MERI ZINDAGI HAI TU | ✍️ JASEENA SHERIN | SHORT STORY


         

            💗Meri Zindagi Hai Tu💗


                        ✍️ Jaseena sherin




*"Yaanu എനിക്ക് പേടിയാവുന്നു.. നീ എവിടെയാ.. അവൻ.. അവൻ എന്നെ .. .. ഇപ്പൊൾ കാണും "* അവൾ മരത്തിന്റെ ഒരു സൈഡിൽ നിന്ന് അവളെ തിരഞ്ഞ് നടക്കുന്ന ആളിലേക്ക് നോക്കി ഭയത്തോട് കൂടി  yaanu നോട്‌ call സംസാരിച്ചു..


*"നീ പേടിക്കണ്ട.. ഞാൻ ഇപ്പോൾ വരാം.. നീ എവിടെയാ മോളെ ഉള്ളെ.."*


*".. എനിക്ക് .. അറിയില്ല.. എവിടെ ആണ് എന്ന്.. ഏതോ ഒരു കാട് ആണ്.. എനിക്ക് പേടിയാവുന്നു"*


*"മോളെ നീ കരയല്ലേ... നീ വേകം ലൊക്കേഷൻ send ചെയ്യ്... നിന്നെ ആരും ഒന്നും ചെയ്യില്ല.. നിനക്ക് ഞാനില്ലേ.."* അതും പറഞ്ഞ് അവൻ call കട്ട് ചെയ്ത്.. അവൾ വേകം ലൊക്കേഷൻ send ചെയ്ത് കൊടുത്ത് ചുറ്റിലും ഒന്ന് കണ്ണോടിച്ചു.. ആകെ  ഇരുട്ട്... ചുറ്റിലും കാട്.... കുറുക്കന്റെയും പട്ടിയുടെയും സൗണ്ട് കേൾക്കുന്നു..ഇവിടെ നിന്ന് ഇവൻ എന്നെ എന്തെങ്കിലും ചെയ്താൽ ഒരു മനുഷ്യൻകുഞ്ഞ് പോലും അറിയില്ല..അവളിലെ ഭയം ആളി കാത്താൻ തുടങ്ങി.. അവളെ തിരയുന്ന ആയാളിലേക്ക്  അവൾ ഭയത്തോട് കൂടി നോക്കി


Aadhu നീ എവിടെയാ.. നീ എവിടെ ഒളിച്ചാലും നിന്നെ ഞാൻ കണ്ട് എത്തിയിക്കും.. നിനക്ക് സഫ്‌വാൻന്റെ കയ്യിൽ നിന്ന് രക്ഷയില്ല... ഹഹഹഹഹഹ...


അതും പറഞ്ഞ് അവൻ ഒരു ഭ്രാന്തനെ പോലെ അട്ടഹസിച്ച് ചിരിക്കാൻ തുടങ്ങി


അവളിലെ ഭയം അതികരിക്കാൻ തുടങ്ങി.. സഫ്‌വാൻ അവിടെ മുഴുവൻ തിരയാൻ തുടങ്ങി.. ഓരോ ഇടവും തിരഞ്ഞ് അവസാനം അവൾ ഉള്ള ഭാഗത്തേക്ക് പോയി..


പടച്ചോനെ സഫ്‌വാൻ ഇവിടേക്ക് ആണല്ലോ വരുന്നേ.. Yaanu നീ എവിടെയാ...സഫ്‌വാൻ എന്നെ ഇപ്പോൾ കാണും.. അവൻ എന്റെ നേരെ മുമ്പിൽ ആണ് ഏത് നിമിഷവും അവൻ എന്നെ കാണും.. ഞാൻ നിക്കുന്ന മരത്തിന്റെ എടുത്ത് നിന്ന് അവിടെ മുഴുവൻ തിരഞ്ഞ് പക്ഷെ അവൻ മരത്തിന്റെ പിൻവശം മാത്രം നോക്കിയില്ല.. അത് കൊണ്ട് എന്നെ കണ്ടില്ല.. അൽഹംദുലില്ലാഹ്.. അള്ളാഹുവിനെ ഞാൻ സ്തുതിച്ചു.. പക്ഷെ എന്റെ സന്തോഷത്തിന് അതിക നേരത്തെ ആയുസ്സ് ഉണ്ടായിരുന്നില്ല



ട്രിൻ ട്രിൻ.. പെട്ടന്ന് എന്റെ ഫോൺ Ring ചെയ്ത് ഞാൻ വേഗം  സൈലന്റ്ൽ ഇട്ട് ആരാണ് എന്ന് നോക്കി കമ്പിനി ആയിരുന്നു .. എനിക്ക് അത് കണ്ടപ്പോൾ ദേഷ്യം അതികരിക്കാൻ തുടങ്ങി.. ഞാൻ ഫോൺ സ്വിചോഫ് ചെയ്ത് പേടിയോടെ മുമ്പിലേക്ക് നോക്കി.. തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ സഫ്‌വാൻ എന്റെ ഫോൺ ബെല്ലടിയുന്നത് കേട്ട് അവിടെ സ്റ്റേക്ക് ആയി.. അവൻ തിരിഞ്ഞ് ഞാൻ നിൽക്കുന്ന മരത്തിന്റെ പിൻവശം ലക്ഷ്യം ചെയ്ത്  വരാൻ തുടങ്ങി.. ഞാൻ ഭയന്ന് കൊണ്ട് അവനിലേക്ക് നോക്കി



*"ഹഹഹഹഹഹഹ... നീ വിചാരിച്ചോ നിന്നെ ഞാൻ കാണില്ല എന്ന്.. ഞാൻ പറഞ്ഞില്ലേ നിനക്ക് എന്റെ കയ്യിൽ നിന്ന് രക്ഷയില്ല എന്ന്.. എനി നിന്നെ ആര് വന്ന് രക്ഷിക്കും.. നീ എങ്ങനെ എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടും.. ഹഹഹഹ.. "*


Aadhuന്റെ തൊട്ട് മുമ്പിൽ മുട്ട് കുത്തി ഇരുന്നു അവളെ നോക്കി പറഞ്ഞ് ഒരു ഭ്രാന്തനെ പോലെ പൊട്ടി ചിരിക്കാൻ തുടങ്ങി


അവളിലെ ഭയം അതികരിക്കാൻ തുടങ്ങി അവളുടെ മാനത്തിന് വേണ്ടി അവൾ ചുറ്റിലും നോക്കാൻ തുടങ്ങി..


Aadhu.. നിനക്ക് അറിയോ.. നിന്നോട് ഞാൻ എന്തെങ്കിലും പറയുമ്പോൾ നീ എല്ലാത്തിനും മുടക്ക് ആണ് പറയൽ.. ഞാൻ നിന്നോട് എത്ര അടുക്കാൻ നോക്കിയാലും നീ എന്നിൽ നിന്ന് അകലും.. എനിക്ക് നിന്നെ ഇഷ്ട്ടമാണ് പറഞ്ഞാൽ നീയും പറയും നിനക്ക് എന്നെയും ഇഷ്ട്ടമാണ് പക്ഷേ അത് ഒരു സഹോദരൻ ആയിട്ടാണ് എന്ന്...പക്ഷെ എനിക്ക് നിന്നെ ഒരു സഹോദരിയുടെ സ്ഥാനത്ത് കാണാൻ ആവില്ല.. അത് നിന്നോട് പറയാൻ ഞാൻ എത്ര ശ്രമിച്ചു. പക്ഷെ നീ അതിന് സമ്മതിച്ചോ.. ഇല്ല.. ഞാൻ എന്തേലും പറഞ്ഞാൽ നീ മുടക്ക് പറയുമ്പോൾ എന്നിലുണ്ടാവുന്ന ദേഷ്യം നിനക്ക് അറിയോ.. അതും ഇല്ല.. എന്നോട് നീ അങ്ങനെ ഒക്കെ പറയുമ്പോൾ ഞാൻ എന്നോ വിചാരിച്ചതാണ് നിനക്ക് നല്ലൊരു പണി തരണം എന്ന്.. എനിക്ക് ഒരു വിലയും കൽപ്പിക്കാത്ത നീ എനി ജീവിക്കണ്ട.. നിനക്ക് ആരയും മയക്കാൻ ഉള്ള സൗന്ദര്യവും വൈലാങ്കര തറവാട്ടിലെ പക്രു ഹാജിയുടെ ഇളയ മകന്റെ മൂത്ത മകളും നിന്റെ എല്ലാ തല്ലികൊള്ളിത്തരത്തിനും കൂട്ട് നിക്കുന്ന അനിയത്തിയും ഫ്രണ്ട്സും .. അതിന്റെ അഹങ്കാരം ആണ് നിനക്ക്..നീ എനി എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടില്ല  hamdha hamaal.. നിന്റെ അഹങ്കാരം ഇന്നത്തോടെ ഞാൻ തീർക്കും.. ഇന്ന് എല്ലാരെയും പുലികുട്ടി ആയ നീ എന്റെ മുമ്പിൽ പൂച്ച കുട്ടി ആവും.. എല്ലാരേയും പുലികുട്ടി ഇന്നത്തോട് കൂടി ഇല്ലാതെ ആവും... ഹ്ഹഹ്ഹഹ്ഹ



സഫ്‌വാൻ പറയുന്ന ഓരോ വാക്കുകളും അവളിൽ ഭയം നിറക്കാൻ തുടങ്ങി..yaanu എനി വരില്ലേ.. അവൻ വന്നില്ലെങ്കിൽ എങ്ങനെ റബ്ബേ ഞാൻ കഴുകൻ കണ്ണിന്റെ ഇടയിൽ നിന്ന് രക്ഷപ്പെടും.. എന്റെ വീട്ടിൽ എന്നെയും കാത്ത് നിൽക്കുന്ന എന്റെ ഉമ്മാക്കും ഉപ്പാക്കും അനിയത്തിക്കും എന്റെ മരണവാർത്ത ആണോ റബ്ബേ കേൾക്ക.. അത് അവർക്ക് തങ്ങില്ല അല്ലാഹ്..നീ അതിന് ഇട വരുത്തല്ലേ നാഥാ...എന്റെ മുമ്പിൽ നീ എന്തേലും വഴി കാണിച്ച് തരണേ..


അവൾ മനസ്സിൽ പടച്ചോനോട് മനമുരുകി ദുആ ചെയ്ത്.. അവളുടെ ഉള്ളിലെ ഭയം അവൾ പുറമെ കാണിക്കാതെ പറഞ്ഞ്



*"നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ ആവില്ല മിസ്റ്റർ സഫ്‌വാൻ.. നിന്നെ ഒരു ആങ്ങള ആയി കണ്ടതാണ് ഞാൻ ചെയ്ത തെറ്റ്.. നിനക്ക് എന്നെ എന്തേലും ചെയ്യാൻ ആവങ്കിൽ നീ ഒന്ന് ചെയ്ത് നോക്ക്.. "*ഞാൻ അവനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു


ഡീ.... ഇത്രയും ആയിട്ടും നിന്റെ നാക്കിന്റെ നീളം കുറഞ്ഞില്ലേ ... അതും പറഞ്ഞ് അവൻ എന്റെ മുഖത്തിന് നേരെ അവന്റെ മുഖം അടുപ്പിക്കാൻ തുടങ്ങി..ഞാൻ സർവ്വ ശക്തിയും എടുത്ത് അവനെ പിടിച്ചു തള്ളാൻ നോക്കി.. പക്ഷെ എനിക്ക് അവനെ ഒരു അടിപൊലും നീക്കാൻ ആയില്ല.. ഞാൻ മരിക്കാതെ ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ മാനം നഷ്ടപ്പെടാൻ ഞാൻ സമ്മതിക്കില്ല.. സ്വന്തം മാനം നഷ്ടപ്പെടാതെ ഇരിക്കാൻ ഞാൻ എന്തേലും വഴി ഉണ്ടോ എന്ന് അറിയാൻ വേണ്ടി മുമ്പിലേക്ക് കണ്ണുകൾ പരുതി.. അപ്പോൾ എന്റെ മനസ്സിൽ ഒരു ഐഡിയ തെളിഞ്ഞ്.. ഞാൻ ഒന്ന് ഊറി ചിരിച്ച് അവനെ നോക്കി.. അപ്പോയെക്കും അവൻ എന്റെ ഷോൾ തലയിൽ നിന്ന് ഊരാൻ നോക്കാണ് ..



*നീ..വന്നോ.. .."* ഞാൻ മുമ്പിലേക്ക് നോക്കി  സന്ദോഷം കൊണ്ട് പറഞ്ഞ് 


ഞാൻ പറയലും സഫ്‌വാൻ ഞാൻ നോക്കിയ ഭാഗത്തേക്ക് നോക്കി.. അവൻ നോക്കലും അവനെ പിടിച്ച് തള്ളി മുമ്പിൽ കണ്ട വഴിയിൽ കൂടി ഓടാൻ തുടങ്ങി..



ഡീ.... നീ എന്നെ പറ്റിച്ച് നിനക്ക് സഫ്‌വാൻന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ കഴിയും എന്ന് വിചാരിക്കണ്ട.. അതും പറഞ്ഞ് സഫ്‌വാൻ എന്റെ വയ്യാലെ ഓടാൻ തുടങ്ങി..


ഞാൻ എനിക്ക് ആവുന്ന സ്പീഡിൽ ഓടി..ഓട്ടത്തിന്റെ ഇടയിൽ ഞാൻ എന്തിലോ പോയി ഇടിച്ച്.. ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ


*"Yaanu... "*


Aadhu പേടിക്കണ്ട.. ഞാൻ വന്നില്ലേ.. അതും പറഞ്ഞ് അവൻ എന്റെ തലയിൽ തലോടി.. അപ്പോയെക്കും സഫ്‌വാൻ ഞങ്ങളെ അടുത്ത് എത്തിയിരുന്നു.


*"ഡാ.... നീ അവളെ എന്റെ കയ്യിൽ തരുന്നത് ആവും നല്ലത്.. അതവ തന്നില്ലങ്കിൽ ഞമ്മൾക്ക് രണ്ടാൾക്കും അവളെ അങ്ങ് രുചിക്കാടാ "* സഫ്‌വാൻ ആദ്യം കുറച്ച് ദേഷ്യത്തിലും അവസാനം താടി ഉയിഞ്ഞോണ്ട് നല്ല മയത്തിലും പറഞ്ഞു


അവൻ പറഞ്ഞത് കേട്ട് ഞാൻ ഒരു നിമിഷം ഞെട്ടി yaanu ന്റെ മുഖത്തേക്ക് നോക്കി..


സഫ്‌വാൻന്റെ വാക്കുകൾ ഇഷ്ടപ്പെട്ടില്ല എന്ന് yaanu ന്റെ മുഖം കണ്ടാൽ അറിയാം.. കാരണം അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് കണ്ണിൽ നിന്ന് തീ പാറുന്നുണ്ടായിരുന്നു.



ഡാാാ... ഡേഷിന്റെ മോനെ.. @%&₹#₹&&₹##..


അതും പറഞ്ഞ്  യാനു സഫ്‌വാൻന്റെ നേരെ കൊടുംകാറ്റ് പോലെ പാഞ്ഞ് ചെന്ന് നെഞ്ചിൻ കൂട് നോക്കി ആഞ്ഞ് ചവിട്ടി .. യാനുന്റെ ചവുട്ടിൽ സഫ്‌വാൻ നിലം പതിച്ച്.. പിന്നെ അവിടെ ഒരു ഉഗ്രൻ ഫൈറ്റ് ആണ് നടന്നത്.


ആദ്യം ആയി ആണ് ഞാൻ യാനുനെ ഇങ്ങനെ കണ്ടത്.. ഫൈറ്റ് ഒക്ക കഴിഞ്ഞ് സഫ്‌വാനെ ഒരു പരിവം ആക്കി അവന്റെ എടുത്ത് മുട്ട് കുത്തിരുന്നു..



ഡാ....നീ എനി ഇവളെ എന്തെങ്കിലും ചെയ്യാൻ വന്നാൽ.. ചെയ്യാൻ വരുന്നത് പോയിട്ട് നിന്റെ കാമ കണ്ണുകൾ കൊണ്ട് നോക്കുക പോലും ചെയ്‌താൽ അന്ന് ഞാൻ ഒരു വരവ് കൂടി വരും.. അന്ന് നിനക്ക് ഇന്ന് ജീവൻ വാക്കി വെച്ചത് പോലെ ജീവൻ വാക്കി വെക്കുമെന്ന് കരുതണ്ട.. അത് ഞാൻ എടുക്കും അതും പറഞ്ഞ് സഫ്‌വാന് ഒരു ചവുട്ടും കൂടി കൊടുത്ത് എന്റെ എടുത്തേക്ക് വന്ന്..



*"Aadhu നിനക്ക് എന്തേലും പറ്റിയോ.."*യാനു 


*"ഇല്ലടാ.. "*ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞ്


*"പോവാം.. നീ പേടിക്കണ്ട വീട്ടിലേക്ക് ഞാൻ വിളിച്ച് പറഞ്ഞ്ക്ക്.. നീ എന്റെ കൂടെ ഉണ്ട് എന്ന്.."* അതും പറഞ്ഞ് യാനു കാറിൽ കേറി.. ഞാനും മുമ്പിൽ കേറി.


ഹലോ.. നിങ്ങൾക്ക് എന്തേലും മനസ്സിലായോ.. കുറച്ച് ഒക്ക മനസ്സിലായിട്ട് ഉണ്ടാവും ലേ.. ഞാൻ എല്ലാം പറഞ്ഞ് തരാം. അതിന് മുമ്പ് ഞാൻ ആരാണ് എന്ന് നിങ്ങൾ അറിയണം 


വൈലാങ്കര തറവാട്ടിലെ പക്രു ഹാജിയുടെയും വിച്ചാമിനയുടെയും 3 മക്കളിൽ ഇളയ മകൻ അബ്ബാസിന്റെയും ഭാര്യ ഷമീറന്റെയും രണ്ട് സന്തതികളിൽ മൂത്ത മകൾ ആയ hamdha hamal എന്ന എല്ലാരുടെയും aadhu ആയ ഞാനും എന്റെ എല്ലാ കച്ചറക്കും കൂട്ട് നിൽക്കുന്ന എന്റെ അനിയത്തി hamna hamal എന്ന ഞങ്ങളുടെ annu . പിന്നെ എന്റെ എല്ലാ കൊള്ളിത്തരത്തിനും കൂട്ട് നിക്കുന്ന എന്റെ ചങ്ക്‌സും .. ഞങ്ങൾ 7 പേര് ആണ്..

Anaaya parvin എന്ന aayu, aleesha bathool എന്ന ali , inara zehrin എന്ന zera,Muhammed ayzin എന്ന zinu,ameen raoof എന്ന manu പിന്നെ ഇതിലെ നായകൻ ആയ Lazim fayan എന്ന yaanu ഇവരൊക്കെ ചേർന്നതാണ് ഞങ്ങളെ ഗ്യാങ്ഞങ്ങൾ +1 തൊട്ട് ഉള്ള കൂട്ട് ആണ്.. എല്ലാരും ഒരുപോലെ ആണെങ്കിലും യാനുനോട് ആണ് എനിക്ക് കൂടുതൽ അടുപ്പം. അവനും അങ്ങനെ തന്നെ.. ഞങ്ങളെ ഫ്രണ്ട്ഷിപ്പ് കണ്ട് എല്ലാർക്കും അസൂയ ആണ്. ഞങ്ങളെ ഫ്രിണ്ട്ഷിപ്പ് ഇല്ലാതെ ആക്കാൻ ഒരുപാട് പേര് ശ്രമിച്ക്ക്. പക്ഷെ അതിനെ ഒക്കെ കാറ്റിൽ പർത്തിച്ച് വിട്ട് ഞങളുടെ ഫ്രിണ്ട്ഷിപ്പ് കൂടുതൽ ശക്തിയിൽ ആക്കി..ഞാനും aayu, ali, zera യും Bsc nursing 3rd year ആണ് പഠിക്കുന്നെ. യാനുന്റെ ഉപ്പ ഒരു ആക്‌സിഡന്റ്ൽ മരിച്ചതോട് കൂടി ഉമ്മനെയും പെങ്ങളെയും നോക്കാൻ വേണ്ടി അവൻ ഒരു പ്രവാസി ആയി.. ഗൾഫിൽ റെസ്റ്റോറന്റ്ൽ ആണ് നിൽക്കുന്നെ. ഇപ്പോൾ അവൻ 1 മാസത്തെ ലീവിന് വന്നതാണ്. Zinu നാട്ടിലെ ഏറ്റവും വലിയ കമ്പിനി ആയ MHR കമ്പനിയിലും മനു vpc hospital ലെ ഡോക്ടർ ആണ്



*"Aadhu.. ഇന്ന് എന്താണ് സംഭവിച്ചെ.. നീ എങ്ങനെ safwan ന്റെ എടുത്ത് എത്തി..നീ പറയൽ അവൻ നിന്റെ ബ്രോ ആണ് എന്നല്ലേ.. എന്നിട്ട് അവൻ എന്താ ഇങ്ങനെ ഒക്കെ നിന്നോട് പെരുമാറിയെ "*യാനു ഡ്രൈവിങ്ന്റെ ഇടക്ക് ഓരോന്നും ചിന്തിച്ചു കൂട്ടുന്ന എന്നോട്  ചോദിച്ചു.


ഞാൻ കുറച്ച് മുമ്പ് നടന്നത് ആലോചിച്ച്.. എന്നിട്ട് പറയാൻ തുടങ്ങി


ഇന്ന് ക്ലാസ്സ്‌ കഴിയാൻ  നേരം വഴുകിയിരുന്നു.ഇന്ന് aayu, zera യും വന്നില്ലായിരുന്നു. അലി ഇന്ന്  ഓളെ ഇക്ക കൂട്ടാൻ വന്നപ്പോൾ ഉച്ചക്ക് പോയി. ഇന്ന് നേരം വഴുകിയ കൊണ്ട് ഞാൻ സ്റ്റാൻന്റിൽ എത്തിയപ്പോളേക്കും ലാസ്റ്റ് ബസ്സും പോയിരുന്നു. എനി ഇപ്പോൾ എന്താകും ഉപ്പാനെ വിളിക്കാം വിചാരിച്ച് ഫോൺ എടുത്തപ്പോൾ ആണ് സഫ്‌വാൻനെ കാണുന്നെ



*"Aadhu.. നീ എന്താ നേരത്ത്.. ക്ലാസ്സ്‌ കഴിയാൻ വഴുകിയോ. ലാസ്റ്റ് ബസ്സ് പോയല്ലോ.. എങ്ങന വീട്ടിൽ പോവാ.. ഞാൻ കൊണ്ട് വിടണോ ? "*സഫ്‌വാൻ


*"ഏയ് വേണ്ട.. ഉപ്പാനോട് വരാൻ പറഞ്ഞോളാം "*ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞ്


ഉപ്പ വരുന്നത് വരെ നീ സ്വന്തക്ക് ഇവിടെ നിൽക്കെ..  ഇരുട്ട് ആവുന്നുണ്ട്..രാത്രി നീ സ്വന്തക്ക് ഇവിടെ നിൽക്കുന്നെ safe അല്ല .. അത് കൊണ്ട് നീ വണ്ടിയിൽ  കേറിക്കോ.. ഞാൻ വീട്ടിൽ ആക്കിക്കോളാം ഞാൻ നിന്റെ കാക്കു അല്ലെ 


കാക്കു പറഞ്ഞത് ശെരിയാ..


എന്റെ മൂത്തമ്മാന്റെ മോളായ ജാസ്മിൻ ഇത്താന്റെ x lover ആണ് safwan. ഇവരുടെ പ്രണയം വീട്ടിൽ അറിഞ്ഞതോട് കൂടി വലിയ പ്രോബ്ലം ആയി..മൂത്തമ്മയും മൂത്താപ്പയും വിവാഹത്തിന് സമ്മതിച്ചില്ല. കാരണം അവർക്ക് love marriage ഇഷ്ട്ടമല്ല.കാക്കയുമായുള്ള റിലേഷൻ അറിഞ്ഞതോട് കൂടി ഇത്തനെ വേഗം marriage കയിപ്പിച്ചു. പക്ഷെ കാക്കു ആയി ഞാൻ നല്ല കമ്പിനി ആയിരുന്നു.. കാക്കുനെ ഞാൻ എന്റെ സഹോദരൻ ആയി ആണ് കണ്ടെ.. അത് പോലെ എന്നെയും


കാക്കു പറഞ്ഞത് ശെരിയാണ് വെച്ച് ഞാൻ കാറിൽ കയറി.. ഓരോന്നും ഞാനും കാക്കും സംസാരിച്ചോണ്ട് ഇരുന്നു.. പക്ഷെ പെട്ടന്നാണ് അത് എന്റെ ശ്രദ്ധയിൽ പെട്ടത്.. വീട്ടിലേക്ക് ഉള്ള വഴി അല്ല എന്ന്..


കാക്കു.. എങ്ങോട്ടാ പോവുന്നെ.. ഇത് വീട്ടിലേക്ക് ഉള്ള വഴി അല്ലല്ലോ.. ഞാൻ ഇങ്ങനെ പറഞ്ഞപ്പോൾ  കാക്കു അട്ടഹസിച്ച് ചിരിക്കാൻ തുടങ്ങി. കാക്കുന്റെ മാറ്റം കണ്ട് എന്റെ ഉള്ളിൽ പേടി നിറയാൻ തുടങ്ങി. പക്ഷെ ഞാൻ എന്റെ പേടി പുറത്ത് കാട്ടിയില്ല


കാക്കു എന്തിനാ ചിരിക്കുന്നെ


നീ എന്താ വിചാരിച്ചേ.. നിന്നെ ഞാൻ നിന്റെ വീട്ടിൽ ആകുമെന്നോ.. ഹഹഹഹഹഹ..

അട്ടഹസിച്ച് ചിരിച്ച് ആരും ഇല്ലാത്ത ഒരു സ്ഥലത്ത് കാക്കു കാർ സൈഡ് ആക്കി കാമ കണ്ണുകൾ കൊണ്ട് എന്റെ ശരീരം മുഴുവൻ നോക്കാൻ തുടങ്ങി.. പതിയെ എന്റെ അടുത്തേക്ക് നീങ്ങി വരാൻ തുടങ്ങി.


എനിക്ക് സഫ്‌വാനോട്‌ വെറുപ്പ് തോന്നാൻ തുടങ്ങി. ഇത്രയും നാൾ നീചനായ മനുഷ്യനെ ആണോ കാക്കു എന്ന് വിളിച്ചേ.. എനിക്ക് എന്നോട് ലജ്ജ തോന്നുന്നു..


എന്റെ തൊട്ട് എടുത്ത് എത്തിയതും ഞാൻ സഫ്‌വാനെ നോക്കി പുച്ചിച്ച് അവൻ കാണാതെ ഒരു കൈ ബേക്കോട്ട് ആക്കി ഡോർ ഓപ്പൺ ആക്കി.. എന്നിട്ട് അവനെ ഒരു ഉന്ത്‌ വെച്ച് കാറിൽ നിന്ന് ഇറങ്ങി ഓടി.. ആകെ ഇരുട്ട്.. മുമ്പിൽ കാട്.. എന്നിൽ ഭയം നിറഞ്ഞെങ്കിലും ഉള്ള ധൈര്യം വെച്ച് ഞാൻ കാട്ടിലേക്ക് കേറി.. കാട്ടിലുള്ള ഒരു വലിയ മരത്തിന്റെ പിറകിൽ ഒളിച്ച് ഇരുന്നു.എന്ത് ചെയ്യുമെന്ന് അറിയാതെ ഇരിക്കുമ്പോൾ ആണ് നിന്റെ മുഖം മനസ്സിലേക്ക് വന്നത്. അപ്പോൾ ആണ് നിന്നെ ഞാൻ കാൾ ചെയ്തെ..


വണ്ടിയുടെ സ്പീഡ് കൂടുന്നത് കണ്ട് ഞാൻ പറഞ്ഞത് നിർത്തി  യാനുന്റെ മുഖത്തേക്ക് നോക്കി.. അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു  അവന്റെ ദേഷ്യം സ്പീഡിൽ തീർക്കുന്നുണ്ടായിരുന്നു.. അപ്പോഴത്തെ യാനുനെ കണ്ട് എനിക്ക് പേടി ആവാൻ തുടങ്ങി.. ഞാൻ പേടിച്ച് കൊണ്ട്



യാനു.. പതുക്കെ പോ.. എനിക്ക് പേടി ആവുന്നു 


അവന്റെ കരങ്ങളുടെ മുകളിൽ ആയി എന്റെ കരങ്ങൾ വെച്ച് ഞാൻ പറഞ്ഞു.


യാനു പതിയെ ശാന്തൻ ആയി സ്പീഡ് കുറച്ച്..


*"നീ ബാക്കി പറ.."* യാനു


ഞാൻ അവിടെ നടന്നത് ഒക്കെ പറഞ്ഞ് കൊടുത്തു..


യാനു.. നീ അപ്പോൾ വന്നില്ലായിരുന്നങ്കിൽ..



*"ഒന്നും പറ്റില്ലല്ലോ മോളേ.. നിനക്ക് ഞാനില്ലേ.. ഞാൻ ഉള്ളടത്തോളം കാലം നിന്നെ ഞാൻ ഒന്നിനും വിട്ട് കൊടുക്കില്ല.. ഇത് നിന്റെ ബെസ്റ്റി ആയ യാനു ആണ് പറയുന്നേ "* അതും പറഞ്ഞ് യാനു എന്റെ മിയികൾ തുടച്ച് തന്നു



അവൻ കാർ ഒരു ഹോട്ടൽന്റെ മുമ്പിൽ നിർത്തി.. ഞാൻ അവനെ നോക്കി.


ഇറങ്ങ്.. ഒരുപാട് നേരം ആയില്ലേ.. നിനക്ക് വിശക്കുന്നില്ലേ.. വല്ലതും കഴിച്ചിട്ട് പോവാം..


ശെരിയാ എനിക്കും നല്ലണം വിശന്നിരുന്നു.. ഓനോട്‌ പറയാൻ പോവായിരുന്നു. എന്റെ മനസ്സ് വായിച്ച പോലെ അവൻ ചെയ്തത്. ഞാൻ വേഗം കാറിൽ നിന്ന് ചാടി ഇറങ്ങി യാനുനെ കാത്ത് നിൽക്കാതെ ഹോട്ടലിലേക്ക് ഓടി


*"ഡീ.. കുരിപ്പേ.. ഇയ്യ് എങ്ങോട്ടാ ഓടുന്നെ.. ഞാനും ഉണ്ട് ചക്ക പോത്തേ.."*യാനു ബേക്കിൽ നിന്ന് വിളിച്ച് കൂവാൻ തുടങ്ങി



ചക്ക പോത്ത് നിന്റെ ഓള് ആണ് കുരങ്ങാ..


ഡീ...


പോടാ..


കച്ചറപിച്ചറ ആയി ഫുഡ്‌ അടി ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച്.. Aadhuന്റെ വീട്ടിൽ എന്താണ് അവരെ കാത്തു നിൽക്കുന്നത് എന്ന് അറിയാതെ



യാനു aadhu വീട്ടിൽ എത്തിയതും മുമ്പിൽ ഉള്ളവരെ കണ്ട് രണ്ട്പെരും ഒരു നിമിഷം അവിടെ നിന്ന്.. പരസ്പരം മുഖത്തോട് മുഖം നോക്കിപിന്നെ എല്ലാരേയും നോക്കി 



*"ഇവിടെ എന്താ സംഭവം.. നിങ്ങൾ ഒക്കെ എന്താ ഇവിടെ 👀"*യാനു


(യാനുന്റെ ഉമ്മ പെങ്ങൾ മാമൻ മാമി അങ്ങനെ ഓന്റെ അടുത്ത relatives,  പിന്നെ chunks ഉം ഓലെ വീട്ടിൽ ഉള്ളവരും,aadhu ന്റെ വീട്ടിൽ ഉള്ളവരും അടുത്ത relatives ഉം.. ചുരുക്കി പറഞ്ഞാൽ ഒരു ചെറിയ function ഉള്ള ആളുകൾ ഉണ്ട്  aadhu വിന്റെ വീട്ടിൽ ഇവരെ കണ്ട് കണ്ണ് തള്ളി നിക്കുന്ന aadhu നോടും യാനുനോടും ഉമ്മ  പറഞ്ഞ് )


*"അതൊക്കെ പറയാം ഇങ്ങള് രണ്ടാളും അകത്തേക്ക് കേറ് "*aadhu ന്റെ ഉമ്മ



ഉമ്മ പറഞ്ഞത് അനുസരിച്ച്  aadu ഉം യാനും എല്ലാരെ നോക്കി അകത്തേക്ക് കേറി.


*"ഇത് ഇട്ട് വാ.."*annu എനിക്കും യാനൂനും ഒരു കവർ നീട്ടി..


ഞാനും യാനും എല്ലാരെ സംശയത്തോടെ നോക്കി പിന്നേ മുഖത്തോട് മുഖം നോക്കി കവറിലേക്ക് ചൂയ്ന്ന് നോക്കാൻ തുടങ്ങി


*"പോയി മാറ്റി വാ മക്കളേ..."* aadhu ന്റെ ഉപ്പ


ഉപ്പ പറഞ്ഞത് അനുസരിച്ച് നല്ല കുട്ടി ആയി ഞാനും യാനും റൂമിൽ പോയി റെഡി ആയി വന്നു.


Aadhu red കളർ ഗൗൺ അതിന് മാച്ച് ആയിട്ടുള്ള ornaments ഉം, യാനു black കളർ sharwani.. ഡ്രസ്സിൽ രണ്ടാളെയും കാണാൻ അടിപൊളി ആയിരുന്നു.


എന്താ നടക്കുന്നെ എന്ന ഭാവത്തിൽ Aadhum yaanum മുഖത്തോട് മുഖം നോക്കി. എന്നിട്ട് കൈ മലർത്തി കാണിച്ച് എല്ലാരേയും നോക്കി..


പെട്ടന്ന് യാനുന്റെ പെങ്ങളായ Lazna fayan എന്ന ലനു എന്റെ നേരെ ഒരു മിടായിന്റെ പെട്ടി നീട്ടി. ഞാനും യാനും സംശയത്തോടെ നോക്കി. യാനുന്റെ ഉമ്മ എന്റെ കയ്യിൽ ഒരു വള ഇട്ട് തന്ന്.. ഇതൊക്ക കണ്ടപ്പോൾ എനിക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി. എനിക്ക് സങ്കടം ആവാൻ തുടങ്ങി.. എന്റെ engagement ആയിട്ട് എന്നോട് ഒരു വാക്ക് പോലും പറയാത്തതിൽ എനിക്ക് വളരെ അതികം ദേഷ്യവും സങ്കടവും വരാൻ തുടങ്ങി..അതിന്റെ ഫലമായി എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ദാരായായി ഉറ്റി വീയാൻ തുടങ്ങി.



എന്താ ഉമ്മാ ഇവിടെ നടക്കുന്നെ...


പെട്ടന് ഒരു സൗണ്ട് കേട്ട് ഞങ്ങൾ എല്ലാരും സൗണ്ട് കേട്ട ഭാഗത്തേക്ക് നോക്കി.. അപ്പോഴും എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു..


യാനുവിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകുന്നുണ്ടായിരുന്നു.. അവന്റെ ദേഷ്യം കണ്ട് എല്ലാരും ഒരു നിമിഷം പകച്ച് പോയി.


*"ഉമ്മാ.. നിങ്ങളോട് ആണ് ചോദിച്ചേ.. "*


യാനുന്റെ സൗണ്ട് കനത്തിരുന്നു. സൗണ്ടിൽ തന്നെ അറിയാം അവൻ എത്ര ദേഷ്യത്തിൽ ആണ് എന്ന്


മോനേ.. അത് പിന്നെ..നിങ്ങളെ.. Engagement..


യാനുന്റെ ഉമ്മ വിറച്ച് കൊണ്ട് പറഞ്ഞ്


ആരോട് ചോദിച്ച് ആണ് തീരുമാനം എടുത്തെ..


എല്ലാരും മൗനത്തിലായി.


പറ.. ആരോട് ചോദിച്ച് ആണ് തീരുമാനം എടുത്തെ..


വീണ്ടും യാനുന്റെ സൗണ്ട് ഉയർന്നു.. അവൻ ദേഷ്യം കൊണ്ട് വിറച്ചു.. എല്ലാരിലും അവന്റെ പെരുമാറ്റം കണ്ടിട്ട് ഭയം നിറക്കാൻ തുടങ്ങി.


അത് മോനേ..



ഞാനും ഓളും ഇങ്ങനെ നടക്കുന്നത് കാണുമ്പോൾ എല്ലാരും പറയൽ ഉണ്ട് ഞങ്ങൾ lover's ആണ് എന്ന്.. പക്ഷെ ഞങ്ങൾ എങ്ങനെ ആണ് ഞങ്ങൾക്കും നിങ്ങൾക്കും അറിയുമെന്ന് വിചാരിച്ച്.. പക്ഷെ ഞാൻ കരുതിയത് തെറ്റിപ്പോയി എന്ന് ഇപ്പം മനസ്സിലായി.ഇങ്ങള് എല്ലാരും ഞങ്ങൾ lover's ആണ് എന്ന് വിചാരിക്കുമെന്ന് ഞാൻ വിചാരിച്ചില്ല..  നിങ്ങൾക്ക് ഒക്കെ അറിയുന്നത് അല്ലെ ഞാനും ഓളും എങ്ങനെ ആണ് എന്ന്..ഡാ മനു നിങ്ങൾക്ക് ഒക്കെ അറിയുന്നത് അല്ലെ ഞാനും aadum എങ്ങനെ ആണ് എന്ന്..പിന്നയും എന്തിനാഡാ ..


എല്ലാരും മൗനത്തെ കൈ പിടിച്ചു 


മോനെ...


വേണ്ട ഉമ്മാ.. എനിക്ക് aadhu നെ wife ആയിട്ട് കാണാൻ ആവില്ല..



*"അതെ ഉമ്മാ.. എനിക്ക് യാനുനെ husband ആയിട്ട് കാണാൻ ആവില്ല.. ഞങ്ങളോട് ഒരു തവണ നിങ്ങൾ ചോദിച്ചിരുന്നങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.."*aadhu



മോനേ.. ഞാനും ബഷീറും (യാനുന്റെ ഉപ്പ )കളിക്കൂട്ട്കാരായിരുന്നു..ഞങൾ +2 പഠിക്കുമ്പോൾ ആണ് ഞാനും ഷമീയും ആയി ഇഷ്ടത്തിൽ ആവുന്നെ (aadhu ന്റെ ഉമ്മ )ഞങളുടെ കാര്യം വീട്ടിൽ ഒക്കെ അറിയാമായിരുന്നു.. വീട്ടാർക്ക് ഒന്നും എതിർപ്പ് ഉണ്ടായിരുന്നില്ല.. ഒരു ദിവസം ഞാനും ബഷിയും കൂടി ഷമീനെ കാണാൻ വേണ്ടി പോയപ്പോൾ ആണ് ബഷി നിന്റെ ഉമ്മാനെ കാണുന്നെ.. ഷമിന്റെ കസിൻ ഫ്രണ്ട് ആയിരുന്നു നിന്റെ ഉമ്മ.. ബഷിക്ക് ഒറ്റ നോട്ടത്തിൽ തന്നെ സുലുനെ മനസ്സിൽ കേറി.. (യാനുന്റെ ഉമ്മ ) ബഷി കുറച്ച് ദിവസങ്ങൾക്ക് ശേഷം സുലുന്റെ ഉപ്പാനോട് പോയി കാര്യങ്ങൾ അവതരിപ്പിച്ചു. ഓൽക്ക് ഒക്കെ പൂർണ സമ്മതം. പിന്നീട് അങ്ങോട്ട് ഉള്ള ദിവസം ഞങ്ങളുടെ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു..


വർഷങ്ങൾക്ക് ശേഷം



*"ഡാ.. നമുക്ക് aadhu നെയും യാനുനെയും തമ്മിൽ വിവാഹം കഴിപ്പിച്ചാലോ.. "*ബഷി


ഡാ.. ഞാനും അത് ആലോചിക്കുന്നുണ്ട്.. കാര്യം ഞങ്ങൾ വേഗം സുലുനോടും ഷമിനോടും പറഞ്ഞ് ഓൾക്കും ഭയങ്കര സന്ദോഷം..


*'ഇക്കാ.. മക്കൾ വലുതാവുമ്പോൾ മക്കൾക്ക് സമ്മതം ഇല്ലങ്കിലോ.."*ഷമി


അത് ഒന്നും നിങ്ങൾ പേടിക്കണ്ട.. അതിനുള്ള വഴികൾ ഞങ്ങൾ കണ്ട് എത്തീക്ക്.. ലേ ബഷിയെ..


അതെ.. പിന്നീട് അങ്ങോട്ട് നിങ്ങളെ അടുപ്പിക്കാൻ ഉള്ള തന്ദ്രപാടിൽ ആയിരുന്നു. നിങ്ങളെ രണ്ടാളെ ഒരേ സ്കൂളിൽ ചേർത്തി.. പക്ഷെ അതിൽ ഞങ്ങൾക്ക് ഒരു ഉപകാരവും ഉണ്ടായില്ല.. പക്ഷെ +1 എത്തിയപ്പോൾ നിങ്ങൾ വീണ്ടും ഒരു സ്കൂളിൽ. അതിൽ നിങ്ങൾ അടുത്തു. അതോടെ ഞങ്ങൾക്ക് സമാധാനം ആയി.. പക്ഷെ ഇപ്പം എന്റെ ബഷി..



*"ഉപ്പ .. ഇങ്ങനെ ഒരു കഥ ഉണ്ടായിട്ട് നിങ്ങൾ ഒന്നും എന്തേയ് ഞങ്ങളോട് പറയാതിരുന്നേ.. ഒന്നുല്ലേലും എന്നോട് എങ്കിലും പറയാ.. 😪"*അലി


ഉപ്പ പുഞ്ചിരിച്ച് കൊണ്ട് അലിന്റെ തലക്ക് ഒരു കൊട്ട് വെച്ച് കൊടുത്തു



*"സുലു ഷമി മക്കൾക്ക് ഇഷ്ട്ടല്ലാത്തത് കൊണ്ട് ബന്ധം വേണ്ട.."*ഉപ്പ



*"എന്ത്..."*aadhu, yaanu


*"നിങ്ങൾക്ക് ബന്ധം ഇഷ്ടമില്ലല്ലോ അതോണ്ട് ചടങ്ങ് നിർത്തി വെക്കാം വിചാരിച്ചു"*യാനുന്റെ ഉമ്മ



*"എന്താണ്.. ഞങ്ങൾ ഒരു തമാശ പറഞ്ഞപ്പോളേക്കും ഇങ്ങള് അത് series ആക്കി എടുത്തോ..അയ്യേ... മോശം... "*യാനു



*"ആാാന്.. ഒരു തമാശ വരെ പറയാൻ പറ്റാത്ത അവസ്ഥ .. എന്താലേ യാനുവേ.. ഇവര് ഒക്കെ എന്താലേ ഇങ്ങനെ.. Series ഉം തമാശയും തിരിച്ച് അറിയാൻ കഴിയാതെ ആയിക്ക് "* aadhu


*"ആഹ്ന്.. Engagement ന്റെ കാര്യം ഞങ്ങളോട് പറയാനിട്ട് അതിന്റെ സങ്കടം കൊണ്ട് അല്ലെ ഞങ്ങൾ ഇങ്ങനെ ഒക്കെ പറഞ്ഞെ.. അത് ഇങ്ങക്ക് ഒന്ന് മനസ്സിലാക്കിക്കൂടെ അല്ലാതെ ഞങ്ങൾ തമാശക്ക് പറയുന്നെ series ആക്കി എടുക്കണോ വേണ്ടിയത് 😪"*യാനു



*"എനി ഇങ്ങള് രണ്ടാളും ഒന്നും പറഞ്ഞിട്ട് കാര്യല്ല "*aadhu ഉപ്പ



*"ഉപ്പാ   ...."*യാനു aadhu ദയനീയതയോടെ വിളിച്ചു 


*"ഇവിടന്ന് രണ്ടാളും എന്തൊക്ക ഡയലോഗ് ആയിരുന്നു അടിച്ചേ.. ഡയലോഗ് പറഞ്ഞ പോലെ തന്നെ നടക്കട്ടെ *യാനു ഉമ്മ



*"ഉമ്മച്ചിയെ...."*യാനു



*"ഹഹഹഹഹഹ..."*എല്ലാരും ചിരിക്കാൻ തുടങ്ങി



*"യാനു എന്ന ഇയ്യ് ഗൾഫിലേക്ക് പോവുന്നെ"*ഉപ്പ 


29  ന്



*"ആഹ്.. ഇന്ന് 12 അല്ലെ..19ന് നിക്കാഹ് ആക്കിയാലോ.. അടുത്ത വരവിൽ marriage നടത്താം.."*യാനുന്റെ മാമൻ




💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕



3 വർഷങ്ങൾക്ക് ശേഷം



Aadhu..ഇയ്യ് ഇങ്ങനെ കരയല്ലേ.. നീ സ്വന്തക്ക് അല്ലാട്ടോ... നിന്റെ വയറ്റിൽ ഞമ്മളെ സ്നേഹത്തിന്റെ പ്രതിഫലം ആയിട്ട് നമ്മളെ കുഞ്ഞും ഉണ്ട്..നീ ഇങ്ങനെ കരഞ്ഞാൽ അതിന്റെ ദോശം കുഞ്ഞിനും ബാധിക്കും 



*"ഇക്കാ..delivery കഴിഞ്ഞിട്ട് പോയാൽ പോരെ.. 7 month ആയില്ലേ.."* aadhunte മടിയിൽ തലവെച്ച് കിടക്കുന്ന yaanu ന്റെ മുടിയിൽ തലോടി കൊണ്ട് ചെറിയ കുട്ടികളെ പോലെ aadhu പറഞ്ഞ്


(യാനു ഇന്ന് ഗൾഫിൽ പോവാണ്. Aadhu ന് 7 month ആയി. യാനു ഗൾഫിൽ പോയിട്ട് 2 day കഴിയെ ആദുനെ കൂട്ടി ഓളെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോവും. 7 മാസം കൂട്ടി കൊണ്ട് പോവുന്ന ഒരു ചടങ്ങ് ഉണ്ടല്ലോ..യാനു ഇന്ന് ഗൾഫിൽ പോവുന്നത് കൊണ്ട് എല്ലാരും yaanu ന്റെ വീട്ടിൽ ആണ്. Ali, aayu, zera, manu ഇവരെ marriage കഴിഞ്ഞ്. Aayu ക്ക് ഒരു മോള് ഉണ്ട്. Zera യും മനുവും ആണ് marriage ചെയ്തേ.. ഇവര് ഞങ്ങൾ ആരും അറിയാതെ ഇഷ്ടത്തിൽ ആയിരുന്നു.. Zera ന്റെ വീട്ടിൽ marriage നോക്കുമ്പോൾ ഒന്നിനും സമ്മതിക്കാത്തെ കണ്ട് ഒന്ന് ചൂയ്ന്ന് അന്വേഷിച്ചപ്പോൾ ആണ് കള്ളനെ പിടിച്ചേ.. അതോടെ അവർക്ക് രണ്ടിനും നല്ലോണം കൊടുത്ത് അവരെ അങ്ങട്ട് കെട്ടിച്ച്. Zinu ന് കല്യാണം നോക്കുന്നുണ്ട്.. എനി ഓന് ഏതോ പെണ്ണ് ഉണ്ടോ എന്ന് കണ്ട് അറിയാം. ഇങ്ങനെ ഒക്കെ ആണ് 3കൊല്ലത്തിന് ഇടക്ക് കഴിഞ്ഞ് പോയത്.)


മോളേ നിനക്ക് അറിയുന്നത് അല്ലെ.. Argent ആയോണ്ടാ.. എന്റെ മോള് ക്ഷമി.. ഞാൻ  വേഗം വരൂലേ..


*"1 കൊല്ലം കഴിഞ്ഞിട്ട് വരുന്നതാണോ വേഗം വര"* കബട ദേഷ്യം കാണിച്ച് കൊണ്ട് പറഞ്ഞ്


1കൊല്ലം ഒക്കെ വേഗം പോവൂലെ.. എന്റെ മുത്ത് കരയല്ലേ.. ഞാൻ ഇറങ്ങുമ്പോൾ എന്റെ പൊന്ന് ചിരിച്ചോണ്ട് എന്നെ യാത്ര അയക്കണം.. അല്ലാതെ കൊച്ചു കുട്ടികളെ പോലെ കരയല്ല വേണ്ടിയത്.. അത് എന്റെ കുറുമ്പതിക്ക് ചെരൂല..കേട്ടല്ലോ കുട്ടി തേവാങ്ങേ



*"മ്മ്മ്.."*aadhu 


*"ഡാ.. ഇജ്ജ് ഒന്ന് ചിരിച്ചേ.."*yaanu


*"😊"*aadhu


*"അയ്യേ... എന്തോന്ന് ചിരിയാ.. ബ്ലാ.. ചിരിക്കാനും അറിയൂല എന്റെ കെട്യോൾക്ക്.. 😪"*yaanu


*"പോടാ കൊരങ്ങാ.. എനിക്ക് ചിരിക്കാൻ ഒക്കെ അറിയാം.. 😤"*


എവിടെ... നീ ഒന്ന് ചിരിക്ക് ഞാൻ കാണട്ടെ.. 😂


*"ഡാ.. 😤 "* അതും പറഞ്ഞ് aadhu യാനുന്റെ തലക്ക് ഒരു കൊട്ട് കൊടുത്ത്..


ഡീ മൂദേവി...


മൂദേവി നിന്റെ ഓള് 😤


ഓളെ തന്നെയാ വിളിച്ചേ😂


ഡാ ചെക്കാ... അതും പറഞ്ഞ് aadhu യാനുവിന്റെ കവിളിൽ ഒരു കടി വെച്ച് കൊടുത്ത്


കടി കൊടുത്ത് തല പൊന്തിക്കാൻ നോക്കിയ aadhu നെ യാനു പിടിച്ചു വെച്ച് അവളുടെ അധരങ്ങളെ സ്വന്തമാക്കി.. ആദ്യം aadhu പ്രതികരിച്ചങ്കിലും പിന്നെ അവൾ അതിൽ ലയിക്കാൻ തുടങ്ങി.



*"കാക്കു... ബാബി... ഡോർ തുറക്കി.. ഇങ്ങള് എന്ത് എടുക്കുവാ..പോവാൻ ആയില്ലേ"*ലനു


ലനുന്റെ സൗണ്ട് കേട്ടതും യാനു, aadhu ഞൊടിയിടയിൽ ഞെട്ടി എണീച്ച് കിതച്ച് കൊണ്ട് മുഖത്തോട് മുഖം നോക്കി..aadu വിന്റെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു. യാനു ഒരു കള്ളചിരി മുഖത്ത് ഫിറ്റ് ചെയ്ത് വീണ്ടും aadhu വിലേക്ക് ആയ്ന്ന് ഇറങ്ങാൻ പോയതും



ബാബി..... കാക്കു.....


*"ശേ... ഇവളെ ഞാൻ ഇന്ന്.."* യാനു പല്ല് കടിച്ച് പിടിച്ച്  തുടങ്ങി വെച്ചത് ഫുൾ ആവാത്തതിന്റെ ദേഷ്യം പുറത്ത് കാണിച്ചു ഡോർ പോയി open ചെയ്തു.



എന്താടി....


ങേ... കാക്കു ഇപ്പം എന്തിനാ എന്നോട് ദേഷ്യം പിടിക്കുന്നെ 🙄.. ഓഓഓഓഓ.... മ്മ്മ്മ്മ്.. മ്മ്മ്.. നടക്കട്ടെ നടക്കട്ടെ 🤭



*"ഡീ....."*യാനു ലനുന്റെ നേരെ കൈ ഓങ്ങിയതും


*"രണ്ടാളും റൊമാൻസ് കളിച്ച് ഇരിക്കാണ്ട് തായോട്ട് വരി.."*അതും പറഞ്ഞ് ലനു ഓടാൻ തുടങ്ങി


*"ഡീ ഭൂതകുട്ടി നിന്നെ ഞാൻ.. "*യാനു പറയുന്നത് കേൾക്കാൻ പോലും കാത്ത് നിൽക്കാതെ ലനു ഓടി  എത്തേണ്ടടത്ത് എത്തീക്ക്.



*" മനുഷ്യനെ കൊണ്ട് ഉള്ള മാനം പോയി.. 😖"* aadhu



*"അതിന് എന്റെ കെട്യോൾക്ക് മാനം ഒക്കെ ഉണ്ടായിരുന്നോ 😂"*യാനു


*"ഡാ കൊരങ്ങാ.. ഇങ്ങൾ എന്റെ കേട്യോൻ ആണൊന്നും ഞാൻ നോക്കൂല.. ഞാൻ എടുത്ത് പൊട്ട കിണറ്റിൽ കൊണ്ട് എറിയും 😤"*aadhu


*"മ്ബ്ബോ.. അതിനൊക്കെ ഉള്ള ശക്തി എന്റെ കെട്യോൾക്ക് ഉണ്ടോ.. വയറ്റിൽ ഉള്ള കുഞ്ഞിനെ പോലെ അല്ല ഞാൻ ആവശ്യത്തിന് അധികം വെയിറ്റ് ഉണ്ട്.. അത് എന്റെ കെട്യോൾക്ക് അറിയുന്നതല്ലേ😉"* എന്തോ അർത്ഥം വെച്ചോണ്ട് സൈറ്റ് അടിച്ച് ഒരു കള്ള ചിരിയോട് കൂടി യാനു പറഞ്ഞു



ഈൗ... മനുഷ്യനെ ഞാൻ ഇന്ന്..



*"aadu.. Yaanu "* aadu ന്റെ ഉപ്പാന്റെ വിളിയും അവരെ തേടി എത്തി. എനി ഇവിടെ നിന്നാൽ കുടുംബം സമേധം ഇവിടെ എത്തും. അത് അറിയുന്നത് കൊണ്ട് രണ്ട് പേരും നല്ല കുട്ടി ആയി തായേക്ക് പോയി




ഫുഡ്‌ ഒക്കെ കഴിച്ച് യാനു പോവാൻ ഇറങ്ങിഎല്ലാരെ നോക്കി സലാം പറഞ്ഞ് അവൻ കാറിലേക്ക് കയറി. യാനുന്റെ ഉമ്മയും പെങ്ങളും കരയുന്നുണ്ടായിരുന്നു. യാനു പറഞ്ഞ വാക്ക് പാലിച്ച് കൊണ്ട് aadhu അവളുടെ സങ്കടങ്ങളെ മറച്ച് കൊണ്ട് അവന്ക് ഒരു പുഞ്ചിരി കൊടുത്തു.


കാർ വീടിന് മുമ്പിൽ നിന്ന് മായുന്നതിന് മുമ്പ് അവന്റെ പ്രിയപെട്ടവരെ ഒന്നുംകൂടി  നോക്കി. എന്റെ പ്രിയതമയുടെ കണ്ണുകൾ കരയാൻ വേണ്ടി  കണ്ണുനീർ തളം കെട്ടിയിരുന്നു. അവൻ അവന്റെ സങ്കടങ്ങളെ പിടിച്ചമർത്തി വീണ്ടുമൊരു പ്രവാസി ജീവിതംത്തിലേക്ക്   കാൽ വെച്ചു.



💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕



2മാസത്തിന് ശേഷം


*"ഇക്കാ.. നാളെ ആണ് admitte ന് ഉള്ള date. ഇക്കാനെ കാണാൻ..പൂതി ആവുന്നു..ഇക്ക ഇവിടെ ഉണ്ടായിരുന്നെങ്കിൽ"*എന്ന് പറഞ്ഞപ്പോളേക്ക് aadhuന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.


മോളേ.. നീ കരയല്ലേ.. നീ കണ്ണ് തുടച്ചേ..


ഇക്കാ.. എനിക്ക്.. എനിക്ക്.. ഇക്കാനെ കാണണം..



മോളേ... നമുക്ക് വേണ്ടിയല്ലേ ഞാൻ പ്രവാസി ചട്ടം അണഞ്ഞേ..  നിന്നെ പിരിഞ്ഞ് ഇരിക്കാൻ എന്നെ കൊണ്ട് കഴിയില്ല എന്ന് എന്റെ പെണ്ണിനും അറിയുന്നതല്ലേ.. എന്നിട്ടും ഞാൻ.. നമുക്ക് വേണ്ടി അല്ലെ.. പെണ്ണെ നീ ഇങ്ങനെ കരയല്ലേ.. നീ ഇങ്ങനെ കരയുന്നത് കാണാൻ എനിക്ക് ആവുന്നില്ല മുത്തേ..സങ്കടങ്ങൾ വരുമ്പോൾ നിന്നെ വന്ന് തലോടി സമാധാനിപ്പിക്കാനും നിന്റെ മടിയിൽ തലവെച്ച് കിടക്കാനും നിന്റെ അധരങ്ങളുടെ രുചി അറിയാനും നിന്റെ  ഉദരത്തിൽ ഉള്ള നമ്മുടെ കുഞ്ഞിന്റെ അനക്കം കേൾക്കാനും ഒക്കെ എനിക്ക് കൊതി ആവുന്നു. പക്ഷെ നമുക്ക് വേണ്ടി ആഗ്രഹങ്ങളെ ഉപേക്ഷിക്കണം insha allah വരവോട് കൂടി പ്രവാസി ജീവിതം ഉപേക്ഷിച്ച് വരാണ്..ഒരു 10 മാസം കൂടി എന്റെ പെണ്ണ് വെയ്റ്റ് ചെയ്യിട്ടോ.. അത് കഴിഞ്ഞാൽ ഞാൻ എപ്പോഴും എന്റെ പെണ്ണിന്റെയും ഞമ്മുടെ കുഞ്ഞിന്റെയും ഒപ്പരം ഉണ്ടാവൂലെ..



*"മ്മ്.."*അവൾ ഒരു മൂളലിൽ അവളുടെ ഉത്തരം പറഞ്ഞു.



*"നാളെ ഉമ്മ ആവേണ്ട പെണ്ണാ.. ഇപ്പോഴും ഓൾക്ക് ഒരു ബോധവും വെച്ചിട്ടില്ല.. "*ഓളെ മനസ്സ് മാറ്റാൻ ഞാൻ ഓളെ കളിയാക്കി.


പോ ചെക്കാ 😤😤



ഓരോന്നും പറഞ്ഞും ചിരിച്ചും വഴക്കിട്ടും അന്നത്തെ ദിവസം കഴിഞ്ഞ് പോയി.


ഇന്നാണ് aadhu നെ admitte ചെയ്യുന്ന ദിവസം. എന്നും വിളിക്കാറുള്ള എന്റെ പെണ്ണ് ഓള് വിളിക്കുന്ന time കഴിഞ്ഞിട്ടും  വിളിച്ചില്ല..നാട്ടിലത്തെ അവസ്ഥ അറിയാനിട്ട് എന്റെ മനസ്സ് വിങ്ങുന്ന പോലെ.. വേദന കിട്ടി ഹോസ്പിറ്റലിൽ കൊണ്ട് പോയോ എന്നൊന്നും അറിയുന്നില്ല.. ഉമ്മാന്റെ ഫോൺലേക്ക് call ചെയ്ത് നോക്കി.. ഫോൺ എടുക്കുന്നില്ലായിരുന്നു. ഉപ്പാനെ വേകം call ചെയ്തു. 2,3 റിങ്ന് ശേഷം ഉപ്പ call attend ചെയ്തു.



*"ഹലോ.. "*ഉപ്പ


*"ഹലോ ഉപ്പാ.. അസ്സലാമുഅലൈക്കും "*


*"വഅലൈകുമുസ്സലാം മോനേ aadhu admitte ചെയ്തു. കുറച്ച് മുമ്പ് മോൾക്ക് വേദന വന്ന്. ഇപ്പം hospital ആണ്. മോനെ വിളിക്കാൻ വേണ്ടി ഫോൺ എടുക്ക ആയിരുന്നു. അപ്പോഴാണ് മോൻ ഇങ്ങോട്ട് വിളിക്കുന്നെ "*ഉപ്പ


മ്മ്.. Aadhu ഇപ്പോൾ..



ലേബർ റൂമിൽ ആണ്.. മോന് ദുആ ചെയ്യി.. മ്മളെ കുട്ടിക്ക് ഒന്നും ഇല്ലാണ്ട് നിക്കാൻ..നല്ലോണം ഹൈർ ആയി നടക്കട്ടെ..



ഞാൻ ദുആ ചെയ്യാണ്ട് നിക്കോ ഉപ്പാ.. അത് എന്റെ ജീവൻ അല്ലെ.. എന്തേലും വിവരം അറിഞ്ഞാൽ വിളിച്ച് പറയണേ..


*"ആഹ് മോനേ.. എന്നാൽ വെക്കട്ടെ.. ഞാൻ പോയി നോക്കട്ടെ.."*ഉപ്പ 



*"ഒകെ ഉപ്പ.. അസ്സലാമുഅലൈക്കും"*ഞാൻ 


*"വഅലൈകും മുസ്സലാം "*ഉപ്പ 


Call കട്ട് ചെയ്തു.



Allah.. നീ എന്റെ പെണ്ണിനേയും കുഞ്ഞിനേയും കാത്തോളണേ.. റാഹത്തായി ഒരു കുഴപ്പവും ഇല്ലാതെ ഡെലിവറി നടക്കണേ..ആൺ കുഞ്ഞ് ആണങ്കിൽ പെൺ കുഞ്ഞ് ആണങ്കിൽ ഒരു കുഴപ്പവും ഇല്ലാതെ നിക്കണേ.. അവൻ മനമുരുകി പ്രാർത്ഥിച്ചു.



എല്ലാ ഭാര്യമാരും ഭർത്താക്കന്മാർ കൂടെ വേണം എന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങളാണ് ഡെലിവറി അടുക്കുന്ന സമയം.. എന്റെ aadhu വും ഞാൻ എടുത്ത് ഉണ്ടാവണം എന്ന് ആഗ്രഹിച്ച്ട്ടുണ്ടാവില്ലേ.. എന്റെ നെഞ്ചിന്റെ ചൂട് പറ്റി കിടക്കണം എന്ന് ആഗ്രഹിച്ച്ട്ടുണ്ടാവില്ലേ.. ഹോസ്പിറ്റലിൽ അഡ്മിറ്റിന് പോവുമ്പോൾ ലേബർ റൂമിൽ കയറ്റുന്നത് വരെ എന്റെ കയ്യി പിടിച്ചു പോവണം എന്ന് ആഗ്രഹിച്ച്ട്ടുണ്ടാവില്ലേ.. എന്നെ ഒരു നോക്ക് കാണണം എന്ന് ആഗ്രഹിച്ച്ട്ടുണ്ടാവില്ലേ.. പക്ഷെ എന്റെ പെണ്ണിന് അതൊന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ റബ്ബേ.. ഞാൻ  അവളുടെ എടുത്ത് ഇല്ല..നാട്ടിൽ എന്താ നടക്കുന്നെ എന്ന് നേരിൽ കാണാൻ പോലും കഴിയുന്നില്ല..ഞാൻ അറിഞ്ഞു.. എല്ലാരും പറയുന്ന ഭാര്യ ലേബർ റൂമിൽ പോവുമ്പോൾ ഉണ്ടാവുന്ന ടെൻഷൻ.. ഞാൻ അറിഞ്ഞു ഒരു പ്രവാസിയുടെ വേദന.. അല്ലാഹ് എന്റെ പെണ്ണിനും കുഞ്ഞിനും ഒന്നും പറ്റല്ലേ നാഥാ..



(Aadhu ലേബർ റൂമിൽ ആണ് എന്ന് അറിഞ്ഞത് മുതൽ യാനു ഒരു ഇറക്ക് വെള്ളം പോലും കുടിച്ചിട്ടില്ല.. സാധാരണ aadhu വിളിച്ച് കഴിഞ്ഞതിന് ശേഷം ആണ് യാനു ഫുഡ്‌ കഴിക്കൽ ഇന്ന് aadhu  വിളിച്ചില്ല.. ഉപ്പാനെ വിളിച്ചപ്പം admitte ചെയ്തു എന്നാ കേട്ടെ.. അതോടെ ഓന് ഫുഡ്‌ കഴിക്കാൻ ഉള്ള കാര്യം വരെ മറന്ന് വെപ്രാളവും ടെൻഷനും കാരണം അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന് നേർച്ച നേരലും ഒക്കെ ആണ് ചെയ്യുന്നെ..ഉപ്പാനെ ഉമ്മാനെ പെങ്ങമ്മാരെ ഒക്കെ വിളിച്ച് പ്രസവിച്ചോ എന്ന് ചോദിക്കുമ്പോൾ ഇല്ല എന്ന് അവർ മറുപടി പറയും.. ഓരോ minutes കഴിയുമ്പോൾ നാട്ടിലേക്ക് വിളിച്ച് പ്രസവിച്ചോ എന്ന് ചോദിക്കും.. പക്ഷെ അപ്പോയെക്കെ മറുപടി പറയുന്നെ ഇല്ല എന്നായിരുന്നു.. Aadhu ലേബർ റൂമിൽ കയറിട്ടു 1 ദിവസം ആയി.. എന്നിട്ടും പ്രസവിച്ചിട്ടില്ല..യാനുന് ടെൻഷൻ അധികാരിക്കാൻ തുടങ്ങി.. അവൻ കരച്ചിൽന്റെ വാക്കോളമെത്തി..)





പെട്ടെന്ന് യാനുന്റെ ഫോൺ റിങ് ചെയ്തു


യാനു പെട്ടന്ന് call attend ചെയ്തു


*"ഹെലോ.. ഉപ്പാ.. എന്തേലും വിവരം അറിഞ്ഞോ "*



*"ആഹ് മോനേ.. മോള് പ്രസവിച്ചു.. പെൺ കുഞ്ഞ് ആണ്.."*



*"അൽഹംദുലില്ലാഹ്..സുഖപ്രസവം ആണോ.."* 


*"അതെ മോനേ... ഇങ്ങള് രണ്ടാളും പേര് കണ്ട് വെച്ച്ക്കോ.."*ഉപ്പ


*"ഓഹ് ഉപ്പാ..Lezha hamal..lezu എന്ന് വിളിക്കാം.."*



ഒക്കെ മോനേ..


*"ഉപ്പാ മോളേ കാണാൻ എന്തേലും വഴി ഉണ്ടോ.."*യാനുവിന് സന്തോഷം കൊണ്ട് ഭൂമിയിൽ ഒന്നുമല്ല


*"മോനെ 10 minutes കഴിഞ്ഞിട്ട് video call ചെയ്യാ.. അപ്പോയെക്കും റൂമിലേക്ക് ആകും.."*ഉപ്പ 


*"ഓക്കേ ഉപ്പാ.. അസ്സലാമു അലൈകും"*


*"വഅലൈകുമുസ്സലാം.."*call കട്ടായി



യാനുവിന് പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു.. അവൻ അടുത്തുള്ള എല്ലാവർക്കും ലഡു കൊണ്ട് കൊടുത്തു.. കുറച്ച് സമയത്തിന് ശേഷം അവൻ അവന്റെ പൊന്നോമന മോളെ കണ്ടു.. കൂടെ അവന്റെ പ്രിയതമയെയും.. അവൻ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.. പക്ഷെ നേരിൽ കാണാൻ ആവാത്തതിന്റെയും എന്റെ ആദ്യ കുഞ്ഞിനെ എടുക്കാൻ കഴിയാത്തതിന്റെയും സങ്കടം അവന്റെ മനസ്സിൽ ഒരു നോവായി പടർന്നു.. എന്നാലും അവൻ അത് പുറത്ത് കാണിച്ചില്ല.



💕💕💕💕💕💕💕💕💕💕💕💕💕💕💕💕



10 മാസത്തിന് ശേഷം



*"ഉപ്പച്ചീന്റെ lezu മോള് എവിടെ..."*യാനു



*"പ്പച്ചീ... താ... ലെചു മോള്.. ബ്ടാ.."* aadhu ന്റെ മടിയിൽ ഇരുന്ന് ഫോൺലേക്ക് നോക്കി lezu മോൾ പറഞ്ഞു

*"എബിടെ... ഉപ്പച്ചി ഉപ്പച്ചീന്റെ മോളെ കാണുന്നില്ലല്ലോ... "*


*"മ്മച്ചിയെ... പ്പച്ചീ.. ലചു മോളെ കാഞ്ഞുഞ്ഞില്ലാ.."*lezu mol


*'ഉപ്പച്ചീ മോളെ കളിയാക്കാണല്ലോ.. ഉപ്പച്ചീനെ ഞമ്മക്ക് അടിക്കണം ട്ടോ... ഉപ്പച്ചീനോട് മോള് മിണ്ടണ്ട ട്ടോ..."*aadhu


*"ഉപ്പചീഞ്ഞോ ലെചു മോള് കൂട്ടാച്ചൂല... ലെചുമോള് പിണച്ചാ.."*


എല്ലാ ദിവസവും അവൻ വീഡിയോ calli വരുമായിരുന്നു.. അവന്റെ പ്രിയതമയുടെയും അവന്റെ സ്നേഹത്തിന്റെ നിറകുടമായ മോളെയും കാണാൻ വേണ്ടി.. അവൻ കാത്തിരിക്കുകയായിരുന്നു നാട്ടിലേക്ക് പോവാൻ.. അവന്റെ പ്രിയപ്പെട്ടവരെ കാണാൻ വേണ്ടി..കാത്തിരിപ്പിന് ഒടുവിൽ അവൻ നാട്ടിലേക്ക് പോവാൻ ഉള്ള ടിക്കറ്റ് റെഡി ആയി.. നാളെ പുലർച്ചക്ക് 4മണിക്ക് ആണ് ഫ്ലൈറ്റ്. പോവുന്നതിന് മുമ്പ് അവൻ ചെറിയ ഒരു purchase ഒക്കെ ചെയ്തു അവൻ നാട്ടിലേക്ക് പോവാൻ റെഡി ആയി.. ഫ്ലൈറ്റ്ൽ കേറുന്നതിന് മുമ്പ് അവൻ അവന്റെ പെണ്ണിനെ വിളിച്ചു


*"ഹെലോ അസ്സലാമുഅലൈക്കും ."*യാനു


*"വഅലൈകും മുസ്സലാം ഇക്കാ ഫ്ലൈറ്റ് കേറിയോ "*aadhu


*"ഇല്ല പെണ്ണേ.. കേറാൻ പോവാണ് അതിന് മുമ്പ് നിന്നെ വിളിക്കാം വിചാരിച്ചു.. ഉമ്മയും മോളും  എവിടെ.."*യാനു


*"ഉമ്മ ഇങ്ങള് ഇന്ന് വരാണ് പറഞ്ഞ് അടുക്കളയിൽ ആണ്.. ഞാനും കിച്ചണിൽ പോവാൻ നോക്കായിരുന്നു അപ്പോഴാണ് ഇക്ക വിളിക്കുന്നെ.. മോള് ഉറങ്ങാണ് "*aadhu


*"മ്മ്.. ഉമ്മാനോട് ഞാൻ വിളിച്ചിരുന്നു എന്ന് പറട്ടോ.."*യാനു


*"ആഹ് ഇക്കാ.. ഇങ്ങള് എന്തേലും കഴിച്ചോ "*aadhu


*"ചായ കുടിച്ചു.. നീ എന്നാൽ വെച്ചോ.. Love you മ്മ.. 💋"*യാനു


*"Love you to മ്മ.. 💋😍"*aadhu


Call കട്ടായി.. യാനു നാട്ടിൽ എത്തണം എന്നുള്ള സ്വപ്നവുമായി ഫ്ലൈറ്റ്ൽ കയറി.. മണിക്കൂറുകൾക്ക് ശേഷം അവൻ കരിപൂർ airport ഇറങ്ങി. യാനുനെ കൂട്ടാൻ  zinu ആയിരുന്നു വന്നെ. പക്ഷെ അവന്റെ മുഖത്ത് യാനുനെ കണ്ട ഒരു സന്ദോഷവും ഉണ്ടായിരുന്നില്ല.


*"ഡാ... നിന്റെ മുഖം എന്താ വല്ലാണ്ട് നിക്കുന്നേ.. എന്തേലും പ്രോബ്ലം ഉണ്ടോ.. എന്നെ കണ്ടിട്ട് ഒരു സന്തോഷവും ഇല്ലല്ലോ.."*യാനു


*"എനി നിന്നെ സഹിക്കണ്ടേ എന്ന് ആലോചിച്ച് പോയതാ.. അതിന്റെ സങ്കടത്തിലാ..."*zinu


*"പോടാ... കൊരങ്ങാ... നിനക്ക് അറിയോ.. ഞാൻ എന്ത് ഹാപ്പിയിൽ ആണ് എന്ന്.. ഇന്ന് എന്റെ പൊന്നുമോളെ ആദ്യമായിട്ട് കാണാണ്.. Lezu ന് കളിക്കാൻ എന്തൊക്കെ വാങ്ങീക്ക് അറിയോ... എനി എന്നും എന്റെ മോളെയും aadhu ന്റെയും ഒപ്പരം നിക്കാൻ വേണ്ടി ഞാൻ പ്രവാസി ജീവിതം നിർത്തി പോണതാണ്.. എനിക്ക് എന്റെ മോളെ എന്റെ നെഞ്ചിൽ കിടത്തി താരാട്ട് പാടി ഉറക്കണം എന്റെ പെണ്ണിനെ എത്ര കാലമായി കണ്ടിട്ട് ഓളെയും ഉമ്മന്റേയും രുചി ഉള്ള ഭക്ഷണം കഴിക്കാൻ പൂതി ആവുന്നു.. എനിക്ക് വേണ്ടി ഇന്ന് രാവിലെ തന്നെ കിച്ചണിൽ കയറിയതാണ് എന്റെ പെണ്ണും ഉമ്മയും.."*എന്നൊക്കെ ഞാൻ വാ തോരാതെ സംസാരിച്ചിട്ടും zinu ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തെ.. അവന്റെ പ്രവർത്തി കണ്ട് എന്റെ മനസ്സിൽ ഭയം നിറയാൻ തുടങ്ങി.. പിന്നേ എന്നെ ഇട്ട് ദേഷ്യം പിടിപ്പിക്കാൻ ആയിരിക്കും വിചാരിച്ച് ഞാൻ മൈൻഡ് ചെയ്തില്ല.. ലെഗേജ് കാറിൽ കയറ്റി വീട്ടിലേക്ക് യാത്ര തുടർന്ന്.. യാത്രയിൽ ഞാൻ ഒരുപാട് സംസാരിക്കുന്നുണ്ടങ്കിൽ zinu എല്ലാത്തിനും മൂളുന്നെ ഉള്ളായിരുന്നു.. അത് എന്നെ നിരാശയിലാക്കി.. ഞാൻ ഓന്റെ മുഖത്ത് നോക്കി എന്താ എന്നോട് എന്തേലും ദേഷ്യം ഉണ്ടോ ചോദിക്കാൻ വേണ്ടി നിന്നതും ഓൻ കാർ സൈഡ് ആക്കി..


*"ഇറങ്ങ്.. ഫുഡ്‌ കഴിച്ചിട്ട് പോവാം.. "*zinu


*"വേണ്ടഡാ.. വീട്ടിൽ എനിക്ക് വേണ്ടി എന്തൊക്കൊ വിഭവങ്ങൾ ഉണ്ടാക്കി വെച്ച്ക്ക്.."*ഞാൻ


*"എന്റെ സന്തോഷത്തിന് നീ ഞാൻ വാങ്ങി തരുന്നത് കഴിക്ക്.. വീട്ടിൽ പോയീട്ട് നീ ഓല് ഉണ്ടാക്കിയത് കഴിച്ചോ.."*zinu


Zinu ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ മറുത്ത് ഒന്നും പറയാണ്ട് ഫുഡ്‌ കഴിച്ച്.. ഫുഡ്‌ കഴിച്ച് വീണ്ടും യാത്ര തുടങ്ങി.. പക്ഷെ വീടിന് അടുത്ത് എത്തും തോറും അരുതാത്തത് എന്തോ സംഭവിച്ച്ക്ക് എന്ന് മനസ്സ് പറയുന്നു..ഞാൻ zinu നോട്‌ കാര്യം പറഞ്ഞപ്പോൾ ഓന് എനിക്ക് തോന്നുന്നതാണ് ഒന്നും സംഭവിച്ചിട്ടില്ല എന്ന് പറഞ്ഞ്.. ഞാൻ ഒന്നും സംഭവിച്ചിട്ട് ഉണ്ടാവില്ല എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിചോണ്ട് നിന്നു.. പക്ഷെ എന്തോ.. മനസ്സിന് ഒരു സമാധാനം കിട്ടുന്നില്ല.. എന്നിൽ നിന്ന് ആരൊക്കോ വിട്ട് പോവുമ്പോലെ തൊണ.. എന്താ ഇങ്ങനെ തോന്നാൻ കാരണം എന്ന് അറിയില്ല..പടച്ചോനെ.. എന്നെ സ്നേഹിക്കുന്നവർ എന്നിൽ നിന്ന് വിട്ട് പോവല്ലേ എന്ന് ഞാൻ പടച്ചോനോട് ദുആ ചെയ്ത് പുറത്ത് ഉള്ള കായിച്ചകൾ കണ്ടു..


*"യാനു.. എന്ത് പ്രശ്നം ഉണ്ടേലും അത് താങ്ങാൻ നിനക്ക് ആവണം.. ആര് നിന്നെ വിട്ട് പോയാലും നീ തളരരുത്.."*zinu എന്നെ നോക്കി പറഞ്ഞു


*"നീ എന്താടാ ഇങ്ങനെ പറയുന്നെ.. എന്നെ ആര് വിട്ട് പോവാനാ.. നീ എന്നെ വിട്ട് പോവോ.. പറ.. എന്റെ aadhu എന്നെ വിട്ട് പോവോ.. പറ.. ഇല്ല.. നീ എന്നെ വിട്ട് പോയാലും എന്റെ aadhu എന്നെ വിട്ട് പോവില്ല.. ഓൾക്ക് ഞാൻ ജീവനാടാ.. എന്നും ഓള് വിളിക്കുമ്പോൾ പറയൽ ഉണ്ട് ഇക്ക ഇല്ലാത്ത ഒരു ജീവിതം ഓൾക്ക് ഉണ്ടാവില്ല എന്ന്.. ഞാൻ ഇല്ലങ്കിൽ ഓള് ഇല്ല എന്ന്.. ആഹ് ഓള് എന്നെ വിട്ട് പോവോ.. പറ zinu.. "*യാനു zinu നോട്‌ പറഞ്ഞു..


*"ഇല്ലാ.. നിന്നെ ആരും വിട്ട് പോവില്ല.. പക്ഷെ നീ തളരരുത്.."*zinu


അത് പറഞ്ഞ് കഴിഞ്ഞപ്പോളേക്കും അവൻ വീടിന്റ മുമ്പിൽ എത്തിയിരുന്നു


*"Zinu... ഇവിടെ എന്താ ഇത്ര ആളുകൾ.. എന്തിനാ പന്തൽ ഒക്കെ ഇട്ടേ.. എന്തിനാടാ എല്ലാരെ മുഖത്ത് സങ്കടം.. ആർക്കേലും എന്തേലും സംഭവിച്ച്ക്കോ.. പറ zinu.."*യാനു


Zinu മൗനം പൂണ്ടു.. അവൻ ഒന്നും മിണ്ടിയില്ല.. യാനു കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് കയറുമ്പോൾ അകത്ത് നിന്ന് ഉമ്മന്റേയും annu ന്റെയും ലനുന്റെയും വേറെ ആരൊക്കെയോ കരയുന്നതിന്റെയും  ഖുർആൻ പാരായണത്തിന്റെ സൗണ്ട് പുറത്തേക്ക് കേൾക്കുന്നുണ്ട് .. അവിടെ കൂടി നിന്നവർ സഹാദാമ്പത്തോടെ അവനെ നോക്കി.


അവൻ അകത്ത് എത്തിയപ്പോൾ മുമ്പിൽ ഉള്ളത് കണ്ട് അവൻ മരിക്കാതെ മരിച്ചു..ഒരു ജീവചവം പോലെ അവൻ മുമ്പോട്ട് നടന്നു നീങ്ങി.. വലിയ മയ്യത്തിന്റെയും ചെറിയ മയ്യത്തിന്റെയും അരികിൽ പോയി ഇരുന്നു..


Aadhu... മോളെ.. കണ്ണ് തുറക്ക്..ആരാ വന്നത് നോക്ക്.. നിന്റെ ഇക്ക ആണ് വന്നേ.. നീ എന്താ ഇവിടെ കിടക്കുന്നെ.. നിന്നെ എല്ലാരും നോക്കുന്നു പെണ്ണേ..


മോളെ... ഉപ്പച്ചീന്റെ മോള് എവിടെ... ഉപ്പച്ചീന്റെ മോളും ഉറങ്ങാണോ.. ഉമ്മച്ചിയും മോളും ഉപ്പച്ചീനെ കൂട്ടാതെ ഉറങ്ങണോ.. ഉപ്പച്ചി ഉമ്മച്ചിക്കും മോൾക്കും എന്താ വാങ്ങിയെ നോക്ക്... മോൾക്ക് കളിക്കാൻ എന്തൊക്കൊയോ വാങ്ങിക്കല്ലോ..കണ്ണ് തുറക്ക് മോളെ..


അവൻ aadhu ന്റെയും lezu ന്റെയും മയ്യത്തിന്റെ അടുത്ത് നിന്ന് അവരെ കുലുക്കി വിളിച്ചു..


.. ഉമ്മച്ചിയും ഉമ്മച്ചിന്റെ മോളും ഉപ്പച്ചിനോട് പിണക്കമാണോ..സോറി മോളെ... ഉപ്പച്ചീന്റെ lezu മോളെ ഉപ്പച്ചി കണ്ട്ക്ക്.. ഉപ്പച്ചിന്റെ കുട്ടിന ഉപ്പച്ചി പറ്റിച്ചത് അല്ലെ..aadhu... പെണ്ണേ.. നീയും കളിക്കല്ലേ.. നീ മോളോട് പറഞ്ഞ് കൊടുക്ക്.. ഉപ്പച്ചി പ്രവാസി ജീവിതം നിർത്തി പോണത് ഇങ്ങളെ കൂടെ നിക്കാൻ വേണ്ടി അല്ലെ.. എന്നിട്ട് ഞാൻ ഇവിടെ വന്നിട്ട് എനിക്ക് ഒന്നും തരാതെ നീ ഇവിടെ കിടക്കണോ..കണ്ണ് തുറക്ക് പെണ്ണേ..



ഉമ്മാ... മോളും aadhu ഉം എന്താ കണ്ണ് തുറക്കാതെ.... കണ്ണ് തുറക്കാൻ പറ ഉമ്മാ.. എന്നോട് പിണങ്ങല്ലേ പറ ഉമ്മാ.. മോളെ എന്റെ നെഞ്ചോട് ചേർത്ത് താരാട്ട് പാടി ഉറക്കാൻ എനിക്ക് പൂതി ആവുന്നു ഉമ്മാ.. മോള് ഇങ്ങനെ ഉറങ്ങിയാൽ ഞാൻ എങ്ങനെയാ മോളെ ഉറക്ക.. എനിക്ക് മോളെ എടുത്ത് എവിടൊക്കെയോ പോവണം.. എനിക്ക് മോളെ ഒപ്പരം കളിക്കണം.. എടുത്ത് നടക്കണം..ഇതൊക്ക ചെയ്യണം... മോള് ഇങ്ങനെ ഉറങ്ങിയാൽ ഞാൻ എന്താ ചെയ്യാ.. ഞാൻ കൊണ്ട് വന്നത് പോലും നോക്കുന്നില്ലല്ലോ ഉമ്മാ... മോള് എന്നോട് പിണക്കമാണ് പറഞ്ഞ്ക്ക്.. Aadhu വും എന്തിനാ എന്നോട് പിണങ്ങി നിക്കുന്നേ.. ഇന്ന് ഓള് എന്നെ വിളിച്ചപ്പോൾ സംസാരിച്ചത് ആണല്ലോ.. എന്നോട് ഒരു പിണക്കവും ഇല്ലായിരുന്നല്ലോ.. പിന്നെ ഇപ്പോൾ എന്താ എന്നോട് ഇങ്ങനെ.. എന്നെ കളിപ്പിക്കാണോ ഉമ്മാ..


യാനു പറയുന്നത് കേട്ട് കണ്ട് നിന്നവരുടെ മിയികൾ നിറഞ്ഞു..



*"എങ്ങനെയാ മോളും കുഞ്ഞും മരിച്ചേ.. "*കൂടി നിന്നവരിൽ ഒരാൾ മറ്റൊരാളോട് ചോദിച്ചു.



*"Yaanu വരുന്ന വിവരം അറിഞ്ഞ് aadhu ഉം ഉമ്മയും വിഭവങ്ങൾ ഉണ്ടാക്കുകയായിരുന്നു. യാനുന്റെ മോള് ഇവിടെ വന്ന മക്കളെ കൂടെ കളിക്കുകയായിരുന്നു. മോളെ ബോൾ കിണറിലേക്ക് വീണു..അത് എടുത്ത് കൊടുക്കാൻ വേണ്ടി മോള് കരഞ്ഞപ്പോൾ മക്കൾസ് aadhu വിന്റെ അടുത്തേക്ക് പോയി കാര്യം പറഞ്ഞു. മോളെയും എടുത്ത് aadhu കിണറിന്റെ അടുത്തേക്ക് പോയി.. കിണറ്റിൽ ബോൾ വീണത് നോക്കി അപ്പോൾ മോള് ഉക്കത്ത് നിന്ന് എന്തോ കളിച്ചു അങ്ങനെ മോള് കിണറ്റിലേക്ക് വീണ്.. മോളെ പിടിക്കാൻ വേണ്ടി അവൾ നോക്കിയപ്പോൾ കാൽ സ്ലിപ്പ് ആയി അവളും കിണറ്റിലേക്ക് വീണു.. വീഴുന്നത് കണ്ട മക്കൾസ് കരയുന്നത് കേട്ട് എല്ലാരും ഓടിവന്നപ്പോൾ കാണുന്ന കാഴ്ച മുങ്ങിത്താണ് പോണ aadhu വിനേയും മോളെയും ആണ്.. അവിടെ ഉള്ളവർ ഉറക്കെ കരഞ്ഞപ്പോൾ , ശബ്ദം കേട്ട് നാട്ടുകാർ ഓടി വന്ന് കിണറ്റിൽ നിന്ന് അവരെ എടുത്ത്  പെട്ടന്ന് തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും മോള് ഹോസ്പിറ്റലിൽ എത്തുന്നതിന് മുമ്പും  aadhu ഹോസ്പിറ്റൽ എത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും  മരണത്തിന് കീഴടങ്ങി.രണ്ടാളെയും രക്ഷിക്കാൻ ആയില്ല.."*



*"കുടുംബം പുലർത്താൻ വേണ്ടി പ്രവാസി ജീവിതം തിരഞ്ഞെടുത്ത് തിരിച്ച് നാട്ടിൽ വന്നപ്പോൾ അവന് കാണേണ്ടി വന്നത് ഒരു നോക്ക് പോലും കാണാൻ കഴിയാത്ത പൊന്നുമോളുടെ അവസ്ഥ ആണല്ലോ.. അവനെ ഒന്ന് സമാധാനിപ്പിക്കാൻ ഉള്ള അവന്റെ ഭാര്യയും മോളോട് ഒപ്പം വിട പറഞ്ഞല്ലോ.. യാനുവിന് ഇത് താങ്ങാൻ ഉള്ള കരുത്ത് നൽകണേ നാഥാ.. "എനി ആർക്കും വിധി കൊടുക്കല്ലേ റബ്ബേ..*കൂടി നിന്നവരിൽ ഒരാൾ പറഞ്ഞു 


*"എന്ത്... എന്റെ aadhu വും മോളും മരിച്ച് എന്നോ... നോ...നിങ്ങൾ കളവ് പറയാണ് ഞാൻ ഇത് വിശ്വസിക്കില്ല.. ഉമ്മാ.. ഉപ്പാ.. ഉറങ്ങുന്ന aadhu നെ മോളെയും കണ്ട് ഇവര് പറയുന്നത് കേട്ടോ..."*യാനു 


*"മോനേ..ഞമ്മളെ മോളും aadhu ഉം.. പോയെടാ.. എനി ഞമ്മളെ കൂടെ ഉണ്ടാവില്ല മോനേ.."*aadhu ന്റെ ഉപ്പ കരഞ്ഞ് കൊണ്ട് പറഞ്ഞു


*"ഉപ്പാ.. ഇങ്ങളും കളവ് പറയല്ലേ.."*കൊച്ചു കുട്ടികളെ പോലെ തേങ്ങി കൊണ്ട് യാനു പറഞ്ഞു

*"അല്ല മോനേ.. ഞമ്മളെ lezu മോളും aadhu ഉം ഞമ്മളെ വിട്ട് പോയി.. നിന്നെ പോലും കാണാൻ നിക്കാണ്ട് പോയി മോനേ.. "*ഉപ്പ മനസ്സിലെ സങ്കടങ്ങളെ കടിച്ച് പിടിച്ച് പറഞ്ഞു 


ഉപ്പ പറയുന്ന ഓരോ വാക്കും ഓരോ അസ്ത്രം പോലെ അവന്റെ മനസ്സിൽ തറച്ച് കേറി.. അവന്റെ കൈ കാലുകൾക്ക് ബലം നഷ്ടപ്പെട്ട് തുടങ്ങി.. ഭൂമി പിളർന്ന് തായേക്ക് പോയാലോ എന്ന് വരെ ആലോചിച്ച് പോയി.. അവന്റെ ജീവൻ നിലച്ചത് പോലെ തോന്നി..  പുഞ്ചിരിച്ച് കിടക്കുന്ന അവന്റെ ജീവന്റെ പാതിയേയും അവന്റെ മാലാഖയായ മോളെയും നോക്കി..രണ്ട് പേർക്കും നെറ്റിയിൽ ചുംബനം കൊടുത്തു.. അവസാനത്തെ ചുംബനം..


*"ഉപ്പാ.. എനിക്ക് കണ്ട് കൊതി തീർന്നിട്ടില്ല എന്റെ പെണ്ണിനേയും മോളെയും.. ഒരു വട്ടം പോലും എന്റെ മോളെ എനിക്ക് എടുത്ത് കളിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.. മോളെയും aadhu നേയും കാണാൻ ഉള്ള പൂതി കൊണ്ട് എനി ഒരിക്കലും ഓലെ എടുത്ത് നിന്ന് മാറി നിക്കില്ല വിചാരിച്ച് എപ്പോഴും ഓലെ ഒപ്പരം ഉണ്ടാവണം എന്ന് ആഗ്രഹിച്ച് പ്രവാസി ജീവിതം ഉബേക്ഷിച്ച് വന്നപ്പോയേക്കും എന്നെ കൂട്ടാതെ.. ഒന്ന് കാത്ത് നിൽക്കുക പോലും ചെയ്യാതെ എന്നെ തോൽപ്പിച്ച് പോയി കളഞ്ഞില്ലേ... എന്തിനാ പെണ്ണേ എന്നെ ഇവിടെ തനിച്ചാക്കി പോയെ.. പോവുമ്പോൾ എന്നെയും കൂടി കൊണ്ട് പൊയ്ക്കൂടായ്ഞ്ഞോ.. ഞമ്മളെ മോളെ ഒരു തവണ എങ്കിലും എടുക്കാൻ പോലും ഭാഗ്യമില്ലാത്തവൻ ആയി പോയല്ലോ ഞാൻ.. എനി എനിക്ക് എന്റെ പെണ്ണിന്റെ മടിയിൽ തലവെച്ച് കിടക്കാൻ ആവുമോ.. സങ്കടം വരുമ്പോൾ വന്ന് കെട്ടിപ്പിച്ചു പറയാൻ കഴിയുമോ.. എന്തിനാ.. എന്തിനാ.. പെണ്ണെ നീയും മോളും.. എന്നെ.."* അവൻ മയ്യത്തിന്റെ എടുത്ത് നിന്ന് പൊട്ടികരഞ്ഞ് എന്തൊക്കൊ പിച്ചും പിഴയും പറയാൻ തുടങ്ങി 


*"മയ്യത്ത് എടുക്കാൻ സമയമായി.. "*


*"ഉപ്പാ... കൊണ്ട് പോവല്ലേ പറ... കൊണ്ട് പോവുന്നതിന് മുമ്പ് ഞാ.. ഞാൻ എന്റെ മോൾക്കും എന്റെ പെണ്ണിനും വാങ്ങിയത് അവർക്ക് കാണിച്ച് കൊടുക്കട്ടെ... അതിന് എങ്കിലും എന്നെ സമ്മതിക്കുമോ..."*യാനു കരഞ്ഞ് കൊണ്ട് പറഞ്ഞു


*"മ്മ്.. മോന് കൊണ്ട് വന്നത് എടുത്തു വാ.."*ഉപ്പ


Zinu..എവിടെയാടാ നീ പെട്ടി കൊണ്ട് വെച്ചേ..


*'നിന്റെ റൂമിൽ ഉണ്ട്.."*zinu

യാനു ആവുന്ന സ്പീഡിൽ സ്റ്റെയർ  കയറി റൂമിൽ പോയി ജീവിതകാലം മുഴുവൻ കൂടെ വേണം എന്ന് ആഗ്രഹിച്ച aadhu നും lezu നും കൊടുക്കാൻ വാങ്ങിയതും കൊണ്ട് സ്റ്റെയർ ഇറങ്ങുമ്പോൾ കാൽ തെന്നി നിലത്തേക്ക് വീണു.. വീകുന്ന സൗണ്ട് കേട്ട് എല്ലാരും ഓടി യാനുവിന് അരികിൽ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന യാനുവിനെ കണ്ട് എല്ലാരും ഞെട്ടി..പലരും പലതും അടക്കി പറയാൻ തുടങ്ങി

കാക്കു..മോനേ..... എന്ന് പറഞ്ഞ് യാനുവിന്റെ പെങ്ങളും ഉമ്മയും എല്ലാരും കരഞ്ഞ് കൊണ്ട് അടുത്തേക്ക് ചെന്നപ്പോൾ


വേഗം ഹോസ്പിറ്റലിൽ എത്തിക്കണം.. ഒരു ജീവൻ എങ്കിലും രക്ഷിക്കണം.. കൂടി നിന്നവരിൽ ഒരാൾ പറഞ്ഞു.. പെട്ടന്ന് ആംബുലൻസ് വീട്ടിൽ എത്തി ബ്ലഡ്ൽ കുളിച്ച് കിടക്കുന്ന യാനുവിനെ കയറ്റി  ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് കുതിച്ചു..


 വീട്ടുകാരെ സങ്കടത്തിൽ ആക്കി കൊണ്ട് ആംബുലൻസ് വീടിന് മുമ്പിൽ വന്ന് നിന്നു.. ഭയമാർന്ന മനസ്സ് കൊണ്ട് വീട്ടുകാരും വീട്ടിൽ ഉള്ളവരും നോക്കിയപ്പോൾ ആംബുലൻസിൽ നിന്ന് വെള്ള പുതച്ച യാനുവിന്റെ ശരീരം മറ്റു രണ്ട് മയ്യത്തുകൾക്ക് അടുത്ത് കൊണ്ട് വെച്ചു..


*"മക്കളേ...."*എന്നുള്ള വിളി വീടിന്റെ അകത്തളങ്ങളിൽ ഉയർന്നു.. ഞങ്ങൾ ജീവിച്ചിരിക്കെ ഞങ്ങളുടെ മക്കൾക്ക് മരണത്തിന്റെ വിധി വന്നല്ലോ എന്ന് പറഞ്ഞ് ഉമ്മമാര് കരയാൻ തുടങ്ങി.. പെങ്ങളും അനിയത്തിയും കൂട്ടുകാരും ഒരു സൈഡിൽ നിന്ന് അവരെ സമാധാനിപ്പിക്കുകയും കരയുകയും ചെയ്യുന്നുണ്ട്.കണ്ട് നിൽക്കുന്നവരുടെ കണ്ണുകൾ വീട്ടുകാരെ കുറിച്ച് ഓർത്ത് നിറയാൻ തുടങ്ങി.. ഒരു വീട്ടിൽ 3മരണം.. കെട്ടവർക്ക് ഒന്നും താങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല.


*"അവരുടെ സ്നേഹത്തിന് മുമ്പിൽ മരണം വരെ തോറ്റു പോയിരിക്കുന്നു.. മരണത്തിന് വരെ അവരെ വേർപിരിയിക്കാൻ കഴിഞ്ഞില്ല..ജീവിതത്തിലും ഒരുമിച്ച് മരണത്തിലും ഒരുമിച്ച്.. യാനു അവന്റെ മോളെ സ്വർഗത്തിൽ നിന്ന് കളിപ്പിക്കട്ടെ.. "*കൂടി നിന്നവരിൽ ഒരാൾ പറഞ്ഞു 


*"മയ്യത് എടുക്കാൻ സമയമായി.."*


*"ഉമ്മാ... എടു.. എടുക്കല്ലി പറി.. എനിക്ക് എന്റെ ബാബിനേയും .. കാക്കുനെയും മോളെയും കണ്ട് കൊതി തീർന്നിട്ടില്ല.."*ലനു 


*"ഉപ്പാ... ഒന്ന് പറയ് ഉപ്പാ.. എനിക്ക്  കണ്ട് കൊതി തീർന്നിട്ടില്ല.. എല്ലാരേയും ഒരുമിച്ച് എന്തിനാ റബ്ബേ വിളിച്ചേ.. ആരെങ്കിലും ഒരാള എങ്കിലും തിരിച്ച് തന്നൂടായിരുന്നോ.. "*annu


മോളെ..മക്കളെ സ്നേഹത്തിന് മുമ്പിൽ പടച്ചോൻ വരെ തോറ്റു പോയി.. അവരെ മരണത്തിൽ വരെ വേർപിരിയിക്കാൻ റബ്ബ്ന് തോന്നിയില്ല.. അത് കൊണ്ട് ആവും.. മക്കള് മാറി നിക്കി... മയ്യത്ത് കൊണ്ട് പോവാൻ ആയിക്കി..


ഒടുവിൽ 3മയ്യത്തുകൾ  കബർ സ്ഥാനത്തിലേക്ക് കൊണ്ട് പോയി..


ഇലാഹ ഇല്ലള്ളാഹ്

ലാ ഇലാഹ ഇല്ലള്ളാഹ് 


എന്ന് ഉറക്കെ ചെല്ലി അടുത്തടുത്ത് ആയി 3 പേരെയും മറവ് ചെയ്തു.3 മീസാൻ കല്ലിന് ചാരത്ത്  മൈലാഞ്ചി ചെടികൾ നട്ട് അവരുടെ ഓർമകളുമായി എല്ലാരും യാത്ര പറഞ്ഞു..



The End


✍️  Jaseena Sherin



 

Comments

Popular posts from this blog

CRAZY LOVE | ✍️ AJWA | ഫുൾ പാർട്ട്‌

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌