്നെ കാണാൻ കൊതി ആയിട്ട് വയ്യ... അബിയെ കൊണ്ട് വരുന്ന അന്ന് നിന്നെ ഞാൻ ശരിക്കും അങ്ങ് കണ്ടില്ല... പക്ഷെ ഒന്ന് കണ്ടു വിഷ്ണു അവൻ നിന്നെ ചുംബനം കൊണ്ട് മൂടുന്നത്... "
അത് കേട്ടതും പാറു അന്ന് ചുറ്റും നോക്കിയത് ഓർത്തു,,, ആരും തന്നെ നോക്കുന്ന പോലെ അവൾക്ക് തോന്നിയില്ല,,, ഒരു പരിചയം ഉള്ള മുഖവും അവൾ കണ്ടില്ലായിരുന്നു...
"ആലോചിച്ചു തല പുകക്കണ്ട നീ എന്നെ കണ്ടിട്ടില്ല,,, കിസ്സ് കിട്ടിയപ്പോ നീ ആരെങ്കിലും കണ്ടോ എന്ന് ചുറ്റും നോക്കുന്നത് ഞാൻ കണ്ടിരുന്നു... അവൻ നിന്നെ കടിച്ചു വേദനിപ്പിച്ചതും ഞാൻ കണ്ടിരുന്നു,,, അപ്പോൾ എനിക്ക് അവനെ കൊല്ലാൻ ഉള്ള ദേഷ്യം ആയിരുന്നു ഉണ്ടായിരുന്നത്... "
എല്ലാം കേട്ടു തിരിച്ച് ഒന്നും പറയാൻ ആവാതെ പാറു തരിച്ചു നിന്നു... ആരാവും വീണ്ടും ഇങ്ങനെ ഒരു ശത്രു എന്ന ചിന്തയിൽ ആയിരുന്നു അവൾ... എല്ലാം കഴിഞ്ഞു എന്ന് കരുതി ഒരുപാട് സന്തോഷിച്ചത് ആണ്...
"ബാക്കി ഒക്കെ നേരിട്ട് പറയാം,,, നിനക്ക് അബിയെ ജീവനോടെ കാണണം എന്നുണ്ടെങ്കിൽ ഇപ്പൊ വരാം... പിന്നെ ഞാൻ ഈ വിളിച്ചു പറഞ്ഞത് ഒന്നും ഇപ്പോൾ തന്നെ കെട്ടിയോനെ വിളിച്ചു പറഞ്ഞെക്കല്ലേ... അവനെ പേടിച്ചിട്ട് ഒന്നും അല്ല... അവന്റെ ജീവൻ ഇല്ലാതാവും എന്ന് കരുതി ആണ്,,, അങ്ങനെ ആവുമ്പോ അവൻ വേദനിക്കുന്നത് എനിക്ക് കാണാൻ ആവില്ല,,, അവന്റെ ജീവിതവും സന്തോഷവും സ്വപ്നവും എല്ലാം തകരുന്നത് എനിക്ക് കണ്ണ് നിറച്ചു കാണണം... അവൻ ജീവനോടെ വേണം എന്നാണല്ലോ നിന്റെയും ആഗ്രഹം... അപ്പോ നീ അബദ്ധം ഒന്നും കാണിക്കില്ല എന്ന് നന്നായിട്ട് എനിക്ക് അറിയാം... "
"നിങ്ങൾക്ക് എന്താ വേണ്ടത്...? "
പാറു സങ്കടവും ദേഷ്യവും ഉള്ളിൽ ഒതുക്കി ചോദിച്ചു...
"എനിക്ക് അഞ്ച് കാര്യങ്ങൾ വേണം... അതിൽ ഒന്ന് നീയാണ്,,, ബാക്കി ഒക്കെ വയ്കാതെ മനസ്സിൽ ആവും... അത് കൊണ്ട് ഇപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങിയേക്ക്... "
അത് കേട്ടു അവൾ ഒന്ന് പുച്ഛിച്ചു,,, ഒരിക്കൽ ഇങ്ങനെ ഒരു ബുദ്ധി മോശം കാണിച്ചത് ആണ് തന്റെ ജീവിതം ഇത്രയും തകർന്നത്... എന്ത് വന്നാലും വിഷ്ണു ഏട്ടൻ അറിയാതെ ഒന്നും ചെയ്യില്ല എന്ന തീരുമാനം എടുത്തു നിന്നു...
"അബിയെ എനിക്ക് ജീവനോടെ വേണം എന്നുള്ളത് എന്റെയും ഒരു ആഗ്രഹം ആണ്... ബാക്കി നാല് ആഗ്രഹവും ബാക്കി ഉണ്ട്... ആരായാലും നിന്നെ കൊല്ലണം,,, നിന്റെ മരണം കൊണ്ട് നിന്നെ പോലുള്ളവൻ ഒക്കെ ഒന്ന് മാറ്റി ചിന്തിക്കണം... നിന്നെ ഉണ്ടാക്കിയവരോട് നേരിട്ട് ചോദിക്കണം വളർത്തുമ്പോ എവിടെ ആണ് പിഴച്ചത് എന്ന്... പിന്നെ നിന്നെ കൊള്ളുമ്പോൾ അത് എന്റെ വിഷ്ണു ഏട്ടന്റെ കയ് കൊണ്ട് തന്നെ ആവണം എന്ന ആഗ്രഹവും എനിക്ക് ഉണ്ട്... "
അപ്പുറത്ത് നിന്നും ഉള്ള അട്ടഹാസം കേട്ട് പാറു ഒന്ന് ചിരിച്ചു...
"നിനക്ക് അല്ലേ ആവശ്യം നീ ഒരു ആണാണ് എങ്കിൽ എന്റെ അടുത്തേക്ക് വന്നേക്ക്... പിന്നെ അബിക്ക് എന്തെങ്കിലും സംഭവിച്ചാൽ... ഇല്ല നീ അങ്ങനെ ഒന്നും ചെയ്യില്ല... കാരണം അതാണ് നിന്റെ ലക്ഷ്യം എങ്കിൽ കഴിഞ്ഞ രണ്ട് ദിവസം നീ അവനെ സഹിക്കില്ലല്ലോ... "
പാറു വീണ്ടും ഒന്ന് ചിരിച്ചു കാൾ ഓഫ് ചെയ്തു,,, ഇത്തിരി ആശ്വാസം തോന്നി എങ്കിലും ആരാണ് ഈ പുതിയ ശത്രു എന്ന് മനസ്സിൽ ആവാതെ അവൾ ഇരുന്നു...
അപ്പോ തന്നെ വിഷ്ണുന് വിളിച്ചു എങ്കിലും സ്വിച്ച് ഓഫ് എന്ന് കേട്ടു പാറുന് വീണ്ടും ടെൻഷൻ ആയി... പാറു വീണ്ടും ശ്രമിച്ചു നോക്കി എങ്കിലും അത് തന്നെ ആയിരുന്നു അവസ്ഥ...
🍁🍁🍁
വിഷ്ണു ജെറിയെയും കൊണ്ട് യാത്രയിൽ ആണ്...
"ഉറങ്ങി കിടക്കുന്ന എന്നെയും വലിച്ചു നീ എങ്ങോട്ടാ... നിനക്ക് ഈയിടെ ആയി നേർച്ച വല്ലതും ഉണ്ടോ എന്നെ ഉറങ്ങാൻ സമ്മതിക്കില്ല എന്ന്... എപ്പോ നോക്കിയാലും ഇത് തന്നെ ആണല്ലോ പണി... "
ജെറി കോട്ടുവായും ഇട്ടു അരിശം കാണിച്ചു കൊണ്ട് പറഞ്ഞു...
"നിന്നെ കൊല്ലാൻ കൊണ്ട് പോവാ... മനുഷ്യൻ ഇവിടെ മുള്ളിന് മേൽ ചവിട്ടി നിക്കാ അപ്പോഴാ അവന്റെ ഒരു ഉറക്കം... "
"മുള്ളോ എവിടെ...? "
"എന്റെ തലയിൽ,,, ഇതിനെ ഏത് നേരത്ത് ആണാവോ കൂടെ കൂട്ടാൻ തോന്നിയത്... അവനെ വിളിച്ചാൽ മതിയായിരുന്നു... "
"അവന് ഇപ്പോൾ ഭാര്യയെയും കെട്ടിപ്പിടിച്ചു ഉറക്കം ആവും അവന്റെ ഒക്കെ ഒരു യോഗം... "😓
"അതിനും വേണം ഒരു യോഗം,,, എനിക്കും നിനക്കും അതൊന്നും വിധിച്ചിട്ടില്ല... "
അത് കേട്ടപ്പോൾ ആണ് അവന് ഇത്തിരി ആശ്വാസം ആയത്... എന്നോടൊപ്പം ആളുണ്ടല്ലോ...
"ഈ വഴി കണ്ടിട്ട് നല്ല പരിചയം ഉണ്ടല്ലോ നീ എങ്ങോട്ടാ ഈ പോവുന്നത്... "
ഇരുട്ടിലും കണ്ടു മറന്ന വഴി കണ്ടു ജെറി ചുറ്റും നോക്കി കൊണ്ട് ചോദിച്ചു...
"നമ്മൾ നമ്മുടെ ഒരു പഴയ തറവാട്ടിൽ ആണ് പോകുന്നത്... "
"ഓഹ് അതാണ് അല്ലേ ഒരു പരിചയം അത് പറ,,, അമ്മയുടെ ആണോ മാഷിന്റെ ആണോ... "
"അവർ ആരുടേയും അല്ല... "
ജെറി വീണ്ടും കൺഫ്യൂഷൻ ആയി പിന്നെ ആരെയാ എന്ന ചിന്തയിൽ ഇരുന്നു... വിഷ്ണു ബൈക്ക് നിർത്തിയപ്പോ തന്നെ അവൻ ഇറങ്ങി ചുറ്റും നോക്കി 🤔...
"ഡാ ഇത്... ഇത് അതല്ലേ... ഇത് അവന്റെ എസ്റ്റേറ്റ് അല്ലേ... ഇതാണോ നിന്റെ പഴയ തറവാട്... "
ജെറി ഞെട്ടി കൊണ്ട് അവനെ നോക്കി പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവനെയും കൂട്ടി അകത്തേക്ക് കയറി...സ്റ്റെയർ കയറി പോകുമ്പോ എല്ലാം ജെറി ഒരു ബീതിയോടെ ചുറ്റും നോക്കി...
മുകളിൽ എത്തിയതും വിഷ്ണു ലേറ്റ് ഓൺ ചെയ്തു... കുടിച്ചു ബാക്കി വന്ന മദ്യ കുപ്പികളും നിരത്തി വെച്ച ഗ്ലാസ് എല്ലാം കണ്ടു അവർ പരസ്പരം നോക്കി...
"ആരെയും കാണുന്നില്ല,,, പക്ഷെ ഇതൊക്കെ ഇവിടെ ഇട്ടിട്ട് കുറച്ച് നേരം ആവുന്നേ ഉളളൂ... അല്ല നീ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നത്... "
ജെറി ഒന്നും മനസ്സിൽ ആവാതെ വിഷ്ണുന്റെ നിൽപ്പ് കണ്ടു ചോദിച്ചു...
"ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ വേണ്ടി വന്നതാ,,, ഇപ്പോൾ അത് ഏകദേശം ക്ലിയർ ആയി... ഇനി ആളെ ഒന്ന് കാണുകയെ വേണ്ടൂ... "
"ആരെ...? "
"അതൊക്കെ പറയാം... നീ വാ... "
വിഷ്ണു അവിടെ നിന്നും ദൃതിയിൽ ഇറങ്ങി... എന്തോ ഓർത്ത പോലെ ഫോൺ എടുത്തു ഓൺ ചെയ്തു നോക്കിയതും പാറുന്റെ അഞ്ചാറ് മിസ്സ്ഡ് കാൾ കണ്ടു അവന് ഭയം തോന്നി...
അവൻ അപ്പോ തന്നെ അവളുടെ ഫോണിൽ വിളിച്ചു എങ്കിലും റിങ്ങ് ചെയ്യുന്നുണ്ട് എങ്കിലും എടുക്കാത്തത് കണ്ടു അവന് ഭയം തോന്നി...
ഒന്നും പറയാൻ ആവാതെ അവൻ ബൈക്ക് ഹൈ സ്പീഡിൽ എടുക്കുന്നത് കണ്ടു ജെറി ഒന്നും ചോദിക്കാതെ തന്നെ എല്ലാം മനസിൽ ആക്കിയിരുന്നു...
കരച്ചിലും സങ്കടവും ഒരു പോലെ അവനെ അലട്ടുന്നുണ്ടായിരുന്നു... അത് കൊണ്ട് തന്നെ കണ്മുന്നിൽ തെളിയുന്നത് ഒന്നും അവന് കാണാൻ ആയില്ല... വണ്ടി എവിടെയോ ഇടിച്ചതും ജെറിയും വിഷ്ണുവും ഒരു പോലെ ഞെട്ടി തരിച്ചു നിന്നു...ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ഒരു നിമിഷം ആശ്വസിച്ചു...
ജെറി അവനെയും പിന്നിൽ ഇരുത്തി വണ്ടി എടുത്തു... മുറ്റത്ത് വണ്ടി നിർത്തിയതും വിഷ്ണു ചാടി ഇറങ്ങി പാറു എന്ന് വിളിച്ചു... ഡോർ തുറന്നു നിക്കുന്ന ആന്റിയെ കണ്ടു വിഷ്ണു അവരെ ഒന്നും നോക്കാതെ അകത്തേക്ക് കയറി...
"പാറു... "
എന്നും വിളിച്ചു അവൻ ഓരോ മുറിയിലും കയറി ഇറങ്ങി...
"അവൾ ഉറങ്ങി കാണും മോനെ... കാലത്ത് കണ്ടാൽ പോരെ... വെറുതെ എന്തിനാ ഉറങ്ങി കിടക്കുന്ന അവളെ വിളിച്ചു ഉണർത്തുന്നത്... "
ആന്റി ചോദിക്കുന്നത് കേട്ടു വിഷ്ണു അവരെ തുറിച്ചു നോക്കി...
അവന് പിന്നാലെ ജെറിയും അവരും നടന്നു,,, വീട് മൊത്തം അവളുടെ പേരും വിളിച്ചു നടന്നു എന്നല്ലാതെ അവളെ കണ്ടില്ല...
വിഷ്ണു സഹിക്കാൻ ആവാതെ കരഞ്ഞു കൊണ്ട് സ്വയം കയ് ബിത്തിയിൽ അമർത്തി ഇടിച്ചു...
"എന്നാലും ഈ നേരത്ത് അവൾ എവിടെ പോയതാ... "
ആന്റി ചോദിക്കുന്നത് കേട്ടതും വിഷ്ണു കലിപ്പിൽ അവരെ അടുത്തേക്ക് നടന്നു...
"ദേ തള്ളേ അവൾ എവിടെ ആണെന്ന് പറയുന്നത് ആണ് നിങ്ങക്ക് നല്ലത്,,, അല്ലെങ്കിൽ കൊന്നു കളയും ഞാൻ... "
"എനിക്ക് അറിയില്ല... ഞാൻമുറിയിൽ പോവുമ്പോ അവൾ ജാനിയുടെ അടുത്ത് ഉണ്ടായിരുന്നു... ഞാൻ കണ്ടതാ... "
അപ്പോഴാണ് വിഷ്ണുനും അവളെ പറ്റി ഓർത്തത്... അവൻ അവരെയും തള്ളി മാറ്റി താഴേക്ക് ഓടി...
സുഖം ആയി ഉറങ്ങുന്ന ജാനിയെ കണ്ടു അവളെ ഉണർത്താതെ വിഷ്ണു പുറത്തേക്ക് ഇറങ്ങി...
അപ്പോഴാണ് അടുക്കള ഭാഗം തുറന്നു വെച്ചു കണ്ടു വിഷ്ണു അങ്ങോട്ട് ചെന്നത്... അവിടെ ഉള്ള പടിയിൽ ദൂരെക്ക് കണ്ണും നട്ടു ഇരിക്കുന്ന പാറുനെ കണ്ടു വിഷ്ണു ആശ്വാസത്തോടെ നെഞ്ചിൽ കയ് വെച്ചു...
"നീ ഇവിടെ ഇരുന്നിട്ട് ആണോ ഞാൻ അവിടെ അലമുറ ഇട്ടിട്ടും മിണ്ടാതിരുന്നത്... "
വിഷ്ണു അവളെ നോക്കി ചോദിച്ചു കൊണ്ട് അടുത്ത് ഇരുന്നു എങ്കിലും അവൾ അതൊന്നും അറിഞ്ഞ ഭാവം ഇല്ല...
"ഡീ പാറു... "
വിഷ്ണു അവളെ തട്ടി വിളിച്ചപ്പോൾ ആണ് അവൾ അറിയുന്നത് തന്നെ... അവൾ ഞെട്ടി കൊണ്ട് അവനെ തന്നെ നോക്കി ഇരുന്നു,,, പിന്നെ ബോധം വന്ന പോലെ അവന്റെ നെഞ്ചിൽ വീണു പൊട്ടികരഞ്ഞു...
"വിഷ്ണു ഏട്ടാ ആരാണെന്ന് അറിയില്ല പക്ഷെ അബി അവന്റെ അടുത്ത് ആണെന്ന് പറഞ്ഞു എന്നെ വിളിച്ചു... ഞാൻ ചെല്ലണം എന്നും പറഞ്ഞു,,, ഒരിക്കൽ ഞാൻ കാണിച്ച മണ്ടത്തരം കൊണ്ടാ എന്റെ ജീവിതം ഇപ്പോഴും ഒന്നും അല്ലാതെ പാതി വഴിയിൽ നിക്കുന്നത്... ഇന്ന് വീണ്ടും എനിക്ക് അതിന് തോന്നിയില്ല,,, പക്ഷെ അബി അവനെ എന്തെങ്കിലും അവർ ചെയ്യോ... ആർക്കാ വീണ്ടും ഞങ്ങളോട് ഇത്രക്ക് ദേഷ്യം... വിഷ്ണു ഏട്ടൻ വേദനിക്കുന്നത് കാണാനും ഞങ്ങളുടെ ജീവിതം നശിച്ചു കാണാനും ഒക്കെ ആണ് അവരുടെ ആഗ്രഹം... എന്താ ഇതൊക്കെ വിഷ്ണു ഏട്ടാ... "
"ഒന്നുല്ല പാറു,,, ആരെങ്കിലും വെറുതെ നിന്നെ പേടിപ്പിക്കാൻ ചെയ്തത് ആവും... "
"അല്ല ഇത് അങ്ങനെ ഒന്നും അല്ല... എന്തൊക്കെയോ ലക്ഷ്യം ഉണ്ട് അവന്... എനിക്ക് വയ്യ ഇനിയും സഹിക്കാൻ... അബിയെ രക്ഷിക്കണം,,, ഒപ്പം വിഷ്ണു ഏട്ടൻ തന്നെ അയാളെ കൊല്ലുകയും വേണം... ആരായാലും ഇനി നമ്മുടെ ജീവിതത്തിൽ ഒരു നിഴൽ ആയി പോലും വരാൻ പാടില്ല... "
"ആരും വരില്ല എന്റെ പാറു,,, ഈ വിഷ്ണു നിനക്ക് വാക്ക് തരാ... ഒന്ന് കൊണ്ടും നീ പേടിക്കേണ്ട... ഇപ്പോൾ വന്നു കിടക്കാൻ നോക്ക്,,, ഇങ്ങനെ ഇരുന്നാൽ പിന്നെ എന്റെ പാറുന് പനി പിടിക്കും വന്നേ... "
വിഷ്ണു അവളെ കയ്യിൽ പിടിച്ചു മുറിയിൽ കൊണ്ട് പോയി ജാനിയുടെ അടുത്ത് ആയി കിടത്തി... അവൾ ഉറങ്ങുന്നത് വരെ അവളുടെ തൊട്ടടുത്ത് തന്നെ ഇരുന്നു... ഉറങ്ങുന്ന അവളെ നോക്കി നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ അവിടെ നിന്നും എണീറ്റു...
🍁🍁🍁
കാളിംഗ് ബെൽ കേട്ടു ഡോർ തുറന്ന ആനി കണ്ടത് മുന്നിൽ നിൽക്കുന്ന വിഷ്ണുനെ ആണ്... അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി...
"ആരാ മോളെ... "
എന്നും പറഞ്ഞു അച്ഛൻ സ്റ്റെയർ ഇറങ്ങി വന്നതും വിഷ്ണു അവരെ നോക്കി,,, ജെറി പറഞ്ഞത് പോലെ മാലഇട്ടു വെച്ച ആകാശിന്റെ ഫോട്ടോയും ഒന്ന് നോക്കി...
"വിഷ്ണു ഇരിക്ക്,,, ഞാൻ കുടിക്കാൻ എടുക്കാം... "
അവൾ കിച്ചണിൽ പോവുന്നത് നോക്കി വിഷ്ണു അവിടെ ഉള്ള സോഫയിൽ കയറി ഇരുന്നു...
"ആകാശ് നിങ്ങളുടെ ഒരേ ഒരു മകൻ അല്ലേ... പിന്നെ അതാരാ... "
"അത് എന്റെ മോൾ തന്നെയാ... പക്ഷെ അമ്മ വേറെ ആണ്... "
"ഓഹ് അപ്പോ ഫാമിലി മൊത്തം ഉടായിപ്പ് ആണല്ലേ... നിങ്ങളുടെ അനിയൻ ആണ് തറ എന്ന ഞാൻ കരുതിയത് ഇതിപ്പോ നിങ്ങൾ അതിനെക്കാൾ കൂതറ ആണല്ലോ... "
"ദേ അനാവശ്യം പറയരുത്... എന്റെ അനിയന്റെ മകൾ തന്നെയാ അത്... പിതൃത്വം നിഷേദിച്ച അവന്റെ കൂടെ ജീവിക്കാൻ ഒരു പെണ്ണ് ആയ അവളെ എങ്ങനെ വിടും എന്ന് കരുതി ഇത്രയും കാലം ഞാൻ ആണ് നോക്കിയത്... അവൻ പോയതോടെ ധൈര്യം ആയി ഇവളെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നു... "
"അങ്ങനെ ആണെങ്കിൽ അബിയെ എന്ത് കൊണ്ട് നിങ്ങൾ സ്വന്തം മകൻ ആയി കാണുന്നില്ല... അതോ അവൻ പെണ്ണല്ല എന്നത് കൊണ്ടാണോ... "
"ഹ്മ്മ് ജീവിച്ചിരിക്കുന്ന കാലം ഭാര്യയും മകനും അവനെ നേരെ ആക്കാൻ നോക്കിയിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു... അവന്റെ അമ്മ തന്നെ ദാരാളം അല്ലേ എല്ലാറ്റിനും... അവനെ ഒന്ന് കാണാൻ പോകുന്നത് പോലും അവർക്ക് ഇഷ്ടം അല്ല... "
"മൂന്ന് വർഷം ആയി എന്റെ ഭാര്യയാ അവന്റെ ഉപദ്രവം എല്ലാം ഏറ്റു വാങ്ങി അവനെ നോക്കുന്നത്... പക്ഷെ അവൻ ഇപ്പൊ മിസ്സിംഗ് ആണ്... എന്നിട്ടും അവൾ സന്തോഷിക്കുക അല്ല ചെയ്യുന്നത്... പോരാത്തതിന് ഭീഷണിയും അവനെ ജീവനോടെ വേണം എങ്കിൽ അവൾ നേരിട്ട് പോണം എന്ന്... ഇതിൽ നിങ്ങൾക്ക് വല്ല പങ്കും ഉണ്ടെങ്കിൽ അത് അങ്ങ് മാറ്റി വെച്ചേക്ക്... കൊന്നു കളയും ഞാൻ... "
"ഹ്മ്മ് എന്റെ മകനെയും അനിയനെയും കൊന്നത് പോലെ അല്ലേ... "
അത് കേട്ടതും വിഷ്ണു അവിടെ നിന്നും ചാടി എണീറ്റു,,, വെള്ളവും ആയി വന്ന ആനിയുടെ കയ്യിൽ നിന്നും അത് വാങ്ങി അവൻ ഒറ്റ വലിക്കു കുടിച്ചു തീർത്തു...
"വിഷ്ണു എന്റെ അനിയൻ ഒരുപാട് പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട്... എവിടെ ഒക്കെ ആരൊക്കെ ശപിച്ചു കരയുന്നുണ്ടാവും എന്ന് പോലും പറയാൻ പറ്റില്ല... അവന്റെ രക്തത്തിൽ ജനിച്ച ജന്മങ്ങൾ എത്ര എന്ന് പറയാനും പറ്റില്ല... അറിയാവുന്നവരെ ഒക്കെ ഞാൻ എന്നാൽ കഴിയും വിധം സഹായിക്കും... എന്റെ മകനും അവന്റെ പാത ആയിരുന്നു... പെണ്ണിനോടും പണത്തിനോടും ആയിരുന്നു താല്പര്യം... അവൻ കാരണം മൂന്ന് വർഷം മുൻപ് ജീവിതം നശിച്ച പാർവതിയെയും വിഷ്ണുനെയും എനിക്ക് അറിയാം... അതികം വൈകാതെ അവർ രണ്ട് പേരും ഇല്ലാതായി എന്ന് കേട്ടപ്പോൾ തന്നെ ഞാൻ ഊഹിച്ചു നിങ്ങൾ ആണെന്ന്... ഉപദേശിച്ചു നേരെ ആക്കാൻ എനിക്ക് ആയില്ല... ശിക്ഷ കൊടുത്തിട്ടും കാര്യം ഉണ്ടായില്ല... കയ് ഒഴിഞ്ഞതാ അവനെ ഞാൻ... അവൻ കാരണം പിരിഞ്ഞതും ഞാൻ അറിഞ്ഞു... ഒരുപാട് വിഷമം ഉണ്ടായിരുന്നു... അത് കൊണ്ട് തന്നെയാ ആ കുട്ടിയുടെ അച്ഛൻ മരിച്ചപ്പോൾ ഇങ്ങോട്ട് കൊണ്ട് വന്നത്... ഇത്തിരി അകന്ന കുടുംബം ആണെന്ന് കൂടി അറിഞ്ഞതോടെ സഹിക്കാൻ ആയില്ല... നിന്നെ വന്നു അന്ന് കാണണം എന്നുണ്ടായിരുന്നു... പക്ഷെ എന്റെ മോൻ പിഴപ്പിച്ച പെണ്ണിനെ നീ സ്വീകരിക്കണം എന്ന് പറയാൻ എനിക്ക് ആയില്ല... അവൾ അബിയുടെ വീട്ടിൽ ആണെങ്കിലും അവൾക്ക് പഠിക്കാൻ വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തത് ഞാൻ ആണ്... ഇത്ര ഒക്കെയേ അവരൊക്കെ കാരണം ജീവിതം നശിച്ച അവർക്ക് വേണ്ടി എനിക്ക് ചെയ്യാൻ ആവൂ... "
വിഷ്ണു അയാളുടെ കയ്യിൽ പിടിച്ചു നന്ദി സൂചകമായി ഒന്ന് ചിരിച്ചു...
"പക്ഷെ എല്ലാം അറിയുന്ന ആരോ ഇന്നും ഉണ്ട്... വീണ്ടും എന്റെ പാറുന്റെ ജീവിതത്തിൽ കയറി കളിക്കാൻ തുടങ്ങി അതും അബിയെ മുന്നിൽ നിർത്തി കൊണ്ട്... അവൾക്ക് വേണ്ടി ആരെയും കൊല്ലാൻ എനിക്ക് മടിയില്ല... ഞാൻ ഇവിടെ വന്നത് തന്നെ സാറിനെ സംശയിച്ചു കൊണ്ടാ... പക്ഷെ സാറിന്റെ മനസിന്റെ വലിപ്പം എനിക്ക് മനസ്സിൽ ആയി... ഇങ്ങനെ ഒരു മനസ് ഉള്ള വ്യക്തിക്ക് എങ്ങനെ ഇങ്ങനെ ഒരു മകൻ ഉണ്ടായി... "
"അതും അവന്റെ സന്തതി തന്നെ ആയിരുന്നു... മരിക്കും വരെ അവനും ആ രഹസ്യം അറിഞ്ഞില്ല... പറഞ്ഞാൽ അവൻ ആദ്യം വെറുക്കുന്നത് എന്തിനും കൂട്ട് വിളിക്കുന്ന ചെറിയച്ചനെ ആവും... അറിഞ്ഞു എങ്കിൽ ഒരു പക്ഷെ അവൻ മാറും ആയിരുന്നു... ഒന്നിനും സമയം കിട്ടാതെ ആയി... പറയാൻ മനസ് പാകം ആക്കി വരുമ്പോഴേക്കും രണ്ടും ഒരുമിച്ച് പോയി... "
"സാർ ഒരു നല്ല മനുഷ്യൻ മാത്രം അല്ല... ഒരുപാട് നന്മകൾ ഉള്ള ഒരു വലിയ മനുഷ്യൻ ആണ്... "
വിഷ്ണു അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു... ഇറങ്ങാൻ നേരം അവൻ വീണ്ടും ചുറ്റും ഒന്ന് നോക്കി...
"സാറിന്റെ വൈഫ്... "
"ഇല്ല... അതും നന്നായി ഒരു പക്ഷെ ഒന്നും സഹിക്കാൻ അവൾക്ക് ആവില്ല... "
വിഷ്ണു ഒന്ന് മൂളി കൊണ്ട് പുറത്തേക്ക് ഇറങ്ങി... അപ്പോഴും അവന്റെ മനസ്സിൽ പല ചിന്തകൾ ആയിരുന്നു...
💕💕💕
പാറുനെയും കൊണ്ട് വിഷ്ണു സ്കൂളിൽ നിന്നും വരുന്ന വഴി പാറു അവന്റെ പുറത്ത് തല വെച്ചു കിടന്നു...
"എന്ത് പറ്റി...? "
"ഒന്നും ഇല്ല,,, മനസ് എവിടെ ഒക്കെയോ ആണ്... "
"അത് തത്കാലം എവിടെയും കൊണ്ട് പോയി കളയാതെ എനിക്ക് തന്നെ തന്നെക്ക്... "
വിഷ്ണു അവളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു പറഞ്ഞതും പാറു അവന് ഒരു തട്ട് വെച്ചു കൊടുത്തു...
അവർക്ക് മുന്നിൽ ആയി വന്നു നിന്ന വാൻ കണ്ടു പാറു പേടിയോടെ വിഷ്ണുനെ നോക്കി,,, അവൻ അവളെ ഒന്നും ഇല്ലെന്ന് കണ്ണ് ഇറുക്കി കാണിച്ചു... അവൾ അതിന് തലയാട്ടി നിന്നു...
"ഞങ്ങളെ ബോസ് നിങ്ങളെ കാണണം എന്ന് പറഞ്ഞു... നിങ്ങളുടെ വേണ്ടപ്പെട്ട ഒരാൾ ഇപ്പൊ അവിടെ ആണ്... "
"ഓഹ് അത് ഇവളുടെ വേണ്ടപ്പെട്ട ആരും അല്ലന്നേ... ഹോം നഴ്സ് ആയി അവനെ ഇവൾ നോക്കി എന്നല്ലാതെ വേണ്ടപ്പെട്ട ആളായിട്ട് ഒന്നും ഇല്ല... അവളുടെ വേണ്ടപ്പെട്ട ആള് ദേ ഈ നിക്കുന്ന ഞാൻ ആണ്... "
"അവൻ അല്ല... ഇവരുടെ അനിയത്തി ആണ്... പിന്നെ ഇവരെ ഒറ്റയ്ക്ക് അല്ല നിങ്ങളെയും കൊണ്ട് ചെല്ലാൻ ബോസ് പ്രത്യേകം പറഞ്ഞത് ആണ്... "
"ജാനിയോ... "
പാറു വിഷ്ണുനെ നോക്കി ഞെട്ടി കൊണ്ട് ചോദിച്ചു...
"അതേ അവളെ ഞങ്ങൾ അങ്ങ് പൊക്കി,,, എന്നാലേ മേടം മുഖം കാണിക്കാൻ വരൂ ബോസ് പറഞ്ഞു... "
അത് കെട്ടതും പാറു വിഷ്ണുനെ നോക്കി... വിഷ്ണു കയറാൻ കാണിച്ചതും അവൾ അതിൽ കയറി,,, പിന്നാലെ വിഷ്ണുവും...
പഴയ എസ്റ്റേറ്റ് കണ്ടതോടെ പാറു കണ്ണീരോടെ വിഷ്ണുവിന്റെ കയ്യിൽ പിടിച്ചു...അന്ന് അനുഭവിച്ച വേദന അവളെ കൂടുതൽ കരയിപ്പിച്ചു... അപ്പോഴും വിഷ്ണു അവളുടെ കയ്യിൽ മുറുകെ പിടിച്ചു...
കയറിയ പാടെ അവർ കണ്ടത് ജെറിയെയും ഹരിയെയും ആണ്... അവരെ കണ്ടതും വിഷ്ണു ഒന്ന് ചിരിച്ചു... ഒരു മൂലയിൽ പേടിച്ചു ഇരിക്കുന്ന ജാനിയെ കണ്ടതും പാറു ഓടി അവളുടെ അടുത്തേക്ക് ചെന്നു അവളെയും ചേർത്ത് പിടിച്ചു അവരെ നോക്കി...
ബോധം ഇല്ലാതെ അബിയെ ജാനി അവൾക്ക് ചൂണ്ടി കാണിച്ചു കൊടുത്തതും പാറു ഒരു ഭയത്തോടെ അവന് അരികിൽ ആയി ചെന്നു,,, അവന്റെ കിടപ്പ് അവൾക്ക് സഹിക്കാൻ ആവാതെ അവൾ അവനെ തട്ടി വിളിച്ചു...
"അബി എണീക്ക്... നിന്റെ പാറുവാ വിളിക്കുന്നത് എണീക്ക് അബി... "
അവൾ അനക്കം ഇല്ലാത്ത അവനെ വിളിക്കുന്നത് നോക്കി കൊണ്ട് വിഷ്ണു ചുറ്റും ഒന്ന് നോക്കി... അപ്പോ അവർക്ക് അരികിൽ ആയി വരുന്ന ആളെ കണ്ട് അവർ പരസ്പരം നോക്കി...പാറു അബിയെ അവിടെ തന്നെ കിടത്തി അവർക്ക് അരികിൽ ആയി ജാനിയെയും കൊണ്ട് വന്നു നിന്നു,,, വിഷ്ണുവും ജെറിയും ഹരിയും കലിപ്പിൽ ആ വന്ന ആളെ നോക്കി നിന്നു...
"എന്താ വിഷ്ണു ഇപ്പോൾ നിനക്ക് എന്ത് തോന്നുന്നു... ഓഹ് എന്നെ കൊല്ലാൻ ആവും അല്ലേ... പക്ഷെ എപ്പോഴും നീ മാത്രം ജയിച്ചാൽ മതിയോ... "
"ചീ നിങ്ങൾ... നിങ്ങളെ ആണോ ഞാൻ നല്ല മനുഷ്യൻ ആയി കരുതിയത്,,, അപ്പോൾ നിങ്ങൾ എല്ലാം മനഃപൂർവം ആയിരുന്നു അല്ലേ... എന്തിന് വേണ്ടിയാ ഇതൊക്കെ ചെയ്യുന്നത്... "
വിഷ്ണു കലിപ്പിൽ അവന്റെ അടുത്തേക്ക് നടന്നു...
"കൂൾ വിഷ്ണു,,, ഞാൻ എന്തിനാ ഇങ്ങനെ ഒക്കെ ഇപ്പോൾ ചെയ്യുന്നത് എന്ന് നിനക്ക് അറിയണ്ടേ... എല്ലാം നീ മനസ്സിൽ ആക്കി വന്നപ്പോ ഞാൻ നിന്റെ മുന്നിൽ കളിച്ച നാടകം നീ പാടെ വിശ്വസിക്കാൻ പാടില്ലായിരുന്നു... എങ്കിൽ നിനക്ക് ഇപ്പോൾ ഇവരെയൊക്കെ കൊണ്ട് ഇവിടെ വന്നു നിക്കേണ്ടി വരില്ലായിരുന്നു... എന്തായാലും നീ ഞാൻ കണക്ക് കൂട്ടിയ സ്ഥലത്ത് തന്നെ എത്തി... അതും നിനക്ക് വേണ്ടപ്പെട്ടവരുടെ ഒക്കെ കൂടെ... "
അയാൾ പറഞ്ഞു തീർന്നതും വിഷ്ണു പൊട്ടി ചിരിക്കാൻ തുടങ്ങി... ഒപ്പം ജെറിയും ഹരിയും കൂടിയതോടെ പാറു പേടി മാറാതെ തന്നെ അവരെ നോക്കി നിന്നു...
"നീ എന്താ കരുതിയത് നട്ടാൽ മുളക്കാത്ത കുറെ നുണകൾ നീ പറയുന്നത് കേട്ടു ഞാൻ അതും വിശ്വസിച്ചു നിന്റെ വലയിൽ വന്നു വീണത് ആണെന്നാണോ... നീ എന്റെ വലയിൽ ആണ് വന്നു വീണത്... നീ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാ ഞാൻ നിന്റെ അടുത്തേക്ക് വന്നത്... ഇവളെയും കൊണ്ട് സ്കൂളിൽ വന്നതും നിന്റെ അടുത്തേക്ക് വരാൻ തന്നെയാ... "
വിഷ്ണു പറഞ്ഞു തീർന്നതും ജെറി വന്നു അവനെ ചവിട്ടി താഴെ ഇട്ടു... അയാൾ അവിടെ നിന്നും ചിരിച്ചു കൊണ്ട് ചാടി എണീറ്റു...
"ശരിയാവും നിനക്ക് ഒക്കെ ഇതൊക്കെ ചെയ്തത് ഞാൻ ആണെന്ന് മനസ്സിൽ ആയി കാണും,,, പക്ഷെ ഞാൻ ആരാണെന്ന് മനസ്സിൽ ആയി കാണില്ല അല്ലേ... "
അത് കേട്ടു അവർ വീണ്ടും പരസ്പരം നോക്കി...
"അതേടാ ഞാൻ തന്നെയാ ഇത്,,, നീ ഒക്കെ കൊന്നു എന്ന് കരുതി ഉപേക്ഷിച്ചു പോയ അവന്റെ ചെറിയച്ചൻ... ദേ ഈ കിടക്കുന്നവന്റെ അച്ഛൻ... ഞാൻ എന്തെങ്കിലും ആഗ്രഹിച്ചാൽ അത് നേടി എടുത്തേ അടങ്ങൂ... അത് കഴിഞ്ഞേ കാലൻ പോലും എന്റെ അടുത്തേക്ക് വരൂ... അന്ന് പിന്നെ എനിക്ക് ബോധം ഒക്കെ വന്നപ്പോ ഞാൻ നന്നായി ആലോചിച്ചു നോക്കി... പിന്നെ നിങ്ങൾ ജയിച്ചു എന്ന് കാണിക്കാൻ വേണ്ടി ഞാൻ അവന്റെ കൂടെ അവന്റെ അച്ഛനെ കൂടി അങ്ങ് പറഞ്ഞു വിട്ടു... സ്വന്തം മകന്റെ ബോഡി കാണാൻ വന്നതാ എന്റെ ജേഷ്ടൻ... എല്ലാറ്റിനും തടസ്സം ആയി നിക്കുന്ന അയാളെ ഞാൻ അങ്ങ് തട്ടി...എന്നെയും അവനെയും കണ്ടാൽ വലിയ വിത്യാസം ഒന്നുമില്ല,,, അത് കൊണ്ട് കാര്യം എളുപ്പം ആയി... പിന്നെ ഞാൻ അവൻ ആയി അഭിനയിച്ചു... അത് കൊണ്ട് നല്ലവൻ ആയി അങ്ങ് നടന്നു... പക്ഷെ പാർവതി എന്റെ വീട്ടിൽ തന്നെ വന്നു പെട്ടത് കൊണ്ട് അവളെ എനിക്ക് കണ്ടു പിടിക്കാൻ ആയില്ല... നിങ്ങൾ പിരിഞ്ഞു എന്ന് കരുതി ആശ്വസിച്ച എനിക്ക് വീണ്ടും തെറ്റി... പൂർവാധികം ശക്തിയോടെ നിങ്ങളുടെ പ്രണയം വളർന്നു... വീണ്ടും എന്റെ കണ്മുന്നിൽ ഒരുമിച്ചു ജീവിക്കുന്നത് എനിക്ക് അങ്ങനെ വെറും കയ്യോടെ നോക്കി നിക്കാൻ പറ്റോ... അത് കൊണ്ടാ ഇവനെ ഇങ്ങോട്ട് കൊണ്ട് വന്നത്... ഇവൻ ഇല്ലാതെ എന്തായാലുംനിങ്ങൾ സന്തോഷത്തോടെ ജീവിക്കില്ല എന്ന് എനിക്ക് അറിയാം... ഇപ്പോൾ ഇവിടെ വെച്ചു എന്റെ മകൻ അബി കൊല്ലപ്പെടുന്നു... അത് ചെയ്തത് വിഷ്ണു... അതിനിടയിൽ എല്ലാറ്റിനും കൂടെ നിക്കുന്ന ഫ്രണ്ട്സും കൂടി കൊല്ലപ്പെട്ടു... എല്ലാം കണ്ടു നിന്ന പാർവതി ബാക്കി ഉള്ള ജീവിതം എന്നെ പരിപാലിച്ചു കഴിയും അല്ലേ... നിങ്ങൾ ഒക്കെ മകൾ ആണെന്ന് കരുതിയ ആനിയെ എനിക്ക് അങ്ങ് മടുത്തു... അവളെ ഞാൻ അങ്ങ് പറഞ്ഞു വിട്ടു... വർഷങ്ങൾ ആയി കൊതിക്കുന്ന നിന്നെ മാത്രം മതി എനിക്ക്... ആളുകൾ മകൾ ആണെന്നോ വെപ്പാട്ടി ആണെന്നോ അങ്ങനെ പലതും പറയും... പക്ഷെ നീ എന്നും എനിക്ക് ഭാര്യ ആയി മതി കേട്ടോ... "
അയാൾ പാറുനെ നോക്കി വശ്യമായി പറഞ്ഞതും പാറു കണ്ണും നിറച്ചു വിഷ്ണുനെ നോക്കി...
"പ്ഫ... അവളെ നിന്റെ ആ കഴുകൻ കണ്ണുകൾ കൊണ്ട് നോക്കാൻ പോലും ഞാൻ സമ്മതിക്കില്ല... നിന്നെ കൊല്ലാൻ തന്നെയാ ഞങ്ങൾ വന്നത്... "
അതും പറഞ്ഞു വിഷ്ണു അയാളെ പിടിച്ചു തള്ളി... ചുറ്റും കൂടി നിന്ന അയാളുടെ ആളുകൾ അപ്പോഴേക്കും അവരെ തല്ലാൻ തുടങ്ങിയിരുന്നു... അത് കണ്ടു പാറു ജാനിയെയും കൊണ്ട് മാറി നിന്നു...
പൊരിഞ്ഞ അടി നടക്കുന്നതും നോക്കി പാറുവും ജാനിയും തരിച്ചു നിന്നു... വിഷ്ണുവിന് തല്ല് കൊള്ളുന്നത് കാണാൻ ഉള്ള കരുത്ത് ഇല്ലാത്ത പാറു അവനെ തന്നെ കണ്ണ് എടുക്കാതെ നോക്കി നിന്നു... അവന് എതിരെ ഓരോ കയ്യും പൊങ്ങുംമ്പോ അവൾ കണ്ണ് അടച്ചു നിക്കും...
അയാളെ തല്ലി അവശനാക്കി ഇട്ട വിഷ്ണു നേരെ ചെന്നത് അബിയുടെ അടുത്ത് ആണ്...
"അബി,,, എണീക്ക്,,, ഡാ എണീക്ക് അബി... "
അവനെ തട്ടി വിളിച്ചു കൊണ്ട് വിഷ്ണു അവനെ പിടിച്ചു നിർത്തി... അവൻ തലയിൽ കയ്യും വെച്ചു ചുറ്റും ഒന്ന് നോക്കിയതും പാറുനെ കണ്ടു അടുത്തേക്ക് ചെന്നു...
"അബി നിന്നെ ഇന്നേ വരെ വേദനിപ്പിക്കാൻ മാത്രം ശ്രമിച്ച അയാളെ നിന്റെ കയ് കൊണ്ട് തന്നെ തീർക്കണം... സ്വന്തം രക്തം ആയിട്ടും നിന്നെ വെറും ഒരു പെണ്ണിന് വേണ്ടി കൊല്ലാൻ ആണ് ഇങ്ങോട്ട് കൊണ്ട് വന്നത്... നിന്റെ സ്ഥാനത്ത് ഒരു പെണ്ണായാൽ അവൻ മകൾ ആണെന്ന് പോലും നോക്കാതെ ഇവൻ പിച്ചി ചീന്തി കളയും ആയിരുന്നു... അത്രയും വൃത്തികെട്ട മനുഷ്യൻ ആണ് ഇത്... അവനെ തീർക്കാൻ arക്കാളും യോഗ്യത നിനക്ക് തന്നെയാ... "
വിഷ്ണു പറയുന്നത് കേട്ട് അബി പാറുനെ തന്നെ നോക്കി നിന്നു...
"പാറു അവൻ നീ പറഞ്ഞാൽ എന്തും അനുസരിക്കും... "
"വേണ്ട വിഷ്ണു ഏട്ടാ,,, അവന്റെ കയ് കൊണ്ട് വേണ്ട... അച്ഛൻ മകന് സ്ഥാനം നൽകിയില്ല എന്ന് കരുതി മകൻ അച്ഛന് ആ സ്ഥാനം കൊടുക്കേണ്ട എന്ന് ആര് പറഞ്ഞു... എനിക്ക് കാണേണ്ടത് വിഷ്ണു ഏട്ടന്റെ കയ് കൊണ്ട് അയാൾ തീരുന്നത് കാണാൻ ആണ്... "
"നിനക്ക് ഒക്കെ കൊല്ലാൻ പാകത്തിന് ഞാൻ നിന്നു തരും എന്ന് കരുതിയോ... "
പാറു പറഞ്ഞു തീരുന്നതിന് മുന്നേ അയാൾ പറയുന്നത് കേട്ട് എല്ലാരും ഞെട്ടി കൊണ്ട് അയാളെ നോക്കി നിന്നു...
അയാൾ എണീറ്റ് നിന്നു അരയിൽ കയ്യിട്ടു തോക്ക് എടുത്തു വിഷ്ണുന് നേരെ നീട്ടിയതും ജെറിയും ഹരിയും അടി ഒക്കെ നിർത്തി അവരെയും നോക്കി നിന്നു...
പാറു വിഷ്ണുവിന്റെ മുന്നിൽ കയറി നിന്നതും വിഷ്ണു അവളെ മാറ്റാൻ നോക്കി...
"ഞാൻ ജീവനോടെ ഉള്ളപ്പോൾ വിഷ്ണു ഏട്ടന് ഒന്നും പറ്റാൻ ഞാൻ സമ്മതിക്കില്ല... "
അയാൾ ക്രൂരമായി ചിരിച്ചു കൊണ്ട് അവളെ പിടിച്ചു തന്നിലെക്ക് അടുപ്പിച്ചു നിർത്തി... വിഷ്ണു അത് കണ്ടു പകച്ചു നിന്നു...
"എനിക്ക് ഇപ്പോൾ വേണ്ടത് ഇവളെയാ... അഞ്ച് പേർക്കും ഒരുമിച്ചു പോകാൻ ബുള്ളെറ്റ് ഉണ്ട്... ഇപ്പൊ മനസ്സിൽ ആയോ ഞാൻ കളിക്കുന്നത് വെറുതെ അല്ലെന്ന്... "
അയാൾ അതും പറഞ്ഞു അവർക്ക് നേരെ തോക്ക് ചൂണ്ടി അവളെയും കൊണ്ട് പിന്നിലെക്ക് നടന്നു... വിഷ്ണു പകച്ചു നിന്നു എങ്കിലും പാറുന്റെ വിഷ്ണു ഏട്ടാ എന്ന വിളി കേട്ടാണ് അവന് സ്വബോധം വീണ്ടെടുത്തത്...
കാൽ കീഴിൽ കിടക്കുന്ന ബിയർ ബോട്ടിൽ കണ്ടതും വിഷ്ണു അവനെ ഒന്ന് നോക്കി,,, ഒരു നിമിഷം അത് ഫുട്ബോൾ ആയി സങ്കൽപ്പിച്ചു കൊണ്ട് അവൻ അത് തട്ടി തെറിപ്പിച്ചു,,, അത് കൃത്യം അവന്റെ തലയിൽ പോയി തെറിച്ചു വീണതും അയാൾ പിന്നിലേക്ക് വീണു... കയ്യിൽ ഉള്ള തോക്ക് തെറിച്ചു വന്നതും വിഷ്ണു അത് ക്യാച്ച് ചെയ്തു...
"വിഷ്ണു അത് കലക്കി... "
ജെറി അതും പറഞ്ഞു വിസിൽ അടിച്ചതും വിഷ്ണു സൈറ്റ് അടിച്ചു കാണിച്ചു,,, പാറു അപ്പോഴേക്കും വിഷ്ണുവിന്റെ അടുത്തായി വന്നു നിന്നു...
കൂടെ എല്ലാം ഓടി പോയതും വിഷ്ണു ആ തോക്ക് അയാളെ തലയിൽ വെച്ചു അമർത്തി...
"ഒരിക്കൽ നീ തീർന്നു എന്ന് വിശ്വസിച്ചു പോയതാ ഞങ്ങൾ... പക്ഷെ ഇന്ന് പെറുക്കി എടുക്കാൻ നിന്റെ ശവം പോലും വെക്കില്ല ഞാൻ... എങ്കിൽ ഇനി ഉള്ള ഓരോ പെണ്ണിനും സ്വസ്ഥം ആയി ജീവിക്കാം... നീ കാരണം ജീവിതം നശിച്ചവർ അത് കേൾക്കുമ്പോൾ ആശ്വാസം ആവും... "
അതും പറഞ്ഞു വിഷ്ണു പിസ്റ്റൾ പ്രെസ്സ് ചെയ്യാൻ നിന്നതും അഞ്ചാറ് വെടി ശബ്ദം കേട്ട് അവൻ ഞെട്ടി കൊണ്ട് തന്റെ കയ്യിൽ നോക്കി... അത് താൻ പ്രെസ്സ് ചെയ്തില്ല,,, അയാൾ ആണെങ്കിൽ അവന്റെ കാൽ കീഴിൽ ചോരയിൽ കുളിച്ചു വീഴുകയും ചെയ്തു...
അവർ പരസ്പരം നോക്കി നിന്നതും മുന്നിൽ ആയി ആനി വന്നു നിന്നു...
"ഇവൻ കാരണം എന്റെ അപ്പച്ചൻ അമ്മച്ചി അനിയൻ എല്ലാരും എന്റെ കണ്മുന്നിൽ വെച്ചു തീർന്നു... അല്ല ഇയാൾ തീർത്തു... സൂയിസൈഡ് ചെയ്യാതെ ഇത്രയും കാലം കൂടെ നിന്നത് ഇവന്റെ അന്ത്യം എന്റെ കയ് കൊണ്ട് വേണം എന്ന് കരുതിയാ... "
ആനി പൊട്ടി കരഞ്ഞു കൊണ്ട് നിലത്തു ഊർന്നു വീണു കൊണ്ട് പറഞ്ഞു...
എല്ലാരും ഒരു സഹതാപത്തോടെ അവളെയും നോക്കി നിന്നു...
അവളുടെ തോളിൽ ഒരു കര സ്പർശം ഏറ്റതും ആനി ആളിലേക്ക് നോക്കി... മുന്നിൽ പുഞ്ചിരിച്ചു കൊണ്ട് നിക്കുന്ന ജെറിയെ കണ്ടു അവൾക്ക് വിശ്വസിക്കാൻ ആയില്ല...
"സ്നേഹിച്ചത് ഈ മനസ് ആണ്... പാതി വഴിയിൽ ഉപേക്ഷിച്ചു പോവാൻ അല്ല ഇനി ഉള്ള കാലം മുഴുവനും ഈ നെഞ്ചിൽ ചേർത്ത് പിടിച്ചു ആശ്വാസം പകരാൻ ഞാൻ കൂടെ തന്നെ ഉണ്ട്... "
വീണ്ടും അവൾ പൊട്ടി കരഞ്ഞു കൊണ്ട് ജെറിയുടെ നെഞ്ചിൽ വീണു,,, അവളെയും ചേർത്ത് പിടിച്ചു അവനും ഒന്ന് പുഞ്ചിരിച്ചു...
"ഇച്ചായ കലക്കി... "
പാറു പറഞ്ഞതും വിഷ്ണു അവളെ ചേർത്ത് പിടിച്ചു ചിരിച്ചു...
ഹരി അബിയെ കെട്ടിപ്പിടിച്ചു നിന്നതും അബി അവനെ പിടിച്ചു തള്ളി...
"അവർ പിന്നെ സ്വന്തം പെണ്ണിനെ കെട്ടിപ്പിടിച്ചു നിക്കുമ്പോ ഞാൻ അറിയാതെ നിന്നെ എന്റെ പെണ്ണായി സങ്കൽപ്പിച്ചു അതാ സോറി ബ്രോ... "😁
ഹരി അതും പറഞ്ഞു അവനിൽ നിന്നും രക്ഷപെട്ട് ജാനിയുടെ അടുത്ത് ചെന്നു നിന്നു...
💕💕💕
"വിഷ്ണു ഏട്ടാ അയാളെ ബോഡി എന്ത് ചെയ്തു,,, പോലീസ്കാർ കണ്ടു പിടിക്കോ,,, പാവം ഇച്ചായന്റെ സന്തോഷം തകർന്നു പോകുമോ... അവളും എല്ലാം മറന്നു വരുന്നേ ഉണ്ടാവൂ പാവം... "
പാറു വിഷ്ണുവിന്റെ നെഞ്ചിൽ തലയും വെച്ചു കിടന്നു കൊണ്ട് ചോദിച്ചു... എല്ലാരേയും സുരക്ഷിതമായി വീട്ടിൽ ആക്കി പോയത് ആണ് മൂന്നും... അതാ പാറുന്റെ ഈ ചോദ്യം...
"ഒരിക്കലും അവരെ നമ്മുടെ ആരുടെയും ലൈഫിൽ അയാൾ ഒരു നിഴൽ ആയി പോലും വരില്ല പോരെ... "
"മ്മ് അത് മതി... ഇനി എങ്കിലും നമുക്ക് ഇടയിൽ ആരുടേയും ശല്യം ഉണ്ടാവരുത്... എനിക്ക് ജീവിക്കണം ഈ ജീവിത കാലം മുഴുവനും എന്റെ വിഷ്ണു ഏട്ടന്റെ കൂടെ... വിഷ്ണു ഏട്ടന്റെ മക്കളെ പ്രസവിച്ചു അവരുടെ അമ്മയായി അമ്മമ്മയായി പിന്നെ മുത്തശ്ശി ആയി അങ്ങനെ ഒക്കെ... നല്ല രസം ആവും അല്ലേ ഞാൻ മുത്തശ്ശി ആയാൽ കാണാൻ... "
വിഷ്ണു കിടന്ന കിടപ്പിൽ അവളെ ഒന്ന് നോക്കി... ഇത് എവിടെ വരെ എത്തി എന്ന പോലെ😅...
"അതിന് ആദ്യം മക്കൾ വേണ്ടേ... "
"പിന്നെ വേണ്ടേ... "
"അതിന് നീ ഇങ്ങനെ മുത്തശ്ശി ആവുന്നത് ഒക്കെ കണക്ക് കൂട്ടി നിന്നാൽ ഒന്നും പറ്റില്ല... അതിന് വേണ്ടി പ്രയത്നിക്കണം... "
വിഷ്ണു അവളെ കാതിൽ ആയി പറഞ്ഞു കൊണ്ട് അവിടെ കടിച്ചതും പാറു അവനെ തന്നെ നോക്കി... അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ അധരങ്ങളിൽ തലോടി കൊണ്ട് അതിനെ തന്റെ ചുണ്ടുകളും ആയി കോർത്തു വെച്ചു... ആ ചുംബനം ദേഹത്ത് പടർന്നതും അവളും ഒരു ചിരിയോടെ അവനിൽ ചേർന്നു... എല്ലാം മറന്നു കൊണ്ടുള്ള ഒന്നാവൽ... ❣️
💕💕💕
"വിഷ്ണു ഏട്ടാ എണീറ്റെ ടൈം എത്ര ആയി എന്ന വല്ല ചിന്തയും ഉണ്ടോ... "
കാലത്ത് തുടങ്ങിയഥാണ് പാറു അവനെ തട്ടി വിളിക്കാൻ...
"രാത്രി മുഴുവനും അധ്വാനം അല്ലേ നല്ല ക്ഷീണം... "
അവൻ വീണ്ടും പുതപ്പ് നേരെ ആക്കി ചെരിഞ്ഞു കിടന്നു...
"ഇങ്ങനെ ആണെങ്കിൽ ഇന്ന് മുതൽ എന്റെ അടുത്തേക്ക് വരണ്ട കേട്ടോ... അവരൊക്കെ ഇപ്പോൾ വരും,,, പിന്നെ വിഷ്ണു ഏട്ടന്റെ ഈ കിടപ്പ് കണ്ടാൽ ഇയാൾക്ക് തന്നെയാ നാണക്കേട്... "
"അവരും ഇപ്പോൾ എന്നെ പോലെ ക്ഷീണം തീർക്കൽ ആവും... "
വിഷ്ണു പറയുന്നത് കേട്ട് പാറു വായും പൊളിച്ചു ഒരു നിമിഷം നിന്നു...
"ഇന്ന് മുതൽ പാറു എന്ന് വിളിച്ചു വാ അപ്പോ കാണിച്ചു തരാം... "
"സത്യായിട്ടും കാണിച്ചു തരോ... "
പാറു കലിപ്പിൽ അതും പറഞ്ഞു എണീറ്റ് ninnതും വിഷ്ണു അവളെ പിടിച്ചു തന്റെ നെഞ്ചിൽ ഇട്ടു കൊണ്ട് ചോദിച്ചു...
"ചീ പോയെ,,, കാലത്ത് തന്നെ വൃത്തികേട് പറയിപ്പിക്കേണ്ട... "
"നീ പറഞ്ഞോ എന്നോട് അല്ലേ... "
അവൻ അവളെ വിടാതെ തന്റെ കരവലയത്തിൽ ആക്കി പറഞ്ഞതും പാറു ഇളിച്ചു കൊണ്ട് അവന്റെ കവിളിൽ കടിച്ചു,,, അവൻ അലറി കൊണ്ട് അവളെ വിട്ടതും പാറു എണീറ്റ് ഓടി...
"നിനക്ക് ഞാൻ രാത്രി തരാം കേട്ടോ... "
വിഷ്ണു അവളെ പോക്കും നോക്കി പറഞ്ഞു കൊണ്ട് എണീറ്റു...
"അവൻ എണീറ്റോ മോളെ... "
പണിയിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്ന പാറുനെ നോക്കി വിഷ്ണുന്റെ അമ്മ ചോദിച്ചു...
"കുത്തിപൊക്കി എണീപ്പിച്ചിട്ട് ആണ് വന്നത്,,, മിക്കവാറും ബാത്‌റൂമിൽ ബാക്കി ഉറക്കം ആവും... "
പാറു അമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു...
"ബാക്കി ഞാൻ ചെയ്തോളാം,,, നീ വിഷ്ണുന് ചായ ഇട്ടു കൊടുക്ക്... "
അമ്മ ബാക്കി ജോലി ഏറ്റെടുത്തതോടെ പാറു ചായയും ആയി മുറിയിൽ ചെന്നു,,, ബാത്രൂമിൽ നിന്നു വെള്ളം വീഴുന്ന സൗണ്ട് കേട്ട് പാറു ഒന്ന് ചിരിച്ചു കൊണ്ട് ചായ വെച്ചു പുറത്തേക്ക് ഇറങ്ങി...
"പാറു മോളെ ഇത് നോക്ക്... "
പേപ്പർ അരിച്ചു പെറുക്കി കൊണ്ടിരിക്കുന്ന അച്ഛൻ പാറുനെ വിളിച്ചു പേപ്പർ കാണിച്ചതും പാറു അതിലേക്ക് നോക്കി ഒന്ന് ഞെട്ടി...
"എസ്റ്റേറ്റ് കത്തി നശിച്ചു...കാരണം റബ്ബർ തോട്ടത്തിൽ പടർന്നു പിടിച്ച തീ... അതിൽ എസ്റ്റേറ്റ് ഉടമയും വെന്തു മരിച്ചു... "
പേര് വിവരവും ചാരം പോലും വേർതിരിച്ചു എടുക്കാൻ ആവാത്ത അവസ്ഥയിൽ ആണെന്ന് കണ്ടതും പാറു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആ പേപ്പർ അച്ഛന് നേരെ തന്നെ നീട്ടി...
അപ്പോഴേക്കും മാധവൻ മാഷിന്റെ വീട്ടു മുറ്റത്ത് ആദ്യത്തെ കാർ വന്നു നിന്നു,,, ആതി ചേച്ചിയും ഭർത്താവ് വിനുവും രണ്ട് വയസ് പ്രായം ഉള്ള മോളും ഇറങ്ങി വരുന്നത് കണ്ടു പാറു പുഞ്ചിരിച്ചു കൊണ്ട് നോക്കി നിന്നു...
അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് രണ്ട് ബൈക്കിൽ ആയി ജെറിയും ഹരിയും വന്നത്... പാറു ഓടി ചെന്നു ചിത്രയെയും ആനിയെയും കെട്ടിപ്പിടിച്ചു അകത്തേക്ക് കയറ്റി...
ജെറിയും ഹരിയും വിഷ്ണുവിനെ തിരക്കി മുറിയിൽ ചെന്നതും വിഷ്ണു കണ്ണാടിക്ക് മുന്നിൽ ആണ്...
"എന്തോന്നാടാ ഇത്... നീ എന്താ വല്ല ഷോയും നടത്താൻ പൊന്നുണ്ടോ... "
"അതല്ലഡാ ഈ മുഖവും ആയി ഞാൻ എങ്ങനെ എല്ലാരുടെയും മുന്നിൽ വരും... "
കവിളിൽ ഉള്ള പാറുന്റെ മുപ്പത്തി രണ്ട് പല്ലും കാണിച്ചു കൊണ്ട് വിഷ്ണു അവരെ നോക്കി പറഞ്ഞു...
"ഇതെന്താ ഇവിടെ ഒരു കടി,,, എനിക്ക് ഒക്കെ സീൽ ചുണ്ടിൽ ആണ്... "
"ചീ പോടാ ഇത് അപ്പോ കിട്ടിയത് അല്ല... കാലത്ത് എണീക്കാൻ മടി കാണിച്ച ശിക്ഷയാ... "
"ഓഹ് ക്ഷീണം തീർത്തത് ആവും അല്ലേ... "
"അപ്പോ നിങ്ങൾക്ക് ഒക്കെ ഇല്ലേ... "
"അതും അവൾമാർ കാലത്ത് രണ്ട് തോഴി തന്നു മാറ്റി എടുത്തു... "
അത് കേട്ട് വിഷ്ണു ചിരിച്ചു കൊണ്ട് അവരെയും കൊണ്ട് പുറത്തേക് ഇറങ്ങി... ഫുഡ് ഒക്കെ കഴിച്ചു കുറെ നേരം അവിടെ ചിരിയും കളിയും ആയി സമയം ചിലവഴിച്ചു അവർ ഇറങ്ങി...
മൂന്നും ബൈക്കും എടുത്തു ഭാര്യമാരും ആയി കറക്കം ആയിരുന്നു ബാക്കി പണി... ജാനിയെ മുത്തശ്ശിക്ക് കഥ പറഞ്ഞു കൊടുക്കാൻ കൂട്ടിന് ഒരാൾ ആയി എന്ന പോലെ മുത്തശ്ശി ഏറ്റെടുത്തു...
അബിയെ ചികിത്സ ഒക്കെ ചെയ്തു അസുഖം ഒക്കെ മാറ്റി എടുത്തു... ആള് ഇപ്പൊ സ്വന്തം കമ്പനി മാനേജർ ഒക്കെ ആയി... അമ്മയും മകനും ഹാപ്പി ആയി കഴിയുന്നു... ഇനി പാറുന്റെ ലക്ഷ്യം അവനെ മനസ്സിൽ ആക്കാൻ പറ്റുന്ന ഒരു പെണ്ണിനെ കണ്ടു പിടിക്കുക എന്നതാണ്...
💕💕💕
"വിഷ്ണു സാറെ പാർവതി ടീച്ചർ തല കറങ്ങി വീണു... "
ക്ലാസ് എടുത്തു കൊണ്ടിരിക്കുന്ന വിഷ്ണു അത് കേട്ടതും അവളുടെ അടുത്തേക്ക് ഓടി... ഇപ്പോൾ അവൾ വിഷ്ണുന്റെ വൈഫ് ആണെന്ന് എല്ലാർക്കും അറിയാം...
"പാറു എന്ത് പറ്റി... "
വെള്ളം തളിച്ച് അവളെ ഉണർത്തി കൊണ്ട് വിഷ്ണു മുഖം ഒക്കെ തുടച്ചു കൊണ്ട് ചോദിച്ചു...
"അത്... അതില്ലേ... നമുക്ക് ഒരു ഫുട്ബോൾ പ്ലയെർ വേണ്ടേ അതിന്റെ എൻട്രി ആണെന്നാ തോന്നുന്നത്... "
പാറു നാണത്തോടെ അവനെ നോക്കി കൊണ്ട് പറഞ്ഞു...
"എന്താ... "
"മനസ്സിൽ ആയില്ലേ വിഷ്ണു സാർ ഒരു അച്ഛൻ ആവാൻ പോവാണെന്ന്... "
കുട്ടികൾ മുഴുവനും കോറസ് പാടിയതും പാറുവും വിഷ്ണുവും ചമ്മി അവിടെ നിന്നും എണീറ്റു... ഓരോരുത്തർ ആയി അവരെ വിഷ് ചെയ്ത് മാറി നിന്നു...
"സാർ,,, ഫുട്ബോൾ പ്ലയെർ ആക്കാൻ ആണോ സാറിന് ഇഷ്ട്ടം... "
"അല്ല... അവൻ ആയാലും അവൾ ആയാലും സ്വയം തീരുമാനിക്കട്ടെ ആരാവണം എന്ന്... അവർ ആരാവാൻ ആഗ്രഹിക്കുന്നുവോ അത് ആവട്ടെ... കൂടെ ഞാനും ഇവളും ആ സ്വപ്ന സാക്ഷാൽ കാരത്തിന് വേണ്ടി കൂടെ ഉണ്ടാവും... "
പാറുനെയും ചേർത്ത് പിടിച്ചു അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു... അവൻ അവളെയും കൊണ്ട് ഇറങ്ങുന്നത് നോക്കി ആ സ്കൂൾ ഗ്രൗണ്ടിൽ കൂടി നിന്ന മുഴുവൻ കുട്ടികളും അവരെ നോക്കി കയ് വീശി കാണിച്ചു...
വിഷ്ണു തന്റെ സന്തോഷകരമായ ജീവിതത്തിൽ പാറുനെയും കൊണ്ട് പോയി...
അപ്പോ ബാക്കി അവർ നിങ്ങളുടെ മനസിൽ ജീവിക്കട്ടെ...
ശുഭം...
✍️ Written By Ajwa
Comments
Post a Comment