കീർത്തനം | ✍️ AJWA | ഫുൾ പാർട്ട്
"നിനക്ക് ഇന്നലെ തന്നെ എന്നോട് പറയാമായിരുന്നില്ലേ... നിന്റെ ബർത്ത്ഡേ ആണെന്ന്... എങ്കിൽ നിനക്ക് എന്തെങ്കിലും വാങ്ങിയേനെ..."
"ആ ദിവസം എനിക്ക് ഓർക്കാൻ പോലും ഇഷ്ടം അല്ല സാർ... എന്റെ അമ്മ പോയി ദിവസം അല്ലെ... ആവുന്ന സമയം അച്ഛൻ എനിക്ക് ഇടാൻ ഒരു ഡ്രെസ്സും കുറച്ച് മിട്ടായിയും കൊണ്ട് വരും ആയിരുന്നു... പക്ഷെ ഞാൻ അതൊന്നും നോക്കാറില്ല... അന്ന് മുഴുവനും എന്റെ അമ്മയുടെ ഫോട്ടോ നോക്കി ഞാൻ കരയും... അമ്മയോളം വരില്ല ഒന്നും... ഞാൻ ഇങ്ങനെ ആയതും എന്റെ അമ്മ എന്നെ വിട്ടു പോയത് കൊണ്ടല്ലേ... പക്ഷെ ഇന്ന് എനിക്ക് സന്തോഷം ഉണ്ട്... എന്റെ കാർത്തു മോൾ ജനിച്ച ദിവസം അല്ലെ... "
അവൾ അവനിൽ നിന്നും നോട്ടം മാറ്റി കണ്ണ് തുടച്ചു കൊണ്ട് മോളെ അടുത്ത് ചെന്നു വീണ്ടും ഉമ്മ വെച്ചു...
"ഇനി നീ അമ്മ ഇല്ലെന്ന് ഓർത്ത് വിഷമിക്കണ്ട മോളെ... ഒരു അമ്മയുടെ സ്ഥാനത്ത് ആയിട്ടല്ല സ്വന്തം അമ്മയായി കാണാം എന്നെ... "
അവളെ തലയിൽ തലോടി പത്മ പറഞ്ഞതും അവൾ പുഞ്ചിരിച്ചു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു... അപ്പോഴും കണ്ണ് ഒഴുകി കൊണ്ടിരുന്നു...
അമ്മയിൽ നിന്നും അകന്നു മാറി എല്ലാർക്കും ഒരു പുഞ്ചിരി നൽകി അവൾ കഴിച്ച പാത്രം എടുത്തു അടുക്കളയിൽ പോയി... ഗൗതം അവൾ പോയ ഭാഗം തന്നെ നോക്കി നിന്നു... അവളെ കണ്ണ് നിറഞ്ഞു വന്നത് ഒക്കെ ഷാൾ തുമ്പു കൊണ്ട് തുടച്ചു മുഖം കഴുകി... അപ്പോഴേക്കും അമ്മ അടുത്ത് വന്നിരുന്നു...
"ഇന്നും നീ ഇതിനകത്ത് ചിലവഴിക്കാൻ തീരുമാനിച്ചോ... "
"പിന്നെ ഞാൻ എന്ത് ചെയ്യാനാ അമ്മേ... എനിക്ക് ആകെ അറിയുന്ന പണി ഇതല്ലേ ഉള്ളൂ... "
അവൾ അമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതും കഴുകി കൊണ്ടിരിക്കുന്ന പ്ലേറ്റ് ഒക്കെ വാങ്ങി വെച്ചു അവളെയും കൊണ്ട് അവരെ അടുത്തേക്ക് വന്നു...
"എന്തായാലും ഇന്ന് നീ മോളെയും കൊണ്ട് പുറത്ത് പോയി ഒരു കട മുഴുവനും കൊണ്ടല്ലേ വരൂ... ഇവളെയും കൂട്ടിക്കോ... ഇവൾക്ക് എന്താന്ന് വെച്ചാൽ വാങ്ങിക്കോ... പിന്നെ ഇവളെ ബർത്ത്ഡേയും അല്ലെ... ഒരു ഗിഫ്റ്റ് കൂടി വാങ്ങി കൊടുത്തേക്ക്... അമ്മയെയും ഇന്ന് നിനക്ക് കിട്ടിയല്ലോ... അത് കൊണ്ട് സന്തോഷത്തോടെ പോയി വാ മോളെ... "
ഗൗതം പ്രതീക്ഷയോടെ അവളെ നോക്കി...
"അതൊന്നും വേണ്ട അമ്മേ... എനിക്ക് ഗിഫ്റ്റ് ഒന്നും വേണ്ട... എനിക്ക് സന്തോഷം ഉണ്ട് ഒരു അമ്മയെ കിട്ടിയല്ലോ... ഇതിൽ പരം എന്ത് ഗിഫ്റ്റ് വേണം... "
അവൾ ഷാൾപിടിച്ചു തിരിച്ചു കൊണ്ട് ഒരു തരം ഭയത്തോടെ പറഞ്ഞു... ഗൗതമിനു അതൊന്നും ഇഷ്ടം ആവില്ല എന്ന പേടിയായിരുന്നു അവളുടെ ഉള്ളിൽ...
"വാ അമ്മേ..."
അവളെ കയ് പിടിച്ചു കാർത്തു മോൾ വിളിച്ചതും അവളെ നോക്കി ചിരിച്ചു കൊണ്ട് കീർത്തി അവളെ നോക്കി...
"മോൾ പോയിട്ട് വാ... അമ്മ ഇവിടെ കാത്തിരിക്കും... "
"കീർത്തി അവൾക്ക് കളിക്കാൻ ഒരു കൂട്ട് അല്ലെ... മോൾ പോയി വാ... "
"ഏയ് അതൊന്നും വേണ്ട അമ്മേ... വേണേൽ അമ്മയും അച്ഛനും കൂടെ പൊയ്ക്കോ... ഞാൻ ഇവിടെ നിന്നോളാം... എനിക്ക് അങ്ങനെ പുറത്ത് ഒന്നും പോയി ശീലം ഇല്ല... "
"അത് കൊണ്ടല്ലേ ഞങ്ങൾ പറയുന്നേ... നങ്ങൾ കൂടെ കൂടെ ഇവന്റെ കൂടെ പോയി കാണാത്തത് ആയി ഒന്നും ഇല്ല... മോൾ പൊയ്ക്കോ... എന്താന്ന് വെച്ചാൽ വാങ്ങുകയും ചെയ്യാം... "
അമ്മ ഗൗതമിനെ നോക്കി വിളിക്കാൻ കാണിച്ചു... അവൻ ഒന്ന് ചിരിച്ചു കൊണ്ട് ഓകെ കാണിച്ചു...
"പെട്ടെന്ന് റെഡി ആയി വാ... "
അവൻ പറഞ്ഞതും അവൾ പേടിച്ച പോലെ അമ്മയെ നോക്കി... അമ്മ വീണ്ടും പറഞ്ഞതോടെ അവൾ മുറിയിൽ ചെന്നു... റെഡി ആവാൻ ഒന്നും ഇല്ലായിരുന്നു... ഇട്ട ഷാൾ തന്നെ താഴ്ത്തി വെച്ചു രണ്ട് തോളിൽ ആയി പിന്നും കുത്തി മുടിയും ചീകി കെട്ടി കണ്ണാടിക്ക് മുന്നിൽ ചെന്നു ഒന്ന് നോക്കി... മോൾക്ക് വെച്ച പൊട്ടിൽ നിന്നും ഒന്ന് എടുത്തു നെറ്റിയിൽ വെച്ചു എന്നല്ലാതെ വേറെ ഒരുക്കം ഒന്നും ഇല്ലായിരുന്നു...
അവൾ ഇറങ്ങി വന്നതും സോഫയിൽ കാത്തിരുന്ന ഗൗതം എണീറ്റു അവളെ നോക്കി... ആ ഡ്രെസ്സിൽ തന്നെ വന്നത് കൊണ്ട് എല്ലാർക്കും ഒരു പോലെ വിഷമം ആയി... ആ നോട്ടം കണ്ടതും അവൾ തറയിൽ നോക്കി നിന്നു...
"എന്താ വേണ്ടത് എന്ന് വെച്ചാൽ വാങ്ങിക്കോ കേട്ടോ... പൈസ ഒക്കെ ഇവൻ കൊടുത്തോളും... ഇനി പേടിച്ചു ഒന്നും വാങ്ങാതെ വന്നേക്കരുത് കേട്ടല്ലോ... ഡാ എന്താണെന്ന് വെച്ചാൽ വാങ്ങി കൊടുത്തേക്ക്... അവൾ ആയി ഒന്നും പറയാൻ സാധ്യത ഇല്ല... "
അമ്മ വിളിച്ചു പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു കാണിച്ചു... കാർത്തു മോൾ ആദ്യം തന്നെ ഓടി പോയി കയറിയതും ഗൗതമിനു പിന്നാലെ അവൾ നടന്നു... ഒന്ന് തിരിഞ്ഞു നോക്കി അച്ഛനോടും അമ്മയോടും പോട്ടെ എന്ന് പറഞ്ഞു... അവർ ചിരിച്ചു കൊണ്ട് യാത്ര ആക്കിയതും അവൾ കാറിന്റെ അടുത്ത് എത്തിയതും ഒന്ന് നിന്നു...
ഗൗതം അതിൽ കയറി ഡോർ അടച്ചു നോക്കുമ്പോൾ അവൾ അതേ പോലെ നിക്കുന്ന കണ്ടു അവൻ ഇറങ്ങി... അവൾക്ക് അരികിൽ ആയി ചെന്നു ഡോർ തുറന്നപ്പോൾ അവൾ അതിൽ കയറാൻ തുടങ്ങുംമ്പോ തന്നെ അവളെ തല ഇടിക്കാൻ പോകുന്ന കണ്ടു ഗൗതം അവളെ തലക്ക് മീതെ കയ് വെച്ചു... അവൾ കയറി അകം മൊത്തം നോക്കി... ഗൗതം ചിരിച്ചു കൊണ്ട് ഡോർ അടച്ചു ഡ്രൈവിംഗ് സീറ്റിൽ പോയി ഇരുന്നു മിററിൽ കൂടി അവളെ നോക്കി... അവൾ കാർ മൊത്തം ഒന്ന് സെർച്ച് ചെയ്യുന്ന പോലെ നോട്ടം ആണ്...
പുറം കാഴ്ച കണ്ടു ഇരിക്കുന്ന മോളെ നോക്കി വീണ്ടും അവൻ കീർത്തിയെ ശ്രദ്ധിച്ചു... അവളും കൊച്ചു കുട്ടിയെ പോലെ പുറം കാഴ്ചയിൽ ആണ്... അതൊക്കെ കാണുമ്പോൾ അവളെ കണ്ണിൽ ഉള്ള ആ തിളക്കം അവൻ അവളെ തന്നെ കണ്ണ് എടുക്കാതെ നോക്കി ഇരുന്നു... അവൾ പെട്ടെന്ന് അവനെ നോക്കിയപ്പോൾ ആണ് അവന് ഡ്രൈവിങ്ങിൽ ആണ് എന്ന ബോധം പോലും വന്നത്...
ഗൗതം കാർ നിർത്തിയത് വലിയ ഒരു മാളിന്റെ മുന്നിൽ ആയിരുന്നു... അവൾ അതിനകത്തു ഇരുന്നു തന്നെ അത് നോക്കി കാണുക ആയിരുന്നു... അവൻ അവളെ ഭാഗത്ത് കയ് കൊണ്ട് വരുന്ന കണ്ടു അവൾ പിന്നോട്ട് മാറി ഇരുന്നു... ഡോർ തുറന്നപ്പോ തന്നെ അവൾ ഇറങ്ങി... അവൾ ഏതോ ലോകത്ത് എന്ന പോലെ അതൊക്കെ നോക്കി കാണുമ്പോ ആണ് അവൻ മോളെയും കൊണ്ട് വന്നു പോകാം എന്ന് പറഞ്ഞത്...
അവന്റെ പിന്നാലെ നടക്കുമ്പോ അവൻ അവളെ കൂടെ തന്നെ നടത്താൻ പതിയെ നടന്നു... അവൻ കാൽ എടുത്തു വെക്കുന്ന എസ്കുലേറ്റർ കണ്ടു അവൾ ഒന്ന് നിന്നു... അതും നോക്കി നഖം കടിച്ചു നിക്കുന്ന അവളെ കണ്ടു അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ കയ്യിൽ പിടിച്ചു... അവൾ പേടിച്ചു കൊണ്ട് അവന്റെ കയ് രണ്ട് കയ് കൊണ്ടും ഇറുക്കി പിടിച്ചു നിന്നു... ഗൗതം അവളെ ആ പിടി കണ്ടപ്പോൾ തന്നെ ചിരിച്ചു ഒരു വിധം ആയി...
അതിൽ നിന്നും ഇറങ്ങിയതും അത് ഒന്ന് തിരിഞ്ഞു നോക്കി അവൾ ശ്വാസം നേരെ വിട്ടു... ഗൗതം അവളെ നോക്കുന്ന കണ്ടപ്പോൾ ആണ് അവന്റെ കയ് ഇപ്പോഴും ഞാൻ ഇറുക്കി പിടിച്ചിട്ട് ആണ് ഉള്ളത് എന്ന് അവൾക്ക് മനസിൽ ആയത്... അവൾ അപ്പോൾ തന്നെ കയ് മാറ്റി ഒന്ന് പുഞ്ചിരിച്ചു... അവൻ അവളെ നോക്കി വീണ്ടും ചിരിച്ചു...
ലേഡീസ് സെക്ഷനിൽ കയറി അവൾക്ക് ഉള്ള ഡ്രസ്സ് പറഞ്ഞു കൊണ്ട് മോളെ അവിടെ ഉള്ള ചെയറിൽ ഇരുത്തി ഗൗതം അവിടെ ഇരുന്നു... അവൾ ആണെങ്കിൽ എടുത്തു വെക്കുന്ന മുഴുവനും നോക്കി നിന്നു എന്നല്ലാതെ ഒന്നും എടുക്കാൻ പോലും ആവാതെ നിന്നു... ഗൗതം അത് കണ്ടതും എല്ലാ തരം കളർ ടോപ്പും എടുത്തു സെലക്ട് ചെയ്തു...
"ആ പിന്നെ ഇതൊക്കെ ദരിക്കുന്നതിന് മുൻപ് എന്തെങ്കിലും ഒക്കെ ഇടില്ലേ... അത് കൂടി ഇതേ എണ്ണത്തിൽ എടുത്തോ... "
ആ സെയിൽസ് ഗേൾ രണ്ട് പേരെയും നോക്കി ചിരിച്ചതും അവൻ ഒന്ന് ചിരിച്ചു കാണിച്ചു... അവൾ ഷാൾ പിടിച്ചു തിരിച്ചു കൊണ്ട് തറയിൽ നോക്കി നിന്നു...
"എത്രയാ സൈസ്... "
അവൾ ആണെങ്കിൽ അത് പോലും പറയാൻ അറിയാതെ നിന്നു... അവൻ അവളെ ഒന്ന് നോക്കി സൈസ് പറഞ്ഞു കൊടുക്കുന്ന കണ്ടു അവൾ അവനെ ഒന്ന് നോക്കി...അവന്റെ നോട്ടം എന്നിൽ ആണെന്ന് കണ്ടതും അവൾ ഷാൾ പിടിച്ചു താഴ്ത്തി എങ്ങോട്ടോ നോക്കി നിന്നു... അവൻ അവളെ കണ്ടു ചിരിച്ചു നിന്നു... അവൻ ആസ്വദിക്കുകയായിരുന്നു അവളെ ആ കളി ഒക്കെയും...
എല്ലാം എടുത്തു വെച്ചതും അതിൽ നിന്നും ഒന്ന് എടുത്തു ഗൗതം കീർത്തിക്ക് നേരെ നീട്ടി...
"ഞാൻ ബിൽ പേ ചെയ്തു വരാം... അപ്പോഴേക്കും ദാ അതിനകത്തു ചെന്നു ഈ ഡ്രസ്സ് ചേഞ്ച് ചെയ്തിട്ട് വാ... "
അവൾ അതിനകത്തു ചെന്നു ഡോർ അടച്ചപ്പോൾ അവൻ മോളെയും കൊണ്ട് ക്യാഷ് കൊടുക്കാൻ പോയി... അവളെ വെയിറ്റ് ചെയ്തു നിന്നതും അവൾ ആ ഡോർ തുറന്നു അവിടെ തന്നെ നിന്നു... അവൻ കീർത്തി തന്നെ ആണോ ഇത് എന്ന പോലെ തരിച്ചു നിന്നു... അവളെ ആ നിൽപ്പ് കണ്ടപ്പോൾ ആണ് അവൾക്ക് പിറകെ ഉള്ള കണ്ണാടിയിൽ അവളെ പിറകെ ഭാഗം അവൻ കണ്ടത്...
അവൻ അവൾക്ക് അരികിൽ ആയി ചെന്നതും അവൾ പേടിച്ചു കൊണ്ട് പിന്നോട്ട് പോയി... അവളെ പിറകെ കയ് കൊണ്ട് പോയി സിബ്ബ് വലിച്ചു കയറ്റുംമ്പോ എല്ലാം അവളെ വെളുത്ത പുറം ഭാഗം അവൻ കണ്ണാടിയിൽ കൂടി കണ്ടു... അവളെ കഴുത്തിൽ ഉള്ള സ്വർണ നിറം ഉള്ള പൊടി രോമം കണ്ടതും അവന് അവിടെ ഒന്ന് ഉമ്മ വെക്കാൻ തോന്നി...
അവൾ അവന് മുഖം കൊടുക്കാതെ വേഗം പുറത്തേക്ക് ഇറങ്ങി... മോളെ അടുത്ത് ചെന്നു അവളെ എടുത്തു നടന്നു... പിന്നാലെ അവനും... മോൾക്ക് കൂടി കയ് നിറയെ ഉടുപ്പും കളിപ്പാട്ടവും ഒക്കെ വാങ്ങി എല്ലാം വണ്ടിയിൽ വെച്ചപ്പോ ആണ് അവൻ ജ്‌വെൽ സെക്ഷൻ കണ്ടത്... ശൂന്യം ആയി കിടക്കുന്ന അവളെ കയ്യും കഴുത്തും കാതും ഒക്കെ കണ്ടതും അവൻ അവരെയും കൊണ്ട് അങ്ങോട്ടു പോയി...
സെലക്ട് ചെയ്യുമ്പോൾ എല്ലാം അവൾ അന്തം വിട്ടു ചുറ്റും നോക്കുകയായിരുന്നു... ലേഡീസ് സ്റ്റാഫ് വന്നു അവളെ കാതിൽ കമ്മലും കഴുത്തിൽ ഒരു ചെയിനും കാതിൽ കമ്മലും ഇട്ടു കൊടുത്തു ഒരു ചെറിയ കണ്ണാടി എടുത്തു അവൾക്ക് നേരെ പിടിച്ചു... അവളെ കണ്ടു അവൾക്ക് തന്നെ കണ്ണ് നിറഞ്ഞു വന്നു... ഗൗതം അവളെ സൗന്ദര്യം ഒന്ന് കൂടി കൂടിയത് കണ്ടു വായും പൊളിച്ചു അവളെ തന്നെ നോക്കി നിന്നു...
അവിടെ നിന്നും ഇറങ്ങിയപ്പോ ആണ് കീർത്തി ഗൗതമിന്റെ മുന്നിൽ ചെന്നു നിന്നത്...
"സാർ ഞാൻ അവിടെ നിന്നും പറഞ്ഞാൽ ഇൻസെൽട്ട് ആവേണ്ട എന്ന് കരുതി ആണ് ഞാൻ പറയാതെ ഇരുന്നത്... ഇതൊന്നും എനിക്ക് വേണ്ട... ഇത് ഒന്നും ഇടാൻ ഉള്ള യോഗ്യത എനിക്ക് ഇല്ല... ഒരു അടുക്കളക്കാരി ഇങ്ങനെ സ്വർണം ഒക്കെ ഇട്ടു നടക്കുമോ... "
"ആര് പറഞ്ഞു നീ അടുക്കളക്കാരി ആണെന്ന്... നീ അവിടത്തെ വീട്ടുകാരി ആണ്... ഏതു നേരം നോക്കിയാലും അതിനകത്തു തന്നെ അട ഇരുന്നു ഞാൻ അടുക്കളക്കാരി ആണെന്ന് സ്വയം പറഞ്ഞു നടക്കുന്നത് അല്ലെ... "
"ഒരു അടുക്കളക്കാരിയായി നിൽക്കാം എന്ന് പറഞ്ഞത് കൊണ്ടല്ലേ എന്നെ അവിടെ നിർത്തിയെ... എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ എന്നെ ഇറക്കി വിടും എന്നും സാർ പറഞ്ഞു... അപ്പോ പിന്നെ ഞാൻ തെറ്റ് സംഭവിക്കാൻ പാടില്ലല്ലോ എന്ന് കരുതി പേടിച്ചു പേടിച്ചു കൊണ്ടാ ഓരോന്നും ചെയ്യുന്നത്... അപ്പോ ഞാൻ അവിടെ അല്ലാതെ വേറെ എവിടെയാ നിൽക്കേണ്ടത്... "
അവളെ ചോദ്യം കേട്ടതും അവൻ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞോ എന്ന ചിന്തയോടെ അവളെ നോക്കി... എല്ലാം ഓർത്ത് എടുത്തതും അവനു സ്വയം വെറുപ്പ് തോന്നി...
"അന്ന് എനിക്ക് നിന്റെ ഈ നല്ല മനസും നിന്നെയും അറിയില്ല... ഇപ്പോൾ എനിക്ക് എന്നെക്കാളും വിശ്വാസവും ഇഷ്ടവും നിന്നെ ആണ്... "
ഒരു ഇഷ്ടം കൂടി പറഞ്ഞതും അവളെ നോക്കി... അവൾക്ക് അതൊന്നും മനസ്സിൽ ആയ ഭാവം ഇല്ല...
"ഇതൊക്കെ ഞാൻ നിനക്ക് തന്ന ഗിഫ്റ്റ് ആണ്... വേണ്ടെങ്കിൽ പോകുന്ന വഴിക്ക് വല്ല ഓടയിലും കളഞ്ഞോ... "
അവൻ അതും പറഞ്ഞു കൊണ്ട് മോളെയും കൂട്ടി കാറിൽ കയറി... അവൾ ആണെങ്കിൽ എന്ത് ചെയ്യും എന്ന് അറിയാതെ നിന്നു...
"എന്താ വരുന്നില്ലേ... "
"എനിക്ക് ഇത് തുറക്കാൻ... "
അവൻ അത് തുറന്നു കൊടുക്കുമ്പോ അവൾ നന്നായി ഒന്ന് വാച്ച് ചെയ്തു... ഇനിയും തുറക്കാൻ പറഞ്ഞാൽ ഇയാൾ എന്നെ കയറ്റാൻ നിക്കാതെ പോവുമോ എന്ന് കരുതി കൊണ്ട് മാത്രം...
"ചാച്ചാ ഇനി നമുക്ക് കടൽ കാണാൻ പോവാം...അല്ലെ അമ്മേ... "
കീർത്തി മോളോട് ചിരിച്ചു കൊണ്ട് അവനെ നോക്കി... അവനും അവളെ നോക്കുന്ന കണ്ടു അവൾ അപ്പൊ തന്നെ മുഖം തിരിച്ചു... കടൽ കണ്ടതും കാർത്തു മോളെ കീർത്തിയുടെ കയ്യും പിടിച്ചു ഒരു ഓട്ടം ആയിരുന്നു... അവൾ വെള്ളത്തിൽ ഇറങ്ങാതെ മാറി നിന്നു.... ഗൗതം പാന്റും മുട്ട് വരെ കയറ്റി വെച്ചു മോളെയും കൊണ്ട് കളിക്കുന്ന കണ്ടു അവൾ നോക്കി നിന്നു...
എപ്പോഴോ അവളെ കാലിൽ തലോടി പോയ തിര കണ്ടു അവൾ അതിലേക്ക് നോട്ടം മാറ്റി... തന്നോട് എന്തോ പറയാൻ വരുന്ന പോലെ തോന്നി അവൾക്ക്... ഇടക്ക് അമ്മ വന്നു അവളെ മാടി വിളിക്കും പോലെയും തോന്നി... എന്റെ ബർത്ത്ഡേ ആയിട്ട് അച്ഛൻ എന്നും കൊണ്ട് വരാറുള്ള മിട്ടായി ഒക്കെ അവൾ വീണ്ടും ഓർത്തു... അച്ഛൻ ഇപ്പോൾ എന്നെ ഓർക്കുന്നുണ്ട് ആവുമോ... അതോ അന്ന് തന്നെ ഈ ലോകം വിട്ടു പോയോ... അവൾ എന്തൊക്കെയോ ചിന്തിച്ചു കണ്ണ് നിറഞ്ഞു വന്നപ്പോ അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ ആ തിര വീണ്ടും അവളെ കാതിൽ പതിഞ്ഞപ്പോൾ എന്റെ അമ്മ ആണെന്ന് തോന്നി അവൾക്ക്...
അച്ഛൻ വഴി എങ്ങനെ എങ്കിലും അറിയാൻ ശ്രമിക്കാം എന്റെ അച്ഛൻ ജീവനോടെ ഉണ്ടോ അവരൊക്കെ കൂടി കൊന്നോ എന്നൊക്കെ... കാണണം എനിക്ക്... ഞാൻ ഇപ്പോൾ എന്നെ സ്നേഹിക്കാൻ അറിയുന്നവരെ കൂടെ ആണ് ഇനി എന്നെ ഓർത്തു വിഷമിക്കേണ്ട എന്ന് പറയണം അച്ഛനോട്... അവളെ ഓർമയിൽ അച്ഛൻ വന്നതും ഒന്ന് കാണാൻ ഉള്ളം വല്ലാതെ തുടിച്ചു...
ഗൗതം ഇടക്ക് അവളെ നോക്കുമ്പോ അന്ന് വരച്ചത് പോലെ ദൂരെ അവൾ ഒറ്റയ്ക്ക് കടൽ നോക്കി നിൽക്കുന്നത് ആണ് കണ്ടത്... സൂര്യൻ അസ്തമിച്ചു തുടങ്ങി... അവളെ ആ നിൽപ്പ് കണ്ടു തന്റെ ഫോൺ എടുത്തു അവൻ അവളെ പകർത്തി... ഒപ്പം മോളോട് ഒപ്പം ഉള്ള സെൽഫിയും കുറെ എടുത്തു...
അവളെ ആ നിൽപ്പ് എല്ലാം മറന്നപോലെ ആയിരുന്നു... ഞാൻ എവിടെ ആണെന്ന് പോലും...
അവളെ മറ്റൊരാൾ കൂടി കുറെ നേരം ആയി ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്... അവൻ അവളെ തന്നെ ഉറ്റു നോക്കി കുറച്ച് അകലം പാലിച്ചു നിന്നു...
"ഡാ നീ നോക്കിയേ... അത് കീർത്തി അല്ലെ... സിദ്ധാർഥ്ന്റെ വീട്ടിലെ ആ പെണ്ണ്... "
"ശരിയാ അവൾ എന്താ ഇവിടെ...? ആകെ ഒരു മാറ്റം.. റിച്ച് ലുക്ക് വന്നിട്ടുണ്ടല്ലോ... "
"വല്ല പാർട്ടിയുടെയും കൂടെ വന്നത് ആവും... ഇപ്പോൾ കുറച്ച് ദിവസം ആയി കാണുന്നില്ല അവളെ... ആർക്ക് എങ്കിലും വിറ്റു കാണും അവളെ... മധു വിധു ആഘോഷിക്കാൻ വന്നത് ആവും... ഇന്ന് ഒരുത്തന്റെ കൂടെ ആണെങ്കിൽ നാളെ മറ്റൊരുതന്റെ കൂടെ... സിദ്ധാർഥ്ന് കോളടിച്ചല്ലോ... പണവും കിട്ടും... ഇവളെ അങ്ങ് സുഖിക്കുകയും ചെയ്യാം... നമ്മൾ ഒക്കെ നോക്കി വെള്ളം ഇറക്കി എന്നല്ലാതെ ഒന്ന് തൊടാൻ പോലും കിട്ടിയിട്ടില്ല മോനെ... "
"അതിന് കയ്യിൽ പണം വേണം... അതൊക്കെ ഉണ്ടാക്കി വെച്ചിട്ട് പോയി നോക്ക്... വന്നോളും കൂടെ... "
അവർ രണ്ടും അവളെ നോക്കി പറഞ്ഞതും ഗൗതം മോളെയും കൊണ്ട് അവളെ അടുത്തേക്ക് വന്നു... അവൾ അതൊന്നും അറിയാത്ത പോലെ നിന്നു...
"പോകാം... "
അവളെ തോളിൽ കയ് വെച്ചു അവൻ പറഞ്ഞതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി...
"എന്താടോ ഈ ലോകത്ത് ഒന്നും അല്ലെ... "
"അച്ഛനെ കാണാൻ തോന്നി... "
"ഈ കടലിൽ ആണോ നിന്റെ അച്ഛൻ... നമുക്ക് നിന്റെ വീട്ടിൽ പോയി നിന്റെ അച്ഛനെ കാണാം പോരെ... "
അത് കേട്ടതും അവൾ ഒന്ന് ചിരിച്ചു... പക്ഷെ ബാക്കി ഉള്ളവരെ ഓർത്തു വീണ്ടും മുഖം വാടി...
"അതൊക്കെ പോകുമ്പോ ചിന്തിച്ചാൽ പോരെ കീർത്തി... ഇപ്പോൾ വാ... "
അവളെയും ചേർത്ത് നിർത്തി ഗൗതം നടന്നതും അവളെ നോക്കി നിന്നവർ ഫോൺ എടുത്തു അവരെ അതിൽ പകർത്തി...
"ഇത് ആവശ്യം വരും... "
എന്നും പറഞ്ഞു കൊണ്ട് ഫോൺ പോക്കെറ്റിൽ ഇട്ടു അവരെ പിന്നാലെ നടന്നു... അവളെ കാറിൽ കയറ്റുന്നത് ഒക്കെ കണ്ടു അവർ പോകും വരെ അതും നോക്കി നിന്നു...
ഇരുട്ടി തുടങ്ങിയതും വഴി വിലക്ക് തെളിഞ്ഞു വന്നത് കണ്ടു കീർത്തി ആ കാഴ്ചയിൽ മുഴുകി ഇരുന്നു... അവളെ കണ്ണുകൾ അതിനേക്കാൾ തിളങ്ങിയത് അവനും നോക്കി കാണുകയായിരുന്നു...
ഗൗതം ഒരു റെസ്റ്റോറന്റ്ന് മുന്നിൽ വണ്ടി നിർത്തിയതും കീർത്തി എന്തിനാണെന്ന് മനസ്സിൽ ആവാതെ അവനെ നോക്കി...
"വല്ലതും കഴിച്ചിട്ട് പോകാം... "
അവർ ഇറങ്ങി അതിനകത്തു കയറി... വാഷ് റൂമിൽ നിന്നും വന്നു അവൻ ഒരു ചെയറിൽ ഇരുന്നതും അവളോട് ഇരിക്കാൻ പറഞ്ഞതും അവൾ ചുറ്റിലും ഒന്ന് നോക്കി അവന്റെ തൊട്ട് മുന്നിൽ ഉള്ള ചെയറിൽ ഇരുന്നു... അവളെ തന്നെ കണ്ണ് എടുക്കാതെ നോക്കി നിന്നു ഗൗതം... അവൾ ആണെങ്കിൽ ഇതൊന്നും കാണാതെ ചുറ്റിലും ഉള്ള ആൾക്കാരെ നോക്കി ഇരിപ്പ് ആണ്...
വെയിറ്റർ വന്നതും ഗൗതം അവളോട് എന്താണ് വേണ്ടത് എന്ന് ചോദിച്ചു എങ്കിലും എന്ത് പറയും എന്നുള്ള ചിന്തയിൽ ആയിരുന്നു അവൾ...
"ചാച്ചാ എനിക്ക് ന്യുഡിൽസ് മതി... "
"കീർത്തി നിനക്കും അത് മതിയോ... "
അവൾ ആ എന്ന് തലയാട്ടിയതും അത് എന്താണെന്ന് ഉള്ള ചിന്തയിൽ ആയിരുന്നു അവൾ... മുന്നിൽ കൊണ്ട് വെച്ച ന്യുഡിൽസ് കണ്ടു അവൾ കാർത്തു മോളെ നോക്കുമ്പോൾ അവൾ ആസ്വദിച്ചു കഴിക്കുന്നത് ആണ് കണ്ടത്... അവളും അത് കണ്ടു എടുത്തു വായിൽ വെച്ചതും അതിന്റെ ടേസ്റ്റ് ഒന്നും ഇഷ്ടപ്പെടാതെ അവൾ കുഴഞ്ഞു...
ഗൗതം ദേഷ്യപ്പെടും എന്ന് കരുതി അവൾ എങ്ങനെ ഒക്കെയോ തിന്നു തീർത്തു... വണ്ടിയിൽ കയറിയത് മുതൽ അവളെ വയറ്റിൽ ഉരുണ്ട് കയറാൻ തുടങ്ങി... അവൾക്ക് വോമിറ്റ് ചെയ്യാൻ വന്നതും അവൾവായും പൊത്തി ഗൗതമിന്റെ തോളിൽ കയ് വെച്ചു... അവൻ മനസിൽ ആയി എന്ന വണ്ണം ബ്രേക്ക് ഇട്ടതും അവൾ ചാടി ഇറങ്ങി പുറത്തേക്ക് പോയി...
അവൾ വോമിറ്റ് ചെയ്യുന്ന കണ്ടു അവൻ അവളെ അടുത്ത് ചെന്നു പിറകിൽ കയ് വെച്ചതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി...
"പുറം തടവിയാൽ ആശ്വാസം കിട്ടും... "
"വേണ്ട സാർ... കഴിഞ്ഞു... "
അവൻ ബോട്ടിൽ എടുത്തു കൊടുത്തപ്പോ കുടിച്ചു മുഖം ഒക്കെ കഴുകി... അവന് അവൾക്ക് ഫുഡ് പറ്റാത്തത് ആണെന്ന് മനസ്സിൽ ആയതും അവളെ നോക്കി...
"നിനക്ക് ഇഷ്ടപ്പെട്ട ഫുഡ് എന്താ... "
"അത്... എനിക്ക് കഞ്ഞിയാണ് ഇഷ്ടം... അതൊന്നും അവിടെ കിട്ടില്ലല്ലോ അത് കൊണ്ട ഞാൻ കഴിച്ചത്... "
"അപ്പോൾ നിനക്ക് ഇഷ്ടം ആയില്ലെങ്കിൽ പറയാം ആയിരുന്നു... ഞാൻ ഓർഡർ മാറ്റിയേനെ... ഇഷ്ടപ്പെടാതെ എന്തിനാ അത് കഴിച്ചത്... "
"അത് സാർ വഴക്ക് പറയും എന്ന് കരുതിയാ ഞാൻ... "
അവൾ തലയും താഴ്ത്തി കൊണ്ട് പറഞ്ഞു...
"നീ ആദ്യം ഈ സാർ വിളി ഒന്ന് നിർത്തുമോ... ആകെ കൂടെ ആ ഒരു വാക്ക് മാത്രം നന്നായി പറയാൻ അറിയാം... "
അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി അതേ നിൽപ്പ് തുടർന്നു...
"ഗൗതം അതാ എന്റെ പേര്... "
"സാർ ഞാൻ എങ്ങനെയാ സാറിന്റെ പേര് വിളിക്കുന്നെ... "
"വാ കൊണ്ട്... അതിന് മടി ആണെങ്കിൽ ഏട്ടൻ എന്നെങ്കിലും വിളിക്കാം... ഇനി നിന്റെ വായിൽ നിന്നും സാർ എന്നുള്ള വിളി കേട്ടാൽ ഉണ്ടല്ലോ... "
അവൾ ഒന്നും മനസ്സിൽ ആവാതെ അവനെ നോക്കി നിന്നു... അവൻ കാറിൽ കയറിയതും അവളും പിന്നാലെ കയറി... ഒരു ചെറിയ തട്ട് കടക്ക് മുന്നിൽ നിർത്തി അവൾക്ക് കഞ്ഞിയും വാങ്ങി കൊടുത്തു അവൾ കഴിക്കുന്നതും നോക്കി അവൻ ഇരുന്നു... അവൾ അത് കഴിക്കുന്നത് കണ്ടു ഗൗതമിനു ചിരിയാണ് വന്നത്...
"കീർത്തി നീ മുന്നിൽ ഇരുന്നേ... മോൾക്ക് ഉറക്കം വന്നിട്ടുണ്ട്... "
"അവളെ ഞാൻ പിറകെ എടുത്തു മടിയിൽ കിടത്തിക്കോളാം സാർ ... "
അവൻ അവളെ ഒന്ന് നോക്കിയപ്പോ തന്നെ അവൾ തലയും താഴ്ത്തി നിന്നു... അവൻ ദേഷ്യത്തിൽ അവളെ അടുത്തേക്ക് ചെന്നു...
"ഞാൻ നിന്റെ സാർ ആണെന്ന് അല്ലെ വിളി...ആ എന്നെ തന്നെ നിന്റെ ഡ്രൈവർ കൂടി നീ അക്കുന്നോ... "
"അത് ഞാൻ സോറി സാർ... എനിക്ക് മുന്നിൽ കയറാൻ പേടിയാ... "
"സാർ കഴിഞ്ഞാൽ പിന്നെ അറിയുന്ന വാക്ക് പേടി ആണല്ലോ അല്ലെ... "
അവന്റെ മുഖം തന്നെ നോക്കി അവൾ നിന്നു... ഇങ്ങേർക്ക് പ്രാന്ത് ആണോ എന്ന പോലെ... കൂടുതൽ ഒന്നും പറയാൻ നിക്കാതെ അവൻ മുന്നിലെ ഡോർ തുറന്നതും മോളെയും കൊണ്ട് കയറി അവൾ ഇരുന്നു...
ഇടക്ക് അവൻ അവളെ തന്നെ നോക്കി ഇരുന്നു... അവളെ മടിയിൽ ഇരുന്നു ഉറക്കം ആണ് മോൾ... അവളെയും ചേർത്ത് പിടിച്ചു കൊണ്ട് അവളും ഉറക്കിൽ വീണു... അവളെ ആ നിഷ്കളങ്കമായ ഉറക്കം കണ്ടു അവൻ ഒന്ന് ചിരിച്ചു...
"കീർത്തി വീട് എത്തി എണീക്ക്... "
എന്ന് കേൾക്കേണ്ട താമസം അവൾ കണ്ണ് തുറന്നു ചുറ്റും നോക്കി...
"സ്വപ്ന ലോകത്ത് ആണോ...? "
അവൾ അവനെ നോക്കി അല്ലെന്ന് കാണിച്ചു... മോളെയും എടുത്തു അവൾ അകത്തേക്ക് കയറിയപ്പോ തന്നെ അമ്മ വന്നു...
"മോൾ ഉറങ്ങിയോ... ഇനി അവളെ കഥ ഒക്കെ നാളെ കേൾക്കാം... "
"അമ്മ ഉറങ്ങിയില്ലേ... "
"നിങ്ങൾ വരാതെ എങ്ങനെ ഉറങ്ങാൻ... ഉറങ്ങാൻ ആവുന്നേ ഉള്ളൂ... ഇവന് അറിയാം നേരം വൈകി വന്നാൽ മൂന്നും വെളിയിൽ കിടക്കേണ്ടി വരും എന്ന്... "
"ഇതിനേക്കാൾ നേരത്തെ എത്തേണ്ടത് ആണ് അമ്മേ... അമ്മേടെ ഈ മോളെ കൊണ്ടാ... "
അവൻ അതും പറഞ്ഞു കൊണ്ട് എല്ലാം കീർത്തിയുടെ മുറിയിൽ കൊണ്ട് വെച്ചു... അവൾ അപ്പോ മോളെ കിടത്തി പുതച്ചു കൊടുക്കുന്നത് ആണ് അവൻ കണ്ടത്... ഒന്ന് നോക്കി കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി...
"പോയ പോലെ അല്ലല്ലോ മോന്റെ വരവ്... എന്താ ഒരു സന്തോഷം... വല്ല ലോട്ടറിയും അടിച്ചോ... "
"അതിന് ചാൻസ് കുറവാ അമ്മേ... "
അവന്റെ പറച്ചില് കേട്ട് പത്മ ഒന്ന് ചിരിച്ചു കൊണ്ട് പോയി...
അവൻ മുറിയിൽ ചെന്നു കണ്ണാടിക്ക് മുന്നിൽ നിന്നു... നിനക്ക് എന്താടി പെണ്ണെ എന്റെ മനസ്സിൽ ഇരിപ്പ് മനസ്സിൽ ആവാതെ... എന്റെ വായിൽ നിന്നും തന്നെ പുറത്തേക്ക് വരേണ്ടി വരും... എന്നാലും അവൾ ഒരു നോട്ടം പോലും നോക്കാൻ ചാൻസ് ഇല്ല...
ഒന്ന് കൂടി അവൻ പുറത്തേക്ക് വന്നു അവളെ നോക്കിയാണ് മുറിയിൽ ചെന്നു കിടന്നത്... കാലത്തും എണീറ്റു ബാത്‌റൂമിൽ കയറുന്നതിന് മുന്നേ അവൻ അവളെ കാണാൻ പുറത്തേക്ക് ആണ് വന്നത്... അടുക്കളയിൽ അവളെ കണ്ടപ്പോൾ ആണ് അവൾ ഇന്നലെ കണ്ടതിനെക്കാൾ സുന്ദരി ആയിട്ടുണ്ട് എന്ന് അവന് തോന്നിയത്...
ഗൗതം അവളെ നോക്കി കഴിച്ചു കൊണ്ട് ആണ് ഓഫീസിൽ പോയത്... അവിടെയും അവന് അവളെ കാണാൻ തോന്നി... ഫോണിൽ ഉള്ള അവളെ ഫോട്ടോ നോക്കിയാണ് അവൻ അവിടെ കഴിച്ചു കൂട്ടിയത്...
കീർത്തി പണി എല്ലാം തീർത്തു മോളെ കൂടെ കളിക്കാൻ ഇരുന്നു... ഇന്നും അവൾ വരയ്ക്കാൻ ആണ് ഇരുന്നത്...
"ഇതാരാ അമ്മേ... "
കീർത്തി വരച്ച ഒരു പടം എടുത്തു കയ്യിൽ പിടിച്ചു അവൾ ചോദിച്ചു...
"നിന്റെ ചാച്ചൻ... നിന്റെ ചാചന് എന്തൊരു ദേഷ്യം ആണല്ലേ... "
"ഞാൻ ഇത് ചാച്ചൻ കാണിച്ചു കൊടുക്കും... എന്നിട്ട് അമ്മ പറഞ്ഞത് മുഴുവനും പറഞ്ഞു കൊടുക്കും... "
"ദേ മോളെ കളിക്കല്ലേ... നീ അത് ഇങ്ങ് തന്നെ... നിന്റെ ചാച്ചൻ കണ്ടാൽ എന്റെ മുഖം അടിച്ചു കലക്കും... "
"ഇല്ല തരില്ല... "
എന്നും പറഞ്ഞു കൊണ്ട് കാർത്തു അതും കൊണ്ട് ഓടിയതും അവളും പിന്നാലെ ഓടി... ഓഫിസിൽ നിന്നും വന്ന ഗൗതം അകത്തേക്ക് കാൽ എടുത്തു വെച്ചതും കീർത്തി അവന്റെ നെഞ്ചിൽ വന്നു വീണു... ബാലൻസ് ചെയ്യാൻ പറ്റാതെ അവൻ അവളെയും കൊണ്ട് തറയിൽ വീണു... അവൻ അവളെ നോക്കി അവിടെ കിടന്നു... അവളെ പിടക്കുന്ന കണ്ണുകളും വിറക്കുന്ന ചുണ്ടുകളും തുടുത്തു നിക്കുന്ന അവളെ കവിളും എല്ലാം മാറി മാറി നോക്കി അവൻ ഏതോ ലോകത്ത് എന്ന പോലെ കിടന്നു...
"അമ്മേ... ദാ ഇത് വേണോ... "
എന്ന് കാർത്തു വന്നു ചോദിച്ചതും അവൾ ഞെട്ടി എണീറ്റു... അവനും അപ്പോഴാണ് ബോധം വന്നത്... അവൻ എണീറ്റു നിന്നപ്പോൾ കാർത്തു വന്നു അവന് നേരെ ആ പേപ്പർ നീട്ടി...
"അമ്മ വരച്ചത് ആണ്... ചാച്ചനെ... ഈ അമ്മ പറയാ ചാച്ചൻ എപ്പോഴും ദേഷ്യം ആണെന്ന്... "
അവൾ അത് പറഞ്ഞു കേട്ടപ്പോൾ കീർത്തി പേടിച്ച പോലെ അവനെ നോക്കി... അവൻ ചിരിച്ചു കൊണ്ട് അവൾ വരച്ച തന്റെ പ്രതിബിംബം നോക്കി നിൽക്കുന്ന കണ്ടു അവൾ മോളെ നോക്കി വേണ്ടായിരുന്നു എന്ന പോലെ മുഖം കൊണ്ട് കാണിച്ചു... അതിന് അവളെ പല്ല് മുഴുവനും കാണിച്ചു അവൾ ചിരിച്ചു കാണിച്ചു...
"ആഹാ കൊള്ളാലോ... ഇങ്ങനെ ആണോ ഞാൻ... ആണോ കീർത്തി... "
അവൻ ചോദിച്ചതും അവൾ ഒന്ന് പതറി...
"അത് വെറുതെ ഇരിക്കുമ്പോൾ വരച്ചതാ... എനിക്ക് ഓരോന്ന് തോന്നിയപ്പോ വരച്ചു പോയതാ... "
അവൾ നിന്നു പരുങ്ങി കൊണ്ട് പറഞ്ഞു... അപ്പോഴേക്കും അമ്മ വന്നു വാങ്ങി അതിൽ നോക്കി...
"നന്നായിട്ടുണ്ട്... നേരിട്ട് കാണുന്നതിനെക്കാൾ ഇതിൽ ആണ് ഭംഗി... "
"ഓഹ്... അമ്മേ ഒരു ചാൻസ് കിട്ടാൻ നില്ക്കാ അല്ലെ... "
അവൻ അതും പറഞ്ഞു ആ പേപ്പർ തട്ടി പറിച്ചു കൊണ്ട് മുറിയിൽ ചെന്നു... ഒന്ന് പകർത്താൻ ആദ്യം അത് തന്റെ ഹൃദയത്തിൽ പതിയണം... ഇത് വരയ്ക്കുന്ന വരെ എങ്കിലും ഞാൻ നിന്റെ ഉള്ളിൽ ഉണ്ടാവും അല്ലോ... അവൻ അതും പറഞ്ഞു ആ പേപ്പർ നോക്കി മലർന്ന് ബെഡിൽ വീണു... പിന്നെ അവളെയും കൊണ്ട് വീണതും അവളെ ആ കണ്ണും മൂക്കും ചുണ്ടും എല്ലാം ഓർത്തു എടുത്തു കൊണ്ട് അവൻ പുഞ്ചിരിച്ചു...
രാത്രി ഫുഡ് കഴിക്കാൻ ഇരുന്നതും അവൾ എല്ലാം എടുത്തു വെക്കുമ്പോൾ എല്ലാം ഗൗതം അവളെ തന്നെ നോക്കി ഇരുന്നു...
"കീർത്തി നീയും ഇരിക്ക്... എപ്പോഴും ഒറ്റയ്ക്ക് കിച്ചണിൽ ഇരുന്നു കഴിക്കുന്നത് കൊണ്ടാവും തനിക്ക് ഫുഡ് കഴിക്കാൻ ഒന്നും അറിയില്ല... "
അത് കേട്ട് അവൾ എല്ലാരേയും നോക്കി...
"അതേ മോളെ... ഇപ്പോൾ നീയും ഈ വീട്ടിലെ ഒരു അംഗം ആണ്... ഇനി മോൾ അടുക്കളയിൽ ഇരുന്നു കഴിക്കണ്ട... "
"അയ്യോ അമ്മേ അതൊന്നും ശരിയാവില്ല... "
"ആവും നീ ഇവിടെ ഇരിക്ക്... ഞങ്ങൾ മാത്രം അല്ലെ ഉള്ളൂ ഇവിടെ... "
അവളെ അമ്മ തന്നെ പിടിച്ചു ഇരുത്തി ഫുഡ് എടുത്തു കൊടുത്തതും അവൾ കണ്ണ് നിറച്ചു അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
"എന്തിനാ മോളെ ഇപ്പോൾ കണ്ണ് നിറക്കുന്നത്... "
"സന്തോഷം കൊണ്ടാ അമ്മേ... എനിക്ക് ഇങ്ങനെ ഒക്കെ ഒരുമിച്ച് കഴിക്കാൻ ഒരുപാട് ഇഷ്ടാ... "
അവൾ അമ്മയോട് ആയി പറയുന്ന കേട്ട് അവൻ ഒന്ന് ചിരിച്ചു... അവൾ ആണെങ്കിൽ ഇത്തിരി കഴിച്ചു എണീക്കാൻ നിന്നതും ഗൗതം അവളെ ഒന്ന് നോക്കി...
"അത് മുഴുവനും കഴിക്കാതെ എണീറ്റാൽ ഉണ്ടല്ലോ... "
അത് കേട്ടതും അവൾ പേടിച്ചു കൊണ്ട് എല്ലാം എങ്ങനെ ഒക്കെയോ കഴിച്ചു... അമ്മയും അച്ഛനും രണ്ടിനെയും നോക്കി ചിരിച്ചു കൊണ്ട് ഇരുന്നു...
എല്ലാം തീർത്തു അവൾ മോളെയും കൊണ്ട് മുറിയിൽ പോയതും ഗൗതം ടീവി ഓഫ് ചെയ്തു അമ്മയുടെയും അച്ഛന്റെയും മുറിയിൽ ചെന്നു... അമ്മയുടെ മടിയിൽ തല വെച്ചു കിടന്നു...
"എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അല്ലെ നീ ഇങ്ങനെ വന്നു കിടക്കാർ ഉള്ളൂ... ഇന്ന് എന്താ... "
"അത് അമ്മേ... "
"എന്താന്ന് വെച്ച പറയെടാ... "
"അമ്മേ അത്... കാർത്തു മോൾക്ക് ഒരു അമ്മയെ വേണ്ടേ... "
"അത് കിട്ടിയല്ലോ... കീർത്തി അവളെ അമ്മയെ പോലെ തന്നെ അല്ലെ നോക്കുന്നത്... "
"പോലെ അല്ലെ... അവളെ അമ്മ ആയിട്ട് മോൾക്ക് കൊടുക്കണ്ടേ... അല്ലെങ്കിൽ അവൾ പോയാലോ... "
"അവൾ ഒരിക്കലും മോളെ വിട്ടു പോവില്ല എന്ന് അവൾക്ക് വാക്ക് കൊടുത്തത് നീയും കേട്ടത് അല്ലെ... "
അച്ഛനും അമ്മയും അവന്റെ ഉരുണ്ട് കളി കണ്ടു ചിരിച്ചു കൊണ്ട് പറഞ്ഞു...
"ഓഹ് എന്റെ അമ്മേ... എനിക്ക് അവളെ ഇഷ്ടാ... ഇഷ്ടം എന്ന് വെച്ചാൽ എനിക്ക് അവളെ കെട്ടണം... കാർത്തു മോൾക്ക് ഒരു അമ്മയായി എനിക്ക് ഒരു ഭാര്യ ആയി അവളെ വേണം... "
"അല്ല നീയല്ലേ മോനെ പറയാറ്...പെണ്ണ് കെട്ടാതെ ജീവിക്കാൻ പറ്റും... ഒരു പെണ്ണ് വന്നാൽ ശരിയാവില്ല എന്നൊക്കെ... "
"ദേ അച്ഛാ... ഞാൻ വേറെ ഒന്ന് കൂടി പറഞ്ഞു... എന്നെയും മോളെയും ഒരു പോലെ സ്നേഹിക്കാൻ കഴിയുന്ന ഒരു പെണ്ണിനെ കിട്ടുവാണെങ്കിൽ കെട്ടും എന്ന്... എന്നിട്ട് അത് മറന്നു വേണ്ടാത്ത വാക്ക് മാത്രം ഓർത്തു വെച്ചിരിക്കുന്നു... "
"അതിന് കീർത്തിക്ക് മോളെ സ്നേഹിക്കാൻ പറ്റും ആയിരിക്കും... നിന്നെ സ്നേഹിക്കാൻ പറ്റും എന്ന് തോന്നുന്നില്ല... അവൾ വന്നു കയറിയപ്പോൾ അമ്മാതിരി പെർഫോമൻസ് അല്ലായിരുന്നോ... "
"അമ്മേ... "
അവൻ എണീറ്റു അമ്മയെ ദയനീയമായി നോക്കി...
"എനിക്ക് അവളെ വേണം അമ്മേ... അവളെ പോലെ ഒരു പെണ്ണിനെ ആർക്കാ ഇഷ്ടപ്പെടാതെ ഇരിക്കുന്നത്... "
"എടാ മോനെ അവളെ ഒരു നോക്കിൽ തന്നെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു... അവളെ കൊണ്ട് നിന്നെ കെട്ടിക്കാൻ തന്നെ ആയിരുന്നു തീരുമാനവും... അവൾ മോളെ സ്നേഹിക്കുന്നത് കണ്ടപ്പോൾ തോന്നിയതാ... പക്ഷെ നീയായിട്ട് അവളെ മനസ്സിൽ വെറുപ്പ് ഉണ്ടാക്കി വെച്ചിട്ടുണ്ട്... അപ്പോൾ ആ വെറുപ്പ് തീർത്തു അവളെ ഉള്ളിൽ കയറി കൂടി നീ വന്നു പറ അവളെ കെട്ടണം എന്ന്... അല്ലാതെ ഞങ്ങളോട് പറഞ്ഞഞ്ഞിട്ട് ഒരു കാര്യവും ഇല്ല... "
അവൻ ചാടി എണീറ്റു അച്ഛനും അമ്മയ്ക്കും ഓരോ ഉമ്മ കൊടുത്തു...
"നിങ്ങൾക്ക് ഇഷ്ടം ആണെങ്കിൽ എനിക്ക് എന്ത് പേടി... അവളെ ഞാൻ എന്റെ പിള്ളേരെ അമ്മ ആക്കി മാറ്റും നോക്കിക്കോ... "
അവൻ പോകുന്ന കണ്ടു അമ്മയും അച്ഛനും ചിരിച്ചു... അവൻ ആണെങ്കിൽ അവളെ ഉള്ളിൽ താൻ ഉണ്ടോ എന്ന് അറിയാൻ ഉള്ള ഗാഡ ശ്രമം തുടർന്നു കൊണ്ട് ഇരുന്നു...
അവൾ ആണെങ്കിൽ ഒരുമിച്ച് ഫുഡ് ഒക്കെ കഴിക്കാൻ ഇരിക്കും എങ്കിലും അവനെ കാര്യായിട്ട് നോക്കുന്നത് പോലും ഇല്ല... അവൻ തുറന്നു പറയാൻ ഉള്ള ചമ്മൽ കൊണ്ട് ദിവസം തീർത്തു... അവൻ ആണെങ്കിൽ പഴയ പോലെ അല്ല... ഇപ്പോൾ ആകെ മാറിയിട്ടുണ്ട്... എപ്പോഴും ആ മുഖം തിളങ്ങി നിൽക്കുന്ന പോലെ തോന്നി അവന്...
"മോളെ മോൾക്ക് ഈ ചാച്ചൻ അമ്മയെ കല്യാണം കഴിക്കുന്നത് സന്തോഷം ആണോ... "
"ആണോ ചാച്ചാ... എനിക്ക് ഒരുപാട് സന്തോഷം ആയി... എപ്പോഴാ ചാച്ചൻ അമ്മയെ കെട്ടുന്നേ... "
അവൻ ഒരു ശ്രമം എന്ന നിലയിൽ കാർത്തു മോളെ വഴി നോക്കാം എന്ന് കരുതി ആണ് തുടങ്ങി വെച്ചത്...
"അതിന് മോൾ മനസ് വെക്കണം... ഈ ചാച്ചൻ പറയുന്നത് പോലെ ഒക്കെ പറയുകയും പ്രവർത്തിക്കുകയും വേണം... പറ്റുവോ എന്റെ രാജകുമാരിക്ക്... "
"അയ്യട... എന്താ സോപ്പ്... അമ്മയെ കെട്ടുന്നത് കൊണ്ടാ...ഞാൻ എന്താ ചെയ്യേണ്ടേ... "
"എല്ലാരും ഹാളിൽ ഉള്ളപ്പോൾ നീ അമ്മയോട് ചോദിക്കണം ഈ ചാച്ചനെ കേട്ടുവോ എന്ന്... "
"അതാണോ അത് ഞാൻ ചോദിക്കാം... ചാച്ചൻ വാ... ഇപ്പോൾ എല്ലാരും അവിടെ ഉണ്ട്... "
മോളെ പോക്ക് കണ്ടു ഗൗതം ഒന്ന് നെഞ്ചിൽ കയ് വെച്ചു... എന്താവുമോ എന്തോ എന്ന ചിന്തയിൽ... അവൻ അവിടെ ഇരുന്നു ടീവി ഓൺ ചെയ്തു മോളെ നോക്കി പറ എന്ന് കാണിച്ചു...
അമ്മയും അച്ഛനും സംസാരിച്ചു ഇരിപ്പ് ഉണ്ട്... അടുത്ത് ആയി ഇരുന്നു അവൾ അമ്മയുടെ കാലിൽ കുഴമ്പ് ഇട്ടു തടവി കൊടുക്കൽ ആണ്... കാർത്തു മോൾ കീർത്തിയുടെ അടുത്ത് ചെന്നു ഒന്ന് കൂടി ഗൗതമിനെ നോക്കി... അവൻ പേടിച്ചു വിയർപ്പ് പൊടിയാൻ തുടങ്ങി എങ്കിലും ആ ഭാഗത്ത് നോക്കാതെ ഇരുന്നു...
"അമ്മേ... അമ്മ ചാച്ചനെ കല്യാണം കഴിക്കുമോ...? "
അത് കേട്ടതും കീർത്തി അമ്മയെയും അച്ഛനെയും നോക്കി... പിന്നെ നോട്ടം ചെന്നു വീണത് ഗൗതമിൽ ആണ്... അവനും പ്രതീക്ഷയോടെ അവളെ നോക്കി...
"മോൾക്ക് എന്താ ഇപ്പോൾ ഇങ്ങനെ തോന്നാൻ... "
ഗൗതം ഇരുന്ന ഇരുപ്പിൽ വിയർത്തു കുളിച്ചു... അവളിൽ നിന്നും ആ ഒരു ചോദ്യം അവൻ പ്രതീക്ഷിച്ചില്ല...
"അത് ചാച്ചൻ പറഞ്ഞു അങ്ങനെ ചോദിക്കാൻ... "
അവൾ ഞെട്ടി എങ്കിലും അതിനേക്കാൾ വലിയ ഞെട്ടലിൽ ആയിരുന്നു അച്ഛനും അമ്മയും... ഒരു പെണ്ണിനെ ഇഷ്ടം ആണെന്ന് പറയാൻ പോലും ധൈര്യം ഇല്ലേ ഇവന് എന്ന പോലെ അവർ അവനെ നോക്കി...
അവൻ എല്ലാം പൊളിഞ്ഞു പോയ നിർവൃതിയിൽ അവളെ അടുത്തേക്ക് ആയി നടന്നു വന്നതും അവൾ അവിടെ നിന്നു പരുങ്ങി...
അവൻ അടുത്ത് എത്തിയതും അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
"എനിക്ക് അറിയാം സാർ മോൾക്ക് വേണ്ടിയാണ് അങ്ങനെ പറഞ്ഞത് എന്ന്... അവൾക്ക് വേണ്ടി സാറിന്റെ ജീവിതം ഒന്നും ത്യാഗം ചെയ്യേണ്ട... മോൾക്ക് ഒരു അമ്മയും സാറിന് ഒരു ഭാര്യയെയും കിട്ടിയാൽ പോലും നിങ്ങൾ ഇവിടുന്ന് പറഞ്ഞു വിട്ടാൽ മാത്രേ ഞാൻ പോവൂ... "
കീർത്തി അതും പറഞ്ഞു പോയതും അമ്മയെയും അച്ഛനെയും ദയനീയമായി അവൻ നോക്കി...
"എടാ ആ രതീഷിന്റെ അനിയന് പെണ്ണ് കിട്ടിയോ... ഇല്ലെങ്കിൽ ഇവളെ കെട്ടിച്ചു കൊടുക്കാം ആയിരുന്നു... ഇതിപ്പോ നീ അതൊന്നും നടത്തും എന്ന് എനിക്ക് തോന്നുന്നില്ല... "
"അല്ലെങ്കിലും ഇവന് ആകെ അറിയുന്നത് ബിസിനസ് മാത്രാ... ഒരു പെണ്ണിന്റെ മനസ്സിൽ കയറി കൂടാൻ പോലും പറ്റാത്ത നിന്നെ ഒക്കെ എന്തിന് കൊള്ളാം... "
അച്ഛനും അമ്മയും അവനെ നോക്കി പറഞ്ഞു പോയതും ഒരു ചിരി കേട്ട് അവൻ നോക്കുമ്പോൾ കാർത്തു മോൾ വായും പൊത്തിപിടിച്ചു ചിരിയാണ്... അവൻ അവളെ കയ്യും പിടിച്ചു മുറിയിൽ കൊണ്ട് പോയി...
"നീ എന്തിനാ ചാച്ചൻ ആണ് അങ്ങനെ പറഞ്ഞത് എന്ന് പറയാൻ പോയേ... അതാ എല്ലാം കുളം ആയെ... "
"അപ്പോ അമ്മ ചോദിച്ചത് കേട്ടില്ലേ... അപ്പോ മോൾ എന്ത് പറയണം... അതും കൂടി പറഞ്ഞു തരണം ആയിരുന്നു... "
"ആ ഞാൻ കരുതിയോ ആ മിണ്ടാപൂച്ച അങ്ങനെ ചോദിക്കും എന്ന്... എന്തായാലും ഈ പ്ലാൻ ചീറ്റിയ. സ്ഥിതിക്ക് വേറെ വല്ലതും നോക്കേണ്ടി വരും... "
അവൻ ആലോചിച്ചു കൊണ്ട് പറഞ്ഞതും മോൾ അവന്റെ മുഖം പിടിച്ചു അവളെ നേരെ നിർത്തിച്ചു...
"ചാച്ചന് പ്രേമം ആണല്ലേ... "
"നിനക്കെങ്ങനെ മനസ്സിൽ ആയി...? "
"ചാച്ചന്റെ ഈ കോഴി മുട്ട ഇടാൻ കളിക്കുന്ന കളി കണ്ടപ്പോൾ മനസ്സിൽ ആയി... "
അവൾ ഇളിച്ചു കൊണ്ട് പറഞ്ഞതും അവൻ ഞെട്ടിപ്പോയി... ഇവൾ ഇതൊക്കെ നോക്കി വെച്ചിട്ടുണ്ടോ എന്ന പോലെ ആയിരുന്നു അവന്റെ നോട്ടം...
"ഇത്തിരി പോന്ന നിനക്ക് മനസ്സിൽ ആയി... എന്നിട്ടും ഇത് അറിയേണ്ട അവൾക്ക് മനസ്സിൽ ആയില്ലല്ലോ... അത് എന്താ ഇങ്ങനെ...? "
"അമ്മ അല്ലെങ്കിൽ തന്നെ പറയാറ് ചാച്ചൻ ചൂടൻ ആണെന്നാ... ചാച്ചനെ കെട്ടാൻ അമ്മ സമ്മതിക്കും എന്ന് തോന്നുന്നില്ല... "
"അല്ലെങ്കിൽ തന്നെ ഞാൻ ടെൻഷൻ അടിച്ചു ചാവാറായി... നീ എന്റെ കോൺസെൻട്രേഷൻ കളയല്ലേ മോളെ... "
"ഓഹ് ഈ ചാച്ചൻ അമ്മയെക്കാൾ പൊട്ടൻ ആണെന്ന് ഇപ്പോൾ അല്ലെ മനസ്സിൽ ആയെ... "
"ഡീ മോളെ... നീയും ചാൻസ് കിട്ടാൻ കാത്തു നിക്കാ അല്ലെ... പോയേ ഞാൻ ഒറ്റയ്ക്ക് ഡീൽ ചെയ്തോളാം... "
"ഓഹ് വന്നപ്പോ എന്തായിരുന്നു... ചാച്ചന്റെ രാജകുമാരി എന്നൊക്കെ പറഞ്ഞു സോപ് ഇടൽ... "
മോൾ കൂടെ അവനെ പരമാവധി ആക്കി പോയപ്പോ അവൻ ആകെ പരുവം ആയി... ചിന്തിച്ചിട്ട് അവന് ഒരു വഴിയും കിട്ടിയില്ല...
അവൻ ഓഫിസിൽ പോകുമ്പോ അവളെ ഒന്ന് നോക്കി... പതിവ് പോലെ അവൾ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു... അത് തന്നെ സമാദാനം...
എല്ലാരും മുറ്റത്ത് ഉള്ളപ്പോൾ ആണ് അവൻ വന്നത്... അവനെ കണ്ടതും കീർത്തി ചായ ഇടാൻ അടുക്കളയിൽ പോയി... ചായയും കൊണ്ട് കീർത്തി വന്നത് അമ്മയുടെ അടുത്തേക്ക് ആണ്...
"അമ്മേ സാർ മുറിയിൽ നിന്നും ഇറങ്ങിയിട്ടില്ല... ചായ കൊടുക്കാൻ... "
"എന്റെ കയ്യിൽ ആകെ പൊടി ആണ് മോളെ... മോൾ കൊണ്ട് പോയി കൊടുക്ക്... "
അമ്മ പറഞ്ഞതും അവൾ അവന്റെ മുറിയിലെക്ക് പോയി... അവൾ നോക്കുമ്പോ അവൻ ബെഡിൽ മലർന്ന് കിടപ്പ് ആണ്...
"ചായ... "
എന്ന് പറഞ്ഞതും അവൻ എണീറ്റു നോക്കുമ്പോ എന്നത്തേയും പോലെ അമ്മ അല്ല... അവൾ ചായയും പിടിച്ചു നിൽക്കുന്ന കണ്ടു അവൻ അവളെ അടുത്തേക്ക് നടന്നു...
അവളെ കണ്ടതും അവൻ ഏതോ ലോകത്ത് എന്ന പോലെ അവളെ നോക്കി നടന്നു അടുത്ത് എത്തി... ചായ വാങ്ങുന്ന കാണാതെ അവൾ അവന്റെ മുഖം നോക്കിയതും അവളെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു...
കയ്യിൽ നിന്നും കപ്പ് താഴെ വീണു... ഒപ്പം ചിരിയും ഒരു കയ്യടിയും കൂടി കേട്ടതോടെ കാർത്തു മോളെ കണ്ടു അവൻ ഞെട്ടി... കണ്ണും നിറച്ചു അവൾ പുറത്തേക്ക് ഓടി പോയതും അമ്മയും അച്ഛനും സൗണ്ട് കേട്ട് അകത്തേക്ക് വന്നിരുന്നു...
"എന്താടാ ഇത്...? "
"ചീറ്റിപ്പോയി... "
അവൻ അമ്മയെ നോക്കി പറഞ്ഞു...
"അമ്മമ്മേ ചാച്ചൻ അമ്മയെ ഉമ്മ വെച്ചു... "
അത് കൂടി കേട്ടതും അവർ രണ്ടും താഴെ പൊട്ടി കിടക്കുന്ന കപ്പ് നോക്കി... അവൻ ചമ്മിയ പോലെ നിന്നു...
"അടുക്കളയിലെ അഴുക്ക് ആണ് അത് കൊണ്ട് നീ കാർത്തു മോളെ ഉമ്മ വെക്കാൻ പാടില്ല എന്നല്ലേ നീ അന്ന് അവളോട് പറഞ്ഞത്... ആ നീ തന്നെ അവളെ ഉമ്മ വെച്ചു അല്ലെ... "
"പറ്റിപ്പോയി അമ്മേ... അതിൽ തന്നെ കയറി പിടിക്കല്ലേ... "
"ഒരു കാമുകൻ വന്നിരിക്കുന്നു... ഇവനെ ഒക്കെ എന്തിന് കൊള്ളാം... "
അച്ഛൻ കൂടി പറഞ്ഞത് കേട്ട് അവൻ നോക്കിയത് മോളെ ആണ്... അപ്പോഴും അവൾ ഇളിച്ചു കാണിച്ചു...
"നീ എന്തിനാ ഇങ്ങോട്ട് വന്നത്... എല്ലാരോടും വിളിച്ചു കൂവാൻ ആണോ... നിന്റെ അമ്മയെ ഒരു വിധത്തിലും പിടി കിട്ടുന്നില്ലല്ലോ... നിനക്ക് വല്ല ഐഡിയയും ഉണ്ടോ... "
"ആ ഉണ്ട്... ചാച്ചൻ ഈ സിനിമ ഒന്നും കാണാത്ത കൊണ്ടാ... വെറും ന്യൂസ് കണ്ടാൽ മാത്രം പോരാ... "
അവളെ ഉപദേശം കേട്ട് അവന്റെ കണ്ണ് തള്ളിപ്പോയി... അവളെ ആ സംസാരം ഒക്കെ അവളെ അമ്മയുടെ ആണെന്ന് ഒരു നിമിഷം അവൻ ഓർത്തു... മോളെ പിടിച്ചു ആ നിമിഷം തന്നെ ഉമ്മ വെച്ചു...
ഫുഡ് കഴിക്കാൻ പോയിട്ട് അതിന് ശേഷം ഗൗതം അവളെ നിഴൽ പോലും കണ്ടില്ല... അവന്റെ കൂടെ കൂടെ ഉള്ള കിച്ചണിൽ ഉള്ള നോട്ടം കണ്ടു അമ്മ ഒന്ന് ചിരിച്ചു...
"അവൾ നീ വരുന്നതിനു മുന്നേ മുറിയിൽ കയറി... "
അപ്പോ ഞാൻ വരുന്നതിനു മുന്നേ മുങ്ങിയത് ആണല്ലേ... ഇന്ന് മോൾ പറഞ്ഞത് പോലെ ന്യൂസ് വെക്കാതെ അവൻ ഉള്ള ഫിലിം മുഴുവനും മാറ്റി മാറ്റി വെച്ചു... അടുത്ത് തന്നെ ചിരിച്ചു കൊണ്ട് കാർത്തു മോളും ഉണ്ടായിരുന്നു...
"മോൾ വാ ഒന്നും കഴിച്ചില്ലല്ലോ... "
"എനിക്ക് വിശപ്പില്ലമ്മേ... അമ്മ പൊയ്ക്കോ... "
അവൾ അതും പറഞ്ഞു വിന്ഡോ വഴി പുറത്തേക്ക് നോക്കി നിന്നു... ആകാശത്തു തെളിഞ്ഞു നിക്കുന്ന ചന്ദ്രനെ നോക്കി എന്തൊക്കെയോ ചിന്തിച്ചു കൂട്ടി...
"അവൾ ഇന്ന് പട്ടിണി ആയി... "
എന്നും പറഞ്ഞു അമ്മ പോകുന്ന കണ്ടു അവന് സ്വയം വെറുപ് തോന്നി... അവൻ രണ്ടും കല്പ്പിച്ചു അവളെ മുറിയിൽ ചെന്നു... പുറത്തേക്ക് നോക്കി നിൽക്കുന്ന അവളെ കണ്ടതും അവന് വിഷമം തോന്നി... എല്ലാരേയും പോലെ അവളെ ശരീരം മാത്രം മോഹിച്ചു നടക്കുന്നവൻ ആണെന്ന് കരുതി കാണും അവൾ...
"കീർത്തി... ഞാൻ കാരണം നീ പട്ടിണി കിടക്കേണ്ട... ഞാൻ മുറിയിൽ പോയിക്കോളാം... വന്നു വല്ലതും കഴിക്ക്... "
"അത് കൊണ്ടല്ല സാർ... എനിക്ക് വിശപ്പില്ല അത് കൊണ്ടാ... "
അവൾ തിരിഞ്ഞു നോക്കാതെ തന്നെ മറുപടി കൊടുത്തു...
"ഞാൻ കാരണം അല്ലെ... സോറി ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല... ഇപ്പോൾ നീ കഴിച്ചേ പറ്റൂ... ഇല്ലെങ്കിൽ എനിക്ക് ഒരു സ്വസ്ഥതയും കിട്ടില്ല... പ്ലീസ് എനിക്ക് വേണ്ടി അൽപ്പം എങ്കിലും കഴിച്ചേ പറ്റൂ... "
അവൾ കണ്ണ് തുടച്ചു കൊണ്ട് അവനെ തിരിഞ്ഞു നോക്കി... അവൾ കരയുകയാണെന്ന് മനസിൽ ആയതും അവന് സഹിക്കാൻ ആയില്ല...അവളോട് എന്ത് പറയും എന്ന് അറിയാതെ അവൻ നിന്നു...
"സാർ പൊയ്ക്കോ... ഞാൻ അത് കൊണ്ടൊന്നും അല്ല കഴിക്കാതെ ഇരിക്കുന്നത്... എനിക്ക് എന്തോ ഇന്ന് വിശപ്പില്ല... "
അവൾ അതും പറഞ്ഞു അവന് മുഖം കൊടുക്കാതെ പുറത്തേക്ക് വന്നു മോളെയും കൊണ്ട് മുറിയിൽ വന്നു... നോക്കി നിന്നു എന്നല്ലാതെ അവന് ഒന്നും പറയാൻ ആയില്ല... അവളെയും കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ അവന്റെ കണ്ണിൽ നിന്നും കണ്ണ് നീര് വന്നു തുടങ്ങി...
മുറിയിൽ നിന്നും ഒന്ന് കിടക്കാൻ പോലും ആവാതെ അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു...വീണ്ടും അവളെ ആ കിടപ്പ് തന്നെ അവന്റെ മനസ്സിൽ വന്നു കൊണ്ടേ ഇരുന്നു... താൻ ഇത് വരെ കണ്ട പോലെ ഉള്ള പെണ്ണ് അല്ല അവൾ... ഒരുപാട് വിഷമം ഉള്ളിൽ ഒതുക്കി നടക്കുന്ന പെണ്ണാണ് അവൾ... ഒരുക്കലും നിന്നെ അതിന് വീണ്ടും വിട്ടു കൊടുക്കാതെ എനിക്ക് വേണം നിന്നെ...
പിറ്റേന്ന് അതേ അവസ്ഥ ആയിരുന്നു അവന്... അവളെ നിഴൽ വെട്ടം പോലും കാണാതെ നിരാശയോടെ ആയിരുന്നു അവൻ ഓഫിസിൽ പോയത്... അവിടെയും അവളെ ചിന്തകൾ അലട്ടുന്നുണ്ടായിരുന്നു...
"എന്താണ് മോനെ ഒരു നിരാശ... "
രതീഷ് അവന്റെ മുഖം കണ്ടു ചോദിച്ചതും അവൻ എല്ലാം പറഞ്ഞു കൊടുത്തു...
"അന്ന് നിന്റെ കോപ്പിലെ പറച്ചിൽ കേട്ടപ്പോൾ തന്നെ എനിക്ക് തോന്നി... നിന്റെ ഉള്ളിൽ അവൾ കയറി കൂടി എന്ന്... എന്നിട്ട് നീ അവളെ പറ്റി എന്താ പറഞ്ഞത് ചീഞ്ഞ കേസ് ആണെന്ന് അല്ലെ... നന്നായി അവൻ നിന്റെ സ്നേഹം തിരിച്ചറിയാത്തത്... നിനക്ക് ഇത് തന്നെ വേണം... "
"ശവത്തിൽ കുത്താൻ നിക്കാതെ ഒന്ന് പോയി താടാ... "
"ഞാൻ പോയേക്കാം... ആ ഇന്ന് ഒരു ചെറിയ പാർട്ടി ഉണ്ട്... വൈഫ് സെക്കന്റ്‌പ്രെഗ്നന്റ് ആണ്... നീയൊക്കെ ഒരു പെണ്ണ് കെട്ടി നിന്റെ ഒരു കുഞ്ഞിനെ കാണാൻ ഉള്ള ഭാഗ്യം ഇപ്പോൾ എങ്ങാനും ഉണ്ടാവുമോഡാ... "
"ഡാ തെണ്ടി പോയേ നീ... അവൾക് ഒരു റസ്റ്റ് കൊടുക്കാതെ ഓരോന്ന് ഒപ്പിച്ചു വെച്ചു വന്നിട്ട് അവന്റെ ഡയലോഗ് കേട്ടില്ലേ... "
"അതൊക്കെ കൊടുക്കാൻ ആഗ്രഹം ഉണ്ടായിരുന്നു... പക്ഷെ അവളെ കാണുമ്പോ അതിന് തോന്നണ്ടേ... ആ ഒരു പെണ്ണ് കെട്ടി കഴിഞ്ഞാൽ നിനക്ക് അതൊക്കെ മനസ്സിൽ ആവും... "
"ഡാ പട്ടിണി കിടക്കുന്ന എന്നെ നീ ചിക്കൻ ബിരിയാണി കഴിച്ച കഥ പറഞ്ഞു ഉണ്ടാക്കാതെ ഒന്ന് പോയി താടാ... "
രതീഷ് ഇളിച്ചു കാണിച്ചു പോയതും അവൻ വീണ്ടും അവളെയും ചിന്തിച്ചു ഇരുന്നു... അന്ന് എന്നത്തെക്കാളും നേരത്തെ അവൻ വീട്ടിൽ വന്നിരുന്നു...
വരുമ്പോ തന്നെ കണ്ട കാഴ്ച അവൾ മോളെ കൂടെ ടീവി കാണുന്നത് ആണ്... അവനെ കണ്ടതും അവൾ ചാടി എണീറ്റു അടുക്കളയിൽ ഓടി... ചായയും ഇട്ടു അവന്റെ മുന്നിൽ പോകാതെ അമ്മയെ ഏൽപ്പിച്ചു അവൾ മുറിയിൽ ചെന്നു...
അവളെ മനസിൽ ഇന്നലെ തന്റെ നെറ്റിയിൽ പതിഞ്ഞ ആ ചുംബനം ആണ്... എന്തോ വെറുക്കാൻ പറ്റുന്നില്ല അവൾക്ക്... അവനെ തന്നെ ചിന്തിച്ചു നിൽപ്പ് ആയിരുന്നു അവൾ... അമ്മയെ കണ്ടതും അവൻ ഒന്നും മിണ്ടാതെ ചായയും കുടിച്ചു മുറിയിൽ തന്നെ നിന്നു...
അവളെ ആ ഒഴിഞ്ഞു മാറ്റം അവന് സഹിക്കാൻ പറ്റുന്നില്ല... ഒന്ന് കാണാൻ കൊതിച്ചു കൊണ്ടേ ഇരുന്നു അവൻ... അവൻ ഒന്നും കഴിക്കാൻ പോകാതെ മുറിയിൽ തന്നെ നിന്നു... അമ്മ വന്നു വിളിച്ചു എങ്കിലും അവൻ നിരസിച്ചു... അമ്മയ്ക്കും അവന്റെ വിഷമം കണ്ടു ഒന്നും പറയാൻ തോന്നിയില്ല...
ലേറ്റ് ഒക്കെ ഓഫ് ആയി എന്ന് കണ്ടതും അവൻ മുറിയിൽ നിന്നും ഇറങ്ങി... അവളെ മുറിയിൽ നോക്കുമ്പോ മോൾ ഒറ്റയ്ക്ക് കിടക്കുന്നത് കണ്ടതും അവൻ ചുറ്റും നോക്കി... മുറിയിൽ അവൾ ഇല്ലെന്ന് കണ്ടതും അവൻ പുറത്തേക്ക് ഇറങ്ങി... മുൻഭാഗത്ത് ഡോർ തുറന്നു വെച്ചത് കണ്ടു അവൻ അങ്ങോട്ടു ചെന്നു...
മോളെ ഊഞ്ഞാലിൽ ഇരുന്നു ആകാശത്തു നോക്കി ഇരിക്കുന്ന അവളെ അടുത്തേക്ക് ചെന്നു... അവനെ കണ്ടതും അവൾ പെട്ടെന്ന് എണീറ്റു അകത്തേക്ക് പോകാൻ ഒരുങ്ങി...
"കീർത്തി... "
അവൾ ഒന്ന് തിരിഞ്ഞു നോക്കി...
"നിന്റെ ഈ അവഗണന എനിക്ക് സഹിക്കാൻ പറ്റുന്നില്ല... "
അവൾ അപ്പോഴും ഒന്നും മിണ്ടാതെ അവനെ ഒന്ന് നോക്കി അകത്തേക്ക് നടന്നു... അവനോട് എന്ത് പറയും എന്ന ചിന്തയിൽ ആയിരുന്നു അവൾ... അവളെ പിന്നാലെ അകത്തേക്ക് ചെന്നതും ചാവി എടുത്തു അവളെ കയ്യിൽ പിടിച്ചു അവൻ പുറത്തേക്ക് കൊണ്ട് വന്നു...
"വിട്... എങ്ങോട്ടാ എന്നെ കൊണ്ട് പോകുന്നെ... "
അവൾ അവന്റെ കയ് മാറ്റാൻ നോക്കി എങ്കിലും അത് അൽപ്പം പോലും മാറ്റാൻ അവളെ കൊണ്ട് ആയില്ല... പിറകിൽ നിന്നും ഡോർ അടച്ചു അവളെ പിടിച്ചു കാറിൽ കയറ്റി വണ്ടി എടുത്തു...
"സാർ എങ്ങോട്ടാ പോന്നെ... അതും ഈ രാത്രിയിൽ... "
അവൾ അവനെ നോക്കി ചോദിച്ചു എങ്കിലും അവൻ ഒന്നും മിണ്ടിയില്ല... എന്നത്തെയും പോലെ അവളിൽ പേടി ഇല്ല... അവനെ വിശ്വാസമായിരുന്നു അവൾക്ക്... മറ്റൊരാൾ ആണെങ്കിൽ അവൾ ഇപ്പോൾ രക്ഷ പെടാൻ ശ്രമിക്കും ആയിരുന്നു...
എവിടെയോ വണ്ടി നിർത്തി എന്ന് കണ്ടതും അവൾ അവനെ നോക്കി... അവൻ ഇറങ്ങി അവളെ കയ്യും പിടിച്ചു പുറത്തേക്ക് ഇറങ്ങി... ഇരുട്ട് പിടിച്ച ആ സ്ഥലം കണ്ടതും അവളിൽ ഒരു ചെറിയ പേടി ഉണ്ടായി... അവൾ അവനെ തന്നെ നോക്കി...
പിന്നിൽ നിന്നും ഒരു റോസ് പൂ എടുത്തു അവളെ മുന്നിൽ മുട്ട് കുത്തി ഇരുന്നു...
"വിൽ യൂ മാരി മി... "
എന്ന് ചോദിച്ചതും അവൾ കണ്ണും മിഴിച്ചു നിന്നു... അവനോട് ഒന്നും പറയാൻ ആവാതെ...
"നീ പ്ലസ്ടു വരെ പഠിച്ചു എന്നല്ലേ പറഞ്ഞത്... "
"അതല്ല ഇത് എന്തിനാണ് എന്ന് എനിക്ക് മനസ്സിൽ ആയില്ല... "
കാൽ കഴച്ചു എന്നല്ലാതെ അവൾ അത് ഒന്ന് വാങ്ങിയത് പോലും ഇല്ല... അവൻ എണീറ്റു അവളെ നോക്കി...
"എനിക്ക് നിന്നെ കല്യാണം കഴിക്കാൻ ഇഷ്ടം ആണ്... എന്റെ കാർത്തു മോൾക്ക് അമ്മയായി എനിക്ക് ഭാര്യ ആയി വേണം നിന്നെ... നീ ഇല്ലാതെ എനിക്ക് പറ്റില്ല... ഈ ഒരു ദിവസം ഉള്ള നിന്റെ അവഗണന തന്നെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല... നീ ഇല്ലാതെ എനിക്ക് പറ്റില്ല കീർത്തി... "
"എന്തൊക്കെയാ സാർ ഈ പറയുന്നത്... ഞാൻ വെറും ഒരു വേലക്കാരി ആണ്... ആ എന്നോട് സാർ ഇങ്ങനെ ഒക്കെ പറയുക എന്ന് വെച്ചാൽ... സാറിന് എന്നേക്കാൾ നല്ല എത്രയോ പെണ്ണിനെ കിട്ടും... "
"നിന്നെ പോലെ ഒരു പെണ്ണിനെ ഈ ജന്മം എനിക്ക് കിട്ടില്ല... നിന്റെ മനസ് അത് കിട്ടില്ല ആർക്കും... "
"അതൊക്കെ സാറിന് വെറുതെ തോന്നുന്നത് ആണ്... എന്നെ പോലെ ചീത്ത പെണ്ണിനെ സാർ കെട്ടി എന്ന് പറയുന്നത് സാറിന് തന്നെ ആണ് കുറച്ചിൽ... "
"നീ സ്വയം ചീത്ത ആവുന്നത് എന്തിനാ കീർത്തി... നിന്നെ എനിക്ക് സഹതാപം കൊണ്ട് ഇഷ്ടപ്പെട്ടത് അല്ല... നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടം ആയി... മോളെ ഉമ്മ വെക്കേണ്ട എന്ന് പറഞ്ഞത് നിനക്ക് മോളോട് ഉള്ള സ്നേഹം തെളിയിക്കാൻ വേണ്ടി ആണ്... എന്നോട് പറയരുത് എന്ന് പറഞ്ഞു നീ അവളെ ഉമ്മ വെച്ചു എന്ന് കേട്ടപ്പോൾ തന്നെ നീ എന്റെ മനസിൽ കയറി കൂടി... പതിയെ പതിയെ അത് പുറത്തേക്ക് വരികയായിരുന്നു... ആ നല്ല മനസ് കൊണ്ട് എങ്കിലും നിനക്ക് എന്നെ ഒന്ന് ഇഷ്ടപ്പെട്ടൂടെ... "
അവന്റെ കെഞ്ചി ഉള്ള പറച്ചിൽ കണ്ടു അവളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൾ അവനെ തന്നെ നോക്കി നിന്നു... എന്തോ എനിക്ക് സ്നേഹം കിട്ടാൻ യോഗ്യത ഇല്ല എന്ന ഒരു തോന്നൽ ആയിരുന്നു അവളെ ഉള്ളിൽ...
"എന്തായാലും നിന്റെ നാവ് കൊണ്ട് എന്നെ ഇഷ്ടം ആണെന്ന് പറയാൻ ചാൻസ് ഇല്ല... അത് കൊണ്ട് ഞാൻ നിന്റെ ഇഷ്ടം നീ പറയാതെ തന്നെ തിരിച്ചറിയാൻ പോകുവാ... "
അത് കേട്ടതും അവൾ ഒന്നും മനസ്സിൽ ആവാതെ അവനെ നോക്കി... അവന്റെ കയ് അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളെ അധരങ്ങൾ നുകർന്നു... ഞെട്ടി കൊണ്ട് ഷാൾ പിടിച്ചു നിന്ന അവളെ കയ് അവനെ തല്ലി മാറ്റാൻ എന്ന പോലെ കൊണ്ട് വന്നു... അവൻ അവളെ ചുണ്ടുകൾ മധുരമായി നുകർന്നു കൊണ്ടിരുന്നു... അവളെ നാവ് പോലും അവൻ നുണഞ്ഞു കൊണ്ടിരുന്നു...എപ്പോഴോ അവളുടെ കണ്ണുകൾ അടഞ്ഞു... അവളുടെ കയ് അവൾ പോലും അറിയാതെ അവന്റെ അരയിൽ പിടിച്ചു മുറുക്കി... ഒരു സമ്മതം എന്ന പോലെ അവൻ അവളെ മതിവരുവോളം നുകർന്നു...
രണ്ട് പേരും പുറത്തെ തണുപ്പിൽ പോലും വിയർത്തു... ശ്വാസത്തിന്റെ വേകത കൂടി വന്നു... അവൾ തന്നെ പൂർണമായും അവന് വിട്ടു കൊടുത്തു എന്ന പോലെ സ്വയം മറന്നു നിന്നു... അവളെ വിടാൻ ആവാതെ അവനും അതിൽ ലയിച്ചു... ശ്വാസം പോലും നിലക്കുന്നത് പോലെ തോന്നി അവൻ അവളെ ചുണ്ടുകൾക്ക് മോചനം നൽകി...
കിതച്ചു കൊണ്ട് അവളെ തന്നെ നോക്കി നിന്നു... അവൾ അപ്പോഴും താഴെക്ക് നോക്കി നിന്നു... അപ്പോഴും അവളെ ചേർത്ത് പിടിച്ച അവന്റെ കയ്യോ അവനെ ചേർത്ത് പിടിച്ച അവളെ കയ്യോ മാറ്റാതെ ആയിരുന്നു അവർ നിന്നത്...
താഴേക്ക് നോക്കി നിൽക്കുന്ന അവളെ താടിയിൽ പിടിച്ചു അവൻ ആ മുഖം ഉയർത്തി... ആ മുഖം നാണം കൊണ്ട് താഴ്ന്ന് പോയി... അവളെ കണ്ണീരിനു പകരം ആ കണ്ണിൽ തിളക്കം ആണ് അവൻ കണ്ടത്... ആ ചുണ്ടിൽ ഒരു പുഞ്ചിരിയും...
"ഇപ്പോൾ എന്നെ ഇഷ്ടം അല്ലെ... "
അതിനും അവൾ ഒന്ന് പുഞ്ചിരിച്ചു എന്നല്ലാതെ ഒന്നും പറയാൻ അവൾക്ക് ആയില്ല... അവൻ നടന്നതും താഴെ വീണു കിടക്കുന്ന ആ റോസ് പൂ എടുത്തു അവൾ കയ്യിൽ പിടിച്ചു... അവന്റെ കൂടെ കാറിൽ കയറി... വഴിയിൽ മുഴുവനും അവൾ ആ റോസ് പൂ തഴുകി കൊണ്ടിരുന്നു... അവൻ അവളെ നോക്കി ചിരിച്ചു എന്നല്ലാതെ ഒന്നും പറയാൻ രണ്ട് പേർക്കും ആയില്ല...
വീട് എത്തിയപാടെ അവൾ ഇറങ്ങി അകത്തേക്ക് കയറി... അവനും പിന്നാലെ ചെന്നു അവളെ കയ്യിൽ പിടിച്ചു...
"എല്ലാരും ഉറക്കം ആണ്... നമുക്ക് ഒന്ന് കൂടി നോക്കിയാലോ... "
"കല്യാണത്തിന് മുൻപ് അതൊന്നും പറ്റില്ല... സാർ പോയേ... ആരെങ്കിലും കാണും... "
"സാറോ... "
"അല്ല ഗൗതം... "
അവൾ തറയിൽ നോക്കി പറഞ്ഞതും അവൻ അവളെ അടുത്ത് ചെന്നു നെറ്റിയിൽ ഉമ്മ വെച്ചു... അപ്പൊ ഒരു ചുമ കേട്ടതും ഞെട്ടി കൊണ്ട് രണ്ട് പേരും ആ ഭാഗത്ത് നോക്കി...
"അമ്മ... "
അവൾ അതും പറഞ്ഞു മാറി നിന്നു... തറയിൽ നോക്കി നിന്നതും അമ്മ അടുത്തേക്ക് വന്നു... അവനും അവളും ഒരു പോലെ ചമ്മി നിക്കുന്ന കണ്ടു അമ്മ ചിരിച്ചു നിന്നു...
"രണ്ടും ഒന്ന് കഴിച്ചില്ലല്ലോ പോയി വല്ലതും കഴിക്ക്... "
"അല്ലാതെ തന്നെ വയർ നിറഞ്ഞു... "
ഗൗതം പറഞ്ഞതും അവൾ അവനെ നോക്കി...
"അത് മനസ്സിൽ ആയി... എന്നാലും പട്ടിണി കിടക്കേണ്ട... നീ കഴിക്കാതെ അവളും ഒന്നും കഴിക്കില്ല... "
"ആണോ കീർത്തി... എന്നാൽ വാ... "
അമ്മ അവരെ പോക്ക് കണ്ടു ചിരിച്ചു കൊണ്ട് മുറിയിൽ ചെന്നു... കീർത്തി അവന് ഫുഡ് എടുത്തു കൊടുത്തു അടുത്ത് ആയി ഇരുന്നു...
"നീ വന്നേ... "
അവൻ അവളെ പിടിച്ചു മടിയിൽ ഇരുത്തി ഒരു ഉരുള എടുത്തു വായിൽ വെച്ചു കൊടുത്തതും അവൾ എണീക്കാൻ നോക്കി...
"അതൊക്കെ നമ്മുടെ കെട്ട് കഴിഞ്ഞു മതി... എന്നെ വിട്ടേ... "
"കെട്ട് കഴിഞ്ഞു ചെയ്യാൻ വേറെ എന്തൊക്കെ ഉണ്ട്... ഇപ്പോൾ നീ അടങ്ങി ഇരിക്ക്... "
അവൻ അവളെ വരിഞ്ഞു മുറുക്കി ഫുഡ് മുഴുവനും കഴിപ്പിച്ചു... ഒപ്പം അവൻ അവളെ കയ്യിൽ നിന്നും വാങ്ങി കഴിച്ചു... അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു വന്നു...
"നിനക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും എന്താ ഈ കണ്ണ് നിറയുന്നത്... ഇനി കാണരുത് ഈ കണ്ണ് നിറയുന്നത് കേട്ടല്ലോ... "
അവൾ കണ്ണ് തുടച്ചു കൊണ്ട് അവന് ഒരു പുഞ്ചിരി നൽകി ഇല്ലെന്ന് കാണിച്ചു... എല്ലാം കഴുകി വെക്കുന്നത് വരെ അവൻ തന്നെ അവളോടൊപ്പം അടുക്കളയിൽ ഇരുന്നു...
"എല്ലാരും നല്ല ഉറക്കം ആണ്... എന്തെങ്കിലും ചോദിച്ചാൽ തരുവോ...? "
"അതൊക്കെ കല്യാണം കഴിഞ്ഞു മതി... ഇപ്പോ ഇയാൾ പോയി ഉറങ്ങാൻ നോക്ക്... കല്യാണത്തിന് മുൻപ് എന്റെ ദേഹത്തു തൊടുന്നത് എനിക്ക് ഇഷ്ടം അല്ല... "
അവൻ അവളെ കവിളിൽ ചുംബിച്ചു കണ്ണ് ഇറുക്കി കാണിച്ചു ഒരു പോക്ക് പോയി... അവൾ അപ്പോഴും കവിളിൽ കയ് വെച്ചു നിന്നു... ഒരു ചിരിയോടെ മുറിയിൽ ചെന്നു മോളെ അടുത്ത് ആയി കിടന്നു... കുറച്ച് മുൻപ് നടന്നത് മുഴുവനും അവളെ കണ്മുന്നിൽ തെളിഞ്ഞു വന്നതും ഒന്ന് ചിരിച്ചു കൊണ്ട് മോളെയും കെട്ടിപ്പിടിച്ചു കിടന്നു...
======
കൂട്ടുകാരുടെ കൂടെ ഇരുന്നു മദ്യം കഴിക്കുകയായിരുന്നു സിദ്ധാർഥ്... അപ്പോഴാണ് അവിടേക്ക് രണ്ട് പേര് വന്നത്... അവരും അതിൽ പങ്ക് ചേർന്നു...
"എടാ സിദ്ധാർഥ് നിന്റെ വീട്ടിലെ ആ പെണ്ണ് ഇല്ലേ കീർത്തി... അവൾ ഇപ്പോൾ വീട്ടിൽ ഇല്ലേ... കുറച്ചു നാളായല്ലോ കണ്ടിട്ട്... "
അത് കേട്ടതും കയ്യിൽ നിന്നും വഴുതിപോയ അവളെ ഓർത്തു അവൻ ഗ്ലാസിൽ ഉള്ളത് മുഴുവനും ഒറ്റ വലിക്ക് അകത്ത് ആക്കി...
"എന്നാൽ അവളെ ഞങ്ങൾ കണ്ടു... പഴയ പോലെ അല്ല റിച്ച് ആയിട്ട്... ഏതോ പണക്കാരൻ ആണ് ഇപ്പോൾ യൂസ് ചെയ്യുന്നത്... അതിന്റെ എല്ലാം അവളെ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിൽ ആവും... എത്റ നാളത്തെക്ക് ആണ് അവളെ കൊടുത്തെ... "
"അവൾ എവിടെ ആണെങ്കിലും ഈ സിദ്ധാർഥ് കണ്ടു പിടിക്കും... ആരെ കൂടെ ആണെങ്കിലും എന്റെ കാൽ കീഴിൽ കൊണ്ട് വരും ഞാൻ... "
അവൻ അവരെ പുച്ഛിച്ചു കൊണ്ട് പറഞ്ഞതും അവർ ഫോൺ എടുത്തു ഗാലറി ഓൺ ചെയ്ത് അവന് നേരെ നീട്ടി... അവൻ അത് കണ്ടതും അത് സൂം ചെയ്തു നോക്കി... അവളെ കൂടെ ഗൗതമിനെ കണ്ടതും അവൻ ഒന്ന് ഞെട്ടി...
"അപ്പോ നീ അവിടെ ആണല്ലേ ഒളിച്ചു ഇരിക്കുന്നെ... കാണിച്ചു തരാം ഞാൻ ആരാണെന്ന്... നിന്റെ എന്റെ കാൽ കീഴിൽ കൊണ്ട് വരും ഈ സിദ്ധാർഥ്... അത് ഇനി ഏതു അവൻ എതിർത്താലും... "
"നിനക്ക് കിട്ടി കഴിഞ്ഞു അതിന്റെ പങ്ക് ഞങ്ങൾക്ക് കൂടി തന്നെക്കണം... കാരണം അവളെ മോഹിക്കാൻ തുടങ്ങിയിട്ട് കുറെയായി... വെറുതെ വേണ്ട പണം തരാം... അവളെ വെച്ചു നിനക്ക് ബിസിനസ് തുടങ്ങുകയും ചെയ്യാം...അവളെ പോലെ ഒന്നിനെ ഒക്കെ കിട്ടാൻ എത്റ വേണേലും മുടക്കാൻ നിക്കല്ലേ ആളുകൾ..."
"മ്മ്... അത് തന്നെ ആണ് ചെയ്യാൻ പോന്നത്... നിന്നെ എന്റെ അടുത്ത് എത്തിക്കാൻ എനിക്ക് അറിയാം... "
അവൻ വീണ്ടും ഒഴിച്ച് ആ ഫോട്ടോ തന്നെ നോക്കി കുടിച്ചു... പലതും തീരുമാനിച്ചു കൊണ്ട്...
======
ഗൗതം കാലത്ത് തന്നെ എണീറ്റു അവളെ ചുറ്റി പറ്റി അടുക്കളയിൽ ഒക്കെ വന്നു തുടങ്ങി...
"അതേ ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല കേട്ടോ... ഇന്നേ വരെ അടുക്കള കാണാത്ത ഇവൻ ഇപ്പോൾ അവിടെ നിന്നും ഇറങ്ങുന്നില്ല... നല്ലൊരു ദിവസം നോക്കി രണ്ടിനെയും പിടിച്ചു കെട്ടിക്കാൻ നോക്ക്... "
അമ്മ അത് പറയുമ്പോൾ കീർത്തി ഞെട്ടി കൊണ്ട് അവനെ നോക്കി... അവൻ ചമ്മിയ ഒരു ഇളിയും കൊടുത്തു അമ്മയുടെ അടുത്തേക്ക് പോയി...
"ദിവസവും കാലവും ഒന്ന് നോക്കേണ്ട അമ്മേ... അതൊക്കെ നോക്കി ഒരു വിവാഹം നടത്തിയത് അല്ലെ നമ്മൾ... എന്നിട്ട് എന്തായി... എനിക്ക് നാളെ ബാംഗ്ലൂർ വരെ പോണം... മറ്റന്നാൾ രാത്രി തിരിച്ചു വരുകയും ചെയ്യും... അതിന്റെ പിറ്റേന്ന് നമുക്ക് അത് നടത്താം... "
"ഇത്ര പെട്ടെന്നൊ... എന്താടാ ഇത്ര തിടുക്കം... "
"വേണം അമ്മേ... എന്തായാലും ആരെ വിളിച്ചില്ലേലും ഇവളെ പേരെന്റ്സ്നെ വിളിച്ചിരിക്കും ഞാൻ... "
കീർത്തി അപ്പോ തലയും താഴ്ത്തി നിന്നു... അവരൊക്കെ എന്തു പറയും എന്ന ചിന്തയിൽ ആയിരുന്നു അവൾ... എന്തായാലും അച്ഛന് ഒരുപാട് സന്തോഷം ആവും... അവൾ അതും ചിന്തിച്ചു നിന്നു... അച്ഛൻ പറഞ്ഞത് പോലെ എന്നെ രക്ഷിക്കാൻ ഒരാൾ വന്നു... അവൾ ഗൗതമിനെ നോക്കി കൊണ്ട് അച്ഛന്റെ വാക്കുകൾ ഓർത്തു...
"എന്താ മോളെ അഭിപ്രായം... "
"എല്ലാം നിങ്ങൾ തീരുമാനിച്ചാൽ മതി അമ്മേ... പക്ഷെ ഞാൻ സുമൻഗലിയായി കാണണം എന്ന് എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു... എനിക്ക് പറയണം അച്ഛന്റെ അടുത്ത് ചെന്നു കൊണ്ട്... അച്ഛന്റെ ആഗ്രഹവും പ്രാർത്ഥനയും നടന്നു എന്ന്... അത് മാത്രം മതി എനിക്ക്... "
അവൾ ഒരു കണ്ണീരോടെ അതും പറഞ്ഞു പോയി...
"പാവം ഒരുപാട് സഹിച്ചു അവൾ... ഇനിയും അതിനെ പരീക്ഷിക്കാൻ വിടാതെ നമുക്ക് എത്രയും പെട്ടെന്ന് ഇത് നടത്താം... നീ പറഞ്ഞ പോലെ വന്ന പിറ്റേന്ന് നടത്താം അല്ലെ... "
"അച്ഛൻ എല്ലാം റെഡി ആക്കി വെച്ചേക്ക്... അതിന് ഉള്ള സെറ്റപ്പ് ആയി ഞാൻ വരാം... ബിസിനസ് മീറ്റിംഗ് ആയോണ്ട് പോവാതെ ഇരിക്കാൻ പറ്റില്ല... അല്ലെങ്കിൽ ക്യാൻസൽ ചെയ്തേനെ... "
"ഒരു ദിവസത്തെക്ക് അല്ലെ... നിനക്ക് ബിസിനസ് കഴിഞ്ഞല്ലേ എല്ലാം ഉള്ളൂ... ഇപ്പോൾ എന്തു പറ്റി മോന്... "
"എന്റെ അമ്മേ... എന്നെ ഊതാൻ നിക്കാതെ... "
"ചാച്ചാ അപ്പൊ അമ്മ കല്യാണത്തിന് സമ്മതിച്ചു അല്ലെ... "
"ആടി മോളെ... അതൊക്കെ ഈ ചാച്ചൻ അവളെ കൊണ്ട് പറയിക്കാതെ പറയിച്ചു... "
അത് പറഞ്ഞത് മോളെ തൊട്ട് അടുത്ത് ആയി നിക്കുന്ന കീർത്തിയെ നോക്കിയാണ്... അവളിൽ അപ്പോ തന്നെ എല്ലാം ഓർമ വന്നതും നാണം കൊണ്ട് തലയും താഴ്ത്തി നിന്നു...
"ഞാൻ പറഞ്ഞത് കൊണ്ടല്ലേ... അമ്മക്ക് അറിയോ ഈ ചാച്ചൻ എന്നോട് ആണ് വഴി ചോദിച്ചത്... ഞാൻ ആണ് പറഞ്ഞത് സിനിമ കാണാൻ... അത് കൊണ്ട് ഇപ്പോൾ ഏറ്റില്ലേ... "
കീർത്തി ഞെട്ടി കൊണ്ട് അവനെ നോക്കി... അവൻ എല്ലാം കയ്യിന്ന് പോയല്ലോ ഈശ്വരാ എന്ന പോലെ അവളെ നോക്കി ഒന്ന് ഇളിച്ചു മോളെ നോക്കി... അവൾ ആണെങ്കിൽ നന്നായി ചിരിക്കുന്നുണ്ട്... ഒപ്പം അച്ഛനും അമ്മയും... പിന്നെ ഒന്നിനും നിക്കാതെ അവൻ അവിടെ നിന്നും മുങ്ങി...
നാളെ പോകേണ്ട തിമ്സ് ഒക്കെ പാക്ക് ചെയ്തു അവൻ ബിസിനസ് ഫയൽ ഒക്കെ എടുത്തു വെക്കുമ്പോ ആണ് മോളെ ചിരിയും ഒപ്പം കീർത്തി കൂടി ചിരിക്കുന്നത് ഒക്കെ കേട്ടത്... അവൻ പുറത്തേക്ക് ഇറങ്ങി നോക്കിയതും കാർ കഴുകി കൊണ്ടിരിക്കുന്ന കീർത്തിയെ മോൾ ഓസ് എടുത്തു നനച്ചു വെക്കുന്നത് ആണ് കണ്ടത്... കീർത്തി ആണെങ്കിൽ അത് വാങ്ങാൻ പരമാവധി നോക്കുന്നുണ്ട്... അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവരെ അടുത്തേക്ക് ആയി വന്നതും അവനെയും അവൾ മൊത്തം നനച്ചു...
അവളെ നനഞ്ഞു ഒട്ടിയ ദേഹം അവൻ ഒന്ന് നോക്കിയതും അവൾ മാറി നിന്നു ഷാൾ താഴ്ത്തി ഇട്ടു...
"നീ എന്തിനാ ഇപ്പോൾ ഇത് കഴുകാൻ നിന്നെ... "
"നാളെ പോണം എന്നല്ലേ പറഞ്ഞത്... അപ്പോ തോന്നി... ഞാൻ ജോലിക് പോകുന്ന സ്ഥലത്ത് ഒക്കെ എവിടെ എങ്കിലും പോണേൽ അവർ എന്നോട് പറയാറുണ്ട് കാർ കഴുകാൻ... "
അത് കേട്ടതും അവന് ദേഷ്യം വന്നു...
"അതിന് നീ ഇവിടത്തെ ജോലിക്കാരി ആണോ...? "
അവൾ അവന്റെ ദേഷ്യം കണ്ടു അല്ലെന്ന് പറഞ്ഞു താഴേക്കു നോക്കി നിന്നു...
"എന്റെ കീർത്തി... നീ രണ്ട് ദിവസം കൂടി കഴിഞ്ഞാൽ എന്റെ ഭാര്യ ആണ്... ഇപ്പോഴും ആ പഴയ ജോലികാര്യം പറഞ്ഞു നീ അതേ പോലെ പെരുമാറാൻ നോക്കല്ലേ... എനിക്ക് സഹിക്കാൻ പറ്റില്ല അതൊന്നും... "
"സോറി ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല... "
അവൾ താഴേക്ക് നോക്കി പറഞ്ഞതും മോളെ കയ്യിൽ നിന്നും അവൻ ഓസ് കയ്യിൽ ആക്കി മോളെയും അവളെയും കുളിപ്പിച്ചു... അവൾ മോളെയും എടുത്തു അകത്തേക്ക് ഓടി...
രണ്ടാളും കുളിച്ചു റെഡി ആയി ചായ ഒക്കെ ഇട്ടു എല്ലാർക്കും കൊടുത്തു... ഗൗതമിനുള്ള ചായ ഇട്ടു അവൾ അമ്മയെ ഒന്ന് നോക്കി...
"രണ്ട് ദിവസം കഴിഞ്ഞാൽ ആ മുറിയിൽ അവന്റെ കൂടെ അല്ലെ മോൾ... ഇന്ന് ഈ ചായ കൊടുത്തു എന്ന് കരുതി ഒന്നും വരാൻ ഇല്ല... "
അവൾ ചായയും ആയി മുറിയിൽ ചെന്നതും മുറിയിൽ അവൻ ഉണ്ടായിരുന്നില്ല... ടേബിളിൽ അത് വെക്കുമ്പോ ആണ് അവൻ ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നത്...
"ആ നീ വന്നത് നന്നായി... ഞാൻ നിന്നെ കാണാൻ ഇരിക്കുകയായിരുന്നു... "
"എന്തിന്...? "
അവൻ അവളെ അടുത്തേക്ക് നടന്നു... അവൾ പേടിച്ച പോലെ പിന്നോട്ട് മാറി...
"പോകുന്നതിനു മുന്നേ നിന്നോട് ഒരു ഉമ്മ ചോദിക്കാൻ... നേരത്തെ എന്റെ മുന്നിൽ നീ ആകെ നനഞ്ഞു നിന്നപ്പോ ഞാൻ എങ്ങനെ കണ്ട്രോൾ ചെയ്തു എന്ന് എനിക്ക് തന്നെ അറിയില്ല... അപ്പോ തീരുമാനിച്ചത് ആണ് ഇതെങ്കിലും വാങ്ങി പോകാൻ... "
"ഞാൻ തരില്ല... അതൊക്കെ... "
"കെട്ട് കഴിഞ്ഞു എന്നല്ലേ പറയാൻ പോന്നെ... "
അവൾ അതേ എന്ന് തലയാട്ടി കാണിച്ചു...
"ഞാൻ നൈറ്റ് പോകും... "
"എന്നാലും വേണ്ട... എനിക്ക് പേടിയാ... ആരേലും കാണും... "
"മോളും അച്ഛനും കടയിൽ പോയി... അമ്മ ആണെങ്കിൽ ഇങ്ങോട്ട് വരില്ല... "
"എന്നാലും... "
അവൾ നഖം കടിച്ചു കൊണ്ട് അവനോട് പറഞ്ഞു... അവൻ ആണെങ്കിൽ അവളെ തൊട്ട് അടുത്തായി വന്നതും അവൾക്ക് പേടി കൂടി...
"നീ തരുന്നോ അതോ ഞാൻ തരണോ... ഞാൻ തരുവാണെങ്കിൽ അവിടെ അല്ല അന്ന് തന്ന പോലെ ആവും... "
"അയ്യോ വേണ്ട... "
"എന്നാൽ പിന്നെ പെട്ടെന്ന് നോക്ക്... "
അവൾ നെഞ്ചിൽ കയ് വെച്ചു അവന്റെ നേരെ ചെന്നു ആ കവിളിൽ ഉമ്മ വെച്ചു... നാണം വന്നതും അപ്പോ തന്നെ ഓടാൻ നോക്കി... അപ്പോഴേക്കും അവൻ കയ്യിൽ പിടിച്ചു മുന്നിൽ നിർത്തിച്ചു അവളെ നെറ്റിയിൽ ഉമ്മ വെച്ചു...
"അതേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ... "
"ഇന്ന് പോണോ... പോവാതെ ഇരുന്നൂടെ... "
"ബിസിനസ് എന്ന് പറഞ്ഞാൽ കോടികൾ വെച്ചു കളിക്കുന്നത് ആണ്... അതൊന്നും മിസ്സ് ചെയ്യാൻ പറ്റില്ല മോളെ... അല്ല എന്താ ഇപ്പോൾ അങ്ങനെ ചോദിക്കാൻ... "
"എന്തോ കാണാതിരിക്കാൻ പറ്റാത്ത പോലെ... "
"ആണോ... രാവിലെ ആണ് മീറ്റിംഗ്... അത് കഴിഞ്ഞാൽ അപ്പോ തന്നെ ഞാൻ വരും... നൈറ്റ് തന്നെ എത്തും... ഒരു പകലും ഒരു രാത്രിയും എന്നെ കാണാതെ ഇരിക്കാൻ പറ്റില്ലേ... "
"എനിക്ക് ഓർക്കുമ്പോൾ തന്നെ വിഷമം വരാ... "
"നിന്നെയും മോളെയും കൊണ്ട് നമ്മുടെ കെട്ട് ഒക്കെ കഴിഞ്ഞു പോണം... എല്ലാം മാറ്റി വെച്ചിട്ട് നമ്മുടെ മാത്രം ലോകത്തേക്ക്... "
"അയ്യോ ദൂരെക്ക് ഒന്നും ഞാൻ ഇല്ല... "
"പേടി ആവും അല്ലെ... അതൊക്കെ ഞാൻ മാറ്റി തരാം... "
അവൻ അവളിൽ മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞതും അവനെ തള്ളി മാറ്റി അവൾ മുറിയിൽ നിന്നും ഇറങ്ങി...
അടുക്കളയിൽ പോകുമ്പോ ആണ് കാളിംഗ് ബെൽ കേട്ടത്... അവൾ അപ്പോ തന്നെ പോയി ഡോർ തുറന്നതും മുന്നിൽ നിക്കുന്ന ആളെ കണ്ടു ഞെട്ടിപ്പോയി... അത് ഒരിക്കലും അവൾ പ്രതീക്ഷിച്ചത് അല്ല...
"സിദ്ധാർഥ്... "
അവൾ പറഞ്ഞു തീരുന്നതിനു മുന്നേ അവൻ അവളെ അടുത്ത് എത്തിയിരുന്നു...
"നീ ഇവിടെ ആണെന്ന് അറിഞ്ഞു തന്നെയാ ഞാൻ വന്നത്... നീ എന്താ കരുതിയത് ഇവിടെ വന്നു ഒളിച്ചു നിന്നാൽ ആരും കാണില്ല എന്നോ... നീ ആകെ ഒന്ന് മിനുങ്ങിയിട്ടുണ്ട്... അവൻ നന്നായി പെരുമാറിയത് ആവും അല്ലെ... എത്രയാ റേറ്റ് തരുന്നേ അവൻ... "
അവളെ കണ്ണ് നിറഞ്ഞു എങ്കിലും അവളിൽ അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു... ഗൗതം പുറത്തേക്ക് ഇറങ്ങി വന്നതും സിദ്ധാർഥ്നെ മുന്നിൽ പകച്ചു നിക്കുന്ന അവളെ കണ്ടു അവൻ ഒന്ന് ഞെട്ടി...
"ഹ സിദ്ധാർഥ് എന്താ അവിടെ തന്നെ നിന്നത്... അകത്തേക്ക് വാ... നീ എന്താ ഒരു ഗസ്റ്റ് വന്നിട്ട് ഇങ്ങനെ നിക്കുന്നെ... പോയി ചായ എടുക്ക്... "
അവനെ സ്വീകരിച്ചു ഇരുത്തി അവളോട് ചായ കൂടി എടുക്കാൻ പറയുന്നത് കേട്ടതും അവൾ കണ്ണും മിഴിച്ചു അവനെ നോക്കി... ഞാൻ പറഞ്ഞത് ഒന്നും ഇയാൾ വിശ്വസിച്ചില്ലേ എന്നായിരുന്നു അവൾ ചിന്തിച്ചത്...
അവൾ അടുക്കളയിൽ പോയി ചായ ഇട്ടതും ദേഷ്യത്തിൽ അവരെ അടുത്തേക്ക് വന്നു... ചായ അവന്റെ നേരെ നീട്ടിയപ്പോ ഗൗതം ഒരു ചായ എടുത്തു അവളെ മുഖം നോക്കി...
"അവന് കൊടുക്ക്... "
അത് കൂടി കേട്ടതും കീർത്തി അവനെ കൂർപ്പിച്ചു നോക്കി അവന് ചായ നീട്ടി... അവൻ ആളികത്തുന്ന ദേഷ്യത്തോടെ ചായ എടുത്തു അവളെ ആകെ മൊത്തം നോക്കി... അവന്റെ ആ നോട്ടം കണ്ടു ഗൗതം എണീറ്റു കൊണ്ട് അവളെ തന്നോട് ചേർത്ത് പിടിച്ചു...
"ഞങ്ങൾ അങ്ങോട്ടു വരാൻ ഇരിക്കുകയായിരുന്നു... എന്റെയും കീർത്തിയുടെയും വിവാഹം ക്ഷണിക്കാൻ... ഇവൾ കീർത്തനയിൽ നിന്നും ഇനി മുതൽ കീർത്തന ഗൗതം ആവാൻ പോവാ... അതിന് ഇനി വെറും രണ്ട് ദിവസം മാത്രം അല്ലെ കീർത്തി... "
അവൾക്ക് സന്തോഷം തോന്നി... അവനെ നോക്കി ഒന്ന് ചിരിച്ചു...
"ആ നിന്റെ ജോലി ശരിയായി കേട്ടോ... നിന്റെ സ്റ്റാറ്റസ് വെച്ചു നോക്കി സെലക്ട് ചെയ്ത ജോലി ആണ്... എന്റെ ഓഫിസിൽ അടിക്കാനും ക്‌ളീൻ ചെയ്യാനും ഉള്ള ആൾ റിസൈൻ ചെയ്തു പോയി... അപ്പോ പിന്നെ അത് എന്തു കൊണ്ടും ചേരുന്നത് നിനക്ക് അല്ലെ... എന്താ അത് പോരെ... "
"അപ്പോ മനഃപൂർവം എല്ലാം അറിഞ്ഞു കൊണ്ടാണ് അല്ലെ നീ കളിക്കുന്നത്... എന്നാൽ കേട്ടോ എന്റെ എച്ചി ആണ് ഇവൾ... ഒരു എച്ചിയെ കെട്ടേണ്ട ഗതികേട് ഒക്കെ വന്നോ ഗൗതം സാറിന്... "
"ഓഹ് അത് സാരമില്ല... ആർക്കും കൊടുക്കാതെ കാത്തു വെച്ച ഇവളെ മനസ് മതി എനിക്ക്... നീ പറഞ്ഞത് പോലെ നീ ഇവളെ അങ്ങനെ എന്തെങ്കിലും ചെയ്തെങ്കിൽ ഇപ്പോൾ നീ തേടി വരില്ലായിരുന്നു... കൊതിച്ചു വെച്ചത് നഷ്ടപ്പെടുംമ്പോ ആണല്ലോ ഈ പിന്നാലെ പോകുന്നത്... "
"ഇത് കൊണ്ടൊന്നും എന്നെ തോൽപ്പിക്കാൻ ആവില്ല...ഞാൻ എന്തെങ്കിലും സ്വന്തം ആക്കാൻ ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ അത് നേടി ഇരിക്കും...കാത്തിരുന്നോ... "
"ഇവളെ ഏറ്റെടുത്തത് ഗൗതം ആണ്... ആ എന്നെ തോൽപ്പിച്ചു നിനക്ക് ഇവളെ കൊണ്ട് പോകാൻ കഴിയോ... എങ്കിൽ അതൊന്നു കാണട്ടെ... "
അവൻ മുന്നിൽ ഉള്ള ചെയർ തട്ടി തെറിപ്പിച്ചു എണീറ്റു പോയതും മോളെയും കൊണ്ട് വരുന്ന അച്ഛനെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് പോയി... ഗൗതം അവളെ മുഖം കയ്യിൽ എടുത്തു...
"പേടിച്ചു പോയോ എന്റെ കീർത്തി... "
"സന്തോഷം ആയി എനിക്ക്... അവൻ തോറ്റു പോയല്ലോ ഇയാളെ മുന്നിൽ... "
അവൾ അതും പറഞ്ഞു കൊണ്ട് പരിസരം മറന്നു അവനെ കെട്ടിപ്പിടിച്ചു... ഇത് കണ്ടു വന്ന അച്ഛനും കാർത്തു മോളും ചിരിക്കുന്ന കേട്ടപ്പോൾ ആണ് അവൾ വിട്ടു മാറിയത്...
"ഡാ നീയല്ലേ പറഞ്ഞത്... വന്നിട്ട് മതി കെട്ട് എന്ന്... ഇതിപ്പോ പോകുന്നതിനു മുന്നേ നീ അവളെ... "
അത് പറഞ്ഞു മുഴുവൻ ആക്കാൻ വിടാതെ അവൻ ഒരു വിളി ആയിരുന്നു...
"അച്ഛാ... ഞാൻ ഒന്നിനും ഇല്ല... എന്നെ ഇവർ രണ്ടിന്റെയും ഇടയിൽ നാറ്റിക്കല്ലേ... "
അവൻ അകത്തേക്ക് പോയതും കീർത്തിയും അവർക്ക് ആർക്കും മുഖം കൊടുക്കാതെ മുറിയിലെക്ക് പോയി...
ഗൗതം കണ്ണാടിക്ക് മുന്നിൽ റെഡി ആവുമ്പോ ആണ് കീർത്തി പിന്നെ അവന്റെ മുന്നിലെക്ക് വന്നത്...
"നിന്റെ മുഖം കണ്ടാൽ തോന്നും അല്ലോ കീർത്തി ഞാൻ ഒരു വർഷത്തെക്ക് ആണ് പോന്നത് എന്ന്... നിന്റെ ഈ മുഖം കാണാൻ അല്ല ചിരിച്ച ആ മുഖം കാണാൻ ആണ് എനിക്ക് ഇഷ്ടം... അങ്ങനെ കണ്ടു പോയാൽ മാത്രേ എനിക്ക് എല്ലാറ്റിനും കോൺസെൻട്രേഷൻ കിട്ടൂ... "
അവൾ അവന് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു... മനസ് വിങ്ങുന്ന പോലെ തോന്നി അവൾക്ക്...
"സൂക്ഷിച്ചു പോണം കേട്ടോ... "
അവൻ അത് കേട്ട് ഒന്ന് ചിരിച്ചു... പിന്നെ അവളെ നെറ്റിയിൽ ഉമ്മ വെച്ചു നടന്നതും അവളെ കണ്ണ് നിറഞ്ഞു... അവൻ കാണാതെ ഇരിക്കാൻ അവൾ കണ്ണും തുടച്ചു കൊണ്ട് അവനെ ചിരിച്ചു കൊണ്ട് എല്ലാരേയും കൂടെ നിന്നു യാത്ര ആക്കി...
ഗേറ്റ് വരെ അവൾ പോയി ആ വഴി തന്നെ നോക്കി നിന്നു... അവൾക്ക് സഹിക്കാൻ പറ്റാത്ത പോലെ തോന്നി...
======
സിദ്ധാർഥ് രാത്രി ആണ് നാല് കാലിൽ വീട്ടിൽ എത്തിയത്... നേരെ പോയത് കീർത്തിയുടെ അച്ഛന്റെ മുറിയിൽ ആണ്...
"ഡോ കിളവാ താൻ അറിഞ്ഞോ... തന്റെ മോൾ ഇല്ലേ കീർത്തി... അവൾക്ക് കെട്ടാൻ ഒരു ചെക്കനും കൊട്ടാരം പോലെ ഉള്ള വീടും ഒക്കെ ആയി എന്ന്... പക്ഷെ അവൾക്ക് യോഗം എന്റെ കൂടെ ഞാൻ പറയുന്നത് അനുസരിച്ചു കഴിയാൻ ആണ് കേട്ടോ... "
അത് കേട്ട് ആ അച്ഛന്റെ കണ്ണ് നിറഞ്ഞു വന്നു... സന്തോഷം തോന്നി എങ്കിലും സിദ്ധാർഥ് പറഞ്ഞ പോലെ സംഭവിക്കുമോ എന്ന പേടിയായിരുന്നു...
"മോനെ അവൾ ഇനി എങ്കിലും സ്വസ്ഥം ആയി കഴിയട്ടെ... ഒരുപാട് അനുഭവിച്ചു എന്റെ കുട്ടി... ഇനി എങ്കിലും അവളെ ഇഷ്ടത്തിന് ജീവിക്കട്ടെ എന്റെ മോൾ... എവിടെ ആയാലും എന്റെ കുട്ടി സന്തോഷം ആയി ജീവിക്കുന്നു എന്ന് അറിഞ്ഞാൽ മതി... "
"ഓഹ് പിന്നെ... മോൾ സന്തോഷം ആയി ജീവിക്കുന്ന കഥ പറയാൻ വന്നത് അല്ല ഞാൻ... അവളെ ഇവിടെ എത്തിക്കാൻ ഒരു വഴിയും കൊണ്ട് വന്നതാ ഞാൻ... അത് അവൾക്ക് സഹിക്കാൻ പറ്റാത്ത കാര്യം ആണെന്ന് ആരെക്കാളും നിങ്ങൾക്ക് അറിയാം... അപ്പോ പിന്നെ അവൾ വരും ഇങ്ങോട്ട്... പിന്നെ എന്തു ചെയ്യണം എന്ന് ഈ സിദ്ധാർഥ്ന് അറിയാം... "
"വേണ്ട മോനെ അവളെ ഇനി എങ്കിലും അവളെ വഴിക്ക് വിട്ടേക്ക്... "
"ഞാൻ മോഹിച്ചു പോയി അവളെ... എനിക്ക് കിട്ടാതെ ആരെങ്കിലും അനുഭവിക്കുന്നത് കണ്ടാൽ പിന്നെ എനിക്ക് സഹിക്കാൻ പറ്റുമോ... മാത്രം അല്ല അവൾ വിചാരിച്ചാൽ ഞങ്ങൾക്ക് ആജീവനാന്തം രാജാക്കന്മാർ ജീവിക്കുന്നത് പോലെ ജീവിക്കാനും പറ്റും... "
ആ അച്ഛന് ഒന്നും പറയാൻ ആവാതെ വിതുമ്പി കരയാൻ മാത്രമേ ആയുള്ളൂ...
"കീർത്തന ഗൗതം... ത്ഫൂ... അവൻ കാണും അവളെ ജീവിതം എങ്ങനെ ആണെന്ന്... ഞാൻ കാണിക്കും... അവൻ ഇന്ന് എന്നോട് പറഞ്ഞ ഓരോന്നിനും ഞാൻ കാണിച്ചു കൊടുക്കും അവളെ കൊണ്ട്... അവൾക്ക് വേദനിച്ചാൽ അവന് സഹിക്കാൻ പറ്റില്ല... "
അവൻ വീണ്ടും നാല് കാലിൽ ആടി കൊണ്ട് പറഞ്ഞതും അച്ഛൻ കണ്ണും അടച്ചു കിടന്നു... അപ്പോഴും പ്രാർത്ഥന ആയിരുന്നു ഉള്ളിൽ... അവളെ സന്തോഷം തല്ലി കെടുത്തല്ലേ എന്ന്...
സിദ്ധാർഥ് ഒരു പില്ലോ എടുത്തു കയ്യിൽ പിടിച്ചു അയാളെ നോക്കി പുച്ഛിച്ചു...
"നാളെ കാലത്ത് അവൾ കേൾക്കാൻ പോകുന്നത് അച്ഛന്റെ മരണ വാർത്ത ആവും... അവസാനം ആയി അച്ഛനെ കാണാൻ വരാതെ ഇരിക്കാൻ അവൾക്ക് ആവില്ല അല്ലെ... അപ്പോ അവളെ ഇവിടെ എത്തിക്കാൻ ഞാൻ നിങ്ങളെ കൊല്ലാൻ പോവാ... "
അച്ഛൻ ഒന്ന് ഞെട്ടി... താൻ മരിക്കുന്നതിന് അല്ല അയാൾക്ക് സങ്കടം... തന്റെ മകളെ ഓർത്താണ്...
"വേണ്ട മോനെ... നിന്നെ എന്തിനും പോന്ന ആണായി മാറ്റിയത് എന്റെയും അവളെയും കഷ്ടപ്പാട് ആണ് മോനെ... വന്ന വഴി മറക്കരുത്... "
"അത് കൊണ്ട് തന്നെയാ ഞാൻ ഇത് ചെയ്യുന്നത്... അവൾ ജോലി കഷ്ടപ്പെട്ടു എന്നെ നോക്കണം... അവൾ അതൊക്കെ മറന്നു സുഖിച്ചു കഴിയുമ്പോൾ ഞാൻ ഇവിടെ പട്ടിണി കിടന്നു മരിക്കണം എന്നാണോ... "
അവൻ പല്ലും നെരിച്ചു ശക്തിയായി അയാളെ മുഖത്ത് പില്ലോ വെച്ചു അമർത്തി... ആ തളർന്ന ജീവൻ ഒന്ന് പിടഞ്ഞു തീർന്ന പോലെ തോന്നി അവന്... ആ തളർന്ന ജീവൻ നിലക്കാൻ അധിക നേരം ഒന്നും വേണ്ടി വന്നില്ല... ഇത് കണ്ടു അവന്റെ അമ്മ നിന്നു എങ്കിലും അവരും തീരാൻ ആഗ്രഹിച്ച പോലെ നിന്നു...
======
"അച്ഛാ... "
കീർത്തി ഞെട്ടി എണീറ്റു ചുറ്റും നോക്കി... അവൾ ആകെ വിയർത്തു കുളിച്ചു... നെറ്റിയിൽ വിയർപ് തുടച്ചു കൊണ്ട് അവൾ അടുത്ത് ഉള്ള വെള്ളം എടുത്തു കുടിച്ചു...
താൻ കണ്ട സ്വപ്നം ഓർത്തു അവൾ ടൈം നോക്കി... അഞ്ച് മണി എന്ന് കണ്ടതും വെളുപ്പിന് കണ്ട സ്വപ്നം ഫലിക്കും എന്ന് കേട്ടത് അവൾ ഓർത്തു... പിന്നെ അവൾക്ക് അവിടെ കിടക്കാൻ ആയില്ല...
മോളെ നീക്കി കിടത്തി അവിടെ നിന്നും എണീറ്റു ദേവിയുടെ മുന്നിൽ ചെന്നു കയ് കൂപ്പി തന്റെ അച്ഛന് ഒന്നും പറ്റിയിട്ടുണ്ടാവല്ലേ എന്ന് പ്രാർത്ഥിച്ചു...
ആ സ്വപ്നം ഓർത്തു അവളിൽ ഒരു സമാദാനവും ഉണ്ടായില്ല... അടുക്കളയിൽ ചെന്നു എല്ലാർക്കും ചായ ഇട്ടു കഴിക്കാൻ ഉള്ളത് ഉണ്ടാക്കുമ്പോൾ ആണ് അച്ഛനും അമ്മയും അടുത്തേക്ക് വന്നത്... അവൾ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
"മോൾ വാ... ബാക്കി അമ്മ ചെയ്തോളാം... "
"വേണ്ട അമ്മേ... ഞാൻ ചെയ്യാം അമ്മ പൊയ്ക്കോ... "
"അതല്ല മോളെ... മോളെ അച്ഛന് സുഖം ഇല്ലെന്ന് ഇപ്പോൾ അദ്ദേഹത്തെ വിളിച്ചു അവർ പറഞ്ഞു... "
അവൾ അത് കേട്ടതും ഒന്ന് നിശ്ചലമായി നിന്നു... ഞാൻ കണ്ട സ്വപ്നം പോലെ സംഭവിച്ചു കാണുമോ എന്നായിരുന്നു പിന്നെ അവൾ ചിന്തിച്ചത്...
"മോൾ അച്ഛന്റെ കൂടെ പോയി ഒന്ന് കണ്ടിട്ട് വാ... "
"അച്ഛാ... എന്റെ അച്ഛന് എന്താ പറ്റിയെ... "
"ഒന്നും ഇല്ല മോളെ... സുഖം ഇല്ലന്നെ ഉള്ളൂ... നമുക്ക് പോയി ഒന്ന് കണ്ടിട്ട് വരാം... "
"നല്ലൊരു ജീവിതവും ആയി മുന്നിൽ ചെല്ലാൻ ആണ് ഞാൻ ആഗ്രഹിച്ചത്... എന്റെ അച്ഛന് അത് കണ്ടാൽ ഒരുപാട് സന്തോഷം ആവും... പക്ഷെ ഇങ്ങനെ കാണാൻ ആവും യോഗം അല്ലെ അച്ഛാ... "
"അച്ഛന് മോളെ കാണുമ്പോ തന്നെ സന്തോഷം ആവും...മോൾ റെഡി ആയി വാ... "
അവളിൽ പേടി മാത്രം ആയിരുന്നു... തന്റെ അച്ഛനെ ഓർത്തും... പിന്നെ അവിടെ ഉള്ളവരെ ഓർത്തും... അച്ഛൻ കൂടെ ഉണ്ടെന്ന ധൈര്യം കൊണ്ട് അച്ഛന്റെ കൂടെ അവൾ ഇറങ്ങി...
"അമ്മേ മോൾ എണീറ്റാൽ എന്നെ ചോദിച്ചാൽ പെട്ടെന്ന് വരും എന്ന് പറയണം... "
അവൾ പറയുന്ന കേട്ട് പത്മയുടെ കണ്ണും നിറഞ്ഞു വന്നു... അവൾക്ക് അച്ഛനോട് ഉള്ള സ്നേഹം അവളെ ഓരോ വാക്കിലും അവർക്ക് അറിയാം... ആ അച്ഛൻ ഇന്ന് ഇല്ലെന്ന് അറിഞ്ഞാൽ അവൾക്ക് ഉണ്ടാവുന്ന വിഷമം ഓർത്തു അവർക്ക് ഒന്നും തുറന്നു പറയാൻ ആയില്ല...
അവൾ തന്റെ വീടിന് മുന്നിൽ എത്തിയതും തിങ്ങി നിറഞ്ഞ ആളുകളെ കണ്ടു അച്ഛനെ ഒന്ന് നോക്കി... ഒന്നും പറയാൻ ആവാതെ കണ്ണും നിറച്ചു അവളെ നോക്കാൻ മാത്രമേ അയാൾക്ക് ആയുള്ളൂ...
അവൾ ആ നിൽപ്പ് തന്നെ നിന്നു അങ്ങോട്ടേക്ക് നോക്കി... തന്റെ അച്ഛൻ മാടി വിളിക്കുന്ന പോലെ തോന്നി അവൾക്ക്...
"അച്ഛാ... "
എന്നും വിളിച്ചു അവൾ അകത്തേക്ക് ഓടി... വെള്ളയിൽ പുതച്ചു കിടക്കുന്ന അച്ഛനെ അവളെ നിറ കണ്ണുകളാലേ കണ്ടു... അവൾ ആ ദേഹത്തു വീണു മുഖം മുഴുവനും ഉമ്മ വെച്ചു...
"എണീക്ക് അച്ഛാ... അച്ഛന്റെ കീർത്തി മോൾ വന്നു... എന്റെ അച്ഛൻ ഇങ്ങനെ കിടന്നാൽ ഞാൻ സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ കഴിയില്ല അച്ഛാ എണീക്ക്... "
അവൾ തന്റെ അച്ഛനെ കുലുക്കി വിളിച്ച് കൊണ്ടും ആ മുഖം ആകെ ഉമ്മ വെച്ചു കൊണ്ടും എല്ലാം എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു...
അവളെ കഴുകൻ കണ്ണുകളും ആയി നോക്കി തൊട്ടു അടുത്ത് തന്നെ സിദ്ധാർഥ് ഒരു പുഞ്ചിരിയോടെ ഇരുന്നു... ചെറിയമ്മയും സീതയും അവളെ കരച്ചിൽ കാണും തോറും ഉള്ളു കൊണ്ട് സന്തോഷിക്കുകയായിരുന്നു...
"അച്ഛാ എണീക്ക് അച്ഛാ... "
അവൾ കരഞ്ഞു തളർന്നു കൊണ്ട് തന്നെ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു... ഗൗതമിന്റെ അച്ഛൻ അവൾക്ക് അരികിൽ ആയി ഇരുന്നു അവളെ പിടിച്ചു തന്റെ മാറോടു ചേർത്തു...
"കരയാതെ മോളെ... അച്ഛൻ പോയി... ഇനി ബാക്കി കർമങ്ങൾ എങ്കിലും നല്ല പോലെ ചെയ്യാം... നീ ഇങ്ങനെ ഇവിടെ ഇരുന്നു കരയുന്നത് മോളെ അച്ഛനും കണ്ടു നില്കാൻ ആവില്ല മോളെ... "
അവൾ തല ഉയർത്തി തന്റെ അച്ഛന്റെ കിടപ്പ് നോക്കി...
"ശരിയാ അച്ഛൻ പറഞ്ഞത്... എന്റെ അച്ഛൻ എന്റെ കണ്ണീർ മാത്രേ കണ്ടിട്ട് ഉള്ളൂ... ഞാൻ ചിരിക്കുന്നത് കാണാൻ എന്റെ അച്ഛന് ഇത് വരെ ആയിട്ടില്ല... എന്റെ അച്ഛൻ അവസാനമായി എന്നെ കാണാൻ എത്ര ആഗ്രഹിച്ചിട്ട് ഉണ്ടാവും...എന്നിട്ടും ഞാൻ വന്നില്ല... "
അവൾ വീണ്ടും കരച്ചിൽ തുടങ്ങി...
"ഇന്നലെ രാത്രിയെ തീർന്നത് ആണ്... ഇനിയും ഇങ്ങനെ കിടത്തിയാൽ... "
സിദ്ധാർഥ് അത് പറയുന്ന കേട്ടതും അവൾ അവനെ നോക്കി... അവന്റെ ഉള്ളിൽ ഒരു ചിരി ആയിരുന്നു... അവളെ കണ്ണീർ കണ്ടുള്ള ചിരി...
എല്ലാറ്റിനും അവൻ തന്നെ ഇറങ്ങി പുറപ്പെടുന്ന കണ്ടു അവൾ അവനെ വീണ്ടും നോക്കി... അവൻ ഇന്നലെ പറഞ്ഞ വാക്കുകൾ എല്ലാം അവൾ ഓർത്തു... തീർത്തത് ആണോ എന്റെ അച്ഛനെ... അവൾ അച്ഛനെ തന്നെ നോക്കി... ആ അച്ഛൻ എന്തൊക്കെയോ പറയുന്ന പോലെ തോന്നി അവൾക്ക്...
കുഞ്ഞു നാളിൽ പറഞ്ഞ ഒരു വാക്ക് അവളെ കാതിൽ വന്നു...
"മോളെ അമ്മ പോയപ്പോൾ ചോര കുഞ്ഞ് ആയ നിന്നെയും കൊണ്ടാ ഞാൻ ആ ചിതക്ക് തീ കൊളുത്തിയത്... ഞാൻ പോയാൽ എന്റെ മോൾ വേണം അത് ചെയ്യാൻ... മോൾ അല്ലെ അച്ഛന് ഉള്ളൂ... സ്നേഹിക്കുന്ന ആൾ വേണം ചിത കൊളുത്താൻ... എന്റെ മോളെ എന്നെ സ്നേഹിക്കുന്നുള്ളൂ... "
അവളെ കാതിൽ ആ വാക്കുകൾ മുഴങ്ങി കേട്ടു... അച്ഛനെ അവസാനം ആയി ഒരു നോക്ക് കൂടി നോക്കിയപ്പോൾ എന്തൊക്കെയോ എന്നോട് പറയാൻ ബാക്കി വെച്ചു കൊണ്ട പോയത് എന്ന് അവൾക്ക് തോന്നി...
അച്ഛനെ തന്നിൽ നിന്നും അടർത്തി എടുക്കുമ്പോൾ അവൾ വീണ്ടും പൊട്ടി കരഞ്ഞു... സിദ്ധാർഥ് ആണ് ക്രിയകൾ എല്ലാം ചെയ്യുന്നത് എന്ന് കണ്ടപ്പോൾ അവൾ ഓടി അവന്റെ അടുത്തേക്ക് പോയി...
"എന്റെ അച്ഛനാ ഇത്... താൻ ഇന്നേ വരെ അച്ഛാ എന്ന് പോലും മനസ് അറിഞ്ഞു വിളിച്ചിട്ട് ഉണ്ടോ... ആ നീ എന്തിനാ എന്റെ അച്ഛന്റെ ശേഷക്രിയകൾ എല്ലാം ചെയ്യുന്നേ... ഞാൻ ചെയ്തോളാം അതാ എൻറെ അച്ഛന് ഇഷ്ടം... "
"അടങ്ങി നിക്ക്... നീയൊരു പെണ്ണാ... ആ ഓർമ എപ്പോഴും വേണം... "
"അതേ ഞാൻ പെണ്ണാ... എന്റെ അച്ഛൻ തന്നെ എന്നോട് പറഞ്ഞു തന്നിട്ടുണ്ട്... ഞാൻ വേണം എല്ലാം ചെയ്യാൻ എന്ന്... കാരണം ഞാൻ മാത്രേ എന്റെ അച്ഛനെ സ്നേഹിച്ചിട്ട് ഉള്ളൂ... സ്നേഹിക്കുന്ന ആള് ചെയ്യതാൽ മാത്രമേ ആത്മാവിന് ശാന്തി കിട്ടൂ... "
എല്ലാരും അവളെ തന്നെ നോക്കി നിന്നു... പഴയ കീർത്തി അല്ല... അവളെ മനസ് നിറയെ പകയും സങ്കടവും ആണ് ഉള്ളത്... സിദ്ധാർഥ് അവളെ പുച്ഛിച്ചു നീ കാണാൻ പോകുന്നെ ഉള്ളൂ എന്ന ബാവത്തിൽ എണീറ്റു ഒഴിഞ്ഞു മാറി...
അവൾ തന്നെ എല്ലാം ചെയ്തു ആ ചിതക്ക് തീ കൊളുത്തി... അച്ഛൻ തന്റെ തലയിൽ തലോടിയ പോലെ തോന്നി അവൾക്ക്... അവൾക്ക് അച്ഛൻ ആയി സ്നേഹം കൊടുക്കാനും ചേർത്ത് നിർത്താനും കൂടെ തന്നെ ഗൗതമിന്റെ അച്ഛൻ ഉണ്ടായിരുന്നു... അവളെ തന്നോട് അടുപ്പിച്ചു നിർത്തി അവൾക്ക് ഒപ്പം നിന്നു...
എല്ലാം തീർന്നു ആളും ബഹളവും കെട്ട് അടങ്ങി... തന്റെ അച്ഛൻ മനസ്സിൽ ഒരു ഓർമ മാത്രം... അവൾ മുറ്റത്തെ സ്റ്റെപ്പിൽ അച്ഛന്റെ തോളിൽ തല വെച്ചു കിടന്നു... നേരം ഇരുട്ടി തുടങ്ങിയതും അച്ഛൻ അവളെ തലയിൽ തലോടി കൊണ്ട് ചോദിച്ചു...
"പോകണ്ടേ മോളെ... "
"മ്മ്... ഞാൻ ഇവിടെ നിക്കുന്നത് എന്റെ അച്ഛന് പോലും ഇഷ്ടം അല്ല... "
അവൾ അച്ഛനെ നിർത്തി അച്ഛന്റെ മുറിയിൽ ചെന്നു... ആകെ ഉള്ള അച്ഛന്റെ ഫ്രെയിം ചെയ്തു വെച്ച പുഞ്ചിരിക്കുന്ന ഒരു ഫോട്ടോ എടുത്തു അവൾ അതും നോക്കി നിന്നു... ആ പുഞ്ചിരി ഒരിക്കലും മായാത്ത പോലെ... അവൾ അത് തന്റെ നെഞ്ചോട് ചേർത്ത് വെച്ചു മുറിയിൽ നിന്നും ഇറങ്ങാൻ വന്നതും മുന്നിൽ തടസ്സം സൃഷ്ടിച്ചു കൊണ്ട് സിദ്ധാർഥ് നിന്നു...
"അതൊക്കെ കൊണ്ട് പോവാണോ നീ... പക്ഷെ ഞാൻ നിന്നെ ഇവിടെ എത്തിച്ചതിന് വ്യക്തമായ ഉദ്ദേശം ഉണ്ടല്ലോ മോളെ... അതൊക്കെ നടത്തിയിട്ട് വേണേൽ ഒരു പോക്ക് നമുക്ക് ആലോചിക്കാം... "
"മാറി നിൽക്ക് എനിക്ക് പോണം... "
"ഓഹ് നിനക്ക് അവനെ കാണാതെ നിക്കാൻ പറ്റുന്നില്ലേ... എന്താടി അവന് ഇത്ര പ്രത്യേകത... "
"അതൊക്കെ നിന്നോട് പറയണം എന്നുണ്ടോ... "
"അവന്റെ ബലത്തിൽ ആണോ നീ ഇപ്പോൾ എന്നോട് സംസാരിക്കുന്നത് എങ്കിൽ കേട്ടോ... ഇനി അവൻ പോലും നിന്നെ തിരിഞ്ഞു നോക്കില്ല... അറപ്പു തോന്നും അവന് നിന്നോട്... കാണണോ നിനക്ക്... "
"ചീ മാറി നിൽക്കെഡാ അങ്ങോട്ടു... മോൾ വാ... "
അച്ഛൻ അതും പറഞ്ഞു അവനെ മാറ്റി നിർത്തി അവളെ കയ്യിൽ പിടിച്ചതും സിദ്ധാർഥ് കാൽ പൊക്കി ആ അച്ഛന്റെ നെഞ്ചിൽ ചവിട്ടി... അച്ഛൻ താഴേക്ക് പോകുന്ന കണ്ടു അവൾ ഞെട്ടി... അച്ഛന്റെ അടുത്തേക്ക് ഓടി അച്ഛനെ പിടിച്ചു ഇരുത്തി...
"ഡോ കിളവാ ഇവളെയും കൊണ്ടേ പോകൂ എന്ന് വാശി പിടിക്കരുത് കേട്ടല്ലോ... ജീവൻ വേണേൽ ഒറ്റയ്ക്ക് പൊയ്ക്കോ... ഇവൾ ഇവിടെ കാണും... മോനോട് വേണേൽ ഇടക്ക് ഒക്കെ ഒന്ന് സുഖിക്കാൻ വരാൻ പറ പോയിട്ട്..."
"ചീ നിന്നെ പോലെ ആണോ എല്ലാരും... അവൾ എന്റെ മോളാണ്... അവളെയും കൊണ്ടാ ഞാൻ വന്നത്... വന്നത് പോലെ തന്നെ പോവുകയും ചെയ്യും... "
അച്ഛൻ എണീറ്റു അവന്റെ കോളർ പിടിച്ചതും സിദ്ധാർഥ് അയാളെയും പിടിച്ചു... കീർത്തി പിടിച്ചു മാറ്റാൻ നോക്കി എങ്കിലും സിദ്ധാർഥ് അവളെ തള്ളി താഴെ ഇട്ടു...
സിദ്ധാർഥ് വീണ്ടും അച്ഛനെ താഴേക്കു ഇട്ടു ഒരു തുണി എടുത്തു രണ്ട് കയ്യും കൂട്ടി കെട്ടി...
"സിദ്ധാർഥ് അച്ഛനെ ഒന്നും ചെയ്യരുത്... എന്നെ വേണേൽ കൊന്നോ... വിട്ടേക്ക് ആ അച്ഛനെ എങ്കിലും... "
അവളെ പിടിച്ചു തള്ളി അയാളെ മറ്റൊരു മുറിയിൽ കൊണ്ട് പോയി ഒരു മൂലയിൽ തള്ളി ഡോർ അടച്ചു അവളെ നേരെ വന്നു... അവളെ മുടി കുത്തിൽ പിടിച്ചു നിർത്തി ബിത്തിയിൽ തല കൊണ്ട് പോയി ഇടിച്ചു...
അവൾ അവന്റെ കയ് ആഞ്ഞു കടിച്ചു കൊണ്ട് അവനെ പിടിച്ചു തള്ളി പുറത്തേക്ക് വന്നു... അപ്പോഴേക്കും ചെറിയമ്മ അവൾക്ക് മുന്നിൽ ആയി വന്നു...
"എങ്ങോട്ടാ മോൾ ഇത്ര തിടുക്കപ്പെട്ടു പോണെ... നീ ഇവിടെ നിന്നും പോണോ വേണ്ടയോ എന്നൊക്കെ നങ്ങൾ തീരുമാനിക്കും... "
അവളെ പിടിച്ചു നിർത്താൻ നോക്കിയപ്പോ തന്നെ കീർത്തി അവരെ പിടിച്ചു തള്ളി... സിദ്ധാർഥ് വീണ്ടും വന്നു അവളെ പിടിച്ചു നിർത്തി... അവൾ പിടഞ്ഞു മാറാൻ നോക്കി എങ്കിലും ആയില്ല...
"എന്റെ കയ് കടിച്ചു പൊട്ടിച്ചു... അലവലാതി... "
എന്ന് പറഞ്ഞു അവൻ അവളെ കവിളിൽ അടിച്ചപ്പോ അവൾ ചെന്നു വീണത് ആ സ്ത്രീയുടെ കയ്യിൽ ആയിരുന്നു...
"ഇവളെ നിലക്ക് നിർത്താൻ എന്തു വേണം എന്ന് എനിക്ക് അറിയാം... "
കീർത്തിയെയും കൊണ്ട് അവർ അടുക്കളയിൽ പോയതും സിദ്ധാർഥ് അവളെ ബലമായി പിടിച്ചു വെച്ചു... സിദ്ധാർഥ്നോടൊപ്പം സീത കൂടി അവളെ പിടിച്ചു വെക്കുന്നത് കണ്ടു അവളെ നെഞ്ചു പിടയുന്ന പോലെ തോന്നി... എന്റെ ചോരയായ എന്റെ സ്വന്തം അനിയത്തി ആയി മാത്രം കണ്ട അവൾ അങ്ങനെ ചെയ്യും എന്ന് അവൾ കരുതിയില്ല...
"സീത മോളെ നീയും ഇതിന് കൂട്ട് നില്ക്കാണോ... നീ എന്റെ ചോര അല്ലേടി... "
"പക്ഷെ എന്നും എന്റെ ശത്രു ആണ് നിങ്ങൾ... "
അവൾ സങ്കടത്തിൽ അവളെ നോക്കിയപ്പോൾ ആ സ്ത്രീ അവർക്ക് മുന്നിൽ ആയി എന്തോ കൊണ്ട് വന്നു... അവരെ കയ് കണ്ടതും കീർത്തി ഒന്ന് പകച്ചു...
"വേണ്ട ചെറിയമ്മേ... "
അവൾ അവരെ നോക്കി കരഞ്ഞു കൊണ്ട് പറഞ്ഞു...
"നല്ലോണം പിടിക്ക്... ഇവളെ ഞാൻ പലതും പഠിപ്പിക്കും... ഇത് ഇവളെ ദേഹത്തു മുഴുവനും തേച്ചു പിടിപ്പിച്ചു കിടത്തും ഞാൻ... നീറി നീറി നീ അലറി കരയും... പക്ഷെ നീ തീരില്ല... തീർക്കില്ല നിന്നെ ഞാൻ... അങ്ങനെ ഒന്നും നിന്നെ തീർക്കില്ല... "
അവളെ അവർ സീതയും സിദ്ധാർതും കൂടി ബലമായി പിടിച്ചു വെച്ചു... അവൾക്ക് കുതറി മാറാൻ ആയില്ല...
"അമ്മേ ഇവളെ ദേഹം എനിക്ക് വേണം... ഇപ്പോൾ ഇത് ഇവളെ കണ്ണിൽ ഇരിക്കട്ടെ... എങ്കിൽ ഇവൾക്ക് എതിർക്കാൻ ഉള്ള ശക്തി കുറയും... പല വട്ടം കയ്യിൽ നിന്നും വഴുതി പോയത് അല്ലെ... "
സിദ്ധാർഥ് പറഞ്ഞു കേട്ടതും അമ്മ കയ്യിൽ ഉള്ള മുളക് അവളെ കണ്ണിനു നേരെ നീട്ടി പിടിച്ചു ആർത്തു ചിരിച്ചു...
"വേണ്ട എന്നെ വിട്ടേക്ക്... നിങ്ങൾ പറയുന്നത് എന്തും ചെയ്യാം ഞാൻ... "
കീർത്തി കരഞ്ഞു കൊണ്ട് പറഞ്ഞു... അവർ അതൊന്നും കേൾക്കാതെ അത് പൊട്ടിച്ചു കൊണ്ട് അവളെ കണ്ണിനു മുകളിൽ ആയി തേച്ചു പിടിപ്പിച്ചു... അവൾ പിടഞ്ഞു മാറാൻ നോക്കി എങ്കിലും രണ്ട് പേരുടെയും ബലമായിട്ടുള്ള പിടിയിൽ അവൾക്ക് ഒന്ന് നീങ്ങാൻ പോലും ആയില്ല...
അവൾക്ക് നീറി കൊണ്ട് അലറി കരയാൻ തുടങ്ങി... അവളെ വലിച്ചു ഇഴച്ചു കൊണ്ട് സിദ്ധാർഥ് പോവുമ്പോൾ അവളെ നോക്കി സീതയും അമ്മയും പരസ്പരം നോക്കി ഒന്ന് ചിരിച്ചു...
അവളെ പിടിച്ചു തറയിൽ ഇട്ടു അവൻ അവളെ നേരെ ചീറികൊണ്ട് പോയി... അപ്പോഴും അവൾ ഒന്ന് കണ്ണ് തുറക്കാൻ പോലും ആവാതെ അലറി കരഞ്ഞു കൊണ്ടേ ഇരുന്നു...
"എനിക്ക് വയ്യ സഹിക്കാൻ എന്നെ കൊന്നേക്ക്... ആാാ... "
അവൾ കരഞ്ഞു പറഞ്ഞു എങ്കിലും സിദ്ധാർഥ് അവളെ അവസ്ഥ കണ്ടു ചിരിച്ചു അവളിൽ നിന്നും ഷാൾ പിടിച്ചു മാറ്റി... അവൾക്ക് അവനെ എതിർക്കാൻ പോലും ആവാതെ അവിടെ ഇരുന്നു കരഞ്ഞു...
ക്രൂരമായ ചിരിയോടെ അവളെ തോളിൽ കയ് വെച്ചു അവിടെ പിടിച്ചു വലിച്ചതും അത് കീറി വന്നതും അവൾ ഞെട്ടി കൊണ്ട് ചാടി എണീറ്റു... അവൾക്ക് കണ്ണു തുറക്കാനോ ഒന്നും കാണാനോ ആയില്ല... അവൾ നീറ്റൽ കാരണം കണ്ണും ഇറുക്കി അടച്ചു അവിടെ പിടിച്ചു ബിത്തിയിൽ സ്വയം തല ഇടിച്ചു കൊണ്ടേ ഇരുന്നു...
ഇതിനേക്കാൾ ബേധം മരണം ആയിരുന്നു എന്ന തോന്നൽ ആയിരുന്നു അവളെ ഉള്ളിൽ... അവളെ നെറ്റിയിൽ നിന്നും രക്തം വന്നതും സിദ്ധാർഥ് അതൊന്നും കാര്യം ആക്കാതെ അവളെ പിടിച്ചു വീണ്ടും അവളെ വസ്ത്രം പിടിച്ചു വലിച്ചു മാറ്റി കൊണ്ടിരുന്നു...
താൻ നഗ്നയാവുന്നത് അറിഞ്ഞ അവൾ തന്റെ മാറിൽ കയ് വെച്ചു വേണ്ടെന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു... അവൻ പുച്ഛം കലർന്ന ചിരിയോടെ അവളെ അടുത്തേക്ക് വന്നു...
"എന്നേ കൊന്നേക്ക്... ഇതിലും ബേധം അതാ... "
"കൊല്ലില്ല നിന്നെ... അതിനേക്കാൾ വേദന തരുന്നത് ആണ് എനിക്ക് ഇഷ്ടം... ഇപ്പോൾ നീ മരണത്തെക്കാൾ വേദന സഹിക്കുന്നത് കാണുമ്പോ ഞാൻ ഒരുപാട് സന്തോഷിക്കുന്നുണ്ട്... "
അവളെ ശരീരത്തിൽ അവന്റെ കയ് പതിഞ്ഞതും കണ്ണും ഇറുക്കി അടച്ചു അവനെ ശക്തിയായി തള്ളി എങ്ങോട്ട് എന്ന് അറിയാതെ ഓടി... അവൻ ഭിത്തിയിൽ ഇടിച്ചു മരിക്കാൻ എന്ന പോലെ അവിടെ ആകെ അവനിൽ നിന്നും മാറി അകന്നു...
"അടങ്ങി നിൽക്കെഡീ... "
എന്നും പറഞ്ഞു സിദ്ധാർഥ് അവളെ കവിളിൽ ആഞ്ഞു അടിച്ചതും അവൾ തെറിച്ചു വീണു... തന്നെ താങ്ങി പിടിച്ച കയ്കൾ അവൾക്ക് തിരിച്ചറിയാൻ പറ്റി...
"കീർത്തി... "
എന്നുള്ള ആ വിളി കേട്ടു എങ്കിലും അവൾക്ക് അവനെ ഒന്ന് നോക്കാൻ പോലും ആവാതെ ആ കയ് പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു...
"എന്നെ കൊന്ന് താ ഗൗതം എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല... ഈ നീറ്റൽ എനിക്ക് സഹിക്കാൻ പറ്റില്ല... എന്നെ കൊല്ല് ഒന്ന് കൊന്ന് താ... "
അവൾ അലറി കരയുന്ന കണ്ടു ഗൗതം തന്റെ ജാക്കറ്റ് ഊരി അവൾക്ക് ഇട്ടു കൊടുത്തു...
"ഒന്നുല്ല കീർത്തി... നിനക്ക് ഒന്നും പറ്റില്ല... ഞാൻ ഇല്ലേ നിനക്ക്... "
"വേണ്ട എനിക്ക് ഒന്നും വേണ്ട... എന്നെ കൊന്നേക്ക്... "
അവൾ വീണ്ടും പറഞ്ഞതും അവളെ താങ്ങി എടുത്തു കൊണ്ട് സിദ്ധാർഥ്നെ നോക്കി ഒരു ചവിട്ട് കൊടുത്തു അവനെ അകത്ത് ഇട്ടു പൂട്ടി അവളെയും കൊണ്ട് അവൻ നടന്നു... അപ്പോഴും അവൾക്ക് സഹിക്കാൻ ആവാതെ കരച്ചിൽ ആയിരുന്നു...
പുറത്തെക്ക് എത്തിയതും അവൾക്ക് അച്ഛനെ ഓർമ വന്നു...
"അച്ഛൻ ഉണ്ട് മുറിയിൽ... "
എങ്ങനെ ഒക്കെയോ അവൾ പറഞ്ഞു ഒപ്പിച്ചു... അവൻ അവളെ കാറിൽ ഇരുത്തി മുറിയിൽ കയറിയപ്പോ അച്ഛൻ ബോധം ഇല്ലാതെ കയ്യിൽ കെട്ടും ആയി ഇരിക്കുന്നത് ആണ് കണ്ടത്... അവൻ ഓടി ചെന്നു കെട്ട് ഊരി മാറ്റി അച്ഛനെ തട്ടി വിളിച്ചു...
"അച്ഛാ എണീക്ക്... എണീക്ക് അച്ഛാ... "
അച്ഛൻ കണ്ണു തുറക്കുന്ന കണ്ടപ്പോൾ ആണ് അവന് ആശ്വാസം ആയത്... അച്ഛനെയും താങ്ങി പിടിച്ചു കാറിൽ കയറ്റി... അപ്പോഴും അവൾ കരച്ചിൽ ആയിരുന്നു...
"മോനെ കീർത്തി... ഇവൾക്ക് എന്താ പറ്റിയെ... "
"കൊല്ലാതെ കൊന്നു അവർ എന്റെ കീർത്തിയെ... "
അവൻ പെട്ടെന്ന് വണ്ടി എടുത്തു... അവളെ കരച്ചിൽ അച്ഛന്റെയും അവന്റെയും കണ്ണു നിറച്ചു... വഴിയിൽ നിന്നും ഐസ്ക്യൂബ് വാങ്ങി അച്ഛൻ അവളെ തല മടിയിൽ ആയി വെച്ചു കണ്ണിൽ തിരുമ്മി കൊടുത്തു... അവൾക്ക് കരയാൻ മാത്രേ അപ്പോഴും ആയുള്ളൂ...
ഹോസ്പിറ്റലിൽ എത്തി എങ്കിലും അവളെ കരച്ചിൽ നിന്നില്ല... അവളെ സ്‌ട്രെക്ക്റ്ററിൽ കിടത്തി icu വിൽ കയറ്റി പോകുമ്പോഴും അവളെ പിടച്ചിൽ അവിടെ ഉള്ളവരെ കൂടി കരയിപ്പിക്കും വിധത്തിൽ ആയിരുന്നു...
അവൻ അവിടെ ഉള്ള ചെയറിൽ ഇരുന്നു പൊട്ടി കരഞ്ഞു... അച്ഛൻ വന്നു അവന്റെ തോളിൽ കയ് വെച്ചു ആശ്വസിപ്പിച്ചു...
"പാവം ആയിരുന്നില്ലേ അവൾ... അറിഞ്ഞു കൊണ്ട് ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത അവളെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്... "
അവൻ പൊട്ടി കരഞ്ഞു കൊണ്ട് അച്ഛന്റെ തോളിൽ വീണു... അച്ഛന് അവനോട് എന്തു പറഞ്ഞു സമാധാനിപ്പിക്കും എന്ന് അറിയാതെ അവിടെ ഇരുന്നു...
മണിക്കൂറുകളോളം അവനും അച്ഛനും അവിടെ ഇരുന്നും നടന്നും അകത്തേക്ക് കണ്ണു നട്ടു കാത്തിരുന്നു... ഡോക്ടർ ഇറങ്ങി വരുന്നത് കണ്ടു അവൻ അടുത്തേക്ക് ഓടി...
"ഡോക്ടർ എന്റെ കീർത്തിക്ക് കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ... "
"മുറിവ് സ്റ്റിച്ച് ചെയ്തിട്ടുണ്ട്... പിന്നെ കണ്ണ്... ക്രിമിനൽ കുറ്റം ആണ് ചെയ്തു വെച്ചേക്കുന്നേ... പിടിച്ചു പോലീസിൽ ഏൽപ്പിക്കണം... സഹിക്കാൻ ആവില്ല ഒരാൾക്കും ആ നീറ്റൽ... അതും കണ്ണിനു അകത്ത് തന്നെ കൃത്യം ആയി... ആ നീറ്റൽ അവൾ അറിയാതെ ഇരിക്കാൻ അവളെ മയക്കി കിടത്തുന്നത് ആണ് നല്ലത്... സഹിക്കാൻ പറ്റില്ലഡോ... "
"മ്മ് അവൾ പറഞ്ഞത് തന്നെ എന്നെ കൊന്നേക്ക് എന്ന... സഹിക്കാൻ പറ്റാത്ത കൊണ്ടാവും... ഒരുപാട് സഹിച്ചു പാവം... അവൾക്ക് കുഴപ്പം ഒന്നും ഇല്ലാതെ എനിക്ക് വേണം ഡോക്ടർ... ചോദിക്കുന്നത് എന്തും തരാം... "
"its oke... അവൾക്ക് വേറെ കുഴപ്പം ഒന്നുമില്ല... "
"ഒന്ന് കണ്ടോട്ടെ ഞാൻ... "
"ഒന്ന് നോക്കിയിട്ട് പെട്ടെന്ന് തന്നെ ഇറങ്ങിയെക്ക്... "
"താങ്ക്സ് ഡോക്ടർ... "
അവൻ അകത്തേക്ക് കയറി അവളെ ഒരു നോക്ക് കണ്ടപ്പോൾ തന്നെ അവൻ ഇറങ്ങി... മുഖം ആകെ ഇരുണ്ടു കറുത്ത പോലെ... വാടിയ പോലെ വീണ അവളെ കൂടുതൽ കണ്ടു നിൽക്കാൻ അവന് ആയില്ല...
അവൻ ഇറങ്ങി അച്ഛനെ കെട്ടിപ്പിടിച്ചു വീണ്ടും കരഞ്ഞു...
"പറ്റുന്നില്ല അച്ഛാ... അവളെ ഈ അവസ്ഥ എനിക്ക് കണ്ടു നിക്കാൻ ആവില്ല... എന്തിനാ അച്ഛാ അവളെ ഇങ്ങനെ... "
"ഒന്നും പറ്റാതെ അവളെ തിരിച്ചു കിട്ടിയില്ലേ മോനെ... അത് തന്നെ ഭാഗ്യം ആണ്... "
അവൻ ഒന്ന് കൂൾ ആയതും അച്ഛൻ അവന്റെ അടുത്തേക്ക് വന്നു...
"മോൻ വന്നില്ല എങ്കിൽ ഇപ്പോൾ അവൾ എന്താവും ആയിരുന്നു... മോൻ എങ്ങനെ ആ സമയം തന്നെ അവിടെ എത്തി... "
"മീറ്റിംഗ് കഴിഞ്ഞപ്പോൾ തന്നെ ഇറങ്ങി ഞാൻ... അമ്മ വിളിച്ചപ്പോൾ കീർത്തിയുടെ അച്ഛന്റെ കാര്യം പറഞ്ഞു... സിദ്ധാർഥ് ഇന്നലെ വന്നപ്പോ പറഞ്ഞ കാര്യം കൂടി ഓർത്തപ്പോ നേരെ വന്നത് അങ്ങോട്ട... അത് കൊണ്ട് എന്റെ കീർത്തിയെ ഇങ്ങനെ എങ്കിലും തിരിച്ചു കിട്ടി... "
നേരം പുലരുവോളം അവർ അവിടെ ഇരുന്നു... കാലത്ത് തന്നെ അമ്മയും കാർത്തു മോളും വന്നു...
"ചാച്ചാ എനിക്ക് അമ്മയെ കാണണം... അമ്മക്ക് എന്താ പറ്റിയെ...? "
"ഒന്നുല്ല മോളെ... ഡോക്ടർ വന്നാൽ കാണാം കേട്ടോ... "
"എന്നാലും അവരും ഒരു അമ്മ അല്ലെ എങ്ങനെ തോന്നി അവളോട് ഇങ്ങനെ ഒക്കെ ചെയ്യാൻ... കേട്ടിട്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല... അവൾ എന്തു മാത്രം സഹിച്ചു കാണും... പിടിച്ചു പോലീസിനെ ഏൽപ്പിക്കണം അമ്മയെയും മക്കളെയും... "
"എന്നിട്ട് അവിടെ അവർ സുഖിച്ചു കഴിയണം എന്നാണോ... എന്റെ കീർത്തി അനുഭവിച്ചതിന്റെ നാലിരട്ടി അവരെ കൊണ്ട് ഞാൻ അനുഭവിപ്പിക്കും... "
അവൻ പല്ല് കടിച്ചു അവിടെ നിന്നും എണീറ്റു പുറത്തേക്ക് പോയി... കീർത്തിയെ എല്ലാരും കയറി കണ്ടതും അവളെ അവസ്ഥ കണ്ടു അമ്മയും അച്ഛനും കണ്ണ് തുടച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി...
"അമ്മക്ക് എന്താ പറ്റിയെ ചാച്ചാ... "
"ഒന്നുല്ല മോളെ... നാളെ അമ്മ കണ്ണ് തുറക്കും എന്ന ഡോക്ടർ പറഞ്ഞത്... അപ്പോ കാണാട്ടോ... "
അവളെ ഒന്ന് കൂടി നോക്കി അവൻ പുറത്തേക്ക് ഇറങ്ങി... അവൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നേരം കളഞ്ഞു... അന്ന് തന്നെ അവന് കൊടുക്കാൻ നിക്കാതെ വന്നത് കീർത്തിയുടെ അവസ്ഥ കണ്ടു കൊണ്ടാണ്... നിന്നെ അതിനേക്കാൾ ഭീകരമായ പലതും ഞാൻ കാണിക്കും...
അവൻ ഡോക്ടർ വന്നപ്പോ അടുത്തേക് ചെന്നു...
"അവൾ ഓക്കേ ആണോ ഡോക്ടർ... "
"ഗൗതം ഞാൻ പറഞ്ഞുവല്ലോ... അവൾക് കുഴപ്പം ഒന്നുമില്ല... കണ്ണിലെ നീറ്റൽ സഹിക്കാൻ പറ്റാത്ത കൊണ്ടാ ഈ മയക്കി കിടത്തിയെ... നാളെ കാലത്ത് നമുക്ക് നോക്കാം... "
അവൻ അത് കേട്ടപ്പോൾ ആശ്വാസത്തോടെ നെഞ്ചിൽ കയ് വെച്ചു... അവളെ അടുത്ത് തന്നെ ഇരുന്നു നേരം വെളുപ്പിച്ചു...
കാലത്ത് ഡോക്ടർ വന്നതും അവളെ കണ്ണിലെ കെട്ട് മാറ്റുന്നത് ഗൗതം നോക്കി അടുത്ത് തന്നെ നിന്നു...
"കീർത്തി are you oke... ഇനി താൻ ഒന്ന് കണ്ണ് തുറന്നെ... "
അവൾ കണ്ണ് ഇറുക്കി അടച്ചു കൊണ്ട് പതിയെ തുറന്നു... ആദ്യമായി ഈ ലോകം കാണുന്ന പോലെ തോന്നി അവൾക്ക്... അവൾക്ക് മുന്നിൽ നിൽക്കുന്ന ഗൗതമിനെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു...അവൻ അവളെ അടുത്തേക്ക് ചെന്നു അവളെ നെറ്റിയിലും കവിളിലും മാറി മാറി ഉമ്മ വെച്ചു... അവൾ അവനെ പിടിച്ചു മാറ്റി ഡോക്ടറും നഴ്സും നിക്കുന്നത് കാണിച്ചു കൊടുത്തു...
അവൻ ഒന്ന് ഇളിച്ചു എണീക്കാൻ നോക്കിയതും ഡോക്ടർ its oke എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് പോയി... നഴ്സ് അവരെ നോക്കി അടക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... അവർ മാത്രം ആയതോടെ അവൻ അവളെ വീണ്ടും കെട്ടിപ്പിടിച്ചു...
"ഞാൻ മരിച്ചു പോയി എന്ന കരുതിയെ.... "
"നിന്നെ ഈ ഗൗതം ഒരു മരണത്തിനും വിട്ടു കൊടുക്കില്ല... അല്ല നീ എന്നോട് സൂക്ഷിക്കാൻ ഒക്കെ പറഞ്ഞിട്ട് നീ നിന്നെ സൂക്ഷിച്ചോ... "
"അച്ഛൻ പോയപ്പോൾ എല്ലാം മറന്നു ഞാൻ... "
"സാരമില്ല കീർത്തി... നിനക്ക് അച്ഛനും അമ്മയും ഉണ്ട് ഇപ്പോൾ... പിന്നെ ഒരു ഭർത്താവും ഒരു മോളും കൂടി ഉണ്ട്... ഇത് തന്നെ ഓവർ അല്ലെ... "
അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവനോട് മോളെ കാണണം എന്ന് പറഞ്ഞു... മോളെ കണ്ടതും അവൾ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു...
"അമ്മയ്ക്ക് വേദന ഉണ്ടോ തലയിൽ... "
"നിങ്ങളെ ഒക്കെ കണ്ടപ്പോൾ തന്നെ എല്ലാ വേദനയും പോയി... "
"കൂടുതൽ സംസാരിക്കേണ്ട... തലയിൽ സ്റ്റിച്ച് ഉണ്ട്... "
അവൾ അപ്പോ തന്നെ തലയിൽ കയ് വെച്ചു...
"നീറ്റൽ സഹിക്കാൻ പറ്റാത്തപ്പോ ഒന്ന് മരിച്ചു കിട്ടാൻ ചെയ്തതാ ഞാൻ... "
"ഇനി അതൊന്നും ഓർക്കേണ്ട... മോൾ കിടന്നോ... "
അമ്മ അവളെ കിടത്തി അടുത്ത് തന്നെ ഇരുന്നു... ഗൗതം മോളെയും കൊണ്ട് സന്തോഷത്തോടെ അവൾക്ക് കഴിക്കാൻ വാങ്ങാൻ പോയി... രണ്ട് ദിവസം കൊണ്ട് തന്നെ അവർ ഡിസ്ചാർജ് ആയി വീട്ടിൽ എത്തി...
അവർ മൂന്നു പേരും അവളെ ഒന്ന് അനങ്ങാൻ പോലും വിടാതെ മുറിയിൽ കൊണ്ട് പോയി കിടത്തി... അവൻ അവളെ നേരെ കിടത്തി നെറ്റിയിൽ ഉമ്മ വെച്ചു...
"ഞാൻ അർജെന്റ് ആയിട്ട് ഒരിടം വരെ പോവാ... വരാൻ ലേറ്റ് ആവും... ഇനി എന്നെ കണ്ടില്ല എന്നും പറഞ്ഞു കഴിക്കാതെ ഇരിക്കരുത് കേട്ടല്ലോ... "
"എങ്ങോട്ടാ ഗൗതം... അതും ഈ രാത്രിയിൽ... "
"അത് കുറച്ചു ദിവസം ആയില്ലേ ഓഫീസിൽ പോയിട്ട്... രതീഷിനെ കാണാൻ... "
അവൻ അവളെ ഉമ്മ വെച്ചു കൊണ്ട് പുറത്തെക്ക് ഇറങ്ങി... അവന്റെ ഉള്ളിൽ പക ആളി കത്തുകയായിരുന്നു...
"നീ എങ്ങോട്ടാ മോനെ... "
"അത്യാവശ്യം ആയിട്ട് ഒരിടം വരെ പോവാൻ ഉണ്ട്... ഈ രാത്രിയിൽ പോയാലെ ഞാൻ കാണേണ്ട ആളെ കാണാൻ പറ്റൂ... നിങ്ങൾ കിടന്നോ... ഞാൻ വരാം... "
"അതാരാ ഈ രാത്രിയിൽ കാണേണ്ട ആൾ... "
അമ്മ അതും ചോദിച്ചു നിന്നപ്പോ മകന്റെ ഉദ്ദേശം മനസ്സിൽ ആയ അച്ഛൻ ഒന്ന് പുഞ്ചിരിച്ചു...
"അവൻ പോയിക്കോട്ടേ... അപ്പപ്പോ കൊടുത്താൽ മാത്രേ അതേ ചൂട് കിട്ടൂ... മോനെ എന്റെ നെഞ്ചിൽ ഇപ്പോഴും ആ ചവിട്ട് കിട്ടിയ വേദന ഉണ്ട്... "
അവൻ അച്ഛനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് കാറിൽ കയറിയതും നിമിഷ നേരം കൊണ്ട് കീർത്തിയുടെ വീടിന് മുന്നിൽ എത്തി...
അവൻ അകത്തേക്ക് കയറി ചുറ്റും നോക്കിയപ്പോൾ തന്നെ അവരും മോളും പേടിച്ച പോലെ നിക്കുന്ന കണ്ടു അവൻ കലിപ്പിൽ അടുത്തേക്ക് ചെന്നു...
അവർക്ക് പേടി തോന്നി എങ്കിലും അതും മറച്ചു വെച്ചു അവനെ നോക്കി ഒന്ന് ചിരിച്ചു...
"മോനെ ഗൗതം നിനക്ക് ഈ അമ്മായിയോട് ദേഷ്യം ഉണ്ടാവും എന്ന് എനിക്ക് അറിയാം... ആ പെണ്ണിന് വേണ്ടി ആണ് നീ വന്നത് എങ്കിൽ അവളെ കുറിച്ച് നിനക്ക് ഒന്നും അറിയാത്ത കൊണ്ട... അവൾ ചീത്ത പെണ്ണാ... പലരും അനുഭവിച്ച അവളെ നിനക്ക് എന്തിനാ മോനെ... നീ അവളെ കെട്ടാൻ പോകുന്നു എന്ന് കേട്ടപ്പോൾ തന്നെ നിന്നോട് വന്നു എല്ലാം പറയണം എന്ന് കരുതിയതാ... അപ്പോഴേക്കും ഇങ്ങനെ ആയി... അന്ന് ഞങ്ങൾ അവളോട് കാണിച്ചത് അവളെ പ്രവർത്തി കണ്ടിട്ടാ മോനെ... സ്വന്തം അച്ഛൻ അല്ലെ മരിച്ചത്... എന്നിട്ടും ഇവിടെ നിന്നും അവൾ പഴയ രഹസ്യ കാമുകനെ കാണാൻ പോവുക എന്നൊക്കെ വെച്ചാൽ... അത് കൊണ്ടാ മോനെ അവളെ അങ്ങനെ ഒക്കെ ചെയ്തത്... "
"ഓഹ് അതാണോ അമ്മായി... അവൾ ചീത്ത പെണ്ണാണോ... "
"ആണോ എന്നോ... അവളെ അനുഭവിക്കാത്തവർ ആയി ഈ നാട്ടിൽ ആരുണ്ട്... അങ്ങനെ ഉള്ള ഒരു പെണ്ണിനെ നീ കെട്ടുക എന്നൊക്കെ വെച്ചാൽ നമ്മുടെ കുടുംബത്തിന് തന്നെ അല്ലെ അതിന്റെ നാണക്കേട്... മോന് വേണേൽ ഈ സീതയെ കെട്ടാം... അവളെ പോലെ അല്ല... ഒരാണും തൊടാത്ത പെണ്ണാ ഇവൾ... അവളെ അത്രയും സൗന്ദര്യം ഇല്ലന്നെ ഉള്ളൂ... ശുദ്ധ മനസാ എന്റെ മോളെ... അവൾ ആണെങ്കിൽ ഇന്ന് നീ ആണെങ്കിൽ നാളെ മറ്റൊരാളെ തേടി പോകുന്ന പെണ്ണാ മോനെ... "
അവൻ സീതയെ ഒന്ന് നോക്കി... ഉള്ളിൽ പുച്ഛം ആണെങ്കിലും വശ്യമായ ഒരു ചിരി അവൾക്ക് കൊടുത്തപ്പോൾ അവൾ നാണം കൊണ്ട് കാല് കൊണ്ട് കളം എഴുതാൻ തുടങ്ങി...
"സത്യായിട്ടും അമ്മായി ഇവളെ എനിക്ക് കെട്ടിച്ചു തരുവോ... "
"ഇപ്പോൾ വേണെങ്കിൽ കെട്ടിച്ചു തരാം ഈ അമ്മായി... ഇവളെ പോലെ ഒരു പെണ്ണിനെ കിട്ടിയാൽ മോന്റെ ഭാഗ്യം ആണ്... മോനെയും കുടുംബത്തെയും പൊന്നു പോലെ നോക്കും എന്റെ മോൾ... "
"ആഹാ ആണോ... എന്നാൽ വാ അമ്മായി നമുക്ക് പല കണക്കും തീർക്കാൻ ഉണ്ട്... ആദ്യം എനിക്ക് ഇത്തിരി വെള്ളം താ... "
അവരെ തോളിൽ കയ്യിട്ടു അടുക്കളയിൽ കയറിയതും അവർ വെള്ളം എടുക്കുമ്പോ അവൻ ഒരു മുളക് എടുത്തു കയ്യിൽ പിടിച്ചു...
അവർ വെള്ളവും ആയി തിരിഞ്ഞതും അവൻ അവരെ പിടിച്ചു വെച്ചു കണ്ണിൽ തേച്ചു പിടിപ്പിച്ചു... എല്ലാ ദേഷ്യവും അവന്റെ ഉള്ളിൽ ആളികത്തി കൊണ്ടിരുന്നു... കീർത്തിയുടെ അന്നത്തെ അവസ്ഥ മുന്നിൽ തെളിഞ്ഞു വന്നതും അവരെ മുഖത്തും കണ്ണിലും എല്ലാം അവൻ തേച്ചു പിടിപ്പിച്ചു കൊണ്ടിരുന്നു...
അവർ അലറി കരയാൻ തുടങ്ങിയതോടെ സീത അവർക്ക് അരികിൽ ആയി വന്നു... അവൻ അവളെ ഒന്ന് നോക്കിയതും അവൾ പേടിച്ചു മാറി നിന്നു...അത്രയും ക്രൂരമായിരുന്നു അവന്റെ നോട്ടം...
"വേണ്ട മോനെ... എന്നെ ഒന്നും ചെയ്യല്ലേ... "
എന്നൊക്കെ അവർ അലറി കരഞ്ഞു കൊണ്ട് പറഞ്ഞു എങ്കിലും ഗൗതം അതൊന്നും ചെവി കൊണ്ടില്ല... അന്ന് കീർത്തി തന്നോട് ഒന്ന് കൊന്ന് താ എന്ന് പറഞ്ഞ വാക്ക് മാത്രം ആയിരുന്നു അവന്റെ കാതിൽ...
"വേണ്ടാ... എന്നെ കൊന്നേക്ക് എനിക്ക് സഹിക്കാൻ പറ്റുന്നില്ല... "
എന്നും പറഞ്ഞു അവർ കരയാൻ തുടങ്ങിയതോടെ അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു...
"ഡാ... വിടെടാ എന്റെ അമ്മയെ... "
പിറകിൽ നിന്നും വന്ന സൗണ്ട് കേട്ടു അവൻ പ്രതീക്ഷിച്ച ആളെ ഒന്ന് തിരിഞ്ഞു നോക്കി...
"സിദ്ധാർഥ്... നിന്നെ തന്നെ ആണ് ഞാൻ വെയിറ്റ് ചെയ്യുന്നത്... "
"എന്തു ധൈര്യം ഉണ്ടായിട്ട് ആണ് നീ അന്ന് എന്റെ വീട്ടിൽ വന്നു എന്നെ പൂട്ടിയിട്ട് അവളെയും കൊണ്ട് പോയത്... വീണ്ടും നീ എന്തിനാ ഇങ്ങോട്ട് വന്നത്... "
"അന്ന് നിന്റെ ആഗ്രഹം നടത്താൻ പറ്റാത്ത സങ്കടം ആണോ... അന്നേ എനിക്ക് നിന്നെ പച്ചയോടെ കത്തിക്കാൻ തോന്നിയതാ... അവളെ അവസ്ഥ കണ്ടു കൊണ്ട് മാത്രം ആണ് നീ അന്ന് രക്ഷപ്പെട്ടത്... ഇന്ന് ഞാൻ എല്ലാം കൂടി തീർക്കാൻ വന്നതാ... "
"ഓഹ് ആ പിഴച്ച പെണ്ണിനെ നിനക്ക് അത്രക്ക് ഇഷ്ടപ്പെട്ടോ... ഇത്രയും നാളായിട്ടും മടുത്തില്ലേ... "
അവൻ ഒന്ന് ചിരിച്ചു കൊടുത്തു...
"അവളെ അങ്ങനെ ഒന്നും മടുക്കില്ല... ഈ ജീവിതം മുഴുവനും എനിക്ക് വേണം അവളെ... "
"അതിന് ഈ സിദ്ധാർഥ് ജീവനോടെ ഉള്ളപ്പോൾ നടക്കില്ല... അതിന് നിന്നെ കൊല്ലേണ്ടി വന്നാൽ അതും ചെയ്യും ഞാൻ... "
അവൻ അതും പറഞ്ഞു ഗൗതമിന്റെ നേരെ പോയതും അവന്റെ നെഞ്ചിൽ നോക്കി ചവിട്ടിയപ്പോ തന്നെ അവൻ പിന്നിലേക്ക് തെറിച്ചു വീണു... അച്ഛൻ പറഞ്ഞത് കൂടി ഓർത്തു വീണ്ടും വീണ്ടും അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി...
"ഇത് എന്റെ അച്ഛന് കൊടുത്തതിനു മുതലും പലിശയും ചേർത്ത്... ഇനി എന്റെ പെണ്ണിനെ ചെയ്തതിന്... "
ഗൗതം പല്ലും കടിച്ചു അവന്റെ ആണത്തം നോക്കി ചവിട്ടി മെതിച്ചു... അവൻ അപ്പോഴേക്കും അലറി തുടങ്ങി...
"എന്റെ കീർത്തിയെ മാത്രം അല്ല... ഇനി ഒരു പെണ്ണിനെയും നിനക്ക് ഒന്ന് തൊടാൻ പോലും ആവില്ല... നോക്കി നിന്നു കൊതി തീർക്കണം നീ... ഇനി നിനക്ക് ഒന്ന് എണീറ്റു നടക്കാൻ പോലും ആവില്ല... "
ഗൗതം അവനെ വന്നു വീണ്ടും വീണ്ടും ചവിട്ടി കൊണ്ടേ ഇരുന്നു... അവനെ തളർത്തി ഇട്ടു വിയർപ്പ് തുടച്ചു കൊണ്ട് അവന്റെ നേരെ മുട്ട് കുത്തി ഇരുന്നു...
"നീ എന്നെ വെല്ലു വിളിച്ചു വന്ന അന്ന് തന്നെ അവളെ അച്ഛൻ മരിച്ചു എങ്കിൽ ആ കാലൻ നീയാവും അല്ലോ... "
അവന്റെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു...
"ഞാൻ ആണ്... അവളെ ഇവിടെ എത്തിക്കാൻ വേണ്ടി ചെയ്തത് ആണ്... "
അവന്റെ വാക്ക് കേട്ടു ഗൗതം ശ്വാസം വലിച്ചു വിട്ടു... പാവം ആ മനുഷ്യൻ... ഇവരെ ഒക്കെ നോക്കിയതിനുള്ള ശിക്ഷ... എന്റെ കീർത്തിക്കും കിട്ടി...
അവൻ എണീറ്റു നിന്നു അവനെ എണീറ്റു നടക്കാൻ പറ്റാത്ത വിധത്തിൽ ആക്കി സീതയെ നോക്കി...
"പൊന്നു പോലെ നോക്കണം നീ... എന്റെ കുടുംബത്തെ അല്ല... ഇവരെ... എന്റെ കുടുംബത്തെ നോക്കാൻ എന്റെ കീർത്തി ഉണ്ട്... പിന്നെ നിനക്ക് ഇവരെ നോക്കാൻ ഇവർ എന്റെ കീർത്തിയെ കൊണ്ട് ചെയ്യിക്കാൻ ആഗ്രഹിച്ച ആ പനി തന്നെ ചെയ്യേണ്ടി വരും... "
അവൻ രണ്ട് പേരെയും കരച്ചിൽ കേട്ടു ഒന്ന് ചിരിച്ചു...
"എന്റെ കീർത്തിയെയും കൊണ്ട് ഞാൻ വരും ഒരു ദിവസം... നിങ്ങളെ ഒക്കെ കിടപ്പ് അവൾ കാണട്ടെ... അപ്പോ നിങ്ങൾ അവളോട് യാചിക്കും... ജീവന് വേണ്ടി അല്ല ഒരു തുള്ളി വെള്ളത്തിനു എങ്കിലും അവളെ മുന്നിൽ കയ് നീട്ടി യാചിക്കും... "
സീത തന്റെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ നെഞ്ചിൽ കയ് വെച്ചു...
അവരുടെ അലർച്ച കേട്ടു കൊണ്ട് ഗൗതം ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... എല്ലാം ഒറ്റ അടിക്ക് അവസാനിപ്പിച്ചാൽ ഇവർ രക്ഷപ്പെട്ട പോലെ ആവും... വേദനിച്ചു തീരണം മനസും ശരീരവും ഒരു പോലെ...
======
"മോളെ മോൾ ഞങ്ങളെ കൂടെ കിടന്നോ... അമ്മയ്ക്ക് തലക്ക് വയ്യ... ഉറക്കിൽ എങ്ങാനും തട്ടിയാൽ അമ്മക്ക് വേദനിക്കും... "
"സാരല്ല്യ അമ്മേ... കാർത്തു മോൾ എന്റെ കൂടെ കിടന്നോട്ടെ... "
"വേണ്ട മോളെ... എന്തെങ്കിലും പറ്റിയാൽ ഞങ്ങൾക്ക് സഹിക്കില്ല... "
"അമ്മയ്ക്ക് വേദനിക്കും എങ്കിൽ ഞാൻ അമ്മമ്മേടെ കൂടെ കിടക്കാം... അമ്മയുടെ വേദന ഒക്കെ മാറിയാൽ മോളെ കെട്ടിപ്പിടിച്ചു കിടക്കാം കേട്ടോ അമ്മേ... "
"അപ്പോ മോൾ പോവാ... "
മോൾ കീർത്തിയുടെ കവിളിൽ ചുംബിച്ചു... അവൾ തിരിച്ചും മോളെ ഇറുക്കി പിടിച്ചു ചുംബിച്ചു കൊണ്ടേ ഇരുന്നു...
"അത് ശരി ഇവൾ തൊട്ട് അപ്പുറത്തെ മുറിയിൽ കിടക്കാൻ പോവാ... കാലത്ത് തന്നെ അമ്മേ എന്നും വിളിച്ചു വരികയും ചെയ്യും... അതിനാണോ ഇങ്ങനെ ഉമ്മ വെക്കുന്നെ... "
കീർത്തി മാറി അമ്മയെ നോക്കി ഒന്ന് ചിരിച്ചു... മോൾ പോയപ്പോൾ അമ്മ അടുത്ത് വന്നു അവളെ തലയിൽ തലോടി...
"ഗൗതം എങ്ങോട്ടാ അമ്മേ പോയത്... ഇത് വരെ വന്നില്ലല്ലോ... "
"അവൻ വരും നീ പേടിക്കേണ്ട മോളെ... "
അവൾ അമ്മയെ നോക്കി ഒന്ന് ചിരിച്ചു അവിടെ കിടന്നു... അമ്മ ഡോർ ചാരി വെച്ചു പോയതും കീർത്തിക്ക് ഗൗതം വരാത്ത കൊണ്ടുള്ള വിഷമം ആയിരുന്നു ഉള്ള് നിറയെ...
അവൾ എണീറ്റു വിൻഡോ വഴി പുറത്തേക്ക് നോക്കി നിന്നു... പെട്ടെന്ന് അരയിൽ ഒരു പിടിയും കഴുത്തിൽ എന്തോ തറക്കുന്നത് പോലെ തോന്നിയതും അവൾ പിടഞ്ഞു...
"പേടിച്ചു പോയോ... "
അവനെ നോക്കി ഒന്ന് ചിരിച്ചു...
"അല്ല നീ ഉറങ്ങാതെ എന്തു നോക്കി നിക്കാ ഇവിടെ... അവിടെ നോക്കിയിട്ട് ഒന്നും കാണുന്നില്ലല്ലോ... "
അവൻ അവൾ നോക്കിയ പോലെ പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു...
"ഇയാൾ വരാത്ത കൊണ്ട് കിടന്നിട്ടു ഉറക്കം വരുന്നില്ല അതാ... എവിടെ പോയതാ...? "
"ഒരു ആവശ്യം ഉണ്ടായി പോയി... അത് തീർത്തു വന്നു... "
"അല്ലേലും ഈ ആണുങ്ങൾക്ക് എപ്പോഴും രാത്രി എന്നോ പകൽ എന്നോ ഇല്ലാത്ത തിരക്കാ... കെട്ട് കഴിഞ്ഞാൽ ഇങ്ങനെ പോവാൻ ഒന്നും പറ്റില്ല കേട്ടല്ലോ... "
അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ അടുത്തേക്ക് നീങ്ങി... അവൾ പേടിച്ചു എന്ന പോലെ പിറകിൽ നീങ്ങി നിന്നു...
"കെട്ട് ഒക്കെ കഴിഞ്ഞാൽ പിന്നെ നിന്റെ അടുത്ത് നിന്നും പോവില്ല പോരെ... നിന്നെയും കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ... "
"ചീ വൃത്തികേട് പറയരുത്... "
"വൃത്തികേടോ... പലതും കെട്ട് കഴിഞ്ഞു മതി എന്നും പറഞ്ഞു എന്നെ കൊണ്ട് മാറ്റി വെപ്പിച്ചു എന്നിട്ട് ഇപ്പോൾ വൃത്തികേട് അല്ലെ... "
"അതൊക്കെ അപ്പൊഴല്ലേ... പോയി ഉറങ്ങാൻ നോക്ക്... കാലത്ത് പോകേണ്ടതല്ലേ... "
"ഇവിടെ നീ തനിച്ചല്ലേ... ഒരു കൂട്ട് ആയിക്കോട്ടേ അല്ലെ... "
"മോളെ അമ്മ കൊണ്ട് പോയി... "
"അത് ഞാൻ കണ്ടു... അത് കൊണ്ടല്ലേ നിന്റെ കൂടെ കിടക്കാൻ ഞാൻ വന്നത്... "
"ഗൗതം അമ്മ എങ്ങാനും കണ്ടാൽ നാണം കെടും... ഒന്ന് പോയേ... ഞാൻ തനിയെ കിടന്നോളാം... ബാക്കി ഒക്കെ കെട്ട് കഴിഞ്ഞു മതി... "
"എന്നാൽ പിന്നെ ഞാൻ പോവാം... പക്ഷെ ഒരേ ഒരു കിസ്സ് തന്നെ പറ്റൂ... "
"ഞാൻ തരില്ല പോയേ... "
"ഞാൻ തന്നോളാം... "
അവൻ അവൾക്ക് അരികിൽ ആയി നടക്കുന്നതിന്നു അനുസരിച്ചു അവൾ പിറകിൽ നടന്നു കൊണ്ടിരുന്നു... ചുവരിൽ തട്ടി നിന്നതും അവൾ ഒന്ന് പകച്ചു... അവൻ പുഞ്ചിരിച്ചു കൊണ്ട് അവൾക്ക് തൊട്ട് മുന്നിൽ ആയി നിന്നതും അവളുടെ തൊണ്ട വരണ്ടു... ഉമിനീര് ഇറക്കി അവൾ അവനെ നോക്കിയതും അവൻ അവളെ അധരങ്ങളെ ലക്ഷ്യം വെച്ചു പോയി...
അവൾ താഴേക്ക് കുനിഞ്ഞു കൊണ്ട് മാറി കടന്നു വന്നു ചിരിച്ചു കാണിച്ചു...
"അതൊക്കെ കെട്ട് കഴിഞ്ഞു മതി കേട്ടല്ലോ... അതിന് മുൻപ് ഇതൊന്നും എനിക്ക് ഇഷ്ടം അല്ല... "
"ആ ഇഷ്ടം അല്ലെങ്കിൽ വേണ്ട... പക്ഷെ കെട്ട് കഴിഞ്ഞാൽ ഇതിനൊക്കെ പകരം ആയി ഞാൻ നേരം പുലരുവോളം തന്നു കൊണ്ടും വാങ്ങി കൊണ്ടും ഒക്കെ ഇരിക്കും... "
"അയ്യേ... "
"അന്ന് ഇങ്ങനെ ഒന്നും പറഞ്ഞു നിന്നെക്കല്ലേ എന്റെ കീർത്തി..."
അവൻ പോയതും അവൾ ചിരിച്ചു കൊണ്ട് ബെഡിൽ ഇരുന്നു... അവനും അവളെ ഓർത്തു ഒന്ന് ചിരിച്ചു... ഇങ്ങനെ പേടിച്ചു നിന്നാൽ കെട്ട് കഴിഞ്ഞാൽ എന്തു സംഭവിക്കും എന്ന് കണ്ടറിയാം...
കാലത്ത് അവൻ ഓഫിസിൽ പോകാൻ നേരം അവളെ അടുത്ത് ചെന്നു ടാബ്ലറ്റ് പോലും കഴിപ്പിച്ചു കൊണ്ട പോയത്... അവൾക്കും അവൻ പോയപ്പോൾ ഒരു വിഷമം തോന്നി... മോളെ കൂടെ ഇരുന്നു കളിച്ചു അവൾ അവൻ വരുന്നതും നോക്കി ഇരുന്നു...
അവൻ ഓഫീസിൽ നിന്നും വരുന്ന കണ്ടപ്പോൾ തന്നെ അവളെ മുഖം വിടർന്നു... അവളെ നോക്കി അച്ഛനും അമ്മയും പരസ്പരം ചിരിച്ചു... അവൻ വന്നതും കാർത്തു മോളെ കവിളിൽ ഉമ്മ വെച്ചു അവളെ കവിളിലും ഉമ്മ വെച്ചു... അവൾ ഞെട്ടി അമ്മയും അച്ഛനും ഉള്ള ഭാഗം നോക്കി ഒന്ന് ഇളിച്ചു...
അവനും അപ്പോഴാണ് അവരെ കണ്ടത്... അവൻ അവരെ അടുത്തേക്ക് ചെന്നു രണ്ടാളെയും കെട്ടിപ്പിടിച്ചു...
"ഒരു ഹാപ്പി ന്യൂസ് ഉണ്ട്... ഈ വർഷത്തെ ബിസിനെസ് മാൻ അവാർഡ് എനിക്കാ... നമ്മുടെ കമ്പനി ആണ് മുന്നിൽ... എല്ലാം കൊണ്ടും... ഈ സൺഡേ ഫ്രണ്ട്സിനെ എല്ലാരേയും ട്രീറ്റ് ചെയ്യാം എന്നും ഏറ്റു... "
"അങ്ങനെ ആണെങ്കിൽ അന്ന് നിങ്ങളെ കല്യാണം കൂടി നടത്താം... ഫങ്ക്ഷൻ അന്ന് രാത്രിയും... "
"താങ്ക്സ് അച്ഛാ... ഞാൻ ഇത് എങ്ങനെ അങ്ങോട്ടു പറയും എന്ന് കരുതി ഇരിക്കുകയായിരുന്നു... "
അത് കേട്ടു അവർ ചിരിച്ചു എങ്കിലും ഗൗതം കീർത്തിയെ നോക്കി ഓകെ ആണോ എന്ന് ചോദിച്ചു... അവൾ അവന് ഒരു പുഞ്ചിരി കൊടുത്തു മുറിയിലെക്ക് ചെന്നു... അത് കണ്ടു അമ്മയ്ക്കും അച്ഛനും ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് അവളെ പിന്നാലെ പോയി...
"എന്താടോ... ഞാൻ ചോദിച്ചത് ഒക്കെ തരണം എന്ന് ഓർത്ത് ആണോ ഈ പേടി... "
"എനിക്ക് പേടി ഒന്നും ഇല്ല... എനിക്ക് അവരെ ഒക്കെ നോക്കാൻ ഒരു ചമ്മൽ... "
"എങ്കിൽ നീ ഫസ്റ്റ് നൈറ്റ് ഒക്കെ കഴിഞ്ഞാൽ എങ്ങനെ മുറിയിൽ നിന്നും പുറത്തേക്ക് വരും... "
"അയ്യേ... എന്തൊക്കെയാ ഈ പറയുന്നത്... "
"പറയില്ല പ്രവർത്തിക്കും പോരെ... പിന്നെ നാളെ സ്റ്റിച് എടുത്തു വരുന്ന വഴി തനിക്ക് വേണ്ടത് എല്ലാം വാങ്ങാം കേട്ടോ... അപ്പോ കാലത്ത് റെഡി ആയി നിക്കണം കേട്ടോ... "
അവൻ പോയപ്പോ തന്നെ അവൾ അടുക്കളയിൽ ചെന്നു...
"ചായ ഒക്കെ ഞാൻ ഉണ്ടാക്കി... നീ ഇനി അടുക്കളയിൽ വന്നു ചൂട് കൊള്ളാൻ നിക്കാതെ മോളെ കൂടെ എങ്ങാനും ചെല്ല് മോളെ... "
"അമ്മേ ഈ കല്യാണം എന്നൊക്കെ പറയുന്നത് ഒരു ടെൻഷൻ പിടിച്ച പനി തന്നെയാ അല്ലെ... ഇപ്പോൾ തന്നെ എനിക്ക് പേടി ആവുന്നു... "
"അതൊക്കെ മോളെ തോന്നൽ ആണ്... മനസ് അറിഞ്ഞു സ്നേഹിക്കാനും മനസിൽ ആകാനും ഒരാളെ കിട്ടുക എന്ന് വെച്ചാൽ അതൊരു ഭാഗ്യം അല്ലെ മോളെ... അതിനൊക്കെ ഇങ്ങനെ പേടിക്കാൻ നിന്നാലോ... അവൻ കേൾക്കണ്ട കളിയാക്കി കൊല്ലും... "
അവൾ അമ്മയെ നോക്കി ചിരിച്ചു... ശരിയാണ് എന്റെ ജീവിതത്തിൽ എന്നെ മനസ് അറിഞ്ഞു സ്നേഹിക്കാൻ വരുന്ന ആൾ തന്നെയാണ് ഗൗതം... അവൾ അവനെ ഓർത്ത് പുഞ്ചിരിച്ചു കൊണ്ട് പലതും ആലോചിച്ചു...
"കീർത്തി റെഡി ആയോ... പെട്ടെന്ന് വാ... അവിടെ നിന്നും ഇറങ്ങിയിട്ട് വേണം എല്ലാ ഇടത്തും കയറാൻ... "
അവൾ ഇറങ്ങി വന്നതും അവൾക്ക് പിന്നാലെ അമ്മയും അച്ഛനും ഇറങ്ങി വന്നു...
"അന്ന് കണ്ട ആളെ അല്ലല്ലോ... ഒരുപാട് മാറിപ്പോയി... "
നഴ്സ് പറയുമ്പോ അവൾ ചിരിച്ചു കൊടുത്തു... എന്നെ മാറ്റിയത് എനിക്ക് കിട്ടിയ അച്ഛനും അമ്മയും പിന്നെ എന്റെ എല്ലാം എല്ലാം ആയ ഗൗതമും കൂടി ആണ്...
അവിടെ നിന്നും ഇറങ്ങി അവർ പോയത് അന്ന് പോയ അതേ മാളിൽ ആണ്... ഇറങ്ങിയതും അവൾ ശ്വാസം പിടിച്ചു വെച്ചു അവനെ നോക്കി...
ഗൗതം അവളെ മുഖം കണ്ടു ചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു അവളെ കയ്യും പിടിച്ചു നടന്നു... അത് കണ്ടു അച്ഛനും അമ്മയും ഒപ്പം കാർത്തു മോളും ചിരിച്ചു...
"അന്ന് എന്നെ നെണ്ട് ഇറുക്കി പിടിക്കും പോലെ പിടിച്ചു കൊണ്ടാ വന്നത്... ഇന്ന് ഇത്തിരി മയം ഒക്കെ ഉണ്ട്... പേടി ഒക്കെ മാറിയോ ആവോ... "
"കുറച്ചു മാറി... "
അവൾ അതും പറഞ്ഞു എല്ലാരേം നോക്കി ഒന്ന് ചിരിച്ചു... ഡ്രസ്സ് വാങ്ങാൻ പോലും അറിയാതെ ഉള്ള ആ നിൽപ്പ് കണ്ടു ഗൗതം തന്നെ അവൾക്ക് എല്ലാം സെലക്ട് ചെയ്തു കൊടുത്തു...
അവൾക്ക് തനിക്ക് ഇതിനൊക്കെ അർഹത ഉണ്ടോ എന്ന് പോലും തോന്നിപ്പോയി...
ഈ കാണിക്കുന്ന സ്നേഹത്തിനു പകരം ആയി ഞാൻ എന്ത് കൊടുക്കും എന്ന് പോലും അവൾ ചിന്തിച്ചു പോയി...
അവൾ അവനെ തന്നെ നോക്കി നിന്നു... വണ്ടിയിലും കീർത്തി തന്നെ നോക്കി ഇരിക്കുന്നത് ഗൗതം ശ്രദ്ധിക്കുകയായിരുന്നു... അവൾ ആണെങ്കിൽ അവൻ നോക്കുന്നു എന്ന് കാണുമ്പോ മറ്റു എങ്ങോട്ടോ നോക്കി കളയും... ഗൗതം ചിരിച്ചു കൊണ്ട് അവളെ ഇടക്ക് ഇടക്ക് നോക്കാൻ തുടങ്ങി... അവൾ പിന്നെ ആ വഴിയെ നോക്കിയില്ല...
കാറിൽ നിന്നും ഇറങ്ങി അവൾ നേരെ പോയത് അടുക്കളയിൽ ആണ്... അച്ഛനും അമ്മയ്ക്കും മോൾക്കും ചായ കൊടുത്തു അവൾ ഗൗതമിനുള്ളത് ആയി മുറിയിൽ ചെന്നു... അവൻ അവളെ വരവ് കാത്തിരുന്നത് പോലെ മുന്നിൽ ചെന്നു കയ്യും കെട്ടി നിന്നു...
"ചായ തരാൻ വന്നതാ... "
അവൾ അതും അവന് നേരെ നീട്ടി നിന്നു... അവൻ അത് വാങ്ങി ടേബിളിൽ വെച്ചു...
"ഇനി അത് ചാടി എന്നെ നാണം കെടുത്തും... "
അവൾ അവനെ നോക്കി ആ പറഞ്ഞത് മനസ്സിൽ ആവാതെ തിരിഞ്ഞു നടന്നു... അപ്പോഴേക്കും അവൻ അവളെ കയ്യിൽ പിടിച്ചു നിർത്തി...
"ഇപ്പോൾ മനസ്സിൽ ആയോ... ഞാൻ പിടിച്ചാൽ നീ അത് ചാടി നാറ്റിക്കും അതാ ആദ്യം തന്നെ അത് ഒഴിവാക്കിയെ... "
"എന്ത്...? "
"അത് എന്തോ ആവട്ടെ... മോൾ എന്തായിരുന്നു ഒരു നോട്ടം എന്റെ കണ്ട്രോൾ കളയാൻ ആയിട്ട്... "
"ഞാൻ നോക്കി എന്നോ...? എപ്പോ...? "
അവൻ അവളെ ഒരു ചിരിയോടെ പിടിച്ചു നിർത്തി അവളെ കഴുത്തിൽ മുഖം കൊണ്ട് പോയി... അവന്റെ ചുണ്ടുകൾ കഴുത്തിൽ പതിഞ്ഞതും അവൾ പൊള്ളിപിടഞ്ഞു മാറി...
"എന്നെ ഇന്ന് മുഴുവനും നീ ശ്രദ്ധിക്കുകയായിരുന്നു... അപ്പോ തന്നെ തോന്നിയതാ ഇത് തരാൻ... "
"ഞാൻ നോക്കിയത് അത് ഒന്നുമല്ല... ഇയാൾ ഈ തരുന്ന സ്നേഹത്തിനു യോഗ്യത ഉണ്ടോ എനിക്ക്... അതിനൊക്കെ പകരം ആയി എന്റെ കയ്യിൽ ഒന്നും തരാൻ ഇല്ല... "
"എനിക്ക് നിന്റെ ഈ സ്നേഹം പതിനായിരം ഇരട്ടി ആയി തന്നാൽ മതി... പിന്നെ... "
"പിന്നെ... "
"നിന്നെയും... "
അവൻ അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു പറഞ്ഞതും അവൾ അവനെ തന്നെ നോക്കി...
"തരും ഞാൻ... എന്റെ സ്നേഹം പതിനായിരം ആയിട്ട് അല്ല അതിലും ഇരട്ടി ആയി... പിന്നെ സഹിക്കാൻ പറ്റുന്നില്ല എന്ന് പറയാതെ ഇരുന്നാൽ മതി... "
"മതി... നിന്നെ പോലെ ഒരു പെണ്ണിനെ കിട്ടാൻ ഞാൻ എന്ത് പുണ്യം ആണാവോ ചെയ്തേ... "
"ഞാൻ ആണ് പുണ്യം ചെയ്തത്... എവിടെയോ കഴിയുന്ന എന്നെ ഇവിടെ സ്നേഹം വാരി കോരി തരുന്ന നിങ്ങളെ ഒക്കെ അടുത്ത് എത്തിച്ചു... എന്റെ അച്ഛന്റെ പ്രാർത്ഥന കൊണ്ടാവും... "
അവൾ കണ്ണും നിറച്ചു അവനെ നോക്കി പുഞ്ചിരിച്ചു... അവന്റെ ചുണ്ടുകൾ അവളുടെ കണ്ണ് നീര് തുള്ളി ഒപ്പി എടുത്തതും അവൾക്ക് അതൊന്നും സഹിക്കാൻ ആയില്ല...
അവന്റെ നെഞ്ചിൽ വീണു പൊട്ടി കരയുന്ന കണ്ടു അവന് തന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു...
"നിന്റെ ഈ കണ്ണീർ കാണുന്നത് എനിക്ക് ഇഷ്ടം അല്ലെന്ന് ഞാൻ പറഞ്ഞത് അല്ലെ... കീർത്തി നീ എന്തിനാ ഇപ്പോൾ കരയുന്നത്... "
"സന്തോഷം കൊണ്ട്... "
"അത് ശരി... സന്തോഷം വന്നാൽ ഇങ്ങനെ ഉള്ള കരച്ചിൽ ആണെങ്കിൽ സങ്കടം വന്നാൽ എന്താവോ എന്തോ... "
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞതും അവൾ അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി അവനെ നോക്കി ഒന്ന് ചിരിച്ചു
"അതെ ഞാൻ പോവാ... ആ ചായ തണുത്തു കാണും വേറെ എടുക്കാം... "
അവൾ ആ കപ്പ് വാങ്ങി ചായ കുടിച്ചു കപ്പ് തിരിച്ചു കൊടുത്തതും അവളെ നെറ്റിയിൽ ചുംബിച്ചു... അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി പെട്ടെന്ന് തന്നെ പുറത്തേക്ക് വന്നു...
അമ്മയും അച്ഛനും മുന്നിൽ നിൽക്കുന്ന കണ്ടു അവൾ ഒന്ന് നിന്നു... അവരെ നോക്കി വേണോ വേണ്ടയോ എന്ന പോലെ ഒന്ന് ചിരിച്ചു... പിന്നാലെ വന്ന ഗൗതം അവളെ പോലെ അവരെ നോക്കി നിന്നു കൊണ്ട് ഒന്ന് ഇളിച്ചു കൊടുത്തു...
"ഇവൻ കെട്ടിന് മുന്നേ വല്ലതും ഒപ്പിക്കും എന്നാ തോന്നുന്നേ... "
"എന്തൊക്കെ ആയിരുന്നു പെണ്ണ് കേട്ടില്ല... പെണ്ണുങ്ങൾ ഒന്നും ശരിയല്ല... എല്ലാം ഓന്ത് പോലെ ആണെന്നും വേറെ എന്തൊക്കെ ആയിരുന്നു വിളിച്ചു കൂവി നടന്നത്... ഇപ്പോൾ അവളെ ഒരു ചായ കൊണ്ട് വന്നാൽ പോലും വിടില്ല അല്ലെ... "
"അമ്മേ... ഒരേ ഒരു കിസ്സ് മാത്രേ കൊടുത്തിട്ട് ഉള്ളൂ... അതിനാണോ ഇങ്ങനെ ഒക്കെ... "
കീർത്തി ഞെട്ടി കൊണ്ട് അവനെ തിരിഞ്ഞു നോക്കി... അമ്മയും അച്ഛനും ചിരിക്കുന്ന കണ്ടു അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പോയി...
ഫുഡ് കൊടുക്കുമ്പോൾ എല്ലാം ഗൗതം അവളെ തന്നെ നോക്കി ഇരുന്നു... ആര് ചുമച്ചിട്ടും കാര്യം ഇല്ലാത്തോണ്ട് അമ്മയും അച്ഛനും ആ ജോലി നിർത്തി...
"ചാച്ചാ ഫുഡ് കഴിക്ക്... അമ്മയെ പിന്നെ നോക്കാം... "
ഗൗതം ഞെട്ടി മോളെ നോക്കി വേണ്ടായിരുന്നു എന്ന് പറഞ്ഞു... അവൾക്കും അവനെ നോക്കാതെ ഇരിക്കാൻ ആയില്ല... അവരെ ആ നോട്ടം കൊണ്ട് ബാക്കി ഉള്ളവർ ഒന്നും കഴിച്ചു പോയത് ഒന്നും രണ്ടാളും അറിഞ്ഞില്ല...
"ചാച്ചാ... ഫുഡ് തീർന്നു... എണീറ്റെ നമുക്ക് ടീവി വെക്കാം... "
അവളും എല്ലാം എടുത്തു ഒന്ന് ചിരിച്ചു കൊണ്ട് അടുക്കളയിൽ ചെന്നു...
"മോൾക്ക് ഇന്ന് ഈ ചാച്ചന്റെ കൂടെ ഉറങ്ങാം... "
"അത് എന്തിനാ... "
"അതൊക്കെ ഉണ്ട് മോൾ വാ... കീർത്തി മോൾ ഇന്ന് എൻറെ കൂടെയാട്ടോ... "
മുറിയിൽ എത്തിയതും അവളെ പിടിച്ചു ബെഡിൽ ഇരുത്തി...
"എന്തോ കള്ള ലക്ഷണം ഉണ്ടല്ലോ ചാച്ചാ... "
"പോടീ ഒന്നും ഇല്ല... അല്ല മോളെ നിന്റെ അമ്മ ഇല്ലേ എന്നെ പറ്റി വല്ലതും പറയാറുണ്ടോ... "
"അതാണോ... ചൂടൻ ആണെന്ന് പറഞ്ഞുവല്ലോ... "
"അത് അന്നല്ലേ... ഇപ്പോൾ എന്താ പറയാറ്... "
"എന്റെ ദൈവം ആണ് ചാച്ചൻ എന്ന് ഇന്നലെ കൂടി എന്നോട് പറഞ്ഞു... ദൈവം ഒന്നും മിണ്ടില്ലല്ലോ... പിന്നെന്താ ചാച്ചൻ ദൈവം ആണെന്ന് പറഞ്ഞത്...? "
"ഓഹ് അതാണോ ഇപ്പോൾ കാര്യം... പിന്നെന്താ പറയാറ്... "
"ഇതിനാണ് അല്ലെ എന്നെ കൊണ്ട് വന്നേ... "
"അതൊന്നും അല്ല... അമ്മ വന്നേൽ പിന്നെ നീ എന്റെ കൂടെ കിടക്കാർ ഇല്ലല്ലോ... എന്റെ മോളെ കൂടെ കിടക്കാൻ എനിക്കും ഉണ്ടാവില്ലേ ആഗ്രഹം... "
മോളെയും കെട്ടിപ്പിടിച്ചു അവൻ കിടന്നു...അവളെ കവിളിൽ ഉമ്മ വെച്ചു അവനും ഉറക്കിൽ വീണു...
ഉള്ള രണ്ട് ദിവസം എങ്ങനെ നീക്കി എന്ന് അവന് തന്നെ അറിയില്ല... എപ്പോഴും അവളെ കണ്ടു കൊണ്ടിരിക്കാന് തോന്നി... അവൾക്കും ഏതു നേരവും അവനെ കണ്ടു കൊണ്ട് ഇരിക്കാൻ തോന്നും... ആ ദിവസത്തിന് വേണ്ടി ഉള്ള കാത്തിരിപ്പ് ഒരുപാട് കാലം ഉള്ളത് പോലെ തോന്നി...
ഇന്നാണ് ആ ദിവസം... കീർത്തി ഇനി ഗൗതമിനു സ്വന്തം...കീർത്തി മോളെ റെഡി ആക്കി അവളെ കവിളിൽ ഉമ്മ വെച്ചു കെട്ടിപ്പിടിച്ചു...
അവനും റെഡി ആയി താൻ കെട്ടാൻ പോകുന്ന താലി എടുത്തു അതിൽ ചുംബിച്ചു... ഇനി ഇത് നിന്റെ കഴുത്തിൽ നിന്നും തിളങ്ങി നിൽക്കും...
"ചാച്ചാ... റെഡി ആയോ... "
മോളെ ചോദ്യം കേട്ടു അവൻ തിരിഞ്ഞു നോക്കി... മോളെ ഭംഗിയിൽ ഒരുക്കിയത് കണ്ടു അത് കീർത്തി ആണെന്ന് അവന് മനസിൽ ആയി...
"അമ്മ റെഡി ആയോ...? "
"ഇല്ല ഇപ്പോൾ ആവും... ഞാൻ എങ്ങനെ ഉണ്ട്... "
"ഉണ്ടെന്ന് ചോദിച്ചാൽ വല്ല ചെക്കനെയും അവിടുന്ന് കിട്ടുവാണേൽ കെട്ടിച്ചു കൊടുക്കാം... അത്രക്ക് കളർ ആയിട്ടുണ്ട്... "
"സോപ്പ്... "
അവൻ മോളെ പിടിച്ചു കവിളിൽ ചുംബിച്ചു കൊണ്ട് എടുത്തു വട്ടം കറക്കി...
"ആഹാ നീ ഇവിടെ മോളെ കളിപ്പിച്ചു നില്ക്കാ... എല്ലാരും റെഡി ആയി മോനെ വാ... "
അവൻ മോളെയും കൊണ്ട് വന്നതും കീർത്തി സാരിയും ഉടുത്തു അമ്മയുടെ അടുത്ത് നിക്കുന്ന കണ്ടു അവൻ കണ്ണും തള്ളി നിന്നു...
"അവളെ തന്നെയാ കെട്ടാൻ പോകുന്നെ...ബാക്കി നോട്ടം ഒക്കെ കെട്ട് കഴിഞ്ഞു മതി... മുഹൂർത്തം തെറ്റും... "
അച്ഛൻ അതും പറഞ്ഞു പോയപ്പോ രതീഷ് ചിരിച്ചു ചിരിച്ചു പരുവം ആയി... അവൻ കാലിൽ ഒരു ചവിട്ട് കൊടുത്തു നിർത്താൻ കാണിച്ചു...
"എന്തോന്നാടാ ഇത്... നീ ഒരു പെണ്ണിനെ കണ്ണും മിഴിച്ചു നോക്കുന്നത് ഞാൻ ആദ്യായിട്ട് ആണ് കാണുന്നെ... "
"കുറച്ചു മിനിറ്റ് കഴിഞ്ഞാൽ അവൾ എന്റെ ഭാര്യ ആണ്... അല്ലാതെ ഏതോ പെണ്ണൊന്നും അല്ല... "
"ഓഹ് സമ്മതിച്ചു... അതിന്റെ ഒരു ഗതി... നിന്നെ ഒക്കെ എങ്ങനെ സഹിക്കാൻ ആണാവോ എന്തോ... "
രതീഷ് നെഞ്ചിൽ കയ് വെച്ചു പറഞ്ഞതും വീണ്ടും ഒന്ന് കൂടി കൊടുത്തപ്പോൾ അവൻ സൈലന്റ് ആയി...
അമ്പല നടയിൽ എത്തിയതും അവൾ അച്ഛന്റെയും അമ്മയുടെയും കാലിൽ വീണു... അനുഗ്രഹം ഒക്കെ വാങ്ങി ഗൗതമിന്റെ കാലിൽ വീണതും അവൻ പിന്നിലേക്ക് പോയി...
"എന്താ കീർത്തി ഈ കാണിക്കുന്നേ... "
അവൻ അവളെ പിടിച്ചു നിർത്തി... അവൾ ഒന്ന് പുഞ്ചിരിച്ചു അവനെ നോക്കി... പക്ഷെ അവളെ കണ്ണ് നിറഞ്ഞു വന്നിരുന്നു...
തിരുമേനി താലി പൂജിച്ചു അവന് കൊടുത്തതും മുന്നിൽ ആയി നിക്കുന്ന അവളെ ഒന്ന് നോക്കി... അവളെ കണ്ണുകൾ അനുസരണ ഇല്ലാതെ അപ്പോഴും ഒഴുകി കൊണ്ടിരുന്നു... അത് സന്തോഷം കൊണ്ട് ഉള്ളതായിരുന്നു...
"കെട്ടിക്കോ മോനെ... "
അച്ഛൻ പറഞ്ഞതും അവൻ താലി അവളെ കഴുത്തിൽ കെട്ടുമ്പോൾ എല്ലാം അവൾ പ്രാർത്ഥനയോടെ കണ്ണും അടച്ചു ദേവിയുടെ മുന്നിൽ കയ് കൂപ്പി... എന്നിൽ നിന്നും അടർത്തി എടുക്കരുത് എന്ന് മാത്രം ആയിരുന്നു അവൾക്ക് പ്രാർത്ഥിക്കാൻ ഉള്ളത്...
അവളെ ആ മുഖം നോക്കി അവൻ നിന്നു... കണ്ണുകൾ എടുക്കാൻ പറ്റാത്ത പോലെ...
അവൾ അവന് നേരെ മാല ഇട്ടതും അവനും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ കഴുത്തിൽ ഇട്ടു കൊടുത്തു... അവൾ ഒരുപാട് നേരം ആ ദേവിയെ പ്രാർത്ഥിച്ചു നിന്നു... ഇതിന് മാത്രം എന്താവും ഇവൾക്ക് പ്രാർത്ഥിക്കാൻ ഉള്ളത് എന്ന പോലെ അവളെ നോക്കി ഗൗതം നിന്നു...
അവൾ വീണ്ടും അച്ഛനെയും അമ്മയെയും കാലിൽ വീണു അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു...
"മോൾ ഇനി കരയാൻ പാടില്ല... എപ്പോഴും ചിരിക്കുന്ന മുഖവും ആയി വേണം നിൽക്കാൻ... "
"ഇല്ല അമ്മേ ഇനി ഞാൻ കരയില്ല... ആരോരും ഇല്ലാത്ത എനിക്ക് ഇങ്ങനെ ഒരു ജീവിതം കിട്ടിയ സന്തോഷം കൊണ്ടാ അമ്മേ എന്റെ കണ്ണ് നിറഞ്ഞത്... "
വീട് എത്തിയപ്പോ അമ്മ ഇറങ്ങി നിലവിളക്ക് എടുത്തു വന്നതും രണ്ട് പേരും ഒരുമിച്ചു വലത് കാൽ എടുത്തു വെച്ചു അകത്തേക്ക് കയറി... രണ്ട് പേരെയും ഒരുമിച്ചു ഇരുത്തി അമ്മ മധുരം കൊടുത്തതും അവൻ കടിച്ചതിന്റെ ബാക്കിയിൽ നിന്നും അവളും കടിച്ചു എടുത്തു...
"അതേ... ഈ ദൈവം ഇന്ന് പലതും ചോദിക്കും... തന്നെക്കണം കേട്ടോ... "
അവൾ ഞെട്ടി കൊണ്ട് അവനെ നോക്കിയതും അവൻ കണ്ണ് ഇറുക്കി കാണിച്ചു... എന്തോ ഓർത്ത പോലെ മോളെ നോക്കിയപ്പോൾ അവൾ ഇളിച്ചു കൊണ്ട് അടുത്ത് തന്നെ ഇരുന്നു സ്വീറ്സ് കഴിക്കാ...
ഫുഡ് ഒക്കെ ഒരുമിച്ചു ഇരുന്നു തന്നെ കഴിച്ചു... അപ്പോഴും അവന്റെ നോട്ടം അവളിൽ ആയോണ്ട് രതീഷ് ഓരോന്ന് പറഞ്ഞു നന്നായി ഇളിച്ചു കൊടുത്തു...
ഗൗതം നൈറ്റ് വേണ്ട പ്രോഗ്രാമിന് ഉള്ള തിരക്കിൽ ആണ്... ഒപ്പം അച്ഛനും ഫ്രണ്ട്സും കാർത്തു മോളും ഉണ്ട്... കീർത്തി അകത്ത് ഇരുന്നു താലിയിൽ തന്നെ നോക്കി... അതിൽ ഒരു ചുംബനം കൊടുത്തു കഴുത്തിൽ തന്നെ വെച്ചു...
"മോൾ പോയി കുളിച്ചു റെഡി ആയി വാ... അവന്റെ ഫ്രണ്ട്‌സ് ഒക്കെ ഇപ്പോൾ വരും... "
"ഫ്രണ്ട്‌സ് എന്നൊക്കെ പറയുമ്പോ ഒരുപാട് പേര് ഉണ്ടാവോ അമ്മേ... എനിക്ക് എന്തോ അവരെ ഒക്കെ മുന്നിൽ നിക്കാൻ ഒരു പേടി പോലെ... "
"അതൊന്നും മോൾ പേടിക്കണ്ട... അവൻ ഒന്ന് പരിചയപ്പെടുത്തി നിന്നെ ഇങ്ങ് വിട്ടോളും... കൂടുതൽ നേരം ഒന്നും അവൻ നിന്നെ അവരെ മുന്നിൽ നിർത്തിക്കില്ല... അവനും അതൊന്നും ഇഷ്ടം അല്ല... "
അത് കേട്ടപ്പോൾ അവൾക്ക് ഒന്ന് ആശ്വാസം ആയി... അവൾ കുളിച്ചു തന്റെ നെറ്റിയിൽ നോക്കി... അവൻ ചാർത്തിയ കുങ്കുമം മാനു പോയി... അവൾ ആദ്യം തന്നെ അത് എടുത്തു കയ്യിൽ വെച്ചതും ഗൗതം തന്നെ അതിൽ തൊട്ട് അവളെ നെറുകിൽ വെച്ചു...
"താൻ ദാ ഈ സാരി എടുത്താൽ മതി... വയർ ഒന്നും പുറത്തേക്ക് കാണിക്കല്ലേ... കോഴിത്തരം ഒന്നും ഇല്ലേലും അതൊക്കെ കണ്ടാൽ ആരായാലും നോക്കി പോകും... "
അവൻ പറയുന്ന കേട്ടു അവൾ വയർ നോക്കിയതും പെട്ടെന്ന് തന്നെ സാരി പിടിച്ചു വയർ പൊത്തി... അവന്റെ കയ് അവിടെ പതിഞ്ഞതും അവൾ നാണം കൊണ്ട് തലയും താഴ്ത്തി നിന്നു... അവൻ കയ് മാറ്റി അവളെ നോക്കി ഒന്ന് ചിരിച്ചു...
"ഇപ്പോൾ തൊട്ടാൽ പണി പാളും... "
അവളും അവന് ഒന്ന് ചിരിച്ചു കൊടുത്തു സാരിയും കൊണ്ട് മുറിയിൽ പോയി... ഗൗതം റെഡി ആയി ചെന്നതും ഫ്രണ്ട്സിനെ ഒക്കെ വരവേറ്റു... ഒപ്പം അച്ഛനും മോളും ഒക്കെ ഉണ്ട്...
കീർത്തി ആണെങ്കിൽ ഒരുപാട് ആണുങ്ങളെ മുന്നിൽ എങ്ങനെ ചെന്നു നിൽക്കും എന്നും കരുതി ടെൻഷൻ അടിച്ചു ഇരിപ്പ് ആണ്... അവർ എന്തെങ്കിലും ചോദിച്ചാൽ ഞാൻ എങ്ങനെ ആൻസർ കൊടുക്കും എന്നൊക്കെ ചിന്തിച്ചു വെള്ളം ഒക്കെ എടുത്തു കുടിക്കുന്ന കണ്ടു അമ്മ ഒന്ന് ചിരിച്ചു
"കീർത്തി വാ... അവരെ ഒക്കെ ഒന്ന് പരിചയപ്പെടാം... "
അത് കേട്ടതും കീർത്തി ചാടി എണീറ്റു അവനെ ദയനീയമായി നോക്കി...
"അവൾ അല്ലെങ്കിൽ തന്നെ പേടിച്ചാ നിൽപ്പ്... വേഗം വിട്ടേക്കണം... "
"അയ്യേ ഇവൾക്ക് ഇതിനും പേടി ആണോ...? "
"അവൾ ഇത്രയും ആണുങ്ങളെ ഒന്നും ഒരുമിച്ചു ഇതേ വരെ കണ്ടിട്ടില്ലല്ലോ മോനെ അതാ... "
"ജസ്റ്റ് ഒന്ന് പരിചയപ്പെട്ടു വരാം... ഞാൻ ഇല്ലേ പിന്നെന്താ... "
അവൾ ഒന്നും പറയാതെ അവന്റെ കൂടെ നടന്നതും ഓരോരോ ആണുങ്ങളെ കാട്ടി പേര് പറയുമ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു...
"ഇങ്ങനെ ഒക്കെ നാടൻ പെണ്ണിനെ കിട്ടാൻ ഇവളെ ആ നാട്ടിൽ പോണം... കുട്ടിക്ക് വല്ല ഫ്രണ്ട്സും ഉണ്ടെങ്കിൽ പറയണം കേട്ടോ... "
അവൾ ഗൗതമിനെ നോക്കി ഒന്ന് ഇളിച്ചു...
"നാട്ടിൽ പോയിട്ട് ഇവളെ വീട്ടിൽ തന്നെ ഉണ്ട്... പക്ഷെ സ്വഭാവം ഏഴു അയലത്തെക്ക് അടുത്തിട്ടില്ല... അത് കൊണ്ട് മക്കൾ അത് വിട്ടേക്ക്... "
"നിനക്ക് വഴിയിൽ നിന്നും കിട്ടി എന്നല്ലേ പറഞ്ഞത്... "
"എനിക്കായ് വേണ്ടി മാത്രം അവൾ എന്റെ മുന്നിൽ വന്നതാ... എന്റെ പെണ്ണായി ജീവിക്കാൻ... അതിന് വേണ്ടി ദൈവം എന്റെ കണ്മുന്നിൽ എത്തിച്ചു... "
അവന്റെ ആ വാക്ക് നെഞ്ചിൽ തറച്ച പോലെ അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
"വാ ഫുഡ് കഴിക്കാം... "
അച്ഛൻ പറഞ്ഞതും അവൾ അവനെ നോക്കി ഞാൻ പോട്ടെ എന്ന് ചോദിച്ചു... ആ സമ്മതം കിട്ടിയതും അവൾ ഒരു പുഞ്ചിരിയോടെ അകത്തേക്ക് നടന്നു...
"ഹോ എന്റെ അമ്മേ... അവരെ മുന്നിൽ ഇനിയും കുറച്ചു നേരം കൂടി നിന്നാൽ ഞാൻ ശ്വാസം മുട്ടി ചത്തു പോകും ആയിരുന്നു... "
"അവന്റെ ഭാര്യ ആണ് നീ... നീ ഇങ്ങനെ ആണെങ്കിൽ അവന് നിന്നെയും കൊണ്ട് ഒരിടത്തും പോകാൻ പറ്റില്ലല്ലോ... ഇതൊക്ക ആദ്യം ആയത് കൊണ്ട് അവൻ ക്ഷമിച്ചത് ആവും... മോൾ ഇതൊക്കെ ഒന്ന് പഠിക്കുന്നത് നല്ലതാ... "
അവൾ വീണ്ടും ടെൻഷൻ അടിച്ചു ഇരുന്നു... ഇതൊക്കെ പെട്ടെന്ന് ശരിയാവോ... അല്ലെങ്കിൽ ഗൗതം എന്നെ വെറുക്കുമോ...
"കീർത്തി അവരൊക്കെ ഇറങ്ങാൻ പോവാ... നീ വാ... "
അവൾ വീണ്ടും പേടിച്ചു കൊണ്ട് അവന്റെ പിന്നാലെ പോയി...
"പേടി ഉണ്ടോ കീർത്തി... നിന്നെ ഇങ്ങനെ നിർത്താൻ എനിക്കും താല്പര്യം ഉണ്ടായിട്ട് അല്ല കേട്ടോ... നമ്മുടെ ഗസ്റ്റ് അല്ലെ അവർ... അപ്പോ അതിന്റെതായ മര്യാദ കൊടുക്കണ്ടേ... "
"എനിക്ക് അറിയാം ഗൗതം... പക്ഷെ ആരോടും അതികം സംസാരിച്ചു ശീലം ഇല്ലാതെ കൊണ്ട് എന്തെങ്കിലും അബദ്ധം പറയോ എന്നൊക്കെ ഒരു പേടി അത്രയേ ഉള്ളൂ... "
"എന്നൽ അതൊക്കെ ഇപ്പോൾ തുടങ്ങിക്കോ... പതിയെ എല്ലാം ഞാൻ തന്നെ ശരിയാക്കി എടുത്തോളാം... "
അവൻ അവളെ തോളിൽ കയ്യിട്ടു പിടിച്ചു ചേർത്ത് നിർത്തിയപ്പോ തന്നെ അവളിൽ ആത്മവിശ്വാസം തോന്നി... അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവരെ അടുത്ത് നിന്നു...
"അല്ല ഇവനോട് മാത്രേ സംസാരിക്കൂ... ഞങ്ങളോട് ഒന്നും മിണ്ടില്ലേ... "
"എന്നോട് എന്തെങ്കിലും ചോദിച്ചാൽ അല്ലെ എനിക്ക് എന്തെങ്കിലും പറയാൻ കിട്ടൂ... ഇതിപ്പോ എന്നെ കണ്ടപ്പോൾ എന്റെ പേര് പോലും ഇദ്ദേഹത്തിന്റെ അടുത്ത് അല്ലെ ചോദിച്ചെ... "
"ഇവൻ പറഞ്ഞത് മിണ്ടാപൂച്ച ആണെന്നാ... അത് കൊണ്ട... ഇപ്പോഴല്ലേ മനസ്സിൽ ആയെ ഇവനെ ഒക്കെ നേരിടാൻ ഉള്ള മിടുക്ക് കുട്ടിക്ക് ഉണ്ടെന്ന്... "
കീർത്തി ചിരിച്ചു കൊണ്ട് അവനെ നോക്കി...
"ഡാ ഞാൻ ഒരു ഭീകരൻ ആണെന്ന് ഒന്നും പറഞ്ഞു കൊടുത്തെക്കല്ലേ... പിന്നെ എല്ലാം പാലും വെള്ളത്തിൽ ആവും... "
"അമ്മേ മോൾക്ക് ഉറക്കം വരുന്നൂ... "
കാർത്തു മോൾ അവളെ കയ് പിടിച്ചു പറഞ്ഞതും അവൾ മോളെ എടുത്തു അവരെ നോക്കി...
"എന്നാൽ ഞാൻ പൊയ്ക്കോട്ടേ... മോളെ ഉറക്കിയിട്ട് വരാം... "
"വരുക ഒന്നും വേണ്ട... ദേ നങ്ങൾ ഇറങ്ങി... അപ്പോ all the best... ഹാപ്പി മാരീഡ് ലൈഫ്... "
"താങ്ക്യൂ... "
എന്നും പറഞ്ഞു കീർത്തി അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് വന്നതും അച്ഛൻ മോളെ വാങ്ങി...
"മോളെ ഞാൻ ഉറക്കിക്കോളാം മോളെ... മോൾ മുറിയിലെക്ക് പൊയ്ക്കോ... "
"മോളെ ഞങ്ങളെ മുറിയിൽ കിടത്തിക്കോളാം അച്ഛാ... മോൾക്കും അതല്ലേ ഇഷ്ടം... "
"ഇന്ന് ഒരു ദിവസം ഞങ്ങളെ കൂടെ കിടന്നോട്ടെ... ഒന്നും വരാൻ പോവുന്നില്ല... നിങ്ങളെ പുതിയ ജീവിതം സന്തോഷത്തോടെ കണ്ടാൽ മതി... "
അച്ഛൻ പോയതും അവൾ മുറിയിൽ ചെന്നു... ആകെ ഒരു വെപ്രാളം ആയിരുന്നു അവളെ ഉള്ളിൽ... ഗൗതം എന്ത് പറയും എന്ന് ഓർത്ത്... അവൾ കണ്ണും തുടച്ചു അടുക്കളയിൽ ചെന്നു...
"അമ്മ കിടന്നോ... ടാബ്ലറ്റ് കഴിക്കുന്നത് അല്ലെ... "
"കഴിഞ്ഞു മോളെ... ദാ ഈ പാലും കൊണ്ട് മോൾ മുറിയിൽ പൊയ്ക്കോ... അവൻ ഇപ്പോൾ വരും... "
അവൾ ഒന്ന് നെടുവീർപ്പെട്ടു പാലും വാങ്ങി അവിടെ വെച്ചു അമ്മയുടെ കാലിൽ വീണു...
"എന്തിനാ മോളെ ഇതൊക്കെ... "
"അർഹത ഇല്ലാത്ത എനിക്ക് ഇത്രയും നല്ല ജീവിതം തന്നില്ലേ... സ്വന്തം അമ്മയെ പോലെ എല്ലാം തുറന്നു പറയാനും സ്നേഹിക്കാനും എനിക്ക് ഈ അമ്മയെ കിട്ടിയില്ലേ... ഈ ജന്മം മുഴുവനും ഈ സന്തോഷം നില നിൽക്കാൻ എനിക്ക് അമ്മയുടെ അനുഗ്രഹം വേണം അമ്മേ... "
"അത് എന്നും എന്റെ മക്കളെ കൂടെ തന്നെ ഉണ്ടാവും... "
അവളെ പിടിച്ചു നിർത്തി കവിളിൽ ഉമ്മ വെച്ചു അവളെ പറഞ്ഞു വിട്ടു... ഹാളിൽ എത്തിയതും അവൾ പോയത് അച്ഛന്റെ അടുത്ത് ആണ്...
"അച്ഛാ മോൾ ഉറങ്ങിയോ...? "
"മ്മ് ഉറങ്ങി... മോൾ കിടന്നോ... "
"എന്നെ അനുഗ്രഹിക്കണം അച്ഛാ... "
അവൾ അച്ചന്റെ കാലിൽ വീണു അനുഗ്രഹം വാങ്ങി... പിന്നെ മോളെ കവിളിലും നെറ്റിയിലും ഉമ്മ വെച്ചു നീ കാരണം ആണ് മോളെ എനിക്ക് ഈ സൗഭാഗ്യം കിട്ടിയത് എന്നോർത്ത് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
മുറിയിൽ പാലും കൊണ്ട് വെച്ചു അവൾ ചുറ്റും ഒന്ന് നോക്കി... അലങ്കരിച്ചു വെച്ച മുറി കണ്ടപ്പോൾ അവൾക്ക് സങ്കടം ആയി... ബെഡിൽ വിതറിയ മുല്ലപ്പൂക്കൾ കണ്ടു അവളെ കണ്ണ് നിറഞ്ഞു... ഒരു പക്ഷെ ഇതിനൊന്നും യോഗ്യത ഇല്ലാത്ത കൊണ്ടാവും ഇന്ന് തന്നെ ഇത് സംഭവിച്ചത്...
അവൾ വിൻഡോ വഴി രതീഷിന്റെ അടുത്ത് നിന്നു എന്തൊക്കെയോ പറയുന്ന ഗൗതമിനെ ഒന്ന് നോക്കി... അവന്റെ ആ കളിയും ചിരിയും നോക്കി എത്രയോ നേരം അവൾ നിന്നു... അപ്പോഴും അവളെ കണ്ണുകൾ നിറഞ്ഞു വന്നു...
"ഡാ ആ പെണ്ണ് കാത്തിരിക്കുന്നുണ്ടാവും... ഞാൻ ഇറങ്ങി... ഇനി നാളെ കാണാം... ഇപ്പോൾ മോൻ ചെല്ല്... അപ്പോ ഹാപ്പി ഫസ്റ്റ് നൈറ്റ്... "
"പോടാ... എനിക്ക് തിടുക്കം ഒന്നുമില്ല... പിന്നെ നീയൊക്കെ ചേർന്നു മുറിയിൽ എന്തെങ്കിലും ഒപ്പിച്ചു വെച്ചിട്ട് ഉണ്ടെങ്കിൽ ഇപ്പോൾ പറയുന്നത് ആണ് നല്ലത്... അവൾ പേടിച്ചു പോകും... നല്ല ധൈര്യം ആണ് അതിന്... "
"അതൊക്കെ പ്ലാൻ ഇട്ടത് ആയിരുന്നു... അത് പാവം കൊച്ചാണ് ഒന്നും വേണ്ട എന്നും പറഞ്ഞു മാറ്റി നിർത്തി... പോരെ... "
"അപ്പോ അവൾ ആള് സൈലന്റ് ആയോണ്ട് അങ്ങനെ ഒരു ഉപകാരം ഉണ്ടായി അല്ലെ... "
"നീ അവളെ ഇപ്പോഴത്തെ സൈലന്റ് ഒന്നും നോക്കണ്ട മോനെ... ഒരു വർഷം കൊണ്ട് തന്നെ അവൾ നിന്റെ ചെവി തിന്നോളും... ഒരു കൊച്ചു കൂടി ആയാൽ സ്വസ്ഥം ആയി... "
"അനുഭവം അല്ലെ... പക്ഷെ എന്റെ കീർത്തി അങ്ങനെ അല്ല... "
"ആ നീ ചെന്നു കണ്ട് അറിഞ്ഞു നോക്ക്... അപ്പോ ഇനി യാത്ര ഇല്ല ഞാൻ പോട്ടെ... "
അവൻ വണ്ടിയും എടുത്തു പോയതും ഗൗതം ഗേറ്റ് അടച്ചു അകത്തേക്ക് വന്നു...
"നീ ഇത് വരെ മുറിയിൽ പോയില്ലേ... ആ കൊച്ച് പോയിട്ട് നേരം എത്ര ആയി എന്ന് അറിയോ... നാളെ കാണേണ്ടത് തന്നെ അല്ലെ അവരെ ഒക്കെ... "
"എന്റെ അമ്മേ പെണ്ണ് കെട്ടി എന്ന് കരുതി ഞാൻ അവരെ വേണ്ടെന്ന് വെക്കണോ... പിന്നെ കീർത്തിയെയും നാളെ കാണേണ്ടത് അല്ലെ... കേട്ടിട്ടില്ലേ പയ്യെ തിന്നാൽ പനയും തിന്നാം... "
"നിന്നു വാചകം അടിക്കാതെ പോകാൻ നോക്ക്... മോൾ ഞങ്ങളെ കൂടെയാ... "
"മനഃപൂർവം ഒഴിവാക്കിയത് ആണല്ലേ... "
"പിന്നെ നിങ്ങളെ ഫസ്റ്റ് നൈറ്റ് അല്ലെ... "
"എന്ന് കരുതി മോളെ മാറ്റി കിടത്തി അല്ലെ... അവൾ കഴിഞ്ഞു മാത്രേ എനിക്ക് എന്തും ഉള്ളൂ... "
"ഇന്ന് ഒരു ദിവസം അല്ലെ മോനെ... മോൾ എന്തായാലും ഉറങ്ങി... ഇപ്പൊ മോൻ ചെല്ല്... "
അവൻ മോളെ ഒന്ന് നോക്കി മുറിയിൽ ചെന്നു... വിൻഡോ വഴി പുറത്തേക്ക് നോക്കി നിൽക്കുന്ന അവളെ ഒന്ന് നോക്കി ഡോർ അടച്ചു കൊണ്ട് അവളെ അടുത്തേക്ക് നടന്നു...
"അല്ല കീർത്തി നിനക്ക് ഇത് തന്നെ ആണോ പണി... ഈ വിൻഡോ വഴി നോക്കിയിട്ട് ഞാൻ ഒന്നും കാണുന്നില്ലല്ലോ... "
അവൾ ഒന്ന് തിരിഞ്ഞു നോക്കി... അവന്റെ നോട്ടം കണ്ട് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കണ്ണ് തുടച്ചു...
"ഇപ്പോഴും കരഞ്ഞു അല്ലെ... "
"അത് ഞാൻ... എനിക്ക്... "
"സന്തോഷം വന്നത് കൊണ്ടാവും അല്ലെ... "
അവൻ തൊട്ട് മുന്നിൽ ആയി നിന്നതും അത് എങ്ങനെ പറയും എന്നോർത്ത് തല ആട്ടി കൊണ്ട് അവൾ പാല് എടുത്തു അവന് നേരെ നീട്ടി...
"ഈ അമ്മയുടെ ഒരു കാര്യം... പാല് ഒക്കെ ഔട്ട് ആയത് ഒന്നും അമ്മ അറിഞ്ഞില്ല എന്ന് തോന്നുന്നു... അച്ഛൻ ആണെങ്കിൽ മോളെയും കൊണ്ടാ കിടപ്പ്... ഇതിപ്പോ എന്താവോ എന്തോ... "
അവൻ അതും പറഞ്ഞു പാല് കുടിച്ചു അവൾക്ക് നേരെ നീട്ടി...
"ഞാൻ പാല് ഒന്നും കുടിക്കാറില്ല... "
"ഹ ബെസ്റ്റ്... എന്നെ കുടിപ്പിച്ചിട്ട് നിനക്ക് വേണ്ട എന്നോ... എനിക്കും ഇഷ്ടം ഒന്നുമല്ല... ഇനി ഫസ്റ്റ് നൈറ്റ് ചടങ്ങ് അല്ലെ എന്ന് കരുതി ആണ്... ബാക്കി കുടിച്ചേ പറ്റൂ... ഞാൻ ഈ സിനിമയിൽ ഒക്കെ കണ്ടത് അങ്ങനെ ആണ്... "
"ഞാൻ സിനിമ ഒന്നും കണ്ടിട്ടില്ല... എനിക്ക് വേണ്ട അത് കൊണ്ടാ... "
അവൻ അവളെ ഒന്ന് നോക്കി കയ് പിടിച്ചു തന്റെ നേരെ അടുപ്പിച്ചു കൊണ്ട് അവളെ ചുണ്ടിൽ ഗ്ലാസ്സ് വെച്ചതും അവൾ പോലും അറിയാതെ അത് മുഴുവനും കുടിച്ചു... അവൾ നോക്കിയത് അവന്റെ മുഖത്തേക്ക് ആണ്... പറയാൻ ഉള്ളത് എങ്ങനെ പറയും എന്ന പോലെ...
അവൻ അവളെ ചുണ്ടിൽ തന്നെ നോക്കി ആവേശത്തോടെ അതിലേക്ക് ചെന്നതും അവൾ ഒന്ന് പിടഞ്ഞു... അവൻ അത് നുകർന്നു കൊണ്ടിരിക്കുമ്പോൾ അവളിൽ പേടി മാത്രം ആയിരുന്നു... അവൾ കണ്ണ് തുറന്നു അവനെ നോക്കിയതും അവനും അത് പോലെ അവളെ നോക്കി...
അവളെ കണ്ണ് അറിയാതെ നിറഞ്ഞു വന്നു... അത് കണ്ടു കൊണ്ട് അവൻ അവളെ മാറ്റി നിർത്തി...
"അത് ഞാൻ എനിക്ക് ഇപ്പോൾ... "
അവളെ പരുങ്ങൽ കണ്ട് അവന് ഏകദേശം കാര്യങ്ങൾ പിടി കിട്ടി... അവൻ അവളെ പിടിച്ചു തന്നിൽ ഒന്ന് കൂടി അടുപ്പിച്ചു...
"അതിന് നീ എന്തിനാ കീർത്തി കരയുന്നെ... "
"അത് ഞാൻ... ഇന്ന് തന്നെ ഇങ്ങനെ സംഭവിക്കും എന്ന് ഞാൻ കരുതിയില്ല... ഞാൻ എന്ത് പറയും എന്നോർത്തപ്പോൾ തന്നെ എനിക്ക് പേടിയായി തുടങ്ങി... എനിക്ക് ഒന്നിനും യോഗ്യത ഇല്ല...അത് കൊണ്ടാവും ഇങ്ങനെ ഒക്കെ... മനസ് അറിഞ്ഞു ഇയാൾക്ക് തരാൻ എന്നെ മാത്രമേ എനിക്ക് ഉള്ളൂ... അതും പോയി... "
"ഞാൻ അത്രക്ക് ക്ഷമ ഇല്ലാത്തവൻ ഒന്നും അല്ല കീർത്തി... നിന്നെ എന്റെ സ്വന്തം ആക്കിയില്ലേ ഞാൻ... എനിക്ക് അത് മതി... ശരീരം കിട്ടിയില്ല എങ്കിലും എനിക്ക് നിന്നെ സ്നേഹിക്കാൻ പറ്റും കീർത്തി... നീ അത് ഓർത്ത് പേടിക്കേണ്ട... നിന്നെ എനിക്ക് മനസ്സിൽ ആക്കാൻ പറ്റിയില്ല എങ്കിൽ പിന്നെ ആർക്കാ മനസ്സിൽ ആവാ... "
അവളെ നെറ്റിയിൽ ഉമ്മ വെച്ചതും പറയാതെ തന്നെ എല്ലാം മനസ്സിൽ ആക്കി കൂടെ നിന്നതിനു അവൾക്ക് സന്തോഷം അടക്കാൻ ആയില്ല... അവനെ നോക്കി അവൾ തിരിച്ചും ആ നെറ്റിയിൽ ഉമ്മ വെച്ചു...
"താൻ കിടന്നോ... "
അവൾ ഷീറ്റ് എടുത്തു തറയിൽ വിരിക്കുന്നത് കണ്ട് അവന് കലിപ്പ് ആയി... അത് തട്ടി പറിച് വാങ്ങി ബെഡിൽ ഇട്ടു...
"നീ എന്താ തറയിൽ മാത്രേ കിടക്കൂ എന്ന് ആർക്ക് എങ്കിലും തീർ എഴുതി കൊടുത്തിട്ട് ഉണ്ടോ... "
"അത് ഈ സമയത്ത് ഇയാളെ കൂടെ കിടന്നാൽ ഇഷ്ടപ്പെടില്ല എന്ന് കരുതി ആണ്... "
അവൾ ഒരു പേടിയോടെ കരഞ്ഞു കൊണ്ട് പറഞ്ഞു...
"എന്റെ കീർത്തി ഞാനും എന്റെ അമ്മയുടെ വയറിൽ നിന്നാണ് വന്നത്... അമ്മയും ഇത് പോലെ സഹിച്ചു കാണും... പിന്നെ എന്റെ ഗീതു... അവളെ അടുത്ത് ഞാൻ ഇരുന്നിട്ട് ഉണ്ട്... ഈ വേദനയിൽ അവൾക്ക് ആശ്വാസം ആയിട്ട്... എനിക്ക് മനസ്സിൽ ആവും ഒരു പെണ്ണിന് ഈ സമയത്തുണ്ടാവുന്ന അസ്വസ്ഥത... "
അവൻ അവളെ പിടിച്ചു ബെഡിൽ കിടത്തി... തൊട്ട് അടുത്തായി അവൻ കിടന്നു കൊണ്ട് അവളെ വയറിൽ കയ് വെച്ചു... അവൾ ഒന്ന് പിടഞ്ഞു അവനെ നോക്കിയതും അവൻ ഒന്ന് ചിരിച്ചു കൊടുത്തു...
"ഉറങ്ങിക്കോ... വേദന കുറയും ഇങ്ങനെ ചെയ്താൽ അതാ... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം കേട്ടോ... ഇനി എങ്ങനെ വിളിക്കും എന്ന് കരുതി വിളിക്കാതെ ഇരുന്നാൽ എന്റെ സ്വഭാവം ഇന്ന് തന്നെ താൻ കാണും... "
അവൾ അവനെ നോക്കി തലയാട്ടി ചിരിച്ചു കൊണ്ട് കിടന്നു... പതിയെ അവളുടെ കണ്ണുകൾ ഉറക്കത്തെ കൂട്ട് പിടിച്ചത് അവൻ അറിഞ്ഞു... അവളെ നെറ്റിയിൽ വീണ്ടും ഉമ്മ വെച്ചു അവളെ പുതച്ചു കൊടുത്തു അവനും ഉറക്കിൽ വീണു...
തന്റെ വയറിൽ വട്ടം പിടിച്ചു ഉറങ്ങുന്ന ഗൗതമിനെ കണ്ടതും കീർത്തി അവനെ നോക്കി കിടന്നു... അവളിൽ ഒരു പുഞ്ചിരി ഉണ്ടായി... ആ നിഷ്കളങ്കമായ ഉറക്കം കണ്ട് അവൾ ഒരുപാട് നേരം നോക്കി ഇരുന്നു... അവന്റെ മുടി വകഞ്ഞു മാറ്റി ആ മുഖം ഒന്ന് കൂടി നോക്കി... പതിയെ അവളെ ചുണ്ടുകൾ അവന്റെ കവിളിൽ പതിഞ്ഞു...
അവന്റെ കയ് മാറ്റി അവൾ എണീറ്റു... കുളിച്ചു അടുക്കളയിൽ കയറി പണി എല്ലാം തീർത്തപ്പോൾ ആണ് അമ്മ വന്നത്...
"എന്തിനാ മോളെ കാലത്ത് തന്നെ എണീറ്റെ... കുറച്ച് നേരം കൂടി കിടക്കാം ആയിരുന്നില്ലേ... "
"എന്തോ എന്നും എണീക്കുന്ന നേരം ആയാൽ എനിക്ക് പിന്നെ ഉറക്കം വരില്ല... അതാ ഞാൻ... "
അമ്മ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു... അച്ഛനും ചായ കൊടുത്തു അവൾ മോളെ കുളിച്ചു റെഡി ആക്കി... ഗൗതം എണീറ്റതും അവൾ ചായയും ആയി മുറിയിൽ ചെന്നു... മുടി ചീകുന്ന അവനെ നോക്കി അവൾ ചായ നീട്ടി...
"നീ എപ്പോ എണീറ്റു പോയി... "
"ഞാൻ എന്നും എണീക്കുന്ന നേരത്ത് തന്നെ എണീറ്റു... അപ്പോ ഇയാൾ നല്ല ഉറക്കം ആയിരുന്നു അതാ വിളിക്കാതെ ഇരുന്നേ... "
"ഇന്നലെ വൈകി അല്ലെ കിടന്നേ... നിനക്ക് എല്ലാം പോലെ ഉറക്കവും കുറവാ അല്ലെ... "
"അങ്ങനെ ഒന്നും ഇല്ല... എനിക്ക് ടൈം ആയാൽ പിന്നെ കിടന്നാൽ ഉറക്കം വരില്ല... "
"ആരോഗ്യം ആദ്യം നോക്കണം എന്നിട്ട് മതി ബാക്കി എല്ലാം... നീ ഇത്തിരി അധികം ഉറങ്ങി എന്ന് കരുതി ആരും നിന്നെ ഒന്നും പറയില്ല... "
അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിന്നു... അവൻ റെഡി ആയതും കീർത്തി അവന് ഫുഡ് എടുത്തു കൊടുത്തു...
"ഇന്നും നീ പൊന്നുണ്ടോ... "
"പിന്നെ പോകാതെ... ഞാൻ ഇന്ന് ഇത്തിരി ലേറ്റ് ആവും കേട്ടോ... കുറച്ച് വർക്ക് പെന്റിങ് ആണ്... "
"ഇന്നലെ അല്ലെ നിന്റെ കെട്ട്... ഇന്നേ നീ ഇങ്ങനെ ആയോ... "
അവളുടെ മുഖം അപ്പോ ഒന്ന് താഴ്ന്നു... അവൻ അവളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു...
"അത് കൊണ്ടാ അമ്മേ പെട്ടത്... എല്ലാം എളുപ്പം തീർത്തിട്ട് വേണം കുറച്ചു ദിവസത്തേക്ക് അതൊക്കെ മാറ്റി ഒന്ന് എൻജോയ് ചെയ്യാൻ... "
"ഓഹ് അതാണോ ഉദ്ദേശം... "
"പിന്നല്ലാതെ... വൺ വീക്ക് ഫുൾ കറക്കം... എല്ലാം ഒന്ന് നേരെ ആക്കിയിട്ട് വേണം പോകാൻ... "
"എവിടെക്കാ ചാച്ചാ... "
"എവിടെയാ മോൾക്ക് ഇഷ്ടം അത് പറ... "
"എല്ലാ ഇടവും മോൾക്ക് ഇഷ്ടം ആണ്... "
"എന്നാൽ എല്ലാ ഇടത്തും പോവാം... പോരെ... പിന്നെ അമ്മയോട് പറ ഈ പേടി ഒക്കെ മാറ്റി വെക്കാൻ... അമ്മയും അച്ഛനും വരെ ഈസി ആയി ഹാൻഡ്ൽ ചെയ്യുന്നത് വരെ അതിന് പേടിയാ... "
"അതിന് നിങ്ങൾ മൂന്നാളും പോയാൽ മതി... ഞാനും നിന്റെ അമ്മയും ഇല്ലേ... "
"നിങ്ങൾ വരാതെ പറ്റില്ല... "
"ഒന്ന് പോയെടാ... ഞങ്ങൾ പോകാത്ത സ്ഥലം ഒന്നും ഈ ലോകത്ത് ഇല്ല... അത് കൊണ്ട് നീ ഇവളെ ഒക്കെ കാണിച്ചാൽ മതി... ഞാനും അമ്മയും ഇവിടെ നിന്നോളാം... ഞങ്ങൾക്ക് ഒന്നും പറ്റില്ല കേട്ടല്ലോ... "
"പക്ഷെ എനിക്ക് നിങ്ങളെ ഓർത്ത് നല്ല പേടി ഉണ്ട്... രണ്ടും പഴയ ലവർ ആണ്... ആ കുരുത്തക്കേട് ഇപ്പോഴും കയ്യിൽ ഉണ്ട്... "
"പോടാ നിന്റെ അത്രയും ഒന്നുമില്ല... കാണുമ്പോ ചൂടായി നീ ഇവളെ ഇഷ്ടപ്പെട്ടില്ലേ അത്ര വരില്ല ഞങ്ങൾ അല്ലെ പത്മം... "
അച്ഛൻ പറഞ്ഞതും കീർത്തിയും അമ്മയും ഒന്ന് ചിരിച്ചു... അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് എല്ലാരോടും പറഞ്ഞു അവൻ ഇറങ്ങി... അവൾ ആണെങ്കിൽ കുറ്റബോധം ഉള്ള പോലെ നിന്നു...
എല്ലാരേയും നിര്ബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു അവൾ തന്നെ ഉറങ്ങിക്കോ ളാൻ പറഞ്ഞു... മോളെ അവൾ തന്നെ മുറിയിൽ ഉറക്കി അവനെയും കാത്തു നിന്നു... അവൻ വരുന്നത് വരെ അവൾ ഹാളിൽ തന്നെ ഇരുന്നു അവന്റെ വരവും നോക്കി ഇരുന്നു... അവന്റെ വണ്ടിയുടെ ലേറ്റ് കണ്ടതും അവൾ ഓടി പുറത്തേക്ക് ഇറങ്ങി...
"എന്റെ കീർത്തി നീ ഇങ്ങനെ ഉറക്കം ഒളിച്ചു എന്നെ കത്തിരിക്കണോ...? ഞാൻ കാളിംഗ് ബെൽ അടിക്കില്ലേ... എന്നിട്ട് കാലത്ത് തന്നെ എണീക്കുകയും ചെയ്യും... "
"എനിക്ക് ഉറക്കം വരണ്ടേ... ഇയാളെ കാണാത്ത കൊണ്ടാവും... "
"ആണോ എന്നാൽ അത് പറയണ്ടേ... ഇങ്ങ് അടുത്ത് വന്നേ... "
അവൾ അടുത്ത് ചെന്നതും അവൻ കവിളിൽ ഉമ്മ വെച്ചു അവളെയും കൊണ്ട് മുറിയിൽ ചെന്നു...
"നീ കഴിച്ചു കാണില്ല എന്ന് എനിക്ക് അറിയാം അത് കൊണ്ട് ഞാനും കഴിച്ചില്ല നല്ല വിശപ്പ്... "
അവളും അവനും ഒരുമിച്ച് ഇരുന്നു ഫുഡ് കഴിച്ചു... മോളെ കെട്ടിപ്പിടിച്ചു കിടക്കുന്ന ഗൗതമിനെ കണ്ട് അവൾ എതിർ വശത്ത് ആയി വന്നു കിടന്നു... രണ്ട് പേരും പരസ്പരം നോക്കി പുഞ്ചിരിച്ചു കൊണ്ട് കയ്കൾ തമ്മിൽ കോർത്തു... അവന്റെ കയ് അവളെ കഴുത്തിനു നേരെ ഇഴഞ്ഞു പോയതും അവൾ അവനെ നോക്കി വേണ്ടെന്ന് കാണിച്ചു... അവൻ ഒന്ന് പുഞ്ചിരിച്ചു കയ് മാറ്റിയതും അവളിൽ കുറ്റബോധം കൊണ്ട് നോട്ടം മാറ്റി...
"അപ്പോ നിങ്ങൾ എൻജോയ് ചെയ്യൂ... ഞങ്ങൾ പോയി വരാട്ടോ... "
അവൻ അതും പറഞ്ഞു ഇറങ്ങിയതും മോളും റ്റാറ്റാ പറഞ്ഞു കാറിൽ കയറി ഇരുന്നു... അവൾ അച്ഛനെയും അമ്മയെയും കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു...
"മുന്നിൽ ഇരിക്കാം അമ്മേ... "
അവൾ മോളെയും മടിയിൽ ഇരുത്തി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... അവനും തിരിച്ചു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വണ്ടി എടുത്തു...
"എവിടേക്ക് ആണ് ഈ പോന്നെ... "
"പേടി ആവും... ഞാൻ കൊണ്ട് പോയി കളയും എന്നാണോ ഇന്നത്തെ പേടി... "
"ഏയ് അതൊന്നും അല്ല... ഇനി കളഞ്ഞു പോയാലും എനിക്ക് സങ്കടം ഇല്ല... ഈ ജന്മം സന്തോഷിക്കാൻ ഉള്ളത് മുഴുവനും എനിക്ക് കിട്ടി... "
"കിട്ടിയോ... അതൊക്കെ എപ്പോൾ... "
"ദാ ഇപ്പോൾ ഈ നിമിഷം വരെ ഉള്ളത് മുഴുവനും എനിക്ക് സന്തോഷിക്കാൻ ഉള്ളത് അല്ലെ... "
"ഓഹ് അതാണോ... ഞാൻ ഒരു കെട്ട് പോലും നടത്തിയിട്ടും ഇപ്പോഴും പട്ടിണി ആണ്... ആ സങ്കടം ഒന്നും നിനക്ക് ഇല്ല അല്ലെ... "
അവന്റെ ചോദ്യം കേട്ടു അവൾ മോളെ നോക്കി... മോൾ പുറം കാഴ്ചയിൽ ആയോണ്ട് ഒന്നും അറിഞ്ഞില്ല...
"എന്തായാലും കാത്തിരിപ്പ് വെറുതെ ആവില്ല അല്ലെ...മുതലും പലിശയും ചേർത്ത് തന്നെ എനിക്ക് വേണം... "
അവളിൽ നാണം വന്നു തല താണു...
"എന്തെ തരില്ലേ... "
"തരും... ഇന്ന് കൂടി ഒന്ന് ക്ഷമിക്ക്... "
അവൾ പുറത്തേക്ക് നോക്കി പറഞ്ഞതും അവനും ഒന്ന് പുഞ്ചിരിച്ചു... അവരെ ലോകത്തെ നിറമുള്ള സ്വപ്നം കണ്ട് കൊണ്ട്...
അവൾ പുറത്തെ കാഴ്ചയും കണ്ട് കൊണ്ട് ഇരുന്നു... ഇടക്ക് പരസ്പരം നോക്കി ഒന്ന് ചിരിക്കും...
ഓരോ കാഴ്ചകൾ കാണും തോറും കീർത്തിയുടെ കണ്ണുകൾ വിടർന്നു... ഉയർന്ന ബിൽഡിംഗ് കാണുമ്പോ അവൾ ആവേശത്തോടെ തല ഉയർത്തി നോക്കും... എല്ലാം ഗൗതം നോക്കി കാണുകയായിരുന്നു...
റോഡ് മുഴുവനും നിരന്നു നിക്കുന്ന വണ്ടി കണ്ട് കീർത്തി അതിശയം കൊണ്ട് അവനെ നോക്കി...
"ഈ ലോകത്ത് ഇത്ര മാത്രം വണ്ടികൾ ഉണ്ടല്ലേ... "
അത് കേട്ട് ഗൗതം ഒന്ന് ചിരിച്ചു...
"എന്റെ കീർത്തി ഇത് ഈ ലോകത്തെ മുഴുവനും വണ്ടി അല്ല... ഈ കുറച്ചു പ്ലേസ്ൽ ഉള്ള വണ്ടി മാത്രാ ഈ കാണുന്നത്... "
അവൾ അവനെ നോക്കി തലയാട്ടി കാണിച്ചു... പിന്നെയും പുറത്ത് ഉള്ള കാഴ്ച്ചയിൽ സ്വയം മറന്നു ഇരുന്നു...
നേരം ഇരുട്ടി തുടങ്ങിയതും ചുവന്ന ലേറ്റ് റോഡ് മുഴുവനും പ്രകാശം പരത്തുന്നത് കണ്ട് അവൾ അത് മാറി മാറി നോക്കി ഇരുന്നു...
കാർത്തു മോൾ അപ്പോഴും നല്ല ഉറക്കിൽ ആണ്... അവളെയും ചേർത്ത് പിടിച്ചു അവൾ അതേ ഇരുപ്പ് ആയിരുന്നു...
വലിയ ലോഡ്ജിനു മുന്നിൽ വണ്ടി നിർത്തിയതും അവൾ അന്തം വിട്ടു അവനെ നോക്കി... ഇറങ്ങിയപ്പോ തന്നെ റൂം ബോയ് വന്നു അവരെ സ്വീകരിച്ചു അകത്തേക്ക് കൊണ്ട് പോയി... ഗൗതം അവരോട് സംസാരിക്കുന്നത് ഒക്കെ മനസ്സിൽ ആവാതെ അവൾ അവനെ തന്നെ നോക്കി നിന്നു... അവിടെ ഉള്ള ബോർഡ് വെച്ചു ബാംഗ്ലൂർ ആണെന്ന് മാത്രം അവൾക്ക് മനസ്സിൽ ആയി...
അവർക്ക് ഉള്ള മുറി തുറന്നു കൊടുത്തു അയാൾ പോയതും അവൾ അവിടെ മൊത്തം ഒന്ന് നോക്കി... അവളുടെ മുഖത്ത് നിന്ന് തന്നെ ഗൗതം അവൾക്ക് ഇതൊക്കെ ഇഷ്ടം ആയെന്ന് മനസ്സിൽ ആക്കി... അവൾ ചുറ്റും നോക്കിയതും വിൻഡോ കണ്ട് അങ്ങോട്ടു പോയി അത് തുറന്നു പുറത്തേക്ക് നോക്കി...
വലിയ വലിയ ഫ്ലാറ്റ് ഉയർന്നു നിൽക്കുന്നതും അവിടെ ഉള്ള പ്രകാശം ഒക്കെ അവൾ ആസ്വദിച്ചു നോക്കി കാണുക ആയിരുന്നു...
"ഈ വിൻഡോ വഴി നോക്കിയാൽ നിനക്ക് എന്താ കാണുന്നെ കീർത്തി... "
"എന്തോ ഒരു പ്രത്യേക ഫീൽ ആണ് ഇങ്ങനെ പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ... എല്ലാം മറന്നു പോകും... "
"ഞാനും മോളും കൂടെ ഉണ്ടെന്ന് ഓർമ വേണം കേട്ടോ... എല്ലാം മറന്നാൽ ഞങ്ങൾ അനാഥമായിപോവും... "
അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവനെ നോക്കി... അവനും അവളെ ആ നോട്ടത്തിൽ ലയിച്ചു നിന്നു... അവളെ ഒന്ന് പുണരാൻ കൊതിച്ചു അവളെ നോക്കി നിൽക്കെ മോൾ അമ്മേ എന്ന് വിളിച്ചതും അവൻ മാറി നിന്നു...
"മോൾ എണീറ്റോ... നമുക്ക് കുളിക്കാം... "
അവൾ അതും പറഞ്ഞു മോളെ എടുത്തു ബാത്രൂം ആണെന്ന് തോന്നിക്കുന്ന ഡോർ തുറന്നതും സ്വിമ്മിംഗ് പൂൾ കണ്ട് അങ്ങനെ തന്നെ നിന്നു...
"അയ്യേ ഇതിൽ ആണോ കുളിക്കുന്നെ... "
"എന്തെ ഇതിൽ കുളിച്ചാൽ... "
മോൾ അത് കണ്ടതും ചാടി ഇറങ്ങി അതിൽ ഇറങ്ങി കുളി തുടങ്ങി... കീർത്തി അവളെ കുളിച്ചു റെഡി ആക്കി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു കൊടുത്തു... റൂം ബോയ് ഫുഡ് കൊണ്ട് വന്നതും കഴിച്ചു ഗൗതം ടീവി ഓൺ ചെയ്തു ഇരുന്നു... ഒപ്പം മോളും കീർത്തിയും അവന്റെ അടുത്ത് തന്നെ ഇരുന്നു...
"വാ മോളെ നമുക്ക് കിടക്കാം... അമ്മയ്ക്ക് നല്ല ഉറക്കം വരുന്നു... "
"വേണ്ട... "
"അവൾ ഇറങ്ങിയപ്പോ തൊട്ട് ഉറക്കം അല്ലേ അതാവും ഇപ്പോൾ ഉറക്കം ഇല്ലാതെ... നീ പോയി കിടന്നോ കീർത്തി... "
അവൾ അവരെയും നോക്കി ബെഡിൽ കിടന്നതും പെട്ടെന്ന് തന്നെ ഉറങ്ങി...
കാലത്ത് എണീറ്റു നോക്കുമ്പോ മോളെയും കെട്ടിപിടിച്ചു കിടക്കുന്ന ഗൗതമിനെ കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു... അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു തിരിച്ചു നടക്കുമ്പോ ആണ് കയ്യിൽ ഒരു പിടി വീണത്...
അവളെ വലിച്ചു തന്റെ നെഞ്ചിൽ ഇട്ടു അവളെ മുഖം തന്നെ നോക്കി... അവളിൽ ഒരു നാണം വന്നതും അവൾ ഒഴിഞ്ഞു മാറാൻ നോക്കി... അവളെ പിടിച്ചു തിരിഞ്ഞു കിടന്നതും അവൾ ഞെട്ടി കൊണ്ട് മോളെ കാണിച്ചു കൊടുത്തു...
ഗൗതം അതൊന്നും കാര്യം ആക്കാതെ അവളെ നെറ്റിയിലും കവിളിലും ഉമ്മ വെച്ചു... അത് കഴുത്തിൽ ആയതും അവൾ ഒന്ന് പിടഞ്ഞു...
"മോൾ എണീക്കും... "
അവൾ പേടിച്ചു കൊണ്ട് പറഞ്ഞു...
"അല്ല ഇവിടെ നിനക്ക് ഈ അഞ്ചു മണിക്ക് എണീറ്റ് എന്താ പരിപാടി... ഒരു ചായ പോലും ഇടാൻ ഇല്ലല്ലോ... "
"അത് എനിക്ക് ആ ടൈം ആയാൽ ഉറക്കം വരില്ല... "
"ആണോ പക്ഷെ മോൾ ഇപ്പോൾ ഒന്നും എണീക്കാൻ ചാൻസ് ഇല്ല... അപ്പോ ഒന്ന് നോക്കിയാലോ... "
അവൻ അവളെ മുഖത്ത് ഉള്ള മുടി ഒക്കെ നീക്കി അവളെ തന്നെ നോക്കി കിടന്നു... അവൾക്ക് പേടിയും നാണവും ഒരു പോലെ വന്നതും അവൾ അവനെ മാറ്റി എണീറ്റു...
"കാലത്ത് എവിടെയോ പോണം എന്ന് പറഞ്ഞു... "
അവൻ അപ്പോ തന്നെ ടൈം ഒന്ന് കൂടി നോക്കി എണീറ്റു... ഫ്രഷ് ആവാൻ ഉള്ള എല്ലാം എടുത്തു പോയതും കീർത്തി വിൻഡോ വഴി പുറത്തേക്ക് നോക്കി നിന്നു...
"കീർത്തി... "
എന്നുള്ള വിളി കേട്ട് അവൾ ഡോർ തുറന്നു ഗൗതമിനെ നോക്കി... അവൻ വിളിച്ചതും അവൾ അവന്റെ അടുത്തേക്ക് ചെന്നു... അവൻ ടവൽ ചുറ്റി കുളി ആണെന്ന് കണ്ടതും അവൾ തിരിഞ്ഞു നിന്നു...
"ഡീ പെണ്ണെ... ഞാൻ നിന്റെ കെട്ടിയോൻ ആണ്... ഇങ്ങ് വന്നേ മോൾ... "
"എന്തിനാ... "
"ദാ ആ സോപ്പ് ഇങ്ങ് എടുത്തേ... "
അവൻ കാണിച്ച സോപ്പ് എടുത്തു അവൾ അവന് നേരെ നീട്ടിയതും അവളെയും അതിൽ അവൻ ഇട്ടു... ഒരു നിമിഷം തരിച്ചു നിന്ന കീർത്തി അവന്റെ കര വലയത്തിൽ പെട്ടപ്പോൾ ആണ് എന്താണ് സംഭവിച്ചത് എന്ന് മനസ്സിൽ ആയത് തന്നെ...
അവളെ സൈഡിൽ അടുപ്പിച്ചു നിർത്തി അവളെ തോളിൽ കയ് വെച്ചു അവളെ തന്നെ നോക്കി നിൽക്കെ അവളെ പിടക്കുന്ന അധരങ്ങൾ അവനെ കൊത്തി വലിക്കും പോലെ തോന്നി...
അവൻ അതിലേക്ക് തന്റെ അധരം കോർത്തു വെച്ചതും അവളും അവനെ ഇറുക്കി പിടിച്ചു..
അവന്റെ കയ് സാരിമാറ്റി തന്റെ വയറിൽ ഇഴഞ്ഞു നടക്കുന്നത് അറിഞ്ഞു അവൾ അവനോട് ഒന്ന് കൂടി അടുത്തു...
അവന് അവളെ മതിയാവാതെ പോലെ പുണർന്നു കൊണ്ടേ ഇരുന്നു... അവളും അവനെ വിടാതെ തന്നിൽ അടുപ്പിച്ചു കൊണ്ടിരുന്നു... ഏതോ മായാ ലോകത്ത് എന്ന പോലെ അവൻ നിന്നു... കിതച്ചു കൊണ്ട് അവന്റെ കയ്യിൽ അമർത്തി പിടിച്ചതും അവളിൽ നിന്നും മാറി നിന്നു ഒന്ന് പുഞ്ചിരിച്ചു...
അവൾ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കിടന്നു... അവൻ അവളെ കഴുത്തിൽ ഇക്കിളി ആക്കി തന്റെ നേരെ നിർത്തി... അവൾക്ക് അവന്റെ മുഖം അധിക നേരം നോക്കി നിൽക്കാൻ ആയില്ല...
"കീർത്തി ഇതിനൊക്കെ ഇങ്ങനെ നാണിച്ചു നിന്നാൽ ഒന്നും ശരിയാവില്ല... നമ്മുടെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞാൽ മിക്കവാറും നീ എന്റെ കണ്മുന്നിൽ നിന്നും ഓടി ഒളിക്കും അല്ലോ... "
അവൾ ഒന്ന് ചിരിച്ചു...
"എന്തായാലും നനഞ്ഞു... ഇനി കുളിക്കാം അല്ലേ... "
"ഞാൻ പിന്നെ കുളിക്കാം... ഇയാൾ അല്ലേ ഏതോ മീറ്റിംഗ് ഉണ്ട് പോണം എന്നൊക്കെ പറഞ്ഞത്... വേഗം കുളിച്ചു പോവാൻ നോക്ക്... "
"നിന്റെ പേടി ഞാൻ ഒരൊറ്റ ദിവസം കൊണ്ട് മാറ്റി തരാം കേട്ടോ... "
അവൻ വേകം കയറി ഡ്രെസ് ഒക്കെ ചെയ്തു കഴിഞ്ഞപ്പോൾ തന്നെ അവളും റെഡി ആയി വന്നു... മുടി ചീകി കൊണ്ട് അവളെ നോക്കി അവൻ ചിരിച്ചു...
"ഞാനും മോളും ഒറ്റയ്ക്ക് അല്ലേ... പെട്ടെന്ന് വരണേ... "
"എന്റെ കീർത്തി നിങ്ങൾ ഒറ്റയ്ക്ക് ആണോ രണ്ടാൾ ഇല്ലേ... പിന്നെ ഇവിടെ നിന്നെയും മോളെയും ആരും ഒന്നും ചെയ്യില്ല... സ്വന്തം വീട് പോലെ കരുതിയാൽ മതി... "
അവൾ ഒന്ന് പേടിച്ച പോലെ അവനെ നോക്കി...
"നമുടെ വീട് പോലെ... അല്ലാതെ നീ നിന്റെ വീട് ഒന്നും ഓർത്തെക്കല്ലേ... അപ്പോ വന്നിട്ട് ബാക്കി... റൂം ബോയ് ടീ കൊണ്ട് വരും... ഇനി അതിനെ കണ്ട് പേടിച്ചു ഓടിയെക്കല്ലേ... "
"എന്നെ കളിയാക്കുന്നത് അല്ലേ... "
"ഏയ് നിന്റെ പേടി അത്രക്ക് അല്ലേ അതാഡോ... ഞാൻ തന്നെ നിന്റെ അടുത്ത് വരുന്നത് നിനക്ക് പേടി അല്ലേ... "
"എനിക്ക് പേടി ഒന്നും ഇല്ല... "
"നിന്റെ ധൈര്യം ഇന്ന് എനിക്ക് തെളിയിച്ചു തന്നാൽ മതി... "
അവളെ കാതിൽ പറഞ്ഞു കൊണ്ട് കവിളിൽ ഉമ്മ വെച്ചു അവൻ പോയതും വീണ്ടും അവളിൽ പേടി കൂടി... എല്ലാം വേണം... എന്നാലും ഗൗതം അടുത്തേക്ക് വരുമ്പോ തന്നെ പേടി തോന്നാ... ഇന്നെങ്കിലും എല്ലാം മാറ്റി വെക്കേണ്ടി വരും...
ടീ കൊണ്ട് വന്നതും അവൾ ആ ചെക്കനെ നോക്കി ഒന്ന് ചിരിച്ചു... അവൻ ഏതാണ്ട് ഒക്കെ ചോദിച്ചു പന പോലെ നിന്നതും അവൾക്ക് ഒന്നും പറയാൻ ആയില്ല... എല്ലാ ഭാഷയും എടുത്തിട്ട് അവൻ അറിയുവോ എന്ന് ചോദിച്ചത് ആണെന്ന് അവൾ ഊഹിച്ചു...
"മലയാളം അറിയോ... എനിക്ക് അതേ അറിയൂ... "
അവൻ ആണെങ്കിൽ അത് എന്ത് ഭാഷ എന്നത് പോലെ രക്ഷ ഇല്ലാതെ പുറത്തേക്ക് പോയി... അവൾ ഡോർ അടച്ചു നോക്കുമ്പോൾ മോൾ എണീറ്റ് അവളെ പെർഫോമൻസ് കണ്ട് ചിരി ആണ്...
"നീയും എന്നെ കളിയാക്കി ചിരിക്ക്...അയാൾ എന്താണാവോ ആ പറഞ്ഞു പോയത്... "
"അത് ലഞ്ച് ഇവിടെ നിന്നും കഴിക്കുന്നോ എന്താണ് വേണ്ടത് എന്നും ആണ്... "
"എങ്കിൽ നിനക്ക് പറയാം ആയിരുന്നില്ലേ... "
"എനിക്ക് കേട്ടാൽ അറിയും... പറയാൻ അറിയില്ല... ചാച്ചൻ എവിടെ പോയതാ... "
"കമ്പനി ആവശ്യം ആണെന്ന് ഒക്കെ പറഞ്ഞു ഏതാണ്ട് ഒക്കെ പറഞ്ഞു... ഒന്നും എനിക്ക് അങ്ങ് കത്തിയില്ല... അത് കൊണ്ട് കൂടുതൽ ഒന്നും ചോദിച്ചില്ല... എന്തായാലും ഉച്ചക്ക് മുമ്പ് വരും എന്ന് പറഞ്ഞു... "
"അപ്പോഴേക്കും റെഡി ആയി നിക്കാം... അമ്മ എന്നെ റെഡി ആക്കി താ... "
അവൾ മോളെയും കൊണ്ട് കുളിക്കാൻ പോയതും ടൈം പത്തിൽ നിന്ന് ഒന്നിൽ ആയത് ഒന്നും രണ്ടും അറിഞ്ഞില്ല...
ഗൗതം തിരിച്ചു വന്നു എട്ടു തവണ എങ്കിലും ബെൽ അടിച്ചു കാണും... അവനും ആകെ ടെൻഷൻ ആയി... അവർക്ക് എന്തെങ്കിലും പറ്റിയോ എന്ന് പോലും ചിന്തിച്ചു... അവൻ അകത്ത് ഉള്ള ലാൻഡ് ഫോണിൽ കണക്ട് ചെയുമ്പോൾ ആണ് ഡോർ തുറന്നു ഒരു കയ് അവനെ വലിച്ചു അകത്തേക്ക് കൊണ്ട് പോയത്...
അവൻ ഞെട്ടി കൊണ്ട് നോക്കിയതും അവൾ ആകെ നനഞ്ഞു ഒട്ടി നിൽപ്പ് ആണ്... നിന്ന് വിറക്കുന്നുമുണ്ട്...
"നീ വീണ്ടും കുളിച്ചോ... ഞാൻ എത്ര നേരം ആയി ബെൽ അടിക്കുന്നു...തുറക്കുന്നത് കാണാത്ത കൊണ്ട് ആകെ പേടിച്ചു... "
"അത് കേട്ടില്ല... "
അവൾ നിന്നു വിറച്ചു കൊണ്ട് പറഞ്ഞു...
"എന്നിട്ട് മോൾ എവിടെ...? "
"വെള്ളത്തിൽ... "
അവൾ ചൂണ്ടി പറഞ്ഞതും അവൻ അകത്തേക്കു പോയി നോക്കുമ്പോ അവൾ അതിൽ കളിയാണ്...
"വരുന്നില്ല അതിൽ നിന്നും എത്റ നേരം ആയി ഞാൻ വിളിക്കുന്നു... എന്നെയും വലിച്ചു അതിൽ ഇട്ടു... രണ്ട് മൂന്ന് മണിക്കൂർ ആയി അതിനകത്തു ഇറങ്ങിയിട്ട്... "
"മോളെ പനി വരും ഇങ്ങ് വന്നേ... "
അവൻ വിളിച്ചതും മോൾ കയറി വന്നു... തല തുടച്ചു കൊണ്ട് അവളെ ഡ്രസ്സ് ഒക്കെ ഉടുപ്പിച്ചു... അപ്പോഴും കീർത്തി നിന്ന് വിറക്കുന്നുണ്ട്...
"നീ പോയി ഡ്രെസ് ചെയ്തു വാ... നമുക്ക് പുറത്ത് പോകാം... "
അവൾ മാറി വന്നതും അവരെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി... അവൾ ഓരോ കാഴ്ചയും കണ്ട് കൊണ്ട് ഇരിക്കെ വണ്ടി നിർത്തി ഫുഡ് ഒക്കെ കഴിച്ചു... പിന്നെയും വണ്ടി നിർത്തിയതും അവർ പോയത് പാർക്കിൽ ആണ്... അവിടെ മോൾ ശരിക്കും അവളെ ചാച്ചന്റെ കൂടെ കളിച്ചു രസിച്ചു... എല്ലാം നോക്കി കീർത്തി അവരെ അടുത്ത് തന്നെ നിന്നു...
ഇരുട്ട് ആയപ്പോ അവർ വണ്ടിയിൽ കയറിയതും കീർത്തി ആകെ തണുത്തു കൊണ്ട് മോളെയും ചേർത്ത് പിടിച്ചു ഇരുന്നു... അവൾ തുമ്മിയും ചുമച്ചും ആകെ പരവഷയായി...
മുറിയിൽ എത്തിയതും അവൾ കിടന്നു... പുതപ്പും മൂടി ഉള്ള അവളെ കിടത്തം കണ്ട് അവൻ അവളെ നെറ്റിയിൽ കയ് വെച്ചു...
"കീർത്തി പനിയുണ്ട്... ഡോക്ടറെ കാണണോ... "
"വേണ്ട കിടന്നാൽ മതി... എനിക്ക് തണുക്കുന്നു... "
"ഇന്ന് മുഴുവനും വെള്ളത്തിൽ അല്ലേ അതിന്റെ ആവും... എന്തായാലും ഡോക്ടറെ കാണിക്കാം നീ വാ... "
അവളെയും കൂട്ടി പിടിച്ചു അടുത്ത് ഉള്ള ഹോസ്പിറ്റലിൽ കാണിച്ചു ടാബ്ലറ്റ് കഴിച്ചു അവൾ കിടന്നു... അവളെ നെറ്റിയിൽ നനച്ചു കൊണ്ട് അവൻ അടുത്ത് തന്നെ ഇരുന്നു...
"എന്നോട് ദേഷ്യം ഉണ്ടോ ഗൗതം... "
"ഈ പനി വന്നതിന് ആണോ ദേഷ്യം... "
"അതല്ല... ഞാൻ ഓരോ ദിവസവും മനസ് അറിഞ്ഞു എന്നെ ഇയാൾക്ക് തരാൻ നിക്കുമ്പോ എന്തെങ്കിലും ഉടക്ക് ഉണ്ടാവും അതിന്... "
"നീ എന്റെ ഭാര്യ ആണ്... നമ്മൾ എന്നെ ഒന്നായത് ആണ്... ശരീരം കൊണ്ട് അല്ല മനസ് കൊണ്ട്... "
"ശരീരം കൂടി ഒന്നായാൽ അല്ലേ അത് പൂർണ്ണമാവൂ... "
"എന്ന് നിന്നോട് ആരാ പറഞ്ഞത്... സ്നേഹിക്കാൻ അറിയുന്ന മനസ് ആണ് ഏറ്റവും വലുത്... നമുക്ക് അത് ഉണ്ട്... എല്ലാം ഒത്തു വന്നാൽ മാത്രം മതി എനിക്ക് നിന്നെ... അല്ലാതെ നീ അതും ഓർത്ത് ഇനി സങ്കടപ്പെടണ്ട കേട്ടല്ലോ... ഉറങ്ങിക്കോ... "
അവൻ അവളെ തലയിൽ തലോടി പറഞ്ഞതും അവൾ അവന്റെ കയ് തന്റെ ചുണ്ടിൽ അടുപ്പിച്ചു ഉമ്മ വെച്ചു... അവന്റെ ആ കയ്യിൽ അവൾ ചുരുണ്ടു കൂടി... അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവനെ ചേർത്ത് പിടിച്ചു...
ഗൗതം എണീറ്റ് ടൈം നോക്കുമ്പോ പത്ത് മണി ആയിട്ടുണ്ട്... അവൻ അപ്പോ തന്നെ നോക്കിയത് കീർത്തിയെ ആണ്... അവൾ ഇത്രയും നേരം ആയിട്ടും എണീറ്റില്ലേ... അവൻ അവളെ ഒന്ന് തൊട്ട് നോക്കിയതും പനി കൂടിയത് അവൻ അറിഞ്ഞു...
"കീർത്തി... നിനക്ക് എന്ത് പറ്റി... എണീക്കാൻ വയ്യേ... "
"തണുക്കുന്നു... "
അവൾ വിറച്ചു കൊണ്ട് പറഞ്ഞതും അവൻ ചായ ഓർഡർ ചെയ്തു അവൾക്ക് ടാബ്ലറ്റ് എടുത്തു കൊടുത്തു... അവളെ കണ്ണ് നീര് അവന്റെ കയ്യിൽ ചുട്ടു പൊള്ളിച്ചു കൊണ്ട് വന്നു വീണതും അവൻ അവളെ കണ്ണ് തുടച്ചു...
"എന്താ മോളെ നിനക്ക് പറ്റിയെ... "
"ഒന്നുല്ല... നമുക്ക് വീട്ടിൽ പോകാം ഗൗതം... ഇവിടെ എന്തോ ശ്വാസം മുട്ടുന്ന പോലെ... അമ്മയെ കാണാൻ തോന്നാ... നമുക്ക് പോവാം ഗൗതം... "
"മ്മ് പോവാം... പനി അൽപ്പം കുറയട്ടെ... "
"മോൾക്ക് അമ്മയോട് ദേഷ്യം ഉണ്ടോ... വീട്ടിൽ പോവുന്നോണ്ട്... "
"ഇല്ല അമ്മേ... എനിക്ക് എല്ലാറ്റിലും ഇഷ്ടം അമ്മയെ ആണ്... നമുക്ക് വീട്ടിൽ പോകാം ചാച്ചാ... അച്ഛാച്ചനെയും അമ്മമ്മയെയും കാണാൻ കൊതി ആവുന്നു... "
"നിങ്ങൾ രണ്ടാളും ഹാപ്പി ആവാൻ അല്ലെ ഞാൻ കൊണ്ട് വന്നേ... നിങ്ങൾക്ക് അവിടെ ആണ് ഇഷ്ടം എങ്കിൽ എനിക്ക് അതിൽ പരം സന്തോഷം ഒന്നും ഇല്ല... ഇന്ന് തന്നെ പോകാം... "
അവൻ രണ്ട് പേരെയും ചേർത്ത് പറഞ്ഞതും രണ്ട് പേരും അവന്റെ കവിളിൽ ഉമ്മ വെച്ചു...
പനി ഒന്ന് കുറഞ്ഞു എന്ന് കണ്ടതും അവൻ ബിൽ സെറ്റ് ചെയ്തു എല്ലാം എടുത്തു അവരെയും കൊണ്ട് ഇറങ്ങി... അവൾ അവിടെ നിന്നും വിട്ടപ്പോൾ തന്നെ ഹാപ്പി ആയ പോലെ തോന്നി അവന്...
അവൾ എപ്പോഴോ ഉറക്കിൽ വീണതും അവൾക്ക് സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്തു മോളെ കൂടെ സംസാരിച്ചു അവൻ ഡ്രൈവ് ചെയ്തു... വഴിയിൽ നിന്നും അവർ ഫുഡ് കഴിക്കാൻ കയറി എങ്കിലും കീർത്തി ഒന്നും കഴിക്കാൻ ആവാതെ ഇരുന്നു... അവൾ വളരെ ക്ഷീണിച്ചു കൊണ്ട് വണ്ടിയിൽ തന്നെ ഇരുന്നു...
വീട് എത്തിയതും അവൾ സന്തോഷം ഇറങ്ങി ഓടി...അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു...
"അത് ശരി... നിങ്ങൾ ഇത്രയും പെട്ടെന്ന് വന്നോ... രണ്ടാഴ്ച എന്ന് പറഞ്ഞു കൊണ്ടല്ലേ പോയത് രണ്ട് ദിവസം അല്ലേ ആയുള്ളൂ... "
"അവൾക്ക് പനി... മാത്രം അല്ല അമ്മയെ കണ്ടാൽ മാത്രമേ മാറൂ എന്നും പറഞ്ഞു കരഞ്ഞു നിലവിളി ആയിരുന്നു... "
ഗൗതം ചിരിച്ചു കൊണ്ട് പറഞ്ഞതും അമ്മയും അച്ഛനും അവളെ നോക്കി...
"എനിക്ക് ഈ ജീവിതത്തിൽ ആകെ കൂടി സ്നേഹിക്കാൻ ഒരു അമ്മയെ കിട്ടിയത് അല്ലേ... അപ്പോ വിട്ടു പോകാൻ ഒരു നിമിഷം പോലും പറ്റുന്നില്ല... എന്തോ കൂടെ കൂടെ കാണാൻ തോന്നാ... അവിടെ എനിക്ക് ഇഷ്ടം ആയില്ല അമ്മേ... "
"എന്നാൽ ഇവിടെ ഒരാൾ നീയും മോളും പോയതിൽ പിന്നെ അങ്ങനെ തന്നെ... പിന്നെ നിങ്ങളെ ശല്യം ചെയ്യേണ്ട എന്ന് കരുതി വിളിച്ചപ്പോൾ ഒന്നും പറയാതെ ഇരുന്നത് ആണ്... "
"ആണോ അമ്മേ... എന്റെ പനി ഒക്കെ ഈ അമ്മയെ കണ്ടപ്പോൾ തന്നെ പോയി... "
"ഓഹ് അപ്പൊ ആക്ടിംഗ് ആയിരുന്നു അല്ലേ... "
"നീ പോടാ അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിൽ ആവില്ല... "
അവൻ എല്ലാം എടുത്തു അകത്തേക്ക് പോയി... ഫ്രഷ് ആയി ഡ്രസ്സ് ചെയ്തു പുറത്തേക്ക് ഇറങ്ങുമ്പോൾ പനി എന്നും പറഞ്ഞു കരഞ്ഞു നിന്ന പെണ്ണ് നല്ല സുന്ദരി കുട്ടിയായി ഫുഡ് എടുത്തു വെക്കുന്ന കണ്ട് അവൻ സ്ഥമ്പിച്ചു നിന്നു...
"ഇവിടെ എത്തിയപ്പോ നിന്റെ പനി എങ്ങോട്ട് പോയി കീർത്തി... "
"അത് അമ്മ അവിടെ കളഞ്ഞു കൊണ്ടാ വന്നത്... "
"ഓഹ് നീയും ഇതിന് കൂട്ടാണ് അല്ലേ... "
"ഒന്ന് പോ ചാച്ചാ ഞാൻ ചുമ്മാ പറഞ്ഞതാ... "
അവർ ഫുഡ് കഴിച്ചതും അവൻ ടീവി ഓൺ ചെയ്തു അവളെയും ഇടക്ക് ശ്രദ്ധിച്ചു കൊണ്ട് ഇരുന്നു... അവളും അവനെ നോക്കി ഇടക്ക് ഒന്ന് ചിരിച്ചു കാണിക്കുന്നുണ്ട്...
മോൾ അവന്റെ മടിയിൽ തല വെച്ചു കിടന്നപ്പോൾ തന്നെ അവൾ ഉറങ്ങി... അവളെ തലയിൽ തലോടി അവൻ അവളെ ഉറക്കി കൊണ്ടിരുന്നു... കീർത്തി മോളെ എടുക്കാൻ പോയതും അമ്മ ചെന്നു അവളെ എടുത്തു...
"മോൾക്ക് വയ്യാത്തത് അല്ലേ... പനി മാറിയാലും നല്ല ക്ഷീണം ഉണ്ട്... മോൾ പോയി കിടന്നോ... "
"എനിക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല... "
"അത് സാരല്ല്യ... മോൾ പോയി കിടന്നോ... "
അവൾ സമ്മതിച്ചു കൊണ്ട് പോയതും അമ്മയും അച്ഛനും പോയി കിടന്നു... കീർത്തി ഒറ്റയ്ക്ക് അല്ലേ മുറിയിൽ എന്ന് കണ്ടതും അവൻ ടീവി ഓഫ് ചെയ്തു ഒരു ചിരിയോടെ മുറിയിൽ ചെന്നു...
ഡോർ അടക്കുന്ന സൗണ്ട് കേട്ട് അവൾ കണ്ണാടിക്ക് മുന്നിൽ നിന്നും തിരിഞ്ഞു നോക്കി... അവൾ കയ്യിൽ ഉള്ള വള ഊരി മാറ്റി ടേബിളിൽ വെച്ചതും അവൻ അവളെ പിറകിൽ കൂടി കയ്യിട്ടു പിടിച്ചു...
അവൾ ഞെട്ടി കൊണ്ട് കണ്ണാടിയിൽ കൂടി അവനെ നോക്കിയതും കണ്ണ് ഇറുക്കി അടച്ചു അവളെ കഴുത്തിൽ ചുംബിച്ചു... അവൾ ഒന്ന് പിടഞ്ഞു പോയതും അവൻ തന്നിലെക്ക് അവളെ ഒന്ന് കൂടി അടുപ്പിച്ചു...
അവന്റെ ചുണ്ടുകൾ അവളെ പിന്കഴുത്തിൽ ഇഴഞ്ഞു പോയതും അവൾ കണ്ണും അടച്ചു നിന്നു... അവളെ ഒന്ന് കൂടി കണ്ണാടിയിൽ നോക്കി അവളെ കഴുത്തിൽ ഉള്ള മാല അവൻ തന്റെ പല്ല് കൊണ്ട് ഊരി മാറ്റിയതും അത് അവളെ മാറിൽ കൂടി ഇഴഞ്ഞു താഴേക്കു വീണു...
അവളെ പൊക്കി എടുത്തു അവന്റെ മടിയിൽ ഇരുത്തി അവളെ കണ്ണിലും മൂക്കിലും നെറ്റിയിലും ചുംബിച്ചു കൊണ്ടേ ഇരുന്നു... അത് വഴി മാറി അവളെ ചുണ്ടിൽ പതിഞ്ഞതും അവൾ കണ്ണും അടച്ചു അവനെ ഇറുക്കി പിടിച്ചു...
അവളെ വിട്ടു മാറി അവളെ മുഖം തന്റെ നേർക്ക് കൊണ്ട് വന്നു നോക്കി ചിരിച്ചു...
"പേടി ഉണ്ടോ...? "
അവൾ ഇല്ലെന്നും ഉണ്ടെന്നും തലയാട്ടി പറഞ്ഞതും അവൻ വീണ്ടും ചിരിച്ചു... അവൾ അവനെ നോക്കി അവിടെ നിന്നും എണീറ്റു പോയതും അവളെ പിടിച്ചു വീണ്ടും അവൻ തന്റെ മടിയിൽ ഇരുത്തി...
"നിന്റെ ഈ പേടി ഇന്നത്തോടെ മാറ്റാം അല്ലേ... എന്താ റെഡി ആണോ...? "
"മ്മ്... "
അവൾ ഒന്ന് മൂളി... അപ്പോഴേക്കും അവൻ അവളെ തന്നിലെക്ക് അടുപ്പിച്ചു...
അവൾ ഒന്ന് പിടഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ ചേർന്നു ഇരുന്നു... അവന്റെ ചുണ്ടുകൾ അവളെ കഴുത്തിൽ ഇഴഞ്ഞു നടന്നു...
അവളുടെ സാരി തലപ്പ് മാറുന്നതും അവൻ അവളെയും കൊണ്ട് ബെഡിൽ വീഴുന്നതും എല്ലാം അറിഞ്ഞ അവൾ അവനെ ചുറ്റി വരിഞ്ഞു...
ഒരു മഴയായി അവളിൽ പെയ്തു ഇറങ്ങുമ്പോഴേക്കും അവൾ അവന്റെ മുടിയിൽ പിടിച്ചു തന്റെ മാറിൽ നിന്നും അവനെ അടർത്തി മാറ്റാൻ നോക്കി... അതിന് ആവാതെ അവൾ പിടഞ്ഞു കൊണ്ട് ബെഡിൽ അമർത്തി പിടിച്ചു...
കിതച്ചു കൊണ്ട് അവൾ അവനെ വിട്ടതും അവിടം ആകെ ചുവപ്പ് പടർന്നു... അവനും കിതച്ചു കൊണ്ട് അവളെ നെഞ്ചിൽ വീണു... ഗൗതം തല ഉയർത്തി അവളെ നോക്കിയതും കണ്ണും അടച്ചു കിടക്കുന്ന അവളെ കവിളിൽ കൂടി കണ്ണു നീര് ഒഴുകുന്നത് അവൻ അറിഞ്ഞു...
"വേദനിച്ചോ കീർത്തി... "
അവൾ ഇല്ലെന്ന് തലയാട്ടിയതും അവളെ മുഖം തന്നിലെക്ക് ഉയർത്തി പിടിച്ചു കൊണ്ട് ആ കണ്ണീർ തന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുത്തു...
"സോറി കീർത്തി... "
"എന്തിന്...? "
"നിന്റെ പരിശുദ്ധിയെ പറ്റി ഞാൻ നിന്റെ മുഖത്ത് നോക്കി അന്ന് പറഞ്ഞതിന്... പക്ഷെ ആ പരിശുദ്ധി നീ തന്നത് എനിക്കാണ്... എനിക്ക് മാത്രം ആയി തന്ന ഈ നിന്നെ ഞാൻ ഒരിക്കൽ എങ്കിലും വേദനിപ്പിച്ചു... ഇന്ന് ഈ ഒരു നിമിഷം നീ ഒരു കന്യക ആണെന്നും അത് തന്നത് എനിക്കാണ് എന്നും ഞാൻ അറിഞ്ഞു... അതിന് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു കീർത്തി... "
അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
"പലരും എന്റെ ശരീരം കൊതിച്ചു പല ദ്രോഹങ്ങളും ചെയ്തിട്ട് ഉണ്ട്... അപ്പോഴൊക്കെ പിടിച്ചു നിന്നത് ഇങ്ങനെ ഒരാൾ എന്റെ ജീവിതത്തിൽ വരും എന്ന് അറിഞ്ഞു കൊണ്ടല്ല... ഒരു പെണ്ണിനും സഹിക്കില്ല... അർഹത ഇല്ലാത്ത ആൾ അവളെ ഒന്ന് നോക്കുന്നത് പോലും... അത്രയേ ഞാനും ചെയ്തുള്ളൂ... ഒരു ചീത്ത പെണ്ണാണ് എന്ന് പറയുമ്പോ എനിക്ക് വിഷമം തോന്നാറില്ല... കാരണം എനിക്ക് അറിയാം ഞാൻ ചീത്ത അല്ലെന്ന്... അപ്പോഴും അത് എത്ര നാൾ ഉണ്ടാവും എന്ന് എനിക്കും അറിയില്ല... പക്ഷെ ഞാൻ ദൈവ തുല്യം ആയി കാണുന്ന നിങ്ങൾ അത് പറഞ്ഞു കേട്ടപ്പോൾ എനിക്ക് സങ്കടം ഉണ്ടായിരുന്നു... ഇന്ന് എനിക്ക് സങ്കടം ഇല്ല... കാരണം എന്നെ ഞാൻ ഈ ലോകത്ത് ഏറ്റവും ഇഷ്ടം ഉള്ള ആൾക്ക് തന്നെ കൊടുത്തല്ലോ... "
"സോറി കീർത്തി... "
അവൻ വീണ്ടും പറഞ്ഞതും അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
"ദൈവം സോറി പറയാറില്ല... "
അവനും ഒന്ന് ചിരിച്ചു കൊണ്ട് അവളെ തന്റെ നെഞ്ചിൽ ഇട്ടു...
"എന്നാൽ ഈ ദൈവം ഒന്ന് കൂടി ആ വരം ചോദിക്കാ തരുവോ... "
"ചീ പോയേ... ഇന്ന് തത്കാലം മതി... "
"പക്ഷെ എനിക്ക് മതിയായിട്ടില്ല... "
അവൻ അവളെയും കൊണ്ട് തിരിഞ്ഞു കിടന്നതും അവളും അവനിൽ ഇഴുകി ചേർന്നു...
പതിവ് പോലെ അവൾ ടൈം ആയതും എണീറ്റ് ഇരുന്നു തന്റെ മുടി പിറകിൽ കെട്ടി വെച്ചു... അടുത്ത് തന്നെ ഉറങ്ങുന്ന ഗൗതമിനെ കണ്ടപ്പോൾ ആണ് അവൾക്ക് എല്ലാം ഓർമ വന്നത്... അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... തന്നിൽ നിന്നും മാറ്റപ്പെട്ട വസ്ത്രങ്ങൾ എല്ലാം നോക്കി അവൾ അവൾ ഒന്ന് ചിരിച്ചു... പതിവിലും അതികം അവളെ മുഖത്ത് നാണം വിരിഞ്ഞു...
ബാത്‌റൂമിൽ ചെന്നു ഷവർ തുറന്നു വെച്ചു അവൾ ഓരോന്നും ഓർത്ത് എടുത്തു കൊണ്ട് എത്ര നേരം അവിടെ നിന്നു എന്ന് അവൾക്ക് തന്നെ അറിയില്ല... തണുപ്പ് തന്നിൽ അധികമായി വന്നതും അവൾ വിറച്ചു കൊണ്ട് ശവർ ഓഫ് ചെയ്തു സാരിയും ചുറ്റി കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു...
അപ്പോഴും അവളിൽ ഒരു വിറയൽ ഉണ്ടായിരുന്നു... തന്റെ നെറ്റിയിൽ സിന്ദൂരം തൊട്ട് കൊണ്ട് അവൾ അതിൽ കൂടി അവനെ നോക്കി... അവൻ തനിക്ക് അബിമുഖമായി കിടന്നതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ മുഖം തന്നെ നോക്കി നിന്നു...
പതിയെ അവന്റെ അടുത്ത് ചെന്നു നെറ്റിയിൽ വീണു കിടക്കുന്ന മുടി ഇഴകൾ മാറ്റി ആ നെറ്റിയിൽ ഉമ്മ വെച്ചു... അപ്പോഴേക്കും തന്റെ അരയിൽ പിടി വീണത് അറിഞ്ഞ അവൾ അവനെ ഒന്ന് നോക്കി... പുഞ്ചിരിച്ചു കൊണ്ട് തന്നെയും നോക്കി നിൽക്കുന്ന ഗൗതമിനെ കണ്ടതും അവൾ നാണം കൊണ്ട് തല താഴ്ത്തി...
"നിന്റെ ഈ ചുണ്ടുകൾ എന്റെ സിരകളെ ചൂട് പിടിപ്പിച്ചു... എന്നെ വീണ്ടും നിന്നിലേക്ക് വലിച്ചു കൊണ്ട് പോകുന്ന പോലെ... "
"വിട് ഗൗതം... ഞാൻ കുളിച്ചു... അടുക്കളയിൽ ചെന്നു ചായ ഇട്ടു വരാം... "
"നീ എന്തിനാ കാലത്ത് തന്നെ എണീറ്റ് കുളിച്ചേ... ഇന്നലെ രാത്രി ഞാൻ നിന്നെ ഉറങ്ങാൻ സമ്മതിച്ചില്ല എന്ന് എനിക്ക് അറിയാം... കുറച്ചു കഴിഞ്ഞു പോയാൽ മതി... "
"വേണ്ട ഗൗതം വിട്... അമ്മ എന്ത് കരുതും... "
"അമ്മയ്ക്ക് എല്ലാം അറിയാം... അത് കൊണ്ടല്ലേ മോളെ പോലും മാറ്റി നിർത്തിയെ... "
"എന്നാലും ഇപ്പോ വേണ്ട... ഞാൻ ചെല്ലട്ടെ... "
അവൾ വീണ്ടും അവനിൽ നിന്നും അകലാൻ ഒരു ശ്രമം നടത്തി...
"ഉറങ്ങി കിടന്ന എന്നെ ചുംബിച്ചു ഉണർത്തിയത് നീയല്ലേ കീർത്തി... എന്നിട്ട് ഇപ്പോൾ ചോർ ഇല്ലെന്നോ... എനിക്ക് വേണം... "
ഗൗതം അവളെ അരയിൽ കൂടി പിടിച്ചു ബെഡിൽ കിടത്തി... അവളെ നഗ്നമായ വയറിൽ കയ് പതിഞ്ഞതും അവൾ ഒന്ന് പുളഞ്ഞു... അത് ദിശ മാറി എവിടെ ഒക്കെയോ എത്തിയതും കണ്ണും അടച്ചു പിടിച്ചു അവൾ അവനിൽ ചേർന്നു... ഒന്ന് കൂടി ക്ഷീണിച്ചു തളർന്നു രണ്ടും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു...
"ഒരു കുളി കഴിഞ്ഞത് അല്ലേ... അടുത്തത് ഞാൻ കുളിപ്പിച്ചു തരാം... "
എല്ലാം മറന്നു അവൾ ചാടി എണീറ്റു...
"അയ്യോ അതൊന്നും വേണ്ട... "
അവളെ പിടിച്ചു ബാത്‌റൂമിൽ കൊണ്ട് പോയതും ഒന്ന് എതിർക്കാൻ പോലും ആവാതെ അവൾ നിന്നു... സാരി മാറ്റി വന്നപ്പോ അവൻ തന്നെ അവളുടെ നെറ്റിയിൽ സിന്ദൂരം തൊട്ട് കൊടുത്തു...
തന്നിൽ നിന്നും ഊർന്ന് വീണ അവളെ താലി അവൻ ഒന്ന് കൂടി അവളെ കഴുത്തിൽ ബന്ദിച്ചു...വളയും പൊട്ടും എല്ലാം അവൻ തന്നെ ഇട്ടു കൊടുത്തു... അപ്പോഴും അവൾ അവനെ കണ്ണ് എടുക്കാതെ നോക്കി നിന്നു...
എല്ലാം കഴിഞ്ഞു അവളെ ചേർത്ത് നിർത്തി ആ നെറ്റിയിൽ ഉമ്മ വെച്ചു... അവൾ അവന്റെ നെഞ്ചിൽ കുറച്ചു നേരം തലയും വെച്ചു കിടന്നു... ഒരു സുരക്ഷിതത്വം അവളിൽ അപ്പോൾ ഉണ്ടായിരുന്നു...
അവൾ ഒരു പെണ്ണായി എല്ലാം കൊണ്ടും താൻ അംഗീകരിക്കപ്പെട്ടു എന്ന് ഓർത്ത് ചിരിച്ചു കൊണ്ട് അവന് വേണ്ടി ചായ ഇട്ടു... അപ്പോഴും അവളെ ചിന്തകൾ ആ ഓർമയിൽ ആയിരുന്നു... അമ്മ അവളെ അടുത്ത് വന്നത് ഒന്നും അവൾ അറിഞ്ഞില്ല... ചായ തിളച്ചു മറിയുന്നത് കണ്ട് അമ്മ തന്നെ തീ ഓഫ് ചെയ്തു അവളെ നോക്കി...
അവളുടെ മുഖം നിലാവ് പോലെ തിളങ്ങി നിൽക്കുന്നത് കണ്ട് അമ്മ ചിരിച്ചു...
ചായയും ആയി അമ്മ വരുന്നത് കണ്ട് ഗൗതം ഒന്ന് പിറകിൽ നോക്കി...
"അവൾ എവിടെ...? "
"അവൾ ഇപ്പോഴും എന്തോ ഓർത്ത് നിൽപ്പ് ആണ്... അവളെ ആ മുഖത്തെ തെളിച്ചം കണ്ടപ്പോൾ വിളിക്കാനും തോന്നിയില്ല... അവൾക്ക് എന്താ മോനെ പതിവ് ഇല്ലാതെ ഇങ്ങനെ ഒരു മാറ്റം... "
"ആ ഞാൻ എങ്ങനെ അറിയാനാ... അവളോട് തന്നെ ചോദിക്ക്... "
അവൻ ചായയും വാങ്ങി കുടിച്ചു അമ്മയെ നോക്കാതെ ഒന്ന് ചിരിച്ചു...
"ദാ മോളെ ചായ കുടിക്ക്... "
അവൾ ഒന്ന് ഞെട്ടി അമ്മയെ നോക്കി... താൻ വെച്ച ചായയും നോക്കി... അതെല്ലാം ചായ ആയി കപ്പിൽ ആയത് കണ്ട് അവൾ അമ്മയെ നോക്കി ഒന്ന് ചിരിച്ചു... അമ്മ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചതും അവൾ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു...
"ഒരു പെണ്ണ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നിമിഷത്തിൽ കൂടിയാ ഇപ്പോൾ ഞാൻ കടന്നു പോകുന്നത് അമ്മേ... അപ്പോഴൊക്കെ എന്നെ ചേർത്ത് പിടിക്കാൻ എന്റെ സ്വന്തം അമ്മയായി ഈ അമ്മ ഉണ്ടല്ലോ എനിക്ക് എല്ലാം കൊണ്ടും ഇപ്പോൾ ഒത്തിരി സന്തോഷം ഉണ്ട് അമ്മേ... "
"എനിക്ക് അറിയാം മോളെ... മോളുടെ ഈ അവസ്ഥ... ഇനി ഒരിക്കലും ഒറ്റയ്ക്ക് ആണെന്ന ചിന്ത വേണ്ട... എല്ലാരും ഉണ്ട് നിനക്ക് ഈ വീട്ടിൽ... മോൾ ഇപ്പോൾ ഈ ചായ കുടിക്ക്... എന്നിട്ട് അകത്ത് പൊയ്ക്കോ... അമ്മ തന്നെ ഫുഡ് ഉണ്ടാക്കിക്കോളാം... "
"അയ്യോ അത് വേണ്ട... ഞാൻ ഇവിടെ ഇങ്ങനെ ഉള്ളപ്പോൾ അമ്മ ഉണ്ടാക്കുന്നത് എനിക്ക് സഹിക്കില്ല... എനിക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല അമ്മേ... അമ്മ പൊയ്ക്കോ ഞാൻ ഉണ്ടാക്കിക്കോളാം... "
അവൾ അമ്മയെ പറഞ്ഞു വിട്ടു എല്ലാം പെട്ടെന്ന് തന്നെ റെഡി ആക്കി എടുത്തു... അപ്പോഴും ഗൗതം അവളെ വീക്ഷിച്ചു കൊണ്ടിരുന്നു... അവനും അവളെ കാണുമ്പോൾ എല്ലാം ഓർത്ത് ഒന്ന് ചിരിക്കും...
ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ എല്ലാം എടുത്തു വെക്കുന്ന കീർത്തിയുടെ വയറിൽ അവൻ ഒന്ന് പിച്ചി... അവൾ പിടഞ്ഞു കൊണ്ട് എല്ലാം കയ്യിൽ നിന്നും വീണതും അമ്മയും അച്ഛനും ഒരു പോലെ ചിരിച്ചു... അവൾ ഒന്ന് ചമ്മിയ പോലെ അവനെ നോക്കി... അവൻ ആണെങ്കിൽ ഞാൻ ഒന്നും അറിയില്ല എന്ന പോലെ ആണ് ഇരിപ്പ്...
" ചാച്ചൻ അമ്മയെ പിച്ചിയത് കൊണ്ടല്ലേ എല്ലാം താഴേക്കു പോയേ... എന്നിട്ട് ചാച്ചന്റെ ഇരിപ്പ് കണ്ടോ ഒന്നും അറിയില്ല എന്ന പോലെ... "
"ഇപ്പോൾ ഞാൻ ഔട്ട്... അമ്മയും മോളും ഒന്ന് അല്ലേ... "
"അയ്യോ ചാച്ചൻ പിണങ്ങല്ലേ... ഞങ്ങൾക്ക് ചാച്ചൻ അല്ലാതെ വേറെ ആരാ... അല്ലേ അമ്മേ... "
അവൾ മോളെ നോക്കി ഒന്ന് ചിരിച്ചു... പതിയെ അവനെ നോക്കിയതും അവനും അവളെ ഒന്ന് നോക്കി കണ്ണ് ഇറുക്കി കാണിച്ചു...
"നീ ഇന്ന് ഓഫിസിൽ പോകുന്നില്ലേ... "
"ഇല്ല അച്ഛാ നല്ല ക്ഷീണം... "
അവൻ പെട്ടെന്ന് പറഞ്ഞതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി... അവനും പെട്ടെന്ന് താൻ പറഞ്ഞത് ഓർത്ത് അച്ഛനെ തന്നെ നോക്കി...
"അത് എനിക്ക് കീർത്തിയെയും കൊണ്ട് ഒരിടം വരെ പോകാൻ ഉണ്ട്... "
"ഞാനും മോളും കൂടി കടയിൽ പോയി വരാം... "
"എനിക്ക് ചോക്ലേറ്റ് വേണം... "
എന്നും പറഞ്ഞു മോൾ അച്ഛന്റെ കൂടെ പോവാൻ നിന്നതും കീർത്തി അടുത്തേക്ക് വന്നു...
"എങ്ങോട്ടാ ഗൗതം പോണെ...
"അത് ഒരു സർപ്രൈസ്... "
"എന്ന മോളും കൂടി വന്നോട്ടെ... "
"ഇവിടെ മോളെ കൊണ്ട് പോവണ്ട കീർത്തി... ഇത് എനിക്കും നിനക്കും മാത്രം പോകാൻ ഉള്ള ഇടം ആണ്... "
അവൾ കൂടുതൽ ഒന്നും ചോദിക്കാതെ അവനെ തന്നെ നോക്കി നിന്നു...
"അമ്മ വേഗം വരണം... എവിടെ ആണെന്ന് മോൾക്ക് അറിയാം... അത് കൊണ്ടാ മോൾ വാശി പിടിക്കാതെ... "
"എന്നാൽ ഞങ്ങൾ പോയി വരാം... മോൾ പേടിക്കേണ്ട... ഈ സർപ്രൈസ് മോൾക്ക് ഇഷ്ടപ്പെടും... "
അവൾ ഒന്നും മനസ്സിൽ ആവാതെ അവരെ എല്ലാരേയും മാറി മാറി നോക്കി... അമ്മയും ഒന്ന് ചിരിച്ചു കൊണ്ട് പോയി എന്നല്ലാതെ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല...
"ഈ സാരി മതി... ഇതിൽ നീ തിളങ്ങി നില്കും... "
"എന്നെ കൊല്ലാൻ കൊണ്ട് പോവാണോ... "
"നീ അല്ലേ പറഞ്ഞത് അന്ന് എല്ലാം കിട്ടി ഇനി ചത്താലും സങ്കടം ഇല്ലെന്ന്... ഇപ്പോൾ ഒന്ന് കൂടി കിട്ടിയ സ്ഥിതിക്ക് നിനക്ക് ചാകാൻ സങ്കടം ഒന്നും ഉണ്ടാവില്ലല്ലോ... "
"ഇപ്പോൾ എനിക്ക് ജീവിക്കണം ഇയാളെ കൂടെ... ഇയാളെ സ്നേഹിച്ചു കൊണ്ട് ഇയാളെ കുഞ്ഞുങ്ങളെ ഒക്കെ പ്രസവിച്ചു അവരെ ഒക്കെ നോക്കി ഒരുപാട് കാലം ജീവിക്കണം... എന്നിട്ട് ഇയാളെ നെഞ്ചിൽ കിടന്നു വേണം ചാകാൻ... "
"ആദ്യം പറഞ്ഞത് ഒക്കെ ഓക്കേ... ഞാൻ സില്ലി ആയിട്ട് നടത്തി തരും... പിന്നെ മരണം അതിന് ഞാൻ നിന്നെ വിട്ടു കൊടുക്കില്ല... എനിക്ക് ജീവൻ ഉള്ളിടത്തോളം കാലം എന്റെ ഒപ്പം നീ വേണം കീർത്തി... "
"വേണോ... "
"പിന്നല്ലാതെ... "
"അല്ല പിന്നെ ഇപ്പോൾ ഇത് എങ്ങോട്ടാ... "
"ഡീ വായാടി... നീ ആദ്യം ഒക്കെ എന്തൊരു സൈലന്റ് ആയിരുന്നു... രതീഷ് പറഞ്ഞത് ഒരു വർഷം ഒക്കെ കഴിയുമ്പോഴേക്കും നീ വാ തുറന്നോളും എന്നാ... ഇതിപ്പോ ഒരു ദിവസം കൊണ്ട് തന്നെ നീ തുടങ്ങി അല്ലോ... "
"ഞാൻ സംസാരിക്കാതെ ഇരിക്കുന്നത് ഇഷ്ടം അല്ലെന്ന് കരുതി അല്ലേ ഞാൻ... ഇനി ഞാൻ ഒന്നും മിണ്ടില്ല കേട്ടോ... "
"അത് വേണ്ട... നീ വാ തോരാതെ സംസാരിക്കുന്നത് കാണാൻ തന്നെയാ എനിക്ക് ഇഷ്ടം... നീ ഒരു വായാടി ആണെന്ന് അന്നേ എനിക്ക് മനസ്സിൽ ആയതാ... അന്ന് നീ എന്നെ മോളോട് കുറ്റം പറയുന്നത് ഒക്കെ ഞാൻ കേട്ടിരുന്നു... പിന്നെ പേടിച്ചിട്ടാണ് ഈ സൈലന്റ് എന്നും എനിക്ക് അറിയാം ആയിരുന്നു... ഇനി ഒരു പേടിയും ഇല്ലാതെ ദാ ഇത് പോലെ സംസാരിക്കണം കേട്ടല്ലോ... എന്നാലേ നീ ഈ ഗൗതമിന്റെ പെണ്ണ് ആവൂ... "
"കുറ്റം പറഞ്ഞത് വെറുതെ ഒന്നും അല്ലാലോ... സത്യം അല്ലേ... എന്താ അപ്പോഴത്തെ ഒരു സ്വഭാവം... ആ ആള് തന്നെ ആണോ ഈ നിൽക്കുന്നത്... "
"അത് ഇത്ര ആയിട്ടും നിനക്ക് മനസ്സിൽ ആയില്ലേ എന്റെ കീർത്തി... അത് ഒന്ന് കൂടി തെളിയിക്കണോ... "
അവളെ കാതിൽ വന്നു ചോദിച്ചതും അവൾ ഞെട്ടി കൊണ്ട് വേണ്ടെന്ന് പറഞ്ഞു സാരിയും എടുത്തു പുറത്തേക്ക് ഓടി...
അവൻ റെഡി ആയി അവളെയും കാത്തു നിന്നതും അവളെ വരവ് കണ്ട് അവൻ ഒന്ന് നിന്നു...
"എന്റെ കീർത്തി നീ ഇങ്ങനെ വന്നു നിക്കുമ്പോ എനിക്ക് പോവാൻ ഉള്ള മൂഡ് ഒക്കെ പോയി വേറെ ഏതാണ്ട് ഒക്കെ തോന്നുവാ... "
"ഇയാൾ അല്ലേ എന്നോട് ഇത് ഇടാൻ പറഞ്ഞത്... ഇഷ്ടം ആയില്ലെങ്കിൽ വേറെ ഇടാം... "
"ഇഷ്ടം ആവാത്ത കൊണ്ടല്ല... ഒത്തിരി ഒത്തിരി ഇഷ്ടം ആയോണ്ടാ... "
അവളെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ മുടി ഒക്കെ ചീകി കെട്ടി റെഡി ആയി വന്നു...
"അമ്മേ ഞങ്ങൾ ഇറങ്ങി... "
അവൻ വിളിച്ചു പറഞ്ഞതും അവൾ ഓടി ചെന്നു അമ്മയുടെ കാലിൽ തൊട്ട് വന്ദിച്ചു... അമ്മയും അവളെ ചേർത്ത് പിടിച്ചു കവിളിൽ ഉമ്മ വെച്ചപ്പോ അവൾ പോട്ടെ എന്നും പറഞ്ഞു അവന്റെ കൂടെ പോയി...
കാറിൽ കയറി ഇരുന്നിട്ടും അവൻ ഒന്നും പറയാതെ ഓടിക്കുന്ന കണ്ട് അവൾക്ക് എന്തൊക്കെയോ ചോദിക്കാൻ തോന്നി... പോവുന്ന റൂട്ട് കണ്ടതും അവൾക്ക് ഏകദേശം മനസ്സിൽ ആയതും അവനെ തന്നെ നോക്കി ഇരുന്നു... അവൾക്ക് പേടിയും സങ്കടവും എല്ലാം വരുന്നത് പോലെ തോന്നി...
"എങ്ങോട്ടാ ഈ പോണെ... എനിക്ക് പേടിയാ ഗൗതം... ഇതിനാണ് എങ്കിൽ ഞാൻ വരില്ലായിരുന്നു... "
"ഞാൻ ഇല്ലേ കീർത്തി... നീ ഒന്ന് കൊണ്ടും പേടിക്കേണ്ട... നിന്റെ ദേഹത്തു ഒരു തരി മണ്ണ് പോലും വീഴാൻ ഞാൻ ഉള്ളപ്പോൾ സമ്മതിക്കില്ല... "
അവൻ ഉണ്ടെന്ന് ഉള്ള ധൈര്യം കൊണ്ട് അവൾ പിന്നെ ഒന്നും മിണ്ടാതെ എന്തോ ചിന്തയിൽ ഇരുന്നു... അവളെ മുഖം വാടിയതും അവൻ കാണുന്നുണ്ടായിരുന്നു...
തന്റെ വീട് മുറ്റത്ത് വണ്ടി നിർത്തിയപ്പോ ആണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത്... ദയനീയമായി അവനെ നോക്കിയതും അവൻ ചിരിച്ചു കൊണ്ട് അവളെ ഇറക്കി... അവൻ അവിടെ തന്നെ നിന്നു അന്ന് തന്റെ അച്ഛനെ കിടത്തിയതും ആൾകൂട്ടം നിറഞ്ഞതും ഒക്കെ ഓർത്ത് കണ്ണ് നിറഞ്ഞു...
തോളിൽ ഒരു സ്പർശം ഏറ്റപ്പോൾ ആണ് അവൾ ബോധത്തിൽ വന്നത്... അവനെ ഒന്ന് നോക്കി അവിടെ തന്നെ നിന്നു... അപ്പോഴേക്കും അവളെയും കൊണ്ട് അവൻ മുന്നോട്ട് നടന്നു... കാളിംഗ് ബെൽ അമർത്തി എങ്കിലും ആരെയും കാണാത്ത കൊണ്ട് അവൻ അവളെയും കൊണ്ട് അകത്തേക്ക് കയറി...
അന്ന് നടന്ന പേടി പെടുത്തുന്ന ഓരോ നിമിഷവും അവളിൽ നേരിൽ കാണും വിധം തെളിഞ്ഞു വന്നതും അവനിൽ ഉള്ള അവളുടെ പിടി കൂടി... കണ്ണും നിറഞ്ഞു വരുന്ന പോലെ... താൻ കൊല്ലാ കൊല ചെയ്യപ്പെട്ട നിമിഷം ഓർത്ത് അവൾ അവന്റെ കയ് പിടിച്ചു ആ മുഖത്ത് നോക്കി വേണ്ടെന്ന് കാണിച്ചു...
"ആരാ... "
എന്നും ചോദിച്ചു ചെറിയമ്മ മുന്നിൽ വന്നതും അവൾ ഞെട്ടി കൊണ്ട് അവന്റെ കയ് പിടിച്ചു പിറകിൽ ചെന്നു നിന്നു... പക്ഷെ അവരെ നോട്ടം കണ്ട് അവൾ മുന്നോട്ട് വന്നു അവരെ തന്നെ നോക്കി... അപ്പോഴും ഗൗതം അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്നു...
"അമ്മായി ഇത് ഞാൻ ആണ് ഗൗതം... എന്റെ കൂടെ എന്റെ പെണ്ണ് കീർത്തിയും ഉണ്ട്... അല്ലെ ബാക്കി എല്ലാരും എവിടെ പോയി... "
ഗൗതം പറഞ്ഞു തീർന്നതും അവർ ഒന്ന് ഞെട്ടി തന്റെ കണ്ണ് വിടർത്തി നോക്കി... അവൻ അവളെ പിടിച്ചു അവരെ മുന്നിൽ നിർത്തിയതും അവളും ഒന്ന് പേടിച്ചു... പക്ഷെ വ്യക്തമായ കാഴ്ച ഇല്ലാതെ ഉള്ള നോട്ടം കണ്ട് കീർത്തിക്ക് ഒന്നും മനസിൽ ആവാതെ അവനെ തന്നെ നോക്കി...
ആ മുഖത്തെ നികൂടമായ ചിരി കണ്ട് അവൾക്ക് എല്ലാം മനസിൽ ആയി...
"ഞങ്ങളെ കല്യാണം കഴിഞ്ഞു ഒരാഴ്ചയായി... ഇപ്പോൾ ആണ് നിങ്ങളെ ഒക്കെ വന്നു കാണാൻ ടൈം കിട്ടിയത്... എന്തായാലും അമ്മായിക്ക് ഒന്നും കാണാൻ പറ്റാത്ത സ്ഥിതിക്ക് ബാക്കി ഉള്ളവരെ കണ്ട് കാണാം അല്ലേ... എവിടെ അവർ ഒക്കെ... "
"വേണ്ട ആരെയും കാണേണ്ട... ആഘോഷിക്കാൻ വന്നത് ആണെന്ന് അറിയാം... പൊയ്ക്കോ ഇവിടന്ന്... ഈ എരണം കെട്ടവളെയും കൊണ്ട് എന്റെ വീട്ടിൽ നിന്നും പോവാൻ അല്ലേ പറഞ്ഞത്... "
"അത് എങ്ങനെ ശരിയാവും... ഈ വീട് എൻറെ ഭാര്യ ആയ കീർത്തിയുടെ പേരിൽ അല്ലേ... അവളെ അച്ഛൻ എഴുതി വെച്ചത്... അപ്പോ നങ്ങൾ ഇത് പോലെ ഇനിയും ഇടക്ക് ഇടക്ക് വരും കേട്ടോ അമ്മായി... "
"നിനക്ക് ഇനിയും തൃപ്തി ആയില്ലേ.... "
"എങ്ങനെ ആവാൻ... എന്റെ പെണ്ണ് അന്ന് അനുഭവിച്ച വേദന എനിക്ക് അത്ര പെട്ടെന്ന് മറക്കാൻ പറ്റുമോ... അല്ലേലും ഞങ്ങൾ വന്നത് തന്നെ നിങ്ങളെ മോൻ സിദ്ധാർഥ്നീ കാണാൻ വേണ്ടിയാ... "
അത് കൂടി കേട്ടതും അവരെ മുഖം കത്തി ജ്വലിക്കുന്ന പോലെ തോന്നി അവൾക്ക്... അവൻ അവളെയും പിടിച്ചു കൊണ്ട് തന്റെ അച്ഛൻ ഇത് വരെ കിടന്ന മുറിയിൽ കയറിയതും അകത്ത് ഉള്ള കാഴ്ച്ച കണ്ട് കീർത്തി വായും പൊത്തി നിന്നു...
എന്താണ് സംഭവിച്ചത് എന്ന് പോലും മനസ്സിൽ ആവാതെ അവനെ നോക്കി നിന്നു...ഗൗതം അവളെയും കൊണ്ട് അവന്റെ മുന്നിൽ പോയി നിന്നതും അവൾ ഗൗതമിനെ തന്നെ നോക്കി നിന്നു..
"എന്റെ കീർത്തി നീ എന്നെയും നോക്കി നിൽക്കാൻ ആണോ വന്നത്... ദേ മുന്നിൽ കിടക്കുന്നു നിന്നെ ഇത്രയും വേദനിപ്പിച്ച ആൾ... "
കീർത്തി അവനിൽ നിന്നും നോട്ടം മാറ്റി സിദ്ധാർഥ്നെ നോക്കി... അവൻ സൗണ്ട് കേട്ടതും കണ്ണും തുറന്നു അവരെ നോക്കി... കീർത്തിയിൽ ഒരു ഭയം ഉള്ളത് പോലെ അവന്റെ കയ് പിടിച്ചു...
"ഹ സിദ്ധാർഥ് സുഖം ആണോ... ഞങ്ങൾ വെറുതെ ഒന്ന് കാണാൻ വന്നതാട്ടോ... ഒന്നും ഇല്ലേലും ഇവളെ തറവാട് അല്ലേ... പിന്നെ കെട്ട് കഴിഞ്ഞുള്ള ആദ്യത്തെ വരവ് കൂടി ആണ്... നിനക്ക് അളിയന്റെ സ്ഥാനത്ത് നിന്നും ഒന്ന് എണീറ്റ് സ്വീകരിക്കാൻ വയ്യാത്ത വിഷമം ഒക്കെ എനിക്ക് മനസ്സിൽ ആവും... സാരമില്ല ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു... "
"ഡാ നിനക്ക് ഇനിയും തൃപ്തി ആയില്ലേ... എന്റെ ശവം അടക്ക് കാണാൻ ആണോ നീ ഇവളെയും കൊണ്ട് വന്നത്... ചത്തിട്ടില്ല ചാവുംമ്പോൾ അറിയിക്കാം... "
"അയ്യോ അതിന് ഇപ്പോൾ ആർക്കാ ദൃതി... സാവധാനം ചെയ്തു കൂട്ടിയതിനു ഒക്കെ അനുഭവിച്ചു കഴിഞ്ഞു മതി ശവം അടക്ക് ഒക്കെ... ഇപ്പോൾ എങ്ങനെ ഉണ്ട്... ഇവിടെ തന്നെ ആണല്ലേ ഒന്നും രണ്ടും എല്ലാം... ആരാ ഇപ്പോൾ ഇതെല്ലാം നോക്കുന്നത്... "
അവൻ ചിരിച്ചു കൊണ്ട് ചോദിച്ചതും സിദ്ധാർഥ് ദേഷ്യം കൊണ്ട് മുഖം തിരിച്ചു...
"അല്ല സിദ്ധാർഥ് നിന്റെ പെങ്ങൾ എവിടെ... അവളെ കൂടി കാണാൻ ഉണ്ടായിരുന്നു... "
കീർത്തി എല്ലാം കെട്ട് ഗൗതമിനെ തന്നെ നോക്കി... ഇനി അവളെ വല്ലതും ചെയ്തോ എന്ന പോലെ...അതിന് അവൻ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു...
"എങ്ങനെ നടന്നവനാണെന്ന് നിനക്ക് ഓർമയുണ്ടോ... എന്റെ പെണ്ണിനെ അന്ന് നീ വേദനിപ്പിച്ചതിന്നുള്ള ശിക്ഷ മാത്രം അല്ല ഇത്... ഇവളെ അച്ഛനെ കൊന്നില്ലേ നീ... ആ മനുഷ്യൻ നിന്നെ ആരും അല്ലാനിട്ടും വളർത്തി എടുത്തതിന്റെ കൂലി അല്ലേ... "
"അപ്പോ ഇവൻ ആണോ എന്റെ അച്ഛനെ... "
കീർത്തി കരഞ്ഞു കൊണ്ട് ഗൗതമിനെ നോക്കി ചോദിച്ചു... അവൻ അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു...
"കണ്ടവന്റെ എച്ചിൽനെയും കെട്ടി എന്റെ മുന്നിൽ വന്നു നാടകം കളിക്കാതെ ഇറങ്ങി പോകാൻ നോക്ക്... "
ഗൗതം ദേഷ്യം കൊണ്ട് പല്ല് നെരിച്ചു...
"കീർത്തി നീ അച്ഛന്റെ അസ്ഥിതറയിൽ ചെന്ന് നീ ഇപ്പോൾ എല്ലാം കൊണ്ടും ഹാപ്പി ആണെന്ന് പറയുന്നില്ലേ... "
അവൾ അവനെ നോക്കി വേണം എന്നും പറഞ്ഞു അവിടെ നിന്നും ഇറങ്ങി... ഗൗതം അവന്ടെ അടുത്തേക്ക് ചെന്നു...
"നീ പറഞ്ഞല്ലോ എച്ചിൽ ആണെന്ന്... അവൾ പൂർണ്ണ പരിശുദ്ധിയുള്ള പെണ്ണ് തന്നെയാ... നീ ഒക്കെ എത്ര ശ്രമിച്ചിട്ടും നിനക്ക് ഒന്നും നേടി എടുക്കാൻ കഴിയാത്ത അവളെ പരിശുദ്ധി അവൾ തന്നത് എനിക്ക് തന്നെയാ... അവളെ താലി കെട്ടിയ എനിക്ക്... സ്വന്തം ഭാര്യയാവുന്ന പെണ്ണിന് അത് വേണം എന്ന് എനിക്ക് ഒരിക്കലും നിർബന്ധം ഉണ്ടായിരുന്നില്ല... നീയൊക്കെ പല വട്ടം പറഞ്ഞത് കൊണ്ട് ഞാനും കരുതി അവൾ അതാണെന്ന്... എന്നിട്ടും അവളെ മനസ് ചീത്ത അല്ലെന്ന് കണ്ടപ്പോൾ സ്നേഹിച്ചു പോയി... പക്ഷെ അവൾ എല്ലാം കൊണ്ടും മനസും ശരീരവും പങ്ക് വെച്ചത് ഞാനും ആയിട്ട് ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി... അതിനും വേണം മോനെ ഒരു ഭാഗ്യം... ഇനി എങ്ങാനും നിന്റെ ഈ പിഴച്ച നാവ് കൊണ്ട് അവളെ പിഴച്ചപെണ്ണാണ് എന്ന് പറഞ്ഞാൽ നിന്റെ നാവ് ഞാൻ അങ്ങ് എടുക്കും... അത് ഇപ്പോഴും നിനക്ക് തന്നത് നിനക്ക് ഇത്തിരി വെള്ളം കുടിക്കണം എങ്കിൽ ആരെയെങ്കിലും ഒന്ന് വിളിക്കാൻ ആ നാവ് വേണം അല്ലോ എന്നോർത്ത് ആണ്... അല്ലെങ്കിൽ നീ പെട്ടെന്ന് ചത്തു പോകും... അത് പാടില്ല... എല്ലാം അനുഭവിച്ചു പതിയെ അങ്ങ് പോയാൽ മതി... "
ഗൗതം അവന്റെ കവിളിൽ കുത്തിപിടിച്ചു കൊണ്ട് തല ഒന്ന് ചെരിച്ചു വെച്ചിട്ട് അവിടെ നിന്നും ഇറങ്ങി... സിദ്ധാർഥ് വേദന കൊണ്ട് അലറി...
അച്ഛന്റെ തറയിൽ വിളക്ക് വെച്ചു കീർത്തി പ്രാർത്ഥിച്ചു...
"അച്ഛാ... അച്ഛൻ പറഞ്ഞത് പോലെ എന്നെ രക്ഷിക്കാൻ ദൈവം ആയി ഒരാൾ വന്നു... ഇന്ന് ഞാൻ സുമൻഗലിയാണ്... ഇപ്പോൾ ഞാൻ ഒരുപാട് സന്തോഷവധി ആണ് അച്ഛാ... പക്ഷെ ഇതൊന്നും കാണാൻ അച്ഛൻ ഇല്ലെന്ന് ഓർക്കുമ്പോ ആണ് എനിക്ക് വിഷമം... എനിക്ക് അച്ഛനും അമ്മയും ഒക്കെ ഇപ്പോൾ ഉണ്ട്... എന്നാലും എന്റെ അച്ഛൻ കൂടി ഉണ്ടെങ്കിൽ എന്ന് ഞാൻ ഓർത്ത് പോകാറുണ്ട്... "
അവൾ കണ്ണും അടച്ചു അവിടെ മുട്ട് കുത്തി ഇരുന്നു പരാതികൾ എല്ലാം പറയുന്നതും ഒടുക്കം അവൾ കരയുന്നതും കൂടി കണ്ട് കൊണ്ടാണ് ഗൗതം അവളെ അടുത്തേക്ക് വന്നത്... അവളെ തോളിൽ കയ് വെച്ചപ്പോ അവൾ അച്ഛൻ എന്ന പോലെ ചാടി എണീറ്റ് അവനെ നോക്കി...
"പേടിച്ചു പോയോ... "
"അച്ഛൻ വന്ന പോലെ തോന്നി എനിക്ക്... "
"അച്ഛൻ ഇപ്പോൾ ഹാപ്പി ആവും... മോളെ കാര്യം അച്ഛൻ കാണുന്നുണ്ട്... പക്ഷെ നിന്റെ ഈ കണ്ണീർ എനിക്കും പിന്നെ നിന്റെ അച്ഛനും ഇഷ്ടം അല്ല... അത് കൊണ്ട് മോൾ ഇപ്പോൾ കരയാതെ വന്നേ... "
അവളുടെ കണ്ണും തുടച്ചു കൊണ്ട് അവൻ തോളിൽ കയ്യിട്ടു അവളെയും കൊണ്ട് നടന്നു... കാറിൽ കയറാൻ പോയതും അവൾ ഒന്ന് നിന്നു... അവനെ ഒന്ന് നോക്കി അകത്തേക്ക് പോയി... തന്റെ അച്ഛന്റെ ഒരു ഫോട്ടോയും എടുത്തു അവൾ ഇറങ്ങുമ്പോ സിദ്ധാർഥ് അവളെ കൊത്തി വലിക്കും പോലെ നോക്കുന്നത് കണ്ട് അവൾ ഒന്ന് പുച്ഛിച്ചു കൊണ്ട് അടുത്തേക്ക് പോയി...
ആ മുഖം നോക്കി ഒരു അടി കൊടുത്തതും അവനും ഒന്ന് ഞെട്ടി...
"പലവട്ടം തോന്നിയിട്ടുണ്ട് നിന്നെ ഇങ്ങനെ തല്ലാൻ... ഒരു പെണ്ണിന്റെ നിഷ്കളങ്കത മുതൽ ആകാൻ നോക്കിയതിന്... എന്റെ അമ്മ എന്നെ വിട്ടു പോയാലും എനിക്ക് കാവൽ ആയി എന്നും ഉണ്ട്... അതാ നിന്റെ കയ്യിൽ നിന്നു പോലും എനിക്ക് രക്ഷപെടാൻ ആയത്... "
അവൾ പുറത്തേക്ക് വന്നതും ഗൗതം എല്ലാം കണ്ട് കൊണ്ട് കയ്യും കെട്ടി നോക്കി നിൽക്കുന്ന കണ്ട് അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
അവനും ഒന്ന് ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു നടക്കുമ്പോ ആണ് സീത വന്നത്... കീർത്തി ഇതേ വരെ പോയ വീടുകളിൽ എല്ലാം അതേ ജോലി ചെയ്തു തളർന്നു വരുന്ന അവൾ അവരെ കണ്ട് ഒന്ന് നിന്നു...
ഇന്ന് കണ്ടവൻ പിഴപ്പിച്ചു വലിച്ചു എറിഞ്ഞ തന്റെ ശരീരം ഒന്ന് രക്ഷിക്കാൻ എങ്കിലും പറയാൻ അവൾക്ക് തോന്നി... അന്ന് ഞാൻ എങ്കിലും ചേച്ചി ആയി കണ്ട് കൂടെ നിന്നു എങ്കിൽ എന്നെ തീർച്ചയായും രക്ഷിക്കും ആയിരുന്നു... ഇന്ന് അതിന് പോലും എനിക്ക് യോഗ്യത ഇല്ലെന്ന് തോന്നി അവൾക്ക്...
രണ്ട് പേരും ചിരിച്ചും കളിച്ചും പോകുന്നത് അവൾ കണ്ണ് നിറച്ചു കണ്ടു... അവൾക്ക് അവരെ മുന്നിൽ ചെല്ലാൻ കഴിയാതെ അവൾ മാറി നിന്നു... കീർത്തി എത്ര കഷ്ടപ്പെട്ടു വന്നാലും അച്ഛനെയും നോക്കി എല്ലാം റെഡി ആക്കി വെക്കുന്നത് അവൾ ഓർത്തു... എന്നിട്ടും അവളെ കഷ്ടപ്പെടുത്താൻ ഞാനും എന്നെ കൊണ്ട് ആവും വിധം നോക്കി... അതിനൊക്കെ ഇന്ന് എനിക്ക് തിരിച്ചു കിട്ടി... ഒന്ന് സ്വസ്ഥം ആയി കിടക്കാൻ പോലും ആവില്ല... ചേട്ടനെയും അമ്മയെയും നോക്കണം... അതൊക്കെ കീർത്തി എത്ര നിസാരം ആയിട്ടാണ് ചെയ്തത് എന്ന് പോലും അവൾ ഓർത്തു...
അവർ ദൂരെ മറഞ്ഞു പോയതും അവൾ കണ്ണും തുടച്ചു കൊണ്ട് വീട്ടിലേക്ക് കയറി...
കീർത്തി പതിവിലും കൂടുതൽ സന്തോഷത്തോടെ ഗൗതമിനെ നോക്കി തന്റെ അച്ഛന്റെ ഫോട്ടോ തന്റെ നെഞ്ചോട് ചേർത്ത് വെച്ചു... അവരുടെ സുന്ദര പ്രണയം കണ്ടു അച്ഛൻ പോലും കണ്ണ് നിറച്ചു കാണും...
അവൾ ഹാളിൽ തന്നെ മാലയും ഇട്ടു തന്റെ അച്ഛന്റെ ഫോട്ടോ വെച്ചു... അതിന് അരികിൽ ആയി കാർത്തു മോളെ അമ്മയും അച്ഛനും ഒക്കെ ഉണ്ട്... അവൾ എല്ലാറ്റിലും വിളക്ക് കൊളുത്തി സന്തോഷത്തോടെ പ്രാർത്ഥിച്ചു... അടുത്തായി തന്നെ ഗൗതം മോളെയും കൊണ്ട് നിൽപ്പുണ്ട്...
======
വർഷങ്ങൾക്ക് ശേഷം...
"ഗൗതം ആ ടീവി ഓഫ് ചെയ്തേ... മോൾക്ക് കാലത്ത് സ്കൂളിൽ പോകേണ്ടത് ആണ്... മോൻ ആണെങ്കിൽ ഇപ്പോൾ കണ്ണും തുറന്നു ഇരുന്നു ഉച്ച ആയാലേ എണീക്കൂ... "
കീർത്തി അവന്റെ അടുത്ത് വന്നു അത്രയും പറഞ്ഞു ഒച്ച വെച്ചിട്ടും ഗൗതം ഒന്ന് ചിരിച്ചു കാണിച്ചു ടീവിയിൽ കണ്ണും നട്ടു ഇരിപ്പാണ്...
"ഡാ അത് ഓഫ് ചെയ്തു പോയേ... നിനക്ക് ഒന്നും അറിയേണ്ടല്ലോ... അവൾ ആണ് രാവിലെ കഷ്ടപ്പെടെണ്ടത്... "
"ഇവൾക്ക് ആകെ എന്റെ മക്കളെ നോക്കൽ അല്ലേ പണി ഉളളൂ... ഇപ്പോൾ ആണെങ്കിൽ അമ്മിണി ചേച്ചി ഇല്ലേ അടുക്കള പണിക്ക്... "
"അതായിരുന്നു നല്ലത്... ഇതിപ്പോ രണ്ട് അല്ലാലോ മൂന്ന് പിള്ളേർ അല്ലേ എനിക്ക്... "
കീർത്തി അതും പറഞ്ഞു അവന്റെ കയ്യിൽ നിന്നും റിമോട്ട് തട്ടി പറിച്ചു ഓഫ് ചെയ്തതും ഗൗതം അവളെ പിടിച്ചു മടിയിൽ ഇരുത്തി...
"മൂന്ന് പിള്ളേരെ വേണം എന്ന് ഇപ്പോൾ കൂടി ഞാൻ ആഗ്രഹിച്ചത് ആണ്... അത് നീ തന്നെ പറഞ്ഞപ്പോൾ ആശ്വാസം ആയി... മക്കളെ ഉറക്കി മുറിയിൽ വാ... "
"ദേ പോയേ... എന്റെ കാർത്തു മോളും അച്ചുമോനും പിന്നെ ഈ ഗൗതമും കൂടി ഉള്ള ഈ മൂന്ന് മക്കളെ നോക്കണം എന്നാ പറഞ്ഞത്... അല്ലാതെ വേറെ വേണം എന്ന് അല്ല കേട്ടോ... "
അവൾ അവന്റെ കവിളിൽ പിച്ചി അവിടെ നിന്നും എണീറ്റ് പോയി...
"പക്ഷെ എനിക്ക് വേണം... "
അവൻ കാർത്തു മോളെയും അവർക്ക് ജനിച്ച കാർത്തിക് എന്ന അവരെ മോനെയും നോക്കി പോയി... കാർത്തു മോൾക്ക് വയസ് പത്ത് ആയി... കാർത്തിക് എന്ന അച്ചുന് മൂന്നും... രണ്ടും ഒരുമിച്ചു ആണ് കിടത്തം... ഒരു ചേച്ചി ആയി അവനെ നോക്കുന്നത് കാർത്തു മോൾ ആണ്... രണ്ടിനെയും ഉറക്കാൻ അവൻ കഥ പറഞ്ഞു കൊടുത്തു താടിക്ക് കയ്യും കൊടുത്തു ഇരിപ്പ് ആണ്... ഉറങ്ങണ്ടേ രണ്ടും... അവന്റെ ഇരിപ്പ് കണ്ടു അച്ഛനും അമ്മയും അടുത്തേക്ക് വന്നു...
"നീ പോയിക്കോ ബാക്കി കഥ ഈ അച്ഛാച്ചനും അമ്മമ്മയും പറഞ്ഞു തരാം പോരെ... "
"താങ്ക്സ് അച്ഛാ താങ്ക്സ് അമ്മേ... "
എന്നും പറഞ്ഞു അവരെ കവിളിൽ ഉമ്മ വെച്ചു അവൻ ഓടി... അതേ പോലെ വന്നു തന്റെ രണ്ട് മക്കൾക്കും ഓരോന്ന് കൊടുത്തു അവൻ വന്ന പോലെ ഓടി...
മുറിയിൽ ചെന്നു ഡോർ അടച്ചു അവളെയും കാത്തു നിന്നു... കീർത്തി കുളി കഴിഞ്ഞു വന്നതും കണ്ണാടിക്ക് മുന്നിൽ നിന്നും മുടി ചീകി തുടങ്ങി...
ഗൗതം അവളെ പിറകിൽ കൂടി കെട്ടിപ്പിടിച്ചു വയറിൽ കൂടി കയ് കൊണ്ട് പോയി... അവൾ കയ്യും മാറ്റി പോകാൻ നിന്നതും ഗൗതം അവളെ പിടിച്ചു ബെഡിൽ ഇരുത്തി...
"എന്താ ഉദ്ദേശം...? "
"അതോ ഒരു മോൾ... എന്റെ കീർത്തിയുടെ കണ്ണും മൂക്കും ചുണ്ടും എല്ലാം ഉള്ള ഒരു മോൾ... പിന്നെ നിന്നെ പോലെ എല്ലാം വേണം കേട്ടോ... പക്ഷെ ആ പേടി മാത്രം വേണ്ട കേട്ടോ... സഹിക്കില്ല... "
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞതും അവൾ അവനെ പിടിച്ചു ബെഡിൽ തള്ളി എണീറ്റ് പോയി...
"എന്റെ ആ പാവം കീർത്തി മതിയായിരുന്നു... ഇതിപ്പോ നിനക്കെന്നെ പഴയ പോലെ പേടി ഇല്ലല്ലോ... "
"പേടിക്കാൻ ഇയാൾ എന്താ എന്റെ ചേട്ടൻ സിദ്ധാർഥ് ആണോ... എന്റെ ഗൗതം അല്ലേ ഇത്... എനിക്ക് പേടി അല്ല സ്നേഹം ആണ് ഇയാളോട്... "
"ആ സ്നേഹം ആണോ നീ എന്നോട് ഈ കാണിക്കുന്നത്... "
"അങ്ങനെ തോന്നിയോ...? "
അവൾ അവന്റെ അടുത്ത് വന്നു ഇരുന്നു... അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
"നമുക്ക് മോളും മോനും ആയില്ലേ... പിന്നെന്താ... "
"മോനെയും മോളെയും കിട്ടിയില്ല എങ്കിലും എനിക്ക് പരാതി ഇല്ല... പക്ഷെ എനിക്ക് നിന്നെ വേണം... "
അവൻ അവളെയും പിടിച്ചു ബെഡിൽ ഇട്ടു കഴുത്തിൽ മുഖം അമർത്തി വെച്ചു... അവന്റെ ശ്വാസം അവളെയും ചൂട് പിടിപ്പിക്കാൻ തുടങ്ങിയിരുന്നു...
അവൻ മുഖം ഉയർത്തി അവളെ നോക്കിയതും അവളെ പുഞ്ചിരിക്കുന്നത് കണ്ടു അവളെ വീണ്ടും ചുംബിച്ചു കൊണ്ട് തന്നിലെക്ക് ചേർത്തു...
കാലത്ത് എണീറ്റ് നോക്കുമ്പോൾ ഗൗതം മുറിയിൽ ഇല്ല... ഇന്നെന്താ ഞാൻ വിളിക്കാതെ എണീറ്റ് പോയേ എന്നും ചിന്തിച്ചു അവൾ എണീറ്റു... കുളിച്ചു റെഡി ആയി പുറത്തേക്ക് വന്നതും ഒരു സൗണ്ട് വന്നതും അവളെ ദേഹത്തു കൂടി പൂക്കൾ താഴേക്ക് വീണു... കീർത്തി അപ്പോഴും കാതും പൊത്തി നിൽപ്പാണ്...
"ഹാപ്പി ബർത്ത്ഡേ അമ്മ... "
രണ്ടാളും ഒരുമിച്ചു പറഞ്ഞതും അവൾക്ക് അപ്പോഴാണ് അത് ഓർമ വന്നത്... രണ്ട് മക്കളും കവിളിൽ ഉമ്മ വെച്ചപ്പോ കീർത്തി മോളെ കവിളിൽ ഉമ്മ വെച്ചു...
"ഹാപ്പി ബർത്ത്ഡേ മോളെ... "
ഗൗതം അവളെ അടുത്തേക്ക് വന്നു നെറ്റിയിൽ ഉമ്മ വെച്ചു...
"ഈ ഒരു ദിവസം ആണ് നീ എന്റെ ഉള്ളിൽ കയറി കൂടിയത്... അപ്പോ എനിക്കാണ് ഈ ദിവസം പ്രിയപ്പെട്ടത്... നിന്നെ എനിക്ക് കിട്ടിയത് കൊണ്ട്... അത് കൊണ്ടല്ലേ നൈറ്റ് തന്നെ ഞാൻ നിനക്ക് ഗിഫ്റ്റ് തന്നെ... "
അവൻ അവളെ ചെവിയിൽ പതിയെ പറഞ്ഞതും അവൾ അവനെ തന്നെ നോക്കി...
"ഗിഫ്റ്റ് എപ്പോ തന്നു... "
"ഇത്രയും പെട്ടെന്ന് മറന്നോ... എന്നെ ഞാൻ നിനക്കും നിന്നെ എനിക്കും തന്നത് മറന്നു പോയോ... "
"ചീ പോയേ... അതാണോ... "
അവൾ അവനെ നോക്കാതെ ഹാളിൽ ചെന്നു... കീർത്തിയും മോളും കൂടി ഒരുമിച്ചു കേക്ക് കട്ട് ചെയ്തതും സന്തോഷം കൊണ്ട് ഒരു ബഹളം ആയിരുന്നു...
"ബാക്കി പുറത്ത് പോയിട്ട്... "
"ഞാൻ ഇല്ല മക്കളെയും കൊണ്ട് പൊയ്ക്കോ... "
"നീ ഇല്ലാതെ പോകാൻ ഒന്നും പറ്റില്ല... എന്റെ ലോകം തന്നെ നീയല്ലേ... "
"എന്നാൽ അച്ഛനും അമ്മയും കൂടി വരട്ടെ... എന്നാൽ ഞാൻ വരാം... "
അവരും റെഡി ആയി വന്നതും പതിവ് പോലെ ബീച്ചിൽ വെള്ളത്തിൽ കൂടി കളിആയിരുന്നു ഗൗതം... അച്ഛനും അമ്മയും കീർത്തിയും അവരെ കളിയും നോക്കി നിന്നു...
ഗൗതം ഫോൺ എടുത്തു എല്ലാം ഫോട്ടോ എടുത്തതും കീർത്തി കടലും നോക്കി നിക്കുന്ന ഫോട്ടോ അവൻ എടുത്തു അവളെ അടുത്തേക്ക് ചെന്നു...
"ഇന്നെന്താ അച്ഛൻ ആണോ അമ്മയാണോ ഓർമയിൽ വന്നേ... "
"അതോ... ഇയാളെ എനിക്ക് കിട്ടിയത് മുതൽ ഞാൻ ഹാപ്പി ആണ്... അത് എന്നും ഈ കടൽ പോലെ നിലനിൽക്കണം എന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു... "
"ഈ ജീവൻ ഉള്ളിടത്തോളം നിന്റെ ഈ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല കീർത്തി... "
ഗൗതം അവളെ കെട്ടിപ്പിടിച്ചു പറഞ്ഞതും അമ്മയും അച്ഛനും മക്കളും അടക്കം എല്ലാരും ഒന്ന് ചിരിച്ചു...
"ഇന്ന് ഞാനും എന്റെ കീർത്തിയും ഒരുപാട് ഹാപ്പി ആണ്... "
ഗൗതം കീർത്തിയുടെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു... മോളും മോനും അച്ഛന്റെയും അമ്മയുടെയും കൂടെ ഐസ്ക്രീം കഴിച്ചു നിക്കുന്നടുത്തു നിന്നും അവരെ പോക്ക് കണ്ടു പരസ്പരം ഒന്ന് ചിരിച്ചു...
"കീർത്തി നിനക്ക് അറിയുമോ... നിന്നെക്കാൾ ഈ ലോകത്ത് ഇപ്പോൾ കൂടുതൽ ഹാപ്പി ഞാൻ ആവും... തികച്ചും ഒറ്റപ്പെട്ട എന്റെ ജീവിതത്തിൽ നീ വന്നില്ല എങ്കിൽ ഇപ്പോൾ ഈ ഗൗതം മരവിച്ച മനസും ആയി എവിടെ എങ്കിലും അലയുന്നുണ്ടാവും... നീ എനിക്ക് വേണ്ടി മാത്രം ആണ് ഈ ലോകത്ത് വന്നത്... "
അവൻ അവളെ മുഖം കയ്യിൽ എടുത്തു കൊണ്ട് പറഞ്ഞു...
"ഇയാൾ എന്റെ ജീവിതത്തിൽ വന്നില്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പോൾ ഈ ലോകത്ത് തന്നെ ഉണ്ടാവില്ല ഗൗതം... "
അവൾ അവന്റെ നെഞ്ചിൽ ചേർന്നു പറഞ്ഞു... അവന്റെ കയ്കൾ അവളെ ഇറുക്കി പിടിച്ചു... എത്രയോ നേരം അവർ അങ്ങനെ നിന്നു... അപ്പോഴേക്കും സൂര്യൻ കടലിന്റെ ആഴത്തിൽ പതിയെ മാഞ്ഞു പോയിരുന്നു...
ശുഭം..
✍️ Ajwa
________________________________________
കീർത്തിയുടെ ജീവിതം ഹാപ്പി ആയി... കരഞ്ഞു കൊണ്ട് തുടങ്ങി ഹാപ്പി ആയി അവസാനിച്ചു...
Comments
Post a Comment