SAFAR | ✍️ RICHU ZAIN & UMMUL FIDHA | ഫുൾ പാർട്ട്
🍁 SAFAR🍁
Full Part
✍️ Written by : RICHUZAIN
UMMUL FIDHA
" പടച്ചോനെ....."
എല്ലാവർക്കും തട്ടി കളിക്കാനുള്ള ഒരു പാവയാക്കി മാറ്റിയില്ലേ നീ എന്നെ...മടുത്തു ജീവിതം... ആരൂല്ല സീയ പെണ്ണിന്... പാവല്ലേ സീയ... ഇങ്ങനെ വേദനിച്ചു തീരാൻ ആവും നീ എന്നെ ഇങ്ങോട്ട് അയച്ചത് അല്ലേ... സീയക്ക് പപ്പയെയും മമ്മയെയും കാണാൻ കൊതി ആകുവാ... സീയയും വരുവാ പപ്പന്റെയും മമ്മന്റെയും കാകുന്റെയും അടുത്തേക്ക്...
വാശിയോടെ നിറഞ്ഞോയുകുന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് തോളിലെ ബാഗ് ഒന്നുടെ തോളിലേക്ക് കയറ്റി മുന്നിൽ വാഹനങ്ങൾ ചീറി പാഞ്ഞു പോകുന്ന റോഡിലേക്ക് രണ്ട് നിമിഷം അവൾ നോക്കി നിന്നു...
" പപ്പാ മമ്മാ ഞാനും വരുവാ... "
ആരോട് എന്നില്ലാതെ മുകളിലേക്ക് നോക്കി കൊണ്ട് അവൾ പതിയെ അത്രയും പറഞ്ഞ് റോഡിലേക്ക് ഇറങ്ങി.... കണ്ണുകൾ ഇറുക്കെ അടച്ച് വാഹനങ്ങൾ പോകുന്ന റോഡിലേക്ക് ഇറങ്ങുമ്പോ അവളുടെ കണ്ണും മനസ്സും ശരീരവും ഒരുപോലെ വിങ്ങുന്നുണ്ടായിരുന്നു...
പെട്ടന്ന് കണ്ണുകൾ തുറന്ന് മുന്നിലേക്ക് നോക്കിയതും തന്നെ ലക്ഷ്യം വച്ച് വരുന്നത് പോലെ ചീറി പാഞ്ഞു വരുന്ന ലോറിയാണ് അവളുടെ കണ്ണിൽ ഉടക്കിയത്... നിറഞ്ഞോയുകുന്ന കണ്ണുകൾ പോലും തുടക്കാതെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിയിച്ചു കൊണ്ട് അവൾ ഒന്നനങ്ങുക പോലും ചെയ്യാതെ അവിടെ നിന്നു....
പെട്ടന്ന് ആരോ തന്നെ വലിച്ച് മാറ്റുന്നത് പോലെ തോന്നിയതും അവൾ കണ്ണുകൾ വലിച്ചു തുറന്ന് മുന്നിലേക്ക് നോക്കിയ നിമിഷം കൊണ്ട് അവളുടെ വലത് കവിളിൽ ആരുടെയോ ഭലിഷ്ടമായ കൈ പതിഞ്ഞിരുന്നു.... അടിയുടെ വേദന കാരണം അവൾ കണ്ണുകൾ ഇറുക്കെ അടച്ച് വലിച്ചു തുറന്നതും തന്നെ ദേഷ്യത്തോടെ ചുവന്നകണ്ണുകളോടെ നോക്കുന്ന ഒരുത്തനെ കണ്ട് അവൾ അവനെ പേടിയോടെ നോക്കി കൊണ്ട് ഉമിനീർ ഇറക്കി കൊണ്ടിരുന്നു...
"* രാവിലെ തന്നെ ഇറങ്ങികോളും ഓരോന്ന് ഇമ്മാതിരി പണിക്ക്... വേറെ വഴിയൊന്നും കണ്ടില്ലേടി ചാകാൻ... വല്ല വാഹനങ്ങലും കണ്ടാൽ ഇറങ്ങി നിന്നോളും മറ്റുള്ളവർക്ക് പണിയുണ്ടാക്കാൻ... *"
സീയക്ക് നേരെ അലറി കൊണ്ട് അവൻ ദേഷ്യപ്പെട്ടതും അവൾ കണ്ണുകൾ തുടരെ തുടരെ അടച്ച് തുറന്ന് കണ്ണുനീരിനെ നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു...
" എന്തിനാടി മോങ്ങുന്നെ... "
അവളെ നോക്കി അവൻ പഴയതിനേക്കാൾ ശബ്ദത്തോടെ അലറിയതും സീയ അവനെ നോക്കി പേടിയോടെ ചുണ്ട് കടിച്ചു പിടിച്ച് കണ്ണുനീർ നിയന്ത്രിക്കാൻ ശ്രമിച്ചു കൈകൾ കൊണ്ട് വാ പൊത്തി പിടിച്ചു...
" മാറി നിൽക്ക് അങ്ങോട്ട്... ഒരോ ശവങ്ങൾ ഇറങ്ങിക്കോളും... "
അവളെ പിടിച്ചു തള്ളി കൊണ്ട് അവൻ മുന്നോട്ട് നടന്നു അവന്റെ താറിൽ കയറി വണ്ടി മുന്നോട്ട് എടുത്തു... താർ മുന്നോട്ട് എടുത്തപ്പോയും അവൻ അവളെ മിററിലുടെ ഒന്ന് നോക്കി...
' സീയയെ ചകാനും സമ്മതിക്കില്ലേ റബ്ബേ... '
സ്വയം ആത്മകതിച്ച് കൊണ്ട് ബാഗിൽ പിടി മുറുക്കിയതും പെട്ടന്ന് ആണ് കണ്ണിൽ ഒട്ടാകെ ഇരുട്ട് കയറിയത്... താൻ ഇപ്പൊ നിലം പതിക്കുമെന്ന് തോന്നിയതും ബാലൻസ് ചെയ്ത് നിൽക്കാൻ വല്ലതും ഉണ്ടോ എന്ന പോലെ കൈകൾ കൊണ്ട് പരതി...
മിററിലുടെ നോക്കിയ അവൻ കാണുന്നത് വാടിയ പൂ പോലെ താഴെക്ക് വീഴാൻ പോകുന്ന അവളെയാണ്... മൈന്റ് ആക്കാതെ അവൻ താർ മുന്നോട്ട് എടുത്തെങ്കിലും അവന്റെ മനസ്സിൽ എന്തോ കൊത്തി വലിക്കുന്നത് പോലെ തോനി... പിന്നെ ഒന്നും ചിന്തിക്കാതെ അവൻ വണ്ടി സൈഡിൽ ഒതുക്കി അതിൽ നിന്ന് ഇറങ്ങി റോഡ് അരികിൽ വീണു കിടക്കുന്ന അവളുടെ അടുത്തേക്ക് നടന്നു...
" ഹോ... ഓരോന്ന് ഇറങ്ങും മനുഷ്യന്റെ സമയം കളയാൻ... ഇതിന് ചോദിക്കാനും പറയാനും ആരും ഇല്ലേ... "
അവളെ ബാഗ് എടുത്ത് തോളിൽ ഇട്ട് കൊണ്ട് അവൻ അവളെ പൊക്കി എടുത്ത് മുഖത്തേക്ക് നോക്കി പല്ല് കടിച്ചു കൊണ്ട് അത്രയും പറഞ്ഞു താറിന്റെ ഫ്രൻണ്ട് സീറ്റിൽ അവളെ ഇരുത്തി അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വിട്ടു...
ഹോസ്പിറ്റലിൽ എത്തിയതും അവൻ തന്നെയാണ് അവളെ സ്ട്രെക്ച്ചറിലേക്ക് കയറ്റി കിടത്തിയത്...
" എന്താ ഡോക്ടർ... എന്താ കേസ്... "
പെട്ടന്ന് തന്നെ നേഴ്സ് ഓടി വന്നു കൊണ്ട് എന്നോട് ചോദിച്ചതും പ്ലസ് കുറഞ്ഞത് ആണെന്ന് പറഞ്ഞു...
അവളെ ബോഡി വീക് ആയത് കൊണ്ട് തന്നെ ഒരു ഡ്രിപ് ഇട്ട് നെറ്റിയിലും ഇടത് കയ്യിലുമായുള്ള ചെറിയ മുറിവുകൾ ക്ലീൻ ചെയ്യാനും ഒരു നേഴ്സിനോട് പറഞ്ഞേൽപ്പിച്ച ശേഷം ഞാൻ അവിടെ നിന്നും തെ ബെസ്റ്റ് ചൈൽഡ് സ്‌പെഷലിസ്റ്റ് ഡോക്ടർ ആയ അവന്റെ ബെസ്റ്റ് ഫ്രണ്ട് ആയ *Roshik Ibrahim* ന്റെ അടുത്തേക്ക് ചെന്നു...
" ആരിത് *Mehen Malik Hussain* The best doctor of this our hospital in surgeon... "
അവനെ കണ്ടപ്പോ തന്നെ റോഷി ഇതും പറഞ്ഞു അവന്റെ ചെയറിൽ നിന്ന് എഴുനേറ്റ് കോട്ടും stethoscope കയ്യിൽ എടുത്ത് കൊണ്ട് ക്യാബിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി...
" മെഹ... നീയല്ലേ സർജറി ഒക്കെ കഴിഞ്ഞ് വില്ലയിലേക്ക് പോകുവാണെന്ന് പറഞ്ഞു മെസ്സേജ് അയച്ചത്... പോയില്ലേ.... "
മെഹനെ നോക്കി റോഷി നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചതും അവൻ ദീർഘ ശ്വാസം എടുത്ത് വിട്ട് കൊണ്ട് വില്ലയിലേക്ക് മടങ്ങുമ്പോൾ നടന്ന കാര്യങ്ങൾ എല്ലാം വിവരിച്ചു പറഞ്ഞു കൊടുത്തു...
" ഹോ ഗോഡ്... അവൾ ഇപ്പോഴും ജീവനോടെയുണ്ടോ അതോ നീ തല്ലി കൊന്നോ... "
നെഞ്ചിൽ കൈ വെച്ച് കൊണ്ട് റോഷി കണ്ണിറുക്കി മെഹയോട് കളിയോടെ ചോദിച്ചതും മെഹ അവനെ നോക്കി പല്ല് കടിച്ചു...
" ഒരു ഡോക്ടർ എന്ന് വെച്ചാൽ ഒരു ജീവനെ മനപ്പൂർവം കൊല്ലാൻ ശ്രമിക്കുന്നവർ അല്ലാ.. ഒരു ജീവൻ സ്വന്തം ജീവന് പോലും വില കൽപ്പിക്കാതെ രക്ഷിക്കേണ്ടവർ ആണ്... "
" ചില്ല് മാൻ ചില്ല്... ഒരു ജോക്ക് പറഞ്ഞത് അല്ലേ ബ്രോ... കം... "
മെഹയുടെ മുഖഭാവം മാറുന്നത് അറിഞ്ഞതും റോഷി അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് അവനെയും കൂട്ടി അവൾ കിടക്കുന്ന റൂമിലേക്ക് നടന്നു... ബെഡിൽ നിവർന്നു കിടക്കുന്ന അവളെയോന്ന് നോക്കി കൊണ്ട് അടുത്ത് കണ്ട ചെയറിൽ കയറി ഇരുന്നു മെഹ... എന്നാൽ അവളെ സൂക്ഷിച്ചു നോക്കുകയായിരുന്നു റോഷി...
" മെഹ...നീ എന്ത് അടിയാഡാ കൊച്ചിനെ അടിച്ചേ... പാവം കുട്ടി കവിൾ കണ്ടില്ലേ നീർ വെച്ച് വീർത്തിരിക്കുന്നു... സോ സാഡ്... "
കുറച്ച് സമയം അവളെ നോക്കിയതിനു ശേഷം അവൻ എന്തോ കണ്ട് പിടിച്ചത് പോലെ മെഹക്ക് നേരെ തിരിഞ്ഞ് ഇത്രയും പറഞ്ഞതെ അവന് ഓർമയോള്ളൂ അപ്പോയെക്കും അവന്റെ കവിളിൽ അവന്റെ കൈ പതിഞ്ഞിരുന്നു...
" ഹൗ... ഇങ്ങനെ പോയാൽ നിന്റെ പെങ്ങൾ വിധവയാകും... ഒന്നെങ്കിൽ നിന്റെ കൈ കൊണ്ട് ഞാൻ ചാവും... ഇല്ലെങ്കിൽ അവളെ കൈ കൊണ്ട് ഞാൻ ചാവും... "
കവിളിൽ കൈ വെച്ച് കൊണ്ട് അവന് പറഞ്ഞത് കേട്ടതും മെഹ അവനെ അടുത്തായി പിടിച്ചിരുത്തി...
" അവൾ എന്റെ പെങ്ങളാ... സോ നീയല്ലെങ്കിൽ വേറെ ഒരുത്തൻ അവളെ കെട്ടിക്കോളും... "
അടച്ചതിന് സോറി പറയാൻ പോകുവാ മെഹ എന്ന് കരുതി നിഷ്കു ആയിട്ട് ഇരുന്നിരുന്ന റോഷി അവന്റെ വാക്കുകൾ കേട്ടതും ഇരുന്നിടത്ത് നിന്നും ചാടി എഴുനേറ്റു...
" പോടാ പട്ടി.... "
മെഹയെ രണ്ട് തെറിയും വിളിച്ചു കൊണ്ട് റോഷി റൂമിൽ നിന്ന് ഇറങ്ങി പോയി... രണ്ട് നിമിഷം കഴിഞ്ഞതും പോയത് പോലെ തന്നെ അവന് തിരിച്ചു വരുന്നത് കണ്ട് എന്ത് പറ്റിയെന്ന പോലെ അവനെ നോക്കിയതും അപ്പോയാണ് ഉള്ളിലേക്ക് കയറി വന്ന ഡോക്ടർ അനീഷയെ കണ്ടത്...
" Don't worry... ആൾ ഒക്കെയാണ്... ബോഡിയിൽ ഭക്ഷണത്തിന്റെ അംശം കുറവ് ആണ്... അതിന്റെ എഫക്ട് ആയിട്ടാ വീണത്... വേറെ പ്രോബ്ലമോന്നുമില്ല... "
അവളെ പൾസ് ചെക് ചെയ്ത് കൊണ്ട് ഡോക്ടർ അത് പറഞ്ഞ് കൊണ്ട് ചിരിച്ചു...
കുറച്ച് നിമിഷങ്ങൾ കഴിഞ്ഞതും അവൾ പതിയെ കണ്ണുകൾ വലിച്ചു തുറന്നു... മരുന്നിന്റെ സ്മെൽ മൂക്കിലേക്ക് തുളച്ചു കയറിയതും അവൾ തലയോന്ന് വെട്ടിച്ചപ്പോയാണ് തന്നെ നോക്കുന്ന രണ്ട് കണ്ണുകൾ കണ്ടത്... അയാളെ കണ്ടതും അവൾ പേടിയോടെ ബെഡിൽ നിന്ന് എഴുനേറ്റ് ഒരു മൂലയിലേക്ക് ഒതുങ്ങി ഇരുന്നു...
" ഹേയ്... പേടിക്കേണ്ട... I'm *Roshik Ibrahim* ചൈൽഡ് സ്‌പെഷലിസ്റ്റ് ആണ്... "
തന്നെ പേടിയോടെ നോക്കുന്ന അവളെ നോക്കി ചിരിച്ചു കൊണ്ട് റോഷി പറഞ്ഞതും അവൾ ചിരിക്കാൻ ശ്രമിച്ചു എങ്കിലും കവിളിലെ വേദന കാരണം അവൾ കണ്ണ് നിറച്ചു കവിളിൽ കൈ വെച്ച് കൊണ്ട് റോഷിയെ നോക്കി...
" ഐസ് ബാഗ് വെച്ചാൽ പൈൻ കുറയും.. കുട്ടിയുടെ പേര് എന്തുവാ... "
കവിളിൽ കൈ വെച്ച് ഇരിക്കുന്ന അവളെ അടുത്തേക്ക് ചെന്ന് കൊണ്ട് കൈ മാറ്റി അവിടം നോക്കി കൊണ്ട് റോഷി പറഞ്ഞതും അവൾ ശെരി എന്ന നിലക്ക് തല അനക്കി... പേര് ചോദിച്ചത് കേട്ട് അവൾ പതിയെ വാ തുറന്നു...
" *Zeeya... Zeeya Dafiyah*... "
പതിഞ്ഞ ശബ്ദത്തിൽ അവൾ പറഞ്ഞതും മെഹ ഫോണിൽ നിന്ന് തല പൊക്കി അവളെ നോക്കി... അപ്പോഴാണ് അവളും അവനെ കാണുന്നത്... അവനെ കണ്ടതും അവൾ കവിളിൽ കൈ വെച്ച് അവനെ നോക്കി ഉമിനീർ ഇറക്കി വിട്ടു...
" പേടിക്കേണ്ട... അവന് ഒന്നും ചെയ്യത്തോന്നുമില്ല... അവനും ഇവിടെ ഡോക്ടർ ആണ്... ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോയാണ് തന്റെ ബുദ്ധി ഇല്ലാഴ്മ അവൻ കാണാൻ ഇടയാകുന്നത്... ആ ദേഷ്യത്തിൽ അടിച്ചു പോയതാ കേട്ടോ... പേടിക്കേണ്ടതില്ല... ചില ടൈം അവന് വയലറ്റ് ആകുമെന്ന് ഒള്ളു... വേറെ കുഴപ്പമില്ല... "
കിട്ടിയ ചാൻസ് മെഹക്ക് ഇട്ട് പണിത് കൊണ്ട് അവൻ ആ കൊച്ചിനോട് ഓരോന്ന് പറഞ്ഞു ചിരിച്ചോണ്ട് ഇരുന്നു...
" വരുന്നെങ്കിൽ വാടാ തെണ്ടി... ഞാൻ പോകുവാ... "
റോഷിയെ നോക്കി അലറി കൊണ്ട് മെഹ ഡോറിന്റെ ഭാഗത്തേക്ക് പോയതും റോഷിയും പോകാൻ വേണ്ടി എഴുനേറ്റു...
" കുട്ടിക്ക് അരമണിക്കൂർ കഴിഞ്ഞാൽ പോകാം... ഡ്രിപ് ഒന്ന് കഴിഞ്ഞോട്ടെ... എന്നാ ശരി എവിടെ വെച്ചെങ്കിലും ഇനി കാണാം... "
അത് പറഞ്ഞിട്ട് പോകുന്നവരെ നോക്കി അവൾ കണ്ണിൽ വെള്ളം നിറച്ചു... ഇനിയെന്ത് എന്ന് അവളുടെ സ്വയം തന്റെ മനസ്സിനോട് തന്നെ ചോദിച്ചു...
" അതെ... പോകല്ലേ... "
ഡോർ ക്ലോസ് ചെയ്ത് പുറത്തേക്ക് ഇറങ്ങിയവരെ കണ്ട് അവൾ വിളിച്ചതും എന്തോ അവൾ പറഞ്ഞെന്ന് തോന്നിയ റോഷി ഡോർ തുറന്ന് ഉള്ളിലേക്ക് തലയിട്ട് നോക്കി... ബെഡിൽ ഇരുന്നു കരയുന്ന അവളെ കണ്ടതും റോഷി മെഹയെ പിടിച്ചു വലിച്ചു കൊണ്ട് അവളെ അടുത്തേക്ക് ചെന്നു...
" ഹലോ... സീയ..."
റോഷിയുടെ ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി അവനെ നോക്കി... കരഞ്ഞു ചുവന്ന കണ്ണുകൾ കണ്ടതും അവൻ അവളെ സംശയത്തോടെ നോക്കി...
" ന്നേം കൊണ്ട് പോകോ... ആരുല്ല എനിക്ക്... ഒറ്റക്കാ... മൂന്ന് ദിവസമായി ഏതെങ്കിലും കഴിച്ചിട്ട്... കൊണ്ട് പോകോ... "
ദയനീയമായി ചോദിക്കുന്നവളെ കണ്ട് മെഹ പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചു... റോഷി ആണെങ്കിൽ ഇവളെ തന്നെ കണ്ണ് എടുക്കാതെ നോക്കി നിൽക്കുവാ...
" ഡാ... വരുന്നെങ്കിൽ വാ... ഇതൊക്കെ ഇതിന്റെ അടവ് ആണ് മോനെ... വീട്ടിൽ കൊണ്ട് പോയിട്ട് വേണം വല്ലതും അടിച്ചു മാറ്റി കൊണ്ട് പോകാൻ... "
റോഷിയെ പിടിച്ചു വലിച്ചു കൊണ്ട് മെഹ പോയതും അവരെ ദയനീയമായി നോക്കി അവൾ... അവർ എങ്കിലും രക്ഷിക്കൂമെന്ന് കരുതിയത് ആയിരുന്നു എന്നാൽ... ഇനി എങ്ങോട്ടാ പോകാ...
~•°•~•°•~
" എടാ... ഇനി അവൾ പറയുന്നത് ശരി ആണെങ്കിലോ... പാവം തോന്നുവാ... "
താറിൽ കയറി മുന്നോട്ട് എടുത്തതും സീറ്റിലേക്ക് ചാഞ്ഞു കൊണ്ട് റോഷി പറഞ്ഞതും മെഹ അവനെ നോക്കി കണ്ണുരുട്ടി...
" ഓരോന്നിനെ വീട്ടിൽ താമസിപ്പിച്ചിട്ട് വേണം ആളുകളെ കൊണ്ട് പറയിപ്പിക്കാൻ... "
താറിന്റെ സ്പീഡ് കൂട്ടി കൊണ്ട് അവൻ പറഞ്ഞതും റോഷി പിന്നെ ഒന്നും പറയാൻ നിന്നില്ല... മിണ്ടാത്തിരുന്നു... എങ്കിലും അവന്റെ മനസ്സിൽ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു...
" മൈറയല്ലേ അത്... "
പെട്ടന്നുള്ള മെഹയുടെ വാക്കുകൾ കേട്ടതും ഇത്രയും സമയം കാറ്റ് പോയ ബലൂൺ പോലെ ഇരുന്നിരുന്നവൻ കണ്ണും വിടർത്തി മുന്നിലേക്ക് നോക്കി... ബസ് സ്റ്റോപ്പിൽ ബസ് വെയിറ്റ് ചെയ്ത് നിൽക്കുന്ന മൈറയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു... താർ കൊണ്ട് പോയി അവളെ മുന്നിൽ നിർത്തിയതും അവൾ അവരെ നോക്കി ചിരിച്ചു പിറകിൽ കയറി ഇരുന്നു...
" ഇക്കാടെ മൈറകുട്ടി.... "
"മൈറയല്ലേ അത്... "
പെട്ടന്നുള്ള മെഹയുടെ വാക്കുകൾ കേട്ടതും ഇത്രയും സമയം കാറ്റ് പോയ ബലൂൺ പോലെ ഇരുന്നിരുന്നവൻ കണ്ണും വിടർത്തി മുന്നിലേക്ക് നോക്കി... ബസ് സ്റ്റോപ്പിൽ ബസ് വെയിറ്റ് ചെയ്ത് നിൽക്കുന്ന മൈറയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു... താർ കൊണ്ട് പോയി അവളെ മുന്നിൽ നിർത്തിയതും അവൾ അവരെ നോക്കി ചിരിച്ചു പിറകിൽ കയറി ഇരുന്നു...
" ഇക്കാടെ മൈറകുട്ടി.... "
" പോടാ മരങ്ങോടാ... ഇന്ന് ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ വൈകിയോ കാകു... അല്ലാ ഈ ടൈം കാകു വില്ലയിൽ എത്തുന്ന ടൈം ആണല്ലോ... " മൈറ
" വില്ലയിലേക്ക് മടങ്ങിയത് ആയിരുന്നു മോളെ... പക്ഷെ വഴിയിൽ വെച്ച് മനുഷ്യന്റെ തലയിൽ ഒരു പൊല്ലാപ്പ് കയറി കൂടി.... " മെഹ
" വാട്ട്... പൊല്ലാപ്പോ... എന്ത് പറ്റി കാകു... " മൈറ
" അതൊന്നും പറയാതിരിക്കുന്നതാ നല്ലത്....അതൊക്കെ പോട്ടെ നിന്റെ ക്ലാസ്സ് കഴിഞ്ഞോ... " മെഹ
" ആ കഴിഞ്ഞു കാകു.... " മൈറ
" ഓയ് *Maira Hussain* എന്താണ് ഒരു മൈൻഡ് ഇല്ലാത്തെ.... " റോഷി
അവൻ മുൻസീറ്റിൽ ഇരുന്ന് മിററിലൂടെ അവളെ നോക്കി മീശ പിരിച്ചു കൊണ്ട് ചോദിക്കുന്നത് കേട്ട് അവൾ റോഷിയെ നോക്കി ചുണ്ട് കോട്ടി പുച്ഛിച്ചു മുഖം തിരിച്ചു....
" കാകു... ഈ മൊതലിനെ എടുത്ത് വെളിയിൽ കളയ്.... "മൈറ
" നീ പറയുമ്പോ കളയാൻ ഞാനെന്താ പൂച്ചകുട്ടി വല്ലോം ആണോ... ഇക്കാടെ മുത്തിന് സുഖമോ... " റോഷി
" ഇല്ല സുഖത്തിന് ഇച്ചിരി കുറവ് ഉണ്ട്... എന്താ കൂട്ടി തരുവോ..." മൈറ
" ദേ മതി മതി രണ്ടും കൂടെ... ഇനി ഇത് പറഞ്ഞാവും അടുത്ത വഴക്ക്... എന്താണ് റോഷി ഇത്... കുഞ്ഞു പിള്ളേരെ പോലെ... ഒന്ന് നിർത്തികൂടെ നിങ്ങൾക് രണ്ടും.... " മെഹ
അവരെ രണ്ട് പേരെയും മാറി മാറി നോക്കികൊണ്ട് മെഹ പറയുന്നത് കേട്ട് മൈറ മിണ്ടാതെ ഇരുന്നെങ്കിലും റോഷി അവനെയോന്ന് നോക്കി ഇളിച്ചു കാണിച്ചു....
" നിന്റെ പെങ്ങളോട് ഇഷ്ടമാണെന്ന് ഒരു വാക്ക് പറയാൻ പറ അളിയോ... ആ വാക്ക് ഒന്ന് കേൾക്കാൻ വേണ്ടിയല്ലേ ഞാൻ അവളുടെ പിന്നാലെ ഇങ്ങനെ നടക്കുന്നെ... " റോഷി
റോഷി അവളെ പാളി നോക്കി കൊണ്ട് പറഞ്ഞതും മൈറ അവനെ കണ്ണുരുട്ടി നോക്കി കൊണ്ട് പുറത്തേക്കും നോക്കി ഇരുന്നു... റോഷി ചിരിയോടെ മെഹയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് സീറ്റിലേക്ക് ചാഞ്ഞിരുന്നു... വില്ലയിലോട്ട് പോകുന്നതിനുടനീളം റോഷിന്റെ കണ്ണുകൾ അവളുടെ മുഖത് മാത്രമായിരുന്നു.... അവൾ ആണെങ്കിൽ അവനെയൊന്ന് മൈൻഡ് പോലും ചെയ്യുന്നില്ല...
ഇതെല്ലാം കണ്ട് കൊണ്ടിരുന്ന മെഹ ചുണ്ട് കടിച്ചു പിടിച്ചു പൊരിഞ്ഞ ചിരിയിലായിരുന്നു.... അവന്റെ ചിരി കണ്ട് സഹിക്ക വയ്യാതെ റോഷി അവനെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി...അങ്ങനെ അവസാനം വീല്ലയിൽ എത്തിയതും അവർ മൂന്ന് പേരും കൂടെ കാറിൽ നിന്നിറങ്ങി വില്ലയിലോട്ട് കയറി.... ഇതേ സമയം റോഷി മെഹയുടെ അടുത് നിന്ന് മാറിയിട്ട് മൈറയുടെ അടുത് പോയിനിന്നു....
" ഹോ വന്നല്ലോ പടകൾ എന്താണാവോ ഇത്രക്ക് വഴികിയത്.... "
അവരുടെ വരവ് കണ്ട് മുമ്പിൽ നിൽക്കുന്ന മൈറയുടെയും മെഹയുടെയും ഉപ്പ *Hussain Vahab* അവരെ നോക്കി പറഞ്ഞതും മെഹയും റോഷിയും ചെറിയൊരു പുഞ്ചിരി ചുണ്ടിൽ ഒതുക്കി കൊണ്ട് അകത്തോട്ടു കയറി....
ഇതേ സമയം മൈറ പോയി ഉപ്പയെ കെട്ടിപിടിചൊരു മുത്തം കൊടുത്തു....
" വന്നോ... നീയല്ലേ മെഹ ഉച്ചക്ക് വിളിച്ചിട്ട് ഞാൻ ഇങ്ങോട്ട് വരുവാ എനിക്ക് ഫുഡ് എടുത്ത് വെച്ചോന്ന് പറഞ്ഞത്... ഞാൻ എത്ര സമയമായി നിന്നേം വെയിറ്റ് ചെയ്ത് നിൽക്കുന്നു.... " ഉമ്മ
അകത്തോട്ടു കയറിയപ്പോ തന്നെയുള്ള *Mafrunnisa Hussain* എന്ന ഉമ്മയുടെ ചോത്യം കേട്ട് അവനൊന്നു റോഷിയെ നോക്കി.... റോഷി ആണേൽ ചിരിക്കണോ കരയണോ എന്നറിയാതെ ചുണ്ട് കടിച്ചു പിടിച്ചു നിൽക്കുന്നു....
" അത്... അത് പെട്ടന്ന് ഒരു കേസ് ഹാൻഡിൽ ചെയ്യാൻ ഉണ്ടായിരുന്നു....അപ്പൊ എനിക്ക് ഹോസ്പിറ്റലിൽ നിൽക്കേണ്ടി വന്നു അതാ..." മെഹ
" ഹോ... എന്നാ ഇരിക് ഞാൻ കഴിക്കാൻ എടുക്കാം... വരുന്ന വഴി മൈറയെ കണ്ടിരുന്നോ നിങ്ങൾ... വരുന്ന ടൈം കഴിഞ്ഞല്ലോ... " ഉമ്മ
" ആ... അവിടെ ഉപ്പാന്റെ അടുത്ത് ഉണ്ട്... ഉപ്പാന്റെ ചക്കര കുട്ടിയല്ലേ... " മെഹ
ഉമ്മയോന്ന് മൂളി കൊണ്ട് കിച്ചണിലേക്ക് പോയതും മെഹയും റോഷിയും കൂടെ വാഷ് വെസ്‌ലോട്ട് പോയി കൈ കഴുകി വന്നു....
പക്ഷെ അപ്പോഴും റോഷിന്റെ കണ്ണുകൾ മൈറയുടെ അടുത് തന്നെയായിരുന്നു....
അവന്റെ നോട്ടവും ഭാവവുമെല്ലാം കണ്ട് മെഹ അവനെ നോക്കു കളിയാക്കി ചിരിച്ചു....
" നീ ഈ കാലം മുഴുവൻ അവളെയും നോക്കി വെള്ളം ഇറക്കി ഇരുന്നോ... അപ്പോയെക്കും അവളെ വേറെ ആരെങ്കിലും കൊത്തി കൊണ്ട് പോവും... നോക്കിക്കോ.... വേണെങ്കിൽ വേഗം സെറ്റ് ആക്കാൻ നോക്ക്.... " മെഹ
" ദേ മെഹ മനുഷ്യനെ പേടിപ്പിക്കല്ലേ കേട്ടോ... ഏയ് അവൾ അങ്ങനെ ആരെയും നോക്കില്ല... ഈ റോഷിന്റെ ഭാര്യ ആകുകയും ചെയ്യും അവളെ കുട്ടികളെ കൊണ്ട് എന്നെ പപ്പാന്ന് വിളിപ്പിക്കുകയും ചെയ്യും... " റോഷി
" നീ എന്നെകൊണ്ട് പറയിപ്പിക്കാതെ മര്യത്തിക്ക് ഇരുന്നോ... അതായിരിക്കും നിനക്ക് നല്ലത്... ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാട് ആയി... " മെഹ
ഞങ്ങൾ ഫുഡ് അടി ഒക്കെ കഴിഞ്ഞു കൊണ്ട് ഫ്രഷ് ആയിട്ട് ഹാളിലേക്ക് വന്നപ്പോയാണ് ഉപ്പയും ഉമ്മയും പുന്നാര മോളും കൂടെ സെറ്റിയിൽ ഇരുന്ന് സംസാരിക്കുന്നത് കണ്ടത്... ഞങ്ങളും അവരുടെ അടുത്തായി പോയിരുന്നു...
" പോയി ഫ്രഷ് ആവ് മൈറ... "
ഉപ്പയുടെ കയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് ഓരോന്ന് പറഞ്ഞ് പൊട്ടി ചിരിക്കുന്ന മൈറയുടെ തലക്ക് ഒരു കൊട്ട് കൊടുത്ത് കൊണ്ട് ഞാൻ പറഞ്ഞതും അവൾ എന്നെയോന്ന് നോക്കി ചുണ്ട് ചുളുക്കി ഉപ്പയുടെ ഷോൾഡറിലേക്ക് കവിൾ ചേർത്ത് ഇരുന്നു...
" മീ അല്ലാതെ അവളോട് പറയുമോ മെഹ... കുളിക്കാൻ എന്ത് മടിയാ പെണ്ണിന് എന്നറിയോ... "
ഉമ്മ അവളെ നോക്കി അമർത്തി പറഞ്ഞതും അവൾ എല്ലാവരെയും നോക്കി കണ്ണുരുട്ടി കൊണ്ട് സെറ്റിയിൽ നിന്ന് എഴുനേറ്റു...
" ഇനി എല്ലാവരും എന്റെ മെക്കിട്ട് കയറിക്കോ... ഞാനിപ്പോ ഫ്രഷ് ആവണം അത്രയല്ലേ ഒള്ളു... ഞാൻ ദേ പോയി ദാ വന്നു... "
ഇതും പറഞ്ഞ് ബാഗ് കയ്യിൽ ഇട്ട് കറക്കി കൊണ്ട് സ്റ്റെയർ കയറി പോകുന്ന മൈറയെ റോഷി കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു... ഇവളെ വളച്ചു എന്റേതാക്കാൻ ഞാൻ കുറച്ച് പാട് പെടും... അവൻ മനസ്സിൽ അത്രയും മൊഴിഞ്ഞു കൊണ്ട് സെറ്റിയിലേക്ക് ചാഞ്ഞു....
~•°•~•°•~
" കുട്ടിക്ക് പോകാട്ടോ... "
ഡ്രിപ് കഴിഞ്ഞതും ഒരു നേഴ്സ് വന്നു പറഞ്ഞത് കേട്ട് അവൾ കിടന്നിടത്ത് നിന്ന് എഴുനേറ്റ് കൊണ്ട് അവരെ നോക്കി തലയനക്കി.... എങ്ങോട്ട് പോകും... കയ്യിലുള്ള ക്യാഷ് മുഴുവൻ കഴിയുകയും ചെയിതു... ഒരു വഴിയും ഇല്ലല്ലോ.... വിശന്നിട്ട് ആണെങ്കിൽ ആകെ ഒരസ്വസ്ഥത...
ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയതും അവൾ ചുറ്റും കണ്ണോടിച്ചു... ഏത് വഴിയേ പോകണം... നേരം ഇരുട്ടി തുടങ്ങിയല്ലോ... എങ്കിലും അവൾ പേടിയോടെ ചുറ്റും കണ്ണോടിച്ചു കൊണ്ട് റോഡിലുടെ എങ്ങോട്ട് എന്നില്ലാതെ മുന്നോട്ട് നടന്നു....
' എന്തിനാ റബ്ബേ എന്നെ മാത്രം ബാക്കി വെച്ചത്.... എന്നേം കൂടെ കൊണ്ട് പോകയിരുന്നല്ലോ... '
സ്വയം പറഞ്ഞ് കൊണ്ട് അവൾ തളർച്ചയോടെ അടുത്ത് കണ്ട ഒരു മരത്തിന്റെ കീഴിൽ ഇരുന്നു... തൊട്ട് അടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണത്തിന്റെ സ്മെൽ അവളുടെ മൂക്കിലേക്ക് തുളച്ചു കയറി... ഏതെങ്കിലും കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ.... തന്നെ അറിയുന്നവർ ആരെങ്കിലും അടുത്ത് എവിടെയെങ്കിലും ഉണ്ടോന്നു നോക്കി.... ഇല്ലാ... എങ്ങനെ ഉണ്ടാകാനാ... ഞാൻ ഇപ്പൊ എവിടെയാണെന്ന് പോലും എനിക്ക് അറിവില്ല...
" അമ്മേ... മോൾക്ക് അത് വേണം... "
തൊട്ട് അടുത്ത് നിന്ന് ഒരു കുഞ്ഞി കുട്ടിയുടെ ശബ്ദം കേട്ടതും അവൾ അങ്ങോട്ട് തിരിഞ്ഞു നോക്കി.... ഒരു ഷോപ്പിലേക്ക് വിരൽ ചൂണ്ടി ഓരോന്ന് പറയുന്ന ആ കുഞ്ഞിനെ കണ്ടതും അവൾ കുറച്ച് നിമിഷം അവളെ തന്നെ മറന്ന് ആ കുഞ്ഞിനെ നോക്കി ഇരുന്ന് പോയി... താനും ചെറുതിലെ ഇങ്ങനെ ആയിരുന്നില്ലേ... പപ്പയെയും മമ്മയെയും കാകുവിനെയും ഓർത്തതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി....
നേരം ഇരുട്ടി തുടങ്ങുന്നതിന് അനുസരിച്ചു അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു... അവിടെ നിന്ന് എഴുനേറ്റ് മുന്നോട്ട് നടന്നു... കുറച്ച് ദൂരം ചെന്നതും ഒരു ബസ് സ്റ്റോപ്പ് കണ്ടപ്പോ അവൾ അവിടെ കയറി ഇരുന്നു... അവൾക്ക് ചുറ്റും നിശബ്ദ മാത്രം... ഒരു തുള്ളി വെള്ളത്തിനായി അവളുടെ വരണ്ട തൊണ്ട കൊതിച്ചു....
പെട്ടന്ന് ആണ് ആരുടെയോക്കെയോ ശബ്ദം കേട്ടത്.... അതെവിടെന്നാ എന്നറിയാതെ അവൾ ചുറ്റും പേടിയോടെ ഉമിനീർ ഇറക്കി കൊണ്ട് നോക്കി... കുറച്ച് ദൂരെന്ന് ഇങ്ങോട്ട് നടന്നു വരുന്ന ഒരുത്തനെ കണ്ട് അവൾ ഒരു നിമിഷം ഞെട്ടി കൊണ്ട് കൈകൾ ടോപ്പിൽ പിടി മുറുക്കി...
അറിയാത്ത ഒരു സ്ഥലം... തനിച്ചു ഒരു പെണ്ണ്... എന്ത് ചെയ്യണം എന്നറിയാതെ പേടിയോടെ നിൽക്കുന്നു.... പെട്ടന്ന് തന്റെ പിറകിൽ നിന്ന് അടക്കി പിടിച്ച ചിരിയും സംസാരവും കേട്ടതും അവളൊരു പേടിയോടെ പെട്ടന്ന് തല വെട്ടിച്ചു പിറകിലേക്ക് നോക്കിയതും ആ രണ്ട് പേരും തന്റെ തൊട്ട് പിറകിൽ എത്തിയിട്ടുണ്ട്... അവരുടെ നോട്ടം തന്നിലേക്ക് മാത്രം ചുരുങ്ങിയിരിക്കുന്നത് അറിഞ്ഞതും അവളൊരു പേടിയോടെ പിറകിലേക്ക് രണ്ട് അടി വെച്ചു കൊണ്ട് അവരെ തന്നെ ഭീതിയോടെ നോക്കി...
" ആ കൊള്ളാലോ... എത്രയാഡി നിന്റെ റൈറ്റ്.... എത്ര വേണേലും താരാഡി പെണ്ണെ... പോരുന്നോ ഒരു രാത്രിക്ക് ഞങ്ങളുടെ കൂടെ... "
അതിലെ ഒരുത്തൻ തന്നെ മൊത്തമായി നോക്കി കൊണ്ട് പറഞ്ഞതും അവൾ പേടിയോടെ അയാളെ നോക്കി കൊണ്ട് രണ്ട് അടി മാറി നിന്നു...
" ഇവളായിട്ട് കൂടെ വരില്ലെന്ന് തോനുന്നു... നമ്മൾ ആയി കൊണ്ട് പോകേണ്ടി വരും അല്ലേടാ ജോസേ.... പിടിക്കെടാ അവളെ... "
അവരുടെ സംസാരം ശ്രദ്ധിച്ചിരുന്ന സീയ അവരെ പേടിയോടെ നോക്കി കൊണ്ട് മുന്നോട്ട് ഓടി... അവളുടെ പിറകെ അവന്മാരും... ശരീരത്തിന്റെ ക്ഷീണം കൂടി വന്നതും ഓടാൻ സാധിക്കാതെ കാൽ കടഞ് റോഡിൽ വീണു.... എഴുനേൽക്കാൻ നോക്കിയെങ്കിലും കാൽ വേധനിക്കുന്നത് കൊണ്ട് അതിന് സാധിച്ചില്ല...
" എങ്ങോട്ട് ആണെഡി ഈ ഓടുന്നെ... "
തന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവർ റോഡിൽ നിന്ന് തന്നെ എഴുനെല്പിച്ചു മുടിയിൽ പിടിച്ച് വലിച്ചു അവർ ചോദിച്ചതും വേദന കാരണം ഒരുത്തന്റെ കാലിനിട്ടു ചവിട്ടി മറ്റവനെ പിടിച്ച് തള്ളി കൊണ്ട് അവൾ വീണ്ടും ഓടി തുടങ്ങി....
പേടി കാരണം കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ട്... അതിന്റെ ഫലമെന്നോണം മുന്നോട്ടുള്ള കാഴ്ച്ച മങ്ങി തുടങ്ങി... പക്ഷെ അവൾ ഓട്ടം നിർത്താതെ മുന്നോട്ട് ഓടി കൊണ്ടിരുന്നു... പിറകിലേക്ക് തിരിഞ്ഞതും അവർ എന്റെ പിറകെ തന്നെയുണ്ട്.... ചുറ്റും ഒരു മനുഷ്യ കുഞ്ഞു പോലുമില്ല തന്നെ രക്ഷിക്കാൻ.... ഓടി ഓടി കാൽ കടഞ്ഞതും അവൾ പോയി വീണത് ഏതോ ഒരു ബൈക്കിന്റെ മുന്നിലേക്ക് ആണ്....
~•°•~•°•~
" ഉമ്മി.... ഞാൻ ഹോസ്പിറ്റലിൽ വരെയോന്ന് പോയിട്ട് പെട്ടന്ന് വരാം.... "
സ്റ്റെയർ ഇറങ്ങി കൊണ്ട് ഫോൺ പാന്റിന്റെ പോക്കറ്റിലേക്ക് തിരുകി കിച്ചണിലേക്ക് നോക്കി വിളിച്ചു പറഞ്ഞ് കൊണ്ട് മെഹ പുറത്തേക്ക് ഇറങ്ങി...
" മെഹ.... ഞാനും വരണോടാ... "
പിറകെ വന്നു കൊണ്ട് റോഷി ചോദിച്ചതും അവൻ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് ഹോസ്പിറ്റലിലേക്ക് വിട്ടു... അവിടെ എത്തിയതും അവന്റെ അടുത്തേക്ക് ഒരു സുന്ദരി കുട്ടി ഓടി വന്നു....
" ആ... ആരിത് ആദി മോളോ... "
അവളെ പൊക്കി എടുത്ത് കൊണ്ട് മെഹ ചോദിച്ചതും അവൾ പൊട്ടി ചിരിച്ചു കൊണ്ട് അവന്റെ പോക്കറ്റിൽ തമ്പി കയ്യിൽ കിട്ടിയ ചോക്ലേറ്റ് ഉയർത്തി കാണിച്ചു അവൾ അവനെ നോക്കിയതും അവൻ ചിരിച്ചു കാണിച്ചു...
" ഇപ്പൊ വാവു ഒക്കെ മാറി ആൾ ഉഷാർ ആയല്ലോ.... ഇനി നല്ല കുട്ടി ആയിട്ട് ഇരിക്കണം കേട്ടോ... "
കവിളിൽ പിച്ചി കൊണ്ട് അവൻ പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് ചോക്ലേറ്റ് കഴിക്കാൻ തുടങ്ങി...
" സിസ്റ്റർ വേറെ പ്രോബ്ലമോന്നുമില്ലല്ലോ... "
അടുത്ത് നിന്ന സിസ്റ്ററെ നോക്കി കൊണ്ട് അവൻ ചോദിച്ചതും അവൾ ഇല്ലെന്ന് പറഞ്ഞത് കേട്ട് അവൻ ഓക്കേ പറഞ്ഞ് കൊണ്ട് പുറത്തേക്ക് ഇറങ്ങി.... വില്ലയിലേക്ക് പോയി കൊണ്ടിരിക്കെ പെട്ടന്ന് ആണ് അവന്റെ ബൈക്കിന്റെ മുന്നിലേക്ക് ആരോ വന്നു വീണത് പെട്ടന്ന് അവൻ ബൈക്ക് സഡൻ ബ്രേക്ക് ഇട്ട് നിർത്തി... മുഖം ഉയർത്തി നോക്കിയതും സ്ട്രീറ്റ് ലൈറ്റിന്റെ സഹായത്തോടെ അവൻ അവന്റെ മുന്നിലുള്ള ആളെ കണ്ട് അവളെ പകച്ചു നോക്കി...
ഇത്... ഇതവളല്ലേ... രാവിലെ കണ്ട മൊതൽ... ഇവൾക്ക് ഇത് തന്നെയാണോ പണി... ഓരോന്ന് ഇറങ്ങും പണി ഉണ്ടാക്കാൻ....
" നിനക്ക് എന്താടി വേറെ പണിയോന്നുമില്ലേ... രാവിലെ തുടങ്ങിയിട്ടുണ്ടല്ലോ അതും കൃത്യമായി എന്റെ നെഞ്ചത്തോട്ട് തന്നെ... "
തന്റെ മുന്നിൽ നിൽക്കുന്ന സീയക്ക് നേരെ അവൻ കലിപ്പോടെ ചോദിച്ചതും അവൾ കണ്ണും നിറച്ച് അവനെ തന്നെ നോക്കി നിന്നു...
" സർ.... എന്നെ രക്ഷിക്കണം... പ്ലീസ്... ന്നേം കൊണ്ട് പോകോ.... സർ പ്ലീസ്... "
അവൾ അവന്റെ കാലിലേക്ക് വീണു കൊണ്ട് പറഞ്ഞതും അവൻ അവളെ തന്നെ നെറ്റി ചുളിച്ചു നോക്കി... അവളുടെ നെറ്റിയിലെ മുറിവിൽ നിന്ന് രക്തം വരുന്നുണ്ട്... അത് കണ്ടതും അവന്റെ കണ്ണുകൾ ചുരുങ്ങി... എന്തോ കാര്യമായി നടന്നിട്ട് ഉണ്ടല്ലോ... അവൻ ചുറ്റുമൊന്ന് നോക്കി... കുറച്ച് അകലെയായി ഞങ്ങളെ തന്നെ വീക്ഷിക്കുന്ന കണ്ണുകൾ കണ്ടതും അവന് അവളെ അവിടെ തനിയെ വിട്ടിട്ട് പോകാൻ തോന്നിയില്ല...
" വാ... കയറിക്കോ... "
അവൻ പറഞ്ഞത് കേട്ട് അവൾ പേടിയോടെ അവന്റെ പിറകെ കയറി...
" നിനക്ക് എവിടെയാ പോകേണ്ടത്... വീട് എവിടെയാ... അവിടെ കൊണ്ടാകാം... "
" വീടില്ല... ഒറ്റക്കാ... "
അവൾ കയ്യിലുള്ള ബാഗിൽ പിടി മുറുക്കി കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞതും അവൻ പല്ല് കടിച്ചു... പെണ്ണ് ആയി പോയില്ലേ എവിടേം ഇറക്കി വിടാൻ പറ്റില്ലല്ലോ... സോ വില്ലയിലേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചു... വില്ലയിൽ എത്തിയതും അവൾ പേടിയോടെ ചുറ്റും നോക്കി...
" ഇതെവിടെയാ... "
ചുറ്റും നോക്കി ചോദിക്കുന്നവളെ കണ്ടെങ്കിലും അവൻ അവളെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് കാളിങ് ബെൽ അമർത്തി... കുറച്ച് കഴിഞ്ഞതും മൈറ വന്നു കൊണ്ട് ഡോർ തുറന്നു.... എന്നെയും എന്റെ കൂടെ നിൽക്കുന്ന കോപ്പിനെയും നോക്കി കൊണ്ട് അവൾ കണ്ണ് മിഴിച്ചു.... പെട്ടന്ന് ആണ് എന്തോ വീണുടയുന്ന ശബ്ദം കേട്ടത്.... അവൻ അങ്ങോട്ട് നോക്കിയപ്പോൾ കാണുന്നത് എന്റെ അടുത്ത് നിൽക്കുന്ന കോപ്പിനെയും നോക്കി ഉമ്മി കണ്ണും തള്ളി നിൽക്കുന്നു... കയ്യിലെ ഗ്ലാസ് വീണുടഞ്ഞ ശബ്ദമാണ് കേട്ടത്...
"*മെഹാ.... *"
സ്റ്റെയറിന്റെ ഭാഗത്ത് നിന്ന് കൊണ്ട് അവനെ വിളിച്ച് അലറുന്ന റോഷിയെ കണ്ടതും എല്ലാവരുടെയും നോട്ടം അങ്ങോട്ട് ആയി... അവൻ എന്നെയും അവളെയും മാറി മാറി നോക്കി കൊണ്ട് കണ്ണ് മിഴിച്ചു നിൽപ്പുണ്ട്...
" മോൻ അവളെയും കൊണ്ട് ഇങ്ങോട്ട് കയറിവാ.... "
ഉമ്മിയുടെ ശബ്ദം കേട്ടതും അവൻ തലയാട്ടി കൊണ്ട് അവളെയോന്ന് നോക്കി ഉള്ളിലേക്ക് കയറി പിറകിൽ പേടിയോടെ തല ഉയർത്തി ആരെയും നോക്കാതെ അവളും....
" ആരാ മെഹ ഇത്.... നീ താന്തോന്നിത്തരം ഒന്നും ചെയ്യില്ലെന്നാണ് എന്റെ വിശ്വാസം... മക്കൾ കാര്യം പറ... "
ഷർട്ടിന്റെ കൈ കയറ്റി കൊണ്ട് അവരെ സെറ്റിയിലേക്ക് ഇരുത്തി ഉപ്പ ചോദിച്ചതും ഉമ്മി ഉപ്പയെ നോക്കി കണ്ണുരുട്ടി...
" നിങ്ങൾ ഇങ്ങനെ ചിരിച്ചോണ്ട് ഇരുന്നോ... ഇനി പുന്നാര മോളും കൂടെ ഒരുത്തനെയും കൊണ്ട് വരുമ്പോ കരയാം.. "
ഉപ്പയുടെ അടുത്ത് ഇരുന്ന് കൊണ്ട് ഉമ്മി ഓരോന്ന് കുശു കുശുക്കാൻ തുടങ്ങിയതും മൈറ ഉപ്പയെ നോക്കി ചിരി കടിച്ചു പിടിച്ചിരുന്നു...
" എന്റെ പൊന്നുമ്മ നിങ്ങൾ വിചാരിക്കുന്ന പോലെ അവളേം ചാടിച്ചോണ്ട് വന്നതൊന്നും അല്ലാ.... ഇങ്ങനെ കണ്ണും ഉരുട്ടി നോക്കാൻ... "
ഉമ്മിയുടെ ഒരുമാതിരി നോട്ടം കണ്ടതും മെഹ അതും പറഞ്ഞ് അവിടെ നിന്ന് എഴുനേറ്റ് കൊണ്ട് ഉമ്മിയുടെയും ഉപ്പയുടെയും അടുത്ത് മുട്ട് കുത്തിയിരുന്ന് അവരുടെ കൈകൾ അവന്റെ കൈകൾക്ക് ഉള്ളിൽ ആക്കി പൊതിഞ്ഞു പിടിച്ചു...
" ഉപ്പക്കും ഉമ്മിക്കും തോന്നുന്നുണ്ടോ നിങ്ങളുടെ മോൻ തെറ്റ് ചെയ്യുമെന്ന്... ഒരിക്കലും ഇല്ലാ... നിങ്ങൾക്ക് രണ്ട് പേർക്കും ഇഷ്ട്ടമല്ലാത്തത് ഈ മെഹ ചെയ്യില്ല ഉമ്മി... ദേ ഇവളെ ആരൊക്കെയോ ചേർന്ന് അപായപ്പെടുത്താൻ ശ്രമിക്കുന്നിടത്ത് നിന്ന് രക്ഷിച്ചോണ്ട് വന്നെയാ... അല്ലാതെ എന്റെ ഉമ്മി കുട്ടി കരുതും പോലെ എനിക്ക് അവളോട് പ്രേമം മൂത്ത് മതിൽ ചാടിച്ചോണ്ട് കൊണ്ട് വന്നതോന്നുമല്ല... കേട്ടല്ലോ... "
രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ട് മെഹ പറഞ്ഞതും ഉപ്പ ഉമ്മിയെ നോക്കി പിരികം പൊക്കി കാണിച്ച് മെഹയുടെ മുടിയിലുടെ ഒന്ന് തലോടി...
" മോളുടെ പേരെന്താ... എവിടെയാ വീട്... "
ഉമ്മി എന്നെയോന്ന് നോക്കി കൊണ്ട് അവളുടെ അടുത്ത് പോയിരുന്നു ചോദിച്ചതും അവൾ ഉമ്മിയെ ദയനീയമായി നോക്കി...
" ഇൻക് ന്തേലും കഴിക്കാൻ തരോ... വിശക്കുവാ... മൂന്നു ദിവസായി ന്തേലും കഴിച്ചിട്ട്... "
കണ്ണ് നിറച്ചു കൊണ്ട് അവൾ പറയുന്നത് കേട്ടതും ഉമ്മി അവളുടെ മുടിയിലുടെ പതുക്കെ തഴുകി അവളെയും എഴുനേൽപ്പിച്ച് കിച്ചണിലേക്ക് നടന്നു...
" മെഹാ... സീയയെ നിനക്ക് എവിടെന്ന് കിട്ടി... അവളുടെ വാക്കുകൾ ഒക്കെ സത്യം ആണെന്ന് തോനുന്നു... പാവം... "
അവളുടെ പോക്ക് കണ്ട് കൊണ്ട് റോഷി മെഹയുടെ അടുത്ത് ഇരുന്ന് പറഞ്ഞതും മെഹയും അവൾ പോകുന്നത് ഒന്ന് പാളി നോക്കി... കാൽ ഒക്കെ വലിച്ചു കൊണ്ടാണ് നടപ്പ്... നെറ്റിയിലെ മുറിവിൽ നിന്ന് ഇപ്പോഴും ചെറുങ്ങനെ ബ്ലഡ് വരുന്നുണ്ട്...
" റോഷി... അവൾ കഴിച്ചു കഴിഞ്ഞിട്ട് ഫസ്റ്റ്ഐഡ് ബോക്സ് എടുത്ത് കൊടുക്ക്...ഞാൻ ഫ്രഷ് ആയിട്ട് വരാം... "
റോഷിയോട് അത്രയും പറഞ്ഞ് കൊണ്ട് മെഹ മുകളിലേക്ക് കയറി പോയി... റോഷി തല ഉയർത്തി നോക്കിയപ്പോൾ കാണുന്നത് മുഖവും വീർപ്പിച്ചു തന്നെ മറി കടന്ന് പോകുന്ന മൈറയെയാണ്... നിന്നെ കാണിച്ചു താരാടി.. എന്നെ കാണുമ്പോ മാത്രം നിന്റെ കവിളിൽ കടന്നൽ കുത്തുന്നുണ്ടോ...
" ഡീ... "
റൂമിലേക്ക് കയറി ഡോർ ക്ലോസ് ചെയ്യാൻ നിൽക്കുന്ന മൈറയെ പിറകിൽ നിന്ന് വിളിച്ചു കൊണ്ട് റോഷി അവളുടെ റൂമിലേക്ക് വലിഞ്ഞു കയറി...
" എന്താടാ... "
അവന്റെ കടന്ന് കയറ്റം കണ്ട് അന്തിച്ചു കൊണ്ട് മൈറ അവനെ നോക്കിയതും അവൻ അവളെ പിടിച്ച് വലിച്ചു ചുവരിനോട് ചേർത്തു രണ്ട് കൈ കൊണ്ടും അവളെ തടഞ്ഞു നിർത്തി...
" നിനക്ക് എന്തോരം അഹങ്കാരം ആണെടി കുരുട്ടെ... "
അവളെ നോക്കി മേശ കടിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ അവനെ നോക്കി പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചു... ഓൺ തെ സ്പോർട്ടിൽ അവളുടെ കവിളിൽ അവന്റെ പല്ലുകൾ ആഴ്ന്നു കഴിഞ്ഞിരുന്നു...
" പോട്ടെടി അൺ റൊമാന്റിക് ഭാവി കെട്ടിയോളെ... "
അവളുടെ മൂക്കിൽ പിടിച്ച് വലിച്ചു കൊണ്ട് അവൻ ഡോർ തുറന്ന് പോയതും മൈറ അവനെ കലിപ്പോടെ നോക്കി കൊണ്ട് ഫ്ലോറിൽ ആഞ്ഞു ചവിട്ടി... കോന്തൻ...
" മൈറാ... ടി മോളേ... "
ഉമ്മിയുടെ ശബ്ദം കേട്ടതും അത്രയും സമയം ബാത്‌റൂമിൽ നിന്ന് അവൻ കടിച്ച ഭാഗത്ത് വെള്ളം വെച്ച് കഴുകി കൊണ്ടിരുന്ന മൈറ കലിപ്പോടെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി... എന്റെ വീർപ്പിച്ചു വെച്ച മുഖം കണ്ടിട്ട് ആണെന്ന് തോനുന്നു ഉമ്മി എന്നെ കനപ്പിച്ചു നോക്കി കൊണ്ട് ഒരു ബാഗ് അടുത്ത് കണ്ട ടേബിളിൽ കയറ്റി വെച്ചു...
" മോൾ ഇവളുടെ കൂടെ കിടന്നോ... പേടിക്കേണ്ട... എല്ലാം ഇനി നാളെ നോക്കാം... എന്നാൽ മക്കൾ കിടന്നോ... "
ഉമ്മി സീയയുടെ തലയിലുടെ തലോടി കൊണ്ട് പറഞ്ഞതും അവൾ ഉമ്മിയെ നോക്കി തലയാട്ടി കൊണ്ട് മൈറയെ നോക്കി... മൈറ ഡോർ ലോക്ക് ചെയ്ത് കൊണ്ട് അവളുടെ അടുത്ത് വന്നു നിന്നു...
" ഫ്രഷ് ആവണോ... "
മൈറ അവളെ നോക്കി കനപ്പി ച്ചു ചോദിച്ചതും അവൾ കണ്ണ് നിറച്ചു തല താഴ്ത്തി കൊണ്ട് മൂളി...
" അതാ ബാത്റൂം... ഫ്രഷ് ആയിട്ട് വേഗം വന്നോളണം... "
സീയ അവളുടെ കലിപ്പോടെയുള്ള ശബ്ദം കേട്ട് പേടിയോടെ തലയാട്ടി ബാത്റൂമിലേക്ക് കയറി.... അവളുടെ പേടിച്ചു അരണ്ടുള്ള പോക്ക് കണ്ട് മൈറ വയറിന് കൈ വെച്ച് വാ പൊത്തി പിടിച്ചു ചിരിയെ നിയന്ത്രിക്കാൻ ശ്രമിച്ചു... പൊട്ടി പെണ്ണ്...
കുറച്ച് കഴിഞ്ഞതും ബാത്റൂമിൽ നിന്ന് ഇറങ്ങി വരുന്ന സീയയെ കണ്ടതും മൈറയുടെ കണ്ണുകൾ തള്ളി... ഇത്രയും ഭംഗി ഉണ്ടായിരുന്നോ.... എന്തോരം മുടിയാ... കാൽ മുട്ടിനോട് അടുത്തുള്ള മുടി കണ്ട് മൈറ അവളെ തന്നെ നോക്കി ഇരുന്ന് പോയി... അവളുടെ നോട്ടം കണ്ടതും സീയ അവളെ ഒന്ന് നോക്കി കൊണ്ട് തന്നെ മൊത്തമായി നോക്കി...
" മുഖത്തിന് എന്ത് പറ്റി... "
സീയയുടെ കവിളിലെ പാടിൽ കൈ വെച്ച് കൊണ്ട് മൈറ ചോദിച്ചതും അവൾ ചിരിച്ചെന്ന് വരുത്തി കൊണ്ട് രാവിലെ നടന്ന സംഭവ വികാസങ്ങൾ ഒക്കെ പറഞ്ഞ് കൊടുത്തു...
" നിന്റെ പേര് എന്താ... "
പറഞ്ഞത് എല്ലാം കേട്ട ശേഷം മൈറയുടെ ചോദ്യം കേട്ടതും അവൾ പേരൊക്കെ പറഞ്ഞ് കൊടുത്തു....
" ഞാൻ മൈറ ഹുസൈൻ... ഡിഗ്രി തേയ്ഡ് ഇയറിന് പഠിക്കുന്നു... മെഹകാകുന്റെ അനിയത്തിയാ... ഞാൻ ഇപ്പൊ വരവേ... ഉറങ്ങല്ലേ... "
മൈറ അവളെ പരിജയപ്പെടുത്തി കൊണ്ട് ഇതും പറഞ്ഞ് ബെഡിൽ നിന്ന് ചാടി എഴുനേറ്റ് ഡോർ തുറന്ന് ഇറങ്ങി പോയി...
" ഐസ് ബാഗാ... ഇത് വെച്ചോ പൈൻ കുറഞ്ഞോളും... "
മൈറ അവളുടെ കയ്യിലേക്ക് ഐസ് ബാഗ് കൊടുത്ത് കൊണ്ട് പറഞ്ഞതും അവൾ പുഞ്ചിരിയോടെ അത് വാങ്ങി പതിയെ കവിളിൽ വെച്ചു... വേദന കാരണം അവളുടെ കണ്ണുകൾ ഇടക്കിടെ നിറയുന്നുണ്ടായിരുന്നു...
" സാധാരണ കാകുന്റെ കയ്യിൽ നിന്ന് കിട്ടിയാൽ അവരെ പിന്നെ നല്ലത് ഭിത്തിയിൽ മാലയിട്ട് വെക്കുന്നതാ... അത്രക്ക് വേദനയാ... "
മൈറ കണ്ണ് വിടർത്തി തല കുടഞ്ഞു കൊണ്ട് പറയുന്നത് കേട്ടതും സീയ അവളെ ചുണ്ട് ചുളുക്കി നോക്കി....
" നിന്റെ കാകു കാലനാ കാലൻ... എന്ത് വേദനയാ... ആരും ഇന്നേവരെ എന്നെ അടിച്ചിട്ടില്ല.... "
കവിളിൽ കൈ വെച്ച് കൊണ്ട് സീയ പറഞ്ഞതും മൈറ അവളെ നോക്കി കണ്ണ് ചിമ്മി....
" ആരുടെ കയ്യിൽ നിന്നും കിട്ടാത്തതിന്റെ കുറവ് ആവോളം കാണുന്നുണ്ട്... "
അവർക്ക് പിറകിൽ നിന്നും ഗാഢമായ ശബ്ദം കേട്ടതും സീയ തിരിഞ്ഞു നോക്കി... അവിടെ തന്നെ നോക്കി കണ്ണ് ചുവപ്പിച്ചു കലിപ്പിൽ നോക്കുന്ന മെഹയെ കണ്ടതും അവൾ പെട്ടന്ന് തന്നെ പുതപ്പ് എടുത്ത് തല വഴി മൂടി ബെഡിലേക്ക് വീണു...
കുറച്ച് കഴിഞ്ഞതും അനക്കം ഒന്നും ഇല്ലെന്ന് കണ്ടപ്പോ അവൾ പതിയെ പുതപ്പ് എടുത്ത് മാറ്റിയതും തന്നെ നോക്കി പൊട്ടിച്ചിരിക്കുന്ന മൈറയെയാ കാണുന്നത്.... അവളെ നോക്കി നൈസ് ആയി ചിരിച്ചു കൊണ്ട് അവൾ ബെഡിൽ ശെരിക്ക് കിടന്നു...
" സീയയുടെ വീട് എവിടെയാ... എങ്ങനെയാ ഇവിടെ എത്തിയെ... "
മൈറ ബെഡിൽ ഇരുന്ന് കൊണ്ട് അവളെ നോക്കി താടക്ക് കയ്യും കൊടുത്ത് ചോദിച്ചതും അവൾ കണ്ണ് നിറച്ചു കൊണ്ട് അവളെ നോക്കി വിതുമ്പി....
~•°•~•°•~
" എടാ മെഹ... എനിക്ക് ഒരു സംശയം... ആ കൊച്ചു വഴി തെറ്റി എങ്ങാനും വന്നതാകുവോ ഇവിടെ.... "
ബെഡിൽ കിടന്ന് തലക്ക് ഒരു കൈ കൊണ്ട് താങ് കൊടുത്ത് റോഷി മെഹയുടെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചതും മെഹ അവന്റെ മുഖം അടക്കി ഒന്ന് കൊടുത്തു...
" മിണ്ടാതെ കിടന്നുറങ്ങടാ പട്ടി... അവളെ കണ്ടപ്പോ തുടങ്ങിയതാ അവൾ പാവമാ തേങ്ങയാ മാങ്ങയാ... ഇനി അവളെ കുറിച്ച് ഒരക്ഷരം മിണ്ടിയാൽ ചവിട്ടി കൂട്ടും നിന്നെ... കേട്ടോടാ പരനാറി... "
അവന് നേരെ ഒരു ചവിട്ട് കൂടെ കൊടുത്ത് കൊണ്ട് മെഹ അലറിയതും റോഷി ഇവന് ഇതെന്ത് പറ്റിയെന്നു അറിയാതെ അവനെ തന്നെ മിഴിച്ചു നോക്കി കൊണ്ടിരുന്നു....
' മൈറ ഉറങ്ങി കാണുവോ... പോയി നോക്കാം...'
റോഷി അതും പറഞ്ഞു കൊണ്ട് മെഹ കാണാതെ ബെഡിൽ നിന്ന് എണീറ്റ് കുമ്പിട്ട് ഇരുന്നു കൊണ്ട് കാൽ മുട്ട് കുത്തി പിടിച്ചു കൊണ്ട് വാതിൽ തുറന്ന് മൈറയുടെ റൂമിന്റെ അടുത്തോട്ടു ചെന്ന്....
അവൻ ഡോർ ഒന്ന് പതിയെ തള്ളി നോക്കി...
ഹോ ഭാഗ്യം... പെണ്ണ് ലോക്ക് ചെയിതിട്ടില്ല... അതന്നെ വല്യ ഭാഗ്യം...അവൻ അതും പറഞ്ഞുകൊണ്ട് പതിയെ ഡോർ തുറന്ന് അകത്തോട്ടു കയറി....ഒരു നീണ്ട ശ്വാസം വലിച്ചു വിട്ടു കൊണ്ട് പോക്കറ്റിൽ ഉണ്ടയിരുന്ന മാസ്ക് എടുത്തു വച്ചു...
രണ്ട് മൂന്ന് ദിവസമായിട്ട് പെണ്ണിന് ഭയങ്കര ചുമയും പനിയും ആയിരുന്നു ഇനിയെങ്ങാനും വല്ല കൊറോണയും ആവോ എന്നൊരു പേടി ഇല്ലാതില്ലാതില്ല....അതുകൊണ്ട് മാസ്ക് ദാ മുഗ്യം ബിഗിലെ...
എന്ന് പറഞ്ഞുകൊണ്ട് കയ്യിലുള്ള മാസ്ക് എടുത്ത് വച് അവൾ കിടക്കുന്ന സൈഡിലോട്ട് പോയി...
അപ്പുറത് കിടക്കുന്ന സീയയെ നോക്കി അവൾ ഉറങ്ങിയെന്നു ഉറപ്പ് വരുത്തി കൊണ്ട് അവൻ പതിയെ മൈറയുടെ ഭാഗത്തേക്ക് ചെന്ന് അവൾ കിടക്കുന്നതിന്റെ അടുത് താടിക്ക് കയ്യും കൊടുത്ത് അവളെ തന്നെ മിഴിച്ചു നോക്കി കൊണ്ട് ഇരുന്നു....
ഹോ... എന്തൊരു മൊഞ്ച എന്റെ പെണ്ണിനെ കാണാൻ... പക്ഷെ ഉറക്കത്തിൽ മാത്രം... ഇല്ലെങ്കിൽ ഭദ്രകാളിയ ഇവൾ... ഹോ ഭയാനകം...
അവൻ അതും പറഞ്ഞുകൊണ്ട് അവളുടെ കവിളിൽ പിടിച്ചു പിച്ചിയതും അവൾ പതിയെ മൂളിക്കൊണ്ട് കണ്ണ് തുറന്നു....
" അയ്യോ... കള്ളൻ... കള്ളൻ.... " മൈറ
കണ്ണ് തുറന്നയുടൻ അവൾ കള്ളനെന്ന് വിളിച്ചു കൂവിയതും അവനെന്തു ചെയ്യണം എന്നറിയാതെ അവളുടെ വാ പൊത്തി പിടിക്കാൻ ശ്രമിച്ചുവെങ്കിൽ കൂടെയും അവന്റെ കയ്യിനിട്ടു കടിച്ചു കൊണ്ട് അവൾ ബെഡിൽ എഴുനേറ്റ് നിന്ന് കൂവാൻ തുടങ്ങി....
അവളുടെ ശബ്ദം കേട്ടതും ഉറങ്ങി കൊണ്ടിരുന്ന സീയ മുതൽ അപ്പുറത്തെ റൂമിലുള്ള മെഹ വരെ എണീറ്റു...
അവരുടെ രണ്ട് പേരുടെയും അലറിയുള്ള കരച്ചിൽ കേട്ട് മെഹ ഓടി വന്ന് റോഷിയാണെന്ന് അറിയാതെ അവനെ പിടിച് അവൻക്കിട്ടൊരു കൊട്ട് കൊടുക്കാൻ നിന്നപോയെക് റോഷി മാസ്ക് ഊരി വെച്ച് അവന് നേരെ കൈ കൂപ്പി....
" ഹേ...നീയോ... ഇത് നീയായിരുന്നോ... " മെഹ
മെഹയൊരു ഞെട്ടലോടെ ചോദിച്ചതും അവൻ അവന്റെ കയ്യിലെ കടിച്ച പാടിലേക്ക് നോക്കി കൊണ്ട് എല്ലാവരെയും ദയനീയമായി നോക്കി...
" അയ്യേ ഇവനായിരുന്നോ... ചെ... ഇതിനാണോ ഞാൻ പേടിച്ചത്...അല്ല ഇവനെങ്ങനെ എന്റെ റൂമിൽ കയറി.... " മൈറ
" അതെ ഉറങ്ങുമ്പോ ഡോർ ലോക്ക് ചെയ്ത് കിടക്കണം... മനസ്സിലായോ... അല്ലെങ്കിൽ ഇങ്ങനെ പല കള്ളന്മാരും കയറിയെന്ന് വക്കും... " റോഷി
" താൻ എന്തിനാപ്പോ എന്റെ റൂമിൽ കയറിയത്....for Wht... ഇവിടെ കക്കാൻ മാത്രം ഒന്നുമില്ല... കക്കാൻ ആണെങ്കിൽ പുറത്ത് എങ്ങാനും പോയി കക്ക്... കള്ളനെ ഒക്കെ പിടിച്ചാണോ കാകു നമ്മുടെ വീട്ടിൽ താമസിപ്പിച്ചിരിക്കുന്നത്... " മൈറ
മൈറ അതും പറഞ്ഞു കൊണ്ട് ദേഷ്യത്തോടെ രണ്ട് പേരെയും പുറത്താക്കി ഡോർ അടച്ചു ലോക്ക് ചെയിതു... റോഷി മെഹയെ ഒന്ന് നോക്കി കൊണ്ട് ഒന്നും പറയാതെ മെഹയുടെ റൂമിൽ പോയിരുന്നു....
" എടാ... അവൾ ആ പറഞ്ഞതിന് ആണോ നീ സാഡ് ആയിട്ട് ഇരിക്കുന്നെ ... ഹേ... ഡാ നിനക്ക് അറിയില്ലേ അവള്ടെ തലക്ക് സുഖമില്ലെന്ന്... അവളിങ്ങനെ വെറുതെ ഓരോന്നു പറഞ്ഞോണ്ട് ഇരിക്കും... നീ അവൾ പറഞ്ഞത് ഒന്നും കാര്യമാക്കണ്ട..." മെഹ
" ഏയ് ഇല്ലടാ... പെട്ടന്ന് അങ്ങനെ കേട്ടപ്പോ..."റോഷി
" എനിക്കറിയാം നീയത് കാര്യമാക്കിയെന്ന്... അല്ല അത് പോട്ടെ നീയിപ്പോ എന്തിനാ അങ്ങോട്ട് പോയത്.... " മെഹ
" അവളെ കാണാൻ അല്ലാണ്ട് പിന്നെന്താ... 🙈 " റോഷി
" ഹോ എന്റെ മോനെ... നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു... അവളുടെ കയ്യിൽ നിന്ന് ഇത്രയും കിട്ടിയിട്ട് നീയവളെ വിട്ടില്ലല്ലോ... നിനക്കെ ഇതിന് ഒക്കെ കഴിയു... " മെഹ
" അവളെ അങ്ങനെ അങ്ങോട്ട് വിട്ട് കളയൂമെന്ന് നിനക്ക് തോന്നുന്നുണ്ടോ.... " റോഷി
മെഹയുടെ കയ്യിൽ നുള്ളി കൊണ്ട് കണ്ണ് ചിമ്മി അവൻ ചോദിക്കുന്നത് കേട്ട് മെഹ അവന്റെ കാൽ നോക്കിയൊരു ചവിട്ടങ് വെച്ച് കൊടുത്തു....
" വന്നു കിടക്കാൻ നോക്കിക്കോ...ബാക്കി നാളെ രാവിലെ കേൾക്കാം... "മെഹ"
അവൻ അതും പറഞ്ഞു കൊണ്ട് ബെഡിലേക്ക് വീണതും റോഷിയും അവന്റെ അടുത്ത് പോയിരുന്നു... വെറുതെ അങ്ങോട്ട് പോയി... പോകേണ്ടിരുന്നില്ല...
~•°•~•°•~
" ഗുഡ് മോർണിംഗ് സീയ... "
രാവിലെ ഉറക്കം ഉണർന്നു ഫ്രഷ് ആയിട്ട് ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോയാണ് ഒരു കപ്പ് കോഫിയും ആയി മൈറ അങ്ങോട്ട് വന്നത്....
" മോർണിംഗ് മൈറ... "
കോഫി സീയക്ക് കൊടുത്ത് കൊണ്ട് മൈറ പറഞ്ഞതും അവൾ പുഞ്ചിരിയോടെ അത് വാങ്ങി ചുണ്ടോട് ചേർത്തു...
" നീ എങ്ങോട്ടാ ഇത്ര രാവിലെ തന്നെ റെഡി ആയിട്ട്... "
കോഫി കുടിച്ചു കൊണ്ടിരിക്കെ മൈറ റെഡി ആയത് കണ്ട് സംശയത്തോടെ സീയ അവളോട് ചോദിച്ചു...
" ഫ്രൈഡേ ആണ്... ക്ലാസ് ഉണ്ട് മോളേ... "
സീയയുടെ കവിളിൽ പിച്ചി കൊണ്ട് മൈറ അത്രയും പറഞ്ഞ് അവളുടെ ബുക്സ് എല്ലാം ഒതുക്കി വെക്കാൻ തുടങ്ങി...
" മൈറ.... ഇന്നലെ റോഷി കാകു എന്തിനാ ഇങ്ങോട്ട് വന്നേ... അതും പാതിരാത്രി... "
അവളുടെ ചോദ്യം കേട്ട് ചെയ്ത് കൊണ്ടിരുന്ന പ്രവർത്തി നിർത്തി വെച്ച് അവൾക്ക് നേരെ തിരിഞ്ഞു...
" ആ പൊട്ടന് പ്രാന്താ... പ്രണയം തലക്ക് പിടിച്ചതാ മോളേ... എന്റെ കാകു ഉണ്ടല്ലോ മെഹ... അവൻ ആണെങ്കിൽ റോഷിക്ക് സപ്പോർട്ടും... ഏതെങ്കിലും ബ്രദർ ഉണ്ടാകുവോ ഇങ്ങനെ.... കഷ്ട്ടം തന്നെയാ... എനിക്ക് അവനെ കാണുന്നതേ കലിയാ... "
അവൾ പറയുന്നത് എല്ലാം ചിരിയോടെ കേൾക്കുകയാണ് സീയ....
" റോഷി കാകുനെ നിനക്ക് ഇഷ്ട്ടപ്പെട്ടുടെ... പാവമാ... ഒരു ദിവസം കൊണ്ട് തന്നെ അതെനിക് മനസിലായതാ.... "
സീയ അവളെ നോക്കി അത്രയും പറഞ്ഞ് കൊണ്ട് കട്ടിലിന് താഴെ ആയുള്ള അവളുടെ ബാഗ് കയ്യിൽ എടുത്ത് കൊണ്ട് അതിൽ നിന്ന് ഒരു ഷോൾ എടുത്ത് തലയിലുടെ ഇട്ടു...
" ഇഷ്ട്ടപെടാനോ... ആ കോന്തനെയോ... അയ്യേ എനിക്ക് എങ്ങും വേണ്ടാ അവനെ... നിനക്ക് വേണേൽ നീ എടുത്തോ... "
" അതിന് കാകുന് ഇഷ്ട്ടം നിന്നെയല്ലേ... ഇല്ലെങ്കിൽ ഞാൻ ഒരു കൈ നോക്കിയേനെ... സ്നേഹിക്കാനും സ്നേഹിക്കപെടാനും ഒരാൾ ഉണ്ടാകുന്നത് എത്രയോ സ്വപ്നം കണ്ടിട്ട് ഉണ്ടന്നോ ഞാൻ... "
സീയ ആദ്യം ചിരിയോടെയും പിന്നൊരു വിങ്ങലോടെയും പറഞ്ഞ് കൊണ്ട് നിറഞ്ഞ കണ്ണുകൾ വേഗം തുടച്ചു മാറ്റി...
" നീ വാ.. ഉമ്മി ബ്രേക്ക് ഫാസ്റ്റ് എടുത്ത് വെച്ചിട്ട് ഉണ്ട്... കഴിക്കാം... "
അവളെ എന്തൊക്കെയോ അലട്ടുന്നുണ്ടെന്നു മനസിലായ മൈറ അവളെയും വലിച്ചു കൊണ്ട് താഴെക്ക് ഇറങ്ങി... ടേബിളിന് ചുറ്റും എല്ലാവരും ഇരുന്നിട്ട് ഉണ്ട്...
അങ്കിളിന്റെയും ആന്റിയുടെയും അടുത്ത് രണ്ട് സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട്... അവിടെ ഇരിക്കാമെന്ന് കരുതി അങ്ങോട്ട് നടന്നു... മൈറ ഉമ്മിയുടെ അടുത്ത് ഇരുന്ന് കൊണ്ട് എന്നോട് അവളുടെ തൊട്ട് അടുത്ത സീറ്റ് കാണിച്ചു ഇരിക്കാൻ പറഞ്ഞതും അതിന് അടുത്ത് ഇരിക്കുന്ന മെഹയെ കണ്ടതും അവനെ പേടിയോടെ നോക്കി കൊണ്ട് അവിടെ ഇരുന്നു...
" മൈറ... അവൾക്ക് ഭക്ഷണം എടുത്ത് കൊടുക്ക്... "
ആന്റി പറഞ്ഞത് പ്രകാരം അവൾ എനിക്ക് ഭക്ഷണം എടുത്ത് തന്നു... കഴിക്കുമ്പോയും അവളുടെ ഒരു കണ്ണ് പേടിയോടെ തൊട്ട് അടുത്ത് ഇരിക്കുന്ന മെഹയിൽ തന്നെയാണ്... ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു കഴിഞ്ഞതും ആന്റിയുടെ കൂടെ ബാക്കി ഭക്ഷണമെല്ലാം കിച്ചണിൽ കൊണ്ട് വെക്കാൻ സഹായിച്ചു...
" സീയാ.... നിന്റെ ഫോൺ റിങ് ചെയ്യുന്നു... ബാഗിൽ നിന്ന് റിങ് ചെയ്യുന്നത് കേട്ടപ്പോ എടുത്തോണ്ട് വന്നെയാ... "
കിച്ചണിൽ ആന്റിയുടെ കൂടെ നിൽക്കുമ്പോയാണ് ഹാളിൽ നിന്ന് മൈറയുടെ ശബ്ദം കേട്ടത്...അവൾ പറയുന്നത് കേട്ടതും സീയ ഞെട്ടി കൊണ്ട് ഹാളിലേക്ക് ഓടി അവളെ കയ്യിൽ നിന്ന് തന്റെ ഐഫോൺ പിടിച്ചു വാങ്ങി കൊണ്ട് സിം കാർഡ് അതിൽ നിന്നും എടുത്തു മാറ്റി...
" എന്താ സീയ... എന്ത് പറ്റി... "
അവളുടെ ആ പ്രവർത്തിയും നെറ്റിയിലും കഴുത്തിലും പെട്ടന്ന് പൊടിഞ്ഞു വന്ന വിയർപ്പ് തുള്ളികളും കണ്ട് സംശയത്തോടെ മൈറ ചോദിച്ചപ്പോയാണ് അവൾ ചുറ്റും നോക്കിയത്... മൈറയും റോഷിയും മെഹയും അവളെ തന്നെ മിഴിച്ചു നോക്കുന്നുണ്ട്... പക്ഷെ മെഹയുടെ നോട്ടം പെട്ടന്ന് തന്നെ പുച്ഛത്തിലേക്ക് വഴി മാറി...
" സീയ... ഡി നിൽക്ക്... "
അവിടെ നിന്നാൽ ആരെങ്കിലും എന്തെങ്കിലും ചോദിക്കുമെന്ന് തോനിയതും അവൾ വേഗം മൈറയുടെ റൂമിലേക്ക് കയറി... ബെഡിന് താഴെയുള്ള ബാഗ് എടുത്ത് പുറത്ത് ഉണ്ടായിരുന്ന അവളുടെ ഡ്രസ്സ് എല്ലാം അതിലേക്ക് കുത്തി നിറച്ചു...
" നീ എങ്ങോട്ടാ... "
അവളുടെ വെപ്രാളം പിടിച്ചുള്ള പ്രവർത്തി കണ്ട് കൊണ്ട് വന്ന മൈറ ചോദിച്ചതും അവളെ നോക്കി കൊണ്ട് ബാഗ് കയ്യിൽ എടുത്തു...
" ഞാൻ പോകുവാ.... "
അത്രമാത്രം പറഞ്ഞ് കൊണ്ട് അവൾ താഴെക്ക് ഇറങ്ങി... അവിടെ ഹാളിൽ തന്നെ ഉണ്ടായിരുന്നു എല്ലാവരും... ആന്റിയും അങ്കിളും മെഹയും റോഷിയുമെല്ലാം...
" ആന്റി അങ്കിൾ ഞാൻ പോകുവാ... ഇനിയും ഇവിടെ നിന്നാൽ എന്റെ ജീവൻ മാത്രമല്ല നിങ്ങളുടെ ജീവനും അപകടത്തിൽ ആകും... "
അവരെ നോക്കി അത്രയും പറഞ്ഞ് കൊണ്ട് സീയ പുഞ്ചിരിച്ചു ശേഷം രണ്ട് അടി മുന്നോട്ട് നടന്നു കൊണ്ട് എല്ലാവരെയും ഒരിക്കൽ കൂടെ നോക്കി...
" ഒത്തിരി നന്ദിയുണ്ട്... സർ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നതിലും എന്നെ ഇവിടെ താമസിക്കാൻ അനുവദിച്ചതിലും കുറച്ച് സമയം ആണെങ്കിൽ കൂടെയും ഈ കുടുംബത്തിലെ അംഗത്തെ പോലെ കണ്ടതിനും... ഒരിക്കലും നിങ്ങളെയൊന്നും ഈ സീയ മറക്കില്ല... പോട്ടെ.... "
എല്ലാവരോടും യാത്ര പറഞ്ഞ് വേദന കലർന്ന പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ആ പടികൾ ഇറങ്ങി...
" സീയ... ഇനി നീ എങ്ങോട്ടാ പോകുന്നെ... "
അവൾക്ക് കുടുംബമെന്ന് പറയാൻ ആരുമില്ലന്ന് മനസിലാക്കിയ മൈറ അവളെ പിറകിൽ പോയി കൊണ്ട് അവളോട് ചോദിച്ചതും അവൾ അവളെ തിരിഞ്ഞു നോക്കി വേദന കലർന്ന പുഞ്ചിരി സമ്മാനിച്ചു...
" അറിയില്ല... എങ്ങോട്ട് എങ്കിലും... "
മൈറയെ നോക്കി അവൾ അത്രയും പറഞ്ഞ് മുന്നോട്ട് നടന്നു...
" എന്റെ അനിയത്തിയായി എന്റെ കൂടെ ഇവിടെ നിന്നുടെ നിനക്ക്... "
പിറകിൽ നിന്ന് ആ ശബ്ദം കേട്ടതും അവളുടെ കാലടികൾ ഒരടി പോലും അനങ്ങാതെ അങ്ങനെ തന്നെ അവിടെ ഉറച്ചു നിന്ന് പോയി...
ആരോ തന്റെ അടുത്തേക്ക് നടന്നടുക്കുന്ന കാലടി ശബ്ദം അവളുടെ ചെവിയിൽ പതിഞ്ഞു... അവളുടെ നെഞ്ചിടിപ്പ് കൂടി...
" സീയ... "
റോഷി കാകുവിന്റെ ശബ്ദം ചെവിയിൽ പതിഞ്ഞതും നിറഞ്ഞ കണ്ണുകൾ ഇറുക്കെ അടച്ച് തുറന്ന് കൊണ്ട് പിന്നിലേക്ക് തിരിയാൻ തുനിഞ്ഞതും കാകു എന്റെ മുന്നിലേക്ക് വന്നു നിന്നതും ഒരുമിച്ച് ആയിരുന്നു... നിറ കണ്ണുകളോടെ അവൾ അവനെയൊന്ന് നോക്കി...
" എന്റെ കൂടെ ഇവിടെ നിന്നുടെടാ.. "
എന്റെ കണ്ണിലേക്ക് നോക്കി ദയനീയമായി കാകു പറയുന്നത് കേട്ടതും ഞാൻ കാകുവിനെ നോക്കി വരണ്ട പുഞ്ചിരിയോടെ വേണ്ടെന്ന് തലയനക്കി...
" അത് ശരിയാവില്ല കാകു... ഞാൻ ഇവിടെ നിന്നാൽ നിങ്ങളുടെ എല്ലാം ജീവൻ ഞാൻ മനഃപൂർവം അപകടത്തിൽ ആക്കുവാ... "
അവനെ നോക്കാതെ മറ്റെങ്ങോ നോക്കി കൊണ്ട് അവൾ പറഞ്ഞതും റോഷി അവളുടെ മുഖം പിടിച്ചു അവന്റെ കൈകൾക്ക് ഉള്ളിൽ ആക്കി കൊണ്ട് അവന് നേരെ തിരിച്ചു...
അവന്റെ ആ പ്രവർത്തിയിൽ അവൾ ഞെട്ടിയെങ്കിലും അവന്റെ കണ്ണുകൾ അവളുടെ നിറഞ്ഞ കണ്ണുകളിൽ മാത്രം ഒതുങ്ങി പോയിരുന്നു...
" എനിക്ക് സ്വന്തമെന്ന് പറയാൻ ദേ ആ കാണുവർ മാത്രമേയോള്ളൂ.... പേരെന്റ്സ് എല്ലാം എട്ട് വർഷങ്ങൾക്ക് മുന്നേ എന്നെ തനിച്ചു ആക്കി പോയതാ... എനിക്കും ഉണ്ടായിരുന്നു നിന്നെ പോലെയോരു അനിയത്തി കുട്ടി... ഹോസ്പിറ്റലിൽ വെച്ച് നിന്നെ കണ്ടത് മുതൽ മനസ്സ് കിടന്ന് പിടയുവാ... രക്തബന്ധത്തിൽ തന്നെ പിറക്കമെന്ന് ഇല്ലല്ലോ ഒരു അനിയത്തിയെ കിട്ടാൻ... എനിക്ക് സ്വന്തമെന്ന് പറയാനും നിനക്ക് സ്വന്തമെന്ന് പറയാനും നീ എന്റെ കൂടെ വേണം... ഒരനിയത്തി കുട്ടിയായി... വരില്ലേടാ.. "
അവളുടെ നിറഞ്ഞോയുകുന്ന കണ്ണുകൾ തംബ് വിരലിനാൽ തുടച്ചു നീക്കി കൊണ്ട് അവൻ അവളോട് ചോദിച്ചതും അവളൊരു പൊട്ടി കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു... ആദ്യം അവനോന്ന് അമ്പരന്നുവെങ്കിലും ഒരു ചിരിയോടെ അവനും അവളെ ചേർത്ത് പിടിച്ച് മുടിയിലൂടെ പതിയെ തഴുകി അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു... ഒരു അനിയത്തിയോടുള്ള സ്നേഹവും കരുതലുമെല്ലാം ആ ഒറ്റ ചുംബനത്തിൽ ഉണ്ടായിരുന്നു....
" വാ.... "
അവളുടെ കയ്യിൽ ഉണ്ടായിരുന്ന ബാഗ് വാങ്ങി തോളിൽ ഇട്ട് കൊണ്ട് അവളുടെ വലത് കൈ തന്റെ ഇടത് കയ്യിൽ ചേർത്ത് പിടിച്ചു അവളെയും കൊണ്ട് മുന്നോട്ട് നടന്നതും അവൾ എല്ലാവരെയും നോക്കി കൊണ്ട് അവിടെ തന്നെ നിന്നു....
" വാ സീയ.... "
അവളുടെ ആ നിർത്തം കണ്ട് മൈറ ഓടി വന്നു കൊണ്ട് അവളെ ഇടത് കൈയിൽ പിടിച്ചു വലിച്ചതും അവൾ മുന്നോട്ട് ആഞ്ഞു...
" കയറി വാ മോളേ... റോഷി ഇവൻ സ്വന്തം മോനെ പോലെയാ... അല്ല മകൻ തന്നെയാ...അത് പോലെ ഇനി മുതൽ നീയും ഞങ്ങളുടെ മോൾ ആയിരിക്കും.... "
മെഹയുടെയും മൈറയുടെയും ഉപ്പ അവളെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞതും അവൾ അവരെ നന്ദിയോടെ നോക്കി....
പക്ഷെ റോഷി ഉപ്പയുടെ ' മകൻ തന്നെയാ ' എന്ന വാക്കിൽ കുരുങ്ങി നിൽക്കുവായിരുന്നു... സ്വന്തം അല്ലെങ്കിലും മൈറയും എനിക്ക് സഹോദരിയായി വരില്ലേ... അവളെ ഞാൻ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നുണ്ടെന്നു ഈ പാവം ഉപ്പയും ഉമ്മിയും അറിഞ്ഞാൽ... അതോടെ വെറുക്കില്ലേ എന്നെ.... അവന്റെ മനസ്സ് പിടയാൻ തുടങ്ങി...
" ഞാൻ അപ്പൊയെ പറഞ്ഞത് അല്ലേ നിന്നോട് എന്റെ കൂടെ ഇവിടെ നിൽക്കാൻ... ഇപ്പൊ എങ്ങനെയുണ്ട്... പൊട്ടൻ ആണെങ്കിലും റോഷിയെ കൊണ്ട് ഒരു ഉപകാരം ഉണ്ടായത് ഇപ്പോഴാ... "
എന്നെയും വലിച്ചു കൊണ്ട് മൈറ അവളെ റൂമിലേക്കുള്ള സ്റ്റെയർ കയറുന്നിടെ പറഞ്ഞതും ഞാൻ അവളെ നോക്കി കണ്ണുരുട്ടി...
" വേണ്ടാട്ടോ... പഴയ പോലെയോന്നും അല്ലാ... റോഷി കാകു ഇപ്പൊ എന്റെ ബ്രോയാ... അവനെ കുറിച്ച് പറഞ്ഞാൽ ഭാവി നാത്തൂൻ ആണെന്ന് ഒന്നും നോക്കില്ല... കേട്ടല്ലോ... "
മൈറയെ നോക്കി നടുവിന് കൈ കുത്തി കൊണ്ട് സീയ പറഞ്ഞതും മൈറ അവളെ നോക്കി പുച്ഛിച്ച് കൊണ്ട് അവളെ ബാഗ് എല്ലാം എടുത്ത് റൂമിൽ കൊണ്ട് വെച്ചു തിരികെ വന്നപ്പോ സീയ നിന്നിടത്ത് അവളെ കാണാൻ ഇല്ലാ.... ഹേ... എവിടെ പോയി... അവളെ നോക്കി നടക്കവെയാണ് ബാൽക്കണിയിൽ നിന്ന് കൊണ്ട് റോഷി കാകുവും അവളും സംസാരിക്കുന്നത് കണ്ടത്... രണ്ട് പേരും കരയുന്നുണ്ട്...
" ഡീ വരുന്നുണ്ടോ നീ... "
അവൾ അവിടെ നിന്നാൽ ഇനിയും കരയുമെന്ന് തോനിയതും അവിടേക്ക് പോയി അവളെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് ഞാൻ ചോദിച്ചതും റോഷി അവളെ കയ്യിലെ എന്റെ പിടി എടുത്ത് മാറ്റി...
" എടി പോടി എന്ന് നീ മറ്റുള്ളവരെ പോയി വിളിക്ക്... ഇവളെ എന്റെ അനിയത്തിയാ... അവൾ എന്റെ കൂടെ ഇവിടെ നിൽക്കും... "
" ആഹാ... അവളെന്റെ കൂടെ ഫ്രണ്ട് ആണ്... അല്ലാതെ നിന്റെ മാത്രമല്ല... ഒന്ന് പോടാ... വാ സീയ... " മൈറ
" സീയ അവൾ പറഞ്ഞത് കേക്കണ്ടാട്ടോ... നീ ഇവിടെ ഇരുന്നോ... അവളൊരു മൂദേവിയാ... ചില നേരത്ത് ഇങ്ങനെ കിടന്ന് തുള്ളും... അത് നോക്കണ്ട... " റോഷി
" മൂദേവി അന്റെ ഓൾ... അല്ല പിന്നെ... " മൈറ
ആ ഓളെ തന്നെയാണ് വിളിച്ചത്... സാരല്ല... ശശി ആയല്ലേ... ആരും കണ്ടില്ല... ".മൈറ
" അന്റെ... ഞാൻ പറയുന്നില്ല... ഒന്ന് പോടാ... ഞാൻ നിന്നെയല്ല വിളിച്ചത്... ഞാൻ വിളിച്ചത് സീയയെയാ... സീയ നീ വരുന്നുണ്ടോ... " മൈറ
" ആഹ് അതന്നെ പറഞ്ഞെ... സീയ യുടെ ആങ്ങളയായ ഞാൻ ഇവിടെ ഉണ്ടാവുമ്പോ ഞാൻ പറയുന്നതേ ഓൾ കേൾക്കു... അല്ലെ സീയ... " റോഷി
" അതാണ്... " സീയ
" കണ്ടില്ലേ... ഇതാണ് ഞങ്ങളെ പൊരുത്തം..." റോഷി
" ഓഹ് വല്യ പൊരുത്തക്കാർ...പിന്നെ... അനിയത്തി എന്ന് പറഞ്ഞ് കൂടെ കൊണ്ട് നടന്നോ... അവൾക്ക് കിട്ടാനുള്ളത് കിട്ടുമ്പോ നിനക്ക് പുല്ല് വില ആയിരിക്കും... " മെഹ
" റോഷി... Daa... ഒന്നിവിടെ വന്നേ..."
അവർ തല്ലുണ്ടാക്കുന്നതിനിടെ പിറകിൽ നിന്നുകൊണ്ടുള്ള മെഹയുടെ വിളി കേട്ടതും റോഷി എന്തെന്ന് കൈ കൊണ്ട് താളം കാണിച്ചു....
" നീ ഒന്ന് ഇങ്ങോട്ട് വന്നേ... " മെഹ
" അഹ് വെയിറ്റ്... "
എന്നും പറഞ്ഞുകൊണ്ട് റോഷി അവന്റെ അടുത്തോട്ടു പോയതും മെഹ അവന്റെ കൈ പിടിച്ചു കൊണ്ട് അപ്പുറത്തേക്ക് മാറ്റി നിർത്തി....
" എന്താടാ... "റോഷി
" അനക് എന്താ വട്ടാണോ ആ പെണ്ണിനെ കേറി ഇവിടെ താമസിപ്പിക്കാൻ... "മെഹ
" അയ്യേ അതാണോ... അവളിവിടെ നിന്നോട്ടെ... എന്നെപോലെ തന്നെ അവൾക്കും ആരുമില്ലല്ലോ... ആരുമില്ലാത്തതിന്റെ വേദന പറഞ്ഞാൽ നിനക്ക് മനസിലാവില്ല... അത് അനുഭവിചവർക്ക് മാത്രേ മനസ്സിലാവൂ... " റോഷി
" അതൊക്കെ ശെരിയാ പക്ഷെ അവൾ വല്ല കള്ളകടത്തിനോ മറ്റോ വന്നതാണെങ്കിൽ നോക്കിക്കോ മോനെ റോഷി നിന്നെ ഞാൻ അരിഞ്ഞു കൊല്ലും... ഈ കാലത്ത് ഒരാളെയും വിശ്വസിക്കാൻ പാടില്ല... അതിനി പെണ്ണായാലും ശെരി ആണായാലും ശെരി...." മെഹ
" എടാ മെഹ... നിനക്ക് എന്നെ വിശ്വാസമുണ്ടോ... " റോഷി
" നീ എന്താടാ ഇങ്ങനെ ചോതിക്കുന്നെ... നിന്നെ അല്ലാതെ പിന്നാരായ ഞാൻ വിശ്വസിക്ക... " മെഹ
" ആ എന്നെ വിശ്വാസമുണ്ടല്ലോ... അപ്പൊ അവളേം വിശ്വസിക്കാം... എന്നെ വിശ്വസിക്കുന്ന പോലെ തന്നെ.... കാരണം ഷീ ഈസ് മൈ പെങ്ങൾ ഓക്കേ... " റോഷി
" റോഷി അതും പറഞ്ഞുകൊണ്ട് സീയയുടെ അടുത്തോട്ടു തന്നെ ചെന്നു....
അവൾക് കുറച്ചു സാധങ്ങൾ വാങ്ങാൻ വേണ്ടി ഷോപ്പിൽ പോവണമെന്ന് പറഞ്ഞതും റോഷി കെട്ടയുടനെ തന്നെ അവളെയും കൊണ്ട് അടുത്തുള്ള ഷോപ്പിലോട്ട് പോയി.....
റോഷി കാറിൽ നിന്ന് ഇറങ്ങിയതും സീയ ചുറ്റും കണ്ണോടിച്ചു കൊണ്ട് ഷോളിന്റെ ഒരു ഭാഗം വെച്ച് മുഖം കവർ ചെയ്തു... അവളെ വെയിറ്റ് ചെയ്ത് പുറത്ത് നിന്നിരുന്ന റോഷി അവൾ കാറിൽ നിന്ന് ഇറങ്ങുന്നത് കാണാത്തത് കാരണം കോ ഡ്രൈവർ സീറ്റ് തുറന്നതും കാണുന്നത് മുഖം മുഴുവൻ കവർ ചെയ്യാൻ ശ്രമിക്കുന്ന അവളെയാണ്...
" ഇതെന്തിനാ... "
കാര്യം മനസിലാവാതെ റോഷി ചോദിച്ചതും അവൾ ഒന്നുമില്ലെന്ന് പറഞ്ഞ് പറഞ്ഞു കൊണ്ട് ഷോൾഡർ പൊക്കി കാണിച്ചു...
" നീ ആരെയോ ഭയക്കുന്നുണ്ടെന്ന് രാവിലത്തെ നിന്റെ പെർഫോമൻസിലുടെ മനസിലായി... ഇപ്പൊ നീ ഒറ്റക്ക് അല്ലാ... നിനക്ക് സ്വന്തമെന്ന് പറയാൻ ഞാനുണ്ട്... രക്തത്തിൽ പിറന്നത് അല്ലെങ്കിലും നിനക്ക് ഒരു സഹോദരനുണ്ട്... അതൊക്കെ എടുത്ത് മാറ്റിയെ... "
അവൻ അത്രയും പറഞ്ഞ് കൊണ്ട് അവളെ കാറിൽ നിന്ന് ഇറങ്ങി മുഖം മറച്ചിരിക്കുന്ന അവളുടെ ഷോൾ മുഖത്ത് നിന്ന് എടുത്ത് മാറ്റി....
" റോഷി... കളിക്കല്ലേ... "
സീയ അവന്റെ കയ്യിൽ പിടിച്ചു ദയനീയമായി പറഞ്ഞതും അവൻ അവളെ കവിളിൽ ഒരു പിച്ച് കൊടുത്തു...
" വലിയവരെ ബഹുമാനിക്കണം സീയു... നീ എന്നെ കാകുന്ന് വിളിച്ചാ മതി... "
റോഷി അവളെ കയ്യിൽ പിടിച്ചു അവളെ ചേർത്ത് പിടിച്ച് കൊണ്ട് അത്രയും പറഞ്ഞ് മുന്നോട്ട് നടന്നു... തെല്ലോരു അഹങ്കാരത്തോടെ... തനിക് സ്വന്തമെന്ന് പറയാൻ ഒരനിയത്തിയെ കെട്ടിയ സന്തോഷത്തോടെ.... അവളുടെ ഹൃദയയും സന്തോഷിക്കുന്നുണ്ടായിരുന്നു... ഇനി ഒരിക്കലും താൻ ഒറ്റക്ക് അല്ലെന്നുള്ളത് അവളുടെ മുഖത്തെ സന്തോഷത്തിന് ആക്കം കൂട്ടി...
" ഇത് മതി.... ഇതൊന്നും എനിക്ക് ഇഷ്ട്ടായില്ലാ... "
അവൾ സെലക്ട് ചെയ്ത് വെച്ച സൽവാർ സെറ്റ് എല്ലാം മാറ്റി വെച്ച് അവന് ഇഷ്ട്ടപെട്ട നാല് സൽവാർ അവൾക്ക് കാണിച്ചു കൊടുത്ത് കൊണ്ട് അത് പാക് ചെയ്യാൻ പറഞ്ഞ് അവൻ അവളെ കയ്യിൽ പിടിച്ച് കൊണ്ട് മറ്റൊരു സെക്ഷനിലേക്ക് നടന്നു...
പിന്നീട് അവൾ ഒന്നും പറയാൻ നിന്നില്ല... എല്ലാം റോഷിയുടെ ഇഷ്ട്ടത്തിന് വിട്ട് കൊടുത്തു... എല്ലാം കഴിഞ്ഞ് ഷോപ്പിൽ നിന്ന് ഇറങ്ങിയതും അവന്റെ സ്നേഹവും കരുതലും കണ്ട് അവളുടെ കണ്ണിൽ വെള്ളം ഉരുണ്ടു കൂടിയിരുന്നു...
" അപ്പൊ എല്ലാം ആയില്ലേ.... ഇനി ഒന്നും ഇല്ലല്ലോ.... നമ്മുക്ക് പോകാം... "
അവൻ ചോദിച്ചതും അവൾ തല അനക്കി... കാർ വില്ല ലക്ഷ്യം വെച്ച് പോയി കൊണ്ടിരുന്നു... വില്ലയിൽ എത്തിയതും അവൻ തന്നെ ഷോപ്പറുകൾ എല്ലാം എടുത്ത് കൊണ്ട് കാറിൽ നിന്ന് ഇറങ്ങി മുന്നോട്ട് നടന്നു... അവന്റെ രണ്ട് കൈ നിറയെ ഷോപ്പറുകൾ കണ്ടതും സിറ്റ് ഔട്ടിൽ ഉണ്ടായിരുന്ന മൈറ അവനെയും അവന് പിറകിൽ വരുന്ന സീയയെയും മിഴിച്ചു നോക്കി....
" ഡോ... താൻ ആ ഷോപ്പ് മൊത്തം വാങ്ങിച്ചോ... "
അവന്റെ കയ്യിലേക്ക് നോക്കി കൊണ്ട് മൈറ ചോദിച്ചതും അവൻ പുച്ഛിച്ചു കൊണ്ട് വില്ലക്ക് ഉള്ളിലേക്ക് കയറി... ശേഷം പോയത് പോലെ തന്നെ പിന്നോട്ട് വന്നു കൊണ്ട് മൈറയുടെ മുന്നിൽ നിന്നു...
" നിന്നെ കെട്ടിയിട്ട് ആ ഷോപ്പ് നമ്മുക്ക് ഒരുമിച്ച് വാങാട്ടോ... "
അവളെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ അവന്റെ കഴുത്തിനു പിടിക്കുന്നത് പോലെ കാണിച്ചു കൊണ്ട് ദേഷ്യത്തോടെ സെറ്റിയിൽ തന്നെ ഇരുന്നു...
" സീയാ... ഇങ്ങനെ പോയാൽ നിനക്ക് നിന്റെ കാകുന്റെ സ്നേഹം അധികകാലം കിട്ടൂലാട്ടോ... ആ മൊതലിനെ ഞാൻ തന്നെ കൊല്ലും... "
വില്ലക്ക് ഉള്ളിലേക്ക് കയറാൻ നിൽക്കുന്ന സീയയെ നോക്കി മൈറ പറഞ്ഞതും സീയ അവളെ നോക്കി കണ്ണ് കൂർപ്പിച്ചു...
" കാകുനെ നീ തട്ടിയാൽ നിന്നെ ഞാൻ തട്ടും... കാകു വെയ്റ്റിംഗ് ആണ്... അപ്പൊ ഈ സീയ കൊച്ചു അങ്ങോട്ട്... "
അവളെ കവിളിൽ നുള്ളി ഉള്ളിലേക്ക് കയറിയതും കാണുന്നത് തന്നെ നോക്കി പുച്ഛിച്ചു മുഖം കോട്ടുന്ന മെഹയെയാണ്.. അവനെ കണ്ടതും ഇത്രയും സമയം വിടർന്നു നിന്നിരുന്ന അവളുടെ മുഖം താഴ്ന്നു...
" കൂടുതൽ സന്തോഷിക്കേണ്ട നീ... നാളെ തന്നെ ഇവിടെ നിന്ന് പൊക്കോണം... ഒരെണ്ണത്തെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാ... റോഷിയെ നീ പാട്ടിലാക്കിയത് പോലെ മറ്റാരെയെങ്കിലും കയ്യിൽ എടുക്കാൻ നോക്കിയാൽ... "
അവൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് മെഹ പറഞ്ഞതും നിറഞ്ഞ കണ്ണുകൾ കൊണ്ട് അവനെ നോക്കാൻ അല്ലാതെ അവൾക്ക് മറുത് ഒരക്ഷരം പോലും പറയാൻ സാധിച്ചില്ല...
" സീയു... "
മുകളിൽ നിന്ന് റോഷി വിളിക്കുന്നത് കേട്ടതും മെഹയെ പേടിയോടെ നോക്കി കൊണ്ട് അവൾ മുന്നോട്ട് നടന്നു....
" എന്താ കാകു... "
കണ്ണൊക്കെ തുടച്ച് ചിരിയോടെ അവൾ ചോദിച്ചതും അവൻ ചിരിച്ചു കാണിച്ചു കൊണ്ട് അവളെ തോളിലുടെ കൈ ഇട്ടു...
" ഈ ഷെൽഫിൽ മൈറയുടെ തിങ്സ് ആണ്... അത് കുറച്ച് മാറ്റിയിട്ട് നിന്റെ എല്ലാം ഇവിടെ വെച്ചാൽ മതി... ഡ്രസ്സ് എല്ലാം ആ ഷെൽഫിലും... "
മറ്റൊരു ഷെൽഫ് ചൂണ്ടി കാകു പറഞ്ഞതും അവൾ ചിരിയോടെ തല അനക്കി...
" ഡോ... താൻ എന്താടോ എന്റെ റൂമിൽ... ഇറങ്ങി പോടാ കൊരങ്ങാ... "
പെട്ടന്ന് മൈറ അങ്ങോട്ട് കയറി വന്നു അവന് നേരെ അലറിയതും അവൻ അവളെ നോക്കി അവന്റെ ചുണ്ടിൽ വിരൽ വെച്ച് മിണ്ടല്ലെന്ന് ആംഗം കാണിച്ചതും അവൾ കലിപ്പ് കയറി ഒരു ബുക്ക് എടുത്ത് അവന്റെ പുറത്ത് ഒരു അടി വെച്ച് കൊടുത്തു....
" ഡീ നീ എന്നെ അടിച്ചല്ലേ...നിന്നെ ഞാൻ... " റോഷി
അവൻ അതും പറഞ്ഞു.കൊണ്ട് അവളെ തല്ലാൻ ഒരുങ്ങിയതും അവൾ ഓടി പോയി മെഹയുടെ അടുത്ത് പോയി നിന്നു....
" ദേ കാകു അവൻ എന്നെ തല്ലാൻ വരുന്നത് കണ്ടോ... രണ്ട് കൊടുക്ക് കാകു... " മൈറ
" നിന്നോട് ആരാ അവനോട് ചോദിച്ചു വാങ്ങാൻ പറഞ്ഞെ... അതുകൊണ്ട് എന്റെ മോൾ സ്വന്തം അങ്ങോട്ട് വാങ്ങിയാമതി.... " മെഹ
മെഹ അതും പറഞ്ഞുകൊണ്ട് മൈറയെ പിടിച് അവന്റെ നേരെ തള്ളിയതും അവൾ നേരെ ചെന്ന് റോഷിയുടെ നെഞ്ചത്തോട്ടു ചെന്നടിഞ്ഞു....
റോഷി കിട്ടിയ ചാൻസിൽ മനസ്സിൽ ലഡ്ഡു പൊട്ടികൊണ്ട് അവളെ കെട്ടിപിടിച്ചതും മെഹ നൈസ് ആയിട്ട് അവരെ നോക്കി ഇളിച്ചിട്ട് നേരെ സ്ഥലം വിട്ടു....
" ഡാ വിടെടാ കോന്താ... " മൈറ
റോഷിയുടെ നെഞ്ചിൽ കുത്തിത്തിമർത്തു കൊണ്ട് അവൾ പറയുന്നത് കേട്ട് റോഷി അവളെ ഇറുക്കി കെട്ടിപിടിച്ചു....
" നിന്നെ ഞാൻ വിടില്ല പെണ്ണെ..." റോഷി
" മര്യാദക്ക് വിട്ടോ... ഡാ വിടെടാ... കോന്താ... വിട്... " മൈറ
" ഇല്ല മോളേ വിടില്ല... " റോഷി
അവൻ വിടില്ലെന്ന് ഉറപ്പായതും മൈറ അവന്റെ പോയിന്റ് നോക്കിയൊരു ഗോൾ അങ്ങ് അടിച്ചു....
" ഹോ മാ ഗോഡ്... "
എന്നും വിളിച്ചു കൊണ്ട് റോഷി കണ്ണും നട്ടുകൊണ്ട് അവളെ നോക്കിയതും അവളൊരു പുച്ഛത്തോടെ അവനെ നോക്കി കൊണ്ട് അവിടെ നിന്ന് പോയി....റോഷി വേദന കാരണം അലറി വിളിച്ചു കൂവാൻ തുടങ്ങി....
" എന്താ എന്താടാ... " മെഹ
അവന്റെ അലർച്ച കേട്ട് മെഹ ഓടി വന്നുകൊണ്ട് കാര്യമെന്താണെന്ന് ചോദിച്ചതും അവൻ നടന്നതെല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തത് കേട്ട് മെഹ പൊട്ടിചിരിച്ചു....
" അഹ്.. ഹാ... ഹ...എന്തിനാ മോനെ വെറുതെ ചോദിച്ചു വാങ്ങാൻ പോയെ... അവൾ കരാട്ട പഠിച്ചിട്ടുള്ളത് ആണെന്ന് അറിയില്ലേ നിനക്ക്... അവളട്ത് കളിക്കുമ്പോ സൂക്ഷിക്കണം സൂക്ഷിക്കണം എന്ന് ഞാൻ പച്ച മലയാളത്തിൽ നിന്നോട് പറഞ്ഞിട്ടുണ്ട്... അനുഭവിചോ... അനുഭവിച്ചോ...."മെഹ
" ഹോ എന്റെ മണിമാളികയമ്മേ..." റോഷി
റോഷി അതും പറഞ്ഞുകൊണ്ട് കൊക്കി കളിചതും അവന്റെ കളി കണ്ട് മെഹക്ക് ചിരി നിർത്താൻ കഴിയാതെ അവനെ പിടിച് സോഫയിൽ ഇരുത്തി....
" കുറച്ചു നേരം എന്റെ മോൻ റസ്റ്റ് എടുക്ക്... വെള്ളം വേണോ.... " മെഹ
" ഉള്ള വെള്ളം മുഴുവൻ പോയിരിക്ക... ഇനി എന്തോന്ന് വെള്ളം... ഒന്ന് പോടാ കോപ്പേ... " റോഷി
റോഷി പറയുന്നത് കേട്ട് മെഹ പൊട്ടി ചിരിച്ചുകൊണ്ട് അവന്റെ അടുത്തിരുന്നു....
" ഇവളെയാ നീ കെട്ടാൻ പോവുന്നത്... നീ കുറച് അനുഭവിക്കേണ്ടി വരുമല്ലോ മോനെ... " മെഹ
" അല്ലാതെ വഴിയില്ലല്ലോ... അനുഭവിക്കാൻ ഇനിയും റോഷിയുടെ ജീവിതം ബാക്കി... " റോഷി
മേലേക്ക് നോക്കി കൊണ്ട് അവൻ ആത്മഗത്തിച്ചതും മെഹ ചിരിയോടെ സെറ്റിയിലേക്ക് ചാഞ്ഞിരുന്നു...
" അഹ് മെഹ... നീ എന്താടാ ഇവിടെ ഇരിക്കുന്നെ... ഇന്ന് ഹോസ്പിറ്റലിൽ പോവുന്നില്ലേ... " ഉപ്പ
" ഇല്ല ഉപ്പ ഞങ്ങൾ രണ്ട് ദിവസം ലീവ് എടുത്തു.... " മെഹ
മെഹ പറഞ്ഞത് കേട്ട് റോഷിയും അതെന്ന് പറഞ്ഞു തല അനക്കി... ഉപ്പയുടെ മുഖത്ത് എന്തോ സീരിയസ്നെസ് കണ്ടതും അവർ രണ്ട് പേരും ഉപ്പയെ തന്നെ നോക്കി ഇരുന്നു...
" ഹോ...എന്നാ അങ്ങനെ ആവട്ടെ... ആ പിന്നെ ഞാൻ ഒരു കാര്യം പറയാൻ വന്നതാ... " ഉപ്പ
"എന്താ ഉപ്പ... " മെഹ
റോഷിയും മെഹയും പരസ്പരം നോക്കി കൊണ്ട് ഉപ്പയെ നോക്കി ചോദിച്ചതും ഉപ്പ അവരെ നോക്കി കൊണ്ട് അവരുടെ അടുത്തായി ഇരുന്നു...
" കാര്യം ഒന്നുല്ല... നമ്മളെ മൈറക്ക് ഒരു ആലോചന വന്നിട്ടുണ്ട്... നല്ല കുടുംബക്കാര... ഓളെ ഏട്ടന്റെ സ്ഥാനത് ഇങ്ങൾ രണ്ടാളുമാണല്ലോ... അതുകൊണ്ട് ഇങ്ങളോട് പറഞ്ഞിട്ട് തീരുമാനിക്കാമെന്ന് വിചാരിച്ചു...ഓൾക് ഇഷ്ട്ട കേട് ഒന്നും ഉണ്ടാവില്ലെന്ന എനിക്ക് തോന്നുന്നേ...ചെക്കനെ കാണാനും തെരക്കേടില്ല.... ഒന്ന് ആലോചിച്ച എന്ത് കൊണ്ടും നല്ലൊരു ബന്ധമാ വന്നിരിക്കുന്നെ....
" കാര്യം ഒന്നുല്ല... നമ്മളെ മൈറക്ക് ഒരു ആലോചന വന്നിട്ടുണ്ട്... നല്ല കുടുംബക്കാര... ഓളെ ഏട്ടന്റെ സ്ഥാനത് ഇങ്ങൾ രണ്ടാളുമാണല്ലോ... അതുകൊണ്ട് ഇങ്ങളോട് പറഞ്ഞിട്ട് തീരുമാനിക്കാമെന്ന് വിചാരിച്ചു...ഓൾക് ഇഷ്ട്ട കേട് ഒന്നും ഉണ്ടാവില്ലെന്ന എനിക്ക് തോന്നുന്നേ...ചെക്കനെ കാണാനും തെരക്കേടില്ല.... ഒന്ന് ആലോചിച്ച എന്ത് കൊണ്ടും നല്ലൊരു ബന്ധമാ വന്നിരിക്കുന്നെ.... "
ഉപ്പ അത് പറഞ്ഞതും രണ്ട് പേരിലും ഞെട്ടൽ പ്രകടമായിരുന്നു.... റോഷിക്ക് ഹൃദയയത്തിൽ എന്തോ ഭാരം കയറ്റി വെച്ചത് പോലെ... ഉപ്പാക്ക് മൈറയെന്ന് വെച്ചാൽ ജീവനാണ്... അവളുടെ ഇഷ്ട്ടങ്ങൾക്ക് പ്രാധാന്യം കല്പ്പിക്കുന്നുണ്ട്...
പക്ഷെ അവൾക്ക് എന്നെ ഇഷ്ട്ടമാണ് എന്നതിന് ഒരു ചെറിയ സൂചന പോലും അവളിൽ നിന്ന് ഇത് വരെ എനിക്ക് നേരെ ഉണ്ടായിട്ടില്ല... അത് കൊണ്ട് തന്നെ ഉപ്പയോട് എനിക്ക് അവളെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞാൽ തന്നെ അവളുടെ സമ്മതിമില്ലാതെ ഉപ്പ എനിക്ക് അവളെ തരുകയും ഇല്ലാ.... എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ മെഹയെ ഒന്ന് നോക്കി...
അവന്റെ മുഖത്തും പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഭാവങ്ങൾ മിന്നി മറയുകയായിരുന്നു... റോഷി അവളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് ആരെക്കാളും കൂടുതൽ അറിയുന്ന ഒരു വ്യക്തിയുണ്ടെങ്കിൽ അത് ഞാൻ ആയിരിക്കും... പക്ഷെ....
" മക്കൾ ഒന്നും പറഞ്ഞില്ല.... രണ്ട് ദിവസം കഴിഞ്ഞാൽ അവർ വരാമെന്ന് പറഞ്ഞിട്ടുണ്ട്... എന്തായാലും വന്നു കണ്ടിട്ട് പോട്ടെ അല്ലേ... "
അവരോട് അത്രയും പറഞ്ഞ് കൊണ്ട് ഉപ്പ എഴുനേറ്റ് പോയതും തലയും താഴ്ത്തി ഇരിക്കുന്ന റോഷിയുടെ തോളിൽ മെഹ കൈ വെച്ചു....
" എടാ.... നീ ടെൻഷൻ ആവാതെ... രണ്ട് ദിവസത്തെ സമയം ഉണ്ടല്ലോ... അവളെ കൊണ്ട് യെസ് എന്ന് പറയിപ്പിക്കാം.... "
അവനെ സമാധാനിപ്പിക്കാൻ എന്നത് പോലെ മെഹ അവന്റെ ഷോൾഡറിലുടെ കൈ ഇട്ട് പറഞ്ഞതും റോഷി അവനെ ദയനീയമായി നോക്കി....
" എ...ന്താടാ... എങ്ങനെ... എങ്ങനെ.. സമ്മതി... പ്പിക്കാമെന്നാ... "
അവന്റെ ഉള്ളിലെ വേദന വാക്കുകളിൽ വിറയലോടെ പുറത്തേക്ക് വന്നു.... അവിടെ ഇരുന്നാൽ വേറെ എന്തെങ്കിലും ചെയ്ത് പോകുമോ എന്ന പേടി അവനെ വേട്ടയാടിയതും അവൻ സെറ്റിയിൽ നിന്ന് എഴുനേറ്റ് ബാൽക്കണിയിലേക്ക് നടന്നു... അവന്റെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു...
~•°•~•°•~
" ഇതൊക്കെ നീ വരച്ചെയാണോ... "
സീയയും മൈറയും കൂടെ സീയയുടെ തിങ്സ് എല്ലാം റൂമിൽ ഒതുക്കി വെക്കുമ്പോയാണ് ഷെൽഫിൽ കുറച്ച് പേപ്പറുകൾ അടുക്കി വെച്ചത് സീയയുടെ കണ്ണിൽ പെട്ടത്... അത് എടുത്ത് നോക്കിയതും ഒരുപാട് പെൻസിൽ ആർട്ട് കണ്ട് അവളെ മിഴിച്ചു നോക്കി കൊണ്ട് ചോദിച്ചതും അവൾ അല്ലെന്ന് പറഞ്ഞു...
" പിന്നെ ആര് വരച്ചെയാ... നല്ല ഭംഗിയുണ്ട്... "
ഓരോന്നും നോക്കുന്നത് അനുസരിച്ചു അവളുടെ കണ്ണുകൾ മിഴിഞ്ഞ് വന്നു...
" മെഹ കാകുന്റെയാ... അവൻ നന്നായി വരക്കും.. "
മൈറ അവന്റെ നാമം ഉച്ചരിച്ചതും അവൾ ഒരു ഞെട്ടലോടെ കിട്ടിയ പേപ്പറുകൾ എല്ലാം അവിടെ തന്നെ വെച്ചു... ആ കാലനെ കുറിച്ച് കേൾക്കുന്നത് തന്നെ പേടിയാ എനിക്ക്... ഞാൻ ഇവിടെ നിൽക്കുന്നതോ ആ കാലന് ഇഷ്ട്ടല്ല... ഇനി ഇതൊക്കെ എടുത്ത് നോക്കി എന്ന് പറഞ്ഞിട്ട് ആകും അടുത്തത്...
~•°•~•°•~
" റോഷി... ടാ... എന്താടാ ഇത്... ഉപ്പ അത് പറഞ്ഞപ്പോ തുടങ്ങിയ ഇരുത്തം ആണല്ലോ നിന്റെ.... "
ബാൽക്കണിയിൽ ഇരുന്ന് ദൂരെക്ക് നോക്കി ഓരോന്ന് ചിന്തിച്ചു കൊണ്ടിരുന്ന റോഷിയെ തട്ടി വിളിച്ച് മെഹ പറഞ്ഞു...
" അവൾ ഈ മാര്യേജിന് സമ്മതിക്കുമെന്ന് ഉള്ളിൽ നിന്ന് ആരോ പറയുന്നത് പോലെ... അവളെ എനിക്ക് നഷ്ട്ടമാകുമെന്ന് ഉറപ്പുള്ളത് പോലെ തോന്നുവാ... "
റോഷിയൊരു പിടച്ചിലോടെ പറഞ്ഞതും മെഹ അവനെയോന്ന് അമർത്തി നോക്കി കൊണ്ട് അവന്റെ അടുത്ത് ഇരുന്നു...
" നിനക്ക് പ്രാന്ത് ആണ്... അവൻ അവളെ കണ്ടിട്ട് പോയോന്നും ഇല്ലല്ലോ നീ ഇങ്ങനെ നിരാശനായി ഇരിക്കാൻ... എല്ലാം നിന്റെ തോന്നൽ മാത്രമാണ്... അവളെ നിനക്ക് നഷ്ട്ടം ആകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്... "
എന്തോ മനസ്സിൽ കണ്ടത് പോലുള്ള മെഹയുടെ വാക്കുകൾ കേട്ട് അവൻ സംശയത്തോടെ മെഹയെ ഒന്ന് നോക്കി...
" എന്താ നീ പറഞ്ഞ് വരുന്നത്... "
കാര്യം മനസിലാവാതെ അവൻ ചോദിച്ചതും തോൾ പൊക്കി ഒന്നുല്ല എന്ന് പറഞ്ഞു കൊണ്ട് അവനെ അവിടെ നിന്ന് കുത്തി പൊക്കി എഴുന്നേൽപ്പിച്ചു...
~•°•~•°•~
" മൈറാ... മോളേ... അവർ രണ്ട് ദിവസം കഴിഞ്ഞാൽ വരുമെന്ന് പറഞ്ഞിട്ടുണ്ട്... അന്ന് ക്ലാസിന് പോകേണ്ട... "
ഹാളിൽ ഇരുന്ന് സീയയോട് സംസാരിച്ചു കൊണ്ട് ഇരിക്കുന്ന മൈറയോട് ഉപ്പ വന്നു പറഞ്ഞതും അവൾ തല അനക്കി... ഉപ്പ അവിടെ നിന്ന് പോയതും സീയ അവളെയും വലിച്ചു കൊണ്ട് വില്ലക്ക് പുറത്തേക്ക് ഇറങ്ങി...
സീയക്ക് മൈറയോട് എന്തൊക്കെയോ പറയണം എന്ന് ഉണ്ടായിരുന്നെങ്കിൽ കൂടെയും എന്ത് പറഞ്ഞ് തുടങ്ങുമെന്ന് അറിയാതെ സീയ അവളെയോന്ന് നോക്കി കൊണ്ട് ചുറ്റും കണ്ണോടിച്ചു...
" നീ അല്ലേ പറഞ്ഞെ ഇവിടെ ഒരു കുളമുണ്ടെന്ന്... എന്നെ അങ്ങോട്ട് കൊണ്ട് പോകോ... "
കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ സീയ ചോദിച്ചതും മൈറ അവളുടെ കയ്യിൽ പിടിച്ച് കൊണ്ട് ' വാ ' എന്ന് പറഞ്ഞ് അവളെയും കൊണ്ട് വില്ലക്ക് പിറകിലേക്ക് പോയി...
" ദാ... ആ കാണുന്നതാ കുളം... വാ സൂക്ഷിച്ചു നടക്കണേ... "
അവളെയും കൊണ്ട് ശ്രദ്ധയോടെ മുന്നോട്ട് നടന്ന് മൈറ പറഞ്ഞതും അവൾ പുഞ്ചിരിയോടെ തല അനക്കി അവൾക്ക് പിറകിൽ നടന്നു....
നല്ല തെളിഞ്ഞു നിൽക്കുന്ന വെള്ളത്തിൽ നോക്കി അവർ രണ്ട് പേരും കുള പടവിൽ നിന്നു...
" നല്ല ഭംഗിയുണ്ടല്ലോ കാണാൻ... "
വെള്ളത്തിലേക്ക് തന്നെ നോക്കി കൊണ്ട് കണ്ണ് വിടർത്തി സീയ പറഞ്ഞതും മൈറ പുഞ്ചിരിച്ചു....
" നീ ഇതൊക്കെ ആദ്യമായി കാണുവാണോ... "
അതിശയത്തോടെ മൈറ ചോദിച്ചതും അവൾ അതെന്ന് പറഞ്ഞ് കൊണ്ട് തല അനക്കി...
" ഞങ്ങളുടെ വീടിന്റെ ചുറ്റും വലിയ ഉയരമുള്ള മതിൽ ആണ്... പപ്പാ വലിയ ബിസിനസ് മാൻ ആയിരുന്നു... അത് കൊണ്ട് തന്നെ ഒരുപാട് ശത്രുക്കളും.... എവിടെ പോകുവന്നെങ്കിലും എന്റെ കൂടെ പപ്പയുടെ ഗാർഡ്സ് ഉണ്ടാകും... അവർ പറയുന്നതേ ചെയ്യാൻ പറ്റു... വീട് സ്കൂൾ വല്ലപ്പോയും അവരുടെ കൂടെ പാർക്കിൽ പോകും... എന്നാലും തനിച്ചു ഇരിക്കണം കളിക്കണം... ആരോടും കൂട്ട് ഇല്ലായിരുന്നു... അവർ ഇത് ചെയ്യാൻ പറഞ്ഞാ ഇത് ചെയ്യണം... ഇത് കഴിക്ക് എന്ന് പറഞ്ഞാൽ കഴിക്കണം... നിങ്ങളെ ഒക്കെ കാണുമ്പോ എനിക്ക് അസൂയ തോന്നുവാ... "
സീയ കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞത് കേട്ട് മൈറ അവളെ കവിളിൽ തട്ടി...
"നീ എത്ര വരെ പഠിച്ചു... "
" പ്ലസ് ടു കഴിഞ്ഞേയോള്ളൂ... എല്ലാ സബിലും എനിക്ക് ഫുൾ മാർക്ക് ഉണ്ട്.... പക്ഷെ... "
ആവേശത്തോടെ പറഞ്ഞോണ്ട് ഇരുന്ന സീയ പെട്ടന്ന് മിണ്ടാതെ വെള്ളത്തിലേക്ക് തന്നെ കണ്ണ് നട്ട് ഇരിക്കുന്നത് കണ്ട് മൈറ വേറെ ഒന്നും ചോദിക്കാൻ നിന്നില്ല... കുറച്ച് നേരത്തെ നിശബ്ദക്ക് ശേഷം സീയ തന്നെ സംസാരിച്ചു തുടങ്ങി...
" അങ്കിൾ പറഞ്ഞ ആലോചനക്ക് നിനക്ക് സമ്മതവാ... "
വെള്ളത്തിൽ നിന്നുള്ള നോട്ടം മാറ്റി കൊണ്ട് സീയ മൈറയെ നോക്കി ചോദിച്ചതും മൈറ അവളെ നോക്കി കണ്ണ് ചിമ്മി...
" അവരെ കാണട്ടെ... എന്നിട്ട് അല്ലേ സമ്മതം ആണോ അല്ലയോ എന്നൊക്കെ... "
അവൾ പറഞ്ഞത് കേട്ട് സീയ ഇരുന്നിടത്ത് നിന്ന് എഴുനേറ്റു...
" അപ്പൊ എന്റെ കാകുവോ... കാകുന് നിന്നെ ഒത്തിരി ഇഷ്ട്ടം അല്ലേ.... "
എന്തോ ആലോചിച്ചതിന് ശേഷം സീയ ചോദിച്ചതും മൈറ അവളെ നോക്കി കയ്യിലെ പോടി തട്ടി കൊണ്ട് എഴുനേറ്റു...
" അവന് എന്നെ ഇഷ്ട്ടം ഉള്ളത് ഒക്കെ ശരി ആയിരിക്കും... പക്ഷെ എനിക്ക് ഇഷ്ട്ടം തോന്നണ്ടേ... ആ സാധനത്തിനെ കാണുന്നത് തന്നെ എനിക്ക് കലിയാ... എപ്പോഴും ഒലിപ്പിച്ചു കൊണ്ട് വന്നോളും എന്റെ പിറകെ മാരണം... എത്ര പറഞ്ഞാലും നാണം ഇല്ലാത്ത വർഗം.. "
മൈറ കൈ ചുരുട്ടി കൊണ്ട് ദേഷ്യത്തോടെ പറയുന്നത് കേട്ട് സീയ അവളെ തന്നെ നോക്കി നിന്നു...
" ഇഷ്ട്ടം കൊണ്ട് അല്ലേ കാകു നിന്റെ പിറകെ വരുന്നത്... പാവവാ കാകു... നല്ല സ്വഭാവവും പിന്നെ എന്താ പ്രശ്നം... നല്ലൊരു ജോബും ഉണ്ട്... ഇത്രയും നിന്നെ സ്നേഹിക്കുന്ന ഒരാളെ എങ്ങനെ വേണ്ടെന്ന് വെക്കാൻ കഴിയുന്നു... ജീവിതം ഒന്നല്ലേയോള്ളൂ... മനസ്സ് അറിഞ്ഞ് നീ കാകുനെ സ്നേഹിച്ചു നോക്ക്... അപ്പൊ നിനക്ക് മനസിലാവും കാകുന് നിന്നോടുള്ള സ്നേഹം... "
സീയ അവളുടെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞതും അവൾ ആ കൈ തട്ടി മാറ്റി...
" നീയെ എന്നെ പഠിപ്പിക്കാൻ വരണ്ടാ... എനിക്ക് അറിയാം തീരുമാനങ്ങൾ എടുക്കാൻ ഒരു കാകുവും പെങ്ങളും വന്നേക്കുന്നു... വലിഞ്ഞു കയറി ഞങ്ങളുടെ വീട്ടിൽ താമസിച്ചതും പോരാ... എന്നോട് തർക്കിക്കാൻ വരുന്നോ... "
മൈറ ദേഷ്യത്തോടെ അവളെ പിടിച്ച് തള്ളിയതും സീയ പിറകിലേക്ക് വേച്ച് വെള്ളത്തിലേക്ക് മലർന്ന് അടിച്ചു വീണു... നീന്തൽ അറിയാത്ത സീയ വെള്ളത്തിൽ കിടന്ന് മുകളിലേക്കും താഴെക്കും ആയി പിടയുന്നത് കണ്ട് മൈറ ഒരു നിമിഷം താൻ എന്താ പറഞ്ഞതും ചെയ്തതും എന്ന് ചിന്തിക്കാതിരുന്നില്ല...
**"സീയ...."**
ഇനിയെന്ത് ചെയ്യണമെന്ന് അറിയാതെ പേടിയോടെ വെള്ളത്തിലേക്ക് തന്നെ നോക്കി തരിച്ചു നിൽക്കുമ്പോയാണ് ആരോ സീയാന്ന് അലറി വിളിക്കുന്നത് കേട്ടത്.... ആരാണെന്നു അറിയാൻ വേണ്ടി തിരിഞ്ഞു നോക്കുന്നതിന് മുമ്പേ ആരോ വെള്ളത്തിലേക്ക് എടുത്ത് ചാടിയിരുന്നു....
രണ്ട് നിമിഷം കഴിഞ്ഞതും അവളെയും കൊണ്ട് നീന്തി കുളപടവിലേക്ക് വരുന്ന മെഹ കാകുവിനെ കണ്ടതും അവൾ അവന്റെ അടുക്കലേക്ക് ഓടി അവളെ പടിയിലേക്ക് കിടത്താൻ സഹായിച്ചു... അവളെ പടിയിൽ കിടത്തി കൊണ്ട് മെഹയും അടുത്തായി ഇരുന്ന് കിതപ്പ് അടക്കി... പിന്നീട് എന്തോ ഓർത്തത് പോലെ ദേഷ്യത്തോടെ എഴുനേറ്റ് കൊണ്ട് മൈറയെ നോക്കി...
" നിനക്ക് എന്തിന്റെ കേടാടി കോപ്പേ... "
അവളുടെ വലത് കവിളിന് ആഞ്ഞടിച്ചു കൊണ്ട് മെഹ അവൾക്ക് നേരെ അലറിയതും അവൾ കവിളിൽ കൈ വെച്ച് അവനെ തന്നെ പേടിയോടെ നോക്കി കൊണ്ടിരുന്നു...
" സീയു... മോളേ... കണ്ണ് തുറക്ക്... ടാ... "
പെട്ടന്ന് റോഷിയുടെ ശബ്ദം കേട്ടതും മെഹയും മൈറയും അവനെ നോക്കി... അവളെ അവന്റെ നെഞ്ചിലേക്ക് കയറ്റി കിടത്തി കൊണ്ട് കവിളിൽ തട്ടി വിളിക്കുന്നുണ്ട്... അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിട്ട് ഉണ്ട്....
" സീ... സീയാ... "
മൈറ വിറക്കുന്ന കൈകളോടെ അവളെ കവിളിലേക്ക് കൈകൾ ചലിപ്പിച്ചു കൊണ്ട് വിളിച്ചതും റോഷി ചുവന്ന കണ്ണുകളോടെ അവളെയൊന്ന് നോക്കി...
" തൊട്ട് പോകരുത് എന്റെ പെങ്ങളെ... "
അവളെ കൈകൾ തട്ടി മാറ്റി അവൾക്ക് നേരെ ചൂണ്ട് വിരൽ ഉയർത്തി റോഷി പറഞ്ഞതും അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ ഒന്ന് ദയനീയമായി നോക്കി... റോഷി അവളെ കൈകളിൽ കോരി എടുത്ത് കൊണ്ട് വില്ലയിലേക്ക് നടന്നു...
" കാ.. കു... "
അവൻ പോയ വഴിയേ നോക്കി മൈറ മെഹയെ വിളിച്ചതും അവൻ അവളെയോന്ന് കടുപ്പിച്ചു നോക്കി....
" മിണ്ടരുത് നീ... നിനക്ക് അവൻ വലിഞ്ഞു കയറി വന്നവൻ ആയിരിക്കും... എനിക്ക് അവൻ എന്റെ കൂടെപിറപ്പാ... പിന്നെ സീയ അവൻ അവളെ പെങ്ങൾ ആയിട്ട് കണ്ടിട്ട് ഉണ്ടെങ്കിൽ അവളും ഇവിടെ തന്നെ താമസിക്കും.... ഞാൻ അവളോട് ഓരോന്ന് പറയുന്നുണ്ടെന്നു കരുതി അത് ഒരിക്കലും മനസ്സിൽ വെച്ച് കൊണ്ടല്ല... അവനെ ചൊടിയിപ്പിക്കാൻ വേണ്ടിയാ അവളോട് ദേഷ്യം കാണിക്കുന്നത്... ഇനിയും നിന്റെ വായേല് നിന്ന് ഇങ്ങനെ വല്ലതും വന്നാൽ... "
അവൾക്ക് നേരെ കത്തുന്ന നോട്ടവും നൽകി അവൻ നടന്നു നീങ്ങി... അവൾ കാലിലേക്ക് മുഖം പൂഴ്ത്തി വെച്ച് കരഞ്ഞു... അറിഞ്ഞു കൊണ്ട് അവളെ വെള്ളത്തിലേക്ക് തള്ളിയത് അല്ലാ... അപ്പോയത്തെ ദേഷ്യത്തിൽ അറിയാതെ പറ്റി പോയതാ...
" റോഷി... റോഷി... ടാ... "
ഡോർ ലോക്ക് ചെയ്ത് അവളെയും കൊണ്ട് ഉള്ളിൽ കയറിയ റോഷിയെ കണ്ട് ഡോറിൽ തട്ടി കൊണ്ട് വിളിക്കുകയാണ് മെഹ... ഇവന് ഇത് ഇന്നെങാനും തുറക്കുവോ....
കുറച്ച് കഴിഞ്ഞതും അവൻ ഡോർ തുറന്നപ്പോ കാണുന്നത് രണ്ട് കയ്യിലും ബാഗും അവന് പിറകിൽ തല താഴ്ത്തി കൊണ്ട് നിൽക്കുന്ന സീയയെയുമാ...
" അല്ലേടാ... നീ ഇതെങ്ങോട്ടാ... ഹേ... "
ബാഗ് എല്ലാം നോക്കി കൊണ്ട് മെഹ സംശയത്തോടെ ചോദിച്ചതും മൈറ അങ്ങോട്ട് വന്നതും ഒരുമിച്ച് ആയിരുന്നു... സീയ ആരെയും തല ഉയർത്തി നോക്കുന്നില്ല... റോഷി മൈറയെ ഒന്ന് നോക്കി കൊണ്ട് സീയയെ പിടിച്ചു തന്നോട് ചേർത്ത് നിർത്തി....
" മെഹ.... ഒരിക്കൽ പോലും ഇവൾ പറയുന്നത് ഒന്നും ഇത് വരെ ഞാൻ കാര്യത്തിൽ എടുത്തിട്ടില്ല.... അത് നിനക്ക് അറിയാലോ... പക്ഷെ ഇന്ന്... ഞാൻ പോകുവാടാ ഇവളെയും കൊണ്ട്... എനിക്ക് സ്വന്തമെന്ന് പറയാൻ ദേ ഇപ്പൊ ഈ ഭൂമിയിൽ ഒരനിയത്തിയുണ്ട്... അവളെയും കൂടെ നഷ്ട്ടപ്പെടുത്താൻ വയ്യാ... "
റോഷി പറഞ്ഞത് എല്ലാം കേട്ട് കൊണ്ട് തരിച്ചു നിൽക്കുകയാണ് മൈറയും മെഹയും... മെഹയുടെ കണ്ണുകൾ അവനിൽ മാത്രം കുരുങ്ങി നിന്നു...
" ഇവൾ വല്ലതും പറഞ്ഞെന്ന് കരുതി നീ ഇവളെയും കൊണ്ട് പോകാൻ പോകുവാണോ... ഞങ്ങളെ ഒക്കെ വിട്ട് പോകാൻ പറ്റുവോ നിനക്ക്... ഹേ... ഇനി ഇവൾ ഒന്നും പറയില്ല... അതിനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്... നീ അതൊക്കെ റൂമിൽ കൊണ്ട് വെച്ചേ... "
മൈറയെ ഒന്ന് നോക്കി കൊണ്ട് മെഹ അവന്റെ കയ്യിൽ നിന്ന് ബാഗ് ഒക്കെ വാങ്ങാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞതും റോഷി അവനെ നോക്കി ഇല്ലെന്ന് പറഞ്ഞു...
" പ്ലീസ്... പോകല്ലേ... ഞാ... ഞാൻ അപ്പോയത്തെ... ദേഷ്യത്തിൽ ചെയ്ത് പോയതാ.... സോറി റോഷി... സീയ ഒന്ന് പറ... ഞാൻ... ആ ദേഷ്യത്തിൽ... "
റോഷിയുടെ മുന്നിൽ കരഞ്ഞു കൊണ്ട് മൈറ പറഞ്ഞതും അത് കാണാൻ ആഗ്രഹം ഇല്ലാത്തവനെ പോലെ അവൻ മുഖം തിരിച്ചു...
" സീയാ... പോവല്ലേ... നീ... നീയോന്ന്... പറ... "
സീയയുടെ കയ്യിൽ പിടിച്ച് കരച്ചിലോടെ ദയനീയമായി മൈറ പറഞ്ഞതും സീയ ഒരു പകപ്പോടെ എല്ലാവരെയും മാറി മാറി നോക്കി...
സീയ വാ..."റോഷി"
അവൻ അതും പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു കാറിൽ കയറ്റി ഇരുത്തി....
മെഹയും മൈറയും പിറകിൽ നിന്ന് പോവല്ലെന്ന് പറയുന്നുണ്ടെങ്കിലും അവരതൊന്നും കാര്യമാക്കാതെ കാറിൽ കയറി യാത്രയായി....
അല്ല നമ്മൾ എങ്ങോട്ടാ കാക്കു... "സീയ"
ഹും... എന്റെ പഴയ ഒരു വീടുണ്ട്... ഇവിടെ അടുത് തന്നെ.... അങ്ങോട്ട് പോവാം... ഞാൻ ഇടക്ക് ഇടക്ക് പോയി വൃത്തിയാക്കുന്നത് കൊണ്ട് അത്യാവശ്യം വൃത്തിയും വെടുപ്പും ഉണ്ടാവും...പോരെ... "റോഷി"
ഹും മതി..."സീയ"
അങ്ങനെ അവർ റോഷിയുടെ പഴയ വീട്ടിൽ എത്തി സാധനങ്ങൾ എല്ലാമോന്ന് ഒതുക്കി വച്ചു....
അന്നത്ത ദിവസം അവർ അവിടെ കയിഞ്ഞ് കൂടി....
പിറ്റേ ദിവസം രാവിലെ മെഹ വന്നതും റോഷി അവന്റെ കൂടെ ഹോസ്പിറ്റലിലോട്ട് പോകാൻ നേരമായിരുന്നു സീയയുടെ കാര്യം ഓർമയിൽ വന്നത്....
അല്ല സീയ നീയും കൂടെ പോര്... ഇവിടെ വെറുതെ ഇരിക്കേണ്ട... "റോഷി"
ഏയ് അത് വേണ്ട കാകു... നിങ്ങൾ ഹോസ്പിറ്റലിലോട്ട് അല്ലെ... ഞാൻ ഇവിടെ നിന്നോളം... "റോഷി"
ഏയ് അത് പറ്റില്ല... സീയ പോര്... "റോഷി"
അതെ... അവൻ പറഞ്ഞതാ ശെരി
... ഇയാൾ കയറിക്കോ... "മെഹ"
ഹും ശെരി... "സീയ"
അവൾ അതും പറഞ്ഞുകൊണ്ട് അവരുടെ കൂടെ കാറിൽ കയറി ഇരുന്നു....
പേടിയോടെ അവൾ ഇടക്ക് ഇടക്ക് മെഹയെ നോക്കുന്നുണ്ടായിരുന്നു....
നീ എന്തിനാടാ ഇന്നലെ ചുമ്മാ പൊന്നെ... നിനക്ക് അവിടെ നിന്നപ്പോരേ... നിനക്ക് അറിയില്ലേ മൈറടെ സ്വഭാവം... ഉപ്പക്കും ഉമ്മാക്കും എത്ര സങ്കടം ആയെന്ന് അറിയോ നിനക്ക്... "മെഹ"
ഇനിയും വരാലോ... പക്ഷെ തലക്കാലത്തേക്ക് ഒരു മാറ്റം അത്രേ ഒള്ളു... ഇനിയിപ്പോ നീ പറഞ്ഞില്ലേലും ഞാൻ വരും... കാരണം അതിപ്പോ എന്റെ കൂടെ വീട് അല്ലേടാ... പിന്നെ ഞാൻ ആ മൈറയുടെ അഹങ്കാരം ഒന്ന് കുറക്കാൻ വേണ്ടിയാ മനഃപൂർവം ഒന്ന് മാറിയത്... ഇല്ലെങ്കിൽ അവൾ പഠിക്കില്ല...."റോഷി"
ഹാ ഹാ അപ്പൊ അതാണല്ലേ... ഹാ... "മെഹ"
അവർ കുറച്ചു നേരം അതും ഇതും പറയുന്നതിനിടെ സീയ പുറത്തോട്ട് നോക്കി ഒരേ സ്ഥലം ലക്ഷ്യം വച് നോക്കുന്നത് കണ്ട് മെഹ അവൾ നോക്കുന്ന സ്ഥലത്തോട്ട് നോക്കി....
ഹാ... ഡാ... ഇതാ ബംഗ്ലാവ് അല്ലെ... വല്യ കോടീശ്വരൻമാര അവര്...അംബാനി വരെ തോറ്റ് പോവും അവരുടെ പിടുത്തതിന് മുമ്പിൽ... നമുക്കൊന്ന് നോക്കാൻ പോലും പറ്റില്ല... അത്രക്ക് സ്‌ട്രിക്റ്റ... "മെഹ"
പുറത്തോട്ട് നോക്കികൊണ്ട് മെഹ പറയുന്നത് കേട്ട് റോഷി അതിനോട് യോജിച്ചു....
പക്ഷെ അവിടെ ഇപ്പോ ആരുമില്ല... "സീയ"
ഏതോ ദിശയിലേക്കന്ന പോലെ നോക്കികൊണ്ട് അവൾ പറയുന്നത് കേട്ട് അവർ രണ്ട് പേരും അവളെ തിരിഞ്ഞു നോക്കി.....
" വാട്ട്... അത് നിനക്ക് എങ്ങനെ അറിയാം... അവിടെ ഒരു മനുഷ്യ കുഞ്ഞ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരും അറിയില്ല... തികച്ചും ഒരു ജയിൽ ജീവിതമാണ് അവിടെ... "
മെഹ ആ വീടിന്റെ വലിയ ഗെയ്റ്റ് നോക്കി കൊണ്ട് പറഞ്ഞത് കേട്ട് സീയ ഒന്ന് കോട്ടി ചിരിച്ചു...
" അവിടെ താമസിച്ച ഫാമിലിയിലെ ഒരാൾ മാത്രമേ ഇപ്പൊ ജീവനോടെയോള്ളൂ... അവൾ ഇപ്പൊ സന്തോഷത്തോടെയാണ് ജീവിക്കുന്നത്... ഒരു ചിത്ര ശലഭമായി പാറി പറന്നു നടക്കാനുള്ള അവകാശമുണ്ട്... അവളെ പൊന്ന് പോലെ നോക്കുന്ന സ്നേഹിക്കുന്ന ഒരു കാകുവുണ്ട്... "
അവൾ വേദനക്ക് ഇടയിലും ചിരിയോടെ പറയുന്നത് കേട്ട് ഒന്നും മനസിലാവാതെ അവർ രണ്ടും ഇവൾ ഇത് എന്തൊക്കെയാ പറയുന്നേ എന്ന നിലയിൽ അവളെ തന്നെ മിഴിച്ചു നോക്കി കൊണ്ടിരുന്നു...
"*നിങ്ങൾ പറഞ്ഞ ബിസിനസ് മാൻ *Aalin Kaleem* അല്ലേ... അവരുടെ വൈഫ് *Safreedha Kaleem* അവരുടെ എല്ടെർ സൺ *Farzin Kaleem Sajadh* അവർക്ക് ഒരു മകൾ ഉണ്ടായിരുന്നു...*Zeeya Dafiyah* എന്ന ഈ ഞാൻ...*"
കണ്ണ് നിറഞ്ഞെങ്കിലും ആരെയും കാണിക്കാതെ ആ വീട് മാത്രം ലക്ഷ്യം വെച്ച് നോക്കി കൊണ്ട് അവൾ പറഞ്ഞതും മെഹയും റോഷിയും അവളെ തന്നെ മിഴിച്ചു നോക്കി കൊണ്ടിരുന്നു....
" സീ... സീയു... "
റോഷി അവളെ നോക്കി വിറയലോടെ വിളിച്ചതും അവൾ അവനെയോന്ന് ദയനീയമായി നോക്കി...
" വിശ്വാസം ഇല്ലല്ലേ നിങ്ങളുടെ കൂടെ ഈ ഇരിക്കുന്ന സീയ തന്നെയാ ആ വീട്ടിലെ സീയയെന്ന്... അതെ സീയ തന്നെയാ... ഞാൻ എങ്ങനെ ഈ കോലത്തിൽ എത്തിയെന്ന് അറിയാൻ ആഗ്രഹം കാണുമല്ലേ... അതിന് എന്റെ പാസ്റ്റ് അറിയണം... "
അവൾ അവരെ നോക്കാതെ പറഞ്ഞതും മെഹയും റോഷിയും പരസ്പരം നോക്കി കൊണ്ട് കാർ മുന്നോട്ട് എടുത്തു... അവരുടെ കാർ അവരുടെ മാത്രം സീക്രെട് പ്ലേസ് ആയ താഴ്വാരയിൽ എത്തി ചേർന്നു...
" സീയ ഇറങ്....എല്ലാം നിന്റെ ഈ കാകുവിന് എങ്കിലും അറിയണം... "
റോഷി അവളെ കൈ പിടിച്ചു കാറിൽ നിന്ന് ഇറക്കി കൊണ്ട് കുറച്ച് അപ്പുറം ഉയർന്നു നിൽക്കുന്ന വലിയ പാറയുടെ മുകളിലേക്ക് കയറി.... പിറകിൽ മെഹയും... അടിച്ചു വീശുന്ന തണുത്ത കാറ്റിൽ അവൾ രണ്ട് കൈകളും കൂട്ടി പിടിച്ചു കൊണ്ട് കുറച്ച് സമയം കണ്ണ് അടച്ച് പിടിച്ചു...
" സീയു... "
റോഷി വിളിച്ചതും അവൾ കണ്ണുകൾ തുറന്ന് അവന്റെ അടുത്തായി ഇരുന്നു...
"* മെഹ കാകു നേരത്തെ പറഞ്ഞത് പോലെ ജയിൽ ജീവിതം തന്നെ ആയിരുന്നു... പപ്പക്കും മമ്മക്കും അവരുടെ ബിസിനസ് മാത്രം... എന്റെ കൂടെ എന്തിനും ഏതിനും ഉണ്ടാകുന്നത് എന്റെ കാകു മാത്രമായിരുന്നു... കാകു പഠിച്ച് ACP ആയിട്ട് മാറി... പപ്പക്ക് അവനെ ബിസിനസിലേക്ക് കൊണ്ട് വരാൻ ആയിരുന്നു ആഗ്രഹം പക്ഷെ അവരുടെ ജീവിതം കണ്ട് അറിയുന്നത് കൊണ്ട് അവൻ അതിൽ നിന്ന് പിൻ വലിഞ്ഞു...
അങ്ങനെയാണ് അവന്റെ ജോബിൽ അവൻ ഒരു രഹസ്യം കണ്ട് പിടിച്ചത്... മന്ത്രി അലക്സിനെ മുൻ നിർത്തി അവന്റെ കൂട്ടാളികൾ ഡ്രഗ്സും പെൺ കടത്തുമോക്കെ നടത്തുന്ന വിവരം... അതിന്റെ തെളിവുകൾ കണ്ടെത്തിയ കാകുവിനെ ഒരിക്കെ ഭീഷണി പെടുത്തിയിരുന്നു മന്ത്രി... പക്ഷെ കാകു അതൊക്കെ തന്നെ പാതിക്കുന്ന പ്രശ്നമല്ലെന്ന രീതിയിൽ ഇതൊക്കെയായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു...
എന്നാ... അവനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ അവർ കണ്ടെത്തിയ ഇരകൾ ആയിരുന്നു പപ്പയും മമ്മയും... കൊന്ന് കളഞ്ഞു അവർ എല്ലാം കൂടെ എന്റെ പപ്പനെയും മമ്മനെയും... എന്നിട്ടും കാകു പിന്മാറിയില്ല... അവന്റെ കയ്യിൽ ഉണ്ടായിരുന്ന തെളിവുകളിലേക്ക് കുറച്ച് കൂടെ കൂട്ടി ചേർത്ത് കൊണ്ട് അവരെ നിയമത്തിന് മുന്നിലേക്ക് കൊണ്ട് നിർത്താൻ നിൽക്കവേ എല്ലാം മനസിലാക്കിയ മന്ത്രിയും അവന്റെ ആളുകളും കാകുവിനെയും പപ്പയുടെയും മമ്മയുടെയും അടുത്തേക്ക് പറഞ്ഞയച്ചു...
അവസാനം ഹോസ്പിറ്റലിൽ ജീവന് വേണ്ടി പിടയുമ്പോയും കാകു ഒന്നേ എന്നോട് പറഞ്ഞോള്ളൂ അവരെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്ന്... എന്റെ കയ്യിൽ അവർക്ക് എതിരെയുള്ള തെളിവുകൾ ഉണ്ടെന്ന് അവർ എങ്ങനെയോ അറിഞ്ഞു... അന്ന് ആരും അറിയാതെ രക്ഷപെട്ടതാ ഞാൻ... പക്ഷെ എത്തിപ്പെട്ടത് അവർക്ക് മുന്നിൽ തന്നെ... എന്റെ ശരീരം സ്വന്തം ആക്കാൻ ശ്രമിച്ചവരാ അവർ... അന്ന് എന്തോ ഭാഗ്യം കൊണ്ടാ രക്ഷപെട്ടത്...
മരിക്കണം അതെ അവരിൽ നിന്ന് രക്ഷപ്പെടുവാൻ വഴി ഒള്ളുവെന്ന് കരുതിയാ അന്ന് റോട്ടിലേക്ക് ഇറങ്ങിയത്...*"
അവൾ പറഞ്ഞത് എല്ലാം കേട്ട് കൊണ്ട് ഇരുന്ന മെഹയുടെയും റോഷിയുടെയും ഉള്ളിലുടെ ഒരു നിമിഷം എന്തൊക്കെയോ കടന്ന് പോയി... അവളുടെ കരച്ചിൽ കേട്ടപ്പോയാണ് അവർക്ക് രണ്ട് പേർക്കും ബോധം വന്നത്... റോഷി അവളെ തന്നോട് ചേർത്ത് പിടിച്ച് ആശ്വസിച്ചു...
സാരല്ല സീയ...കഴിഞ്ഞത് കഴിഞ്ഞു... പക്ഷെ ഇപ്പോ നീ എത്തിയിരിക്കുന്നത് crct പ്ലാസിലാണ്... നിനക്ക് ഒരു കാക്കുവും കുടുംബവുമുണ്ട് ഇപ്പൊ....ഇനി ഒരിക്കൽ എന്റെ സീയ മോൾ കരയരുത്...കരയാൻ ഞാൻ സമ്മതിക്കില്ല.... "റോഷി"
റോഷി അതും പറഞ്ഞുകൊണ്ട് അവളെ തന്റെ നെഞ്ചോട് ചേർത്ത് നിർത്തി....
അവരുടെ സ്നേഹം കണ്ട് മെഹയും ഒരു നിമിഷം അവരുടെ കൂടെ പങ്കു ചേർന്നു....
നീ ഇങ്ങനെ കരയല്ലേ... കരയാൻ മാത്രം ഇപ്പോ ഇവിടെ ഒന്നും നടന്നിട്ടില്ല.. Ok... നീ വാ നമുക്കൊരു ice ക്രീം കഴിക്കാം... എന്നാ മനസൊക്കെയൊന്ന് തണുത്തോളും... അതോടെ തന്റെ സങ്കടവും പമ്പ കടക്കും..."മെഹ"
മെഹ അതും പറഞ്ഞുകൊണ്ട് അവളെയും കൂട്ടി അടുത്തുള്ള പാർക്ക് ഏരിയയിലോട്ട് പോയി....
അവിടെയുള്ള സീറ്റിൽ ഇരുത്തി അവൾക് വേണ്ട ice ക്രീം എല്ലാം രണ്ട് പേരും മത്സരിച്ചു വാങ്ങി കൊടുത്തു....
അവരുടെ സ്നേഹം കണ്ട് മതിമറന്നവൾ അവരുടെ കയ്യിൽ അതെല്ലാം വാങ്ങി കഴിച്ചു....
അതോടെ അവൾ പക്കാ ഹാപ്പിയായി മാറി...
ഹോസ്പിറ്റലിൽ പോകാൻ ലേറ്റ് ആയത് കാരണം അവരിന്നും ലീവ് എടുത്തു....
മെഹയുടെ നിർബന്ധം കാരണം അവർ അവരുടെ വീട്ടിലോട്ടു തന്നെ തിരിച്ചു....
വീട്ടിൽ എത്തിയ സിയ ആദ്യം കണ്ടത് മൈറയെ ആയിരുന്നു....
അവളെ കണ്ടതും മൈറ ഓടി പോയി അവളെ കെട്ടിപിടിച്ചു...
ഇങ്ങോട്ട് വരുന്ന വഴി തന്നെ മെഹയും കാകുവും അവളോട് മൈന്റ് ചെയ്യണ്ട എന്ന് പറഞ്ഞത് ഓർമ വന്നതും അവൾ പെട്ടന്ന് തന്നെ മൈറയിൽ നിന്ന് വിട്ട് നിന്ന് കൊണ്ട് മെഹയുടെയും റോഷിയുടെയും നടുക്ക് കയറി നിന്നു...
അത് കണ്ടതും മൈറയുടെ മുഖം വാടി... കാകു മൈറയെ നോക്കിയെങ്കിലും സീയയും റോഷിയും അങ്ങനെ ഒരാൾ അവിടെ ഇല്ലെന്ന രീതിയിൽ ഉള്ളിലേക്ക് കയറി പോയി... എന്ത് കൊണ്ടോ അത് അവളുടെ മനസ്സിനെ വേദനിപ്പിച്ചു.... അവളുടെ സങ്കടം മുഖത്ത് വ്യക്തമായിരുന്നു... അത് കണ്ടതും റോഷിയുടെ ചുണ്ടിൽ ചിരി വിരിഞ്ഞു...
" പാവം... മൈറക്ക് നല്ല സങ്കടം ആയിട്ടുണ്ട്... "
ഹാളിൽ എത്തിയതും സിറ്റ് ഔട്ടിൽ നിൽക്കുന്ന മൈറയെ നോക്കി സീയ മുഖം ചുളുക്കി പറഞ്ഞതും മെഹ അവളെ നോക്കി കണ്ണിറുക്കി...
" കുറച്ച് ടൈം അവൾ അങ്ങനെ നിൽക്കട്ടെ... അന്ന് ചെയ്തതിന് ചെറിയൊരു തിരിച്ചടി... "
അവൻ അതും പറഞ്ഞ് കൊണ്ട് മുകളിലേക്ക് കയറി പോയതും റോഷി സീയയുടെ ഷോൾഡറിലുടെ കൈ ഇട്ട് കൊണ്ട് അവളെയും കൂട്ടി കിച്ചണിലേക്ക് നടന്നു...
" ഉമ്മി... "
പിറകിൽ നിന്ന് സ്റ്റവിൽ എന്തോ വെച്ച് ഇളക്കി കൊണ്ട് നിൽക്കുന്ന ഉമ്മിയെ കാകു വിളിച്ചതും അവർ സംശയത്തോടെ തിരിഞ്ഞു നോക്കി... അവരെ രണ്ട് പേരെയും കണ്ടതും ആ ഉമ്മിയുടെ മുഖത്ത് സന്തോഷത്തിന്റെ ചിരി വിരിഞ്ഞു...
" മക്കളെ... "
എന്ന് വിളിച്ചു കൊണ്ട് രണ്ട് പേരെയും ചേർത്ത് പിടിച്ചു...
" എന്ത് പണിയാടാ നീ കാണിച്ചേ... അവൾ എന്തെങ്കിലും പറഞ്ഞെന്ന് വെച്ച് മോളെയും കൊണ്ട് ഇറങ്ങി പോകുവാണോ ചെയ്യണ്ടേ... ഞാൻ ആകെ പേടിച്ചു പോയിരുന്നു... ഇനി എങ്ങോട്ടും നിങ്ങളെ വിടില്ല... "
റോഷിയുടെ കയ്യിനിട്ട് ഒരു തട്ട് കൊടുത്ത് കൊണ്ട് ഉമ്മി പറഞ്ഞതും സീയ അത് കേട്ട് ചിരിച്ചു റോഷിയെ നോക്കി...
" അതിന് ഞങ്ങൾ ഇനി പോകുന്നില്ലല്ലോ.. എന്റെ ഉമ്മികുട്ടിയുടെ കൂടെ തന്നെ ഉണ്ടാകും... വേഗം കഴിക്കാൻ എന്തെങ്കിലും എടുത്തേ.. "
അവരുടെ കവിളിൽ നുള്ളി കൊണ്ട് റോഷി പറയുന്നത് കേട്ട് സീയയുടെ കണ്ണുകൾ നിറഞ്ഞു... എന്റെ സ്വന്തം മമ്മ ഒരിക്കൽ പോലും എന്നെ ചേർത്ത് പിടിച്ചിട്ടില്ല... പപ്പക്കും മമ്മക്കും അവരുടെ ബിസിനസ് മാത്രം... പിന്നെയും എന്റെ കാകുവാ എന്റെ കൂടെ ഉണ്ടാകാർ...
എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് തിരിഞ്ഞ റോഷി കാണുന്നത് എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് കണ്ണ് നിറക്കുന്നാ സീയയെയാണ്... അവളെ നോക്കി പിരകം പൊക്കി അവൻ കാര്യം ചോദിച്ചതും ഷോൾഡർ പൊക്കി കാണിച്ചു കൊണ്ട് നിഷേധാർത്ഥത്തിൽ തല അനക്കി കൊണ്ട് ചിരിച്ചു കിച്ചണിൽ നിന്ന് ഇറങ്ങി മുകളിലേക്ക് കയറി...
അവളുടെ ഉള്ളിൽ എന്തൊക്കെയോ കിടന്നു പിടയുന്നുണ്ടായിരുന്നു... കാകുനെ ഓർക്കും തോറും അവൾക്ക് സങ്കടം തോനി... എന്തൊക്കെയോ ഓർത്തു കൊണ്ട് കയറിയ അവൾ സ്റ്റെപ്സ് ഇറങ്ങി വരുന്ന മെഹയെ ശ്രദ്ധിച്ചില്ല... അവനും ഫോണിൽ സംസാരിച്ചു വരുന്നതിനാൽ അവളെ കണ്ടതുമില്ല... രണ്ട് പേരും പരസ്പരം കൂട്ടി മുട്ടിയതും പിറകിലേക്ക് വീഴാൻ പോയ സീയയെ മെഹ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു...
പെട്ടന്ന് ആയത് കൊണ്ട് രണ്ട് പേർക്കും ബാലൻസ് കിട്ടാതെ ലാൻഡിംഗിലേക്ക് വീണു... അവൻ താഴെയും അവന് മുകളിൽ ആയിട്ട് അവളും... പെട്ടന്നുള്ള വീഴ്ചയിൽ അവളുടെ ആധരങ്ങൾ അവന്റെ ചുണ്ടിൽ പതിഞ്ഞു... രണ്ട് പേരും ഞെട്ടി കൊണ്ട് കണ്ണുകൾ തള്ളി പരസ്പരം നോക്കി...
" ഹലോ... മെഹാ... are uuh there... "
എന്താ ഇവിടെ നടന്നെ എന്നറിയാതെ പരസ്പരം നോക്കി കൊണ്ട് കണ്ണ് മിഴിക്കവേയാണ് പെട്ടന്ന് മെഹയുടെ ഫോണിൽ നിന്ന് ആരോ ഇത് ചോദിക്കുന്നത് കേട്ട്... സീയ അവന്റെ മുകളിൽ നിന്ന് കൊട്ടി പിടഞ്ഞ് എഴുനേറ്റ് കൊണ്ട് അവനെ തിരിഞ്ഞു പോലും നോക്കാതെ അവളുടെ റൂമിലേക്ക് കയറി ഡോർ ലോക്ക് ചെയ്ത് ഡോറിനോട് ചേർന്ന് നിന്ന് കൊണ്ട് കിതച്ചു...
•~~~~~~~~~~~•
മൈറ എന്തോ ആലോചിച് സിറ്റ് ഔട്ടിൽ ഇരിക്കുന്നതിനിടെ റോഷി അതിലൂടെ പോയതും അവൾ അവന്റെ അടുത്തോട്ടു ചെന്ന് അവന്റെ മുമ്പിലൊരു മതിൽ പോലെയങ് നിന്നു....
മാറിനിക്കെടി... "റോഷി"
ഞാൻ മാറി നിക്കാം പക്ഷെ എനിക്ക് ഒരു കാര്യം അറിയണം... എന്താ സീയ എന്നോട് മിണ്ടാത്തത്... അവളിപ്പോഴും സംഭവിച്ചതൊന്നും മറന്നില്ലെന്ന് തോനുന്നു... "മൈറ"
അതുകൊണ്ട് ആയിരിക്കും... അതൊന്നും എന്നോട് ചോദിക്കണ്ട... എനിക്ക് അറിയില്ല... നിനക്ക് വേണോന്നുണ്ടെങ്കിൽ അവളോട് തന്നെ ചോദിക്ക്... "റോഷി"
അവളെ നോക്കിയൊരു ഒരു പുച്ഛഭാവത്തിൽ അവൻ അതും പറഞ്ഞു കൊണ്ട് പോയതും അവളൊരു ചെറിയ കരച്ചിലോടെ സിറ്റ് ഔട്ടിൽ തന്നെ ഇരുന്നു....
ശെരിയാ ഞാൻ ചെയ്തത് തെറ്റാ... പക്ഷെ അവളിങ്ങനെ മിണ്ടാണ്ട് ഇരുന്ന എനിക്ക് സങ്കടം കൂടത്തെ ഒള്ളു... 😔
മൈറ... നീ ഭക്ഷണം കഴിച്ചില്ലല്ലോ... എന്ത് പറ്റി... "ഉമ്മ"
പിറകിൽ നിന്നുള്ള ഉമ്മയുടെ ചോത്യം കേട്ട് അവളൊന്നും പറഞ്ഞില്ല...
എടി നിന്നോടാ ചോതിക്കുന്നെ... "ഉമ്മ"
എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലേ... "മൈറ"
എന്നാ അതങ്ങോട്ട് പറഞ്ഞ പോരെ..."ഉമ്മ"
ഉമ്മ അതും പറഞ്ഞുകൊണ്ട് പോയതും അവൾ ദേഷ്യം കൊണ്ട് തലയിൽ ചൊറിഞ്ഞു...
അന്നത്തെ ദിവസം മുഴുവൻ അവർ മൈറയെ അവോയ്ഡ് ചെയ്തു....
അതൊരിക്കലും അവൾക് താങ്ങാൻ കഴിഞ്ഞിരുന്നില്ല...
അങ്ങനെ ആ ദിവസം ഉപ്പ എല്ലാവരുടെ മുമ്പിൽ വച്ചിട്ട് പറഞ്ഞു....
മെഹ ഞാൻ അന്ന് പറഞ്ഞത് നിനക്ക് ഓർമ്മയുണ്ടോ... "ഉപ്പ"
എന്ത് ഉപ്പ... "മെഹ"
ഹാ നമ്മളെ മൈറന്റെ കല്യാണകാര്യം... നീയത് ഇത്ര പെട്ടന്ന് മറന്നോ... "ഉപ്പ"
ആഹ് അത്... "മെഹ"
അവൻ അതും പറഞ്ഞുകൊണ്ട് റോഷിയെ ഒന്ന് നോക്കി...
അവനെന്തു പറയണം എന്നറിയാതെ തല തായ്ത്തി നിന്നു....
അവരിന്ന് ഇങ്ങോട്ട് വരാന്ന് പറഞ്ഞിട്ടുണ്ട്...വന്നോട്ടെന്ന് ഞാനും പറഞ്ഞു...നീയും റോഷിയും വേണം അവളെ ഒരുത്തന്റെ കയ്യിൽ ഏല്പിച്ചു കൊടുക്കാൻ... ചെക്കൻ ഞാൻ പറഞ്ഞപോലെ കാണാൻ നല്ല ഉഷാറ... ഇനിയിപ്പോ ഓൾക് കൂടെ പറ്റിയ മതി... എന്നാ പിന്നെ അതങ്ങോട്ട് ഉറപ്പിക്കാം... "ഉപ്പ"
" അവരിന്ന് ഇങ്ങോട്ട് വരാന്ന് പറഞ്ഞിട്ടുണ്ട്...വന്നോട്ടെന്ന് ഞാനും പറഞ്ഞു...നീയും റോഷിയും വേണം അവളെ ഒരുത്തന്റെ കയ്യിൽ ഏല്പിച്ചു കൊടുക്കാൻ... ചെക്കൻ ഞാൻ പറഞ്ഞപോലെ കാണാൻ നല്ല ഉഷാറ... ഇനിയിപ്പോ ഓൾക് കൂടെ പറ്റിയ മതി... എന്നാ പിന്നെ അതങ്ങോട്ട് ഉറപ്പിക്കാം... " ഉപ്പ
മെഹ എന്ത് പറയുമെന്ന് അറിയാതെ റോഷിയെ ഒളി കണ്ണാലെ നോക്കി... സീയയുടെ അവസ്ഥയും അത് പോലെ തന്നായിരുന്നു...
" ആ... ഉപ്പാ.. എന്തിനും ഞാൻ കൂടെയുണ്ടാകും... "
പെട്ടന്ന് റോഷി പറഞ്ഞത് കേട്ട് സീയയും മെഹയും അവനെ നോക്കി ഇവൻ ഇത് എന്ത് തേങ്ങയാ പറയുന്നേ എന്നറിയാതെ അന്തം വിട്ട് നിന്നു... ചിരിയോടെ അതും പറഞ്ഞ് ഫോണിൽ കുത്തി കൊണ്ട് അവൻ ഹാളിൽ നിന്ന് പോയതും ഞാൻ മൈറയെ ഒന്ന് നോക്കി... അവളുടെ മുഖത്ത് വലിയ ഭാവമാറ്റമോന്നുമില്ല... റോഷി പോയ വഴിയേ നോക്കി മെഹ സീയയെ പിടിച്ചു വലിച്ചു കൊണ്ട് അവന്റെ പിറകെ നടന്നു...
" ഡാ... മെഹ...നീ ഇത് എന്തിനുള്ള പുറപ്പാടാ.. "
കുറച്ച് അപ്പുറത്ത് ആയി മുറ്റത്ത് തന്നെ ഇരിക്കാനുള്ള ഇരിപ്പിടമുണ്ട്... അതിൽ ഇരുന്ന് ഫോണിൽ നോക്കി കൊണ്ട് ഇരിക്കുന്ന റോഷിക്ക് നേരെ മെഹ അലറിയതും സീയയാണ് ഞെട്ടിയത്... അവൾ ഏതോ സ്വപ്ന ലോകത്ത് ആയിരുന്നു... അവളുടെ വലത് കയ്യിൽ മുറുകിയ മെഹയുടെ ഇടത് കൈ കണ്ട് അവൾ അത് തന്നെ നോക്കി കൊണ്ടിരുന്നു...
' അയ്യേ... ഇവനെ അല്ലേ ഞാൻ കിസ് ചെയ്തത്... ച്ചെ... എന്നെ കുറിച്ച് ഇവൻ എന്ത് കരുതി കാണും... എന്നെ പറഞ്ഞാൽ മതി ഓരോന്നും ഓർത്തു അന്തമില്ലാതെ നടന്നോളും... ശോ... '
നേരത്തെ വീണ സമയത്ത് അവന്റെ കവിളിൽ തന്റെ ചുണ്ടുകൾ പതിഞ്ഞത് ഓർക്കവേ അവളിൽ ചെറിയ വിറയൽ കടന്ന് പോയി...സ്വയം കുറ്റ പെടുത്തി കൊണ്ട് അവൾ തന്റെ കയ്യിൽ നിന്ന് ഇപ്പോഴും പിടി വേര്പെടുത്താതെ പിടിച്ചിട്ടുള്ള മെഹയുടെ കയ്യിലേക്ക് നോക്കി... അത് തന്നെ നോക്കി നിൽക്കെയാണ് പെട്ടന്ന് എന്റെ കൈ അവൻ വിട്ടത്... എന്താണെന്ന് കരുതി അവന്റെ മുഖത്തേക്ക് നോക്കിയതും അവൻ ചമ്മിയത് പോലെ എന്തൊക്കെയോ എക്സ്പ്രഷൻ ഇട്ട് കൊണ്ട് പെട്ടന്ന് അവിടെന്ന് പോയി...
" കാകു... "
അവൻ പോയ വഴിയേ നോക്കി കൊണ്ട് റോഷിയുടെ അടുത്തായി ഇരുന്ന് സീയ അവന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് വിളിച്ചതും അവൻ മറുപടിയായി ഒന്ന് മൂളി...
" കാകുന് ഉപ്പയോട് പറഞ്ഞുടായിരുന്നോ മൈറയെ ഇഷ്ട്ടമുള്ള കാര്യം... "
അവൾ ചോദിക്കുന്നത് കേട്ട് ഞാൻ അവളെ ഷോൾഡറിലുടെ കൈ ഇട്ട് കൊണ്ട് തന്നോട് ചേർത്ത് ഇരുത്തി...
" അങ്ങനെ അങ്ങ് പറയാൻ പറ്റുവോ മോളേ... ഇത്രയും വളർത്തി വലുതാക്കിയത് അവരല്ലേ... ആ അവരോട് ഞാൻ ഇത് പറഞ്ഞാൽ... ചിലപ്പോൾ ഉപ്പാക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല എന്നിൽ നിന്ന് ഇങ്ങനെ ഒരു നീക്കം... അവരുടെ കണ്ണുനീർ കാണാൻ എനിക്ക് പറ്റില്ല സീയു... "
അവനൊരു വിങ്ങലോടെ പറഞ്ഞു നിർത്തിയതും സീയ അവന്റെ അടുത്തേക്ക് ഒന്നുടെ ചേർന്ന് ഇരുന്ന് കൊണ്ട് പലതും ഓർത്തു കൊണ്ടിരുന്നു....
" സീയു... നിന്നെ മെഹയെ കൊണ്ട് കെട്ടിച്ചാലോ... "
റോഷി അവളെ മുടിയിലുടെ വിരൽ ഓടിച്ചു കൊണ്ട് കളിയോടെ ചോദിച്ചതും സീയു ഇരുന്നിടത്ത് നിന്ന് ചാടി എഴുനേറ്റു...
" എന്നെയോ.... "
കണ്ണും തള്ളി അവൾ ചോദിക്കുന്ന കേട്ടതും റോഷി പൊട്ടി ചിരിച്ചു കൊണ്ട് ഇരുന്നിടത്ത് നിന്നും എഴുനേറ്റ് അവളുടെ ഷോൾഡറിലുടെ കൈ ഇട്ട് മുന്നോട്ട് നടന്നു...
" പണ്ടൊക്കെ... എന്ന് വെച്ചാൽ ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന സമയം നിന്റെ വീട് ഇല്ലേ അതിന് മുന്നിലുടെയായിരുന്നു ക്ലാസിന് പോയിരുന്നത്... അപ്പൊ മെഹ എപ്പോഴും പറയും അവിടെ ഒരു പെൺകുട്ടിയുണ്ടെങ്കിൽ അവളെ സ്നേഹിച്ച് കെട്ടിയിട്ട് ആണെങ്കിളും ആ ബംഗ്ലാവിന് ഉള്ളിൽ കയറിയിരിക്കുമെന്ന്... ഇപ്പൊ നീ ഇവിടെയുണ്ടല്ലോ അവന് സമ്മതം ആണെങ്കിൽ നിന്നെ അവനെ കൊണ്ട് തന്നെ ഞാൻ കെട്ടിക്കും... എന്നാ എനിക്ക് എപ്പോഴും നിന്നെ കണ്ട് കൊണ്ട് ഇരിക്കാലോ... "
അവൻ പറഞ്ഞത് കേട്ട് അവൾ അവന്റെ ഷോൾഡറിൽ വെച്ചിട്ടുള്ള കൈ എടുത്ത് മാറ്റി അവനെ പിറകിലേക്ക് തള്ളി..
" അയ്യടാ... അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാ മതി... എനിക്ക് ഒന്നും വേണ്ട ആ കാലനെ... "
അവൾ അവനെ നോക്കി കോറുവോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞതും അവിടെ എന്നെയും കാകുനെയും നോക്കി നിൽക്കുന്ന മെഹയെ കണ്ട് കാകുനെ ദയനീയമായി നോക്കി കൊണ്ട് വില്ലയിലേക്ക് ഓടി കയറി... അവളുടെ പേടിയോടെയുള്ള ഓട്ടം കണ്ട് മെഹ ഒന്ന് ചിരിച്ചു... അത് കൃത്യമായി റോഷി കാണുകയും ചെയിതു...
" എന്താണ് മോനെ മെഹാ ഒരു ഇളി... എന്റെ പെങ്ങളെ കെട്ടാൻ വല്ല ഉദ്ദേശവുമുണ്ടോ... "
അവൾ പോയ വഴിയെ നോക്കി ചിരിക്കുന്ന മെഹയെ നോക്കി റോഷി ചോദിച്ചതും മെഹ നോട്ടം മാറ്റി അവനെയോന്ന് നോക്കി കണ്ണ് ഇറുക്കി കാണിച്ചു...
" ആലോചിക്കാം... "
എന്തോ ആലോചിച്ചു കൊണ്ട് മെഹ പറഞ്ഞതും റോഷി ഇളി പോയത് പോലെ അവനെയോന്ന് നോക്കി കൊണ്ട് തല കുടഞ്ഞു... ഇവൻ എന്താ പറഞ്ഞെ... ഇനി എനിക്ക് മാറിയത് ഒന്നും അല്ലല്ലോ... അത് തന്നെയല്ലേ...
" മെഹാ... നീ... നീ എന്തെങ്കിലും പറഞ്ഞോ... "
റോഷി മെഹയെ.നോക്കി സംശയത്തോടെ ചോദിക്കുന്നത് കണ്ട് മെഹ ഉള്ളിൽ ചിരിച്ചു കൊണ്ട് അവനെ നോക്കി ഇല്ലെന്ന് പറഞ്ഞു കൊണ്ട് അവന്റെ അടുത്തായി ഇരുന്നു...
~•°°°°°°°°°°°•~
" സീയാ... "
ഹാളിലെ സെറ്റിയിൽ കിടന്ന ഒരു സ്റ്റോറി ബുക്ക് റീഡി കൊണ്ട് ചിരിക്കവേയാണ് മൈറ അങ്ങോട്ടേക്ക് വന്നു കൊണ്ട് അവളെ വിളിച്ചത്... മെഹ കാകു ഇവളോട് മിണ്ടരുത് എന്ന് പറഞ്ഞത് കൊണ്ട് അവളെ നോക്കാതെ ബുക്കിലേക്ക് നോക്കി ഇരുന്നു... അവളെ നോക്കിയാൽ ഞാൻ സംസാരിച്ചു പോകും... കാരണം ഈ കുറഞ്ഞ ദിവസം കൊണ്ട് തന്നെ ഞാൻ മൈറയെ എന്റെ സ്വന്തം ഇത്തയെ പോലെയാ കാണുന്നെ...
സീയ... "മൈറ"
മൈറയുടെ വിളികേട്ടിട്ടും കേൾക്കാത്ത മട്ടിൽ പുസ്തകത്തിലേക്ക് തലചായ്ഞ്ഞിരുന്നു....
എനിക്ക് അറിയാം നീയെന്നോട് മിണ്ടില്ലെന്ന്... ഞാൻ ചെയ്തത് തെറ്റാ...നീയെന്നോട് ക്ഷമണിക്കണം... അപ്പോഴത്തെ ഒരു അവസ്ഥയിൽ എന്തൊക്കെയോ അങ്ങനെ ഒക്കെ ചെയ്യാൻ തോന്നി.... പക്ഷെ ഒന്നും മനപ്പൂർവമല്ല.... "മൈറ"
അവൾ പറയുന്നതെല്ലാം കേട്ട് കഴിഞ്ഞതും സീയ ഒന്നും പറയാതെ തന്റെ കയ്യിലുള്ള പുസ്തകവും എടുത്ത് റൂമിലോട്ട് പോയി....
സീയ... സീയ... "മൈറ"
അവളുടെ പിറകെ ഓടിക്കൊണ്ട് അവൾ വിളിച്ചതും അവളതൊന്നും കാര്യമാക്കാതെ റൂമിന്റെ വാതിൽ അടച്ചു കുറ്റിയിട്ട്.....
എന്താടി... അവൾ മിണ്ടുന്നില്ലേ... "ഉമ്മ"
ഇല്ല..."മൈറ"
നീയെന്തിനാ മോളെ അവളെ അങ്ങനെ ചെയ്യാൻ പോയെ.... "ഉമ്മ"
ആഹ് ഞാൻ ചെയ്തു... ചെയ്തത് തെറ്റാണെന്ന് അറിയാം...ഇനിയിപ്പോ എല്ലാവരും കൂടെ എന്റെ മെക്കിട്ട് കേറിക്കോ... ഞാൻ ഒന്നും പറയില്ലല്ലോ... "മൈറ"
ഉറഞ്ഞുതുള്ളികൊണ്ട് അവൾ അതും പറഞ്ഞുകൊണ്ട് അപ്പുറത്തോട്ട് പോയി....
***********************
എടാ...ഞാൻ ഉപ്പയോട് നിനക്ക് അവളെ ഇഷ്ട്ടമാണെന്ന് പറയട്ടെ... ഇല്ലേങ്കിൽ നിനക്ക് ചിലപ്പോ അവളെ കിട്ടിയെന്ന് വരില്ല... അതുകൊണ്ട ഞാൻ പറയുന്നത്... നീയൊന്ന് കേൾക്... "മെഹ"
വേണ്ട മെഹ... എന്തിനാ വെറുതെ... ഉപ്പാക്ക് മനസ് വേദനിപ്പിക്കുന്ന ഒന്നും തന്റെ എന്റെ ഭാഗത്തു നിന്ന് ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല... ശെരിയാ... അവളെ എനിക്കിഷ്ട്ട... ആ ഇഷ്ട്ടം ഇപ്പോഴും എന്റെ ഉള്ളിൽ തന്നെയുണ്ട്..."റോഷി"
അതൊക്കെ ശെരിയാ... പക്ഷെ എന്റെ പെങ്ങളെ നിനക്ക് അല്ലാതെ മറ്റൊരുത്തനെകൊണ്ട് കെട്ടിക്കാൻ എന്നെകൊണ്ട് കഴിയില്ല.... ഞാൻ കാര്യായിട്ട പറഞ്ഞെ.... "മെഹ"
ഞാനും കാര്യായിട്ട പറഞ്ഞെ...നിന്റെ ഉപ്പ എന്ന് പറയുന്നത് എന്റെ കൂടെ ഉപ്പയാ...എന്റെ ഉപ്പ കരയുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല... എന്തായാലും അവൾക് എന്നെ ഇഷ്ട്ടമല്ലല്ലോടാ... പിന്നെ എന്തിനാ ഞാൻ ചുമ്മാ ഒരു പൊട്ടനെ പോലെ അവളെ പിന്നാലെ നടക്കുന്നെ...."റോഷി"
റോഷി അതും പറഞ്ഞുകൊണ്ട് റൂമിലോട്ട് പോയി....
അവൻ പോയതിന് പിന്നാലെ മൈറ വന്ന് മെഹയുടെ അടുത്തിരുന്നു....
കാക്കുവും എന്നോട് തെറ്റിലാണല്ലേ... "മൈറ"
എന്താ... "മെഹ"
എനിക്ക് അറിയാം... നിങ്ങൾക് ആർക്കും എന്നെ ഇഷ്ട്ടമല്ലാന്ന്... ഒരു ചെറിയ തെറ്റൊക്കെ ആർക്കായാലും സംഭവിക്കില്ലേ... അതിന് ഇങ്ങനെയൊക്കെ പകരം വീട്ടണോ... "മൈറ"
നിന്നെ സ്നേഹിക്കുന്ന ഒരാളാ ആ പോയത്... നീയൊന്ന് ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അവന്റെ കണ്ണീർ കാണണ്ടായിരുന്നു... പാവം... "മെഹ"
മെഹ അതും പറഞ്ഞുകൊണ്ട് റോഷിയുടെ അടുത്തോട്ടു ചെന്ന്....
മൈറ കാര്യമറിയാതെ മെഹ പോകുന്നതും നോക്കി നിന്നു...
***********************
ഉച്ചതിരിഞ് ഉപ്പ പറഞ്ഞപോലെ ചേർക്കനും കൂട്ടരും ഇങ്ങെത്തി...
മനസില്ല മനസോടെ മെഹയും റോഷിയും ഉപ്പയുടെ അടുത്തായിരുന്നു....
പക്ഷെ സങ്കടം ഉള്ളിൽ മറച്ചു വച്ചുകൊണ്ട് റോഷി പുറത്ത് മനസ് തുറന്നു ചിരിച്ചു....
ഹാ... എന്നാ പെണ്ണിനെ അങ്ങട്ട് വിളിച്ചാലോ... "ബ്രോക്കർ"
അഹ് വിളിക്കാം...മോളെ... "ഉപ്പ"
ഉപ്പയുടെ വിളിക്ക് ഉള്ള മറുപടി വരാതെ വന്നതും റോഷി ഇരുന്നിടത് നിന്ന് എണീറ്റുകൊണ്ട് അവൾ ഇരിക്കുന്ന റൂമിലോട്ടു പോയി....
മെല്ലെ വാതിൽ തുറന്നു....
തുറന്നപ്പോൾ തന്നെ കാണുന്നത് മനസില്ല മനസോടെ എങ്ങോട്ടോ നോക്കി കരയുന്നതായിരുന്നു....
ഏയ്... എന്താ മൈറ... നീ കരയാണോ... എന്താ പറ്റിയെ... ദേ നിന്നെ ഉപ്പ വിളിക്കുന്നുണ്ട്... വേഗം വന്നേ... അബരൊക്കെ അവിടെ നിന്നെ കാത്തിരിക്ക...നീയിവിടെ കൊച്ചു കുട്ടികളെ പോലെ കരഞ്ഞോണ്ട് ഇരിക്ക... വാ പെണ്ണെ... "റോഷി"
റോഷി അതും പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചതും അവള കയ് വിടുവിച്ചു കൊണ്ട് അവനോട് പറഞ്ഞു....
അപ്പൊ നിനക്ക് എന്നെ ഇഷ്ടമല്ലേ
...
അവളുടെ ശബ്ദം കേട്ട് അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കയ്യിൽ നിന്ന് കൈ വേര്പെടുത്തി...
" ഇഷ്ട്ടം... ഇഷ്ട്ടമുണ്ട്... എന്നേക്കാൾ ഏറെ... നിനക്ക് ഇഷ്ട്ടമല്ലെന്ന് അറിഞ്ഞിട്ടും ഞാൻ നിന്റെ പിറകെ നടന്നത് എന്നെങ്കിലും നീ എന്ന് മനസിലാക്കുമെന്ന് കരുതിയാ... പക്ഷെ... നിന്റെ മനസ്സിൽ എനിക്ക് അങ്ങനെ ഒരു സ്ഥാനമില്ല... സോ ഞാൻ എല്ലാം മറക്കാൻ തെയ്യാർ ആണ്... പെട്ടന്ന് മറക്കാൻ പറ്റില്ല എന്നറിയാം എങ്കിലും ഞാൻ ശ്രമിക്കും... "
മനസ്സിൽ വേദനയുണ്ടെങ്കിൽ അത് പരമാവധി പിടിച്ചു വെച്ച് ചുണ്ടിൽ വേദന കലർന്ന ചിരിയോടെ അവൻ പറഞ്ഞതും അവൾ ഒരു കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...
" എ... എനിക്ക് നീ ഇ.. ഇല്ലാണ്ട് പറ്റില്ല റോഷി... ഒത്തിരി ഒത്തിരി ഇഷ്ട്ടവാ... അടി കൂടുമ്പോയും നിന്നെ അ..അവോയ്ഡ് ചെയ്യുമ്പോയും എനി...ക്ക്... അറിയില്ലായിരുന്നു നീ എന്റെ മനസ്സിൽ... ഉണ്ടെന്ന്... ഇന്ന... ലെ നീ പോയത് മുതൽ എ...നിക്ക് ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്യുവാ...യിരുന്നു... ഇന്ന് നിന്നെ പെട്ടന്ന് കണ്ടപ്പോ എനിക്ക് എത്ര സന്തോഷം തോനി..യെന്നോ... ഇഷ്ട്ടവാ... എനി... ക്ക്... "
എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വെച്ച് തേങ്ങി കൊണ്ട് അവൾ പറഞ്ഞതും ആദ്യം ഞാനൊന്ന് പകച്ചു പോയി... അവളുടെ ഒരോ വാക്കുകളും എനിക്ക് ഒത്തിരി സന്തോഷം നൽകിയെങ്കിലു ഇവളും വെയിറ്റ് ചെയ്ത് അവിടെ കുറച്ച് പേര് ഇരിക്കുന്നത് ഓർമ വന്നപ്പോ ഞാൻ അവളെ എന്നിൽ നിന്ന് അകറ്റി നിർത്താൻ ശ്രമിച്ചു...
പക്ഷെ അവൾ വിടാതെ എന്നിലുള്ള പിടി മുറുക്കുന്നതിന് അനുസരിച്ച് എന്റെ കണ്ണുകൾ നിറഞ്ഞു സന്തോഷത്തിന്റെ കണ്ണുനീർ... ഇത്രയും നാൾ കേൾക്കാൻ കൊതിച്ച വാക്കുകൾ കേട്ടപ്പോയുള്ള സന്തോഷം... അവൾ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പതിയെ മുടിയിലുടെ തഴുകി...
" മൈറാ.... "
കുറച്ച് സമയത്തെ നിശബ്ദക്ക് ശേഷം ഞാൻ അവളെ വിളിച്ചതും എന്റെ നെഞ്ചിൽ നിന്ന് മുഖം പൊക്കി അവൾ എന്റെ കണ്ണിലേക്ക് നോക്കി... കരഞ്ഞത് കാരണം അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ട് ഉണ്ട്...
" വാ... അവർ കണ്ടിട്ട് പോട്ടെ... എന്നിട്ട് ഉപ്പയോട് പറയാം... "
അവളുടെ മുഖം കയ്യിൽ എടുത്ത് കൊണ്ട് പറഞ്ഞതും അവൾ നിഷേധാർത്ഥത്തിൽ തല അനക്കി...
" എന്നെ ആരും കാണണ്ട... എനിക്ക് ഇഷ്ട്ടല്ല... ഞാൻ ഇവിടുന്ന് വരൂല... "
കോറുവോടെ പറഞ്ഞു കൊണ്ട് അവൾ എന്റെ ഷർട്ടിന്റെ ബട്ടണിൽ വിരൽ വെച്ച് തിരിച്ചു കൊണ്ട് ചിണുങ്ങുന്നത് കണ്ട് ചിരിയോടെ അവളെ ഇടുപ്പിലുടെ കൈ കടത്തി അവളെ ചേർത്തു പിടിച്ചു... അവളുടെ നെറ്റിയിൽ ചുണ്ട് ചേർക്കാൻ നിന്നതും പിറകിൽ നിന്നുള്ള ശബ്ദം കേട്ട് അവൻ പെട്ടന്ന് തന്നെ അവളിൽ നിന്ന് വിട്ട് നിന്നു....
" ഡാ... "
തിരിഞ്ഞു നോക്കിയതും കാണുന്നത് ഉപ്പയും ഉമ്മിയും അടക്കം എല്ലാവരും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ട്... ഉപ്പയുടെ മുഖഭാവം കണ്ടതും അവൾ പേടിയോടെ അവന്റെ കയ്യിലേക്ക് അവളുടെ കൈ ചേർത്ത് വെച്ചു... അവളിലെ പേടി മനസിലാക്കിയത് പോലെ അവൾ ആ കൈ ചേർത്ത് പിടിച്ചു...
" ഉ...ഉപ്പാ... അത്... "
അവൻ എന്തോ പറയാൻ നിന്നതും ഉപ്പ അവന് നേരെ കൈകൾ ഉയർത്തി... അടിക്കാൻ വേണ്ടിയാണ് കൈകൾ ഉയർത്തിയത് എന്ന് കരുതി റോഷി പെട്ടന്ന് തന്നെ പിറകിലേക്ക് ഒരു അടി വെച്ച് കൊണ്ട് മൈറയെ മാറ്റി നിർത്തി...
" ഇങ്ങോട്ട് വാടാ... "
ഉപ്പയുടെ അടുത്ത് നിന്ന് മാറി നിൽക്കുന്ന എന്നെ പിടിച്ചു വലിച്ചു കൊണ്ട് ഉപ്പ ചേർത്ത് പിടിച്ചതും ഞാൻ പകപ്പോടെ ഉപ്പ തന്നെ നോക്കി നിന്നു...
" എങ്ങനെയുണ്ട് അനസേ... ഞാൻ അപ്പൊയെ പറഞ്ഞത് അല്ലേ ഈ പ്ലാൻ സക്സ്സ് ആകുമെന്ന്... ഇത്രയും ദിവസം എന്റെ മോൻ പിറകെ നടന്നപ്പോ അവൾക്ക് അവനെയൊരു വിലയും ഉണ്ടായിരുന്നില്ല... പെണ്ണ് കാണാൻ വരുന്നെന്നു പറഞ്ഞതും അവളുടെ സ്നേഹം താനെ പുറത്തേക്ക് വന്നത് കണ്ടോ... "
ഉപ്പ അവളെ പെണ്ണ് കാണാൻ വന്നവരിൽ ഏകദേശം ഉപ്പയുടെ ഏജ് തോനിപിക്കുന്ന ഒരാളോട് പറഞ്ഞതും എല്ലാവരും ഇതെന്താ കഥയെന്ന് അറിയാതെ പരസ്പരം നോക്കി കൊണ്ടിരുന്നു...
" എന്റെ മക്കളെ ടെൻഷൻ ആവേണ്ട... ആരും ഇവിടെ പെണ്ണ് കാണാൻ ഒന്നും വന്നതല്ല... റോഷി മോന് ദേ ഇവളെ ഇഷ്ട്ടമുള്ള വിവരം എനിക്ക് അറിയാമായിരുന്നു... അവളെ മറ്റാർക്കെങ്കിലും നൽകുന്നതിനേക്കാൾ നിനക്ക് നൽകുന്നതിൽ അല്ലേടാ എനിക്ക് സന്തോഷം..."
ഉപ്പ അവളെയും അവനെയും ചേർത്ത് പിടിച്ചു കൊണ്ട് കൊണ്ട് പറഞ്ഞതും അവൾ ഒരു കരച്ചിലോടെ ഉപ്പയുടെ നെഞ്ചിലേക്ക് ചാഞ്ഞു... എല്ലാവരിലും സന്തോഷം നിറഞ്ഞു.... മെഹ റോഷിയെ നോക്കി ചിരിച്ചതും റോഷിയും നിറഞ്ഞ കണ്ണുകളാലെ അവനെ നോക്കി ചിരിച്ചു...
" പിന്നെ മക്കളെ ഇത് എന്റെ കൂടെ ദുബായിയിൽ വർക്ക് ചെയിത ഫ്രണ്ടും ഫാമിലിയുമാണ്.... ദേ ഇവനാ എനിക്ക് ഈ പ്ലാൻ പറഞ്ഞു തന്നത്... "
ആ ഉപ്പയുടെ വാക്കുകൾ കേട്ടപ്പോയാണ് അനസിന്റെ മകൻ അഫാഫ് സീയയിൽ നിന്നുള്ള നോട്ടം അവരെ നോക്കിയത് അവൻ എല്ലാവർക്കും പുഞ്ചിരിച്ചു കൊടുത്തു...
ഇത് അഫാഫ്... ഓന്റെ ഏക മോനാ...പിന്നൊരു മോൾ ഉണ്ട്... ഓൾ കല്യാണം കഴിഞ് ലണ്ടനിൽ അല്ലേടാ.... "ഉപ്പ"
അഹ് അതെ അതെ.... "അനസ്"
ആഹ്... അതന്നെ... എന്തായാലും എല്ലാം റാഹത്തായല്ലോ... ഓരെ മനസിലുള്ളത് പുറത്ത് വന്നപ്പോ നിക്ക് എന്തോ വല്ലാത്തൊരു സന്തോഷം... ഇന്റെ മോൻ കുറെ നടന്നതാ ഓളെ പിന്നാലെ... എന്നിട്ട് ഇപ്പോഴാ ഓളോന്ന് സമ്മതിച്ചത്... അല്ലേടി കുറുമ്പിയെ.... "ഉപ്പ"
ഉപ്പ അവളുടെ കവിളിൽ പിടിച്ചു പിച്ചി കൊണ്ട് പറയുന്നത് കേട്ട് അവളൊരു നാണത്തോടെ റോഷിയുടെ പിറകിലോട്ട് ചാരി നിന്നു....
കണ്ടില്ലേ ഓളോരു നാണം... "ഉപ്പ"
ഈ ഉപ്പ ഇത്... "മൈറ"
എന്നും പറഞ്ഞുകൊണ്ട് അവൾ പോവാൻ നിന്നതും റോഷി അവളുടെ കൈ പിടിച്ചു നിർത്തി...
അങ്ങനെയിപ്പോ എന്റെ മോൾ പോണ്ട....നമുക്ക് കുറച്ച് ഭാവി കാര്യങ്ങൾ ഒക്കെ സംസാരിച്ചിട്ട് പോയ പോരെ... അതല്ലേ അതിന്റെ ഒരു ഇത്... 😜"റോഷി"
അയ്യടാ... അങ്ങ് പള്ളി പോയി പറഞ്ഞ മതി... എന്നെയൊന്നും കിട്ടില്ല മോനെ..."മൈറ"
ഹാ... അങ്ങനെ അങ്ങോട്ട് പറഞ്ഞാലോ മോളെ... എനിക്ക് പറയാനുള്ളത് കൂടെ കേൾക്... "റോഷി"
ഹാ എന്താണ് രണ്ട് പേരും കൂടെ ഒരു ഒത്തുകളി..."മെഹ"
ഓഹ് ഇവിടെ ഉണ്ടായിരുന്നോ ജാട കാരൻ... "മൈറ"
ജാഡ കാരനോ ആരാടി ജാഡക്കാരൻ... "മെഹ"
കാക്കു തന്നെ... അല്ലാതെ ആരാ... ഇതുവരെ എന്നെയൊന്നു മൈൻഡ് ചെയ്യാൻ പോലും തോന്നിയില്ലല്ലോ ദുഷ്ട... എന്നിട്ടിപ്പോ പറയുന്നത് കേട്ടില്ലേ.... ഹും പൊക്കോ... "മൈറ"
അവൾ അതും പറഞ്ഞുകൊണ്ട് അവന്റെ നെഞ്ചത്തോട്ട് ഒരു കുത്ത് കൊടുത്തതും അവൻ നെഞ്ചിൽ കൈ വെച്ചുകൊണ്ട് റോഷി യെ നോക്കി....
എങ്ങനെടാ ഇതിനൊക്കെ സഹിക്ക... ഹോ അൺസഹിക്കബൾ.... "മെഹ"
പ്പോ എന്നോട് ഒന്നും പറയണ്ട.... അതൊക്കെ എന്റെ റോഷിക്ക സഹിച്ചോളും... അല്ലെ റോഷിക്ക..."മൈറ"
റോഷിക്കയോ അതൊക്കെ എപ്പോ... "സീയ"
ഹോ വന്നോ ജാടകാരി... "മൈറ"
ഓഹോ അപ്പൊ ഞങ്ങൾ രണ്ടും ജാടകാരിയും ജാഡകാരനും അല്ലെ... അപ്പൊ പിന്നെ ഇവൻ എന്താടി... അവൻകും ഉണ്ട് ഇതിലൊരു റോൾ അല്ലെ സീയ... "മെഹ"
അതെ... "സീയ"
അതൊക്കെ ഞാൻ കല്യാണം കഴിഞ്ഞിട്ട് കൊടുത്തോളം... പോരെ..."മൈറ"
എന്റെ ജീവിതം ആരോ നക്കി... "റോഷി"
റോഷി എങ്ങോട്ടോ നോക്കികൊണ്ട് പറയുന്നത് കേട്ട് സീയയും മെഹയും കയ്യടിച്ചു ചിരിച്ചു...
ഞാൻ അല്ലല്ലോ... "മൈറ"
ഏയ് നീയല്ല... നീയെന്റെ മുത്തുമോളല്ലേ... My സ്വീറ്റ്... "റോഷി"
അഹ് അതാണ്... വാ... നമുക്ക് പോവാം... "മൈറ"
മൈറ അതും പറഞ്ഞുകൊണ്ട് അവനെ പിടിച്ചു പോയതും മെഹയും സീയയും കൂടി പരസ്പരം നോക്കി ചിരിച്ചു....
പെട്ടന്ന് സീയക്ക് സ്വബോധം വന്നതും ചിരിയെല്ലാം നിർത്തി കൊണ്ടവളോന്ന് വിട്ട് നിന്നു....
പിന്നെ ഒന്നും പറയാതെ മുകളിലോട്ട് ഓടി....
മനസ്സിൽ മുഴുവൻ അറിയാതെ കൊടുത്ത കിസ്സ് മാത്രമായിരുന്നു...
അത് ആലോചിക്കുമ്പോ തന്നെ അവൾക്കൊരു വല്ലാത്ത ഇരിട്ടറ്റിങ് ആയിരുന്നു....
അവളുള്ള ദേഷ്യം മുഴുവൻ പല്ലിൽ കടിച്ചു തീർത്തു...
കുറച്ചു നേരത്തിനു ശേഷം ഉപ്പയുടെ ഫ്രണ്ട്സും ഫാമിലിയുമെല്ലാം പോയതും സീയയും മെഹയും രണ്ട് റൂമിൽ നിന്ന് ഒപ്പം ഇറങ്ങി....
ഒപ്പം ഇറങ്ങിയത് കൊണ്ട് തന്നെ രണ്ട് പേരും പരസ്പരം ഒന്ന് നോക്കി....
നീയെങ്ങോട്ടാ... "മെഹ"
ഞാൻ... ഞാൻ ചുമ്മാ... "സീയ"
എന്നും പറഞ്ഞുകൊണ്ട് അവൾ നൈസ് ആയിട്ട് സ്ഥലം വിട്ടു....
എല്ലാവരും ചെറിയ മയക്കത്തിൽ ആയത് കാരണം അവളാരെയും ഉണർത്താതെ വാതിൽ തുറന്ന് പുറത്തോട്ട് ഇറങ്ങി....
കുറച്ചു നേരം അടുത്തുള്ള ഗാർഡൻ ഏരിയയിൽ ഇരുന്ന് ആകാശത്തിലോട്ട് നോക്കി....
മനസ്സിൽ പലതും ആലോചിച്കൊണ്ടവൾ മുമ്പോട്ടു നടന്നു....
ഗെയ്റ്റിന് അടുത് എത്തിയതും അവൾ തിരിഞ്ഞു പോകാൻ നിന്നപ്പോയെക്ക് കുറച്ച് മാസ്ക് ധരിച്ച ആളുകൾ വന്ന് അവളുടെ കയ്യും കാലും പിടിച് വാനിൽ കയറ്റി കൊണ്ട് പോയി.....
ഒന്ന് വാ തുറക്കാൻ പോലും കഴിയാതെ അവൾ അവശയായി...
വാനിൽ വെച്ച് കണ്ണുകൾ കൂടെ അവർ കെട്ടിയതും അവൾക്ക് മുന്നിലേക്കുള്ള കാഴ്ചകൾ അവ്യക്തമായി...
" ആാ... വിട്... "
അടുത്ത് ഇരിക്കുന്നവന്മാരെ അടിച്ചു കൊണ്ട് ഒരുപാട് രക്ഷപെടാൻ നോക്കിയെങ്കിലും അവരുടെ കൈ ഭലത്തിന് അവൾ ഒന്നുമല്ലായിരുന്നു... കുറച്ച് നേരത്തെ യാത്രക്ക് ശേഷം പെട്ടന്ന് വാൻ സ്റ്റോപ്പ് ആകുകയും തന്നെ ആരൊക്കെയോ ചേർന്ന് വലിച്ചിറക്കുകയും ചെയിതു...
അവരിൽ നിന്ന് രക്ഷപെടാൻ എന്നത് പോൽ തന്റെ കൈയിൽ പിടിച്ചിരിക്കുന്നവരെ ഭലമായി തള്ളി കൊണ്ട് ഓടി നിന്നതും ആയുടെയോ കൈ തന്റെ മുഖത്തേക്ക് പതിഞ്ഞിരുന്നു... വേദന കാരണം അവൾ ഒന്ന് പിടഞ്ഞു പോയി...
പതിയെ വാടിയ പൂ പോലെ അവൾ താഴെക്ക് ഊർന്നിറങ്ങി...
•~•~•~•~•~•~•~•~•
" എടി മൈറ... "
മുകളിലെ ബാൽക്കണിയിൽ ഇരുന്ന് ഫോണിൽ കുത്തി കൊണ്ട് ഇരിക്കുന്ന മൈറയുടെ കയ്യിൽ നിന്ന് ഫോൺ എടുത്തു വാങ്ങി കൊണ്ട് റോഷി ചോദിക്കുന്നത് കേട്ട് മൈറ കാര്യം എന്താണെന്ന് ചോദിച്ചു....
എന്താ ഇക്ക... "മൈറ"
എന്റെ പൊന്ന് മോളെ... എന്നെ ഇങ്ങനെ ഇക്ക എന്നൊന്നും വിളിക്കല്ലേ... ഇതിപ്പോ കേട്ടിട്ട് എന്തോ പോലെ ഫീൽ ചെയ്യുവാ... ഇതൊക്കെ കല്യാണം കഴിഞ്ഞിട്ട് പോരെ മോളെ.... "റോഷി"
അത് പറ്റില്ല റോഷിക്ക... ഞാൻ ഇപ്പൊ തന്നെ വിളിക്കും... പിന്നീട് അങ്ങോട്ട് വിളിയോട് വിളി ആവുമല്ലോ...അപ്പൊ കുഴപ്പമില്ല..."മൈറ"
ഹോ ശെരിയെന്ന...എന്നിട്ട് പറ... നമ്മുടെ ഭാവി കാര്യങ്ങൾ ഒക്കെയൊന്ന് പ്ലാൻ ചെയ്താലോ... "റോഷി"
എന്തോന്ന് ഭാവി പ്ലാൻ... കല്യാണം കഴിയുന്നു സുഗായിട്ട് ഇവിടെ തന്നെ ജീവിക്കുന്നു... ഇതല്ലേ... ഇതിലിപ്പോ പ്ലാനിന്റെ ഒരാവിശ്യവുമില്ല... "മൈറ"
Wht... അപ്പൊ നമ്മുടെ കുട്ടികൾ... "റോഷി"
ആഹ് കുട്ടികൾ ഒക്കെ നമുക്ക് കുറച് കഴിഞ്ഞിട്ട് മതി... പെട്ടന്ന് ഒന്നും വേണ്ട... ഒരു 3,4ഇയർ കഴിഞ്ഞിട്ട് മതി.... "മൈറ"
എന്നാ പിന്നെ കുട്ടി വേണോ മോളെ... "റോഷി"
വേണം... കുട്ടി... "മൈറ"
നീ തന്നെ ഒരു കുട്ടിയല്ലേ... ഇനി എന്തിനാപ്പോ വേറൊരു കുട്ടി... "റോഷി"
ശോ thnku... "മൈറ"
അവൾ അതും പറഞ്ഞുകൊണ്ട് അവനെ കെട്ടിപിടിചൊരു മുത്തം കൊടുത്തതും അവൻ മുത്തം കിട്ടിയ കവിളിൽ കൈ വച്ചവളേ നോക്കി....
പെട്ടന്ന് അവിടേക്ക് വന്ന മെഹ അവൾ കൊടുക്കുന്ന കിസ്സ് കണ്ട് ഒരു കള്ളചിരിയോടെ അവന്റെ അടുത് വന്നിരുന്നു...
കിട്ടിയല്ലേ... ഞാൻ കണ്ടു... 😂"മെഹ"
കണ്ടല്ലേ... "റോഷി"
കണ്ട് കണ്ട്... നിങ്ങൾ ഭയങ്കര കളിയാട്ടോ... ഇപ്പൊ തന്നെ ഇങ്ങനെആയ മോനെ റോഷി നിന്റെ കാര്യം കട്ട പോക ആയിരിക്കും... "മെഹ"
എന്ത് ചെയ്യാനാ... എന്തായാലും ഓൾ തല്ലേകൊലേം ഒന്നുമല്ലല്ലോ...just കിസ്സ് അല്ലെ... ഇതൊക്കെ റോഷിക്ക് എന്ത്... പുല്ല്...പണ്ട് ഒരുപാട് ആഗ്രഹിച്ചതാ അവസാനം എനിക്ക് അവളെ തന്നെ തന്നല്ലോ റബ്ബേ... ഒരുപാട് നന്ദിയുണ്ട്...
അവൻ അതും പറഞ്ഞുകൊണ്ട് മെഹയെ കെട്ടിപിടിച്ചു...
•~•~•~•~•~•~•~•~•~•
" റോഷി... മെഹാ... മക്കളെ ഒന്നിങ്ങോട്ട് വന്നേ.... മെഹാ... "
താഴെ നിന്നും ഉപ്പയുടെയും ഉമ്മിയുടെയും ശബ്ദം കേട്ടതും അതിൽ എന്തോ പന്തികേട് തോനിയ റോഷി അവിടെ നിന്ന് എഴുനേറ്റ് താഴെക്ക് ഇറങ്ങി... അവന്റെ പിറകെ തന്നെ ഉണ്ടായിരുന്നു മെഹയും മൈറയും...
" എന്താ... ഇങ്ങള് എന്താ ആകെ വിയർത്തിരിക്കുന്നെ..... "
ഉമ്മിയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി കൊണ്ട് മെഹ ചോദിച്ചതും അവർ പുറത്തേക്ക് വിരൽ ചൂണ്ടി... ഉമ്മി നന്നായി കിതക്കുന്നുണ്ടായിരുന്നു...
" മൈറ... കുറച്ച് വെള്ളം കൊണ്ട് വാ... "
റോഷി ഉമ്മിയെ സെറ്റിയിലേക്ക് ഇരുത്തി കൊണ്ട് പറഞ്ഞതും മൈറ കിച്ചണിൽ പോയി വെള്ളം കൊണ്ട് വന്നു കൊടുത്തു... അത് കുടിച്ചു കൊണ്ട് ഉമ്മി എല്ലാവരെയും നോക്കാൻ തുടങ്ങി...
" സീ... സീയ മോളേ.... ആരൊ...ക്കെയോ ചേർന്ന് ഒരു കാറി...ൽ കയറ്റി... കൊണ്ട് പോയി... ഞാൻ...എത്തിയപ്പോയെക്ക് അവർ അവിടെന്ന്... പോയി... "
ഉമ്മി പേടിയോടെ കിതപ്പ് അടക്കി പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി കൊണ്ട് പരസ്പരം നോക്കി...
" സീ... സീയു... "
പെട്ടന്ന് എന്തോ ഓർത്തത് പോലെ റോഷി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു കൊണ്ട് അവിടെന്ന് എഴുനേറ്റു... പെട്ടന്ന് ആണ് അവന്റെ മനസ്സിൽ പലതും കടന്ന് വന്നത്... ഇന്ന് ആണേൽ ഫുൾ മൈറയുടെ കൂടെ ആയിരുന്നു ഞാൻ... സീയു അവളെ... അവളെ കൂടെ ഇരുന്ന് സംസാരിച്ചത് പോലുമില്ല... ആ മന്ത്രി എങ്ങാനും ഇനി... അവന്റെ ഹൃദയം പതിമടങ്ങ് മിടിക്കാൻ തുടങ്ങി...
" മക്കളെ... ഇങ്ങള് ഇവിടെ ബേജാറായി ഇരിക്കാതെ പോയി നോക്ക്... ഇതാ ആ കാറിന്റെ നമ്പർ... KA 88 P 4367... "
ഉമ്മി പറഞ്ഞത് കേട്ട് ഞാൻ പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി... പിറകെ മെഹയും... പോകുന്ന വഴിയിൽ ചുറ്റും അവരുടെ കണ്ണുകൾ അവൾക്കായ് തിരഞ്ഞു...
" റോഷി... ഞാൻ ജമാലിനെ വിളിച്ച് ഈ കാർ ഇപ്പൊ എവിടെയുണ്ടെന്നു നോക്കട്ടെ... അവൻ കണ്ടെത്തി തരും സൈബർസെല്ലിൽ അല്ലേ അവൻ... "
മെഹ പറഞ്ഞത് കേട്ട് അവൻ ഒന്ന് തല അനക്കി... അവന്റെ കണ്ണുകൾ നിറഞ്ഞു... തന്റെ രക്തമല്ലങ്കിൽ കൂടെയും അവൾ എന്ന് വെച്ചാൽ തനിക്ക് ഇപ്പൊ ജീവനാണ്... അവൾ തന്റെ സ്വന്തം പെങ്ങൾ തന്നെയാണ്... അവളുടെ കുറുമ്പും ചിരിയും കണ്മുന്നിൽ നിറഞ്ഞു നിന്നതും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...
" എടാ... നേരെ പഴയ ആ ഫാക്ടറിയിലേക്ക് വിട്ടോ... അവിടെയുണ്ട് അവന്മാർ... ആ ചെറ്റ മന്ത്രി അലക്സ് തന്നെയാ ഇതിന്റെ പിറകിൽ
ഉറപ്പാ.... "
പല്ല് കടിച്ചു കൊണ്ട് മെഹ പറഞ്ഞതും റോഷിയുടെ മുഖം വലിഞ്ഞു മുറുകി... തന്റെ പെങ്ങൾക്ക് ഒരു പോറൽ സംഭവിച്ചാൽ എല്ലാത്തിനെയും ഞാൻ പരലോകം കാണിക്കും... അവിടെ എത്തിയതും ഞങ്ങൾ ബൈക്ക് സൈഡിൽ ഒതുക്കി പതിയെ അങ്ങോട്ടേക്ക് നടന്നു...
മുന്നിൽ തന്നെ ഉണ്ടായിരുന്നു അവന്റെ രണ്ട് ശിങ്കടിമാർ... ഞങ്ങളെ കണ്ടതും അവർ ഞങ്ങൾക്ക് നേരെ ഓടി വന്നു... പിന്നീട് അവിടെ ഒരു ഫൈറ്റിങ് തന്നെ ആയിരുന്നു... അവന്മാരെ കൊണ്ട് ഇനി എഴുനേൽക്കാൻ സാധിക്കില്ല എന്ന് ഉറപ്പ് ആയതും ഞങ്ങൾ ഉള്ളിലേക്ക് കടന്നു...
താഴെ ഒന്നും ആരെയും കാണാൻ ഇല്ലാ... മുകളിലേക്ക് കയറിയതും ഏതോ ഒരു റൂമിൽ നിന്നും ആരൊക്കെയോ സംസാരിക്കുന്നത് കേൾക്കാം.... മെഹ റോഷിയോട് ' ശബ്ദം വെക്കല്ലേ ' ന്ന് പറഞ്ഞു കൊണ്ട് ചാരി വെച്ചിരിക്കുന്ന ഡോർ കുറച്ച് തുറന്നതും കാണുന്നത് മന്ത്രിയെയും അവന്റെ കൂടെ ഏതോ ഒരുത്തനെയുമാണ്...
" ദേവ്.... നീ അവളെ എന്ത് വേണെങ്കിലും ചെയ്‌തോ ബട്ട് അവളെ ഇവിടെ നിന്ന് നീ കൊണ്ട് പോകുമ്പോ എനിക്ക് പറഞ്ഞ പണം കിട്ടിയിരിക്കണം... അല്ലാതെ അവളെ നിനക്ക് തരുമെന്ന് നീ കരുതണ്ട... "
" ഹേയ്... സർ ചോദിക്കുന്നത് അല്ല അതിന് അപ്പുറം വേണമെങ്കിലും തരാം... അവളെ കിട്ടാൻ എത്ര പേര് ആണ് വെയിറ്റ് ചെയ്യുന്നത് എന്നറിയോ... അവളെ കൊണ്ട് കോടികൽ സമ്പാദിക്കാൻ കഴിയും... "
അവർ പറയുന്നത് കേൾക്കാൻ കാതോർത്ത മെഹയും റോഷിയും അവരുടെ സംസാരം കേട്ട് ദേഷ്യത്തോടെ ആ വാതിൽ ചവിട്ടി തുറന്ന് കൊണ്ട് അവരെ കലിപ്പോടെ നോക്കി... അവരെ അവിടെ കണ്ടതും ആദ്യം അലക്സും മാറ്റവും ഒന്ന് ഞെട്ടി പിന്നെ അവർ പകപ്പ് ഒക്കെ മാറ്റി നിർത്തി അവരെ നോക്കി പൊട്ടിച്ചിരിച്ചു...
" ഹഹ... നിങ്ങളാണ് അവളെ സംരക്ഷിക്കുന്ന സംരക്ഷകർ അല്ലേ... അപ്പൊ മക്കളെ ഡ്യൂട്ടി കഴിഞ്ഞു... തടി കേട് ആക്കേണ്ടങ്കിൽ വന്നത് പോലെ തിരിച്ചു പോകാം... ഇല്ലെങ്കിൽ... "
അലക്സ് അവരെ നോക്കി പുച്ഛത്തോടെ പറഞ്ഞതും റോഷി മുഷ്ടി ചുരുട്ടി പിടിച്ചു...
" സീയയെ തേടിയാണ് ഞങ്ങൾ വന്നത് എങ്കിൽ അവളെയും കൊണ്ടേ ഞങ്ങൾ ഇവിടെ നിന്ന് തിരിച്ചു പോകു... നിങ്ങൾ ആയിട്ട് അവളെ തന്നാൽ നല്ലത്... ഇല്ലെങ്കിൽ.. "
അവർ പറഞ്ഞത് പോലെ തന്നെ മെഹ തിരിച്ചു തിരിച്ചു പറഞ്ഞതും അലക്സിന്റെ കൂടെയുണ്ടായിരുന്നവൻ മെഹയെ പിടിച്ചു തള്ളി... അവൻ ഒന്ന് വേച്ച് പോയെങ്കിലും ബാലൻസ് ചെയ്ത് വെച്ചു കൊണ്ട് റോഷിയുടെ ഷോൾഡറിൽ പിടിച്ച് ഉയർന്നു പൊങ്ങി മറ്റവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി... ചവിട്ടിന്റെ ഫലമെന്നോണം അവൻ പിറകിലേക്ക് വീണു... അലക്സിന്റെ മുഖത്ത് പല ഭാവങ്ങളും മിന്നി പറഞ്ഞു...
" ഡാ... എന്റെ പെങ്ങളെ വെച്ച് നിനക്ക് ഒക്കെ പണം സമ്പാദിക്കണം അല്ലേടാ നാറികളെ... "
റോഷി അലക്സിന്റെ മൂക്കിനിട്ട് മുഷ്ട്ടി ചുരുട്ടി കുത്തി കൊണ്ട് അലറിയതും അലക്സ് വേദന കാരണം മൂക്ക് ഒരു കയ്യിനാൽ പൊതിഞ്ഞു പിടിച്ചതും അവന്റെ കൈകൾക്ക് ഇടയിലുടെ ബ്ലഡ് ഒലിച്ചിറങ്ങി....
" നിന്നെയോക്കെ കൊന്നിട്ട് ആണെങ്കിൽ അവളെ ഞങ്ങൾ ഇവിടെ നിന്ന് കൊണ്ട് പോയിരിക്കും... "
അലക്സിന്റെ നെഞ്ചിനിട്ട് ആഞ്ഞു ചവിട്ടി റോഷി പറഞ്ഞതും മറ്റവൻ എഴുനേറ്റ് കൊണ്ട് അവന്റെ അടുക്കലേക്ക് ഓടി വന്നു... മെഹ അവനെ പിറകിൽ നിന്ന് ചവിട്ടി വീഴ്ത്തി... പിന്നീട് അവർ രണ്ട് പേരും ചേർന്ന് അവരെ ചവുട്ടി കൂട്ടുകയായിരുന്നു...
" മെഹർ... സ്റ്റോപ്പ്... "
പിറകിൽ നിന്ന് ആരൊക്കെയോ ചേർന്ന് വിളിച്ചു പറഞ്ഞതും റോഷിയും മെഹയും അടി നിർത്തി പിറകിലേക്ക് തിരിഞ്ഞതും കാണുന്നത് ഒരുപാട് പോലീസുകൾ നിരന്നു നിൽക്കുന്നതാണ്... അതിൽ ഒരാളുടെ മേൽ മാത്രം അവരുടെ കണ്ണുകൾ തറഞ്ഞു നിന്നു...
"*സീയ നീ... *"
മന്ത്രി അലക്സിന് നേരെ ഗൺ ഫോക്കസ് ചെയ്ത് നിൽക്കുന്ന സീയയെ കണ്ട് മെഹയും റോഷി പരസ്പരം നോക്കി അവളെയോരു പകപ്പോടെ നോക്കിയതും സീയ അവരെ ഒന്ന് നോക്കി കൊണ്ട് മന്ത്രിയുടെ നെഞ്ചലേക്ക് ഫോക്കസ് ചെയ്ത് കൊണ്ട് ഷൂട്ട് ചെയ്തയും ബുള്ളറ്റ് അയാളുടെ നെഞ്ചിലേക്ക് തുളച്ചു കയറി.... വീണ്ടും വീണ്ടും അവൾ അവന് നേരെ ഷൂട്ട് ചെയ്ത് കൊണ്ടിരുന്നു...
അവളുടെ ആ പ്രവർത്തിയിൽ മെഹയും റോഷിയും മന്ത്രിയുടെ മേൽ ഉണ്ടായിരുന്ന പിടി വിട്ട് പകപ്പോടെ ഞെട്ടി മാറി നിന്നു...
" ഗൗതം.... പ്ലീസ് അറസ്റ്റ് ഹിം... "
മന്ത്രിയുടെ ചലനമറ്റ ശരീരത്തെ തന്നെ നോക്കി പേടിയോടെ നിൽക്കുന്ന മന്ത്രിയുടെ കൂട്ടാളിയെ കാണിച്ചു കൊണ്ട് സീയ അവളുടെ അടുത്ത് നിൽക്കുന്നവനോട് ആയി പറഞ്ഞതും അയാൾ അവന്റെ കയ്യിൽ വിലങ് അണിയിച്ചു...
"*ഇന്നത്തെ ടോപ് ന്യൂസ് ഇതായിരിക്കും... മന്ത്രിയെ ലോക ഡ്രഗ്സ് നേതാവ് വെടിവെച്ച് കൊന്നു...*"
വിലങ് അണിഞ്ഞു നിൽക്കുന്നവന്റെ മുഖത്തേക്ക് കോപത്തോടെ നോക്കി കൊണ്ട് സീയ പറഞ്ഞതും അയാൾ അവളെ പേടിയോടെ നോക്കി...
" ഗൗതം... കൊണ്ടുപോടോ ഈ &#&*#&%#... "
അവൾ കലിപ്പോടെ കൈ ചുരുട്ടി പിടിച്ചു കൊണ്ട് പറഞ്ഞതും അവനെയും കൊണ്ട് മറ്റു പോലീസുക്കാർ അവിടെ നിന്നും പോയി... അവർ പോയെന്ന് കണ്ടതും സീയ ഒരു പൊട്ടി കരച്ചിലോടെ ഫ്ലോറിൽ മുട്ട് കുത്തി ഇരുന്ന് മുഖം പൊത്തി പിടിച്ചു....
അവളുടെ പ്രവർത്തിയിൽ അന്തിച്ചു നിൽക്കുകയായിരുന്നു മെഹയും റോഷിയും... അവളുടെ കരച്ചിൽ കണ്ടതും ഇത്രയും സമയം പകപ്പോടെ നിന്നിരുന്ന റോഷി അവളുടെ അടുക്കലേക്ക് പാഞ്ഞടുത്തു ഷോൾഡറിൽ കൈ വെച്ചതും അവളൊരു കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...
" സീ... സീയു... എന്താടാ ഇതൊക്കെ... നീ... നീ ശരിക്കും ആരാ... എന്താ ഇവിടെ നടന്നെ.. "
അവളുടെ തേങ്ങലുകൽ കുറഞ്ഞതും അവളെ അകറ്റി മാറ്റി കൊണ്ട് റോഷി ചോദിച്ചത് കേട്ട് അവൾ മുഖം അമർത്തി തുടച്ചു അവരെ രണ്ട് പേരെയും മാറി മാറി നോക്കി കൊണ്ട് മറ്റെങ്ങോ നോക്കി കൊണ്ടിരുന്നു...
" ഞാ..ഞാൻ നിങ്ങളോട് എന്നെ കുറിച്ച് പറഞ്ഞില്ലേ... അതിൽ പകുതി മാത്രമേ ശരിയോള്ളൂ... ഞാനും Farzin (bro) നും ട്വിൻസ് ആയിരുന്നു... അവന്റെ ആഗ്രഹ പ്രകാരം ഞാനും പോലീസ് ടെസ്റ്റ് ഒക്കെ എഴുതി പാസ് ആയി... അവന്റെ മരണത്തോടെ ഞാൻ അഴിച്ചു വെച്ചതാ പോലീസ് യൂണിഫോം... എന്നാ ഐജിയുടെ നിർബന്ധ പ്രകാരം എനിക്ക് വീണ്ടും ജോയിൻ ചെയ്യേണ്ടി വന്നു... പക്ഷെ പ്രതീക്ഷിക്കാതെയാണ് ഈ അറ്റാക്... യൂണിഫോം ഇനി ഒരിക്കലും അണിയില്ലെന്ന് ഉറപ്പിച്ചതായിരുന്നു... പ..ക്ഷെ... "
അവൾ തേങ്ങി കൊണ്ട് പറഞ്ഞതും റോഷി അവളെ ഒരു കയ്യിനാൽ ചേർത്ത് പിടിച്ചു... അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവനിലേക്ക് ചേർന്നു... എങ്കിലും റോഷിയും മെഹയും പകച്ചു നിൽക്കുകയായിരുന്നു... ഇത്രയും ദിവസം തങ്ങളുടെ മുന്നിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ നിന്നവൾ... പെട്ടന്ന് ഒരു സുപ്രഭാതത്തിൽ പോലീസ് ആണെന്ന് ഒക്കെ കേട്ടപ്പോ ശരീരത്തിന് ഒരു തരിപ്പ് കയറിയത് പോലെ...
" എന്തായാലും അതൊക്കെ കഴിഞ്ഞു നീ എണീക്ക്... "
അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് റോഷി പറഞ്ഞതും അവൾ അവനെയോന്ന് നോക്കി എഴുനേറ്റു...
" നിനക്ക് ഞങ്ങളോട് ഒരു വാക്ക് പറയാമായിരുന്നു... ഞാനും ഇവനും ചേർന്ന് നിനക്ക് ഡിഗ്രീക്ക് വേണ്ടി അപ്പോയിമെൻറ്റ് ഒക്കെ റെഡി ആക്കി... അതും മൈറയുടെ അതെ കോളേജിൽ... "
മെഹ അവളെ നോക്കി കണ്ണ് കൂർപ്പിച്ചു പറഞ്ഞതും അവൾ വെളുക്കനെ ചിരിച്ചു കാണിച്ചു....
" ഒരു IPS ഓഫീസർ ആണെന്ന് നിന്നെ കണ്ടാൽ പറയില്ലല്ലോടി കുരുട്ടടക്കെ... "
റോഷി അവളെ തലക്ക് ഇട്ട് കൊട്ടി കൊണ്ട് പറഞ്ഞതും അവൾ തല തടവി കൊണ്ട് അവനെ കടുപ്പിച്ചു നോക്കി...
" ഓഹ് പിന്നെ... ഡോക്ടർ ആണെന്ന് പറഞ്ഞു നടന്നാൽ പോരാ ഇടക്ക് ന്യൂസ് പേപ്പർ ഒക്കെ വായിക്കണം... എന്നാൽ മാത്രമേ *Zeeya Dafiyah IPS* നെ കുറിച്ച് അറിയൂ... ഉപ്പക്കും ഉമ്മിക്കും എന്നെ പെട്ടന്ന് മനസിലായി... ഞാൻ ആരാണെന്നും എന്താണെന്നും ഈ രണ്ട് പൊട്ടൻമാർക്കും ഒരു പൊട്ടിക്കും മാത്രമേ അറിയാത്തതോള്ളൂ... "
വാ പൊത്തി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞതും അവളെയോന്ന് അമർത്തി നോക്കി കൊണ്ട് അവർ അവളെയും കൊണ്ട് മുന്നോട്ട് നടന്നു...
വില്ലയിൽ എത്തിയപ്പോ തന്നെ കണ്ടു മുന്നിൽ തന്നെ ഉപ്പയുടെയും ഉമ്മിയുടെയും നടുക്ക് സെറ്റിയിൽ ഇരുന്ന് കൊണ്ട് മുഖം വീർപ്പിച്ചു സീയയെ മാത്രം ഫോക്കസ് ചെയ്ത് നിൽക്കുന്ന മൈറയെ.....
അവളെ കണ്ടതും മൈന്റ് ചെയ്യാതെ പോകാൻ നിന്ന സീയയെ അവൾ തടഞ്ഞു നിർത്തി....
" Zeeya Dhafiya IPS...അതെന്നല്ലേ നിന്റെ മുഴുവൻ പേര്..." മൈറ
മൈറ പറഞ്ഞത് കേട്ട് അവൾ ഒന്നു പരുങ്ങി കളിച്ചു....
" നിന്നോടാ ചോദിച്ചത്.... എന്താ നാവിറങ്ങിപ്പോയോ...." മൈറ
" അതെ.... നീ പറഞ്ഞത് ശരിയാണ്.... ഞാൻ തന്നെയാണ് നീ പറഞ്ഞ IPS..." സീയ
" ഹേ മൈറ...ഇപ്പോ നീ അവളോട് ഒന്നും ചോദിക്കണ്ട...അതൊക്കെ അവൾ വിശദമായിട്ട് പിന്നെ പറഞ്ഞു തന്നോളും...ഇപ്പോ അവളൊന്നു റിലാക്സ് ആവട്ടെ...." റോഷി
" അങ്ങനെ പറഞ്ഞ എങ്ങനെ...." മൈറ
" അങ്ങനെ തന്നെ...നീയൊന്ന് മിണ്ടാതിരുന്നേ...സീയ നീ പൊക്കോ...ഒന്ന് ഫ്രഷ് ആയിട്ട് വാ..." മെഹ
അവൻ പറഞ്ഞത് കേട്ട് അവൾ ശരിയെന്ന മട്ടിൽ മുകളിലോട്ട് പോയി.....തന്റെ റൂമിൽ കയറി കുളിച്ചു ഫ്രഷ് ആയി പഴയ കാര്യങ്ങൾ ഒക്കെയൊന്ന് ഓർത്തെടുത്തു.... പെട്ടന്ന് വാതിൽ തുറന്ന് ആരോ വരുന്നത് കണ്ടതും ആരാണെന്ന് നോക്കിയപ്പോ അത് മൈറയായിരുന്നു....
മൈറയെ കണ്ടതും അവളൊന്നു ചിരിച്ചു കൊണ്ട് വരാൻ പറഞ്ഞു....
"ഹോ കുളിച്ചോ ips...." മൈറ
" പിന്നല്ല...എന്താ നീ കുളിച്ചില്ലേ..." സീയ
" സീയ ചുമ്മാ കാര്യം മാറ്റാൻ നോക്കല്ലേ...ഇത്രകാലം നീ ഞങ്ങളെയൊക്കെ ഒരു വിഡ്ഢിയാക്കുവായിരുന്നു അല്ലെ..." മൈറ
" ഏയ് എന്താ മൈറ ഇത്...ഇങ്ങനെയൊന്നും പറയല്ലേ...ഞാൻ ആരെയും വിഡ്ഢികളാക്കാൻ ശ്രമിച്ചിട്ടില്ല...അതൊക്കെ നിന്റെ വെറും തോന്നലുകളാണ്..." സീയ
" എന്റെ തോന്നൽ ആണോ അതോ നിന്റെ പ്രവർത്തിയോ..." മൈറ
" മൈറ നീ ചുമ്മാ വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ട..." സീയ
" എന്തിനാ ഞങ്ങളോട് ഈ സത്യം മറച്ചു വച്ചത്....പറ...എന്തിനാണെന്ന്... " മൈറ
" എല്ലാം പറയണം എന്നൊക്കെ ഉണ്ടായിരുന്നു...പക്ഷെ സാഹചര്യം കൊണ്ട് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല...എന്റെ സാഹചര്യം അത്രക്ക് മോശമായിരുന്നു...ഇത്രേ എനിക്ക് ഇപ്പോ നിന്നോട് പറയാൻ കഴിയു...ഇത്ര നീ അറിഞ്ഞ മതി..." സീയ
എന്നും പറഞ്ഞുകൊണ്ട് സീയ പോകാൻ നിന്നതും മൈറ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു....
" അതെന്താ ആ സാഹചര്യം...അതും കൂടെ പറഞ്ഞൂടെ നിനക്ക്..." മൈറ
" ദേ മോളെ എന്റെ മേത്തു തോട്ട് കളിക്കണ്ടാട്ടൊ...ഇപ്പോ ഞാൻ സീയ മാത്രമല്ല...ഒരു പോലീസ് ഓഫിസർ കൂടെയ...തോട്ട ഇട്ട് കൊടുക്കാനും ഞങ്ങൾക്കറിയാം...വെറുതെ എന്തിനാ ഒരു സീൻ ഉണ്ടാക്കുന്നെ..." സീയ
ചിരിച്ചു കൊണ്ട് സീയ അതും പറഞ്ഞുകൊണ്ട് പോയതും മൈറ റൂമിൽ ഇരുന്ന് അവളെ നോക്കി പുച്ഛിച്ചു.....
~~~~~~~~~~~~~~~~~~~~~
" എടാ...എന്നാലും അവളൊരു police ഓഫിസർ ആണെന്ന് എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ലടാ..." മെഹ
" വിശ്വസിച്ചല്ലേ പറ്റു..." റോഷി
" എത്രയൊക്കെ ആയാലും അവളെ കണ്ട ഒരു പോലീസ് ആണെന്ന് പറയോ...പറടാ..." മെഹ
" ഒരിക്കലും ഇല്ല..." റോഷി
" ഇതന്നയാ എന്റെയും സംശയം...എന്തായാലും അവൾ പോലീസ് ആണെന്ന് ഉറപ്പായല്ലോ...ഇനിയിപ്പോ പറഞ്ഞിട്ട് എന്താ കാര്യം...ഹ...ആയ കാലത്ത് കുറച്ചു കൂടെ
പടിച്ചിരുന്നേൽ ഇപ്പൊ വല്ല പോലീസോ പട്ടാളോ ആവായിരുന്നു... "മെഹ
" ഒരു ഡോക്ടർ എങ്കിലും ആയല്ലോ...അതിന് സ്തുതിക്...വെറുതെ നടക്കാത്തത് ഒന്നും ആലോചിച് സമയം കളയണ്ട..."റോഷി
" ശെരിയാ...ഞാൻ ആലോചിക്കുമ്പോ അവളും ഞാനും നല്ല മാച്ചല്ലേ...എന്താടാ നിന്റെ അഭിപ്രായം...." മെഹ
രാത്രിയിലെ സംസാര വേളയിൽ പെട്ടന്ന് മെഹപറഞ്ഞത് കേട്ട് റോഷി അവനെയൊന്ന് ഉറ്റി നോക്കി....
" എന്താ...എന്താ പറഞ്ഞെ...ഞാൻ കേട്ടില്ല..." റോഷി
" ഏയ് ഒന്നുല്ലടാ...അവൾ ആൾ ഉഷാറ...സ്മാർട്ട്.."മെഹ
" ഹാ...ആരാണ് ഉഷാർ എന്നൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട് മോനെ..." റോഷി
റോഷി അവനെയൊന്ന് ഇരുത്തി നോക്കികൊണ്ട് അങ്ങനെ പറഞ്ഞതും അവനൊന്നു നൈസ് ആയിട്ട് പുഞ്ചിരിച്ചു കൊടുത്തു....
" ഞാൻ ഇപ്പൊ വരാട്ടോ..." മെഹ
" നീയെങ്ങോട്ടാ..."റോഷി
" ഇപ്പൊ വരാടാ..."മെഹ
മെഹ അതും പറഞ്ഞുകൊണ്ട് ഉപ്പയുടെയും ഉമ്മയുടെയും റൂമിലോട്ട് ചെന്നു.... ഡോർ ക്ലോസ് ചെയിതിരിക്കുന്നത് കണ്ട് അവൻ തുറക്കണോ വേണ്ടയോ എന്ന് സംശയിച്ചു കൊണ്ട് ഡോർ തുറക്കാൻ തന്നെ തീരുമാനിച്ചു... ഡോർ ഒന്ന് തട്ടി കൊണ്ട് അവൻ ഡോർ തുറന്നതും ഉപ്പയും ഉമ്മിയും സംസാരിച്ചു കൊണ്ട് ഇരിക്കുന്നതാ കണ്ടത്... അവൻ ചിരിയോടെ അവർക്ക് അടുത്ത് പോയിരുന്നു...
" എന്താടാ... "
ഉമ്മിയുടെ മടിയിലേക്ക് തല വെച്ച് കിടന്ന അവനെ നോക്കി ഉപ്പ ചോദിച്ചതും അവൻ കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് ചിരിച്ചു... പിന്നീട് അവൻ പറഞ്ഞത് കേട്ട് ഉപ്പ അവനെ നോക്കി ചിരിച്ചു കാണിച്ചു....
" എന്താ ഉപ്പാ.... ചിരിക്കാതെ ഞാൻ ചോദിച്ചതിന് ഉത്തരം പറ..."
ഉമ്മിയുടെ കൈ എടുത്ത് മുടിയിലേക്ക് വെച്ച് കൊണ്ട് അവൻ ഉപ്പയോട് പറഞ്ഞതും ഉപ്പയും ഉമ്മിയും പരസ്പരം നോക്കി ചിരിച്ചു...
" റോഷി നീയും അവളും തമ്മിലുള്ള വഴക്ക് പറഞ്ഞപ്പോയെ ഞങ്ങൾ ഊഹിച്ചതാ ഇത് അവസാനം ഇവിടെ തന്നെ എത്തി നിൽക്കുമെന്ന്... "
ഉപ്പ ചിരിയോടെ പറഞ്ഞത് കേട്ട് അവൻ ഒന്ന് ചിരിച്ചു കാണിച്ചു...
" എന്താ എന്റെ ഉമ്മി കുട്ടിയുടെ ഒപ്പീനിയൻ... പറ കേൾക്കട്ടെ... "
അവൻ മടിയിൽ കിടന്നു കൊണ്ട് തന്നെ ഉമ്മിയെ നോക്കി ചോദിച്ചതും ഉമ്മി അവനെ മടിയിൽ നിന്ന് എഴുനെല്പിച്ചു...
" സീയ മോൾക്ക് സമ്മതം ആണെങ്കിൽ എനിക്ക് നൂറു വട്ടം സമ്മതം അവളെ നിന്റെ ഭാര്യയായി കിട്ടുന്നതിൽ എനിക്ക് സന്തോഷം മാത്രേ ഒള്ളു... "
ഉമ്മി പറഞ്ഞത് കേട്ട് അവൻ ഉമ്മിയുടെ കവിളിൽ പിച്ചി കൊണ്ട് രണ്ട് പേർക്കും ഒരോ മുത്തവും കൊടുത്ത് റൂമിൽ നിന്ന് ഇറങ്ങിയപ്പോയാണ് ഹാളിലെ സെറ്റിയിൽ ഇരുന്ന് ഫോണിൽ നോക്കി ചിരിക്കുന്ന സീയയെ കണ്ടത്... അവളെയോന്ന് നോക്കി കൊണ്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൻ മുകളിലേക്ക് കയറി...
" ഹേയ് കാകു... അപ്പൊ ഡോക്ടർ അവളെ അങ്ങ് കെട്ടാൻ തീരുമാനിച്ചുവല്ലേ... "
പിറകിൽ നിന്ന് മൈറയുടെ ശബ്ദം കേട്ടതും ഞാൻ അവളെയോന്ന് തിരിഞ്ഞു നോക്കി... എന്റെ നോട്ടം കണ്ടതും അവൾ വളിച്ച ഇളി പാസ് ആക്കി...
" ഞാൻ ഒളിഞ്ഞു നിന്ന് കേട്ടതാ... നിന്റെ എന്നുമില്ലാത്ത പോക്ക് കണ്ടപ്പോയെ തോനി കാര്യമായി എന്തൊക്കെയോ പറയാനുള്ള പോക്ക് ആണെന്ന്... "
അവൾ അത് പറഞ്ഞിട്ട് പെട്ടന്ന് തന്നെ റൂമിൽ കയറി ഡോർ ലോക്ക് ചെയിതു... ഇല്ലെങ്കിൽ എന്റെ കയ്യിൽ നിന്ന് ഒന്ന് കിട്ടുമെന്ന് അവൾക്ക് അറിയാം... ഇന്ന് എന്തോ അതിന് ഒന്നും ഒരു മൂഡ് ഇല്ലാ... നേരെ റൂമിലേക്ക് കയറിയപ്പോയെ കണ്ടു ഫോണിൽ കുത്തി കൊണ്ട് കിടക്കുന്ന റോഷിയെ...
" ഹോ വന്നോ... അപ്പൊ എല്ലാം പറഞ്ഞിട്ട് ഉണ്ടല്ലോ... എന്നാ ഇനി ഞാൻ പോയിട്ട് ഇപ്പൊ വരാം... ഓക്കേ ബ്രോ... "
പ്രതേക താളത്തോടെ അത്രയും പറഞ്ഞു കൊണ്ട് റോഷി എനിക്ക് പറയാൻ ഉള്ളത് പോലും കേൾക്കാതെ എഴുനേറ്റ് പോയതും ഞാൻ അവനെയോന്ന് നോക്കി കൊണ്ട് ബെഡിലേക്ക് കിടന്നു...
~~~~~~~~~~~
" എടി കുരുട്ടെ... തുറക്കേടി പെണ്ണെ... "
ഡോറിൽ തട്ടി കൊണ്ട് റോഷി മൈറയെ വിളിച്ചോണ്ട് ഇരുന്നു...
" ഇല്ലാ മോനെ... എനിക്ക് അറിയാം നിന്റെ ഈ വരവ് എന്തിനാണെന്ന്... തുറക്കുല... "
അപ്പുറം നിന്ന് ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൾ അവന് റിപ്ലൈ കൊടുത്തു...
" എടി കഴുതെ... തുറന്നോ... ഇല്ലെങ്കിൽ ഞാൻ ചവിട്ടി പൊളിക്കും... "
ഡോറിനിട്ട് ഒരു ചവിട്ട് കൊടുത്ത് റോഷി പറഞ്ഞതും അതിന് പിറകെ തന്നെ അവളെ റിപ്ലൈ വന്നു...
" നീ ചവിട്ടി പൊളിച്ചാ... നിന്റെ തലമണ്ട അടിച്ചു പൊളിക്കും ഞാൻ... "
ഇത് സാധനമാ എന്റെ പടച്ചോനെ... രാവിലെ മുതൽ ഇക്കാ കൊക്കാന്നും വിളിച്ച് പിറകെ നടന്ന മൊതൽ ആയിരുന്നു... ഇപ്പൊ വിളിക്കുന്നത് കേട്ടില്ലേ... നീ എന്ന്... ഓന്തിന് പോലും ഇത്രയും പെട്ടന്ന് നിറം മാറാൻ കഴിഞ്ഞെന്ന് വരില്ല...
" എടി കുരുട്ട് അടക്കെ... ഒന്ന് തുറക്ക്... "
അവസാനമെന്നോണം ഒന്നുടെ കൊട്ടി കൊണ്ട് അവൻ വിളിച്ചതും അപ്പുറത്ത് നിന്ന് യാതൊരു അനക്കവും ഇല്ലായിരുന്നു...
" മൈറാ.... ഡീ... "
" ഒന്ന് പോവുന്നുണ്ടോ കൊന്താ... ഉറങ്ങാനും സമ്മതിക്കില്ലെന്ന് വെച്ചാൽ... തെണ്ടി പട്ടി പോയി കിടന്നു ഉറങ്ങെടാ കാലാ... "
അവൾ വായേല് തോനിയത് മൊത്തം വിളിച്ചു പറയാൻ തുടങ്ങിയതും അതൊന്നും കേൾക്കാൻ ക്ഷമ ഇല്ലാത്ത പോൽ അവൻ അവളെ രണ്ട് തെറിയും വിളിച്ചു കൊണ്ട് റൂമിലേക്ക് ചെന്നു... അവിടെ സുഖമായി കിടക്കുന്ന മെഹയെ കണ്ട് അവന്റെ നടുപുറം നോക്കി ഒരു ചവിട്ട് വെച്ച് കൊടുത്തു...
" എന്താടാ നാറി... "
" കുന്തം... ഇങ്ങനെ പോയാൽ നിന്റെ പെങ്ങൾ വിധവയാവും... ഞാൻ പോയി ചാവും... "
റോഷി അവനെ നേരെ അലറി കൊണ്ട് ബെഡിലേക്ക് കിടന്നതും അവനെയോന്ന് നോക്കി ഇവന് പെട്ടന്ന് എന്ത് പറ്റിയെന്ന് ചിന്തിച്ചു കൊണ്ട് അവനും കിടന്നു...
~~~~~~~~
" കാകു.... കാകു... "
ഡോറിൽ തട്ടി കൊണ്ടുള്ള മൈറയുടെ വിളി കേട്ട് റോഷി ഉണർന്നതും അവൻ മെഹയെ വിളിച്ചു കൊണ്ട് എഴുനേറ്റ് ഡോർ പോയി തുറന്നു... അവിടെ കോളേജിൽ പോവാൻ റെഡി ആയിട്ട് നിൽക്കുന്ന മൈറയെ കണ്ട് അവളെ കൈ പിടിച്ചു വലിച്ചു തന്നോട് ചേർത്ത് നിർത്തി...
" ഡാ പൊട്ടാ... വിടെടാ കൊരങ്ങാ... "
അവന്റെ നെഞ്ചിൽ ഇട്ട് കുത്തി കൊണ്ട് അവൾ പറഞ്ഞതും അവൻ അവളുടെ മുഖം പിടിച്ചു തിരിച്ചു കൊണ്ട് കവിളിൽ ആഞ്ഞു കടിച്ചു അവളിൽ നിന്ന് വിട്ട് നിന്നു...
" മാറി നിൽക്കെടി പരട്ടെ... "
അവളെ തള്ളി മാറ്റി കൊണ്ട് താഴെക്ക് ഇറങ്ങി ചെന്നപ്പോയാണ് സെറ്റിയിൽ കിടന്നു ഉറങ്ങുന്ന സീയയെ അവൻ കാണുന്നത്... ഇവൾക്ക് ഇത് ഉറങ്ങാൻ പോലും സ്ഥലം ഇല്ലാണ്ട് ആയോ... അവളെ അടുത്തേക്ക് ചെന്നതും അവളെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുള്ള ഫോൺ കണ്ട് അവൻ അത് വാങ്ങി ഓൺ ചെയിതതും വാൾ പേപ്പർ തന്നെ അവളുടെ ഫാമിലി ആയിരുന്നു... അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ തട്ടി വിളിച്ചു...
" സീയു... ഡി എണീക്ക്... ഡി... "
അവൻ തട്ടി വിളിക്കുന്നത് കേട്ട് കൊണ്ട് അവൾ ഉണർന്നതും അവനെ നോക്കി ചിരിച്ചു കൊണ്ട് അവൾ എഴുനേറ്റ് ഇരുന്നു...
ഫ്രഷ് ആവൽ എല്ലാം കഴിഞ്ഞ് എല്ലാവരും റെഡി ആയിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ ഇരുന്നു...
" സീയു... നീ എങ്ങനെയാ പോകുന്നെ... "
കഴിച്ചു കൊണ്ട് ഇരിക്കുമ്പോയുള്ള മൈറയുടെ ചോദ്യം കേട്ടതും മൈറയെ നോക്കി കാർ വരുമെന്ന് പറഞ്ഞു...
" സീയ... മോളേ... ഞങ്ങൾക്ക് നിന്നെ ഞങ്ങളുടെ മരുമകൾ ആക്കിയാൽ കൊള്ളാമെന്നുണ്ട്... എന്താ മോളുടെ അഭിപ്രായം... "
കഴിച്ചു കഴിഞ്ഞ് ഇറങ്ങാൻ നിൽക്കുമ്പോയാണ് ഉപ്പയുടെ വാക്കുകൾ അവളുടെ ചെവിയിലേക്ക് തുളച്ചു കയറിയത്... അവളുടെ നോട്ടം അവൾ പോലും അറിയാതെ തന്നെ ചെറു ചിരിയോടെ നോക്കി നിൽക്കുന്ന മെഹയിൽ പതിഞ്ഞു... അവൻ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചതും അവൾ പെട്ടന്ന് തന്നെ നോട്ടം മാറ്റി എല്ലാവരോടുമായി പോയിട്ട് വരാമെന്ന് പറഞ്ഞു കൊണ്ട് അവളെയും വെയിറ്റ് ചെയ്ത് നിൽക്കുന്ന വാഹനത്തിൽ കയറി കൊണ്ട് പോയി....
എല്ലാവരും അവരവരുടെ ജോബിന് പോയതും ആ വീട്ടിൽ ആ അപ്പയും ഉമ്മിയും മാത്രമായി... അവർക്ക് ഉറപ്പ് ഉണ്ടായിരുന്നു സീയ മോൾ സമ്മതിക്കുമെന്ന്... അവരുടെ രണ്ട് പേരുടെയും മുഖം സന്തോഷം കൊണ്ട് പ്രകാശിച്ചു....
(After one month)
അങ്ങനെ ഒടുക്കം നമ്മുടെ സീയ മെഹയുമായുള്ള കല്യാണത്തിന് സമ്മതിച്ചു....
അതോടെ അവന്ക്കും വീട്ടുകാർക്കും പെരുത്ത് സന്തോഷമായി....
ഇന്നാണ് അവന്റെയും നമ്മുടെ റോഷി മൈറയുടെയും കല്യാണം...
പെട്ടന്ന് കേട്ടപ്പോ ഞെട്ടിയോ...ഏയ് നെട്ടുവൊന്നും വേണ്ട...എല്ലാം വളരെ പെട്ടന്നായിരുന്നു ദാസാ....😉
ഇതൊന്നുമല്ല രസം...രസം നിങ്ങൾക് കേൾക്കണോ...എന്നാ നിങ്ങൾ കേട്ടോളി....
കല്യാണം കഴിഞ്ഞ കൊണ്ട് പോകാൻ ചെക്കനോ ചെക്കന്റെ ഫാമിലിയോ വരില്ല...കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക് അറിയാലോ...അതെ...രണ്ട് കൂട്ടരും അവിടെ തന്നെയല്ലേ താമസിക്കുന്നെ...ഇനി എന്തിനാ വേറൊരു വീട്...അതുകൊണ്ട് ആ ചടങ്ങുകൾ ഒന്നും തന്നെ ഇല്ലായിരുന്നു....
സോ അതിക ചെലവും ഉണ്ടായിരുന്നില്ല...
അങ്ങനെ ഒടുക്കും അവരുടെ രണ്ട് കൂട്ടരുടെയും വിവാഹം ഒരേ പന്തലിൽ വച്ച് നിർവഹിച്ചു....
റോഷി മൈറയുടെയും മെഹാൻ സീയയുടെയും കഴുത്തിൽ മഹർ അണിയിച്ചു....
നാലു പേരും ഒരു പോലെ പോസ്സ് ചെയ്തൊരു സെൽഫിയും എടുത്തു....
അതോടെ എല്ലാം മംഗളകരമായി കഴിഞ്ഞു....
Roshi❤️Maira
Mehan❤️Zeeya
എന്ന് എഴുതി വച്ച രണ്ട് പേരുടെയും മണിയറയിലോട്ട് അവരെ പറഞ്ഞയച്ചു....
അതോടെ അവരുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന് ആദ്യം കുറിച്ചു....❤️
(അവസാനിച്ചു)
✍️ RICHUZAIN
UMMUL FIDHA
പെട്ടന്ന് അവസാനിച്ചപ്പോ ഒരു കൺഫ്യൂഷൻ ആയല്ലേ...നിങ്ങൾ ആരും ഒട്ടും എക്ഷ്പെക്ട് ചെയ്തില്ലെന്ന് നമുക്കറിയാം...ഞങ്ങൾ രണ്ട് പേരും ആദ്യമേ ഉറപ്പിച്ചു വച്ചതാണ് പാർട്ട് 15 ആവുമ്പോയെക് തീർക്കണമെന്ന്...എന്തായാലും അങ്ങനെ തന്നെ സംഭവിച്ചു...എല്ലാം വളരെ ഫാസ്റ്റ് ആയിട്ട് തോന്നിയിട്ടുണ്ടാവുമല്ലേ...എല്ലാവരും ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ...ഞങ്ങൾ രണ്ട് പേരും കുറച് കഷ്ട്ടപെട്ടിട്ട് തന്നെയാ ഇത്ര വരെ എത്തിക്കാൻ കഴിഞ്ഞത്...ഇതുവരെ സപ്പോർട്ട് ചെയ്ത് കൂടെ നിന്ന എല്ലാവരോടും ഒത്തിരി നന്ദിയുണ്ട്...ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു....❤️
Comments
Post a Comment