FEEL MY LOVE | ISHKINTE KOOTTUKARI | ഫുൾ പാർട്ട്‌


💗Feel My Love💗
  ഫുൾ പാർട്ട്‌ 


                     "ഹയ്യ്, ആരാ ആയിഷ,, ഈ നട്ടപാതിരാക്ക് വാതിൽ തട്ടി വിളിക്കുന്നത് അനക്ക് ഒന്ന് പോയി നോക്കി കൂടെ നേരത്തേം ഉണ്ടായിരുന്നല്ലോ,,, "

                "അത് ഇങ്ങള് തന്നെ പോയി നോക്കികോളി ഇങ്ങളെ പൊന്നാര മോൾ ആണ്,, "

             "ആര് നമ്മളെ ഇഷുട്ടിയോ,, ഓൾക്ക് എന്താ ഉറക്ക് ഒന്നും ഇല്ലേ,,, "

   "ഓൾ അല്ലാതെ ഇങ്ങൾക്ക് വേറെ  പെണ്കുട്ടി ഇണ്ടോ മനുഷ്യ, പുന്നാര ആങ്ങളമാരും ഉപ്പയും കൂടി പെണ്ണിന് ടൂർ പോവാൻ സമ്മതം കൊടുത്തില്ലേ അതിന്റെയാ ആ കാണുന്നെ, 6 മണിക്ക് സ്കൂളിൽ എത്താൻ ആണ് പറഞ്ഞേ,,, അല്ലെങ്കിൽ നട്ടുച്ച ആയാലും എണീക്കത്തോൾ ആണ്,, "


   "ടും ട്ടും,,,, "

   "ഇങ്ങള് 2 ആളും അതിന്റെ ഉള്ളിന്ന് കുശു കുശു ചെല്ലാതെ ഈ വാതിൽ ഒന്ന് തുറക്കുന്നുണ്ടോ,,, "

  "ആാാ വരാ മോളെ,,,, "

   "ആഹ് വേഗം ചെല്ലി എന്നിട്ട് ഓളെ തൊട്ടിലിൽ ഇട്ട് ഒന്ന് ആട്ടി കൊടുത്താളി,, "

      അതും പറഞ്ഞു ആയിഷുമ്മ എന്ന നമ്മളെ ഇഷുട്ടിന്റെ ഉമ്മ തിരിഞ്ഞു കിടന്നു, 

   ഇതേ സമയം വാതിലിന് അടുത്ത്,,, 

   "എന്താ മോളെ അനക്ക് ഉറക്ക് ഒന്നും ഇല്ലേ,,, "

"ഇനിക്ക് ഉറക്ക് ഒന്നും ഇല്ല, ഇങ്ങളെ  ഉമ്മച്ചിനോട് ഇനിക്ക് ചായ ഇണ്ടാക്കി തരാൻ പറയി,,ഇപ്പൊ തന്നെ നേരം വൈകി,,, "



"ഉപ്പച്ചീന്റെ പോന്നര മോൾ ഒന്ന് ഇങ്ങോട്ട് വന്ന, തെ നോക്ക് ടൈം എത്ര ആയെന്ന്, ഇപ്പൊ ആരാടി അന്നേ അവിടെ കാത്ത് നിക്കന്നെ,,, "

"അള്ളോഹ്, ഇന്റെ ചെവിന്ന് വിടി ഉപ്പാ ഇനിക്ക് ഒരബദ്ധം പറ്റിയത് അല്ലേ ഇനി ഇങ്ങള് പോയി ഉറങ്ങികൊള്ളി,,, "

            ഹവു ഉപ്പച്ചി ഇന്റെ ചെവി പിടിച്ചു പൊന്നാക്കി, അല്ല ഓരേ പറഞ്ഞിട്ടും കാര്യം ഇല്ലാ, ഇന്നേ ഉറക്ക്ന്ന് ആരെങ്കിലും വിളിച്ചു ഉണർത്തിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ,,,ഉമ്മച്ചി എണീറ്റ് വന്നിരുന്നേൽ പണി കിട്ടിയേനെ,, 

                ഇനി ഇപ്പൊ എങ്ങനാ ഒന്ന് ടൈം പോക്കാ കാക്കുസ് ന്റെ അടുത്തേക്ക് വിട്ടാലോ, ഹേയ് വേണ്ട ഇഷു,, ഉപ്പാന്റെ കയ്യിന്ന് കിട്ടുന്ന പോലെ ആവൂല ഓരേ കയ്യിന്ന് കിട്ടിയാൽ പോക്ക് നടക്കൂല,,, 

       അത് കൊണ്ട് നേരെ റൂമിലേക്ക് തന്നെ വിട്ടു, എത്ര തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും നിദ്ര ദേവി തിരിഞ്ഞു നോക്കിയില്ല,,, 

  "  അല്ല ഏതായാലും ഇനിക്ക് ഉറക്ക് ഇല്ലാ ഇങ്ങൾക്ക് ആണേൽ ഇന്നേ കുറിച് കൂടുതൽ അറിയേം വേണം അപ്പൊ പിന്നെ നമ്മക്ക് അങ്ങ് തുടങ്ങിയാലോ,,,, "

      നമ്മൾ ആണ് ishiya zenha, നിങ്ങൾക് എന്നെ എന്റെ ഉപ്പി വിളിക്കുന്ന പോലെ ഇഷു എന്ന് വിളിക്കാം ട്ടോ, പിന്നെ എന്റെ ഉമ്മി നെ നിങ്ങൾ പരിചയപെട്ടില്ലേ, നമ്മളെ ആയിഷുമ്മ, പിന്നെ എനിക്ക് ഉള്ളത് 2 ഇക്കൂസ്‌ ആണ്, zayaan anwer എന്ന അനുക്കയും, zayan ashfak എന്ന എന്റെ ആശിക്കയും, പിന്നെ നമ്മളെ പുന്നാര ഉപ്പി മജീദ്, മൂപ്പർക്ക് ഇവിടെ ടൗണിൽ ഒരു സ്റ്റേഷനറി ഷോപ്പ് ആണ്,, അപ്പൊ എന്നെ കുറിച് ഏകദേശം പിടികിട്ടിയില്ലേ, ഒരു  മിഡിൽ ക്ലാസ്സ്‌ ഫാമിലി,, 

              ഉമ്മി പറഞ്ഞത് കേട്ടില്ലേ ഞങ്ങൾ സ്കൂളിൽ നിന്ന് ടൂർ പോകുന്നുണ്ട്, അതിന്റെ ത്രില്ലിൽ ആണ് ഞാൻ, sslc എക്സാം ഒക്കെ കഴിഞ്ഞു ഫ്രീ ആയിട്ട് മതി ടൂർ എന്ന് HM ന്റെ കയ്യും കാലും പിടിച്ചു ഒരു വിധമാ ഞങ്ങൾ സമ്മതിപ്പിച്ചേ,, എക്സാം കഴിഞ്ഞു പോകുമ്പോൾ മനസ്സിന് ഒരു റിലാക്സ് ആണ്,ആ ഓർമ്മകൾക്ക് മധുരം ഒന്ന് കൂടി കൂടും,, 

     എന്റെ സ്വഭാവ മഹിമ കൊണ്ട് എന്റെ ഉപ്പിയും അനുക്കയും കൂടി girls സ്കൂളിൽ ആണ് എന്നെ ചേർത്തിയെ ഏതായാലും 3 കൊല്ലം ഞാൻ അടിച്ചുപൊളിച്ചു എനിക്ക് പറ്റിയ 3 ഫ്രണ്ട്‌സ് നേം കിട്ടി, ഈ സ്കൂളിൽ plus two ഇല്ലാത്തോണ്ട് കഴിച്ചിലായി,,, 

    ഇനി എങ്കിലും  മിക്സഡ് സ്കൂളിൽ ഒന്ന് പഠിക്കണം 😊,, girls സ്കൂളിനേക്കാളും സുഖം  മിക്സഡ് ന് ആണെന്ന എന്റെ കസിൻ ഫയ്മ  പറഞ്ഞെ,, 

  "ടും ടും,, "

"ടി പോത്തേ എണീക്കടി,ബാക്കി ഉള്ളോരേ ഉറക്ക് പൊക്കിട്ട് ഓൾ ഉറങ്ങുന്ന കണ്ടില്ലേ,,"

    പടച്ചോനെ നിങ്ങളോട് കഥയും പറഞ്ഞു ഞാൻ എപ്പോഴാ ഉറങ്ങിയേ, പിന്നെ ഒന്നും നോക്കിലാ ഒരു ഓട്ടം ആയിരുന്നു ബാത്റൂമിലെക്ക്, വേഗം കുളിയും നിസ്കാരം ഒക്കെ  കയിച് മാറ്റി ഒരുങ്ങി തായേക്ക് ഇറങ്ങി ക്ലോക്കിൽ നോക്കിയപ്പോ 4.30,  വെറുതെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോ കണ്ടത് ഇപ്പൊ എങ്ങനെ ഉണ്ട് എന്ന രീതിയിൽ ഇളിച്ചു നിക്കുന്ന ഉമ്മിനെ,, 

  "എന്നാലും ഇന്റെ ഉമ്മി എന്നോട്  ഈ ചതി വേണ്ടായിരുന്നു,,,"

"അത് കൊണ്ടെന്താ വേണമെങ്കിൽ ചക്ക വേരിലും കായിക്കും എന്ന് മനസ്സിലായില്ലേ ഹി ഹി,,,"

               അപ്പോഴാണ് മൊല്ലാക്ക ബാങ്ക് കൊടുക്കുന്ന കേട്ടെ, പടച്ചോനെ അപ്പൊ ഞാൻ ഇപ്പൊ ഏതാ നിസ്കരിച്ചേ,, 🤔

"എന്താടി നേരത്തെ എണീറ്റപ്പോ,, അന്റെ പിരി ലൂസായോ,,, "

"അല്ല ഉമ്മി, ഈ സുബ്ഹി ബാങ്ക് കൊടുക്കുന്നതിനു മുന്നേ നിസ്കരിച്ചാൽ വല്ല കുഴപ്പോം ഇണ്ടോ,,, "

"ടി ഇന്നേ കൊണ്ട് ഒന്നും പറയിക്കണ്ട മര്യാദക്ക് പോയി നിസ്കരിക്കാൻ നോക്ക്, സമയം നോക്കാതെ നിസ്കരിക്കാൻ അന്നോട് ഞൻ പറഞ്ഞോ,,, "


   ശോ വല്ലാത്ത കഷ്ട്ടായി പോയി,, ആഹ് ഏതായാലും ഒന്ന് കൂടി നിസ്കരിച്ചു കളയാം,, നിസ്കാരം കയിഞ്ഞ് ഒന്ന് കൂടി ഒരുങ്ങിട്ടും ടൈം ബാക്കി, black top ഉം ജീനും ആണ് നമ്മളെ വേഷം, black ആണ് നമ്മളെ fvrt കളർട്ടോ,,, 

    അങ്ങനെ നമ്മക്ക് പോവാൻ ഉള്ള ടൈം ആയി, ഉപ്പയാണ് നമ്മളെ കൊണ്ടാക്കുന്നെ മറ്റേ 2 പോത്തൻമാരും സുഗിച്ചു ഉറങ്ങാ ഞൻ സമ്മതിക്കോ, 2 ദിവസം കൊടുക്കാൻ കഴിയാത്തത് ഒക്കെ കൊടുത്തു വീട്ടി,,,

  "അപ്പൊയെ പറഞ്ഞത് ഒക്കെ ഓർമ ഇണ്ടല്ലോ,, "

ഓഹ് ഈ ഉമ്മി തുടങ്ങി,, 

"ഹവു മതി ഉമ്മി, ടൂർന് പേര് കൊടുത്തത് മുതൽ പറയുന്നത് അല്ലേ, നല്ല കുട്ടി ആയി പോയി വരണം, അച്ചടക്കത്തിൽ നിൽക്കണം,,, അന്റെ വായാടിത്തരം ഒന്നും പാടില്ല, ഇത് തന്നെ അല്ലേ ഉമ്മി ഇനി വല്ലതും ചേർക്കാൻ ഉണ്ടേൽ പറഞ്ഞോളി ലേ ഉപ്പച്ചിയെ,, "
  
      എന്ന് ഞാൻ ഉപ്പച്ചിനെ നോക്കി സൈറ്റ് അടിച്ചു ചോദിച്ചപ്പോ ഉപ്പച്ചി ഇണ്ട് ഇന്നേ കൂർപ്പിച്ച് നോക്കുന്നു,, 😊

  "ഇഷു വെറുതെ ഇന്റെ കയ്യിന്ന് വാങ്ങി കൂട്ടണ്ട വേഗം പോവാൻ നോക്ക്, പരിചയമില്ലാത്ത സ്ഥലത്തേക്ക് ആണ് പോവുന്നെ സൂക്ഷിച്ചാൽ നിനക്ക് നന്നും, 3 ദിവസം എന്ന് ഒക്കെ പറയുമ്പോ,,, "

   എനിക്ക് അറിയാം ഇന്റെ ഉമ്മിക്ക് ഇന്നേ കാണാതെ നിക്കാന് കഴിയൂല എന്ന് ഞാൻ ഉമ്മിയെ പോയി കെട്ടിപിടിച്ചു,, 

"ഇങ്ങള് കരയല്ലി ഇന്റെ ആയിഷുമ്മ, 3 ദിവസം താന്ന് പറഞ്ഞു പോവില്ലേ,, "

"അതിന് ആര് കരഞ്ഞുന്ന 3 ദിവസം ഇന്റെ തൊള്ളക്ക് കുറച്ചു റസ്റ്റ്‌ കിട്ടുമല്ലോ, എന്ന ഞാൻ പറഞ്ഞെ,, "
 
ഹോ വല്ലാത്ത ഒരു ഉമ്മി തന്നെ,, 😊😊,, 

       അങ്ങനെ ഉമ്മിനോട് സലാം പറഞ്ഞു നമ്മൾ നേരെ വിട്ടു, നമ്മളെ സ്കൂളിലേക്ക് അവിടെ ആണല്ലോ നമ്മളെ ചങ്ക്സും ബസും ഒക്കെ വെയിറ്റ് ചെയ്യുന്നേ,,, 

         ഞങ്ങൾ എങ്ങോട്ട പോകുന്നെ എന്ന് അറിയണ്ടേ, 12  വർഷം കൂടുമ്പോൾ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ മനോഹാരിത തേടി,, മൂന്നാറിലേക്ക്, എനിക്ക് നാച്ചുറൽ ബ്യൂട്ടി പെരുത്ത് ഇഷ്ട്ടാണ്‌ട്ടോ,, ഇങ്ങള് ഇപ്പൊ വിചാരിക്കുന്നുണ്ടാവും ചേ മൂന്നാറിലേക്ക് ആണോ എന്ന് ലേ,, ഒരു കോഴിക്കോട് ബീച് മാത്രം കണ്ട എനിക്ക് ഇത് വല്യ കാര്യം തന്നെ ആണേ,, ഉപ്പാനോടും ഇക്കൂസ്‌ നോട്‌ കൊണ്ട് പോവാൻ പറയുമ്പോ അവർ പറയുന്ന ഒരു  ഡയലോഗ് അന്നേ കെട്ടുന്നോൻ കൊണ്ടോയിക്കൊള്ളും എന്ന്,, ഹും അത് കേൾക്കുമ്പോ എനിക്ക്  അരിച്ചു കേറാൻ തുടങ്ങും,,, 

   പിന്നെ ബാക്കി വിശേഷങ്ങളും എന്റെ ചങ്ക്‌സ് നേം ഒക്കെ നമ്മക്ക് അവിടെ എത്തിട്ട് പരിചയപ്പെടാം ട്ടോ,,, ബൈ,,,, 😍

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️


     "നേരം വൈകിന്നാ തോന്നുന്നേ ഇങ്ങളെ ഒരു പാട്ട വണ്ടി,, "

     "ഇനി ഇന്റെ മോൾ ഈ വണ്ടിയിൽ എങ്ങാനും കയറാൻ ഇങ്ങു വാ ട്ടോ, ഇതാ പറയുന്നേ പാലം കടക്കുമ്പോൾ നാരായണ പാലം കടന്നാൽ കൂരായണ എന്ന്,, "

  "ഇന്റെ ഉപ്പച്ചിയെ പഴംചൊല്ല് ഒക്കെ ഞൻ പോയി  വന്നിട്ട് കേട്ടോളാട്ടോ,, അപ്പൊ ഞാൻ പോയി വരാ ഉപ്പച്ചിയെ അസ്സലാമു അലൈക്കും,, ഞാൻ പോയി വരുന്ന വരെ നല്ല കുട്ടി ആയി നിക്കണം ട്ടോ, ഉമ്മി ന്റെ കയ്യിന്ന് വെറുതെ വാങ്ങിച്ചു കൂട്ടരുത്,, "

   "വ അലൈകുമുസ്സലാം,, ഇയ്യ് പോടീ കാന്താരി അലമ്പ് ഒന്നും ഇണ്ടാക്കാതെ പോയി വരാൻ നോക്ക് ട്ടോ,,,  "

 
     എന്നെ    സ്കൂളിന്റെ മുന്നിൽ ഇറക്കി യിട്ട് ഉപ്പ പോയി, വലിയ ഒരു ബസ് ഒക്കെ നിർത്തിയിട്ടിട്ടുണ്ട്,,,പടച്ചോനെ അപ്പൊ ആരും വന്നില്ലേ,,, 

  "ടി, ഇഷോ,, ഇയ്യ് ആരെ സ്വപ്നം കണ്ടോണ്ട് നിക്കടി ഇങ്ങോട്ട് കയറിവാടി,, "

   പടച്ചോനെ ഇത് ആ മൂരാച്ചി റിദന്റെ സൗണ്ട് ആണല്ലോ, സൗണ്ട് കാണുന്നുണ്ട് എന്ന് അല്ലാതെ പെണ്ണിനെ കാണുന്നില്ലാലോ,, ചുറ്റിനും നീക്കിയിട്ടും ഓളെ ഒരു പൊടി പോലും കാണാനില്ല,,, 


 "ടി മോയന്തേ, ഇങ്ങോട്ട് നോക്ക് ബസ്സിലേക്ക്  ഞങ്ങൾ ഒക്കെ ഇവിടുണ്ട്,,, "


              അള്ളോഹ് ഇവർ ഒക്കെ ബസ്സിൽ കയറിയോ, ഇന്റെ window സീറ്റ്‌ പോവല്ലോ റബ്ബേ,,, പിന്നെ ഒന്നും നോക്കിലാ മിസ്സ്‌ നെ ഒന്നു മുഖം കാണിച് നമ്മളെ  ചങ്ക്‌സ് ന്റെ അടുത്തേക് വിട്ടു,,, 

"ടി, ഇയ്യ് എവിടെ പോയി കിടക്കേനെടി മിസ് കുറെ നേരമായി ചോദിക്കന്ന്,ഇയ്യ് മാത്രേ വരാൻ ഉള്ളേനു,,, " ശിഫ 

"ഇന്റെ ഉപ്പിന്റെ വണ്ടി ന്റെ കഥ ഇങ്ങൾക്ക് അറിയൂലെ 😊😊,, ഏതായാലും ഇപ്പോയെങ്കിലും ഏത്തൻ കഴിഞ്ഞത് ഭാഗ്യം,, "

"ടി, അമ്മു ഇയ്യ് ഇന്റെ മുത്തല്ലേ ടി,,, ".. 

"ഓഹ് വേണ്ട മോളെ,, വല്ലാതെ പതപ്പിക്കണ്ട നീ തന്നെ ഇരുന്നോ നിന്റെ fvrt സീറ്റിൽ,,, 

     കണ്ടില്ലേ  എന്തൊരു സ്നേഹ നമ്മടെ ചങ്ക്‌സ് ന് എന്ന്,, അപ്പൊ എല്ലാരേം പരിചയപെട്ടല്ലോ ലേ,, അമ്മു ന്റെ പേര് അമൃത എന്ന് ആണുട്ടോ,,, 

    അങ്ങനെ എല്ലാവരും വന്നെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഞങ്ങൾ യാത്ര പുറപ്പെട്ടു,,, 

   "ടി എനിക്ക് മൂന്നാറിലേക്ക് പോവാൻ കൊതി ആയിട്ട് വയ്യ,, " ഫിദ 

  "അത് എന്താടി അന്റെ മറ്റോൻ അവിടെ കാത്ത് നിക്ക എന്ന് പറഞ്ഞിക്കുന്നോ,, " റിദ 

"ഇയ്യ് പൊടി,,,".. 

         അങ്ങനെ കുറെ കലപില പറഞ്ഞും ഡാൻസ് കളിച്ചും ഒക്കെ ആദ്യം പോയത് മലമ്പുഴ ഡാം കാണാൻ ആണ് ഉച്ച ആയതിനാൽ  അവിടുന്ന് ഞങ്ങൾ കൊണ്ട് പോയ ഭക്ഷണം കയിച്,, നേരെ വണ്ടി വിട്ടു,,.. 

                   അപ്പോഴാണ് മിസ് എഴുന്നേറ്റ് ശ്രദ്ധിക്കാൻ പറഞ്ഞെ നമ്മൾ നേരെ പോകുന്നത് പഴനിയിലേക്ക് ആണെന്ന് 2 ഡേ അവിടെ സ്റ്റേ ചെയ്ത് തിരിച്ചു വരുമ്പോഴാണ് മൂന്നാറിലേക്ക് പോവുക എന്ന്,,, 

  "ശോ ഈ മിസ് ഇത് എന്താ പണിയ കാണിച്ചേ ലേ ടി ഇഷു,, "

"ആഹ് ടി റിദ ഒരു പാട് ആശിച്ചതാ സാരല്ല്യ,, ഏതായാലും കഷമിക്ക തന്നെ,, "
 
            അങ്ങനെ നൈറ്റ്‌ ആണ് ഞങ്ങൾ പഴനിയിൽ   എത്തിച്ചേർന്നത്, അപ്പോയെക്കും എല്ലാരും സൈഡ് ആയിരുന്നു,,, 

     അങ്ങനെ തീർത്തടനത്തിന് വരുന്നവർ താമസിക്കുന്ന കുറെ ലോഡ്ജ്കൾ ഉള്ളത് കൊണ്ട്,, അവിടെ ഞങ്ങൾ റൂം എടുത്തു,, 

   8 ആളാണ് ഒരു റൂമിൽ ഭാഗ്യത്തിന് ഞങ്ങൾ 3 ഉം ഒരു റൂമിൽ തന്നെ ആയിരുന്നു,, അങ്ങനെ അവിടുന്ന് നെയ്‌റോസ്റ്റും സാമ്പാറും ഒക്കെ തട്ടി ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് ഞങ്ങൾ കിടന്നു,,റിദന്റെ കയ്യിൽ ഫോൺ ഉള്ളത് കൊണ്ട് വീട്ടിൽ വിളിച്ചു എത്തിയത് ഒക്കെ പറഞ്ഞു,,, 

 
         പിറ്റേന്ന് പരുവാടികൾ എല്ലാം കയിച്  ഞങ്ങൾ പഴനി അമ്പലം കാണാൻ പോയി ഇന്റെ അമ്മോ 670 സ്റ്റെപ്പും കയറി ഞങ്ങൾ അവിടെ എത്തിയപ്പോകും കാറ്റ് പോകാൻ ആയിരുന്നു,,, 

"അള്ളോഹ് ഇന്റെ ഇഷു ഞാൻ ഇപ്പൊ വീണു പോവും,,, " ഫിദ,, 

               എല്ലാരും ഒരു വിധം ആയിട്ടുണ്ട്  എങ്കിലും നല്ല അടിപൊളി ആയിരുന്നു അവിടെ കാണാൻ, അതിനേക്കാളും ക്ഷീണം ഒക്കെ മായ്ച്ചു കളയുന്ന രീതിയിൽ ആയിരുന്നു അവിടുത്തെ കാറ്റ്,, 

    അങ്ങനെ ചില ഇടങ്ങൾ ഒക്കെ ഞങ്ങൾ റൂമിലേക്ക് വിട്ടു,,, നാളെ രാവിലെ ആണ് ഞങ്ങൾ തിരിക്കുന്നെ മൂന്നാറിലേക്ക് എന്തൊരു പെട്ടന്ന ദിവസങ്ങൾ പോവുന്നെ,, 

      ഞങ്ങൾ ഇപ്പൊ മൂന്നാറിൽ ആണ് ട്ടോ, എന്തൊരു ഭംഗി ആണെന്ന് അറിയാമോ അവിടെ കാണാൻ,,ഞാൻ കുറിഞ്ഞി പൂക്കളുടെ ഭംഗി ആസ്വദിച്ചു കൊണ്ട് നിക്കുമ്പോഴ ആരോ വന്നു തോണ്ടിയെ നോക്കുമ്പോ ഫിദ ആണ്,, 

"എന്താടി,,, അനക് വേണ്ടിയെ,,, "

"ടി ഇഷു ഒന്ന് അങ്ങോട്ട് നോക്കെടി,വരണേൽ ഇങ്ങനെ ഒക്കെ വരണം ലേ,, ഓര്ക്ക് പറ്റിയ സ്ഥലം ആണ് ഇത്,, "

   എന്താ സംഭവം എന്നാവും ഇങ്ങള് ചിന്തിക്കുന്നേ ലേ, ഫിദക്ക് ഇവിടെ വന്നത് മുതൽ വായി നോട്ടം ആയിരുന്നു മെയിൻ പണി,,, അപ്പോ കുറെ ന്യൂ മാരീഡ് കപ്പിൾസ് ഒക്കെ കയ്യും കോർത്തു ഒട്ടികൊണ്ട് പോവുന്നുണ്ട് അത് കണ്ടിട്ടാ പെണ്ണിങ്ങനെ പറഞ്ഞെ,,, 

  "ടി, ഫിദ നീ വിഷമിക്കണ്ട മാര്യേജ് കയിഞ്ഞ് നമ്മക്കും വരാട്ടോ,, എന്നിട്ട് അടിച്ചു പൊളിക്ക,,, "അമ്മു

"ഓഹ് ആയ്കോട്ടെ മാഡം "

    ഞങ്ങൾ അങ്ങനെ അവിടെ ഒക്കെ ചുറ്റി കറങ്ങി കണ്ടൊടിരിക്കുമ്പോഴാ നമ്മളെ റിദ  നെ കൂട്ടത്തിൽ കാണാത്തത് ശ്രദ്ധിച്ചേ,, 

  "അല്ലടി നമ്മളെ റിദ എവിടെ പോയി സെൽഫി എടുത്ത് എവിടേലും പോയി വീണോ,,, "

"പറഞ്ഞപോലെ ഈ പെണ്ണ് എവിടെ പോയി,, " ഫിദ 

    ഞങ്ങൾ അവളെ തപ്പി ഇറങ്ങിയപ്പോയ
അവൾ ഞങ്ങളുടെ നേരെ വരുന്ന കണ്ടേ, ഫോട്ടോ എടുക്കാൻ പോവുമ്പോ ഉണ്ടായ തെളിച്ചം ഒന്നും ഇപ്പൊ ഇവളുടെ മുഖത്ത് കാണാൻ ഇല്ല,, 

   "ടി നീ എവിടായിരുന്നു,, ഞങ്ങൾ എവിടൊക്കെ നോക്കി,, "ammu

  "ടി നീ എന്ത ഒന്നും മിണ്ടാത്തെ,,,നിന്നോട് ഞങ്ങൾ ഈ ചോതിക്കുന്നെ,, "

    എന്ന് ഞാൻ ദേഷ്യ പെട്ട് ചോദിച്ചതും പെണ്ണ് എന്നെ കെട്ടിപിടിച് ഒറ്റ കരച്ചിൽ ആയിരുന്നു,,, അത് കണ്ടതും ഞങ്ങൾ ആകെ വല്ലാണ്ടായി,, ആളൊരു തൊട്ടാവാടി ആണ്,എന്തിനായിരിക്കും ഇവൾ ഈ കരയുന്നെ,,, 

"ടി നീ കരയാതെ കാര്യം പറ,, "

"അത് ഇഷു,,,, "

"പറ,,, "

    ഞങ്ങൾ കുറെ നിര്ബന്ധിച്ചപ്പോ അവൾ കാര്യം പറഞ്ഞു,അവൾ ഫോട്ടോ എടുത്ത് കൊണ്ട് നിന്നപ്പോ ഏതോ ചെക്കെൻ പോയി പേര് ചോദിച്ചെന്നും, അത് കേട്ടു  ഒന്നും മിണ്ടാൻ നിൽക്കാതെ പോരാൻ നിന്ന അവളെ അവൻ കയ്യ് കയറി പിടിച്ചു  കേട്ടപ്പോ എനിക്ക് അങ്ങോട്ട് കയറിയിലെ കലിപ്പ്,, 

"നിന്റെ കാലിൽ ചെരുപ്പ് ഇല്ലായിരുന്നോ റിദ അപ്പോ,, നിന്നെ ഒക്കെ ഉണ്ടല്ലോ എവിടെ കാണിച്ചു താ അവനെ, അവന്റെ അസുഖം ഞാൻ ഞാൻ മാറ്റി കൊടുക്കാം,, "

     അതും പറഞ്ഞു പോവാൻ നിന്ന എന്നെ അവൾ പിടിച്ചു,,, 

"വേണ്ട ഇഷു നമ്മക് മിസ്സ്‌നോട്‌ പറയാം, നമുക്ക് പരിചയം ഇല്ലാത്ത സ്ഥലം ആണ് പ്രോബ്ലം ആവും,,, "

"മിസ്സ്‌ നോട്‌ പറഞ്ഞിട്ട് വല്ല കാര്യം ഒന്നും ഇണ്ടാവൂല നീ വാ,,, "

           അങ്ങനെ അവളെ പിടിച്ചു വലിച്ചു അവൾ പറഞ്ഞ സ്ഥലത്തേക്ക് പോയി,,, അവിടെ കുറച്ചധികം ബോയ്സ് ഉണ്ടായിരുന്നു,,, 

 "ഇതിൽ ഏതാടി,,, ഇത് കുറേ എണ്ണം ഇണ്ടല്ലോ,, "

   "അവൾ അതിൽ ഒരുത്തനെ ചൂണ്ടി കാണിച്ചതും അവൾ പറയുന്നത് മുഴുവൻ കേൾക്കാൻ നിക്കാതെ ഞാൻ അവന്റെ അടുത്തേക്ക് വിട്ടു,,, "

   "ടോ,,, തനിക്ക് എന്തിന്റെ സൂക്കേട് ആണെടോ,,, "

    എന്റെ ചോത്യം കേട്ടതും പുറം തിരിഞ്ഞ് ഇരിക്കായിരുന്ന അവൻ എന്റെ നേരെ തിരിഞ്ഞു,തിരിഞ്ഞപ്പോ സത്യം പറഞ്ഞ,, റിദ ഓനെ പോയി പിടിച്ചതാണോ എന്ന് തോന്നിപോയി അമ്മാതിരി മുടിഞ്ഞ ഗ്ലാമർ ആണെന്നെ,,, 

                    അവൻ എന്റെ നേരെ വിരൽ നൊടിച്ചപ്പോ ആണ് സത്യം പറഞ്ഞ ഇന്റെ പോയ കിളി തിരിച്ചു വന്നേ,, അയ്യേ ഇഷു നിനക്ക് എന്താ പറ്റിയെ ഇത് വരേ നിനക്ക് ഇങ്ങനെ പറ്റിയിട്ടില്ലലോ,, ഞാൻ വേഗം ഡീസന്റ് ആയി മുഖം ഗൗരവത്തിൽ ആക്കി,,, 


 "ടി എന്താടി നീ എന്നോട് വന്നു മെക്കിട്ട് കയറുന്നെ ഇന്റെ അസുഖം മാറ്റാൻ ഇയ്യ് ആരെടി ഡോക്ടറോ,,, "

"ടോ തന്നെ ചികിൽസിക്കാൻ ഡോക്ടർ ആവണം എന്ന് ഒന്നും ഇല്ലാ ഞാൻ തന്നെ മതി,,, "

"ആഹ എന്ന ഇയ്യ് ഒന്ന് കാണിച്ചു താടി,, "

    അവന്റെ ആ അഹങ്കാരം കൂടിയുള്ള സംസാരം ഇനിക്ക് തീരെ പിടിച്ചില്ല പിന്നെ ഒന്നും നോക്കിലാ,,,, 

               പിന്നെ ഒന്നും നോക്കില്ല, ഓന്റെ മോന്തക്കിട്ട് ഒന്ന് പൊട്ടിച്ചു, അത്രക്ക് എനിക്ക് ദേഷ്യം ഇണ്ടായിരുന്നു, പക്ഷേ എന്നെക്കാൾ വല്യ ചൂടൻ തിരിച്ചറിയാൻ ഇനിക്ക് അതികം സമയം വേണ്ടി വന്നില്ല അതിന് മുന്നേ അവന്റെ കയ്യ് ഇന്റെ കവിളിൽ പതിഞ്ഞിരുന്നു,,, അള്ളോഹ് മൂന്നാർ ഒക്കെ കൂടെ കറങ്ങുന്ന പോലേ ഒക്കെ തോന്ന,,,,, അവൻ വീണ്ടും എന്റെ നേരെ കയ്യോങ്ങിയതും,, അവന്റെ ഫ്രണ്ട്‌സ് വന്നു അവനെ പിടിച്ചു വെച്ചു,, 

  "ടാ, zayu നീ എന്താ ഈ ചെയ്യുന്നേ,, നിനക്ക് തീരെ ബോധം ഇല്ലാണ്ടായോ,,, "

"ഇവൾക്ക് കൊടുത്തത് പോരാ, നീ കണ്ടില്ലേ ഇവളെ അഹങ്കാരം ഇവൾ എന്ത്‌  ധൈര്യത്തിലാ Zain Ayzan ന്റെ നേരെ കയ്യുയർത്തിയത്,,, "

               "അഹങ്കാരം നിന്റെ മറ്റൊൾക്ക് ആണെടാ, നീ ഏത് koyzan ആയാലും എനിക്ക് എന്താ തെറ്റ് കണ്ടാ ഞാൻ പ്രതികരിക്കും അത് ആരായാലും,,, "

"എടീ,,, "

"ടാ, നീ ഒന്ന് അടങ്ങു ഞാൻ ചോദിക്കാം, എന്റെ പൊന്നു പെങ്ങളെ ഇവൻ എന്താ ചെയ്‌തെന്ന നീ ഈ പറയുന്നേ,,, "

"ഇവൻ എന്റെ ഫ്രണ്ട് ന്റെ കയ്യിൽ കയറി പിടിച്ചില്ലേ അത് ഒരു തെറ്റ് അല്ലേ,,, "..
 

         ഞാൻ അത് പറഞ്ഞതും അവന്റെ ഫ്രണ്ട്‌സ് എല്ലാം കൂടെ അവനെ ഒരു നോട്ടം ആയിരുന്നു,അതിന്റെ അർത്ഥം എന്താണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല 

"ടാ,,, അവൾക്ക് ഭ്രാന്ത് ആണെടാ,, ഞാൻ ഇവിടെ നിങ്ങടെ കൂടെ അല്ലായിരുന്നോ,, ഇവൾ ഇനിയും ഇവിടുന്ന് ചെലച്ചാൽ ഞാൻ ആ കൊക്കയിലേക്ക് വലിച്ചെറിയും ഉറപ്പാ നിങ്ങൾക്ക് അറിയാലോ എന്റെ സ്വഭാവം,,, "

    അവൻ അത് പറഞ്ഞതും അവന്റെ ഒരു ഫ്രണ്ട് അവനെ കൂട്ടി കൊണ്ട് പോയി, എന്തൊക്കെയോ പറയുന്നുണ്ട്,,, 


(ഇതേ സമയം ഇഷുവിന്റെ പിറകിൽ,, )


   " എടി ഇവൾ ഇത് മൊത്തം പ്രശ്നം ആക്കും,, ടി റിദ നിന്റെ ഒരു സെൽഫി ഭ്രാന്ത് കൊണ്ടല്ലേ ഇപ്പൊ ഇങ്ങനെ ഒക്കെ വന്നേ,, മിസ് എങ്ങാനും ഈ വയിക്ക് വന്നാൽ പെട്ട് മോളെ,, "  അമ്മു. 

"ടി നീ എന്താ ടി ഓൾ പറയുന്നത് ഒന്നും കേട്ടില്ലേ,, " ഫിദ 

    ഫിദ കുലുക്കി വിളിച്ചപ്പോഴാണ് റിദക്ക് ബോധം വന്നത് തന്നെ,,,, 

"എടി ഫിദ, അമ്മു,,, അത് അവൻ അല്ല, അവൻ അല്ല എന്റെ കയ്യിൽ കയറി പിടിച്ചേ,,, "

     അവൾ പറയുന്നത് കേട്ടതും 2 ആളും ഒരു അലറൽ ആയിരുന്നു,, 

"എന്താ,,,,,????? :%&&"

     "പിന്നെ നീ അല്ലേടി അവൻ ആണെന്ന് ഇഷുന്  ചൂണ്ടി കാണിച്ചു കൊടുത്തെ,,, " അമ്മു 

"ഞാൻ മുഖം കണ്ടില്ലായിരുന്നല്ലോ, അതെ കളർ ഷർട്ട്‌ തന്നെ ആയിരുന്നു അവൻ ധരിച്ചിരുന്നെ അതാ ഞാൻ,,, ഇനി ഇപ്പൊ എന്താ ചെയ്യാ,,, "


                     3ആളും എന്താ ചെയ്യും എന്ന് അറിയാതെ നിക്കുമ്പോഴാണ് ഇഷു അവരെ അവളുടെ അടുത്തേക്ക് വിളിച്ചത് അവർ എന്താ പറയണം എന്ന് അറിയാതെ അവരുടെ അടുത്തേക്ക് ചെന്നു,,, 


         ഇഷു റിദയെ  അവന്റെ മുന്നിലേക്ക് നീക്കി നിർത്തി,,, 

"നോക്കെടാ നിനക്ക് ഇവളെ അറിയില്ലേ,,, പറയെടാ,,, "

             എന്ന് അവൾ ചോദിച്ചതും, അവൻ നേരെ റിദന്റെ നേരെ തിരിഞ്ഞു,,,, 

"ഞാൻ എപ്പോയാടി നിന്റെ കയ്യിൽ കയറി പിടിച്ചേ,, പറയെടി ഞാൻ ആണോ,,,?? "

          എന്ന് അവൻ ചോദിച്ചപ്പോ അവൾ ആണെന്നും അല്ലെന്നും തലയാട്ടുന്നത് കണ്ട്, ഞാൻ റിദയുടെ കയ്യ് പിടിച്ചു കുലുക്കി,,, 

"നീ ധൈര്യമായിട്ട് പറയെടി അവൻ നിന്നെ ഒന്നും ചെയ്യില്ല,,,, "

         അപ്പോഴാണ് ഫിദ എന്റെ ചെവിയിൽ വന്നു ഒരു കാര്യം പറഞ്ഞത് അത് കേട്ടതും പടച്ചോനെ,,, ഭൂമി ഒന്ന് പിളർന്നു തായെക്ക് പോയെങ്കിൽ എന്ന് തോന്നിപോയി,,, ഇവൻ അവൻ അല്ലെന്ന്,,, ഞാൻ റിദയെ നോക്കിയതും അവൾ പറ്റിപോയെന്ന രീതിയിൽ എന്നെ നോക്കി കണ്ണ് നിറക്കുന്നുണ്ട്,, പടച്ചോനെ എങ്ങനെയാ ഇനി ഇവന്റെ അടുത്തുന്നു ഒന്ന് എസ്‌കേപ്പ് ആവ,,, 🤔

  "എന്താടി നിന്റെ നാക്ക് ഇറങ്ങി പോയോ,,, "

               "അത്,, ഞങ്ങളെ മിസ് ഞങ്ങളെ അന്നെഷിക്കുന്നുണ്ട്, കഴിഞ്ഞത് ഒക്കെ കയ്യിഞ്ഞു ഞങ്ങൾ പോവാ,,, "

              അതും പറഞ്ഞു ഞാൻ റിദയെയും കൊണ്ട് പോവാൻ നിന്നതും അവൻ ഞങ്ങൾക്ക് നേരെ തടസ്സമായി വന്നു,,, 

"അങ്ങനെ അങ്ങ് പോയാലോ,, ഇവൾ പറഞ്ഞില്ലാലോ,,, ഞാൻ ആണെന്ന് പറ മോളെ,, ഞാൻ ആണോ,,, "

               അവൻ അത് ചോദിച്ചതും അമ്മു അവന്റെ അടുത്തേക്ക് ചെന്നു,, 

   "സോറി, ചേട്ടാ ഇവൾക്ക് ആളു മാറി പോയതാ"

   ,             എന്നിട്ട് അമ്മു നടന്നത് ഒക്കെ അവരോട് പറഞ്ഞു ഇവൾ എന്തിനാ ഇത് ഇവനോട് വിളമ്പുന്നെ, അതും ഈ കാട്ടു പോത്തിനോട്,,, ഹും,,, 

 "അതിന് നിങ്ങൾ സോറി പറഞ്ഞിട്ട് കാര്യം ഇല്ലാ,, ആ അഹങ്കാരിയോട് പറ സോറി പറയാൻ എന്നാൽ ഞാൻ വിടാം,,, "

(സോറി എന്റെ പട്ടി പറയും ഹും,,,, )

  "നിന്റെ പട്ടി അല്ല നീ തന്നെ പറയും,,,, "

  "ങേ, ഞാൻ മനസ്സിൽ പറഞ്ഞത് ഇവൻ എങ്ങനെ കേട്ടു,,,ഫിദ "

"നീ മനസ്സിൽ പറഞ്ഞത് ചുണ്ട് ഏറ്റെടുത്തു മോളെ,,, തെറ്റ് നമ്മളെ ഭാഗത്ത് അല്ലേടി നീ ഒന്ന് സോറി പറ,, അല്ലേൽ ഫുൾ പ്രോബ്ലം ആവും,,, "

"എന്നെ കൊണ്ട് ഒന്നും വയ്യ തന്നോട് സോറി പറയാൻ, ഞാൻ തനിക്ക് തന്നത് താൻ എനിക്ക് തിരിച്ചു തന്നില്ലേ അപ്പൊ ഈക്വൽ ഈക്വൽ,,, "

   "Ok നീ പറയണ്ട നിങ്ങടെ മിസ്സ്‌ എവിടെ എനിക്ക് ഒന്നും കാണണമല്ലോ,, ഇങ്ങനെയാണോ കുട്ടികളെ ഒക്കെ പഠിപ്പിക്കുന്നെ എന്ന് അറിയേം ചെയ്യാലോ വാ ടാ മക്കളേ,,, "

               അതും പറഞ്ഞു അവൻ ഞങ്ങടെ കൂടെ വരാൻ തുടങ്ങി പടച്ചോനെ പണി പാളിയല്ലോ മിസ്സ്‌ എങ്ങാനും അറിഞ്ഞാലും ഒക്കെ വീട്ടിൽ അറിഞ്ഞത് പിന്നെ ഒന്നും നോക്കണ്ട,,,,..  

"ടി,, ഇഷു നീ വേഗം സോറി പറയാൻ നോക്ക് വീട്ടിൽ അറിഞ്ഞാൽ ഉള്ള പുകിൽ അറിയാലോ,,,, " ഫിദ,, 

    എനിക്ക് ആണേൽ അവന്റെ മുന്നിൽ മുട്ട് മടക്കുന്നത് ആലോചിക്കാനേ വയ്യായിരുന്നു,,, അത്രക്ക് ദേഷ്യം ഇണ്ട്, അവൻ തല്ലിയ  വേദന ഇത് വരെ പോയിട്ടില്ല,,,, പക്ഷേ വേറെ വയില്ലാത്തോണ്ട് ഞാൻ അവന്റെ അടുത്തേക്ക് ചെന്നു,, അവനെ നോക്കാതെ,,, 

"എനിക്ക് ഒരു അബദ്ധം പറ്റിയതാ സോറി,,, "

"മുഖത്ത് നോക്കി പറയെടി, തല്ലുമ്പോ നിനക്ക് മുഖത്ത് നോക്കാൻ ഒരു കുഴപ്പോം ഇല്ലായിരുന്നല്ലോ,,, "

          എന്റെ ക്ഷമന്റെ നെല്ലിപ്പടിക കണ്ടേ ഇവൻ അടങ്ങു എന്ന തോന്നുന്നേ, ദേഷ്യത്തോടെ ഞാൻ റിദയെ നോക്കിയപ്പോ ഓൾ പറയെന്ന് കണ്ണ് കൊണ്ട് കാണിക്കുന്നുണ്ട് പിന്നെ ഒന്നും നോക്കിലാ,, അന്തസ്സായി ഓന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു,, ഹും,,, 

"ഹാ very good,, ഇനി മക്കൾ പൊയ്ക്കോ ട്ടോ,, ഇപ്പൊ മനസ്സിന് വല്ലാത്തോരു സുഖം,, "

               കാലമാടന്റെ അഹങ്കാരം കണ്ടിട്ട് ആണേൽ, എനിക്ക് പോവാനും തോന്നുന്നില്ല,,, പിന്നെ ഒന്നും നോക്കില്ല,, ഓന്റെ കാലിനിട്ടൊരു ചവിട്ട് അങ്ങ് കൊടുത്തിട്ട് ഒരു ഒറ്റ ഓട്ടം ആയിരുന്നു ഞാൻ,, പിറകിൽ എന്റെ ചങ്ക്‌സ് വരുന്നുണ്ടോ എന്ന് പോലും നോക്കിലാ,,, ആ ഓട്ടം ബസ്സിന്റെ അടുത്ത് എത്തിയിട്ട നിന്നെ,, ഓടുമ്പോ അവൻ എന്തൊക്കൊയോ വിളിച്ചു കൂവുന്നത് കേൾക്കാമായിരുന്നു,,,, 

    "ടി നീ എന്ത്‌ പണിയാടി കാണിച്ചേ,,, "അമ്മു 

 "അവന്റെ അഹങ്കാരം നിങ്ങളും കണ്ടത് അല്ലേ,, ഒരു സോറി പറഞ്ഞപ്പോ അവന്റെ മുഖത്ത് തന്നെ നോക്കി പറയണം എന്ന്,,, 
മനസ്സിന് എന്തോ ഭയങ്കര ഒരു ഭാരം ആയിരുന്നു,, അവനെ  ചവിട്ടിയപ്പോ അത് അങ്ങ്  മാറി കിട്ടി,,, ഹി ഹി , "

"അവർ എങ്ങാനും നമ്മളെ പിറകെ വരോ,, " റിദ,,, 

"നീ മിണ്ടരുത് നീ ഒരൊറ്റ ഒരുത്തി കാരണം ആണ് ഇത് ഒക്കെ ഇണ്ടായെ, ആ കാട്ടുപോത്തിന്റ കയ്യിന്ന് കിട്ടിയതിന്റെ വേദന ഇത് വരേ പോയില്ല,,, "

"സോറി ടി,,, ഞാൻ കാരണം നിനക്ക് ഒരു പാട് വേദനിച്ചോ,,, " റിദ,, 

"സാരല്ല്യ,,, ഏതായാലും,,, ഒക്കെ കഴിഞ്ഞില്ലേ വാ നമ്മക്ക് വേഗം ബസ്സിൽ കയറാം ഇനി നേരെ വീട്ടിലേക്ക് അല്ലേ,,, " ഫിദ 

    അങ്ങനെ ഒരു ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തി ഞങ്ങൾ മൂന്നാറിനോട് യാത്ര പറഞ്ഞു,,, 

ഇതേ സമയം,,,, 

"അവളെ,, എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ ഹാവു ഇന്റെ കാൽ,,, നിങ്ങൾ ഇന്നേ പിടിച്ചു വെച്ചിട്ട, അല്ലേൽ ഓളെ വടിച്ചു എടുക്കേണ്ടി വന്നേനെ,,, "

"ഹ ഹ അത് ഞങ്ങൾക്ക് അറിയുന്നുണ്ട് തന്നെയല്ലേ ഞങ്ങൾ നിന്നെ പിടിച്ചു വെച്ചേ തത്കാലം ഒരു കൊലപാതകത്തിന് സാക്ഷി ആകാൻ ഞങ്ങളില്ല മോനെ,,, "

     കാലമാടൻ മാർ ചിരിക്കുന്നത് കണ്ടില്ലേ 
പടച്ചോനെ ഒരേ ഒരു പ്രാവശ്യം അവളെ എന്റെ മുന്നിൽ ഒന്ന് കൊണ്ട് തരണേ,,, 

    ഹലോ ഗായ്സ്, എന്നെ കുറിച് കുറച്ചൊക്കെ അറിഞ്ഞില്ലേ,, ബാക്കി ഇനി നെക്സ്റ്റ് പാർട്ടിൽ അറിയാം ട്ടോ,,, 
       
          ഹായ് അപ്പൊ എന്നെ കുറിച് കുറച്ചു ഒക്കെ നിങ്ങൾക്ക് മനസ്സിലായിക്കാണും ലേ,, iam zain ayzaan,, അബൂബക്കറിന്റേം സൽമയുടെയും മൂത്തസന്തതി, പിന്നെ ഒരു പെങ്ങൾ ആണ് Haya sherin,, നമ്മളെ റിനു,, ഓൾ 8th ഇൽ പഠിക്കുന്നു,,,ഉപ്പ ഗൾഫിൽ ബിസിനസ്‌ ആണ്,,, ഞാൻ B. Ed ഒക്കെ കഴിഞ്ഞു ഒരു teacher ആയി govt സ്കൂളിൽ കയറി പറ്റാൻ ഉള്ള ശ്രമത്തിൽ ആണ്,,, 

                          എനിക്ക് ജോബ് മിക്കവാറും കോഴിക്കോട് ആവും കിട്ടുക എന്നത് കൊണ്ടും,, പിന്നെ എന്നെ കിട്ടില്ല എന്ന് അറിയാവുന്നോണ്ടും,, ഒന്ന് ഊര് ചുറ്റാൻ ഇറങ്ങിയതായിരുന്നു ഞങ്ങൾ,അപ്പോഴാണ് ആ പിശാചിനെ കെട്ടി എടുത്തത്,,, 

             എന്തൊരു അഹങ്കാരം ആണ് ആ പെണ്ണിന്, എന്താ ധൈര്യത്തില ഓൾ ഇന്റെ മുഖത്ത് അടിച്ചേ, പിന്നെ പെൺകുട്ടി ആയോണ്ട് ആണ് ഞാൻ ഒരു അടിയിൽ നിർത്തിയെ അല്ലെങ്കിൽ ഓളെ പെറുക്കി കൂട്ടേണ്ടി വന്നേനെ,,, ഹും,,,, 

      സോറി പറയിപ്പിച്ച ദേഷ്യത്തിന് എന്റെ കാലു ആ കുരിപ്പ് പഞ്ചർ ആക്കി, മ്മ് എന്നെങ്കിലും അവളെ എന്റെ കയ്യിൽ കിട്ടും അവരെ ബസ് KL11 ആയത് കൊണ്ട് ഒരു ചെറിയ പ്രതീക്ഷ ഒക്കെ ഉണ്ട്,,, 

    "ടാ zayu നീ ഇനിയും അത് വിട്ടില്ലേ,, അവർക്ക് ഒരു അബദ്ധം പറ്റിയത് അല്ലേ നീ വിട്ടേക്ക്,,,, " 

"നിനക്ക് അത് പറയാം എന്റെ കാലിന്റെ വേദന അതിനേക്കാൾ ഇരട്ടിയ ഇന്റെ മനസ്സിലെ വേദന,, നീ നോക്കിക്കോ അവളെ ഇന്റെ കയ്യിൽ തന്നെ കിട്ടും,,,, "

               എന്നെ സമദനിപ്പിക്കാൻ വന്നില്ലേ അവൻ ആണ് ഞങ്ങളെ കൂട്ടത്തിലെ പാവം ചങ്ക് പേര് anwer,, പിന്നെ ashkar, പിന്നെ നമ്മളെ കട്ട ചങ്ക് ഷാനവാസ് എന്ന ഷാനു,,, 

                        അപ്പൊ ഞങ്ങൾ വീട്ടിലേക്ക് തിരിക്കാണ്, 2 ദിവസം കഴിഞ്ഞാൽ എനിക്ക് കോഴിക്കോടേക്ക് പോവണം അതിന്റെ ഒരു ചെറിയ ഷോപ്പിംഗ് കൂടി കഴിഞ്ഞു വേണം കൂടണയാൻ,അപ്പൊ പിന്നെ കാണാം ട്ടോ,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

    "ടി ഇഷു തെ സ്കൂൾ എത്തി എണീക്ക്, നീ പോവുന്നില്ലേ,,,, " ഫിദ 

  "ശോ ഇത്രപെട്ടെന്ന് എത്തിയോ കഷ്ട്ടം,, മറ്റൊരൊക്കെ എവിടെ,,, "

    "എല്ലാരും അതാ ഇറങ്ങുന്നു, റിദ ന്റെ ഉപ്പ വന്നിട്ടുണ്ട്,, അമ്മു ന്റെ ചേട്ടനും നിന്റെ ഇക്കൂസ്‌ നെ കാണാൻ ഇല്ലാലോ,, എന്നോട് നിങ്ങടെ കൂടെ പോരനാ ഉമ്മ പറഞ്ഞെ,,, "


   "ഓൻ വല്ല പെണ്കുട്ടികളേം വായേല് നോക്കി നിക്കുണ്ടാവും ഇയ്യ് വാ നമ്മക്ക് നോക്ക,,, "

    ഞങ്ങൾ നോക്കുമ്പോ ആഷിക്ക ഇണ്ട് കുത്തനെ നിക്കുന്നു,,മൂപ്പരെ കണ്ടതും ഞാൻ ഓടി പോയി കെട്ടിപിടിച്ചു,,,

"ഹലോ ബ്രോ ഞാൻ ഇല്ലാഞ്ഞ് വല്ലാതെ വിഷമിച്ചോ,,, ശോ തടി ഒക്കെ വല്ലാതെ ആയല്ലോ,,, "

"ഒന്ന് പൊടി,, നീ വരുമല്ലോ എന്ന് ഓർത്തയിരുന്നു ഞങ്ങൾക്ക് വിഷമം നിനക്ക് ഒരു 2 ദിവസം കൂടി കയിഞ്ഞ് വന്നാൽ മതിയായിരുന്നോ,,,, "

"അതിന് ഞാൻ ഇന്റെ കെട്ട്യോന്റെ കൂടെ ഒന്നും അല്ലാലോ ടൂർ പോയെ, ഇന്റെ ഇഷ്ട്ടത്തിന് നിക്കാൻ, അല്ലേൽ അന്റെ ഒക്കെ ഈ ഓഞ്ഞ മോന്ത കാണുന്നതിനേക്കാൾ ബേധം അവിടുത്തെ കൊരങ്ങൻ മാരെ നോക്കി നില്കുന്നത് ആയിരുന്നു,,,, "


  "അതേയ് ആങ്ങളയും പെങ്ങളും ഒന്ന് നിർത്തോ മനുഷ്യൻ ഇവിടെ വിശന്നിട്ടു വയ്യ, വീട്ടിൽ ചെന്നിട്ട് വേണം വല്ലതും കഴിക്കാൻ,,, "

     അത് കേട്ടതും ഞങ്ങൾ അടി നിർത്തി അവളെ നോക്കി, ഇങ്ങനെ ഒരാൾ കൂടെ ഉള്ളത് ശരിക്കും മറന്നിരുന്നു,പിന്നെ വിശപ്പിന്റെ അസുഗം നമ്മക്കും തുടങ്ങിയത് കൊണ്ട് ഞങ്ങൾ വേഗം വണ്ടി വിട്ടു 

"അല്ല ഫിദ നിങ്ങളെ ട്രിപ്പ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു, ഈ കാന്താരി വല്ല ഏടാ കൂടത്തിലും പോയി ചാടിയോ,,, " കാക്കു 


       പടച്ചോനെ ഈ കുരിപ്പ് വല്ലതും വിളിച്ചു പറയോ,, അവൾ ഒറ്റ മോൾ ആയത് കൊണ്ട് ഓൾക്ക് ഇന്റെ കാക്കുമാർ എന്ന് വെച്ചാൽ അവളെ സ്വന്തം കാകുമാരേ പോലെയാ,ഞാൻ അവളോട് കണ്ണ് കൊണ്ട് പറയല്ലേ എന്ന് കാണിച്ചു,,

"ട്രിപ്പ് ഒക്കെ ഉഷാർ ആയിരുന്നു,, ഞങ്ങൾ ഫുൾ ഡീസന്റ് ആയിരുന്നു,,, "

"ആഹ് അങ്ങനെ പറഞ്ഞു കൊടുക്ക് ഫിദ ഹും,,, "

  "ആഹ് പിന്നെ നിങ്ങൾക്ക് ഒരു സന്തോഷ വാർത്ത ഇണ്ട് ട്ടോ,,, നിങ്ങടെ റിസൾട്ട്‌ വന്നു,, "

    അത് കേട്ടതും ഇത് വരെ ഇണ്ടായിരുന്ന സന്തോഷം ഒക്കെ എവിടെയോ പോയി മറഞ്ഞു, കാക്കു ന്റെ മുഖത്ത് ആണേൽ കുറച്ചു ഗൗരവവും ഇണ്ട്,,, 

"എന്നിട്ട് എന്തായി കാക്കു എന്റേതും നോക്കിയിരുന്നോ,,,, "ഫിദ 

"ആഹ് നിന്റേത് കുഴപ്പം ഇല്ലാ,, ഇവളുടെ കാര്യം കട്ട പോകയ,,, മിക്കവാറും ഇക്ക ഇവളെ കാര്യത്തിൽ ഒരു തീരുമാനം ആക്കും,,, "

            പടച്ചോനെ എക്സാം ഒക്കെ ഉഷാർ ആയിട്ട് ആണല്ലോ എഴുതിയിരുന്നെ,എന്നാലും അത്ര മോശം റിസൾട്ട്‌ ആണോ 🤔🤔

                   പിന്നെ കാക്കു ഒന്നും മിണ്ടിയില്ല എനിക്ക് ആണേൽ ഒന്നും ചോദിക്കാനും തോന്നുന്നില്ല,,,ഫിദയെ അവളുടെ വീട്ടിൽ ഇറക്കി കൊടുത്ത് ഞങ്ങൾ വീട്ടിലേക്ക് വിട്ടു,, കാക്കു ആണേൽ എന്നെ ഒന്ന് മൈൻഡ് ആക്കുന്നെ ഇല്ലാ,,, 

 വീടെത്തിയതും പേടിച്ചു കൊണ്ട് ആണ് ഞാൻ ഇറങ്ങിയേ, സിറ്റ് ഔട്ടിൽ ഉപ്പ ഉണ്ടായിരുന്നെങ്കിലും എന്നെ കണ്ടപ്പോ മുഖം കടന്നൽ കുത്തിയപോലെ വീർപ്പിച്ചു ഒരൊറ്റ പോക്ക് ആയിരുന്നു,, അതും കൂടി ആയപ്പോ ഞാൻ ഇപ്പൊ കരയും എന്ന അവസ്ഥയിൽ ആയിട്ടുണ്ട്,,,, 

     വീട്ടിൽ ആകെ ഒരു മൂകത ആയിരുന്നു കാക്കു മുന്നിൽ നടന്നു അകത്തേക്ക് പോയി ഞാൻ മെല്ലെ വാതിൽ തുറന്ന് അകത്തേക്ക് കാലെടുത്തു വെച്ചതും,,, 

"ട്ടോ,,,,,,,, "

   എന്നും പറഞ്ഞു കാക്കുമാരും ഉപ്പയും ഉമ്മയും കൂടി ഒരു കേക്കുമായി എന്റെ മുന്നിൽ നിന്ന് വന്നു,,, എനിക്ക് ആണേൽ ഒന്നും മനസ്സിലാകുന്നെ ഇല്ലാ,,, 

     അപ്പൊ അനുക്ക എന്റെ അടുത്തേക്ക് വന്നു എന്നെ ചേർത്ത് പിടിച്ചു,,, 

"Congratulations my dear siz,,,you got full A+,,, in ur exam,,, 😍😍😍"


    അത് കേട്ടതും ഞാൻ നോക്കിയത് എന്റെ പൊന്നാര ആഷികാക്കു നെ ആണ് ഓൻ ഇണ്ട് ഉമ്മിന്റെ പിറകിൽ പോയി നിക്കുന്നു കള്ള കുരിപ്പ്, ബാക്കി ഉള്ളോർ ചില്ലറ ടെൻഷൻ ഒന്നും അല്ല അടിച്ചേ,,, 

           പിന്നെ ഉപ്പ വന്നു എന്റെ നെറ്റിയിൽ മുത്തം ഇട്ടു,,, ഞാൻ ഉപ്പാനെ മൈൻഡ് ചെയ്യനെ poyilla,,, 

 "ഉപ്പ ന്റെ കാന്താരി പിണങ്ങിയോ,,, ഒക്കെ അന്റെ ഈ കാക്കുമാരെ പണിയ,, ഉപ്പച്ചിക്ക് എത്ര സന്തോഷം ആയി എന്ന് അറിയോ,,, "

                      എന്ന് പറഞ്ഞു ഉപ്പച്ചി എന്നെ തലോടിയതും ഞാൻ ഉപ്പച്ചിനെ കെട്ടിപിടിച്ചു,,,, പിന്നെ ഒന്നും പറയണ്ട കേക്ക് മുറിക്കലും വാരി തേക്കലും,,,അതിന്റെ ഇടക്ക് കാക്കു ന്റെ പുറത്ത് നാലെണ്ണം പൊട്ടിക്കാനും മറന്നില്ലാട്ടോ,,, 

               പിന്നെ എല്ലാരും വിളിച്ച് ആശംസ പറയൽ ആയിരുന്നു പണി, മിസ്സ് ന് ഒക്കെ ആദ്യേ അറിയായിരുന്നു പോലും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ആണത്രേ,,, 

     അങ്ങനെ ഒക്കെ കയിഞ്ഞ് ഫ്രഷ് ആയി ബ്രേക്ക്‌ ഫാസ്റ്റും കയിച് കിടക്കാൻ ആയി റൂമിലേക്ക് പോവുമ്പോയെ നമ്മളെ കാക്കു സ് 2 ആളും ഒരു  ഗിഫ്റ്റും ആയി വന്നേ,, 

               അത് കണ്ടതും എനിക്ക് ഒരു പാട് സന്തോഷം ആയി ഞാൻ 2 ആളേം കെട്ടി പിടിച്ചു 2 ആൾക്കും ഓരോ മുത്തങ്ങൾ നൽകി,,, 

                   "നീ ഇനി അത് ഒന്ന് പൊളിച്ചു നോക്കിക്കേ,,,"

         ആകാംഷയോടെ ഞാൻ ആ പൊതി തുറന്നു എന്തായിരിയ്ക്കും അതിൽ,,,????????? 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️


    ഇതേ സമയം നമ്മടെ zayu ന്റെ വീട്ടിൽ,, 

"ഉമ്മ തെ ഇങ്ങളെ പൊന്നാര മോന് ഊര് ചുറ്റി വന്നേക്കുന്നു,,, ".

"ഇയ്യ് പോടീ അനക്ക് അസൂയ അല്ലേ,, പോവാൻ കയ്യത്തയിന്,, "

"ഇയ്യ് പോടാ,,,, "

"ഓഹ് തുടങ്ങ്യോ 2 ഉം,,, "

      നീ വേഗം പോയി കുളിച്ചു വാ ഞാൻ കഴിക്കാൻ എടുത്ത് വെക്കാം,, 

         കുളി ഒക്കെ കയിഞ്ഞ് ഇറങ്ങിയപ്പോ നമ്മളെ പെങ്ങൾ ഇണ്ട് ചുറ്റി പറ്റി നിക്കുന്നു, കണ്ടാൽ അറിയൂലെ, ഓൾക്ക് എന്താ കൊണ്ടൊന്നെ എന്ന് അറിയാൻ ഉള്ള നിൽപ്പ് ആണെന്ന്,,, 

"എന്താടി,, അനക്ക് ഇവിടെ പഠിക്കാൻ ഒന്നും ഇല്ലേ,,, "

"ഒഹ്ഹ്ഹ് ഈ കാക്കുന് ഏത് നേരോം ഇതേ പറയാനുള്ളു,,, ഇങ്ങള് അത് വിട് ഇനിക്ക് എന്താ കൊണ്ടൊന്നെ,, "

"അനക്ക് എന്ത്‌ കൊണ്ടോരൻ, താ നോക്ക് ഞാൻ ഒന്നും വാങ്ങിയില്ല,,, "

    അപ്പോയെക്കും പെണ്ണിന്റെ മുഖം ഒക്കെ വീർപ്പിച്ചു വെച്ചിട്ടുണ്ട്,, ഹിഹി,,

"ടി തൊട്ടാവാടി താ നോക്ക് ഇത് എങ്ങനെ ഉണ്ട് എന്ന്,,, "

      ഒരു അടിപൊളി key chain ആയിരുന്നു അത്, അത് കണ്ടതും അവളുടെ മുഖം വേഗം തെളിഞ്ഞെങ്കിലും, പെണ്ണ് പെട്ടെന്ന് മുഖം തിരിച്ചു,,, 

"എനിക്ക് എങ്ങും വേണ്ട,, ഞാൻ ചോദിച്ചപ്പോ തന്നില്ലാലോ, ഇയ്യ് തന്നെ പുഴുങ്ങി തിന്നോ,,, "

    ഓഹ് ആയ്കോട്ടെ എന്ന ഇത് റബിക്ക് കൊടുക്ക ഓൾ എന്നോട് പറഞ്ഞിരുന്നു ഒരു key chain വേണം എന്ന്,, (നമ്മടെ കസിൻ ആണ് ട്ടോ റബി, റിനു ആണേൽ ഓളെ കണ്ണെടുത്തൽ കണ്ടൂടാ,)

    ഞാൻ അതും പറഞ്ഞു കൊടുക്കാൻ എന്ന പോലെ നടന്നതും, പെണ്ണ് വന്നു അത് തട്ടിപറിച്ചു,,, 

"അയ്യടാ അങ്ങനെ ഇപ്പൊ ഓൾ ഇത് കിട്ടിയിട്ട് വിലസണ്ട,,, ഹും "

    ഈ പെണ്ണിനെ ഒരു കാര്യം ഞാൻ തന്നെ t ഷർട്ട്‌ ഇട്ടോണ്ട് നിന്നപ്പോയ ഫോൺ ബെല്ലടിഞ്ഞേ,, 

, "അത് ആരാണെന്ന് നോക്കിയേ,,, "

"അത് ഷാനുക്ക ആണ് കാക്കു,, "

"എന്ന അത് സ്‌പീക്കറിൽ ഇട്,, "

    ഇട്ട് കഴിഞ്ഞപ്പോഴാണ് ഞാൻ ചെയ്ത അബദ്ധം എനിക്ക് ഓർമ വന്നേ,,, 


          റിനു സ്‌പീക്കറിൽ ഇട്ടതും,, 


            "ടാ zayu ആ പെണ്ണ് ചവുട്ടിയ കാൽ എന്തായി വേദന കുറവ് ഉണ്ടോ,,, ". 

     പണ്ടാരകാലൻ ഓന്ക് കാൽ എന്തായി എന്ന് ചോദിച്ചാൽ പോരെ പെണ്ണ് ചവിട്ടിയ എന്ന് എടുത്ത് പറയേണ്ട വല്ല കാര്യോണ്ടോ,ഇത് കേട്ടതും ഇവിടെ ഒരുത്തി അന്തം വിട്ടു വായേം പൊളിച്ചു നോക്കുന്നുണ്ട്,,, 

            ആഹ് ഇബ്‌ലീസ് ഇനിയും വല്ലതും പറയുന്നതിന് മുന്നേ ഞാൻ ഫോൺ ഓളെ അടുത്ത്ന്ന് തട്ടി പറിച്ചു വാങ്ങി,,, 

                  " ടാ,, ഏത് അത് കാൽ സ്ലിപ്പായപ്പോ പറ്റിയത് അല്ലാതെ എന്റെ കാൽ ആര് ചവിട്ടാനാ,,, പിന്നെ ഞാൻ ഒന്നും കഴിച്ചില്ല,, നീ പിന്നെ വിളിക്ക്"

      അവൻ പറയുന്നത് ഒന്നും കേൾക്കാൻ നിക്കാതെ ഞാൻ വേഗം കട്ടാക്കി,,, ഇപ്പോഴും ഇവിടെ ഒരുത്തി തുറിച്ചു നോക്കി കൊണ്ട് നിക്ക ഇനി അത് അറിയാതെ ഓൾ ഇനിക്ക് ഒരു സ്വൈര്യോം തരൂല,, 

    "അ അത് ആ ഷാനു വെറുതെ എന്നെ ഇട്ട് ഇളക്കിയത അനക്ക് ഓനെ അറിയൂലെ,,, "

"അതിന് ഞാൻ കാക്കുനോട്‌ ഒന്നും ചോദിചില്ലലോ,അപ്പൊ എന്തോ ഒന്ന് ഉണ്ട് ലെ,, വേഗം പറഞ്ഞോ എന്താ സംഭവിച്ചേ, അല്ലേൽ എരുവും പുളിയും ഒക്കെ ചേർത്ത് ഞാൻ ഉമ്മിയോട്‌ പോയി പറഞ്ഞു കൊടുക്കും,,, "

     വല്ല കാര്യോം ഇണ്ടായിരുന്നോ zayu മിണ്ടാതെ പോയാൽ പോരായിരുന്നോ,,,

"അത് ഒന്നും ഇല്ലെടി അവൻ ചുമ്മാ പറഞ്ഞതാ,,,നീ ചെല്ല് ഞാൻ വരാം,,, "...

"ഇല്ലാലോ മോനെ കാക്കു,, ഒന്നും ഇല്ലേൽ പിന്നെ എന്തിനാ ഫോൺ വേഗം സ്പീക്കർ മാറ്റിയെ, പിന്നെ ഷാനുക്ക പറഞ്ഞു മുഴുവൻ ആകുന്നതിനു മുന്പേ കട്ട്‌ ആക്കിയേ വേഗം പറഞ്ഞോ,, "..

"അന്നോട് പറയനേ തല്ക്കാലം സൗകര്യം ഇല്ലാ, നീ അതിന് ഒന്നും ആയില്ല ആവുമ്പോ പറയാം ട്ടോ,,, ഇപ്പൊ മോൾ ചെല്ല്,,, ".. 

"ഉമ്മി,,,, ഓടി വരി തെ കാക്കുന്റെ കാൽ, ഏതോ,,, "

          ബാക്കി ഓൾ വിളമ്പുന്നതിന് മുന്നേ ഞാൻ ഓളെ വായ പൊത്തിപിടിച്ചു,,, 

"ഞാൻ പറയാം പോരെ,,,, "...

"അങ്ങനെ വയിക്ക് വാ,,,,, "

                              ആാാ പെണ്ണിനെ കുറിച് ആലോചിച്ചപ്പോയെ എനിക്ക് എവിടുന്നൊക്കെയോ കലിപ്പ് വരുന്നുണ്ട്,, 

   "പറ കാക്കു,,,,, "

    പിന്നെ നടന്നത് എല്ലാം പറഞ്ഞു,, അവൾ എന്നെ അടിച്ചത് ഞാൻ പറഞ്ഞില്ലാട്ടോ അത് പറഞ്ഞാൽ എനിക്ക് ഒരു മോശം അല്ലേ,,, 

"ഓഹ് എന്നാലും ഇന്റെ  കലിപ്പൻ കാക്കു ഇത്രയേ ചെയ്തുള്ളു എന്ന് കേട്ടപ്പോ എനിക്ക് വല്ലാത്ത ഒരു അത്ഭുതം തോന്ന, ഏതായാലും ആ ഇത്തുസ് ചില്ലറകാരി  അല്ല,,, "

"ടി ഇയ്യ് ഇന്റെ പെങ്ങൾ ആണോ അതോ ആ കാലമാടത്തിന്റെ അനിയത്തി ആണോ
ഇറങ്ങി പോടീ ഇന്റെ റൂമിന്ന്,, ഇന്റെ അടുത്ത് നിന്ന് ഓൾക്ക് സപ്പോർട്ട് ചെയ്യുന്നോ,,, "

                     അവൾക്ക് ഇനിയും പറയാൻ ഉണ്ടായിരുന്നു , ഇന്റെ കലിപ്പറിയാവുന്നോണ്ടാവും ഓൾ വേഗം സ്ഥലം കാലി ആക്കി,ഷാനു വിളിച്ചപ്പോയ കാൽ ഓർമ വന്നേ,,, വിരൽ നല്ല വേദന ഉണ്ട്,,, ആാാ കലമാടത്തിനെ ഇപ്പൊ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ ഹും,,, 

                 ഇനി കുറച്ചു ദിവസം കൂടി അല്ലേ ഇവിടെ ഉള്ളു അത് കൊണ്ട് ഉമ്മിടേം റിനു ന്റേം കൂടെ പോയിരിക്കട്ടെ,, ഉമ്മക്ക് തീരെ ഇഷ്ടല്ല ഞാൻ ദൂരേക്ക് പോവുന്നത്,,,, പിന്നെ എന്റെ നിർബന്ധത്തിന് അങ്ങ് സമ്മതിച്ചു എന്നെ ഉള്ളൂ,,,, 

     അപ്പോ ഞാൻ അങ്ങോട്ട് ചെല്ലട്ടെ ട്ടോ,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

               അരമണിക്കൂർ ആയി കാക്കുമാർ തന്ന ഗിഫ്റ്റ് ഞാൻ പൊളിക്കൻ തുടങ്ങിയിട്ട് ആദ്യം വലിയ പൊതി ആയിരുന്നേലും പിന്നെ അത് ചെറുതായി വരാൻ തുടങ്ങി,, ഇനി ഇവർ എന്നെ പറ്റിക്കാവോ,,, 

   "ദേ, 2ആളോടും കൂടി,,, എന്നെ പറ്റിക്കെങ്ങാനും ആണോ 2 ആളും കൂടി അങ്ങനെ ആണേൽ നല്ലോണം എന്നോട് കിട്ടും ട്ടോ,,, "

"അത് ഒന്നും അല്ലേടി ഇയ്യ് തുറക്ക്,,, "

                   ഏതായാലും ലാസ്റ്റ് ഒരു ചെറിയ ബോക്സ്‌ ആയിരുന്നു, അത് തുറന്നതും അതിൽ ഉണ്ടായിരുന്നത് ഞാൻ ഒരു പാട് ആശിച്ച ഒന്നായിരുന്നു,,, അത് കണ്ടതും എന്റെ കണ്ണ് ഒക്കെ നിറഞ്ഞു വന്നു,ഞാൻ അവരുടെ അടുത്തേക്ക് ഓടി ചെന്നു 2 ആളേം ഒരു മിച് കെട്ടിപിടിച്ചു

" love you കാക്കൂസ്,, thanku so much,,,"

     "അയ്യേ ഒന്ന് മാറി പോടീ,, ചെ ആ മൂക്കിൽ ഉള്ളത് ഇന്റെ മേത്തായി ,,, " ആശിക്ക 

"ഇയ്യ് പോടാ,,,, "

                   എന്താ അതിൽ ഉണ്ടായിരുന്നത് എന്നാവും നിങ്ങൾ ആലോചിക്കുന്നേ വേറെ ഒന്നും അല്ല, സ്വർണ പാദസരം ആയിരുന്നു അത്,, ചെറിയ മുത്തുകൾ ആയിട്ടുള്ള ആ പാദസരം കാണാൻ നല്ല മൊഞ്ജ് ഉണ്ടായിരുന്നു,,, 


        അനുക്ക പോയെങ്കിലും ആഷിക്ക് അവിടെ തന്നെ നിക്കുന്നത് കണ്ടതും,, 

  "എന്താ മോനെ ഒരു  ചുറ്റിക്കളി,,,, "

   "അമ്പടി അത് ഞാൻ അല്ലേ ചോതിക്കണ്ടേ, സത്യം പറ ടൂർ പോയിട്ട് എന്താ ഉണ്ടായേ,,,നീയും ഫിദയും കൂടി കണ്ണ് കൊണ്ട് കഥ കളി കളിക്കുന്നത് ഒക്കെ ഞാൻ കണ്ടില്ല എന്ന് ആണോ നീ കരുതി ഇരിക്കുന്നെ,,,, "

 "അത് ഒന്നും ഇല്ലാ കാക്കു ഇങ്ങൾക്ക് തോന്നണത് ആണ്,,,, "

    "നീ പറഞ്ഞില്ലേലും ഞാൻ ഇത് കണ്ട് പിടിക്കും, അങ്ങനെ ഞാൻ കണ്ടെത്തിയാൽ എല്ലാരേം ഞാൻ അറിയിക്കേം ചെയ്യും നിന്റെ മിക്സഡ് സ്കൂളിൽ പോയി പഠിക്കാനുള്ള ആഗ്രഹം മോൾ അങ്ങ് മറക്കേണ്ടി വരും 😊😊"


    ഓഹ് കുടുങ്ങിയല്ലോ റബ്ബേ, ആ ഫിദ നെ ഇവൻ ഒന്ന് കണ്ണുരുട്ടി കാണിച്ചാല് ഓൾ ഒക്കെ തത്ത പറയുന്ന പോലെ പറയും ഏതായാലും പറഞ്ഞു  കളയാം,,, 

"എന്താടി നീ പറയുന്നോ അതോ,,,, "..

"അതിന് മാത്രം ഒന്നും ഇല്ല കാക്കു ഞാൻ പറയാന്നെ,,, "

       അങ്ങനെ ആളു മാറി ഞാൻ അവനെ പോയി തല്ലിയതും കച്ചറ കൂടിയത് ഒക്കെ പറഞ്ഞെങ്കിലും എനിക്കു കിട്ടിയത് ഞാൻ പറഞ്ഞില്ല ട്ടോ,, 😊😊,, 

             പിന്നെ ദിവസങ്ങൾ ഓരോന്നായി പോയി കൊണ്ടേ ഇരുന്നു,  അതിനിടയിൽ അലോട്ട്മെന്റും  വന്നു,, ഇവിടുന്ന് അടുത്തുള്ള മിക്സഡ് സ്കൂളിൽ ആയിരുന്നു അഡ്മിഷൻ കിട്ടിയത്, അതും കോമേഴ്‌സ് ന്, സയൻസ് എടുക്കാൻ എനിക്ക് താല്പര്യം ഇല്ലാത്തോണ്ട് ആണ് ഇത് എടുത്തേ,,, 

            പിന്നെ ഞാൻ ഒറ്റക്ക് അല്ല നമ്മളെ ചങ്ക്‌സും കൂടെ തന്നെ ഉണ്ട് ട്ടോ,നാളെയാണ് ഞങ്ങളെ സ്കൂൾ സ്റ്റാർട്ട്‌ ചെയ്യുന്നേ മിക്സഡ് സ്കൂളിൽ പോകുന്ന ചെറിയ ഒരു പേടി ഒക്കെ ഇണ്ട് ട്ടോ,, എന്നാലും നമ്മൾ ഹാപ്പി ആണ് ട്ടോ,,, 

              കാക്കുമാർ ഒന്നും ഇല്ലാത്തോണ്ട് ആകെ ഒരു ബോറടി, അഷിക്ക ആണേൽ അവന്റെ ഏതോ ഫ്രണ്ട് നെ കാണാൻ പോയേക്കുവാ,,, 


    അപ്പൊ സ്കൂളിലെ വിശേഷങ്ങൾ ഒക്കെ നാളെ പറയ ട്ടോ, അത് വരേയ്ക്കും ബൈ,,, 


              " ടി മതിയെടി ഒരുങ്ങിയത് എത്ര ഒരുങ്ങിയാലും നിന്റെ ഓഞ്ഞ മോന്ത തന്നെ അല്ലേ,,, " ആഷി 

    "ദേ, കാക്കു ആണെന്ന് ഒന്നും നോക്കൂല നലെണ്ണം അങ്ങോട്ട് തരും, മിക്സഡ് സ്കൂളിൽ പോവുമ്പോ കുറച്ചു ഒരുങ്ങോക്കെ വേണം,, "

"ദെ പെണ്ണെ, ഒറ്റൊന്ന് അങ്ങോട്ട് തന്നാൽ ഇണ്ടല്ലോ, നീ പഠിക്കാൻ തന്നെ അല്ലേ പോവുന്നെ, അവിടന്ന് വെറുതെ ഓരോ പ്രശ്നം ഇണ്ടാക്കാൻ നിക്കരുത് ട്ടോ, അന്ന് ടൂർന് പോയ പോലെ,എല്ലാവരും ഒരു പോലെ ആയിക്കോളണം എന്ന് ഇല്ലാ, എന്ത്‌ പ്രോബ്ലം ഇണ്ടെങ്കിലും എന്നോട് പറഞ്ഞാൽ മതി കേട്ടല്ലോ,,,, "

"ഒഹ്ഹ്ഹ് ഇന്റെ കാക്കു ഒന്ന് പതുക്കെ പറ ഉമ്മി എങ്ങാനും കേട്ടാൽ അത് മതി,, "

"അആഹ് ആയ്കോട്ടെ,  മാഡം ഒന്ന് ഇങ്ങോട്ട് എഴുന്നള്ളിയാൽ, നിന്നെ അവിടെ ഇറക്കി  എനിക്ക് എന്റെ പാട് നോക്ക് പോവായിരുന്നു,,,"

"ഒഹ്ഹ്ഹ് പിന്നെ ചുമ്മാ കറങ്ങി നടക്കൽ അല്ലേ  അന്റെ പാട്,,, "

         അനുക്കയും ആശിക്കയും ഒക്കെ  നല്ലോണം പഠിക്കുന്ന കൂട്ടത്തിൽ തന്നെ ആയിരുന്നു ട്ടോ, അത് കൊണ്ട്  അനുക്ക ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി വർക്ക് ചെയ്യുന്നു, ആഷിക്ക പിന്നെ govt ജോബ് വേണം എന്ന  ലക്ഷ്യത്തോടെ ഡിഗ്രി യും,  പിജി യും   ഒക്കെ കയിഞ്ഞ്   psc എക്സാം ന് വേണ്ടി പ്രിപയർ ചെയ്യാണ്, അപ്പൊ ഇനിയും നിന്നാൽ ക്ലാസ്സിൽ എത്താൻ ലേറ്റ് ആവും,, 

     "ഉമ്മി ഞാൻ പോവാ ട്ടോ അസ്സലാമു അലൈക്കും "

    പോവുന്ന വഴിയിൽ ഫിദയെയും കൂട്ടി 


        "അതേയ് ഇന്ന് ഫസ്റ്റ് ഡേ ആയോണ്ട് ആണ്, നാളെ മുതൽ 2 ആലും ബസ്സിന് പൊയ്‌ക്കോളണം കേട്ടല്ലോ,,,, "

"ഓഹ് ഉത്തരവ് പ്രഭോ,,,,, "

      അങ്ങനെ സ്കൂളിന് മുന്നിൽ ഇറക്കി തന്നു കാക്കു പോയി, റിദയും അമ്മുവും അവിടെ തന്നെ ഇണ്ടായിരുന്നു,,, 

"നിങ്ങൾ വന്നിട്ട് ഒത്തിരി നേരം ആയോ,,, "

"ഹേയ് ഇല്ല നിങ്ങൾ വരുന്നതിന് ഇത്തിരി മുൻപ്,,, "

      അങ്ങനെ ഞങ്ങൾ നാലാളും ഞങ്ങടെ ക്ലാസ്സിനെ ലക്ഷ്യം വെച്ച് നടന്നു,അപ്പോഴാണ് പിറകിൽ നിന്ന് ആരോ വിളിച്ചത് നോക്കുമ്പോ സീനിയേഴ്സ് ആണെന്ന് തോന്നുന്നു കുറച്ചു ബോയ്സും ഗേൾസും,അവർ ഞങ്ങളെ അവരുടെ അടുത്തേക്ക് വിളിച്ചു,,, 

    "ടി ഇഷു നീ അല്ലേ പറഞ്ഞിരുന്നേ ഇവിടെ റാഗിംഗ് ഒന്നും ഇണ്ടാവൂല എന്ന്,,, "
റിദ 

"അതേടി, അതിന് ഒന്നും ആവൂല ഏതായാലും നമ്മുക്ക് പോയി നോക്കാം,,, "

                      അതിൽ ഗാങ് ലീഡർ എന്ന് തോന്നിക്കുന്ന ഒരു കാക്കു ഞങ്ങടെ അടുത്തേക്ക് വന്നു കാണാൻ ഒക്കെ നല്ല മൊഞ്ചൻ ആണ് ട്ടോ, ഇവിടെ പേടിച്ചോണ്ട് നിന്ന റിദയും ഫിദയും ഒക്കെ ഓന്റെ ഭംഗി നോക്കി നിക്ക,,, 


"ഹലോ,, ഫസ്റ്റിയേഴ്സ് അല്ലേ, നിങ്ങൾ ഏതാ ഗ്രൂപ്പ്‌,,, "

"ഞങ്ങൾ കോമേഴ്‌സ് ആണ്,,, "

"ആഹാ അപ്പൊ ഇവർ നമ്മുടെ അനിയത്തി കുട്ടികൾ ആണല്ലേ,അപ്പൊ എന്ത്‌ ആവശ്യം ഇണ്ടേലും ഞങ്ങളോട് പറഞ്ഞാൽ മതി ട്ടോ,,, "

        ആ കൂട്ടത്തിലെ ഒരു ഇത്തയായിരുന്നു അത് പറഞ്ഞെ, അവർ c2 കാര് ആണ്, പിന്നെ നല്ല സ്വഭാവം,, ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പരിചയപെട്ടു,, 

    ആഹ് ഗാങ് ലീഡറിന്റെ നെയിം അംജദ് എന്ന് ആണ്, പിന്നെ മറ്റേത് ആദിൽക്ക, അൻഷാദ്ക്ക, പിന്നെ ലൈല ഇത്തയും ഷാന ഇത്തയും ഇത്തിരി നേരം കൊണ്ട് ഞങ്ങൾ നല്ല കമ്പിനി ആയി,,, 

"അപ്പൊയെ ഇനി പിന്നെ കാണാം ക്ലാസ്സ്‌ തുടങ്ങാൻ ആയില്ലേ ദേ അതാണ്‌ നിങ്ങടെ ക്ലാസ്സ്‌ വേഗം വിട്ടോ,,, "

     ഞങ്ങൾക്ക് ക്ലാസ്സ്‌ ഒക്കെ പറഞ്ഞു തന്ന്  അവർ പോയി,,,, പക്ഷേ ഇവിടെ 2 എണ്ണത്തിൻറേം നോട്ടം അവരുടെ പിറകെ തന്നെ ആയിരുന്നു,,, 

   "ടി മതിയെടി, അവർ ഇവിടെ ഒക്കെ തന്നെ ഇണ്ടാവും പിന്നെ നോക്കാം,,, "

                         അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ എത്തിയതും എല്ലാരുടെയും നോട്ടം ഞങ്ങളെ തന്നെ ആണ്, അവിടെ 4 ത് ബെഞ്ചിൽ ഒരു കുട്ടി മാത്രം ഇരിക്കുന്നുണ്ടായിരുന്നു  ഞങ്ങൾ അവിടെ പോയിരുന്നു,,, 

            ആരെയും അറിയാത്തത് കൊണ്ട് ആകെ എന്തോ പോലെ, പക്ഷേ ബാക്കി ഉള്ളവർ ഒക്കെ, 10 ത് അവിടെ തന്നെ പഠിച്ചത് കൊണ്ട് ആവും നല്ല കമ്പിനി ആണ്,,, 
 
നമ്മക്ക് പിന്നെ മിണ്ടാതിരുന്നു ശീലം ഇല്ലാത്തോണ്ട് ഞങ്ങൾ ഐശ്വര്യം ആയി എല്ലാരേയും പരിചയപെടാൻ തുടങ്ങി,, 

   "ഹലോ,,, എന്താ നിന്റെ പേര്,, "

     ഞങ്ങടെ ബെഞ്ചിൽ ഇരിക്കുന്ന കുട്ടി ആരോടും മിണ്ടാതിരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു, അവളും ഈ സ്കൂളിൽ ഫസ്റ്റ് ടൈം ആണ്, അവളുടെ പേര് ശിഫ ഞങ്ങൾ അങ്ങനെ നല്ല കൂട്ടായി, പിന്നെ അങ്ങോട്ട് പൊരിഞ്ഞ വർത്താനത്തിൽ ആയിരുന്നു ഞങ്ങൾ,,, 

     അതിനിടക്ക് ക്ലാസ്സിലേക്ക് സർ കയറി വന്നു, സാർ ന്റെ പേര് രാമചന്ദ്രൻ  ബിസിനസ്‌ ആണ് സബ്ജെക്ട്, ആൾ ഒരു പാവം ആണ്,, പിന്നെ എല്ലാരേം സർ പേര് ചോതിക്കലും ഒക്കെ ആയി ആ പീരിയഡ് അങ്ങ് പോയി,,, പിന്നെ കയറി വന്നത് ഒരു മിസ്സ്‌ ആയിരുന്നു പേര് ജിജി മിസ്സ്‌ എക്കണോമിക്സ് ആണ് സബ്ജെക്ട് ആ പിരീഡും പരിചയപെടലു ഒക്കെ ആയിരുന്നു പിന്നെ economy യെ കുറിച് ഒക്കെ സംസാരിച്ചു,,പിന്നെ ഇന്റർവെൽ ആയിരുന്നു, ഞങ്ങൾ ആദ്യം തന്നെ തിരഞ്ഞത് കാന്റീൻ ആയിരുന്നു, അത്രക് വിശപ്പ് ഉണ്ടായിരുന്നു,,, 

       ഞങ്ങൾ അവിടെ എത്തിയപ്പോഴാണ്, ആരോ വിളിച്ചത് നോക്കുമ്പോ നമ്മളെ സീനിയേഴ്സ് ഇക്കൂസും ഇത്തൂസും ആണ്
അവർ ഞങ്ങളെ അവരുടെ അടുത്തേക്ക് വിളിച്ചു,, പിന്നെ അവർക്ക്  ഷിഫ യെ പരിചയപ്പെടുത്തി,ഓസിക്ക് ഓരേ ചിലവിൽ ചായേം കുടിച്ചു,,, 

          ഞാൻ കൈ കഴുകി വരുമ്പോഴാണ്, ആരോ എന്നെ ഇടിച്ചിട്ട് ഓടി പോയതും ഞാൻ ബാലൻസ് കിട്ടാതെ ആരോയോ മേലേക്ക് ആണ്  വീഴാൻ പോയത്  പക്ഷേ അയാൾ   പിടിച്ചത് കൊണ്ട് വീണില്ല, ആരാണെന്ന് കണ്ണ് തുറന്നു നോക്കുമ്പോ ഞാൻ കണ്ടത് എന്നെ തന്നെ ഉറ്റു നോക്കുന്ന 2 പൂച്ചകണ്ണുകൾ ആണ്,,, 

       അയാൾ ഈ ലോകത്ത് ഒന്നും അല്ല എന്ന് തോന്നിയതും ഞാൻ ഒന്ന് ചുമച്ചതും അയാൾ എന്റെ മേലിൽ ഉള്ള പിടി വിട്ടു,,, 

    "ഹായ്, iam rafeeq,,, s2വിൽ ആണ്,,, "

    അതും പറഞ്ഞു അയാൾ എനിക്ക് നേരെ കൈ തന്നു ഞാനും തിരിച്ചു കൈ കൊടുക്കാൻ പോകുന്നതിന് മുന്പേ, അംജദ് കാ അവൻ നേരെ കൈ നീട്ടിയിരുന്നു,,, 

     "കൈ ഞാൻ തന്ന മതിയോ മോനെ റഫീക്കെ,,, "

"ടാ, നീ,, "

"അതെ ഞാൻ തന്നെയാ,, പിന്നെ തല്ക്കാലം നീ ഇവളെ വിട്ടേക്ക് അതാവും നിനക്ക് നല്ലത് കഴിഞ്ഞ കൊല്ലം നടന്നത് ഒന്നും നീ മറന്നിട്ടില്ലലോ ലേ,,, "

   "അംജദ്‌ക, ഞാൻ ആണ് ഈ ഇക്കയെ പോയി തട്ടിയെ, അപ്പൊ അവർ എന്നെ പിടിച്ചു എന്നെ ഉള്ളൂ,,, "

    ഞാൻ അത് പറഞ്ഞതും ഇക്ക എന്നെ ഒരു നോട്ടം ആയിരുന്നു ഇന്റെ പൊന്നോ, പിന്നെ ഞാൻ ഒന്നും മിണ്ടീലാ,,, അത്രക് കലിപ്പ് ആയിരുന്നു ആ മുഖത്ത്,,, 

                   "ലൈല, നിങ്ങൾ ഇവളേം കൂട്ടി ക്ലാസ്സിലേക്ക് പോവാൻ നോക്ക്,,,, "

     എന്ന് അദിൽക്ക പറഞ്ഞതും, ലൈലത്തയും ഷാനത്തയും ഞങ്ങളെ അവിടുന്ന് പിടിച്ചു കൊണ്ട് വന്നു,, 

  "എന്ത ഇത്ത ഇത് ഒക്കെ അയാൾ എന്നെ ഒന്നും ചെയ്തില്ലലോ, ജസ്റ്റ്‌ ഒന്ന് പരിജയ പെട്ടന്നല്ലേ ഉള്ളൂ,,, "

"അവൻ ആളു ശരിയല്ല, ഇഷുട്ടി,,, "

    എന്ന് പറഞ്ഞു അവർ കഥ പറയാൻ തുടങ്ങിയതും ബെൽ അടിച്ചു,, നാളെ പറയാം എന്നും, അവനെ കണ്ടാൽ മൈൻഡ് ചെയ്യാൻ പോകരുത് എന്നും പറഞ്ഞു അവർ പോയി,,, 

         ഇതേ സമയം റഫീഖിനെയും അംജദ് നെയും അവരുടെ കൂട്ടുകാർ പിടിച്ചു വെച്ചിരിക്കുകയായിരുന്നു,,, 

 "Da, ഈ റഫീക്ക് ഒന്ന് ആഗ്രഹിച്ചിട്ടുണ്ടേൽ അത് ഞാൻ നേടി എടുത്തിരിക്കും അത് പെണ്ണ് ആയാലും എന്തായാലും,നിനക്ക് നമ്മക്ക് 2 ആൾക്കും കൂടി ഓളെ സ്നേഹിക്ക ടാ,,, "

              "അതിന് ഈ അംജദ് ജീവനോടെ ഇരിക്കുമ്പോ നടക്കില്ലടാ ചെറ്റേ,, അവളെയെന്നല്ല, ഒരൊറ്റ പെൺകുട്ടിയെയും നിന്റെ വലയിൽ വീഴത്തൻ ഞാൻ സമ്മതിക്കില്ല,,, "


    ബെൽ അടിച്ചതും 2 കൂട്ടരും പിരിഞ്ഞു പോയി,,, 

        ക്ലാസ്സിൽ എത്തിയെങ്കിലും ഇഷു ന്റെ ചിന്ത മുഴുവൻ ലൈല പറയാൻ വന്നത് എന്താവും എന്ന് ആയിരുന്നു,, 

   "നീ എന്താടി ഈ ആലോചിച്ചു കൂട്ടുന്നെ,, "
 അമ്മു 

"എടി, ആ ചെക്കനെ കണ്ടിട്ട് നിങ്ങൾക്ക് അങ്ങനെ തോന്നിയോ, ലൈലത്ത എന്തായിരിക്കും പറയാൻ വന്നത്,,, "

"നീ അത് ഒക്കെ വിട്ടേ ഒന്നും ഇല്ലാതെ അവർ പറയൂല്ലലോ, നീ ഏതായാലും അവനെ കണ്ടാൽ ഇനി മിണ്ടാൻ ഒന്നും പോവണ്ട കേട്ടല്ലോ,,, "

"മ്മ് മ്മ്,,, "

                One വീക്ക്‌ ഉച്ചവരെയെ ക്ലാസ്സ്‌ ഇണ്ടാവൂ എന്ന് അനൗൺസ്‌മെന്റ് ഉണ്ടായിരുന്നു ,പിന്നെ maths ക്ലാസ്സ്‌ ആയിരുന്നു ഷെരീഫ് എന്ന് ആയിരുന്നു സാർ ന്റെ പേര് ക്ലീൻ ഷേവ് ആയിട്ടുള്ള ഒരു ചുള്ളൻ,, 

             ക്ലാസ്സിലെ ഫുൾ ഗേൾസും മൂപ്പരെ തന്നെ വായി നോക്കി നിന്നപ്പോഴാണ് ആ നെട്ടിക്കുന്ന സത്യം സാർ പറഞ്ഞത് എന്താ എന്ന് അല്ലേ മൂപ്പർ മാരീഡ് ആണെന്ന്,,, ആൾ ഒരു തമാശക്കാരൻ ആണ് ട്ടോ, ഏതായാലും ഓരു ക്ലാസ്സ്‌ കൊണ്ട് തന്നെ മൂപ്പർ ഞങ്ങളെ കയ്യിൽ എടുത്തു,,, 

      പിന്നെ പാട്ട് പാടലും, മിമിക്രി യും മോണൊ ആക്ട് ഒക്കെ ആയി ആ പിരീഡും കഴിഞ്ഞു,, സർ പോയി,ക്ലാസ്സ്‌ കഴിഞ്ഞതും ഞങ്ങൾ നേരെ വീട്ടിലേക്ക് വിട്ടു,ഞാനും ഫിദയും ഒരുമിച് ആയിരുന്നു  പോന്നത്,,, 


     വീട്ടിൽ എത്തിയതും വേഗം പോയി ഭക്ഷണം കഴിച്ചു, ഉമ്മി മാത്രേ ഉണ്ടായിരുന്നുള്ളു,,, 

"അല്ല ഇഷു ക്ലാസ്സ്‌ ഒക്കെ എങ്ങനെ ഇണ്ടായിരുന്നു, സ്കൂൾ ഒക്കെ ഇഷ്ട്ടായോ,, "

"ഒഹ്ഹ്ഹ് ഉമ്മി സ്കൂൾ ഒക്കെ പോളിയല്ലേ,"

 പിന്നെ ക്യാന്റീനിൽ നടന്നത് ഒഴിച്ചു ബാക്കി എല്ലാ സംഭവവും ഉമ്മിയോട്‌ പറഞ്ഞു, മറ്റേത് പറഞ്ഞാൽ ഉമ്മി ഫുൾ സീനാക്കും,,

    പിന്നീട് ഉള്ള 2 ദിവസവും കുഴപ്പം ഒന്നും ഇല്ലാതെ അങ്ങ് പോയി,ബാക്കി പിന്നെ പറയാം എന്ന് പറഞ്ഞു പോയ ലൈല ഇത്തയേം ഗാങ്ങിനേം കാണാനേ കഴിഞ്ഞില്ല അവർക്ക് എന്തോ 2 ദിവസത്തെ ക്യാമ്പ് ഒക്കെ ആയത് കൊണ്ട് ഫുൾ ബിസി ആയിരുന്നു, ആ റഫീഖിനെയും പിന്നെ കണ്ടില്ല,,,, 

 ക്ലാസ്സ്‌ തുടങ്ങി എങ്കിലും ഞങ്ങൾക്ക് ഒരു സബ്ജെക്ട് ന് മാത്രം സാർ ഇല്ലായിരുന്നു അക്കൗണ്ടൻസിക്ക്,,, അത് കൊണ്ട് ആ പീരിഡ് ഞങ്ങൾക്ക് കത്തി അടിച്ചിരിക്കൽ ആയിരുന്നു മെയിൻ പണി 😊😊,, 
 
                             ഒരു ദിവസം അത് പോലെ സംസാരിച്ചോണ്ട് ഇരിക്കുമ്പോഴാണ്, ഞങ്ങളെ ക്ലാസ്സ്‌ ലീഡർ ജുമൈല ഓടി കിതച്ചു വന്നു കൊണ്ട് പറഞ്ഞെ പുതിയ സാർ വന്നെന്ന്,, ഓളെ മുഖത്ത് ആണേൽ പതിനാലാം രാവ് ഉദിച്ചത് പോലെ ആയിരുന്നു, ആൾ നല്ല ചുള്ളൻ ആണെന്ന് ഒക്കെ അവൾ അവളെ ഗാങ്ങിനോട് പറയുന്നുണ്ടായിരുന്നു,, 

                                      നിങ്ങൾക്ക് ഇവളെ പരിചയപെടുത്തിയില്ലലോ, ഞങ്ങളെ ക്ലാസ്സ്‌ ലീഡർ ആണ് ഒരു ജാഡക്കാരി ഉള്ള make ap മുഴുവനും വാരി പൂശിയ വരുക, ഐശ്വര്യാ റായി ആണെന്ന ഓളെ വിചാരം  ഹും,,, ഞങ്ങൾക്ക് ആർക്കും ഓളെ കണ്ണ് എടുത്താൽ കണ്ടൂടാ,,, 

      
             ഞാൻ ഓരോന്ന് ഓർത്ത് കൊണ്ട് ഇരിക്കുമ്പോഴാണ്, അമ്മു എവിടുന്നോ ഓടി പിടിച്ചു വന്നേ,, ഓൾ എന്തോ എന്നോട് പറയാൻ വന്നതും,ക്ലാസിൽ സാർ വന്നതും ഒരുമിച്ച് ആയിരുന്നു,,, 

                 ക്ലാസ്സിൽ കയറി വന്ന സാറിനെ   കണ്ടതും girls എല്ലാവരും എരിവ് വലിക്കാൻ തുടങ്ങിയെങ്കിലും എനിക്കും എന്റെ ചങ്ക്‌സ് നും നേർ വിപരീതം ആയിരുന്നു,,, 

              ശിഫ ഒഴികെ ബാക്കി ഉള്ളോർക്ക് കാര്യം അറിയുന്നൊണ്ട്, എന്നെ പോലെ അവരും ടെൻഷനിൽ ആണ് കാര്യം ഏകദെശം ഇങ്ങൾക്ക് മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു,,, 

      ആഹ് ആഹ് താടിക്കാരൻ കലിപ്പൻ തന്നെ zain ayzan,,പടച്ചോനെ ഓൻ ഏത് പള്ളിയിലേക്ക് ആണാവോ നേർച്ച നേർന്നത്, ഇത്ര പെട്ടെന്ന് എന്റെ മുന്നിൽ എത്തൻ,,, 

     "All of You sit down "

     "All of you sit down"

     "Di, ഇഷു ഇവിടെ ഇരിക്കെടി അയാൾ പറഞ്ഞത് നീ കേട്ടില്ലേ,,, " അമ്മു 

     അപ്പോഴാണ് എനിക്ക് ബോധം വന്നത്
ക്ലാസ്സിലേക്ക് കയറി വരുമ്പോ നോക്കിയത് ആണ് ഞാൻ ആ കലിപ്പനെ, അന്നപ്പോ ഓൻ ഇന്നേ കണ്ടില്ലെങ്കിലും ഇപ്പൊ എന്നെ കണ്ടിട്ടുണ്ടാവും,ഉറപ്പ, ഏത് നേരവും ഒരു വിളി ഞാൻ പ്രതീക്ഷിക്കുന്നു,, 😢

  "ടി നിങ്ങൾക്ക് ഒക്കെ എന്താ പറ്റിയെ, ഇത്രയും നല്ലൊരു ചുള്ളൻ സാർ വന്നിട്ട് എല്ലാരും അയാളെ വായി നോക്കി നിന്നിട്ട് നിങ്ങൾ എന്താ അങ്ങോട്ട് നോക്കാത്തെ,,, "
  ശിഫ  

  അതിന് മറുപടി പറഞ്ഞത് അമ്മു ആണ്

  "നിന്നോട്, ഇവൾ മുഖത്ത് നോക്കി ഒന്ന് കൊടുക്കേം അതെ സ്പോട്ടിൽ ഓൾക്ക് ഇട്ട് ഒന്ന് കിട്ടേം ചെയ്ത ഒരു കഥ പറഞ്ഞില്ലായിരുന്നോ,,, "

   "എടി ദുഷ്‌ട്ടെ അതിനിടക്ക് നിങ്ങൾ അതും ഇവിടെ വിളംബിയോ,, "

  "അടി പിന്നെ കൂടാം നിങ്ങൾ കാര്യം പറ,,, "

   പിന്നെ ഫിദ അത് ഏറ്റെടുത്ത്,, 

"എടി,,, ആ കഥയിലെ നായകൻ ആണ് ദെ ആ നിക്കുന്ന സാർ,,, "

  "ങേ ശരിക്കും,,,,,  "

           ശിഫയുടെ ആ ശരിക്കും കുറച്ചു ഉച്ചത്തിൽ ആയിരുന്നു എന്ന്,എല്ലാരും ഞങ്ങളെ തന്നെ നോക്കുന്നത് കണ്ടപ്പോയ മനസ്സിലയെ,,, 

      "ലാസ്റ്റ് ബെഞ്ച്,one by one ആയി എണീറ്റോളു, എന്ത അവിടെ ഡിസ്കഷൻ,,, "

      എന്ന് പറഞ്ഞു ഞങ്ങടെ അടുത്തേക്ക് വന്നപ്പോഴാണ് മൂപ്പർ നമ്മളെ കണ്ടത്  പക്ഷേ ആ മുഖത്ത്  ഞങ്ങളെ കണ്ടിട്ട് പ്രത്യേക ഭാവമാറ്റം ഒന്നും കണ്ടില്ല,, 

   "ടി ഇത് അയാൾ തന്നെ അല്ലേ, അയാൾ ആയിരുന്നേൽ നീ കൊടുത്ത പണി വെച്ച് നോക്കുമ്പോ നിന്നോട് നാലെണ്ണം പറയേണ്ട സമയം കഴിഞ്ഞല്ലോ,,, "  റിദ 

"പോടീ, ഇത് അയാൾ തന്ന, ചിലപ്പോ ഫസ്റ്റ് ഡേ ആയോണ്ട് ആവും,, ദിവസം ഇനിയും കിടക്കല്ലേ,,, " ഫിദ,, 

"നിങ്ങൾ 2 ആളും ഒന്ന് മിണ്ടാതെ നിക്കോ, ബാക്കി ഉള്ളോർ ഇവിടെ മരണത്തിന്റേം ജീവിതത്തിൻറേം ഇടയിൽ കടന്ന് വട്ടം കറങ്ങ അപ്പോഴാ നിങ്ങടെ ഒരു സംശയം,,, "



               "എന്താ ഇവിടെ നിങ്ങൾക്ക് ഇത്ര  മാത്രം  ഡിസ്കസ്  ചെയ്യാൻ ,,, ഞാൻ കൂടി കേൾക്കട്ടെ,,, "

   ഷിഫയോട് ആണ് മൂപ്പർ ചോദിച്ചത്,, 

"അത് അത്,, സാർ, സാറിനെ എവിടെയോ കണ്ട് പരിജയം ഉണ്ടെന്ന് പറഞ്ഞത ഇവൾ,,, "

    അതും എന്റെ തലയിലേക്ക് തന്നെ വെച്ച് തന്നു, ഞാൻ വേണോ വേണ്ടയോ എന്ന മട്ടിൽ ഒന്ന് ചിരിച്ചു കൊടുത്തു,,, 

"ഹേയ് അങ്ങനെ വരാൻ വഴിയില്ല, ഞാൻ നിങ്ങടെ നാട്ടിൽ ഫസ്റ്റ് ടൈം ആണ്,, ഏതായാലും നിങ്ങടെ അടുത്ത് നിന്ന് തന്നെ തുടങ്ങാം പേര് പറഞ്ഞോളൂ,,, "

                 അങ്ങനെ ഞങ്ങൾ പേരൊക്കെ പറഞ്ഞു ഞങ്ങളോട് ഇരിക്കാനും പറഞ്ഞു,, അങ്ങനെ എല്ലാവരും അവരെ പരിചയപെടുത്തിയതിന് ശേഷം, ആ ജുമൈലക്ക് ഒരു ചോദ്യം സാറിന്റെ കല്യാണം കഴിഞ്ഞത് ആണോ എന്ന്,, 

          എന്തിനാ ഓളെ അമ്മൂമനെ കൊണ്ട് കെട്ടിക്കാനോ ഹും,, 

      കഴിഞ്ഞിട്ടില്ലെന്ന് കേട്ടപ്പോ ഓളെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു, എനിക്ക് കിട്ടിയത് പോലെ ഒന്ന് ഓൾക്കും കിട്ടിയാൽ ഓളെ കളി ഒക്കെ അതോടെ തീർന്നോളും,, 

     പിന്നെ സബ്ജെക്ട് നെ കുറിച് ഒക്കെ സംസാരിച്ചോണ്ട് നിന്നപ്പോ എനിക്കും തോന്നി പോയി ഇത് ആ കലിപ്പൻ തന്നെ ആണോ എന്ന്,, ഒരാളെ പോലെ ഏഴു പേരുണ്ടാകും എന്ന് അല്ലേ,,, 


     "അല്ലടി ഇയ്യ് ഇന്ന് ഇവിടെ തന്നെ കൂടണോ വരാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലേ,,, "

                     എന്നും പറഞ്ഞു ഫിദ ഒരു തട്ട് തന്നപ്പോഴാണ്, എനിക്ക് ബോധം വന്നത് വന്നേ,,, 

"ങേ,, ക്ലാസ്സിൽ ഉള്ളോരൊക്കെ എവിടെ പോയി,,, "

"നീ ഏത് ലോകത്ത് ആയിരുന്നെടി,, ക്ലാസ്സ്‌ കഴഞ്ഞെടി പോത്തേ, ആ സർ നെ കണ്ടപ്പോ നിന്റെ വെളിവ് ഒക്കെ പോയോ,,, "

     ഞങ്ങൾ അങ്ങനെ ക്ലാസ്സിൽ നിന്ന് ഇറങ്ങി നടന്നു,, ഇത് തന്നെയായിരുന്നു ഞങ്ങടെ ചർച്ച,,, 

"ടി ഇഷു, എനിക്ക് തോന്നുന്നത് ഇത് അയാൾ ആവില്ലെന്ന,,," ശിഫ 

"നീ മിണ്ടരുത് നിന്നോട് ഞാൻ എപ്പോയാടി അയാളെ കണ്ടു പരിജയം ഉണ്ടെന്ന് പറഞ്ഞെ ഒക്കെ കൂടി ഇന്റെ തലേലെക്ക് ഇട് ട്ടോ, ഒരുത്തി ഇട്ട് തന്നതിന്റെയ ഞാൻ ഈ അനുഭവിക്കുന്നെ,,, "

"ടി അന്നപ്പോ പിന്നെ ഞാൻ എന്ത്‌ പറയാനാ,, "..

"ടി, എനിക്ക് തോന്നുന്നത് ഇനി അയാൾ നിന്നെ തേടി പിടിച്ചു വന്നതെങ്ങാനും ആവോ,,,"

"അആഹ് ഏതായാലും വരുന്നോടത്ത് വെച്ച് കാണാം, കൊല കുറ്റം ഒന്നും അല്ലാലോ,,, നിങ്ങൾ വന്നേ ബസ് ഇപ്പൊ പോവും,,, "

      അതും പറഞ്ഞു ഞാൻ വേഗം ബസ് സ്റ്റോപ്പിലേക്ക് നടക്കാൻ നിക്കുമ്പോഴാ ഒരു ബുള്ളെറ്റ് ഞങ്ങടെ മുന്നിൽ വന്നു നിന്നത് 

                 ഹെൽമെറ്റ്‌ ഇട്ടത് കൊണ്ട് മുഖം മനസ്സിലായില്ലെങ്കിലും, അത് ഊരി മാറ്റിയപ്പോ ഞങ്ങളെ എല്ലാ സംശയങ്ങളും അതോടെ കഴിഞ്ഞിരുന്നു,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️


      ശോ ഇന്റെ പടച്ചോനെ, എന്നാലും ഇത്ര പെട്ടെന്ന് ആ തിരുമോന്ത ഇത്ര ദർശിക്കാൻ ആവും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല,,, 

                സ്കൂൾ തുടങ്ങുന്ന അന്ന് തന്നെ     എത്തിയിരുന്നെങ്കിലും, താമസ സൗകര്യം ഒന്നും കണ്ട് പിടിച്ചിട്ടില്ലാത്തതിനാൽ അതിനുള്ള പാച്ചിലിൽ ആയിരുന്നു,,, 

             കൂടെ ഒരു ഫ്രണ്ടും ഉണ്ടായിരുന്നു അവൻ ഉള്ളത് കൊണ്ട് ഒക്കെ റെഡി ആയി അവന്റെ വീട്ടിൽ താമസിക്കാം എന്ന് പറഞ്ഞെങ്കിലും, അത് ശരിയാവില്ല എന്ന് തോന്നിയത് കൊണ്ട്, ഞാൻ സ്നേഹ പൂർവ്വം നിരസിച്ചു,,, 

                 എന്നാലും ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഒരിക്കലും ഞാൻ പ്രദീക്ഷിച്ചില്ല, ഒരിക്കൽ അവളെ കണ്ട് മുട്ടണം എന്ന് വിചാരിച്ചിരുന്നെങ്കിലും,, ഇത്ര പെട്ടെന്ന് വിചാരിച്ചില്ല,,, 

  
                   ക്ലാസ്സിൽ കയറി എല്ലാവരോടും ഇരിക്കാൻ പറഞ്ഞിട്ടും ഒരു കുട്ടി ഇരിക്കാത്തത് കൊണ്ട് ആണ് വീണ്ടും പറഞ്ഞെ,, അപ്പോഴും ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചില്ലായിരുന്നു,,, 
 
          പിന്നെ വല്ലാതെ സംസാരം പിറകിൽ നിന്നും കേൾക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ ലാസ്റ്റ് ബെഞ്ചിനോട് എണീറ്റു നിൽക്കാൻ പറഞ്ഞെ,,, 

     ആാാ ബെഞ്ചിൽ നിന്നും എണീക്കുന്ന ആളുകളെ കണ്ടപ്പോ, എനിക്ക് തോന്നിയത് ആണെന്ന് കരുതി,, പിന്നെ സത്യം തന്നെ ആണെന്ന് കണ്ടപ്പോ, എനിക്ക് അവിടുന്ന് തുള്ളി ചാടാൻ ഒക്കെ തോന്നിയിരുന്നു,,, 

               അവരെ കണ്ടിട്ടും എന്റെ മുഖത്തു  നിന്നും പ്രത്യേകിച്ചു ഒരു മാറ്റവും ഇല്ലാത്തത്, അവർക്ക് ഒരു കണ്ഫ്യൂഷന് ഉണ്ടാക്കിയെന്ന് അവരുടെ മുഖം കണ്ടപ്പോയെ എനിക്ക് തോന്നിയിരുന്നു,, 

      അത് തിരുത്തനും ഞാൻ പോയില്ല, കുറച്ചു നേരം അവർ ഒന്ന് ആശ്വസിക്കട്ടെന്നേ, നമ്മക്ക് ടൈം ഇനിയും കിടക്കല്ലേ, ക്ലാസ്സ്‌ എടുക്കുന്ന ഇടയിലും ഞാൻ അവളെ ശ്രദ്ധിച്ചിരുന്നു,,, അവൾ ഈ ലോകത്ത് തന്നെ അല്ലായിരുന്നു,,, 

     അങ്ങനെ ക്ലാസ്സ്‌ കയിഞ്ഞ് ഇറങ്ങാൻ നേരം ആണ്, അവളും അവളുടെ ഗാങ്ങും കല പില പറഞ്ഞോണ്ട് പോകുന്നത് കണ്ടേ, ഒന്ന് ശ്രദ്ധിച്ചപ്പോ, അവരുടെ സംസാര വിഷയം ഞാൻ ആണെന്ന് മനസ്സിലായി,, 

               പാവം ഇനിയും ഇവരെ ഇങ്ങനെ കണ്ഫ്യൂഷന് അടിപ്പിക്കുന്നത് ശരി ആണോ ഇങ്ങള് പറ,, അപ്പൊ ഓരേ സംശയം ഞാൻ അങ്ങ് തീർത്ത് കൊടുക്കട്ടെ ട്ടോ,,,, 😍😍😍

   
    "Good evng sir,,,, "

                 "ഹാ, good evng,, എനിക്ക് ഈ കുട്ടിയോട് ഒന്ന് സംസാരിക്കാനുണ്ട്,, "

        അയാളെ കണ്ടപോയേക്കും അവർ വിഷ്‌ ചെയ്യുന്നത് കണ്ടില്ലേ, ഹും അതും കൂടാഞ്ഞ് കേട്ട പാതി കേൾക്കാത്ത പാതി എല്ലൊം കൂടി എന്നെ ഇവിടെ ഈ സിംഹത്തിന്റെ മുന്നിൽ വിട്ടു പോയി, ഇനി വല്ലോം ബാക്കി ഇണ്ടേൽ ആയി,,, 

"ഹലോ, എന്താ my dear സ്റ്റുഡന്റ് ഇങ്ങനെ ഒരു എൻട്രി ഒരിക്കലും പ്രതീക്ഷിച്ചില്ലലെ, ഒരു വട്ടം കൂടി നിന്നെ എന്റെ മുന്നിൽ കിട്ടണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ഉണ്ടാവും എന്ന് കരുതിയില്ല,,, ഹ ഹ,,, "


         കാലമാടൻ ചിരിക്കുന്നത് കണ്ടില്ലേ, സാർ ആയി പോയി അല്ലേൽ ഇയാളെ ഞാൻ എന്തേലും ചെയ്യും,,, 

"ഹലോ, എവിടെ പോയെടി നിന്റെ നാവ്, നീ പഠിക്കുന്നത് plus one ന് ആണേലും നാവു MBA  ക്ക് ആയിരുന്നല്ലോ, ഇത്രയേ ഉള്ളൂ നിന്റെ ധൈര്യം,,, "

ഇയാൾ എന്റെ നാവു പുറത്തെടുപ്പിച്ചേ അടങ്ങൂ എന്ന തോന്നുന്നേ, അല്ലേൽ തന്നെ മിക്സഡ് സ്കൂളിൽ പഠിക്കാൻ ഉപ്പി ന്റെ കയ്യും കാലും പിടിച്ച സമ്മതിപ്പിച്ചേ, ഇത് ഇപ്പൊ ഈ കാലൻ ഒക്കെ കോളക്കുന്ന ലക്ഷണ, ഇയാൾ ഇത്രക്ക് ഒക്കെ പറഞ്ഞ സ്ഥിതിക്ക് ഞാൻ മിണ്ടാതിരുന്നാൽ ഞാൻ ഒരു പേടി തൊണ്ടി ആണെന്ന് കരുതും,, 

"അതേയ്, എന്റെ നാവു എവിടേക്കും പോയിട്ട് ഒന്നും ഇല്ല, എങ്ങോട്ടും പോവാനും പോവുന്നില്ല, അന്ന് ഞാൻ ചെയ്തതിന് സോറി പറഞ്ഞത് അല്ലേ ആ ചാപ്റ്റർ ക്ലോസ് ഇപ്പൊ നിങ്ങൾ എന്റെ സാർ അല്ലേ  അത് കൊണ്ട് pls നമ്മളെ വിട്ടേക്ക്,,, "

"അങ്ങനെ അങ്ങ് ക്ലോസ് ചെയ്യാൻ  പറ്റോ മോളെ, നീ ചവിട്ടിയ കാലിന്റെ വേദന ഇത് വരെ മാറിയിട്ടില്ല, അത് കൊണ്ട് നിന്നെ ഒരു പാഠം പഠിപ്പിച്ചേ ഈ സാർ ന് ഒരു വിശ്രമം ഉള്ളൂ,,,, "

"എന്നാലേ സാർ നെ കൊണ്ട് ചെയ്യാൻ കയ്യുന്നത് ഒക്കെ സാർ അങ്ങ് ചെയ്യ്, ഏതായാലും കാലിന്റെ വേദന മാറിയില്ലെന്നല്ലേ പറഞ്ഞെ അപ്പൊ ഇതും കൂടി ആയ്കോട്ടെ,,, "

            എന്താന്നല്ലേ അയാളെ ആ കാൽ നോക്കി ഒരു ചവിട്ടും കൂടി അങ്ങ് വെച്ച് കൊടുത്തു അല്ല പിന്നെ,, 

"ഹാ, എടി,,, നിക്കെടി മൂധേവി,,,, "


"സോറി സാർ,,,, "

"നിന്നെ ഞാൻ ക്ലാസ്സിന്ന് പൊക്കിക്കോളാം ടി,,, "

"ചെ അത് ഒക്കെ മോശം അല്ലേ സാർ കുട്ടികൾ ഒക്കെ എന്താ കരുതും,,, "

"എടി,,,,,,, %&%%%%%%"

               ഹ ഹ അയാൾക്ക് അതിന്റെ ഒരു കുറവ് ഉണ്ടായിരുന്നു, എന്നെ ചൊറിയാൻ വേണ്ടി വന്നിട്ടല്ലേ,,, 

   "ടി,, സാർ എന്താ നിന്നോട് പറഞ്ഞെ,,, "

              ബസ് സ്റ്റോപ്പിലേക്ക് എത്തിയതും എല്ലൊം കൂടി ഷർക്കരേൽ എറുമ്പ് പൊതിയുന്ന പോലെ ഒരു വരവ് ആയിരുന്നു,,, 

"എന്നെ അയാളുടെ മുന്നിൽ ഇട്ടേച് പോന്നിട്ടുണ്ട് എന്ത അയാൾ പറഞ്ഞെ എന്ന് അറിയണം ളെ തല്ക്കാലം എനിക്ക് അതിന് മനസ്സില്ല നിങ്ങൾ പോയി കേസ് കൊടുക്ക്,,, "

"അങ്ങനെ പറയല്ലേ മുത്തേ നിങ്ങൾക്ക് ഒരു പ്രൈവസി ആയ്കോട്ടെ എന്ന് കരുതി അല്ലേ,,, "

"ടി ഫിദ ഇയ്യ് ഇന്നേ കൊണ്ട് പറയിപ്പിക്കല്ലേ ട്ടോ,,, "

"അതേടി നീയും സാറും നല്ല ജോഡി ആണ് നമ്മക്ക് ഒന്ന് നോക്കിയാലോ " അമ്മു 

"ഓഹ് തന്നെ അയാൾക്ക് ജോഡി ആവാൻ പോയാലെ, ഇന്റെ ബോഡി ആയിരിക്കും ഇണ്ടാവാ,,, "

   "അല്ല അത് അവിടെ നിക്കട്ടെ നീ സാർ എന്താ പറഞ്ഞെ എന്ന് പറഞ്ഞില്ല,,, "ശിഫ 

  പിന്നെ ഞാൻ അതികം വെയിറ്റ് ഇടാൻ നിന്നില്ല, ഒക്കെ അങ്ങ് പറഞ്ഞു കൊടുത്തു, ഒക്കെ കേട്ട് കഴിഞ്ഞിട്ട് അണ്ടി പോയ അണ്ണനെ പോലെ ഇരിക്ക ഒക്കെയും,,, 

"എന്തെടി നിന്റെ ഒക്കെ കാറ്റു പോയോ,,,, "

  "എന്നാലും ഇന്റെ ഇഷു ഇയ്യ് എന്താ പണിയ കാണിച്ചേ, ഇനി അയാൾ നിനക്ക് ക്ലാസ്സിൽ ഒരു സ്വൈര്യം തരും എന്ന് തോന്നുന്നുണ്ടോ,,, "

"പിന്നെ ഞാൻ എന്താക്കാനാ ഒന്നും മിണ്ടാതിരുന്നപ്പോ അയാൾക്ക് എന്നെ കൊണ്ട് മിണ്ടിച്ചെ അടങ്ങൂ എന്ന്,,, "

"ഏതായാലും നിന്റെ കാര്യം കട്ട പൊകയാ മോളെ,, ഹിഹി,,, "

"ടി റിദ ഇയ്യ് ഇളിക്കല്ലേ അന്റെ ഒറ്റകാരണം ആണ് ഇത്, അയാൾ ഇനിക്ക് എന്ത്‌ പണി തന്നാലും അതിൽ ഒരു ഷെയർ നിനക്ക് ആയിരിക്കും,,,ഇനി മോൾ ചിരിച്ചോട്ടോ,, ടി ഫിദ ഇയ്യ് വരുന്നുണ്ടേൽ വാ ബസ് അത വരുന്നു,,, "

          ഞങ്ങൾ അവരോട് നാളെ കാണാം എന്ന് പറഞ്ഞു ബസ്സിൽ കയറിയപ്പോഴും റിദ ന്റെ മുഖം കാണാൻ നല്ല ഭംഗി ഇണ്ടായിരുന്നു,,, ഞാൻ കൊടുത്ത ഡോസ് ഓൾക്ക് നല്ലോണം ഏറ്റിട്ടുണ്ട്,,, 😊😊

           ബസ്സ് ഇറങ്ങി വീട്ടിൽ എത്തിയപ്പോ നമ്മളെ ആശിക്ക മുന്നിൽ തന്നെ ഉണ്ടായിരുന്നു,,, 

"എങ്ങനെ ഇണ്ടായിരുന്നു ഇന്നത്തെ ക്ലാസ്സ്‌ നിനക്ക് ഇനിയും വൈകുന്നേരം വരെ ക്ലാസ്സ്‌ ആവാൻ ആയില്ലേ, ഇത് ഇപ്പോ ബാക്കി ഉള്ളോർ ഒന്ന് കണ്ണ് അടച്ചു തുറക്കുമ്പോയേക്കും നീ ഇവിടെ എത്തും,,, "

"തെ കാക്കു, ഇങ്ങൾക്ക് എന്താ ഞാൻ നേരത്തെ വരുന്നതിന് ഹും, ആ കോന്തൻറെ വെറുപ്പിക്കൽ സഹിക്കാൻ കയ്യാതെ വരാ,, ഇനി നിന്നോട് കൂടി വായിട്ടലക്കാൻ എനിക്ക് വയ്യ,,, "

"ആരുടെ വെറുപ്പിക്കൽ,,, പറയെടി,,, "


     അതും ചോദിച്ചു കൊണ്ട് കാക്കു എന്റെ അടുത്തേക്ക് വന്നപ്പോയ ഞാൻ എന്താ പറഞ്ഞെ എന്ന് ഓർമ വന്നേ, ആ കോന്തൻ ആണ് ഈ കോന്തൻ എന്ന് അറിഞ്ഞാൽ പിന്നെ ഇന്നേ ജന്മത്തിൽ സ്കൂളിലേക്ക് വിടൽ ഇണ്ടാവൂല,, 

"ഇയ്യ് എന്താ ഇഷു ആലോചിക്കുന്നേ ഞാൻ ചോദിച്ചത് കേട്ടില്ലേ ആരാ നിന്നെ വെറുപ്പിച്ചേ എന്ന്,,, "

"ആഹ് അത് കാക്കു, അത് ഞങ്ങടെ സാറിനെ കുറിച്ച് ആണ് പറഞ്ഞെ, അക്കൗണ്ടൻസി ആണ് സബ്ജെക്ട്, അയാളുടെ ക്ലാസ്സിനെയാ ഞാൻ ഉദേശിച്ചേ,,, "

"ഒഹ്ഹ്ഹ് ഹോ,, എന്നാൽ കൊയപ്പല്യ മോൾ പോയി വല്ലതും കഴിക്ക് ചെല്ല്,,,, "


              കാക്കു അത് നമ്പിയിട്ടില്ല എന്ന് ആ മുഖം കണ്ടാൽ അറിയാം, ഇനി വേറെ ചോത്യം വരുന്നതിന്  മുന്നേ ഞാൻ എസ്‌കേപ്പ് ആയി,,, 😊😊😊


✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

 
   "ഇത് എന്തൊരു ജന്മം ആണ് റബ്ബേ, ഇത് പെണ്ണ് തന്നെ ആണോ, ഏതായാലും എന്റെ മുന്നിൽ തന്നെ നീ ഉണ്ടല്ലോ കാണിച്ചു തരാടി ഞാൻ,,, "

            ആ കാലിന്റെ വേദന ഒന്ന് മാറി വരുന്നേ ഉള്ളായിരുന്നു, അതിന്റെ കൂടെ ഇന്നത്തേ കൂടി ആയപ്പോ തീരുമാനം ആയി,,, 

    ഏതായാലും അവളെ കണ്ട് കിട്ടിയെന്ന് അവന്മാരേം നമ്മളെ റിനു നേം ഒന്ന് വിളിച്ചു പറയട്ടെ,,, 


   "ഏതായാലും നാളെ അവൾക്കിട്ട് നല്ലൊരു പണി തന്നെ ഞാൻ കൊടുക്കുന്നുണ്ട്,,, 😊😊"

              അവൾക്കിട്ട് കൊടുക്കുന്ന പണി ആലോചിച്ച് ഞാൻ വേഗം കിടന്നുറങ്ങി,,, 

                , "   അതെയ് ഉമ്മി എന്താണ് എന്ന് അറിയൂല വല്ലാത്തൊരു വയർ വേദന ഞാൻ ഇന്ന് പോണില്ല ഉമ്മി,, "

   "ഉമ്മി വിശ്വസിക്കല്ലേ, അത് അവളുടെ അടവാ, ക്ലാസ്സിൽ ഇന്ന് എന്തെങ്കിലും എഴുതി വരനോ പഠിച്ചു വരനോ പറഞ്ഞു കാണും അതാ ഈ വേദനക്ക് കാരണം,,, "

  "   തെ കാക്കു ഇനിക്ക് ശരിക്കും വേദനിക്കുന്നുണ്ട്, ഞാൻ എന്തായാലും ഇന്ന് പോവില്ല,,,, "

"ഉമ്മി ന്റെ മോൾ ഓവർ ആയിട്ട് അഭിനയിക്കേണ്ട ട്ടോ, അന്റെ വയർ എപ്പോയാടി നെഞ്ചത്ത് ആയത്,, ങേ, ഈ ചട്ടകത്തിനോട് കിട്ടണ്ടെൽ മര്യാദക്ക് പോയി മാറ്റാൻ നോക്ക്,,, "

    അയ്യേ ഉമ്മി പറഞ്ഞപ്പോയ വയർ വേദന എന്നും പറഞ്ഞു ഞാൻ ഇത് വരെ ഉയിന്നോണ്ട് നിന്നത് നെഞ്ചത്ത് ആണെന്ന് മനസ്സിലായെ,,, ചെ മോശം ഇഷു,,, 

                ചമ്മിയ മുഖത്തോടെ കാക്കു നെ നോക്കിയപ്പോൾ ഓൻ ഇണ്ട് എവിടുന്ന് വന്നെടി എന്ന രീതിയിൽ ആക്കി ചിരിക്കുന്നു,, 

"ഇയ്യ് പോടാ കാക്കു,,,, "

    അപ്പോഴാണ് ഉമ്മി അങ്ങോട്ട് വന്നേ,,.. 

"ഇയ്യ് ഇനിയും പോയില്ലേ ഇഷു, എന്റെ കയ്യിന്ന് വാങ്ങിക്കല്ലേ, രാത്രി മുഴുവൻ whats apil ചാറ്റ് ചെയ്തോണ്ട് ഇരിക്കും പിന്നെ എവിടെ ഓൾക്ക് ബുക്ക്‌ എടുത്ത് നോക്കാൻ നേരം,,, "


"തെ ഉമ്മി, ഞാൻ അതിന് മുൻപ് എത്ര നേരം പഠിച്ച്, എന്തൊക്കെ പണി എടുത്ത് അത് ഒന്നും ഇങ്ങള് ആരും കാണൂല ഞാൻ ഒരു 5 മിനുട്ട് ഫോണിൽ കളിച്ചാൽ അത് വല്യ കുറ്റോം ഹും,,, "

               ആാാ കാലനെ ഇന്നലെ അങ്ങനെ ഒക്കെ വെല്ലു വിളിച്ചെങ്കിലും, അയാൾ എന്ത്‌ പണിയാകും തരാ എന്ന് ആലോചിച്ചപ്പോ ഒരു ടെൻഷൻ  അതാ വയർ വേദനേം പറഞ്ഞു ലീവ് ആക്കാം എന്ന് കരുതിയെ ഇപ്പൊ അതും പൊളിഞ്ഞു ഏതായാലും വരാൻ ഉള്ളത് വയിമ്മല് താങ്ങൂല്ലല്ലോ 😊😊

            അങ്ങനെ വേറെ ഓപ്ഷൻ ഒന്നും ഇല്ലാത്തോണ്ട് നമ്മൾ സ്കൂളിലേക്ക് വന്നിരിക്കയാണ് സുഹൃത്തുക്കളെ വന്നിരിക്കയാണ്,,, 

   "ടി, ഫസ്റ്റ് പീരിയഡ് നമ്മളെ രാമേന്ദ്രൻ സാർ അല്ലേ, ഫസ്റ്റ് പീരിയഡ് തന്നെ ഉറങ്ങേണ്ടി വരുമല്ലോ,,,, " ഫിദ 

"ചെ,,, ആ zayan സാർ ആയിരുന്നു നല്ലത്, എന്നാൽ ടൈം അങ്ങ് പോയേനെ,,,, " അമ്മു 

  "ടി, അയാൾ ഇന്ന് വരരുതേ എന്ന് പ്രാർത്ഥിച്ചോണ്ട് നിക്ക അപ്പോഴാ ഓളെ ഒരു ആഗ്രഹം,,,,, "

   "Good മോർണിംഗ് സ്റ്റുഡന്റസ്,,,,, "

   "Good morning സർ,,,,,, "

   "ടി അമ്മു അന്റെ നാവ് വല്ലാത്ത നാവ് തന്നെ വന്നത് കണ്ടില്ലേ കാലൻ,,, "

  "ഇന്ന് നിനക്ക് കോള് തന്നെ ഇഷു,,, "

     "ഹേയ് ലാസ്റ്റ് ബെഞ്ച് last one stand up,,, "

   ഒഹ്ഹ്ഹ് കാലൻ പൊക്കി, ഇയാൾ ഈ ക്ലാസ്സിൽ എന്നെ മാത്രേ കാണുന്നുള്ളോ,,, 


   "തനിക്ക് എന്താടോ പഠിക്കാൻ ആണോ ഇങ്ങോട്ട് വരണേ അതോ സംസാരിച് ഇരിക്കാനോ,,, say answer,, "

    അത് അയാൾക്ക് അറിയൂലെ പിന്നെ എന്നോട് ചോദിക്കാൻ നിക്കണോ,,, 

 "അ അത് പഠിക്കാൻ,,, "
 
  "ആണല്ലോ, അപ്പൊ ഇവിടെ ശ്രദ്ധിക്കണം അല്ലെങ്കിൽ പുറത്ത് ആയിരിക്കും സ്ഥാനം, മ്മ് sit down,,, "

   "പണ്ടാര കാലൻ ഞാൻ മാത്രം ആണോ സംസാരിച്ചേ ക്ലാസ്സിൽ, എന്നിട്ട് എന്നെ മാത്രം പൊക്കി, നിങ്ങൾ ഒക്കെ ചിരിക്ക് ട്ടോ,,, "

 "ടി ഇഷു മിണ്ടാതിരുന്നോ അല്ലേൽ നിന്നെ അയാൾ ഇപ്പോ പുറത്തക്കും,,, "ഫിദ,, 

      ഞാൻ ചുമ്മാ ഒന്ന് കണ്ണോടിച്ചപ്പോ ഉണ്ട് 2 കണ്ണുകൾ എന്നെ തന്നെ ഉറ്റു നോക്കുന്നു നോക്കുമ്പോ ആരാണെന്ന നമ്മളെ ക്ലാസിലെ മൊഞ്ചൻ അനസ് ആണ്, ഞാൻ ഒന്ന് ചിരിച് കൊടുത്തു, ഇവൻ എന്തിനാ ഇപ്പൊ എന്നെ നോക്കുന്നെ ആവോ,ഇനിയും അയാളെ തൊള്ളേന്ന് കേൾക്കണ്ട എന്ന് കരുതി തിരിഞ്ഞപ്പോയ മുന്നിലെ ബെഞ്ചിൽ സാറേ നോക്കി വെള്ളം എറക്കുന്ന ജുമൈല നെ കണ്ടത് ഇവൾക്ക് വേറെ ഒരു പണിയും ഇല്ലേ ആവോ,,, 

    എന്നെ കണ്ടതും അവൾക്ക് ഒരു പുച്ഛം ഞാൻ വിടോ, അതിനിരട്ടി ആക്കി തിരിച്ചു കൊടുത്തു നമ്മളോടാ ഓളെ കളി,,, 

  "അപ്പൊ സ്റ്റുഡന്റസ് ഒരു good news ഉണ്ട് ഇനി മുതൽ ഞാൻ ആണ് നിങ്ങളുടെ ക്ലാസ്സ്‌ സാർ,,, "

    അത് കേട്ടതും എല്ലാരും കൂടി കൂട്ട കയ്യടി ആയിരുന്നു, കൂടുതലും girls, ബോയ്സ് ന് സാറിനോട് ചെറിയ ഒരു അസൂയ ഇല്ലേ എന്ന് ഒരു സംശയം ഇല്ലാതില്ല,, കയ്യടികുന്ന കൂട്ടത്തിൽ എന്റെ വാലുകളേം കണ്ടതും അവരുടെ കയ്യ് ഒക്കെ ഞാൻ പിടിച്ചു വെച്ചു,,, 

     എല്ലാവരടേം സന്തോഷം കണ്ട് ആരും കാണാതെ എന്നോട് എങ്ങനെ ഉണ്ട് എന്ന് കണ്ണ് കൊണ്ട് ചോദിച്ചതും ഞാൻ വേഗം നോട്ടം തെറ്റിച്ചു,,, 

"ടി, രാമചന്ദ്രൻ സാർ അല്ലായിരുന്നോ ക്ലാസ്സ്‌ സാർ, പിന്നെ ഇയാൾ എങ്ങനെ കയറി പറ്റി,,, "

"ഹിഹി അത് മിക്കവാറും നിനക്ക് ഓരോ പണി തന്നു കൊണ്ടേ ഇരിക്കാൻ ആവും,, "
 ശിഫ 

"പോടീ,,,, "

         "അപ്പൊ, നമ്മക്ക് ഒരു ക്ലാസ്സ്‌ ലീഡർ വേണമല്ലോ,,, girls ആവുന്നത് ആവും നല്ലത്,,, "

    ഇവിടെ make ap ഇട്ട ഒരുത്തി ലീഡർ ആയിട്ടില്ലേ പിന്നെ എന്തിനാ മറ്റൊന്ന്, ഓളെ തന്നെ സഹിക്കാൻ വയ്യ,,, 

   സാർ പറഞ്ഞത് കേട്ടതും ആ ജുമൈല ന്റെ വാൽ നാഫിയ എണീറ്റു നിന്നു,,, 

                   "സാർ, ജുമൈല ആണ് ലീഡർ  രാമചന്ദ്രൻ സാർ ആക്കിയതാ,, "


  "ഓഹ് ഹോ, പക്ഷേ എന്റെ അഭിപ്രായത്തിൽ ക്ലാസ്സിലെ ഏറ്റവും കച്ചറയായ ആളെ ക്ലാസ്സ്‌ ലീഡർ ആക്കുന്നത് ആവും നല്ലത് അപ്പോ ക്ലാസ്സ്‌ മൊത്തം നന്നായിക്കൊള്ളും, ജൂമൈല താൻ നല്ല ഒരു കുട്ടി അല്ലേ,,, "

  അയ്യോ നല്ല കുട്ടി, ഇതും കൂടി കേട്ടതോടെ ഓളെ മുഖം ഒന്ന് വിടർന്നിട്ടുണ്ട് ഇനി ഓൾക്ക് ഒന്നും വേണ്ടി വരില്ല,,, 

 "നമ്മക്ക് ലീഡർ ആയി താ ആ കുട്ടിയെ സെലക്ട്‌ ചെയ്യാം എന്താ നിങ്ങടെ ഒക്കെ അഭിപ്രായം,,,, "

         ഇയാൾ ഏത് കച്ചറനെ ആണാവോ സെലക്ട്‌ ആക്കിയേ എന്ന് നോക്കുമ്പോ, അയാൾ വിരൽ ചൂണ്ടിയിരിക്കുന്നത് എന്റെ നേരായ,പടച്ചോനെ ഞാനോ,,, 

   "ഇഷു അനക്ക് ഉള്ള പണി തുടങ്ങി മോളെ,,,, "

      എന്ന് റിദ പറഞ്ഞതും അവൾ എന്നോട് എണീറ്റു നിൽക്കാൻ പറഞ്ഞു,ഞാൻ വേഗം എണീറ്റു നിന്നു,,, 

    ജൂമൈലയും അവളുടെ വാലും ഒഴിച്ചു ബാക്കി എല്ലാവരും ഗംഭീര കയ്യടി ആയിരുന്നു പക്ഷേ ലീഡർ ആവാൻ തല്ക്കാലം എനിക്ക് ഉദ്ദേശം ഇല്ല,,, 

"അത് സാർ എനിക്ക് ലീഡർ ആവാൻ കഴിയില്ല,,, "

"അതിന് തന്നോട് ലീഡർ ആവോ എന്ന് അല്ല, ലീഡർ ആവണം എന്ന പറഞ്ഞെ its my order ok sit down"

    കാലൻ എനിക്ക് പറയാൻ ഉള്ളത് ഒന്നും
പറയാനും കൂടി കൂട്ടാക്കിയില്ല, അപ്പോയെക്കും ബെൽ അടിക്കേം ചെയ്തു,, 3 rd പിരീഡും അയാൾ തന്നെ ആണെന്നും പറഞ്ഞു എന്നെ ഒന്ന് നോക്കി ഒറ്റ പോക്ക്,,, 

                     എന്തേലും എടുത്ത് അയാളെ തലമണ്ടക്ക്  എറിയാനാ തോന്നിയെ,,, 


"ടി, നാഫിയാ, നീ  കണ്ടില്ലേ, ക്ലാസ്സിലെ ഏറ്റവും കൂതറ ഏതാണെന്നു,, അത് ഏതായാലും എനിക്ക് ഇഷ്ട്ടായി,,, "

      ബാക്കി ഉള്ളോർ ഇവിടെ ഭ്രാന്ത് പിടിച്ചു നിക്കുമ്പോഴാ ജൂമൈല ന്റെ ഒരു ഡയലോഗ്,,, 

"നീ പോടീ,, ഓൾ കൂതറ ആണേൽ ഇയ്യ് അതുക്കും മേലെ ആണെടി അത് പാവം സാർ ന്  അറിയൂല്ലലോ,,, " 

   "അതും പറഞ്ഞു ഫിദ എന്റെ തോളിലൂടെ കയ്യിട്ട് എന്റെ അടുത്ത് വന്നിരുന്നു,,, "

"പിന്നെ ലീഡർ ഒക്കെ നീ ആയിക്കോ പക്ഷേ ലീഡർ ആയി ചമഞ്ഞ് സാർ നെ  വീയ്ത്തം എന്ന് കരുതണ്ട കേട്ടല്ലോ,,, "

 "ആഹ് ടി ഞാൻ അയാളെ വീയ്ത്തും ചെയ്യും അയാളെ തന്നെ കെട്ടും ചെയ്യും നീ എന്താന്ന് വെച്ച ചെയ്യ്,,, "

"യു,,,,, "

"പോടീ,,,,, "

             ആ സമയത്ത് മിസ് വന്നത് ഭാഗ്യം അല്ലേൽ അവളെ ഞാൻ വല്ലതും ചെയ്തേനെ,,, 

"ടി ശരിക്കും നീ അയാളെ കെട്ടോ,,,, " അമ്മു 

"തെ അമ്മു ഓൾക്ക് ഓങ്ങി വെച്ചത് അനക്ക് ആയിരിക്കും ഇന്റെ കയ്യിന്ന് കിട്ട അയാളെ കെട്ടുന്നതിലും നല്ലത് കെട്ടി തൂങ്ങി ചാവുന്നതാ,, ഹും മര്യാദക്ക് ക്ലാസ്സിൽ ശ്രദ്ധിക്കാൻ നോക്ക്,,, "

   ഓൾ  പറഞ്ഞത് കേട്ടില്ലേ,,, 

                       മിസ്സ്‌ ന്റെ ക്ലാസ്സ്‌ കഴിഞ്ഞതും ഇന്റർവെൽ ആയിരുന്നു, ഞങ്ങൾ നേരെ വെച്ച് പിടിച്ചു ക്യാന്റീനിലേക്ക് നമ്മളെ ഇത്തൂസിനേം ഇക്കൂസിനേം ഒക്കെ കാണാൻ,,,, 

    ലൈലത്ത ആ റഫീഖിനെ കുറിച് ഇന്ന് പറയാം എന്ന് പറഞ്ഞത് ആണ് അത് എന്താണെന്ന് അറിഞ്ഞിട്ട് തന്നെ കാര്യം,, 

                ക്യാന്റീനിൽ ചെന്ന് നോക്കുമ്പോ എല്ലാവരും അവിടെ ഇരിപ്പുറപ്പിച്ചിട്ടുണ്ട്, ഞങ്ങൾ നേരെ അവരുടെ അടുത്തേക്ക് വിട്ടു,,, 

"അല്ല മക്കളേ ഇങ്ങൾ ഇവിടുന്ന് പോവാർ ഒന്നും ഇല്ലേ,,, "

  "ആഹാ വന്നോ,, കണ്ടില്ലലോ എന്ന് കരുതായിരുന്നു,,, വാ വന്നിരിക്ക് ചോദിക്കട്ടെ,,, "

      അപ്പോ,,, ഒരു ചായ ഒക്കെ കുടിച്ചിട്ട് ബാക്കി അടുത്ത പാർട്ടിൽ അറിയാം ട്ടോ 😍

    "എങ്ങനെയുണ്ട് മക്കൾസ് നിങ്ങടെ ക്ലാസ് ഒക്കെ, നിങ്ങൾക്ക് നല്ല ഒരു ചുള്ളൻ സാർ വന്നു ഒക്കെ കേട്ടല്ലോ,,,, " ലൈല

     അത് കേട്ടതും എന്റെ വാലുകൾ എന്നെ നോക്കി ഒരു ആക്കലും ഇത് വരെ ഇല്ലാത്ത ഒരു ചുമയും ആയിരുന്നു,അത് കണ്ടീട്ട് നമ്മളെ ഇത്തുസും ഇക്കൂസും ഒക്കെ എന്ത സംഭവം എന്ന രീതിയിൽ നോക്കുന്നുണ്ട്,,, 

   "നിങ്ങടെ സാർ എങ്ങനെ ഉണ്ട് എന്ന് ചോദിച്ചതിന് നിങ്ങളെ എല്ലാരും കൂടി എന്തിനാ ഓളെ നോക്കുന്നെ,,, " 

"അങ്ങനെ ചോദിക്ക് അദിൽക്ക ഓരേ നോട്ടം കണ്ടാൽ തോന്നും ഞാനും അയാളും തമ്മിൽ എന്തോ ഉണ്ട് എന്ന്,,, "

  "അങ്ങനെ ഉണ്ടായിക്കൂടായിക ഒന്നും ഇല്ലാ,, ഇവർ കണ്ട അന്ന് മുതൽ തുടങ്ങിയ അടിയാ, ഇപ്പൊ ഇതാ സാർ ഇവൾക്കിട്ട് ഓരോ പണി കൊടുത്തു കൊണ്ടേ ഇരിക്കുന്നു,,, " ഫിദ 

"കണ്ട  അന്ന് മുതൽ എന്ന് പറയാൻ സാർ നെ  നിങ്ങൾക്ക് മുൻപ് പരിജയം ഉണ്ടോ "
ഷാന 

"ഉണ്ടോന്നോ,,,,,, "  റിദ 

      അതും പറഞ്ഞു അന്ന് ആ കലിപ്പനെ കണ്ടു മുട്ടിയതും തല്ല് വാങ്ങി കൂട്ടിയതും, ഒക്കെ വള്ളി പുള്ളി തെറ്റാതെ വിവരിക്ക തെണ്ടി അണ്ണാച്ചി,അത് കേട്ടിട്ടാണെൽ ഇവിടുള്ളോരൊക്കെ ഭയങ്കര ചിരിയും,,, 

"എന്നാലേ നിങ്ങൾ ഒക്കെ ഇവിടെ ഇരുന്നു ചിരിച്ചോ ഞാൻ എന്റെ പാട് നോക്കി പോവാ,,, "

   "ടി ഞങ്ങൾ ചുമ്മാ ചിരിച്ചത് അല്ലേ അവിടെ നിക്കെടി കാന്താരി,,,, " അംജദ്‌ക,, 

             അവരെല്ലാവരും വിളിച്ചു എങ്കിലും ഞാൻ ഞാൻ മൈൻഡ് ചെയ്തില്ല, അവർ കഥ കേൾക്കുന്ന സമയത്ത് ചായ കുടിച് കഴിഞ്ഞത് ഭാഗ്യം അല്ലേൽ അത് അവിടെ ഇട്ട് പോരേണ്ടി വന്നേനെ,,, 

      അവരോട് തെറ്റി ഞാൻ നേരെ വാഷ് റൂമിലേക്ക് ആണ് ചെന്നത്, അത് ക്യാന്റീനിന്റെ പുറത്ത് ആയിട്ടാണ് ഉള്ളേ,,, 

"ആ കലിപ്പൻ സാർ കാരണം  ഒരു സ്വൈര്യോം ഇല്ലാലോ റബ്ബേ, ഏത് നേരത്തണവോ ഓനെ പോയി അടിക്കാൻ തോന്നിയത് ഒക്കെ ആ റിദ കാരണ അണ്ണാച്ചി,,,, "

"അത് തന്നേയ എനിക്കും ചോദിക്കാൻ ഉള്ളത് വല്ല ആവശ്യം ഇണ്ടായിരുന്നോ, ഏത് കാര്യം ചെയ്യുമ്പോയും 2 വട്ടം ചിന്തിക്കണം കേട്ടല്ലോ,,, "

    പടച്ചോനെ ഇത് ആരാ ഇപ്പൊ പറഞ്ഞെ എന്ന് കരുതി നോക്കുമ്പോ ആ കലിപ്പൻ സാർ ആണ്, ഞാൻ പറഞ്ഞത് ഒക്കെ ഇയാൾ കേട്ടു എന്ന തോന്നുന്നേ,,, 

"ഞാൻ ഒക്കെ ചിന്തിച്ചിട്ട് തന്നെയാ ചെയ്യാർ, മര്യാദക്ക് എന്നെ ലീഡർ സ്ഥാനത്ത് നിന്ന് മാറ്റിക്കോ എന്നെ കൊണ്ട് ഒന്നും വയ്യ,,,, "

           ഞാൻ അതും പറഞ്ഞതും അയാൾ എന്റെ വിരൽ പിടിച്ചു തിരിചതും ഒരുമിച്ചു ആയിരുന്നു,, കണ്ണിന്നു ഒക്കെ വെള്ളം വരാൻ തുടങ്ങിയിരുന്നു അമ്മാതിരി പിടിയല്ലേ ഇയാൾ പിടിച്ചേ, എന്റെ കണ്ണ് നിറഞ്ഞത് കണ്ട് കൊണ്ടാവാം അയാൾ വേഗം പിടി വിട്ടു,,, 

"ഇനി മേലിൽ വിരൽ ചൂണ്ടി സംസാരിക്കരുത് കേട്ടല്ലോ, അത് കേട്ടോണ്ട് നിക്കാൻ നീ അന്ന് കണ്ട ആൾ അല്ല ഇത് ഇപ്പൊ നിന്റെ സാർ ആണ്, അത് ആദ്യം റെസ്‌പെക്ട് ചെയ്യാൻ പടിക്ക്,ഇപ്പൊ ബെൽ അടിക്കും വേഗം ക്ലാസ്സിലേക്ക് വരാൻ നോക്ക്,,, "


       അതും പറഞ്ഞു ആ കോന്തൻ പോയി, ഒഹ്ഹ്ഹ് ആരെയാ റബ്ബേ ഇന്ന് കണി കണ്ടത്, എന്റെ വിരൽ ഇന്റെ ഉമ്മ, ആ കാലമാടന്റെ തലേൽ ഇടിത്തി വീഴണേ റബ്ബേ,,, 

       ബെൽ അടിച്ചാലും തന്റെ ക്ലാസ്സിലേക്ക് വരാൻ എനിക്ക് സൗകര്യം ഇല്ല ഹും,, അത്രക്ക് ദേഷ്യം ഉണ്ടായിരുന്നു എനിക്ക് അയാളോട്,,, 

              പിന്നെ ഒന്നും നോക്കിയില്ല നേരെ ലൈബ്രറിയിലേക്ക് വിട്ടു,,,, 

     (അവളെ പിന്തുടർന്ന് 2 കണ്ണുകൾ എന്ന് അറിയാതെ,,, )

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

                 അവളെ വേദനയാക്കണം എന്ന് കരുതിയത് അല്ല, കുട്ടികളെ വേദനിപ്പിക്കുന്നതിനോട് ഞാൻ ഒട്ടും യോജിക്കുന്ന ആളല്ല,, 

                    പിന്നെ നിങ്ങളും കേട്ടത് അല്ലേ അവളുടെ സംസാരം, അഹങ്കാരം ആണ് ഇത് ഒക്കെ വീട്ടിൽ എങ്ങനാണോ എന്തോ, ഏതായാലും അവളുടെ അഹങ്കാരം ഒന്ന് കുറക്കണം, ഞാൻ ഒരു സാർ ആണെന്ന പരിഗണയും കൂടി ഇല്ല,അവൾക്കിട്ട് ഒരു പണി കൊടുക്കാൻ വേണ്ടി തന്നെയാ അവളെ ഞൻ ലീഡർ ആക്കിയേ,,, 😊

       ഏതായാലും ഇപ്പോ കൊടുത്ത ഡോസ് നല്ലോണം ഏറ്റിട്ടുണ്ട്,,, 

     ഫസ്റ്റ് hour രാമചന്ദ്രൻ സാർ ലീവായത് കൊണ്ട് ആണ് ഞാൻ പോയത്, ഇപ്പോഴാണ് എന്റെ പീരിയഡ്,,, 

       ഞാൻ നേരെ c1 ലേക്ക് വെച്ച് പിടിച്ചു, ക്ലാസ്സിലേക്ക് കയറിയപ്പോ, അവളുടെ ഗാങിലെ മുഴുവൻ എണ്ണവും ഉണ്ടെങ്കിലും അവളെ മാത്രം കണ്ടില്ല,എന്നോട് ഉള്ള ദേഷ്യത്തിന് ആവും, മ്മ് ഇങ്ങോട്ട് വരട്ടെ അതിനുള്ള പണി ഞാൻ വേറെ കൊടുക്കുന്നുണ്ട്,ഏതായാലും അവളോട് ഒന്ന് ചോദിച്ചു കളയാം,,, 

 "റിദ ,,,,, നിന്റെ അടുത്തിരുന്ന കുട്ടി എവിടെ പോയി,,, "

   അവളുടെ പേര് മാത്രമേ ശരിക്ക് അറിയു അവൾ ആണല്ലോ, ഒക്കെത്തിനും തുടക്കും, പിന്നെ ആ കാന്താരി ടെ പേര് ആണേൽ ഓർമ ഇല്ല ഇഷു എന്ന് അവർ വിളിച്ചത് ഓർമ ഇണ്ട്,, 

   "ആ അത് സാർ അവൾ എവിടെ പോയത് ആണെന്ന് ഞങ്ങള്ക്ക് അറിയില്ല, ക്യാന്റീനിൽ നിന്ന് അവൾ ഞങ്ങൾക്ക് മുന്നേ ഇറങ്ങിയത അവൾ ക്ലാസ്സിൽ കാണും എന്ന് കരുതിയ ഞങ്ങൾ വന്നേ,,, "


"ആഹ് ok സിറ്റ് ഡൌൺ അവൾ വന്നോളും, ഒരു ലീഡർ ആണെന്ന ഒരു റെസ്പോൺസബിലിറ്റിയും ആ കുടിക്കില്ല,,, "


   പിന്നെ ഞാൻ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി എങ്കിലും എന്തോ അവൾ എവിടെ പോയത് ആയിരിക്കും എന്ന് ഒരു ടെൻഷൻ ഇല്ലാതില്ല,,,, 

   എന്നിരുന്നാലും കൊച്ചു കുട്ടി ഒന്നും അല്ലാലോ,,, 

  ഇതേ സമയം ഇഷു ന്റെ ബെഞ്ചിൽ,,, 

"ടി എന്നാലും ഇഷു അവൾ എവിടെ പോയത് ആയിരിക്കും,,,, " അമ്മു 


"എല്ലാരും കൂടി അവളെ കളിയാക്കിയത് അവൾക്ക് പറ്റിയിട്ടുണ്ടാവില്ല അതാ,,, "ശിഫ 

"ഹേയ് അത് ഒന്നും ആവില്ല, നിനക്ക് അവളെ അറിയാഞ്ഞിട്ട ഇത്ര നിസ്സാര കാര്യത്തിന് ഒന്നും അവൾ പിണങ്ങില്ല,,, "

"പിന്നെ ഇവൾ ഇത് എവിടെ പോയി ഇനി ആ rafeeq എങ്ങാനും,,, " ഫിദ 

"ഹേയ് അങ്ങനെ ഒന്നും ഇണ്ടാവില്ല, സാർ ന്റെ ക്ലാസ്സ്‌ ആയോണ്ട് ആവും, ചെ അവൾ പോയപ്പോ അവളുടെ കൂടെ തന്നെ ചെന്നാൽ മതി ആയിരുന്നു,,,, " അമ്മു 

"തെ സാർ ശ്രദ്ധിക്കുന്നുണ്ട് ക്ലാസ്സിൽ ശ്രദ്ധിക്കാൻ നോക്ക്,,, "


                                    എല്ലാരും ക്ലാസ്സിൽ ശ്രദ്ധിക്കുന്നുണ്ടെങ്കിലും, അവരുടെ മനസ്സിൽ മുഴുവനും ഇഷു എവിടെ പോയെന്ന ഒരു ചോദ്യം മാത്രേ ഉണ്ടായിരുന്നുള്ളു,,,, 

           ലൈബ്രറിയിൽ ചെന്ന് നോക്കുമ്പോ
അവിടുത്തെ സാർ അല്ലാതെ വേറെ ആരും ഇല്ല, അകത്തേക്ക് കയറണോ കയറണ്ടേ എന്ന് ശങ്കിച്ചു നിന്നപ്പോയ,ആ സാർ ഭൂതക്കണ്ണാടിക്കൂടി നോക്കി ചോദിച്ചേ,, 


             "എന്താ കുട്ടി താൻ അവിടെ നിന്ന് ആലോചിക്കുന്നേ  ഇങ്ങോട്ട് തന്നെ വന്നത് അല്ലേ,,,, "

  ഇനി കയറാതെ പോയാൽ ശരി ആവൂല,, 

"ആഹ് അതെ സാർ ഞാൻ എടുക്കാൻ വന്ന ബുക്കിന്റെ പേര് ആലോചിക്കായിരുന്നു,എക്കണോമിക്‌സ് ന്റെ മിസ്സ്‌ പറഞ്ഞതായിരിന്നു,,, "

"നിനക്ക് ഇപ്പൊ ക്ലാസ്സ്‌ ഇല്ലേ,, നീ ഏത്  ക്ലാസ്സ്‌ ആണ് ഇതിന് മുൻപ് കണ്ടിട്ടില്ലാലോ,,, "

"ഞാൻ C1 ആണ്,,,, ഈ hour ഫ്രീ ആണ്,,, "

"ഏത് ബുക്ക്‌ ആണ് വേണ്ടത്,,,, "..

  ഇയാൾ എന്താ പടച്ചോനെ പോലീസ്കാർ
ചോദ്യം ചെയ്യുന്ന പോലെ ചോതിക്കുന്നെ, ഏത് ബുക്കിന്റെ പേര ഇപ്പൊ പറയ,,,

" അത് ബഷീറിന്റെ ബാല്യകാല സകി,,, "

                      ഞാൻ ഇത് പറഞ്ഞിട്ട് ഇയാൾ എന്തിനാണാവോ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ എന്ന് ആലോചിച്ചപ്പോയ എനിക്ക് പറ്റിയ അബദ്ധം മനസ്സിലായെ😊
എക്കണോമിക്സിൽ ഏത് ബാല്യകാല സകി ലേ,,, 

"ആ അത് സോറി സാർ എക്കണോമിക്സ് അല്ല മലയാളം ആണ് മാറി പോയതാ,,, "...


"മ്മ് മ് ആ last ഉള്ള ഷെൽഫിൽ കാണും തപ്പി നോക്ക്, ഞാൻ ഒരു ചായ കുടിച് വരാം, ബുക്ക്‌ കിട്ടിയാൽ ഈ വാതിൽ ഒന്ന് അടച്ചിട്ടു പൊയ്ക്കോ,,,, "

"ആാാഹ് ഓക്കെ സാർ ഞാൻ ചെയ്തോളാം,,,, "

           ഞാൻ പറഞ്ഞത് ഒന്നും ലെവലേശം പോലും മൂപ്പർ വിശ്വസിച്ചിട്ടില്ല എന്ന് ആ മുഖം കണ്ടാൽ അറിയാം,ഏതായാലും അയാൾ പോയത് നന്നായി,,, കുറച്ചു നേരം ഇവിടെ ഇരിക്കലോ,,, 

    അവിടെ ടേബിളിൽ കിടക്കുന്ന വനിത കണ്ടപ്പോൾ അതിലെ നോവൽ ഒന്ന് വായിക്കാം എന്ന് കരുതി അവിടെ ഇരുന്നു,,, 

                     ഞാൻ അതിൽ തന്നെ മുഴുകി കൊണ്ടിരിക്കുമ്പോഴാ എന്റെ അടുത്ത് ആരോ ഇരിക്കുന്ന പോലെ തോന്നിയെ,, 

      അടുത്തിരിക്കുന്ന ആളേ കണ്ടതും ഞാൻ വേഗം എണീറ്റു നിന്നു, rafeeq ആയിരുന്നു അത്, അന്ന് ലൈല ഇത്ത അവൻ ആള് ശരിയല്ലെന്ന് പറഞ്ഞത് എനിക്ക് ഓർമ വന്നു,,,

        "ഹേയ് എന്താ നീ നിക്കുന്നെ ഇവിടെ ഇരിക്ക് നമുക്ക് എന്തേലും ഒക്കെ മിണ്ടി പറയാലോ,,, "

"ഹേയ് വേണ്ട, എനിക്ക് ക്ലാസ്സ്‌ ഉണ്ട് ഞാൻ പോവാ,,,, "

               സംസാരം എന്നോട് ആണെങ്കിലും അവന്റെ നോട്ടം തന്റെ ശരീരത്തിലേക്ക് ആണെന്ന് കണ്ടതും, എനിക്ക് ആകെ എന്തോ പോലേ തോന്നി,,, 

"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ നിനക്ക് ആ അംജദ് നേം ആദിലിനേം ഒക്കെ പറ്റുമെങ്കിൽ പിന്നെ എന്നെ എന്താ പറ്റാത്തെ,,, ഞാനും ആണ് തന്നെയടി,,, "

   
  "ടോ, mind your words, അവർ ആരും തന്നെ പോലെ അല്ല മാറി നിക്ക് എനിക്ക് പോണം,,, "

            ഞാൻ പോവാൻ വേണ്ടി നിന്നതും അവൻ എന്റെ കയ്യിൽ കയറി പിടിച്ചു,, എന്റെ ദേഹത്ത് തൊടുന്നത് എനിക്ക് തീരെ ഇഷ്ടമല്ലാത്ത കാര്യം ആയത് കൊണ്ട് തന്നെ എന്റെ മറ്റേ കൈകൊണ്ട് അവന്  നേരെ കയ്യോങ്ങിയതും അവൻ അത് തടഞ്ഞു,,, 

"വല്ലാതെ നെഗളിക്കല്ലെടി എന്റെ നേരെ കയ്യൊങ്ങാൻ മാത്രം നീ ആയോടി,,, "

    എന്ന് പറഞ്ഞു അവൻ എന്റെ കയ്യ് പിറകിലേക്ക് ആയി തിരിച്ചു അവനോട് ചേർത്ത് നിർത്തി,,,, 

 "ആാാാ,,, എന്റെ കയ്യ് വിട്,,,, "

                   ആ സാർ ഒന്ന് വന്നിരുന്നെങ്കിൽ പടച്ചോനെ,,, 

 "നീ എന്താ നോക്കുന്നെ, അയാൾ ചായ കുടിക്കാൻ പോയാൽ പെട്ടെന്നു ഒന്നും വരുത്തില്ല,,, എവിടെ നിന്റെ അംജദ് അവൻ വരട്ടെ നിന്നെ രക്ഷിക്കാൻ,,, "

    "Pls എന്നെ ഒന്ന് വിട്,,, നിനക്ക് എന്താ വേണ്ടത്,,, "

"ആഹ് അങ്ങനെ നല്ല കുട്ടി ആയി വാ, എനിക്ക് ഇപ്പൊ  പ്രത്യേകിച്ചു ഒന്നും വേണ്ട നീ എന്നെയൊന്നു സ്നേഹിക്കണം ഇന്ന് അല്ല ഒരു ദിവസം ഞാൻ പറയുന്നിടത്ത് നീ വരണം,, പിന്നെ ഇപ്പൊ നിന്റെ ഈ പനിനീർ ദളങ്ങളിലെ മധു മാത്രം മതി,,, "

                 അതും പറഞ്ഞു അവൻ എന്റെ ചുണ്ടിനെ തഴുകാൻ വേണ്ടി വന്നതും നിസ്സഹായയായി നിൽക്കാൻ അല്ലാതെ എനിക്ക് ഒന്നും കയ്യുമായിരുന്നില്ല,, 

  അവന്റെ കൈ എന്റെ ചുണ്ടിൽ എത്തുന്നതിന്റെ മുമ്പേ അവൻ തെറിച്ചു വീണിരുന്നു,,, 

"നിന്റെ പൂതി ഞാൻ തീർത്തു തരാം ടാ,,, "

      എന്ന് പറഞ്ഞു വരുന്ന അംജദ് കാ നെ കണ്ടതും ഞാൻ പടച്ചവനെ ഒരു പാട് സ്തുതിച്ചു,, 

"ഓഹ് എത്തിയോ രക്ഷകൻ,,, കണ്ടില്ലലോ എന്ന് കരുതി ഇരിക്കയായിരുന്നു ഞാൻ,, "


              എന്ന് പറഞ്ഞു വീണിടത്ത് നിന്ന് എണീറ്റു വന്ന rafeeq നിട്ട് വീണ്ടും അംജദ് കാ തല്ലാൻ കയ്യോങ്ങിയതും ഞാൻ ഇക്കയെ പോയി തടഞ്ഞു,ഇത് കണ്ടു കൊണ്ട് സാർ എങ്ങാനും വന്നാൽ അത് പ്രോബ്ലം ആവും ഞാൻ കാരണം ഇക്കാക്  ഒന്നും സംഭാവിക്കാൻ പാടില്ല,,, 

"വേണ്ട ഇക്ക, ഇവനെ പോലെ ഉള്ളവരോട് ഒന്നും തല്ലിന് പോവണ്ട നമുക്ക് പോവാം ഇപ്പൊ സാർ വരും,,, "

"എന്താ ഇഷു ഇത്, ഇവൻ ചെയ്തതും പറഞ്ഞതും ഒക്കെ  അങ്ങനെ നിസ്സാരമാക്കി തള്ളി കളയാൻ കയ്യുന്നത് ആണോ,,, നീ ചെല്ല് ഞാൻ വന്നോളാം,,, "


"Pls ഇക്ക, അവൻ ചെയ്തതിന് സപ്പോർട്ട് ചെയ്തത് അല്ല ഞാൻ കാരണം ഇക്ക ഒന്നിനും പോവണ്ട,,, "

           എന്ന് ഞാൻ കരഞ്ഞു പറഞ്ഞതും 
ഇക്ക ഒന്ന് അയഞ്ഞു,,, 


"ഇപ്പൊ ഞാൻ പോവാ, ഇതിനുള്ളത് നിനക്ക് ഞാൻ തന്നിരിക്കും നോക്കിക്കോ, ഇനി മേലിൽ നിന്റെ ഒരു നോട്ടം പോലും ഇവളുടെ മേൽ വന്നു പതിയാൻ പാടില്ല,,, "

        അതും പറഞ്ഞു ഇക്ക എന്റെ നേരെ തിരിഞ്ഞു,, 

"നീ നേരത്തെ ഇവൻ കൊടുക്കാൻ ഒന്ന് ഓങ്ങി വെച്ചില്ലേ അത് അങ്ങ് കൊടുത്തേക്ക്, നിന്നെ കുറിച് ഇത്രയും വൃത്തികെട്ട രീതിയിൽ സംസാരിചത് അല്ലേ,,, "

                    അത് കേട്ടതും പിന്നെ ഒന്നും നോക്കിയില്ല അവൻ പറഞ്ഞ ഓരോ വാക്കും എന്റെ ചെവിയിൽ മുഴങ്ങിയതും അവന്റെ ഇരു കവിളിലും ഞാൻ മാറി മാറി അടിച്ചു,,, 

"ഹേയ് മതി മതി,, നീ എന്നേക്കാൾ കഷ്ട്ടം ആണല്ലോ,,, "

    അംജദ് കാ അവനെ പിടിച്ചു വെച്ചത് കൊണ്ട് ആണ് ട്ടോ ഇത് വരെ ഞാൻ അവനെ അടിച്ചത്,, 😊

  "ടി, നീ എന്നെ തല്ലി അല്ലേ നോക്കിക്കോ, നിന്നെ ഒരു ദിവസം എന്റെ കയ്യിൽ കിട്ടും,, "

    അതും പറഞ്ഞു ആ rafeeq അവിടുന്ന് പോയി, അംജദ് കാ വന്നില്ലായിരുന്നെങ്കിൽ,, 

"എന്താ ഇഷുട്ടി ആലോചിക്കുന്നേ വേഗം വാ, നിന്റെ കാലിപ്പൻ സാർ ന്റെ പീരിയഡ് ഒക്കെ കഴിഞ്ഞു കാണും, നീ ഇനി ഒന്നും ഓർക്കേണ്ട,,, "

" അല്ല,  ഇക്ക  എങ്ങനെ ഇവിടെ എത്തി എന്ന് പറഞ്ഞില്ലലോ,,, "

"നീ പിണങ്ങി പോന്നപോയെ ഞാൻ നിന്റെ പിറകെ ഉണ്ടായിരുന്നു, കാരണം റഫീഖ് അവനെ എനിക്ക് അറിയാം,,, എന്റെ റമിക്ക് വന്ന അവസ്ഥ വേറെ ഒരാൾക്കും വരാൻ ഞാൻ സമ്മതിക്കില്ല,,, "

            അതും പറഞ്ഞു കണ്ണ് തുടക്കുന്ന ഇക്കയെ കണ്ടപ്പോ എന്തോ എനിക്ക് എന്റെ അനുക്കയെ പോലെയാ തോന്നിയെ,, ആരായിരിക്കും റമി അവൾക്ക് എന്തായിരിക്കും സംഭവിച്ചത് ഇക്കയോട് ചോദിച്ചാൽ ശരിയാവില്ല ലൈല ഇത്തക്ക് അറിയാമായിരിക്കും,,, 

        ഇക്ക എന്റെ തോളിൽ കയ്യിട്ട് ആണ്  നടന്നിരുന്നേ, എന്തോ അപ്പൊ ഒരു സുരക്ഷിതത്തം എനിക്ക് feel ചെയ്തു,, 

     ഇത് എല്ലാം കണ്ട് മുന്നിൽ കൈ കെട്ടി നിൽക്കുന്ന ആളേ കണ്ടതും, ഞാൻ വേഗം ഇക്കയുടെ അടുത്ത് നിന്ന് മാറി നിന്നു,,, 

               ക്ലാസ്സ്‌ എടുത്ത് കഴിഞ്ഞിട്ടും ആ പെണ്ണിനെ കാണാത്തതിൽ എനിക്ക് ഒരു ടെൻഷൻ ഉണ്ടായിരുന്നു,,, 

         അവളുടെ ഫ്രണ്ട്‌സ് ന്റെ മുഖത്തും കണ്ടു ആ ടെൻഷൻ, ബെൽ അടിച്ചു തീരുന്ന വരെ ഒന്നും കാത്ത് നിൽക്കാതെ,ഞാൻ  ക്ലാസ്സിൽ നിന്ന് ഇറങ്ങി,,, 

              കുട്ടികൾ പൊതുവെ ഉണ്ടാകുന്ന സ്ഥലത്ത് ഒക്കെ നോക്കിയെങ്കിലും അവിടെ ഒന്നും അവളെ കണ്ടില്ല, ഇനി ലൈബ്രറിയിൽ കൂടി നോക്കാം എന്ന് കരുതി പോവുമ്പോഴാണ് ഒരുത്തന്റെ കൂടെ ഒട്ടി കൊണ്ട് വരുന്ന ആ പെണ്ണിനെ കണ്ടത്, അത് കണ്ടതും എനിക്ക് എവിടുന്ന് ഒക്കെയാ കലിപ്പ് കയറിയെ എന്ന് അറിയില്ല,,, വല്ല കൂസലും ഉണ്ടോ എന്ന് നോക്കിയേ അവൾക്ക്,,, 

      എന്നെ കണ്ടപ്പോ 2 ആളും വിട്ടു നിന്നു, ചെക്കെൻ മെല്ലെ ഒന്ന് ഇളിച്ചു തന്ന് സ്കൂട്ട് ആയി,,, 


✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️


      ഞങ്ങൾ നടന്നു വരുമ്പോ തെ മുന്നിൽ പന പോലെ നിക്കുന്നു നമ്മളെ കലിപ്പ് സാർ, മുഖം ഫുൾ നല്ല കട്ട കലിപ്പിൽ ആണ്,,, 

                 ഞാൻ ക്ലാസ്സിൽ കയറാത്തതിന് ഇയാൾക്ക് എന്തിനാണാവോ ഇത്ര കലിപ്പ്, ഏതായാലും ഇയാൾക്ക് govt അല്ലേ ശമ്പളം കൊടുക്കുന്നെ,അംജദ് കാ ഉള്ളതാ ഒരു ആശ്വാസം,,, 


"ഇക്ക, ഇതാണ് ആ കലിപ്പൻ സാർ എങ്ങനേലും ഒന്ന് കയിച്ചിലാക്കി താ,,, "

    എന്നും പറഞ്ഞു പിറകിലേക്ക് നോക്കിയ ഞാൻ ആകെ പ്ലിംഗ് ആയി എന്ന് പറഞ്ഞാൽ മതിയല്ലോ, ദുഷ്ടൻ കാലമാടൻ എന്നോട് പറയാതെ സ്ഥലം കാളിയാക്കിയിരിക്കുന്നു,, 

   ഇനി ഒന്നും നോക്കണ്ട ഇഷു പച്ച പാവം ആയി അങ്ങ് നിന്ന് കൊടുത്തേക്ക്, എന്ത്‌ പറഞ്ഞാലും തിരിച്ചു ഒന്നും പറയാൻ നിക്കണ്ട, നേരത്തെ പറഞ്ഞതിന്റെ ക്ഷീണം നീ ഇത് വരേ മറന്നിട്ടില്ലലോ ലേ,,, 

"കണ്ട ചെക്കെന്മാരെ കൂടെ കറങ്ങി നടക്കാൻ ആണേൽ തമ്പുരാട്ടി എന്തിനാണാവോ ഇങ്ങോട്ട് വരുന്നത്,, എവിടായിരുന്നെടി ഇത് വരെ എന്താ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാഞ്ഞെ,,, "

  "അത് ലൈബ്രറിയിൽ, ഒരു ബുക്ക്‌ എടുക്കാൻ പോയപ്പോ,, ലേറ്റ് ആയതാ,,, "

"എന്നിട്ട് നീ എടുത്ത ബുക്ക്‌ എവിടെ,,, "

                       പടച്ചോനെ ആകെ പെട്ടല്ലോ, ഏതെങ്കിലും ഒരു ബുക്ക്‌ പോരുമ്പോ എടുക്കാം എന്ന് വിചാരിച്ചു നിന്നുപോയല്ലേ ആ കാലൻ റഫീഖ്‌ വന്നത്, ഇത് ഒക്കെ ഇയാളോട് പറഞ്ഞാൽ ഇയാൾ വല്ലതും വിശ്വസിക്കോ 🤔,, 

"ഇഷിയ നിന്നോടാ ചോദിച്ചേ ബുക്ക്‌ എവിടെ എന്ന്,,,, "

"അത് സാർ ഞാൻ പെട്ടെന്ന് പോന്നപ്പോ എടുക്കാൻ മറന്നു,, sory സാർ, ഞാൻ മനപ്പൂർവം അല്ല,,,, "

"മ്മ് മ്മ്,,, നിന്റെ കൂടെ ഉണ്ടായിരുന്നത് ആരാ,,,, "

               ഇയാൾക്ക് ഇപ്പൊ എന്തിനാ ഇത് അറിഞ്ഞിട്ട്,,,, 

"അത് ഒരു ഫ്രണ്ട് ആണ്,,,, "

"ഇത്ര ഒട്ടികൊണ്ടുള്ള ഫ്രണ്ട്ഷിപ് ഒന്നും അത്ര നല്ലത് അല്ല കേട്ടല്ലോ,,, "

"Ok സാർ, എന്ന ഞാൻ അങ്ങോട്ട്,,"

"അങ്ങനെ അങ്ങു പോയാലോ അവിടെ നിക്ക്, ഞാൻ ഇന്ന് കുറച്ചു question എഴുതി കൊടുത്തിട്ടുണ്ട്,, അതിൽ ആദ്യത്തെ 2 എണ്ണം 20 ടൈംസ് എഴുതി കാണാതെ പറഞ്ഞു കേൾപ്പിച്ചിട്ട് നീ വീട്ടിലേക്ക് പോയാൽ മതി കേട്ടല്ലോ,, ഇനി എനിക്ക് പറഞ്ഞു തരാതെ മുങ്ങാൻ ആണ് പരിപാടി എങ്കിൽ,നാളെ ഇരട്ടി ആവും അത് കൊണ്ട് വേഗം പോയി ഭക്ഷണം കയിച് എഴുതി പഠിച്ചു സ്കൂൾ വിടുമ്പോൾ വാ,,, "


        പടച്ചോനെ പെട്ടല്ലോ ഇതിലും നല്ലത് ഇയാളെ ക്ലാസ്സിൽ ഇരിക്കുന്നത് ആയിരുന്നു,,, 


"ആ അത് സാർ നാളെ,, എഴുതി പറഞ്ഞു കേൾപ്പിച്ചാൽ പോരെ,,,, "

"ആഹ് ok,,,, "

         ങേ ഇയാൾ ഇത്രക്ക് നല്ല മനുഷ്യൻ ആയിരുന്നോ,,, 

"പക്ഷേ, നാളെ 5 question answer ഉം 100
Times എഴുതി,, പഠിച്ചു വന്നു കേൾപ്പിച്ചിട്ട് ക്ലാസ്സിൽ കയറിയാൽ മതി,,, "

   അള്ളോഹ് വീണ്ടും പെട്ട്, മോളെ ishu അയാൾ ആദ്യം പറഞ്ഞത് ചെയ്യുന്നത് ആവും നിനക്ക് നല്ലത്,, അതാവുമ്പോ നാളെ 3 എണ്ണമേ ഉണ്ടാകൂ,,, 

"എന്ത് പറയുന്നു mis ishiya zenha,,, "


    അതും പറഞ്ഞു ഒരുമാതിരി മറ്റൊടത്തെ ചിരിയും ചിരിച് നിക്ക കാലമാടൻ നോക്കികോടോ തന്നോട് പടച്ചോൻ ചോദിക്കും, ഏത് കഷ്ട്ട കാലത്തിന് ആണാവോ ഈ സ്കൂളിലേക്ക് വരാൻ വാശി പിടിക്കാൻ തോന്നിയത്,,, 

"അ അത് വേണ്ട സാർ, ഞാൻ ഇന്ന് തന്നെ എഴുതി പഠിച്ചിട്ട് പറഞ്ഞു തന്നോളം,,, "

"ആഹ് അങ്ങനെ ആയാൽ തനിക്ക് കൊള്ളാം,,, "

     അയാളുടെ പോക്ക് കണ്ടില്ലേ ഒരു കല്ല് എടുത്ത് എറിയാനാ തോന്നുന്നേ സാർ ആയി പോയി ഹും,,, 

   ക്ലാസിൽ എത്തിയതും എന്റെ  വാലുകൾ ഒക്കെ കൂടി വന്നു കെട്ടിപിടിക്കലും ഉമ്മ വെക്കലും ഒക്കെ കൂടി ഇന്റെ മുഖം മൊത്തം എരപ്പാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ,,, 


"എന്തോന്നടി, ഞാൻ എന്താ വല്ല ഗള്ഫിന്നും വരണോ, എല്ലൊം കൂടി വന്നു പൊതിയാൻ,,, "


"നീ എവിടായിരുന്നു ishu,, ഞങ്ങൾ എവിടെ ഒക്കെ നോക്കി എന്ന് അറിയോ,, " റിദ 

"ഓഹ്, എന്നിട്ട് എല്ലൊം കൂടി എന്നെ അവിടുന്ന് കളിയാക്കിയപ്പോ ഈ സ്നേഹം ഒന്നും കണ്ടില്ലലോ,,,, "  

"ഞങ്ങളെ ishuന്  അങ്ങനത്തെ കളിയാക്കൽ  ഒന്ന് ഒട്ടും യേശൂല എന്ന് ഞങ്ങൾക്ക് അറിയൂലെ മുത്തേയ്,നീ ഇത് പറ എവിടായിരുന്നു ഇത് വരെ,,, " ഫിദ 



"ഞാൻ ലൈബ്രെറിയിൽ ആയിരുന്നു,,,, "

"ഞാൻ അപ്പൊയെ പറഞ്ഞില്ലേ നമ്മളെ സാർ ന്റെ പീരിയഡ് ആയോണ്ട് ഓൾ മുങ്ങിയത് ആവും എന്ന്,, " ശിഫ 

"ആഹ് ishu അയാൾക്ക് നിന്നെ കാണാഞ്ഞിട്ട് ഒരു ഇരിക്ക പൊരുതി ഇല്ലാത്ത മാതിരി ആയിരുന്നു,,, അയാൾ നീ എവിടെ എന്ന് ചോദിച്ചു,,,, "  റിദ 

"ആഹ് ശരിയാ, പിന്നെ ഞങ്ങൾക്ക് പേടി ഉണ്ടായിരുന്നു ആ rafeeq എങ്ങാനും വല്ലതും പറയോ ചെയ്യോ ചെയ്തോ എന്ന്,, "
അമ്മു 

"ആഹ് കാലൻ  സാർ നെ  കുറിച് ഒരു വാക്ക്, അയാൾ കാരണം ആണ് എനിക്ക് ക്ലാസ്സിൽ വരാൻ തോന്നാഞ്ഞതും ആ rafeeq ന്റെ മുന്നിൽ പോയി പെട്ടതും,, നമ്മളെ അംജദ് കാ ഇല്ലായിരുന്നേൽ എനിക്ക് ആലോചിക്കാൻ കൂടി വയ്യ,, "

"നീ എന്തൊക്കെയാ ishu ഈ പറയുന്നേ ഒന്ന് തെളിയിച്ചു പറ,,, "

               അവരോട് ഒന്നും മറച്ചു വെക്കാൻ ഇല്ലാത്തോണ്ട് തന്നെ അവരോട് തെറ്റി പോന്നത് മുതൽ ആ കലിപ്പൻ സാർ ഇമ്പോസിഷൻ തന്നത് അടക്കം പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലൊം അന്തം വിട്ട കുന്തം പോലെ നിക്കുന്നുണ്ട്,,, 

"എന്നാലും ഇന്റെ ishu ഇത്രേം നേരം കൊണ്ട് ഇത്രയൊക്കെ നടന്നോ,, അപ്പൊ നിന്റെ അടുത്തേക്ക് ആയിരുന്നോ അംജദ് കാ വന്നത്,,, ഏതായാലും നീ ഇനി തനിച് എങ്ങോട്ടും പോവണ്ട, ആ rafeeq എന്തായാലും ഒരു അവസരത്തിന് കാത്ത് നിൽക്കാവും,,, "  

   എന്ന് എല്ലൊം കൂടി പറഞ്ഞു എന്നെ പേടിപ്പിക്ക,,, 


"അല്ല, ishu നീ എങ്ങനെയാ ഇത് ഒക്കെ എഴുതി ഇന്ന് തന്നെ പറഞ്ഞു കേൾപ്പിക്കുക,നിനക്ക് നടന്നത് അങ്ങ് പറഞ്ഞൂടായിരുന്നോ,,, "

"അപ്പൊ അത്രക്ക് വലിയ question answr ആണോ, അയാൾ മനപ്പൂർവം എന്നോട് വൈരാഗ്യം തീർക്ക ദുഷ്ട്ടൻ, പിന്നെ ഈ നടന്നത് ഒക്കെ പറഞ്ഞാൽ അയാൾ വിശ്വസിച്ചത് തന്നെ,,,ഹും,,, "

                   വേഗം ഭക്ഷണം കയിച് ഞാൻ എഴുതാൻ ഇരുന്നു,, 

"ടി ഞങ്ങൾ എഴുതി തരാടി,,,, "

"ആഹ് എന്നിട്ട് വേണം അയാൾ ഇനി അതിന് വേറെ പണി തരാൻ,, കാലമാടൻ,, അയാളെ ഇപ്പൊ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ,, "


            എന്നും പറഞ്ഞു ഞാൻ ഒരു news പ്രിന്റ് എടുത്ത് അതിൽ അയാളോട് ഉള്ള ദേഷ്യം ഒക്കെ തീർത്തൊണ്ട് നികുമ്പോ എന്റെ വാലുകൾ ഒന്നും മിണ്ടാതെ നിക്കുന്നത് കണ്ടു മുഖം ഉയർത്തി നോക്കിയ ഞാൻ,മുന്നിൽ നിക്കുന്ന ആളേ കണ്ടതും,, എന്റെ കാര്യം കട്ട പൊകയാണെന്ന് എനിക്ക് മനസ്സിലായി,, 

     ടീച്ചേർസ് ന്റെ ഒരു പ്രോഗ്രാം ഉള്ളോണ്ട് ഒരു വിധം സാർ മാർ ഒന്നും ഇല്ലാത്തോണ്ട് c1ലേക്ക് ചെല്ലാൻ പ്രിൻസി പറഞ്ഞോണ്ട് ആണ് ഞാൻ  അവിടേക്ക് കയറി ചെന്നത് ബെൽ അടിക്കാൻ ആവുന്നേ ഉള്ളു എങ്കിലും ഞാൻ ക്ലാസ്സിലേക്ക് കയറി ചെന്നപ്പോ,, ആ ഇഷിയയും കൂട്ടരും മാത്രമേ ക്ലാസ്സിൽ ഉള്ളൂ,,,, 

         എന്തൊക്കെയോ പിറു പിറുതോണ്ട എഴുതുന്നെ, എന്നെ കണ്ടതും അവളുടെ ഗാങ് ആകെ ഞെട്ടിയിട്ടുണ്ട്, ഞാൻ അവരോട് മിണ്ടരുത് എന്ന് പറഞ്ഞു പുറത്തേക്ക് ചെല്ലാൻ പറഞ്ഞു,,, 

            അവർ അത് അനുസരിച് കൊണ്ട് പുറത്ത് പോയി, ഇവിടെ നടന്നത് ഒന്നും ഈ കാന്താരി അറിഞ്ഞിട്ടേ ഇല്ലാ എന്നെ പ്രാകി കൊല്ലണല്ലോ ഈ കുരുപ്, കാണിച്ചു താരാടി,,, 

     കുറെ പറഞ്ഞിട്ടും ആരും മറുപടി ഒന്നും പറയാത്തത് കൊണ്ടാവാം ഓൾ മുഖം ഉയർത്തി നോക്കിയേ,, എന്നെ കണ്ടതും ആ മുഖത്ത് വിരിയുന്ന നവരസങ്ങൾ ഒന്ന് കാണേണ്ടത് ആയിരുന്നു,,, 

    പെട്ടെന്ന് എന്തോ ഓർത്ത് എന്ന പോലെ അവൾ എഴുന്നേറ്റു നിന്നു,  ഞാൻ ഒട്ടും കുറച്ചില്ല നല്ല കലിപ്പ് മോഡിൽ തന്നെ നിന്നു,,, 

"സാർ എപ്പോ വന്നു,,, ഇപ്പൊ സാർ ന്റെ hour അല്ലാലോ,, ഞാൻ എഴുതി കംപ്ലീറ്റ് ആയില്ല,,, "

"അത് അവിടെ ഇരിക്കട്ടെ, നീ എന്നെ കയ്യിൽ കിട്ടിയാൽ എന്തൊക്കെയോ ചെയ്യും എന്ന് ഒക്കെ കേട്ടല്ലോ എന്തായിരുന്നു അത്,,,, "

"അ അ അത് സാർ നെ അല്ല വേറെ സാർ നെയാ,, സാർ പാവം അല്ലേ,,,, "


"അതിന് ഞാൻ അല്ലേ നിനക്ക് എമ്പോസിഷൻ തന്നെ വേറെ ആരും അല്ലാലോ,,, "

            അതും പറഞ്ഞു അവളുടെ നേരെ നടന്നതും അവൾ പേടിച്ചു കൊണ്ട് ചുമരിന് അടുത്തേക്ക് നീങ്ങി,,, 

"സോ,, sory സാർ ഞാ ഞാൻ അറിയാതെ പറഞ്ഞു പോയതാ,,,, "

    പെണ്ണ് ആകെ പേടിച്ച മട്ടുണ്ട്, പിന്നെ കുട്ടികൾ ആരെങ്കിലും കണ്ടാൽ എനിക്ക് ആണ് മോശം, ഞാൻ വേഗം മാറി നിന്നു,,, 


"Okk,,, ഏതായാലും എന്നെ  കുറിച് ഒരു പാട് പൊക്കി പറഞ്ഞത് അല്ലേ, ഒരു 20 ടൈംസ് കൂടി അങ്ങ് കൂട്ടിയെക്ക്,,, "

"ആ അത് സാർ ഞാൻ എങ്ങനാ,,,,, "

"No more excuses,,, ഇനി നീ വല്ലതും പറഞ്ഞാൽ ഇനിയും എണ്ണം കൂടും അത് വേണോ,,, "

"ഹേയ് വേണ്ട സാർ,,,, "

മ്മ്മ്മ്,,,, ഈ പീരിയഡ് ഞാൻ തന്നേയ അത് കൊണ്ട് മോൾ ആസ്വദിച്ചു എഴുതിക്കോ ട്ടോ,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

          ഇയാൾ എങ്ങനെ പടച്ചോനെ ഇത്ര കറക്റ്റ് ആയി വരുന്നേ, എന്നാലും ഇന്റെ വാലുകൾ ഒക്കെ എപ്പോഴാ മുങ്ങിയെ എന്ന ആലോചിക്കുന്നേ,,, 

          വല്ല കാര്യോം ഇണ്ടായിരുന്നോ ishu,, അയാളെ കുറ്റം പറയാൻ ഇപ്പൊ എന്തായി ഇമ്പോസിഷൻ ന്റെ എണ്ണം കൂടിയത് മിച്ചം,, 

           സാർ എന്റെ നേരെ വന്നു നിന്നപ്പോ ഇന്റെ സാറേ,, ചെ സാർ അല്ലാലോ എന്റെ കൂട്ടുകാരെ,, എന്തോ ഒരു ഫീലിംഗ് ആയിരുന്നു സത്യം,, ശ്വാസം എടുക്കാൻ ഒന്നും കഴിയാത്ത പോലെ, കുറച്ചു നേരം കൂടി സാർ അങ്ങനെ നിന്നിരുന്നേൽ ഞാൻ വടി ആയി പോയേനെ,, പിന്നെ അയാളോട് പറയണ്ട ട്ടോ,, മൂപ്പരെ ആ ഓഞ്ഞ മോന്ത കാണാൻ നല്ല ലുക്ക്‌ ഒക്കെ ഉണ്ട് ആരും ഒന്ന് നോക്കി പോവും,, പക്ഷേ ആ സ്വഭാവം പെറ്റ ഉമ്മ സഹിക്കൂല,, ഇതിന്റെ ഒക്കെ വീട് എവിടാണോ ആവോ,,, 

"ടി, എന്ത് ആലോചിച് നിക്ക, എഴുതി കഴിഞ്ഞോ, പിന്നെ സാർ എന്തിനാ ഞങ്ങളോട് ഒക്കെ പുറത്ത് നിക്കാൻ പറഞ്ഞെ,,,, " ശിഫ,, 


"മ്മ് മ്മ് എന്തായിരുന്നു നിങ്ങൾക്ക് 2 ആൾക്കും ഇവിടെ പണി,,, "

"ആഹ് ടി ഞങ്ങൾ ഇവിടെ തൊട്ട് കളിക്കേനു, ആ കാലൻ വന്നപ്പോ ഒരു സിഗ്‌നൽ തന്നൂടായിരുന്നോ കുരുപ്പളെ,,, ഒന്ന് ഒച്ച വെച്ചിരുന്നെങ്കിൽ,, ഞാൻ അയാളെ വല്ലതും പറയായിരുന്നോ,,, "

"സാർ വന്നതിന് ശേഷടി ഞങ്ങൾ കണ്ടത്, പിന്നെ നിന്നെ വിളിക്കാൻ നിക്കുമ്പോയേക്കും സാർ ഓടിച്ചില്ലേ,,, "

"മ്മ്,, അത് കൊണ്ട് എന്താ ഇമ്പോസിഷൻ ഇരട്ടി ആക്കി കിട്ടി,,, ഏതായാലും അതിനും വലുത് ഒക്കെ ഞാൻ അയാളെ പറയാൻ നിന്നതാ,, ഭാഗ്യത്തിന് അത് വായീന്ന് അപ്പൊ വന്നില്ല,,,, "


                           അതും പറഞ്ഞു എഴുതി കൊണ്ടിരുന്നപ്പോൾ ക്ലാസ്സിൽ കുട്ടികൾ ഒക്കെ വന്നിരുന്നു,സാർ ആണേൽ ഏതോ ഒരു ബുക്ക്‌ വായിച്ചു കൊണ്ട് നിക, എല്ലാരും വന്നെന്ന് കണ്ടതും സാർ എണീറ്റു നിന്നു,,, 

   "അപ്പോ ചിൽഡ്രൻസ്, നിങ്ങൾക്ക് ഈ പീരിയഡ് കൂടിയേ ക്ലാസ്സ്‌ ഉള്ളൂ,,നമ്മക്ക് നേരെ ചാപ്റ്ററിലേക്ക് പോവണോ,, അതോ വല്ല കലാപരിപാടിയും വേണോ,,, "

            അത് കേട്ടതും ആ സ്റ്റൈൽ ആക്കി ജൂമൈല എണീറ്റു നിന്നു,,, 

"ഇന്ന് ഇനി ക്ലാസ്സ്‌  വേണ്ട സാർ,,, കലാപരിവാടി മതി,,, "

   "Okk, ജൂമൈല പറഞ്ഞോണ്ട് നമുക്ക് അങ്ങനെ ആകാം,,, "

        അത് പറഞ്ഞതിന് ഇയാൾ എന്തിനാ ഇപ്പൊ എന്നെ നോക്കി പറയുന്നേ, ഹും ഓൾ ആരാ ഇയാളെ കെട്ടിയോളോ ഹും,, 

          സാർ അത് പറഞ്ഞതും ഓളെ മുഖം ഒന്ന് കാണേണ്ടത് ആയിരുന്നു,അതിനടിയിൽ എന്നെ നോക്കി ഒന്ന് പുച്ഛിക്കാനും ഓൾ മറന്നില്ല,,, 

          പിന്നെ ഒന്നും പറയണ്ട പാട്ട് പാടലും ഡാൻസും മിമിക്രിയും, ഒക്കെ ആയിരുന്നു എനിക്ക് എഴുതാൻ ഉള്ളത് കൊണ്ട് ഞാൻ അങ്ങോട്ട് മൈൻഡ് ചെയ്യനേ പോയില്ല കയ്യ് ആണേൽ വേദനിച്ചിട്ട് വയ്യ,ഇത് ഒക്കെ അയാൾ കാണുന്നുണ്ട് എന്നാൽ ഒന്ന് നിർത്തൻ പറയ അതും ഇല്ലാ,,, 

"സാർ,, ishu sory ഇഷിയ നല്ലോണം പാടും സാർ,,, "  അമ്മു 

"നിന്നോട് ആരെടി ഇപ്പൊ അത് ഇവിടെ വിളമ്പാൻ പറഞ്ഞെ,, "

      പിന്നെ അയാൾ വിളിച്ചാൽ എന്റെ പട്ടി
പോവും,, 

"ഹേയ് അത് വേണ്ട അവൾ എഴുതല്ലേ, അവളെ  ഡിസ്റ്റർബ് ചെയ്യണ്ട,, പിന്നെ അവൾ പാടിയാൽ,, എല്ലാരും ഓടേണ്ടി വന്നാലോ,,, "

      അത് കേട്ട് ക്ലാസ്സ്‌ ഒന്നടങ്കം കളിയാക്കി ചിരിച്ചപ്പോൾ ഉള്ളിൽ എവിടെയോ ഒരു നോവ്,,, ഞാൻ ആ ഭാഗം മൈൻഡ് ചെയ്യാനേ പോയില്ല,,, 

"Sory ടി നിനക്ക് കുറച്ചു കൈക്ക് റസ്റ്റ്‌ ആയിക്കോട്ടെ എന്ന് കരുതിയ ഞാൻ അങ്ങനെ പറഞ്ഞെ, സാർ ഇങ്ങനെ പറയും എന്ന് കരുതിയില്ല,,, "

"സാരല്യാടി, ഒരു ദിവസം അയാൾ എന്നെ കൊണ്ട് പാടിപ്പിക്കുന്ന ഒരു ദിവസം വരും അല്ലേൽ  ഉണ്ടാക്കും ഈ ishiya നീ നോക്കിക്കോ,,, "

               കുറച്ചു കഴിഞ്ഞതും സ്കൂൾ വിട്ടു കൊണ്ടുള്ള ബെൽ അടിച്ചു,,, 

"Ishiya, ഞാൻ സ്റ്റാഫ്‌ റൂമിൽ കാണും തന്നിട്ട് പോയാൽ മതി,,,, "

     ടി എനിക്ക് ഒറ്റക്ക് പോവാൻ ഒരു പേടി നിങ്ങളും കൂടെ വാ,,, 

"പൊന്ന് മോളെ ഞങ്ങൾ പുറത്ത് വെയിറ്റ് ആക്കി കോളാം, നീ പോയി വാ ഞങ്ങളെ കണ്ടാൽ ചിലപ്പോ ഞങ്ങൾക്കും കൂടി അയാൾ ഇമ്പോസിഷൻ തരും,,, "

    പിന്നെ ഒന്നും നോക്ക്കിയില്ല നേരെ വിട്ടു സ്റ്റാഫ്‌ റൂമിലേക്ക്,, മൂപ്പർ ഫോണിൽ ആരോടോ ചാറ്റി കൊണ്ടിരിക്കാ,,, 

   "സാർ,,,,, "

   "യെസ് ishiya come,,,,, "

                         "പറഞ്ഞത് പോലെ ഒക്കെ എഴുതിയിട്ടുണ്ടല്ലോ അല്ലേ,,, "

 "യെസ് സാർ,,, "

         അതും പറഞ്ഞു ഞാൻ എഴുതിയത് കൊടുത്തു,,, ഓക്കേ,, ഇനി പറഞ്ഞോ,, 

"What is the defnition of accounting,,, "? 

        പടച്ചോനെ പെട്ടല്ലോ  

"എന്താടോ പഠിച്ചില്ലേ,,, "
 
   "ഉണ്ട് സാർ, accounting is a art of clsssifying,,, "

    എത്ര ആലോചിച്ചിട്ടും ബാക്കി കിട്ടുന്നെ ഇല്ലാ, സാർ ൻറെ അടുത്ത് എത്തിയപ്പോ മൈൻഡ് ഫുൾ ബ്ലാങ്ക് ആയ പോലെ, ഇയാൾ ഇന്ന് എന്നെ കൊന്നത് തന്നെ,,, 

"പിന്നെ ഇത്രയും താൻ എന്താ ഇതിൽ കുത്തികുറിചെ "

         എന്നും ചോദിച്ചു സാർ എന്റെ നേരെ വന്നതും ഞാൻ പേടിച്ചു പിറകിലേക്ക് നീങ്ങിയതും എന്തിലോ തട്ടി പിറകിലേക്ക് വീഴാൻ പോയ എനിക്ക് പിടികിട്ടിയത് സാർ ന്റെ  ഷർട്ടിൽ ആയിരുന്നു,,,, 

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

     വീഴാൻ നേരത്ത് സാറിന്റെ ഷർട്ടിൽ പിടി കിട്ടിയതിനാൽ വീഴുമ്പോ കമ്പിനിക്ക് സാറും ഉണ്ടായിരുന്നു,,, 😊

       ആ വീഴ്ചയിൽ സാറിന്റെ അധരങ്ങൾ എന്റെ കവിളിൽ സ്പർശിച്ചതും, മേലാകെ എന്തോ ഒരു ഫീലിംഗ് ആയിരുന്നു,, 

        ഒരു നിമിഷം ആ കട്ട കലിപ്പനെ തന്നെ നോക്കി പോയി,നോക്കിയതും വേണ്ടിയിരുന്നില്ല എന്ന് തോന്നിയില്ല അമ്മാതിരി കലിപ്പിലായിരുന്നു സാർ,,, 

"എണീറ്റു പോടീ എന്റെ മേലെന്ന്,,,, "

    "അ അത്,, സാർ,,,, "

  "എന്താടി ഞാൻ പറഞ്ഞത് കേട്ടില്ല എന്ന് ഉണ്ടോ എണീറ്റ് പോകാൻ,,, "

                      ഇയാൾക്ക് എന്താ റബ്ബേ ഒരു ഫീലിങ്ങ്സും ഇല്ലേ, എന്തൊരു മനുഷ്യന ഇത്,അത് പോലെ ഇയാളെ കണ്ണും വെറുതെ ആണെന്ന തോന്നുന്നേ,, 

"സാർ എണീക്കാതെ എങ്ങനെ ഞാൻ എണീക്കുന്നെ,,, "

 "ഇത് നിനക്ക് നേരത്തെ പറഞ്ഞൂടായിരുന്നോ,,, "

           എന്ന് എന്നോട് നാലും ചാട്ടും ചാടി എണീക്കാൻ നിന്ന സാർ അതാ പോയ അതെ സ്പീഡിൽ എന്റെ നേരെ വരുന്നു, ഈ വരവ് അത്ര നല്ലത് അല്ല മക്കളേ അത് കൊണ്ട് ഞാൻ വേഗം മുഖം തിരിച്ചു അത് കൊണ്ട് രക്ഷപെട്ട് അല്ലേൽ ഇപ്പൊ ഒക്കെ കയ്യീന്ന് പോയേനെ,,, 

             ഇയാളെ എന്താ ഇനിയും എണീറ്റു മാറത്തെ എന്ന് നോക്കുമ്പോ, എന്റെ മാല സാർ ന്റെ ഷർട്ടിൽ കുടുങ്ങിയിട്ട ഉള്ളേ, ഇയാൾ ദേഷ്യം കൊണ്ട് ഇപ്പൊ അത് പൊട്ടിക്കും,,, 

, "അള്ളോഹ് ഇന്റെ മാല ഇനിക്ക് എന്റെ ഉപ്പ വാങ്ങി തന്നത അത് പൊട്ടിക്കല്ലേ,,, "

  "എന്ന ഇത് ഒന്നും ഊരി മാറ്റെടി നാശം നിനക്ക് വീഴണേൽ ഒറ്റക്ക് അങ്ങ് വീണാൽ പോരായിരുന്നോ,,,, "

"എനിക്ക് ഒരു കമ്പിനി ആയിക്കോട്ടെ എന്ന് കരുതിയ,,, "  എന്ന് ഞാൻ മെല്ലെ പറഞ്ഞു,, 

           എന്താടി പറഞ്ഞെ പറയാൻ ഉള്ളത് ഉറക്കെ പറയെടി,,, 

   "അത് മാല ഊരി ഒന്ന് എണീറ്റു പോകാൻ പറഞ്ഞതാ, സാർ കാണുന്ന പോലെ ഒന്നും അല്ല മുടിഞ്ഞ വെയിറ്റ് ആണ്,,, "


"ആഹാ നീ അത്രക്കായോ,,,,, "
 
               അതും പറഞ്ഞില്ല മൂപ്പർ ഒരൊറ്റ തിരിയൽ, ഇപ്പൊ മൂപ്പർ തയേയും ഞാൻ മുകളിലും,,,, 

"എണീറ്റു പോടീ എന്റെ മേലെന്ന്,,,, "

   എന്ന് ഒരൊറ്റ കാറൽ ആയിരുന്നു,,, 

    ഒരു വിധം ഞാൻ എണീറ്റു നിന്നു, സാർ എണീക്കാൻ കഷ്ടപ്പെടുന്നത് കണ്ടു ഞാൻ എന്റെ കൈ നീട്ടിയെങ്കിലും, കലിപ്പ് നിറഞ്ഞ ആ നോട്ടം കണ്ടപ്പോ കൈ മെല്ലെ പിൻവലിച്ചു,,, 

    അങ്ങനെ സാർ എണീറ്റു നിന്നു, ഒരു വിധം റെഡി ആയപ്പോ,,, 

"സാർ, ഇപ്പൊ എനിക്ക് ഓർമ്മ ഉണ്ട്, accounting is art of classifying, summarising,, "

"Stop it,,,,, and get out front of me idiott,,,, "

   പിന്നെ ഒരോട്ടം ആയിരിന്നു അത് നിന്നത് ഫിദന്റെ അടുത്ത് എത്തിയപ്പോയ,,, 

          ഹും ഇനി അയാൾ ഇങ്ങോട്ട് വരട്ടെ ചോദ്യം ചോദിച്ചും കൊണ്ട്, കാണിച്ചു കൊടുക്കാം ഞാൻ,, 

"എന്താടി നിന്നെ വല്ല പട്ടീം ഓടിപ്പിച്ചോ ഇങ്ങനെ ഓടി വന്നു കിതക്കാൻ,,, "

"നായ് ഒക്കെ എന്ത്, മോളെ,,, ഇത് കണ്ടാ മൃഗം അല്ലേ,,,, "

"കണ്ടാമൃഗോ,, നീ എന്തൊക്കെയാ ഈ പറയുന്നേ,, നീ സാർ ന് defnition ഒക്കെ പറഞ്ഞു കൊടുത്തോ,,,, "

."ഒഹ്ഹ്ഹ് പിന്നേ,,,, സാർ എന്നേ ഭയങ്കര അഭിനന്ദനം ആയിരുന്നു അത് കാണാൻ നീ അവിടെ വേണായിരുന്നു,,, "

"ആഹാ ചെ മിസ്സ്‌ ആയി പോയി നിന്റെ കൂടെ വന്നാൽ മതിയായിരുന്നു,,, "

"പിന്നല്ല,,, നീ വേഗം വന്നേ ഇനിയും ഇവിടെ നിന്നാൽ നമ്മളെ ബസ് ഒക്കെ പോവും വാ,,, "

                   അതും പറഞ്ഞു ഞാൻ വേഗം അവളേം കൊണ്ട് ബസ് സ്റ്റോപ്പിലേക്ക് വിട്ടു,, സത്യം പറഞ്ഞാൽ അയാൾ വരുന്നതിന് മുൻപ് സ്ഥലം കാലി ആക്കിയത,, അല്ലേൽ ആ പൂരപ്പാട്ടിന്റെ ബാക്കി കൂടി കേൾക്കേണ്ടി  വന്നേനെ,2 ദിവസം അയാളെ മുഖം കാണണ്ടല്ലോ എന്നതാ ആകെ ഒരു ആശ്വാസം,,, 

             തല്ക്കാലം നമ്മളെ ചങ്കുകൾ ഇത് അറിയാത്തത് ആവും നല്ലത് അറിഞ്ഞാൽ പിന്നെ ഇത് മതിയാവും അവർക്ക്,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

      ഇതേ സമയം ishu വിനോട് ഉള്ള ദേഷ്യം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ തലങ്ങും വിലങ്ങും നടക്കായിരുന്നു നമ്മളെ സാർ,,, 

"ചെ,,, എന്തൊക്കെയ ഇപ്പൊ നടന്നത്, എല്ലാം ആ കുരുത്തം  കെട്ട പെണ്ണ് കാരണം ആണ്, ചെ ഇത് എങ്ങാനും ആരേലും കണ്ടിരുന്നേൽ എന്ത് ആയേനെ,,, "

     എത്ര ഓർക്കരുത് എന്ന് കരുതിയിട്ടും ആ സീൻ തന്നെ ആണ് മനസ്സിലേക്ക് വരുന്നേ,, ചെ ഇനി ഞാൻ മനപ്പൂർവം ചുംബിച്ചത് ആണെന്ന് എങ്ങാനും അവൾ ആരോടേലും പറയോ,,, എന്നോട് ദേഷ്യം കൊണ്ട് അവൾ ചിലപ്പോ അതും അതിന് അപ്പുറോം ചെയ്യും,,, 

    അവൾ വീഴാൻ പോകുമ്പോ എന്നേ കൂടി പിടിക്കും എന്ന് കരുതിയില്ല, പെട്ടെന്ന് ഉള്ള അറ്റാക് ആയത് കൊണ്ട് എനിക്ക് എവിടെയും പിടിത്തവും കിട്ടിയില്ല,,, 

              അവൾ ഇനി അവളുടെ ഫ്രണ്ട്‌സ് നോട്‌ എങ്ങാനും പറയോ കോപ്പ്, ഒന്നുല്ലേലും ഞാൻ അവരുടെ സാർ അല്ലേ അവർ എന്ത് കരുതും എന്നേ പറ്റി,,, ചെ 

  "  ഏത് സമയത്ത് ആണാവോ, ഓൾക്ക് പണി കൊടുക്കാൻ തോന്നിയെ എന്നിട്ടിപ്പോ എനിക്കല്ലേ പണി കിട്ടിയേ,,, "

          ഇനിയും ആലോചിച്ചു നിന്നാൽ വട്ട് ആവും വേഗം വണ്ടി വിടുന്നതാ നല്ലത് മോനെ zayu,,, 

      ഞാൻ വേഗം വണ്ടി എടുത്ത് പോവാൻ ഇറങ്ങിയപ്പോഴാണ്, ഫോൺ അടിഞ്ഞത്, അതിൽ തെളിഞ്ഞു വന്ന പേര് കണ്ടപ്പോ ഞാൻ വേഗം എടുത്തു,,, പിന്നീട് അതിൽ പറഞ്ഞ കാര്യം കൂടി കേട്ടപ്പോൾ അത് എനിക്ക് വലിയൊരു സമദാനം ആയിരുന്നു,,, 

    അത് എന്താണെന്ന് നാളെ പറയാം ട്ടോ 😍😍😍

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

(ഹായ് frnds ഒരു പാട് നന്ദി ഉണ്ട് ട്ടോ എന്നേ സപ്പോർട്ട് ചെയ്യുന്ന എല്ലാരോടും, അത് പോലെ എന്റെ പോസ്റ്റ്‌ റിപോസ്റ്റ് ചെയ്ത കുട്ടിയോടും,, ഇനിയും നിങ്ങടെ ഒക്കെ സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നു,,, thanku all my chanks, 😍😍😍) #📙 നോവൽ 


#📙 നോവൽ ❇️Feel My Love❇️

Part=1️⃣5️⃣

✍️❇️ishkinte koottukari❇️

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

                                        അപ്പൊ വിളിച്ചത് ആരാണെന്ന് അറിയണ്ടേ നമ്മളെ ചങ്ക് ഷാനു ആണ്,അവർ നാളെ ഇങ്ങോട്ട് വരുന്നുണ്ടെന്ന് കൂടെ എന്തോ ഒരു സർപ്രൈസ് ഉണ്ടെന്ന് എന്താണോ എന്തോ,,,, 

                                 പിന്നെ വേഗം താമസിക്കുന്നിടത്തത്തെക്ക് വിട്ടു, അത് ഒരു വീട് പോലെ തന്നെ ആണ്, വേറെ ആരും ഇല്ല,,, എന്തോ റിനു ഒക്കെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു,,, 

                 പിന്നെ ക്ലാസ്സിലേക്ക് ഓരോന്ന് കുത്തി കുറിച്, നേരം പോയത് അറിഞ്ഞില്ല പാചകം ഒക്കെ അത്യാവശ്യം വശം ഉള്ളോണ്ട് ഹോട്ടൽ ഭക്ഷണം ഒഴിവാക്കി,,, 

         അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു കിടന്നപ്പോയ ഫോൺ ചുമ്മാതെ ഒന്ന് നോക്കിയത്,അപ്പോഴാണ് ക്ലാസ്സിന്റെ ഗ്രൂപ്പ്‌ ഉണ്ടാക്കണം എന്ന് പ്രിൻസി പറഞ്ഞത് ഓർമ വന്നത്,,, 

   അങ്ങനെ ക്ലാസ്സിൽ എല്ലാ കുട്ടികളുടെ പേര് വിവരങ്ങൾ ഒക്കെ നോക്കി, പേരന്റ്സ് ന്റെ നമ്പർ സേവ് ചെയ്ത് ഒരു ഗ്രൂപ്പ്‌ അങ്ങ് തയാറാക്കി ഇനി അതിന്റെ ഒരു കുറവ് വന്നെന്ന് വേണ്ട, 

     അതിനിടക്ക് ആണ് നമ്മളെ ലീഡർ ന്റെ നമ്പർ ഫീഡ് ചെയ്തില്ലേ എന്ന് ഒരു സംശയം വന്നത്,, ഒന്ന് കൂടി നോക്കിയപ്പോ ഉണ്ട്,, 

                  അവളുടെ ഉമ്മയുടെ നമ്പർ ആണെന്ന്  ചുമ്മാ അത് ഒന്ന് ഓപ്പൺ ആക്കി നോക്കിയപ്പോൾ dp അവളുടെ തന്നെ ആണ് പക്ഷേ ഫുൾ ആയില്ല അവളുടെ കണ്ണുകൾ മാത്രം,,, 

                              ഓളെ നാവു ഒന്നിനും കൊള്ളില്ലെങ്കിലും ഓളെ കണ്ണ് ഉഷാർ ആണ്,,അയ്യേ നിനക്ക് എന്താ zayu പറ്റിയെ അവൾ നിന്റെ സ്റ്റുഡന്റ് അല്ലേ നീ അങ്ങനെ ഒക്കെ പറയാവോ എന്ന് എന്റെ മനസ് എന്നോട് പറഞ്ഞതും ഞാൻ വേഗം ഫോണ് അവിടെ വെച്ച് കിടന്നു,,, 

        കിടന്നതും ഇന്ന് സ്കൂളിൽ നടന്ന സംഭവം ആണ് തെളിഞ്ഞു വന്നത്,,അത് ആലോചിച്ചതും എന്റെ കലിപ്പ് മോഡ് ഓണായി,
 
         ഓൾ എന്ത് ധൈര്യത്തില എന്നേ കൊണ്ട് വീണത്, ചെ അതും അവളുടെ മുഖത്ത് എന്റെ ചുണ്ടുകൾ ചെ,, ഞാൻ ആരോടാ റബ്ബേ ഒന്ന് പറയാ എന്തായലും നാളെ ഷാനു വരട്ടെ, അല്ലേൽ ഇനിക്ക് ഒരു സമദാനം ഉണ്ടാവൂല,, പഠിക്കുന്ന കാലത്ത് കൂടി ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല,പ്രണയത്തിനോട് അന്നേ ഒരു വിരോധം ആയിരുന്നു,,, 

"ആാാ പെണ്ണ് ഇനി വേറെ ആരോടേലും പറഞ്ഞു കാണോ ആവോ,, ഓൾ ആണ് സാദനം പറയാൻ പറ്റൂല,,, "

      ഇനിയും അധികം ആലോചിച് തല പുണ്ണാക്കതെ ഞൻ വേഗം നിദ്ര ദേവിയെ കൂട്ട് പിടിച്ചു കിടന്നപ്പൊയ whats ap ഇൽ നോട്ടിഫിക്കേഷൻ വന്നത് നോക്കുമ്പോ  ക്ലാസ്സിലെ ഗ്രൂപ്പിൽ ആണ്,,, നോക്കുമ്പോ ആ പെണ്ണിന്റെ ഒരു വോയിസ്‌ ആണ്,,, 

  "അത് കേട്ടതും എനിക്ക് അങ്ങ് കയറിയില്ലേ ഇവൾ എന്താ കരുതിയെ ഇവൾക്ക് നാട്ടു കാര്യം പറയാൻ ഉള്ള ഗ്രൂപ്പ്‌ ആണെന്നോ,,,ഇവളെ ഞാൻ,, "

     ഞാൻ വേഗം അവളുടെ നമ്പറിലേക്ക് ഡയല് ചെയ്തു,, 

     

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

    ബസ്സിൽ കയറി ഇരുന്നിട്ടും അവൾക്ക് ഉള്ള വെപ്രാളം കണ്ടു ഫിദ, 

"എന്താടി, നീ ഇനി അയാൾക്കിട്ട് 2 എണ്ണം പൊട്ടിച്ചിട്ട് എങ്ങാനും ആണോ പോന്നെ,,, "

   അത് കേട്ടതും ishu ഒന്ന് ഞെട്ടി,, 

      "   ങേ നീ എന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ,,, "

"അല്ല നിന്റെ മുഖം കണ്ടിട്ട് എന്തോ ടെൻഷൻ ഉള്ളത് പോലെ,, അതാ,, "

"ഒന്ന് പോടീ, അത് ഒന്നും അല്ല, അയാളുടെ കലിപ്പ് മുഖം കണ്ടപ്പോ പഠിച്ചു വെച്ചത് വരെ ഞാൻ മറന്നു,, അതിന് അയാൾ പൂര തെറി ആയിരുന്നു അതാ, ഇങ്ങനെ ഉണ്ടോ മനുഷ്യർ,,,, "

"മ്മ്മ്,,,, "

        ഫിദക്ക് അത്രക്ക് അങ്ങ് വിശ്വാസം ആയില്ലെന്ന് അവളുടെ മുഖം പറയുന്നുണ്ട് തല്ക്കാലം ഒന്നും പറയണ്ട,,, 

                  ബസ് ഇറങ്ങി ഫിദ അവളുടെ വീട്ടിലേക്ക്  പോയപ്പോയും അവളുടെ മനസ് നിറയെ ആ കിസ്സിങ് സീൻ ആയിരുന്നു,, 

                       ജീവിതത്തിൽ ഇന്ന് വരെ കാക്കുമാരും ഉപ്പിയും അല്ലാതെ ഒരു പുരുഷനും അവളെ സ്പർശിച്ചിട്ടില്ല,, അത് കൊണ്ട് തന്നെ പെട്ടെന്ന് സാർ ന്റെ അധരങ്ങൾ കവിളിൽ പതിഞ്ഞപ്പോൾ ഒരു ഷോക്ക് അടിച്ച പ്രതീതി ആയിരുന്നു,,,, 

          പിന്നെ അതിനു ശേഷം നടന്നത് ഓർമ വന്നതും ഓൾക്ക് എവിടുന്നൊക്കെയോ ദേഷ്യം കയറി വന്നു,, 

"ഉമ്മ, തെ സ്വപ്ന ലോകത്തെ ബാല ഭാസ്‌കരി വന്നിട്ടുണ്ട്,, കയ്യ് പിടിച്ചു അകത്തേക്ക് ആനയിച്ചാട്ടെ,,, "

               ആഷി കാക്കു  ഉറക്കെ വിളിച്ചു പറഞ്ഞപ്പോഴാണ് വീടിന്റെ മുന്നിൽ എത്തിയത് തന്നെ അറിഞ്ഞത് ഭാഗ്യം വേറെ വല്ല വീട്ടിലും കയറി ചെല്ലാഞ്ഞത്, ആ കലിപ്പൻ  സാർ കാരണം ആണ് എല്ലാം ഹും,, 

"എന്താടി ക്ലാസ്സ്‌ തുടങ്ങിയപ്പോയേ നീ സ്വപ്ന ലോകത്ത് ആയോ, എന്താ വല്ല മൊഞ്ചനും കയറി പറ്റിയോ മ്മ് മ്മ്,,, "

"ഒന്ന് പോടാ കാക്കു, എന്റെ റേഞ്ച് ന് പറ്റിയ ചെക്കെന്മാർ ഒന്നും ആ സ്കൂളിൽ ഇല്ലെന്നേ,,,, "

"ആഹ് അത് ശരിയാ അന്റെ റേഞ്ച് അനുസരിച് അനക്ക് അവിടുത്തെ ചുള്ളൻ സാറുമാരും ആയിരിക്കും മാച്ച്, ഇയ്യ് ആ  വഴിക്ക് ഒന്ന് ശ്രമിക്കുന്നത നല്ലത്,,, "

  "ങേ,,, സാറോ,,, "

  "എന്താടി അത് പറഞ്ഞപ്പോ അനക്ക് എന്താ ഒരു ഞെട്ടൽ ഇയ്യ് വല്ല സാർ നെ നോട്ടം ഇട്ടോ,,,, "

    കാക്കു അത് പറഞ്ഞതും സ്കൂളിൽ നടന്നത് വീണ്ടും മൈന്റിലേക്ക് വന്നു അതാ ഞാൻ ഞെട്ടിയെ അയാളെ ഒക്കെ കെട്ടുന്നോരെ കാര്യം കട്ട പൊക ആണ്,, 

   "അയ്യേ അതിന് പറ്റിയ ഒറ്റ സാറും അവിടെ ഇല്ലെന്നെ, ഒക്കെ നമ്മടെ ഉമ്മിക്ക് മാച്ച് ആയോരാ,,,, "

         അതും പറഞ്ഞു ഞാൻ  വേഗം സ്കൂട്ട് ആയി  അല്ലേൽ ചെക്കെൻ ഒക്കെ ചിക്കിയെടുക്കും,,, 

             കുളിയും ചായ കുടിയും ഒക്കെ കയിഞ്ഞ് ഉമ്മി ന്റെ ഫോണിൽ കളിച്ചോണ്ട് നിന്നപ്പോയ ഒരു പുതിയ ഗ്രൂപ്പിന്റെ നോട്ടിഫിക്കേഷൻ കണ്ടത്,, 

  നോക്കുമ്പോ നമ്മളെ c1 group ആണ് 
ഗ്രൂപ്പ്‌ തുടങ്ങണം എന്ന് ആ അനസ് ഒക്കെ പറഞ്ഞ്ഞിരുന്നു അതാവും ഏതായാലും ഫസ്റ്റ് വോയിസ്‌ എന്റെ വകയാവട്ടെ എന്ന് കരുതി,,, 

"Haaai frnds എല്ലാരും എന്തെടുക്കാ, ചായ കുടി ഒക്കെ കഴിഞ്ഞോ,,, എല്ലാരും വാ നമ്മക്ക് ഗ്രൂപ്പ്‌ ഉഷാർ ആക്കണ്ടേ,,, "

    എന്നും വോയിസ്‌ ഇട്ട് ഞാൻ പിന്നെ ഉമ്മി ന്റെ അടുത്ത് പോയി ഇരുന്നു, കുറച്ചു നേരം എല്ലാരും സംസാരിച്ചിരുന്നു ഭക്ഷണം ഒക്കെ കയിച് ഉമ്മി ന്റെ ഫോണും പൊക്കി മെല്ലെ റൂമിലേക്ക് വിട്ടു,,, 

    അപ്പോഴാണ് അതിലേക്ക് call വന്നത് നോക്കുമ്പോ ഏതോ ഒരു നമ്പർ ആണ്,, 

"ഹലോ,,,, "


    അത് പറഞ്ഞതെ ഓർമ ഉള്ളൂ പിന്നെ ഫുൾ പൂരപ്പാട്ട് ആയിരുന്നു, ഇത് ആ കലിപ്പനെക്കാളും കഷ്ട്ടം ആണല്ലോ,വെറുതെ ഒരു നമ്പറിലേക്ക് വിളിച്ചു എന്തും പറയാം എന്ന് ആണോ,, പിന്നെ ഞാനും തുടങ്ങിലെ,,, 

"ടോ താൻ ആരാടോ എന്റെ ഫോണിലേക്ക് വിളിച്ചു എന്നേ ചീത്ത പറയാൻ, താൻ വേറെ ആരേലും പോയി പറയെടോ,,,എന്ത് തന്റെ ഏത് ഗ്രൂപ്പിൽ ആടോ ഞാൻ മെസ്സേജ് അയച്ചേ,,, "

   അതിന് മറുപടി ആയി അപ്പുറത്ത് നിന്ന് വന്ന മറുപടി കേട്ടതും, പടച്ചോനെ കലിപ്പൻ സാർ ഇയാളോടാണോ ഞാൻ ഇത് വരെ പറഞ്ഞത് എന്നാൽ അയാൾ എന്നേ മയ്യത്ത് ആക്കിയത് തന്നെ പിന്നെ അപ്പുറത്ത് നിന്ന് പറയുന്നത് ഒന്നും കേൾക്കാൻ നിക്കാതെ ഞാൻ വേഗം call കട്ടാക്കി,,, 

        എന്നിട്ട് വേഗം whats ap എടുത്ത് നോക്കിയപ്പോയ ഞാൻ മെസ്സേജ് അയച്ചത് സാർ തുടങ്ങിയ ഗ്രൂപ്പ്‌ ഇൽ ആണെന്ന് മനസ്സിലായത്,,, 

   അഡ്മിൻ എന്നിടത്ത് "zain ayzan " എന്ന് കണ്ടതും എന്റെ കയ്യും കാലും ഒക്കെ വിറക്കാൻ തുടങ്ങിയിരുന്നു, പിന്നെ delet everyone എന്ന ഓപ്ഷൻ ഉള്ളോണ്ട് വേഗം ഡിലീറ്റ് ആക്കി,അയാളെ നമ്പർ ബ്ലോക്കും ആക്കി അല്ലേൽ അയാൾ ചെലപ്പോ personel ആയി വന്നായിരിക്കും തെറി പറയാ,, 

                 എന്നാലും ഇയാൾ ഡിഗ്രി ഒക്കെ പഠിക്കുമ്പോ  സെക്കന്റ്‌ ലാംഗ്വേജ് തെറി ആയിരുന്നു എന്ന തോന്നുന്നേ അമ്മാതിരി വെറൈറ്റി തെറി അല്ലേ,,, ഇന്നത്തെ ദിവസം തന്നെ ശരിയല്ല,, 

   പിന്നെ ഫോണ് അവിടെ വെച്ച് ഇന്ന് നടന്നതും ഒക്കെ ഓർത്ത് നാളെ കുറെ നേരം ഉറങ്ങണം എന്ന് ഒക്കെ പ്ലാൻ ചെയ്ത് എന്റെ teddy യെയും കെട്ടിപിടിച്ചു കിടന്നു,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

"ചെ വെച്ചോടി കോപ്പേ,, ആരോടാടി നീ വിളിച്ചു പറഞ്ഞത് നീ തിങ്കളാഴച അങ്ങു വരല്ലോ ഹും,,, "

    കേട്ടില്ലേ പെണ്ണിന്റെ സംസാരം തീരെ റെസ്‌പെക്ട് ഇല്ല, എന്തൊക്കെയ വിളിച്ചു കൂവിയത്,ആൾ ആരാണെന്ന് അറിയാതെ ആണേലും ഇങ്ങനെ ഒക്കെ പറയാവോ,ഇപ്പോ അവളെ എന്റെ കയ്യിൽ കിട്ടിയിരുന്നേൽ ചവിട്ടി കൂട്ടി മൂലയിൽ ഇട്ടേനെ,, 

        എന്റെ നമ്പർ ഞാൻ ബോർഡിൽ  എഴുതി കൊടുത്തത് ആണല്ലോ അപ്പോ അവൾ അറിഞ്ഞു കൊണ്ട് തന്നെ പറഞ്ഞത് ആവും അങ്ങനെ ആണേൽ മോളെ ishiya ഈ aizan ന്റെ കയ്യ് ന്റെ ചൂട് നീ അറിയും,,,, 

           എത്ര കിടന്നിട്ടും നിദ്ര ദേവി ഒന്ന് തിരിഞ്ഞു നോക്കുന്നു പോലും ഇല്ല, കണ്ണ് അടക്കുമ്പോ ആ പെണ്ണിന്റെ മുഖം ആണ് മനസ്സിൽ വരുന്നേ,,,, 

         തിരിഞ്ഞ് മറിഞ്ഞു എങ്ങനെയോ ഉറക്കത്തിലേക്കു വീണു,,, 

   രാവിലെ തന്നെ കാളിങ് ബെൽ അടി കേട്ടാണ് ഉണർന്നത്, ആരാണാവോ ഇത്ര നേരത്തെ എന്ന് കരുതി വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന ആളുകളെ കണ്ടു ഞാൻ ശരിക്കും ഞെട്ടി,,,,, 

"റിനു,,,,, !!!!!!!!!!!!!"



  "   റിനു,,,, ഇയ്യ് എങ്ങനെ ഇവിടെ,,,, "

    "സർപ്രൈസ്,,,,, "

     "ഉമ്മ, ഷാനു നീ മാത്രം വരും എന്ന് അല്ലേ പറഞ്ഞിരുന്നേ,,,, "

      ഉമ്മ നെയും റിനു നേം ഞാൻ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു, ഇന്നലെ വിളിച്ചപ്പോ പോലും ഒന്നും പറഞ്ഞില്ല, അവരെ കണ്ടപ്പോ മനസ്സിന് എന്തോ ഒരു സമാദാനം ആയിരുന്നു,,, 

            "ഞൻ മാത്രം വരാൻ തന്നേയ കരുതിയിരുന്നെ എനിക്ക് ഇവിടെ ഒരു കമ്പിനിയിൽ ഇന്റർവ്യൂ ഉണ്ട് എന്ന് പറഞ്ഞപ്പോൾ തുടങ്ങിയതാ തെ നിന്റെ റിനു എന്റെ കൂടെ പോരണം എന്ന്, അപ്പൊ പിന്നെ ഉമ്മാനേം കൂട്ടി ഞാൻ ഇങ്ങു പോന്നു,,, "

           "ആാാഹ് മോനെ നീ പോന്നപ്പോ  മുതൽ ആകെ ഒരു എടങ്ങേറ് ആയിരുന്നു, നിങ്ങടെ 2 ആളേം അടിയും ഇടിയും ഒന്നും ഇല്ലാത്തോണ്ട് ഒരു രസോല്ല്യ,നീ പോന്നപ്പോ മുതൽ ഇവളും ഒന്നും മിണ്ടാതെ ആയി, നിന്റെ ഉപ്പ വിളിച്ചപ്പോ മൂപ്പരും പറഞ്ഞു നീ ഏതായാലും ഒരു വീട്ടിൽ തനിച് അല്ലേ എന്ന്,,,, "

"അപ്പൊ ഇവള്ടെ സ്കൂളോ,,, ഉമ്മ,, ". 

                 "അവളേം ഇവിടെ എവിടേലും ചേർക്കാനാ ഉപ്പ പറഞ്ഞെ ഉപ്പാക്ക് ഒരു പേടി മഴയും വെള്ളപ്പൊക്കവും ഒക്കെ അല്ലേ വരുന്നേ,,, അപ്പൊ എല്ലാരും ഒരു മിച് നിക്കാനാ ഉപ്പാന്റെ ഓർഡർ,,, "

  "അത് ഏതായാലും നന്നായി,, ഉപ്പ വന്നിട്ട് അവിടെ വിറ്റ് ഇവിടെ വീടെടുക്കാം,,, "

      ഉപ്പയുടേം ഉമ്മാന്റേം love മാരിയേജ് ആയിരുന്നു, ഉപ്പാക്ക് സ്വന്തം എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല,, ഉമ്മാക്ക് ഒരു ഇത്ത ഉണ്ട് പക്ഷേ അവർ എവിടെ ആണെന്നോ ഒന്നും ഞങ്ങൾക്ക് അറിയില്ല, ഉമ്മി അവിടുന്ന് പോന്നതിൽ പിന്നെ ഒരു വിവരോം ഇല്ല, കോഴിക്കോട് ആണെന്ന് മാത്രം അറിയാം,,, 

   "അള്ളോഹ് ഇന്റെ ഉമ്മ,, എന്റെ വയർ,, എടി നിക്കെടി,,, "

"വന്നു കയറിയില്ല അപ്പോയെക്കും തുടങ്ങിയോ 2 ഉം,, റിനു നീ എന്റെ കയ്യിന്ന് വാങ്ങും ട്ടോ ഇങ്ങോട്ട് വന്നേ ഇത് ഒക്കെ ഒന്ന് എടുത്ത് വെക്കാൻ കൂടിയേ,,,, "


        വന്നു കയറിയില്ല അപ്പോയെക്കും പെണ്ണ് എനിക്ക് ഇട്ട് നല്ലോണം തന്നു സത്യം പറഞ്ഞാൽ ഞാനും ഇത് ഒക്കെ മിസ് ചെയ്തിരുന്നു,,, 

               ഉമ്മി സാധനം എല്ലാം എടുത്ത് അവളേം അകത്തേക്ക് പോയി ഏതായാലും അവർ വന്നത് കൊണ്ട് ഒരു സമാദാനം ഉണ്ട്,പിന്നെ ഞാൻ ഷാനു ന്റെ അടുത്തേക്ക് വിട്ടു,,, 

"ടാ, നിന്റെ ഇന്റർവ്യൂ എപ്പോഴാ,, കിട്ടിയാൽ എനിക്ക് ഒരാൾ ആയേനെ പിന്നെ അവന്മാരോടും ഇങ്ങോട്ട് വരാൻ പറയായിരുന്നു,,, "

"അത് തിങ്കളാഴച ആണെടാ,,, അത് അവിടെ നിക്കട്ടെ എങ്ങനെ ഉണ്ട് നിന്റ കുട്ടികൾ ഒക്കെ നല്ല മൊഞ്ചത്തിസ് ഒക്കെ ഉണ്ടോ,,, "

"ടാ,,,,,, "

"കലിപ്പ് ആവല്ലേ അളിയാ ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ, എനിക്ക് അറിയൂലെ ഇന്റെ മുത്ത് ആരേം നോക്കൂല എന്ന്, അത് അവിടെ നിക്കട്ടെ,, എന്തായി നിന്റെ അന്നത്തെ ശത്രു വിനെ ഇയ്യ്  പിന്നെ  കണ്ടിരുന്നോ,,, "

    അവൻ അത് ചോദിച്ചപ്പോ ഞാൻ പിറകിലേക്ക് നോക്കി ഉമ്മിയും റിനുവും
വരുന്നുണ്ടോ എന്ന് നോക്കിയതിനു ശേഷം അവനേം കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി ,, 

"എന്താടാ, ഇയ്യ് ഓളെ എന്തേലും ചെയ്തോ,,,, "

"ങേ ഇയ്യ് എന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ,,, "

"അല്ല ഇയ്യ് ആരും കേൾക്കാതിരിക്കാൻ എന്നേം കൊണ്ട് പോവുന്നത് കൊണ്ട് ചോദിച്ചതാ,,,, "

"പോടാ അത് ഒന്നും അല്ല, നിനക്ക് കേൾക്കണോ, ഓളും ഓളെ ഫ്രണ്ട്സും ഒക്കെ ഇപ്പൊ എന്റെ സ്റ്റുഡന്റ്സ് ആണ്,,, "..

     അങ്ങനെ അന്ന് തുടങ്ങി പിന്നീട് നടന്ന കാര്യങ്ങൾ ഒക്കെ ഓനോട്‌ പറഞ്ഞപോയ ഇനിക്ക് ഒരു സമാദാനം ആയത്,,, 

."ഹ ഹ ഹാ,,,ഇനിക്ക് വയ്യേ,,,, "

"എന്താടാ കോപ്പേ,, ഇത്ര ചിരിക്കാൻ,,,, "


"എന്നാലും ഇന്റെ zayu പഠിക്കുന്ന കാലത്ത് അന്നേ ആ nuha ഒന്ന് തട്ടിപോയതിന് ഇയ്യ് ഇണ്ടാക്കിയ പൊല്ലാപ്പ് ആലോചിച് പോയതാ, എന്നിട്ട് ഇപ്പൊ ഓൻ ഒരുത്തിനെ ഉമ്മ വെച്ച് വന്നുക്കണ്,,,, "


"ടാ, മെല്ലെ പറയെടാ, മനഃപൂർവം അല്ലെന്ന് പറഞ്ഞില്ലേ, ഒക്കെ ആ കുരിപ്പിൻറെ പണിയ,,,, "

"ഏതായാലും മോനെ zayu ഇയ്യ് ഓളെ തന്നെ അങ്ങ് കെട്ടിക്കോ, കേട്ടിടത്തോളം അന്റെ അടുത്ത് കട്ടക്ക് പിടിച്ചു നിക്കാൻ ഓൾക്കേ പറ്റൂ,,, "


"ഒന്ന് പോടാ, ഓൾ ഇന്റെ സ്റ്റുഡന്റ് ആണെന്ന് മറക്കണ്ട നീ,,, "

"അപ്പൊ അങ്ങനെ അല്ലേൽ ഒന്ന് നോക്കായിരുന്നു ലെ,,,, "

"ആഹ്, ങേ,,,,,,, "

 "ടാ കാലാ,, അന്നേ ഞാൻ,,,,,,,, "

   "അള്ളോഹ് ഉമ്മ ഓടി വരി ഈ ചെങ്ങായി താ ഇന്നേ കൊല്ലാൻ വരുന്നേ,,,,, "


    എന്നും പറഞ്ഞു ഓൻ ഓടി പോയി,, ഇനിക്ക് കെട്ടാൻ പറ്റിയ ഒരു മുതലും ഹും കോപ്പ്,,,, 


✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

 "  ടി ishu എണീക്കേടി നേരം എത്ര ആയെന്ന,,,,, "

   "ടോ കലിപ്പ,, നിങ്ങൾ വന്നു വന്നു ഇന്റെ വീട്ടിലും സ്വയ്ര്യം തരൂലേ ഇനി ഇനിക്ക് ഇമ്പോസിഷൻ എഴുതാൻ സൗകര്യം ഇല്ല താൻ പോയി കേസ് കൊടുക്കേടോ,,,,, "

     അത് പറഞ്ഞതെ ഓർമ ഉള്ളൂ പിന്നെ ഞാൻ നോക്കുമ്പോ കട്ടിലിന്റെ തായേ ആണ് അള്ളോഹ് ഇന്റെ ഉമ്മ,, എന്താ ഇപ്പൊ പറ്റിയെ,,ഇന്റെ ഊര,,, 

 "ടി എണീറ്റു പോടീ ഏതാടി ആ കലിപ്പൻ അപ്പൊ അനക്ക് ഇമ്പോസിഷൻ ഒക്കെ കിട്ടാലുണ്ടല്ലേ,,,, "

               റബ്ബേ കാക്കു അപ്പൊ ഞാൻ ഉറക്കത്തിൽ കണ്ടതായിരുന്നോ ഉറക്കിലും സ്വയ്ര്യം തരൂല ആ ചൂടൻ,, 

       ഏതായാലും വേറെ ഒന്നും എന്റെ വായെന്ന് വരാഞ്ഞത് നന്നായി അല്ലേൽ ഇപ്പൊ എന്തായേനെ,, 

"എന്നാലും ഇന്റെ കാക്കു ഇയ്യ് ഇമ്മാതിരി ചവിട്ട്  ഒക്കെ തരാമോ,,, "

"ടി എണീറ്റു പോടീ സമയം എത്ര ആയിന്ന അന്റെ വിചാരം 9മണി ആയി,,, "

   ചെ അത് ആയിട്ടേ ഉള്ളൂ,,ഇനി ഇവിടെ കിടക്കാൻ ഇവൻ സമ്മതിക്കൂല എന്ന പിന്നെ എണീറ്റു കളയാം,,, 

       അങ്ങനെ രാവിലത്തെ പല്ലുതേപ്പ് ഒക്കെ കഴിഞ്ഞു  ചായ കുടിക്കാൻ ചെന്നപ്പോ ടേബിളിൽ എല്ലരും ഹാജർ,, 

   "ഇപ്പൊ എന്നോട് ആർക്കും ഒരു സ്നേഹോം ഇല്ലാ,ഉമ്മി,,,, "

             അത് കേട്ടതും എല്ലാരും എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ട് ഞാൻ കുറച്ചു സങ്കടം ഒക്കെ വരുത്തി, ഇത് എന്താ കാരണം എന്ന് ഒറ്റൊന്നും ചോതിക്കാത്തത്,,, 

"എന്താ കാരണം എന്ന് എന്ത ഇങ്ങള് ആരും ചോതിക്കാത്തത്,,, "

"ഏതായാലും ഇത്രയും ഇയ്യ് പറഞ്ഞില്ലേ ബാക്കി കൂടെ മോൾ പറ,, "

   അനു കാക്കു ന്റെ ഡയലോഗ് ദുഷ്ടൻ,, 

"അതേയ് ഉപ്പി നമ്മക്ക് ഇന്ന് ബീച്ചിൽ പോയാലോ, ഇൻക്ക് പോവാൻ പൂതി ആയിട്ട് വയ്യ,,,, "

"ആഹാ അതിന് ആണ് മോൾ ഇങ്ങനെ വളഞ്ഞു മൂക്ക് പിടിച്ചേ ലെ,,, ""ഉമ്മി 

  "അതിന് ഇന്ന് ഞങ്ങൾക്ക് 2 ആൾക്കും ജോലിക്ക് പോവണ്ടേ, ഇൻശാഅല്ലാഹ് നാളെ sunday അല്ലേ നാളെ നമ്മക്ക് പോവാം,, എന്ത് പോരെ,,, "

   "ഒഹ്ഹ്ഹ് മതി ഉപ്പി ഉമ്മ,,,,,,, "

    "ഓഹ് അപ്പൊ ഉപ്പിക്ക് മാത്രേ ഉള്ളൂ എന്ന ഞങ്ങൾ ആരും നാളെ  വരൂല അല്ലേ ഉമ്മി,,,, "ആഷി 

"ആഹ് അത് തന്നെ,,,, "

       അത് കേട്ടതും പിന്നെ എല്ലാർക്കും ഓരോന്ന് അങ്ങ് കൊടുത്തു, പൈസ മുടക്ക് ഒന്നും ഇല്ലാലോ, ആഷി കാകു ന് ഒരു കടിയും കൊടുത്തു,,, 

           ഞാൻ ഒരൊറ്റ ഓട്ടം ആയിരുന്നു ഉപ്പിൽ ഉള്ളത് കൊണ്ട് കാക്കു പിറകെ വന്നില്ല,,, 

          പിന്നെ ഉപ്പിഷോപ്പിലേക്കും അനു കാക്കു ജോലി സ്ഥലത്തേക്കും ആഷി കാക്കും psc ക്ലാസ്സിനും പോയപ്പോൾ ഞാൻ പോസ്റ്റായി, ഉമ്മിക് അടിച്ചു വാരി തുടച്ചു ഒക്കെ കൊടുത്തു,ഫോൺ ന്റെ അടുത്തേക്ക് പോവാൻ നിന്നപ്പോ ആണ് ഇന്നലത്തെ ഓർമ വന്നേ അത് കൊണ്ട് ആ വായിക്കേ ഞാൻ പോയില്ല,,, 

"ഉമ്മി ഞാൻ ഒന്ന് ഫിദ ന്റെ അടുത്ത് പോയി വരാട്ടോ,,, "

"ആഹ് വേഗം ഇങ്ങു വരണേ,, പിന്നെ നാളെ ഓളോടും വരുന്നുണ്ടോ എന്ന് ചോദിച്ചേക്ക്,,, "

       ആഹ് അത് ശരിയാണല്ലോ,ഓളും കൂടി ഉണ്ടേൽ നല്ല രസം ഉണ്ടാവും, പിന്നെ നമ്മുടെ  ഫാമിലിനെ കുറിച് ഒന്നും ഇങ്ങൾക്ക് അറിയൂല്ലലോ,,, 

   ഉമ്മി ഒറ്റ മോൾ ആയിരുന്നു, ഉമ്മമ്മേം ഉപ്പപ്പേയും ഒക്കെ ഞാൻ ഉണ്ടാകുന്നതിനു മുന്നേ മരിച്ചു പോയി,, 

   ഉപ്പാക്ക് പിന്നെ ഉള്ളത് ഒരു പെങ്ങൾ ആണ് അവരുടെ മോളെ ആണ് അന്ന് ഞാൻ പറഞ്ഞെ,, അവൾക്ക് ഒരു ബ്രദർ ഉണ്ട് shezan,, ഉപ്പയുടേം പേരെന്റ്സ് ഓക്കേ മരിച്ചതിന് ശേഷം വലിയ ഒരു കോൺടാക്ട് ഇല്ലാ,,, 

   നാളത്തെ കാര്യം ഫിദനോട്‌ പറയാൻ ഉള്ള ത്രില്ലിൽ ഞാൻ വേഗം ഫിദ ന്റെ അടുത്തേക്ക് വിട്ടു,,, 

    "Ting tong,,,,,,,,,, "

     ഫിദ ന്റെ വീട്ടിലെ ബെൽ ഞാൻ നീട്ടി അടിച്ചു,,, 

       ആരാ ഈ അടിച്ചു വെറുപ്പിക്കുന്നെ  എന്നും ചോദിച്ചു വാതിൽ തുറന്ന നമ്മളെ കണ്ടു ഫിദ ഓളെ ഉണ്ടക്കണ്ണും നോക്കി പേടിപ്പിക്ക,, 

"എന്താടി നോക്കി പേടിപ്പിക്കുന്നെ, ഒരു vip guest വന്നത് കണ്ടില്ലേ,,,, "

"ഓഹ് പിന്നെ vip മിക്കവാറും തിങ്കളാഴ്ച Rip ആവും ഹിഹി,,, "

"അത് എന്താടി,,, "

"ഇന്നലെ നീ എന്തിനാ സാർ ഉണ്ടാക്കിയ ഗ്രൂപ്പിൽ പോയി വോയിസ്‌ ഇട്ടേ,,, ഞാൻ കേട്ടിരുന്നു അത്,,, ". 

"ഹിഹി അതിന് തിങ്കളാഴച വരെ വെയിറ്റ് ചെയ്യാൻ സാർ ന് താല്പര്യം ഇല്ലാത്തോണ്ട് അപ്പൊ തന്നെ റിസൾട്ട്‌ കിട്ടി,, ☺️,, "

"ആഹാ അപ്പൊ അയാൾ നിന്നെ വിളിച്ചോ,, പിന്നെ,,, നല്ല പൂരപ്പാട്ട് ആയിരുന്നു,, അയാൾ ഏതായാലും ആ വിഷയത്തിൽ ഒരു ഡിഗ്രി നേടിയിട്ടുണ്ട് അത് ഉറപ്പാ,, അല്ല എവിടെ നമ്മളെ സാബി കുട്ടി,, "

"ആഹ് അത് പറഞ്ഞപ്പോയ, ഞങ്ങൾ ഇന്ന് ഉമ്മ ന്റെ വീട്ടിൽ  പോവാ, അവിടെ എല്ലാരും ഇന്ന് വരുന്നുണ്ട് 2 ദിവസം ലീവ് അല്ലേ,,,, "


"അയ്യോ അപ്പൊ നീ നാളെ ഉണ്ടാവൂലെ,,, "

"എങ്ങോട്ട് 😲"

    അപ്പൊ ഞാൻ ഉമ്മി പറഞ്ഞത് ഒക്കെ അവളോട് പറഞ്ഞു,, 

"ശോ, ഇനി എന്താചെയ്യ, ഉമ്മി നല്ല ഹാപ്പിയില,, നമുക്ക് ഒരുമിച്ച് പിന്നെ ഒരു ദിവസം പോവാം പോരെ,,, "

"മ്മ്,, സാരല്ല്യ നി പോയി വാ, ഉമ്മി നെ സങ്കട പെടുത്തണ്ട,,,, "

           അങ്ങനെ പിന്നെ ഓരു പോകുന്ന വരെ ഞാൻ അവിടെ തന്നെ നിന്നു,പിന്നെ വീട്ടിലേക്ക് വിട്ടു, സ്ഥിരം അടിപിടിയും food അടിയും ഒക്കെ കയിഞ്ഞ്,, വേഗം കിടന്നു നാളെ നേരത്തെ വിടണം,ഫുൾ ഒന്ന് കറങ്ങണം,,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

  ഞായറായ്ച രാവിലെ,,, 

    "Pls,,, ഷാനുക്ക,, ഒന്ന് പറ,, ഷാനുക്ക പറഞ്ഞ കാക്കു കേൾക്കും നല്ല കുട്ടി അല്ലേ,, "

"ഇന്റെ പൊന്നു റിനു,, ഓന്റെ സ്വഭാവം അനക്ക് അറിയാലോ ചിലപ്പോ എന്നേ തിന്നാൻ വരും,,, "

"ഓഹ് ആയ്കോട്ടെ എന്ന വേണ്ട ഞാൻ പെങ്ങൾ ആണെന്ന് ഒക്കെ ചുമ്മാ പറയുന്നത് അല്ലേ നിങ്ങൾക്ക് ഒന്നും എന്നോട് ഒരു സ്നേഹോം ഇല്ല,,, "

                         പറയേണ്ടത് പറഞ്ഞാൽ കൊള്ളേണ്ടിടത് കൊള്ളും എന്ന് റിനുന് അറിയാമായിരുന്നു,, പാവം ആണ് ഷാനുക്കക്ക് ഒരു അനിയനും ഉമ്മിയും മാത്രേ ഉള്ളൂ,, എന്നേ വലിയ കാര്യമാ,, 

   "ടാ, zayu എന്താ  പരിവാടി,, നമുക്ക് ഒന്ന് കറങ്ങിയാലോ,,,, "

 "പ്രത്യേകിച്ചു ഒന്നും ഇല്ലാ, ഞാനും ഇവിടെ വന്നിട്ട് ഇത് വരെ പുറത്തേക്ക് ഒന്നും പോയില്ല,, എന്ന നമുക്ക് വൈകുന്നേരം പോവാം,,, "


'റിനുനേം കൂടി കൂട്ടം, അവൾക്കും കാണാലോ,,, "

          "ഓഹ് ഹോ അപ്പൊ ഓൾ ആണ് ഇതിന് പിന്നിൽ അല്ലേ, വാതിലിന്റെ സൈഡിൽ ഒളിച്ചിരിക്കണ്ട ഇങ്ങു പോര്,, "

                അത് കേട്ടതും ഒരു വളിഞ്ഞ ചിരിയുമായി റിനു കയറി വന്നു,,, 

"അത് കാക്കു വൈകുന്നേരം പോരാ നമുക്ക് കുറച്ചു കഴിഞ്ഞു പോവാം, food ഒക്കെ പുറത്ത് നിന്ന് ആക്കാം,,, "

"തല്ക്കാലം അത് വേണ്ട, അത് നമുക്ക് പിന്നീട് ആക്കാം ട്ടോ, ഏതായലും നി ഇവിടെ തന്നെ ഉണ്ടാകില്ലേ,, നമുക്ക് പിന്നീട് ആകാം,ഉമ്മിനോടു പറ  ചെല്ല്,, "

   വൈകുന്നേരം പോകാൻ സമ്മതിച്ചത് തന്നെ ലോട്ടറി അടിച്ച പോലെ ആയിരുന്നു റിനു ന്, zayu ന് ഈ പെൺ കുട്ടികൾ തുള്ളി ചാടി നടക്കുന്നതും, പുറത്ത് അധികം പോകുന്നത് ഒന്നും ഇഷ്ട്ടം അല്ല,, 

   ഉമ്മിനോട് പറയാൻ പോകുന്ന വഴിക്ക് ഷാനുന് കെട്ടിപിടിച് ഒരു ഉമ്മ കൊടുക്കാനും ഓൾ മറന്നില്ല,അപ്പോയെക്കും ഷാനു ന്റെ കണ്ണ് നിറഞ്ഞിരുന്നു,, നിറ കണ്ണാലെ അവൻ zayu നെ നോക്കി, അവന്ക്ക് ഇഷ്ട്ടപെടോ,എന്ന് ഒരു ഭയം അവന്ന് ഉണ്ടായിരുന്നു, അവന്റെ മനസ് വായിച്ചിട്ട് എന്ന പോലെ, അവനെ കൂട്ടി പിടിച്ചു,,, 

"ചെ എന്താടാ, ഓൾ നമ്മുടെ പെങ്ങൾ അല്ലേ,, എന്നേക്കാൾ അവൾക്ക് ഇഷ്ട്ടം നിന്നോടാ,, നിന്നെ അവളുടെ എല്ലാ കളിക്കും കിട്ടും എന്ന് ഓൾക്ക് അറിയാം,,, "

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

            "അല്ലാടി ഇയ്യ് എങ്ങോട്ടാ ഇത്ര നേരത്തെ കുളി ഒക്കേ കയിഞ്ഞ്, ടാ ആഷി കാക്ക മലർന്ന് പറക്കുന്നുണ്ടോ എന്ന് നോകിയെ,,, "

  "കാക്ക മലർന്നു പറന്നാലും ഇത് തീരെ ചാൻസ് ഇല്ലാത്തതാ കാക്കു,,, "

"എന്താടാ, ഇങ്ങള് 2 ആളും കൂടി ഇന്റെ കുട്ടി നെ പറയുന്നേ ഓൾക്ക് ഒന്ന് നേരത്തെ എണീറ്റ് കുളിക്കാനും പാടില്ലേ,, "

"അങ്ങനെ അങ്ങ് ചോദിക്ക് ഉപ്പി ഹും, ഉപ്പി നമ്മക്ക് പോവാ,,,, "

"ങേ ഇപോയോ,,,, ചായ ഒന്നും കുടിക്കണ്ടേ നിനക്ക്,,,, "

"ആാാഹ് അത് ഒക്കെ കുടിക്കാം  ഉച്ചക്ക് എനിക്ക് കുഴിമന്തി വേണം നെഹ്‌ദി കുഴി മന്തി തന്നെ വേണം,,,, "

"ഇവളെ കെട്ടിക്കാണേൽ, ഒരിടത്തും കൊണ്ട് പോവാത്ത പുറത്ത് നിന്ന് ഭക്ഷണം ഒന്നും കഴിക്കാത്ത ഒരുത്തനെ കണ്ടു പിടിക്കണം,,, ഹിഹി,,, "

"പോടാ, അങ്ങനത്തെ ഒരു കോപ്പൻറെ കൂടെ ഞാൻ പോവൂല,,, "

    അങ്ങനെ പിന്നെ ചായകുടി ഒക്കെ കയിഞ്ഞ് ഒരു 12 മണി ആവുമ്പോ ഞങ്ങൾ ഇറങ്ങി,, 

   "ആദ്യം നമ്മക്ക് hilite മാളിൽ പോവാം അനു കാക്കു,,, "

  "ഒക്കെ,,,,, "

       അങ്ങനെ ഞങ്ങൾ അവിടെ എത്തി, ഞങ്ങളെ ഗ്രൗണ്ട് ഫ്ലോറിൽ ഇറക്കി കാകു കാർ പാർക്ക്‌ ചെയ്യാൻ പോയി,, 

          ഞങ്ങളോട് നടക്കാൻ പറഞ്ഞത് കൊണ്ട് ഞാനും ആഷി കാക്കും മുമ്പിൽ നടന്നു, ഉപ്പിയും ഉമ്മിയും പിറകിലും,ആശികക്കു നെ ഉന്തിയ ഞാൻ കൊണ്ട് പോവുന്നെ,, 

"ടി എന്ത് വായക്കക്ക് ആനെടി ഇങ്ങോട്ട് പോന്നെ ഇവിടെ എന്ത് കുന്തം ആണ് കാണാൻ ഉള്ളേ,,, "

"അങ്ങനെ പറയല്ലേ കാക്കു, നോക്കിയേ എത്ര എത്ര മൊഞ്ചത്തിമാരും മൊഞ്ചൻ മാരുമാണ് ഇവിടെ ഉള്ളേ,, "

"ടി നി നി എന്റെ കയ്യിന്ന് വാങ്ങുമെ,,, "

    ഉപ്പിയും ഉമ്മിയും തായേ ഇരുന്നോളാം എന്ന് പറഞ്ഞു അവിടെ ഒരിടത് ഇരുന്നു ഞൻ  കാക്കുനേം കൊണ്ട് മുകളിലേക്ക് വിട്ടു,, അവനെ കൊണ്ട് ഐസ് ക്രീമും വാങ്ങി കയിച് അവിടെ ഇരുന്നു,,, 

            ഇതേ സമയം കാർ പാർക്കിങ് കയിഞ്ഞ് മാളിലേക്ക് കയറിയ അനുനെ ആരോ ഇടിച്ചിട്ട്,, ആരോ വീഴാൻ പോയതും അവന്റെ   കൈ ആ ആളുടെ കയ്യിൽ വീണിരുന്നു,,, 

           ഇടിച്ചിട്ട ആളോട് ദേഷ്യത്തോടെ നാലെണ്ണം പറയാം എന്ന് കരുതി നോക്കിയ അനു ഒരു നിമിഷം അവിടേക്കു തന്നെ നോക്കി നിന്നു പോയി,,,

   ഒരു മൊഞ്ചത്തി ആയിരുന്നു അത് സുറുമ എഴുതിയ ആ മിഴികൾ പേടി കാരണം അടഞ്ഞു നിന്നിരുന്നു,,,, എന്തോ ആ മുഖത്ത് നിന്നും കണ്ണ് എടുക്കാൻ അവന്ന് തോന്നിയില്ല,,, 

       അപ്പോഴാണ് ആ പെൺകുട്ടി കണ്ണ് തുറന്നത്, തന്നെ തന്നെ നോക്കി നിക്കുന്ന താടിക്കാരനെ കണ്ടപ്പോ അവൾ ശരിക്കും വല്ലാതെ ആയിരുന്നു,, 

    അവൾ വേഗം എണീറ്റു നിന്നതും അനു വേഗം കലിപ്പ് ആയി,, 

"എന്താടോ, താൻ എവിടെ നോക്കിയ ഓടുന്നെ ഒന്ന് സൂക്ഷിച്ചൂടെ,, "

"Sory,, ഞാൻ ഓടിയപ്പോ ഇയാളെ കാണാതെ,,,, "

"ടി, പർവി,, നി അവിടെ എന്താക്ക,,,, "

       എന്നും പറഞ്ഞു കൊണ്ട് ഒരു കുട്ടി അവളെ പിടിച്ചു വലിച്ചു കൊണ്ട് പോവുമ്പോ,ആ മിഴികൾ ഒന്ന് എന്നേ തിരിഞ്ഞു നോക്കിയെങ്കിൽ എന്ന് അനു മനസ്സിൽ ആഗ്രഹിച്ച പോലെ തന്നെ, ആ പൂച്ചകണ്ണുകൾ അവനെ നോക്കിയിരുന്നു,,, 

   അത് കണ്ടതും അവൻ yes എന്ന് പറഞ്ഞു അവൾ പോകുന്നത് വരെ നോക്കി നിന്ന് ishu ന്റെ അടുത്തേക്ക് വിട്ടു,,, ആ മൊഞ്ചത്തിയുടെ മുഖം അവൻ മനസ്സിൽ പതിപ്പിച് കഴിഞ്ഞിരുന്നു,,, 

                          അപ്പോഴാണ് ice ക്രീം തിന്നുകയായിരുന്ന ishu ആഷി ക്ക് അനു നെ കാണിച്ചു കൊടുത്തത് ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരിയുമായി ഈ ലോകത്ത് അല്ല എന്ന രീതിയിൽ നടന്നു വരുന്ന അനു നെ കണ്ടതും,, 

                      കാര്യമായിട്ട് എന്തോ ഒന്ന് സംഭവിച്ചെന്ന്,2 ആൾക്കും മനസ്സിലായി 

"എന്താ കാക്കു, ഒരു പുഞ്ചിരി ഒക്കെ വല്ല മൊഞ്ചത്തിയും ഈ ഖൽബിൽ ഇടം പിടിച്ചോ,,, "

 ഞങ്ങൾ അത് ശ്രദ്ധിച്ചെന്ന് കണ്ടതും കാക്കു വേഗം വിഷയം മാറ്റി,,, 

"ഞാൻ എന്ത് കാണാനാ നിങ്ങൾ വന്നേ ഉപ്പി അവിടെ,  പോവാം എന്ന് പറഞ്ഞു തിരക്ക് കൂട്ടുന്നു,,, "

   പിന്നീട് ഒക്കെ ചോദിക്കാം എന്ന് ഉറപ്പിച്ചു ഒരു ice cream കാക്കുനും കൊടുത്ത് ഉപ്പിക്കും ഉമ്മിക്കും ഓരോന്ന് വാങ്ങി ഞങ്ങൾ വിട്ടു,അപ്പോയെക്കും ടൈംസ് 2. 30 ആയിരുന്നു,,, 

   പിന്നെ നെഹ്‌ദിയിൽ പോയി മന്തിയും കയിച് ഞങ്ങൾ നേരെ പോയത് എന്റെ ഫേവറൈറ്റ് place ആയ  ബീച്ചിലേക്ക് ആണ്,എത്ര വന്നാലും മടുക്കാത്ത ഒരു സ്ഥലം ആണ് ഇത്,,, 

              അവിടെ എത്തിയതും ഉപ്പയും ഉമ്മിയും ഒരു മരച്ചുവട്ടിൽ ഇരുന്നു, അതിന് അപ്പുറത്ത് ആയി ഫോണും പിടിച്ചു അനുകാക്കുവും,, അത് കണ്ടതും എനിക്ക് ആകെ ദേഷ്യം വരാൻ തുടങ്ങി,,,. 

"ഇത് എന്ത എന്ന നിങ്ങക്ക്ഒക്കെ വീട്ടിൽ ഇരുന്നാൽ പോരായിരുന്നോ ഹും,,, "


"പിന്നെ നിനക്ക് എന്താ വേണ്ടത്,,, "അനു 

"വാ കാകു നമ്മക്ക് തൊട്ട് കളിക്ക വാ,,, "

"തെ ishu നി ഒന്ന് പോയെ, നി ആഷി നെ കൂട്ടിക്കോ,, "

"എന്നേ കൊണ്ട് ഒന്നും വയ്യ,, ഓളെ കൂടെ കളിക്കാൻ,,, നി പോയി ആ കുട്ടികളെ കൂടെ ബോൾ തട്ടി കളിച്ചോ ചെല്ല്,,,, "

    അത് പറഞ്ഞപോയ കുറച്ചു കുട്ടികൾ പന്ത് തട്ടി കളിക്കുന്നത് കണ്ടത്, അവൾ നേരെ അവരുടെ അടുത്തേക്ക്  വിട്ടു,, 

  "ങേ പണി പാളിയോ, ടി ഞാൻ ചുമ്മാ പറഞ്ഞതാ,, ഇങ്ങോട്ട് വാ,,, "

"നിങ്ങൾക്ക് ആർക്കും ഒഴിവില്ലാലോ ഞാൻ ഓരേ കൂടെ കളിച്ചിട്ട് വരാം ഇന്റെ ഫിദ ഇണ്ടായിരുന്നേൽ ഇങ്ങളെ ആരേം ഞാൻ വിളിക്കൂലായിരുന്നു,,, "

   അവളുടെ പിറകെ പോകാൻ വേണ്ടി  തിരിഞ്ഞപ്പോഴാണ് പരിചയമുള്ള ഒരു മുഖം കണ്ടത് അവൻ നേരെ അവരുടെ അടുത്തേക്ക് വിട്ടു,,, 


"ടാ, കലിപ്പാ നി അറിയോ നി എന്താ ഇവിടെ,,,, "

"അവനെ കണ്ടതും ആ ആൾ എണീറ്റു വന്നു അവനെ കെട്ടിപിടിച്ചു, ടാ ആഷി ഞാൻ ഇപ്പോ ഇവിടെയാടാ വർക്ക് ചെയ്യുന്നേ,,, "

"അപ്പൊ താമസം,,, "

"അത് ഇവിടെ അടുത്ത് തന്ന, അങ്ങനെ ആണേൽ നി വീട്ടിലേക്ക് വാ,, "

    എന്നും പറഞ്ഞു അവന്ന് അഡ്രസ്സും ഫോൻറെ നമ്പറും ഒക്കെ നൽകി അവനോട് സംസാരിച് നികുമ്പോയാ അവൻ ഒരു call വന്നേ അപ്പൊ പിന്നെ കാണാം എന്നും പറഞ്ഞു ആഷി തിരിച്ചു പൊന്നു,, ishu നെ നോക്കുമ്പോ ഓൾ പൊരിഞ്ഞ കളിയ പറ്റിയ കൂട്ട് എന്നും പറഞ്ഞു അവൻ അനു ന്റെ അടുത്തേക്ക് വിട്ടു,,, 

     ഇതേ നേരം ബോൾ ആ കുട്ടികൾക്ക് ഒന്നും തൊടാനും കൂടെ കൊടുക്കാതെ ഭയങ്കര കളിയിൽ ആയിരുന്നു നമ്മുടെ നായിക,,, 

"തെ ഇത്തുസ് ഞങ്ങടെ ബോൾ താ ഇപ്പൊ തരാം എന്ന് പറഞ്ഞിട്ട്,,, "

"അവിടെ നിക്കട എനിക്ക് കളിക്കാൻ ആരും ഇല്ലാത്തോണ്ട് അല്ലേ pls,,, "...

"എങ്ങനെയാ ആരേലും ഉണ്ടാവാ സ്വഭാവം ഇത് അല്ലേ,,, "

                     എന്ന് ആ കൂട്ടത്തിലെ ഒരു കുട്ടിത്തേവാങ് പറയുന്നത് കേട്ട് അവൾ മൂക്കിൽ വിരൽ വെച്ച് പോയി,, 

"ആഹാ അങ്ങനെ ആണേൽ താ നിങ്ങളെ ബോൾ പോയി എടുത്തിട്ട് വാ,,, "

    എന്നും പറഞ്ഞ് കറങ്ങി ishu ബോൾ ഒരൊറ്റ തട്ട് ആയിരുന്നു,,,, 

"മ്മ് വേഗം പോയി എടുത്തോ,,,,, "

        എന്നും പറഞ്ഞു സ്ലോ മോഷനിൽ പോരാൻ പോരാൻ നിന്ന ഓളുടെ കയ്യിൽ ആരോ പിടിച്ചു,, 

   കുട്ടികൾ ആണെന്ന് കരുതിയ അവൾ തിരിഞ്ഞ് നോക്കി കയ് പിടിച്ചു നിക്കുന്ന ആളേ കണ്ടു ഞെട്ടി എങ്കിലും, അയാളെ കോലം കണ്ടു അവൾ വയർ പൊത്തി ചിരിക്കാൻ തുടങ്ങി,,,,, 

 പോരെ പൂരം 😊😊😊😊


                 വൈകുന്നേരം പോവാം എന്ന് പറഞ്ഞെങ്കിലും പിന്നീട് എന്തോ ഒരു മടി
പക്ഷേ പോവാതിരിക്കാൻ ഈ പെണ്ണ് സമ്മതിക്കണ്ടേ,ഉമ്മി നെ വിളിച്ചപ്പോ ഉമ്മി ഇല്ലാ എന്ന് പറഞ്ഞു,,  

              പിന്നെ ഞങ്ങൾ പോവാം എന്ന് കരുതി  നേരെ പോയത് ബീച്ചിലേക്ക് ആണ്, റിനു കുറെ വെള്ളത്തിലേക്ക് ഇറങ്ങാൻ വിളിച്ചെങ്കിലും ഞാൻ പോയില്ല ഒപ്പം അവളെയും വിട്ടില്ല,, 

"Pls കാക്കു ഒന്ന് വിട് ഇങ്ങള് വന്നില്ലേലും വേണ്ടില്ല,,, ഞൻ ഷാനു കാക്കു നെ കൂട്ടിക്കോളാം,,,, "

"ടി, റിനു പെൺകുട്ടികൾ ആയാൽ അടങ്ങി ഒതുങ്ങി നിക്കണം ഇനി നി നോക്കിക്കോ,, ഇനി ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ട് വരൂല,,,, "
  
           അത് പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു എന്റെ അടുത്ത് വന്നിരുന്നു,, അപ്പൊ ഷാനു എന്നേ തൊണ്ടി പോയി വരട്ടെ എന്ന് ആക്ഷൻ കാണിച്ചു,,, 

"മ്മ്,, പോയിട്ട് വേഗം വന്നേക്കണം ഡ്രസ്സ്‌ ഒക്കെ  നനഞ്ഞു വന്നാൽ ഞൻ വണ്ടിയിൽ കേറ്റില്ല കേട്ടല്ലോ,,, "

  "Ok കാക്കു thanku എന്ന് പറഞ്ഞ് അവൾ ഷാനു നെ പിടിച്ചു വലിച്ചു കൊണ്ട് പോയി,,, "

      അപ്പോഴാണ് എന്റെ അടുത്തേക്ക് ഒരാൾ വന്നു കലിപ്പ എന്ന് വിളിച്ചു വന്നത് നോക്കുമ്പോ ഡിഗ്രിക്ക് എന്റെ
കൂടെ പഠിച്ച ashfak ആണ്,, അപ്പോഴാണ് ഞാൻ ഓർത്തെ ഇവൻ ന്റെ വീട് കോഴിക്കോട് ആയിരുന്നു എന്ന്,, പിന്നെ അവനോട് സംസാരിച് നിക്കുമ്പോഴാണ്, എനിക്ക് ഒരു അർജന്റ് കാൾ വന്നത്, അപ്പൊ അവൻ വീട്ടിലേക്ക് വരാൻ പറഞ്ഞ് നമ്പറും അഡ്രസ്സും തന്ന് പോയി,,, 

                                       കാൾ   ചെയ്ത് കയിഞ്ഞ് ഇരിക്കുമ്പോഴാണ്, ഷാനുവും റിനുവും ചുരണ്ടി ice ആയി വന്നത്, ഞങ്ങൾ അത് കഴിച്ചോണ്ടിരിക്കുമ്പോഴാ റിനു പറഞ്ഞെ,,, 


"തെ അങ്ങോട്ട് നോക്ക് കാക്കു ഒരു ഇത്തൂസ് ബോൾ കളിക്കുന്നെ, ആ കുട്ടികൾ കുറെ നേരമായി അവരുടെ പിറകെ നടക്കുന്നു,,ആ ഇത്തു നെ എന്ത് ഭംഗിയാ എന്ന് അറിയോ കാണാൻ,,, "

"അതിന്റെ ഒക്കേ വീട്ടുകാർക്ക് കൈക്ക് എല്ലില്ലാഞ്ഞിട്ട, അയിച്ചു വിട്ടിരിക്ക ഓരോന്നിനെ,,, "

      റിനു പറഞ്ഞപ്പോ ഞൻ അങ്ങോട്ട് നോക്കി കുറച്ചു ദൂരെആയി ഒരുത്തി ഉണ്ട് കൊച്ചു കുട്ടികളുടെ കൂടെ കളിക്കുന്നു,, അത് കണ്ടപ്പോൾ എനിക്ക് ആ ishiya യെ ആണ് ഓർമ വന്നത് അത് പോലത്തെ ഒരു പ്രോഡക്റ്റ് തന്നെ ആവും ഇതും,,, 

                            ഞൻ ചുരണ്ടി കുടിച് കൊണ്ടിരിക്കുമ്പോഴാ പെട്ടെന്ന് ഒന്ന് വന്നു അത് തട്ടിയത് നോക്കുമ്പോ ഒരു ബോൾ ആണ്,,, എന്റെ വൈറ്റ് ഷർട്ട്‌ ആണേൽ ഫുൾ മഴവിലിന്റെ കളർ ആയിട്ടുണ്ട്,,അത് കണ്ടപ്പോ എനിക്ക് എവിടുന്നൊക്കെയാ ദേഷ്യം വന്നേ എന്ന് അറിയൂല,, ഞാൻ ആ ബോൾ എടുത്ത് നേരെ അവരെ അടുത്തേക്ക്  ചെന്നു, റീനുവും  ഷാനുവും ഒക്കെ പേടിച്ചിട്ട് ആവും എന്നേ തടഞ്ഞില്ല            അവരുടെ അടുത്ത് എത്തിയപ്പോ ആ കുട്ടികൾ ആ പെൺകുട്ടിയെ ചൂണ്ടി കാണിച്ചു തന്നു, അവൾ എന്തൊക്കെയോ പറഞ്ഞു പോവുന്നത് കണ്ടത് ഞൻ വേഗം ചെന്ന് അവളുടെ കൈ പിടിച്ചു വെച്ചതും അവൾ തിരിഞ്ഞ് നോക്കി,,, 

    തിരിഞ്ഞു നോക്കിയ ആളേ കണ്ടതും എന്റെ കലിപ്പ് ഒന്ന് കൂടി കൂടി, എന്നേ കണ്ട് അവളും ഒന്ന് ഞെട്ടിയിട്ടുണ്ട് എന്നേ നോക്കി കൊണ്ട് നിന്ന പെണ്ണ് പെട്ടെന്ന് ഒരു പൊട്ടിച്ചിരി ആയിരുന്നു,,, 

   "അയ്യേ, താൻ എന്താടോ ചുരണ്ടിൽ കുളിച്ചു വരാ, ഏതായാലും രസണ്ട്,,, ഹിഹി,,,, "

"ചി നിർത്തേടി കോപ്പേ,,,എന്നേ ഈ പരുവത്തിൽ ആക്കിയതും പോര കളിയാക്കുന്നോ,,, "

   അവളുടെ കയ്യിൽ നല്ലോണം വേദനിക്കുന്ന രീതിയിൽ തന്നെ പിടിച്ചു 

" ആഹ് ഇന്റെ കൈ  വിട് ടോ, തെ ഇത് തന്റെ അക്കൗണ്ടൻസി ക്ലാസ്സ്‌ ഒന്നും അല്ല വെറുതെ എന്റെ മെക്കിട്ട് കേറാൻ ഹും,,, ഞാൻ എന്ത് ചെയ്‌തെന്ന,,,, "

   അപ്പോ ഞാൻ അവൾക്ക് ആ ബോൾ കാണിച്ചു കൊടുത്തു, അത് കണ്ടപ്പോ ഓൾ ഒന്ന് ഞെട്ടിയിട്ടുണ്ട്,,, 

"ഇത് ആരാടി അടിച്ചേ നീയല്ലേ,, അല്ലേടി,,, "

  "അ അത് ഞാൻ തന്ന,, അതിന് എന്താ,,,, "

"അതിന് എന്താണെന്നോ, എന്റെ നെഞ്ചത്തേക്ക് ആണോ കോപ്പേ നിന്റെ ബോൾ അടിക്കേണ്ടത്, ഞാൻ എവിടെ പോയാലും അവിടെ ഒക്കെ ഉണ്ടല്ലോ നാശം,,,, "

    ഞാൻ അത് പറഞ്ഞപ്പോ അവൾ തല തായ്തി നിന്നു,, 

"എന്താടി നിന്റെ നാവ് ഇറങ്ങി പോയോ അല്ലേൽ നിനക്ക് വലിയ നാക്ക് ആണല്ലോ, നിന്നെ പറഞ്ഞിട്ട് എന്ത നിന്നെ കയറൂരി വിട്ട നിന്റെ വീട്ടുകാരെയ എനിക്ക് കാണേണ്ടത്,,, "

          ഞങ്ങൾ നിക്കുന്നിടത്ത് അധികം ആളുകൾ ഒന്നും ഇല്ലായിരുന്നു, ആ കുട്ടികൾ ആണേൽ എപ്പോയോ സ്ഥലം കാലിയാക്കിട്ടുണ്ട്,, അത് കൊണ്ട് തന്നെ എന്റെ ദേഷ്യം മുഴുവൻ ഞാൻ അവളുടെ കയ്യിൽ തീർത്തു,, 

   "എവിടെ ടി നിന്റെ വീട്ടുകാർ,,,, "

   അതിന് മറുപടി എന്ന് ഓണം അവളുടെ കണ്ണീർ എന്റെ കയ്യിൽ ഉറ്റിയപ്പോഴാണ് അവൾ കരയാണെന്ന് മനസ്സിലായെ,, 

    അപ്പോഴാണ് അവളുടെ കയ് ഞാൻ പിടിച്ചു വെച്ചത് ഓർമ വന്നത്, ഞാൻ വേഗം അവളുടെ കൈ വിട്ടു,,, 

                അവൾ കലിപ്പോടെ എന്റെ മുഖത്തേക്ക് നോക്കി കണ്ണ് ഒക്കെ ചുവന്നിട്ടുണ്ട്,,, 

"എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ,,,, "

            അപ്പോഴാണ് ഷാനുവും റീനുവും അങ്ങോട്ട് ഓടി വന്നേ, അവളെ കണ്ടതും ഷാനു ഒന്ന് ഞെട്ടിയിട്ടുണ്ട്,,, 

"ടാ, മതിയെടാ, അവൾ അറിയാതെ അടിച്ചത് അല്ലേ,, തെ ആളുകൾ ഒക്കെ നോക്കുന്നുണ്ട് ട്ടോ,,, "

"ഇവൾ മനപ്പൂർവം അടിച്ചത് ആണോ എന്ന എന്റെ സംശയം, എവിടെ പോയാലും ഇവളെ കൊണ്ട് എനിക്ക് പണി കിട്ടലാ,,, "

"അതെടോ ഞാൻ മനപ്പൂർവം തന്നെ ചെയ്തതാ, തെറ്റ് എന്റെ ഭാഗത്ത് ആണെന്ന് കരുതിയ ഇത് വരെ മിണ്ടാതിരുന്നേ, ഇനി എനിക്ക് സൗകര്യം ഇല്ലാ,, തന്റെ സ്വഭാവത്തിന് തനിക്ക് ഇത് ഒന്നും തന്നാൽ പോരാ,പിന്നെ ബീച് തന്റെ തറവാട് സ്വത്ത് ഒന്നും അല്ലാലോ,,, ഹും,,, "

    കേട്ടില്ലേ പെണ്ണിന്റ അഹങ്കാരം,, 

"എടി,,,,,,,,, "

   എന്ന് പറഞ്ഞു എന്റെ കൈ അവളുടെ നേരെ പൊങ്ങിയതും ഷാനു വന്നു തടഞ്ഞു,,, 

"ടാ എന്താടാ,, നിനക്ക് തീരെ വിവരം ഇല്ലേ, റിനു നിക്കുന്നത് നി കണ്ടില്ലേ,, പെങ്ങൾ തല്ക്കാലം പൊയ്ക്കോ,,, "

   അങ്ങനെ അവളെ വെറുതെ വിടാൻ ഞാൻ തീരുമാനിച്ചിട്ടില്ല,,,

   പോവൻ ഒരുങ്ങിയ അവളെ ഞാൻ തിരിച്ചു വിളിച്ചു,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
  
    പടച്ചോനെ ഞാൻ എവിടെ പരിവാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ അവസ്ഥ,,, 

   കലിപ്പന്റെ ഷർട്ടിന്റെ കോലം കണ്ടു ഞാൻ എങ്ങനാ ചിരിക്കാതിരിക്ക നിങ്ങൾ പറ,, വൈറ്റ് ഷർട്ട്‌ ഒക്കെ കൂടി പല കളർ ആയിട്ടുണ്ട്,,, അത് കണ്ടപ്പോ സത്യം പറഞ്ഞാൽ തുള്ളി കളിക്കാൻ ഒക്കെ തോന്നിയത, പിന്നെ ഈ കടുവ പിടിച്ചു വിഴുങ്ങിയാലോ എന്ന് കരുതിയ,,, 

            അയാൾ ആണേൽ ആ ദേഷ്യം മുഴുവൻ എന്റെ കയ്യിൽ തീർത്ത കൊണ്ടിരിക്കാ, വേദനിച്ചിട്ട് ആണേൽ കണ്ണിന്നു വെള്ളം ഒക്കെ വന്നു,, ഈ കൈ വിട്ടിട്ട് ഇയാൾക്ക് പ്രസംഗിച്ചൂടെ തെറ്റ് എന്റെ ഭാഗത്ത് ആയത് കൊണ്ട് ആണ് ഞാൻ മിണ്ടാതിരുന്നേ അപ്പൊ അയാൾ എന്റെ വീട്ടുകാരെ കുറിച് പറഞ്ഞപ്പോ എനിക്ക് പൊള്ളി,,, 

           പിന്നെ സാർ ആണെന്ന് ഒന്നും നോക്കിയില്ല ഞാനും പറഞ്ഞു, അപ്പോയെക്കും അന്ന് കണ്ട കാക്കുവും   ഒരു പെൺകുട്ടിയും ഓടി വന്നു, മുഖം കണ്ടിട്ട് ഇയാളെ പെങ്ങൾ ആണെന്ന തോന്നുന്നേ,, 

           ഇത് ഒക്കേ കണ്ട് അവൾ ആകെ ഞെട്ടിയിട്ടുണ്ട്,, പിന്നീട് അയാൾ എന്റെ നേരെ കയ്യോങ്ങിയപ്പോ ആ കാക്കു വന്നു തടഞ്ഞു എന്നോട് പോവാൻ പറഞ്ഞു അല്ലേൽ ഇപ്പൊ എന്നേ വടിച്ചു എടുക്കേണ്ടി വന്നേനെ,, 

                     ഭാഗ്യത്തിന് കാക്കുമാരും പേരെന്റ്സും ഒക്കെ കുറച്ചു ദൂരെ ആയത് നന്നായി,,, ഞാൻ പോവൻ വേണ്ടി നിന്നതും കലിപ്പൻ എന്നേ വിളിച്ചു അവിടെ നിക്കാൻ പറഞ്ഞു ഇനിയും തല്ലാൻ ആണേൽ ishu ഒന്നും നോക്കേണ്ട കണ്ടം വഴി ഓടിക്കോ എന്ന്,, 

              അവൻ എന്റെ നേരെ വരാൻ നിന്നപ്പോ കാക്കുവും ആ പെൺകുട്ടിയും അവനെ പിടിച്ചു വെക്കുന്നുണ്ട്,, പക്ഷേ അവൻ വന്നോളാം എന്ന് പറഞ്ഞു അവരെ തിരിച്ചു അയച്ചു,,,, 

                  പോകുമ്പോ അവൾ എന്നേ ദയനീയമായി നോക്കുന്നുണ്ട്,,അതിലും ദയനീയമായി ഞാൻ അവളെ നോക്കി,, 

       അവർ പോയതും അയാൾ എന്റെ നേരെ വരാൻ തുടങ്ങി ഞാൻ നേരെ പിറകിലേക്കും,, അവിടെ ഉള്ള ഒരു പാറയിൽ ഞൻ തട്ടി നിന്നു,, 

   അയാൾ ആണേൽ ഷർട്ടിന്റെ ബട്ടൺ ഓരോന്ന് അയിച്ചു കൊണ്ട് ആണ് വരുന്നേ,പടച്ചോനെ ഇനി ഇയാൾ ഇന്നേ പീഡിപ്പിക്കാൻ എങ്ങാനും ആവോ, ഹേയ് അയാൾക്ക് അതിന് ഉള്ള ധൈര്യം ഒന്നും ഇല്ലാ,,, 

   അയാൾ ഷർട്ടിന്റെ അവസാനത്തെ ബട്ടണും അയിച്ചതും,, 

  "അയ്യേ,,,, "

   എന്ന് പറഞ്ഞു ഞാൻ കണ്ണ് അടച്ചു നിന്നു, എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് ഞാൻ അറിഞ്ഞു,,, 
 
    കുറച്ച്  നേരം നിന്നിട്ടും സൗണ്ട് ഒന്നും കേൾക്കാഞ്ഞ് ഞാൻ മെല്ലെ കണ്ണ് തുറന്ന് നോക്കുമ്പോ,,, 

          നമ്മളെ കാലിപ്പൻ സാർ ഉണ്ട് രാം രാജ് മുണ്ടിന്റെ പരസ്യം പോലെ കയ്യും കെട്ടി നോക്കുന്നു,,, 

             അയ്യേ ഇയാൾ എന്താ ഇങ്ങനെ നിക്കുന്നെ ചെ മോശം, ഉമ്മിന്റെ ഫോൺ കയ്യിൽ ഇല്ലാതെ പോയി അല്ലേൽ മൂപ്പരെ ഒരു pic എടുക്കായിരുന്നു,,, 

"എന്താടി ഇയ്യ് നോക്കി പേടിപ്പിക്കുന്നെ ഉണ്ടക്കണ്ണി, ഇന്ന ഇത് പിടിക്ക്,, ഇത് നല്ല പോലെ അലക്കി തേച് നാളെ സ്കൂളിലേക്ക് കൊണ്ട് വരണം കേട്ടല്ലോ അല്ലേൽ ബാക്കി ഞാൻ നാളെ പറയാം,,,,, "

    അതും പറഞ്ഞു ആ കുരുത്തം കെട്ട ഷർട്ട്‌ എന്റെ നേരെ ഭീഷണിയും മുഴക്കി പോകുന്ന അയാളുടെ നേരെ ഒരു കല്ല് എടുത്ത് എറിയാൻ നോക്കിയപ്പോ ആണ് ഓൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയേ അത് കണ്ടതും ഞാൻ കടലിലേക്ക് എറിയുന്ന പോലെ കാണിച്ചു, പിന്നെ അയാൾ പോയതും ഞാൻ കുറെ കൊഞ്ഞനം കുത്തി, അല്ലതെ പിന്നെ എന്തോ ചെയ്യാനാ,, 

             ഹും അയാളുടെ ഒരു ഷർട്ട്‌ ഇത് എടുത്ത് എറിഞ്ഞാലോ, ചെ ഇനി സ്കൂളിലേക്ക് പോണ്ട എങ്കിൽ അങ്ങനെ ചെയ്‌യായിരുന്നു, നാശം നാളെ ഇത് കൊണ്ട് പോയില്ലേൽ ഇയാൾ എന്നേ ബോർഡിൽ പതിപ്പിക്കും,, കൈ ചുവന്നത് ആരും kana 

          ഇതും പറഞ്ഞു പിറു പിറുതോണ്ട് വരുന്ന ishu നെ കണ്ടതും ആഷി ഒന്ന് അടിമുടി നോക്കി,,, 

           "എന്താടി ഇയ്യ് പിറു പിറുത്തോണ്ട് വരുന്നേ, ഇത് എന്താ അന്റെ കയ്യിൽ ഷർട്ടോ,, അള്ളോഹ് ഉമ്മി ഉപ്പി കാക്കു വേഗം വിട്ടോ,, ഇവൾ ആരുടെയോ ഷർട്ട്‌ അടിച്ചു മാറ്റി വരുന്നുണ്ട്, 
അടി പാർസൽ ആയി വരാൻ ഉള്ള എല്ലാ ചാൻസും ഇണ്ട്,,,, "

  "ദേ കാക്കു വെറുതെ എന്നേ കൊണ്ട് പറയിപ്പിക്കണ്ട ട്ടോ, ഞാൻ അല്ലേ തന്നെ കണ്ട്രോൾ പോയി നിക്ക,,,, "

   "എന്താ മോളെ  എന്ത് പറ്റി നീ അവിടെ അവരുടെ കൂടെ കളിക്കല്ലേന്നോ,,,, "

               ഉപ്പി ചോദിച്ചപ്പോ പിന്നെ ഞാൻ നടന്നത് ഒക്കെ പറഞ്ഞു, പക്ഷേ ഇന്റെ കൈ വേദനിപ്പിച്ചത് ഒന്നും പറഞ്ഞില്ല ട്ടോ, കാരണം അത് അവർ സഹിക്കൂല പിന്നെ നേരെ സാർ ന്റെ അടുത്ത് പോവും പിന്നെ സാർ ന്റെ വിശദീകരണം ഒക്കെ കേട്ടാൽ, സാർ ന്റെ ഗ്രൂപ്പിൽ അവരും ചേരും 😊😊,,, 

               കഥ ഒക്കെ പറഞ്ഞു കയിഞ്ഞ് എല്ലാരും നിർവകരമായി ഇരിക്കുന്നുണ്ട് പാവം ഓർക്ക് ഒക്കെ സങ്കടായി എന്ന് തോന്നുന്നു,,,, 

"ഹ ഹ,,, അയ്യോഹ്,,,,, എന്റെ വയറെ,,,,, "

   എന്നും പറഞ്ഞു ആഷി തുടങ്ങിയതും പിന്നെ അത് ഒരു പൊട്ടി ചിരിയായി,,, 

"ചെ, എന്നാലും ആ സീൻ മിസ് ആയി പോയല്ലോ,, ഏതായാലും ആ സാർ നെ എനിക്ക് ഒന്ന് കാണണം, ഉപ്പ ഇവളെ നമ്മക്ക് അയാളെ കൊണ്ട് തന്നെ കെട്ടിക്കണം,,,, " അനു 

"എന്തിന് കാക്കു 2 ഉം കൂടി അടിച്ചു പിരിയാനോ ഹിഹി,,,,ഏതായാലും അലക്ക് കല്ല് എവിടാണെന്ന് അനക്ക് അറിയോടി 😊😊"

   "നിങ്ങൾ എല്ലാരും കൂടി ഇങ്ങനെ ചിരിച് നിന്നോ,,, "

"അങ്ങനെ പറ ഉമ്മി ഓർക്ക് ആർക്കും എന്നോട് സ്നേഹം ഇല്ല, ഇനിക്ക് അറിയൂലെ ഇന്റെ ഉമ്മി അലക്കി തരും എന്ന്,,,,, "

"പ്പാ,,,,,,,,, $%&&"

              ഉമ്മി ഒരു ആട്ടായിരുന്നു മക്കളേ 
ഉമ്മിന്റെ മുന്നിലെ വെപ്പ് പല്ല് പോകാഞ്ഞത് ഭാഗ്യം,,,പിന്നെ ഉമ്മി ഒരു നാഗവല്ലി ആവായിരുന്നു,,, 

                 "   എല്ലാരും കൊഞ്ചിച്ചു വെച്ച് വഷളാക്കിയപ്പോ കണ്ടില്ലേ, സ്കൂളിൽ ഒന്ന് പോയി നോക്കിയാൽ 
അറിയാം ഓളെ കഥ,,, മതി ബീച് ഒക്കെ,, അനക്ക് ഞാൻ നല്ലോണം അലക്കി തരാടി,,, നടക്ക്,,,,, "

            ഉമ്മി കയ്യോങ്ങി വന്നതും പിന്നെ ഒന്നും നോക്കില്ല ഒറ്റ ഓട്ടം ആയിരുന്നു, ആ ഓട്ടം നിന്നത് കാർ ന്റെ അടുത്ത് ആണ്, ഓട്ടത്തിന്റെ ഇടയിൽ ഇളിച്ചു കൊണ്ട് നിക്കുന്ന ആഷിക് ഒരു ചവിട്ട് കൊടുക്കാൻ ഞാൻ മറന്നില്ല,,, 

    ഉമ്മി ഒന്ന് കൂർപ്പിച് നോക്കി കാറിൽ കയറി, ബാക്കി എല്ലാരും ഒന്ന് ആക്കി ചിരിച്ചു,,, 

                   ഒക്കെ ആ കാലൻ കാരണം ആണല്ലോ റബ്ബേ, ഇനി ഈ ഷർട്ട്‌ ആരെകൊണ്ട് അലകിപ്പിക്കും ഉപ്പി നെ ഒന്ന് സോപ്പിട്ട് നോക്കിയാലോ,ആഹ് ഏതായാലും വീടെത്തട്ടെ,,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

                  ഇതെ സമയം കാറിൽ zayu എന്തൊക്കെ കാട്ടി കൂട്ടുന്നുണ്ടാവും എന്ന ടെൻഷനിൽ ആയിരുന്നു റിനുവും ഷാനുവും,, 

   കുറച്ചു കയിഞ്ഞ് ഷർട്ട് ഊരി വരുന്ന zayu നെ കണ്ടതും 2 ആളും പരസ്പരം നോക്കി,, അവരെ ഒന്ന് നോക്കി പേടിപ്പിച്ച ശേഷം കാറിന്റെ ഡോർ വലിച്ചടച്ചു ഒരൊറ്റ വിടൽ ആയിരുന്നു,, 

    പോക്കിന്റെ ഇടയിൽ ഷാനു ന്റേം റിനു ന്റേം തല കൂട്ടി ഇടിച്ചു,റിനു ന് എന്തൊക്കെയോ സംശയം ഒക്കെ ഉണ്ടായിരുന്നു, പക്ഷേ അത് ഷാനു നോട്‌ ചോദിക്കാം എന്നെ കരുതി,,, 

   വീടെത്തിയതും zayu ഒരൊറ്റ പോക്ക് ആയിരുന്നു, zayu ന്റെ കോലം കണ്ടു ഉമ്മ അന്തം വിട്ട് നോക്കുന്നുണ്ട്,,, 

   അവൻ പോയതും ഉമ്മി ഷാനു ന്റെ അടുത്തേക്ക് വിട്ടു,,, 

,"എന്താടാ ഷാനു അവന്റെ കോലം ഒക്കെ എന്ത ഇങ്ങനെ,, എന്ത ഉണ്ടായേ,,, "

"അത് ഒന്നും പറയണ്ട ഉമ്മ, കാക്കു ആ പെണ്ണിനെ ജീവനോടെ വിട്ടത് ഭാഗ്യം എന്ന് കരുതിയാൽ മതി,,, " റിനു 

"പെണ്ണോ, നിങ്ങൾ എന്തൊക്കെയാ പറയുന്നേ ഒന്ന് തെളിയിച്ചു പറ "

                  റിനു അവിടെ നടന്നത് ഒക്കെ പറഞ്ഞു കൊടുത്തു,,,ഇത് ഒക്കെ കേട്ട് മെല്ലെ എസ്‌കേപ്പ് ആവാൻ നിന്ന ഷാനു ന്റെ കൈ റിനു പിടിച്ചു വെച്ചു,,, 

" കാക്കുന് ആ കുട്ടി നെ ഏതായാലും മുന്പേ അറിയും എന്നെ ഉറപ്പാ ഉമ്മി,, പറ ഷാനുക്ക ഏതാ ആ കുട്ടി, കാക്കു എന്തിനാ ആ കുട്ടിനോട് അങ്ങനെ ഒക്കെ ചെയ്തേ,,,,, "

             ഇനി രക്ഷപെടാൻ കഴിയില്ലെന്ന് കണ്ടതും ഷാനു അവന്ക് അറിയുന്നത് ഓക്കേ അവരോട് പറഞ്ഞു,,,, 

"പടച്ചോനെ അങ്ങനെ ആണേൽ ആ കുട്ടിന്റെ കാര്യം കട്ട പൊക ആണല്ലോ ഷാനു,,,,, "

"ഏതായാലും ആ ഇത്തു നെ ഒന്ന് പരിചയപ്പെടണം 😊😊"

   ഇതേ സമയം റൂമിൽ ആകെ പാടെ കലിപ്പിൽ ആയിരുന്നു zayu,,, അവളുടെ മുഖം മൈന്റിലേക്ക് വരും തോറും അവന്ന് ദേഷ്യം ഇരട്ടിച്ചു വന്നു,അതിനിടക്ക് എപ്പോയോ,, അവളുടെ കണ്ണിൽ നിന്ന് വീണ കണ്ണീർ തുള്ളി,, അവന്റെ  മനസ്സിൽ പതിഞ്ഞു,,,
അവൾ അർഹിക്കുന്നത് തന്നെ ആണ് അത് എന്ന് അവൻ അവന്റെ മനസ്സിനെ പഠിപ്പിച്ചു,,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

           ഇതേ സമയം  അലക്ക് കല്ലിന്റെ അടുത്ത് നിന്ന്  ആരും കാണാതെ ഷർട്ട്‌ എടുത്ത് ഇത് എങ്ങനെ അലക്കും എന്ന് ചിന്തിക്കായിരുന്നു ഇഷു,,, 

        ഉമ്മിനോട് ചോദിച്ചാൽ അടി ഇനി ഉറപ്പാ,, 

"ആാാഹ് ഐഡിയ,,,, ഫിദ നെ വിളിക്കാം,,,, "

            മെല്ലെ ചെന്ന് ഉമ്മി ന്റെ ഫോൺ അടിച്ചു മാറ്റി ഫിദ നെ വിളിച്ചു,അവൾ എന്തേലും ഇങ്ങോട്ട് ചോദിക്കുന്നതിന് മുമ്പ് 

"ടി, ഈ ഷർട്ട്‌ എങ്ങനാ അലക്ക, എനിക്ക് ആണേൽ ഇത് കണ്ടിട്ട് ഒരു ഐഡിയെം കിട്ടുന്നില്ല 🤔,,, "

"ങേ, ഇഷു ഇയ്യ് നന്നായോ, അല്ല ഇത് എന്താ 2ഉം കെട്ട സമയത്ത് ഒരു അലക്കൽ,,, 🤔"

  "അത് ഒക്കെ ഞാൻ നാളെ വിശദായി പറയാം, ഇപ്പൊ നീ ഇത് പറ,,, നീളത്തിൽ അടിക്കണോ അത് മടക്കണോ,,,, "

"ങേ ആരെ,,,,, "

"ഒഹ്ഹ്ഹ് പുല്ലേ,, ഈ ഷർട്ടിനെ,,,,, "

 "ആഹ്, തല്ക്കാലം നീ അതിൽ ഫുൾ സോപ്പ് തെക്ക് എന്നിട്ട്, അവിടെ എവിടേലും ബ്രെഷ് കാണുന്ന്നുണ്ടോ എന്നെ നോക്ക്,,,, "

"ങേ ബ്രഷോ അത് എന്തിനാടി ഞൻ പല്ല് തേക്കുന്ന കാര്യം അല്ല ഇപ്പൊ അന്നോട് പറഞ്ഞെ,,, "

"ശോ ഇയ്യ് ഇങ്ങനെ ചളി അടിക്കല്ലേ അലക്കുമ്പോ ഒരുതുന്ന ബ്രഷ് ന്റെ കാര്യ ഞാൻ പറഞ്ഞെ,,,, "

            അങ്ങനെ ഓൾ പറഞ്ഞ പോലെ ഒക്കെ ചെയ്ത്, ഒരു വിധം വെളുപ്പിച്ചെടുത്ത്, ഹോ ഒരു യുദ്ധം കയിഞ്ഞ പ്രതീതി ആയിരുന്നു,,, ഈ ഉമ്മി നെ  ഒക്കെ സമ്മതിക്കണം,,, 

     ആഹ് കാലൻ സാർ കൂർക്കം വലിച്ചു ഒറങ്ങാവും ഹും അയാളെ ഒലക്കമ്മലെ ഒരു ഷർട്ട്‌,, ഷർട്ട്‌ പിഴിയുമ്പോ ഞാൻ അയാളെ അങ്ങോട്ട് സങ്കൽപ്പിച് നല്ലോണം അങ്ങ് പിയിന്നു അല്ല പിന്നെ ഇന്റെ ദേഷ്യം ഒന്ന് തീർക്കണ്ടേ,,,, 

    പിന്നെ അത് ഒക്കെ കയിഞ്ഞ് ഫുഡ്‌ ഒക്കെ കയിച് വേഗം പോയി കിടന്നു, കിടക്കുമ്പോ ഒക്കെ ആ കലിപ്പൻ  സാർ ന്റെ മുഖം ആണല്ലോ റബ്ബേ വരുന്നേ കാലൻ ഉറക്കത്തിലും സ്വയ്ര്യം തരൂല,,, 

             ഇത് പോലെ തന്നെ ആയിരുന്നു അനുനും എത്ര തിരിഞ്ഞ് മറിഞ്ഞിട്ടും ഉറക്ക് വന്നില്ല,, ആ സുറുമ മിഴി ഉള്ള കണ്ണുകൾ അവനെ അത്രക്ക് പിടിച്ചു കുലുക്കിയിരുന്നു,,, 

          ഇതേ സമയം ഇഷു ന് കൊടുത്ത പണിയിൽ കുറച്ചു സംതൃപ്തിയിൽ നമ്മളെ സാർ മൂടി പുതച് കിടന്നു ഉറങ്ങി,,,,, 😊😊😊😊

    എന്താന്ന് അറിയൂല ഇന്ന് എണീറ്റപ്പോ വല്ലാത്ത ഒരു എനർജി, ഷർട്ട്‌ അയാളെ മോന്തക്ക് എറിഞ്ഞു കൊടുത്ത് പോരണം,, 

       അത് കൊണ്ട് വേഗം പരിപാടികൾ ഒക്കെ കയിച് വേഗം സ്കൂളിലേക്ക് പോവാൻ ആയി റെഡി ആയി ഇറങ്ങി,, 

 "ഇന്ന് വരുമ്പോ സാർ ന്റെ പാന്റ് കിട്ടോ എന്ന് നോക്കണേ, അതാവുമ്പോ നിനക്ക് അലക്കാൻ എളുപ്പം ആവും,,, "
ആഷി 

          ഓന്റെ ആക്കൽ കണ്ടില്ലേ തെണ്ടി, അതിന് ഒരു ലോഡ് പുച്ഛം അങ്ങ് വാരി വിതറി, ഞാൻ വേഗം വിട്ടു ഫിദ അവിടെ വെയ്റ്റിങ്ങിൽ ആണ്,, 

             എന്നേ കണ്ടതും ഫിദ ഒരു ഓട്ടം ആയിരുന്നു,,,, 

"ടി സത്യം പറയെടി നിനക്ക് ഇന്നലേ ആരുടെ അടുത്ത്ന്ന പണി കിട്ട്യേ, ആഷിന്റെന്നോ അനുകന്റെന്നോ,,,, "

 "ഓഹ് ഇന്റെ പെണ്ണെ ഇയ്യ് ഇതിന് ആണോ ഇന്റെ അടുത്തേക്ക് ഓടി വന്നേ, ഓരുടെ 2 ആളുടെ അടുത്ത്ന്നും അല്ല,, ആ കലിപ്പൻ zayan ന്റെ അടുത്തന്ന,,, "

"ഹാ,,, അങ്ങനെ 😊ങേ 😲,, അത് നമ്മളെ സാർ അല്ലേ,,, "

"പിന്നെ വേറെ ആർക്കാടി ഇത്രയും വൃത്തികെട്ട പേരുള്ളത് ഹും,,, "

"അല്ല അയാൾ ഇപ്പോ അന്റെ കൂടെ ആണോ 🤔,, "

"ചി ഇബ്‌ലീസേ, what you meen,,, "

"അങ്ങനെ ഒന്നും ഇല്ല ഏത് meen കിട്ടിയാലും ഇപ്പോ തിന്നും 😊😊😊,, "

"പോടീ,,,,, "

"ഇയ്യ് പറ മുത്തെ പുതിയ പണി ഇയ്യ് ചോദിച്ചു വാങ്ങിയത് ആണോ അതോ അയാൾ കണ്ടറിഞ്ഞു തന്നതാണോ,,, "

               അങ്ങനെ ഇന്നലത്തെ സംഭവം മുഴുവൻ അവളെ പറഞ്ഞു കേൾപ്പിച്ചപ്പോ ഓളെ നിന്ന് കിണിക്ക,എല്ലാ ദേഷ്യംകൂടി ഓൾ പുറത്ത് അങ്ങോട്ട് തീർത്തു അല്ല പിന്നെ,,, 

                  "ഹാവു ഇന്റെ ഇഷു , ഇന്റെ പൊറം പൊളിച്ചല്ലോ പെണ്ണെ ഇയ്യ്,,, "

"അല്ലേലും അത് അനക്ക് അവകാശപ്പെട്ടത് തന്ന, ഇനിക്ക് ആ പണി കിട്ടിയതിനു ഇയ്യും കൂടിയ കാരണം,,, "

"ങേ ഞാനോ, ഉമ്മി ന്റെ വീട്ടിൽ പോയ ഞാൻ എപ്പോയടി നിനക്ക് പണി തന്നെ,, "

"ആഹ് അത് തന്ന കാരണം ഇയ്യ് ഇന്റെ കൂടെ വന്നിരുന്നേൽ ഞാൻ ആ കുട്ടികളുടെ കൂടെ കളിക്കും ഇല്ലായിരുന്നു, ആാാ കൊരങ്ങൻ സാറിന്റെ ഷർട്ടും നാശവൂലായിരുന്നു,,, "

"ഒഹ്ഹ്ഹ് അങ്ങനെ സാരല്യാടി, വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലാലോ,അല്ല എന്നിട്ട് മഹാന്റെ ഷർട്ട്‌ എവിടെ കാണട്ടെ എന്റെ ഗൈഡൻസ് അനുസരിച് നീ ചെയ്തോ എന്ന്,,, "

    ഫിദക്ക് ഷർട്ട്‌ കാണിച് കൊടുക്കാൻ ബാഗ് തുറന്നപോയ, ഇസ്തിരിയിട്ട് ഇതിൽ വെച്ചില്ലലോ എന്ന് ഓർമ വന്നേ,, 

"എടി ഇയ്യ് പൊയ്ക്കോ ഞൻ ഇന്ന് വരുന്നില്ല, ഞാൻ ഷർട്ട്‌ എടുക്കാൻ മറന്നു,,, "

"അള്ളോഹ് ഇനി ഇപ്പോ എന്താ ചെയ്യാ നീ ഇന്ന് ചെല്ലാഞ്ഞാൽ അയാളെ പേടിച്ചിട്ടാ എന്ന് അല്ലേ കരുതാ,,, "

"ആഹ് അതും ശരിയാ, പക്ഷേ അത് എടുത്ത് വരാൻ ആണേൽ ടൈം ഇല്ല, ബസും പോവും,, അത് ഇല്ലാതെ പോവാനും വയ്യ,, "

"എന്ത്‌  പറ്റി സിസ്റ്റേഴ്സ് ഇത് ആണോ ആ ടെൻഷന്  കാരണം,,, "

              ഇത് ആരാണപ്പാ എന്ന് കരുതി നോക്കുമ്പോ ഇന്റെ പൊന്നാര ആങ്ങള  with നമ്മളെ ഷർട്ട്‌,,, 

"ഓഹ് ഇന്റെ പൊന്നാര കാക്കു love you കാക്കു ഉമ്മ,,,, "

"ഓഹ് മതി മതി പോയി വരുമ്പോ ഇങ്ങനെ തന്നെ കാണണം, അതാ ബസ് വരുന്ന്  വേഗം പോവാൻ നോക്ക്,,, "

           ഓൻ എന്താ അങ്ങനെ പറഞ്ഞെ ആഹ് എന്തേലും ആവട്ടെ, ഷർട്ട്‌ കിട്ടിയല്ലോ ഭാഗ്യം,,,, 

   സ്കൂളിൽ എത്തിയതും ഫിദക്ക് അത് എല്ലാരേം അറിയിക്കാഞ്ഞിട്ട് ഒരു സമാധനോം ഇല്ലായിരുന്നു,, ഒക്കെ കേട്ടതും എല്ലൊം കൂടി എന്നേ ഒരു വിധമാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ,,,, 

             പിന്നെ കാത്തിരിപ്പ് ആയിരുന്നു അയാൾക്ക് അത് ഒന്ന് കൊടുക്കാൻ, ആ പാട്ട വണ്ടി ആണേൽ അവിടെ ഉണ്ട് അയാളെ കാണാനും ഇല്ല, പിന്നെ ബെൽ അടിച്ചപ്പോ ഞാൻ ക്ലാസ്സിലേക്ക് തന്നെ വിട്ടു,, 

   ക്ലാസ്സ്‌ തുടങ്ങാൻ ആയിട്ടും സാർ നെ കണ്ടില്ല,,, അപ്പോ പിന്നെ എല്ലാരും പൊരിഞ്ഞ വർത്താനത്തില് ആയിരുന്നു,,, 

   കുറച്ചു കഴിഞ്ഞതും സാർ പെട്ടെന്ന് കയറി വന്നു with ഫുൾ കലിപ്പ്,, 

"Ishiya,, stand ap,,,,,, "

             ഇയാൾ എന്തിനാ റബ്ബേ ഇപ്പൊ എന്നോട് ചാടുന്നെ, ഇനി ഇന്നലത്തെ ബാക്കി ആവോ, ഏതായാലും എണീറ്റെക്കാം,,, 

"ഈ ക്ലാസ്സിലെ ലീഡർ,,, ആരാ,,,,, "

  അത് ശരിയാണല്ലോ ആരാ നമ്മളെ ലീഡർ,ഞാൻ എല്ലാരേം നോക്കി, എല്ലാരും എന്നേ നോക്കി നിക്ക,ഞാൻ മെല്ലെ ഫിദ നെ തൊണ്ടി,,, 

""ആരാടി ലീഡർ ഒന്ന് അയാൾക്ക് പറഞ്ഞു കൊടുക്ക്,,, "

"ടി പോത്തേ,, അത് നീയല്ലേ,,,,, 

"ആഹ് അത് ശരിയാണല്ലോ,,, "

  "Ishiya ഞാൻ ചോദിച്ചത് കേട്ടില്ലേ ആരാ ലീഡർ എന്ന്,,, "

"അ അത് ഞാൻ ആണ്,,,, "

"ഓഹ് അപ്പൊ അറിയാം, സാർ ക്ലാസ്സിലേക്ക് വരാൻ ലേറ്റ് ആയാൽ ആ ക്ലാസ്സ്‌ നോക്കേണ്ട ഉത്തരവാദിത്തം തനിക്ക് ആണെന്ന് അറിയില്ലേ,,,, "

"ആഹ് അറിയും സാർ,,,,, "

"എന്നിട്ട് തനിക്ക് എന്തായിരുന്നു ഇവിടെ പണി, എന്തൊരു ബഹളം ആയിരുന്നു ഇവിടെ, അങ്ങ് സ്റ്റാഫ്‌ റൂമിൽ വരെ കേൾക്കുന്നുണ്ട്,,,,, തന്നെ ഒക്കെ ലീഡർ ആക്കിയത് ഏത് നേരത്ത് ആണാവോ,,, "

"സാർ വന്ന അന്ന് തന്നെ ആണ് സാർ,, "

""എന്ത്‌,,,, "

"എന്നേ ലീഡർ ആക്കിയത്,,,, "

 അത് കേട്ടതും ക്ലാസ്സ്‌ മുഴുവൻ ചിരിച്ചു 

"സൈലെൻസ്,,,,,,and get out of my class,,,,, "

                ഈ കാലന്  ആകെ കുറച്ചു വാക്കേ അറിയൂ എന്ന തോന്നുന്നേ, get ഔട്ടും , stand up ഉം, ഹും അല്ലേൽ ആർക്കാടോ തന്റെ ക്ലാസ്സിൽ ഇരിക്കാൻ താല്പര്യം ഹും,,, 

     ഞാൻ നല്ല കൂളായി കുറച്ചു പുച്ഛവും ഫിറ്റ് ചെയ്ത് പുറത്ത് ഇറങ്ങി, കുറച്ചു നേരം കഴിഞ്ഞപ്പോയെ ബോർ അടിക്കാൻ തുടങ്ങി,ആ കുരിപ്പുകളെ ഒന്ന് പുറത്ത് ഇറക്കം എന്ന് കരുതിയാൽ ഒക്കെ സാർ  ന്റെ വായേക്ക് നോക്കി നിക്ക,,, 

         അതിനിടക്ക് ആ ജൂമൈല ഉണ്ട് നിനക്ക് അങ്ങനെ വേണമെടി എന്ന രീതിയിൽ തല ആട്ടുന്നു,, അതിന് പോടീ എന്നും പറഞ്ഞു ഞാൻ നോക്കിയതും ആ കലിപ്പന്റെ മുഖത്തേക്ക് ആണ്, കണ്ണുരുട്ടി പേടിപ്പിക്ക,, ഹും കൊക്ക് എത്ര കുളം കണ്ടതാ,,, 

           ബെൽ അടിച്ചതും എന്നേ ഒന്ന് നോക്കി പേടിപ്പിച്ചു അയാൾ ഇറങ്ങി പോയി,ഞാൻ നേരെ ക്ലാസ്സിലേക്കും,, 
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
    അല്ലെങ്കിൽ തന്നെ ഇന്ന് എണീക്കാൻ ലേറ്റ് ആയി അതിന്റെ കൂടെ റിനു നെ ഇന്ന് ഞാൻ തന്നെ ചേർക്കാൻ പോവണം എന്ന് ഉപ്പ വിളിച്ചു പറഞ്ഞു അതും ഞാൻ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ,, 

                അങ്ങനെ അവളെ ചേർത്തി വന്നതും ലേറ്റ് ആയി, അതിന് പ്രിസിപ്പലിന്റെ വക ഉള്ളതും കേട്ട് വയർ നിറച്ചു വരുമ്പോഴാ,, എന്റെ ക്ലാസ്സിലെ ബഹളം കേട്ടത്,,

   പിന്നെ എന്റെ കലിപ്പ് ഒക്കെ കൂടി ഞാനാ ishiya ക്ക് കൊടുത്തു,, അതിനിടയിലെ അവളുടെ ഒരു സംസാരം,, അവളെ പുറത്തക്കി ഞാൻ ക്ലാസ്സ്‌ എടുത്തു,, 

    എന്നിട്ട് വല്ല ബോധവും ഉണ്ടോ, ഇത് എന്ത് ജന്മം ആണോ എന്തോ,ഷർട്ട്‌ കൊണ്ട് തരാൻ വരുമല്ലോ അപ്പൊ കൊടുക്കാം, ഇനി അതിന്റെ കഥ എന്താണോ എന്തോ,,, 



✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️    
"ആഹ് വന്നല്ലോ നമ്മളെ ലീഡർ,,"അമ്മു 

"ഒന്ന് പോടീ,,,ഫ്രണ്ട്‌സ് ആണ് പോലും എന്നേ പുറത്താക്കിട്ട് നിങ്ങൾക്ക് ആർക്കേലും തോന്നിയോ എനിക്ക് ഒരു കമ്പിനി തരാൻ,,, "

"സാർ പറഞ്ഞതിൽ എന്ത തെറ്റ് നീ ലീഡർ അല്ലേ, അപ്പോ ക്ലാസ് നോക്കേണ്ടത് നീ അല്ലേ,,, "റിദ 

"ഓഹ് ഹോ, എന്ന നോക്കിക്കോ ടി ഇനി ഇങ്ങനെ ഉള്ള അവസരം വരട്ടെ, നിങ്ങളെ എല്ലാത്തിന്റേം പേരു ഞാൻ എഴുതും,,, "

                   അങ്ങനെ പിന്നെ ഞങ്ങൾ ഓരോന്ന് പറഞ്ഞിരിക്കുന്നതിനിടയിൽ   സാർ വന്നു ആ പീരിയഡ് ഉന്തി തള്ളി നീക്കി,, ഇന്റർവെൽ ആയതും നമ്മളെ ക്യാന്റീനിലേക്ക് വിട്ടു,,, 

     അവിടെ എത്തിയപ്പോ നമ്മളെ ഗാങ് ഒക്കെ ഉണ്ട്,, 

"ഹലോ ബ്രോസ് and siz,,, സൗഖ്യമാ,,,, "

 "ആാാമാ തങ്കച്ചിസ്,,,, ഉക്കാരുങ്കോ,,, "

   അങ്ങനെ ഞങ്ങൾ എല്ലാരും അവിടെ ഇരുന്നു,,, 

"അല്ല ലൈലഇത്തു എന്താ വല്ല സ്വപനലോകത്ത് എങ്ങാനും ആണോ,, "

"ആഹ് ഇഷു, ഓൾ വന്നത് മുതൽ ഇങ്ങനെ തന്ന വയങ്കര   ചിന്തയില,,, "
ഷാന,, 

                 അങ്ങനെ ഓരോട് ഓരോന്ന് പറഞ്ഞിരിക്കുമ്പോഴാ കലിപ്പൻ സാർ അക്കൗണ്ടൻസി ലാബിലേക്ക് പോവുന്ന കണ്ടേ,,,, 

             അവരോട് ഇപ്പൊ വരാം എന്ന് പറഞ്ഞു ഞാൻ വേഗം ക്ലാസ്സിലേക്ക് വിട്ടു,അവിടുന്ന് ഷർട്ട്‌ എടുത്ത് നടന്നു, ലാബിന്ന് ആവുമ്പോ     ചീത്ത പറഞ്ഞാലും ആരും കേൾക്കൂളാലോ,,

        ലാബിൽ എത്തിയതും മുട്ട് കാൽ ഒക്കെ കൂട്ടി അടിക്കാൻ തുടങ്ങി, ഇന്നലെ എന്തൊക്കെ വീര വാദങ്ങൾ ആയിരുന്നു ഇഷു,  ഷർട്ട്‌ എടുക്കുന്നു അയാളുടെ മുഖത്ത് വലിച്ചെറിയുന്നു, ഇന്റെ മനസ്സ് എന്നേ കളിയാക്ക,,, 

             ഫാത്തിഹ  ഒക്കെ ഓതി ഞാൻ ലാബിന്റെ ഡോർ തുറന്നു,, ആഹ് ഉണ്ട് ഒരു ബുക്കും തുറന്ന് ഇരിപ്പുണ്ട് പുതിയ തെറി എങ്ങാനും ഉണ്ടോ എന്ന് തിരയാവും,,, 

"സാർ,,,,,, "

"Yes, come,,,,, "

  "എന്താ വന്നേ,,,, "

                  ഓഹ് ചോദ്യം കേട്ടില്ലേ ഒന്നും അറിയൂല പാവം,ഞാൻ ഒന്നും പറയാൻ നിക്കാതെ വേഗം ആ ഷർട്ട് കൊടുത്ത് പോവാൻ നിന്നു,,, 

"എങ്ങോട്ടാ ഇത്ര ദൃതിയിൽ,,,, "

"അത് ബെൽ അടിച്ചിട്ടുണ്ടാവും ക്ലാസ്സ്‌ ഉണ്ട്,,, "..

"ഓഹ് പിന്നെ, ക്ലാസ്സിൽ ശ്രദ്ധിക്കുന്ന ഒരു കുട്ടി,ഞാൻ ഈ ഷർട്ട് ഒന്ന് നോക്കട്ടെ എനിക്ക് നിന്നെ തീരെ വിശ്വാസം ഇല്ല,,, "

    ഒഹ്ഹ്ഹ് ഇയാളെ കൊണ്ട്,,, 

            അയാൾ ഷർട്ട്‌ തുറന്നതും മുഖം ഒക്കെ ചുവന്നു വന്നു,  പടച്ചോനെ ഇനി എന്താണാവോ അലക്കിട്ട് കളർ കൂടിയിട്ട് ആവോ,കുറച്ചു പേടിച്ചിട്ട് ആണേലും ഇല്ലാത്ത ധൈര്യം സംഭരിച് ഞാൻ ചോദിക്കാൻ തീരുമാനിച്ചു,,, 

  "എ എന്താ സാർ,,,,,, "

                   എന്ന് ചോദിച്ചതും സാർ ഒരു കൊടുങ്കാറ്റ് പോലെ ഒരു വരവായിരുന്നു, അത് കണ്ടു പേടിച് ഞാൻ വാതിലിൽ തട്ടി നിന്നു,, 

"Are you maad ,,, തനിക്ക് എന്താ ishiya ഒക്കെ കുട്ടിക്കളിയാണോ,എന്റെ കരിയറിൽ തന്നെ പോലെ ഒരാളെ എന്റെ ലൈഫിൽ ഞാൻ കണ്ടിട്ടില്ല, ഒന്നും ഇല്ലേലും തന്റെ സാർ ആണെന്ന് ഉള്ള ഒരു റെസ്‌പെക്ട് എങ്കിലും വേണ്ടേ,,  %%%&&%%%%%%%%%$$&%"

        പിന്നെ കുറച്ചു നേരത്തേക്ക് ഒന്നും എനിക്ക് ഒന്നും കേൾക്കാൻ കഴിഞ്ഞില്ല ഒക്കെ ആ ബുക്കിന്ന് പഠിച്ചത് ആവും,എന്നാലും എന്ത് കണ്ടിട്ട ഇയാൾ ഇങ്ങനെ തുള്ളുന്നെ റബ്ബേ ചോദിക്കാൻ ആണേൽ നാവ് ഒന്നും പൊന്തുന്നുമില്ല,, 

  "അതിന് ഞാൻ എന്താ ചെയ്തത് സാർ,,,, "


"തനിക്ക് ഒന്നും അറിയില്ല അല്ലേ നോക്കെടി ഇതിൽ എന്താണെന്ന്,,,, "  

          എന്ന് പറഞ്ഞു ആ ഷർട്ട്‌ എന്റെ മുഖത്തേക്ക്  വലിച്ചെറിഞ്ഞു,ഇതിന് മുബ് ഇത്ര കലിപ്പിൽ ഇയാളെ കണ്ടിട്ടില്ല,, 

    വിറയ്ക്കുന്ന കയ്യാലെ ഞാൻ ആ ഷിർട്ട് നിവർത്തിയതും, അതിന്റെ കോലം കണ്ടു ഞാൻ അന്തം വിട്ടു നിന്നു എന്നാലും ഇത് എങ്ങനെ,,,, 
❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

        ആ കലിപ്പൻ എറിഞ്ഞു തന്ന ഷർട്ട്‌ തുറന്നതും അതിൽ ഉള്ളത്  kandഎന്റെ കണ്ണ് 2 ഉം പുറത്തേക്ക് തള്ളി പോയി, അപ്പൊ ഇയാൾ എന്നെ ജീവനോടെ വിട്ടത് തന്നെ ഭാഗ്യം,,, 
    

       എന്നാലും റബ്ബേ ഇത് എങ്ങനെയാ
ഇങ്ങനെ ആയത്,എന്തന്നല്ലേ നിങ്ങൾ ആലോചിക്കുന്നേ വേറെ ഒന്നും അല്ല മക്കളേ അലക്കി സുന്ദരായി  തേച്ച് വെച്ച,, ഷർട്ടിൽ നല്ല വൃത്തിയിൽ എഴുതിയിരിക്ക,,,," Love you kalippan "
     
    പോരെ പൂരം,, 

"എന്താടി ഇത് കണ്ടിട്ട് നിനക്ക് ഒന്നും പറയാനില്ലേ,,,, "

"അ അത് സാർ ഇത് ഞൻ എഴുതിയത് അല്ല,, സത്യം,, "

    അത് പറഞ്ഞതും സാർ എന്റെ നേരെ വന്നു എന്റെ കൈ പിറകിലേക്ക് ആക്കി തിരിച്ചു,,,, 

"ഇത് പിന്നെ ആരാടി ചെയ്യാ നീ അല്ലാതെ,,, നിന്റെ പ്രേതോ, വേണ്ട വേണ്ട എന്ന് വെക്കുമ്പോ,, നീ തലേൽ കയറി നെരങ്ങാ,, "

  "സാർ pls എന്റെ കൈ,,,, "

                    എന്ന് പറയലും എന്റെ കണ്ണ് നിറഞ്ഞിരുന്നു, അത്രക്ക് വേദന ഉണ്ട് എനിക്ക്, ഇന്നലെ പിടിച്ച അതെ സ്ഥലത്ത് തന്നെ ആയിരുന്നു സാർ പിടിച്ചതും,, 

   എന്റെ കണ്ണ് നിറഞ്ഞത് കാണ്ടാവും സാർ ന്റെ പിടി അയഞ്ഞു, ഓഹ് ഇന്റെ കൈ എമ്മാതിരി പിടിത്ത കോന്തൻ പിടിച്ചേ,,,, 

                 ഞാൻ നിക്കണോ പോണോ ചോദിച്ചാലോ, ഈ ഷർട്ട്‌,,, 

"സാർ,, ഞാൻ,,,, "

"Get out,, idiot,,,,, "

"ഷർട്ട്‌,,,,, "

"കൊണ്ട് പോടീ,, $%%&&$%%%%%"


       ഒഹ്ഹ്ഹ് വല്ലാത്ത ജാതി,ഓടിയത് കൊണ്ട് കഴിച്ചിലായി,,ചുറ്റും നോക്കിയപ്പോ  ഭാഗ്യം ആരും കണ്ടില്ല,, 

   ക്ലാസ്സിൽ ചെന്നപ്പോ ഭാഗ്യത്തിന് സാർ വന്നിട്ടില്ലായിരുന്നു,ഞാൻ അവിടെ ചെന്നതും ഒന്ന് കിടന്നു,, 

                   "ടി ഇഷു എന്ത് പറ്റി നീ ഷർട്ട്‌ കൊടുത്തോ ങേ നിന്റെ കൈക്ക് എന്താ പറ്റിയെ,,, " ഫിദ 

"ആഹ് ശരിയാണല്ലോ,, നല്ലോണം ചുവന്നിട്ടുണ്ട്, "അമ്മു 

" നിങ്ങൾ ആരും ടെൻഷൻ ആകണ്ട അത് സാർ പിടിച്ചു തിരിച്ചത,, "

"ങേ അത് എന്തിന്,,,, "റിദ 

               ഞാൻ അവിടെ നടന്നത് ഒക്കെ അവരോട് പറഞ്ഞു, അത് കേട്ടതും നാലും വായേം പൊളിച്ചു നിക്കുന്നുണ്ട്,, 

    "എന്നാലും ഇന്റെ ഇഷു നീ ആയത് നന്നായി ഞങ്ങൾ ആരേലും ആണേൽ
അവിടെ കിടന്ന് കാറ്റ് പോയേനെ,,, "അമ്മു 

"എന്നാലും ഞാൻ ആലോചിക്കുന്നത് അത് അല്ല, ആ ഷർട്ടിൽ എങ്ങനെ അത് വന്നുന്ന,,, "

"സത്യം പറയെടി നീ തന്നെ അല്ലേ അത് ചെയ്തേ,,, "റിദ 

"ടി മൂരാച്ചി അയാൾക്ക് കൊടുക്കാൻ വെച്ചത് ഒക്കെ നിനക്കവും ഞാൻ തരാ, ഇഷ്ടപ്പെടാൻ പറ്റിയ ഒരു മുതല് ഹും,,, "

"അല്ല ഫിദ നീ എന്താ ഈ ആലോചിക്കുന്നേ ഇനി നീ എങ്ങാനും ആണോ,,, "ശിഫ 

          "പോടീ അത് ഒന്നും അല്ല, ടി ഇഷു ആഷി നമ്മടെ അടുത്ത്  വന്നപ്പോ പറഞ്ഞത് നിനക്ക് ഓർമ ഉണ്ടോ, പോയി വരുമ്പോഴും ഈ സന്തോഷം കാണണം എന്ന് അത് ഒക്കെ കൂട്ടി വായിക്കുമ്പോ some thing wrong,,,, "ഫിദ 

     ഫിദ പറഞ്ഞപോയ എനിക്കും അത് കത്തിയത് ടാ കൊരങ്ങൻ ആഷി നിനക്ക്  ഞാൻ താരാടാ,,, 

"ആഹ് ടി നീ പറഞ്ഞത് ശരിയാ ഇന്ന് ഓന്റെ മയ്യത്ത് ഞാൻ എടുക്കും, സ്കൂൾ വിടട്ടെ,,,,, "

         അങ്ങനെ ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു വീട്ടിലേക്ക് പോവാൻ നിക്കുമ്പോഴാ, കലിപ്പൻ വണ്ടി എടുത്ത് പോവുന്നത് കണ്ടേ,,, കണ്ടിട്ട് കണ്ണുരുട്ടി പേടിപ്പിച് ഒരു പോക്ക്, ശോ ഇന്റെ കൈ,, 

"ടാ ആഷികാക്കു,,,,,, "

    അവനെ ഓർത്തതും ഫിദനെ വിളിച്ചു വേഗം ഞാൻ വീട്ടിലേക്ക്  വിട്ടു,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

                    ഇത് എന്തൊരുജന്മം ആണ്, എന്നാലും അവൾക്ക് എന്ത് ധൈര്യത്തില അങ്ങനെ ഒക്കെ അതിൽ  എഴുതാൻ തോന്നിയെ,,, എന്നിട്ട് അവളുടെ ഒരു അഭിനയം കണ്ടില്ലേ അവൾക്ക് അറിയില്ലെന്ന്, അവൾ അറിയാതെ എങ്ങനാ,,, 

                       അത്രക്ക് എനിക്ക് ദേഷ്യം വന്നിരുന്നു അതാ അവളുടെ കൈ പിടിച്ചു തിരിച്ചെ, ഒന്നാമത് അവളുടെ കാരക്ടർ എനിക്ക് ഇഷ്ട്ടല്ല,ഒതുക്കം ഇല്ലാത്ത ഒരു പെണ്ണ്,,, 

                         അവളുടെ കണ്ണീർ കണ്ടു മയങ്ങിയിട്ട് ഒന്നും അല്ല, എത്രയായാലും അവൾ സ്റ്റുഡന്റ് അല്ലേ എന്ന് കരുതിയ അല്ലായിരുന്നേൽ അവളെ ഞാൻ അടിച്ചു മൂലേൽ ആക്കിയേനെ ഹും,,, 

         എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും കലിപ്പ് തീരുന്നേ ഇല്ലാ,,,റിനുന്  ഇന്ന് ഫസ്റ്റ് ഡേ ആയോണ്ട് ഇന്ന് ഉച്ചക്ക് ഷനു വന്നു പിക് ചെയ്തത് കൊണ്ട് നന്നായി,, മനസ് ഒന്ന് ശാന്തം ആവണം ഞാൻ നേരെ വണ്ടി ബീച്ചിലേക്ക് വിട്ടു,, എത്ര മറക്കാൻ ശ്രമിച്ചിട്ടും അതിൽ എഴുതിയ വാചകങ്ങൾ അവനെ കൂടുതൽ ദേഷ്യം കയറ്റി, അത് എല്ലാം വണ്ടിയിൽ തീർത്തു,,, 

                                 ഇതേ സമയം ജോലി കഴിഞ്ഞു വരുക ആയിരുന്ന അനു വിന്റെ മുമ്പിലേക്ക് ഒരു  പെൺ കുട്ടി പെട്ടെന്ന് കയറിയതും, അവൻ പെട്ടെന്ന് ബ്രേക്ക്‌ പിടിച്ചു,,,.. 

   അതിന് നാലെണ്ണം പറയാൻ വേണ്ടി പുറത്ത് ഇറങ്ങിയ അനു ചെവിയും കണ്ണും പൊത്തി പിടിച്ചു നിക്കുന്ന ആളേ കണ്ടതും,, ഒരു നിമിഷം നോക്കി നിന്നു,, അതെ സുറുമഎഴുതിയ കണ്ണുകൾ,, 

    എന്നേ കണ്ടതും ആ കണ്ണുകളിൽ ഒരു ഞെട്ടൽ ഞാൻ കണ്ടു,ഒരു സോറിയും പറഞ്ഞു, ഞാൻ എന്തെങ്കിലും ചോദിക്കുന്നതിന് മുന്പേ അവൾ ഓടിയകന്നു,,, 

"ചെ, അവളെ മുന്നിൽ കിട്ടിയിട്ടും പേര് പോലും ചോദിക്കാൻ കഴിഞ്ഞില്ല ചെ,,, "

              അപ്പോഴാണ് അവൾ ഇട്ടിരുന്ന യൂണിഫോം അനു വിന്റെ മനസ്സിലേക്ക് വന്നത്,, ഈ ടൈപ്പ് യൂണിഫോം ഞാൻ ആർക്കോ കണ്ടിട്ടുണ്ടല്ലോ,എന്ന് ആലോചിച്ചു നിന്നപ്പോയ ഈ യൂണിഫോമിൽ നിൽക്കുന്ന ഇഷുന്റെ മുഖം ഓർമയിൽ വന്നേ,,, 

"Yes അപ്പൊ, അവൾ ഇഷു പഠിക്കുന്ന സ്കൂളിൽ തന്നെ ആണ്, ഇനി അവളെ വേഗം കണ്ടെത്താം,,പക്ഷേ ഇഷു അറിയാൻ പാടില്ല,,, "

                അത് ആലോചിച്ചതും  തുള്ളി കളിക്കാൻ ഒക്കെ തോന്നിയെങ്കിലും റോഡ് ആയത് കൊണ്ട് വേഗം വണ്ടി വിട്ടു,,,,ചുണ്ടിൽ ഒരു പുഞ്ചിരിയുമായി 😍😍😍

               ഇതെ സമയം തിരിഞ്ഞോടിയ സുറുമമിഴികളിലും ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു, ഒന്ന് കാണണം എന്ന് ആഗ്രഹിച്ച ആളേ മുന്നിൽ കണ്ടതിന്റെ സന്തോഷവും ആ മുഖത്ത് ഉണ്ടായിരുന്നു,,, 

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️


         "ഉമ്മ,,,, എവിടെ ഇവിടെ ആരും ഇല്ലേ,,,"

                       "എന്താടി വന്നപ്പോ തന്നെ തൊള്ളകിറുന്നേ, അന്റെ ആരേലും ചത്തോ,,, "

            "ചാവല്ല ഇപ്പൊ കൊല്ലും ഞാൻ ഇങ്ങടെ മോനെ, എവിടെ വേഗം വിളിച്ചോളി,,, "

"ആര് ആഷിയോ,,,, "

"ആഹ് കോശി തന്നെ,, എവിടെ ഓന് ഇന്ന് ഞാൻ ഓന്റെ മയ്യത്ത് എടുക്കും ഇങ്ങൾക്ക് അറിയോ ഓൻ എന്താ ചെയ്തേ എന്ന്,,,, "

"വെറുതെ അല്ല ഓൻ ഇയ്യ് വരുന്ന സമയം ആയപ്പോ പോയത് എന്ത ഓൻ ചെയ്തേ,,,, "

     ഉമ്മി നോട്‌ ഓൻ ഷർട്ടിൽ കലിപ്പൻ എന്ന് എഴുതിന്നെ പറഞ്ഞുള്ളു മറ്റേത് പറഞ്ഞ ചെലപ്പോ, ഞാൻ തന്ന എഴുതിയെ എന്ന് പറയും ഇന്റെ പൊന്നാര ഉമ്മി,,, അങ്ങനെ സാർ ചീത്ത പറഞ്ഞത് ഒക്കെ കേട്ടിട്ടും ഉമ്മിക്ക് ഒരു കുൽക്കോം ഇല്ലാ,,, 

"അല്ല ഉമ്മി ഇങ്ങള് എന്താ ഇത് ഒക്കെ കേട്ടിട്ടും ഒന്നും മിണ്ടാതെ നിക്കുന്നെ ഇങ്ങള് കണ്ടോ ഇന്റെ കൈ ആ കലിപ്പൻ ആക്കി വെച്ചേ,,, "

"മ്മ്മ് അന്റെ സാർ നെ ഇനിക്ക് ഒന്ന് കാണണം,,, "

"ആഹ് ഉമ്മി ഇങ്ങള് ചോദിക്ക് ഇന്റെ കൈ എന്താ കാട്ടിയെ എന്ന്,,, "

"അയ്യടാ അന്റെ സാർ ന് ഒരു കൈ കൊടുക്കാൻ ആണെന്ന ഞാൻ പറഞ്ഞെ, അനക്ക് അതിന്റെ ഒരു കുറവ് ഉണ്ടായിരുന്നു,, "

"ഉമ്മി,,, ഇങ്ങള് ഒക്കെ ഒരു ഉമ്മി ആണോ, ഹും,,, "

"മോളെ ഇഷു,, അന്റെ കയ്യിലിരിപ്പിന് ഉള്ളത് തന്ന കിട്ടിയത് അതിന് ആഷി ഒരു കാരണം ആയി അത്രേ ഉള്ളൂ,,, "

"ഉമ്മ്മ്മി,,,,,,,,,,, "

   എന്ന് പറഞ്ഞു ഞാൻ കലിപ്പിൽ ഇന്റെ റൂമിലേക്ക് വിട്ടു, നല്ല ആളോട ഞാൻ ഒക്കെ പറഞ്ഞത്,,, 

"വേഗം വന്നാൽ നല്ല ചായേം പഴംപൊരീം തിന്നാം,,,, "

"അത് ഇങ്ങളും ഇങ്ങളെ മോനും തന്നെ തിന്നോളി ഹും,,, "

     അതും പറഞ്ഞു ഞാൻ കുളിക്കാൻ കയറി,  മോനെ ആഷി ഇയ്യ് ഇപ്പൊ മുങ്ങിയാലും ഇവിടേക്ക് തന്നെ വരുമല്ലോ,,, 

     കുളിച് കഴിഞ്ഞതും പഴം പൊരിന്റെ മണം അങ്ങോട്ട് അടിച്ചു കയറിലെ മൂക്കിലേക്,, ഹാവു ഇനി സഹിക്കാൻ കയ്യൂല,, ഇഷു വേഗം അടുക്കളേക്ക് വിട്ടോ, ഇന്റെ ഉപ്പ വാങ്ങിയ സാധനം അല്ലേ പിന്നെ എന്തിനാ ഞാൻ തിന്നാതെ നിക്കുന്നെ,, അല്ലേലും ഭക്ഷണത്തിനോട് നമ്മൾ ദേഷ്യം തീർക്കരുത് അങ്ങനെ അല്ലേ,, 

    അടുക്കളയിൽ എത്തിയതും,, 

"നേരത്തെ ആരോ ഇവിടുന്ന് കുറച്ചു ഡയലോഗ് ഒക്കെ അടിച്ചിരുന്നു,,, "

"ഞാൻ അങ്ങനെ പലതും പറയും ഇന്റെ ഉപ്പി ഇനിക്ക് തിന്നാൻ കൊണ്ടൊന്ന പഴം കൊണ്ടല്ലേ ഇങ്ങള് ഇത് ഇണ്ടാക്കിയത് അത് കൊണ്ട് ഞാൻ തിന്നും ഹും,,, "

"ആാാഹ് അത് ശരിയാ,,,, "

       അതും പറഞ്ഞു ചിരിച്ചോണ്ട് ഉമ്മി മൂപ്പത്തിന്റെ പണിയിൽ ഏർപ്പെട്ടു,ആശിക് ഉള്ളതും കൂടി ഞാൻ അങ്ങോട്ട് തിന്ന് തീർത്ത്,, 

   ഉപ്പിയും അനുകാക്കും ഒക്കെ വന്നിട്ടും ആ കൊരങ്ങൻ മാത്രം വന്നില്ല, ഞാൻ ഉറങ്ങാൻ കാത്ത് നിക്കാവും,, മ്മ് വരട്ടെ,,, 

"ഇന്ന് എന്തേയ് ആയിശോ ഇന്റെ മോള് വല്ലാതെ കലിപ്പിൽ ആണല്ലോ,,,, "

"ആഹ് അത് അങ്ങോട്ട് തന്നെ ചോദിച്ചോളീ ഇങ്ങളെ പൊന്നാര മോൾ അല്ലേ,,, എന്തൊക്കെ പറഞ്ഞു കേട്ടു ആ സാർ ചീത്ത പറഞ്ഞുന്നോ, ആഷി ആ ഷർട്ട്‌ എന്തോ കാട്ടിന്ന് ഒക്കെ,,, "

"എന്താടി കാന്താരി ഇത്ര കലിപ്പ്,,, "അനു 

"അത് ഉപ്പി ഇങ്ങളെ 2 മത്തെ മോന് ഇന്ന് ഇന്റെ മാനം പോക്കി,,, "

"അനക്ക് അതിന് അത് ഒക്കെ ഇണ്ടോ 🤔,, "

"കാക്കു,,,,,, "

"ഓഹ് സോറി ഇയ്യ് പറ മുത്തേ,,, "

                പിന്നെ ഞാൻ നടന്നത് ഒക്കെ പറഞ്ഞതും ഓർക്കു 2 ആൾക്കും സങ്കടം,,, 

"സാരല്ല്യ ഉപ്പി,  കാക്കു ഇനിക്ക് ഇപ്പൊ വേദന ഒന്നും ഇല്ലാ,,, "

"അതിന് അനക്ക് വേദന ആയിട്ടാന്ന് ആരാ പറഞ്ഞെ,,, "

"പിന്നെ 😲,,,, "

               "അത് ഒന്ന് നേരിൽ കാണാൻ കഴിഞ്ഞില്ല എന്ന ഒറ്റ സങ്കടെ ഞങ്ങൾക്ക് ഉള്ളൂ അല്ലേ ഉപ്പി,,, "

  അതും പറഞ്ഞു ചിരിക്ക 2ഉം, അതിന് 2 ആളോടും കൊഞ്ഞനം കുത്തി ഞാൻ നിസ്കരിക്കാൻ പോയി,, 

             രാത്രിയിലെ ഫുഡ്‌ അടി ഒക്കെ കഴിഞ്ഞും, ആ കാലൻ വന്നില്ല,,, 

"അല്ല ഇഷു ഓന് ഇനി ഈ പൊരേക്ക് വരൂലേ,,, "

      അതിന് ഞാൻ മിണ്ടാനെ പോയില്ല നേരത്തെ ഇന്നേ അങ്ങനെ ഒക്കേ പറഞ്ഞില്ലേ ഹും,,, 

"അള്ളോഹ് കാക്കു ന്റെ കുട്ടി പിണക്ക, ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ, സാർ ന് സങ്കടം ആയോണ്ട് ആവും അങ്ങനെ ചെയ്തേ സാരല്ല്യ നീ വിട്ടേക്ക്,,, "

          അതും പറഞ്ഞു കാക്കു എന്റെ തോളിൽ കയ്യിട്ടു, അതിന് ഞാൻ കൂർപ്പിച് ഒന്ന് നോക്കിയത് അല്ലാതെ ഒന്നും മിണ്ടാൻ പോയില്ല,,, 

"അതേയ് തെറ്റി നിക്കുന്ന ഇഷു നെ കാണാൻ ഒരു ഭംഗിയും ഇല്ലാട്ടോ പിന്നെ ആഷിക്ക് ഇട്ട് കൊടുക്കാൻ ഞാനും ഹെൽപ്പ് ചെയ്യാന്നെ,,,"

             അത് കേട്ടപ്പോ ഇന്റെ പിണക്കം ഒക്കെ എങ്ങോട്ടോ പോയി,,, 

     "സത്യായിട്ടും കാക്കു ഇന്നേ ഹെല്പ് ആക്കോ,,,, "

"ആഹ് ടി അത് മാത്രം അല്ല, ഇനി എന്നും രാവിലെ നിന്നേം ഫിദനേം ഞാൻ ആക്കി തരും,,, "

"ങേ,, കാക്കോ,,, "

"എന്താടി ഇനിക്ക് ആക്കി തന്നൂടെ,,, "

"അല്ല, എന്നാലും,, "

"ഒരു എന്നാലും ഇല്ലാ,,, "

              കാക്കുന് എന്തോ ലക്ഷ്യം ഉണ്ട് അല്ലാതെ കാക്കു ഇന്നേ ആക്കി തരൂല ഇനിക്ക് അറിയൂലെ ഇന്റെ ബ്രോസ് നെ, ഞാൻ കണ്ടു പിടിച്ചോളാം മോനെ,,, 

   അങ്ങനെ ഉപ്പിയും ഉമ്മിയും കിടന്നതും ഞാൻ വേഗം പോയി വാതിൽ അടക്കാൻ നിന്നപ്പോ ഉപ്പി പറയാ

         "മോളെ കൊല്ലണ്ട ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി എന്ന് ,,, "

   അതിന് ഞാൻ ഒന്ന് തലയാട്ടി വാതിൽ കുറ്റി ഇട്ട് പോന്നു,, കൂടെ ഉമ്മി ന്റെ ഫോൺ എടുക്കാനും മറന്നില്ല, എന്തായാലും ഓൻ ഉമ്മി ന്റെ ഫോണിലേക്ക് വിളിക്കും,,, 

    അങ്ങനെ ഒരു വിധം ആഷിക്ക് ഉള്ള പണി ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ട്,, 

"ർ,,,, കുർ,,,,,,, "

   "ങേ കാക്കു അത് എന്താ ഒരു ശബ്ദം,,,, കാക്കു,,, "

   നോക്കിയപ്പോ എന്താ എന്റെ കൂടെ ഉണ്ടാവും എന്ന് പറഞ്ഞ ആളേ കൂർക്കം വലിയ കേട്ടെ,പിന്നെ ഒന്നും നോക്കിലാ കാലിനിട്ട് ഒരു ചവിട്ട് കൊടുത്ത്,, 

"അള്ളോഹ്,,, ആഷി ഞാൻ ഒന്നിനും ഇല്ലാ ഒക്കെ ഇവളെ പണിയ,,,, "

"ങേ,,,, "

"സോറി ഞാൻ കരുതി ആഷിയാവും എന്ന് 😬😬,, "

"മ്മ് ഞാൻ കേട്ട്,,,,, "😠

    കുറച്ചു കഴിഞ്ഞതും ഉമ്മിന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി അത് കണ്ടതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു, 
"പണി അവരുന്നുണ്ട് അവറാച്ച,,,, "

"ങേ അവറാച്ചനോ സത്യം പറയെടി ആരാ അത്, അയാൾ എന്തിനാ അന്നേ വിളിക്കുന്നെ,,, "

"ഹോ ഇന്റെ കാക്കു ഞാൻ ഒരു ഡയലോഗ് അടിച്ചത, കഷ്ട്ടം, ഇത് ആ കൊരങ്ങന,,"

 "എന്ന വേഗം എടുക്ക്,,,, "

    ഇതേ സമയം ആഷി,,,, 

    പണി എടുക്കാൻ ഉള്ള ത്രില്ലിൽ അങ്ങ് കൊടുത്തു പോയി അത് കൊണ്ടെന്താ പാത്തും പതുങ്ങിയും കള്ളനെ പോലെ ചെല്ലേണ്ടി വന്നു,,, 

       ഇത്രയും നേരം ഫ്രണ്ട്‌സ് ന്റെ കൂടെ ചിലവഴിച് വിശന്നിട്ട് ആണേൽ വയ്യ, ആ കുരുപ് ഉറങ്ങുന്ന വരെ കാത്തിരുന്നത,,, ഉറകിന്റെ കാര്യത്തിൽ ഒരു  വിട്ട് വീഴ്ചയും ഓൾ ചെയ്യൂല അതാ ആശ്വാസം,,, 

     ഉമ്മിന്റെ ഫോണിൽ വിളിച് വാതിൽ തുറക്കാൻ  പറയാം,മ്മ് ബെൽ അടിയിന്നുണ്ട്,,, 

"ഹലോ,, ഉമ്മി ആ കുരുപ് ഉറങ്ങിയോ ഞാൻ പുറത്തുണ്ട് വാതിൽ തുറക്കി,,, "

"മ്മ്മ്മ്,,,, "

     ഈ ഉമ്മി ഇത്ര പെട്ടെന്ന് ഉറക്കയോ അതാ മൂളുന്നെ,,, 

                കുറച്ചു കഴിഞ്ഞതും വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും  ഞാൻ മെല്ലെ അങ്ങോട്ട് നടന്നു,,, 

    വാതിൽ തുറന്നപ്പോ ഉമ്മിണ്ട് പുറം തിരിഞ്ഞ് നിക്കുന്ന്,,, 

       "ഹോ ഇന്റെ ഉമ്മി കുട്ടി പിണക്കം ആണോ, ഏതായാലും ലൈറ്റ് ഇടാത്തത് നന്നായി അല്ലേൽ ആ പെണ്ണ് എണീറ്റു വരും,,അല്ല ഉമ്മി ഇങ്ങള് എന്താ പുതപ്പ് ഒക്കെ പുതച്ചിട്ട്,,, "

         അതും പറഞ്ഞു ഉമ്മിനെ പിടിച്ചു തിരിച്ചതും,,,, 

     അള്ളോഹ് ഇന്റെ ഉമ്മി പ്രേതം എന്ന് 
പറഞ്ഞു അകത്തേക്ക് ഓടിയതും, ഒളിഞ്ഞിരിക്കയിരുന്ന അനു കയ്യിൽ ഉണ്ടായിരുന്ന കോട്ടി നിലത്തേക്ക് ചെരിഞ്ഞു,,, 

        പ്രേതത്തിനെ കണ്ടു ഓടിയ ആഷി കോട്ടിയിൽ ചവിട്ടിയതും, തെ കിടക്കുന്ന് തായേ 😊😊,, (imagine മീശമാധവനിലെ ദിലീപ് ന്റെ അവസ്ഥ,, )
വീണ്ടും എണീക്കാൻ നിന്നതും വീണ്ടും തെ പോണു,,, 

             ഒരു വിധം എണീക്കാൻ വേണ്ടി എന്തിലോ ഒരു പിടിത്തം കിട്ടി അതിൽ പിടിച്ചതും ഒരു പാത്രം തലയിൽ വന്നു വീണു കൂടെ മേൽ മുഴുവൻ എന്തോ പൊടിയും,,, 

    ഒപ്പം തന്നെ ലൈറ്റ് തെളിഞ്ഞു,,,, 

"ഹ ഹ,,,,,,, കാക്കു, ഉമ്മി ഉപ്പി ഓടിവാ കള്ളൻ കള്ളൻ,,,, "

"കള്ളൻ അന്റെ മാറ്റോൾ ആണെടി പുല്ലേ,,,അള്ളോഹ് ഇന്റെ ഉമ്മ ഇന്റെ ഊര,,, "

"ഹ ഹ,, ഏതായാലും കാണാൻ നല്ല രസണ്ട് അനിയാ,,, ഇഷു ആ ഫോൺ എടുത്തേ ഒരു ഫോട്ടോ എടുക്കട്ടെ,,, "

"കാക്കു,,,,,, "

"സോറി അനിയാ,, നിവിർത്തികേടാ,, "

   എന്നും പറഞ്ഞു അനു കൈ മലർത്തി
അതിനിടക്ക് ഇഷു ഉപ്പിന്റെ റൂമിന്റെ വാതിൽ തുറന്നിട്ടിരുന്നു,,, 

, "എന്താ ഇവിടെ ശബ്ദം കേട്ടേ,,,, "

 അതും ചോദിച് ഉമ്മിയും ഉപ്പിയും വന്നു 

"തെ ഉപ്പി ഒരു കള്ളൻ,,,, " അതും പറഞ്ഞു ഇഷു കണ്ണിറുക്കി കാണിച്ചതും ഉപ്പിക്ക് കാര്യം കത്തി,,,

    " ങേ കള്ളനോ എന്നിട്ട് ഈ കള്ളൻ എന്താ അരിപ്പൊടി ആണോ കക്കാൻ വന്നേ,എന്നിട്ട് ഇങ്ങള് നോക്കി നിക്കണോ മനുഷ്യ നാലെണ്ണം പൊട്ടിച്ചു പോലീസ് നെ വിളിക്കാൻ നോക്ക്,,, "

"ഉമ്മി,,,,,,, " ആഷി 

"ഉമ്മിയോ ആരാടാ അന്റെ ഉമ്മി,,,, "

"ഉമ്മി ഞാൻ ഇങ്ങടെ മോനാ ആഷി, ഒന്ന് ഇന്നേ പൊക്കി അവിടെ എവിടേലും കൊണ്ടോയി വെക്കോ,, ഇന്റെ മേൽ മൊത്തം വേദനാ,,, "

"പ്പ,,, ഓരോന്ന് ചെയ്ത് വെക്കുമ്പോ ഓർക്കണം, ബാക്കി ഉള്ളോരേ ഒറക്കം സുയിപ്പാക്കിട്ട്,,, "

   അതും പറഞ്ഞു ഇഷു നെ ഒരു നോട്ടം ആയിരുന്നു,,, 

, "പിന്നെ ഇത് ചെയ്തോര് ഇത് ഒക്കെ ക്ലീൻ ആക്കിട്ട് പോയി കിടന്നാൽ മതി,, "

                   അത് കേട്ടതും അനു മെല്ലെ അവിടുന്ന് മുങ്ങി,ഉമ്മി ന്റെ കൂടെ പോവൻ നിന്ന ഉപ്പി നെ വിളിച്ചു 

, "ഉപ്പി ഒന്ന് എണീപ്പിക്ക്,,,, "

  "ഏതായാലും ഇന്റെ മോനെ കാണാൻ നല്ല രസണ്ട്, ഏതായാലും ബാ ഞാൻ പൊക്കാം,, "

  "അള്ളോഹ് ഇന്റെ ഊര, എടി,,,, "

    ഇത് ഒക്കെ കണ്ടു ചിരിച് നിക്കുന്ന ഇഷു നെ കണ്ടു ആഷി വിളിച്ചു,, 

"പോടാ,,, ഏതായാലും പോയി ഒന്ന് കുളിച്ചെക്ക് ഇനി എന്നോട് കളിക്കാൻ വന്നാൽ ഇണ്ടല്ലോ ഹും,,,ഇപ്പോഴാ എനിക്ക് ഒരു സമാദാനം ആയത് ഇനി ഒന്ന് ഉറങ്ങണം,,, good nite "

"പോടീ,,,,, "

    അങ്ങനെ അവിടെ ഒക്കെ ക്ലീൻ ആക്കി ഇഷു പോയി കിടന്നു,,,, 

            ദിവസങ്ങളും ആഴ്ചകളും ഒക്കെ എന്തൊരു പെട്ടെന്ന് ആണ് കൊഴിഞ്ഞു പോകുന്നത്,, 

              എന്തൊക്കെ ആയാലും നമ്മളെ കലിപ്പന് ഒരു കുലുക്കോം ഇല്ലാട്ടോ, അന്നത്തെ സംഭവത്തിന് ശേഷം ഞാൻ ക്ലാസ്സിൽ ഉണ്ടെന്ന ഒരു ഭാവം പോലും കലിപ്പൻ കാണിക്കൂല അത് ഒക്കെ നമ്മക്ക് ഗ്രാസ് ആയോണ്ട് ഞാനും മൈൻഡ് ആകാറില്ല 😏,, 

                              എന്നാലും എനിക്ക് മനസ്സിലാകാത്തത് ഈ അനുകാക്കു ന് എന്താ പറ്റിയെ എന്ന, ഇപ്പൊ എന്നും ഞങ്ങളെ കൊണ്ടാക്കുന്നത് കാക്കു ആണ്, ഞങ്ങളെ ഇറക്കി കഴിഞ്ഞും കുറച്ചു നേരം അവിടെ നിക്കുന്നത് കാണാം, ഏതോ ഒരു മൊഞ്ചത്തി ആ മനസിൽ ഉണ്ട് പക്ഷേ, ആരെന്ന് കണ്ടത്തൻ കഴിയുന്നുമില്ല,, 

                     പിന്നെ 2 ദിവസം           കഴിഞ്ഞാൽ       ആണ് ഓണം സെലിബ്രേഷൻ അതിന്റെ പ്ലാനിങ്ങിൽ ആണ് ഞങ്ങൾ ഏത് ഡ്രസ്സ്‌ ഇടും എന്ന ചർച്ച,,, 

"ടി നമ്മക്ക് സെറ്റ് ആരി ആക്കാം അതാ രസം,,, "അമ്മു 

"അനക്ക് അങ്ങനെ പറയാം ഞങ്ങള്ക്ക് അത് കിട്ടണ്ടേ,,, "റിദ 

"ടി രണ്ട് പേർക്ക് കൂടി തരാൻ എന്റൽ ഉണ്ടാവും അങ്ങനെ ആണേൽ ബ്ലൗസ് ഏത് കളർ ആണ് ആക്ക,,,"അമ്മു 

                  "അത് ഏതായാലും നമ്മക്ക് എല്ലാരോടും ചോതിച്ചിട്ട് തീരുമാനിക്കാം, ഏതായാലും ഇപ്പൊ സാർ വന്നില്ലാലോ ഞാൻ ചോദിക്കട്ടെ,,, "


             "ഹലോ എല്ലാരും ഒന്ന് ഇങ്ങോട്ട് ശ്രദ്ധിക്ക്, നമ്മക്ക് എല്ലാർക്കും ഒരേ കളർ ഡ്രസ്സ്‌ ആക്കിയാലോ എന്താ നിങ്ങടെ അഭിപ്രായം,,, "

     അതിന് എല്ലാരും സമ്മതം തന്നതും പിന്നെ കളർ ആയി ചർച്ച,,, 

               "അതേയ് girls black ബ്ലൗസും സെറ്റ് സാരിയും ബോയ്സ് blak ഷർട്ടും മുണ്ടും ആക്കിയാലോ,,, "
  
     അത് കേട്ടതും ആ ജൂമൈല എണീറ്റ് നിന്ന് പറഞ്ഞു, ഞാൻ എന്ത് പറഞ്ഞാലും എനിക്ക് എതിർ ആയിട്ട് ആ കുരുപ് മാത്രേ ഉണ്ടാവൂ,, 

"Black ഞങ്ങൾ ആർക്കും ഇഷട്ടം ഇല്ല മെറൂൺ മതി ,,, "

"എന്ന ഞങ്ങൾക്ക് എല്ലാർക്കും അത ഇഷ്ട്ടം,,, "..അജ്മൽ 

           ഓഹ് അജ്മലെ ഇയ്യ് മുത്താണ്‌, പക്ഷേ ലീഡർ എന്ന സ്ഥിതിക്ക് നമ്മക്ക് എല്ലാരം പരിഗണിക്കണ്ടേ,, 

"എന്ന നമ്മക്ക് ഭൂരിപക്ഷം നോക്കാം,,, "

   അത് ഞങ്ങൾക്ക് തന്നെ ആവും എന്ന് അറിയുന്നൊണ്ട് ഓൾ അടവ് മാറ്റി പിടിച്ചു,, 

"അത് ഒന്നും വേണ്ട സാർ വരട്ടെ,,,, "

    ഓഹ് എന്ത് പറഞ്ഞാലും സാർ സാർ 
ഇത് ഒരു വർത്തനേ ഉള്ളു,,, 

"ആഹ് എന്ന അങ്ങനെ ആവട്ടെ,,, "

           സാർ വന്നിട്ട് ഞാൻ black എന്ന് പറഞ്ഞാൽ സാർ എന്തായാലും അതിന് എതിരായേ ചെയ്യൂ,, മ്മ് നോക്കാം,,, 

           കുറച്ചു കഴിഞ്ഞതും സാർ വന്നു ഞാൻ പറയുന്നതിന് മുന്നേ ആ ജുമൈല കുരുപ് ചാടി കയറി പറഞ്ഞു,, 

"മ്മ് എല്ലാർക്കും മെറൂൺ ആണോ താല്പര്യം, ലീഡർക്ക് അഭിപ്രായം ഒന്നും ഇല്ലേ,,, "

"അത് ക്ലാസ്സിൽ എല്ലാർക്കും black ആണ് താൽപ്പര്യം പക്ഷേ എനിക്ക് മെറൂൺ ആണ്,,, "

  അത് കേട്ടതും ജൂമൈല അന്തം വിട്ടും ബാക്കി എല്ലാരും എന്നേ കണ്ണുരുട്ടിയും നോക്കുന്നുണ്ട്, എന്റെ വാലുകൾക്ക് ഞാനും സാറും തമ്മിൽ ഉള്ള ഹിസ്റ്ററി അറിയുന്നൊണ്ട് അവർക്ക് വേഗം കത്തി,, 

"ഒഹ്ഹ്ഹ് ഹോ അങ്ങനെ ആണേൽ black തന്നെ മതി ഞാനും black തന്നെ ആണ്,,, "

             അത് കേട്ടതും എനിക്ക് തുള്ളി ചാടണം എന്ന് ഒക്കെ തോന്നിയെങ്കിലും, സാർ ഉള്ളോണ്ട് വേണ്ടന്ന് വെച്ചു,, 

    ഇത് കേട്ടപ്പോ ആ ജൂമൈല ന്റെ മുഖം ഒന്ന്  കാണണമായിരുന്നു, അവളോട് ഇപ്പൊ എങ്ങനെ ഉണ്ടെന്ന് ഞാൻ കണ്ണ് കൊണ്ട് കാണിച്ചതും അവൾ  നല്ല കലിപ്പിൽ അവിടെ ഇരുന്നു,,, 

        എക്സാം ഒക്കെ ആദ്യേ കഴിഞ്ഞത് കൊണ്ട് ഇന്ന് ക്ലാസ് എടുക്കുന്നില്ലെന്ന് സാർ പറഞ്ഞു,,,, 

        ആരും ശബ്ദം ഉണ്ടാക്കരുത് എന്ന് പറഞ്ഞു സാർ ക്ലാസ്സിൽ നിന്ന് പോയി,, 
സാർ പോയെന്ന് കണ്ടതും ആ ജുമൈല എന്റെ അടുത്തേക്ക് പാഞ്ഞു വന്നു,, 

"ടി, നിന്റെ അടവ് ആയിരുന്നു എന്ന് തോന്നി, എനിക്കും ഒരവസരം വരുമെടി നോക്കിക്കോ,,, "

"ഇയ്യ് പോടീ,,,,, "

           ഓൾ ചവിട്ടി തുള്ളി പോയിരുന്നു, ഞങൾ പിന്നെ മറ്റന്നാളേക്ക് ഉള്ളത് ഒക്കെ പ്ലാൻ ചെയ്തു,, കാഷ് ഒക്കെ ആദ്യേ കളക്ട് ചെയ്ത് വെച്ചിരുന്നു, ബോയ്സ് പൂവ് വാങ്ങികൊള്ളും,, 

              പിന്നെ ഈ വരേം ഇടലും ഒന്നും നമ്മക്ക് അറിയതോണ്ട് ആ ഡ്യൂട്ടി അമ്മുന് കൊടുത്തു,,, 

       അങ്ങനെ ഇന്ന് പ്രത്യേകിച്ചു ക്ലാസ് ഒന്നും ഇല്ലാത്തോണ്ട് സൊറ പറഞ്ഞിരിക്കുമ്പോഴാ ലൈല ഇത്ത മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന കണ്ടേ,, 

"ടി ഞാൻ ഇപ്പൊ വരാം, ലൈല ഇത്തുനെ കണ്ടിട്ട് ഒരു കാര്യം ഉണ്ട്,,, "

    "എന്താണാവോ ഒരു ആലോചന,, ഭാവി ഭർത്തവിനെ ആണോ,,, "

"ആഹ് അങ്ങനേം പറ,,,, "

"അത് അവിടെ നിക്കട്ടെ എനിക്ക് ഇത്തു നോട്‌ കുറച്ചു കാര്യങ്ങൾ ഒക്കെ ചോദിക്കാൻ ഇണ്ട്, എന്നും വിചാരിക്കും ചോതിക്കണം എന്ന്,,, "

"അത് എന്താണാവോ,,,, എന്റെ അനിയത്തി കുട്ടിക്ക് അറിയേണ്ടേ,,, ""

"അത് ഒന്ന് നമ്മളെ അംജദ്കാനെ കുറിച്ചും, പിന്നെ ആ റഫീഖിനെ കുറിച്ചും,,, "

     "ആഹ് അങ്ങനെ,, എന്ന വാ പറയാം,, "

      റഫീഖും അംജുവും ആദ്യേ അറിയും അത് കൊണ്ട അവർ ഇത്ര ശത്രുത, റഫീഖിന്റെ ഉപ്പ സമൂഹത്തിൽ വളരെ പിടിപാട് ഉള്ള ആൾ  ആണ്, പക്ഷേ ആള് പാവം ആണുട്ടോ,,, 

                               Rafeeq ന്റെ കൂട്ടുകെട്ട് മൊത്തം തല്ലിപൊളിയാ,അവന്റെ സ്വഭാവം കാരണം പെൺകുട്ടികൾക്ക് ഒക്കെ അവന്റെ മുന്നിലൂടെ പോകാൻ പേടിയാ,പിന്നെ നമ്മളെ പ്രിൻസിക്ക് ഒക്കെ അവനെ പേടിയാ, പിന്നെ അവന്റെ ഉപ്പന്റെ സ്വാധീനം കൊണ്ട അവൻ ഇവിടെ ഇപ്പോഴും നിക്കുന്നെ,,, 

                പക്ഷേ അവനെ അറിയാത്ത പെൺകുട്ടികൾ ഒക്കെ അവന്റെ മുന്നിൽ ചെന്ന് പെടും, അന്ന് നിന്നോട് പറഞ്ഞ പോലെ hi എന്ന് ഒക്കെ പറഞ്ഞു ഫ്രണ്ട് ആക്കും പിന്നെ പിന്നെ ഓന്റെ ആവശ്യങ്ങൾ ഒക്കെ ഓൻ നിറവേറ്റും, പക്ഷേ അംജു ഉള്ളോണ്ട് ഓന്റെ കളി ഒന്നും ഇവിടെ നടക്കൂല,,, 

  "അല്ല ഇത്തു ഈ റമി ആരാ,,, "

"ആഹാ അതും നീന്നോട് പറഞ്ഞോ,, "

            "അംജു ന്റെ ഒരേ ഒരു പെങ്ങൾ ആയിരുന്നു റമി എന്ന റമീഷ, അവന്റെ ഉമ്മി കഷ്ടപ്പെട്ട് പണി എടുത്ത അവരെ വളർത്തിയെ,, "

"അപ്പൊ ഉപ്പ ഇല്ലേ,,,, "

"ഉപ്പ അംജുന്റെ ചെറുപ്പത്തിലേ മരിച്ചു പോയി എന്ന അവൻ പറഞ്ഞെ,,, "

  "എന്നിട്ട് റമി,,,, "..

       "ആഹ് അവൾ കുറച്ചു ദൂരെ ഒരു ഹോസ്റ്റലിൽ നിന്ന് ആയിരുന്നു പേടിച്ചിരുന്നെ,, അങ്ങനെ ഒരു ദിവസം വീട്ടിലേക്ക് വരുന്ന അവളെ റഫീഖ് നെ പോലെ ഉള്ള ഏതോ തെണ്ടികൾ പിച്ചി ചീന്തി,,, "..

"എന്നിട്ട് കേസ് കൊടുത്തില്ലേ,,, "

"പണക്കാർക്ക് അല്ലേ ഇഷൂ ഇപ്പൊ കോടതീം നിയമോം ഒക്കെ, പിന്നെ അന്ന് അംജു 7th ഇൽ എങ്ങാനും ആണ്, പിന്നെ ആ പാവം ഉമ്മ എന്ത് ചെയ്യാനാ,, അതിന് തെളിവും സാക്ഷിയും ഒന്നും ഇല്ലെന്ന് പറഞ്ഞു അത് ഒരു ആക്‌സിഡന്റ് ആക്കി മാറ്റി,,, "

"പാവം,,, ലേ,, ഇവർക്ക് റിലേറ്റീവ്സ് ഒന്നും ഇല്ലേ,,, "

"അവൻ ഇടക്ക് പറയും ഒരു അനിയത്തി ഉണ്ടായിരുന്നു ഉമ്മക്ക് അവർ ആരുടെയോ കൂടെ ഇറങ്ങി പോയി പിന്നെ ഒന്നും അറിയില്ല എന്ന്,,, "

"പാവം,,, "

 "റമി എന്ന് വെച്ചാൽ അവന് ജീവൻ ആയിരുന്നു, അവന് ഇപ്പൊ പറയുന്നത് എന്താ എന്ന് അറിയോ, ഇപ്പൊ റമിയെ തിരികെ കിട്ടിയ പോലെയാ നിന്നെ കാണുമ്പോൾ എന്ന്,,, അവളും നിന്നെ പോലെ ഒരു വായാടി ആയിരുന്നു എന്ന്,,, "

  "ആാാഹ് ഇത്തു എന്നേ വല്യ കാര്യം ആണ്,,, "

"മ്മ് ഇഷു നീ സൂക്ഷിക്കണം ട്ടോ, ഒരു തക്കം കിട്ടാൻ കാത്ത് നിക്ക അവൻ, അന്ന് ലൈബ്രറിയിൽ നടന്നത് ഒക്കെ അംജു പറഞ്ഞിരുന്നു അവന് നല്ല ടെൻഷൻ ഇണ്ട് നിന്റെ കാര്യത്തിൽ,,, "

"ആഹ് ഇത്തു ഞാൻ സൂക്ഷിച്ചോളാം,,"

  "Di ഇഷു നീ ഒന്നിങ്ങു വന്നേ, തെ ഈ മോഡൽ ഒന്ന് സാർ ന്  കാണിച് കൊടുക്ക്,,, "അമ്മു 

"ടി അതിന്, നീ പോയാൽ പോരെ,,,, "

"ഹേയ് നീ അല്ലേ ലീഡർ, അപ്പൊ നീ തന്നെ പോയാൽ മതി,,, "

"ഓഹ് ഇന്നേ കാണാൻ കാത്ത് നിക്കാവും,  പഠിച്ച പുതിയ തെറി ഒക്കെ കേൾപ്പിക്കാൻ,, അപ്പൊ ഇത്തു,, പിന്നെ കാണാം ട്ടോ,, ബൈ,, "

                       ഇനി എന്തൊക്കെ ഞാൻ കേൾക്കണോ ആവോ 🤔

" ഹോ ആ കാലന്റെ ചീത്തകേൾക്കാൻ ആയിട്ട് ഉഴിഞ്ഞു വെച്ചിരിക്കാണല്ലോ റബ്ബേ എന്നേ,, "

            ഇനി എന്തൊക്കെ കേൾക്കേണ്ടി വരോ ആവോ, ചെന്ന് നോക്കുമ്പോ ആൾ ഫോണിൽ തോണ്ടി ഇരിക്ക,,, 

"സാർ,,,,, "

         എന്റെ വിളി കേട്ടു തല പൊന്തിച്ചു ഞൻ ആണെന്ന് കണ്ടതും, കലിപ്പ് മുഖത്ത് ഫിറ്റ്‌ ചെയ്തു,,, 

"മ്മ്,,,, "

"അത് സാർ ഈ മോഡൽ മതിയോ എന്ന് ചോദിക്കാൻ ആയിരുന്നു,,, ".. 

"മ്മ് കയറി വാ,,,,, "

"ഇത് ആരുടെ സെലക്ഷൻ ആണ്,,,, "

"എന്റെ അല്ല,,,,, "

     "ആഹ് അത് തോന്നി അത് കൊണ്ട് തന്ന ചോദിച്ചേ ഏതായാലും നന്നായിട്ടുണ്ട് ഇത് തന്നെ മതി,, മ് പൊയ്ക്കോ,,, "

      അല്ലേലും എനിക്ക് അറിയാടോ ഇത് എന്റെ സെലക്ഷൻ ആണ് എന്ന് എങ്ങാനും  ആയിരുന്നേൽ താൻ ഇത് reject ചെയ്തേനെ, കോന്തൻ ഹും,അല്ലേലും ഞാൻ ഇവിടെ പാർക്കാൻ വന്നത് ഒന്നും അല്ലാലോ,, 
  
             "എന്താടോ എന്തേലും പറയാൻ ഉണ്ടേൽ ഉറക്കെ പറയണം,,,, "

"ഹേയ് ഒന്നൂല്യ സാർ, ഞാൻ പോവാണെന്നു പറഞ്ഞതാ,,, ".. 

"അതിന് തന്നെ ഞാൻ ഇവിടെ പിടിച്ചു വെച്ചിട്ടുണ്ടോ, വേഗം ക്ലാസ്സിലേക്ക് പൊക്കോ,,,, "

                പിന്നെ ഞാൻ ഒന്നും പറയാൻ നിക്കാതെ ഇങ്ങു പോന്നു, അല്ലെകിൽ തെറി അഭിഷേകം നടത്തിയേനെ,, 

          അങ്ങനെ വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലേക്ക് വിട്ടു,,ഇനി നാളേം കൂടി കഴിഞ്ഞാൽ അടിച്ചു പൊളിക്കാം,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

    "ഹോ ഇന്റെ കാക്കു ഇത് എന്തൊരു ഒരുക്കം ആണ്, പെണ്ണ് ആയ ഇനിക്ക് പോലും ഇല്ല ഇത്ര ഒരുക്കം,,, " 

  "ആഹ് അത് പറഞ്ഞത് നേരാടാ, നീ ഇപ്പൊ പഴയ കോളേജ് പയ്യൻ അല്ല, അവിടുത്തെ സാർ ആണ്,,, "

 "ഓഹ് മോനെ ഷാനു,, അസൂയക്ക് മരുന്നില്ലടാ, അന്ന് ഞൻ b. Ed ന് പോവാൻ ആവുന്നത് വിളിച്ചത് അല്ലേ നീ അനുഭവിക്ക്,, "

     അതും പറഞ്ഞു പുറത്തേക്ക് വരുന്ന zayu നേ കണ്ടതും റിനുവും ഷാനുവും അന്തം വിട്ട് നോക്കി നിന്നു,black ഷർട്ടും മുണ്ടും ഉടുത്ത്, കൂളിംഗ് ഗ്ലാസും വെച്ച്  വരുന്ന zayu നേ ആര് കണ്ടാലും ഒന്ന് നോക്കി പോവുമായിരുന്നു,,,, 

"Wow കാക്കു അടിപൊളി ആയിട്ടുണ്ട് കാക്കുനേ ലൈറ്റ് കളർ ഷർട്ടിൽ അല്ലേ കാണാറുള്ളു ഇന്ന് എന്ത് പറ്റി,,, "

"ആഹ് അത്, എന്റെ ക്ലാസ്സിന്റെ ഡ്രസ്സ്‌ കോഡ് ഇതാണ് അപ്പൊ പിന്നെ ഞൻ അവരോടൊപ്പം ചേരാം എന്ന് വെച്ചു, പിന്നെ ആ പെണ്ണിന് ഇഷ്ടമില്ല എന്ന് കേട്ടപ്പോ,,,, "

"ങേ പെണ്ണോ അത് ഏത് പെണ്ണ് zayu,, അവൾക്ക് എന്ത് ഇഷ്ടമില്ല എന്ന നീ പറഞ്ഞെ,,, "ഷാനു 

    അപ്പോയാ അറിയാതെ വന്നു പോയ അബദ്ധം zayu ന് മനസ്സിലായത്,അവന് വേഗം മുഖത്ത് കലിപ്പ് ഫിറ്റ് ചെയ്തു,, 

"ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല, നിന്റെ ചെവിന്റെ തകരാർ ആണ്,,, "

"അല്ല കാക്കു ഞാനും കേട്ടു,,,, "

"ആഹ് അത് തന്നെ, ഒരുമിച് ഞങ്ങടെ ചെവി കംപ്ലയിന്റ് ആവോ,,, "

"ആഹ് എനിക്ക് അറിയില്ല, നിനക്ക് ഇന്ന് ഓഫീസ് ഇല്ലേ, റിനു ഞാൻ പോവാ വരുന്നുണ്ടേൽ വേഗം വരാൻ നോക്ക് അല്ലേൽ അവിടെ നിന്നോ,ഉമ്മി ഞാൻ പോയി അസ്സലാമു അലൈക്കും,,,, "

               അതും പറഞ്ഞു അവൻ വേഗം വണ്ടിയിൽ കയറി സ്റ്റാർട്ട്‌ ആക്കി,,, 

"അള്ളോഹ് ഷാനു കാക്കു, ഞാൻ പോട്ടെ കാക്കു പോയാൽ ഞാൻ തെണ്ടും,, അന്നത്തെ ആ ഇത്തുനെ കുറിച് ആവും കാക്കു പറഞ്ഞത് ലേ,,, "

"ആഹ് അത് തന്ന, ഏതായാലും 2 ഉം നല്ല കോമ്പിനേഷൻ ആണ്, നീ വേഗം പോവാൻ നോക്ക്,,, "

     റിനു വേഗം വണ്ടിയിൽ കയറിയതും zayu വണ്ടി എടുത്തു,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

        അള്ളോഹ് ഇത് ഏത് ഭാഗം ആണ് എടുക്ക ഒന്നും മനസ്സിലാകുന്നില്ലലോ, ഏത് സമയത്ത് ആണാവോ, ഇങ്ങനെ ഒരു ചിന്ത വന്നത്,ഒരു മണിക്കൂർ ആയി ഇതിന്റെ പിറകെ നടക്കുന്നു,ഇനി ഉമ്മി നെ വിളിക്കുന്നത് ആവും നല്ലത്, ആദ്യേ ഉമ്മി പറഞ്ഞതാ ഉമ്മി ഉടുത്ത് തരാന്ന്, ചെ അത് കേട്ടാൽ മതി ആയിരുന്നു,,, 

"ഉമ്മി ഒന്നിങ്ങു വന്നേ തെ എങ്ങനെ ഉണ്ട് എന്ന് നോക്കിയേ,,, "

"എന്താടി തൊള്ള കേറുന്നേ, ങേ ഇത് എന്തോന്ന് കാണാനാ ടി,,, "

"ഉമ്മി ഇന്റെ ചക്കര ഉമ്മി അല്ലേ, ഒന്ന് ഉടുത്ത് തരോ,, "

"എന്നേ കൊണ്ട് ഒന്നും വയ്യ, കുറച്ചു നേരത്തെ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ എന്റെ മോൾ പറഞ്ഞെ,, "

"Pls ഉമ്മി ആ ഫിദ ഇപ്പൊ വരും ഒന്ന് ഹെൽപ്പാക്ക്,,, "

    അങ്ങനെ എന്റെയും  ഉമ്മിന്റെയും കഠിന പ്രയത്നത്തിനൊടുവിൽ ഞങ്ങൾ വിജയം കണ്ടു മക്കളേ, 

   "ഉമ്മി ഇത് എങ്ങാനും അഴിഞ്ഞു പോവോ ഇനിക്ക് ഒരു പേടി,,, "

"ഇത്ര പേടി ഉണ്ടേൽ ഈ പണിക്ക് നിക്കണോ നീ, നിന്റെ തുള്ളികളി ഒക്കെ ഇത് ഉടുത്ത് കൊണ്ട് നടത്തിയാൽ എന്തായാലും ഉമ്മിന്റെ മോൾ പെടും,,, "

"പേടിപ്പിക്കല്ലേ ഉമ്മി, ഇനി ഇപ്പൊ എന്ത ചെയ്യാ,,, "

"എന്ത് ചെയ്യാൻ അടങ്ങി നിന്നാൽ കൊയപ്പം ഉണ്ടാവൂല അത്ര തന്നെ ഏതായാലും ഒരു പർദ്ദ എടുത്ത് കയ്യിൽ പിടിച്ചോ അഴിഞ്ഞാലും ഇത് ഇട്ട് പോരാലോ,,,, "

"ഉമ്മി,,,,,,,,, "

   ഉമ്മി അതും പറഞ്ഞു പോയി, ഇനി ഇത് എങ്ങാനും അഴിഞ്ഞു പോവോ, ഹേയ് അങ്ങനെ ആണേൽ ആ ജിജി മിസ്സിന്റെ ഒക്കെ എന്ന് അഴിഞ്ഞേനെ ലേ,,, ആഹ് ഏതായാലും പർദ്ദ എടുത്തേക്കാം ലേ,,, 

          ഞാൻ കണ്ണാടിയിൽ ഒന്ന് നോക്കി ആഹ ഇഷു അടിപൊളി ആയിട്ടുണ്ട്, ഇന്ന് ചെക്കെൻമാർ ഒക്കെ എന്റെ പിറകേ തന്നെ ആവും ശോ ഇനിക്ക് വയ്യ,ഇന്ന് ആ zayan ന്റെ മുന്നിൽ ഒന്ന് വിലസണം,, 

    കുറച്ചു പൗഡറും കണ്ണിൽ സുറുമയും 
എഴുതി വേഗം ഷാൾ റോൾ ചെയ്ത് കണ്ണാടിയിൽ ഒന്ന് കൂടി നോക്കി ഉറപ്പ് വരുത്തിയ ശേഷം ഇറങ്ങി,,, 

"തെ ഉപ്പി തെ കമ്പിൽ കോലു ചുറ്റിയ ഒരു കോലം വരുന്നു, അത് എടുത്ത്‍ വല്ല പാടത്തും കൊണ്ട് വെക്കാൻ നോക്ക്,,, " ആഷി 

ഓഹ് കൊരങ്ങൻ ആഷി തുടങ്ങി,,, 

,"ഇയ്യ് പോടാ, അനക്ക് അസൂയ ആണെടാ,,, "

          ശരിക്കും കോണി ഇറങ്ങി വരുന്ന ഇഷു നെ ഒരു ഹൂറിയെ പോലേ തന്നെ ആയിരിന്നു, black ബ്ലൗസിൽ ഗോൾഡൻ കളർ വർക്ക്‌ അവൾക്ക് നല്ല മാച്ച് ആയിരുന്നു,,, 

"ഇയ്യ് പോടാ ഇന്റെ മോൾ സുന്ദരി തന്നെയാ masha allah ഇന്റെ മോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ,,, "

"അങ്ങനെ പറഞ്ഞു കൊടുക്ക് ഉപ്പി,, "

       അതും പറഞ്ഞു അവൾ ആഷി നെ നോക്കി കൊഞ്ഞനം കുത്തി, അവനും തിരിച്ചു അങ്ങനെ തന്നെ കാണിച്ചു,,, 

"അനു കാക്കു ഇങ്ങള് ഒന്നും വേഗം വരുന്നുണ്ടോ ആ ഫിദ ഇത് കുറെ നേരായി വിളിക്കുന്നു,,, "

   "  ആഹ് ഞാൻ വന്നു,,,,, "
    
    അതും പറഞ്ഞു ഇറങ്ങി വരുന്ന അനു നെ കണ്ടതും എല്ലാരും നോക്കി നിന്നു,, 

"അല്ല മോനെ നീ ഇവരെ കൊണ്ടാക്കാൻ തന്നെ അല്ലേ പോണേ, അതോ നിനക്കും ഓണം സെലിബ്രേഷൻ ഉണ്ടോ,,, "

"അത് എന്ത ഉപ്പ അങ്ങനെ ചോദിച്ചേ ഞാൻ വെറുതെ ഒന്ന് ഇട്ട് എന്നേ ഉള്ളൂ,,, "

                 മെറൂൺ കളർ ഷർട്ടും മുണ്ടും ആയിരുന്നു  അനു ന്റെ വേഷം,,, 

"അല്ലേലും കാക്കുന് ഈ ഇടയായിട്ട് ഒരു ആലോചനയും, ഒരുക്കവും ഒക്കെ ആണ് ഉപ്പി, വല്ല പ്രേമ രോഗവും പിടിപെട്ടോ എന്ന ഡൌട്ട്,,, ".. 

"പോടാ,,, ചുമ്മാതാ ഉപ്പി,,,,, ടി ഇഷു ഇപ്പൊ നിനക്ക് തിരക്ക് ഇല്ലേ വേഗം വരാൻ നോക്ക്, ഇന്നെന്ക്കിലും അവളെ കണ്ടാൽ മതി ആയിരുന്നു,,, "

"ങേ ആരെ,,, ". 

    എന്ന് ഇഷുവും ആഷിം ഒരു മിച് ചോദിച്ചു 

"ആഹ് അത് എന്റെ ഒരു ഫ്രണ്ട് നെ,,,, "

"ഫ്രണ്ട് ആയാലും ബാക്ക് ആയാലും നമ്മക്ക് ഒന്നുല്ല്യേ, അല്ലേടി പിന്നല്ല,,, "

  "മോനെ ആഷി കാക്കു അപ്പൊ നമ്മക്ക് വന്നിട്ട് കാണാട്ടോ,,,, "

   അതും പറഞ്ഞു അവൾ വേഗം അനു ന്റെ കാറിൽ കയറിയതും ആഷി ന്റെ ഫോൺ എടുത്ത് കാണിച്ചു,,,, 

"എടി, എന്റെ ഫോൺ തന്നിട്ട് പോടീ,,,, "

   "കാക്കു വേഗം വണ്ടി വിട്,,,, "

"റ്റാറ്റാ,, ഞാൻ വന്നിട്ട് വരാട്ടോ അത് വരെ മോന് കൊച്ചു tv കണ്ടു ഇരിക്കുന്നു bye umma😘😘😘"

"ഉമ്മ അല്ല ബാപ്പ, അന്റെ ഓൻ കൊണ്ട് കൊടുക്കെടി ശോ ഇന്റെ ഫോൺ,,, "

              അങ്ങനെ വണ്ടി നേരെ അനു വീട്ടിലേക്ക് വിട്ടു. 

    "നീ ചോദിക്ക്,,,,, "

     "ഹേയ് വേണ്ട നീ ചോദിച്ചാൽ മതി,,, "

  " എന്താ രണ്ടും കൂടി പിറു പിറുക്കുന്നെ, കുറെ നേരം ആയല്ലോ തുടങ്ങിട്ട്,,, "

       "അത് കാക്കു,,, ഈ ഫിദക്ക് ഒരു ഡൌട്ട്, കാക്കു എന്നും ഞങ്ങളെ കൊണ്ടാക്കുന്നതിൽ എന്തോ ഒരു ഉദ്ദേശം ഇല്ലേ എന്ന്,,, "

"ആണോ ഫിദ,,,,,,???? "
"എനിക്ക് മാത്രം അല്ല, കാക്കു ഈ ഇഷുനും ഉണ്ട്,, "

          അങ്ങനെ നീ എന്നേ മാത്രം കുറ്റ പെടുത്തരുത് ട്ടോ, കുശുമ്പി ഹും 

 "ആഹ് ഏതായാലും കാക്കു അതിന് മറുപടി തന്നെ പറ്റൂ,, വേണേൽ ഞങ്ങൾ ഹെല്പ് ആക്കലോ,,, "

             അവരുടെ വർത്തനം കേട്ട് ഒന്ന് ചിന്തിച ശേഷം അനു പറഞ്ഞു,, 

"ഞാൻ പറയാം പക്ഷേ വേറെ ഒരാളോടും പറയാൻ പാടില്ല ഓക്കെയാണോ,,,, "

"ഡബിൾ ഓക്കേ,,,, "

"നിങ്ങളുടെ ഊഹം ശരിയാ ഞാൻ ഒരാളെ തിരഞ്ഞു തന്നെയാ ഞാൻ നിങ്ങളെ കൊണ്ടാക്കുന്നെ, സുറുമ മിഴികളുള്ള മൊഞ്ചത്തിയെ,,,, "

"ങേ മൊഞ്ചത്തിയോ,,, അത് ആരാ,, ഇത് ഒക്കെ എപ്പോ,,, "

         പിന്നെ അനു അന്ന് മാളിൽ വെച്ച് കൂട്ടി ഇടിച്ചതും, പിന്നെ വണ്ടിയുടെ മുന്നിൽ അവൾ വന്നു ചാടിയതും,, 

"അല്ല കാക്കു അതിന് കാക്കു എന്തിനാ ഞങ്ങളെ കൊണ്ടാക്കാൻ വരുന്നേ,,, 🤔"


"ഹിഹി അതോ അന്ന് ഞാൻ കണ്ടപ്പോ അവൾ നിങ്ങടെ സ്കൂളിലെ യൂണിഫോം ആണ് ഇട്ടിരുന്നെ, അപ്പോ പിന്നെ അവളെ ഒന്ന് കണ്ടു പിടിക്കലോ എന്ന് കരുതിയ,, 😬"

   "അല്ലാതെ പെങ്ങളോട് ഉള്ള സ്നേഹം കൊണ്ട് ഒന്നും അല്ലലെ കള്ള കാക്കു,, "

 "പിണങ്ങല്ലേ മുത്തേ,, അവളെ കണ്ടു പിടിക്കാൻ നിങ്ങൾ എന്നേ സഹായിക്കൂലേ,,, "

 "സഹായിച്ചാൽ നമ്മക്ക് എന്താ നേട്ടം, കണ്ട് പിടിച്ചാൽ പോരാ അവളെ എനിക്ക് തന്നെ കിട്ടണം അങ്ങനെ ആണേൽ നിങ്ങൾ എന്ത്‌ പറഞ്ഞാലും ഞാൻ കേൾക്കും,,, "

"ഉറപ്പല്ലേ,,,,,, "

"ഉറപ്പ്,,,, "

"എന്നാലും ഫിദ ഏതാണാവോ നമ്മുടെ കാക്കു പിടിച്ചു കുലുക്കിയ ആ മൊഞ്ചത്തി,,,, 🤔,, "

"ഇനി ആ ജൂമൈല എങ്ങാനും ആവോ 🤔,, ""

"അങ്ങനെ ആണേൽ അവളേം കൊല്ലും കാക്കുനേം, അല്ല കാക്കു അവൾ ഒരു മേക്കപ്പ് ബോക്സ്‌ ആണോ,,, "

"ഹേയ് അല്ല,,, നാച്ചുറൽ ബ്യൂട്ടി ആണ്,,, "

"ആാാഹ് നമ്മക്ക് നോക്കാം,,,, "

  "അല്ല കാക്കു അവളുടെ പേര് വലതും അറിയോ,,, " ഫിദ 

"പേര് 🤔🤔,, ആാാഹ് അന്ന് മാളിന്ന് അവളെ ഒരു കുട്ടി പർവീ എന്ന് വിളിക്കുന്നത് കേട്ടായിരുന്നു,,, "

"മ്മ്മ്,,,, "
 
   അങ്ങനെ സ്കൂളിൽ എത്തി ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോ ആണ് നമ്മളെ ഇത്തുസ് പോകുന്ന കണ്ടേ,, 

"ടി നമ്മളെ ലൈലഇത്തു അല്ലേ പോകുന്നെ മൂപ്പത്തിനോട്‌ ചോദിക്കാം,,, കാക്കു പോവല്ലേ ഒരു മിനിറ്റ്,,, "

   "ഇത്തുസെ,,, ഒന്നിങ്ങു വരവോ,,,,, "

                 എന്റെ വിളി കേട്ടതും ഇത്തു തിരിഞ്ഞ് നിന്നു, മെറൂൺ കളർ ബ്ലൗസ് ആയിരുന്നു അവരുടെ സെറ്റ് സാരിയുടെ,, ഇത്തു അതിൽ സുന്ദരി ആയിരുന്നു,എന്നേ കണ്ടതും ഞങ്ങടെ അടുത്തേക്ക് വന്നു, ചിരിച് കൊണ്ട് ഞങ്ങടെ അടുത്തേക്ക് വന്ന ഇത്തുന്റെ മുഖം ഞെട്ടിയത് ഞാൻ ശ്രദ്ധിച്ചു,,,, 

        ഞാൻ മെല്ലെ തിരിഞ്ഞ് കാക്കുനെ നോക്കിയപ്പോ ആ മുഖത്ത് പതിനാലാം രാവ് ഉദിച്ചത് പോലെ ഉണ്ട്,, അപ്പൊ ഇത്തു ആണോ നമ്മളെ കാക്കു ന്റെ മനസ്സിൽ കയറി കൂടിയേ, അത് ഏതായാലും എനിക്ക് ഒരു പാട് ഇഷ്ട്ടം ആയി,,, 

     ഞാനും ഫിദയും രണ്ട് പേരെയും മാറി മാറി നോക്കി, രണ്ടാളും ഈ ലോകത്ത് ഒന്നും അല്ല എന്ന് തോന്നുന്നു, ഞാൻ ഒന്ന് ചുമച്ചതും അവർ നോട്ടം തെറ്റിച്ചു,,, 

"അ അത് ഇഷു എനിക്ക് അവിടെ ക്ലാസ്സിൽ പണി ഉണ്ട്"

              എന്ന് പറഞ്ഞു ഇത്തുസ്,, ഓടി പോയി പോകുമ്പോ നമ്മളെ കാക്കുനെ 
ഒന്ന് തിരിഞ്ഞ് നോക്കിയ പോയെ 😍,, 

  "അമ്പട കാക്കു ഇതാണോ ആ മൊഞ്ചത്തി,,,, " ഇഷു 

"നിങ്ങൾക്ക് അറിയോ,,,, "

"അറിയോന്നോ, ഞങ്ങടെ ഇത്തുസ് അല്ലേ ഇത്, ഏതായാലും കാക്കുന്റെ സെലെക്ഷൻ സൂപ്പർ ആണ് ,,, "ഫിദ 

"മ്, അതിന് അവൾക്ക് കൂടി ആ ഇഷ്ട്ടം ഉണ്ടാവണ്ടേ,,,, ഏതായാലും ആളേ കിട്ടിയല്ലോ ഇനി പ്രോബ്ലം ഇല്ല, അപ്പൊ ഇനി ഞാൻ പോവട്ടെ ട്ടോ,,, "

"ഓക്കേ കാക്കു അത് ഒക്കെ നമ്മക്ക് സെറ്റ് ആക്കാന്നേ,,, "

    കാക്കു പോയതും,,, 
"ടി ഇഷു നിനക്ക് ഓർമ ഉണ്ടോ ഇന്നാൾ ഒരു ദിവസം, ക്യാന്റീനിൽ പോയപ്പോ ഇത്തുസ് സ്വപ്നം കണ്ടിരുന്നത്, അപ്പോ ഇത്തുനും ഒരു spark ഉണ്ടാവും,,, "

"ആഹ് ശരിയാ, ഇത്തുനെ നല്ലോണം ഒന്ന് കാണണം, നീ വേഗം വന്നേ ഞാൻ ലീഡർ ആണ്, നിന്നെ പോലെ അല്ല കുറെ പണി ഉള്ളതാ,,,"

"ഓഹ് പിന്നെ,,, ടി ഒരു ചോദിക്കാൻ മറന്നു, ഇത് ആഷികാക്കു ന്റെ ഫോൺ അല്ലേ എങ്ങനെ ഒപ്പിച്ചു,, "

"ഹിഹി അത് ഒക്കെ അടിച് അങ്ങ് മാറ്റി ഇപ്പോ കൊച്ചു tv കണ്ട് ഇരിക്കവും,,, "

                              ഞങ്ങൾ ഓരോന്ന് പറഞ്ഞു ഗ്രൗണ്ടിലൂടെ പോകുമ്പോഴാ ഒരു ബുള്ളറ്റ് വന്നു നിർത്തിയത്,,,, 

"ടി അത് നമ്മളെ സാർ അല്ലേ നോക്കിയേ എമ്മാതിരി ലുക്ക്‌ ആണെന്ന്, മൂപ്പരെ കൂടെ  ഏതാ ഒരു കുട്ടി,,, "

       ഫിദ പറഞ്ഞപോയ ഞൻ അങ്ങോട്ട് നോക്കിയേ black ഷർട്ടും മുണ്ടും ഒക്കെ ഇട്ട് കലിപ്പൻ നല്ല ലുക്ക്‌ ആയിട്ടുണ്ട് കൂടെ ഉള്ളത് അന്ന് കണ്ട കുട്ടി ആണല്ലോ അവൾ ഈ സ്കൂളിൽ ആണോ,,,.. 

         ഞങ്ങളെ കണ്ട് ആ കുട്ടി എന്തോ ചൂണ്ടി പറയുന്നുണ്ട്, അപ്പൊ അയാൾ എന്നേ കണ്ടതും നല്ലോണം ഒന്ന് പുച്ഛിച് തന്നു, ഹും കാലൻ നന്നാവൂല സൗദര്യം ഉണ്ടായിട്ടെന്താ ഹും,, 

         അപ്പോയാണ് ആ കുട്ടി ഞങ്ങടെ അടുത്തേക്ക് ഓടി വന്നത്, ആ കാലൻ അവിടെ നിക്കാൻ ഒക്കെ പറയുന്നുണ്ട്,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

    സ്കൂളിൽ വണ്ടി നിർത്തിയപ്പോഴാണ് റിനു ഒരു ഭാഗത്തേക്ക് ചൂണ്ടി പറഞ്ഞത്,,, 

"നോക്ക് കാക്കു അത് ആാാ ഇത്തുസ് അല്ലേ അന്ന് ബീച്ചിൽ വെച്ച് കണ്ട,,, ഏതായാലും ഇത്തുസിനെ ആ ഡ്രെസ്സിൽ കാണാൻ നല്ല ഭംഗി ഉണ്ട്,,, "

              അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടത് ഇഷിയയെയും ഫിദനെയും ആണ്, റിനു പറഞ്ഞത് പോലെ, അവൾക്ക് ആ സാരിയിൽ നല്ല ഭംഗി ഒക്കെ ഉണ്ട് പറഞ്ഞിട്ടെന്താ,, സ്വഭാവം കൂതറ ആയി പോയില്ലേ,, black ഇഷ്ടമില്ലാതെ ഇട്ടത് അല്ലേ ഹും,,, 

                  അതും ആലോചിച് റിനുനെ നോക്കിയപ്പോ ഓൾ ഉണ്ട് അവരുടെ അടുത്തേക്ക് പോവുന്നു, ഇവൾ ഇത് എന്തിനുള്ള പുറപ്പാട് ആണവോ,, 

"ടി റിനു നിക്ക്,,, ഇങ്ങോട്ട് വരാൻ,,,, "

  ആര് കേൾക്കാൻ ആരോട് പറയാൻ,,, 

      ഇനി ആ പെണ്ണ് എന്തൊക്കെ ആണാവോ അവളോട് വിളമ്പി കൊടുക്ക,,, 🤔

     ഇതേ സമയം റിനു അവരുടെ അടുത്ത്‍ എത്തിയിരുന്നു,,, 

   "ടി ഫിദ ഇനി ഓൾ നമ്മളെ ചീത്തപറയാനോ എങ്ങാനും വരാണോ നമ്മക്ക്  ഓടിയാലോ,,, "

"എന്തോ എങ്ങനെ,, നമ്മളെ എന്ന് പറയണ്ട അന്നേ അങ്ങനെ പറ, തരാണേൽ കിട്ടുന്നത് ഒക്കെ വാങ്ങിക്കോ,ഹിഹി,,, "

"ഹും കണ്ണിൽ ചോര ഇല്ലാത്ത ജന്തു,,, "

"അത് ഇനിക്ക് നല്ലോണം ഉണ്ടെടി താ നോക്ക്,,, "

"പോടീ,,,, ഹും, ടി ഓൾ ചിരിച്ചോണ്ട് ഒക്കെയാ വരുന്നേ, അപ്പൊ നമ്മളെ പരിചയപ്പെടാൻ ആവും ലേ,,, "

"ഇനി ഈ ചിരിച്ചോണ്ട് കഴുത്തറക്ക എന്ന് ഒരു പ്രയോഗം ഉണ്ടല്ലോ അതിന് എങ്ങാനും ആവോ 🤔,,, "

"ഒന്ന് പോടീ,,,,, "

   "ഹലോ ഇത്തു ,, ഓർമ ഉണ്ടോ ഈ മുഖം,, 😊😊"

    ഞാൻ അതിന് നല്ലോണം ഒന്ന് ഇളിച്ചു കൊടുത്തു,,, 

"ആഹ് ഓർമ ഇണ്ട് സാറിന്റെ,,, 🤔"

"അനിയത്തി ആണ്,,,,, "

   "ആാാഹ് ബെസ്റ്റ്,,,,, " ഫിദ 

 "ഇത്തു ഏതായാലും ഇത്തുന്റെ അന്നത്തെ പെർഫോമൻസ് അടിപൊളി ആയിരുന്നു ട്ടോ,,അമ്മാതിരി അടി അല്ലേ അടിച്ചേ,,,, "

"അത് ഞാൻ അറിയാതെ, ഒരു അബദ്ധം പറ്റിയതാ,,, "

"നിങ്ങടെ ഫസ്റ്റ് മീറ്റും അടിപൊളി ആയിരുന്നു ലേ,,,,, "

                  ഇത് ഒക്കെ ഇവൾ എങ്ങനെ അറിഞ്ഞു, ഇവൻ അത് ഒക്കെ ഓളോട് പോയി പറഞ്ഞോ, അപ്പൊ ആ കിസ്സിന്റെ കാര്യം എങ്ങാനും ഓൻ പറഞ്ഞു കാണോ, അങ്ങനെ ആണേൽ അത് എങ്ങാനും പറഞ്ഞാൽ ഫിദ അറിഞ്ഞാൽ, എന്നേ കൊന്നത് തന്നെ,,, 

"ഇത്തു ഇത് ഒക്കെ എനിക്ക് എങ്ങനെ അറിയാം എന്നാവും ആലോചിക്കുന്നേ ലേ,, കാക്കു പറഞ്ഞത് അല്ലാട്ടോ, ഷാനുക്ക പറഞ്ഞതാ,,, ഏതായാലും ഇത്തുനെ എനിക്ക് ഒരുപാട് ഇഷ്ട്ടായിട്ടോ,, എന്റെ കാക്കു ന്റെ അടുത്ത്  പിടിച്ചു നിക്കാൻ ഇത്തുനെ പറ്റൂ,,, "

"കുട്ടിന്റെ പേരെന്താ,, " ഫിദ 

"ഹോ സോറി, എന്റെ പേര് Haya Sherin"

"ഇത്തുസ് ന്റെയോ,,, "..

"ഞാൻ ഫിദ, ival ishiya ഞങ്ങൾ ഇഷു എന്ന് വിളിക്കും,,, "

    അങ്ങനെ പെട്ടെന്ന് തന്നെ ഞങ്ങൾ കൂട്ടായി ആ കോന്തൻറെ പോലെ ഒന്നും അല്ല നല്ല  സ്വഭാവം,ഞങ്ങൾ ഓരോന്ന് പറഞ്ഞോണ്ടിരുന്നപ്പോയ സാർ നല്ല കലിപ്പിൽ ഞങ്ങടെ അടുത്തേക്ക് വന്നേ,,, 

"റിനു, നീ ക്ലാസ്സിൽ പോകുന്നൊന്നും ഇല്ലേ വേഗം പോവാൻ നോക്ക്, കണ്ടവരോടൊക്കെ സംസാരിച്ചിരിക്കാതെ,,, " 

       സാറിനെ കണ്ടതും പിന്നെ കാണാം എന്ന് പറഞ്ഞു അവൾ പോയി, ഞങ്ങൾ മെല്ലെ അവിടുന്ന് പോകാൻ നിന്നതും,, 

"ഒന്നവിടെ നിന്നെ ഫിദ താൻ പൊക്കോ,, "

"ടി അണ്ണാച്ചി ഒറ്റക്കാക്കി പോവല്ലെടി,,, "

  "സോറി മോളെ,,,,, ഞാൻ ക്ലാസ്സിൽ ഉണ്ടാവും ട്ടോ,,,, "

    പട്ടി തെണ്ടി ചെറ്റ എന്നെ ഒറ്റക്കാക്കി പോയി,, 

"അതേയ് അവൾ എന്റെ പെങ്ങൾ ആണ്, അവളോട് കൂട്ട് കൂടി അവളുടെ സ്വഭാവം കൂടി നാഷം ആക്കണ്ട കേട്ടല്ലോ,, അവളെ നല്ല അടക്കത്തിലും ഒതുക്കത്തിലും ഒക്കെയാ വളർത്തുന്നെ നിന്റെ വീട്ടുകാരെ പോലെ അല്ല,, "..

"എന്റെ വീട്ടുകാർ എന്നെ നല്ലോണം തന്ന പോറ്റുന്നെ,,,, "

"എന്തേലും പറഞ്ഞോ,,,,, "

"എന്റെ വീട്ടുകാരെ കുറിച് പറയണ്ട എന്ന് പറഞ്ഞതാ,,, "

"മ്മ് നിന്റെ വീട്ടുകാരെ എനിക്ക് ഒന്നു കാണണം നിന്നേ കുറച്ചു അടക്കത്തിൽ ഒക്കെ വളർത്തൻ പറയണം,,, "

 "അങ്ങനെ ആണേൽ റിനുനോട്‌ ഞാനും പറഞ്ഞു കൊടുക്കും,,, "

"എന്ത്,,,,,,😲😲😲 "

"അന്ന് സ്റ്റാഫ് റൂമിൽ വെച്ച് നടന്നത് നല്ല എരിവും പുളിയും ഒക്കെ ചേർത്ത് പറഞ്ഞു കൊടുക്കും,,, "

"നീ പറഞ്ഞു കൊടുക്കോടി,,,,, "

       എന്ന് ചോദിച്ചു സാർ എന്റെ നേരെ വന്നതും ഞാൻ വേഗം സ്ഥലം കാലിയാക്കി, കയ്യിൽ കിട്ടിയാൽ ഭസ്മം ആക്കും,,,, 

   ഇത് കണ്ട് നിന്ന ജൂമൈലയും ഗാങ്ങും 

   "ടി ഇങ്ങനെ ആണേൽ ishiya സാർ നേം കൊണ്ട് പോവും എന്ന തോന്നുന്നേ,, കണ്ടില്ലേ,,, "സന 

"അവൾക്ക് അല്ലേലും സാർ നെ കാണുമ്പോ ഇളക്കം കൂടുതല, ഒരവസരം വരും, അത് വരെ കാത്തിരിക്കാം,,, "

    ക്ലാസ്സിൽ എത്തിയതും ഞാൻ ഫിദ നെ മൈൻഡ് ചെയ്യാനേ പോയില്ല പിന്നെ ഓൾ പിറകേ നടന്ന് ശല്യം ചെയ്തപ്പോ,, മിണ്ടി,, മൂപ്പർ പറഞ്ഞതും പറഞ്ഞു കൊടുത്തു, ഇനി ഏതായാലും ആ  കാര്യാ പറഞ്ഞു മൂപ്പർ വരൂല ഉറപ്പ,,, 

    ലീഡർ ആയത് കൊണ്ട് കുറച്ചു ഡ്യൂട്ടി ഒക്കെ ഉണ്ടായിരുന്നു, പിന്നെ അത് കഴിഞ്ഞതും പൂക്കളം ഇടുന്നവർ മാത്രം ക്ലാസ്സിൽ മതി എന്ന്  പറഞ്ഞപ്പോ, അമ്മു ഒഴികെ ഞങ്ങൾ എല്ലാരും, പുറത്ത് ഇറങ്ങി,, പാവം അവൾ അവിടെ പെട്ട്,,, 

         പിന്നെ ഫുൾ ഫോട്ടോ എടുക്കൽ ആയിരുന്നു, അപ്പോയ നമ്മളെ ഗാങ് മുഴുവൻ അവിടെ മരത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന കണ്ടേ,നേരെ അങ്ങോട്ട് വിട്ടു,,, 

   "പടച്ചോനെ ഇത് എന്താ മൊഞ്ചൻസ് ന്റേം മൊഞ്ചത്തിസ് ന്റെയും സമ്മേളനമോ,,, " റിദ 

"ഒഹ്ഹ്ഹ് thanku,,,, ഇങ്ങളും ഒട്ടും മോശം അല്ലാലോ,,, "ആദിക്കാ 

    അങ്ങനെ ഓരോട് ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോഴാ, അംജദ് കാ എന്നെ തന്നെ ഉറ്റു നോക്കുന്ന കണ്ടേ,, ഇനി ഞാൻ കാക്കു എന്നെ പറയുള്ളു ട്ടോ,,, 

   "എന്താണ് കാക്കു ഇങ്ങനെ നോക്കുന്നെ ഇത് വരെ കാണാത്ത പോലെ,,, "

"നീ എന്താ വിളിച്ചേ,,,,, "

         അത് പറഞ്ഞതും ആ കണ്ണ് ഒക്കെ നിറഞ്ഞിരുന്നു, ഞാൻ വേഗം മൂപ്പരുടെ അടുത്ത് പോയിരുന്നു, മെറൂൺ ഷർട്ടും മുണ്ടും ഒക്കെ ഇട്ട് നല്ല മൊഞ്ചൻ ആയിട്ട് ഉണ്ട്,,, 

"കാക്കു എന്ന് തന്ന വിളിച്ചേ, ഇഷ്ട്ടായില്ലേൽ ഇനി വിളിക്കുന്നില്ല,,, "

        എന്നും പറഞ്ഞു ഞാൻ പിണക്കം അഭിനയിച്ചു,അപ്പോയെക്കും എന്റെ തോളിൽ കയ്യിട്ട് എന്നെ അടുത്തേക്ക് നിർത്തി,,, 

"എന്റെ കാന്താരി അങ്ങനെ തന്നെ വിളിച്ചാൽ മതി, നിന്നെ കാണുമ്പോൾ ഒക്കെ എന്റെ റമിനെയാ എനിക്ക് ഓർമ വര,,, "

"അയ്യേ, ഇന്ന് നല്ലൊരു ദിവസം ആയിട്ട് സെന്റി അടിക്കാതെ, വാ നമ്മക്ക് ഒരു സെൽഫി എടുക്കാം,,, "

               അങ്ങനെ പല പോസിൽ ഉള്ള ഫോട്ടോസും എടുത്തു,,, 

"അല്ല ഇത് എങ്ങന നിങ്ങൾ മാത്രം ആയാൽ ശരിയാവ, ഞങ്ങൾ ഒക്കെ ഇവിടെ കുത്തനെ നിക്കേ,,, "

                 അതും പറഞ്ഞു എല്ലൊം കൂടി ഫോട്ടോ എടുത്ത് ഇന്റെ ഫോണിന്റെ മെമ്മറി നിറച്ചു, ആഷി ഒക്കെ കൂടി ഒഴിവാക്കിയില്ലേൽ ആയി,, 

        നമ്മളെ ബ്രോസ് ഒക്കെ സദ്യന്റെ എന്തൊക്കെയോ നോക്കാൻ ഉണ്ട് എന്ന് പറഞ്ഞു പോയി, അപ്പൊ ഫിദ എന്റെ അടുത്ത് വന്നു ചെവിയിൽ ഒരു കാര്യം പറഞ്ഞു,,, 

                ഞാനും ഫിദയും നമ്മളെ ഭാവി നാത്തൂന്റെ അടുത്ത് പോയിരുന്നു, കാക്കു നെ കണ്ട ഞെട്ടൽ ഇത് വരെ മാറിയില്ലെന്ന് തോന്നുന്നു,, 

   "അല്ലടി, ഇഷു  നിന്റെ കാക്കുന് ഒരു പെണ്ണ് കാണാൻ പോയെന്ന് കേട്ടല്ലോ എന്തായി മൂപ്പർക്ക് ഇഷ്ട്ടായോ,,, " ഫിദ 

            ഞാൻ ഇടം കണ്ണിട്ട് ഇത്തുസ് നെ നോക്കിയപ്പോ മുപ്പത്തി ഞാൻ എന്താ പറയാൻ പോകുന്നെ എന്ന് ശ്രദ്ധിച്ചു നിക്ക, കൂടെ നഖം കടിക്കുന്നുണ്ട് കൊച്ചു കള്ളി,,, 

"ആാാഹ് ടി അത് എന്താണ്ട് ഉറച്ച മട്ട് ആണ്, പക്ഷേ ഓന്ക്ക് വല്ല്യ താല്പര്യം ഒന്നും ഇല്ലാ, ഏതായാലും എനിക്ക് ഇഷ്ട്ടായി,ഉപ്പ ഇത് തന്നെ മതി എന്ന പറഞ്ഞെ,,, "

    പറഞ്ഞു കഴിഞ്ഞതും ഫിദ എന്റെ ചെവിയിൽ പറഞ്ഞു, 

"ടി ഇപ്പൊ ഇത്രയും മതി,, ഇനി വാ നമ്മക്ക് പോവം, അങ്ങനെ വല്ലതും ഉണ്ടേൽ എന്തായാലും മുപ്പത്തി നമ്മളെ തിരക്കി വരും നി വാ,,,, "

     അങ്ങനെ ഫിദ പറഞ്ഞ പോലെ ഞങ്ങൾ പോന്നു, ഇത്തുസ് ഈ ലോകത്ത് ഒന്നും അല്ല 😊😊

"എന്നാലും ഇന്റെ ഫിദ ഒരു ലബ്ബ് പോലും ഇല്ലാത്ത അനക്ക് എങ്ങനെ, ഈ സൈകോളജി ഒക്കെ അറിയാം,,, "..

"അത് ഒക്കെ ഉണ്ട് മോളെ നി എന്തൊക്കെ കാണാൻ ഇരിക്കുന്നു "


  ഇതേ സമയം ലൈല,,, 

   അന്ന് കണ്ട ആ മുഖം എന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കുറെ ദിവസം ആയി, എന്തോ love at first sight എന്ന് ഒക്കെ പറയൂലെ അത് തന്നെ പിന്നെ വീണ്ടും ആ മുഖം കണ്ടപ്പോ എന്തോ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ആയിരുന്നു,, ആരെന്നോ, എവിടെ ഉള്ള ആളെന്നോ, ഇങ്ങനെയുള്ള ആളാണ് എന്ന് പോലും അറിയാത്ത ഒരാൾ എങ്ങനെ മനസ്സിൽ കയറി കൂടി എന്ന് അറിയില്ല, എത്ര ഒഴിവാക്കാൻ ശ്രമിച്ചിട്ടും കഴിയുന്നുമില്ല,, 

   അപ്പോഴാണ് ഇന്ന് ഇഷുവിന്റെ കൂടെ കണ്ടത് ശരിക്കും ഞെട്ടി പോയി,പിന്നെ അവിടെ നിക്കാൻ കഴിഞ്ഞില്ല വേഗം പോന്നു, ആ കണ്ണുകൾ എന്നെ തന്നെ ഉറ്റു നോക്കുന്നത് ഞാൻ കണ്ടിരുന്നു, ആ മുഖത്തും ഒരു ഞെട്ടൽ  ഉണ്ടായി- രുന്നു,, 

           അന്ന് ആ മുഖം കണ്ടപ്പോ തന്നെ ആരുടെയോ പോലെ ഒക്കെ തോന്നിയിരുന്നു ഇപ്പോഴാ മനസ്സിലായെ അത് ഇഷുവിനെ പോലെ ആണെന്ന്, ഞാൻ വേഗം പോന്നപ്പോ അവർ എന്ത് കരുതിക്കാണോ ആവോ, ഇത് ഒക്കെ ഓർത്തിരിക്കുമ്പോഴാ, ഇഷുവും ഓളെ ഗാങ്ങും വന്നത്, ഓളെ കാക്കു ആണോ എന്ന ചോദിച്ചാൽ അവൾ എന്ത് കരുതി മിണ്ടാൻ പോയില്ല,, 

   അപ്പോഴാണ് ഫിദയും ഇഷുവും കൂടി അവളുടെ കാക്കു ന്റെ വിവാഹകാര്യം പറയുന്ന കേട്ടെ, അത് കേട്ടതും എന്റെ ഉള്ളം ഇടിക്കാൻ തുടങ്ങി,, ആ ആളേ കുറിച് തന്നെ ആവോ പറയുന്നേ എങ്ങനെയാ റബ്ബേ ഒന്ന് ചോദിക്ക, ചോതിച്ചില്ലേൽ ഞാൻ ടെൻഷൻ അടിച്ചു ചാവും,, 

     ഞാൻ ഇഷുവിനോട് ചുമ്മാ ഒന്ന് ചോദിക്കാം എന്ന് കരുതി തിരിഞ്ഞതും അവൾ അവിടുന്ന് പോയിരുന്നു, പടച്ചോനെ ഇത് അറിയാതെ ഇന്ന് എനിക്ക് ഒന്നിനും കഴിയൂല ഞാൻ ഷഹാനയോട് ഇപ്പൊ വരാം എന്ന് പറഞ്ഞു അവളെ തപ്പി ഇറങ്ങി. 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

                  ഹും ഒരുങ്ങി കെട്ടി വന്നിരിക്ക ചെക്കെന്മാരെ വളക്കാൻ ഹും, അവളോ നാറി ഇനി എന്റെ റിനു നെ ഓളെ പോലെ ആക്കാൻ ഞാൻ സമ്മതിക്കൂല, അത് കൊണ്ട ഓളോട് നാല് വർത്തനം പറഞ്ഞെ,, 

          അപ്പൊ പെണ്ണ് ഭീഷണി പെടുത്ത, അന്നത്തെ ആ സീൻ ഓൾ റിനുനോട്‌ പറയും എന്ന്, ആ പെണ്ണ് പറഞ്ഞാൽ പറഞ്ഞതാ, എന്ന് കരുതി, അവളെ പേടിച് നടക്കാൻ ഒന്നും എന്നെ കൊണ്ട് വയ്യ,, ഒരവസരം ഒത്തു വരാതിരിക്കില്ല,,

  "  ടി ഇഷു നി പെട്ടെന്ന് അല്ലാതെ ഒന്ന് ചുമ്മാ തിരിഞ്ഞ് നോക്കിക്കേ,, "

 "ടി നോക്ക്,,,, "

         ഫിദ പറഞ്ഞത് പോലെ ജസ്റ്റ്‌ ഒന്ന് നോക്കിയതും, നമ്മളെ ഇത്തൂസ് ഉണ്ട് നമ്മളെ പിന്നാലെ പാഞ്ഞു വരുന്നു,, 

     "എന്നാലും ഇന്റെ ഫിദ ഇയ്യ് പറഞ്ഞ പോലെ തന്നെ ആയല്ലോ,,, "

  "പിന്നല്ല, നി വേഗം വരാൻ നോക്ക് നമുക്ക് മുപ്പത്തിനെ ഒന്ന് ചുറ്റിക്ക,,, "

       "അല്ല ഞങ്ങൾ 2 ആളും നിങ്ങടെ കൂടെ ഉണ്ട് എന്ന് ഉള്ള വല്ല വിചാരോം നിങ്ങൾക് ഉണ്ടോ, എന്താ നിങ്ങൾ രണ്ടാളും ഇങ്ങനെ പിറു പിറുക്കുന്നെ,, "റിദ 

                 അത് പറഞ്ഞപോയ ഇങ്ങനെ രണ്ടെണ്ണം കൂടെ ഉണ്ടെന്ന ബോധം വന്നേ,,,, രണ്ടിന്റേം മുഖം വീർപ്പിച്ചു വെച്ചിട്ടുണ്ട്,,

     "സോറി മൈ മുത്തൂസ്,, നിങ്ങൾ   ബാക്കിലേക്ക് നോക്കല്ലേ, നമ്മെളെ ഇത്തുസ് ഉണ്ട് വരുന്നു,,, "

"നി എന്ത സംഭവം എന്ന് പറ" ഷിഫ

          പിന്നെ ഓരോട് എല്ലൊം പറഞ്ഞു അപ്പോയെക്കും ഇത്തുസ്ന്റെ കൈ എന്റെ തോളിൽ  പതിഞ്ഞിരുന്നു,, 

  "ങഹ,, ഹ ഹ,,,,,,, ഇ ഇഷു,,,, "

                     "ങേ,, ഇത്തുസ് എന്താ ഈ കിതക്കുന്നെ, എന്ത് പറ്റി,,, "

   "അ അത് എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്,ഒന്ന് എന്റെ കൂടെ വരോ,,, "

    ഞൻ ഇത്തുസ്ന്റെ കൂടെ പോവാൻ നിന്നുപോയേക്കും അമ്മു വന്നു,, 

"ടി നി ഇത് എങ്ങോട്ടാ ലീഡർ ആണെന്ന് പറഞ്ഞു നടന്നോ, വേഗം ക്ലാസ്സിലേക്ക് വരാൻ നോക്ക്ജഡ്ജ് ചെയ്യാൻ സാറന്മാർ ഒക്കെ ഇപ്പൊ വരും,,, "

 "അള്ളോഹ്,,, ഇത്തു നമ്മക്ക് പിന്നെ kanatto, ഞാൻ ഇപ്പോ ക്ലാസ്സിലേക്ക് പോയില്ലേൽ ശരി ആവൂല,,, "

 "അത്  ഇഷു,,,,, "

"Pls ഇത്തു,,,,, "

"ആഹ് ഓക്കേ,,, "

         ഇത്തുന്റെ മുഖം ആകെ വല്ലാണ്ട് ആയിരുന്നു പാവം,,, 

"ഹിഹി അമ്മു വന്നത് നല്ല ടൈമിൽ ആണ് ഇത്തു പോണത് കണ്ടില്ലേ,,, "ഫിദ 

"പോടീ, പാവം അത്രക്ക് വലിയ ബോംബ് അല്ലേ നിങ്ങൾ പൊട്ടിച്ചത്,,, "റിദ,, 

            അങ്ങനെ ഞങ്ങൾ ക്ലാസ്സിലേക്ക് വിട്ടു  പൂക്കളം ഒക്കെ അടിപൊളി ആയിട്ടുണ്ട്,,, 

"ടി അമ്മു സംഭവം പൊളി, നമ്മളെ കലിപ്പൻ കണ്ടോ ഇത്,,, "

"ഇല്ലടി,,, ജഡ്ജസ് ന്റെ കൂടെ ആവും,, "

    അതിനിടക്ക് ജഡ്ജ് ചെയ്യാൻ വന്നു പോയി, നമ്മളെ കലിപ്പൻ അമ്മുനോടും ഒക്കെ നന്നായിട്ട് ഉണ്ട് എന്ന് പറഞ്ഞു, എന്നെ ഒന്ന് പുച്ഛിച് ഒരു പോക്ക് കാലൻ,,, 

         പിന്നെ ഞങ്ങൾ എല്ലാ ക്ലാസ്സിന്റെം  പൂക്കളം പോയി കണ്ട് ഓരോരോ കുറ്റവും കുറവും ഒക്കെ പറഞ്ഞു പോകുമ്പോയ ഒരു കൈ ഞങ്ങള്ക്ക് തടസ്സമായി വന്നേ,,, 

  "Rafeeq,,,,,,, "

                "എന്താടി മൊത്തത്തിൽ ഒന്ന് മിനുങ്ങിയിട്ടുണ്ടല്ലോ നമ്മക്ക് ഒന്ന് കാണണം ട്ടോ  ഉടനെ തന്നെ,,, "

  "ഒന്ന് പോടാ,,,, "

         അതും പറഞ്ഞു ഞാൻ അവന്റെ കയ്യും തട്ടി നല്ല അന്തസ്സിൽ നടന്നു വന്ന്, ഓൻ പോയെന്ന് കണ്ടതും ശ്വാസം വലിച്ചു വിട്ടു,,, 

"ഹോ,,,,, "

 "നിന്റെ ഡയലോഗ് ഒക്കെ കണ്ടപ്പോ ഞാൻ കരുതി അനക്ക് ഓൻ ഒക്കെ ഗ്രാസ് ആണെന്ന്,,, " ഫിദ 

 "പോടീ, ബൂ ലോക ചെറ്റ ആണ് ഓൻ, ഓന്റെ മുന്നിൽ പേടിച്ചു കാണിച്ചാൽ ഓൻ അത് മുതലാക്കും അതാ, അല്ലാതെ ആർക്കാ ഓനെ പേടി ഇല്ലാത്തെ പോരാഞ്ഞിട്ട് ഞാൻ അന്ന് ഓനെ തല്ലിയതും അല്ലേ,,, "

"ഏതായാലും നി ഇനി ഒറ്റക്ക് എങ്ങും പോവണ്ട,,, "അമ്മു 

  "മ്മ്മ്,,,, എന്റമ്മോ സാമ്പാറിന്റെ മണം,, എനിക്ക് വിശന്നിട്ടു വയ്യ എപ്പോഴാ നമ്മക്ക് ഒന്ന് തിന്നാൻ കിട്ട,,, "

"ആഹ് ടി ശരിയാ രാവിലെ പോന്നത് കൊണ്ട് കാര്യായിട്ട് ഒന്നും എത്തിയില്ല,,, "റിദ 

   പറഞ്ഞു കഴിഞ്ഞില്ല അതിന് മുന്നേ അന്നൗൺസ്‌മെന്റ് വന്നു,, 

" കുട്ടികളുടെ ശ്രദ്ധക്ക് എല്ലാവരും ഭക്ഷണം കഴിക്കാൻ ആയി ഹാളിലേക്ക് എത്തേണ്ടത് ആണ്,,, "

"ഹാവു നമ്മളെ പ്രിൻസി മുത്ത് ആണ് വേഗം വാടി,, ഇപ്പൊ പോയില്ലേൽ സീറ്റ്‌ ഫുൾ ആയിട്ട് നെക്സ്റ്റ് ട്രിപ്പിൾ ഇരിക്കേണ്ടി വരും ഇനി എനിക്ക് ക്ഷമ ഇല്ലാ,,, " 

"ഹോ ഇങ്ങനെ ഒരു സദ്യ നുണച്ചി,,,, എന്ന നടക്കങ്ങോട്ട്,,, "

                  പിന്നെ ഒരു ഓട്ടം ആയിരുന്നു ഭാഗ്യത്തിന്  സീറ്റ്‌ കിട്ടി എല്ലാർക്കും അടുത്ത് തന്നെ,,, 

"അല്ല മക്കളേ ഇങ്ങള് അന്നൗൺസ്‌മെന്റ് കേൾക്കാൻ കാത്ത് നിക്കായിരുന്നോ, ഈ ഇന്ട്രെസ്റ് പഠിത്തത്തിലും കാണിക്കണേ,,, "  

  "തീറ്റിയിൽ ഒരു വിട്ട് വീഴ്ചയും ഇല്ല സാറേ,,, "

                രാജീവ്‌ സാർ ആണ്, സാറിന്  നല്ലോണം അങ്ങ് ഇളിച്ചു കൊടുത്തു, മൂപ്പർ ഇല വെച്ച് പോയി, ഇനി ബാക്കി ഒക്കെ എപ്പോഴാണോ എന്തോ,,, 

"അല്ലടി ഇഷു ഇയ്യ് കൈ കഴുകിക്ക്ണോ,,, " ഫിദ 😊

"ഹേയ് ഇല്ലടി ഇങ്ങളോ,,,, "

"ഞങ്ങളും,,, "😊😊

  നാലും ഒരു പോലെ ഏറ്റു പാടി,,, 

"ആഹ് ഏതായാലും തിന്ന് കഴിഞ്ഞിട്ട് ഒന്ന് കഴുകണ്ടേ അത് മതി, വെറുതെ എന്തിനാ വെള്ളം വേസ്റ്റ് ആക്കുന്നെ 😊"

"ആഹ് അത് ശരിയാ എന്നാലേ ചോർ തിന്ന് പോകുമ്പോ ആ ഇലയും കൂടി തിന്നോളേണ്ടി അതും വേസ്റ്റ് ആക്കണ്ടല്ലോ,, ഹിഹി,, " ആദിക്ക

"ഇങ്ങള് ഒന്ന് പോ ആദിക്കാ, എന്നിട്ട് ചോർ എടുത്തിട്ട് വാ,, ആ അറ്റത്തു നിന്ന് ചോർ ഇവിടെ എത്തുമ്പോയേക്കും നേരം വെളുക്കും,,, "

        ഹോ ഇങ്ങനെ ഒരു പെണ്ണ് എന്നും പറഞ്ഞു, ആദിക്ക പോയി, അപ്പോഴാണ് നമ്മടെ കലിപ്പൻ മുണ്ട് ഒക്കെ മടക്കി കുത്തി, വറുത്ത ഉപ്പേരിയും, ശർക്കര ഉപ്പേരിയും ആയി വരുന്ന കണ്ടേ,ഹോ എമ്മാതിരി ലുക്ക്‌ ആണ് മക്കളേ നമ്മളെ കുഞ്ഞിക്കാനെ പോലെ ഒക്കെ ഇണ്ട്,,, 

              മൂപ്പർ വന്ന് ഞങ്ങടെ അടുത്ത് എത്തിയതും എന്റെ ഇലയിൽ വെക്കാതെ എന്റെ അടുത്തിരുന്ന ഫിദ ന്റെ ഇലയിൽ വെച്ചു, കാലൻ പകരം വീട്ട, അങ്ങനെ വിട്ടാൽ പറ്റൂലാലോ,, 

"അതേയ് സാറേ എനിക്ക് കിട്ടിയില്ല,,, "

             എവിടെ അതിന് ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല കടുവ, 

"ആഹാ അത്രക്ക് ആയോ കാണിച്ചു തരാട്ടോ,,, "

"എടി ഫിദ അന്ന് ഞാൻ ഇമ്പോസിഷൻ എഴുതിയത് കൊടുക്കാൻ സ്റ്റാഫ്‌ റൂമിൽ പോയില്ലേ,,,, അപ്പൊയെ 

   ഫിദയും മറ്റേ പടകളും  ഞാൻ എന്താ ഇപ്പൊ പറയുന്നേ എന്ന രീതിയിൽ കണ്ണ് മിഴിച്ചു നോക്കുന്നുണ്ട്,,, 

       പക്ഷേ കേൾക്കേണ്ട ആൾ കേട്ടതും നികുന്നിടത്ത് സ്റ്റോപ്പ്‌ ആയിട്ട് റിവേഴ്‌സ് എടുത്ത് വന്ന് കുറച്ചു അധികം ഉപ്പേരിസ് രണ്ടും ഇട്ട് ഒരൊറ്റ പോക്ക് ആയിരുന്നു,, ഹിഹി ആ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു, കലിപ്പ് എന്ന് പറഞ്ഞാൽ എമ്മാതിരി കലിപ്പ്,,, 

              അത് നോക്കി കൊണ്ട് ചിരിച് കൊണ്ട് തിരിഞ്ഞത് എന്നെ നോക്കി പേടിപ്പിക്കുന്നെ 8 കണ്ണ്കളിലേക് ആണ്,, പടച്ചോനെ പണി പാളിയല്ലോ,,, 

  ഞാൻ ഓർക്ക് ഒന്ന് ചിരിച് കൊടുത്ത്, അപ്പോയെക്കും ചോറും കറിയും ഒക്കെ വന്നൊണ്ട് ഞാൻ അങ്ങോട്ട് നോക്കാതെ അറ്റാക് ചെയ്യാൻ തുടങ്ങി,, അതിനിടയിലൂടെ പുറത്ത് ഇറങ്ങിയാൽ ഇവരോട് എന്ത് പറയും എന്നും ആലോചിച്ചു, നല്ലോണം കുഴച് കുഴച് ഒരു പിടി അങ്ങ് പിടിച്ചു,,, 

                 ഇവറ്റകളോട് എങ്ങാനും ഞൻ എന്തേലും പറഞ്ഞു എന്നറിഞ്ഞാൽ ആ കാലൻ എന്നെ പഞ്ഞിക്കിടും പറഞ്ഞില്ലേൽ ഇവരും എന്താവോ എന്തോ,,,, 🤔🤔


 ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

     ശർക്കര ഉപ്പേരി ഒക്കെ കൊടുക്കുന്ന ഡ്യൂട്ടി എനിക്കായിരുന്നു, അപ്പൊയെ കണ്ടിരുന്നു,ഇഷിയനേം ഓളെ ഗാങ്നേം 
മനഃപൂർവം തന്ന ഓളെ ഒഴിവാക്കി ഇട്ടത്,,, 

    അതിന് പെണ്ണ് ഇത്ര പബ്ലിക് ആയി പറയും എന്ന് കരുതില, നാണോം മാനോം ഇല്ലാത്ത ജാതി, എപ്പോ ഓൾക്ക് പണി കൊടുക്കാൻ നോക്കിയാലും ഒക്കെ എനിക്കിട്ട് തന്നെ കിട്ടും,,, 

    പിന്നെ ഒന്നും നോക്കില ഒക്കെ കുറച് അധികം അങ്ങ് കൊടുത്തു, ഓളെ ഫ്രണ്ട്‌സ് ഒക്കെ അന്തം വിട്ട് ഞങ്ങളെ നോക്കുന്നുണ്ട്,,, 

  ഓളോട് ഉള്ള ദേഷ്യത്തിൽ പോരാൻ നിന്ന എന്നെ ഒരു കുട്ടി ഇവിടെ ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞപ്പോ തൊട്ട് അപ്പുറത്തെ ഇലയിന്ന് എടുത്ത് തിന്നെടാ എന്ന കല്യാണരാമനിലെ ഡയലോഗ് ആണ് ഓർമ വന്നേ,, 

   മാഷ് ആയി പോയില്ലേ, അത് കൊണ്ട് ചെയ്ത പണി വീണ്ടും തുടർന്നു,,

     എങ്ങോട്ടും നോക്കതെ ചോറും തിന്ന് അടിപൊളി അരി  പായസോം കുടിച്, ഒരു ഏമ്പക്കോം വിട്ട് നമ്മളെ വാലുകളെ നോക്കുമ്പോ ഒറ്റൊന്നിനേം കാണാൻ ഇല്ലാ, ദുഷ്ട്ടകൾ ഞാൻ പറഞ്ഞു കൊടുക്കാത്ത ദേഷ്യം തീർത്തത,, 

    ഞാൻ വേഗം എണീറ്റു പുറത്തേക്ക് ഇറങ്ങിയതും നാലും കൂടി എന്നേം വലിച്ചു ഒരു സൈഡിലേക്ക് കൊണ്ട് പോയി,, 

"ടി, ദുഷ്ട്ടകളെ ഇന്റെ കയ്യിന്ന് വിടെടി,, അള്ളോഹ് ഇന്റെ ഉമ്മ ഇങ്ങള് ഇന്നേ കൊല്ലാൻ കൊണ്ടോവാണോ,,, "

"സത്യം പറയെടി അന്ന് സ്റ്റാഫ്‌ റൂമിൽ വെച്ച് എന്താ ഉണ്ടായേ നി ഞങ്ങളോട് എന്തേലും മറക്കുന്നുണ്ടോ,,, " റിദ 

"സ്റ്റാഫ്‌ റൂമിൽ വെച്ച് എന്ത് ഉണ്ടാകാൻ ഞാൻ അത് കൊടുത്തു, സാർ ന്റെ തെറിയും കേട്ട് ഞാൻ ഇങ്ങു പോന്നു, നിങ്ങൾ മാറിക്കെ ഞാൻ ഇന്റെ കയ്യൊന്ന് കഴുകട്ടെ,,, "

               ഞാൻ മെല്ലെ അവിടുന്ന് ഊരി പോരാൻ നോക്കിയെങ്കിലും കുരുപ്പ് കൾ വിടണ്ടേ,,, 

"അത് ഒന്നും അല്ല ഇഷു,,, അന്നേ എനിക്ക് ഒരു ഡൌട്ട് അടിച്ചതാ മര്യാദക്ക് പറഞ്ഞോ, നി ഇന്ന് അങ്ങനെ പറഞ്ഞപ്പോ ആൾ നിന്നെ മൈൻഡ് ചെയ്യാതെ പോവായിരുന്ന സാർ തിരിച് വന്നേ,,, സാർ അങ്ങനെ ചെയ്യണമെങ്കിൽ കാര്യം അത്ര നിസ്സാരം അല്ല,,, മര്യാദക്ക് പറഞ്ഞോ,,, " ഫിദ 

"അന്ന് നടന്നത് ഒക്കെ ഞാൻ നിന്നോട് പറഞ്ഞത് അല്ലേ ഫിദ,, നിങ്ങൾ വിട്ടേ എന്റെ കൈ ഒന്ന് കഴുകട്ടെ ഞാൻ,,, "

 "അവളെ വിട്ടേക്ക് എടി, അവൾ പോകട്ടെ അവൾക്ക് നമ്മൾ ഒന്നും ആരും അല്ലാത്തോണ്ട് അല്ലേ ഓൾ പറയാത്തെ ഓൾ പോവട്ടെ, അല്ലെങ്കിലും ഈ ഫ്രണ്ട്ഷിപ് എന്ന് ഒക്കെ പറഞ്ഞ ഇത്രേ ഉള്ളൂ,,, " അമ്മു 

    കൈ കഴുകാൻ വേണ്ടി നടന്നു നീങ്ങിയപ്പോഴാണ് അമ്മു സെന്റി ഡയലോഗ് അടിച്ചത്, അത് കേട്ടിട്ട് എന്റെ കാൽ ഒന്ന് മുന്നോട്ട് വെക്കാൻ പോലും കഴിഞ്ഞില്ല, ഇവർ അറിയാത്ത ഒരു രഹസ്യവും എന്റെ ജീവിതത്തിൽ ഇല്ല പിന്നേ ഇത് മാത്രം എന്തിനാ,,ഞാൻ തിരിച്ചു അവരുടെ അടുത്തേക് തന്നെ ചെന്നു,  ഒക്കെ മുഖം വീർപ്പിച്ചു നിക്ക എന്നെ മൈൻഡ് ആക്കുന്നെ ഇല്ലാ,, 

"നിങ്ങൾക്ക് ഇപ്പൊ എന്താ അറിയണ്ടേ, സാർ എന്താ തിരിച്ചു വന്നേ എന്നല്ലേ, അന്ന് എന്താ നടന്നെ എന്നാല്ലേ ഞൻ പറയാം,,,, "

"ആാാഹ്,,,,,, " 

         ഓഹ് അപ്പൊ നാലിന്റേം മുഖം ഒന്ന് കാണണമായിരുന്നു,,, കാർമേഘം നീങ്ങി സൂര്യൻ തെളിഞ്ഞ പോലെ ആയിരുന്നു,,,, 

    പിന്നെ ഒന്നും മറച്ചു വെക്കാതെ വള്ളി പുള്ളി തെറ്റാതെ ഒക്കെ പറഞ്ഞു കൊടുത്തു,,, ഒക്കെ കേട്ടിട്ട് നാലും ഷോക്ക് അടിച്ച പോലെ നിക്ക അതിൽ റിദ ന്റെ കാര്യം ആണ് രസം ഓൾ വായേം പൊളിച്ച നിക്കുന്നെ 😊😊😊

    നാലിന്റേം തലക്ക് ഓരോ മേട്ടം വെച്ച് കൊടുത്തു, അപ്പോഴാ പോയ കിളി ഒക്കെ തിരിച്ചു വന്നേ,,, 

"എടി ഭയങ്കരി അപ്പൊ ചുളിവിൽ സാർ ന്റെ അടുത്ത്ന്ന് ഒരു കിസ്സ് കിട്ടിലെ,,, " 
ശിഫ 

"പോടീ അന്ന് ഞാൻ ഒരു ഡെറ്റോൾ സോപ്പ് മുഴുവനും എടുത്ത എന്റെ കവിൾ ക്ലീൻ ആക്കിയേ ഹും,,, "

"ഒരു ഡെറ്റോൾ മുഴുവനും 😲😲" ഫിദ 

 "അല്ല പകുതി,,,,, 😬😬😬"

"പകുതിയോ😲😲" റിദ 

"അല്ല  കാൽ ഭാഗം 😬😬😬"

"കാൽ ഭാഗം 😲😲😲😲"അമ്മു 

"ഒഹ്ഹ്ഹ് കുറച്ചധികം സമയം കുറച്ചധികം സോപ്പ് തേച് കഴുകി പോരെ ഇനി അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാ 😡😡"

"ഹിഹി,,, ആദ്യേ ഇത് അങ്ങ് പറഞ്ഞ പോരെ വെറുതെ തള്ളണോ,,,, ഏതായാലും സാറിന് ഇത് ആരോടേലും പറയോ എന്ന ഒരു പേടി ഉണ്ട്, അത് അല്ലേ നേരത്തെ സ്വിച്ച് ഇട്ട പോലെ തിരിച്ചു വന്നത് 😊😊" ഫിദ 

 "ഞാൻ അത് അല്ല ആലോചിക്കുന്നേ സാർ സാറിന്റെ ചുണ്ട് എത്ര വട്ടം ഉരച്ചു കഴുകി കാണും എന്നാ 😜😜" ഷിഫ 

"പോടീ,,,,, "

"എടി, ഇത് അറിയാതെ കിട്ടിയത് അല്ലേ ഇനി അറിഞ്ഞോണ്ട് ഒന്ന് അങ്ങ് വാങ്, നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണ്,, " റിദ 

"ഒഹ്ഹ്ഹ് പിന്നെ അത് അവിടെ വിക്കാൻ വെച്ചേക്കല്ലേ ചെല്ലുമ്പോ എടുത്ത് തരാൻ,,, "

"അപ്പൊ അങ്ങനെ തരണേൽ നിനക്ക് പറ്റും അല്ലേടി,,,, ", 😊😊ഫിദ 

"ഒന്ന് പോടീ,, അയാളെ കെട്ടുന്നതിലും നല്ലത് വല്ല ട്രെയിനിനും തല വെക്കുന്നത,, അള്ളോഹ് ഇന്റെ കൈ കഴുകിയില്ല,,, "

"അത് ഇനി കഴുകണ്ട ടി ഉണങ്ങിട്ടുണ്ട് അങ്ങ് തുടച്ചെക്ക് " അമ്മു 

"എന്നാ അന്റെ സാരി തന്നെ താടി തുടക്കാൻ,,, "

"അയ്യടാ ഇപ്പോ കിട്ടും,,,, "

"എടി കൈ കഴുകാൻ ആരെങ്കിലും ഒന്ന് എന്റെ കൂടെ വടി, നിങ്ങൾ എല്ലാരും എന്നെ കൂട്ടാതെ പോയൊണ്ട് അല്ലേ,,, "

"എന്തോ,, എങ്ങനെ,, നി ഈ ചെയ്തതിന് ശരിക്കിനും നിന്നെ എടുത്ത് കിണറ്റിലിടാ വേണ്ടത്, വേണേൽ പോയി കഴുകി വാ, ഇത് നിനക്ക് ഉള്ള ഒരു ചെറിയ പണിഷ്മെന്റ് ആയിക്കോട്ടെ,,,, " ഫിദ 

               ഒറ്റ ഒന്നും കൂടെ വന്നില്ല ലാസ്റ്റ് ഞാൻ തനിച് തന്നെ പോരേണ്ടി വന്നു, കൈ കഴുകി കഴിഞ്ഞപ്പോൾ റോൾ ചെയ്ത ഷാൾ ഒക്കെ എന്തോ ആയത് കണ്ട് ഞാൻ അത് അയിച്ചു നേരെ ആകാൻ വേണ്ടി ബാത്റൂമിന്റെ സൈഡിലേക്ക് നടന്നതും ആരോ എന്നെ പിടിച്ചു വലിച്ചതും ഒരുമിച്ച് ആയിരുന്നു,,, 

               പിടിച്ചു വലിച്ച ആളേ കണ്ടതും
അങ്ങോട്ട് നോക്കേണ്ടിയിരുന്നില്ല  എന്ന് തോന്നിപോയി,,, കട്ട കലിപ്പിൽ നിക്കല്ലേ നമ്മളെ കാലൻ മാഷ്,,, 

          "എന്താടി,, നിന്നെ എന്റെ കയ്യിൽ കിട്ടില്ല എന്ന് കരുതിയോ ങേ,നി എല്ലാരോടും പറഞ്ഞു നടക്കോ ടി നടക്കോന്ന്,,, "

       റബ്ബേ ഇയാൾക്ക് ഇനി അപസ്മാരം വല്ലതും ആണോ, ഇന്റെ കൈയിൽ ആണേൽ ഒരു ചാവി പോലും ഇല്ലാ കൊടുക്കാൻ,,, 

"എന്താടി ഉണ്ടക്കണ്ണി ഞാൻ ചോദിച്ചത് കേട്ടില്ലേ,,,, "

"അ അത് ഞാൻ വെറുതെ പറഞ്ഞത, എനിക്ക് ആ ഉപ്പേരി ഒന്നും തരാതെ പോയിട്ട് അല്ലേ,,, "

    അല്ല പിന്നെ സാർ ആണെന്ന് കരുതി പേടിച് നിക്കാൻ പറ്റോ,,, 

"ഹോ ഒരു തീറ്റ പണ്ടാരം, ഇനി നി ആരോടേലും പറഞ്ഞു കൊടുക്കോടി,, അല്ലെങ്കിൽ അങ്ങനെ കൊടുക്കും എന്ന് പറഞ്ഞു എന്നേ ഭീഷണിപ്പെടുത്തോ,,,, "

          ഇപ്പൊ എനിക്ക് ഒരു ചെറിയ പേടി ഒക്കെ ഇണ്ട് ട്ടോ സാർ നല്ല ദേഷ്യത്തിൽ ആണ്,, കവിളും കണ്ണും ഒക്കെ ചുവന്നു വന്നിട്ടുണ്ട്,, കൂടാതെ സാറിന്റെ പിടിത്തം കാരണം എന്റെ കരിവളകൾ ഒക്കെ പൊട്ടി കുറെ കയ്യിൽ കുത്തിയിട്ടുണ്ട് കൂടാതെ ചോരയും ഒലിക്കുന്നുണ്ട്,,, 

"എന്താടി,, നിന്റെ നാവ് ഇറങ്ങി പോയോ, നി ഏതായാലും പറഞ്ഞു നടക്കല്ലേ, അന്ന് ഏതായാലും എനിക്ക് ഒരു അബദ്ധം പറ്റി ഇന്ന് അത് അറിഞ്ഞോണ്ട് തന്നെ ആവട്ടെ,,, "

             പടച്ചോനെ ഇയാൾ ഇത് എന്താ പറഞ്ഞു വരുന്നേ,, അത് പറഞ്ഞു കഴിഞ്ഞതും അയാൾ എന്റെ മുഖത്തിനു അടുത്തേക്ക് മുഖം അടുപ്പിച്ചതും എന്റെ വായേല് വെള്ളം ഒക്കെ വറ്റി വരണ്ട പോലെ,, ഹൃദയം വല്ലാതെ മിടിക്കുന്നു,, നെറ്റിയിൽ നിന്ന് വിയർപ് തുള്ളികൾ പൊടിഞ്ഞു, 

    സാറിന്റെ നിശ്വാസം എന്റെ മുഖത്ത് തട്ടിയതും ഞാൻ കണ്ണുകൾ ഇറുകെ അടച്ചു, അപ്പോയെക്കും എന്റെ കണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു,,, 

          കുറച് കഴിഞ്ഞും ഒരു അനക്കോം ഇല്ലാഞ്ഞ് ഞാൻ കണ്ണ് തുറന്നപ്പോ കണ്ടത് എന്നെ തന്നെ കലിപ്പിൽ നോക്കുന്ന കലിപ്പനെ ഓഹ് ഇന്റെ നല്ല ജീവൻ അങ്ങ് പോയി,,, 

"നി എന്താടി കരുതിയെ ഞാൻ നിന്റെ അത്ര ചെറ്റ അല്ലേടി,, പോടീ ഇന്റെ മുന്നിന്ന്,,, "

         അത് കേട്ടതും ഞാൻ എന്റെ നല്ല ജീവനും കൊണ്ട് പോവാൻ നിന്നതും എന്റെ കയ്യിൽ പിടി വീണു, വളപൊട്ടി മുറി ആയാ കയ്യിൽ ആണ് അയാൾ പിടിച്ചേ,,, 

"ആാാഹ് ഇന്റെ കൈ വിട്,,,,, "

            എന്ന് ഞാൻ പറഞ്ഞപ്പോ ആണ് കടുവ എന്റെ കയ്യിലേക്ക് നോക്കിയത്,,,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

                  ആ പെണ്ണ് എന്നെ അവളുടെ ഫ്രണ്ട്സ് ന്റെ മുന്നിൽ വെച്ച് ഇൻസൾട് ചെയ്തതിന് എന്തെങ്കിലും ഒന്ന് കൊടുക്കണം എന്ന് കരുതി ഇരിക്കുംബോയ,അവൾ തനിച് കൈ കഴുകാൻ പോവുന്ന കണ്ടേ,,, 

           രാജീവ്‌ സാർ നോട്‌ ഇപ്പൊ വരാം എന്ന് പറഞ്ഞു അവളുടെ പിറകെ വിട്ടു, അവളെ ഒന്ന് വിരട്ടാം എന്നെ കരുതിയുള്ളൂ,, ഒന്നും ഇല്ലേലും അവൾ എന്റെ സ്റ്റുഡന്റ് അല്ലേ,,, 

                 ഡയലോഗ് അടിച് അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചപ്പോൾ തന്നെ പെണ്ണ് പകുതി ആയിട്ട് ഉണ്ട്,,, ഇനി ഓൾക്ക് എന്നോട് കളിക്കാൻ തോന്നുല,,, 

                   എന്റെ നിശ്വാസം അവളുടെ മുഖത്ത് തട്ടിയതും അവൾ കണ്ണുകൾ ഇറുകെ അടച്ചു,, നെറ്റിയിൽ നിന്ന് ഒക്കെ വിയർപ്പ് പൊടിയുന്നുണ്ട്, കൂടെ കവിളിലൂടെ കണ്ണ് നീരും ഒലിച് ഇറങ്ങുന്നുണ്ട്,, ഒരു നേരം ഇന്റെ റിനുന്റെ മുഖം തെളിഞ്ഞതും ഞാൻ മുഖം പിൻവലിച്ചു,,,, 

   യാ റബ്ബി വാശി പുറത്ത് ആണെങ്കിലും ഞാൻ എന്തായിരുന്നു ചെയ്യാൻ പോയിരുന്നത്,,,, 

          ഞാൻ പിന്നെ അവളുടെ മുഖത്ത് വിരിയുന്ന നവരസങ്ങൾ ഒക്കെ നോക്കി നിന്നു,, അവൾ തുറന്നതും നല്ല കലിപ്പിൽ തന്നെ നാലെണ്ണം പറഞ്ഞു അവളോട് പോവാൻ പറഞ്ഞപ്പോയ, അവളുടെ ഫോൺ തായേ കിടക്കുന്ന കണ്ടേ,, അത് കൊടുക്കാൻ വേണ്ടി അവളുടെ കൈ പിടിച്ചതും അവൾ ആ എന്ന് പറഞ്ഞപ്പോയ ഞാൻ അവളുടെ കയ്യിൽ ശ്രദ്ധിച്ചേ,,, 

           നേരത്തെ എന്റെ പിടിത്തത്തിൽ  അവളുടെ കയ്യിലെ കരിവളകൾ പകുതിയും പൊട്ടി പോയിട്ടുണ്ട്,, കൂടാതെ കയ്യിൽ അവിടെ ഇവിടെ ആയി ചോരയും ഒലിക്കുന്നുണ്ട്,, 

        അത് കണ്ടപ്പോ എന്തോ ചെയ്തത് കുറച്ചു കൂടിപ്പോയത് പോലെ തോന്നി,ബ്ലഡ്‌ കണ്ടാൽ എനിക്ക് ടെൻഷൻ ആണ്,, 
 
"ആ  കൈ ഇങ്ങോട്ട് നീട്ട്,,,,, "

   ഇത് വരെ കലിപ്പ് ആയിരുന്ന ഞാൻ അങ്ങനെ പറഞ്ഞപ്പോ അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കി നിക്ക,, 

"കൈ നീട്ടടി പുല്ലേ,,,,, "

   കലിപ്പ് ആയതും അവൾ വേഗം കൈ നീട്ടി ഞാൻ എന്റെ ടവൽ എടുത്ത് അവളുടെ കയ്യിൽ കെട്ടി കൊടുത്ത് നേരെ അവളേം കൊണ്ട് സ്റ്റാഫ്‌ റൂമിലേക്ക് പോന്നു,,, (ഇത് എല്ലാം ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തത് അവർ അറിഞ്ഞില്ല )

    അവളുടെ ഫ്രണ്ട്‌സ് ഞങ്ങളെ കണ്ട് അന്തം വിട്ട് നോക്കുന്നുണ്ട്, അത് പോലെ അവളും,,, 

   സ്റ്റാഫ്‌ റൂമിൽ ആരും ഇല്ലായിരുന്നു പുറത്ത് ചില മത്സരങ്ങൾ എല്ലാം നടക്കുന്നതിനാൽ എല്ലാരും അവിടെ ആണ്,, 

           ഞാൻ വേഗം first aid ബോക്സ്‌ എടുത്ത് ഡെറ്റോൾ കൊണ്ട് ക്ലീൻ ആക്കി അപ്പൊ അവൾ എരിവ് വലിച്ചതും ഞാൻ അവളെ നോക്കി പേടിപ്പിച്ചു,,, 

    എന്നിട്ട് നല്ലോണം മുറിഞ്ഞ സ്ഥലത്ത് band aid ഒട്ടിച്ചു കോടുത്തു,, ഇത് കഴിഞ്ഞത് ഒന്നും അറിയാതെ എന്നെ തന്നെ നോക്കി നിക്ക ഒരുത്തി,,, 

"ടി,,,,,,, "

  എന്ന് വിളിച്ചതും അവൾ ഞെട്ടി,,, 

            "വേഗം പോവാൻ നോക്ക്, ഇനി എങ്കിലും മര്യാദക്ക് നടക്കാൻ നോക്ക് അല്ലേൽ ഇന്ന് കാണിച്ച പോലെ ഒരു കരുണ ഉണ്ടായിക്കൊള്ളണം എന്നില്ല കേട്ടല്ലോ,, ഇതോടെ തീരണം എല്ലാം,,,, "

"Ok,,, സാർ,, സോറി,,,,, ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല, സാറിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല എന്ന് ഒന്നും പറയാൻ പറ്റില്ല എന്നാലും ഞാൻ ശ്രമിക്കാം,,,,, "

"എടി,,,,,,, "

   എന്ന് ഞാൻ വിളിച്ചതും അവൾ വേഗം സ്ഥലം ആക്കി,, ഇത് ഒന്നും നന്നാവില്ല ഇനി ചൂരൽ പ്രയോഗം തന്നേ വേണ്ടി വരും സ്കൂൾ തുറക്കട്ടെ,ഇവൾക്ക് ഒക്കെ മുറി കെട്ടി കൊടുത്ത എന്നെ പറഞ്ഞാൽ മതിയല്ലോ,,,, 🙆‍♂️🙆‍♂️

    സാർ ന്റെ അടുത്ത്ന്ന് ഓടി പാഞ്ഞു നേരെ വന്നു ചാടിയത് നമ്മളെ വാലുകളെ മുന്നിലേക്ക് ആണ്,,, 

"എന്താടി ഒരു ചിരിയൊക്കെ,, അയാളെ ഇയ്യ് കൊന്നോ,,, 🤔" ഫിദ 

"പോടീ,,, "

"സാദാരണ നി അയാളെ അടുത്ത്ന്ന് വന്നാൽ തെറി അഭിഷേകം അല്ലേ നടത്താർ,,,, " അമ്മു 

                     ശരിയല്ലേ അമ്മു പറഞ്ഞെ,, സാദാരണ അങ്ങനെ അല്ലേ ഉണ്ടാവാർ 
എന്നാലും കലിപ്പൻ ആണേലും ഉള്ളിൽ നന്മ ഒക്കെ ഉണ്ട്,ബ്ലഡ്‌ കണ്ടപ്പോ ആ മുഖത്ത് ഉണ്ടായമാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു, ഏതായാലും കലിപ്പൻ സാർ ന് നല്ലൊരു മനസ് ഒക്കെ ഉണ്ടല്ലോ അത് മതി എന്നെ കൊണ്ട് ആകെ കുടുങ്ങി നിക്ക പാവം 😊😊😊,,, 

            "ഈ പെണ്ണിന്റെ ഉള്ള കിളി ഒക്കെ പോയിന്ന തോന്നുന്നേ,ടി പെണ്ണെ  നിനക്ക് അന്ന് കിട്ടിയ പോലെ പിന്നേം കിട്ടിയോ,,, " റിദ 

    അവൾ അത് പറഞ്ഞതും നേരത്തെ അവിടെ നടന്നത് ആണ് എനിക്ക് ഓർമ വന്നേ, സാർ അടുത്ത് നിന്നപ്പോ എന്തോ ഒരു ഫീലിംഗ് ആയിരുന്നു,, എന്താവും അങ്ങനെ ഒക്കെ,,, 

"എടീ,,,,,,,,,,, "

  എന്ന് നാലും കൂടി അലറിയതും,ഞാൻ ചെവിട് പൊട്ടി പോയി ഹോ, പിന്നേ ഒക്കെ പറഞ്ഞു കൊടുത്തു,എന്നെ പോലെ തന്നെ അവരും ആകെ ഷോക്ക് ആണ്,, 

"അല്ല ഇഷു ഇനി നിന്നോട് മൂപ്പർക്ക് വല്ല മുഹബത്തും ആവോ,,,, " റിദ 

    ഹേയ് അങ്ങനെ ഒക്കെ ആവോ 🤔,, ആവൂലലെ ആ കലിപ്പന്റെ മുഖത്ത് അങ്ങനെ ഒരു ഭാവം ഞാൻ കണ്ടിട്ടേ ഇല്ലാ,,, 

"ഹേയ് അത് ആവൂല,,,, "

"എന്ന അന്നോട് പകരം വീട്ടാൻ പോകുന്നതിന്റെ മുമ്പുള്ള ശാന്തത ആവും,, "അമ്മു 

"ആഹ് അങ്ങനെ ആയി കൂടായ്ക ഇല്ലാ,,, "

"ഹേയ് അത് ആവൂല അങ്ങനെ ആണേൽ മൂപ്പർക്ക് അപ്പൊ തന്നെ ചെയ്തൂടായിരുന്നോ,, എനിക്ക് തോന്നുന്നേ ബ്ലഡ്‌ കണ്ടപ്പോ മൂപ്പരുടെ മുഖം മാറി എന്നല്ലേ ഇവൾ പറഞ്ഞെ, അപ്പൊ അത് തന്നയാവും എത്ര ആയാലും സാർ ന്റെ സ്റ്റുഡന്റ് തന്നെ അല്ലേ ഇവൾ ആ ഒരു പരിഗണന ഇല്ലാതിരിക്കൂലലോ,,,, "അമ്മു 

    ആഹ് എന്തായാലും വേണ്ടില്ല ഞാൻ കരുതിയ അത്ര ദുഷ്ടൻ ഒന്നും അല്ല,, 

"അല്ലടി വെക്കേഷന്ന് എന്താ പ്ലാൻ,,, "അമ്മു 

"എന്ത് പ്ലാൻ ചുമ്മാ ബോറടിച്ചു ചാവും,,, 'റിദ 

"ആഹാ ശരിയാ,,, "

              അങ്ങനെ ഓരോന്ന് സംസാരിച് ഇരിക്കുമ്പോഴാ, അനൗൺസ്മെന്റ് ന് വേണ്ടി മൈക്കിൽ തട്ടുന്നത് കേട്ടത്,, 

"എടി,, റിസൾട്ട് പ്രക്യപിക്കാനാവും വേഗം വാ നമ്മക്ക് ക്ലാസ്സിലേക്ക് പോവാ,,, "

   "എടി അതിന് നമ്മക്ക് എന്തേലും കിട്ടണ്ടേ എന്നിട്ട് ഓടിയാൽ പോരെ,,, "അമ്മു 

        അതിന് ഒന്നും മിണ്ടാൻ നിക്കാതെ ഞാൻ ക്ലാസ്സിലേക്ക് ഓടി, അവിടെ എത്തി നോക്കുമ്പോ ഒറ്റൊന്നും പോലും ക്ലാസ്സിൽ ഇല്ലാ,അപ്പോയെക്കും റിസൾtt വന്നു,, 

"ഒരു പ്രത്യേക അറിയിപ്പ് ഉണ്ട് നേരത്തെ നടന്ന പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം,,,,, S2 A,,,,, രണ്ടാം സ്ഥാനം C1 മൂന്നാം സ്ഥാനം C2,,,, "

              അത് കേട്ടതും എനിക്ക്  തുള്ളി കളിക്കാൻ ഒക്കെ തോന്നി, അപ്പോഴാണ് നമ്മളെ ഗാങ് അങ്ങോട്ട് വന്നത് അമ്മു നെ കണ്ടതും ഞാൻ ഓളെ അടുത്തേക്ക് ഓടി,ഓളെ പോയി കെട്ടിപ്പടിച്ചു കവിളിൽ ഒരു ഉമ്മ അങ്ങ് കൊടുത്തതപ്പോയ,,എന്തോ മുള്ള് കുത്തുന്ന പോലെ തോന്നിയെ,, ഇത് എന്ത് ഇപ്പൊ സംഭവം എന്ന് നോക്കിയപ്പോ,, കട്ട കലിപ്പിൽ നിക്കണ നമ്മളെ സാർ നെ ആണ് ഞാൻ കെട്ടി പിടിച്ചു ഉമ്മ വച്ചേ എന്ന് മനസ്സിലായെ,പടച്ചോനെ എപ്പോഴും എന്തിനാ റബ്ബേ ഇയാളെ ഇന്റെ മുന്നിൽ തന്നെ കൊണ്ട് വരുന്നേ,,,, 

    ങേ അപ്പോ അമ്മു എവിടെ അവളുടെ നേരെ ആണല്ലോ ഞാൻ ഓടിയെ ചുറ്റും നോക്കിയപ്പോ,, ഓൾ ഉണ്ട് വേണോ വേണ്ടയോ എന്ന രീതിയിൽ ഇളിച്ചു കാണിക്കുന്നു,,, 

   "മാറി നിക്കെടി എന്റെ മേലെന്ന്,,,,, "

          എന്ന് അലറി ഒരൊറ്റ തള്ള് തള്ളി അയാൾ ഒരു പോക്ക് അങ്ങ് പോയി, ഫിദ താങ്ങിയില്ലായിരുന്നേൽ ഞാൻ ഊരേം കുത്തി വീണേനെ,,, 

                     കാലൻ ഇയാളുടെ സ്വഭാവം മനസ്സിലാക്കാനെ കഴിയുന്നില്ലാലോ റബ്ബേ, അല്ലേൽ ഇയാളെ ഒക്കെ ആരേലും പോയി ഉമ്മ വെക്കോ ഹും,, എന്നാലും ചുളുവിൽ ഒരു ഉമ്മ കിട്ടില്ലേ, അത് എങ്കിലും മൂപ്പർ ഓർക്കണ്ടേ,, 

     അല്ല ഇങ്ങനെ ഒരവസരം ഉണ്ടാക്കി തന്ന ആളേ നമ്മക്ക് ഒന്ന് ആദരിക്കണ്ടേ എവിടെ ആ തെണ്ടി,,, 

    നോക്കിയപ്പോ ഓൾ ഉണ്ട് ബാക്കിൽ ഡസ്ക് ന്റെ തായേ ഒളിച് നിക്കുന്നു,,, 

"അനക്ക് ഞാൻ തരാടി കുരുപ്പേ,, അയാൾ എന്താ ഇന്നേ കുറിച് വിചാരിച്ചു കാണ, ഞാൻ ഉമ്മ കൊടുക്കാൻ മുട്ടി നിക്കാണ് എന്നല്ലേ ചെ,,,, "

               അതും പറഞ്ഞു ഓളെ പോയി പൊക്കി എന്റെ ദേഷ്യം തീരുന്നവരെ അങ്ങ് കൊടുത്തു,, അതും പോരാഞ്ഞിട്ട് എന്റെ ചുണ്ട് ഞാൻ ഓളെ സാരിയിൽ നല്ലോണം അങ്ങു തുടച്ചു,,, 

"അയ്യേ എന്റെ സാരി, ഇയ്യ് എന്താടി ഈ കാണിക്കുന്നേ,, വിട്,,, "

"പോടീ,, അന്നോട് ആരാടി അവിടുന്ന് മാറാൻ പറഞ്ഞെ അയാൾ എങ്ങനേ അവിടെ വന്നേ,, ഇയ്യ് മനപ്പൂർവം ചെയ്തത് അല്ലേ,,,, "

"ഇന്റെ പൊന്നു ഇഷു അന്റെ ബെല്ലും ബ്രേക്കും ഇല്ലാത്ത വരവ് കണ്ടപ്പോ ഞാൻ കരുതി ഇന്നേ തല്ലാൻ എങ്ങാനും ആവും എന്ന്, ഞാൻ അറിഞ്ഞോ ഉമ്മ വെക്കാൻ ആണെന്ന്, പിന്നെ അതും അല്ല എന്റെ പിറകിൽ സാർ ഉള്ളത് ഞാൻ കണ്ടിട്ടേ ഇല്ലാ, എന്റെ കാവിലമ്മയാണേ സത്യം,,,, "

    എന്ന് അവൾ കണ്ണിൽ വെള്ളം ഒക്കെ നിറച്ചു പറഞ്ഞപ്പോ സത്യം ആവും എന്ന് തോന്നി, ചെ എന്നാലും അയാൾ എന്താ കരുതികാണ എങ്ങനെ അയാളെ മുഖത്ത് നോക്കും ക്ലാസ്സിൽ വേറെ ആരും ഇല്ലാഞ്ഞതും നന്നായി,,, 

 "ഇയ്യ് എന്തിനടി ഇഷു ഇത്ര വിഷമിക്കുന്നെ, മൂപ്പര് തന്നത് അങ്ങ് തിരിച്ചു കൊടുത്തു എന്ന് കരുതിയാൽ പോരെ so സിമ്പിൾ,,അടി കിട്ടിയപ്പോഴും നിങ്ങൾ അങ്ങനെ തന്നെ അല്ലായിരുന്നോ 😊😊😊😊,,, " ഫിദ 

"പോടീ,, നിനക്കു അത് ഒക്കെ പറയാം എന്റെ ഭാവി വരനു മാത്രം അവകാശപ്പെട്ടത് അല്ലേ ആ കാലന്ന് ഞാൻ കൊടുത്തെ,,, "

"അപ്പോ അതാണ് അന്റെ വെഷമം അല്ലേടി, അതിന് ഒരു ഐഡിയ ഉണ്ട് ആ ഭാവി വരൻ സാർ തന്നെ ആയിക്കോട്ടെ അപ്പൊ കൊയപ്പല്യാലോ,,, " ശിഫ 

"ഒന്ന് പോടീ,,, ആാാ un റൊമാൻറിക് മൂരാച്ചിനെ ആർക്ക് വേണം ഹും, എനിക്ക് നല്ല അടിപൊളി പയ്യൻ വരും നി നോക്കിക്കോ,,, "

  
             അങ്ങനെ പരിവാടികൾ എല്ലാം കയിഞ്ഞ്, 10 ദിവസം കയിഞ്ഞ് കാണാം എന്ന് പറഞ്ഞു പിരിയാൻ നികുമ്പോഴാ നമ്മളെ ഗാങ്സ് ഞങ്ങടെ അടുത്തേക്ക് വന്നേ,,, 

"ഹലോ,,, എന്താ മക്കളേ വെക്കേഷന് പരിവാടി,,, "ആദിക്ക 

""എന്ത് ആദിക്ക,, ചുമ്മാ ഉന്തി തള്ളി നീക്കണം അത്ര തന്നെ,,, "

  " ഇഷുട്ടി  നി ഇങ്ങു വന്നേ,,,,,നിങ്ങൾ സംസാരിക്ക് എനിക്ക് എന്റെ പെങ്ങളൂട്ടിനോട് ഒരു കാര്യം പറയാൻ ഉണ്ട്,,, "  കാക്കു 

"കാക്കുന് അപ്പൊ ഞങ്ങൾ ആരും പെങ്ങൾ അല്ലലെ,,, "ഫിദ 

 "നിങ്ങൾ എല്ലാരും എന്റെ പെങ്ങൾ  തന്നെയാ പക്ഷേ ഒരാൾ ഒയിച്,,, "

       അതും പറഞ്ഞു കാക്കു എന്നെയും കൊണ്ട് ഒന്ന് മാറി നിന്നു,,, 

"അല്ല കാക്കു,, ഇങ്ങളെ  പെങ്ങൾ അല്ലാത്ത ആ ഒരാൾ ആരാ ഇന്റെ നാത്തൂൻ ആണോ 😊😊😊,,, "

"ആഹ് അങ്ങനെ ആണെന്ന് കൂട്ടിക്കോ, പക്ഷേ ആരാണെന്ന് ചോദിക്കരുത് ഞാൻ പറയില്ല,, എനിക്ക് ഒരു ജോലി ഒക്കെ കിട്ടി കയിഞ്ഞ് നല്ല അന്തസ് ആയി പെണ്ണ് ചോദിക്കാന എനിക്ക് ഇഷ്ട്ടം,അത് വരെ ആരും അറിയണ്ട സ്പെഷ്യലി ആ കുട്ടി,, പിന്നെ നിന്നോട് ഞാൻ പറയും എന്നാ എന്ന് അറിയോ,, ഞാൻ ഈ സ്കൂളിന്റെ പടി ഇറങ്ങുന്ന അന്ന്,എന്തിനാണെന്ന് അറിയോ ഞാൻ പോയാൽ ഓളെ ആരും കൊത്തി കൊണ്ട് പോവാതിരിക്കാൻ,,, "

"അത് കൊണ്ടാണ് അല്ലാതെ എന്നോട് സ്നേഹം ഉണ്ടായിട്ട് ഒന്നും അല്ലലെ,,, "

"സ്നേഹം ഇല്ലാഞ്ഞിട്ട് അല്ലടി,, ഇയ്യ് ഇന്റെ മുത്ത് അല്ലേ,,, "

"ഓഹ് മതി സുഗിപ്പിക്കണ്ട, ഇന്നേ എന്തിനാ കൂട്ടി വന്നേ എന്ത് പറയാനാ,,, "

                "ആഹ് അത്,, നി ഒരു ദിവസം എന്റെ വീട്ടിലേക്ക് വരോ എന്റെ റമി ആയിട്ട്,, എന്റെ ഉമ്മി നിന്നെ കാണണം എന്ന് പറയുന്നുണ്ട്,, വെക്കേഷന് നിന്നെ കൂട്ടി വരാം എന്ന് പറഞ്ഞിരിക്ക ഞാൻ,,, "

"അതിന് എന്താ കാക്കു ഞാൻ വരാലോ വീട്ടിൽ ചോദിച്ചിട്ട് ഞാൻ വിളിക്കാട്ടോ കാക്കു ന്റെ നമ്പർ താ,,, "

   അങ്ങനെ കാക്കു ന്റെ നമ്പർ വാങ്ങി നമ്മളെ ഗാങ് നേം കൂട്ടി പോവാൻ നിന്നപ്പോയ, ഫിദ നമ്മളെ ഇത്തുസ് നേ കാണിചു തന്നെ, മുഖം ഒക്കേ വീർപ്പിച്ചു നിക്ക കക്ഷി,ഞാൻ വേഗം പോയി മൂപ്പത്തിനെ കെട്ടി പിടിച്ചു,,, 

"സോറി,, മുത്തുമണി,, അന്നപ്പോ തിരക്ക് ആയിട്ടല്ലേ,,you know iam ക്ലാസ്സ്‌ ലീഡർ,,, "

"ക്ലാസ്സ്‌ ലീഡർ അല്ലേ അല്ലാതെ പ്രദാന മന്ത്രി ഒന്നും അല്ലാലോ ഹും,,, "

"ഇങ്ങള് കാര്യം പറി കോയ,,,, "

                 അങ്ങനെ കുറെ പറഞ്ഞപ്പോ മുപ്പത്തി ഉഷാർ ആയി,, 

"അതേയ് ഇഷു,അന്റെ കാക്കുന് ഒരു പെണ്ണ് കണ്ടു എന്ന് പറഞ്ഞില്ലേ,, ആ കുട്ടി എങ്ങനാ സുന്ദരി ആണോ,,, "

"പിന്നേ,, എന്റെ ഇത്തു ഇങ്ങള് ഒന്ന് കാണണം, പതിനാലാം രാവ് ഉദിച്ച പോലെ ഉള്ള മുഖം ആണ് ഓൾക്ക്,, ഓഹ് പിന്നേ ആ കണ്ണ് ഒന്ന് കാണേണ്ടത് തന്ന,ഏതായാലും എന്റെ കാക്കു ന് ഭാര്യ ആയി ഓൾ മതി,,,, "

      ഇത് ഒക്കെ കേട്ടതും ഒരാളുടെ മുഖം ഇവിടെ വാടിയിട്ടുണ്ട് കണ്ണ് ഒക്കെ നിറഞ്ഞിട്ടുണ്ട് കൊച്ചു ഗള്ളി,,, 

"ഇത്തു എന്തേയ് ചോദിച്ചേ,, ഇത്തു ന്റെ അടുത്ത് വല്ല പെൺകുട്ടികളും ഉണ്ടോ ഉണ്ടേൽ പറഞ്ഞോ നമ്മക്ക് നോക്കാലോ,,, "

           അത് പറഞ്ഞതും മുപ്പത്തി വന്ന് എന്നെ കെട്ടിപിടിച് ഒരു കരച്ചിൽ ആയിരുന്നു സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു പോയി,,, 

"ഇത്തു എന്താ എന്ത് പറ്റി എന്തിനാ കരയുന്നെ,,, "

"ഇഷു എനിക്ക് നിന്നോട് പറയാൻ പറ്റോ എന്ന് അറിയില്ല, അറിഞ്ഞാൽ നി എന്നെ കുറിച് എന്ത് കരുതും അതും എനിക്ക് അറിയില്ല പക്ഷേ പറയാതിരുന്നാൽ ഞാൻ ശ്വാസം മുട്ടി ചത്തു പോവും,,,, "

"ഇത്തു കാര്യം പറ,,,, "

"അ അത്,, എനിക്ക്,, ഞാൻ വന്നോട്ടെ നിന്റെ വീട്ടിലേക്ക് നിന്റെ ഇത്തു ആയിട്ട്,,, "

"നിങ്ങൾക്ക് എപ്പോ വേണേലും എന്റെ വീട്ടിലേക്ക് വന്നോ ഇത്തു, അയ്യേ ഇതിന് ആണോ കരഞ്ഞേ,,, "

  അത് കേട്ടതും കരഞ്ഞോണ്ട് ഇരുന്ന ആൾ ഭദ്രകാളി ആയി,,, 

" എടി  പോത്തേ നിന്റെ കാക്കു ഭാര്യയായി ഞാൻ വന്നോട്ടെ എന്നാ ഞാൻ ചോദിച്ചേ ഹും,,, "

   അത് പറഞ്ഞു ഇത്തു ശ്വാസം വലിച്ചു വിട്ടു,,, എല്ലാരും ഇത്  കേട്ട് അന്തം വിട്ട് നോക്കുന്നുണ്ട് സ്പെഷ്യലി ഇത്തുന്റെ ഗാങ്, ഞങ്ങൾക്ക് ഒക്കെ ആൾറെഡി അറിയാലോ,,, 

"ടി ഇഷു നി എന്താ ഒന്നും പറയാത്തെ നിനക്ക് ഇഷ്ട്ടായില്ലലെ,, സാരല്ല്യ നിന്നോട് ഒന്ന് പറയണം എന്നെ എനിക്ക് ഉണ്ടായിരുന്നുള്ളു,, ഇപ്പൊ മനസ് ഫ്രീ ആയി,, ആകെ 2 തവണയെ കണ്ടിട്ടുള്ളു എങ്കിലും അതിന് ശേഷം മനസ്സമാധാനം ആയിട്ട് ഒന്ന് ഉറങ്ങിയിട്ടില്ല,,,ഏതായാലും നിങ്ങൾ പൊയ്ക്കോ ലേറ്റ് ആക്കണ്ട,,, "

         അതും പറഞ്ഞു ഇത്തു പോവാൻ ഒരുങ്ങിയതും ഞാൻ കൈ പിടിച്ചു വെച്ചു,,,, 

"അതേയ് അങ്ങനെ അങ്ങ് പോയാലോ
അതും എന്റെ ഇക്കുന്റെ ഖൽബും കൊണ്ട്,, കൊല്ലും ഞാൻ "

   അത് കേട്ടതും  ആൾ ഒന്ന് ഞെട്ടി,,, 

"നി എന്താ പറഞ്ഞെ,,,, "

                 പിന്നെ ഞാൻ കാക്കു അന്ന് പറഞ്ഞതും ഇത്തുനെ കാണൻ വേണ്ടി സ്കൂളിലേക്ക് വന്നിരുന്നതും ഒക്കെ പറഞ്ഞു കേട്ടപ്പോ, ആ കണ്ണുകളിലെ തിളക്കം ഒന്ന് കാണേണ്ടത് ആയിരുന്നു
പെട്ടെന്ന് ഇത്തുന്റെ മുഖം മാറി,, 

"അല്ല ഇഷു,, അപ്പൊ നിന്റെ ഉപ്പ കണ്ട് പിടിച്ച ആ കുട്ടിയോ, അവരോട് എന്ത് പറയും,,, "

"അതിന് അങ്ങനെ ഒരാൾ ഉണ്ടായിട്ട് വേണ്ടേ,,, "ഫിദ 

"ങേ,,,,,, "

"ആഹ് ഇത്തു അത് ഒക്കെ ഇഷുന്റെ പ്ലാൻ ആണ്,,ഇത്തുനെ കൊണ്ട് ഇഷ്ട്ടം പറയിപ്പിക്കാൻ ഞങ്ങൾ കളിച്ച ഒരു പ്ലേ അല്ലേ,,, "

"എടി,,, നിന്നേ  ഞാൻ,,വെറുതെ എന്നെ തീ തീറ്റിച്ചു,,, "

   എന്നും പറഞ്ഞു എന്നെ  തല്ലാൻ ഓടിയതും,, ഫിദ ഉണ്ട് ഇത് കണ്ട് ചിരിക്കുന്നു,, 

"ഇത്തു സുല്ല്,,, പിന്നേ നാടകം കളിച്ചു എന്നത് നേര പക്ഷേ അതിന്റെ സംവിധാനം മൊത്തം ഓളാ,, "

   അതും പറഞ്ഞു ഞാൻ ഓടി തിരിഞ്ഞു നോക്കുമ്പോ ഫിദക്ക് നല്ലോണം കിട്ടുന്നുണ്ട് എന്നിട്ട് എന്റെ നേരെ വന്നതും ഞാൻ ഓടി വണ്ടി ന്റെ മുന്നിൽ പോയി ചാടി ബ്രേക്ക്‌ പിടിച്ചോണ്ട് രക്ഷപെട്ടു അല്ലേൽ കാണായിരുന്നു,,, 

            പൂരപ്പാട്ട് കേട്ടത് കൊണ്ട് തന്നെ ആളെ കാണേണ്ടി വന്നില്ല,, അത് കൊണ്ട് അധികം കേൾക്കാൻ നിൽക്കാതെ ഞാൻ തിരിഞ്ഞോടി 😊😊

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

     ആ പെണ്ണിന് മുറിവ് ന് മരുന്ന് കെട്ടി കൊടുത്ത ശേഷം സ്റ്റാഫ്‌ റൂമിൽ ഇരുന്നു ഫോണിൽ കുത്തി കൊണ്ടിരുന്നപ്പോയ,, ജിജി ടീച്ചർ അങ്ങോട്ടേക്ക് വന്നു,, 

"സാറേ,, സാറിന്റെ ക്ലാസ്സിന് ആണല്ലോ സെക്കന്റ്‌,,, "

"ആണോ ടീച്ചറെ ഞാൻ അറിഞ്ഞില്ല,എന്നാൽ  ഞാൻ ക്ലാസ്സിലേക്ക് പോവട്ടെ ട്ടോ,,, "

"ആയ്കോട്ടെ മാഷേ,,, "

   
  അങ്ങനെ ക്ലാസ്സിലേക്ക് കാലെടുത്ത് വച്ചതെ എനിക്ക് ഓർമ ഉള്ളൂ അപ്പോയെക്കും രണ്ടു കൈകൾ വന്നെന്നെ കെട്ടിപിടിച്ചിരുന്നു,, അതും പോരാഞ്ഞു കവിളിൽ ഒരു കിസ്സും കൂടി കിട്ടിയപ്പോ,, ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥ ആയിരുന്നു,,, 

   ഏതാ ഈ കക്ഷി എന്ന് നോക്കുമ്പോ ഇന്റെ ശത്രു തന്നെ, പെട്ടെന്ന് എന്തോ ബോധം വന്ന പോലെ എന്നെ അന്തം വിട്ട് നോക്കുന്നുണ്ട് പെണ്ണ്, റിസൾട്ട്  അറിഞ്ഞ സന്തോഷത്തിൽ ആളു മാറി പോകാനാണു സാധ്യത,നമ്മളെ കൂടപിറപ്പ് ഇവിടെ സ്റ്റാർട്ട്‌ ആയി നിക്കായിരിന്നോണ്ട്,, മാറി നിക്കെടി എന്നും പറഞ്ഞു ഞാൻ തിരിച്ചു പൊന്നു,, ഇങ്ങനെയും ഉണ്ടാകോ ഒരു ജന്മം,,, at least  ആ ഉണ്ടകണ്ണ് തുറന്ന് ഒന്ന് നോക്കിക്കൂടെ,,, 

                        നാലെണ്ണം പറയണം എന്ന് ഉണ്ടായിരുന്നു അവളുടെ ഫ്രണ്ട്‌സ് അവിടെ ഉണ്ടായിപോയി അതാ,,, 
 
                 പിന്നേ അവിടെ നിന്നില്ല നേരെ വീട്ടിലേക്ക് വിട്ടു, റിനുനേരത്തെ പോയത് കുറച്ചു relaxation ഉണ്ട് 😊,, 

  വീടെത്തിയതും റൂമിലേക്ക് പോവാൻ നിന്ന എന്നെ റിനു ന്റെ ചോദ്യം അവിടെ പിടിച്ചു നിർത്തി,, എന്ത് സമാദാന ഞാൻ പറയ റബ്ബേ 🤔🤔🤔

   "ഞാൻ ചോദിച്ചത് കേട്ടില്ലേ കാക്കു ഇങ്ങളെ മുഖത്ത് എന്താണെന്ന്,,, "

 "മുഖത്ത് താടി അല്ലാതെ വേറെ എന്ത് ഉണ്ടാവാന ടി,,, "

"അത് ഒന്നും അല്ല, ഇങ്ങോട്ട് വാ എന്നിട്ട് കണ്ണാടിയിൽ നോക്ക് എന്നിട്ട് പറ,, "

                         ഓൾ ഇന്റെ കയ്യും പിടിച്ചു കൊണ്ടോയി കണ്ണാടിന്റെ അടുത്ത് നിർത്തി കാണിച്ചു തന്നു,, നോക്കുമ്പോ കവിളിൽ ഒരു ചുവപ്പ് കളർ ഉണ്ട്, ഒക്കെ ആ ഇഷിയനെ കൊണ്ട് ഉണ്ടായ പുലിവാല് ആണല്ലോ റബ്ബേ,,ആ കുരുപ് ചുണ്ടിൽ ഇതും വാരി തേക്കാർ ഉണ്ടെന്ന് ആരറിഞ്ഞു,, 

"കാക്കു എന്താ ഈ ആലോചിച് നിക്കുന്നെ,,, "

"ആ അത്,, വല്ല പൂവിന്റേം കളർ ആവും,,, "

        അതും പറഞ്ഞതും അവൾ എന്റെ മുഖത്ത് നിന്ന് വിരൽ കൊണ്ട് അത് അമർത്തി തുടച്ചു മണത്ത് നോക്കി, ഇവൾ എന്തോന്ന പോലീസ് നായയോ മണത്ത് നോക്കി തെളിയിക്കാൻ,, 

"അല്ല കാക്കു ഇത് ലിപ്സ്റ്റിക് ആണല്ലോ ഇത് എങ്ങനെ കാക്കു ന്റെ കവിളിൽ വന്നു, ഇനി വല്ല ഗേൾസും വന്ന് കിസ്സിയോ,,, "

"ങേ 😲,,,, പോടീ വലിയ വായിൽ ചെറിയ വർത്തനം ഒന്നും വേണ്ട,, "

"എന്താ ഇവിടെ 2 ആളും കൂടി ഒരു തർക്കം ഞാൻ ഇടപെടണോ,,, "ഷാനു 


"ഓഹ് എത്തിയോ നിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു ഹും,,, "

"എന്താ റിനു ഇവന് എന്താ ഇത്ര കലിപ്പ്,,, "

                     പിന്നേ ഓൾ ഒക്കെ പറഞ്ഞു കൊടുത്തു, അപ്പൊ പിന്നേ പറയണ്ട ഒരു CBI  അന്നെഷണം തന്നെ ഓൻ നടത്തി,, 

"അതേയ് 2 ആളോടും കൂടി ഒരു കാര്യം പറയാം, എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന പ്രിയ ടീച്ചറുടെ കുട്ടിയെ കൊണ്ട് വന്നിരുന്നു ഇന്ന്,, ആ കുട്ടി എനിക്ക് ഒരു ഉമ്മ തന്നു,, അത്രേ ഉള്ളൂ ഇനി 2 ആളും കൂടി ഇത് പെരുപ്പിക്കാൻ നിക്കണ്ട കേട്ടല്ലോ,, ഹും,,, "


                അതും പറഞ്ഞു ഞാൻ മെല്ലെ എസ്‌കേപ്പ് ആയി പാവം പ്രിയമിസ് കല്യാണം പോലും കഴിക്കാത്ത മിസ്സിന് ആണ് ഞാൻ ഫ്രീ ആയി ഒരു കുട്ടിനെ വരെ റെഡി ആക്കി  കൊടുത്തെ ☺️☺️

               ഹും ആ കോപ്പിന് ഇത് വല്ലതും അറിയണോ, ഓളെ ഇപ്പൊ ഇന്റെ കയ്യിൽ കിട്ടിയാൽ ഇണ്ടല്ലോ,, ഓളെ കണ്ടന്ന് തുടങ്ങിയതാ ഇന്റെ  കണ്ടക ശനി ഹും,,, 

    ഓഹ് ഇനി കുറച്ചു ദിവസത്തേക്ക് ആ തിരുമോന്ത കാണണ്ടല്ലോ അതാ ആകെ ഒരു ആശ്വാസം,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

  " നീലാകാശം പീലി വിടർത്തും പച്ച തെങ്ങോല,, "

 "ടി,,,,,, "

                   പാട്ട് ഒക്കെ പാടി വീട്ടിലേക്ക് കയറിയപ്പോയ ആ ആഷി വിളിച്ചു ഞെട്ടിക്കുന്നേ,,, 

"എന്തേയ് എന്നോ,, ഇന്റെ ഫോൺ ഇങ്ങോട്ട് താടി,, ആരൊക്കെ വിളിച്ചിരുന്നു എന്നെ,,, "

"അയ്യേ എന്നാലും ഇന്റെ കാക്കു, ഇത്രയും നേരായിട്ടും ഈ ഫോണിലേക്ക് ഒരു മനുഷ്യൻ പോലും വിളിച്ചില്ല,, മോശം,,, "

"പോടീ അത് അന്റെ കയ്യിൽ ആയോണ്ടാ,,, ഫോൺ താ ഫോട്ടോസ് ഒക്കെ ഒന്ന് കാണട്ടെ,,, "

                 ഞാൻ അങ്ങനെ ഫോട്ടോസ് ഓരോന്നും കാണിച്ചു നിന്നപോലെ ഇത്തുസ്  ന്റെ ഫോട്ടോ കണ്ടു,,, 

"നോക്ക് കാക്കു ഇത് ആരാ എന്ന് അറിയോ എന്റെ  ഭാവി നാത്തൂനാ ,,, "

"കുട്ടി കുഴപ്പം ഒന്നും ഇല്ലാ പക്ഷേ കാക്കു നിക്കുമ്പോ ഞാൻ എങ്ങനെയാ, കാക്കുന് ഒന്ന് സെറ്റ് ആയിട്ട് നമ്മക്ക് നോക്കാം,,, "

"അയ്യടാ മോന്റെ ഒരു പൂതിയെ ഇതെ കാക്കുന് വേണ്ടി കാക്കു തന്നെ കണ്ട് പിടിച്ചത,,, "

"😲ങേ അത് ഒക്കെ എപ്പോ വെറുതെ കൊതിപ്പിച്ചു,,,, "

   അങ്ങനെ ഞാൻ എല്ലാം പറഞ്ഞു കൊടുത്തു,,, 

"കൊച്ചു ഗള്ളൻ ഇങ്ങു വരട്ടെ, അതായിരുന്നല്ലേ നിങ്ങളെ സ്കൂളിൽ വിടുന്നതിന്റെ ഉദ്ദേശം 😊😊,,, "

   "എന്താ ആങ്ങളയും പെങ്ങളും കൂടി ഒരു രഹസ്യം,,, " ഉമ്മ &ഉപ്പ

"അത്,,, ഉപ്പി,, കാക്കുനെ കൊണ്ട് ഒരു പെണ്ണ് കെട്ടിക്കേണ്ട കാര്യം പറയാരുന്നു,,, "

"ആഹ് അത് ശരിയാ,, നോക്കണം പക്ഷേ അതിന് മുമ്പ് നിന്നെ പറഞ്ഞയക്കണം,,, "ഉമ്മി 

 "അയ്യടാ അങ്ങനെ ഇന്നേ പറഞ്ഞയച്ചു ഇന്റെ ആങ്ങളമാര് കെട്ടണ്ട ഞാൻ എങ്ങോട്ടും പോവൂല,,, "

                                അങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിരുന്നപോയ നമ്മുടെ കാക്കു ന്റെ ഫോട്ടോ കാണിച് ആഷി ആരാണെന്നു ചോദിച്ചേ,, 

" ഉപ്പി ഉമ്മി,, ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ അംജദ് കാക്കു നെ കുറിച് എന്നെ വല്യ കാര്യം ആണെന്ന് ഒക്കെ,, ഇതാണ് കക്ഷി,, ഓരേ ഉമ്മിക്ക് എന്നെ കാണണം പോലും,,, ഞാൻ ഒരു ദിവസം പൊയ്ക്കോട്ടേ ഉപ്പി,,, ഇവിടെ ചോദിച്ചിട്ട് പറയാനാ പറഞ്ഞെ,,,, "

"മ്മ് പാവം,മക്കൾ നഷ്ട്ടം ആക്കുന്ന ഉമ്മമാരുടെ വിഷമം ഒരാൾക്കും പറഞ്ഞാൽ മനസ്സിലാകൂല,,,, "ഉമ്മി 

"മോൾ ഒരു ദിവസം ഓനോട്‌ ഇവിടേക്ക് വരാൻ പറ ഉപ്പി ഒന്ന് കാണട്ടെ,,,, കാണുന്നവരെ ഒന്നും ഒറ്റ അടിക്ക് വിശ്വസിക്കാൻ പറ്റാത്ത കാലം ആണ് മോളെ,,,, "ഉപ്പി

"കാക്കു നല്ല ആള ഉപ്പി, എന്നെ എത്രയോ പ്രാവശ്യം ഹെല്പ് ചെയ്തിട്ടുണ്ട് എന്ന് അറിയോ,,, "

   ഉപ്പി അങ്ങനെ പറഞ്ഞപ്പോ എനിക്ക് എന്തോ സങ്കടം ആയി,, 

"ആയിരിക്കാം മോളെ ഏതായാലും അവനോട് ഇവിടെ വരെ ഒന്ന് വരാൻ പറ ഞങ്ങൾക്കും പരിചയപെടലോ, എന്റെ മോൾ തിരഞ്ഞെടുക്കുന്നത് ഒക്കെ നല്ലത് തന്നെ ആവും എന്ന് ഞങ്ങൾക്ക് അറിയാം എന്നാലും ഞാൻ ഒരു ഉപ്പ അല്ലേ,,, "

   എന്നും പറഞ്ഞു ഉപ്പി  എന്റെ തലയിൽ തലോടി,,, 

"ഓക്കേ ഉപ്പി ഞാൻ പറഞ്ഞോളാം,,, "

                അതും പറഞ്ഞു മുകളിലേക്ക് കയറാൻ നിന്ന എന്നെ ആഷി വിളിച്ചു,, 

"ടി ഒന്നവിടെ നിന്നെ നിന്റെ കയ്യിൽ എന്താ band aid ഒക്കെ എന്ത് പറ്റി,,, "

"ദുഷ്ടൻ അതും കണ്ട് പിടിച്ചു,,, "

"ശരിയാണല്ലോ എന്താ മോളെ പറ്റിയെ,,, " ഉപ്പി 

"അത് ഒന്നും ഇല്ലാന്നേ,, എന്റെ കൈ ചുമരിൽ ഇടിച്ചപ്പോ കുപ്പിവള പൊട്ടി കയ്യിൽ കുത്തി അപ്പൊ ബ്ലഡ്‌ വന്നു അത് കൊണ്ട,,, "

"മ്മ്മ്,,, ഇതും അന്നത്തെ പോലെ ഇവളുടെ കയ്യിലിരിപ്പിന് ആ സാർ എങ്ങാനും കൊടുത്തത് ആണോ എന്ന് ആർക് അറിയാം,,, "ഉമ്മി 


        ഹോ എന്നാലും ഇന്റെ ഉമ്മി ഇങ്ങള് ആൾ പുലി തന്നെ അയാളേം ഇങ്ങളേം
ഒരേ വണ്ടിക്ക് വിടാം 😊😊,,, ഞാൻ അതിന് ഒരു ലോഡ് പുച്ഛം അങ്ങ് വാരി വിതറി റൂമിലേക്ക് വിട്ടു,,, 

   Band aid ഒക്കെ എടുത്ത് ഒഴിവാക്കി മേൽ കഴുകുമ്പോ വയങ്കര നീറ്റൽ ആയിരുന്നു, ദുഷ്ടൻ കാലമാടൻ അയാൾക്ക് ഇത് വല്ലതും അറിയണോ,,അങ്ങനെ നല്ലോണം അങ്ങോട്ട് തെറി വിളിച്ചു അയാൾ തരിപ്പിൽ പോയി മൂലേല് ആവട്ടെ,,, 

                 ഫ്രഷ് ആയി കയിഞ്ഞ് ചുമ്മാ ഇരിക്കുമ്പോ ഇന്ന് സ്കൂളിൽ നടന്നത് ഒക്കെ ഓർത്തു,,സാർ നെ ഉമ്മ വെച്ചത് ആലോചിച്ചപ്പോ എന്തോ പോലെ,, എത്ര ആയാലും സാർ അല്ലേ എന്ത് കരുതി കാണും എന്നെ കുറിച്,,, 

    "ഹലോ dear എന്ത് ആലോചിച് നിക്ക  എന്റെ പെങ്ങളൂട്ടി,,, "

   "ഒഹ്ഹ്ഹ് എന്താ സോപ്പ് വല്ലാതെ പതപ്പിക്കല്ലേ കാക്കു,പതക്കണ്ട ആ കേസ് വിട്ടേക്ക്,,, "

  "ങേ വിട്ടേക്ക് എന്നോ എന്ത് പറ്റി, നി അവളോട് കാര്യം പറഞ്ഞോ? എന്നിട്ട് അവൾ എന്ത് പറഞ്ഞു എന്നെ ഇഷ്ട്ടം ഇല്ലാ എന്നോ,,, "

   പാവം മുഖം ഒക്കെ വല്ലാതായിട്ട് ഉണ്ട്,, ഞാൻ നല്ലോണം സങ്കടം ഒക്കെ മുഖത്ത് ഫിറ്റ് ചെയ്തു,,, 

  "ഓഹ് ഇന്റെ കാക്കു ഒന്ന് ശ്വാസം വിടെന്നെ,,,, ഓളുടെ കല്യാണം വേറെ ആരുമായോ പറഞ്ഞു  ഉറപ്പിച്ചത് ആണെന്ന് , സാരല്ല്യ കാക്കു  ഓളോട് പോവാൻ പറ ഇന്റെ കാക്കു ന് ഓളെക്കാൾ നല്ല മൊഞ്ചത്തിനെ ഞാൻ കണ്ടെത്തി തരും,,, "

             അതിന് മറുപടി ഒരു ചിരിയിൽ ഒതുക്കി കാക്കു റൂമിൽ നിന്ന് പോയി,, 

"ടി കാന്താരി നി എന്തിനടി അങ്ങനെ പറയാൻ പോയെ,, പാവം കാക്കുന് നല്ലോണം വിഷമം ആയിട്ടുണ്ട്,,,, "

"അയ്യോ എന്തൊരു സഹോദര സ്നേഹം,, ഈ കരണോം പറഞ്ഞു ചിലവ് ചെയ്യിക്കാൻ കഴിയാത്തതിൽ അല്ലേ ഈ വിഷമം,, അതേയ് ഞാൻ പറഞ്ഞാൽ അത് ശരി ആവൂല,, ഓരു തന്നെ പരസപരം പറയട്ടെ ട്ടോ അതാണ് അതിന്റെ ശരി,,,, "

"😬😬കൊച്ചു ഗള്ളി പിടി കിട്ടിലെ, എപ്പോ പറഞ്ഞാലും വേണ്ടില്ല എനിക്ക് ചിലവ് കിട്ടിയാൽ മതി,, "

    അതും പറഞ്ഞു മൂപ്പരും പോയി,,,

   ചോർ വേണ്ട എന്നും പറഞ്ഞു വേഗം കിടന്നു,,,, നാളെ  നല്ലോണം അങ്ങ് ഉറങ്ങണം,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

ഇതേ സമയം കുളി ഒക്കെ കഴിഞ്ഞു ചായ കുടിക്കാൻ ഇരുന്ന zayu ന് തരിപ്പിൽ പോയി,,, 

"കാക്കു ഇങ്ങളെ ആരോ കാര്യായിട്ട് പറയുന്നുണ്ട് അതാ തരിപ്പിൽ പോയെ,, "

             റിനു അത് പറഞ്ഞപ്പോ എന്റെ മനസ്സിലേക്ക് ആ ഇഷിയന്റെ മുഖം ആണ് ഓർമ വന്നേ,, ഹും ഓൾ തന്നവും എവിടേം ഇവിടേം സ്വയ്ര്യം തരാത്ത ഒരു സാദനം 😡,,, 



                  സ്കൂൾ പൂട്ടിട്ട് ഇന്നേക്ക് 5 ദിവസം ആയി, പൂട്ടിയ അന്ന് പോയതാ ആ ഫിദ ഇന്ന് വരും എന്ന് ഒക്കെ പറഞ്ഞിട്ടുണ്ട് എപ്പോഴാണാവോ എന്തോ,, 

            ഉമ്മിക്ക് ഓരോ ഹെൽപ്പ് ഒക്കെ ചെയ്ത് കൊടുത്ത് ഉന്തി തള്ളി നീക്കുമ്പോഴാ നമ്മളെ അനുക്കാ വന്നേ,,, 

"എന്താ മോനെ ഇന്ന് ജോലി ഇല്ലേ പോയിട്ട് തിരികെ പോന്നത് എന്തേയ്,, "

           "അത് ഉമ്മി ഞങ്ങടെ ബോസ്സിന്റെ വൈഫ്‌ ന്റെ   ഉമ്മ മരിച്ചു അത് കൊണ്ട്, ഞങ്ങൾ എല്ലാവരും അവിടെ ഒന്ന് കയറി ഇറങ്ങി ഇങ്ങു പോന്നു,ഉച്ചക്ക്  കമ്പനി ക്ലോസ് ചെയ്യാൻ ബോസ്സ് പറഞ്ഞിരുന്നു,,,, "

           ആഹാ അപ്പൊ ഇന്ന് കാക്കു ഫ്രീ ആണ് ഇത് തന്നെ പറ്റിയ അവസരം, പാവം  കാക്കുന് ഇത്തുസ് നെ ഒരു പാട് ഇഷ്ട്ടാണെന്ന് ഈ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ എനിക്ക് മനസ്സിലായി,, 

                   "എന്താടി,, നിനക്കു വലിയ 
ആലോചനയൊക്കെ,,,, "..

"അത് കാക്കു നമ്മക്ക് ഇന്ന് ബീച്ചിൽ വരെ ഒന്ന് പോയാലോ ഫിദനേം കൂട്ടാം pls,,,, "

"ഹേയ് അത് ഒന്നും ശരിയാവൂല എന്നെ കൊണ്ട് എങ്ങും വയ്യ,,, "

  " Pls  കാക്കു എനിക്ക് മാത്രം ആണ് വെക്കേഷൻ ആയിട്ട് എങ്ങും പോവാൻ ഇല്ലാത്തത്, എനിക്ക് ഇവിടെ ഇരുന്നു ബോറടിച്ചിട്ട് അല്ലേ,,, "

                  അത് പറഞ്ഞപ്പോ ഏറ്റു എന്ന് തോന്നുന്നു, ഞാൻ വേഗം ഇത്തുസ് നെ വിളിച്ചു ബീച്ചിലേക്ക് വരാൻ പറഞ്ഞു,, വേറെ ഒന്നും പറഞ്ഞില്ല,, 

  പിന്നേ ഫിദനെ വിളിച്ചു,,, 

"എടി അണ്ണാച്ചി,, അനക്ക് ഇനിയും തെണ്ടി പോയിട്ട് ഇങ്ങോട്ട് വരാൻ ആയില്ലേ,,, ബാക്കി ഉള്ളൊരു ഇവിടെ പോസ്റ്റ് ആയി നിക്ക,,, "

"ഹോ ഇന്റെ പെണ്ണെ ഞാൻ രാവിലെ തന്നെ ഇവിടെ എത്തി,, പിന്നേ അനുക്കന്റെ കാര്യം എന്തായി,,, "

"അത് ഒക്കെ ഇണ്ട് നമുക്ക് ഇന്ന് വൈകുന്നേരം ബീച്ചിലേക്ക് പോണം നി ഇങ്ങുവാ,, ഇത്തുനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്,, ഓക്കേ കൽബി,,, "

               ഓഹ് ഇന്ന് ഓരേ ഒന്ന് സെറ്റ് ആക്കിട്ടു വേണം അടിച്ചു പൊളിക്കാൻ ഫുൾ ചിലവും കാക്കുന്റെ വക 💃💃💃

                 ഉച്ച കഴിഞ്ഞതും ഫിദ എത്തി, അങ്ങനെ ഞങ്ങൾ പോവാൻ റെഡി ആയതും,,, 

"അതേയ് ഞാനും ഇണ്ട് നിങ്ങടെ കൂടെ അങ്ങനെ ഇങ്ങള് മാത്രം ഓസിക്ക് തട്ടണ്ട,,, "ആഷി 

"ഹോ ഇന്റെ കാക്കു ഒന്ന് മെല്ലെ പറ,, എന്നിട്ട് പോരുന്നുണ്ടേൽ പോരാൻ നോക്ക്,,, " ഫിദ 

                   അങ്ങനെ ഞങ്ങൾ 3 ആളും ഇറങ്ങിയത് കണ്ടപ്പോ കാക്കു കാലു മാറി,, 

"ആഹാ നിങ്ങടെ കൂടെ ആഷി ഇല്ലേ പിന്നേ ഞാൻ എന്തിനാ, അവൻ കൊണ്ട് പൊയ്ക്കോളും നിങ്ങളെ,,, " അനു 

 "ഹോ സമാദാനം ആയല്ലോ എന്തേലും നക്കാൻ കിട്ടണേൽ എങ്ങനേലും കാക്കുനെ കൂട്ടി വന്നോ ഞങ്ങളെ പുറത്ത് കാണും നി വാടി ഫിദ,, "

        എന്ന് ഞാൻ ആഷിന്റെ ചെവിയിൽ പറഞ്ഞു പുറത്തേക്ക് വിട്ടു, ഓൻ എങ്ങനേലും അത് സെറ്റ് ആക്കും എന്ന് എനിക്ക് അറിയാം,,, 

"കാക്കു,, ഞാൻ അതിന് ബീച്ചിലേക്ക് ഒന്നും അല്ല എന്റെ ഒരു ഫ്രണ്ട്‌നെ കാണാനാ, ഞാൻ പകുതി വെച്ച് ഇറങ്ങും,,,ഇനി നി വന്നില്ലേൽ ഓരു 2 ആളും കൂടി എന്നെ പഞ്ഞിക്കിടും,,, "

    കുറെ നിർബന്ധിച്ചപ്പോ മൂപ്പർ റെഡി,, അങ്ങനെ  പോവാൻ നികുമ്പോ,, 

"അതേയ് പോവുമ്പോ പറയൽ ഒന്നും ഇല്ലേ  എങ്ങോട്ട നാലും കൂടി,ഞങ്ങൾ 2 മനുഷ്യന്മാർ ഇവിടെ ഉണ്ടെന്ന വല്ല ബോധവും ഇണ്ടോ,,, "

"ഹോ സോറി ഉമ്മി ഞങ്ങൾ ബീച്ചിലേക്ക് പോവ,,ഇങ്ങൾക്ക് 2 ആൾക്കും കുറച്ചു പ്രൈവസി കിട്ടിക്കോട്ടെ എന്ന് കരുതിയ ഞാൻ നിങ്ങളെ 2 ആൺമക്കളേം കൊണ്ട് പോവം എന്ന് കരുതിയെ,, ഇങ്ങൾക്ക് വേണ്ടേൽ ഇങ്ങളും പോരി ഞങ്ങടെ കൂടെ,,, "

"ഹോ കേട്ടില്ലേ ഭാര്യേ നമ്മളെ മോളെ ഒരു സ്നേഹം,,, "

"ഉമ്മി, ഉപ്പി സോറി ഇവൾ കച്ചറ ഉണ്ടാക്കിട്ട പോവാം എന്ന് വെച്ചേ, നിങ്ങളും മാറ്റി വാ നമുക്ക് ഒരുമിച് പോവാം,, "അനു 

"ഇല്ലടാ മോനെ നിങ്ങൾ വിട്ടോ, ഞങ്ങൾക്ക് ഏതായാലും ഇന്റെ ഒരു ഫ്രണ്ട്‌ന്റെ വീട് വരെ ഒന്ന് പോണം,,, "


    അങ്ങനെ നമ്മൾ വിട്ടു,, ഇത്തുസിന് ഞങ്ങൾ പുറപ്പെട്ടെന്ന് മെസ്സേജും വിട്ടു,, 

                  പിന്നേ കാക്കുനോട്‌ ഞങ്ങൾ ഇത്തുന്റെ കല്യാണം ഉറപ്പിച്ച കാര്യം പറഞ്ഞത് ഒന്നും ഇത്തുന് അറിയൂല ട്ടോ,,,, 

  ഇതേ സമയം അനു,,, 

   ഇഷു അന്ന് വന്ന് അവളുടെ കല്യാണം ഉറപ്പിച്ചത് ആണെന്ന് കേട്ടപ്പോ ശരിക്കും തളർന്നു പോയിരുന്നു, ഇത്തിരി വിഷമം തോന്നി എങ്കിലും ആരുടെയും കുറ്റം കൊണ്ടല്ലോ എന്ന് കരുതി സമദാനിച്ചു,,

   ഇഷുവിന്റെ കൂടെ ബീച്ചിൽ പോവേണ്ട എന്ന് ആദ്യം കരുതി എങ്കിലും പിന്നേ കടലിലേക്ക് നോക്കി നിക്കുമ്പോ മനസ്സിന് ഒരു ആശ്വാസം ആണ്,,, 

    മറ്റൊരിടത്ത്,,, 

  "ടി സന എനിക്ക് ആകെ ഒരു ടെൻഷൻ ഞാൻ എന്താ ആളോട് പറയാ,,, " ലൈല 

"ആഹാ പ്രേമിക്കുമ്പോ ഇത് ഒന്നും ഓർമ ഇല്ലായിരുന്നോ, ഇത്രയും കാലം ആൾ ആരാണെന്ന് അറിയാഞ്ഞിട്ട് ആയിരുന്നു, മിണ്ടതെ വേഗം വരാൻ നോക്ക്,, അന്റെ ഉമ്മ ഇന്നേ വിശ്വസിച്ച അന്നേ പറഞ്ഞയച്ചെ അത് മറക്കണ്ട,,, "

(ഹലോ, എന്റെ കസിൻ ആണ്ട്ടോ സന )

"ഓഹ് പിന്നേ പോടീ അന്റെ ഉമ്മാക്ക് എന്നെ ആണ് വിശ്വാസം 😊"
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

   "അതേയ്,, 2 ആളോടും കൂടി കാര്യം പറയാൻ ഉണ്ട്,, വെള്ളത്തിൽ നനച്ചു എങ്ങാനും വന്നാൽ രണ്ടിനേം ഞാൻ വണ്ടിയിൽ കേറ്റില്ല കേട്ടല്ലോ,,, "അനു 

"ആഹ് അത് കേട്ടല്ലോ, 2 ആളും,,, " ആഷി 

"നിന്നോടും കൂടിയ, അല്ല നി അല്ലേ വഴിയിൽ ഇറങ്ങണം എന്ന് പറഞ്ഞിരുന്നേ എന്നിട്ട് എന്തായി,,, "

"😬,, അത് ഞാൻ ക്യാൻസൽ ചെയ്ത്,,"

     "ടി നി ഇത്തുസ് നെ വിളി എവിടെ എത്തി എന്ന് ചോദിക്ക്,,, "ഫിദ 

   ഞാൻ വേഗം ഇത്തുനെ വിളിച്ചു,,, 

"ടി അവർ ഇവിടെ എവിടെയോ ഉണ്ടെന്ന്,,, "

    ഞങ്ങൾ കാക്കു ന്റെ അടുത്ത് നിന്ന് മാറി നിന്നു,അപ്പോയെക്കും ഇത്തു വന്നു,,,, 

   കാക്കു അവിടെ കടലിലേക്ക് നോക്കി ഇരിക്കാണ് പാവം നിരാശ കാമുകൻ,,, 

"അതേയ് വേഗം പോയി പറയാൻ ഉള്ളത് ഒക്കെ പറഞ്ഞു വാ നമ്മക്ക് ടൈമില്ല,,, "സന 

"ആഹ് അത് ശരിയാ ഇത്തു വേഗം പൊയ്ക്കോ,, "

"ഞാൻ ഒറ്റക്കോ നിങ്ങൾ ആരേലും കൂടെ വാ,,, "

"അയ്യടാ ഒറ്റക്കങ്ങു പോയാൽ മതി,,, "

                      ലാസ്റ്റ് ഞങ്ങൾ ഉന്തി തള്ളി പറഞ്ഞയച്ചു, എന്നിട്ട് ആഷിനേം കൂട്ടി, അങ്ങോട്ട് തന്നെ നോക്കി നിന്നു,, 

    അതിനിടക്ക് സനയെ പരിജയപെട്ടു, ആള് ഡിഗ്രി ആണ്,, 

"ആക്ച്വലി കുട്ടി എന്ത് ചെയ്യുന്നു,,, " ആഷി 

"ഞാൻ ഇപ്പൊ താ ഇയാളുടെ മുന്നിൽ നിക്കുന്ന് കണ്ടില്ലേ,,, "

   😊😊ഹിഹി,, ആഷികാക്കു ന്റെ മുഖം ഒന്ന് കാണേണ്ടത് ആയിരുന്നു,, 

"വല്ല കാര്യോം ഉണ്ടായിരുന്നോ കാക്കു അയ്യേ മോശം,,, ഓരു ഒക്കെ ബുക്ഡ് ആണ്" ഫിദ 

  "ഇയ്യ് പോടീ ഞാൻ ചുമ്മാ ഒന്ന് കുശലം പറഞ്ഞതാ ഹും,,, "

"ഓഹ് തന്നെ തന്നെ, " ഇഷു 

      അനുവിന്റെ അടുത്തേക്ക് ചെന്ന ലൈല അവന്റെ അടുത്ത് ആയി ഇരുന്നു,ഒരു പേടി അവൾക്ക് ഉണ്ടായിരുന്നു,,, 

         ലൈല വന്നത് ഒന്നും അറിയാതെ അനു കടലിന്റെ ആഴങ്ങളിലേക്ക് കണ്ണും നട്ട് ഇരിക്കാണ് കൂട്ടുകാരെ,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

   ചുമ്മാ ബോറടിച്ചു വീട്ടിൽ ഇരുന്നു ഫോണിൽ ഓരോന്ന് തോണ്ടി ഇരുന്നപോയ ആഷിടെ നമ്പർ കണ്ടത്,, 

   ഒന്ന് വിളിച്ചു നോക്കാം എന്ന്  കരുതി ഞാൻ നമ്പർ ഡയൽ ചെയ്തു,,,, 

  ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

     "വാതിക്കൽ വെള്ളരി പ്രാവ്,,,,, "

             ഓഹ് ഇന്റെ കാക്കു അന്റെ ഒരു വെള്ളരി പ്രാവ് അത് സൈലന്റ് ആക്കി അങ്ങോട്ട് കോണ്സെന്ട്രേറ്റ് ചെയ്യാൻ നോക്ക്,,, 

   അതും പറഞ്ഞു ഞാൻ കാക്കു ന്റെ ഫോൺ വാങ്ങി കയ്യിൽ പിടിച്ചു,, ഫോൺ വീണ്ടും ബെൽ അടിച്ചതും ഞാൻ കട്ടാക്കി,,, 

"ടി എനിക്ക് ആരോ അർജന്റ് ആയി വിളിക്കാവും ആ ഫോൺ ഇങ്ങു താ,, "

"ഇതെ ഏതോ unnakkan nambiyar ആണ് അയാൾ പിന്നേ വിളിച്ചോളും,,, "

 "ഉന്നക്കൻ  നമ്പ്യാർ അല്ല കഴുതേ ഇത് unkonown number എന്നാ,,, " ഫിദ 

"ഓഹോ,, അതിനും ഇതേ സ്പെല്ലിങ് ആണോ,, "

"നിങ്ങൾ അടിയുണ്ടാക്കാതെ ആ ഫോൺ ഇങ്ങു താ,,, "

                    വീണ്ടും ഫോൺ അടിക്കാൻ തുടങ്ങിയതും ഞാൻ ഫോൺ അങ്ങു എടുത്തു, ഇങ്ങോട്ട് പറയാൻ ഒരു സ്പേസ് പോലും ഞാൻ കൊടുത്തിട്ടില്ല,, 

"ടോ താൻ ആരാടോ, ഫോൺ കട്ട് ചെയ്താൽ തനിക്ക് മനസ്സിലാക്കി കൂടെ,, ബിസി ആവും എന്ന്,, ഇത്രക്ക് എന്താ വിശേഷം തന്റെ അമ്മായി അമ്മ പെറ്റോ,, ഇനി  ഈ നമ്പറിലേക്ക് ഇപ്പോയെങ്ങാനും വിളിച്ചാൽ ഉണ്ടല്ലോ,,, ഹും,,, "

   അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു,, 

"എടി കുരിപ്പേ ഇയ്യ് എന്തൊക്കെ ആടി പറഞ്ഞെ അത് ആരായിരുന്നോ ആവോ,,, "😢

   ഇതേ സമയം ആഷിനെ വിളിച്ചിട്ട് തെറി കേൾക്കേണ്ടി വന്ന ദേഷ്യം അലമാരയുടെ ചില്ലിൽ എറിഞ്ഞു തീർത്തു നമ്മടെ zayu,,, 

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️.

    അടുത്ത് ആരോ ഇരിക്കുന്ന പോലെ ഫീൽ ചെയ്തപ്പോയണ് അനു ശ്രദ്ധിച്ചത്,,, 

"എന്താടി അന്റെ കളി ഒക്കെ കഴിഞ്ഞോ ഫിദ എവിടെ,,, "

    മറുപടി ഒന്നും ഇല്ലാഞ്ഞ് തല ചെരിച്ചു നോക്കിയ അനുവിന്റെ കണ്ണ് ഉടക്കിയത് തന്നെ തന്നെ നോക്കി നിക്കുന്ന ആ സുറുമ എഴുതിയ മിഴികളിൽ ആണ്,, 
  
    ഇതേ സമയം മരത്തിന് പിറകിൽ,, 
  
 "കണ്ണും കണ്ണും,, തമ്മിൽ തമ്മിൽ കഥകൾ കൈ മാറും,,, "ആഷി 

 "ഓഹ് മതി കാക്കു കണ്ണും കണ്ണും മാറി മിക്കവാറും കയ്യും കവിളും ആകും,, "ഫിദ 

"ങേ അത് എന്താ അങ്ങനെ,,, "

"അപ്പോ ഇങ്ങൾക്ക് അറിയൂലെ,,,, "

"ആാാഹ് ഇവളോട് ഞാൻ അപ്പൊയെ പറഞ്ഞതാ വേണ്ടന്ന് , കാക്കുന്റെ സ്വഭാവം വെച്ച് എന്താ നടക്ക എന്ന് അറിയൂലെ just wait and watch,,, "

 "ഒഹ്ഹ്ഹ് ഒന്ന് മിണ്ടാതിരിക്കോ 2 ഉം എന്റെ കോൺസെൻട്രേഷൻ പോണ്,,, "

 "ഓഹ് പിന്നേ, എക്കണോമിക്സ് ന്റെ ക്ലാസ്സ്‌ അല്ലേ അവിടെ നടന്നോണ്ടിരിക്കുന്നെ, ക്ലാസ്സിൽ ഇയ്യ് ഇങ്ങനെ ശ്രദ്ധിക്കൽ ഉണ്ടോ ടി,, "ആഷി 

"ഇയ്യ് പോടാ,,, "



          എത്ര നേരം അങ്ങനെ നിന്നെന്ന് അറിയില്ല, അപ്പോഴാണ് ഇഷു പറഞ്ഞ വാക്കുകൾ അനുവിന്റെ മനസ്സിലേക്ക് വന്നത്, അവൾ മറ്റൊരാൾക്ക്‌ സ്വന്തം ആകാൻ പോകുന്നവൾ ആണെന്ന്,, 

   പെട്ടെന്ന് അനു അവിടുന്ന് എണീറ്റു,,, 

"നി നീ എന്താ ഇവിടെ,,,, "

  ഇത് വരെ ഉണ്ടായിരുന്ന അനുവിന്റെ മുഖം പെട്ടെന്ന് മാറിയതും ലൈല ഒന്ന് ഞെട്ടി,, 

"നിന്നോട് ചോദിച്ചില്ലേ, നിന്നെ ആരാ ഇങ്ങോട്ട് വിളിച്ചേ എന്ന്,,, "

"അ അത് ഇഷു,,,,, "

"അവളോ അവൾ എന്തിനാ നിന്നെ വിളിച്ചേ, അത് അവിടെ നിക്കട്ടേ, നീ എന്തിനാ എന്റെ അടുത്ത് വന്നു ഇരുന്നേ,,,, "

"അ അത് കാക്കുന് എന്നെ ഇഷ്ട്ടം ആണെന്ന് ഇഷു പറഞ്ഞു, എനിക്കും അങ്ങനെ തന്നെയാ,, അന്ന് കണ്ടതിനു ശേഷം,, എന്നും കിനാവിൽ ഈ മുഖം ആണ്,,, "

        ഒരു പാട് കേൾക്കാൻ ആഗ്രഹിച്ച കാര്യം ആണ് അനു കേട്ടതെങ്കിലും,മറ്റൊരാൾക്ക്‌ വിവാഹം ഉറപ്പിച്ച പെണ്ണ് ആണവൾ എന്ന ചിന്ത അവനിൽ വന്നു,,, 

"ഇഷ്ട്ടം ആയിരുന്നു എന്നത് നേര എന്ന് കരുതി മറ്റൊരാൾക്ക്‌ ഉറപ്പിച്ചു വച്ച പെണ്ണിനെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല,, "

("ടി, ഇഷു മിക്കവാറും ലൈല ഇത്തുന്റെ കവിൾ ഇന്ന് വീർക്കും വേഗം പോയി പിടിച്ചു വെക്കാം,, "ഫിദ 

     ഇഷു വിന്റെ മറുപടി ഒന്ന് കിട്ടാഞ്ഞ് തിരഞ്ഞു നോക്കിയ ഫിദ ഇഷു വിന്റെ ഇരുപ്പ് കണ്ട് ചിരിച്ചു പോയി,,( imagine മണിച്ചിത്രത്താഴിൽ തിലകൻ  ചേട്ടൻ കസേരയിൽ ഇരുന്നു പ്രാർത്തിക്കുന്നില്ലേ അത് പോലെ 😊😊)
"ടി നീ അടി ഉണ്ടാകാൻ ആണോ പ്രാർ - തിക്കുന്നെ, അല്ലേൽ ഇല്ലാതിരിക്കാനോ,,, "

"സംശയം എന്താ, ഇവൾ അല്ലേ ആൾ അടി ഉണ്ടാക്കാൻ തന്നെ ആവും, മര്യാദക്ക് രണ്ടും കൂടി വരാൻ നോക്ക്, അല്ലേൽ അവർ അടിച്ചു പിരിയും ")

"ങേ നിങ്ങൾ എന്തൊക്കെയ ഈ പറയുന്നേ വിവാഹം ഉറപ്പിച്ചെന്നോ,,ആരാ ഈ നുണ ഒക്കെ പറഞ്ഞെ,,,,"ലൈല 

                       "നുണയാണെന്ന് പറഞ്ഞു പവിത്രമായൊരു  ബന്ധത്തെ അധിക്ഷേപിക്കുന്നോടി,,, "

   എന്നും പറഞ്ഞു ലൈലയുടെ നേരെ അനുന്റെ കൈ ഉയർന്നതും,,നമ്മെളെ ടീംസ് അവിടെ എത്തി, അനുനെ പിടിച്ചു മാറ്റി,,, 

      ഇത് ഒക്കെ കണ്ടു ലൈല കരഞ്ഞു കൊണ്ട് ഓടി പോയി, കൂടെ സനയും,, 

    "ടി ഇഷു,, നീ അല്ലേ പറഞ്ഞെ ഇവളുടെ കല്യാണം ഉറപ്പിച്ചു എന്ന് എന്നിട്ട് ഇവൾ പറയാ, അല്ലെന്ന്,, ഇവളെ ഞാൻ,,, "അനു 

"കൂൾ ഡൌൺ കാക്കു,, അതേയ് പിന്നേ ഇണ്ടല്ലോ,,, ഇത്തുസ്ന്റെ കല്യാണം ഒന്ന് ഉറപ്പിച്ചിട്ടില്ല,, ഞാൻ ചുമ്മാ പറഞ്ഞതാ,,, "

         അതും പറഞ്ഞു ഇഷു ഒരു ഓട്ടം ആയിരുന്നു, കുറച്ചു സമയം എടുത്തു ഇഷു പറഞ്ഞത് അനുവിനു മനസ്സിലാക്കാൻ, അപ്പോ അവൾ മറ്റൊരാളുടെയും സ്വന്തം അല്ല,,,, 

"എടി കാന്താരി അവിടെ നിക്കെടി,,,, "

   എന്നും പറഞ്ഞു ഇഷുവിന്റെ പിറകെ ഓടി, രണ്ട് പേരും ഓടി തളർന്നു ഒരിടത്ത് ഇരുന്നു,,,, 

"ങേഹ ങേഹ (കിതകുന്നത് ആണുട്ടോ 😜) എങ്ങനെ ഉണ്ട് കാക്കു എന്റെ സർപ്രൈസ്,,, "

"അന്റെ സർപ്രൈസ് അനക്ക് ഞാൻ തരാടി,,, "

                എന്നും പറഞ്ഞു ഓടാൻ നിന്ന ഇഷുന്റെ ചെവിപിടിച്ചു ഓളെ കൊണ്ട് നടന്നു,, ഓരുടെ അടുത്തേക്ക്,, 

   അപ്പോയെക്കും ഇഷുന്റെ പ്ലാൻ ആണ് ഇത് എന്ന് ഒക്കെ പറഞ്ഞു, ഫിദ ലൈലയെ സെറ്റ് ആക്കിയിരുന്നു,, 

"ഹാ കാക്കു ഇന്റെ ചെവി ശരിക്ക് വേദനികുന്നുണ്ട് ട്ടോ,, "

"ആഹ് വേദനിക്കണം ടി, ഇയ്യ് എന്തൊക്കെ ആണെടി എന്നോട് പറഞ്ഞെ, ഞാൻ എങ്ങാനും അവളെ തല്ലിയിരുന്നെങ്കിലോ,,, "

"അതിന് കറക്റ്റ് ടൈമിൽ ഞങ്ങൾ വന്ന് പിടിച്ചില്ലേ,,, "

"നിനക്ക് ആണ് ശരിക്കും ആ തല്ല് തരേണ്ടത്,,, "

      അങ്ങനെ പ്രോബ്ലം ഒക്കെ സോൾവ് ആക്കി അവർക്ക് ഒരു പ്രൈവസി ഒക്കെ കൊടുത്ത് അവിടുന്ന് പോന്നു,, 

    കുറച്ചു കഴിഞ്ഞു നോക്കുമ്പോ ആദ്യം വിട്ട് നിന്നിരുന്ന രണ്ടും ഉണ്ട് ഇപ്പൊ അടുത്തിരുന്ന് ഓരോന്ന് പറഞ്ഞു ചിരിക്കുന്നു, അപ്പൊ എന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു,,, 

"എടി  ഫിദ അവര് തമ്മിൽ നല്ല മാച്ച് ആണല്ലെടി,,, " 

"പിന്നല്ല,,,, "

                     അങ്ങനെ കുറച്ചു കഴിഞ്ഞു ഇത്തുസും സനയും വീട്ടിന്ന് ചീത്ത പറയും എന്ന് പറഞ്ഞു പോയി,,പിന്നേ ഞങ്ങളും കാക്കുനെ കൊണ്ട് വേണ്ടതും വേണ്ടാത്തതും ഒക്കെ വാങ്ങിപ്പിച് കീശ കാലി ആക്കി, നല്ല അടിപൊളി മന്തി ഒക്കെ തട്ടി, ഉപ്പിക്കും ഉമ്മയ്ക്കും പര്സേലും വാങ്ങി വീട്ടിൽക്ക് വിട്ടു,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️


            ഹും ആ ആഷിനെ ഇപ്പോ ഇന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ, ഏതോ പെണ്ണിന്റെ നമ്പർ ആണ്  ആ കോന്തൻ തന്നത്, വെറുതെ അതിന്റെ വായേല് ഇരിക്കുന്നതും കൂടി കേട്ടു,,, 

   അങ്ങനെ രാത്രി ഫുഡ്‌ ഒക്കെ കയിച് കിടക്കാൻ ഒരുങ്ങിയപോയ ആ നമ്പറിൽ നിന്നും call വന്നേ, എടുക്കണോ വേണ്ടേ എന്ന് ഒന്ന് സംശയിച്ചെങ്കിലും,, രണ്ടും കല്പിച് എടുത്തു,,, 

"ഹലോ ആരാ,,,, "ഞാൻ 

"ഹലോ താൻ ആരാ,,, "

"എന്റെ ഫോണിലേക്ക് വിളിച്ചു ഞാൻ ആരാണെന്ന് ചോദിക്കാൻ നീ ആരാടാ,, " ഞാൻ 

"ടാ, കലിപ്പൻ zayu നീ ആയിരുന്നോ,,,, "

"ടാ, ആഷി അപ്പോ ഇത് നിന്റെ നമ്പർ തന്നെ ആണോ, ഞാൻ നേരത്തെ വിളിച്ചിട്ട് ഒരുത്തി ഫോൺ എടുത്ത്‍ എന്തൊക്കെയോ പറഞ്ഞു ഏതാ അവള്,, "

"Sory ടാ, അതാണ് എനിക്ക് ആകെ ഉള്ള ഒരു പെങ്ങൾ,  ഫോൺ ഓളാണ് എടുത്തത്, ഞങ്ങൾ ഒരു മിഷനിൽ ആയിരുന്നു അപ്പൊ അതാ,,, "

"മിഷനോ,, നിങ്ങൾ എന്താ യുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ ആയിരുന്നോ,,, "

                   പിന്നേ ഉള്ളത് ഒക്കെ ആഷി പറഞ്ഞത് കേട്ടപ്പോ  എനിക്ക് ആ ഇഷിയനെ ആണ് ഓർമ വന്നത്,, ഈ നാട്ടിൽ ഇങ്ങനത്തെ പെൺകുട്ടികളെ ഉള്ളൂ ആവോ,,, 

"ആാാഹ് ഏതായാലും ആ മുതലിനെ എനിക്ക് ഒന്ന് പരിചയപ്പെടണം അല്ലോ,,,, "

"ആഹ് നീ ഒരു ദിവസം ഇങ്ങോട്ട് ഒക്കെ വാ,,, എന്റെ വീട്ടുകാരെ ഒക്കെ പരിചയപെടലോ,,, "

"ആഹാ ടാ ഇപ്പൊ വെക്കേഷൻ ആണ് ഒരു ദിവസം ഞാൻ വരാം ok bye ടാ,, "

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

"ടി ഇഷു നീ ഒരുങ്ങി നിന്നോ നീ ഇന്ന് ചീത്ത വിളിച്ചില്ലേ അത് എന്റെ ഫ്രണ്ട് zayu നെ ആണ്, ഓൻ ആൾ ഒരു കലിപ്പൻ ആണ് നിന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്,,, "

       ഓഹ് ഈ zayan എന്ന് പേരുള്ളോർ ഒക്കെ കലിപ്പൻ ആണോ 🤔

"എന്താടി ഇത് കേട്ടപ്പോയെ നീ പേടിച്ചോ"

"ഓഹ് പിന്നേ ഓൻ വന്ന് എന്നെ അങ്ങ് മൂക്കിൽ വലിച്ചു കയറ്റും ഒന്ന്  പോ കാക്കു, അതിനും വലിയ കളിപ്പനെ കണ്ടിട്ടുള്ളവളാ ഈ" ishiya ""

"അല്ലടി   ഇ ishiya യിലെ" ഇ "  ഇനിഷ്യൽ ആണോ,,, "

"  തെ കാക്കു,,,, "

      അപ്പോയെക്കും ഓൻ ഓടി 😊😊😊,, അന്ത ഭയം ഇരിക്കട്ടും my  ബ്രോ 😜😊

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

        ദിവസങ്ങൾ എത്ര പെട്ടെന്ന് ആണ് കഴിഞ്ഞു പോവുന്നത്,, 2 ദിവസം കഴിഞ്ഞാൽ സ്കൂൾ തുറക്കും,, 
 
            പിന്നേ ഇന്നാണ് നമ്മളെ കാക്കു വരുന്നത് രാവിലെ തന്നെ വരും എന്ന് പറഞ്ഞത് കൊണ്ട് ഞാൻ കുളി ഒക്കെ നേരത്തെ കഴിച്ചു,,, 

          ഉപ്പിക്ക് ഇനി കാക്കുനെ പറ്റാതെ വരോ എന്ന് ഒരു ടെൻഷൻ എനിക്ക് ഉണ്ട് ട്ടോ,,, 

                   കുറച്ചു കഴിഞ്ഞതും കാക്കു വന്നു,എല്ലാരും വീട്ടിൽ ഉണ്ടായിരുന്നു ഞാൻ വെള്ളം എടുക്കാൻ വേണ്ടി അകത്തേക്ക് പോയി തിരിച്ചു വന്നപ്പോ ഉണ്ട് അത് വരെ ഗൗരവത്തിൽ ആയിരുന്ന എന്റെ ഉപ്പി കാക്കുന്റെ തോളിൽ കയ്യിട്ട് ഓരോന്ന് പറഞ്ഞു ചിരിക്കുന്നു, അത് കണ്ടപ്പോ എനിക്കും സന്തോഷം ആയി,,, 

   ആ ഇത്തിരി സമയം കൊണ്ട് തന്നെ എല്ലാവരുടെയും മനസ്സിൽ നല്ലൊരു സ്ഥാനം നേടി എടുക്കാൻ കാക്കുന്  കഴിഞ്ഞിരുന്നു,,, 

     അത് കൊണ്ട് തന്നെ ഉപ്പി കാക്കുന്റെ കൂടെ പൊയ്ക്കോളാൻ പറഞ്ഞു, അത് കൊണ്ട് ഞാൻ വേഗം മാറ്റി കാക്കുന്റെ കൂടെ ഇറങ്ങി,,, 

   "കാക്കു ഞാൻ ഒരു കാര്യം പറഞ്ഞാൽ സമ്മതിക്കോ,,, "

"നീ പറ നമുക്ക്  നോക്കാം,,,, "

"അതേയ്, ഞാൻ വണ്ടി ഓടിച്ചോട്ടെ pls,, എനിക്ക് സൈക്കിൾ ബാലൻസ് ഒക്കെ ഉണ്ട്,,, "

"വേണ്ട മോളെ, നിന്നെ ഒരു പോറലും പോലും ഏൽപ്പിക്കാതെ തിരിച്ചു എത്തിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണ് അത് കൊണ്ട് നമ്മക്ക് പിന്നേ പടിക്കട്ടോ,അതും അല്ല ഇത് എന്റെ ഫ്രണ്ട്‌ ന്റെ ആണ്,,, "

"Pls കാക്കു ഒരഞ്ചു മിനുട്ട്,, എനിക്ക് ഒന്നും പറ്റൂല,അത് പോലെ വണ്ടിക്കും ഒന്നും പറ്റൂല,,, "

 അങ്ങനെ കുറെ കയ്യും കാലും പിടിച്ചും കണ്ണ്നീര് ഒക്കെ ഒലിപ്പിച്ചും കാക്കുനെ കൊണ്ട് സമ്മതിച്ചു, എന്റെ എന്നോ ഉള്ള ആഗ്രഹം ആണ് ബുള്ളെറ്റ് ഓടിക്കുക എന്നത്,, കാക്കുമാർക്ക് ബുള്ളറ്റ്നോട്‌ വലിയ ഇന്ട്രെസ്റ്റ് ഇല്ലാ,, ഉപ്പിന്റെ ആണേൽ ഒരു പാട്ട ആക്ടിവ ആണ്,,, 

             അങ്ങനെ ഞാൻ വണ്ടി ഓടിച്ചു തുടങ്ങി കുറച്ചു മുന്നോട്ട് പോയപ്പോ ആണ് ഒരു ഹെൽമെറ്റ് ഒക്കെ ഇട്ട ഒരുത്തൻ വണ്ടിയും കൊണ്ട് ഞങ്ങടെ മുന്നിൽ ചാടിയത് പ്രദീക്ഷിക്കാത്ത എൻട്രി ആയത് കൊണ്ട് തന്നെ എനിക്ക് ബ്രേക്ക്‌ കിട്ടിയില്ല  നേരെ പോയി അയാളെ വണ്ടിയിൽ ഇടിച്ചു,, 

      രണ്ട് വണ്ടിയും കൂടി തെ കിടക്കുന്നു നിലത്ത്, രണ്ട് കൂട്ടരും അധികം സ്പീഡിൽ അല്ലാത്തോണ്ട് ആർക്കും ഒന്നും പറ്റിയില്ല,, 

        ശരിക്കും അയാളെ കയ്യിൽ അല്ലേ തെറ്റ്, അയാൾ അങ്ങനെ പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് ചാടുമ്പോ ഹോൺ അടിക്കണ്ടേ,, 

               പിന്നേ ഒന്നും നോക്കിയില്ല നല്ല അസ്സല് പൂരപാട്ട് തന്നെ ഞാൻ നടത്തി, ആ കലിപ്പന്റെ  പൂര പാട്ട്  കൊണ്ട് ഇപ്പോയ എനിക്ക് ഒരു ഉപകാരം ഉണ്ടായത്,,, 

     "എന്താടോ,തനിക്ക് നാക്കില്ലേ, താൻ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ,, തനിക്ക് റൂൾസ്‌ ഒന്നും അറിയൂലെ,, തനിക് എന്തിനാടോ ഈ ഹോൺ,,, "

"മതി ഇഷു,, സാരല്ല്യ പോട്ടെ നമുക്ക് പോവാ,, "

"ഒന്ന് പോ കാക്കു,, നമ്മൾ സ്പീഡിൽ അല്ലാത്തത് കൊണ്ട് രക്ഷപെട്ടു അല്ലെങ്കിലോ,, 3 മയ്യത്ത് എടുക്കേണ്ടി വരൂലയിരുന്നോ,ശരിക്കും ഇവനെ ഒക്കെ പോലീസിൽ ഏൽപ്പിക്കണം,,,, "

"Ok, എന്നാ പോലീസ് സ്റ്റേഷനിലേക്ക് തന്നെ പോവാം, 18 വയസ് പൂർത്തിയാവാത്ത ആളുകൾ വണ്ടി ഓടിച്ചാൽ ഉള്ള  ശിക്ഷ എന്താണെന്ന് കൂടി അറിയാലോ,,, "

   പടച്ചോനെ പണി പാളിയോ,,, 

"വല്ല കാര്യോം ഇണ്ടായിരുന്നോ ഇഷു, ഞാൻ അപ്പൊയെ നിന്നോട് പറഞ്ഞത് അല്ലേ,,, " കാക്കു,, 

 "എന്താ നിങ്ങൾക്ക് ഒന്നും പറയാനില്ലേ നമ്മക്ക് പോവല്ലേ,,, "

    നല്ല പരിജയ ഉള്ള ശബ്ദം ആണല്ലോ എന്ന് കരുതി, നോക്കിയ ഞാൻ മുന്നിൽ ഉള്ള ആളേ കണ്ട് വായേം പൊളിച്ചു നിന്നു,,, 

        സ്കൂൾ തുറക്കാൻ ഇനി അതികം ദിവസങ്ങൾ ഒന്നും ഇല്ലാത്തോണ്ട് ആണ്, ആഷിടെ വീട് വരെ പോവാം എന്ന് കരുതിയെ,, 

                      ഷാനുനെ വിളിച്ചപ്പോ ഓന്  ഒലക്കമ്മലെ ജാട, പിന്നേ ഒറ്റക്ക് അങ്ങ് പോവാം എന്ന് വെച്ചു, ആഷിനെ വിളിച്ചു ലൊക്കേഷൻ അയച്ചു തരാൻ പറഞ്ഞു,, 

    അങ്ങനെ അവൻ അയച്ചു തന്ന ലൊക്കേഷനും നോക്കി പോയി ലാസ്റ്റ് വഴി തെറ്റി,ഞാൻ ആഷി നെ വിളിച്ചു,, 

"ടാ കോപ്പേ,, ഇവിടെ എവിടെ ടാ നിന്റെ വീട് ഇവിടെ ഫുൾ കാട് ആണല്ലോ,, "

"ചൂടാകല്ലേ ഖൽബേ,, നിനക്ക് nice ആയിട്ട് വഴി തെറ്റിയിട്ടുണ്ട്, നീ കയറിയ ആ പോക്കറ്റ് റോഡിൽ നിന്ന് ഇറങ്ങി ഇടത്തോട്ടെക്ക് ഉള്ള വഴിയാ,,, "

"മ്മ് ഞാൻ നോക്കട്ടെ,,,, നീ വെച്ചോ,,, "
(നാഷം ഏത് സമയത്തണോ വരാൻ തോന്നിയത്,, )

   അങ്ങനെ ആഷി പറഞ്ഞ പോലെ പോക്കറ്റ് റോഡിലേക്ക് ഞാൻ നേരെ ഇറങ്ങിയതും, ഒരു ബുള്ളെറ്റിൽ തട്ടി രണ്ട് കൂട്ടരും വീണു,, 

   തെറ്റ് എന്റെ ഭാഗത്ത് ആയത് കൊണ്ട് സോറി പറയാൻ നിന്ന ഞാൻ കണ്ടത് കാണരുതേ എന്ന് ആഗ്രഹിച്ച ആ പെണ്ണിന്റെ മുഖം, കൂടെ അന്ന് ലൈബ്രറിയിൽ വെച്ച് കണ്ട ചെക്കനും,ഇവർ തമ്മിൽ എന്താ കോൺടാക്ട് 🤔,, 

             ഞൻ ഹെൽമെറ്റ് ഇട്ടത് കൊണ്ട് അവർക്ക് എന്നേ മനസ്സിലായില്ല, കിട്ടിയ ചാൻസിൽ ഡയലോഗ് അടിച്ചു കത്തി കയറാണ് കക്ഷി, കൂടെ ഉള്ളവൻ വേണ്ട എന്ന് ഒക്കെ പറയുന്നുണ്ട്,, 

          സത്യം പറഞ്ഞാൽ ഇവളുടെ ഈ ഡയലോഗ് ഒക്കെ കേട്ടിട്ട് എന്റെ കൈ തരിച്ചു വരുന്നുണ്ട്, പബ്ലിക് പ്ലേസ് ആയി പോയില്ലേ,,, 

    പറഞ്ഞ് പറഞ്ഞ് സ്റ്റേഷനിൽ പോവാം എന്ന് പറഞ്ഞപ്പോ ഞാനും സമ്മതിച്ചു,പോയാൽ ഏതായാലും ഓരു തന്നെ അല്ലേ കുടുങ്ങ 😊😊😊,

  "അപ്പൊ എങ്ങനെ പോവല്ലേ,,, "

    അതും പറഞ്ഞു ഞാൻ ഹെൽമെറ്റ്‌ ഊരി  പറഞ്ഞപ്പോ അവള് എന്നെ ഒന്ന് നോക്കി,മിക്കവാറും ഓളെ കണ്ണ് ഇപ്പൊ പുറത്തേക്ക് ചാടും, എന്നെ ഓൾ ഇവിടെ തീരെ പ്രദീക്ഷിച്ചു കാണില്ലലോ,, 

"എന്ത ഒന്നും പറയാൻ ഇല്ലേ 2 ആൾക്കും,,, "

          "അ അത് സോറി സാർ,,, ഞാൻ അരിയെതെ,സാർ പൊയ്ക്കോളൂ ഞങ്ങൾ പോവട്ടെ,,, 

   അതും പറഞ്ഞു രണ്ടും കൂടി വണ്ടിയും പൊക്കി പോവാൻ നിന്നതും,, 

"ഒന്നവിടെ നിന്നെ,,,, "

"എന്ത സാർ,,,, "

"ഇവൻ നിന്റെ ആരാ,,, ബ്രദർ ആണോ,,, "

"ജന്മം കൊണ്ട് അല്ലെങ്കിലും എന്റെ ബ്രദർ തന്നെ ആണ്,,, "

"ഓഹ് ഹോ ഇപ്പോ എങ്ങോട്ടാണാവോ ഈ ആങ്ങളയും പെങ്ങളും, വീട്ടിൽ ഒക്കെ അറിഞ്ഞിട്ട് തന്നെ ആണോ,,, "

"അതെ സാർ ഞാൻ കാക്കുന്റെ വീട് വരെ പോവുകയാ, എന്റെ വീട്ടിൽ ഉള്ളവരുടെ സമ്മതത്തോടെ തന്ന പോകുന്നെ അല്ലാതെ ഞങ്ങൾ ഒളിച്ചോടുക ഒന്നും അല്ല,,, "

                  ഞാൻ പറഞ്ഞത് അവൾക്ക് ഇഷ്ട്ടപെട്ടില്ല എന്ന് ആ മുഖം കണ്ടാൽ അറിയാം, തല്ക്കാലം ഇവരെ ഇങ്ങനെ വിടാൻ ഞാൻ വിചാരിച്ചിട്ടില്ല,, 

"അതിവിടെ നിക്കട്ടെ, നിന്റെ വീട് എവിടെയാ,,, "

"ഇവിടെ അടുത്ത,,, "

"അടുത്തെന്ന് വെച്ചാൽ,,, 🤔"

"അടുത്തെന്ന് വച്ചാൽ, ഈ വളവു കഴിഞ്ഞാൽ എന്റെ വീട് ആണ്, ഇനി എന്തേലും അറിയണോ,,, "

"ഹേയ് തല്ക്കാലം ഇത്ര മതി, എന്നാ നമുക്ക് അങ്ങ് പോയാലോ,,, "

"എങ്ങോട്ട്,,,,, "   എന്ന് രണ്ടാളും ഒരുമിച്
ചോദിച്ചു,,, "

"നിന്റെ വീട്ടിലേക്ക്,ഏതായാലും ഇവിടെ വരെ വന്നത് അല്ലേ, നിന്റെ വീടും വീട്ടുകാരേം ഒക്കെ  കാണാലോ,,, "

  "ഹേയ് അത് ഒന്നും ശരി ആവൂല, ഞങ്ങൾക്ക് അർജന്റ് ആയി പോവണം പിന്നെ അതും അല്ല എവിടേലും പോവാൻ ഇറങ്ങിയാൽ തിരിച്ചു കയറുന്നത് ലക്ഷണക്കേട് ആണെന്ന് ഇന്റെ ഉപ്പ പറഞ്ഞിട്ടുണ്ട്,, "

"ആഹാ എന്നാ തിരിച് പോവണ്ട നമ്മക് സ്റ്റേഷനിലേക്ക് പോവാം അപ്പൊ ആ പ്രശനം ഇല്ലലോ,,, "

               ഹിഹി ഇപ്പോ ഓളെ മുഖം ഒന്ന് കാണണം, കവിൾ ഒക്കെ ചുവന്നു തുടുത്തിട്ടുണ്ട്,, അമ്മാതിരി കലിപ്പിൽ ആണ് 😊😊,, 

   "എന്തായി തീരുമാനം,,, തിരിച്ചു പോണോ നേരെ പോണോ,,, "

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

             കൊരങ്ങൻ കാലമാടൻ  കിട്ടിയ അവസരം മുതലാക്ക, കാക്കു പറഞ്ഞത് അങ്ങ് കേട്ടാൽ മതി ആയിരുന്നു,,, 

      ഇത് ഇപ്പോ വീട്ടിൽ പോവുന്നതാണ് നല്ലത് സ്റ്റേഷനിൽ പോയാൽ പിന്നെ വീട് കാണലും കൂടി ഇണ്ടാവൂല,എന്നാലും ഇയാളെ എന്തിനാണാവോ ഈ വഴിക്ക് കെട്ടി എടുത്തത്,,, 

      കുറെ നേരമായി എന്താ തീരുമാനം എന്താ തീരുമാനം എന്ന് ചോദിക്കുന്നു,, 

  "എന്നാ നമുക്ക് വീട്ടിലേക്ക് പോവാം,,, "

"അപ്പൊ പിന്നേ നിന്റെ ഉപ്പ പറഞ്ഞത്,,, "

              കാലൻ എനിക്കിട്ട് താങ്ങുന്നത് കണ്ടില്ലേ,, 

"അത് സാരല്ല്യ,,,, "

 "എന്നാ ഇഷു നിങ്ങൾ വിട്ടോ,, ഞാൻ നാളെ വരാം,, "കാക്കു,, 

"അത് എങ്ങനാടോ താൻ പോയാൽ ശരിയാവ, എനിക്ക് കമ്പിനിക്ക് ഒരാൾ വേണ്ടേ താൻ കൂടി വാ,,, " 

        ഹഹ കാക്കുന്  അങ്ങനെ തന്നെ വേണം എന്നെ ഈ കടുവന്റെ അടുത്ത് ആക്കി പോവാൻ നിന്നത് അല്ലേ,, 

       അങ്ങനെ ഞങ്ങൾ മുമ്പിലും സാർ പിന്നിലും ആയി നേരെ വീട്ടിലേക്ക് വിട്ടു, എനിക്ക് ആണേൽ ടെൻഷൻ ആയിട്ട് വയ്യ, ഇനി സാർ എങ്ങാനും ഞാൻ കിസ്സ് ചെയ്തത് പറഞ്ഞു കൊടുക്കോ, അങ്ങനെ ആണേൽ ഞാനും  പറയും മൂപര് അല്ലേ തുടക്കം കുറിച്ചത്,,

           എന്താവോ എന്തോ കണ്ടറിയാം ഇങ്ങള് എല്ലാരും പ്രാർത്തിക്കി ട്ടോ ചെങ്ങായിമാരെ 😢😢😢

               അവർ രണ്ടും മുന്നിലും ഞാൻ പിറകിലും ആയി വിട്ടു, ഒരു വളവ് കഴിഞ്ഞതും, അവർ നേരെ ഒരു വീടിന്റെ മുന്നിൽ വണ്ടി നിർത്തി, ഞാനും അത് പോലെ ചെയ്തു,,, 
 
    നല്ല ഒതുക്കമുള്ള ഒരു വീട്,, 

"ഇതാണോ നിന്റെ വീട്,,,, "

 "അല്ല സാർ ഇവിടുന്ന് കുറെ നടക്കണം,,,, "

"നീ അല്ലേ പറഞ്ഞെ ഒരു വളവ് കഴിഞ്ഞാൽ നിന്റെ വീട് ആണെന്ന്,, "

"ആഹ് പറഞ്ഞിരുന്നു അപ്പൊ സാർ വരും എന്ന് എനിക്ക് അറിയൂലലോ, അത് കൊണ്ട് അങ്ങനെ പറഞ്ഞത,,, "

                    കുറെ  നേരമായി വളഞ്ഞു തിരിഞ്ഞു പോകുന്നു, ഇവളുടെ വീട് ഏത് പാതാളത്തിൽ ആണാവോ,, ഏത് സമയത്ത് ആണവോ ഇതിലെ വരാൻ തോന്നിയെ,, 

"അതേയ് ഇനിയും കുറെ ഉണ്ടോ നിന്റെ വീട്ടിലേക്ക്,, കുറെ നേരമായില്ലേ ഈ നടപ്പ് തുടങ്ങിയിട്ട്,, "

"സാർ ക്ഷീണിച്ചോ,, എന്ന നമുക്ക് തിരിച്ചു പോകാം,, ഇനിയും പോവാൻ ഉണ്ട്,,, "

" ഹേയ് അത് സാരല്ല്യ,, നടക്കാം,,, "

    അങ്ങനെ കുറെ നടന്നു ഒരു വീടിന്റെ അടുത്ത് എത്തി,,, 

"സാർ ഇതാണ് എന്റെ വീട് ഇനി കയറിക്കോ,,, "

     ങേ ഈ വീട്  എവിടെയോ കണ്ട്  നല്ല പരിജയം ഉണ്ടല്ലോ 🤔,, നോക്കുമ്പോ എന്റെ വണ്ടി തെ മുറ്റത്ത് കിടക്കുന്നു , വന്ന വഴി മാത്രമേ വിത്യാസം ഉള്ളൂ, ഓഹോ അപ്പോ ഓൾ എന്നെ വട്ടം ചുറ്റിച്ചത് ആണല്ലേ കാണിച്ചു താരാടി ഊളെ ,ഓളെ നോക്കിയപ്പോ ഓൾ നല്ലോണം ഇളിച്ചു തന്നു,  നാലെണ്ണം പൊട്ടിക്കാൻ ഉള്ള ദേഷ്യം ഉണ്ട് എനിക്ക് അത്രക്ക് നടത്തിച്ചു അവള്, കൂടെ ഉള്ളവനെ നോക്കിയപ്പോ,അവൻ വേഗം തല തായ്ത്തി,, 

    "അല്ല, നിങ്ങൾ രണ്ടാളും എന്തേയ് പോയ അതെ പോലെ വന്നേ എന്ത് പറ്റി,,, "


   അതും പറഞ്ഞു പുറത്ത് വന്ന ആൾ ഓളെ ഉപ്പ ആണെന്ന് തോന്നുന്നു പക്ഷേ എവിടെയോ കണ്ട് മറന്ന മുഖം 🤔,, 

"അല്ല ഇതാരാ മോളെ നിങ്ങടെ കൂടെ,,, "

" അ അത് ഉപ്പ എന്റെ ക്ലാസ്സ്‌ സാർ ആണ്, ഞങ്ങൾ പോവാൻ ഇറങ്ങിയപ്പോയ സാറിനെ കണ്ടേ,, അപ്പോ ഞാൻ വീട്ടിൽ കയറിയിട്ട് പോയാൽ മതി എന്ന് പറഞ്ഞു പിടിച്ച പിടിയാലേ കൂട്ടി കൊണ്ട് വന്നതാ അല്ലേ സാറെ,,,, "

   ഒഹ്ഹ്ഹ് ഓളെ പറച്ചിൽ കേട്ടില്ലേ,, ഓൾ കൂട്ടി കൊണ്ട് വന്ന കഥ ഇവിടെ പറഞ്ഞാൽ ഉണ്ടല്ലോ,, 

"ആാാഹ് അതെ,, കുട്ടിക്ക് ഒരേ ഒരു നിർബന്ധം,,, "

       അതും പറഞ്ഞു ഞാൻഅവളെ  കണ്ണുരുട്ടി,,, 

"ഏതായാലും മോൻ കയറിയിരിക്ക് പുറത്ത് നിൽക്കാതെ,,, "

   ഓഹ് എന്തൊരു നല്ല മനുഷ്യൻ ആണ് ഈ ഉപ്പ ഇയാൾക്ക് എങ്ങനാണാവോ ഇങ്ങനെ ഒരു സന്താനം ഉണ്ടായത്,,, 

    വീട്ടിൽ കയറിയിരുന്നതും അവളുടെ ഉമ്മയും വന്നു,,, 

"അല്ല  ഇഷു ഇതാണോ ഇയ്യ് പറയുന്ന അന്റെ കലിപ്പൻ മാഷ്,,, "

   എന്ന് അവളുടെ ഉമ്മ ചോദിക്കുന്നത് കേട്ടതും, ഞാൻ ആകെ വല്ലാതായി എന്റെ എല്ലാ കുറ്റങ്ങളും ഇവിടെ വിളമ്പൽ ഉണ്ട് എന്ന് മനസ്സിലായി,ചെ  ഇനി ഈ പെണ്ണ് അന്നത്തെ സംഭവം ഒക്കെ പറഞ്ഞു കാണോ,, ഹേയ് അങ്ങനെ ഉണ്ടാവോ 🤔🤔,, 

        "മോൻ എന്താ ആലോചിക്കുന്നേ,, മോൻ ഒന്നും വിചാരിക്കണ്ട, മോനെ ഞാൻ ഒന്ന് കാണണം എന്ന് വിചാരിച്ചു ഇരിക്കയായിരുന്നു,അവളുടെ കയ്യിലിരിപ്പിന് ആരായാലും ഇങ്ങനെ ഒക്കെ തന്നെ ചെയ്യും,,, "

   ആാാഹ് അത് കേട്ടപ്പോയ എനിക്ക് ഒരു സമാദാനം ആയെ വീട്ടിലും ഇവളെ കൊണ്ട് സ്വൈര്യക്കേട് ആണ്, ഞൻ ഓളെ നോക്കിയപ്പോ,ഓൾ ഓളെ ഉമ്മ നെ നോക്കി പേടിപ്പിക്കുന്നുണ്ട്,,, 

   ഓളെ ഉമ്മ ആണേൽ അത് ഒന്നും മൈൻഡ് ചെയ്യാതെ ഓളെ കുറ്റം മുഴുവനും എന്നോട് വിവരിക്കണ്,,, 😊😊


                    അപ്പോഴാണ് ആഷി എന്റെ ഫോണിലേക്ക് വിളിച്ചേ,, 

"ഹലോ ടാ, നീ എവിടാ വഴി തെറ്റി ആ വഴി അങ്ങ് പോയോ 🤔,, "

"ഇല്ലടാ, ഞാൻ ഇവിടെ എന്റെ ഒരു സ്റ്റുഡന്റ്ന്റെ  വീട്ടിലാ,,, "

                ഞാൻ അതും പറഞ്ഞു നേരെ നോക്കിയത്  കോണി ഇറങ്ങി വരുന്ന ആഷിനെയാണ്, ഇവൻ എന്താ ഇവിടെ,,, ഓൻ ഇന്നേ കണ്ടിട്ടില്ല,, 

"ഹലോ zayu നീ എന്താടാ മിണ്ടാത്തെ,,ഹലോ കേൾക്കുന്നില്ലേ,, "

"ടാ പൊട്ടാ നീ ഒന്ന് തായെക്ക് നോക്കിക്കേ,, "

"ങേ തയോട്ടോ ഏത് തായോട്ട് നിനക്ക് എന്താ വട്ട് ആയോ,,, "

"ടാ കോപ്പേ നീ നിക്കുന്നിടത്ത് നിന്ന് തായെക്ക് നോക്ക്,,, "

"ങേ, ടാ zayu നീ എന്താ ഇവിടെ,,,, "

"ഫോൺ കട്ട് ചെയ്യെടാ പൊട്ട,,, "

    ഫോൺ കട്ട് ചെയ്ത് അവൻ  എന്റെ അടുത്തേക്ക് വന്നു എന്നെ hug ചെയ്തു,,,,, 

   ഇത് ഒക്കെ കണ്ട് ആകെ കിളി പോയി നിക്ക നമ്മടെ നയികേം ബാക്കി ഉള്ളോരും,, 

"ടാ അളിയാ,, നീ അല്ലേ ഏതോ സ്റ്റുഡന്റ് വീട്ടിൽ ആണെന്ന് പറഞ്ഞെ, അപ്പോ ni എന്നെ പറ്റിച്ചത് ആണോ,,, "ആഷി 

"കാക്കു എങ്ങനെ സാർ നെ അറിയാം,,, " ഇഷു 

"സാറോ,, ആരുടെ സാർ,,,, "ആഷി 

"എന്റെ ക്ലാസ്സ്‌ സാർ,,,,, "

    അത് കേട്ടതും അവൻ ആണോ എന്ന രീതിയിൽ എന്നെ നോക്കി, ഞാൻ ആണെന്ന് തലയാട്ടി,,, 

  "അപ്പൊ ഇവൾ എപ്പോഴും പറയുന്ന that കലിപ്പൻ നിയാണല്ലേ, അത് ഏതായാലും എനിക്കു ഇഷ്ട്ടായി രണ്ടും പറ്റും ഹ ഹ,,, "

    അവനും കൂടി എന്റെ കൂടെ ചേർന്ന് സംസാരിച്ചത് അവൾക്ക് ഇഷ്ട്ടായില്ല എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം,, അത് അവൾ നിലത്ത് കാൽ കൊണ്ട് ചവിട്ടി പ്രകടിപ്പിക്കുന്നുണ്ട്,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

    ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്നോ,       അത്    അല്ല      മോങ്ങാൻ ഇരുന്ന നായെന്റെ തലേൽ തേങ്ങ വീണെന്നോ ഏത് പ്രയോഗവും ഇപ്പൊ എന്റെ ഈ സിറ്റുവേഷനിൽ ഉപയോഗിക്കാം,, 

             ഈ കാലനെ ഇങ്ങോട്ട് കൊണ്ട് വരുമ്പോ ഇത്രക്ക് വലിയ ഒരു ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചില്ല, ഇവിടെ ഉള്ളൊരു ഒക്കെ ആ കൊരങ്ങന്റെ സൈഡ് ആയി,,, 

         എന്നാലും ആഷിന്റെ ഫ്രണ്ട് zayu ഇതാണെന്ന് ഒരിക്കലും പ്രദീക്ഷിച്ചില്ല, ഇനി ഏതായാലും എനിക്ക് ഉള്ള പണി ഉറപ്പാ കാരണം വരുമ്പോ തന്നെ മൂപ്പരെ ഞാൻ കുറെ ചുറ്റിച്ചത് ആണല്ലോ,, 

        ആഷിടെ കാര്യം ആണേൽ പറയെ വേണ്ട, എന്റെ സാർ ആണെന്ന് പറഞ്ഞപ്പോ തുടങ്ങിയതാ ഓന്റെ ഒരു ഒലക്കമ്മലെ ഇളി,,, 

"അതേയ് അപ്പോ സാർ ആയി വന്നു ഇപ്പൊ കാക്കു ന്റെ ഫ്രണ്ട് ആയില്ലേ ഇനി ഞങ്ങൾ പോക നിങ്ങൾ എന്താന്ന് വെച്ച ആയിക്കോ,,, "

   അതും പറഞ്ഞു ഞാൻ കാക്കുന്റെ കയ്യും പിടിച്ചു വേഗം അവിടുന്ന് ഇറങ്ങി,,, 

"അതേയ് നേരത്തത്തെ അബദ്ധം ഇനി അവർത്തത്തിക്കണ്ട ട്ടോ, എല്ലാരും എന്നെ പോലെ ആയിക്കോളണം എന്നില്ല,,, "

"മ്മ്,,,,,"

       മ്മ് മൂപ്പര് ആളാവുന്നത് കണ്ടില്ലേ,  ഇനി അവര് ചോദിക്കാല്ലോ എന്ത സംഭവം എന്ന് അപ്പൊ ഓൻ ഒക്കെ  പറഞ്ഞു കൊടുക്കും, പിന്നേ ഉമ്മി സാർ ഇണ്ട് എന്ന് ഒന്നും നോക്കൂല,,, 

    പിന്നേ അടി വാങ്ങിക്കാൻ നിക്കാതെ കാക്കുന്റെ കൂടെ കാക്കു ന്റെ വീട്ടിലെക്ക് വിട്ടു,, അബദ്ധത്തിൽ പോലും ആ കാലനെ ഞാൻ നോക്കാൻ നിന്നില്ല,,, 

        അവര് പോകുന്നത് നോക്കി നിന്ന zayu ന്റെ തോളിൽ ആഷിടെ കൈ പതിഞ്ഞു,,, 

        "അപ്പൊ അളിയാ നിയാണ് എന്റെ പെങ്ങളെ one and only ശത്രു അല്ലേ, 
നിന്റെ കയ്യിന്ന് ഓൾ കണക്കിന് വാങ്ങി കൂട്ടുന്നുണ്ട് അല്ലേ,,, "

"😬😬അന്റെ പെങ്ങൾ മാത്രം അല്ല ഞാനും എന്തൊരു ജന്മം ആണെടാ അത്,,, "

"എന്ത് ചെയ്യാൻ ആണ് മോനെ,, എന്നാലും ആൾ പാവം ആണ് ട്ടോ ഈ പൊട്ടി തെറിപ്പ് ഒക്കെ ഉള്ളൂ, അത് അവിടെ നിക്കട്ടെ,, നിങ്ങൾ എങ്ങനെയാ സ്കൂളിൽ വന്നപ്പോ തന്നെ ഇത്രക്ക് ശത്രുക്കൾ ആയത്,,, "

   ഓഹോ അപ്പൊ അവള് ഈ കാര്യം ഒന്നും പറഞ്ഞിട്ടില്ല അല്ലേടി, കാണിച്ചു തരാട്ടോ,,, 

  അങ്ങനെ ഞാൻ അവനോട് അവളെ ആദ്യമായി കണ്ടതും അവൾ എനിക്കിട്ട് പൊട്ടിച്ചതും ഞാൻ അവൾക്കിട്ട് കൊടുത്തതും ഒക്കെ  തുടങ്ങി നമ്മളെ കിസ്സിങ് സീൻസ് ഒഴിച് ബാക്കി ഒക്കെ പറഞ്ഞു കൊടുത്തു,, 

      ഒക്കെ കേട്ട് നിന്ന അവൻ, പെട്ടെന്ന് അങ്ങ് പൊട്ടിച്ചിരിക്കാൻ തുടങ്ങി,,, 

"ഹ ഹ,, ഏതായാലും നല്ല രസം ഉണ്ട് കേൾക്കാൻ, അപ്പൊ അന്നത്തെ ആ കക്ഷി നിയാണല്ലേ,, അവൾ ഇങ്ങു വരട്ടെ,, അവള് എന്നോട് പറഞ്ഞത് നിന്നെ അവള് തല്ലിയത് മാത്രമാ 😊😊,,, "

              അമ്പടി അപ്പൊ നി ആളാവാൻ നോക്കിയത് ആണല്ലേ,,,, 

"പിന്നേ ഒരു കാര്യത്തിൽ എന്റെ പെങ്ങൾ നിരപരാധി ആണ് ട്ടോ,, "

"അത് ഏതാണാവോ,,,, "
"നിന്റെ ഷർട്ട്‌ അലക്കി കൊണ്ട് വന്ന അന്ന് നിങ്ങൾ തമ്മിൽ സീൻ ആയില്ലേ അതിന്റെ എല്ലാ ക്രെഡിറ്റും എനിക്ക് ആണ്,, തല്ലരുത് അവൾക്കിട്ട് ഒരു പണി കൊടുക്കണം എന്നെ ഞാൻ കരുതിയുള്ളൂ, 😊,, 

"അപ്പോ അതിൽ അന്ന് എഴുതിയത് ഒക്കെ നിയണോ,,, "

"ആാാഹ് ടാ,, ഞാൻ തന്ന 😊😊,,, "

  എന്തോ അന്ന് ഞാൻ അവളെ വേദനിപ്പിച്ചത് ഓർമ വന്നു, ഒപ്പം ആ നിറഞ്ഞ മിഴികളും,, തെറ്റ് പറ്റി പോയല്ലോ ആഷി, എന്ന് എന്റെ മനസ്സാക്ഷി എന്നോട് പറഞ്ഞു കൊണ്ടേ ഇരുന്നു,, ഓഹ് പിന്നേ ഓൾക്ക് അത് കിട്ടിയാൽ പോരാ, ഇന്ന് അതിന് മാത്രം ഓൾ നടത്തിച്ചു,,, 

"നി എന്താടാ ആലോചിക്കുന്നേ,,, "

"അന്ന് ഞൻ അപ്പോഴത്തെ ദേഷ്യത്തിന് അവളുടെ കൈ പിടിച്ചു തിരിച്ചു, എന്റെ ദേഷ്യം നിനക്ക് അറിയൂലെ,,, "

"ആാാഹ് അത് സാരല്ല്യടാ,, ഓൾക്ക് അത് ഒന്നും പുത്തരി അല്ല,, 

"എന്നാലേ എനിക്ക് അത് പ്രോബ്ലം ആണ് അത് കൊണ്ട് മോൻ അവിടെ നിന്നെ,,, "

            ഞാൻ അതും പറഞ്ഞു അവനെ ഓടിച്ചിട്ട് ഓൾക്ക് ഉള്ളതും ഓർക്കുള്ളതും ഒക്കെ കൂടി പലിശ സഹിതം കൊടുത്തു,, 

"ഓഹ് ഇന്റെ ഉമ്മ ഇന്റെ പുറം,  ഒരു രണ്ട് വാക്ക് എഴുതിയതിന് ഇത്രക്ക് വേണായിരുന്നോ കോപ്പേ,,, "

"ഹിഹി അതിന് മാത്രം അല്ല, ഇത് അന്റെ പെങ്ങൾക്ക് ഉള്ളതും കൂടിയ അത്രക്ക് ചുറ്റിച്ചു ഓൾ ഇന്ന് എന്നേ അനക്ക് അറിയോ,,, "

       അങ്ങനെ ആ കഥയും അവന്ക്ക് പറഞ്ഞു കൊടുത്തു, അത് കേട്ടപ്പോ അത് ചിരിച്ചു കൊണ്ടിരുന്ന അവന്റെ മുഖത്തി പെട്ടെന്ന് ഗൗരവം നിറഞ്ഞു,,, 

"ടാ, അവൾ എന്നോട് ഞങ്ങടെ പിറകെ നടക്കുന്നതാ ഒരു ബുള്ളെറ്റ് വാങ്ങിക്കാൻ വേണ്ടി,, അവൾക് അത് അത്രക്ക് ഇഷ്ട്ടം ആയത് കൊണ്ട് തന്നെയാ ഞങ്ങൾ വാങ്ങിക്കാത്തതും,, വാങ്ങിയാൽ ഇത് പോലത്തെ അബദ്ധം ഒക്കെ ഓൾ ചെയ്യും എന്ന് ഉറപ്പാ,, ഇന്ന് തന്നെ നിന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കിലോ,,, അതും അല്ല നിങ്ങൾ നല്ല സ്പീഡിലും കൂടെ ആയിരുന്നേൽ ഓർക്കാൻ വയ്യ,ഏതായാലും അവള് ഇങ്ങു വരട്ടെ ഓളെ പൂതി ഞാൻ തീർത്ത് കൊടുക്കുന്നുണ്ട്,,, "


"ഹേയ് ഏതായാലും ഒന്നും സംവവിച്ചില്ലലോ അത് വിട്ടേക്ക്, എന്നാലും അവൾ എന്നെ  ചുറ്റിച്ചതിന് അനക്ക് ഒന്നും പറയാൻ ഇല്ലാ ലെ,,, "

"ഹിഹി, അത് നിങ്ങൾ തമ്മിൽ തന്നെ അങ്ങ് തീർത്താൽ മതി, രണ്ടാളും ഒന്നിന് ഒന്ന് മെച്ചം ആണല്ലോ,,,, "

 "അല്ലടാ, അവളുടെ കൂടെ ഉണ്ടായിരുന്ന ചെക്കെൻ ഏതാ, സ്കൂളിലും അവളെ ഒട്ടി കൊണ്ട് കാണാം,,, "

          അതിന് തനിക്ക് അറിയാവുന്നത് ഒക്കെ ആഷി പറഞ്ഞു കൊടുത്തു,,ആഷി പറഞ്ഞ പോലെ ആൾ ഡീസന്റ് ആണെന്ന് തോന്നുന്നുണ്ട്,,, 

                 അങ്ങനെ കുറച്ചു നേരം കൂടി

അവിടെ നിന്ന് അവിടുന്ന് ചായ ഒക്കെ കുടിച് ഇറങ്ങാൻ നേരം എല്ലാരും സിറ്റ് ഔട്ടിലേക്ക് വന്നു,, 

"മോനെ, ഇന്റെ മോൾ മോനെ വട്ടം ചുറ്റിക്കുന്നുണ്ട് എന്ന് അറിയാം,, ഓൾക്ക് വേണ്ടി ഞങ്ങൾ ക്ഷമ ചോദിക്കാട്ടോ,, മോന്റെ ഒരു കണ്ണ് എപ്പോഴും എന്റെ മോൾടെ മേലെ ഉണ്ടാവണം,,, "..ഉപ്പ 

"അയ്യേ,, എന്താ ഉപ്പാ ഇത്,,കുട്ടികൾ ആവുമ്പോ അങ്ങനെ ഒക്കെ തന്നെ അല്ലേ,പിന്നേ ആഷിടെ പെങ്ങൾ എന്റെയും കൂടി അല്ലേ  😊,, ഞാൻ അവിടെ ഉള്ളിടത്തോളം കാലം അവളെ കുറിച് നിങ്ങൾ ടെൻഷൻ അടിക്കേണ്ട,,, "

   അങ്ങനെ അതും പറഞ്ഞു അവിടുന്ന് ഞാൻ ഇറങ്ങി,

"ഹിഹി എന്തായിരുന്നു പെർഫോമൻസ് കുട്ടികൾ ആയാൽ ഇങ്ങനെ തന്നെ അല്ലേ എന്ന്,, മുമ്പ് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ പറഞ്ഞിരുന്നത്, ഓളെ വീട്ടുകാരെ പറഞ്ഞാൽ മതി എന്ന് ഒക്കെ അല്ലേ,,, "

(നിങ്ങൾ എന്താ നോക്കുന്നെ ഇപ്പോ എന്നെ കളിയാക്കിയത് വേറെ ആരും അല്ല എന്റെ മനസ്സാക്ഷി തന്ന 😊😊)

"ആഹ് അത് അപ്പോഴല്ലേ,,, "

         ഇതേ സമയം ഇഷുവിന്റെ വീട്ടിൽ  സിറ്റ് ഔട്ടിൽ zayu പോകുന്നതും നോക്കി നിന്ന,, ഇഷു ന്റെ ഉമ്മ,, 

"ടാ മോനെ ആഷി,, നിന്റെ ഫ്രണ്ട്‌ ആളെങ്ങനെ,,, "

"ആൾ ഇത്തിരി കലിപ്പ് ആണെന്ന് ഉള്ളൂ,, വേറെ പ്രോബ്ലം ഒന്നും ഇല്ലാ,,എന്താ ഉമ്മി,,, "

"ഒന്നും ഇല്ലാ ഞാനും ഉപ്പിയും പറയായിരുന്നു നമ്മടെ ഇഷുന് നിന്റെ zayu നെ നോക്കിയാലോ എന്ന്,,, "

"അത് എനിക്കും തോന്നിയതാ, രണ്ടും നല്ല ജോടിയ, പക്ഷേ ഓൻ പറഞ്ഞത് ഇങ്ങളും കേട്ടില്ലേ,, എന്നെ പോലെ തന്നെയാണ്  ഓന്ക്ക് ഇഷുവും എന്ന്,,, "

"ആഹ് ഏതായാലും സമയം ഉണ്ടല്ലോ നമ്മക്ക് ആലോചിക്കാം,, ഞാൻ ആലോചിക്കുന്നത് അത് അല്ല ആയിഷ,,, നേരത്തെ വന്ന ആ മോനും, ഇപ്പോ വന്ന ആഷിടെ ഫ്രണ്ട്‌ നെയും ഒക്കെ കണ്ടിട്ട് എന്തൊക്കെയോ സാമ്യം പോലെ,,, " ഉപ്പ 

"ഓഹ് പിന്നേ ഉപ്പക്ക് അത് ഒക്കെ തോന്നുന്നത, എനിക്ക് അങ്ങനെ തോന്നിയില്ലലോ,, "
  

   "മ്മ് എന്ന അങ്ങനെ ആവും,,,, "

       അതും പറഞ്ഞു അവര് വീട്ടിലേക്ക് കയറി പോയി, ഒപ്പം ആഷിയും 😊😊

          കാക്കുന്റെ വീട്ടിന്നു വൈകുന്നേരം ആണ് ഉമ്മ വിട്ടത്, എനിക്ക് ഒത്തിരി ഇഷ്ട്ടായി ആ ഉമ്മനെ, ഇനിയും വരണം എന്ന് പറഞ്ഞ ഉമ്മ  എന്നെ പറഞ്ഞയച്ചെ,,, 

    പാവം റമി നെ കുറിച് പറഞ്ഞു ഒരു പാട് കരഞ്ഞു, കാക്കുവും പറഞ്ഞു ഒരു പാട് ദിവസത്തിന് ഇങ്ങോട്ട് ഇന്നാണ് ഉമ്മയെ ചിരിച്ചു കണ്ടേ എന്ന്,, 

                  ഉമ്മ ഒരു പാട് സംസാരിക്കുന്ന കൂട്ടത്തിൽ ആണ്, ഉമ്മിയുടെ വേറെ ഒരു സങ്കടം കൂടി എന്നോട് പറഞ്ഞു ഉമ്മിക്ക് സ്വന്തം എന്ന് പറയാൻ ഒരു അനിയത്തി മാത്രമേ ഉള്ളൂ എന്ന്,, 

                  ഇപ്പോ അവരെ കുറിച് ഒന്നും അറിയില്ലെന്ന് പറഞ്ഞു ഒരു പാട് കരഞ്ഞു,അനിയത്തി സ്നേഹിച്ച ആളുടെ കൂടെ ജീവിക്കാൻ ഉമ്മ സമ്മതിക്കാനിട്ട അവര് പോയെ എന്ന് പറഞ്ഞു അവരുടെ ഒരു ഫോട്ടോ എന്നെ കാണിച്ചു,,, 

              എന്തോ ആ ഫോട്ടോ കണ്ടപ്പോ എവിടെയോ കണ്ട് പരിജയം ഉള്ള പോലെ ഒരു തോന്നൽ, കാക്കു നോട്‌ പറഞ്ഞാൽ കാക്കു ചീത്ത പറയും എന്ന് പറഞ്ഞു,, ഉമ്മിന്റെ അനിയത്തിനെ ഞൻ ഉമ്മിന്റെ മുന്നിൽ എത്തിച്ചിരിക്കും എന്ന് വാക്ക് കൊടുത്തിട്ട ഞാൻ പോന്നെ,, 

       എന്നെ വീട്ടിൽ ഇറക്കി തന്ന് കാക്കു പോയി, ഞാൻ ആണേൽ വീട്ടിലേക്ക് പോവണോ വേണ്ടേ എന്ന രീതിയിൽ മുറ്റത്ത് തന്നെ നിന്നു,
 
            ഞൻ പോയ തക്കം നോക്കി ആ കാലൻ എന്തൊക്കെയാ പറഞ്ഞു കൊടുത്തെ എന്ന് അറിയൂലലോ,, 

                       "ഉമ്മി,, ആ ഒലക്ക കൊണ്ട് ഇങ്ങു പോരേ, ഉമ്മിന്റെ മോൾ ഇത പുറത്തി നിക്കുന്നു,, "

" ഇയ്യ് പോടാ,,, "

   എന്നും പറഞ്ഞു ഞാൻ അകത്തേക്ക് കയറി, ഉമ്മിയും ഉപ്പിയും ഒക്കെ ഡൈനിങ്ങ് ഹാളിൽ തന്നെ ഉണ്ടായിരുന്നു,, 

                  പോയ വിശേഷങ്ങൾ ഒക്കെ ഞാൻ അവരോട് പറഞ്ഞു, പിന്നേ ഒരു ലോഡ് ഉപദേശവും കിട്ടി സാറിനോട് നല്ലോണം പെരുമാറാനും മറ്റും,,അതിന് ഒക്കെ തലയാട്ടി കൊണ്ട് ഞാൻ പോവാൻ നിന്നതും,, 

"പിന്നേ അന്റെ കളി ഒക്കെ ഒന്ന് കുറച്ചേക്ക് ട്ടോ, അന്റെ കാര്യം നോക്കാൻ ഇനി ഓൻ ഉണ്ടാകും അവിടെ,, "

"മ്മ് മ്മ്,, "

                           അതിന്റെ ഒരു കുറവെ ഉണ്ടായിരുന്നുള്ളു,, നാഷം, അങ്ങനെ ഞാൻ പിറു പിറുതോണ്ട് റൂയിലേക്ക് വിട്ടു,,, 

"എന്തൊക്കെ ആയിരുന്നു,, ടൂർ പോകുന്നു, റിദനെ ആരോ കയറി പിടിക്കുന്നു, ആൾ മാറി തല്ലു ന്നു,, ഇവിടെ ഒരാൾ പോയി അങ്ങോട്ട് ഒന്ന് പൊട്ടിക്കുന്നു,, അതെ സ്പീഡിൽ ഇങ്ങോട്ടും,, ഹിഹി,,, "

  ഒഹ്ഹ്ഹ് അപ്പോ അതും വിളമ്പിയോ ആ കാലൻ,അതിന് ആഷിക് നല്ലോണം ഒന്ന് ഇളിച്ചു കൊടുത്തു,,, 

"എന്താടി ഇളിക്കുന്നെ,, എന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും 😊😊,, 

"നന്നായി,, അതിന് ഇപ്പൊ എന്താ,,,  ഹും,, "

"അതിന് ഒന്നും ഇല്ലാ,, ഇനി നിന്റെ പിറകെ എപ്പോഴും അവന്റെ കണ്ണുകൾ ഉണ്ടാവും,, അത് നല്ല കുട്ടി ആയി നിന്നാൽ നിനക്ക് നന്നും,,, "

"ഹും അങ്ങനെ ആണേൽ ആ കണ്ണ് ഞാൻ അങ്ങ് കുത്തി പൊട്ടിക്കും അല്ല പിന്നേ,,, "

             അതും പറഞ്ഞു ആഷി പോയി, അല്ലെങ്കിൽ തന്നെ അയാളെ കൊണ്ട് ഒരു സ്വൈര്യം ഇല്ലാ, ഇനി ഇതും കൂടി ആയാൽ ജോർ ആയി,,, 

             എപ്പോയോ വന്ന ക്ഷീണത്തിൽ ഉറങ്ങി പോയിരുന്നു, ഉമ്മി വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചപോയ ഉണർന്നെ,,, 

   ഭക്ഷണം കയിച് കയിഞ്ഞ് ഞങ്ങൾ എല്ലാരും ഡയ്‌നിങ് ഹാളിൽ ഇരിക്കുംബോയ, ഉപ്പി ഒരു കാര്യം പറഞ്ഞെ,,, 

"അതേയ് നിങ്ങളോട് ഒക്കെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്,, വേറെ ഒന്നും അല്ല അനുന്റെ കല്യാണ കാര്യം തന്നെ ആണ്,ഞങ്ങൾ അനുന് ഒരു കുട്ടിനെ കണ്ട് വെച്ചിട്ടുണ്ട്,,, "

            അത് കേട്ടതും ഞങ്ങൾ 3 ആളും ഞെട്ടി, അനുക്കന്റെ മുഖം ഒക്കെ വല്ലാതായിട്ടുണ്ട്,,, 

"അല്ല ഉപ്പി ഇത് ഒക്കെ  എപ്പോ,, ആരാ കക്ഷി,,, " me 

"നിങ്ങൾ അന്ന് ബീച്ചിൽ പോയ അന്ന് ഞങ്ങൾ ഒരിടം വരെ പോയിരുന്നില്ലേ, അത് അതിന് വേണ്ടി ആയിരുന്നു,,, പക്ഷേ കുട്ടിനെ കാണാൻ  കഴിഞ്ഞില്ല,,, എന്താ നിങ്ങടെ അഭിപ്രായം,,, "

    ഉപ്പി അത് പറഞ്ഞതും അനുകാക്കു ഒന്നും പറയാതെ മുകളിലേക്ക് പോയി,,, 

,"എന്താ ഇഷു എന്താ അവന്ന് പറ്റിയെ ഒന്നും മിണ്ടാതെ പോയത് എന്തേയ് ഉപ്പി പറഞ്ഞത്  ഇഷ്ട്ടാവാഞ്ഞിട്ട് ആണോ,,, " ഉമ്മി 

    പിന്നേ ഒന്നും മറച്ചു വെച്ചില്ല ഞാനും ആഷികാക്കും എല്ലാ കാര്യവും പറഞ്ഞു കൊടുത്തു,,, 

" നിങ്ങൾക്ക് എന്തും പറയാൻ ഉള്ള സ്വാതന്ത്ര്യം തന്ന് അല്ലേ ഞങ്ങൾ നിങ്ങളെ വളർത്തിയെ,, എന്നിട്ട് എന്തേയ് ആർക്കും ഇത് ഒന്ന് പറയാൻ തോന്നിയില്ല,, എന്നാൽ ഞങ്ങൾ ഇങ്ങനെ തീരുമാനം എടുക്കുമായിരുന്നോ,,, "

"അത് ഉപ്പി കാക്കു ഉപ്പിനോട് പറയാൻ കരുതിയിരുന്നത, പക്ഷേ ഇങ്ങനെ ഒരു സംഭവം ഉണ്ടാവും എന്ന് കാക്കുന് അറിയില്ലലോ,,, " ആഷി 


"ഇഷു നി പോയി, അനു നെ വിളിച്ചു കൊണ്ട് വാ,,, "

           ഞാൻ പോയി കാക്കുനെ വിളിച്ചു കൊണ്ട് വന്നു,,കാക്കു ഉപ്പിന്റെ അടുത്ത് വന്നിരുന്നു,,, 

"ടാ മോനെ നിന്റെ സന്തോഷത്തേക്കാൾ വലുതല്ല ഉപ്പിക്ക് ഒന്നും, ഞങ്ങൾ അവർക്ക് വാക്ക് കൊടുത്തിട്ട് ഒന്നും ഇല്ലാ,, ഏതായാലും ഞാൻ പറഞ്ഞത് അല്ലേ,, മോൻ പോയി ഒന്ന് കുട്ടിനെ കണ്ടേക്ക്,,പിന്നേ നമുക്ക് അത് ഒഴിവാക്കാം,,, "

              എന്തോ ഇങ്ങനെ ഒരു ഉപ്പിനെ കിട്ടിയതിന് ഞാൻ പടച്ചോനെ സ്തുതിച്ചു,, 

"സോറി ഉപ്പി ഞാൻ ഇത് ആദ്യമേ പറയേണ്ടത് ആയിരുന്നു, സമയം ആവട്ടെ എന്ന് കരുതി,, എന്ന പോകണ്ടേ എന്നെ ഉപ്പി പറഞ്ഞാൽ മതി നമുക്ക് പോവാം,,, "

"Ok മോനെ,, എന്നാ മക്കൾ ഒക്കേ പോയി കിടന്നോ,,, അടുത്ത ഒരു ദിവസം തന്നെ pokam,,, "

       അങ്ങനെ എല്ലാവരും അവനവന്റെ റൂമിലേക്ക് പോയി കിടന്നു 


   "ടി ലൈല,,, ഒന്നിങ്ങു വന്നേ,,,,, "

   "എന്താ ഉമ്മി,,, "

     "എന്തെന്നോ,, നിന്നെ  ഒരു കൂട്ടര് ഇന്ന് കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞത് നി മറന്നോ,,, "

"അതിന് എനിക്ക് പറ്റില്ല എന്ന് ഒരു മറുപടി ഞാനും പറഞ്ഞത് അല്ലേ, ഉമ്മാ,,, "

 "തേ, ഉപ്പന്റെ  ഫ്രണ്ട്‌ ആണ്, ചേക്കന്റെ ഉപ്പാ,, വെറുതെ ഉപ്പാനെ ദേഷ്യം പിടിപ്പിക്കാൻ നിക്കണ്ട, നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട,, അവര് ഒന്ന് വന്നു കാണട്ടെ,,, അന്ന് തന്നെ അവര് വന്നു മടങ്ങി പോയതാ,,, "

   കുറച്ചു ദിവസമായിട്ട് ഈ ഒരു കാര്യമേ ഇവിടുന്ന് കേൾക്കാൻ ഉള്ളൂ,,, ആ കാണാൻ വരുന്നവന് വല്ല വിമ്മും കലക്കി കൊടുക്കും ഞാൻ,,, 

"എന്താടി,, ഈ പറഞ്ഞത് ഒന്നും നിന്റെ ചെവിയിലേക്ക് പോയില്ലേ,, പോയി റെഡി ആവാൻ,,, "

"ശോ,, "

               അതും പറഞ്ഞു ഞാൻ മാറ്റാൻ റൂമിലേക്ക് വിട്ടു,, അനുക്കനോട്‌ ഈ കാര്യം പറഞ്ഞിട്ടില്ല,പറഞ്ഞാൽ പിന്നേ അത് മതി മൂപ്പർക്ക്,,, 

                     ഏതായാലും ഉപ്പനെ ദേഷ്യം പിടിപ്പിക്കണ്ട, എന്റെ സമ്മതമിലാതേ ഒന്നിനും ഉപ്പ നിൽക്കൂല,, ആ വരുന്ന കാലമാടന് എന്നെ ഇഷ്ട്ടപെടഞ്ഞാൽ മതി ആയിരുന്നു,, 

    അത് കൊണ്ട് ഒരു ടോപ്പും പാന്റും എടുത്തിട്ട്, പൌഡർ ഇടാനും സുറുമ എഴുതാനും ഒന്നും പോയില്ല,,ഞൻ നേരെ ഉമ്മി ന്റെ  അടുത്തേക്ക് വിട്ടു,, 

        "ഇത് എന്തൊരു കോലം ആണെടി പെണ്ണെ, നിനക്ക് ഈ ഒരു ഡ്രസ്സ്‌ മാത്രേ കിട്ടിയുള്ളൂ,, അതും പോരാഞ്ഞ് കുറച്ചു പൌഡർ എങ്കിലും ഈ മുഖത്ത് ഇട്ടുകൂടെ,,,, "

"തേ ഉമ്മി,, വെറുതെ എന്നെ കൊണ്ട് ഓരോന്ന് പറയിപ്പിക്കല്ലേ, ഇത് തന്നെ ധരാളം ആണ്, ഇങ്ങനെ കാണാൻ പറ്റുന്നോൽ കണ്ടാൽ മതി ഹും,,, "

"ഇങ്ങനെ ആണേലും ഇന്റെ കുട്ടി മൊഞ്ചത്തി തന്നേ അല്ലേ സുഹറ,, "

"പോ ഉപ്പാ നിങ്ങളോട് ഞാൻ കൂട്ടില്ല, നിങ്ങളോട് എത്ര പറഞ്ഞതാ ഞാൻ എനിക്ക് ഇപ്പോ കല്യാണം വേണ്ട എന്ന്,,, "

"എൻറെ പൊന്ന് മോളെ അവര് ഒന്ന് വന്നു പോകട്ടെ,, നിനക്ക് ഇഷ്ട്ടായില്ലേൽ വേണ്ട പോരേ,,, "

                  കുറെ നേരം ആയി അവരെ  കാത്തിരിക്കുന്നു ഇത് എവിടെ പോയോ ആവോ,, എനിക്ക് ആണേൽ ഒരു ചെറിയ ടെൻഷൻ ഇല്ലാതില്ല,,കുറച്ചു കഴിഞ്ഞതും മുറ്റത്ത് ഒരു കാർ വന്നു നിക്കുന്ന ശബ്ദം കേട്ടു,, 

"മോളെ ദേ അവര് എത്തി ട്ടോ,,,നി ഞാൻ അവിടെ എടുത്ത് വെച്ച  ജ്യൂസ്‌ കൊണ്ട് ഇങ്ങു വാ,,, "

    പടച്ചോനെ ഇനി എങ്ങാനും എന്നെ തന്നെ വേണം എന്ന് ഓരു പറയോ,, അതിന് എന്താ ഒരു വഴി 🤔🤔,, 

                 പിന്നേ ഒന്നും നോക്കിയില്ല,ഒരു ക്ലാസിലേക്കു ജ്യൂസ്‌ ഒഴിച് നല്ല കാന്താരി മുളക് ചതച്ച് അതിൽ അങ്ങ് ഇട്ടു കൊടുത്തു,, അല്ല പിന്നേ,അധികം ഒന്നും ഇല്ലാട്ടോ ഒരു 4 എണ്ണം 😊😊

    അതികം ആയിട്ട് അയാൾ എങ്ങാനും തട്ടി പോയാൽ ഞാൻ കുടുങ്ങൂലെ,അപ്പൊ ഞാൻ അങ്ങോട്ട് ചെല്ലട്ടെ,, 

,✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

    ഇന്ന് ആണ് ഉപ്പ പറഞ്ഞ ആ കുട്ടിനെ കാണാൻ പോകുന്നത്, കാക്കുന്  ഒരു മൂഡും ഇല്ലാ എങ്കിലും ഞാനും ആഷിയും നിർബന്ധിച് ഒരു വിധം സെറ്റ് ആക്കിയിട്ടുണ്ട്,,, 

"അല്ല ഉപ്പ, കാക്കുന് ഒന്ന് സെറ്റ് ആയ സ്ഥിതിക്ക് ഈ കുട്ടിനെ വേണേൽ ഞാന് കെട്ടിക്കോളം ട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലാ,,, "ashi

"അയ്യടാ ഇന്റെ മോൻ ഇങ്ങനെ ത്യാഗം ഒന്നും ചെയ്യല്ലേ,, നിനക്ക് അല്ലെങ്കിലും ഞങ്ങൾക്ക് അത് വയങ്കര ബുദ്ധിമുട്ട് ആണ്,, നി ആദ്യം ഏതേലും ഒരു ലിസ്റ്റിൽ പേര് വരുത്തി ജോലി നേടാൻ നോക്ക് ട്ടോ,, " ഉപ്പി

"ഓഹ് വേണ്ടേൽ വേണ്ട,,,, "

"അല്ല കാക്കു നിങ്ങൾ വരുന്നില്ലേ,,,, "
"ഹേയ്,ഞാൻ എങ്ങും ഇല്ല, ഒരു ഒണക്ക നാരങ്ങ വെള്ളം കുടിക്കാൻ,, അതിന് നി തന്ന നല്ലത്, നമ്മൾ ഒക്കെ വേറെ ലെവൽ siz😍,, "

"ഒഹ്ഹ്ഹ് ഹോ, എന്നാ ഞങ്ങൾ പോയി കുടിച്ചോളാം,, അപ്പൊ ok bye,,, "

                   ആഷികാക്കു ഇല്ലാത്തോണ്ട് വണ്ടിയിൽ  ഒരു രസോം ഇല്ലായിരുന്നു, ഏതോ മരിച്ച വീട്ടിൽ പോകുന്ന പോലെ ഫുൾ ശോകം ആയിരുന്നു,ഇത്തുസ്നോട്‌ കാക്കു ഇന്നത്തെ സംഭവത്തെ കുറിച് ഒന്നും പറഞ്ഞിട്ടില്ല ഞാൻ ആണ് പറഞ്ഞെ ഒന്നും പറയണ്ട എന്ന് വെറുതെ എന്തിനാ അതിന്റെ ബിപി കൂട്ടുന്നെ,,, 

           അങ്ങനെ ഒടുവിൽ ഞങ്ങൾ ഒരു വീടിന്റെ മുന്നിൽ വണ്ടി നിർത്തി, ഞങളുടെ വീട് പോലെ ഒക്കെ തന്നെ പക്ഷേ കുറെ പൂക്കൾ ഒക്കെ ഉണ്ട്,, 

                മുറ്റത്ത് ഇറങ്ങിയതും അങ്കിൾ (ഉപ്പന്റെ ഫ്രണ്ട്‌) വന്ന് ഞങ്ങളെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി,പിന്നേ അവിടുത്തെ ആന്റി കൂടി വന്നു,, അവർക്ക് ഈ ഒരു മോൾ മാത്രേ ഉള്ളൂ,, ഇപ്പോ plus two ആണെന്ന്,,, 

  "ഞാൻ എന്നാൽ മോളെ വിളിക്കാം,,, "

   എന്ന് പറഞ്ഞു ആന്റി ഉള്ളോട്ട് പോയി കാക്കു ആണേൽ അങ്കിൾ ചോദിക്കുന്നതിന് ഒക്കെ മുക്കിയും മൂളിയും ഒക്കെ മറുപടി പറയുന്നുണ്ട്,, 

             അങ്ങനെ കുറച്ചു കഴിഞ്ഞതും കയ്യിൽ ജ്യൂസ്‌ ക്ലാസ്സിന്റെ ട്രേയുമായി നടന്നു വരുന്ന ആളേ കണ്ടതും ഞാൻ ആകെ ഷോക്ക് ആയി നിന്നു പോയി,,, 

"ഇത്തുസ് ഇത് എങ്ങനെ,,,"

           ഞാൻ കാക്കുനെ നോക്കിയപ്പോ മൂപര് ഫോണിൽ തോണ്ടി ഇരിക്ക, ഇത്തുസും അങ്ങനെ തന്ന ആരെയും നോക്കാതെ വീർപ്പിച്ച മുഖവും ആയിട്ടാ വരുന്നേ,,, "

   ഹോ ഉപ്പിനെ കെട്ടിപിടിച് ഒരു ഉമ്മ കൊടുക്കാൻ ഒക്കെ തോന്ന, ഇതാവുമ്പോ 2 കൂട്ടർക്കും ടെൻഷൻ വേണ്ടല്ലോ 😊😊,, 

       വെള്ളം കൊണ്ട് വന്നു ഞങ്ങൾക്ക് ഒക്കെ തന്നെകിലും ഇത്തു ഉമ്മിനേം ഉപ്പിനേം നോക്കി ചിരിച്ചു, എന്നെയും കാക്കുനെയും നോക്കിയില്ല,, 

                             ഞങ്ങൾ ഒക്കെ ജ്യൂസ്‌ കുടിച്ചോണ്ടിരിക്കുമ്പോഴാ, പെട്ടെന്നു കാക്കു ചുമക്കാൻ തുടങ്ങിയെ,, മുഖം ഒക്കെ ചുവന്നിട്ടുണ്ട്,, അപ്പൊ തന്നെ കാക്കു ഇത്തുനേം,, ഇത്തു കാക്കുനേം നോക്കിയതും രണ്ടാളും അന്തം വിട്ട കുന്തം പോലെ നോക്കുന്നുണ്ട്,,, 

   പിന്നീട് രണ്ടാളും നോർമൽ ആയി വന്നതും രണ്ടാളുടെയും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായി,, 

            പക്ഷേ ഇത് ഒന്നും അറിയാതെ ഇവരോട് എന്ത് സമാദാനം പറയും എന്ന ടെൻഷനിൽ ആണ് ഉപ്പ,, 

"ഇനി കുട്ടികൾക്ക് എന്തേലും സംസാരിക്കാൻ ഉണ്ടേൽ സംസാരിക്കട്ടെ ലെ,,, "

 "ഹേയ് അത് ഒന്നും വേണ്ട,,, "

  എന്നെ ഉപ്പ പറയാൻ നിന്നതും,,, 

"ആഹ് അങ്ങനെ ആയിക്കോട്ടെ അങ്കിൾ എന്നും പറഞ്ഞു കാക്കു എണീറ്റു,,, "

   ഇത് എന്താ ഇപ്പോ കഥ എന്നും കരുതി നോക്കുന്നുണ്ട് ഉമ്മിയും ഉപ്പിയും,, എന്നാലും എന്താവും കാക്കു ജ്യൂസ്‌ കുടിച്ചപ്പോ കുരച്ചത്, ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും ഞാൻ അത് എടുത്ത് അങ്ങു കുടിച്ചു,, എന്റമ്മോ,, എരി എന്ന് പറഞ്ഞാൽ ഇന്റെ അമ്മോ കാക്കു നെ സമ്മതിക്കണം,,, 

          രണ്ടെണ്ണത്തിനെ സംസാരിക്കാൻ വിട്ടിട്ട് കുറച്ചു നേരമായി ഞാൻ ഒന്ന് പോയി നോക്കട്ടെ ട്ടോ,,, 

    ഇതേ സമയം റൂമിൽ,,, 

"അള്ളോഹ് ഇന്റെ ഉമ്മാ,, ആാാ,, എന്റെ നാവ് ഇയ്യ് എന്താടി ഇതിൽ അരച്ചു ചേർത്തെ പോത്തേ,,, "

"അത്,, കാന്താരി മുളക്,,, "

"അള്ളോഹ്,, എന്തിനടി എന്നോട് ഈ ചതി ചെയ്തേ,,, "

"അതിന് ഞാൻ അറിഞ്ഞോ നിങ്ങൾ ആണ് വരുന്നേ എന്ന്, വരുന്ന ആൾ ഇനി ഈ വഴിക്ക് വരണ്ട എന്ന് കരുതിയ ഞാൻ,, ഇന്ന തല്ക്കാലം ഇത് കഴിച്ചോ,,, "

"ആഹ്,, എന്ത ഇത്,,, "

"ഇത് ചോക്ലേറ്റ് ആണ്,, "

"മ്മ്,,, ശത്രുവിനോട് പോലും ഇങ്ങനെ ഒന്നും ചെയ്യല്ലെടി,,, അല്ല നി എന്ത ഇന്ന് നിന്നെ ഒരാൾ കാണാൻ വരുന്ന കാര്യം പറയാഞ്ഞേ,,, "

"ഇങ്ങൾക്ക് ഒരാളെ കാണാൻ ഉള്ള കാര്യം ഇങ്ങളും പറഞ്ഞില്ലാലോ, അത് പറഞ്ഞിരുന്നേൽ നിങ്ങൾക് ഈ ഗതി വരുമായിരുന്നോ,, "

"പോടീ,, മനസ് അറിഞ്ഞു ഒന്ന് സന്തോഷിക്കാൻ കൂടി കഴിയുന്നില്ലലോ റബ്ബേ,,, "

"എന്താണ്,, കല്യാണോം ഇന്ന് തന്നെ നടത്തേണ്ടി വരോ,, എന്റെ നാത്തൂനേ,,, കാക്കു ഇത്തുന്റെ പണി എങ്ങനെ ഉണ്ട്,,, " ഇഷു 

"ങേ,, നീ ഇത് എങ്ങനെ അറിഞ്ഞു,, അപ്പോ നിനക്ക് അറിയുമായിരുന്നോ ഉപ്പി പറഞ്ഞത് ഇവളെ ആണെന്ന്,, "അനു 

"ഹേയ് ഇല്ല കാക്കു,, ഞാനും ഇപ്പോഴാ അറിഞ്ഞേ പിന്നേ ജ്യൂസ്‌ ആണേൽ കാക്കു അത് കുടിച്ചപ്പോ ഉള്ള expression കണ്ട് ഞാനും ഒന്ന് ടേസ്റ്റ് ചെയ്ത് നോക്കി,, ഇന്റെ അമ്മോ, എന്നാലും ഇന്റെ ഇത്തു ഇത്രക്ക് ഒന്നും വേണ്ടായിരുന്നു ട്ടോ,, "

"സോറി ടി,,,,,, "

"ആഹാ ഏതായാലും വേഗം വരാൻ നോക്ക് അല്ലേൽ കാക്കുന്  ഈ റിലേഷന് താല്പര്യം ഇല്ലെന്ന് പറഞ്ഞു ഉപ്പ ഇപ്പൊ പോകും,,, "

"അള്ളോഹ് അത് ശരിയാണല്ലോ,,, "

"എന്ത്‌  പറ്റി,,,,, "ലൈല

"അത് ഞാൻ  നമ്മുടെ റിലേഷൻ ഒക്കെ വീട്ടിൽ പറഞ്ഞിരുന്നു,അത് കൊണ്ട് ചുമ്മാ ഒന്ന് കാണാൻ ആണേലെ ഞാൻ വരൂ,,, എനിക്ക് ഇതിന് താൽപ്പര്യം ഇല്ലാ എന്ന് ഒക്കെയാ പറഞ്ഞെ 😊😊,, "

"അള്ളോഹ് ഞാനും എനിക്ക് ഇപ്പൊ കല്യാണം വേണ്ട എന്നാ പറഞ്ഞെ,,, "

     അങ്ങനെ രണ്ടു കൂട്ടർക്കും ഇഷ്ട്ടം ആയി എന്ന് പറഞ്ഞപ്പോൾ രണ്ട് പേരെന്റ്സും ഒന്നും മനസ്സിലാകാതെ നോക്കുന്നുണ്ട്,, എങ്കിലും എല്ലാർക്കും സന്തോഷം ആയിരുന്നു,, 

                അങ്ങനെ വരുന്ന ഒരു ദിവസം നിശ്ചയം പോലെ നടത്താം എന്നും, ഇത്തുസിന് ആണേൽ   അടുത്ത മാർച്ചിലേക്ക് 18 ആവുകയേ ഉള്ളൂ എന്നതിനാൽ ഒരു കൊല്ലം കഴിഞ്ഞേ ഏതായാലും മാര്യേജ് ഉണ്ടാവൂ,, 

                 അങ്ങനെ സന്തോഷത്തോടെ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി, പോണ വഴിക്ക് കാക്കു കണ്ടെത്തിയ കുട്ടിയും ഇത് തന്നെ ആണെന്ന് അറിഞ്ഞപ്പോ ഉപ്പിക്ക് സന്തോഷം ആയി,, 

               ദിവസങ്ങൾ മാസങ്ങളും ഒന്നും കഴിഞ്ഞു പോകുന്നത് എത്ര പെട്ടെന്ന് ആണ്,നമ്മടെ ഗാങ് സ്കൂളിന്റെ പടി ഇറങ്ങാണ്,, 

         എന്തോ അത് ആലോചിക്കുബ്ബോ വല്ലാത്ത ഒരു വിഷമം,, ഒരു വർഷം കൊണ്ട് ഞങ്ങൾ എല്ലാവരും അത്രക്ക് അടുത്തിരുന്നു,, 

       ഇത്തുസ് പിന്നേ എന്റെ വീട്ടിലേക്കു വരാൻ ഉള്ളത് ആയത് കൊണ്ട് പ്രോബ്ലം ഇല്ലാ,, എന്നാലും എന്തോ ഒരു ഇത്,, 

          ഇന്നാണ് അവരുടെ സെന്റ് ഓഫ്‌ ട്ടോ, പിന്നേ എക്സാം ആയി വെക്കേഷൻ ആയി,, ഒരു വർഷം പോയത് അറിഞ്ഞതെ ഇല്ലാ,, 

          കലിപ്പന്റെ ക്ലാസിൽ ഞൻ ഇപ്പൊ കുറച്ചു  ഡീസന്റ് ആണ് ട്ടോ, അത് ആ കൊന്തനെ പേടിച്ചിട്ട് ഒന്നും അല്ല, ഇന്റെ ഉമ്മിനെ പേടിച്ചിട്ടാ,, എന്നും ഓനെ വിളിച്ചു എന്റെ കാര്യങ്ങൾ തിരക്കും ഓൻ ആണേൽ ഞാൻ തുമ്മിയതും ചുമച്ചതും ഒക്കെ പറഞ്ഞു കൊടുക്കും കൊരങ്ങൻ 😡,, 

         അപ്പൊ സീനിയേഴ്സ് ന്റെ സെന്റ് ഓഫ്‌ ആയത് കൊണ്ട് ഞങ്ങൾക്കും ക്ലാസ്സ്‌ ഇല്ലാ,, ഇക്കൊല്ലം ആർട്സ് ഇല്ലായിരുന്നോണ്ട് അതും കൂടി ചെറിയ രീതിയിൽ ഇതിൽ ആഡ് ആക്കിയിട്ടുണ്ട്,ഞാനും നമ്മളെ ടീംസും ഉണ്ട് ട്ടോ ഒപ്പനക്ക്,, മണവാട്ടി ആരാണെന്നല്ലേ,, ഏതായാലും ഞാൻ അല്ലട്ടോ എനിക്ക് അതിൽ ഒന്നും തീരെ താല്പര്യം ഇല്ലന്നെ,, 

                      "ടി ഇഷു, നീ ഇവിടെ എന്ത് എടുത്തോണ്ട് നിക്ക, മേക്കപ്പ് ap ഒക്കെ ചെയ്യണ്ടേ വേഗം ഇങ്ങു വാ ദേ അവിടെ മണവാട്ടി ഓക്കേ ആയിട്ടോ,,, " ഫിദ 


"ദാ വരാ പെണ്ണെ,, നീ നടന്നോ,,,,, ഞാൻ അങ്ങ് വന്നോളം,,, "

"ആഹ് എന്നാ വേഗം വാ,, പിന്നേ നിന്റെ ബോഡി ഗാർഡ് നിന്നെ അന്നെഷിച്ചു,,, "

"ഓഹ് അയാളോട് പോയി പണി നോക്കാൻ പറ ഒരു സ്വയ്ര്യം തരൂല ദുഷ്ട്ടൻ,😡,,, 

    ഞാൻ അങ്ങനെ വേഗം മാറ്റി ഒരുങ്ങി മേക്കപ്പ് ap റൂമിലേക്ക് പോവുമ്പോഴാ എതിരെ ആ കോന്തൻ വരുന്ന കണ്ടേ ഓഹ് ഇനി ഇപ്പോ തുടങ്ങും,, 

"എന്താടി അന്നേ ഇനി താലപ്പൊലിയും കൊണ്ട് വരണോ സ്വീകരിക്കാൻ,ആ  കുട്ടികൾ ഒക്കെ നിന്നെ wait ആക്ക,, "

   ഇയാളോട് ആരേലും പറഞ്ഞോ ഇന്നേ തെരഞ്ഞു വരാൻ അല്ല പിന്നേ, ഏത് നേരോം കുരച്ചു ചാടുന്ന ഒരു സാദനം,, 

"എന്താടി പിറു പിറുക്കുന്നെ,മുഖത്ത് നോക്കി പറയെടി,, "

"ഓഹ് ഒന്നൂല്യ വരാ എന്ന് പറഞ്ഞതാ,,, "

"മ്മ് മ്മ്,,,,, "

    അതും പറഞ്ഞു ഞാൻ വേഗം പോയി മേക്കപ്പ് ഒക്കെ ചെയ്ത് റെഡി ആയി, അല്ല നമ്മളെ മണവാട്ടി ആരാണെന്നല്ലേ
വേറെ ആരും അല്ല ഇന്റെ നാത്തൂൻ തന്നെ ആണെ,,  

         പിന്നേ ഞങ്ങൾ കാക്കു (അംജദ് ) ന്റെ ഫോൺ വാങ്ങി  കുറെ  സെൽഫി 
അങ്ങോട്ട് എടുത്തു, എന്നിട്ട് അനു കാക്കുന് അയച്ചു കൊടുത്തു,,, 

                 കുറച്ചു കഴിഞ്ഞതും ഞങ്ങടെ പ്രോഗ്രാമിനുള്ള ടൈം ആയി എന്ന് ജിജി മിസ്സ്‌ വന്നു പറഞ്ഞപ്പോൾ ഞങ്ങൾ അങ്ങോട്ട് വിട്ടു,, 

                 Old and new മാപ്പിള പാട്ടുകൾ വെച്ചുള്ള ഒരു അടിപൊളി പെർഫോമൻസ് തന്നെ ആയിരുന്നു ഞങ്ങൾ കാഴ്ച വെച്ചത്,,,, 

           കളി ഒക്കെ കഴിഞ്ഞതും എല്ലാരും വന്നു നന്നായിട്ടുണ്ട് എന്ന് ഒക്കെ പറഞ്ഞു, അപ്പോയുണ്ട് നമ്മളെ കലിപ്പൻ  മാഷ് പോകുന്നു ഞാൻ വേഗം മൂപ്പരുടെ അടുത്തേക്ക് വിട്ടു,, 

"അതേയ്,, എങ്ങനെ ഉണ്ടായിരുന്നു ഞങ്ങടെ പെർഫോമൻസ് പൊളി അല്ലേ,,, "

 "പെർഫോമൻസ് ഒക്കെ ഉഷാർ ആയിരുന്നു നിന്നെ ഒഴിച് ബാക്കി എല്ലാരും നല്ലോണം കളിച്ചു,, "

               അതും പറഞ്ഞു മൂപ്പർ ഒരൊറ്റ പോക്ക്, ദുഷ്ടൻ ഇയാളോട് ചോദിക്കാൻ വന്ന ഞാൻ ആരായി ഹും,
ശോ ഇയാളോട് സംസാരിക്കാൻ വന്ന നേരിട്ട് പോയി ഡ്രസ്സ്‌ മാറ്റിയാൽ മതി ആയിരുന്നു അവരൊക്കെ ഡ്രസ്സ്‌ മാറ്റി പൊയ്ക്കണോ എന്തോ,,, 

  "ടി നീ ഇനിയും ഡ്രസ്സ്‌ മാറ്റിയില്ലേ വേഗം വരാൻ നോക്ക്, next നമ്മളെ ഇക്കൂസ്‌ ന്റെ പ്രോഗ്രാം ആണ്,,, " റിദ 

"ആഹ് ടി താ ഞാൻ വേഗം വരാം,,, "

      ഇതേ സമയം സ്കൂളിന്റെ പിറകിൽ ആയുള്ള കാട്ടിൽ , മയക്കു മരുന്നിന്റെ ലഹരിയിൽ ആയിരുന്നു റഫീഖും ഗാങ്ങും,, 

"എന്താടാ റഫീക്കേ നിന്റെ മുഖത്ത് ഒരു വിഷമം, ഇവിടുന്നു പോകുന്നതിന്റെ ആണോ,,, "

"ഹേയ് അത് ഒന്നും അല്ലടാ, അവള് ആ ഇഷിയ അവളെ എന്റെ കയ്യിൽ കിട്ടുന്നില്ലലോ എന്ന് ഒരു വിഷമമേ ഉള്ളൂ,, എപ്പോ ഒരവസരം ഒത്തു വന്നാലും ആ അംജദ് ഒരു രക്ഷകനായി എത്തും,,, പോകുന്നത്തിന് മുന്നേ അവളെ എനിക്ക് കിട്ടണം,,, "

"വിട്ടു കളയെടാ ഇതിനു മാത്രം എന്ത് പ്രത്യേകതയടാ അവൾക്ക് ഉള്ളത് എല്ലാ പെണ്ണുങ്ങളേം പോലെ ഒരുത്തി,,, "

           "അങ്ങനെ ആയിരുന്നു എനിക്ക് അവളും  അന്ന് ലൈബ്രറിയിൽ വെച്ച് അവള് എന്റെ മുഖത്ത് കൈ വെക്കുന്ന വരെ,, പക്ഷേ ഇപ്പൊ എനിക്ക് അത് ഒരു വാശിയ,,, "

       അപ്പോഴാണ് അവരുടെ കൂട്ടത്തിൽ ഒരുത്തൻ റഫീഖ് ന്റെ അടുത്ത് വന്നു എന്തോ പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു,,, 

"ടാ, അപ്പൊ നിങ്ങൾ ഇവിടെ നിക്ക് ഞാൻ അവിടെ വരെ ഒന്ന് പോയി വരാം,,, "

"Ok അളിയാ all the best,,,, "

   നിഗൂടമയോരു ചിരിയോടെ അവൻ നടന്നു നീങ്ങി,,,, 


                 ഡ്രസ്സ്‌ മാറി വേഗം കാക്കുന്റെ പ്രോഗ്രാം കാണാൻ പോകാൻ വേണ്ടി ഡ്രെസ്സിങ്ങ് റൂമിൽ ചെന്ന് നോക്കുമ്പോ ഒരൊറ്റ കുട്ടി പോലും അതിന്റെ പരിസരത്ത് ഒന്നും ഇല്ലാ,,, 

     അത് കൊണ്ട് തന്നെ ഞാൻ വേഗം വാതിൽ അടച്ചു കുറ്റിയിട്ട്, ഡ്രസ്സ്‌ മാറാൻ നിന്നപ്പോയാണ് എന്റെ അരയിൽ ആരുടെയോ കൈ വന്നു പതിഞ്ഞത്, ഞൻ പെട്ടെന്ന് തന്നെ കുതറി മാറി നോക്കുമ്പോ കണ്ടത്, വെളിവില്ലാതെ എന്നെ നോക്കി,, പുച്ഛിച്ചു ചിരിക്കുന്ന റഫീഖ് നെ ആണ്,, ഇവൻ ഇത് എങ്ങനെ കയറി,,, 

"നീ നീ എന്താ ഇവിടെ വേഗം പുറത്ത് പോകാൻ നോക്ക് അല്ലെങ്കിൽ ഞാൻ  ഒച്ച വെച്ച് ആളേ  കൂട്ടും,,, "

"ഹഹ  നീ വിളിക്കെടി നിന്നെ കൊണ്ട് കയ്യുന്ന പോലെ ഒക്കെ വിളിക്ക് ഒരു പട്ടിയും ഈ വഴിക്ക് വരില്ല,,,, "

       അവൻ പറഞ്ഞത് ശരി ആയിരുന്നു ലാസ്റ്റ് പ്രോഗ്രാം ആണ് കാക്കുന്റെത്, girls ന്റെ ഒക്കെ കഴിഞ്ഞത് ആണ്, ഇവിടുന്ന് ഒച്ച വെച്ചാൽ ആണെങ്കിൽ അവിടുത്തെ ബഹളം  കാരണം ഒന്നും കേൾക്കില്ല എന്ന് കരുതി ഇവന്ന് മുന്നിൽ ഞാൻ കീയടങ്ങില്ല,,, 

       ടെൻഷൻ ഉണ്ടെങ്കിൽ ഞാൻ അത് പുറത്ത് കാണിച്ചില്ല കാരണം അപ്പോ അവന് ധൈര്യം ഒന്ന് കൂടി കൂടും,, 

"എന്താടി നീ ഇത്ര പെട്ടെന്ന് നീ പേടിച്ചു പോയോ,, മോൾ പേടിക്കണ്ട ട്ടോ ഞാൻ ഇല്ലേ നിന്റെ കൂടെ,, നമുക്ക് സ്നേഹിച്ചു സ്നേഹിച് ഇവിടെ അങ്ങ് കൂടാന്നേ,,, "

"ച്ചി,, നീ പോടാ ചെറ്റേ,, നിന്നെ ഞാൻ എന്തിനു പേടിക്കണം, എന്റെ കൂടെ പടച്ചോൻ ഉണ്ട്,, നിന്നോട് മാറി നിക്കാൻ ആണ് ഞാൻ പറഞ്ഞെ,,, "

"മാറി നിന്നില്ലേൽ നീ എന്ത് ചെയ്യുമെടി പന്ന, $%%%%%&&മോളെ,,, ""(എന്ന് ചോദിച്ചു റഫീഖ് അവളുടെ കവിളിൽ ആഞ്ഞടിച്ചു)

"ടപ്പെ,,,  "

   റഫീഖ് ന്റെ അടിയിൽ ഞാൻ വീഴാൻ പോയെങ്കിലും ടേബിളിൽ എനിക്കു പിടിത്തം കിട്ടി,, 

"അന്ന് നീ എന്റെ  കരണത്ത് കൈ വെച്ചപ്പോ ഓങ്ങി വെച്ചതാടി ഞാൻ,, നോക്ക് നല്ല കുട്ടി ആയി നിന്നാൽ നിനക്ക് നന്നും അല്ലെങ്കിൽ താ നോക്ക് ഇത് ഈ ലോകം മൊത്തം ഞാൻ എത്തിക്കും,, പോരാത്തതിന് നിന്റെ വീട്ടിലേക്കും,,, "

         റഫീഖ് കാണിച് തന്ന ഫോണിലെ ഫോട്ടോസ് കണ്ടതും അവളുടെ ധൈര്യം മുഴുവൻ ചോർന്നു പോകുന്ന പോലെ തോന്നി,, സാർ ഞാനും ഉള്ള പിക്ചർസ് ആയിരുന്നു അത്,,  ഓണത്തിന്റെ അന്ന് എടുത്ത പിക്ചർസ് ആയിരുന്നു,, 

                    സാർ അന്ന് എന്നെ ചുമരിൽ ചേർത്ത് നിർത്തിയ പിക് ആയിരുന്നു ഒന്ന് പക്ഷേ അത് കാണുന്ന ആൾക്ക് ഒരു കിസ്സിങ് സീൻ ആയെ തോന്നുകയുള്ളു,, അത് പോലെ വേറെയും pictures ഉണ്ടായിരുന്നു, കണ്ടാൽ അറപ്പ് ഉളവാക്കുന്ന രീതിയിൽ ഉള്ളത് ആയിരുന്നു അത്,എല്ലാം ഒറ്റ നോട്ടത്തിൽ ഒറിജിനൽ ആണെന്ന് തോന്നുന്ന തരത്തിൽ എഡിറ്റ് ചെയ്തവ ആയിരുന്നു അവയെല്ലാം,, 

             എത്ര ധൈര്യം ഉള്ള പെൺകുട്ടി ആണേലും തന്റെ മാനം നഷ്ട്ടപെട്ടു പോകും എന്ന് തോന്നുന്ന ഒരു അവസരത്തിൽ അവളുടെ ധൈര്യം എല്ലാം ചോർന്നു പോകും,,, 

"എന്ത് പറയുന്നു mis ishiya zenha,,എന്റെ ഒരു ടച്ചിൽ ആണ് നിന്റെ ജീവിതം,, അത് അല്ല ഞാൻ പറയുന്നത് കേട്ട് നല്ല കുട്ടി ആയി നിന്നാൽ,, ആരും ഒന്നും അറിയാൻ പോവുന്നില്ല,, നീ എന്ന് സ്നേഹിച്ചാൽ മാത്രം മതി,,, "

      ഇവിടെ ശക്തി കൊണ്ട് അല്ല, ബുദ്ധി കൊണ്ട് ആണ് പ്രവർത്തിക്കേണ്ടത്, ഒത്തിരി നേരം എന്നെ കാണാതിരുന്നാൽ ആരെങ്കിലും എന്നെ തിരഞ്ഞു വരാതിരിക്കില്ല,,, അനുകാക്കു പരിവാടിയിൽ ആയത് കൊണ്ട അല്ലേൽ ഉറപ്പായും എന്നെ തിരഞ്ഞു വന്നേനെ,, പടച്ചവനെ എന്നെ നീ തളർത്തല്ലേ നാഥാ,,, കുറച്ചു നേരം എനിക്ക് എന്തേലും പറഞ്ഞു പിടിച്ചു നിക്കാൻ പറ്റുമായിരിക്കും,, പക്ഷേ പിന്നീട് ഞാൻ എന്ത് ചെയ്യും റബ്ബേ,,, 

"എന്ത് ചെയ്യണം,ഞൻ ഇത് എല്ലാർക്കും അയച്ചു കൊടുത്തേക്കാം അല്ലേ,,,,"

"വേണ്ട,, pls,,, എന്നെ ഉപദ്രവിക്കരുത് എന്ത് തെറ്റ ഞാൻ നിന്നോട് ചെയ്‌തേ എന്നെ വെറുതെ വിട് എനിക്ക് പോണം,,, "

"അയ്യേ,, മോൾ കരയണോ,, മോൾ ഇങ്ങു വന്നേ,,, "

               എന്ന് പറഞ്ഞു അവൻ രണ്ടു കൈകളും എന്റെ കഴുത്തിലൂടെ ഇട്ട് എന്നെ അവനോട് ചേർത്ത് നിർത്തി കുതറി മാറാൻ ഞാൻ ശ്രമിച്ചെങ്കിലും എന്റെ ശക്തി ഒക്കെ ചോർന്നു പോകുന്ന പോലെ,,, 

    അവന്റെ ചുവന്ന കണ്ണുകൾ എന്റെ കണ്ണുകളിൽ ഒരു ഭീതി ഉളവാക്കി, അവന്റെ നോട്ടം എന്നേ വളരെയധികം അസ്വസ്ഥമാക്കി,, 
   
         അവന്റെ വൃത്തികെട്ട ചുണ്ടുകൾ എന്റെ ചുണ്ടുകളെ ലക്ഷ്യം വെച്ച് വന്നതും ഉള്ള ധൈര്യം സമ്ബരിച് ഞൻ അവനെ തള്ളിമാറ്റി വാതിൽ തുറക്കാൻ വേണ്ടി ഓടി എങ്കിലും,അപ്പോയെക്കു എന്റെ ടോപ്പിൽ അവന്റെ പിടിത്തം വീണിരുന്നു,അവൻ അത് ആഞ്ഞു വലിച്ചതും, എന്റെ ടോപിന്റ പിൻ ഭാഗം മുഴുവൻ കീറി,,, 

    അത് കണ്ടതും കാമ കണ്ണുകളോടെ അവൻ എന്റെ നേരെ പാഞ്ഞടുത്തതും ഞാൻ ഒഴിഞ്ഞു മാറി ഓടി കൊണ്ടേ ഇരുന്നു,, 

            പെട്ടന്ന് ആരോ വാതിൽ തട്ടുന്ന പോലെ തോന്നിയതും, അവിടെ ഒരു നിഴൽ പോലെ തോന്നി,, ഞാൻ വേഗം ഒച്ച വെക്കാൻ ഒരുങ്ങിയപ്പോയെക്കും,, അവൻ വന്നു എന്റെ വായ പൊത്തി,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

         ഇതേ സമയം പ്രോഗ്രാം നടക്കുന്ന ഹാളിൽ 

     "ഇവൾ ഇത് എവിടെ പോയി കിടക്ക എത്ര നേരമായി പോയിട്ട്, കാക്കുന്റെ പരുവാടി ഇപ്പൊ തുടങ്ങും,,, " ഷിഫ 

"ഓൾ അപ്പനോടും കുറുതോട്ടിനോടും ഒക്കെ വാർത്തനം പറഞ്ഞു അവിടെ എവിടേലും നിൽക്കുന്നുണ്ടാവും, ഓളോട് ഞാൻ പറഞ്ഞതാ വേഗം വരാൻ,,, " ഫിദ 

"എടി നമുക്ക അവിടെ വരെ ഒന്ന് പോയി നോക്കിയാലോ, എനിക്ക് എന്തോ ഒരു പേടി,, ആ റഫീഖ് എങ്ങാനും,,, "അമ്മു 

"അവന്റെ ക്ലാസ്സിലെ ഒരു കുട്ടിനോട്‌ ഞാൻ അന്നെഷിച്ചിരുന്നു അവൻ ഇന്ന് വന്നിട്ടേ ഇല്ലാ എന്ന കേട്ടെ,,, " റിദ,, 

"എന്നാ കുറച്ചു നേരം കൂടി നമുക്ക് നോക്കാം എന്നിട്ട് പോകാം,, "

   "എടി,, the zayan സാർ വരുന്നു അയാൾ ഇപ്പൊ ചോദിക്കും,, "

  ഇതേ സമയം zayan,,,, 

    ഇങ്ങനെ ഒരു സാധനത്തിനെ ഞാൻ കണ്ടിട്ടേ ഇല്ലാ, മാറ്റി ഒരുങ്ങാൻ എത്ര സമയം വേണമെന്ന, അതും പോരാഞ്ഞിട്ട് ഓളെ ആനയിക്കാൻ ഒരാൾ പൊകുവേം വേണം,, പ്രോഗ്രമിന്റെ ഉത്തരവാദിത്തങ്ങൾ ഒക്കെ എനിക്ക് ആണ്, അത് കൊണ്ട് തന്നെ പ്രോഗ്രാം വേഗം അവസാനിപ്പിക്കേണ്ടത് കൊണ്ട് ആണ് ഇവളെ ആനയിക്കാൻ പോയത്,, 

           അവരുടെ കളി ഒക്കെ കൊള്ളാം എങ്കിലും, അവളുടെത് മോശം ആയിരുന്നെന്ന് പറഞ്ഞു ഞാൻ അവളെ ഹീറ്റ് ആക്കി,നന്നായി എന്ന് എങ്ങനും പറഞ്ഞാൽ അവള് എന്റെ തലയിൽ കയറി നിരങ്ങും,,, 
  
    ആ പറഞ്ഞതിന് ചൊടിച്ചു പോയത് ആണ് പിന്നേ കണ്ടിട്ടില്ല, അംജദ് ന്റെ ടീം ന്റെ പെർഫോമൻസോട്  കൂടി പ്രോഗ്രാം അവസാനിക്കും,, 
 
             അത് കൊണ്ട് ഞാൻ അവിടെ ഇരിക്കാം എന്ന് കരുതി പോകുമ്പോ ആണ് ഇഷിയയുടെ ഗാങ് നെ കണ്ടത്,, പക്ഷേ അവളെ മാത്രം കണ്ടില്ല,,, 

   അവളുടെ ഉമ്മി അവളെ ശ്രദ്ധിക്കാൻ പറഞ്ഞോണ്ട് എന്റെ കണ്ണ് എപ്പോഴും അവളുടെ കൂടെ ഉണ്ടാകാറുണ്ട് വല്ല, ചെക്കെൻ മാരുടെയും കൂടെ ഇരുന്നു സൊള്ളുകയവും,, 

          ഏതായാലും അവരോട് ചൊദിച്ചു കളയാം,, 

, "ഫിദ, എവിടെ നിങ്ങടെ ഗാങ് ലീഡർ ഇവിടെ കാണാൻ ഇല്ലാലോ,, "

"അത് സാർ,, അവള് ഡ്രസ്സ്‌ മാറാൻ വേണ്ടി പോയതാ,, വന്നിട്ടില്ല,,, "..

"ഓഹോ,,,  ഇവൾക്ക് ഡ്രസ്സ്‌ മാറ്റാൻ ഇത്രയും സമയം വേണോ,, അവൾക്ക് ഞാൻ ഇന്ന് കാണിച് കൊടുക്കാം,,, "

               അതും പറഞ്ഞു ഞാൻ നേരെ ഡ്രസിങ് റൂമിലേക്ക് വിട്ടു, അവക്ക് രണ്ടെണ്ണം കിട്ടാത്ത കുറവ് നല്ലോണം ഉണ്ട് അത് ഇന്ന് തീർത്തു കൊടുക്കണം,,.. 

"എടി,, ഇഷുന് ഇന്ന് മിക്കവാറും സാർ ന്റെ കയ്യിന്ന് കിട്ടും എന്നാ തോന്നുന്നേ,,, " shifa 

"ഓൾക്ക് രണ്ടെണ്ണം കിട്ടട്ടെ അതാ നല്ലത് എത്ര നേരമായി അവള് പോയിട്ട്,,, " ഫിദ 

               എന്തോ അവരോട് അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ എന്തോ ഒരു ടെൻഷൻ പോലെ,, അതാ വേഗം ഡ്രസിങ് റൂമിലേക്ക് പോകാം എന്ന് കരുതിയെ,,, അന്ന് ലൈബ്രറിയിൽ വെച്ച് നടന്നത് ഒക്കെ അംജദ് എന്നോടും ആഷിയോടും പറഞ്ഞിരുന്നു, അവളോട് ചോദിക്കണ്ട എന്നും പറഞ്ഞു,, 

         ഇന്ന് അവളുടെ മേലെ ഒരു കണ്ണ് വേണം എന്ന് ആഷി പ്രത്യേകം പറഞ്ഞിരുന്നു, അന്നേ റഫീഖ് നെ പൂട്ടാൻ ഒരുങ്ങിയത് ആയിരുന്നു ആഷി, ഞാൻ ആണ് തടഞ്ഞത് അത് അവൾക്ക് ഒരു പ്രോബ്ലം ആവണ്ട എന്ന് കരുതി,, 
  
           റഫീഖ് ഇന്ന് വന്നില്ല എന്ന് ആണ് അന്നെഷിച്ചപ്പോ അറിയാൻ കഴിഞ്ഞത് എന്നാലും അവടെ വരെ ചെല്ലണം എന്ന് എന്റെ മനസ് പറയുന്നു,,, 

  ഞാൻ ഡ്രസിങ് റൂമിന്റെ അടുത്തേക്ക് ചെന്ന് വാതിൽ തട്ടി എങ്കിലും അനക്കം ഒന്നും കേട്ടില്ല,, സ്റ്റേജിലെ സൗണ്ട് ആണേൽ നല്ലവണ്ണം ഉണ്ട്,, ഇവൾ ഇനി ഇതിന് അകത്ത് കിടന്ന് ഉറങ്ങണോ,,, 

                     ഞാൻ കുറെ തട്ടി എങ്കിലും റെസ്പോൺസ് ഒന്നും ഉണ്ടായില്ല,, ഇത് പിയൂൺ എങ്ങാനും പൂട്ടിയത് ആയിരിക്കും,,അവൾ ചിലപ്പോ കറങ്ങി അവിടെ തന്നെ എത്തിക്കാണും എന്ന് കരുതി മടങ്ങി പോവാൻ ഒരുങ്ങിയപ്പോഴാണ്,,, ആ റൂമിൽ നിന്നും എന്തോ വീയുന്ന ഒരു ശബ്ദം കേട്ടെ,,, 

         പിന്നേ ഒന്നും നോക്കിയില്ല,, ഞാൻ വാതിൽ കുറെ തള്ളി തുറക്കാൻ നോക്കി എങ്കിലും കഴിഞ്ഞില്ല,പിന്നേ രണ്ടും കൽപിച്ചു ഞാൻ ഒന്ന് ബാക്കോട്ടേക്ക് ചെന്ന് ഓടി പോയി എന്റെ മുഴുവൻ ശക്തിയും എടുത്ത് വാതിൽ തള്ളിയതും വാതിലും ഞാനും കൂടി ഉള്ളിലേക്ക് വീണു,,, 

        അവിടുന്ന് എണീറ്റു നോക്കിയപ്പോ കണ്ട കയ്ച് എനിക്ക് കണ്ട് നിൽക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു,,, 

   "അവൾ ishiya,,,,,, 😢,,, "


                    അവൻ വായ പൊത്തിയത് കൊണ്ട് തന്നെ എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു, ആ നിഴൽ നടന്നു നീങ്ങുന്നത് കണ്ടതും പിന്നേ ഒന്നും നോക്കിയില്ല അവനെ തള്ളി മാറ്റി  അവിടെ ഉണ്ടായിരുന്ന ഷെൽഫ് തള്ളി ഇട്ടു,, 

        അത് വലിയ ശബ്ദത്തോടെ നിലം പൊത്തിയതും, ആ നിഴൽ വന്നു വാതിലിൽ  തള്ളാൻ തുടങ്ങി,,, അത് കണ്ടതും അവൻ എന്നെ കടന്നു പിടിച്ചു എന്റെ കഴുത്തിലേക്ക് അവന്റെ മുഖം താഴ്ത്തി, ഞാൻ കുറെ അവനെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും അതിനേക്കാൾ ശക്തിയിൽ അവൻ എന്നെ മുറുക്കി കൊണ്ടിരുന്നു,, എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു,,, 

    അപ്പോഴാണ് വലിയ ശബ്ദത്തോടെ വാതിൽ തുറന്ന് നിലത്തേക്ക് വീണത്, അതിന്റെ കൂടെ വീണ ആളേ കണ്ടതും ഞാൻ ഒന്ന് ഞെട്ടിയിരുന്നു,, 

"Zayan സാർ,,,,, "

    സാർ എന്നേ തെറ്റിദ്ധരിക്കുമോ എന്ന് ഞാൻ ഭയന്നിരുന്നു,, പക്ഷേ ഇത് ഒന്നും തന്നെ ബാധിക്കാത്ത രീതിയിൽ അവൻ എന്നിലേക്ക് കൂടുതൽ അടുക്കാൻ ഒരുങ്ങിയപ്പോയെക്കും, സാറിന്റെ ചവിട്ടിനാൽ അവൻ തെറിച്ചു വീണിരുന്നു,,,, 

              അപ്പോയെക്കും എന്റെ ബോധം മറഞ്ഞു ഞാൻ വീയാൻ പോകുമ്പോ സാറിന്റെ കൈകൾ എന്നെ താങ്ങിയതും, സാറിന്റെ "ഇഷു "എന്ന വിളിയും വളരെ അകലെ നിന്ന് എന്ന പോലെ ഞാൻ കേട്ടിരുന്നു,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

            അവൻ ഇഷിയയുടെ കഴുത്തിൽ മുഖം ചേർത്ത് ബാലമായി പിടിച്ചു വെച്ചിരിക്കുന്നത് ആയിരുന്നു ഞാൻ അവിടെ കണ്ടത്,, 

        പിന്നെ ഒന്നും നോക്കിയില്ല ഒരൊറ്റ ചവിട്ട് ആയിരുന്നു അവനെ,, അതെ സമയത്ത് തന്നെ ishiya അവൾ ബോധം കെട്ട് വീഴാൻ പോയതും,, ഇഷു എന്ന് വിളിച്ചു ഞാൻ അവളെ താങ്ങിയിരുന്നു,, 

                      അവളെ താങ്ങി കിടത്തൻ  നേരത്ത് ആണ് അവൾ ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ ബാക്ക് ഭാഗം മുഴുവനും കീറിയത് എന്റെ ശ്രദ്ധയിൽ പെട്ടത്,അത് കണ്ടപ്പോ റഫീഖ് നെ അങ്ങ് കൊല്ലാൻ ആണ് എനിക്ക് തോന്നിയെ,, 
          ഞാൻ വേഗം തന്നെ എന്റെ ഷർട്ട്‌ അയിച്ചു അവളെ ധരിപ്പിച്ചു,, 

        അപ്പോയെക്കും റഫീഖ് ന്റെ ചവിട്ട്        ഏറ്റ് ഞാൻ വീണിരുന്നു, പിന്നെ അവിടുന്ന് എണീറ്റ്,, എന്റെ ദേഷ്യം തീരുന്നവരെ അവനെ ഇട്ട് പെരുമാറി, മയക്കുമരുന്നിന്റെ ലഹരിയിൽ ആയത് കൊണ്ട് എന്നെ എതിർക്കാൻ അവന്റെ ആ ശക്തി പോരായിരുന്നു,,, 
 
"നീ ഇനി ഒരിക്കലും ഒരു പെൺകുട്ടിയുടെ നേരെയും നേരെ കൈ ഉയർത്തരുത് അത്  കോണ്ട് നിന്റെ  കൈ,,, "

   എന്ന് പറഞ്ഞു ഞാൻ അവന്റെ കൈ , അവിടെ ഉണ്ടായിരുന്ന ഒരു പട്ടിക ഉപയോഗിച് അടിച്ചി,, അവൻ വേദന കൊണ്ട് പുളയുന്നത് കാണുമ്പോ എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു,,, 

         പിന്നീട് ആണ് ഞാൻ ഇഷുവിനെ ശ്രദ്ധിച്ചത്,, ഞാൻ വേഗം ഫോണ് എടുത്ത് ആശിയെ വിളിച്ചു,,, 

"ടാ, നീ ഒന്ന് വേഗം സ്കൂളിലേക്ക് വാ അർജന്റ് ആണ്, വീട്ടിൽ ആരോടും പറയണ്ട,,, "

"ടാ എന്താടാ എന്റെ ഇഷുന് വല്ലതും,, നീ പറയെടാ,,,, "

"Hey പ്രത്യേകിച്ചു ഒന്നും ഇല്ലാ നീ വേഗം വാ,, "

   കൂടുതൽ ഒന്നും പറയാൻ നിക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു,,, 

  ഇതേ സമയം,,, 

"ടി, ഇഷു നെ തിരഞ്ഞു പോയ സാർ നേം കാണുന്നില്ലലോ,,, "അമ്മു 

"ആഹ് ടി എനിക്ക് എന്തോ പേടി ആകുന്നു,,, ഇനി അവൾക്ക് വല്ലതും വാ നമുക്ക് പോയി നോക്കാം,,, " ഫിദ 

                    അവര് എല്ലാവരും അവിടെ എത്തിയപ്പോ, ചവിട്ടി കൂട്ടി മൂലയിൽ കിടക്കുന്ന റഫീഖ് നെയും അതിന്റെ തളർന്നു ഇരിക്കുന്ന സാർ നെയും ആയിരുന്നു,,, 

       കുറച്ചു മാറി കിടക്കുന്ന ഇഷുവിനെ കണ്ടതും,, 

"ഇഷു,,,,,, "

                  എന്ന് കരഞ്ഞു കൊണ്ട് ഫിദ അങ്ങോട്ടേക്ക് ഓടി,, 

"സാർ ഇഷു,,,,,, " അമ്മു 

"കണ്ടില്ലേ,, ഇവനെ,, ഞാൻ ഒരു നിമിഷം വൈകിയിരുന്നേൽ നിങ്ങടെ ഇഷുവിന്റെ ജീവിതം നശിപ്പിച്ചേനെ, നിങ്ങൾ ഒക്കെ ആണോ ഫ്രണ്ട്‌സ്,, ഇങ്ങനെയാണോ ഫ്രണ്ട്‌സ് വേണ്ടത്,,, "

           അത് കേട്ടതും അവര് എല്ലാം തല തായ്ത്തി, അവരുടെ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു, ഒരു നിമിഷം അവളെ തിരഞ്ഞു പോവാൻ ഞങ്ങൾക്ക് തോന്നിയില്ലല്ലോ എന്ന് ഒരു കുറ്റ ബോധം അവരിൽ വന്നിരുന്നു,,, 

    ഫിദ കുറെ ഇഷുവിനെ വിളിച്ചെങ്കിലും അവളിൽ പ്രതികരണം ഒന്നും ഇല്ലാഞ്ഞ് അവള്  കുപ്പിയിൽ  ഉണ്ടായിരുന്ന വെള്ളം ഇഷുവിന്റെ മുഖത്ത് കുടഞ്ഞെങ്കിലും അവള് കണ്ണ് തുറന്നില്ല,, 

          അത്  കണ്ടതും അവള് കരഞ്ഞു കൊണ്ട് സാറിന്റെ അടുത്തേക് ഓടി 

"സാർ എന്റെ ഇഷു അവൾക്ക് എന്താ പറ്റിയെ, അവള് എന്താ കണ്ണ് തുറക്കാത്തെ,, അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോവണ്ടേ,,, "

" മ്മ്മ്,,, ആഷി ഇപ്പൊ എത്തും,,, ഇപ്പൊ ഇത് എല്ലാവരേം അറിയിച്ചു കൊണ്ട് നമ്മൾ ഇവളേം കൊണ്ട് പോയാൽ ഇത് അവളുടെ ഭാവിക്ക് തന്നെ ആവും ബാധിക്കുക,,, "

             കുറച്ചു കഴിഞ്ഞതും സാറിന്റെ ഫോണിലേക്ക് ആശിയുടെ call വന്നു,,, 

"ടാ, ആഷി നീ ഇവിടെ മേക്കപ്പ് റൂമിലേക്കു വാ,,, "

    അതും പറഞ്ഞു ഫോൺ കട്ട് ചെയ്ത പ്പോയെക്കും ആഷി അവിടെ എത്തിയിരുന്നു,,, 

"എന്താടാ zayu എന്താ അവൾക്ക് പയറ്റിയെ,,, "

"ഒന്നും ഇല്ലടാ,, ഒന്നും ബോധം കെട്ടത് ആണ്,,, "

  അതും പറഞ്ഞപ്പോ ആണ് അവൻ ഇഷുവിനെ കണ്ടത്, അവൻ നേരെ അങ്ങോട്ടേക്ക് ഓടി,,, 

" ഇഷു മോളെ,, നിനക്ക് എന്താ പറ്റിയെ നോക്ക് കാക്കു വന്നിട്ടുണ്ട് നീ എണീക്ക്,,, "

           അപ്പോയാണ് അവൻ അവളുടെ ചുണ്ട് പൊട്ടി ചോര വരുന്നതും, അവളുടെ വേഷവും ശ്രദ്ധിച്ചത്,, 

"ടാ, zayu,,, ഇതാണോ നീ ഒന്നും ഇല്ലെന്ന് പറഞ്ഞെ,, അവളുടെ കോലം കണ്ടില്ലേ നീ,,, എന്താ അവൾക്ക് പറ്റിയെ,, എവിടെ ആ ചെറ്റ അവൻ ഇനി ജീവിക്കണ്ട,, നിന്റെ വാക്ക് കേട്ട് അല്ലേ അന്ന് അവനെ വെറുതെ വിട്ടത്,,, "

"അതാ,, കാക്കു,,, ആ പിശാച് കൊല്ലവനെ ഇനി അവൻ ജീവിക്കണ്ട,, "

    എന്ന് കരഞ്ഞു പറഞ്ഞു അവനെ കാണിച് കൊടുത്തപ്പോ, ആഷി അവന്റെ നേരെ ഓടി എങ്കിലും ഞാൻ തടഞ്ഞു,,, 

"വിടെടാ, ഇവൻ ഇനി ജീവിക്കണ്ട,,, "

"ടാ, അവന്റെ കാര്യം  ഞാൻ നോക്കിക്കൊള്ളാം നീ ഇഷുവിനെ ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്ക്,, ഇപ്പൊ തന്നെ വൈകി,, "

        അങ്ങനെ ഒരുവിധം ആശിയെയും അവരുടെ കൂടെ ഫിദയെയും പറഞ്ഞയക്കുമ്പോഴാ, അംജദും ആദിലും അങ്ങോട്ടേക്ക് വന്നത്,, 

          പറഞ്ഞില്ലെങ്കിക്കും സിറ്റുവേഷൻ അവർക്ക് മനസ്സിലായിരുന്നു, ഇഷുവിന്റെ കോലം കണ്ടപ്പോ തന്നെ അവന്റെ കണ്ണുകളിൽ കനൽ എരിഞ്ഞിരുന്നു,,, 

"സാർ ഇവന്റെ കാര്യം ഞങ്ങൾ നോക്കി കൊള്ളാം,നിങ്ങൾ ഇവരുടെ കൂടെ പൊക്കോ,, ആശിക്ക ഈ ടൈമിൽ drive ചെയ്യുന്നത് അത്ര നല്ലത് അല്ല,,, "അംജദ് 

  അവൻ പാറഞ്ഞത് ശരി ആണെന്ന് എനിക്കും തോന്നി, ആഷി അങ്ങനത്തെ ഒരു അവസ്ഥയിൽ ആയിരുന്നു,,,.. 

              അത് കൊണ്ട് ഞങ്ങൾ വേഗം ഹോസ്പിറ്റലിലേക്ക് വിട്ടു,, 

       Zayu വിന്റെ പോരാഞ്ഞിട്ട് അംജദും
 അവന്റെ  കലിപ്പ് തീരുന്ന വരെ അവനെ തല്ലി ചതച്ചു,, ഇനിയും തല്ലിയാൽ അവന്റെ ജീവൻ പോവും എന്ന് കരുതിയതും, ആദിൽ പോയി അവനെ തടഞ്ഞു,, 

"ടാ മതിയെടാ,, ഇനി അവൻ ചത്തു പോവും,,, "

"ചാവട്ടെടാ എന്തിനാ ഇവൻ ഭൂമിക്ക് ഒരു ഭാരം ആയിട്ട്,, നീ കണ്ടില്ലേ എന്റെ ഇഷു നെ എന്റെ റമി അനുഭവിച്ച അതെ അവസ്ഥയിൽ തന്നെ അല്ലേ അവളും ആവുക,, അതും zayan സാർ വന്നില്ലായിരുന്നെങ്കിൽ,,, "

            കുറച്ചു കയിഞ്ഞതും റഫീഖ്ന്റെ വാലുകൾ വന്നു അവനെ എണീപ്പിച്ചു എടുത്ത് കൊണ്ട് പോയി,, അപ്പോഴും റഫീഖ് ന്റെ ചുണ്ടിൽ ഒരു  പുഞ്ചിരി ഉണ്ടായിരുന്നത് ആരും കണ്ടില്ല,,, 

         ബോധം വന്നു ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോ ഹോസ്പിറ്റലിൽ ആണ്, കൂടെ ഫിദയും ഇണ്ട്,ഒന്നും ഓർമയില്ല വീഴുമ്പോ ഉള്ള "ishu " എന്ന സാറിന്റെ വിളി മാത്രം ഓർമ ഉണ്ട്,,, 

                              ആാാ സമയത്ത് സാർ വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എന്റെ അവസ്ഥ, അത് ആലോചിച്ചതും എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു,,, 

                "ഇഷു നീ കണ്ണ് തുറന്നോ,,അൽഹംദുലില്ലാഹ്,, ഇപ്പൊ കുഴപ്പം ഒന്നും ഇല്ലാലോ,,, " ഫിദ 

"ഒന്നും നിർത്തി പറയെടി, എനിക്ക് കുഴപ്പം ഒന്നും ഇല്ലാ, സാർ ആ സമയത്ത് വന്നില്ലായിരുന്നു എങ്കിൽ ഞാൻ,,, " 

"അയ്യേ എന്താ ഇഷു ഇത് ഒന്നും പറ്റിയില്ലലോ അത് മതി, പിന്നേ ആ റഫീഖ് ന് വേണ്ടു വോളം സാർ കൊടുത്തിട്ടുണ്ട്,,, " ഫിദ 

"എന്നെ എങ്ങനെയാ ഇങ്ങോട്ട് കൊണ്ട് വന്നേ,, ആരാ കൊണ്ട് വന്നേ,,, "

"സാറും ഞാനും ആഷികാക്കുവും ആണ് നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ, ഞങ്ങൾക്ക് എല്ലാർക്കും നല്ലോണം ചീത്ത കേട്ടു, നിന്നെ ഒറ്റക്ക് അങ്ങോട്ട് അയച്ചതിനു,,, "  ഫിദ,, 

"മ്മ്,, അത് സാരല്ല്യ ഇന്നേ ഒറ്റക്ക് വീട്ടിട്ടല്ലേ,,, "

"ദേ സുഖല്യ എന്ന് ഒന്നും ഞാൻ നോക്കൂല,, ഒറ്റൊന്ന് അങ്ങ് തരും ഞങ്ങൾ പോണ സമയത്ത് കണ്ട അപ്പനോടും കുറുണ്തോട്ടിനോടും വർത്താനം പറഞ്ഞു നിന്നിട്ട് ഇപ്പൊ കുറ്റം ഞങ്ങൾക്ക്,, " ഫിദ 

"അല്ലടി, ഇന്റെ ഉമ്മി അറിഞ്ഞോ,, എന്നാ ഇന്നേ ഇന്ന് കൊല്ലും,, "

"മ്മ്,, നിന്റെ ബിപി ലോ ആയി എന്നെ പറഞ്ഞുള്ളൂ, വേറെ ഒന്നും പറഞ്ഞില്ല വെറുതെ അവരെ ടെൻഷൻ ആക്കണ്ടാലോ,,, "

              "അല്ലടി  ഇത് ഏതാ ഡ്രസ്സ്‌,, കൊള്ളാലോ, നീ വാങ്ങിയതാവും ലെ, ഇത് ഒക്കെ ആരാ ചേഞ്ച്‌ ചെയ്‌തെ,, "

"അത് ഫുൾ നമ്മളെ സാർ തന്നെയാ,,, "

"ങേ  ഡ്രസ്സ്‌ മാറ്റിയതോ 😲,,,, "

"ചെ, അത് അല്ലടി പോത്തേ ഡ്രസ്സ്‌ വാങ്ങിയത് ഒക്കെ മൂപര് ആണെന്ന് മൂപ്പർക്ക് ഒരു ഷർട്ടും വാങ്ങി മുപ്പരെ ഷർട്ട്‌ നിന്റെ മേൽ അല്ലായിരുന്നോ,,, "

  എന്തോ ഇത് ഒക്കെ കേട്ടപ്പോ സാർ നോട്‌ ഒരു thanx പറയണം എന്ന് തോന്ന എനിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്ത് അല്ലോ,,, 

"അള്ളോഹ്, നിനക്ക് ബോധം വന്നാൽ ഡിസ്ചാർജ് ആകാം എന്നാ ഡോക്ടർ പറഞ്ഞേ ഞാൻ ഡോക്ടറോട് പോയി പറഞ്ഞു വരവേ,, കാക്കു മരുന്ന് വാങ്ങാൻ പോയതാ,,, "

   അപ്പോ സാർ എവിടെ പോയി പോയി കാണോ,,, 

  ഇതെ സമയത്ത് പുറത്തേക്ക് വെപ്രാള പെട്ട് വരുന്ന ഫിദ കണ്ടതും zayan അവളുടെ അടുത്തേക്ക് വിട്ടു,, 

"എന്താ ഫിദ any problem??? "

"ഇല്ലാ സാർ അവൾക്ക് ബോധം വന്നിട്ടുണ്ട്  ഞാൻ ഡോക്ടർ നെ കണ്ട് വരാം,,, "

 "ആഹ് ok,,,, "

               വാതിൽ തുറന്ന് വരുന്നു zayan 
നെ കണ്ടപ്പോ അവള് ഒന്നു എണീക്കാൻ ശ്രമിച്ചെങ്കിലും അവൻ ഇരുന്നോളാൻ പറഞ്ഞു,,, 

"ഇപ്പൊ എങ്ങനെ ഉണ്ട് തനിക്ക്,,, "

"മ്മ് കുഴപ്പം ഇല്ലാ,,, "

"റഫീഖ് ന്റെ കാര്യങ്ങൾ എല്ലാം അറിഞ്ഞു വെച്ചു കൊണ്ട് നീ എന്തിനാ തനിച് റൂമിലേക്ക് പോയത്,, അല്ലെങ്കിൽ അനുസരണ എന്ന ഒരു സാദനം നിനക്ക് ഇല്ലാലോ,,, "

"സോറി സാർ,,, and thanku 😍😍"

"Thanx എന്തിനാണാവോ,,, "

"എന്നെ രക്ഷിച്ചതിന്,,,, "

"അത് നീ അല്ല,, ഏത് പെൺകുട്ടി ആണെങ്കിലും ഞൻ അങ്ങനെയെ ചെയ്യൂ,,, ഇനി എങ്കിലും സൂക്ഷിച്ചോ, എപ്പോയും ഭാഗ്യ ഉണ്ടായിക്കൊള്ളണം എന്നില്ല,,, "

   എന്ന് തുടങ്ങി കുറെ ചീത്ത പറച്ചിലും ഉപദേശവും ഒന്നും പറയണ്ട,, ഇയാളോട് thanx പറയണ്ടായിരുന്നു എന്ന് തോന്നി പോയി ഇങ്ങനേം ഉണ്ടോ മനുഷ്യൻ,, 

    പെട്ടെന്ന് എന്റെ മൈന്റിലേക്ക് റഫീഖ് കാണിച് തന്ന ഫോട്ടോസ് ഓർമ വന്നതും സാർ നോട്‌ പറയണം എന്ന് തോന്നി,, 

"സാർ എനിക്ക് ഒരു കാര്യം,,,, "

                                       എന്ന് പറയാൻ തുടങ്ങുമോപോയേക്കും സാറിന്റെ ഫോണിലേക്കു ഒരു call വന്നിരുന്നു,, 

" halo സാർ  what,,,, no never pls  belive sir,,, "

                 എന്ന് എന്തൊക്കെയോ സാർ പറയുന്നുണ്ട്, മുഖം ആകെ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിട്ടുണ്ട്,,ഫോൺ കട്ട് ചെയ്ത് കഴിഞ്ഞതും നെറ്റ്  ഓണക്കുന്നതും കണ്ടു ഫോൺ എടുത്ത് ഒരൊറ്റ ഏറും,, 

        എനിക്ക് ആണേൽ എന്താണെന്നു ചോദിക്കണം എന്ന് ഉണ്ട് പക്ഷേ പേടിച്ചിട്ട് ആണേൽ ചോദിക്കാൻ തോന്നുന്നുമില്ല,,അപ്പൊ സാർ എന്റെ നേരെ ഒരു വരവ് ആയിരുന്നു,,, 

"സമാദാനം ആയില്ലേ നിനക്ക്,, ആര ഇപ്പൊ വിളിച്ചത് എന്ന് അറിയോ hm ആണ്,,, ഞാൻ പഠിപ്പിക്കാൻ ആണോ അതോ പെൺകുട്ടികളെ വളക്കാൻ ആണോ വരുന്നേ എന്ന്,, സ്കൂൾ ഗ്രൂപ്പിൽ എല്ലാം വൈറൽ ആയി കൊണ്ടിരിക്കുന്നത് നീയും ഞാനും ആണ്,,, അത് നിനക്ക് ഒന്നു കാണിച് തരാൻ പോലും പറ്റില്ല അത്രക്ക് മോശം ആണ്,അത് ചെയ്തവനെ എന്റെ കയ്യിൽ കിട്ടിയാൽ ഇണ്ടല്ലോ,,, "

                അത് കേട്ടതും എനിക്ക് ഇനി ജീവിക്കണ്ട എന്ന് തോന്നി പോയി,,കാണുന്നവർ ഒക്കെ അത് ഒറിജിനൽ ആണെന്നെ കരുത്തു ഇതിനോടകം തന്നെ എല്ലാരും കണ്ടു കാണും,,, 

"ആ അത്,, ആ റഫീഖ് ആണ് ചെയ്തേ,,, അവൻ എനിക്ക് കാണിച് തനിരുന്നു,,, "

"ഓഹോ അപ്പോ നിനക്ക് ഒക്കേ അറിയായിരിന്നു അല്ലേടി,, എന്നിട്ട് നിനക്ക് ഒരു വാക്ക് പറയാൻ തോന്നിയോ,, നിന്നെ കണ്ട അന്ന് തുടങ്ങിയതാ എന്റെ കഷ്ട്ട കാലം,, അത് എങ്ങനെയാ നിനക്ക് ഇത് ഒന്നും ഒരു പുത്തരി അല്ലാലോ,, അപാര തൊലി കട്ടി അല്ലേ,, "

"Zayan,, സൂക്ഷിച് സംസാരിക്ക്,,, " ആഷി 

     സാറിന്റെ വാക്കുകൾ കൂരമ്പ്കൾ ആയാണ് എന്നിൽ വന്നു തറച്ചത്, എല്ലാത്തിനും കാരണം ഞാൻ തന്നെ അല്ലേ,, ഞാൻ അന്ന് സാർ നെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ,,, ഇത് എല്ലാം കേട്ട് കൊണ്ട് ആണ് കാക്കു കയറി വന്നേ,,, 

"Da, ആഷി,, നീ അറിഞ്ഞോ,,, " zayan.. 

"നീ പറഞ്ഞു ബുദ്ധിമുട്ടണ്ട zayu,, എനിക്കും വന്നു മെസ്സേജ് ഞാനും കണ്ടു,,, "

"ടാ, അങ്ങനെ ഒന്നും അല്ല,, ദേഷ്യം വന്നപ്പോ ഞാൻ അവളെ കൈ കയറി പിടിച്ചു എന്ന് നേര, വേറെ ഒന്നും എനിക്ക് അറിയൂല,,, " zayu 

"നിന്നെ എനിക്ക് അറിയൂലെ ടാ, അതിലേറെ എന്റെ പെങ്ങളെയും,, എല്ലാം ആ ചെറ്റ ഒപ്പിച്ച പണിയ കൊല്ലണം ആയിരുന്നു ആ പന്നിയെ,, "ആഷി 

                         അപ്പോയെക്കും ഫിദയും എത്തിയിരുന്നു,,തലയിണയിൽ മുഖം പൊത്തി കരയുന്ന എന്റെ അടുത്തേക്ക് കാക്കു വന്നു,,.. 

"എന്റെ മോൾ എന്തിനാ കരയുന്നെ,, എന്റെ മോളെ ഞങ്ങൾക്ക് അറിയൂലെ,, അത് സാരല്ല്യ നീ വിട്ടേക്ക് നമ്മക്ക് വീട്ടിലേക്ക് പോവാം,, " ഇഷു 

    പോവാൻ വേണ്ടി റെഡി ആവാൻ നിന്നതും,, 

"ആഷി ഞാൻ  പോവാണ് എനിക്കു സ്കൂളിൽ ഒന്നു പോണം hm ചെല്ലാൻ പറഞ്ഞിട്ടുണ്ട്,,, "

"നിനക്ക് ഞങ്ങടെ കൂടെ വന്നാൽ പോരേ ഞാൻ അവിടെ ഡ്രോപ്പ് ചെയ്യാം,, " ആഷി 

    അതും പറഞ്ഞു സാർ പോയി, ഒന്നു എന്റെ മുഖത്തേക്ക് പോലും നോക്കിയില്ല, ഞാൻ ആശിയെ കെട്ടി പിടിച്ചു കരഞ്ഞു,,, 

"നീ ഒന്നും കൊണ്ടും പേടിക്കണ്ട സൈബർ സെല്ലിൽ ഉള്ള എന്റെ ഫ്രണ്ട്‌ നെ വിളിച്ചു എല്ലാം റിമൂവ് ചെയ്യാൻ പറഞ്ഞിട്ടുണ്ട് അതികം ആരും കാണില്ല നീ ഇങ്ങനെ കരയല്ലേ,, "

"കാക്കൂ ഉപ്പാ,,,,,"

"Hey ഉപ്പ ഒന്നും അറിഞ്ഞു കാണില്ല നീ സമാദാന പെട്,,, "

    വീട്ടിലെക്ക് പോവുമ്പോഴും ഉപ്പയും ഉമ്മയും ഒന്നും അറിഞ്ഞു കാണല്ലേ  എന്ന ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുള്ളൂ,, ഫിദ എന്നെ ഓരോന്ന് പറഞ്ഞു സമദനിപ്പിക്കുണ്ടെങ്കിലും ഒന്നും എനിക്ക് ആശ്വാസം നൽകിയില്ല,,, 

        ഫിദയെ അവളുടെ വീട്ടിൽ ഇറക്കി ഞങ്ങൾ വീട്ടിലേക്കു പോന്നു, മുന്നിൽ ഒന്നും കാണാഞ്ഞിട്ട് വീട്ടിലേക്കു കയറാൻ നിന്നതും,, 

    ഉപ്പി യുടെ വാക്ക് മുന്നോട്ട് വച്ച കാൽ ഞാൻ പിൻവലിച്ചു,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

          അവള് ആ പെണ്ണ് കാരണം ചില്ലറ പ്രോബ്ലെംസ് അല്ല എനിക്കു, ഇന്ന് ഫോണിൽ ഞാൻ കണ്ട ഫോട്ടോസ്, ചെ 
ഇനി hm ന്റെ മുഖത്ത് ഞാൻ എങ്ങനെ നോക്കും,, 

             എന്തോ എന്റെ ദേഷ്യം മുഴുവൻ അവളോട് ആയിരുന്നു, അവള് ഒറ്റ ഒരുത്തിയ എല്ലാത്തിനും കാരണം, കുറെ നേരമായി വീട്ടിന്നു വിളിക്കുന്നു ഇത് വരെ ഞാൻ ഫോൺ എടുത്തിട്ടില്ല,, ഉപ്പയുടെ mis കാളും ഇണ്ട്,, 

          സ്കൂളിൽ എത്തിയതും അവിടെ അംജദ് ഉണ്ടായിരുന്നു, ഞാൻ നേരെ hm ന്റെ അടുത്തേക്ക് നടന്നു,, 

"ഹ, zayan വന്നോ, iam realy sory,, കുട്ടികൾ പറഞ്ഞപ്പോയ സംഭവങ്ങൾ ഒക്കെ അറിഞ്ഞത്, എല്ലാം ആ റഫീഖ് ന്റെ problem ആണെന്ന്,അവന്റെ father ഒരു പാവം മനുഷ്യൻ ആയത് കൊണ്ട് ആണ് അവന്റെ തോന്നി വസങ്ങൾ ഒക്കെ ഞാൻ കണ്ണടച്ചത്,,ആ കുട്ടിക്ക് എങ്ങനെ ഉണ്ട്,,, "

"Its ok സാർ സാറിന് എല്ലാം ബോദ്യം ആയല്ലോ അത് മതി,, now she is fine ഡിസ്ചാർജ് ആയി,,സാർ അവനെ പോലെ ഉള്ളവനെ ഒന്നും വായിക്കരുത്,, ഇന്ന് ഞാൻ ആ സമയത്ത് എത്തിയില്ലായിരുന്നേൽ ആ കുട്ടിടെ സ്ഥിതി എന്തായേനെ,,, "

", മ്മ്മ്,, അവന്ന് അതിനുള്ള പണി ഞാൻ കൊടുത്തിട്ടുണ്ട്,, അവന്ന് പബ്ലിക് എക്സാം കഴുതാൻ ഇനി കഴിയില്ല,, ഒരു സ്കൂളിലും അഡ്മിഷന്നും കിട്ടില്ല,, "
 
                       Hm നോട്‌ യാത്ര പറഞ്ഞു ഇറങ്ങിയതും അംജദ് അവിടെ ഉണ്ടായിരുന്നു,, 

"എന്തായി അവൻ,,,, "

"അവൻ ഈ ജന്മത്തിൽ എഴുന്നേറ്റ് നടക്കും എന്ന് തോന്നുന്നില്ല,, അവന്റെ ഉപ്പ കേസ് ഒന്നും കൊടുത്തിട്ടില്ല,, "

"മ്മ്,, എന്നാ ഞാൻ പോകട്ടെ,, വീട്ടിൽ ഇനി എന്തൊക്കെ സീൻ ഇണ്ടാവും എന്ന് അറിയില്ല,,, ഇനി ക്ലാസ്സ്‌ ഇല്ലാലോ ലെ പബ്ലിക് എക്സാം നല്ല പോലെ എഴുതണം,,all the best,,, "

"Thanku സാർ,,,, "

              വീട്ടിൽ ചെന്ന് എന്ത് സമാദാനം പറയും എന്ന് ചിന്തിച് ഞാൻ വീട്ടിലേക്ക് വിട്ടു,, 
  
        "നീ എന്ത് ധൈര്യത്തിൽ ആണെടി ഇങ്ങോട്ട് കയറി വന്നേ,, കണ്ട ചെക്കെന്മാരുടെ കൂടെ അയിഞ്ഞാടി നടക്കുന്നോർക്കൊന്നും ഈ വീട്ടിൽ സ്ഥാനം ഇല്ലാ എനിക്ക് ഇനി ഇങ്ങനെ ഒരു മോൾ വേണ്ട,,,, "

    ഉപ്പിടെ വാക്കുകൾ എന്നെ വല്ലാണ്ട് തളർത്തിയിരുന്നു വീഴാതിരിക്കാൻ ഞാൻ അഷിടെ തോളിൽ അമർത്തി പിടിച്ചു,, എന്നാലും എന്റെ ഉപ്പി എന്നെ ഇത്രക്കെ മനസ്സിലാക്കിയുള്ളൂ,,,

"ഉപ്പി ഇത് എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നേ, ഇവൾ ഒരു തെറ്റും ചെയ്തിട്ടില്ല,, "

"പിന്നേ എന്താടാ, ഉപ്പ ന്റെ ഫോണിൽ കണ്ടത് ഒക്കെ,,, ആളുകൾ മാറി മാറി വിളിച്ചോണ്ട് നിക്ക മോളുടെ ഫോട്ടോ കണ്ടിട്ട്, അവരോടൊക്കേ ഞാൻ എന്ത് സമാദാനം പറയണം  നീ പറ,, "ഉമ്മി 

         അതും പറഞ്ഞു കരഞ്ഞു കൊണ്ട് ഉമ്മി അവിടെ ഇരുന്നു, കൂടെ ഉപ്പയും,, പാവം അവരേ പറഞ്ഞിട്ട് എന്ത് കാര്യം,,, 

  "എന്നാലേ നിങ്ങൾ കരുതുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ,, ഇന്ന് zayu ഇവളെ രക്ഷിച്ചില്ലായിരുന്നേൽ,, പിച്ചി ചീന്തിയ നിലയിൽ കാണേണ്ടി വന്നേനെ നിങ്ങടെ മോളെ,,, അതിന് കഴിയാത്ത പക വീട്ടിയതാ,, നിങ്ങളുടെ ഫോണിൽ ഒക്കെ കാണുന്നത്,,,zayu ന്റേം ഇവളുടെം ഫോട്ടോ എഡിറ്റ് ചെയ്തതാ ആ ദ്രോഹി,,,, "

             അത് കേട്ടതും രണ്ടു പേരും ഒരു പോലെ ഞെട്ടിയിരുന്നു,, പിന്നീട് ആഷി എല്ലാ കാര്യങ്ങളും അവരോട് പറയുമ്പോഴും,കണ്ണീർ പൊയിച്ച് അവിടെ തന്നെ ഞാൻ നിന്നു,,എല്ലാം കേട്ട് കഴിഞ്ഞതും ഉമ്മി ഓടി വന്നെന്നെ വാരി പുണർന്നു, ഉപ്പിയും വന്ന് എന്നെ തഴുകി,,,, 

"നീ ഞങ്ങളോട് ക്ഷമിക്ക് മോളെ, ഒട്ടും പ്രതീക്ഷിക്കതെ, തന്റെ മോളെ വേറെ ഒരുത്തന്റെ കൂടെ കാണേണ്ടത്ത രീതിയിൽ ഓരോ ഫോട്ടോയിൽ കാണുമ്പോ തകർന്നു പോവും ഞങ്ങടെ മനസ്,, മോൾ ഞങ്ങളോട് പൊറുക്കില്ലേ,,,, " ഉമ്മി 

"അയ്യേ എന്താ ഉമ്മി ഇത് തള്ള കോഴി ചവിട്ടിയാൽ മക്കൾ ചാവോ,,, "

"എവിടെ,,, ആ എരണം കെട്ടവൻ അവനെ എനിക്ക് ഒന്നു കാണണം എന്റെ മോളെ ഈ അവസ്ഥയിൽ ആക്കിയവനെ, ജീവനോടെ വിടില്ല ഞാൻ,,, "

  എന്ന് പറഞ്ഞു പോകാൻ നിന്ന ഉപ്പിയെ ആഷി തടഞ്ഞു,,, 

"വേണ്ട,,ഉപ്പി,, അവന് കൊടുക്കാൻ ഉള്ളത് ഒക്കെ zayu തന്നെ കൊടുത്തിട്ടുണ്ട്,,, പോരാഞ്ഞിട്ട് അംജദും ഗാങ്ങും,, അവൻ കിടന്ന് നരകിച്ചു മരിക്കും അതാണ് അവന്റെ വിധി,, അവൻ അറിയണം അവൻ ചെയ്ത തെറ്റുകൾ എത്ര വലുത് ആണെന്ന്,,, ഒറ്റയടിക്ക് അവനെ തീർക്കാൻ അറിയാഞ്ഞിട്ടില്ല,, അത് പോര നരകിക്കണം അവൻ,,, " ആഷി 

"ആയിഷ, നീ മോളെ കൊണ്ട് പോയി കിടത്ത് മോൾ ഒന്നും കൊണ്ടും വിഷമിക്കണ്ട,,, എല്ലാം ആഷി ചെയ്യേണ്ട വിധം ചെയ്തിട്ടുണ്ടാലോ,, പോയി റസ്റ്റ്‌ എടുക്ക്,,, " ഉപ്പി

                    അതും പറഞ്ഞു ഉപ്പി എന്റെ നെറുകയിൽ ചുംബിക്കുമ്പോഴും ഞാൻ കണ്ടു,, ആ കണ്ണുകളിലെ വെപ്രാളം, തന്റെ മോളുടെ ഭാവി എന്താവും എന്ന ടെൻഷൻ,, ഇതിന് നല്ലത് ആ റഫീഖ് എന്നെ കൊല്ലുന്നത് ആയിരുന്നു,, 

  അതിന് തലയാട്ടി ഞാൻ ഉമ്മിടെ കൂടെ റൂമിലേക്ക് ചെന്നു ഫ്രഷ് ആയി ഉമ്മിടെ  മടിയിൽ തല വെച്ച് കിടന്നു, ഉമ്മിയുടെ തലോടലിൽ എല്ലാ സങ്കടങ്ങളും മറന്ന് ഞാൻ ഉറക്കിലേക്ക് വഴുതി,,, 

  ഇതേ സമയം,,,, 

"മോനെ ആഷി,, എന്തൊക്കെ പറഞ്ഞാലും അത്  കണ്ടവർ ഒക്കെ അത് വിശ്വസിക്കും,, എന്റെ മോൾടെ ഭാവി ഇനി എന്താവും ടാ,,, അവൾക്ക് ഇനി ഒരു നല്ല ആലോചന വരുമോ,,, "

"എന്താ ഉപ്പി ഇത് ആളുകളുടെ വായേല് കയറി ഇരിക്കാൻ നമ്മക്ക് കഴിയോ,, പിന്നേ ആലോചന, അവൾക്ക് ഇനിയും സമയം ഇല്ലേ, അപ്പോയെക്കും അത് ഒക്കെ എല്ലാരും മറക്കും,,, " ആഷി 

"ഇല്ലാ മോനെ നിനക്ക് അറിയാഞ്ഞിട്ട ഒരു പെൺകുട്ടിയുടെ മേൽ ഒരു അപവാദം പ്രചരിച്ചാൽ, അത് കാലാ കാലവും നില നിൽക്കും,,, "

"അത് കൊണ്ട് ഉപ്പി എന്താ ഈ പറഞ്ഞു വരുന്നേ,,, "

"മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കന്നത് അല്ലേ നല്ലത്,, "

"എന്ന് വെച്ചാൽ,,, "

"Zayan, അവൻ തന്നെ അവളെ നിക്കാഹ് കഴിക്കട്ടെ,, അതാവുമ്പോ പിന്നീട് മോൻ പറഞ്ഞ പോലെ അത് എല്ലാരും മറക്കും, എന്റെ മോൾടെ ഭാവി സുരക്ഷിതം ആവും,,, ഇത് അല്ലാതെ വേറെ ഒരു വഴി എനിക്ക് അറിയില്ല,,, " 

"ഉപ്പ  പറഞ്ഞത് തന്ന ശരി മോനെ,, നീ ഒന്ന് അവനോട് സംസാരിക്ക്,,, "ഉമ്മി 

"മോൾ ഉറങ്ങിയോ ആയിശുവോ,,, "

"ആഹ് ക്ഷീണം കാരണം അവൾ വേഗം ഉറങ്ങി, ഒരു പാട് അനുഭവിച്ചു ഇന്റെ കുട്ടി, പോരാത്തതിന് ചേർത്ത് പിടിക്കേണ്ട നമ്മൾ തന്നെ തള്ളി പറഞ്ഞില്ലേ 😢😢,, "

            "നിങ്ങൾ പറഞ്ഞത് ഒക്കെ ശരി തന്നെയാ പക്ഷേ അവൻ സമ്മതിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ, ഇന്ന് തന്നെ അവൻ എല്ലാം അവളുടെ തെറ്റ് എന്ന രീതിയിലാണ് സംസാരിച്ചേ,, അവന്ന് അവളെ സ്നേഹിക്കാൻ കഴിയോ ഉപ്പി,,, " ആഷി 

"അത് ഒക്കെ അവന്റെ അപ്പോഴത്തെ മാനസിക അവസ്ഥ കൊണ്ട് ആകണം, എന്തായാലും തമാശക്ക് ആണേൽ പോലും അവനെ കണ്ട അന്ന് നമ്മൾ പറഞ്ഞത് അല്ലേ നമ്മടെ മോളെ ഇവനെ കൊണ്ട് കെട്ടിച്ചാലോ എന്ന്,അവൻ നല്ലവൻ ആണ് മോനെ തുടക്കത്തിൽ ദേഷ്യം ഒക്കെ ആയാലും ഒക്കെ റെഡി ആവുന്ന ഒരു നാൾ  വരും,, ഇത് അല്ലാതെ ഇതിന് ഒരു പോം വഴി ഇല്ലാ,, പിന്നേ അവളുടെ കയ്യിലിരിപ്പ് കൊണ്ട് ആണെങ്കിലും അവനും തെറ്റ് ചെയ്തില്ലേ,, അത് അല്ലേ ഇങ്ങനെ ഒക്കെ വന്നേ,,, "ഉപ്പി

"മ്മ്മ് ഞാൻ സംസാരിക്കാം ഉപ്പി, ഏതായാലും കാക്കു വരട്ടെ,, "

"അവൻ എവിടെ,, മോനെ ഇന്ന് വരില്ലേ,,, "ഉമ്മി 

"വരും ഉമ്മി, കമ്പനിടെ ആവശ്യത്തിന് വേണ്ടി പോയതാ രാത്രി ആവും എന്ന പറഞ്ഞെ, പിന്നേ ലൈല ന്റെ വീട്ടിൽ നിന്നും ഉപ്പാ വിളിച്ചിരുന്നു എന്ന്,, "ആഷി 

"ആണോ, അവർക്കും ഇത് ഒരു മോശം ആണല്ലോ,, ഞാൻ അവനെ വിളിച്ചില്ല മനപ്പൂർവം ആണ് എന്ത് പറയാനാ ഞാൻ അവനോട്,, "

"കുഴപ്പം ഒന്നും ഇല്ലാ ഉപ്പി,, ishu നെ നല്ലോണം കെയർ ചെയ്യണം എന്ന് പറയാനാ വിളിച്ചത്, റഫീഖ് ന്റെ കാര്യം ഒക്കെ ലൈല പറഞ്ഞു അറിയാം എന്ന് 
പറഞ്ഞത്രേ,,, " ആഷി 

"അൽഹംദുലില്ലാഹ്, അപ്പോ ഇന്റെ മോളെ മനസ്സിലാക്കാൻ  പറ്റാതെ പോയത് എനിക്ക് മാത്രം ആണല്ലേ,, "

"അത് ഒക്കെ വിട്ടേക്ക് ഉപ്പി,,, "

   അപ്പോഴാണ് ishu വിന്റെ ഉപ്പയുടെ ഫോണിലേക്ക് ഒരു കാൾ വന്നത്,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

          എന്തൊക്കെ കേൾക്കേണ്ടി വരും എന്ന് ചിന്തിചോണ്ട് ആണ് വീട്ടിലേക്ക് കയറി ചെന്നത്, എല്ലാവരും സിറ്റ് ഔട്ടിൽ തന്നെ ഉണ്ടായിരുന്നു,, 
  
         ഒന്നും മിണ്ടാതെ കയറി പോകാൻ നിന്നതും ഉമ്മി വിളിച്ചു,,.. 

"എങ്ങോട്ടാ ഇങ്ങനെ കയറി പോകുന്നെ,, എന്തൊക്കെയാ ഫോണിൽ കണ്ടേ,,, ഇതിനാണോ നീ സ്കൂളിൽ പഠിപ്പിക്കാൻ പോകുന്നെ,,, "

"ഉമ്മി ഞാൻ,,,, "

"നീ ഒന്നും പറയണ്ട ഒരു പെൺകുട്ടീടെ ജീവിതം നശിപ്പിച്ചപ്പോ തൃപ്തി ആയോ എന്റെ മോന്ക്,,, "

"ഉമ്മി എന്ത് അറിഞ്ഞിട്ട ഈ പറയുന്നേ എല്ലാത്തിനും അവള ഉത്തരവാദി അവളെ കണ്ട അന്ന് തുടങ്ങിയതാ എന്റെ കഷ്ടകാലം,,,, അവൾ എന്നെ ടോർച്ചർ ചെയ്തിട്ട് അവളുടെ കയ്യിൽ കയറി പിടിച്ചു എന്നത് നേരാ, ബാക്കി ഉള്ളത് ഒക്കെ fake ആണ്,,, എല്ലാം ഒരുത്തൻറെ പണിയ, അവന്ക് വേണ്ടത് ഒക്കെ ഞാൻ കൊടുത്തിട്ടുണ്ട്,,, "

          അങ്ങനെ സ്കൂളിൽ നടന്ന എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞു കൊടുത്തു, എങ്കിലും ഉമ്മിടെ മുഖത്തിനു ഒരു തെളിച്ചം ഇല്ലായിരുന്നു,,, 

"എന്നിട്ട് എന്താ എന്റെ മോൻ ഇനി ചെയ്യുന്നേ,,, "

"എന്ത് ചെയ്യാൻ ഇനി പബ്ലിക് എക്സാം അല്ലേ,അതിന്റെ ഡ്യൂട്ടിക്ക് പോണം,, "

"അത് അല്ല,, ഞാൻ ചോദിചെ ഇന്നത്തെ സംഭവത്തെ കുറിച്ച, ആ പെൺകുട്ടിയെ കുറിച്ച,,, "

"അതിന് ഞാൻ എന്ത് ചെയ്യാനാ, അവളുടെ കാര്യം ഒക്കെ അവളുടെ വീട്ടുകാർ നോക്കിക്കോളും,, "

"എന്നാൽ ഞങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ട് ഉപ്പയുടെ അഭിപ്രായവും അത് തന്നെയാ,, നീ അവളെ കല്യാണം കഴിക്കണം,, "

   സ്വപ്നത്തിൽ പോലും വിചാരിക്കത്ത കാര്യം ആണ് ഉമ്മി ഇപ്പൊ, പറഞ്ഞെ അതും ആ സാധനത്തിനെ കെട്ടാൻ അതിനും നല്ലത് എന്നെ അങ്ങ് കൊല്ലുന്നതാ,,, 

"No,, never എന്ത് കാര്യത്തിന് ഞാൻ അവളെ വിവാഹം ചെയ്യണം,എനിക്ക് അവളെ കണ്ണിന് നേരെ കണ്ടൂടാ,അവള് എന്റെ സ്റ്റുഡന്റ് ആണെന്ന് ഉമ്മാ എന്ത ഓർക്കത്തെ,,, "

"ഇത്തുസ് കയ്യിൽ കയറി പിടിച്ചപ്പോ എന്തേയ് സ്റ്റുഡന്റ് ആണെന്ന് ഓർക്കാഞ്ഞേ സ്റ്റുഡന്റസ് തെറ്റ് ചെയ്താൽ ഇങ്ങനാണോ സാറന്മാര് ശിക്ഷിക്ക,,, " റിനു 

"അ അത് പിന്നേ,,, നിന്നോട് ഇവിടെ ആരേലും അഭിപ്രായം ചോദിച്ചോ,, "

"അവൾ പറഞ്ഞതിൽ എന്താ തെറ്റ്, നീ ഒന്നും ചിന്തിച് നോക്ക് നമ്മുടെ റിനുന് ആണ് ഇങ്ങനെ വന്നേ എങ്കിലോ,, അതും അല്ല മോനെ ആ കുട്ടിക്ക് ഇനി ഒരു നല്ല ആലോചന വരുമോ,, പെൺകുട്ടികൾക്ക് ഒരു പേര് ദോഷം വന്നാൽ അത് മാറൂല മോനെ,,, "

"എന്റെ റിനുനെ പോലെ ആണോ, അവള് അവളെ കഴുത്തിന് ചുറ്റും നാവ് ആണ്, അവളുടെ കയ്യിലിരിപ്പ് കൊണ്ട അത് ഒക്കേ സംഭവിച്ചേ,, "

        "നീ ഇനി എന്തൊക്കെ പറഞ്ഞാലും ഞങ്ങടെ മകൻ കാരണം ആ കുട്ടിക്ക് ഉണ്ടായ മനക്കേടിന് ഞങ്ങൾക്ക് ചില ഉത്തരവാദിത്തം ഒക്കെ ഉണ്ട്,, അത് കൊണ്ട് ഇത് ഞങ്ങൾ അങ്ങ് ഉറപ്പിച്ചു നിന്റെ ഉപ്പയും ഇത് തന്ന പറഞ്ഞെ,,അവളുടെ ഉപ്പയുടെ നമ്പർ ഷാനു,, ഉപ്പക്ക് കൊടുത്തിട്ടുണ്ട്,,, "

                 എല്ലാം കൂടി കേട്ടിട്ട് എന്റെ തല പെരുകുന്നുണ്ട്, ഹും നാശം,, ഉപ്പ ഒന്നു പറഞ്ഞാൽ പിന്നേ അതിൽ നിന്നും മാറില്ല എന്ന് ഉറപ്പ,,, 

"ഓഹോ, അപ്പോ അതും ആയോ എന്ന നിങ്ങൾ ഒക്കെ ഉറപ്പിച്ച സ്ഥിതിക്ക് എന്താന്ന് വെച്ച ചെയ്യ്, പക്ഷേ ഒന്നു ഞാൻ പറയാം ഒരിക്കലും അവൾക്ക് ഞാൻ നല്ല ഭർത്താവ് ആയിരിക്കില്ല,,, "

              അതും പറഞ്ഞു ഞാൻ നേരെ റൂമിലേക്ക് വിട്ടു, കയ്യിൽ കിട്ടിയത് ഒക്കെ വലിച്ചെറിഞ്ഞു,, 

 ഇതേ സമയം റിനുവും ഷാനുവും നല്ല സന്തോഷത്തിൽ ആയിരുന്നു,രണ്ടും നല്ല best ജോഡി ആയത് കൊണ്ട് 😊😊

   " ഇത് നെറ്റ് നമ്പർ ആണല്ലോ ആരാ ഇപ്പൊ ഇന്നേ വിളിക്കാൻ,, "

   "എടുത്ത് നോക്ക് ഉപ്പ ആരാണെന്ന് അറിയാലോ,, "ആഷി 

     "Halo,,, ആരാണ്,,, "

   "Halo അസ്സലാമു അലൈക്കും,,പേര് പറഞ്ഞാൽ അറിഞ്ഞു കൊള്ളണം എന്നില്ല, ഞാൻ zayan ന്റെ ഉപ്പ ആണ് പേര് അബൂബക്കർ,,, "

"വ അലൈകുമുസ്സലാം,, ഹാ,, മനസ്സിലായി,,, "

                       പിന്നേ കുറച്ചു നേരം കൂടി സംസാരിച്ചതിന് ശേഷം ആണ്, അവര് ഫോൺ വെച്ചത്,, 

"Zayu ന്റെ ഉപ്പ എന്താ പറഞ്ഞെ ഉപ്പാ,, "

"അത് മോനെ അവരും നമ്മൾ പറഞ്ഞത് തന്ന പറഞ്ഞെ നമ്മടെ മോൾടെ കാര്യത്തിൽ അവരുടെ മോന്റെ ഭാഗത്തു നിന്നും തെറ്റ് വന്നിട്ടുണ്ടെന്നും, അത് കൊണ്ട് അത് തിരുത്താൻ അവരേ അനുവദിക്കണം എന്ന് നമ്മുടെ മോളെ അവർക്ക് കൊടുക്കണം എന്ന്,,, "  

"അൽഹംദുലില്ലാഹ്,, അവർ തന്നെ ഇങ്ങോട്ട് പറഞ്ഞത് നന്നായി, നമ്മൾ അങ്ങോട്ട് പറയുന്നത് എത്രയായാലും അത്ര നല്ല ഏർപ്പാട് അല്ല,,, "ഉമ്മ,, 

 "എന്നിട്ട്,, അവര് എന്താ പറഞ്ഞേ ഉപ്പാ 
പെട്ടെന്ന് വേണം എന്ന് ആണോ,,, "

"ഹേയ് അത്  ഉണ്ടാവില്ല,, അവൾക് ഇപ്പൊ പതിനേഴു ആയല്ലേ ഉള്ളൂ,, അടുത്ത വർഷം ഇൻശാ അല്ലാഹ് കല്യാണം നടത്താം,, അതിന് മുൻപ് ആരും അറിയാതെ ചെറുതായി നിക്കാഹ് നടത്താം എന്നാ പറയുന്നേ,, ഞാൻ നിങ്ങളോട് ഒക്കെ അന്നെഷിച്ചു പറയാം എന്ന് പറഞ്ഞു,, പിന്നെ ഒരു ദിവസം ചെക്കൻ വന്നിട്ട് പെണ്ണിനെ കാണട്ടെ എന്ന് ചടങ്ങ് ഒക്കെ അതിന്റെ വഴിക്ക് നടക്കട്ടെ എന്ന്,,, "

            "അല്ല ഉപ്പാ,, ഇഷുവിന്റെ ഇഷ്ട്ടം നോക്കണ്ടേ, അവൾക്ക് ആണേൽ zayu നെ കണ്ണിന് നേരെ കണ്ടൂടാ അവനക്കും അങ്ങനെ തന്ന,, "ആഷി 

                         "അത് ഒക്കെ അങ്ങ് ശരി ആയിക്കൊള്ളും, മോനെ ഒന്നും മനഃപൂർവം അല്ലാലോ അവളുടെ ഭാവിക്ക് വേണ്ടി അല്ലേ, ഏതായാലും അനു വരട്ടെ, ആയിഷു നി മോളോട് സംസാരിക്ക്,, "

               കിടന്നതേ ഓർമ ഉള്ളൂ ക്ഷീണം കാരണം ഉറങ്ങിയിരുന്നു, ഇപ്പോഴാ ഉണരുന്നേ, ഇപ്പോ ഒരു ഉഷാർ ഒക്കെ ഉണ്ട്,,, 

 വേഗം എണീറ്റ് ഫ്രഷ് ആയി ചെന്നപ്പോ എല്ലാരും ഡൈനിങ്ങ് ഹാളിൽ ഉണ്ട്,എല്ലാരുടെ മുഖത്തും ഒരു വിഷമം ഉണ്ട്, അത് കൊണ്ട് ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഞാൻ അങ്ങോട്ട് ചെന്നു,,, 

"കാക്കു ഇങ്ങള് എപ്പോഴാ വന്നേ,, "

"ഞാൻ കുറച്ചു നേരമേ ആയുള്ളൂടി, നി ഇങ്ങോട്ട് വന്നേ, ഇവിടെ വന്നിരി,  കുഴപ്പം ഒന്നും ഇല്ലാലോ ഇപ്പൊ,, എല്ലാം ഒരു ദുസ്വപ്നം ആയിരുന്നു എന്ന് കരുതിയാൽ മതി,,"അനു 

"ഹേയ് ഒരു കുഴപ്പവും ഇല്ല കാക്കു, നിങ്ങൾ എല്ലാരും എന്നെ മനസിലാക്കിയാല്ലോ  എനിക്ക് അത് മതി,,, " 

       "മോളെ,, മോളോട് ഞങ്ങൾക്ക് ഒരു കാര്യം പറയാൻ ഉണ്ട്, ഇപ്പൊ അത് അല്ലാതെ വേറെ ഒരു വഴിയില്ല,, എന്റെ മോൾ സമ്മതിക്കണം,,, "

"എന്തിനാ,, ഇങ്ങനെ ഒരു മുഖവര ഒക്കെ ഉപ്പി കാര്യം പറ, എന്റെ നന്മ ഉദേശിച്ചേ എന്റെ ഉപ്പി എന്തും ചെയ്യു എന്ന് എനിക്ക് അറിയാലോ,, "

"അത് ആണ്, മോളെ പക്ഷേ ഇത് മോൾക്ക് എങ്ങനെ തോന്നും എന്ന് എനിക്ക് അറിയൂല,, zayan ന്റെ ഉപ്പ ഇങ്ങോട്ട് വിളിച്ചിരുന്നു,, "

"അയാളുടെ ഉപ്പ എന്തിനാ ഇങ്ങോട്ട് വിളിക്കുന്നെ, എന്നിട്ട് അയാൾ ഉപ്പിനെ വല്ലതും പറഞ്ഞോ,, "

"അത് മോളെ, അവര് നിന്നെ zayan വേണ്ടി ആലോചിച്ചു ഉപ്പി മോളോട് ചോദിക്കാതെ സമ്മതിക്കേം ചെയ്തു,,, "

            ശരിക്കും ഒരു ഷോക്കിംഗ് ന്യൂസ് ആയിരുന്നു  അത്, എന്തോ ഒരു തരം മരവിപ്പ് ആയിരുന്നു,, എനിക്ക് ഒരിക്കലും അക്‌സെപ്റ്റ് ചെയ്യാൻ കഴിയുമായിരുന്നില്ല അത്,, എന്റെ കണ്ണ് ഒക്കെ നിറഞ്ഞിരുന്നു,, ശബ്ദം പുറത്തേക്ക് വരുന്നില്ല,, 

"അ അത് ഉപ്പി എനിക്ക്,, സാറിനെ കല്യാണം കഴിക്കാൻ കഴിയില്ല,,, "

"മോളെ, ഇപ്പൊ മോൾക്ക് അങ്ങനെ തോന്നും എങ്കിലും പിന്നീട് ഇതായിരുന്നു ശരി എന്ന് മോൾക്ക് തോന്നും, zayan നല്ല ചെക്കെൻ ആണ്,, അവര് ഇങ്ങോട്ട് പറഞ്ഞ സ്ഥതിക്ക് തട്ടി കളയുന്നത് നല്ലത് അല്ല എന്ന് എനിക്ക് തോന്നി,," ഉപ്പി

               "അതെ മോളെ മോൾ ഇതിന് സമ്മതിക്കണം ഇങ്ങനെ ഒരു സംഭവം ഉണ്ടായ സ്ഥിതിക്ക് മോൾക്ക്  നല്ല ഒരു ആലോചന വരില്ല,,, ഇതാവുമ്പോ എല്ലാരും എല്ലാം മറന്നു കൊള്ളും,, മോളോട് ഇഷ്ട്ടം ഇല്ലാഞ്ഞിട്ടോ നിങ്ങൾ തമ്മിൽ ഒക്കില്ല എന്ന് അറിയാഞ്ഞിട്ടോ അല്ല,, ഞങ്ങടെ നിവിർത്തി കേട് കൊണ്ട് ആണ് മോളെ,, "ഉമ്മി 

                എന്ന് പറഞ്ഞു ഉമ്മിയും കണ്ണ് തുടച്ചപ്പോ, ഞാൻ കാരണം അവര് അനുഭവിക്കുന്ന വേദന കണ്ടപ്പോ പിന്നേ ഞാൻ എന്റെ ജീവിതത്തെ കുറിച് ചിന്തിച്ചില്ല,,, 

"സാരല്ല്യ, ഉപ്പാ, എനിക്ക് ഈ വിവാഹത്തിന് സമ്മതം ആണ്,, "

"മോൾക്ക് ഈ ഉപ്പിയോട് ദേഷ്യം ഉണ്ടോ,ഉപ്പിന്റെ ഗതികേട് ആയി കൂട്ടിയാൽ മതി,,, "

            എന്ന് പറഞ്ഞു ഉപ്പി എന്റെ കൈ 
പിടിച്ചപ്പോ ഞാൻ ആകെ വല്ലാതായി,, പാവം ഉപ്പി,, 

"എനിക്ക് ഒരു ദേഷ്യോം ഇല്ല ഉപ്പി, എന്റെ ഉപ്പി എന്റെ നല്ലതിന് വേണ്ടിയെ എന്തും ചെയ്യൂ എന്ന് എനിക്കു അറിയൂലെ ഉപ്പി ധൈര്യമായി മുന്നോട്ട് പൊയിക്കോ,, "

   എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ഉമ്മിക്കും ഉപ്പിക്കും ഒരു മുത്തം കൊടുത്ത് റൂമിലേക്കു വേഗം പോന്നു,, ഇനി എല്ലാം വരുന്നിടത്ത് വെച്ച് കാണാം,, എന്നാലും എന്റെ ലൈഫിൽ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ ഞാൻ പ്രദീക്ഷിച്ചില്ല,,, 

        പിന്നേ എല്ലാം പെട്ടെന്ന് ആയിരുന്നു ഇഷുവിന്റെ സമ്മതം കൂടി കിട്ടിയതോടെ
നാളെ സാറും സാറിന്റെ വീട്ടുകാരും വരുന്നുണ്ടെന്ന് ഉമ്മി വന്നു പറഞ്ഞു,, 

 ഇതേ സമയം zayu ന്റെ വീട്ടിൽ,,, 

"നി വന്നേ പറ്റൂ മോനെ,,ഉപ്പ അവരോട് വിളിച്ചു പറഞ്ഞു, നമ്മൾ നാളെ അങ്ങോട്ട് പോകുന്നുണ്ടെന്ന്,, "ഉമ്മ

"എന്നെ കൊണ്ട് ഒന്നും വയ്യ കല്യാണം ഉറപ്പിച്ചവർ തന്നെ പോയി കണ്ടാൽ മതി,, അല്ലെങ്കിലും അവളേ ഞാൻ ഇനിയെന്തിനു കാണണം,, "

"അത് ഒന്നും എനിക്ക് അറിയില്ല, ഉപ്പ പറഞ്ഞത് ഞാൻ നിന്നോട് പറഞ്ഞു,, നിനക്ക് പറയാൻ ഉള്ളത് ഒക്കെ നി തന്നെ അങ്ങ് പറഞ്ഞേക്ക് നേരിട്ട്,, പിന്നേ, ഞങ്ങൾ പെട്ടെന്ന് ഒരു പെണ്ണിനെ കണ്ടു പിടിച്ചു കെട്ടിക്ക ഒന്നും അല്ലാലോ,, നിന്റെ കാരണം കൊണ്ട് തന്നെ അല്ലേ,, "

   "ഓഹ് സമ്മതിച്ചു,, നമുക്ക് നാളെ പോവാം പോരേ വേണേൽ നാളെ തന്നെ ഓളെ ഇങ്ങോട്ട് കൊണ്ടോരേം ചെയ്യാം,,, "

"എന്ത zayu നിനക്ക് ഇത്രക്ക് ദൃതി ആയോ,, "ഷാനു 

അതിന് ഞാൻ അവനെ  ഒന്ന്  നോക്കി റൂമിലേക്ക് വിട്ടു, ഇനി ഒരു രക്ഷയും ഇല്ലാ,, നാളെ ആവട്ടെ അവളെ കൊണ്ട് തന്നെ പറയിക്കണം കല്യാണം വേണ്ട എന്ന് അപ്പോ പിന്നേ പ്രോബ്ലം ഇല്ലാലോ,, 

"മോളെ ഇഷു എണീറ്റെ എന്തൊരു ഉറക്ക് ആണിത് നേരം എത്ര ആയെന്ന,, വന്നു വല്ലതും കഴിച്ചേ,, "

"നേരം കുറെ ആയോ ഉമ്മി,, ഞാൻ എന്തോ ഗുളിക കുടിച്ചതിന്റെ ക്ഷീണം കൊണ്ട് ആണെന്ന് തോന്നുന്നു,, "

"ആഹ് അത് എങ്ങനെയ ഗുളിക മാത്രം കുടിച്ചാൽ പോര ഭക്ഷണോം കഴിക്കണം എന്നാലേ ക്ഷീണം മാറൂ,,"

                           ഗുളികയുടെ ക്ഷീണം ഉണ്ടായൊരുന്നെങ്കിലും, ഇന്നത്തെ കാര്യം ആലോചിച് എനിക്ക് ഉറക്കം വരുന്നില്ലായിരുന്നു,, അവര് കാണാൻ വരുന്നുണ്ട് എന്ന്  അറിഞ്ഞപോ ഉള്ള ഉറക്ക് കൂടി പോയി,എങ്ങനെയാ റബ്ബേ ഞാൻ, എന്തൊക്കെയ എന്റെ ജീവിതത്തിൽ നടക്കുന്നെ,, 

     പടച്ചോൻ സാറിനെ ആവും എനിക്കു വിധിച്ചത് , പിന്നേ വേഗം എണീറ്റ് ചായ കുടി ഒക്കെ കയിഞ്ഞ്,, ക്ലീനിങ് ഒക്കെ കഴിഞ്ഞു,, ഉച്ചക്കത്തെ ഫുഡ്‌ ഒക്കെ കയിച്ചു കഴിഞ്ഞപ്പോയെക്കും ഫിദ വന്നു,, 

"ടി, നി,, എന്താ ഇപ്പൊ വന്നേ,, നിന്നോട് ആരാ പറഞ്ഞെ,, "

         "അത് എന്താടി എനിക്ക് ഇങ്ങോട്ട് വന്നൂടെ, ഞാനെ എന്റെ ബ്രോ എന്നെ വന്നു വിളിച്ചപ്പോ വന്നതാ അല്ലാതെ നിന്നെ കാണാൻ കൊതി ആയിട്ട് ഒന്നും ഇല്ലാ ഹും,, ജീവിതത്തിലെ ഒരു പ്രദാന ദിവസായിട്ട് നിനക്ക് ഒന്നു തോന്നിയില്ലലോ എന്നെ വിളിച് പറയാൻ,,, "ഫിദ 

"ഓഹ് ഹോ അങ്ങനെ ആണല്ലേ,, ജീവൻ തന്നെ നഷ്ട്ടപെട്ട എനിക്ക് എന്തോന്ന് ജീവിതം ആണെടി,, ഒക്കെ ഓരോ വേഷം കെട്ടലുകൾ അല്ലേ,, "

  "ഒന്നു പോടീ അതിന് മാത്രം ഇപ്പോ എന്ത് ഉണ്ടായെന്ന, അത് ഒക്കെ വിട്ടേക്ക് ആ റഫീഖ് ന്റെ ശല്യം ഇനി ഉണ്ടാവേ ഇല്ല, പിന്നെ ആ ഫോട്ടോസ് ആണ് ഒക്കെ റിമൂവ് ആക്കി അതികം ആരും കണ്ടിട്ടും ഇല്ലാ,,, "

"അത് ഒക്കെ ശരി ആണ് ടി, പക്ഷേ സാറിനെ ഇനി ഭർത്താവ് ആയി കാണ എന്ന് പറയുമ്പോ, അതും അല്ല അന്ന് ഹോസ്പിറ്റലിൽ വെച്ച് ഉണ്ടായത് ഒക്കെ നി കണ്ടത് അല്ലേ, എനിക്ക് അറിയില്ല എന്താ ചെയ്യാ എന്ന്,,, "

" അത് ഒന്നും നി ഇപ്പൊ ആലോചിക്കേണ്ട കുറച്ചു കലിപ്പ് കൂടുതൽ ആണെന്നെ ഉള്ളൂ,, ആൾ സൂപ്പർ അല്ലേ,, പിന്നേ നീയും സാറും നല്ല ജോഡിയാ,, അത് അടികൂടാൻ ആണേലും ഉമ്മ കൊടുക്കാൻ ആണേലും,,😜, "

          ബാക്കി ഉള്ളൊരു എന്താവും എന്ന്  അലോചിച്ച് ടെൻഷൻ അടിച്ചു കൊണ്ട് നിക്കുമ്പോഴാ ഓളെ ഒടുക്കത്തെ കമന്റ്‌
ഞാൻ ചുറ്റും നോക്കി,, 

                      "എടി ഒന്നു മെല്ലെ പറയെടി ഓരാരെങ്കിലും കേട്ടാൽ ഞാൻ തീർന്ന്, അപ്പൊ അവര് തെറ്റിധരിക്കും,, "

        "ഇത് ഇനി നിങ്ങടെ രണ്ടാളേം  വല്ല പ്ലാനും ആണോ എന്ന് ഒരു സംശയം എനിക്ക് ഇല്ലാതില്ല,,, "

"പോടീ,,, നിനക്ക് തമാശ എനിക്കെ എന്റെ അവസ്ഥ അറിയൂ,, അല്ലേലും പ്ലാൻ ചെയ്ത് ഒരുമിച്ച് ജീവിക്കാൻ പറ്റിയ ഒരു മുതലും,, "

   ഫിദ വന്നപ്പോയ ഒന്ന് relax ആയത്,,, 

"ആഹ് മോൾ വന്നോ,, ഞാൻ ആഷിനോട്‌ പറഞ്ഞതായിരുന്നു മോളെ കൂട്ടികൊണ്ട് വരാൻ, ഇവൾക്ക് ഒരാൾ ആയല്ലോ,, "ഉമ്മി 

  അത് കേട്ടപ്പോ ഞൻ ഓളെ നോക്കി കണ്ണുരുട്ടി, അപ്പോ ഓൾ ഇളിച്ചു തന്നു എന്തൊക്കെ ആയിരുന്നു ആങ്ങളക്ക് ആണ് സ്നേഹം, ആന ചേന,, 

"എടി സത്യമായും ആഷി എന്നോട് അങ്ങന പറഞ്ഞെ,, ഓൻ എന്റെ കയ്യിൽ കിട്ടട്ടെ,, "

"ഹിഹി,, നിനക്ക് അങ്ങനെ തന്നെ വേണം,, "

             അതേയ് നിങ്ങൾ രണ്ടു പേരും വർത്താനം പറഞ്ഞു നിൽക്കാതെ നി പോയി റെഡി ആയിവാ അവര് ഇപ്പൊ ഇങ്ങേത്തും,,, ഉപ്പ അവനെ വിളിച്ചിരുന്നു,, 

            അത് കേട്ടതും വീണ്ടും നെഞ്ചിൽ പെരുമ്പറ മുയങ്ങാൻ തുടങ്ങി,കയ്യും കാലും ഒക്കെ വിറയ്ക്കുന്ന പോലെ,, 

"എന്തിനാ ഉമ്മി മാറ്റുന്നെ ഇവർ എപ്പോഴും കണ്ടിരുന്നത് അല്ലേ,, "ഫിദ 

"ആണ് എന്നാലും,, അവന്റെ ഉമ്മ ഒക്കെ വരുന്നത് അല്ലേ, ഉള്ളതിൽ നല്ല മനുഷ്യനെ കൊണ്ട് പറയിപ്പിക്കത്ത രീതിയിൽ ഉള്ള ഒരു ഡ്രസ്സ്‌ ഇട്ടോണ്ട് വാ,, "

             അങ്ങനെ ഞാനും ഫിദയും കൂടി റൂമിലേക്ക് വിട്ടു, എന്താവോ എന്തോ,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

         ഇഷുവിന്റെ  വീട്ടിലേക്ക് പോവാൻ ഇറങ്ങിയ സന്തോഷത്തിൽ ആയിരുന്നു റിനു, ഉപ്പ വിളിച്ചു പറഞ്ഞത് കൊണ്ട് കാക്കു വരാം എന്ന് ഏറ്റിട്ടുണ്ട്,, 

     അങ്ങനെ പോവാൻ വേണ്ടി zayu നെ  വെയിറ്റ് ചെയ്തോണ്ട് നിക്കായിരുന്ന, എല്ലാവരും zayu ന്റെ വരവ് കണ്ടു പരസ്പരം നോക്കി,,, 


"ഇത് എന്തോന്ന് കോലം ആണ് കാക്കു, ഇത് ഏത് കാലത്ത് ഉള്ള ഷർട്ട്‌ ആണ്,, എത്ര നല്ല ഷർട്ടുകൾ ഉണ്ട് ഇങ്ങക്ക്,മുടി ആണേൽ ഭ്രാന്തന്മാരെ പോലെ  "റിനു 

"ആഹ് ഇങ്ങനെ പോകാൻ പറ്റുമെങ്കിൽ പോയാൽ മതി, അല്ലെങ്കിൽ അവരോട് വിളിച്ചു പറഞ്ഞു ക്യാൻസൽ ചെയ്തേക്ക്,, "

"എന്താണ് മോനെ നി പോയി ഷർട്ട് മാറ്റി വാ,, ഉപ്പി നിന്റെയും ഓളുടെയും ഫോട്ടോ ഒക്കെ എടുത്ത് വിടാൻ പറഞ്ഞിട്ടുണ്ട്, അപ്പോ നിന്നെ ഈ ഡ്രെസ്സിൽ കണ്ടാൽ,, ഉപ്പക് അത് മതിയാവും,, "

          അല്ലെങ്കിലും എപ്പോഴും അങ്ങനെ തന്നെ ആണ്, ഉപ്പന്റെ കാര്യം പറഞ്ഞോണ്ട് ആണ് ഉമ്മ എന്നെ ഭീഷണി പെടുത്തർ,, 

       പിന്നേ തിരിഞ്ഞ് റൂമിലേക്ക് തന്നെ തിരിച്ചു, ഏത് നേരത്ത് ആണാവോ അവളെ രക്ഷിക്കാൻ തോന്നിയത് നാശം,, 

"കാക്കു അവിടെ ഞാൻ ഒരു ഷർട്ട്‌ ഇസ്തിരി ഇട്ട് വെച്ചിട്ടുണ്ട് അത് ഇട്ടോ,, "

        ഞാൻ റൂമിലേക്കു ചെന്ന് ആ ഷർട്ട് നല്ലോണം ചുരുട്ടി എന്നിട്ട് അത് എടുത്തിട്ടു അല്ല പിന്നേ,, 

  എന്നിട്ട് അങ്ങോട്ട് ചെന്നതും എന്തോ പറയാൻ വന്ന റിനു എന്റെ മുഖം കണ്ടതും വേഗം വണ്ടിയിൽ കയറി,, 

          "അയ്യേ എന്തോന്നടി ഇത് നിനക്ക് വേറെ ഡ്രസ്സ്‌ ഒന്നും ഇല്ലാഞ്ഞിട്ട് ആണോ, നിന്റെ ഉമ്മി കണ്ടാൽ നല്ലോണം കിട്ടും,, " ഫിദ 

"ഓഹ് തൂക്കിലേറ്റാൻ പോകുന്ന പ്രതിയെ പോലെയാ എന്റെ അവസ്ഥ പിന്നെ, എന്നും സ്കൂളിൽ വെച്ച് കാണുന്ന ആ ഓഞ്ഞ മുഖം കാണാൻ അല്ലേ, ഇത്രയൊക്കെ മതി,,, "

"ചെ, അത് സ്കൂളിൽ ആ യൂണിഫോം ഇട്ടോണ്ട് അല്ലേ  സാർ നിന്നെ കണ്ടിട്ടുള്ളു, സാർ നെ നമ്മക്ക് നെട്ടിക്കണം,, "

"ഓഹ് ഞെട്ടിക്കാൻ പറ്റിയ ഒരു മുതലും "

                   ഞാൻ പുതിയ ഡ്രസ്സ്‌ ഒന്നും ഇടാത്തതിന്റെ കലിപ്പ് ആണ് പെണ്ണിന്, 😊,, 

"ഇഷു തെ അവര് വന്നു, നീയും ഫിദയും കൂടി തായോട്ട് വന്നേ,, "ഉമ്മി 

    ഉമ്മി അത് പറഞ്ഞതും ഹാർട്ട്‌ ഒക്കെ high സ്പീഡിൽ മിടിക്കാൻ തുടങ്ങി 
എന്റെ കളി ഒക്കെ കണ്ടിട്ട് ഇവിടുന്ന് ഇളിക്കുന്നുണ്ട്,,

"പോടീ, അന്റെ ഉമ്മനോട്‌ പറയണം അന്നെയും വേഗം കെട്ടിക്കാൻ,, "

"ഓഹ് തന്നെ തന്നെ,,, "

                 ഞങ്ങൾ അങ്ങനെ ഓരോന്നും പറഞ്ഞു കൊണ്ട് തായെക്ക് ഇറങ്ങി,, 

"ടി എന്തോന്ന് കോലമാടി നിന്റെ ഇങ്ങനെ ആണോ പോകുന്നെ മര്യാദക്ക് പോയി നല്ലത് ഒന്ന്എടുത്തിടെടി,,, "ആഷി 
  
   എന്ന് പറഞ്ഞു  കാക്കു എന്നെ ഓടിച്ചു വിട്ടു, ആ ഫിദ ആണേൽ ഇപ്പൊ എങ്ങനെ ഉണ്ട് എന്ന് പറഞ്ഞു ഇളക്കുന്നുണ്ട്,, 

                     പിന്നെ മനസ്സില്ലമനസ്സോടെ ഞാൻ  കുറച്ചു നല്ല ഒരു ഡ്രസ്സ്‌ എടുത്തിട്ടു, പൗഡറും സുറുമയും ഒന്നും എഴുതിയില്ല, വെറുതെ എന്തിനാ അത് വേസ്റ്റ് ആക്കുന്നെ,, 

                       വേഗം മാറ്റി ഇറങ്ങി ഞാൻ അടുക്കളയിലേക്ക് വിട്ടു, ഉമ്മി ജ്യൂസ്‌ ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ട്, ആ കലിപ്പന്ക് കൊടുക്കുന്ന ജ്യൂസിൽ കുറച്ചു വിം കലക്കിയാലോ, 🤔 ഹേയ് വേണ്ട എന്റെ വീടാണെന്ന് പോലും ഓർക്കാതെ ഓൻ ഇന്നേ ശരി ആക്കും, അവിടെ പോയാൽ ഏതായാലും വാങ്ങി കൂട്ടാൻ ഉള്ളത് അല്ലേ വെറുതെ എന്തിനാ ഇപ്പോയെ വാങ്ങി കൂട്ടുന്നെ,,, 

   "നി എന്ത് ആലോചിച്ചു നിക്ക പെണ്ണെ അങ്ങോട്ട് ചെല്ല്, അവരൊക്കെ അവിടെ കാത്ത് നിക്ക,, "ഉമ്മി 

"ഉമ്മി ഇത് ഇങ്ങക്ക് കൊണ്ട് കൊടുത്തൽ പോരേ,,, "

"വെറുതെ നല്ലൊരു ദിവസായിട്ട് എന്റെ വായിൽ ഉള്ളത് കേൾപ്പിക്കല്ലേ ഇഷു, വേഗം ചെല്ലാൻ നോക്ക്,, "

             സത്യം പറഞ്ഞാൽ കയ്യും കാലും ഒക്കെ വിറക്കാൻ തുടങ്ങിയിരുന്നു, അത് കൊണ്ട് ആണ് ഉമ്മിനോട് പറഞ്ഞെ ഞാൻ ആ ട്രേ എടുത്ത് ഫിദ ന്റെ അടുത്തേക്ക് ചെന്ന്,, 

"എടി, അവിടെ എത്തുന്നവരെ ഈ ട്രേ ഒന്ന് പിടിക്കെടി, എനിക്ക് കൈ വിറച്ചിട്ട് പിടിക്കാൻ കയ്യുന്നില്ല,, "

"ഹിഹി,, എന്നാ ഞാൻ തന്നെ അത് സർ ന് കോണ്ട് കൊടുത്തേക്കാം എന്നിട്ട് മൂപ്പരെ അങ്ങ് കേട്ടുകേം ചെയ്യാം എന്തേയ്,,, "ഫിദ 

"ഓഹ് അങ്ങനെ ആണേൽ എനിക്ക് സന്തോഷേ ഉള്ളൂ,, "

"അയ്യടാ ഓളെ സന്തോഷം കണ്ടില്ലേ എനിക്ക് ഒന്നും വയ്യ അയാളെ ചുമക്കാൻ,,, ".ഫിദ 

"അതിന് അയാൾ എന്താടി വല്ല അരിച്ചക്കും ആണോ,,ടി pls ടി ഒന്ന് ഹെല്പ് ആക്ക്,, "

"ങേ എന്തിന് അയാളെ ചുമക്കാനോ 😲,, "

"അല്ലടി തെ ഇത് ഒന്ന് ചുമക്കാൻ pls ടി,,, "

"മ്മ് ok,, നടക്ക്,,,, "

               അങ്ങനെ ഡൈനിങ്ങ് ഹാളിൽ എത്തനായതും അവള് അത് എനിക്ക് തന്നു,, അതും കൊണ്ട് ആരെയും നോക്കാതെ അവരുടെ അടുത്തേക്ക് നീങ്ങി,, ട്രേ ആണേൽ കൈ വിറക്കുന്നത്തിന് അനുസരിച് വിറക്കുന്നുണ്ട്,, 

"ആദ്യം മോന്ക്ക് കൊടുക്ക് മോളെ,,,, "zayu ഉമ്മ,, 

  ഓഹ് ഇവിടെ വരെ എത്താൻ പെട്ട പാട് എനിക്കെ അറിയൂ അപ്പോഴാ, ഇനി ആ കടുവക്ക് കൊടുക്കണം എന്നത്, അതിന് അവൻ എവിടെ ഇരിക്കുന്നെ എന്ന് നോക്കിയതും അവൻ എന്നെ നോക്കിയതും ഒരു മിച് ആയിരുന്നു, ഹോ ഇന്റെ റബ്ബേ നോക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി,, കലിപ്പ് മുഴുവൻ ആ കണ്ണിൽ നിറച് വെച്ചേക്ക എന്നാ തോന്നുന്നേ,,അത് കൂടി ആയതോടെ ഗ്ലാസും ജൂസും ഇപ്പൊ വീയും എന്ന് ആയിട്ടുണ്ട്,  ഞാൻ മെല്ലെ മൂപ്പരുടെ അടുത്തേക്ക് ചെന്നു,, 

                 ഞാൻ അവന്റെ അടുത്തേക്ക് എത്തിയതും,അതിൽ നിന്ന് ഒരു ഗ്ലാസ്‌ ജ്യൂസ് എടുത്ത് അവന്ന് നീട്ടിയതും അത് എന്റെ കയ്യിൽ നിന്ന് തെന്നി മുഴുവൻ  അയാളുടെ ഷർട്ടിലേക്ക് ആയി,, പടച്ചോനെ ഇഷു നി തീർന്നെടി ഇതോടെ തീർന്ന്,, 

   "ചെ എന്തായിത് നി ഇത് എനിക്ക് ആണോ അതോ എന്റെ ഷർട്ടിനാണോ കൊടുത്തത്,,, "

            എന്ന് ഞാൻ മാത്രം കേൾക്കുന്ന തരത്തിൽ പല്ല് നേരിച് പറഞ്ഞപ്പോ തന്നെ എന്റെ നല്ല ജീവൻ അങ്ങ് പോയി,,, 

"ശോ എന്താ മോളെ ഇത് നി എവിടെ നോക്കിയ ജ്യൂസ്‌ കൊടുത്തെ, മോന്റെ വെള്ള ഷർട്ട് മുഴുവനും ആയല്ലോ,, "ഉപ്പി 

  ഉപ്പി അത് പറഞ്ഞത ഞാൻ ഓന്റെ ഷർട്ടിലേക്ക് നോക്കിയേ, റബ്ബേ ഈ വൈറ്റ് ഷർട്ടും ഞാനും ഇവനും തമ്മിൽ മുജ്ജന്മ ബന്ധം വലതും ഇണ്ടോ ആവോ,എന്ന് ചിന്തിച് ഓനെ നോക്കിയതും ഞാൻ വേഗം നോട്ടം തെറ്റിച്ചു,,, അല്ലെങ്കിൽ ഈ ലോകത്ത് എത്ര നല്ല കളർ ഷർട്ട് കൾ ഇണ്ട്,അതിലേതെങ്കിലും ഓന്ക്ക് ഇഷ്ട്ടപെട്ടാൽ പോരായിരുന്നോ, ഇത് ഇപ്പൊ ഓന്റെ സ്വാഭാവവും തീരെ യോജിക്കാത്ത ഒരു കളർ,,, 
(White =സമാദാനം എന്ന് ആണല്ലോ 😜)

"നി എന്താ മോളെ ഈ നോക്കി നിക്കുന്നെ മോന്ക്ക് ആ മുകളിലെ ബാത്രൂം ഒന്ന് കാണിച് കൊടുക്ക്,,, "അനു 

"ങേ ഞാനോ,,, "😲😲

"പിന്നേ വേറെ ആരാ ഇത്തുസെ ഏതായാലും ഇത്തുസ് തന്നെ അല്ലേ ഇത് ഒക്കെ ചെയ്യേണ്ടത് അത് അങ്ങ് നേരത്തെ ആയി എന്ന് കരുതിയാൽ മതി,,, "റിനു 

  അതും പറഞ്ഞു ചിരിക്കുന്ന റിനു നെ ഞാൻ കണ്ണൂരിട്ടി കാണിച്ചു,, 

"ഏതായാലും നിങ്ങൾക്ക് എന്തേലും സംസാരിക്കാൻ ഉണ്ടേൽ അതും ആവാലോ,, ചെല്ല് മോനെ ഒക്കെ ക്ലീൻ ആക്കി വാ,, " zayu ഉമ്മ 

                 ഹോ ഇന്റെ ഭാവി ഉമ്മി ഇങ്ങള് ഇങ്ങനെ ഒന്നും പറയല്ലി, മുകളിൽ പോയാൽ പിന്നേ ഞാൻ തായത്തേക്ക് വരൽ ഇണ്ടാവൂല 😢😢,, 

                കലിപ്പൻ ആദ്യം മുകളിലേക്ക് കയറിയതും ഞാനും പിറകെ നടന്നു, കലിമ ഒക്കെ ചെല്ലി അപ്പോ ചെല്ലാൻ കഴിഞ്ഞില്ലെങ്കിലോ,, പോകുന്നതിന് മുന്നേ എല്ലാവരെയും ഞാൻ നോക്കി കണ്ടു, പറയൻ പറ്റൂല, ഓരേ ഒന്നും ഇനി  കാണാൻ കഴിഞ്ഞില്ലെങ്കിലോ,, അപ്പൊ ആ കുരുപ് ഫിദ അവിടെന്ന് all the best എന്ന് കൈ പൊക്കി കാണിക്കുന്നു,,, 

  ❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

           നാഷം, എന്റെ രണ്ടാമത്തെ ഷർട്ട് ആണ് ഈ നാഷം പിടിച്ചവൾ കാരണം നഷ്ട്ടാവുന്നത്, ഇവൾക്ക് എന്താണാവോ white നോട്‌ ഇത്ര വിരോധം,, ചെ ആകെ നാറി,, 

   ഇവൾ ഇനി ഇത് മനപ്പൂർവം എന്റെ മേലേക്ക് ഒഴിച്ചത് ആണോ എന്ന് ഒരു സംശയം എനിക്ക് ഇല്ലാതില്ല,അങ്ങനെ ആണേൽ ഓളെ അടിയന്തരം ഞാൻ കഴിക്കും,, 

           മുകളിലേക്ക് ചെല്ലാൻ പറഞ്ഞത് ഏതായാലും നന്നായി ഓളെ ഒന്ന് ഒറ്റക്ക് കിട്ടുമല്ലോ,, ഈ വിവാഹം മുടക്കാൻ പറഞ്ഞു അവളെ ഭീഷണി പെടുത്തുകേം ചെയ്യാം 😡,, 
 
             വലിയ കോളിൽ മുന്നിൽ കയറി പോയ ആൾ അവിടെ നിന്ന് പരുങ്ങി നികുന്നുണ്ട്, ബാത്രൂം എവിടാണെന്ന് അറിയാഞ്ഞിട്ട് ആവും,ഞാൻ എന്റെ റൂമിന്റെ നേരെ ചൂണ്ടിയതും, ഒരു ഒറ്റ പോക്കായിരുന്നു ബാത്റൂമിലെക്ക്,, 

    ഹും പോക്ക് കണ്ടാൽ തോന്നും ഇന്റെ റൂം ഓന്ക്ക് ആരോ സ്ത്രീധനം എഴുതി കൊടുത്തിട്ടുണ്ട് എന്ന് ഞാനും വേഗം പിറകെ വിട്ടു,, 

"അതേയ് എങ്ങോട്ടാ ഈ കയറി പോകുന്നെ ഇതേ എന്റെ റൂം ആണ്,, "

"അതിന് ഞാൻ പറഞ്ഞോ അല്ലെന്ന്, മര്യാദക്ക് ഈ ഷർട്ട്‌ കഴുകി താടി,, "

"ങേ ഞാനോ,, 😲😲,, "

"പിന്നേ വേറെ ആര് ചെയ്യാൻ നി തന്നെ അല്ലേ ഉള്ള ജ്യൂസ്‌ മുഴുവൻ എന്റെ മേലേക്ക് കമയ്ത്തിയത്,, "

"സ്വഭാവം വെച്ച് നോക്കുമ്പോ തലയിൽ കൂടെയ കമത്തേണ്ടത് കാലന്റെ  ഹും 😡,, "

"എന്തേലും പറയാൻ ഉണ്ടേൽ ഉറക്കെ പറയണം, മുഖത്ത് നോക്കി,, "

 "ബാത്രൂം അത് ആണെന്ന് പറഞ്ഞത് ആയിരുന്നു,,, "

"മ്മ് മ്മ്,,, "

          മൂപ്പര് വാഷ് ബേസിന്റെ അടുത്ത് പോയി സോപ്പ് ഉപയോഗിച്ചു പെരും കഴുകൽ ആണ്,ഞാൻ അത് അങ്ങനെ ആസ്വദിച്ചു കാണായിരുന്നു,,, 

"നോക്കി നിക്കാതെ ഇവിടെ വന്നു ഇത് വന്നു വെള്ളം ഒഴിച്ചു താടി,, "

 പടച്ചോനെ പെട്ടല്ലോ,,, 
 

      ഞാൻ ചെന്നു ഷർട്ടിലേക്ക് വെള്ളം ഒഴിച്ചു കൊണ്ടിരുന്നപ്പോയാ മൂപ്പര് ഒരു കാര്യം പറഞ്ഞത്,,

"അതേയ്, ഞങ്ങൾ ഇവിടുന്ന് ഇറങ്ങിയിട്ട് ഈ കല്യാണത്തിന് ഇഷ്ട്ടം അല്ല എന്ന് അങ്ങ് പറഞ്ഞേക്കണം, നിന്നെ പോലെ ഒന്നിനെ കെട്ടുന്നതിലും ഭേദം ഞാൻ അങ്ങ് ചാവുന്നത,, "

"അത് തന്നെയാ നല്ലത്,,, "

"എന്ത്,, 😲,, "

"ഒന്നൂല്യ,, "

"ഇത് ഒക്കെ നിന്റെ  ഒരു പ്ലാൻ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്, സത്യം പറയെടി നി അല്ലേ ആ ഫോട്ടോസ് ഒക്കെ ആരെകൊണ്ടോ എടുത്ത് എഡിറ്റ് ആക്കിയത്,,, "

         അത് കേട്ടതും എനിക്ക് സങ്കടോം ദേഷ്യോം ഒക്കെ ഒരു മിച് വന്നിരുന്നു,,.. 

"ടോ തനിക്ക് തീരെ കോമൺസെൻസ് ഇല്ലേ, എന്റെ ജീവിതം വെച്ച് ഞാൻ കളിക്കും എന്ന് തനിക്ക് തോന്നുന്നുണ്ടോ, അല്ലെങ്കിൽ ഞാൻ എന്തിന് അങ്ങനെ ചെയ്യിക്കണം,, "

"നിനക്ക് ഒന്നല്ലെങ്കിൽ വേറെ ഒന്ന് എന്നല്ലെടി, ആർക്ക് അറിയാം ആ റഫീഖ് നെ നി തന്നെ വിളിച്ചു അകത്ത് കയറ്റിയതാണോ എന്ന്,, "

                  അത് കേട്ടതും എന്റെ സകല കണ്ട്രോളും പോയിരുന്നു,, 

"അതേടോ ഞാൻ വിളിച്ചു കയറ്റിയത് തന്ന,, താൻ പോയി കേസ് കൊടുക്ക്,,, "

                  എന്ന് പറഞ്ഞു ദേഷ്യം  പിടിച്ചു ഞാൻ പോരാൻ നിന്നതും അവൻ എന്റെ കൈ വലിച് ചുമരിനോട് അടുപ്പിച്ചതും, ഷവറിൽ എന്റെ കൈ തട്ടി അത് ഒണായി,, 

          ഞാൻ വേഗം മാറി നിന്നെങ്കിലും അപ്പോയെക്കും അവന്റെ ഷർട്ട്‌ മൊത്തത്തിൽ  നനഞ്ഞു കുളിച്ചിരുന്നു,,, 

"ഹിഹി,, കണ്ടോ ഇത്രയൊക്കെ ഉള്ളൂ നിങ്ങടെ കാര്യം വേണെങ്കിൽ കയറി വരാൻ നോക്ക്,, പിന്നേ എന്നെ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക് ഞാൻ ഒരു കാര്യം പറയാം ,, ഈ  ishiya zenha യുടെ കഴുത്തിൽ ഒരാൾ മഹർ കേട്ടുന്നെങ്കിൽ അത് ഈ zayan തന്നെ ആയിരിക്കും,,, "

 "എടി " എന്ന് വിളിച്ചു എന്റെ പിറകെ വന്നതും ഞാൻ ഓടി 

"പോടാ,,, "



               അതും പറഞ്ഞു ഞാൻ വേഗം റൂമിലേക്ക് ചെന്നു, അന്നത്തെ ആ വൈറ്റ് ഷർട്ട് എടുത്ത് ബാത്റൂമിലെക്ക് കൊടുത്തു,,. 

"വേണേൽ താ ഈ ഷർട്ട്‌ എടുത്തിട്ടോ തന്റേത് തന്ന എന്നിട്ട് വേഗം വരാൻ നോക്ക് അവര് ഒക്കെ വെയ്റ്റിങ് ആണ്,, "

    എന്ന് പറഞ്ഞു ഞാൻ wait ചെയ്തു അപ്പോയെക്കും ഷർട്ട്‌ മാറി വന്നു ഒന്നും മിണ്ടാതെ ഒരൊറ്റ പോക്ക് ആയിരുന്നു,, ഞാനും പിറകെ വിട്ടു,, 

   തായേ എത്തിയതും എല്ലാരും അന്തം വിട്ടു ഞങ്ങളെ നോക്കുന്നുണ്ട്,, 

"ആഹാ ഈ ഷട്ടിലെ കറയൊക്കെ ഇത്ര പെട്ടെന്ന് പോയോ മോളെ,, " zayu ഉമ്മ

"അ അത് ഉമ്മാ ഷർട്ട്‌ ഇവിടെ ഉണ്ടായിരുന്നു,,, "

                  അത് കേട്ടതും ആദ്യം ഒന്നും മിണ്ടാതിരുന്നതിന് ശേഷം എല്ലരും കൂടി ഒരു പൊട്ടി ചിരി ആയിരുന്നു,, 

"ഹ ഹാ,, അന്ന് കുറച്ചു അടി കൂടിയാൽ എന്താ, അത് കൊണ്ട് ഇന്ന് ഇങ്ങനെ ഒരു ഉപകാരം ഉണ്ടയിലെ 😊😊,, " ഷാനു 

ഇത് ഒക്കെ കേട്ടതും,, ആ കടുവ ഒരൊറ്റ പോക്ക് ആയിരുന്നു പുറത്തേക്ക്,,, 

       പിന്നീട് നികാഹ് എത്രയും പെട്ടെന്ന് നടത്താം എന്ന് പറഞ്ഞ് ബാക്കി ഉള്ളവരും ഇറങ്ങി,, റിനു ന്റെ ഉമ്മ ആൾ ഒരു പാവം ആണ് എനിക്ക്  ഇഷ്ട്ടായി,അപ്പോഴാണ്  ആ  ആന്റി ടെ മുഖം എവിടെയോ കണ്ടത് പോലെ ഓർമ വന്നത് എവിടെ ആണെന്ന് എത്ര ആലോചിച്ചും പിടികിട്ടിയില്ല,, 

                അവര് പോയതും ഫിദ എന്റെ അടുത്തേക്ക് വന്നു,, 

"സത്യം പറയെടി, എന്തായിരുന്നു നിങ്ങൾക്ക് മുകളിൽ പണി,കുറച്ചു നേരം ആയിരുന്നല്ലോ നിങ്ങൾ പോയിട്ട്,,, "ഫിദ 

"ഓഹ് അത് ഞങ്ങൾ ഞങ്ങളുടെ ഭാവി ലൈഫ് ഒക്കെ ഒന്ന് പ്ലാൻ ചെയ്തതാടി അല്ല പിന്നെ,, അയാൾ പറയ, എനിക്ക് കല്യാണത്തിന് സമ്മതം അല്ലെന്ന് പറയണം എന്ന്,, "

"എന്നിട്ട് നി എന്ത് പറഞ്ഞ്,,, "

"എന്ത് പറയാൻ അയാളെ തന്നെ കെട്ടും എന്ന് ഞാനും പറഞ്ഞു, അയാളോട് ഉള്ള ഇഷ്ട്ടം കൊണ്ട് ഒന്നും അല്ല അത് എന്റെ ഒരു വാശിയ, നിനക്ക് അറിയോ അയാൾ എന്തൊക്കെയാ എന്നെ പറഞ്ഞെ എന്ന്,, ".

            എന്നിട്ട് ഞാൻ എല്ലാം അവളോട് പറഞ്ഞ് കൊടുത്തു,, 

"അതേടി,, അയാളെ കെട്ടിയാൽ മാത്രം പോരാ, അയാളെ നാലഞ്ചു മക്കളെയും നി പെറ്റിടണം, അങ്ങനെ നി പ്രതികാരം ചെയ്യണം,, "

  അത് ഒക്കെ കേട്ടപോയെക്കും എന്ന് കണ്ണ് രണ്ടും പുറത്തേക്ക് തള്ളിയിരുന്നു,, 

"നാലഞ്ചു എന്നത് ഒരു രണ്ട് ആക്കാൻ പറ്റോ മാഡം,,, "

"ഒക്കെ,,, ഓഹ് ഹോ ആക്കിയത് ആണല്ലേ,, "

"അല്ല ഊതിയതാ,മനുഷ്യൻ ഇവിടെ തീ തിന്ന അപ്പോഴാ ഒന്ന് പോടീ,, "

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

                   ചെ വിചാരിച്ച പോലെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല അതിന്റെ ഇടയിൽ ആണ് അവളുടെ കോപ്പിലെ ജൂസും, ഒക്കെ കൂടി കുളം ആയത്,,

   മുകളിലേക്ക് പോയപ്പോ parayam എന്ന് കരുതിയയെങ്കിലും അതും പോയി, ഹും അവളുടെ അഹങ്കാരം കണ്ടില്ലേ,, അവള് എന്നെ തന്നെ കെട്ടൂ എന്ന്,, ആഹ് ടി ഞാനു രണ്ടും കല്പിച്ച, നിന്നെ കെട്ടിയിട്ട് ഞാൻ കാണിച് തരാടി ജീവിതം എന്താണെന്ന്,, 

   അത് പഠിപ്പിച്ചിട്ട് തന്നെ കാര്യം അത് കൊണ്ട് just wait and see ishiya zenha 😏😏😏,, 

     പിന്നീട് അങ്ങോട്ട് എക്സാം ആയത് കൊണ്ട് തന്നെ ഫുൾ തിരക്കിൽ ആയിരുന്നു,,, അതിനിടയിൽ അവളെ വിളിക്കാൻ ഉമ്മി കുറെ പറഞ്ഞെങ്കിലും ഞാൻ വിളിച്ചില്ല,,,, 

                                  ഇന്നത്തോട്  കൂടി  എക്സാം കഴിയും, പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് നികാഹ്,, അതിനിടക്ക് ഡ്രസ്സ് എടുക്കാൻ പോവണം എന്ന് ഉമ്മ പറഞ്ഞെങ്കിലും ഞാൻ പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു,, 

                    ഡ്രസ്സ്‌ എടുക്കാൻ പോകാൻ നിന്ന അന്ന് തന്നെ ഷാനു നാട്ടിലേക്ക് പോയത് കൊണ്ട് ഡ്രെസ് എടുക്കാൻ പോവൻ ഉള്ള ചുമതല എനിക്ക് തന്നെ ആയി നാഷം, ഇനി ഓളെ ആ തിരുമോന്ത കാണണം,, ആ കള്ള ഷാനു എനിക്ക് അറിഞ്ഞോണ്ട് പണി തന്നത് ആണോ എന്ന് ഒരു സംശയം ഇല്ലാതില്ല,,, 

"ഉമ്മ നിങ്ങൾ ഒന്ന് വേഗം വരുന്നുണ്ടോ എത്ര നേരമായി ഒരുങ്ങുന്നു,,, "

"അവിടെ നിക്കേടാ,,, താ വരാ,,, "

          അങ്ങനെ ഞങ്ങൾ ഷോപ്പിലേക്ക് വിട്ടു, ആഷി അവളെ അവിടെ എത്തിക്കും എന്ന് പറഞ്ഞത് കൊണ്ട് അങ്ങോട്ട് പോവാതെ കഴിഞ്ഞു,,, 

 ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

          പെണ്ണ് കാണാൻ വന്നു പോയതിന് ശേഷം ആ കടുവന്റെ ഒരു വിവരോം ഇല്ലാ, പിന്നേ ഇത് ഒക്കെ ആദ്യേ പ്രതീക്ഷിച്ചത് ആയത് കൊണ്ട് എനിക്ക് വലിയ പ്രോബ്ലം ഇല്ലായിരുന്നു, പിന്നേ ബാക്കി എല്ലാവരും വിളിക്കും, അവിടുത്തെ ഉപ്പിയും വിളിക്കും,, 

   കുറഞ്ഞ ദിവസം കൊണ്ട് തന്നെ ആ വീട്ടിലെ അംഗം ആയി ഞാൻ മാറിയിരുന്നു, പിന്നീട് എക്സാം ആയത് കൊണ്ട് കുറച്ചു ദിവസം പഠിക്കലും ഉറക്കം ഒഴിയാലും ഒക്കെ ആയിരുന്നു,, 

          അത് കഴിഞ്ഞപ്പോഴാ സമാദാനം ആയത്, റിനു വിളിക്കുമ്പോ കലിപ്പന്റെ 
കഥകൾ ഒക്കെ പറയും,,, 

                ഇന്ന് ആണ് ഡ്രസ്സ്‌ എടുക്കാൻ പോവണ്ടത് എന്ന് ഉമ്മ വിളിച്ചപ്പോ പറഞ്ഞിരുന്നു, അത് കൊണ്ട് പിക് ചെയ്യാൻ വരാം എന്ന് പറഞ്ഞെങ്കിലും ഞാൻ ആഷിടെ കൂടെ അങ്ങോട്ട് വന്നോളാം എന്ന് പറഞ്ഞു,,, 

                         ഇപ്പൊ അങ്ങോട്ട് പോയി കൊണ്ടിരിക്കാ, ആ കലിപ്പൻ ഇന്നത്തെ മൂഡ് എന്താണോ ആവോ,, 🤔
❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️




               ആഷി എന്നെ അവിടെ ഇറക്കി തന്നപ്പോ തന്നെ, അവരും അവിടെ എത്തിയിരുന്നു, ആ കലിപ്പനെ കണ്ടതും ഞാൻ ഒരു ലോഡ് പുച്ഛം അങ്ങ് വാരി വിതറി,ഉമ്മനോട്‌ പോയി സലാം പറഞ്ഞു,,,, 

                       "എന്താ ഇത്തുസ്, സുന്ദരി ആയിട്ടുണ്ടല്ലോ, കാക്കുനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ ആണോ,, " റിനു 

   എന്ന് റിനു മെല്ലെ ചോദിച്ചപ്പോ ഞാൻ അവളെ ഒന്ന് കണ്ണ് ഇറുക്കി, ആ കടുവ കേൾക്കാൻ പകത്തിൽ കുറച്ചു ഉറക്കെ പറഞ്ഞു,,, 

            "ഓഹ് പിന്നേ നിന്റെ കാക്കുനെ ഇമ്പ്രെസ്സ് ചെയ്തിട്ട്  എനിക്ക് എന്ത് കിട്ടാനാ,, ഇതേ ഇവിടുള്ള നല്ല ചുള്ളൻ മാരെ കാണിക്കാനാ,,, "

         എന്ന് പറഞ്ഞു നമ്മളെ സാർ നെ നോക്കിയപ്പോ, ഞാൻ കൊടുത്തതിനേക്കൾ വലിയ പുച്ഛത്തിൽ മൂപ്പര് ഒരു പോക്ക്,, 

   Black ഷർട്ടും വൈറ്റ് മുണ്ട് ഒക്കെ ഇട്ട് ആൾ നല്ല ചുള്ളൻ ആയിട്ട് ഉണ്ട് ട്ടോ,, കണ്ടാൽ ഒരു ഇഷ്ട്ടം ഒക്കെ തോന്നും പക്ഷേ സ്വഭാവം,, 😲ഇന്റെ അമ്മോ,, 

          പിന്നേ ഞാനും റിനുനും അവിടെ സെയിൽസ് ചെക്കെന്മാരെ ഒക്കെ വായി നോക്കി, നടന്നു,,, 
 
         "പിന്നേ, ഇത്തുസ്,, നിങ്ങങ്ങളുടെ ഫേവറൈറ്റ് കളർ ഏതാ,,, "

""Black,,, "

"പക്ഷേ നിക്കാഹിനു black ഗൗൺ ഒരു സുഖം ഉണ്ടാവൂല, കാക്കുന്  നല്ല സെലെക്ഷൻ ആണ് ബാ നമ്മക്ക് കാക്കു നെ വിളിക്കാ,, "

   "ഹേയ് വേണ്ട ടി,,, "

                      ഓഹ് ഈ പെണ്ണ് ഇനി ആ ജാടക്കാരന്റെ വായേല് ഉള്ളത് കേൾക്കണ്ടേ,റിനു അവനേം കൂട്ടി വന്നു ഞാൻ വല്യ മൈൻഡ്ന് ഒന്നും പോയില്ല,, 

"റിനു നി എന്തിനാ ഇപ്പൊ  എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ,, "

"കാക്കു അല്ലേ എപ്പോഴും പറയാർ കാകു ന്റെ പെണ്ണിന് കാക്കു തന്നെ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യും എന്ന്,, " റിനു 

                     ഓഹ് ഹോ അങ്ങനെ ഒക്കെ പറഞ്ഞിരുന്നോ ഈ മഹാൻ 😏,, 

"ആഹ് മോനെ നി തന്നെ ഇതിൽ ഒന്ന് സെലക്ട്‌ ചെയ്യ്,, "ഉമ്മ

"അത് ഒന്നും വേണ്ട, അത് ഒക്കെ ഞാൻ പറഞ്ഞിരുന്നത് ഞാൻ കണ്ടെത്തുന്ന എന്റെ പെണ്ണിന് വേണ്ടിയാ അല്ലാതെ എല്ലാരും കൂടി എന്റെ  തലയിൽ കെട്ടി വെക്കാൻ നോക്കുന്ന ഇവൾക്ക് വേണ്ടി അല്ല,, "

          സാറിന്റെ ആ വാക്കുകൾ എന്റെ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തി എന്ന് എന്റെ കണ്ണ് നിറഞ്ഞപോയ ഞാൻ അറിഞ്ഞത്,, ആരും കാണാതെ ഞാൻ വേഗം കണ്ണീരിനെ മറച്ചു,, 

"മോൾക്ക് വിഷമം ആയോ, അവൻ ഇങ്ങനെ തന്ന, ഇങ്ങനെ ഒക്കെ ആവും എന്ന് നമ്മൾ ആരും പ്രതീക്ഷിച്ചില്ലലോ,, പതിയെ എല്ലാം ശരി ആകും,, "

"ഹേയ് ഇല്ലാ ഉമ്മി എനിക്ക് മനസ്സിലകും,, "

            ഒട്ടും മനസ്സില്ലെങ്കിലും അവരുടെ സന്തോഷത്തിന്, ഒരു peach & white സ്റ്റോൺ വർക്കുള്ള ഗൗൺ ആണ് സെലക്ട്‌ ചെയ്തത്,,

"ഇത്തുസ് പോയി ഒന്ന് ഫിറ്റ് ചെയ്ത് വാ നമക്ക് നോക്കാലോ,, "

   അങ്ങനെ റിനു ന്റെ നിർബന്ധത്തിന് ഞാൻ ട്രയൽ റൂമിൽ കയറി ഡ്രസ്സ് ചേഞ്ച്‌ ചെയ്ത് ഇറങ്ങിയത് സാറിന്റെ മുമ്പിലേക് ആണ്,, 

    എന്നെ കണ്ടതും ഒരു നിമിഷം എന്നെ തന്നെ നോക്കി നിന്നു, അപ്പോ ആ കണ്ണുകളിൽ വിരിഞ്ഞ ഭാവം എന്തായിരുന്നു എന്ന് എനിക്ക് അറിയില്ല,, പിന്നേ പെട്ടെന്ന് നോട്ടം തെറ്റിച്ചു,, 
   
      ഞാൻ വേഗം റിനു ന്റെ അടുത്തേക്ക് പോവാൻ നിന്നതും, ഗൗണിൽ സ്ലിപ്പ് ആയി ഞാൻ പിറകിലേക്ക് വീഴാൻ പോയി,,, 

"അള്ളോഹ് ഇന്റെ ഉമ്മാ,,,, "

                             എന്ന് പറഞ്ഞ് ഞാൻ വീഴുമ്പോയേകും ഒരു കൈ എന്റെ അരയിൽ ചുറ്റിയിരുന്നു, മെല്ലെ കണ്ണ് തുറന്ന് നോക്കുമ്പോ കണ്ടത് നേരത്തെ പോലെ എന്നെ തന്നെ ഉറ്റു നോക്കുന്ന സാറിനെ ആണ്, എന്തോ ആ നോട്ടത്തിൽ ഞാൻ അലിഞ്ഞു പോകുന്ന പോലെ തോന്നി, ഹൃദയം എന്തിനോ തുടിക്കുന്ന പോലെ,, 

"ആഹാ നിങ്ങൾ ഇവിടെ കണ്ണും കണ്ണും നോക്കി നിൽക്കണോ, എന്തായിരുന്നു നേരത്തെ പെർഫോമൻസ്,, "റിനു 

  എന്ന് പറഞ്ഞു റിനു വന്നതും ദുഷ്ട്ടൻ
എന്നിലുള്ള പിടിത്തം വിട്ട് ഒറ്റ പോക്ക് ഞാൻ ആണേൽ തേ കിടക്കുന്നു ഊരേം കുത്തി താഴെ,,, 

"അള്ളോഹ് ഇത്തു,, വല്ലതും പറ്റിയോ എന്നാലും നിങ്ങളെ  രണ്ടാളെയും ഇങ്ങനെ ഒരു അവസ്ഥയിൽ  കണ്ടപ്പോ അറിയാതെ എന്റെ വായിന്നു വീണു പോയതാ, അതിന് ഈ കാക്കു ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയില്ല,, sory ട്ടോ,, "
 റിനു 

"ഓഹ് സാരല്യാടി ഇത് ഒക്കെ സാമ്പിൾ വെടിക്കെട്ട് അല്ലേ, ഇനി എന്തൊക്കെ വരാൻ കിടക്കുന്നു,, "

"ഹേയ്, കാക്കുന് ഇത്തുസ് നോട്‌ ഒരു സ്നേഹം ഒക്കെ ഇണ്ട് അല്ലേൽ ഇത്തുസ് വീഴാൻ നേരം പിടിക്കോ,, "

"അപ്പൊ ഇപ്പോ എന്നെ തള്ളിയിട്ടതോ 🤔"

"അത് ഞാൻ കണ്ടത് കൊണ്ടാവും ഏതായാലും കാക്കു ന്റെ മനസ്സിൽ എവിടെയോ ഇത്തു ഇണ്ട്,, "

               എന്തോ റിനു ന്റെ ഒരു വാക്കും കേൾക്കുമ്പോ മനസ്സിൽ എന്തോ ഒരു കുളിരു ആയിരുന്നു,,, 

"അല്ല റിനു നി എന്താ അഭിപ്രായം ഒന്നും പറയാത്തെ എങ്ങനെ ഉണ്ട്,, "

"അത് ഇനി ചോദിക്കാൻ ഇണ്ടോ എന്റെ ഇത്തു ഒരു angel നെ പോലെ ഇണ്ട്, ബാ ഉമ്മക്ക് കാണിച് കൊടുക്കാം,,, "

         അങ്ങനെ ഉമ്മയും നന്നായിട്ട് ഉണ്ട് എന്ന് പറഞ്ഞപ്പോ അത് തന്നെ സെലക്ട്‌ ചെയ്തു, പിന്നേ അവർക്ക് ഒക്കെ എടുത്തു, കടുവക്ക് ഉള്ളത് നാളെ ഷാനുക്ക വന്നിട്ട് എടുത്തോളം എന്ന് പറഞ്ഞ്,, 

                   കുറച്ചു കഴിഞ്ഞപ്പോയെക്കും 
വയറ്റിൽ ഒച്ച പാട് ഒക്കെ തുടങ്ങിയതും, എന്തേലും തിന്നാൻ കിട്ടിയിരുന്നെങ്കിൽ എന്നായി ചിന്ത,, 

"കാക്കു എനിക്ക് വിശന്നിട്ടു വയ്യ നമുക്ക് എന്തേലും കഴിച്ചിട്ട് പോകാം,,, "

   എന്റെ മനസ് വായിച്ചെന്ന പോലെ റിനു പറഞ്ഞപ്പോ എനിക്ക് സമദാനം ആയി, ഉമ്മ ഉള്ളോണ്ട് ആവും മറുത്ത് ഒന്നും പറഞ്ഞില്ല കടുവ,, 

       അങ്ങനെ നല്ലൊരു റെസ്റ്റോറന്റിൽ കയറി  ചിക്കൻ ബിരിയാണിക്ക് ഓർഡർ ചെയ്തു, എനിക്ക് ഫിഷ് ബിരിയാണി ആയിരുന്നു ഇഷ്ട്ടം എങ്കിലും എന്റെ ആർത്തി ഇപോയെ ഓരേ അറിയിക്കണ്ട എന്ന് കരുതി,,, 

           അപ്പോഴാണ് ഞങ്ങളുടെ നേരെ ഇരിക്കുന്ന ടേബിളിലെ ചെക്കെൻ എന്നെ തന്നെ നോക്കുന്ന കണ്ടേ, ഞാൻ മെല്ലെ റിനു തോണ്ടി അവൾക്ക് കാണിച് കൊടുത്തു,, 

"ഇത്തു അങ്ങോട്ട് മൈൻഡ് ആക്കണ്ട കാക്കു ശ്രദ്ധിക്കുന്നുണ്ട്, പിന്നേ സീൻ ആവും,, "

   എന്ന് റിനു പറഞ്ഞെങ്കിലും ഇടക്ക് അങ്ങോട്ട് നോക്കുമ്പോ എല്ലാം അവൻ എന്നെ തന്നെ നോക്കുന്നത് കണ്ടപ്പോ എനിക്ക് പേടി ആകാൻ തുടങ്ങി, പിന്നേ ഞാൻ അങ്ങോട്ട് നോക്കനെ പോയില്ല,, 

  "ഉമ്മ ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരാം,, "

."റിനു നെ കൂട്ടിക്കോ മോളെ "

"വേണ്ട ഞാൻ പോയി വേഗം വരാം,, "

     എന്നിട്ട് ഞാൻ വേഗം ബാത്‌റൂമിലേക് വിട്ടു,,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

              തീരെ താല്പര്യം ഇല്ലാതെ ആണ് ഡ്രെസ് എടുക്കാൻ വന്നത് തന്നെ, പിന്നേ റിനു ന്റെ ഒരു സംസാരം ഞാൻ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാണം എന്ന് അതും അവൾക്ക്,, അവൾക്ക് ഒന്ന് വേദനിക്കാൻ തന്നെ ആണ് അങ്ങനെ പറഞ്ഞത്, അങ്ങനെ എങ്കിലും ശല്യം ഒഴിഞ്ഞു പോകുന്നെങ്കിൽ പോട്ടെ എന്ന് കരുതി,, 

              അവള് ആരും കാണാതെ കണ്ണ് തുടക്കുന്നത് കണ്ടപ്പോൾ, എനിക്ക് എന്തോ ഒരു ആനന്തം ആയിരുന്നു,, 

            ഞാൻ അങ്ങനെ അവിടെ ചുമ്മാ ഫോണും തോണ്ടി നികുമ്പോഴാ അവൾ ട്രയൽ റൂമിലേക്കു പോകുന്ന കണ്ടേ,, 

            കുറച്ചു കഴിഞ്ഞു അവള് ഇറങ്ങി വരുന്നത് ഒരു നിമിഷം ഞാൻ സ്റ്റക്ക് ആയി പോയി,, ഒരു angel നെ പോലെ തോന്നി എനിക്ക് അവളെ,, ആ കളർ അവൾക്ക് നല്ലോണം ചേരുന്നുണ്ടായിരുന്നു,, പെട്ടെന്ന് ബോധം വന്നതും ഞാൻ നോട്ടം തെറ്റിച്ചു,,. 
   
               അപ്പോഴാണ് അവള് വീഴാൻ പോയതും ഓട്ടോമാറ്റിക് ആയി ഞാൻ അവളെ പിടിച്ചതും,,, പിന്നേ അവളെ തന്നെ നോക്കി നിന്നു അപ്പോഴാണ് റിനു വന്നു കമന്റ്‌ അടിച്ചേ അത് കേട്ടതും അവളെ അവിടെ തന്നെ ഇട്ട് ഞാൻ ഒരു പോക്ക് അങ്ങ് പോയി,, 

       മിക്കവാറും ഓളെ ഊര പണി ആയി കാണും, ചില ടൈമിൽ എനിക്ക് എന്ത സംഭവിക്കുന്നെ എന്ന് എനിക്ക് തന്നെ അറിയില്ല,, 

  അങ്ങനെ purchase ഒക്കെ കയിഞ്ഞ് എന്തേലും കഴിച്ചാലോ എന്ന് കരുതി ഇരുന്നപോയ റിനു ഭക്ഷണം വേണം എന്ന് പറഞ്ഞെ,, 

    അങ്ങനെ ബിരിയാണിക്ക് ഓർഡർ ചെയ്ത് ഇരിക്കുമ്പോയ, ആ പെണ്ണ് റിനുവിനോട് എന്തോ കുശു കുശുക്കുന്നത് കേട്ടെ, അത് കേട്ട് റിനു എന്റെ ബാക്കിലേക്ക് നോക്കുന്നത് കണ്ടതും അവര് കാണാതെ ഞാൻ ഒന്ന് തിരിഞ്ഞു നോക്കി,,, 

         എന്തോ ഒരുത്തൻ ആ ishiya നെ തന്നെ നോക്കി നികുന്നുണ്ട്, ഇവൻ മാരെ പറഞ്ഞിട്ട് എന്താ എല്ലാത്തിനും ഇവളെ പറഞ്ഞാൽ മതിയല്ലോ,ഇത്  ഇനി ഇവളെ കാമുകൻ എങ്ങാനും ആണോ ആവോ 

                     കുറച് കയ്യിഞ്ഞു അവള് ബാത്റൂമിലെക്ക് പോവണ് എന്ന് പറഞ്ഞ് പോയപ്പോ ഞാൻ ശ്രദ്ധിച്ചത് പിറകിൽ ഉള്ള ചെക്കേനെയാണ്,അവനെ അവിടെ കാണാതെ ആയതും,, 

          "ഉമ്മാ ഞാൻ ഒന്ന് വാഷ് റൂമിൽ പോയിട്ട് വരാം "

"ഇത് എന്താ രണ്ടാൾക്കും ഒരു മിച്,, "റിനു 

"പൊടി,,, "

               അതും പറഞ്ഞ് ഞാൻ വാഷ് റൂമിലേക്ക് ഉള്ള വാതിൽ തള്ളി തുറന്നതും അവിടെ കണ്ട കാഴ്ച,, എനിക്ക് കലിപ്പ് ആവുന്ന തരത്തിൽ ഉള്ളത് ആയിരിന്നു,,, 


   ഞൻ ചെന്നപ്പോ കണ്ട കാഴ്ച ആ തല തെറിച്ച പെണ്ണുണ്ട് ആ ചെക്കനുമായി പൊരിഞ്ഞ അടി,,, 

"ടി, ഇവിടെ നിന്ന് അടി കൂടാൻ ആണോ നീ ഇങ്ങോട്ട് എഴുന്നള്ളിയെ, എവിടെ പോയാലും നിനക്ക് ഫാൻസ് ആണല്ലോ ടി,, "

                     അത് കേട്ടിട്ട് എന്നെ തുറിച്ചു നോക്കുന്നുണ്ട് പെണ്ണ്, ഞാൻ അതിന് വല്യ മൈൻഡ് ഒന്നും കൊടുക്കാൻ പോയില്ല, നേരെ ആ ചെക്കൻ നേരെ തിരിഞ്ഞു,, 

"എന്താടോ ഇവിടെ പ്രശ്നം,,, "

"അത് സാർ, ഞാൻ ചുമ്മാ ഇവിടെ കൈ കഴുകാൻ വന്നത, അപ്പൊ തേ ഈ പെണ്ണ് വെറുതെ കച്ചറക്ക് വരാ,, "

"പച്ച കള്ളം ആണ് ഇവൻ പറയുന്നേ, ഇവനാണ് എന്റെ കയ്യിൽ കയറി പിടിച്ചേ എന്നിട്ട ഞാൻ ഇവനെ തല്ലിയെ,, "

"ഷ് ഷ്,,,,, നിന്നോട് ഞാൻ വല്ലതും ചോദിച്ചോ,, മ്മ് ഇയാൾ പോകാൻ നോക്ക്, പിന്നേ ഈ ഇടക്ക് ഇടക്ക് ഉള്ള കൈ കഴുകൽ അങ്ങ് ഒഴിവാക്കുന്നതാ നല്ലത്,, "

       അതിന് ഒന്ന് ഇളിച്ചു തന്ന് അവൻ സ്ഥലം കാലി ആക്കി, നിങ്ങൾ ഒക്കെ കരുതുന്നുണ്ടാവും ഞാൻ എന്തൊരു മനുഷ്യൻ ആണെന്ന്, അല്ലേ,, ശത്രുക്കളെ വരുത്തി വെക്കാൻ വയ്യാത്തോണ്ടാ,, അവളുടെ ഒരു ശത്രു കാരണം അല്ലേ ഇവൾ എന്റെ തലയിൽ ആയത്,, 

                    ഒരുത്തിക്ക് ഞാൻ അവനെ പറഞ്ഞയച്ചത് ഒന്നും ഇഷ്ട്ടായിട്ടില്ല,, 

"ഇനി എന്തോന്ന് നോക്കി നിക്കടി വരാൻ നോക്ക്, ഇനി വേറെ ആരേലും വരാൻ ഉണ്ടോ,,, "

"ആഹ് ഉണ്ട് എന്തേയ്, അല്ല ഇയാളോട് ആരാ ഇങ്ങോട്ട് എഴുന്നുള്ളാൻ പറഞ്ഞെ, ഞാൻ നിങ്ങടെ ആരും അല്ലാലോ,, പിന്നേ എന്തിനാ എന്റെ കാര്യത്തിൽ ഇട പെടാൻ വരുന്നേ,,, "

"അത്  നീ എന്റെ ആരും ആയിട്ട് ഒന്നും അല്ല, നിന്റെ സ്ഥാനത്ത് ആരായാലും ഞാൻ ഇടപെടും,, ഞാൻ വന്നില്ലേൽ ഇപ്പൊ കാണായിരുന്നു,, "

"ഓഹ് പിന്നേ വന്നിട്ട് ഇപ്പൊ മല മറിച് തള്ളിയിട്ടല്ലോ അല്ലേ,,, ""


"പുച്ഛിക്കേണ്ടെടി,, നിനക്ക് ഈ തല്ല് ഉണ്ടാക്കി നടക്കൽ ഒരു ഹോബി ആയിരിക്കും ഞാൻ അങ്ങനെ അല്ല എനിക്ക് ഒരു സ്റ്റാറ്റസ് ഉണ്ട്, നീ ഇണ്ടാക്കിയ ഒരു പ്രശ്‌നത്തിന്റെയ ഞാൻ ഇപ്പോ അനുഭവിക്കുന്നെ,, "

     അതും പറഞ്ഞു ഞാൻ വേഗം വിട്ടു ഇനി അവള് എന്തേലും പറഞ്ഞാൽ എന്റെ കൈ ആവും മറുപടി പറയാ,, 

  "എന്താടാ,, ഇത്രയും ടൈം എന്തായിരുന്നു അവിടെ പണി,,അവള് എവിടെ "ഉമ്മ

"ഒന്നുല്യാ ഉമ്മാ, അവള് വന്നോളും, നിങ്ങൾ കഴിച്ചു തുടങ്ങിക്കോ,, "

  ഞാൻ പറഞ്ഞെങ്കിലും ഉമ്മ ഉമ്മാന്റെ മരുമോളെ wait ചെയ്തോണ്ട് നിന്ന് ഞാൻ ആണേൽ വേഗം കഴിക്കാനും തുടങ്ങി,, 

"അയ്യേ കാക്കു ഇത്രക്ക് ആർത്തിയോ ഇത്തുസ് വന്നിട്ട് കഴിച്ചാൽ പോരേ, "

"ഒന്ന്  പോടീ, അവളുടെ ഏയും പതിനാലും കഴിഞ്ഞ് വരുന്നത് വരെ കാത്ത് നിക്കാൻ, എനിക്ക് സൗകര്യം ഇല്ലാ,, "

   അതും പറഞ്ഞ് ഞാൻ നോക്കിയത് ആ പെണ്ണിനെ ആണ്, മുഖം ഒക്കെ  വീർപ്പിച് വെച്ചിട്ടുണ്ട്, ഞൻ അങ്ങോട്ട് നോക്കാതെ തീറ്റിയിൽ കോൺസെൻട്രേറ്റ് ചെയ്തു,,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

   "കാലൻ,, zayan തെണ്ടി പട്ടി,,,, ആവശ്യ സമയത്ത് നല്ല തെറി പോലും വരുന്നില്ലലോ റബ്ബേ,, "

    ഞാൻ ബാത്‌റൂമിന്ന് ഇറങ്ങിയപ്പോ തുടങ്ങിയതാ ആ കോയി എന്നെ ചൊറിയാൻ ഓൻക്ക് ഇന്റെ നമ്പർ വേണം എന്ന്, നികാഹ് ആണെന്ന് പറഞ്ഞിട്ട് ഓൻ പറയാ, നികാഹ് കഴിഞ്ഞാലും ഓന്ക്ക് കുഴപ്പം ഇല്ലാ എന്ന്,, 

              പിന്നെ ഒന്നും നോക്കില ഓന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്ത് പോരാൻ നിന്നപ്പോയ ചെക്കെൻ എന്റെ കൈ കയറി പിടിച്ചേ, ദേഹത്ത് തൊട്ടാൽ ഞാൻ ചുമ്മാ ഇരിക്കോ,,അതിന് ഞാൻ അവന്ന് ഒന്ന് കൊടുക്കാൻ പോയപ്പോഴാ ആ കാലന്റെ എൻട്രി,, 

  സിനിമയിലെ പോലെ നായകൻ വന്നു വില്ലനെ അടിച്ചു ശരി ആക്കി നായികയെ രക്ഷിക്കുന്നത് ഒക്കെ സ്വപ്നം കണ്ട ഞാൻ ആരായി,,, 😬

          മൂപ്പർ വന്നപ്പോ വാദി പ്രതി ആയി, എന്നിട്ട് ആ കോയി നെ പറഞ്ഞയക്കേം ചെയ്തു,,, പിന്നേ അപ്പോയെക്കും തുടങ്ങി ഞാൻ കാരണം ആണ്,എല്ലാ പ്രോബ്ലോം എന്ന് പറഞ്ഞ്,, കുറെ ആയി ഇത് തന്നെ കേൾക്കുന്നു, ഇനി ക്ഷമിക്കാൻ കഴിയില്ല എന്ന് കരുതി നാലെണ്ണം പറയാൻ ഒരുങ്ങിയപ്പോയെക്കും കടുവ പോയി,, 

  പിറകെ തന്നെ ഞാനും, ദുഷ്ട്ടൻ വെട്ടി മുണുങ്ങാ,, ഇത്രയും കാലം ഒന്നും തിന്നാൻ കിട്ടിയില്ല എന്ന് തോന്നുന്നു,,,

   "അല്ല ഇത്തു ഇങ്ങളെ പിറകെ തന്നെ എസ് കോഴിയും വന്നിരുന്നല്ലോ അതിന് പിറകേ കാക്കുവും, എന്തേലും പ്രോബ്ലം ഉണ്ടായോ അവിടെ,, "

  എന്ന് റിനു ഉമ്മി കേൾക്കാതെ മെല്ലേ ചോദിച്ചു,, 

, "എടി എവിടുന്നു കിട്ടിയെടി ഇങ്ങനെ ഒരു കാക്കുനെ കൊണ്ട് പോയി വല്ല ആറ്റിലും കള,,, "..

"അള്ളോഹ് അപ്പൊ സംഭവം serious ആണല്ലോ എന്ത് ഇണ്ടായി🤔,, " റിനു 

   അങ്ങനെ ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോ അവളും അവളുടെ കാക്കു നെ കൂർപ്പിച് നോക്കുന്നുണ്ട്, ബിരിയാണി തട്ടി കയറ്റുന്ന മൂപ്പര് ഉണ്ടോ ഇത് കാണുന്നു 😊😊,, 

                 അങ്ങനെ ഫുഡ്‌ അടി ഒക്കെ കയിഞ്ഞ്, കുറച്ചു കൂടി purchase ചെയ്ത് എന്നെ വീട്ടിൽ ഇറക്കി തന്ന് അവര് പോയി,, ഇറങ്ങി പോരുമ്പോ ആ കാലനെ നോക്കണം എന്ന് ഉണ്ടായിരുന്നെങ്കിലും,, ഞാൻ നോക്കിയില്ല,,, 

   മറ്റന്നാൾ നികാഹ് ആണ് റബ്ബേ എന്താ വോ എന്തോ 🤔🤔,, 


            ( Halo ഫ്രണ്ട്‌സ്,, നോക്കണ്ട ഇത് നിങ്ങളെ ഇഷ്‌ക് അല്ല, ഞാൻ ഇഷു ആണ്, അപ്പോ സംഭവങ്ങൾ ഒക്കെ നിങ്ങൾ അറിഞ്ഞു കാണാല്ലോ ലെ, അപ്പോ നാളെയാണ്  ഞങ്ങടെ നിക്കാഹ്, അതിന് നിങ്ങളെ ക്ഷണിക്കാൻ ആണ് ഞാൻ വന്നേ, ആ കലിപ്പനെയും കൂട്ടി വിളിക്കണം എന്ന് കരുതിയതാ, ചെക്കെന്റെ സ്വഭാവം നിങ്ങൾക് അറിയൂലെ അത് കൊണ്ട് കൂട്ടിയില്ല, അപ്പൊ എല്ലാരും വരണേ,, എന്നിട്ട് നമ്മക്ക് അടിച്ചു പൊളിക്കാം,,, )

   Nikah Day,, 

 "ടി പെണ്ണെ നിനക്ക് എന്താടി, ഒരു ഉഷാർ ഇല്ലത്തെ നിന്റെ കലിപ്പൻ സാർ ഏതാനും നിമിഷങ്ങൾക്ക് അകം എത്തി ചേരുന്നത് അല്ലേ,,, " റിദ 

"പോടീ നിങ്ങൾക്ക് ഒക്കെ എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു അതും അയാളുടെ സ്വഭാവം അറിഞ്ഞു വെച്ചോണ്ട്,,, " 

"എടി ഏതായാലും ഇങ്ങനെ ഒക്കെ ആയി ഇനി മൂപ്പരെ അങ്ങ്  സ്നേഹിച് വശത്തക്കെടി,,, "അമ്മു 

"ഓഹ് പിന്നേ അതും പറഞ്ഞ് അങ്ങ് ചെന്നേച്ചാൽ മതി,,, "

          ഇന്നലെ കുറ്റിയും പറച്ചു പോന്നത എല്ലാം കൂടി എന്നെ വെറുപ്പിക്കാൻ, ഇന്നാണ് ആ ദിവസം എന്താവോ എന്തോ,, 

          പെട്ടെന്ന് ഉള്ള നിക്കാഹ് ആയത് കൊണ്ടും, പിന്നേ സീക്രെട് ആയതിനാലും അതികം ആരെയും കഷണിച്ചില്ല, ലൈല ഇത്തുന്റെ ഉപ്പയും ഉമ്മയും, കല്യാണം കഴിയാത്തോണ്ട് ഇത്തുൻ വരാൻ പറ്റില്ല,, അത് കൊണ്ട് പിക് ഒക്കെ അപ്പപ്പോ അയച്ചു കൊടുക്കാൻ ആണ് ഓർഡർ,, 

  പിന്നേ നമ്മളെ അംജദ് കാക്കു, കാക്കു ന്റെ ഉമ്മിനെ  ഞാൻ കുറെ വിളിച്ചെങ്കിലും വന്നില്ല, കല്യാണത്തിന് രണ്ട് ദിവസം മുന്പേ വരാം എന്ന് പറഞ്ഞ്,, 

  പിന്നേ നമ്മളെ കാക്കൂസ് ന്റെ കുറച്ചു ഫ്രണ്ട്സും,ഉപ്പിടെ ഫ്രണ്ട്‌സും  എന്റെ ഈ വാലുകളും അത്ര തന്നെ,ഉച്ചക്ക് വീട്ടിൽ  വെച്ച്  തന്നെ ആണ് നിക്കാഹ് അത് കഴിഞ്ഞു ചെക്കെൻ മഹർ ഇടാൻ വരും, അത് കയിഞ്ഞ് ഭക്ഷണോം,, 

   രാവിലെ തുടങ്ങിയതാ എല്ലൊം കൂടി എന്റെ മേൽ ഓരോ പരീക്ഷണം നടത്താൻ ഇപ്പൊ മണി 12 ആയി,, 

"ഒഹ്ഹ്ഹ് ഒന്ന് നിർത്തേടി എന്നിട്ട് ആ കണ്ണാടി ഒന്നിങ് കാണിച്ചു താ, ഞാൻ നോക്കട്ടെ ഇത്രയും നേരം നിങ്ങൾ എന്റെ മേൽ എന്ത് പരീക്ഷണം ആണ് നടത്തിയെ എന്ന്,,, "

" പറ്റില്ല മോളെ, ഞങ്ങടെ ടൈം കഴിയാതെ നിനക്ക് കണ്ണാടി തരുന്ന പ്രശ്നം ഇല്ലാ, കുറച്ചു നേരം കൂടി ഒന്ന് ക്ഷമി, നമ്മടെ സാർ നിന്നെ കാണുമ്പോ അങ്ങ് ഞെട്ടണം,,"ഫിദ 

"എന്നാ കണ്ണാടി നിങ്ങൾ തന്നെ പുഴുങ്ങി തിന്ന് അല്ല പിന്നേ,,, "

   ഇവര് എന്നതൊക്കെയാ എന്റെ മേൽ ചെയ്യുന്നേ എന്ന് അറിയാൻ വേണ്ടിയാ കണ്ണാടി ചോദിച്ചേ, അത് ഒളിപ്പിച്ചു വെച്ചിരിക്ക ഈ കുരുപ്കൾ,,, 

"ആാാഹ് അപ്പോ,, ഒക്കെ സെറ്റ് ആയി താ,, കണ്ണാടി നി ഇനി നോക്ക് എന്നിട്ട് നി പറ,,, "

       ശിഫ തന്ന കണ്ണാടി വാങ്ങി ഞാൻ നോക്കിയപ്പോ സത്യം പറഞ്ഞ ഞാൻ ഒന്ന് ഞെട്ടി ട്ടോ, കാരണം അമ്മാതിരി ഒരുക്കൽ നമ്മടെ ചങ്ക്‌സ് ചെയ്തു വെച്ചിരിക്കുന്നെ,,,, 

"എന്താടി മിഴിച്ചു നോക്കുന്നെ, ഇത് നി തന്നെയാ പേടിക്കണ്ട,,, "

   അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞ് കൊണ്ട് ഇരിക്കുമ്പോഴാ ഉമ്മി അങ്ങോട്ട് വന്നത്,,, 

"ഒരുക്കം ഒക്കെ കയിഞ്ഞില്ലേ, masha allah എന്റെ മോൾക്ക് കണ്ണ് തട്ടതിരിക്കട്ടെ,, പിന്നേ ചെക്കനും കൂട്ടരും ഒക്കെതേ തായേ എത്തിയിട്ടുണ്ട് നിക്കാഹ് ഇപ്പൊ തുടങ്ങും,,, "

    ഉമ്മി അത് പറഞ്ഞതും എന്റെ കയ്യും കാലും ഒക്കെ വിറക്കാൻ തുടങ്ങി, അങ്ങനെ ഞാൻ ഒരാളുടെ ഭാര്യ ആകാൻ പോകുന്നു, അതും ഒരിക്കലും തന്നെ അക്‌സെപ്റ്റ് ചെയ്യാനും തനിക്ക് അക്‌സെപ്റ്റ് ചെയ്യാനും കഴിയാത്ത ഒരാളുടെ കൂടെ, അത് ആലോചിച്ചപ്പോ നിറഞ്ഞു വന്ന കണ്ണ്നീര് തുടച്ചു ഞാൻ മുഖത്ത് ചിരി വരുത്തി,,, 

"ടി, വാ ടി,  സാർ ഇന്നത്തെ ഡ്രെസ്സിൽ എങ്ങനെ ഉണ്ട് എന്ന് ഒന്ന് പോയി നോക്കാം,, "അമ്മു 
  
 "തേ അയാളെ നിങ്ങൾ കാണാത്തത് ഒന്നും അല്ലാലോ ഇവിടെ വന്നിട്ട് കണ്ടാൽ മതി,, "

"പോടീ നി വരുന്നില്ലേൽ വേണ്ട ഞങ്ങൾക്ക് കാണണം, ഒന്നും ഇല്ലേലും ഞങ്ങടെ ക്ലാസ്സ്‌ സാർ അല്ലേ,,, "

               അതും പറഞ്ഞ് എല്ലൊം കൂടി തായെക്ക് പോയി ദുഷ്ടകൾ എല്ലാർക്കും ആ കൊന്തനെ കണ്ടാൽ മതി,, ആ റിനു ഒന്ന് വന്നിരുന്നേൽ ഓളോട് കത്തി അടിച്ചു ഇരിക്കയിരുന്നു,, 

              "Halo ഇത്തുസ് എന്ത് സ്വപനം കണ്ടോണ്ട് നിക്ക, എന്റെ കാക്കു നെ ആണോ,, " റിനു 

"ഒഹ്ഹ്ഹ് ഇന്റെ റിനു അനക്ക് നൂർ ആയുസ്സ് ആണ്, ഞാൻ ഇപ്പോ വിചാരിച്ചതെ ഉള്ളൂ,,,,, "

"അതാണ് ഇത്തു ഞാൻ, masha allah എന്റെ ഇത്തു ഈ ഡ്രെസ്സിൽ സുന്ദരി ആയിട്ട് ഉണ്ട്,, "

                അത് പറഞ്ഞ് അവള് എന്നെ കെട്ടിപിടിച്ചു, അപ്പോയെക്കും ഉമ്മയും പിന്നേ വേറെ ഒരു ഉമ്മയും കൂടി വന്നു,, 

      ആഹ് ഉമ്മ വന്നു എന്റെ കൈയിൽ പിടിച്ചു സലാം പറഞ്ഞു,, 

"മോളെ മോൾക്ക് ഇവരെ മനസ്സിലായോ ഇത് ഷാനു ന്റെ ഉമ്മ ആണ്,, "

          അങ്ങനെ പിന്നേ അവരുടെ കൂടെ
ഫോട്ടോ ഒക്കെ എടുത്ത് കഴിഞ്ഞപ്പോയെക്കും ചെക്കേനെ കാണാൻ പോയൊൽ ഒക്കെ തിരിച്ചു വന്നു,, 

       അപ്പോയെക്കും ഉമ്മിയും  റിനുവും ഒക്കെ താഴേക്ക് പോയി,,, 

  പിന്നേ തായേ നിന്നും പാട്ടും ദഫ് മുട്ടും ഒക്കെ കേൾക്കാൻ തുടങ്ങിയതും എന്റെ ഹാർട്ട്‌ വല്ലാതെ മിടിക്കാൻ തുടങ്ങി,, 

"അപ്പോ മോളെ ഞങ്ങൾ അപ്പുറത്ത് ഉണ്ടാവും, all the ബെസ്റ്റ്,, "

     എല്ലാരും കൂടി എന്നെ ഒറ്റക്ക് ആക്കി പോവാൻ ഉള്ള പ്ലാൻ ആണെന്ന് കണ്ടതും ഞാൻ ഫിദ നെ അവിടെ പിടിച്ചു വെച്ചു,,, 

   പാട്ടും മേളവും അടുത്ത് കേൾക്കാൻ
തുടങ്ങി,, 

  "എടി എന്റെ കൈ പിടിച്ചു തിരിക്കല്ലെടി വേദനിച്ചിട്ട് വയ്യ ,, അള്ളോഹ് ഇന്റെ ഉമ്മാ,, " ഫിദ 

"എടി നമക്ക് എങ്ങോട്ടേലും ഓടിയാലോ എനിക്ക് പേടിച്ചിട്ട് ഒന്നിന് പോകാൻ ഒക്കെ തോന്നുന്നുണ്ട്,,, "

"ഹിഹി,, അയ്യേ,,ഇയ്യ് ഇവിടെ ഒക്കെ കോളാക്കോ പെണ്ണെ,,, "

"പോടീ,,, "

  അപ്പോയെക്കും zayu വും ഫ്രണ്ട്സും റൂമിന്റെ വാതിലിൽ എത്തിയിരുന്നു, റൂമിലേക്കു നടന്നു വരുന്ന zayu നെ കണ്ട് ഒരു നിമിഷം എല്ലാം മറന്നു ഇഷു അവനെ തന്നെ നോക്കി നിന്നു,, 

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

         ഡ്രസ്സ്‌ എടുത്ത്‍ കയിഞ്ഞ് വന്നത് മുതൽ ഫുൾ തിരക്കിൽ ആയിരുന്നു, മഹർ വാങ്ങാൻ പോകാനും ഒക്കെ ഉണ്ടായിരുന്നു,, ചെറിയ പ്രോഗ്രാം ആണെങ്കിലും, എന്റെ ഫ്രണ്ട്‌സ് നോട്‌ പറയാതെ വയ്യല്ലോ,,, 

     ഷാനു ന്റെ കൂടെ അവന്റെ ഉമ്മയും നമ്മടെ ബാക്കി ചങ്ക്‌സും ഒക്കെയും ഉണ്ടായിരുന്നു,,അത് പോലെ തന്നെ അവരുടെ കൈയിൽ ഒരു ഗിഫ്റ്റും ഉണ്ടായിരുന്നു,, 

     എനിക്ക് നിക്കാഹിന്റെ അന്ന് ഇടാൻ ഉള്ള ഡ്രെസ് ആയിരുന്നു,,, 

    രാവിലെ തുടങ്ങിയതാ ഇവൻ മാർ ഒക്കെ കൂടി എന്നെ ഒരുക്കാൻ, ഞാൻ ഒറ്റക്ക് മാറ്റികൊള്ളാം എന്ന് പറഞ്ഞെങ്കിലും വിട്ടില്ല,,, 

  "അല്ലടാ zayu നി നിന്റെ പെണ്ണിനെ വിളിക്കൽ ഒന്നും ഇല്ലേ,, " അനു 

"ഹിഹി,,വിളിക്കൽ പോയിട്ട്, നേരിട്ട് കണ്ടാ അടിയ രണ്ടും,, ഈ നിക്കാഹ് കഴിഞ്ഞാൽ മിക്കവാറും ഇവരിൽ ഒരാളെ ബാക്കി കാണൂ,, " ഷാനു 

   കിട്ടിയ ചാൻസിൽ എനിക്കിട്ട് താങ്ങാ മൂന്നും കൂടി, ആ പൂതനെ ന്റെ പേര് കേൾക്കുമ്പോ തന്നെ എനിക്ക് ചൊറിയാൻ തുടങ്ങും,, 

"അല്ലടാ, നി അവൾക്ക് ഫോൺ വാങ്ങി കൊടുത്തോ,, "അസ്‌കർ 

"പിന്നേ എനിക്ക് വേറെ പണി ഒന്നും ഇല്ലാലോ അവൾക്ക് ഫോൺ വാങ്ങി കൊടുക്കാൻ,,,, "

"എന്താടാ zayu ഇത്, നി ഇനിയും അത് ഒന്നും വിട്ടില്ലേ,, ജീവിതം ഒന്നല്ലേ ഉള്ളൂ ടാ, ദേഷ്യം ഒക്കെ മാറ്റി വെച്ച് ജീവിക്കാൻ നോക്ക്,,, "അനു 

"നി ഒക്കെ എന്ത ഒക്കെ അറിഞ്ഞിട്ടും അറിയാത്തെ പോലെ, എന്റെ സങ്കല്പത്തതിന് ഒരു പെണ്ണ് അല്ല അവള്, അവളുടെ കഴുത്തിന് ചുറ്റും നാക്ക് ആണ്,, എനിക്ക് നല്ല ഒതുക്കം ഉള്ള ഒരു കുട്ടിയെയാ ഇഷ്ട്ടം,, 

"ഓഹ് തുടങ്ങി, അന്ന് ഓൾ നിന്റെ മുഖത്ത് അടിച്ചു എന്ന് കരുതി ഓൾക്ക് അടക്കോം ഒതുക്കം ഒന്നും ഇല്ലാ എന്ന് ആണോ, അന്ന് അവൾക്ക് ആള് മാറിയത് അല്ലേ, അതും അവള് അവളുടെ ഫ്രണ്ട്‌നെ ആരോ കയ്യിൽ കയറി പിടിച്ചതിന് അല്ലേ,,, "ഷാനു.. 

"ഓഹ് ഹോ, അപ്പൊ നി അവളുടെ സൈഡ് ആണല്ലേ, അതിന് ശേഷം അവള് കാണിച് കൂട്ടിയത് ഒക്കെ നി മറന്നോ, എന്റെ ഷർട്ടും നശിപ്പിച്,, "

"ആഹാ അപ്പൊ, ഇങ്ങനെയും സംഭവങ്ങൾ ഉണ്ടോ,,, " അനു 

         പിന്നേ ഷാനു ന് എല്ലാം  അവർക്ക് വിവരിച്ചു കൊടുക്കുന്ന പണി ആയിരുന്നു, അതിനിടയിൽ എന്റെ മാറ്റലും കയ്യിനിരുന്നു,, 

  Peach കളർ ഷർട്ടും,  ചിക്കു കളർ ഓവർ കോട്ടും പാന്റും ആയിരുന്നു വേഷം,, എന്ത് ഒരുങ്ങിയിട്ട് എന്താ,മോളെ ഇഷു, ഇന്ന് മുതൽ നി എന്റെ ലോക്കിൽ ആണ് മോളെ,, 

           "അള്ളോഹ് ഇതാരാ ഇത്, എന്റെ കാക്കു തന്നെ ആണോ ഷാനുക്ക, മൊഞ്ചൻ ആയിട്ട് ഉണ്ടല്ലോ, പിന്നേ ഉമ്മി അവിടുന്ന് കയർ പൊട്ടിക്കുന്നുണ്ട് വേഗം ഇറങ്ങാൻ നോക്ക്, "

"അപ്പൊ നിങ്ങൾ വരുന്നില്ലേ,, "അനു 

"ആഹ് അനുക്ക നമ്മൾ ഒക്കെ ഒരു മിച് തന്നെ അല്ലേ,, "

       അങ്ങനെ ഞങ്ങൾ ആ പെണ്ണിന്റെ വീട്ടിലേക്ക് വിട്ടു, അവിടെ എത്തിയാപ്പോ എല്ലാരും വലിയ സ്വീകരണം ആയിരുന്നു,, 

             അതികം ആരും ഇല്ലാതിരുന്നത് കൊണ്ട് കൊറച്ചു relaxation ഉണ്ടായിരുന്നു, നിക്കാഹിനു ടൈം ആയപ്പോ, എന്തോ ഒരു ടെൻഷൻ,, അപ്പൊ തന്നെ ഉപ്പ vedio കാൾ ചെയ്തപ്പോ,, കുറച്ചു സമാദാനം ആയി,,, 
 
         അങ്ങനെ ഒരു ടേബിളിളിന്റെ ഇരു സൈഡിൽ ആയി ഞാനും ആഷി ന്റെ ഉപ്പയും ഇരുന്നു, ഉസ്താദ് പറഞ്ഞ ഓരോ വാക്കുകൾ ഏറ്റു പറയുമ്പോഴും എന്റെ കൈ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു,,,, 

   നിക്കാഹ് കഴിഞ്ഞതിന് ശേഷം ആണ് മനസ് ഒന്ന് relax ആയത്,, പക്ഷേ അതിനെക്കാൾ വലിയ കുരിശ് ആണല്ലോ,, റബ്ബേ ഇത് ഇനി ഓളെ കഴുത്തിൽ ഇട്ട് കൊടുക്കുന്നത്,, 

"എന്താടാ നി ആലോചിച്ചു നിക്കുന്നെ,നമ്മളെ പെങ്ങൾ അവിടെ വെയ്റ്റിങ് ആണ് വേഗം നടക്ക്,, "അനു 

     പിന്നേ ഒന്നും പറയണ്ട പാട്ടും കൂത്തും ഒക്കെ ആയി, മുകളിലേക്കു കയറി, മുകളിലേക്ക് കയറിയപ്പോ അവളുടെ വാലുകൾ ഒക്കെ കൂടി ഇണ്ട് റൂമിന്ന് പുറത്തേക്ക് വരുന്നു, അവര് ചിരിച്ചപ്പോൾ ഞാനും ഒന്ന് ചിരിച്ചു,,, 

              റൂമിലേക്ക് കയറിയതും ഞാൻ കണ്ടത് എന്നെ തന്നെ നോക്കി നിൽക്കുന്ന അവളെ ആണ്,, ഒരു നിമിഷം ഞാനും അവളെ ഒന്ന് നോക്കി, ഒപ്പം എന്നെയും, ഞങ്ങടെ രണ്ടാളുടെയും ഡ്രസ്സ്‌ ഒരേ കളർ ആയിരുന്നു, ഞാൻ നമ്മളെ ചങ്ക്‌സ് നെ നോക്കി കണ്ണുരുട്ടിയപ്പോ അവരൊക്കെ കൂടി മുകളിലേക്ക് നോക്കി നിൽപ്പുണ്ട്,, 
 
     ഓളെ  എനിക്ക് ഇഷ്ട്ടം ഇല്ലേലും ഉള്ള 
കാര്യം പറയാലോ,, ആ ഡ്രെസ്സിൽ അവള് ഒരു ഹൂറിയെ പോലെ ഉണ്ടായിരുന്നു,

       "അതേയ്,, നോക്കാൻ നിങ്ങൾക്ക് ഇനിയും സമയം ഇപ്പോ തേ ആ മഹർ അങ്ങ് ചേത്തിയേക്ക് ഞങ്ങൾക്ക് വിശന്നിട്ടു വയ്യ,,, " askar 

                          അസ്കറിന്റെ സംസാരം കേട്ടപ്പോ ആണ്,ഇത്രയും നേരം ഞാൻ അവളെ തന്നെ നോക്കി നിൽക്കുക ആയിരുന്നു എന്ന് മനസ്സിലായത്, അവളും ഈ ലോകത്ത് ഒന്നും അല്ലായിരുന്നു എന്ന് തോന്നുന്നു,, 

                        എന്നെ കണ്ട് അവള് ഒന്ന് പുഞ്ചിരിചെങ്കിലും, ഞാൻ മൈൻഡ് ചെയ്യനെ പോയില്ല,, വേഗം മഹർ അവളുടെ കഴുത്തിൽ ചാർത്തിയതും ,  എന്റെ കയ്യിൽ രണ്ട് തുള്ളി കണ്ണ് നീര് ഉറ്റി വീണു, എങ്കിലും ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല,,, 

"നിന്റെ കണ്ണ് നീര് ഇനി വീഴാൻ കിടക്കുന്നെ ഉള്ളൂ മോളെ, just wait and see, നിന്റെ കഴുത്തിൽ കിടക്കുന്നത് വെറും ഒരു മഹർ അല്ല, ചങ്ങല ആണ് നി ഓർത്തോ,, "

                     ,എന്ന് അവള് കേൾക്കാൻ പാകത്തിൽ പറഞ്ഞ് 
വേഗം അവിടുന്ന് പോരാൻ നിന്നെങ്കിലും,ക്യാമറ മാനും നമ്മളെ ചങ്ക്‌സും വീട്ടില്ല,, 

                      ഓരോ പോസിൽ നിക്കാൻ പറയുമ്പോ എനിക്ക് അരിച്ചു കയറി വന്നതാ, പിന്നേ സിറ്റുവേഷൻ ശരി അല്ലാത്തോണ്ട് ആണ്, ആ ക്യാമറമാനേ എന്റെ കയ്യിൽ കിട്ടും,, ഇവിടെ ഒരുത്തി എല്ലാത്തിനും ഇളിച്ചോണ്ട് നിന്ന് കൊടുക്കുന്നുണ്ട്,,, 

" ആഹ് പിന്നേ ഇനി മതി ഭക്ഷണം കഴിക്കണ്ടേ നിങ്ങടെ  വിശപ്പ് ഒക്കെ മാറിയോ,, "

"ആ അടങ്ങ് എന്റെ zayu,, തീർന്നില്ല നമ്മടെ പെങ്ങൾക്ക്, ഒരു ഗിഫ്റ്റ് കൊടുക്കാൻ ഉണ്ട്,, എവിടെ റിനു,,, "അനു 

"ഞൻ ഇവിടുണ്ട്,, അനുക്ക,,,, "റിനു 

   ഒരു ഗിഫ്റ്റ് ബോക്സ്‌ കൊണ്ട് ആണ് റിനു വന്നത് ഇത് ഒക്കെ കാണുമ്പോ എനിക്ക് എല്ലാരേം കൂടി അരച്ച് കലക്കി കുടിക്കാൻ ഉള്ള ദേഷ്യം ഇണ്ട്,, 

"എന്താ റിനു ഇത്,,,,, " ഇഷു 

"ഇത് എന്റെ സുന്ദരി നാത്തൂസിന് ഞങ്ങടെ ഹേയ് അല്ല നമ്മുടെ ഉപ്പന്റെ
വക ഒരു ഗിഫ്റ്റ്,,,, "റിനു 

                     ഒരു ഉളുപ്പും ഇല്ലാതെ ഓൾ വാങ്ങുന്നത്  കണ്ടില്ലേ,എന്നാലും എന്തായിരിക്കും അതിൽ,,അവള് അത് അവിടെ വെച്ച് തിരിയാൻ നിന്നതും,, 

"ചെ ഇത് എന്താ പെങ്ങളെ, ആ ഗിഫ്റ്റ് ഒന്ന് തുറക്ക് എന്താണെന്ന് ഞങ്ങളും ഒന്ന് കാണട്ടെ എന്നെ,, " ഷാനു

   എന്റെ കലിപ്പ് കണ്ട്രോൾ ചെയ്യാൻ പറ്റാതെ ഞാൻ വേഗം പുറത്തേക്ക് പോകാൻ നിന്നെങ്കിലും ഷാനു എന്നെ തടഞ്ഞു,,, 

        അവള് പൊളിക്കുന്നത് നോക്കി ഞാൻ നിന്നു നാശം, അവള് അത് പൊളിച്ചതും അതിൽ ഒരു മൊബൈൽ ഫോൺ ആയിരുന്നു,മ്മ് ഇതിന്റെ ഒരു കുറവ് ഉണ്ടായിരുന്നുള്ളു, ഹും, 

       പിന്നേ നോക്കിയപ്പോ ഒറ്റൊന്നിനേം കാണുന്നില്ല അവള് മാത്രം ഉണ്ട്, കോപ്പ് എല്ലൊം കൂടി എന്നെ കൂട്ടാതെ തട്ടാൻ പോയേക്കുവാ,, ഞാനും അതിന് പിറകെ പോകാൻ നിന്നതും,, അവള് എന്നെ മറികടന്നു ഒറ്റ പോക്ക്,, 

   ഹും ആർത്തി പണ്ടാരം പോകുന്നത് കണ്ടില്ലേ നി അങ്ങനെ മുന്നിൽ പോവണ്ട ടി,അത് കൊണ്ട് അവളുടെ ഗൗൺ ഞാൻ ഒന്ന് ചവിട്ടി പിടിച്ചതും പെണ്ണ് പിറകിലേക്ക് വീഴാൻ പോകുന്നത് കണ്ട് ഞാൻ വേഗം ഒഴിഞ്ഞു മാറാൻ നിന്നെങ്കിലും ആ നാഷം എന്നേം കൊണ്ടാണ് വീണത്,, ഇപ്പൊ ഞാൻ അടിയിലും ഓൾ മുകളിലും വല്ല ആവശ്യോം ഉണ്ടായിരുന്നോ zayu  ഓൾ പോണ വഴിക്ക് അങ്ങ് പോട്ടെ എന്ന് വെച്ചാൽ പോരായിരുന്നോ,,, 

"എടി,, എന്റെ മേൽ കിടക്കാതെ എണീറ്റ് പോകെടി പുല്ലേ, എമ്മാതിരി wait ആണെടി,, നി എന്താ ടി വല്ല അമ്മികുട്ടിയും ആണോ തിന്നുന്നെ,,, "

"അല്ല ആട്ടുകല്ല് എന്തേയ്,,, അല്ലെങ്കിലും നിങ്ങടെ മേൽ കിടക്കാൻ ഉള്ള പൂതി കൊണ്ട് ഒന്നും അല്ല ഇത് ഒക്കെ കൂടി ഇട്ടിട്ട് എനിക്ക് എണീക്കാൻ കഴിയണ്ടേ,,, "

"ഇത് ഒക്കെ വലിച്ചു ഇടാൻ ആരു പറഞ്ഞെടി, പാടത്ത് വെക്കുന്ന നോക്കു കുത്തി നിന്നെക്കൾ നന്നും,, 

   

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

            ഓഹ് ഈ കാലൻ ഏത് കാലത്ത് ആണാവോ ഒന്ന് നന്നാവാ, എന്നാലും ഞാൻ എങ്ങനാ വീണേ എന്നാ മനസ്സിലാകത്തെ, ഇനി ഇയാൾ എങ്ങാനും ഗൗൺ ചവിട്ടി പിടിച്ചത് ആവോ 🤔🤔,, 

   ഏതായാലും വീഴുമ്പോൾ മൂപ്പരെ കൂടി കൂട്ടിയത് നന്നാഴി, എന്തൊരു ഡയലോഗ് ആയിരുന്നു എന്റർ കണ്ണ് നീര് ഇനി ചൊരില്ല മഹർ അല്ല ചങ്ങല ആണ് എന്നൊക്കെ,, 

   കയറി വരുമ്പോൾ ആ തിരുമോന്ത കണ്ട് ഒന്ന് നോക്കി നിന്ന് പോയി എന്ന് ഉള്ളത് നേര,,എന്ന് കരുതി എനിക്ക് ആ കൊന്തനോട് ലബ്ബ് ഒന്നും അല്ലാട്ടോ,, 

                പിന്നേ ഉപ്പ തന്ന ഗിഫ്റ്റ് കൂടി കണ്ടപ്പോ , ആ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു,, ഇങ്ങനെ ഉണ്ടാവോ ഒരു കുശുമ്പ് ഹും,, 

"എടി ചക്ക പോത്തേ നി എന്ത് ആലോചിച്ചു നിക്കടി, എണീറ്റ് പോടീ,, "

"ചക്ക പോത്ത് നിങ്ങടെ മാറ്റൊൾ ഹും,, "

   ഒരു വിധം ഞാൻ അവിടുന്ന് എണീറ്റ് ആ കോന്തന്ന് കൈ നീട്ടി,, 

"എനിക്ക് നിന്റെ സഹായം ഒന്ന് വേണ്ട പോയി എന്തേലും വെട്ടി മിണ്ങ്ങാൻ നോക്ക്,, "

"ഓഹ് thanx,,,,, "

   ഞാൻ പിന്നേ ആ ഭാഗം മൈൻഡ് ചെയ്യാനെ പോയില്ല, എന്റെ അലവലാതി ചങ്ക്‌സ് ഒക്കെ നല്ല തട്ട് ആയിരിക്കും എനിക്ക് എന്തേലും ഉണ്ടാവോ ആവോ,,, ഞാൻ സ്റ്റെപ് ഇറങ്ങാൻ നിന്നതും,, 

" ടി, നി ഇത് എങ്ങോട്ടാ എന്നെ ഹെല്പ് ചെയ്യ്,, "

        അത് കേട്ടതും എനിക്ക് അങ്ങോട്ട് കയറിയില്ലേ കലിപ്പ്,, 

"ടോ മനുഷ്യരായാൽ ഇത്ര അഹങ്കാരം പാടില്ല, മലയത്തിൽ അല്ലേ തന്നോട് ഞാൻ കൈ തന്ന് എണീക്കാൻ പറഞ്ഞെ അപ്പൊ തനിക്ക് ഒടുക്കത്തെ ജാഡ, അത് കൊണ്ട് ഇവിടെ കിടക്ക്‌ പോകുന്ന വഴിക്ക് വല്ല jcb യും ഉണ്ടേൽ ഞാൻ പറഞ്ഞയക്കാം ട്ടോ,, "

   അതും പറഞ്ഞ് ഞാൻ തായെക്ക് വിട്ടു, പിറകീന്ന് നല്ല പൂരപ്പാട്ട് ഒക്കെ കേൾക്കുന്നുണ്ട് ഒക്കെ പുതിയത് ആണല്ലോ, നിക്കാഹിനു വേണ്ടി പഠിച്ചു ഇണ്ടാക്കിയത് ആവും,, 

"അല്ലടി മോളെ മോൻ എവിടെ,,, " ഉമ്മ 

"വരുന്നുണ്ട് ഉമ്മാ,,, "..
 
"ഇത്തുസ് ഇവിടെ വന്നിരിക്ക്,, "റിനു 

                 റിനു എന്നെ അവരുടെ കൂടെ പിടിച്ചിരുത്തി, എന്റെ വാലുകൾ ഒക്കെ അഭാര തീറ്റിയിൽ ആണ് എന്നെ ഒന്ന് മൈൻഡ് ആകുന്നു പോലും ഇല്ലാ ദുഷ്ടകൾ,,, 

                                 ഫുഡ്‌ കഴിക്കാൻ തുടങ്ങിയപ്പോൾ,ആരോ അടുത്ത് വന്നിരിക്കുന്ന പോലെ തോന്നിയത് നോക്കുമ്പോ കലിപ്പൻ ആണ്,, 

"നി എവിടായിരുന്നു മോനെ,,,, "

"അത് ഉമ്മ ഞാൻ ഒരു പാണ്ടി ലോറിടെ അടിയിൽ പെട്ട് പോയി അതാ,,, "

   അത് കേട്ടതും ഞാൻ ആ കൊന്തനെ കണ്ണുരുട്ടി എങ്കിലും അതിനേക്കാൾ സ്ട്രോങ്ങിൽ ഓൻ  കണ്ണ്   ഉരുട്ടിയതും
ഞാൻ ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തു,, 

"ഇവിടെ ഇപ്പൊ എവിടെയാ കാക്കു പാണ്ടി ലോറി, കാക്കു ന്റെ പിരി ഒക്കെ ലൂസ് ആയോ,, "

"അത് ഒക്കെ ഉണ്ട്,, നി കഴിക്കാൻ നോക്ക്,, "

                           ഞങ്ങൾ കഴിച്ചോണ്ട് ഇരുന്നപ്പോയെക്കും , കാലന്റെ ഫ്രണ്ട്‌സ് ഒക്കെ ഞങ്ങടെ ടേബിളിന്റെ അടുത്ത് ലാൻഡ് ആയി,,.. 

"ഇത് എന്തോന്ന് പെങ്ങളെ, ഒരു പിടി ഞങ്ങടെ ചങ്ക്ന് വാരി കൊടുക്ക്,, "..ഷാനു 

  അത് കേട്ടതും ഞാൻ ആകെ വല്ലാണ്ട് ആയി, റബ്ബേ എന്താ ഇപ്പൊ ചെയ്യാ,, 

"അത് ശരിയാ മോളെ, ഇത് ഒക്കെ ഒരു ബന്ധം തുടങ്ങുമ്പോൾ ഉള്ളത,, മോൾ കൊടുക്ക്,, "

  ഉമ്മിയും പറഞ്ഞപ്പോ ഞാൻ ഒരു ഉരുള ചോർ എടുത്ത് അവന്റെ നേരെ നീട്ടി എങ്കിലും ചെക്കെൻ വാ തുറന്നില്ല, ആകേ നാണക്കേട് ആവാല്ലോ റബ്ബേ, ഇത് തന്നെ,, ആ വായെ ന്റെ അടുത്ത് എത്തിക്കാൻ പെട്ട പാട് എനിക്കെ അറിയൂ,, 

,"എന്ത മോനെ നി ഇങ്ങനെ നിക്കുന്നെ വാ തുറക്ക്,,,, "

       എന്ന് ഉമ്മ പറഞ്ഞോണ്ട് ആവും വേഗം വാ തുറന്നതും ഞാൻ വായിൽ ഇട്ട് കൊടുത്ത് കൈ വലിച്ചു,, അപ്പോയെക്കും എല്ലാരും നല്ല കയ്യടി ആയിരുന്നു,,

"നി ഇനി എന്ത് ആലോചിച് നിക്കട zayu ഒരു ഉരുള അവളുടെ വായിൽ വെച്ച് കൊടുക്ക്,,, " ഷാനു 

         , മ്മ് ഇപ്പോ നടന്നത് തന്നെ എന്ന് ചിന്തിച് ഞാൻ ഫുഡ്‌ കഴിക്കാൻ നിന്നപ്പോയ, എന്റെ നേരെ  ഒരു കൈ നീണ്ടു വന്നത്,,, ഞെട്ടി കൊണ്ട് ഞാൻ നോക്കുമ്പോ ആ കാലൻ ഉണ്ട് ചിരിച്ചോണ്ട് എന്റെ നേരെ ചോറും ആയി ഇരിക്കുന്നു,, 

  ആ ചിരിയിൽ എന്തോ ഒരു പന്തികേട് ഉണ്ടല്ലോ റബ്ബേ 🙆,, 

    തിന്നെടി തിന്ന് വീണു കിടന്ന എന്നെ തിരിഞ്ഞു നോക്കാതെ പോന്നത് അല്ലേ പടച്ചോൻ ആയിട്ടാ എനിക്ക് ഇങ്ങനെ ഒരു അവസരം തന്നെ,,

    എന്റെ ചിരിച്ചോണ്ട് ഉള്ള ഇരുത്തം കണ്ടിട്ട് ആവും അവള് സംശയിച്ചോണ്ട് ആണ് വാ തുറന്നെ,,

"നല്ലോണം അങ്ങ് വാ  തുറക്ക് ഇത്തു,," റിനു

             പിന്നേ അവള് എന്നെ നോക്കി കൊണ്ട് വാ തുറന്നതും, ഞാൻ അവളുടെ ഉരുളയിൽ, തൈരിൽ ഉണ്ടായിരുന്ന പച്ചമുളക് എടുത്ത് ആ ഉരുളയിൽ വെച്ച് കൊടുത്തു,,

                 ചിരിച്ചോണ്ട് തിന്നു തുടങ്ങിയ അവളുടെ മുഖഭാവം മാറാൻ തുടങ്ങി, കണ്ണിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ വെള്ളം വരാൻ തുടങ്ങിയിരുന്നു,അവള് പെട്ടെന്ന് തന്നെ വെള്ളം എടുത്ത് കുടിച് നെരി പിരി കൊള്ളുന്നുണ്ട്,,

"എന്താ മോളെ,,, എന്ത് പറ്റി,,,," ഉമ്മ

"അത് സന്തോഷശ്രു ആവും ഉമ്മാ,,,"

          അതിന് അവള് എന്നെ കണ്ണൂരുട്ടി കാണിച്ചെങ്കിലും ഞാൻ മൈൻഡ് ആക്കിയില്ല,,,


"ഒരു ഉരുളയും കൂടി തരട്ടെ,,,"

           എന്ന് ഞാൻ ചോദിച്ചതും എന്നെ തുറിച്ചു നോക്കി അകത്തേക്ക് ഒരു പാച്ചിൽ ആയിരുന്നു അവള് മിക്കവാറും പഞ്ചസാര തിരഞ്ഞു പോയത് ആവും,,
ഇപ്പോയാടി മോളെ എനിക്ക് സമാദാനം ആയത്,,,😊😊

       പിന്നേ എല്ലാരോടും യാത്ര പറഞ്ഞ് പോവാൻ ഇറങ്ങിയപ്പോ ഉണ്ട് ആ പെണ്ണ് എന്നെ വീർപ്പിച്ച മുഖവുമായി നോക്കി പേടിപ്പിക്കുന്നു,,,

"അപ്പൊ അളിയൻസ്  ഞാൻ അങ്ങോട്ട് ഇറങ്ങട്ടെ ട്ടോ,,,"

"Ok അളിയാ,ഞങ്ങടെ പെങ്ങൾ കുറച്ചു പൊട്ടി തെറിപ്പ് ആണേലും ആൾ പാവം ആണ് ട്ടോ, നിങ്ങൾക്ക് പരസ്പരം  മനസ്സിലാക്കാൻ കുറച്ചു സമയം എടുക്കും എന്ന് അറിയാം,, എന്നാലും പറഞ്ഞതാ,,,"അനു

"അനു പറഞ്ഞത് ശരിയാ, എനിക്ക് ഈ റിലേഷൻ അക്‌സെപ്റ്റ് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്,, കുറച്ചു അധികം സമയം വേണ്ടി വരും,,"

   അങ്ങനെ അഷിടെ ഉപ്പാനോട് സലാം പറഞ്ഞ് ഞങ്ങൾ തിരിച്ചു,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

      കാലൻ, കലിപ്പൻ തെണ്ടി കെട്ട്യോൻ
എത്ര പഞ്ചസാര തിന്നിട്ടും മതിയാവുന്നില്ലലോ റബ്ബേ, ഇമ്മാതിരി എരു ഉള്ള മുളക് ഒക്കെ ഇണ്ട് എന്ന് ഇപ്പോഴാ മനസ്സിലായത്, ഇതിന് നല്ല ഒരു പണി ഞാൻ തരുന്നുണ്ട് മോനെ കെട്ട്യോനെ,,,

     "നി എന്താടി ഇവിടെ വന്നു പഞ്ചസാര വാരി മിണുങ്ങുന്നെ, അവിടുന്ന് തട്ടിയത് ഒന്നും പോരാഞ്ഞിട്ട് ആണോ,,," ഫിദ

"മ്മ് തിന്നതും തീറ്റിച്ചതും ഒന്ന് നി ഓര്മിപ്പിക്കല്ലേ മോളെ,,"

"എന്ത് പറ്റി ടി,,,"

"ഇനി എന്തോന്ന് പറ്റാൻ,,,"

  എന്നിട്ട് നേരത്തെ വീണതും, ഇപ്പൊ മുളക് തീറ്റിച്ചതും ഒക്കെ കേട്ടിട്ട് ഒരുത്തി ഇവിടെ ചിരിച്ചു മാറിയ,, തരാടി,,

                 "അള്ളോഹ് എടി എന്റെ പുറം പൊളിഞ്ഞു എന്നാ തോന്നുന്നേ,,,"

"പൊളിഞ്ഞാൽ പോരാ ടി, ഹും എന്നെ കളിയാക്കിയിട്ട് അല്ലേ,,"

     എരു ഒന്ന് ഷമിച്ചതും ഞാൻ ഫിദയെം കൂട്ടി മുൻ വശത്തേക്ക് നടന്നു, എല്ലാരും പോകാൻ റെഡി ആയി നിക്കുന്നുണ്ട്, എന്നെ കണ്ടതും ഉമ്മയും റിനുവും പോകാണെന്ന് പറഞ്ഞ് പിന്നെ നമ്മളെ ബ്രോസും, ആ കോന്തൻ നോക്കിയപ്പോൾ ഞാൻ മൈൻഡ് ചെയ്യാനേ പോയില്ല,

           അവരുടെ പിറകെ തന്നെ നമ്മടെ ഫ്രണ്ട്സും ഇറങ്ങി,, കുറച്ചു കയിഞ്ഞ് ഫിദയും പോയി,,

"ഒരു നിക്കാഹ് കഴിഞ്ഞപ്പോൾ തന്നെ നമ്മടെ പെങ്ങൾക്ക് കണ്ണിൽ പിടിക്കാതെ ആയി,,അല്ലേ കാക്കു,,"ആഷി

"പിന്നല്ല,,,,"അനു

"എന്റെ പൊന്നാര ആങ്ങളമാർക്ക് ഈ പെങ്ങടെ അടുത്തേക്കും വരാമായിരുന്നല്ലോ,,, എല്ലാരും കൂടി ആ കടുവന്റെ അടുത്തേക്ക് എന്നെ പറഞ്ഞ് വിട്ടില്ലേ,,,"

"ങേ കടുവയോ അത് ഏത് കടുവ,,,"🤔ആഷി

"നിങ്ങടെ പൊന്നാര അളിയൻ തന്നെ എന്നെ മുളക് വരെ തീറ്റിച്ചു അറിയോ,,,"

"ആരാ ഇന്റെ മോളോട് ഈ ക്രൂരത ഒക്കെ ചെയ്തേ,,"ഉപ്പി 

"വേറെ ആര് ഉപ്പിടെ മരു മോൻ തന്നെ,,,"

     "ഉപ്പിടെ തീരുമാനം തെറ്റ് ആയി എന്ന് തോന്നുണ്ടോ മോൾക്ക്, ഉപ്പിക്ക് ഇപ്പൊ തോന്ന ഒന്നും വേണ്ടായിരുന്നു എന്ന് എന്റെ മോൾക്ക് എന്നോട് ദേഷ്യം ഉണ്ടോ, zayan നെ ഞാൻ ശ്രദ്ധിച്ചിരുന്നു നിന്നോട് ഉള്ള അകൽച്ച,,,"

         അത് പറഞ്ഞപ്പോയെക്കും ഉപ്പിടെ കണ്ണ് നിറഞ്ഞിരുന്നു,,

"അങ്ങനെ ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല ഉപ്പി, ഉപ്പി എന്റെ നല്ലതിന് വേണ്ടിയെ എന്തും ചെയ്യൂ എന്ന് എനിക്ക് അറിയൂലെ,,, പിന്നേ സാറിന്റെ കാര്യം അത് ഒക്കെ നമ്മക്ക് ശരി ആക്കാം എന്നെ,,,"
    
                          ഒട്ടും പ്രതീക്ഷ എനിക്ക് അക്കാര്യത്തിൽ ഇല്ലാ എങ്കിലും, എനിക്ക് അങ്ങനെ പറയാനാ തോന്നിയത്,,

"അതേയ് ഉപ്പ, zayu ന് കുറച്ചു കലിപ്പ് ഉണ്ട് എന്നെ ഉള്ളൂ അവൻ ആൾ പാവം തന്നെയാ, എനിക്ക് അറിയില്ലേ അവനെ, കുറച്ചു സമയം എടുക്കുമെങ്കിലും ഒക്കെ ശരി ആകും,," ആഷി
  
          ക്ഷീണം കാരണം എല്ലാരും വേഗം ഭക്ഷണം കയിച് കിടന്നു, ഞാനും മേൽ കയുകി കിടക്കാൻ നേരം ആണ്,, എന്റെ കഴുത്തിൽ കിടക്കുന്ന മഹറിലേക്ക്  എന്റെ ശ്രദ്ധ പോയത്,, 

                       ഇപ്പോഴാണ് ഞാൻ ഇത് ശ്രദ്ധിക്കുന്നത് തന്നെ, അതിന്റെ ലോക്കറ്റിൽ മനോഹരമായി "ZAYAN "
എന്ന് എഴുതിയിട്ട് ഉണ്ടായിരുന്നു,,

       അത് കണ്ടതും ഒരു നിമിഷം ഞാൻ കണ്ണടച് ഞങ്ങൾ ആദ്യം കണ്ടു മുട്ടിയത് മുതൽ ഇത് വരെ ഉള്ള കാര്യങ്ങൾ എല്ലാം ഓർത്തേടുത്തതും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,

   മോനെ kalippan സായ നെ നിന്റെ ഈ കലിപ്പ് ഒക്കെ ഞാൻ സ്നേഹം ആയി മാറ്റും നോക്കിക്കോ,,എനിക്ക് വേണ്ടി അല്ല എന്റെ ഉപ്പിടെ മനസ്സിലെ കുറ്റ ബോധം മാറാൻ,,,
 
            ക്ഷീണം കാരണം ഞാൻ വേഗം കിടന്നു അപ്പോഴാ ഉപ്പാന്റെ ഗിഫ്റ്റ് ഓർമ 
വന്നെ, വേഗം ഫോൺ എടുത്ത് ഓൺ ആക്കി,, അതിൽ sim ഒക്കെ ഇട്ടിട്ടുണ്ട് എന്ന് ഷാനുക്ക പറഞ്ഞിരുന്നു,,

    കുറച്ചു നേരം അതിന്റെ ഭംഗി ഒക്കെ നോക്കി കിടന്നു ഞാൻ മയങ്ങി പോയി,,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

  വീട്ടിൽ എത്തിയതും വയങ്കര ക്ഷീണം കാരണം വേഗം പോയി ഫ്രഷ് ആയി വന്നു, നമ്മളെ ചങ്ക്‌സ് ഒക്കെ നാളെ പോകുന്നുന്നുള്ളു അത് കൊണ്ട് തന്നെ ഞങ്ങൾ എല്ലാം ഒരുമിച് ആണ് കിടന്നേ,,,

"ടാ, zayu,, നി ഇത് എന്തോന്ന് മനുഷ്യൻ ആണെടാ,,"അനു

,"എന്താടാ,,,,"

"ഇന്ന് നിന്റെ നിക്കാഹ് തന്നെ അല്ലായിരുന്നോ,, ഇവിടെ വന്നു ഇത്രയും ടൈം ആയിട്ട് അവളെ ഒന്ന് വിളിക്കാൻ നിനക്ക് തോന്നിയോ,," ഷാനു

"ഹോ അങ്ങനെ അങ്ങനത്തെ മഞ്ഞലാത്തിന് ഒന്നും എന്നെ കിട്ടില്ല, അത്ര നിർബന്ധം ആണേൽ നിങ്ങൾ അങ്ങ് വിളിക്ക്,,"

"വിളിക്കും എടാ ഞങ്ങടെ പെങ്ങളെ ഞങ്ങൾ വിളിക്കും,,"അനു

"അതിന് നമ്പർ വേണ്ടേ,,,"askar

"അത് ഒക്കെ എന്റൽ ഉണ്ടെന്നേ, ,,"ഷാനു

"ങേ എന്റെ ഫോണിലോ,, അതും അല്ല നിനക്ക് എങ്ങനെ അവളെ നമ്പർ കിട്ടി,,,"

"ഞാൻ അല്ലേ ആ sim എടുത്തേ നിന്റെ ഉപ്പ പറഞ്ഞിട്ട്, നി ഏതായാലും ഇത് ഒന്നും ചെയ്യാൻ പോവുന്നില്ലെന്ന് ഉറപ് അല്ലേ,,"

       ഓഹോ അപ്പോ ഉപ്പ ഭയങ്കര ഫാസ്റ്റ് ആണല്ലോ,,

"ടാ നിനക്ക് അവടെ നമ്പർ ഒന്നും വേണ്ടേ,,"

"എനിക്ക് എങ്ങും വേണ്ട, ആവശ്യം ഉണ്ടാവുമ്പോൾ ഞാൻ വാങ്ങി കൊണ്ട്,, ഇപ്പോ ഞാൻ ഉറങ്ങാൻ പോവ വേണേൽ ഉറങ്ങാൻ നോക്ക്,,"  

  അതും പറഞ്ഞ് ഞാൻ വേഗം കിടന്നു,,

"നി വിളിച്ചില്ലേലും ഞങ്ങള്ക്ക് ചില ഉത്തര വാദിത്തങ്ങൾ ഒക്കെ ഉണ്ട്, ഷാനു നി വിളിക്കെടാ,,,"

           "ബെൽ അടിയുന്നുണ്ട് പക്ഷെ എടുക്കുന്നില്ലെടാ, മിക്കവാറും അവള് ഉറങ്ങി കാണും,,മ്മ് ചങ്കരന് ഒത്ത ചക്കി തന്നെ,,"ഷാനു

"ങേ, അത് അങ്ങനെ അല്ലലോ  പറയാ തിരിച് അല്ലേ,,"🤔അനു

  "അത് എന്തേലും ആവട്ടെ വേഗം ഉറങ്ങാൻ നോക്ക് നാളെ പോവാൻ ഉള്ളതാ,,"അസ്‌കർ

     അങ്ങനെ അവരും zayu നെ ചവിട്ടി തായേ ഇട്ട് അന്തസ് ആയി കിടന്നു,,

         ഇന്ന് ആരും വിളിക്കേണ്ടി വന്നില്ല അതിന് മുന്പേ ഞാൻ ഉണർന്നിരുന്നു പുതിയ ഫോൺ കിട്ടിയത് അല്ലേ അതിൽ എന്തൊക്കെ ചെയ്യാൻ ഉണ്ട്, അത് കൊണ്ട് ഞാൻ വേഗം ഫോൺ എടുത്ത്,,

      നെറ്റ് ഒക്കെ ഓണാക്കി whats ap ഉം instagram ഉം ഒക്കെ ഡോൺലോഡ് ആക്കി, പിന്നേ ഉമ്മി ടെ ഫോൺ എടുത്ത് എല്ലാരുടേം നമ്പറും സേവ് ചെയ്ത്,, കൂട്ടത്തിൽ എന്റെ ആ കെട്ട്യോന്റേതും,,, എന്ത് പേരിൽ ആണെന്ന് അല്ലേ 😊,, "കലിപ്പൻ കടുവ " എന്ന് എങ്ങനെ കൊല്ലുലെ 😊,,

  പിന്നേ എല്ലാർക്കും hai ഒക്കെ വിട്ടു നമ്മടെ ഗ്രൂപ്പിൽ ഒക്കെ ഫിദനെ കൊണ്ട് ആഡ് ആക്കിപ്പിച്,, പൊരിഞ്ഞ ചാറ്റിങ്,,,..

"ഉമ്മി തേ ഉമിന്റെ മോൾ എണീക്കാഞ്ഞിട്ട് അല്ല, ഫോണിൽ തോണ്ടി ഇരിക്ക, ഓൾക് ഇപ്പോ ഒരു പണി ആയല്ലോ ഇത്,,"ആഷി

"തേ കാക്കു എന്റെ ഫോൺ കണ്ടിട്ട് ഉള്ള അസൂയ അല്ലേ അനക്ക് ഹും, അല്ലേലും എല്ലാർക്കും ഉള്ളതാ ആരേലും ഫോണിൽ കളിക്കുന്നത് കാണുമ്പോ ഉള്ള ചൊറിച്ചിൽ,,,"

"ഓഹ് പിന്നേ ഒന്ന് പോടീ, നിന്റെ പാട്ട ഫോൺ ആർക്ക് വേണം, പിന്നേ ഫോൺ കിട്ടി എന്ന് കരുതി ഫുൾ ടൈം ഇതിൽ കളിക്കണ്ട നിനക്ക് ക്ലാസ്സ്‌ തുടങ്ങാൻ ആയെന്ന ഓർമ വേണം,, "

"ഓഹ് ആയിക്കോട്ടെ bro,,,,"

                പിന്നേ അവിടെ നിന്നില്ല വേഗം തായെക്ക് ചെന്നു, അല്ലേൽ ഉമ്മി ഒരു വരവ് ഇങ്ങു വരും, പിന്നേ ചായ കുടി ഒക്കെ കയിഞ്ഞ് ഉപ്പിയും അനുക്കയും ഒക്കെ ജോലിക്ക് പോയി,, പിന്നെ ഉമ്മി നെ കുറച്ചു ഹെല്പ് ആക്കിയപ്പോൾ ആണ് ഫോൺ ബെൽ അടിഞ്ഞത്,,

             നോക്കുമ്പോ ഉമ്മ ആണ് ഞാൻ വേഗം ഫോൺ എടുത്തു,,

"Halo ഉമ്മ അസ്സലാമു അലൈക്കും,,,,, "

"വ അലൈകുമുസ്സലാം മോൾ എന്താ കാര്യം സുഖം അല്ലേ,,,"

"ആാാഹ് ഉമ്മ സുഖം ആണ്,, റിനു എവിടെ,,"

"അവള് ഇവിടെ ഉണ്ട്,, പിന്നേ ഞാൻ വിളിച്ചത് വൈകുന്നേരം zayu നിന്നെ കൂട്ടാൻ വരും  നിങ്ങൾ എവിടെങ്കിലും ഒക്കെ ഒന്ന് കറങ്ങി വാ,,,"

"അ  അത് ഉമ്മ zayukka വരോ,അത് ശരി ആവൂല ഉമ്മാ, ഇക്കാക്ക് ഇഷ്ട്ടം ആവൂല,,,"

   പറഞ്ഞ് കഴിഞ്ഞപ്പോഴാ ഞാൻ ആ കൊന്തനെ കുറിച് പറഞ്ഞത് എന്താ എന്ന് ഓർത്തെ,, ഇക്ക അല്ല ഓൻ കൊക്ക ആണ് ഹും,,, കറങ്ങാൻ പോവാൻ ഒക്കെ ആഗ്രഹം ഇണ്ടേൽ ആ കാലൻ വരോ എന്ന കാര്യത്തിൽ നല്ല ഡൌട്ട് ഇണ്ട്,,,

"അത് ഒന്നും മോൾ അലോച്ചിക്കേണ്ട ഓനെ പറഞ്ഞയക്കുന്ന കാര്യം ഒക്കെ ഞാൻ ഏറ്റു,, കുറച്ചു വാശിയും ദേഷ്യോം ഒക്കെ ഉണ്ട് എന്നെ ഉള്ളൂ,, ആ പാവമാ മോൾ  വേണം അവനെ മാറ്റി എടുക്കാൻ,, അപ്പോ ശരി മോളെ,,"

    ഉമ്മ അതും പറഞ്ഞ് ഫോൺ വെച്ചു
ഉമ്മാന്റെ മോന്റെ സ്വഭാവം മാറ്റി എടുക്കാൻ ഞാൻ അല്ല, ഏത് കൊല കൊമ്പൻ വിചാരിച്ചാലും നടക്കൂല ഉമ്മാ,,😊

"എന്താടി ഒറ്റക്ക് നിന്ന് ചിരിക്കൂന്നേ നിക്കാഹ് കഴിഞ്ഞപോയേക്കും പിരി ലൂസ് ആയോ,,"ആഷി

"ഇപ്പോ ആയിട്ടില്ല,, ആ കലിപ്പന്റെ കൂടെ ജീവിക്കുമ്പോയേക്കും മിക്കവാറും അങ്ങനെ ആവും, എന്നാ തോന്നുന്നേ, അവിടുത്തെ ഉമ്മ വിളിച്ചിരുന്നു പുറത്തേക്ക് പോവാൻ ആ കലിപ്പനെ പറഞ്ഞയാക്കാം എന്ന് പറഞ്ഞു,,, "

"ഹ ഹ,, അത് ഏതായാലും നന്നായി രണ്ടാളും കൂടി വഴയിൽ വെച്ച് അടി കൂടി ഞങ്ങളെ പറയിപ്പിക്കരുത് ട്ടോ,,, ഏതായാലും പോയി വരുമ്പോ എനിക്ക് ബ്രോസ്റ്റഡ് കൊണ്ട് വരണേ,,,"ആഷി

   "ബ്രോസ്റ്റഡ് എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട,,,,"

          പിന്നേ എല്ലാ പരിപാടിയും കയിച്
ഉമ്മിനോടും പറഞ്ഞ്, പിന്നേ ഉപ്പി നെ  വിളിച്ചു സമ്മതം വാങ്ങി,, ആദ്യമേ മാറ്റി ഒരുങ്ങിയിട്ട് ശശി ആകാൻ വയ്യ വിളിക്കോ എന്ന് നോക്കാം,,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

              "ഉമ്മാ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലാ, എന്നെ കൊണ്ട് എങ്ങും വയ്യ അവളെ കൊണ്ട് കറങ്ങി നടക്കാൻ അത്ര നിർബന്ധം ആണേൽ ഉമ്മ തന്നെ ഓളെ കൂട്ടി പോയിക്കോ,, ഈ നിക്കാഹിനു നിങ്ങൾ അല്ലായിരുന്നോ നിർബന്ധം,,,"

"ടാ, zayu നി വെറുതെ എന്റെ വായേല് ഇരിക്കുന്നത് കേൾപ്പിക്കല്ലേ ട്ടോ, ഞങ്ങൾ ആണോ ഓളെ കണ്ട് പിടിച്ചു തന്നത് അല്ലാലോ,, പിന്നേ നിക്കാഹ്‌ കഴിഞ്ഞാൽ ഇത് ഒക്കെ സ്വാഭാവികം ആണ്,, "

           ഓഹ് എല്ലാരേം കൂടി റെയിൽവേ സ്റ്റേഷനിൽ ആക്കി വന്നപ്പോയ ആ പെണ്ണിനേം കൊണ്ട് ഒന്ന് കറങ്ങാൻ പോവാൻ ഉമ്മ പറഞ്ഞെ,,, ഇന്നലെ വീണ ക്ഷീണം തന്നെ മാറിയിട്ടില്ല പിന്നെയാ,

"ആാാഹ് ഒന്ന് പോ കാക്കു ഇത് ഒക്കെ ഒരു രസം അല്ലേ,,,"

"ഇയ്യ് പോടീ,,,"

     അപ്പോഴാണ് ഫോൺ ബെല്ലടിഞ്ഞേ നോക്കുമ്പോ  നെറ്റ് കോൾ ആണ് ഉപ്പ ആവും,, ഉമ്മനെ നോക്കിയപ്പോ ഉമ്മ വേഗം അടുക്കളയിലേക്ക് പോയി, റിനു റൂമിലേക്കും,, എല്ലാരും ഒത്ത് കൊണ്ട് ഉള്ള കളിയ,,

                   First ഫുൾ ബെൽ അടിഞ്ഞു കഴിഞ്ഞപ്പോൾ, ഇനി വിളിക്കരുതേ എന്ന് പ്രാർത്ഥിച്ചോണ്ട് നിന്നപ്പോയ ഉപ്പ വീണ്ടും വിളിച്ചേ,, ഇനിയും എടുത്തില്ലേൽ ഉപ്പാന്റെ വായിൽ ഉള്ളത് മുഴുവൻ കേൾക്കേണ്ടി വരും,,

"Halo ഉപ്പാ അസ്സലാമു അലൈക്കും,,,"

"വ അലൈകുമുസ്സലാം,, എന്താ മോനെ നിനക്ക് ഫോൺ എടുക്കാൻ ഒരു തമാസം,,"

"അത് ഒന്നും ഇല്ലാ ഉപ്പാ,, പുറത്ത് ആയിരുന്നു അതാ,,"

" ആഹ്, പിന്നേ ഞാൻ ഇപ്പൊ വിളിച്ചത് നി ഇഷു മോളേം കൊണ്ട് പുറത്തേക്ക് ഒന്ന് ഇറങ്ങണം കേട്ടല്ലോ,, ഏതായാലും ഇത്ര ഒക്കെ ആയി, ഇനി നല്ല പോലെ ജീവിക്കാൻ നോക്ക്,, ഞാൻ വന്നാൽ നമ്മക്ക് അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വരാം,,, "

        ഓഹ് ആ പിശാച് ഇവർക്ക് ഒക്കെ എന്ത് കൈവെഷം ആണാവോ കൊടുത്തത്,, നാഷം,,

"എന്താ നി ഒന്നും മിണ്ടാത്തെ,, ഞാൻ പറഞ്ഞത് കേൾക്കാൻ നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ, ക്ലാസ്സ്‌ തുടങ്ങിയാൽ പിന്നേ ഒന്നിനും കഴിയില്ല,, കല്യാണം ആവുമ്പോയേകും നിങ്ങൾ പരസപരം മനസ്സിലാക്കിയിരിക്കണം,, അത് കൊണ്ട് ഇനി എന്നെ വിളിപ്പിക്കരുത് ഇടക്ക് മോളെ എങ്ങോട്ടേലും കൊണ്ട് പോവണം,, ഞാൻ അവളെ വിളിക്കുമ്പോ അവള് എന്തേലും പരാതി പറയാൻ ഇട വെരുത്തരുത്,, മോൾടെ ഉപ്പാക്ക് ഞാൻ കൊടുത്ത വാക്ക് ആണ് അത്,,"

 "ആാാഹ് ഉപ്പ,, ഞാൻ അവളേം കൂട്ടി പോയ്കൊള്ളാം,,,"

                       പിന്നേ കുറച്ചു നേരം കൂടി സംസാരിച്ചതിന് ശേഷം ആണ് ഉപ്പ വെച്ചത്,,

              മാറ്റി നിക്കാൻ ആ പെണ്ണിനോട് പറയണേൽ എന്താ ഇപ്പൊ ചെയ്യാ ഓളെ നമ്പർ ആണേൽ എന്റൽ ഇല്ലാ,, ആഷിനെ വിളിച്ചാൽ ഓൻ കളിയാക്കി കൊല്ലും, ഉമ്മാനോട് പറയാം,ഞാൻ ഉമ്മന്റെ അടുത്തേക്ക് വിട്ടു,,

"എന്താ മോനെ ആരാ വിളിച്ചേ,,,"

"ഉമ്മ ഇങ്ങള് വല്ലാതെ അഭിനയിക്കല്ലി ട്ടോ,, ഇങ്ങള് പറയാതേ ഉപ്പ വിളിക്കൂല എന്ന് എനിക്ക് ഉറപ്പാ,"

"ഉപ്പ പറഞ്ഞാൽ അല്ലേ ഇന്റെ മോൻ അനുസരിക്കൂ, അത് കൊണ്ട, എന്നിട്ട് എന്ത് തീരുമാനിച്ചു മോളെ വിളിച്ചു പറഞ്ഞോ,,,"

" അ അത് ഉമ്മ ഒന്ന് വിളിച്ചു പറ അവളോട് മാറ്റി നിക്കാൻ, ഒരു  കാ മണിക്കൂറിനുള്ളിൽ അവിടെ എത്തും എന്ന്,,, "

"എന്നെ കൊണ്ട് ഒന്നും വയ്യ, തന്നത്തൻ അങ്ങ് വിളിച്ചു പറഞ്ഞേച്ചാൽ മതി,,,"

"Pls ഉമ്മ നല്ല കുട്ടി അല്ലേ, എന്റൽ ഓളെ നമ്പർ ഇല്ലാഞ്ഞിട്ട് അല്ലേ,,"

  "ആാാഹ് ബെസ്റ്റ്,, ആരും കേൾക്കണ്ട, സ്വന്തം കെട്ടിയോളെ നമ്പർ കഴിയിൽ ഇല്ലാത്ത ആദ്യത്തെ മനുഷ്യൻ ആവും നി,,ഏതായാലും ഞാൻ വിളിച്ചു പറയാൻ പോകുന്നില്ല,, നമ്പറും തരില്ല,,,"

                ഓഹ് ഉമ്മ മാരായൽ ഇങ്ങനെ വേണം, ഇനി ഇപ്പൊ എന്താ ചെയ്യാ, ഷാനു നെ വിളിച്ചാൽ ഇതിലും വലുത് കേൾക്കേണ്ടി വരും,, ഹും അവൾക്ക് എന്താ എന്റെ നമ്പറിലേക്ക് ഒന്ന് വിളിച്ചു അവളുടെ നമ്പർ ഒന്ന് തന്നാൽ, അഹങ്കാരം അല്ലാതെ എന്ത,,

  ഉമ്മ തരില്ലെന്ന് കണ്ടതും ഞാൻ സിറ്റ് ഔട്ടിൽ ചെന്ന് ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കുമ്പോയ, ക്ലാസ്സിലെ whats ap ഗ്രൂപ്പിൽ അവളുടെ ഉമ്മാന്റെ നമ്പർ ഉള്ളത് ഓർമവന്നത്,പിന്നേ ഒന്നും നോക്കിയില്ല,അതിലേക്ക് വിളിച്ചു,,

   "Halo,,,, ആരാ,,,"

              ഓഹ് ഭാഗ്യത്തിന് അവള് തന്നെ ആണ് ഫോൺ എടുത്തത്,,

"Halo ചെവി കേൾക്കില്ലേ,, പൊട്ടൻ ആണോ,, ആരാ എന്ന്,,"

"പൊട്ടൻ നിന്റെ കെട്ട്യോൻ ആണെടി,,,"

"ആഹാ അപ്പൊ നിങ്ങൾ ആയിരുന്നല്ലേ ആ പൊട്ടൻ എനിക്ക് തോന്നി,,"

        ചെ ഇപ്പൊ ഞാൻ ആണലോ ഓളെ   കെട്ട്യോൻ അല്ലേ,അത് ഇടക്ക് അങ്ങ് മറന്നു പോവും,,

"Halo എന്താ വിളിച്ചേ എന്ന്,,,,"

 "ആഹ് അത് കുറച്ചു കയിഞ്ഞ് ഞാൻ അങ്ങോട്ട് വരാം, മാറ്റി നിന്നെക്ക്,,, ഒന്ന് പുറത്തേക്ക് പോവാൻ ആണ്,,"

"നിങ്ങൾക്ക് പുറത്തേക്ക് പോവാണേൽ അങ്ങ് പോയാൽ പോരേ അതിന് എന്തിനാ ഞാൻ,,"

"ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ട ഞാൻ പറഞ്ഞത് കേട്ടാൽ മതി, മാറ്റി നിക്കാൻ നോക്ക്,,,"
 
  അതും പറഞ്ഞ് ഞൻ വേഗം കട്ടാക്കി പറഞ്ഞത് കേട്ടാൽ പോരാ, പിന്നേ നൂർ ചോദ്യം കൂടി ചോദിക്കണം ഓൾക്ക് ഹും,,

                  ഇനി കുറച് നേരം എങ്ങനെ സഹിക്കും അതിനെ സഹിക്കും ആവോ,, ഞാൻ വേഗം ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ റൂമിലേക്ക് വിട്ടു,,, white ഡ്രസ്സ്‌ ആണ് ആദ്യം കയ്യിൽ കിട്ടിയത് എങ്കിലും,, രണ്ട് പ്രാവശ്യം ഷർട്ട് ഇട്ടപ്പോഴും ഉള്ള അവസ്ഥ ആലോചിച്ചപ്പോ അത് വേണ്ട എന്ന് വെച്ച് ഒരു മെറൂൺ ഷർട്ട് എടുത്തിട്ടു,എന്നിട്ട് റെഡി ആയി ഉമ്മാനോട് പറഞ്ഞു കാറിൽ അവളെ പിക് ചെയ്യാൻ വിട്ടു,,


   ഹും ഫോൺ കട്ട് ആക്കുമ്പോൾ ഒന്ന് പറഞ്ഞൂടെ, പറയുന്നത് പോലെ ഒക്കെ ചെയ്യാൻ ഞാൻ എന്താ അയാളുടെ അടിമേ,,

               എനിക്ക് ഒരു നമ്പർ ഉണ്ടായിട്ട് ഇയാൾ എന്താണാവോ ഉമ്മിന്റെ ഫോണിലേക്ക് വിളിച്ചത്,,, ആഹ് അപ്പോഴാണ് ഷാനുക്ക പറഞ്ഞത് ഓർമ വന്നത് അവന്റെൽ എന്റെ നമ്പർ ഇല്ലാ എന്നും ചോദിക്കണേൽ കൊടുത്ത മതി എന്നും,,

     ഏതായാലും first day ആയിട്ട് ഞാൻ ആയി മുഷിപ്പിക്കണ്ട വേഗം റെഡി ആയേക്കാം,,
 
          വേഗം ചെന്ന് black കളർ ടോപ്പും ജെഗ്ഗിനും, ഷാൾ റോൾ ചെയ്ത്, കുറച്ചു പൌഡറും ഇട്ട്, കണ്ണിൽ സുറുമയും എഴുതിയപ്പോയെ,, കാറിന്റെ ഹോണടി കേൾക്കാൻ തുടങ്ങിയിരുന്നു,,,

       ഒഹ്ഹ്ഹ് ഇയാൾ എന്താ ഹോൺ അടിച്ചു പഠിക്കാണോ ആവോ,,,

"ഉമ്മി തേ ഞാൻ പോയി വരംട്ടോ അസ്സലാമു അലൈക്കും,,"

         ങേ ഈ ഉമ്മി ഇത് എവിടെ പോയി, നോക്കുമ്പോ എന്ത, മരുമോനെ ജ്യൂസ്‌ കുടിപ്പിച്ചോണ്ട് നിക്ക,, അതും കാറിന്റെ അടുത്തേക്ക് കൊണ്ട് കൊടുത്ത്,, ഇവൻ എന്താ വീട്ടിൽ കയറി കുടിച്ചാൽ, ഹും ഇത് ഒക്കെ കുറച്ചു ഓവർ തന്ന,,

   "ആഹ് മോൾ വന്നോ, മോൻ എത്ര നേരായി നിന്നെ wait ചെയ്യുന്നു,,, വേഗം പോവാൻ നോക്ക്,,"ഉമ്മി

"ഹിഹി,, വേഗം ചെല്ലെടി പോകുന്ന കോലത്തിൽ തന്നെ തിരിച്ചു വരണേ ട്ടോ all the best 😍😍😍😍,,"ആഷി

"പോടാ കാക്കു,,,"

                     ഞാൻ വേഗം ചെന്നു ഒന്ന് ചിരിച്ചെങ്കിലും no mind ചമ്മാൻ എന്റെ ജീവിതം ഇനിയും ബാക്കി,,

                മുന്നിൽ കയറാണോ, അതോ ബാക്കിൽ എന്ന് അറിയില്ലലോ, ചോദിച്ചാലോ ഹേയ് ചോദിച്ചാൽ പിന്നേ അതിനാവും,, ഏതായാലും പിറകിൽ കയറാം,,,

"ഞാൻ എന്താടി നിന്റെ ഡ്രൈവറോ മര്യാദക്ക് മുന്നിൽ ഇരിക്കെടി,,"

 ഓഹ് തുടങ്ങി ഇയാൾക്ക് എന്താ ഇത് ഒന്ന് നല്ലോണം പറഞ്ഞാൽ,,

         ഞാൻ മുന്നിൽ കയറി ഇരുന്നതും ഒരൊറ്റ  പോക്ക് ആയിരുന്നു,, കുറച്ചു നേരായി ഇങ്ങനെ പോവുന്നു, ഇയാൾക്ക് എന്തേലും ഒന്ന് മിണ്ടിക്കൂടെ,, at least എങ്ങോട്ടാ പോവണ്ടേ എന്നെങ്കിലും,ഇനിയും മിണ്ടാതിരുന്നാൽ എനിക്ക് ഭ്രാന്ത് ആയത് തന്നെ,,

"അതേയ് നമ്മൾ എങ്ങോട്ടാ പോവുന്നെ,,,"

"അത് എന്തിനാ നിന്നോട് പറയുന്നേ അവിടെ എത്തുമ്പോ കണ്ടാൽ മതി,,"

"എങ്ങോട്ടാ പോകുന്നെ എന്ന് അറിയാൻ ഉള്ള അവകാശം എനിക്ക് ഇല്ലേ,, at least എന്തേലും സംസാരിക്കെങ്കിലും ചെയ്തൂടെ,,,"

"നിന്നോട് സംസാരിക്കുന്നതിനേക്കാൾ നല്ലത് ഞാൻ വല്ല ട്രെയിനിനും തല വെക്കുന്നതാ,, മിണ്ടാതിരിക്കാൻ നോക്ക്, എന്റെ കോൺസെൻട്രേഷൻ പോവുന്നു,,"

                ഓഹ് പിന്നേ വിമാനം അല്ലേ ഓടിക്കുന്നെ കോൺസെൻട്രേഷൻ പോവാൻ,അപ്പോഴാണ് കോന്തൻ എന്നെ തന്നെ നോക്കുന്നെ കണ്ടേ,,

"നി ഫുഡ്‌ കഴിച്ചത് ആണോ,,,"

"വൈകുന്നേരം വരും എന്ന് അല്ലേ പറഞ്ഞിരുന്നേ ഇപ്പൊ വരും എന്ന് ഞാൻ അറിഞ്ഞോ,,"

         "   നിന്നോട് വിശദീകരണം ഒന്നും ചോദിച്ചില്ല, ചോദിച്ചതിന് ഉള്ള മറുപടി മാത്രം മതി,,, "

"ഇല്ലാ,,,"
      ഇത് എന്താ കോടതി ആണോ ചോദിക്കുന്നതിന് മാത്രം ഉത്തരം പറയാൻ,, 

    ചോറിന്റെ കാര്യം ചോദിച്ചത് കൊണ്ട് ആണോ എന്ന് അറിയില്ല വയറിന്റെ ഉള്ളിൽ ട്രെയിൻ ഒക്കെ പോകുന്ന പോലെ,,

    കുറച്ചു കഴിഞ്ഞതും ഒരു ഹോട്ടെലിൽ നിർത്തി ആ കോന്തൻ ഒരൊറ്റ പോക്ക്, സത്യം പറഞ്ഞാൽ ശരിക്കും ദേഷ്യോം സങ്കടോം ഒക്കെ വന്നിരുന്നു,, ഒന്ന് തിരിഞ്ഞ് നോക്കിക്കൂടെ,,,

"എന്താ പെങ്ങളെ മുഖത്ത് ഒരു വിഷമം കൂട്ടിനു നടക്കാൻ ഞങ്ങൾ ആരെങ്കിലും വരണോ,,,"

  എന്ന് പറഞ്ഞ് രണ്ട് മൂന്ന് ചെക്കെൻ മാര് എന്റെ അടുത്തേക്ക് വന്നപ്പോ ഞാൻ വേഗം കുറച്ചു സ്പീഡിൽ കോന്തൻറെ അടുത്തേക്ക് നടന്നു,,,

             അവരെ കണ്ടിട്ട് ആണോ എന്ന് അറിയില്ല ആ കോന്തൻ അവിടെ നിന്നിട്ടുണ്ട് അത് കൊണ്ട് ഞാൻ വേഗം അങ്ങോട്ട് വിട്ടു,,

"നിനക്ക് എന്താടി ഒന്ന് സ്പീഡിൽ നടന്നു വന്നൂടെ,, എവിടെ പോയാലും നിന്റെ പിറകെ ഓരോരുത്തര് ഉണ്ടല്ലോ,,,"

          അതിന് ഞാൻ മിണ്ടാൻ പോയില്ല, പിന്നേ അവിടുന്ന് ഭക്ഷണം ഒക്കെ കയിച് കാറിൽ കയറി യാത്ര തുടങ്ങി,,,

"ടി, നി എന്നെ  സ്റ്റേഷനിൽ കയറ്റിചാലെ അടങ്ങൂ എന്ന് ആണോ,,"

      "അതിന് ഞാൻ എന്ത് ചെയ്തെന്ന,"


"മര്യാദക്ക് സീറ്റ്‌ ബെൽറ്റ്‌ ഇടെടി,,,,"

          ഓഹ് അതായിരുന്നു ലെ, ഞാൻ വേഗം അത് എടുത്ത് ഇടാൻ നോക്കിയിട്ട് ആണേൽ അത് വലിചിട്ട് കിട്ടുന്നുമില്ല,,

          പെട്ടെന്ന് ആണ് kalippan എന്റെ അടുത്തേക്ക് വന്നു അത് ശരി ആക്കിയത്,എന്റെ ഹാർട്ട്‌ ഒക്കെ വല്ലാതെ ഇടിക്കാൻ തുടങ്ങിയിരുന്നു, സാറിന്റെ നിശ്വാസം എന്റെ മുഖത്ത് തട്ടാൻ തുടങ്ങിയതും ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു,,

                അത് ശരിയാക്കി എണീറ്റതും ഞങ്ങളുടെ മിഴികൾ തമ്മിൽ ഉടക്കി എങ്കിലും പെട്ടെന്ന് നോട്ടം പിൻവലിച്ചു എന്റെ അടുത്ത് നിന്ന് മാറി നിന്നു,, അതിന് ശേഷം ആണ് എന്റെ ഹാർട്ട്‌ ഒന്ന് പഴയ പോലെ ആയത് കുറച്ചു നേരം കൂടി നിന്നിരുന്നേൽ ശ്വാസം കിട്ടാതെ തട്ടി പോയേനെ ഞാൻ,,,

             ഞാൻ വേഗം പുറത്തേക്ക് ഉള്ള കാഴ്ചയിലേക് നോട്ടം തിരിച്ചു, അവിടെ ഉള്ള ബോർഡ്‌ വായിച്ചതും എനിക്ക് തുള്ളി ചാടാൻ ഒക്കെ തോന്നി പോയി,,

"തുഷാരഗിരി 5km "
                  എന്ന് ആയിരുന്നു ബോർഡ് എത്രയോ ആയിട്ട് ഉള്ള ഒരു ആഗ്രഹം ആയിരുന്നു അത്, ഒരു thanx പറഞ്ഞാലോ 🤔 ഹേയ് വേണ്ട ചിലപ്പോൾ എനിക്ക് ഇഷ്ട്ടം ഉള്ള സ്ഥലം ആണെന്ന് അറിഞ്ഞാൽ ഇവിടുന്ന് വണ്ടി തിരിക്കാവും ചെയ്യാ, മിണ്ടാതിരിക്കുന്നതാണ് നല്ലത്,,

         കുറച്ചു മുന്നോട്ട് പോയതും നല്ല അടിപൊളി വ്യൂ ആയിരുന്നു,, നഗരത്തിലെ തിരക്കുകളിൽ നിന്ന് എല്ലാം വിട്ടു തികച്ചും ശാന്തമായ അന്തരീക്ഷം,,,

  വണ്ടി ഒരിടത്ത് പാർക്ക്‌ ചെയ്തു ഒരു ബോട്ടിൽ വെള്ളവുമായി kalippan വന്നു,,

    കുറച് മുന്നോട്ട് നടന്നു ടിക്കറ്റ് ഒക്കെ എടുത്ത് നടന്നു,,, കുറെ couples ഉണ്ടായിരുന്നു,ഒരു തൂക്ക് പലത്തിലൂടെ വേണം ഒന്നാമത്തെ വെള്ളച്ചാട്ടത്തിന് അടുത്ത് എത്താൻ,,

  തൂക്ക് പാലത്തിൽ എത്തിയാപ്പോ ഞാൻ കുറച്ചു സെൽഫി ഒക്കെ എടുത്തു ഈ കോന്തൻറെ കൂടെ ഒരു സെൽഫി എടുക്കാൻ ആഹ്രഹം ഉണ്ട് എന്ത് ചെയ്യും,,

"അ അതേയ്, നമ്മക്ക് ഒരു സെൽഫി എടുത്തലോ,,,"

  അതിന് ഒന്നും മിണ്ടാതെ ഒറ്റ പോക്ക് ആയിരുന്നു മുന്നോട്ട്,,,

"മുരടൻ 😡"

                  വരേണ്ടി ഇല്ലായിരുന്നു എന്ന് തോന്നിപോയി എല്ലാ കപ്പിൾസും കൈ കോർത്തും തോളിൽ കയ്യിട്ടും ഒക്കെ നടക്കുമ്പോൾ ഞങ്ങൾ മാത്രം അന്യരെ പോലെ,, വിട്ടു നടക്കുന്നു,, ഇത് കണ്ടിട്ട് ആവാം,, എല്ലാരുടെ മുഖത്തും ഒരു പുച്ഛം പോലെ തോന്നി,,,

   രണ്ടാമാത്തെ വെള്ള ചട്ടത്തിലേക്ക് ആണ് അടുത്തത്,,

"അതേയ് ഇനിയും  ഒത്തിരി നടക്കാൻ ഉണ്ടോ,,,"

"ഹേയ് കുറച്ചേ ഉള്ളൂ,,,,"

       സംഭവം നല്ല അടിപൊളി ആണേലും കാടിന്റെ ഉള്ളിലൂടെ ആയിരുന്നു യാത്ര, തികച്ചും പ്രക്തി ദത്തമായ സ്ഥലം ആയിരുന്നു അത്,,,, മരങ്ങൾക്കിടയിലൂടെ ഉള്ള യാത്ര, ചീവിടിന്റെ ശബ്ദം മാത്രം കൂട്ടിന്,,

   എത്ര നടന്നിട്ടും എവിടെയും എത്തത്ത പോലെ കിതച്ചിട്ട് ആണേൽ ഒരടി നടക്കാൻ വയ്യ, പടച്ചോനെ ഇനി ഇയാൾ എന്നെ കൊല്ലാൻ എങ്ങാനും കൊണ്ട് വന്നത് ആവോ,, ഞങ്ങടെ കൂടെ ഉണ്ടായിരുന്നവരെ പൊടി പോലും കാണാൻ ഇല്ലാ,,,

"അതേയ്,, എനിക്കിനി ഒരടി പോലും മുന്നോട്ട് പോകാൻ വയ്യ,, നിങ്ങൾ എന്നെ കൊല്ലാൻ എങ്ങാനും കൊണ്ടോവാണോ,,,"

,   "ശോ നിനക്ക് ഇത്ര പെട്ടെന്ന് കാര്യം മനസ്സിലായോ ഞാൻ നിനക്ക് ഒരു സർപ്രൈസ് തരം എന്ന് കരുതിയത് ആയിരിന്നു,,, ചെലക്കാണ്ട് വരാൻ നോക്കെടി,,,"

            അതും പറഞ്ഞ് ഒരൊറ്റ പോക്ക് ആയിരുന്നു, പടച്ചോനെ തിരിച്ചു പോവാനും വയ്യല്ലോ,, ഇനി ഇയാൾ പറഞ്ഞ പോലെ ചെയ്യോ,, ഹേയ് അങ്ങനെ ഒന്നും ഇണ്ടാവൂല,,,
 
        കൂൾ ഇഷു കൂൾ,, എന്ന് എന്നോട് തന്നെ പറഞ്ഞ് ഞാൻ മുന്നോട്ട് നടന്നു പക്ഷേ രണ്ടടി മുന്നോട്ട് വെച്ചതും കാൽ മുഴുവൻ കുഴയുന്ന പോലെ,, ശ്വാസം കിട്ടാതെ പോലെ, ഞാൻ അവിടുള്ള പാറയിൽ ഇരുന്നു,,,

"അതേയ് കുറച്ചു നേരം ഇരുന്നിട്ട് പോയാൽ പോരേ എനിക്ക് തീരെ വയ്യാത്തൊണ്ട,,"

   മൂപ്പരും ക്ഷീണിച്ചെന്ന് തോനുന്നു എന്റെ അടുത്തുള്ള പറയിൽ  ഇരുന്നു, കുപ്പിയിൽ ഉള്ള വെള്ളവും കുടിച് കുറച്ചു നേരം കൂടി ഇരുന്നു,,

"അതേയ് നമക്ക് ഇനി തിരിച്ചു പോയാലോ എനിക്ക് ഇനി വയ്യ,,"

"നി വേണേൽ പൊയ്ക്കോ ഞാൻ മൂന്നാമത്തെ വെള്ള ചട്ടം കൂടി കണ്ടേ ഉള്ളൂ,,,"

"ങേ അപ്പോ,,, ഇനിയും ഉണ്ടോ,,,,"

 "ആഹ് വരുന്നുണ്ടേൽ വരാൻ നോക്ക്,,"

"എന്നെ കൊണ്ട് എങ്ങും വയ്യ,,,"

,        "എന്ന ഇവിടെ ഇരി ഞാൻ പോയി വരാം പിന്നെ വല്ല ആനയോ കടുവയോ എങ്ങനും വന്നാൽ തല്ലണ്ട ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി ട്ടോ,,,"

"ങേ ആനയോ,,,,,",😳,,,"

         പെട്ട് മോളെ ഇഷു പെട്ട് എങ്ങനെ ആണേലും മരണം ഉറപ്പാ, ഞാൻ തിരിഞ്ഞ് സാറിനെ നോക്കുമ്പോ പൊടി പോലും കാണാൻ ഇല്ലാ ഞാൻ ഉള്ള ജീവനും കൊണ്ട് ഓൻ പോയ വഴിയേ ഓടി,,,
   
  ഓടി ചെന്നതും അവിടെയുള്ള കാഴ്ച്ച കണ്ട് ഒരു നിമിഷം എല്ലാ ക്ഷീണവും മറന്നു ഞാൻ നോക്കി നിന്നു,,

  "Wow,,, beautiful "
   ....
    ..എന്ന് ഞാൻ അറിയാതെ തന്നെ പറഞ്ഞ് പോയിരുന്നു,, അത്രക്ക് മനോഹരം ആയിരുന്നു ആ കാഴ്ച,,

           ഞങ്ങടെ മുന്നേ വന്നവർ എല്ലാം അവിടെ ഉണ്ടായിരുന്നു,പാറകൾക്കിടയിലൂടെ വരുന്ന വെള്ളം കാണാൻ നല്ല ഭംഗി ആയിരുന്നു, മഴകാലത്ത് ആയിരുന്നേൽ ഇതിനും ഭംഗി ഉണ്ടായേനെ പോലും,,

        പിന്നേ ഞാൻ കൊന്തനെ മൈൻഡ് ചെയ്യാതെ ക്ഷീണം മാറുന്ന വരെ മുഖം കഴുകിയും വെള്ളത്തിലൂടെ നടന്നും കളിച്ചു,, പാറകളിൽ നിന്ന് വരുന്ന വെള്ളം ആയോണ്ട് ആവും നല്ല തണുപ്പ്,, അത് കൊണ്ട് ക്ഷീണം ഒക്കെ പമ്പ കടന്നു,,,

       പിന്നേ കുറെ പിക് ഒക്കെ എടുത്തു പിന്നേ എന്റെ കലിപ്പൻ കാണാതെ ഞങ്ങടെ സെൽഫി എടുത്തു ട്ടോ,,

  എന്താ നോക്കുന്നെ എന്റെ എന്ന് പറഞ്ഞിട്ടാണോ എന്റെത് തന്നെ അല്ലേ 😜,,

"മതി കളിച്ചത് വാ,, മുകളിൽ കൂടി പോയി വരാം എന്നിട്ട് വേഗം പോണം,,,"

"ഇനിയും പോകണോ"

"വരുന്നുണ്ടേൽ വാ,,,"

   അങ്ങനെ അവിടുന്ന് വീണ്ടും മുന്നോട്ട് നടന്നെങ്കിലും ആദ്യത്തെ പോലെ, ആരും ആ വഴിയിലൂടെ പോകാൻ ഇല്ലായിരുന്നു, അത് എന്നിൽ ഒരു പേടി ഉണ്ടാക്കി എങ്കിലും മുന്നോട്ട് നടന്നു,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

             ഹഹ,, ഇനി അവള് എവിടേക്കും വരൂല എന്നത് ഉറപ്പാ,, മുഖം കണ്ടാൽ അറിയാം പേടിച്ചിട്ട് ഉണ്ട് എന്ന് ,

      ഇതിന് മുൻപ് ഞാൻ വന്നിട്ടുള്ളതാ ഇവിടെ, അത് കൊണ്ട് തന്നെയാ അവളെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നേ,, നടന്നു നടന്നു അവളെ ഊപ്പാട് ഇളകും, അത് കൊണ്ട് കുറച് ദിവസത്തേക്ക് അവളെ ശല്യം ഉണ്ടാവൂല,, #💞 പ്രണയകഥകൾ ഉപ്പവിളിച്ചാലും ഇനി കുയപ്പം ഇല്ലാ,,,😊😊,,


  മുന്നോട്ട് പോകുന്തോറും എന്തോ ഒരു ഭയം എന്നിൽ ഉണ്ടായിരുന്നു, ഞാൻ എന്റെ മുന്നിൽ ഉണ്ടായിരുന്ന ആളേ നോക്കിയപ്പോ എവിടെയും കണ്ടില്ല,,

         പടച്ചോനെ ഈ ചെങ്ങായി എന്നെ തനിച് ആക്കി പോയോ, ഞാൻ ഇനി എന്താ ചെയ്യാ, എന്റെ കയ്യും കാലും ഒക്കെ വിറക്കാൻ തുടങ്ങിയിരുന്നു,,,

   പെട്ടെന്ന് എന്തോ മൃഗത്തിന്റെ ശബ്ദം കേട്ടതും ഞാൻ നേരെ ഓടി,, ഇടക്ക് എന്തോ വരുന്നുണ്ടോ എന്ന് തിരിഞ്ഞു നോക്കിയതും ഞാൻ എന്തിലോ പോയി ഇടിച്ചു,, പേടിച്ചു കൊണ്ട് ഞാൻ നോക്കിയപ്പോ കണ്ടത് എന്നെ തന്നെ നോക്കി ചിരിക്കുന്ന സാറിനെ,, ആ സമയത്ത് ദേഷ്യോം സങ്കടോം ഒക്കെ ഒരു മിച് വന്നെങ്കിലും, ഞാൻ പെട്ടെന്ന് തന്നെ സാറിനെ പോയി കെട്ടിപിടിച്ചു ,,,

                അത്രക്ക് ഞാൻ ഭയന്നിരുന്നു,, എത്ര നേരം അങ്ങനെ നിന്നെന്ന് അറിയില്ല, പെട്ടെന്ന് ഒരു ബോധം വന്നതും ഞാൻ സാറിൽ നിന്ന് വിട്ടു നിന്നു,,

         ഓഹ് ഇനി ഇപ്പൊ വായിൽ ഉള്ളത് മുഴുവനും കേൾക്കേണ്ടി വരുമല്ലോ എന്ന് കരുതി നിന്ന എന്നെ അത്ഭുതപെടുത്തി കൊണ്ട് ആയിരുന്നു സാറിന്റെ പ്രതികരണം,,,

"Iam sory,,, താൻ ഇത്രക്ക് ഭയക്കും എന്ന് കരുതിയില്ല,, ഒന്ന് പേടിപ്പിക്കണം എന്നെ കരുത്തിയിരുന്നുള്ളു,,"

     ശരിക്കും അത് എനിക്ക് ഒരു ഷോക്ക് ആയിരുന്നു അപ്പൊ കലിപ്പന്  sory പറയാനും അറിയാം,,,

             പിന്നേ ഒന്നും മിണ്ടതെ ഞങ്ങൾ മുന്നോട്ട് നടന്നു, ആദ്യം നടന്ന അത്ര തന്നെ ദൂരം ഉണ്ടായിരുന്നെങ്കിലും,, അവിടെ എത്തിയപ്പോ ഉള്ള കാഴ്ച്ച ആദ്യത്തെതിനേക്കാൾ സൂപ്പർ ആയിരുന്നു,,, മല മുകളിൽ നിന്ന് വരുന്ന വെള്ളം പാറയിൽ വന്നു പതിക്കുന്നത് കാണാൻ  പ്രത്യേക ഭംഗി ആയിരുന്നു,, മതി വരുവോളം ഞാൻ അത് ക്യാമറയിൽ പകർത്തി,, പക്ഷേ എന്നെ അത്ഭുതപെടുത്തിയത് വേറെ ആരും തന്നെ അവിടെ ഇല്ലായിരുന്നു എന്നത് ആണ്,,,

   "ഷ് ഷ്,,,,,,"

             എന്നാ വിളി കേട്ട് ആണ് ഞാൻ സാറിന്റെ മുഖത്തേക്ക് നോക്കിയത്, ആ മുഖത്ത് എന്തോ ഒരു ടെൻഷൻ പോലെ തോന്നി,,

           എന്താണെന്ന് ഞൻ ചോദിച്ചപ്പോ
സാർ കൈ ചൂണ്ടിയ ഭാഗത്തേക്ക്  നോക്കിയതും, എന്തോ ഒരു ഭയം എന്നിൽ പിടി കൂടി,,

        ആനപ്പിണ്ടി,, ആയിരുന്നു അവിടെ ഉണ്ടായിരുന്നത്,അതും ഫ്രഷ്,, ചുറ്റിനും നോക്കാൻ പോലും പേടി ആയിരുന്നു ചുറ്റിനും കാട്, ഒന്ന് ഓടം എന്ന് വെച്ചാൽ തന്നെ,, ഉരുണ്ട് വീയുക വെള്ള ചട്ടത്തിലേക്കോ പറയിടുക്കിലേക്കോ ആയിരിക്കും,,,

     "വേഗം വാ,,, നമുക്ക് ഇവിടുന്ന് രക്ഷപെടാം,,,ഇതിന് മുൻപ് ഞാൻ വന്നപ്പോ ഇങ്ങനെ ഒന്നും ഇല്ലായിരുന്നു,,"
  
       അതും പറഞ്ഞ് ആ കോന്തൻ ഓടി പിറകെ ആയി ഞാനും,,,, എത്ര ഓടിയിട്ടും എങ്ങും എത്തത്ത പോലെ,,

         പോകുമ്പോയേ ഞാൻ പറഞ്ഞതാ വേണ്ട വേണ്ട എന്ന്, ഒന്ന് തായേ എത്തട്ടെ ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്,,,

   ഒരു വിധം ഞങ്ങൾ ഓടി രണ്ടാമത്തെ വെള്ള ചട്ടത്തിന് അടുത്തത്തിയപ്പോ ആണ് ശരിക്ക് ശ്വാസം വിട്ടത് തന്നെ,,

         അവിടെ കുറച്ചു ആളുകൾ ഒക്കെ അപ്പൊ ഉണ്ടായിരിന്നു,കുറച്ചു സമാദാനം ആയതും ഞാൻ കലിപ്പന് നേരെ തിരിഞ്ഞു,,,

"ടോ, അപ്പോ താൻ ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ട് ലെ, എനിക്ക് ഒരു പണി തരാനും, കിട്ടിയ ചാൻസിൽ എന്നെ ആനനെ കൊണ്ട് കൊല്ലിക്കാനും അല്ലേ ഇങ്ങോട്ട് കൊണ്ട് വന്നേ,,,"

"ടി, നാക്കിന് എല്ലില്ലെന്ന് കരുതി എന്തും പറയം എന്ന് ആണോ,ഞാൻ ഇവിടെ ഇതിനു മുൻപ് വന്നു എന്നുള്ളതും  നിനക്ക് ഒരു പണി തരണം എന്ന് കരുതിയതി യിരുന്നു എന്നത് നേരാ,,, പക്ഷേ ആന ഇവിടെ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല,,"

"താൻ വെറുതെ കള്ളത്തരം പറഞ്ഞ് ബുദ്ധിമുട്ടണ്ട, എനിക്ക് അറിയാം എന്നെ കൊല്ലാൻ തന്നെ കൊണ്ട് വന്നത് ആണെന്ന്,,"

"പിന്നെ,, എനിക്ക് വട്ട് അല്ലേ  നിന്നെ കൊല്ലാൻ ഇത്രയും ദൂരം പെട്രോൾ കത്തിച്ചു വരാൻ ഒന്ന് പോടീ,,,"

             "എന്തായാലും ഞാൻ ഇത് ഉപ്പ വിളിക്കുമ്പോ  പറഞ്ഞ് കൊടുക്കും നോക്കിക്കോ,,,"

"ആാാഹ നി പറഞ്ഞ് കൊടുക്കോ,,,"

"ആഹ് കൊടുക്കും,,,,"

      

      അത് പറഞ്ഞതും         എന്റെ കൈ പിടിച്ചു ഒരൊറ്റ വലിയായിരുന്നു ഞാൻ നേരെ ആ നെഞ്ചിൽ പോയി ലാൻഡ് ആയതും എന്നെ പിടിച്ചു അവിടെ ഉണ്ടായിരുന്ന മരത്തിലേക്ക് ചേർത്ത് നിർത്തി,,

"ഇനി നി പറഞ്ഞ് കൊടുക്കോടി,,,,""

                   അതിന് ഞാൻ ആണെന്നും അല്ലെന്നും തലയാട്ടി,,,

"അപ്പോയെ നി ഇതും കൂടി അങ്ങ് പറഞ്ഞ് കൊടുക്ക്,,,"

    അതിന് ഞാൻ മറുപടി പറയുന്നതിന് മുന്നേ എന്റെ അധരങ്ങൾ കലിപ്പൻ കവർന്നിരുന്നു,പ്രതീക്ഷിക്കത്ത അറ്റാക്ക് ആയത് കൊണ്ട് തന്നെ,എന്റെ തൊണ്ട ഒക്കെ വറ്റി വരണ്ടിരുന്നു,,,

               എന്റെ ആദരങ്ങളിലേക്ക് കലിപ്പന്റെ പല്ലുകൾ ആയ്ന്നു ഇറങ്ങിയതും വേദന സഹിക്കാൻ കഴിയാതെ എന്റെ ശക്തി മുഴുവനും എടുത്ത് ഒരൊറ്റ തള്ള് അങ്ങ് കൊടുത്തു,,

                     ചുണ്ടിൽ തൊട്ടപ്പോ ബ്ലഡ്‌ പൊടിഞ്ഞിരുന്നു,,,

"കണ്ടല്ലോ,,, ഇനി എന്നെ ചൊറിയാൻ വന്നാൽ ഇതിനും ഭയാനകം ആയിരിക്കും നി അനുഭവിക്കുക,, നിനക്ക് എന്നോ ഓങ്ങി വെച്ചതാ, അന്ന് എനിക്ക് നി അന്യ സ്ത്രീ ആയിരുന്നു, ഇപ്പോ അത് അല്ലാലോ എന്റെ ഭാര്യ അല്ലേ,,,"

               അതിന് ഞാൻ ഒന്നും മറുപടി പറഞ്ഞില്ല ഇനിയും ഇത് പോലെ അറ്റാക്ക് ഉണ്ടായാൽ താങ്ങാൻ കഴിയൂല,, നോക്കിക്കോ ഇതിന് ഞാൻ പകരം വീട്ടിയില്ലെങ്കിൽ എന്റെ പേര് ishiya zenha, അല്ല,, ishiya zayan അല്ല,,, ഹാവു ഇന്റെ ചുണ്ട്,,,

   "എന്നാൽ വാ എല്ലാരും പോയി ഇനി താമസിക്കേണ്ട,,,"

                അങ്ങനെ ഞങ്ങൾ അവിടുന്ന് ഇറങ്ങി വീട്ടിലേക്ക് തിരിച്ചു വഴിക്ക് വെച്ച് ഉച്ചക്ക് കഴിച്ചത് എല്ലാം ആ കയറ്റം കയറിയപ്പോ തന്നെ ദഹിച്ചു പോയത് കൊണ്ട്  നല്ലോണം വിശന്നിരുന്നു,,,

   അൽഫാമും കുബ്ബൂസും ആയിരുന്നു ഓർഡർ ചെയ്തത്, ആർത്തിയോടെ അത് കഴിക്കാൻ നിന്നതും,,,

"ഷ്,,, ഇന്റെ ചുണ്ട്,,,,"

         എന്ന്  ഞാൻ അറിയാതെ പറഞ്ഞ് പോയി, ഒപ്പം എന്റെ കണ്ണും നിറഞ്ഞു,കണ്ടിട്ട് ആണേൽ തിന്നതിരിക്കാനും കഴിയുന്നില്ല,, എരിഞ്ഞിട്ട് ആണേൽ തിന്നാനും കഴിയുന്നില്ല,, പണ്ടാര കാലന്റെ തലയിൽ ഇടിത്തി വീഴും,😡,,

    എന്റെ കളി ഒക്കെ കണ്ട് ഇളിച്ചു വെട്ടി മിണുങ്ങാ ഇവിടെ ഒരുത്തൻ,, കണ്ണിൽ ചോര ഇല്ലാത്ത കോന്തൻ,, പിന്നേ ഒന്നും നോക്കില, എരു ഒന്നും മൈൻഡ് ആക്കാതെ,, ഒക്കെ തിന്ന് തീർത്തു എന്നിട്ട് എന്റെ തീറ്റി നോക്കി നിക്കുന്ന കോന്തൻ ഒരു ലോഡ് പുച്ഛം അങ്ങ് വാരി വിതറി വാഷ് റൂമിലേക്ക് വിട്ടു,,😡

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

               കൊടുത്ത ടോസ് കുറച്ചു കൂടി പോയെന്ന് ഓളെ ഭക്ഷണം കഴിക്കാൻ ഉള്ള ബുദ്ധിമുട്ട് കണ്ടപ്പോയ മനസ്സിലായത്,,

                  ഇതിന് മുൻപ് ഞാൻ ഇവിടെ വന്നിട്ടുണ്ട് എങ്കിലും ആന ഇറങ്ങും എന്ന് ഉള്ളത് പുതിയ അറിവ് ആയിരുന്നു,, അത് കൊണ്ട് തന്നെ ഞാനും ചെറുതായി ഭയന്നിരുന്നു,, ഒരു ഇടുങ്ങിയ വഴി ആണ് അത് ആന എങ്ങാനും വന്നാൽ,, ഒന്ന് മര്യാദക്ക് ഓടാൻ പോലും കഴിഞ്ഞെന്ന് വരില്ല,,

                  അങ്ങനെ ഒരു വിധം ആളും മനുഷ്യനും ഉള്ളിടത്ത് എത്തിയപ്പോയ ശ്വാസം നേരെ വീണത്, അതിനിടയില ഓളെ ഡയലോഗും ഉപ്പനോട്‌ പറയും എന്ന ഭീഷണിയും, ഉമ്മ തന്നെ ഈ കാര്യം പറഞ്ഞ എന്നെ ഭീഷണി പെടുത്തുന്നെ എന്ന് നിങ്ങൾക്ക് അറിയാലോ, അപ്പോ പിന്നേ ഇവളും കൂടി ഇത് ഏറ്റെടുത്തൽ എങ്ങനെയാ,അതിന് ഒന്ന് വിരട്ടാം എന്നെ കരുതിയുള്ളൂ,,,

          അതിന് ആണ് അവളെ ചേർത്ത്  നിർത്തിയെ, അപ്പോൾ അവളുടെ വിറയ്ക്കുന്ന ചുണ്ട് കണ്ടപ്പോ എനിക്ക് ഒരു കുസൃതി തോന്നി 😊😊,,

       ഇനി ഏതായാലും ഓൾ ആ കാര്യം പറഞ്ഞ് ഭീഷണി പെടുത്തൂല എന്ന് ഉറപ്പ് ആണ്,,,

       ഓൾ വാഷ് റൂമിൽ പോയപ്പോഴാണ്
ഓൾടെ ഫോൺ എന്റെ കണ്ണിൽ പെട്ടത് നമ്പർ ചോദിച്ചാൽ എന്തായാലും കിട്ടില്ല,,

   അത് കൊണ്ട് അവളുടെ ഫോണിൽ ഞാൻ എന്റെ നമ്പർ അടിച്ചു കാൾ ചെയ്തതും,, അവള് അവളുടെ ഫോണിൽ എന്റെ നമ്പർ സേവ് ചെയ്തിരിക്കുന്ന പേര് കണ്ട്  ,, എനിക്ക് അങ്ങ് എരിഞ്ഞ് കയറി എങ്കിലും ഞാൻ അടങ്ങി,, തരാടി ഉണ്ടക്കണി,,,

          എന്നിട്ട് വേഗം അവളുടെ ഫോൺ അവിടെ വെച്ച് എന്റെ ഫോണിൽ ഞാൻ അവളുടെ നമ്പർ സേവ് ചെയ്തു,,,

"ഭദ്രകാളി,,,,"😊

            പിന്നേ ബില്ല് ഒക്കെ pay ചെയ്ത് അവളെ വീട്ടിൽ ആക്കി ഞാൻ വിട്ടു,,


             വീട്ടിൽ എത്തിയപ്പോ എല്ലാരും വെയ്റ്റിംഗ് ആയിരുന്നു, പോയ കഥകൾ ഒക്കെ പറഞ്ഞ് കൊടുത്ത്, ഞാൻ റൂമിലേക്ക് വിട്ടു,,

        ഫ്രഷ് ആയി കിടക്കാൻ നേരം മുടി ചീകുമ്പോയ ഞാൻ എന്റെ ചുണ്ട് ശ്രദ്ധിച്ചേ,, ഒരു കുഞ്ഞു മുറിവ് ഉണ്ട്  ചുവന്ന നിറത്തിൽ, ഞാൻ ചുമ്മാ അതിന് മുകളിലൂടെ ഒന്ന് വിരലോടിച്ചു,,,

                    ഇന്ന് നടന്നത് ഒക്കെ ഓർമ്മ വന്നപ്പോ, മേലാകെ ഒരു പ്രത്യേക feel വന്നു, ഒപ്പം ചുണ്ടിൽ ഒരു പുഞ്ചിരിയും അതെ,, എന്റെ മനസിൽ എവിടെയോ എന്റെ കലിപ്പൻ കൂടു കൂട്ടിയിരിക്കുന്നു,,

           അപ്പോ തന്നെ ഞാൻ അലമാര തുറന്ന് കലിപ്പന്റെ ഷർട്ട് എടുത്ത് ചേർത്ത് പിടിച്ചു,,, love you കലിപ്പാ,,,😘😘😘,, ഈ കലിപ്പന്റെ ഉള്ളിൽ എന്നാണാവോ എനിക്ക് ഒരു സ്ഥാനം ഉണ്ടാവാ 😢,,,

         ഷർട്ടും പിടിച്ചോണ്ട് ഞാൻ കിടന്നു, ഒന്ന് വിളിച്ചു നോക്കിയാലോ, വീഡിയോ കാൾ ചെയ്യാം,,കുറച്ചു അടിഞ്ഞതും കട്ട് ആക്കി, ആഹാ അത്രക്ക് ആയോ,,,

"എന്താടി,, ഇത്തിരി കിടക്കാനും ഞാൻ സ്വയ്ര്യം തരൂല എന്ന് ആണോ,,,"

   ഓഹ് വേണ്ടായിരുന്നു,,,

"എന്താടി മിഴിച്ചു നോക്കുന്നെ,,,"

"അ അത്‌ ഞാൻ ചുമ്മാ വിളിച്ചത,, ഒന്ന് കാണാൻ,😊,,!

"അപ്പൊ കണ്ടില്ലേ,, ഇനി വെച്ചിട്ട് പോടീ എനിക്ക് ഉറങ്ങണം,,,"

"ഓഹ് ഒക്കെ,,, good nite,,,"

"Bad night with horrer dreams bye,,,"

          ഓഹ് കട്ട് ആക്കി കാലൻ, ഏത് നേരത്ത് ആണാവോ ഒന്ന് വിളിക്കണം എന്ന് തോന്നിയെ,,,

         കുറച്ചു നേരം ഫോണിൽ തോണ്ടി കൊണ്ട് നിന്നപ്പോയാ ഇന്ന് എടുത്ത ഫോട്ടോസ് ഒക്കെ ഓർമ വന്നേ,,,

       അങ്ങനെ അതിൽ നല്ലത് നോക്കി സെലക്റ്റ് ചെയ്ത് സ്റ്റാറ്റസ് വെച്ചു,, കിടന്നു 

 ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

             ദിവസങ്ങൾ പോകുന്നത് എത്ര പെട്ടെന്ന് ആണ് ഇന്ന് ആണ് പ്ലസ്ടു ലൈഫ്  start ആവുന്നത്, അപ്പൊ നമ്മൾ ആണ് സീനിയർസ്, അത്‌ കൊണ്ട് ഇന്ന് ജൂനിയേഴ്‌സ് ഒക്കെ ഒന്ന് വിരട്ടണം,,

       അന്നത്തെ ട്രിപ്പ്‌ന് ശേഷം പുറത്ത് പോകാൻ കഴിഞ്ഞില്ല, സ്കൂളിൽ ഓരോ വർക്ക്‌ ആയിരുന്നു കലിപ്പന്നു,,പിന്നേ ഒരു പ്രാവശ്യം പോയ ക്ഷീണം മാറാത്തത് കൊണ്ട് ഞാനും നിർബന്ധിക്കാൻ പോയില്ല,, ഉപ്പയും ഉമ്മയും ഒക്കെ നിർബന്ധിക്കുമ്പോ ഒന്ന് വിളികും, അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വിളിച്ചു വെറുപ്പിക്കും,,,,

"ഇഷു നിന്റെ ഒരുക്കം കഴിഞ്ഞില്ലേ, തെ ഫിദ വന്നിരിക്കുന്നു,,,"

      ഇന്ന് നമ്മളെ കെട്ട്യോനെ കാണാൻ ഉള്ളത് കൊണ്ട് നല്ലോണം ഒന്ന് ഒരുങ്ങി,,

"എന്താടി, ഇയ്യ് കല്യാണത്തിന് ആണോ അതോ സ്കൂളിലേക്കോ,,"അനു

"കല്യാണത്തിനു  ആരെങ്കിലും യൂണിഫേം ഇടോ കാക്കു,, ചെ മോശം,,"

"അങ്ങനെ ആരും ഇടില്ല, പക്ഷേ നി ഇടും അതാ ചോദിച്ചേ,,,"😊

   "അതേയ് ഇന്റെ കെട്യോനെ ഒന്ന് വളക്കാൻ വേണ്ടിയിട്ട,, ഇങ്ങനെ എങ്കിലും ആ മനസ്സിൽ ഒന്ന് കയറി പറ്റട്ടെ എന്നെ,,"

                  അത്‌ പറഞ്ഞതും ഇത് വരെ ചിരിച്ചോണ്ട് നിന്ന അനു ന്റെയും അടുക്കളയിൽ നിന്ന് വരായിരുന്ന ഉമ്മിയുടെയും മുഖം വാടി,,

                   Zayu ന്റെ ishu വിനോട് ഉള്ള അകൽച്ചയിൽ എല്ലാർക്കും വിഷമം ആയിരുന്നു,,,

"അയ്യേ, അപ്പോത്തിനും നിങ്ങടെ ഒക്കെ മുഖം വാടിയോ,,, dont wory,, അത്‌ ഒക്കെ നമക്ക് ശരി ആക്കാം എന്നെ,,,"

           കണ്ണ് നിറയും എന്ന് തോന്നിയതും ഞാൻ വേഗം ഫിദയെയും കൂട്ടി പോന്നു, ഫിദക്ക് എല്ലാം അറിയുന്നൊണ്ട് അവളും ഒന്നും ചോദിച്ചില്ല,,,

           സ്കൂളിൽ എത്തിയപ്പോ തന്നെ നമ്മടെ വാലുകൾ ഒക്കെ ഗെയ്റ്റിന്റെ  മുന്നിൽ തന്നെ ഉണ്ട്,,,

           അങ്ങനെ ഞങ്ങള് എല്ലാരും കൂടി
ഒരു മരത്തിന്റ ചുവട്ടിൽ ആയി ഇരുന്നു, അങ്ങനെ നമ്മടെ ജൂനിയെസ് നെ ഒക്കെ പരിചയപെട്ടും ചെറിയ തമാശകൾ ഒക്കെ ഒപ്പിച്ചും നില്കുമ്പോഴാ,,

"ദേ, ishu അങ്ങോട്ട് നോക്കിയേ ഒരുത്തി വരുന്നേ,, മേക്കപ്പ് ബോക്സ്‌ മുഴുവനും മുഖത്ത് പൂശിയിട്ടുണ്ട്,,,"ഷിഫ

  "ആഹാ ശരി ആണല്ലോ,,, കൂയ്,, ഷ്,,, ഒന്നിവിടേ വന്നേ,,,"ഫിദ

  വിളിച്ചിട്ട് കേട്ടിട്ടും അവള് കേൾക്കത്ത പോലെ പോകുന്നത് കണ്ടതും, ഞങ്ങൾക്ക എല്ലാർക്കും കലിപ്പായി,,,

  "ടി make ap ബോക്സ്‌,, ഇങ്ങോട്ട് വാടി നിനക്ക് എന്താ ചെവി കേട്ടൂടെ,,,"

                  എന്ന് ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചപ്പോ, കടന്നൽ കുത്തിയ മുഖവുമായി ഓൾ വന്നു,,,

"എന്താടി നിനക്ക് ഞങ്ങള് വിളിച്ചാൽ വന്നാൽ,,,"ഫിദ

"ഞാൻ എന്തിന് വരണം,,,"

 ഹും അവളുടെ അഹങ്കാരം കണ്ടില്ലേ,,

"എന്താടി നിന്റെ പേര് "അമ്മു

"നൂറ,,,"

"എന്ത് കൂറ യോ,,, ഹിഹി,,,"റിദ

   അത്‌ പറഞ്ഞ് ഞങ്ങൾ ചിരിച്ചു,,,

"എനിക്ക് ക്ലാസിൽ പോണം,,,"നൂറ,,

"ഓഹ് നി പഠിക്കാൻ മുട്ടി നിക്കാണെന്ന് ആദ്യേ പറയണ്ടേ,,,"അമ്മു

  "മോൾ ഒരു പാട്ടും പാടി, ഡാൻസ് ഒക്കെ കളിച് പോയാൽ മതി,,,"ഫിദ

"എനിക്ക് കഴിയില്ല, ഞാൻ hm നോട്‌ കംപ്ലൈന്റ് ചെയ്യും,,,"

"ഓഹ് ഹോ അങ്ങനെ ആണോ, എന്ന നി പോയി പറയെടി,,,"

  ഞാൻ  അത്‌ പറഞ്ഞതും കൂടെ ഉള്ളത് എല്ലാം പേടിച്ചിട്ടുണ്ട്, ഇവളെ അങ്ങനെ വിടാൻ പറ്റോ,, മര്യാദക് പാടെടി,,,

"എന്താ ഇവിടെ,, നിങ്ങൾക് ഒന്നും ക്ലാസ്സിൽ കയറാൻ ആയില്ലേ,,"

          എന്നും പറഞ്ഞ് വരുന്ന നമ്മളെ മൊഞ്ജനെ കണ്ടതും ഞാൻ കുറച്ചു നേരം അങ്ങോട്ട് തന്നെ നോക്കി നിന്ന് പോയി,,

"സാർ,, ഇവർ എന്നെ, ഉപദ്രവിക്കാൻ നോക്കി,, എന്നെ കൊണ്ട് പാട്ടും ഡാൻസും ചെയ്യിപ്പിച്ചതും പോരാഞ്ഞിട്ട്, കാൽ പിടിക്കാൻ വരെ പറഞ്ഞ്,,"നൂറ

  "ങേ ഇത് ഒക്കെ എപ്പോ,,😲,,,"

               എന്ന രീതിയിൽ എന്റെ ചുറ്റും ഉള്ളതിനെ നോക്കിയപ്പോ ഒക്കെ സ്ഥലം കാലി ആക്കിയിരിക്കുന്നു,, കുരുപ്പ്കളെ, കാണിച് തരം ഞാൻ,,,

                  ഞാൻ ആ നൂറ നെ നോക്കി, കണ്ണുരുട്ടിയപ്പോ ഓൾ പുച്ഛിക്കാ,,

"മ്മ് കുട്ടി പൊയ്ക്കോളൂ,,,,"

"Thanku സാർ,,,,"നൂറ

  അതും പറഞ്ഞ് ആ കൂറ സ്ഥലം കാലി ആക്കി നിന്നെ എന്റെ കയ്യിൽ കിട്ടുമെടി,, ഞാനും മെല്ലെ അവിടുന്ന് എസ്‌കേപ്പ് ആവാൻ നിന്നതും കയ്യിൽ പിടി വീണു,,

"റാഗിംഗ് ഇവിടെ നിരോധിച്ചത് ആണ് എന്ന് അറിയാമല്ലോ,, വലിയ ഷോ ഇറക്കാൻ നിന്നാൽ വീട്ടിൽ ഇരിക്കേണ്ടി വരും, തല്ക്കാലം ഞാൻ ഇത് hm നോട്‌ പറയുന്നില്ല,,, dont repeat it,,,"

     എന്ന് ഒരു വാണിംഗ് തന്ന് മൂപ്പർ ഒരു പോക്ക്, ഞാൻ കെട്ട്യോൾ ആണെന്ന് ഉള്ള വല്ല വിചാരോം  ഈ കൊന്തന്നു ഉണ്ടോ,,

"ഏതായാലും മെച്ചം ഉണ്ട് തെറി ഒന്നും കേട്ടില്ല 😊😊,,"

       ക്ലാസ്സിൽ എത്തിയപ്പോ എല്ലാം ഉണ്ട് നോക്കി ഇളിക്കുന്നു,,

             "എന്നെ അവിടെ ഒറ്റക്ക് ആക്കി പോന്നിട്ട് ഇവിടെ നിന്ന് ഇളിക്കലെ കുരുപ്കളെ,,,"

"അത്‌ ishu നിങ്ങൾ വൈഫിനും ഹസ്സിനും ഒരു പ്രൈവസി ആയിക്കോട്ടെ എന്ന് കരുതി അല്ലേ,,,"ഫിദ 

"ഓഹ് പിന്നേ,,,,"

       അങ്ങനെ ഓരോന്ന് പറഞ്ഞോണ്ട് ഇരിക്കുമ്പോഴാ നമ്മളെ കലിപ്പൻ കയറി വന്നേ,,,

"Good morning all,,,,,,, വെക്കേഷൻ ഒക്കെ എല്ലാരും അടിച്ചു പൊളിച്ചില്ലേ,,,"

"ഒഹ്ഹ്ഹ്ഹ്ഹ്,,,,"
  
                    എന്ന് എല്ലാരും കൂടി മറുപടി പറഞ്ഞു, പിന്നേ നിങ്ങളോട് പറയാൻ മറന്നു ആ ജുമൈല ഇവിടുന്ന് വേറെ സ്കൂളിലേക്ക് പോയി ട്ടോ, അവളുടെ ഉപ്പക്ക് ട്രാൻസ്ഫർ ആയി പോലും,, അത് കൊണ്ട് എനിക്ക് കുറച് relaxation ഒക്കെ ആയി,,

"എന്തൊക്കെ ആയിരുന്നു വെക്കേഷൻ ടൈമിൽ programmes,,,,"

                  അതിന് ചിലർ ഒക്കെ ഓരോ മറുപടികൾ പറഞ്ഞു, ഞാൻ ആ കലിപ്പനെ തന്നെ നോക്കി നിന്നിട്ടും നോ മൈൻഡ്,,,

"സാറിന് എന്തൊക്കെ ആയിരുന്നു programmes,, നിക്കാഹ് കഴിഞ്ഞു എന്ന് ഒക്കെ കേട്ടല്ലോ,,," അജ്മൽ

            അത്‌ കേട്ടതും ഞാൻ സാറിനെ നോക്കിയതും സാർ എന്നെ നോക്കിയതും ഒരു മിച് ആയിരുന്നു, ആ നോട്ടത്തിൻറെ അർത്ഥം മനസ്സിലായതും ഞാൻ അല്ല എന്ന് തല കൊണ്ട് ആക്ഷൻ കാട്ടി,,,

           ഇനി എന്റെ വലുകൾ എങ്ങാനും ആവോ എന്ന് കരുതി നോക്കിയപ്പോ അവരും കൈ മലർത്തി കാണിച്ചു , പിന്നേ ഇപ്പോ എങ്ങനെ,, ആാാഹ് എന്തേലും ആവട്ടെ കലിപ്പൻ എന്താ പറയാ എന്ന് നോക്കാലോ,,

"അത്‌ എന്തെങ്കിലും ആവട്ടെ,, താൻ ഇത് എങ്ങനെ അറിഞ്ഞു,,"

""അത്‌ സാറിന്റെ സിസ്റ്ററും എന്റെ സിസ്റ്ററും ഫ്രണ്ട്‌സ് ആണ്, അവള് പറഞ്ഞതാ,,,,"

   അമ്പടി റിനു നി ആണല്ലേ,,,,

            "സാർ സാറിന്റെ വൈഫ്‌ എന്ത് ചെയ്യുന്നു പഠിക്കാണോ, എവിടാ വീട്,,," നെജ

   അത്‌ കേട്ടതും മൂപ്പര് എന്നെ നോക്കി, ഞാൻ തിരിച്ചും,,,

"ആഹ് പഠിക്കുന്നു, ഇവിടെ അടുത്ത് തന്ന, ഇനി മതി വിശേഷങ്ങൾ ഒക്കെ എല്ലാരും ബുക്സ് എടുത്തോളൂ,,,"

            ഇന്ന് first day ആണെന്ന് ഒരിളവ് പോലും തരാതെ കാലൻ കുറെ വെറുപ്പിച്ചു പോയി,, പിന്നേ ഓരോ പീരിയഡ് കയിഞ്ഞ്,, ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ സമയം ആയപ്പോയ,, ബാഗ് തുറന്ന് നോക്കിയേ,പടച്ചോനെ ചോറ്റ് പാത്രം എടുക്കാൻ വിട്ടല്ലോ,,,

"എന്താടി, വേഗം ഇവിടെ  വന്നിരിക്, നിന്റെ പാത്രം  എടുത്തിട്ട് പൊങ്ങുന്നില്ലേ,,"ഫിദ

"എടി, അത്‌ ചോറ്റ് പാത്രം എടുക്കാൻ മറന്നെടി, ഇനി എന്താ ചെയ്യാ,,,"

"എന്ത് ചെയ്യാൻ നമ്മക്ക് ഷെയർ ഇട്ട് കഴിക്കാം എന്നെ,,,"അമ്മു

              "ഹേയ് അത്‌ വേണ്ടെടി, ഞാൻ കാന്റീനിൽ പോയി കഴിച്ചോളാം,,"


"അതിന് നിന്റെൽ ക്യാഷ് ഉണ്ടോ ഉള്ളത് ഇന്റർവെല്ലിന് ചിലവായില്ലേ,,," റിദ

       റിദ പറഞ്ഞപ്പോയ അത്‌ ഓർത്തെ നിക്കാഹ് കഴിഞ്ഞ വകയിൽ ചിലവ് വേണം എന്ന് പറഞ്ഞപ്പോ, ഉണ്ടായിരുന്ന ക്യാഷ് കൊണ്ട് ice cream എല്ലാത്തിനും വാങ്ങി കൊടുത്തു,,

      "അല്ല ishu നി എന്തിനാ ടെൻഷൻ ആവുന്നേ നിന്റെ കെട്ട്യോൻ അല്ലേ ഇവിടുള്ളെ മൂപ്പരോട് പോയി ചോദിക്ക്,,,". ഷിഫ

          എന്ന് ശിഫ പറഞ്ഞപ്പോ അവരും അതിനെ പിന്തങ്ങി, പക്ഷേ എനിക്ക് എന്തോ ഒരു മടി ചെന്നാൽ വായേല് ഉള്ളത് മുഴുവനും കേൾക്കേണ്ടി വരും അതിനും നല്ലത് പട്ടിണി കിടക്കുന്നതാ,,,

"ഹേയ് അത്‌ ഒന്നും ശരി ആവില്ലെടി,"

"ശരി ആവാതെ നി പോയി പറ ചെല്ല്,,,"

            അങ്ങനെ എല്ലൊം കൂടി എന്നെ നിർബന്ധിച് പറഞ്ഞയച്ചപ്പോ ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് ചെന്നു,,

         അതിലൂടെ പോകയിരുന്ന രാജീവ്‌ സാറിനോട് വിളിക്കാൻ പറഞ്ഞപ്പോൾ
ചിലവ് വേണം എന്ന് പറഞ്ഞ് മൂപ്പര് പോയി വിളിച്ചു,,,

              വരുന്ന വരവ് കണ്ടപ്പോ തന്നെ എന്റെ എല്ലാ ധൈര്യോം പോയിരുന്നു,,

     വന്നതും എന്റെ കൈ പിടിച്ചു വലിച്ചു ഒരു സൈഡിലേക്ക് എന്നെ മാറ്റി നിർത്തി, എന്റെ കൈ ആണേൽ വേദനിച്ചിട്ട് വയ്യ,,,

"എന്താടി നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നെ കാണാൻ ആയി ഇങ്ങോട്ട് എഴുന്നുള്ളരുത് എന്ന്,എല്ലാരേം അറിയിച്ചേ നി അടങ്ങൂ എന്ന് ആണോ,, ക്ലാസ്സിന്നു തന്നെ just കഴിച്ചിലായതാ,, ആരെങ്കിലും അറിഞ്ഞാൽ എന്ത് കരുതും,, എന്നെ മാക്സിമം നാണം കെടുത്തണം എന്ന് അല്ലേ ഉള്ളൂ,,,"

     കൈയുടെ വേദനക്ക് പുറമെ കുത്തി വേദനിപ്പിക്കുന്ന വാക്കുകൾ കൂടി കേട്ടതും വരേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി,, കണ്ണ് ഒക്കെ നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു,,,

"എന്താടി,, നിന്നു മോങ്ങുന്നേ, ഇനി മേലാൽ വെറുതെ എന്റെ പേര് പറഞ്ഞു സ്റ്റാഫ്‌ റൂമിലേക്ക് എങ്ങാനും വന്നാൽ ഉണ്ടല്ലോ,മ്മ് പൊയ്ക്കോ,,"

   അതിന് മറുപടി ഒന്നും കൊടുക്കാതെ കണ്ണ് തുടച്ചു ഞാൻ ലൈബ്രറിയിലേക്ക് വിട്ടു,, കുറച്ചു നേരം അവിടെ നിന്ന് ക്ലാസിലേക്കു ചെന്ന് സാർ ക്യാഷ് തന്നെന്നും ഫുഡി എന്നും കള്ളം പറഞ്ഞ് ഞാൻ അവിടെ ബെഞ്ചിൽ ഇരുന്നു,,,

         വെറുതെ എന്തിനാ അവരെ കൂടി സങ്കടപെടുത്തുന്നെ,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

    "പക്വത ഇല്ലത്തെ കുട്ടികളെ കല്യാണം കഴിച്ചാൽ ഇങ്ങനെ ഇരിക്കും,,"

         നിക്കാഹ് കഴിഞ്ഞ കാര്യം രാജീവ്‌ സാറിനും hm നും മാത്രമേ അറിയൂ,വേറെ ആരെങ്കിലും അറിഞ്ഞാൽ പിന്നേ അതാകും എല്ലാരുടേം ചർച്ച വിഷയം,, റിനു ന് ഉള്ളത് അവിടെ ചെന്നിട്ട് വേണം കൊടുക്കാൻ,,,

                  സ്റ്റാഫ്‌ റൂമിലേക്ക് പോവാൻ നിന്നപ്പോയ ഫോൺ ബെല്ലടിഞ്ഞേ,,

"ആഷി ഇവൻ എന്താ ഈ നേരത്ത്,,,,"

   ഞാൻ വേഗം കാൾ എടുത്തു,,,

  "ഹ halo ആഷി പറയെടാ,,"

  "നി തിരക്കിൽ ആയിരുന്നോ,,,"

   "ഹേയ് അല്ല, ലഞ്ച് ബ്രേക്ക്‌ ആണ് നി പറ,,,"

 "അത്‌ ടാ, ishu നിന്റെ അടുത്തേക്ക് എങ്ങാനും വന്നിരുന്നോ, അവള് ഇന്ന് ചോറ്റ് പാത്രം എടുക്കാൻ മറന്നു പോയി, ഞാൻ ആണേൽ വീട്ടിലും ഇല്ലാ അല്ലേൽ കൊണ്ട് കൊടുത്തേനെ,, നി അവള് എന്തേലും കഴിച്ചോ എന്ന് ഒന്ന് അന്നെഷിച്ചേക്കണേ,, അവളെല് ക്യാഷ് ഉണ്ടായിരുന്നോ എന്നും അറിയില്ല,,,"

"അത്‌ സാരല്യട ഞാൻ നോക്കി കൊള്ളാം, വാങ്ങിയില്ലേൽ വാങ്ങി കൊടുത്തോളം,, നി ടെൻഷൻ ആവണ്ട,,,"

                        എന്ന് പറഞ്ഞ് ആഷി നെ സമദനിപ്പിച് ഫോൺ വെപ്പിച്ചു, ചെ എന്താ zayu, അവള് ചിലപ്പോ അത്‌ പറയാൻ ആയിരിക്കും വന്നത്,, എന്നിട്ട് നീ എന്താ ചെയ്തേ,, കാര്യം ഒന്നും അന്നെഷിക്കാതെ പറഞ്ഞയച്ചില്ലേ,,
 
          ഭാര്യയായി അംഗീകരിച്ചില്ലെങ്കിലും അവള് ഇപ്പോയും നിന്റെ സ്റ്റുഡന്റ്ആണ് എന്നാ കാര്യം നീ മറന്നു,,

     എന്ന് എന്റെ മനസ്സാക്ഷി എന്നെ കുറ്റ
പെടുത്താൻ തുടങ്ങിയതും ഞാൻ അവളുടെ  ക്ലാസ്സിലേക്ക് വിട്ടു,,

             ആരും കാണാതെ ക്ലാസ്സിലേക്ക് എത്തി നോക്കിയപ്പോ, അവള് ഡെസ്കിൽ തല വെച്ചു കിടക്കുന്നുണ്ട്, അപ്പോ ഫിദ എന്നെ കണ്ടതും,, മിണ്ടരുത് എന്ന് ആംഗ്യം കാണിച്, അവളെ എന്റെ അടുത്തേക്ക് വിളിച്ചു,, ഇന്റർവെൽ ടൈം ആയത് കൊണ്ട് കുട്ടികൾ ഒക്കെ കുറവ് ആയിരുന്നു,,

"എന്താ സാർ എന്തിനാ വിളിച്ചേ,,,,"

 "നിൻറെ ഫ്രണ്ട് എന്താ കിടക്കുന്നെ,,,"

           എന്റെ ചോദ്യം കേട്ടിട്ട് ആവണം അവള് ഒന്ന് ഞെട്ടിയിട്ടുണ്ട്,,

"അ അത്‌ തല വേദന എന്നാ പറഞ്ഞെ "
"അവള് ഉച്ചക്ക് ഭക്ഷണം കഴിച്ചോ,,,,"

"സാർ അല്ലേ അവൾക്ക് ക്യാഷ് കൊടുത്തെ,, സാർ ക്യാഷ് കൊടുത്തെന്നും അവള് കാന്റീനിന്ന് കഴിച്ചെന്നും ആണ് പറഞ്ഞെ,,,"

       എന്തോ അത്‌ കേട്ടപ്പോ അവളോട് ഒരു ചെറിയ ബഹുമാനം ഒക്കെ തോന്നി എന്നെ കുറ്റപെടുത്തി അവളുടെ ഫ്രണ്ട്‌സ് നോട്‌ പറഞ്ഞില്ലലോ,,,

"എന്താ സാർ,, എന്തേലും പ്രോബ്ലം ഉണ്ടോ,,, "

"അവള് വന്നപ്പോ ഞാൻ കുറച്ചു തിരക്കിൽ ആയിരുന്നു, അത്‌ കൊണ്ട് അവള് വന്നത് എന്തിനാണെന്ന് ചോദിക്കാൻ കഴിഞ്ഞില്ല, പിന്നേ ഇപ്പൊ ആഷി വിളിച്ചപോയ,, മനസ്സിലായത്,,,,"

"അവള് പട്ടിണി കിടന്നാലും വേണ്ടിലാ, സാറിനോട് ചോദിക്കാൻ വരില്ലെന്ന് പറഞ്ഞതാ, ഞങ്ങൾ നിർബന്ധിച്ച അവളെ പറഞ്ഞയച്ചത്,, അവള് കയിച് കാണും എന്ന് കരുതി, എന്നാലും സാർ ഇത്രക്ക് വേണോ,, അവള് എന്ത്‌ തെറ്റ് ചെയ്തിട്ട,,,,,"

  "Sory, എന്റെ മിസ്റ്റേക്ക് ആണ് ഫിദ ഒരു ഹെല്പ് ചെയ്യണം,,,"

        എന്നിട്ട് ഞാൻ അവളോട് പറഞ്ഞ് ഒക്കെ സെറ്റ് ആക്കി, ഒന്നും അവളോട് പറയരുത് എന്നും പറഞ്ഞ്,,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

        വിശപ്പ് സഹിക്കാൻ വയ്യാത്തോണ്ട് ഡെസ്ക്കിൽ തലവെച്ച് കിടന്നു, തല വേദനയും ഉണ്ട് ഭക്ഷണം കഴിക്കാഞ്ഞാൽ എനിക്ക് ഉള്ളതാ,,,

        "ടി,, ishu നിന്നെ തെ രാജീവ് സാർ വിളിക്കുന്നു, എണീക്കേടി,,,"ഫിദ

,"മൂപ്പര് എന്തിനാ ഇപ്പൊ എന്നെ വിളിക്കുന്നെ,,,🤔

"ആഹ് അത്‌ ഒന്നും അറിയൂല,, നിന്നോട് കമ്പ്യൂട്ടർ ലാബിലേക്ക് വരാൻ പറയാൻ പറഞ്ഞ്,,,"ഫിദ

                           എന്നാലും ഇയാൾ ഇത് എന്തിനാണാവോ എന്നെ വിളിക്കുന്നെ അതും ലാബിലേക്ക് 🤔,, ഏതായാലും വിളിച്ചത് അല്ലേ പോയി നോക്കാം,,

                   അങ്ങനെ ഞാൻ ലാബ് ന്റെ ഉള്ളിലേക്ക് നോക്കിയപ്പോ ആരെയും കണ്ടില്ല,,

"ആഹ് ഏതായാലും കയറി ഇരിക്കാം സാർ വരുമായിരിക്കും,,,"

                  ഞാൻ ലാബിന്റെ ഉള്ളിലേക്ക് കയറിയതും ആരോ വാതിൽ അടച്ചു കുറ്റിയിടുന്ന ശബ്ദം കേട്ടതും, പേടിച്ചു കൊണ്ട് ഞാൻ  തിരിഞ്ഞു നോക്കി,, കുറ്റിയിട്ട ആളേ കണ്ടപ്പോ കുറച്ചു ആശ്വാസം ആയി എങ്കിലും നേരത്തെ പറഞ്ഞ വാക്കുകൾ ഓരോന്നും മനസ്സിൽ ഉള്ളത് കൊണ്ട് ഞാൻ ഹീറ്റ് ആയി,,

"നിങ്ങൾ ആയിരുന്നോ,, എന്തിനാ വാതിൽ അടച്ചേ, മര്യാദക്ക് വാതിൽ തുറക്ക് എനിക്ക് പോണം, ഞാൻ രാജീവ്‌ സാർ വിളിച്ചിട്ട് വന്നതാ,,,"

"എന്നെ മര്യാദ പഠിപ്പിക്കാൻ മാത്രം നീ ആയിട്ടില്ല,, പിന്നേ രാജീവ്‌ സാർ അല്ല ഞാൻ തന്നെയാ നിന്നെ വിളിപ്പിച്ചേ,,,"

"എന്തിന് നേരത്തെ പറഞ്ഞതിൽ ബാക്കി എന്തേലും വിട്ടു പോയത് ഉണ്ടാവും ലെ, അത്‌ പറയാൻ ആവും,,,"

"നിന്നോട് വാദിച് നിക്കാൻ എനിക്ക് നേരോം ഇല്ല, താല്പര്യോം ഇല്ല, ഇന്ന വേഗം ഇതും കയിച് പോവാൻ നോക്ക്,,," 

       അതും പറഞ്ഞ് എന്റെ മുന്നിലേക്ക് ഒരു പൊതി വെച്ച് തന്നു, അത് എന്താണ് എന്ന് നോക്കുന്നതിന് മുൻപ് തന്നെ അതിന്റെ സ്മെൽ എന്റെ മൂക്കിൽ എത്തിയിരുന്നു "ബിരിയാണി "😋,, അത്‌ കൊണ്ട് ആണോ എന്ന് അറിയില്ല എന്റെ വയറ്റിന്ന് എന്തൊക്കെയോ സൗണ്ട് ഒക്കെ വരുന്നുണ്ട്,,,

"എന്ത ഇത്,,,,,"

"തുറന്ന് നോക്ക്,,,"

"എന്നെ കൊണ്ട് എങ്ങും വയ്യ,,,,,"

"ഇത് നിനക്ക് ഉള്ള ഫുഡ്‌ ആണ്, നീ ഫുഡ്‌ എടുക്കാൻ മറന്നെന്നു ആഷി വിളിച്ചു പറഞ്ഞിരുന്നു,, നീ നേരത്തെ അതിന് ആണ് വന്നേ എന്ന് നിനക്ക് പറഞ്ഞൂടായിരുന്നോ,,,,"

  ഓഹോ അപ്പൊ അതാണ് കാര്യം,,,

"എനിക്ക് നിങ്ങടെ ഫുഡ്‌ ഒന്നും വേണ്ട ഒരു നേരം ഭക്ഷണം കഴിച്ചില്ല എന്ന് വെച്ച് മരിച്ചൊന്നും പോവൂല്ലലോ, അതും അല്ല നേരത്തെ കേട്ടപ്പോ തന്നെ എന്റെ വയർ നിറഞ്ഞതാ,,,"

"ആഹ് അത്‌ ശരിയാ മരിച്ചൊന്നും പോവില്ല, പക്ഷേ നീ ഇപ്പൊ ഇത് കഴിച്ചേ പറ്റൂ,,,,"

"എനിക്ക് വേണ്ട എന്ന് ഞാൻ പറഞ്ഞില്ലേ, അല്ല, ഇപ്പോ ഇങ്ങനെ വാതിൽ അടച്ചിട്ടു പുറത്ത് പോകുമ്പോ ആരെങ്കിലും കണ്ടാൽ നിങ്ങക്ക് നാണക്കേട് ഒന്നും ഇല്ലേ 😏,,,"

"അത് നിന്നോട് പറയേണ്ട കാര്യം എനിക്ക് ഇല്ലാ, മര്യാദക്ക് ഇത് കഴിക്കാൻ ആണ് നിന്നോട് പറഞ്ഞെ,,,"

  "എനിക്ക് വേണ്ട എന്ന് പറഞ്ഞില്ലേ, ഞാൻ പോവാ, പട്ടിണി കിടന്നാലും വേണ്ടീലാ നിങ്ങൾ വാങ്ങി തന്നത് ഞാൻ കഴിക്കില്ല,,,"

           അതും പറഞ്ഞ് ഞാൻ പോകാൻ തിരിഞ്ഞതും, എന്നെ വലിച്ചു ചുമരിനോട് ചേർത്ത്  രണ്ട് കൈ കൊണ്ടും ലോക്കാക്കി,ഒരു ടെൻഷൻ ഉണ്ടെങ്കിലും വിട്ടു കൊടുക്കാൻ ഞാനും തയ്യാറല്ലായിരുന്നു,,,

"മാറി എനിക്ക് പോണം,,,,,"

"അല്ലെങ്കിലും നിന്നെ ഇവിടെ പിടിച്ചു വെക്കാൻ എനിക്ക് താല്പര്യം ഇല്ല, പിന്നേ നീ പറഞ്ഞില്ലേ പട്ടിണി കിടന്നാലും ഞാൻ വാങ്ങി തന്നത് നീ കഴിക്കില്ലെന്ന് അപ്പൊ ഇത് എന്റെ വാശിയാടി ഇത് കഴിച്ചിട്ട് അല്ലാതെ ഇവിടുന്ന് പുറത്തേക്ക് പോകാം എന്ന് നീ കരുതണ്ട,,,,"

"നിങ്ങൾക്ക് മാത്രം അല്ല എനിക്ക് ഉണ്ട് വാശി,, കഴിക്കില്ല എന്ന് പറഞ്ഞാൽ കഴിക്കില്ല എന്ന് തന്നെയാ,,,"

         അതും പറഞ്ഞ് ഞാൻ തള്ളി മാറ്റി  പോവാൻ നിന്നതും എന്റെ അരയിലൂടെ കയ്യിട്ട് എന്നെ ചേർത്ത് പിടിച്ചതും ഒരു മിച് ആയിരുന്നു,,

                     ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അറ്റാക്ക് ആയത് കൊണ്ട് ഞാൻ ശരിക്കും ഞെട്ടിയിരുന്നു, ഹാർട്ട്‌ ബീറ്റ് ഒക്കെ കൂടാൻ തുടങ്ങി,, എന്തൊക്കെയോ പറയണം എന്ന് ഉണ്ട് പക്ഷേ ഒന്നും പറയാൻ കഴിയുന്നില്ലായിരുന്നു,,,,

                   കൈ വിടുവിക്കാൻ ഞാൻ ശ്രമിക്കുന്നതിന് അനുസരിച്ചു പിടിത്തം മുറുകി വന്നു,, ഉള്ള ധൈര്യം സംഭരിച് ഞാൻ ആ മുഖത്തേക്ക് നോക്കിയതും എന്നെ തന്നെ നോക്കുന്ന ആ പൂച്ച കണ്ണുകളിലേക്ക് ഒരു നിമിഷം ഞാൻ നോക്കി നിന്നു,,,

"നീ ഇപ്പൊ കഴിക്കുന്നോ ഇല്ലയോ,,,,"
  
            ഇല്ലാ എന്ന് ഞാൻ തല കൊണ്ട് കാട്ടിയതും, കലിപ്പന്റെ നോട്ടം എന്റെ കണ്ണുകളിൽ നിന്ന് മാറി ചുണ്ടിലേക്ക് ആണെന്ന് കണ്ടതും, ഞാൻ ആകെ വിയർക്കാൻ തുടങ്ങി,,, കലിപ്പന്റെ മുഖം എന്റെ ചുണ്ടിന് നേരെ തയ്ന്നു വന്നതും,, ഒരൊറ്റ ഉന്ത്‌ ആയിരുന്നു ഞാൻ,,,

"ഞാ ഞാൻ കഴിച്ചോളാം,,,,,,"

           "ആാാഹ് അങ്ങനെ വയിക്ക് വാ, ഇത്രയെ ഉള്ളൂ ടി നീ, അന്ന് തന്ന സമ്മാനം മോൾ മറന്നിട്ടില്ലാലോ ലെ,,,"

                തെണ്ടി,പട്ടി,ഇങ്ങനെ ലോക്ക് ആക്കിയാൽ ആരായാലും ഇങ്ങനെ പറയൂ,, കുറച്ചു നേരം കൂടി അങ്ങനെ നിന്നിരുന്നേൽ ഞാൻ മയ്യത്ത് ആയേനെ,,,

   അങ്ങനെ അവിടുള്ള ഒരു ചെയറിൽ ഇരുന്നു ഞാൻ ആ പൊതി അയിച്ചതും ചിക്കെൻ ബിരിയാണി ടെ സ്മെൽ മൂക്കിൽ അടിച്ചു കയറി,,😋,, ഒറ്റയടിക്ക് അകത്തക്കാൻ ആഗ്രഹം ഉണ്ടെങ്കിലും 
  ഈ കലിപ്പന്റെ മുന്നിൽ കുറച് സ്റ്റാൻഡേഴ്സ് ഒക്കെ കാണിക്കേണ്ടേ,,

      അത്‌ കൊണ്ട് ഞാൻ കുറച്ചു കുറച്ചു ആയി എടുത്ത് താല്പര്യം ഇല്ലാത്ത പോലെ ആസ്വദിച്ചു കഴിച്ചു, വിശന്നിട്ടു ആണോ എന്നറിയില്ല അഭാര ടേസ്റ്റ്,,,

               ഈ കലിപ്പൻ ആണേൽ ഞാൻ തിന്നുന്നത് നോക്കി നിക്ക, ഇനി ഈ ചെങ്ങായി കഴിച് കാണോ,അല്ലെങ്കിൽ ഇയാളെ കൊതി തട്ടിയാലോ ചോദിച്ചു നോക്കാം,,,

"നിങ്ങൾ കഴിച്ചോ,,,,,,"

"മ്മ് മ്മ്,,,,,,"

      ഹാവു സമദാനം ആയി, അല്ലെങ്കിൽ ഇതിന്ന് കൊടുക്കേണ്ടി വന്നെന്നെ എനിക്ക് തന്നെ ഇത് തികയൂല എന്നിട്ട് ആണ്,,,

       അങ്ങനെ ബിരിയാണി ഒക്കെ തട്ടി ഞാൻ വേഗം കയ്യും കഴുകി വേഗം പോകാൻ റെഡി ആയി,,

"അന്തം ഇല്ലാതെ അങ്ങോട്ട് പോവല്ലേ വാതിൽ  തുറന്ന് ആരെങ്കിലും ഉണ്ടോ എന്ന് നോക്ക് എന്നിട്ട് പൊക്കോ,,,"..

,"മ്മ്മ്,,,, പിന്നേ,,,, thanx ട്ടോ,,,,,"

,"എന്തിന്,,, "

, "ഫുഡ്‌ വാങ്ങി തന്നതിന്,,,,"

"അതിന് thanx ഒന്നും വെണ്ട, എന്റെ ക്ലാസ്സിലെ ഒരു സ്റ്റുഡന്റിന് ചോർ വാങ്ങി കോടിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണ് thats all,,,,"

        ഹും എന്നാലും ഭാര്യ എന്ന് പറയൂല കാലൻ, പിന്നേ,, ചോർ കൊണ്ട് വരാത്ത കുട്ടികളെ ഒക്കെ ബിരിയാണി ഊട്ടാൻ ഇയാൾ ആര്,, thanx പറയാൻ പോയ എന്നെ പറഞ്ഞാൽ മതിയല്ലോ,,,

"എന്തേയ്‌ അവിടെ നിന്ന് പിറു പിറുക്കുന്നെ പോവുന്നില്ലേ,,,"

"ആാാഹ്,,,,,"

                  അത്‌ കൊണ്ട് ഞാൻ വേഗം ക്ലാസ്സിലേക്ക് വിട്ടു,,,😍


       എത്ര പെട്ടെന്ന് ആണ് ദിവസങ്ങൾ ഒക്കെ കൊഴിഞ്ഞു പോവുന്നെ ലെ, ദിവസങ്ങളും മാസങ്ങളും ഒക്കെ മാറുന്നുണ്ടെങ്കിലും നമ്മടെ ആൾക്ക് മാത്രം ഒരു മാറ്റോം ഇല്ല, പിന്നേ ഒരു മെച്ചം ഉള്ളത് തെറിടെ new വേർഷൻ ലഭിക്കതോണ്ട് ആണെന്ന് തോന്നുന്നു പുതിയത് ഒന്നും കേൾക്കാൻ ഇല്ല 😜

     Whats apil ഒന്ന് മെസേജ് അയക്കാം എന്ന് വെച്ചാലോ അപ്പോ റിപ്ലേ വരും പോയി പടിക്കെടി എന്ന്,,,

      "ഇയ്യ് ഇവിടെ ഇവരോട് വർത്താനം പറഞ്ഞോണ്ടിരുന്നോ,, അവിടെ മിക്കവാറും ആ നൂറ അന്റെ കെട്ട്യോനേം കൊണ്ട് പോവും,,,"ഫിദ

"ആഹ് അതിന് ഇപ്പൊ എന്താ,,,,
ങേ നീ എന്താ പറഞ്ഞെ,, എടി കൂറേ,,,,"

   കുറച്ചു ദിവസായി ഞാൻ ശ്രദ്ധിക്കുന്നു ആ കൂറക്ക് നമ്മളെ ചെക്കനെ കാണുമ്പോ ഒരു ഇളക്കം,, കാണിച്ചു തരാടി,,,

         ഞാൻ വേഗം C1 ന്റെ ബ്ലോക്കിൽ പോയപ്പോ, തൊട്ട് തൊട്ടില്ല എന്ന മട്ടിൽ നിക്ക രണ്ടെണ്ണോം, ഹും കാലൻ ചിരിക്കുന്നത് കണ്ടില്ലേ,, നിക്കാഹ് കയിഞ്ഞ് ഇത്രേം ആയിട്ടും എന്നോട് ഒന്ന് ചിരിച്ചിട്ടുണ്ടോ ഈ കുരങ്ങൻ,,,

"അതേയ്,, സാർ എനിക്ക് ഒരു ഡൌട്ട്,,,"

"Next പീരിയഡ് ഞാൻ തന്നെ അല്ലേ,ഡൌട്ട് ഒക്കെ അപ്പൊ ക്ലിയർ ആക്കാം,,,"

   ഓഹ് ഇത് കേട്ട് മുഖം കോട്ടി ചിരിക്കാ ആ കൂറ,,കാണിച്ചു തരാടി,,

"ഹേയ് പോരാ സാർ, എനിക്ക് ഇത് ഇപ്പോ അറിയേണ്ടതാ 😜,,"

"മ്മ്,, ok നൂറ,, you go,, next ക്ലാസ്സിൽ ക്ലിയർ ചെയ്യാം,,,"

"Ok സാർ,,,,"

 "   കാണിച്ചു തരാടി "

                   അവള് ഇളിച്ചോണ്ട് പോവാൻ നിന്നതും ഞാൻ നൈസ് ആയിട്ട് എന്റെ കാൽ അങ്ങ് വച്ചു കൊടുത്തു 😊😊
ദേ കിടക്കുന്നു തായേ ഊരയും കുത്തി , പക്ഷേ കൂടെ ദാ ഇന്റെ കെട്ട്യോനും, ഇവര് ഇനി കിടന്നോണ്ട് സംശയം തീർക്കണോ,,,

              അത്‌ കണ്ടപ്പോ എനിക്ക് അങ്ങ് എരിഞ്ഞ്  കയറി വന്നെങ്കിലും,,,

"സ്റ്റുപ്പിട്,, എന്താടോ നൂറ തനിക്ക് വീഴുമ്പോൾ തനിച് വീണാൽ പോരേ,,,ഇന്റെ ഊര,,,"

  "Sory സാർ,,,"നൂറ 

       ഹിഹി ഇപ്പോഴാ എനിക്ക് സമാദാനം ആയെ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് കേട്ടിട്ടില്ലേ,, കലിപ്പന്റെ അഹങ്കാരത്തിന് ഈ വീഴ്ച അനിവാര്യം ആയിരുന്നു,,

    എന്നോട് പറയുന്ന പോലെ കിടന്നോട് ത്ത്ന്നു ഇരുന്നു കൊണ്ട് പൂര തെറിയ മൂപ്പര് 😊,, ശോ ആ നൂറ ന്റെ മുഖം ഒന്ന് കാണണം ക്യാമറ ഉണ്ടായിരുന്നേൽ ഒരു ഫോട്ടോ എടുത്ത് വെക്കായിരുന്നു,,

"നോക്കി കൊണ്ട് നിക്കാതെ ഒന്ന് എണീക്കാൻ സഹായിക്കെടി,,,"

               ഞാൻ വേഗം കൈ കൊടുത്ത് എണീപ്പിച്, അപ്പൊ ദേ ഒരു thanx പോലും പറയാതെ ഒരൊറ്റ പോക്ക് ആണ്  മൂപ്പര്,,കാലൻ താൻ വീണാൽ പോരാടോ,,,

   ഇവിടെ ഒരുത്തി ഉണ്ടായിരുന്നല്ലോ,,

"ആഹാ നീ ഇനിയും എണീറ്റ് പോയില്ലേ തമ്പുരാട്ടി,,, വാ ഞാൻ സഹായിക്കാം,,"

    അത്‌ അവള് പുച്ഛിച്ചു കൊണ്ട് സ്വയം എണീറ്റു പോവാൻ നിന്നതും ,,

"അതേയ് തമ്പുരാട്ടി ഒന്നവിടെ നിന്നെ,, ഇപ്പോ ആ പോയ മുതൽ ഇല്ലേ, അതേയ് എന്റെ സ്വന്തം പ്രോപ്പർട്ടി ആണ്,, ഇനിയും ഡൗട്ടും കൊണ്ട് പിറകെ ചെന്നാൽ ഉണ്ടല്ലോ,, നീ ഇപ്പൊ വീണില്ലേ,, ഇത് ഒരു സാമ്പിൾ ആണ്,, അത്‌ക്ക് മേലെ ആവും നീ അനുഭവിക്കാ mind itt,,,"

"You,,,,,,,,"

, "പോടീ, make ap ബോക്സെ,,,"

                 അതും പറഞ്ഞ് ഞാൻ സ്ലോ മോഷനിൽ നടന്നു ചെന്നതും ഒരു കൈ എന്നെ പിടിച്ചു വലിച്ചതും ഒരു മിച് ആയിരുന്നു,,,

"ഹോ ഇന്റെ കൈ,, എന്തിനാ ഇപ്പൊ എന്നെ പിടിച്ചു വലിച്ചെ,,"

"അല്ല നിനക്ക് എന്തോ ഡൌട്ട് ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ,, പറ ഞാൻ ക്ലിയർ ആക്കി തരാം,,,"

"അ അത്‌,, ഞാൻ മറന്നു പോയി, ഓർമ വരുമ്പോ ചോദിക്കാട്ടോ, ഞാൻ പോട്ടെ,,,,"

"അവിടെ നിക്കെടി ഇല്ലാത്ത സംശയം ഉണ്ടാക്കി വന്നതല്ലെടി കള്ളി നീ,, അവള് എന്റെ അടുത്ത് നിന്നതിൻറെ കുശുമ്പ് അല്ലേടി,,,"

"ആാാഹ് ഉമ്മ ഇന്റെ ചെവി,, വിടെടാ കാലമാട ഇന്റെ ചെവി മുറിഞ്ഞു കാണും,, ഇയാൾ ടെ അടുത്ത് ആര് നിന്നാലും എനിക്ക് എന്താ,, അവൾക്ക് ഒരു എല്ല് കൂടുതൽ ഉണ്ടായിരുന്നു, അത്‌ അങ്ങ് തീർത്തു കൊടുത്തത, അവളുടെ കൂടെ നിങ്ങളും കൂടെ നിങ്ങളും കൂടി പോവും എന്ന് ഞാൻ അറിഞ്ഞോ,,,"

                 അതും പറഞ്ഞ് ഞാൻ മെല്ലെ അവിടുന്ന് എസ്‌കേപ്പ് ആയി,,,

     അപ്പോഴാണ് ഒരു അന്നൗൺസ്‌മെന്റ് കെട്ടത്,,,,

"Dear സ്റ്റുഡന്റസ്,,, ഈ വർഷത്തെ ഓണകോഷത്തിന്റെ ഭാഗമായി നടക്കുന്ന പൂക്കളം മത്സരം എക്സാം ന് മുൻബായി തിങ്കളാഴച  നടത്തൻ തീരുമാനിച്ചു ഇരിക്കയാണ്,, കഴിഞ്ഞ കൊല്ലത്തെ പോലെ തന്നെ ചെറിയ സദ്യയും കാലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്,,, കൂടുതൽ dettails നിങ്ങളുടെ ക്ലാസ്സ്‌ ടീച്ചേർസ് പറയുന്നതായിരിക്കും,,,"

                ഹൈവ,, അടിച് പൊളിക്കണം
എന്നിട്ട് വേണം ആ കണവനെ വലയിൽ ആക്കാൻ 😊,,

   ഞാൻ വേഗം ക്ലാസ്സിലേക്ക് വിട്ടു, ഇന്ന്
ഫ്രൈഡേ,, രണ്ടു ദിവസം ലീവ്,, ഡ്രസ്സ്‌ ഒക്കെ അപ്പോയെക്കും റെഡി ആക്കാം,,,
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

            പോകുന്നത് കണ്ടില്ലേ കുശുമ്പി,, അവള്   വരുന്നത് കണ്ടോണ്ട് തന്ന ഞാൻ ആ നൂറയോട് കുറച്ചു അടുത്ത് നിന്നെ,, അപ്പൊ ഓളെ മുഖം ഒന്ന് കാണണം ആയിരുന്നു 😊,,

   ആ നൂറയെ അവള് തള്ളി ഇടും എന്ന് ഞാൻ കരുതിയില്ല, അവള് പറഞ്ഞ പോലെ ആ നൂറക്ക് എന്നെ കാണുമ്പോ ഒരിളക്കം ഉണ്ട്,,,അവള് വീണതിൽ എനിക്കും കുറച്ചു സന്തോഷം ഉണ്ടായിരുനെങ്കിലും അവള് എന്നേം കൊണ്ട് പോവും എന്നു കരുതിയില്ല,,

         അതിനുള്ള ശിക്ഷ ആണ് ഞാൻ അവളുടെ ചെവിയിൽ പിടിച്ചു തീർത്തെ,,

                  അപ്പോഴാണ് hm ന്റെ ഓണം സെലിബ്രേഷൻ ന്റെ  അന്നൗണ്സ്മെന്റ് വന്നത്, അതിന് ശേഷം ടീച്ചേർസ് ന്റെ മീറ്റിംഗ് ഉണ്ട് എന്നു പറഞ്ഞിരുന്നത് കൊണ്ട് ഞാൻ നേരെ അങ്ങോട്ട് വിട്ടു,,,

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕

  ക്ലാസ്സിൽ എത്തിയതും എല്ലൊം കൂടി എന്നെ വന്നു പൊതിഞ്ഞു,,

      "ടി ishu അനൗൺസ്‌മെന്റ് കേട്ടില്ലേ അടിച്ചു പൊളിക്കണ്ടേ നമ്മക്ക്,,, "ഷിഫ

                          "പിന്നേയ് വേണ്ടെന്നോ, ഇപ്പ്രാവശ്യത്തെ ഒക്കെ സ്പെഷ്യൽ ആവണം,,"അമ്മു

"അല്ല ishu അത്‌ അവിടെ നിക്കട്ടെ നീ പോയ കാര്യം എന്തായി, ആ കൂറക്കിട്ട് പണി കൊടുത്തോ,,," ഫിദ

 "പിന്നേയ്, ചോദിക്കാൻ ഇണ്ടോ,,,"

    അങ്ങനെ ഞാൻ അവിടെ നടന്നത് ഒക്കെ പറഞ്ഞ് കൊടുത്തപ്പോ എല്ലാരും ഹാപ്പി,,,😊😊

                      ഞങ്ങൾ സംസാരിച്ചോണ്ട് ഇരുന്നപ്പോഴാ നമ്മളെ ഹീറോ കയറി വന്നേ,,,

"Good evening സാർ,,,"

"Good evening all of you sit down,,,"

"   അപ്പൊ അനൗൺസ് ചെയ്തത് ഒക്കെ എല്ലാരും കേട്ടല്ലോ അല്ലേ,, കഴിഞ്ഞ പ്രാവശ്യം സെക്കന്റ്‌ ആയിരുന്നത് ഇപ്പ്രാവശ്യം നമുക്ക് first തന്നെ ആക്കണം എന്താ വേണ്ടേ,,, "

"Yes സാർ,,,,,"

"Ok അപ്പോ ഇപ്രാവശ്യം,, സദ്യക്ക് ഉള്ള ക്യാഷ് ഒരാൾ 30 രൂപ വെച്ച് monday കൊണ്ട് വരണം,,എവിടെ ലീഡർ,,,"

"ടി പോത്തേ ദേ നിന്നെ സാർ വിളിക്കുന്നത് കെട്ടോ,,,  സ്വന്തം കെട്ട്യോനെ വായി നോക്കി നിക്ക കഷ്ട്ടം,,,"റിദ

"ഇയ്യ് പോടീ,,,,"

"Yes സാർ,,,"

, "   ക്യാഷ് എല്ലാവരുടേ അടുത്ത് നിന്നും പിരിപ്പിച് എന്നെ ഏൽപ്പിക്കണം കേട്ടല്ലോ,, ഇന്ന് കയ്യിൽ ഉള്ളവർക്ക് ഇന്ന് നൽകാം,,,"

"Ok സാർ "

   എന്താ ഒരു ജാഡ,,,

"അല്ല നിങ്ങൾ ഡ്രെസ്സിന്റെ കളർ തീരുമാനിച്ചോ, അതോ കഴിഞ്ഞ പ്രാവശ്യത്തെ പോലെ black ആണോ,,,"

               എന്റെ മുഖത്ത് നോക്കി ആണ് ചോദിച്ചത് എങ്കിലും ഞാൻ മറുപടി പറയാൻ പോയില്ല, എന്നിട്ട് വേണം അതിന് ഓപ്പോസിറ്റ് cheyyan😏,,

            അങ്ങനെ ഓരോരുത്തർ ഓരോ        അഭിപ്രായം പറഞ്ഞെങ്കിലും ഒരു കൂട്ടർക്ക് പറ്റുമ്പോ ഒരു കൂട്ടർക്ക് പറ്റൂല
,,

,  "ok,, ഞാൻ ഒരു കളർ പറയാം എല്ലാവർക്കും ഒക്കെയാണോ,,,"

"Ok സാർ,,,,"

   എന്നെ ക്ലാസ്സ്‌ ഒന്നടങ്കം പറഞ്ഞ്,,

"Ok എന്ന മെറൂൺ കളർ ആക്കാം boys മെറൂൺ കളർ ഷർട്ട്‌ കൂടെ മുണ്ട്, girls
മെറൂൺ കളർ ബ്ലൗസ് വിത്ത്‌ സെറ്റ് സാരി,,,എന്ത്‌ പറയുന്നു,,,"

"Ok സാർ സെറ്റ്,,,,"

   അങ്ങനെ പൂക്കളത്തിന്റെ ഡിസൈൻ ഒക്കെ സെലക്ട്‌ ചെയ്ത് തന്ന് ബെൽ അടിച്ചാൽ വീട്ടിൽ പോയ്കൊള്ളാൻ പറഞ്ഞു മൂപ്പര് പോയി,പോകുമ്പോ ഒന്ന് നോക്കിയെങ്കിൽ എന്നു കരുതി ഞാൻ നിന്നെങ്കിലും ആ കോന്തൻ  തിരിഞ്ഞ് നോക്കതെ ഒരു പോക്ക്,,

                       പിന്നേ പൊരിഞ്ഞ ചർച്ച ആയിരുന്നു എല്ലാരും,,,സ്കൂൾ വിട്ടതും
ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് വിട്ടു,,

  "എടി മെറൂൺ കളർ ബ്ലൗസിന് ഗ്ലാസ്‌ വർക്ക്‌ ഉണ്ടേൽ പൊളി ആയിരിക്കും,,"അമ്മു

, "മ്മ് ശരിയാ ലൈല ഇത്തുസ് അന്ന് ഇട്ടിട്ട് നല്ല മൊഞ്ജ് ഉണ്ടായിരുന്നു,,"

 "നീ എന്താ ishu ഒന്നും മിണ്ടാത്തെ,,"ഫിദ

"ഞാൻ ഉപ്പിനോട് എങ്ങനെ ക്യാഷ് ഒപ്പിക്കും എന്നു ആലോചിച്ചതാ,,,"me

"അയ്യേ അതിന് എന്തിനടി നീ ഉപ്പിനോട് ചോദിക്കുന്നെ, നിന്റെ നിക്കാഹ് കഴിഞ്ഞില്ലേ ഇനി നിന്റെ ഫുൾ ചിലവും നോക്കേണ്ടത് നിന്റെ കലിപ്പൻ ആണ്,,," ശിഫ


"ആഹ് അത്‌ ശരിയാ,,,,"ഫിദ 

 "ടി ദേ സാർ പോകുന്നു വേഗം പോയി ചോദിച്ചോ കിട്ടിയാൽ ഒരു ലിഫ്റ്റും കൂടി ആവട്ടെ,,,"റിദ

"ഹേയ് അത്‌ ഒന്നും ശരി ആവൂല മോശം അല്ലേ,,,"

"എന്തോന്ന് മോശം,, നീ ഇനിയും വീട്ടിൽ ഉള്ളവരെ ആശ്രയിക്കുന്നത് ആണ് മോശം, നിന്നോട് അതിന് ഫുൾ ചിലവ് വാങ്ങാൻ അല്ലാലോ പറഞ്ഞെ, ഡ്രസ്സ്‌ ന്റെ കാര്യം പറയാൻ അല്ലേ,,കിട്ടിയാൽ നാളെ നമുക്ക് ഒരു മിച് ഒരു ഷോപ്പിംഗ് അങ്ങ് നടത്താം,,,"അമ്മു

         അങ്ങനെ അവരുടെ നിർബന്ധം കൊണ്ട് ഞാൻ മൂപ്പരെ വണ്ടിടെ അടുത്തേക്ക് വിട്ടു,,

"അതേയ് ഒന്നവിടെ നിന്നെ,,,,,"

"ലിഫ്റ്റ് ചോദിക്കണ്ട ഞാൻ തരൂല ബസ് ന് അങ്ങ് പോയാൽ മതി,,,"

"ഹും അതിന് ആരു വരുന്നു നിങ്ങളെ ഈ പാട്ട വണ്ടിയിൽ,, അതിന് ഒന്നും അല്ല,,"

"പാട്ട വണ്ടി എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട, നീ കാര്യം എന്താന്ന് വെച്ചാൽ പറ,,,"

"അത്‌ എനിക്ക് തിങ്കലാഴ്ചയിലേക്ക് ഡ്രസ്സ്‌ എടുക്കണം,,,,"

"അതിന് ഞാൻ എന്ത്‌ വേണം,,,"

"അതിന് എനിക്ക് ക്യാഷ് തരണം നിക്കാഹ് കഴിഞ്ഞാൽ അത്‌ ഒക്കെ നിങ്ങടെ കടമയാണ്,,,"

"ഹോ,, അങ്ങനെ ഒക്കെ ഉണ്ടല്ലേ,, നിനക്ക് വയങ്കര വിവരം ആണല്ലോ,,,"

"കളിയാക്കണ്ട,,, എനിക്ക് ക്യാഷ് താ,,നാളെ അവരെല്ലാം ടൗണിൽ പോവുന്നുണ്ട്,,,"

"ഓഹ് ഹോ അപ്പൊ തെണ്ടാൻ ആണല്ലേ, അങ്ങനെ തല്ക്കാലം എന്റെ മോൾ അവരുടെ കൂടെ തെണ്ടണ്ട,, ഞാൻ നാളെ വരാം എന്നിട്ട് നമുക്ക് ഒരു മിച് പോവാം,,,"

 ഓഹ് ചോദിക്കണ്ടായിരുന്നു പുല്ല്, ഇനി ഇപ്പൊ എന്താ ചെയ്യാ നാളെ ബീച്ചിൽ ഒക്കെ പോയി അടിച്ചു പൊളിക്കാം എന്നു കരുതിയതാ,,,

"എന്താ ആലോചിക്കുന്നേ വേഗം പോവാൻ നോക്ക്,,, "

,"അതേയ് pls നിങ്ങൾ ഭയങ്കര ബിസി അല്ലേ ഞങ്ങൾ പോയ്കൊള്ളാം,,,, "

"ഞാൻ നാളെ ഫുൾ ഫ്രീ ആണ്, വെറുതെ ഇവിടെ കാൽ കയക്കാതെ പോകാൻ നോക്ക്,,,""

           അതും പറഞ്ഞു കാലൻ ഒരൊറ്റ പോക്ക്, പറയാതെ അങ്ങ് പോയാൽ മതി ആയിരുന്നു,, നാളെ മിക്കവാറും കണ്ടക ശനി ആയിരിക്കും,,,

"എന്താടി എന്ത്‌ പറ്റി,,,,,"ഫിദ 

"ഒരൊറ്റൊന്ന് അങ്ങ് തന്നാൽ ഉണ്ടല്ലോ, ഞൻ അപ്പൊയെ പറഞ്ഞതാ ആ കൊരങ്ങാനോട് ചോദിക്കണ്ട എന്നു ഇപ്പൊ എന്തായി,,,"

"അതിന് ഇപ്പോ എന്താ ഉണ്ടായെ നീ കാര്യം പറ,,,"ഫിദ

"എന്ത്‌ ഉണ്ടാവാൻ നിങ്ങടെ കൂടെ തെണ്ടാൻ വിടൂലന്ന്, നാളെ  ആ കോന്തൻറെ കൂടെ പോയി എടുക്കാം എന്ന്,,,"

"അയ്യോ ഇനി ഇപ്പൊ എന്താ ചെയ്യ,,,"അമ്മു

"എന്ത്‌ ചെയ്യാൻ നമുക്ക് പോവാം,,,"

  "ദുഷ്ടകളെ നിങ്ങൾക്ക് സമാദാനം ആയില്ലേ ഞാൻ ഇല്ലതെ ഇങ്ങള് അങ്ങനെ തെണ്ടണ്ട,,,"

"പിന്നേ ഞങ്ങൾ  എങ്ങനെ ഡ്രസ്സ്‌ എടുക്കും ഒരു കാര്യം ചെയ്യാം, കറങ്ങാൻ പോകൽ നമുക്ക് സെന്റോഫ്ന്ന് ആക്കാം എന്തേയ്,,,"അമ്മു

"ആഹ് അതാ നല്ലത്,അല്ലെങ്കിൽ ഈ പെണ്ണ് നമ്മളെ കൊല്ലും, ഇനി ഒന്ന് ചിരിച്ചേ പോന്നെ,,," ഷിഫ

   അത്‌ കേട്ടപ്പോഴാണ് എന്റെ മുഖം ഒന്ന് തെളിഞ്ഞത്,,,

, "പോകുന്നത് ഒക്കെ കൊള്ളാം വേഗം ഡ്രസ്സ്‌ എടുത്ത് വീട്ടിൽ പൊക്കോണം,,"

"ഓഹ് ok മാഡം,,,"

   അങ്ങനെ ഞങ്ങൾ ബസ്സിൽ കയറി വീട്ടിലേക്ക് വിട്ടു,,,

   വീട്ടിൽ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോ എല്ലാരും വയങ്കര ചീത്ത എന്തിനാ അവനോട് പറഞ്ഞെ എന്നും പറഞ്ഞോണ്ട് 😊,, നാളെ ഞാൻ കാണിച് കൊടുക്കുന്നുണ്ട്, എന്നെ അവരുടെ കൂടെ വിട്ടാൽ മതിയായിരുന്നു എന്ന് അവനെ കൊണ്ട് പറയിപ്പിക്കും ഞാൻ,,,

         അങ്ങനെ രാത്രിയിലെ ഫുഡ്‌ അടി ഒക്കെ ഉമ്മയെ വിളിച്ചു പരിവാടി നെ കുറിച് ഒക്കെ പറഞ്ഞ്, അപ്പൊ ഉമ്മ ഇങ്ങോട്ട് പറഞ്ഞ് നാളെ മൂപ്പരെ കൂട്ടി പോയി കുറച്ചു ഡ്രസ്സ്‌ ഒക്കെ എടുക്കാൻ,,,

            പിന്നേ ഉപ്പ വിളിച്ചപ്പോ ഉപ്പയോടും സംസാരിച് ഉറങ്ങാൻ കിടന്നു,, കൊന്തനെ ഒന്ന് വിളിച്ചു നോക്കിയാലോ,,

"Halo എന്താടി,,,,,"

,, "ഒന്നും ഇല്ലാ ചുമ്മാ വിളിച്ചത,,"

"ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ ഞാൻ നിന്റെ മുന്നിൽ തന്നെ ഇല്ലായിരുന്നോ ഇനി എന്താണാവോ,,,"

"ഒഹ്ഹ്ഹ് ഓന്റെ അമ്മോ ഒന്നും ഇല്ലേ ഞാൻ വെച് പോയി ഉറങ്ങി,,,,"

   ഈ ജന്തു എന്നാ റബ്ബേ ഒന്ന് നന്നാവാ,,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

         നിന്നെ അങ്ങനെ അവരുടെ കൂടെ തെണ്ടാൻ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല ടി,,

   അതിനുള്ള വിളി ആണെന്ന് എനിക്ക് അറിയൂലെ മോളെ 😍😍ദേഷ്യം പിടിച്ചണ് പെണ്ണ് ഫോൺ വെച്ചേ,, ഏതായാലും ഒന്ന് എനിക്ക് ഉറപ്പായി പണ്ടത്തെ ദേഷ്യം ഒന്നും എനിക്ക് ഇപ്പൊ അവളോട് ഇല്ലാ, അവളുടെ ചെറിയ കുറുമ്പ് ഒക്കെ ഞാൻ ആസ്വദിക്കാൻ തുടങ്ങിയിരിക്കുന്നു,,,😍

         കുറച്ചു കയിഞ്ഞ് ഫോണിൽ വന്ന മെസ്സേജ് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,

    "Love you കലിപ്പ,,,,,,,,,😘😘😘"
    
❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

        "ഈ ഹോൺ അടിച്ചു പഠിക്കാതെ ഒന്ന് അകത്തേക്ക് കയറി കൂടെ,,ശ്വാസം വിടാതെ മാറ്റിയതാ ഞാൻ,,, എന്തേയ് നോക്കുന്നെ,,"

"അല്ല ശ്വാസം വിടാഞ്ഞിട്ടും, നീ ജീവനോടെ ഉണ്ടല്ലോ എന്ന് കരുതി നോക്കിയത് ആണേ 😊,,"

"ഓഹോ തമാശിചത് ആണല്ലേ,,അല്ല നിങ്ങൾക്ക് ഈ പാട്ട കാർ അല്ലാതെ ആ ബുള്ളറ്റ് ഒന്ന് എടുത്തൂടെ,, എനിക്ക് വയങ്കര ഇഷ്ട്ടം ആണ് അതിൽ പോകാൻ,,,"

"😊അത്‌ തന്നെയടി ഞാൻ അത്‌ എടുക്കത്തെ,,,"

"നിങ്ങൾ എന്താ ഇപ്പൊ പറഞ്ഞെ,,,"

"എനിക്ക് താല്പര്യം ഇല്ലാ എന്ന് പറഞ്ഞതാ എന്നാ നമുക്ക് അങ്ങ് പോയാലോ,,,"

    അങ്ങനെ നമ്മൾ ഷോപ്പിംഗിന് വിട്ടു,,

"നിങ്ങൾക്ക് എന്താ വണ്ടി ഓടിക്കുമ്പോ ഒന്ന് മിണ്ടിയാൽ, എനിക്ക് ബോറടിച്ചിട്ട് വയ്യ,,,"

"Drive ചെയ്യുമ്പോ സംസാരിക്കുന്നത് എനിക്ക് ഇഷ്ട്ടം ഇല്ലാ,,,"

"ഹും അല്ലേലും,, എന്നോട് അല്ലാത്ത എല്ലാവരോടും സംസാരിക്കാൻ നല്ല intrest ആണല്ലോ,ആ നൂറനെ കാണുമ്പോ തേനും പാലും ഒഴുകും,,,"

"എന്താടി നീ ഒറ്റക്ക് പിറു പിറുക്കുന്നെ,,,"

"എന്തായാലും നിങ്ങൾക്ക് എന്താ, നിങ്ങൾ എന്തായാലും സംസാരിക്കുമ്പോ മിണ്ടൂലാലോ,,,"

"ആഹ് ശരിയാ,,,,"

              അങ്ങനെ ഡ്രസ്സ്‌ ന്റെ ഷോപ്പിൽ എത്തി cream കളറിൽ meroon &golden വർക്ക്‌ ഉള്ള സാരി കണ്ടപ്പോ തന്നെ എനിക്ക് ഇഷ്ടയൊണ്ട് അത്‌ മാറ്റി വെച്ചു,,,

                   പിന്നേ ബ്ലൗസ് ന് വേണ്ടി പൂര തെരച്ചിൽ ആയിരുന്നു ഞാൻ ഉദ്ദേശിച്ച ബ്ലൗസ് ഇല്ലാഞ്ഞിട്ട് അല്ലാട്ടോ, മൂപ്പര് എന്നെ അവരുടെ കൂടെ വിടഞ്ഞതിന് ഉള്ള ഒരു ചിന്ന പണിഷ്മെന്റ്,,,

"എത്ര നേരമായി നീ ഒരു ബ്ലൗസ് എടുക്കുന്നു നിനക്ക് ഇത് ഒന്നും പറ്റിയില്ലേ വേഗം എടുത്ത് വരാൻ നോക്ക്,,,"

"ഇവിടെ നല്ല കളക്ഷൻ ഇല്ലാ,, നമുക്ക് അടുത്ത ഷോപ്പിൽ കയറി നോക്കാം,,"

  അങ്ങനെ ഒരു രണ്ട് മൂന്നു ഷോപ്പിൽ അങ്ങനെ കയറി ഇറങ്ങി 😊, ഇവിടെ ഒരാൾ ഇന്നേ നോക്കി പേടിപ്പിക്കുന്നുണ്ട് ഇപ്പോ പൊട്ടി തെറിക്കും എന്ന് ആയിട്ടുണ്ട്,,,

"അതേയ്, ഇവിടെ ഒന്നും ശരി ആവുന്നില്ല നമ്മക്ക് ആദ്യം പോയ ഷോപ്പിൽ തന്നെ പോവാം വാ,,"

"ടി നിക്കെടി അവിടെ വേണ്ട വേണ്ട എന്ന് വെക്കുബോ തലേൽ കയറി നിരങ്ങുന്നോ,, ഡ്രസ്സ് വേണേൽ ഇപ്പോ ഇവിടുന്ന് എടുക്കണം അല്ലെങ്കിൽ ഞാൻ എന്റെ പാട് നോക്കി പോവും,,"

           "ഇതാ ഞാൻ പറഞ്ഞെ ഞാൻ അപ്പോയെ പറഞ്ഞത് അല്ലേ എന്റെ ഫ്രണ്ട്‌സ്ന്റെ കൂടെ, നിങ്ങൾ ഒറ്റൊരുത്തൻ കാരണം ആണ് അല്ലെങ്കിൽ ഞാൻ അവരുടെ കൂടെ പോയേനെ 😪😪,,,"

          അതും പറഞ്ഞ് മൂപ്പർ കാണാതെ കണ്ണിൽ കയ്യിട്ട് കുറച്ചു കണ്ണീർ ഒക്കെ വരുത്തിച്ചു 😊,,

        "ആഹ് മതി മതി ഇനിയും കണ്ണിൽ കൈയിട്ടാലേ കണ്ണ് പൊട്ടി പോകും, ലാസ്റ്റ് ചാൻസ് ആണ് ആ ഷോപ്പ് കേട്ടല്ലോ,,,എന്നാ നടക്ക്,,,"

         അപ്പോ കള്ളൻ കലിപ്പന് എന്നോട് ഇത്തിരി സ്നേഹം ഒക്കെ ഉണ്ട്, അത്‌ മുഴുവൻ ആയും ഇങ്ങു പുറത്തെടുക്കണം,,,

"അപ്പൊ ഇങ്ങൾക്ക് എന്നോട് സ്നേഹം ഒക്കെ ഇണ്ട് ലേ,,,"

"പിന്നേ നിറഞ്ഞു ഒഴുക്കല്ലേ, ഒന്ന് പോടീ നിന്നെ സ്നേഹിക്കുന്നതിലും നല്ലത് വല്ല ട്രെയിനിനും തല വെക്കുന്നതാ, പിന്നേ ഇപ്പൊ ഈ സമ്മതിച്ചത് ആണേൽ അത്‌ എന്റെ ഗതികേട് ആയി കണ്ടാൽ മതി,,,"

     ദുഷ്ടൻ സമ്മതിച്ചു തരില്ല, അങ്ങനെ ആ ഷോപ്പിലേക്ക് തന്നെ കയറാൻ നിന്നപ്പോയ, ഞാൻ ആരോയോ ഒന്ന് പോയി ഇടിച്ചേ,,,

"സോറി ട്ടോ ഞാൻ അറിയാതെ,,,,,"

   അതും പറഞ്ഞ് ഞാൻ നോക്കിയപ്പോ എന്നെ  ഇടിച്ചിട്ട ആളേ കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടി, അദ്നാൻ ,,,

"Wow,,, ishiya താൻ എന്താ ഇവിടെ, ഇതാരാ റിലേറ്റീവ്സ്  ആണോ,,,,"

                    ഇത് കേട്ട് ഞാൻ മെല്ലെ ആ മുഖതെക്ക് നോക്കിയപ്പോ, അത്‌ അത്ര ഇഷ്ട്ടപെട്ടില്ല എന്ന് തോന്നി, അമ്പട മോനെ ഇപ്പൊ കാണിച്ചു തരാവേ,,,

"Hai, അദ്നു,, what  a surprise,,,എത്ര കാലം ആയിലേ കണ്ടിട്ട്,,"

          പിന്നേ ഞാൻ അങ്ങ് തള്ളി മറിച് എന്ന് പറഞ്ഞാൽ മതിയല്ലോ, ഇത് നമ്മളെ ഉപ്പന്റെ ഒരു ഫ്രണ്ട്‌ന്റെ മോൻ ആണ് നഴ്സറിയിൽ ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ, അന്നേ ഓൻ ഇന്റെ പിറകെ മണപ്പിച്ചോണ്ട് ആയിരുന്നു, പിന്നേ ട്യൂഷൻ ക്ലാസ്സിലും ഉണ്ടായിരിന്നു,, എനിക്ക് ആണേൽ ഓനെ കണ്ണിന് നേരെ കണ്ടൂടായിരുന്നു,,, 

   എന്റെ പെർഫോമൻസ് കണ്ട് ഓൻ തന്നെ അന്തം വിട്ടു നോക്കുന്നുണ്ട്, അല്ലെങ്കിൽ ഓനെ ആട്ടി വിടുന്നതാ ഞാൻ,,, ഇവിടെ ഇത്  ഒക്കെ കണ്ട് ഒരാൾ മുഷ്ട്ടി ഒക്കെ ചുരുട്ടി പൊട്ടിക്കുന്നുണ്ട്,,,

"ആാാഹ് ടാ, എന്റെ കസിൻ ആണ്,,,"

   അങ്ങനെ കുറച്ചു നേരം ഒരു ബന്ദോം ഇല്ലാത്ത കുറെ കാര്യങ്ങൾ സ്മസാരിച് നിന്നു,,

"അപ്പോ ok ishu,, പിന്നേ എപോയേലും കാണാം, മാര്യേജ് ഒക്കെ ആവുമ്പോ പറ ട്ടോ,,,,"

        അതും പറഞ്ഞ് അവൻ പോവാൻ നിന്നപ്പോയ, എനിക്ക് ഒരു കാര്യം ഓർമ വന്നേ,,,

"ടാ,, നിന്റെ നമ്പർ എത്രയാ,,,"

             എന്ന് ചോദിച്ചു ഞാൻ ചൂടനെ നോക്കിയപ്പോ, കവിൾ ഒക്കെ ചുവന്നു വന്നിട്ടുണ്ട്,,,😊😊

       അങ്ങനെ അവന്റെ നമ്പർ വാങ്ങി ഞങ്ങൾ ഷോപ്പിൽ കയറാൻ നിന്നപോ എന്നേം കൊണ്ട് ഒരു പോക്ക് ആയിരുന്നു,,, ആരും ഇല്ലാത്ത ഒരു സ്ഥലത്ത് എത്തിയതും എന്റെ കൈ വിട്ടു,,,

"ആഹ് എന്റെ കൈ,,, അതേയ് എപ്പോഴും നിങ്ങൾ എന്തിനാ എന്റെ കൈ ഇങ്ങനെ വേദനിപ്പിക്കുന്നെ,,,"

"ഏതാടി,, ആ ഒലിപ്പി,, ഹും ഓന്റെ ഒലിപ്പ് കണ്ടില്ലേ,,, ഞാൻ എപ്പോയാടി നിന്റെ കസിൻ ആയത് 😡,,,"

           ഉള്ളിൽ ചിരി വരുന്നുണ്ടെങ്കിലും ഞാൻ നിഷ്കു ആയി നിന്നു,,

"നിങ്ങൾ തന്നെ അല്ലേ പറഞ്ഞെ, നിക്കാഹ് കഴിഞ്ഞത് ആരും അറിയാൻ പറ്റൂല കേസ് ആകും എന്ന് ഒക്കെ,, അത്‌ കൊണ്ട് അല്ലേ ഞാൻ,, അല്ല അതിന് ഇങ്ങള് എന്തിനാ എന്നോട് ചൂടാവുന്നെ,,,"

"ഹ്മ്മ്,,,, നമ്പർ വാങ്ങി എന്ന് കരുതി അവനോട് ചാറ്റ് ചെയ്യാൻ ഒന്നും നിക്കണ്ട, കണ്ടാൽ തന്നെ അറിയാം അവൻ ഫ്രോഡ് ആണെന്ന്,,,വാ ബ്ലൗസ് എടുക്കാം,,,"

           അങ്ങനെ ഒരു അടിപൊളി ഗ്ലാസ്‌ വർക്ക്‌ ഒക്കെ ഉള്ള ബ്ലൗസും വാങ്ങി,,

"അവിടെ നിക്ക്,,,,"

"എന്താ,,,,"

"നിനക്ക് നിക്കാഹ് കയിഞ്ഞ് ഡ്രെസ്സ് ഒന്നും വാങ്ങിയില്ലലോ, നിനക്ക് ഇഷ്ടമുള്ളത് എടുത്തോ, ഉമ്മ പറഞ്ഞതാ,,,"

"ഹേയ് എനിക്ക് ഒന്നും വേണ്ട,,,"

"നിനക്ക് വേണോ എന്ന് അല്ല ഞാൻ ചോദിച്ചേ എടുക്കാൻ ആണ് പറഞ്ഞെ,,,"

          അങ്ങനെ മൂപ്പര് തന്നെ എനിക്ക് ഡ്രസ്സ്‌ ഒക്കെ സെലക്ട്‌ ചെയ്ത് തന്നു,,,
അവിടുന്ന് ഇറങ്ങിയപ്പോയെക്കും ഉച്ച ആയിരുന്നു, പിന്നേ ഫുഡ്‌ ഒക്കെ കയിച് നേരെ ബീച്ചിലേക്ക് ആണ് വണ്ടി വിട്ടത്,,,

 "അതേയ്,നിങ്ങൾ എന്തിനാ ഇങ്ങനെ വിട്ടു നിക്കുന്നെ വെള്ളത്തിലേക് ഇറങ്ങ് എന്ത്‌ രസാ എന്ന് അറിയോ,,,"

"നീ വേണേൽ അവിടുന്ന് എന്തേലും കാണിക്ക്, ഞൻ നിന്നെ പോലെ സ്റ്റുഡന്റ് അല്ല, ഒരു അദ്ധ്യാപകൻ ആണ്,,"

"ഓഹ് പിന്നേ അദ്ധ്യാപകർ ഒന്നും വെള്ളത്തിൽ ഇറങ്ങൂലലോ,, കാണിച്ചു തരാട്ടോ,,,"

               ഞാൻ കുറച്ചു വെള്ളം കയ്യിൽ എടുത്ത് കൊണ്ട് പോയി, മുഖത്തേക്ക് അങ്ങ് തെറിപ്പിച്ചു, ചെയ്ത് കഴിഞ്ഞപോയ വേണ്ടായിരുന്നു എന്ന് തോന്നിയത്,മുഖം ഒക്കെ ചുവന്നു തുടുത്തിട്ടുണ്ട്,പിന്നേ ഞാൻ അവിടെ നിന്നില്ല പൂര ഓട്ടം ആയിരുന്നു,,,🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

        ഓളെ വാലുകളെ കൂടെ കറങ്ങാൻ പോവണ്ട എന്ന് കരുതിയ എന്റെ കൂടെ കൂട്ടിയത്, അത്‌ വേണ്ടായിരുന്നു എന്ന് തോന്നിപോയി, പെണ്ണ് കുറെ ചുറ്റിച്ചു,,,

      എന്നിട്ട് ഒരു മുതല കണ്ണീരും,,അതും കണ്ണിൽ കയ്യും കുത്തിട്ട്, സത്യത്തിൽ അത്‌ കണ്ടപ്പോ എനിക്ക് ചിരി വന്നെങ്കിലും, ഞാൻ മുഖത്ത് ഗൗരവം വരുത്തി,,,

     അതിനിടയിൽ ആണ് എവിടുന്നോ ഒരുത്തൻ കയറി വന്നത് അത്‌ കണ്ടപ്പോ എനിക്ക് ശരിക്ക് അരിച്ചു കയറി വന്നിരുന്നു, അവന്റെ നോട്ടം ഒന്നും തീരെ ശരി അല്ലായിരുന്നു,,

            ഇവിടെ ഒരുത്തി ആണെങ്കിലോ തേനും പാലും ഒക്കെ ഒലിപ്പിക്ക, എന്നിട്ട് പോവാൻ പോയ അവനെ പിടിച്ചു വെച്ച് നമ്പറും വാങ്ങിയേക്കുന്നു,,

  അങ്ങനെ ഷോപ്പിങ്ങും ഫുഡ്‌ അടിയും ഒക്കെ കയിഞ്ഞ്, ഞാൻ വണ്ടി നേരെ ബീച്ച്ലേക് ആണ് വിട്ടത്,,

      വെള്ളത്തിൽ ഇറങ്ങുന്നത് എനിക്ക് ആദ്യേ ഇഷ്ട്ടം ഇല്ലാത്ത കാര്യം ആണ്, എന്നിട്ട് ആണ് അവള് എന്റെ മേൽ വെള്ളം ആക്കിയത്,,,

  "എടി നിന്നെ ഞാൻ,,,,,,"

             അത് എന്നെ നല്ലോണം ദേഷ്യം പിടിപ്പുച്ചിരുന്നു, ഞാൻ വല്ലതും ചെയ്യുന്നതിന് മുന്നേ അവള് ഓടിയിരുന്നു,,, പിറകെ ഞാനും,,,,

            ഇന്ന് അവളെ അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല, അധികം ആളുകൾ ഒന്നും ഇല്ലായിരുന്നു,,,

"ടി നിക്കെടി അവിടെ നിക്കാൻ, നിനക്ക് ഇത്രക്ക് ധൈര്യമോ,, കാണിച്ചു തരാടി,,"

          ഈ പെണ്ണ് ഇത് എങ്ങോട്ടാ റബ്ബേ വെള്ളത്തിലേക്കോ,,

"ടി നിക്കെടി,,,,"

          അതും പറഞ്ഞ് ഞാൻ അവളെ പിടിച്ചതും അവള് എന്നെ ഒരൊറ്റ വലി ആയിരുന്നു,,ദേ പോണ്,,,

         അവളുടെ വലിയിൽ വീണ ഞാൻ അവളേം കൊണ്ട് ആണ് വീണത്,ഞങ്ങൾ ഉരുണ്ട് വെള്ളത്തിലേക്ക് വീണു,തായേ ഞാനും എന്റെ മേലെ ആയി അവളും,,

                            അവള് എണീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഞാൻ അവളേം കൊണ്ട് ഒന്നു കൂടി തിരിഞ്ഞു രണ്ടാളും നനഞ്ഞിരുന്നു,, അവളുടെ പിടക്കുന്ന മിയികളും, വെള്ളത്തിൽ കുതിർന്ന അദരങ്ങളും മാത്രമേ ആ ടൈമിൽ ഞാൻ കണ്ടിരുന്നുള്ളൂ,,,

                  ഞാൻ അവളുടെ മുഖത്തിനു അടുത്തേക്ക് എന്റെ മുഖം അടുപ്പിച്ചതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു,മെല്ലെ ഞാൻ അവളുടെ അദരങ്ങളെ കവർന്നെടുത്തു,,ആദ്യം എതിർത്തെങ്കിലും പിന്നീട് അവളുടെ കൈകൾ എന്നെ വരിഞ്ഞു മുറുക്കിയിരുന്നു,,, പിന്നീട് എപ്പോയോ രക്തത്തിന്റെ രുചി വായിൽ അരിഞ്ഞതും ഞാൻ അവളെ മുക്ത ആക്കി,,,

      അവളെ കാണുമ്പോ എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് അറിയില്ല, അവളുടെ മുഖത്തേക്ക് നോക്കാൻ ആണെങ്കിൽ എന്തോ പോലെ,, ഞാൻ അവളിൽ നിന്ന് എണീറ്റു,, നടന്നു,,

"അതേയ് എന്നെ ഒന്നു പിടിച്ചു എഴുന്നേൽപ്പിക്ക്, എന്നെ ഇവിടെ ഇട്ടേച് പോവണോ,,,"

"തനിയെ അങ്ങ് എഴുന്നേറ്റൽ മതി, ഒക്കെ നീ വരുത്തി വെച്ചത് അല്ലേ, നിന്നോട് പല വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് എന്നോട് കളിക്കാൻ നിക്കരുത് എന്ന്,,"

"ദുഷ്ടൻ,,,"

     എന്ന് അവള് പറയുന്നത് കേട്ട് ഞാൻ ചിരിച്ചു അവള് കാണാതെ, അന്നത്തെ പോലെ ഒരു പണിഷ്മെന്റ് ആയി കണ്ടോട്ടെ എന്ന് കരുതിയ ഞാൻ വേഗം കലിപ്പായത് 😊,,

         അവള് എണീറ്റ് ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടാതെ വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോഴാ, അതിലെ പോയ കുറച്ചു ചെക്കെന്മാർ അവളെ തന്നെ നോക്കുന്ന കണ്ടേ,,,

   അത്‌ കണ്ടതും എനിക്ക് കലിപ്പ് കയറി
നനഞ്ഞത് കൊണ്ട് അവളുടെ ഡ്രസ്സ് ഒക്കെ ശരീരത്തോട് ഒട്ടി കൊണ്ട് ആണ് ഉള്ളേ,,,

"ആരെ കാണിക്കാൻ ആണെടി നീ ഇങ്ങനെ നടക്കുന്നെ,,,"

, "നനഞ്ഞത് എന്റെ കുറ്റം ആണോ 😢,,"

, "വേണ്ട ഒന്നും പറയിപ്പിക്കണ്ട, ഇന്ന തല്ക്കാലം ഇത് ഇട്ടോ,,,"

              ഞാൻ എന്റെ ഷർട്ട് അയിച്ചു അവൾക്ക്  കൊടുത്തു, ഒരു പരിധി വരെ അത്‌ അവൾക് safe ആയി,, പിന്നേ എവിടെയും നിർത്തതെ നേരെ അവളുടെ വീടിന് മുന്നിൽ നിർത്തി,,
ഒന്നും മിണ്ടാതെ അവള് ഇറങ്ങാൻ നിന്നതും,,

"അതേയ് ഈ ഷർട്ടും കൂടി നീ കൊണ്ട് പോയാൽ പിന്നേ എനിക്ക് ഷർട്ട് ഉണ്ടാവൂല അതിങ് തന്നിട്ട് പോ,,,"

"അല്ലെങ്കിൽ ആർക്ക് വേണം ഈ പാട്ട ഷർട്ട്, ഇന്ന കൊണ്ട് പോയി പുഴുങ്ങി തിന്ന്,,"

                  എന്ന് പറഞ്ഞ് എന്റെ നേരെ എറിഞ്ഞു തന്ന് അവള് അവിടെ നില്കുന്നത് കണ്ടിട്ടും കാണാത്ത പോലെ ഒന്നും മിണ്ടാതെ ഞാൻ വണ്ടി മുന്നോട്ട് എടുത്തപ്പോ ഞാൻ കണ്ടു,, ഒന്നും പറയാതെ ഞാൻ പോന്ന ദേഷ്യത്തിൽ നിലത്ത് രണ്ട് ചവിട്ടും കൊടുത്ത് പോകുന്ന എന്റെ കാന്താരിയെ,,,

             എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, എന്റെ ഹൃദയത്തിൽ എവിടെയോ ഈ കാന്താരി കൂട് കൂട്ടിയിരിക്കുന്നു,,,😍

  പിന്നേ ഞാൻ നേരെ വീട്ടിലേക്ക് വിട്ടു,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

               "ദുഷ്ട്ടൻ പോകാണെന്ന് ഒന്നു പറഞ്ഞാൽ എന്തായിരുന്നു, ഓൻന് തോന്നുമ്പോ ഉമ്മ വെക്കാൻ ഒക്കെ ഇന്നേ വേണം ഹും 😡,,,"

  "എന്താ പെങ്ങളെ ഇവിടെ നിന്ന് പിറു പിറുക്കുന്നെ, അയ്യേ ഇത് എന്തോന്ന് കോലം ആണെടി,, ദേ ഉമ്മാ ഒരുത്തി വെള്ളപ്പൊക്കത്തിന്ന് സഹായം തേടി വന്നേക്കുന്നു,, ഇങ്ങളെ പയേ സാരി വല്ലതും ഉണ്ടേൽ കൊടുത്തു വിടി,,"ആഷി

"അതേയ് അന്റെ ആ കോന്തൻ അളിയൻ ഇല്ലേ ഓന്ക്ക് കൊണ്ട് കൊടുക്ക്,,,"

"ആഹ് ഇന്റെ കാൽ,,,"

           കലിപ്പനോട്‌ ഉള്ള ദേഷ്യം ഒക്കെ ഞാൻ ആഷിന്റെ കാലിൽ തീർത്തു 😊,,

        പിന്നേ വേഗം ഫ്രഷ് ആയി ഉമ്മിക്ക് ഡ്രസ്സ്‌ ഒക്കെ കാണിച് കൊടുത്ത്, ഞാൻ പോയി തലയിണനേം കെട്ടി പിടിച്ചു കിടന്നു,,

                ഇന്ന് ബീച്ചിൽ നടന്നത് ഒക്കെ ഓർത്തതും മേലാകെ ഒരു കുളിരു ആയിരുന്നു,, ഒന്നു നനക്കണം എന്ന് കരുതി ആണ് ഞാൻ വലിച്ചത് എങ്കിലും അത്‌ എനിക്ക് തന്നെ പണി ആവും എന്ന് കരുതിയില്ല,,

   എന്റെ നേരെ മുഖം അടുപ്പികുമ്പോള് ഞാൻ കണ്ടതാ കലിപ്പന്റെ മുഖത്ത് ഒളിപ്പിച്ചു വെച്ചിരിക്കുന്ന എന്നോട് ഉള്ള ഇഷ്ട്ടം,,

         എല്ലാം ഓർത്തതും, ഞാൻ മെല്ലെ എന്റെ ചുണ്ടുകളിൽ തഴുകി, ഈ ഇഷ്ട്ടം ഒക്കെ ഞാൻ പുറത്ത് കൊണ്ട് വരും എന്റെ കലിപ്പ,,, ഇന്ന് ആ കണ്ണുകളിൽ കണ്ടത് ഇനി ഞാൻ ആ നാവ് കൊണ്ട് പറയിപ്പിക്കും,, ishu  i love you എന്ന്,,

       ഇന്ന് എന്നെ കിസ്സിയത്തിന് ശേഷം ഉള്ള ആ കലിപ്പ് അത്‌ ഒരു മറ ആണെന്ന് എനിക്ക് അറിയാം,,അതിന് അല്ലേ നമ്മളെ അദ്നാൻ,,

                        കലിപ്പനെ ഒന്നു വിളിച്ചു നോക്കിയാലോ ഹേയ് വേണ്ട, എന്നോട് ഒന്നും പറയാണ്ട് പോയത് അല്ലേ ഇങ്ങോട്ട് വിളിക്കട്ടെ,, അതിന് മുൻപ് ഫിദനെ ഒന്നും വിളിക്കട്ടെ,,

                 ഏതായാലും എന്റെ കലിപ്പന് വിളിക്കാതിരിക്കാൻ  കയ്യൂല 😍,,

  ഞാൻ ഫിദക്ക് വിളിച്ചു,,,

"Halo,, എന്താ മോളെ കെട്ട്യോന്റെ കൂടെ പോയിട്ട് രണ്ടും അടിച്ചു പിരിഞ്ഞോ,,"

"പോടീ, ഇന്റെ കലിപ്പനെ ഞാൻ വളച്ചു ഒടിച്ചു റെഡി ആക്കും നീ നോക്കിക്കോ പക്ഷേ നിന്റെ ഹെല്പ് വേണം,,,"

"അടി കൊള്ളാൻ ഉള്ള വകുപ്പ് ആണേൽ sory മോളെ എന്നെ കൊണ്ട് ആവൂല 😊,"

         "Pls ടി,, നീ ഒന്നും ചെയ്യണ്ട ഞാൻ പറയുമ്പോ ഇടക്ക് ഒന്നു വിളിക്കേം ചാറ്റ് ചെയ്യേം ചെയ്ത മതി,,, "

       പിന്നേ ഇന്ന് അദ്നാനെ കണ്ടതും അപ്പൊ ഉണ്ടായ കലിപ്പന്റെ പ്രതികരണവും ഒക്കെ പറഞ്ഞു,, ഞൻ കുറച് സെന്റി അടിച്ചപ്പോ ഓൾ ഫ്ലാറ്റ്,,

          അങ്ങനെ ഫിദന്റെ പേരിന് പകരം ഞാൻ അദ്നാൻ എന്ന് ആക്കി,,കാണിച്ചു തരാം മോനെ കലിപ്പാ 😍😍,,

    അപ്പോഴാണ് കലിപ്പൻ കാളിങ് എന്ന്
കണ്ടത്, കണ്ടപ്പോ എനിക്ക് ഒരു പാട് സന്തോഷം ആയെങ്കിലും,എടുക്കാതെ ഞാൻ ആ കാൾ അങ്ങ് കട്ടാക്കി 😊😊,,
  
             എന്നിട്ട് ഫിദക്ക് ഡയല് ചെയ്ത് ചുമ്മാ സൊള്ളി കൊണ്ടിരുന്നു,, അപ്പോയൊക്കെ നമ്മളെ കലിപ്പൻ മെനകെട്ട് വിളിക്കുന്നുണ്ട്,,,😊😊,,,

      പിന്നേ ഫോൺ വിളിച്ചു കഴിഞ്ഞതും ഫോൺ ഓഫാക്കി, സുഗായി മൂടി പുതച് ഉറങ്ങി,,,
❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️


  "ഓഹ് ഷിറ്റ് ഇത്രയും നേരം speeking to some one else ആയിരുന്നു,, ഇപ്പോയോ ഫോൺ switch ഓഫും,ഞാൻ വിളിക്കുന്നത് കണ്ടിട്ടും അവള് ഓഫാക്കിയിട്ടിരിക്കുന്നു,,,"

     ഷോപ്പിംഗ് കയിഞ്ഞ് വന്നത് മുതൽ എന്റെ മൈൻഡ് ഫുൾ അവള് ആയിരുന്നു, കൂടെ ഓളെ ഇന്ന് കണ്ട ഫ്രണ്ടും, ഇനി ആ പെണ്ണ് എങ്ങാനും അവനെ ആവോ വിളിച്ചിട്ട് ഉണ്ടാവാ,,

                " ചെ എന്താ zayu ഇത്, ആദ്യം കണ്ണിന് നേരെ കണ്ടൂടായിരുന്നു എന്നിട്ട് ഇപ്പോയോ, ishu എന്ന് ഒരു ചിന്തേ ഉള്ളൂ 😊" നമ്മളെ മനസ്സ് ആട്ടോ 😊

                അനക്ക് അത്‌ ഒക്കെ പറയാം, ഇപ്പോയെ ഓൾ ഇന്റെ കെട്ട്യോൾ ആണ് അപ്പൊ ഞാൻ ഇങ്ങനെ ഒക്കെ ആവും 😊😊

  വീണ്ടും അടിച്ചിട്ടും switch off തന്നെ, ഇനി എന്റെ പട്ടി വകളിക്കും അവളെ, ഒന്നു താന്ന് കൊടുത്തപ്പോ പെണ്ണിന് അഹങ്കാരം,, ഞാൻ ഫോൺ മാറ്റിവെച്ചു, ബെഡിലേക്ക് തിരിഞ്ഞ് മറിഞ്ഞു കിടന്നിട്ടും ഉറക്ക് വരുന്നേ ഇല്ലാ,,,

             എന്താ റബ്ബേ എനിക്ക് പറ്റിയെ, ഇന്നലെ എത്ര സുഗായിട്ട് ഉറങ്ങിയവൻ ആണ് ഞാൻ, ഇപ്പോ ആ പെണ്ണ് കാരണം എന്റെ ഉറക്ക് പോയി, ഹും മൂടി പുതച് ഉറങ്ങാവും ആ പോത്ത്, കാണിച്ചു തരാടി ഞാൻ,,,
 
          പിന്നേ ഒന്നും നോക്കിയില്ല വേഗം ഡ്രെസ് മാറി ചാവിയും എടുത്ത് മെല്ലെ റൂമിൽ നിന്ന് ഇറങ്ങി,, എങ്ങനെ പോവും മുന്നിൽ കൂടി പോയിട്ട്  വാതിൽ അടക്കാത്തത് എങ്ങാനും ഉമ്മ കണ്ടാൽ പോലീസ് കേസ് വരെ ആവും, തല്ക്കാലം,, ഇതിന്റെ സിറ്റ് ഔട്ടീന്ന് ചാടാം,, റിനു തായേ ഉമ്മന്റെ കൂടെ ആണ് കിടക്കുന്നെ,, ഷാനു ആണേൽ വന്നിട്ടില്ല, അവന്ന് വീട്ടിൽ നിന്ന് ചെയ്താലും മതി എന്നത് കൊണ്ട് കുറച്ചു കഴിഞ്ഞേ വരൂ,,,

        പിന്നേ ആലോചിക്കാൻ നിക്കാതെ വേഗം  വിട്ടു, നമ്മടെ കാന്താരി പെണ്ണിന്റെ അടുത്തേക്ക്,,, അവിടെ എത്തിയപ്പോ ആകെ കൺഫ്യൂഷൻ ആയി,, അവളുടെ റൂം ഏതാണെന്നു ഒരു കണ്ഫ്യൂഷൻ രാത്രി ആയോണ്ടാ അല്ലേൽ പൊളിച്ചേനെ, അപ്പോഴാ ishu ന്റെ റൂമിന് ഒരു പ്ലെയിൻ ഗ്ലാസ്‌ window ഉള്ള കാര്യം എനിക്ക് ഓടിയത്,,,

                പിന്നേ അതും നോക്കി നടന്ന് ഒടുവിൽ കണ്ട് പിടിച്, ഇനി എങ്ങനെ മുകളിൽ കയറും 🤔,, ഈ വീട്ടിൽ ഒരു ഏണിയും ഇല്ലാലോ,, ഇനി എന്താപ്പോ ചെയ്യാ,എന്ന് കരുതി ചുറ്റിനും നോക്കിയപ്പോഴാ,, അവളുടെ റൂമിന് അടുത്തയി ചാഞ്ഞു കിടക്കുന്ന മാവ് കണ്ടത്,,,

          പിന്നേ ഒന്നും നോക്കില പറ്റി പിടിച്
    കയറി, ഒരു വിധം ആ ഗ്ലാസ്‌ വിൻഡോ ന്റെ അടുത്തേക്ക് ചാടി,, മേലാകെ നീറുന്നുണ്ട്,, മാവിൽ കയറുമ്പോ എവിടൊക്കെയോ ഉരഞ്ഞിട്ടുണ്ട്,, ഒരു സ്കൂൾ മാഷ് ആയ എന്റെ അവസ്ഥയെ,,,

                ഞാൻ മെല്ലെ ആ ഗ്ലാസ്‌ ഒന്ന് തുറക്കാൻ നോക്കിയപ്പോ, ദേ അത്‌ തുറന്ന് വന്നേക്കുന്നു, ഈ പെണ്ണ് ഇത്രക്ക് ബോധം ഇല്ലാതെ ആണോ റബ്ബേ ഉറങ്ങുന്നേ,,,

                      ഞാൻ മെല്ലെ അത്‌ നീക്കി അകത്തേക്ക് കയറിയപ്പോ, ഒരു നിമിഷം ഞാൻ കട്ടിലിലേക്ക് തന്നെ നോക്കി നിന്നു പോയി,,

         തലയിൽ തട്ടം ഇല്ലാതെ അവളെ കാണാൻ ഒരു പ്രത്യേക മൊഞ്ച് ആയിരുന്നു,, കാറ്റിന് അവളുടെ മുടിയിയകൾ മുഖത്തേക്ക് വന്നു കിടന്നിരുന്നു,, black t ഷർട്ടും, ഒരു white three ഫോർത്തും ആയിരുന്നു അവളുടെ വേഷം,ഒരു പൂച്ച കുഞ്ഞിനെ പോലെ തലയിണയും കെട്ടിപിടിച് കിടന്ന് ഉറങ്ങുന്നത് കണ്ടാൽ, പോയി കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ ഒക്കെ തോന്നുന്നുണ്ട്,,,,

  "  എന്താ zayu ഇത് നീ ഇവിടെ ഓളെ ഭംഗിയും നോക്കി ഇരിക്കാൻ ആണോ ഇപ്പൊ വന്നേ,,ആഹ് ഊരക്ക് നോക്കി ഒരു ചവിട്ട് അങ്ങ് കൊടുക്ക്,,, "

    വീണ്ടും നമ്മളെ മനസ്സ് ആട്ടോ 😬,,

        സത്യം പറഞ്ഞാൽ അപ്പോയ വന്ന കാര്യം ഓർമ വന്നേ,,,

                        ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു ചെന്നു, ബാക്കി ഉള്ളോരേ ഉറക്കം കളഞ്ഞിട്ട് ഉണ്ടക്കണ്ണി ഉറങ്ങുന്ന കണ്ടില്ലേ,, സ്വഭാവം വെച്ച് നോക്കുമ്പോ ഊരക്ക് ഒന്ന് കൊടുക്കേണ്ടത് ആണ്, പക്ഷേ ഈ പെണ്ണ് കാറി വിളിച്ചു ആളേ കൂട്ടിയാൽ തീർന്നില്ലേ,,,😬

                       ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു,,പടച്ചോനെ ഇന്റെ കണ്ട്രോൾ പോവോ,, ഞാൻ മെല്ലെ അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകി,, എന്റെ മീശ തട്ടിയിട്ട് ആണെന്ന് തോന്നുന്നു അവള് തിരിഞ്ഞ് കിടന്നു,,,

         ഞാൻ വീണ്ടും ചെന്ന്, അവളുടെ ചെവിയിൽ ചെറുതായി ഒന്ന് കടിച്ചു,,എന്നിട്ട് പെണ്ണ് ചെവി ഒന്ന് ചൊറിഞ്ഞു നേരെ കിടന്നു,,

"ഇങ്ങനെ ഉണ്ടോ ഒരു ഉറക്കം ഇങ്ങനെ ആണേൽ ആരേലും എടുത്ത് കൊണ്ട് പോയാൽ പോലും ഇവൾ അറിയൂല ലോ,, ഒന്ന് പൊക്കി നോക്കിയാലോ,,,,,"

              ഞൻ മെല്ലെ അവളെ പൊക്കി എടുത്ത്‍,,,

         "   പെണ്ണ് വിചാരിച്ച പോലെ അല്ല,  മുടിഞ്ഞ wait ആണ്, ഇനിയും എണീറ്റില്ലേൽ പിന്നേ ഒന്നും നോക്കില്ല ഒരു ടി ഒറ്റ ഇടൽ ആണ് ഞാൻ തായെക്ക് 😊😊,,,, "

         എടുത്തിട്ടും ചരുണ്ട് കൂടി കിടക്ക പെണ്ണ്, ഞാൻ മെല്ലെ അവളുടെ മുഖത്തേക്ക് ഊതിയപ്പോ പെണ്ണ് കണ്ണ് തുറന്ന് എന്നെ നോക്കി,,

             "ഹോ ഉറക്കിലും ഈ കലിപ്പൻ തന്നാണല്ലോ,,"

  എന്ന് പറഞ്ഞ് വീണ്ടും പെണ്ണ് ഉറങ്ങി,,

"എടി ഉണ്ടകണ്ണി എണീക്കേടി,,,"

                      എന്നും പറഞ്ഞ് ഞാൻ ബെഡിലേക്ക്,, ഇട്ടതും ഞെട്ടി എഴുന്നേറ്റ് ഒരു ഒറ്റ കാറൽ ആയിരുന്നു,,,

"എടി മിണ്ടല്ലേ ടി"
       എന്നും പറഞ്ഞ് ഞാൻ വാ പൊത്തി പിടിച്ചപ്പോ, പെണ്ണ് ഒരൊറ്റ കടി,,,

  "ആാാഹ് ഇന്റെ കൈ,,,"

     എടി പൊട്ടി ഇത് ഞാൻ ആണെന്ന് പറഞ്ഞ് ലൈറ്റ് ഇട്ടതും  വാതിൽ തട്ടിയതും ഒരുമിച്ചായിരുന്നു,,,😬
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

            കലിപ്പൻ എന്നെ വിളിച്ചു കുറച്ചു കലിപ്പ് ആവട്ടെ എന്ന് കരുതിയ കിടന്നെ അപ്പോ തന്നെ ഉറങ്ങും ചെയ്തു,,

   പിന്നീട് എപ്പോയോ എന്തോ കുത്ത്ന്ന പോലെ തോന്നി, കൊതുക് ആണെന്ന് കരുതി ചൊറിഞ്ഞു പിന്നേം കിടന്ന്, പിന്നേ ചെവിയിലും എന്തോ പോലെ തോന്നിയെങ്കിലും ഉറക്കം ഉണരാൻ തോന്നിയില്ല,,,

               പിന്നേ എന്റെ കലിപ്പൻ എന്നെ പോകുന്നത് ഒക്കെ ഉറക്കത്തിൽ കണ്ട് കിടക്കുമ്പോഴാ പെട്ടെന്ന് കലിപ്പൻ എന്നെ തായെക്ക് ഇടുന്നത് കണ്ടേ,,,

         അപ്പോ തന്നെ നോക്കുമ്പോ ഊര വേദന ഉണ്ട് അപ്പോ എന്നെ ആരാ ഇപ്പോ നിലത്തിട്ടെ, പക്ഷേ ഞാൻ ബെഡിൽ അല്ലേ,,,

                  എന്ന് ചിന്തിച് നോക്കിയപ്പോ കണ്ടത് ഒരു നിഴൽ ആണ്, പിന്നേ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഉറക്കെ കരയാൻ നിന്നതും,, ആ നിഴൽ എന്റെ വാ പൊത്തിപിടിച്ചു,,

            പിന്നേ ഒന്നും നോക്കില, നല്ല കടി അങ്ങ് കൊടുത്തു, അപ്പോ എന്റെ വായിൽ ഉള്ള പിടി വിട്ടെങ്കിലും,,

         ഈ ശബ്ദം ഞാൻ എവിടെയോ കെട്ടിട്ടുണ്ടല്ലോ എന്ന് ചിന്തിച് നിക്കുമ്പോഴാ റൂമിൽ ലൈറ്റ് തെളിഞ്ഞത്,, മുന്നിൽ നിൽക്കുന്ന ആളേ കണ്ട് ഞാൻ അന്തം വിട്ടു നിന്ന് പോയി,, 
  
   അപ്പോഴാണ് വാതിലിൽ മുട്ട് കേട്ടതും പടച്ചോനെ ഇനി ഇപ്പൊ എന്ത്‌ ചെയ്യും 🤔🤔🤔
❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️



                    "മോളെ ishu,, ടി വാതിൽ തുറക്കാൻ,,"ഉപ്പി

      എന്നാലും ഇയാൾ എങ്ങനെ ഇവിടെ എത്തി റബ്ബേ, ഒരു എത്തും പിടിം കിട്ടു-
ന്നില്ലലോ,,

"ടി വാതിൽ തുറക്കൻ,,,,,"

  "പടച്ചോനെ ഉമ്മി,, ഇതിനെ ഞാൻ എവിടെ കൊണ്ട് പോയി നിർത്തും,,,"

"അതെയി, എവിടേലും പോയി ഒളിക്ക് വാതിലിൽ തട്ടുന്നത് കേട്ടില്ലേ,,,"

"എന്നെ കൊണ്ട് എങ്ങും വയ്യ,, അവര് കാണട്ടെ,, ഞാൻ പറയും നീ വിളിച്ചിട്ട് വന്നത് ആണെന്ന്,,,"

   ഹും ഫോൺ ഓഫാക്കിയതിന് ഉള്ള പകരം വീട്ടൽ ആയിരിക്കും,ഇനി ഇപ്പൊ എന്താ ചെയ്യാ,,,,

"Pls ഒന്ന് പോയി ഒളിക്ക്,,,,"

"അല്ലേലും ഞാൻ ഒളിക്കാടി,പോത്തേ,,,"

   ഹാവു സമാദാനം,,,,,

"അതേയ്,, എങ്ങോട്ടാ "

"കാട്ടിലിന് അടിയിൽ,,,,"

"ഹേയ് അവിടെ വേണ്ട,, ബാത്‌റൂമിൽ പൊക്കോ,,,"

                       അങ്ങനെ ഒരു വിദം ആ സാധനത്തിനെ ഒളിപ്പിച്, കുറച്ചു ഉറക്ക ചുവട് ഒക്കെ അഭിനയിച്ചു വാതിൽ തുറന്നപ്പോ എല്ലാരും ഉണ്ട് മുന്നിൽ,,,

"എന്താടി,, വാതിൽ തുറക്കാൻ ഇത്ര മടി,,,"അനു

"അതിന് നിങ്ങൾ എല്ലാരും കൂടി എന്താ ഇവിടെ,,,"

"ഒറ്റൊന്ന് തന്നാൽ ഉണ്ടല്ലോ,, എന്തിനടി നീ ഇവിടെ കിടന്ന്  അലറിയത്,,,"ആഷി

"ങേ ഞാനോ എപ്പോ,, നിങ്ങൾ വന്നപ്പോ അല്ലേ ഞാൻ എണീറ്റെ,,,"

"ടി കളിക്കല്ലേ,, നീ അലറിയിട്ട് അല്ലേ ഞങ്ങൾ ഒക്കെ ഓടി വന്നേ,,,"ഉമ്മി


"ആാാഹ് അതേയ് ചിലപ്പോ ഞാൻ ഉറക്കത്തിൽ,, എന്നെ ഒരു സിംഹം കടിക്കാൻ വരുന്നത് ഉറക്കത്തിൽ കണ്ടിരുന്നു,, ചിലപ്പോ,, അതിന് ഞാൻ അലറിയത് ആവും നിങ്ങൾ കേട്ടത്,,,"

      വായിൽ അപ്പോ വന്ന കള്ളം അങ്ങ് പറഞ്ഞ്,,ഇത് കേട്ട്  ഉമ്മിനോട് ചെവിക്ക് കിട്ടി,, ഉപ്പ എന്തേലും ചെല്ലി കിടക്ക്‌ എന്ന് പറഞ്ഞു പോയി,,,തലക്ക് ഒരു മേട്ടം തന്ന് അനുക്കയും,,,

"നീ എന്താ കാക്കു പോവുന്നില്ലേ,,,"

 "ഈ സിംഹം കഥ അങ്ങ് വിഷ്വസിക്കാൻ കഴിയുന്നില്ല, സത്യം പറയെടി ഇനി നമ്മളെ  അളിയൻ എങ്ങാനും വന്നോ,,,"

"ങേ😲,, അ അളിയനോ,,,,പി പിന്നേയ്, ആ കലിപ്പന് വേറെ പണി ഇല്ലാലോ,,"

   "മ്മ് മ്മ്,,,,,,"

             അതും പറഞ്ഞ് റൂം ഒക്കെ ഒന്ന്
വീക്ഷിച്ചിട്ട് ആഷി പോയതും ഞാൻ വേഗം വാതിൽ  അടച്ചു കുറ്റിയിട്ടു,,,

"ഹോ ഇപ്പോഴാ സമദാനം ആയത്,, ഇനി ആണ് ചൂടൻ എവിടാണ് ആവോ,,,"

      വേഗം ചെന്ന് ബാത്റൂമിന്റെ ഡോർ തുറന്ന് നോക്കുമ്പോ അവിടെ ഇല്ലാ,,

"റബ്ബേ ഇത് എവിടെ പോയി,,,,"

"ടി ഇങ്ങോട്ട് നോക്കെടി,,,,,"

"ങേ ഇത് എപ്പോ പുറത്ത് ചാടി,,,,"

"അത് ഒക്കെ ചാടി,,,,"

"അല്ല, നിങ്ങൾ എന്താ എവിടെ,, എന്തിനാ ഇങ്ങോട്ട് വന്നേ,,,"

"നീ വിളിച്ചിട്ട്,,,"

"ങേ ഞാനോ,,,,,"

"പോടീ,,,, നീ എന്തിനടി ഫോണ് ഓഫാക്കി വെച്ചേക്കുന്നേ,, അതിന് മുൻപ് ഞാൻ വിളിച്ചോണ്ട് നിന്നപ്പോ നീ ബിസി ആയിരുന്നല്ലോ,, ആരെയാടി നീ വിളിച്ചേ,,,"

"ഒഹ്ഹ്ഹ് ഒരോന്ന് ആയി ചോദിക്ക്,,ആദ്യത്തേത് പറയം, ഓഫാക്കിയത് എനിക്ക് സൗകര്യം ഉണ്ടായിട്ട്,, പിന്നേ ഫോണിൽ വിളിച്ചത് അത്‌ എന്റെ ഫ്രണ്ട് നെയാ,,, അല്ല നിങ്ങക് എന്താ അതിന് നിങ്ങൾക്ക് എന്നെ ഇഷ്ട്ടം ഇല്ലാലോ,,,"

"ഇഷ്ട്ടം ഉണ്ടെന്ന് ഞാൻ പറഞ്ഞോ, ഒന്നൂല്യെലും ഞാൻ താലി കെട്ടിയ മഹർ ഈ കഴുത്തിൽ കിടക്കുന്ന കാലം,, എനിക്ക് അത്‌ ഒക്കെ അന്നെഷിച്ചേ മതിയാവൂ,,,,"

                   ദുഷ്ട്ടൻ എന്നാലും ഇഷട്ടം ആണെന്ന് പറയൂല,,,

"അതിന് ഈ രാത്രി തന്നെ വരണം ആയിരുന്നോ,,"

"അ അത്‌,, നീ അറിയേണ്ട കാര്യം ഇല്ലാ,, നീ നിന്റെ ഏത് ഫ്രണ്ട്‌നെയാ വിളിച്ചേ,പെണ്ണോ ആണോ,,,"

"അ അത്‌ എന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ,,"

"നിന്നോട് മറു ചോദ്യം ചോദിക്കാൻ അല്ല പറഞ്ഞെ,, ഉത്തരം പറ,,,"

"അത്‌,, നമ്മൾ ഇന്ന് കണ്ടില്ലേ അദ്നാൻ അവനെയാ,,,"

            അത്‌ കേട്ടപ്പോ ആ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു,😊,,പെട്ടെന്ന് എന്റെ കയ്യും പിടിച്ചു തിരിച് ചുമരിനോട് ചേർത്തു,,,,

"ആഹ് നിങ്ങൾക് ഇത് എന്താ എന്റെ കയ്യിന്നു വിടാൻ,,,,"

"നിന്നോട് ഞാൻ പറഞ്ഞത് അല്ലേ അവനെ വിളിക്കണ്ട എന്ന്,,"



"ഞാൻ ഇന്റെ ഇഷ്ട്ടം പോലെ ചെയ്യും, എന്നോട് ഇഷ്ടമില്ലാത്ത സ്ഥിതിക്ക് അത്‌ നോക്കേണ്ട അവശ്യം ഇല്ലാ,,,,"

          മുഖം ഒക്കെ കലിപ്പായി ചുവന്നിട്ട് ഉണ്ടേലും രണ്ടെണ്ണം കിട്ടിയാലും വേണ്ടില,, എന്ന് കരുതി ഞാൻ പറഞ്ഞു,,,


"ആഹ നീ നിന്റെ ഇഷ്ട്ടം പോലെ ചെയ്യോ ചെയ്യോടി,,,"

  ഞാൻ ആണെന്ന് തലയാട്ടി,, അപ്പൊ എന്റെ കൈ ഒന്ന് കൂടി മുറുകിയതും വേദന കൊണ്ട് എന്റെ കണ്ണ് ഒക്കെ നിറഞ്ഞു വന്നു,,,

   അത്‌ കണ്ടിട്ട് ആവണം പെട്ടെന്ന് പിടി വിട്ട്, മീശയും പിരിച്,, എന്നെ അടി മുടി നോക്കി,, അപ്പോഴാ ഞാനും എന്നെ നോക്കിയേ,, തലേൽ തട്ടവും ഇല്ലാ, ഇട്ടത് ആണേൽ ആഷിടെ three ഫോർത്തും,,,

   ഞാൻ വേഗം തട്ടം എടുത്തിട്ട് മൊത്തം മറച്ചു,, ആ മുഗത്തേക്ക് നോക്കിയപ്പോ ഒരു പ്രത്യേക മുഖഭാവത്തോടെ എന്റെ നേരെ നടന്നടുക്കുന്ന കലിപ്പനെ കണ്ടതും,, എന്റെ കയ്യും കാലും ഒക്കെ വിറക്കൻ തുടങ്ങിയിരുന്നു,,

         ഇതിലും നല്ലത് കലിപ്പ് ആയിരുന്നു,
കലിപ്പൻ അടുത്തേക്ക് വരുന്നത് അനുസരിച് ഞാനും പിറകിലേക്ക് നീങ്ങി കൊണ്ടിരുന്നു,,,
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

        പെണ്ണ് കാറി വിളിച്ചപോയെ ഞൻ കരുതിയതാ എല്ലാരും വരും എന്ന്, അവര് വാതിൽ മുട്ടാൻ തുടങ്ങിയപ്പോ ആദ്യം അവളെ ഒന്ന് ചുറ്റിച്ചെങ്കിലും,, പിന്നേ ഞാൻ ബാത്‌റൂമിൽ പോയി ഒളിച്ചു,,

         അവരോട് എന്താ അവള് കാരണം
പറയാ എന്ന് ആലോചിച് നിന്നപ്പോയ ഓൾ ഓളോട് പറയുന്ന കഥ കേട്ടേ, അത്‌ കേട്ടപ്പോ, ശരിക്കും ചിരിയ വന്നേ,, സിംഹം പോലും 🤭🤭,, ഇത് ഒക്കെ എവിടുന്ന് കിട്ടുന്നോ ആവോ,,

             അങ്ങനെ ഒരു വിദം എല്ലാരേം പറഞ്ഞയച്,, നിന്നപ്പോ ആശിക്ക് എന്തോ ഒരു ഡൌട്ട് ഉള്ള പോലെ തോന്നി, ചെക്കെൻ ഇങ്ങോട്ട് എങ്ങാനും വരോ എന്ന് പേടിച്ചെങ്കിലും അത്‌ ഉണ്ടായില്ല,, അവൻ പോയതും ഞാൻ വേഗം പുറത്ത് ഇറങ്ങി,,,

     എനിക്ക് ചോദിക്കാൻ ഉള്ളത് ഒക്കെ ചോദിച്ചപ്പോ ഓൾക്ക് ഒരു പുച്ഛം, പിന്നേ വിളിച്ചത് ആണെങ്കിലോ ഞാൻ വിളിക്കരുത് എന്ന് പറഞ്ഞ ആ കൊന്തനെ, പറഞ്ഞതിന് വിപരീതമേ ചെയ്യൂ എന്ന് അറിയാമെങ്കിലും,, ഒട്ടും കൂസലില്ലാത്ത അവളുടെ മറുപടി കേട്ടിട്ട് ആണ് ഞാൻ വേദനിപ്പിച്ചേ,, പക്ഷേ ആണ് കണ്ണ് നിറഞ്ഞപ്പോ,, ഞാൻ പിടി വിട്ടു,,

              അവളെ അനുസരിപ്പിക്കാൻ ഇതിലും നല്ല റൊമാൻസ് ആണെന്ന് തോന്നി,, അവളെ കൊണ്ട്  അനുസരിപ്പിക്കാൻ ഇത് തന്നെ ഉള്ളൂ വഴി,,

              ഞൻ മീശയും പിരിച്ചു കുറച്ചു റൊമാൻസ് അവളെ നോക്കിയപ്പോ ആണ് പെണ്ണിന് ബോധം ഉണ്ടായത്, പിന്നേ തട്ടം ഇടലും ഒന്നും പറയണ്ട,,,

     ഞൻ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി, അതിന് അനുസരിച് അവളും,
പേടിച്ച അവളുടെ മിഴികളും,,, വിറയ്ക്കുന്ന അദരങ്ങളും,,,, എന്നെ അവളിലേക്ക് അടുപ്പിച്ചു❤️❤️❤️

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

              കലിപ്പന്റെ ഒടുക്കത്തെ നോട്ടോം ഈ വരവും, ഒക്കെ കൂടി എനിക്ക് വിറച്ചിട്ട് വയ്യ,, പിറകോട്ട്  പോയി പോയി
ചുമരിൽ തട്ടി നിന്നു,, ഇനി എങ്ങോട്ട് നീങ്ങും റബ്ബേ,,

                  ഞാൻ ചുമരിൽ തട്ടി നിന്നതും കലിപ്പൻ രണ്ടു കൈ കൊണ്ട് ലോക്ക് ആക്കി, എന്നെ തന്നെ നോക്കി കൊണ്ട് നിക്ക,, എനിക്ക് ആണേൽ വായേല് വെള്ളം ഒക്കെ വറ്റി വരണ്ടു,,

 "എന്താടി,, ഇപ്പൊ നിന്റെ നാവ് ഇറങ്ങി പോയോ,,,🤔"

 "ഇ ഇല്ലാ,,, എന്തേയ്,,,,"

"അതിന് നീ എന്തിനടി വിക്കുന്നെ,,,,"

             ഞാൻ അതിന് ഒന്നും മിണ്ടിയില്ല

"ഇനി നീ പറ,,, നീ അവനെ വിളിക്കോ,,,"

             അങ്ങനെ പേടിച് തോൽക്കാൻ
ഞാനും വിചാരിച്ചിട്ടില്ല കലിപ്പാ,,,

"ഞാൻ വിളിക്കുന്നതിന്‌ എന്താ, അവൻ എന്റെ ഫ്രണ്ട്‌ അല്ലേ,,, "

       എന്ന് ഞാൻ കുറച്ചു നിഷ്കു ആയി
പറഞ്ഞു,,

                    "നീ അവനെ വിളിക്കുന്നത് എനിക്കിഷ്ട്ടല്ല , അത്ര തന്നെ, പിന്നേ നീ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നില്ലേ,, അത്‌ എനിക്ക് തീരെ ഇഷ്ട്ടായിട്ടില്ല,,,"

                             അമ്പട മോനെ അപ്പൊ കൊള്ളുന്നുണ്ട് ലെ,,

"അല്ല, അപ്പോ നിങ്ങൾക്ക് എന്നെ ഇഷ്ട്ടം ആണ് ലെ,,,"

   അത്‌ കേട്ടതും പെട്ടെന്ന് മുഖം മാറി,,

"ആ ആരു പറഞ്ഞ്,, എന്റെ ഗതികേട് അങ്ങനെ കരുതിയാൽ മതി, നീ എന്റെ തലയിൽ ആയി പോയില്ലേ,, അത്‌ കൊണ്ട് ആണ് അല്ലാതെ നിന്നോട് ഇഷ്ട്ടം കൊണ്ട് ഒന്നും അല്ല ഹും,,"

              "പിന്നേ എന്തിനാ ഞാൻ ഫോണ് ഓഫാക്കിയതിനു, എന്റെ വീട്ടിലേക്ക് വന്നത്, അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വിളിച്ചാൽ പോലും എടുക്കാത്ത ആൾ അല്ലേ,,,"

        "അ അത്‌ നിന്നെ ബോധിപ്പിക്കേണ്ട
ആവശ്യം എനിക്ക് ഇല്ലാ, ഞാൻ പോവാ,,നീ ആരെങ്കിലും വിളിക്കെ, ആരുടെ കൂടെങ്കിലും പോവേ എന്താന്ന് വെച്ചാൽ ചെയ്തോ,,,"

        വേഗം വിഷയം മാറ്റി ഒഴിഞ്ഞു മാറി പോവാ കള്ളൻ, ബോൾ ഇപ്പൊ നിന്റെ കോർട്ടിലാ ishu, മാക്സിമം ഉപയോഗിച്ചോ,,,

"അയ്യടാ മാഷേ,, അങ്ങനെ അങ്ങ് പോയാലോ ഇത് വരെ വന്നത് എന്തിനാണെന്ന് പറഞ്ഞിട്ട് പോയാൽ മതി,,,"

                   ഇത് കേട്ടതും പോവാൻ നിന്ന കലിപ്പൻ എന്റെ നേരെ തിരിഞ്ഞു, ചെറിയ ഒരു പേടി ഉണ്ടെങ്കിലും ഞാൻ പുറത്ത് കാട്ടിയില്ല,,,

"പറഞ്ഞില്ലെങ്കിലോ,,,,,"

"പ  പറഞ്ഞില്ലെങ്കിൽ ഞാൻ ഇപ്പൊ എല്ലാരേം വിളിച്ചു കൂട്ടും,,,"

   "  ആഹാ നീ വിളിക്കോ എന്നാ എനിക്ക് ഒന്ന് കാണണല്ലോ,,,"

     എന്നും  പറഞ്ഞ് എന്റെ അരയിലൂടെ കയ്യിട്ട് ചേർത്തപ്പോയെക്കും എന്റെ ഉള്ള ധൈര്യം ഒക്കെ ചോർന്നു പോയിരുന്നു,,,

"മോൾ എന്താ വിയർക്കുന്നെ,,, വിളിച്ചു പറയുന്നില്ലെ, പറയെടി,,,"

"Pls,, എന്നെ വിട്,,,,,, അല്ലെങ്കിൽ ഞാൻ ഇപ്പൊ ഒച്ച ഉണ്ടാക്കും,,,"

        "നീ ഒച്ചയുണ്ടാക്കും എന്ന് പറഞ്ഞു
പേടിപ്പിക്കാതെ ചെയ്ത് കാണിക്കേടി എന്ന് പറഞ്ഞ്,, എന്നെ ഒന്ന് കൂടി ചേർത്ത് നിർത്തിയതും,,"

, "ഉമ്മ്,,, മ്മി,,,,,,"

   എന്ന് വിളിക്കുമ്പോയേക്കും കലിപ്പൻ എന്റെ അധരങ്ങൾ കവർന്നിരുന്നു,,ഒരു പാട് ഞാൻ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും,, അതിലും ശക്തിയിൽ എന്നിലേക്ക് ചേർന്നതും,, ഞാനും അതിൽ ലയിച്ചു നിന്നു,, മറ്റേതോ ലോകത്ത് എന്ന പോലെ,,,

             എത്ര നേരം ഞങ്ങൾ അങ്ങനെ നിന്നെന്ന് അറിയില്ല,, കുറച്ചു കഴിഞ്ഞതും കലിപ്പൻ എന്റെ ചുണ്ട്കളെ മോചിപ്പിച്ചു,,, ആ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല,, കുറച്ചു നേരം ഞാനും അതിൽ ലയിച്ചു നിന്നില്ലേ,,,

               ചെ എന്താ ishu ഇത് അവനെ ലോക്ക് ആക്കാൻ നോക്കിയിട്ട് നീ ആണല്ലോ ലോക്ക് ആവുന്നേ,,,

"അപ്പൊ ഞാൻ അങ്ങോട്ട് പോവട്ടെ ട്ടോ ഇനി ആരെങ്കിലും വിളിക്കുന്നുണ്ടെങ്കിൽ നീ വിളിച്ചോ ട്ടോ,, ഞാൻ  wait ചെയ്യാം,,,"

             അത്‌ കേട്ടതും എനിക്ക് ആകെ ചൊറിഞ്ഞു വന്നു, മറുപടി ആയി ഒച്ച വെക്കണം എന്ന് ഉണ്ട്, പക്ഷേ ഇനിയും ആ ചുംബനം താങ്ങാൻ ഉള്ള ശേഷിയില്ല,ഞാൻ ഒന്നും മിണ്ടാതെ കൊഞ്ഞനം കുത്തി കാണിച്ചു,,,

               എന്നാലും ഈ ചെങ്ങായി ഇത്
എങ്ങനെ ആവും കയറിയത് എന്ന് ആലോചിക്കുമ്പോഴാ,, ഒരു ചൂളം വിളി കേട്ടത്,, നോക്കുമ്പോ ആളേ കാണാൻ ഇല്ലാ,, തായെക്ക് നോക്കുമ്പോ ദാ നിക്കുന്നു താഴെ,, ഇത് എങ്ങനെ തായേ എത്തി,,

             അപ്പൊ തന്നെ ഫോൺ ബെൽ അടിഞ്ഞു, നോക്കുമ്പോ കലിപ്പൻ ആണ്, ഫോൺ എടുക്കെന്ന് ആക്ഷൻ കാട്ടിയപ്പോ ഞാൻ ഫോൺ എടുത്തു,,,

"എന്താ,,,,,"

"അതേയ്,,, നിന്റെ ആ ഗ്ലാസ്‌ വിൻഡോ ഒന്നു ലോക്ക് ആക്കിയെക്ക് അല്ലെങ്കിൽ ഞാൻ ഇടക്കിടക്ക് ഇങ്ങനെ വരും, പക്ഷേ ഇനി വരുമ്പോ ഒരു ചുംബനത്തിൽ ഒന്നും നിന്നെന്ന് വരില്ല,,അപ്പൊ ok bye dear good nite 😘😘😘,, "

      എന്നും പറഞ്ഞ് ഫ്‌ളൈയിങ് കിസ്സും തന്ന് പോകുന്ന കലിപ്പനെ നോക്കി,നാലെണ്ണം പറയണം എന്ന് കരുതിയപോയേക്കും കലിപ്പൻ ഫോൺ വെച്ച്,, എന്തോ പോയ അണ്ണാനെ പോലെ ഞാൻ നിന്നു,, ഈ കലിപ്പന്റെ സ്വഭാവം മനസ്സിലാകുന്നെ ഇല്ലാലോ റബ്ബേ,,

            കലിപ്പൻ പറഞ്ഞപോലെ ഞാൻ വേഗം window close ചെയ്ത് കിടന്നു, തിരിഞ്ഞ് മറിഞ്ഞു കിടന്നിട്ടും നിദ്ര ദേവി വന്നില്ല,, നേരത്തെ നടന്നത് ആയിരുന്നു കണ്ണ് അടക്കുമ്പോയെല്ലാം,, കലിപ്പന്റെ മണം എന്നിൽ പടർന്നിരുക്കുന്ന പോലെ തോന്നി,,,

      അപ്പോഴാണ് ഫിദയെ വിളിച്ചില്ലലോ എന്ന് ഓർമ വന്നേ,,, ആദ്യം ഫുൾ ബെൽ അടിഞ്ഞു കഴിഞ്ഞെങ്കിലും ഞാൻ വീണ്ടും വിളിച്ചു,,,,

     "Halo എന്താടി,,, അനക്ക് ഒറക്കോം ഇല്ലേ,,"

"ടി, നമ്മളെ പ്ലാൻ വിജയിച്ചു ടി, കലിപ്പൻ ഇവിടെ വന്നീടി ഇപ്പോ പോയതേ ഉള്ളൂ,,,,"

"ആാാഹ് അത്രേ ഉള്ളോ,, ങേ,,, സാർ വന്നോ, എന്നിട്ട് നമ്മുടെ കല്ലാത്തരം ഒക്കെ പൊളിഞ്ഞോ നിന്നോട് ഞാൻ അപ്പൊയെ പറഞ്ഞതാ ഇത് ഒന്നും വേണ്ട എന്ന്,,,"

"ടി, നീ തോക്കിൽ കയറി വെടി വെക്കല്ലേ അങ്ങനെ ഒന്നും അല്ല,,,"

          അങ്ങനെ ഇന്ന് നടന്നത് ഒക്കെ പറഞ്ഞു കൊടുത്തപ്പോഴാ, കിസ്സിങ് ഒഴിച് ട്ടോ 😬,,,പെണ്ണിന് സമദാനം ആയെ,,,

    "അപ്പോ, ഇനി എനിക്ക് ഇനി റോൾ ഇല്ലാലോ ലെ,, അപ്പോ സാർ ന് നിന്നോട് ഇഷ്ട്ടം ഉണ്ടെന്ന് മനസ്സിലായില്ലേ, അല്ലെങ്കിൽ സാർ ഈ ടൈമിൽ വരോ,,,"

"അതിന് ടൈം ആയില്ല മോളെ,, ആ വാ കൊണ്ട് എനിക്ക് കേൾക്കണം, ഞാൻ കലിപ്പന്റെ പെണ്ണ് ആണെന്ന്, വേറെ ആർക്കും വിട്ടു കൊടുക്കൂലാന്ന്,,നീ നോക്കിക്കോ ഞാൻ റൂട്ട് ഒന്നു മാറ്റി പിടിക്കാൻ പോവാ,,"

"ഒഹ്ഹ്ഹ് അപ്പൊ ഇയ്യ് ഇന്റെ പോക കണ്ടേ അടങ്ങൂ ലെ, അല്ല ishu, സർ അവിടെ വരെ വന്നിട്ട് വെറും കയ്യോടെ പോയി എന്ന് വിശ്വസിക്കാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ട്, സത്യം പറയെടി അവിടെ ഒന്നും നടന്നില്ലേ,,,"

"ച്ചി പോടീ,,പോയി ഉറങ്ങേടി"
       എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ആക്കി,,,"


        മോനെ കലിപ്പ,, ഇത് വരെ ഞാൻ പിറകെ നടന്നില്ലേ, ഇനി എന്റെ അടുത്തേക്ക് വാട്ടോ,,,😍😍😍

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

                  Zayu ന്റെ അവസ്ഥയും മറിച്
ആയിരുന്നില്ല, എത്ര കിടന്നിട്ടും ഉറക്ക് വന്നില്ല,,കണ്ണടക്കുമ്പോയെല്ലാം ആ വിറയ്ക്കുന്ന അദരങ്ങളും,,ആ പിടക്കുന്ന മിഴികളും ആയിരുന്നു,മുന്നിൽ,,

         അവളുടെ വാ അടപ്പിക്കണം എന്ന് കരുതി മാത്രം അല്ല, രാത്രിയുടെ തണുപ്പിലും,അപ്പോഴത്തെ അന്തരീക്ഷത്തിലും,, ആ ആദരങ്ങളിൽ എന്റെ അദരങ്ങളെ ചേർക്കാൻ ഞൻ ഒരു പാട് കൊതിച്ചിരുന്നു,,,,

      പെണ്ണിന് എന്നോട് ഒരു ഇഷ്ട്ടം ഉണ്ട് എന്ന് അറിയാം അത്‌ ഞാൻ പലപ്പോയായി ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും,, ഇങ്ങനെ അവളെ പിറകെ നടത്താനും ഒരു രസാ,😍😍😍

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️


        പുതിയ ചില പ്ലാനോട് കൂടി ആണ്
ഞാൻ സ്കൂളിലേക്ക് പോകുന്നത് എന്താ എന്ന് അല്ലേ, അത്ര വലുത് ഒന്നും അല്ലാട്ടോ,,, കാണാം 😊😊,,

           കയിഞ്ഞ പ്രാവശ്യം തന്നെ ഉമ്മി
സാരി ഉടുത്ത് തരുമ്പോയെ പറഞ്ഞിരുന്നു,,അടുത്ത കൊല്ലത്തേക്ക് പഠിച്ചോളാൻ,, അത്‌ കൊണ്ട് കഷ്ടപ്പെട്ട് പഠിച്ചത് കൊണ്ട് അടിപൊളി ആയി ഉടുക്കാൻ ആയി,,,

                 അങ്ങനെ നല്ലോണം ഒരുങ്ങി
ഇറങ്ങി, ഇപ്പോ പണ്ടത്തെ പോലെ അല്ലാലോ നമ്മളെ ചെക്കെൻ കാണാൻ ഉള്ളത് അല്ലേ,,,

          "നോക്ക്,, ഉമ്മി ഇങ്ങളെ സഹായം ഇല്ലാതെ ഞാൻ ഉടുത്തത് കണ്ടോ, ഇങ്ങള് ഉടുപ്പിച്ചതിനേക്കാൾ സൂപ്പർ അല്ലേ,,,"

"ഒഹ്ഹ്ഹ് ഇപ്പോ ഞൻ ഉടുത്ത് തന്നത് നിനക്ക്മോഷം അല്ലേടി,, ഇനി ഇയ്യ് ഇന്റെ അടുത്തേക്ക് വാ ട്ടോ എന്തേലും പറഞ്ഞോണ്ട്,,,"

"അല്ലെങ്കിൽ ഇവൾക്ക് ഒന്നും ഒരു ഹെല്പ്പും ചെയ്യരുത് ഉമ്മി,,,"ആഷി

"ഇയ്യ് പോടാ,,, കാക്കു,, മര്യാദക്ക് ഞങ്ങളെ ആക്കിത്തരാൻ നോക്ക്,,,"

"ഓഹ് പിന്നേ എനിക്ക് അത്‌ അല്ലേ പണി വേണേൽ ബസ്സിന് വരാൻ നോക്ക്, ഉളുപ്പ് ഇല്ലലോടി,, ഒരു കെട്ട്യോൻ ഉണ്ടായിട്ട്,,ബാക്കി ഉള്ളോരോട് ഇരക്കൻ വരാൻ,,,"

         ചെ പറഞ്ഞ പോലെ ഒന്ന് വിളിച്ചു നോക്കിയാലോ,, ഹേയ് വേണ്ട, ഇന്റെ പുതിയ പ്ലാനിന് അത്‌ ശരി ആവൂല, ബസ് തന്നെ ശരണം,,,

        പിന്നേ ഉമ്മിനോട്‌ പോവാണെന്നു പറഞ്ഞു, ആഷി നോട്‌ കൊഞ്ഞനം കുത്തി ഫിദ ന്റെ അടുത്തേക്ക് വിട്ടു,,

"പടച്ചോനെ,, ഇയ്യ് എന്താടി ദിവസം കൂടുംതോറും, മൊഞ്ചത്തി ആയി വരാണല്ലോ,,",,ഫിദ 

"Masha allah കണ്ണ് വെക്കല്ലേ പെണ്ണെ,,
ജീവിച്ചു പോട്ടെ,,,"

             അങ്ങനെ ഞങ്ങൾ അവിടുന്ന് പോകാൻ ഇറങ്ങിയപ്പോയാ മുന്നിൽ ഒരു കാർ കൊണ്ട് നിർത്തിയെ, നോക്കുമ്പോ ദേ ഇളിച്ചോണ്ട് നിക്കുന്നു നമ്മടെ പുന്നാര ആങ്ങള 😊,, അപ്പൊ സ്നേഹം ഒക്കെ ഇണ്ട് 😍,,,

        പിന്നേ ഞാൻ അദികം ഡയലോഗി
ന് ഒന്നും പോയില്ല, പിന്നേ ചെക്കെൻ ഒരു പോക്ക് ആയിരിക്കും ,, അത്‌ കൊണ്ട് വേഗം ഫിദനേം കൂട്ടി കയറി,,

            സ്കൂളിൽ ഇറക്കി  തന്ന് ആഷി
പോയി,, നമ്മളെ കലിപ്പന്റെ വണ്ടി നിർത്തുന്നിടത്തേക്ക് നോക്കിയപ്പോ, അവിടുണ്ട്,, ഓഹ് ഹോ അപ്പൊ നേരത്തെ ഹാജർ ആയി ലെ,,

    ക്ലാസ്സിൽ എത്തിയപ്പോ എല്ലാരും ഉണ്ട് അന്തം വിട്ടു നോക്കുന്നു,, ഇത്രയും നേരത്തെ വന്നത് കൊണ്ട് ആവും, പിന്നേ ഇപ്രാവശ്യം ഡ്യൂട്ടി ഒക്കെ ഞാൻ ഓരോരുത്തർക്ക് വീതിച്ചു നൽകിയത് കോണ്ട് വല്യ സീൻ ആയില്ല,,,

                  ഞങ്ങളെ കണ്ടപ്പോ നമ്മളെ
ടീം ഒക്കെ ഇങ്ങോട്ട് വന്നു,,,

"അല്ല, ishu,,, ഇയ്യ് പൊളിച്ചിക്കണല്ലോ മുത്തേ, അന്റെ കെട്ട്യോൻ കണ്ടാ ഇപ്പൊ തന്നെ കൊത്തി കൊണ്ട് പോവും,,,"റിദ

"ഹും,,, അവള് ഇപ്പൊ റൂട്ട് ഒക്കെ മാറ്റി പിടിച്ചേക്കുവാ മക്കളേ,, സാറിനോട്‌ മിണ്ടാതിരുന്ന് പിറകെ നടത്തൻ ആണ് ഓളെ പ്ലാൻ,,,"ഫിദ

"ങേ നീ അല്ലേ പറഞ്ഞെ സാർ ഇന്നലെ ഇവളെ കാണാൻ വന്നെന്ന്, നിങ്ങടെ പ്ലാൻ സക്സസ് ആയെന്ന്,,"അമ്മു

              ഓഹ് ഹോ അപ്പൊ ഈ കുരുപ് എല്ലാരോടും വിളമ്പിയോ,, ഞാൻ ഫിദ നെ കണ്ണുരുട്ടി,,,

"അതേയ്,, കേട്ടപ്പോ ഉള്ള സന്തോഷത്തിൽ ഞാൻ അങ്ങ് പറഞ്ഞ് പോയി 😬😬,,,"

               പിന്നേ അവിടെ ഇവിടേം ഒക്കെ തെണ്ടി തിരിഞ്ഞു നടന്നെങ്കിലും നമ്മളെ ചെക്കനെ കണ്ടില്ല, എന്നാലും ഇത്രയും നേരം ആയിട്ട് ഞാൻ വന്നോ എന്ന് ഒന്നു നോക്കിയില്ലലോ,, മെറൂൺ കളർ ഷർട്ടിൽ എങ്ങനെ ഉണ്ടാവും എന്ന് കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നെങ്കിലും,,,അതിനെ ഞാൻ മുളയിലേ നുള്ളി കളഞ്ഞു,,😊

                    പിന്നേ എങ്ങോട്ടും പോവാൻ മൂഡില്ലാത്തോണ്ട്, ക്ലാസ്സിലേക്ക് തന്നെ വിട്ടു,,,

"ദേ,, നോക്കെടി,, നമ്മടെ zayan സാർ ഇന്ന് നല്ല ലുക്കിൽ ആണല്ലോ,, സാറിനെ അങ്ങോട്ട് കെട്ടിയാലോന്ന എനിക്ക്,,," ദിയ

    സാർ വരുന്നെന്ന് കേട്ട് സന്തോഷിച്ച എനിക്ക് ആ ദിയ ന്റെ ഷംന യോട് ഉള്ള  പറച്ചിൽ കേട്ട് പോയി നാലെണ്ണം പൊട്ടിച്ചു അത്‌ എന്റെ സ്വന്തം പ്രോപ്പർട്ടി ആണ് എന്ന് പറയണം എന്ന് ഉണ്ടായിരുന്നെങ്കിലും,, ആരും ഒന്നും അറിയാൻ പാടില്ലാത്തോണ്ട് അടങ്ങി,,,

    ക്ലാസ്സിലേക്ക് കയറി വരുന്ന കലിപ്പനെ കണ്ട് കെട്ടി പിടിച്ചു ഒന്നു ഉമ്മ കൊടുക്കാൻ ആണ് തോന്നിയെ അമ്മാതിരി ലുക്കിൽ ആയിരുന്നു,,

         മെറൂൺ ഷർട്ടും ഇട്ടു മുണ്ട് മടക്കി കുത്തി കൂളിംഗ് ഗ്ലാസും വെച്ച്, തലയിൽ ഒരു കെട്ടും കെട്ടി,,ഇന്റെ ഉമ്മാ, ഇന്റെ കെട്ട്യോനെ ഞാൻ തന്നെ കണ്ണ് വെക്കും,,,

          പെട്ടെന്ന് ആണ് നമ്മൾ എടുത്ത തീരുമാനം ഓർമ വന്നേ, അത്‌ കൊണ്ട് എന്നെ കാണുന്നതിന് മുന്നേ ഞൻ നോട്ടം തെറ്റിച്ചു,, ഹും എന്നാലും ഇത്ര ലൂക്കിൽ ഒക്കെ വരേണ്ട വല്ല ആവശ്യോം ഉണ്ടായിരുന്നോ,,,,

      ക്ലാസ്സിൽ വന്നു കുട്ടികൾക്കു ഓരോ
നിർദേശങ്ങൾ കൊടുക്കുമ്പോഴും എന്നെ തേടി വരുന്ന ആ  രണ്ട് കണ്ണുകൾ എന്നിൽ ഒരു പാട് സന്തോഷം ഉണ്ടാക്കി,,

  മാക്സിമം അങ്ങോട്ട് നോക്കാതെ ഞൻ പിടിച്ചു നിന്നു, കുറച്ചു നേരം അവിടെ നിന്ന് നിരാശയോടെ പോകുന്ന എന്റെ കലിപ്പനെ കണ്ടപ്പോ,, എനിക്ക് കുറച്ചു വിഷമം തോന്നിയെങ്കിലും,, പിന്നേ ഒക്കെ നല്ലതിന് അല്ലേ എന്ന് കരുതി സമദാനിച്ചു 😍😍,,

       അങ്ങനെ പൂക്കളം ഇടലും ഫോട്ടോ എടുക്കലും ഒക്കെ ആയി നേരം ഉച്ച ആയപ്പോ സദ്യ കഴിക്കാൻ ഉള്ള ടൈം ആയി, അതിനിടയിൽ നമ്മളെ കലിപ്പനെ കാണാൻ ഉള്ള ചാൻസ് കിട്ടിയെങ്കിലും,, ഞാൻ ആ ഭാഗതത്തേക്ക് മൈൻഡ് ചെയ്തില്ല,,,

             നല്ലോണം ഒന്നു പൊള്ളിക്കാൻ വേണ്ടി ഞങ്ങടെ ക്ലാസ്സിലെ ബോയ്സ് ന്റെ കൂടെ ഒക്കെ ഉള്ള pic എടുത്ത് whats ap ൽ സ്റ്റാറ്റസും വെച്ചു,,

       സ്റ്റാറ്റസ് ഇട്ടു കഴിഞ്ഞപ്പോൾ തന്നെ കലിപ്പന്റെ കാൾ വന്നെങ്കിലും ഞൻ അത്‌ അങ്ങ് കട്ട് ആക്കി,,

"ഇത് കുറച്ചു കഷ്ട്ടം തന്നെ ആണെടി ഇതിനും നല്ലത് ഞൻ അദ്‌നാൻ ആയി നിന്നെ വിളിക്കുന്നത് ആയിരുന്നു,,, പാവം സാർ,, നീ നോക്കി നടന്നോ നിനക്ക് ഇതിനുള്ളത് പെട്ടെന്ന് തന്നെ എവിടുന്നേലും കിട്ടും,,,"ഫിദ

"ഓഹ്,, എന്തോരോ സ്നേഹം ആ കലിപ്പനോട്, എന്നെ ഇഷ്ട്ടമില്ലാന്ന് പറഞ്ഞോൻ അല്ലേ,, പിന്നേ ഞാൻ മൈൻഡ് ചെയ്തില്ലേൽ എന്താ,, നീ ഒന്നും പോയെ,,,"

"ഓഹ് എന്തേലും ചെയ്യ്,, നീ വാ നമുക്ക് പോയി സദ്യ കഴിക്കാം,, ഈ സ്കൂളിൽ ലാസ്റ്റ് ഇയർ 😢,, അല്ലേ,, അത്‌ കൊണ്ട് ഫുൾ കളർ ആക്കണം,,, നമ്മളെ ടീം ഒക്കെ അവിടെ വെയ്റ്റിങ് ആവും,,,"

"മ്മ് നീ നടന്നോ ഞാൻ ഇപ്പൊ വരാം,,,"

             അതും പറഞ്ഞ് ഞാൻ അവളെ പറഞ്ഞയച്ചു ബാത്റൂമിലെക്ക് വിട്ടു,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

                രാത്രിയിലെ ഡോസ് കിട്ടിയത് കൊണ്ടോ, ഞാൻ ഇഷ്ട്ടം ആണെന്ന് സമ്മതിക്കനിട്ടാണോ എന്ന് അറിയില്ല പിന്നേ വിളിയും മെസ്സേജും ഒന്നും ഇല്ലായിരുന്നു,, ഞാനും കുറച്ചു ജാഡ ഇട്ടു വിളിക്കാൻ പോയില്ല,,

                ഇന്ന് അവളേം കൂട്ടി സ്കൂളിൽ
പോവാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും,, ആർക്കും ഒന്നും അറിയാത്തത് കൊണ്ട് ആ സാഹസത്തിന് മുതിർന്നില്ല,,, സാരി ഒക്കെ ഉടുത്ത് മൊഞ്ചത്തി ആയ എന്റെ പെണ്ണിനെ കാണാൻ ഉള്ള ആഗ്രഹം കൊണ്ട് അവള് സ്റ്റാറ്റസ് എങ്ങാനും ഇട്ടിട്ടുണ്ടോ എന്ന് നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം,,,,

            മ്മ് പിന്നേ സ്കൂളിലേക്ക് തന്നെ അല്ലേ പോകുന്നെ  എന്ന് കരുതി, സമദാനിച്ചു,, അത്‌ കൊണ്ട് നല്ല ചെത്തു ആയി ഒരുങ്ങി സ്കൂളിലേക്ക് വിട്ടെങ്കിലും,, ആ കുരുപ് അപ്പോഴും വന്നിട്ടില്ലായിരുന്നു,,,

             പിന്നേ വിളിച്ചാൽ എന്തായാലും ഫോൺ എടുക്കില്ല എന്ന് അറിയാവുന്നോണ്ട്,, അതിന് മുതിർന്നില്ല,,, പിന്നേ ഒരു ജോലികളിൽ ആയി മുയുകി കൊണ്ട് നിന്നപ്പോയ,രാജീവ് സാർ പറയുന്നത് കേട്ട് ഞൻ ഗെയ്റ്റിന്റെ അടുത്തേക്ക് നോക്കിയേ,,,

"ടോ, zayu,, നിന്റെ പെണ്ണ് ഇന്ന് മൊഞ്ചത്തി ആയിട്ടുണ്ടല്ലോ,, നിങ്ങൾ രണ്ടാളും ഏതായാലും നല്ല ജോഡിയ,,, "

          അതിന് ഒന്നു ചിരിച്ചു കൊടുത്ത് ഗേറ്റിന്റെ അടുത്ത് നിന്ന്, നടന്നു വരുന്ന എന്റെ പെണ്ണിനെ ഞാൻ ഒരു നിമിഷം നോക്കി നിന്നു,, മെറൂൺ കളർ അവൾക്ക് നല്ലോണം ചേരുന്നുണ്ടായിരുന്നു,, ചിരിക്കുമ്പോൾ വിരിയുന്ന,, ആ നുണക്കുഴികൾക്ക് ഒരു പ്രത്യേക ഭംഗി തന്നെ ഉണ്ടായിരുന്നു,,,

                      അപ്പൊ തന്നെ അവളുടെ അടുത്തേക്ക് പോവണം എന്ന് ഉണ്ടായിരുന്നെങ്കിലും, രാജീവ്‌ സാർ എന്ത്‌ കരുതും എന്നതിനാൽ പോയില്ല 😢,,

   പിന്നേ ഒരു വീർപ്പു മുട്ടൽ ആയിരുന്നു, ക്ലാസിലേക്ക് ഒന്നും പോകുന്ന വരെ, പോകാൻ ഒരു ചാൻസ് കിട്ടി, വേഗം ഓടി ചെന്നപ്പോ പെണ്ണിന് ഒടുക്കത്തെ ജാഡ, അവള് എന്നെ കണ്ടിട്ട് ഉണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു,, ഞൻ ഇന്നലെ പറഞ്ഞത് അവൾക്ക് നല്ലോണം ഫീൽ ചെയ്തു എന്ന് മനസ്സിലായി,,,

           അടുത്ത് പോയി വല്ലതും പറയാം എന്ന്  വെച്ചാലോ, ക്ലാസ്സിൽ അവളുടെ ഗാങ് ഒഴിച് വേറെ ആർക്കും അറിയാത്തത് കൊണ്ട് അതിനും പറ്റൂല,, കുറച്ചു നേരം ഞാൻ അവിടെ നിന്ന് നോക്കിയെങ്കിലും നോ മൈൻഡ്,,,

        അത്  എനിക്ക് നല്ലോണം ദേഷ്യം പിടിപ്പിച്ചു,, ഒരു അവസരം കിട്ടാതിരക്കില്ല ലോ, നിന്നെ എന്റെ കയ്യിൽ കിട്ടുമെടി,, പിന്നേ ഞാൻ വേഗം സ്റ്റാഫ്‌ റൂമിലേക്ക് വിട്ടു,,,

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️


        ബാത്‌റൂമിൽ നിന്ന് ഇറങ്ങി നമ്മളെ ചങ്ക്കളെ അടുത്തേക്ക് പോകയിരുന്നു ഞൻ അപ്പോഴാണ് ആരോ എന്നെ വലിച്ചു ഒരു ക്ലാസ്സിലേക്ക് കയറ്റിയത്,,

          പെട്ടെന്ന് ഉള്ള അറ്റാക്ക് ആയത് കൊണ്ട് ഞാൻ ശരിക്ക് പേടിച്ചിരുന്നു, പിന്നേ പിടിച്ചു വലിച്ച ആളേ കണ്ടപ്പോൾ ആണ്, ശ്വാസം നേരെ വീണത്,,,

                    ചിരിച് വർത്താനം പറയാൻ നിന്നപ്പോഴാണ്, നമ്മൾ അവോയ്ഡിങ് ടാസ്കിൽ ആണല്ലോ എന്ന് ഓർമ വന്നേ,,

          പിന്നേ ഞാൻ ആ കൈ വിടുവിച്ചു
നോക്കാതെ പുറത്തേക്ക് പോകാൻ നിന്നപ്പോയെക്കും,, എന്റെ വയറ്റിലൂടെ ചുറ്റി പിടിച്ചു എന്നെ ചേർത്ത് നിർത്തി അപ്പോയെക്കും എന്റെ ഹാർട്ട്‌ ഒക്കെ മിടിക്കാൻ തുടങ്ങിയിരുന്നു,,, വയറ്റിൽ കലിപ്പന്റെ  കൈ സ്പർശിച്ചപ്പോ തന്നെ ഞാൻ down ആയി,,,

    "ടോ എന്നെ എന്തിനാ ഇവിടെ പിടിച്ചു വച്ചേ,വിട് എനിക്ക് പോണം,, അവിടെ ഫുഡ്‌ കഴിക്കാൻ എല്ലാരും കാത്ത് നിക്കാവും,,,"

  എന്ന് ഞാൻ ഒരു വിധം പറഞ്ഞ് ഒപ്പിച്ചു
എന്റെ കണ്ണിലേക്കു തന്നെ നോക്കി നിക്ക കലിപ്പൻ ഈ കൊരങ്ങൻ ഇന്റെ ശബദം  ഒക്കെ തെറ്റിക്കും എന്നാ തോന്നുന്നേ,,,

        എന്ത്‌ പറഞ്ഞിട്ടും ഒരു കുലുക്കോം ഇല്ലാലോ റബ്ബേ, ഇന്റെ സദ്യ ഈ കോന്തൻ ഇപ്പൊ ഇല്ലാതാകും,,,

         കലിപ്പന്റെ നോട്ടം കണ്ണിൽ നിന്നും
എന്റെ  അദരങ്ങളിലേക്ക് നീണ്ടതും, ഞാൻ വേഗം ഉന്തി മാറ്റാൻ നോക്കി എങ്കിലും,, പാറ  പോലെ നിക്ക അനങ്ങാതെ,,,

                        പെട്ടെന്ന് കലിപ്പന്റെ കൈ സാരിയുടെ ഇടയിൽ ഉള്ള വയറിലൂടെ ഇയയാൻ തുടങ്ങിയതും,എന്റെ ഉള്ളിൽ എന്തോ ഒരു feel ആയിരുന്നു,, പെട്ടെന്ന് തന്നെ ഞാൻ കലിപ്പന്റെ അടുത്ത് നിന്ന് വിട്ടു നിന്ന് ശ്വാസം വലിച്ചു വിട്ടു,,

         എന്റെ കളിയൊക്കെ കണ്ട് ഇളിക്ക കോന്തൻ, ഇഷ്ട്ടന്ന് പറഞ്ഞൂടാ, റൊമാനിക്കാൻ എന്നെ വേണം നടക്കൂല മോനെ,,,

"എന്തിനാ എന്നെ ഇങ്ങോട്ട് പിടിച്ചു കയറ്റിയെ മാറി നിക്ക് എനിക്ക് പോണം,,,"

"അങ്ങനെ നിന്നെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിലോ,,,"

       എന്ന് പറഞ്ഞ് വീണ്ടും എന്റെ നേരെ നടന്നു വന്ന് എന്നെ ചുമരിൽ രണ്ട് കൈ കൊണ്ടും ലോക്കാക്കി,,,

"നിങ്ങൾ എന്തിനാ എന്നെ ഇവിടെ പിടിച്ചു വെച്ചേക്കുന്നേ,, ഇപ്പൊ ആരെങ്കിലും കണ്ടാൽ നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലേ,,, എന്നെ ഇഷ്ടമില്ലാത്തവർ എന്റെ അടുത്ത് നിന്നും ഒന്നും പ്രതീക്ഷിക്കണ്ട,,,😡"

"അങ്ങനെ പറ,,, അപ്പൊ അതാണ് ഈ മാറ്റത്തിന് കാരണം അല്ലേ,, ഞാനും കരുതി പെട്ടെന്ന് നിനക്ക് എന്ത്‌ പറ്റി എന്ന്,,, എന്നാലും പറയാതെ വയ്യ ഈ ഡ്രെസ്സിൽ നീ സുന്ദരി ആയിട്ടുണ്ട് ട്ടോ,,,,"

  എന്ന് മെല്ലെ എന്റെ ചെവിയിൽ വന്നു പറഞ്ഞപ്പോ, എനിക്ക് തുള്ളി ചാടാൻ ഒക്കെ തോന്നി എങ്കിലും,, പക്ഷേ നമ്മക്ക് കേൾക്കേണ്ടത് അത്‌ അല്ലാത്തത് കൊണ്ട്,, ഞാൻ കൊന്തനെ കൂർപ്പിച് നോക്കി,,,

                      വീണ്ടും കലിപ്പന്റെ നോട്ടം ആദരങ്ങളിലേക്ക് നീണ്ടു, ഒപ്പം കലിപ്പന്റെ മുഖവും എന്റെ അദരങ്ങളിലേക്ക് ചേർക്കാൻ നിന്നതും പെട്ടെന്ന് ആരോ വാതിൽ തുറന്നതും ഞങ്ങൾ വേഗം പിന്നോക്കം മാറി,,,

               അപ്പൊ കലിപ്പന്റെ മുഖം ഒന്നു കാണേണ്ടത് തന്നെ ആയിരുന്നു, മൂപ്പര് പുറത്തേക്ക് ചെന്ന് നോക്കി ആരെയും കാണാഞ്ഞിട്ട് എന്റെ നേരെ വരാൻ നിന്നതും ഞാൻ എന്റെ നല്ല ജീവനും കൊണ്ട് ഓടി,,,

            ഓടി പക്ഷേ പിടി വീണു, എന്നിട്ട് എന്നെ വലിച്ചു കലിപ്പന്റെ നെഞ്ചിലേക്ക് ഇട്ടു,, എന്നിട്ട് കുറെ സെൽഫി അങ്ങ് എടുത്തു,,

                 ഒട്ടും വിചാരിക്കത്ത ഒന്നായത് കൊണ്ട് തന്നെ ആ ഫോട്ടോയിൽ എന്റെ മുഖം 😲😧😦 ഇങ്ങനെ ഒക്കെ ആയിരുന്നു,,,,

, "അന്തം വിട്ടു നോക്കാതെ ഒന്നു ചിരിക്കെടി,,"

  എന്ന് പറഞ്ഞപ്പോ എന്റെ കലിപ്പന്റെ കൂടെ ഈ വേഷത്തിൽ ഒരു സെൽഫി ഞാനും ആഗ്രഹിച്ചത് കൊണ്ട് നല്ലോണം നിന്ന് കൊടുത്തു,,,

   "    മ്മ് ഇനി നീ പോയി തിന്നേ, തുള്ളെ എന്താന്ന് വെച്ചാൽ ചെയ്തോ,,പിന്നേ ഇത് ഒക്കെ ഞാൻ ചെയ്തു എന്ന് കരുതി എനിക്ക് നിന്നോട് ഇഷ്ട്ടന്ന് ഒന്നും തെറ്റി ദരിക്കണ്ട ട്ടോ,, ഉമ്മ പറഞ്ഞതാ നിന്റെ ഫോട്ടോ എടുത്ത് കൊണ്ട് ചെല്ലാൻ,,,"

         എന്തോ അത്‌ കേട്ടപ്പോൾ കണ്ണ് ഒക്കെ നിറഞ്ഞു വന്നതും ഒന്നും മിണ്ടാതെ ഞാൻ വേഗം നടന്നു,,,

            "എന്നാലും എന്നെ ഇഷ്ട്ടന്ന് ഒന്ന് പറഞ്ഞാൽ എന്താ കലിപ്പന്,,😢,,"

       പിന്നേ ഞാൻ ഭക്ഷണം കഴിക്കാൻ ചെന്നപ്പോയെക്കും കുട്ടികളുടെ കഴിപ്പ് ഒക്കെ കയിഞ്ഞ് ടീച്ചേർസ് ഇരുന്നിരുന്നു,,,,

       പിന്നേ ഞാൻ കഴിക്കാൻ നിക്കാതെ പോകാൻ നിന്നതും എന്റെ കയ്യിൽ ഒരു പിടിത്തം വീണു,,,

             ആളാരാണെന്ന് അറിഞ്ഞോണ്ട് തന്നെ ഞാൻ കൈ വിടുവിച്ചു പോകാൻ നോക്കി എങ്കിലും വിട്ടില്ല,,

"എന്നോട് ഉള്ള ദേഷ്യത്തിന് നീ ഭക്ഷണം കഴിക്കാതിരിക്കണ്ട,, വാ നമുക്ക് ഒരുമിച് കഴിക്കാം,,,"

"എനിക്ക് എങ്ങും വേണ്ട,, എനിക്ക് വിശപ്പില്ല,, ഒറ്റക്ക് അങ്ങ് കഴിച്ചാൽ മതി,,,"

"നിന്നോട് ഞാൻ അപേക്ഷിച്ചത് അല്ല,, മര്യാദക്ക് വന്നു ഭക്ഷണം കഴിക്കെടി "

         എന്ന് പറഞ്ഞ് ചാടിയതും ഞാൻ എപ്പോയെ ചോറിന്റെ അടുത്ത് എത്തിയിരുന്നു 😊, എങ്കിലും എന്റെ അടുത്ത് ഉള്ള കൊന്തനെ മൈൻഡ് ചെയ്യനെ പോയില്ല,,,

    അപ്പോഴാണ് കോന്തൻറെ ഫോൺ ബെൽ അടിഞ്ഞത്, ഞാൻ ഏന്തി നോക്കിയപ്പോ ഉപ്പ ആണ്,,മൂപ്പർ ഫോൺ എടുത്ത്,,

  "Halo ഉപ്പ അസ്സലാമുഅലൈക്കും,,, ങേ 😲സത്യാണോ ഉപ്പ ഇത് വയങ്കര സർപ്രൈസ് ആയല്ലോ,,, ഇഷുവോ അവള് ഇവിടുണ്ട്,,, ങേ അവളോ ഉപ്പിക്ക് അറിയൂലെ എനിക്ക് അവളെ ഇഷ്ട്ടം ഇല്ലാ എന്ന് പിന്നേ നിങ്ങൾക്ക് ഒക്കെ വേണ്ടിയാ ഞാൻ,,,"

   കോന്തൻ പറയുന്നത് കേട്ട് എനിക്ക് ശരിക്ക് സങ്കടം ആയെങ്കിലും കൈ കഴുകാൻ പോകുമ്പോ കാലിന് നല്ലൊരു ചവിട്ട് കൊടുത്ത് ഞാൻ തൃപ്തി പെട്ട് 😊

    ഇതേ സമയം,,,

     "ടി നീ എന്തിനാ ആ വാതിൽ തള്ളി തുറന്ന് ഓടിയെ "ഹിബ

"😊 അതിനുള്ളിൽ റൊമാൻസി കൊണ്ടിരിക്കയിരുന്നു ടി, zayan സാറും ആ കൊഷുവും,,, അന്ന് നിനക്ക് ഓർമ ഇല്ലേ എന്നെ അവള് കാൽ വെച്ച് തള്ളി ഇട്ടത്, എന്നിട്ട് അയാൾ എന്നെ ചീത്ത പറഞ്ഞത് ഒക്കെ അതിന് ഒരു ചെറിയ പണി കൊടുക്കണം,, ഏതായാലും അവര് കുറച്ചൂടി അല്ലേ ഇ കൊല്ലം ഉണ്ടാവൂ,, തിരിച്ചു കൊടുത്തില്ലേൽ എനിക്ക് ഒരു സമാദാനം കിട്ടൂല,,"നൂറ


"അപ്പൊ നിനക്ക് സാറിനോട് ഇഷ്ട്ടം ആണോ,,"

"അയ്യേ എനിക്ക് ഏന്തിന അയാളെ, എനിക്ക് തന്നതിന് അതെ പോലെ ഒരു പണി അത്രേ ഉള്ളൂ,, ഞാൻ ഒന്നു ആലോചിക്കട്ടെ,,,"

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

                         പാവം ഉപ്പ എപ്പോയോ കട്ടാക്കിയിരിക്കുന്നു, അവളുടെ മുഖം കാണാൻ വേണ്ടിയാ അങ്ങനെ പറഞ്ഞെ അതിന് കാന്താരി കാൽ
പണി ആക്കി,,, 

            ഇന്ന് അവളെ കാണാൻ നല്ല മോന്ജ് ആയിരുന്നു, അത്‌ ഒന്നു പറയാനും എനിക്ക് അവകാശപ്പെട്ട ആ അധരങ്ങൾ കവർന്ന് എടുക്കാനും ആണ് ഞാൻ റൂമിലേക്ക് വിളിച്ചു കയറ്റിയെ,,,അപ്പൊ ഓളെ മോന്ത ഉണ്ട് കടന്നൽ കുത്തിയ പോലെ,,,

        അങ്ങനെ ഒരു വിധം ഒരു കിസ്സിങ് സിറ്റുവേഷൻ റെഡി ആക്കി വന്നപ്പോ ആരോ വന്നു വാതിൽ തുറന്ന്, ആളേ കണ്ടതും ഇല്ലാ പിന്നേ മൈൻഡും മാറി 😢

    അങ്ങനെ കുറച്ചു സെൽഫി ഒക്കെ എടുത്ത് ചെന്ന് നോക്കുമ്പോ കുട്ടികളെ ഫുഡ്‌ അടി ഒക്കെ കഴിഞ്ഞിട്ടുണ്ട്, എന്റെ മുന്നിൽ പോന്ന ആൾ പോസ്റ്റ് ആയി നിക്കുന്നുണ്ട് പിന്നേ കഴിക്കാതെ പോകാൻ നിന്നപ്പോ ഞൻ പിടിച്ചു വെച്ച്,, ആദ്യം കൂട്ടാക്കിയില്ലേലും കലിപ്പ് പുറത്തെടുത്തപ്പോയെക്കും പെണ്ണ് ബെഞ്ചിൽ റെഡി 😊😊,,,

      പിന്നേ ആണ് ഉപ്പ വിളിച്ചത് ഉപ്പ ഇന്ന് വരുന്നുണ്ടെന്ന്, വന്നാൽ ഞങ്ങടെ കല്യാണം ഉണ്ടാകും 😍😍😍,,

          വീട്ടിൽ ആരോടും പറയണ്ട എന്നും 
പറഞ്ഞ് 😍
❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

                   അങ്ങനെ ഫുഡ്‌ അടി ഒക്കെ കയിഞ്ഞ്, ഞങ്ങൾ ഓരോന്ന് പറഞ്ഞ് ഇരിക്കുമ്പോഴാ, ഫോൺ അടിഞ്ഞേ, നോക്കുമ്പോ,, കലിപ്പന്റെ ഉമ്മ ആണ്,,

    നമ്മളെ ടീംസ് ന്റെ അടുത്ത് നിന്ന് കുറച്ചു മാറി നിന്ന്, ഓരേ തൊള്ളേന്ന് എന്തൊക്കെ വരും എന്ന് പറയാൻ പറ്റൂല,,, എന്റെ ഭാവി 😬,,,

   അങ്ങനെ ഓരോ വിശേഷം പറഞ്ഞു ഉമ്മന്റെ  ഫോൺ വിളിയും കയിഞ്ഞ് പോവുമ്പോഴാ,, ആ നൂറ ന്റെ ക്ലാസ്സിലെ രണ്ട് കുട്ടികൾ പറഞ്ഞ് പോകുന്ന കേട്ടേ,,,

"എന്നാലും,, ആ zayan സാർ നെ വളച്ചെടുക്കും എന്ന് നൂറ പറഞ്ഞപ്പോ ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല,, അവള് ഒന്നു വീണപ്പോയെക്കും മൂപ്പര് ഓടി വന്നല്ലേ താങ്ങിയേ,,,,"

             ആഹാ കാലൻ എന്നോട് ഇഷ്ട്ടം പറയാൻ മാത്രം നേരം ഇല്ലാ, ഓളെ താങ്ങാൻ ഉണ്ട് ലെ കാണിച്ചു കൊടുക്കാം ഞാൻ,,,

       ഞാനും അവരെ പിന്നാലെ വെച്ച് പിടിച്ചു അങ്ങനെ എങ്ങാനും ഉണ്ടേൽ ഇന്ന്രണ്ടെണ്ണത്ത്തിന്റേം മയ്യത് ഞൻ എടുക്കും,,,

     അവര് പറഞ്ഞ സ്റ്റയർ ന്റെ അടുത്ത് നിന്ന് നോക്കുമ്പോ അവിടെ ഒരു മനുഷ്യനും ഇല്ലാ,,,

"Halo,,, എന്താ നോക്കുന്നെ,, വിചാരിച്ച പോലെ ഒന്നും നടന്നിട്ടില്ല പക്ഷേ ഇന്ന് നടക്കും,,, എനിക്ക് അന്ന് തന്നതിന് ഒരു ചെറിയ ഡോസ്,,,"നൂറ

"ടി, നീ എന്താ പറയുന്നേ,, നിനക്ക് എന്താ വട്ട് ആണോ,,,"

"ഹാ, അങ്ങനേം പറയാം എനിക്ക് വല്ലതും കിട്ടിയാൽ അത്‌ പലിശ സഹിതം തിരിച്ചു കൊടുക്കുന്നത് എന്റെ ഒരു ശീലം ആയി പോയി അതിന് എന്ത്‌ കളിയും ഞാൻ കളിക്കും ,,,,"

    ഒഹ്ഹ്ഹ് ആ കുട്ടികൾ പറയുന്നതും കേട്ട് ഓടി പോരേണ്ടിയിരുന്നില്ല, ഇവൾ ഇനി എന്താണാവോ കാണിച്ചു കൂട്ടുന്നെ,എന്ന് ചിന്തിച് നിന്നതും,,,,
അവളുടെ ഒരു ഫ്രണ്ട് തായേ നിന്നും കൈ ഉയർത്തി കാണിച്ചതും,,

"അപ്പോ our game start now,,,,,,,,"

    എന്ന് പറഞ്ഞു അവള് ഒരു വീഴ്ച ആയിരുന്നു തായെക്ക്,അവള് ഉരുണ്ട് ഉരുണ്ട് പോകുന്നത് കണ്ട് സ്തംഭിച്ചു നിന്നു പോയി,, പിന്നീട് 

"നൂറ,,,,,,,,,,,,,"

                എന്ന് വിളിച്ചു ഞാൻ അവളെ പിടിക്കാൻ ആയി ചെല്ലുന്നതിന് മുന്നേ zayu ന്റെ കൈകൾ അവളെ താങ്ങിയിരുന്നു, അപ്പോയെക്കും അവളുടെ ബോധം നഷ്ട്ടപെട്ടിരുന്നു,,,

"നൂ നൂറ,,,,,,,,,,,"

"മിണ്ടി പോകരുത്,,, അന്ന് ഞാൻ ഇവളോട് അടുത്ത് ഇടപെയകി എന്ന് വെച്ച് നീ ഇങ്ങനെ ഒരു പ്രവർത്തി ചെയ്യും എന്ന് കരുതിയില്ല,, ഇത്രക്ക് ചീപ്പ് ആണോ ടി,,,,,"

"ഞാ,, ഞാൻ ഒന്നും,,,,,"

    എന്ന് പറയുന്നതിന് മുന്നേ zayu ന്റെ കൈകൾ എന്റെ  മുഖത്ത് പതിഞ്ഞിരുന്നു,,,

"പോടീ,,,, എങ്ങോട്ടെങ്കിലും കണ്ട് പോകരുത് എന്റെ മുന്നിൽ,, നിന്റെ പ്രവർത്തികൾ ഒക്കെ ഒരു തമാശ ആയിട്ടേ ഞാൻ കണ്ടിട്ടുള്ളു,,,,"

      എന്ന് പറഞ്ഞു നൂറയെയും കൊണ്ട് zayu പോകുമ്പോഴും തല്ലിയതിനേക്കാൾ
എന്നെ അറിയാൻ അവൻ ശ്രമിച്ചില്ലല്ലോ എന്നതിൽ ആയിരുന്നു,,,,

   നിറഞ്ഞു വന്ന കണ്ണ്നീര്  തുടക്കുമ്പോ
ഞാൻ കണ്ടു എന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്ന നൂറയെ,,,,

       അപ്പൊ എന്റെ തോളിൽ ഒരു കൈ വന്നു പതിഞ്ഞു,ഫിദ ആയിരുന്നു അത്‌
അവളെ കണ്ടതും ഞാൻ അവളെ കെട്ടി പിടിച്ചു കരഞ്ഞു, പിന്നീട് ഞാൻ അവളെ മാറ്റി നിർത്തി പുറത്തേക്ക് നടന്നു, എങ്ങോട്ടെന്ന് ഇല്ലാതെ,, മനസ് അത്രക്ക് പ്രക്ഷുബ്ദം ആയിരുന്നു,,

   ഒഴുകി വരുന്ന കണ്ണുനീർ വാശിയോടെ തുടച്ചു നീക്കി,, പിറകിൽ നിന്നുള്ള ഫിദ യുടെ കേട്ടിട്ടും കേൾക്കാതെ ഞാൻ നടന്നു,,,,
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

     ഓണം സെലിബ്രേഷന്റെ ഒരു വിധം പ്രോഗ്രാംസ് ഒക്കെ കയിഞ്ഞ്, ഞാനും രാജീവ്‌ സാറും വെക്കേഷനെ കുറിച്ചും പിന്നേ ഞങ്ങടെ മാര്യേജ് നെ കുറിച്ചും ഒക്കെ സംസാരിച്ചോണ്ട് നിന്നപ്പോയ ഒരു കുട്ടി വന്നു, ഇഷുവും ആ നൂറയും കൂടി എന്റെ കാര്യം പറഞ്ഞു അടി ഉണ്ടാകുന്നു എന്ന് പറഞ്ഞെ,,,,

                  പിന്നെ ഒരു ഓട്ടം ആയിരുന്നു അങ്ങോട്ടേക്ക്, അവിടെ എത്തിയപ്പോ സ്റ്റെപ്പിൽ നിന്നും തായെക്ക് ഉരുണ്ട് വീയുന്ന നൂറയെ ആണ് കണ്ടത്,, പിറകിൽ ഇശുവിനെയും,,,,

        നൂറയെ ഞാൻ താങ്ങി ishu വിനെ നോക്കിയപ്പോ, തെറ്റ് ചെയ്തില്ല എന്ന് സ്ഥാപിക്കുക ആയിരുന്നു അവള്,,,,

    അവളുടെ അടുത്ത് നിന്നും ഇങ്ങനെ        ഒരു പ്രവർത്തി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല,, ഒന്നും ഇല്ലേലും എന്റെ സ്റ്റാറ്റസ് എങ്കിലും അവള് ഓർക്കണ്ടേ,, ഇനി രാജീവ്‌ സാറിന്റെയും പ്രിൻസിയുടെയും മുഖത്ത് ഞാൻ എങ്ങനെ നോക്കും,,,

            തല്ലണം എന്ന് കരുതിയത് അല്ല, ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നത് കണ്ടപ്പോ, സഹിച്ചില്ല,,, പിന്നേ ഞാൻ അവളെ നോക്കിയില്ല,,, നൂറയെയും എടുത്ത് ഹോസ്പിറ്റലിലേക്ക് വിട്ടു കൂടെ രാജീവ്‌ സാറും ഉണ്ടായിരുന്നു,,,

               ഹോസ്‌പിറ്റലിൽ എത്തി നെറ്റി മുറിഞ്ഞതിനാൽ സ്റ്റിച്ച് ഇട്ടു, വേറെ കുഴപ്പം ഒന്നും ഇല്ലാ എന്ന് ഡോക്ടർ വന്നു പറഞ്ഞപ്പോയ സമാദാനം ആയത്,,,

               അപ്പോയെക്കും രാജീവ്‌ സാർ അവളുടെ പേരെന്റ്സ് നെ വിളിച്ചു വിവരം പറഞ്ഞിരുന്നു,, അവര് വന്നു,ഒറ്റ മോൾ ആണെന്ന് തോന്നുന്നു,,,

"മോളെ,,, എന്താ നിനക്ക് പറ്റിയെ,,,,"നൂറ ഉമ്മ

"ഒന്നും ഇല്ലാ ഉമ്മാ,, സ്റ്റെപ് ഇറങ്ങുമ്പോ ഒന്നു കാൽ തെന്നി വീണതാ, പിന്നേ സാർ മാര് ഇങ്ങോട്ട് കൊണ്ട് വന്നു,,,,"നൂറ

       അവള് പറയുന്നത് കേട്ടപ്പോ മനസ്സ് കുറച്ചു relax ആയി, ishu വിന്റെ പേര് അവള് പറഞ്ഞില്ലാലോ, അതിന് നന്ദി പൂർവ്വം ഞാൻ അവളെ നോക്കി ചിരിച്ചു,,,

                  പിന്നേ ഒരു ഓട്ടോയിൽ കയറ്റി
അവരെ വീട്ടിലേക്ക് പറഞ്ഞയച്ചു, തിരിച്ചു ഞങ്ങൾ സ്കൂളിലേക്ക് തന്നെ വിട്ടു, വണ്ടി അവിടെ ആണല്ലോ ഉള്ളേ,,,,

"എന്നാലും zayu നീ അവളെ തല്ലണ്ടയിരുന്നു,, ഈ നൂറ എന്ന് പറഞ്ഞ കുട്ടി അത്ര പാവം ഒന്നും അല്ല,,,,"രാജീവ്‌

"ഹേയ് അത്‌ സാരല്ല്യ ഞങ്ങൾ കണ്ട് മുട്ടിയപ്പോ തന്നെ,, കിട്ടാൻ തുടങ്ങിയതാ ഓൾക്ക്,,,"

                 പിന്നേ സ്കൂളിന്ന് വീട്ടിലേക്ക് തിരിച്ചപ്പോഴാ ഉമ്മയുടെ വിളി വന്നേ ഉപ്പ എത്തി എന്നും പറഞ്ഞോണ്ട് അത്‌ കൊണ്ട് നേരെ വീട്ടിലേക്ക് വിട്ടു,,,

        വീട്ടിൽ എത്തിയപ്പോ തന്നെ ഉപ്പ ഉണ്ട് മുന്നിൽ വേഗം പോയി കെട്ടി പിടിച്ചു സലാമും പറഞ്ഞു ഞാൻ ഫ്രഷ് ആവാൻ കയറി,, പെണ്ണിനെ മനപ്പൂർവം വിളിക്കണ്ട എന്ന് വെച്ചു ചെയ്ത തെറ്റ് ഒന്നു മനസ്സിലാക്കട്ടെ,,,

  "ടാ,, മോനെ നീ വേഗം മാറ്റി വാ എനിക്ക് എന്റെ മരുമോളെ ഒന്നു കാണാൻ കൊതി ആയിട്ട് വയ്യ,,,"

"ങേ,, ഇന്ന് തന്നെ പോണോ നാളെ എങ്ങാനും പോരേ ഉപ്പാ, ഇന്ന് ഓളെ മൂഡ് തീരെ ശരി ആവൂല,,,"

"അത്‌ എന്ത നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ,,,"ഉമ്മ

     പിന്നേ ഞാൻ ഇന്ന് അവിടെ നടന്നത് ഒക്കെ കേട്ടപ്പോ എല്ലാരും കൂടി എന്റെ നേരെ തിരിയ ചെയ്തേ,,,

"എന്നാലും കാര്യം എന്തെന്ന് തിരക്കാതെ നീ ചെയ്തത് ഒട്ടും ശരി ആയില്ല,, എനിക്ക് തോന്നുന്നില്ല മോൾ അങ്ങനെ ഒരു തെറ്റ് ചെയ്യും എന്ന്,,,"ഉപ്പ

"അല്ലെങ്കിൽ ഇവന്ന് എന്തെങ്കിലും കേൾക്കൻ ഉള്ള നേരം ഉണ്ടാവോ വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവം അല്ലേ,, എനിക്ക് ഉറപ്പ കുറച്ചു കുറുമ്പ് ഒക്കെ ഉണ്ടെങ്കിലും അവള് അങ്ങനെ ഒന്നും ചെയ്യില്ല,,,"ഉമ്മ

"ശരിയാ കാക്കു ഇത്തുസ് പാവം ആണ് ഇങ്ങള് ആണ് കലിപ്പൻ,,,"റിനു

                ഇത് ഇപ്പൊ ഇവര് ഒക്കെ കൂടി
എന്നെ പ്രതിയാക്കാണല്ലോ, ഇവര് എന്റെ പേരെന്റ്സ് ആണോ അതോ ഇവളുടേതോ 🤔,,,

"ടാ നീ എന്നിട്ട് മോൾക്ക് ഒന്നു വിളിച്ചു നോക്കിയോ,,,"

"ഇല്ലാ,,, ചെയ്ത തെറ്റ് എന്താണെന്ന് അവള് ഒന്ന് മനസ്സിലാക്കട്ടെ എന്നെ കൊണ്ട് വയ്യ അവളെ വിളിക്കാൻ, അതും അല്ല ഞൻ വിളിച്ചാൽ അവള് എടുക്കാനും പോകുന്നില്ല,,,,"

"ഒരൊറ്റൊന്ന് തന്നാൽ ഉണ്ടല്ലോ, ഇന്റെ കുട്ടിനെ തല്ലിയതും പോരാ,,, വേഗം അവളെ വിളിക്കാൻ നോക്ക്,, അല്ലെങ്കിൽ പച്ച വെള്ളം ഇവിടുന്ന് കിട്ടൂല,,,"

             ചെവിക്ക് സ്വയ്ര്യം തരാതെ 3 ഉം കൂടി പറഞ്ഞപ്പോ ഞാൻ വിളിച്ചു നോക്കി എങ്കിലും,, ഫോൺ switch off ആയിരുന്നു,,,

       "ഇപ്പൊ എങ്ങനെ ഉണ്ട്, പുന്നാര മോളെ സ്വഭാവം കണ്ടില്ലേ,, ഇനി നിങ്ങൾ തന്നെ വിളിച്ചോ,,,,"

          എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക്
വിട്ടു, ഒന്നും കൂടി കൊടുക്കണം ആയിരുന്നു അവൾക്ക്,,,

"ടാ മോനെ ഉപ്പ ഇത് വരെ അവളെ ഒന്നു കണ്ടില്ലലോ ടാ,, നീ അവളോട് മിണ്ടണ്ട അവളെ പിണക്കം ഒക്കെ ഞാൻ മാറ്റി കോളം,, നീ ഒന്നു കൂടെ വാ,,,"

        പിന്നേ ഉപ്പന്റെ  ആഗ്രഹം അല്ലേ എന്ന് കരുതി, ഞാൻ ഡ്രസ്സ്‌ മാറി അങ്ങോട്ട് വിട്ടു,,,,,

        അവിടെ എത്തിയപ്പോ വയങ്കര സ്വീകരണം ആയിരുന്നു വരുമ്പോ ഒന്നു പറയാത്തതിന് ഉപ്പിയും ഉമ്മിയും പരാതി പറഞ്ഞു, ഉപ്പ ആദ്യം ആയി വരുന്നത് അല്ലേ എന്ന്,,,

"അല്ല,, ഞാൻ വന്നിട്ട് എന്റെ മരുമോളെ കണ്ടില്ലലോ എവിടെ വിളിക്ക്,,,"

"ങേ,,, മോൾ വന്നില്ലാലോ,, ഞാനും മോനോട് ചോദിക്കാൻ നിക്കായിരുന്നു മോൻ ഉപ്പ വന്നത് കൊണ്ട് നേരത്തെ വന്നത് ആണോ എന്ന്,,,"

"അല്ല ഉപ്പി,, ഇന്ന് സ്കൂളിൽ ഒരു ചെറിയ പ്രശ്നം ഉണ്ടായി, ഇഷുവും ഒരു കുട്ടിയും തമ്മിൽ,,, അപ്പൊ എനിക്ക് അവളെ ഒന്നു ശിക്ഷിക്കേണ്ടി വന്നു ഉപ്പി എന്നോട് ക്ഷമിക്കണം,,,"

   എന്നിട്ട് ഞാൻ സ്കൂളിൽ നടന്നത് ഒക്കെ പരഞ്ഞൂ,,,

"മോൻ ചെയ്തതിൽ ഒരു തെറ്റും ഇല്ലാ തെറ്റ് ചെയ്താൽ അത്‌ തിരുത്തി കൊടുക്കാൻ ഉള്ള എല്ലാ അവകാഷവും
മോന്ക്ക്  ഉണ്ട്,,," ഉപ്പി

"ഒന്നല്ലേ എന്ന് കരുതി ഉപ്പയും ആങ്ങള മാരും കൂടി തലയിൽ കയറ്റി വെച്ചതിന്റെയ,,,"ഉമ്മി

"നിങ്ങൾ ഇങ്ങനെ മോളെ പറയാതെ അവള് എവിടെ ആണെന്ന് അന്നേഷിക്ക്, പരിവാടി ഒക്കെ നേരത്തെ കഴിഞ്ഞു എന്ന് അല്ലേ പറഞ്ഞെ ഇപ്പൊ 6 മണി ആയില്ലേ ,,,,"ഉപ്പ

"അവള് എവിടെ പോവാൻ, അവളുടെ ഫ്രണ്ട്‌ ഫിദ ഉണ്ട് അവിടെ ഉണ്ടാവും,,,"

        എന്ന് പറഞ്ഞു ഉപ്പി വിളിച്ചെങ്കിലും
ഉപ്പയുടെ മുഖം പെട്ടെന്ന് മാറുന്നത് കണ്ടതും എന്റെ ഉള്ളം മിടിക്കാൻ തുടങ്ങി,, ishu അവൾക്ക് വല്ലതും,,,

"എന്താ ഉപ്പി അവള് അവിടെ ഉണ്ടോ,,,"

"ഇല്ലാ മോനെ അവള് അപ്പൊ തന്നെ സ്കൂളിന്ന് പോന്നെന്ന്,, ഫിദ ഒക്കെ വിളിച്ചിട്ടും അവള് നിന്നില്ല എന്ന്,,, ഫിദ അവള് ഇവിടെ ഉണ്ടാവും എന്ന് കരുതി ഇരിക്കയിരുന്നു എന്ന്,, ഇന്റെ കുട്ടി ഇത്രയും നേരം ആയിട്ട് എവിടെ പോയിരിക്കണോ ആവോ,,,,"ഉപ്പി

        അത്‌ കേട്ടതും എനിക്കും എന്തെന്ന് ഇല്ലാത്ത ഒരു ടെൻഷൻ വന്നു നിറഞ്ഞു ഉപ്പ ആണേൽ എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്,,,,

      "സാരല്യ ഉപ്പി അവള് എന്നോട് ഉള്ള ദേഷ്യം കൊണ്ട് എവിടേലും മാറി നിക്കുന്നത് ആവും,, ഞാനും ആഷിയും കൂടി പോയി അവളെ കൂട്ടി വരാം,,,"

      ഉള്ളിൽ ടെൻഷൻ ഉണ്ടെങ്കിലും അത്‌ പുറത്ത് കാണിക്കാതെ ഞാൻ ആഷിയെയും കൊണ്ട് ഇറങ്ങി,, എങ്ങോട്ട് എന്നില്ലാതെ,,,

    ❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

                     അപ്പോഴത്തെ സങ്കടത്തിന്
നടന്നു നടന്നു എത്തിയത് ബീച്ചിൽ ആണ്, ഫോൺ നേരത്തെ ഓഫാക്കി വെച്ചിരുന്നു,,

             അവിടെ തിരമാലകളെ നോക്കി ഇരിക്കുമ്പോഴും എന്റെ മനസ്സ് ഒന്നാകെ പ്രഖ്ശുബ്ദം ആയിരുന്നു,, zayu ന്റെ വാക്കുകൾ വീണ്ടും ചെവികളിൽ പതിഞ്ഞു കൊണ്ടേ ഇരുന്നു,,,

 എന്നാലും ഞാൻ സ്നേഹിക്കുന്നതിന്റെ
ഒരു ശതമാനം എങ്കിലും എന്നെ സ്നേഹിച്ചിരുന്നെങ്കിൽ എന്നെ മനസ്സിലാക്കാൻ ശ്രമിക്കില്ലായിരുന്നോ,,

        വേണ്ട ishu നിന്നെ മനസ്സിലാക്കാൻ
ശ്രമിക്കാത്തവരെ നിനക്കും വേണ്ട, വിട്ടു കള,,,എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല,അപ്പോഴാണ് തോളിൽ ഒരു കര സ്പർശം ഏറ്റത്,നോക്കുമ്പോ താടി ഒക്കെ നീട്ടി,, കണ്ടാൽ പേടി തോന്നുന്ന ഒരു പ്രായമായ ഒരാൾ,,,

   കണ്ടപ്പോ ഞാൻ ഒന്ന് പേടിച്ചു, ഇപ്പൊ ന്യൂസിൽ ഒക്കെ ഓരോന്ന് കേൾക്കുന്നത് അല്ലേ നേരം ഇരുട് ആയിട്ടുണ്ട്,, വീട്ടിൽ എല്ലാരും ടെൻഷൻ അടിച്ചു കാണും,, ആ കലിപ്പൻ ആണ് എല്ലാത്തിനും കാരണം,,,

"മോൾ, എന്താ മോളെ ഇത്രയും നേരം ആയിട്ടും വീട്ടിൽ പോവാത്തെ കുറെ നേരം ആയില്ലേ മോൾ വന്നിട്ട്,നേരം ഇരുട്ടിയത് കണ്ടില്ലേ,,,, ഇനി ഇവിടെ നിന്ന് കൂടാ മോൾ പോകാൻ നോക്ക്,,, അല്ലെങ്കിൽ വല്ല മനുഷ്യ മൃഗങ്ങളുടെയും കയ്യിൽ പെടും,,,"

           എന്ന് പറഞ്ഞു എന്റെ തോളിൽ
തട്ടി അദ്ദേഹം നടന്നു നീങ്ങി, പിന്നേ ഞാനും അവിടെ നിന്നില്ല, അപ്പോയെക്കും മനസ്സ് ഒക്കെ ഒന്ന് ശാന്തം ആയിരുന്നു,,,

        ഞാൻ വേഗം വീട്ടിലേക്ക് പോകാൻ ഓട്ടോക്ക് കൈ കാണിച്ചെങ്കിലും, ഒറ്റൊന്നും നിർത്തിയില്ല,, ഫോൺ എടുത്ത് വീട്ടിലേക്ക് വിളിക്കാൻ ഓണാക്കി നോക്കുമ്പോ,, ഓണായി വീണ്ടും ഓഫായി,, നാഷം,,,

           പിന്നേ ഞാൻ വീണ്ടും നടക്കാൻ
തുടങ്ങിയപ്പോ ആണ് ആരോ എന്നെ ഫോളോ ചെയ്യുന്ന പോലെ തോന്നി,,,

            തിരിഞ്ഞ് നോക്കുമ്പോ യാ റബ്ബി
ഒരു ഭ്രാന്തൻ ഇണ്ട്, ഇളിച്ചോണ്ട് ഇന്റെ പിന്നാലെ വരുന്ന്, പിന്നേ ഒന്നും നോക്കീല ഒരു ഓട്ടം ആയിരുന്നു,,,

      കുറച്ചു ഓടി തിരിഞ്ഞ് നോക്കുമ്പോ
അയാൾ പിറകെ, എനിക്ക് ആകെ പേടി ആകാൻ തുടങ്ങിയിരുന്നു,, കുറച്ചു കൂടി ഓടി ഞൻ തിരിഞ്ഞ് നോക്കിയപ്പോ അയാളെ കണ്ടില്ല,,, ആ ആശ്വാസത്തിൽ നിൽക്ബോ ആണ് ചുമലിൽ ഒരു കൈ വന്നു പതിഞ്ഞത്,, പേടിച്ചു കൊണ്ട് തിരിഞ്ഞു നോക്കിയപ്പോ കണ്ടത് zayu നെ ആയിരുന്നു,,,

          അവനെ കണ്ട സന്തോഷത്തിൽ
ഞൻ അവനെ കെട്ടി പിടിച്ചു നിന്നപോ ആണ്, ഇന്ന് നടന്നത് ഒക്കെ ഓർമ വന്നത്, അത്‌ കൊണ്ട് അവനിൽ നിന്ന് വേർപെട്ട് നോക്കുമ്പോ ആണ് ആശിയെ കണ്ടത്,,,
 
                   അപ്പൊ തന്നെ ആശിയുടെ  അടുത്തേക്ക് ചെന്ന് അവനെ കെട്ടി പിടിച്ചു നിന്നു, അത്രക്ക് ഞാൻ പേടിച്ചിരുന്നു,,,

"ടി,, ishu നിനക്ക് എന്താ പറ്റിയെ,, നീ എവിടെ ആയിരുന്നു ഇത്ര നേരം, ഞങ്ങൾ എവിടെ ഒക്കെ നോക്കി എന്ന് അറിയോ,,,,"

"അ അത്‌ ആഷി അവിടെ ഒരു ഭ്രാന്തൻ എന്റെ പിറകെ വന്നു,, ഞാൻ പേടിച്ചു,,,"

            എന്ന് പറയുമ്പോയേക്കും ഞാൻ ആശിയുടെ കൈകളിലേക്ക് ഊർന്നു വീണിരുന്നു,,,
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

                      വീട്ടിൽ നിന്ന് ഇറങ്ങുമ്പോ എങ്ങോട്ട് പോവണം എന്ന് ഒരു ഐഡിയയും ഞങ്ങൾക്ക് ഇല്ലായിരുന്നു,
ഉള്ള തെറ്റ് ഒക്കെ ചെയ്ത് കൂട്ടിയതും പോരാ,, എന്നിട്ടും അവള് ആളേ വട്ട് ആക്ക,,,

        കുറെ തിരഞ്ഞു, അപ്പോയ ആഷി പറഞ്ഞെ എന്തേലും ടെൻഷൻ വരുമ്പോ കടലിലേക്ക് നോക്കി ഇരിക്കാൻ അവൾക് ഇഷ്ട്ടം ആണെന്ന്,,,

         പിന്നേ ഞങ്ങൾ അങ്ങോട്ട് വിട്ടു
അവിടെയും കണ്ടില്ല, അപ്പോ അതിലെ വന്ന താടി ഒക്കെ വളർത്തിയ ഒരാളെ അവളുടെ ഫോട്ടോ കാണിച്ചപ്പോൾ, ഇവിടെ ഉണ്ടായിരുന്നെന്നും അദ്ദേഹം അവളോട് വീട്ടിലേക്ക് പോകാൻ പറഞ്ഞെന്നും പറന്നപ്പോ ഞങ്ങൾ കുറച്ചു കൂടി മുന്നോട്ട് പോയി നോക്കി,,,

    അപ്പോഴാണ് ഒരു പെൺകുട്ടി ദൂരെ നിന്നും ഓടി വരുന്ന, കണ്ടേ,, കുറച്ചു കൂടി അടുത്ത് എത്തിയപ്പോ അത്‌ ishu ആണെന്ന് മനസ്സിലായി,,,

   "ടാ ആഷി വണ്ടി നിർത്ത് തെ ishu,,,"

          എന്ന് പറഞ്ഞു ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവൾക്കിട്ട് ഒന്ന് പൊട്ടിക്കാൻ ആയി ചെല്ലുമ്പോ ആണ് അവള് തിരിഞ്ഞ് നോക്കി നിക്കുന്ന കണ്ടേ,, ഞാൻ ചുമലിൽ കൈ വച്ചതും ഞെട്ടി കൊണ്ട് അവള് പുറകിലേക്ക് പോയെങ്കിലും എന്നെ കണ്ടതും അവൾ എന്നെ വന്നു കെട്ടിപിടിച്ചു,, ആ പിടിത്തത്തിൽ നിന്ന് തന്നെ അവള് ഒരു പാട് പേടിച്ചിട്ടുണ്ട് എന്ന് മനസ്സിലായി,,,

              പെട്ടെന്ന് തന്നെ അവള് എന്റെ
അടുത്ത് നിന്ന് മാറി ആഷിടെ അടുത്ത് പോയി അവനെ കെട്ടിപിടിച്ചപ്പോ ഉള്ളിൽ എവിടെയോ ഒരു ചെറിയ നോവ് അനുഭവപ്പെട്ടു,,,

                                  ആഷി അവളോട്  എവിടെയായിരുന്നു എന്ന് ഒക്കെ ചോദിച്ചു കൊണ്ട് നിന്നുപോയേക്കും അവള് അവന്റെ കൈകളിലേക്ക് വീണിരുന്നു,,,

               പിന്നെ വേഗം വണ്ടി എടുത്ത് അവളെ ഹോസ്പിറ്റലിൽ എത്തിച്ചു, അവളെ കണ്ടെന്നു വീട്ടിലേക്ക് വിളിച്ചു പറഞ്ഞു കുഴപ്പം ഒന്നും ഇല്ലാ എന്നും പറഞ്ഞു, ഇവൾ ചെയ്ത് വെക്കുന്ന ഒരോ തോന്നിവാസത്തിന് അവരെ എന്തിനാ ടെൻഷൻ ആക്കുന്നെ,,,,

           അവളെ കൊണ്ട് ചെന്ന് കുറച്ചു കഴിഞ്ഞതും, ഡോക്ടറുടെ കേബിനിലേക്ക് ചെല്ലാൻ പറഞ്ഞെന്ന് പറഞ്ഞു ഒരു നേഴ്സ് വന്നു പറഞ്ഞതും ഞങൾ അങ്ങോട്ട് പോയി,,,

"പേടിക്കാൻ ഒന്നും ഇല്ലാ,,, പെട്ടെന്ന് പ്രഷർ കുറഞ്ഞത് ആണ് കുട്ടി നന്നായി പേടിച്ചിട്ടുണ്ട് എന്ന് തോന്നുന്നു അതാ,ഇപ്പൊ ബോധം ഒക്കെ വന്നിട്ടുണ്ട് നിങ്ങൾക്ക് അവളെ കൂട്ടി പോവാം,,,"

"Ok thanku docter,,,,,"

      അവളുടെ അടുത്തേക് ചെന്നപ്പോ എന്നെ കണ്ടതും അവള് മുഖം തിരിച്ചു കളഞ്ഞു, അത്‌ ഒക്കെ കാണുമ്പോ അവൾക് നാലെണ്ണം കൂടി പൊട്ടിക്കാൻ ആണ് തോന്നിയെ,, പിന്നേ ഈ അവസ്ഥയിൽ ആയി പോയി,,,

"കാക്കു,, ഇയാൾ കൂടെ ഉണ്ടെങ്കിൽ ഞാൻ നിങ്ങടെ കൂടെ വരില്ല,, എന്നെ മനസ്സിലാക്കാത്തവരുടെയും വിശ്വാസം ഇല്ലാത്തവരെ ഒന്നും എനിക്ക് കാണണ്ട,,,"

       "Ishu നീ എന്താ ഈ പറയുന്നേ,zayu എന്ത് മാത്രം ടെൻഷൻ ആയെന്ന് അറിയോ,,, പിന്നേ നിന്റെ പ്രവർത്തി കൊണ്ട് തന്നെ അവൻ നിന്നെ തല്ലിയത്,,,"

"ഓഹ് ഹോ അപ്പൊ നിങ്ങളും ഇത് ഒക്കെ വിശ്വസിച്ചു വെച്ചക്കാണ് ലേ,, അപ്പൊ പിന്നേ എനിക്ക് ഒന്നും പറയാനില്ല,, അളിയനും അളിയനും കൂടി പൊയ്ക്കോ എനിക്ക് ആരേം കാണണ്ട,,,"

"ടി,,, നീ തെറ്റ് ചെയ്തിട്ടും നിന്നെ തിരഞ്ഞു വന്ന ഞങ്ങൾ ആടി വിഡ്ഢികൾ,, അവള് പറയുന്നത് കേട്ടില്ലേ,,,"

"Zayu,, നീ ചെല്ല്,, ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം,,,"

         എന്ന് ആഷി പറഞ്ഞപ്പോ അവളെ നോക്കി ഞാൻ ദേഷ്യത്തോടെ വണ്ടിയുടെ അടുത്തേക്ക് വിട്ടു,, അവളുടെ ഇയാൾ എന്ന വിശേഷണം എന്നെ ദേഷ്യം പിടിപ്പിക്കുന്ന തരത്തിൽ ഉള്ളത് ആയിരുന്നു,,,

                    കുറച്ചു കഴിഞ്ഞപ്പോ ഉണ്ട്
ആങ്ങളയും പെങ്ങളും കൂടി ചിരിച്ചു കൊണ്ട് വരുന്നു, എന്നെ കണ്ടതും അവള് മുഖം തിരിച്ചു പിന്നേ ഞാനും അവളെ മൈൻഡ് ആക്കിയില്ല,,,

                 ആഷി ഫ്രണ്ട്  ഡോർ തുറന്ന്
കൊടുത്തെങ്കിലും അവള് പിന്നിൽ കയറി,, പിന്നേ വീടെത്തുന്ന വരെ  ആരും ഒന്നും മിണ്ടിയില്ല,,,

         വീടെത്തിയതും അവള് വീട്ടിലേക്ക് കയറി പോയി,,, ഞൻ കയറണോ വേണ്ടേ എന്ന് ചിന്തിച്ചു നിന്നു,,,

"ടാ, ആഷി നീ ഉപ്പാനോട് വരാൻ പറ ഞാൻ ഇനി അങ്ങോട്ട് ഇല്ല,,,"

"ചെ എന്താ zayu ഇത് അവള് വല്ലതും പറഞ്ഞു എന്ന് കരുതി നീ ഇങ്ങു വന്നേ,,,"

              എന്ന് പറഞ്ഞു അവൻ എന്നെ നിർബന്ധിച്ചു ഉള്ളിൽ കയറ്റിയപ്പോ അവിടെ അവളെ വിചാരണ ചെയ്യാണ് എല്ലാരും ഉപ്പ ആണേൽ അവരോട് ഒക്കെ ഒന്നും പറയണ്ട എന്ന് ഒക്കെ പറയുന്നുണ്ട്,,,

"എന്നാലും ഇവളുടെ അഹങ്കാരം അല്ലേ, zayu ന്റെ ഉപ്പ, അവളെ കാണാഞ്ഞിട്ട് നമ്മൾ എത്ര ടെൻഷൻ അടിച്ചു,,, zayu അവളെ ഒന്നു തല്ലി എന്ന് കരുതി,, അവന് അതിനുള്ള എല്ലാ അധികാരവും ഉണ്ട്,,, "

"മതി,, അവളെ പറഞ്ഞത് എന്റെ മോൾ ഇനി അങ്ങനെ ഒന്നും ചെയ്യൂല അല്ലേ മോളെ,,, പിന്നേ എന്റെ മോനും ഒട്ടും മോശം ഒന്നും അല്ല,,ഒന്ന് പറഞ്ഞ രണ്ടാമത്തതിന് തല്ല് എന്നതാണ് അവന്റെ പോളിസി,, പിന്നെ മോൾ അങ്ങനെ ഒരു തെറ്റ് ചെയ്യില്ല എന്ന് എനിക്ക് ഉറപ്പ് ആണ്,,,"

           എന്ന് ഉപ്പ പറഞ്ഞപ്പോൾ അവള് ഉപ്പയോട് ഒന്ന് കൂടി ചേർന്ന് നിക്കുന്നുണ്ട് ഹും,,,

"എന്നാലും അവള് zayu നെ  കുറിച് ഒന്ന് ചിന്തിക്കണ്ടേ, ഒന്നും ഇല്ലേലും അവൻ  അവിടുത്തെ മാഷ് അല്ലേ,, അവിടെ ഉള്ള സാറാന്മർക്ക് ഒക്കെ ഇവൾ ഇവന്റെ ഭാര്യ ആണെന്ന് അറിയേം ചെയ്യാം,, അപ്പോ ഇവന്ക്ക് അല്ലേ അതിന്റെ മോശം,,,"

           ഓഹ് എന്റെ ഉപ്പക്ക്  എന്നോട് സ്നേഹം ഇല്ലേലും ishu ന്റെ ഉമ്മിക്കും ഉപ്പക്കും ഉണ്ടല്ലോ അത്‌ മതി,,,

             ഇതിന് ഒക്കെ ഒന്നും മിണ്ടാതെ ഉപ്പന്റെ അടുത്ത് നിക്ക പെണ്ണ്,,പിന്നേ ഉപ്പാനോട് പോവ എന്ന് പറഞ്ഞു അവള് മുകളിലേക്ക് പോകാൻ നിന്നതും,,,

"മോൾ ഒന്നവിടെ നിക്ക്,, നീ zayu നോട്‌ സോറി പറഞ്ഞിട്ട് പോയാൽ മതി,,,"ഉപ്പി

 "ഹേയ് അത്‌ ഒന്നും വേണ്ട ഉപ്പി ഒക്കെ കഴിഞ്ഞില്ലേ ഇനി ഞങ്ങൾ പോകാൻ ഇറങ്ങട്ടെ,,,,"

"അത്‌ പറ്റില്ല തെറ്റ് ചെയ്തത് അവള് ആണ്,, ishu പറ,,,"

           അത്‌ കേട്ടതും അവള് ഞങ്ങടെ നേരെ തിരിഞ്ഞു കണ്ണ് ഒക്കെ നിറഞ്ഞിട്ട് ഉണ്ട്,,

"ചെയ്യാത്ത തെറ്റിന് സോറി പറയും എന്ന് ആരും വിചാരിക്കണ്ട, ഇത്രയും നേരം ആയിട്ടും അവിടെ എന്താ ഉണ്ടായേ എന്ന് നിങ്ങൾ ആരെങ്കിലും ഒന്ന് ചോദിച്ചോ,, എന്റെ ഭാഗം കേൾക്കാൻ തയ്യാറായോ,,, ഏതോ ഒരുത്തി പറഞ്ഞതും കേട്ട് വിശ്വസിച്ചിരിക്കല്ലേ,,, എന്നെക്കൾ വിശ്വാസം നിങ്ങൾക്ക് നിങ്ങടെ zayu നെ അല്ലേ,,,"

   "എടി,,,,,"

              എന്ന് പറഞ്ഞു അവളുടെ ഉപ്പി തല്ലാൻ ഓങ്ങിയതും ഞാൻ പിടിച്ചു വെച്ചു,, അപ്പോയെക്കും കരഞ്ഞ് കൊണ്ട് അവള് മുകളിലേക്ക് ഓടിയിരുന്നു,, ആഷി അവളുടെ പിറകെ പോയി,,,

                        പിന്നേ അവൾക്ക്  പ്രഷർ കുറഞ്ഞത് ഒക്കെ പറഞ്ഞപ്പോ ഉപ്പി ഒന്നടങ്ങി,,,

           പിന്നേ  ഒരു ദിവസം വരാം എന്ന് പറഞ്ഞു ഞാനും ഉപ്പയും ഇറങ്ങി,, എന്നാലും ഉപ്പി അവളെ തല്ലാൻ കൈ ഓങ്ങും എന്ന് ഞാൻ കരുതിയില്ല,,,

"മോനെ,, നിനക്ക് വല്ല തെറ്റി ധരണയും വന്നതാവും എന്ന് ആണ് എനിക്ക് തോന്നുന്നേ, അല്ലാതെ മോൾ അങ്ങനെ ചെയ്യില്ല, അഥവാ ചെയ്ത്തിരുന്നേൽ തന്നെ അവൾ ഏറ്റു പറഞ്ഞേനെ,,,"

           ഉപ്പ പറഞ്ഞതിലും കാര്യം ഉള്ളത് പോലെ തോന്നി, അവളുടെ വാക്കുകൾ എന്റെ ചെവിയിൽ മുയങ്ങി കേട്ട് കൊണ്ടേ ഇരുന്നു,,,

        "നിങ്ങൾ ആരെങ്കിലും നടന്നത് എന്തെണെന്ന് എന്നോട് ചോദിച്ചോ,,,"

                    അത്‌ എന്നിൽ ആകെ ഒരു ടെൻഷനിൽ ആക്കി, എങ്ങനെയാ ഒന്ന് കണ്ടു പിടിക്ക,,

                  എന്ന് കരുതി വീടെത്തിയതു
ഞാൻ റൂമിലേക്ക് കയറി വേഗം ഫ്രഷ് ആയി,, അപ്പോഴാണ് രാജീവ്‌ സാറിന്റെ കാൾ വന്നത്,,,

                 കാൾ അറ്റൻഡ്  ചെയ്തതും അദ്ദേഹം പറയുന്നത് കേട്ട്,, ഞാൻ ആകെ ഷോക്ക് ആയി നിന്ന് പോയി,,, ഇനി എന്ത് ചെയ്യും റബ്ബേ,, ആ പെണ്ണ് ഇനി എന്നെ കെട്ടോ ആവോ,,,,😢😢

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

       "ആ കലിപ്പൻ എല്ലാരേം മയക്കി വെച്ചിരിക്ക കണ്ടില്ലേ, എന്റെ ഭാഗം കേൾക്കാൻ ആരും ഇല്ലാ,,,"

      "പിന്നെന്തിനാ മുത്തേ നിന്റെ ചേട്ടൻ ഇവിടെ നിന്നേം നോക്കി നിക്കുന്നെ,,,"

     "അയ്യോ,, ആ ഡയലോഗ് ഒക്കെ ഒന്ന് മാറ്റിപിടി കാക്കു,, ആ കൊന്തനെ കെട്ടാൻ എന്നെ കൊണ്ട് എങ്ങും വയ്യ,,, ഹും സ്നേഹം ഇല്ലാത്ത കൊരങ്ങൻ,,,"

"ഓഹ് പറഞ്ഞു പറഞ്ഞു ഇയ്യ് ഇന്റെ അളിയനെ കൊള്ളുവല്ലോടി പാവം ഇന്റെ അളിയൻ,,,"

"അളിയൻ അല്ല ഓൻ കൊളിയൻ ആണ്,,,"

"അല്ല പെണ്ണെ ഇയ്യ് തായത്ത് നിന്ന് കരഞ്ഞോണ്ട് അല്ലേ ഇങ്ങോട്ട് ഓടി പോന്നെ,, എന്നിട്ട് ആ കണ്ണീർ ഒക്കെ എവിടെ പോയി,,,,"

             " ഹും അപ്പൊ നിനക്ക്  ഞാൻ കരയാത്തത് ആണോ പ്രശ്നം,പിന്നേ ഒരു തെറ്റും ചെയ്യാത്ത ഞാൻ ആ കൊന്തനോട് മാപ്പ് പറയാനോ നടന്നത് തന്നെ,, ഏതായാലും സത്യാവസ്ഥ എല്ലാരും വൈകാതെ അറിയാല്ലോ അപ്പൊ എല്ലാരും ഇങ്ങോട്ട് വരട്ടെ,, കാണിച് കൊടുക്കാം ഞാൻ,, ഇനി ഇവിടുന്ന് ഒരു തുള്ളി ഭക്ഷണം പോലും എനിക്ക് വേണ്ട,,, "

"ഒഹ്ഹ്ഹ് അത്രക്ക് കടുത്ത തീരുമാനം ഒക്കെ എടുക്കണോ പെങ്ങളെ, അല്ലടി ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ,,,"

"ഓഹ് അപ്പൊ ഇത് വരെ ഞാൻ കള്ളം ആണോ പറഞ്ഞോണ്ടിരുന്നേ,, ആഹ് ചോദിക്ക്,,"

"ശരിക്കും അവള് തനിയെ വീണത് തന്നെ ആണോ നീ തള്ളി ഇട്ടത് അല്ലേ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️,,,"

  "അനക്ക് ഞൻ ഇപ്പോ പറഞ്ഞു തരം ബലാലെ,,"

       ഹും ഓന്ക്ക് അറിയാം  എന്നോട് നല്ലോണം കിട്ടും എന്ന് ഓടി കളഞ്ഞു ദുഷ്ട്ടൻ,, ishu എന്ന് വിളിച്ചു ഇങ്ങോട്ട് വരട്ടെ,,, ഈ വീട്ടിൽ ആർക്കും എന്നോട് ഒരു സ്നേഹോം ഇല്ലാലോ റബ്ബേ,, എല്ലാത്തിനേം വല്ല കാട്ടിലും കൊണ്ട് പോയി ഇടണം 😡,,,

                ഇനി ആരോടാ ഇന്റെ സങ്കടം
ഒന്ന് പറയാ, ആ ഫിദ നെ ഒന്ന് വിളിച്ചു നോക്കാ, ഫോൺ നോക്കുമ്പോ ചത്തു കിടക്ക,പിന്നേ കുത്തിയിട്ട് ഓണായതും ഫോണ് അടിഞ്ഞു നോക്കുമ്പോ ഓൾ തന്നെ,, അടുത്ത് ഒന്നും പോവൂല കുരുപ് നൂർ ആയുസ്സ,,

"എടി ഇയ്യ് അടുത്ത കാലത്ത് ഒന്നും പോവൂല ട്ടോ,അനക്ക് നൂറ്റിചില്ലാനം ആയുസ്സ,,,"

"ഇയ്യ് പോടീ ₹%*₹&₹₹*₹*₹*%%&&%%₹,,,,"

      How ഇവൾ എന്താ റബ്ബേ കലിപ്പന്റെ ശിശ്യ എങ്ങാനും ആയോ അമ്മാതിരി വെറൈറ്റി തെറി അല്ലേ,,,

"How ഇന്റെ ഫിദ ഇയ്യ് ഒന്ന് നിർത്തേടി എന്തൊക്കെ ഈ പറയുന്നേ,,,"

       "ഇത് ഒക്കെ പറഞ്ഞാൽ മതിയോ അന്നേ,, ഇന്റെ അടുത്ത് എങ്ങാനും ഉണ്ടേൽ മോന്തക്ക് രണ്ടെണ്ണം തന്നേനെ
ഇയ്യ് എവിടെ പോയി കെടാക്കേന് പോത്തേ,, അന്നേ എത്ര വിളിച്,, ഞാൻ,,"

         പിന്നെ എന്റെ സങ്കടങ്ങളെ  കെട്ട് മുഴുവൻ അവളുടെ മുമ്പിൽ അങ്ങോട്ട് വിട്ടു,പാവം ഓളെ കുറെ mis കാൾ ഇതിൽ കാണുന്നുണ്ട് അതാ,,,

"എടി ഇയ്യ് എന്താ ഒന്നും പറയാത്തെ ആ കൂറ ആണ് എല്ലാത്തിനും കാരണം അത്‌ കെട്ട് തുള്ളാൻ എന്റെ കെട്ട്യോൻ എന്ന് പറയുന്ന ആ കൊരങ്ങനും,,,"

                 "അല്ല ishu ഇയ്യ് ഒന്നും ഓളെ ചെയ്തില്ലലോ ലേ, അല്ല ഇയ്യ് ആൾ മോശം ഒന്നും അല്ലാലോ 😊😊,,,"

"എടി,,, ഇയ്യ് വെറുതെ ഇന്റെ വായിൽ ഇരിക്കുന്നത് കേൾപ്പിക്കല്ലേ ട്ടോ,, അങ്ങനെ ചെയ്തട്ടുണ്ടെങ്കിലേ അസ്സല് ആയി അത്‌ ഏൽക്കാനും എനിക്ക് അറിയാം ഹും,, ഇത് അവള് അന്ന് ഞാൻ വീയ്തിയതിന് പകരം വീട്ടിയത് തന്ന,,,"

   "മ്മ് ഏതായാലും ഇനി അവളോട് ഉടക്കാൻ ഒന്നും പോണ്ട,, നമ്മക്ക് ക്ലാസ്സ്‌ കഴിയാൻ ആയതാ, വെറുതെ സ്വഭാവ സർട്ടിഫിക്കറ്റ് ഇല്ലാതാക്കേണ്ട 😊,, പിന്നേ അന്റെ കലിപ്പന്ന് ആണ് അതിന്റെ ഒക്കെ ക്ഷീണം,, പിന്നേ നീ ഫുഡ്‌ കഴിച്ചോ,,,"

            ഫിദ പറഞ്ഞപോലെ ഇപ്പൊ അവളെ വെറുതെ വിടുന്നതാ ബുദ്ധി പിന്നേ ഡിഗ്രിക്ക് അവളും ഞാൻ പഠിക്കുന്ന കോളേജിലേക്ക് തന്നെ വന്നാൽ മതി,, അപ്പോ ഓളെ റാഗിംഗ് നടത്തി ഞാൻ ശരി ആക്കും,,,

"ടി ഇയ്യ് ഇത് ഏത് ലോകത്ത വല്ലതും നക്കിയോന്ന്,,,"

"ശോ ഇല്ലെടി,, ഇവിടുള്ളോർക്ക് ഒന്നും എന്നോട് സ്നേഹം ഇല്ലാത്തോണ്ട് ഒന്നും കഴിക്കൂല എന്ന് പറഞ്ഞു നിക്ക ഞാൻ,,, പള്ളേന്ന് ആണേൽ എന്തൊക്കൊ ഒച്ചയും വിളിയും ഒക്കെ ഇണ്ട് ഉച്ചക്ക് സ്കൂളിന്ന് തിന്നത് അല്ലേ ,എന്നാലും പിടിച്ചു വെക്കണം,,,"

"മ്മ്മ് അത്‌ നടന്നത് തന്നെ, വെറുതെ വാശി പിടിക്കാതെ പോയി തിന്നാൻ നോക്ക് പിന്നേ ഇല്ലേ ishu ഇന്ന് മന്തി with അൽഫാം ആണ്,, തിന്നുമ്പോ അന്നേ ഞാൻ ഓർത്തോണ്ട് ട്ടോ,,,"

"നുണപ്പിക്കല്ലെടി, അണ്ണാച്ചിയെ,,, പടച്ചോനെ,, ഇന്നേ നുണപ്പിച് അത്‌ തിന്നാൻ പോണ ഈ കുരുപ്പിന് വയറ്റുന്നോക്ക് പിടിച്ചു കെടക്കണേ,,,"

"പോടീ,, അന്റെ നുണക്ക് ഉള്ളത് ഞാൻ വല്ല പട്ടിക്കും പൂച്ചക്കും കൊടുത്തോണ്ട് 
അപ്പൊ bye ഗുഡ് nite,,,"

        ഓഹ് എങ്ങനെയോ പിടിച്ചു നിന്ന എന്നെ നുണപ്പിച്ചു പോയി പെണ്ണ്, എന്റെ fvrt food ആണ് അത്‌ എന്ന് ഓൾക്ക് അറിയാം,,, മ്മ് ആരേലും വിളിക്കാൻ വരോ എന്ന് നോക്കാം 😢,,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

      രാജീവ്‌ സാർ പറയുന്ന കെട്ട് ഞാൻ ഞെട്ടി പണ്ടാരടങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ,, വല്ല സിനിമയിലും നടക്കുന്ന പോലെ അല്ലേ,, നടക്കുന്നെ,, എന്നാലും ഈ കുട്ടികൾ ഒക്കെ ഇങ്ങനെ ആയാൽ എന്താകുമോ എന്തോ,,,

  നിങ്ങൾ ഒക്കെ വിചാരിക്കുന്നുണ്ടാവും എന്താ സംഭവം എന്ന് ലേ,, അത്‌ ഒന്നും അല്ല,, ആ നൂറനെ ഇന്ന് ishu തള്ളി ഇട്ടില്ലേ,, അത്‌ ചുമ്മാതെ ആണെന്ന്, അന്ന് ishu അവളെ തള്ളി ഇട്ടില്ലായിരുന്നോ അതിന് പകരം വീട്ടിയത് ആണെന്ന്,, എന്നാലും എമ്മാതിരി പ്ലാനിങ് ആണ് നിങ്ങൾ ഒന്ന് നോക്ക്,,,

        രാജീവ്‌ സാർ ആദ്യേ പറഞ്ഞതാ അവള് ആള് ജഗജില്ലി ആണെന്ന്, മൂപ്പർക്ക് സംശയം തോന്നി, അവളുടെ കൂട്ടു കാരിനെ ചോദ്യം ചെയ്തപ്പോ ആണ് സത്യം മനസ്സിലായത്,,,

          എന്നാലും പാവം ഇന്റെ പെണ്ണിനെ
ചെയ്യാത്ത തെറ്റിന് ആണല്ലോ ഞാൻ തല്ലിയെ റബ്ബേ,, ഓൾ ഇന്ന് പറഞ്ഞപോലെ ഓളെ ഭാഗം ഒന്ന് കേൾക്കാൻ ആരും ശ്രമിച്ചില്ല,, ഞാൻ അല്ലായിരുന്നോ അവളുടെ കൂടെ നിക്കേണ്ടിയിരുന്നേ 😢,,,

    എന്നേക്കാൾ അവളെ എന്റെ ഉപ്പക്കും ഇമ്മക്കും അറിയാം അവര് എത്ര പ്രാവശ്യം പറഞ്ഞതാ,, ഇനി എന്താ വഴി റബ്ബേ,, തല്ലാൻ ആണേൽ തല്ലിയും പോയി ഇനി കല്യാണം കഴിഞ്ഞിട്ട് ഉള്ളതിന്ന് ഓൾ ഒന്ന് കുറച്ചോട്ടെ 😊,
  
              സോറി പറഞ്ഞു ഒന്ന് വിളിക്കാം
എന്ന് വെച്ചാലോ, പെണ്ണിന്റെ വായേല് ഉള്ളത് മുഴുവനും കേൾക്കേം വേണം ആ ജഡയും കാണണം,ആ നൂറനെ ഇന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ,,,😡

  "എന്താ മോനെ നിനക്ക് ചോർ ഒന്നും വേണ്ടേ കഴിക്കാൻ വാ,,,"

        ഉപ്പ വന്നു വിളിച്ചപ്പോ  കഴിക്കാൻ ചെന്നെങ്കിലും കഴിക്കാൻ കഴിയുന്നില്ല ഓളെ നിറഞ്ഞ കണ്ണും,, ആ വാക്കുകളും മാത്രമേ ഉള്ളൂ,,,

"എന്താടാ അനക്ക് ഇത്ര വലിയ ആലോചന,,,"ഉമ്മ

"അത്‌ ഉമ്മാ ചെറിയ ഒരു അബദ്ധം പറ്റി,, ishu ശരിക്കിനും കുറ്റ കാരി അല്ല പോലും,, ആ വീണ കുട്ടി സ്വയം വീണതാ,, ഇശുവിനെ കുറ്റക്കാരി ആക്കാൻ വേണ്ടി,,,,"

        ഇത് കേട്ടിട്ടും ഓരേ മുഖത്ത് ഒന്നും
ഒരു ഞെട്ടൽ ഒന്നും  കാണാൻ ഇല്ലാ,,

"ഇത് എന്താ നിങ്ങൾ ആരും ഒന്നും മിണ്ടാത്തെ,,,"

"ഹും നി വെറുതെ ഞങ്ങളെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട,, ഞങ്ങൾക്ക് ഒക്കെ അറിയാമായിരുന്നു മോൾ ഒരു തെറ്റും ചെയ്യൂല, അഥവാ ചെയ്താൽ തന്നെ അവള് അത്‌ ഏറ്റ് പറയുക തന്നെ ചെയ്യും എന്ന്, നിനക്ക് കെട്ടിയ പെണ്ണിനേക്കാൾ വിശ്വാസം ആ പെൺകുട്ടിനെ അല്ലെന്നോ,,,"ഉമ്മ

"ഹും ഇന്ന് അവിടുന്ന് പാവം ഇന്റെ കുട്ടിനെ ഓളെ ഉപ്പ തല്ലാൻ വരെ പോയി അതും ഇവൻ കാരണം,, ഇനി ഓളോട് മാപ്പ് പറയാതെ,, ഓൾ അന്നോട് ക്ഷമിച്ചു എന്ന് പറയാതെ,, ഇയ്യ് ഇന്റെ മുന്നിലേക്ക് വാപ്പ എന്ന് പറഞ്ഞു വരനേ നിക്കണ്ട,,,"ഉപ്പ

"ഉപ്പാ,,,,,,,,"

"വേണ്ട,,,, ഇന്റെ കുട്ടിനെ അത്രക് വേദനിപ്പിച്ചു ഇയ്യ്, അത്‌ ഇപ്പൊ വിളിച്ചിരുന്നു നടന്നത് ഒക്കെ ഞങ്ങളോട് പറഞ്ഞ്,, അത്‌ കൊണ്ട് ഇന്റെ കുട്ടിന്റെ വിഷമം മാറാതെ,, ഇനിക്ക് അന്നേ കാണണ്ട,,,"

          അതും പറഞ്ഞ് ഉപ്പ ഒരു പോക്ക് പോയി പിന്നാലെ ഉമ്മയും,,,

"ഹിഹി,, അങ്ങനെ തന്നെ വേണം കാക്കു, ഇങ്ങളെ കലിപ്പ് ആദ്യം കുറച്ചു കുറക്കാൻ നോക്ക്,,,"

"പോടീ,,,,,"

            എന്ന് പറഞ്ഞ് ഞാൻ റൂമിലേക്ക് ചെന്ന്, സ്കൂൾ ഉണ്ടായിരുന്നേൽ അവിടുന്ന് കാണായിരുന്നു,, പൂട്ടിയത് കൊണ്ട് ഇനി അതും ഇല്ലാ,, അങ്ങോട്ട് കയറി ചെല്ലാൻ ആണേൽ അവരെ മുഖത്ത് ഒക്കെ ഇനി എങ്ങനെ നോക്കും,,,

             ഞാൻ പെണ്ണിന്റെ നമ്പറിലേക്ക് ഒന്ന് വിളിച്ചു നോക്കിയപ്പോ കട്ടാക്കി കാന്താരി,, വിളിക്കുന്നതിന് കട്ടാക്കി പിന്നേ വിളിച്ചപ്പോ switch of ഓഹ് പിന്നേ എങ്ങനെ ഞാൻ ഓളെ തല്ലാതെ നിക്ക,,,

               പിന്നേ ഞാൻ ഫോൺ എടുത്ത്
ആഷി നേ വിളിച്ചു കാര്യം പറഞ്ഞ് പിന്നേ പ്രതികരണം ഒന്നും കേൾകുന്നില്ല,,,

"എടാ ആഷി എന്തേലും ഒന്ന് പറയെടാ ഞാൻ ഇനി എന്താ ചെയ്യാ,,,"

"ഒക്കെ ചെയ്ത് വെച്ചിട്ട് എന്നോട് ആണോ ചോദിക്കുന്നെ,, പാവം ഇന്റെ പെങ്ങൾ എത്ര സങ്കട പെട്ട് കാണും,, ഏതായാലും,, നി കുറച്ചു പാട് പെടും മോനെ,,,,"

"ടാ ഞാൻ വിളിച്ചിട്ട് ഓൾ ഫോൺ ഓഫാക്കി വെച്ച്, ഇയ്യ് ഒന്ന് ഓൾക്ക് കൊടുക്കോ,,,"

"പോടാ കോപ്പേ,, എന്നിട്ട് വേണം ഇന്റെ ഫോൺ നൂർ പീസ് ആവാൻ, നേരത്തെ തന്നെ just മിസ്സ്‌ ആണ് ഞാൻ കഴിച്ചിലായത്,, അതും ഓൾ എങ്ങാനും ആണോ ചെയ്തേ എന്ന് ചോദിച്ചതിന്,, അത്‌ കൊണ്ട് അളിയൻ ഇതിന് ഒറ്റക്ക് ഒരു സൊല്യൂഷൻ കണ്ടെത്തുന്നത് ആവും നല്ലത്,,"

               അതും പറഞ്ഞ് ഓൻ ഫോൺ കട്ടാക്കി സോറി പറഞ്ഞ് ചെന്നാൽ ഓളെ അന്നേ എടുത്തിട്ട് അലക്കും പറഞ്ഞില്ലേൽ ഉപ്പയും ഉമ്മയും ഇന്നേ വീട്ടുന്നെ ഓടിക്കും 😢,,,

                  കിടന്നിട്ട് ആണേൽ  ഉറക്കും വരുന്നില്ല, തല്ലിയപ്പോ നിറഞ്ഞു നിൽക്കുന്ന അവളെ കണ്ണ് ആണ് കണ്ണ് അടക്കുമ്പോ വരുന്നേ,,, എന്തായാലും അവളെ ഒന്ന് കാണാതെ ഇന്ന് ഉറങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല,,

          പിന്നേ ഒന്നും നോക്കില്ല എല്ലാരും കിടന്നതും ഞാൻ മെല്ലെ വീട്ടീന്ന് ഇറങ്ങി വണ്ടിയും എടുത്ത് വിട്ടു എന്റെ കാന്താരി ന്റെ അടുത്തേക്ക്,, പെണ്ണ് ആ ബാൽക്കണിയിലെ ജനൽ അടക്കാഞ്ഞാൽ  മതി ആയിരുന്നു,,,,
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

       വിശപ്പ് സഹിച് കിടന്നു എപ്പോയോ ഉറങ്ങി പോയിരിന്നു, പിന്നേ ആരോ തലോടുന്ന പോലെ തോന്നിയപ്പോ ആണ് കണ്ണ് തുറന്നെ,, നോക്കുമ്പോ എല്ലാരും ഉണ്ട്,,

          ഉപ്പിയും ഉമ്മിയും ഉണ്ട് കണ്ണ് ഒക്കെ നിറച് നോക്കുന്നു,ഉമ്മന്റെ കയ്യിൽ ഒരു പ്ലേറ്റും ഉണ്ട്, ആഷി ഉണ്ട് വളിഞ്ഞ ചിരി ചിരിക്കുന്നു,, ഞാൻ ഒന്ന് ഉറങ്ങി പോയപ്പോയെക്കും എല്ലാത്തിന്റേം തലക്ക് ആരേലും അടിച്ചോ ആവോ,,,

                         ഞാൻ എണീറ്റ് ഇരുന്നു എല്ലാത്തിനേം നോക്കി,, ഉപ്പന്റേം ഉമ്മാന്റേം മുഖത്ത് ഒരു കുറ്റ ബോധം ഇല്ലേ എന്ന് ഒരു സംശയം ഇല്ലാതില്ല,,, ഞാൻ വല്യ മൈൻഡ് ന് ഒന്നും പോയില്ല😡,,

                "മോളെ മോൾ വന്നിട്ട് ഒന്നും കഴിച്ചില്ലലോ, എണീക്ക് ദേ ഉമ്മി ചോർ കൊണ്ട് വന്നിട്ടുണ്ട്,,,"ഉപ്പി

        ഹും  വെറും ചോർ എനിക്ക് ഒന്നും വേണ്ട മന്തി ആണേൽ ഒരു കൈ നോക്കായിരുന്നു,,,

   "എനിക്ക് ഒന്നും വേണ്ട ഇങ്ങളെ പൊന്നാര മരുമോൻ ഇല്ലേ ഓന്ക്ക് കൊണ്ട് കൊടുക്ക്, ഇങ്ങൾക്ക് ഒക്കെ ഓനേ അല്ലേ വിശ്വാസം ഉള്ളൂ,, ഓൻ കാരണം ഉപ്പി എന്നെ തല്ലാൻ വരെ വന്നില്ലേ,,,,"

          അത്‌ പറയുമ്പോ എന്റെ കണ്ണ് നിറഞ്ഞിരുന്നു, ഇത് വരെ ഉപ്പി എന്നെ ഒന്ന് നുള്ളി നോവിച്ചിട്ട് പോലും ഇല്ലാ 😢,,,

"എന്റെ മോൾ അങ്ങനെ ഒന്നും ചെയ്യൂല എന്ന് എനിക്ക് അറിയായിരുന്നു,, പിന്നെ നിന്നെ കാണാതായ ടെൻഷൻ ഒക്കെ കൂടി ആയപ്പോഴാ,, ഉപ്പി ന്റെ മോൾ ഉപ്പിനോട് ക്ഷമി എന്നിട്ട് ഇത് കഴിക്കാൻ നോക്ക്,,,"ഉപ്പി

"എനിക്ക് വേണ്ട ഇങ്ങളെ ചോർ,,,,"

"വേണ്ടേൽ കൊടുക്കണ്ട ഉമ്മി ഇനിക്ക് തന്നേക്ക്, മന്തി ഒക്കെ തിന്ന കാലം മറന്ന്,,,"

"ങേ 😲മന്തിയോ,,,,"

      പിന്നേ ഒന്നും നോക്കില പ്ലേറ്റ് വാങ്ങി കൈ കയുകാനും കൂടി നിക്കാതെ തിന്നാൻ തുടങ്ങി,,

,"മെല്ലെ തിന്നെടി അനക്ക് തന്നെ തിന്നാം ഞങ്ങൾ ആരും കയ്യിട്ട് വാരൂല,,,, "

"ഇയ്യ് പോ കാക്കു,, വിശന്നിട്ടു എങ്ങനാ പിടിച്ചു നിന്നെ എന്ന് എനിക്കെ അറിയൂ,,,,"

     അങ്ങനെ ഞാൻ തിന്ന് കഴിഞ്ഞതും കിടന്നോ എന്ന് പറഞ്ഞു കവിളിൽ ഒരു ഉമ്മയും തന്ന് ഉമ്മിയും ഉപ്പിയും പോയി ഒന്ന് പിണങ്ങിയാൽ എന്താ,, ഹോ നല്ല ഫുഡ്‌ തട്ടാൻ ആയില്ലേ,,,

"അല്ല കാക്കു എന്തേയ് ഞാൻ ഒന്ന് ഉറങ്ങിയപ്പോയെക്കും ഇങ്ങൾക്ക് ഒക്കെ പറ്റിയെ,,, ഇത്ര പെട്ടെന്ന് മനസ്സ് മാറാൻ,,,,"

"അത്‌ അന്റെ കെട്ട്യോൻ വിളിച്ചു പറഞ്ഞ് ഇയ്യ് നിരപരാധി ആണെന്ന്,പിന്നേ ഒരു മന്തി കണ്ടാൽ ഇയ്യ് അതിൽ വീയും എന്ന് ഇനിക്ക് അറിയാലോ അതാ ഞാൻ ഉപ്പിനോട് പറഞ്ഞ് വാങ്ങി വന്നേ😬,,,"

           ചെ നാണം കെടുത്തിയല്ലോ ഈ ചെക്കൻ, അപ്പോ അതാണ് കലിപ്പൻ എന്നെ മെനകെട്ട് വിളിച്ചത് ലേ,, കാണിച് തരാടാ കലിപ്പൻ തെണ്ടി,, അങ്ങനെ ഒന്നും ഞാൻ അന്നോട് ക്ഷമിക്കൂല ഇയ്യ് കുറച്ചു വെള്ളം കുടിക്കും,,,

           ആഷി പോയപ്പോ പിന്നേ ഞാനും കിടന്നു അപ്പോഴാണ് അന്ന് കലിപ്പൻ ഗ്ലാസ്‌ വിന്ഡോ വഴി വന്നത് ഓർമ വന്നേ അത്‌ കൊണ്ട് ഇന്ന് എങ്ങാനും വന്നാൽ,, ചിലപ്പോ എന്റെ കണ്ട്രോൾ പോയി പിണക്കം ഒക്കെ മാറാൻ ചൻസ് ഉണ്ട് അത്‌ കൊണ്ട് വിന്ഡോ നല്ലോണം close ചെയ്ത് വയർ നിറഞ്ഞ സന്തോഷത്തിൽ സുഗായി കിടന്നു,,,,

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

           വണ്ടി സൈഡിൽ ഒതുക്കി വെച്ച്
കഷ്ട്ടപെട്ട് വലിഞ്ഞു കയറി മുകളിൽ എത്തിയപ്പോ,, ദേ പെണ്ണ് ആ ഗ്ലാസ്‌ വിന്ഡോ close ചെയ്തിരിക്കുന്നു,,

         " Mrs ishiya zayan,, എന്റെ വരവ് മുൻകൂട്ടി കണ്ട് അല്ലേ,, ഇന്ന് ഞാൻ അന്നേ കാണാതെ പോകുന്ന പ്രശ്‌നം ഇല്ലെടി കോപ്പേ,,,, "

          പിന്നേ ഒന്നും നോക്കില്ല ഫോൺ എടുത്ത് ആഷിനേ വിളിച്ചു, ആദ്യം ഫുൾ അടിഞ്ഞു കട്ട് ആയി, പുല്ല് ഇവൻ ഒക്കെ ഉറങ്ങാൻ ആയി ജീവിക്കാണോ,,
വീണ്ടും അടിച്ചതും അവൻ ഫോൺ എടുത്ത്,,

"Halo എന്താടാ,, കോപ്പെ അനക്ക് ഒറക്കം ഒന്നും ഇല്ലേ,,"

"അതിനുള്ള മറുപടി അനക്ക് ഞൻ പിന്നേ തരം ഇയ്യ് ഇങ്ങളെ മുകളിലെ  സിറ്റ് ഔട്ടിലേക്ക് ഉള്ള വാതിൽ ഒന്ന് തുറക്ക്,,,"

"എന്താടാ അനക്ക് തലക്ക് വെളിവ് ഇല്ലേ ഞാൻ എന്തിനാ ഇപ്പൊ പോയി വാതിൽ തുറക്കുന്നെ,, ishu മിണ്ടാതായിട്ട് അന്റെ പിരി ലൂസ് ആയിന്നാ തോന്നുന്നേ,,,"

"ലൂസ് ആയത് അന്റെ മറ്റൊൾക്ക് മര്യാദക്ക് വാതിൽ തുറക്കെടാ, ഞാൻ ഇവിടെ പുറത്ത് ഉണ്ട്,,,"

"😲,,, ങേ ഇവിടെയോ,,,"

             അതിന് മറുപടി കൊടുക്കാതെ ഫോണ് കട്ടാക്കി ഇനി ആ കോന്തൻ വീണ്ടും ഉറങ്ങി പോവോ ആവോ,,,കുറച്ചു കഴിഞ്ഞതും വാതിൽ തുറന്നു ഓൻ വന്നു,,,

   "എന്താടാ അന്റെ പൊരേന്ന് അന്നേ ഒഴിവാക്കിയോ,,,"

"മ്മ് ഒഴിവാക്കാൻ ഉള്ള എല്ലാ ചാൻസും ഉണ്ട്,,അന്റെ പെങ്ങൾ ആ കുരുപ്പിന്റെ മുഖം ഒന്ന് കാണാഞ്ഞിട്ട് കണ്ണടക്കാൻ കഴിയുന്നില്ല,, ഓളണേൽ ആ ഗ്ലാസ്‌ ന്റെ വിന്ഡോയും ക്ലോസ് ആക്കി വെച്ചിരിക്കുന്നു,, ഞാൻ വരും എന്ന് ഓൾ മുൻകൂട്ടി കണ്ട് ഇരിക്കുന്നു,,,,"

"ഓഹോ,, അപ്പോ ഇത് ഒരു സ്ഥിരം പരിവാടി ആണല്ലേ,, ഇങ്ങനെ ആണേൽ കല്യണ പന്തലിനു മുന്നേ ഒരു തൊട്ടിൽ കെട്ടേണ്ടി വരോ,അളിയോ,,,,😬"

"പോടാ,,, ഇതിന് മുൻപ് ഒരു തവണ വന്നു എന്നത് നേരാ എന്ന് കരുതി അമ്മതിരി ചെറ്റത്തരം ഒന്നും ഞാൻ ചെയ്യൂല,,,,"

"ഓഹ് തന്നെ,, ആട്ടെ ഞൻ ഇപ്പൊ എന്താ ചെയ്യണ്ടേ,,"

            "നി ഒന്നും ചെയ്യണ്ട എന്റെ കൂടെ
ഒന്ന് വന്നാൽ മതി,,,"

"No,,, never,,, ആ കുരുപ് ഭദ്രകാളി ആവും,,,"

"എനിക്ക് ഓളെ ഒന്ന് കണ്ടാൽ മതിയെടാ,, ഉണർത്തിയാൽ ഓൾ ചെലപ്പോ  ഒച്ച വെച്ച് ആളേ കൂട്ടും,,,"

"😲,,,,"

,"നോക്കണ്ട ഓൾ അന്ന് പറഞ്ഞതാ ഇപ്പോ ഞങ്ങടെ chemestry കുറച്ചു മോശം ആയോണ്ട് പ്രത്യേകിച്,,,, "

"ഏതായാലും,, ഉറക്ക് പോയി വാ പോയി നോക്കാം ഓൾ ഒണന്നിട്ട് വല്ലതും കിട്ടണേൽ നമ്മക്ക് ഷെയർ ചെയ്യാം,,,"

   അങ്ങനെ ഒച്ച ഉണ്ടാകാതെ ഞങ്ങൾ ഓളെ മുറിന്റെ അടുത്ത് എത്തി, പടച്ചോനെ വാതിൽ ലോക്ക് ആവാഞ്ഞാൽ മതി ആയിരുന്നു,,ഭാഗ്യം ലോക്ക് അല്ലായിരുന്നു,,,

           എന്റെ കൂടെ റൂമിലേക്ക് വരുന്ന ആഷി നേ കണ്ട് ഞാൻ ഓനെ നോക്കി കണ്ണുരുട്ടി,,,

"ഇയ്യ് ഇത് എങ്ങോട്ടാ വരുന്നേ,, പുറത്ത് നിന്നാൽ മതി,,,"

"ഒഹ്ഹ്ഹ് കാര്യം കഴിഞ്ഞപ്പോ നമ്മൾ പുറത്ത് ആ സാരല്ല്യ,,,"

       അങ്ങനെ ഓനെ പുറത്ത് നിർത്തി നമ്മൾ റൂമിൽ കയറി, പൂച്ച കുട്ടിനേ പോലെ ചുരുണ്ട് കൂടി കിടക്ക പെണ്ണ്,, എന്തൊരു ക്യൂട്ട് ആണെന്നോ കാണാൻ,,, കാറ്റിന് ഓളെ മുടി ഓളെ നുണക്കുഴിനേ എന്നിൽ നിന്ന് മറച്ചതും,, അത്‌ ഞാൻ ചെവിക്ക് പിന്നിലേക്ക് ആക്കി വെച്ചു,,,

               ഞൻ തല്ലിയ കവിളിൽ എന്റെ വിരലിന്റെ പാട് ചെറിയ തോതിൽ എടുത്ത് കാണിക്കുന്നുണ്ടായിരുന്നു, അത് കണ്ടതും എന്നിൽ ഒരു കുറ്റബോധം നിയലിച്ചു,,,

"സോറി,, ടി എനിക്ക് കുറച്ചു എടുത്തു ചാട്ടം കൂടുതൽ ആണ് അതാ,,"

     എന്ന് പറഞ്ഞു നിറഞ്ഞുവന്ന എന്റെ കണ്ണുകളെ ഞാൻ തുടച്ചു, അവളെ തല്ലിയ കവിളിൽ പതുക്കെ ചുംബിച്ചു, എന്റെ മീശ അവളുടെ കവിൾ ഇക്കിളി കൂട്ടിയതിനാലാവം പെണ്ണ് ഒന്ന് തിരിഞ്ഞു കിടന്നു,,

              തിരഞ്ഞു കിടന്നപ്പോ ഞാനും തെ       പോകുന്നു  ഓളെ കൂടെ, നോക്കിയപ്പോ എന്താ പെണ്ണിന്റെ മാല എന്റെ ഷർട്ടിൽ കൊളുത്തിയിട്ട ഉള്ളേ,, പെണ്ണ് എങ്ങാനും ഉണർന്നാൽ പിന്നേ ബദറും ഉഹദും ഒക്കെ നടക്കും,,,

                          എത്ര നോക്കിട്ടും അത്‌ അയിക്കാനേ കഴിയുന്നില്ല, പെണ്ണ് അങ്ങോട്ട് തിരിഞ്ഞ് കിടക്കുന്നോണ്ട് ആണ് പാട്,, അവളെ തിരിച്ചു കിടത്തൻ എന്താ ഒരു വഴി എന്ന് കരുതി ചുറ്റിനും നോക്കിയപ്പോ,, ചുമരിൽ ഉണ്ട് മയിൽ പീലി,,,

                   പിന്നേ വേഗം അത്‌ എടുത്ത്
അവളുടെ പിൻ കഴുത്തിൽ മെല്ലെ ചലിപ്പിച്ചപ്പോ അവള് തിരിഞ്ഞു കിടന്നു,,, എന്തോ പറയുന്നുണ്ട്,എന്താണെന്ന് ഞാൻ മെല്ലെ ചെവി കൊടുത്തു,,,

      "കോന്തൻ കലിപ്പൻ ഇന്നേ തല്ലി ങ്ങീ 😢😢,, ഓൻ ഇങ്ങോട്ട് വരട്ടെ ഇനി,,ദുഷ്ട്ടൻ,,,"

               ഓഹോ ഉറക്കിലും ഇന്നേ തെറി വിളിക്കാ പെണ്ണ്, ഒറ്റൊന്ന് കൊടുത്തൽ ഉണ്ടല്ലോ,, എന്നാലും ഈ പെണ്ണിന്റെ പിണക്കം ഞാൻ എങ്ങനാ ഒന്ന് മാറ്റ റബ്ബേ,,,

                 എന്റെ ഷർട്ടിനെ  അവളുടെ അടുത്ത് നിന്ന് മോചിപ്പിച്, പോകാൻ നിന്നപ്പോ എന്തോ ഒന്ന് എന്നെ പിന്നിലേക്ക് വലിച്ചു,, അത്‌ അവളുടെ റോസാപ്പൂ അധരങ്ങൾ ആയിരുന്നു,,

      അത്‌ കണ്ടിട്ടും കാണാതെ പോവാൻ തോന്നിയില്ല, ഞാൻ മെല്ലെ ചെന്ന് അവളുടെ റോസാപ്പൂ അദരങ്ങളിൽ അമർത്തി ചുംബിച്, ചെറിയ കടി കൂടി കൊടുത്ത് പോവാൻ നിന്നതും,പെണ്ണ് കണ്ണ് തുറന്നപ്പോ,, ഞാൻ ഒന്ന് ചിരിച് കാണിച് ഒരു ഓട്ടം ആയിരുന്നു,,,

  "എടാ ആഷി ഓടിക്കോട,,, ഭദ്രകാളി ഒണർന്ന്,,,"

             എന്നും പറഞ്ഞ് ഓടിയ ഞാൻ നോക്കുമ്പോ ഓനെ കാണാൻ ഇല്ല, നോക്കുമ്പോ ഓൻ ഉണ്ട് ഓളെ റൂമിന്റെ പുറത്ത് ഇരുന്നു ഉറങ്ങുന്നു,,,

                   പിന്നേ ഓന്ക്ക് ഒരു ചവിട്ടും കൊടുത്ത് ഓന്റെ റൂമിൽ കയറി വാതിൽ അടച്ചു,,,

   ഓനാണേൽ ഒന്നും മനസ്സിലാവാതെ ഇന്നേ നോക്കി നിക്കുന്നുണ്ട്,, ക്രോണിക് ബാച്ച്ലർ ഫിലിമിൽ ഇന്നസെന്റ് ഏട്ടന്റെ പടക്ക പീടിക പൊട്ടി കഴിഞ്ഞിട്ടുള്ള സീൻ ഇല്ലേ അത്‌ പോലെ😊😊😊,,,
     
          ഇത്ര നേരം ആയിട്ടും പെണ്ണിന്റെ ഒച്ച ഒന്നും കെട്ടില്ലലോ,, ഇനി പെണ്ണ് ഉണന്നില്ലേ എനിക്ക് തോന്നിയത് ആണോ,, അപ്പൊ തന്നെ കേട്ടു പെണ്ണിന്റെ കാറൽ,,,

        ഞാൻ വേഗം ലൈറ്റ് ഓഫാക്കി
ഓനോട്‌ കാര്യം പറഞ്ഞ് ഞാൻ കട്ടിലിന് അടിയിൽ ഒളിച് എന്തൊക്കെ അനുഭവിക്കണം റബ്ബേ,, ഒരു സ്കൂൾ മാഷ് ആയ ഇന്റെ ഗതികേട് നോക്കണേ,,,😢,,

   "ടാ, ആഷി നി അങ്ങോട്ട് ചെല്ല് അല്ലെങ്കിൽ അവർക്ക് ഒക്കെ സംശയം ആവും,,"

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

                   ഉറങ്ങി  കഴിഞ്ഞതും ഞാൻ കലിപ്പൻ എന്റെ അടുത്തേക്ക് വരുന്നതും, എന്റെ ചുണ്ടിൽ ഉമ്മ വെക്കുന്നതും മെല്ലെ കടിക്കുന്നതും ഒക്കെ സ്വപ്നം കണ്ട്,,, ഉണർന്നപ്പോയ മുന്നിൽ കലിപ്പനേ ഒരു മിന്നായം പോലെ തോന്നിയെ,, എത്ര തെറ്റിയാലും ഈ കലിപ്പൻ തന്നെ ആണല്ലോ റബ്ബേ ഊണിലും ഉറക്കിലും,,ഇനി കലിപ്പൻ എങ്ങാനും വന്നു കാണോ,, ഹേയ് വിന്ഡോ ഒക്കെ ഞാൻ ആദ്യമേ ക്ലോസ് ആക്കിയില്ലേ,,

          അപ്പോഴാണ് ചുണ്ടിന് ഒരു നീറ്റൽ പോലെ തോന്നിയെ,, ഞാൻ വേഗം ലൈറ്റ് ഇട്ടു കണ്ണാടിയിൽ നോക്കിയപ്പോ ചുണ്ട് ചെറുതായി മുറിഞ്ഞ പോലെ ഉണ്ട്,,

         ഞൻ ചുറ്റിനും ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോ എന്റെ മയിൽ പീലി ഉണ്ട് നിലത്തു വീണു കിടക്കുന്നു,, വാതിൽ ആണേൽ തുറന്നും കിടക്കുന്നു,,, പടച്ചോനെ ഇനി വല്ല കള്ളനും,, അല്ലേൽ ജിന്ന് എങ്ങാനും ആവോ,,

      ജിന്ന് എന്ന് ആലോചിച്ചതും എനിക്ക് എന്തെന്ന് ഇല്ലാത്ത ഒരു പേടി പിന്നേ ഒന്നും നോക്കില ഒരൊറ്റ കറൽ ആയിരുന്നു,,

               അപ്പോയെക്കും എല്ലാരും ഓടി പാഞ്ഞെത്തി,,

"എന്ത മോളെ എന്താ ഉണ്ടായേ,,,,,"

"അത് ഉപ്പ എന്റെ റൂമിൽ ആരോ വന്നിരുന്നു ഞാൻ കണ്ടതാ ഒരു മിന്നായം പോലേ പിന്നേ ഞൻ കരുതി സ്വപ്നം കണ്ടെത് ആവും എന്ന്,, പിന്നേ ചുണ്ട് എരിയുന്ന പോലെ തോന്നി ലൈറ്റ് ഇട്ടു നോക്കിയപ്പോ, ഈ മയിൽ പീലി നിലത്തു വീണു കിടക്കുന്നു,, വാതിലും തുറന്ന് കിടക്കുന്നു,, വാതിൽ ഞാൻ അടച്ചത് എനിക് നല്ല ഉറപ് ഉണ്ട്,,,, ഇനി വല്ല ജിന്നും ആവോ ഉപ്പി,,,"

"ആാാഹ എന്നാ ജിന്ന് തന്നെ ആവും ജിന്ന് അന്റെ ചുണ്ടിന് കടിച് രക്തം ഊറ്റി കുടിക്കാൻ നോക്കിയത് ആവും,,"ആഷി 

"ഇയ്യ് പോടാ,, കുട്ടിനെ പേടിപ്പിക്കാതെ അങ്ങനെ ഒന്നും ഇല്ലാ മോളെ മോൾക്ക് തോന്നിയത് ആവും,, വാതിൽ അടച്ചത് നല്ലോണം അടഞ്ഞു കാണില്ല,, അതാ തുറന്ന് വന്നേ,, പിന്നേ മയിൽ പീലി അത്‌ കാറ്റിന് പറന്ന് വീണത് ആവും,,,"ഉപ്പി

    ആാാഹ് ചിലപ്പോ അങ്ങനെ ആവും ലേ എന്നാലും,,,,

"അപ്പോ ഉപ്പി ഒരു നിഴൽ പോലെ തോന്നിയതോ,,,"

"നി ആരെയാടി സ്വപ്നം കണ്ടിരുന്നെ,,"ആഷി

"അത്‌  ആ കലിപ്പനേ, എന്റെ അടുത്ത് വരുന്നത് ആയിട്ട ഇനി ഓൻ എങ്ങാനും ആവോ ഉപ്പി,,,"

"ഹേയ് ഓൻ അങ്ങനെ വരോ,, വേണേൽ ഓനെ ഒന്ന് വിളിച്ചു നോക്കാം,,,"

(ആഷി )    പടച്ചോനെ  ഉപ്പ ഓനെ വിളിച്ചാൽ ഒക്കെ തീർന്ന്, എങ്ങനേലും തടയണം

"ഇവൾ വല്ല സ്വപ്നോം കണ്ടതിനു ഇങ്ങൾ എന്തിനാ ഉപ്പി ഓനേ വിളിക്കാൻ പോണേ ഓൾക്ക് നല്ല മുഴുത്ത വട്ട് ആണ്,, വെറുതെ ഉറങ്ങുന്ന ഓനെ ഡിസ്റ്റർബ് ചെയ്യണ്ട,,,"ആഷി 

"വട്ട് അന്റെ മറ്റൊൾക്കു ഹും,,,"

"ആഷി പറഞ്ഞത് ശരിയാ,,, വെറുതെ ഓലെ ബുദ്ധിമുട്ടിക്കണ്ട,,, ഇനി ഇയ്യ് ഒറ്റക്ക് കിടക്കണ്ട,, വാ ഞങ്ങടെ കൂടെ കിടന്നോ,,,"

      അങ്ങനെ ഒന്നും കൂടി ഞാൻ റൂമിൽ ഒക്കെ നോക്കി, ആഷി ന്റെ നേരെ കൊഞ്ഞനം കുത്തി,, ഉപ്പിന്റെയും ഉമ്മിന്റെയും റൂമിലേക്ക് വിട്ടു,, എന്നാലും ആ കലിപ്പൻ വന്നത് പോലേ തന്ന എനിക്ക് തോന്നുന്നേ,,,,

   ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

"ടാ കലിപ്പാ വേഗം പൊയ്ക്കോണം ഇവിടുന്ന്,, ഓൻ പെണ്ണിനെ കാണാൻ പോയിട്ട് ചുണ്ടും കടിച് വന്നേക്ക,,,"ആഷി 


"😬😬,, അത്‌ പിന്നേ,, ഓൾ ഇന്റെ പെണ്ണ് അല്ലേ പിന്നേ എന്താ,,,"

"ഓഹ് ഒന്നും ഇല്ലാ എല്ലാരും കെടന്ന് മോൻ വേഗം പോകാൻ നോക്ക് ഓൾക്ക് എന്തൊക്കെയോ സംശയം ഉണ്ട്,, ഓൾ തായെക്ക് പോകുമ്പോ,,ഈ റൂമിലേക്ക് തിരിഞ്ഞ് നോക്കിയ പോയെ,,,"

"ങേ ഓൾ പോയോ,,, ചെ പോകുന്നതിന് മുന്നേ ഒന്നൂടി കാണണം എന്ന് ഉണ്ടായിരുന്നു സാരല്ല്യ 😢,,,"

"വെറുതെ ഇയ്യ് ഇന്റെ വായിൽ ഉള്ളത് കേൾപ്പിക്കല്ലേ ട്ടോ,, വേഗം വണ്ടി വിട്,,,"

               അങ്ങനെ വന്ന വഴിയേ തന്നെ തിരിച്ചു ഇറങ്ങി ഞാൻ വീട്ടിലേക്ക് വിട്ടു
മെല്ലെ വീട്ടിൽ കയറിയതും ലൈറ്റ് തെളിഞ്ഞു മുന്നിൽ നിക്കുന്ന ആളുകളെ കണ്ടപ്പോ,, ഞൻ ചമ്മി നാറി,,

                   ഉമ്മയും  ഉപ്പയും,,😬,, റിനു ഇല്ലാഞ്ഞത് ഭാഗ്യം, അല്ലേൽ കുരുപ് ആ പെണ്ണിന് കൊണ്ട് പോയി കൊടുക്കും,,,

,"എവിടുന്നാണാവോ എന്റെ മോൻ പമ്മി പമ്മി വരുന്നേ,, "ഉപ്പ

"അ അത്‌ ഉപ്പാ ചുമ്മാ ഒരു night drive ന്,,,"

                   അവരത് വിശ്വസിച്ചു എന്ന് തോന്നുന്നു, പിന്നേ ഞാൻ അവിടെ നിക്കാതെ റൂമിലേക്ക് വലിയാൻ നിന്നതും,,,

 "എന്നിട്ട്,,, നി പോയിട്ട് എന്റെ മരുമോൾ എന്ത് പറഞ്ഞ് മോനെ,,,"

"ഓൾ നല്ല ഉറക്ക് ആയിരുന്നു ഉപ്പാ,,,"

     പറഞ്ഞ് കഴിഞ്ഞപ്പോൾ ആണ് ഞൻ ഇപ്പൊ എന്താ പറഞ്ഞെ എന്ന് ഓർമ വന്നേ,, ഓർക് ഞാൻ നല്ലോണം ചിരിച് കാണിച് കൊടുത്ത്,, ഞാൻ മെല്ലെ അവിടുന്ന് സ്കൂട്ട് ആയി 😬😬😬,,,

      എന്നിട്ട് നമ്മളെ ഹൂറിന്റെ റോസാ പൂ അദരങ്ങളെ സ്വപ്നം കണ്ട് കിടന്നു 😍😍😍

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

             ദിവസങ്ങൾ എന്തൊരു പെട്ടെന്ന്
ആണ് കൊഴിഞ്ഞു പോയി കൊണ്ടിരിക്കുന്നെ പക്ഷേ നമ്മളെ പെണ്ണിന് മാത്രം ഒരു മാറ്റോം ഇല്ലാ,,,

          വിളിച്ചാൽ ഫോൺ എടുക്കൂല , കുറെ പ്രാവശ്യം അടിച്ചാലോ ഒന്നെടുത്തു ചോദിക്കുന്നതിനു ഒക്കെ ഒന്ന് മൂളും അത് കേൾക്കുമ്പോയേക്കും എനിക്ക് ചൊറിഞ്ഞു വരാൻ തുടങ്ങും അപ്പൊ ഞാൻ തന്നെ കാൾ കട്ടാകും
അല്ലെങ്കിൽ എന്റെ വായീന്ന് എന്തൊക്കെയാ വരാ എന്ന് എനിക്ക് തന്നെ അറിയൂല,, ഇപ്പൊ  ഓൾ ഒന്ന് മൂളുന്നെങ്കിലും ഉണ്ടല്ലോ എന്ന് കരുതി സമദാനിക്കാം,,, 😢

       വീട്ടിലേക്ക് പോവാം എന്ന് വെച്ചാൽ അതിന് ശേഷം അവരെ ഒക്കെ ഫേസ് ചെയ്യാൻ ഒരു മടി,,,

                പിന്നേ നിങ്ങളോട് ഒരു കാര്യം പറയാൻ മറന്നു,, ഞങ്ങടെ നാട്ടിൽ ഉണ്ടായിരുന്ന വീട് വിറ്റ്,, ഇവിടെ സ്ഥലം ഒക്കെ എടുത്ത് വീട് പണി തകൃതി ആയി നടന്നോണ്ടിരിക്ക,,,,,

"എന്താണ് കാക്കു ഒരു ആലോചന ഇത്തുനേ എങ്ങനേ വളക്കാം എന്ന് ആണോ,,,"

"അത്‌ അങ്ങനെ ഒന്നും വളയൂല മോളെ,,,😢😢"

"എന്താ ആങ്ങളയും പെങ്ങളും കൂടി ഒരു സംസാരം,,,"ഉപ്പ

"ഒന്നൂല്യ ഉപ്പാ,,,, ഞങ്ങൾ വെറുതെ,,,,"

"ഉപ്പാക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടെന്ന്,,,"ഉമ്മ

                 രണ്ടാളുടേം  മുഖത്ത് വലിയ തെളിച്ചം ഒന്നും ഇല്ലാ,,,

"എന്താ ഉപ്പ എന്ത പറയാൻ ഉള്ളേ,,,,"

"അത്‌ മോനെ,,,6 മാസത്തെ ലീവിന് ആയിരുന്നു ഞാൻ വന്നത് അപ്പോയെക്കും നിന്റെ കല്യാണം കയിഞ്ഞ് വീട് കൂടലും കഴിഞ്ഞു പോകാം എന്ന് ആയിരുന്നു കരുതിയിരുന്നത്,,, പക്ഷേ ഇന്ന് അറബി വിളിച്ചിരുന്നു,,3 മാസം കയിഞ്ഞ് ചെല്ലാൻ,, ഇപ്പൊ തന്നെ ഒരു മാസം കഴിഞ്ഞു 😢,,,ഞാൻ പോയാൽ ഇനി ഇപ്പൊ ഒന്നും വരൽ ഉണ്ടാവൂല,,,"

"അല്ലേലും ഉപ്പനോട്‌ ഞാൻ എന്ന് പറയുന്നു അവിടെ നിർത്തി ഇങ്ങു പോരാൻ നമുക്ക് ജീവിക്കാൻ എന്റെ ജോലി തന്നെ ധരാളം അല്ലേ,,, ഉപ്പ ഇനി പോവണ്ട,,,".

"റിനു മോളേം കൂടി ഒരു ഭാഗത്ത് എത്തിച്ചിട്ടേ ഞാൻ ആ മണ്ണിനോട് വിട പറയൂ,, ആ മണ്ണ് ഇല്ലായിരുന്നേൽ ഇന്ന് നമ്മൾ ഈ നിലേൽ ഒന്നും ആവില്ല,,,"ഉപ്പ

"ആാാഹ് മോനെ,, ഉപ്പക്ക് അവിടുന്ന് പോരണം എന്ന് തോന്നുന്ന വരെ ഉപ്പ പൊയ്ക്കോട്ടേ,,ഞങ്ങൾ വന്നത് മറ്റൊരു കാര്യം കൂടി പറയാൻ ആണ് നിന്റെ കല്യാണം അത്‌ എത്രയും പെട്ടെന്ന് നടത്തണം എന്നാ ഉപ്പ പറയുന്നേ നിക്കാഹിനു ഉപ്പാക്ക് എത്താൻ കഴിഞ്ഞില്ലാലോ,,,"

"അത്‌ ഒക്കെ ശരിയാണ് പക്ഷേ ഉപ്പ ഇഷുന്റെ വയസ്സ് ന്റെ പ്രോബ്ലം ആവോ,, ഇനിയും 4 മാസം കൂടി കഴിയണ്ടേ,,,"

"അത്‌ ഒന്നും കുഴപ്പം ഇല്ലാ മോനെ,, ഞൻ ishu ന്റെ ഉപ്പക്ക് വിളിച്ചിരുന്നു അവളുടെ സർട്ടിഫിക്കറ്റിലെ date of birth അനുസരിച് അവൾക് അടുത്ത മാസം 18 ആവും പോലും,, അവളെ അവര് നേരത്തെ ചേർത്തിയതാ സ്കൂളിൽ,,,,"

                 കയ്യിലിരിപ്പ്  അന്നേ ഇങ്ങനെ ആവും അതാ വേഗം കൊണ്ട് പോയി ചേർത്തെ, വലുതായിട്ട് ഉണ്ടോ വല്ല മാറ്റോം എവിടെ,,,😊

"മോൻ എന്താ ഒന്നും മിണ്ടാത്തെ,,,,"

,"നിങ്ങൾക്  ഒന്നും കുഴപ്പം ഇല്ലേൽ പിന്നേ എനിക്കായിട്ട് എന്ത് പ്രശ്നം ഉണ്ടാവാന, ഒക്കെ ഉപ്പന്റെ ഇഷ്ട്ടം പോലെ,, വീട് കുടലും കല്യാണവും ഒരു ദിവസം ആക്കലോ,,, "

"ആാാഹ് അത്‌ തന്നെയാ ഞങ്ങടേം തീരുമാനം,, ഞാൻ ഏതായാലും അവരോട് date തീരുമാനിക്കാൻ ഒരു ദിവസം വരാൻ പറയാം,,,"

            അതും പറഞ്ഞ് ഉപ്പയും ഉമ്മയും ഒക്കെ പോയപ്പോ സത്യം പറഞ്ഞാൽ തുള്ളി കളിക്കാൻ ആണ് എനിക്ക് തോന്നിയെ,,, അതികം വൈകാതെ തന്നെ ആ കാന്താരി എന്റെ അടുത്ത് എത്തല്ലോ,,😊,, നോക്കിക്കോ മോളെ ഈ zayan ആരാണെന്ന്,,,ഒരു തെറ്റ് പറ്റിയ പേരിൽ എത്ര തവണ ഞൻ നിന്നോട് sory പറഞ്ഞ് അപ്പോ അനക്ക് വല്യ ജാഡ,,

           ഇനി കളിച അതെ കളി ഞാനും
കളിക്കാൻ പോവാട്ടോ,നി നിന്ന അതെ നാണയത്തിൽ ഞാൻ തിരിച്ചു അടിക്കും 😊😊,, ആാാ വേദന ഇന്റെ മോളും ഒന്ന് അറിയണം,,,,

       പിന്നേ അവിടെ നിക്കാതെ  പുതിയ വീടിന്റെ അവിടേക്ക് വിട്ടു,,മൂന്നാൽ ദിവസം കൂടി കഴിഞ്ഞാൽ ഞങ്ങടെ വീട് പണി പൂർത്തിയാവും,,,

        നമ്മളെ ഗാങ് നോട്‌ ഒക്കെ വിളിച്ചു
പറയണം,,date ഉറപ്പിചിട്ട്,,,,😊😊

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

"ങേ കല്യാണോ അതും ഇത്ര പെട്ടെന്ന് എന്നെ കൊണ്ട് വയ്യ ഉപ്പി ഞാൻ പോവൂല 😢,, എന്താ ഇപ്പൊ ഇങ്ങനെ തീരുമാനിക്കാൻ,, ആ കലിപ്പന്റെ പണി ആവും ഇന്നേ പാടം പഠിപ്പിക്കാൻ,,,"

"കാര്യങ്ങൾ ഒക്കെ അവിടുത്തെ ഉപ്പ പറഞ്ഞില്ലേ മോളെ പിന്നെന്താ, പാവം ഓർക്കും ഉണ്ടാവൂലെ ആഗ്രഹം,, നിക്കാഹിന്നോ മൂപ്പർക് പങ്കെടുക്കാൻ കഴിഞ്ഞില്ല,,,"

 "എന്നാ പിന്നേ ഈ കല്യാണം അങ്ങ് ക്യാൻസൽ ചെയ്തേക്ക് ഉപ്പ ഓൾ കാല കാലവും ഇവിടെ നിന്നോട്ടെ,,, എന്റെ ഡ്രസ്സ്‌ ഒക്കെ അയേൺ ചെയ്ത് തരാൻ ഇവിടെ ഒരാൾ ആവശ്യം ആണ്,,,"ആഷി

"അതിനെ ഇയ്യ് അന്റെ മറ്റൊളെ പോയി കൂട്ടി കൊണ്ടൊരു,, ഞാൻ ഇന്റെ കലിപ്പന്റെ ഷർട്ട്‌ മാത്രേ ഇസ്തിരി ഇടൂ,,, ഹും,,,"

    "ഹ്ഹഹ്ഹ,,,,,,,"

     എല്ലാരുടേം ചിരി കേട്ടപ്പോയ ഞൻ പറഞ്ഞു പോയ വിഡ്ഢിത്തം മനസ്സിലായത്,, അതിന് ഞാൻ നല്ലോണം ഇളിച്ചു കൊടുത്തു,, ഇനി ഉപ്പി ഇപ്പോ തുടങ്ങും,, ഈ കള്ള ബലാൽ ആഷി,, ഞൻ ഓനെ നോക്കി കണ്ണുരുട്ടി കാണിച്,, ഓൻ അതിന് വായും പൊത്തി ചിരിക്ക കുരുപ്,, പോയി ishu അന്റെ മാനം ഒക്കെ പോയി,,,

"ഇത്രയും ഇഷ്ട്ടം ഒക്കെ ഉണ്ടായിട്ട് ആണോ മോളെ ഇയ്യ് ഓനെ ഇട്ടു ഇങ്ങനെ വട്ട്  തട്ടിക്കുന്നെ, എത്ര തവണ വിളിച്ചത ഓൻ,, ഒന്നെങ്കിൽ എടുക്കൂല അല്ലേൽ ഞങ്ങൾ ചീത്ത പറഞ്ഞിട്ട് എടുത്തൽ തന്നെ ഒന്നും മിണ്ടും ഇല്ലാ,,,"ഉപ്പി

"അത്‌ എന്നെ അന്ന് വിശ്വസിച്ചില്ലലോ അത്‌ കൊണ്ട് അല്ലേ,, ഒന്നും ഇല്ലേലും എന്താ സംഭവിച്ചേ എന്ന് എങ്കിലും ചോദിച്ചോ 😢,,,"

"അവനേ നിന്റെ കെട്ട്യോൻ മാത്രം അല്ല, അവിടുത്തെ സാറും കൂടിയ, അപ്പൊ ആ പറ്റിയ കുട്ടിനേ നോക്കു,,, ഉപ്പിയും മക്കളും കൂടി പുന്നാരിച്ചതിന്റെയാ ഓൾ ഈ കാണിച്ചു കൂട്ടുന്നെ,, ഓന്ക്ക് അന്ന് നമ്മളോട് പറഞ്ഞതിൽ കുറ്റബോധം ഉള്ളോണ്ട് ആണ് ഓൻ ഇങ്ങോട്ട് വരാ ത്തത് തന്നെ പാവം,,,"ഉമ്മി

             ഒഹ്ഹ്ഹ് മരുമോനോട് എന്താ സ്നേഹം  ഹും പാവം ആണ് പോലും പാവം അല്ല കാലൻ ആണ് ദുഷ്ട്ടൻ,, കല്യാണം പെട്ടെന്ന് വേണം എന്ന് കേട്ട് വിളിക്കും എന്ന് വിചാരിച്ചു,,എവിടെ വിളിക്ക പോയിട്ട് ഒരു mis കാൾ പോലും ഇല്ലാ,,
     "നിനക്ക് അത്‌ വേണം ishu നിനക്കും കുറച്ചു ഓവർ അല്ലയിരുന്നോ,, പാവം zayu എന്തോരം മെസ്സേജ് അയച്ചു,, ഹും,,"  (നമ്മളെ മനസാക്ഷി ആണ് ട്ടോ)

 
        എന്നെ തെറ്റിധരിച്ചിട്ട് അല്ലേ ഞാൻ 😢,,,എല്ലാരും ഓന്റെ ഭാഗത്ത  ഇന്റെ മനസ്സാക്ഷി പോലും 😢,,

                     വേഗം whats ap എടുത്ത് നോക്കിയപ്പോ, ആൾ online ആണ്, ഹും ഏതോ സ്റ്റുഡന്റ് നോട്‌ ചാറ്റ് ആവും,, അദ്ധ്യാപകൻ അല്ലേ ഹും,,,

       പിന്നേ ഒക്കെ പെട്ടെന്ന് ആയിരുന്നു ഒരാഴ്ച കയിഞ്ഞ് ആണ് കല്യാണം രണ്ട് കൂട്ടർക്കും അദികം ആരേം വിളിക്കാൻ ഇല്ലാത്തോണ്ട് സീൻ ഇല്ല,,

       ഇത്രയും ദിവസം ആയിട്ടും ആ കാലൻ ഒന്ന് വിളിച്ചത് പോലും ഇല്ലാ, ഇങ്ങോട്ട് വിളിക്കട്ടെ എന്ന് കരുതി നിന്ന് last ഞാൻ തന്നെ അങ്ങോട്ട് മെസ്സേജ് അയച്ചു നോക്കി എങ്കിലും സീൻ ചെയ്യുന്നുണ്ട് എന്ന് അല്ലാതെ ഒരു റീപ്ലേയും ഇല്ലാ,,,

           ഇപ്പോഴാണ്  അവോയ്ഡ് ചെയ്യുമ്പോ ഉള്ള വേദന എത്ര എനിക്ക് ആണെന്ന് മനസ്സിലായത്,,പിന്നേ വിവരങ്ങൾ ഒക്കെ ഞൻ റിനു വിളിച്ചു ചോദിക്കും,,

                    മറ്റന്നാൾ ഡ്രസ്സ്‌ എടുക്കാൻ പോകണം എന്ന് ഉമ്മ വിളിച്ചപ്പോ പറഞ്ഞിരുന്നു,, അത്‌ ആണ് ആകെ ഉള്ള പ്രതീക്ഷ,, കലിപ്പന്റെ മനസ്സ് അലിയോ ആവോ,,,

            പിന്നേ ആണ് ഫ്രണ്ട്‌സ് നേ ഒന്ന് കല്യാണം വിളിച്ചില്ലലോ എന്ന് ഓർമ വന്നേ,,, അങ്ങനെ ഒരു വിധം എല്ലാരേം വിളിച്ചു,, കഴിഞ്ഞപ്പോൾ ആണ് ഇന്റെ കാക്കു നേ എനിക്ക് ഓർമ വന്നേ,,,

   "Halo കാക്കു,,,,,,"

    "ആരാ മനസ്സിലായില്ല,,,,"

     "ഞാനേ ഇങ്ങളെ ഒരേ ഒരു പെങ്ങൾ ആണ്,,, "

         "എനിക്ക് ആകെ ഉണ്ടായിരുന്നു പെങ്ങൾ കുറച്ചു വർഷങ്ങൾക് മുമ്പ് മരിച് പോയി,, പിന്നേ നി ഏതാ,,,"

         അത്‌ എനിക്ക് കൊള്ളേണ്ടിടത്ത് തന്നെ ആണ് കൊണ്ടത്,, കാക്കു അങ്ങനെ പറയും എന്ന് കരുതിയില്ല,,,

"Halo വല്ലതും പറയാൻ ഇണ്ടേൽ പറയാം അല്ലെങ്കിൽ വെക്കാമായിരുന്നു,,"

"കാക്കു sory,,,,,,,"

                      അത്‌ പറഞ്ഞപ്പോയെക്കും
ഞാൻ കരഞ്ഞിരുന്നു കളിപ്പൻറെ അവോയ്ഡിങ്ങിൻറെ കൂടെ ഇതും കൂടി താങ്ങാൻ വയ്യയിരുന്നു,,,

       "അയ്യേ ഇന്റെ കാന്താരി കരയണോ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ അതും എന്റെ മനസ്സിൽ ഉള്ള വിഷമം കൊണ്ട്,, നിക്കാഹ് കഴിഞ്ഞതിന് ശേഷം സാറിനേം കൂട്ടി ഉമ്മാനെ കാണാൻ വരാം എന്ന് പറഞ്ഞ് പോയത് അല്ലേ നി,,, ആ വിഷമം കൊണ്ട് ആണ് ഞാൻ പറഞ്ഞെ,,,"അംജദ് 

"Sory,, കാക്കു,, ഞാൻ വരണം എന്ന് കരുതിയത് ആയിരുന്നു വിട്ട് പോയി,,,"

"കാക്കു കല്യാണം അടുത്ത sunday കാക്കു ഉമ്മാനേം കൂട്ടി വരണം,,,"

"ഇല്ല മോളെ നീയും സാറും ഇവിടെ വരാതെ ഉമ്മ വരും എന്ന് നി കരുതണ്ട വേഗം ഇങ്ങോട്ട് വരാൻ നോക്ക്,,"

             അങ്ങനെ എന്തായാലും വരാം എന്ന് എന്നെ കൊണ്ട് സത്യം ഇടീപ്പിച്ചതിന് ശേഷം ആണ് കാക്കു ഫോൺ വെച്ചേ,, എന്തായാലും നാളെ അവിടെ വരെ ഒന്ന് പോകാം,,,

                    കലിപ്പനേ വിളിച്ചാൽ വരില്ല ഫോണും എടുക്കൂല ആഷി നേ സോപ്പിടം, അനു കാക്കു സ്ഥലത്തില്ലാത്തത ഒക്കെ പറ്റിച്ചേ,,, രണ്ട് ദിവസം കഴിഞ്ഞേ കാക്കു വരൂ,,,

          പിന്നേ വേഗം കിടക്കാൻ ഒരുങ്ങി ഞാൻ,,

(Halo ഇബടെ നോക്കി അപ്പൊ,, ഞങ്ങൾ ഇങ്ങളെ ഇഷും zayum ആണ്,, അപ്പൊ ഞങ്ങൾ വന്നതേ,, ഞങ്ങടെ കല്യാണത്തിന് നിങ്ങളെ ഒക്കെ വിളിക്കാൻ ആണ് അപ്പൊ നേരത്തെ തന്നെ എല്ലാരും വരണം ട്ടോ,, മറക്കരുതെ 😍😍😍😍)

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️


    "നടക്കൂല എന്ന് പറഞ്ഞാൽ നടക്കൂല മോൾ പോയി വേറെ പണി നോക്ക്, അനക്ക് കല്യാണം എന്ന് പറഞ്ഞു കെട്ടി ഒരുങ്ങി അങ്ങ് പോയാൽ മതി ബാക്കി ഉള്ളോർക്ക് എന്തൊക്കെ പണി ഉണ്ട് എന്ന് അറിയോ,ഇയ്യ് ഉപ്പനേ വിളിച്ചോ,,,"ആഷി

"ആാാഹ് ഇനിക്ക് തന്ന ഇവിടെ ഒഴിവ് എന്തൊക്കെ പണിയ ഇവിടെ കെടക്കുന്നെ ഇനിയും ആളേ വിളിക്കാൻ ബാക്കിയാ,, പെട്ടെന്ന് ഉള്ള തീരുമാനം അല്ലേ,, തല്ക്കാലം മോൾ zayu നേ കൂട്ടി പൊയ്ക്കോ,,,,"ഉപ്പി

              രാവിലെ തുടങ്ങിയതാ ഞാൻ രണ്ടെണ്ണത്തിന്റേം പിറകെ നടക്കാൻ, ഒന്ന് നമ്മടെ കാക്കു ന്റെ വീട്ടിലേക്ക് വരാൻ,, രണ്ടാളും ഇല്ലാത്ത തിരക്ക് ഒക്കെ ഉണ്ടാക്കി നടക്ക, ഇപ്പൊ ആർക്കും എന്നോട് ഒരു സ്നേഹോം ഇല്ലാ,,,

       മിക്കവാറും അഭിമാനം ഉപേക്ഷിച്ചു ആ കാലനെ വിളിക്കേണ്ടി വരും, കാക്കു നേ പിണക്കൻ പറ്റൂല,, പിന്നേ കാലനെ വിളിച്ചു ഒന്ന് പതപ്പിച്ചു വെച്ചില്ലേൽ ഓന്റെ വീട്ടിലേക്കു അല്ലേ പോവാൻ ഉള്ളത്,,,

"ഉപ്പി പറഞ്ഞ പോലെ ഇയ്യ് നമ്മളെ അളിയനെ കൂട്ടി പൊയ്ക്കോ,,,"

"അതിന് എനിക്ക് ഇങ്ങളെ ആരേം support ഒന്നും വേണ്ട,, ഇങ്ങൾക്ക് ആർക്കും എന്നോട് ഒരു തരി സ്നേഹം പോലും ഇല്ലാലോ ഹും,, കുറച്ചു ദിവസം കൂടി അല്ലേ ഞാൻ ഇബടെ ഉണ്ടാകൂ,, ഇനി കല്യാണത്തിന്റെ അന്ന് ഇങ്ങള് എല്ലാരും കണ്ണിന്നും മൂക്കിന്നും ഒലിപ്പിച്ചു വരല്ലോ,, അപ്പൊയെ ഞാൻ പൊട്ടിച്ചിരിക്കും നോക്കിക്കോ,,,"

"ഒഹ്ഹ്ഹ് പിന്നേ പോയി കിട്ടിയാൽ കഴിച്ചിലായി എന്ന് കരുതി ഇരിക്ക പിന്നെ അല്ലേ,, നെഞ്ചത്തടിച് കരയുന്നെ അല്ലേ ഉപ്പി,, ഒന്ന് പോടീ,,,"ആഷി

"ഇയ്യ് പോടാ,, അന്നെക്കാളും ഒക്കെ നല്ലത് ഇന്റെ കലിപ്പൻ തന്ന ഹും,,,"

                   അത്‌ പറഞ്ഞു ഞാൻ നേരെ റൂമിലേക്ക് വിട്ടു , ഹും ഇനി ആ കടുവ നേ ഒന്ന് വളക്കണേൽ ഏത് സോപ്പ് പതപ്പിക്കേണ്ടി വരോ ആവോ,,,

    ഇതേ സമയം തായേ,,,

"നിനക്ക് ഇവിടെ ഏത് മല മറിക്കാൻ ആണെടാ ഉള്ളത്, നിനക്ക് എന്താ ഇന്റെ കുട്ടിന്റെ കൂടെ ഒന്ന് പോയാൽ,,,"ഉപ്പി

"ഒഹ്ഹ്ഹ് ഇന്റെ നമ്മൾ ചെല്ലുല എന്ന് പറഞ്ഞത് കേട്ടില്ലേ,, zayu നേ വിളിച്ചോളാം എന്ന്,, അതിന് തന്നെയാ ഞാൻ അങ്ങനെ പറഞ്ഞെ,, അല്ലെങ്കിൽ അടുത്ത കാലത്ത് ഒന്നും ഓര് സെറ്റ് ആവൂല,,,,"ആഷി

"ആഹ് അത്‌ ശരിയാ,,,,"

"ഞാനെ നമ്മളെ അളിയനെ വിളിച്ചു ഒന്ന് പറയട്ടെ,, പാവം കുറെ പിന്നാലെ നടന്നത് അല്ലേ,,,,"
 
   ആഷി വേഗം zayu നേ വിളിച്ചു,,,

"Halo അളിയാ,നിനക്ക് ഒരു ഗോൾഡൻ ചാൻസ് ഒത്തു വന്നിട്ടുണ്ട്, എന്റെ പെങ്ങൾ ഇപ്പോ അന്നേ വിളിക്കും,, ആ അംജദ് ന്റെ വീട്ടിലേക്ക് കല്യാണം വിളിക്കാൻ ചെല്ലാൻ,,,,,"

  എന്നിട്ട് അവള് പറഞ്ഞത് ഒക്കെ zayu ന് പറഞ്ഞു കൊടുത്തു,,,

"Happy ആയില്ലേ അളിയാ പോയി പൊളിക്ക്,,,"

"Happy ഒക്കെ ആയി പക്ഷേ ഓൾ വിളിച്ചാൽ ഞാൻ ഫോൺ എടുക്കൂല ഇന്നേ കുറെ ചുറ്റിച്ചില്ലേ ഓൾ,, ഇനി ഓളും കുറച്ചു ചുറ്റട്ടെ,,, അപ്പൊ ശരി ടാ ഞാൻ കുറച്ചു ബിസി ആണ് പണിക്കാർ ഉണ്ട്,,,"zayu

               ആഷി എന്തേലും പറയുന്നതിന്
മുന്നേ zayu കട്ടാക്കിയിരുന്നു,

"കലിപ്പന്റെ കലിപ്പ് ഒക്കെ പുറത്തെടുക്കാൻ പോവാ എന്നാ തോന്നുന്നേ ഇന്റെ പെങ്ങളെ കാര്യം എന്താവോ എന്തോ,,,,"ആഷി

,"എന്താടാ ഇയ്യ് ഒറ്റക്ക് നിന്ന് പറയുന്നേ,,,"ഉമ്മി

,"ഒന്നൂല്യ ഇന്റെ ഉമ്മി,, ഞാൻ ഇങ്ങളെ പൊന്നാര മോളേം മരുമോനേം ആലോചിച് നിന്ന് പോയതാ 😊,,"

            എന്നിട്ട് ഞാൻ മെല്ലെ അവിടുന്ന് സ്കൂട്ട്  ആയി,,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

              ഫോൺ കട്ടാക്കിയതും റൂമിൽ. നിന്ന് തുള്ളി കളിക്കാൻ ആണ് zayu ന് തോന്നിയെ,, അപ്പോ കാന്താരിക്ക് ഞൻ എന്ന് വെച്ചാൽ ജീവൻ ഒക്കെ ആണ്,,,

                  കുറച്ചു കഴിഞ്ഞതും ഫോൺ ബെല്ലടിഞ്ഞു നോക്കുമ്പോ നമ്മളെ ഹൂറി ആണ്,, ഓണം സെലിബ്രേഷൻ ന്റെ അന്ന് എടുത്തിരുന്ന ഫോട്ടോ ആയിരുന്നു ഞാൻ അവളുടെ നമ്പറിൽ വെച്ചിരുന്നേ,,,എന്ന ലുക്ക്‌ ആണ് ഇന്റെ പൊന്നോ,,,

        ഒരു പ്രാവശ്യം ബെൽ അടിഞ്ഞു വീണ്ടും ബെൽ അടിഞ്ഞപ്പോ ഞാൻ കട്ടാക്കി,,,

"Sory ഇന്റെ കാന്താരി,,, ബോൾ ഇന്റെ കോർട്ടിൽ ആയി പോയില്ലേ,,,,"

                           വിളി നിൽക്കാതെ വന്നു കൊണ്ടിരുന്നപ്പോൾ സഹികെട്ടു ഞാൻ ഫോൺ എടുത്തു,,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

           "എന്താടി നിനക്ക് വേണ്ടത്, കുറെ അടിച്ചിട്ടും ഒരാൾ ഫോൺ എടുത്തില്ല എങ്കിൽ അയാൾ എന്തേലും തിരക്കിലായിരിക്കും എന്നു മനസ്സിലാക്കാൻ ഉള്ള സാമാന്യ ബോധം നിനക്കു ഇല്ലേ,, അതിന് നിനക്ക് എവിടാ നേരം അല്ലേ,,,"

              കുറെ നേരം ആയിട്ടും കലിപ്പൻ
ഫോൺ എടുക്കാഞ്ഞപ്പോ എനിക്കും വാശി ആയി,, അങ്ങനെ കുറെ അങ്ങ് അടിച്ചു വെറുപ്പിച്ചപ്പോ എടുത്തതിന്റെ പ്രതികരണം ആണ് നിങ്ങൾ കേട്ടത്,,

            സത്യം   പറഞ്ഞാൽ എന്റെ കണ്ണ്
ഒക്കെ വല്ലാണ്ട് നിറഞ്ഞിരുന്നു, ഫോൺ എടുക്കുമ്പോ തന്നെ കലിപ്പ് ആവും എന്ന കരുതിയില്ല,,,

"എന്താടി മിണ്ടാതിരിക്കാൻ ആണോ നി വിളിച്ചേ,, നിനക്ക് ഒന്നും പറയാൻ ഇല്ലേ,,,"

"അ അത്‌ sory ഞാൻ അത്യാവശ്യം ആയോണ്ടാ വിളിച്ചേ,,,,"

"എന്ത് അത്യാവശ്യം,,,,"

"അത്‌ അംജദ് കാക്കു ന്റെ വീട് വരെ എന്റെ കൂടെ ഒന്ന് വരോ കല്യാണം വിളിക്കാൻ,,,"

"എന്നെ കൊണ്ട് എങ്ങും വയ്യ, നി ആഷി നേ കൂട്ടി പൊയിക്കോ, എനിക്ക് ഇവിടെ ഒരു പാട് ജോലി ഉണ്ട്,,,,"

"അ അത്‌ ആഷിക്ക് വരാൻ കയ്യൂല,,, ഒന്ന് വരോ pls,,,,"

            സങ്കടം  കൊണ്ട് എനിക്ക് വാക്ക്
ഒന്നും കിട്ടുണ്ടായിരുന്നില്ല,, ഞാൻ പിണങ്ങി നിന്നപ്പോ എങ്ങോട്ടൊക്കെ വിളിച്ചത് ആണ് എന്നെ,, അന്ന് ഞൻ പോയില്ല 😢,,,

"എന്തായാലും എനിക്ക് വരാൻ കഴിയൂല
നി തനിച് പൊയ്ക്കോ,,,"

                      എന്നു പറഞ്ഞ് അപ്പുറത്ത്  ഫോൺ കട്ടാക്കി,അത്‌ എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു,, ബെഡിലേക്ക് കിടന്നു ഞാൻ കരഞ്ഞു,, നിനക്ക് അത്‌ കിട്ടണം ishu,, നി അവോയ്ഡ് ചെയ്തപ്പോ zayu അനുഭവിച്ച വേദന എത്ര ആണെന്ന് ഇപ്പൊ മനസ്സിലായോ,,,

           എന്നു പറഞ്ഞ് എന്റെ മനസ്സാക്ഷി എന്നെ കുറ്റപെടുത്തി കൊണ്ടേ ഇരുന്നു,, എന്തായാലും എനിക്ക് എന്റെ കലിപ്പനെ കണ്ട് സോറി പറഞ്ഞേ പറ്റൂ,,, അതിന് എങ്ങനേലും കലിപ്പനേ ഇന്റെ കൂടെ വറുത്തണം ഉപ്പ തന്നെ ശരണം ഉപ്പക്ക് എന്നെ വല്യ ഇഷ്ട്ട,,,

          പിന്നേ ഒന്നും നോക്കീല വേഗം ഉപ്പ നേ വിളിച്ചു വിവരം പറഞ്ഞ് , ഉപ്പ ഓനെ പറഞ്ഞയക്കം എന്നു പറഞ്ഞപോയ സമാദാനം ആയത് 😍😍,,,

            കുറച്ചു കഴിഞ്ഞതും കലിപ്പന്റ് കാൾ വന്നു ഞാൻ സന്തോഷത്തോടെ വേഗം എടുത്തു

"നിനക്കു എന്താടി ഞാൻ പറഞ്ഞിട്ട് മനസ്സിലാകാഞ്ഞിട്ട് ആണോ നി ഉപ്പ നേ വിളിച്ചു പറഞ്ഞേ,, എന്തായാലും ഇന്ന് എനിക്ക് വരാൻ കഴിയില്ല,, നാളെ ഏതായാലും ഡ്രെസ് എടുക്കാൻ പോകുന്നുണ്ടല്ലോ വേണേൽ അപ്പൊ പോകാം,,,,"

         അതും പറഞ്ഞ് ഞാൻ പറയുന്നത് കേൾക്കാൻ കൂടി നിക്കാതെ ഫോൺ വെച്ചു,,,,😢

"നാളെത്തോടെ ഇന്റെ കലിപ്പന്റെ കലിപ്പ് ഒക്കെ ഞാൻ തീർക്കും ട്ടോ,,, നാളെ ആണേൽ നാളെ എന്നാലും വേണ്ടില്ല,, എനിക്ക് ഒന്ന് തനിച് കിട്ടുമല്ലോ 😍😍,,,"

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

        "എന്തിനാനേടാ ഇയ്യ് ഇന്റെ മോളെ ഇങ്ങനെ സങ്കട പെടുത്തുന്നെ,, ഇന്ന് നിനക്ക് എന്താ ഇവിടെ പണി,, അങ്ങ് പൊയ്ക്കൂടേ,,,"ഉപ്പ

"തെ ഉപ്പാ ഓളോട് ചെയ്ത് പോയ ഒരു തെറ്റിന്റെ പേരിൽ ഇങ്ങള് എല്ലാരും ഇന്നേ പറഞ്ഞത് ഒന്നും ഞൻ മറന്നിട്ടില്ല,, അതിന് എത്ര തവണ ഞാൻ ഓളോട് സോറി പറഞ്ഞ് ഓൾ കെട്ടോ ഇല്ലാലോ,,,, അപ്പൊ കുറച്ചു ഓളും അനുഭവിക്കട്ടെ,,,,"

"ആഹ് എന്തേലും കാണിക്ക്,, last അനക്ക് പണി കിട്ടണ്ട"

              എന്നും പറഞ്ഞ് ഉപ്പ പോയി, ഉപ്പ എന്താവും ഉദ്ദേശിച്ചത് ആഹ് എന്തേലും
ആവട്ടെ,,,

        ഇന്റെ കാന്താരി നേ ഒന്ന് കാണാൻ
എനിക്ക് എന്തോരം കൊതി ഉണ്ട് എന്നു അറിയോ 😍,,, അത്  കൊണ്ട നാളെ പോകാം എന്നു ഞാൻ സമ്മതിച്ചത് തന്നെ ,,, എത്ര ദിവസം ആയി ഒന്ന് കണ്ടിട്ട്,,, മൂപ്പത്തിക്ക് നല്ലോണം വിഷമം ആയിട്ടുണ്ട് എന്നു അറിയാം സാരല്ല്യ 😍😍😍
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

            പിന്നേ നേരം വെളുക്കാൻ   ഉള്ള കാത്തിരിപ്പ് ആയിരുന്നു, വേഗം എണീറ്റ് കുളിയും നിസ്കാരോം ഒക്കെ കയിച് തായെക്ക് ഇറങ്ങി നേരെ കിച്ചണിലേക്ക് വിട്ടു,ഉമ്മി ഉണ്ട് എന്തോ അന്യഗ്രഹ ജീവി നേ നോക്കുന്ന പോലെ നോക്കുന്നു ഞാൻ നല്ലോണം അങ്ങ് ഇളിച്ചു കൊടുത്ത്,,

           ഉമ്മി നേ പറഞ്ഞിട്ടും കാര്യം ഇല്ലാ ഈ ടൈം ൽ ഒന്നും ഞാൻ ഈ വഴിക്ക് ഒന്നും വരാറ് ഇല്ലാലോ 😊,,,

      അങ്ങനെ കുറച്ചു അവിടെ ഇവിടെ ഒക്കെ തിരിഞ്ഞു കളിച് ടൈം ഒപ്പിച് എന്നു പറഞ്ഞാൽ മതിയല്ലോ,,, ആഷി. കാക്കു ഏതോ psc എക്സാം ഉള്ളോണ്ട് അവര് വരുമ്പോ എന്നെ pic ചെയ്തോളാം എന്നാ പറഞ്ഞേക്കുന്നെ,,,

               ഞാൻ നല്ല അടിപൊളി ഡ്രസ്സ്‌ ഒക്കെ ഇട്ടു, ഒരുങ്ങി മൊഞ്ചത്തി ആയി നിന്ന്, ഇന്റെ കലിപ്പനേ വീയ്ത്തണ്ടേ മക്കളേ,,,

           കുറച്ചു കയിഞ്ഞ് വണ്ടി വന്നതും ഞാൻ ഉമ്മിനോട്‌ സലാം പറഞ്ഞു വണ്ടി ന്റെ അടുത്തേക്ക് ഓടി,, കലിപ്പനേ കാണാൻ വേണ്ടി ആയിരുന്നു ഓടിയത് എങ്കിലും കലിപ്പന്റെ ഒരു നോട്ടം പോലും എന്റെ നേരെ വന്നില്ല 😢,,,

                       കലിപ്പന്റെ അടുത്ത് റിനു ഇരിക്കുന്നത് കണ്ട് ഞാൻ ഉമ്മന്റെ അടുത്തേക്ക് ഇരിക്കാൻ ചെന്നു

"ഇത്തു എന്തിനാ,, പിറകിലേക്ക് പോകുന്നെ താ ഇവിടെ ഇരുന്നോ ഞാൻ ഉപ്പ ഇല്ലാത്തോണ്ട് കാക്കു ന് ഒരു കമ്പിനിക് ഇരുന്നതാ,,,"റിനു

"ആഹ് മോളെ മോൾ മുന്നിൽ ഇരുന്നോ,,"

                 എന്ന ഉമ്മ കൂടെ  പറഞ്ഞപ്പോ
സന്തോഷത്തോടെ ഞാൻ അവിടേക്ക് ഇരിക്കാൻ ചെന്നതും കലിപ്പന്റെ സംസാരം കേട്ട് നിറഞ്ഞു വെന്ന കണ്ണ് മെല്ലെ തുടച്ചു ഞാൻ പിറകിലെ ഡോർ തുറന്നു ഞാൻ പിറകിൽ കയറി,,,

"നി ഇപ്പൊ പിറകിലേക്ക് പോവാൻ നിക്കണ്ട അവള് പിറകിൽ ഇരുന്നോളും എനിക്ക് നിങ്ങളെ അവിടെ ഇറക്കിട്ട് വേണം ഒരിടം വരെ പോകാൻ,,,"

    അത്‌ കേട്ടപ്പോ വരേണ്ടിയിരുന്നില്ല എന്ന തോന്നി പോയി, അത്രക്ക് വെറുത്തോ എന്നെ,, എന്റെ സന്തോഷം ഒക്കെ എവിടെയോ പോയിരുന്നു,, ഉമ്മ എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും ഞാൻ അതിന് എല്ലാം മൂളി കൊണ്ടിരുന്നു,,,

      വെഡിങ് സെന്ററിൽ എത്തുന്ന വരെ ഞാൻ മിററിലേക്ക് തന്നെ നോക്കി നിന്നെങ്കിലും കലിപ്പന്റെ ഒരു നോട്ടം പോലും എന്റെ നേരെ വന്നില്ല,,,

        ഞങ്ങളെ   അവിടെ ഇറക്കിട്ട് ഉപ്പ ഇപ്പോ വരും എന്നും പറഞ്ഞ് എന്നെ ഒന്ന് നോക്കുക കൂടി ചെയ്യാതെ പോയപ്പോ പൊട്ടി കരയാൻ ആയിരുന്നു തോന്നിയെ,,,

            പിന്നേ റിനുന്റേം ഉമ്മന്റേം കൂടെ
ചെന്നു, സാരി എടുക്കാം എന്നു ഉമ്മ പറഞ്ഞപ്പോ ഞാനും സമ്മതിച്ചു , റിനു ഉമ്മയും കൂടി ഓരോന്ന് എടുത്ത് ഇത് കൊള്ളാം ലെ എന്ന ഒക്കെ ചോദിക്കുന്നുണ്ടേലും എന്റെ മനസ്സ് മുഴുവൻ കലിപ്പന്റെ അടുത്ത് ആയിരുന്നു,,,

"മോൾക്ക് എന്താ ഒരു ഉഷാർ ഇല്ലാത്തെ zayu അങ്ങനെ ഒക്കെ പറഞ്ഞോണ്ട് ആണോ അത്‌ കാര്യം ആക്കണ്ട,, അത്‌ ഒക്കെ മാറിക്കൊള്ളും,, മോൾക്ക് ഈ സാരി നാലോണം ചേരുന്നുന്നുണ്ട് ഇത് എടുത്തലോ,,,,"

           സാരിയിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ ഞാൻ ചിരിച് കൊണ്ട് തല ആട്ടി, ഇന്റെ കലിപ്പന്റെ ഇഷ്ടത്തിന് ഡ്രസ്സ്‌ എടുക്കണം എന്ന് ആയിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്,,,

              അങ്ങനെ എല്ലാർക്കും ഡ്രെസ് ഒക്കെ എടുത്തോണ്ട് നിന്നപ്പോ ഉപ്പ വന്നു,, പിന്നേ നേരം ഉച്ച ആയോണ്ട് ഉപ്പ ന്റെ കൂടെ പോയി food കഴിക്കാൻ,, സത്യം പറഞ്ഞാൽ ഒരു വറ്റ് പോലും തൊണ്ടയിൽ നിന്ന് ഇറങ്ങിയില്ല 😢,,,

  പിന്നേ ബാക്കി ഉള്ള purchase ഒക്കെ കഴിഞ്ഞപ്പോയെക്കും കലിപ്പൻ വന്നു എങ്കിലും മുഖത്ത് വലിയ മാറ്റം ഒന്നും കണ്ടില്ല,,,

               അംജദ് കാക്കു ന്റെ വീട്ടിലേക്ക് പോകുന്നത് എങ്ങനെ പറയും എന്ന് കരുതി ഇരുന്നപ്പോയാണ് ഉപ്പ ഇങ്ങോട്ട് പറഞ്ഞേ,,,

"ടാ, zayu ഇന്ന് അല്ലേ മോളെ കൂടെ എങ്ങോട്ടോ പോകണം എന്ന് പറഞ്ഞേ,, നി എന്നാ ബുള്ളറ്റ് എടുത്തോ ഞാൻ കാർ എടുത്തോളാം,,,
  
    അത്‌ കേട്ടപ്പോ എനിക്ക് ഒരു  പാട് സന്തോഷം ആയി, കലിപ്പനെ ഒന്ന് ഒറ്റക്ക് കിട്ടല്ലോ,, ഉപ്പനേ പോയി കെട്ടി പിടിച്ചു ഉമ്മ വെക്കാൻ ആണ് തോന്നിയെ,,പക്ഷേ ആ സന്തോഷത്തിന് അദികം ആയുസ്സ് ഇല്ലായിരുന്നു,,,😢

"അത്‌ വേണ്ട നിങ്ങളും ഉമ്മയും കൂടി ബുള്ളറ്റിൽ പൊയ്ക്കോ റിനു ഞങ്ങടെ കൂടെ വന്നോട്ടെ,, എനിക്ക്  സംസാരിക്കാൻ ഒരാൾ ആവുമല്ലോ,,,"

       പിന്നേ പറഞ്ഞിട്ട് ഒരു കാര്യോം ഇല്ലാ എന്ന അറിയുന്നൊണ്ട് ആവും ഉമ്മയും ഉപ്പയും പോയി,,, റിനു എന്നെ നിസ്സഹായതയോടെ നോക്കുന്നുണ്ട്,, അവൾക്ക് ഞങ്ങടെ കൂടെ വരാൻ വലിയ ഇഷ്ട്ടം ഒന്നും ഇല്ലാ എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം
പിന്നേ കലിപ്പനേ പേടിച്ചിട്ട് ആണ്,,,

            കാറിനു അടുത്ത് എത്തിയതും
റിനു വേഗം പിറകിൽ കയറി ഇരുന്ന് എന്നോട് മുന്നിൽ ഇരിക്കാൻ ആക്ഷൻ കാട്ടി എങ്കിലും നേരത്തെ പറഞ്ഞത് ഒക്കെ മനസ്സിൽ തന്നെ ഉള്ളോണ്ട് ഞാനും റിനു ന്റെ കൂടെ ഇരുന്നു,,,

  ❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕


                       കാക്കുന്റെ വീടിന് മുന്നിൽ എത്തിയതും ഞാൻ ഇറങ്ങി, മുൻപ് വന്നത് കൊണ്ട് വഴി കണ്ടെത്തൻ ബുദ്ധിമുട്ട് ഉണ്ടായില്ല,,

                ഞാൻ ഇറങ്ങിട്ടും ആങ്ങളയും
പെങ്ങളും വണ്ടിയിൽ തന്നെ ഇരിക്ക,,

"റിനു നി ഇറങ്ങുന്നില്ലേ,,,,,"

"ഇല്ലാ ഇത്തു നിങ്ങൾ രണ്ടാളും പോയി വാ ഞാൻ വണ്ടിയിൽ ഇരുന്നോളാം,, കാക്കു ഇത്തുന്റെ കൂടെ ചെല്ല്,,,"

                         റിനു പറഞ്ഞപ്പോ  ആൾ വണ്ടിയിൽ നിന്ന് ഇറങ്ങി, എന്നിട്ട് എന്നെ ഒന്ന് മൈൻഡ് ആക്ക പോലും ചെയ്യാതെ ഒരു പോക്ക് ആയിരുന്നു,,,

             വണ്ടിയുടെ ശബ്ദം കേട്ടപ്പോയെ കാക്കു പുറത്തേക്ക് വന്നിരുന്നു എന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു,, കലിപ്പൻ കാണാൻ വേണ്ടി ഞാനും നല്ലോണം കാക്കു നോട്‌ ചേർന്ന് നിന്നെങ്കിലും കലിപ്പൻ നോ മൈൻഡ്,,,

"എന്താ അംജു അവരെ പുറത്ത് തന്നെ നിർത്താണോ നി ഇങ്ങോട്ട് കൂട്ടി വാ, ഇന്റെ മോൾ എവിടെ,,,"

             എന്ന് ചോദിച് പുറത്തേക്ക് വന്ന ഉമ്മി നേ കണ്ടതും ഞാൻ പോയി കെട്ടി പിടിച്ചു  കവിളിൽ ഒരു ഉമ്മ കൊടുത്തു,,,

     പിണക്കത്തിൽ ആയിരുന്നു എങ്കിലും
രണ്ട് മൂന്ന് ഉമ്മ അദികം കൊടുത്തപ്പോ ഉമ്മി ഫ്ലാറ്റ് ,,

"മോൻ എന്താ ഇങ്ങനെ നോക്കി നിക്കുന്നെ ഇരിക്ക് മോനെ,,,,,"

        എന്ന്  ഉമ്മി പറഞ്ഞപ്പോയ ഞാൻ
കൂടെ ഉള്ള ആളേ ശ്രദ്ധിച്ചേ,, ആൾ എന്തോ ഒരു മുഖഭാവത്തോടെ ഉമ്മി നേ തന്നെ നോക്കി നിക്ക,,,

                   ഇത് എന്താ ഇപ്പോ സംഭവം
ആ മുഖത്തെ ഭാവം എന്താണെന്ന് മനസ്സിലാക്കാനേ കഴിയുന്നില്ല,, പിന്നേ ഒരു പോക്ക് ആയിരുന്നു,,,,

                   ആരോടും ഒന്നും പറയാതെ പോയപ്പോ എന്തോ പോലെ ആയി എന്നാലും എന്താവും കാരണം,,, ഉമ്മി നേ കണ്ടപ്പോ ആ  ഞെട്ടൽ ഞൻ ശ്രദ്ധിച്ചതാ,,,

"എന്താ മോളെ മോൻ ഒന്നും മിണ്ടാതെ പോയെ നങ്ങടെ വീട് എങ്ങാനും ഇഷ്ട്ട പെടാഞ്ഞിട്ട് ആണോ,,,"ഉമ്മി

"ഹേയ് അത്‌ ഒന്നും അല്ല ഉമ്മി,, ആരോ വിളിച്ചു കാണും അതാ,, ഏതായാലും ഇപ്പൊ വരും ഉമ്മി വേറെ ഒന്നും വിചാരിക്കണ്ട അല്ലേ കാക്കു,, ഉമ്മി ഞാൻ വന്നിട്ട് എനിക്ക് ഒന്നും തരാതെ ഇങ്ങനെ നിർത്താൻ ആണോ പ്ലാൻ,,,,"

"പറഞ്ഞ പോലെ സാറിന് വല്ല തിരക്ക് ഉണ്ടായി കാണും ഏതായാലും മൂപ്പര് വരുമ്പോയേക്കും ഈ പെണ്ണിന് എന്തേലും തിന്നാൻ കൊടുക്ക് ഉമ്മ,,,"

                    കാക്കു പറഞ്ഞപ്പോ ഉമ്മി അടുക്കളേക്ക് പോയി, എന്നിട്ട് എന്റെ അടുത്ത് വന്നു നിന്നു,, ഞാൻ ആണേൽ എന്തിനാവും ഈ കലിപ്പൻ പോയത് എന്ന് ആലോചിച് നിക്ക,, മിക്കവാറും ഇതും എന്നോട് ഉള്ള പ്രതികാരം ആവും, എന്നാലും വരാൻ ഇഷ്ടമില്ലേൽ വരാതിരുന്നാൽ പോരായിരുന്നോ,, ഇത് എല്ലാരുടേം മുന്നിൽ വെച്ച് മനപ്പൂർവം എന്നെ ഇൻസൾട്ട് ചെയ്തതാ 😢,,,

"ടി എന്താടി അന്റെ കെട്ട്യോൻ കുട്ടിനേ പലത്തിന്മേൽ കിടത്തി പോന്ന പോലെ പോയത്,,,, ഒന്ന് മിണ്ടി പോലും ഇല്ലലോ,,,"അംജു

"ങേ അപ്പൊ കാക്കു നേ കുട്ടി പലത്തിന് മുകളിൽ കിടത്തി experiance ഉണ്ട് ലേ 😊,,,"

"ഒന്ന് പോടീ അന്നോട് ചോദിച്ച എന്നെ വേണം തല്ലാൻ,,,,"

              ഇനി ആരേലും വല്ല പലത്തിനു മുകളിൽ നിർത്തി പോന്ന് കാണോ, അതാവോ എന്നോട് മിണ്ടാത്തെ,, ഇനി ഞാൻ മിണ്ടാഞ്ഞിട്ട് വല്ല പെണ്ണിനേം പോയി ഒപ്പിച്ചോ റബ്ബേ,, അങ്ങനെ ആണേൽ രണ്ടിനേം ഞാൻ കൊല്ലും ഹും,,

                 കുറച്ചു കയിഞ്ഞ് വണ്ടിയുടെ
ശബ്ദം കേട്ട് പോയി നോക്കുമ്പോ അതിൽ നിന്ന് ഇറങ്ങുന്നവരെ കണ്ട് ഞാൻ അന്തം വിട്ട് നോക്കി നിന്നു,, ഉമ്മ ഉപ്പ ഇവര് ഒക്കെ എന്താ ഇവിടെ,, ഇവരെ കൂട്ടാൻ ആണോ കലിപ്പൻ പോയെ,, ചെ ഞൻ ചുമ്മാ തെറ്റിധരിച്ചു

         ഉമ്മയുടെ മുഖത്തും  ഒരു ഞെട്ടൽ ഉണ്ട്,,ഒന്നും അറിയാതെ വിളിച്ചു കൊണ്ട് വന്നത് ആണെന്ന് തോന്നുന്നു,,, ആഹ് ഏതായാലും അവർക്കും ഇവിടെ കാണാലോ,, ഞാൻ വേഗം അവരുടെ അടുത്തേക്ക് ചെന്നു,,,,

"ഉമ്മ, ഇതാണ് ഞാൻ പറയാറുള്ള കാക്കു ന്റെ വീട് ഇതാണെന്റെ കാക്കു,,,"

          എന്ന് പറഞ്ഞു ഞാൻ കാക്കു നേ അവർക്ക് പരിചയപെടുത്തി എങ്കിലും അവര് ഒരു അന്തം കുന്തോം ഇല്ലാതെ നിക്ക,,,

    "എന്താ മോളെ ഇവിടെ ഇവൻ ഒരു സർപ്രൈസ് ഉണ്ട് എന്ന് പറഞ്ഞ് കൊണ്ട് വന്നതാ ഞങ്ങളെ,,,,"

                       ങേ സർപ്രൈസോ അത്‌ എന്താവും,,,,🤔

"അത്‌ ഒക്കെ ഉണ്ട് ഉമ്മാ  ഉമ്മ എന്റെ കൂടെ വാ,,,"zayu

       എന്ന് പറഞ്ഞൂ ഉമ്മനേ കൂട്ടി പോയി കൂടെ ഉപ്പയും റിനുവും പോയി ഞാനും കാക്കുവും ആണേൽ ഒന്നും മനസ്സിൽ ആവാതെ പരസ്പരം നോക്കി അവരുടെ പിറകെ വഇളയുമ്മ 

    "മക്കളേ വാ ചായ കുടിക്കാം,,,"

              എന്ന് പറഞ്ഞ് തിരിഞ്ഞ ഉമ്മി എല്ലാരേം കണ്ട് ഞെട്ടിയിട്ടുണ്ട്, എല്ലാരേം കണ്ടിട്ട് ആവും,,,

"മോളെ,, സൽമു,,,,,,,,"

"ഇത്താത്ത,,,,,,,,"

             സൽമു എന്ന് വിളിച്ചു ഉമ്മിയും
ഇത്തത്ത എന്ന് വിളിച്ചു ഉമ്മയും കെട്ടി പിടിക്കുന്നത് കണ്ട് ഞൻ ആകെ അന്തം വിട്ട് നിന്ന് പോയി,,, രണ്ട് പേരും കരയുന്നും ഉണ്ട്,,, എല്ലാരുടേം മുഖത്ത് ആ ഞെട്ടൽ കാണാം എങ്കിലും കലിപ്പൻ കണ്ണ് ഒക്കെ നിറച് ചിരിക്കുന്നുണ്ട്,,,

             കുറച്ചു കഴിഞ്ഞതും  ഉമ്മനേം ചേർത്ത് പിടിച്ചു ഉമ്മി എന്റേം കാക്കു ന്റേം അടുത്തേക്ക് വന്നു,,,

"മോനെ,,, ഇത് ആരാണെന്നു അറിയോ അനക്ക് അന്റെ ഇളയുമ്മയാ,, ഇന്റെ ആകെ ഉള്ള അനിയത്തിയ,, ishu മോൾക്ക് ഓർമ ഇല്ലേ, ഉമ്മി അന്ന് ഫോട്ടോ കാണിച്ചു തന്നത് അത്‌ ഇവളുടെയാ,,,,"ഉമ്മി

        അപ്പോയാണ് ഉമ്മി അന്ന് ഫോട്ടോ കാണിച്ചു തന്നതും,, ഉമ്മിടെ അനിയത്തി നേ ഞാൻ മുന്നിൽ എത്തിച്ചു കൊടുക്കും എന്ന് പറഞ്ഞിരുന്നത് ഒക്കെ ഓർമ വന്നേ,, അത്‌ എന്നിൽ ഒരു കുറ്റ ബോധം ഉളവാക്കി,, അന്ന് ആ ഫോട്ടോ കണ്ടപോയെ ആരെയെപോലെ തോന്നിയിരുന്നു ഇപ്പൊ ഞാൻ ഓർക്കുന്നു അത്‌ വേറെ ആരേം പോലെ അല്ല കലിപ്പന്റെ പോലെ ആയിരുന്നു,, എന്നാലും ഞാൻ അത്‌ ഓർത്തിരുന്നേൽ ഇവരുടെ കൂടിക്കായ്ച്ച ഇത്രയും വൈകില്ലായിരുന്നു,,,

"Sory ഉമ്മി,, ഉമ്മിക്ക് ഞാൻ വാക്ക് തന്നത് അല്ലായിരുന്നോ ഉമ്മിടെ അനിയത്തിനേ കണ്ടെത്തി തരും എന്ന്,, ഞാൻ അത്‌ ഒറക്കാഞ്ഞിട്ട് അല്ലേ,, അല്ലെങ്കിൽ നേരത്തെ നിങ്ങൾ തമ്മിൽ കണ്ടേനെ 😢,,,"

"അയ്യേ,, മോൾ എന്തിനാ കരയുന്നെ, ഈ കുടിക്കാഴ്ച്ചക്ക് വഴിഒരുക്കിയതും മോൾ കാരണം അല്ലേ,, ഞൻ എന്റെ ഇത്തനേ കാണുമായിരുന്നോ,,,, ഇങ്ങനെ കാണാൻ ആവും പടച്ചോന്റെ വിധി അല്ലേ ഇത്ത,,,"ഉമ്മ

"പിന്നല്ലതെ,, കണ്ണ് അടയുന്നതിന് മുൻപ് അന്നേ കാണണം എന്ന ഒരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു,,,, അത്‌ ഏതായാലും പടച്ചോൻ സാധിച്ചു തന്നു,,,"ഉമ്മി

"അതേയ് ഇങ്ങള് ഏട്ടത്തിയും അനിയത്തിയും മാത്രം അല്ല,, ഞങ്ങൾ മക്കളും പിന്നേ ഞങ്ങളെ പാവം ഉപ്പയും ഇവിടെ ഉണ്ട് ട്ടോ,,,"റിനു

               പിന്നേ ഒരു ആഘോഷം തന്നെ
ആയിരുന്നു,, കാക്കു വിന്റെ മുഖം പതിനാലാം രാവ് ഉദിച്ചത് പോലെ ആയിരുന്നു,, സ്വന്തം എന്ന് പറയാൻ ഒരു ഏട്ടനും അനിയത്തിയും ഒക്കെ കിട്ടിയില്ലേ,,,

          ഉപ്പയും ഉമ്മയും ഉമ്മിനോട് അന്ന്
ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞു, കലിപ്പൻ എല്ലാരോടും ചിരിച് സംസാരിക്കുന്നുണ്ടേലും എന്നെ കാണുമ്പോ മുഖം വീർപ്പിച്ചു തിരിക്കും,, അത്‌ എന്നെ വല്ലാതെ വേദനിപ്പിച്ചു,,,
ഇതിന് മാത്രം ഞാൻ എന്ത്‌ തെറ്റ ചെയ്തേ,, അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം,,, ഒരു കാൾ വന്നു മൂപ്പര് പുറത്തേക്ക് ഇറങ്ങിയതും ഞാനും പിന്നലെ ചെന്നു,,,

         എന്നിട്ട് ഫോൺ തട്ടി പറിച് വാങ്ങി
ഞാൻ കൈക്കലക്കി കാൾ കട്ടാക്കി അല്ല പിന്നേ,അപ്പോയെക്കും കലിപ്പന്റെ കലിപ്പ് start ആയിട്ടുണ്ട്,,,

"എന്താടി,,, എന്താ ധൈര്യത്തിൽ ആണെടി ഇയ്യ് എനിക്ക് വന്ന കാൾ കട്ട് ആക്കിയത്,,,"zayu

"ഇങ്ങളെ കെട്ട്യോൾ ആണെന്ന ധൈര്യത്തിൽ എന്തേയ് അത്‌ പോരേ,,,"

          അതിന് ഒന്നും മിണ്ടാതെ തുറിച്ചു നോക്കാ കോന്തൻ,,,

"എന്നാ ഇയ്യ് ആ ഫോൺ വെച്ച് പുഴുങ്ങി തിന്ന് ഞാൻ പോവാ,,,,"

  അള്ളോഹ് പണി പാളിയല്ലോ,,,,

"അതേയ് ഞാൻ എന്ത്‌ തെറ്റ് ചെയ്തിട്ട നിങ്ങൾ എന്നെ അവോയ്ഡ് ചെയ്യുന്നേ,, പറ,, എനിക്ക് അത്‌ സഹിക്കാൻ പറ്റൂല,,, pls എന്നോട് ഒന്ന് മിണ്ടിക്കൂടെ,,,,"

            ആദ്യം ദേഷ്യത്തോടെ ആണ് തുടങ്ങിയത് എങ്കിലും പിന്നീട് അത്‌ ഒരു അപേക്ഷ ആയിരുന്നു,,,,

"ഓഹോ അപ്പൊ നിനക്ക് ഒരു ഹൃദയോം വേദനേം ഒക്കെ ഉണ്ട് ലേ,, ചെയ്ത് പോയ ഒരു തെറ്റിന് എത്ര തവണ ഞാൻ നിന്നോട് മാപ്പ് പറഞ്ഞെടി എന്നിട്ട് നി അത്‌ മൈൻഡ് ആക്കിയോ ഇല്ലാലോ,, അന്ന് ഞൻ അനുഭവിച്ച വേദന എത്രയാണെന്ന് നിനക്ക് അറിയോ,,, അത്‌ നി അറിയണം അപ്പോയെ ഞൻ അനുഭവിച്ചത് നിനക്ക് മനസ്സിലാവൂ,നി നല്ലോണം മനസ്സിലാക്ക്,, എന്നിട്ട് ഞൻ അനുഭവിച്ച വേദന നിനക്ക് തിരിച്ചറിയാൻ പറ്റി എന്ന് എനിക്ക് എപ്പോ തോന്നുന്നോ അന്ന് ഞൻ നിന്നോട് മിണ്ടും,,,"

       അതും പറഞ്ഞ് മൂപ്പര് ഒരു പോക്ക് അങ്ങ് പോയി അപ്പോയെക്കും എന്റെ കണ്ണ് ഒക്കെ നിറഞ്ഞിരുന്നു,നിങ്ങൾ അന്ന് അനുഭവിച്ചതിനേക്കാൾ ഇരട്ടി ഞാൻ ഇപ്പോ അനുഭവിക്കുന്നുണ്ട് എന്ന് എന്നാ നിങ്ങൾ മനസ്സിലാക്കാ,,😢😢

         പിന്നേ അവിടുന്ന്  ഭക്ഷണം ഒക്കെ കയിഞ്ഞ് എല്ലാരും സന്തോഷത്തോടെ പിരിയുമ്പോഴും എന്റെ കലിപ്പന്റെ ഒരു നോട്ടത്തിനും പുച്ചിരിക്കും ആയി ഞാൻ കൊതിച്ചു,,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

               അവളെ കണ്ട് നിക്കാൻ വേണ്ടി
ആണ് ഞാൻ അവളുടെ കൂടെ പോകാൻ സമ്മതിച്ചത് തന്നെ,, റിനു പിറകിൽ ഇരുന്നപ്പോൾ അവള് മുന്നിൽ ഇരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു,, പക്ഷേ നേരത്തെ ഞാൻ പറഞ്ഞ വാക്ക് അവൾക്ക് കോള്ളേണ്ടിടത്ത് കൊണ്ടതിനാൽ അവള് പിറകിൽ ഇരുന്നു,,,

       പിറകിലായിരുന്നെങ്കിലും എന്റെ ഒരു നോട്ടത്തിനായി മിററിലൂടെ എന്നെ തന്നെ ഉറ്റു നോക്കുന്ന എന്റെ പെണ്ണിനെ ഞാൻ അവള് അറിയാതെ ശ്രദ്ധിച്ചിരുന്നു,,, ചെയ്യുന്നത് കുറച്ചു കടുപ്പം ആണെന്ന് അറിയാം എങ്കിലും ഞാൻ അനുഭവിച്ച വേദന അവൾ കൂടി അറിയണം എന്ന് കരുതി ഒരു സ്വീറ്റ് റിവഞ്ജ് 😍😍,,,

                   അംജദ് ന്റെ വീട്ടിൽ  ചെന്ന് അവന്റെ ഉമ്മയെ കണ്ടപ്പോ എവിടെയോ കണ്ട ഒരു ഓർമ പോലെ തോന്നി,,,, കുറെ നേരം നോക്കി നിന്നപ്പോയ, ഉമ്മ പണ്ട് കാണിച്ചു തന്ന മൂത്തയുടെ ഫോട്ടോയിലെ പോലെ തോന്നിയത്,, പണ്ട് കണ്ടത് ആയത് കൊണ്ട് ഉറപ്പിക്കാൻ പറ്റില്ലായിരുന്നു,, അത്‌ കൊണ്ട് ആരോടും ഒന്നും പറയാതെ ഞാൻ നേരെ വിട്ടു വീട്ടിലേക്ക്,റിനു കുറെ എന്തൊക്കെയോ ചോദിച്ചെങ്കിലും ഞൻ മറുപടി പറഞ്ഞില്ല,,,
   
           ഞാൻ വേഗം ചെന്നു ഉമ്മയുടെ അലമാരയിൽ നിന്ന് ആ ഫോട്ടോ നോക്കിയപ്പോ എന്റെ സംശയം സത്യം തന്നെ ആണെന്ന് മനസ്സിലായി ,, അപ്പോ എനിക്ക് ഉണ്ടായ സന്തോഷത്തിന് അതിര് ഇല്ലായിരുന്നു,, കാരണം എത്രയോ തവണ ആ ഫോട്ടോ നോക്കി ഉമ്മ കരയുന്നത് ഞാൻ കാണാറുണ്ടായിരുന്നു,,,

                 അപ്പോ തന്നെ ഉമ്മയോട് പറയണമെന്നുണ്ടായിരുന്നു എങ്കിലും അവര് കണ്ടുമുട്ടുമ്പോൾ ഉള്ള സന്തോഷം     ആലോചിച്ച് ഒരു സർപ്രൈസ് ആകാം എന്ന് കരുതി കാര്യങ്ങൾ ഒന്നും പറയാതെ ഞാൻ ഉമ്മയെയും  ഉപ്പയേയും  കാറിൽ കയറ്റി    അംജദ് ന്റെ വീട്ടിലേക്ക് പോന്നു,,,

                       ഉമ്മയും ഉപ്പയും മാറിമാറി ചോദിച്ചെങ്കിലും ഞാൻ ഒന്നും വിട്ടു പറഞ്ഞില്ല😊,,, പിന്നേ അവിടെ എത്തിയപ്പോ ഉണ്ടായ സന്തോഷം എല്ലാം നിങ്ങൾക്ക് അറിയാമല്ലോ,, രണ്ട് സഹോദരികളുടെയും സന്തോഷത്തിനു അതിര് ഇല്ലായിരുന്നു, അതിന് എനിക്ക് ishu നോട്‌ തീർത്ത തീരാത്ത കടപ്പാട് ഉണ്ട്,,,

   പാവം എല്ലാരും ഹാപ്പി ആയപ്പോഴും എന്റെ പെണ്ണ് എന്നെ നോക്കി നിക്കുന്നത് കാണുമ്പോ ഓടി ചെന്ന് ചേർത്ത് പിടിക്കാൻ തോന്നി എങ്കിലും എന്റെ ഈഗോ അതിന് സമ്മതിച്ചില്ല,,

                  എന്റെ പിറകെ അവള് വരും എന്ന് അറിഞ്ഞിട്ട് തന്നെ ആണ് ഞൻ പുറത്തേക്ക് പോയത്,, അവളുടെ ഓരോ വാക്കിലും ഉണ്ടായിരുന്നു അവളുടെ വേദന,,അത്‌ കണ്ടിട്ടും ഞൻ  കാണാത്ത ഭാഗം നടിച്ചു അവളോട് ദേഷ്യപെട്ട് ഉള്ളിലേക്ക് നടന്നു,,,

     പിന്നേ അവിടുന്ന് ഭക്ഷണം ഒക്കെ കയിച് ഞങ്ങൾ ഇറങ്ങുമ്പോ ഞങ്ങൾ ഒരു തീരുമാനം എടുത്തിരുന്നു ഇനി അംജുവും മൂത്തയും ഞങ്ങടെ പുതിയ വീട്ടിൽ ഞങ്ങളോട് ഒപ്പം വേണം എന്ന്,,
   
                              ആദ്യം ഒക്കെ അവര് എതിർതെങ്കിലും ഞങ്ങടെ സ്നേഹത്തോടെ ഉള്ള വാശിക്ക് മുന്നിൽ അവര് കീയടങ്ങി 😍😍,, ഉമ്മക്ക് ഞങ്ങടെ കൂടെ വരാൻ തീരെ ഇഷ്ട്ടം ഇല്ലായിരുന്നു പിന്നേ കല്യാണത്തിനു ദിവസം അദികം ഇല്ലാത്തോണ്ടും,, അവര്  അങ്ങോട്ട് വരുന്നതിനാലും പോന്നു,,,,

           രണ്ട് ദിവസം കഴിഞ്ഞാൽ പെണ്ണ് എന്റെ അടുത്ത് എത്തും,,, എന്നിട്ട് വേണം ഓളെ വേദനിപ്പിച്ചതിന് ഒക്കെ ചുടുചുംബനങ്ങൾ കൊണ്ട് പരിഹാരം ചെയ്യാൻ 😘😘😘😘,, അന്ന് പെണ്ണ് ഇന്നേ ജീവനോടെ വെക്കോ ആവോ,,,😊

       ( അപ്പോ കല്യാണ തലേന്ന് കാണാം ട്ടോ,, എല്ലാരും സമയത്ത് തന്നെ വരണേ,, എന്ന് നിങ്ങടെ സ്വന്തം zayu ishu😍😍😍)
❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️


     "എന്താടി പെണ്ണെ കല്യാണം ആയിട്ട് ഒരു ഉഷാർ ഇല്ലാതിരിക്കുന്നെ,, അണ്ടി പോയ അണ്ണാനെ പോലെ 😊"റിദ

  "അപ്പൊ ഇയ്യ് ഒന്നും അറിഞ്ഞില്ലേ നമ്മളെ സാർ ഇപ്പൊ ഓളെ മൈൻഡ് ചെയ്യുന്നില്ല,, ഓൾ വിളിച്ചാൽ എടുക്കൂല അഥവാ വിളിച്ചു വെറുപ്പിച്ചാൽ തന്നെ ഒന്നോ രണ്ടോ വാക്ക് പറഞ്ഞ് കട്ടക്കും,,,"ഫിദ

"പോടീ അത്‌ ഒന്നും അല്ല നാളെ ഞാൻ ഉമ്മിനേം ഉപ്പിനേം ഇന്റെ കാക്കുമരേം ഒക്കെ വിട്ട് പോകുന്നത് ആലോചിച്ചിട്ട,, എനിക്ക് കല്യാണം വേണ്ട ടി,,,,,😢😢"

"മ്മ് അതും ശരിയാ എന്ത്‌ കഷ്ട്ടലേ ഈ girls ന്റെ കാര്യം,, ആലോചിക്കാൻ കൂടി വയ്യ,, ഞാൻ വല്ല ചെക്കനേം വിളിച്ചു എന്റെ വീട്ടിലേക്കു കൊണ്ട് വന്നാലൊന്ന എന്താ നിങ്ങടെ അഭിപ്രായം,,,,"അമ്മു

    "ഒഹ്ഹ്ഹ് തന്നെ വേഗം ചെല്ല്, അത്‌ ഒരു കാരണം ആണെങ്കിലും ഇവൾക്ക് ഞാൻ പറഞ്ഞത് ഒരു റീസൺ തന്നെ ആണ്,,  ഇവളെ അന്ന് സാർ വിശ്വസിക്കാത്തതിന്റെ പേരിൽ ആ പാവം സാറിനെ എത്ര ഇവൾ പിറകെ നടത്തി എന്ന് അറിയോ,, ഇപ്പൊ ഓൾ ഓക്കെ ആയപ്പോ സാറും അതെ പണി ഓൾക്ക് കൊടുത്ത്,,,,"ഫിദ

       ഈ ഫിദ എന്തിനാ റബ്ബേ ഇത് തന്നെ പറഞ്ഞോണ്ടിരിക്കുന്നെ, നിങ്ങളോട് സത്യം പറയാലോ,, സാർ വിളിക്കാത്തതിലും അവോയ്ഡ് ചെയ്യുന്നതിലും ഓക്കെ വെഷമം ഉണ്ടേലും,, അതിനേക്കാൾ ഏറെ,, ഇന്ന് ഒരു ദിവസം കൂടി കഴിഞ്ഞാൽ ഞാൻ ഈ വീട്ടിലേക്ക് ഒരു അതിഥി ആയല്ലേ വരാ എന്ന് ഓർക്കുമ്പോ ഉള്ളിന്ന് ഒരു നീറ്റൽ ആണ് 😢,,, പിന്നേ റിലേറ്റീവ്സ് ഒന്നും ഇല്ലാത്തോണ്ട് തന്നെ ഞാൻ ഇത് വരെ ഇവരെ വിട്ട് നിന്നിട്ടില്ല,,,

"ഇയ്യ് പോടീ,,, അനക്കും ഇങ്ങനെ ഒരു ദിവസം വരുമല്ലോ അപ്പൊ ഇയ്യ് ഇന്നേ വിളിച്ചു ചോദിക്കും ishu,, ഇയ്യ് എങ്ങനാണെടി വീട്ടീന്ന് അന്ന് ഇറങ്ങിയെ എന്ന് ഹും,,,"

"ഓഹ് ഇന്റെ മുത്തേ ഇയ്യ് പിണങ്ങല്ലേ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ,,"

               "അല്ല ഇങ്ങള് ഇനിയും ഇവളെ
ഒരുക്കി കഴിഞ്ഞില്ലേ തായേ guest ഒക്കെ വന്നു തുടങ്ങി,,,,"ഉമ്മി

"ഉമ്മി 😢😢,,,,"

"Masha allah,, ഉമ്മിന്റെ മോൾ മൊഞ്ചത്തി ആയിക്ക്ണല്ലോ,,, അയ്യേ ഇന്റെ കാന്താരി കുട്ടി കരയാ,, മോളെ ഫിദ ഇയ്യ് എന്തേയ് ഇന്റെ മോളെ പറഞ്ഞേ,,ഉമ്മി

"ഞാൻ ഒന്നും പറഞ്ഞില്ല ഇന്റെ ആന്റി ഓൾക്ക് ഇങ്ങളെ ഒക്കെ വിട്ട് പോകുമ്പോ ഉള്ള വിഷമം ആണെന്ന്,,,"ഫിദ

"ഒഹ്ഹ്ഹ് പിന്നേ ഇത് ഒക്കെ ചുമ്മാ അഭിനയം ആണ് ഉമ്മി,, നമ്മക്ക് ഒന്നും ഇല്ലാലോ വിഷമം അല്ലേ ഇക്ക,,,"ആഷി

"ഇയ്യ് പോടാ ഇന്റെ കുട്ടിനെ കളിയാക്കാതെ വാ മോളെ തായെക്ക് പോവാ,, മക്കളേ ഇങ്ങള് ഒക്കെ വരി,,,"

                     ആശിക്ക് നല്ലൊരു ചവിട്ടും കൊടുത്ത് ഞങ്ങൾ തായെക്ക് വിട്ടു,, ഒരു peach കളർ ഗൗൺ ആണ് ട്ടോ ഞാൻ ഇട്ടേക്കുന്നെ,, പിന്നേ നാളേക്ക് ഉള്ള ഡ്രെസ് കൊണ്ട് റിനുവും ഷാനുക്കയും പിന്നെ കാക്കുവും ഉമ്മിയും ഒക്കെ വരും, അവർക്ക് ഉള്ള food ഒക്കെ വേറെ ready ആകുന്നുണ്ട്,,

               അങ്ങനെ കുറെ നേരം പോസ്റ്റ് ആയി നിന്നും വരുന്നോർക്ക് ഒക്കെ ചിരിച്ചും പിന്നേ സൽഫിക്കും നമ്മളെ ക്യാമറ ചേട്ടന് പോസ്സ് ചെയ്തും ഒക്കെ ആകെ down ആയി എന്ന് പറഞ്ഞാൽ മതിയല്ലോ,,,,

                   ഇടക്ക് ഞാൻ ഫോണിലേക്ക്
ഇന്റെ കലിപ്പന്റെ മെസ്സേജ് വല്ലതും ഉണ്ടോ എന്ന് എവടന്ന് 😡,,, at least ഇന്നത്തെ ഡ്രസ്സ് ഇട്ടിട്ടുള്ള ഒരു pic എങ്കിലും സ്റ്റാറ്റസ് വെച്ചൂടെ,, ദുഷ്ട്ടൻ മനഃപൂർവം തന്നെയാ ഞാൻ കാണുന്നതിന്,,,അത്‌ കൊണ്ട് ഫ്രണ്ട്‌സ് ന്റേം ഫാമിലിന്റേം ഒക്കെ pic ഞാൻ സ്റ്റാറ്റസ് വെച്ചെങ്കിലും എന്റെ മാത്രം വെച്ചില്ല,, അങ്ങനെ ഓൻ ഇന്നേം കാണണ്ട,,,

                   ഒന്ന് വിളിച്ചു നോക്കിയാലോ
അല്ലേൽ വേണ്ട ഞാൻ അതിന് തെറ്റ് ഒന്നും ചെയ്തില്ലലോ,, എന്നാലും ഉള്ളിൽ വല്ലാത്ത ഒരു നീറ്റൽ ആണ്,,, അപ്പോഴാണ് പള്ളെന്ന് എന്തൊക്കെയോ ഒക്കെ സൗണ്ട് ഒക്കെ കേൾക്കാൻ തുടങ്ങിയെ, അപ്പോഴാ ഓർത്തെ food കഴിച്ചില്ല എന്ന്,,,

      ഞൻ നേരെ നമ്മളെ ചങ്ക് കളെ അടുത്തേക്ക് വിട്ടു,,,

"ടി നിങ്ങൾക്ക് ആർക്കും വിശക്കുന്നില്ലേ, എനിക്ക് വിശന്നിട്ടു വയ്യ ബാ നമ്മക്ക് പോയി വല്ലതും കഴിക്കാം,,,"

"അതിന് ഞങ്ങൾ ഒക്കെ എപ്പോയെ കയിച് 😬😬😬"ഫിദ

"ദുഷ്ടകളെ എന്നിട്ട് എന്നെ ഒന്ന് വിളിക്കാൻ ഇങ്ങൾക്ക് തോന്നിയോ, ഇന്റെ കല്യാണത്തിന് വന്നിട്ട് ഇന്നേ കൂട്ടാതെ തട്ടി വന്നിരിക്ക അണ്ണാച്ചികൾ ഹും,,,,"

"പോടീ, അണ്ണാച്ചി അന്റെ ആ കലിപ്പൻ സാർ, ഞങ്ങൾ അന്നേ വിളിക്കാൻ വന്നത് തന്നെ ആയിരുന്നു അപ്പോഴാണ് അന്റെ ഉമ്മി പറഞ്ഞേ അവിടുന്ന് അവര് ഒക്കെ വരുമ്പോ നി അവരുടെ കൂടെ ഇരുന്നു ആണ് ഭക്ഷണം കഴിക്കേണ്ടത് എന്ന്,,,,"അമ്മു

"ങേ,😲, അത്‌ വരെ ഞൻ വിശന്ന് ചത്തോട്ടെ എന്നോ,,,"

"അത്‌ ഒക്കെ ഇയ്യ് അന്റെ ഉമ്മിനോട് ചോദിക്ക്,,,"റിദ

              ഹും ഒറ്റൊന്നിനും എന്നോട് ഒരു സ്നേഹോം ഇല്ലാ,,ഉമ്മി തന്നെ ശരണം,,,,

"ഉമ്മി എനിക്ക് വിശന്നിട്ടു വയ്യ എനിക്ക് വല്ലതും തിന്നാൻ താ,,,"

"അന്നോട് ഞാൻ പറഞ്ഞത് അല്ലേ മാറ്റുന്നതിന് മുൻപ് വല്ലതും കഴിക്കാൻ എന്നിട്ട് നി കേട്ടോ ഇല്ലാലോ,, ഇനി അവര് വന്നിട്ട് കഴിച്ചാൽ മതി,,, പിന്നേ വേണേൽ ആ ഫ്രിഡ്ജിൽ കുറച്ചു ജ്യൂസ്‌ ഉണ്ട് അത്‌ പോയി കുടിച്ചോ,,,,"ഉമ്മി

           ജ്യൂസ്‌ എങ്കിൽ ജ്യൂസ്‌ പിന്നേ ഒരു
ഓട്ടം ആയിരുന്നു ഞാൻ ആരേം നോക്കാതെ ,,, തല്ക്കാലം ഒരു ശമനം കിട്ടിയപ്പോ ഞാൻ നമ്മളെ ചങ്ക്‌സ് ന്റെ അടുത്ത് പോയിരുന്നു,,

       ഈ റിനു നെ എന്താ റബ്ബേ ഇങ്ങോട്ട് കൊണ്ട് വരത്തെ,, ഇനി നടന്നു എങ്ങാനും ആണോ എല്ലാരും കൂടി വരുന്നെ ഒന്ന് വിളിച്ചു നോക്കിയാലോ
പിന്നേ ഒന്നും നോക്കില ഉമ്മന്റെ ഫോൺ ful ടൈം ഓൾടെ കയ്യിൽ ആയത് കൊണ്ട് അതിലേക്ക് വിളിച്ചു,, പിന്നേ ആ കലിപ്പന്റെ ഫോട്ടോ ഒന്ന് send ചെയ്ത് തരാനും പറയണം,,,

"Halo,,,,,,,"(റിനു)


"ടി റിനു കൊനുവോ ഇങ്ങള് എപ്പോയാടി ഇങ്ങോട്ട് ഒന്ന് വരുന്നേ, എന്നിട്ട് വേണം എനിക്ക് എന്തേലും ഒന്ന് തിന്നാൻ,, അനക്ക് അറിയോ ഇന്റെ പള്ളെന്ന് മൗലൂദും യാസീനും ഒക്കെ ഓതുന്നുണ്ട്,,, വേഗം ഇങ്ങോട്ട് വരാൻ നോക്ക്, പിന്നേ ഇയ്യ് ഇപ്പൊ തന്നെ അന്റെ ആ ജാഡ തെണ്ടി ആങ്ങള ഇല്ലേ ഓന്റെ ഒരു ഫോട്ടോകൂടി send,, എന്നിട്ട് അത്‌ സ്റ്റാറ്റസ് വെച്ചിട്ട് വേണം ഇനിക്ക് ഓനെ ഒന്ന് ഞെട്ടിക്കാൻ,,"

                ങേ  ഇത് എന്താ ഇവൾ ഒന്നും പറയാത്തെ,, ഇനി ഇന്റെ വർത്താനം കേട്ട് ഓൾ പേടിച്ചു കാണുവോ 🤔ഹേയ്
ഓൾ അത്തരക്കാരി അല്ല,,,

"എടി എന്താടി ഇയ്യ് മിണ്ടാത്തെ ഞാൻ നാവ് ഇറങ്ങി പോയോ, ഇങ്ങള് ഇപ്പൊ ഒന്നും ഇങ്ങോട്ട് വരൂലേൽ പറയി ഞാൻ ചോർ ഒക്കെ തിന്നിtt അവിടെ വന്നു വാങ്ങി കൊള്ളാം ആരു കൊണ്ടൊന്നാലും സാദനം കിട്ടിയാൽ പോരേ,,,,,"

"Halo,,,,,,,,"

      ഒക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ  halo എന്ന് പറഞ്ഞത് കേട്ട് ഞാൻ അപ്പൊ തന്നെ കാൾ കട്ടാക്കി,, പടച്ചോനെ കലിപ്പൻ  ഓനോടാണോ ഞാൻ ഇത് വരെ പറഞ്ഞത് ഒക്കെ,, എന്നാ തീർന്ന് ഇഷോ തീർന്ന്,, നാളെ അങ്ങോട്ട് ചെല്ലേണ്ട താമസമെ ഉണ്ടാകൂ,, ചിലപ്പോ അതും കൂടി ഉണ്ടാവൂല,,,,😢,,

        എന്നാലും റിനുന്റെ സൗണ്ട് ഞാൻ കേട്ടത് ആണല്ലോ 🤔🤔🤔,,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

              ഫോൺ കട്ടായതും അത്‌ വരെ
പിടിച്ചു വെച്ച ചിരി ഒക്കെ ഞാൻ ചിരിച് തീർത്തു,, പിന്നേ റിനു അന്തം വിട്ട് നോക്കുന്ന കണ്ടപ്പോയ ബോധം വന്നേ,,,

"എന്താടി,, നോക്കി നിക്കുന്നെ വേഗം പോകാൻ നോക്കെടി,,,"

             എന്ന് പറഞ്ഞപ്പോ പെണ്ണ് ഒന്നു ഇളിച്ചു കാണിച്ചിട്ട് ഒറ്റ പോക്ക്,, എന്റെ പെണ്ണിനെ ഒന്നു വിളിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല,, വിളിച്ചാൽ ഇത് വരെ സ്ട്രോങ്ങ്‌ ആയി നിന്ന പോലെ എനിക്ക് നിക്കാൻ കഴിഞ്ഞോളണം എന്നില്ല അതാ,, എന്നാലും പെണ്ണ് ഇന്നത്തെ വേശത്തിൽ മൊഞ്ചത്തി ആയത് കാണാൻ ഞാൻ ആ കാന്താരി ന്റെ സ്റ്റാറ്റസ് നോക്കിട്ട് ബാക്കി ഈ ലോകത്ത് ഉള്ള എല്ലാരും ഉണ്ട് ഓൾ മാത്രം ഇല്ലാ സ്റ്റാറ്റസിൽ,, എന്റെ ഫോട്ടോ കാണാഞ്ഞിട്ട് ആവാൻ ആണ് സാധ്യത,,,

                 അങ്ങനെ ഓരോന്ന് ചിന്തിച്
നിക്കുബോയ ഉമ്മ ന്റെ ഫോൺ ബെൽ അടിച്ചേ നോക്കുമ്പോ  നമ്മളെ പെണ്ണ് ആണ്         ഞാൻ വേഗം എടുക്കാൻ പോയപ്പോയെക്കും റിനു വന്നു എടുത്തു, ഞൻ ഓളോട് സ്പീക്കറിൽ ഇടാൻ പറഞ്ഞപ്പോ ഓൾ കൂട്ടാക്കിയില്ല പിന്നേ കുറച്ചു കലിപ്പ് ആയപ്പോ ഓൾ സ്പീക്കറിൽ ഇട്ടു,,,

           പെണ്ണിന്റെ സൗണ്ട് കേൾക്കാൻ കൊതിചിട്ട് ആണ് ഫോൺ എടുത്തേ എങ്കിലും പെണ്ണിന്റെ വർത്താനം കേട്ട് ഞാൻ അന്തം വിട്ട് നിന്നു പോയി,, പിന്നേ എന്നെ കുറിച് പറയുന്നത് കേട്ടപ്പോ ഞൻ റിനു നോക്കി  ഓൾ ഉണ്ട് വായേം പൊത്തി ചിരിക്കുന്നു,,,

                   ഇതിന് ഒക്കെ നിനക്ക് ഞാൻ
വെച്ചിട്ടുണ്ടെടി കാന്താരി,, ഓഹ് എന്നാലും ഇവൾക്ക് ഇത്രക്ക് ഒക്കെ വിശപ്പ് ഉണ്ടെന്ന് ഇപ്പോഴാ മനസ്സിലായെ അപ്പോ ആ സ്നിക്കേഴ്സ് ന്റെ പരസ്യം സത്യം തന്നെയാ ലേ,, വിശന്നാൽ നിങ്ങൾ നിങ്ങൾ അല്ലാതെ ആവും എന്നത്,,,

        പിന്നേ അവര് എല്ലാരും അങ്ങോട്ട്
ഡ്രസ് കൊണ്ട് പോകാ, അങ്ങോട്ട് ഒന്നും പോയാലോ 🤔🤔,,,

"അല്ല ഉമ്മ റിനുനും മൂത്തക്കും ഒപ്പം ഡ്രൈവർ ആയി ആരാ പോകാ,, ഞാൻ പോവണോ,,,"

"പിന്നെന്തിന മോനെ ഞങ്ങൾ ഒക്കെ ഇങ്ങോട്ട് കുറ്റിയും പറിച് പോന്നത് മോൻ ഒന്നു കൊണ്ടും പേടിക്കണ്ട ഞങ്ങൾ പോയ്കൊള്ളാം പിന്നേ തെ നിന്റെ അനിയനും ഉണ്ട്,,,"ഷാനു

         ശോ അങ്ങനെ  ആ പ്ലാനും പൊട്ടി ഞാൻ ഷാനു ന്റെ തോളിൽ കൈ ഇട്ടു ഒന്നു മാറി നിന്ന്,,,

"ടാ,,, ഞൻ വരുന്നില്ല നി ഒന്നു അവളുടെ ഫോട്ടോ ഒന്നു എടുത്ത് വരോ ടാ,, ഓളെ ആ വേഷത്തിൽ കാണൻ കൊതിയവ,,,,"

"അതിന് എന്താ നിനക്ക് ഒരു ഒറ്റ കാൾ ചെയ്താൽ പോരേ ഓളെ,, ഒന്നു പറഞ്ഞാൽ ഓൾ അയച്ചു തരുമല്ലോ ഒരു ലോഡ്,,,"ഷാനു

"ഹേയ് അത്‌ ശരിയാവൂല ടാ,,, അത്‌ വേണ്ട,,,"

"എന്തോന്ന് സ്വഭാവം ആണെടാ പാവം ഇന്റെ പെങ്ങൾ എത്ര വിഷമിക്കുന്നുണ്ടാവും 😢😢,,, ഈ കാര്യത്തിൽ ഞാൻ ഇന്റെ പെങ്ങളെ ഭാഗത്ത് ആണ്,, സോറി അളിയ അപ്പൊ ഞങ്ങൾ പോയി വരാവേ bye,,"ഷാനു

          ദുഷ്ട്ടൻ,, എല്ലാരും ഓളെ ഭാഗത്ത് ആണ്,, ഹും നാളെ ഇങ്ങോട്ട് ആവട്ടെ,,

                 അങ്ങനെ അവര് എല്ലാരും പോയതും ഞാൻ റൂമിലേക്ക് വിട്ടു ഇന്ന് ഇവിടെ വലിയ പ്രോഗ്രാം ഒന്നും ഇല്ലാത്തോണ്ട് ആൾ കുറവ് ആണ്, പിന്നേ ഞങ്ങൾ ഇവിടെ പുതിയത് ആണല്ലോ പിന്നേ പുതിയ വീട് കൂടെ ആയത് കൊണ്ട് എല്ലാരേം പരിചയപെട്ടു വരുന്നെ ഉള്ളൂ 😊,,,

 ❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

 "അള്ളോഹ് ഉമ്മി ഇന്റെ കവിൾ,,,,,,,"

 "അള്ളോഹ് ഇന്റെ ഉമ്മാ ഇന്റെ ഊര,, എന്താടി ഭദ്രകാളി രാവിലെ തന്നെ അനക്ക്,,"

    രാവിലെ തന്നെ ഉള്ള ഇഷുന്റെ കാറൽ കേട്ട് കൊണ്ട് ആണ് ഞാൻ ഉണർന്നത് ഞെട്ടി എണീറ്റതും ഞാൻ താ കെടക്കുന്നു താഴെ,, ഈ ഞാൻ ആരാണ് എന്ന് അല്ലേ ഇങ്ങള് ആലോചിക്കുന്നേ വേറെ ആരും അല്ല ഇഷു ന്റെ ചങ്കും കരളും കൊടലും ഒക്കെ ആയ ഫിദ തന്നെ ആണ്,ഇനി ആ കുരുപ് എന്തിനാ കാറിയെ എന്ന് നോക്കട്ടെ,,,

"എന്താടി അന്റെ കല്യാണം ആണെന്ന് വേച് ഇങ്ങനെ ഒക്കെ കാറണോ,, ഹൗ ഇന്റെ ഊര പോയി,ഇയ്യ് എന്തിനാ കുരുപ്പേ കാറി വിളിച്ചേ 😡,,,"

          "സോറി ടി,, ഞാൻ പെട്ടെന്ന് ഇത് കണ്ടപ്പോ,, നോക്ക് ഇന്റെ മുഖത്ത് എന്തോ ഒരു അടയാളം,, ഇത് എങ്ങനെ വന്നതാണെന്ന് ഒരു ഐഡിയയും ഇല്ലാ,,,,"

             ഓളെ മുഖത്ത് ഉണ്ട് നല്ല ചുവന്ന ഒരു അടയാളം ഒരു പ്രാവശ്യം ഞെട്ടിയത് കൊണ്ട് ഞാൻ പിന്നെ നെട്ടാൻ പോയില്ല 😊😊,, അത്‌ എന്താണെന്ന് ആവും ഇങ്ങള് ആലോചിക്കുന്നേ ലേ തല്ക്കാലം അത്‌ കുറച്ചു കയിഞ്ഞ് അറിയാം ട്ടോ, ഇപ്പൊ ഞാൻ ഓളെ ഒന്നു സമദനിപ്പിക്കട്ടെ 😊😊,,,

"ആാാഹ് ടി ഇത് എന്തോ കടിച്ച പോലെ ഇണ്ടല്ലോ,, ഇനി വല്ല എലിയും ആവോ,,,"

   അതിന് എന്നെ നോക്കി കണ്ണുരുട്ടി ഓൾ ഒരു ഓട്ടം ആയിരുന്നു വിൻഡോ ന്റെ അടുത്തേക്ക് എന്നിട്ട് അത്‌ ലോക്ക് ആണോ എന്ന് നോക്കുന്നുണ്ട് പെണ്ണ്,,,

           "എന്താടി അന്നേ വല്ല പേപട്ടിയും ആണോ കടിച്ചെ ഇയ്യ് ഇങ്ങനെ നെട്ടോട്ടം ഓടുന്നത് കണ്ടിട്ട് അതാ തോന്നുന്നേ,,,"

"ഹാവു അപ്പൊ അത്‌ അല്ല,, സത്യം പറയെടി ഇയ്യ് അല്ലേ ഇന്നേ കടിച്ചെ,,"

"പിന്നേ കടിക്കാൻ പറ്റിയ ഒരു മുതലും എനിക്ക് വേറെ പണി ഇല്ലാലോ,, ഉറങ്ങുന്ന സമയത്ത് നിന്നെ വന്നു കടിക്കാൻ,,അല്ലടി ഓൻ വന്നു കടിച്ചിട്ട് ഇയ്യ്  എന്താ അറിയാഞ്ഞേ,,,"ശിഫ

"ങേ ഓനോ, ഏത് ഓൻ സത്യം പറയെടി ഞാൻ ഉറങ്ങിയാ നേരം നോക്കി ഇയ്യ് ആരെ വിളിച്ചു കയറ്റിയെ,,,"

   പടച്ചോനെ ഇത് ഞാൻ എന്നോട് പറഞ്ഞ ഡയലോഗ് അല്ലേ ഇത് ഓൾ എങ്ങനെ കേട്ട് മിക്കവാറും ഒക്കെ പൊളിയും,,,

"പോടീ,,, ഏത് ഓൻ,, അനക്ക് വട്ട് ആണ്,, എന്നാലും അന്റെ മുഖത്ത് ഒരു അടയാളം വന്നിട്ട് ഇയ്യ് എന്താ അറിയാഞ്ഞേ,,,,"ഷിഫ

               ഹാവു ഇനി അത്‌ ആലോചിച് നിന്നോളും, എന്നാലും പെണ്ണിന് ഒരു ചെറിയ ഡൌട്ട് ഇല്ലാതില്ല എന്ന് തോന്നുന്നു,,,

"എന്താടി ഇന്ന് ഒരു ദിവസം അല്ലേ ഇയ്യ് 
ഇവിടെ ഉണ്ടാവൂ എന്ന് കരുതി ആണോ ഈ വീട് മുഴുവൻ മറിച്ചിടാൻ പകത്തിൽ കാറി വിളിക്കുന്നെ,,,"ആഷി

"ഇത് നോക്ക് കാക്കു ഇന്റെ മുഖത്ത് എന്തോ കടിച്ചത്,, ഈ അണ്ണാച്ചി മാത്രേ ഇന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ,, "

   ഓഹ് ഈ പെണ്ണ് ഇന്നേ നാറ്റിക്കും

"പറഞ്ഞപോലെ നിന്റെ കവിൾ ചുവന്നു കിടക്കുന്നുണ്ടല്ലോ,, അല്ലടി ഇനി അളിയൻ എങ്ങാനും അന്നേ കാണാൻ ഉള്ള തൊര കൊണ്ട് ഓടി വന്നോ,,,"ആഷി

"ആദ്യം എനിക്കും ഡൌട്ട് ഉണ്ടായിരുന്നു പിന്നേ വിന്ഡോ ഗ്ലാസ്‌ ഒക്കെ അടഞ്ഞ് തന്ന കിടക്കുന്നെ ഞാൻ നോക്കി 😬,,"

        ഓഹ് ഹോ അപ്പോ അതാണ് ഓൾ മണ്ടി പാഞ്ഞു പോയി നോക്കിയേ ലേ, അപ്പൊ മൂപ്പർക്ക് ഇത് ഒരു സ്ഥിരം വഴി ആണ് 😊😊,,,

"നിങ്ങൾ ഒക്കെ ഇനിയും ready ആയില്ലേ മോനെ ആഷി ഇയ്യ് ഇവിടെ വന്നു നിക്ക അനു നെ പോയി സഹായിക് മോളെ ഫിദ അനക്ക് എങ്കിലും കുറച്ചു ചൂട് ഉണ്ടാവും എന്ന് കരുതി ഞാൻ, അത്‌ എങ്ങനാ ഇന്റെ മോളുടെ കൂടെ അല്ലേ അന്റേം നടപ്പ്,, വേഗം ചെന്ന് രണ്ടാളും കുളിച് നിസ്കരിക്ക് ചെല്ല് എന്നിട്ട് ചായ കുടിച് മാറ്റാൻ നോക്ക്,,,,"ഉമ്മി

"ഉമ്മി ദേ,,,,,"

                      ഒഹ്ഹ്ഹ് ഈ പെണ്ണ് ഇന്ന് കല്യാണത്തിന്   വരുന്നോർക്ക് മുഴുവനും കാണിച്ചുകൊടുക്കും എന്നാ തോന്നുന്നേ,,,

"ഒന്നൂല്യ ആന്റി ഇവൾക്ക് ഭ്രാന്ത് ആണ് ആന്റി പോവാൻ നോക്ക്,, ഞങ്ങൾ ഫ്രഷ് ആയി വരാം,,,"

               പിന്നേ ഓൾക്ക് അതികം മുഖം കൊടുക്കാൻ    നിക്കാതെ വേഗം പരിവാടി ഒക്കെ കയിച്, ഓളെ ഒരുക്കുന്ന തിരക്കിൽ ആണ്,, ഓളെ മുഖത്തെ പാട് കാണാത്ത രീതിയിൽ നല്ലോണം അങ്ങ് make ap വാരി പൊത്തി കൊടുത്തു,, പിന്നേ നമ്മളെ ബാക്കി ഉള്ള വാലുകൾ ഒക്കെ ഇന്നലെ night പോയി നേരത്തെ കാലത്തെ വന്നിട്ടുണ്ട്,,,

                 ഇതേ സമയം ഇഷു മൊത്തം കൺഫ്യൂഷനിൽ ആയിരുന്നു,,

(എന്നാലും ആരായിരിക്കും ഇന്നേ കടിച്ചിട്ടുണ്ടാവാ,, മനുഷ്യൻ ആണേൽ ഞാൻ അറിയൂലെ,, വല്ല ഏറുമ്പും ആവും 🤔ആഹ് എന്തേലും ആവട്ട്,,)

                    "എന്താടി ഇഷു ഇത്ര വലിയ ആലോചന സാറിന് എങ്ങനെ പണി കൊടുക്കാം എന്ന് ആണോ,,,"റിദ

"ഹിഹി ഒരു പണി കൊടുത്തതിന്റെയാ ഓൾ ഇപ്പൊ വിഷമിക്കേണ്ടി വന്നേ അത്‌ കൊണ്ട് അതവൻ വഴിയില്ല ലേ ഇഷു,,,"അമ്മു

"പോടീ നിങ്ങൾക്ക് അത്‌ ഒക്കെ പറയാം എനിക്ക് ബാത്രൂമിൽ ഒക്കെ പോവാൻ തോന്ന,, ഇനിയും കയിഞ്ഞില്ലേ ഇങ്ങളെ ഈ ഒരുക്കം,,,"

"ബാത്‌റൂമിൽ പോക്ക് ഒക്കെ ഇനി പിന്നേ ആക്കിക്കോ,, അല്ലേൽ ഞങ്ങൾ ഈ കഷ്ടപ്പെട്ടത് ഒക്കെ വെറുതെ ആവും ഈ സാരി ഒന്നു സെറ്റ് ആകാൻ എവിടെ ഒക്കെയാ പിന്ന് കുത്തിയെ എന്ന് ഞങ്ങൾക്ക് തന്നെ പിടിത്തം ഇല്ലാ,,,"ഫിദ

"ദുഷ്ടകളെ അത്രക്ക് പിന്ന് ഒക്കെ എന്റെ മേൽ കുത്തി വെച്ചിട്ടുണ്ടോ 😢,,"

  "ആാാഹ് ഇനി എന്റെ മോൾ ആ കണ്ണാടിയിൽ ഒന്നു നോക്ക് എന്നിട്ട് പറ എങ്ങനെ ഉണ്ടെന്ന്,, പുറത്ത് ഉള്ള ഓർഡർ പിടിക്കാൻ പോകാവോ എന്ന്,,,"അമ്മു

               സത്യം പറയാലോ നല്ല അസ്സല് ആയി ഒരുക്കിയിട്ടുണ്ട്,, അമ്മു അതിന് അല്ലേലും best ആണ്,, അന്നത്തെ ടെൻഷനിൽ സാരി ഒന്നും ശ്രദ്ധിച്ചില്ലായിരുന്നു,, ഏതായാലും അടിപൊളി ആണ്,,, ഞാൻ വേഗം പാട് ഉള്ള കവിളിൽ നോക്കുമ്പോ അത്‌ ഒന്നും കാണാനേ ഇല്ലാ,,,

"ഏതായാലും ഈ ഫീൽഡിൽ അനക്ക് ഒരു ഭാവി ഞാൻ കാണുന്നുണ്ട് അമ്മു സൂപ്പർ ആയിട്ടുണ്ട് പിന്നേ എന്നെ കാണാനും കൊള്ളുന്നതോണ്ട് ഡബിൾ ഓക്കെ,,,".

"ഒഹ്ഹ്ഹ് പിന്നേ,,,,"

 "അള്ളോഹ് ഉപ്പി ന്റെ മോൾ,, ചുന്ദരി ആയിക്കണല്ലോ masha allah ഇന്റെ കുട്ടിക്ക് കണ്ണ് തെറ്റാതിരിക്കട്ടെ,,,,"ഉപ്പി

"ഒന്നു പോ ഉപ്പി,, ഞാൻ ആലോചിക്കുന്നത് ഓളെ ഈ കോലത്തിൽ വല്ല പണി കഴിയാത്ത വീടിന്റേം മുന്നിൽ വെച്ചാൽ ആ വീടിന് കണ്ണ് തട്ടൂലന്നാ,,,,"ആഷി

"പോടാ കാക്കു അന്നേ ആണ് പാടത്ത് കൊണ്ട് വെക്കേണ്ടത് ഇത് നോക്ക് അനു കാക്കു,,,"

"ഓൻ അവിടുന്ന് പറയട്ടെ ഇന്ന് കൂടി അല്ലേ ഉള്ളൂ ഇത് ഓക്കെ,,, പിന്നേ നി ഒന്നു വിളിച്ചില്ലെന്ന് പറഞ്ഞു ദേ നിന്റെ നാത്തൂൻ ഇതാ കരയുന്ന് ഇന്ന ഓളോട് സംസാരിക്ക്,,,,"അനു

    അതും പറഞ്ഞ് നിറഞ്ഞു വന്ന കണ്ണ് തുടച്ചു കൊണ്ട് അനു കാക്കു പോയി കൂടെ ഉപ്പിയും, പിന്നേ തലക്ക് ഒരു മേട്ടം തന്ന് ആഷിയും,,,

"ടി പെണ്ണെ ഇങ്ങോട്ട് നോക്കെടി അന്നേ ഞാൻ ഒന്നും കാണട്ടെ,,"ലൈല

              അപ്പോഴാണ് ഇത്തു വീഡിയോ കാളിൽ ഉള്ള കാര്യം ഓർമ വന്നേ,,,

"ഹാ ഇത്തു പിന്നേ എന്തൊക്കെ,,,,"

      അങ്ങനെ കുറച്ചു നേരം ഇത്തുനോട്‌
സംസാരിച്ചു പാവം മാര്യേജ് ഉറപ്പിച്ചു വെച്ചത് കൊണ്ട് ഇങ്ങോട്ട് വരാൻ പറ്റില്ലാലോ അ വിഷമത്തിൽ ആണ്,,  

          പിന്നേ ഫുൾ ബിസി ആയിരുന്നു വരുന്നോരോടും പോകുന്നോരോടും, ഓക്കെ ചിരിച്ചും കുശലം പറഞ്ഞും ഒരു വഴിക്ക് ആയി അതിനിടയിൽ ക്യാമറ ചേട്ടന്റെ ഒരു ഡയറക്ഷൻസ് ഉണ്ടാവും അതും കേൾക്കണം,,,

                   അതിനിടക്ക് ആണ് അവര് വരുന്നുണ്ടെന്ന് കേട്ടെ എന്താന്ന് അറിയൂല അത്‌ കേട്ടപ്പോയെ ആകെ ഒരു വെപ്രാളം,,,

   എല്ലാരും കലിപ്പനെ കാണാൻ വേണ്ടി ഓടിയപ്പോ ഞാനും ചുമ്മാ ഒന്നു മുകളിന്ന് താഴേക്ക് നോക്കി,,,

  കുറച്ചു നേരം ഞാൻ അങ്ങനെ തന്നെ നോക്കി നിന്നു പോയി, അമ്മാതിരി മുടിഞ്ഞ ലൂക്കിൽ ആയിരുന്നു കലിപ്പൻ,, അതിലേറെ എന്നെ നെട്ടിച്ചത് മുപ്പരെ ഡ്രസ്സ്‌ ആയിരുന്നു എന്റെ സാരിടെ അതെ കളർ ആയിരുന്നു,,,

          White കളർ ഷർട്ടും മെറൂൺ കളർ ഓവർ കോട്ടും മെറൂൺ കളർ പാന്റും ഒരു കൂളിംഗ് ഗ്ലാസും,, ഒന്നും പറയണ്ട,,,

"കുറച്ചു നേരം കൂടി കഴിഞ്ഞാൽ അനക്ക് തന്നെ നോക്കടി ഇയ്യ് ഇങ്ങനെ നോക്കി ചോര കുടിക്കല്ലേ,,"ഫിദ

"ഒന്നു പോടീ വരുന്നത് കണ്ടില്ലേ ചിരിച് കളിച് ഹും,,,"

          ഷാനുക്കനോട് എന്തോ പറഞ്ഞ് ചിരിച് കൊണ്ട് വരുന്ന ആൾ പെട്ടെന്ന് മുകളിലേക്ക് നോക്കിയപ്പോ കുറച്ചു നേരം എന്നെ നോക്കി നിന്നതും പെട്ടെന്ന് ചിരിമാറി ആ മുഖത്ത് ഗൗരവം നിറഞ്ഞത് എന്നിൽ ചെറുതായി ഒരു വേദന ഉളവാക്കി,
  
         അപ്പോ തന്നെ സാരമില്ലെന്ന് കണ്ണ് കൊണ്ട് ഷാനുക്ക കാണിച്ചപ്പോ ഒന്നു ചിരിച് കൊടുത്ത് ഞാൻ റൂമിലേക്ക് വലിഞ്ഞു,,,

               പിന്നേ അവരുടെ കൂടെ തന്നെ റിനുവും ഉമ്മിയും ഷാനുക്കന്റെ ഉമ്മിയും അങ്ങനെ ചിലർ ഓക്കെ വന്നിരുന്നു ആദ്യമേ മാറ്റിയത് കൊണ്ട് വലിയ പണി ഒന്നും ഇല്ലായിരുന്നു,,,

   പിന്നേ അവരുടെ food അടി ഓക്കെ കയിഞ്ഞ് കലിപ്പൻ എന്റെ അടുത്ത് വന്നു നിന്നപ്പോ പ്രതീക്ഷയോടെ ഞാൻ നോക്കി എങ്കിലും,,, ആ കൊരങ്ങൻ ഏത് പുറത്ത് നിന്ന എന്ന് നോക്കിയില്ല,,,

         ഏതായാലും എന്റെ അടുത്തേക്ക് തന്നെ വരുന്ന ഒരു സമയം ഉണ്ടാകുമല്ലോ, അപ്പൊ കാണിച്ചു കൊടുക്കാം,,,

       പിന്നേ എല്ലാരോടും യാത്ര പറയാൻ ഉള്ള നേരം ആയപ്പോ,, ഉപ്പിനെ പിടിച്ചു കരായനേ എനിക്ക് കഴിഞ്ഞുള്ളു,, ഉമ്മിയും ഉപ്പിയും ഓക്കെ കരയുന്നുണ്ടെങ്കിലും എന്നെ ഏറെ ഞെട്ടിചത് എന്റെ ആഷി കാക്കു ആയിരുന്നു,,,

  പോവാണെന്നു പറഞ്ഞ് ചേന്ന എന്നെ കെട്ടി പിടിച്ചു കരഞ്ഞപ്പോൾ കൂടി നിന്നവർ ഒക്കെ കണ്ണ് തുടച്ചിരുന്നു,,

    അല്ലെങ്കിലും എന്നെ ചൂടാക്കാൻ വേണ്ടി ഓരോന്നും പറയും എങ്കിലും ഞങ്ങള്ക്ക് രണ്ട് ആൾക്കും അങ്ങോട്ടും ഇങ്ങോട്ടും ജീവൻ ആണ്,,,

   ആഷി കാക്കു നേം എന്നേം ചേർത്ത് പിടിച്ചു അനു കാക്കു എനിക്ക് കാർ തുറന്ന് തന്നു,, എല്ലാരോടും യാത്ര പറഞ്ഞു കാറിൽ കയറിയതും ഞാൻ പൊട്ടിക്കരഞ്ഞു,,,,

                     എന്റെ അടുത്ത് കലിപ്പൻ വന്നിരുന്നു എങ്കിലും ഒന്നു ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചിരുന്നു എങ്കിൽ എന്ന് ഞാൻ ഒരു പാട് മോഹിച്ചിരുന്നു,,,

"മതിയെടി മോങ്ങിയത്,,, അന്നേ കൊല്ലാൻ കൊണ്ട് പോവും ഒന്നും അല്ല,,,"ആഷി

  ഓഹ് അപ്പോ തൊള്ളേൽ നാക്ക് ഉണ്ട്, അതിന് ഒന്നു തുറിച്ചു നോക്കിട്ട് ഞാൻ ഒഴുകി വന്ന കണ്ണീറിനെ ടവൽ കൊണ്ട് തുടച് പുറത്തേക്ക് നോക്കി ഇരുന്ന്,,,

      അപ്പോയെക്കും ഇത് വരെ എന്റെ വീട്ടിൽ ഉണ്ടായ എല്ലാ നല്ല മുഹൂർത്തങ്ങളും എന്നിലൂടെ വന്നു പോയികൊണ്ടിരുന്നു,,,,

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

           പാവം ഇന്റെ പെണ്ണ്, കരയുന്നത്     കണ്ട് ചേർത്ത്  പിടിച്ചു ആശ്വസിപ്പിക്കണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ട് അല്ല, അപ്പൊ ഞാൻ ഇത് വരെ ചെയ്ത എന്റെ പ്ലാൻ ഒക്കെ ഫ്ലോപ്പ് ആയി പോവില്ലേ എന്ന് കരുതിയ,,,

                    ഇന്ന് അവളുടെ വീട്ടിലേക്കു കയറുമ്പോ വെറുതെ ഒന്നു മുകളിലേക്ക് നോക്കിയത് ആയിരുന്നു,, അപ്പൊ മൊഞ്ചത്തി ആയി നിക്കുന്ന എന്റെ പെണ്ണിനെ കണ്ടേ, ഒരു നിമിഷം ഞാൻ പരിസരം മറന്ന് അവളെ തന്നെ നോക്കി പോയി,, ആ മെറൂൺ കളർ സാരിയിൽ അവള് അതീവ സുന്ദരി ആയിരുന്നു,,,

            പിന്നേ അന്ന് ഡ്രസ്സ്‌ എടുക്കാൻ പോകുന്നതിന് മുന്നേ തന്നെ ഞാൻ പോയി സെലക്ട്‌ ചെയ്ത് വെച്ചത് ആണ് ആ സാരി,,, ഉമ്മയ്ക്കും റിനുക്കും ഓക്കെ അറിയാമായിരുന്നു,, പിന്നേ അവള് അന്ന് ഞാൻ മിണ്ടാത്ത ടെൻഷനിൽ ആയിരുന്നത് കൊണ്ട് കളർ വരെ അവള് ശ്രദ്ധിച്ചിട്ടില്ല,,,

   ഞങ്ങളുടെ രണ്ടാളുടെയും ഡ്രസ്സ് കണ്ട് അവളുടെ മുഖത്ത് ഉണ്ടായ ഞെട്ടൽ ഞാൻ ശ്രദ്ധിച്ചിരുന്നു,, ഇനി എത്ര ഞെട്ടൻ കിടക്കുന്നു പെണ്ണെ നീ 😍😍😍,,,

  "ടാ, zayu സ്വപ്നം പിന്നേ കാണാം ടാ
നീ ഇറങ്ങാൻ നോക്ക് എല്ലാരും വെയ്റ്റിങ് ആണു, എന്നാലും ഇന്റെ പഹയാ അനക്ക് എങ്ങനേ ഇഷു കരയുന്നത് നോക്കി നിക്കാൻ തോന്നി വല്ലാത്ത മനസ്സ് തന്നെ,,,"ഷാനു

"അത്‌ ഓക്കെ ഞാൻ മാറ്റി കൊടുത്തോണ്ട് ചങ്കെ,,,"

                    ഞാൻ നോക്കുമ്പോ പുറത്ത് ഒന്നും ആരും ഇല്ലാ, എല്ലാരും അവളേം കൊണ്ട് അകത്തേക്ക് പോയി എന്ന് തോന്നുന്നു,,,,

    അകത്തേക്ക് ചെന്നപ്പോ അടുത്തുള്ള ചില സ്ത്രീകൾ ഓക്കെ ഇഷുവിനേ കാണാൻ വന്നിട്ടുണ്ട്, പിന്നെ എനിക്ക് ആരെയും അതികം പരിജയം ഇല്ലാത്തോണ്ട്,, എല്ലാർക്കും ഒന്നു ചിരിച് കൊടുത്ത് മുകളിലേക്ക് വിട്ടു,, പോകുമ്പോ നമ്മളെ പെണ്ണിനെ ഒന്നു നോക്കാനും നമ്മൾ മറന്നില്ലട്ടോ,,

                 ഓൾ നമ്മളെ ഒന്നും മൈൻഡ് ആക്കാതെ റിനു നോടും അവിടെ അടുത്ത് ഉള്ള ഒരു കുട്ടിയോടും കത്തി അടിച്ചോണ്ടിരിക്ക,, ഈ പെണ്ണ് തന്നെ ആണോ കാറിന്ന് കരഞ്ഞിരുന്നേ എന്ന് ചോദിച്ചു അറിയണം 😍😍,

            ഫ്രഷ് ആയി ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോ ആണു, ബെഡിൽ ഇരിക്കുന്ന ഇഷുവിനെ കണ്ടത്,, ഞാൻ അവളെ മൈൻഡ് ആക്കാതെ പുറത്തേക്ക് പോവാൻ നിന്നതും അവള് എന്റെ മുന്നിൽ തടസ്സം ആയി നിന്നു,,,

"അതേയ് ഞാൻ ചെയ്തത് തെറ്റ് ആണെന്ന് അറിയാം ഒരു പാട് വിഷമിപ്പിച്ചിട്ടുണ്ട് എന്ന് അറിയാം,, അതിന് ഞാൻ കുറെ സോറി പറഞ്ഞില്ലേ pls ഇനി എങ്കിലും ഈ മസിൽ പിടിത്തം ഒന്നു ഒഴിവാക്കികൂടെ ഈ അവോയ്ഡിങ് എനിക്ക് സഹിക്കുന്നില്ല,,,,"

    സത്യം പറഞ്ഞാൽ എത്തം ഇടുന്ന പോലെ കാണിച്ചോണ്ട് കണ്ണും നിറച് നിൽക്കുന്ന എന്റെ പെണ്ണിനെ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ ആണു എനിക്ക് തോന്നിയെ അത്രക്ക് ക്യൂട്ട് ആയിരുന്നു അവൾ 😍😍😍😘,,

    Zayu കണ്ട്രോൾ,, ഇനി എന്ത്‌ പറഞ്ഞു ഇവളോട് ഒന്നു ഒടക്കും റബ്ബേ,,🤔അങ്ങനെ ആലോചിച്ചോണ്ട് ഇരുന്നപ്പോയ അവളുടെ കവിളിൽ ഒരു പാട്  കണ്ടത്,, തല്ക്കാലം അതിൽ പിടിച്ചു കയറാം,,,,

"ഞാൻ നിന്നോട് ഇതിന് മുന്നേ പറഞ്ഞത് ആണല്ലോ, ഞാൻ അനുഭവിച്ച അത്ര വേദന നീ അനുഭവിച്ചു എന്ന് എപ്പോ തോന്നുന്നോ അപ്പൊ ഞാൻ പഴയ zayu ആകും എന്ന്,, അതവിടെ നിക്കട്ടെ എന്താ നിന്റെ ഈ കവിളിൽ ഒരു പാട്,,,"

"അ അത്‌,,, ഇന്നലെ രാത്രി എന്തോ കടിച്ചതാ,,,"

"ഹും,, പല്ലിന്റെ അടയാളം നല്ല പോലെ പതിഞ്ഞിട്ടുണ്ട്, എന്നിട്ട് എന്തോ കടിച്ചത് ആണെന്നോ, സത്യം പറയെടി നീ ഏത് കാമുകൻ തന്ന സമ്മാനം ആണു ഇത്,,,"
(   പടച്ചോനെ ഇതിൽ പെണ്ണ് കലിപ്പ് ആവണേ )

"അതേടോ, ഇന്നലെ എന്റെ കാമുകൻ എന്നെ കാണാൻ വന്നിരുന്നു, അപ്പൊ ഗിഫ്റ്റ് ഒന്നും കൊണ്ട് വരത്തോണ്ട് എനിക്ക് തന്നിട്ട് പോയതാ, തനിക്ക് ഏതായാലും എന്നെ വേണ്ടല്ലോ,, പിന്നേ എന്നെ ആര് കടിച്ചാലും തനിക്ക് എന്താ,   ക്ഷമക്ക് ഒരു അതിര് ഉണ്ട്,,ഒരു താൻ എന്നോട് മിണ്ടണ്ട ടോ പോയി പണി നോക്ക്,, എനിക്ക് മിണ്ടനെ ഇവിടുള്ളോർ തന്നെ ധരാളം ആണു ഹും,,,,"
(ആഹ് ഏറ്റു,,,,,, )

"എന്നാ നിനക്ക് അവന്റെ കൂടെ തന്നെ പോയാൽ പോരായിരുന്നോടി എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തേ,,,"

            എന്ന് പറഞ്ഞ് ഇല്ലാത്ത കലിപ്പ് ഓക്കെ ഉണ്ടാക്കി ഞാൻ അവിടുന്ന് എസ്‌കേപ്പ് ആയി,,,
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

"ഹും കാലൻ പോയത് കണ്ടില്ലേ ഇയാൾ ഒക്കെ ഒരു മനുഷ്യൻ ആണോ എന്നാ എന്റെ സംശയം,,, ഇവനോട് ഒക്കെ മിണ്ടാൻ പോയാൽ എന്നെ വേണം തല്ലാൻ, ഇനി അയാൾക്ക് വേണ്ടി ഞാൻ കരയില്ല ഹും,,,"

                        കാലൻ പോയപ്പോ ആണു ഞാൻ റൂം ഫുൾ ഒന്നു കണ്ണോടിച്ചേ അടി പൊളി ആണ് റൂം ഓക്കെ എന്തായിട്ട് എന്താ കണവൻ ഇങ്ങനെ ആയി പോയില്ലേ,,,

                     അലമാര തുറന്ന് ഒരു top എടുത്ത് ഞാൻ ഫ്രഷ് ആവാൻ ബാത്റൂമിലെക്ക് കയറി,, ഓർണമെൻറ്സ് ഒക്കെ താഴെ നിന്ന് തന്നെ റിനുവും അവളുടെ ഫ്രണ്ട് ഹിബയും കൂടി അയിച്ചു തന്നിരുന്നു അത്‌ ഞാൻ ഉമ്മ നേ ഏല്പിച്ചു,, ഹിബ ഇവിടെ അടുത്ത് തന്നെ ആണു താമസം നല്ല കുട്ടി ആണ് നമ്മക്ക് പറ്റും,,,,

   ഫ്രഷ് ആയി വന്നപ്പോ ആണു റിനു അങ്ങോട്ട് കയറി വന്നേ, അവളുടേൽ കലിപ്പന്റെ ഫോൺ ഉണ്ടായിരുന്നു,,,

"ഇത്തു ദേ വീട്ടിന്നു വിളിക്കുന്നുണ്ട് വിളിച്ചിട്ട് തായെക്ക് വാ ട്ടോ വല്ലതും കഴിക്കണ്ടേ എല്ലാർക്കും നല്ല ക്ഷീണം ഉണ്ട് വേഗം കിടക്കാം,,,"റിനു

  "ആഹ് ഞാൻ വരാം നീ നടന്നോ,,,,"

    പിന്നേ ഫോണിൽ ഉപ്പിനോടും ഉമ്മി നോടും ഒക്കെ സംസാരിച്ചു ഉമ്മി ഒരു ലോഡ് ഉപദേശം തന്നു രവിലേ നേരത്തെ എണീക്കണം അങ്ങനെ ഓക്കെ,,,, പിന്നേ ആഷി നോട്‌ അടികൂടി ഓക്കെ കഴിഞ്ഞപ്പോൾ മൈൻഡ് ഒക്കെ ഒന്നു free ആയി,,

    അപ്പോഴാണ് കയ്യിൽ കലിപ്പന്റെ ഫോൺ ആണല്ലോ ഉള്ളേ എന്ന ഓർമ വന്നേ, എന്റെ നമ്പർ ഏത് പേരിലായിരിക്കും അടിച്ചിട്ടുണ്ടാകുക എന്ന് അറിയാൻ വേണ്ടി വേഗം നോക്കാൻ നിന്നപ്പോയെക്കും ഫോൺ ലോക്കായി,,ഫേസ് ലോക്കും ഫിംഗറും പാസ്വാർഡും ഒക്കെ ഇട്ടിട്ടുണ്ട് അതിന് മാത്രം എന്ത്‌ തേങ്ങ ആണോ ഇതിൽ ഉള്ളത്,,,

    കുറെ പേര് ഒക്കെ അടിച്ചു നോക്കിട്ടും തുറന്നില്ല എങ്ങനേലും ഒന്നു കണ്ട് പിടിക്കണം,,

      തായെക്ക് ചെന്നപ്പോ എല്ലാരും food കഴിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണു,, food ഒക്കെ ടേബിളിൽ കൊണ്ട് വെക്കാൻ ഞാനും ഹെൽപ്പ് ആക്കി, ഉമ്മിയും ഉമ്മയും കൂടി നിക്കുന്നത് കണ്ടപ്പോ ഒരു പാട് സന്തോഷം ആയി അവരുടെ സന്തോഷം എന്നും ഇത് പോലെ നിന്നാൽ മതി ആയിരുന്നു,,,

   അങ്ങനേ എല്ലാരും food കഴിക്കാൻ ഇരുന്ന് എന്റെ ഓപ്പോസിറ്റ് ആയി കലിപ്പൻ ആണു ഇരിക്കുന്നെ,, കലിപ്പനും കാക്കുവും എന്തൊക്കൊയോ പറഞ്ഞു ചിരിക്കുന്നുണ്ടെങ്കിലും ഇങ്ങോട്ട് no മൈൻഡ് പിന്നേ ഞാനും മൈൻഡ് ചെയ്യാൻ പോയില്ല ആ ദേഷ്യം ഒക്കെ ഞാൻ ഫുഡിൽ തീർത്തു അല്ല പിന്നേ,,,

    Food കഴിച് കഴിഞ്ഞു പത്രം ഒക്കെ കഴുകാൻ ഞാൻ നിന്നെങ്കിലും ഉമ്മിയും ഉമ്മയും എന്നെ അവിടുന്ന് ഓടിച്ചു വിട്ടു 😊

  പിന്നേ ഞാനും റിനുവും ഓരോന്ന് പറഞ്ഞിരുന്നു സമയം പോയതേ അറിഞ്ഞില്ല പിന്നേ പ വീട് മുഴുവനും അവൾ എന്നെ കാണിച്,,,

"അല്ല, ബാബി ഇന്ന് അല്ലേ ബാബി ന്റെ ഫസ്റ്റ് night ബബിക്ക് ടെൻഷൻ ഒന്നും ഇല്ലേ,,,"റിനു

"ബാബിയോ 😲,,,,"

"ആഹ് ഞാൻ ഇനി അങ്ങനെ വിളിക്കൂ അതാണ് രസം,,,".

"ആഹ് നീ എന്തേലും വിളി 😘,,,"

"ബാബി ഒന്നും പറഞ്ഞില്ല,,,,,"

"എനിക്ക്,, ഏന്തിന് ടെൻഷൻ എന്നെ കാണുമ്പോ തന്നെ കലി തുള്ളി വരുന്ന കാക്കുന് എന്ത്‌ ഫസ്റ്റ് നൈറ്റ്‌ 😬,,, അതാ എന്റെ സമാദാനം ഒരു കണക്കിന് അന്റെ കാക്കു എന്നോട് തെറ്റിയത് നന്നായി,,,,"

"അത്‌ ഒന്നും പറയാൻ പറ്റില്ല ബാബി ഇത് ഒക്കെ കാക്കു ന്റെ അഭിനയം ആണെങ്കിലോ,, അങ്ങനെ ആണേൽ ബാബി ന്റെ കാര്യം ഗോവിന്ദ,, അപ്പൊ ബാബി പോയി കിടന്നോ ഞാൻ ഉറങ്ങട്ടെ ഭയങ്കര ക്ഷീണം,,,"

   ദുഷ്ട്ട നെഞ്ചിൽ ഒരു കനൽ കോരി ഇട്ടിട്ട് ഓൾ കിടക്കാൻ പോയത് കണ്ടില്ലേ,, ഇത് വരെ കലിപ്പൻ തെറ്റിൽ ആണല്ലോ എന്ന സമാദാനത്തിൽ ആയിരുന്ന് ഞാൻ,, അത്‌ ഈ കുരുപ് ഇല്ലാതാക്കി,, ഇനി ഓൾ പറഞ്ഞത് പോലെ ആവോ,, hey അഭിനയം ഒന്നും ആവൂല,, അഥവാ ഓൻ എങ്ങനും വന്നാൽ എന്തേലും പറഞ്ഞ് അടി ഉണ്ടാക്കാം,,,

    അങ്ങനെ ഉമ്മി തന്ന പാലും കൊണ്ട് ഞാൻ റൂമിലേക്ക് വിട്ടു,, ഭാഗ്യം ആ കലിപ്പനെ അവിടെ എങ്ങും കാണുന്നില്ല വേഗം പോയി കിടന്ന് ഉറങ്ങാം അതാ നല്ലത്,,,

    അല്ലെങ്കിൽ ഈ കോന്തന്ന് എന്തിനാ ഞാൻ പാൽ കൊണ്ട് കൊടുക്കുന്നെ അങ്ങനെ എന്നെ കണ്ടൂടാത്തോൽ ഒന്നും ഞാൻ കൊണ്ടൊന്ന പാൽ കുടിക്കേണ്ട, അത്‌ കൊണ്ട് ഞാൻ തന്നെ ആ പാൽ മുഴുവൻ കുടിച് ഒരു എമ്പാക്കോം വിട്ടു കിടക്കാൻ ചെന്ന്

"ആ ഗ്ലാസും കൂടി അങ്ങ് തിന്നെടി അതായിട്ട് എന്തിനാ ബാക്കി വെക്കുന്നെ,, "

"അതേയ് എനിക്ക് വിശക്കുമ്പോൾ ഞാൻ തിന്നോണ്ട്,,,"

           കലിപ്പൻ അതിന് എന്നെ ഒന്നും മിണ്ടാതെ എന്നെ ഒന്നു നോക്കി ബെഡിൽ പോയി കിടന്നു, പടച്ചോനെ ഞാൻ ഇനി എവിടെയാ ഒന്നു കിടക്ക,
ചുറ്റിനും നോക്കിയപ്പോ ഒരു സോഫ കണ്ട്, അവിടെ കിടക്കുന്നത് ആണ്‌ സേഫ്,, റിനു പറഞ്ഞ പോലെ കലിപ്പന്റെ സ്വഭാവം എങ്ങാനും മാറിയാൽ പണി കിട്ടും,ഞാൻ ഒരു പുതപ്പ് എടുത്ത് സോഫയിലേക്ക് ചെന്ന്,,,

"ടി എങ്ങോട്ടടി പോന്നെ അന്റെ കാമുകൻ അവിടെ കാത്ത് നികുന്നുണ്ടോ മര്യാദക്ക് ഇവിടെ വന്നു കിടക്കെടി,,"

"സൗകര്യം ഇല്ലാ ഞാൻ സോഫയിൽ തന്നെ കിടക്കും,,,"

"നിന്നോട് മര്യാദക്ക് ഇവിടെ കിടക്കാൻ അല്ലേടി പറഞ്ഞേ,,,"

       എന്ന് പറഞ്ഞ് കലിപ്പൻ നാല് ചാട്ടം ചാടിയതും , ഞാൻ വേഗം ബെഡിൽ കയറി മൂടി പുതച് കിടന്ന്, വെറുതെ എന്തിനാ ഇന്റെ തടി കെടക്കുന്നെ,,,

           എന്നാലും എന്തൊക്കെ സ്വപ്നം ആയിരുന്നു iss pyarko kya nam doom ലേ പോലെ ഉള്ള ഫസ്റ്റ് നൈറ്റ് ഫുൾ റെഡ് റോസ് ഹോ,,,😢😢

   പിന്നേ സൗണ്ട് ഒന്നും കേൾക്കാഞ്ഞിട്ട് ഞാൻ പുതപ്പ് മാറ്റി നോക്കിയപ്പോ, കലിപ്പൻ അങ്ങോട്ട് തിരിഞ്ഞു കിടക്കാണ്,അത്‌ എന്നിൽ ചെറിയ ഒരു നോവ് വരുത്തി എങ്കിലും,, എപ്പോയോ ഞാനും ഉറകിലേക്ക് വഴുതി വീണു,,,

"എടി,, എണീക്കേടി അപ്പോ അതാണ് അന്റെ ഉദ്ദേശം അല്ലേ,, എന്റെ വീട്ടിൽ താമസിച്ചിട്ട് വേറെ ഒരുത്തന്റെ കൂടെ ജീവിക്കാം എന്ന് നീ കരുതണ്ട,, ഇങ്ങോട്ട് വാടി,,, നിന്നെ നിന്റെ വീട്ടിൽ ആക്കി തരം,,,"

    കലിപ്പന്റെ പുളിച്ച തെറി കേട്ടോണ്ട് ആണ്‌ ഞാൻ ഉണർന്നത്, ഇപ്പോ കിടന്നിട്ട് അല്ലേ ഉള്ളൂ ഇനി ഇയാൾക്ക് വല്ല ഭ്രാന്തും ഉണ്ടോ ആവോ,,,

"ഞാൻ എന്ത്‌ ചെയ്‌തെന്ന നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ,,,"

"മിണ്ടല്ലെടി,, അത്‌ ഒക്കെ ഞാൻ അന്റെ വീട്ടുകാരോട് പറഞ്ഞോളാം, മര്യാദക്ക് എന്റെ കൂടെ വരാൻ ആണ് പറഞ്ഞേ,,,"

                     ഇതിന് കാര്യായിട്ട് എന്തോ പറ്റിയിട്ടുണ്ട്, ഇനി ഉറക്കത്തിൽ ഞാൻ വല്ല അബാധോം പറഞ്ഞ് കാണോ,,,

"ഞാൻ ഉമ്മാനോട് പറയട്ടെ,,,,"

 "അവരോട് ഒക്കെ ഞാൻ പറഞ്ഞോളാം നിന്നോട് എന്റെ കൂടെ വരാൻ ആണു പറഞ്ഞേ,,,"

    എന്തോ സീരിയസ് ആയ സംഭവം ആണെന്ന് ഉറപ്പാ,, ഞാൻ എന്റെ കഴുത്തിലെ മഹരിലേക്ക് ഒന്നു നോക്കി പടച്ചോനെ,, തുടങ്ങുന്നതിനു മുന്പേ നീ തട്ടി തെറിപ്പിക്കുക ആണോ,,,

               പിന്നേ ഒന്നും മിണ്ടാതെ ഒന്നും മിണ്ടാതെ നീറുന്ന മനസ്സോടെ ഞാൻ കലിപ്പന്റെ പിറകെ നടന്നു,, ഇനി ഈ വീട്ടിലേക്ക് ഒരു മടക്കം ഉണ്ടാവോ ആവോ 😢😢

           എന്തൊക്കെ ആണ് ഇനി വരാൻ കിടക്കിന്നത് എന്ന് അറിയാതെ,, അവൾ,,,,,,,

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

    വണ്ടിയിൽ കയറി ഇരുന്നതിന് ശേഷം ഒരക്ഷരം പോലും എന്നോട് മിണ്ടിയിട്ടില്ല ചൂടൻ, ഞാൻ കുറെ സൗണ്ട് ഒക്കെ ഉണ്ടാക്കി നോക്കി എങ്കിലും No മൈൻഡ് 😢,,,

       വീട്ടിലേക്കുള്ള വഴി കഴിഞ്ഞതും എനിക്ക് കുറച്ചു ടെൻഷൻ ഒക്കെ വരാൻ തുടങ്ങിയിരുന്നു, ഇനി രാത്രി വഴി മാറിയത് അറിയാഞ്ഞിട്ടാണോ,,,

"അതേയ് എന്റ വീട്ടിലേക്ക് ഉള്ള വഴി അത്‌ അല്ല,, നിങ്ങക്ക് വഴി തെറ്റി,,,"

    ആരോട് പറയാൻ ആരു കേൾക്കാൻ
അപ്പോ വഴി തെറ്റിയത് അറിയാഞ്ഞിട്ട് അല്ല,,പിന്നേ എങ്ങോട്ട് ആവും പടച്ചോനെ എന്നെ കൊണ്ട് പോവുന്നെ കൊല്ലാൻ എങ്ങാനും ആവോ,,🤔,, ഹേയ് ഓൻ അങ്ങനെ ഒന്നും ചെയ്യൂല,,,,

                  അങ്ങനെ ഓരോന്ന് ഓർത്ത് വണ്ടി നിർത്തിയപ്പോ ആണു ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്,ബീച്ചിൽ ആണു വണ്ടി നിർത്തിയിരിക്കുന്നെ,,,

                    പടച്ചോനെ ഇനി ബീച്ചിന്ന് വെള്ളത്തിൽ മുക്കി കൊല്ലാൻ തന്നെ ആയിരിക്കും പ്ലാൻ😢, ഇനി ഇനിക്ക് വല്ല സർപ്രൈസും തരാൻ ആണെങ്കിലോ എന്ന് കരുതി ആ മുഖത്തേക്ക് നോക്കിയപ്പോ,, എവിടെ ആ മുഖത്തു സ്നേഹത്തിന്റെ ഒരു കണിക പോലും ഉള്ളതായി തോന്നിയില്ല
സ്ഥിരം കലിപ്പ് തന്നെ 😡,,,

"എന്ത് ആലോചിച് നിക്കാടി ഇറങ്ങേടി ഇന്ന് നിന്റെ അവസാനം ആണ്,,"

"ഇന്നേ മുക്കി കൊല്ലാൻ പോകണോ,,,"

"അല്ലേടി അന്നേ ഞാൻ വെള്ളത്തിൽ ഇട്ടു തട്ടി കളിക്കാൻ പോവാ,,"

"അതിന് ഞാൻ എന്താ പന്ത് ആണോ 😡,, ഇന്നേ എങ്ങാനും കൊന്നാൽ ഉണ്ടല്ലോ ഞാൻ പ്രേതം ആയി വന്നു ഇങ്ങളെ ചോര ഊറ്റി കുടിക്കും നോക്കിക്കോ,,,"

          അതിന് മറുപടി ഒന്നും പറയാതെ എന്നെ ഒന്നു നോക്കി പേടിപ്പിച്, എന്റെ കയ്യും പിടിച്ചോണ്ട് ഒരൊറ്റ പോക്ക് ആയിരുന്നു,,

,"ആഹ് ഇന്റെ കൈ ഒന്നു പതുക്കെ പിടി,,, "

                    അതിനും ഒരു നോട്ടം മാത്രം, ബീച്ച്ലേക്  ഇറങ്ങാതെ ഫുട്പാതിലൂടെ ആണു എന്നെ കൊണ്ട് പോവുന്നെ അങ്ങോട്ട് പാർക്ക്‌ ആണു ഉള്ളത്,, ഇനി അവിടുന്ന് എന്നെ തട്ടി വെള്ളത്തിൽ തെറുപ്പിക്കാൻ ആവോ 🤔,,,

        പാർക്കിൽ എത്തിയപ്പോ അവിടെ ഫുൾ ഇരുട്ട് ആയിരുന്നു,അപ്പോഴാണ് നെട്ടിക്കുന്ന ഒരു സത്യം ഞാൻ തിരിച്ചറിഞ്ഞത് കലിപ്പൻ എന്റെ കൂടെ ഇല്ലാ, അതും കൂടി ആയപ്പോ എന്റെ ശരീരം ആകെ വിറക്കാൻ തുടങ്ങിയിരുന്നു,,,

            അപ്പോ കലിപ്പൻ എന്നെ ഇവിടെ ഉപേക്ഷിച് പോയത് തന്നെ ആവും 😢എനിക്ക് ഉറക്കെ വിളിക്കണം എന്ന് ഉണ്ടെങ്കിലും സൗണ്ട് ഒന്നും പുറത്ത് വന്നില്ല,, കണ്ണ് ഒക്കെ നിറഞ്ഞു ഒഴുകാൻ തുടങ്ങിയിരുന്നു,, ഒരു നിമിഷം ഞാൻ കണ്ണ് അടച്ചു ഞങ്ങളുടെ കണ്ട് മുട്ടലുകൾ എല്ലാം മനസ്സിൽ ഓർത്തു,,

   അപ്പോഴാണ് ആരോ കൈ കൊട്ടുന്ന പോലെ തോന്നിയത്, മെല്ലെ കണ്ണ് തുറന്ന് നോക്കിയപ്പോ കണ്ട കാഴ്ച എന്നെ തെല്ല് ഒന്നും അല്ല ഞെട്ടിചത്

     ഓരോ ക്ലാപ്പിന് അനുസരിച്ചും പല നിറങ്ങളിൽ ഉള്ള ലൈറ്റ്കൾ കത്തി കൊണ്ടിരുന്നു,, അതിലൂടെ ഞാൻ മെല്ലെ നടന്നു നീങ്ങി,,,

    കുറച്ചു കൂടി മുന്നോട്ട് പോയതും,,,,

"Happy B   day,,, ishutty"  ,,,

                     എന്ന് ലൈറ്റ് കൊണ്ട് ഭംഗി ആയി ക്രമീകരിച്ചിരിക്കുന്നു, അതിന് മുന്നിലായി നിറയെ red ബലൂണുകളും,, ടേബിളിൽ മെഴുകുതിരികൾക്ക് ഇടയിലായി എന്റെ ഫേവറൈറ്റ് vancho cake ഉം 😋,,അപ്പോഴാണ് ഇന്നത്തെ ഡേറ്റിന് ഇങ്ങനെ ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നല്ലോ എന്ന് ഓർത്തത്,, അപ്പൊ ഇന്നാണ് ആ ദിവസം അല്ലേ,,,, കല്യാണത്തിന്റെ ഡേറ്റ് കേട്ടിട്ടും എന്റെ തലേൽ ഇത് കത്തിയില്ലലോ റബ്ബേ,,,,


"Happy B day,,, our ഇഷുട്ടി,,,,,,,"

           എന്റെ മുന്നിൽ വന്നു നിൽക്കുന്ന ആളുകളെ കണ്ട്, ഞാൻ വായേം പൊളിച്ചു നിന്ന്,,,

                     വീട്ടീന്ന് ഇറങ്ങുമ്പോ ഉറങ്ങി കിടക്കവും എന്ന് കരുതിയിരുന്ന എല്ലാ മുതലുകളും ഉണ്ട്,, ഉമ്മ, ഉമ്മി, റിനു, കാക്കു,, പിന്നേ നമ്മളെ ഉമ്മി, ഉപ്പി, ആഷികാക്കു,, അനു കാക്കു,,,, പിന്നേ നമ്മളെ ചങ്ക്കൾ ഫുള്ളും,,,😲

       എല്ലാരേം കണ്ടപ്പോയെക്കും എന്റെ മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞിരുന്നു,, ഞാൻ ഓടിച്ചെന്ന് ഉപ്പിനേ പോയി കെട്ടി പിടിച്ചു കരഞ്ഞു,,,

"Thanku ഉപ്പി,,,,,,, thanku so much അപ്പൊ നിങ്ങൾക്ക് എല്ലാർക്കും അറിയൂമായിരുന്നുലെ,,,,"

"ഇത് ഒക്കെ zayu ന്റെ പ്ലാൻ ആണു മോളെ മോൻ ആണു പറഞ്ഞേ നിങ്ങടെ മാര്യേജ് നിന്റെ birthday ന്റെ അന്ന് നടത്തിയാൽ മതി എന്നും ഓൻ പറഞ്ഞതാ,, ഞങ്ങൾ എല്ലാം അതിന് നിന്നു കൊടുത്തു എന്ന് മാത്രം,,,"ഉപ്പി

"അതെ മോളെ,, മോളോട് ഇഷ്ട്ടം ഇല്ലാഞ്ഞിട്ട് അല്ല,, ഓൻ മിണ്ടാതെ നിന്നെ ഇഷ്ട്ടകൂടുതൽ കൊണ്ട,,,"ഉപ്പ

          എല്ലരും പറഞ്ഞ് കേട്ടപ്പോ എന്റെ ഉള്ളം തുടിച്ചത് എന്റെ കലിപ്പനേ കാണാൻ ആയിരുന്നു, ഇത്രക്ക് കലിപ്പൻ എനിക്ക് വേണ്ടി ചെയ്തു എന്ന് കേട്ടപ്പോ എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല,,

                ചുറ്റിനും നോക്കിട്ടും അവരുടെ കൂട്ടത്തിൽ ആളേ കണ്ടില്ല, അപ്പോഴാണ് പുറകിൽ നിന്നും,,,

"Haaai my dear wify,,, many many happy returnes of the day,and,, i love you 😘😘😘,,,,"

                          എന്ന് കേട്ടത് തിരിഞ്ഞു നോക്കിയപ്പോ  എന്റെ മുന്നിൽ മുട്ട് കുത്തി ഇരിക്കുന്നു എന്റെ കലിപ്പൻ,, ആ മുഖത്തേക്ക് ഒരു നിമിഷം ഞാൻ നോക്കി നിന്നു പോയി,, ആ കാപ്പികണ്ണുകളിലേക്ക് എന്റെ കണ്ണുകൾ ഊർന്നിറങ്ങി,,,

"അതേയ് ഇങ്ങനെ നോക്കി നിന്നാൽ എങ്ങനാ, നമ്മക്ക് കേക്ക് തിന്നണ്ടേ ആ വിരൽ ഒന്നിങ്ങു നീട്ട്,,,എന്റെ മുട്ട് വേദനിക്കുന്നുണ്ട്,,,"

         അത്‌ കേട്ടപ്പോ ഞാൻ ആകെ ചൂളി
പോയി, ഞാൻ വേഗം വിരൽ നീട്ടിയപ്പോ ഒരു ബോക്സ്‌ തുറന്ന് എന്റെ വിരലിൽ ഒരു diamond റിങ് അണിയിച്ചു തന്നു,,
ഈ ലോകത്ത് ഈ നിമിഷം ഏറ്റവും സന്തോഷവതി ഞാൻ ആണെന്ന് വരെ കരുതി പോയി,,, അതിന് ഒരു നിറഞ്ഞ പുഞ്ചിരി തന്നെ എന്റെ കലിപ്പന്ന് ഞാൻ നൽകി,,,

"അതേയ് ഞങ്ങൾക്ക് പോയി കിടന്ന് ഉറങ്ങേണ്ടതാ,, ഈ കേക്ക് ഒന്നു കട്ട് ചെയ്താൽ ഞങ്ങള്ക്ക് അങ്ങ് പോവായിരുന്നു,,,,"ആഷി

             അങ്ങനെ ഞങ്ങൾ രണ്ട്  പേരും കൂടി കേക്ക് കട്ട്‌ ചെയ്യ്തു,, പിന്നെ എല്ലാരും ഗിഫ്റ്റ് ഒക്കെ കൊണ്ട് വന്നിരുന്നു, അങ്ങനെ എന്റെ birth day കളർ ഫുൾ ആയി,,,അടിച്ചു പൊളിച്ചു
എല്ലാരും നാളെ വീട്ടിലേക്ക് വരാം എന്ന് പറഞ്ഞ് മടങ്ങി,,, നേരം 1.30 ആയിട്ടുണ്ട്,,,

        നമ്മളെ ചങ്കൂസ് പോവാൻ നേരം പറഞ്ഞ കാര്യം കേട്ടപ്പോ, ഉള്ള സന്തോഷം ഒക്കെ എങ്ങോട്ടോ പോയി,, പടച്ചോനെ എന്താ ചെയ്യാ,,,😲
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

                        ഇപ്പോ എല്ലാർക്കും ഹാപ്പി ആയികാണുമല്ലോ ലേ, എങ്ങനെ ഉണ്ട് എന്റെ സർപ്രൈസ് ഇഷ്ട്ടയിലെ,,,

               സ്കൂളിന്ന് ഓൾടെ sslc ബുക്ക്‌ കണ്ടപ്പോയെ ഞാൻ അവളുടെ birth ഡേറ്റ് note ചെയ്തിരുന്നു,, പിന്നേ ഈ ഒരു നിമിഷത്തെ അവളുടെ മുഖത്തെ സന്തോഷം കാണാൻ വേണ്ടി ആണു ഞാൻ അവളോട് ദേഷ്യം കാണിച്ചേ,, അതിന് എന്റെ പെണ്ണ് ഒരു പാട് സങ്കടപ്പെട്ടു എന്ന് അറിയാം,,, അത്‌ ഒക്കെ ഞാൻ ഇന്ന് സ്നേഹിച് തീർത്തു കൊടുക്കുന്നുണ്ട്,,,

              ഇന്ന് എന്റെ പെണ്ണിന്റെ മുഖത്ത് ഉണ്ടായ സന്തോഷം എന്നും എനിക്ക് കാണണം, അത്‌ കൊണ്ട് ഇനി എന്റെ പെണ്ണിന്റെ കണ്ണ് ഞാൻ നിറക്കൂല,,

                                സർപ്രൈസ് ഒക്കെ കൊടുത്തെങ്കിലും എനിക്ക് ചെറിയ ഒരു പേടി ഉണ്ടായിരുന്നു, ഞാൻ ഇത് വരെ കാട്ടിയ അകൽച്ചക്ക് അവൾ എന്റ ഗിഫ്റ്റ് നിരസിക്കും എന്ന് ഏതായാലും അങ്ങനെ ഒന്നും ഉണ്ടായില്ല,, ആൾ നല്ല ഹാപ്പി ആണു,, ഇന്റെ ഫസ്റ്റ് നൈറ്റ്‌ കൊളമാവാതെ ഇരുന്നാൽ മതി ആയിരുന്നു,,,

                 അങ്ങനേ പിരിയാൻ നേരത്ത്
അവളുടെ ഫ്രണ്ട്സ്  അവളുടെ അടുത്ത് ചെന്ന് എന്തോ പറഞ്ഞതും പെണ്ണിന്റെ ചിരി ഒക്കെ switch ഇട്ട പോലെ നിന്നിട്ടുണ്ട്,, എന്താവും അവര് പറഞ്ഞത🤔, അത്‌ അറിയാൻ ആയി ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് തോളിൽ കയ്യ് ഇട്ടു ചോദിച്ചു,,,

"എന്താ എന്റെ ഇഷുട്ടി നിന്റെ മുഖം മാറിയെ അവര് എന്താ പറഞ്ഞേ,,,"

           അത്‌ ചോദിച്ചതിന് പെണ്ണ് എന്നെ തള്ളി മാറ്റി, ഉണ്ടകണ്ണ് കൊണ്ട് നോക്കി പേടിപ്പിച്ചു ഓരോ ഒറ്റ പോക്ക് വണ്ടിയുടെ അടുത്തേക്ക്,, പടച്ചോനെ ഇന്റെ first night പോയി 😢😢

       പിന്നേ എല്ലാരും പോയപ്പോ ഞാനും വണ്ടിയുടെ അടുത്തേക്ക് വിട്ടു, അവളും കയറി എങ്കിലും എന്റെ ഭാഗത്തേക്കേ പെണ്ണ് നോക്കുന്നില്ല എന്നാലും എന്താവും ഓളെ ആ കുരുത്തം കെട്ട ഫ്രണ്ട്സ് പറഞ്ഞിട്ടുണ്ടാവാ 🤔🤔
❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕


         "അതേയ് നിനക്ക് ഇങ്ങനെ ഒരു സർപ്രൈസ് തന്നിട്ടും എന്താടി നിന്റെ മുഖം ഇങ്ങനെ വീർപ്പിച്ചു വെച്ചിരിക്കുന്നെ,,,"

       വണ്ടിയിൽ കയറി ഇരുന്നത് മുതൽ പെണ്ണ് മൗനവൃതത്തിൽ ആണു,,

"ടി നിന്നോട് അല്ലേ ഞാൻ ഈ ചോദിക്കുന്നെ,,,"

"എന്നെ കുറെ വിശപ്പിച്ചില്ലേ അതിന്റെ ശിക്ഷ ആയി കൂട്ടിയാൽ മതി, എത്ര എന്നെ അവോയ്ഡ് ചെയ്തു,, ഞാൻ എത്ര മാത്രം വിഷമിച്ചു എന്ന് അറിയോ,,"

                   പറഞ്ഞ് വന്നത് ദേഷ്യത്തിൽ ആണെങ്കിലും, പിന്നീട് അത്‌ ഒരു കണ്ണീർ ആയി,,

"സോറി പെണ്ണെ,, അത്‌ നിനക്ക് ഒരു സർപ്രൈസ് തരാൻ വേണ്ടി അല്ലേ, എന്തായാലും എന്റെ സർപ്രൈസ് നിനക്ക് ഒരു പാട് സന്തോഷം തന്നില്ലേ,,,"

"മ്മ്മ്,, എന്നാലും എന്റെ പിണക്കം അങ്ങനെ ഒന്നും മാറൂല,, നോക്കിക്കോ,,,"

"ങേ,, മുത്തേ ചതിക്കല്ലേ,, അപ്പൊ നമ്മളെ ഫസ്റ്റ് നൈറ്റ്‌ 😢,,,"

"ഫസ്റ്റ് അല്ല, ഇന്ന് നിങ്ങളെ last നൈറ്റ്‌ ആണു നോക്കിക്കോ,,, എന്നെ കുറെ സങ്കടപെടുത്തിയില്ലേ അനുഭവിച്ചോ,,,"

       എത്ര സോപ്പിട്ടിട്ടും പെണ്ണ് അമ്പിനും വില്ലിനും അടുക്കുന്നില്ല,,

"അല്ലടി നമ്മൾ പോകാൻ നേരം എന്താ നിന്റെ ഫ്രണ്ട്‌സ് നിന്നോട് പറഞ്ഞേ അതിന് ശേഷം ആണല്ലോ നിന്റെ മുഖം മാറിയെ,,,"
  
       ഞൻ അത്‌ ചോദിച്ചപ്പോ പെണ്ണിന്റെ മുഖത്ത്  ഒരു ഞെട്ടൽ ഉണ്ടായി, പെട്ടെന്ന് തന്നെ അത്‌ കലിപ്പ് ആയി മാറുകേം ചെയ്തു,,,

"അത്‌ ഇയാൾ അറിയണ്ട ആവശ്യം ഇല്ലാ ഞങ്ങൾ ഗേൾസിന്റെ സീക്രട്ട് ആണു,,,"

"ഒഹ്ഹ്ഹ് ഹോ,,,,,"(ഒക്കെ ഞാൻ ശരി ആക്കി തരാം മോളെ,,,)

    കുറച്ചു കഴിഞ്ഞതും തോളിൽ ഒരു ഭാരം പോലേ തോന്നി, നമ്മളെ കാന്താരി തോളിൽ കിടന്ന് ഉറങ്ങാ,, അത്‌ കൊണ്ട് ഞാൻ സ്പീഡ് കുറച്ചു ഒരു കൈ കൊണ്ട് അവളുടെ ഇരുകൈകളും മുന്നിലേക്ക് ആക്കി ചേർത്ത് പിടിച്ചു,,

                    ഉറങ്ങുമ്പോ എന്തൊരു ക്യൂട്ട് ആണെന്നോ പെണ്ണിനെ കാണാൻ, വീടെത്തിയതും ഞാൻ അവളെ ഉണർത്തതെ തന്നെ അവളെ എടുത്ത് ചുമലിൽ കിടത്തി വീട്ടിലേക്ക് നടന്നു, വാതിൽ കുറ്റിയിട്ടിട്ട് ഇല്ലാത്തോണ്ട് കഴിച്ചിലായി,, ഈ പെണ്ണ് കാണുന്ന പോലെ ഒന്നും അല്ലാട്ടോ wait ഒക്കെ ഉണ്ട്,, എന്നാലും ഒരു സുഖം ഒക്കെ ഉണ്ട്,,

                   റൂമിൽ എത്തിയതും അവളെ ബെഡിൽ കിടത്തി ഞാൻ ഫ്രഷ് ആയി വന്നു, ഇവൾക്ക് ഫ്രഷ് ആവണ്ടേ വിളിച്ചു നോക്കാം,,,

"ടി, ഇഷു നീക്കെടി,, പോയി ഫ്രഷ് ആയി വന്നിട്ട് കിടക്ക്‌,,,"

"Pls ഉമ്മി,, കുറച്ചു കഴിഞ്ഞു ഫ്രഷ് ആവാം,,,"

            അതും പറഞ്ഞ് ഓൾ തിരിഞ്ഞു കിടന്ന്,, നല്ല ക്ഷീണം കാണുമല്ലോ എന്ന് കരുതി ഞാൻ വിളിക്കാനും പോയില്ല,,
അവളുടെ അടുത്തായി അവളോട് ചേർന്ന് അവളെ തന്നെ ഉറ്റു നോക്കി ഞാനും കിടന്നു,,,

    അപ്പോഴാണ് എനിക്ക് ഒരു കുസൃതി  തോന്നിയത് അവളുടെ  മുഖത്തേക്ക് മുഖം ചേർത്ത് ഒരു കുസൃതീ ഞാൻ ചെയ്ത് അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്ത് അവളെയും കെട്ടി പിടിച്ചു ഞാനും കിടന്നു,, ക്ഷീണം കാരണം,, zayu വും ഉറക്കിലേക്ക് വീണു,,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

    ആരോ വിളിച്ചുണർത്തിയ പോലെ തോന്നിയപ്പോ ആണു ഞാൻ ഞെട്ടി ഉണർന്നത്,,, എണീക്കാൻ നോക്കുമ്പോ കഴിയുന്നില്ല,, എന്താ സംഭവം എന്ന് നോക്കിയതും ഞാൻ ഞെട്ടി പോയി,, കലിപ്പന്റെ കയ്യ് എന്നെ ചുറ്റി പിടിച്ചിട്ടുണ്ട്,,,

                       പടച്ചോനെ ഇത്  എങ്ങനെ  ഞാൻ എപ്പോ ഇവിടെ എത്തി, എത്ര ആലോചിച്ചിട്ടും മൈന്റിലേക്ക് ഒന്നും തെളിയുന്നില്ലലോ,, വണ്ടിയിൽ കയറിയത് മാത്രം ഓർമ ഉണ്ട്,,, റബ്ബേ അപ്പൊ ഇന്നലെ രാത്രി,, ഫസ്റ്റ് നൈറ്റ്‌ എങ്ങാനും കഴിഞ്ഞു കാണോ,,,

          ഇന്നലെ എന്റെ ചങ്ക് തെണ്ടികൾ ഒക്കെ കൂടി ഫസ്റ്റ് നൈറ്റിന്റെ കാര്യോം പറഞ്ഞ് പേടിപ്പിച്ചിട്ട പോയെ, അത്‌ കൊണ്ട് ആണു ഞാൻ കലിപ്പനോട് കുറച്ചു ഡിസ്റ്റൻസ് കീപ് ചെയ്തത് തന്നെ,,,

       ഇനി വല്ലതും നടന്നു കാണോ ഞാൻ എന്നെ മൊത്തം ഒന്നു വീക്ഷിച്ചു,, ഹേയ് അങ്ങനെ ഒന്നും ഉണ്ടാവില്ല,, ഡ്രസ്സ്‌ ഒക്കെ ഇന്നലെ ഇട്ട അതെ ഡ്രസ്സ്‌ തന്നെയാ,,, അല്ലേലും കലിപ്പൻ അങ്ങനെ ഒന്നും ചെയ്യൂല,,,

   ഉറങ്ങി കിടക്കുന്ന കലിപ്പനേ കണ്ടപ്പോ
എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു, എന്റെ അദരങ്ങളെ ഞാൻ കലിപ്പന്റെ കവിളിൽ പതിപ്പിച്ചു,, love you കലിപ്പ,,😘

   എത്ര നേരം അങ്ങനെ നോക്കി നിന്ന് എന്നറിയില്ല,, പടച്ചോനെ  ടൈം എത്ര ആയി കാണും ഉമ്മ ഒക്കെ എണീറ്റു കാണോ,, വേഗം ഫോണ് എടുത്ത് നോക്കുമ്പോ,,6.00മണി,, പിന്നേ വേഗം പോയി ഫ്രഷ് ആയി വന്നു , നിസ്കരിച്ചു മെല്ലെ തായെക്ക് വിട്ടു,,,,

       എന്നാലും ഇന്നലെ രാത്രി എങ്ങനെ ബെഡിൽ എത്തി എന്ന ഒരു ടെൻഷൻ എനിക്ക് ഉണ്ട് ട്ടോ,, എങ്ങനേലും കലിപ്പനോട് ചോദിച് മനസ്സിലാക്കണം,,

                   അടുക്കളയിൽ എത്തിയപ്പോ ഉമ്മിയും ഉമ്മയും ഒക്കെ ഉണ്ട്,,,

"ആഹാ മോൾ എണീറ്റോ,എന്തിനാ ഇത്ര നേരത്തെ എണീറ്റ് പോന്നെ, ഇന്നലെ നേരം വൈകിയല്ലേ കിടന്നത്,,,"ഉമ്മ

"ആഹ് ശരിയാ,,മോളെ ഇവിടെ ഞങ്ങൾക്ക് രണ്ടാൾക്കും ചെയ്യാവുന്ന ജോലി അല്ലേ ഉള്ളൂ,, "ഉമ്മി

    അത്‌ കേട്ടപ്പോ ഒത്തിരി സന്തോഷം ആയി പടച്ചവനോട് ഞാൻ ഒരു പാട് നന്ദി പറഞ്ഞു,3 ഉമ്മി മാരെ അല്ലേ പടച്ചോൻ എനിക്ക് തന്നത്,,,

"അത്‌ ഒന്നും സാരല്ല്യ ഉമ്മി,, എനിക്കും വേണ്ടേ ഇത് ഒക്കെ പഠിക്ക, നിങ്ങൾ രണ്ടാളും വീട്ടിൽ ഇല്ലാഞ്ഞാൽ ഞാൻ കുടുങ്ങി പോവൂലെ,, അപ്പൊ ഇപ്പോയെ പഠിക്കേണ്ടേ,, അത്‌ കൊണ്ട് ഇന്നത്തെ ചായ എന്റെ വക,,,,"

"ആഹ് അത്‌ നീ പറഞ്ഞത് ശരിയാ,, ഞങ്ങൾ ഇല്ലാത്തപ്പോ,, നീ ചെയ്യേണ്ട ആവശ്യം വരുമ്പോ,, നീ കുടുങ്ങുമല്ലോ,,,, അത്‌ കൊണ്ട് നിനക്ക് ഇഷ്ട്ടമുള്ള പോലെ ഒക്കെ ചെയ്തോ 😊😊😊,,,"ഉമ്മി

"ആഹ് ഏതായാലും നമ്മളെ മരുമോളെ കൈ പുണ്യം നമുക്ക്  ഒന്ന് അറിയാലോ,,,,,"

               പിന്നേ ഇങ്ങള് ഒന്നും നോക്കണ്ട കുക്കിങ് എനിക്ക് പെരുത്ത് ഇഷ്ട്ടാണ് ട്ടോ,, മടി ആണെന്ന് മാത്രം 😊,, പിന്നേ ചായ ഉണ്ടാക്കാൻ ഒക്കെ ഉമ്മി എന്നെ പഠിപ്പിച്ചിട്ടുണ്ട്,, ഫസ്റ്റ് ഡേ തന്നെ ഉമ്മി നേ പറയിപ്പിക്കരുത് എന്ന് പറഞ്ഞിട്ട്,,

     പിന്നേ ഒന്നും നോക്കിലാ,, ഞാൻ ഒരു ഏലക്കായ ഒക്കെ ചതചിട്ട് ഒരു എവറെഡി ചായ അങ്ങ് ഉണ്ടാക്കി,,, ഇനി ഇത് കുടിച്ചിട്ട് ആരേലും റിസൾട്ട്‌ പറഞ്ഞാലേ എനിക്ക് ഒരു സമാദാനം കിട്ടൂ 😊,,,

                "മോളെ ആദ്യം ഉപ്പക്ക് കൊണ്ട് പോയി കൊടുക്ക്,,, എന്നിട്ട് ഞങ്ങൾ ഒക്കെ കുടിച്ചോളും,,,"ഉമ്മ

"അത്‌ എന്താ,, ഉമ്മ,, ഉപ്പ ഇവിടത്തെ ടെസ്റ്റർ കുഞ്ഞപ്പൻ ആണോ 😬,,"

       പടച്ചോനേ വീട്ടിലെ ഓർമ്മക്ക് ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞ് പോയതാ, പണി പാളിയോ,, ഞാൻ ഇടങ്ങണ്ണിട്ട് രണ്ട് പേരെയും നോക്കിയപ്പോ,, അവരുടെ മുഖം ഒക്കെ കലിപ്പിൽ ആയിട്ടുണ്ട്,,, ഞാൻ തലയും തായ്തി നിന്ന്,, ഫസ്റ്റ് ഡേ തന്നെ കൊളാക്കി,,,

"ഹിഹി,,,,,,, നോക്ക് ഇത്ത,,ഈ പെണ്ണിന്റെ മുഖം ഇത്രേ ഉള്ളൂ ഈ പൊട്ടി പെണ്ണ്,,,"

       നോക്കുമ്പോ രണ്ട് ഉമ്മ മാരും കൂടി ഞാൻ കൊടുത്ത ചായേം കുടിച് ചിരിക്കാ,, അത്‌ കണ്ടപ്പോയ എനിക്ക് സമാദാനം ആയത്,,,

"സോറി,,,,, ഉമ്മീസ്,,,,"

                  എന്ന് അവരെ കെട്ടിപിടിച് കവിളിൽ ഓരോ ഉമ്മയും കൊടുത്ത് പറഞ്ഞ്,,

"ഒന്ന് പോ പെണ്ണെ,, ചെല്ല് ചായ എല്ലാർക്കും കൊടുക്ക്,, പിന്നേ ചായ സൂപ്പർ ആണു ട്ടോ,,, ഇനി ആ ഡ്യൂട്ടി ഇയ്യ് തന്നെ അങ്ങ് ഏറ്റോ അന്റെ പൂതി അല്ലേ,,,"

"Thanku ഉമ്മീസ്,,,,,,,,,"

            എന്ന് പറഞ്ഞ് മറ്റുള്ളോർക്ക് ടീ കൊടുക്കാൻ തിരിഞ്ഞപ്പോയ,,

"മോളെ,, ഇഷു നിന്റെ കയു,,,,,"ഉമ്മി 

   എന്ന് പറഞ്ഞ് വന്നപ്പോ,, ഉമ്മ എന്തോ ഉമ്മിടെ ചെവിയിൽ പറഞ്ഞതും രണ്ട് പേരും അടക്കി ചിരിക്കുന്നുണ്ട്,, എനിക്ക് ആണേൽ ഒന്നും അങ്ങോട്ട് മനസ്സിലാകുന്നും ഇല്ലാ,, ഞാൻ എന്നെ മൊത്തത്തിൽ ഒന്ന് നോക്കി,, ഞാൻ ഒന്നും കാണുന്നില്ല,,,

"എന്താ ഉമ്മി,,,,,,"

"ഹേയ് അത്‌ ഒന്നും ഇല്ല,, മോൾ ചായ കൊണ്ട് കൊടുക്ക്,,,,"

    എന്നാലും അവര് എന്താവും ചിരിച് കാണാ🤔,,, ആ 🤷‍♀️,,,

   അങ്ങനെ ഉപ്പക്കും കാക്കുനും ഒക്കെ കൊടുത്തു എല്ലാർക്കും നല്ല അഭിപ്രായം ആണു,, ഇനി എന്റെ കലിപ്പൻ കെട്ട്യോൻ എന്താവും പറയ ആവോ,,,.

                  ഞാൻ റൂമിലേക്ക് ചെന്നപ്പോ
ആൾ എണീറ്റ് നിസ്കരിക്കാണ്, അപ്പൊ ആ ദീനി ഒക്കെ ആണു,, ഓഹ് ഞാൻ നേരത്തെ എണീറ്റത് നന്നായി,,, നിസ്കരിച്ചു കഴിഞ്ഞതും,,,

"അതേയ് താ ചായ,,,,,"

"ചായ ഒക്കെ അവിടെ നിക്കട്ടെ,, നമ്മടെ ഫസ്റ്റ് നൈറ്റ്‌ എങ്ങനേ ഉണ്ടായിരുന്നു എന്ന് പറഞ്ഞില്ലാലോ,,,"

          പടച്ചോനെ അപ്പൊ ശരിക്കും 🤔,, അതും  ചോദിച്ചു മീശയും പിരിച്ചു ഒരു കുസൃതി ചിരിയുമായി എന്റെ നടന്നു അടുക്കുന്ന കലിപ്പനേ കണ്ടതും ഞാൻ മെല്ലെ പിറകിലേക്ക് നീങ്ങി,,,

"എ എന്ത് ഫസ്റ്റ് നൈറ്റ്‌,,, ഇന്നലെ നമ്മൾ വേഗം ഉറങ്ങിയില്ലേ,,, വെറുതെ ഓരോന്ന് പറയല്ലേ,,,,"

"വെറുതെയോ,, നീയായിരുന്നു എല്ലാത്തിനും മുമ്പിൽ, കൊച്ചു ഗള്ളി ഓർമ ഇല്ലാത്ത പോലെ അഭിനയിക്കാലേ,,,"

                 പടച്ചോനെ ഞാനോ എനിക്ക് ആണേൽ ഒന്നും ഓർമ ഇല്ലാലോ റബ്ബേ, ഇനി ഞാൻ ഉറക്കത്തിൽ എങ്ങാനും അയ്യേ,, എന്റെ ഫസ്റ്റ് നൈറ്റിനെ കുറിച് എന്തൊക്കെ സങ്കല്പങ്ങൾ ആയിരുന്നു 😢,, ഇനി ഈ കലിപ്പൻ പറ്റിക്കുന്നത് ആണെങ്കിലോ 🤔,,,

"അതേയ് അങ്ങനേ ഒന്നും നടന്നിട്ടില്ല എന്ന് എനിക്ക് നല്ല പോലെ അറിയാം, പിന്നേ ഞാൻ നിങ്ങളെ പോലെ അല്ല ഫുൾ കണ്ട്രോൾ ആണു,,,"

   "ആഹാ ആണോ,, ഇന്നലെ നടന്നതിന് ഒരു തെളിവ് ഞാൻ കാണിച്ചു തന്നാലോ,,,"

"എ, എന്നാൽ ഞാൻ വിശ്വസിക്കാം,,,,"

   എന്ന് ഞാൻ പറഞ്ഞതും ചുമരിനോട് തട്ടി നിന്ന എന്നെ മുമ്പിൽ മുമ്പിൽ ആക്കി ചേർത്ത് പിടിച്ചു,, അപ്പോയെക്കും എന്റെ പകുതി ശ്വാസം നിലച്ചിരുന്നു,,

, "എന്താ കാണിക്കുന്നേ എന്നെ വിട്,,,"

"നിനക്ക് തെളിവ് കാണണ്ടേ,,,,,,"

      എന്ന് എന്റെ കാതോരം ചുണ്ടുകൾ ചേർത്ത് പതിയെ പറഞ്ഞതും ഞാൻ ആകെ വല്ലാണ്ടായി,, എന്നെ ചേർത്ത് കോണ്ട് തന്നെ കണ്ണാടിയുടെ മുന്നിൽ നിർത്തിച്ചു,, എന്തോ ആ കാന്ത കണ്ണുകളുടെ നോട്ടം താങ്ങാൻ കഴിയാതെ ഞാൻ തല കുനിച്ചു,,,കണ്ണുകൾ ഇറുക്കി അടച്ചു,,,

                       എന്റെ തലയിലെ  ഷാൾ നീങ്ങുന്നതും, എന്റെ മുടികളെ മാറ്റി കലിപ്പന്റെ അധരങ്ങൾ അവിടെ പതിഞ്ഞതും ഞാൻ ഒന്ന് ഉയർന്നു പൊങ്ങി,,,,

"ഇനി എന്റെ പെണ്ണ് ഒന്ന് കണ്ണ് തുറന്ന് നോക്കിയേ,,,"

   എന്ന് പറഞ്ഞപ്പോ ഞാൻ മെല്ലെ കണ്ണ് തുറന്നു,, നോക്കിയപ്പോ എന്റെ കഴുത്തിൽ ഉണ്ട് ചുവന്ന ഒരു പാട്,,

"ഇപ്പൊ മനസ്സിലായോ,,, ഇന്നലെ എന്താ നടന്നെ എന്ന്,,,"

       അത്‌ കണ്ടതും  ഞൻ ഞെട്ടി പോയി,,എന്റെ കണ്ണ് ഒക്കെ നിറഞ്ഞു വന്നു,, എന്തിനാണെന്ന് എനിക്ക് അറിയില്ലയിരുന്നു 😢,,,,

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

         പടച്ചോനെ പണി പാളിയോ ഈ പെണ്ണ് അതാ കണ്ണ് ഒക്കെ നിറച് നില്കുന്നു, എനിക്ക് ആണേൽ അത്‌ കണ്ടിട്ട് ചിരിയും വരുന്നുണ്ട്,,,

"അയ്യേ,, നല്ലൊരു കാര്യം കഴിഞ്ഞിട്ട് സന്തോഷിക്കുന്നതിന് പകരം കരയാ അയ്യയ്യേ,,, നീ പറഞ്ഞിട്ട് അല്ലേ,, അല്ലേൽ എനിക്ക് അങ്ങനേ ഒരു പ്ലാനേ ഇല്ലായിരുന്നു,,,"

"എന്നാലും,,, എനിക്ക് ഓർമ ഇല്ലാലോ ഒന്നും 😢,, ഇനി എനിക്ക് കുട്ടി ഉണ്ടാവോ അങ്ങനെ ആണേൽ ഞാൻ ഇനി എങ്ങനെ സ്കൂളിൽ പോവും 😢😢😢,,,"

                 കല്യാണം കഴിഞ്ഞിട്ടെ ഉള്ളൂ, അപ്പോയെക്കും പെണ്ണ് ചിന്തിച്ഛ് ചിന്തിച് എവിടെ എത്തി എന്നാ,അതും പറഞ്ഞ ഇപ്പൊ കരച്ചിൽ,, ഇനിയും ഇട്ടു കളിപ്പിച്ചാൽ ഓൾ മൊത്തം ഇവിടുള്ളോരോട് ഒക്കെ പറഞ്ഞ് നടക്കും,,

"എടി പൊട്ടി നീ  ഇങ്ങു വന്നേ,,,,"

"മ്മ് എന്തിനാ,,,,,,"..

"ഇങ്ങോട്ട് വാടി,,,,"

              എന്ന് കുറച്ചു സ്‌ട്രോങ് ആയി പറഞ്ഞപ്പോ എന്റെ അടുത്തേക്ക് വന്നു,,,

"അതേയ് ഇന്നലെ ഉണ്ടല്ലോ,,,,,,"

"അതേയ് ഇനിക്ക് ഇനി ഒന്നും കേൾക്കണ്ട,,, ഒക്കെ ഇങ്ങളെ പണി അല്ലേ,, ഒന്നും ഇല്ലേലും ചെറിയ കുട്ടി അല്ലേ ഞാൻ 😢,,,"

"ഓഹ് ഒന്ന് നിർത്തേടി,, ഇന്നലെ ഒരു കോപ്പും നടന്നിട്ടില്ലടി പൊട്ടി കാളി, ഞാൻ ചുമ്മാ നിന്നെ ഒന്ന് കളിപ്പിക്കാൻ പറഞ്ഞത് അല്ലേ 😊,,"

  "ശരിക്കും 😲😲,,,,,"

"ആഹ് ടി,,,,,,,,"

             ഒഹ്ഹ്ഹ് അപ്പൊ ആ മുഖത്തെ തെളിച്ചം കാണേണ്ടത് തന്നെ   ആയിരുന്നു,, പക്ഷേ പെട്ടെന്ന് തന്നെ ആ മുഖത്ത് കലിപ്പ് നിറയുന്നത് കണ്ടപ്പോയെ എനിക്ക് അപകടം മണത്ത്,, പിന്നേ ഒന്നും നോക്കില ഒറ്റ ഓട്ടം ആയിരുന്നു ഞാൻ തായെക്ക്,,
 കയ്യിൽ ഒരു flower vase ആയി ഓൾ പിറകേം,,,,

"നിങ്ങളോട് അവിടെ നിക്കാൻ ആണു പറഞ്ഞേ, എന്നെ പറ്റിച്ചതും പോരാ,,,"

"എനിക്ക് ജീവനിൽ കൊതി ഉണ്ട് മോളെ,,, അത്‌ കൊണ്ട് നിക്കൂല,,"

 "ആാാഹ അത്രക്ക് ആയോ,,,"

       എന്നും പറഞ്ഞ് പെണ്ണ് ഒരൊറ്റ ഏർ ഞാൻ വേഗം ഒഴിഞ്ഞു മാറി, അപ്പോഴാ അജു (അംജദ് )ആ വഴി വരുന്ന കണ്ടേ,,,

"ടാ അജു,, തല പോകണ്ടേൽ കുനിഞ്ഞോ,,,"

   എന്ന് പറയുമ്പോയെക്കും ഓൻ ആ ഫ്ലവർ vase കറക്റ്റ് ആയി പിടിച്ചു അല്ലേൽ ഇപ്പൊ കാണായിരുന്നു,,,

"എന്തോന്ന് ഇക്ക ഇത് ഇപ്പോയെ തുടങ്ങിയോ നിങ്ങൾ,, ഏറ് ഒക്കെ,,"

,"അത്‌ ഒക്കെ നീ നിന്റെ പെങ്ങളോട് ചോദിക്ക് ഓൾ അല്ലേ എറിഞ്ഞേ,,, "

"എന്താടി ഇഷു,, ഇപോയെ തുടങ്ങിയോ ഇത് ഞങ്ങൾക്ക് ആർക്കേലും പറ്റിയിരുന്നെങ്കിലോ,,,"

"ഹേയ് അത്‌ ഉണ്ടാവൂല കാക്കു, എനിക്ക് തീരെ ഉന്നം ഇല്ല അതാ ഞാൻ എറിഞ്ഞേ 😬😬😬"

   "കെട്ടോ,,,നീ ഈ കുരുപ് പറയുന്നത് അത്‌ എങ്ങാനും കൊണ്ടിരുന്നേ കാണായിരുന്നു,,,"

"അത്‌ അവിടെ നിക്കട്ടെ എന്തിനാ രണ്ടും കൂടി അടി ഉണ്ടാക്കിയെ,,"

"അത്‌ കാക്കു,, ഈ കലിപ്പൻ പറയാ ഇന്നലെ,,,"

  ഓഹ് ഈ പെണ്ണ് ഒക്കെ കുളമാക്കും ഞാൻ വേഗം ഓളെ വാ പൊത്തിപിടിച്ചു,,,

"അത്‌ ഒന്നും ഇല്ല,, നീ വേഗം സ്ഥലം വിട്ടോ,,,"

                അതിന് ഒരു ആക്കിയ നോട്ടം നോക്കി ഓൻ പോയി,, പെട്ടെന്ന് വിരലിന് ഒരു കടി കിട്ടിയപ്പോയ,,ബോധം വന്നേ,,,

"എന്തിനടി എന്നെ കടിച്ചെ,,,, "

"അല്ലെങ്കിലേ ഞാൻ ഇപ്പൊ ശ്വാസം മുട്ടി ചത്തേനെ,,😡,,,"

         അതും പറഞ്ഞ് ചവിട്ടി തുള്ളി ഒരു പോക്ക്,,,

                പിന്നേ എല്ലാരും കൂടി ചേർന്ന് രാവിലത്തെ ചായ ഒക്കെ കുടിച്,, പെണ്ണ് ആണേൽ നമ്മളെ ഒന്ന് മൈൻഡ് ആക്കുന്നെ ഇല്ല,, രാവിലെ പറ്റിച്ചത് കൊണ്ട് ആകാൻ ആണു സാധ്യത,,,

                  ഒരാഴ്ച കഴിഞ്ഞാൽ സ്കൂൾ തുറക്കും അത്‌ വരെ ഫ്രീ ആണു,,

  "ടാ zayu ഇഷു nte വീട്ടീന്ന് അവരൊക്കെ വരുന്നുണ്ട് അങ്ങനെ ഒരു ചടങ്ങ് ഉണ്ടല്ലോ,, ഉച്ചക്ക് ശേഷം ആവും വരുക നീ സാദനം ഒക്കെ വാങ്ങി വാ,,,"ഉമ്മ

                          പിന്നേ അജു നേം കൂട്ടി അങ്ങാടിയിലേക്ക് വിട്ട്, സാദനം ഒക്കെ വാങ്ങി വന്നു,, ഉച്ചക്ക് food ഒക്കെ കയിച് കിടന്നപ്പോ പെണ്ണ് ഒന്നു വരും എന്ന് കരുതി,, ഓൾ റിനുനോട്‌ കത്തിയും അടിച്ചു ഇല്ലാത്ത പണി ഒക്കെ ഉണ്ടാക്കി ചെയ്യാ,,,,

"ഉമ്മാ,,,,, ഇഷു നോട്‌ ഒരു ക്ലാസ്സ്‌ ചൂട് വെള്ളം കൊണ്ട് വരാൻ പറ, വയറിനു എന്തോ ഒരു വേദന,, ഗ്യാസ് ന്റെ ആണെന്ന് തോന്നുന്നു,,,"
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

   മുകളിലേക്ക് പോയി കിടന്നോളാൻ ഉമ്മിയും ഉമ്മയും ഒക്കെ പറഞ്ഞെങ്കിലും ഞാൻ പോവാതെ ഓരോ പണി എടുത്ത് അവരെ ഹെല്പ് ആക്കി കൊണ്ട് നിന്നപ്പോയ,, ആ കലിപ്പൻ വയർ വേദന ആവുന്നു വെള്ളം വേണം എന്ന് വിളിച്ചു പറഞ്ഞേ,,,

                ഉമ്മ ഒന്ന് ആക്കി ചിരിച്ചോണ്ട് കൊണ്ട് കൊടുക്കാൻ പറഞ്ഞപ്പോ ചടച്ചു പോയി, വയർ വേദന ഒന്നും അല്ല എന്നെ അവിടെ എത്തിക്കൻ ആണു എനിക്ക് അറിയാം,,

   പോവാതിരുന്നാൽ ആണേൽ ഉമ്മി ഒക്കെ എന്ത് കരുതും എന്ന് കരുതി ചൂട് വെള്ളവുമായി ഞാൻ റൂമിലേക്ക് നടന്നു,,,

   ശരിക്കും രാവിലെ ഞാൻ ഒന്ന് പേടിച്ചു
ട്ടോ ഫസ്റ്റ് നൈറ്റ്‌ കയിഞ്ഞ് എന്ന് ഒക്കെ ആ കലിപ്പൻ പറഞ്ഞപ്പോ,, അതാ കണ്ണ് ഒക്കെ നിറഞ്ഞു വന്നേ,, കലിപ്പൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് അറിയാം എങ്കിലും,, ആ അടയാളം കണ്ടപ്പോ ശരിക്ക് ഞെട്ടി പോയി,,,,

           ഏതായാലും തെറ്റി നിക്കാൻ ഒരു കാരണം ആയി, ഇനി കുറച്ചു ദിവസം അങ്ങനേ പിടിച്ചു നിക്കാലോ,,,

   വെള്ളവുമായി റൂമിലേക്ക് ചെന്നപ്പോ ആളേ കാണാനില്ല, അപ്പോഴാണ് ഡോർ അടയുന്ന ശബ്ദം കേട്ടത്,,, ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോ,, കയ്യും കെട്ടി എന്നെ തന്നെ നോക്കി നിക്ക കോന്തൻ,,,,

   "അതേയ് വാതിൽ തുറക്ക് എനിക്ക് തായെക്ക് പോണം കുറെ പണി ഉണ്ട്,,,"

"ഏത് നേരവും അടുക്കളയിൽ നിൽക്കാൻ അല്ല ഞാൻ നിന്നെ കെട്ടിയെ എന്റെ കാര്യോം കൂടി നോക്കാന,,,"

              അതും പറഞ്ഞ് എന്റെ വരാൻ തുടങ്ങിയതും നെഞ്ചിടിപ്പോടെ ഞാനും പിറകിലേക്ക് നടന്നു ചുമരിൽ തട്ടി നിന്നു,,,
 
   കലിപ്പനും എന്റെ അരികിലേക്ക് വന്നു എന്റെ ഇരു സൈഡിലും കൈ വെച്ച് എന്റെ കണ്ണുകളിലേക്ക് നോക്കിയതും ഞാനും ഒരു നിമിഷം ആാ കണ്ണുകളിലേക്ക് നോക്കി നിന്നു,,,

"എന്റെ പെണ്ണ് എന്നോട് പിണക്കം ആണോ,,,"

  "മ്മ്,,,"
  
              എന്ന് കണ്ണുകളിലേക്ക് നോക്കി ചോദിച്ചപ്പോ, ആ കാന്ത ശക്തിയിൽ ലയിച്ചു നിന്ന് ഞാൻ ആണെന്നോ അല്ലെന്നോ തലയാട്ടി,,,

"നിന്റെ വിദ്യാഭ്യാസം മുഴുവൻ ആകാതെ നിന്റെ പൂർണ സമ്മതം ഇല്ലാതെ ഒരിക്കലും ഞാൻ നിന്നിലേക്ക് ചേരാൻ വരില്ല ട്ടോ, അക്കാര്യം ഓർത്ത് നീ ടെൻഷൻ ആവണ്ട,,,"

             അത്‌ കേട്ടതും എനിക്ക് പകുതി ആശ്വാസം ആയിരുന്നു,, പടച്ചവനോട് ഞാൻ നന്ദി പറഞ്ഞു,, എന്നെ മനസ്സിലാകുന്ന എന്റെ ഇഷ്ട്ടങ്ങൾക്ക് പ്രാദാന്യം കൊടുക്കുന്ന നല്ലൊരു പാതിയെ എനിക്ക് തന്നതിൽ,,,

               എല്ലാ പിണക്കവും മാറി ഇഷ്ട്ടം കൂടുകയായിരുന്നു എന്റെ കലിപ്പനോട്,, അത്‌ കൊണ്ട് തന്നെ,,, കാന്ത കണ്ണിലെ നോട്ടം തെറ്റിക്കാതെ,, എന്റെ അദരങ്ങളെ തേടി വന്ന,, കലിപ്പന്റെ ചുണ്ടകളെ ഞാനും ആവേശത്തോടെ നുകർന്നു,,, പരസ്പരം മത്സരിച് ഞങ്ങൾ നുകർന്നു കൊണ്ടേ ഇരുന്നു,, അതിനിടക്ക്,, കലിപ്പന്റെ കര വലയത്തിൽ ഞാനും,,എന്റെ കൈകൾ കലിപ്പനെയും പുണർന്നിരുന്നു,,,

       എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല വാതിലിൽ റിനുവിന്റെ കൊട്ട് കേട്ടപ്പോ ആണു ഞങ്ങൾ വേർപിരിഞ്ഞത്,,,,

    കലിപ്പന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ ഞാൻ വേഗം അവിടുന്ന് പോകാൻ നിന്നപ്പോയെക്കും എന്റെ കയ്യിൽ പിടി വീണു,,,

                     എന്നിട്ട് എന്നെ വലിച്ചു ആ നെഞ്ചിലേക്ക് ഇട്ടു, അപ്പോഴും തല ഉയർത്തൻ എനിക്ക് എന്തോ പോലെ,, എന്റെ താടിയിൽ പിടിച്ചു ഉയർത്തി എന്റെ കണ്ണുകളിലേക്ക് വീണ്ടും ആ നോട്ടം വന്നപ്പോ,,ഞൻ മിഴികൾ അടച്ചു,,,

"അതേയ്,, ഇനി എന്നോട് മിണ്ടാത്തിരിക്കരുത് ട്ടോ,,,"

"മ്മ്,,,,,"

   എന്ന് പറഞ്ഞു വീണ്ടും മുഖം എന്റെ നേരെ കുഞ്ഞിഞ്ഞു വന്നപ്പോ തള്ളി മാറ്റി,, ഞൻ വാതിലിനടുത്തേക്ക് ഓടി,,,,

"മ്മ് ചെല്ല്, ബാക്കി ഇനി രാത്രി ട്ടോ,,,"

   അത്‌ കേട്ടതും ഞാൻ അവിടെ നിന്ന് പോയി,,,

"ഓഹ് ചുമ്മാ പറഞ്ഞതാ പെണ്ണെ,നീ ചെല്ല്,,,"

               അതിന് ഒന്ന് ചിരിച് കാണിച് വാതിൽ തുറന്ന് ഞാൻ തായേക് വിട്ടു, അപ്പോ വീട്ടിന്ന് എല്ലാരും വന്നിട്ടുണ്ട്,,,
   
                   അവരെ കണ്ടപ്പോ ഞാൻ ഉമ്മിനേം ഉപ്പിനേം ഒക്കെ പോയി കെട്ടി പിടിച്ചു,,, പിന്നേ കുശലം പറച്ചിലും food അടിയും ഒക്കെ ആയി,, ആ ദിവസം അങ്ങു പോയി,, രാത്രി ആണു അവര് പോയത്,,, എന്തോ അവര് പോയപ്പോ ആകെ ഒരു സങ്കടം,😢😢,,

    പിന്നേ റിനു ഓരോന്ന് പറഞ്ഞു എന്റെ മൂഡ് മാറ്റി,,, പടച്ചോനെ ഇന്ന് രാത്രി ഇനി എങ്ങനെ ആണോ എന്തോ,,,,🤔

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

                വീട്ടിന്നു എല്ലാരും വന്നിരുന്നത് കൊണ്ട് അവരുടെ ഒപ്പം ഇരുന്ന് തന്നെ ആണു ഞങ്ങളും ഭക്ഷണം കഴിച്ചത്, റിനു ന്റെ കത്തി അടി ഒക്കെ കയിഞ്ഞ് ഓൾ ഉറങ്ങാൻ വേണ്ടി പോയി, റൂമിലേക്ക് പോവാൻ ആണേൽ എന്തോ ഒരു ഇത് 😊,,,

     "എന്താ മോളെ നീ ഇനിയും ഉറങ്ങാൻ പോയില്ലേ,,"ഉമ്മി

"അ അത്‌ ഉമ്മി,,, ഒന്നൂല്യ ഞൻ ഉറങ്ങാൻ പോവ,,,"

                  അതും പറഞ്ഞു ഞൻ മെല്ലെ അവിടുന്ന് സ്കൂട്ട് ആയി, റൂമിൽ
എത്തിയപ്പോ ആൾ ഫോണിൽ തോണ്ടി ഇരിക്ക,, എന്നെ ഒന്ന് നോക്കുന്നു പോലും ഇല്ലാ,,,

   എന്നെ നോക്കാത്തത് ഒരു തരത്തിൽ ആശ്വാസം ആണെങ്കിലും, ഉള്ളിൽ എന്തോ ഒരു നീറ്റൽ, ഇതിന് മാത്രം എന്താണാവോ അതിൽ കുയിച്ചിട്ടത്,,,

   ഞൻ ബെഡിന്റെ ഒരു അറ്റത്ത് കിടന്നു തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്ക് കിട്ടുന്നെ ഇല്ലാ,, കലിപ്പൻ മൂപ്പരുടെ എന്തോ കാണാതായ പോലെയ ഫോണിൽ നോക്കുന്നെ,, കണ്ണ് അടച്ചു ഉറങ്ങിയ പോലെ കിടന്ന്, ചെറുങ്ങനെ കണ്ണ് തുറന്ന് നോക്കി,, എവിടെ നോക്കുന്നെ ഇല്ലാ 😢,,,

"അതേയ്,,, ആ ലൈറ്റ് ഒന്ന് ഓഫാക്കോ എനിക്ക് ഉറക്കം വരുന്നുണ്ട്,,,"

"ആഹ്,,,"
 
           എന്ന് പറഞ്ഞു ലൈറ്റ് ഓഫാക്കി മൂപ്പര് വീണ്ടും തുടർന്ന്, എനിക്കു അങ്ങോട്ട് കയറിലെ കലിപ്പ്,,,

"നിങ്ങൾക്ക് എന്താ ഈ ഫോൺ ഒന്ന് എടുത്ത് വെച്ചാൽ,, അതിന്റ ലൈറ്റ് തട്ടിട്ട് ഉറക്ക് കിട്ടുന്നില്ല,,,"

"അതിനെ,, അ പുതപ്പ് തല വഴി മൂടി കിടന്നാൽ മതി 😊,,"

"അങ്ങനെ കിടന്നാൽ ശ്വാസം കിട്ടൂല,,,തല്ക്കാലം ഇത് ഇവിടെ വെച്ചേക്ക്,,"

"ടി ഇന്റ ഫോൺ ഇങ്ങ് താടി,,,,,"

"ഫോൺ നോക്കി കുത്തി ഇരിക്കാൻ ആണേൽ ഇന്നേ എന്തിനാ കെട്ടി കൊണ്ടൊന്നെ 😡,,,"

"അതിന്,, അന്നേ നോക്കി ഇരിക്കാൻ ഇയ്യ് സമ്മതിക്കൂലലോ,, ഫോൺ ഇയ്യ് എടുത്ത് വെച്ച സ്ഥിതിക്ക്,, ഇനി ഇയ്യ് മതി,,,"

                    പടച്ചോനെ പണി പാളിയോ 🤔,,അതും പറഞ്ഞു മൂപ്പര് പുതപ്പിനുള്ളിലേക്ക് നൂണ്ട് വന്നതും ഇന്റെ അത്‌ വരെ ഉള്ള  ധൈര്യം ഒക്കെ എങ്ങോട്ടോ പോയി,,, കലിപ്പന്റ നിശ്വാസം മുഖത്ത് വന്ന് പതിപ്പിക്കുമ്പോ,, വേറെ ഏതോ ഒരു ലോകത്ത് എത്തിയ ഫീലിംഗ് ആയിരുന്നു,,,

           എന്നോട് ചേർന്ന് കിടന്ന് എന്നെ തന്നെ ഉറ്റു നോക്കുന്ന,, ആ കാപ്പി കണ്ണുകളിലേക്ക് ഞാനും നോക്കി,, എന്തിനൊക്കെയോ വേണ്ടി,, എന്റെ ഹൃദയം തുടിക്കുന്നത് ഞാൻ അറിഞ്ഞു,,, കണ്ണുകൾ തമ്മിൽ ഉള്ള അകലങ്ങൾ കുറയുന്നത് ഞൻ അറിഞ്ഞു,,, നെറ്റിയിൽ ഒരു മുത്തം തന്ന് കലിപ്പൻ എന്നോട് ചേർന്ന് കിടന്നു,,,എന്തോ ആ ടൈമിൽ ഒരു സങ്കടം എന്നിൽ നിയലിച്ചു,, എന്റെ കലിപ്പന്റെ പെണ്ണ് ആവാൻ എന്റെ ഉള്ളം തുടിക്കുന്നത് ഞൻ അറിഞ്ഞു,,,

"അതേയ്,, ഇങ്ങനെ ഒക്കെ നോക്കി എന്റെ കണ്ട്രോൾ കളഞ്ഞാൽ പിന്നേ എന്നെ പഞ്ഞിട്ട് കാര്യം ഉണ്ടാവൂല ട്ടോ,, ഒരു വിധത്തിൽ ആണു ഞൻ പിടിച്ചു നിക്കുന്നെ,,,"

      അപ്പോഴാണ് ഞൻ കലിപ്പനേ തന്നെ നോക്കി കൊണ്ടിരിക്കയിരുന്നു എന്ന് മനസ്സിലായത്,, ചെ ആകെ ചമ്മിയല്ലോ,, ഞാൻ വേഗം തിരിഞ്ഞു കിടന്നു,, അപ്പോ,,, അപ്പൊ കലിപ്പന്റെ കൈകൾ എന്നെ ചുറ്റിയതും,, കലിപ്പന്റെ നേരെ കിടന്ന്,, ആ കൈകളിൽ തലവെച്ച്,, ആ നെഞ്ചിലെ താളം കേട്ട്,, ഞൻ മയങ്ങി,,,,
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

         എനിക്ക് അറിയാം പെണ്ണെ ഇപ്പൊ എന്നെക്കാളും നിയാണ് നമ്മൾ ഒന്നാകാൻ ആഗ്രഹിക്കുന്നത് എന്ന്,, അത്‌ അറിയാൻ വേണ്ടി ആണു,, കണ്ടിട്ടും കാണാത്ത പോലെ ഫോണിൽ കളിച് ഇരുന്നത്,,,

    അപ്പൊ കാണിച്ചു കൂട്ടിയ കളികളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു എല്ലാം 😘😘,, പക്ഷേ,,, ഒരു കാലത്ത്, ഞാൻ കാരണം നിന്റെ പഠനം നിന്ന് പോയി എന്ന് നിനക്ക് പറയാൻ ഉള്ള അവസരം വരുത്തരുതല്ലോ,,,എന്റെ നെഞ്ചിലെ ചൂടേറ്റ് കിടന്നു ഉറങ്ങുന്ന എന്റെ പെണ്ണിന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്ത് ഞാനും കിടന്നു,,,,

               പിന്നീട് ഉള്ള ദിവസങ്ങൾ ഇണങ്ങിയും പിണങ്ങിയും ഒക്കെ ഞങ്ങൾ ആസ്വദിച്ചു,, അതിനിടക്ക് അവളുടെ വീട്ടിൽ സൽക്കരത്തിന് പോയി,, സ്കൂളും തുറന്നു, ഇപ്പൊ രണ്ടെണ്ണത്തിനേം കൊണ്ട് പോകേണ്ട ഗതിയാ എനിക്ക്,, ബസ്സിന് വരാൻ പറഞ്ഞാൽ രണ്ടിനും മടിയ അതിന് ഒക്കെ സപ്പോർട്ട് ആയി വീട്ടിൽ ഉള്ളവരും,,,,

                    സ്കൂളിൽ ഇപ്പൊ ഒരു വിധം എല്ലാർക്കും അറിയാം, അത്‌ കൊണ്ട് വലിയ പ്രോബ്ലം ഒന്നും ഇല്ലെങ്കിലും,, ഒരു കുട്ടിക്കും ഇപ്പോ എന്റെ അടുത്ത് ഡൌട്ട് ചോദിക്കാൻ വരാൻ പറ്റാത്ത അവസ്ഥ ആണു 😊😊ഗേൾസിന് ട്ടോ 😍😍,,,

"എന്താ കെട്ട്യോൻ സാറേ ഒറ്റക്ക് ഇരുന്നു ചിന്തിക്കുന്നെ  പറ ഞാനും കൂടി കേൾക്കട്ടെ,,,"

"നീ ഇവിടുന്ന് പോയിട്ട് അല്ലാതെ ഒരു പെണ് കുട്ടിന്റെ മുഖത്ത് പോലും നോക്കാൻ കഴിയില്ലലോ എന്ന് ആലോചിച് നിന്ന് പോയത് ആണേ,,,"

"അയ്യടാ ഞാൻ plus two കയിഞ്ഞ് പോകണേൽ നിങ്ങളേം കൊണ്ടേ പോകൂ നോക്കിക്കോ,,,"

"ഓഹ് ഉത്തരവ്,,, മോൾ ക്ലാസ്സിൽ പോകാൻ നോക്ക്,,,"

"ക്ലാസ്സിൽ ഒക്കെ ഞാൻ പൊയ്ക്കോളാം പിന്നേ,, ആ c1ലേ പെൺകുട്ടികളോട് എങ്ങാനും കിന്നാരം പറയാൻ നിന്നാൽ ഉണ്ടല്ലോ,,, പ്രത്യേകിച് ആ നൂറനോട്,, അവൾക്ക് ഇങ്ങളെ കാണുമ്പോ ഉള്ള ആ ഇളക്കത്തിന് ഇപ്പോഴും ഒരു കുറവും ഇല്ല,, അന്ന് അവളായിട്ട് ആണ് വീണത് എങ്കിൽ,, ഇനി ഞാൻ ആവും അവളെ വീഴ്ത്താൻ പോകുന്നെ,, അത്‌ കൊണ്ട് keep distance ok,, bye hubby,,,"

   ഉച്ചക്ക് ക്യാന്റീനിൽ നിന്ന് ഫുഡ്‌ കയിച് പോകുബോ ഉള്ള,, ഭീഷണി ആണു നിങ്ങൾ കേട്ടത്,, ഇത് എന്നും പതിവ് ഉള്ളതാട്ടോ,,,😍😍

"Ok വൈഫി മോൾ ചെല്ല്,,,,,"

                   ഇഷു പറഞ്ഞ പോലെ ഒന്നും ഇല്ലട്ടോ നൂറ അന്നത്തെ സംവത്തിന് ശേഷം ഡീസന്റ് ആണു,, നൂറ എന്നില്ല ആരും എന്നോട് മിണ്ടുന്നതു അവൾക്ക് ഇഷ്ടല്യ 😊😊,,,

          അങ്ങനെ c1 ന് ക്ലാസ്സ്‌ കയിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോ ആണു നൂറ ഞാൻ കൊടുത്ത ഒരു പ്രോബ്ലംത്തിലെ സംശയവുമായി,, പിറകെ വന്നത്,,

"സാർ,, ഈ journel entry ഒന്ന് clear ആക്കി തരോ,,,"നൂറ

    പടച്ചോനെ ആ ഇഷു എങ്ങാനും ഇത് കണ്ടാൽ പെണ്ണ് ഇനി ഇതിന് ആവും പിണങ്ങ,, നൂറക്ക് ആണേൽ പറഞ്ഞു കൊടുക്കാതിരിക്കാനും വയ്യ,,,

         അങ്ങനെ നൂറക്ക് ഡൌട്ട് ഒക്കെ ക്ലിയർ ചെയ്ത് കൊടുത്ത് തിരിഞ്ഞത് വീർപ്പിച് കെട്ടിയ മുഖവുമായി നിക്കുന്ന ഇഷുന്റെ നേരെ ആണു,, ഞാൻ ചെറുതായി ഒന്ന് ചിരിച് കൊടുത്തെങ്കിലും പെണ്ണ് ഒരൊറ്റ പോക്ക് ആയിരുന്നു ക്ലാസ്സിലേക്ക്,,

                 ഇന്നത്തെ കാര്യം കട്ട പൊക തന്നെ ആവും 😢,,, ക്ലാസ്സ്‌ ഒക്കെ കയിഞ്ഞ് സ്റ്റാഫ്‌ റൂമിൽ ചെന്ന് ബാഗ് ഒക്കെ എടുത്ത് വണ്ടി ന്റെ അടുത്ത് ചെന്നപ്പോ,, അവിടെ റിനു മാത്രേ ഉള്ളൂ,,,

"നിന്റെ ബാബി എവിടെ പോയെടി,,,"

"ബാബി,, അമ്മു ചേച്ചിന്റെ കൂടെ ബസ്സിൽ പോവാ എന്ന് പറഞ്ഞു പോയി,,,"

   ഈ പെണ്ണിന്റെ ഒരു കാര്യം,,,,

"മ്മ് നീ കയറ്,,,,"

"ബാബി കാക്കുനോട്‌ പിണങ്ങി ലേ അത്‌ അല്ലേ ബസിൽ പോയെ,,,"

"അത്‌ എങ്ങനേ നിനക്കു മനസ്സിലായി,,😊,,"

"ബാബി ന്റെ മുഖം വീർപ്പിച്ചു വെച്ച ബലൂൺ പോലെ ഉണ്ടായിരുന്നു,, എന്തിനാ കാക്കു ബാബി നേ ദേഷ്യം പിടിപ്പിക്കുന്നെ,,,"

"നിന്റെ ബാബി പറയുന്ന പോലെ സ്കൂളിൽ നിന്നാലേ,, പിന്നേ ഞാൻ വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും,, അവളുടെ പിണക്കം ഒക്കെ ഒരു ice ക്രീമിൽ തീരാവുന്നതേ ഉള്ളൂ,,"

                   അങ്ങനെ പോകുന്ന വഴിക്ക്
ഒരു ice creaminte ഫാമിലി പാക്കും വാങ്ങി വീട്ടിലേക്ക് വിട്ടു,,, ഇനി എന്തൊക്കെ കാണണോ ആവോ,,,😊😊
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

   "എത്ര പ്രാവശ്യം ഞാൻ പറഞ്ഞത ആ കൂറനോട് മിണ്ടാൻ പോവരുത് എന്ന്, എന്നിട്ട് അവളോട് കിന്നാരിച്ചു നിക്ക കോന്തൻ ഹും,,,"

"എന്റെ ഇഷു,, എത്ര നേരം ആയെടി നീ ഈ പറഞ്ഞത് തന്നെ പറയുന്നു,, സാർ ഒരു അദ്ധ്യാപകൻ അല്ലേ, അപ്പൊ കുട്ടികളുടെ സംശയം തീർത്ത് കൊടുക്കേണ്ടത് അവരുടെ ഉത്തരവാദിത്തം അല്ലേ,, നീ എന്താ കൊച്ചു കുട്ടികളെ പോലെ,, സാറിന്റെ ജോലി അല്ലേ സാർ ചെയ്യുന്നേ,,,,"അമ്മു 

"എന്താ അവൾക്ക് ഇത്ര മാത്രം സംശയം നമ്മക്ക് ഒന്നും ഇല്ലായിരുന്നല്ലോ അതും അല്ല,, സംശയങ്ങൾ ഒക്കെ സാറിനും കുട്ടിക്കും ക്ലാസ്സിന് ഉള്ളിൽ തീർത്താൽ പോരേ,, ഇത് ഞാൻ കാണാൻ വേണ്ടി തന്ന,,,"


"ഒഹ്ഹ്ഹ് ഇത് ഇയ്യ് അന്റെ കെട്ട്യോനോട് പോയി തന്നെ ചോദിക്ക് അല്ല പിന്നേ,,, ഇനി എന്തേലും പിറു പിറുത്തൽ ഉണ്ടല്ലോ ബസ് ആണെന്ന് ഒന്നും നോക്കൂല,, ചവിട്ടി തായേ ഇടും ഞാൻ നോക്കിക്കോ,,,"ഫിദ

           ഹും ഇവർക്ക് ഒക്കെ അങ്ങനെ പറയാം എനിക്ക് അല്ലെ എന്റെ വെഷമം അറിയൂ,, എന്റെ കലിപ്പനേ എനിക്ക് വിശ്വാസം ഇല്ലാഞ്ഞിട്ട് അല്ല,,, എന്നാലും അവരെ അങ്ങനെ കാണുമ്പോ ഉള്ളിൽ എന്തോ ഒരു കുത്തൽ ആണു,,, എന്റെ കലിപ്പൻ എന്നെ മാത്രം സ്നേഹിച്ചാൽ മതി 😍😍

                     വീട്ടിൽ എത്തട്ടെ കാണിച്ചു കൊടുക്കുന്നുണ്ട് ഞൻ 😡😡😡

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️

               വീട്ടിൽ എത്തിയപ്പോ എല്ലാരും മുന്നിൽ തന്നെ ഉണ്ട്, അവരുടെ നോട്ടം അത്ര പന്തി അല്ല, ഈ പെണ്ണ് ഇനി എന്തൊക്കെ ആണാവോ അവരോടൊക്കെ പറഞ്ഞു കൊടുത്തിരിക്കുന്നെ,,

"കാക്കു,ഇന്ന് ഇങ്ങൾക്ക് നല്ല കോൾ ആണ് 😬😬,,"

"പോടീ 😡,,,"

"എന്താടാ,, ഇയ്യ് ഇന്ന് മോളോട് വണ്ടിയിൽ കയറേണ്ട ബസ്സിന് വന്നാൽ മതി എന്ന് പറഞ്ഞേ, പാവം മോൾ ഇവിടെ എത്തിയപ്പോ ആകെ ക്ഷീണിച്ഛ്,,,"ഉമ്മ

"ഞൻ അങ്ങനെ ഒന്നും പറഞ്ഞില്ല, വേണേൽ ഇവളോട് ചോദിച്ചു നോക്ക്, അവൾ അവളുടെ ഇഷ്ടത്തിന് പോന്നതിനു ഞൻ എന്ത് ചെയ്യാനാ,,"

"മ്മ് ഇനി ഇങ്ങനെ എങ്ങാനും ഉണ്ടായാൽ എല്ലാരും ബസ്സിന് അങ്ങ് പോയാൽ മതി, മനസ്സിലായല്ലോ,,,"ഉപ്പ

"മ്മ്മ്,,,,"

             അത്‌ പറഞ്ഞു ഞൻ അവിടുന്ന് എസ്‌കേപ്പ് ആയി,, റൂമിൽ എത്തിയപ്പോ ആ കാന്താരി ഉണ്ട്,, ഫോണിൽ തോണ്ടി കിടക്കുന്നു,, എന്നെ കണ്ടിട്ട് കണ്ട ഭാവം പോലും കാണിച്ചില്ല,, ഞാനും ഒന്നും മിണ്ടാൻ പോയില്ല, ഇപ്പൊ പോയാൽ ശരി ആവില്ല,, ice creamil തുടങ്ങുന്നത് ആണു നല്ലത്,,

                       ഞാൻ വേഗം ഫ്രഷ് ആയി വന്നപ്പോ ആളേ റൂമിൽ കണ്ടില്ല, പിന്നേ മുടി ഒക്കെ വാർന്ന് തായെക്ക് ചെന്നപ്പോ റിനുവും അവളും അജുവും ഒക്കെ നല്ല കത്തി അടി ആണു,, ഞാൻ അവരുടെ അടുത്ത് ചെന്നിരുന്നതും അവൾ എണീറ്റ് ഒറ്റ പോക്ക് അടുക്കളയിലേക്ക്,,,

"ബാബി strong ആണല്ലോ കാക്കു ഇത് ice cream ൽ ഒന്നും ഒതുങ്ങും എന്ന് തോന്നുന്നില്ല,,,"

"എന്ത് പറ്റി,,, നിങ്ങൾ രണ്ടും ഒടക്കിയോ,,,"അജു

"എന്ത് പറയാനാ മോനെ,, ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു, ഇങ്ങനെ ആണേൽ ഞൻ വീട്ടിൽ തന്നെ ഇരിക്കേണ്ടി വരും എന്നാ തോന്നുന്നേ,,,"

"അത്‌ എന്തേയ്,,,"അജു

                          നടന്നത് ഒക്കെ പറഞ്ഞു കൊടുത്തപ്പോ രണ്ടും കൂടി ചിരിക്ക,😡,,

"മതി ചിരിച്ചത് റിനു നീ പോയി ആ ice cream ഇങ്ങ് എടുത്തോണ്ട് വാ,കൂടെ ഓളേം കൂട്ടിക്കോ,,,"

                  അങ്ങനെ കുറച്ചു കയിഞ്ഞ് റിനുവും കൂടെ ഓളും വന്നു, എന്നെ ഒന്ന് നോക്കുന്നു പോലും ഇല്ലാ, വന്ന് എന്റെ ഓപ്പോസിറ്റ് ആയി അജു ന്റെ അടുത്ത് പോയി ഇരുന്നു,,,

"റിനു എല്ലാർക്കും നീ തന്നെ എടുത്ത് വെച്ചോ,,,"

"റിനു,, എനിക്ക് ice cream ഒന്നും വേണ്ട ട്ടോ ഞൻ ice cream കാണാത്ത ആൾ ഒന്നും അല്ല,,😏,,"

     അവൾക്ക് നൽകിയ ബൗൾ അവിടെ തന്നെ വെച്ച് പെണ്ണ് tv കണ്ടോണ്ട് ഇരിക്ക,,,

"ഹൗ ഇന്റെ aju എമ്മാതിരി ടേസ്റ്റ് ആണു ലേ,, ഇതിന്,, ഇത് പുതിയ ഒരു ഫ്ലേവർ ആണു,,,"

          അതും പറഞ്ഞു അവന്ന് നേരെ ഞാൻ കണ്ണ് അടച്ചു കാണിച്ചു,,

"ശരിയാ കാക്കു,, ഇതിന് മുമ്പ് ഒന്നും ഇങ്ങനെ ഒരു ഫ്ലേവർ ടേസ്റ്റ് ചെയ്തിട്ടില്ല,, ടി ഇഷു വേണേൽ തിന്നോ അല്ലേൽ ഇത് ഞങ്ങൾ തന്നെ കഴിക്കും പിന്നേ കരഞ്ഞിട്ട് കാര്യം ഉണ്ടാവൂല,,"aju

"എനിക്ക് വേണ്ട എന്ന് ഞൻ മലയാളത്തിൽ അല്ലെ പറഞ്ഞത് എനിക്ക് വേണേൽ ഞൻ ക്യാഷ് കൊടുത്ത് വാങ്ങി കൊള്ളാം,,,"

 "മതി,, aju അവളെ ഇനി നിർബന്ധിക്കണ്ട ഇത് ഞാൻ തന്നെ ആകാത്തതാകിക്കൊള്ളാം,,,"

   അതും പറഞ്ഞു അവളുടെ ബൗൾ എടുത്ത് ഞാൻ കഴിക്കാൻ ഒരുങ്ങിയതും,, കാക്ക വന്ന് കൊത്തി കൊണ്ട് പോയ പോലെ ice cream ബൗൾ കാണുന്നില്ല, നോക്കുമ്പോ കാന്താരി ടെ കയ്യിൽ,,,

"ടി,, നീ അല്ലേ വേണ്ട എന്ന് പറഞ്ഞേ, അത്‌ അലിയുന്നതിന് മുൻപ് ഞാൻ കഴിക്കട്ടെ,,, "

"അങ്ങനെ എന്റെ ice cream ഇട്ടാഞ്ഞാലും വേണ്ടില്ല, ഇങ്ങൾക്ക് ഞാൻ തരൂല, അല്ലേലും, നിങ്ങൾ ചെയ്ത തെറ്റിന് ആ പാവം ice cream എന്ത് പിഴച്ചു,,,"

    അത്‌ പറഞ്ഞു പെണ്ണ് ice ക്രീമും കൊണ്ട് ഒരു പോക്ക് ആയിരുന്നു റൂമിലേക്കു,,,

"ചെല്ല് കാക്കു പോയി പ്രോബ്ലം ഒക്കെ സോൾവാക്കി വാ,, ice cream തിന്നുമ്പോ ബാബി ഒന്ന് തണുക്കും,,,"

                റിനു പറഞ്ഞ പോലെ ഞനും അവളുടെ പിറകെ പയ്യെ ചെന്നു,, ജീവിതത്തിൽ ice cream കാണാത്ത പോലെ,, ബെഡിൽ ഇരുന്ന്,, പാത്രം നാവു കൊണ്ട് കാലി ആക്ക, ആ കുരുപ്, എന്തൊക്കെ ആയിരുന്നു നേരത്തത്തെ ഡയലോഗ് ഹും,,

            എന്നെ കണ്ടതും,, ആ മുഖത്തെ expression ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു,, വല്ല കഷായവും കുടിക്കുന്ന പോലെ യ ഓൾ, മുഖം ആക്കി വെച്ചിരുന്നേ,,,

"ഒരു വകക്ക് കൊള്ളത്ത Ice cream,പിന്നേ കളയണ്ട എന്ന് കരുതിയ,,,"

"ഓഹ് ആയിക്കോട്ടെ മാടം,,,,"

                    അതും പറഞ്ഞ് അവൾക്ക് എണീക്കാൻ ടൈം കൊടുക്കാതെ,, അവളുടെ മടിയിൽ തല വെച്ച് കിടന്നു,,

"ദേ,, മാറു , നിങ്ങൾ വേണേൽ ആ നൂറേടെ മടിയിൽ തല വെച്ച് കിടന്നോ അതാ നല്ലത്,എനിക്ക് പോണം,,"

"
കലിപ്പന്റെ കാന്താരി, പിണക്കണോ,, എന്റെ പെണ്ണ് ചൂടാവുമ്പോ ഈ കവിൾ കാണാൻ എന്ത് ഭംഗിയ എന്ന് അറിയോ,,, "

"ഓവർ സുഗിപ്പിക്കല്ലേ,, ഇത് ഒക്കെ ഓളോട് തന്നെ പറഞ്ഞോ,,,"

"അനക്ക് അത്‌ ആണു ഇഷ്ട്ടം എങ്കിൽ ഞൻ ഓളെ തന്നെ വിളിച്ചേക്കാം,,"

    അതും പറഞ്ഞ് കീശയിൽ നിന്ന് ഫോൺ എടുത്ത്, നൂറ എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക്ക് കാൾ ചെയ്തതും,,,

"ആഹാ കേൾക്കാൻ കാത്ത് നിക്കാണ് ലേ,, കാണിച്ചു തരാം ഞൻ ഓളെ നമ്പറും വാങ്ങി വന്നേക്കുവാ,,,"

    അതും പറഞ്ഞ് ഫോൺ തട്ടി പറിച്ചു വാങ്ങി,നൂറ എന്ന് കോൺടാക്ട്ടും ഡിലീറ്റ് ചെയ്ത്,, എന്റെ ഫോൺ എറിയാൻ ആണു ഭാവം എന്ന് കണ്ടതും,,

             ഫോൺ തട്ടി പറിക്കാൻ ഞാൻ അവളുടെ അടുത്തേക്ക് എന്തിയതും ബാലൻസ് കിട്ടാതെ,, രണ്ടും ബെഡിലേക്ക് വീണു,,,

               ചുവന്നു കിടക്കുന്ന അവളുടെ ചാമ്പക്ക അധരങ്ങൾ എന്നെ മാടി വിളിച്ചതും,, എന്റെ ചുണ്ടുകളെ ഞൻ അവളുടെ അദരങ്ങളിലേക്ക് ചേർത്തതും,,,

"ആാാാ,,,,,,,,,"

    പെണ്ണ് കടിച്ചു എന്റെ ചുണ്ടിന്റെ ഒരു കഷ്ണം കൊണ്ടോയി എന്ന തോന്നുന്നേ,,,

"എന്ത് പണിയടി,, നീ കാണിച്ചേ എന്റെ ചുണ്ട്,,,"

"എന്നോട് കളിച്ചാലേ ഇങ്ങനെ കിട്ടും ഓർത്തോ,, നിങ്ങൾക് എവിടുന്ന ആ കൂറ ന്റെ നമ്പർ കിട്ടിയേ,, സത്യം പറഞ്ഞോ അല്ലേൽ ഈ ഫോൺ നാലു കഷ്ണം ആവും,,, എത്ര ആയി നിങ്ങൾ നമ്പർ ഒക്കെ കൈ മാറിയിട്ട്,,,"

"ഹോ,, ഇന്റെ പോന്ന് ഇഷു അത്‌ നീ ഉദേശിച്ച നൂറ അല്ല,, ഇത് എന്റെ കൂടെ pg ചെയ്ത എന്റെ ഫ്രണ്ട്‌ ആണു, നിന്നെ പറ്റിച്ചത ഞൻ,, സംശയം ഉണ്ടേൽ,, നീ whats ap ൽ അവളുടെ dp നോക്ക്,,,"

         അത്‌ കേട്ടതും അവൾ whats ap എടുത്ത് നോക്കുന്നുണ്ട് pic കണ്ടതും ആ മുഖം ഒന്ന് തെളിഞ്ഞിട്ടുണ്ട്,,പിന്നേ ഒരു നോട്ടം ആയിരുന്നു,,,

"ഏതാ ഈ നൂറ,,,,,,🤔,,,"

"ഒഹ്ഹ്ഹ് അത്‌ ഇന്റെ ഫ്രണ്ട്,, അവളുടെ കല്യാണം കയിഞ്ഞ് 2മക്കളും ഉണ്ട് പോരേ,,,,"

"ആാാഹ് എന്ന കൊയപ്പം ഇല്ലാ,,,,"😬

"അനക്ക് കൊയപ്പം ഉണ്ടാവൂല, allah ഇന്റെ ചുണ്ട്,,,"

"അത്‌ ചോദിച്ചു വാങ്ങിയത് അല്ലെ ആരാ ഇന്നേ പറ്റിക്കാൻ പറഞ്ഞേ എന്നിട്ട് അല്ലെ,,, നീറ്റൽ ഉണ്ടോ,,,,"

"ഹേയ് ഇല്ലടി നല്ല സുഖം ആണു, ഇങ്ങോട്ട് വാ ഇത് പോലെ ഒന്ന് നിനക്കും തരാം, അപ്പൊ അറിയാം,,😡"

 "അതേയ്,,ഇനിയും രണ്ടും കൂടി എന്റെ മുന്നിന്ന് സൊള്ളുന്നത് കണ്ടാൽ ഉണ്ടാല്ലോ ഇതിന് വലുത് ആവും കിട്ടാൻ പോവുന്നെ,,, സാറും സ്റുഡന്റ്റും തമ്മിൽ ഉള്ള ഡൌട്ട്സ് ഒക്കെ,, ക്ലാസ്സിന് ഉള്ളിൽ ക്ലിയർ ആക്കിക്കോണം, അതും distance keep ചെയ്തിട്ട്,,,"

"ഒഹ്ഹ്ഹ്ഹ് ok മാഡം,,,, ഇനി ഒരു സംശയത്തിനും ഉള്ള ഇട ഞൻ വരുത്തെ ഇല്ലാ,,, എന്റെ ചുണ്ട് 😢😢,,"

"വേദന ഞാൻ മാറ്റി തരട്ടെ,,,,"

    എന്ന് പറഞ്ഞു പെണ്ണ് എന്റെ നേരെ പതിയെ വന്ന്, ചുണ്ട് ചേർത്തതും,, ഓരോറ്റ മറിച്ചിൽ ആയിരുന്നു ഞാൻ,,അവൾ തയേയും ഞൻ മുകളിലും ആയി,,അവളുടെ ചുണ്ടിലെ മധു ഞൻ നുകർന്നു കൊണ്ടേ ഇരുന്നു,,, അത്‌ എന്നിൽ ഒരു ലഹരി ആയി,,,,

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

           നൂറ പേര് കേൾക്കുന്നത് തന്നെ എനിക്ക് ദേഷ്യം ആണു, അപ്പോയ ഓളെ നമ്പറും സേവ് ചെയ്തത് കണ്ടേ,, പിന്നേ എനിക്ക് ദേഷ്യം വരാതിരിക്കോ അതാ,, കലിപ്പന്റെ ചുണ്ടിന് ഒരു അടാർ കടി അങ്ങ് കൊടുത്തെ,,,

   പിന്നേ സത്യം ഒക്കെ അറിഞ്ഞപ്പോ, എനിക്ക് ആകെ സങ്കടം ആയി, ചുണ്ട് ആണേൽ ചെറുതായിട്ട് മുറിഞ്ഞിട്ടും ഉണ്ട്,, അതാ ഞാൻ എന്റെ ചുണ്ടുകളെ കലിപ്പനോട് ചേർത്ത് വച്ചത്,,,

   അത്‌ മാത്രമേ എനിക്ക് ഓർമ ഉള്ളൂ, പിന്നീട് ഉള്ള കലിപ്പന്റെ പ്രവർത്തിയിൽ ഞൻ ലയിച്ചു പോയിരുന്നു,, എന്റെ അധരങ്ങളേ,, കവർന്നെടുക്കുന്നതിന് ഒപ്പം,, കലിപ്പന്റെ കൈ,, എന്റെ,, ടോപ്പിന് ഉള്ളിലൂടെ,,,കുസൃതികൾ കാണിക്കാൻ തുടങ്ങിയതും,, ഞൻ ഒന്ന് ഉയർന്നു പൊങ്ങി,,,

        കണ്ണുകൾ ഇറുക്കി അടച്ചു,, എന്റെ ടോപ്പ് നീക്കി,, എന്റെ വയറിൽ കലിപ്പന്റ ചുണ്ടുകൾ പതിഞ്ഞതും,,, ഞൻ വല്ലാത്ത ഒരു അവസ്ഥതയിൽ ആയിരുന്നു,,, കലിപ്പന്റെ ചുണ്ടുകൾ വയറിനു ചുറ്റും ഒഴുകി നടന്നു,,,

        ചെറിയ കുസൃതീകൾ കൊടുവിൽ നെറ്റിയിൽ ഒരു മുത്തം തന്ന്,, കലിപ്പൻ എന്നിൽ നിന്ന് മാറി കിടന്നു,, ചെറിയ ഒരു നാണത്തോടെ ആ നെഞ്ചിൽ തല ചേർത്ത് ഞാനും കിടന്നു,,,🥰🥰🥰🥰
❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️


                "ടാ,,, നീ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാതെ ഒന്നിവിടെ ഇരിക്ക്,,,,"ആഷി

"ടാ,, അത്‌ നിനക്ക് പറഞ്ഞാൽ മനസ്സിലാകൂല,, പാവം എന്തൊരു വേദന അനുഭവിക്കുന്നുണ്ടാവും,, അവൾ ലേ,, ഒന്നും വേണ്ടായിരുന്നു എന്ന് തോന്ന ഇപ്പൊ,,,"

"നീ വെറുതെ,, എന്റെ വായീന്ന് കേൾക്കല്ലേ,, പഠിത്തം കഴിഞ്ഞിട്ട് മതി കുട്ടി തീരുമാനിച്ചത് അല്ലായിരുന്നോ നിങ്ങൾ രണ്ടും,, നാലോണം പഠിക്കുന്ന കുട്ടി ആയിരുന്നു,, എന്റെ പെങ്ങൾ,,,"ആഷി

"ഹും അന്റെ വർത്താനം കേട്ട തോന്നും ഞൻ ഓളെ പീഡിപ്പിച്ചത് എങ്ങാനും ആണെന്ന്,,,😡,,, ഒരു ദുർബല നിമിഷത്തിൽ പറ്റി പോയി അളിയ,,,,"

"അആഹ്,, ഇതും പീഡനം തന്ന, പിന്നേ ഇനിക്ക്,, ഒരു മരുമകനെ കിട്ടുന്ന കാര്യം ആയോണ്ട് ഞൻ ഒന്നും പറയുന്നില്ല,,"ആഷി

"അപ്പൊ നീ ഉറപ്പിച്ചോ 😲,,,,"

"പിന്നേ പേര് വരെ ഞാൻ കണ്ടിട്ടുണ്ട് 😬,, നീ ഇവിടെ നിക്ക് ഞൻ ഉമ്മമാർക്ക് ഒക്കെ ചായ വാങ്ങി വരാം,,,,"

            അതും പറഞ്ഞു ആഷി പോയി, നിങ്ങൾക്ക് ഇപ്പൊ ഏകദെശം കാര്യം മനസ്സിലായി കാണും ലേ,, അതെ ഞാനും ഇഷുവും ഒരു ഉമ്മി യും ഉപ്പി യും ആകാൻ പോവാ😘,,, സന്തോഷം ഉണ്ടെങ്കിലും,, ലേബർ റൂമിലേക്ക് പോകുമ്പോ ഉള്ള,, ഇന്റെ പെണ്ണിന്റെ മുഖം കാണ്ടപ്പോ,, ഒന്നും വേണ്ടയിരുന്നു എന്ന് തോന്നി പോയി,,,,ആരാധിച്ചു പോയി ഞൻ എന്റെ ഉമ്മനേ പോലത്തെ എല്ലാ ഉമ്മമാരെയും 😢😢,,,

                   ഇനിയിപ്പോ,, ഇത് എങ്ങനെ സംഭവിച്ചു എന്ന് ആവും ലേ,, നമക്ക് ഒരു വർഷം പിറകിലേക്ക് പോകാം ട്ടോ,,,,,,

    ഒരു ദിവസം,,,

"ടി മര്യാദക്ക് ഇരുന്ന് പഠിക്കാൻ നോക്ക് എക്സാം ആണെന്ന ഒരു ബോധവും ഇല്ലാ,, ഇയ്യ് തോറ്റിട്ട് വേണം, അന്റെ psc അളിയൻ ഇന്നേ വന്ന് പഞ്ഞിക്കിടാൻ,,,"

"എന്താണ്,, ഏത് നേരം ഇങ്ങൾക്ക് ഈ മൂന്നു വാക്ക് അല്ലാതെ വേറെ ഒന്നും പറയാൻ ഇല്ലേ,,, ഈ സാറന്മാരെ ഒന്നും കേട്ടതിരിക്കുന്നത നല്ലത് എന്ന് പറയുന്നത് ചുമ്മാതല്ല,,,"

"എന്താടി,, സാർമാർക്ക് ഒരു കുഴപ്പം,,,"

  "അള്ളോഹ്,, ഉമ്മി,, ഉമ്മാ,,, ഇന്റെ ചെവി,,,, "

"ഇനി നീ അങ്ങനെ പറയോ,,,,,"

"ഇല്ലാ,, കലിപ്പ ഞൻ പറയൂല,,,,"

"അആഹ് അങ്ങനെ പറ,,,,,"

"എന്നാലും ഞൻ പടിക്കൂല,,,,"

"മ്മ് അത്‌ എന്താ,,,,,"

"അല്ല,, ഞൻ തോറ്റു പോയാൽ കാക്കു ഇങ്ങളെ പഞ്ഞിക്കിടും എന്ന് അല്ലെ പറഞ്ഞേ,, ഞൻ ആണേൽ ആ വാക്ക് കേട്ടിട്ടുണ്ട് എന്ന് അല്ലാതെ കണ്ടിട്ടില്ല,,,,"

"അതിന് എന്താ,, ഞാൻ കാണിച്ചു തരാലോ,, എന്റെ മുത്തിന്,, എങ്ങനെയാ പഞ്ഞിക്കിടാ എന്ന്,,,"

"അള്ളോഹ് വേണ്ടായേ,, ഞാൻ പഠിച്ചോളാമേ,,,,🏃‍♀️🏃‍♀️🏃‍♀️🏃‍♀️,,,"

    നിക്കെടി,,,,,,,, നിന്നെ എന്റെ കയ്യിൽ കിട്ടുമല്ലോ,,,, പെണ്ണ് ഓടി രക്ഷപെട്ട്,, കല്യാണം കഴിഞ്ഞതിന് ശേഷം പഠിക്കാൻ വല്യ മടിയ,, plus two വിന് അത്യാവശ്യം മാർക്ക് ഉള്ളോണ്ട് ഡിഗ്രിക്ക് ഇവിടെ അടുത്ത് ഉള്ള കോളേജിൽ തന്നെ കിട്ടി,, കൂടെ ഓളെ വാലുകളും ഉള്ളോണ്ട് വല്യ ടെൻഷൻ ഇല്ലായിരുന്നു,,, ഇപ്പോ ഡിഗ്രി ഫസ്റ്റ് year കഴിയാൻ ആയി എക്സാം ആണ് അതാ ഈ കാണുന്നെ,,,,

  അവളുട ചെറിയ ആങ്ങള,, psc എഴുതി എഴുതി ഏതായാലും,, govt ഉദ്യോഗസ്ഥൻ ആയി,,, അത്‌ കൊണ്ട് തന്നെ അവന്ന് ആണു നിർബന്ധം,, അവൾ ഡിഗ്രി കംപ്ലീറ്റ് ആക്കണം എന്നും,, പിന്നേ അവനെ പോലെ ആവണം എന്നും,,,

 "ട്രിൻ,,, ട്രിൻ ☎️☎️☎️,,,"

   "ങേ,, ഈ ഫോൺ,, വർക്ക്‌ ചെയ്യുന്നത് ആയിരുന്നോ,, ഇന്ന് ആണു ഇതിന്റ ശബ്ദം ഒന്നു കേട്ടെ,,,,"

             ഞൻ ചെന്നു ഫോൺ എടുത്തു

       "Halo,,,,,,,,"

   "   Halo, ഇത് സൈനബ എന്ന് പറയുന്നവർ താമസിക്കുന്ന വീട് അല്ലെ"
(സൈനബ അജു ന്റെ ഉമ്മാ ട്ടോ )

"ഹാ അതേയ്,,,,ഇത് ഇവിടെ കണ്ണൂർ നിന്ന് ആണു,, അവർക്ക് ഒന്ന് ഫോൺ കൊടുക്കാൻ കഴിയോ,,,,"

"അആഹ് കൊടുക്കാം,,,ഒന്ന് hold ചെയ്യണേ,,,"

"മൂത്തെ,,,,, മൂത്തക്ക് ഇതാ ഫോൺ,,,,"

"ഇനിക്ക് ഫോണോ,,, ഇന്നേ ആരാണപ്പാ വിളിക്കാൻ,,,"(മൂത്ത )

"അആഹ് നോക്ക്,,,,"

    സംസാരിച് കൊണ്ടിരിക്കുമ്പോൾ മൂത്തേടെ മുഖം പെട്ടെന്ന് മാറുന്നത് കണ്ടു, കണ്ണ് ഒക്കെ നിറഞ്ഞു വരുന്നുണ്ട്,,, ഞങ്ങൾക്ക് അതിന്റെ ആവശ്യം ഇല്ലാ എന്ന് ഒക്കെ പറഞ്ഞു,, പിന്നീട്,, കാൾ കട്ട് ആക്കിയതും മൂത്ത ഉണ്ട്,, ഇരുന്ന് പൊട്ടികരയുന്നു,,, ഞാൻ വേഗം മൂത്തയുടെ അടുത്തേക് ചെന്നു,,,,

"എന്താ മൂത്തെ എന്താ പറ്റിയെ,, ആരാ വിളിച്ചേ,, അവര് എന്താ പറഞ്ഞേ,,,"

"അ അത്‌ മോനെ,,,, മോൻ ഉമ്മ നേ വിളിക്ക്,,,"

    ഞാൻ ഉമ്മാനെ വിളിച്ചു വന്നു, മൂത്ത കരയുന്നു എന്ന് കേട്ടപ്പോ ഉമ്മിയും ബേജാർ ആയിട്ടുണ്ട്,,,,

"എന്താ,, ഇത്ത,, എന്താ പറ്റിയെ എന്തിനാ കരയുന്നെ,,,,"

"അ അത്‌ സൽമു,, നമ്മളെ ഉമ്മ നമ്മളെ അന്നെഷിച്ചു വന്നെന്ന്,,,,"

               അത്‌ കേട്ടതും ഞാനും ഉമ്മയും ഒക്കെ ഞെട്ടി,,, ഉമ്മയും ഉപ്പയും ഒന്നും ഇല്ലാ എന്ന് ആണു ഉമ്മ പറഞ്ഞു കേട്ടിട്ട് ഉള്ളത്,,,

"ഇത്ത എന്താ ഈ പറയുന്നേ,,, ഉമ്മയോ,ഉമ്മയും ഉപ്പയും ആക്‌സിഡന്റിൽ മരിച് പോയി എന്ന് അല്ലെ ഇത്ത പറഞ്ഞിട്ടുള്ളു,,,,"
(അത്‌ പറഞ്ഞപോയെക്കും ഉമ്മയും കരഞ്ഞിരു,,, )

"അആഹ് സൽമു,, ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട്,, നമ്മൾ ആദ്യം വളർന്ന യതീം ഖാനയെ കുറിച്,, അവിടുന്ന് ആണു വിളിച്ചത്,, നിനക്ക് ഓർമ ഉണ്ടാവാൻ വഴി ഇല്ല,, നീ ചെറുത് അല്ലെ,,,,ഉപ്പ മരിച്ചതിനു ശേഷം വേറെ വഴിയില്ലാതെ അവിടെ ഏല്പിച്ചത് ആയിരുന്നു നമ്മുടെ ഉമ്മ,,  എന്ന്,, കുറേ കയിഞ്ഞ് ആണു  ഞാൻ അറിഞ്ഞത്,അന്ന് ഞാനും ചെറുത് ആയത് കൊണ്ട്,, എനിക്കും ഒന്നും അറിയില്ലായിരുന്നു കരയാൻ അല്ലാതെ,, ഉമ്മ,,, ഉമ്മനേ വിളിച്ചു കരയുമ്പോൾ ഒക്കെ,, ഇപ്പൊ വരും എന്ന് പറഞ്ഞു അവിടെ ഉള്ളവർ,,,,"

               അങ്ങനെ കഥകൾ ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു,, ഒരു വല്ലിമ്മായെ കിട്ടാൻ പോകുക അല്ലെ,, ഉപ്പയോടും അജുനോടും റിനു, ഇഷു അവരോടൊക്കെ പറഞ്ഞപ്പോ എല്ലാർക്കും അങ്ങനെ തന്നെ,,,

                പിന്നേ എല്ലാർക്കും വല്ലിമ്മയെ കാണാനും കൂട്ടി കൊണ്ട് പോവാനും ദൃതി ആയി,,,

"അല്ല,, മോനെ എല്ലാരും കൂടി പോയിട്ട്,, ഇഷു വിന് പരീക്ഷ ഉള്ളത് അല്ലെ,, തല്ക്കാലം നീയും, ഇഷുവും റിനുവും ഇവിടെ നിക്ക്,, ഞങ്ങൾ പോയി വരാം"

"അത്‌ സാരല്ല്യ ഉപ്പ നമ്മൾ പോയി വേഗം ഇങ്ങു വരില്ലേ, ഞാനും വരും നിങ്ങടെ കൂടെ,,,"

"പെട്ടെന്ന് വരാൻ കഴിയോ ഇല്ലേ എന്ന് അവിടെ ചെന്നാൽ അല്ലെ അറിയൂ,,, അവിടത്തെ സിറ്റുവേഷൻ എന്താണെന്ന് അറിയൂല്ലലോ,,,,"ഉപ്പ

"അത്‌ സാരല്ല്യ ഉപ്പ ഞങ്ങൾ ഇവിടെ നിന്നോളം നിങ്ങൾ പോയി വാ,,,,"

   ഞാൻ അത്‌ പറഞ്ഞിട്ട് പെണ്ണ് എന്നെ കണ്ണൂരിട്ടി പേടിപ്പിക്കുന്നുണ്ട്,,,😊,,,

"ഉപ്പാ ഞാൻ നിങ്ങടെ കൂടെ വരും ട്ടോ, എനിക്ക് പരീക്ഷ ഒന്നും ഇല്ലാ, അത്‌ കൊണ്ട് എനിക്കും വരണം,,,,"

    അങ്ങനെ റിനു നിർബന്ധം പിടിച്ചപ്പോ
അവളെയും കൊണ്ട് പോകാം എന്ന് ഉപ്പ പറഞ്ഞു, അത്‌ കൂടി കേട്ടപ്പോ,, ഇവിടെ ഒരുത്തി മുഖവും വീർപ്പിച് നടക്കുന്നുണ്ട് 😊,,,

         ഉച്ചക്ക് ഭക്ഷണം കയിച് കയിഞ്ഞ്
അവര് പുറപ്പെട്ടു,, ട്രെയിനിന് ആണു പോകുന്നെ,,ഭയങ്കര മഴ ആയിരുന്നത് കൊണ്ട്,, ട്രെയിൻ mis ആവും എന്ന് കരുതി പക്ഷേ അങ്ങനെ ഉണ്ടായില്ല,,,

                 തിരിച്ചു വീട്ടിൽ എത്തിയപ്പോ
ഒരാൾ മുഖവും വീർപ്പിച്ചു ബുക്ക്‌ തുറന്ന് വച്ചു ഇരിക്കുന്നുണ്ട്,,,

"Halo, എന്റെ കാന്താരി എന്നോട് പിണങ്ങിയോ,, നിനക്ക് exam ആയോണ്ട് അല്ലെ,,"

"എനിക്ക് എക്സാം ഉണ്ടേൽ,, പഠിച്ചു പാസ്സാവനും എനിക്ക് അറിയാം,, ഹും,, ഏത് നേരോം പടിക്ക് പടിക്ക്,, എങ്ങോട്ടും എന്നെ കൊണ്ട് പോവും ഇല്ല,,,"

   പറഞ്ഞു പറഞ്ഞു കരച്ചിൽ തുടങ്ങി പെണ്ണ്,,

"അയ്യേ,,,, നിനക്ക് ഇപ്പൊ എന്താ വേണ്ടേ നമക്ക് ഇന്ന് ബീച്ചിൽ പോയി വരാം, ഫുഡും പുറത്ത് നിന്ന് കഴിക്കാം മതിയോ,,,"

  "ശരിക്കും,,,,,😲"

    അത്‌ കേട്ടതും പെണ്ണിന്റെ കണ്ണ്നീര് ഒക്കെ ഏത് വഴിക്ക് ആണു പോയത് എന്ന്,,, കാണാനേ ഇല്ലായിരുന്നു,,,,

"മ്മ്മ്,, പക്ഷേ ഇപ്പോയല്ല കുറച്ചു കയിഞ്ഞ് ഇപ്പൊ എന്റെ മോൾ പടിക്ക് എനിക്ക് കുറച്ചു വർക്ക് ഉണ്ട്,, സിറ്റ് ഔട്ടിൽ ഉണ്ടാവും,,,,"

✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

       ഹും,, ബീച് പോവാം എന്ന് കേട്ടപ്പോ പടിക്കണ്ടല്ലോ എന്ന് കരുതി ഇരുന്നത, അപ്പൊ ഇനി കുറച്ചു കഴിയണം എന്ന്, എന്നെ കൊണ്ട് എങ്ങും വയ്യ പഠിക്കാൻ എങ്ങനേലും രക്ഷപെട്ടെ മതിയാവൂ,,,

   ഞാൻ വേഗം ഫോൺ എടുത്ത് ഫിദ നേ വിളിച്ചു,, ഓൾടെ കല്യാണോം കഴിഞ്ഞുട്ടോ,,,,
 #✍ തുടർക്കഥ #💞 പ്രണയകഥകൾ 
                 ഫോൺ വിളിച്ചു ഞാൻ എന്റെ വിഷ്മങ്ങൾ ഒക്കെ പറഞ്ഞപ്പോ,, ഓൾ ഒരു ഐഡിയ പറഞ്ഞു തന്ന്,, അത്‌ കേട്ടതും ഞാൻ ഞെട്ടി പണ്ടാരം അടങ്ങി പോയി എന്ന് പറഞ്ഞാൽ മതിയല്ലോ,,, എന്താന്ന് അല്ലേ,,,,

❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕️❕


 "എടി,, ഇഷു അനക്ക് പഠിക്കാതെ വെലസി നടക്കണോ, അതിന് ഒരു ഒറ്റ വഴിയേ ഉള്ളൂ,,,"ഫിദ

"അത് എന്ത് വഴിയാടി വേഗം പറ, എന്നിട്ട് വേണം എനിക്ക് അത് നടപ്പിലാക്കാൻ,,,"

"ഹിഹി,,, അത് ഇല്ലേ,, ഇയ്യ് വേഗം പ്രെഗ്നന്റ് ആവാൻ, നോക്ക് ഞൻ നോക്കിട്ട് അതെ ഒരു വഴി കാണുന്നുള്ളൂ,, "

"😲,, ങേ പോടീ,, മനുഷ്യൻ ഇവിടെ മര്യാദക്ക് ഉമ്മ വെച്ചിട്ട് പോലും ഇല്ലാ എന്നിട്ട,,, അല്ലേലും എനിക്ക് പേടിയാ പ്രസവിക്കൻ,, ഇയ്യ് വേറെ ഐഡിയ പറ,,, അതും അല്ല,, എനിക്ക് ഇപ്പൊ കുറച്ചു മടി ഉണ്ട് എന്നെ ഉള്ളൂ,, എനിക്ക് ഡിഗ്രിയും pg യും ഒക്കെ ചെയ്യണം,,,"

"ഒഹ്ഹ്ഹ് ഉമ്മ കിട്ടാത്തത് ഒന്നും ഇയ്യ് പറയല്ലേ,, ഇഷു സ്കൂളിന്ന് തന്നെ നിങ്ങൾ തുടങ്ങിയത് അല്ലെ ഉമ്മിക്കാൻ 😬😬,, പിന്നേ നിനക്ക് പഠിക്കാൻ വീട്ടിൽ ഇരുന്ന് പഠിച്ചു പരീക്ഷ എഴുതിയാൽ പോരേ,,,, think ഇഷു think ഞൻ വെക്കാ good nite,,,,"

    സത്യം പറഞ്ഞാൽ ഒരു കുഞ്ഞു വാവ ഉണ്ടാവാൻ എനിക്ക് ഇഷ്ട്ടം ആണു, എന്നാലും പേടിയാ,,, ഫിദ പറഞ്ഞപ്പോലെ ഒന്ന് try ചെയ്ത് നോക്കിയാലോ,,,

           ഒഹ്ഹ്ഹ് first night നേ കുറിച് എന്തൊക്കെ സങ്കല്പം ആയിരുന്നു,, അതിന് വേണ്ടി എത്ര സീരിയലുകൾ ആണു കണ്ടേ,,, എന്റെ കലിപ്പൻ ഏത് നേരോം പടി പടി എന്ന് പറഞ്ഞു നടക്കല്ലേ,മ്മ് വരട്ടെ നോക്കാം,,,,

    എല്ലാരും പോയപ്പോ എന്തോ പോലെ തോന്ന,, കലിപ്പൻ ആണേൽ എന്തൊക്കൊ work ഉണ്ട് എന്ന് പറഞ്ഞു അവിടെ ഇരിക്കുന്നുണ്ട്,,, കുറേ tv കണ്ടും ഫോണിൽ കളിച്ചും ഒക്കെ നോക്കിട്ടും ടൈം ബാക്കി,,,

        പുറത്ത് ആണേൽ നല്ല അടിപൊളി മഴ തകർത്തു പെയ്തോണ്ട് നിക്ക, ഈ കൊരങ്ങന് എന്ത് മഴ,,,😢

       പെട്ടെന്ന് ഒരു ഇടി വീട്ടിയതും ഞാൻ ഓടി ചെന്നു കലിപ്പന്റെ മടിയിൽ കയറി കെട്ടിപിടിച് ഇരുന്ന്,, (ശരിക്കും ഇനിക്ക് ഇടിനെ ഒന്നും പേടി ഇല്ലാട്ടോ, നമ്മളെ കലിപ്പന്ന് കുറച്ചു റൊമാൻസ് വരുത്തൻ വേണ്ടിയാ 😝)

    "എന്താ ഇഷു ഇത് ഞാൻ ഒരു വർക്ക്‌ ചെയ്യുന്നത് കണ്ടില്ലേ, അങ്ങോട്ട് മാറി ഇരിക്ക്,,,"

       അത് കേട്ടപ്പോ ഉള്ളിൽ എവിടെയോ
ഒരു കുത്തൽ, കണ്ണ് ഒക്കെ ചെറുതായി നനഞ്ഞു 😢,,,

"അ അത് ഞാൻ,, ഇടി വെട്ടിയപ്പോ പേടിച്ചിട്ട്,,,,"

"മ്മ്മ് ഏതായാലും ഭക്ഷണം കഴിക്കാൻ ഒന്നും ഇല്ലാലോ,, നീ കിടന്നോ എനിക്ക് കുറച്ചു പണി ഉണ്ട്,,,,"

         ഒഹ്ഹ്ഹ് ഈ കോന്തനും വർക്കും ഒപ്പരം ഉണ്ടായത് ആണോ ആവോ 😡,,
അപ്പോയാണ് എനിക് വേറെ ഒരു ഐഡിയ തോന്നിയത്,,,

             ഞാൻ വേഗം അടുക്കളയിലേക്ക് ചെന്ന് ഒരു ക്ലാസ് പാലും ആയി വന്നു, കലിപ്പന്റെ അടുത്തേക്ക് വന്നു,പാലിനെയും എന്നെയും നോക്കിയപ്പോ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു,,,

"ഇത് എന്താ പതിവ് ഇല്ലാതെ ഇന്ന് പാൽ ഒക്കെ ആയിട്ട്,,,"

"അ അത് ചുമ്മാ,, ഉമ്മ പറഞ്ഞിരുന്നു അത് കേട് വന്ന് പോവും അത് കൊണ്ട് നമ്മളോട് എടുത്ത് കുടിച്ചോളാൻ,,,"

   "ആാാഹ എന്ന ഇങ്ങു താ,,,,,,"

   എന്നും പറഞ്ഞു ആ ക്ലാസ്സിലെ ഫുൾ പാലും ഒറ്റ അടിക്ക് വലിച്ചു കുടിച് ബലാൽ, കുറച്ചു കുടിച് ബാക്കി എനിക്ക് തരുന്നത് ഒക്കെ നോക്കി നിന്ന ഞാൻ ആരായി 😢,,,

             എനിക്ക് അങ്ങോട്ട് എരിഞ്ഞു കയറിലെ ഞാൻ വേഗം ബെഡിലേക്ക് കയറി കിടക്കാൻ നേരം ആണു,, റോസ് ഇതളുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ചു ഇരിക്കുന്ന ഞങ്ങടെ കട്ടിൽ ഞാൻ കണ്ടേ,, ഞാൻ അടുക്കളയിലേക് പോകുമ്പോ,, ഇങ്ങനെ ഉണ്ടായിരുന്നോ 🤔,, ഓർത്തിട്ട് ആണേൽ ഒന്നും ഓർമയും ഇല്ലാ,,,

                     എന്നാലും ആരാവും ഇന്റെ മനസറിഞ്ഞു ഇങ്ങനെ അലങ്കരിച്ചിട്ട് ഉണ്ടാവുക,, ഇനി വല്ല ജിന്നും ആവോ,, ഫിദ ഏതായാലും ആവൂല 🤔,,, എന്നാലും ആരവും,,പെട്ടെന്ന് ആണു രണ്ട് കൈകൾ എന്നെ പിറകിലൂടെ ഇറുകെ പുണർന്നത്,,,

"എന്താണ് ഭാര്യേ ഇത്ര വലിയ ആലോചന നീ മനസ്സിൽ കണ്ടത് ഞാൻ എങ്ങനെ അറിഞ്ഞു എന്ന് ആണോ,,,"

                           അള്ളോഹ് അപ്പൊ ഈ കലിപ്പൻ ഒക്കെ അറിഞ്ഞോ ചെ മോശം ആയി പോയി ഇഷു,,,മൂപ്പര് എന്താ കരുതി കാണുക,, തല്ക്കാലം പിടി കൊടുക്കാത്തത് ആണു നല്ലത്,,,

"ഞാ ഞാൻ എന്ത് മനസ്സിൽ കണ്ടു എന്ന,, നിങ്ങൾ പറയുന്നേ,, സത്യം പറ എന്താ ഇത് ഇങ്ങനേ ഒക്കെ ചെയ്ത് വെച്ചിരിക്കുന്നെ,,,,"
  
                     സത്യം പറഞ്ഞാൽ ഉള്ളിൽ,, സന്തോഷവും ടെൻഷനും ഒക്കെ കൂടി ഒരു വെപ്രാളം ആയിരുന്നു,,,,

"അത് ഒക്കെ ഞാൻ പിന്നീട് പറയാം ഇപ്പോ എന്റെ മോൾ പോയി ഫ്രഷ് ആയി ഈ ഡ്രസ്സ്‌ അണിഞ്ഞോണ്ട് വാ,,,"

                              എന്ന് പറഞ്ഞു എന്നേ ബാത്റൂമിലെക്ക് പറഞ്ഞയച്ചു, എനിക്ക് ആണേൽ ആദ്യം അങ്ങനെ ഒക്കെ വലിയ സംഭവം ആക്കി എങ്കിലും, ഇപ്പൊ കയ്യും കാലും ഒക്കെ വിറച്ചീട്ട് വയ്യ,,,

        കലിപ്പൻ കാണാതെ എടുത്തിരുന്ന ഫോണിൽ നിന്നും ഞാൻ വേഗം ഫിദ നേ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞോ,,,

"ആഹാ അപ്പൊ കാര്യങ്ങൾ ഒക്കെ എളുപ്പം ആയിലെ മോൾ വേഗം സുന്ദരി ആയി ചെല്ല്, all the best and happy first night ❤️,,,, "

"എടി, അത് ഇല്ലേ,, എനിക്ക് ആകെ ഒരു ടെൻഷൻ,,, എന്താ ചെയ്യ,,,"

"അനക്ക് പഠിക്കാൻ പോണോ അതോ ഒരു ഉമ്മ ആകണോ,,,"

"ഇനിക്ക് ഉമ്മ ആയാൽ മതി,,,,,"

"അത് തന്നെ അല്ലെ ബലാലെ അന്നോട് പറഞ്ഞേ,, ആ ബാത്‌റൂമിൽ കുറ്റി അടിച്ചു നിക്കാതെ അങ്ങോട്ട് പോവാൻ നോക്ക്,,, ഹും,,,"

        അതും പറഞ്ഞു ബലാൽ ഫോണ് വെച്ചു, ഞാൻ ഫ്രഷ് ആയി നമ്മളെ ഇക്കു തന്ന കവർ എടുത്ത് നോക്കിയപ്പോ,, ഒരു അടിപൊളി red സ്ലീവ് ലെസ് night ഡ്രസ്സ് ആയിരുന്നു,,,

              എനിക്ക് അത് ഇട്ടിട്ട് ആണേൽ ആകെ എന്തോ പോലെ, ഞാൻ ഒരു ഷാൾ കൊണ്ട് പുതച് ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോ,ആളേ റൂമിൽ ഒന്നും കണ്ടില്ല,, അപ്പോയ ഒന്ന് സമാധാനം ആയെ,,
 
        ഞാൻ വേഗം മുടി ഒക്കെ ഒതുക്കി കെട്ടി തിരിഞ്ഞപ്പോ ആണു, എന്നെ തന്നെ കണ്ണടക്കാതെ നോക്കി നിക്കുന്നുൽ ഇന്റെ കലിപ്പനേ കണ്ടേ,,, അപ്പോഴാണ് ഞാനും എന്നെ ശ്രദ്ധിച്ചേ പുതച്ചിരുന്ന, ഷാൾ തായേ ആണു കിടക്കുന്നെ,,, എനിക്ക് ആകെ എന്തോ പോലെ,, ഹൃദയ മിടിപ്പ് ഒക്കെ കൂടുന്നത് ഞാൻ അറിഞ്ഞു,,,

    ഇക്ക വാതിൽ അടച്ചു എന്റെ നേരെ വന്നതും ആ കണ്ണുകളിലെ പ്രണയത്തെ താങ്ങാൻ കഴിയാതെ ഞാൻ തല കുനിച്ചു,,,

"ഒഹ്ഹ്ഹ് ഇന്റെ കാന്താരിക്ക് ഇത്ര നാണം ഒക്കെ ഉണ്ടായിരുന്നോ,, അതേയ് ചടങ്ങ് ഒന്നും തെറ്റിക്കണ്ട,, ഇന്നാ ഞാൻ കുടിച്ചതിന്റെ ബാക്കി അങ്ങ് കുടിച്ചേക്ക്,,,"

             അപ്പോഴാണ് ഇക്ക ന്റെ കയ്യിൽ ഉള്ള പാലിലേക്ക് ഞാൻ ശ്രദ്ധിച്ചത് ങേ അപ്പൊ നേരത്തെ ഫുൾ കുടിച്ചില്ലേ 🤔,,
ആഹ് എന്തേലും ആവട്ട്,, എന്ന് കരുതി ഞാൻ അത് വാങ്ങി കുടിക്കാൻ തുടങ്ങിയതും,, ഒരു നിശ്വാസം എന്റെ കവിളിൽ വന്ന് പതിച്ചതും,, പെട്ടെന്ന് ക്ലാസ് ടേബിളിൽ വെച്ച് കിടക്കാൻ ആയി ബെഡിലേക്ക് ഓടാൻ നിന്നപ്പോയെക്കും കൈകളിൽ പിടി വീണിരുന്നു,,,

"ഇത്രക്ക് ഒക്കെ എന്നെ കൊതിപ്പിച്ചിട്ട്‌ നീ അങ്ങനേ അങ്ങ് പോയാൽ എങ്ങനാ എന്റെ ബീവി,,,,"

"അ അത് ഞാൻ തമാശക്ക്,,,,, pls ഞാൻ പോയി കിടക്ക,,, "

   എന്ന് പറഞ്ഞു പൂർത്തിയാക്കുന്നതിന്
മുന്നേ,എന്റെ അധരങ്ങളെ കലിപ്പന്റെ ചുണ്ടുകൾ കവർന്നെടുത്തിരുന്നു,,, ഞാനും അതിൽ ലയിച്ചു ഇക്കയോട് ചേർന്ന് നിന്നു,,, അതിനോടപ്പം ഇക്കയുടെ കൈകൾ എന്റെ ശരീരത്തിലൂടെ ഓടി നടക്കാൻ തുടങ്ങിയിരുന്നു,,,നീണ്ട ചുംബത്തിന് ശേഷം ഇക്ക അധരങ്ങളെ തമ്മിൽ വേർപെടുത്തി,, എന്നെ എടുത്ത് മെല്ലെ ബെഡിലേക്ക് കിടത്തി,, ഇക്ക എന്നെ പ്രണയത്തോടെ എന്നെ നോക്കിയതും ഞാൻ കണ്ണുകൾ ഇറുകെ അടച്ചു,, ആ നോട്ടങ്ങളിലെ പ്രണയത്തിനു അത്രക്ക് തിളക്കം ആയിരുന്നു,,,

              ഇക്കയുടെ ചുണ്ടുകൾ നെറ്റിയും കവിളും കയിഞ്ഞ്,,കഴുത്തിലൂടെ തായെക്ക് എത്തിയതും,, എന്നിൽ എന്തോക്കെയോ വികാരങ്ങൾ വന്ന് നിറയുന്നത് ഞാൻ അറിഞ്ഞു,,,,

               പിന്നീട് പുറത്ത് ആർത്തിരമ്പി പെയ്യുന്ന മഴയെ സാക്ഷി ആക്കി,, തെല്ല് ഒരു നോവോടെ ഞങ്ങൾ എല്ലാ അർത്തതിലും ഒന്നായി തീരുക ആയിരുന്നു,,,,

               സുബ്ഹി ബാങ്ക് കേട്ട് കൊണ്ട് ആണു ഞാൻ ഉണർന്നത്,, ഇന്നലെ രാത്രി നടന്നത് ഒക്കെ ഓർമ വന്നതും എന്തോ ഒരു വല്ലാത്ത അനുഭൂതി ആയിരുന്നു,,, കുഞ്ഞി കുട്ടികളെ പോലെ ഉറങ്ങുന്ന എന്റെ കലിപ്പന്റെ കവിളിൽ ഒരു ചുംബനം നൽകി ഫ്രഷ് ആവാൻ ബാത്റൂമിലെക്ക് വിട്ടു,,,

            ഫ്രഷ് ആയി വന്നപ്പോഴും മൂപ്പര്
നല്ല ഉറക്കം തന്നെ വേഗം ചെന്നു മുടികളിലെ വെള്ളം മുഖത്ത് ആക്കിയതും, പെട്ടെന്ന് എന്നെ വലിച്ചു മേലേക്ക് ഇട്ടു,,,

"എന്താ ഇത് ഇക്ക,, വിട്ടേ,,,,"

"അപ്പൊ,, നിനക്ക് ഒരു കുഞ്ഞു ishu നേ വേണ്ടേ, എന്നാൽ അല്ലെ ഈ പഠിത്തതിൽ നിന്ന് രക്ഷപെടൂ,,,"

    😲,, ങേ ഇത് എങ്ങനെ ഇക്ക ഇവിടെ ഇല്ലാത്തപോയല്ലേ, ഞാൻ ഫിദനേ വിളിച്ചേ 🤔,,,

"ഒത്തിരി ഓർക്കണ്ട നീ,, നിന്റെ ഫോണിൽ കാൾ റെക്കോർഡർ ഉണ്ടായിരുന്നത് നീ മറന്നു പോയോ,, യാതൃശ്ചികം ആയി,,, കേട്ടത് ആണു ഞാൻ ഇത് നീ തെറ്റിധരിക്കണ്ട,, ആദ്യം ഞാൻ ഒഴിവാക്കാൻ നിന്നത് ആയിരുന്നു,, പിന്നേ നീ പഠിത്തത്തെ കുറിച് പറയുന്നത് കേട്ടപ്പോ ഒന്ന് ശ്രദ്ധിച്ചു അപ്പോഴാ ഒക്കെ മനസ്സിലായെ,,,"

"😬😬,, അത് ചുമ്മാ,,,,,ഒന്ന് വിട്ടേ ഞാൻ പോട്ടെ,,,"

"അങ്ങനെ പോയാൽ എങ്ങനാ നിന്റെ ആഗ്രഹം പൂർത്തിയാവ,,,"

                  എന്ന് പറഞ്ഞു ഇക്ക വീണ്ടും എന്നിലേക്ക് പ്രണയ മഴ ആയി പെയ്തിറങ്ങി 😍😍,,,
✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️

"Ishiya zenha യുടെ കൂടെ ഉള്ളവർ ആരാ,,,"

        എന്ന സിസ്റ്ററിന്റെ ചോദ്യം ആണേ എന്നെ (zayu നേ ) ചിന്തയിൽ നിന്ന് ഉണർത്തിയത്, പരിഭ്രാമത്തോടെ ഞാനും ആഷിയും വേഗം അങ്ങോട്ട് ചെന്നു നമ്മടെ മൂന്ന് ഉമ്മമാരും അവിടെ തന്നെ ഉണ്ട് ട്ടോ,,,

"ആഹ് സിസ്റ്റർ,,, ഞാൻ ishu ന്റെ ഹസ്ബൻഡ് ആണു,,, "

"ടെൻഷൻ ആവാൻ ഒന്നും ഇല്ലെടോ,, ishiya പ്രസവിച്ചു,, ഒരു കൊച്ചു മാലാഖ കുഞ്ഞു ആണു ട്ടോ,,കുറച്ചു കയിഞ്ഞ് കുട്ടിയെ കാണിക്കാം,,,"

"അൽഹംദുലില്ലാഹ്, masha allah,,,,,"

                        പിന്നേ കാത്തിരിപ്പ്  ആയൊരുന്നു എന്റെ ജീവനെയും ജീവന്റെ പാതിയേയും കാണാൻ,, സിസ്റ്റർ കുഞ്ഞിനെ കൊണ്ട് വന്ന് തന്നതും,, ഞാൻ എന്റെ കൈകളിൽ വാങ്ങി നെഞ്ചോട് ചേർത്തു,,, നുണക്കുഴി കവിളും,, കാപ്പികണ്ണുകളും ആയി,, കൊച്ചു സുന്ദരീ,, എന്റെ ഇഷു നേ പോലെ തന്നെ 😘😘😘😘😘,,,,

   ഒരു വര്ഷത്തിന് ശേഷം,,,,,,,,,,,,,,,,,,

 "എന്റെ പൊന്ന് മോളെ zaiba കുട്ടി ഇത് ഒന്ന് കഴിക്ക് വാവേ,,, വല്ല കാര്യോം ഉണ്ടായിരുന്നോ എനിക്ക്,, ആ ഡിഗ്രി കംപ്ലീറ്റ് ആക്കി വല്ല ജോലിക്കും പോയാൽ മതി ആയിരുന്നു 😬,,,"

"മതിയായിരുന്നല്ലോ 😍😍,,, തല്ക്കാലം ഇയ്യ് ഇന്റെ മോളെ നോക്കിയാൽ മതി അല്ലെ ഉപ്പി ന്റെ കാന്താരി,,,,"

 "ഒരു ഉപ്പിയും മോളും ഇന്നാ ഇത് ഉപ്പി തന്നെ അങ്ങ് തീറ്റിക്ക്,, നിങ്ങടെ മാറ്റൽ ഒക്കെ കഴിഞ്ഞില്ലേ,, ഇനി ഞാൻ മാറ്റട്ടെ,, മണിക്കൂർ രണ്ടായി ഞാൻ ഈ പെണ്ണിന് പിറകെ ഓടുന്നു,,,,"

                ഇങ്ങൾക്ക് ഒന്നും മനസ്സിലായി കാണില്ലലെ, ഇന്ന് ആണു നമ്മളെ അംജദ് കാക്കുന്റേം പിന്നേ ഓന്റെ ഹൂറിന്റേം നിക്കാഹ്,, ഹൂറി ആരാന്ന് അല്ലെ നിങ്ങൾ അറിയും എന്റെ ചങ്ക് റിദ തന്നെയാ,,, ഓൾ പോലും അറിയാത്ത കാക്കു ന്റെ പ്രണയം,, ഓൾക്ക് ആലോചന നോക്കി തുടങ്ങിയപ്പോഴാ ഞങ്ങളോട് പറഞ്ഞത് തന്നെ,, പിന്നേ ഒക്കെ പെട്ടെന്ന് ആയിരുന്നു,,,

                ഇപ്പോ അതിന് പോകാൻ ഉള്ള ഓട്ടം ആണു നിങ്ങൾ കണ്ടേ,, ഞങ്ങടെ കാന്താരി നേ ഇങ്ങള് പരിചയപെട്ടില്ലലോ ഞങ്ങടെ zaibu,,, അതായത് zaiba haizan,, ഞങ്ങടെ ലോകം തന്നെ ഇപ്പൊ അവൾ ആണു,,,

             അപ്പൊ ഞങ്ങൾ നിക്കാഹിനു പോകുന്ന തിരക്കിലേക്ക് നീങ്ങട്ടെ ട്ടോ,,, ഇത്രയും കാലം ഞങ്ങളെ കൽബിലേറ്റിയ എല്ലാർക്കും ഒരു പാട് thanx😘😘😘😘😘😘😘


  THE END....... 
 
  ✍️ 🥀ishkinte koottukari 🥀 

Comments

Popular posts from this blog

CRAZY LOVE | ✍️ AJWA | ഫുൾ പാർട്ട്‌

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

DOSTEE AUR PYAAR | ✍️ FATHIMA SANA | ഫുൾ പാർട്ട്‌