LOVE BOND | ✍️ AJWA | ഫുൾ പാർട്ട്‌


💃LOVE BOND 💥

Full Part


✍️ajwa 



തിരക്കുകൾ പിടിച്ച മുംബൈ നഗരം.....എങ്ങും വണ്ടികളുടെ ഹോൺ മുഴങ്ങി കേൾക്കാം.....ആകാശം ഇരുട്ടി തുടങ്ങിയിരിക്കുന്നു...... 


"ഹാ.... ഡാ....... ഞാൻ ദേ ബസിൽ കയറി...... ഇനി ഫോണും ഓഫ് ചെയ്തു സുഖം ആയി നാട്ടിൽ എത്തുന്നത് വരെ ഉറങ്ങണം......രണ്ട് ദിവസം ആയി ബെഡ് കണ്ടിട്ട്......." 


"എങ്കിൽ ഞാൻ ബസ് ലാൻഡ് ആവുമ്പോ എത്താം.....അപ്പൊ ഹാപ്പി ജേർണി ആൻഡ് ഗുഡ് നൈറ്റ്‌......" 


"ഓകെ ഡാ..... ബൈ......" 


ഫോണും  ഓഫ് ചെയ്തു കക്ഷി സീറ്റ് നമ്പർ ഉറപ്പ് വരുത്തി അവിടെ ഇരുന്നു..... ബാഗും വെച്ച് കർട്ടൻ നീക്കി സീറ്റ് നിവർത്തി കക്ഷി സുഖ നിദ്രക്കുള്ള തയാറെടുപ്പോടെ കിടന്നു....... 


കക്ഷി അവിടെ കിടന്ന് ഉറങ്ങട്ടെ.......!!



                 ****************💃



"മോളെ....നീ ഇത് വരെ റെഡി ആയില്ലേ......" 


"ആയി..... ഞാൻ ദേ വരുന്നു മമ്മി......" 


ഡോർ ഓപ്പൺ ചെയ്ത് അവൾ മുന്നിൽ നിൽക്കുന്ന ഉമ്മച്ചിയെ നോക്കി ഒന്ന് ചിരിച്ചു.......കുപ്പി വള കിലുങ്ങും പോലെ ഉള്ള ആ ചിരിയിൽ അവരും ഒപ്പം ചിരിച്ചു.... 


"പരിചയം ഇല്ലാത്ത സ്ഥലം ആണ്......സൂക്ഷിക്കണം......" 


"അങ്ങനെ ആണെങ്കിൽ എന്നെ പറഞ്ഞു വിടാതിരുന്നൂടെ മമ്മി......."😒 


"ഇവിടെ നിന്നാൽ അവസ്ഥ നിനക്ക് അറിയില്ലേ മോളെ.....വേറെ നിവൃത്തി ഉണ്ടെങ്കിൽ മമ്മി നിന്നെ പറഞ്ഞു വിടുമെന്ന് തോന്നുന്നുണ്ടോ ......." 


"മമ്മി വിഷമിക്കേണ്ട..... ഞാൻ ചുമ്മാ പറഞ്ഞതാട്ടോ......മമ്മി കളിച്ചു വളർന്ന നാടൊക്കെ ഞാനും ഒന്ന് കാണട്ടെ......" 


"അറിയാലോ,,,,അവിടെ നീ ആരാണെന്ന് ആരും അറിയരുത്......" 


"ഇല്ല മമ്മി അതൊക്കെ എനിക്കറിയാം....." 


അവൾ മമ്മിയെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ച് യാത്ര പറഞ്ഞു...... 


"വാ മോളെ പോവാം.... അച്ചു അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്......" 


അവളുടെ തിംസ് ഒക്കെ എടുത്ത് വീട്ടിലെ കാര്യസ്ഥൻ പറഞ്ഞതും അവൾ ഒന്ന് കൂടി മമ്മിയെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു....... 


"ഭക്ഷണവും വെള്ളവും ഒക്കെ ബാഗിൽ ഉണ്ട്..... ഇനി അതിന് പുറത്ത് ഇറങ്ങേണ്ട കേട്ടല്ലോ....." 


"അപ്പൊ വാഷ് റൂമിൽ പോണെലോ......" 


"അതിന് നിങ്ങൾ ഇറങ്ങി പോയെ പറ്റൂ......" 


അച്ചു ഒന്ന് ചിരിച്ചതും അവൾ അച്ചുനെ നോക്കി പേടിപ്പിച്ചു..,,... 


"ഇതാണ് നിങ്ങൾക്ക് പോവാൻ ഉള്ള ബസ്......." 


"അയ്യേ ഇതോ......?!!" 


"മോൾക്ക് അറിയാലോ ഇപ്പോഴത്തെ അവസ്ഥ..... അതികം ഇവിടെ നിക്കേണ്ട..... വാ ബസിൽ കേറാം....." 


അവർക്ക് പിന്നാലെ അവൾ ആ ബസ് ഒന്ന് നോക്കി അകത്തേക്ക് കയറി....... 


"ഇതാണ് നിങ്ങളെ സീറ്റ് നമ്പർ....." 


"മ്മ്......" 


"ഫുഡ്‌ ഒക്കെ കഴിച്ചിട്ട് ഉറങ്ങാൻ കിടന്നോ......സ്ലീപ്പിങ് കോച്ച് ആണ്......" 


"ആ......" 


"ഇവിടം വിടുന്നത് വരെ ബസിൽ നിന്നും വെളിയിലേക്ക് തല ഇടേണ്ട......" 


"😖ഇങ്ങോട്ട് വരുന്നത് വരെ ഈ ഉപദേശം തന്നാ കേട്ട് കൊണ്ടിരിക്കുന്നത്......അങ്കിൾ ഒന്ന് പോയെ......" 


"മോൾക്ക് വല്ലതും പറ്റിയാൽ മോളെ ഡാഡി എന്നെ വെച്ചേക്കില്ല..... അത് കൊണ്ട് പറയുന്നതാ മോളെ......ആ പിന്നെ അച്ചു നീ ഇവളെ തനിച്ചാക്കി എങ്ങോട്ടും പോവരുത്....." 


"ഇല്ലച്ഛാ......" 


അച്ചു അങ്ങേരെ നോക്കി തലയാട്ടി കൊണ്ട് പറഞ്ഞു..... 


"ശരി എന്നാൽ.....അങ്കിൾ പോയിക്കോ......" 


അങ്ങേര് പോയതും രണ്ടും ബസ് മൊത്തം ഒന്ന് നോക്കി...... ആൾക്കാർ ഒക്കെ കുറവാണ്...... കുറെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു...., 


തൊട്ടടുത്തുള്ള സീറ്റിൽ കണ്ണുകൾ ഉടക്കിയതും അവൾ കർട്ടൻ നീക്കി അകത്തേക്ക് ഒന്ന് നോക്കി..... 


മുഖത്തേക്ക് വെളിച്ചം പതിച്ചതും ഒരുത്തൻ കണ്ണ് തുറന്ന് നോക്കിയതും അവൾ ഉള്ള പല്ല് മുഴുവൻ കാട്ടി ഇളിച്ചു..,,. 


അവളെ കണ്ടതും ആദ്യം പരിസരം മറന്ന് വായി നോക്കിയവൻ പെട്ടെന്ന് വെളിവ് വന്ന പോലെ അവളെ തുറിച്ചു നോക്കി....... 


"എന്താ......" 


അവൾ ഒന്നും ഇല്ലെന്ന് തോൾ പൊക്കി കണ്ണ് ഇറുക്കി കാണിച്ചു....... 


"എന്താടി ഇങ്ങനെ നോക്കുന്നെ ഇത് വരെ മനുഷ്യനെ കണ്ടിട്ടില്ലേ......" 


ലവന്റെ ചോദ്യം കേട്ടപ്പോൾ അവൾക്ക് ബോധം വന്ന പോലെ അവൾ കർട്ടൻ വിട്ടു......അവൻ ആണേൽ മുഖത്ത് ക്യാപ്പും വെച്ച് വീണ്ടും കിടന്നു..,.... 


ജാഡ തെണ്ടി.... അവൾ അതും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടതോ മറ്റവൾ സൈഡ് സീറ്റിൽ നെളിഞിരുന്നു പുറത്തെ കാഴ്ചകൾ കാണുന്നതാണ്...... 


"ഡീ സൈഡ് സീറ്റിൽ ഞാൻ ആണ്....." 


"അതൊക്കെ നിന്റെ ഡാഡിടെ വണ്ടീൽ..... ഇത് ബസ് ആണ് മോളെ..... മാത്രം അല്ല ഞാൻ നിന്റെ ബോഡി ഗാർഡ് ആണ്..... സൈഡ് സീറ്റിൽ നീ ഇരിക്കുന്നത് നിനക്ക് തന്നെയാ ദോശം.. അത് കൊണ്ട് ഞാൻ ഇവിടെ ഇരിക്കും......" 


"😬അയ്യടാ....അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി....." 


"ഇല്ല..... ഞാൻ ഇവിടെയെ ഇരിക്കൂ....." 


"ഇങ്ങോട്ട് മാറെഡി......" 


രണ്ടും ബസ് ആണെന്ന് ഓർക്കാതെ പിടിയും വലിയും ബഹളവും തുടങ്ങി...,. അത് പിന്നെ എവിടെ ആണേലും അങ്ങനെ ആണ്..,...! 


ബഹളം കേട്ട് അപ്പുറത്ത് കിടന്നുറങ്ങുന്നവൻ കണ്ണ് തുറന്നു......🥴ലവൻ ഇന്ന് ഉറങ്ങുവോ എന്തോ......! 


"ഡീ......" 


ലവന്റെ അലർച്ച കേട്ട് രണ്ടും ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി....... 


"ഇത് ചന്തയല്ല..,..കിടന്നു ബഹളം വെക്കാൻ......" 


അവൾ അവനെ കലിപ്പിൽ നോക്കിയതും അച്ചു അവളെ കയ്യിൽ അമർത്തി പിടിച്ചു..,.... 


"ഡീ വേണ്ട.... ഇവിടെ വെച്ച് പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട....." 


"പിന്നെ ഇവൻ പറയുന്നത് കേട്ട് ഞാൻ മിണ്ടാതിരിക്കണോ...,." 


അവളെ ചോദ്യം കേട്ടതും ലവൻ കലിപ്പായി....... 


"നീ എങ്ങാനും മിണ്ടിയാൽ എടുത്തു വെളിയിൽ ഇടും ഞാൻ...... ഇടിയറ്റ്..,," 


"ഞാൻ മിണ്ടും......" 


"എന്നാ മിണ്ടെടി......" 


"നീ പോടാ കുരങ്ങാ......" 


"😬അത് നിന്റെ മറ്റവൻ......." 


"മറ്റവനോ...എനിക്ക് മറ്റവൻ ഒന്നുല്ല...." 


അവൾ ദയനീയമായി പറഞ്ഞു....! 


"ഇതല്ലേ സ്വഭാവം,,,,എങ്ങനെ ഉണ്ടാവനാ...,.." 


"എന്ത് ഉണ്ടാവാൻ...." 


"ഒന്നും ഉണ്ടാവില്ല,,,,,ഇനി വല്ല സൗണ്ടും കേട്ടാൽ എടുത്തു വെളിയിൽ ഇടും ഞാൻ......" 


"ഇയാൾക്ക് കേൾക്കാൻ പറ്റുന്നില്ലേ കാത് അടച്ചു പിടിച്ചു ഇരുന്നോ......😏ഇയാളെ ബസ് ഒന്നും അല്ലല്ലോ...... ഞാൻ മിണ്ടും......" 


"ഈ ബസ് പിന്നെ നിന്റെ തന്തയുടെ വക ആണോഡി......"😬 


"കേട്ടാൽ തോന്നും ഇയാളെ തന്തയുടെ വക ആണെന്ന്........" 


"ആണെങ്കിൽ......." 


പടച്ചോനെ അപ്പൊ ശരിക്കും തന്തയുടെ വകയാണോ...... 


അവൾ പിന്നെ സൈലന്റ് ആയി സീറ്റിൽ തന്നെ ഇരുന്നു...... 


"നീ അതികം കിണിക്കേണ്ട......നീ കാരണമാ ആ കുരങ്ങന്റെ വായിൽ ഉള്ളത് മുഴുവൻ എനിക്ക് കേൾക്കേണ്ടി വന്നത്...,..." 


"നീ ഒച്ച വെച്ച് അയാളെ ഉണർത്തിയത് കൊണ്ടല്ലേ....." 


"ആ കുരങ്ങൻ ഉറങ്ങട്ടെ..... അപ്പൊ കാണിച്ചു കൊടുക്കാം ബാക്കി......"😬 


പെണ്ണ് കലിപ്പ് ഇട്ട് സൈലന്റ് ആയി ഇരുന്നു......! 


ഉള്ള ഫുഡും ഫ്രൂട്ട്സും വെള്ളവും എല്ലാം എടുത്തു കഴിച്ചു വയർ നിറച്ചു...... ക്ഷീണം കൊണ്ട് പിന്നെ രണ്ടും നല്ല ഉറക്കം ആയി...... അതോടെ ബസ് ശാന്തം...,... 🙄 


പിന്നെ കണ്ണ് തുറന്നത് ബസ് എവിടെയോ നിർത്തിയിട്ടപ്പോൾ ആണ്.,... 


"ഡീ നീ വരുന്നുണ്ടോ,,,,,, നിക്ക് വാഷ്‌റൂമിൽ പോണം......." 


"ആ...." 


രണ്ടും എണീറ്റ് പുറത്തേക്ക് ഇറങ്ങാൻ നേരം പെണ്ണ് ഒന്ന് കൂടി കർട്ടൻ നീക്കി അകത്തേക്ക് നോക്കി...... ലവൻ ഇല്ല..... കഴിക്കാൻ പോയതാവും......കർട്ടൻ വിട്ടു തിരിഞ്ഞപ്പോൾ ആണ് മുന്നിൽ ലവൻ കയ്യും കെട്ടി നിക്കുന്നത് കണ്ടത്.,.....പരുങ്ങി കൊണ്ട് അവനെ നോക്കി ഒരു വളിച്ച ഇളി ആയിരുന്നു......! 


"മ്മ് എന്താ….?" 


"അത് ബസ് നിർത്തിയത് പറയാം എന്ന് കരുതി നോക്കീതാ......" 


പെണ്ണ് തലയും ചൊറിഞ്ഞു കൊണ്ട് പറഞ്ഞു....... 


"മ്മ് വിശ്വസിച്ചു......." 


അവൻ അതെ നിൽപ്പിൽ തന്നെ പറഞ്ഞു....അവൾ ഇളിച്ചു കൊണ്ട് അവനെ മറികടക്കാൻ നോക്കിയതും അവൻ മാറാതെ തന്നെ നിന്നു....അവളുടെ തുറിച്ചു നോട്ടം കണ്ടതും അവൻ ഇളിച്ചു കൊണ്ട് മാറി നിന്നു...... 


രണ്ടിനും പത്ത് പൈസയുടെ വിവരം ഇല്ല.....കാണാനും തരക്കേടില്ല.....രണ്ടും കയ്യും പിടിച്ചു വാഷ് റൂമിലേക്ക് നടന്ന് പോകുന്നത് കണ്ട് അവൻ ബസിൽ നിന്നും ഇറങ്ങി......അവിടെ കണ്ട ആണുങ്ങളുടെ മുഴുവൻ നോട്ടം അവളുമാരെ ആണെന്ന് കണ്ടതും അവൻ അതിനടുത്തായി ചെന്ന് നിന്നു.....! 


ഒന്നും അറിയാതെ രണ്ടും വാഷ്‌റൂമിൽ നിന്നും ഇറങ്ങിയാതൊ കണ്ടത് അവനെയും.... 


"കണ്ടോ അവൻ ആള് ശരിയല്ല.... ഞങ്ങൾ ഇങ്ങോട്ട് വരുന്നത് കണ്ട് വന്നു നിന്നത് കണ്ടില്ലേ ഒളിഞ്ഞു നോക്കാൻ.....വൃത്തികെട്ടവൻ..... " 


"ശരിയാ....കണ്ടാൽ പറയോ ഇത്രയ്ക്ക് വൃത്തികെട്ടവൻ ആണെന്ന്...." 


അച്ചുവും അവന്റെ നിൽപ് കണ്ട് സമ്മതിച്ചു......! 


"ലേഡീസ് വാഷ്റൂമിന്റെ അടുത്ത് വന്നു ഒളിഞ്ഞു നോക്കാ......തെണ്ടി....." 


അത് കേട്ടതും അവൻ നല്ല പോലെ ഞെട്ടി..... കാണാൻ കൊള്ളാവുന്ന രണ്ട് പെൺകുട്ടികൾ അല്ലെ ഒരു ഉപകാരം ചെയ്തേക്കാം എന്ന് കരുതിയപ്പോൾ അത് ഇങ്ങനെ ആയോ...... 


"എന്താ പറഞ്ഞത് ഞാൻ ഒളിഞ്ഞു നോക്കാൻ വന്നതാണെന്നോ......" 


"അല്ലെ പിന്നെ ഇയാൾ എന്തിനാ ഇങ്ങോട്ട് വന്നത്......റേഞ്ച് പിടിക്കാൻ ആണോ....." 


പടച്ചോനെ ഏതു നേരത്ത് ആണാവോ...... 😒 


"നീ അവിടെ നിക്കുന്ന അവന്മാരെ കണ്ടോ......അവർ അവിടെ നിൽക്കുന്നത് തന്നെ അതിന് വേണ്ടിയാ...,രണ്ട് പെൺകുട്ടികൾ അല്ലെ ഒരു ഹെല്പ് ചെയ്തേക്കാം എന്ന് കരുതിയപ്പോൾ.,...." 


"ഓ പിന്നെ,,,,, ഇയാളെക്കാൾ വൃത്തികെട്ടവൻ ഒന്നും ആവില്ല അവർ..... അത് ഉറപ്പാ......" 


"😬അതേടി നിന്നെ ഒളിഞ്ഞു നോക്കാൻ തന്നെയാ ഞാൻ വന്നത്..... നീ എന്തോ ചെയ്യും......" 


അവൻ കലിപ്പിൽ പറഞ്ഞതും പെണ്ണ് വായും പൊളിച്ചു നിന്നു.......! 


ബസിൽ ഇരുന്നപ്പോഴും ലവൾക്ക് ഒരു സമാദാനവും ഇല്ല......! 


"ഡീ ഇനി നമ്മൾ എങ്ങാനും ഉറങ്ങി പോയാൽ അവൻ വന്നു നമ്മളെ വല്ലോം ചെയ്യോ......" 


"അയാൾ അത്തരക്കാരൻ ഒന്നും അല്ലെന്നാ എനിക്ക് തോന്നുന്നേ...... നീ വെറുതെ ഓരോന്ന് ചിന്തിക്കാതെ ഉറങ്ങാൻ നോക്ക്......" 


"എങ്കിൽ ഞാൻ സൈഡിൽ കിടക്കാം......" 


പെണ്ണ് ലവനെ പേടിച്ചു സൈഡിൽ കയറി കിടന്നു.....!



             ********************💃



ബസ് ലാൻഡ് ആയതും കക്ഷി എണീറ്റു ബാഗും എടുത്തു ഇറങ്ങാൻ നേരം ആണ് രണ്ടിനെയും ഓർമ വന്നത്..... കർട്ടൻ നീക്കി നോക്കിയതും രണ്ടും അടയും ചക്കരയും പോലെ ഒട്ടി പിടിച്ചു നല്ല ഉറക്കം ആണ്..,,... ഇവറ്റകൾ തന്നെയാണ് തല്ല് കൂടിയത് എന്ന് പറയോ....?!! 


എവിടേക്ക് ആണാവോ കുറ്റിയും പറിച്ചു ഇറങ്ങിയേക്കുന്നെ.... എന്തെങ്കിലും ആവട്ടെ....അവൻ അതും ചിന്തിച്ചു ഇറങ്ങി.....! 


"ഡാ,,,,,ആഷി...." 


പിന്നിൽ നിന്നുള്ള വിളിയിൽ അവൻ തിരിഞ്ഞു നോക്കിയതും തന്നെയും വെയിറ്റ് ചെയ്തു നിൽക്കുന്ന അവിനാഷിനെ കണ്ട് അവൻ ചിരിയോടെ അടുത്ത് ചെന്ന് അവനെ കെട്ടിപ്പിടിച്ചു...... 


"നീ എപ്പോ എത്തി.... ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു......" 


"ഇന്ന് വണ്ടി പണി തന്നില്ല അത് കൊണ്ട് പത്ത് മിനിറ്റ് നേരത്തെ എത്തി...... യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു......." 


അത് കേട്ടതും ആഷി ആ പെണ്ണിനെ ഓർത്ത പോലെ തിരിഞ്ഞു നോക്കി......രണ്ടും അവിടെ വട്ടം തിരിഞ്ഞു കളിക്കുന്നുണ്ട്...! 


"ഡാ......" 


"ആ....." 


"നീ ഇത് ആരെയാ നോക്കുന്നെ......" 


"അത് ഞാൻ ഒരു കുരിശിനെ നോക്കിയതാ......എന്നെ ഒരു പോള കണ്ണടക്കാൻ ആ കോപ്പ് സമ്മതിച്ചിട്ടില്ല......" 


"😍സത്യാണോ...... എവിടെടാ ആ കുരിശ് എനിക്കും ഒന്ന് കണ്ടാൽ കൊള്ളാം......" 


"നീ എന്താ ഉദ്ദേശിച്ചത്.......?!!" 


"നിന്നെ ഉറക്കിയില്ല എന്നൊക്കെ പറയുമ്പോ......"🙂 


"😬പോടാ വൃത്തികെട്ടവനെ..... ഞാൻ എന്താ അതിന് നടക്കാണോ..... ഞാൻ ഉദ്ദേശിച്ചത് ആ പെണ്ണ് തൊട്ടപ്പുറത്തെ സീറ്റിൽ ഇരുന്നു ബഹളം ആയിരുന്നു അതാ......" 


"അതായിരുന്നോ......!

അല്ല ആ പെണ്ണ് എന്നിട്ട് ഇപ്പൊ ജീവനോടെ ഉണ്ടോ......?!!" 


"തല്ലി കൊല്ലേണ്ട ടൈം കഴിഞ്ഞു..... പക്ഷെ കക്ഷി കുറഞ്ഞ പുള്ളി ഒന്നും അല്ല ആള് ഇത്തിരി കൂടിയ ഇനമാ......" 


"അപ്പൊ നീ ആ പെണ്ണിന്റെ മുന്നിൽ മുട്ട് മടക്കി എന്ന്..... അത് കാണാൻ ഉള്ള ഭാഗ്യം ഇല്ലാതായിപ്പോയല്ലോ ദൈവമേ......." 


"ദേ നീ വെറുതെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കാതെ വന്നേ...... ആ പെണ്ണിനെ ഇനി ഒരിക്കൽ കൂടി കാണുകയാണെങ്കിൽ എല്ലാറ്റിനും ഉള്ളത് ഞാൻ കൊടുത്തോളാം....." 


ആഷിയേയും കൊണ്ട് കാറിൽ കയറി ഇരുന്ന് കൊണ്ട് അവിനാഷ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു...... അത് സ്റ്റാർട്ട്‌ ആവുന്നില്ലെന്ന് കണ്ടതും അവൻ കലിപ്പൊടെ അവിനാഷിനെ ഒന്ന് നോക്കി..... അവൻ വളിച്ച ഒരു ഇളി ആയിരുന്നു..,...! 


"ഈ പാട്ടയും കൊണ്ട് വരരുത് എന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലെടാ......" 


"ബൈക്ക് വർക്ക്‌ ഷോപ്പിൽ ആടാ...,അതാ ഇതിൽ പിടിച്ചത്..., ഇങ്ങോട്ട് വരുമ്പോ യാതൊരു കുഴപ്പവും ഇല്ലാതെ വന്നതാ..... എനിക്ക് തോന്നുന്നു നിന്നെ ഇവന് പിടിച്ചില്ലെന്ന്...." 


അവിനാശ് അവനെ നോക്കി കൊണ്ട് പറഞ്ഞു......! 


"നിനക്ക് ഇത് കൊടുത്തു നല്ല വല്ലതും വാങ്ങിക്കൂടെ......" 


"ഇത് എന്റെ അച്ഛന്റെ ഒരു സ്മാരകം ആണെന്ന് നിനക്ക് അറിയാലോ...... അങ്ങേര് സ്വന്തം മകനായ എന്നെ വേണേൽ കൊടുത്തു വേറെ വല്ലതിനെയും വാങ്ങും..... പക്ഷെ ഈ വണ്ടി....അങ്ങേർക്ക് അത്രക്ക് പ്രിയപ്പെട്ടതാ......" 


"നീ ഇങ്ങോട്ട് മാറിക്കെ.,,,.,.ഞാൻ ഒന്ന് ട്രൈ ചെയ്യട്ടെ......" 


അവിനാഷിനെ പിടിച്ചു മാറ്റി അവൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു...,... 


"ചതിക്കല്ലേ മുത്തേ....." 


എന്നും പറഞ്ഞു സ്റ്റാർട്ട്‌ ചെയതതും ഒറ്റ കിക്കിൽ തന്നെ വണ്ടി സ്റ്റാർട്ട് ആയി...... 


"ഇപ്പൊ മനസ്സിൽ ആയോ നിന്നെയാ ഇതിന് പിടിക്കാത്തതെന്ന്......" 


അവിനാശ് വായും പൊളിച്ചു കാർ മൊത്തം നോക്കി......🙄ചോർ ഇവിടെയും കൂർ അവിടെയും ആണല്ലേ....! 


പിന്നെ വീട് എത്താൻ അധിക നേരം വേണ്ടി വന്നില്ല..... 


"എങ്കിൽ പിന്നെ വൈകീട്ട് കാണാം.... ഗുഡ് നൈറ്റ്‌...." 


എന്നും പറഞ്ഞു അവൻ വണ്ടിയിൽ നിന്നും ഇറങ്ങി....! 


"😒ആ....ഗുഡ് മോർണിംഗ്...." 


അവിനാശ് അതും പറഞ്ഞു ഇറങ്ങിയതും അവൻ വീട്ടിൽ കയറി മുറിയും അടച്ചു രണ്ട് മൂന്ന് ദിവസത്തെ ഉറക്കിലേക്ക് വീണു.......!!



               *****************💃



"മമ്മി ഇത് ഞാൻ ആണ്....." 


"ആ മോൾ നാട്ടിൽ എത്തിയോ......?!!കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ...." 


"ഒന്നുല്ല മമ്മി.... നാട്ടിൽ മാത്രം അല്ല ഹോസ്റ്റലിൽ എത്തി നിക്കാ ഞങ്ങൾ.....ഞാൻ വാർഡന് ഫോൺ കൊടുക്കാം..... ഫീസും ഫുഡും ഒക്കെ മമ്മി തന്നെ ചോദിച്ചോ......" 


വാർഡൻ രണ്ടിനെയും ഒരു ചിരിയോടെ നോക്കി കൊണ്ട് ഫോൺ വാങ്ങി..... കോളേജ് ഓപ്പൺ ആവുന്നതിനു മുന്നേ അടിച്ച ബമ്പർ ലോട്ടറി ആണ്.....! 


"സ്പെഷ്യൽ ഫുഡും ഏ സി റൂമും വേണം എന്നാ കുട്ടിയുടെ മമ്മി പറഞ്ഞത്..... അത് കൊണ്ട് ഫീസും ഇത്തിരി കൂടും..,..." 


കാൾ കട്ടാക്കി കൊണ്ട് വാർഡൻ പറഞ്ഞതും അവൾ ഇളിച്ചു കൊണ്ട് ഫോൺ വാങ്ങി...... 


"ആണല്ലേ.....എന്നാലേ ഞങ്ങൾക്ക് ഇവിടെ റൂം വേണ്ട......" 


"മമ്മി സമ്മതിച്ചത് ആണല്ലോ......" 


അച്ചു ആണെങ്കിൽ വായും പൊളിച്ചു നിക്കാ...... 


"പക്ഷെ ഈ ഉണക്ക ഹോസ്റ്റലിൽ കഴിയാൻ എനിക്ക് പറ്റില്ല.....അപ്പൊ പോട്ടെ ചേച്ചി ബൈ....." 


പെണ്ണ് അച്ചുവിനെയും കൊണ്ട് ഇറങ്ങി......! 


"നീ ഇത് എന്ത് ഭാവിച്ച...... നമ്മൾ ഇനി വേറെ എവിടാ താമസിക്കാ......ഇതെങ്ങാനും നിന്റെ മമ്മി അറിഞ്ഞ എന്താവും......." 


"അറിയാതിരിക്കാൻ അല്ലെ ആ പെണ്ണുംപിള്ളയ്ക്ക് ഫോൺ കൊടുത്തത്.....കാശൊക്കെ എന്റെ എ ടി എമ്മിൽ വന്നോളും.....പോരാത്തതിന് കാർഡും ഉണ്ട്....അത് വെച്ച് നമുക്ക് രണ്ടാൾക്കും ഇവിടെ അടിച്ചു പൊളിക്കാം..... ആരെയും ഒന്നിനെയും പേടിക്കേണ്ട......." 


"🙄അപ്പൊ പിന്നെ നമ്മൾ എവിടെയാ താമസിക്കാ.... ഈ വഴിയിലോ....,?!!" 


"അതിന്റെ ഒന്നും ആവശ്യം ഇല്ല..... നിനക്ക് അറിയാലോ എന്റെ മമ്മി ഇവിടെയാ ജനിച്ചു വളർന്നത് എന്ന്......" 


"അയിന്....." 


"മമ്മി എപ്പോഴും പറയാറുണ്ട്  ഈ നാടിനെ പറ്റിയും ഇവിടത്തെ ആൾക്കാരെ കുറിച്ചും ഒക്കെ......" 


"അപ്പൊ ഈ ആൾക്കാർ നമ്മളെ ഈ നാട്ടിൽ ഫ്രീ ആയി താമസിക്കാൻ സമ്മതിക്കായിരിക്കും അല്ലെ......"🙄 


"😬അതല്ലെടി പോത്തേ..... ഈ നാട്ടിൽ എന്റെ മമ്മി ജനിച്ചു വളർന്ന വീട് ഉണ്ട്......അവിടെ ഇപ്പൊ മാമനും ഫാമിലിയും ആണ് താമസം..... നമ്മൾ അവിടെ ചെല്ലുന്നു..... മാമനെ സോപ്പിട്ടു അവിടെ താമസിക്കുന്നു...... അതാവുമ്പോ മാമി ഉണ്ടാക്കുന്ന ഫുഡ്‌ എങ്കിലും കിട്ടും......അവിടെ നമുക്ക് അടിച്ചു പൊളിച്ചു കഴിയാ......"😍 


അത് കേട്ടിട്ടും അച്ചുവിന് വല്യ സന്തോഷം ഒന്നും ഇല്ല..... പെണ്ണ് താടിക്ക് കയ്യുംകൊടുത്തു മറ്റവളെ ചാട്ടം നോക്കി നില്ക്കാ..,..! 


"നിനക്കെന്താടി ഒരു സന്തോഷം ഇല്ലാതെ.......?!!"😒 


"ഹ്മ്മ്..... നീ ഈ പറഞ്ഞ മാമനെ ഇട്ടേച്ചു നിന്റെ മമ്മി കല്യാണ ദിവസം നിന്റെ ഡാഡിയുടെ കൂടെ ഇറങ്ങി പോയതല്ലേ.....ആ മാമനെ തന്നെ ആണോ നീ ഈ പറയുന്നത്......" 


"അതന്നെ..... അതൊക്കെ കുറെ കാലം മുന്നേ അല്ലെ..... മാമൻ അതൊക്കെ മറന്ന് കാണും......"😒 


"മറന്ന് കാണും...... പക്ഷെ നിന്നെ കാണുമ്പോൾ വീണ്ടും ഓർമ വരില്ലേ..... അവരെ മോൾ ആണെന്ന് കേട്ടാൽ അങ്ങേര് തല്ലി ഓടിക്കേം ചെയ്യും......" 


പടച്ചോനെ ഇനി അങ്ങനെ വല്ലതും സംഭവിക്കോ...... ഏയ്‌ മമ്മി പറഞ്ഞത് ആൾ പാവം ആണെന്നാണല്ലോ...... 


"മാമൻ ആള് പാവാ.....പിന്നെ ഇത്തിരി കണ്ണീർ ഒക്കെ കാണിച്ചു നമുക്ക് ആളെ സോപ്പിട്ടു വീഴ്ത്താം......" 


"വീണാൽ നടു ഉളുക്കില്ലേ......"🤔 


"മിക്കവാറും ഉളുക്കും.....നിന്നെ ഞാൻ ഇവിടെ ഇട്ട് ചവിട്ടി കൂട്ടും..... നീ ഇങ്ങ് വന്നേ......!

എന്നെ നോക്കാൻ വന്നതാ..... ഇപ്പൊ ഈ പിശാഷിനെ ഞാൻ നോക്കേണ്ട ഗതി ആയി......."😏 


ഓട്ടോയിൽ കയറി രണ്ടും പരസ്പരം നോക്കി പുച്ഛിച്ചു......!! 


വൈകുന്നേരം വരെ അവിടെ ഒക്കെ ഒന്ന് കറങ്ങി പിന്നെ ലക്ഷ്യ സ്ഥലത്തേക്ക് പുറപ്പെട്ടു.....!




              ***************💃



"നിങ്ങൾ പറഞ്ഞ വീട് ഇതാണ്......." 


ഓട്ടോ ഡ്രൈവർ പറഞ്ഞതും അവൾ ഇറങ്ങി ആ വീടൊന്ന് നോക്കി.,.... മമ്മി കളിച്ചു വളർന്ന ആ മുറ്റം ഒക്കെ ഒന്ന് നോക്കി പുഞ്ചിരിച്ചു....,..! 


"വല്യ വീടാണ്....ഇനി അകത്തുള്ളവർ എങ്ങനെ ആണാവോ......" 


അച്ചു പരിസരം മൊത്തം നോക്കി കൊണ്ട് പറഞ്ഞു......!അപ്പോഴാണ് അച്ചു അത് കണ്ടത്.... 


"ഡീ അതാ നിന്റെ മാമൻ....." 


അച്ചു വിരൽ ചൂണ്ടിയടുത്തേക്ക് അവൾ ഒന്ന് നോക്കി......മുണ്ടും ടി ഷർട്ടും ആണ് വേഷം..... പുറം തിരിഞ്ഞു ഇരുന്നു ബൈക്ക് മിനുക്കുന്ന ഒരുത്തനെ കണ്ടതും അവൾ പിന്നെ ഒന്നും നോക്കാതെ ഒരു ഓട്ടം ആയിരുന്നു.......! 


"മാ..,..മാ...," 


എന്നും പറഞ്ഞു പിറകിൽ ചെന്ന് അങ്ങേരെ കെട്ടിപ്പിടിച്ചതും രണ്ടും താഴേക്ക് ഉരുണ്ട് വീണു..... പെണ്ണാണെങ്കിൽ അങ്ങേരെ അട്ടപിടിച്ച പോലെ ഇറുക്കി പിടിച്ചു വെച്ചിരിയ്ക്കാ....! 


"മാമാ.... ഞാൻ ആണ് മാമാ..,,." 


"വിടെടി പിശാചെ....ആരാടി നിന്റെ മാമൻ...."😬 


"ഇല്ല എന്നെ ഇവിടെ നിർത്തിക്കോളാന്നു പറഞ്ഞാലെ ഞാൻ വിടൂ.,...."😒 


അങ്ങേര് പെണ്ണ് മാറുന്നില്ലെന്ന് കണ്ടതും ഒന്ന് തിരിഞ്ഞു...... മുന്നിൽ കണ്ടതോ ഇളിച്ചു നിൽക്കുന്ന അച്ചുവിനെയും...., 🙄ഇതേതാ പടച്ചോനെ ഇത്......ഇതിനെ അല്ലെ ആ മറ്റവളെ കൂടെ ബസിൽ വെച്ച് കണ്ടത്.... അപ്പൊ ഇത് മറ്റവൾ ആണോ..... 


🤔ദൈവമേ ഇത് അവൻ അല്ലെ....മാമൻ ഇവളെ മമ്മിയുടെ കാക്കു ആണെന്നല്ലേ പറഞ്ഞത്....ഈ ചെക്കൻ ആവാൻചാൻസ് ഇല്ല....അച്ചു കിളി പോയ പോലെ നിന്നു...,. 


"മാമാ...,." 


വീണ്ടും അവൾ ഒന്ന് കൂടി അവനെ ഇറുക്കി പിടിച്ചു കൊണ്ട് വിളിച്ചതും അച്ചു പിന്നിലേക്ക് നടന്നു..... ആള് മാറിയത് പറയണ്ടേ.......!! 


"ശൂ..,..ശൂ......" 


അച്ചു പതുക്കെ അവളെ നോക്കി വിളിച്ചു..... പെണ്ണ് തിരിഞ്ഞു നോക്കിയതും അവൾ എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നുണ്ട്.,., 🙄ഇവളെന്താ ഈ കാണിക്കുന്നേ..... 


"ആരാ മോനെ അത്.......?!!" 


എന്നും ചോദിച്ചു ഒരാൾ അങ്ങോട്ട് വന്നതും മൂന്നെണ്ണവും അങ്ങോട്ട് നോക്കി...... 


😒പടച്ചോനെ ഇതാണോ മാമൻ..,.. മമ്മീടെ നല്ല ഫേസ് കട്ട് ഉണ്ടല്ലോ...... അപ്പൊ പിന്നെ ഞാൻ ഈ പിടിച്ചു വെച്ചിരിക്കുന്നത്......ലവൾ അവനെ വിട്ടു ഇളിച്ചു കൊണ്ട് മുന്നിൽ വന്നു നിന്നതും ഇത്രയും നേരം പെണ്ണിന്റെ കയ്യിൽ കിടന്ന ലവൻ അവളെ തുറിച്ചു നോക്കി....., 


പടച്ചോനെ ഇത് ആ ഒളിഞ്ഞു നോക്കി അല്ലെ.... ഇവനെ ആണോ ഞാൻ കേറി പിടിച്ചേ....ഇവൻ ഇവിടുത്തെ ജോലിക്കാരൻ വല്ലതും ആയാൽ മതിയാരുന്നു....! 


"ഇതാവും നിന്റെ മാമൻ...,..." 


"😬നീ അല്ലെ പറഞ്ഞത് നിന്റെ മാമൻ ഇതാണെന്ന് എന്നിട്ടല്ലേ ഞാൻ ഈ തെണ്ടിയെ വന്നു പിടിച്ചേ....,." 


"😬ഡീ......" 


ലവൻ അത് കേട്ടതും കലിപ്പിൽ വിളിച്ചു....... 


"നിന്റെ അല്ലെ മാമൻ..., എനിക്കെങ്ങനെ അറിയാനാ...,.." 


😏അത് കേട്ടതും അവൾ അച്ചുനെ നോക്കി പുച്ഛിച്ചു....., 


"ഇതാരാടാ.......?!!എവിടുന്ന് വിളിച്ചു കൊണ്ട് വന്നതാ നീ ഇതുങ്ങളെ...." 


അയാൾ നിന്ന് കിതപ്പ് മാറ്റുന്നവനെ നോക്കി ചോദിച്ചു..... 


"ഞാൻ വിളിച്ചോണ്ട് വന്നത് ഒന്നും അല്ല....മാമ എന്നും വിളിച്ചു എന്നെ വന്ന് ഒരു പിടുത്തം ആയിരുന്നു.... ഏതോ മെന്റൽ ഹോസ്പിറ്റലിൽ നിന്ന് ചാടി വന്നതാണെന്ന് തോന്നുന്നു......" 


അവൾ ദയനീയമായി അവനെ ഒന്ന് നോക്കി..... അവൻ അപ്പോഴും അവളെ തുറിച്ചു നോക്കി കൊണ്ട് നിൽപ്പാണ്.....! 


"നിങ്ങൾ ആരാ.....? എന്താ വേണ്ടത്......" 


"മാമാ......" 


അത് കേട്ടതും അവന് വീണ്ടു കലിപ്പായി....! 


"ആരാടി നിന്റെ മാമൻ....." 


"ദോ അത്....." 


അവൾ അങ്ങേരെ നോക്കി ചൂണ്ടി കാണിച്ചു..... 


"അത് എന്റെ ബാപ്പച്ചിയാ.... നിന്റെ മാമൻ അല്ല...." 


🙄മാമന് ഇങ്ങനെ ഒരു മോൻ ഉണ്ടാർന്നോ.... ശേ ഇവനോട് നല്ല പോലെ നിന്നാൽ മതിയാരുന്നു....! 


"മാമാ.... ഞാനാ....ലയ...." 


"🙄അയിന് ഞങ്ങൾ എന്ത് വേണം....." 


ആഷി ഒരു പുച്ഛത്തോടെ ചോദിച്ചു....! 


"ഞാൻ ഇത്രയും ദൂരം വന്നത് എന്റെ മാമനെ ഒരു നോക്ക് കാണാൻ വേണ്ടിയാ......" 


"കണ്ടല്ലോ ഇനി പൊയ്ക്കൂടേ....." 


"നീ പോടാ....!" 


അവനെ നോക്കി അതും വിളിച്ചു വീണ്ടു അയാളെ അടുത്തേക്ക് ചെന്നു....! 


"മാമാ....ഞാൻ മാമന്റെ  പെങ്ങൾ ആയിഷയുടെ മോളാ.....ലയ ഐഷ...." 


അത് കേട്ടതും അയാളുടെ മുഖം മാറി.....! 


"എടീ നിക്കണോ അതോ ഓടണോ...." 


അച്ചു ലയയെ നോക്കി ഒച്ച ഇല്ലാതെ ചോദിച്ചു....! 


"ഓടുന്നതാ നല്ലത് എന്ന് തോന്നുന്നു....." 


രണ്ടും ഓടാൻ റെഡി ആയി നിന്നതും അയാൾ അവളെ നോക്കി പുഞ്ചിരിച്ചു....! 


"മോൾ എങ്ങനെയാ വന്നത്...." 


"ബസിൽ...." 


"നീ ഇങ്ങോട്ടാ വരുന്നത് എന്ന് അവർക്ക് അറിയോ.....?!!" 


പടച്ചോനെ ഇല്ലെന്ന് പറഞ്ഞാൽ മിക്കവാറും ഇവിടെ നിന്ന് ഔട്ട്‌ ആവും.... അപ്പൊ പിന്നെ അറിയാം എന്ന് പറയാം.... അതാ നല്ലത്....! 


"ആ അറിയാം.... എനിക്ക് ഇവിടത്തെ കോളേജിൽ അഡ്മിഷൻ കിട്ടി.... മാമന്റെ വീട്ടിൽ നിന്ന് പഠിച്ചാൽ മതി എന്ന് മമ്മിയാ പറഞ്ഞത്...." 


"ബാപ്പച്ചി....!അതിനൊന്നും സമ്മതിക്കരുത്.... ഇവൾ കള്ളിയാ.... ഓരോ കള്ളം പറഞ്ഞു അകത്തു കയറി കൂടാൻ നോക്കുവാ....." 


ആഷി അവളെ വിശ്വാസം വരാത്ത പോലെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞതും അവൾ അവനെയും പുച്ഛിച്ചു ബാഗ് തുറന്ന് ഒരു ഫോട്ടോ എടുത്തു മാമന് നേരെ നീട്ടി.... 


"ഇത് ഞാനും എന്റെ മമ്മിയും കൂടെ ഒന്നിച്ചുള്ള ഫോട്ടോ ആണ്....ഇത് നോക്കീട്ട് പറ ഞാൻ കള്ളിയാണോ എന്ന്....." 


ശരിക്കും ഇത് ഐഷ ആന്റിയുടെ മോൾ തന്നെയാണോ.... ആഷി അവളെ നോക്കി ചിന്തിച്ചു....! 


"എന്റെ കൂടെ മമ്മിക്കും മാമനെ കാണാൻ വരണം എന്നുണ്ടായിരുന്നു.... പക്ഷെ മാമൻ വീട്ടിൽ കേറ്റത്തില്ല എന്ന് പേടിച്ചാ മമ്മി വരാതിരുന്നത്...." 


"ഇറങ്ങിപോയ അവൾക്ക് ഇവിടെ ഒരു സ്ഥാനവും ഇല്ല...." 


പടച്ചോനെ പണി പാളി.... ലയ അച്ചുനെ ഇനി എന്ത് ചെയ്യും എന്ന പോലെ നോക്കി....ആഷി ആണെങ്കിൽ അത് കണ്ടതും അവളെ നോക്കി നന്നായി ഇളിച്ചു കാണിച്ചു.....! 


അങ്ങനെ ഇപ്പൊ തോറ്റു പോകാൻ അല്ല ഞാൻ ഇങ്ങോട്ട് വന്നത്.... 


"വാടി അച്ചു നമുക്ക് ഇവിടെ നിന്ന് പോവാം.... നമ്മളോട് സ്നേഹം കാണിക്കാത്തവരെ നമുക്ക് എന്തിനാ....എന്റെ മമ്മി പറഞ്ഞത് നിന്റെ മാമനെ പോലെ സ്നേഹിക്കാൻ അറിയുന്ന ആൾ ഈ ലോകത്ത് വേറെ ഇല്ലെന്നാ....അതൊക്കെ കേട്ടിട്ടാ മമ്മിയോട്‌ പോലും പറയാതെ കുറച്ചു കാലം മാമന്റെയും മാമിയുടെയും സ്നേഹം കിട്ടുമല്ലോ എന്ന് കരുതി ഞാൻ ഇങ്ങോട്ട് വന്നത്.... ഒരു മാമന്റെയും മാമിയുടെയും സ്നേഹം കിട്ടാനും വേണം ഒരു ഭാഗ്യം.... എനിക്കതില്ല.... എന്ന് കരുതി മാമനോട് എനിക്ക് ദേഷ്യം ഒന്നും ഇല്ല.... എന്റെ മമ്മി മാമനോട് ചെയ്തത് വെച്ച് നോക്കുമ്പോ ഇങ്ങനെ ഒക്കെയേ മാമന് പെരുമാറാൻ പറ്റൂ..... ഞാൻ പോട്ടെ മാമാ....." 


വളരെ ദയനീയമായി അവൾ അതും പറഞ്ഞു മാമനെ ഇടം കണ്ണിട്ട് ഒന്ന് നോക്കി.... പുള്ളി വീഴോ......!! 


"ഇതൊക്കെ ഇവളുടെ ഡ്രാമയാ ബാപ്പച്ചി.... ഇതൊന്നും കണ്ടിട്ട് ഇവളെ ഇവിടെ താമസിപ്പിക്കരുത് എന്നാ എന്റെ അഭിപ്രായം...." 


അങ്ങേരെ മനസ് ഒന്ന് മാറി വന്നതായിരുന്നു.... ഈ തെണ്ടി അതും കുളമാക്കുമെന്നാ തോന്നുന്നേ.... അവൾ ആഷിയെ തുറിച്ചു നോക്കി....! 


"അവൾ ചെയ്ത തെറ്റിന് ഒന്നും അറിയാത്ത ഈ മോളെ ശിക്ഷിച്ചിട്ട് എന്തിനാ മോനെ....മോൾക്ക് എങ്കിലും ഞങ്ങളെ വന്ന് ഒന്ന് കാണാൻ തോന്നിയല്ലോ...." 


😍രണ്ടും പരസ്പരം നോക്കി ഒന്ന് ചിരിച്ചു....! 


"മക്കൾ അകത്തേക്ക് വാ....." 


മാമി അകത്തേക്ക് വിളിച്ചതും അവർ അവരോടൊപ്പം നടന്നു..... അന്തം വിട്ടു നിന്ന ആഷിയെ നോക്കി അവൾ സൈറ്റ് അടിച്ചതും അവൻ കിളി പോയ പോലെ നിന്നു.....! 


പടച്ചോനെ ഈ ആറ്റംബോംബിന്റെ കൂടെ ആണോ ഞാൻ ഇനി അങ്ങോട്ട് കഴിയേണ്ടത്.....! 


"ഇതൊക്കെ മാമി ഉണ്ടാക്കിയത് ആണോ.... നല്ല ടേസ്റ്റ്....." 


അതിന് മാമി അവളെ നോക്കി ചിരിച്ചു.... 


🙄ഇവൾ അവിടെ പട്ടിണി ആണോ.... ആഷി ലയയുടെ തീറ്റി കണ്ട് ചിന്തിക്കാതെ ഇരുന്നില്ല....! 


അവളുടെ സോപ്പിങ് കേട്ടത് കൊണ്ടാവും മാമി ഉള്ളത് മുഴുവൻ അവളെ മുന്നിൽ എടുത്തു വെച്ചു.... 


അതൊക്കെ കണ്ടിട്ട് തന്നെ ആഷിയുടെ വയർ നിറഞ്ഞു....! 


ചൂളം വിളിച്ചു ഒരുത്തൻ സൈകിളിൽ ഗേറ്റ് കടന്ന് വന്നു മുറ്റത്തു നിർത്തുന്നത് കണ്ട് ലയ വിൻഡോസിലൂടെ അവനെ തന്നെ നോക്കി.... ഇനി ഇത് ആരാണാവോ....! 


"ഉമ്മി...." 


എന്നും വിളിച്ചു അകത്തേക്ക് കയറിയതും മുന്നിൽ ഇരിക്കുന്ന രണ്ട് കിളികളെ കണ്ട് അവൻ സ്റ്റേക് ആയി....! 


"ആരാ അത് ഇയാളെ മോനാ?!!....." 


ലയ അവനെ കാണിച്ചു കൊണ്ട് ആഷിയോടായി ചോദിച്ചതും അവൻ കലിപ്പിൽ അവളെ നോക്കി....! 


"എന്റെ കല്യാണം കഴിഞിട്ടില്ല...." 


"ആയിനെന്തിനാ കല്യാണം കഴിക്കുന്നേ....." 


അച്ചു അത് കേട്ട് അവളെ ഒന്ന് നോക്കി.... ഇവൾ മിക്കവാറും ഇവന്റെ കയ്യീന്ന് വാങ്ങും....! 


"അത് ഇവന്റെ അനിയനാ,,,, അമൻ...." 


മാമി പറഞ്ഞതും ലയ അവനെ നോക്കി ഹായ് കാണിച്ചു.....!വീണ്ടും ആശിയെ ഒന്ന് നോക്കി....! 


"ഇയാളെന്താ പെണ്ണ് കെട്ടാതെ....പെണ്ണ് കിട്ടാത്തൊണ്ട് ആണോ...." 


"എനിക്ക് അതിനുള്ള പ്രായം ആവുന്നേ ഉള്ളൂ...." 


"ഓഹ്....!" 


"ഇവന് വേണേൽ നിന്നെ കെട്ടാം.... നീ അവന്റെ മുറ പെണ്ണാ...." 


അതിന് ലയ ആശിയെ നോക്കി നാണത്തോടെ ഒന്ന് ചിരിച്ചതും ആഷി അവളെ നാണം കണ്ട് വായും പൊളിച്ചു ഇരുന്നു.... ഇതൊക്കെ ഉണ്ടോ.... 🙄 


"എനിക്ക് ഇവനെ ഒന്നും വേണ്ട.... നല്ല ചുള്ളൻ ചെക്കനെ മതി...." 


"അല്ലെങ്കിൽ ഇപ്പൊ നിന്നെ ആരാ കെട്ടാൻ പോന്നേ...." 


ആഷി അവളെയും പുച്ഛിച്ചു എണീറ്റ് പോയതും ലയ അമനെ നോക്കി ഇളിച്ചു.... 


"ഇതാരാ ഉമ്മി കാക്കു എവിടുന്നേലും അടിച്ചോണ്ട് വന്ന പെണ്ണാണോ.....?!!" 


അത് കേട്ട് ആഷി ഒന്ന് നിന്നു സ്വന്തം അനിയനെ ഒന്ന് നോക്കി....ഇതിനെ ഒക്കെ കണ്ടിട്ട് ഇവന് അങ്ങനെ തോന്നിയല്ലോ പടച്ചോനെ....! 


"ഡാ നീ വേണ്ടാത്തത് പറയാൻ നിന്നാൽ നിന്നെ പിന്നെ ചുവരിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും...." 


"അല്ലേലും എനിക്കറിയാം കാക്കു വിചാരിച്ചാൽ ഇത്രയും നല്ല പെണ്ണിനെ ഒന്നും കിട്ടില്ലെന്ന്‌...." 


🙄ഇതിപ്പോ പണി ചോദിച്ചു വാങ്ങിയത് പോലെ ആയല്ലോ....!ആഷി അമനെ ഒന്ന് തുറിച്ചു നോക്കി....!! 


"ഇത് നിന്റെ മാമിടെ മോളാ.... ലയ...." 


"അപ്പൊ ഈ ചേച്ചിയോ...." 


"അത് എന്റെ കൂട്ട്കാരിയാ.... അച്ചു...." 


"ഡാ അതികം ഒലിപ്പിക്കാതെ വല്ലതും കഴിച്ചിട്ട് പോവാൻ നോക്ക്...." 


അമനെ നോക്കി അതും പറഞ്ഞു ആഷി പുറത്തേക്ക് ഇറങ്ങി....! 


"നീ എത്രയിലാ പഠിക്കുന്നെ...." 


"രണ്ട് വർഷം കൂടി കഴിഞ്ഞാൽ ഞാൻ പത്തിലാ...." 


"എന്ന് വെച്ചാൽ എട്ടിൽ.... അത് പറയാൻ നിനക്ക് എന്താടാ ഇത്രക്ക് മടി....!" 


"അത് പിന്നെ എന്നെ സ്കൂളിൽ ചേർക്കാൻ വൈകിയത് കൊണ്ടാ.... ശരിക്കും എനിക്ക് പതിനഞ്ച് വയസായി...." 


"ഇവൻ ഇവന്റെ കാക്കുനെ പോലെ അല്ല ഇത്തിരി ഇളക്കം കൂടുതലാ.... നിന്നെ ട്യൂൺ ചെയ്യാണോന്ന് ഒരു ഡൌട്ട്...." 


അച്ചു പതിയെ ലയയുടെ കാതിൽ ആയി പറഞ്ഞതും ലയ അവനെ നോക്കി ഒന്ന് ഇളിച്ചു....! 


"നിന്റെ ചേച്ചിമാരാ ഞങ്ങൾ... അതികം വിളച്ചിൽ എടുത്താൽ നിന്നെ ചുവരിൽ നിന്ന് വടിച്ചെടുക്കുന്നത് ഞാൻ ആയിരിക്കും...." 


"ഒന്ന് പോയെ.....എനിക്ക് പ്രേമിക്കാൻ ഒക്കെ വേറെ ആളുണ്ട്.... ഞാൻ എന്റെ ഫ്രണ്ട് ആക്കാലോ എന്ന് കരുതി പറഞ്ഞതാ...." 


"അതാണോ....എങ്കിൽ ഫ്രണ്ട്‌സ്...." 


ലയ അവന് ഷേക്ക്‌ ഹാൻഡ് ഒക്കെ കൊടുത്തു....! 


"ഇവനെങ്കിലും കൂടെ ഇരിക്കട്ടെ.... മറ്റവനിട്ട് പണിയാൻ ഇവൻ ബെസ്റ്റാ...." 


ലയ അച്ചുനോടായി പറഞ്ഞതും അവളും അമനെ നോക്കി ചിരിച്ചു....!



            ***************💃



മുറിയിൽ വന്നതും അച്ചു ഷീറ്റ് ഒക്കെ എടുത്തു ബെഡിൽ വിരിച്ചു.... ലയ പിന്നെ മമ്മിയേ വിളിച്ചു ഹോസ്റ്റലിൽ എന്ന പോലെ കുറെ ഒക്കെ സംസാരിച്ചു....! 


"നിന്റെ ഡാഡി നമ്മൾ ഇവിടെ ആണെന്ന് എങ്ങാനും അറിഞ്ഞ എന്താവും എന്നുള്ള എന്നുള്ള അവസ്ഥ നീ ആലോചിച്ചിട്ടുണ്ടോ.... എന്നെ ആവും ആദ്യം തട്ടുന്നത്...." 


"നീ ഇങ്ങനെ പേടിക്കാതെ അച്ചു.... ഡാഡി ഒന്നും അറിയാൻ പോണില്ല...." 


എന്നും പറഞ്ഞു അവൾ ബെഡിലേക്ക് വീണു....! 


"ശൂ.... ശൂ...." 


അത് കേട്ടതും ലയ ചാടി എണീറ്റു.... 🙄വല്ല പാമ്പും....! 


"ഞാനാ...." 


"എന്താടാ...." 


"ഞാൻ അകത്തേക്ക് വന്നോട്ടെ...." 


"ആ.... വാ...." 


അത് കേൾക്കേണ്ട താമസം അവൻ വന്ന് ചാടി കയറി ബെഡിൽ ഇരുന്നു....! 


അവളുടെ ടെഡിയേ കണ്ടതും അതിനെ അവൻ കയ്യിൽ എടുത്തു.... അത് കണ്ടതും അവൾ അതിനെ തട്ടിപ്പറിച്ചു വാങ്ങിച്ചു....! 


"എന്റെ സാധനങ്ങൾ ഒന്നും അങ്ങനെ ആരും തൊടുന്നത് എനിക്ക് ഇഷ്ടം അല്ല...." 


"അയ്യേ ഇത്രയും വലുതായിട്ടും ഇതിനെയും കൊണ്ടാണോ നടക്കുന്നത്..." 


"എത്രേം വലുതായെന്ന്.... നീ ഒന്ന് പോടാ ചെക്കാ...." 


"എടീ ഇവനെ കൂടെ നിർത്തുന്നതാ നല്ലത് എന്ന് നീ തന്നെ പറഞിട്ട്...." 


അച്ചു അവളോടായി അവൻ കേൾക്കാതെ പറഞ്ഞതും അവൾ അവനെ നോക്കി ഇളിച്ചു....! 


"നിനക്ക് വേണേൽ ഞാൻ നാളെ തന്നെ ഇത് പോലെ ഒരെണ്ണം വാങ്ങി തരാം...." 


"അതിനൊക്കെ വല്യ കാശ് ആവില്ലേ...." 


"അതോർത്തു നീ പേടിക്കേണ്ട...." 


അപ്പൊ കാശൊക്കെ ഒരുപാട് ഉണ്ട്....! 


"എന്നാൽ എനിക്ക് ഇതൊന്നും വേണ്ട... ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് വാങ്ങിക്കോളാം.... നിങ്ങൾ എനിക്ക് കാശ് തന്നാൽ മതി....." 


"എത്രയാ വേണ്ടേ....?!!" 


പടച്ചോനെ ഇത് ഒരുപാട് ഉണ്ടെന്ന് തോന്നുന്നു.....! 


"ഒരു ആയിരം രൂപ കിട്ടോ....." 


അത് കേട്ടതും ലയ ബാഗ് തുറന്നു അതിൽ കയ്യിട്ടു....! 


"ചേഞ്ച്‌ ഇല്ല രണ്ടായിരം ആണ്....." 


"എന്ന അത് തന്നോ...." 


അത് കേട്ടതും പെണ്ണ് അത് അവനു കൊടുത്തു....! 


"താങ്ക്സ്.... ഇനി വല്ല ആവശ്യവും ഉണ്ടായാൽ ഇത് പോലെ ചോദിച്ചാൽ തരോ....." 


"പിന്നെന്താ.... പക്ഷെ നീ ഞങ്ങളെ കൂടെ നിക്കണം...." 


"ജീവൻ പോയാലും ഞാൻ നിങ്ങളെ കൂടെ തന്നെ നിക്കും...." 


എന്നും പറഞ്ഞു ലവൻ ഇറങ്ങി.... മുറിക്ക് പുറത്തെത്തിയതും ചെക്കൻ ജിംഗാലാലാ പാട്ടും പാടി ഒരു ചാട്ടം ആയിരുന്നു....! 


"നീ എന്തിനാ ആ കാശ് അവനു കൊടുത്തേ....ഇത്തിരി പോന്ന ചെക്കനാ അത്...." 


"അയ്യോ പ്രശ്നം ആവോ...."😦 


"അവന്റെ കയ്യിലിരിപ്പ് വെച്ച് നോക്കുമ്പോൾ മിക്കവാറും....." 


"ഏയ്‌....അങ്ങനെ ഒന്നും ഉണ്ടാവില്ല...." 


എന്നും പറഞ്ഞു അവൾ ബെഡിലേക്ക് വീണു....എങ്കിലും ഒരു സമാദാനക്കേട്....! 


"എടീ വല്ല പ്രശ്നവും ഉണ്ടാവോ...." 


"ഏയ്‌ രണ്ടായിരം അല്ലെ അത് കൊണ്ട് അവൻ എന്തുണ്ടാക്കാൻ...." 


🙄അതും ശരിയാ.... രണ്ടും പിന്നെ നല്ലത് പോലെ ഉറങ്ങി.....!



               **************💥



"മ്മ് എന്താടാ ഒരു ശോക മൂകം...." 


"എന്തോന്ന്....."😦 


"അല്ല നീ എന്താ ഇങ്ങനെ മൂഡ് ഓഫ് ആയിരിക്കുന്നെ എന്ന്....." 


"അതൊക്കെ ഒരു വലിയ കഥയാ.... വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലെന്ന് പറയുന്നത് എത്ര ശരിയാ...." 


ആഷി നിരാശയോടെ താടിക്ക് കയ്യും കൊടുത്തു ഇരുന്നു കൊണ്ട് പറഞ്ഞു.....! 


അവിനാഷ് ആണെങ്കിൽ അവൻ പറയുന്നത് ഒന്നും മനസ്സിൽ ആവാതെ അതെ ആക്ഷനിൽ അടുത്തിരുന്നു.... 


"എന്ത് വന്നെന്നാടാ...." 


"ഒരു ആറ്റംബോംബ് എന്റെ വീട്ടിൽ വന്ന് കുടിയേറിയിട്ടുണ്ട്.... ഒപ്പം അവളെ ഒരു വാലും.... ആ മാരണങ്ങൾ എന്റെ വീട്ടിലേക്ക് ആണ് എന്ന് അറിഞിരുന്നെങ്കിൽ ആ ബസിൽ വെച്ച് തന്നെ ഞാൻ അതിനെ എടുത്തു വെളിയിൽ ഇട്ടേനെ...." 


"അപ്പൊ ബസിൽ വെച്ച് നിന്നെ വെള്ളം കുടിപ്പിച്ച പെണ്ണ് ആണോ ഇപ്പൊ നിന്റെ വീട്ടിൽ ഉള്ളത്...." 


"ആ.... പണ്ടെങ്ങാനും നാട് വിട്ടു പോയ ബാപ്പച്ചിയുടെ പെങ്ങളെ മോൾ ആണെന്ന് പറഞ്ഞ വന്നത്.... സത്യം ആണോ എന്ന് ആർക്കറിയാം.... ഇനി ആണെങ്കിൽ തന്നെ അതിനെ എങ്ങനെ സഹിക്കും എന്ന് ആലോചിക്കാൻ കൂടെ വയ്യ.... അമ്മാതിരി ഐറ്റം ആണ്....." 


"അപ്പൊ പറഞ്ഞു വരുമ്പോ നിന്റെ മുറപെണ്ണ് ആയി വരും അല്ലെ....എങ്ങനെയാ കാണാൻ ഒക്കെ കൊള്ളാവോ....."😍 


"😬അവളെ സൗന്ദര്യം നോക്കി നിൽക്കൽ അല്ല എന്റെ പണി....നീ അവളെ പുറത്താക്കാൻ വല്ല ഐഡിയയം ഉണ്ടെങ്കിൽ പറഞ്ഞു താ...." 


"മ്മ്,,,,,അതിനല്ലേ നിന്റെ അനിയൻ....അവനെ വെച്ച് ഒരു പണി കൊടുത്താൽ പിന്നെ അവൾ നിന്റെ വീടിന്റെ ഏഴയലത് പോലും വരില്ല...." 


"അവനെ ഒക്കെ അവൾ വന്നപാടെ കയ്യിൽ എടുത്തു.... ഇനി അവനെ വെച്ച് അവൾ എന്നെ പിടിച്ചു പുറത്താക്കുമോ എന്നാ ഞാൻ സൂക്ഷിക്കേണ്ടത്....." 


"എന്തൊക്കെ ആയാലും അവൾ ഒരു പെണ്ണല്ലേ നീയൊരു ആണും.... നീ ഒന്ന് ശ്രമിച്ചാൽ അവൾ പിന്നെ നിന്റെ വീട്ടിൽ അല്ല നാട്ടിൽ തന്നെ കാൽ കുത്തില്ല...." 


"എന്ന് വെച്ചാൽ...." 


"ഇതിൽ കൂടുതൽ ഞാൻ എന്ത് പറഞ്ഞു മനസ്സിൽ ആക്കാൻ.... നീ അവളെ ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി എന്ന്.... മ്മ്.... മ്മ്... മനസ്സിൽ ആയോ...." 


"അതൊക്കെ മോശം അല്ലെ.... ബാപ്പച്ചി എങ്ങാനും അറിഞ്ഞ ഞാൻ ആവും ഔട്ട്‌ ആവുന്നേ....." 


"അങ്ങേര് ഇല്ലാത്തപ്പോൾ മതി...." 


"ഏയ്‌ അതൊന്നും ശരിയാവില്ല.... നീ വേറെ വല്ല ഐഡിയയും ഉണ്ടെങ്കിൽ പറഞ്ഞു താ....." 


"നിനക്ക് മടി ആണെങ്കിൽ ഞാൻ ഒന്ന് ട്രൈ ചെയ്യാം.... എന്തെ...." 


"😬ദേ അവൾ എന്റെ കുടുംബത്തിൽ പിറന്ന പെണ്ണാ....വേണ്ടാത്തത് പറഞ്ഞാൽ ഉണ്ടല്ലോ....." 


"ഒരു ഹെല്പ് ചെയ്യാം എന്ന് കരുതി പറഞ്ഞതാ.... വേണ്ടെങ്കിൽ വേണ്ട...." 


അവിനാശ് നിരാശയോടെ പറഞ്ഞു....! 


"എന്തായാലും മാമനെ കാണാൻ വന്നതല്ലേ കുറച്ചു ദിവസം അവൾ അവിടെ കഴിയട്ടെ.... പിന്നെ എന്താ വേണ്ടതെന്ന് എനിക്കറിയാം....." 


എന്നും പറഞ്ഞു ആഷി എണീറ്റ് ബൈക്കിൽ കയറി ഇരുന്നു....! 


"നീ എന്താ ഇന്ന് നേരത്തെ പോന്നെ....." 


"പഴയ പോലെ അല്ല...നാളെ കോളേജ് ഓപ്പൺ ആവല്ലേ..." 


"ആ അങ്ങനെ നിനക്ക് പണിയായി.... ആ,,,നമ്മൾ എന്നാണാവോ ഒരു കേസ് വാദിക്കുന്നത്...." 


"നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ ആ പണി നിർത്തി വല്ല കൂലി വേലക്കും പോവാൻ....." 


"കേസ് ഇഷ്ടം പോലെ ഉണ്ടെടാ.... എവിടെ നോക്കിയാലും പീഡനവും കൊലപാതകവും ആണ്..... അത് കൂടി കൂടി വരുന്നത് കണ്ടാ ഞാൻ അഡ്വക്കേറ്റ് ആയത്.... കേസ് വാദിക്കാനെ എനിക്ക് നേരം കാണൂ എന്നൊക്കെ ഞാൻ സ്വപ്നം കണ്ടു.... പക്ഷെ ഞാൻ ആ കോട്ട് ഇട്ടേ പിന്നെ ആണെന്ന് തോന്നുന്നു കേസ് ഒക്കെ കുറവാ...." 


"അതിനൊന്നും കുറവില്ല.... പക്ഷെ കേസ് നല്ല പണി അറിയാവുന്ന ആണുങ്ങൾക്ക് ആണെന്ന് മാത്രം....." 


"അല്ലേടാ അനദികൃതമായി നിന്റെ വീട്ടിൽ കുടിയേറിയ ആ പെണ്ണിനെതിരെ കേസ് കൊടുത്താൽ ഞാൻ അത് വാദിച്ചു അവളെ അവിടന്ന് ഇറക്കി തരാം.... നല്ല ഐഡിയ അല്ലെ....." 


"ഐഡിയ ഒക്കെ നല്ലത് തന്നെയാ.... പക്ഷെ നീ വാദിച്ചാൽ എന്നെങ്കിലും ഇറങ്ങാൻ നിന്ന അവൾ അവിടെ സ്ഥിര താമസം ആവാൻ ചാൻസ് ഉണ്ട്....." 


എന്നും പറഞ്ഞു അവൻ ബൈക്ക് എടുത്തു പോയി.....! 


"മിക്കവാറും ഞാൻ തന്നെ വല്ല പീഡകനോ കൊലപാതകിയോ ആവേണ്ടി വരും....എന്റെ സ്വന്തം കേസ് എങ്കിലും എനിക്ക് വാദിക്കാലോ....." 


ആ അതൊക്കെ കേസില്ല വക്കീലിന്റെ ഓരോ ചിന്താഗതി.....!



           ****************💃



🙄കാലത്ത് തന്നെ ഉമ്മച്ചി അമനെ കണ്ട് വായും പൊളിച്ചു നിന്നു.... ഇന്നത്തെ ദിവസം ഒരു ഒന്നൊന്നര ദിവസം ആണ്....ജൂൺ ഒന്ന്.... ആറ് മണിക്ക് ഒരു വിളി,,,, പിന്നെ ഏഴു മണിക്ക്....എട്ട് മണി ആയാൽ പിന്നെ വെള്ളം തന്നെ ശരണം.... 


ആ ഇങ്ങനെ ഉള്ള ലവൻ ഇന്ന് ആറ് മണിക്കേ എണീറ്റത്....! 


"നീ എന്താടാ ഇന്ന് ഇത്രയും നേരത്തെ എണീറ്റത്...." 


"ഇന്ന് സ്കൂൾ തുറക്കല്ലേ ഉമ്മച്ചി...." 


"അത് കൊണ്ട് തന്നെയാ ചോദിച്ചത്.... അന്നാണല്ലോ പതിവിൽ കൂടുതൽ ഉറക്കം...." 


"ഞാൻ നന്നായി ഉമ്മച്ചി...."😍 


😦ഉമ്മച്ചി ഉള്ളതാണോ എന്ന പോലെ അവനെ ഒന്ന് നോക്കി കിച്ചണിലേക്ക് നടന്നു....! 


🙄രണ്ടായിരം കയ്യിൽ ഉള്ളത് കൊണ്ട് പല സ്വപ്നങ്ങളും നെയ്തു ഉണർന്നത് ആണെന്ന് നമ്മൾക്കല്ലേ അറിയൂ....!! 


ഇന്ന് വല്ല ഹർത്താലും ഉണ്ടോ എന്ന് നോക്കട്ടെ അല്ലെ പണി മൊത്തം പാളും.... അല്ലെങ്കിൽ ലവൻ പേപ്പർ നോക്കുന്നത് ഹർത്താൽ ഉണ്ടാവാൻ പ്രാർത്ഥിച്ചു കൊണ്ടാണ്.... അങ്ങനെ പേപ്പർ കുത്തി ഇരുന്നു മറിച് നോക്കുമ്പോൾ ആണ് ജിമ്മ് ഒക്കെ കഴിഞ്ഞു ആഷി വന്നത്....! 


"എന്താടാ പേപ്പറിൽ ഒരു നോട്ടം ഇന്ന് ഹർത്താൽ ഒന്നും ഇല്ല...." 


"അത് തന്നെയാ എന്റെയും പ്രാർത്ഥന...." 


🙄ഇവനൊക്കെ നന്നായോ.... ആഷി അവനെ വായും പൊളിച്ചു ഒന്ന് നോക്കി അകത്തേക്ക് കയറി....! 


എത്രയും പെട്ടെന്ന് ജിമ്മിൽ പോയി തുടങ്ങണം.... എന്നാ ഒരു ബോഡിയാ.... ഞാൻ ആയിരുന്നു ആദ്യം ജനിക്കേണ്ടി ഇരുന്നത്....ഇതിപ്പോ ബാപ്പച്ചിയെ ഒന്ന് സോപ്പിട്ടു വീഴ്ത്തിയാലും ഇങ്ങേർ വല്ലതും സമ്മതിക്കോ.... 😒ഒരു അനിയന്റെ രോധനം.....! 


ഉറക്കിൽ നിന്നും എണീറ്റ ലയ കോട്ട് വായും ഇട്ടു താഴേക്ക് ഇറങ്ങുമ്പോൾ കണ്ടതോ മേലേക്ക് കയറി വരുന്ന ആശിയെയും.... അവൾ കോട്ട് വാ വിട്ട വാ അടക്കാതെ തന്നെ അവനെ നോക്കി....ടി ഷർട്ട്‌ ഇപ്പൊ പൊട്ടി അവന്റെ ബോഡി പുറത്തേക്ക് ചാടും എന്ന അവസ്ഥയാണ്....എന്റെ പടച്ചോനെ ഷർട്ടിനുള്ളിൽ ഇങ്ങനെ ഒരു ബോഡി ഉണ്ടായിരുന്നോ.... 😍 


പെണ്ണ് അവന്റെ ബോഡി മൊത്തം ഉഴിഞ്ഞു അതെ നിൽപ്പ് ആയിരുന്നു.....! 


"എന്താടി ഇങ്ങനെ നോക്കുന്നെ....." 


"അ.... അത്.... പിന്നെ...." 


"ശവം.... പോയി പല്ല് തെക്കെടി...." 


എന്നും പറഞ്ഞു അവൻ മേലേക്ക് തന്നെ കയറിപ്പോയി....! 


😏ഹ്മ്മ് ബെഡ് കോഫി കുടിച്ചാലെ ഞാൻ പല്ല് തേക്കൂ....അച്ചു കോഫിയും ആയി വരുന്നത് കണ്ടതും അവൾ അത് വാങ്ങി അപ്പൊ തന്നെ കുടിച്ചു....! 


മാമൻ ആയിരുന്നു ആദ്യം ഇറങ്ങിയത്....ഒന്നാം തിയതി കടയുടെയും മറ്റും വാടക വാങ്ങാൻ ഉണ്ട്....പുള്ളി ആ കാര്യത്തിൽ ഭയങ്കര സ്ട്രിക്ട് ആണ്.....! 


കിച്ചനിൽ നിന്നും ബ്രേക്ക്‌ ഫാസ്റ്റ് റെഡി ആക്കുകയാണ് മാമി.... ഒരു കയ് സഹായത്തിന് അച്ചുവും ഉണ്ട്....! 


"മോൾക്ക് എല്ലാ പണിയും അറിയാം അല്ലെ...." 


"മ്മ്.... ലയ പിന്നെ ഒരുപാട് ജോലിക്കാർ ഒക്കെ ഉള്ള വീട്ടിൽ വളർന്നതല്ലേ..." 


"അതിന് ഇവിടുത്തെ ഫുഡ്‌ ഒക്കെ ഇഷ്ടപ്പെടുന്നുണ്ടോ ആവോ...." 


"അവൾ പറഞ്ഞത് ഇവിടെ വന്നപ്പോഴാ നല്ല ഫുഡ്‌ കിട്ടിയത് എന്നാ...." 


അത് കേട്ടതും മാമി ഒന്ന് പുഞ്ചിരിച്ചു....! 


ആദ്യം റെഡി ആയി ജന്റ്റിൽമാൻ ലുക്കിൽ ഇറങ്ങിയത് ആഷിയാണ്.... ഇവൻ എന്താ വല്ലടത്തും വായ് നോക്കാൻ പോവുന്നതിന് ഇത്രേം ഒരുക്കം.... അവൻ ഇറങ്ങുന്നത് കണ്ടതും ലയ ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല....! 


അമൻ ഇറങ്ങി വരുന്നത് കണ്ടതും ആഷി വായും പൊളിച്ചു അവനെ നോക്കി....ഹെയർ സ്റ്റൈൽ ഒക്കെ മാറിയിട്ടുണ്ട്.... ഇവൻ സ്കൂളിൽ തന്നെ ആണോ ഈ പോവുന്നെ.... ആഷി അവനെ നോക്കി ചിന്തിച്ചെങ്കിലും ഒന്നും പുറത്ത് കാണിച്ചില്ല.....! 


"എന്തെ ഇങ്ങനെ നോക്കുന്നെ...." 


"ഒന്നുല്ലേ.... നീ സ്കൂളിൽ തന്നെയല്ലേ പോണേ...." 


"ഇപ്പൊ ഞാൻ ഹൈ സ്കൂളിൽ ആണ്.... അപ്പൊ അതിന്റെതയാ അന്തസിൽ പോവണ്ടേ.... പിന്നെ കാക്കു പഠിച്ച സ്കൂൾ അല്ലെ....കാക്കു അവിടെ ഫസ്റ്റ് റാങ്ക് ആയത് കൊണ്ട് എനിക്ക് അവിടെ ടീച്ചർസിന്റെ ഒക്കെ മുന്നിൽ ഗമയിൽ പറയാലോ ഞാൻ ആഷിൽക്കാടെ അനിയൻ ആണെന്ന്....." 


"ദയവ് ചെയ്തു നീ അത് മാത്രം പറയരുത്.... എനിക്ക് ഒരു ഇമേജ് ഉണ്ട് അത് ഇല്ലാതാക്കരുത്....." 


"ഓഹ്...." 


അമൻ ആശിയെ ഒന്ന് പുച്ഛിച്ചു ഫുഡ്‌ കഴിക്കാൻ തുടങ്ങി....! 


കൊലുസിന്റെ സൗണ്ട് കേട്ടതും ആഷി തിരിഞ്ഞു നോക്കി.... റെഡി ആയി ഇറങ്ങി വരുന്ന ലയയെ കണ്ടതും അവൻ ഇമ ചിമ്മാതെ ഒരു നിമിഷം നോക്കി നിന്നു....! 


"ഹായ് ബാബി...." 


അമൻ അവളെ കണ്ടപാടെ വിഷ് ചെയ്യുന്നത് കേട്ട് ആഷി അവനെ ഒന്ന് തുറിച്ചു നോക്കി....ഇവന് എന്നെയേ വില ഇല്ലാതുള്ളൂ.....! 


"ഹായ്...." 


എന്നും പറഞ്ഞു ലയ ആഷിക്കരികിൽ ഉള്ള ചെയറിൽ വന്നിരുന്നു.....! 


"എന്തെ ഇങ്ങനെ നോക്കുന്നെ.... ഇതിന് മുൻപ് പെൺപിള്ളേരെ കണ്ടിട്ടില്ലേ....." 


"കണ്ടിട്ടുണ്ട്.... നിന്നെ പോലെ ഒന്നിനെ കണ്ടിട്ടില്ല....." 


"😍അത്രയും സുന്ദരി ആണെന്നാ കാക്കു പറഞ്ഞത് അല്ലെ കാക്കു...." 


അവളെ ഇപ്പൊ സോപ്പിട്ടു കൂടെ നിർത്തേണ്ടത് ലവന്റെ ആവശ്യം ആണല്ലോ അപ്പൊ ഒരു കയ് താങ്ങ്.....! 


"നിന്റെ കൂടെ വന്നതല്ലേ അവൾ.... എന്നിട്ട് കാലത്ത് എണീറ്റ് ജോലി ഒക്കെ ചെയ്യുന്നുണ്ടല്ലോ.... നീയോ എണീറ്റ് നേരെ വന്ന് കഴിക്കാൻ ഇരിക്കുന്നു....." 


"അത് എനിക്ക് ജോലി ഒന്നും അറിയാത്തത് കൊണ്ടല്ലേ...." 


"എടാ ആഷി... നീ എന്താ പറയുന്നത്.... അവൾക്ക് വീട്ടിൽ എല്ലാറ്റിനും ജോലിക്കാർ ഒക്കെ ഉള്ളതാ.... അവൾക്ക് ജോലി ഒന്നും അറിയില്ല....ഇവിടെ അവൾ ജോലി ചെയ്യേണ്ട ആവശ്യവും ഇല്ല...." 


"ഇവിടെ ജോലിക്കാർ ഒന്നും ഇല്ല....ഇവിടത്തെ ജോലി ഇവിടെ താമസിക്കുന്നവർ തന്നെ ചെയ്യണം...." 


"കാക്കു ഫുഡ്‌ കഴിക്കുന്നത് കിച്ചണിൽ ജോലി ചെയ്തിട്ടാണോ...." 


"ഡാ നീ ഇവളെ കണ്ടപ്പോൾ തൊട്ട് ഒലിപ്പിച്ചു കൂടെ ഉണ്ടല്ലോ....എവിടെ പോയാലും നിനക്ക് പറ്റിയ കൂട്ട് തന്നെ കിട്ടിക്കോളും....ഇവളെ കണ്ട് നീ അതികം നെകളിക്കേണ്ട...." 


"കാക്കുനേക്കാൾ വിശ്വസിക്കാം....." 


ആഷി അവനെ ഒന്ന് തുറിച്ചു നോക്കി എണീക്കാൻ തുടങ്ങിയതും ലയ കറി എടുത്തു അറിയാത്ത പോലെ അവന്റെ ഷർട്ടിൽ തെറിപ്പിച്ചു.....! 


"😬എടീ...." 


"എന്നെ കുറെ കളിയാക്കിയതല്ലേ....ഇനി കളിയാക്കുമ്പോൾ ഇതോർത്താൽ മതി....." 


"എങ്കിൽ ഇനി ഇങ്ങനെ ചെയ്യണം എന്ന് തോന്നുമ്പോൾ മോൾ ഇത് കൂടി ഓർത്തേക്ക്...." 


ആഷി ഉള്ള കറി മുഴുവൻ എടുത്തു അവളുട തല വഴി കമിഴ്ത്തി....!🙄 


😟ഇനിയും ഇവിടെ നിൽക്കുന്നത് ബുദ്ധിയല്ല....പണി കിട്ടാൻ ചാൻസ് ഉണ്ട്.... അമൻ ബാഗും എടുത്തു സ്ഥലം വിട്ടു.....! 


"നിന്നെ ഞാൻ വെറുതെ വിടാൻ ഒന്നും പോണില്ല....." 


ഷർട്ട്‌ മാറി വന്ന ആശിയെ നോക്കി ലയ കലിപ്പിൽ പറഞ്ഞു.....! 


"പോടീ...." 


😒തെണ്ടി....!ഇവിടെ ആണെങ്കിൽ ബാത്ത്ടബും ഇല്ല.... ഇനി എപ്പോ കുളിച്ചു റെഡി ആവുമോ എന്തോ.....!



            ***************💥



'മഹാരാജാസ് കോളേജ്....' 


ആഷിയുടെ ബൈക്ക് കോളേജ് കോമ്പൗണ്ടിന്റെ അകത്തു കയറിയതും അവൻ ചുറ്റിലും ഒന്ന് നോക്ക് ബൈക്ക് നിർത്തി ഇറങ്ങി....!സീനിയർസ് ഒക്കെ ജൂനിയർസിനിട്ട് നല്ല പോലെ പണിയുന്നുണ്ട്.....!! 


"ഹലോ....." 


അത് കേട്ട് ആഷി തിരിഞ്ഞു നോക്കിയതും മൂന്നെണ്ണം അവനെ നോക്കി വിളിക്കുന്നു.... ആഷി തന്റെ പിറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി....! 


"നിന്നെ തന്നെ...." 


"എന്നെയോ....?!!" 


അവൻ വിശ്വാസം വരാത്ത പോലെ ചോദിച്ചു....! 


"ആ നിന്നെ തന്നെ.... വാടാ ചെക്കാ ഇവിടെ...." 


ആഷി ഒരു ചിരിയോടെ അവർക്കരികിലേക്ക് നടന്നു.....! 


"എന്താ നിങ്ങടെ പേര്....?!!" 


"അത് ഞങ്ങൾ അല്ലെ ചോദിക്കേണ്ടത്....പറയെടാ എന്താ നിന്റെ പേര്....?!!" 


"പേര് ആഷിൽ അഹ്മദ്...." 


"ഫസ്റ്റ് ഇയർ ആവും അല്ലെ...." 


"No...." 


"പിന്നെ...." 


"I am not student...." 


"ഏ.... സ്റ്റുഡന്റ് അല്ലെങ്കിൽ നീ ഇവിടുത്തെ മാഷ് ആണോടാ....." 


"യെസ്...." 


ഡാ പണി പാളി.... അവർ പരസ്പരം ഒന്ന് നോക്കി.....!ബിൽഡപ്പ് ഒക്കെ ആവിയായി.....! 


"സോറി സാർ അറിയാതെ....." 


"ഇട്സ് ഓക്കേ...." 


"എന്താ നിങ്ങടെ പേര്...." 


അവർ പേര് പറഞ്ഞതും ആഷി അവരെ ഷേക്ക്‌ ഹാൻഡ് ചെയ്തു....! 


"ഓക്കേ.... കാണാം...." 


എന്നും പറഞ്ഞു ആഷി പോയതും മൂന്നും കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെ നിന്നു.....! 


"പേര് ചോദിച്ചത് ഇനി കംപ്ലയിന്റ് കൊടുക്കാൻ ആണോ...." 


"ഏയ്‌ പുള്ളി ആള് അങ്ങനെ ഒന്നും ചെയ്യില്ല.... എന്നാലും ഇങ്ങേർ ഒക്കെ ആണ് പഠിപ്പിക്കുന്ന സാർ എങ്കിൽ പിന്നെ ഇവിടെ വരുന്ന പെൺപിള്ളേർ ഒക്കെ നമ്മളെ എങ്ങനെ നോക്കാനാ....." 


"അതും ശരിയാ...." 


ആഷി അകത്തു കയറി എല്ലാ ടീച്ചർസിനെയും പരിചയപ്പെട്ടു....! 


"ഇത് സാറിന്  ഉള്ള ക്ലാസ് ഡീറ്റെയിൽസ് ആണ്...." 


"മ്മ്.... ഫസ്റ്റ് ഇയർ ബാച്ച് ആണല്ലേ എന്റെ ക്ലാസ്...." 


"അതെ.... സാർ ഫസ്റ്റ് ടൈം അല്ലെ.... അതാ അപ്പൊ നല്ലത്....." 


അതിന് ആഷി ഒന്ന് ചിരിച്ചു....!



            *************💃



"ഹാ.... ചീ...." 


ഓട്ടോയിൽ നിന്ന് ഇറങ്ങിയതും ലയ നീട്ടി തുമ്മി കോളേജ് ഗേറ്റ് കടന്നു അകത്തു കയറി....! 


"രണ്ട് തവണ കുളിച്ചത് കൊണ്ടാണെന്ന് തോന്നുന്നു....കോൾഡ് പിടിച്ചെടി...." 


"അത് വെള്ളം മാറിയതിന്റെ ആവും.... നിനക്ക് അതൊന്നും ശീലം ഇല്ലല്ലോ....പിന്നെ ഇവിടുത്തെ പൊടിയും...." 


"മ്മ്.... ഹാ.... ചീ....ആവും....തലയിൽ നിന്ന് കറിയുടെ സ്മെലും പോയിട്ടില്ലെന്ന് തോന്നുന്നു...." 


"നീ അവനോട് ചൊറിഞ്ഞു വേടിച്ചത് അല്ലെ....." 


"അത് പിന്നെ കാണാൻ കൊള്ളാവുന്നവൻ അല്ലേടി... ചുമ്മാ ഒരു രസത്തിന്....ഹാ... ചീ...." 


"എന്താ നിന്റെ മാമി പറഞ്ഞ പോലെ അവനെ കെട്ടാൻ ഉള്ള ഉദ്ദേശം ഉണ്ടോ....?!!" 


"ഹാ.... ചീ.... ഡാഡി എന്നെ കൊല്ലും.... അതോണ്ട് വേണ്ട...." 


"അതാ നല്ലത്.... ക്ലാസ് തുടങ്ങി കാണും നീ വാ...." 


"ഹാ.... ചീ....." 


അവൾ നീട്ടി തുമ്മി അച്ചുവിന്റെ പിന്നാലെ നടന്നു....! 


"ആരേലും ചോദിച്ചാൽ ഞാൻ നിന്റെ പേര് വിളിക്കുന്നത് ആണെന്ന് പറഞ്ഞാൽ മതി.... ഹാ... ചീ...." 


അതിന് അച്ചു അവളെ ഒന്ന് തുറിച്ചു നോക്കി....! 


"ഹലോ...." 


നേരത്തെ നമ്മളെ ആഷിക്കിട്ട് പണിതവന്മാർ വിളിച്ചതും ലയയും അച്ചുവും പരസ്പരം ഒന്ന് നോക്കി അവരെ അടുത്തേക്ക് നടന്നു.....! 


"എന്തെങ്കിലും ചോദിച്ചാൽ നീ മിണ്ടണ്ട... ഞാൻ ആൻസർ കൊടുത്തോളാം.... വേണേൽ നീ ഊമ ആണെന്ന് പറയാം.... അതാ രണ്ട് പേർക്കും നല്ലത്...." 


അതിനവൾ തുമ്മി കൊണ്ട് തലയാട്ടി....! 


"എന്താ കിളികളുടെ പേര്....?!!" 


"ഹാ.... ചീ...." 


പേര് പറയാൻ വാ തുറന്ന അച്ചു ലയയുടെ തുമ്മൽ കണ്ട് വായും പൊളിച്ചു നിന്നു....! 


"നീ എന്താടി ആളെ കളിയാക്കാണോ....." 


ലയ അല്ലെന്ന് തലയാട്ടി കാണിച്ചെങ്കിലും വീണ്ടു അവന്മാരെ നോക്കി തുമ്മി....! 


പിന്നെ അവന്മാർ എന്തെങ്കിലും ചോദിക്കേണ്ട താമസം അവൾ തുമ്മി മറുപടി കൊടുത്തു....! 


"ഓഹ് ഒന്ന് പോയെ രണ്ടും.... എവിടുന്ന് വരുന്നു ആവോ...." 


"ഹാ.... ചീ.... താങ്ക്സ്..." 


എന്നും പറഞ്ഞു അവളുമാർ രണ്ടും എസ്‌കേപ്പ് ആയി....! 


"ആദ്യായിട്ടാ ഒരു തുമ്മൽ കൊണ്ട് ഇത്രയും വലിയ പ്രയോജനം ഉണ്ടായത്.... വല്ല പണിയും കിട്ടുമോന്ന് ഞാൻ പേടിച്ചതാ....." 


അതിനും അവൾ ഒന്ന് തുമ്മി.....! 


തേർഡ് ബെഞ്ച് മാത്രം ശൂന്യമായി കിടക്കുന്നത് കണ്ട് രണ്ടും അവിടെ കേറി ഇരുന്നു.....! 


"ഹാ.... ചീ...." 


അതോടെ ക്ലാസിലെ എല്ലാരുടെയും ശ്രദ്ധ പിടിച്ചു പറ്റി.... എല്ലാരേയും നോക്കി വളിച്ച ഒരു ഇളി കൊടുത്തു അച്ചുനെ അവൾ ദയനീയമായി ഒന്ന് നോക്കി.....! 


"ഇന്ന് ഫസ്റ്റ് ഡേ ആയത് കൊണ്ട് ലഞ്ച് ടൈം വരെ ഉണ്ടാവുള്ളൂ.... പോവുന്ന വഴി നമുക്ക് എന്തെങ്കിലും മെഡിസിൻ വാങ്ങാം...." 


"മ്മ്..." 


ഒന്ന് കൂടി തുമ്മി അവൾ മൂക്ക് ചീറ്റി....!ഇപ്പൊ ഇത്തിരി സാവകാശം ഉണ്ട്... അത് തന്നെ ആശ്വാസം....! 


നേരെ ഒപോസിറ്റ് നിന്നും രണ്ടെണ്ണം ക്ലാസിൽ വന്നിരുന്ന പെൺപിള്ളേരെ മൊത്തം സെർച്ച്‌ ചെയ്യൽ ആണ്....! 


"ഡാ ആ പെണ്ണിനെ നോക്കിയേ,,,കൊള്ളാം അല്ലെ...." 


ഹാദി അടുത്തിരിക്കുന്ന സഹലിനെ തോണ്ടി കൊണ്ട് പറഞ്ഞതും ലവനും ലയയെ ഒന്ന് നോക്കി.....! 


"ആ കൊള്ളാം.... പക്ഷെ എന്റെ സങ്കല്പത്തിൽ ഉള്ള പെണ്ണ് ഒന്നും ഈ ക്ലാസിൽ ഇല്ല...." 


എന്നും പറഞ്ഞു സഹൽ വീണ്ടും അകത്തേക്ക് വരുന്നവളുമാരെ പ്രതീക്ഷയോടെ നോക്കി ഇരുന്നു.....!! 


ഹാദി ലയയെ നോക്കി ഒരു വിസിൽ അടിച്ചതും ലയയും അച്ചുവും അവന്മാരെ തിരിഞ്ഞു നോക്കി....അവന്റെ ഇളി കണ്ട് ലയ തുമ്മാൻ പോലും മറന്നു കൊണ്ട് അവനെ നോക്കി.... 🙄 


എന്താ ലവന്റെ ഉദ്ദേശം എന്ന് അറിയാലോ....! 


"ഗുഡ് മോർണിംഗ് ഡിയർ ചിൽഡ്രൻസ്...." 


എന്നും പറഞ്ഞു ക്ലാസ് മുറിയിലേക്ക് വന്ന ആശിയെ കണ്ട് അച്ചു ഞെട്ടി കൊണ്ട് ലയയെ നോക്കി....അവൾ ഇപ്പോഴും മാറ്റവനെയും നോക്കി ഇരിപ്പാ.....!!



"ഡീ ഇങ്ങോട്ട് നോക്ക്....നിനക്ക് ഒരു ഷോക്കിനുള്ള വകയുണ്ട്...." 


അച്ചു തല കുനിച്ചു കൊണ്ട് ലയയെ തോണ്ടി കൊണ്ട് പറഞ്ഞു....! 


"ഇവന് ഞാൻ ആദ്യം ഒരു ഷോക്ക് കൊടുക്കട്ടെ...." 


"ഓഹ് അതല്ല...." 


അതിനിടയിൽ എല്ലാരും എണീറ്റ് നിന്ന് വിഷ് ചെയ്തത് ഒന്നും മൂന്ന് കക്ഷികൾ അറിഞില്ല....! 


"ഞാൻ ആഷിൽ അഹ്മദ്....ഞാൻ ആണ് നിങ്ങടെ ക്ലാസ് സാർ....എന്റെ സബ്ജെക്ട് ഇക്കണോമിക്സ് ആണ്.... സൊ ഇന്ന് തൊട്ട് നിങ്ങൾക്ക് എന്തുണ്ടെങ്കിലും എന്നോട് പറയാം...." 


എല്ലാം അച്ചു തല കുനിച്ചു തന്നെ കേട്ടു.... ഇനി ഇവളെ വിളിച്ചിട്ട് കാര്യം ഇല്ല.... ഞെട്ടുമ്പോൾ ഞെട്ടട്ടെ.....! 


"മേ ഐ കമിൻ സാർ...." 


ഒരുത്തി വന്ന് ചോദിച്ചതും എല്ലാരേയും നോട്ടം അവളിൽ ആയി....! 


"എടാ എന്റെ സങ്കല്പത്തിൽ ഉള്ള പെണ്ണ്...."😍 


സഹൽ ലയയെ നോക്കി ഇരിക്കുന്ന ഹാദിയെ തോണ്ടി പറഞ്ഞു എങ്കിലും അവൻ അതൊന്നും കേട്ടില്ല....! 


"എന്താ ലേറ്റ് ആയത്...." 


"അത് ബസ് ലേറ്റ് ആയി...." 


"കമിൻ...ഇനി ഇത് പോലെ ലേറ്റ് ആവരുത്.... ഓക്കേ...." 


"മ്മ്...." 


അവൾ വന്ന് ഇരുന്നതോ ലയയുടെ തൊട്ടരികിൽ ആണ്....ലയ അവനിൽ ഉള്ള നോട്ടം മാറ്റി ആ പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചു.... മറ്റവന്മാർ രണ്ടും കഴുത്ത് ഒരേ ദിശയിലേക്ക് തിരിച്ചു പിടിച്ചു ഇരുന്നു....!🙄 


"എന്താ പേര്....?!!" 


"എന്റെ പേര് റന....നിങ്ങടെ പേര്....?!!" 


"ഞാൻ ലയ ഇത് അച്ചു....." 


അപ്പോഴും അച്ചുവിന്റെ കണ്ണ് ലയയുടെ കണ്ണ് പതിക്കുന്ന ദിശയിലേക്ക് ആണ്.... ഒരുത്തൻ അവിടെ വന്ന് പന പോലെ നിന്നത് ഒന്നും അവൾ കണ്ടില്ല....! 


"ഹാ.... ചീ....." 


അങ്ങനെ ഇത്തിരി ഗ്യാപ്പിന് ശേഷം ലയ വീണ്ടു ഒന്ന് തുമ്മിയതും ആഷി ചെറിയ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി....! 


മൂന്ന് തല മാത്രം കാണാം....അവൻ അങ്ങോട്ട് നടന്നതും അച്ചു ചെറുതായി തല പൊക്കി നോക്കി....! 


"ഡീ സാർ ഇങ്ങോട്ട് വരുന്നു....." 


"അയിന് നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ....ഞാൻ ഒന്ന് തുമ്മിയതല്ലേ ഉള്ളൂ....." 


😦അതൊക്കെ എന്ത്....!അച്ചു ചിന്തിക്കാതെ ഇരുന്നില്ല.....! 


"സ്റ്റാൻഡ് അപ്...." 


മൂന്നും ഒരു പോലെ എണീറ്റ് നിന്നതും ലയ ഇപ്പോഴും ആ വന്ന് നിന്നവന്റെ മുഖത്ത് നോക്കിയിട്ടില്ല....! 


അച്ചു ആഷിയെ നോക്കി ഒരു വളിച്ച ഇളി കൊടുത്തതും ആഷി ആ മൂക്ക് തുടച് കൊണ്ട് നിക്കുന്നതിനെ ഒന്ന് നോക്കി.....പടച്ചോനെ ലവൾ കുറ്റിയും പറിച്ചു ഇറങ്ങിയേക്കുന്നത് ഇങ്ങോട്ടാണോ....! 


അച്ചുനെ ഒന്ന് നോക്കി അവൾ വന്ന് നിന്നവനെ ഒന്ന് നോക്കിയതും കണ്ണും തള്ളി നിന്നു.....😲ഇവനെന്താ ഇവിടെ..... 


"അയ്യേ ഇയാൾ ഞങ്ങളെ ക്ലാസിൽ ആണോ പഠിക്കുന്നെ...." 


"പഠിക്കാൻ അല്ലേടി പഠിപ്പിക്കാൻ....." 


അച്ചു തിരുത്താൻ നോക്കി എങ്കിലും ലവൾ അതൊന്നും കേട്ടില്ല....! 


അച്ചുനെയും റനുനെയും നോക്കി ആഷി ഇരിക്കാൻ കാണിച്ചതും ലയ അന്തം വിട്ട് അവനെ നോക്കി....!അപ്പൊ ലവൻ മാഷ് ആണോ....😦കണ്ടാൽ പറയോ....! 


"മാഷ് ആണോ ഇയാൾ....?!!" 


അത് കേട്ടതും ആഷി അവളെ തുറിച്ചു നോക്കി മുന്നോട്ട് നടന്നു....! 


"ഞാൻ ഇരുന്നോട്ടെ....." 


"ഇത്തിരി നേരം അവിടെ നിക്ക്....അനുസരണക്കേടിന് നല്ലതാ....." 


തിരിഞ്ഞു നോക്കാതെ തന്നെ അവൻ പറഞ്ഞു.....! 


"എടീ അച്ചു നീ എന്താ ഞെട്ടാത്തെ....ഇവൻ മാഷ് ആടി...." 


"ഞാൻ ഒരിക്കൽ ഞെട്ടി....കൂടെ കൂടെ ഞെട്ടാൻ എനിക്ക് വട്ടൊന്നും ഇല്ല...." 


"ഇവനെ കണ്ടാൽ തോന്നോ ഒരു മാഷ് ആണെന്ന്.... ഇങ്ങനെ ആണേൽ ഞാൻ ഈ കോളേജിൽ തന്നെ വരില്ലായിരുന്നു...." 


"ഷട് അപ്... ഇനി വല്ലതും മിണ്ടിയാൽ ആ ബെഞ്ചിൽ കേറി നിൽക്കേണ്ടി വരും...." 


തെണ്ടി ഇവന് നാട്ടിൽ കണ്ട പരിചയം പോലും ഇല്ലല്ലോ....! 


"ഒന്നുല്ലേലും അവന്റെ മാമിടെ മോൾ അല്ലേടി ഞാൻ...." 


"അതാവും നിന്നെ കണ്ടോണ്ട് ഇരിക്കാൻ വേണ്ടി എണീറ്റു നിർത്തിയെ....." 


അച്ചു ചിരിച്ചു കൊണ്ട് പറഞ്ഞതും ലയ അവളെ തുറിച്ചു നോക്കി.... ആ ഇവൻ ഇറങ്ങി പോണ വരെ നിക്കാം.... 😏 


ഹാദി പിന്നെ അവളെ നല്ലത് പോലെ കാണാൻ പറ്റിയ സന്തോഷത്തിൽ ഇരുന്നു....🙄മിക്കവാറും ലവന്റെ കഴുത്ത് ഉളുക്കും.....! 


ആഷി ആണെങ്കിൽ അങ്ങനെ ഒരാൾ അവിടെ നിൽപ്പുണ്ടെന്ന ഭാവം പോലും ഇല്ലാതെ ക്ലാസ് എടുക്കൽ ആണ്.... ഫസ്റ്റ് ഡേ ആയിട്ട് പോലും ഇവനെന്താ ഇങ്ങനെ..... 


"😒ഡീ എന്റെ കാല് കഴച്ചു.... എനിക്ക് പകരം ഒന്ന് നിക്കുവോടി....." 


"അങ്ങേര് സമ്മതിക്കോ....." 


"മാഷേ....." 


ആ വിളി കേട്ടതും ആഷി വായും പൊളിച്ചു അവളെ നോക്കി.... ഉള്ള പല്ല് മുഴുവൻ കാട്ടി അവൾ അവനെ നോക്കി ഇളിച്ചു.....! 


"എനിക്ക് പകരം ഇവൾ നിന്നോട്ടെ....." 


"നിനക്ക് വിശന്നാൽ ഇവൾ കഴിച്ചാൽ മതിയോ....." 


ലയ അതിന് ഇല്ലെന്ന് തലയാട്ടി....! 


"അപ്പൊ നീ ചെയ്ത തെറ്റിന് നീ തന്നെ ശിക്ഷ അനുഭവിക്കണം...." 


"തെണ്ടി...." 


അവൾ അത് കേട്ടതും പിറു പിറുത്തു....! 


"എന്താ....?!!" 


"അ.... അത്....ഞാൻ ഇവിടെ പറഞ്ഞതാ...." 


"എങ്കിൽ അവിടെ തന്നെ നിക്ക്...." 


എന്നും പറഞ്ഞു അവൻ വീണ്ടും പോയി....കിട്ടിയ ചാൻസ് മുതൽ ആക്കൽ ആണല്ലേ തെണ്ടി.... ഇന്നത്തോടെ പഠിപ്പ് നിർത്തേണ്ടി വരും....! 


"മാഷേ...." 


😬അത് കേട്ടതും ലവൻ പല്ല് കടിച്ചു അവളെ നോക്കി.....! 


"മ്മ് എന്താ....?!!" 


"അത്.... എനിക്ക്.... ഹാ... ചീ...." 


ആഷി അത് കണ്ടതും അരിശത്തോടെ അവളെ നോക്കി മുഖം തുടച്ചു.... 


"സോറി....മാഷിന്റെ കലിപ്പ് പോലെ എന്റെ തുമ്മൽ പിടിച്ചു വെക്കാൻ പറ്റില്ല...." 


"നീ തുമ്മുകയോ ചുമക്കുകയോ എന്താന്ന് വെച്ചാൽ ചെയ്യ്.... അതിന് എന്നെ വിളിക്കേണ്ട...." 


"അയിന് ഞാൻ മാഷിനെ വിളിച്ചത് അതിനല്ലേ ഞാൻ ഇരുന്നോട്ടെ എന്ന് ചോയ്ക്കാനാ...." 


"വേണ്ട...." 


എന്നും പറഞ്ഞു അവൻ തിരിഞ്ഞു നടന്നതും മുന്നിൽ ബുക്ക്‌ എടുത്തവൾ അവനെ എറിയാൻ എന്ന പോലെ കയ് പൊക്കിയതും ആഷി തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു.....! 


"ഹോ എന്തൊരു ചൂടാ....." 


എന്നും പറഞ്ഞു അവൾ ബുക്ക്‌ എടുത്തു വീശാൻ തുടങ്ങി....! 


നിന്നെ ഒരു പാഠം പഠിപ്പിക്കണം എന്ന് കണ്ടപ്പോൾ തന്നെ കരുതിയതാ.... അത് ഇങ്ങനെ എന്റെ ക്ലാസിൽ എന്റെ സ്റ്റുഡന്റ് ആയി തന്നെ കിട്ടും എന്ന് കരുതിയില്ല.... നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.... ആഷി അവളെ നോക്കി നല്ലത് പോലെ ചിന്തിച്ചു.....! 


ലയ പിന്നെ അങ്ങനെ നിന്ന് സമയം കളഞ്ഞു.... ഇതിന് ഞാൻ ഇവനെ ഒരു ദിവസം മുഴുവൻ എന്റെ മുന്നിൽ ഇങ്ങനെ നിർത്തും നോക്കിക്കോ.... 🙄എങ്ങനെ....? എന്തേലും വഴി കണ്ട് പിടിക്കാം.....!! 


അങ്ങനെ നീണ്ട നിൽപ്പിന് ശേഷം അവന് ഇറങ്ങി പോവാൻ ഉള്ള അലാറം വന്നു.... 


"ഹോ...." 


ലയ ആശ്വാസത്തോടെ ഇരിക്കേണ്ട താമസം ലവൻ അവിടെ തന്നെ നോക്കി....! 


"ഇന്ന് ലഞ്ച് ബ്രേക്ക്‌ വരെയെ നിങ്ങൾക്ക് ക്ലാസ് ഉള്ളൂ.... അത് വരെ ഞാൻ തന്നെയാ....." 


അത് കേട്ടതും ലയ വായും പൊളിച്ചു അച്ചുനെ ഒന്ന് നോക്കി എണീറ്റു നിന്നു....😢 


"അവിടെ ഇരുന്നോ...." 


ഓഹ് അവന്റെ ഔദാര്യം....അവൾ പുച്ഛത്തോടെ അവനെ ഒന്ന് നോക്കി അവിടെ ഇരുന്നു.....! 


സെൽഫ് ഇൻട്രോഡക്ഷൻസ് ഒക്കെ കഴിഞ്ഞു അന്ന് അങ്ങനെ തീർന്നു....! 


"എടീ നിന്റെ കോൾഡ് ഒക്കെ പോയില്ലേ... ഇനി മെഡിസിൻ വേണോ...." 


"വേണം....എപ്പോഴാ വരാന്നു പറയാൻ പറ്റില്ല...." 


"ഞാൻ പോട്ടെ... ബൈ...." 


എന്നും പറഞ്ഞു റനു പോയതും അവറ്റകൾ രണ്ടും ഓട്ടോയും നോക്കി നിന്നു.... അപ്പോഴാണ് ആഷി ബൈക്കും ആയി ഗേറ്റ് കടന്നു വരുന്നത് കണ്ടത്.... ഒരു വീട്ടിൽ അല്ലെ വരുന്നോ എന്ന് ചോദിച്ചൂടെ തെണ്ടിക്ക്....! 


വീട്ടിലേക്ക് വന്നപ്പോൾ മാഷ് ലാൻഡ് ചെയ്തിട്ടില്ല..... 


😌ഇവനിട്ട് ഒരു പണി കൊടുത്താലോ.... നേരെ ചെന്നത് ആഷിയുടെ മുറിയിൽ ആണ്.... ചുവരിൽ നിറയെ പല തരത്തിൽ പോസ് ചെയ്ത ഫോട്ടോസ് ആണ്.... കാണാൻ ഒക്കെ കൊള്ളാം.... അതിലൊക്കെ ഒന്ന് നോക്കി അവൾ പറഞ്ഞു.....! 


അരയിൽ കയ് കൊടുത്തു നിൽക്കുന്ന സ്റ്റൈലിഷ് ഫോട്ടോ കണ്ടതും അവൾ അത് കയ്യിൽ എടുത്തു.... എന്നെ ഒന്നൊന്നര മണിക്കൂർ നിർത്തിയതല്ലേ.... കാണിച്ചു തരാം....😬 


ലിപ്സ്റ്റിക് എടുത്തു കൊണ്ട് വന്നു ഉള്ള ഫോട്ടോസിനു മുഴുവൻ കണ്ണെഴുതിച്ചു പൊട്ടും തൊടീച്ചു....കണ്ണ് തട്ടാതിരിക്കാൻ കവിളിൽ ഒരു കുത്തും....🙄എന്താവോ എന്തോ.....



            **************💥



വൈകീട്ട് ആഷി കയറി വരുമ്പോൾ തന്നെ കണ്ടത് കാലും ഒഴിഞ്ഞു ഇരിക്കുന്ന ലയയെ ആണ്.... അവന്റെ വരവ് കണ്ടപ്പോൾ മുതൽ തുടങ്ങിയതാണ്.... മാമിയോട് കുഴമ്പും വാങ്ങി എടുത്തു തടവാൻ....! 


"കണ്ടില്ലേ മോനെ പഠിപ്പിക്കുന്ന സാർ  ഈ കൊച്ച് ഒന്ന് തുമ്മിയതിന് ഒന്നര മണിക്കൂർ ആണത്രേ നിർത്തിയത്.... ഇങ്ങനെ ഉണ്ടാവോ സാറന്മാർ...." 


"തുമ്മിയതിന് ഇങ്ങനെ നിർത്താൻ ചാൻസ് ഇല്ല മിക്കവാറും വേറെ എന്തെങ്കിലും ഒപ്പിച്ചു കാണും...." 


"അവനെ ഒക്കെ ആരാ പിടിച്ചു മാഷ് ആക്കിയത് എന്നാ ഞാൻ ആലോചിക്കുന്നേ മാമി...." 


"മോൾ ആദ്യമേ പറഞിരുന്നെങ്കിൽ ഇവന്റെ കോളേജിൽ അഡ്മിഷൻ വാങ്ങായിരുന്നു.....എങ്കിൽ മോളെ ഇവൻ നോക്കിയേനെ....." 


പറയാതെ തന്നെ പോയി പെട്ടു....മോൻ നല്ല പോലെ നിർത്തി നോക്കി.....അവിടന്ന് പുറത്ത് ചാടി കിട്ടാൻ ഉള്ള വഴി ഇനി ഇവനോട് ചോദിച്ചു വേടിക്കേണ്ടി വരും.....! 


"എന്നാലും എനിക്ക് കോളേജ് നല്ല പോലെ ഇഷ്ടായി.... പിന്നെ ഒരു മാഷ് അല്ലെ,,,, അവന്റെ കാര്യം ഞാൻ ഏറ്റു....." 


അതിന് ആഷി അവളെ തുറിച്ചു നോക്കി മുറിയിലേക്ക് നടന്നു.... 


"അവന്റെ കാര്യം ഞാൻ ഏറ്റു എന്ന് അല്ലെ....നിനക്ക് ഞാൻ മനസ്സിൽ ആക്കി തരാം ഞാൻ ആരാണെന്ന്....." 


അതും പറഞ്ഞു അവൻ ഷർട്ടിന്റെ ബട്ടൻസ് ഊരി മാറ്റിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് നേരത്തെ ലയ മിനുക്ക് പണി നടത്തി വെച്ചിരിക്കുന്ന തന്റെ ഫോട്ടോ കണ്ട് അവന്റെ കണ്ണ് തള്ളിയത്.....! 


😬അരിശത്തോടെ അവൻ ഇറങ്ങിയതും അവളുടെ കൂടെ ബാപ്പച്ചിയെ കണ്ട് അവൻ ഒന്ന് നിന്നു....അവളോട് കയർത്തു സംസാരിക്കുന്നത് ബാപ്പച്ചിക്ക് ഇഷ്ടം ആവില്ല....!അത് കൊണ്ട് തന്നെ അവൻ മുറിയിലേക്ക് തന്നെ വന്നു....! 


"നീലാകാശം പീലി വിരിക്കും പച്ച തെങ്ങോല....." 


പാട്ടും പാടി സ്റ്റെയർ കേറുമ്പോ ആണ് ഒരു കയ് വന്നു അവളെ വലിച്ചത്.... 


ലാൻഡ് ആയപ്പോൾ കണ്ടതോ കലിപ്പിൽ നിൽക്കുന്ന മാഷിനെയും....! 


"എന്താ ഇങ്ങനെ നോക്കുന്നെ....." 


"ഇത് ചെയ്തത് നീയല്ലേ....?!!"😬 


"ഏയ്‌...." 


"കള്ളം പറയുന്നോടി....ഇത് ചെയ്തത് നീയാണെന്ന് മനസ്സിൽ ആക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട...." 


"ബുദ്ധി ഇല്ലാതെയാണോ മാഷ് മാഷ് ആയെ...." 


"മര്യാദക്ക് ഇത് ആദ്യം എങ്ങനെ ആണോ ഉണ്ടായത് അത് പോലെ ആക്കി വെച്ചിട്ട് പോയാൽ മതി...."😬 


"ഇയാളെ ഫോട്ടോ ഇങ്ങനെ ആയത് എന്റെ കുഴപ്പം ആണോ.... ഫോട്ടോ എടുക്കുമ്പോൾ മാഷ് എന്തിനാ ഇതൊക്കെ ഇടാൻ പോയെ.... എന്നാലും നല്ല രസണ്ട് കാണാൻ....."😌 


"😬ഡീ.... ഞാൻ കുളിച് ഇറങ്ങുമ്പോഴേക്കും ഇതൊക്കെ പഴയ പോലെ ഉണ്ടാവണം....അല്ലാതെ ഈ മുറിയിൽ നിന്ന് നീ പുറത്ത് പോവില്ല...." 


"ഞാൻ പോവും...." 


അത് കേട്ടതും അവൻ കലിപ്പിൽ അവളെ അടുത്തേക്ക് വന്നു....ശേ ഈ പണി വേണ്ടാരുന്നു.... ഞാൻ ആണെന്ന് കണ്ട് പിടിക്കാത്ത വല്ല പണിയും മതിയായിരുന്നു.... 😟 


"ഞാൻ ഒച്ച വെക്കും,,,,ഇയാൾ എന്നെ മുറിയിൽ പിടിച്ചോണ്ട് വന്ന് കേറി പിടിച്ചെന്ന് ഞാൻ മാമനോട് പറയും...." 


"ഞാൻ നിന്നെ കേറി പിടിച്ചെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.... മിനിമം ഞാൻ എന്റെ സ്റ്റാൻഡേർഡ് നോക്കണ്ടേ.... അത് കൊണ്ട് മോൾ പറഞ്ഞ പണി ചെയ്യ്....ഇത് ക്ലിയർ ആക്കാതെ പുറത്ത് പോവാം എന്നുള്ള ഉദ്ദേശം ഉണ്ടെങ്കിൽ അത് അങ്ങ് മാറ്റി വെച്ചേക്ക്...ഇന്ന് രണ്ട് കാലിൽ ആണെങ്കിൽ നാളെ ക്ലാസിൽ ഒറ്റ കാലിൽ നിൽക്കേണ്ടി വരും...." 


എന്നും പറഞ്ഞു അവൻ ഷർട്ട്‌ ഊരി മാറ്റിയതും ലയ കണ്ണും തള്ളി നിന്നു....ഈ ഉരുട്ടി കേറ്റി വെച്ചിരിക്കുന്ന ബോഡി കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല.... 


"എന്താ ഇങ്ങനെ നോക്കുന്നെ ഇത് വരെ ആണുങ്ങളെ കാണാത്ത പോലെ....എന്റെ ബ്ലഡ് ഊറ്റാതെ അത് ക്‌ളീൻ ചെയ്യടി...." 


അവൻ ബാത്‌റൂമിൽ കേറിയതും ലയ കിളി പോയ പോലെ നിന്നു.... 🙄നാളെ ഒറ്റ കാലിൽ നിൽക്കുന്നതിലും ബേധം ക്ളീൻ ചെയ്യുന്നതാ.....! 


ഇറങ്ങി വന്ന ആഷി കണ്ടത് ലയ ഷാൾ കൊണ്ട് എല്ലാം ക്ലിയർ ചെയ്യുന്നതാണ്.... ഇവൾക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ.... അവൻ ഒരു ചിരിയോട ചിന്തിക്കാതെ ഇരുന്നില്ല.... 


"തീർന്ന് ഇനി ഞാൻ പൊക്കോട്ടെ...." 


"അതെങ്ങനെ ശരിയാവും.... ഇതെല്ലാം അതാതു സ്ഥാനത് തൂക്കിയിട്ട് മോൾ പോയാൽ മതി...." 


ചെയറിൽ കയറി ഓരോന്നും എടുത്തു തൂക്കി ഇടാൻ തുടങ്ങി... ഒന്ന് എടുത്തു ഒരു ഏറു കൊടുത്താലോ.... ഇടക്ക് അവനെ തുറിച്ചു നോക്കി ചിന്തിച്ചെങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു..... 


"ആ...." 


അത് കേട്ട് ആഷി നോക്കിയതും അവൾ കണ്ണും അടച്ചു പിടിച്ചു നിക്കുന്നത് ആണ് കണ്ടത്.... 


"എന്താ...." 


"എന്റെ കണ്ണിൽ എന്തോ പോയി...." 


അവിടെ നിന്ന് കണ്ണ് തുറക്കാൻ ആവാതെ പിടക്കാൻ തുടങ്ങിയതും ചെയർ ബാലൻസ് തെറ്റി വീഴുന്നത് കണ്ടതും ആഷി അവളെ പിടിക്കാൻ എന്ന പോലെ പോയതും അപ്പോഴേക്കും അവൾ അവനെയും കൊണ്ട് ബെഡിൽ ലാൻഡ് ആയി....! 


കണ്ണും അടച്ചു പിടിച്ചു തന്റെ നെഞ്ചിൽ കിടക്കുന്ന അവളെ ആഷി ഒരു നിമിഷം നോക്കി നിന്നു.... 


"ആ.... എന്റെ കണ്ണ്...." 


അത് കേട്ടപ്പോൾ ആണ് അവന് വെളിവ് വന്നത്... അവളെയും കൊണ്ട് തിരിഞ്ഞു കൊണ്ട് ആഷി അതെ കിടപ്പോടെ തല പൊക്കി അവളെ നോക്കി ചിരിച്ചു.... 


"കയ് മാറ്റ് ഞാൻ ഒന്ന് നോക്കട്ടെ...." 


സ്കൂൾ കഴിഞ്ഞു ചൂളം വിളിച്ചു കൊണ്ട് വരുന്ന അമൻ ആഷിയുടെ ഡോറിന് മുന്നിൽ കൂടി നടന്നതും അത് കേട്ട് ഒന്ന് നിന്നു....! 


"വേണ്ട...." 


പടച്ചോനെ രണ്ടും ഇതിനകത്ത് എന്ത് ചെയ്യുവാ....🙄വേണ്ട എന്നൊക്കെ പറയുന്നുണ്ടല്ലോ....! 


ലവൻ പതിയെ ഡോർ തുറന്ന് തല അകത്തേയ്ക്കിട്ടു....! 


ആഷി അവളെ കയ് പിടിച്ചു മാറ്റി കണ്ണ് വലിച്ചു തുറന്നു ഊതാൻ തുടങ്ങിയതും അമൻ വായും പൊളിച്ചു നിന്നു....എന്റെ കാക്കു തന്നെയാണോ ഇത്... ഒരു പെണ്ണിനെ പിടിച്ചു ഉമ്മ വെക്കുന്നു....!അത് മുഴുവൻ അറിയാൻ ഉള്ള ടൈം ഒന്നും അവനില്ല....! 


😏ഉമ്മിക്കും ബാപ്പിക്കും നല്ല വിശ്വാസം അല്ലെ... ഇപ്പൊ ശരിയാക്കി തരാം.... ചെക്കൻ സ്‌റ്റെയർ ഇറങ്ങി ഓടി ഉമ്മിയെയും ബാപ്പിയെയും കയ്യോടെ കൂട്ടി കൊണ്ട് വന്നു....! 


ഒളിഞ്ഞു നോക്കുന്ന മൂന്നെണ്ണത്തിനെ കണ്ട് അച്ചുവും അവർക്ക് പിന്നാലെ നിന്ന് അകത്തേക്ക് തലയിട്ട് നോക്കി.... കണ്ടതോ രണ്ടും ബെഡിൽ കിടന്ന് ഉമ്മ വെക്കുന്നത്....അവറ്റകളെ കുറ്റം പറയാനും പറ്റില്ല.... അവിടന്ന് നോക്കുമ്പോൾ സീൻ അതായിട്ടെ തോന്നൂ.....! 


"ആഷി നീ എന്താ ഈ കാണിക്കുന്നത്...." 


ആഷി ഞെട്ടി കൊണ്ട് ചാടി എണീറ്റതും നാലെണ്ണം തുറിച്ചു നോക്കുന്നത് കണ്ട് അവൻ ബെഡിലേക്ക് ഒന്ന് നോക്കി.... അവളും ഒരു ഇളിയോടെ എണീറ്റു കണ്ണ് ഒന്ന് ഉഴിഞ്ഞു നോക്കി.... ലവന്റെ ചികിത്സ ഫലം കണ്ടിട്ടുണ്ട്....! 


"നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നത്.... ഇതിന്റെ കണ്ണിൽ കരട് വീണെന്ന് പറഞ്ഞു ബഹളം വെച്ചപ്പോൾ ഞാൻ ഒന്ന് ഊതി കൊടുത്തതാ....." 


"അതൊന്നും അല്ല ബാപ്പി ഞാൻ കണ്ടതാ.... കാക്കു ഈ പെണ്ണിനെ ഉമ്മ വെക്കുന്നത്...." 


ഓഹ് ഇവൻ എന്റെ അനിയൻ തന്നെയാണോ....! 


"വായും പൊളിച്ചു നിക്കാതെ സത്യം അതാണെന്ന് പറഞ്ഞു കൊടുക്കെടി...." 


"ഇയാൾ അല്ലെ പറഞ്ഞത് ഞാൻ അങ്ങനെ പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന്.... ഇപ്പൊ പറയാതെ തന്നെ എല്ലാരും വന്നത് കണ്ടില്ലേ...." 


ഓഹ് ഏതു നേരത്താണാവോ.... ആഷി അവളെ തുറിച്ചു നോക്കിയതും ലയ ഇളിച്ചു കാണിച്ചു..... 


"ഞാൻ സത്യം പറയണം എങ്കിൽ നാളെ തൊട്ട് എന്നോട് ക്ലാസിൽ നല്ലപോലെ പെരുമാറും എന്ന് പറയണം.... പിന്നെ ഞാൻ ചിലപ്പോൾ സംസാരിച്ചു എന്നൊക്കെ വരും അതൊക്കെ കണ്ടില്ല എന്ന് നടിക്കണം...." 


അപ്പൊ നന്നാവാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ല അല്ലെ.... വെറുതെ അല്ല ഇവളെ പേരെന്റ്സ് ഇങ്ങോട്ട് വിട്ടത്....ഇതിനെ സഹിക്കാൻ ഇത്തിരി പാട് ആണ്....! 


അച്ചു ആണെങ്കിൽ അവളെ നോക്കി പ്രശ്നം ഒന്നും ഉണ്ടാക്കല്ലേ എന്ന് കണ്ണ് കൊണ്ട് കാണിക്കുന്നുണ്ട്....അവൾ എവിടെ കാണാൻ.... 


"എന്റെ ഉമ്മി നിങ്ങൾ എങ്കിലും എന്നെ ഒന്ന് വിശ്വസിക്ക്.... ഞാൻ ഇവൻ പറഞ്ഞ പോലെ ചെയ്യും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ... കണ്ണിൽ കരട് പോയപ്പോൾ നിന്ന് പിടക്കുന്നത് കണ്ട് ഒന്ന് സഹായിക്കാം എന്ന് വെച് ചെയ്തതാ...." 


"ആണോ മോളെ...." 


"ഉം...അല്ലാതെ ഇവൻ എന്നെ ഉമ്മ വെച്ചാൽ എപ്പോഴേ ഇവന്റെ തലമണ്ട പൊട്ടി ചിതറിയിട്ടുണ്ടാവും...." 


ഇവനോ.... 🙄ഒന്നുല്ലേലും ഇങ്ങേർ ഇന്ന് തൊട്ട് നിന്റെ മാഷ് അല്ലേടി.... അച്ചു രണ്ടിനെയും നോക്കി ഒന്ന് ചിന്തിച്ചു....! 


"മതി....ഇങ്ങനെ കൂടി നിന്ന് വിസ്തരിച്ചത്....മോൾ പോയിക്കോ...." 


മാമൻ അത് പറയേണ്ട താമസം ലയ അവിടന്ന് അച്ചുനെയും വലിച്ചു കൊണ്ട് പോയി....! 


"ആ കുട്ടി നമ്മളെ വിശ്വസിച്ചു മാത്രാ ഇവിടെ വന്നു താമസിക്കുന്നത്.... ആ വിശ്വാസം അവളിൽ എന്നും ഉണ്ടാവണം...." 


ആഷി അതിന് ബാപ്പയെ നോക്കി തലയാട്ടി....! 


സഭ പിരിച്ചു വിട്ട സ്ഥിതിക്ക് ഞാൻ ആയിട്ട് എന്തിന് നിൽക്കണം... അമൻ മുങ്ങാൻ നിന്നതും നടത്തം അങ്ങ് നീങ്ങാത്ത പോലെ....തിരിഞ്ഞു നോക്കിയതും കാക്കു ബാഗിൽ പിടിച്ചു നിർത്തിയതാണ്.... 


"ഞാൻ അവളെ ഉമ്മ വെക്കുന്നത് നീ കണ്ടോ....?!!" 


"അത്....അത്... പിന്നെ നിങ്ങൾ രണ്ടാളും കട്ടിലിൽ കിടന്നത് കണ്ടപ്പോൾ ഞാൻ കരുതി...." 


"നീ കരുതിയതും തോന്നിയതും ഒന്നും പറയാൻ നിക്കണ്ട.... അതാ നിന്റെ ആരോഗ്യത്തിന് നല്ലത്.... അല്ലെങ്കിൽ അറിയാലോ എന്നെ...." 


"മ്മ്...." 


ചെക്കൻ സൗമ്യമായി മൂളിയതും ആഷി അവനെ വിട്ടു....! 


"നീ ഒന്ന് നിന്നെ...." 


ആഷി അവന്റെ അടുത്ത് ചെന്ന് ഒന്ന് സ്മെൽ ചെയ്തു നോക്കി.... 🙄പടച്ചോനെ പണി പാളി.....! 


"എന്താടാ നിനക്കൊരു ബിരിയാണിടെ സ്മെൽ...." 


"അത് പിന്നെ ഇന്ന് സ്കൂളിൽ എന്റെ കൂടെ ഇരിക്കുന്ന ചെക്കൻ ടിഫിൻ ബോക്സിൽ ബിരിയാണിയാ കൊണ്ട് വന്നത്...." 


"കൂടെ ഇരിക്കുന്ന ചെക്കൻ ടിഫിൻ ബോക്സിൽ ബിരിയാണി കൊണ്ട് വന്നതിനാണോ നിന്നെ ബിരിയാണി മണക്കുന്നത്...." 


"അത് ഞങ്ങൾ ഷെയർ ചെയ്താ കഴിച്ചത്...." 


"ലഞ്ച് ടൈം ബിരിയാണി കഴിച്ചതിന് ഇപ്പോഴും സ്മെൽ ഉണ്ടാവോ....?!!" 


"ഇതെന്താ കോടതിയോ.... കാക്കുന്റെ ചോദ്യം കേട്ടാൽ തോന്നുമല്ലോ ഞാൻ ഒരാളെ കൊന്നിട്ട് വന്ന് നിക്കാണെന്ന്...." 


"ഇപ്പോഴേ ചെറിയ ചെറിയ തെറ്റിൽ നിന്ന് പിന്തിരിപ്പിച്ചാലെ വലുതാവുമ്പോ അങ്ങനെ ഒരു അവസ്ഥയിൽ നിൽക്കാതിരിക്കൂ...." 


"അതിന് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ...." 


"നീ ജനിച്ചപ്പോൾ തൊട്ട് നിന്നെ ഞാൻ കാണുന്നതാ....എന്തോ ഒരു കള്ള ലക്ഷണം നിന്റെ മുഖത്തുണ്ട്...." 


അമൻ പേടിച്ച പോലെ ആഷിയെ ഒന്ന് നോക്കി....! 


"അത് കാക്കുന് തോന്നുന്നതാ....ജന്മനാ എന്റെ മുഖം ഇങ്ങനെ തന്നെയാണല്ലോ...." 


"ആ അതും ശരിയാ.... നിനക്ക് ആരുടെ ഫേസ് കട്ട് ആടാ കിട്ടിയേക്കുന്നെ...." 


"കാക്കുന്റെ തന്നെ അല്ലാതെ വേറെ ആരെ...." 


"എടാ...." 


ആഷിയുടെ വിളി തീരുന്നതിനു മുന്നേ അമൻ മുറിയിൽ എത്തിയിരുന്നു..... 


"ഹോ രക്ഷപെട്ടു... എല്ലാം തീർന്നെന്ന് കരുതിയതാ...." 


കിട്ടിയ കാശിന് ലഞ്ച് ടൈം പിസ്സയും വൈകീട്ട് ബിരിയാണിയും അടിച്ചു വയർ ഫിറ്റ്‌ ചെയ്തു വന്ന ക്ഷീണത്തിൽ ലവൻ ബെഡിലേക്ക് വീണു....!!കുറച്ച് കൂടി ബാക്കി ഉണ്ട് അത് കൊണ്ട് നാളെ വേറെ വല്ല പ്ലാനും ഇടേണ്ടി വരും....!!



നൈറ്റ്‌ ഫുഡ്‌ കഴിക്കാൻ ഇരുന്നതും ആഷി ലയയെ ഒന്ന് നോക്കി.... അവൾ അവനെ നോക്കി പുച്ഛിച്ചു അമന്റെ അടുത്തായി ഇരുന്നു....! 


"കഴിക്ക് മോളെ...." 


മാമി ആരെക്കാളും കൂടുതൽ അവളെയാണ് തീറ്റിക്കുന്നത്....! 


ലയയുടെ ഫോൺ റിങ് ആയതും അവൾ അച്ചുവിനെ ഒന്ന് നോക്കി ഓടി ചെന്ന് ഫോൺ എടുത്തു....ആഷിയുടെ നോട്ടം അവളെ തന്നെ ആയിരുന്നു....അച്ചുവിന്റെ മുഖത്തും അവളെപ്പോലെ ടെൻഷൻ ഉണ്ടായിരുന്നു....! 


"ഡാ അത് മുഴുവൻ കഴിച്ചു എണീറ്റാൽ മതി....." 


എണീക്കാൻ നിന്ന അമനെ നോക്കി ആഷി പറഞ്ഞതും അവൻ അവിടെ തന്നെ ഇരുന്നു..... 


"എന്റെ വയർ നിറഞ്ഞു കാക്കു...." 


"അസമയത് വേണ്ടാത്തത് ഒക്കെ വലിച്ചു വാരി കഴിച്ചാൽ അങ്ങനെ തന്നെയാ...." 


അമൻ പിന്നെ എങ്ങനെ ഒക്കെയോ കഴിക്കാൻ തുടങ്ങി.... ജീവിതത്തിൽ ഇനി അങ്ങോട്ട് ഫുഡ്‌ കഴിക്കേണ്ട ആവശ്യം ഇല്ലെന്ന് തോന്നുന്നു....അത്രയ്ക്ക് വയർ ഫുൾ ആയത് പോലെ....! 


ഇതൊന്നും അറിയാതെ ഫോൺ കട്ട് ചെയ്തു വന്ന ലയ പിന്നെ വെള്ളവും എടുത്തു കുടിച്ചു തിരിച്ചു പോവാൻ നിന്നതും ആഷി അവൾ കഴിച്ചു കൊണ്ടിരുന്ന പ്ലേറ്റ് ഒന്ന് നോക്കി....! 


"എങ്ങോട്ടാ...." 


"മുറിയിലേക്ക്...." 


"ആ പ്ലേറ്റിൽ ഉള്ളത് മുഴുവൻ കഴിച്ചിട്ട് പോയാൽ മതി....". 


"അത് ഇനി എനിക്ക് വേണ്ട.... അല്ലേലും ഞാൻ കഴിക്കുന്നിടത് നിന്ന് എണീറ്റാൽ പിന്നെ അത് കഴിക്കാറില്ല.... അതിൽ ഈച്ച ഒക്കെ വന്നിരുന്നിട്ടുണ്ടാവും.... 


"അത് എണീറ്റ് പോവുമ്പോൾ ആലോചിക്കണം ആയിരുന്നു...." 


"ഇനി ആലോചിക്കാ...." 


"എടീ മര്യാദക്ക് വന്നിരുന്നു കഴിക്കെടി...." 


ലയ അവിടെ ഇരുന്നവരെ മൊത്തം ഒന്ന് നോക്കി....കേട്ടാൽ തോന്നും ഇവനാണ് ഈ വീട്ടിലെ കാര്യസ്ഥൻ എന്ന്.....!😏 


"നിന്നോടാ പറഞ്ഞത് അവിടെ ഇരുന്നു അത് മുഴുവൻ കഴിക്കാൻ...."😬 


"മാ... മാ..." 


"മോൾ കഴിക്ക്... ഭക്ഷണം ബാക്കി വെക്കുന്നത് നല്ലതല്ല മോളെ...." 


മാമനും കയ് ഒഴിഞ്ഞു....! 


"ബാക്കി വെക്കേണ്ട.... നിങ്ങൾക്ക് ആർക്കേലും വേണേൽ കഴിച്ചോ....." 


"😬ഡീ...." 


അത് കേൾക്കേണ്ട താമസം ലയ അവിടെ കണ്ട ചെയറിൽ ഇരുന്നു.... അമനെ നോക്കിയതും അവനും അവളെ അതെ അവസ്ഥയിൽ ഇളിച്ചു കൊടുത്തു....! 


🤢ബ്ലാ.... ഇതെങ്ങനെ കഴിക്കും....! 


"ഡാ ഇതൊന്ന് കഴിച്ചു സഹായിക്കെടാ...." 


"ബാബി എന്റേത് കഴിക്കോ...." 


"അതിനേക്കാൾ ബേധം ഇത് തന്നാ...." 


ഓരോരുത്തർ ആയി കഴിച്ചു കഴിഞ്ഞു എണീറ്റു പോയതും ലയ ആശിയെ ഒന്ന് നോക്കി.... തെണ്ടി അവിടെ തന്നെ ചുറ്റി പറ്റി നിക്കുന്നുണ്ട്.... കഴിക്കുന്ന പോലെ ആക്ഷൻ ഇട്ടാൽ ഒന്നും ഇത് തീരില്ലല്ലോ....!😒 


"നിന്റെ കാക്കു എന്താ ഇങ്ങനെ....?!!" 


"അത് തന്നെയാ ഞാനും ആലോചിക്കുന്നേ.... എന്റെ ഉമ്മിക്കും ബാപ്പിക്കും എവിടുന്നേലും കളഞ്ഞു കിട്ടിയത് ആവോ....." 


"എന്റെ ഡൌട്ട് നിന്നെയാണോ കളഞ്ഞു കിട്ടിയത് എന്നാ...." 


"അങ്ങനെ ആണെങ്കിൽ വേറെ വല്ലേടത്തും കിട്ടയാൽ മതിയായിരുന്നു...." 


ആഷി ഒന്ന് നീങ്ങി എന്ന് കണ്ടതും ലയ പ്ലേറ്റും കയ്യിൽ എടുത്തു കിച്ചണിലേക്ക് ഓടി.... ആദ്യായിട്ട് അങ്ങനെ കഴിച്ച പ്ലേറ്റ് സ്വന്തം കയ് കൊണ്ട് എടുത്തു.....! 


"പടച്ചോനെ മാഷിന് നല്ല ബുദ്ധി കൊടുക്കണേ...." 


ഉറങ്ങാൻ നേരം ലയ നല്ല പോലെ പ്രാർത്ഥിച്ചു....! 


"മാഷിന് നല്ല ബുദ്ധിയാടി.... നീ പ്രാർത്ഥിക്കേണ്ടത് നിനക്ക് ഇത്തിരി ബുദ്ധി കിട്ടാൻ വേണ്ടിയാ...." 


"എനിക്ക് ആവശ്യത്തിന് ഉള്ള ബുദ്ധി ഒക്കെ ഉണ്ട്...." 


"എന്നിട്ടാണോ ഇനി അങ്ങോട്ട് പഠിപ്പിക്കേണ്ട സാർ ആണെന്ന് പോലും ഓർക്കാതെ നീ എന്നൊക്കെ വിളിച്ചത്...." 


"🤔അതെപ്പോ...." 


"അതൊക്കെ നീ ഇടക്ക് ഇടക്ക് വിളിക്കുന്നുണ്ട്... അങ്ങേര് ക്ലാസിൽ വെച്ച് ഇതിനൊന്നും പ്രതികാരം ചെയ്യാതിരുന്നാൽ മതിയായിരുന്നു...." 


😦അങ്ങനെ വല്ലതും സംഭവിച്ചാൽ മിക്കവാറും വല്ല ബോംബും കൊണ്ട് വന്നു അവന്റെ തലയിൽ ഇടേണ്ടി വരും.... അല്ലെങ്കിൽ വേണ്ട ഒരു ബുള്ളെറ്റ് മാത്രം മതി....നോക്കാം....!!



          ***************💃



ഇന്ന് ഒരു സിനിമക്ക് പോണം.... കാക്കു എന്തായാലും അറിയാൻ പോണില്ല.... അമൻ അതും ചിന്തിച്ചു സ്കൂളിലേക്ക് ഇറങ്ങി....! 


ലയയും അച്ചുവും ഇറങ്ങിയതും ദേ വരുന്നു ആഷി സാർ.... ലയ അവനെ നോക്കി ഒന്ന് ഇളിച്ചെങ്കിലും അവൻ അതൊന്നും മൈൻഡ് ചെയ്യാതെ ബൈക്കും എടുത്തോണ്ട് പോയി.... 


"ഒരു സ്ഥലത്ത് അല്ലെ പോണേ...അവനൊരു ലിഫ്റ്റ് തന്നൂടെ...." 


"അത് ഞങ്ങളെ പഠിപ്പിക്കുന്ന സാർ ആണ്.... അങ്ങേര് എങ്ങനാടി ഞങ്ങൾക്ക് ലിഫ്റ്റ് തരുന്നേ...." 


"അതും ശരിയാ.... എത്രയാണെന്ന് വെച്ചാ ഡെയ്‌ലി ഇങ്ങനെ ഓട്ടോയിൽ പോണേ.... നമുക്കൊരു സെക്കനൻഡ് വണ്ടി വാങ്ങിയാലോ...." 


"അതൊന്നും വേണ്ട.... കോളേജിനടുത്തുള്ള ഹോസ്റ്റലിൽ താമസിച്ച് അവിടന്ന് കോളേജിൽ പോവാൻ അല്ലെ നിന്റെ മമ്മി പറഞ്ഞത്.... വല്ല ആവശ്യത്തിനും പുറത്തിറങ്ങുന്നുണ്ടെങ്കിൽ മാത്രം ഓട്ടോയോ ടാക്സിയോ വിളിച്ചാൽ മതി എന്ന പറഞ്ഞത്...." 


"അതിന് നമ്മൾ ഹോസ്റ്റലിൽ അല്ലല്ലോ.... ഇവിടന്നാണേൽ ഒരുപാട് ദൂരവും ഉണ്ട്...." 


"നമുക്ക് ഓട്ടോയിലോ ബസിലോ പോവാം അതാ നല്ലത്....." 


"എന്തായാലും ഞാൻ ഒരു വണ്ടി വാങ്ങാൻ തീരുമാനിച്ചു.... എന്നിട്ട് വേണം ഇപ്പൊ ഷൈൻ ചെയ്തു പോയവന്റെ മുന്നിൽ അതും എടുത്തോണ്ട് പോവാൻ...." 


"ഇതെങ്ങാനും അവിടെ അറിഞ്ഞ എന്താവോ എന്തോ.... എല്ലാം കൂടെ എനിക്കാവും കിട്ടുന്നെ...." 


"നീ പേടിക്കേണ്ടന്നെ... അതൊന്നും നീ പറയാതെ അവിടെ അറിയില്ല...." 


🙄എന്താവോ എന്തോ.... അച്ചു അവളെ നോക്കി ചിന്തിച്ചു....!



             **************💥



"അച്ഛാ.... ഞാൻ ആ കാർ ഒന്ന് എടുത്തോട്ടെ.... ബൈക്ക് സ്റ്റാർട്ട്‌ ആവുന്നില്ല....." 


അവിനാശ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത തളർച്ചയോടെ അച്ഛന്റെ അടുത്ത് വന്നു ചോദിച്ചു.....! 


"പെട്രോൾ അടിച്ചാലെ അത് സ്റ്റാർട്ട്‌ ആവൂ...." 


😟അപ്പൊ അതാണോ ഇത്രയും നേരം സ്റ്റാർട്ട്‌ ആവാനെ.... കുറെ എനർജി വൈസ്റ്റ്‌ ആയത് മിച്ചം....! 


"അത് ഞാൻ ഓർത്തില്ല.... കാർ എടുത്തു പോയി ഞാൻ വരുമ്പോൾ പെട്രോൾ വാങ്ങിക്കോളാം....." 


"തിരിച്ചു വരുമ്പോ ഫുൾ ടാങ്ക് ഉണ്ടായിരിക്കണം...." 


🙄അതിനേക്കാൾ ബേധം നടന്നു പോവുന്നത് അല്ലെ.....! 


"എങ്കിൽ ഞാനും വന്നോട്ടെ എട്ടാ....എന്നെ കോളേജിന് മുന്നിൽ ഡ്രോപ്പ് ചെയ്‌താൽ മതി...." 


"ഞാൻ ആ വഴിക്ക് അല്ല...." 


"ഏട്ടൻ ആ വഴിക്ക് വന്നാൽ ഒരുപാട് പെൺപിള്ളേരെ കാണാം....എനിക്ക് ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്...." 


"എനിക്ക് നിന്റെ ഫ്രണ്ട്‌സിനെ കാണാൻ അത്രക്ക് ആഗ്രഹം ഇല്ല....എന്നിട്ട് അവരോട് കേസില്ല വക്കീൽ ആണെന്ന് പറഞ്ഞു എനിക്കിട്ട് ഊതാൻ അല്ലെ...." 


"ഞാൻ അങ്ങനെ ഒക്കെ ചെയ്യോ എട്ടാ...."😒 


"നീയേ അങ്ങനെയൊക്കെ ചെയ്യൂ...." 


"വേണ്ടെങ്കിൽ വേണ്ട.... ഏതെങ്കിലും ഒന്നിനെ പിടിച്ചു കെട്ടിക്കാം എന്ന് വെച്ചപ്പോൾ...." 


"😦നിനക്കെന്താ ഈയിടെ ആയിട്ട് എന്നെ കെട്ടിക്കാൻ ഒരു തിടുക്കം....." 


അവിനാശ് പെങ്ങളെ ആകെ മൊത്തം നോക്കി കൊണ്ട് ചോദിച്ചു....! 


"അത് പിന്നെ എട്ടാ....ഇന്നാള് അമ്മ അച്ഛമ്മയോട് പറയുന്ന കേട്ടു ഏട്ടന്റെ കെട്ട് കഴിഞ്ഞാലെ എന്നെ കെട്ടിക്കൂ എന്ന്....." 


അഞ്ചു അവിനാഷിനെ നോക്കി ദയനീയമായി പറഞ്ഞു....! 


"ഓഹ് അങ്ങനെ....!

എന്നാലേ ഒരു പത്തിരുപത് കൊല്ലത്തേക്ക് ഞാൻ പെണ്ണ് കെട്ടുന്നില്ല...." 


"🙄അപ്പൊ പിന്നെ മൂക്കിൽ പല്ല് വന്നിട്ട് കെട്ടാൻ ആണോ ഏട്ടന്റെ ഉദ്ദേശം...." 


"ഞാൻ പെണ്ണ് കെട്ടുന്നില്ല... നിന്നെ പോലെ ഉള്ളതിനെ ഒക്കെ സഹിക്കുന്നതിലും ബേധം നിത്യ ബ്രഹ്മചാരി ആയി കഴിയുന്നതാ....." 


"കരിനാക്ക് വളച്ചൊന്നും പറയല്ലേ ഏട്ടാ....ഏട്ടൻ കെട്ടുന്നില്ല എന്നും പറഞ്ഞു അമ്മ എന്നെ പിടിച്ചു വല്ല സന്യാസിനിയും ആക്കും...." 


"അതാ നല്ലത്.... എന്തിനാടി വെറുതെ ഒരുത്തന്റെ ജീവിതം കുളം തോണ്ടുന്നേ...." 


"എന്റെ ഈശ്വരൻമാരെ ഏട്ടന്റെ ജീവിതം കുളം തോണ്ടാൻ ഉള്ള ആ പെണ്ണിനെ ഇത്രയും പെട്ടെന്ന് ഏട്ടന്റെ മുന്നിൽ കൊണ്ടെത്തിക്കണേ...." 


"എടീ...." 


"ഒന്ന് പോ ഏട്ടാ.... ഞാൻ ഇവിടെ ഇങ്ങനെ നിക്കുമ്പോ ഒരിക്കലും ഏട്ടൻ ഒരു പെണ്ണ് കെട്ടാതെ നിക്കാൻ ഞാൻ സമ്മതിക്കത്തില്ല...." 


🙄ഒന്നാമത് കേസില്ല... ഒരു പെണ്ണ് കൂടി കെട്ടിയാൽ അച്ഛൻ തന്നെ തീറ്റി പോറ്റേണ്ടി വരും....! 


അവിനാഷ് അച്ഛനെ മനസ്സിൽ ദ്യാനിച്ചു കാർ സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങി....!

ഒന്ന്, രണ്ട്, മൂന്ന്, നാല്.......! 


"ഹാ... ഹാ...ഹി... ഹി....അങ്ങനെ തന്നെ വേണം.... എന്നെ ഡ്രോപ്പ് ചെയ്യാന്ന് സമ്മതിച്ചാൽ ഇത് താനേ സ്റ്റാർട്ട്‌ ആയിക്കോളും....." 


"നിന്നെ കണ്ടത് കൊണ്ടാ ഇത് സ്റ്റാർട്ട്‌ ആവാതെ....നീ ഒന്ന് തള്ളിക്കെ...." 


"ഏട്ടന് ഇപ്പൊ പോയിട്ട് വലിയ തിരക്കൊന്നും ഇല്ലല്ലോ....അവിടെ ഈച്ചയെ ആട്ടി ഇരിക്കാൻ അല്ലെ....തള്ളി തള്ളി പതിയെ അങ്ങ് പോയാൽ മതി... ഞാൻ വല്ല ബസിലും പൊയ്ക്കോളാം...." 


അവൻ ആണെങ്കിൽ ദേഷ്യം കൊണ്ട് വീൽ നോക്കി രണ്ട് ചവിട്ട് അങ്ങ് കൊടുത്തു....! 


"ഏട്ടാ.... ദേ അച്ഛൻ കാണണ്ട.... അച്ഛന്റെ പഴയ കാമുകിക്ക് വേദനിക്കും...." 


"🙄കാമുകിയോ.... ഇത് കാർ അല്ലെ...." 


"അപ്പൊ ഏട്ടന് അതൊന്നും അറിയില്ലേ...." 


"ഇല്ല...." 


"അത് ഏട്ടാ,,,,അച്ചാച്ചൻ പണ്ട് അച്ഛന് ഈ കാർ വാങ്ങി കൊടുത്തപ്പോൾ ഓട്ടത്തിനിടയിൽ ഏതോ ഒരു പെണ്ണിനെ കൊണ്ട് ഇടിച്ചു.... അതോടെ അച്ഛനും ആ പെണ്ണും ലവ് ആയി.... ഈ സിനിമയിൽ ഒക്കെ കാണുന്ന പോലെ...." 


"ഇത് നിന്നോട് ആര് പറഞ്ഞു...." 


"അച്ഛമ്മ....!പക്ഷെ ആ പെണ്ണിനെ വേറെ ഏതോ ഒരുത്തൻ കെട്ടി കൊണ്ട് പോയി.... അവളെ ഓർമ്മക്കാ അച്ഛൻ ഈ വണ്ടി വിക്കാതെ കൊണ്ട് നടക്കുന്നത് എന്നാ അച്ഛമ്മ പറഞ്ഞത്...." 


അവിനാശ് എല്ലാം കേട്ട് പകച്ചു നിന്നു.....! 


"വെറുതെ അച്ഛനെ പറ്റി ഇല്ലാത്തത് പറയാതെ കോളേജിൽ പോവാൻ നോക്കെടി....."😬 


"😏ഇത് വരെ എല്ലാം ചോദിച്ചറിഞിട്ട് ഇപ്പോൾ അങ്ങനെ ആയി അല്ലെ....," 


അഞ്ചു പോയതും അവിനാശ് തല ഒന്ന് കുടഞ്ഞു.... ഇവൾ ഇങ്ങനെ പോയാൽ നാട്ടിൽ ഉള്ള പ്രേമ കഥയുടെ ന്യൂസ്‌ എല്ലാം ചികഞ്ഞു കൊണ്ട് വരും... എത്രയും പെട്ടെന്ന് ഇതിനെ പിടിച്ചു കെട്ടിക്കണം....! 


അച്ഛന്റെ പഴയ കാമുകി സ്റ്റാർട്ട്‌ ആയ സന്തോഷത്തിൽ അവിനാശ് ഇറങ്ങി.... അവൾ പറഞ്ഞത് സത്യം ആവോ....! 


"ദേ.... ടി.... ഒരു കാർ...ഒരു ലിഫ്റ്റ് ചോദിച്ചാലോ...." 


ലയ പറഞ്ഞതും അച്ചു തലയാട്ടി കൊണ്ട് കയ് നീട്ടി....! 


അവിനാശ് ബ്രേക്ക് ഇട്ടതും ദൈവമേ ബ്രേക്ക് പോയി....മാറി നിക്കാൻ അവൻ കയ് കൊണ്ട് ആക്ഷൻ ഇട്ടെങ്കിലും രണ്ടും അവനെ നിർത്തിച്ചേ അടങ്ങൂ എന്ന പോലെ നിൽപാണ്.....ഇത് രണ്ടിന്റെയും ജീവന്റെ സമാദാനം ഉണ്ടാക്കാൻ ഞാൻ തന്നെ കേസ് വാദിക്കേണ്ടി വരും.....😟 


"ആ... ഹ്...." 


രണ്ടും തെറിച്ചു വീണതും അവിനാശ് ഒന്ന് തിരിഞ്ഞു നോക്കി....വണ്ടി ആണെങ്കിൽ അപ്പൊ തന്നെ അനുസരണയോടെ നിന്നു.... 


"ഡാ പട്ടി,,,തെണ്ടി,,, ചെറ്റേ....താൻ എന്താടോ ഞങ്ങളെ കൊല്ലാൻ വേണ്ടി ഇറങ്ങിയതാണോ...." 


അവിനാശ് നല്ല തെറി കേട്ട് കൊണ്ടാണ് വണ്ടിയിൽ നിന്നും ഇറങ്ങിയത്....! 


"😬നിന്നോടൊക്കെ റോഡിന്റെ നടുവിൽ നിന്ന് വണ്ടി നിർത്തിക്കാൻ ആരാടി പറഞ്ഞത്....." 


അപ്പോഴേക്കും അച്ചുവിനെ കണ്ട് അവൻ സ്റ്റെക്ക് ആയി.... 😍 


ചന്ദന കുറി തൊട്ട നീണ്ട മുടിയുള്ള വാലിട്ട് കണ്ണെഴുതിയ സുന്ദരി.... എന്റെ സങ്കല്പത്തിൽ ഉള്ള അതെ പെണ്ണ്.... അച്ഛന്റെ കാർ ഒന്ന് നോക്കി അവിനാശ് ഒന്ന് ചിരിച്ചു....നന്നായി അച്ഛാ ഈ കാർ ഒഴിവാക്കാനത്....! 


ദൈവമേ അച്ഛന്റെ കാമുകിയെ വേറെ ഏതോ ഒരുത്തൻ കെട്ടി കൊണ്ട് പോയെന്ന് അല്ലെ അഞ്ചു പറഞ്ഞത്... അങ്ങനെ ആണെങ്കിൽ ഈ കാറും കൊണ്ട് ഞാൻ അച്ഛനെ പോലെ ജീവിത കാലം മുഴുവൻ ഇഴയേണ്ടി വരുവോ.... 🙄 


"തനിക്ക് എന്താടോ ചെവി കേട്ടൂടെ...." 


ലയ കലിപ്പിട്ടതും അവൻ സ്വപ്നത്തിൽ നിന്നു ഉണർന്നു അച്ചുവിനെ ഒന്ന് നോക്കി.....! 


"അച്ഛനെ പോലെ ഞാൻ ഒരാൾക്കും വിട്ട് കൊടുക്കില്ല നിന്നെ ഞാൻ.... ഈ കാറിൽ ഇരുത്തി നിന്നെയും കൊണ്ട് ഞാൻ പോവും...."😍 


"ഡാ വട്ടാ....താൻ എന്താടോ ഈ പിറു പിറുക്കുന്നെ.....ഞങ്ങളെ ഇടിച്ചിട്ടതിന് പകരം ആയി ഞങ്ങളെ കോളേജിൽ ഡ്രോപ്പ് ചെയ്തില്ലെങ്കി താൻ ജയിലിൽ കിടക്കും....." 


രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ....!😌 


"ബ്രേക്ക്‌ കിട്ടാത്തോണ്ടാ അല്ലാതെ നിങ്ങളെ ഞാൻ മനഃപൂർവം ഇടിച്ചിട്ടത് ഒന്നും അല്ല....." 


അച്ചുനെ നോക്കി അവൻ സൗമ്യമായി പറഞ്ഞു.....! 


അച്ചു ആണെങ്കിൽ അവന്റെ നോട്ടം കണ്ട് അവനെ തുറിച്ചു നോക്കുന്നുണ്ട്.... ലയ രണ്ടിനെയും നല്ല പോലെ ഒന്ന് നോക്കി..... ഇവൻ അച്ചുനെ കണ്ട് ഫ്യൂസ് ആയെന്നാ തോന്നുന്നേ....വഴിയുണ്ട്.....! 


"എന്താ പേര്....?!!" 


"ഇത് അച്ചു ഞാൻ ലയ.... ചേട്ടന്റെ പേരെന്താ...." 


"അവിനാശ്...." 


ഒരുമാതിരി അവിഞ്ഞ സാദനം തന്നെ..... എന്നാലും വേണ്ടില്ല....തുക്കട ആണെങ്കിലും ഇപ്പൊ ഇത് ബെൻസ് ആണ്.... 


"ഞങ്ങളെ കോളേജിൽ ഒന്ന് ഡ്രോപ്പ് ചെയ്യോ ചേട്ടാ.... ലേറ്റ് ആയാൽ ആ കാലൻ ഞങ്ങളെ ഇന്ന് മുഴുവൻ ഒറ്റ കാലിൽ നിർത്തും...." 


"ഏതു കാലൻ...." 


"ഹ,,, ഞങ്ങടെ മാഷ്....ഒടുക്കത്തെ ജാടയാ ആ തെണ്ടിക്ക്.... മാഷ് ആണെന്ന് വെച്ച് ഇത്രക്ക് അഹങ്കാരം വേണോ.... ഇന്നലെ ഞാൻ ഒന്ന് തുമ്മിയതിനാ എന്നെ രണ്ട് മണിക്കൂർ ക്ലാസിൽ നിർത്തിയെ....." 


"സ്റുഡന്റിനോട് ഉള്ള പീഡനം... നിങ്ങൾ ആ പരട്ടക്കെതിരെ ഒരു പെറ്റി കൊടുക്കണം.... ആ കേസ് ഞാൻ കോർട്ടിൽ വാദിച്ചു ആ പരട്ടയ്ക്ക് അഞ്ചാറ് വർഷം അകത്തു കിടക്കാൻ ഉള്ള വകുപ്പ് ഉണ്ടാക്കി കൊടുക്കാം....." 


"ചേട്ടൻ അഡ്വക്കേറ്റ് ആണോ...." 


"ഈ കറുത്ത കോട്ടും അതിനുള്ളിലുള്ള വെളുത്ത ഷർട്ടും കണ്ടിട്ട് കുട്ടിക്ക് മനസ്സിൽ ആയില്ലേ...." 


"ഞാൻ കരുതി ഇത് വെയിറ്റർ യൂണിഫോം ആണെന്ന്...." 


😦ശേ നശിപ്പിച്....! 


"നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കേണ്ട.... ഈ അഡ്വക്കേറ്റ് അവിനാശ് ഉള്ളപ്പോൾ നിങ്ങളെ ഒരു അധ്യാപകനും ഒരു നോട്ടം കൊണ്ട് പോലും ദ്രോഹിക്കാൻ ഞാൻ സമ്മതിക്കില്ല.... നിങ്ങൾ ധൈര്യം ആയി കേസ് ഫയൽ ചെയ്തോ...." 


"മിക്കവാറും വേണ്ടി വരും.... ഇന്ന് കൂടെ നോക്കട്ടെ ആ തെണ്ടി എന്താ ചെയ്യാ എന്ന്....." 


"ആ അതാ നല്ലത്.... ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ...." 


"എങ്കിൽ ഞങ്ങൾ കേറിക്കോട്ടെ.... ഇപ്പൊ തന്നെ ലേറ്റ് ആയി...." 


"അതിനെന്താ നിങ്ങൾ കേറിക്കോ...." 


രണ്ടും ബാക് സീറ്റിൽ കയറി ഇരുന്നതും അവിനാശ് നെഞ്ചിൽ കയ് വെച്ചു....സ്റ്റാർട്ട്‌ ആയില്ലെങ്കിൽ എന്റെ മാനം.... ദൈവമേ ഈ കാർ കൊണ്ട് അച്ഛനോ ഒരു ഉപകാരം ഇല്ല.... എനിക്കെങ്കിലും....! 


സകല ദൈവങ്ങളെയും പ്രാർത്ഥിച്ചു കൊണ്ട് അവിനാഷ് കാർ സ്റ്റാർട്ട്‌ ചെയ്തു..... 😒പണി പാളി....! 


"അതേയ്....ഒന്നും വിചാരിക്കരുത്....രണ്ടാളും ഒന്ന് തള്ളി തരോ....വാ കൊണ്ടല്ല കയ് കൊണ്ട്....." 


ഇവൻ ഇത് എവിടുന്ന് വരുന്നടെ.... അവിഞ്ഞ പേര് പോലെ തന്നെയായല്ലോ....! 


ബെൻസിൽ ഇരുന്നു യാത്ര ചെയ്യുന്ന ലയ അങ്ങനെ അംബാസിഡർ തള്ളാൻ തുടങ്ങി.... 🙄ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ.... നടന്നങ്ങു പോയാൽ മതിയായിരുന്നു.... 


സ്റ്റാർട്ട്‌ ആയതും രണ്ടും കയറി ഇരുന്നു.... ലവൻ അച്ചുനെ നോക്കി ഒന്ന് ഇളിച്ചെങ്കിലും അച്ചു മൈൻഡ് ചെയ്തില്ല....! 


"കുട്ടി എന്താ ഒന്നും മിണ്ടാതെ...." 


"കുട്ടി അല്ലേലും മിണ്ടോ.... അത് വലുതായാൽ അല്ലെ മിണ്ടൂ...." 


ലവൻ അച്ചുനെ നോക്കി ചോദിച്ചത്തിനുള്ള ആൻസർ കേട്ട് അവൻ വായും പൊളിച്ചു ലയയെ ഒന്ന് നോക്കി.... 🙄 


"അതല്ല ഈ കുട്ടിയുടെ കാര്യവാ ഞാൻ ചോദിച്ചത്...." 


"അതാണോ.... അവൾ ജന്മനാ ഊമയാ...." 


അച്ചു വായും പൊളിച്ചു ലയയെ ഒന്ന് നോക്കിയെങ്കിലും ലയ അവളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു.....! 


എന്റെ സ്വപ്നങ്ങൾ എല്ലാം തകർന്നു.... എന്നാലും വേണ്ടില്ല എന്റെ അച്ഛന്റെ വണ്ടി കാണിച്ചു തന്നതല്ലേ....വീട്ടിൽ ഉള്ളതും ഇപ്പൊ കൂടെ ഉള്ളതും ഒക്കെ വെച്ച് നോക്കുമ്പോ മിണ്ടാത്തതാ നല്ലത് എന്ന് ലവൻ ചിന്തിക്കാതെ ഇരുന്നില്ല....! 


"എന്നും ഈ സമയത്ത് വേണെങ്കിൽ ഞാൻ നിങ്ങളെ കോളേജിൽ ഡ്രോപ്പ് ചെയ്യാം...." 


"അപ്പൊ വൈകീട്ട് ഞങ്ങൾ എങ്ങനാ തിരിച്ചു പോവാ...."😒 


"അതും വേണെങ്കിൽ ഞാൻ വരും...." 


"അപ്പൊ ചേട്ടന് കോർട്ടിൽ ഒക്കെ പോണ്ടേ...." 


"അ.... അത്....അതിന് എന്റെ കീഴിൽ ഉള്ള ജൂനിയർസിനെയാ ഞാൻ പല കേസും ഏല്പിക്കുന്നത്.... എല്ലാം കൂടെ എനിക്ക് മുന്നോട്ട് കൊണ്ട് പോവാൻ പറ്റണ്ടേ...." 


"എങ്കിൽ വൈകുന്നേരം അവിയേട്ടൻ വന്നോളൂ...." 


"🙄അവിയേട്ടനോ.....?!!" 


"അത് പിന്നെ ചുരുക്കി വിളിക്കാൻ അതാ നല്ലത്...." 


ലയ ഇളിച്ചു കൊണ്ട് പറഞ്ഞതും അവിനാശ് അച്ചുവിനെ ഒന്ന് നോക്കി.... ഭാഗ്യം ഇവൾ ഊമയായത്.... ആ അവിയേട്ടൻ കേൾക്കണ്ടല്ലോ..... 


"താങ്ക്സ് അവിയേട്ടാ.... വൈകീട്ട് കാണാം....." 


കോളേജിന് മുന്നിൽ ഇറങ്ങി കൊണ്ട് ലയ പറഞ്ഞതും അവിനാശ് അച്ചുവിനെ നോക്കി ഒന്ന് ചിരിച്ചു....!അവൾ അതൊന്നും മൈൻഡ് ചെയ്യാതെ ഇറങ്ങി....! 


തിക്കും തിരക്കും പിടിച്ച ബസിൽ നിന്ന് കോളേജിന് മുന്നിൽ ഇറങ്ങിയ അഞ്ചു കണ്ടതോ അവിനാഷിന്റെ കാർ.... അതിൽ നിന്ന് രണ്ട് കാണാൻ കൊള്ളാവുന്ന പെൺപിള്ളേർ ഇറങ്ങുന്നത് കണ്ടതും അവൾ വായും പൊളിച്ചു നിന്നു....സ്വന്തം പെങ്ങളെ കേറ്റാത്ത തെണ്ടിയാണ്....ഇതിന് വേണ്ടി ആയിരുന്നല്ലേ....😬ശരിയാക്കി തരാം....! 


"ആദ്യം കൂടെ ഉള്ളതിനെ കയ്യിൽ എടുക്കണം....എന്നാലേ അവളെ വളക്കാൻ പറ്റൂ....!പെട്ടെന്ന് ഇവിടന്ന് എസ്‌കേപ്പ് ആവുന്നതാ നല്ലത്.... ഫ്രണ്ടും പെങ്ങളും ഇതിനകത്താണ്.... അവറ്റകളെ കണ്ണിൽ പെട്ടാൽ പിന്നെ പറയേണ്ട...." 


അവിനാശ് അതും ചിന്തിച്ച് അവിടന്ന് എസ്‌കേപ്പ് ആയി...! 


"കണ്ടോടി വണ്ടി വാങ്ങാതെ തന്നെ യാത്ര ചെയ്യാൻ ഒരു വണ്ടി കിട്ടിയത്...." 


"അതിന് നീയെന്തിനാ എന്നെ പിടിച്ചു അവന്റെ മുന്നിൽ ഊമയാക്കിയത്....." 


"ആ അവിഞ്ഞ സാദനം നിന്നെ കണ്ടിട്ടാ മോളെ ഞങ്ങളെ ഡ്രൈവർ സ്ഥാനം പോലും ഏറ്റെടുത്തത്.... അപ്പൊ പിന്നെ നീ മിണ്ടാതിരിക്കുന്നത് തന്നാ നല്ലത്....." 


"എനിക്ക് തോന്നുന്നത് നിന്നെ കണ്ടിട്ടാണെന്നാ...." 


"ഏയ്‌.... അവൻ എന്നെ ഒന്ന് നോക്കീട്ട് കൂടി ഇല്ലെടി....നോട്ടം മുഴുവൻ നിന്നെ ആയിരുന്നു...." 


"പോടീ...." 


അച്ചു അവളെയും പുച്ഛിച്ചു ക്ലാസ് മുറിയിലേക്ക് നടന്നു....!



               ***************💃



😍ലയയെയും വെയിറ്റ് ചെയ്തിരിക്കുകയാണ് ഹാദി....! 


"എടാ എങ്ങനാ ഞാൻ അവളോട് ഇഷ്ടം ആണെന്ന് പറയുന്നേ....." 


"ഐ ലവ് യു..... എന്ന് പറഞ്ഞാൽ മതി...." 


"ഏയ്‌ അത് ശരിയാവില്ല.... മറ്റേ മോഹൻലാൽ പറയുന്ന ഡയലോഗ് ഇല്ലേ അത് പോലെ ഒന്ന് വേണം...." 


"അത് സ്വന്തം ആയി കണ്ട് പിടിച്ചു പറഞ്ഞാൽ മതി.... ഞാൻ ഇവിടെ എന്റെ ഇഷ്ടം എങ്ങനെ പറയും എന്ന് ചിന്തിച്ചിരിക്കാ..... അപ്പോഴാ അവന്റെ ഒരു മോഹൻലാൽ...." 


സഹൽ റനുനെ നോക്കി കൊണ്ട് പറഞ്ഞു.....! 


"അവളെ കാണുന്നില്ലല്ലോ.... ക്ലാസ് തുടങ്ങാൻ ആയി...." 


പറഞ്ഞു തീർന്നില്ല.... അപ്പോഴേക്കും ലയയും അച്ചുവും ലാൻഡ് ആയി....!😍ഹോ ഈ പെണ്ണ് ഇത് എന്നെയും കൊണ്ടേ പോവുള്ളൂ എന്നാ തോന്നുന്നത്..... ഹാദി താടിക്ക് കയ്യും കൊടുത്തു ഇരുന്നു കൊണ്ട് ചിന്തിച്ചു....! 


"ഹായ്...." 


അച്ചുവും ലയയും റനുന്റെ അടുത്തായി ഇരുന്നു.....! 


"ആ കാലൻ ഇപ്പൊ വരും.... വന്നാൽ പിന്നെ ആ തെണ്ടി പോണ വരെ ഞാൻ വാ തുറക്കില്ല....എന്നാൽ അല്ലെ അവന് എന്നെ ഒറ്റകാലിൽ നിർത്താൻ പറ്റൂ...." 


വന്നിരുന്നപാടെ ലയ മുന്നിലേക്ക് നോക്കി കൊണ്ട് പറഞ്ഞു....! 


ലയയുടെ കണ്ടതും ഹാദി അവൾ ഒന്ന് നോക്കി കിട്ടാൻ വിസിൽ അടിച്ചു.... 


"മറ്റവൻ തുടങ്ങി മോളെ...." 


അച്ചു ലയയോടായി പറഞ്ഞതും ലയ ഇളിച്ചു കൊണ്ട് ഹാദിയേ നോക്കി....! 


"ഹായ്...." 


പ്രതീക്ഷിക്കാതെ ഉള്ള അവളുടെ വിഷിങ് കണ്ട് അവൻ വായും പൊളിച്ച് നിന്നു.... അവൻ സ്റ്റെക്ക് ആയത് കണ്ട് സഹൽ അവളെ ഹായ് കൊടുത്തു കയ് വീശി വിഷ് ചെയ്തു.....! 


"അവൾ വഴി ഞാൻ മറ്റവളെ മനസ്സിൽ കേറി കൂടും മോനെ...." 


അതും പറഞ്ഞു സഹൽ ഹാദിയേ കേറി കെട്ടിപ്പിടിച്ചു....! 


🙄അവൾ എന്താ എല്ലാർക്കും കടന്നു ചെല്ലാൻ ഉള്ള ബ്രിഡ്ജ് ആണോ....! 


"ഗുഡ് മോർണിംഗ് ഡിയർ സ്റ്റുഡൻസ്...." 


എന്നും പറഞ്ഞു ആഷി കേറി വന്നതും എല്ലാരും ഡീസന്റ് ആയി.... 


ഓഹ് പിന്നെ ഗുഡ് മോർണിംഗ് പറഞ്ഞു വന്നിട്ട് ഇവൻ തന്നെ എന്റെ ബാഡ് മോർണിംഗ് ആക്കും.... 😏 


ആഷി ആദ്യം നോക്കിയത് തന്നെ ലയയേ ആണ്....ഇന്നെങ്കിലും ഈ കുരിശ് മാന്യമായി ക്ലാസിൽ ഇരുന്നാൽ മതിയായിരുന്നു..... 


അറ്റന്റൻസ് എടുത്തു ക്ലാസ് സ്റ്റാർട്ട്‌ ചെയ്തതും ലയ ഇമ ചിമ്മാതെ താടിക്ക് കയ്യും കൊടുത്തു ആശിയെ തന്നെ നോക്കി ഇരുന്നു.....!ഇന്ന് കൂടി നിക്കാൻ വയ്യ അത് തന്നെ.... ലവന്റെ കോൺസെൻട്രേഷൻ പോവാതിരുന്നാൽ മതിയായിരുന്നു.....🙄 


ഹാദിയുടെ നോട്ടം മുഴുവൻ ലയയെ തന്നെയാണ്.... ഇവനൊക്കെ പഠിക്കാൻ വന്നതോ അതോ മൗത് വാച്ചിങ്ങിന് വന്നതോ....! 


'I LOVE YOU...' 


അവൻ നോട്ട് ബുക്കിൽ ഫസ്റ്റ് പേജിൽ തന്നെ വലിപ്പത്തിൽ എഴുതി.... അത് കീറി എടുത്തു റോക്കെറ്റ് ഉണ്ടാക്കി അതിൽ ഉമ്മ വെക്കാൻ തുടങ്ങി.... ഇവൻ എന്തോന്നടെ ഈ കാണിക്കുന്നേ.... സഹൽ അവനെ തന്നെ ഫോക്കസ് ചെയ്തു ഇരിപ്പാണ്....! 


കിസ്സിങ് ഒക്കെ കഴിഞ്ഞു റോക്കെറ്റ് ലയയെ ഉന്നം വെച്ച് പറപ്പിച്ചതും കൃത്യം അത് അവളുടെ തലയിൽ വന്നു വീണു.... 🙄ഇത് ഇനി ആകാശത് നിന്ന് വീണത് ആണോ.... അത് കയ്യിൽ എടുത്തു അവൾ മേല്പോട്ട് നോക്കിയതും അവിടെ അത് ഇറങ്ങിയ ഹോൾ ഒന്നും ഇല്ല....! 


പിന്നെ ഇത് എവിടന്ന് വന്നു.... അവൾ അതും പിടിച്ചു തലങ്ങും വിലങ്ങും നോക്കാൻ തുടങ്ങി.... 


കയ്യിൽ റോക്കറ്റും പിടിച്ചു നട്ടം തിരിയുന്ന ലയയെ കണ്ടതും ആഷി അവൾക്കരികിൽ ചെന്നു.... 


😟പണി പാളി.... അത് അവൾ തുറന്ന് നോക്കിയില്ല.... ഹാദി പിന്നെ ഞാൻ ഒന്നും കണ്ടില്ലേ എന്ന പോലെ ഇരുന്നു....! 


"എന്താ ഇത്...." 


"ഇത് റോക്കെറ്റ് അല്ലെ...."🙄 


"ഇത് ഉണ്ടാക്കി കളിക്കാൻ ഉള്ള സ്ഥലം ആണോ ഇത്...." 


"അയ്യേ എനിക്കിത് ഇണ്ടാക്കാൻ ഒന്നും അറീല....എവിടുന്നോ വന്നു വീണതാ...." 


അത് കേട്ടതും അവൻ കലിപ്പിൽ അത് വാങ്ങി.... ഇന്ന് വാ തുറക്കില്ലെന്ന് പറഞ്ഞ പെണ്ണാ.... അച്ചു അവളെ ദയനീയമായി നോക്കി....! 


അതിൽ എന്തോ എഴുതിയത് കണ്ടതും ആഷി അത് തുറന്നു നോക്കി.... ഐ ലവ് യു എന്ന് വലിപ്പത്തിൽ ഉള്ള എഴുത്തു കണ്ട് ആഷി ലയയെ ഒന്ന് നോക്കി.... പിന്നെ ക്ലാസിൽ ഉള്ള ചെക്കന്മാരെയും....! 


ഇത് കണ്ട ഹാദി പക്കാ ഡീസന്റ് ആയി ഇരുന്നു....ഒരുത്തനെയും ഡൌട്ട് തോന്നാത്ത ആഷി ലയയെ തന്നെ വീണ്ടും നോക്കി.... കക്ഷി ഒന്നും അറിയാതെ ഇരിപ്പാണ്.... 


ഇത് ആരാ നിന്റെ നേരെ തുടുത്തു വിട്ടത് എന്ന് അറിയാൻ എനിക്ക് ഈ ഒറ്റ മണിക്കൂർ തന്നെ ദാരാളം.... 


"സ്റ്റാൻഡ് അപ്...." 


"ഞാൻ എന്തിനാ നിക്കുന്നെ.... ഇത് പറത്തി വിട്ട ആളെയല്ലേ നിർത്തേണ്ടത്...." 


"തീ ഇല്ലാതെ പുക ഉണ്ടാവില്ലല്ലോ.... അപ്പൊ നീ നിക്കുന്നത് തന്നെയാ നല്ലത്...." 


😟തീയും പുകയോ,,,,ലവൾ ഒന്നും മനസ്സിൽ ആവാതെ കിളി പോയ പോലെ നിന്നു....എടീ അച്ചു ഞാൻ ഇന്നും പെട്ടെടി....!!


തെണ്ടി... ഇനി ഇവൻ തന്നെയാണോ എന്നെ ഇങ്ങനെ നിർത്താൻ റോക്കെറ്റ് പറത്തി വിട്ടത്....ലയ നിന്ന് കൊണ്ട് തന്നെ ചിന്തിച്ചു....! 


"നിനക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ..." 


സഹൽ ആ പാവത്തിന്റെ നിൽപ് കണ്ട് ഹാദിയേ നോക്കി ചോദിച്ചു....! 


"എനിക്കിപ്പോ ക്ലിയർ ആയിട്ട് കാണാടാ...." 


എന്നും പറഞ്ഞു ലവൻ അവളെയും നോക്കി ഇരുന്നു....! 


ആഷിയുടെ നോട്ടം മുഴുവൻ മുന്നിൽ ഇരിക്കുന്ന ചെക്കന്മാരെയാണ്....ആരാണെന്ന് അറിയണ്ടേ ആ റോക്കെറ്റിന്റെ ഉടമസ്ഥൻ....! 


"നോക്കിക്കോ ഇങ്ങനെ പോയാൽ ഞാൻ ഇവനെ ജയിലിൽ കേറ്റും...." 


"എങ്ങനെ....?!!" 


അച്ചു അവളെ പറച്ചിൽ കേട്ട് വായും പൊളിച്ചു കൊണ്ട് ചോദിച്ചു.... 


"അതിനല്ലേ മോളെ അവിയേട്ടൻ.... പുള്ളി വിചാരിച്ചാൽ ഇവനെ ജയിലിൽ ഇടാൻ ഒക്കെ പറ്റും.... ക്ലാസിൽ ഇട്ടു എന്നെ പീഡിപ്പിച്ചെന്ന് ഞാൻ പരാതി കൊടുക്കും...." 


നിൽപ്പിൽ ആണേലും കഴുത്ത്‌ തിരിച്ചു സംസാരിക്കുന്ന ലയയെ കണ്ട് ആഷി വീണ്ടും അവളെ അടുത്ത് ചെന്നു.... 


"ഞാൻ ഇരുന്നോട്ടെ മാഷേ...."😒 


"നീ നിക്കേണ്ടത് ഇവിടെ അല്ല... ദാ അവിടെ വന്നു നിക്ക്...." 


"എന്തിന്....?!!" 


"ഇവിടെ നിന്നും സംസാരം അല്ലെ....ക്ലാസിൽ ശ്രദ്ധിക്കുന്ന കുട്ടികളെ പോലും ഡിസ്റ്റർബ്ൻസ് ചെയ്യുന്നത് കൊണ്ട്...." 


😬ഇവനെ അങ്ങ് കൊന്നാലോ.... ലയ അച്ചുനെ ദയനീയമായി നോക്കി മുന്നിലേക്ക് നടന്നു.... അവിടെയും നിൽപ് തുടർന്നു....ആ റോക്കെറ്റ് പറത്തിയവനെ കയ്യിൽ കിട്ടിയാൽ ഞാൻ കൊന്നേനെ....! 


ടൈം നോക്കിയതും ലവൻ ഇറങ്ങി പോവാൻ ഇനിയും മുപ്പത് മിനിറ്റ് ഉണ്ട്.... 😉നീ തന്നെ എന്നെ പിടിച്ചോണ്ട് പോയി പിന്നിൽ ഇരുത്തും.... അതിനുള്ള വഴി എനിക്കറിയാം....! 


"സ്സ്...." 


പതിയെ ഒച്ച വെച്ചതും ആഷിയുടെ നോട്ടം അവളിൽ ആയി.... അപ്പൊ തന്നെ പെണ്ണ് കിസ്സ് ചെയ്യുന്ന പോലെ ചുണ്ട് കൊണ്ട് കാണിച്ചതും അവൻ ഞെട്ടി....! 


അവൻ നോക്കുമ്പോഴെല്ലാം പിന്നെയും നല്ല പോലെ ആ പണി തുടർന്നു....പടച്ചോനെ ഈ പെണ്ണ് എന്റെ കോൺസെൻട്രേഷൻ കളയും.... 🙄ആഷി നോക്കാതിരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പിന്നെയും കണ്ണ് പോവുന്നത് അവളിൽ ആണ്....അവളാണെങ്കിൽ കിസ്സ് ചെയ്യുന്നത് പോലെ കാണിക്കാൻ തുടങ്ങിയതും തന്റെ കണ്ട്രോൾ കൂടി കയ് വിട്ട് പോവാണെന്ന് അവന് മനസ്സിൽ ആയി.... 


ഇതിനുള്ളത് നിനക്ക് ഞാൻ ഇന്ന് തന്നെ തന്ന് വീട്ടിക്കോളാം....! 


"പോയി അവിടെ ഇരിക്ക്...." 


"താങ്ക്സ് മാഷേ...." 


അവനെ നോക്കി അതും പറഞ്ഞു വീണ്ടും കിസ്സ് ചെയ്യുന്ന പോലെ കാണിച്ചു ചിരിച്ചു കൊണ്ട് വന്നിരുന്നു....! 


"അതെന്താ സാർ പെട്ടെന്ന് നിന്നോട് വന്നു ഇരിക്കാൻ പറഞ്ഞത്...." 


"അതൊക്കെ ഉണ്ട് മോളെ.... ഇനി മേലാൽ അവൻ എന്നെ നിർത്തില്ല...." 


അച്ചു അതെന്താണെന്ന പോലെ അവളെ വായും പൊളിച്ചു നോക്കി.....! 


"ഹാദി കം...." 


ഇറങ്ങാൻ നേരം ആഷി വിളിക്കുന്നത് കേട്ട് ഹാദി ഞെട്ടി കൊണ്ട് സഹലിനെ ഒന്ന് നോക്കി ആഷിയുടെ പിന്നാലെ ചെന്നു....! 


പുറത്ത് എത്തിയതും അവൻ പറത്തി വിട്ട റോക്കറ്റ് ആഷി അവന് നേരെ കാണിച്ചു..... 


"എന്താ ലവ് ആണോ അവളോട്...." 


"അത്...." 


"ഹാ തുറന്ന് പറഞ്ഞാൽ ഞാൻ ഒന്നും ചെയ്യില്ല...എന്നെ ജസ്റ്റ്‌ ഒരു ഫ്രണ്ട് ആയി കണ്ടാൽ മതി....." 


ആഷി അവന്റെ തോളിൽ കയ്യിട്ട് പറഞ്ഞതും ചെക്കൻ അത് കേട്ട് അവന്റെ മുന്നിൽ ഫ്രീസ് ആയി....! 


"എന്റെ സാറെ അവൾ ഇങ്ങനെ മുന്നിൽ വന്നു നിന്നാൽ ചുറ്റും ഉള്ളത് ഒന്നും കാണില്ല.... അവളെ തന്നെ കണ്ട് കൊണ്ടിരിക്കാൻ തോന്നും....!" 


അത് കേട്ട് ആഷി അവനെ നല്ല പോലെ ഒന്ന് നോക്കി....! 


"അത്രക്ക് ഇഷ്ടപ്പെട്ടോ അവളെ...." 


"ഇഷ്ടപ്പെട്ടോ എന്നോ....സാർ എനിക്ക് വേണ്ടി ഒരു ഹെല്പ് ചെയ്യോ.... എന്നും അവളെ ക്ലാസിൽ നിർത്തോ എനിക്ക് കണ്ട് കൊണ്ട് ഇരിക്കാലോ...." 


🙄ഇന്ന് നിർത്തിയ പാട് എങ്ങനാ സഹിച്ചത് എന്ന് അവനെ അറിയൂ....! 


"ഞാൻ ആലോചിക്കട്ടെ...." 


"അവളോട് എങ്ങനാ എന്റെ ഇഷ്ടം പറയാ എന്ന ആലോചനയിലാ ഞാൻ.... സാറിന് വല്ല ഐഡിയയും ഉണ്ടോ...." 


ഇവൻ ആള് കൊള്ളാലോ.... പഠിപ്പിക്കുന്ന സാറിനോട് തന്നെ പ്രേമിക്കാൻ ഉള്ള ലൈസൻസ് ചോദിക്കുന്നോ.... ശരിയാക്കി തരാം....! 


"എടാ ചെക്കാ.... എന്റെ അഭിപ്രായത്തിൽ നീ വേറെ വല്ല പെണ്ണിനേയും നോക്കുന്നത് ആവും നല്ലത്.... അവൾ നീ കരുതും പോലത്തെ പെണ്ണല്ല...." 


"അവൾ പെണ്ണല്ലേ...." 


"അത് എനിക്കറിയില്ല.... പക്ഷെ അവൾക്ക് മുഴു വട്ടാ....ഇപ്പൊ ട്രീറ്റ്മെന്റിന്റെ ഫലം ആയി നോർമൽ ആയതാ.... പക്ഷെ അവൾ ഒന്ന് വയലന്റ് ആയാൽ പിന്നെ അവളെ പിടിചാൽ കിട്ടില്ല.... ആരെ വേണേലും കൊല്ലാൻ പോലും മടിക്കില്ല...." 


"സത്യാണോ സാർ....." 


"പിന്നല്ലാതെ അവളെ പേരെന്റ്സിനെ എനിക്കറിയാം.... എന്നോട് പ്രത്യേകം ഒന്ന് ശ്രദ്ധിക്കാൻ പറഞ്ഞതാ.... എപ്പോഴാ ഭ്രാന്ത് ഇളകാ എന്ന് പറയാൻ പറ്റില്ലല്ലോ.....അവളെ ഞാൻ പ്രത്യേകം കെയർ ചെയ്യുന്നത് തന്നെ ട്രീറ്റ്മെന്റിന്റെ ഭാഗം ആയിട്ടാ...." 


"😦കണ്ടാൽ തോന്നോ സാറേ അവൾ ഒരു ഭ്രാന്ത് ഉള്ള കുട്ടി ആണെന്ന്....." 


"അതില്ല.... പക്ഷെ ഇളകിയാൽ പിന്നെ അവളെ പിടിച്ചാൽ കിട്ടില്ല.... അവളും ആയി അടുക്കാതിരിക്കുന്നതാ നിന്റെ ആരോഗ്യത്തിന് നല്ലത്...." 


😒ചെക്കൻ അതെ നിൽപ് ആയിരുന്നു....! 


"സാരല്ലഡാ.... വേറെയും കാണാൻ കൊള്ളാവുന്ന പെൺപിള്ളേർ ഉള്ളതല്ലേ... നീ അതിൽ നിന്ന് ഏതെങ്കിലും നല്ല ഒന്നിനെ സെലക്ട്‌ ചെയ്യാൻ നോക്ക്.... എന്തുണ്ടെങ്കിലും നിനക്ക് എപ്പോ വേണെലും എന്നോട് വന്നു പറയാം...." 


എന്നും പറഞ്ഞു ആഷി പോയതും അവൻ അവിടെ തന്നെ നിന്നു.... 


നിന്നെ ഞാൻ ഒരുത്തനെ കൊണ്ടും പ്രേമിക്കാൻ സമ്മതിക്കില്ല മോളെ....അത് നിനക്ക് ഉള്ള ഒരു പാഠമാ....! 


നട്സ് പോയ അണ്ണാനെ പോലെ വന്നിരുന്ന ഹാദിയേ സഹൽ ഒന്ന് നോക്കി.... 


"നിനക്കെന്തു പറ്റി.... സാർ എന്താ നിന്നോട് പറഞ്ഞത്...." 


അതിനവൻ ചിരിച്ചു കളിച്ചു കൂടെ ഉള്ളവളുമാരോട് സംസാരിക്കുന്ന ലയയെ ഒന്ന് നോക്കി....പുഷ്പിക്കും മുന്നേ കൊഴിഞ്ഞു വീഴുക ആയിരുന്നോ എന്റെ പ്രേമം.... 😒



            *****************💥



പടച്ചോനെ എവിടെ പോയാലും  ഇത് തന്നെ ആണല്ലോ അവസ്ഥ....ഇവളുമാർ ഒക്കെ ഇത് എന്ത് ഭാവിച്ചാ.... 🙄 


ആഷി തൊട്ട് മുന്നിൽ ഉള്ള പെണ്ണിൽ നിന്നും എങ്ങനെ രക്ഷപെടും എന്നുള്ള ചിന്തയിൽ ആയിരുന്നു.... അവളാണെങ്കിൽ ഫസ്റ്റ് ബെഞ്ചിൽ ഫസ്റ്റ് തന്നെ ഇരുന്നു ലവനെ നോക്കി സൈറ്റ് അടിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി....! 


"സാർ ഇത് തന്നെ അല്ലെ കുറച്ച് മുന്നേ പറഞ്ഞത്...." 


പഠിപ്പി ആയ ഒരുത്തി നിന്ന് പറഞ്ഞതും അവൻ നെറ്റിയിൽ പൊടിഞ്ഞു വന്ന വിയർപ്പ് തുടച്ചു....! 


"അത് നിങ്ങൾ മനസ്സിൽ ആക്കാൻ വേണ്ടിയാ ഞാൻ വീണ്ടും വീണ്ടും പറയുന്നത്...." 


പടച്ചോനെ ടൈം ഇനിയും ഉണ്ടല്ലോ... ഇടക്ക് ടൈം നോക്കി അവൻ പിറു പിറുത്തു.....! 


എങ്ങനെ ഒക്കെയോ വൺ ഹവർ തീർത്തു അവൻ ഇറങ്ങി.... ഇപ്പോഴത്തെ പെൺപിള്ളേർ ഒന്നും ശരിയല്ല....പഠിപ്പിക്കുന്ന സാറിനെ നോക്കിയല്ലേ സൈറ്റ് അടിക്കുന്നത്.... 


"സാർ.... സാർ... സാർ...." 


പടച്ചോനെ ഇനി ഇതേതു കുരിശ് ആണ്.... അവൻ ഞെട്ടലോടെ തന്നെ തിരിഞ്ഞു നോക്കി.....! 


"സാർ എനിക്കൊരു ഡൌട്ട് ഉണ്ട്...." 


"മ്മ്.... ചോദിക്ക്...." 


"അതെ സാർ ഈ സ്നേഹവും പ്രേമവും തമ്മിൽ എന്താ വിത്യാസം...." 


"എന്റെ സബ്ജക്ട് ഇക്കണോമിക്സ് ആണ്..... അതിനെ പറ്റി വല്ല ഡൗട്ടും ഉണ്ടെങ്കിൽ മാത്രം ചോദിച്ചാൽ മതി...." 


പ്രേമം പറയാൻ വന്ന ലവൾ അവനെ പ്രണയപൂർവ്വം ഒന്ന് നോക്കി....! 


"അതും ഉണ്ട് സാർ...." 


"എന്താ അത്...." 


"അത് ഇക്കണോമിക്സ് എന്ന് വെച്ചാൽ സാമ്പത്തിക ശാസ്ത്രം....അങ്ങനെ ആണെങ്കിൽ നമ്മൾ ആഗ്രഹിക്കുന്ന പ്രോപ്പർട്ടി നമ്മുടെ സ്വന്തം ആക്കാൻ എന്താ ചെയ്യേണ്ടത്...." 


"അ...അത്....കാശ് കൊടുത്തു വാങ്ങണം...." 


"കാശ് കൊടുത്താൽ ഒന്നും കിട്ടും എന്ന് തോന്നുന്നില്ല...." 


"എങ്കിൽ വല്ലവരുടെയും പ്രോപ്പർട്ടി ആഗ്രഹിക്കാതിരിക്കണം.....അതാ നല്ലത്...." 


"വല്ലവരുടെയും പ്രോപ്പർട്ടിയോ....അപ്പൊ സാറിന്റെ മാരേജ് കഴിഞ്ഞതാണോ....?!!"😒 


എന്നെയാണോ ഈ പ്രോപ്പർട്ടി എന്നൊക്കെ ഉദ്ദേശിച്ചത്....! 


"ദേ കുട്ടി ഞാൻ നിന്റെയൊക്കെ സാർ ആണ്....ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങൾ വന്നു ചോദിക്കുമ്പോൾ അത് ഓർക്കണം...." 


"സാർ മാരേജ് അല്ലാത്ത സ്ഥിതിക്ക് എന്നെ മാരേജ് ചെയ്തൂടെ...." 


ഈ കുരിശ് എന്നെയും കൊണ്ടെ പോവുള്ളൂ....! 


"ഞാൻ മാരേജ് ചെയ്തിട്ടില്ല.... എന്ന് കരുതി കുട്ടിയെ മാരേജ് ചെയ്യാൻ ഉള്ള ഉദ്ദേശം എനിക്കില്ല...." 


"അതെന്താ എന്നെ അത്രക്ക് കൊള്ളില്ലേ...." 


പെണ്ണ് മോങ്ങി കൊണ്ട് ചോദിച്ചതും ആഷി ചുറ്റിലും ഒന്ന് നോക്കി.... 😦 


"അത് കൊണ്ടല്ല.... എന്റെ മാരേജ് ഫിക്സ് ആയി.... അത് കൊണ്ടാ...." 


"ഫിക്സ് ആയിട്ടല്ലേ ഉള്ളൂ.... അവളെ വേണ്ടാന്നു വെച്ച് സാറിന് എന്നെ കെട്ടിക്കൂടെ...." 


കിളികൾ പറന്നു കൊണ്ടിരിക്കുന്ന ആഷി എന്ത്‌ പറഞ്ഞു ഈ കുരിശിനെ പറഞ്ഞു വിടും എന്ന ചിന്തയോടെ നിന്നു....! 


"ഞാൻ മാരേജ് ചെയ്യാൻ പോന്ന കുട്ടി ഈ കോളേജിൽ തന്നെ സ്റ്റുഡന്റ് ആണ്....ഇയാൾ എന്നോട് സംസാരിക്കുന്നത് കണ്ടാൽ അവൾക്ക് അത് ഇഷ്ടം ആയില്ലെങ്കിലോ.... അത് കൊണ്ട് പറയാ കുട്ടി ചെന്ന് പ്രേമിക്കാനും കെട്ടാനും ഒക്കെ വേറെ വല്ലവനെയും കിട്ടുമോ എന്ന് നോക്ക്...." 


എന്നും പറഞ്ഞു ആഷി മുന്നോട്ട് നടന്നു....! 


"സാർ...." 


എവിടെ ലവൻ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല.... തത്കാലം ആ കുരിശിനെ ഒഴിവാക്കാൻ ഇതല്ലാതെ വേറെ വഴിയില്ല.... 🙄 


മുന്നിൽ നിന്ന് കയ്യും കെട്ടി നിന്ന് ഇളിക്കുന്ന രമേശ്‌ സാറിനെ കണ്ടതും ആഷി ഒന്ന് തിരിഞ്ഞു നോക്കി.... ആ കുരിശ് ഇപ്പോഴും അവിടെ തന്നെയുണ്ട്.... തന്നെ പഠിപ്പിച്ച സാർ ആണ്.... എല്ലാ ഉഡായിപ്പും നന്നായി അറിയുന്ന ആൾ....! 


"അത് പിന്നെ ആ കുട്ടി ഒരു ഡൌട്ട് ചോദിക്കാൻ വന്നതാ...." 


"രണ്ട് ദിവസം അല്ലെ ആയുള്ളൂ.... ഇപ്പോഴേ ഡൌട്ട് ക്ലിയർ ചെയ്യാൻ നിന്നാൽ പിന്നെ നിനക്ക് അതിനല്ലേ നേരം കാണൂ...." 


"അതിന് ഞാൻ എന്ത് ചെയ്യാനാ...." 


"നീ ഒരു പെണ്ണ് കെട്ടണം.... വയസ് പത്തിരുപ്പത്തി അഞ്ച് ആയില്ലേ.... അല്ലാതെ ഈ ഡൌട്ട് ചോദിക്കൽ നിൽക്കില്ല....". 


"സാറിന് ഞാൻ ഇങ്ങനെ നടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല അല്ലെ...." 


"നീ പഴയ പോലെ അല്ല ഇപ്പൊ ഇവിടത്തെ സാർ ആണ്.... സകല പെൺപിള്ളേരും നിന്റെ പിറകെ ആണല്ലോ....അത് കൊണ്ട് പറയാ.... നീ വേണേൽ ഇവിടന്ന് തന്നെ മനസ്സിൽ പിടിച്ച ഒന്നിനെ കെട്ടിക്കോ....." 


"😟സാർ കഷ്ടം ഉണ്ട്.... സാർ ഇപ്പൊ ബ്രോക്കർ പണിയും തുടങ്ങിയോ...." 


"അതിനേക്കാൾ കഷ്ടം ആണ് പഠിപ്പിക്കുന്ന പെൺപിള്ളേർ നിന്റെ പിറകെ ഇങ്ങനെ നടക്കുന്നത് കാണാൻ...." 


പടച്ചോനെ പടിച്ചൊരു ജോലി കിട്ടീട്ട് അത് ചെയ്യാൻ കൂടി ഇവളുമാർ സമ്മതിക്കില്ലേ.....! 


"ഹാ നീ നല്ല ഒന്നിനെ കണ്ട് പിടിക്കെടാ ഞാൻ കൂടെ ഉണ്ട്....." 


"ദേ പഠിപ്പിച്ച സാർ ആണെന്നൊന്നും ഞാൻ നോക്കില്ല.... അറിയാലോ എന്റെ പഴയ സ്വഭാവം.... ഞാൻ പെണ്ണ് കേട്ടുന്നുണ്ടെങ്കിൽ തന്നെ ഈ കോളേജിലെ സ്റ്റുഡന്റിനെ കെട്ടാൻ ഉദ്ദേശിച്ചിട്ടില്ല..... നല്ല അടക്കവും ഒതുക്കവും കണ്ണിൽ കണ്ട ആണുങ്ങളെ മുഖത്ത് പോലും നോക്കാത്ത ഒരു പെണ്ണിനെ കെട്ടണം എന്നാ എന്റെ ആഗ്രഹം.... അങ്ങനെ ഒന്നിനെ ഇത് വരെ കണ്ട് മുട്ടിയിട്ടും ഇല്ല....അങ്ങനെ വല്ലതും കണ്ടാൽ ഞാൻ സാറിനെ അറിയിക്കാം...." 


🙄ശെടാ ഒന്നും ഇല്ലേലും ഇവനെ പഠിപ്പിച്ച മാഷ് അല്ലെ ഞാൻ.... അടക്കവും ഒതുക്കവും.... അങ്ങനെ ഉള്ള പെണ്ണ് ഒക്കെ ഇപ്പൊ കാണോ....പക്ഷെ തലയിൽ എഴുതിയതല്ലേ കിട്ടൂ.... ഇവന്റെ ഒക്കെ തലയിൽ എഴുതിയ പെണ്ണ് ആരാണാവോ....!!



              *************💃



"ഡാ നമുക്ക് ക്യാന്റീനിൽ പോയി വല്ലതും കഴിക്കാം നീ വരുന്നുണ്ടോ...." 


സഹൽ വിളിച്ചതൊന്നും ഹാദി കേട്ടില്ല.... 😒ഭ്രാന്ത് ഇളകുന്ന ലയയുടെ അവസ്ഥയും ഓർത്ത് ഇരിപ്പാ ലവൻ....! 


ലയ അച്ചുനെയും റനുനെയും കൊണ്ട് ഇറങ്ങിയതും സഹൽ പിന്നെ അവളുമാരെ പിന്നാലെ ചെന്നു....ലക്ഷ്യത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണെങ്കിൽ അത് താണ്ടി കടക്കണം എന്നല്ലേ....! 


ചെയർ ഒന്നും ഒഴിവില്ലാത്ത കണ്ട് അവളുമാർ അവിടെ ഉള്ളതിനെ ഒക്കെ മൗത് വാച്ചിങ് നടത്തി കൊണ്ടിരുന്നു.... 


"ദേടി അവൻ ഇല്ലേ ആ പച്ച ഷർട്ട്‌ ഇട്ടവൻ....അവനെ കാണാൻ നല്ല ഗ്ലാമർ ഉണ്ടല്ലെടി....!" 


എന്നും പറഞ്ഞു ലയ അവനെ വായും പൊളിച്ചു നോക്കി നിന്നു.... 


"ആ റെഡ് ഷർട്ട് എന്താ മോശം ആണോ.... അവന്റെ ആ കട്ട താടി ഒരു രക്ഷയും ഇല്ല...." 


അച്ചു പറഞ്ഞതും പിന്നെ ഞാൻ ആയിട്ട് എന്തിന് നോക്കാതിരിക്കണം എന്ന പോലെ റനു അവിടെ കണ്ട ചെക്കന്മാരെ ഒക്കെ ഒന്ന് നോക്കി.....! 


"ഏയ്‌ എനിക്കിഷ്ടം ആയത് ആ ബ്ലാക്ക് ടി ഷർട്ട്‌ ആണ്...." 


"അവനെ കണ്ടാൽ അറിയാം ആളൊരു മിണ്ടാ പൂച്ച ആണെന്ന്.... കണ്ടില്ലേ ആരോടും വലിയ മിണ്ടാട്ടം ഒന്നും ഇല്ല...." 


"എനിക്ക് പൊതുവെ അങ്ങനെ വാ അടക്കാതെ സംസാരിക്കുന്നവരെ ഇഷ്ടമേ അല്ല...." 


അത് കേട്ടതും ലയ റനുനെ നോക്കി ഇളിച്ചു....ലവൾക്ക് പിന്നെ വാ അടച്ച് വെച്ചുള്ള ടൈം ഇല്ലല്ലോ....! 


😨പടച്ചോനെ ഇവളുമാർ ഒക്കെ ഞങ്ങളേക്കാൾ വലിയ കോഴി ആണല്ലോ.... സഹൽ എല്ലാം കേട്ട് കണ്ണും തള്ളി നിന്നു....!അപ്പൊ സൈലന്റ് ആണ് കക്ഷി.... അപ്പൊ പിന്നെ ഇനി അങ്ങോട്ട് വാ അടച്ചിരിക്കുന്നതാ നല്ലത്....!മിണ്ടാൻ വന്ന ചെക്കൻ അതോടെ ഊമയെ പോലെ നിന്നു.... 🙄 


"നമുക്ക് വല്ല ബർഗറും വാങ്ങി ക്ലാസിൽ പോയിരുന്നു കഴിക്കാം.... ഇവറ്റകൾ ഒന്നും എണീക്കാൻ ഉള്ള ഉദ്ദേശം ഇല്ല...." 


എന്നും പറഞ്ഞു ലയ അവളുമാരെയും കൊണ്ട് നടന്നു....പിന്നാലെ പാവം ലവനും.....! 


ബർഗറും വാങ്ങി മൂന്നും അവിടെ ഒക്കെ ഒന്ന് നോക്കി ക്ലാസിലേക്ക് തന്നെ നടന്നു....! 


"കൊള്ളാം അല്ലേടി...." 


മുന്നിൽ കൂടി നടന്നു പോയവനെ നോക്കി ലയ അതും പറഞ്ഞു തിരിഞ്ഞു നോക്കി നടന്നതും ആരെയോ ചെന്നിടിച്ചതും ഒരുമിച്ചായിരുന്നു.... ബാലൻസ് ചെയ്യാൻ ആവാതെ താഴേക്ക് വീണതും കയ്യിൽ കിട്ടിയത് പിടിച്ചത് മാത്രം ഓർമയുണ്ട്..... 


വീഴ്ചയിൽ ഇറുക്കി അടച്ച കണ്ണുകൾ തുറന്നതും തന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുന്ന ആ രണ്ട് കണ്ണുകളെ കണ്ടതും അവൾ അതും നോക്കി കിടന്നു..... 


"എണീറ്റ് പോടീ...." 


പടച്ചോനെ ഇത്.... 🤔ഇവനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ....!ഇത് ലവൻ അല്ലെ.... നമ്മടെ മാഷ്.... ഇവനെന്താ ഇബടെ.... അപ്പോഴാണ് വീഴ്ചയിൽ കയ് താങ്ങായി കിട്ടിയത് ലവൻ ആണെന്ന് മനസ്സിൽ ആയത്.... കൂടെ ഇങ്ങ് പോന്നോ.... എന്നെ ഒന്ന് പിടിച്ചു നിർത്തികൂടായിരുന്നോ....! 


"സ്വപ്നം കാണാതെ എണീറ്റു പോടീ....!" 


അവളെ അവൻ പിടിച്ചു തള്ളി ചുറ്റിലും ഒന്ന് നോക്കി.... കാഴ്ചക്കാർ ഒരുപാടുണ്ട്....എണീറ്റതും ലയ അവന്റെ ഷർട്ട്‌ കണ്ട് നെഞ്ചിൽ കയ് വെച്ചു....പടച്ചോനെ എന്റെ ബർഗർ.... 😒 


"ഡീ അച്ചു ഞാൻ പെട്ട്...." 


എണീറ്റ് നിന്ന അവൻ ഷർട്ട്‌ കണ്ട് ലയയെ ഒന്ന് നോക്കി.... 


"എന്താടി കാണിച്ചു വെച്ചിരിക്കുന്നെ...."😬 


"അത്... ബർഗർ വീണതാ...." 


"അത് എന്റെ ഷർട്ടിൽ തന്നെ വേണോ കൊണ്ടിടാൻ...." 


"ഞാൻ കൊണ്ടിട്ടത് ഒന്നും അല്ല.... മാഷ് അല്ലേ എന്നെ ഇടിച്ചു തള്ളിയിട്ടത്...." 


"ഞാനോ... നീയല്ലെടി വന്നു എന്നെ താഴെ ഇട്ടത്....ഇവിടെ എങ്കിലും സ്വസ്ഥത തന്നൂടെ...." 


"അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്... ഇയാക്ക് പഠിപ്പിക്കാൻ വേറെ കോളേജ് ഒന്നും കിട്ടീലെ...." 


"രണ്ട് തരേണ്ട ടൈം കഴിഞ്ഞു....@@###@@@...." 


അത് കേട്ട് പെണ്ണിന്റെ കാത് അടിച്ചു പോയി.... 😟മാഷ് തന്നെയാണോ ഇവൻ....! 


"എന്താ ഇവിടെ....?!!" 


രമേശ്‌ സാർ വന്നു ആശിയെ നല്ലത് പോലെ നോക്കി.... അവൻ കലിപ്പിൽ ലയയെയും നോക്കി നിൽപ്പാണ്.... 


"എല്ലാരും ക്ലാസിൽ പോവാൻ നോക്ക് ക്ലാസ് തുടങ്ങാൻ ടൈം ആയി...." 


ലയ അവനെ ഒരു പുച്ഛത്തോടെ നോക്കി ക്ലാസ് റൂമിലേക്ക് നടന്നു.... 


"അവളും ഡൌട്ട് ചോദിക്കാൻ വന്നതാണോ....?!!" 


"ആ പോയതിനെ പറ്റി എനിക്കാ ഡൌട്ട്.... എന്റെ കാലൻ ആയിട്ടാണോ ആ പിശാച് ജന്മം എടുത്തത് എന്ന്...." 


എന്നും പറഞ്ഞു അവൻ പോയതും അങ്ങേര് വായും പൊളിച്ചു നിന്നു....! 


"ഒക്കെത്തിനും ഞാൻ ആ വേട്ടാ വെളിയന് കൊടുക്കുന്നുണ്ട്.... ഇന്ന് തന്നെ അവനെതിരെ കേസ് കൊടുക്കണം....ഇനി ഈ കോളേജിൽ അല്ല ജയിലിലാ അവൻ പോവാൻ പോണേ...." 


എന്നും പറഞ്ഞു അവൾ അങ്ങിങായി നടക്കാൻ തുടങ്ങി.... 🙄ലവൾ ഇന്ന് ഗുളിക കഴിച്ചില്ലെന്ന് തോന്നുന്നു.... ഇനി ഭ്രാന്ത് ഇളകുന്നതാണോ.... ഹാദി അവളെ നടപ്പും നിൽപ്പും ഒക്കെ നോക്കി ചിന്തിച്ചു.....!



             ***************💃



"നിങ്ങൾ ഈ പറയുന്ന അഡ്വക്കേറ്റ് ഏതാണെന്ന് എനിക്കറിയില്ല...." 


"ഇത്രയും ഫേമസ് ആയ അഡ്വക്കേറ്റ് ഉണ്ടായിട്ട് ഇങ്ങൾക്ക് അറീല എന്നോ...." 


🙄എന്നാലും അത് ആരാവും.... ഓട്ടോക്കാരൻ ആലോചന തുടങ്ങി....! 


ആശിയെ ജയിലിൽ കിടത്താൻ ഉള്ള ഒറ്റ വാശിയോടെ ക്ലാസും കട്ട് ചെയ്തു അച്ചുനെയും കൊണ്ട് ഇറങ്ങിയതാണ് ലയ....! 


"ദേ ആ കാണുന്ന കടയിൽ ചോദിച്ചു നോക്ക്....അവർക്ക് അറിയായിരിക്കും...." 


ഓട്ടോ നിന്നതും ലിയ വെളിയിൽ തല ഇട്ടു നോക്കി....! 


അഡ്വക്കേറ്റ് അവിനാശ് സാറിന്റെ ഓഫിസ് ഏതാ....." 


അവിനാശ് സാറോ.... എല്ലാതും വായും പൊളിച്ചു നിന്നു.... 


"ആ.... അവിനാശ്....ഒരു തുക്കടാച്ചി കാർ ഒക്കെ ഉള്ള ആള്....." 


"ഓഹ് അവനോ.... സാർ എന്നൊക്കെ വിളിച്ചപ്പോൾ ഞങ്ങൾ കരുതി.... അത് ദാ ആ കാണുന്ന വഴിയിൽ കൂടെ പോയാൽ മതി.... വല്യ ഫ്ലെക്സ് കാണാം.... ആ ഫ്ലെക്സിനുള്ള കാശ് നഷ്ടം ആയെന്ന് അല്ലാതെ....." 


ഇവന്മാർ എന്തൊക്കെയാ ഈ പറയുന്നേ.... ലയ ചിന്തിച്ചെങ്കിലും ഓട്ടോ പിന്നെ ഓഫിസിന് മുന്നിൽ എത്തി.... 🙄ഒരൊറ്റ ഈച്ച കുഞ് പോലും ഇല്ലല്ലോ.... എങ്ങനെ ഉണ്ടാവാനാ ഉള്ളതിനെ ഒക്കെ ലവൻ ആട്ടി ഓടിച്ചില്ലേ....! 


ഓട്ടോ കാശും കൊടുത്തു രണ്ടും അകത്തേക്ക് നടന്നു....! 


"ജൂനിയർസ് ഒക്കെ കേസ് വാദിക്കാൻ കോർട്ടിൽ പോയതാവും...." 


"ലക്ഷണം കണ്ടിട്ട് അങ്ങനെ ഒന്നും തോന്നുന്നില്ല.... അല്ലേലും സാറിന്റെ വീട്ടിൽ നിന്ന് സാറിന്റെ സ്റ്റുഡന്റ് ആയ നീ സാറിനെതിരെ കേസ് കൊടുക്കുന്നത് അത്ര നല്ല ഏർപ്പാട് ഒന്നും അല്ല.... വെറുതെ ഓരോ പ്രശ്നം ഉണ്ടാക്കാൻ...." 


"എനിക്ക് ഇവിടെ എങ്കിലും ഇത്തിരി സമാദാനം വേണം.... ആ തെണ്ടി ഇല്ലായിരുന്നെങ്കിൽ മാമന്റെ വീട്ടിലും കോളേജിലും ഞാൻ എന്ത് ഹാപ്പി ആവും....അത് കൊണ്ട് അവൻ ഒന്ന് പേടിക്കുന്നത് നല്ലതാ...." 


"മ്മ്... നമ്മൾ പേടിക്കാനാൽ ഭാഗ്യം....." 


രണ്ടും അകത്തേക്ക് കയറി അവിനാഷിന്റെ മുന്നിൽ വന്നു നിന്നെങ്കിലും അവൻ പോപ്‌കോണും തിന്നോണ്ട് ബാലരമയും വായിച്ചിരിക്കുന്നത് കണ്ട് പരസ്പരം ഒന്ന് നോക്കി.... ഇതിനേക്കാൾ ഒക്കെ ബേധം ഞങ്ങൾ തന്നാ....! 


"ഈ കുട്ടൂസന്റെയും ഡാകിനിയുടെയും ഒരു കാര്യം വെറുതെ പോയി ചൊറിഞ്ഞു പണി വാങ്ങിക്കാൻ ആയിട്ട്....." 


അതും പറഞ്ഞു ചിരിച്ചു കയ്യിൽ കിടക്കുന്ന ബുക്ക്‌ താഴ്ത്തിയതും രണ്ടിനെയും കണ്ട് ലവൻ ഒന്ന് ഞെട്ടി....😲 


രണ്ടിന്റെയും നോട്ടം കയ്യിൽ ഉള്ള ബാലരമ ആണെന്ന് കണ്ടതും ലവൻ ഒന്ന് ഇളിച്ചു....! 


"ചേച്ചിയുടെ മക്കൾക്ക് വേണ്ടി വാങ്ങിയതാ....എത്രയാണെന്ന് വെച്ചാ ലോപോയിന്റ്സും വായിച്ചിരിക്കുന്നെ.... അത് കൊണ്ട് വായിച്ച് നോക്കിയതാ...." 


എന്നാലും എന്റെ പെണ്ണ് എന്തോ കരുതി കാണും ആവോ.... അച്ചുനെ നോക്കി അവൻ ഒന്ന് കൂടെ ഇളിച്ചു....! 


കഷ്ടം....!അവൾ പുച്ഛത്തോടെ മുഖം തിരിച്ചു.... 


"അല്ല നിങ്ങൾ എന്താ ഇവിടെ....? വൈകീട്ട് അല്ലെ എന്നോട് ഡ്രോപ്പ് ചെയ്യാൻ വരാൻ പറഞ്ഞത്...." 


"അയിന് മുന്നേ ഞങ്ങൾ ഇങ്ങ് പോന്നു...." 


ഇത് നേരത്തെ പറഞിരുന്നു എങ്കിൽ കുറച്ച് ലോചിക്കൽ പോയ്ന്റ്സ് ഒക്കെ പഠിച്ചു വെച്ച് ഷൈൻ ചെയ്‌യായിരുന്നു.... 


"നിങ്ങൾ ഇരിക്ക്.... കുടിക്കാൻ ചായയോ കോഫിയോ...." 


"പൈനാപ്പിൾ ജ്യൂസ്‌ മതി...." 


മുന്നിൽ കണ്ട ചെയറിൽ ഇരുന്നു കൊണ്ട് ലയ പറഞ്ഞതും അവിനാശ് വായും പൊളിച്ചു ഇരുന്നു.... ആവശ്യം ഇല്ലാത്തത് ഒക്കെ ചോദിക്കാൻ പോയ എന്നെ വേണം പറയാൻ.... ഇതെന്താ കൂൾ ബാർ ആണോ ഇവൾക്ക് ജ്യൂസ്‌ എടുത്തു കൊടുക്കാൻ....പിന്നെ അച്ചുനെ നോക്കി വീണ്ടും ഒന്ന് ഇളിച്ചു.... ഒരു കേസില്ലാ കാമുകന്റെ ഗതികേട്....! 


"ഇരിക്ക്... ഞാൻ ഇപ്പോ കൊണ്ട് വരാം...." 


പുറത്തേക്ക് ഇറങ്ങി ലവൻ ഫോൺ എടുത്തു....! 


"രണ്ട് പൈനാപ്പിൾ ജ്യൂസ് വേണം ഉടനെ തന്നെ എന്റെ ഓഫീസിൽ കൊണ്ട് വന്നാൽ മതി...." 


തൊട്ടപ്പുറത്തെ കൂൾ ബാറിൽ ഉള്ള പയ്യൻ തല പൊക്കി അവിനാഷിനെ ഒന്ന് നോക്കി.... ആദ്യായിട്ട് ഉള്ള ക്ലൈൻഡ് അല്ലെ ജ്യൂസ്‌ കൊടുത്തുള്ള സൽക്കാരം ആവും.... ചെക്കൻ അഞ്ച് മിനിറ്റിനുള്ളിൽ ജ്യൂസ്‌ ഇട്ടു അവരെ മുന്നിൽ കൊണ്ട് വെച്ചു....! 


"കാശ്...." 


"ആ വന്നിരിക്കുന്നവർ ഒന്ന് പൊക്കോട്ടെ....എന്റെ കടിഞ്ഞുൽ കേസ് ആണ് മോനെ...." 


ലവനെയും പിടിച്ചു ഉമ്മ വെച്ച് അവൻ അകത്തേക്ക് കയറി....! 


"കുടിക്ക്...." 


രണ്ടും സ്ട്രോ എടുത്തു വായിൽ ഇട്ടു കുടിക്കാൻ തുടങ്ങി....മൂന്നെണ്ണം പറയായിരുന്നു വെറുതെ കൊതിപ്പിക്കാൻ ആയിട്ട്....!😋 


ഇവനെ കൊണ്ട് തോറ്റല്ലോ....അച്ചു അവന്റെ നോട്ടം കണ്ട് പിറു പിറുത്തു.... ഊമയായിപ്പോയി.... അല്ലേൽ എന്തേലും മിണ്ടിയും പറഞ്ഞുമ് ഇരിക്കാം ആയിരുന്നു.... 😒 


"ങ്ങീ.... ങ്ങീ..... ങ്ങീ....." 


ജ്യൂസ്‌ ഒക്കെ കഴിഞ്ഞു ലയ മോങ്ങാൻ തുടങ്ങി.... അച്ചുനെയും വായി നോക്കി ഇരിക്കുന്ന അവിനാശ് അത് കേട്ട് കണ്ണും തള്ളി അവളെ നോക്കി....! 


"എന്താ...." 


"ആ തെണ്ടി ഇന്നും എന്നെ ക്ലാസ്സിൽ നിർത്തി....അത് മാത്രം അല്ല അവനെ കാണാതെ ഒന്ന് തട്ടി വീണതിന് അവൻ എന്നെ എല്ലാരേയും മുന്നിൽ വെച്ച് ചീത്ത വിളിച്ചു.... അവനെ ജയിലിൽ കിടത്താതെ എനിക്ക് ഇനി സ്വസ്ഥത കിട്ടില്ല.... അതിനാ ഞങ്ങൾ വന്നത്...." 


"നിങ്ങൾ ഒന്നും കൊണ്ടും പേടിക്കേണ്ട.... ഈ അഡ്വക്കേറ്റ് അവിനാശ് ഉള്ളിടത്തോളം കാലം ഒരുത്തനും കുട്ടിയെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല...." 


"മ്മ്.... അത് കൊണ്ടല്ലേ ഞങ്ങൾ ഇങ്ങോട്ട് തന്നെ വന്നത്....." 


"പക്ഷെ നിങ്ങൾ പോവേണ്ടത് പോലീസ് സ്റ്റേഷനിൽ ആണ്.... എന്നാൽ അല്ലെ പോലീസ് അയാളെ അറസ്റ്റ് ചെയ്യൂ... അറസ്റ് ചെയ്താൽ അല്ലെ കേസ് കോർട്ടിൽ എത്തൂ.... എന്നാൽ അല്ലെ എനിക്ക് കോർട്ടിൽ വാദിക്ക പറ്റൂ..." 


അത് കേട്ടതും അച്ചു അവളെ നോക്കി വേണ്ടെന്ന് തലയാട്ടി കാണിച്ചു.... 😬രണ്ട് ദിവസം ആയിട്ട് ഞാൻ അല്ലെ നിൽക്കുന്നെ....നാളെയും അവൻ എന്തെങ്കിലും കാരണം ഉണ്ടാക്കി എന്നെ നിർത്തും അത് ഉറപ്പാ.... 


"ഞങ്ങൾക്ക് പോലീസ് സ്റ്റേഷൻ എന്നൊക്ക കേൾക്കുമ്പോൾ തന്നെ പേടിയാ.... പിന്നെ അവനെ അറസ്റ്റ് ചെയ്യൊന്നും വേണ്ട....രണ്ട് കൊടുത്താൽ മതി....അത് കൊണ്ട് അവിയേട്ടൻ തന്നെ എന്തെങ്കിലും വഴി ഉണ്ടാക്കി തരണം പ്ലീസ്...." 


"ഓകെ....എന്റെ പരിചയത്തിൽ  ഒരു പോലീസ് ഓഫിസർ ഉണ്ട് അവിടെ.... കുട്ടി അയാളെ പറ്റി ഒരു പരാതി എഴുതി തന്നോളൂ....ഞാൻ വേണ്ടത് പോലെ കയ്കാര്യം ചെയ്തോളാം.... ആളെ ഇവിടെ വിളിച്ചു വരുത്തി വേണേൽ രണ്ട് കൊടുത്തിട്ട് ആണേലും കുട്ടിയോടുള്ള അവഗണന നിർത്തി തരാം...." 


അച്ചുനെ തന്നെ നോക്കി ഇരുന്നു കൊണ്ടായിരുന്നു അവൻ അത്രയും പറഞ്ഞത്.... അച്ചു ആണെങ്കിൽ ഇവനെ കൊണ്ട് വല്ലതും നടക്കോ എന്ന അവസ്ഥയിലും....! 


"കുട്ടിയുടെ പരാതി ഒരു പേപ്പറിൽ എഴുതി തന്നോളൂ....പിന്നെ ആളെ പേരും നമ്പർ അറിയാം എങ്കിൽ അതും കൂടെ വെച്ചോളൂ...." 


ഹോ എന്റെ ഒരു കാര്യം... അവൻ അച്ചുനെയും നോക്കി വലിയ ഗമയിൽ ഇരുന്നു.... ലയ ആണെങ്കിൽ ലെറ്റർ എഴുതും പോലെ എഴുതി തുടങ്ങി.... 🙄എന്താവോ എന്തോ....!!



"എല്ലാം എഴുതീട്ടുണ്ട്.... എന്റെ കണ്മുന്നിൽ വെച്ച് തന്നെ അവന് രണ്ട് കിട്ടണം...." 


പേപ്പർ നീട്ടി എങ്കിലും അവൻ അച്ചുന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ തന്നെ അത് വാങ്ങി....! 


"കുട്ടിയുടെ പരാതി ഞാൻ എന്റെ ഫ്രണ്ടിനെ വിളിച്ചു പറഞിട്ടുണ്ട്....പോലീസ് ഇപ്പൊ വരും....ഇനി ആ പരട്ട മാഷിനെ വിളിച്ചു എത്രയും പെട്ടെന്ന് ഇങ്ങോട്ട് വരാൻ പറയണം...." 


"മ്മ്...." 


ഇങ്ങനെ നോക്കാതെ എന്റെ പെണ്ണെ...😘 എന്റെ കണ്ട്രോൾ കയ് വിട്ട് പോവും മ്മ്...ദൈവം ആയിട്ട് ഒരു അവസരം ഉണ്ടാക്കി തന്നതാ....എത്രയും വൈകുന്നോ അത്രയും നേരം എന്റെ പെണ്ണിനേയും നോക്കി ഇരിക്കാം....! 


അവിനാശ് നമ്പർ ഡയൽ ചെയ്തു അച്ചുവിനെ നോക്കി കൊണ്ട് തന്നെ ഫോൺ കാതിൽ വെച്ചു....!



            ************💥



🙄അവിനാശ് കാളിംഗ്... ഇവനെന്താ ഈ ടൈം ഞാൻ കോളേജിൽ ആണെന്ന് അറിയില്ലേ....എന്തെങ്കിലും കാര്യം ഇല്ലാതെ ഈ തെണ്ടി വിളിക്കില്ല.... 


അവൻ ക്ലാസിൽ നിന്ന് വെളിയിൽ ഇറങ്ങി കാൾ അറ്റൻഡ് ചെയ്തതും.... 


"ഇങ്ങോട്ട് ഒന്നും പറയേണ്ട....ഇയാളെ പറ്റി ഞങ്ങൾക്ക് ഒരു പെൺകുട്ടിയുടെ പരാതി കിട്ടിയിട്ടുണ്ട്.... മാഷ് ആണെന്ന് വെച്ച് എന്തും ആവാം എന്നാണോ.... അത് കൊണ്ട് എത്രയും പെട്ടെന്ന് എന്റെ ഓഫിസിൽ വന്നു ആ കുട്ടിയോട് മാപ്പ് പറയണം... മേലാൽ ഉപദ്രവിക്കില്ലെന്ന് ഞങ്ങളെ മുന്നിൽ വെച്ച് പ്രോമിസ് ചെയ്യുകയും വേണം.... അതാ നല്ലത്.... അല്ലെങ്കിൽ അഴിയെണ്ണേണ്ടി വരും...." 


ലവൻ അച്ചുവിനെയും നോക്കി ഇരുന്നു കൊണ്ട് തന്നെ പറഞ്ഞു.... ഞാൻ വലിയ സംഭവം ആണെന്ന് ഇവരെങ്കിലും കരുതിക്കോട്ടെ....! 


🙄ഇവനിത് എന്താ പറഞ്ഞത്... ഇനി റോങ് നമ്പർ എങ്ങാനും ആവോ ആ തെണ്ടി ഡയൽ ചെയ്തത്....! 


ആഷി അവനെ തിരിച്ചു വിളിച്ചതും അവിനാശ് ഫോണിൽ ആഷി കാളിംഗ് എന്ന് കണ്ട് ഒരു ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു.... 


"എസ്ക്യൂസ്മി...." 


എന്നും പറഞ്ഞു പുറത്തേക്കിറങ്ങി....!😦ഇവൻ ഇത് ഇവിടം വരെ പോവുമോ എന്തോ.....! 


"ഡാ ആഷി ഞാൻ ഇവിടെ ഒരു പ്രധാനപ്പെട്ട കേസ് തെളിയിക്കുന്ന തിരക്കിൽ ആണ്....രണ്ട് കിളികൾ ആടാ എന്റെ മുന്നിൽ ഉള്ളത്.... അതിൽ ഒന്നിനെ ഞാൻ വളക്കാൻ തന്നെ തീരുമാനിച്ചു....കൂടെ ഉള്ള പെണ്ണിനെ ഏതോ ഒരു പരട്ട മാഷ് വല്ലാണ്ട് ഉപദ്രവിക്കുന്നു എന്നാ പരാതി... അവളെ കണ്മുന്നിൽ വെച്ച് രണ്ടിടി കൊടുത്തു അവളോട് മാപ്പ് പറയിപ്പിക്കാൻ ആണ് അവളെ ആഗ്രഹം.... അത് നടത്തി കൊടുത്തു ഞാൻ ആ കൂടെ ഉള്ളതിന്റെ മനസ്സിൽ കേറി കൂടാൻ ഉള്ള പ്ലാൻ ആണ്.... ആ പരട്ട മാഷിനെ ഞാൻ വിളിച്ചു പറഞിട്ടുണ്ട് അവനിപ്പോ ഇങ്ങെത്തും...പിന്നെ ഒരു പോലീസ്കാരൻ വേണ്ടേ എന്ന് കരുതി ആ വിനോദിനെ ഞാൻ വിളിച്ചിട്ടുണ്ട്....ഡ്രൈവർ ആണേലും അവൻ പോലീസ് യൂണിഫോം അല്ലെ ധരിക്കുന്നത്....അവറ്റകൾക്ക് അതൊന്നും മനസ്സിൽ ആവില്ല.... ആ പരട്ട മാഷിന് ആണെങ്കിൽ ഒട്ടും മനസ്സിൽ ആവില്ല.... അവന് വല്ല ബുദ്ധിയും ഉണ്ടെങ്കിൽ ഈ പെണ്ണിനോടൊക്കെ ഉടക്കിന് നിക്കോ.... എന്തായാലും അത് കൊണ്ട് ഉപകാരം ഉണ്ടായത് എനിക്കാ.... ഞാൻ ചെല്ലട്ടെ...എല്ലാം സക്സസ് ആയാൽ ഇന്ന് പാർട്ടി എന്റെ വക....അപ്പൊ ശരി നൈറ്റ്‌ കാണാം...." 


"കാണാം... കാണണമല്ലോ...." 


🙄ഇവനെന്താ ഇങ്ങനെ ഒക്കെ.... ആ എന്തേലും ആവട്ടെ.... ലവൻ ഫോണും വെച്ച് അവിടെ പോയി ഇരുന്നു മൗത് വാച്ചിങ് തുടങ്ങി....! 


അപ്പൊ ആ അലവലാതിക്ക് ആ പരട്ട ഞാൻ ആണെന്ന് മനസ്സിൽ ആയിട്ടില്ല....ആ പിശാചിനോട് നിന്റെ കണ്മുന്നിൽ വെച്ച് തന്നെ മാപ്പും പറയാം....മക്കൾ അവിടെ തന്നെ ഇരിക്ക് ഞാൻ അങ്ങോട്ട് വരാം.....😬 


ആഷി അതും പറഞ്ഞു ബൈക്കും എടുത്തു വിട്ടു....!! 


"എടാ നീ വെറും ഒരു ഡ്രൈവർ ആണെന്ന് അവളുമാർക്ക് മനസ്സിൽ ആവരുത്....കോർട്ടിൽ അല്ലെങ്കിലും ഒരു കേസ് വാദിച്ചു ജയിക്കാൻ എനിക്ക് ഒരു അവസരം കിട്ടിയതാ.... പിന്നെ ഇത് ജയിച്ചാൽ വേറെയും ചില ഉപകാരം ഒക്കെ എനിക്കുണ്ട്.... പിന്നെ ആ വരുന്ന പരട്ടയേ രണ്ട് കൊടുത്തിട്ട് ആണെങ്കിലും അവളുമാരെ മുന്നിൽ മാപ്പ് പറയിക്കണം...." 


വിനോദ് വന്നതും അവിനാശ് പുറത്ത് നിർത്തി ഉപദേശം ഒക്കെയാണ്....! 


"കുട്ടി ഒന്ന് കൊണ്ടും പേടിക്കേണ്ട.... ഞാൻ ഏറ്റു.... അവൻ ഇനി ക്ലാസ് റൂമിൽ കുട്ടിയെ ഒന്ന് നോക്കുക പോലും ഇല്ല...." 


"😌മ്മ്... എനിക്ക് അവനിട്ട് ഒന്ന് കൊടുക്കാൻ പറ്റോ...." 


😧അങ്ങ് ചെല്ല്....കിട്ടാതെ നോക്കുന്നതാ നല്ലത്....! 


"നമുക്ക് നോക്കാം... കുട്ടിയോട് ചെയ്തത് വെച്ച് നോക്കുമ്പോ ഒന്ന് കൊടുത്താൽ കുഴപ്പം ഒന്നും ഇല്ല....പിന്നെ ഒരു മാഷ് അല്ലെ അത് വേണോ....." 


"വേണം.... അവനെ കണ്ടാൽ മാഷ് ആണെന്ന് ഒന്നും തോന്നുന്നില്ല.... ഒരു വേട്ടാ വെളിയന്റെ മോന്തയും ഉരുട്ടി വെച്ച മസിലും ഉണ്ട കണ്ണും ഒരുമാതിരി വൃത്തികെട്ട സ്വഭാവവും ഒക്കെയാ.... കണ്ടാൽ തന്നെ മോന്തക്കിട്ട് രണ്ട് കൊടുക്കാൻ തൊന്നും.... കുരങ്ങൻ.... തെണ്ടി.... പട്ടി.... അലവ....ലാതി...."😨 


ഡയലോഗ് തീരുന്നതിനു മുന്നേ ഇപ്പൊ വർണിച്ചു കൊണ്ടിരിക്കുന്നവനെ കണ്ട് ലയ ഷോക്ക് അടിച്ച പോലെ നിന്നു....! 


ലയയുടെ നിൽപ് കണ്ട് അച്ചു അവന്റെ കണ്ണ് ഉള്ളിടത് നോക്കിയതും അച്ചുവും വായും പൊളിച്ചു നിന്നു.... മുഴുവൻ കേട്ടെങ്കിൽ ഇന്നത്തോടെ ഇവളെ കാര്യം തീരുമാനം ആവും.....! 


"അല്ലേലും ചില പരട്ടകൾ അങ്ങനെയാ ഒരു യോഗ്യതയും ഇല്ലാതെ കുറെ കാശ് വാരി എറിഞ്ഞു മാഷ് ആണെന്ന് പറഞ്ഞു നടക്കും.... ഇവനോക്കെ രണ്ട് കൊടുത്തു വിട്ടാൽ പോരെന്നാ എന്റെ അഭിപ്രായം....." 


അവിനാഷ് പറഞ്ഞു തീർന്ന് അച്ചുനെ നോക്കിയതും ലവൾ അവനെ ഒന്നും നോക്കാതെ വായും പൊളിച്ചു നിൽപ്പാ....! 


ഞാൻ ഇവിടെ ഇവളെ ഇമ്പ്രെസ്സ് ചെയ്യാൻ നോക്കുമ്പോൾ ഇവൾ ആരെയാ ഈ വായും നോക്കി നിക്കുന്നെ.... മുന്നിൽ ആഷിയേ കണ്ടതും അവിനാശ് ആദ്യം ഒന്ന് ഞെട്ടി.... 😌ഇവനോട് എല്ലാം പറഞ്ഞതല്ലേ ഞാൻ ഒരു കേസ് ഒത്തു തീർപ്പാക്കുന്നത് കാണാൻ വന്നതാവും.... 


"എടാ ആഷി.... നീ എന്റെ കഴിവ് കാണാൻ വന്നതാ അല്ലെ.... എനിക്ക് തൃപ്തി ആയെടാ.... ഞാൻ വിളിക്കാതെ തന്നെ നീ എന്റെ കഴിവ് കാണാൻ വന്നില്ലേ...." 


അവിനാശ് ആശിയെയും കെട്ടി പിടിച്ചു പറയുന്നത് കേട്ട് ലയയും അച്ചുവും ഞെട്ടി കൊണ്ട് പരസ്പരം നോക്കി..... 🙄 


"നീ ഇരിക്ക്...ആ പരട്ടയേ ഇത് വരെ കാണുന്നില്ലല്ലോ...." 


അവൻ ടൈം നോക്കി പറഞ്ഞതും ആഷി ഒരു ചിരിയോടെ ലയയേ നോക്കി അവിടെ ഇരുന്നു.... 🙄പെണ്ണ് ആണെങ്കിൽ ആകെ കിളി പോയി നിൽപ്പാ....! 


"ശൂ.... ശൂ...." 


ലയ അവിനാഷിനെ നോക്കി വിളിച്ചതും അവൻ അവളെ നോക്കി ഒന്ന് ഇളിച്ചു.... ലവൾ ഇതാണ് ലവൻ എന്ന് കണ്ണ് കൊണ്ട് ആക്ഷൻ ഇട്ടു പറയുന്നുണ്ടേലും അവന് അതൊന്നും മനസ്സിൽ ആയില്ല....! 


"ഞാൻ പരിചയപ്പെടുത്താൻ മറന്നു.... ഇത് എന്റെ ഫ്രണ്ട് ആഷിൽ.... ഞാൻ പഠിച്ചു പഠിച്ചു ഈ നിലയിൽ ആയപ്പോൾ ഇവൻ ആയത് ഒരു കോളേജ് മാഷ് ആണ്...." 


രണ്ടിനും ആശിയെ പരിചയപ്പെടുത്തിയതും രണ്ടും ആഷിയേ നോക്കി ഒരു വളിച്ച ഇളി ആയിരുന്നു.... 🙄ഈ പൊട്ടന് ഇവൻ ആണ് ലവൻ എന്ന് എങ്ങനെ മനസ്സിൽ ആക്കി കൊടുക്കും.... 


"നിങ്ങൾ രണ്ടാളും ആണോ ഈ കേസ് ഒത്തു തീർപ്പാക്കുന്നെ....?!!" 


വിനോദിനെയും അവിനാഷിനെയും നോക്കി ആഷി ചോദിച്ചതും രണ്ടും ഒന്ന് ചിരിച്ചു.... 


"പിന്നല്ലാതെ.... അവനെ ഒക്കെ നേരെയാക്കാൻ ഞങ്ങൾ തന്നെ ദാരാളം...." 


"ഓഹ്.... അപ്പൊ നമുക്ക് തുടങ്ങാം അല്ലെ...." 


🙄എന്ത് തുടങ്ങാൻ....! 


"നിനക്കല്ലേ പരാതി.... അതൊക്കെ ഞാൻ ഇന്നത്തോടെ തീർത്തു തരാം...." 


അവൻ ലയയുടെ നേരെ നടന്നു കൊണ്ട് പറഞ്ഞതും ലയ പിന്നിലേക്ക് നടന്നു.... 


ചുവരിൽ തട്ടി നിന്നതും അവൾ പേടിച്ച പോലെ അവനെ നോക്കി.... രണ്ട് സൈഡിലും അവന്റെ കയ്കൾ വെച്ച് അവൾക്ക് അഭിമുഖമായി നിന്നതും ലയ കണ്ണും തള്ളി അവനെ തന്നെ നോക്കി നിന്നു.... 


"നിനക്ക് എന്നെ തല്ലണം അല്ലെ...." 


അത് കേട്ടതും അവൾ വേണ്ടെന്ന പോലെ തലയാട്ടി.... ഇതൊക്കെ കണ്ട് അവിനാശ് ഇത് വരെയും ഒന്നും മനസ്സിൽ ആവാതെ നിൽപാണ്.... 


"എങ്കിൽ മോൾ ഇത് കൂടി ചേർത്ത് പരാതി കൊടുത്തേക്ക്.... സാക്ഷികൾ ഇവർ തന്നെ ആയിക്കോട്ടെ...." 


എന്നും പറഞ്ഞു അവൻ അവളെ പിടിച്ചു അവനിലേക്ക് അടുപ്പിച്ചതും അധരങ്ങൾ കടിച്ചെടുത്തതും നിമിശ നേരം കൊണ്ടായിരുന്നു.... 


😨മൂന്നും ഞെട്ടി കൊണ്ട് കണ്ണും തള്ളി നിന്നു.... ഇവനെന്താ ഈ കാണിക്കുന്നേ.... 


അവളുടെ കയ്കൾ അവന്റെ നെഞ്ചിൽ ഇടിക്കാൻ തുടങ്ങിയതും അവൻ അവളുടെ കയ്കൾ തന്റെ കയ്കൾക്കുള്ളിൽ ഒതുക്കി.... 


അവന്റെ പല്ലുകൾ ആഴത്തിൽ ഇറങ്ങിയതും അവൾ നിന്ന് പിടഞ്ഞു.... കണ്ണുകളിൽ നിന്നും കണ്ണ് നീര് ഒഴുകി തുടങ്ങി.... അവളെ വേദനിപ്പിക്കാൻ ആയിരുന്നു ഉദ്ദേശം എങ്കിലും അവനും എല്ലാം മറന്ന് പതിയെ അവളുടെ അധരങ്ങൾ നുണയാൻ തുടങ്ങി.... കീഴ്ചുണ്ടും മേൽ ചുണ്ടും തനിക്ക് മാത്രം അവകാശപ്പെട്ട പോലെ അവൻ പരിസരം മറന്ന് നുണഞ്ഞു കൊണ്ടിരുന്നു.... അവളും തനിക്ക് അടിമപ്പെട്ട പോലെ എതിർപ്പുകൾ ഇല്ലാതെ നിന്നു.... 💕 


"ഡോ.... എന്ത് നോക്കി നില്ക്കാ.... ഇയാൾ കാരണവാ എല്ലാം.... പിടിച്ചു മാറ്റെടോ.... അവൾക്ക് വല്ലതും സംഭവിച്ചാൽ തന്നെ കൊല്ലും ഞാൻ...." 


😢കിസ്സിങ് സീൻ കണ്ട് ഊമ പെണ്ണ് സംസാരിച്ചോ.... ഇങ്ങനെ ആണെങ്കിൽ പെണ്ണെ നിന്നെ കണ്ട് മുട്ടിയ നിമിഷം തന്നെ ഞാൻ നിന്നെ ഉമ്മ വെച്ച് സംസാരിപ്പിച്ചേനെ.... 


"ഡോ തന്നോടല്ലേ പറഞ്ഞത്....വായും പൊളിച്ചു നിക്കാതെ പിടിച്ചു മാറ്റെടോ...."😬 


"കുട്ടിക്ക് ഇങ്ങനെ ഉള്ള സീൻ ഒക്കെ കാണുമ്പോൾ സംസാരിക്കാൻ പറ്റും അല്ലെ...." 


"ദേ എന്റെ വായിൽ ഇരിക്കുന്നത് വെറുതെ കേൾക്കേണ്ട...ഞാൻ തന്നെ പിടിച്ചു മാറ്റിക്കോളാം....." 


എന്നും പറഞ്ഞു അച്ചു അവരെ അടുത്തേക്ക് നടന്നു....! 


"അയ്യോ വേണ്ട കുട്ടി.... അവൻ ആള് കാണുന്ന പോലെ അല്ല ദേഷ്യം വന്നാൽ എങ്ങനെയാ പ്രതികരിക്കുക എന്ന് പറയാൻ പറ്റില്ല.... ചിലപ്പോൾ ആ ഹാങ്ങ്‌ ഓവറിൽ കുട്ടിയേയും പിടിച്ചു ഉമ്മ വെച്ചെന്ന് വരും...." 


അവിനാശ് അച്ചുനെയും മാറ്റി രണ്ടും കല്പിച്ചു ആശിയെ പിടിച്ചു മാറ്റാൻ ഒരു ശ്രമം നടത്തി.....! 


"ഡാ ആഷി ചതിക്കല്ലേ.... അവൾക്ക് വല്ലതും പറ്റിയാൽ എന്റെ ജീവിതം നിലച്ചു പോവും....ഡാ വിടെടാ അവളെ.... പ്രശ്നം ഒന്നും ഉണ്ടാക്കരുത്....പ്ലീസ്...." 


മതിവരാത്ത പോലെ അവൻ അവളുടെ അധരങ്ങളെ പതിയെ മോചിപ്പിച്ചു....! 


അവന്റെ ഉമിനീരിൽ അവളുടെ ചുണ്ടുകൾ നനുത്തിരുന്നു.... അധരങ്ങൾ അവന്റെ പല്ലുകളാൽ ചുവന്ന് തുടുത്തിട്ടുണ്ട്.... അത് കാണും തോറും അവന് വീണ്ടും അതിലേക്ക് ലയിക്കാൻ തോന്നി.....! 


"ഡാ നീ എന്താ ഈ കാണിച്ചേ...." 


"ഇവൾ അല്ലെ എന്നെ പറ്റി കംപ്ലയിന്റ് തന്നത്.... അതും നിന്നോട്....അത് നിന്റെ മുന്നിൽ വെച്ച് തന്നെ തീർപ്പാക്കാം എന്ന് കരുതി...." 


😦അപ്പോഴാണ് ലവന് ആ പരട്ട ഈ പരട്ടയാണെന്നുള്ള സത്യം മനസ്സിൽ ആയത് തന്നെ.... അവനെ ഫോൺ വിളിച്ചതും ലവനോട് പറഞ്ഞതെല്ലാം ഓർത്ത് അവൻ കിളി പോയ പോലെ നിന്നു....! 


"നീ ഇവളുമാരെ മുന്നിൽ ഷൈൻ ചെയ്യാൻ എന്നെ എന്താ വിളിച്ചത് പരട്ട എന്നോ....അപ്പൊ പിന്നെ ഞാൻ ആ സ്വഭാവം കാണിച്ചല്ലേ പറ്റൂ...." 


അവൻ അച്ചുനെ നോക്കി ഒന്ന് ഇളിച്ചതും അച്ചു അവനെ പുച്ഛിച്ചു മുഖം തിരിച്ചു....! 


"മോൻ ചെല്ല്....സ്റ്റേഷനിൽ വല്ല ആവശ്യവും വന്നാൽ കണ്ടില്ലെങ്കിൽ തന്റെ പണി പോവും.... അല്ലെങ്കിൽ നാളെ തൊട്ട് ഇവന്റെ കൂടെ ഇവിടെ സ്ഥിരം ആക്കേണ്ടി വരും...." 


🙄അത് ഒന്ന് മനസ്സിൽ കണ്ടതും വിനോദ് ഒരു ഓട്ടം ആയിരുന്നു....! 


ആഷി സ്തംഭിച്ചു നിൽക്കുന്ന ലയയെ ഒന്ന് നോക്കിയതും ആ ഒരു നിമിഷത്തെ ദേഷ്യം അവനിൽ നിന്നും കെട്ടടങ്ങിയ പോലെ....! 


"ഇത് നീ എന്നോട് ചോദിച്ചു വേടിച്ചതാ....ഇന്ന് ക്ലാസിൽ വെച്ച് തന്നെ അതിനൊരു തീരുമാനം ഉണ്ടാക്കണം എന്ന് ഞാൻ കരുതിയതാ.... ഇനി മോൾ അത് പോലുള്ള കോപ്രായങ്ങൾ കാണിക്കാൻ നിക്കേണ്ട.... ചോദിച്ചു വാങ്ങുന്നവർക്ക് ഡബിൾ ആയി തിരിച്ചു കൊടുത്തേ ഈ ആഷിക്ക് ശീലം ഉള്ളൂ....." 


എന്നും പറഞ്ഞു അവൻ അച്ചുനെ ഒന്ന് നോക്കി....! 


"ഇരുപത്തി നാല് മണിക്കൂറും എങ്ങനെ ഇതിനെ സഹിക്കുന്നു....." 


😟അത് തന്നെയാ ഞാനും ആലോചിക്കുന്നേ.... അച്ചു ഒന്ന് ഇളിച്ചതും ആഷി ലയയെ ഒന്ന് കൂടി നോക്കി അവിടന്ന് ഇറങ്ങി.....! 


"കിട്ടേണ്ടത് ചോദിച്ചു വാങ്ങിയപ്പോൾ സമാദാനം ആയില്ലേ.... ഇനിയും എന്തിനാ ഇവിടെ നിക്കുന്നത് വാ പോവാം....." 


അച്ചു ലയയുടെ കയ്യും പിടിച്ചു നടന്നു....! 


"അല്ല കുട്ടി പോവാണോ....?!!"😒 


"കുട്ടിയല്ല പട്ടി ഒന്ന് പോടോ അവിടന്ന്...." 


പോയി എല്ലാം പോയി.... മാനം വരെ പോയികിട്ടി....! 


അറിയാവുന്ന പണിക്ക് നിന്നാൽ പോരായിരുന്നോ.....!!



              ***************💃



"നീ വാ വല്ലതും കഴിക്കാം...." 


"എനിക്കെങ്ങും വേണ്ടെടി.... ആ കുരങ്ങനെ അല്ലെ കാണേണ്ടത്....." 


"നീ ഇന്ന് ക്ലാസിൽ വെച്ച് സാറിനോട് കിസ്സ് ചോദിച്ചോ....അതൊക്കെ ചേർത്തല്ലേ സാർ തന്നത്.... അനുഭവിച്ചോ....." 


"എന്നാലും ആ തെണ്ടിക്ക് എന്നെ ഒന്ന് തല്ലിക്കൂടായിരുന്നോ...ഇതിപ്പോ ഇങ്ങനെ ചെയ്യണോ.... ലിപ് ആണെങ്കിൽ നീറിയിട്ട് വയ്യ...." 


"അവിടെ വേണ്ടുവോളം പ്രശ്നം ഉണ്ടായിട്ടല്ലേ ഇങ്ങോട്ട് വന്നത്.... ഇവിടെ എങ്കിലും നിനക്ക് അടങ്ങി നിന്നൂടെ...." 


"ഞാൻ എന്ത് ചെയ്തിട്ട അവൻ അല്ലെ എന്നെ...." 


"ആ വായി നോക്കിയുടെ അടുത്ത് പോയതാ എല്ലാ പ്രശ്നത്തിനും കാരണം.... അവൻ നിന്നെക്കാൾ കഷ്ടം ആണ്....." 


"അതെങ്ങനാ ആ കുരങ്ങന്റെ അല്ലെ ഫ്രണ്ട്....." 


"പക്ഷെ സാർ കുഴപ്പക്കാരൻ അല്ല...." 


"ഇത്രേം ചെയ്തിട്ടും കുഴപ്പക്കാരൻ അല്ലെന്നോ....."😏 


"ഇതൊക്കെ നീ ചോദിച്ചു വേടിച്ചതാ.... അത് ഒരു വലിയ തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല.... നിന്റെ മമ്മി ഇപ്പോ വിളിക്കും നീ വല്ലതും കഴിച്ചോ എന്നും ചോദിച്ചു കൊണ്ട്....അതിനു മുന്പേ വന്നു വല്ലതും കഴിക്ക്...." 


ഡെയിനിന് ടേബിളിന് മുന്നിൽ ഇരുന്നതും ആഷി വരുന്നത് കണ്ട് ലയ എണീക്കണോ ഇരിക്കണോ എന്ന അവസ്ഥയിൽ ആയിരുന്നു....! 


"ഹായ് ബാബി...." 


എന്നും പറഞ്ഞു അമൻ അവളുടെ അടുത്ത് ഇരുന്നെങ്കിലും ആശിയെ കണ്ട് അവൾ ഒന്നും മിണ്ടാതെ ഇരുന്നു.....! 


ആഷി ആണെങ്കിൽ അവളെ തൊട്ട് മുന്നിൽ തന്നെ വന്നിരുന്നു അവളെ നോക്കി ചിരിച്ചു.... അവളുടെ തുറിച്ചുള്ള നോട്ടം കണ്ടതും അവൻ നാവ് കൊണ്ട് ലിപ് ഉഴിഞ്ഞതും ലയ ഞെട്ടി കൊണ്ട് അവനിൽ ഉള്ള മുഖം മാറ്റി.... 


അത്യാവശ്യം ഒരു പെണ്ണിന് വേണ്ട നാണം ഒക്കെ ഉണ്ട്.... അത് തന്നെ ഭാഗ്യം....!! 


"മോളെന്താ ഒന്നും കഴിക്കാതിരിക്കുന്നെ.... കഴിക്ക് മോളെ...." 


ആഗ്രഹം ഒക്കെ ഉണ്ട് ലിപ് നീറിയിട്ട് പറ്റണ്ടേ.... 😒 


"ബാബിയുടെ ചുണ്ടിന് എന്ത് പറ്റി...." 


😬ഒരു പട്ടി കടിച്ചതാ.... അവൾ ആശിയെ നോക്കി പിറു പിറുത്തു....! 


"അ.... അത്.... അവൾ എന്തോ കഴിക്കുമ്പോ പല്ല് തട്ടിയതാ...." 


"ഐസ് ക്രീം ആവും അല്ലെ.... ഞാൻ ആണേൽ കയ്യും കടിച്ചു പോവാറുണ്ട്....." 


😏ഞാൻ ഐസ് ക്രീം ഒക്കെ കഴിക്കാറുണ്ട്....പക്ഷെ ഇങ്ങനെ ഒരു കടി ആദ്യായിട്ട് ആണ്....! 


"എനിക്ക് ഇതൊന്നും വേണ്ട....ഞാൻ തൊട്ടാൽ പിന്നെ മുഴുവൻ എന്നെ കൊണ്ട് കഴിപ്പിക്കാൻ ആവും....എനിക്ക് വല്ല ജ്യൂസും മതി...." 


"ഓറഞ്ച് ഉണ്ട് അത് മതിയോ...." 


"മ്മ്...." 


വെട്ടി വിഴുങ്ങുന്ന ആശിയെ നോക്കി അവൾ മൂളി....😏തെണ്ടി തീറ്റ കണ്ടില്ലേ....! 


"എന്താ മോളെ സൂക്ഷിച്ചിട്ട് വേണ്ടേ അതൊക്കെ കഴിക്കാൻ....അത് കൊണ്ടല്ലേ ഇപ്പൊ ഇതും കുടിച്ചു നിക്കേണ്ടി വന്നത്...." 


അത് മോനോട് പറ.... അവൾ മാമനെ നോക്കി ഒന്ന് ഇളിച്ചു....! 


"അതൊന്നും സാരല്ല മാമാ...." 


എന്നും പറഞ്ഞു അവൾ സ്ട്രോ വെച്ച് ജ്യൂസ്‌ കുടിക്കാൻ തുടങ്ങി....! 


ചെയ്തത് ഇത്തിരി കൂടി പോയോ....? ഏയ്‌ അർഹിക്കുന്നത് തന്നെയാ....!! 


"ഞാൻ അകത് വന്നോട്ടെ...." 


"ആ വാ...." 


അമൻ വന്നു ബെഡിൽ കയറി ഇരുന്നു ലയയെ നോക്കി ഇളിച്ചു.....! 


"എനിക്ക് മനസ്സിൽ ആയി...." 


"എന്ത് മനസ്സിൽ ആയെന്ന്...." 


"ബാബിടെ ലിപ്പിന് എന്താ പറ്റിയത് എന്ന്....!" 


😟പടച്ചോനെ ലവന് അതും മനസ്സിൽ ആയോ....? അതെങ്ങനാ അവന്റെ അല്ലെ അനിയൻ.....! 


"എന്ത് പറ്റിയെന്ന്...." 


"ബാബി വീണത് അല്ലെ...." 


ഓഹ് അതാണോ.... 🙄 


"ആടാ ഞാൻ വീണതാ നീ ഇത് ആരോടും പറയാൻ ഒന്നും നിക്കേണ്ട...." 


"ഏയ്‌ ഞാൻ ആരോടും പറയില്ല.... എന്റെ കാക്കുനോട്‌ പ്രത്യേകിച്ച്...." 


ആ തെണ്ടിയോട് പറഞിട്ടും വലിയ കാര്യം ഇല്ല.... അവൻ അല്ലെ എല്ലാറ്റിനും കാരണം....! 


"എന്റെ കാക്കു ഇല്ലേ ആള് ശരിയല്ല...." 


അത് നങ്ങക്ക് മനസ്സിൽ ആയതാ.... ലാവന് ഇപ്പോഴാണോ മനസ്സിൽ ആയത്....! 


"അതെന്താ നീ അങ്ങനെ പറഞ്ഞത്....?!!" 


"ആരോടും പറയണ്ട....കാക്കു ഒരു പെണ്ണും ആയി ഇഷ്ടത്തിലാ...." 


"ഉള്ളതാണോ.....?!!" 


"നല്ല കാര്യം ആയി.... ഉള്ളതാണോ എന്ന്....ഇപ്പൊ തന്നെ നിങ്ങൾ വേണേൽ ബാൽക്കണിയിൽ പോയി നോക്കിക്കോ ആ പെണ്ണും ആയി കാക്കു ഫോണിൽ സംസാരിക്കൽ ആയിരിക്കും....." 


അച്ചു പിന്നെ അതൊന്നും അറിയാൻ ഉള്ള താല്പര്യം ഇല്ലാത്ത കൊണ്ട് പുറത്ത് ഇറങ്ങിയില്ല.... ലയ അറിയാൻ ഉള്ള തൊര കൊണ്ട് ഒളിഞ്ഞു നോക്കിയതും ലവൻ ഫോണും ചെവിയിൽ വെച്ച് അങ്ങിങായി നടപ്പ് ആണ്.... 😏ഓന്റെ ഒരു കാമുകി....! 


"ഡാ ആ പെണ്ണിനെ ഞങ്ങൾക്ക് ഒന്ന് കാണാൻ പറ്റോ...." 


"ഞങ്ങൾക്ക് അല്ല നിനക്ക്...." 


"ആ,,,, പറ്റോ....." 


"റിസ്ക് ആണ്.... എന്നാലും ഞാൻ ശ്രമിക്കാം.... അയിന് ഇത്തിരി കാശ് ചിലവാകും...." 


"അതൊന്നും പ്രശ്നം അല്ല അത് എത്രയാ വേണ്ടത് എന്ന് നീ പറഞ്ഞാൽ മതി...." 


എടുത്താൽ തീരാത്ത കാശ് ആണ് ഇതിന്റെ കയ്യിൽ എന്നാ തോന്നുന്നേ....പടച്ചോനെ ലവൾ ഇപ്പൊ ഒന്നും ഇവിടന്ന് പോവല്ലേ....!ചെക്കൻ നല്ലത് പോലെ പ്രാർത്ഥന തുടങ്ങി....! 


"ദാ കാശ്.... എപ്പോഴാ നീ ആ പെണ്ണിനെ കാണിച്ചു തരുന്നേ...." 


"സൺ‌ഡേ കാണിച്ചു തരാം....." 


"ഓക...." 


അവൻ ഇളിച്ചു കൊണ്ട് രണ്ടായിരം കയ്യും നീട്ടി സ്വീകരിച്ചു....രണ്ട് ദിവസം ആയില്ല രണ്ടായിരം കൊണ്ട് പോയിട്ട്.... ഇവനിതൊക്കെ എന്ത് ചെയ്യുവാ ആവോ....! 


"എന്നാൽ ഞാൻ പോട്ടെ...." 


"ആ...." 


അവൻ ഇറങ്ങി ബാൽക്കണിയിൽ ഉള്ള കാക്കുനെ ഒന്ന് നോക്കി.... ഇന്ന് വരെ ലവന്റെ അറിവിൽ ഒരു പ്രേമവും ഇല്ല... പിന്നെ കാശ് അടിച്ചു മാറ്റാൻ ഉള്ള ഒരു അടവ് അത്ര തന്നെ....പുറത്ത് ജോലി ചെയ്യുന്ന തന്റെ ഫ്രണ്ടിനെയാണ് വിളിച്ചു കൊണ്ടിരിക്കുന്നതെന്ന് അവനറിയാം....ലവൻ ഡെയ്‌ലി കാണുന്നതല്ലേ....! 


കാക്കുനെ കൊണ്ട് ഈ ബാബിയെ തന്നെ കെട്ടിക്കണം.... എങ്കിൽ പിന്നെ കോൾ അടിച്ചു.... കാക്കുന് ഈ പെണ്ണിനേക്കാൾ സുന്ദരി ആയ പെണ്ണിനെ ഒന്നും കിട്ടാൻ ചാൻസ് ഇല്ല.... ലവൻ രണ്ടിനെയും ഒന്നാക്കാൻ ഉള്ള പ്ലാനിൽ ആയിരുന്നു.... 🙄കണ്ടറിയാം എന്താവും എന്ന്....! 


"അവൻ നിന്നെയും പറ്റിച്ചു കാശ് കൊണ്ട് പോയതാണോ എന്നൊരു ഡൌട്ട്....അല്ലാതെ സാറിന് പ്രേമം ഉണ്ടെന്ന് ഒന്നും എനിക്ക് തോന്നുന്നില്ല...." 


"അല്ലേലും നിനക്ക് അവനെയാണല്ലോ വിശ്വാസം.... നീയും കണ്ടതല്ലേ അവന്റെ കയ്യിലിരിപ്പ്.... ആ പെണ്ണ് എന്ത് കണ്ടിട്ടാണാവോ ഇവനെ പ്രേമിക്കുന്നെ.... ഒരു കിസ്സ് കിട്ടിയാൽ തീർന്നോളും എല്ലാം.... അമ്മാതിരി പണിയാ തെണ്ടി കാണിച്ചു വെച്ചത്...." 


"അത് കൊണ്ട് തന്നെയാ ഞാൻ പറഞ്ഞത്.... സാർ ആരെയും പ്രേമിക്കുന്നില്ലെന്ന്.... ഉണ്ടെങ്കിൽ നിന്നെ പിടിച്ചു കിസ്സ് ചെയ്യോ...." 


"എന്ന് വെച്ചാൽ...."?!!" 


"അങ്ങനെ ഒരു പെണ്ണുണ്ടെങ്കിൽ സാർ എന്തായാലും അങ്ങനെ ചെയ്യില്ല...മാത്രവുമല്ല സാറിന് നിന്നോട് ഒരു സ്പാർക് ഉണ്ടോ എന്നൊരു ഡൌട്ട് കൂടി എനിക്കുണ്ട്.....പറഞ്ഞു വരുമ്പോൾ മുറ ചെക്കൻ അല്ലെ...." 


"ദേ വേണ്ടാത്തത് പറഞ്ഞാൽ ഉണ്ടല്ലോ.... ഡാഡി എങ്ങാനും അറിഞ്ഞാൽ എന്നെയും നിന്നെയും കൊന്ന് കളയും അത് മറക്കണ്ട...." 


"എന്നെയും നിന്നെയും അല്ല.... എന്നെയും സാറിനെയും.... നീ അദ്ദേഹത്തിന്റെ മോൾ അല്ലെ.... അത് കൊണ്ട് പൊന്ന് മോളെ വേണ്ടാത്ത പണിക്ക് ഒന്നും നിക്കല്ലേ...." 


"ഒന്ന് പോടീ നിനക്ക് തോന്നുന്നുണ്ടോ ഞാൻ ആ കോന്തനെ പ്രേമിക്കും എന്ന്...." 


🙄ഏ.... കോന്തനോ.... അതാരാ.... അത് വഴി പോയ ആഷി ഒന്ന് നിന്നു....! 


"ഇപ്പൊ അങ്ങനെ ഒക്കെ പറയും.... ഇന്ന് കിസ്സ് വരെ എത്തി.... നാളെ പ്രേമം വരെ എത്തില്ലെന്ന് ആര് കണ്ടു...." 


"അത് അവൻ ചെയ്തതല്ലേ.... അല്ലാതെ ഞാൻ ആണോ.... അതോർക്കുമ്പോ എനിക്ക് അവനെ കൊല്ലാൻ ആണ് തോന്നുന്നേ.... ലിപ്പും കടിച്ചു പൊട്ടിച്ചിട്ട്.... തെണ്ടി....ഇങ്ങനെ ആണ് അവന്റെ കയ്യിലിരിപ്പ് എങ്കിൽ ഒരു പെണ്ണിനെയും കിട്ടാൻ ചാൻസ് ഇല്ല....ഇനി കിട്ടിയാൽ തന്നെ പിറ്റേന്ന് തന്നെ അവൾ ഇട്ടേച്ചു പോവും അത് ഉറപ്പാ...." 


ഓഹോ അപ്പൊ നമ്മക്കിട്ട് ആണ് കൊട്ട്.... അങ്ങനെ ഒന്നും ഒരു പെണ്ണും ഇട്ടേച്ചു പോവില്ല മോളെ....!അത് ഞാൻ നിനക്ക് മനസ്സിൽ അക്കി തരാം....ആഷി ഒരു ചിരിയോടെ മുറിയിലേക്ക് നടന്നു.....!!


അവളോട് ചെയ്തത് ഒന്നും ഒരു തെറ്റായിട്ട് അവന് തോന്നിയില്ല.... ആ നിമിഷത്തെ പറ്റി ഓർക്കും തോറും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.....! 


ഇന്ന് നീ എങ്ങനെ എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടും എന്ന് കാണണമല്ലോ.... എന്നെ അനുസരിപ്പിക്കേണ്ടത് എങ്ങനെ ആണെന്ന് എനിക്കറിയാം.... ആഷി കോളേജിലേക്ക് പോവാൻ റെഡി ആയി കൊണ്ടിരിക്കുമ്പോൾ അത് മാത്രം ആയിരുന്നു ചിന്ത.....! 


ഇന്ന് അവൾ ഇല്ലേ.... ഒരുത്തിയെ മാത്രമല്ലേ കാണുന്നുള്ളൂ....! 


അച്ചു തനിച്ചിറങ്ങുന്നത് കണ്ടതും ആഷി അവളെ അടുത്തേക്ക് ചെന്നു.... 


"അവൾ എവിടെ....?!!" 


"അവൾ ഇന്ന് ലീവ് എടുക്കാണെന്ന് പറഞ്ഞു...." 


അതെങ്ങനെ ശരിയാവും.... എന്റെ പ്ലാനിങ് ഒക്കെ വെള്ളത്തിൽ ആവുമല്ലോ....! 


"അതെന്താ ഇന്ന് ലീവ്.... സുഖം ഇല്ലേ...." 


"അതല്ല...." 


"പിന്നെന്താ...." 


"അ.... അത്.... സാറിനെ ഫേസ് ചെയ്യാൻ ഒരു മടി...." 


ഓഹ് അപ്പൊ അതാണല്ലേ കാര്യം....ഒരു പെണ്ണിന് വേണ്ടതൊക്കെ അപ്പൊ നിനക്ക് ഉണ്ടല്ലേ.....! 


"അതൊക്കെ ഞാൻ മാറ്റി കൊടുത്തോളാം.... നീ വെയിറ്റ് ചെയ്യ് അവൾ വരും....." 


"അയ്യോ അവൾ നല്ല ഉറക്കം ആണ്...." 


"അതിനെന്താ ഞാൻ ഉണർത്തിക്കോളാം....." 


"വേണ്ട സാർ ഞാൻ ഉണർത്താം.... സാർ പോയാൽ ശരിയാവില്ല...." 


അത് കേട്ടതും ആഷി അവളെ നോക്കി ചിരിച്ചു....! 


"ഞാൻ അവളെ പിടിച്ചു തിന്നാൻ ഒന്നും പോണില്ല....പോരെ...." 


"അത് പിന്നെ സാർ ഇന്നലെ കാണിച്ചത്...." 


"അതിന് കാരണക്കാരി അവൾ തന്നാ....എന്തായാലും ഞാൻ ചെന്ന് അവളെ ഉണർത്താൻ നോക്കട്ടെ...." 


ആഷി പോയതും അച്ചു വായും പൊളിച്ചു നിന്നു.... ദൈവമേ അവളെ കിടപ്പ് എങ്ങാനും കണ്ട് സാറിന്റെ കണ്ട്രോൾ വല്ലതും പോവോ.... ഏയ്‌ സർ അത്തരക്കാരൻ ഒന്നും അല്ല.... എന്നാലും അവൾ ഏതു കോലത്തിൽ ആണാവോ.....? 


ആഷി ചെന്നതും കട്ടിലിൽ മൂടി പുതച്ചുറങ്ങുന്ന ലയയെ ആണ് കണ്ടത്.... 🙄ഇതിന്റെ തല ഏതു ഭാഗത്ത്‌ ആണാവോ.... പില്ലോ കണ്ടതും അവൻ ബ്ലാങ്കറ്റ് നീക്കിയപ്പോൾ അവിടെ കാൽ ആണ് കണ്ടത്.... അല്ലേലും തല തിരിഞ്ഞവൾ അല്ലെ ഇത്.... എന്നും ഉരുവിട്ട് കൊണ്ട് അവൻ പുതപ്പ് മുഴുവൻ ആയും എടുത്തു മാറ്റി.... അവളുടെ കിടപ്പ് കണ്ട് കണ്ണ് തള്ളിയെങ്കിലും പിന്നെ സ്വയം നിയന്ത്രിച്ചു നിന്നു..... 


"ലയ.... എണീക്ക്....," 


"😒ഇല്ല ഡാഡി....എനിക്ക് ഡാഡിയെ ഇഷ്ടം അല്ല....ഡാഡിക്ക് എന്നെ ഇഷ്ടം ആണെങ്കിൽ ഞാൻ പറയുന്നത് ഡാഡി കേൾക്കില്ലേ....എല്ലാം നിർത്താം എന്ന് പറഞ്ഞു ഡാഡി എന്നെ പറ്റിക്കുകയല്ലേ....ഞാൻ ഇനി അങ്ങോട്ട് വരൂല....ഒരിക്കലും വരൂല.... ഞാൻ മാമന്റെ കൂടെ തന്നെ നിക്കും നോക്കിക്കോ....." 


ആഷി എല്ലാം കേട്ട് നിന്നു.... അപ്പൊ അങ്ങേരും ആയി പിണങ്ങിയിട്ടാണോ ഈ വരവ്.....! 


കക്ഷി ഇപ്പൊ ഉള്ളത് സ്വപനലോകത്ത് ആണ്.... ഉള്ളിലിരിപ്പ് ഒക്കെ അറിയാൻ പറ്റിയ സമയം.... 


"എന്നെ മാമനും മാമിക്കും വലിയ ഇഷ്ടാ....ഡാഡി വരെ എന്നെ ഇത് പോലെ സ്നേഹിച്ചിട്ടില്ല....പക്ഷെ ആ കാലൻ മാഷ് അവൻ ആള് ശരിയല്ല....ഞാൻ എവിടെ പോയാലും എന്റെ വഴി മുടക്കാൻ ആയിട്ട് ഏതേലും ഒരു കുരിശ് ഉണ്ടാവും.... അങ്ങനെ ഒരു കുരിഷാ അവൻ.... മാഷ് ആണത്രേ.... ആ തെണ്ടി എന്നെ പിടിച്ചു ഇന്നലെ ഉമ്മ വെച്ചു.... അത് കൊണ്ട് ഒന്നും ഞാൻ തോക്കില്ല...." 


അത് ശരി ഇപ്പോഴും മോൾ നമ്മക്ക് ഇട്ടു പണിയാൻ ഉള്ള ആഗ്രഹവും ആയാ നടപ്പ് അല്ലേ....! 


"സാർ....," 


അച്ചുവിന്റെ വിളി കേട്ടതും ആഷി തിരിഞ്ഞു നോക്കി.....! 


"ഇവൾ അങ്ങനെയാ പെട്ടെന്ന് ഒന്നും ഉണരില്ല.... അത് കൊണ്ടാ ഞാൻ വന്നത്...." 


"മ്മ്.... ഞാൻ വിളിച്ചിട്ട് എണീറ്റില്ല...ഇയാൾ തന്നെ വിളിച്ചു നോക്ക്...." 


അച്ചു അവളെ അടുത്തായി നീങ്ങി അവളെ തട്ടി വിളിക്കാൻ തുടങ്ങി....! 


"ഡീ ലയ എണീക്ക്.... കോളേജിൽ പോണ്ടേ...." 


"ഞാൻ ഇല്ലെടി... ആ വേട്ടാവെളിയൻ മാഷിനെ കണ്ട് ഇരിക്കുന്നതിലും ബേധം ഇവിടെ ഇരിക്കുന്നതാ...." 


ഈ പെണ്ണ്.... അച്ചു ആശിയെ നോക്കി വളിച്ച ഒരു ഇളി ആയിരുന്നു.... വേട്ടാ വെളിയൻ നിന്റെ തന്ത.... നീ ഇന്ന് ക്ലാസിലേക്ക് വാ ഇതിനുള്ളത് നിനക്ക് പലിശ സഹിതം തരാം.... 😬 


"എടീ എണീക്ക്...." 


അച്ചു അവളെ പിടിച്ചു വലിച്ചു ഉണർത്തിയതും ലയ കോട്ട് വായും ഇട്ടു കയ് ഒക്കെ പൊക്കി ഇരുന്നു....അവന്റെ കണ്ണുകൾ അവളെ ദേഹത്ത് ഉടക്കിയതും അവൻ തല ചെരിച്ചു....! 


"ഇവനെന്താടി ഇവടെ....? ഡെയ്‌ലി എന്തിനാ ഇയാൾ എന്റെ സ്വപനത്തിൽ വരുന്നേ....." 


😬കണ്ണ് തുറന്ന പാടെ ലയ പറയുന്നത് കേട്ടതും ആഷി പല്ല് ഞെരിച്ചു അവളെ നോക്കി....! 


"അത് സ്വപ്നം ഒന്നും അല്ല....സാർ ശരിക്കും അവിടെ ഉണ്ട്...." 


ലയ കണ്ണും തള്ളി അവനെ നോക്കി....! 


"പോയി ഫ്രഷ് ആയി കോളേജിലേക്ക് പോവാൻ നോക്ക്...." 


"ഞാൻ വരൊന്നും ഇല്ല.... ഇയാക്ക് എന്നോട് പ്രതികാരം ചെയ്യാൻ അല്ലെ...." 


"ക്ലാസ് സ്റ്റാർട്ട്‌ ആയല്ലേ ഉള്ളൂ.... ഇപ്പോഴേ ലീവ് എടുത്താൽ ശരിയാവില്ല... എന്റെ ക്ലാസിൽ ഒരു കുട്ടി പോലും ഫൈൽ ആയാൽ അത് എന്നെയാ ബാധിക്കുന്നത്...." 


😏അങ്ങനെ ആണോ എങ്കിൽ പിന്നെ ആ കാര്യം ഞാൻ ഏറ്റു....!ലയ അതും ചിന്തിച്ചു ഒന്ന് ചിരിച്ചു....!! 


"ഞാൻ വരൂല.... വന്നില്ലെങ്കിൽ ഇയാൾ എന്നെ പിടിച്ചു കൊണ്ട് പോവോ...." 


"അല്ലാതെ തന്നെ നിന്നെ വരുത്താൻ എനിക്കറിയാം...." 


🙄അത് കേട്ട് ലയ അച്ചുനെ ഒന്ന് നോക്കി.....! 


ആഷി ആണെങ്കിൽ അവളെ അടുത്തേക്ക് ഒന്ന് നീങ്ങി....പതിയെ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു....! 


"ഞാൻ ഇങ്ങോട്ട് വരുമ്പോ നീ തനിച്ചായിരുന്നു....നിന്റെ കിടപ്പ് എന്റമ്മോ ഒരു രക്ഷയും ഇല്ലായിരുന്നു.... സണ്ണി ലിയോൺ കിടക്കോ ഇത് പോലെ.... 😘ആ സീൻ കണ്ട് ഞാൻ എങ്ങനാ എന്നെ തന്നെ നിയന്ത്രിച്ചത് എന്ന് എനിക്കെ അറിയൂ.....ഇനി ഇങ്ങനെ ഒരു ചാൻസ് കിട്ടിയില്ലെങ്കിലോ അത് കൊണ്ട് ഞാൻ ആ കിടപ്പ് എന്റെ ഫോണിൽ അങ്ങ് പകർത്തി....അത് ഇപ്പോ ഞാൻ മാത്രേ കണ്ടുള്ളൂ....അത് ഇനി മറ്റൊരാൾ കാണണോ എന്ന് നീ തന്നെ തീരുമാനിക്ക്....." 


🙄അയിന് ഞാൻ തുണി ഉടുക്കാതെ ആണോ കിടന്നേ....! 


സ്വയം ഒന്ന് നോക്കിയതും എവിടെ ഒക്കെയോ ഒരു വശ പിശക്.... അച്ചു പറയുന്നത് കേൾക്കാം ഉറങ്ങാൻ കിടന്നാൽ ഞാൻ ഞാൻ അല്ലാതെ ആയി മാറും എന്ന്.... 😒അപ്പൊ പിന്നെ ലവൻ പറഞ്ഞത് ശരിയായിരിക്കും....! 


"നീ വരുന്നോ ഇല്ലയോ...." 


"മ്മ്...." 


"എന്ത് മ്മ്...." 


"വരാന്ന്...."😒 


"ഗുഡ് ഗേൾ...." 


ലവൻ അതും പറഞ്ഞു ഇറങ്ങിയതും ലയ അച്ചുനെ തുറിച്ചു നോക്കി.....! 


"അവനെ എന്തിനാ ഇങ്ങോട്ടേക്കു കേറ്റി വിട്ടേ...." 


"ഞാൻ എങ്ങനെയാ സാറിനോട് വരണ്ട എന്ന് പറയുന്നേ.... ഇത് സാറിന്റെ വീടല്ലേ...." 


അതും ശരിയാ....ലയ മുഷിപ്പോടെ എണീറ്റ് ബാത്‌റൂമിൽ കയറി.....!



                 ************💥



അവിനാഷിന്റെ പതിവിൽ കൂടുതൽ ഉള്ള ഒരുക്കം നോക്കി നിൽക്കുകയാണ് അഞ്ചു....! 


"കഴിഞോ.....?!!" 


"എന്ത്...." 


"ഈ ഒരുക്കം...." 


"ആ....ഇനി നീ വേണേൽ ഒരുങ്ങിക്കോ....വലിയ പ്രയോജനം ഒന്നും ഉണ്ടാവില്ല.... പാടത്തു കോലം വെച്ച പോലെ ഉണ്ടാവും എന്നല്ലാതെ...." 


"അത് ഞാൻ സഹിച്ചു.... ഏട്ടൻ ഈ ഒന്നൊന്നര മണിക്കൂർ ഉള്ള ഒരുക്കം ഒക്കെ നടത്തി പോന്നത് കണ്ട പെൺപിള്ളേരെ വായി നോക്കാൻ അല്ലെ....." 


അത് കേട്ട് അവിനാശ് ഞെട്ടി കൊണ്ട് അഞ്ചുനെ നോക്കി.....!🙄 


"ഇന്നലെ ഞാൻ കണ്ടായിരുന്നു....എനിക്ക് ഒരു ലിഫ്റ്റ് തരാൻ വയ്യ....കണ്ട പെൺപിള്ളേരെ കോളേജിന് മുന്നിൽ കൊണ്ട് ഡ്രോപ്പ് ചെയ്യാൻ ഏട്ടന് എങ്ങനെ ധൈര്യം വന്നു...." 


ദൈവമേ ഇവൾ ഒരു പാര ആവോ....! 


"എടീ അത് നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല.... അത് ആഷിയുടെ മാമന്റെ മോളും അവളെ കൂട്ട്കാരിയും ആണ്.... അവർക്ക് കോളേജിൽ പോവാൻ ലേറ്റ് ആയപ്പോൾ ഒരു ഹെല്പ് ചെയ്തതാ അല്ലാതെ...." 


പണി പാളിയോ....ഏട്ടന് ഒരു പ്രേമം ഉണ്ടെങ്കിലേ നമ്മളെ കാര്യം വല്ലതും നടക്കൂ....! 


"അത് കൊണ്ട് മാത്രം ആണോ ഏട്ടൻ അവർക്ക് ലിഫ്റ്റ് കൊടുത്തത്...." 


"അല്ലാതെ പിന്നെ....അവർ ഇപ്പൊ ആഷിയുടെ വീട്ടിലാ താമസം...." 


ഓഹോ അങ്ങനെ ആണല്ലേ.... അപ്പൊ പിന്നെ കാര്യങ്ങൾ എളുപ്പം ആയി..... അതിൽ ആ ചന്ദന കുറിയിട്ടതിനെ കൊണ്ട് ഏട്ടനെ വളച്ചെടുപ്പിക്കണം...വഴിയുണ്ട്....!! 


കാറും ആയി ഇറങ്ങിയ അവിനാശ് അവളുമാരുടെ വരവും നോക്കി നിന്നു....ഇനി റൂട്ട് മാറ്റി വിട്ട് കാണുമോ....എന്നും ലിഫ്റ്റ് കൊടുത്തു മനസ്സിൽ കേറി കൂടാം എന്നൊക്കെ കരുതിയതാ അത് ഇങ്ങനെയും ആയി....! 


ആഷിയുടെ വരവ് കണ്ടതും അവിനാശ് ഒന്ന് പരുങ്ങി....! 


"നീ എന്താ ഇവിടെ....?!!" 


"അത്.... ഞാൻ ഒരാളെ വെയിറ്റ് ചെയ്യുന്നതാ....." 


"ആരെ...." 


"ഇത് നിനക്ക് അറിയാത്ത ആളാ...." 


അവിനാശ് പരുങ്ങി കൊണ്ട് പറഞ്ഞു....! 


"അതാരാ ഞാൻ അറിയാത്ത ആള് ഈ നാട്ടിൽ....." 


"നിനക്ക് ഈ നാട്ടിൽ ഉള്ളവരെ മുഴുവൻ അറിയോ...." 


"അത് അറിയില്ല.... പക്ഷെ നിന്നെ എനിക്ക് ആരെക്കാളും നന്നായി അറിയാം.... മോനെ അവിനാഷേ അവളുമാരെ അല്ലേ നീ ഈ വെയിറ്റ് ചെയ്തു നിൽക്കുന്നെ...." 


"അത്.... അത് പിന്നെ അത് വഴി പോവുമ്പോൾ അവർക്ക് ഒരു ലിഫ്റ്റ് കൊടുക്കാം എന്ന് വെച്ചു.... അതിലെന്താ തെറ്റ്.... പരസ്യമായി ഒരു പെണ്ണിനെ കേറി ഉമ്മ വെക്കുന്ന അത്രയൊന്നും വരില്ലല്ലോ...." 


"ഓഹ് എന്ന്....നിനക്ക് എന്താ അവളോട് സീരിയസ്ലി ലവ് ആണോ....." 


"എനിക്കെന്താ പ്രേമിച്ചൂടെ.... നിനക്ക് ഒരുത്തിയെ കേറി ഉമ്മ വെക്കാം എങ്കിൽ എനിക്ക് പ്രേമിക്കാം...." 


അത് കേട്ട് ആഷി ഒന്ന് ചിരിച്ചു....! 


"അതിൽ എനിക്ക് സന്തോഷമേ ഉള്ളൂ.... ഞാൻ വേണേൽ നിന്നെ ഹെല്പ് ചെയ്യാടാ...." 


"നിന്നെ ആ കാര്യത്തിൽ എനിക്ക് അത്ര വിശ്വാസം പോരാ...." 


"അവൾ എന്ത് കൊണ്ടും നിനക്ക് നല്ല മാച്ച് ആണ്.... നീ ആത്മാർത്ഥമായിട്ടാ അവളെ ഇഷ്ടപ്പെടുന്നതെങ്കിൽ ഞാൻ ഉണ്ടാവും നിന്റെ കൂടെ...." 


"ആദ്യായിട്ട ഒരു പെണ്ണിനെ കണ്ടിട്ട് അവളെ സ്വന്തം ആക്കണം എന്ന് തോന്നുന്നത്...." 


"അവളെ വേണെങ്കിൽ വളച്ചെടുക്കാം.... പക്ഷെ കൂടെ ഉള്ളത് ഒരു ആറ്റംബോംബ് ആണ്.... അതിനെ ഒതുക്കിയാലെ നിനക്ക് അവളെ കിട്ടൂ....അവളെ ഒതുക്കുന്ന കാര്യം ഞാൻ ഏറ്റു...." 


അവിനാശ് ആശ്വാസത്തോടെ ആഷിയെ നോക്കി ഒന്ന് ചിരിച്ചു....! 


"എന്ന് കരുതി അവറ്റകൾക്ക് ലിഫ്റ്റ് കൊടുത്തിട്ടുള്ള പരിപാടി വേണ്ട...." 


"അതെന്താ...." 


"അത് അങ്ങനെയാ....നടന്നും ഇവിടത്തെ സാധാ ബസിൽ കേറിയും ഒക്കെ അവൾ പഠിക്കട്ടെ.... അത് കൊണ്ട് മോൻ ചെല്ല്....." 


"🙄അപ്പൊ നമ്മളെ കഞിയിൽ പാറ്റയെ വീഴ്ത്താൻ ഉള്ള വരവ് ആണല്ലേ.....!" 


"ഇങ്ങനെ ഒലിപ്പിച്ചു പെൺപിള്ളേരെ പിന്നാലെ നടക്കാതെ ഇത്തിരി ഡീസന്റ് ആവാൻ നോക്ക്....എങ്കിൽ അവൾ തന്നെ പിന്നാലെ വന്നോളും...." 


🙄ആവോ.... എങ്ങനെ വരൂവെന്നാ....! 


ആഷി പോയതും അവിനാശ് അവിടെ തന്നെ നിന്നു....അവൻ പറഞ്ഞതിലും കാര്യം ഇല്ലാതില്ല.... ഒരൊറ്റ എണ്ണത്തിനെ മൈൻഡ് ചെയ്യാത്ത അവന്റെ പിന്നാലെ എത്രയെണ്ണം ആണ്.... ഒന്ന് പരീക്ഷിച് നോക്കാം....! 


"ആ അവിയേട്ടൻ ഇന്നലത്തോടെ പേടിച്ചു നാട് വിട്ടെന്നാ തോന്നുന്നേ...." 


"വലിയ ഷൈനിങ് ആയിരുന്നില്ലേ.... കേസില്ലാ വക്കീൽ ആണെന്ന് ഞങ്ങൾക്ക് മനസ്സിൽ ആയപ്പോൾ മുങ്ങിയതാവും...." 


"പക്ഷെ അതൊക്കെ ചെയ്തത് നിനക്ക് വേണ്ടിയാ.... അപ്പൊ പിന്നെ എങ്ങനെ എങ്കിലും അങ്ങേര് മുന്നിൽ വരാതിരിക്കില്ല....." 


"ഒന്ന് പോടീ... അവൻ അങ്ങനെ ഒന്നും സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല...." 


🙄അപ്പൊ ഊഹം ഒക്കെ തെറ്റായിരുന്നോ.... ലവനെ കാണുന്നില്ലല്ലോ.... അങ്ങനെ അവിയേട്ടനെ കാണാതെ രണ്ടും ബസിൽ തൂങ്ങി പിടിച്ചു നിന്നു....! 


"നമുക്ക് ഒരു സ്കൂട്ടി വാങ്ങണം.... എങ്കിൽ ലേറ്റ് ആയി ഇറങ്ങിയാലും പ്രശ്നം ഇല്ല... ഇതിപ്പോ ആ കാലൻ ക്‌ളാസിൽ കേറ്റുവോ എന്തോ...." 


"സാർ അല്ലെ ഞങ്ങളോട് ചെല്ലാൻ പറഞ്ഞത് അപ്പൊ ലേറ്റ് ആയാലും സാറിന് മനസ്സിൽ ആവും...." 


"ആയാൽ കൊള്ളാം...." 


എന്നും പറഞ്ഞു ലയ ക്ലാസ് റൂമിലേക്ക് നോക്കിയതും ലവൻ നിന്ന് ഷൈൻ ചെയ്യുന്നുണ്ട്....! 


"സാർ...." 


അത് കേട്ടതും ആഷി രണ്ടിനെയും ഒന്ന് നോക്കി....!നിന്നെ തന്നെയാ ഞാൻ വെയിറ്റ് ചെയ്തു നിക്കുന്നത്.... വേട്ടാ വെളിയൻ എന്നല്ലേ....മനസ്സിൽ ആക്കി തരാം അത് ആരാണെന്ന്.....!! 


"എന്താ ലേറ്റ് ആയത്....." 


"ചോയ്ക്കുന്നത് കേട്ടില്ലേ.... ഇപ്പൊ മനസ്സിൽ ആയോ....." 


"അത് ബസ് കിട്ടാത്തത് കൊണ്ട്...." 


"കൃത്യസമയത്ത് വന്നാൽ ബസ് കിട്ടും... നിങ്ങളെ സമയത്ത് ഇറങ്ങിയാൽ ബസ് നിങ്ങളെയും കാത്ത് അവിടെ നിക്കോ...." 


"😬തെണ്ടി.... ഉറങ്ങുന്ന എന്നെ വിളിച്ചുണർത്തി കൊണ്ട് വന്നിട്ട്...." 


🙄ഇതും ട്രീറ്റ്മെന്റിന്റെ ഒരു ഭാഗം ആയിരിക്കും.... ഹാദി ആ ചിന്തയിൽ ആയിരുന്നു.....!! 


"ഇത് ലാസ്റ്റ് വാണിംഗ് ആണ്.... ഇനി ഇത് പോലെ ഉണ്ടാവരുത്...." 


ലയ ആഷിയെ ഒന്ന് തുറിച്ചു നോക്കി അകത്തേക്ക് കയറി....! 


ഇന്ന് എന്നെ എങ്ങനെ നിർത്തും എന്ന് കാണണമല്ലോ.... ഭൂമി കുലുങ്ങിയാൽ പോലും ഞാൻ ഇവിടന്ന് എന്റെ കഴുത്ത് പോലും തിരിക്കില്ല.... 😏ലയ പുച്ഛത്തോടെ അവനെ നോക്കി ഇരുന്നു....! 


ക്ലാസിൽ ഉള്ള മൊത്തം പെൺപിള്ളേരും അതെ അവസ്ഥയിൽ തന്നെയാണ്....! 


ഇപ്പൊ ശരിയാക്കി തരാം....!ആഷി ഉള്ളിൽ ഒരു ചിരിയോടെ ഇന്നലെ എടുത്ത ഭാഗത്ത്‌ നിന്ന് ഒരു ക്യുസ്ടിയൻ ചോദിചെങ്കിലും ലയ അതൊന്നും അറിയാതെ അവനെ തന്നെ നോക്കി വേറെ ഏതോ ചിന്തയിൽ ആണ്.... ആ ഫോണിൽ എന്റെ പിക് ഉണ്ടെങ്കിൽ ഇന്ന് തന്നെ അതിന്റെ കാര്യം തീരുമാനിക്കണം....എന്നാലേ സ്വസ്ഥത കിട്ടൂ.....! 


"ആൻസർ പറയൂ...." 


"🙄എന്ത് ആൻസർ....?!!" 


ലയ വായും പൊളിച്ചു ഇരുന്നു കൊണ്ട് ചോദിച്ചു.... ആഷി വീണ്ടും ചോദിച്ചതും ലയ അച്ചുനെ ദയനീയമായി ഒന്ന് നോക്കി.... അവളെ നോക്കീട്ട് എന്ത് കാര്യം....! 


ഇങ്ങനെ ഒന്ന് കേട്ടിട്ട് പോലും ഇല്ലല്ലോ....! 


"ഇന്നലെ എടുത്ത ഭാഗത്ത്‌ നിന്നുള്ളതാ ഇത്...." 


ഇന്നലെ ആണെങ്കിൽ പിന്നെ ലവൾ അവനെ നോക്കി കോഷ്ടി കാണിക്കൽ അല്ലായിരുന്നോ പണി....! 


"അറീലെങ്കിൽ ഇവിടെ നിന്ന് പഠിച്ചു ആ ആൻസർ എന്നെ കേൾപ്പിച്ചിട്ട് ഇരുന്നാൽ മതി.... പിന്നെ നാളെ വരുമ്പോൾ ഹൻഡ്രെഡ് റിപീറ്റ് ഇമ്പോസിഷൻ എഴുതി കൊണ്ട് വരികയും വേണം...." 


"ഇപ്പൊ ആൻസർ പറഞാലും ഇമ്പോസിഷൻ എഴുതണോ...." 


"ഇനി ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുമ്പോ ഓർക്കാൻ അത് നല്ലതാ...." 


😟വല്ല ആവശ്യവും ഉണ്ടായിരുന്നോ....? ലയ വീണ്ടും നിൽപ് തുടങ്ങി.... എന്നെ അങ്ങനെ ഒന്നും തോല്പിക്കാൻ ആവില്ല.... പതിനഞ്ചു മിനിറ്റ് ആൻസർ പഠിച്ചതും ആശിയെ നോക്കി ഇളിച്ചു....! 


"ഞാൻ പഠിച്ചു.... ഇനി ഇരുന്നോട്ടെ...." 


ഇത്ര പെട്ടെന്നൊ.... അപ്പൊ ബുദ്ധി ഇല്ലാനിട്ടല്ല അത് പ്രവർത്തിപ്പിക്കാത്തത് ആണല്ലേ....! 


"അവിടെ നിക്ക്.... ഇത് കഴിയട്ടെ...." 


😬പല്ലും കടിച്ചു പിടിച്ചു ലയ അവനെ നോക്കി.... ഹാദി ആണെങ്കിൽ പാവം ലവൾ എന്ന പോലെ ഇരിപ്പാ....! 


"മാഷേ...." 


വീണ്ടും പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും ലയ നീട്ടി വിളിച്ചു....! 


"എന്താ...." 


"ഞാൻ ഇരുന്നോട്ടെ....." 


"ആൻസർ എന്നെ പറഞ്ഞു കേൾപ്പിച്ചിട്ട് ഇരുന്നാൽ മതി...." 


ലയ ആൻസർ പറയാൻ തുടങ്ങിയതും ആഷി അവളെ തന്നെ നോക്കി നിന്നു.... അവളുടെ അധരങ്ങളിൽ അവന്റെ കണ്ണ് ഉടക്കിയതും ഇന്നലത്തെ ആ നിമിഷം ഓർത്ത് അവന്റെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു.... തന്റെ പല്ലുകളുടെ പാട് ഇപ്പോഴും അവിടെ തെളിഞ്ഞു കാണാം....! 


"ഇനി ഇരുന്നോട്ടെ...." 


ആൻസർ തീർന്നതും ലയ കെഞ്ചുന്നത് പോലെ ചോദിച്ചു.... അപ്പോഴാണ് അവന് തീർന്നത് മനസ്സിൽ ആയത് തന്നെ.... ആ എന്നും പറഞ്ഞു അവൻ മുന്നോട്ട് നടന്നു....! 


"മാഷേ...." 


🙄പടച്ചോനെ ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാ.....! 


"ഇനി ഞാൻ ഇമ്പോസിഷൻ എഴുതേണ്ടല്ലോ അല്ലെ...." 


"എഴുതണം....പഠിക്കാൻ ബെസ്റ്റ് ഈ എഴുത്തു തന്നെയാ നല്ലത്....." 


😬ഇവനെ കൊണ്ട് തോറ്റല്ലോ....നാളെ ഇങ്ങ് വന്നാൽ അല്ലെ.... തെണ്ടി... വേട്ടാ വെളിയൻ... ഉള്ളിൽ കുറെ ചീത്തയും വിളിച്ചു അവൾ ഇരുന്നു....! 


"എടാ എനിക്കൊരു ഐഡിയ...." 


ഹാദി ഇൻട്രവൽ ടൈം സഹലിനെ തോണ്ടി കൊണ്ട് പറഞ്ഞു.... 


"എന്ത് ഐഡിയ....?!!" 


"അത് അവളോട് ഒന്ന് സംസാരിക്കാൻ ഉള്ള ഒരു വഴി...." 


"അതെന്താ...." 


"അതൊക്കെ ഉണ്ട്.... നിന്റെ കയ്യിൽ കാശ് ഉണ്ടെങ്കിൽ നീ എടുത്തേ...." 


"അഞ്ഞുർ രൂപയുണ്ട്....പക്ഷെ അത് എനിക്ക് ആവശ്യം ഉള്ളതാ....." 


"ആവശ്യം കഴിഞ്ഞാൽ ഞാൻ തിരിച്ചു തരാം.... നീ അതിങ് താ...." 


🙄ലവൻ എന്തിനുള്ള പുറപ്പാടാണോ എന്തോ.....! 


"എസ്ക്യൂസ്മി...." 


അത് കേട്ടതും ലോലിപോപ്പും നുണഞ്ഞു കൊണ്ട് വരുന്ന മൂന്നും ഹാദിയെ തിരിഞ്ഞു നോക്കി.... 


"ക്ലാസിൽ നിന്ന് കളഞ്ഞു കിട്ടിയതാ.... ഇത് കുട്ടിയുടെ ആണോ...." 


അത് കേട്ട് ലയ അച്ചുനെ ഒന്ന് നോക്കി ചിരിച്ചു....! 


"ആ ഞങ്ങൾ ഇവിടെ ഒക്കെ തിരയുക ആയിരുന്നു....കണ്ട് പിടിച്ചതിന് താങ്ക്സ്...." 


എന്നും പറഞ്ഞു ലയ അതും കയ്യിൽ ആക്കി ചിരിച്ചു കൊണ്ട് നടന്നു.... 😟പടച്ചോനെ ലവൾ ഇത് എന്ത്‌ പണിയാ കാണിച്ചേ.... 


"😬ഡാ തെണ്ടി എന്റെ കാശ് താടാ...." 


"അത് അവളുമാർ കൊണ്ട് പോയെടാ...." 


"അവന്റെ ഒരു ഐഡിയ....നീയല്ലേ അവർക്ക് കൊടുത്തത്... എന്റെ കാശ് നീ തന്നെ തരണം...." 


"അവളുമാർ ഞങ്ങളെക്കാൾ ഉടായിപ്പ് ആടാ....ഇനി എന്ത് പറഞ്ഞു തിരിച്ചു വാങ്ങും...." 


"നീ തിരിച്ചു വാങ്ങുകയോ വാങ്ങാതിരിക്കുകയോ നിന്റെ ഇഷ്ടം...എന്റെ കാശ് നീ തരണം...." 


അവൻ ഹാദിയുടെ പോക്കെറ്റിൽ കയ്യിട്ടതും അൻപത് രൂപ...! 


"അത് കൊണ്ടല്ലേ നിന്നോട് വാങ്ങിയേ...."😒 


"ഞാൻ ഉള്ള സത്യം പറഞ്ഞു അവളോട് കാശ് വാങ്ങാൻ പോവാ...." 


സഹൽ നടന്നതും ഹാദി അവനെ പിടിച്ചു നിർത്തി.... 


"എടാ ചതിക്കല്ലേ അവൾക്ക് ഭ്രാന്താ...." 


"🙄ഭ്രാന്തോ.... അത് നിനക്ക് എങ്ങനെ അറിയാം...." 


"പ്രേമിക്കുന്ന പെണ്ണിന്റെ ഹിസ്റ്ററി അറിയാൻ വലിയ ബുദ്ധി ഒന്നും വേണ്ട...." 


"അപ്പൊ നിനക്ക് ബുദ്ധി ഇല്ലെന്ന് നീ സമ്മതിച്ചു അല്ലെ...." 


"എനിക്കില്ല അത് ഞാൻ സമ്മതിച്ചു... നീയും ഒരുത്തിയെ നോക്കി വെച്ചിട്ടുണ്ടല്ലോ അവളെ എങ്ങനെ വളക്കാനാ മോന്റെ ഉദ്ദേശം...." 


"അതൊക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്.... പറ്റിയാൽ ഇന്ന് തന്നെ വർക്ക്‌ ഔട്ട്‌ ആവും...." 


"എങ്ങനെ....?!!" 


"നീ കണ്ട് പടിക്ക്....വാ ഇപ്പൊ ശരിയാക്കി തരാം...." 


ഹാദി അവന്റെ ഷൈൻ ചെയ്തുള്ള നടപ്പ് കണ്ട് അവന്റെ പിന്നാലെ വായും പൊളിച്ചു നടന്നു.... സക്സസ് ആയാൽ ഇത് തന്നെ പ്രയോഗിക്കാം....! 


ക്ലാസിൽ കയറാതെ ലവൻ പുറത്ത് തന്നെ നിന്നു.....! 


"അവൾ പുറത്തേക്ക് ഇറങ്ങുന്നു....അപ്പൊ ഞാൻ അകത്തേക്ക് കയറുന്നു.... ഞങ്ങൾ രണ്ടും കൂട്ടി ഇടിച്ചു താഴേക്ക് വീഴുന്നു.... കണ്ണും കണ്ണും നോക്കി ഞങ്ങൾ അങ്ങനെ കിടക്കുന്നു.... ഞങ്ങളെ പ്രേമം അവിടെ മൊട്ടിട്ട് തുടങ്ങുന്നു...."💙 


🙄ശേ ഇത് ആദ്യമേ എനിക്ക് നോക്കിയാൽ മതിയായിരുന്നു....! 


"എന്റെ പ്രാർത്ഥന പടച്ചോൻ കേട്ട്.... ദേ ഡാ അവൾ വരുന്നു...." 


റനു എണീറ്റ് വരുന്നത് കണ്ടതും സഹൽ ഹാദിയെ കെട്ടിപ്പിടിച്ചു അവൾ വരുന്നതും വെയിറ്റ് ചെയ്തു നിന്നു....! 


"എടീ ഇത്കൂടെ.... ഇവിടെ എങ്ങാനും ഇട്ടാൽ ആഷി സാർ നാളെ പൊരിച്ചെടുക്കും...." 


ഇനി നാളെ കൂടെ എണീറ്റ് നിക്കാൻ വയ്യ.... കൊണ്ടോയി കളയാം.... ലയ എണീറ്റ് പുറത്തേക്ക് നടന്നതും റനു അവിടെ ഇരുന്നു....പുറത്തേക്ക് പതിഞ്ഞ അവളെ നിഴൽ കണ്ടതും സഹൽ അകത്തേക്ക് നടന്നു.... കറക്ട് ആയി അവളെയും കൊണ്ട് ചെക്കൻ ലാൻഡ് ആയി.... 


കണ്ണും കണ്ണും നോക്കി ആ വീഴ്ചയിൽ തന്നെ അവർ കിടന്നു.... 


എല്ലാം സക്സസ് ആയി....പക്ഷെ പെണ്ണ് മാറിപ്പോയി.... 😬പന്നി അത് എന്റെ പെണ്ണാ....! 


കണ്ണുകൾ നോക്കി കിടന്ന ലവൻ എണീക്കാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ല.... 🙄അയ്യോ ഈ കണ്ണ് ഞാൻ എവിടെയോ....പടച്ചോനെ ഇത് ലവൾ അല്ലെ.... ലയ അവനെ നോക്കി കിടപ്പിൽ തന്നെ ഒന്ന് ഇളിച്ചതും സഹൽ ചാടി എണീറ്റു....! 


"സോറി...." 


"സാരല്ല.... ഞാൻ കണ്ടില്ലായിരുന്നു അതാ...." 


"ഞാനും...." 


🙄ഹാദി രണ്ടിനെയും നോക്കി വായും പൊളിച്ചു നിന്നു.... 


"സഹൽ എന്നല്ലേ പേര്...." 


"മ്മ്...." 


"ഞാൻ ലയ...." 


"അറിയാം..." 


"ആണോ.... ഇയാളെ വീട് എവിടാ...." 


"ഹോസ്റ്റലിന് അടുത്താ...." 


"ആണോ....എന്നാൽ ഞാൻ പോട്ടെ...." 


ലയ നടന്നതും സഹൽ അവളെയും നോക്കി ചിരിച്ചു കൊണ്ട് നിന്നു.... 


"ഇവളെ വീഴ്ത്താൻ ആയിരുന്നോ നിന്റെ ഉദ്ദേശം...."😬 


"അത് ആള് ഒന്ന് മാറി എന്നല്ലേ ഉള്ളൂ.... എന്തായാലും ഇവൾ വീണ സ്ഥിതിക്ക് ഇവളെ വെച്ച് തന്നെ ഞാൻ മറ്റവളെ വീഴ്ത്തും...." 


വീഴ്ത്തി വീഴ്ത്തി ഇവൻ ഒടുക്കം എന്റെ പെണ്ണിനെ തന്നെ വളച്ചെടുക്കുവോ എന്തോ.... 😒പാവം ലവൻ പെണ്ണിന് ഭ്രാന്ത് ആണെന്ന് അറിഞിട്ട് വരെ ഇഷ്ടം കൂടിയിട്ടേ ഉള്ളൂ....! 


ഒരു മിനിറ്റ് ഫ്രീ ആയി കിട്ടിയാൽ പോലും സഹൽ പിന്നെ ലയയും ആയി ലോക കാര്യം ഒക്കെ ചർച്ചയാണ്....



            **************💃



"ഓട്ടോയിൽ പോവാം...." 


എന്നും പറഞ്ഞു ലയയും അച്ചുവും നടന്നതും രണ്ടിന്റെന്റെയും നേരെ ഒരു കയ് നീണ്ടു.... 😟ഇതാരടെ വഴിയിൽ തടസ്സം നിന്നത്....രണ്ടും കലിപ്പിൽ നോക്കിയതും ഉള്ള പല്ല് മുഴുവൻ കാട്ടി ഇളിച്ചു കൊണ്ടിരിക്കുന്നു ഒരു പെണ്ണ്.... 


"എന്താ....?!!" 


"ഞാൻ അഞ്ചു...." 


"🙄അയിന്....." 


ശെടാ ഇവളുമാർക്ക് എന്താ എന്റെ പേര് കേട്ടിട്ടും ഒരു വില ഇല്ലാതെ.... ഇനി ഏട്ടൻ എന്നെ പറ്റി പറഞ്ഞു കാണില്ലേ....! 


"അയിന് ഒന്നുല്ല....ഞാൻ സെക്കന്റ്‌ ഇയർ ആണ്.... എന്ന് വെച്ചാൽ നിന്റെയൊക്കെ സീനിയർ.... ആ ബഹുമാനം എനിക്ക് തന്നാൽ കൊള്ളാം...." 


"മ്മ്...." 


രണ്ടും നിഷ്കു ആയി ഒന്ന് മൂളി....! 


"ഞാൻ അവിനാഷിന്റെ പെങ്ങളാ..." 


ഓഹ് വെറുതെ അല്ല അവൻ ഇങ്ങനെ ആയത്.... ഇതല്ലേ പെങ്ങൾ.... 


"വെറുതെ അല്ല ഏട്ടൻ ഒറ്റ നോട്ടത്തിൽ തന്നെ ഫ്ലാറ്റ് ആയത്....എന്റെ ഏട്ടന് കുട്ടി നല്ലത് പോലെ ചേരും..." 


"എനിക്ക് ഇയാളെ ഏട്ടനെ മനസ്സിൽ ആയില്ല.... ഫോട്ടോ വല്ലതും ഉണ്ടോ...." 


മനസ്സിൽ ആയില്ലേ.... ഇനി ഏട്ടൻ പേര് പറയാൻ മറന്ന് കാണോ.... ലവൾ ഫോൺ എടുത്തു അവന്റെ ഫോട്ടോ അവർക്ക് നേരെ നീട്ടി....! 


"അയ്യോ ഇതാണോ.... ഇത് അഞ്ചുവിന്റെ ഏട്ടൻ ആണോ....പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്....നേരിൽ കാണുമ്പോ ഇതിനേക്കാൾ ചിരി വരും...." 


സത്യം ആയിരിക്കോ.... ഏട്ടനെ ഇവൾ നോക്കി ചിരിച്ചതിന് ആവോ ഏട്ടൻ മൂക്കും കുത്തി വീണത്....! 


😟ലയ വായും പൊളിച്ചു അച്ചുനെ നോക്കി.... പാവം അവിയേട്ടൻ.... നല്ലൊരു മനുഷ്യൻ ആയിരുന്നു....! 


"അപ്പൊ എന്റെ ഏട്ടനെ കുട്ടി പ്രേമിക്കുന്നില്ലേ...." 


"അവനെ പ്രേമിക്കാൻ എനിക്ക് വട്ടല്ലേ...." 


പണി പാളി...എല്ലാം കയ്യീന്ന് പോവാണല്ലോ ദൈവമേ.... ഇവൾ എങ്ങാനും ഏട്ടനെ വേണ്ടെന്ന് വെച്ചാൽ ഞാൻ ഇങ്ങനെ നിക്കത്തെ ഉള്ളൂ....! 


"കുട്ടി ഒരു ഹെല്പ് ചെയ്യോ.... ഇഷ്ടം അല്ലെങ്കിൽ കൂടി എന്റെ ഏട്ടന്റെ മുഖത്ത് നോക്കി അത് പറയരുത്.... അത് താങ്ങാൻ ഉള്ള കരുത്ത് ഏട്ടനെ നെഞ്ചിനില്ല...."😢 


"യ്യോ അവിയേട്ടന്റെ നെഞ്ചിന് എന്ത് പറ്റി...." 


ലയ ദയനീയമായി ചോദിച്ചതും അഞ്ചു കണ്ണ് തുടച്ചു അച്ചുനെ ഒന്ന് നോക്കി....! 


"ഹൃദയം പൊട്ടി അപ്പൊ എന്റെ ഏട്ടൻ മരിക്കും.... കുട്ടി കാരണം എന്റെ ഏട്ടൻ മരിക്കില്ലെന്ന് തന്നെയാ എന്റെ വിശ്വാസം...." 


ലവൾ പോയതും അച്ചു വായും പൊളിച്ചു നിന്നു.... 🙄 


"ഇനി ഇപ്പൊ എന്ത് ചെയ്യുമെടി....നീ അവിയേട്ടനെ കൊല്ലോ...." 


"ഞാൻ അങ്ങേരെ മുന്നിൽ പോലും പോവില്ല.... അങ്ങേര് എങ്ങാനും വടി ആയാൽ അത് എന്റെ തലയിൽ ആവോ എന്തോ...."😒 


പാവം അവിയേട്ടൻ....!ഇന്നലെ വെറുതെ കുറെ വിഷമിപ്പിച്ചു....!ലയ ആ ചിന്തയിൽ ആയിരുന്നു....! 


ഇന്നലെ എന്തൊക്കെയാ പറഞ്ഞത്... ഒന്നും വേണ്ടായിരുന്നു....അച്ചു ലയയെ നോക്കി ഇളിക്കുന്നുണ്ടെങ്കിലും അതൊക്കെ ആയിരുന്നു ചിന്ത....!! 


മിക്കവാറും ഇതിൽ അവൾ വീഴുമെന്നാ തോന്നുന്നേ....!


അതിൽ എങ്കിലും ആ പെണ്ണ് വീണാൽ മതിയായിരുന്നു.... ഇത് അറിയുമ്പോൾ ഏട്ടന് എന്നെ ഒരു വിലയൊക്കെ ഉണ്ടാവും.... 😌 


അഞ്ചു പറഞ്ഞ കള്ളം ഓർത്ത് ചിരിച്ചു കൊണ്ട് വീട്ടിലേക്ക് വിട്ടു....! 


"ഇത് കൊള്ളാം ഇത് മതി...." 


പിങ്ക് കളർ സ്കൂട്ടി നോക്കി ചിരിച്ചു കൊണ്ട് ലയ പറഞ്ഞു....! 


"ഇത് വേണോ...." 


"വേണ്ടാതെ പിന്നെ.... ഇന്ന് തൊട്ട് ഞാൻ ആരാണെന്ന് ആ കോന്തൻ കാണാൻ പോവുന്നെ ഉള്ളൂ...." 


"അവനെ കാണിക്കാൻ ആണോ ഇതെല്ലാം...." 


"അതിന് വേണ്ടി മാത്രം അല്ല നമുക്ക് എവിടെ വേണെലും തോന്നിയ സമയത്ത് പോവാലോ,,,,ആരെയും പേടിക്കേം വേണ്ട...." 


എല്ലാം കഴിഞ്ഞു വണ്ടിയും ആയി രണ്ടും അവിടന്ന് ഇറങ്ങി....! 


"സൺ‌ഡേ നമുക്ക് അടിച്ചു പൊളിക്കണം...." 


ലയ ഏതോ ലോകത്തെന്ന പോലെ പറഞ്ഞു.... അച്ചു ആണെങ്കിൽ അവളെ നോക്കി തലയാട്ടിയതെ ഉള്ളൂ....!!



            **************💥



നൈറ്റ്‌ അവിനാഷിന്റെ അടുത്ത് നിന്നും വന്ന ആഷി വീട് സൈലന്റ് ആയത് കൊണ്ട് അവിടെ ഒക്കെ ഒന്ന് നോക്കി.... ഇവൾ ഇത് എവിടെ പോയി....!എന്തായാലും കുറച്ച് ദിവസത്തിന് ശേഷം വീടൊന്ന് സൈലന്റ് ആയി.... ആ ഒരു ആശ്വാസം ഉണ്ട്....!! 


"മോനെ,,,, ആകുട്ടികൾ കോളേജ് കഴിഞ്ഞു ഇത് വരെ വന്നില്ല... പരിചയം ഇല്ലാത്ത സ്ഥലം ആണ്.... നീ ഒന്ന് പോയി അന്വേഷിക്കേടാ...." 


"ഇത് വരെ വന്നില്ലേ.... മണി പത്തായല്ലോ...." 


"ബാബിടെ ഫോണിൽ വിളിച്ചിട്ടാണെങ്കിൽ സ്വിച്ച് ഓഫ് ആണ്...." 


അമൻ പറഞ്ഞതും ആഷി ബൈക്കിന്റെ കീയും എടുത്തു പുറത്തേക്കിറങ്ങി....ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുമ്പോ ആണ് ഗേറ്റ് കടന്ന് ലയയുടെ സ്കൂട്ടി വന്നത്.... അത് കണ്ടതും ആശിയെ പോലെ എല്ലാരും അന്തം വിട്ട് നിന്നു....! 


"മാമാ എങ്ങനെ ഉണ്ട്....?!!" 


ആശിയെ ഒന്നും മൈൻഡ് ചെയ്യാതെ വണ്ടി സ്റ്റാൻഡ് ചെയ്തു കൊണ്ട് ലയ ചോദിച്ചതും ആഷി ബൈക്കിൽ നിന്ന് ഇറങ്ങി അവളെ അടുത്തേക്ക് നടന്നു....!



"വൗ ഇത് കൊള്ളാലോ....ബാബി വാങ്ങിയത് ആണോ...." 


"ആടാ....ചിലരുടെ ഒക്കെ വിചാരം ആണുങ്ങൾക്കെ ഇതൊക്കെ പറ്റൂ എന്നല്ലേ...." 


ആശിയെ നോക്കി കൊണ്ടാണ് അവൾ അത് പറഞ്ഞത്....! 


"വൈകും എങ്കിൽ നിങ്ങൾക്ക് ഒന്ന് വിളിച്ചു പറയാം ആയിരുന്നില്ലേ മക്കളെ...." 


"അത് പിന്നെ ക്ലാസിൽ കേറുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആക്കിയതാ.... അല്ലെങ്കിൽ ഞങ്ങളെ ആ തെണ്ടി മാഷ് ഫോൺ വെച്ചേക്കില്ല....." 


അത് കേട്ടതും ആഷി അവളെ കലിപ്പിൽ നോക്കി....! 


"ഒന്നവിടെ നിന്നെ....." 


അകത്തേക്ക് കയറുമ്പോൾ അവൻ പറയുന്നത് കേട്ട് രണ്ടും തിരിഞ്ഞു നിന്ന് അവനെ നോക്കി....! 


"നിങ്ങൾ രണ്ടാളും ഇത് വരെ എവിടെ ആയിരുന്നു....." 


"ഞങ്ങൾ ഇത് വാങ്ങാൻ.... പേപ്പർ ഒക്കെ റെഡി ആയി കിട്ടാൻ ലേറ്റ് ആയി.... അവർ ഷോപ്പ് അടക്കാൻ നിന്നതാ.... പക്ഷെ ഞാൻ വിടോ...."😏 


"ഓഹോ അത് ശരി....അങ്ങനെ ആണല്ലേ.... ഇവിടെ താമസിക്കുമ്പോ നിങ്ങളെ ഉത്തരവാദിത്തം ഇവിടെ ഉള്ളവർക്കാ.... അത് കൊണ്ട് ഇനി ലേറ്റ് ആവണം എന്ന് തോന്നുമ്പോ ഓർക്കാൻ നല്ലതാ....ഒരു മണിക്കൂർ ഇവിടെ നിന്നിട്ട് അകത്തേക്ക് കേറിയാൽ മതി...." 


😨അത് കേട്ട് ലയ വായും പൊളിച്ചു നിന്നു.....കാലത്ത് നിന്നതിന്റെ ക്ഷീണം ഇത് വരെ തീർന്നില്ല....! 


"മാമാ...."😒 


"മാമനെ വിളിക്കേണ്ട....ഇത് എന്റെ തീരുമാനം ആണ്.... നിങ്ങൾക്ക് വല്ലതും സമ്പവിച്ചാൽ എന്നോടാ ആദ്യം ചോദിക്കുന്നത്...." 


"അയിന് ഞങ്ങൾക്ക് ഒന്നും പറ്റില്ലാലോ...." 


"അത് കൊണ്ട് ഇടക്ക് ഇങ്ങനെ തോന്നും....അതിന് വേണ്ടി തന്നാ ഇങ്ങനെ ഒരു ശിക്ഷ...." 


എല്ലാതും അകത്തു കയറിയതും രണ്ടും നിന്നു....! 


ഈ കാക്കു ഇത് എന്ത് ഭാവിച്ചാ.... ആ പെണ്ണിനെ കാക്കുവും ആയി അടുപ്പിക്കാൻ നോക്കുമ്പോൾ ഇത് മൊത്തം അകലുന്ന ലക്ഷണം ആണല്ലോ.... അമൻ അതും ചിന്തിച്ചു നിന്നു..... 


"ഇതിനേക്കാൾ ബേധം ഹോസ്റ്റൽ തന്നാ.... ആരെയും പേടിക്കേണ്ട അടിച്ചു പൊളിക്കാം എന്നൊക്കെ പറഞ്ഞു വന്നിട്ട് വീട്ടിലും കോളേജിലും ഒക്കെ പാര ആണല്ലോ....." 


"അതാ വിവരം ഉള്ളവർ പറയുന്നത് ആവശ്യം ഇല്ലാതെ സ്വപ്നം കാണരുത് എന്ന്...." 


അച്ചു ലയയെ നോക്കി ദയനീയമായി പറഞ്ഞു....! 


"🙄എടീ ഒരു മണിക്കൂർ എന്തായാലും പുറത്താ ഒന്ന് കറങ്ങിയിട്ട് വന്നാലോ...." 


"ഒരു കറക്കത്തിന്റെയാ ഈ അനുഭവിക്കുന്നെ...." 


അതും ശരിയാ....! 


"അവന്റെ നെകളിപ്പ് ഒക്കെ ഇന്നത്തോടെ നിക്കും നീ കണ്ടോ...." 


"എങ്ങനെ....?!!" 


"അതൊക്കെ ഉണ്ട്...."😬 


ലയ പല്ലും കടിച്ചു അകത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.... ഉലക്കമേലെ ശിക്ഷ ആയിപ്പോയി.... 😒



              ***************💥



"ഞാൻ ഇന്ന് അച്ചുനെ പരിചയപ്പെട്ടു...." 


അഞ്ചു അവിനാഷിന്റെ അടുത്ത് ഇളിച്ചു കൊണ്ട് വന്നു പറഞ്ഞു....! 


"എന്നിട്ട് അവൾ എന്ത് പറഞ്ഞു...." 


"അത് പറയാതിരിക്കാ ബേധം.... ഏട്ടനെ കണ്ടാൽ എന്റെ ഏട്ടൻ ആണെന്ന് തോന്നില്ലെന്ന് വരെ അവളുമാർ പറഞ്ഞു...." 


"അത് സത്യം തന്നാ....നിന്നെ എവിടുന്ന് കിട്ടി ആവോ...." 


"ദേ ഏട്ടാ.... അവളുമാർക്ക് ഏട്ടനെ ഒരു പുല്ല് വില പോലും ഇല്ല.... ഇതിനേക്കാൾ ഒക്കെ ബേധം എന്റെ ഫ്രണ്ട്‌സ് തന്നെയാ..... അതിനെ ഒന്നും ഏട്ടന് പറ്റില്ലല്ലോ...." 


"നിന്നെ തന്നെ സഹിക്കാൻ പാടാ.... അപ്പോഴാ നിന്റെ ഫ്രണ്ട്‌സ്...." 


"ഈ...." 


അഞ്ചു അവനെ പുച്ഛിച്ചു കാണിച്ചു....! 


"പക്ഷെ ഏട്ടൻ പേടിക്കേണ്ട....അവൾ ഏട്ടന്റെ മുന്നിൽ മൂക്കും കുത്തി വീഴാൻ ഉള്ള ട്രിക് ഒക്കെ ഞാൻ എടുത്തു പ്രയോഗിച്ചിട്ടുണ്ട്...." 


"🙄ദൈവമേ അതെന്ത് ട്രിക്...." 


"അതൊക്കെ ഉണ്ട്.... ഇനി അതിന് അതിക ദിവസങ്ങൾ ഇല്ല...." 


"എടീ നീ എന്ത് കാണിച്ചു എന്നാ...." 


"അതൊക്കെ ഏട്ടന് വഴിയേ മനസ്സിൽ ആവും...." 


അഞ്ചു അവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞതും അവിനാശ് കിളി പോയ പോലെ നിന്നു.... 😟ദൈവമേ ബുദ്ധി ഇല്ലാത്ത കൊച്ചാ,,,,ഇനി ആ ട്രിക് കൊണ്ട് അവൾക്ക് ഇത്തിരി എങ്കിലും വില ഉണ്ടെങ്കിൽ അത് കൂടി പോവോ എന്തോ....!!



            *************💃



"ഒരു മണിക്കൂർ ആയില്ലേ ഞങ്ങൾ കേറിക്കോട്ടെ...." 


"ആ... വാ...." 


രണ്ടും അകത്തു കയറി മുറിയിലേക്ക് നടന്നു.... നിനക്കുള്ള പണി ഞാൻ തരാം...! 


"നിനക്ക് എങ്കിലും ഞങ്ങളെ രക്ഷിക്കായിരുന്നു...." 


അമനെ കണ്ടതും ലയ പരിഭവത്തോടെ പറഞ്ഞു.... 


"എന്റെ കാക്കുനെ നിങ്ങൾക്ക് അറിയാതോണ്ടാ.... ഞാൻ എങ്ങാനും വല്ലതും മിണ്ടിയാൽ എന്നേം കൂടെ നിങ്ങടെ കൂടെ നിർത്തും...." 


"നിന്റെ കാക്കുനെ ഒക്കെ ആരെക്കാളും നന്നായി എനിക്കറിയാം....ജാടയാ ആ തെണ്ടിക്ക്.... ഇന്നത്തോടെ അത് നിർത്താനും എനിക്കറിയാം...." 


"വേണം.... അതിന് ഞാൻ ഫുൾ സപ്പോർട്ട് ചെയ്യും...." 


"നിനക്കെന്തെങ്കിലും പ്രയോജനം ഉണ്ടാവും അല്ലെ...." 


അച്ചു രണ്ടിന്റെയും പറച്ചില് കേട്ട് അമനോട് ചോദിച്ചതും ലവൻ ഇളിച്ചു....! 


"ഏയ്‌ അങ്ങനെ ഒന്നുല്ല.... 😟അനിയൻ ആയത് കൊണ്ട് ഞാൻ എന്തൊക്കെ സഹിച്ചു എന്ന് എനിക്കെ അറിയൂ...." 


"ശരിയാടാ.... ആരും അല്ലാത്ത എനിക്ക് തന്നെ ഇത്രക്ക് പീഡനം... അപ്പോഴാ സ്വന്തം അനിയൻ ആയ നീ...."😒 


ലയ വിഷമത്തോടെ അതും പറഞ്ഞു കിടന്നു.... പെട്ടെന്ന് എണീറ്റു ഫോൺ കയ്യിൽ എടുത്തു.... നാളെ എങ്കിലും ലീവ് എടുക്കണം....അതിനുള്ള വഴി ഒക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്....!! 


"എന്നാൽ നീ പോക്കോ...." 


"മ്മ്...." 


ചെക്കൻ പോയതും ലയ ഡോർ ലോക്ക് ചെയ്തു..... 


"എന്താടി...." 


"ഏയ്‌ ഒന്നുല്ല.... എനിക്ക് നല്ല ഉറക്കം വരുന്നു...." 


ലേറ്റും ഓഫ് ചെയ്തു ഫോണും കയ്യിൽ എടുത്തു മൂടി പുതച്ചു അവൾ കിടന്നു.... കുറച്ച് കഴിഞതും ലവൾ പുതപ്പ് നീക്കി അച്ചുനെ ഒന്ന് നോക്കി....പെണ്ണ് ആദ്യായിട്ട് ഒരു മണിക്കൂർ നീണ്ട നിൽപ്പല്ലേ.... ക്ഷീണം കൊണ്ടാവും നല്ല ഉറക്കം ആണ്....! 


തനിക്ക് പകരം ഒരു പില്ലോ എടുത്തു അവൾക്കരികിൽ വെച്ച് കൊണ്ട് പതുക്കെ എണീറ്റ് ഡോർ തുറന്ന് പുറത്തേക്കിറങ്ങി....! 


എല്ലാ മുറിയിലേക്കും ഒന്ന് കണ്ണോടിച്ചു നോക്കി.... ഭാഗ്യം എല്ലാം നല്ല ഉറക്കം ആണെന്ന് തോന്നുന്നു.... പതുക്കെ പെണ്ണ് ആഷിയുടെ മുറിക്കടുത്തേക്ക് നടന്നു നീങ്ങി...! 


ഡോർ തള്ളി നോക്കിയതും അത് ലോക്ക് അല്ലെന്ന് കണ്ട് ഫ്ലാഷ് ഓഫ് ചെയ്തു ഒച്ച വെക്കാതെ അകത്തേക്ക് കയറി.... ബെഡിലേക്ക് നോക്കിയതും അവൾ കണ്ണും തള്ളി അവന്റെ മസിലും ബോഡിയും ഒക്കെ നോക്കി നിന്നു....ഇവനെങ്ങാനും ഉണർന്നാൽ പെറുക്കി എടുക്കേണ്ടി വരും....!😟 


അവനിൽ ഉള്ള നോട്ടം മാറ്റി ചുറ്റിലും ഒന്ന് നോക്കിയതും അവന്റെ അടുത്തായുള്ള ടേബിളിൽ അവന്റെ ഫോൺ കണ്ട് ഒരു ചിരിയോടെ അതിനടുത്തേക്ക് നടന്നു....! 


എന്റെ എന്തോ പിക് ഉണ്ടെന്ന് പറഞ്ഞല്ലേ ഇന്ന് കോളേജിലേക്ക് കൊണ്ട് പോയത്... നാളെ ഞാൻ വന്നാൽ അല്ലെ ഇമ്പോസിഷൻ കാണിക്കേണ്ടതുള്ളൂ.... ഈ ഫോൺ ഉണ്ടായിട്ട് വേണ്ടേ എന്നെ ഭീഷണി പെടുത്താൻ....!😏 


പെണ്ണ് പുച്ഛത്തോടെ അവനെ നോക്കി മനസ്സിൽ ഏതാണ്ട് ഒക്കെ തെറി വിളിച്ചു ഫോൺ കയ്യിൽ എടുത്തതും അവളുടെ കയ്യിൽ പിടി വീണതും ഒരുമിച്ചായിരുന്നു.... 😨പടച്ചോനെ ഞാൻ തീർന്ന്....! 


ഞെട്ടി കൊണ്ട് ലയ കഴുത്ത് തിരിച്ചു നോക്കിയതും ലവൻ ഉറക്കിൽ തന്നെയാണ്.... ഹോ ഭാഗ്യം.... സ്വപ്നം കണ്ടോണ്ട് കിടപ്പാ....ആരെയാണോ എന്തോ.... ☹️ 


കയ് മാറ്റാൻ നോക്കി എങ്കിലും ലവന്റെ കയ് അത്ര എളുപ്പത്തിൽ ഒന്നും ഊരി പോരില്ലെന്ന് അവൾക്ക് മനസ്സിൽ ആയി....ഐഡിയ...പതിയെ അവൾ അവന്റെ മുഖത്ത് ഊതാൻ തുടങ്ങിയതും ലവൻ ഒന്ന് തിരിഞ്ഞു കിടന്നതോ അവളെയും പിടിച്ചു കൊണ്ടായിരുന്നു.... 


ഞെട്ടി തരിച്ചലയക്ക് ബോധം വന്നത് തന്നെ ഇത്തിരി നേരം കഴിഞ് ആണ്....! 


തന്നെയും പിടിച്ചു കിടക്കുന്ന ആഷിയെ വായും പൊളിച്ചു അവൾ നോക്കി കിടന്നു.... കോപ്പിന്റെ കയ്യും കാലും ഒക്കെ തന്റെ മേലെയാണ്....എങ്ങനെ ഇതിനകത്ത് നിന്ന് ഇറങ്ങി പോരും.... 😟 


അവന്റെ ശ്വാസം തന്റെ മുഖത്തേക്ക് പതിഞ്ഞതും ലയ അവന്റെ മുഖത്തേക്ക് നോക്കി.... ഉറക്കം കണ്ടാൽ എന്തൊരു നിഷ്കു....കണ്ണെടുക്കാതെ തന്നെ അവനെ നോക്കിയതും പെട്ടെന്ന് തന്നെ അവൻ അവളെ പിടിച്ചു ഒന്ന് കൂടെ തന്നിലേക്ക് അടുപ്പിച്ചു.... 


"മൈ സ്വീറ്റ് സണ്ണി...." 


എന്നും പറഞ്ഞു അവൻ അവളെ അധരങ്ങളിലേക്ക് ചുണ്ടുകൾ അമർത്തിയതും ലയ ഷോക്ക് അടിച്ച പോലെ കിടന്നു....! 


അയ്യേ ഇവൻ ഉറങ്ങി കിടന്നാൽ വൃത്തികെട്ടവൻ ആണല്ലേ....ലവൻ ഉണർന്നാലും അങ്ങനെ തന്നെ ആണല്ലോ....!😏 


പടച്ചോനെ ഇവനെന്താ ഈ കാണിക്കുന്നേ.... ഒന്ന് തന്ന ക്ഷീണം തീർന്ന് വരുന്നേ ഉള്ളൂ... ഈ ചുണ്ട് എന്റെ സ്വന്തം ആണ്... അല്ലാതെ സണ്ണി ചേച്ചിടെ ഒന്നും അല്ല....! 


അവൾ അവന്റെ പിടിയിൽ നിന്ന് ഊരാൻ നോക്കിയെങ്കിലും അവന്റെ ശക്തമായ പിടിയിൽ ഒന്നും ചെയ്യാൻ ആയില്ല.... 


അധരങ്ങളെ നുണഞ്ഞു കൊണ്ട് തന്നെ അവന്റെ കയ്കൾ അവളിൽ നിന്ന് പിടി വിട്ട് സഞ്ചരിക്കാൻ തുടങ്ങി....അവളുടെ കയ്കളിൽ കൂടി അവന്റെ കയ്കൾ അരിച്ചിറങ്ങി വയറിൽ സ്ഥാനം പിടിച്ചതും ലയ ഞെട്ടി കൊണ്ട് എരിവ് വലിച്ചു.... സണ്ണി ചേച്ചി ആണെന്ന് കരുതി ഇവൻ എന്തൊക്കെയാ ഈ കാണിക്കുന്നേ....! 


വയറിൽ നിന്ന് കയ്കൾ മേലോട്ട് സഞ്ചരിക്കാൻ തുടങ്ങിയതും ലയ ഞെട്ടി പിടഞ്ഞു കൊണ്ട് അവനെ ബലമായി പിടിച്ചു തള്ളി.... വൃത്തികെട്ടവൻ.... 😬 


അവൻ മാറിയെന്ന് കണ്ടതും ലയ എല്ലാം മറന്ന് ജീവനും കൊണ്ട് പുറത്തേക്കിറങ്ങിയോടി.... ഇപ്പൊ ഒരു പിക് അല്ലെ ലവൻ കണ്ടുള്ളൂ....ഇനിയും നിന്നാൽ മൊത്തം കണ്ടേനെ....! 


ഒന്നിനും നിക്കാതെ അവൾ അച്ചുന്റെ അടുത്ത് വന്നു മൂടി പുതച്ചു കിടന്നു....! 


വിറയൽ ഇപ്പോഴും മാറിയിട്ടില്ല.... വല്ല ആവശ്യവും ഉണ്ടായിരുന്നോ സിംഹത്തിന്റെ വായിൽ ചെന്ന് കയ്യിട്ട് നോക്കാൻ.... 😒 


അവൾ പോയതും ആഷി ഒരു ചിരിയോടെ എണീറ്റിരുന്നു....ഇനി മേലാൽ മോൾ ഇത് പോലുള്ള പണിക്ക് നിക്കില്ല.... 


ലവന്റെ ഫോൺ കയ്യിൽ ആക്കാൻ പോയ ലവൾ ആണ്.... സ്വന്തം ഫോൺ കൂടെ അവിടെ ഇട്ടേച്ചു ഇറങ്ങിയത്.... അവളുടെ ഫോണും കയ്യിൽ എടുത്തു അതിലേക്ക് നോക്കി അവൻ ഒന്ന് ചിരിച്ചു.... അവളുടെ സെൽഫി വാൾപേപ്പർ കണ്ടതും അവൻ അതിൽ വിരൽ ഓടിച്ചു.....! 


"ഞാൻ നിന്നെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല.... കാണാലോ നീ ഇവിടം വരെ പോകുമെന്ന്....തത്കാലം ഇത് എന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ...." 


എന്നും പറഞ്ഞു അവൻ അവളുടെ ഫോൺ ഭദ്രമാക്കി വെച്ചു....!!



             **************💃



"ഗുഡ് മോർണിംഗ്...." 


എന്നും പറഞ്ഞു എണീറ്റതും അച്ചു ലയയെ വായും പൊളിച്ചു നോക്കി....! 


"നിന്റെ ലിപ്പിന് ഇതെന്തു പറ്റി...."🙄 


അത് കേട്ടപ്പോൾ ആണ് ലയക്ക് ഇന്നലെ മാഷ് സണ്ണി ചേച്ചിക്ക് കൊടുത്ത കിസ്സ് തനിക്ക് കിട്ടിയത് ഓർത്തത്....! 


"അ.... അത്... ഞാൻ ഇന്നലെ അറ്റത് അല്ലായിരുന്നോ താഴെ വീണപ്പോൾ പല്ല് കൊണ്ടതാവും...." 


"എന്നിട്ട് സൗണ്ട് ഒന്നും കേട്ടില്ലല്ലോ..." 


"നീ ഉറക്കം ആയാണ്ട് നിന്നെ ഡിസ്റ്റർബ് ചെയ്യേണ്ടെന്ന് കരുതി...."😒 


"എന്നാലും ഇത് ഇത്തിരി കൂടിപ്പോയി...." 


അച്ചു പറഞ്ഞതും പെണ്ണ് കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു....!🙄പടച്ചോനെ ഇത്തിരി ഒന്നും അല്ല ഒത്തിരി കൂടിപ്പോയി.... ആ തെണ്ടി കടിച്ചു പറിച്ചതാണെന്ന് കൂടി ഓർക്കുമ്പോൾ ആണ് സഹിക്കാൻ പറ്റാത്തത്....! 


"നിന്റെ മമ്മി വിളിക്കാൻ ടൈം ആയല്ലോ നിന്റെ ഫോൺ എവിടെ....?!!" 


"അത് അവിടെ എവിടെ എങ്കിലും കാണും...." 


"ഞാൻ മൊത്തം നോക്കി ഇവിടെ എങ്ങും ഇല്ല...." 


അപ്പോഴാണ് പെണ്ണിന് നൈറ്റ്‌ ഫോണും എടുത്തു ലവന്റെ മുറിയിലേക്ക് വിട്ടത് ഓർമ വന്നത്....ജീവനും കൊണ്ട് ഓടുമ്പോൾ ഓന്റെ ഫോൺ മാത്രം അല്ല നമ്മളെ ഫോണും അവിടെ ഇട്ടാണോ വന്നത്.... ഇത് ഇവൾ അറിയുന്നത് നല്ലതല്ല....! 


"ഞാൻ കണ്ടിട്ടില്ല...." 


എന്നും പറഞ്ഞു പെണ്ണ് ബാത്‌റൂമിലേക്ക് മുങ്ങി....! 


"നിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ട് കാൾ അറ്റൻഡ് ചെയ്യുന്നില്ല...." 


"എങ്കി നീ ഇവിടെ നിന്ന് ഒന്നൂടെ ട്രൈ ചെയ്യ്.... ഞാൻ പുറത്തൊക്കെ ഒന്ന് നോക്കട്ടെ...." 


എന്നും പറഞ്ഞു ലയ അച്ചുനെ ഒന്ന് നോക്കി അവിടെ ഒക്കെ തിരയും പോലെ ആശിയുടെ മുറിയുടെ മുന്നിൽ വന്നു നിന്നു....ഒച്ചയും അനക്കവും ഒന്നും ഇല്ലല്ലോ.... ഇറങ്ങി കാണുമോ.... 🙄 


അകത്തേക്ക് തലയിട്ട് നോക്കിയതും ആരെയും കാണാതെ പെണ്ണ് ആശ്വാസത്തോടെ മുറിയിൽ കയറിയതും പാന്റ്സ് മാത്രം ഇട്ടു നിക്കുന്ന ആശിയെ കണ്ട് പെണ്ണ് സ്റ്റെക്ക് ആയി.... 


"എന്താ....?!!" 


അത് കേട്ടപ്പോൾ ആണ് ലവൾക്ക് ബോധം വന്നത്....! 


"അത്... എന്റെ ഫോൺ...." 


"നിന്റെ ഫോൺ എന്റെ മുറിയിൽ ആണോ ഉള്ളത്.... ഇവിടെ നീ കേറാറെ ഇല്ലല്ലോ....പിന്നെ അതെങ്ങനെ ഇവിടെ വരാനാ...." 


ഇന്നലെ വന്നിരുന്നു വയർ നിറച്ചു കിട്ടുകയും ചെയ്തു.... 😒 


"അത്.... കാണുന്നില്ല.... അപ്പൊ എല്ലാ ഇടത്തും നോക്കാം എന്ന് കരുതി...." 


"ഏയ്‌ ഇവിടെ അങ്ങനെ ഒരു ഫോൺ ഒന്നും ഇല്ല...." 


പിന്നെ ഇത് എവിടെ പോയി ഇവിടെ തന്നെ ആണല്ലോ ഉണ്ടാവേണ്ടത്.... ലയ അതും ചിന്തിച്ചു അവിടെ തന്നെ നിന്നു....! 


"എന്തെ പോണില്ലേ....പോയി റെഡി കോളേജിലേക്ക് ചെല്ലാൻ നോക്ക്...." 


😏ഓഹ് അവന്റെ ഒരു കോളേജ്....!അവൾ ബെഡിൽ ഒക്കെ ഒന്ന് കൂടെ നോക്കി അവിടന്ന് ഇറങ്ങി....! 


"കിട്ടിയോ...." 


"ഇല്ലെടി...." 


"പക്ഷെ റിങ് ചെയ്യുന്നുണ്ടല്ലോ...." 


ഇനി കട്ടിലിനടിയിൽ എങ്ങാനും ഉണ്ടാവോ.... 


"വാ ലേറ്റ് ആയാൽ സാർ പുറത്ത് നിർത്തും നമുക്ക് പോവാം...." 


"ഞാൻ ഇന്ന് കോളേജിൽ ഒന്നും വരുന്നില്ല മോളെ...നീ വേണേൽ പോയിക്കോ...." 


"സാർ പറഞ്ഞത് നീ മറന്നോ.... ആരെങ്കിലും ഫൈൽ ആയാൽ സാറിനാ കുറച്ചിൽ എന്ന്...." 


"അതിപ്പോ ഞാൻ വന്നാലും അവനെ നാണം കെടുത്താൻ ഫൈൽ ആവാൻ തന്നെ തീരുമാനിച്ചു...." 


"എന്നെ തനിച്ചു കണ്ടാൽ സാർ എന്തായാലും നിന്നെ വിളിക്കാൻ വരും.... പിന്നെന്താ നേരെ ചൊവ്വേ വന്നാൽ പോരെ.... ജയിക്കേണ്ട കാര്യം ഒക്കെ പിന്നെയല്ലേ...." 


"അതും ശരിയാ....ഇവിടെ നിന്നാലും ബോർ അടിക്കും...." 


പെണ്ണ് കൂടുതൽ ഒന്നും ഓർക്കാതെ ഫുഡും കഴിച്ചു ഇറങ്ങി.... സ്കൂട്ടി ഉള്ളത് കൊണ്ട് തന്നെ പോവാൻ നല്ല ഇന്ട്രെസ്റ്റും ഉണ്ടായിരുന്നു....! 


ആഷി ബൈക്കിൽ കയറുന്നത് കണ്ടതും അവളും പുച്ഛത്തോടെ അവനെ നോക്കി അതിൽ കേറി ഇരുന്നു....ഇന്നത്തേക്കുള്ള വകയും നിനക്ക് റെഡി ആണ് മോളെ....ഗേറ്റ് കടന്നതും അവന്റെ നിഴൽ പിന്നെ കണ്ടിട്ടില്ല.... 🙄ഇവൻ ഇത് എന്ത് പോക്കാ പോയത്....! 


ബൈക്കിൽ പോന്ന അവിനാഷിനെ കണ്ടതും ലയ സ്പീഡ് കൂട്ടി അവനെ മറി കടന്നു.... അവനെ കണ്ടതും അച്ചുവിന്റെ കണ്ണുകൾ സഹതാപത്തോടെ അവനെ നോക്കി..... 


🙄ദൈവമേ ഇവൾ എന്താ ഇങ്ങനെ നോക്കുന്നെ....ആ പെണ്ണ് എന്ത് ട്രിക് ആണോ വെച്ച് പിടിപ്പിച്ചത്.... അവിനാശ് ഒന്ന് പുഞ്ചിരിച്ചതും അച്ചുവും പുഞ്ചിരിച്ചു....!! 


ആഷി പറഞ്ഞത് എത്ര ശരിയാ പെൺകുട്ടികളെ പിന്നാലെ പോവുന്നത് അല്ല അവളുമാർ വീഴാൻ ഇത് തന്നെയാ ബെസ്റ്റ്.... 


ലവൻ ചിന്തിച്ചു തീർന്നില്ല രണ്ടും വണ്ടി അടക്കം ഒരു വീഴ്ച ആയിരുന്നു....അത് കണ്ട് അവിനാശ് ഒന്ന് ഞെട്ടി..... 


"എവിടെ നോക്കിയാടി വണ്ടി ഓടിക്കുന്നെ...." 


"അത് ഞാൻ കുഴി കണ്ടില്ലെടി...." 


"അത് തന്നെയാ നീ എവിടെയാ നോക്കുന്നത് എന്ന് ചോദിച്ചത്...." 


"വല്ലതും പറ്റിയോ...." 


എന്നും ചോദിച്ചു അവിനാശ് വന്നു അച്ചുവിന് നേരെ കയ് നീട്ടിയതും പെണ്ണ് അവനെ നോക്കി കയ് നീട്ടി.... അവൻ പിടിച്ചു നിർത്തി എങ്കിലും രണ്ടും പരിസരം മറന്ന് കണ്ണും കണ്ണും നോക്കി നിക്കാൻ തുടങ്ങി....! 


😏നമ്മളെ ഒന്നും പിടിച്ചു നിർത്താൻ ഒരു തെണ്ടിയും ഇല്ല.... ഇങ്ങനെ ഒന്ന് കൂടെ വീണിട്ട് ഉണ്ടെന്ന് ഓർമ പോലും ഇല്ലാതെ നിക്കുന്നത് കണ്ടില്ലേ....!! 


"ആരെങ്കിലും എന്നെ ഒന്ന് പിടിക്കോ...." 


അച്ചു ഞെട്ടി കൊണ്ട് അവനിൽ നിന്നും മാറി നിന്ന് ലയയെ പിടിച്ചു നിർത്തി....! 


"ആ തെണ്ടിയുടെ കണ്ണ് തട്ടിയതാ.... ഓടിച്ചു കൊതി തീർന്നില്ല വണ്ടി സ്ക്രാച് ആയി...." 


റിപ്ലൈ ഒന്നും ഇല്ലാത്ത കണ്ട് ലയ അച്ചുനെ തല ഉയർത്തി നോക്കിയതും രണ്ടും ഇപ്പോഴും പരസ്പരം നോക്കി നിൽപ്പ് തന്നെ.... ഇങ്ങനെ പോയാൽ ഇവൻ ഇവിടെ വെച്ച് തന്നെ വടിയാവും....! 


"അതേയ്.... ഒന്ന് പോയി തരോ...." 


ആഷി പറഞ്ഞത് ഇവൾ കൂടെ ഉള്ളിടത്തോളം ഒന്നും നടക്കില്ലെന്ന് അല്ലെ അത് ശരി തന്നെയാ.... അവി ലയ‌യെ നോക്കി ഇളിച്ചു കൊണ്ട് അവിടന്ന് പോയി....! 


ക്ലാസിൽ കയറിയതും ലയ സഹലിനെ നോക്കി ഹായ് കാണിച്ചു.... 😒ചക്കിന് വെച്ചത് കൊക്കിന് ആണല്ലോ കൊണ്ടത് പടച്ചോനെ....! 


ആഷി വന്നപ്പോൾ പിന്നെ ക്ലാസ് സൈലന്റ് ആയി.... 


"ഇന്നലത്തെ ഇമ്പോസിഷൻ എവിടെ...?!!" 


"😨ഏ.... എന്താ...." 


"ഇന്നലെ ഇമ്പോസിഷൻ പറഞ്ഞത് മറന്നോ അത് എവിടെയെന്നാ ചോദിച്ചത്...." 


അങ്ങനെ ഒന്നുള്ളത് സ്കൂട്ടി കിട്ടിയ സന്തോഷത്തിൽ ഇറങ്ങുമ്പോൾ മറന്ന്.... 


"അത് ഞാൻ എഴുതി വെച്ചതാ എടുക്കാൻ മറന്നു...." 


"എങ്കിൽ ഇവിടെ നിന്ന് എഴുതാൻ തുടങ്ങിക്കോ.... ബാക്കി വീട്ടിൽ പോയിട്ട് നാളെക്ക് എഴുതിയാലും മതി...." 


😦ഇവനെന്തുവാടെ ഇങ്ങനെ.... ഒരാളെ ദ്രോഹിക്കുന്നതിന് ഒരു പരിധി ഇല്ലേ....!നിന്ന നിൽപ്പിൽ ഫിഫ്റ്റി കംപ്ലീറ്റ് ചെയ്തു.... നെക്സ്റ്റ് അന്നത്തെ വക ഒരു ക്യുസ്റ്റിയൻ കൂടി ചോദിച്ചു നാളേക്ക് ഉള്ള വേറെ ഇമ്പോസിഷൻ റെഡി ആയി.... ഇന്ന് തനിച്ചല്ല വേറെയും കുറച്ച് പിള്ളേർ ഉണ്ട് അത് തന്നെ സമാദാനം.... അച്ചുവിനില്ല അതാണ് ആശ്വാസം.... ഇന്ന് ഇരുന്നു എഴുതിക്കണം.... 


"എഡീ നിനക്ക് ഞാൻ ഒരു ഡെയ്‌രി മിൽക്ക് സിൽകി വാങ്ങി തരാടി... ഒരു ഫിഫ്റ്റി എഴുതി തരോ...." 


"ഫിഫ്റ്റി പറ്റില്ല.... ട്വന്റി ഫൈവ് വേണേൽ നോക്കാം...." 


റനു ഏറ്റെടുത്തതോടെ ഇത്തിരി ആശ്വാസം.... പറഞ്ഞു വരുമ്പോ ഇനിയും ഉണ്ട് നൂറ്....! 


"എടാ സഹൽ നിനക്ക് ഇഷ്ടം ഉള്ള എന്ത് വേണേലും ഞാൻ വാങ്ങി തരാം... ഒന്ന് എഴുതി താടാ...." 


കുറച്ച് കൂടി ക്ലോസ് ആയിട്ട് മറ്റവളെ കാര്യം അവതരിപ്പിക്കാം....! 


"അതിനെന്താ ഞാൻ എഴുതി തരാലോ...." 


സഹൽ സമ്മതിച്ചതും ഹാദി വായും പൊളിച്ചു അവനെ നോക്കി....! 


"നീ എഴുതോ...." 


"ഞാൻ അല്ല നീ...." 


"ഞാനോ...."🙄 


"നിനക്കല്ലേ അവളോട് പ്രേമം.... അപ്പൊ പിന്നെ നീ എഴുതുന്നതാ നല്ലത്...." 


"അതിനവൾ എന്നോടല്ലല്ലോ നിന്നോടല്ലേ പറഞ്ഞത്...." 


"അതെ അത് ഞാൻ അവളെ കയ്യിൽ കൊടുത്തു അവളുമായി കൂടുതൽ അടുക്കും.... എന്റെ കാര്യം അവളോട് പറയുമ്പോ നിന്റെ കാര്യവും ഞാൻ അവളോട് പറയും...." 


അതിന് അവൻ ഒന്ന് തലയാട്ടി....!! 


അങ്ങനെ ലവൾക്ക് ഇമ്പോസിഷൻ എഴുതാനും ആളായി.....!!


"ഞാൻ ഇപ്പൊ വരാം...." 


വൈകീട്ട് വന്നപ്പോ ആഷി ലാൻഡ് ആയില്ലെന്ന് കണ്ട് ലയ അവന്റെ മുറിയിലേക്ക് ഓടി കയറി....! 


കട്ടിലിലും തറയിലും ഒക്കെ നല്ല പോലെ അരിച്ചു നോക്കി.... 🙄എന്നാലും ഇത് ആവി ആയിപ്പോയോ....! 


ലവന്റെ ഷെൽഫ് കൂടി കണ്ടതും ലയ ഒന്ന് നിന്നു.... ചിലപ്പോൾ അവൻ എടുത്തു ഷെൽഫിൽ വെച്ചിട്ട് ഞാൻ ഒന്നും കണ്ടില്ലേ എന്ന പോലെ നടപ്പ് ആണെങ്കിലോ.... ഷെൽഫ് തുറന്നു അകത്തു തലയിടേണ്ട താമസം പിന്നിൽ നിന്നും ഡോർ അടയുന്ന സൗണ്ട് കേട്ട് പെണ്ണ് ഞെട്ടി....! 


പടച്ചോനെ ഇത് അവൻ ആവല്ലേ.... എന്നും പ്രാർത്ഥിച്ചു പതിയെ തല ചെരിച്ചു നോക്കിയതും തന്നെയും നോക്കി നിൽക്കുന്ന ആശിയെ കണ്ട് അവൾ ഒന്ന് ഇളിച്ചു....! 


"ഇ ഹി.... മാഷെന്താ ഇവിടെ....? ഞാൻ മുറി മാറി കേറിയതാ.... ഇത് മാഷിന്റെ മുറി ആണല്ലേ.... എന്നാൽ ഞാൻ പോട്ടെ മാഷേ....." 


തത്കാലം മുങ്ങാം.... ലയ അവനെ മറി കടന്ന് നടന്നതും കയ്യിൽ അവന്റെ പിടി വീണു....! 


മുറി മാറിയത് പറഞിട്ട് വിശ്വാസം ആയില്ലേ.... അവൾ ദയനീയമായി അവന്റെ മുഖത്ത് നോക്കി....!! 


"മോഷണം ആയിരുന്നു അല്ലെ...." 


"അയ്യേ.... ഞാൻ അയിനൊന്നും വന്നതല്ല.... എന്റെ ഫോൺ കാണുന്നില്ലെന്ന് ഞാൻ കാലത്ത് പറഞ്ഞതല്ലേ അത് നോക്കാൻ വന്നതാ...." 


"അത് ഇവിടെ ആണോ ഇരിക്കുന്നെ...." 


"അത് കുന്തം പോയാൽ കുടത്തിലും തപ്പണം എന്നല്ലേ...." 


"ഓഹോ അങ്ങനെ ആണോ.... എന്നിട്ട് കിട്ടിയോ...." 


"ഇല്ല.... 😒മാഷ് കണ്ടായിരുന്നോ...." 


"ഒന്ന് കണ്ടായിരുന്നു.... ഇത് പോലെ ആണോ....." 


അത് കണ്ടതും ലയയുടെ ഫേസ് എൽ ഈ ടി പോലെ തിളങ്ങി....! 


"പോലെ ആണോ എന്നോ ഇത് തന്നെയാ...." 


എന്നും പറഞ്ഞു അത് കയ്യിൽ ആക്കാൻ നോക്കിയതും ലവൻ നീട്ടിയ കയ് പിൻവലിച്ചു....! 


"ഇതെങ്ങനാ എന്റെ ബെഡിൽ എത്തിയത്...." 


😒പറയും പോലെ അങ്ങനെ ഒന്നുണ്ടല്ലോ.... ലവന് ഒന്നും ഓർമ ഇല്ലേലും സണ്ണി ചേച്ചിക്ക് കൊടുക്കാൻ വെച്ച കിസ്സ് ഒക്കെ കൃത്യം തന്നിട്ടുണ്ട്....! 


"അത്.... അത് അറിയാതെ വന്നതാവും...." 


"ഫോണോ...." 


"അല്ല... ഞാൻ...." 


"അപ്പൊ മോഷണം തന്നെ....അങ്ങനെ വെച്ച് മറന്ന് പോയതാവും അല്ലെ...." 


"അയിന് മാത്രം ഇവടെ എന്താ നിധി ഉണ്ടോ....ഞാൻ ഇവിടെ ഒക്കെ കാണാൻ ചുമ്മാ വന്നതാ...." 


"ചുമ്മാ കാണാൻ വരാൻ ഇതെന്താ മ്യൂസിയം ആണോ....?!!" 


"അല്ല,,,മാഷിന്റെ ഫോൺ എടുക്കാൻ...." 


"അപ്പൊ എന്റെ ഫോൺ മോഷണം ആണോ മോളെ ഉദ്ദേശം...." 


"അതല്ല.... മാഷ് അല്ലെ പറഞ്ഞത് എന്റെ പിക് മാഷിന്റെ ഫോണിൽ ഉണ്ടെന്ന്.... അത് ഡിലീറ്റ് ചെയ്യാൻ വേണ്ടിയാ....." 


"ആണോ...." 


"സത്യായിട്ടും അതെ....അത് ഡിലീറ്റ് ആക്കോ....." 


"ആക്കാം....ഈ ഫോണും തരാം...." 


അപ്പൊ ഇത്തിരി നല്ലവൻ തന്നെയാ.... ലയ അവനെ നോക്കി ഇളിച്ചു....! 


"പക്ഷെ അതിന് മുന്നേ നീ ആരാണ് എന്തിന് വേണ്ടിയാ ഇങ്ങോട്ട് വന്നത് എന്ന് പറയണം...." 


"ഞാൻ ആയിഷയുടെ മോൾ ലയ ഐഷ...." 


"അതാണെന്ന് എനിക്കറിയാം....പക്ഷെ നിന്റെ ഉദ്ദേശം ആണ് ഞാൻ ചോദിച്ചത്...." 


"എനിക്കെന്ത്‌ ഉദ്ദേശം...." 


"നിനക്ക് വന്ന ഫോൺ കോൾ ഞാൻ അറ്റൻഡ് ചെയ്തിരുന്നു.... പിന്നെ കുറച്ച് മെസേജ്.... പിന്നെ കുറച്ച് ഫോട്ടോസ്.... എല്ലാം നിന്നെ പറ്റി ഏകദേശം എനിക്ക് മനസ്സിൽ ആക്കി തന്നു....." 


അത് കേട്ടതും ലയ നല്ല പോലെ ഞെട്ടി.... എന്തൊക്കെ മണ്ടത്തരം ആണ് പടച്ചോനെ ഞാൻ കാണിച്ചത്.....! 


"അത് എന്റെ ഫോൺ അല്ല.... എന്റെ സിസ്റ്ററിന്റെ ഫോൺ ആണ്.... ഞാൻ അത് ഇപ്പൊ യൂസ് ചെയ്യാൻ തുടങ്ങിയതാ....." 


"നീ പറയുന്നത് മുഴുവൻ കള്ളം ആണ്.... എങ്ങനെയാ സത്യം പറയിപ്പിക്കേണ്ടത് എന്നും എനിക്കറിയാം...." 


അത് കേട്ട് ലയ ഒന്നും മിണ്ടാതെ നിന്നു.... ഇനിയും അത് ഇവന്റെ കയ്യിൽ ഇരിക്കുന്നത് അത്ര നല്ലതല്ല....! 


"അമൻ...." 


എന്ന് വിളിച്ചതും ആഷി ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും ലയ ഫോണും കയ്യിൽ ആക്കി അവനെയും തള്ളി കൊണ്ട് ഡോറും തുറന്ന് ഇറങ്ങി ഓടി....! 


"എടീ...." 


പിന്നാലെ വന്ന ആഷി ലയയെ പോലെ അമനെ കണ്ട് ഒന്ന് നിന്നു....ചെക്കൻ ആണെങ്കിൽ രണ്ടിനെയും നല്ല പോലെ ഒന്ന് നോക്കി....! 


"ബാബി ധൈര്യം ആയിട്ട് എന്നോട് പറ ബാബിയെ കാക്കു എന്തിനാ ഓടിച്ചെ....." 


ലയ ആശിയെ ഒന്ന് തിരിഞ്ഞു നോക്കി....! 


"ടാ നീ എന്തൊക്കെയാ ഈ ചോദിക്കുന്നെ...." 


"ബാബി പറ...." 


"നിന്റെ കാക്കു എന്നെ ..." 


എന്നും പറഞ്ഞു പെണ്ണ് മോങ്ങിയതും ആഷി വായും പൊളിച്ചു നിന്നു.....! 


"എന്നാലും കാക്കു ഇങ്ങനെ ചെയ്യും എന്ന് കരുതീല....ഞാൻ ആണെങ്കിൽ എനിക്ക് വിവരം ഇല്ലാത്തോണ്ട് എന്ന് കരുതാം.... പക്ഷെ കാക്കു അങ്ങനെ ആണോ ഒരു മാഷ് അല്ലെ...." 


"ടാ ആ പെണ്ണ് കള്ളം പറയുവാ.... നീ അതൊന്നും കേട്ട് വിശ്വസിക്കരുത്...." 


"ഒന്നും പറയേണ്ട എനിക്കെല്ലാം മനസ്സിൽ ആയി...." 


"നിന്നെ ഞാൻ ഇന്ന്....."😬 


ആഷി കലിപ്പോടെ അവനെ പിടിക്കാൻ പോയതും ചെക്കൻ ചെന്ന് ലയയുടെ പിന്നാലെ നിന്നു.... അവളെ പിടിച്ചു അവന്റെ മേലെ തള്ളിയതും ആഷി പെണ്ണിനേയും കൊണ്ട് തറയിൽ ലാൻഡ് ആയി....കണ്ണുകൾ തമ്മിൽ ഉടക്കിയതും അവർ പരസ്പരം നോക്കി അവിടെ തന്നെ കിടന്നു....!അവന്റെ കയ്കൾ അവളുടെ അരയിലൂടെ ഇഴഞ്ഞു.... 


😘പടച്ചോനെ രണ്ടും ലവ് ആയോ.... അമൻ രണ്ടിന്റെയും കിടപ്പ് നോക്കി നിന്നു....! 


"എന്താ ഇവിടെ ഒരു ബഹളം....." 


മാമൻ വന്നു ചോദിച്ചതും രണ്ടും ഞെട്ടി തല ഉയർത്തി നോക്കി....! 


"എണീക്കെടി....." 


"പറ്റുന്നില്ല...." 


"🙄ഏ...." 


"മ്മ്.... എന്റെ മുടി വിട്...." 


ആഷി ബട്ടൻസിൽ കുരുങ്ങിയ മുടി എങ്ങനെ ഒക്കെയോ നീക്കാൻ തുടങ്ങി.... ഇതിനൊക്കെ മുടി ഇല്ലാതെ നടന്നൂടെ.... ഇത്രേം വലിയ മുടിയും കൊണ്ട് നടക്കാ ആളെ കൊല്ലാൻ ആയിട്ട്....! 


"കണ്ടോ ബാപ്പി ഇവർ തമ്മിൽ ലവാ...." 


"ചെറിയ വായിൽ വലിയ വർത്താനം പറയാതെ ഒന്ന് പോടാ അവിടന്ന്...." 


"എന്നാൽ ഈ ചെറിയ ചെക്കൻ ഇവിടെ ഉണ്ടെന്ന് ഇവരോട് പറഞ്ഞുടെ.... എന്നെ വഴി തെറ്റിക്കാൻ ആയിട്ട്...." 


എന്നും പറഞ്ഞു അവൻ മുറിയിലേക്ക് നടന്നു.... നിന്നെ ഞാൻ പിന്നെ എടുത്തോളാം.....!! 


മുടി നീക്കിയതും ആഷി അവളെയും പിടിച്ചു തള്ളി എണീറ്റു ബാപ്പയെ നോക്കി ഒന്ന് ഇളിച്ചു....അതിനിടയിൽ അവൻ ഫോൺ കയ്യിൽ ആക്കിയത് ഒന്നും ലവൾ അറിഞില്ല.... 


ലയ പിന്നെ എണീറ്റ് വളിച്ച ഇളിയോടെ മുറിയിലേക്ക് മുങ്ങി....! 


"എന്താ.....!!" 


ബാത്‌റൂമിൽ നിന്നും ഇറങ്ങിയ അച്ചു അവളെ നോക്കി ചോദിച്ചതും അവൾ ഒന്നും ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു....! 


"എന്താടാ ഇത്....." 


"അത് പിന്നെ ബാപ്പ.... അവൾ.....!" 


"നിനക്ക് അവളെ ഇഷ്ടം ആണെങ്കിൽ ഈ ബാപ്പയ്ക്ക് സന്തോഷമേ ഉള്ളൂ..... ഒരിക്കൽ അവളുടെ ഉമ്മയെ എന്നിൽ നിന്നും തട്ടി പറിച്ചു കൊണ്ട് പോയപ്പോൾ ഞാൻ അനുഭവിച്ച വിഷമം ഒക്കെ അവളെ കണ്ടപ്പോഴാ ഇല്ലാതായത്....." 


ബാപ്പ പോയതും ആഷി അവൾ പോയ വഴിയേ നോക്കി ഒന്ന് ചിരിച്ചു.... പിന്നെ അവന്റെ കയ്യിൽ ഉള്ള ഫോണിലേക്കും.....!!



             **************💃



"ദൈവമേ സാറിന്റെ കയ്യിലോ...." 


"😒മ്മ്...." 


"ഇനി എന്ത് ചെയ്യും...." 


"ഒരു വഴി ഉണ്ട്.... ഞാൻ ചെന്ന് ആ കോപ്പിനെ കണ്ടിട്ട് വരാ...." 


എന്നും പറഞ്ഞു ലയ എണീറ്റതും ദേ നിക്കുന്നു ഇപ്പൊ പറഞ്ഞവൻ....! 


"നിന്നെ പറ്റി പറഞ്ഞു നാവ് വായിലോട്ട് ഇട്ടില്ല.... നീ വാ...." 


"എന്നെ പറ്റി എന്താ പറഞ്ഞത്...." 


"നിന്നെ പോലെ നല്ല ഒരു ചെക്കനെ ഞങ്ങൾ കണ്ടിട്ടേ ഇല്ലെന്ന് പറഞ്ഞതാ...." 


അവനെക്കാൾ ഉടായിപ്പ് ആണ് ഇവൻ.... പിന്നെയാ....! 


"അപ്പൊ നേരത്തെ കോപ്പ് എന്നൊക്കെ പറഞ്ഞതോ...."🙄 


"അത് നിന്റെ കാക്കുനെയാടാ...." 


"ആണോ ഞാൻ കരുതി എന്നെയാണെന്ന്...." 


"നിന്നെ ഞങ്ങൾ അങ്ങനെ ഒക്കെ പറയോ...." 


ലയ ഇളിച്ചു കൊണ്ട് പറഞ്ഞതും അവൻ അത് കാര്യം ആക്കി എടുത്തു ബെഡിൽ ഇരുന്നു....പടച്ചോനെ ഇവൻ ഈ ഇരുപ്പ് ഇരുന്നാൽ കാശും കൊണ്ടേ പോവാറുള്ളൂ....! 


"ടാ നീ ഒരു ഉപകാരം ചെയ്യോ...." 


"എന്ത് ഉപകാരം...." 


"അത് നിന്റെ കാക്കുന്റെ കയ്യിൽ എന്റെ ഫോൺ ഉണ്ട്.... അത് ഒന്ന് അടിച്ചു മാറ്റി കൊണ്ട് തരാൻ പറ്റോ...." 


"ബാബിടെ ഫോൺ ആണോ...." 


"ആടാ....നേരെ ചൊവ്വേ ചോദിച്ചാൽ തരില്ല....അത് കൊണ്ടാ നിന്നോട് പറഞ്ഞത്..." 


"അതെങ്ങാനാ കാക്കുന്റെ കയ്യിൽ ആയത്... നിങ്ങൾ തമ്മിൽ ലവ് ആണോ...." 


"നീയല്ലേടാ പറഞ്ഞത് നിന്റെ കാക്കു ഏതോ ഒരു പെണ്ണും ആയി ലവ് ആണെന്നും സൺ‌ഡേ കാണിച്ചു തരാം എന്നും...." 


"അത് എന്റെ ഒരു തോന്നൽ പറഞ്ഞതല്ലേ.... ഇപ്പൊ എനിക്ക് തോന്നുന്നത് നിങ്ങൾ തമ്മിലാണോ ലവ് എന്നാ...." 


🙄അച്ചുവും ലയയും പരസ്പരം ഒന്ന് നോക്കി.... ഇതിനേക്കാൾ ഒക്കെ ബേധം ഇവന്റെ കാക്കു തന്നെയാ....!ലവനെ അകറ്റാനും പറ്റില്ല അടുപ്പിക്കാനും പറ്റില്ല....! 


"അത് വിട്.... ഇപ്പൊ വേണ്ടത് ബാബിടെ ഫോൺ അല്ലെ.... അതിന് കുറച്ച് കാശ് ചിലവാകും...." 


"തൊട്ടപ്പുറത്തെ മുറിയിൽ ഉള്ള ഫോൺ എടുക്കാൻ എന്തിനാടാ കാശ്.... പ്ലെയിനിൽ ആണോ നീ അങ്ങോട്ട് പോണേ...." 


"കാശ് കിട്ടിയാലേ എനിക്ക് ഐഡിയ കിട്ടൂ.... കാക്കുവല്ലേ ആള്.... അത്ര എളുപ്പത്തിൽ ഒന്നും അടിച്ചു മാറ്റാൻ പറ്റില്ല...." 


"തരാം.... പക്ഷെ അത് ഫോൺ കയ്യിൽ കിട്ടിയാലേ തരൂ...." 


"ഓകെ.... അത് മതി...." 


ലവൻ പോവുന്ന കണ്ട് രണ്ടും വല്ലതും നടക്കുവോ എന്ന പോലെ ഇരുന്നു....! 


"ഇന്ന് ഞാൻ കാക്കുന്റെ കൂടെ കിടന്നോട്ടെ...." 


"അതെന്താ...." 


"അത് ഞാൻ ഇന്നലെ ഒരു പ്രേതത്തെ സ്വപ്നം കണ്ട്.... അത് കൊണ്ട് ഇന്നും കണ്ടാലോ...." 


"അത് തൊട്ടപ്പുറത്തുള്ള നിന്റെ ബാബിയെ ആയിരിക്കും...." 


"ഏയ്‌ ഇത് ബാബിയെ പോലെ മൊഞ്ചത്തി ഒന്നും അല്ല.... കാണുമ്പോ തന്നെ പേടിയാവും..." 


"അങ്ങനെയെങ്കിലും നീ പേടിച്ചല്ലോ.... ഒരു ഗ്യാപ് ഇട്ടു കിടക്കണം... എന്റെ മേലെ കാലോ കയ്യോ എടുത്തിട്ടാൽ ഞാൻ പിടിച്ചു താഴെ ഇടും...." 


"അതൊക്കെ ഞാൻ ഇപ്പൊ നിർത്തി കാക്കു....എന്റെ കല്യാണം കഴിഞ്ഞാൽ ആ പെണ്ണ് എന്ത് കരുതും അത് കൊണ്ട് ഞാൻ ഇപ്പൊ ഡീസെന്റാ...." 


"മിണ്ടാതെ കിടക്കേടാ അവിടന്ന്....എട്ടിൽ അല്ലെ ആയുള്ളൂ അവന്റെ ഒരു കല്യാണം...." 


ആഷി കലിപ്പിട്ടതും ചെക്കൻ കിടന്നു.... 🙄ഇതിനേക്കാൾ ബേധം പ്രേതം തന്നെ ആയിരുന്നു....! 


കാക്കു ഉറങ്ങി കിടക്കുന്നതും നോക്കി നിന്ന ലവൻ ആദ്യമേ ഉറങ്ങി.... കാലത്ത് എണീറ്റപ്പോൾ ലവൻ ജിമ്മിന് പോയിട്ടുണ്ട്.... ചെക്കൻ ചാടി എണീറ്റ് ഷെൽഫ് മുഴുവൻ അരിച്ചു പെറുക്കി....! 


"ബാബിടെ ഫോൺ മിക്കവാറും കാക്കു പോക്കെറ്റിൽ ഇട്ടു കൊണ്ട് നടക്കാവും.... മുറിയിൽ ഇല്ല...." 


ഒന്നൊന്നര മണിക്കൂർ തിരച്ചിൽ നടത്തിയ ലവൻ ക്ഷീണത്തോടെ ബെഡിൽ ഇരുന്നു കൊണ്ട് പറഞ്ഞു....! 


"അത് ഇനി ഞാൻ വിചാരിച്ചാലെ കിട്ടൂ...." 


"അപ്പൊ എന്റെ കാശ്...." 


"കാശ് ഞാൻ നാളെ തരാം...." 


ചെക്കൻ സമ്മതിച്ചു പുറത്തേക്കിറങ്ങിയതും ആഷി ജിമ്മും കഴിഞ്ഞു വരുന്നത് കണ്ട് ഒന്ന് ഇളിച്ചു....! 


"നീ എന്റെ മുറിയിൽ അല്ലെ കിടന്നത്.... പിന്നെ എങ്ങനെ അവിടെ എത്തി...." 


"അത് ഞാൻ ബാബിയോട് ഗുഡ്മോർണിംഗ് പറയാൻ...." 


"ആ പെണ്ണിന്റെ തൊലി വെളുപ്പ് കണ്ടിട്ടാണ് നിന്റെ ഈ ഇളക്കം എങ്കിൽ അത് ഇന്നത്തോടെ നിർത്തിയേക്ക്...." 


"ആ പെണ്ണ് കാക്കുനാ ചേർച്ച.... എനിക്ക് കെട്ടാൻ ഉള്ള പെണ്ണിനെ ഒക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്...." 


പടച്ചോനെ ഇവൻ ഇപ്പോഴേ ലവ് ഒക്കെ തുടങ്ങിയോ....! 


"നീ എന്താ ഇന്നലെ എന്നോട് പറഞ്ഞത് നീ ഡീസന്റ് ആയെന്ന് അല്ലെ....പക്ഷെ എനിക്ക് തോന്നുന്നില്ല നിനക്ക് അടുത്ത കാലത്ത് ഒന്നും ഒരു പെണ്ണ് കെട്ടാൻ പറ്റും എന്ന്.... നിന്റെ കാര്യം പോക്കാ...." 


ചെക്കൻ അത് കേട്ട് നല്ല പോലെ പേടിച്ചു.... 😟എനിക്ക് അങ്ങനെ കുഴപ്പം ഒന്നും ഇല്ലല്ലോ....! 


എല്ലാരു ഒരുമിച്ചു ഫുഡ്‌ കഴിക്കാൻ ഇരുന്നതും ലയ ആശിയെ ഒന്ന് നോക്കി അടുത്ത് ചെന്നു....! 


"മാമാ എന്റെ ഫോൺ ഇയാളെ കയ്യിലാ ഒന്ന് തരാൻ പറയോ...." 


പെണ്ണ് നിഷ്കു ആയി മാമനെ നോക്കി കൊണ്ട് പറഞ്ഞതും മാമൻ ആശിയെ ഒന്ന് നോക്കി.... 


"എന്തിനാടാ നിനക്ക് ഇവളെ ഫോൺ...." 


"അത് ബാപ്പ.... ഇവളെ ഏതോ ചെക്കൻ വിളിച്ചു ഭയങ്കര ശല്യം ആയിരുന്നു.... അത് ഒന്ന് സോൾവ് ചെയ്യാൻ വേണ്ടി വാങ്ങിയതാ.... ഇനി അവൻ വിളിച്ചാലോ അത് കൊണ്ട് രണ്ട് ദിവസം കയ്യിൽ വെച്ച് നോക്കാം എന്ന് കരുതി...." 


എടാ തെണ്ടി നിന്നെക്കാൾ വലിയ ശല്യം ഒന്നും ഈ ലോകത്തില്ല....! 


"ഇനി അവൻ വിളിച്ചാൽ എന്ത് ചെയ്യണം എന്ന് എനിക്കറിയാം.... മമ്മി എങ്ങാനും വിളിച്ചാൽ ഞാൻ ഫോൺ എടുത്തില്ലെങ്കിൽ ഡൌട്ട് ആവും....ഇപ്പൊ തന്നെ രണ്ട് ദിവസം ആയി അച്ചുന്റെ ഫോണിലാ വിളിക്കുന്നത്...." 


"അത് അങ്ങ് കൊടുത്തേക്കേടാ...." 


"മുറിയിൽ ഉണ്ട് നീ വാ ഞാൻ തരാം...." 


"മ്മ്...." 


ആഷി നടന്നതും പിന്നാലെ അവളും നടന്നു.... ഇനി മുറിയിൽ പോയാൽ വേറെ വല്ല ഉഡായിപ്പും പുറത്ത് എടുക്കോ....! 


"ആ പിന്നെ മോളെ...." 


"എന്താ മാമാ...." 


"ഇയാൾ എന്നൊക്കെയാണോ പ്രായത്തിന് മൂത്ത ആളെ വിളിക്കുന്നത്....അതൊന്നും നിന്റെ മമ്മി നിന്നെ പഠിപ്പിച്ചില്ലേ...." 


"ഇനി ഞാൻ ആഷിക്കാ എന്ന് വിളിച്ചോളാം...." 


പിന്നെ എന്റെ പട്ടി വിളിക്കും.... എന്നും പറഞ്ഞു അവൾ അവന്റെ പിന്നാലെ സ്റ്റെയർ കയറി ചെന്നു....! 


"താ...." 


കയ് നീട്ടിയതും ആഷി ഫോൺ അവളുടെ കയ്യിൽ വെച്ച് കൊടുത്തു....! 


"നീ എന്താ ബാപ്പയോട് പറഞ്ഞത് എന്നെ ആഷിക്കാ എന്ന് വിളിക്കാന്നോ...." 


"ഇയാൾ എന്ത് ചെയ്താലും ഞാൻ അങ്ങനെ വിളിക്കാൻ പോണില്ല...." 


"അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്.... ഞാൻ നിന്റെ സാർ ആണ്.... ആ എന്നെ കേറി നീ അങ്ങനെ എങ്ങാനും വിളിച്ചാൽ എനിക്കാ അതിന്റെ നാണക്കേട്...." 


😏ഓഹ് അപ്പൊ അങ്ങനെ ആണല്ലേ.... ശരിയാക്കി തരാം.... നാണം കെടുത്തീട്ട് തന്നെ ബാക്കി കാര്യം....!! 


എന്നും ചിന്തിച്ചു ലവൾ ഇളിച്ചു കാണിച്ചു മുറിയിലേക്ക് നടന്നു.... 


"ഇന്ന് സൺ‌ഡേ അല്ലെ നമുക്ക് പുറത്തൊക്കെ പോയി അടിച്ചു പൊളിച്ചു വരാ...." 


"എന്നാൽ ഞാനും വന്നോട്ടെ...." 


"നീയാ...." 


ലയ അമനെ ഒരുമാതിരി നോക്കി കൊണ്ട് ചോദിച്ചു....! 


"എന്നെ കാക്കു ഒറ്റയ്ക്ക് എന്തായാലും വിടില്ല.... നിങ്ങളുടെ കൂടെ ആവുമ്പോ ബാപ്പി എങ്കിലും സമ്മതിക്കും...." 


"ആ ന്നാ വാ...." 


മൂന്നും ഇറങ്ങുന്നത് കണ്ട് ആഷി വായും പൊളിച്ചു നോക്കി....! 


"ബാപ്പി സൺ‌ഡേ ആയത് കൊണ്ട് ഇവർക്ക് ഇവിടെ ഒക്കെ ഒന്ന് കറങ്ങണം എന്ന്.... പരിചയം ഇല്ലാത്ത പ്ലേസ് അല്ലെ ഞാനും കൂടെ ഇവരെ കൂടെ ചെല്ലണം എന്ന് ഇവർക്ക് ഒരേ നിർബന്ധം....." 


🙄എടാ ഭയങ്കരാ.... അച്ചുവും ലയയും ഒരു പോലെ അമനെ നോക്കി വായും പൊളിച്ചു നിന്നു....! 


"അത് നല്ലതാ.... നീ കൂടെ ഉണ്ടെങ്കിൽ ഇവരെ കാര്യത്തിൽ പേടിക്കാൻ ഇല്ല...." 


അങ്ങേര് പറഞ്ഞതും ലവൻ ആശിയെ നോക്കി ഇളിച്ചു.....! 


"ഞങ്ങൾ ഇത്തിരി ലേറ്റ് ആവും...." 


"സാരല്ല.... ആകെ കൂടെ കിട്ടുന്ന സൺ‌ഡേ അല്ലെ....." 


പടച്ചോനെ മൂന്നും ഒന്നിനൊന്ന് മെച്ചം ആണ്.... എങ്ങോട്ടാണാവോ....!! 


"ഞാൻ ഡ്രൈവ് ചെയ്യാം....ഇന്നലത്തെ പോലെ വല്ല കുഴിയിലും കൊണ്ടിടേണ്ടല്ലോ....." 


അച്ചു മുന്നിലും പിന്നെ ലയയും പിന്നെ അമനും ഇരിക്കുന്നത് കണ്ടതും ആഷിയുടെ കണ്ണ് തള്ളി....അവനെ വിശ്വസിക്കാൻ കൊള്ളില്ല.... അതെങ്ങനാ എന്റെയല്ലേ അനിയൻ....! 


"നിർത്ത്....." 


"എന്താടാ....." 


"ഞാൻ ഇവിടെ വരെ ഉള്ളൂ.... ഇനി നിങ്ങൾ പൊക്കോ...." 


അമൻ ഇറങ്ങി കൊണ്ട് പറഞ്ഞു.... 


"എടാ നീയല്ലേ പറഞ്ഞത് ഞങ്ങൾക്ക് കൂട്ട് ആയി വരാണെന്ന്....." 


"പിന്നെ എനിക്ക് നിങ്ങടെ കൂടെ വരാൻ ഭ്രാന്ത് അല്ലെ.... ഞാൻ എന്റെ ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ ഇറങ്ങിയതാ.... വീട്ടിൽ നിന്ന് വിടാൻ ഇതല്ലാതെ വേറെ വഴിയില്ല.... പിന്നെ തിരിച്ചു വരുമ്പോൾ എന്നെ വിളിക്കണേ നമുക്ക് ഒരുമിച്ചു വരാ...." 


എന്നും പറഞ്ഞു ലവൻ അങ്ങ് പോയി....! 


"ഇവൻ ആള് കാണുന്ന പോലെയല്ല...." 


"മ്മ്...അതന്നെ,,,,കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ല...." 


അവന്റെ പോക്ക് നോക്കി രണ്ടും പറഞ്ഞു....! 


"നീ ഈ വഴി വിട്ടോ ചിലപ്പോൾ മറ്റവൻ ഞങ്ങളെ പിന്നാലെ വരാൻ ചാൻസ് ഉണ്ട്...." 


"ഇതേതു വഴി...." 


"അറീല.... ആരോടേലും ചോദിച്ചു പോകാം...." 


രണ്ടും കല്ലും മുള്ളും നിറഞ്ഞ വഴിയിൽ കൂടെ യാത്രയായി....! 


രണ്ടും അങ്ങനെ സൺ‌ഡേ നല്ലോണം എൻജോയ് ചെയ്തു....! 


മൂന്നിനെയും കാണുന്നില്ലല്ലോ പിന്നാലെ പോയാൽ മതിയായിരുന്നു....ടൈം ഒൻപതായിട്ടും അവറ്റകളെ കാണാതെ ആഷി അങ്ങിങായി നടന്നു.... മുൻ‌കൂർ ജാമ്യം വാങ്ങിയത് കൊണ്ട് ഒരു ഡോസ് കൊടുക്കാനും പറ്റില്ല....! 


"നിക്ക്.... നിക്ക്...." 


തിരിച്ചു വരുമ്പോ അമൻ വഴിയിൽ കയ് നീട്ടി കൊണ്ട് പറഞ്ഞു....! 


"മോൻ നടന്നു വന്നാൽ മതി...." 


എന്നും പറഞ്ഞു ലയ വണ്ടി ബ്രേക്ക്‌ ഇടാതെ വിട്ടു.... ചെക്കന് പിന്നെ വേറെ വഴി ഇല്ലാത്തോണ്ട് അവറ്റകളെ പിന്നാലെ ഓടി....ആശിയെയും പുച്ഛിച്ചു ലയ അകത്തു കയറിയതും പിന്നാലെ ഓടി കിതച്ചു വരുന്ന അമനെ കണ്ട് ആഷി അവനെ നല്ല പോലെ ഒന്ന് നോക്കി.... 


"നീ ഇവളുമാരെ കൂടെ പോയതല്ലേ.... പിന്നെന്താ ഓടി കിതച്ചു വരുന്നേ...." 


"പട്ടി...." 


"പട്ടിയോ....." 


"പട്ടി ഓടിച്ചപ്പോൾ ഞാൻ അതിനെ കല്ലെറിയാൻ ഓടിയതാ...." 


ലവന് പിന്നെ എവിടെ എന്ത് ജീവിയെ കണ്ടാലും അങ്ങനെ ഒരു സ്വഭാവം ഉള്ളത് കൊണ്ട് എല്ലാരും വിശ്വസിച്ചു.... ആഷി മാത്രം അവനെ വിശ്വാസം വരാത്ത പോലെ നോക്കി നിൽപ്പ് തന്നെയാ....! 


മുങ്ങുന്നതാ നല്ലത്.... സ്മെൽ ചെയ്തു കണ്ട് പിടിക്കും എല്ലാം....!



                **************💥



"ഇത് നീ എഴുതിയതാണോ.....?!!" 


പിറ്റേന്ന് ക്ലാസിൽ ലയ ആരുടെ ഒക്കെ വക എഴുതി കിട്ടിയ ഇമ്പോസിഷൻ നീട്ടിയതും ആഷി അത് വാങ്ങി കൊണ്ട് ചോദിച്ചു.... ലവൻ കണ്ടതല്ലേ ഒരു മിനിറ്റ് പോലും അവൾ എഴുതാൻ ഇരിക്കാത്തത്....! 


"ആ...." 


"എന്നിട്ട് ഹാൻഡ് റൈറ്റ് ഒക്കെ പല വിധത്തിൽ ആണല്ലോ...." 


"അത്... അത് റൈറ്റ് ഹാൻഡ് കഴച്ചപ്പോൾ ഞാൻ ലെഫ്റ്റ് ഹാൻഡ് കൊണ്ട് എഴുതി.... അങ്ങനെ മാറി മാറി എഴുതിയത് കൊണ്ടാ...." 


"മ്മ്...." 


അവളെ ഒന്ന് നോക്കി അവൻ അച്ചുന്റെ നോട് ബുക്കിൽ നോക്കിയതും ഒന്നിന്റെ അവകാശിയേ കണ്ട് കിട്ടി....എന്നാലും ഈ പേപ്പർ ആരും ആയും യോജിക്കുന്നില്ലല്ലോ.... അപ്പോഴാണ് ലവൻ വായും പൊളിച്ചു പെണ്ണിനേയും നോക്കി നിൽക്കുന്ന ഹാദിയേ കണ്ടത്.... അവന്റെ നോട്ട് ബുക്ക്‌ വാങ്ങിയതും പകുതി എഴുത്തിന്റെ അവകാശിയേ അവന് മനസ്സിൽ ആയി.... 


ഇനി രണ്ടും പ്രേമം എങ്ങാനും ആയോ.... അല്ലാതെ പിന്നെ അവൻ എങ്ങനെ ഇത്രയും റിസ്ക് എടുത്തു ഇത് എഴുതി എടുത്തു....!പെണ്ണിനെ ഒന്ന് കൂടി നോക്കിയപ്പോൾ അതിന് വലിയ ഭാവ മാറ്റം ഒന്നും ഇല്ല....! 


"ഇരിക്ക്...." 


"ഇല്ല...." 


"അതെന്താ നിനക്ക് മൂലക്കുരുവിന്റെ അസുഖം ഉണ്ടോ.....?!!" 


അത് കേട്ടതും എല്ലാം കൂടെ ചിരിക്കാൻ തുടങ്ങി.... 


"ഞാൻ ഇരുന്നാലും മാഷ് എന്തെങ്കിലും കോനിഷ്ട് കാണിച്ചു എന്നെ നിർത്തും എന്ന് എനിക്കറിയാം അത് കൊണ്ടാ അതിനു മുന്നേ ഞാൻ നിന്നത്....." 


പെണ്ണിന് വിവരം വെച്ച് തുടങ്ങി.....! 


"ആ എന്നാൽ അവിടെ നിക്ക്...." 


എന്നും പറഞ്ഞു ലവൻ മുന്നിലേക്ക് നടന്നതും ലയ അവനെ ഇടിക്കുന്ന പോലെ ആക്ഷൻ ഇട്ടു....😬ഇവനെന്താ കണ്ണിൽ ചോര എന്ന് പറയുന്ന ഒന്നില്ലേ.....!! 


"ബ്രേക്ക്‌ ടൈം കഴിഞ്ഞാൽ ഞാൻ തന്നെയാ.... ഇന്ന് നിങ്ങളെ ഇംഗ്ലീഷ് മിസ്സ്‌ ലീവ് ആണ്....." 


🙄പടച്ചോനെ അപ്പോഴും ഞാൻ നിക്കണോ....! 


"അല്ലേടി ആ കുരങ്ങനെ എന്ത് കണ്ടിട്ടാ ഈ പെൺപിള്ളേർ ഒക്കെ ഇങ്ങനെ വായി നോക്കുന്നെ....." 


ആഷിയിൽ ഉള്ള സകല പെണ്ണിന്റെയും നോട്ടം കണ്ട് ലയ അച്ചുനെ നോക്കി ചോദിച്ചു.....! 


"അത് പിന്നെ കാണാൻ ഗ്ലാമർ അല്ലേടി അത് കൊണ്ടാവും....." 


"അയിന് മാത്രം ഗ്ലാമർ ഒക്കെ ഇണ്ടോ...." 


"ഉണ്ടെന്നാ എന്റെ ഒരു ഇത്.... പിന്നെ വീട്ടിൽ ഉള്ള കോലത്തിൽ എങ്ങാനും ആണ് ഇവളുമാർ കണ്ടതെങ്കിൽ പിന്നെ അവിടെയും പെൺപിള്ളേർ ക്യു നിന്നേനെ...." 


"എടീ ഈ പെൺപിള്ളേരെ ഒക്കെ മുന്നിൽ അവനെ ഇട്ടു നാണം കെടുത്തിയാൽ എന്താവും അവന്റെ അവസ്ഥ...." 


"അതെങ്ങനെ....?!!" 


അച്ചു സംശയത്തോടെ അവളെ നോക്കി ചോദിച്ചു....! 


"അതൊക്കെ ഉണ്ട്...." 


ദൈവമേ ഇവൾ ഇത് എന്തിനുള്ള പുറപ്പാട് ആണാവോ....! 


"ടാ സഹൽ...." 


അത് കേട്ട് ഹാദി അവളെ ദയനീയമായി നോക്കി.... അന്ന് ആ വീഴ്ച ഞാൻ ആയിരുന്നെങ്കിൽ ലവൾ ഇപ്പൊ എന്നെയും വിളിച്ചു വന്നേനെ....!😒 


"എന്താ ലയ...." 


"അതില്ലേടാ നീ ഒരു ഗം വാങ്ങി വരോ...." 


"ഗം എന്തിനാ...." 


പടച്ചോനെ ഭ്രാന്തിന്റെ ലക്ഷണം അല്ലെ അത്....! 


"ഗം എന്തിനാണെന്ന് അറീലെ ഒട്ടിക്കാൻ....നീ പോയി വാങ്ങിയിട്ട് വാ...." 


ലവൾ അഞ്ഞുറിന്റെ നോട് എടുത്തു കൊടുത്തതും ചെക്കൻ ഹാദിയേ ഒന്ന് നോക്കി.... ഇത് അന്നത്തെ എന്റെ കാശ് ആണല്ലോ.... പത്ത് രൂപയുടെ ഗം വാങ്ങി കൊടുക്കാം....! 


"ഈ കാശ് ഇവൻ തന്നതാ കളഞ്ഞു കിട്ടിയതല്ലേ എന്ന് കരുതി ഞങ്ങൾ വാങ്ങി.... ബാക്കി പൈസക്ക് ഇതൊന്ന് ആഘോഷിക്കാൻ വേണ്ടി ഐസ്ക്രീം കൂടെ വാങ്ങിക്കോ...." 


എന്റെ കാശിന് ഐസ്ക്രീമൊ....സാരല്ല ഒരു പ്രേമത്തിന് ഇത് ഒരു വിലയല്ല....! 


ചെക്കൻ ഗമ്മും ഐസ്ക്രീമും ആയി വന്നതും അഞ്ചും ഇരുന്നു കഴിച്ചു....! 


"ഇത് വെച്ച് നിന്റെ പ്ലാൻ എന്താ....?!!" 


"നീ വാ പറയാം...." 


"ഇത് ഈ ചെയറിൽ വെക്കുന്നു ലവൻ വന്നിരിക്കുന്നു.... പിന്നെ എണീറ്റാൽ ഉള്ള അവസ്ഥ ഞാൻ പറയേണ്ടല്ലോ...." 


"അത് വേണോ...."🙄 


"വേണ്ടാതെ പിന്നെ.... ഈ കാണുന്ന പെൺപിള്ളേർ ഒക്കെ ഇന്ന് തൊട്ട് അവനെ കാണുമ്പോൾ ചിരിച്ചു മരിക്കും....എനിക്കത് ഓർക്കാൻ കൂടി വയ്യ...."😂 


ലയ ഗമ്മും കയ്യിൽ പിടിച്ചു പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.... അച്ചു ആണെങ്കിൽ വായും പൊളിച്ചു നിക്കാ.... ദൈവമേ സാറിന്റെ ഒരു ഗതികേട്....! 


ബെൽ അടിച്ചതും എല്ലാം വന്നു സീറ്റിൽ ഇരുന്നു.... ലയ ഗം ചെയറിൽ ഓപ്പൺ ആക്കി വെച്ച് ഒന്നും അറിയാത്ത പോലെ വന്നിരുന്നു.... ഇതോടെ അവന്റെ അഹങ്കാരം തീരും.... 🙄എന്താവോ എന്തോ....!!



"ടീ പണി പാളിന്നാ തോന്നുന്നേ....അവനല്ലേ പറഞ്ഞത് ഈ ടൈം ഞാൻ ആണെന്ന്...." 


രമേശ്‌ സാറിനെ കണ്ട് ലയ വെപ്രാളത്തോടെ പറഞ്ഞു....! 


അങ്ങേര് ആണെങ്കിൽ മെട്രോ വിട്ട പോലെ ക്ലാസ് അങ്ങ് തുടങ്ങി...ലയ ആണേൽ ആഷി വന്നിരിക്കാത്തതിന്റെ നിരാശയിൽ ആയിരുന്നു.... 😒 


"ദൈവമേ സാർ ഇരുന്നു....." 


അച്ചു തലയിൽ കയ് വെച്ച് കൊണ്ട് പറഞ്ഞതും ലയ ഞെട്ടി കൊണ്ട് അങ്ങോട്ട് നോക്കി....! 


"അയ്യോ ഇനി എന്ത് ചെയ്യും...." 


"ഇനി നീയായിട്ട് ഒന്നും ചെയ്യേണ്ട...." 


അങ്ങേര് ആണെങ്കിൽ എണീക്കാൻ ഒരു ശ്രമം നടത്തുമ്പോൾ ആണ് പണി പാളിയത് മനസ്സിൽ ആയത്.... 🙄ഈ നേരം ലവൻ വരാൻ ഇരുന്നതല്ലേ.... അവനെ പിടിച്ചു നിർത്തി വരുമ്പോ ആലോചിക്കണം ആയിരുന്നു.... അങ്ങേര് കടുത്ത ചിന്തയിൽ ആണ്....! 


"ക്ലാസ് കഴിഞ്ഞു എല്ലാരും ഇനി ലാബിലോ ലൈബ്രറിയിലോ കാന്റീനിലോ എവിടെ എങ്കിലും പോയി എൻജോയ് ചെയ്തോളൂ...." 


എന്നും പറഞ്ഞു അങ്ങേര് അവിടെ തന്നെ ബുക്ക് വായിക്കുന്ന പോലെ ആക്ഷൻ ഇട്ടിരുന്നു....!😒 


"സാർ പോണില്ലേ...." 


ലയ ആയിരുന്നു ചോദിച്ചത്....! 


"ഞാൻ പോക്കോളാം.... നിങ്ങൾ പോയിക്കോളൂ...." 


ഡ്യൂപ്ലിക്കേറ്റ് ചിരി പാസാക്കി അങ്ങേര് പറഞ്ഞതും രണ്ടും ദയനീയമായി അങ്ങേരെ നോക്കി പുറത്തേക്കിറങ്ങി....! 


"സാറിന് എന്തോ പ്രോബ്ലം ഉണ്ടല്ലേ.... എണീക്കാൻ പറ്റാത്ത പോലെ...." 


സഹൽ പറഞ്ഞതും ലയ അവനെ നോക്കി ഇളിച്ചു....! 


"നീയല്ലായിരുന്നോ ഗം വാങ്ങി കൊടുത്തത്.... അതെങ്ങാനും ആരെങ്കിലും കണ്ടാൽ നിങ്ങളെ രണ്ടാളെയും കാര്യം പോക്കാ...." 


സഹൽ ഞെട്ടി കൊണ്ട് ലയയെ നോക്കി.... 


"നീ പേടിക്കേണ്ടടാ ഞാൻ ഇല്ലേ..." 


അവന്റെ തോളിൽ തട്ടി പറഞ്ഞതും ഹാദി അവനെ തുറിച്ചു നോക്കി....🙄 


"എടാ ആഷി നീ പെട്ടെന്ന് ഒന്ന് നിന്റെ ക്ലാസിലേക്ക് വന്നേ...." 


രമേശ്‌ സാറിന്റെ കാൾ കണ്ടതും ആഷി ക്ലാസ് മുറിയിലേക് ഓടി....! 


"സാർ.... സാർ ഇവിടെ ഇരിക്കാണോ എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞു വിളിച്ചത്....." 


"നിന്നെ കാണാൻ ഉള്ള കൊതി കൊണ്ടൊന്നും അല്ല.... നിനക്ക് വെച്ച എട്ടിന്റെ പണിയാ എനിക്ക് കിട്ടിയത്....അതിന്റെ മേലെയാ ഞാൻ ഇപ്പൊ ഉള്ളത്...." 


"സാർ എന്തൊക്കെയാ ഈ പിച്ചും പേയും പറയുന്നത് എണീറ്റ് വന്നേ നമുക്ക് പുറത്ത് പോയി സംസാരിക്കാം...." 


"പുറത്തോ.... അതിന് എണീറ്റാലും ഞാൻ ഈ പുറം വെച്ച് എങ്ങനെ പുറത്തിറങ്ങും...." 


"സാറിന് ഇതെന്താ പറ്റിയെ.... അല്ല ഈ പിള്ളേർ ഒക്കെ എവിടെ പോയി...." 


"പിള്ളേരെ മുന്നിൽ നാണം കെടേണ്ടല്ലോ എന്ന് കരുതി ഞാൻ തന്നെയാ അവരെ പറഞ്ഞു വിട്ടത്....അവറ്റകൾ ഇങ്ങോട്ട് വരുന്നതിനു മുന്നേ നീ അടുത്തുള്ള വല്ല ടെക്സ്റ്റ്‌ടൈൽസ് ഷോപ്പിലും ചെന്ന് ഒരു മുണ്ട് വാങ്ങി വാടാ...." 


"എന്തിന്...." 


"😬നിനക്ക് എന്താ കാര്യം പറഞിട്ട് മനസ്സിൽ ആവാത്തത്...." 


"എവിടെ ഫ്രീ ടൈം കിട്ടിയാലും സാർ എന്റെ സബ്ജക്റ്റ് എടുത്തോളാം എന്ന് പറഞ്ഞു ചെല്ലുന്നത് കൊണ്ട് ഹൈ പ്രശർ കേറിയതാ.... സാർ ആദ്യം എണീക്ക്...." 


"വിട്... പിടി വിടെടാ...." 


"സാർ എണീറ്റ് പുറത്തൊക്കെ പോയി ഒന്ന് കൂൾ ആവ്...." 


എന്നും പറഞ്ഞു ആഷി അങ്ങേരെ ശക്തിയായി പിടിച്ചതും അങ്ങേര് മുണ്ട് കീറിയതും അവനെ ദയനീയമായി നോക്കി.... 🙄ആ കീറലിന്റെ സൗണ്ട് കേട്ടതും ആഷി വായും പൊളിച്ചു അങ്ങേരെ നോക്കി....! 


"ഇപ്പൊ മനസ്സിൽ ആയോ....ഇനിയെങ്കിലും പോയി ഒരു മുണ്ട് വാങ്ങി വാടാ...." 


"സാർ ഇങ്ങനെ ഹീറ്റ് ആവാതെ....ഇനി ടെക്സ്റ്റ്‌ടൈൽസിൽ ഒക്കെ പോയി വരുമ്പോഴേക്കും സാർ നാറും....ഇത് മുണ്ടല്ലേ ഇതൊന്ന് തല തിരിച്ചു ഇട്ടാൽ പോരെ...." 


🙄അതും ശരിയാ.... ആഷി തിരിഞ്ഞു നിന്നതും അങ്ങേര് മുണ്ട് തിരിച്ചിട്ടു....! 


"നീ ഒന്നോർത്തോ ഇത് നിനക്കുള്ളതാ.... നിന്റെ ക്‌ളാസിൽ വിശ്വസിച്ചു നീ അതികം കുനിയേണ്ട.... പിള്ളേർ ഒക്കെ വേറെ ലെവെലാ..... ഇത്തിരി മയത്തിൽ ഒക്കെ പെരുമാറണം...." 


"ഇത് ആരുടെ പണി ആണെന്നൊക്കെ എനിക്കറിയാം.... അതെങ്ങനെ അവസാനിപ്പിക്കണം എന്നും എനിക്കറിയാം...." 


അവൻ ലയയെ ഓർത്ത് കൊണ്ട് തന്നെ പറഞ്ഞു.... നീ എനിക്കിട്ട് വെച്ചതല്ലേ നിനക്ക് ഞാൻ ഡബിൾ ആയി തിരിച്ചു തരാം....!😬



             *************💥



ക്ലാസും കഴിഞ്ഞു ആഷി ബൈക്ക് എടുക്കുമ്പോ ആണ് അവന്റെ ഫോൺ റിങ് ആയത്....ഇത് അമന്റെ പ്രിൻസിയുടെ നമ്പർ ആണല്ലോ....എന്നും ചിന്തിച്ചു അവൻ കോൾ അറ്റൻഡ് ചെയ്തു.... 


"ഹലോ.... ഇത് അമന്റെ ബ്രദർ ആഷിൽ അല്ലെ...." 


"അതെ...." 


"ഒന്ന് ഇവിടം വരണം ഇപ്പോൾ തന്നെ...." 


"എന്താ കാര്യം...." 


"അതൊക്കെ വന്നിട്ട് പറയാം...." 


ഇനി അവനും അവിടെ വല്ലതും ഒപ്പിച്ചു കാണുമോ.... കുറച്ചായി ലവളെ കൂട്ട് അവൻ ആണ്.... 


ആഷി ബൈക്കും നിർത്തി സ്റ്റാഫ് റൂമിൽ കയറിയതും കണ്ടത് ലവനും വേറെ ഒന്നും കൂടി കുറ്റവാളിയെ പോലെ ഒരു മൂലയിൽ നിൽക്കുന്നതാണ്.... അവനെ കണ്ടതും അമൻ ഒന്ന് ഇളിച്ചു കാണിച്ചു....! 


"ആ വരൂ ആഷിൽ ഇരിക്ക്...." 


"ഇവനെ എന്താ ഇവിടെ നിർത്തിയേക്കുന്നെ...." 


"എന്റെ ലൈഫിൽ ഇത് പോലെ ഒരു സ്റുഡന്റിനെ ഞാൻ കണ്ടിട്ടില്ല.... എന്തിനാ ഇവനെ ഇങ്ങോട്ട് പറഞ്ഞു വിടുന്നത്...." 


അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് എന്ന പോലെ ആയിരുന്നു അമന്റെ നോട്ടം....! 


"ഇവൻ എന്ത് ചെയ്തെന്നാ...." 


"ലുക്ക്‌ ആഷിൽ.... താനും എന്റെ ഒരു സ്റ്റുഡന്റ് ആയിരുന്നു എന്നുള്ളത് കൊണ്ട് മാത്രാ തന്നെ വിളിച്ചത്.... അല്ലെങ്കിൽ കയ്യോടെ ഡിസ്മിസ് ലെറ്റർ കൊടുത്തു വിട്ടേനെ...." 


"എന്താ കാര്യം എന്ന് പറഞില്ല....." 


"ഇങ്ങോട്ട് വന്നാൽ ആകെ കൂടെ ഇരിക്കുന്നത് ഫസ്റ്റ് ഉള്ള ഒരു സബ്ജക്റ്റിന് മാത്രം ആണ്.... പിന്നെ ഏതു വഴിയാ പുറത്തിറങ്ങുന്നത് എന്ന് സിസിടിവിയിൽ പോലും പതിയില്ല.... കൂടെ ധാ അവനും ഉണ്ടാവും.... വലിയ ഹോട്ടലുകളിൽ പോയി ഫുഡ്‌ കഴിക്കുക ക്ലാസ് ടൈം മൂവിക്ക് പോവുക.... ഇതൊക്കെയാ ഇവൻ ഇങ്ങോട്ട് വന്നാൽ ഇവിടെ കാണിച്ചു വെക്കുന്നത്.... ഇവനെങ്ങാനും ആ പോക്കിൽ മിസ്സ്‌ ആയാൽ നിങ്ങൾ ആദ്യം കംപ്ലയിന്റ് ചെയ്യുന്നത് ഞങ്ങൾക്ക് എതിരെ ആവില്ലേ...." 


ആഷി അവനെ ഒന്ന് കൂടി തുറിച്ചു നോക്കി....! 


"സോറി മേടം.... ഇനി ഇവന്റെ ഭാഗത്ത്‌ നിന്ന് അങ്ങനെ ഒരു പ്രശ്നവും ഉണ്ടാവില്ല....ഇത് എന്റെ വാക്കാണ്...." 


"ആഷിൽ തന്ന വാക്കിന്റെ പുറത്ത് ഞാൻ ഇവന് ഒരു ചാൻസ് കൂടി കൊടുക്കാം.... വീട്ടിൽ നിന്ന് എന്തിനാ ഇത്രയധികം കാശ് കൊടുത്തു സ്കൂളിലേക്ക് പറഞ്ഞു വിടുന്നത്...." 


അത് കേട്ടതും ആഷി ഒന്ന് ഞെട്ടി....ചെക്കൻ അങ്ങനെ ആരെയും കൂടുതൽ അടുപ്പിക്കുന്നത് അല്ല.... ഇനി അവളെ കാശ് കണ്ടിട്ടാവോ കൂടെ നിക്കുന്നത്....🙄 


"ഓകെ.... ഞാൻ നോക്കിക്കോളാം.... ഇനി അങ്ങനെ ഉണ്ടാവില്ല...." 


"ഓകെ....." 


ആഷി കലിപ്പിൽ അവനെയും കൊണ്ട് ഇറങ്ങി.....! 


"നീ കേറ്.... നിനക്കുള്ളത് ഇവിടെ വെച്ച് തന്നാൽ ശരിയാവില്ല...." 


പടച്ചോനെ പണി പാളി എന്നാ തോന്നുന്നേ.... ചെക്കൻ ഒന്നും മിണ്ടാതെ ബൈക്കിൽ കേറി ഇരുന്നു....! 


"ആ ലയ എവിടെ അവൾ വന്നോ...." 


കേറുമ്പോ തന്നെ ആഷി ഉമ്മയോടായി ചോദിച്ചു....! 


"വന്നതാ.... എന്തോ ആവശ്യം ഉണ്ടെന്ന് പറഞ്ഞു അവൾ മാത്രം പുറത്തേക്ക് പോയി.... എന്താ കാര്യം...." 


"അവൾ വരട്ടെ അപ്പൊ കാണാം...." 


അപ്പൊ ബാബിയാ എനിക്ക് കാശ് തന്നത് എന്ന് മനസ്സിൽ ആയോ....! 


ചെക്കൻ മുറിയിലേക്ക് എന്ന പോലെ നിഷ്കു ആയി പോയതും ആഷി പോയെന്ന് കണ്ട് അച്ചുനെ നോക്കി അങ്ങോട്ട് വിട്ടു.... 


"അച്ചു ചേച്ചി ബാബി എവിടെ പോയതാ...." 


"അവൾ എന്തോ ആവശ്യം ഉണ്ടെന്ന് പറഞ്ഞു പോയതാ എന്താടാ...." 


അതിനവൻ ഒന്നും ഇല്ലെന്ന് കണ്ണിറുക്കി കാണിച്ചു....! 


ലയ വന്നതും മൂളി പാട്ടൊക്കെ പാടി അകത്തു കയറുമ്പോൾ ആണ് ആഷി വഴിയിൽ തടസ്സം ആയി നിന്നത്.... ഈ വഴി മുടക്കിക്ക് ഇന്നെന്താണാവോ കിട്ടിയേ.....! 


🙄അമൻ ആണേൽ കണ്ണ് കൊണ്ടും കയ് കൊണ്ടും ഒക്കെ ആക്ഷൻ കാണിക്കുന്നുണ്ട്....! 


"നീ എവിടെ പോയതാ അതും തനിച്...." 


"ഞാൻ ബാത്‌റൂമിൽ പോയതാ.... അവിടെ ആളെയും കൊണ്ട് പോവാൻ പറ്റുമോ...." 


"ബാത്‌റൂമിൽ വണ്ടിയും കൊണ്ടാണോ പോവുന്നെ....." 


"അത് ഞാൻ ഇവിടെ അടുത്ത് എനിക്ക് ഒരു സാദനം വാങ്ങാൻ പോയതാ.... അതിനാണോ മാമ എന്നെ ഇങ്ങനെ ചോദ്യം ചെയ്യുന്നത്.... ഞാൻ ലേറ്റ് ആയിട്ടൊന്നും ഇല്ലല്ലോ...." 


"മോൾ പോയിക്കോ...." 


ലയ ആഷിയേ പുച്ഛിച്ചു നടന്നതും അവൻ അവളെ സ്റ്റെയർ കയറാൻ സമ്മതിക്കാതെ കയ് വെച്ച് തടഞ്ഞു നിർത്തി.....! 


"ഇനിയെന്താ....."😬 


"നീ വലിയ കാശ്കാരിയാവും എന്ന് കരുതി ഇവനെ കാശ് കൊടുത്തു ചീത്ത ആക്കാൻ നിക്കണ്ട...." 


"കാശ് കൊടുത്താൽ ചീത്ത ആവോ.... അങ്ങനെ ആണേൽ അംബാനി ഒക്കെ എന്നെ ചീത്ത ആവണം...." 


"ടീ.... നീ ഇവന് കാശ് കൊടുക്കേണ്ട എന്നാ ഞാൻ പറഞ്ഞത്.... അവന് കാശ് കൊടുക്കാൻ അവന്റെ കാക്കു ആയ ഞാൻ ഉണ്ട്....." 


"ഇയാൾ കൊടുക്കത്തോണ്ട് അല്ലെ എന്നോട് ചോദിക്കുന്നെ...." 


"അവന് ആവശ്യത്തിനുള്ളത് ഞങ്ങൾ കൊടുക്കുന്നുണ്ട്.... അനാവശ്യത്തിനല്ല...." 


"ഇനി ഞാൻ കാശ് കൊടുക്കുന്നില്ല പോരെ...." 


എന്നും പറഞ്ഞു അവൾ നടക്കാൻ നിന്നതും വീണ്ടും അവൻ കയ് വെച്ച് തടഞ്ഞു.... 


"ഇന്ന് രമേശ്‌ സാർ എങ്ങനെയാ ആ ചെയറിൽ ഒട്ടിയത്...." 


"അത് എന്നോടാണോ ചോയ്ക്കുന്നെ....അങ്ങേരോട് ചോദിക്കണം...." 


പറഞ്ഞു തീരുന്നതിനു മുന്നെ ആഷിയുടെ കയ് അവളുടെ മുഖത്ത് പതിച്ചിരുന്നു.... 


എല്ലാരും അത് കണ്ട് ഞെട്ടി തരിച്ചു നിന്നു.... പടച്ചോനെ രണ്ടിനെയും ഒന്നാക്കാൻ നോക്കുമ്പോ ഇവിടെ യുദ്ധം ആണല്ലോ തുടക്കം.... അച്ചു ആണെങ്കിൽ മുകളിൽ എല്ലാം കണ്ട് സ്റ്റെക്ക് ആയി നിന്നു..... 


"നീ എന്നെ തല്ലി അല്ലെ...."😬 


"അത് കിട്ടാത്തതിന്റെ കുറവാ നിനക്ക്.... വേണ്ടി വന്നാൽ ഇനിയും തല്ലും ഞാൻ....അതിനു മുന്നേ സത്യം പറയുന്നതാ നല്ലത്....." 


"ഞാൻ ഇയാളെ നാണം കെടുത്താൻ തന്നെയാ അത് ചെയ്തത്.....ഇവിടെയും കോളേജിലും എനിക്ക് ഒരു തരത്തിലും സമാദാനം തരില്ല എന്ന് വെച്ചാൽ പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്....ഇനി എന്റെ കാര്യത്തിൽ ആരും തലയിടേണ്ട.... ഞാൻ വന്നപോലെ തന്നെ തിരിച്ചു പോവാ....." 


"അയ്യോ മോളെ ഇവൻ എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച്...." 


"എന്റെ മമ്മി പറഞ്ഞത് മാമൻ സ്നേഹം ഉള്ള ആളാണെന്നാ.... അത് കൊണ്ടാ ധൈര്യം ആയി ഇങ്ങോട്ടേക്കു വന്നത്.... പക്ഷെ ഇങ്ങനെ ഒരു മോൻ ഉള്ളത് മമ്മി അറീല്ലലോ...." 


അവൾ അതും പറഞ്ഞു മുകളിലേക്ക് നടന്നു എല്ലാം എടുത്തു അച്ചുനെയും കൂട്ടി ഇറങ്ങി....! 


കാലമാടൻ എന്ത് തല്ലാ തന്നത്....കവിളിൽ കയ് വെച്ച് അവൾ ആശിയെ തുറിച്ചു നോക്കി.... 


പടച്ചോനെ പെണ്ണ് പോവാണോ.... തടയാൻ നിന്നാൽ ശരിയാവില്ല അതും ചിന്തിച്ചു ആഷി ഒന്നും മിണ്ടാതെ തന്നെ നിന്നു....! 


"ബാബി.... ബാബി പോവാണോ.... ഞാൻ കാരണം ആണോ ബാബി പോണേ...." 


"ഏയ്‌ അല്ല.... നിന്നെ ഞാൻ എന്റെ അനിയൻ ആയി കണ്ടാ ഞാൻ കാശ് തന്നത്...അതൊന്നും ആർക്കും മനസ്സിൽ ആവില്ലേടാ....." 


"എടാ അവളോട് നീ പോവേണ്ടെന്ന് പറഞ്ഞാൽ അവൾ പോവില്ല...." 


"പോയികോട്ടെ....അത്രയും സ്വസ്ഥത കിട്ടുമല്ലോ...." 


എന്നും പറഞ്ഞു ആഷി സ്റ്റെയർ കയറി മുറിയിലേക്ക് പോയി.... 


"കാലമാടൻ പറഞ്ഞത് കേട്ടില്ലേ സ്വസ്ഥത കിട്ടും എന്ന്....ഇവിടന്ന് പോയാലും നിന്റെ സ്വസ്ഥത ഇല്ലാണ്ടാക്കാൻ എനിക്കറിയാം...." 


😒കാശും പോയി കാക്കുനെ കൊണ്ട് കെട്ടിക്കാന്നു കരുതിയ പെണ്ണും പോയി.... അമൻ വിഷമത്തോടെ മുറിയിലേക്ക് നടന്നു....!



              **************💃



"മമ്മിയേ വിളിച്ചിട്ട് കിട്ടുന്നില്ല....കാശ് ആണെങ്കിൽ ഇപ്പൊ എ ടി എമ്മിൽ ഇല്ല.... സ്വിപ്പിങ് ആണേൽ വർക്ക്‌ ആവുന്നില്ല.... ഇത്രയും കാലം കാശ് ഉള്ളപ്പോൾ വെറുതെ കളഞ്ഞു.... ഇപ്പൊ ഹോസ്റ്റൽ ഫീ കൊടുക്കാൻ പോലും കാശില്ലാതായി...."😒 


"ഞാൻ അച്ഛനെ വിളിച്ചു പറഞിട്ടുണ്ട്...." 


"എന്റെ പേടി ഇനി മമ്മിക്ക് വല്ലതും സംഭവിച്ചോ എന്നാണ്...." 


"ഏയ്‌.... അത് ഞാൻ നിന്നോട് പറഞ്ഞതല്ലേ.... വീട്ടിൽ നിന്ന് നിന്റെ മമ്മിയേ നിന്റെ ഡാഡി തന്നെ മാറ്റിയത് ആണെന്ന്...." 


"എനിക്കാരെയും വിശ്വാസം ഇല്ല.... നീ പോലും എന്നെ പറ്റിക്കുകയാ...." 


"പോടീ....നൈറ്റ്‌ അച്ഛൻ വിളിക്കും അപ്പൊ നീ തന്നെ ചോദിച്ചു നോക്ക്...." 


ലയ ഒന്ന് മൂളി അവിടെ ഇരുന്നു....! 


ബാഡ് സ്മെലും കൊതുകും ഒക്കെ ആയി രണ്ടിനും ഉറങ്ങാൻ ആയില്ല.... 🙄എന്തെങ്കിലും ഉടായിപ്പ് കാണിച്ചു മാമന്റെ വീട്ടിൽ തന്നെ കേറി കൂടണം.... അല്ലാതെ അവറ്റകൾ വന്നു കൊണ്ട് പോവാൻ ഒന്നും ചാൻസ് ഇല്ല....! 


ഇന്നും കാണുന്നില്ലല്ലോ....രണ്ടും ഇത് എങ്ങോട്ട് പോയി ആവോ.... രണ്ട് ദിവസം ആയി ക്ലാസിൽ കാണാതെ ആശി ലയ നിൽക്കാറുള്ള സ്‌പേസ് നോക്കി ചിന്തിച്ചു.... ക്ലാസിൽ പോലും കോൺസെൻട്രേഷൻ ചെയ്യാൻ പറ്റുന്നില്ല.... 


ഹാദിയും അതെ അവസ്ഥയിൽ ആയിരുന്നു.... സഹൽ ആണെങ്കിൽ ഇഷ്ടം പറയാൻ പുതിയ പ്ലാൻ ആലോചിച്ചു ഇരിപ്പാണ്.... 


"😒ഇനി അവൾക്ക് ഭ്രാന്ത് ഇളകി ഹോസ്പിറ്റലിൽ എങ്ങാനും ആവോ...." 


"അങ്ങനെ ആണെങ്കിൽ അവൾക്ക് ഇപ്പൊ ഷോക്ക് ട്രീറ്റ്മെന്റ് ആവും.... തിരിച്ചു വന്നാൽ എന്നെയോ നിന്നെയോ ഒന്നും ഓർമ കാണില്ല....." 


അത് കേട്ടതും ചെക്കൻ നിരാശയോടെ ഇരുന്നു....! 


കോളേജ് ഗേറ്റ് കടന്നതും ആഷിയുടെ ബൈക്ക് അത് വഴി പോയ ബൈക്കിൽ ഇടിച്ചത്...ബൈക്ക് താഴേക്ക് വീഴുന്നതിനു മുന്നേ അവൻ ബാലൻസ് ചെയ്തു നിന്ന് ദേഷ്യത്തോടെ ആ ബൈക്കിൽ ഉള്ളവന്മാരെ നോക്കി....അതിൽ ഉള്ളവരുടെ നോട്ടം മുഴുവൻ ഇറങ്ങി വരുന്ന പെൺപിള്ളേരെയാണ്.... അത് കണ്ടതും ആഷി അവരെ തന്നെ ശ്രദ്ധിച്ചിരുന്നു.... പ്രതീക്ഷിച്ച ആളെ കാണാത്ത പോലെ അവർ ബൈക്കും എടുത്തു വിട്ടു.... 


ആഷി നേരെ ചെന്നത് കോളേജ് ഹോസ്റ്റലിൽ ആണ്.... 


"അവർ ഇപ്പൊ ഇവിടെ ഇല്ല.... കാലത്ത് പോയതാ...." 


ഹോസ്റ്റൽ വാർഡൻ പറയുന്നത് കേട്ടതും ആഷി നിരാശയോടെ അവിടെ ഒക്കെ ഒന്ന് നോക്കി... 


"ക്ലാസിൽ വന്നിട്ടില്ല....അവർ പിന്നെ വേറെ എവിടെ പോയതാ...." 


"എല്ലാം തല തെറിച്ച പിള്ളേരാ.... കോളേജിൽ ആണോ അല്ല വല്ലവന്മാരുടെ കൂടെയാണോ എന്നൊന്നും ഞങ്ങളോട് പറയാറില്ല....ഇവിടെ എട്ട് മണിയാ ലാസ്റ്റ് ടൈം അതിന് മുന്നേ അവർ തിരിച്ചു വരാറുണ്ടോ എന്ന് മാത്രമേ ഞങ്ങൾ അന്വേഷിക്കാറുള്ളൂ...." 


അപ്പൊ എട്ട് മണി വരെ പുറത്ത് നിന്നാൽ കാണാൻ പറ്റുമായിരിക്കും....! 


ആഷി ബൈക്കും ചാരി പുറത്ത് തന്നെ നിന്നു.... എട്ട് മണി ആയെങ്കിലും അവളുമാരുടെ അഡ്രസ് ഇല്ല.... രണ്ടിന്റെയും ഫോൺ ആണെങ്കിൽ ഓഫ് ആണ്.... ഒൻപത് മണി ആയപ്പോൾ ഹോസ്റ്റൽ മുഴുവൻ ലേറ്റ് അണയാൻ തുടങ്ങി.... അപ്പൊ അവളുമാർ വന്നോ....🙄 


അവൻ അതെ നിൽപ്പിൽ ചിന്തിച്ചതും എന്തോ വീഴുന്ന സൗണ്ട് കേട്ട് അങ്ങോട്ട് നടന്നു.... സ്കൂട്ടിയിൽ കേറി നിന്ന് മതിലിന്മേൽ വലിഞ്ഞു കേറുന്ന ലയയെ കണ്ട് ലവൻ വായും പൊളിച്ചു നിന്നു.... അച്ചു ആണെങ്കിൽ അപ്പുറത്ത് നിന്ന് അവളെ ഏറ്റു പിടിക്കുന്നുണ്ട്....! 


"എടീ...." 


അത് കേട്ടതും അവൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി....! 


🙄ഇവൻ ഇവിടേം എത്തിയോ....! 


"നീ പോടാ കുരങ്ങാ...." 


എന്നും പറഞ്ഞു ലവൾ മതിൽ എടുത്തു ചാടി.... ലേഡീസ് ഹോസ്റ്റലിന്റെ മതിൽ ആയിപ്പോയി....അല്ലെ കയ്യോടെ തന്നേനെ..... നിന്നെ എന്റെ കയ്യിൽ കിട്ടും.... 😬 


"അവനെന്താടി ഇവിടെ....?!!' 


"ആ എനിക്കെങ്ങനെ അറിയാം...." 


"ഇനി വിളിച്ചോണ്ട് പോവാൻ വന്നതാവോ...."🙄 


"ഏയ്‌ അതിന് ഇങ്ങനെ ഇരുട്ടത് ആണോ വരുന്നേ...." 


വൈകീട്ടെ ഉള്ള നിൽപ് ആണെന്ന് അവളുമാർക്ക് അറിയണ്ടേ....!!



             **************💥



"ആരാ.....?!!" 


"ഞാൻ സുധീഷ്...." 


"നൈസ് നെയിം.... എന്താ കേസ്...." 


മുന്നിൽ ഇരിക്കുന്നവനെ നോക്കി അവിനാശ് ഇത്തിരി ഗമയോടെ ചോദിച്ചു....! 


"അത് എനിക്ക് ഒരു പെണ്ണിനെ ഇഷ്ടം ആണ്....." 


"അത് ഒരു കേസ് ആണോ.... അങ്ങനെ ആണെങ്കിൽ എനിക്കും ഒന്നിനെ ഇഷ്ടം ആണ്...." 


"അതല്ല.... എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ മോൻ ആണ്.... അവർ ആണെങ്കിൽ എന്നെ വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരിക്കുകയാണ്...." 


"ഭാഗ്യവാൻ.....എന്നോടൊക്കെ എന്നാണാവോ...."☹️ 


വന്നിരുന്നവൻ ആണെങ്കിൽ ഇവൻ ലവളെ ബാക്കി അല്ലെ എന്ന പോലെ ഇരുന്നു....! 


"ആ എന്നിട്ട്...." 


"അത് ആ പെൺകുട്ടിക്ക് ഒരു ഏട്ടൻ ഉണ്ട്.... ഏട്ടന്റെ കല്യാണം കഴിഞ്ഞാലെ അവളെ വീട്ടുകാർ അവളെ കെട്ടിച്ചു വിടൂ...." 


🙄ഇത് ഞാൻ എവിടെയോ.... ആദ്യത്തെ കേസ് തന്നെ സ്വന്തം ചങ്കിനെതിരെ ഉള്ളതാണ്.... രണ്ടാമത്തെത് എന്തോ കേസ് കെട്ടാണല്ലോ....! 


"ആ പരട്ട ഏട്ടനോട് ഒരു പെണ്ണ് കെട്ടി വഴിയിലെ തടസ്സം മാറ്റാൻ പറയണം....എന്നിട്ട് അന്തസ് ആയിട്ട് അവളെ കെട്ടണം...." 


"അത് തന്നെയാ എന്റെയും ആഗ്രഹം.... പക്ഷെ ആ ഏട്ടന് സാലറി കിട്ടുന്ന ഒരു ജോലി ആയാലേ ഏട്ടനെ വീട്ടുകാർ കെട്ടാൻ സമ്മതിക്കൂ...." 


"😬ഈ പരട്ട ഏട്ടനെ കൊണ്ട് തോറ്റല്ലോ.... ലവനൊക്കെ വല്ല പണിക്കും പോയി പെണ്ണ് കെട്ടി സുഖം ആയി ജീവിച്ചൂടെ...." 


"അതിന് ആ ഏട്ടൻ തന്നെ മനസ് വെക്കണം...." 


"ആ പരട്ട ഏട്ടനെതിരെ നമുക്ക് ആക്ഷൻ എടുക്കാം...." 


"അയ്യോ അതൊന്നും വേണ്ട.... എന്ത് ചെയ്തിട്ടായാലും അവളെ എനിക്ക് കെട്ടിച്ചു തന്നാൽ മതി...." 


"ആട്ടെ അവളെ വീട് എവിടാ.... എല്ലാം ഞാൻ റെഡി ആക്കാം.... ഈ അവിനാശ് ഉള്ളപ്പോൾ ഒരു പ്രേമത്തിനും തടസ്സം ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല...." 


🙄ഒന്ന് കൂടെ ആലോചിച്ചു പറയെടെ....! 


"വീടൊക്കെ ഇവിടെ അടുത്താ...." 


"ആഹാ എന്താ കുട്ടിയുടെ പേര്.... അത് വെച്ച് കണ്ട് പിടിക്കാം...." 


"അഞ്ജലി...." 


"നൈസ് നെയിം.... എന്റെ പെങ്ങളെ പേരും അത് തന്നെയാ...." 


ഓഹ് ഈ പൊട്ടന് ഇത് വരെ അത് പെങ്ങൾ തന്നെയാണെന്ന് മനസ്സിൽ ആയില്ലേ.... 😦 


"അഞ്‌ജലിയാ എന്നോട് പറഞ്ഞത് ഇവിടെ വന്നു ഏട്ടനെ കണ്ട് കാര്യം പറഞാൽ മതിയെന്ന്....." 


"ആണോ.... അല്ലേലും ആ കുട്ടി ആ പരട്ട ആങ്ങളയെ പോലെ വിവരം ഇല്ലാത്തവൻ അല്ല...." 


കഷ്ടം സ്വന്തം വിലയാണല്ലോ ഭാവിയിലെ അളിയന്റെ മുന്നിൽ കളഞ്ഞു കുളിക്കുന്നത്....! 


"അത് കൊണ്ട് ഏട്ടൻ തന്നെ ഞങ്ങളെ കാര്യം തീരുമാനം ആക്കണം.... അല്ലെങ്കിൽ പിന്നെ എന്റെ വീട്ടുകാർ പറഞ്ഞ പെണ്ണിനെ എനിക്ക് കെട്ടേണ്ടി വരും...." 


"🙄ഇതിൽ ഞാൻ എന്ത് ചെയ്യണം എന്നാ....." 


"ഒരു പെണ്ണ് കെട്ടണം...." 


"ഞാനോ....." 


"ആ എന്നാൽ അല്ലെ അവളെ എനിക്ക് കെട്ടിച്ചു തരൂ...." 


"😨ഏ...." 


"മ്മ്...." 


ഇതിനാണോടാ പട്ടി ഇങ്ങോട്ട് വന്നത് എന്ന പോലെ അവിനാശ് സുധിയെ ഒന്ന് നോക്കി....അതിനവൻ ഒന്ന് ഇളിച്ചു കൊടുത്തു.... ഒന്നാമത് കേസില്ല പെണ്ണ് കെട്ടണം എന്ന് പറഞ്ഞു അച്ഛന്റെ മുന്നിൽ പോവേ വേണ്ടൂ.... അങ്ങേര് പിടിച്ചു വല്ല തൂണിലും കെട്ടിയിടും....! 


"നിനക്ക് അത്രക്ക് തിടുക്കം ആണെങ്കിൽ നീ അവളെ വിളിച്ചിറക്കി കൊണ്ട് പൊക്കോ...." 


"അതിനും ഞാൻ റെഡിയാ.... അവൾ വരണ്ടേ.... കിട്ടാൻ ഉള്ള പണവും പണ്ടവും കിട്ടിയാലേ അവൾ വരൂ....." 


😟എന്റെയല്ലേ പെങ്ങൾ അത് അങ്ങനെയേ വരൂ....! 


"ഞാൻ എങ്ങാനും വേറെ കെട്ടിയാൽ അവൾ കെട്ടി തൂങ്ങി ചാവും എന്നാ പറയുന്നത്...." 


ദൈവമേ ഞാൻ ഇനി എന്തോ ചെയ്യും....എങ്ങനെ എങ്കിലും അവളെ ഇവന്റെ കൂടെ പറഞ്ഞു വിട്ടേ പറ്റൂ....!! 


ഇങ്ങേർക്ക് പ്രതികരണം ഒന്നും ഇല്ലല്ലോ ഒന്നും ഏറ്റില്ലേ.... വന്നപാടെ അഞ്ചു അവിനാഷിനെ നോക്കി ചിന്തിച്ചു.... അങ്ങേര് ആയിട്ട് ഒന്നും പറയില്ലെന്ന് കണ്ടതും അഞ്ചു അവന്റെ മുറിയിലേക്ക് വിട്ടു....! 


"ഇന്ന് സുധീഷേട്ടൻ ഏട്ടനെ കാണാൻ വന്നില്ലേ...." 


"വന്നിരുന്നു...." 


"എന്നിട്ട് ഏട്ടൻ എന്ത് തീരുമാനിച്ചു....?!!" 


"നിനക്ക് കെട്ടണം എങ്കിൽ നീ ഇറങ്ങി പൊയ്ക്കോടി....അവൻ നിന്നെ കൊണ്ട് പോവാൻ റെഡി അല്ലെ...." 


"അയ്യടാ അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി.... എനിക്ക് കിട്ടാൻ ഉള്ളത് കിട്ടിയാലേ ഞാൻ കെട്ടി പോവൂ...." 


"എടീ പ്രേമിക്കുന്നവർ ഒക്കെ ഉടുത്ത തുണിയോടെയാ കാമുകന്റെ കൂടെ ഇറങ്ങി പോന്നേ....നീയെന്താ ഇങ്ങനെ...." 


"ഞാൻ അങ്ങനെ പോയാൽ എന്റെ ഏട്ടൻ പെണ്ണ് കിട്ടാതെ നിക്കത്തെ ഉള്ളൂ അത് കൊണ്ടല്ലേ ഞാൻ പോവാതെ..." 


എന്നും പറഞ്ഞു അഞ്ചു ഇളിച്ചതും ലവൻ വായും പൊളിച്ചു നിന്നു....കുറച്ച് മുന്നേ കിട്ടാൻ ഉള്ളത് കിട്ടാതെ പോവില്ലെന്ന് പറഞ്ഞവളാ..... 😟



"എടാ ആഷി ഞാൻ ആകെ പെട്ടിരിക്കാ.... നീ തന്നെ എന്തെങ്കിലും വഴി കണ്ട് പിടിച്ചു തരണം...." 


"നിന്റെ പെങ്ങളെ അവന് കെട്ടിച്ചു കൊടുത്താൽ പ്രശ്നം തീർന്നില്ലേ...." 


"അവളെക്കാൾ മൂപ്പുള്ള ഞാൻ വീട്ടിൽ ഉള്ളപ്പോൾ അവളെ പിടിച്ചു കെട്ടിക്കില്ല എന്ന ഒറ്റ വാശിയിലാ അമ്മ....എനിക്ക് ഒരു കേസെങ്കിലും കിട്ടാതെ എന്നെ കെട്ടിക്കില്ല എന്ന വേറൊരു വാശിയിലാ അച്ഛൻ....കെട്ടിച്ചു വിടാതെ ഇറങ്ങി പോവില്ല എന്ന വാശിയിൽ പെങ്ങളും...." 


"ആദ്യം നിനക്ക് ഒരു കേസ് വേണം.... അത് ഞാൻ ഉണ്ടാക്കി തരാം...." 


"🙄എങ്ങനെ....? നീ എനിക്ക് വേണ്ടി ആരെയെങ്കിലും കൊല്ലാൻ പോവാണോ....നീ എനിക്ക് വേണ്ടി ഇത് ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ലെടാ...." 


എന്നും പറഞ്ഞു എക്സ്പ്രഷൻ ഇട്ടു അവി ആഷിയുടെ കയ് പിടിച്ചതും ആഷി അവനെ പിടിച്ചു തള്ളി....! 


"പിന്നെ എനിക്ക് ഭ്രാന്ത് അല്ലേ....ഇത് അവളെ കേസാ....അവൾക്ക് പിന്നിൽ എന്തൊക്കെയോ നികൂടതകൾ ഉണ്ട്....അതികം വൈകാതെ അത് ഞാൻ കണ്ട് പിടിക്കും...." 


"പറയും പോലെ അവറ്റകളെ ഇപ്പൊ കാണാനേ ഇല്ലല്ലോ.... ഒരു കേസ് ആയിട്ട് വേണം എനിക്കെന്റെ അച്ചുനെ കെട്ടാൻ.... അവൾ സമ്മതിക്കോ ആവോ....കണ്ടിരുന്നെങ്കിൽ ചോദിക്കായിരുന്നു...." 


"അവറ്റകളെ രണ്ടിനെയും ഞാൻ ഇറക്കി വിട്ടു.... അതിൽ പിന്നെ രണ്ടിനെയും ഒന്ന് കാണാൻ പോലും പറ്റിട്ടില്ല..." 


"നീ എന്ത് പണിയാടാ കാണിച്ചേ.... അവൾ ഉണ്ടെന്ന ഒറ്റ പ്രതീക്ഷയില ഞാൻ പെണ്ണ് കെട്ടാൻ വരെ തീരുമാനിച്ചത്...." 


"കൂടെ ഉള്ളതിന്റെ കയ്യിലിരിപ്പ് കൊള്ളില്ല.... അത് കൊണ്ടാ അങ്ങനെ ചെയ്തത്.... പക്ഷെ അവളെ ഞാൻ അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല...." 


"നിന്റെ കയ്യിലിരിപ്പ് നല്ലതാണോ.... അല്ലേടാ അവളുമാർ ഇപ്പൊ എവിടെയാ...." 


"ഇപ്പൊ കോളേജ് ഹോസ്റ്റലിന്റെ മതിൽ ചാട്ടമാ രണ്ടിനും പണി.... അവിടെ ചെന്ന് നേരെ ചൊവ്വേ രണ്ടിനെയും കാണാം എന്ന് വെച്ചാൽ ഒന്ന് കാണാൻ പോലും കിട്ടുന്നില്ല.... കണ്ട് കിട്ടണം എങ്കിൽ നമ്മളും മതില് ചാടേണ്ടി വരും...." 


"അതൊക്കെ പഠിക്കുന്ന കാലത്ത് ആണെങ്കിൽ നോക്കായിരുന്നു.... ഇപ്പൊ ചാടിയാൽ പിടിക്കപ്പെട്ടാൽ എന്റെ അമ്മോ ഓർക്കാൻ കൂടെ വയ്യ...." 


"അതിന് പിടിച്ചാൽ അല്ലെ....അവരെക്കാൾ കഷ്ടാ അവിടത്തെ വാഡൻ... അത് കൊണ്ട് അവളുമാരെ മുന്നിൽ എത്താൻ പാടൊന്നും ഇല്ല...." 


ആഷി അങ്ങനെ അവിനാഷിനെയും കൊണ്ട് ഹോസ്റ്റലിന് മുന്നിൽ എത്തി....! 


"😍വൗ എന്റെ സ്വപ്നം ആയിരുന്നു ഇങ്ങനെ ഒരു ഹോസ്റ്റലിന് അകത്തു കേറി മരിക്കുക എന്നുള്ളത്...." 


"പിടിക്കപ്പെട്ടാൽ അത് തന്നെയാവും സംഭവിക്കുന്നെ.... അവളുമാർ ലാൻഡ് ആയിട്ടില്ല....അവറ്റകളെ റൂട്ട് ഇതാണ് ഇത് വഴി തന്നെ പോവാം...." 


എന്നും പറഞ്ഞു ആഷി മതില് ചാടി....! 


"ഇത് അവളുമാർ എങ്ങനെ ചാടി കടക്കുന്നു ആവോ...."😦 


അവിനാശ് മതിലിന്മേൽ തൂങ്ങി പിടിച്ചു കൊണ്ട് പറഞ്ഞു....! 


"അതൊക്കെ രണ്ടിനും ഈസിയാ....ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാ...." 


അവിനാശ് എങ്ങനെ ഒക്കെയോ മതില് ചാടി....! 


"ഇതൊക്കെ അറിയാവുന്ന പെണ്ണാവുമ്പോൾ പ്രേമിച്ചാലും മതില് ചതിച്ചു കൊണ്ട് പോവാൻ എളുപ്പമാ അല്ലെ...."😌 


"ചാടി പോവാനും എളുപ്പമാ...." 


😦അതും ശരിയാ.... അവിനാശ് പിന്നെ കൂടുതൽ സ്വപ്‌നങ്ങൾക്ക് ഒന്നും നിന്നില്ല... അവനോടൊപ്പം വലിഞ്ഞു കേറി ഒരിടത് മറഞ്ഞു നിന്നു.... നിന്ന് കാൽ കഴച്ചപ്പോൾ രണ്ടും അവിടെ ഇരുന്നു....! 


"😟കെട്ടാൻ പോന്ന പെണ്ണിനെ പറ്റി എനിക്ക് ചില സങ്കല്പങ്ങൾ ഒക്കെ ഉണ്ടായിരുന്നു.... ഇതിപ്പോ ഒരു മതില് ചാട്ടക്കാരിയേ കെട്ടാൻ ആണോ എന്റെ യോഗം...." 


"അതൊക്കെ ആ കൂടെ ഉള്ള ആറ്റംബോംബിന്റെ തകരാറാ.... അവളെ ഒതുക്കിയാലെ നിനക്ക് നിന്റെ പെണ്ണിനെ കെട്ടാൻ പറ്റൂ...." 


രണ്ടും വീണ്ടും അവിടെ കൊതുക് കടിയും കൊണ്ട് ഇരുന്നു.... നേരെ ചൊവ്വേ പോയാൽ രണ്ടും അവന്റെ നിഴൽ കാണുമ്പോൾ മുങ്ങി കളയും.... അതാ ഇത്രക്ക് റിസ്ക് എടുക്കേണ്ടി വന്നത്....! 


"😨ദൈവമേ എന്താടാ ആ കേട്ടത്.... നമ്മളെ ആരെങ്കിലും കണ്ടോ..." 


"രണ്ടിന്റെയും വരവാ.... ധാ കണ്ടോ...." 


രണ്ടും ഒന്നും കാണാതെ മതില് ചാടുന്നത് കണ്ട് മറ്റവന്മാർ രണ്ടിന്റെയും വാ താനേ തുറന്നു.... 😦ഇവറ്റകൾക്ക് നല്ല എക്സ്പീരിയൻസ് ആണല്ലോ....! 


"ടീ ആ ചാവി എടുക്ക്...." 


മുറിക്ക് മുന്നിൽ എത്തിയതും അച്ചുനോട് ചാവി എടുക്കാൻ പറഞ്ഞു ലയ കയ് നീട്ടിയതും കയ്യിലേക്ക് ബലമുള്ള ഒരു പിടി വീണത് കണ്ട് ലയ തല പൊക്കി നോക്കി....! 


☹️പടച്ചോനെ പെട്ട്.... ഉവനെന്താ ഇവിടെ...! 


ചാവി എടുക്കാൻ ഫ്‌ളവർ വെസിൽ കയ്യിട്ട അച്ചു ആണെങ്കിൽ അവിനാഷിനെ കണ്ട് സ്തംഭിച് നിന്നു.... രണ്ടും പിന്നിലേക്ക് നടന്നു നടന്നു പരസ്പരം മുട്ടി നിന്നു.... ഓടാൻ ആണെങ്കിൽ ഒരു ഗ്യാപ് ഇല്ല....!കയ്യിൽ ആണെങ്കിൽ അവന്റെ പിടിയും വീണു....!! 


"നിങ്ങൾ എന്താ ഇവിടെ....?!!" 


"നിന്നെയൊക്കെ കാണാൻ വന്നതാ.... ഇങ്ങനെ വന്നാൽ അല്ലെ കാണാൻ പറ്റൂ...." 


"ദേ ഇത് ലേഡീസ് ഹോസ്റ്റൽ ആണ് ഞങ്ങൾ ഒച്ച വെച്ചാൽ നിങ്ങളെ കാര്യം പിന്നെ ഞാൻ പറയേണ്ടല്ലോ...." 


"പന്ത്രണ്ട് മണിക്ക് ഹോസ്റ്റൽ മതില് ചാടി വന്ന നിങ്ങൾക്ക് പിന്നെ പൂ മാല അല്ലെ കിട്ടാൻ പോണേ...." 


അതും ശരിയാ....ലയ പിന്നെ അവനെ തുറിച്ചു നോക്കി....! 


"എന്താ ഇയാക്ക് ഇപ്പൊ വേണ്ടത്....വീട്ടിൽ നിന്ന് അടിച്ചിറക്കി വിട്ടു ഇനി ഇവിടന്നും അടിച്ചിറക്കി വിടാൻ ആണോ...." 


"വീട്ടിൽ കേറ്റാൻ കൊള്ളാത്ത സ്വഭാവം ആയത് കൊണ്ട് അല്ലെ ഇങ്ങോട്ട് വരേണ്ടി വന്നത്...." 


"ഇയാൾ അടിച്ചിറക്കിയതല്ലേ...." 


"അത് നിന്റെ കയ്യിലിരിപ്പ് കൊണ്ട്.... അതിന് നിങ്ങൾ എന്തിനാ കോളേജിൽ വരാതിരിക്കുന്നത്...." 


"എന്തിനാ എന്നെ അവിടെ നിർത്തി പഠിപ്പിക്കാൻ ആണോ.... ഇനി അതൊന്നും എന്റെ അടുത്ത് നടക്കില്ല...." 


"നേരെ ചൊവ്വേ പഠിച്ചു വന്നാൽ മതി.... എങ്കിൽ ഇരിക്കാം...." 


"😏ഓഹ് പിന്നെ.... ഞാൻ പഠിപ്പ് നിർത്തി...." 


"നീ കാരണം ഇവളെ ലൈഫ് കോനാട്ട ആക്കണോ...പഠിക്കാൻ കഴിവുള്ള കുട്ടിയാ ഇത്...." 


അവൻ അച്ചുനെ നോക്കി കൊണ്ട് പറഞ്ഞു.... 


🙄പക്ഷെ അവിടെ രണ്ടും ഇതൊന്നും കേൾക്കാതെ പരസ്പരം കണ്ണും കണ്ണും നോക്കി നിൽപ്പാണ്....! 


"അല്ലേലും നിന്റെ ഒക്കെ ഉദ്ദേശം പഠനം അല്ലെന്ന് എനിക്കറിയാം.... പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും സീറ്റ് കിട്ടാതെ എത്രയോ പേര് വിഷമിക്കുമ്പോ നീയൊക്കെ കാശ് കൊടുത്തു എന്തിനാടി ഇങ്ങോട്ട് വന്നത്...." 


"ഇയാക്ക് എന്താ നഷ്ടം.... കേട്ടാൽ തോന്നും പ്രധാനമന്ത്രിടെ സീറ്റ് ആണെന്ന്...." 


"അതൊക്കെ പഠിക്കാൻ മനസ് ഉള്ളവർക്കേ മനസ്സിൽ ആവൂ....എന്റെ ക്ലാസിലെ സ്റ്റുഡന്റ് അങ്ങനെ പാതി വഴിക്ക് നിർത്തി പോയാൽ അതിന്റെ ഉത്തരവാദിത്തം എനിക്കാ.... അത് കൊണ്ട് രണ്ടും നാളെ തൊട്ട് കോളേജിൽ വന്നിരിക്കണം...." 


"വന്നില്ലേ ഇയാൾ എന്ത് ചെയ്യും...." 


"ഞാൻ പലതും ചെയ്യും...." 


അത് കേട്ട് ലയ ഞെട്ടി കൊണ്ട് അവനെ നോക്കി....! 


"നീയാരാണെന്നും നിന്റെ ഉദ്ദേശം എന്താണെന്നും എനിക്കറിയാം.... അത് കൊണ്ട് തന്നെയാ പറയുന്നത്.... അല്ലെങ്കിൽ പലതും ഞാൻ പുറത്ത് കൊണ്ട് വരും.... അത് എന്നെ കൊണ്ട് ചെയ്യിക്കരുത്...." 


😬ഇവൻ ഒരു കുരിശ് ആണല്ലോ പടച്ചോനെ....!ലയ പല്ലും കടിച്ചു പിടിച്ചു അവനെ തുറിച്ചു നോക്കിയതും ആഷി അവളെ കയ്യിൽ വലിച്ചു തന്നിലേക്ക് അടുപ്പിച്ചു....! 


"അത് കൊണ്ട് നാളെ തൊട്ട് നീയൊക്കെ എന്റെ ക്ലാസ്സിൽ ഉണ്ടായിരിക്കണം....അല്ലെങ്കിൽ അറിയാലോ എന്നെ.... ഇവിടെ കേറി വന്നു നിന്നെയൊക്കെ കയ്യോടെ കൊണ്ട് പോവാനും എനിക്കറിയാം.... എന്നെ വീണ്ടും ഇതിനകത്ത് വരുത്താതിരുന്നാൽ നിനക്ക് കൊള്ളാം...." 


അവന്റെ കലിപ്പ് കണ്ടതും ലയ സമ്മതിച്ചു കൊണ്ട് തലയാട്ടി....! 


"എനിക്കിട്ട് പണിയാൻ നിക്കില്ലെങ്കിൽ നിനക്ക് വീട്ടിലേക്കും വരാം...." 


"മ്മ്...." 


പിന്നെ എന്റെ പട്ടി വരും....!ലയ അതും ചിന്തിച്ചു അനുസരണയോടെ നിന്നു....! 


ഇറങ്ങാൻ അവിനാഷിനെ നോക്കിയതും ലവൻ അച്ചുനെയും നോക്കി നിൽപ്പാണ്.... രണ്ടിന്റെയും കയ്കൾ തമ്മിൽ കോർത്തു പിടിച്ചിട്ടുണ്ട്.... ഇവന്റെ മാവ് പൂത്തെന്ന തോന്നുന്നെ....ആഷി മുന്നിൽ നിൽക്കുന്ന  ലയയെ ഒന്ന് നോക്കിയതും അവൾ ഏതോ ചിന്തയിൽ ആണ്....! 


ഒരുപാട് എണ്ണം പിന്നാലെ നടക്കുന്നുണ്ട്....അവരോട് ആരോടും തോന്നാത്ത എന്തോ ഒരു ഇഷ്ടം തനിക്ക് ഇവളോട് മാത്രം ആയുണ്ട്....പക്ഷെ ആ ഇഷ്ടം ഒന്നും തുറന്നു പറയാൻ ആയിട്ടില്ല....ഇവൾ ആരാണെന്നും ലക്ഷ്യം എന്താണെന്നും അവളുടെ ഫോണിൽ നിന്ന് മനസ്സിൽ ആക്കിയത് എന്താണെന്നും ഒക്കെ അറിയണം.... അതൊന്നും ഒരിക്കലും ഇവൾ ആയിട്ട് പറയില്ല അത് ഉറപ്പാ....! 


"ടാ മതിയെടാ.... വാ പോവാം...." 


ആഷി അവിനാഷിന്റെ കയ്യും പിടിച്ചു നടന്നു....! 


"എടാ എനിക്ക് പറയാൻ ഉള്ളത് ഒന്നും ഞാൻ പറഞില്ല...." 


"കിട്ടിയ സമയം വായും നോക്കി നിന്നിട്ടല്ലേ...." 


"അറ്റ്ലീസ്റ്റ് കെട്ടിക്കോട്ടെ എന്നെങ്കിലും ഞാൻ ചോദിക്കട്ടെ...." 


"ഇത്രേം ടൈം പിന്നെ നീ എന്ത് ചെയ്യുക ആയിരുന്നു.... ഇപ്പൊ വരുന്നതാ നിനക്ക് നല്ലത്....ഇനിയും നിന്നാൽ കെട്ടാൻ നീ ഉണ്ടായിട്ട് വേണ്ടേ...." 


😒അവിനാശ് ആഷിയുടെ പിന്നാലെ നടന്നു.... അവളെ കണ്ടാൽ പിന്നെ എല്ലാം മറക്കും....!അതിപ്പോ ആരോട് പറയാൻ....!!



               *************💃



ക്ലാസിൽ ലയയെ കണ്ടപ്പോൾ ആണ് ആഷിക്ക് ആശ്വാസം ആയത്.... അപ്പൊ അനുസരിക്കാൻ ഒക്കെ നിനക്ക് അറിയാം....അന്ന് അവളെ നിർത്താൻ ഉള്ള ധൈര്യം ആശിക്ക് ഇല്ലായിരുന്നു.... പിന്നെ ഈ വഴിക്ക് കാണില്ല....അവളെ നിർത്തുന്നത് തന്നെ നല്ല പോലെ കാണാൻ വേണ്ടിയാ....! 


😍ഹാദി ആണെങ്കിൽ ലയയെ കുറച്ച് ദിവസം കാണാത്തതിന്റെ കുറവ് കൂടി നികത്താൻ എന്ന പോലെ അവളെയും നോക്കി ഇരിപ്പാ....! 


"എവിടെ ആയിരുന്നു കുറച്ച് ദിവസം...." 


"ഞങ്ങൾ ഒരു ട്രിപ്പ്‌ പോയതാ...." 


🙄ലയ സഹലിനോട് തട്ടി വിട്ടതും അച്ചു വായും പൊളിച്ചു അവളെ നോക്കി....! 


പിന്നെ രണ്ടും അങ്ങോട്ട് പൊരിഞ്ഞ സംസാരം ആയിരുന്നു....ഹാദി രണ്ടിന്റെയും സംസാരത്തിൽ കോൺസെൻട്രേഷൻ ചെയ്തിരുന്നു.... അച്ചു ആണെങ്കിൽ കിട്ടിയ ടൈം ലീവ് ആയ നോട് ഇരുന്നു എഴുതി.... 🙄ഇനി അത് കംപ്ലീറ്റ് ചെയ്യാത്തതിന്റെ പേരിൽ ലവൾ നാളെ നിൽക്കേണ്ടി വരുവോ എന്തോ.....! 


റനു നോക്കുമ്പോ ആകെ കൂടെ സൈലന്റ് ആയി ക്ലാസിൽ ഉള്ളത് ഹാദിയാണ്....പെണ്ണിന് ആണെങ്കിൽ അവനോട് കുറച്ചായി ലവ് തോന്നാൻ തുടങ്ങിയിട്ടുണ്ട്.... അതെങ്ങനെ ഒന്ന് പറയും....നോക്കിയപ്പോൾ കണ്ട വഴിയോ ലയയെയും.... ഇവളോട് പറഞ്ഞാൽ സഹൽ അറിയും.... ലവൻ വഴി ഹാദി അറിയും.... 😌 


പെണ്ണ് ഹാദിയെ നോക്കി ഒന്ന് ചിരിച്ചതും ലവനും അവളെ നോക്കി ചിരിച്ചു....!മറ്റവൻ അപ്പോഴും ലയയോട് തള്ളി മറിക്കൽ ആണ്....!! 


ക്ലാസ് കഴിഞ്ഞു ആഷി രണ്ടും ഇറങ്ങുന്നത് വരെ വെയിറ്റ് ചെയ്തു നിന്നു.... 


"അവനെന്താടി ഞങ്ങളെ അടുത്തേക്ക് വരുന്നേ...."🙄 


"ആവോ...." 


ലയ അവൻ അടുത്തേക്ക് വരുന്നത് കണ്ട് പുച്ഛത്തോടെ നിന്നു....😏 


"ഹോസ്റ്റലിൽ നിന്ന് ഇന്ന് തന്നെ എല്ലാം എടുത്തു വീട്ടിലേക്ക് വന്നേക്കണം...." 


"ഹ്മ്മ്.... ഞാൻ വരില്ല...." 


"എന്റെ മാമിടെ മോളാ നീ.... നിന്റെ കാര്യത്തിൽ കുറച്ചൊക്കെ ഉത്തരവാദിത്തം ഞങ്ങൾക്കുണ്ട്...." 


"അത് കൊണ്ടാവും എന്നെ തല്ലിയത്...." 


"അതെ.... അതും ഉത്തരവാദിത്തത്തിന്റെ ഭാഗം ആണെന്ന് കരുതിയാൽ മതി.... അശ്വതി പറഞ്ഞത് കേട്ടല്ലോ ഇവളെയും കൊണ്ട് വന്നേക്കണം...." 


അച്ചു അപ്പൊ തന്നെ ഒന്ന് മൂളി....! 


ആദ്യം ആയാണ് ആഷി ഒരു പെണ്ണിനോട് അങ്ങോട്ട് ചെന്ന് സംസാരിക്കുന്നത്....അത് കൊണ്ട് പെൺപിള്ളേർ മൊത്തം അവരെയും നോക്കി നിൽപ്പാണ്.... 😒 


"എന്നെ തല്ലിയതിന് എന്നോട് മാപ്പ് പറയാതെ ഞാൻ വരില്ല...." 


"നിന്നോട് ഞാൻ മാപ്പ് പറയാനോ...." 


"ആ എന്തെ...." 


"അതിന് ഈ ആഷി ഒന്നൂടെ ജനിക്കണം.... ആ തല്ല് നീ അർഹിക്കുന്നത് തന്നെയാ...." 


"എന്നാലെ ഞാൻ അങ്ങോട്ട് വരില്ല....."😬 


എന്നും പറഞ്ഞു കലിപ്പിൽ പെണ്ണ് അച്ചുന്റെ കയ്യും പിടിച്ചു നടന്നു....! 


"അതാണോ സാർ കെട്ടാൻ പോകുന്ന പെണ്ണ്....?!!" 


പിന്നിൽ നിന്നുള്ള ചോദ്യം കേട്ട് ആഷി തിരിഞ്ഞു നോക്കിയതും ദേ നിക്കുന്നു ഒരുത്തി.... അന്നേ ഒരു കള്ളം പറഞ്ഞു ഒഴിവാക്കിയതാ....! 


തത്കാലം അതെ എന്ന് പറയാം.... ആഷി അതെ എന്ന അർത്ഥത്തിൽ പുഞ്ചിരിയോടെ തലയാട്ടി....! 


"സാറിന് നല്ല ചേർച്ചയാ.... വെറുതെ അല്ല സാർ ഞങ്ങളെ ഒന്നും മൈൻഡ് ചെയ്യാതിരുന്നത് അല്ലെ...." 


ചേർച്ചയോ അവളോ....? ബെസ്റ്റ്,,,ഒരു തരത്തിലും ചേർന്ന് പോവാത്ത ഒന്നാ അത്....!എന്നും ചിന്തിച്ചു ആഷി നടന്നു....! 


"ടീ നമുക്ക് സിനിമക്ക് പോയാലോ...." 


"ഞാൻ ഇല്ല.... ഞാൻ മാത്രം അല്ല നീയും.... നാളെ ആഷി സാർ പഠിക്കാൻ തന്നത് നീ മറന്നോ.... അത് ഇരുന്നു പഠിക്കാൻ നോക്ക്.... അല്ലെങ്കിൽ നാളെ മോൾ നിന്ന് പടിക്കേണ്ടി വരും...." 


"ഓഹ് പിന്നെ എന്റെ പട്ടി പഠിക്കും...."😏 


എന്നും പറഞ്ഞു പഠിച്ചു കൊണ്ടിരിക്കുന്ന അച്ചുനെയും പുച്ഛിച്ചു അവൾ ബെഡിലേക്ക് വീണു....!



               ***************💥



"എന്താടാ ഇന്നും നീ പ്രേതത്തെ സ്വപ്നം കണ്ടോ....?!!" 


കിടക്കാൻ നേരം അമന്റെ പരുങ്ങി ഉള്ള വരവ് കണ്ട് ആഷി ചോദിച്ചു....! 


"ഞാൻ അയിനൊന്നും വന്നതല്ല....." 


"പിന്നെന്താ...." 


"അത് കാക്കു ബാബിയേ കാണാറുണ്ടോ...." 


"ഓഹ് അതാണോ..... ആ യക്ഷിയേ കാണാത്തത് കൊണ്ട് നിനക്ക് ഉറങ്ങാൻ പറ്റുന്നില്ലേ...." 


"നല്ല ബാബി ആയിരുന്നു.... കാക്കുനെ കൊണ്ട് ബാബിയേ കെട്ടിക്കണം എന്നൊക്കെ കരുതിയതാ.... അത് കാക്കു തന്നെ ഇല്ലാണ്ടാക്കി....."😒 


"ഹ്മ്മ്....നീ എന്നെ കൊണ്ട് കെട്ടിക്കേണ്ട കാര്യം ആലോചിക്കാൻ നീ എന്താ എന്റെ ബാപ്പയാണോ....നിനക്ക് അല്ലേലും കാശ് കിട്ടുന്നിടത് ആണല്ലോ കൂർ...." 


"😒കാശ് തരുന്നോണ്ട് ഒന്നും അല്ല....കാക്കുന് ബാബിയെക്കാൾ നല്ല മൊഞ്ചത്തി കുട്ടിയെ ഒന്നും കിട്ടൂല അത് കൊണ്ടാ...." 


"എനിക്ക് അത്രക്ക് മൊഞ്ചുള്ള പെണ്ണിനെ ഒന്നും വേണ്ട.... നീ ചെന്നിരുന്നു പഠിക്കാൻ നോക്ക്..." 


"ഈ നേരത്ത് പഠിക്കാൻ എനിക്ക് ഭ്രാന്ത് അല്ലെ.... ഒന്ന് പോ കാക്കു...." 


"എങ്കിൽ നീ പോയി ഉറങ്ങാൻ നോക്ക്...." 


"ബാബിക്ക് ആ പെണ്ണിനെ വേണ്ടല്ലോ അല്ലെ....പിന്നെ ബാബിയേ കിട്ടില്ല...." 


"അതെന്താ....?!!" 


"എന്റെ ഫ്രണ്ടിന്റെ കാക്കുന് പെണ്ണിനെ നോക്കുന്നുണ്ട്.... ഞാൻ പറയാൻ പോവാ എനിക്ക് ഒരു ബാബി ഉണ്ടെന്ന്...." 


അത് കേട്ടതും ആഷി കലിപ്പിൽ അവനെ നോക്കി....! 


"നീ അവളെ കെട്ടിക്കാൻ നടക്കൊന്നും വേണ്ട.... അവളെ കാര്യം അവളെ വേണ്ടപ്പെട്ടവർ തീരുമാനിച്ചോളും....." 


"എനിക്കറിയാം കാക്കുന് ബാബിയെ ഇഷ്ടം ആണെന്ന്....അത് കൊണ്ടല്ലേ കാക്കു ഇപ്പൊ ചൂടാവുന്നെ...." 


"😬ഇവനെ ഞാൻ ഇന്ന്...." 


അതിന് മുന്നേ ചെക്കൻ ഇറങ്ങി ഓടി....! 


അതിനെ നമ്മക്ക് ഇഷ്ടം ആണെന്ന് ചെക്കന് വരെ മനസ്സിൽ ആയി....എങ്ങനെ ഞാൻ ഇത് അവളോട് തുറന്നു പറയും....!ആദ്യം അവളെ തിരിച്ചു ഇവിടെ എത്തിക്കണം.... അതിന് ഇനി മാപ്പ് പറയേണ്ടി വരോ....!അല്ലാതെ വരും എന്ന് തോന്നുന്നില്ല....!! 


"എന്തായി എന്റെ കാര്യം....?!!" 


അഞ്ചു വന്നു ചോദിച്ചതും അവിനാശ് അവളെ ഒന്ന് നോക്കി....! 


"നിന്റെ കാര്യം എന്തായെന്ന് എന്നോടാണോ ചോദിക്കുന്നെ...." 


"ദേ ഏട്ടാ.... സുധി എങ്ങാനും വേറെ പെണ്ണിനെ കെട്ടിയാൽ ഞാൻ ഇവിടെ ഏട്ടന്റെ മുറിയിൽ എന്റെ മരണത്തിന് കാരണക്കാരൻ ഏട്ടൻ ആണെന്ന് എഴുതി വെച്ച് തൂങ്ങി ചാവും....ശിക്ഷ എന്താ കിട്ടുക എന്ന് ഞാൻ പറയാതെ തന്നെ ഏട്ടന് അറിയാലോ...." 


"അവൻ വേറെ പെണ്ണ് കെട്ടിയതിന് ആണെങ്കിൽ അവന്റെ പേരല്ലേ എഴുതി വെക്കേണ്ടത്....എന്റെ പേര് എഴുതി വെച്ചിട്ട് എന്ത് കാര്യം...."🙄 


"ഏട്ടൻ കാരണം അല്ലെ സുധി വേറെ കെട്ടുന്നത്.... ഇവിടെ ഏട്ടൻ കെട്ടാതെ എന്നെ പിടിച്ചു കെട്ടിക്കില്ല...." 


😒ഇതൊക്കെ ഞാൻ ആരോട് പറയാൻ.... അവിനാശ് ദയനീയമായി അഞ്ചുനെ ഒന്ന് നോക്കി....! 


"എന്താ രണ്ടിനും ഒരു കള്ള ലക്ഷണം.... കുറച്ച് ദിവസം ആയി ഞാൻ ശ്രദ്ധിക്കുന്നു....." 


രണ്ടിനെയും ഒരുമാതിരി നോട്ടം നോക്കി അമ്മ ചോദിച്ചതും അഞ്ചു അവിനാഷിനെ നോക്കി ഉള്ള പല്ല് മുഴുവൻ കാട്ടി ഇളിച്ചു....! 


"അത് അമ്മേ ഏട്ടന് ഒരു പെണ്ണിനോട് ലവ്.... അവളെ കെട്ടണം എന്നാ ഏട്ടന്റെ ആഗ്രഹം.... അത് എങ്ങനെ നിങ്ങളോട് പറയും എന്ന ടെൻഷനിലാ ഏട്ടൻ...." 


😦എടീ വഞ്ചകി നിനക്കല്ലെടി ലവ്....!അവിനാശ് വായും പൊളിച്ചു അമ്മയെ നോക്കി.....!! 


"നേരാണോടാ ഇവൾ പറഞ്ഞത്...." 


"അത്.... അമ്മേ.... ഞാൻ....." 


"ഉള്ളതാ അമ്മേ.... നല്ല സുന്ദരി കൊച്ചാ.... എന്റെ കോളേജിലാ പഠിക്കുന്നത്....." 


ദൈവമേ ആ പെണ്ണ് ഇത് വല്ലതും അറിഞിട്ട് പോലും ഉണ്ടാവില്ല.....! 


"ഇതാ ഫോട്ടോ....ആശ്വതി എന്ന പേര്.... ഏട്ടന് നല്ല പോലെ ചേരും...." 


ഇതൊക്കെ എപ്പോ എന്ന പോലെ അവിനാശ് ഇരുന്നു.... അഞ്ചു ഫോണിൽ അച്ചുന്റെ പിക് അമ്മയ്ക്ക് കാണിച്ചു കൊടുത്തതും അമ്മ ലവനെ ഒന്ന് നോക്കി.....! 


"ആദ്യായിട്ട് എന്റെ മോൻ ഒരു നല്ല കാര്യം ചെയ്തു.... കാണാൻ കൊള്ളാം.... സ്വഭാവം എങ്ങനെ ആണാവോ...." 


"അതും പാവാ.... ഞാൻ ഡെയ്‌ലി കാണുന്നതല്ലേ.... ആ പെണ്ണിനെ വല്ല ആൺപിള്ളേരും കൊണ്ട് പോവുന്നതിന് മുന്നേ ഏട്ടനെ കൊണ്ട് കെട്ടിക്കണം അമ്മേ...." 


"മ്മ്.... ഞാൻ അച്ഛനോട്‌ ഒന്ന് ആലോചിക്കട്ടെ....." 


എന്നും പറഞ്ഞു അമ്മ പോയതും അവിനാശ് അഞ്ചുനേ തുറിച്ചു നോക്കി....! 


"ഏട്ടൻ ഇങ്ങനെ നോക്കൊന്നും വേണ്ട.... ഏട്ടനെ കാര്യം ഞാൻ സെറ്റ് ആക്കി.... ഇനി ഏട്ടൻ വേണം എന്റെ കാര്യം സെറ്റ് ആക്കാൻ...." 


എന്നും പറഞ്ഞു ലവൾ തുള്ളി ചാടി പോയതും ചെക്കൻ വായും പൊളിച്ചു ഇരുന്നു.... 😟ഇങ്ങനെ ഒരു പെങ്ങൾ ഉണ്ടായാൽ മതി ആങ്ങളയുടെ ജീവിതം നശിക്കാൻ.....!!



             ***************💃



പിറ്റേന്ന് ക്ലാസിലേക്ക് വന്ന ലയ കാണുന്നത് എന്തോ കാര്യായിട്ട് കുത്തി കുറിക്കുന്ന റനുനെ ആണ്.... 


ഇവൾക്കെന്താ ഇന്ന് എക്സാം ആണോ.... 🙄 


ലയ ഒച്ച വെക്കാതെ അവളെ അടുത്ത് ചെന്ന് നോക്കിയതും റന വിത് ഹാദി എന്ന് എഴുതി പെണ്ണ് ഫ്‌ളൈയിം നോക്കുന്ന തിരക്കിൽ ആണ്....😦പടച്ചോനെ ഹാദിയോ.... ഇവൾക്ക് അവനോട് ലവ് ആണോ.... 


"പിടിച്ചേ....." 


എന്നും പറഞ്ഞു ലയ നോട്ട് തട്ടിപ്പറിച്ചു കയ്യിൽ ആക്കി.... 


"പ്ലീസ് ലയ ഇങ്ങ് താ...." 


"നിനക്കെന്താടി അവനോട് ലവ് ആണോ...." 


"അത് പിന്നെ....." 


"സത്യം പറ.... അല്ലെങ്കിൽ ഞാൻ ഈ കോളേജ് മുഴുവൻ പാട്ടാക്കും....." 


"പ്ലീസ് ലയ.... ഞാൻ പറയാം നീ ഒച്ച ഉണ്ടാക്കല്ലേ...." 


"ആ എങ്കിൽ സത്യം പറ...." 


എന്നും പറഞ്ഞു പെണ്ണ് ബെഞ്ചിൽ കയറി ഇരുന്നു....! 


"എനിക്ക് ഹാദിയെ ഇഷ്ടാ....പക്ഷെ അവന് അതൊന്നും അറീല...." 


"ഞാൻ അറിയിച്ചോളാം...." 


എന്നും പറഞ്ഞു പെണ്ണ് ചാടി എണീറ്റതും റനു അവളെ പിടിച്ചു നിർത്തി....! 


"ഇപ്പോഴോ...."🙄 


"പിന്നല്ലാണ്ട്...." 


"ഇപ്പൊ വേണ്ട.... പിന്നെ മതി.... അവന് എന്നെ ഇഷ്ടം ആവാൻ ഉള്ള ചാൻസ് ഒന്നും ഇല്ല..." 


"അത് അറിയാൻ അല്ലേടി ചോയ്ക്കുന്നെ...." 


"ടീ പതുക്കെ.... അവൻ വരുന്നുണ്ട്.... പ്ലീസ് ലയ ഒന്നും പറയല്ലേ...." 


എന്നും പറഞ്ഞു അവൾ ലയയുടെ കയ്യും പിടിച്ചു ഇരുന്നു.... രണ്ടും വന്നതും രണ്ട് പെൺപിള്ളേരെയും നോക്കി ഇരുന്നു.... അച്ചു ആണെങ്കിൽ അതിലൊന്നും ശ്രദ്ധ ചെലുത്താതെ പഠിപ്പ് തന്നെയാണ്.....! 


"എടാ ഹാദി...." 


ലയയുടെ വിളി കേട്ടതും ചെക്കൻ കണ്ണും തള്ളി അവളെ നോക്കി...😍 


പെണ്ണ് അതൊന്നും അറിയാതെ അവന്റെ അടുത്ത് ചെന്ന് ഇരുന്നു.... പടച്ചോനെ ഞാൻ എന്താ സ്വപ്നം ആണോ ഈ കാണുന്നത്....!ചെക്കൻ സ്വയം ഒന്ന് കയ്യിൽ നുള്ളി നോക്കി....! 


"നീ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ....?!!" 


പെണ്ണിന് എന്നോട് ഇഷ്ടം ഉള്ളത് കൊണ്ടാവും അങ്ങനെ ചോദിക്കുന്നത്.... ഉണ്ടെന്ന് തന്നെ പറയാം....! 


"ആ ഉണ്ട്...." 


😟പടച്ചോനെ പെട്ട്....അത് റനു തന്നെ ആവണെ....! 


ഭ്രാന്ത് ഉള്ള കൊച്ചല്ലേ....ഹാദിയും അവളെ ചോദ്യത്തിന് അതെ രീതിയിൽ തന്നെ മറുപടി കൊടുത്തു....! 


"ഈ ക്ലാസിൽ ആണോ.....?!!" 


"ആ....ഹ്...." 


"ഏതു ബെഞ്ചിലാ...." 


ചെക്കൻ നിഷ്കു ആയി അവളുമാർ ഇരിക്കുന്ന ബെഞ്ച് കാണിച്ചു കൊടുത്തു.... 🙄ഇനി അച്ചുനെ എങ്ങാനും ആവോ....! 


"ആ പെണ്ണിന്റെ പേര് ടു വേർഡ്‌സ് ആണോ ത്രീ വേർഡ്‌സ് ആണോ...." 


സഹൽ ആണെങ്കിൽ ഇതൊക്കെ കണ്ട് കിളി പോയി നിൽപ്പാണ്....! 


"ടു വേർഡ്‌സ്...." 


"എങ്കിൽ അവൾക്ക് നിന്നെയും ഇഷ്ടാ...." 


അത് കേട്ടതും ലവന്റെ കിളിയും ഏകദേശം പോയി.... 😟 


ആഷി ക്ലാസിലേക്ക് വരുമ്പോൾ തന്നെ കണ്ടത് ഹാദിയുടെ അടുത്ത് ഇരുന്നു സംസാരിക്കുന്ന ലയയെ ആണ്....അന്ന് ലവ് റോക്കെറ്റ് പറത്തി വിട്ടവനാ.... ഇനി രണ്ടും തമ്മിൽ ലവ് ആയോ പടച്ചോനെ....!!


"ഇത് ബോയ്സിന്റെ സീറ്റ് അല്ലെ നീയെന്താ ഇവിടെ....?!!" 


"അത് ഞാൻ ഇവനോട് ഒരു കാര്യം ചോദിക്കാൻ വന്നതാ...." 


പടച്ചോനെ ഇനി ഇവനാണ് ഇവളെ ലവ് ചെയ്യുന്നത് എന്നെങ്ങാനും ഈ കുരിപ്പിന് മനസ്സിൽ ആയി കാണോ....ഇവനോട് ഇവൾക്ക് ഭ്രാന്ത് ആണെന്ന് പറഞ്ഞതാണല്ലോ എന്നിട്ടും ഇവൻ വിട്ടില്ലേ....! 


"എന്ത്‌ കാര്യം ചോദിക്കാൻ....?!!" 


"അത് ഒരു ലവിന്റെ കാര്യവാ.... അതൊക്കെ ഞങ്ങൾ പിള്ളേർക്കെ മനസ്സിൽ ആവൂ.... അല്ലാതെ മാഷിനെ പോലുള്ളവർക്ക് ഒന്നും മനസ്സിൽ ആവില്ല...." 


😟അത് കേട്ടതും ആഷിയുടെ കിളിയും പാറി പറന്നു....പഠിച്ചൊരു മാഷ് ആയെന്ന് വെച്ച് ഇവൾ എന്നെ കിളവൻ ആക്കിയോ....! 


"എന്നിട്ട് ഭവതിയുടെ ഉദ്ദേശം ഇവന്റെ കൂടെ ഇരിക്കാൻ തന്നെയാണോ...." 


"അയ്യേ ഞാൻ എന്തിനാ ഇരിക്കുന്നെ...." 


എന്നും പറഞ്ഞു പെണ്ണ് സ്വന്തം സീറ്റിൽ പോയി....! 


നിന്നോട് ഞാൻ പറഞ്ഞതല്ലെടാ അവൾ ഒരു ഭ്രാന്തി ആണെന്ന് എന്ന പോലെ ആഷി അവനെ തുറിച്ചു നോക്കി കൊണ്ട് മുന്നിലേക്ക് നടന്നു....! 


"ഇന്നലെ പഠിക്കാൻ പറഞ്ഞത് ഓർമയില്ലേ.... നമുക്ക് ഒരു ചെറിയ ക്ലാസ് ടെസ്റ്റ്‌ നടത്താം...." 


ഓഹ് ഇനി അതിന്റെ കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ....! 


അങ്ങേര് ക്യുഎസ്ടിയൻസ് എഴുതി വെച്ച് എല്ലാരേയും ഒന്ന് നോക്കി....! 


"ഇതിന്റെ ആൻസർ ഒരു പേപ്പർ എടുത്തു എഴുതിക്കോളൂ....അതിന് മുൻപ് എല്ലാരും ആ നോട് ബുക്ക്‌ ഇങ്ങ് തന്നേക്ക്...." 


ലയ അച്ചു ഉണ്ടെന്ന ധൈര്യത്തിൽ നോട് എടുത്തു അവന് കൊടുത്തു.... 


പേപ്പർ എടുത്തു അച്ചുന്റെ പേപ്പർ ഫോട്ടോ കോപ്പി പോലെ എഴുതി പകർത്തുമ്പോൾ ആണ് ആഷി അവളെ അടുത്തേക്ക് വന്നത്....! 


"നീ വന്നു മുന്നിൽ ഇരിക്ക്...." 


"😨അതെന്തിനാ...." 


"അടുത്തിരിക്കുന്നവരുടെ നോക്കി എഴുതാൻ അല്ല പഠിച്ചത് എഴുതാനാ ഞാൻ പറഞ്ഞത്.... അത് കൊണ്ട്...." 


"അയിന് ഞാൻ ആരെയും നോക്കീട്ടൊന്നും ഇല്ല...." 


"അത് എനിക്ക് മനസ്സിൽ ആയി....മിണ്ടാതെ അവിടെ ചെന്നിരുന്നു എഴുതാനാ പറഞ്ഞത്...." 


😬ഇവനെ ഒക്കെ മാഷ് ആക്കിയ നേരം ആ മാമന് വല്ല വാഴയും വെച്ചൂടായിരുന്നോ.... എന്നും പ്രാകി പെണ്ണ് മുന്നിൽ ആയി ഇരുന്നു.....! 


എല്ലാറ്റിനെയും ഒന്ന് നോക്കിയതും ഉഴപ്പൻമാർ പോലും പൊരിഞ്ഞ എഴുത്ത് ആണ്.... ഞാൻ ആയിട്ട് എന്തിന് എഴുതാണ്ട് ഇരിക്കണം....! 


ആഷി ആണെങ്കിൽ ചെയർ നല്ല പോലെ പരിശോദിച്ചു അതിൽ ഇരുന്നു....🙄 


തിരിഞ്ഞു കളിക്കുന്ന ലയയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി വീണ്ടും അവളെ തന്നെ നോക്കി ഇരുന്നു.... 


എന്തായാലും ആൻസർ നോക്കാൻ എങ്കിലും അവൻ ഈ പേപ്പർ മുഴുവൻ വായിക്കും.... അത് കൊണ്ട് തന്നെ അവന് ഇത്തിരി ഉപദേശം തന്നെ പെണ്ണ് എഴുതി വെച്ചു....!ഒപ്പം ഇത്തിരി തെറിയും....! 


അങ്ങനെ എങ്കിലും ഒന്ന് നന്നാവട്ടെ.... 😏പുച്ഛത്തോടെ എല്ലാരേയും പോലെ ലവളും പേപ്പർ നീട്ടി....! 


ലവൻ പോയതും ലയ പിന്നിൽ വന്നിരുന്നു.... 


"നിനക്കെന്താടി ഒരു ടെൻഷൻ....?!!" 


അച്ചുന്റെ ഇരിപ്പ് കണ്ട് ലവൾ തോണ്ടി കൊണ്ട് ചോദിച്ചു....! 


"ലാസ്റ്റ് ആൻസർ കുറച്ച് കൂടെ എഴുതാൻ ഉണ്ടായിരുന്നു.... ഇപ്പോഴാ ഓർത്തത്...." 


"അതിനാണോ ഇങ്ങനെ ഇരിക്കുന്നെ....അങ്ങനെ എങ്കിൽ ഞാൻ ഒക്കെ കരയണം അല്ലോ...." 


"അതെന്താ....?!!" 


"ഞാൻ ആൻസർ ഒന്നും എഴുതീട്ടില്ല...." 


"അയ്യോ...." 


"നീ പേടിക്കേണ്ട.... ലവന് കുറച്ച് ഉപദേശം ഒക്കെ ഞാൻ കൊടുത്തു വിട്ടിട്ടുണ്ട്.... നന്നായാൽ മതിയായിരുന്നു....!" 


"ദൈവമേ.... ആൻസർ ഷീറ്റിൽ ആണോടി ഉപദേശം കൊടുക്കുന്നെ...." 


"അല്ലാതെ ഇപ്പൊ ലവ് ലറ്ററിൽ കൊടുക്കാൻ പറ്റുമോ...." 


"ഓഹ് ഇനി ആൻസർ ഷീറ്റ് തിരിച്ചു തരുമ്പോൾ നിന്റെ കാര്യം എന്താവോ എന്തോ...." 


"കൂടി വന്നാൽ അവൻ എന്നെ ഇവിടെ നിർത്തും അത്രയല്ലേ ഉണ്ടാവൂ...." 


😏അതൊക്കെ ലവൾക്ക് ഇപ്പൊ ശീലവാ....! 


ഇന്ട്രെവെൽ ആയതും മൂന്നും കൂടെ പുറത്തിറങ്ങി....അപ്പോഴാണ് തൊട്ട് മുന്നിൽ സീനിയർസ് വന്നു നിന്നത്... അത് കണ്ടതും മൂന്നും പരസ്പരം ഒന്ന് നോക്കി.... പുലി ആണേലും അവറ്റകളെ കാണുമ്പോൾ എലിയാ....! 


"നിന്റെ പേരെന്താ....?!!" 


"🙄എന്റെയാ...." 


"ആ നിന്റെ തന്നെ...." 


"ലയ...." 


"നിനക്ക് ആഷിൽ സാറിനെ എങ്ങനെയാ പരിചയം...." 


യ്യോ.... ഇനി ഉപദേശം ഒക്കെ വായിച്ചിട്ട് ആ തെണ്ടി എന്നെ തല്ലാൻ ആളെ വിട്ടതാണോ....?!! 


"എന്റെ മാമന്റെ മോനാ...." 


"അങ്ങനെ വളച്ചെടുത്തതാ അല്ലെ സാറിനെ...." 


വളച്ചെടുക്കാനോ.... 🙄പെണ്ണ് വായും പൊളിച്ചു അവളുമാരെ നോക്കി....! 


"എന്ന നിങ്ങളുടെ വിവാഹം....?!!" 


"വിവാഹോ.... ആരെ....?!!" 


"നിന്റെയും ആഷി സാറിന്റെയും...." 


വീണ്ടും പെണ്ണ് വായും പൊളിച്ചു കൂടെ ഉള്ള രണ്ടിനെയും നോക്കി....! 


"നിങ്ങളോട് ആരാ ഇതൊക്കെ പറഞ്ഞത് അവിടെ തന്നെ ചെന്ന് ചോദിക്ക്...." 


"ആഷി സാർ ആണ് ഞങ്ങളോട് പറഞ്ഞത്.... സാർ പറഞ്ഞത് നിങ്ങടെ വിവാഹം ഉടനെ ഉണ്ടാവും എന്നാണ്...." 


😨അത് കേട്ടതും പെണ്ണ് അന്തം വിട്ടു നിന്നു.... ഇനി ലവളുമാർക്ക് വട്ടായതാണോ അതോ എനിക്ക് വട്ടായതാണോ....?!! 


"സാർ അങ്ങനെ പറഞ്ഞ...."😒 


"ആ.... ഹ്....സത്യം പറയാലോ ഞങ്ങൾ  ഒക്കെ സാറിനെ കുറെ വളച്ചെടുക്കാൻ നോക്കിയതാ.... പക്ഷെ സാർ വീണില്ല.... പിന്നെയല്ലേ അറിഞ്ഞത് സാർ കെട്ടാൻ പോണ പെണ്ണാണ് നീയെന്ന്...." 


ഓഹോ അപ്പൊ അങ്ങനെ ആണ് കാര്യം.... എങ്കിൽ പിന്നെ അത് അറിഞിട്ട് തന്നെ കാര്യം....! 


"ഞങ്ങളുടെ വിവാഹം ഉടനെ തന്നെ ഉണ്ടാവും.... അപ്പൊ ക്ഷണിക്കും....ഉറപ്പായിട്ടും വരണം...." 


എന്നും പറഞ്ഞു അവളുമാരെയും കൊണ്ട് നടന്നു..... 


"നിങ്ങൾ ഇവിടെ നിക്ക്.... ആ തെണ്ടി സാറിന്നുള്ളത് കൊടുത്തിട്ട് ഞാൻ ഇപ്പൊ വരാം...." 


"നീ എന്ത് ചെയ്യാൻ പോവാ....?!!" 


അച്ചു അവളെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു....! 


"അവൻ പറഞ്ഞത് കേട്ടില്ലേ അവൻ എന്നെ കെട്ടാൻ പോവാണെന്ന്.... അപ്പൊ അത് ചോദിക്കണ്ടെ...." 


"അത് സാർ വെറുതെ എങ്ങാനും പറഞ്ഞതാവും...." 


"അതെന്തിനാണെന്നാ ഞാൻ ചോയ്ക്കാൻ പോണേ.... ഇവിടെ ഇത്രേം പെൺപിള്ളേർ ഇല്ലേ എന്നിട്ട് ഓന് എന്നെ മാത്രേ കിട്ടിയുള്ളൂ...."😬 


പെണ്ണ് കലിപ്പിട്ട് പോണത് കണ്ട് രണ്ടും പരസ്പരം ഒന്ന് നോക്കി.... എന്താവോ എന്തോ....?!! 


സ്റ്റാഫ് റൂം മൊത്തം അരിച്ചു പെറുക്കി എങ്കിലും ലവനെ മാത്രം കണ്ടില്ല.... ഏതെങ്കിലും പെണ്ണിനെ വായും നോക്കി നിക്കുന്നുണ്ടാവും.... 


"ഇങ്ങടെ ഫ്രണ്ട് ആ ആഷി എവടെയാ....." 


രമേശ്‌ സാറിനെ കണ്ടതും ലയ ചോദിച്ചു....! 


"പഠിപ്പിക്കുന്ന സാർ അല്ലെ അത്....ഇങ്ങനെ പേരെടുത്തു വിളിക്കാൻ ഒന്നും പാടില്ല...." 


"ഓഹ് അവനെ ഒക്കെ സാർ എന്ന് വിളിക്കാൻ തോന്നണ്ടേ...." 


ഇത് ലവൻ പണ്ട് എന്നോട് പറഞ്ഞ അതെ ഡയലോഗ് ആണല്ലോ.... 🙄 


"സാർ ആ തെണ്ടി എവിടെയാ ഉള്ളത് എന്ന് പറഞ്ഞാൽ മതി..... അങ്ങേരെ എന്താ വിളിക്കേണ്ടത് എന്ന് ഞാൻ വിളിച്ചു കേൾപ്പിച്ചു കൊടുത്തോളാം...." 


അങ്ങേരെ കിളി പോയെങ്കിലും ആഷി ഈ ടൈം ഉണ്ടാവാറുള്ള സ്ഥലം കൃത്യമായി പറഞ്ഞു കൊടുത്തു....! 


"അവനിപ്പോ ലൈബ്രറിയിൽ കാണും...." 


അത് കേൾക്കേണ്ട താമസം പെണ്ണ് അങ്ങോട്ടേക്ക് നടന്നു....! 


😟പിന്നാലെ പോയാലോ.... എന്താ വിളിക്കുക എന്നെങ്കിലും കേൾക്കാലോ.... ഇനി തന്തയ്ക്ക് വിളിക്കാൻ ആണോ....! 


നേരത്തെ ടെസ്റ്റ്‌ കഴിഞ്ഞ ആൻസർ ഷീറ്റ് നോക്കി കൊണ്ടിരിക്കുകയാണ് ആഷി....ലയയുടെ ഷീറ്റ് എടുത്തതും അതിൽ നോക്കി ആദ്യം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വായിച്ചതും അവന്റെ മുഖത്ത് കലിപ്പ് ഓൺ ആയി....! 


'ഇനിയെങ്കിലും നന്നായിക്കൂടെ.... തെണ്ടി പട്ടി എന്ന വിളിയും...' 


😬നിന്നെ എന്റെ കയ്യിൽ ഇന്നല്ലെങ്കിൽ നാളെ കിട്ടും.... 


ചിന്തിച്ചു തീരുന്നതിനു മുന്നെ പെണ്ണ് തന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ട് അവൻ വിശ്വാസം വരാത്ത പോലെ ഇരുന്നു....! 


"ടോ.... താൻ എന്തിനാ കണ്ട പെൺപിള്ളേരോടൊക്കെ കെട്ടാൻ പോണ പെണ്ണാണെന്ന് പറഞ്ഞു എന്നെ കാണിച്ചു കൊടുത്തേ...." 


ലവൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ പിന്നെ മനസ്സിൽ ആയി....! 


"ഞാൻ നിന്നെ ഒന്ന് കാണണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു...." 


"എന്തിന്..... എന്നെ കെട്ടാൻ ആണോ....ഇയാളെ ഉദ്ദേശം ഒക്കെ എനിക്ക് മനസ്സിൽ ആവുന്നുണ്ട്.... പെൺപിള്ളേരോട് ഉള്ള കള്ളം ഒക്കെ പറഞ്ഞു അവരുടെ സിംപതി പിടിച്ചു പറ്റാൻ നോക്കൽ ആണല്ലേ...." 


"ഇതെന്താ ഈ പേപ്പറിൽ നീ എഴുതി വെച്ചിരിക്കുന്നത്.... മ്മ്...." 


പടച്ചോനെ ഇവൻ ഇതും പിടിച്ചാണോ നിൽപ്.... 🙄ഞാൻ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്....! 


"പറയെടി ഇതെന്താ....?!!" 


"അത്.... എനിക്ക് ആൻസർ ഒന്നും അറീല.... പിന്നെ ഇയാൾ നന്നാവാണേൽ നന്നാവട്ടെ എന്ന് കരുതി..."😏 


"ഓഹ് എന്നെ നന്നാക്കാൻ ആണോ ഇത്...." 


എന്നും പറഞ്ഞു അവൻ എണീറ്റതും ലയ ഇത്തിരി പേടിച്ചെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ നിന്നു....! 


"അങ്ങനെ ഒന്നുല്ല...." 


അവന്റെ നോട്ടത്തിൽ തന്നെ അവൾ പറഞ്ഞു....! 


അത് കേട്ടതും അവൻ അവളെ അടുത്തേക്ക് നടക്കാൻ തുടങ്ങി.... സ്ലീവ് ലെസ് കേറ്റി വെക്കുന്നത് കണ്ടതും ലയ ഒരല്പം പിന്നിലേക്ക് നടക്കാൻ തുടങ്ങി....! 


"അല്ല നീയെന്താ ഇപ്പൊ ചോദിക്കാൻ വന്നത്...." 


"അത്....ഇയാൾ എന്തിനാ എന്നെ കെട്ടാൻ പോവാണെന്നു അവരോടൊക്കെ പറഞ്ഞത്.... എല്ലാത്തുങ്ങളും എന്നെ എന്തോ പോലെ നോക്കാ.... എനിക്ക് അതൊന്നും ഇഷ്ടല്ല...." 


"നിനക്ക് അറിയണോ...? മ്മ്....അല്ലേലും ഞാൻ ഇപ്പോ ചിന്തിച്ചതെ ഉള്ളൂ നിനക്ക് പലതും മനസ്സിൽ ആക്കി തരണം എന്ന്...." 


അവൾ എന്തെന്ന പോലെ നോക്കിയതും അവന്റെ കണ്ണുകൾ ചുറ്റിലും ഒന്ന് നോക്കി....! 


ആരും ഇല്ലെന്ന് കണ്ടതും ആഷി അവളെ പിടിച്ചു ചുവരിനോട് ചേർത്ത് നിർത്തി പെണ്ണിന്റെ അധരങ്ങൾ കടിച്ചെടുത്തു.... അവളുടെ കയ്കൾ അവൻ കയ് പിടിയിൽ ഒതുക്കി.... അധരങ്ങളിൽ അവന്റെ പല്ലുകൾ അമർന്നതും അവൾ ഒന്ന് ഉയർന്നു പൊങ്ങി....! 


🙄അവൻ ആ പെൺ കൊച്ചിനെ കൊന്നോ.... രമേശ്‌ സാർ അകത്തേക്ക് കയറിയതും കണ്ടതോ ലവന്റെ കിസ്സിങ് സീനും.... 


ദൈവമേ വല്ലവരും കണ്ടാൽ.... ഒരു മാഷ് അല്ലെ ഇവൻ... കുറച്ച് മുന്നേ അവളോട് അവനെ ബഹുമാനിക്കാൻ പറഞ്ഞതാ.... ഇതാണ് ഇവന്റെ കയ്യിലിരിപ്പ് എങ്കിൽ ബഹുമാനം കിട്ടിയത് തന്നെ....! 


അങ്ങേര് കിളി പോയ നിൽപ്പിൽ ആണേലും രണ്ടെണ്ണം അങ്ങോട്ട് വരുന്നത് കണ്ട് അവരുടെ മുന്നിൽ ചെന്ന് നിന്നു.... 


"എങ്ങോട്ടാ...." 


"ലൈബ്രറിയിൽ ബുക്ക്‌ എടുക്കാൻ...."🙄 


"ഇപ്പൊ ബുക്ക്‌ ഒന്നും എടുക്കേണ്ട....പോയെ...." 


"അതെന്താ....?!!" 


"ഈ ലൈബ്രറി ഇന്ന് മുതൽ അടച്ചു പൂട്ടി...."😬 


അങ്ങേര് കലിപ്പ് ആയതും ഇങ്ങേർക്ക് ഭ്രാന്ത് ആണോ എന്ന പോലെ നോക്കി അവളുമാർ പോയി....! 


"ഡാ...." 


അത് കേട്ടതും ആഷി ഞെട്ടി കൊണ്ട് അവളെ മോചിപ്പിച്ചു കൊണ്ട് തിരിഞ്ഞു നോക്കി....! 


ലയ ആണെങ്കിൽ കിട്ടാൻ ഉള്ളത് കിട്ടിയ ഷോക്കിൽ അതെ നിൽപ് ആയിരുന്നു....! 


"സാർ ആയിരുന്നോ.... ഞാൻ അങ്ങ് പേടിച്ചു...." 


"എന്താടാ നിനക്ക് എന്നെ കണ്ടിട്ട് പേടി ഇല്ലാതെ.... നിന്റെ സ്റ്റുഡന്റ് അല്ലെ ഈ കൊച്ച്.... ഇങ്ങനെ ആണോ ഒരു സ്റുഡന്റിനോട് പെരുമാറുന്നത്...." 


"എങ്ങനെയാ ഒരു സാറിനോട് പെരുമാറേണ്ടത് എന്ന് ഞാൻ അവൾക്ക് മനസ്സിൽ ആക്കി കൊടുത്തതാ...." 


🙄ഇങ്ങനെയോ....?!! 


"കുട്ടി ക്ലാസിൽ പോയിക്കോളൂ....ഇവൻ ഇങ്ങനെയാ.... ആരോടാ എങ്ങനെയാ പെരുമാറേണ്ടത് എന്നൊന്നും അറീല...." 


"😬പട്ടി...." 


എന്നും വിളിച്ചു പെണ്ണ് ഒരു പോക്ക് അങ്ങ് പോയി....! 


ലവൾക്ക് ഉള്ള ബഹുമാനം കൂടി പോയി കിട്ടി....! 


"എന്തോന്നാടാ ഇത്...." 


"അവളെ എനിക്ക് ഇഷ്ടാ.... അത് ഇങ്ങനെ ഒക്കെയാ പുറത്തേക്ക് വന്നത്...ഞാൻ എന്ത് ചെയ്യാനാ...." 


"അത് അവളോട് തുറന്നു പറഞ്ഞ പോരെ...." 


"അവൾ എന്റെ മാമിയുടെ മോളാ...." 


"എങ്കിൽ കാര്യങ്ങൾ എളുപ്പം ആയില്ലേ.... അവളെ കെട്ടി കഴിഞ്ഞു എന്താണെന്ന് വെച്ചാൽ ആയിക്കോ.... ഇപ്പൊ തന്നെ ഇങ്ങോട്ട് വന്ന പെൺപിള്ളേരെ ഞാൻ എങ്ങനെ ഒക്കെയാ തടഞ്ഞത് എന്ന് എനിക്കെ അറിയൂ...."😪 


"അത് കൊണ്ട് തന്നെയാ പ്രശ്നം.... ഏതോ ഒരുത്തന്റെ കൂടെ കല്യാണ ദിവസം ഒളിച്ചോടി പോയതാ മാമി....വർഷങ്ങൾക്ക് ശേഷം അവരുടെ മോളാണെന്നും പറഞ്ഞു ഈ ദുരന്തം ആണ് തിരിച്ചു വന്നത്....അതിൽ എന്തോ ദുരുദ്ദേശം ഉണ്ട്.... ഇപ്പൊ പ്രേമം ആണ് എന്നൊന്നും പറഞ്ഞു അങ്ങോട്ട് പോയാൽ അവൾ അതൊന്നും അംഗീകരിച്ചു തരില്ല...." 


"അപ്പൊ ഇങ്ങനെ നടക്കാൻ ആണോ നിന്റെ ഉദ്ദേശം...." 


"ഏയ്‌.... എല്ലാം ശരിയാക്കണം.... പക്ഷെ അതിന് മുന്നേ അവളെ എനിക്ക് ചേർന്ന പെണ്ണാക്കി എടുക്കണം...."😟 


"എത്രയെണ്ണം നിന്റെ പിന്നാലെ നടക്കുന്നു.... നിനക്ക് ചേർന്ന ഒന്നിനെ അതിൽ നിന്ന് തിരഞ്ഞെടുത്തൂടെ...." 


"എന്ത് ചെയ്യാനാ മനസ്സിൽ കേറി കൂടി പോയില്ലേ...." 


ലവൻ നിരാശയോടെ അതും പറഞ്ഞു നടന്നു....!പിന്നാലെ അങ്ങേരും....!!



              ************💃



"ഇതെന്തു പറ്റി....?!!" 


ലയയേ കണ്ടപാടെ അച്ചു അവളെ ഒന്നിരുത്തി നോക്കി കൊണ്ട് ചോദിച്ചു....! 


"അത്....ഞാൻ വീണതാ...." 


ആഷിയുടെ മുന്നിൽ ആണെന്ന് ലവൾ അറിയേണ്ട...! 


"ഈയിടെ ആയി വീഴ്ച കൂടുതലാ.... നീ ആഷി സാറിനെ കണ്ടോ...." 


അതിനവൾ അപ്പൊ തന്നെ ഇല്ലെന്ന് കാണിച്ചു.... ഇനി ലവൻ തന്നെ സീൽ ആണെന്ന് മനസ്സിൽ ആയാലോ...! 


"ഒടുക്കത്തെ ആയുസാ.... ദേ വരുന്നു..." 


അത് കേട്ടതും ലയ അങ്ങോട്ട് നോക്കി.... നീറിയിട്ട് വയ്യ....😬പിന്നെ നേരത്തെ സീൻ ഓർക്കും തോറും എന്തൊക്കെയോ ഒരു തോന്നൽ.... അത് കൊണ്ട് തന്നെ അവൾ തലയും ഡെസ്കിൽ വെച്ച് കിടന്നു...! 


ആഷിയുടെ നോട്ടം പുഞ്ചിരിയോടെ ലയയുടെ ഭാഗത്ത്‌ ആയിരുന്നു....അവളെ കിടപ്പ് മാത്രം കാണാം.... അതെങ്ങനെ ശരിയാവും.... നിന്നെ കാണാൻ വേണ്ടി മാത്രമാ ഇങ്ങോട്ട് വന്നത് തന്നെ....! 


ഡെസ്കിൽ അമർത്തി അടിച്ചതും ലയ ഞെട്ടി കൊണ്ട് തല ഉയർത്തി....ഈ തെണ്ടിയേ ഞാൻ മിക്കവാറും കൊല്ലും എന്നാ തോന്നുന്നേ.... 


"എന്താ....?!!" 


"അത് എനിക്ക് ഹെഡ് ഐക്ക്...."😢 


പെണ്ണ് ദയനീയമായി അവനെ നോക്കി പറഞ്ഞു...! 


"ഹെഡിന് ആണോ അതോ ലിപ്പിന് ആണോ....?!!" 


😟പടച്ചോനെ ഞാൻ ആയിട്ട് മറച്ചു വെച്ചത് ഒക്കെ ഇവൻ ആയിട്ട് പുറത്ത് കൊണ്ട് വരുവാണോ....! 


അത് കേട്ട് എല്ലാം പെണ്ണിനെ ഒന്ന് നോക്കി... 


"തന്റെ ലിപ്പിന് എന്ത് പറ്റി....?!!" 


തെണ്ടി ചോദിക്കുന്നത് കേട്ടില്ലേ.... 😬ഒന്നും അറിയാത്ത പോലെ... പെണ്ണ് കലിപ്പിൽ അവനെ നോക്കി പേടിപ്പിച്ചു....! 


"ഒരു പേ പട്ടി കടിച്ചതാ...." 


ആഷി മാത്രം കേൾക്കാൻ പാകത്തിന് അവൾ പറഞ്ഞു....! 


"എന്താ....?!!" 


"ഞാൻ ഒന്ന് വീണതാ...."😏 


"എവിടെ....?!!" 


"ഞാൻ മാങ്ങാ പറിക്കാൻ തെങ്ങിന്മേൽ കയറിയപ്പോൾ വീണതാ...."😬 


🙄ലവൾക്ക് ഭ്രാന്ത് ഇളകി എന്നാ തോന്നുന്നേ.... മാങ്ങാ പറിക്കാൻ ഇവൾ എന്തിനാ തെങ്ങിൽ കയറിയെ.... ഹാദി ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല....! 


"ആ അപ്പൊ വീണില്ലേലെ അത്ഭുതം ഉള്ളൂ.... ഇനിയെങ്കിലും മേലെ നോക്കി കേറണം...." 


എന്നും പറഞ്ഞു ലവൻ പോയി.... ആൻസർ ഷീറ്റ് മാർക്ക്‌ പറഞ്ഞു കൊടുക്കാൻ തുടങ്ങിയതും ലയ അല്പം പേടിയോടെ തന്നെ ഇരുന്നു.... എന്തായാലും വട്ട പൂജ്യം ആണ്.... പിന്നെ ലവന്റെ വക വേറെയും....!😒 


അച്ചു ഒരു മാർക്ക്‌ കുറഞ്ഞ വിഷമത്തിൽ ആണ്.... 😏 


"ലയ...." 


പേര് വിളിച്ചതും പെണ്ണ് നിഷ്കു ആയി എണീറ്റു നിന്നു.... 


"ടെന്ത് മാർക്ക്‌...." 


😨പെണ്ണ് കണ്ണും തള്ളി നിന്നു.... ഇതെങ്ങനെ സംഭവിച്ചു... ലവൻ നീട്ടിയ പേപ്പർ വാങ്ങി നോക്കിയതും പേര് ലവളെ തന്നെയാണ്....ഹാൻഡ് റൈറ്റ് ഒക്കെ വേറെയാ.... ഇനി ആരേലും പേര് മാറി എഴുതിയത് ആവോ... വിശ്വാസം വരാതെ പെണ്ണ് അവിടെ തന്നെ നിന്നു.... ഒരു ബുജി ആയാണ് ലവളെ എല്ലാരും നോക്കുന്നത്.... കണ്ടാൽ പറയോ....!🙄 


"നീ അല്ലെ ഒന്നും എഴുതീല സാറിനെ ഉപദേശിച്ചു എന്നൊക്കെ പറഞ്ഞത്..." 


"അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ...." 


പെണ്ണ് ഇളിച്ചു കൊണ്ട് പറഞ്ഞു....! 


ഇതെങ്ങനെ സംഭവിച്ചു എന്ന പോലെ പെണ്ണ് ആശിയെ തന്നെ നോക്കിയതും ആഷി നാവ് കൊണ്ട് ലിപ് തൊട്ട് അവളെ നോക്കി പുഞ്ചിരിച്ചു....! 


"ഇത് അല്ലാലോ ഞാൻ തന്ന പേപ്പർ...." 


അവൻ ഇറങ്ങിയപാടെ പിന്നാലെ ചെന്ന് കൊണ്ട് ലയ പറഞ്ഞു.... അതിനവൻ ഒന്ന് നിന്ന് അവളെ നോക്കി ചിരിച്ചു...! 


"എനിക്കൊരു ആഗ്രഹം ഉണ്ടായിരുന്നു നീ ക്ലാസിലെ ടോപ്പർ ആയി കാണാൻ.... അതെന്തായാലും നടക്കില്ലല്ലോ.... അപ്പൊ പിന്നെ ഇതല്ലാതെ വേറെ വഴി കണ്ടില്ല....നിന്റെ പേപ്പറിനുള്ളത് ഞാൻ കുറച്ച് മുന്നേ തന്നത് ആണല്ലോ...." 


"ഞാൻ വിചാരിച്ചാൽ ക്ലാസ്സിൽ മാത്രം അല്ല കോളേജിൽ തന്നെ ടോപ്പർ ആവാൻ പറ്റും...പക്ഷെ ഞാൻ വിചാരിക്കില്ല.... ഇയാക്ക് ചീത്തപ്പേര് കേൾപ്പിക്കാൻ വേണ്ടി എങ്കിലും ഞാൻ തോറ്റിരിക്കും...." 


"ഇത് തന്നെയാ ഞാനും പറഞ്ഞത്....നിനക്ക് പറ്റില്ലെന്ന്...." 


"ഹ്മ്മ് ഇയാക്ക് പറ്റുന്നത് പെൺകുട്ടികളെ പിടിച്ചു കിസ്സ് ചെയ്യൽ അല്ലെ...."😬 


"അങ്ങനെ എല്ലാ പെണ്ണിനേയും ഒന്നും ഇല്ല.... ചില പെണ്ണിനെ കാണുമ്പോൾ മാത്രം...." 


"എന്നാൽ എന്നെ അതിന് കിട്ടില്ല...." 


"ഏതിന്....?!!" 


അവൻ ഇളിച്ചു കൊണ്ട് ചോദിച്ചതും പെണ്ണ് അവനെ തുറിച്ചു നോക്കി....! 


"ഇയാക്ക് കിസ്സ് ചെയ്യാൻ...." 


"എന്നിട്ട് എനിക്ക് മൂന്ന് തവണ കിട്ടിയല്ലോ...." 


😨അത് കേട്ടതും ലയ ഞെട്ടി കൊണ്ട് അവനെ നോക്കി....! 


"അപ്പൊ അന്ന് മുറിയിൽ വെച്ച് എന്നെ മനഃപൂർവം ആണോ അങ്ങനെ ഒക്കെ ചെയ്തേ...." 


"അതേലോ.... ഒരു ആണിന്റെ മുറിയിൽ വരുമ്പോൾ ഇനി അത് ഓർക്കുന്നത് നല്ലതാ.... അത് കൊണ്ട് തന്നെയാ അങ്ങനെ ഒരു ഡോസ് തന്നത്...." 


"പിന്നെന്തിനാ സണ്ണി ചേച്ചി എന്നൊക്കെ പറഞ്ഞത്...."😒 


"നീയുള്ളപ്പോൾ അവരെ ഒക്കെ എനിക്കെന്തിനാ...." 


"😬പോടാ...." 


"ഇവിടെ ഞാൻ കെട്ടാൻ പോകുന്ന പെണ്ണായാ നീ അറിയപ്പെടുന്നത്.... അപ്പൊ ആ മര്യാദ എനിക്ക് ഇവിടെ നീ തരണം....അല്ലെങ്കിൽ അറിയാലോ എന്നെ,,,,കുറച്ച് മുന്നേ തന്നത് പരസ്യമായി ഞാൻ അങ്ങ് തരും...." 


ഇവൻ ആള് ശരിയല്ല....ഉപദേശം കൊണ്ടൊന്നും ഇവൻ നന്നാവാനും പോണില്ല..... ഇവന്റെ വീട്ടിൽ തന്നെ പോയി നല്ല അടാർ പണി കൊടുക്കണം....അതിന് ഇവൻ മാപ്പ് പറഞില്ലല്ലോ....! 


"ഇയാളെ കണ്ടാൽ തന്നെ അറിയാം ഒരു ഫ്രോഡ് ആണെന്ന്....ഇയാളെ ഒക്കെ ആരാ പിടിച്ചു മാഷ് ആക്കിയേ ആവോ...." 


"ഞാൻ ഫ്രോഡ് തന്നെയാ.....പിന്നെ ലക്ചർ ആയത് പഠിച്ചിട്ട് തന്നെയാ അല്ലാതെ...." 


സകല പെൺപിള്ളേരും രണ്ടിന്റെയും ശ്രിങ്കാരം നോക്കി നിന്നു.... തമ്മിൽ തല്ലാണെന്ന് ലവളുമാർക്ക് അറിയില്ലല്ലോ....! 


"ഇപ്പോ നീ ക്ലാസിൽ ചെല്ല്.... നമുക്ക് ഫ്രീ ആയി ഒരു ദിവസം ഇതിന് വേണ്ടി ടൈം ചിലവാക്കാം...." 


എന്നും പറഞ്ഞു അവൻ പോയതും ലയ വായും പൊളിച്ചു നിന്നു.... ഫ്രീ ആയിട്ട് കിട്ടുമ്പോഴോ.... 🙄 


ഹാദിയുടെ വക ആയിരുന്നു അന്ന് ഐസ്ക്രീം.... റനു ആണെങ്കിൽ കിട്ടിയപാടെ അവനെ നോക്കി താങ്ക്സ് ഒക്കെ പറഞ്ഞു.... ലവൻ ലയയെ ഒന്ന് നോക്കി എങ്കിലും അവൾ അതൊന്നും കാര്യം ആക്കാതെ കഴിക്കുന്ന തിരക്കിൽ ആണ്....! 


"ഡാ നമുക്ക് ഇന്ന് ഒരു മൂവിക്ക് പോയാലോ....ലവേർസ് ആയാൽ ഒരു മൂവിക്ക് ഒക്കെ കൊണ്ട് പോവണം...." 


🙄ലവൾ പോക്കെറ്റ് കാലിയാക്കിയേ അടങ്ങൂ.... എന്നാലും ഹാദി അതിന് സമ്മതിച്ചു....! 


"നീ കിട്ടിയ സമയം അവളെ അടുത്ത് ഇരുന്നോ...." 


സഹലിനെ പിടിച്ചു ഹാദി റനുന്റെ അടുത്തിരുന്നു....! 


ഹാദി ടിക്കറ്റ് നമ്പർ നോക്കി ചെയറിൽ ഇരുന്നതും ലയ റനുനെ പിടിച്ചു അവനരികിൽ ഇരുത്തി....ലയ കേറി ഇരുന്നതും സഹൽ നിരാശയോടെ അവസാനം കേറി ഇരുന്നു....രണ്ട് കപ്പിൾസിന്റെ ഇടയിൽ പെട്ട അവസ്ഥ ആയിരുന്നു അച്ചുന്റെത്....!🙄 


"അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ.... സാരല്ല നമുക്ക് വഴി ഉണ്ടാക്കാം....ഞാൻ മാപ്പ് പറഞാൽ മാത്രമേ അവൾ വീട്ടിലേക്കുള്ളൂ എന്ന വാശിയിലാ.... എങ്ങനെ എങ്കിലും അവളുമാരെ വീട്ടിൽ എത്തിക്കണം.... എങ്കിൽ പിന്നെ നിന്റെ കാര്യം എങ്കിലും നേരെ ചൊവ്വേ നടത്താം...." 


അവിനാഷിനെ ആശ്വസിപ്പിച്ചു കൊണ്ട് സോഡാ ബോട്ടിൽ വായിലേക്ക് കമിഴ്ത്തിയ ആഷി കണ്ടത് ഫിലിം കഴിഞ്ഞു ഇറങ്ങുന്നവരുടെ കൂട്ടത്തിൽ തന്റെ സ്റ്റുഡന്റ്സ് ആയ അഞ്ചെണ്ണത്തിനെയാണ്.... 🙄ആദ്യം ഒന്ന് സ്റ്റെക് ആയെങ്കിലും പെണ്ണ് ഹാദിയെ ഒട്ടി നടന്നു അവനോട് ചിരിച്ചു കളിച്ചു സംസാരിക്കുന്നത് കണ്ട് അവൻ കലിപ്പിൽ കയ്യിൽ ഉള്ള കുപ്പി അമർത്തി....! 


"എന്താടാ....?!!" 


"കണ്ടോ.... നിനക്ക് ഇപ്പൊ പെണ്ണ് അലോജിച്ച ലവളാ ആ വരുന്നത്....." 


😒ഇത്രയും സുന്ദരൻ ആയ എന്നെ പിടിക്കാതെ ഇവൾക്ക് ലവനെ ആണോ ഇഷ്ടം ആയത്....അവന്റെ ഒക്കെ ഒരു യോഗം....സഹലിനോട് സംസാരിക്കുന്ന അച്ചുനെ ഒന്ന് നോക്കി അവിനാശ് ആത്മഗതിച്ചു....!


"നീയൊക്കെ എന്താടി ഇവിടെ.... അതും കണ്ണിൽ കണ്ട ആൺപിള്ളേരെ കൂടെ....?!!" 


"അത് ഞങ്ങൾ മൂവി കാണാൻ വന്നതാ...."😏 


ലയ പുച്ഛത്തോടെ ആശിയെ നോക്കി കൊണ്ട് പറഞ്ഞു....! 


"മൂവി കാണാൻ കണ്ട ആണ്പിള്ളേര് കൂടെ വേണോ...." 


"ഇത് ഞങ്ങളെ ക്ലാസ്മെറ്റ് ആണ്.... അതൊന്നും മാഷിന് പറഞ്ഞാൽ മനസ്സിൽ ആവില്ല.... അല്ലേലും ഇതൊക്കെ മാഷിനെ ബോധിപ്പിക്കണം എന്ന് നിർബന്ധം ഉണ്ടോ.... ക്ലാസിൽ ഉള്ള കാര്യം മാത്രം മാഷ് നോക്കിയാൽ മതി...." 


എന്നും പറഞ്ഞു അവറ്റകൾ പോയതും ആഷിയും അവിനാഷും ഒരു പോലെ വായും പൊളിച്ചു നിന്നു....!🙄 


അച്ചു ആണേൽ ദയനീയമായി അവിനാഷിനെ ഒന്ന് നോക്കാനും മറന്നില്ല....! 


"പഠിപ്പിക്കുന്ന സാർ അല്ലേടാ നീ....ആ നിന്നെ പോലും ഒരു ബഹുമാനം ഇല്ല..... പിന്നെയാ വഴിയിൽ കാണുന്ന ഞങ്ങളെ ഒക്കെ...."😒 


"😬അവളെ ഒക്കെ ബഹുമാനം പഠിപ്പിക്കാൻ എനിക്കറിയാം....ഇന്നല്ലെങ്കിൽ നാളെ അവളെ എന്റെ കയ്യിൽ കിട്ടും...." 


ആഷി കലിപ്പോടെ പറഞ്ഞത് കേട്ട് അവിനാശ് എന്റെ പെണ്ണും കയ് വിട്ടു പോയോ എന്ന പോലെ നിന്നു....!



           ************💥



"🙄എല്ലാരും ഇത് എങ്ങോട്ടാ....?!!" 


സൺ‌ഡേ ആയത് കൊണ്ട് തന്നെ കറക്കം ഒക്കെ കഴിഞ്ഞു വീട്ടിൽ കേറി വന്ന അവിനാശ് അമ്മയും അച്ഛനും പെങ്ങളും ഒരു പോലെ ഒരുങ്ങി കെട്ടിയത് കണ്ട് ചോദിച്ചു....! 


"ഇന്ന് കോളേജ് ലീവ് അല്ലെ,,,,ആ കൊച്ചിനെ ഒന്ന് കണ്ടിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്ന് കരുതി...." 


"ഏത് കൊച്ചിനെ....?!!" 


"ഏട്ടന്റെ കാമുകി അച്ചുനെ...." 


🙄അത് കേട്ടതും അവിനാശ് അവളെ നല്ല പോലെ ഒന്ന് നോക്കി....! 


"ദേ എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കേണ്ട....എനിക്ക് ആരും പെണ്ണ് കാണാൻ ഒന്നും പോണ്ട...." 


"ഫോട്ടോ കണ്ടപ്പോൾ തന്നെ അച്ഛന് നല്ല പോലെ ഇഷ്ടം ആയി.... അത് കൊണ്ടാടാ....അല്ലെങ്കിൽ അറിയാലോ അച്ഛന്റെ മനസ് എപ്പോഴാ മാറുക എന്ന് പറയാൻ പറ്റില്ല...." 


"എന്റെയും...." 


"ഏട്ടൻ അങ്ങനെ ഒക്കെ പറയും അമ്മേ.... ഇന്ന് അവൾ ഹോസ്റ്റലിൽ തന്നെ കാണും.... നമുക്ക് പോവാം അമ്മേ...." 


"അതെ നീ ഇല്ലെങ്കിൽ വേണ്ട... ഞങ്ങൾ ചെന്ന് കണ്ടിട്ട് വരാം...." 


😒ഓഹ് ഇവറ്റകൾ പോവാത്ത ഒരു കുറവേ ഉള്ളൂ....അവളെ ഒക്കെ ഒന്ന് കാണാൻ മതില് ചാടേണ്ടി വരുമോ ആവോ....?!! 


ഹോസ്റ്റലിന് മുന്നിൽ എത്തിയതും അഞ്ചു അവിടെ ഒക്കെ ഒന്ന് നോക്കി.... 


"ആഹ് ഇവിടെ ഒക്കെ താമസിച്ചു പഠിക്കാനും വേണം ഒരു യോഗം...."😒 


അല്ലാതെ തന്നെ പെണ്ണ് വഴിയാധാരം ആയി....ഇനി ഇവിടെ നിന്ന് പഠിക്കാത്ത കുറവേ ഉള്ളൂ...." 


"ഇന്ന് മാമന്റെ വീട്ടിൽ ഒന്ന് പോണം.... എല്ലാരേയും കാണാൻ എന്ന് പറഞ്ഞു പോവാം....അങ്ങനെ എങ്കിലും അവർ അവിടെ താമസിക്കാൻ പറഞ്ഞാൽ മതിയായിരുന്നു...." 


"അതിന് ആഷി സാർ മാപ്പ് പറയണ്ടേ...." 


"അങ്ങനെ ഒരു ബെറ്റ് വെച്ച് പോയി.... അവൻ എന്തായാലും അത് പറയാൻ ഒന്നും പോണില്ല...." 


രണ്ടും വാർഡൻ കാണാതെ ഇറങ്ങാൻ ഉള്ള പ്ലാൻ ആണ്.... കണ്ടാൽ ഫീസ് ചോദിക്കും.... പിന്നെ നേരത്തെ കാലത്തെ വരണം എന്നുള്ള കുറെ ഉപദേശവും....! 


"അമ്മേ അച്ചൂ....ദേ അച്ഛൻ...."😌 


"😨എന്താ....?!!" 


അച്ഛനും അമ്മയും ഒരു പോലെ ചോദിച്ചതും അഞ്ചു ന്ന് ഇളിച്ചു....! 


"നാക്ക് പിഴച്ചു.... അമ്മേ അച്ഛാ.... ദേ അച്ചു എന്നാ പറഞ്ഞത്....," 


"എവിടെ.....!!" 


"ദോ ആ ടെറസിൽ കൂടി മതിലിന്മേൽ ഇറങ്ങുന്ന പെണ്ണില്ലേ.... അതാ...." 


😲അവറ്റകൾ രണ്ടും വായും പൊളിച്ചു അത് നോക്കി നിന്നു....! 


"നീയല്ലേ പറഞ്ഞത് നല്ല അടക്കവും ഒതുക്കവും ഉള്ള പെണ്ണാണെന്ന്...." 


"😟ഞാൻ കാണുമ്പോ ഉണ്ടാർന്നു.... ആ കൂടെ ഉള്ള പെണ്ണാ അവളെ ചീത്ത ആക്കുന്നെ...." 


"അതാരാ...." 


"അത് ഏട്ടന്റെ ഫ്രണ്ട് ആ ആഷി സാർ ഇല്ലേ അങ്ങേരെ മാമിടെ മോളാ...." 


അവർ വേലി ചാടി പോയതല്ലേ പിന്നെ മോൾ മതില് ചാടിയില്ലേലെ അത്ഭുതം ഉള്ളൂ....!എന്ന് ഭാവം ആയിരുന്നു രണ്ടിനും....! 


"വാ...നമുക്ക് എന്റെ നാത്തൂനെ പരിചയപ്പെടാം...." 


എന്നും പറഞ്ഞു അവരെയും കൊണ്ട് മതിലിനു വെളിയിൽ നടന്നു.... അവറ്റകൾ രണ്ടും ചാടിയതോ ഇവറ്റകളെ മുന്നിലും.... 🙄 


"അച്ചു... ഞങ്ങൾ നിന്നെ കാണാൻ വന്നതാ.... ഇത് എന്റെ അച്ഛനും അമ്മയും ആണ്...." 


രണ്ടും പരസ്പരം ഒന്ന് നോക്കി അവറ്റകളെ നോക്കി വളിച്ച ഒരു ഇളി ആയിരുന്നു....! 


"ഇവിടെ പുറത്തേക്കിറങ്ങാൻ ഡോറും ഗേറ്റും എല്ലാം ഉണ്ടല്ലോ.... പിന്നെന്തിനാ നിങ്ങൾ ഇങ്ങനെ മതിലൊക്കെ ചാടി പോവുന്നെ...." 


"അത്....അവിടെ ഒരു പട്ടി ഉണ്ട്.... അത് ഞങ്ങളെ കാണുമ്പോൾ കുരയാ അത് പേടിച്ചിട്ടാ...." 


അത് കേട്ട് അച്ചു ലയയെ വായും പൊളിച്ചു നോക്കി....! 


"ഞാൻ അപ്പോഴേ പറഞില്ലേ.... നല്ല അടക്കവും ഒതുക്കവും ഉള്ള മോളാണെന്ന്...." 


അവർ അച്ചുനെ നോക്കി പറഞ്ഞതും അച്ചു ദയനീയമായി നിന്നു.... 


"മോളെ വീട്ടുകാരെ നമ്പർ തന്നാൽ ബാക്കി ഉള്ള കാര്യങ്ങൾ ഒക്കെ നമുക്ക് ആലോചിക്കാം ആയിരുന്നു...." 


"എന്ത് കാര്യം....?!!" 


"നിങ്ങളെ വിവാഹ കാര്യം.... നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്നൊക്കെ ഞങ്ങളോട് അവൻ പറഞ്ഞു....അവന്റെ കാര്യം ആയത് കൊണ്ട് ഞങ്ങൾ ആദ്യം ഒന്ന് പേടിച്ചതാ....മോളെ ഫോട്ടോ കണ്ടപ്പോഴാ ആശ്വാസം ആയത്.... ആ കാര്യത്തിൽ എങ്കിലും അവൻ തന്റേടം കാണിച്ചല്ലോ...." 


ഒരു ലവ് പറയാൻ ആവാത്ത അവനോ എന്ന പോലെ ആയിരുന്നു അച്ചു നിന്നത്.... അഞ്ചു പിന്നെ എല്ലാറ്റിനും ഇളിച്ചു കൊടുത്തു.... ഇത് നടന്നിട്ട് വേണം നമ്മളെ കാര്യം സെറ്റ് ആക്കാൻ.... 😌 


"ഇവൾക്ക് ആരും ഇല്ല.... അത് കൊണ്ടാ എന്റെ കൂടെ താമസിക്കുന്നെ...." 


ലയ പറഞ്ഞതും അഞ്ചുവും അമ്മയും അവളെ ദയനീയമായി നോക്കി....അച്ഛൻ ആണെങ്കിൽ അതോടെ മോനെ കെട്ടിക്കാൻ ഉള്ള മൂട് പോയി....! 


"എങ്കിൽ ഞങ്ങൾ പോട്ടെ.... പിന്നെ പട്ടിയെ പേടിച്ചു മതില് ചാടുംമ്പോൾ സൂക്ഷിക്കണം...." 


അച്ചു അതിന് നിഷ്കു ആയി തലയാട്ടി....! 


"😒നിങ്ങൾ തമ്മിൽ എപ്പോഴാടി പ്രേമത്തിൽ ആയത്.... എന്നോട് പറഞില്ല...." 


"അത് ഞാൻ തന്നെ അറിഞില്ല അപ്പോഴാ നീ...." 


"പിന്നെ അവരൊക്കെ നിന്നെ ഇപ്പൊ പെണ്ണ് കാണാൻ വന്നത്...." 


"അത് ആ തെണ്ടിയോട് തന്നെ ചോദിക്കണം....അവർ എന്നെ പറ്റി എന്ത് കരുതി കാണുവോ എന്തോ....? എന്തായാലും നീ അങ്ങനെ പറഞ്ഞത് നന്നായി...." 


അച്ചു അവളെയും കൊണ്ട് നടന്നു.... ലവൾ കലിപ്പിൽ ആയത് കൊണ്ട് തന്നെ ലയ പിന്നെ കൂടുതൽ ഒന്നും ചോദിക്കാനും പറയാനും നിന്നില്ല....! 


എന്തായി കാണോ എന്തോ.... അവിനാശ് ടെൻഷൻ അടിച്ചു മുറ്റം മുഴുവൻ അങ്ങിങായി നടക്കാൻ തുടങ്ങി.... ഒരിടത് സ്വസ്ഥം ആയി ഇരിക്കാൻ പറ്റുന്നില്ല....! 


ആ തുക്കടാ വണ്ടി ഇനി വഴിയിൽ എങ്ങാനും ആയി കാണോ....! 


വണ്ടി വന്നതും ലവൻ വലിയ താല്പര്യം ഇല്ലാത്ത പോലെ നിന്നു....!അച്ഛനും അമ്മയും അവനെ ഒന്ന് നോക്കി അകത്തേക്ക് നടന്നു.... 


"ടീ എന്തായി പോയ കാര്യം....?!!" 


"അപ്പൊ അറിയാൻ താല്പര്യം ഒക്കെ ഉണ്ട് അല്ലെ...." 


"ഓഹ്.... അത് കൊണ്ടൊന്നും അല്ല.... രണ്ടിന്റെയും പോക്ക് കണ്ട് എന്തോ ഒരു പന്തികേട് അത് കൊണ്ട് ചോദിച്ചതാ...." 


"അത് വേറൊന്നും കൊണ്ടല്ല ഞങ്ങൾ പോവുമ്പോൾ രണ്ടും അവിടെ മതില് ചാടുക ആയിരുന്നു.... അത് കണ്ടപ്പോൾ അച്ഛന് താല്പര്യം ഇല്ലാതായി...." 


ദൈവമേ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു....! 


"അവിടെ ഒക്കെ എന്തൊരു സുഖവാ ഇങ്ങനെ ആണെങ്കിൽ ഞാനും പണ്ടേ ഹോസ്റ്റലിൽ നിന്ന് പഠിച്ചേനെ...." 


"എന്നിട്ട് വേണം ആ ഹോസ്റ്റൽ കൂടി ചീത്തയാക്കാൻ...." 


"അതിനൊക്കെ അനാഥയായി ജനിക്കണം.... എങ്കിൽ ഇഷ്ടം ഉള്ള പോലെ ജീവിക്കാം ആയിരുന്നു...." 


🙄അനാഥയായി ജനിക്കാനോ....അവിനാശ് കാര്യം മനസ്സിൽ ആവാതെ നിന്നു....! 


"ആ അച്ചുനെ ഏട്ടൻ കെട്ടേണ്ട...." 


"അതെന്താ....?!!"😟 


"അവൾ അനാഥയാ.... ആ പെണ്ണിന് നല്ലൊരു ജീവിതം കിട്ടുന്നേൽ കിട്ടട്ടെ.... ഏട്ടൻ കെട്ടി അത് കളയേണ്ടല്ലോ...." 


"പോടീ.... അവൾ അനാഥയാണെങ്കിൽ അവളെ ഞാൻ ഇന്ന് തൊട്ട് പൊന്ന് പോലെ നോക്കും.... നിനക്ക് അത് കണ്ട് അസൂയ തോന്നും...." 


എന്നും പറഞ്ഞു അവൻ ബൈക്കും എടുത്തു ഇറങ്ങി....!ഇനി എന്നേക്കാൾ സ്നേഹിക്കോ.... ആ എന്നെ സ്നേഹിക്കാൻ സുധി ഇല്ലേ.... 😏 


പാവം അനാഥയായിരുന്നോ.... അറിഞില്ല ആരും പറഞില്ല.... ഇനി കാണുമ്പോ അവൾക്ക് ഇത് വരെ കിട്ടാത്ത മുഴുവൻ സ്നേഹവും കൊടുക്കണം.... അവൻ ചിന്തിച്ചു തീർന്നില്ല അപ്പോഴേക്കും രണ്ടും കൂടി അവന്റെ മുന്നിലേക്ക് വന്നു....! 


🙄ദൈവമേ ഇവൾ എന്താ ഇവിടെ....? അവിനാശ് രണ്ടിന്റെയും വരവ് കണ്ട് ഞെട്ടി.... കൊടുക്കാൻ വെച്ച സ്നേഹം ഒക്കെ മറന്നു....! 


"ടോ ഞാൻ എപ്പോഴാണെടോ തന്നെ പ്രേമിച്ചത്...."😬 


"അത് എനിക്ക് അറിയില്ല...." 


"പിന്നെന്തിനാ തന്റെ വീട്ടുകാരെ മുഴുവൻ കെട്ടി ഒരുക്കി പറഞ്ഞു വിട്ടത്...." 


"ഞാൻ പറഞ്ഞു വിട്ടത് ഒന്നും അല്ല.... എന്റെ പെങ്ങൾ ഇല്ലേ അവൾ കെട്ടി ഒരുക്കി കൊണ്ട് വന്നതാ...." 


"തനിക്കും തന്റെ പെങ്ങൾക്കും മുഴു വട്ടാണോ...." 


"എനിക്ക് മുഴുവൻ ആയില്ല.... ഇങ്ങനെ പോയാൽ ആവും...." 


അങ്ങേര് നെഞ്ചിൽ കയ് വെച്ച് പറഞ്ഞതും അച്ചു ഒന്ന് കൂൾ ആയി.... ആ ഹാർട്ട്‌ എങ്ങാനും പൊട്ടിയാൽ....!😟 


"നിങ്ങൾ തമ്മിൽ ലവ് ആണെന്നൊക്കെ അവർ പറയുന്നുണ്ടായിരുന്നല്ലോ അതെപ്പോ.... ചുമ്മാ കള്ളത്തരം പറഞ്ഞു അവരെ പറഞ്ഞു വിട്ടതാ അല്ലെ...." 


ലയ കലിപ്പ് ആയതും അച്ചു അവളെ പിടിച്ചു നിർത്തി....! 


"എടീ അങ്ങേര് നെഞ്ചിൽ കയ് വെച്ച്....വല്ലതും പറ്റിയാൽ ഞങ്ങൾ ആവും പെടുന്നത്...." 


അത് കേട്ടതും പെണ്ണ് സൈലന്റ് ആയി....! 


"എന്റെ പെങ്ങളെ മുന്നിൽ നിങ്ങളെ ഞാൻ അന്ന് ഡ്രോപ്പ് ചെയ്തില്ലേ അതിന്റെയാ ഇത്.... അതിനാ അവൾ ഇത്രയും ചെയ്തത്.... ലവ് ആണെന്നെങ്ങാനും പറഞ്ഞാൽ അന്ന് തന്നെ പിടിച്ചു കെട്ടിച്ചേനെ...." 


"അല്ലേലും ഇയാളെ അല്ലെ പെങ്ങൾ...." 


"ചിലപ്പോൾ തോന്നും നിങ്ങളെക്കാൾ ബെറ്റർ അവൾ തന്നെയാണെന്ന്....നിങ്ങൾ അല്ലെ ഏതോ പട്ടിയെ പേടിച്ചു മതില് ചാടി എന്നൊക്കെ പറയുന്നത് കേട്ടത്....അത് കൊണ്ട് എല്ലാം തകർന്ന്.... അല്ല ഞങ്ങൾ അവിടെ വന്നപ്പോൾ അങ്ങനെ ഒരു പട്ടിയെയും കണ്ടില്ലല്ലോ...."🤔 


"ആ പട്ടി ഞങ്ങളെ വാഡൻ തന്നെയാ...." 


എന്നും പറഞ്ഞു ലയ ഇളിച്ചു കാണിച്ചു....!ഓഹ് അതാണോ ഞാൻ വെറുതെ തെറ്റിധരിച്ചു....അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അന്ന് പണി പാളിയേനെ....!! 


"ദേടി ലയ ആഷി സാർ വരുന്നു...." 


അത് കേട്ടതും ലയ തിരിഞ്ഞു നോക്കി.... ഇവിടെ വെച്ചെങ്ങാനും കയ്യിൽ കിട്ടിയാൽ തീർന്ന്....! 


"ടീ കേറെടി...." 


രണ്ടും വണ്ടി എടുത്തു അവിയെ നോക്കി റ്റാറ്റ കാണിച്ചു അവിടന്ന് മുങ്ങി....! 


"അത് അവളുമാർ അല്ലെ...." 


"ആ... നിന്നെ നല്ല പേടി ഉണ്ടെന്ന് തോന്നുന്നു കണ്ടപ്പോൾ മുങ്ങിയതാ...." 


ഏയ്‌ അങ്ങനെ വരാൻ വഴി ഇല്ലല്ലോ.... ആഷി അവളുമാർ പോയ വഴിയേ നോക്കി ചിന്തിച്ചു....! 


"എന്തിനാ അവർ നിന്നെ കാണാൻ വന്നത്...." 


"അത് എന്റെ വീട്ടുകാർ ഒരു പെണ്ണ് കാണാൻ പോയത് ചോദിക്കാൻ വന്നതാ...."😒 


"ആരെ....?!!" 


"ആ പോയവളെ തന്നെ...." 


"എന്നിട്ട് എന്തായി...." 


"അവളുമാരുടെ മതില് ചാട്ടം കണ്ട് അച്ഛന്റെ മനസ് മാറിയോ എന്നൊരു ഡൌട്ട്....അത് മാത്രം അല്ല അവൾ അനാഥയായിരുന്നു.... അത് കൂടി കേട്ടപ്പോൾ എനിക്ക് അവളോടുള്ള ഇഷ്ടം കൂടിയെടാ...." 


"അവരെ ഒക്കെ നീ അല്ലാതെ അവളുമാരെ അടുത്ത് പറഞ്ഞു വിടോ...." 


"ഞാൻ പറഞ്ഞു വിട്ടതല്ല അവറ്റകൾ പോയതാ...." 


അവിനാശ് നിരാശയോടെ തന്നെ പറഞ്ഞു.... യോഗം ഇല്ല....!



            ************💃



"മാമാ... മാമി...." 


ആഷി ഇല്ലാത്ത ധൈര്യത്തിൽ ലയ അച്ചുനെയും കൊണ്ട് ചെന്നത് മാമന്റെ വീട്ടിലേക്ക് ആണ്....! 


"ഹാ ആരൊക്കെയാ ഇത്.... കേറി വാ മക്കളെ...." 


"മ്മ്...." 


എന്നും പറഞ്ഞു കേറി ഇരുന്നു....! 


"സുഖാണോ മക്കളെ...." 


ഇവിടന്ന് പോയെ പിന്നെ കറക്കം ഒഴികെ പിന്നെ ഒന്നിനും സുഖല്ല.... എന്നാലും രണ്ടും തലയാട്ടി....! 


"നിങ്ങളെ പറ്റി ആഷിയോട് ഇന്ന് കൂടെ ചോദിച്ചേ ഉള്ളൂ....അവൻ കാണാറുണ്ട് നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞു...." 


അപ്പൊ തിരിച്ചു വിളിക്കാൻ ഉള്ള ഉദ്ദേശം ഒന്നുല്ലേ....! 


"കുറെ ദിവസം ആയി നിങ്ങളെ ഒക്കെ കാണാൻ തോന്നുന്നു.... അത് കൊണ്ട് വന്നതാ.... ഞങ്ങൾ പോട്ടെ...." 


"ഭക്ഷണം ഒക്കെ കഴിച്ചു വൈകീട്ട് പോയാൽ മതി...." 


കുറെ കാലത്തിനു ശേഷം നല്ലൊരു ഫുഡ്‌ കഴിക്കാലോ എന്ന് കരുതി രണ്ടും അവിടെ നിന്നു.... ഇനി ലവൻ എങ്ങാനും വരോ....? എന്നൊരു ഉൾക്കണ്ട ഉണ്ടെങ്കിലും എന്നാലും കുഴപ്പം ഒന്നും ഇല്ല എന്ന പോലെ ഇരുന്നു....! 


"അമൻ ഇല്ലേ മാമി...." 


"അവൻ സൺ‌ഡേ ആയാൽ കാലത്ത് ഇറങ്ങും.... വല്ല ഗ്രൗണ്ടിലൊ കാണും.... ആഷി പിന്നെ അവിനാഷിന്റെ കൂടെ ആവും...." 


ഓഹ് അത് കണ്ടതാ....! 


"ഈ അവിയേട്ടൻ ആള് എങ്ങനെയാ മാമി...." 


"ആശിയെ പോലെ തന്നെയാ...." 


🙄എന്ന് വെച്ചാൽ ഉടായിപ്പ് ആണെന്ന്....! 


"ഇത്രേം നല്ല ചെറുപ്പക്കാരൻ ഒക്കെ ഇപ്പോഴത്തെ കാലത്ത് കുറവാ....നല്ല തങ്കപ്പെട്ട സ്വഭാവം.... കുടിക്കില്ല വലിക്കില്ല....അവനെ ഒക്കെ പോലെ ഉള്ള ചെറുപ്പക്കാരനെ കിട്ടാൻ പെൺകുട്ടികൾ ഭാഗ്യം ചെയ്യണം...." 


അപ്പൊ ലവനേക്കാൾ ബെറ്റർ ആവും....!ലയ അച്ചുനെ നോക്കി പുഞ്ചിരിച്ചു.... അച്ചുവിനും അതൊക്കെ കേട്ടപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു....! 


ഫുഡ്‌ തട്ടുമ്പോ ആണ് ആഷിയുടെ ബൈക്കിന്റെ സൗണ്ട് കേട്ടത്....ഓഹ് വന്നോ.... ഇവിടെ വെച്ചേലും ഒരു മാപ്പ് പറഞ്ഞാൽ മതിയായിരുന്നു.... ഇവിടെ തന്നെ നിക്കാലോ....! 


ലയയുടെ സ്കൂട്ടി കണ്ടതും ആഷി ഒരു പുഞ്ചിരിയോടെ ചാവി കയ്യിൽ എടുത്തു അകത്തേക്ക് കയറി....ആശിയെ കണ്ടപ്പോൾ അച്ചു ഒന്ന് പുഞ്ചിരിച്ചെങ്കിലും ലയ പിന്നെ ആ ഭാഗത്ത്‌ നോക്കിയിട്ടില്ല....!ഇങ്ങനെ ഒന്ന് മുന്നിൽ വന്നു നിൽക്കുന്നുണ്ടെന്ന പോലെ ഉള്ള യാതൊരു ഭാവവും ഇല്ലാതെ ആയിരുന്നു ലയയുടെ ഇരിപ്പ്.... അത് ആശിയെ ചൊടിപ്പിച്ചെങ്കിലും അവൻ മുന്നിൽ തന്നെ ഇരുന്നു ഫുഡ്‌ കഴിക്കാൻ തുടങ്ങി....! 


"ഞങ്ങൾ ഇറങ്ങാ മാമി ഇപ്പൊ തന്നെ ലേറ്റ് ആയി...." 


പെട്ടന്ന് തന്നെ രണ്ടും എണീറ്റതും ലയ പറയുന്നത് കേട്ട് എല്ലാരു നോക്കിയത് ആശിയെ ആണ്...! 


"നല്ല പോലെ നിൽക്കാം എങ്കിൽ രണ്ടാൾക്കും ഇവിടെ താമസിക്കാം...." 


"നങ്ങൾക്ക് നല്ല പോലെ കഴിയാൻ ഒന്നും അറീല....അത് കൊണ്ട് ഞങ്ങൾ പോവാ...." 


എന്നും പറഞ്ഞു അവളുമാർ ഇറങ്ങിയതും ചാവി കാണാതെ നട്ടം തിരിയാൻ തുടങ്ങി....! 


"നീ എടുത്തില്ലേ...." 


"നീയല്ലേ വണ്ടി ഓടിച്ചെ... അപ്പൊ നിന്റെ കയ്യിൽ അല്ലെ ഉണ്ടാവുക...." 


ആഷി കയ്യിൽ ഉള്ള ചാവിയിലേക്ക് ഒന്ന് നോക്കി കൊണ്ട് മുറിയിലേക്ക് നടന്നു.... നിന്നെ തനിച്ചൊന്നു കിട്ടാൻ ഇതല്ലാതെ വേറെ വഴിയില്ല....! 


"ഇനി മുറിയിൽ എങ്ങാനും പോയപ്പോൾ അവിടെ വെച്ചോ...." 


"ശരിയാ വാ നോക്കിയിട്ട് വരാം...." 


രണ്ടും മുറിയിലേക്ക് നടന്നതും ആഷി ഒരു ചിരിയോടെ ചാവി നീട്ടി....! 


"ഇതല്ലേ വേണ്ടത്...." 


"😬ഇതെങ്ങനെ ഇയാളെ കയ്യിൽ വന്നു...." 


"അത് ഞാൻ വണ്ടിയിൽ നിന്ന് തന്നെ എടുത്തതാ...." 


"എങ്കിൽ താ.... ഞങ്ങൾക്ക് പോവാൻ ഉള്ളതാ...." 


"നീയല്ലേ എന്നോട് പറഞ്ഞത് ഞാൻ മാപ്പ് പറഞ്ഞാൽ ഇവിടെ താമസിക്കാം എന്ന്.... അപ്പൊ ഞാൻ മാപ്പ് പറയണ്ടേ...." 


ലയ വിശ്വാസം വരാത്ത പോലെ അവനെ നോക്കി....! 


"നിന്നെ തല്ലിയതിനു സോറി.... അമന്റെ സ്കൂളിൽ വെച്ച് പോലും അഭമാനം ഉണ്ടായപ്പോൾ ആ ദേഷ്യം കൊണ്ട് ചെയ്തു പോയതാ...." 


"നിക്ക്... നിക്ക്.... ഒന്നൂടെ പറയോ...." 


"എന്തിനാ...." 


"റെക്കോർഡ് ചെയ്യാൻ.... ഇടക്ക് ഇടക്ക് കേൾക്കാലോ...."😌 


😬അത് കേട്ടതും ആഷി പല്ല് ഞെരിച്ചു അവളെ നോക്കി....! 


"ഞാൻ ചുമ്മാ പറഞ്ഞതാ ഇയാൾ മാപ്പ് പറഞാലും ഞങ്ങൾ ഇവിടെ താമസിക്കാൻ ഒന്നും പോണില്ല...." 


"എനിക്കറിയാം ഇവിടെ ആവുമ്പോ പാതിരാത്രി മതില് ചാടി കറങ്ങി നടക്കാൻ പറ്റില്ലല്ലോ.... അത് കൊണ്ടല്ലേ...." 


"ഇവിടെ അതിന് സമ്മതിക്കോ...." 


"ടീ ഞാൻ ഒന്ന് മാപ്പ് പറയുമ്പോഴേക്കും നീ എന്റെ തലയിൽ കേറുന്നോ...."😬 


"ഞാൻ തലയിൽ അല്ല തറയിലാ ഉള്ളത്....," 


"ഇന്നാ ചാവി.... എങ്ങോട്ടാണെന്ന് വെച്ചാൽ ഒന്ന് പോയി തരോ.... നീ നന്നാവാൻ ഒന്നും പോണില്ല...." 


എന്നും പറഞ്ഞു ലവൻ ചാവി അവിടെ ഇട്ടു പോയി....! 


ഓനെന്താ രാത്രി പുറത്തൊക്കെ വിട്ടാൽ.... അത് കൂടി സമ്മതിച്ചാൽ ഇവിടെ അടിച്ചു പൊളിച്ചു കഴിയായിരുന്നു.... ആ,,,, എല്ലാം എല്ലാർക്കും ആഗ്രഹിക്കുന്ന പോലെ ആവില്ലല്ലോ.... ലവൾ സ്വയം ഒന്ന് ആശ്വസിച്ചു....! 


"അവൻ എന്ത് പറഞ്ഞു...." 


"ഇവിടെ താമസിച്ചോളാൻ പറഞ്ഞു....ഞങ്ങൾ നാളെ വരാം...."😌 


എന്നും പറഞ്ഞു നടന്നതും അച്ചു അന്തം വിട്ടു അവളെ നോക്കി....! 


"നാളെ വരോ...." 


"പിന്നെ വരാതെ... ഇന്ന് നമ്മൾ ഡ്രസ്സ്‌ ഒന്നും എടുത്തില്ലല്ലോ.... അങ്ങേര് കഷ്ടപ്പെട്ട് മാപ്പ് ഒക്കെ പറഞ്ഞതല്ലേ...." 


എന്നും പറഞ്ഞു പെണ്ണ് ഇളിച്ചതും അച്ചു തലയാട്ടി....! 


അന്ന് ഫുൾ എൻജോയ് ചെയ്തു നാളെ വാഡൻ ഇട്ടു കുറച്ചു പണി കൊടുത്തിട്ട് ഇറങ്ങാൻ ആണ് രണ്ടിന്റെയും പ്ലാൻ....!



          *************💥



"എന്തിനാടി ഇങ്ങനെ മോങ്ങുന്നേ....?!!" 


"സുധി നാളെ ഏതോ പെണ്ണിനെ കാണാൻ പോവാണെന്ന്.... അപ്പൊ ഞാൻ ചിരിക്കണോ...."😒 


"അവൻ നിന്നെ ലവ് ചെയ്യുന്നുണ്ടെങ്കിൽ വേറെ പെണ്ണ് കാണാൻ പോവോ...." 


"സുധിയുടെ അച്ഛനും അമ്മയും നിർബന്ധിച്ചു കൊണ്ട് പോവുന്നതാ.....എല്ലാറ്റിനും ഏട്ടനാ കാരണം...." 


"ഞാൻ കാരണോ....?!!"🙄 


"ഏട്ടൻ വേണം സുധിയുടെ കാര്യം അച്ഛനോട് പറയാൻ.... അതെങ്കിലും ഏട്ടൻ നടത്തി തരോ....ഞാൻ എങ്ങാനും വല്ല കടും കയ്യും ചെയ്താൽ കുടുംബത്തിനാ അതിന്റെ നാണക്കേട്.... അത് മറക്കണ്ട...." 


എന്നും പറഞ്ഞു ലവൾ പോയതും അവിനാശ് വായും പൊളിച്ചിരുന്നു.....! 


"അച്ഛാ... എനിക്ക് അച്ഛനോട് ഒരു കാര്യം പറയാൻ ഉണ്ട്...." 


അവിനാശ് വിക്കി വിക്കി എങ്ങനെ ഒക്കെയോ പറഞ്ഞു തുടങ്ങി....! 


"എന്താ കാര്യം...." 


ദൈവമേ ഇതെങ്ങനെ പറയും ഞാൻ....! 


"അഞ്ചുന് ഒരു ആലോചന വന്നിട്ടുണ്ട്... നല്ല പയ്യനാ.... പേര് സുധീഷ്....സർക്കാർ ഉദ്യോഗസ്ഥൻ ആണ്.... അച്ഛനും അമ്മയ്ക്കും ഒറ്റ മോനാ.... ഇത്രയും നല്ലൊരു ആലോചന ഇനി അവൾക്ക് വരില്ല...." 


"അവളെ കെട്ടിക്കാൻ ഉള്ള ചെക്കനെ ഒക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്....അല്ലേലും ഞാൻ ഇവിടെ ഉള്ളപ്പോൾ നിന്റെ അടുത്ത് ആലോചനയും വന്നത് എന്തിനാ...." 


"അല്ല....അത് പിന്നെ....ഞാൻ...." 


അവൻ പരുങ്ങി കൊണ്ട് മുങ്ങി...! 


"അച്ഛൻ എന്ത് പറഞ്ഞു....?!!" 


"നിന്നെ കെട്ടിക്കാൻ ഉള്ള ചെക്കനെ ഒക്കെ അച്ഛൻ കണ്ട് വെച്ചിട്ടുണ്ടെന്ന്....അവനെയും കെട്ടി സുഖം ആയി ജീവിക്കാൻ നോക്ക്.... 


"ദേ ഏട്ടൻ ആണെന്നൊന്നും ഞാൻ നോക്കില്ല.... എനിക്കറിയാം എന്താ ചെയ്യേണ്ടത് എന്ന്....ഞാൻ പത്ത് പതിനഞ്ച് പിളേളരെ അമ്മ ആയാലും ഏട്ടൻ ഇങ്ങനെ നിക്കത്തെ ഉള്ളൂ...." 


🙄പത്ത് പതിനഞ്ച് പിള്ളേരോ....!അതിനേക്കാൾ ബേധം അവൾ കേട്ടാ ചരക്ക് ആയി ഇങ്ങനെ നിക്കുന്നതാ....! 


ലവളെ പോക്ക് കണ്ട് അവിനാശ് വായും പൊളിച്ചു നിന്നു....! 


"അച്ഛാ.... എനിക്കൊരു കാര്യം പറയാൻ ഉണ്ട്...." 


"ഇപ്പൊ നിന്റെ ഏട്ടൻ പറഞ്ഞു പോയെ ഉള്ളൂ....ഇനി നിനക്കെന്താ പറയാൻ ഉള്ളത്...." 


"അത്.... അതില്ലേ.... ഏട്ടനെ പെട്ടെന്ന് പെണ്ണ് കെട്ടിച്ചില്ലെങ്കിൽ പ്രശ്നം ആണ്...." 


ഇവൾ വീണ്ടും എന്റെ തലയിൽ എന്തോ കൊണ്ടിടുകയാണല്ലോ...!🙄 


"എന്ത് പ്രശ്നം....?!!" 


"അത് ഏട്ടൻ ആ പെണ്ണിനെയും കൊണ്ട് ഒളിച്ചോടാൻ ഉള്ള പ്ലാൻ ആണ്....അങ്ങനെ എങ്ങാനും സംഭവിച്ചാൽ ഞങ്ങളെ കുടുംബത്തിനല്ലേ അതിന്റെ നാണക്കേട്...എന്നെ കെട്ടാൻ പിന്നെ ആരെങ്കിലും വരോ...." 


"അഞ്ച് പൈസ കയ്യിൽ ഇല്ലാത്ത അവൻ ഒളിച്ചോടിയിട്ട് എന്ത് ചെയ്യാൻ....പിറ്റേ ദിവസം അവൻ ഇങ്‌ വരും അത് ഉറപ്പാ...." 


🙄അവിനാശ് വായും പൊളിച്ചു നിന്നു....! 


ഇങ്ങനെ പോയാൽ മിക്കവാറും ഞാൻ തന്നെ ഇറങ്ങി പോകേണ്ടി വരും.... അഞ്ചു ഇനി എന്ത് പറയും എന്ന ആലോചന തുടങ്ങി....! 


"ഒളിച്ചോടി ഒരുമിച്ചു ചാകാം എന്നാ പറയുന്നത്.... അയിന് കാശ് ഒന്നും വേണ്ടല്ലോ...." 


"അവനോ.... അതിനുള്ള ധൈര്യം ഒന്നും അവനില്ല...." 


😬ഈ അച്ഛന് ഏട്ടനെ നല്ല പോലെ അറിയാം....!ഒന്നും ഇവിടെ ചിലവാകില്ല എന്നാ തോന്നുന്നത്....! 


ഇവറ്റകളെ ഒക്കെ മനസ് മാറ്റാൻ എന്ത് ചെയ്യും ദൈവമേ....!അപ്പൊ ഞങ്ങളെ രണ്ടാളെയും കാര്യത്തിൽ അടുത്തൊന്നും തീരുമാനം ആവില്ല....!!😟



"ഒന്നും ഏറ്റില്ല അല്ലെ.....!!" 


"ഏട്ടനെ പറ്റി അച്ഛന് നല്ല ദാരണയുണ്ട്.... പിന്നെ എവിടെ ഏക്കാൻ...." 


"നീ എനിക്കിട്ട് ഉണ്ടാക്കാൻ ആണോ പോയത്.... അതോ നിന്റെ പ്രേമം പറയാൻ ആണോ പോയത്...." 


"എന്റെ പ്രേമം എങ്ങാനും അച്ഛൻ അറിഞ്ഞ അതോടെ എല്ലാം തീരും.... ഏട്ടന്റെ കാര്യം വല്ലതും നടന്നാൽ സുധിയോട് ആലോചനയും ആയി അച്ഛന്റെ അടുത്ത് പറഞ്ഞു വിടാം എന്ന് കരുതിയതാ.... അതൊന്നും ഒരു കാലത്തും നടക്കില്ല....മിക്കവാറും സുധി വേറെ പെണ്ണ് കെട്ടലെ ഉണ്ടാവൂ...."😟 


"നീ ഒരു കാര്യം ചെയ്യ്....സുധിയേ കിട്ടീലെങ്കിൽ നീ ഒളിച്ചോടും അല്ലെങ്കിൽ സൂയിസൈഡ് ചെയ്യും എന്ന് അച്ഛനെ ബോധ്യപ്പെടുത്താൻ നോക്ക്.... അപ്പൊ പിന്നെ വല്ലതും നടക്കും.... അല്ലാതെ നീ എന്റെ കാര്യം നടത്താൻ നോക്കണ്ട...." 


"🙄ആ.... ഇനി ആ വഴി നോക്കണം.... ഇത്തിരി തല്ല് കിട്ടിയാലും വേണ്ടില്ല ഒരു നല്ല കാര്യത്തിനല്ലേ...." 


ആ സുധിക്ക് ഇതിനേക്കാൾ വലുത് എന്തോ വരാൻ ഇരുന്നതാ.... അത് ഇങ്ങനെ തീർന്നത് നന്നായി.... അവി തലയിൽ കയ് വെച്ചു....!



              *************💃



"എല്ലാം എടുത്തോടി...." 


"ആ...." 


രണ്ടും ബാഗും തൂക്കി ഇറങ്ങി വാർഡന്റെ അടുത്തേക്ക് വിട്ടു....! 


"എടീ ചീത്ത ഒന്നും പറയാൻ നിക്കണ്ട.... എപ്പോഴാ വീണ്ടും ആഷി സാറിന്റെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വരുന്നത് എന്ന് പറയാൻ പറ്റില്ല....പിന്നെ വീണ്ടും ഇങ്ങോട്ട് തന്നെ വരേണ്ടി വരും...." 


"എന്നാലും അവർക്ക് കൊടുക്കാൻ ഉള്ളത് കൊടുക്കാതെ എനിക്ക് ഒരു സമാദാനം കിട്ടില്ല...." 


എന്നും പറഞ്ഞു ലയ അവരെ കുറെ തെറിയും വിളിച്ചു ഇറങ്ങി.... 🙄അവിടെ നിന്ന് കിട്ടുന്നത് ഒക്കെ ആർക്കെങ്കിലും തിരിച്ചു കൊടുക്കണ്ടേ....! 


വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോ ആണ് മുന്നിൽ ഒരു കാർ വന്നു നിന്നത്.... അത് കണ്ടതും ലയയുടെ മുഖത്തെ പുഞ്ചിരി ഒക്കെ മാഞ്ഞു..... അതിൽ നിന്ന് ഇറങ്ങിയ അങ്കിളിനെ കണ്ടതും അവർ അടുത്തേക്ക് ചെന്നു....! 


"അച്ഛാ.... അച്ഛൻ എന്താ പെട്ടെന്ന്.... ഇന്നലെ വിളിച്ചപ്പോൾ പോലും ഒന്നും പറഞില്ല....," 


"അതൊക്കെ പറയാം.... നിങ്ങൾ വാ നിങ്ങളുടെ മുറിയിൽ പോയിരുന്നു സംസാരിക്കാം...." 


🙄ഇനി ആ വാർഡൻ അങ്ങോട്ട് കേറ്റി വിടോ....! 


"അ.... അത്.... അങ്കിൾ.... നമുക്ക് പുറത്തെങ്ങാനും പോയി സംസാരിക്കാം അതാ നല്ലത്...." 


"അതെന്താ.... നിങ്ങൾ ഇവിടെ അല്ലെ താമസം...." 


"അത് പിന്നെ ഞങ്ങൾ ഇവിടന്ന് ഇറങ്ങി അച്ഛാ.... ഇനി അങ്ങോട്ട് അവർ കേറ്റി വിടാത്ത വിധത്തിൽ ആണെന്ന് മാത്രം...." 


അങ്ങേര് ലയയെ ഒന്ന് നോക്കിയതും പെണ്ണ് ഇളിച്ചു കാണിച്ചു....! 


"ഇവിടെയും നിന്റെ വികൃതിക്ക് ഒരു കുറവും ഇല്ല അല്ലെ...." 


"അത് പിന്നെ കൊടുക്കാൻ ഉള്ളത് അപ്പപ്പോൾ കൊടുത്തില്ലെങ്കിൽ എനിക്ക് സ്വസ്ഥത കിട്ടില്ല....അതാ...." 


"എന്നിട്ട് എവിടേക്കാ ഇറങ്ങിയത്...." 


"മാമന്റെ വീട്ടിലേക്ക്...." 


"മാമന്റെ വീട്ടിലേക്കോ...." 


ലയ പെട്ടെന്ന് പറഞ്ഞതും അങ്ങേരെ ചോദ്യം കേട്ട് അവൾ അച്ചുനെ ഒന്ന് നോക്കി....! 


"അത് അച്ഛാ.... ഞങ്ങൾ കുറച്ച് ദിവസം അവിടെ ആയിരുന്നു....ഇവിടെ ഫുഡും ഉറക്കവും ഒന്നും ശരിയാവുന്നില്ല....അപ്പൊ പിന്നെ അങ്ങോട്ട് തന്നെ തിരിച്ചു പോവാമെന്ന് കരുതി...." 


"അങ്കിൾ ഇതൊന്നും അവിടെ ചെന്ന് പറയരുത്.... പിന്നെ എന്താ ഉണ്ടാവുക എന്ന് അറിയാലോ....ഇവിടെ ഉള്ളവർക്ക് എന്നെ വലിയ കാര്യവാ.... എവിടുത്തേക്കാളും സുരക്ഷയും എനിക്ക് അവിടെ കിട്ടുന്നുണ്ട്...." 


"നിങ്ങളോട് സുരക്ഷതമായ ഒരു സ്ഥലത്തേക്ക് താമസം പറയാൻ വേണ്ടിയാ ഞാൻ വന്നത്....അവിടെ നിങ്ങൾ സുരക്ഷിതരാണെങ്കിൽ അത് തന്നെയാ നല്ലത്...." 


"മമ്മിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അങ്കിൾ...." 


"ഇല്ല....വീട്ടിൽ നിന്ന് ഒന്ന് മാറ്റി എന്നെ ഉള്ളൂ...." 


"മ്മ്..." 


എല്ലാം പറഞ്ഞു തീർത്തു അങ്ങേര് കാറിൽ കയറി ഇരുന്നു....! 


"രണ്ടാളും നല്ലത് പോലെ സൂക്ഷിക്കണം....ആ പിന്നെ ഇത് ഡാഡി ഏല്പിച്ചതാ...." 


"മ്മ്...." 


അവൾ പുഞ്ചിരിയോടെ അത് വാങ്ങി...! 


വല്ലപ്പോഴും തന്നെ തേടി വരുന്ന സ്നേഹം സമ്മാനം....! 


"വാടി പോവാം... ലേറ്റ് ആയാൽ അവൻ പിടിച്ചു വെളിയിൽ നിർത്തും...." 


ചിരിച്ചു കൊണ്ട് ലയ അതും പറഞ്ഞു വണ്ടി എടുത്തു... അച്ചു അവളെ നല്ല പോലെ ഒന്ന് നോക്കി പിന്നിൽ കേറി ഇരുന്നു....! 


"ഞാൻ കരുതി നീ ഇപ്പൊ കരയും എന്ന്...." 


"എന്തിന്.... ഞാൻ ഹാപ്പി അല്ലേടി...." 


"ആയാൽ നിനക്ക് കൊള്ളാം...." 


ലയയുടെ വരവ് കണ്ടപ്പോൾ തന്നെ ആഷിക്ക് ആശ്വാസം ആയി... പുഞ്ചിരിയൊക്കെ മറച്ചു പിടിച്ചു അവളെ ഒന്ന് ഗൗരവത്തിൽ നോക്കിയതും പെണ്ണ് അവനെയും നോക്കി പുച്ഛിച്ചു മാമനെയും മാമിയെയും സോപ്പിട്ടു അകത്തേക്ക് കയറി....! 


"നിങ്ങൾ വന്നു അല്ലെ.... ഇപ്പോഴാ സമാദാനം ആയത്...." 


അമൻ പറയുന്നത് കേട്ടതും ലയ അവനെ തുറിച്ചു നോക്കി....! 


"അതികം സമാദാനിക്കേണ്ട....എന്റെ കയ്യീന്ന് ഒരു ചില്ലികാശ് കിട്ടില്ല...." 


"അയ്യേ അയിനൊന്നും അല്ല.... ശരിക്കും എനിക്ക് നിങ്ങളെ കാണാതോണ്ട് നല്ല സങ്കടം ഉണ്ടായിരുന്നു...." 


ഇത്തിരി വിഷമം ഒക്കെ ഫിറ്റ്‌ ചെയ്തു ചെക്കൻ അതും പറഞ്ഞു ബെഡിൽ കേറി ഇരുന്നു....!🙄ഇവൻ ഈ ഇരിപ്പ് ഇരുന്നാൽ അന്ന് പണിയാ....!! 


"നീ കാശ് വാങ്ങി എന്ത് ചെറ്റത്തരം ആടാ കാണിച്ചേ....നിനക്ക് കിട്ടേണ്ട തല്ല് എനിക്കാ അന്ന് കിട്ടിയേ...." 


"ഞാൻ ഹോട്ടെലിൽ പോയി ഫുഡ്‌ കഴിച്ചു പിന്നെ സിനിമക്ക് പോയി അത്രയേ ഉള്ളൂ.... അതൊക്കെ ഒരു വലിയ തെറ്റാണോ...." 


"ഒരിക്കലും അല്ല... പക്ഷെ നിന്റെ പ്രായം വെച്ച് നോക്കുമ്പോൾ തെറ്റ് തന്നെയാ...." 


"ബാബിക്ക് വിവരം വെച്ച് അല്ലെ...." 


"വിവരം ഒക്കെ നല്ലത് പോലെ ഉണ്ട്.... അത് നീ ഇനി കാണാൻ കിടക്കുന്നെ ഉള്ളൂ...." 


എന്നും പറഞ്ഞു അച്ചു അവനെ തുറിച്ചു നോക്കി.... 🙄രണ്ടും പഴയ വരവ് അല്ല.... പണി പാളി എന്നാ തോന്നുന്നേ....! 


"എന്നാൽ ശരി ഞാൻ പൊക്കോട്ടെ.... എനിക്ക് കുറെ പഠിക്കാൻ ഉണ്ട്...." 


"നീ നന്നായോടാ...." 


"😒മ്മ്... നിങ്ങൾ പോയെ പിന്നെ എന്നെ കാക്കു ഇരുത്തി പഠിപ്പിക്കും... കിട്ടിയില്ലെങ്കിൽ ഇമ്പോസിഷൻ എഴുതണം...." 


എന്നെ വിട്ട് ലവൻ ഇവനെ പിടിച്ചോ.... അത് നന്നായി....! 


😟എന്നാലും ലവന് ഒരു ദിവസം ഇമ്പോസിഷൻ കണ്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ലേ....!ആവോ മാഷ് ആയിപ്പോയില്ലേ....! 


ഫുഡ്‌ കഴിക്കാൻ ഇരുന്നെങ്കിലും ലയ ആശിയെ കാണാത്ത പോലെ തന്നെ ആയിരുന്നു ഇരിപ്പ്....! 


ഇവൾ വീണ്ടും എന്റെ കയ്യീന്ന് ചോദിച്ചു വാങ്ങുമെന്നാ തോന്നുന്നത്.... ആഷി ചിന്തിക്കാതെ ഇരുന്നില്ല.... 


ഇവറ്റകൾ രണ്ടിനെയും സെറ്റ് ആക്കാൻ പറ്റിയ ടൈം ഇത് തന്നെ.... അമൻ രണ്ടിനെയും ഒന്ന് നോക്കി ആഷിയുടെ കാലിൽ ചവിട്ടി.... അവൻ ആളെ ഫോക്കസ് ചെയ്യുമ്പോഴേക്കും ലയയുടെ കാലിലും ലവൻ ചവിട്ടി... 


ഇവന് ഇത് എന്തിന്റെ സൂക്കേട് ആണ് പടച്ചോനെ.... ലയ ആശിയെ തുറിച്ചു നോക്കിയതും അവൻ ആണേൽ അവളെ നോക്കി പുഞ്ചിരിച്ചു....അപ്പൊ പെണ്ണിനും നമ്മക്ക് തോന്നുന്ന ഒരു ഇഷ്ടം ഒക്കെ ഉണ്ട്....! 


ഇതെങ്കിലും ഒന്ന് വർക്ക്‌ ഔട്ട്‌ ആയാൽ മതിയായിരുന്നു..... രണ്ടിനും ഒരു നോട്ടം ഒക്കെ ഉണ്ട്....അമൻ രണ്ടിനെയും നല്ല പോലെ നോക്കി ചിന്തിച്ചു.... 


തന്റെ സൂക്കേട് ഞാൻ നിർത്തി തരാം.... എന്നും ചിന്തിച്ചു ലയ ആശിയെ തന്നെ നോക്കി തന്നെ തോണ്ടിരിക്കുന്ന കാലിൽ ഒരു ചവിട്ട് അങ്ങ് കൊടുത്തു.... 


"😢ആ...." 


അമൻ അറിയാതെ നിലവിളിച്ചു പോയി.... 


"എന്താടാ എന്ത് പറ്റി....?!!" 


"അത്.... ഞാൻ.... മുളക് കടിച്ചതാ...." 


ചെക്കൻ എങ്ങനെ ഒക്കെയോ പറഞ്ഞു....! 


ഇവനെന്താ ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയത് ആണോ.... ചവിട്ട് ഒന്നും ഏറ്റില്ലല്ലോ.... ലയ ആശിക്ക് യാതൊരു മാറ്റവും ഇല്ലാത്ത കണ്ട് ചിന്തിക്കാതെ ഇരുന്നില്ല.....! 


ഇത് കാക്കുനിട്ട് കൊടുത്തത് അല്ലെ.... എന്ന് വെച്ചാൽ ബാബി അങ്ങനെ ഒന്നും വീഴില്ല....തിരിച്ചും കാലിന് ആഷിയുടെ വക ഒരു തലോടൽ കിട്ടിയപ്പോൾ ലവൻ ഓൾറെഡി വീണു കിടക്കാണെന്ന് അവന് മനസ്സിൽ ആയത്.... അമ്പടാ കാക്കു ബാബിയോട് ലവ് ആണല്ലേ.... എന്നിട്ട് കാണുമ്പോ എങ്ങും ഇല്ലാത്ത ദേഷ്യവും.... ശരിയാക്കി തരാം....! 


ചെക്കൻ എണീറ്റ് നൊണ്ടി നടക്കുന്നത് കണ്ട് ആഷി അവനെ മൊത്തത്തിൽ ഒന്ന് നോക്കി.... 


"കഴിക്കാൻ വരുമ്പോൾ കാലിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ നിനക്ക്...."🙄 


"അത് മുളക് കടിച്ചപ്പോൾ കോച്ചി പിടിച്ചതാ...." 


"നീ കാൽ കൊണ്ടാണോ മുളക് കടിച്ചത്...." 


"കിട്ടാൻ ഉള്ളത് കിട്ടേണ്ട സമയത്ത് കിട്ടേണ്ടത് പോലെ കിട്ടിയിരുന്നെങ്കിൽ ഇപ്പോ എന്റെ സ്ഥാനത് കാക്കു ഇങ്ങനെ നൊണ്ടി നടന്നേനെ...." 


എന്നും പറഞ്ഞു അവൻ പോയതും ആഷി ആ പറഞ്ഞത് ഒന്നും മനസ്സിൽ ആവാതെ നിന്നു....! 


മുറിയിലേക്ക് നടന്ന ലയയെ കണ്ടതും ആഷി മുന്നിൽ വന്നു നിന്നു....! 


"മ്മ്.... എന്തെ...."😏 


"എന്താ ഒരു ഇളക്കം... മ്മ്...." 


"എന്ത് ഇളക്കം...." 


"എന്തായിരുന്നു ഫുഡ്‌ കഴിക്കുമ്പോൾ പരിപാടി.... ആ ഇളക്കത്തെ പറ്റിയാ ചോദ്യം...." 


"ഇയാൾ അല്ലെ ഫുഡ്‌ കഴിക്കുമ്പോ ഒരുമാതിരി...."😬 


"നീയല്ലേ തുടങ്ങി വെച്ചത്...." 


"ഞാനോ...." 


"ആ.... നീ തന്നെ...." 


"ദേ അനാവശ്യം പറയരുത്.... കണ്ടാലും മതി.... ഇയാൾക്ക് ദേഷ്യം തീർക്കാൻ ഒക്കെ എന്നെ പിടിച്ചു കിസ്സ് ചെയ്തത് ഒന്നും ഞാൻ മറന്നിട്ടില്ല....എന്നിട്ടിപ്പോ ഓരോ ഉഡായിപ്പും ആയി വന്നിരിക്കാ...ഇനി എങ്ങനെ തടയണം എന്നൊക്കെ എനിക്ക് അറിയാം.... ഇന്ന് തന്നെ കിട്ടേണ്ടത് കിട്ടിയപ്പോൾ അടങ്ങിയില്ലേ...."😬 


എന്നും പറഞ്ഞു പെണ്ണ് മുറിയിൽ കയറിയതും ആഷി വായും പൊളിച്ചു നിന്നു.... കിട്ടേണ്ടത് കിട്ടിയപ്പോൾ അടങ്ങി എന്നോ....അപ്പൊ അവനായിരുന്നോ ഇതിന്റെ ഒക്കെ പിന്നിൽ.... വെറുതെ അല്ല അവൻ നൊണ്ടി നൊണ്ടി നടന്നത്.... 🙄




            ************💥



"അയ്യോ.... അച്ഛാ.... അമ്മേ.... ഓടി വാ...." 


അവിനാഷിന്റെ കാറൽ കേട്ട് അച്ഛനും അമ്മയും ഒരു ഓട്ടത്തിന് അഞ്ചുന്റെ മുറിയിൽ എത്തി....! 


"ഓവർ ആക്കി ചളവാക്കരുത്...." 


അവി പെണ്ണിന്റെ കാതിൽ ഒരു സൂചന കൊടുത്തു.... അല്ലേലെ ലവൾ ഇത്തിരി ഓവറാ....!🙄 


"എന്താ....?!!" 


"കണ്ടില്ലേ അമ്മേ.... ഇവൾ സൂയിസൈഡ് ചെയ്യാൻ നോക്കിയതാ....ഞാൻ കണ്ടില്ലെങ്കിൽ...." 


ദൈവമേ കണ്ണീർ വരുന്നില്ലല്ലോ.... അവിനാശ് ഇത്തിരി തുപ്പൽ എടുത്തു കണ്ണിൽ തേച്ചു പിടിപ്പിച്ചു...! 


ഫാനിൽ കിടന്ന് തൂങ്ങുന്ന സാരിയിലേക്കും വെട്ടിയിട്ട വാഴ പോലെ ബെഡിൽ കിടക്കുന്ന അഞ്ചുനേയും രണ്ട് പേരും ഒന്ന് നോക്കി....! 


"ഇവൾ എന്തിനാടാ സാരി ഫാനിൽ കെട്ടി വെച്ചത്...." 


"അതല്ലേ പറഞ്ഞത് തൂങ്ങാൻ ഉള്ള പ്ലാൻ ആണെന്ന്...." 


"ആണോടി...." 


"മ്മ്.... എനിക്ക് ഇനി ജീവിക്കേണ്ട...." 


"അങ്ങനെ ഒന്നും ചിന്തിക്കല്ലേ മോളെ.... ഈ കാണുന്നത് ഒക്കെ ഞാൻ നിങ്ങൾക്ക് വേണ്ടിയാ ഉണ്ടാക്കി വെച്ചത്....നിങ്ങൾ മരിച്ചാൽ ഇതൊക്കെ ഞാൻ ആർക്ക് കൊടുക്കും....നിങ്ങൾ അനുഭവിക്കേണ്ടതൊക്കെ വല്ലവരും അനുഭവിക്കുന്നത് എനിക്ക് ഓർക്കാൻ കൂടി വയ്യ.... അത് കൊണ്ട് ഇങ്ങനെ ഒക്കെ തോന്നുമ്പോ നല്ലത് പോലെ ആലോചിക്കണം...." 


😟ഏ....!രണ്ടും ഞെട്ടി പരസ്പരം ഒന്ന് നോക്കി....അത് എന്തിനാണെന്ന് ഒന്ന് ചോദിച്ചാൽ എന്താ....! 


"അത് അച്ഛാ.... എനിക്ക്...."😢 


"നിനക്ക്...." 


പറഞ്ഞാൽ തല്ല് ഉറപ്പാ....ഇപ്പൊ രണ്ട് കിട്ടിയാലും വേണ്ടില്ല....സുധിയുടേ കൂടെ ജീവിക്കാലോ....! 


"എനിക്ക്.... ഒരാളെ ഇഷ്ടാ...." 


"ആരെ...." 


"അത് ഒരു മരങ്ങോടൻ ആണ്.... അവനെ കിട്ടാൻ വേണ്ടിയാ ഈ കോപ്രായങ്ങൾ ഒക്കെ കാണിക്കുന്നത്...." 


അവിനാഷ് പറഞ്ഞതും അഞ്ചു അവനെ തുറിച്ചു നോക്കി....! 


"മരങ്ങോടൻ ഏട്ടൻ തന്നെയാ....കേട്ടോ അച്ഛാ സുധിയെ കണ്ടാൽ അച്ഛന് മനസ്സിൽ ആവും ആരാ മരങ്ങോടൻ എന്ന്.... അത്രക്ക് നല്ല ആളാ എന്റെ സുധി...." 


"ഇപ്പൊ തന്നെ എന്റെ സുധി എന്ന്....അച്ഛൻ സമ്മതിച്ചിട്ട് കൂടിയില്ല...." 


"ലവ് ചെയ്യുന്നത് തെറ്റാണോ അച്ഛാ....അങ്ങനെ ആണെങ്കിൽ അച്ഛൻ ലവ് ചെയ്തിട്ടില്ലേ.... ലവ് ചെയ്ത ആളെ കല്യാണം കഴിക്കാൻ പറ്റാത്ത വിഷമം അച്ഛന് അറിയില്ലേ.... അച്ഛൻ ഇപ്പോഴും അതിന്റെ ഓർമയ്ക്ക് അല്ലെ ആ കാർ പോലും വിൽക്കാത്തത്....." 


അത് കേട്ടതും അങ്ങേരെ ഭാര്യ ഒരു നോട്ടം ആയിരുന്നു....😟 


ഇവറ്റകൾ സ്വന്തം കാര്യം നടത്തി നടത്തി എന്റെ ജീവിതം വഴിയാധാരം ആക്കും എന്നാ തോന്നുന്നത്....!അച്ഛൻ ഞാൻ ഒന്നും അറിഞില്ലെടി എന്ന പോലെ നിന്നു....! 


"അച്ഛനെ പോലെ ഞാനും ജീവിത കാലം മുഴുവൻ ഇങ്ങനെ പ്രേമിച്ച ആളെയും ഓർത്ത് ജീവിതം തള്ളി നീക്കണം എന്നാണോ അച്ഛൻ ആഗ്രഹിക്കുന്നത്....എനിക്ക് പറ്റില്ല അച്ഛാ.... അതിനേക്കാൾ ബേധം ചാവുന്നത് തന്നെയാ...." 


എടീ നീ എന്റെ ജീവിതം കുളം തൊണ്ടിയെ അടങ്ങൂ അല്ലെ....! 


"ശരി ശരി... ഇനി അതൊക്കെ ഇപ്പൊ പറഞിട്ട് എന്തിനാ....നാളെ ആ പയ്യനോട് എന്നെ വന്നു ഒന്ന് കാണാൻ പറ...." 


ദൈവമേ അച്ഛന്റെ പഴയ ലവ് ഇവൾ ശരിക്കും മുതൽ എടുത്തല്ലോ.... അവിനാശ് അതും ആലോചിച്ചു നിന്നു.... ഈ സമയം തന്നെ ആ അനാഥ കൊച്ചിന്റെ കാര്യം കൂടി ഇത്തിരി സഹതാപത്തോടെ പറയാം....! 


"അച്ഛാ.... അങ്ങനെ ആണെങ്കിൽ ഇവളെക്കാൾ മുന്നേ ഞങ്ങൾ ആവും ചാവുന്നേ.... അച്ഛന് അറിയോ അനാഥ പെണ്ണാണെങ്കിലും ആ പെണ്ണിനെ ഞാൻ ആദ്യം ആയി കാണുന്നത് അച്ഛന്റെ എല്ലാം എല്ലാം ആയ വണ്ടി അവളെ മേലെ ഇടിച്ചു വീണപ്പോൾ ആണ്.... അച്ഛന്റെ ആഗ്രഹം നടക്കാത്തത് കൊണ്ടാവും എനിക്കും ദൈവം ആയിട്ട് ആ വഴി തന്നെ അവളെ കാണിച്ചു തന്നത്....അവളെ എനിക്ക് കിട്ടിയില്ലെങ്കിൽ ഞാൻ അച്ഛനെ പോലെ എന്റെ ജീവിതകാലം മുഴുവൻ ആ വണ്ടിയും കൂടെ കൊണ്ട് നടന്നു തീർക്കേണ്ടി വരും.... അച്ഛന് അതാ സന്തോഷം എങ്കിൽ അത് നടക്കട്ടെ...."😢 


ഈ മനുഷ്യനെ ഒരു തരത്തിലും ഇത് വരെ പിടി കിട്ടിയിട്ടില്ല.... ഇതിലെങ്കിലും ആ മനസ് ഒന്ന് അലിഞ്ഞ മതിയായിരുന്നു....! 


"പെൺകുട്ടികൾ ആയാൽ ഇത്തിരി അടക്കവും ഒതുക്കവും ഒക്കെ വേണം....മതില് ചാടുന്ന പെണ്ണിനെ അല്ലാതെ നിനക്ക് വേറെ ആരെയും കിട്ടീലെ...." 


"എന്റെ അച്ഛാ അവൾ ഒരു അനാഥയാ....ഞങ്ങളെ അച്ഛനും അമ്മയും വളർത്തിയത് പോലെ അവളെ സ്നേഹിച്ചും ശാസിച്ചും വളർത്താൻ ആരും ഉണ്ടായിരുന്നില്ല....അങ്ങനെ വളർന്ന ഒരു പെണ്ണ് ഇത്തിരി ആണത്തം ഒക്കെ ഉള്ളതാ നല്ലത്.... സ്വയ രക്ഷക്ക് എങ്കിലും അങ്ങനെ ചെയ്യേണ്ടേ അച്ഛാ...." 


"ആ.... അതും ശരിയാ.... കണ്ടാൽ ഒരു ഐശ്വര്യം ഒക്കെ ഉണ്ട്.... എന്നാലും അവൾ വളർന്നത് എങ്ങനെ ആണെന്നൊക്കെ ഒന്ന് അറിയണ്ടേ.... അതൊക്കെ ഞാൻ ഒന്ന് അന്വേഷിക്കട്ടെ...." 


😦അപ്പൊ ഒന്നും നടക്കില്ല....എന്നാലും എന്റെ അച്ചു....നിനക്ക് ഒരിക്കൽ മതില് ചാടി ഇങ്ങ് പോരാൽ മതിയായിരുന്നു....! 


"അച്ഛാ അപ്പൊ എന്റെ കാര്യം...." 


അച്ഛൻ പോന്നത് കണ്ട് അഞ്ചു കിടപ്പിൽ തന്നെ ഒരു സമാദാനത്തിന് വേണ്ടി ചോദിച്ചു....! 


"അതും ഞാൻ അന്വേഷിക്കട്ടെ...." 


ദൈവമേ ഇനി സുധി എങ്ങാനും വല്ല മതിലും ചാടി കാണുമോ.... വിളിച്ചൊരു സൂചന കൊടുത്തേക്കാം....! 


"ഒന്ന് അവിടെ നിന്നെ...." 


ഭാര്യയുടെ വിളി കേട്ടതും ആ ഇറങ്ങിപോയ മനുഷ്യൻ പേടിയോടെ നിന്നു.... മക്കൾ രണ്ടും സ്വന്തം കാര്യം നടത്തി എന്നെ ഈ അവസ്ഥയിൽ എത്തിച്ചു.... 😢 


"നാളെ തന്നെ ആ തുക്കടാ വണ്ടി വല്ലവനും എടുത്തു കൊടുത്തേക്കണം.... അല്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ചു ഇവിടെ ഇട്ടു കത്തിക്കും ഞാൻ...."😬 


"എടീ അത് നല്ല കാശ് കിട്ടിയാൽ കൊടുക്കാം എന്ന് കരുതി വെച്ചതാ.... അല്ലാതെ...." 


"ഒന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല അത് ഈ മുറ്റത്ത് ഇനി കാണരുത്.... അച്ഛന്റെ ഹിസ്റ്ററി അറിഞ്ഞു തന്നെയാ മക്കൾ ഇങ്ങനെ ഒക്കെ ആയത്...." 


😦ഇതിപ്പോ എല്ലാ പ്രേമവും എന്റെ തലയിൽ ആണോ....!അന്നേ അവളെ എങ്ങനെ എങ്കിലും കെട്ടിയാൽ മതിയായിരുന്നു....! 


"കൂടുതൽ ആലോചിച്ചു നിക്കാതെ പോയി കിടന്ന് ഉറങ് മനുഷ്യാ...." 


മക്കളെ മുന്നിൽ സിംഹം ആണെങ്കിൽ എന്താ ഭാര്യയുടെ മുന്നിൽ പൂച്ച കുട്ടിയാ.... ഓർഡർ കേട്ടതും അങ്ങേര് ചെന്ന് കിടന്നു....! 


ആ കാറും എന്റെ പ്രേമവും ഇനി വെറും ഓർമ്മകൾ മാത്രം..... 😢



            ***************💃



ക്ലാസിൽ ആഷിയെ ഒന്നും മൈൻഡ് ചെയ്യാതെ ഗൗരവത്തിൽ ഇരിക്കുകയാണ് ലയ.... കാര്യയിട്ട് എന്തോ ആലോചനയിൽ ആണെന്ന് വേണം പറയാൻ....! 


ആശിയെ പോലെ ഹാദിയും അവളെ വാച്ച് ചെയ്യുന്നുണ്ട്....ലവനെ വാച്ച് ചെയ്യുന്നത് റനു ആണെന്ന് മാത്രം....!🙄 


ഇവൾക്ക് ഈയിടെ ആയിട്ട് ഗൗരവം ഇത്തിരി കൂടുതൽ ആണല്ലോ....തന്റെ ലവ് എങ്ങനെ തുറന്നു പറയും എന്നുള്ള ചിന്തയിൽ ആണ് ആഷി.... ഇങ്ങോട്ട് വന്നു പല പെൺപിള്ളേരും പ്രപ്പോസ് ചെയ്തിട്ടുണ്ടെങ്കിലും അന്ന് അതൊന്നും കാര്യം ആക്കിയില്ല.... ഇപ്പൊ ഒന്നിനോട് ഇഷ്ടം തോന്നിയത് എങ്ങനെ പറയും എന്ന ചിന്തയിലും....!അവളുമാരുടെ ഒക്കെ ശാപം അല്ലാണ്ട് എന്താ....!! 


"ഇന്ന് ചിലവ് എന്റെ വക...." 


ലഞ്ച് ടൈം ആയതും റനു പുഞ്ചിരിയോടെ പറഞ്ഞു....! 


"ഇന്നെന്താ വിശേഷം...." 


"ഇന്ന് എന്റെ ബർത്ത്ഡേ ആണ്...." 


അത് കേട്ടതും ലയയും അച്ചുവും അവളെ വിഷ് ചെയ്തു കെട്ടിപ്പിടിച്ചു....! 


"എങ്കിൽ അവന്മാരെയും വിളിക്കാം....ഉഗ്രൻ ഒരു ട്രീറ്റ് അവനും കൊടുത്തോടി...." 


ഹാദിയെ നോക്കി ലയ പറഞ്ഞതും റനു അവനെ നോക്കി ചിരിച്ചു....! 


ടേബിളിന് മുന്നിൽ ഇരുന്നതും റനുനെ ഹാദിയുടെ അടുത്ത് തന്നെ ഇരുത്തി.... സഹൽ ആണെങ്കിൽ ബർത്ത് ഡേ ആയിട്ട് പെണ്ണിന് എന്ത് ഗിഫ്റ്റ് കൊടുക്കും എന്ന ചിന്തയിൽ ആണ്.... ലവൾ ആണെങ്കിൽ ഹാദിക്ക് എങ്ങനെയാ തന്റെ കയ്യിൽ ഉള്ള ഗിഫ്റ്റ് കൊടുക്കുക എന്ന ചിന്തയിലും....!🙄 


"ഡീ അച്ചു നമുക്ക് ഓരോ ഐസ്ക്രീം കൂടി വാങ്ങാം.... നീ ഇങ്ങ് വന്നേ...." 


അവരെ ഒറ്റയ്ക്ക് വിടാൻ എന്ന പോലെ ലയ അച്ചുനെയും കൊണ്ട് എണീറ്റു.... 


"ഡാ സഹലെ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്... നീ കൂടെ വാ...." 


😟ഈ പെണ്ണ് എന്നെ അവളോടൊപ്പം ഒന്ന് തനിച്ചു വിടില്ലേ.... ചെക്കൻ ഇത്തിരി കലിപ്പോടെ എണീറ്റ് അവളുമാരെ പിന്നാലെ നടന്നു....! 


അവൾക്ക് എന്താ അവനോട് ഇത്രക്ക് പറയാൻ.... എന്നോട് ഇത് വരെ ഇങ്ങനെ സംസാരിച്ചിട്ടില്ലല്ലോ.... അന്നത്തെ വീഴ്ചയിൽ അവൾ ഇനി ശരിക്കും വീണോ....!ഹാദി അവറ്റകളെ പോക്ക് നോക്കി ചിന്തിക്കാതിരുന്നില്ല....! 


"ഇത് ഞാൻ ഇയാക്ക് വേണ്ടി വാങ്ങിയതാ...." 


റനു അവന്റെ മുന്നിൽ വെച്ച ഗിഫ്റ്റ് ബോക്സ്‌ കണ്ട് ചെക്കൻ കണ്ണും മിഴിച്ചു അവളെ നോക്കി....! 


"ഇത് എന്തിനാ എനിക്ക്...." 


"എന്റെ ഒരു സന്തോഷത്തിന്...." 


🙄എനിക്ക് ഇത് തന്നാൽ ലവൾക്ക് സന്തോഷം കിട്ടോ....!അവൻ ചിരിക്കണോ വേണ്ടയോ എന്ന പോലെ അവളെ നോക്കി ഒരുമാതിരി വളിച്ച എക്സ്പ്രഷൻ ഇട്ടു....! 


"എനിക്ക് ഗിഫ്റ്റ് ഒന്നുല്ലേ....?!!" 


"ബർത്ത് ഡേ ആണെന്ന് അറിയില്ലല്ലോ....ഗിഫ്റ്റ് ഞാൻ നാളെ തരാം...." 


"മ്മ്...." 


ചെക്കൻ അവളെ മട്ടും ഭാവവും കണ്ട് കിളി പോയിരിക്കാ.... 🙄ഇനി ഇതിനും മറ്റവളെ പോലെ ഭ്രാന്ത് എങ്ങാനും ആണോ....?!! 


"തനിച്ചു സംസാരിക്കാൻ അവസരം കിട്ടിയിട്ടും എന്നോട് ഒന്നും സംസാരിക്കാൻ ഇല്ലേ...." 


"അത്.... അത് പിന്നെ...." 


"അല്ലേലും എനിക്ക് ഓവർ ആയിട്ട് സംസാരിക്കുന്നവരെ ഇഷ്ടമേ അല്ല....ഹാദി അങ്ങനെ സംസാരിക്കില്ലല്ലോ അതാ എനിക്ക് ഇഷ്ടം ആയത്....ലയ മനഃപൂർവം അച്ചുനെയും സഹലിനെയും മാറ്റിയതാ ഞങ്ങൾ തമ്മിൽ സംസാരിച്ചോട്ടെ എന്ന് കരുതിയിട്ട്...." 


"😨ഏ....എന്തിന്...." 


"അവൾ അന്ന് എന്റെ ഇഷ്ടം പറഞ്ഞു എങ്കിലും നമ്മൾ തമ്മിൽ ഇത് വരെ സംസാരിച്ചിട്ടില്ലല്ലോ...." 


ലവനിൽ അവശേഷിച്ച കിളി കൂടെ ദേ പോണു....! 


അപ്പൊ അന്ന് ക്ലൂ തന്ന ആ ടു വേർഡ്‌സ് നെയിം ഇതായിരുന്നോ.... ആൻസർ കൊടുക്കുമ്പോ അത് എങ്കിലും ചിന്തിക്കണം ആയിരുന്നു....! 


"കഴിക്ക്...." 


ഐസ്ക്രീം ചെക്കന്റെ മുന്നിലേക്ക് നീക്കിയതും അവൻ ഒന്നും കേൾക്കാത്ത പോലെ എണീറ്റു....! 


"ഗിഫ്റ്റ്...." 


"🙄ഏ...." 


"അല്ല ഗിഫ്റ്റ് എടുത്തില്ല...." 


"ആ...." 


എന്നും പറഞ്ഞു ലവൻ ആ ഗിഫ്റ്റ് ബോക്സും കയ്യിൽ എടുത്തു നടന്നു.... ഇത് ഞാൻ ആ.രെ പറഞ്ഞു മനസ്സിൽ ആക്കും പടച്ചോനെ....!


"എന്താടാ.... എന്ത് പറ്റി....?!!" 


ഹാദിയുടെ കിളി പോയ ഇരിപ്പ് കണ്ട് സഹൽ അടുത്ത് ഇരുന്നു കൊണ്ട് ചോദിച്ചു....! 


"നിനക്ക് എന്റെ ഇരിപ്പ് കണ്ടിട്ട് എന്ത് തോന്നുന്നു....," 


"ഏതോ പിരി ഇളകി പോയെന്ന്.... അല്ല പിന്നെ...." 


"മിക്കവാറും ഇളകും...."😒 


ചെക്കൻ താടിക്ക് കയ്യും കൊടുത്തു നിരാശയോടെ ഇരുന്നു....! 


"ഇതെന്താ....?!!" 


മുന്നിൽ ഉള്ള ഗിഫ്റ്റ് ബോക്സ്‌ കയ്യിൽ എടുത്തു കൊണ്ട് ചോദിച്ചു....! 


"ബർത്ത് ഡേ ഗിഫ്റ്റ്...." 


"😬നീ എന്തിനാടാ അവൾക്ക് ഗിഫ്റ്റ് കൊടുക്കുന്നെ...." 


"ഇത് ഞാൻ കൊടുക്കുന്നതല്ല അവൾ എനിക്ക് തന്നതാ...." 


"നിനക്കോ.... എന്തിന്...." 


അത് തന്നെയാ എനിക്കും മനസ്സിൽ ആവാത്തത്..... എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്.... " 


"അത് ഇവിടത്തെ സെപ്റ്റിക് ടാങ്ക് പൊട്ടിയതാടാ...." 


"അതല്ല.... ആ പെണ്ണ് ഇല്ലേ അവൾക്ക് നിന്നെയല്ല വേറെ ഒരുത്തനെയാ ഇഷ്ടം എന്ന.... എനിക്ക്.... തോന്നുന്നെ...." 


"ഏ.... അതാരാ...."😟 


"അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ നീ എന്താ ചെയ്യാ...." 


"കൊല്ലും ഞാൻ അവനെ...." 


"വേണ്ടെടാ.... അവൻ പാവാ....അല്ലേലും അവൾക്ക് അല്ലെ അവനെ ഇഷ്ടം അവനല്ലല്ലോ....." 


"അവനെ കൊന്നാൽ പിന്നെ അവൾക്ക് ഇഷ്ടപ്പെടാൻ ആളുണ്ടാവില്ലല്ലോ...." 


"ആൾ ഇല്ലെന്ന് കരുതി മനസ് മാറോ...." 


"ആ.... അതും ശരിയാ.... എന്നാലും ആരായിരിക്കും ആ തെണ്ടി...." 


ഈ ഞാൻ തന്നെയാണെന്ന് എങ്ങനെ പറയും പടച്ചോനെ.... ഇവൻ എന്നെ മിക്കവാറും കൊല്ലും എന്നാ തോന്നുന്നേ....! 


"എടാ അതില്ലേ...." 


"മ്മ്...." 


"ഇപ്പൊ നിനക്കാണ് ഇങ്ങനെ ഒരു അവസ്ഥ വന്നത് എങ്കിൽ നീ ഏതു പെണ്ണിനെ ലവ് ചെയ്യും.... നിന്നെ ലവ് ചെയ്യുന്നതിനെയോ നീ ലവ് ചെയ്യുന്നതിനെയോ....." 


"😬ഞാൻ ആരെയും ലവ് ചെയ്യില്ല.... അല്ലേലും ഈ പെൺപിള്ളേരെ ഒന്നും വിശ്വസിക്കാൻ കൊള്ളില്ല.... ചങ്ക് പറിച്ചു കാണിച്ചാലും ചെമ്പരത്തി പൂ ആണെന്നെ പറയൂ...." 


പിന്നെ ലവൻ കൂടുതൽ ഒന്നും പറയാൻ പോയില്ല....! 


"എന്നാലും എന്നെ തേക്കാൻ അവൾക്ക് എങ്ങനെ തോന്നി...."😒 


സഹൽ താടിക്ക് കയ്യും കൊടുത്തു ഇരുന്നു റനുനെ നോക്കി കൊണ്ട് പറഞ്ഞു....! 


"അത് വിടെടാ.... അവളല്ലെങ്കിൽ അവളെ അനിയത്തി....അത്രയേ ഉള്ളൂ...." 


"അവൾക്ക് അനിയത്തി ഉണ്ടോ....?!!" 


🙄ഏ....ഇവൻ അതും ഉള്ളതാക്കിയോ....! 


"അറീല... നമുക്ക് ചോദിക്കാം...." 


"എന്നാലും ആരാവും അവൻ.... ഈ ക്ലാസിൽ ഉള്ളതാണോ...." 


"ഏ.... ആണെന്നാ തോന്നുന്നേ...." 


"അല്ല അവൾ എന്തിനാ ഈ ഗിഫ്റ്റ് നിനക്ക് തന്നത്....അതാ എനിക്ക് മനസ്സിൽ ആവാതെ...."🙄 


"അ....അത്....അത്...." 


"അപ്പൊ നീയാണോ അവൻ....?!!" 


"മ്മ്.....ഞാൻ അതികം സംസാരിക്കാറില്ലല്ലോ അത് കൊണ്ടാവും...." 


ലവൻ പരുങ്ങി കൊണ്ട് പറഞ്ഞു....! 


"അപ്പൊ അങ്ങനെ ആണല്ലേ....അവളോട് അടുക്കാൻ വേണ്ടിയാ നിന്നെക്കാൾ സൈലന്റ് ആയ ഞാൻ ഇത്തിരി വയലന്റ് ആയത് അത് അറിയോ നിനക്കും അവൾക്കും...."😒 


"എല്ലാം എനിക്ക് അറിയാം.... പക്ഷെ അവൾക്ക് അറീല്ലല്ലോ...." 


"എനിക്കുള്ള പെണ്ണ് ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ കാണും.... അവളെ കണ്ട് മുട്ടുന്നത് വരെ ഞാൻ ഇവിടെ ഒക്കെ കാണും....അവളല്ലെങ്കിൽ അവളെ കൂട്ടുകാരി....അല്ല പിന്നെ...." 


😟ചെക്കൻ അതും പറഞ്ഞു പുറത്തേക്ക് നടന്നതും ദേ വരുന്നു ഒന്ന് അകത്തേക്ക്....അതിനെയും കൂട്ടി ഇടിച്ചു രണ്ടും താഴേക്ക് വീണതും ഹാദി അറിയാതെ വായും പൊളിച്ചു എണീറ്റ് നിന്നു.....! 


ഇതേതാ ഒരു പുതിയ ഐറ്റം....വീണു കിടക്കുന്ന ലവൻ കണ്ണ് തുറന്നതും കണ്ണും തള്ളി അവിടെ തന്നെ കിടന്നു....!! 


"അയ്യോ നാജി....." 


എന്നും പറഞ്ഞു റനു വന്നു അവളെ പിടിച്ചു നിർത്തിയതും താഴെ കിടക്കുന്നവൻ ഇപ്പോഴും വായും പൊളിച്ചു കിടപ്പ് ആണ്.....! 


"എടാ എണീക്ക്....." 


ഹാദി ഓടി വന്നു അവനെ പിടിച്ചു നിർത്തി....! 


"ഇതാരാ....?!!" 


"ഇത് എന്റെ കൂട്ടുകാരിയാ....നാജി...." 


🙄പറഞ്ഞു നാക്ക് വായിലോട്ട് ഇട്ടില്ല.... അപ്പോഴേക്കും കൂട്ടുകാരി ലാൻഡ് ആയോ....! 


സഹൽ ആണെങ്കിൽ പുഞ്ചിരിയോടെ അവളെ ഒന്ന് നോക്കി.... അവളും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... പ്ലാനിട്ട് വീണത് പോലെയല്ല ഒറിജിനൽ ആയിട്ട് വീണപ്പോൾ രണ്ടിന്റെയും ഉള്ളിൽ ഒരു ലവ് കടന്ന് കൂടിയോ എന്നൊരു ഡൌട്ട്.....! 


"ഇവൾ നിന്റെ കൂട്ടുകാരി ആണെന്നല്ലേ പറഞ്ഞത്.... അപ്പൊ ഏതാ ക്ലാസ്സ്‌...." 


"പ്ലസ് ടു വരെ ഒരുമിച്ചായിരുന്നു.....ഇവൾ ഹിസ്റ്ററി ആയത് കൊണ്ട് ഇപ്പൊ വേറെ ആയി...." 


"ഹായ്...." 


അതൊക്കെ കേട്ട് ലവൻ ഇളിച്ചു കൊണ്ട് വിഷ് ചെയ്തു....!തിരിച്ഛ് ലവളും....! 


"ഇത് ഞാൻ നിന്നോട് പറയാറുള്ള ലയ അച്ചു പിന്നെ ഇത് ഹാദി ഇത് സഹൽ...." 


"ഹായ്...." 


ചെക്കൻ ഇത് രണ്ടാം തവണയാണ് ഹായ് പറയുന്നത്.... 🙄ഹാദി അവനെ ഒന്ന് ഇരുത്തി നോക്കി....! 


"നിന്റെ ബർത്ത് ഡേ ആയത് കൊണ്ട് നിന്നെ ഒന്ന് കാണാം എന്ന് വെച്ച് വന്നതാ.... പിന്നെ ഈ ഗിഫ്റ്റ് തരാനും....എന്നാൽ ഞാൻ പോട്ടെ....ക്ലാസ് തുടങ്ങാൻ ടൈം ആയി...." 


"ബൈ...." 


😍ചെക്കൻ പിന്നാലെ ചെന്ന് ബൈ പറഞ്ഞു പെണ്ണ് പോവുന്നതും നോക്കി നിന്നു.... ഇനി ഇവൾ അല്ലെങ്കിൽ ഇവളെ അനിയത്തി അല്ല പിന്നെ.....! 


"എടാ അവളെ ആ റനുനേക്കാൾ കാണാൻ കൊള്ളാം അല്ലെ...." 


"ആ എനിക്ക് അറീല.... ഞാൻ ഇവിടെ ആകെ പെട്ടിരിക്കാ....ഞാൻ ലവ് ചെയ്യുന്നവൾക്ക് അത് അറീല.... വേറെ ഒന്നാണെങ്കിൽ ഞാൻ അവളെ ലവ് ചെയ്യുന്നുണ്ടെന്ന് കരുതി എന്നെയും നോക്കി ഇരിക്കാ....."😟 


"നിനക്ക് അത് തന്നെ വേണം...." 


എന്നും പറഞ്ഞു അവൻ പോയതും ഹാദി ഇനി എന്ത്‌ ചെയ്യും എന്ന ചിന്തയോടെ ഇരുന്നു....!



           ************💥



ബാൽക്കണിയിൽ നിന്നും ഫോൺ ചെയ്യുന്ന ലയയെ കണ്ടതും ആഷി പരിസരത്ത് ഒന്നും ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവളുടെ സംസാരം കാതോർത്തു നിന്നു....! 


"മ്മ്...." 


"ആ...." 


"മ്മ്...." 


🙄ഇതെന്തോന്ന്.... ഈ രണ്ട് അക്ഷരം മാത്രേ അവൾക്ക് അറിയുള്ളോ....! 


🎶എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവ്വൂല.... 🎶 


അതൊക്കെ ആഷിടെ ഒന്ന് കിട്ടിയാൽ ആയിക്കോളും.... 


പാട്ടും പാടി വരുന്ന അമൻ ആഷിയുടെ ഒളിഞ്ഞു നോട്ടം കണ്ട് ഒന്ന് നിന്നു.... 🙄പടച്ചോനെ വന്ന് വന്ന് ഈ കാക്കു വരെ ഒളിഞ്ഞു നോട്ടം തുടങ്ങിയാ....! 


അത് ആരെയാണെന്ന് ലവൻ വേറൊരു സൈഡിൽ കൂടി ഒളിഞ്ഞു നോക്കിയതും ലയയെ കണ്ട് അവൻ ഒന്ന് ചിരിച്ചു.... 


അപ്പൊ അവളെയാ നോട്ടം അല്ലെ....ഡ്രസ്സ്‌ മാറൽ ഒന്നും അല്ലല്ലോ പിന്നെന്തിനാ ലവൻ ഇങ്ങനെ ഒളിഞ്ഞു നോക്കുന്നെ.... നേരെ ചൊവ്വെ മുന്നിൽ ചെന്ന് നിന്ന് നോക്കിയാൽ പോരെ....!🙄 


"മ്മ്.... മ്മ്.... മ്മ്.... മനസ്സിൽ ആയി.... ബാബിയെ ഒളിഞ്ഞു നോക്കാ അല്ലെ...." 


അത് കേട്ടതും ആഷി ഞെട്ടി കൊണ്ട് അമനെ നോക്കി....! 


"അയ്യേ ഒളിഞ്ഞു നോക്കാനോ.... ഞാൻ അവൾ എന്താ സംസാരിക്കുന്നത് എന്ന് നോക്കിയതാ...." 


"എന്തിന്...." 


പറയും പോലെ ഇവനോട് ഞാൻ ഇതൊക്കെ എന്തിനാ പറയുന്നേ....! 


"നിനക്ക് എന്തൊക്കെ അറിയണം.... പോയിരുന്നു പടിക്കെടാ...." 


"ഞാൻ പഠിച്ചു കഴിഞ്ഞു എന്ന് പറയാൻ വന്നതാ...." 


"എന്നാൽ പോയിരുന്നു ബാക്കി കൂടെ പടിക്ക്...." 


"ഞാൻ ബാബിയോട് ചെന്ന് പറയും ഒളിഞ്ഞു നോക്കിയ കാര്യം...." 


"😟നിന്റെ പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഞാൻ അവളെ കുളി സീൻ ആണ് നോക്കിയതെന്ന്.... എന്റെ കയ്യീന്ന് വാങ്ങാതെ പോവുന്നതാ നിനക്ക് നല്ലത്...." 


"ഞാൻ പോയിക്കളാം.... എനിക്ക് മനസ്സിൽ ആവുന്നുണ്ട് എല്ലാം....." 


"എന്ത് മനസ്സിൽ ആയെന്ന്...." 


"കാക്കുന് ബാബിയോട് ലവ് ആണല്ലേ...." 


"പോടാ അവിടന്ന് വേണ്ടാത്തത് പറയുന്നോ....അവളെ ഇഷ്ടം ആണെങ്കി എനിക്കത് പറയാനും അറിയാം...." 


"ഇപ്പൊ അങ്ങനെ ഒക്കെ പറയും....പക്ഷെ ആ സമയം എന്റെ ആവശ്യം വേണ്ടി വരും.... അപ്പൊ കാണാം...." 


"നിനക്ക് നല്ല എക്സ്പീരിയൻസ് ആണല്ലേ...." 


"അങ്ങനെ ഒന്നും ഇല്ല... ഒരു മൂന്നാല് എണ്ണത്തിനെ പ്രപ്പോസ് ചെയ്ത എക്സ്പീരിയൻസെ ഉള്ളൂ...." 


🙄ആഷി അവനെ മൊത്തത്തിൽ ഒന്ന് നോക്കി....! 


"എന്നിട്ട് വല്ലതും സെറ്റ് ആയോ...." 


"പിന്നല്ലാതെ.... ഒരു ഏഴെട്ടെണ്ണം പെൻഡിങ്ങിൽ ഉണ്ട്.... വല്ല ഹെല്പും വേണെങ്കിൽ പറഞ്ഞാൽ മതി.... ഞാൻ ഇവിടെ ഒക്കെ തന്നെ കാണും...."🤓 


എന്നും പറഞ്ഞു ചെക്കൻ പോയതും ആഷി വായും പൊളിച്ചു നിന്നു.... ലവൻ എന്റെ അനിയൻ തന്നെയാണോ....!



          *************💃



ഫോൺ റിങ് ചെയ്യാൻ തുടങ്ങിയതും ലേ അത് കയ്യിൽ എടുത്തു സ്ക്രീനിലേക്ക് നോക്കി....! 


"ആരാടി....?!!" 


"അറീല... പരിചയം ഇല്ലാത്ത നമ്പർ ആണ്...." 


"എങ്കിൽ അറ്റൻഡ് ചെയ്യേണ്ട അതാ നല്ലത്...." 


"എന്നാലും ആരാന്ന് അറിയണ്ടെടി...." 


"നീ ആ ഫോൺ സ്വിച്ച് ഓഫ് ചെയ്തേ.... അതാ ഇപ്പൊ നല്ലത്...." 


"ഡാഡി എങ്ങാനും ആവോ...." 


"നിന്റെ ഡാഡി വിളിക്കും എങ്കിൽ അച്ഛൻ പറയും...." 


"എന്നാലും എന്താ കാര്യം എന്ന് അറിയാലോ...." 


ലയ കോൾ അറ്റൻഡ് ചെയ്തു കാതിൽ വെച്ചു....! 


"ഹലോ...." 


"മോളെ...." 


"മമ്മി.... മമ്മിക്ക് സുഖാണോ.... എത്ര ദിവസം ആയി മമ്മി എന്നെ വിളിച്ചിട്ട്...." 


"മ്മ്... എല്ലാം നിന്നോട് അങ്കിൾ പറഞ്ഞതല്ലേ.... പിന്നെ ഇപ്പൊ എന്തോ ഇനിയു നിന്നെ വിളിച്ചിലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും എന്ന് തോന്നി.... അത് കൊണ്ടാ വിളിച്ചത്...." 


"മമ്മി ഇപ്പൊ എവിടെയാ...." 


"അങ്കിൾ പറഞ്ഞ സ്ഥലത്ത് തന്നെയാ... അവിടെ നിങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ...." 


"ഇല്ല മമ്മി.... ഇവിടെ ഞങ്ങൾ സേഫ് ആണ്...." 


"അത് കേട്ടാൽ മതി....എങ്കിൽ പിന്നെ വിളിക്കാം.... നിങ്ങൾക്ക് കോളേജിൽ പോണ്ടതല്ലേ...." 


"മ്മ്... ഓകെ മമ്മി...." 


ലയ ഫോണും ബെഡിൽ ഇട്ടു ഏതോ ചിന്തയിൽ ഇരുന്നു....! 


"മമ്മി എന്ത് പറഞ്ഞു...." 


"എന്ത് പറയാൻ.... എന്നും ഞങ്ങൾക്ക് പറയാൻ ഒന്നേ ഉള്ളൂ...." 


"അതൊക്കെ വിട്... ലേറ്റ് ആയാൽ അറിയാലോ.... നീ വാ...." 


"മ്മ്...." 


ലയ മൂളി കൊണ്ട് ബാഗും എടുത്തു അച്ചുന്റെ കൂടെ നടന്നു....! 


"എന്ത് പറ്റി കൂടേ ഉള്ളതിന്.... ഈയിടെ ആയിട്ട് മൗന വൃതം വല്ലതും ആണോ...." 


ആഷി ലയയുടെ ഇരിപ്പ് കണ്ട് അച്ചുനെ നോക്കി ചോദിച്ചു....! 


"അത് അവൾക്ക് മമ്മിയെയും ഡാഡിയെയും കാണാത്ത ടെൻഷൻ ആണ്...." 


അച്ചു പറഞ്ഞതും മാമൻ ലയയെ ഒന്ന് നോക്കി....! 


"ഞാനും അതിനെ പറ്റി പറയാൻ നിക്കായിരുന്നു.... ഇഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കാൻ വേണ്ടി എല്ലാം ഉപേക്ഷിച്ചു നിന്റെ മമ്മി പോയപ്പോൾ അതോടെ എല്ലാം അവസാനിച്ചു എന്ന് തീരുമാനിച്ചതാ....ഇപ്പൊ മോൾ വന്നപ്പോൾ തൊട്ട് എന്തോ കയ്യും പിടിച്ചു നടന്ന കുഞ്ഞു പെങ്ങളെ കാണണം എന്ന് തോന്നി തുടങ്ങി.... മാമന് പഴയ പിണക്കം ഒന്നും ഇല്ലെന്നും പറ്റുമെങ്കിൽ രണ്ടാളും ഒരുമിച്ചു ഇങ്ങോട്ട് വരണം എന്നും അവര് വിളിക്കുമ്പോ മോൾ പറയണം.... അല്ലെങ്കിൽ ഫോൺ എന്റെ കയ്യിൽ തന്നാൽ മതി ഞാൻ പറയാം...." 


ലയ ഒന്നും മിണ്ടാതെ മാമനെ നോക്കി തലയാട്ടുക മാത്രമേ ചെയ്തുള്ളൂ....! 


"അവര് വന്നാൽ നമുക്ക് ബാബിയെ കാക്കുന് കെട്ടിച്ചു കൊടുക്കോ എന്ന് ചോദിക്കണം അല്ലെ ബാപ്പി...." 


അത് കേട്ട് ലയയും ആഷിയും ഞെട്ടി കൊണ്ട് പരസപരം ഒന്ന് നോക്കി....!🙄ഇവൻ ഇത് എന്നെ നാറ്റിക്കാൻ ആയിട്ട് പിറവി എടുത്തത് ആണോ....! 


"അതിന് ഇവർക്ക് താല്പര്യം ഉണ്ടെങ്കിൽ അല്ലെ അതിന്റെ ആവശ്യം ഉള്ളൂ...." 


മാമൻ പറഞ്ഞതും ലയ ആശിയെ തന്നെ നോക്കി....! 


"ബാബിക്ക് താല്പര്യം ഉണ്ടോ...." 


ഉണ്ടെന്ന് പറഞ്ഞാൽ മതിയായിരുന്നു....! 


"നിന്റെ മാഷിനെ കൊണ്ട് അല്ലെങ്കിൽ തന്നെ പൊറുതി മുട്ടി നിക്കാ.... അപ്പോഴാ അവന്റെ ഒരു താല്പര്യം...." 


എന്നും പറഞ്ഞു കലിപ്പിട്ട് പെണ്ണ് എണീറ്റ് പോയതും ആഷി കിളി പോയ പോലെ ഇരുന്നു....! 


"നീ എന്തിനാടാ അങ്ങനെ ഒക്കെ ചോദിക്കാൻ പോയത്...." 


"അത് കൊണ്ട് ബാബിയുടെ ഉള്ളിലിരിപ്പ് മനസ്സിൽ ആയി.... ഇനിയെങ്കിലും ബാബിയെ ഇമ്പ്രംസ് ചെയ്യിക്കാൻ നോക്ക്....മാഷാണെന്ന് കരുതി ഏതു നേരം നോക്കിയാലും മസിലും പിടിച്ചു നടക്കാതെ...." 


ചെക്കന് ഒക്കെ വിവരം വെച്ച് തുടങ്ങി....!



          **************💥



"എടാ ആ പെണ്ണ് ഇങ്ങോട്ട് വരുന്ന വഴി എന്നെ നോക്കി ചിരിച്ചു...." 


"വലിയ കാര്യം ആയിപ്പോയി...." 


എന്നും പറഞ്ഞു സഹലിനെ നോക്കി പുച്ഛിച്ചു ഹാദി നിരാശയോടെ ഇരുന്നു....! 


"ലവൻ എന്താടി ഇന്ന് ലേറ്റ് ആണല്ലോ...." 


ആഷി അവളുമാരെ കൂടെ തന്നെ ബൈക്ക് സ്റ്റാൻഡ് ചെയ്യുന്നത് കണ്ട് ലയ പറഞ്ഞു....! 


"എനിക്ക് തോന്നുന്നത് നിന്നെ വായി നോക്കാൻ ആണോ ഞങ്ങടെ കൂടെ തന്നെ ബൈക്ക് വിട്ടത് എന്നാ.... അല്ലെങ്കിൽ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്നതേ കാണാറുള്ളൂ.... പിന്നെ ഏതു വഴിക്ക് പോയെന്ന് കാണാറില്ല...." 


"ഒന്ന് പോടീ.... അവന്റെ നിലവാരം വെച്ച് അവൻ എന്നെ ഒക്കെ നോക്കോ.... ഏതൊക്കെ ഐറ്റംസ് ഇവിടെ അവനെയും വെയിറ്റ് ചെയ്തു നിക്കുന്നു...." 


"പക്ഷെ സാർ വീണത് നിന്റെ അടുത്ത് ആണോ എന്നൊരു ഡൌട്ട്...." 


"ആര് വീണ കാര്യവാ...." 


രണ്ടും തിരിഞ്ഞു നോക്കിയതും ദേ നിക്കുന്നു മറ്റവന്റെ പെങ്ങൾ....! 


"ഏയ്‌ അങ്ങനെ ഒന്നും ഇല്ല...." 


"അല്ല മതില് ചാടുമ്പോ വല്ലതും വീണതാണോ എന്ന് അറിയാൻ വേണ്ടി ചോദിച്ചതാ...." 


"ഞങ്ങൾ ചാട്ടം നിർത്തി.... ഇപ്പൊ സാറിന്റെ വീട്ടിലാ...." 


"അത് നന്നായി....ഞങ്ങൾക്ക് അച്ചുനെ പെണ്ണാലോചിച്ചു വരാൻ ഒരു വീട് ആയല്ലോ...." 


🙄രണ്ടും ലവളെ വാക്ക് കേട്ട് വായും പൊളിച്ചു നിന്നു....! 


"ഞങ്ങൾ അവിടെ താമസിക്കുന്നു എന്നെ ഉള്ളൂ....അല്ലാതെ അവിടെ ഉള്ളവർ ഞങ്ങൾ ദത്തെടുത്തിട്ട് ഒന്നും ഇല്ല...." 


"ഇനി അതിന്റെ ആവശ്യം ഒന്നും ഇല്ല.... അച്ഛൻ ഞങ്ങളെ കല്യാണത്തിന് സമ്മതിച്ചു...." 


"ആരാ ഈ ഞങ്ങൾ...." 


"എന്റെയും സുധിയുടെയും ഏട്ടന്റെയും അച്ചുന്റെയും...." 


🙄ലവൾ അറിയാതെ അത് വരെ തീരുമാനിച്ചോ.... അച്ചു ഞെട്ടി കൊണ്ട് ഇതിനാണോ ഭ്രാന്ത് അല്ല ഇതിന്റെ ഏട്ടനാണോ ഭ്രാന്ത് എന്ന പോലെ നിന്നു....! 


"ഇതൊക്കെ ആരോട് ചോദിച്ചിട്ട തീരുമാനിച്ചത്...." 


"അച്ചൂന് ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലല്ലോ....." 


"സീനിയർ ആണെന്ന് ഒന്നും ഞാൻ നോക്കില്ല.... രണ്ടെണ്ണം തന്നാൽ ഉണ്ടല്ലോ....നിന്റെ ആ മരങ്ങോടൻ ഏട്ടൻ എന്നോട് ഇത് വരെ ഇഷ്ടം ആണെന്ന് വരെ പറഞിട്ടില്ല....അവിടെ കെട്ട് തീരുമാനിച്ചത്രേ...." 


😦എടാ മണ്ടൻ ഏട്ടാ.... ഇത് വരെ ആയിട്ട് അതിന് വരെ പറ്റിയിട്ടില്ലേ....! 


"സത്യം ആയിട്ടും ഏട്ടൻ ഇഷ്ടം ആണെന്ന് പറഞിട്ടില്ലേ....സുധി ഒക്കെ എന്നോട് ഒരായിരം തവണ എങ്കിലും ഇഷ്ടം ആണെന്ന് പറഞ്ഞു കാണും.... ഒരു ദിവസം അത് കേട്ടില്ലെങ്കിൽ എനിക്ക് ഒരു സമാദാനം കിട്ടില്ല...." 


😟ലവൻ ഒക്കെ എങ്ങനെ സഹിക്കുന്നു ആാവൊ ഇതിനെ ഒക്കെ....!രണ്ടും അതിനെ ഒന്ന് ഉഴിഞ്ഞു നോക്കി ചിന്തിച്ചു....!! 


"ഏട്ടൻ മറന്നതാവും.... എന്നോട് പറഞ്ഞതാ അച്ചുനോട്‌ ലവ് ആണെന്ന്...." 


അച്ചു അത് കേട്ടതും ഒന്ന് പുഞ്ചിരിച്ചു....! 


"ഞാൻ ഏട്ടനെ നാളെ പറഞ്ഞു വിടാം....എന്നിട്ട് വേണം ഞങ്ങളെ കെട്ട് ഒരുമിച്ചു നടത്താൻ...." 


എന്നും പറഞ്ഞു ലവൾ മുങ്ങി.... 🙄ഈ കാലമാടൻ ഏട്ടനെ കൊണ്ട് തോറ്റു... 


"ദേ ഇന്നെങ്കിലും അവളോട് ഇഷ്ടം ആണെന്ന് പറയാതെ എങ്ങാനും വന്നാൽ ഉണ്ടല്ലോ.... അച്ഛൻ അവിടെ മുഹൂർത്തം കുറിക്കാൻ നടക്കാ....ഏട്ടന് കെട്ടാൻ തീരുമാനിച്ച പെണ്ണ് ഒന്നും അറിയാൻ പറ്റില്ലെന്ന് വെച്ചാൽ...." 


"നീയല്ലേ കാര്യങ്ങൾ ഒക്കെ ഇവിടെ വരെ എത്തിച്ചത്...." 


"എങ്കിൽ ഞാൻ തന്നെ അവളോട് ചെന്ന് ഐ ലവ് യു എന്നും പറഞ്ഞു അവളെയും പ്രേമിച്ചു നടക്കാം.... ഹോ ഇങ്ങനെ ഒരു മണ്ടൻ ആയിപ്പോയല്ലോ എന്റെ ഏട്ടൻ...." 


അവളുമാരും അത് തന്നെയാ ചിന്തിക്കുന്നത്....! 


അവിനാശ് അങ്ങനെ ഒരുക്കത്തോടെ അവളുമാരെയും നോക്കി ബൈക്കും ചാരി ഇരുന്നു....!! 


ഇന്ന് എന്റെ തല പോയാലും എന്റെ ഇഷ്ടം ഞാൻ പറയും.... 😟 


"ഹായ് അവിയേട്ടാ...." 


ലയയുടെ വിഷിങ് കേട്ടപ്പോൾ തന്നെ ചെക്കൻ ആവിയായി....! 


"ഹായ് അച്ചു... ഹായ് ലയ...." 


എന്നും പറഞ്ഞു അവൻ എല്ലാം മറന്നു അച്ചുനെയും നോക്കി ഇരുന്നു.... 


"എങ്കിൽ ശരി ഞങ്ങൾ പോട്ടെ...." 


"അയ്യോ പോവല്ലേ...." 


"എന്താ...." 


"എനിക്ക് അച്ചുനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്...." 


രണ്ടും അവനെയും നോക്കി നിന്നതും ചെക്കൻ വോയ്‌സ് ഒക്കെ ഒന്ന് ടെസ്റ്റ്‌ ചെയ്തു....! 


"പെങ്ങൾക്ക് ഒരുത്തനോട് മുടിഞ്ഞ ലവ്....അവനെകൊണ്ട് കെട്ടിച്ചില്ലെങ്കിൽ തൂങ്ങി ചവാൻ പോലും അവൾ റെഡിയാ....മൂത്തവൻ ആയ എന്നെ കെട്ടിച്ചാലേ അവളെ കെട്ടിക്കൂ എന്ന വാശിയിൽ ആയിരുന്നു വീട്ടുകാർ.... അത് കൊണ്ട് അവൾ തന്നെ എനിക്ക് കെട്ടാൻ ഉള്ള പെണ്ണിനേയും കണ്ട് പിടിച്ചു കെട്ടിക്കാൻ ഉള്ള ഡേറ്റ് വരെ തീരുമാനിക്കാൻ നടക്കാ...." 


അപ്പൊ ഇവന് എന്നോട് ലവ് ഒന്നും ഇല്ലേ.... അച്ചു നിരാശയോടെ ചിന്തിച്ചു....! 


"അത് കൊണ്ട് കുട്ടി ഈ വിവാഹത്തിന് സമ്മതിക്കണം...." 


ഇത് ഒരു നടക്ക് അടുക്കുന്ന ലക്ഷണം ഒന്നും ഇല്ല....ലയ തലയും ചൊറിഞ്ഞു ഫോണും നോക്കി വണ്ടിയിൽ കേറി ഇരുന്നു....! 


"എനിക്ക് കുട്ടി ആവുമ്പോ ഞാൻ സമ്മതിക്കാം.... കേട്ടോ.... ഇയാൾ ഒന്ന് പോയെ...."😬 


എന്നും പറഞ്ഞു അച്ചു കലിപ്പിൽ അവനെ ഒന്ന് നോക്കി....! 


"അപ്പൊ എന്നെ കല്യാണം കഴിക്കാൻ കുട്ടിക്ക് ഇഷ്ടം അല്ലെ...." 


ഓഹ് ഇവനെ ഒക്കെ ഏത് നേരത്താണാവോ.... 🙄 


"എന്റെ കെട്ട് ഓൾറെഡി കഴിഞ്ഞതാ...." 


"😨ഏ.... അപ്പൊ ഹസ്ബൻഡ്...." 


"വടിയായിപ്പോയി...." 


എന്നും പറഞ്ഞു അച്ചു ലയയെയും പിടിച്ചു മാറ്റി വണ്ടി എടുത്തു....! 


"എപ്പോഴും ഞാൻ ആണല്ലോ ഓരോരോ കള്ളം പറയുന്നേ.... ഇന്ന് നീയാണല്ലോ തട്ടി വിട്ടത്.... അവന്റെ നെഞ്ചിന് അത് താങ്ങുവോ എന്തോ...." 


"സഹിക്കുന്നതിന് ഒരു പരിധി ഇല്ലേ....പെങ്ങൾക്ക് വേണ്ടിയാണത്രെ...." 


"അപ്പൊ മോൾക്ക് അവനോട് ലവ് ആണല്ലേ.... അത് കേൾക്കാത്ത ദേഷ്യം ആണല്ലേ ഇത്...." 


"പിന്നല്ലാതെ.... അവൻ നേരെ ചൊവ്വെ ഒന്ന് പ്രപ്പോസ് ചെയ്തിരുന്നു എങ്കിൽ അന്ന് അച്ഛൻ വന്നപ്പോൾ തന്നെ ഞാൻ ഒരു തീരുമാനം എടുപ്പിച്ചേനെ...." 


"അങ്കിൾ നിന്നെ ഇവിടെ കെട്ടിക്കാൻ സമ്മതിക്കോ...." 


"അച്ഛന് എന്നെ നാട്ടിൽ കെട്ടിച്ചയക്കാൻ തന്നെയാ താല്പര്യം..." 


"അപ്പൊ മോൾ ഇവിടെ സെറ്റിൽഡ് ആവാൻ തന്നെ തീരുമാനിച്ചു അല്ലെ.... നിന്നെ ഒക്കെ കാണാൻ അപ്പൊ നമ്മൾ ഇങ്ങോട്ട് വരണം...." 


"സത്യം പറയാലോ നിന്നെയും ഇവിടെ സെറ്റിൽഡ് ആയി കാണാനാ എനിക്ക് താല്പര്യം... പക്ഷെ നിന്റെ ഡാഡി സമ്മതിക്കില്ലല്ലോ...." 


"എനിക്ക് ഇവിടെ ഒക്കെ മടുത്തെടി....അങ്ങോട്ട് തന്നെ പോയാലോ എന്ന് ആലോചിക്കാ ഞാൻ...." 


"ഒക്കെ ശരിയാവും... നീ ഒന്ന് കൊണ്ടും ടെൻഷൻ ആവണ്ട...." 


"എനിക്കെന്ത് ടെൻഷൻ.... ഞാൻ ഫുൾ ഹാപ്പിയാടി.... ചിലപ്പോൾ ആരോടും യാത്ര പോലും പറയാതെ ഇവിടന്ന് പോവേണ്ടി വരും....ആ ഒരു ടെൻഷനെ ഉള്ളൂ...." 


"ഒന്ന് പോടീ അങ്ങനെ ഒന്നും ഉണ്ടാവില്ല...." 


അച്ചു അവളെ ആശ്വസിപ്പിക്കാൻ നോക്കി....! 


😢അച്ഛൻ ഒരു വിധത്തിൽ സമ്മതിച്ചതാ... ഇനി രണ്ടാം കെട്ടുകാരിയാണെന്ന് കൂടി അറിഞ്ഞ അതോടെ എല്ലാം തീർന്ന്....അവിനാശ് എല്ലാം ആഷിയോട് പറഞ്ഞു ജിഞ്ചർ കടിച്ച മങ്കിയെ പോലെ ഇരുന്നു....! 


"ഏയ്‌ അതൊക്കെ അവളുമാർ നിന്നോട് വെറുതെ പറഞ്ഞതാവും.... കണ്ടാൽ അറിയില്ലേ അവൾ മാരേജ് അല്ലെന്ന്...." 


"മറ്റവൾ ആണ് പറഞ്ഞതെങ്കിൽ അങ്ങനെ കരുതാം.... ഇതിപ്പോ അവൾ തന്നെയാടാ പറഞ്ഞത്...." 


"രണ്ടിനും എന്തോ ദുരുദ്ദേശം ഉണ്ട്....അത് എനിക്ക് നല്ല പോലെ മനസ്സിൽ ആയതാ.... അതികം വൈകാതെ ഞാൻ അത് കണ്ട് പിടിക്കുകയും ചെയ്യും...." 


"അവളുമാർ വന്നപ്പോൾ തൊട്ട് നീ ഇത് തന്നെയല്ലേ പറയുന്നത്.... എന്നിട്ട് ഇത് വരെ നീ വല്ലതും കണ്ട് പിടിച്ചോ...." 


"മ്മ്....ഇനിയും പലതും അറിയാൻ ഉണ്ട്...." 


"അവിടെ ഒരുത്തി കെട്ടാൻ വേണ്ടി കയറും പൊട്ടിച്ചു നിക്കാ....അതിന് വേണ്ടി അവൾ എന്നെയും കൂടെ കുഴിയിൽ തള്ളിയിട്ടേ അടങ്ങൂ എന്ന തീരുമാനത്തിൽ ആണ്....എല്ലാം കൂടെ എന്താവോ എന്തോ...."🙄 


"നീ പേടിക്കേണ്ട....അശ്വതിക്ക് ഒന്നിലും പങ്കില്ല അവൾ പാവം ആണ്....എന്തായാലും ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ...." 


പാവം ആയാൽ മതിയായിരുന്നു....! 


"അശ്വതി...." 


ആഷിയുടെ വിളി കേട്ടതും അച്ചു ലയയെ ഒന്ന് നോക്കി....! 


"എന്താ സാർ...." 


അവൻ അവളെയും വിളിച്ചു ബാൽക്കണിയിലേക്ക് നടന്നതും ലയ അതെന്തിനാവും എന്നും ചിന്തിച്ചു അവിടെ തന്നെ നിന്നു.... 


🙄ഇന്നലെ കാക്കു ആയിരുന്നു... ഇന്ന് ബാബി ആണല്ലോ.... രണ്ടിനും മുഴു വട്ടായോ....!അമൻ ലയയുടെ നിൽപ് കണ്ട് അതും ചിന്തിച്ചു അടുത്തേക്ക് ചെന്നു....! 


"എന്താ ഇവിടെ...." 


ലയ ചൂണ്ടി കാണിച്ചടുത്തേക്ക് ചെക്കൻ നോക്കിയതും രണ്ടിന്റെയും കുശു കുശുപ്പ് മാത്രം കേൾക്കാം.... ഇനി കാക്കുന് ഇവരോട് ആവോ ലവ്....!🙄 


മണിക്കൂർ ഒന്നായി രണ്ടും കുശുകുശുപ്പ് തുടങ്ങിയിട്ട്.... ലയ കലിപ്പിൽ മുറിയിലേക്ക് നടന്നു.... അമൻ പിന്നെ അവിടെ തന്നെ നിന്നു.... എന്താണെന്ന് അറിയണ്ടേ....! 


രണ്ടും വരുന്നത് കണ്ടതും ഞാൻ ഒന്നും കണ്ടില്ലേ എന്ന പോലെ ഒരു ഓട്ടം ആയിരുന്നു....! 


അച്ചുന്റെ ഇളിച്ചു പിടിച്ചുള്ള വരവ് കണ്ട് ലയ അവളെ ഉഴിഞ്ഞു നോക്കി.... പോയ പോലെ അല്ല വരവ്....അവൻ എന്താണാവോ ഇത്രക്ക് ഹാപ്പി ആക്കാൻ പറഞ്ഞു കൊടുത്തത്....!!


"പോയ പോലെ അല്ലല്ലോ വരവ്....ഇങ്ങനെ സന്തോഷിക്കാൻ മാത്രം അവൻ എന്ത് തേങ്ങയാടി നിന്നോട് പറഞ്ഞത്...." 


"നീ പേടിക്കേണ്ട നിന്നെ പറ്റി ഒന്നും അല്ല...." 


"അത് എനിക്ക് മനസ്സിൽ ആയി.... അല്ലേലും എന്നെ പറ്റി സംസാരിക്കാൻ എന്താ അതിന് മാത്രം...." 


"നീ ഇങ്ങനെ ഹീറ്റ് ആവാതെ.... സാർ ഞാൻ ഇന്ന് ആ അവിനാഷിനോട് പറഞ്ഞ കാര്യത്തെ പറ്റിയാ ചോദിച്ചത്.... കക്ഷി നേരെ ചെന്ന് പറഞ്ഞു കാണും...." 


"എന്നിട്ട് നീ എന്ത് പറഞ്ഞു...." 


"അത് ഞാൻ ചുമ്മാ പറഞ്ഞത് ആണെന്ന്...." 


"അതാണോ ഇത്രയും ടൈം പറഞ്ഞത്... സത്യം പറ വേറെ എന്താ നിങ്ങൾ തമ്മിൽ സംസാരിച്ചത്...." 


"എന്നെ പറ്റി മാത്റമേ ചോദിച്ചുള്ളൂ....നിന്നെ പറ്റി ഒന്നും ചോദിച്ചിട്ടില്ലെടി സത്യം...." 


"എങ്കിൽ അവന് കൊള്ളാം...." 


എന്നും പറഞ്ഞു അവൾ എണീറ്റ് പോയി....!ചെന്ന് പെട്ടതോ ആഷിയുടെ മുന്നിലും....!! 


"ഞാൻ ഒന്ന് തനിച്ചു കാണണം എന്ന് വിചാരിച്ചേ ഉള്ളൂ...." 


ഒരുത്തിയെ കണ്ട് ഉള്ളത് മുഴുവൻ ചോദിച്ചറിഞ്ഞു.... ഇനി എന്നെ പറ്റി ചോദിക്കാൻ ആണോ,,, അറിഞ്ഞത് തന്നെ....ലയ പുച്ഛത്തോടെ അവനെ നോക്കി....! 


"അത് അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി...." 


"എന്ത്....?!!" 


"തനിച്ചു കാണണം എന്നുള്ള മോന്റെ ആഗ്രഹം...." 


"നീ ഉദ്ദേശിച്ച ആ കാണൽ അല്ല ഞാൻ ഉദ്ദേശിച്ചത്....എനിക്ക് നിന്നോട് ചിലത് സംസാരിക്കാൻ ഉണ്ട് അതിന് വേണ്ടിയാ...." 


"തത്കാലം ആ ഉദ്ദേശം നടക്കില്ല...." 


"ഞാൻ വിചാരിച്ചാൽ അതല്ല അതിന്റെ അപ്പുറവും നടത്താൻ എനിക്കറിയാം...." 


"😬തനിക്ക് എന്താടോ വേണ്ടത്...." 


ലയ കലിപ്പിട്ടതും അവൻ താഴേക്ക് ഒന്ന് നോക്കി.... 


"താൻ എന്നോ.... ഞാൻ നിന്റെ സാർ ആണ് അത് മറക്കണ്ട...." 


"അത് തന്നെയാ എനിക്ക് തന്നോടും പറയാൻ ഉള്ളത്...." 


"നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ സംസാരിക്കുന്നത്.... അതെങ്കിലും മനസ്സിൽ ആക്കാൻ ശ്രമിക്ക്...." 


"എനിക്കിപ്പോ നല്ലത് വേണ്ട....ഒന്ന് പോയെ...." 


എന്നും പറഞ്ഞു അവൾ ദേഷ്യത്തിൽ മുറിയിലേക്ക് തന്നെ ചെന്നു....! 


"അല്ലെങ്കിൽ തന്നെ ഭ്രാന്ത് പിടിച്ചു നിക്കാ.... അപ്പോഴാ അവന്റെ ഒരു...."😬 


"സാറിന് നിന്നെ പറ്റി എല്ലാം മനസ്സിൽ ആയെന്നാ തോന്നുന്നേ.... നിന്നെ ഒന്ന് കെയർ ചെയ്യാൻ എന്നോട് പറഞ്ഞു...." 


"എന്നിട്ട് നീ ഇപ്പോഴാണോ അത് പറയുന്നേ....എന്നെ പറ്റി സംസാരിച്ചിട്ടില്ലെന്ന് പറഞിട്ട്...." 


"അത്രക്ക് സംസാരിച്ചിട്ടൊന്നും ഇല്ല.... ഒന്ന് സൂക്ഷിക്കണം എന്ന് മാത്രം...." 


"എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു വന്നത് എന്നെ പറ്റി അറിയാൻ ആവും.... ഇനി ഇവിടെ നിക്കുന്നത് അത്ര നല്ലതല്ല.... അന്നേ എന്റെ ഫോണിൽ പിക് കണ്ടപ്പോൾ തന്നെ അവൻ ചോദിച്ചതാ ഞാൻ ആരാണെന്നും എന്റെ ഉദ്ദേശം എന്താണെന്നും ഒക്കെ...." 


"നീ തന്നെ അല്ലെ അതിന് കാരണം...." 


"ശരിയാ....അത് കൊണ്ട് ഇനിയും ഇവിടെ നിന്നാൽ ശരിയാവില്ല.... എന്തെങ്കിലും കാരണം പറഞ്ഞു മുങ്ങാം അതാ നല്ലത്...." 


"നീ എന്താ ഈ പറയുന്നത്....എങ്ങോട്ട് പോവും എന്നാ...." 


"നീ പേടിക്കേണ്ട.... ഞാൻ തനിച്ചു പോയിക്കോളാം...നീ ഇവിടെ തന്നെ നിക്ക്.... എന്തായാലും അവർ നിന്റെ വിവാഹ കാര്യം തീരുമാനിച്ചത് അല്ലെ.... അത് നടക്കുന്നത് തന്നെയാ നല്ലത്...." 


എന്നും പറഞ്ഞു അവൾ കിടന്നതും അച്ചു അവളെ തന്നെ നോക്കി നിന്നു....!



            *************💃



"ഇവൻ ഇന്നും പിന്നാലെ തന്നെ ഉണ്ടല്ലോ...." 


"മ്മ്...." 


"ഇപ്പൊ ശരിയാക്കി കൊടുക്കാം...." 


എന്നും പറഞ്ഞു ലയ സ്പീഡ് കൂട്ടി ചെറിയ വഴിയിലേക്ക് കയറി....! 


"അവറ്റകൾ ഇത് എവിടെ പോയി....കാണുന്നില്ലല്ലോ...." 


ആഷി സ്വയം പറഞ്ഞു അവളുമാരെ അവിടെ ഒക്കെ നോക്കാൻ തുടങ്ങി....! 


"കണ്ടോ അവന്റെ നിഴൽ പോലും ഇല്ല....എന്നോടാ അവന്റെ കളി...." 


എന്നും പറഞ്ഞു ലയ വണ്ടി നിർത്തി മുന്നിൽ കണ്ട കടയിൽ കയറി....! 


"ചേട്ടാ രണ്ട് ലെമൻ ജ്യൂസ്‌...." 


രണ്ടും അത് വാങ്ങി കുടിക്കുമ്പോ ആണ് ആഷി അങ്ങോട്ട് എത്തിയത്....നീയൊക്കെ എന്റെ കണ്ണ് വെട്ടിച്ചു ഇവിടം വരെ പോവും എന്ന് അറിയണമല്ലോ....!😬 


ബൈക്ക് നിർത്തി കലിപ്പിൽ ഇറങ്ങുമ്പോൾ ആണ് അവന്റെ കണ്ണിൽ മിററിൽ കൂടി ആ കാഴ്ച്ച കണ്ടത്....! 


ഗൺ നീട്ടി പിടിച്ചു നിക്കുന്ന ഒരുത്തനെ കണ്ടതും ആഷി ഞെട്ടി....അന്നൊരിക്കൽ കോളേജ് ഗേറ്റിനു മുന്നിൽ തന്നെയും ഇടിച്ചിട്ട് പോയവർ ആണ്.... പിന്നെയും പല തവണ അവന്മാരെ ആ പരിസരത്ത് ഒക്കെ കണ്ടതും ആണ്....! 


അവരുടെ ലക്ഷ്യം തന്നെയല്ല എന്ന് മനസ്സിൽ ആയതും ആഷി അവരുടെ എയിം എങ്ങോട്ടാണെന്ന് നോക്കി.... ഒന്നും അറിയാതെ ജ്യൂസും കുടിച്ചു നിൽക്കുന്ന ലയയെ ആണെന്ന് കണ്ടതും അവൻ ബൈക്കിൽ നിന്നും ഇറങ്ങി.....! 


"ല യാ...." 


എന്നും വിളിച്ചു അവൻ അവൾക്കരികിലേക്ക് ഓടി ചെന്നു.... ബുള്ളെറ്റ് വന്ന് പതിക്കുന്നതിനു മുന്നേ അവൻ അവളെയും പിടിച്ചു മാറി നിന്നു....! 


അവിടെ ഉള്ള ഗ്ലാസിലേക്ക് ബുള്ളെറ്റ് പതിഞ്ഞതും ലയ ഞെട്ടി കൊണ്ട് ആഷിയെ നോക്കി....! 


"അശ്വതി മാറി നിക്ക്...." 


അച്ചുവും അപ്പൊ തന്നെ അവർക്ക് പിന്നാലെ മാറി നിന്നു.... ലയ അപ്പോഴും ഭയത്തോടെ ആശിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു.....! 


ആളുകളുടെ ഒക്കെ ശ്രദ്ധ വന്നെന്ന് കണ്ടതും അവന്മാർ വണ്ടിയും എടുത്തു പോയി.... 


"ആരാടി അവർ...."😬 


"എനിക്ക് എങ്ങനെ അറിയാനാ...." 


അത് കേട്ടതും ആഷി അവളുടെ കയ്യിൽ ബലമായി പിടിച്ചു....! 


"നിനക്ക് അറിയില്ലേ...." 


"ഇല്ലെന്ന് അല്ലെ പറഞ്ഞത്...." 


"അതോ പറയില്ലെന്ന വാശിയാണോ....." 


"എനിക്ക് അറിയില്ല...." 


"ഇങ്ങനെ ഒരു ആക്രമണം നിന്റെ നേരെ ഉണ്ടായിട്ടും നിനക്ക് യാതൊരു പേടിയും ഇല്ലല്ലോ...." 


"ഞാൻ എന്താ നിലവിളിക്കണോ...." 


"അയ്യോ വേണ്ടായെ.... ഇപ്പൊ ഞാൻ വന്നില്ലെങ്കിൽ കാണായിരുന്നു മോൾ ഇവിടെ ഡെഡ് ബോഡി ആയി കിടന്നേനെ...." 


"അത് ഞാൻ അങ്ങ് സഹിച്ചു.... ഇയാളോട് ഞാൻ പറഞ്ഞ എന്ന് വന്ന് രക്ഷിക്കാൻ...." 


"എന്ത് പറഞാലും തർക്കുത്തരം ഉണ്ടല്ലോ... നീ വന്നേ എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്.... അശ്വതി നീ ഈ വണ്ടിയും എടുത്തു വീട്ടിൽ പോയിക്കോ...." 


"ഞാൻ വരില്ല..." 


"ദേ പിടിച്ചു കെട്ടി കൊണ്ട് പോവാൻ എനിക്ക് അറിയാനിട്ടല്ല.... അത് എന്നെ കൊണ്ട് ചെയ്യിക്കരുത്...."😬 


"ഞാൻ ഇവിടെ കിടന്ന് ബഹളം വെക്കും ഇയാൾ എന്നെ പിടിച്ചു കൊണ്ട് പോവാൻ നോക്കിയെന്നും പറഞ്ഞു കൊണ്ട്...." 


"ഇത്രയും ബുള്ളെറ്റ് നിന്റെ നേരെ വന്നിട്ടും നിനക്ക് ബഹളം വെക്കാൻ തോന്നിയില്ലല്ലോ...." 


"അതെ അതൊക്കെ പ്രതീക്ഷിച്ചു തന്നെയാ ഞാൻ ഓരോ നിമിഷവും കഴിച്ചു കൂട്ടുന്നത്....അതൊന്നും കണ്ടാൽ ഞാൻ പേടിക്കുകയും ഇല്ല...." 


അത് കേട്ടതും ആഷി അവളുടെ കയ്യിൽ ഉള്ള പിടി വിട്ടു....! 


"ഇയാക്കോ വീട്ടുകാർക്കോ ഒരു ശല്യം ആവാതെ ഞാൻ വന്നത് പോലെ പോയിക്കോളാം.... അത് വരെ എന്റെ കാര്യത്തിൽ ഇടപെടേണ്ട....." 


എന്നും പറഞ്ഞു അവൾ വണ്ടി സ്റ്റാർട്ട്‌ ചെയ്തതും അച്ചു പിന്നിൽ കേറി ഇരുന്നു....! 


"എന്നെ കുറച്ച് നേരം ഒറ്റയ്ക്ക് വിട്....." 


എന്നും പറഞ്ഞു അവൾ ഡോർ ലോക്ക് ചെയ്തു ബെഡിലേക്ക് വീണു.... എന്തൊക്കെയോ ചിന്തകളിൽ അവൾ ഫോൺ എടുത്തു അതിലെ ഓരോ പിക്കും നോക്കി കണ്ണ് നിറച്ചു....!



           *************💥



"നീ എന്താ ഈ പറയുന്നത്....വെടിയോ...."😨 


അവിനാശ് എല്ലാം കേട്ട് ഞെട്ടിയിരിക്കുകയാണ്.....! 


"മ്മ്.... പക്ഷെ അശ്വതിയെ അല്ല ലയയെ ആണ് അവർക്ക് തീർക്കേണ്ടത്....." 


"എന്തിന്.... ആ പെണ്ണിനെ കണ്ടാൽ ആർക്കെങ്കിലും കൊല്ലാൻ തോന്നോ...." 


"എന്തൊക്കെയോ നിഗൂഡതകൾ അവർക്ക് പിന്നിൽ ഉണ്ട്,,,, അത് ഉറപ്പാ.... പക്ഷെ അവരായിട്ട് അത് ഒരിക്കലും തുറന്നു പറയില്ല...." 


😦ദൈവമേ അച്ചുനെ എങ്ങാനും കെട്ടിയാൽ ഒന്നുകിൽ വെടിയുണ്ട കൊണ്ട് തീരും അല്ലെങ്കിൽ അച്ഛൻ എല്ലാം അറിഞ്ഞു തല്ലി കൊല്ലും.... എടീ അഞ്ചു നീ എന്നെ കൊലയ്ക്ക് കൊടുക്കാൻ ആണോടി ലവനെ ചെന്ന് പ്രേമിച്ചത്.....! 


"കണ്ടാൽ പറയോ രണ്ടിനെയും പിന്നാലെ ആൾക്കാർ കൊല്ലാൻ നടക്കുകയാണെന്ന്.... എനിക്ക് തോന്നുന്നത് രണ്ടും ചെന്ന് ആരെയെങ്കിലും എന്തെങ്കിലും ചെയ്ത് കാണും.... കയ്യിലിരിപ്പ് അതല്ലേ...." 


"അങ്ങനെ എന്തിനോ വേണ്ടി കൊല്ലാൻ നടക്കുന്നവർ ഒന്നും അല്ല അത്.... അവസരങ്ങൾക്ക് വേണ്ടി അവളുടെ പിന്നാലെ തന്നെ അവർ കുറച്ച് നാളായി ഉണ്ട്..... അത് മനസ്സിൽ ആക്കി തന്നെയാ അവളുമാരുടെ പിന്നാലെ ഞാൻ കൂടിയത്.... ഇന്ന് അവളെ രക്ഷിക്കാൻ ആയി.... പക്ഷെ എന്നും അതിന് പറ്റി എന്നും വരില്ല....അവർ എപ്പോ വേണേലും വരാം...." 


"ദൈവമേ ഞങ്ങളുടെ വിവാഹത്തിന്റെ അന്നെങ്ങാനും വന്ന് എല്ലാരേയും തീർക്കുമോ.... സിനിമയിൽ ഒക്കെയേ ഞാൻ അങ്ങനെ ഉള്ള സീൻ കണ്ടിട്ടുള്ളൂ...."😦 


"പേടിക്കേണ്ട അത് ഉടനെ ലൈവ് ആയി കാണാം...." 


"അച്ഛനോട് ഇനി ചെന്ന് വേണ്ടെന്ന് പറയാനും പറ്റില്ല.... ഒരുത്തി ആണെങ്കിൽ കെട്ടുറപ്പിച്ചേ പിന്നെ തറയിൽ ഒന്നും അല്ല....എന്താവോ എന്തോ....." 


"അവളുമാർ അന്ന് ലാൻഡ് ആയത് മുംബയിൽ നിന്നാണ്....എന്ന് വെച്ചാൽ അവിടെ എന്തോ പ്രശ്നം ഉണ്ടായിട്ടാ രണ്ടിനെയും ഇങ്ങോട്ട് കേറ്റി വിട്ടത്.... ഞാൻ അവരുടെ വണ്ടിയുടെ നമ്പർ നോട് ചെയ്തിരുന്നു.... അത് മുംബൈയിലെ രെജിസ്റ്റർഡ് നമ്പർ ആണ്...." 


"അപ്പൊ അവിടെ നിന്ന് വന്നതാണ് എന്നാണോ...." 


"മ്മ്....അത് അവളുമാർക്ക് അറിയുകയും ചെയ്യാം...." 


"കണ്ടാൽ പറയോ...."😟 


"എനിക്ക് തോന്നുന്നു അവിടെ ചെന്ന് അന്വേഷിച്ചാൽ അറിയാൻ പറ്റും എന്നാണ്...." 


"അപ്പോഴേക്കും അവളുമാർ ഇവിടെ തീരും.... വേറെ വല്ല വഴിയും ഉണ്ടോ സത്യം കണ്ട് പിടിക്കാൻ...." 


"ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ...." 


എന്നും പറഞ്ഞു ആഷി എണീറ്റ് പോയി....! 


🙄ഇനി എന്റെ പിറകെ എങ്ങാനും ആരെങ്കിലും ഉണ്ടോ.... അവളുമാരോട് വഴിയിൽ ഒക്കെ സംസാരിക്കാറുണ്ടല്ലോ.... അവിനാശ് ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.... ആരും ഇല്ല.... എന്നാലും ഒരു ഉൾഭയം.... അപ്പൊ തന്നെ ലവൻ അവിടന്ന് സ്കൂട്ടായി....!! 


ആഷി രണ്ടും ഈ പരിസരത്ത് ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി പതിയെ രണ്ടിന്റെയും മുറിയിൽ കയറി അവിടെ ഒക്കെ തിരച്ചിൽ തുടങ്ങി.... 


ഷെൽഫ് തുറന്നു ഡ്രെസ്സും ബാഗും ഒക്കെ തിരയാൻ തുടങ്ങി.... വല്ല പ്രൂഫും കിട്ടിയാലോ.... 


രണ്ടും പുറത്ത് നിന്ന് വന്നതൊന്നും അവൻ തിരച്ചിലിനിടയിൽ അറിഞില്ല.... അച്ചു നേരെ കിച്ചണിലേക്ക് വിട്ടതും ലയ മുറിയിലേക്ക് നടന്നു.... 


"കള്ളൻ...." 


തിരിഞ്ഞു നിന്ന് ഷെൽഫിലേക്ക് തലയിട്ട ആശിയെ കണ്ടതും ലയ പറയുന്നത് കേട്ട് ആഷി തിരിഞ്ഞു നോക്കി.... 


"ഓഹോ അപ്പൊ ഇയാൾ ആണല്ലേ കള്ളൻ...." 


"ഞാൻ കള്ളൻ ആണെന്നോ.... ഇത് എന്റെ വീട് ആണ്...." 


"എന്ന് കരുതി ഞങ്ങൾ അല്ലെ ഇപ്പൊ ഈ മുറിയിൽ.... അപ്പൊ മോഷണം അല്ലാതെ വേറെന്താ ഉദ്ദേശം...." 


"നിന്നെ പറ്റി അറിഞ്ഞതും മനസ്സിൽ ആക്കിയതും സത്യം ആണോ എന്ന് അറിയാൻ.... എന്തേ...." 


ലയ ഞെട്ടി കൊണ്ട് അവനെ നോക്കി.... ഇവന് ഇത് എന്തിന്റെ കേടാണ്....!കയ്യിൽ ഉള്ള ബാഗ് മറച്ചു പിടിച്ചു അവൾ ഒന്ന് പരുങ്ങി....! 


"എനിക്ക് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യണം ഒന്ന് ഇറങ്ങിക്കെ.....," 


ലയ കലിപ്പിട്ടതും ആഷി അവളെ തന്നെ നോക്കി അടുത്തേക്ക് വന്നു....! 


ഇവനെന്തിനാ ഇങ്ങോട്ട് വരുന്നേ.... അവൾ പേടിച്ച പോലെ പിന്നിലേക്ക് നടന്നതും ചുവരിൽ തട്ടി നിന്നു.... 😟 


അവന്റെ കണ്ണുകൾ അവളുടെ പിടക്കുന്ന കണ്ണുകളിലേക്കും ചുണ്ടുകളിലേക്കും ഇഴഞ്ഞു നടക്കാൻ തുടങ്ങി.... ഈ നോട്ടം നോക്കിയാൽ പിന്നെ കിസ്സിൽ മാത്രമേ നിൽക്കാറുള്ളൂ..... അവൾ വേണ്ടെന്ന പോലെ തലയാട്ടിയതും അവൻ ഒന്ന് കൂടെ അവളിലേക്ക് അടുത്തു....കിസ്സ് ചെയ്യാൻ എന്ന പോലെ അവളിലേക്ക് അടുത്ത് പെട്ടെന്ന് അവളുടെ കയ്യിൽ ഉള്ള ബാഗ് കയ്യിൽ ആക്കിയതും അവൾ ഞെട്ടി തരിച്ചു നിന്നു....! 


ആഷി ബാഗ് തുറക്കുന്നതിനു മുന്നേ അവൾ അത് തട്ടി പറിക്കാൻ ഒരു ശ്രമം നടത്തി.... 


"ദേ മര്യാദക്ക് എന്റെ ബാഗ് തരുന്നതാ തനിക്ക് നല്ലത്...."😬 


എന്നും പറഞ്ഞു പെണ്ണ് അത് കയ്യിൽ ആക്കാൻ നോക്കിയെങ്കിലും അവൻ വിട്ട് കൊടുക്കാതെ പിടിച്ചു നിന്നു....!! 


"അടങ്ങി നിക്കെടി...." 


അതിനിടയിൽ രണ്ടും പിടിയും വലിയും ആയതും ബാഗ് തറയിലേക്ക് വീണു അതിൽ നിന്നും തെറിച്ചു വീണ ഗൺ കണ്ട് അവൻ ഞെട്ടി കൊണ്ട് അവളെ തിരിഞ്ഞു നോക്കി....! 


അവൻ അത് കയ്യിൽ ആക്കുന്നതിനു മുന്നേ എടുക്കണം എന്ന പോലെ ലയ ഓടിയതും ആഷി ഒരു ചാട്ടത്തിന് അത് കയ്യിൽ ആക്കി....!! 


"ഇത് എവിടുന്ന് കിട്ടിയതാ നിനക്ക്...." 


"എനിക്ക് അറിയില്ല...." 


"നിനക്ക് ആ രണ്ട് വാക്ക് മാത്റമേ അറിയൂ എന്ന് എനിക്കറിയാം.... ഇതിന്റെ വെയിറ്റ് കണ്ടാൽ അറിയാം ഒറിജിനൽ ഗൺ ആണെന്ന്.... ഇപ്പൊ തന്നെ ഞാൻ സ്റ്റേഷനിൽ ചെന്ന് പറയാം.... ബാക്കി ഒക്കെ അവർ കണ്ട് പിടിച്ചോട്ടെ...." 


"അയ്യോ... പ്ലീസ്... വേണ്ട...." 


ലയ അവന്റെ കയ്യിൽ പിടിച്ചു കെഞ്ചുന്നത് പോലെ പറഞ്ഞു....! 


"എങ്കിൽ പറ നിനക്ക് ഇത് എവിടുന്ന് കിട്ടി...." 


"അത്.... അത്.... എന്റെ സ്വയ രക്ഷക്ക് വേണ്ടി ഞാൻ കൊണ്ട് നടക്കുന്നതാ...." 


"ഓഹോ എന്ന് വെച്ചാൽ ഒരാളെ കൊല്ലാൻ ഉള്ള തന്റേടം ഒക്കെ നിനക്കുണ്ടെന്ന്....." 


"എന്നെ കൊല്ലാൻ വരുന്നവരെ തടയാൻ എന്നെ ഞാൻ പറഞ്ഞുള്ളൂ...." 


"നിന്റെ പിന്നാലെ നിന്നെ കൊല്ലാൻ വരാൻ നീ എന്താ വല്ല ജയിൽ പുള്ളിയോ മറ്റോ ആണോ...." 


"അതൊക്കെയെന്തിനാ ഇയാൾ അറിയുന്നേ...." 


"എങ്കിൽ ഞാൻ ഇത് കാണിക്കേണ്ടവരെ കാണിച്ചോളാം...." 


എന്നും പറഞ്ഞു അവൻ നടന്നതും ലയ അവനെ വീണ്ടും പിടിച്ചു നിർത്തി....!😬 


"പ്ലീസ് ഞാൻ പറയുന്നത് കേൾക്ക്.... എല്ലാം ഞാൻ പറയാം പക്ഷെ ഇപ്പോഴല്ല പിന്നെ ഒരിക്കൽ...." 


"എന്താ ഇപ്പൊ പറഞ്ഞാൽ...." 


"അത്...." 


"ലയ...." 


എന്നും വിളിച്ചു അച്ചു വന്നതും രണ്ടിന്റെയും നിൽപ് കണ്ട് അച്ചു രണ്ട് പേരെയും ഒന്ന് നോക്കി.... ആഷിയുടെ കയ്യിൽ ഉള്ള ഗൺ കണ്ടപ്പോൾ തന്നെ അച്ചു തലയും താഴ്ത്തി നിന്നു....! 


"നിനക്ക് എല്ലാം പറയണം എന്ന് തോന്നുമ്പോൾ പറഞ്ഞാൽ മതി.... അത് വരെ ഇത് എന്റെ കയ്യിൽ കാണും...." 


എന്നും പറഞ്ഞു അവൻ ഇറങ്ങി പോയി....! 


"ഇനി എന്ത് ചെയ്യും...." 


"ഇനി ഒന്നും ചെയ്യാൻ ഇല്ല.... ഇന്ന് നൈറ്റ്‌ ആരും അറിയാതെ നമ്മൾ ഇവിടന്ന് മുങ്ങുന്നു.... നേരെ ചൊവ്വേ ഇറങ്ങാൻ അവൻ എന്തായാലും സമ്മതിക്കില്ല....പിന്നെ ബാക്കി ആലോചിക്കാം...." 


"ആ ഹോസ്റ്റലിൽ ആണെങ്കിൽ ഇനി ചെല്ലാനും പറ്റില്ല...." 


"അവിടെ ആയാലും ഇവൻ പിന്നാലെ വന്നോളും...." 


"പക്ഷെ ഇനിയാണ് സൂക്ഷിക്കേണ്ടത്.... അവർക്ക് നീ ഇവിടെ ആണെന്ന് മനസ്സിൽ ആയി....അച്ഛൻ വിളിച്ചപ്പോൾ ഞാൻ അത് പറയുകയും ചെയ്തു.... ഇനിയും ഇവിടെ നിക്കുന്നത് നല്ലതല്ല എന്നാ അച്ഛൻ പറഞ്ഞത്...." 


"നീ എന്തിനാ അത് പറയാൻ പോയത്.... ഞാൻ പറയേണ്ടെന്ന് കരുതിയതാ....." 


"പിന്നെ അത് നിസാരം ആയി കളയണം എന്നാണോ..... ആഷി സാർ വന്നില്ലായിരുന്നു എങ്കിൽ എന്താ ഉണ്ടാവുക എന്ന് ഞാൻ പറയണോ...." 


"എന്നാലും അത് പറയേണ്ടി ഇരുന്നില്ല.... അങ്കിൾ എന്തായാലും ഡാഡിയെ അറിയിക്കും....." 


ലയ അതും പറഞ്ഞു നിരാശയോടെ ബെഡിൽ ഇരുന്നു.....! 


"എന്തായാലും നീ പറഞ്ഞ പോലെ ഇവിടന്ന് നമുക്ക് ആദ്യം രക്ഷപ്പെടാം.... ഞാൻ രണ്ട് പർദ്ധയും നിക്കാബും സംഘടിപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ...." 


എന്നും പറഞ്ഞു അച്ചു പോയതും ലയ ഇറങ്ങാൻ വേണ്ടി എല്ലാം എടുത്തു റെഡിയായി....! 


എല്ലാരു ലേറ്റ് അണച്ചു കിടന്നതും രണ്ടും പർദ്ധയൊക്കെ ഇട്ടു റെഡി ആയി ഒച്ച വെക്കാതെ പതുക്കെ പുറത്തേക്ക് നടന്നു.....! 


"എന്താ മുങ്ങാൻ ഉള്ള പ്ലാൻ ആണോ....?!!" 


അത് കേട്ടതും രണ്ടും ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.... മുന്നിൽ നിൽക്കുന്ന ആശിയെ കണ്ടതും അവർ പരസ്പരം ഒന്ന് നോക്കി.... ഇവൻ ഒരു തരത്തിലും വിടുന്ന ലക്ഷണം ഇല്ലല്ലോ.....!! 


"എനിക്കറിയാം ആയിരുന്നു നീയൊക്കെ ഇന്ന് നാട് വിടും എന്ന്...." 


"അതിന് തനിക്ക് എന്താ...."😬 


"അങ്ങനെ ഒക്കെ ചോദിച്ചാൽ എനിക്ക് ഒന്നും ഇല്ല.... വേണെങ്കിൽ നീയൊക്കെ പോയിക്കോട്ടെ എന്ന് കരുതാം.... പക്ഷെ നിന്നെ ഒക്കെ ഡെഡ്ബോഡിയായി കാണാൻ തീരെ ആഗ്രഹം ഇല്ല.... അത് കൊണ്ട് പറയാ കേറി പോടീ അകത്....." 


"പോവാൻ ആണ് ഇറങ്ങിയത് എങ്കിൽ ഞങ്ങൾ പോയിരിക്കും...." 


"തടയാൻ ആണ് ഞാൻ ഇറങ്ങിയത് എങ്കിൽ അത് ഞാൻ തടയുകയും ചെയ്യും...." 


"😬ദേ സഹിക്കുന്നതിനും ഒരു പരിധിയുണ്ട്.... ഞങ്ങൾ ഇവിടെ സ്ഥിര താമസത്തിന് വന്നത് ഒന്നും അല്ല.... കുറച്ച് ദിവസത്തേക്ക് വന്നതാ....ഞങ്ങൾക്ക് ഇവിടെ മതിയായി അത് കൊണ്ട് പോവുന്നു..... അത് തടയാൻ തനിക്ക് എന്താ അധികാരം...." 


"നീയൊക്കെ കുറച്ച് കാലം ഇവിടെ കഴിഞ്ഞതല്ലേ ആ അധികാരം മതി.... പിന്നെ ഒന്നും ഇല്ലെങ്കിലും നീ എന്റെ മുറപെണ്ണല്ലേ.... അപ്പൊ പിന്നെ നിന്റെ കാര്യത്തിൽ പ്രത്യേകമായ അധികാരം ഉണ്ടെന്ന് കൂട്ടിക്കോ....." 


"😬ഇവനെ കൊണ്ട് വലിയ ശല്യം ആയല്ലോ....." 


ലയ അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് അതും പറഞ്ഞു അകത്തേക്ക് തന്നെ നടന്നു....! 


"ഓഹ് ഇനി ഇതിനകത്ത് നിന്ന് രക്ഷപ്പെടാൻ പറ്റുമെന്ന് തോന്നുന്നില്ല...." 


"സാർ നമ്മളെ പറ്റി നല്ല പോലെ മനസ്സിൽ ആക്കിയിട്ടുണ്ട്...." 


"ഒരു സാർ....അവനെ ആദ്യം വല്ല പാഷാണവും കൊടുത്തു കൊല്ലണം.... എന്നാലെ ഇവിടന്ന് രക്ഷപ്പെടാൻ പറ്റൂ...." 


"അതിന് മുന്നേ നിന്നെയൊക്കെ ഞാൻ കൊല്ലും...." 


അത് കേട്ടതും ലയ എണീറ്റു ഡോർ അടച്ചു ബെഡിൽ വന്നിരുന്നു.... എല്ലാം തകിടം മറിയുക ആണല്ലോ.....!!



              ****************💃



"കുറച്ച് ദിവസത്തേക് രണ്ടാളും കോളേജിൽ വരേണ്ട.... പഠിക്കാൻ ഉള്ളതൊക്കെ നൈറ്റ്‌ ഞാൻ പറഞ്ഞു തരാം...." 


അത് കേട്ടതും ലയ കിളി പോയ പോലെ നിന്നു...! 


ക്ലാസിൽ തന്നെ സഹിക്കാൻ പറ്റുന്നില്ല.... പിന്നെയാ ഇവിടെ....!🙄 


"പിന്നെ ഞാൻ ഇല്ലെന്ന് കരുതി മുങ്ങാം എന്നും കരുതേണ്ട.... എല്ലാം ഞാൻ ബാപ്പിയെ പറഞ്ഞു ഏല്പിച്ചിട്ടുണ്ട്....." 


ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ.... രണ്ടും മാമന്റെ ശ്രദ്ധ ഒന്ന് മാറി കിട്ടാൻ വെയിറ്റ് ചെയ്തു നിന്നു....! 


സഹൽ ക്യാന്റീനിലും ലൈബ്രറിയിലും ഒക്കെയായി അവന്റെ ലവ് അറിയിക്കാൻ ഉള്ള തന്ത്രപാടിൽ ആയിരുന്നു.... എല്ലാം പെണ്ണ് കാണുന്നുണ്ടെങ്കിലും ഒന്നും അറിയാത്ത പോലെ നടന്നു.... അത് പിന്നെ ചില പെൺപിള്ളേർക്ക് അങ്ങനെ ഒരു സ്വഭാവം ഉണ്ട്....! 


റനു ആണെങ്കിൽ ഹാദിയെ കാണാൻ മുന്നിൽ തടസ്സം ഒന്നും ഇല്ലാത്തത് കൊണ്ട് ഹാദിയെയും നോക്കി ഇരിപ്പാണ്....!അവളുമാർ ഇല്ലാത്ത ബോറിങ് അങ്ങനെ ഒക്കെ നീക്കി....! 


"സാർ...." 


ഹാദിയുടെ വിളി കേട്ടാണ് ആഷി നിന്നത്....! 


ഇവൻ മിക്കവാറും ലവളെ കാര്യം ചോദിക്കാൻ ആവും.... ശരിയാക്കി തരാം....! 


"ലയ എന്താ രണ്ട് മൂന്ന് ദിവസം ആയി ക്ലാസിൽ വരാതെ....?!!" 


"അത് പിന്നെ അവൾക്ക് ഭ്രാന്ത് ഇളകി ചങ്ങലയിൽ ബന്ധിപ്പിച്ചിരിക്കാ...." 


"അയ്യോ ഉള്ളതാണോ...." 


"ആ.... അത് കൊണ്ട് നീ അവളെ ഒക്കെ വിട്ട് വേറെ വല്ല പെണ്ണിനേയും നോക്കുന്നതാ നല്ലത്...." 


"എനിക്ക് ഒന്ന് കാണാൻ പറ്റോ...." 


"അവളുടെ കൂട്ടുകാരി ആ അശ്വതിയെ തന്നെ അവൾ അങ്ങോട്ട് അടുപ്പിക്കുന്നില്ല അപ്പോഴാ നിന്നെ.... വെറുതെ തടി കേടാക്കാൻ നിക്കണ്ട...." 


"സാർ അവളെ കാണാറുണ്ടോ...." 


"ആ വല്ലപ്പോഴും...." 


"എങ്കിൽ സാർ ഇനി കാണുമ്പോ എന്റെ അന്വേഷണം പറയണം...." 


"അതിനെന്താ പറയാം....അല്ല നീ ലവ് ചെയ്യുന്ന കാര്യം അവൾക്ക് അറിയാവോ...." 


"😟ഇല്ല....അവൾ തന്നെയാ എനിക്ക് വേറെ ഒരുത്തിയെ സെറ്റ് ചെയ്തു തന്നത്...." 


"ആഹാ.... അതാ നല്ലത്.... ബെസ്റ്റ് ഓഫ് ലക്ക്...." 


എന്നും പറഞ്ഞു ആഷി ഒരു ചിരിയോടെ നടന്നു....! 


ഒന്നും ഇല്ലേലും അവൾ കാണിച്ചു തന്ന പെണ്ണല്ലേ.... അതെങ്കിൽ അത്....! 


"മോളെ അച്ചു.... ഇതാരൊക്കെയാ വന്നിരിക്കുന്നെ എന്ന് നോക്കിയേ...." 


താഴെ നിന്നും മാമിയുടെ വിളി വന്നതും രണ്ടും സ്റ്റെയർ വഴി താഴേക്ക് നോക്കി.... ഇരിക്കുന്ന നാലെണ്ണത്തിനെ കണ്ടതും രണ്ടും വായും പൊളിച്ചു നിന്നു....! 


"എന്തോന്നാടി ഇത്...." 


"പെണ്ണ് കാണൽ കഴിഞ്ഞു.... മുഹൂർത്തവും കുറിച്ച് എന്നാ കേട്ടത്.... ഇനി കയ്യോടെ പിടിച്ചു കൊണ്ട് പോയി കെട്ടിക്കാൻ എങ്ങാനും ആണോ വരവ്...."😟 


"ദൈവമേ ഈ ആങ്ങളയും പെങ്ങളും ഇത് എന്ത് ഭാവിച്ചാ...." 


അച്ചു ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ താഴേക്ക് ഇറങ്ങി.... പിന്നാലെ ലയയും....!



"നാണിച്ചു നിക്കാതെ ഇങ്ങ് നീങ്ങി നിക്ക് മോളെ...." 


എന്നും പറഞ്ഞു അവിനാഷിന്റെ അമ്മ അച്ചുനെ പിടിച്ചു അവിനാഷിന്റെ അടുത്ത് ഇരുത്തി.... അച്ചു ആണെങ്കിൽ പല്ല് കടിച്ചു അവിനാഷിന്റെ കാലിൽ അമർത്തി ചവിട്ടി....! 


"ആ... അമ്മേ...."😨 


അവിനാശ് ഒച്ച പുറത്ത് വരാതെ വിളിച്ചു പോയി....! 


"മുഹൂർത്തം തീരുമാനിച്ച സ്ഥിതിക്ക് മോതിരം കൂടി കയ്മാറ്റം ചെയ്യാം എന്ന് കരുതി വന്നതാ ഞങ്ങൾ.... ഇപ്പൊ ഇവിടെ ആണ് താമസം എന്ന് കേട്ടപ്പോൾ ആശ്വാസം ആയി...." 


"അതിനെന്താ ഇവർ ഇവിടെ വന്നപ്പോൾ ഞങ്ങൾ സ്വന്തം മക്കൾ ആയിട്ടേ കണ്ടിട്ടുള്ളൂ...." 


ഡേറ്റും ബാക്കി കാര്യങ്ങളും ഒക്കെ ചർച്ച ചെയ്യുന്നത് കണ്ട് ലയ അഞ്ചുന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു....! 


"നിനക്ക് ഇത് എന്തിന്റെ കേടാടി...."😬 


"അതൊക്കെ അറിയണം എങ്കിൽ നീയും ഒരാളെ ലവ് ചെയ്യണം.... അപ്പോഴേ മനസ്സിൽ ആവൂ എല്ലാം.... അവനെ സ്വന്തം ആക്കാൻ നമ്മൾ ഏതറ്റം വരെയും പോവും...." 


"പിന്നെ അമ്മാതിരി പണിക്ക് ഒന്നും എന്നെ കിട്ടില്ല...." 


"അയ്യേ ലവ് ചെയ്യാത്ത മനുഷ്യൻമാർ ഉണ്ടോ....ആ ഇരിക്കുന്ന എന്റെ അച്ഛൻ പോലും ലവ് ചെയ്തിട്ടുണ്ട്.... പിന്നെയാ.... നിന്റെ മമ്മിയും ലവ് ചെയ്ത ആളെ കൂടെ ഓടി പോയതല്ലേ...." 


"അത് തന്നെയാ ഞാൻ അത് വേണ്ടെന്ന് വെച്ചത്...." 


"ആഷി സാർ എങ്ങനെയാ നിന്നോട് വല്ല ലവും ഉണ്ടോ....നീ സാറിന്റെ മുറ പെണ്ണല്ലേ...." 


"അവനൊക്കെ കോളേജിൽ പെൺപിള്ളേർ റെഡി ആയി നിക്കുവല്ലേ....അല്ലേലും അവനെ ഒക്കെ ലവ് ചെയ്യുന്നതിലും ബേധം മെട്രോയ്ക്ക് മുന്നിൽ ചെന്ന് നിക്കുന്നതാ.... ക്ലാസിൽ തന്നെ സഹിക്കാൻ പറ്റുന്നില്ലെടി...." 


"അതൊക്കെ ലവ് തുടങ്ങിയാൽ ശരിയായിക്കോളും.... പിന്നെ അവന്മാർ നമ്മൾ സമ്മതിക്കാതെ ഒന്ന് ബാത്‌റൂമിൽ പോലും പോവില്ല...." 


"കക്ഷി അപ്പൊ കുളിക്കാൻ പോവുമ്പോ നിന്റെ അനുവാധം ചോദിച്ചിട്ടേ പോവാറുള്ളൂ...." 


"പിന്നല്ലാതെ...." 


🙄അവന്റെ ഒരു ഗതികേട്....! 


"അച്ഛനും അമ്മയും ഇല്ലെന്ന് കരുതി മോൾ വിഷമിക്കേണ്ട.... ഇന്ന് തൊട്ട് മോളെ അച്ഛനും അമ്മയും ഞങ്ങൾ ആണ്.... ഇത് പിടിച്ചോളൂ...." 


റിങ് കയ്യിൽ കൊടുത്തു അച്ചുനോട് അമ്മ പറഞ്ഞതും അച്ചു ദയനീയമായി ലയയെ ഒന്ന് നോക്കി റിങ് വാങ്ങി....! 


"ഇട്ടോളൂ...." 


"😬ഇതും പെങ്ങൾക്ക് വേണ്ടിയാണോ....?!!" 


അച്ചു റിങ് കയ്യിൽ പിടിച്ചു അവിനാഷിനെ കലിപ്പിൽ നോക്കി കൊണ്ട് ചോദിച്ചു....! 


"ഏയ്‌ അല്ല.... എനിക്ക് ഇയാളെ ശരിക്കും ഇഷ്ടം ആയിട്ട് തന്നെയാ...." 


അവിനാശ് അച്ചുന്റെ വിരലിൽ റിങ് ഇട്ടു കൊടുത്തു കൊണ്ട് പറഞ്ഞു.... അച്ചുവും അവന്റെ വിരലിൽ റിങ് ഇട്ടതും ലയ എല്ലാം ഫോണിൽ വിഡിയോ എടുത്തു....! 


"നാളെ മോൾ റെഡി ആയി നിക്കണം.... നമുക്ക് എല്ലാർക്കും കൂടി വിവാഹ ഡ്രസ്സ്‌ എടുക്കാൻ പോവേണ്ടതാ...." 


"മ്മ്...." 


അച്ചു ഒന്ന് മൂളി....! 


"നിന്റെ അച്ഛന് ഞാൻ ഇത് സെൻറ് ചെയ്തു കൊടുത്തിട്ടുണ്ട്...." 


"അച്ഛനോട് ഞാൻ ഇതിനെ പറ്റി പറഞ്ഞതാ അച്ഛൻ സന്തോഷിക്കുകയെ ഉള്ളൂ...." 


"പക്ഷെ നീ ഇവരെ മുന്നിൽ ഓർഫൻ ആണ്.... അപ്പൊ മാരേജിന് എന്ത്‌ ചെയ്യും...." 


"അയ്യോ ഞാൻ അത് ഓർത്തില്ല...." 


"അതൊക്കെ നമുക്ക് അവിയേട്ടനോട് അപ്പൊ പറഞ്ഞു സെറ്റ് ആക്കാം...." 


"പക്ഷെ ആളെ അച്ഛൻ ആ ഒരു കാരണം പറഞ്ഞു മുടക്കം പറയോ എന്നാ എന്റെ പേടി.... ആളെ സ്വഭാവം നീയും കണ്ടതല്ലേ...." 


"പക്ഷെ അമ്മായി അമ്മ പൊളിയാടി...." 


"അതാ ഒരു ആശ്വാസം...." 


"എന്തായാലും ഞാൻ ഈ വിഡിയോ സ്റ്റാറ്റസ് ഇടട്ടെ...." 


എന്നും പറഞ്ഞു സ്റ്റാറ്റസ് ഇട്ടതും ആദ്യത്തെ വ്യൂവേഴ്സ് തന്നെ ആഷി ആയിരുന്നു....! 


അത് കണ്ടപ്പോൾ ലവൻ അപ്പൊ തന്നെ അവിനാഷിനെ വിളിച്ചു....! 


"അത് ശരി നമ്മളോട് ഒരു വാക്ക് പോലും പറയാതെ നീ റിങ് എക്സ്ചേഞ്ച് ഒക്കെ നടത്തി അല്ലെ...." 


"അത് പെട്ടെന്ന് തീരുമാനിച്ചതാടാ.... നിന്റെ വീട്ടിൽ വെച്ചായിരുന്നു....അച്ഛൻ എടി പിടി എന്നാടാ ഓരോരോ കാര്യങ്ങൾ തീരുമാനിക്കുന്നത്....പിന്നെ നീ കോളേജിൽ ആയോണ്ട് നിനക്ക് ഞാൻ മെസേജ് വിട്ടിരുന്നു...." 


"അതിനെങ്കിലും തോന്നിയല്ലോ അത് മതി...." 


ആഷി ആശ്വാസത്തോടെ അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു....! 


🙄ഭ്രാന്ത് ഇളകി ചങ്ങലയിൽ ആണെന്ന് പറഞിട്ട് അവൾ കൂട്ടുകാരിയുടെ റിങ് എക്സ്ചേഞ്ച് ഒക്കെ സ്റ്റാറ്റസ് ഇട്ടിരിക്കുവാണല്ലോ.... ഹാദി അതും ചിന്തിച്ചു അപ്പൊ തന്നെ പെണ്ണിന് കോൾ ചെയ്തു....! 


"ആഷി സാർ അല്ലെ പറഞ്ഞത് നിനക്ക് ഭ്രാന്ത് ഇളകി ചങ്ങലയിൽ ഇട്ടിരിക്കുവാണെന്ന്...." 


കോൾ അറ്റൻഡ് ചെയ്തപാടെ ചെക്കൻ പറയുന്നത് കേട്ട് ലയ കലിപ്പിൽ എണീറ്റു....! 


ഓഹോ അപ്പൊ അവൻ രണ്ടും കല്പിച് ആണല്ലേ.... നീ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത് ശരിയാക്കി തരാം....!😬 


"രണ്ടാളും ബുക്ക്‌ എടുത്തു വാ...." 


ഇതിപ്പോ ലവൻ ക്ലാസ് കഴിഞ്ഞു വന്നാൽ പിന്നെ ഇത് തന്നെയാണ് പണി.... 🙄രണ്ടിനും അടുത്തിരുത്തി ക്ലാസ് എടുത്തു കൊടുക്കൽ.... ലയ എല്ലാം കൊണ്ടും കലിപ്പിട്ട് അവന്റെ മുന്നിൽ ഉള്ള ചെയറിൽ വന്നിരുന്നു....ഇത്തിരി മാറി ഇരുന്നു അമൻ തല ബുക്കിൽ ഇട്ടു വെച്ച പോലെ പഠിക്കുന്നുണ്ട്....! 


ക്ലാസ് തുടങ്ങിയതും ലയ അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു.... നിന്റെ ക്ലാസ് ഞാൻ ഇന്നത്തോടെ നിർത്തി തരാം.... 😌കാലിൽ തൊടാൻ തുടങ്ങിയതും ആഷി പിന്നെ ഏതോ അവസ്ഥയിൽ ആയി....പെണ്ണിന്റെ മുഖത്ത് തുറിച്ചു നോക്കുമ്പോൾ എല്ലാം പെണ്ണ് സൈറ്റ് അടിച്ചു കാണിക്കാനും തുടങ്ങി.... കാമുകൻ ആയാൽ പിന്നെ ബാത്‌റൂമിൽ പോണമെങ്കിലും കാമുകിയുടെ അനുവാദം വേണം എന്നല്ലേ.... ജസ്റ്റ്‌ ഒരു പരീക്ഷണം....! 


നിനക്കുള്ളത് ഞാൻ തരാം.... എന്നും ചിന്തിച്ചു ആഷി അവളുടെ രണ്ട് കാലിന് മീതെയും അവന്റെ കാലുകൾ വെച്ചതും പിന്നെ ലവളെ കാൽ ഒന്ന് അനക്കാൻ പോലും ആയില്ല.... അവിടേ പിന്നെ ലവൻ വിരൽ കൊണ്ട് ചിത്രപണി തുടങ്ങി.... 😦ഇരന്നു വാങ്ങിക്കുകയായിരുന്നോ ഞാൻ....! 


പിന്നെ പെണ്ണ് തുറിച്ചു നോക്കാൻ തുടങ്ങിയതും ലവൻ സൈറ്റ് അടിച്ചു കാണിക്കാൻ തുടങ്ങി....രണ്ടും കൂടി ആയപ്പോൾ പെണ്ണ് പിന്നെ നല്ല അച്ചടക്കത്തോടെ ക്ലാസ് ശ്രദ്ധിക്കാൻ തുടങ്ങി....! 


"കാക്കു പഠിച്ചു...." 


"എങ്കിൽ നീ പോയിക്കോ...." 


അത് കേട്ടതും ചെക്കൻ ഹാപ്പി ആയി ലയയെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു മുങ്ങി.... അവനോക്കെ രക്ഷപെട്ടു....! 


"ഇന്നത്തെ ക്ലാസ് തീർന്നു...." 


അത് കേട്ടതും രണ്ടും എണീറ്റു എങ്കിലും അച്ചു മാത്രം മുറിയിൽ എത്തി.... പെണ്ണ് ഇപ്പോഴും കാല് വിട്ട് കിട്ടാത്ത അവസ്ഥയിൽ നിൽക്കുവാ....! 


"എന്റെ കാൽ വിട്ടാൽ പോവായിരുന്നു...."😒 


"നിനക്ക് എന്തിന്റെ സൂക്കേട് ആണ്.... എന്നെ നോക്കി കോഷ്ടി കാണിച്ചാൽ ഞാൻ അതിൽ വീഴുമെന്ന് കരുതിയോ...." 


ലയ ഇല്ലെന്ന് തോൾ പൊക്കി കണ്ണ് ഇറുക്കി കാണിച്ചു....! 


"പിന്നെന്തായിരുന്നു ഉദ്ദേശം...." 


"ഇയാൾ എന്തിനാ ഹാദിയോട് എനിക്ക് ഭ്രാന്ത് ആണെന്നും ചങ്ങലയിൽ ഇട്ടിരിക്കുവാണെന്നും പറഞ്ഞത്...." 


"ഓഹ് അത് നീ ഇപ്പോഴാണോ അറിഞ്ഞത്... വന്ന അന്ന് തന്നെ ഞാൻ അവനോട് പറഞ്ഞതാ നിനക്ക് ഭ്രാന്ത് ആണെന്ന്....അവൻ ആണെങ്കിൽ അത് കേട്ടപ്പോൾ തന്നെ വിശ്വസിക്കുകയും ചെയ്തു....അതിൽ കുറ്റം പറയാനും പറ്റില്ല.... എനിക്ക് പോലും പലപ്പോഴും തോന്നിയിട്ടുണ്ട് നിനക്ക് ഭ്രാന്ത് ആണോ എന്ന്...." 


"ഭ്രാന്ത് ഇയാളെ കെട്ടിയോൾക്ക്...."😬 


പെണ്ണ് കലിപ്പിൽ അതും പറഞ്ഞു പിന്നെ ഒന്ന് സൈലന്റ് ആയി....!ആഷി അതിന് ഒന്ന് ചിരിച്ചു....! 


"എന്നെ വിടാനാ പറഞ്ഞത്...." 


"നീയല്ലേ കുറച്ച് മുന്നേ എന്നെ നോക്കി സൈറ്റ് അടിക്കുകയും തോണ്ടി വിളിക്കുകയും ഒക്കെ ചെയ്തത്...." 


"അ.... അത്.... പിന്നെ.... അതിന് ശേഷം ഇയാൾ എന്നോട് അതൊക്കെ തന്നെയല്ലേ ചെയ്തേ...." 


"ഉറങ്ങി കിടക്കുന്ന എന്നെ വിളിച്ചുണർത്തിയാൽ പിന്നെ....എന്തായാലും കൊതിപ്പിച്ചത് അല്ലെ...." 


എന്നും പറഞ്ഞു അവൻ കാൽ മാറ്റാതെ തന്നെ എണീറ്റതും ലയ ഇത്തിരി പേടിയോടെ അവനെ നോക്കി....! 


"ദേ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്..... എന്നെ വിടാനാ പറഞ്ഞത്....." 


അതൊന്നും അവൻ മൈൻഡ് ചെയ്യാതെ അവളിലേക്ക് മുഖം അടുപ്പിച്ചതും ലയ അവനെ പിടിച്ചു തള്ളാൻ തുടങ്ങി....🙄അത് വഴി വന്ന അമൻ ആണെങ്കിൽ ഇവിടെ കിസ്സിങ് സീനൊ എന്ന പോലെ വായും പൊളിച്ചു നിന്നു....!! 


ഇപ്പൊ കണ്ട്രോൾ വിട്ടാൽ ശരിയാവില്ല.... ആഷി സ്വയം നിയന്ത്രിച്ചു....! 


"വായും പൊളിച്ചു നിക്കാതെ പോടീ...." 


അത് കേട്ടതും ലയ ഒന്ന് കൂടെ വായും പൊളിച്ചു നിന്നു....!അത് കണ്ടതും ആഷി ഒന്ന് ചിരിച്ചു കൊണ്ട് പോയി....! 


😟ഇവനെ ഒക്കെ എന്തിന് കൊള്ളാം.... കാക്കു ആയിപ്പോയി....നല്ലൊരു ചാൻസ് കിട്ടിയിട്ട് അതും കളഞ്ഞു പോയിരിക്കാ.... ഞാൻ വല്ലോം ആയിരിക്കണം....!



             *************💃



"ഇവൾ ഇല്ലാതെ ഞാൻ എങ്ങനെയാ...." 


അവിനാഷും ഫാമിലിയും അച്ചുനെയും കൊണ്ട് വിവാഹ ഡ്രസ്സ്‌ എടുക്കാൻ പോവാൻ ഉള്ള തയാറെടുപ്പോടെ  വന്നതാണ്.... പെണ്ണ് ആണെങ്കിൽ ലയ ഇല്ലാതെ പോവില്ലെന്ന വാശിയിലും....! 


"നീ പോയിക്കോ....ഒന്നുല്ലേലും നിന്റെ നാത്തൂൻ ഇല്ലേ...." 


🙄അഞ്ചു അതിന് ഒന്ന് ഇളിച്ചു കൊടുത്തു....!അച്ചു ആണെങ്കിൽ ഇവളൊ എന്ന പോലെ നിന്നു....! 


"എടാ ആഷി നീ ഒരു കാര്യം ചെയ്യ്.... മോളെയും കൊണ്ട് ഇവരെ കൂടെ പോയിക്കോ.... കാറിൽ അവൾക്ക് കൂടി ഇരിക്കാൻ ഉള്ള സ്ഥലം ഇല്ലാത്തത് കൊണ്ടല്ലേ...." 


അത് കേട്ടതും ലയ ആശിയെ തുറിച്ചു നോക്കി....!ഇവളെ ഇപ്പൊ പുറത്ത് കൊണ്ട് പോവുന്നത് റിസ്ക് ആണ്.... അല്ലെങ്കിൽ കാണായിരുന്നു....! 


"എനിക്ക് ഈ ഷോപ്പിംഗ് ഒന്നും തീരെ ഇഷ്ടം അല്ലാത്ത കാര്യം ആണ്.... അത് കൊണ്ട് ഞാൻ ഇല്ല...." 


"എനിക്കും അങ്ങനെ തന്നെ അത് കൊണ്ട് ഞാനും ഇല്ല...." 


ഇവനൊക്കെ എന്ത് കാമുകനാ...ലവ് ചെയ്യുന്ന പെണ്ണിനെ ബൈക്കിൽ കൊണ്ട് പോവാൻ ഒരു ചാൻസ് കിട്ടിയിട്ട് അതും കളഞ്ഞു കുളിച്ചു നില്ക്കാ....അമൻ ആശിയെ ഇങ്ങേർക്ക് വല്ല കുഴപ്പവും ഉണ്ടോ എന്ന പോലെ നോക്കി....! 


അങ്ങനെ അച്ചു അവറ്റകളെ കൂടെ വിട്ടു.... ആഷി ആണെങ്കിൽ മുറിയിൽ പോയതും ലയ തന്റെ സ്കൂട്ടി ഒന്ന് നോക്കി....! 


പ്രേമിക്കാൻ അറിയാത്ത മാഷ്.... ഇങ്ങനെ പോയാൽ ഇങ്ങേർക്ക് അടുത്ത കാലത്തൊന്നും പെണ്ണ് കിട്ടില്ല....അമൻ പിറു പിറുത്തു കൊണ്ട് സ്റ്റെയർ കേറുമ്പോ ആണ് രണ്ടായിരത്തിന്റെ പിടക്കുന്ന നോട് ചെക്കന്റെ നേർക്ക് വന്നത്.... 🙄ചെക്കൻ കണ്ണും തള്ളി നോക്കിയതും ലയ ഇളിച്ചു നിക്കുന്നത് കണ്ട് ചെക്കൻ കയ്യും കെട്ടി നോക്കി നിന്നു....! 


"വേണ്ടേ...." 


"വേണ്ട...." 


"കാക്കു അറിയേണ്ടടാ.... ഇനി അറിയണേൽ അറിയട്ടെ ഒരു തല്ല് വാങ്ങാനും ഞാൻ റെഡിയാ...." 


"ചുമ്മാ തരാൻ ബാബിക്ക് വട്ടൊന്നും ഇല്ലല്ലോ...." 


"ചുമ്മാതല്ല.... ഒരു ഹെല്പ് വേണം...." 


"അതോണ്ട് തന്നെയാ പേടി...." 


"പേടിക്കാൻ ഒന്നും ഇല്ലെടാ.... ആ കാണുന്ന സ്കൂട്ടി ഒന്ന് ഗേറ്റിന് വെളിയിൽ എത്തിക്കണം....അത്രയേ ഉള്ളൂ...." 


"അതാണോ.... അത് നിസാരം...." 


ചെക്കൻ അതും വാങ്ങി പോക്കെറ്റിൽ ഇട്ടു ചാവിയും കറക്കി ഇറങ്ങി....! 


"ഇത് ഓടിച്ചു പഠിക്കാനാ...." 


ആരേലും ചോദിക്കുന്നതിനു മുന്നേ ചെക്കൻ മുൻ‌കൂർ ജാമ്യം എടുത്തു.... അത് ഉരുട്ടി എങ്ങനെ ഒക്കെയോ ഗേറ്റിനു വെളിയിൽ എത്തിച്ചു....! 


"ഇനി നിന്റെ കാക്കുന്റെ ശ്രദ്ധ തിരിക്കണം.... ആ ഗ്യാപ്പിൽ ഞാൻ മുങ്ങിക്കോളാം...." 


അതും ചെക്കൻ ഏറ്റു പാട്ടൊക്കെ പാടി ആഷിയുടെ മുറിയിൽ എത്തി....! 


"കാക്കു...." 


"എന്താടാ...." 


"കാക്കുന് ശരിക്കും ബാബിയെ ഇഷ്ടം ആണോ...." 


"എന്തെ നിനക്കിപ്പോ അങ്ങനെ തോന്നാൻ...." 


"അല്ല ബാബിയെയും ബൈക്കിൽ ഇരുത്തി കൊണ്ട് പോവാൻ ഒരു ചാൻസ് കിട്ടിയിട്ട് അതും കളഞ്ഞു കുളിച്ചു നിക്കുന്നത് കണ്ട് ചോദിച്ചതാ...." 


"അതാണോ.... ഇനി അങ്ങോട്ട് അതിനെ ജീവനോടെ കാണാൻ വേണ്ടിയാ ഇപ്പൊ വേണ്ടെന്ന് വെച്ചത്...." 


"പോയി...." 


ചെക്കൻ വിൻഡോസ് വഴി ഒന്ന് നോക്കി ആശ്വാസത്തോടെ പറഞ്ഞു....! 


"എന്ത് പോയെന്ന്...." 


"അത് നല്ലൊരു ചാൻസ് പോയെന്ന് പറഞ്ഞതാ....." 


"നീ അതികം ചാൻസ് കണ്ട് പിടിക്കാതെ പോയിരുന്നു പഠിക്കെടാ.... "😬 


വല്ല ആവശ്യവും ഉണ്ടായിരുന്നോ.... 😟ചെക്കൻ ആ എന്നും പറഞ്ഞു മുറിയിലേക്ക് നടന്നു....! 


താഴെക്ക് ഇറങ്ങിയ ആഷി പെണ്ണിന്റെ വണ്ടി കാണാതെ അവിടെ ഒക്കെ ഒന്ന് നോക്കി.... മുറിയിൽ വന്ന് നോക്കിയതും അവിടെയും ലവൾ ഇല്ലെന്ന് കണ്ട് ആഷി എന്ത് ചെയ്യും എന്ന് അറിയാതെ നിന്നു....! 


"അല്ല ബാപ്പ അവൾ ഇത് എപ്പോ പുറത്ത് പോയി...." 


"അത് പിന്നെ അച്ചു പോയെ പിന്നെ കൂടെ പോവാത്തത് കൊണ്ട് എന്തോ പോലെ എന്ന് പറഞ്ഞപ്പോൾ ഞാൻ ആണ് പറഞ്ഞത് പോയിക്കോളാൻ...." 


"ഓഹ്.... എങ്കിൽ എന്നോടൊന്ന് പറയാം ആയിരുന്നില്ലേ...." 


"നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ നീയല്ലേ അപ്പൊ താല്പര്യം ഇല്ലെന്ന് പറഞ്ഞത്...." 


അവളെ തീർക്കാൻ വേണ്ടി പിന്നാലെ ആള് നടക്കാണെന്ന് എങ്ങനെ ഇവരോടൊക്കെ പറയും.... ആഷി അപ്പൊ തന്നെ ബൈക്കും എടുത്തു വിട്ടു....! 


"എടാ ആ ലയ നിങ്ങൾ ഷോപ്പ് ചെയ്യുന്നിടത് വന്നോ...." 


"ഇല്ലല്ലോ എന്താടാ...." 


"ഏയ്‌ ഒന്നുല്ല....അവളെ ഇവിടെ കാണാത്തത് കൊണ്ട് ചോദിച്ചു എന്നെ ഉള്ളൂ...." 


ഈ പെണ്ണ് പിന്നെ ഇത് എവിടെ പോയി....! 


നൈറ്റ്‌ അവൾ വരുന്നത് വരെ അവൻ സ്വസ്ഥത ഇല്ലാതെ പുറത്ത് തന്നെ ഉണ്ടായിരുന്നു....! 


"നീ എവിടെ ആയിരുന്നു ഇത് വരെ...." 


"ഞാൻ ഷോപ്പിംഗിന്.... മാമനോടും മാമിയോടും ഞാൻ പറഞ്ഞതാണല്ലോ...." 


"അവർക്ക് അറിയില്ലല്ലോ നിന്റെ പിന്നാലെ നിന്നെ ഇല്ലാതാക്കാൻ നടക്കുന്നവരെ കാര്യം ഒന്നും...." 


"അതിന്.... അതും പേടിച്ചു ഇതിനകത്ത് അടയിരിക്കാൻ ഒന്നും എന്നെ കിട്ടില്ല...." 


"വേണ്ട.... നീ ചെന്ന് അവന്മാരെ മുന്നിൽ ചെന്ന് നിക്ക്...." 


"അത് എന്റെ ഇഷ്ടം.... ഇയക്കെന്താ ഇപ്പൊ വേണ്ടത്...." 


"നീ ഇത് വരെ എവിടെ ആയിരുന്നു എന്ന് പറയണം....ഷോപ്പിംഗിന് അല്ലെന്ന് എനിക്കറിയാം...." 


"ഞാൻ ഇതിനകത്തിരുന്നു മടുത്തപ്പോൾ പുറത്തൊക്കെ ഒന്ന് കറങ്ങാൻ പോയതാ.... ഇതും ഇട്ടാ പോയത്.... അത് കൊണ്ട് എന്നെ ആർക്കും മനസ്സിൽ ആയിട്ടില്ല പോരെ...."😬 


"ഇത് ഇനി സ്ഥിരം ആക്കാം എന്ന് മോൾ കരുതേണ്ട...." 


"ഇയാൾ ആരാ എന്റെ ബോഡി ഗാർഡോ...." 


"അത് നിനക്ക് വഴിയേ മനസ്സിൽ ആവും...." 


"ഒന്ന് പോടാ...." 


എന്നും പറഞ്ഞു പെണ്ണ് പുച്ഛത്തോടെ അകത്തു നടന്നു.... ഇഷ്ടപ്പെടുന്ന പെണ്ണിന്റെ ജീവൻ സംരക്ഷിക്കാൻ പെടുന്ന പാട് എനിക്കെ അറിയൂ.... അതൊന്ന് കോപ്പിന് ഊഹിച്ചെടുത്താൽ എന്താ....! 


"എടി എന്തായി നീ അവിയേട്ടനോട് നിനക്ക് അച്ഛൻ ഉണ്ടെന്ന കാര്യം പറഞ്ഞ...." 


"ഇല്ലെടി അതിനുള്ള ഗ്യാപ് ഒന്നും കിട്ടീല...." 


"സാരല്ല അതിന് ഇനിയും ദിവസങ്ങൾ ഉണ്ടല്ലോ അപ്പൊഴേക്കും പറയാം...." 


"ഞാൻ അങ്ങനെ ആണ് പറഞ്ഞത് എന്നെങ്ങാനും അച്ഛൻ അറിഞ്ഞ അത് സഹിക്കാൻ ആവില്ല...." 


"ഞാൻ ആണെന്ന് പറഞ്ഞാൽ മതി.... അതും എന്റെ കുറുമ്പായി അച്ഛൻ തള്ളി കളയും...." 


"അതൊക്കെ വിട് നീ എവിടെ ആയിരുന്നു ഇത് വരെ...." 


"ഒന്ന് കറങ്ങാൻ.... പുറത്തൊക്കെ പോയി വന്നപ്പോൾ ഇത്തിരി ആശ്വാസം ഉണ്ട്....പക്ഷെ മാഷിന് ഒന്നും പിടിച്ചിട്ടില്ല.... എന്തൊക്കെയോ വന്നപ്പോൾ തൊട്ട് പറഞ്ഞു.... ഞാനും പിന്നെ വായിൽ തോന്നിയത് ഒക്കെ പറഞ്ഞു ഇങ്ങ് പോന്നു...." 


"ഒരിക്കൽ നിന്റെ ജീവൻ രക്ഷിച്ച ആളാ ആഷി സാർ അത് മറക്കണ്ട...." 


"അങ്ങേർക്ക് എപ്പോഴും അതിന് പറ്റോ...." 


"അതിന് വേണ്ടിയല്ലേ സാർ നിന്നെ ഇങ്ങനെ കെയർ ചെയ്യുന്നത്....അത് നിനക്ക് മനസ്സിൽ ആക്കിക്കൂടെ...." 


"എന്റെ വായിൽ നിന്ന് സത്യം അറിയാൻ വേണ്ടിയുള്ള ഡ്രാമയാ എല്ലാം.... അല്ലാതെ...." 


അത് കേട്ടതും അച്ചു പിന്നെ സൈലന്റ് ആയി....! 


"ഓഹ് എന്നെ അങ്ങ് കൊല്ല്.... നിനക്ക് ഒക്കെ ഇത് എന്തിന്റെ കേടാടി.... അല്ലെങ്കിൽ തന്നെ ഈ മാരേജ് കഴിയുന്നത് വരെ മുള്ളിൻമേൽ ചവിട്ടിയാ നിൽപ്...." 


ലയ എല്ലാം പറഞ്ഞതും അവിനാശ് വരാൻ പോവുന്ന അപകടത്തെ കുറിച്ചോർത്തു പറഞ്ഞു....! 


"ഇയാളോട് ആരാ എടി പിടി എന്ന് കാര്യങ്ങൾ തീരുമാനിക്കാൻ പറഞ്ഞത്....ഒഴിഞ്ഞു പോവാൻ വേണ്ടി പറഞ്ഞതാ എല്ലാം.... എന്നിട്ടും അതിൽ പിടിച്ചല്ലേ പിന്നെയും വരവ്...." 


അച്ചു കലിപ്പ് ആയതും അവിനാശ് ഒന്ന് കൂൾ ആയി.... മാരേജ് കഴിയുന്നത് വരെ അവളെ അനുസരിക്കാം.... 😦 


"എന്റെ പെങ്ങൾ ഒരുത്തി വരുത്തി വെച്ച ദുരിതമാ എല്ലാം...." 


"ഓഹോ അപ്പൊ ഇയാക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ല അല്ലെ...." 


"ഞാൻ അങ്ങനെ അല്ല പറഞ്ഞത്...." 


"പിന്നെ ഇപ്പൊ പറഞ്ഞതോ...."😬 


ദൈവമേ പെങ്ങൾ എന്ന ദുരന്തം പോയാൽ അതിനേക്കാൾ വലിയ ദുരന്തം ആണല്ലോ കൂടെ വരുന്നത്....! 


"ഞാൻ ഇപ്പൊ അച്ഛനോട് എന്ത് പറയും അത് പറ...." 


"അച്ഛൻ അല്ലെ.... സ്വന്തം മോനെ മനസ്സിൽ ആയില്ലെങ്കിൽ പിന്നെ ആരെയാ മനസ്സിൽ ആക്കാ...." 


"എന്റെ അച്ഛന്റെ അഭിപ്രായം പെണ്ണുങ്ങൾ ആയാൽ ഇത്തിരി അടക്കവും ഒതുക്കവും ഒക്കെ വേണം എന്നാ...." 


"അതാവും വീട്ടിൽ ഉള്ള ഒന്ന് ഇങ്ങനെ ആയിപോയത്....." 


😟ഇവറ്റകൾ രണ്ടും വാ തുറക്കാതിരുന്നാൽ ഒടുക്കത്തെ റൊമാൻസ് ആണ്.... വാ തുറന്നലോ ഇങ്ങനെയും....! 


"ഒന്ന് നിർത്തോ.... അച്ഛനോട് പറയണം അതല്ലേ ഇപ്പൊ പ്രശ്നം....വഴിയുണ്ട്...." 


"എന്ത് വഴി....?!!നിന്റെ വാക്ക് വിശ്വസിച്ചാ ഞാൻ ഈ അവസ്ഥയിൽ ആയത്...." 


"ദേ അവിയേട്ടാ....അല്ലെലും ഇപ്പൊ നമ്മളെ ആവശ്യം ഒന്നും ഇല്ലല്ലോ....." 


"ഏയ്‌ അങ്ങനെ പറയല്ലേ.... മാരേജ് വരെ എന്തായാലും നിന്റെ ആവശ്യം ഉണ്ടാവും.....അത് കഴിഞ്ഞാൽ...." 


"ഓഹ്.....അത് കഴിഞ്ഞാൽ ഞാൻ നിൽക്കില്ല...." 


എന്നും പറഞ്ഞു പെണ്ണ് അവനെയും പുച്ഛിച്ചു ഇരുന്നു.....! 


"അല്ലേടി നിനക്ക് ആശിയെ എങ്ങനെയാ ഇഷ്ടം ആണോ...." 


"അതെന്താ ഇപ്പോൾ അങ്ങനെ ഒരു ചോദ്യം...." 


"അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഞാൻ അവനോട് പറഞ്ഞു നിന്നെ കെട്ടിക്കാം എന്ന് കരുതി ചോദിച്ചതാ...." 


"അതിനാണെങ്കിൽ ഇയാൾ മിനക്കെടേണ്ട.... എനിക്ക് ഇഷ്ടം അല്ല...." 


"അവന് വേണ്ടി പെൺപിള്ളേർ ക്യു ആണ് അത് മറക്കേണ്ട...." 


"അതിൽ ഒന്നിനെ പിടിച്ചു ആ മരങ്ങോടാനോട് കെട്ടിക്കോളാൻ പറ.... അങ്ങനെ എങ്കിലും കുറച്ച് സ്വസ്ഥത കിട്ടട്ടെ...." 


അപ്പൊ പെണ്ണിന് ലവനോട് ഇഷ്ടം ഒന്നും ഇല്ല.... എന്നാലും എന്റെ ആഷി നിന്നെ എന്തോരം പെൺപിള്ളേർ പ്രേമിക്കുന്നു.... പക്ഷെ നീ പ്രേമിക്കുന്ന ഇവൾക്ക് ആണേൽ നിന്നോട് അങ്ങനെ ഒരു ഫീലിംഗ് ഇല്ലതാനും....! 


"എങ്കിൽ ഞങ്ങൾ പോട്ടെ.... ഇനി പുറത്തിറങ്ങിയതിന്റെ പേരിൽ അവന്റെ വായിൽ ഉള്ളത് മുഴുവൻ കേൾക്കേണ്ടി വരും...." 


"അല്ല,,, അപ്പൊ....അച്ഛൻ...." 


"അതെന്തെങ്കിലും പറ അവിയേട്ടാ.... ഇപ്പോഴേ ഇത്തിരി കള്ളം ഒക്കെ പറഞ്ഞു ശീലിക്കുന്നത് നല്ലതാ....പറയും പോലെ അത് ശീലം ഇല്ലാത്തത് ഒന്നും അല്ലല്ലോ അല്ലെ.... എന്തൊക്കെ ആയിരുന്നു ഫസ്റ്റ് ടൈം കണ്ടപ്പോൾ ഉള്ള തള്ള്...." 


അതിന് ചെക്കൻ ഒന്ന് ഇളിച്ചു കൊടുത്തു....! 


"എന്ന് കരുതി അത് ഒരു ശീലം ആക്കണ്ട...." 


അച്ചു ഒരു വാണിംഗ് കൊടുത്തതും ലവൻ ഡീസന്റ് ആയി നിന്നു....!🙄മൂപ്പരെ കൊണ്ട് പറ്റും.... കള്ളം അല്ലെ.... സത്യം പറയുന്നതിനേക്കാൾ എളുപ്പം കള്ളം പറയാനാ.... പക്ഷെ പിന്നെയാ പുലിവാല് എന്ന് മാത്രം....!



            **************💥




"എന്റെ ആഷി എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല.... നാളെ എന്റെ വിവാഹം ആണെന്ന്.... നീ എന്റെ കയ്യിൽ ഒന്ന് നുള്ളിക്കെ...." 


അത് കേട്ടതും ആഷി അവന്റെ കരണം നോക്കി ഒന്ന് അങ്ങ് കൊടുത്തു.... 🙄അപ്പൊ സത്യം തന്നെ....! 


"നീ എന്തിനാ ഇപ്പൊ എന്നെ തല്ലിയെ...." 


"അത് സത്യം ആണെന്ന് ബോധിപ്പിക്കാൻ വേണ്ടി തന്നെയാ.... നീ ഇങ്ങനെ പൊട്ടന് ലോട്ടറി അടിച്ച പോലെ നിക്കാതെ ഒന്ന് സ്മാർട്ട്‌ ആവാൻ നോക്ക്...." 


"ഫസ്റ്റ് ടൈം തന്നെ അവളെ മുന്നിൽ നാണം കെട്ടതാ ഇനി എന്ത് സ്മാർട്ട്‌ ആയിട്ട് എന്ത് കാര്യം...."😒 


എന്നും പറഞ്ഞു അവിനാശ് ശോക മൂകനായി ഇരുന്നു....! 


"അങ്കിൾ എന്ത് പറഞ്ഞു...." 


അച്ചു ഫോൺ വെച്ചതും ലയ അരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു....! 


"ഇങ്ങോട്ട് വരുവാണെന്ന്.... കൂടുതൽ ഒന്നും പറഞില്ല.... അച്ഛൻ വരുന്നത് വരെ നിന്നെ കെയർ ചെയ്യണം എന്നും പറഞ്ഞു....എന്തോ പ്രശ്നം ഉണ്ടന്ന് തോന്നുന്നു...." 


"ഈ കല്യാണ പെണ്ണ് അതൊന്നും ഓർത്ത് ടെൻഷൻ ആവണ്ട....എന്നെ കെയർ ചെയ്യാൻ ഒക്കെ എനിക്കറിയാം...." 


ലയ അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ പറഞ്ഞു....! 


ആഷി പോയ അവസരം നോക്കി അവൾ അവന്റെ മുറിയിൽ ചെന്നു....തെണ്ടി എവിടെ ആണാവോ ആ ഗൺ കൊണ്ട് വെച്ചത്.... 😬 


മൊത്തത്തിൽ ഒന്ന് സെർച്ചിങ് നടത്തി ലയ നിരാശയോടെ പറഞ്ഞു....! 


"എന്താ ബാബി... കാക്കുന്റെ മുറിയിൽ തപ്പുന്നെ...." 


ഇനി ഇവൻ വഴി ഒന്ന് നോക്കാം.... കള്ളന് കഞിവെച്ചവനാ ഇവൻ....! 


"അത്.... അത് പിന്നെ എന്റെ ഒരു സാധനം നിന്റെ കാക്കു മോഷ്ടിച്ചു കൊണ്ട് വന്ന് ഇവിടെ എവിടെയോ വെച്ചിട്ടുണ്ട് അത് തപ്പിയതാടാ...." 


"എന്ത് സാധനം....?!!" 


"അത്.... അത്.... ഒരു ഗൺ..." 


"😨ഗണോ...." 


"ഒറിജിനൽ അല്ലേടാ.... ഡ്യൂപ്ലിക്കേറ്റ് ആണ്...." 


"മനസ്സിൽ ആയി കാക്കു അത് ഒറിജിനൽ ആണെന്ന് കരുതി പൊക്കിയതാവും അല്ലെ...." 


"മ്മ്...." 


അത് കേട്ടതും ലവനും അവളോടൊപ്പം അവിടെ ഒക്കെ തിരയാൻ തുടങ്ങി....ആഷി ഡോർ തുറന്ന് വരുന്നത് കണ്ടതും അമൻ കട്ടിലിനടിയിലും ലയ ഷെൽഫിനു പിന്നിലും മറഞ്ഞു നിന്നു.... 😨ഇവനെങ്ങാനും കണ്ടാൽ എല്ലാം തീർന്ന്....! 


ലവൻ വന്നപാടെ ആദ്യം ഷർട്ട്‌ ഊരി മാറ്റി.... പിന്നെ ബനിയൻ കൂടി ഊരി മാറ്റിയതും അമന്റെ കണ്ണ് തള്ളി....ബാബി എല്ലാം കണ്ട് കൊണ്ടിരിക്കുകയാണെന്ന് എങ്ങനെ ഞാൻ പറഞ്ഞു മനസ്സിൽ ആക്കും.... ആകെ നാണക്കേട് ആവുമല്ലോ പടച്ചോനെ....! 


ആഷി ആണെങ്കി ബെൽറ്റ്‌ ഊരാൻ തുടങ്ങിയതും പെണ്ണും സ്തംഭിച്ചു നിന്നു.... അയ്യേ ഇവൻ എന്താ ഈ കാണിക്കുന്നേ.... 😨 


ഇനി രക്ഷയില്ലെന്ന് കണ്ടതും സ്വന്തം കാക്കുന്റെ മാനം രക്ഷിക്കാൻ എന്ന പോലെ അമൻ എല്ലാം മറന്നു വെളിയിലേക്ക് ഇറങ്ങി... 


"അയ്യോ കാക്കു ഊരല്ലേ...." 


"എന്താടാ....നീ എന്തിനാ അതിനടിയിൽ കേറി ഇരിക്കുന്നെ....." 


"അ.... അത്.... ഞാൻ ചുമ്മാ...." 


"എന്താടാ നിനക്ക് ഒരു കള്ള ലക്ഷണം...." 


ചെക്കൻ അപ്പോഴൊക്കെ കണ്ണ് കൊണ്ട് ഷെൽഫിനു പിന്നാലെ കാണിച്ചു കൊണ്ടിരിക്കാ.... 


"വാ തുറന്ന് പറയെടാ...." 


"എല്ലാം കണ്ട് കൊണ്ട് ഒരാൾ ഷെൽഫിനു പിന്നിൽ നിൽപ്പുണ്ട്...." 


എന്നും പറഞ്ഞു ചെക്കൻ ഓടിയതും ആഷി ഞെട്ടി കൊണ്ട് ഷെൽഫിന് പിന്നിലേക്ക് നോക്കി.... ഇളിച്ചു കൊണ്ട് നിൽക്കുന്ന ലയയെ കണ്ടതും അവൻ അന്തം വിട്ടു നിന്നു....! 


"നീ ഒക്കെ എന്തെടുക്കുവായിരുന്നു ഇതിനകത്ത്...." 


"🙈അയ്യേ...." 


അത് കേട്ടതും ആഷി സ്വയം ഒന്ന് നോക്കി വേഗം ടി ഷർട്ട്‌ എടുത്തിട്ടു....! 


"എന്റെ മുറിയിൽ അങ്ങനെ പലതും ഞാൻ കാണിക്കും.... നീയോക്കെ എന്തിനാ ഇങ്ങോട്ട് വന്നത്...." 


"അത് എന്റെ ഗൺ എടുക്കാൻ വന്നതാ.... അത് എനിക്ക് ആവശ്യം ഉണ്ട്...." 


"ഓഹോ അത് കൊണ്ട് എന്താണാവോ മോളെ ആവശ്യം...." 


"ആദ്യം നിന്നെ കൊല്ലാൻ...." 


"അതിന് നീ ഒന്നൂടെ ജനിക്കണം...." 


"പ്ലീസ് എന്റെ ഗൺ താ...." 


"തരാൻ ഉള്ള ഉദ്ദേശം എനിക്കില്ല.... അതിന് വേണ്ടി നീ കെഞ്ചേണ്ട ആവശ്യം ഒന്നും ഇല്ല...." 


"അത് തരാതെ ഞാൻ പോവില്ല...." 


അത് കേട്ടതും ആഷി ചിരിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി....! 


"ആണോ.... എങ്കിൽ നീ ഇവിടെ കഴിഞോ...." 


"എന്നിട്ട് വേണം നൈറ്റ് സണ്ണി ചേച്ചി എന്നും വിളിച്ചു ഒരുമാതിരി വൃത്തികെട്ട സ്വഭാവം പുറത്തെടുക്കാൻ അല്ലെ...." 


"അത് ഞാൻ ശരിക്കും നിനക്ക് തന്നതാടി.... ഇന്ന് നീ ഇവിടെ കഴിയാൻ തീരുമാനിച്ച സ്ഥിതിക്ക് ഒരു കയ് നോക്കിയാലോ...." 


"പോടാ തെണ്ടി...."😬 


"എടീ ഞാൻ നിന്റെ സാർ ആണ്...." 


"അങ്ങനെ ഉള്ള പ്രവർത്തി ഒന്നും അല്ലല്ലോ ഈ സാർ ഇത് വരെ കാണിച്ചത്...." 


"അത് പിന്നെ ഞാൻ അങ്ങനെയാ ഇങ്ങോട്ട് എന്താണോ കിട്ടുന്നത് അതിനനുസരിച്ചേ തിരിച്ചു കൊടുക്കാറുള്ളൂ...." 


"ഓഹ്...." 


"അല്ല നിന്റെ ഉദ്ദേശം എന്താ ഇവിടെ തന്നെ നിക്കാൻ ആണോ അതോ...." 


"എന്റെ ഗൺ തന്നാൽ ഞാൻ പോയിക്കോളാം...." 


"എങ്കിൽ പിന്നെ നീ ഇവിടെ തന്നെ നിന്നോ.... നിന്നോട് സംസാരിച്ചു നിക്കാൻ എനിക്ക് ടൈമും ഇല്ല.... എനിക്ക് കുളിച്ചു ഡ്രസ്സ്‌ മാറി പോവാൻ ഉള്ളതാ...." 


"അതിന് ഞാൻ എന്ത് വേണം...." 


"നീ ഒന്നും വേണ്ട.... എനിക്കൊരു സ്വഭാവം ഉണ്ട് കുളി കഴിഞ ഞാൻ അത് പോലെ ഇങ്ങ് വരും.... നീ ഇവിടെ ഉണ്ടെന്ന് കരുതി ആ സ്വഭാവം ഒന്നും മാറ്റാൻ എനിക്ക് പറ്റില്ല...." 


വായും പൊളിച്ചു നിന്ന ലയ ബോധം വീണ്ടെടുക്കാൻ ഇത്തിരി ടൈം വേണ്ടി വന്നു.... അപ്പോഴേക്കും ലവൻ ബാത്‌റൂമിൽ കേറിയിട്ടുണ്ട്.... അയ്യേ ഇവൻ ഇത്രക്ക് വൃത്തികെട്ടവൻ ആണോ....ബാത്‌റൂം ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും ലയ ഇറങ്ങി ഒരു ഓട്ടം ആയിരുന്നു.... ഇറങ്ങി വന്ന ആഷി ആണേൽ അവളുടെ പോക്ക് കണ്ട് ഒന്ന് ചിരിച്ചു....നിന്നെ ഓടിക്കാൻ ഇതല്ലാതെ വേറെ വഴിയില്ല മോളെ....!!


ലയയുടെ ഓട്ടം കണ്ടതും അമൻ അന്തം വിട്ടു കാക്കുന്റെ മുറിയിലേക്ക് തലയിട്ട് നോക്കി....! 


"ബാബി എല്ലാം കണ്ടോ....?!!" 


"എന്താ...."🙄 


"ഏയ്‌ ഒന്നുല്ല.... ഞാൻ ഉള്ളോണ്ട് കാക്കു മാനം പോവാതെ രക്ഷപ്പെട്ടു എന്ന് പറഞ്ഞതാ....." 


"നീ എന്തിനാ അവളെയും വിളിച്ചു കൊണ്ട് ഇതിനകത്ത് വന്നത്...."😬 


"ഞാൻ വിളിച്ചോണ്ട് വന്നത് ഒന്നും അല്ല....ബാബിയാ എന്നെ വിളിച്ചെ... ബാബിയുടെ ടോയ് ഗൺ എന്തിനാ കാക്കുന്...." 


"അവൾക്ക് ഒരു കൊച്ച് ഉണ്ടാവുമ്പോ ഗിഫ്റ്റ് കൊടുക്കാൻ...." 


🙄അയിന് സ്വന്തം ആയി ഒന്ന് വാങ്ങിക്കൂടേ.... അല്ലേലും ഈ കാക്കു ഈയിടെ കഞി സ്വാഭാവം ആണ് കാണിക്കുന്നത്....! 


"നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ...." 


അതിന് മാത്രം ഒരു കഞിത്തരവും ഇല്ല.... ചെക്കൻ അവിടന്ന് മുങ്ങി.... അല്ലെങ്കിൽ പിടിച്ചിരുത്തി പഠിപ്പിച്ചെടുക്കും....!



         ************💃



"നിന്റെ അച്ഛൻ ഇത് വരെ വന്നില്ലല്ലോ...." 


റെഡി ആയി കഴിഞ്ഞ അച്ചുനെ നോക്കി ലയ നിരാശയോടെ പറഞ്ഞു....! 


"ലേറ്റ് ആവും നേരെ മണ്ഡപത്തിലേക്ക് വരാം എന്ന് പറഞ്ഞു...." 


അച്ചു അതും പറഞ്ഞു കണ്ണാടിക്ക് മുന്നിൽ ഒരുക്കം തുടങ്ങി....!ലയ റെഡി ആയി കഴിഞ്ഞത് കൊണ്ട് തന്നെ ഫോണും നോക്കി ഇരുന്നു....!! 


"അച്ചു ഇത് കണ്ടോ....ഇയാൾ തീർന്നെന്ന്...." 


"ആര്...." 


ലയ നീട്ടിയ ഫോണിലേക്ക് അച്ചു നോക്കിയതും അവൾ പുഞ്ചിരിയോടെ അച്ചുനെ ഒന്ന് നോക്കി....! 


"എങ്ങനെയാ.... നിന്റെ ഡാഡിയാണോ...." 


"അറിയില്ല.... ആരായാലും എനിക്കിനി പേടിക്കണ്ട.... അന്നത്തെ അറ്റാക്കിനു ശേഷം അതാവും പിന്നെ അറ്റാക്ക് ഒന്നും ഇല്ലാതിരുന്നത്.... ഡാഡിയും മമ്മിയും ഒക്കെ ഹാപ്പി ആവും....എന്തായാലും നിന്റെ മാരേജ് ദിവസം തന്നെ ഈ ഹാപ്പി ന്യൂസ്‌ അറിയാൻ പറ്റിയല്ലോ...

ഐ ആം സൊ ഹാപ്പി...." 


അവൾ അച്ചുനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....! 


"പക്ഷെ അത് നിന്റെ ഡാഡിയാണ് ചെയ്തത് എങ്കിലോ...." 


"ആയാൽ തന്നെ എന്താ.... എല്ലാം തീർന്നില്ലേ.... ഇനി ഒന്നിന്റെ പേരിലും ആരും ഞങ്ങളെ നേർക്ക് വരില്ലല്ലോ...." 


"മ്മ്.... എന്തായാലും അച്ഛൻ വരുവല്ലേ നമുക്ക് എല്ലാം ചോദിക്കാം...." 


"മ്മ്...." 


ലയ ആശ്വാസത്തോടെ മൂളി....! 


"വൗ ബാബി സൂപ്പർ...." 


അമൻ കേറി വന്നതും റെഡി ആയി നിക്കുന്ന ലയയെ നോക്കി പറഞ്ഞു....! 


"അതിന് എന്റെയല്ലടാ കെട്ട് ഇവളെയാ...." 


"ചേച്ചിടേ കാര്യം അവിയേട്ടൻ പറയും...." 


"ഓഹ് അപ്പൊ നമുക്ക് ആരും ഇല്ലാത്തത് കൊണ്ടാണോ നീ എന്നെ ആശ്വസിപ്പിച്ചത്...." 


"കാക്കു അല്ലെ പറയേണ്ടത് അത് പറയാൻ ചാൻസ് ഇല്ല...." 


"അതെന്താ നിന്റെ കാക്കു എന്റെ കെട്ടിയോൻ ആണോ...." 


"ബാബി ഒന്ന് മനസ് വെച്ചാൽ കെട്ടിയോൻ ആവും...." 


"എന്റെ വായിൽ ഉള്ളത് കേൾക്കാതെ ഇറങ്ങേടാ....അവന്റെ ഒരു കാക്കു...."😬 


അത് കേട്ടതും ലവൻ ഇറങ്ങിയോടി....! 


"ഇന്ന് തൊട്ട് നീ ഇവിടെ തനിച്ചാ....കാര്യം നിന്റെ മാമന്റെ വീടൊക്കെ തന്നെയാ.... അത് കൊണ്ട് പറയാ നീ എന്തെങ്കിലും തറ വേല കാണിക്കുകയും ആഷി സാർ നിനക്കുള്ള പണിഷ്മെന്റ് തരികയും ചെയ്യും.... പുള്ളി നിന്നെക്കാൾ തറയാ ചില നേരത്ത്.... മറ്റുള്ളവർ നോക്കി നിൽക്കെ അല്ലെ നിന്നെ പിടിച്ചു കിസ്സ് ചെയ്തത് പോലും.... അമൻ പറഞ്ഞ പോലെ സാറിന് നിന്നോട് വല്ല ലവോ ഉണ്ടെങ്കിൽ നീ വേണേൽ എന്റെ കൂടെ വന്ന് നിന്നോ.... അല്ലാതെ നിന്റെ മമ്മിയെയും ഡാഡിയെയും പോലെ ഒന്നും കാണിച്ചു വെക്കരുത് കേട്ടല്ലോ...." 


"നിനക്ക് തോന്നുന്നുണ്ടോടി ഞാൻ അവനെ ലവ് ചെയ്യും എന്ന്...." 


"പെണ്ണിന്റെ മനസ് അല്ലെ.... ഞാനും ആദ്യം അങ്ങനെ ഒക്കെ തന്നെയാ കരുതിയേ.... പിന്നെ എപ്പോഴാണാവോ ആ തെണ്ടിയുടെ മുന്നിൽ മുട്ട് മടക്കിയത്...."😒 


"അതിനൊന്നും ഈ ലയയെ കിട്ടില്ല...." 


അതും പറഞ്ഞു അവൾ അച്ചുനെയും കൊണ്ട് ഇറങ്ങി....! 


സെറ്റ് സാരി ഒക്കെ ചുറ്റി വരുന്ന അച്ചുനെ കണ്ട് എല്ലാരും ഒന്ന് പുഞ്ചിരിച്ചു.... അതെ വേഷത്തിൽ അവൾക്ക് പിന്നാലെ വരുന്ന ലയയെ കണ്ടതും ആഷിയുടെ നോട്ടം പിന്നെ അവളെ ആയിരുന്നു....! 


"എന്താ കാക്കു ഇപ്പൊ തോന്നുന്നില്ലേ ബാബിയോട് അന്നേ ലവ് ആണെന്ന് പറയാം ആയിരുന്നു എന്ന്...." 


ഇങ്ങനെ ആണെങ്കിൽ പറയാം ആയിരുന്നു.... 😒ആഷി അമന്റെ ചോദ്യം കേട്ട് ചിന്തിക്കാതെ ഇരുന്നില്ല....! 


"അന്ന് ഹെല്പ് വേണം എന്ന് ചോദിച്ചപ്പോൾ എന്തൊക്ക ആയിരുന്നു...." 


"നീ നല്ലവൻ ആണെങ്കിൽ ഇന്ന് ഞാൻ അവളെ കെട്ടിയേനെ....അവിനാഷിന് ഒരു പെങ്ങൾ ഉണ്ടായയത് കൊണ്ട് അവന്റെ കാര്യങ്ങൾ ഒക്കെ എളുപ്പത്തിൽ നടന്നു.... നിനക്ക് ഒരു പെണ്ണായി ജനിചൂടായിരുന്നോ...." 


"ഞാൻ വേണേൽ ഒരു പെൺകൊച്ചിന്റെ ഉപ്പച്ചി ആവാം കാക്കു...." 


🙄ആഷി കിളി പോയ പോലെ അമനെ നോക്കി....! 


"എന്റെ കയ്ക്ക് പണി ഉണ്ടാക്കാതെ നീ പോയെ...." 


"അല്ലേലും നല്ലത് പറയുമ്പോ ആർക്കും പിടിക്കൂല...." 


😦ഇവൻ എന്നേക്കാൾ മുന്നേ ഒന്നിനെയും കെട്ടി കൊണ്ട് വരും എന്നാ തോന്നുന്നേ....! 


കാറിൽ ഡ്രൈവർക്കൊപ്പം മാമനും പിന്നാലെ മാമിയും അച്ചുവും അമനും കേറി ഇരുന്നതോടെ ലയ അമനെ ഒന്ന് നോക്കി....! 


"ഞാൻ കാക്കുന്റെ കൂടെ ബൈക്കിൽ വന്നോളാം ബാബി ഇരുന്നോ...." 


ചെക്കൻ ഇറങ്ങിയ പാടെ ആഷി അവനെ ദയനീയമായി നോക്കി അതിൽ തന്നെ കേറി ഇരിക്കെടാ പട്ടി എന്ന് ആക്ഷൻ കാണിച്ചു....! 


അങ്ങനെ ഫ്രീ ആയിട്ടൊന്നും ഒരു ഉപകാരവും ചെയ്യില്ലെന്ന് ചെക്കനും.... ആയിരം തരാമെന്ന ആക്ഷനിൽ അമൻ വീണ്ടും അകത്തു നോക്കി.... 


"ബാബി എന്റെ കാലിന് നല്ല പൈൻ ....ബൈക്കിൽ കേറാൻ പറ്റും എന്ന് തോന്നുന്നില്ല...." 


മിററിൽ കൂടി ആഷി അമനെ നോക്കി എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നത് ഒക്കെ ലയ കാണുന്നുണ്ടായിരുന്നു.... ഓഹോ അപ്പൊ ഇതാണ് നിന്റെ പൈൻ അല്ലെ.... ശരിയാക്കി തരാം....!! 


ലയ അമനെ തോണ്ടി രണ്ടായിരം തരാം എന്ന് കാണിച്ചതും ലവൻ അപ്പൊ തന്നെ കൂർ മാറി.... 


"ഹാ അത് പോയെന്നാ തോന്നുന്നേ.... ബാബി കാറിൽ തന്നെ പോയിക്കോ...." 


എടാ ഒന്നും ഇല്ലേലും നിന്റെ കാക്കു അല്ലേടാ ഞാൻ.... ഈ കാര്യത്തിൽ എങ്കിലും കൂടെ നിക്കെടാ.... 😬ആഷി പല്ല് കടിച്ചു പിടിച്ചു മൂവായിരം കാണിച്ചതും ലയ നാല് കാണിച്ചു.... അങ്ങനെ ഒരു ലേല കച്ചവടം പോലെ ചെക്കന് തന്നെ എണ്ണിതിട്ടപ്പെടുത്താൻ ആവാത്തത്രയും കാശ് ആയി.... 🙄ലവൻ ഇതൊക്കെ എന്ത് ചെയ്യുവോ എന്തോ....! 


"ഇത് ഇന്നെങ്ങാനും തീരുവോ.... നാളെയല്ല ഇന്നാ കെട്ട്...." 


മാമൻ ഒന്ന് ഓർമിപ്പിച്ചതും ലയ അമന്റെ ചെവി പിടിച്ചു വലിച്ചു....! 


"നിന്റെ കാക്കുന്റെ ഓഫർ കേട്ട് നീ വീഴണ്ട.... അവസാനം പുള്ളി ഒരു ഡയലോഗ് പറയും എട്ടിൽ അല്ലെ ആയുള്ളൂ നിനക്ക് എന്തിനാ ഇത്രയധികം കാശ് എന്ന്.... അതല്ലാതെ ഒരു നയാ പൈസ തരാൻ ഒന്നും പോണില്ല.... അത് കൊണ്ട് മോൻ ചെന്ന് അങ്ങേരെ ബൈക്കിൽ കേറാൻ നോക്ക്...." 


🙄അതും ശരിയാ.... പക്ഷെ രണ്ടിനെയും ഒന്നാക്കാൻ ഒരുമിച്ച് ഈ ഒരു പോക്ക് നല്ലതാ.... എന്റെ അല്ലെ കാക്കു എന്ത് തറ വേല കാണിച്ചിട്ടായാലും ബാബിയേ വളച്ചെടുത്തോളും....! 


"നിന്റെ കാക്കുനോട്‌ പറ ഇത് ആള് വേറെയാണെന്ന്...." 


അത് കേട്ടതും അമൻ ആശിയുടെ അടുത്തേക്ക് തന്നെ നടന്നു....! 


"😬നിനക്കെന്താടാ പറഞ്ഞാൽ മനസ്സിൽ ആവില്ലേ....നല്ലൊരു ചാൻസ് ആണ് നീയായിട്ട് കളഞ്ഞത്...." 


അമൻ വന്നതും ആഷി കലിപ്പിൽ അവനെ നോക്കി കൊണ്ട് പറഞ്ഞു.... 


"അത് ആള് വേറെയാണെന്ന് കാക്കുനോട്‌ പറയാൻ ബാബി പറഞ്ഞു...." 


"അവൾ അങ്ങനെ പറഞ്ഞ....?!!" 


"മ്മ്...." 


"നീ കേർ.... ശരിയാക്കി കൊടുക്കാം...."😬 


എന്നും പറഞ്ഞു അവൻ ബൈക്ക് എടുത്തു....!



          ************💥




"അച്ഛാ...." 


അച്ഛനെ കണ്ടതും അച്ചു ഓടി ചെന്ന് കെട്ടിപ്പിടിച്ചു....! 


"അവിയേട്ടാ അതാണ് അച്ചുന്റെ അച്ഛൻ....ഇനി ഇയാളെ അച്ഛനോട് എന്ത് പറയും...." 


ലയ അവിനാഷിന്റെ അടുത്ത് വന്ന് പറഞ്ഞതും അവൻ ഇത്തിരി പേടിയോടെ സ്വന്തം അച്ഛനെ നോക്കി....!അന്നൊരു കള്ളം പറയാൻ ആലോചിച്ചു കണ്ട് പിടിച്ചു പറഞ്ഞത് അവൾക്ക് ഒരു വളർത്തച്ഛൻ ഉണ്ടെന്നാ....! 


ലയ പിന്നെ ഹാദിയെയും സഹലിനെയും കണ്ടതും അവന്മാരെ അടുത്തേക്ക് നടന്നു.....! 


"ഹായ് ഡാ എപ്പോ ലാൻഡ് ആയി...." 


"അങ്ങനെ ഒന്നുല്ല രാവിലെ ഇങ്ങ് പോന്നു...." 


സഹൽ പറഞ്ഞതും ഹാദി അപ്പോഴും പെണ്ണിനെ വായും പൊളിച്ചു നോക്കി നിക്കായിരുന്നു....! 


"ഈ വേഷത്തിൽ നീ സൂപ്പർ ലുക്ക്‌ ആണ്...."😍 


"😬അപ്പൊ ഞാനോ...." 


പിന്നിൽ നിന്ന് റനുന്റെ ചോദ്യം കേട്ടതും ഹാദി ഒന്ന് ഇളിച്ചു കൊടുത്തു....! 


"നീ പിന്നെ പൊളിയല്ലേ...." 


അത് കേട്ടപ്പോൾ ആണ് അവൾക്ക് ആശ്വാസം ആയത്.... നാലും അവിടെ കണ്ട ചെയറിൽ ഇരുന്നതും ലയ ഹാദിയുടെ അടുത്ത് ഇരുന്നത് കണ്ട് ആഷി കലിപ്പിൽ അവനെ നോക്കി....! 


"ആഷി സാർ...." 


"അതൊക്കെ കോളേജിൽ നീ അവിടെ ഇരിക്കെടാ...." 


എണീക്കാൻ നിന്ന ഹാദിയെ പിടിച്ചിരുത്തിയതും അവൻ കലിപ്പിൽ നിന്നെ എന്റെ കയ്യിൽ കിട്ടും എന്ന പോലെ ലയയെ കലിപ്പിൽ നോക്കി....! 


"ഇതാണച്ചാ അവിനാഷേട്ടൻ...." 


"ഹായ് അച്ഛാ....സുഖാണോ...." 


അവരെ പരിചയം പുതുക്കൽ ഒക്കെ കഴിഞ്ഞു പിന്നെ അവളെ അച്ഛൻ ചോദിച്ചത് മണവാളൻ ചെക്കന്റെ അച്ഛനെയാണ്....! 


"ബാക്കി എല്ലാരേയും കണ്ടു മോന്റെ അച്ഛൻ എവിടെ....?!!" 


"അച്ഛാ ഇതാ അവിനാഷേട്ടന്റെ അച്ഛൻ...." 


അത് വഴി പോയ ലവന്റെ അച്ഛനെ നിർത്തി അച്ചു പറഞ്ഞതും രണ്ട് അച്ഛന്മാരും പരസ്പരം ഒന്ന് നോക്കി.... 


🎶മോഹ ഭംഗ മനസിലെ... 🎶 


അവിനാഷിന്റെ അച്ഛൻ ആ ഒരു അവസ്ഥയിൽ അങ്ങേരെ ഒന്ന് നോക്കി....! 


തന്റെ എല്ലാം എല്ലാം ആയ പഴയ കാമുകിയേ കെട്ടി കൊണ്ട് പോയവൻ ആണ്.... ഇപ്പോഴും അവളെ ഓർത്താ ജീവിതം കഴിച്ചു കൂട്ടുന്നത് തന്നെ....! 


"ഭാര്യ വന്നില്ലേ...."😟 


🙄അച്ഛന്റെ ചോദ്യം കേട്ട് അവിനാശ് കിളി പോയ പോലെ അച്ഛനെ ഒന്ന് നോക്കി....! 


"ഇവളെ അമ്മ മരിച്ചു പോയി...." 


അങ്ങേര് വിഷമത്തോടെ പറഞ്ഞതും അതിനേക്കാൾ വിഷമം ആയിരുന്നു അവിനാശ് സ്വന്തം അച്ഛന്റെ മുഖത്ത് കണ്ടത്....! 


"ദൈവം അത്രയേ ആയുസ് വിധിച്ചിട്ടുണ്ടാവൂ...."😟 


അങ്ങേര് സ്വയം ആശ്വസിച്ചു....! 


"മക്കൾ ഇല്ലാതായപ്പോൾ ഇവളെ ദത്തെടുത്തതാവും അല്ലെ...." 


പെട്ടു.... അവിനാശ് അച്ചുനെ ദയനീയമായി ഒന്ന് നോക്കി....! 


"ദത്തെടുക്കാനോ.... ഇവൾ ഞങ്ങളെ ഒരേ ഒരു മോളാ.... മരിക്കുന്ന സമയത്തും മോളെ പറ്റി ആയിരുന്നു അവളെ വിഷമം....നാട്ടിൽ തന്നെ അവളെ കെട്ടിച്ചയക്കണം എന്നായിരുന്നു അവളെ ആഗ്രഹവും.... അത് കൊണ്ടാ ഇങ്ങനെ ഒരു ആലോചനയെ പറ്റി മോൾ പറഞ്ഞപ്പോൾ തന്നെ ഞാൻ സമ്മതിച്ചത്.... എല്ലാം കണ്ട് ഇവളെ അമ്മ ഇപ്പൊ സന്തോഷിക്കുന്നുണ്ടാവും....." 


അച്ഛന്റെ ഒരു തല്ല് പ്രതീക്ഷിച്ചു അവിനാശ് കവിളിൽ കയ് വെച്ചെങ്കിലും അച്ഛൻ ചെന്ന് അച്ചുനെ കെട്ടിപ്പിടിച്ചു.... എനിക്ക് ജനിക്കാതെ പോയ മോളാണ് മോളെ നീ.... 😒 


ഇങ്ങേരെ ഏതോ പിരി ഇളകിഎന്നാ തോന്നുന്നേ....! 


"മോളെ ഞങ്ങൾ പൊഞ് പോലെ നോക്കിക്കോളും.... ഒന്ന് കൊണ്ടും വിഷമിക്കേണ്ട...." 


അങ്ങേരെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണ് നീര് ഉറ്റി വീണു....! 


"ഇനി മോൾ ഒരിക്കലും അനാഥയല്ല അമ്മയും അച്ഛനും മോൾക്ക് ഇവിടെ ഉണ്ട്...." 


ഹോ ഭാഗ്യം എങ്ങനെ ഒക്കെയോ തീരാൻ ഇരുന്നതാ അവിനാശ് ഒന്ന് ആശ്വസിച്ചു...! 


"വാ മോളെ...." 


എന്നും പറഞ്ഞു സ്വന്തം മകളെക്കാൾ കൂടുതൽ കരുതലോടെ അങ്ങേര് അച്ചുനെ മണ്ഡപത്തിൽ പിടിച്ചു കയറ്റി....!



          ************💃



"ഹാ നല്ലോണം പൊക്ക് സുധീഷേട്ടാ...." 


സുധീഷ് അത് കേട്ടതും കയ്യിൽ ഉള്ള പത്തന്പത്തിഅഞ്ച് കിലോ വരുന്ന ലവളെ ഒന്ന് നോക്കി....!😒 


"ചേട്ടാ ഈ പോസിൽ ഒരു അഞ്ചാറെണ്ണം എടുത്തോ...." 


ക്യാമറമാൻ ചേട്ടനെ നോക്കി അഞ്ചു അതും പറഞ്ഞു സുധിയുടെ കയ്യിൽ തന്നെ കിടന്നു.... വല്ല ആവശ്യവും ഉണ്ടായിരുന്നോ....! 


കെട്ടാം എന്നെ പറഞ്ഞുള്ളൂ... കെട്ടി എടുത്തോളാം എന്നൊന്നും പറഞില്ല.... 😟അങ്ങേര് എങ്ങനെ ഒക്കെയോ അതിനെയും കയ്യിൽ എടുത്തു നിന്നു....! 


"ഇത് കൂടെ...." 


എങ്ങനെ ഒക്കെയോ സുധിയുടെ തോളിൽ വലിഞ്ഞു കേറി അഞ്ചു വീണ്ടും പിക് എടുപ്പിച്ചു.... സുധി ആണെങ്കിൽ നേരെ ചൊവ്വെ നിൽക്കാൻ വയ്യാതെ കുനിഞ്ഞു നിന്നു....! 


🙄എന്റെ അച്ഛനും അമ്മയും എന്നെ കൊണ്ട് ഒരു തേങ്ങാ വരെ ഇന്നേ വരെ എടുപ്പിച്ചിട്ടില്ല.... സുധി ചിന്തിക്കാതെ ഇരുന്നില്ല....! 


അങ്ങേര് അവിനാഷിനെ ദയനീയമായി നോക്കിയതും അവിനാശ് ആ കുരിശ് ഇന്ന് തൊട്ട് നീ ചുമന്നോ എന്ന പോലെ നിന്നു....! 


"ഇനി സുധിയേട്ടൻ എന്നെ തോളിൽ ഇരുത്തുവോ....ഇപ്പോഴത്തെ ട്രെൻഡ് ആണ്..... എല്ലാ മാരേജ് ആൽബത്തിലും കാണാറുണ്ട്...." 


"ഞാൻ ഇത്തിരി വെള്ളം എങ്കിലും കുടിക്കട്ടെ...." 


അങ്ങേര് എങ്ങനെ ഒക്കെയോ അവിടന്ന് മുങ്ങി.... ☹️ചെക്കൻ ഇന്ന് തന്നെ വെള്ളം കുടിച്ചു.... എന്താവോ എന്തോ....! 


അവിനാശ് പിന്നെ അച്ചുനെയും നോക്കി നിൽപ്പാണ്.... 🙄വേറെ ഒന്നും അല്ല സ്വന്തം അച്ഛൻ താഴത്തും തറയിലും വെക്കാതെ അല്ലെ നോക്കുന്നത്.... ഇതെന്തു മറി മായം...!! 


ആഷി ആണേൽ ലയയെ ഒന്ന് തനിച്ചു കിട്ടാൻ പഠിച്ച പണി പതിനെട്ടും നോക്കി കൊണ്ടിരിക്കുകയാണ്.... അവൾ പിടി കൊടുത്തിട്ട് വേണ്ടേ....! 


"മോളെ...." 


"എന്താ അങ്കിൾ...." 


"മോളുടേ ഡാഡി വന്നിട്ടുണ്ട്...." 


"ഡാഡിയോ...." 


ലയ ഞെട്ടി കൊണ്ട് അങ്ങേരെ നോക്കി....! 


"മ്മ്.... പുറത്ത് കാറിൽ ആണ്...." 


"എന്തിനാ ഇപ്പൊ...." 


"നിന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു...." 


"അത് അങ്കിൾ....ആ ഞാൻ പോവാം....ഇവനെ കൊന്നത് ഡാഡിയാണോ...." 


"അറിയില്ല....അറിയാലോ മോൾക്ക് ഡാഡിക്ക് വെയിറ്റ് ചെയ്യുന്നത് ഇഷ്ടം അല്ലെന്ന്...." 


ലയ ആരും കാണാതെ പുറത്തേക്ക് നടന്നതും രണ്ട് കയ് വന്ന് അവളെ പിടിച്ചു.... ആദ്യം അവൾ ഒന്ന് ഞെട്ടി എങ്കിലും ആശിയെ കണ്ടപ്പോൾ അവൾ ശ്വാസം വലിച്ചു വിട്ടു.....! 


"എന്താ....?!!" 


"അത് തന്നെയാ എനിക്കും അറിയേണ്ടത്.... നീയാരാന്നാ നിന്റെ വിചാരം.... നിന്നോടൊന്ന് സംസാരിക്കാൻ ഞാൻ കുറച്ച് ദിവസം ആയി ശ്രമിക്കുന്നു.... അത് മനസ്സിൽ ആക്കി നീ മനഃപൂർവം എന്നിൽ നിന്ന് ഒഴിഞ്ഞു മാറി നടക്കുന്നത് ആണെന്നും എനിക്കറിയാം...." 


"അത് അറിയാലോ.... എന്നാ ഞാൻ ചെല്ലട്ടെ...." 


"നിന്നെ വിളിച്ചു കൊണ്ട് വന്നിട്ടുണ്ടെങ്കിൽ നിന്നോട് സംസാരിക്കാനും എനിക്കറിയാം...." 


അവൻ മുന്നിൽ കണ്ട ഡോർ ലോക്ക് ചെയ്തു കൊണ്ട് പറഞ്ഞു....! 


"ദേ അനാവശ്യം കാണിക്കരുത്....എനിക്ക് പോണം...." 


"ഞാൻ പറഞ്ഞത് കേട്ടിട്ട് പോയാൽ മതി...." 


ഓഹ് ഇവൻ വിടുന്ന മട്ടില്ലല്ലോ.... ഡാഡിക്ക് ആണെങ്കിൽ വെയിറ്റ് ചെയ്യുന്നത് ഇഷ്ടവും അല്ല.....! 


"എന്താന്ന് വെച്ചാൽ ഒന്ന് പറഞ്ഞു തുലക്ക്...."😬 


ലയ ദേഷ്യത്തോടെ കയ്യും കെട്ടി നിന്ന് കൊണ്ട് പറഞ്ഞു....!അത് കേട്ടതും ആഷി ഒരു ചിരിയോടെ അവളെ അടുത്തേക്ക് നീങ്ങി....! 


"എനിക്ക് നിന്നെ....അല്ലെങ്കിൽ വേണ്ട നീ ആരെയെങ്കിലും ലവ് ചെയ്യുന്നുണ്ടോ.....!!" 


"ഇതെന്തു ചോദ്യവാ ഞാൻ മാഷേ പറ്റി ഇങ്ങനെ ഒന്നും അല്ല കരുതിയത്...." 


ഇവനോടിപ്പോ ഒരു ലവർ ഇല്ലെന്ന് പറയുന്നതും കുറച്ചിൽ ആണ്....! 


"പിന്നെന്താ നീ എന്നെ പറ്റി കരുതിയത്...." 


"ഇയാക്ക് ഇത്തിരി എങ്കിലും വിവരം ഉണ്ടെന്ന്...." 


"നിനക്കെന്താ എന്നെ കണ്ടിട്ട് പൊട്ടൻ ആയിട്ട് തോന്നുന്നുണ്ടോ,...." 


"ഏയ്‌ അതില്ല.... മന്ദബുദ്ധി ആയിട്ട തോന്നുന്നേ...." 


🙄ഏ.... ആഷി ഷർട്ട്‌ ഒക്കെ ഒന്ന് ശരിയാക്കി ഇത്തിരി ഡീസന്റ് ആയി നിന്നു....! 


"ഞാൻ മന്ദ ബുദ്ധി തന്നെയാ.... അത് കൊണ്ടാണല്ലോ വേറൊരു മന്ദ ബുദ്ധി എന്റെ ഉള്ളിൽ കേറി കൂടിയത്...." 


"അതാരാ...." 


"അതോ.... ഞാൻ.... പറയട്ടെ....!കാണാൻ സുന്ദരിയാ.... ഇത്തിരി പൊട്ടത്തരം ഉണ്ടെന്നേ ഉള്ളൂ.... പിന്നെ ഇത്തിരി കുരുട്ട് ബുദ്ധിയും....വേറെ എന്താണെന്ന് വെച്ചാൽ അവൾക്ക് അറിയാം എനിക്ക് അവളെ ഇഷ്ടം ആണെന്ന് പക്ഷെ അവൾ അറിഞ്ഞതായി ഭാവിക്കുന്നില്ല...." 


"അത് ആ കുട്ടിക്ക് ഇയാളെ ഇഷ്ടം അല്ലാത്തത് കൊണ്ടാവും....അല്ലെങ്കിൽ അവൾക്ക് വേറെ ആരോടെങ്കിലും ലവ് ഉണ്ടാവും...." 


"ഉണ്ടായിരിക്കാം....നീ ആരെയാ ലവ് ചെയ്യുന്നേ അത് പറ...." 


"എനിക്കും ഒരാളെ ഇഷ്ടാ.... കാണാൻ സുന്ദരൻ.... പിന്നെ വിവരം ഒക്കെ ഉണ്ടെങ്കിലും കുരുട്ട് ബുദ്ധി തന്നെയാ ആൾക്ക് കൂടുതൽ...." 


"അതാരാ...." 


"അത്.... ആള് അങ്ങ് മുംബയിൽ ആണ്...." 


അത് വരെ താൻ ആണെന്ന് കരുതിയ ആഷി അവൾ പറയുന്നത് കേട്ടതും മുഖം വാടി....!എന്തായാലും നീ ഇവിടെ തന്നെ ഉണ്ടല്ലോ നിന്നെ വളച്ചെടുക്കാൻ എനിക്കറിയാം....! 


"എന്നാൽ ഞാൻ പോട്ടെ...." 


"അതെങ്ങനെ ശരിയാവും.... ഞാൻ നിന്നെ ഇവിടെ കൊണ്ട് വന്നത് എന്തിനാണെന്ന് അറിയോ...." 


"എന്തിനാ....." 


"നീ എന്നെ ഇട്ടു ദ്രോഹിച്ചതിനും എനിക്ക് തരാത്ത ബഹുമാനത്തിനും ഒരു ഡോസ് തരാൻ...." 


അതെന്ത്‌ ഡോസ് എന്ന പോലെ ലയ അവനെ നോക്കിയതും ആഷി അവളുടെ അരയിൽ കൂടി കയ്യിട്ട് പിടിച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കി.... പിന്നെ അവളുടെ അധരങ്ങളിലേക്കും.... അതിലേക്ക് അവന്റെ ചുണ്ടുകൾ അമർത്തി അതിനെ നുണയാൻ തുടങ്ങിയതും അവളുടെ കയ് അവനെ ചുറ്റി വരിഞ്ഞു....! 


രണ്ട് പേരും പരസ്പരം ചേർത്ത് പിടിച്ചു ചുംബനങ്ങൾ കയ് മാറിയതും ലയയുടെ കാതുകളിലേക്ക് നീട്ടി അടിക്കുന്ന ഹോൺ  മുഴങ്ങിയതും ലയ കണ്ണുകൾ തുറന്നു ആശിയെ പിടിച്ചു തള്ളി....! 


"ഞാൻ ഇയാളെ സ്റ്റുഡന്റ് ആണ്.... ആ എന്നോട് ഇങ്ങനെ പെരുമാറാൻ എങ്ങനെ തോന്നി സാറിന്...." 


"അതിന് ഇത് ആദ്യായിട്ട് ഒന്നും അല്ലല്ലോ...." 


അതും ശരിയാ.... അവൾ പിന്നെ അവനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് ഇറങ്ങി....!ആശിയെയും തപ്പി ഇറങ്ങിയ അവിനാശ് ലയ ഇറങ്ങുന്നത് കണ്ടതും ആ മുറിയിലേക്ക് തലയിട്ട് നോക്കി....അവിടെ കിസ്സിങ്ങിന്റെ ഫ്ലോയിൽ നിൽക്കുന്ന ആശിയെ കണ്ടതും അവൻ അടുത്ത് ചെന്നു....! 


"നീ എന്താ അവളെ ചെയ്തത്.... അവൾ കണ്ണ് തുടച് ഇറങ്ങി പോന്നത് കണ്ടല്ലോ...." 


"അത് ഒരു കിസ്സ്...." 


"നിനക്ക് ഇത് തന്നെയാണോ പണി.... ഒന്നും ഇല്ലെങ്കിലും അവൾ നിന്റെ സ്റ്റുഡന്റ് അല്ലേടാ...." 


"അത് തന്നെയാ അവളും പറഞ്ഞത്.... പക്ഷെ എന്ത് ചെയ്യാനാ അവൾ എന്റെ മുന്നിൽ വന്നാൽ ചോദിച്ചു വാങ്ങിക്കോളും...." 


"അല്ലാതെ നീ ലവ് തലക്ക് പിടിച്ചു കൊടുത്തത് അല്ല....നിനക്ക് അവളെ ഇഷ്ടം ആണെങ്കിൽ എന്നെ പോലെ മര്യാദക്ക് അവളെ കെട്ടിക്കൂടെ.... എന്നിട്ട് പിന്നെ എന്താണെന്ന് വെച്ചാൽ ആയിക്കോ...." 


"അതിന് അവൾക്ക് ഏതോ കോന്തനെ ആണ് ഇഷ്ടം എന്ന്...." 


"അപ്പൊ നിന്നോട് ലവ് ഇല്ലേ...." 


"😬അതല്ലേ ഞാൻ പറഞ്ഞത്...." 


"ശേ.... ആ സാരല്ല.... അവൾക്ക് ഏതോ നല്ല ചെക്കന്റെ കൂടെ ജീവിക്കാനാ യോഗം...." 


"എങ്ങനെ....?!!" 


"അല്ല... അവൾക്ക് നിന്നോട് ലവ് ഒന്നും ഇല്ലാത്ത സ്ഥിതിക്ക് നീ വേറെ നല്ല പെണ്ണിനെ കേട്ടുന്നതാ നല്ലത് എന്ന്...." 


"നിന്റെ കാര്യം കഴിഞ്ഞല്ലോ അല്ലെ.... ഇനി എന്തും പറയാലോ....." 


"അവൾ കോളേജിലും വീട്ടിലും ഒക്കെ ആയി നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.... ഇഷ്ടം ആണെങ്കിൽ അത് തുറന്ന് പറയണം ആയിരുന്നു...." 


"അതിന് അവൾ ആരാണെന്ന് അറിയോ നിനക്ക്.... അവളെ എളുപ്പത്തിൽ ഒന്നും സ്വന്തം ആക്കാൻ ആവില്ല....അവൾക്കും അറിയാം എനിക്ക് അവളെ ഇഷ്ടം ആണെന്ന്.... പക്ഷെ അവൾ അത് കാണിക്കില്ല.... കാരണം അവളുടെ ജീവിതം അങ്ങനെയാ...." 


"എങ്കിൽ നമുക്ക് ഒരു കാര്യം ചെയ്താലോ.... അവളെ വീട്ടുകാരോട് ചെന്ന് പെണ്ണ് ചോദിച്ചാലോ...." 


"അതല്ലെടാ പറഞ്ഞത്.... അവളുടെ വീട്ടുകാർ നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല.... അതിനൊക്കെ എത്രയോ മേലെയാ...." 


അത് കേട്ടതും അവിനാശ് മേലെ ഒന്ന് തല ഉയർത്തി നോക്കി....! 


"കഷ്ടം.... നിന്നെ എങ്ങനെ ആ പാവം പെണ്ണ് ജീവിതകാലം മുഴുവൻ സഹിക്കോ ആവോ...."🙄 


എന്നും പറഞ്ഞു അവൻ അവിടന്ന് നടന്നു.... മേലെയെന്ന് പറയുമ്പോ ആ മേലെയല്ലേ.... ഇനി പണം ആണോ ലവൻ ഉദ്ദേശിച്ചത്.... ☹️



           ************💃



"ഡാ....ഡി....." 


വിൻഡോ ഗ്ലാസ് ഓപ്പൺ ആയതും ലയ അയാളെ കെട്ടിപ്പിടിച്ചു....! 


"കേർ...." 


"എവിടേക്ക്...." 


"നമ്മൾ ഇപ്പൊ ഇവിടന്ന് പോവുന്നു...." 


"അങ്കിൾ അതെ പറ്റി ഒന്നും പറഞില്ല...." 


"ഞാനാ പറഞ്ഞത് പറയേണ്ടെന്ന്.... നീ കേറാൻ നോക്ക്....ഇപ്പൊ നീ ഇവിടെയും സേഫ് അല്ല അത് കൊണ്ടാ ഞാൻ പറയുന്നത്...." 


"ഡാഡി.... പക്ഷെ ഡാഡി അയാളെ ആരോ കൊന്നല്ലോ.... പിന്നെ എന്തിനാ പേടിക്കുന്നെ...." 


"ഇങ്ങോട്ട് ഒരു ചോദ്യവും വേണ്ട പറഞ്ഞത് അനുസരിച്ചാൽ മതി....കളയാൻ ടൈം ഇല്ല...." 


അത് കേട്ടതും ലയ തലയാട്ടി....! 


"ഞാൻ അച്ചുനോടൊന്ന് യാത്ര പറഞ്ഞു വരാം...." 


"മ്മ്.... ഫൈവ് മിനിട്സ്...." 


ലയ തലയാട്ടി കൊണ്ട് വിഷമത്തോടെ അകത്തേക്ക് നടന്നു.... മനസ് അറിഞ്ഞു സന്തോഷിച്ചത് ഇവിടെ വന്നതിന് ശേഷം ആണ്.... എല്ലാം ഇന്നത്തോടെ അവസാനിക്കാൻ പോവാ....! 


"അച്ചു...." 


"അച്ചു...." 


അവൾ അച്ചുന്റെ അരികിൽ ചെന്ന് കെട്ടിപ്പിടിച്ചു....! 


"അച്ഛൻ എല്ലാം പറഞ്ഞു.... നീ എന്റെ കൂടെ വേണം എന്നായിരുന്നു എന്റെ ആഗ്രഹം.... പക്ഷെ നിന്റെ ജീവൻ അപകടത്തിൽ ആണ്.... അത് കൊണ്ട് നീ പോന്നത് തന്നെയാ നല്ലത്....." 


"മ്മ്....ഞാൻ വിളിക്കാം..." 


"ലയ നീ വേറെ ആരോടും യാത്ര പറയുന്നില്ലേ...." 


"മാമനോട് പറയണം...." 


"ആഷി സാർ...." 


അതിനവൾ ഒന്ന് ചിരിച്ചേ ഉള്ളൂ....!! 


"മോൾ പോവാണെന്നോ...." 


"മ്മ്.., ഡാഡി പറയുന്നത് അനുസരിച്ചല്ലേ പറ്റൂ...." 


"ഞാൻ പറയാം...." 


"വേണ്ട.... ഡാഡി ഒന്ന് തീരുമാനിച്ചാൽ അതിൽ മാറ്റം ഉണ്ടാവില്ല...." 


മാമനോടും മാമിയോടും യാത്ര പറഞ്ഞതും അവൾ കണ്ടത് അമനെയാണ്....! 


"ധാ ഇത് നിനക്കാ വെച്ചോ...." 


"ഇതെന്താ...." 


"ഇത് എന്റെ എ ടി എം കാർഡ്.... നിനക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും കാശ് എടുക്കാം.... പക്ഷെ കാക്കു പറഞ്ഞ പോലെ മിസ് യൂസ് ചെയ്യരുത്....ഇനി എനിക്കിതിന്റെ ആവശ്യം ഇല്ല,,,,ഞാൻ എന്റെ വീട്ടിലേക്ക് പോവാ....അത് കൊണ്ട് തരുന്നതാ ഇത്....വാങ്ങിക്കോ...." 


"എനിക്ക് ഇതൊന്നും വേണ്ട ബാബി....ബാബി എന്റെ കാക്കുനെ കെട്ടിയാൽ മാത്രം മതി...." 


"പോടാ.... നിന്റെ കാക്കുന് എന്നേക്കാൾ നല്ല പെണ്ണിനെ കിട്ടും...." 


ലയ അതും പറഞ്ഞു നടന്നതും അവിനാഷിനോട് സംസാരിക്കുന്ന ആഷിയെ കണ്ട് ഒന്ന് നിന്നു....അവനെ ഒരു പുഞ്ചിരിയോടെ നോക്കി അവിടെ നിന്നും ഇറങ്ങി....! 


"🙄ഇത് കൊള്ളാലോ.... ബെൻസ് കാറിൽ ഒക്കെ ആണോ ബാബി പോണേ.... ബാബി ഇത്രക്ക് ഒക്കെ റിച് ആണോ....കൂടെ പോയാൽ അടിച്ചു പൊളിക്കാം...." 


അമൻ അതും ചിന്തിച്ചു ചുറ്റിലും ഒന്ന് നോക്കി കാറിനടുത്തേക്ക് നടന്നു..... ലയ അതിൽ കേറി ഇരുന്നതും ചെക്കൻ കൂടുതൽ ഒന്നും ചിന്തിക്കാതെ അതിന്റെ ഡിക്കിയിൽ കേറി ഇരുന്നു....! 


ലവൾ അടിച്ചു പൊളിക്കാനാ ഇങ്ങോട്ട് വന്നത്.... ലവൻ തിരിച്ചാണല്ലോ പോണേ.... ☹️


"പോവാം ഡാഡി...." 


ലയ വിഷമത്തോടെ അയാൾക്കരികിൽ വന്നിരുന്നു കൊണ്ട് പറഞ്ഞു....! 


"മ്മ്....നിനക്ക് വല്ലതും എടുക്കാൻ ഉണ്ടോ...." 


ഉണ്ടെന്ന് പറഞ്ഞാൽ പെടും.... മാമന്റെ വീട്ടിൽ അല്ലെ എല്ലാം ഉള്ളത്.... ഹോസ്റ്റലിൽ ആണ് താമസം എന്നാ ഡാഡി ഇപ്പോഴും കരുതുന്നത്....! 


"ഏയ്‌ ഇല്ല....കുറച്ച് ഡ്രസ്സ്‌ അല്ലെ അത് എടുത്തില്ലേലും കുഴപ്പം ഇല്ല.... ഞാൻ അച്ചുനോട് എടുത്തോളാൻ പറയാം.... പിന്നെ കുറച്ചു ബുക്സ് അതും എനിക്കിനി വേണ്ടല്ലോ...." 


ലയ അതും പറഞ്ഞു പുറത്തേക്ക് നോക്കി ഇരുന്നു....! 


"അങ്കിൾ എപ്പോഴാ വരുന്നേ...." 


"ഫാമിലി ഒക്കെ ഇവിടെ ഉണ്ടല്ലോ....ടു ഡേ കഴിയും...." 


"മ്മ്.... അപ്പൊ ഡാഡിയുടെ ഫാമിലി...." 


"ഇല്ല...." 


"മമ്മിയുടെ ഫാമിലി ഇവിടെ അല്ലെ.... നമുക്ക് ഒന്ന്...." 


"നോ...." 


അവിടെ എങ്ങാനും ആണ് ഞാൻ ഇത്രയും ദിവസം എന്ന് കേട്ടാൽ എന്റെ കഥ കഴിഞത് തന്നെ....! 


ഓടി കൊണ്ടിരിക്കുന്ന വണ്ടിയുടെ ഡിക്കി ചെറുതായി ഒന്ന് തുറന്ന് ചെക്കൻ ശ്വാസം വലിച്ചു വിട്ടു.... 😦നേരത്തെ അറിഞിരുന്നു എങ്കിൽ കുറച്ചു ഫുഡും വെള്ളവും കരുതാം ആയിരുന്നു.... ആ സാരല്ല സദ്യ കഴിച്ച ക്ഷീണം തീർന്നില്ല....ഉറക്കം വന്നതും ചെക്കൻ അതിനകത്തു ചുരുണ്ടു കൂടി കിടന്നു....!



         **************💥



അച്ഛനെ നോക്കി പുഞ്ചിരിയോടെ അച്ചു പോട്ടെ എന്നും പറഞ്ഞു തലയാട്ടി.... ലയ പോയ വിഷമം മാത്രം ആയിരുന്നു അവളുടെ മനസിൽ....! 


"മോൾ വിഷമിക്കേണ്ട.... എല്ലാ പ്രശ്നവും തീരും.... അപ്പൊ പിന്നെ മോൾക്ക് അവളെ കൂടെയോ അവൾക്ക് നിന്റെ കൂടെയോ വന്ന് താമസിക്കാലോ...." 


"മ്മ്.... എന്നാലും അവൾ ഇല്ലാതെ ഇപ്പൊ തന്നെ എന്തോ പോലെ...." 


"കൂട്ടിന് പുതിയ ഒരാൾ ഇല്ലേ....കൂടുതൽ ഒന്നും ആലോചിച്ചു വിഷമിക്കേണ്ട...." 


"മ്മ്...." 


"മോൾ വിഷമിക്കേണ്ട.... അച്ഛനും അമ്മയും പിന്നെ ദേ ഇവനും ഒക്കെയില്ലേ മോളെ കൂടെ പിന്നെന്തിനാ മോൾ ഇങ്ങനെ വിഷമിക്കുന്നെ...." 


അച്ഛൻ ഇത്തിരി ഓവർ അല്ലെ.... പഴയ കാമുകിടേ മോളെ ഇങ്ങനെ ഒക്കെ സ്നേഹിക്കണോ....?!! 


അഞ്ചു ആണെങ്കിൽ കാമറ ചേട്ടനെ നോക്കി കരച്ചിൽ ആക്ഷൻ ഇട്ടു എല്ലാരേയും കെട്ടിപ്പിടിച്ചു വണ്ടിയിൽ കേറി ഇരുന്നു.... ലവൾ ഇത് അഭിനയിക്കാണോ യാത്ര പറയുവാണോ.... ☹️അവിനാശ് ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല....! 


"അതേയ് സുധീഷേട്ടാ....കാർ വിടുമ്പോൾ ഞാൻ കരയും അപ്പൊ എന്നെ പിടിച്ചു തോളിൽ കിടത്തണം.... ഓകെ...." 


"🙄അതെന്തിനാ...." 


"ഓഹ് ഇയാൾ കല്യാണ വിഡിയോ ഒന്നും കണ്ടിട്ടില്ലേ...." 


"ഓഹ് അതിനാണോ.... അല്ലേലും ഇന്ന് കാലത്ത് തൊട്ട് എനിക്ക് ഇത് തന്നെയാണല്ലോ പണി...." 


അങ്ങനെ അതും കഴിഞ്ഞു അവൾ പോയി....തുടർ ജീവിതം ഒക്കെ എങ്ങനെ ആവോ എന്തോ....! 


"വാ.... മോളെ...." 


സ്വന്തം അച്ഛൻ അച്ചുനെ സ്വീകരിക്കുന്നത് കണ്ട് അവിനാശ് പിന്നെ എനിക്ക് റോൾ ഒന്നും ഇല്ലേ എന്ന പോലെ നിന്നു....! 


"ഇരിക്ക് മോളെ.... ഇനി മുതൽ മോളെ സ്വന്തം വീടാണ് ഇത്...." 


☹️ഒരൊറ്റ അവകാശവും പുറത്തുള്ള ഒരാൾക്കും കൊടുക്കില്ലെന്ന് പറഞ്ഞു നടന്ന മനുഷ്യനാ....! 


വാരി കോരി സ്നേഹിക്കാൻ പിന്നെ ആള് ഉള്ളോണ്ട് അച്ചു ഹാപ്പി ആയിരുന്നു.... പക്ഷെ അച്ഛന്റെ പെർഫോമൻസ് കണ്ട് അവിനാശ് കിളി ഒക്കെ പോയി ഇരിപ്പ് ആണ്....! 


🙄അമ്മ ആണെങ്കിൽ സ്വന്തം കെട്ടിയോനെ തുറിച്ചു നോക്കുന്നുണ്ട്.... നിന്ന നിൽപ്പിൽ കാർ തന്നെ നാട് കടത്തിയതാ.... ഇനി കാമുകിയുടെ മോളെ എപ്പോഴാണാവോ നാട് കടത്തുന്നെ.... അത് കൊണ്ട് അങ്ങേര് പിന്നെ ഒന്നും പറയാനും നിന്നില്ല....!



        *************💥



"എടാ ആഷി അമനെ കാണാൻ ഇല്ല...." 


"അവൻ എവിടെ പോവാൻ ഏതേലും പെൺപിള്ളേരെ അടുത്തു ചെന്ന് നോക്ക്.... അല്ലെങ്കിൽ മറ്റവളെ കൂടെ കാണും...." 


"അതിന് അവൾ പോയില്ലേ.... പിന്നെ ആരെ കൂടെയാ...." 


"ആര് പോയെന്ന്...." 


"ലയ തന്നെ.... അവൾ ഞങ്ങളോട് യാത്ര പറഞ്ഞല്ലേ പോയത്...." 


"എവിടെ....?!!" 


"അവൾ വന്നത് എവിടെ നിന്നാണോ അങ്ങോട്ട് തന്നെ...." 


😨അത് കേട്ടതും ആഷി ഞെട്ടി തരിച്ചു നിന്നു....! 


"എന്നിട്ട് അവൾ എന്നോട് ഒന്നും പറഞില്ലല്ലോ...." 


"നീ അവളോട് നേരെ ചൊവ്വേ സംസാരിക്കാറുണ്ടോ.... അത് കൊണ്ടാവും.... എന്നാലും ഈ ചെക്കൻ ഇത് എവിടെ പോയി ആവോ...." 


എന്നോട് ഒരു വാക്ക് പോലും പറയാതെ പോയോ.... ആഷി നിരാശയോടെ അവിടെ തന്നെ നിന്നു....! 


"നീ ഒന്ന് അവന്റെ ഫോണിൽ വിളിച്ചു നോക്ക്.... അവൻ ഇവിടെ ഒന്നും ഇല്ല...." 


ആഷി അമന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും അത് മുന്നിൽ ഉള്ള ചെയറിൽ നിന്ന് റിങ് ചെയ്യുന്നത് കണ്ട് അവൻ അത് കയ്യിൽ എടുത്തു....! 


"ഫോണും ഇവിടെ വെച്ചാ പോയിരിക്കുന്നെ...." 


"അയ്യോ അവൻ പിന്നെ ഇത് എവിടെ പോയി...." 


"ഉമ്മി ഇങ്ങനെ വിഷമിക്കാതെ ഞാൻ ഒന്ന് നോക്കട്ടെ...." 


ആഷി അവിടെ ഒക്കെ ഒന്ന് തിരക്കി എങ്കിലും ചെക്കന്റെ നിഴൽ പോലും കണ്ടില്ല....! 


"എടാ അവിനാശ് അമൻ നിന്റെ കൂടെ എങ്ങാനും വന്നായിരുന്നോ...." 


"ഇല്ലെടാ എന്താ...." 


അവിനാഷ് ചോദിച്ചതും അവൻ കൂടുതൽ ഒന്നും പറയാതെ കോൾ കട്ട് ചെയ്തു....!ഇവൻ പിന്നെ ഇത് എവിടെ പോയി....!! 


"നമുക്ക് പോലീസിൽ ഒന്ന് കംപ്ലയിന്റ് ചെയ്താലോ...." 


"മ്മ്.... ബാപ്പ ചെന്ന് കംപ്ലയിന്റ് കൊടുക്ക്.... മിസ്സിംഗ്‌ ആണെങ്കിൽ അതാ നല്ലത്.... ഞാൻ ചെന്ന് ഒരാളെ കണ്ടിട്ട് വരാം...." 


"ആരെ....?!!" 


"അത് ആ വീഡിയോ എടുത്തവനെ കാണാൻ.... ക്യാമറയിൽ അവൻ എങ്ങോട്ടാ പോണേ എന്നെങ്കിലും പതിഞിട്ടുണ്ടെങ്കിൽ അറിയാലോ...." 


"മ്മ്.... എന്നാൽ നീ പോയിക്കോ...." 


ആഷി ചെന്ന് എടുത്ത വിഡിയോ മുഴുവൻ ചെക്ക് ചെയ്തു നോക്കി.... 🙄അതിന് ക്യാമറ അഞ്ചുന്റെ അടുത്ത് നിന്ന് നീങ്ങിയിട്ട് വേണ്ടേ....!അവൻ ഒന്നും കാണാതെ അവിടന്ന് ഇറങ്ങി....!! 


"നീ എന്താ ഈ പറയുന്നേ അമനെ കാണാൻ ഇല്ലെന്നോ...." 


"മ്മ്...." 


"അവൻ എവിടെ പോവാനാ....ഇനി അവളെ കൂടെ എങ്ങാനും പോയി കാണുവോ...." 


"അപ്പൊ അവൾ പോവുന്നത് നീ അറിഞിരുന്നോ...." 


അവിനാശ് പറയുന്നത് കേട്ട് ആഷി ഞെട്ടി കൊണ്ട് ചോദിച്ചു....! 


"ആ അവൾ മെസേജ് അയച്ചിരുന്നല്ലോ...." 


ആഷി വെറുതെ ആണേലും ഫോൺ എടുത്തു നോക്കി.... ഒരു മെസേജ് പോലും ഇല്ല.... അതിന് ഇതിന് മുൻപ് അവൾ എപ്പോഴാ എനിക്ക് മെസേജ് അയച്ചിട്ടുള്ളത്.... 😒 


"അവളെ കൂടെ പോവാൻ വഴിയില്ല.... അവൾ പോവുമ്പോ കാശ് വല്ലതും കൊടുത്തു കാണും ഇനി അതുമായി കറങ്ങാൻ പോയതാണോ എന്ന് ആർക്കറിയാം...." 


"അതും ശരിയാ.... അവനെ നിന്നെക്കാൾ വിശ്വസിക്കാൻ കൊള്ളില്ലല്ലോ...." 


ആഷി അവനെ നോക്കി കലിപ്പിട്ടതും അവൻ ഒന്ന് ഇളിച്ചു കൊടുത്തു സൈലന്റ് ആയി....! 


"അശ്വതി നീ അമനെ കണ്ടിരുന്നോ...." 


"ഏയ്‌.... ഫോട്ടോ ഷൂട്ടിന്റെ സമയത്ത് കണ്ടേ ഉള്ളൂ...." 


"ഇനി അവൾ എങ്ങാനും കൊണ്ട് പോയി കാണോ...." 


"ഏയ്‌ അതിന് ചാൻസ് ഇല്ല....ഡാഡിയുടെ കൂടെയാ ലയ പോയത്.... അത് കൊണ്ട് അവൾ കൂടെ കൂട്ടാൻ ചാൻസ് ഇല്ല...." 


"ഇവിടെ വന്നിട്ടും അങ്ങേര് എന്താ ആരെയും കാണാൻ പോലും നിക്കാതെ പോയത്...." 


"അ..... അത്.... എനിക്ക് അറിയില്ല...." 


അച്ചു പരുങ്ങി കൊണ്ട് പറഞ്ഞു....!ആഷി പിന്നെ മാരേജിന് വന്ന അമന് പരിചയം ഉള്ള എല്ലാരുടെ അടുത്തും ചെന്നു....! 


"ഇല്ല സാർ.... അമനെ ഞങ്ങൾ ലയയെ കൂടെ കണ്ട് എന്നല്ലാതെ പിന്നെ കണ്ടിട്ടില്ല.... അവൾ ആണെങ്കിൽ സ്വന്തം വീട്ടിലേക്ക് പോവാണെന്ന് പറഞ്ഞു മെസേജ് അയച്ചിരുന്നു.... ഇനി ഒരിക്കലും കാണില്ലെന്നും....അതിനെ പറ്റി ചോദിച്ചപ്പോൾ തന്നെ അവളെ ഫോൺ സ്വിച്ച് ഓഫ് ആക്കിയിരുന്നു...." 


ഹാദിയും സഹലും പറയുന്നത് കേട്ട് അവന് വിഷമത്തെക്കാൾ ഉപരി ദേഷ്യം ആയിരുന്നു.... അപ്പൊ നീ എന്നോട് മാത്രേ പോന്ന കാര്യം പറയാതിരുന്നുള്ളൂ അല്ലെ....😬 


"ഇനി എന്ത് ചെയ്യും മോനെ....പോലീസ്കാർ പറഞ്ഞത് അന്വേഷിക്കാം എന്നാ.... അതൊക്കെ എപ്പോഴാണെന്ന് വെച്ചാ സമാദാനിക്കുന്നത്...." 


"നിങ്ങൾ വിഷമിക്കേണ്ട....ഞാൻ ജീവനോടെ ഉണ്ടെങ്കിൽ അവന് ഒരു ആപത്തും സംഭവിക്കില്ല...." 


എന്നും പറഞ്ഞു അവൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി....!!



             *************💃



"ഇറങ് മോളെ...." 


അത് കേട്ടതും ലയ ഉറക്കത്തിൽ നിന്നും ഉണർന്നു ചുറ്റിലും ഒന്ന് നോക്കി....താൻ കളിച്ചു വളർന്ന തന്റെ വീട്....! 


ലയ നിരാശയോടെ തിരിഞ്ഞു ഡാഡിയെ നോക്കി....! 


"ഒന്ന് കൊണ്ടും പേടിക്കേണ്ട.... ആരും നമ്മളെ ഉപദ്രവിക്കാൻ വരില്ല...." 


അത് കേട്ടതും അവൾ ഇറങ്ങി.... കൊട്ടാരം പോലുള്ള ആ വീട് അവൾക്ക് എന്നും വേദനകൾ മാത്രം ആയിരുന്നു സമ്മാനിച്ചത്.... കുഞ്ഞു വീടാണെങ്കിലും ആഷിയോടൊപ്പവും അമനോടൊപ്പവും ഉള്ള നിമിഷങ്ങൾ ഓർത്ത് അവൾ ഒരു നിമിഷം പുഞ്ചിരിച്ചു....! 


ഗേറ്റിന് അടുത്ത് കാവൽക്കാർ ഉണ്ട്.... അത് പോലെ വീടിനു ചുറ്റിലും അകത്തും എല്ലാം ഗണും പിടിച്ചു ആൾക്കാർ നിരന്നു നിൽപ്പുണ്ട്.... അവർ ഡോർ തുറന്നതും ലയ ഡാഡിയോടൊപ്പം അകത്തു കയറി....! 


"മമ്മി...." 


എന്നും വിളിച്ചു അവൾ മമ്മിയെ കണ്ടപാടെ ഓടി ചെന്ന് കെട്ടിപ്പിടിച്ചു....! 


"മോൾ ചെന്ന് ഫ്രഷ് ആയി വാ മമ്മി കഴിക്കാൻ എടുക്കാം...." 


"മ്മ്...." 


ലയ അനുസരണയോടെ മുറിയിലേക്ക് നടന്നു....മുറിയിൽ ഉള്ള ചുവരിൽ തൂക്കി ഇട്ടിട്ടിക്കുന്ന ഫോട്ടോയിലേക്ക് നോക്കി അവൾ ഒരു നിമിഷം നിന്നു....!



            ***



ഇതെതാണാവോ സ്ഥലം.... അമൻ ഡിക്കി തുറന്നു പുറത്തൊക്കെ ഒന്ന് നോക്കി... ഗണും പിടിച്ചു അങ്ങിങായി നടക്കുന്ന ആളുകളെ കണ്ടതും ചെക്കൻ ഞെട്ടി.... പടച്ചോനെ ഏതോ അതോലോകത്ത് ആണോ ഞാൻ എത്തിപെട്ടിരിക്കുന്നെ.... ചെക്കൻ കയ്യും കാലും വിറച്ചു കൊണ്ട് ഒച്ച വെക്കാതെ പുറത്തേക്ക് ഇറങ്ങി ഗാർഡനിൽ മറഞ്ഞു നിന്നു....! 


🙄എങ്ങനെ ഇതിന്റെ അകത് ഒന്ന് കേറും.... കണ്ടാൽ ഒരു വെടിയുണ്ടയോടെ എല്ലാം തീരും.... ലവൻ അതും ചിന്തിച്ചു അവിടെ തന്നെ ഇരുന്നു.... ഇരുട്ടി തുടങ്ങിയതും അവൻ ആരും പരിസരത്ത് ഇല്ലെന്ന് ഉറപ്പ് വരുത്തി വിൻഡോസ് വഴി അകത്തേക്ക് കയറി....! 


പടച്ചോനെ അങ്ങനെ അകത്തു കയറി.... ഇനി എങ്ങോട്ട് പോവും.... ഈ ബാബിയെ ഇത്രയും വലിയ വീട്ടിൽ എവിടെ ചെന്ന് കണ്ട് പിടിക്കും.... ആരോ നടന്നു വരുന്ന സൗണ്ട് കേട്ടതും അവൻ മുന്നിൽ കണ്ട സോഫയ്ക്ക് പിന്നിൽ മറഞ്ഞു ഇരുന്നു... 😒ഇന്ന് തീർന്നത് തന്നെ ഞാൻ.... എന്തിന് വന്ന്....! 


എന്തൊക്കെയോ ഫോണിൽ ഹിന്ദിയിൽ പറയുന്ന ആളെ കണ്ടതും അമൻ ആളെ ഒന്ന് നോക്കി....! 


ഇങ്ങേർ വല്യ ഗുണ്ടയാണെന്നാ തോന്നുന്നേ.... അമൻ ശ്വാസം അടക്കി പിടിച്ചു ഇരുന്നു....! 


"ഫുഡ്‌ എടുത്തു വെച്ചിട്ടുണ്ട്...." 


അത് കേട്ടതും അവൻ മറഞ്ഞു നിന്ന് ആ സ്ത്രീയെ ഒന്ന് നോക്കി.... ഇതാവും എന്റെ മാമി.... മാമി ഈ ഗുണ്ടയുടെ കൂടെയാണോ ഒളിച്ചോടി വന്നത്.... ചെക്കൻ അതും ആലോചിച്ചു അവരെ മൊത്തത്തിൽ ഒന്ന് നോക്കി....! 


"അവളെ വിളിക്ക് ഞാൻ വരാം....." 


ബാബി ഒന്ന് വന്നാൽ മതിയായിരുന്നു.... എന്നാലേ രക്ഷയുള്ളൂ......!ഫുഡിന്റെ സ്മെൽ വന്നതും അവൻ അതും വലിച്ചു കേറ്റി ടേബിളിലേക്ക് ഒന്ന് നോക്കി.... 😋വൗ എല്ലാം എനിക്കിഷ്ടപ്പെട്ട ഫുഡ്‌ ആണല്ലോ.... ഇതൊക്കെ കഴിക്കുന്ന ബാബി എന്തിനാണാവോ ഞങ്ങളെ വീട്ടിലേക്ക് വന്നത്.... ചെക്കൻ ഫുഡും നോക്കി വെള്ളം ഇറക്കി കൊണ്ട് ചോദിച്ചു....! 


ആരും ഫുഡിന് അടുത്ത് ഇല്ലെന്ന് കണ്ടതും ചെക്കൻ അതിനടുത്തേക്ക് നടക്കുന്നത്തിനു മുന്നേ സിസിടിവി കാം കണ്ട് ഒന്ന് നിന്നു.... ഇതും ഉണ്ടോ എങ്കിൽ എന്റെ കാര്യം തീർന്നത് തന്നെ.....😒 


ലവൻ അവിടെ തന്നെ ഇരുപ്പുറപ്പിച്ചു....! 


ബാബിയുടെ മുറി മുകളിൽ ആണ്.... എങ്ങനെ എങ്കിലും അവിടെ എത്തണം....ലേറ്റ് അണയുന്നത് വരെ അവൻ അവിടെ വെയിറ്റ് ചെയ്തിരുന്നു....!അങ്ങനെ പാതിരാത്രി ലേറ്റ് അണഞ്ഞതും ചെക്കൻ നേരെ ചെന്നത് ഫ്രിഡ്ജിനടുത്താണ്.... കയ്യിൽ കിട്ടിയത് എല്ലാം എടുത്തു കഴിക്കാൻ തുടങ്ങി....രണ്ട് ക്യാമറ ആണെങ്കി ഇപ്പൊ തന്നെ ഉടച്ചു വെച്ചിട്ടുണ്ട്.... വയർ നിറഞ്ഞതും പിന്നെ മുകളിലേക്ക് നടന്നു.....! 


"അവനെ കൊണ്ട് തന്നെ വേണോ മോളെ കെട്ടിക്കാൻ....ഒരുപാട് സഹിച്ചതല്ലേ അവൾ ഇനിയെങ്കിലും ഇത്തിരി സമാദാനത്തോടെ ജീവിച്ചോട്ടെ...." 


മാമിയുടെ സൗണ്ട് കേട്ടതും അമൻ ഒന്ന് നിന്നു....! 


"എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല.... എല്ലാ പ്രശനവും അവസാനിക്കാൻ ഇത് തന്നെയാ വഴി...." 


"എന്നാലും അവനെ പോലെ ഒരാൾ...." 


"അതിനെ പറ്റി ഇനി നമ്മൾ സംസാരിക്കില്ല....അവളെ നാളെ പറഞ്ഞു മനസ്സിൽ ആക്ക്.... അവൾ എന്റെ വാക്കിന് ഒരിക്കലും എതിര് നിൽക്കില്ല.... നിന്നാൽ എന്താ ഉണ്ടാവുക എന്ന് അവൾക്കറിയാം...." 


😬ഇങ്ങേർ ആള് എല്ലാരേയും പേടിപ്പിച്ചു നിർത്താണല്ലോ.... ബാബിയെ മാമിക്ക് ഇഷ്ടം അല്ലാത്ത ആരെയോ കൊണ്ട് കെട്ടിക്കാൻ ഉള്ള പ്ലാൻ ആണ്.....ബാബിയെ എന്റെ കാക്കു അല്ലാതെ വേറെ ആരും കെട്ടില്ല.... ചെക്കൻ പല്ല് കടിച്ചു പിടിച്ചു സ്വയം പറഞ്ഞു....! 


അപ്പോഴാണ് ചെക്കന് സ്വന്തം കാക്കുനെയും വീടും ഒക്കെ ഓർമ വന്നത്.... 😟എല്ലാരും ഇപ്പൊ എന്നെ കാണാതെ തിരക്കി നടക്കുകയായിരിക്കും.... ബാബിയുടെ അടുത്ത് എത്തിയാൽ ഫോൺ വാങ്ങി വിളിക്കാം ആയിരുന്നു.... ചെക്കൻ ലയയുടെ മുറി ലക്ഷ്യം വെച്ച് നടന്നതും അവിടെ കണ്ട ഡോർ ലോക്ക് ഒന്ന് തൊട്ടേ ഉള്ളൂ....വലിയ ശബ്ദത്തിൽ സൈറൺ മുഴങ്ങിയതും അവിടെ ആകെ ലേറ്റ് പരന്നു..... 


😨പടച്ചോനെ ഞാൻ തീർന്ന്.... അമൻ പിന്നെ അവിടെ കണ്ട ഒരു ബോക്സിൽ കേറി ഇരുന്നു....! 


വീടാകെ അരിച്ചു പെരുക്കുമ്പോഴും ചെക്കൻ പേടിച്ചു വിറച്ചു അവിടെ തന്നെ ഇരുന്നു....ഇതിപ്പോ അടിച്ചു പൊളിക്കാൻ വന്നിട്ട് ജീവൻ പണയം വെച്ചുള്ള കളി ആയിപ്പോയല്ലോ....! 


"മമ്മി....ആരാ വന്നേ...." 


എന്നും ചോദിച്ചു ലയ മുറിയിൽ നിന്ന് ഇറങ്ങിയതും അമൻ അവളെ വിളിക്കാൻ എന്ന പോലെ എണീറ്റ് നിന്നതും ആരോ വരുന്ന കണ്ട് ചെക്കൻ അതിനകത്തു തന്നെ ഇരുന്നു....! 


"ഇവിടെ ഒന്നും ആരും ഇല്ല മോളെ...." 


"അറിയാതെ ആരെങ്കിലും ടച്ച്‌ ചെയ്തത് ആവും...." 


ഫോണും നോക്കി അവിടെ തന്നെ നിന്ന ലയയെ കണ്ട് അമൻ ആശ്വസിച്ചു....! 


"😧എങ്ങും പോവല്ലേ ബാബി അവിടെ തന്നെ നിക്ക്...." 


അവൻ മറ്റവൻ പോവുന്നതും നോക്കി സ്വയം പറഞ്ഞു....!ഫോണും അവിടെ വെച്ച് ലയ പോവുന്നത് നോക്കി അമൻ നിരാശയോടെ ഇരുന്നു.... ഫോൺ എങ്കിൽ ഫോൺ ചെക്കൻ കയ് നീട്ടി അത് കയ്യിൽ എടുത്തു....!അത് ലോക്ക് ആവുന്നതിനു മുന്നേ ലോക്ക് മാറ്റി....! 


"കാക്കുനെ വിളിക്കാം അതാ നല്ലത്...." 


അതിനകത്ത് ഇരുന്നു തന്നെ അവൻ ആഷിയുടെ നമ്പർ ഡയൽ ചെയ്തു....!!



        **************💥



പരിചയം ഇല്ലാത്ത നമ്പർ കണ്ട് ആഷി സ്ക്രീനിലേക്ക് നോക്കി....ലൊക്കേഷൻ കണ്ടതും അവൻ ലയയെ ഓർത്ത് ഒന്ന് പുഞ്ചിരിച്ചു....ഇപ്പോഴെങ്കിലും നിനക്ക് എന്നെ വിളിക്കാൻ തോന്നിയല്ലോ....! 


കോൾ അറ്റൻഡ് ചെയ്തപാടെ ഒരു മോങ്ങൾ കേട്ട് ആഷി ഞെട്ടി....ഇത് ലവന്റെ വോയ്‌സ് അല്ലെ....!😦 


"അമൻ...." 


"കാക്കു.... ഇത്.... ഞാനാ....." 


"അത് മനസ്സിൽ ആയി.... നീ എവിടുന്നാ ആരെ ഫോണിലാ വിളിക്കുന്നെ....." 


"ഞാൻ ഇപ്പൊ ഒരു ബോക്സിൽ ആണ്...." 


"ബോക്സിലോ...." 


"മ്മ്.... വേറെ ഒന്നും എനിക്ക് അറീല കാക്കു.... എന്നെ രക്ഷിക്ക്...." 


"ആരാ നിന്നെ തട്ടി കൊണ്ട് പോയത്...." 


"ആരും കൊണ്ട് പോയിട്ടൊന്നും ഇല്ല....ആദ്യായിട്ട് ബെൻസ് കാർ അടുത്ത് കണ്ടപ്പോൾ അതിന്റെ ഡിക്കിയിൽ കേറിയതാ....ബാബിയുടെ വീട്ടിലാ ഉള്ളത് അത് എവിടെ ആണെന്ന് അറീല.... ഇവിടെ ഉള്ളവർ ഒക്കെ ഹിന്ദിയാ പറയുന്നേ...." 


"അതാണോ ഇവിടെ പ്രശ്നം.... നീ അവിടെ നിന്ന് എങ്ങനെ എങ്കിലും പുറത്ത് കടക്കാൻ നോക്ക്....അവളെ ഡാഡി അവിടത്തെ ഏറ്റവും വലിയ ഗുണ്ടയാ...." 


"😭അയ്യോ കാക്കു എന്നെ രക്ഷിക്ക്....." 


"കിടന്നു അലറാതെ അവരെങ്ങാനും കേട്ടാൽ നിന്റെ കഥ തീരും...." 


"അല്ലേലും അത് തീരും....ഇവിടെ മുഴുവൻ ഗണും പിടിച്ചു നടക്കുന്ന ആൾക്കാരാ.... അത് മാത്രം അല്ല എവിടെ നോക്കിയാലും സി സി ടിവി കാമറയും.... ഏതെങ്കിലും ഒന്നിൽ അറിയാതെ തൊട്ടാൽ ഒടുക്കത്തെ അലാറവും.... എന്നെ ഒന്ന് രക്ഷിക്ക് കാക്കു...." 


"ഞാൻ അവിടെ എത്താൻ ടൈം എടുക്കും.... നീ ഇപ്പൊ ഉള്ളത് മുംബയിൽ ആണ്...." 


"😨ഏ...." 


"അവളെ വീട് അവിടെയാ.... നീ ആരോട് ചോദിച്ചിട്ടാ അങ്ങോട്ട് പോയത്....എന്തായാലും ഞാൻ വരുന്നത് വരെ ആരുടേയും കണ്മുന്നിൽ പെടാതെ നോക്ക്.... നിന്റെ ബാബി നീയും ആയിട്ട് വലിയ കമ്പനി ആണല്ലോ അവളോട് രക്ഷിക്കാൻ പറ...." 


"അതിന് ബാബിയെ ഒന്ന് കണ്ട് കിട്ടണ്ടേ.... ഇവർ ആണെങ്കിൽ ബാബിയെ ഏതോ വലിയ ഗുണ്ടയെ കൊണ്ട് കെട്ടിക്കാൻ നോക്കാ....മാമിക്ക് ഇഷ്ടല്ല അതൊന്നും.... പക്ഷെ അതൊന്നും മാമൻ കേൾക്കുന്നില്ല.... കാക്കു വന്ന് എന്നെ മാത്രം രക്ഷിച്ചാൽ പോരാ ബാബിയെയും കൂടെ രക്ഷിക്കണം...." 


അത് കേട്ടതും ആഷി കലിപ്പായി....അവൾ ഒന്ന് വിളിക്കാൻ പോലും ഉള്ള മനസ് കാണിച്ചില്ലല്ലോ....! 


"നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി....ആരുടേയും കണ്മുന്നിൽ പെടാതെ അവിടെ എങ്ങാനും മറഞിരിക്കാൻ നോക്ക്.... ഞാൻ അവിടെ എത്തിയാൽ മാത്രം നീ പുറത്തിറങ്ങിയാൽ മതി....," 


"😒അതിന് പുറത്തിറങ്ങാൻ പറ്റിയിട്ട് വേണ്ടേ...." 


"അതൊക്കെ നമുക്ക് എന്തെങ്കിലും ചെയ്യാം.... അത് വരെ നീ അവളെ മുറിയിൽ എങ്ങാനും ചെന്ന് ഒളിച്ചു നിക്ക്....ഈ നമ്പർ ആരുടെയാ ഇതിൽ വിളിച്ചാൽ നിന്നെ കിട്ടോ...." 


"ഇത് ബാബിയുടെ ഫോണാ.... ബാബി കാണാതെ ഞാൻ എടുത്തതാ...." 


"എങ്കിൽ നീ അത് കയ്യിൽ തന്നെ വെച്ചോ...." 


"മ്മ്.... കാക്കു വേഗം വരണേ...." 


അതിന് മുന്നേ ആഷി കോൾ കട്ടാക്കിയിരുന്നു.... 🙄ഇനി കാക്കു വരില്ലേ.... ഒന്നും പറയാതെ ആണല്ലോ വെച്ചത്.... ശല്യം ഒഴിഞ്ഞു പോയിക്കോട്ടെ എന്ന് കരുതിയിട്ട് ആവോ.... ചെക്കൻ ചെയ്തു വെച്ച ഉപദ്രവം ഒക്കെ ഓർത്ത് ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല...! 


"അമൻ ആ ലയ പോകുന്ന കാറിന്റെ ഡിക്കിയിൽ കേറി അവിടെക്കാ പോയത്....ഇനി അവിടെ ചെന്നാലേ അവനെ കൊണ്ട് വരാൻ പറ്റൂ...." 


"എങ്കിൽ ഞങ്ങളും വരാം....ഞങ്ങൾക്ക് ആയിഷയെ ഒന്ന് കാണുകയെങ്കിലും ചെയ്യാലോ...." 


"ബാപ്പ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ.... മാമി കൂടെ ഇറങ്ങി പോയ ആൾ അവിടത്തെ തന്നെ ഏറ്റവും വലിയ ഗുണ്ടയാ.... പോലീസ്കാർ പോലും അയാളുടെ കാൽ കീഴിൽ ആണ്....സ്വന്ത ബന്ധങ്ങളുടെ വില ഒന്നും അയാൾക്ക് അറിയില്ല....അങ്ങനെ ഉള്ള ഒരു സ്ഥലത്ത് ആണ് അമൻ എത്തിപെട്ടിരിക്കുന്നത്.... അവൻ അവിടെ പേടിച്ചു നിക്കാ.... എത്രയും പെട്ടന്ന് ചെന്ന് എനിക്ക് അവനെ രക്ഷിക്കണം...." 


"ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം...." 


"അവൾ ഇവിടെ വന്നപ്പോൾ തൊട്ട് ഞാൻ അവളെ വീക്ഷിക്കുന്നുണ്ട്.... അവളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് തന്നെ അവളുടെ ജീവന് ആപത്ത് ആയത് കൊണ്ടാ.... ഇവിടെയും അവർ അവളെ കൊല്ലാൻ വന്നിരുന്നു.... അന്ന് തലനാഴികക്കാ അവൾ രക്ഷപെട്ടത്.... പക്ഷെ ആ ഭയം ഒന്നും അവളിൽ ഉണ്ടായിട്ടല്ല.... ചെറുപ്പം തൊട്ടേ ഇതൊക്കെ കണ്ടും കേട്ടും വളർന്ന അവൾ എവിടെ ഭയക്കാൻ.... പിന്നെ അങ്ങേരെ അയാൾ തന്നെ തീർത്തു.... ആ ധൈര്യത്തിൽ ആണ് അയാൾ മോളെയും വിളിച്ചു കൊണ്ട് ഇവിടെ നിന്നും പോയത്...." 


"അമനെ ഇനി എങ്ങനെ രക്ഷിക്കും...." 


"ലയ ഉണ്ടല്ലോ അവൾ നോക്കിക്കോളും അവനെ....അവളെ ആരെയോ കൊണ്ട് കെട്ടിക്കാൻ പോവാണെന്ന് അമൻ പറഞ്ഞു...." 


ആഷി നിരാശയോടെ പറഞ്ഞു....! 


"മോനെ...." 


അത് കേട്ടതും ആഷി ബാപ്പയെ നോക്കി....! 


"അമന്റെ കൂടെ നിന്റെ പെണ്ണായി അവളും കൂടെ വേണം....അവളെങ്കിലും സമാദാനത്തോടെ ജീവിക്കണം....അതാ ഞങ്ങളെ ആഗ്രഹം...." 


"അവളുടെ മനസ്സിൽ ഞാൻ ഇല്ല... പിന്നെ എങ്ങനെയാ...." 


അതും പറഞ്ഞു അവൻ അകത്തേക്ക് നടന്നു.... ലയയുടെ മുറിയിലേക്ക് വിഷമത്തോടെ നോക്കി....അവളുടെ ടെഡി ബെഡിൽ തന്നെയുണ്ട്....ഓരോന്നായി അവൻ വിഷമത്തോടെ എടുത്തു നോക്കി....ടേബിളിൽ അവളുടെ ചിതറി കിടക്കുന്ന ബുക്ക്‌ അവൻ മറിച് കൊണ്ട് അവളോടൊപ്പം ഉള്ള നിമിഷങ്ങൾ ഓർത്ത് നിന്നു.... പെട്ടെന്ന് എന്തോ കണ്ണിൽ ഉടക്കിയ പോലെ അവൻ ഒന്ന് നിന്ന് വീണ്ടും അത് മറിച് നോക്കി.... അതിൽ ഒരു പേജ് മുഴുവൻ ഇമ്പോസിഷൻ പോലെ ആഷി എന്ന് എഴുതിയത് കണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു.... അവൾക്ക് തന്നോടുള്ള പ്രണയം മനസ്സിൽ ആക്കാൻ അവന് അത് തന്നെ ദാരാളം ആയിരുന്നു....!! 


നാലഞ്ച് ജോഡി ഡ്രസ്സ്‌ എടുത്തു ബാഗിൽ ഇട്ടു... ഒപ്പം അവളുടെ കയ്യിൽ നിന്ന് എടുത്ത ആ ഗണും.... പിന്നെ അവളുടെ ആ നോട്ബുക്കും കൂടി അവൻ ഒരു പുഞ്ചിരിയോടെ അതിൽ വെച്ചു....!



          ***



കോളിങ്ങ് ബെൽ കേട്ടാണ് അവിനാശ് കണ്ണ് തുറന്നത്....പൂക്കൾ ചിതറി കിടക്കുന്ന ബെഡിൽ ആണ് ഉള്ളത് എന്ന് കണ്ടതും ലവൻ ഒരു ചിരിയോടെ എണീറ്റു.... ഫസ്റ്റ് നൈറ്റ്‌ ഒക്കെ കഴിഞ ക്ഷീണം തീർത്തു കൊണ്ട് അവൻ അവിടെ ഒക്കെ അച്ചുനെ തിരക്കി നടന്നു...! 


"ഡാ...." 


ആഷിയുടെ വിളി കേട്ടതും അവിനാശ് ഇവനെന്താ ഈ ടൈം എന്ന പോലെ നിന്നു....! 


"നീ പെട്ടെന്ന് റെഡി ആയി വാ...." 


"എവിടേക്കാ...." 


"മുംബൈയിൽ ...." 


"അവിടെ എന്തിനാ....?!!" 


"അതൊക്കെ ഉണ്ട്.... അശ്വതി എവിടെ...." 


"🙄ആ.... അവളെ തന്നെയാ ഞാനും തിരക്കുന്നെ...." 


അവിനാശ് അതും പറഞ്ഞു അവിടെ ഒക്കെ ഒന്ന് നോക്കുമ്പോൾ ആണ് അച്ചു രണ്ട് കയ്യിലും കപ്പും ആയി വന്നത്.... 😍ലവൻ അവളെ കണ്ടതും പ്രത്യേക ഫീലിൽ നിന്നു....! 


"ഇതാ സാർ ചായ...." 


എന്നും പറഞ്ഞു അച്ചു ആശിക്ക് നേരെ കപ്പ് നീട്ടി.... 😦ഇവളെന്താ അവന് ആദ്യം കൊടുക്കുന്നെ.... എനിക്കല്ലേ തരേണ്ടത്.... ഓഹ് ലവൻ അവളെ ഗുരു അല്ലെ.... അവിനാശ് അതും ചിന്തിച്ചു അച്ചുനെ നോക്കി ഇളിച്ചു കൊണ്ട് കപ്പ് കയ്യിൽ എടുത്തു....! 


"ഡാ നീ ഒന്ന് വേഗം റെഡി ആയി വാടാ....എന്തായാലും കുറച്ചു ദിവസം അവിടെ താമസിക്കേണ്ടി വരും അത് കൊണ്ട് നാലഞ്ച് ജോഡി ഡ്രസ്സ്‌ കൂടെ എടുത്തോ...." 


😦അത് കേട്ടതും അവിനാശ് അച്ചുനെ ദയനീയമായി നോക്കി....! 


"എവിടേക്കാ...." 


"അമൻ ലയയുടെ കൂടെയാ പോയത്.... പക്ഷെ അത് അവൾ അറിയില്ല....അവനെ രക്ഷിക്കാൻ ഞാൻ പോയെ പറ്റൂ...." 


അത് കേട്ടതും അച്ചു ഞെട്ടി തരിച്ചു നിന്നു....! 


"അമനെ മാത്രം അല്ല അവളെയും എനിക്ക് കൊണ്ട് വരണം.... എനിക്കുള്ള അതെ പ്രണയം അവൾക്ക് എന്നോടും ഉണ്ടായിരുന്നു എന്ന് അവളെ നഷ്ടപ്പെടുത്തിയപ്പോഴാ ഞാൻ മനസ്സിൽ ആക്കിയത്...." 


"സാറിനോട് അവൾക്ക് അങ്ങനെ ഒന്നും..." 


അച്ചു പറഞ്ഞു തീരുന്നതിനു മുന്നേ ആഷി അവളുടെ നോട്ബുക്ക്‌ തുറന്ന് കാണിച്ചു....!അത് കണ്ടതും അവിനാശ് നിന്ന് ചിരിക്കാൻ തുടങ്ങി....! 


"എടാ ഇത് ഇമ്പോസിഷൻ അല്ലെ.... നീ അവളെ കൊണ്ട് ഇമ്പോസിഷൻ എഴുതിച്ച് അവൾക്ക് വട്ടായെന്നാ തോന്നുന്നേ.... അതാ നിന്റെ പേര് ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത്....ഇത് കണ്ടിട്ട് നിനക്ക് പ്രേമം ആയിട്ടാണോ തോന്നിയത്...."😂 


"പിന്നല്ലാതെ ഇവിടെ അവൾക്ക് അത്രയും പ്രിയപ്പെട്ടവർ ഉണ്ടായിട്ടും അവൾ എന്റെ പേര് മാത്രം എഴുതി എങ്കിൽ ഞാൻ അവൾക്ക് സ്പെഷ്യൽ അല്ലെ....ഇവിടന്ന് പോവുമ്പോ അവൾ എല്ലാരോടും യാത്ര പറഞ്ഞു എന്നെ മാത്രം ഒഴിവാക്കി അതിനർത്ഥം അവൾക്ക് എന്നോട് യാത്ര പറയാൻ ഫീലിംഗ് ആയത് കൊണ്ടാണ് എന്ന് അല്ലെ...." 


😟ദൈവമേ മുടിഞ്ഞ വട്ടാണല്ലോ ഇവന്....പ്രേമിച്ച പെണ്ണ് പോയപ്പോൾ അതിന്റെ വിഷമം കൊണ്ടാവും....ഇതൊക്കെ വെച്ചാണോ അവൾക്ക് ഇവനോട് ലവ് ആണെന്ന് തെളിയിക്കുന്നെ.... അവിനാശ് അവനെ മൊത്തത്തിൽ ഒന്ന് നോക്കി ചിന്തിക്കാതെ ഇരുന്നില്ല....!!


"ഇതൊക്ക വെച്ച് ഊഹിച്ചെടുത്താണോ അവൾക്ക് നിന്നോട് പ്രേമം ഉണ്ടെന്ന് നീ മനസ്സിൽ ആക്കിയത്.... അങ്ങ് പോവേ വേണ്ടൂ അവൾ നിന്റെ കൂടെ ഇറങ്ങി വരും...." 


"എന്താ അച്ചു സത്യം അല്ലെ ഞാൻ പറഞ്ഞത്...." 


അത് കേട്ട് അച്ചു എന്ത് പറയണം എന്ന് അറിയാതെ സ്തംഭിച്ച് നിന്നു....! 


"എനിക്കറിയില്ല സാറിനോട് എന്താ പറയേണ്ടത് എന്ന്...." 


"അവൾ എന്നെ ഒരിക്കൽ പോലും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് നീ എന്റെ മുഖത്ത് നോക്കി പറയ്...." 


അച്ചുന്റെ അടുത്ത് നീങ്ങി കൊണ്ട് ആഷി പറഞ്ഞു....! 


"സാറിനെ അവൾ ഇഷ്ടപ്പെട്ടിരുന്നു....അതും സാർ പോലും അവളെ കാണുന്നതിന് മുന്നേ...." 


അത് കേട്ടതും ആശിയും അവിനാഷും ഞെട്ടി കൊണ്ട് അച്ചുനെ നോക്കി....! 


"അതെങ്ങനെ....?!!" 


"മുംബൈയിൽ വെച്ച്...." 


അത് കേട്ടതും ആഷി ഒന്ന് പുഞ്ചിരിച്ചു.....! 


🙄അവിനാശ് ആണെങ്കിൽ എനിക്ക് വട്ടായതാണോ അതോ ഇവർക്ക് രണ്ടും വട്ടായതാണോ എന്ന പോലെ നിന്നു....! 


"അന്ന് സാറിനെ കാണിച്ചു കൊണ്ട് അവൾ എന്നോട് പറഞ്ഞത് അവനെ കിട്ടുന്ന പെണ്ണാ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയായ പെണ്ണ് എന്നാണ്...." 


😟അപ്പൊ എന്നെ കെട്ടിയ ലവൾക്ക് ഭാഗ്യം ഇല്ലെന്ന്.... അവിനാശ് രണ്ട് പേരെയും ഇത്തിരി ദയനീയമായി ഒന്ന് നോക്കി....!ഇനി പറഞിട്ട് എന്ത് കാര്യം കെട്ടിപ്പോയില്ലേ....!! 


"എന്റെ ഇപ്പോഴത്തെ ഫീലിംഗ് ഉണ്ടല്ലോ നിങ്ങൾക്ക് ആർക്കും പറഞ്ഞാൽ മനസ്സിൽ ആവില്ല....അവൾക്ക് ഇഷ്ടം ആണെങ്കിൽ എനിക്കിനി ഒന്നും നോക്കാൻ ഇല്ല....അവളെ ആർക്കും ഞാൻ വിട്ടു കൊടുക്കില്ല...." 


"പക്ഷെ അവളെ സാറിന് അത്ര എളുപ്പത്തിൽ ഒന്നും സ്വന്തം ആക്കാൻ ആവില്ല....അത് അറിയാവുന്നത് കൊണ്ട് തന്നെയാ അവൾ ഒരിക്കൽ പോലും സാറിന്റെ മുന്നിൽ അവളുടെ ഇഷ്ടം കാണിക്കാതിരുന്നത്...." 


"എനിക്കറിയാം.... അവളുടെ ഡാഡിയുടെ പേര് കേട്ടാൽ മുംബൈ നഗരത്തിൽ ഉള്ള ആരും ഒന്ന് പേടിക്കും എന്ന്.... അതൊക്കെ മനസ്സിൽ ആക്കി തുടങ്ങിയതാ ഞാൻ,,, അതിന് മുന്നേ അവൾ കയ് വിട്ടു പോവും എന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല...." 


"അത് മാത്രം അല്ല അവളെ പറ്റി സാർ അറിയാത്തതായി ഒരുപാട് ഉണ്ട്....പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട്....സാർ അങ്ങോട്ട് പോവുന്നതിന് മുൻപ് എല്ലാം അറിയണം....എന്നിട്ട് മതി സാർ അവളുടെ അടുത്ത് ചെല്ലുന്നത്...." 


"ചിലതൊക്കെ എനിക്കറിയാം.... അവളുടെ ഫോണിൽ ഉള്ള പിക് ഒക്കെ ഞാൻ കണ്ടതാ....അവൾക് ഒരു ബ്രോ ഉണ്ടെന്നുള്ള കാര്യവും എനിക്കറിയാം... അവന് പിന്നെന്താ സംഭവിച്ചത്...." 


🙄ഇതൊക്കെ എപ്പോ ഇവൻ കണ്ട് പിടിച്ചു.... അവിനാശ് വായും പൊളിച്ചു ആശിയെ നോക്കി....! 


"അത് തന്നെയാ അവൾക്ക് ഏറ്റവും ഷോക്ക് ഉണ്ടായ കാര്യം...." 


അച്ചു അതും പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു കയ്യിൽ ഒരു ഡയറിയും ആയി വന്നു അത് ആഷിയുടെ നേരെ നീട്ടി....! 


"ഇത് അവളുടെ ഡയറിയാണ്.... അവൾക്ക് അങ്ങനെ എഴുതുന്ന ശീലം ഒന്നും ഇല്ല...പക്ഷെ അവൾ അനുഭവിച്ച വേദന അവളെ ഒരിക്കൽ മെന്റൽ ഹോസ്പിറ്റലിൽ വരെ എത്തിച്ചിരുന്നു.... തനിച്ചിരിക്കുമ്പോ അവൾ എഴുതിയതാ....അവളെ ജീവൻ ഭീഷണിയിൽ ആയത് കൊണ്ട് മാത്രം അല്ല അവളെ മനസ് ഒന്ന് ശാന്തമാവാൻ കൂടിയാ ഞങ്ങൾ ഇങ്ങോട്ട് വന്നത്...." 


അവിനാശ് റെഡി ആവുന്നത് വരെ അവൻ ആ ഡയറിയും കയ്യിൽ പിടിച്ചു അവിടെ തന്നെ നിന്നു....!! 


ഒരിക്കൽ വെറുതെ പറഞ്ഞതാ അവൾക്ക് ഭ്രാന്ത് ആണെന്ന്.... അത് സത്യം ആയിരുന്നോ.... അവളെ താൻ അല്ലാതെ മറ്റാരും സ്നേഹിക്കുന്നത് ഇഷ്ടം അല്ല അത് കൊണ്ട് മാത്രം ആണ് പറഞ്ഞത്..... ആഷി വിഷമത്തോടെ അതും ചിന്തിച്ചു നിന്നു....! 


അച്ചു കിച്ചണിലേക്ക് പോയതും അവിനാശ് ആഷിയുടെ അടുത്ത് ചെന്നു....! 


"എടാ എന്റെ കല്യാണം ഇന്നലെ കഴിഞ്ഞല്ലേ ഉള്ളൂ.... ഇന്ന് തന്നെ അവളെ പിരിഞ്ഞു നില്ക്കാ എന്നൊക്കെ വെച്ചാൽ...." 


"ഫസ്റ്റ് നൈറ്റ്‌ കഴിഞില്ലേ.... ഇനി സെക്കന്റ്‌ ഒക്കെ വന്നിട്ടാവാം...." 


"എങ്കിൽ അവളെയും കൂടെ കൂട്ടിയാലോ..." 


"ജീവനോടെ തിരിച്ചു വരും എന്ന് ഉറപ്പ് പോലും ഇല്ലാത്തടുത്തേക്ക നമ്മൾ പോന്നത്...." 


😨അത് കേട്ടതും അവിനാശ് ഞെട്ടി കൊണ്ട് ആശിയെ നോക്കി.... " 


"എടാ അവിടെക്കാണോ നീ എന്നെയും കൊണ്ട് പോണേ.... നീ പിന്നെ കെട്ടിയിട്ടില്ല എന്നെങ്കിലും കരുതാം.... ഞാൻ അങ്ങനെ ആണോ...." 


"നീ എന്തിനാടാ പേടിക്കുന്നെ.... ഞാൻ ഇല്ലേ...." 


"അത് തന്നെയാ എന്റെ പേടി...."☹️ 


എന്നും പറഞ്ഞു അവൻ അച്ചുന്റെ അടുത്തേക്ക് വിട്ടു....! 


"ഞാൻ പോണോ അച്ചു...." 


"എന്റെ ലയയെ ആഷി സാർ കെട്ടുക എന്ന് വെച്ചാൽ അതിനേക്കാൾ വലിയ സന്തോഷം ഒന്നും എനിക്കില്ല...അവരെ ഒരുമിപ്പിക്കാൻ വേണ്ടി മരിക്കേണ്ടി വന്നാലും എനിക്ക് സന്തോഷമേ ഉള്ളൂ...." 


ഇവൾക്ക് എന്നെ കൊലക്ക് കൊടുത്താലും പ്രശ്നം ഇല്ലെന്ന്....അവിനാശ് കിളി പോയ പോലെ ആശിയുടെ അടുത്ത് തന്നെ തിരിച്ചു വന്നു....! 


"ഭാര്യ എന്ത് പറഞ്ഞു...." 


"നിന്നോടൊക്കെ ദൈവം ചോദിക്കും...."😟 


അവിനാശ് അതും പറഞ്ഞു ബാഗും എടുത്തു ഇറങ്ങി....! 


"പോട്ടെ അച്ചു...." 


"മ്മ്...." 


"പോട്ടെ അച്ഛാ,,,, അമ്മേ...." 


"ധൈര്യം ആയിട്ട് പോയിട്ട് വാടാ... ഇവളെ ഞങ്ങൾ പൊന്ന് പോലെ നോക്കിക്കോളാം...അത് ഓർത്ത് നീ വിഷമിക്കേണ്ട...." 


😟എന്റെ കാര്യം ഓർത്താ എനിക്ക് പേടി.... അവിനാശ് അതും ചിന്തിച്ചു എല്ലാരേയും ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് ഇറങ്ങി....!!



            *************💃



"ഈ ഫോൺ ഇത് എവിടെ പോയി...." 


ലയ വീട് മുഴുവൻ തിരക്കി നടക്കാൻ തുടങ്ങി....! 


ഡാഡി പറഞ്ഞ പോലെ ആരെങ്കിലും അകത്തു കേറി കാണുമോ....രണ്ട് കാം ആരോ തകർത്തു....സൈറൺ മുഴങ്ങി ഇപ്പൊ ദേ ഫോണും കാണുന്നില്ല.... ഇനി ആരെങ്കിലും ശരിക്കും വന്നു കാണോ.... 🙄 


ലയ അതും ചിന്തിച്ചു മുറിയിൽ കേറി ഡോർ ലോക്ക് ചെയ്തതും ഇളിച്ചു നിൽക്കുന്ന ഒരു മോന്ത കണ്ട് അവൾ ആദ്യം ഒന്ന് ചിരിച്ചു കൊടുത്തു ബെഡിലേക്ക് കിടന്നപ്പോൾ ആണ് വെളിവ് വന്ന പോലെ അവൾ ചാടി എണീറ്റത്.... 


😨കണ്ണും മിഴിച്ചു നോക്കിയതും ലവൻ നിന്നിടത് നിന്ന് വീണ്ടും ഇളിച്ചു കാണിച്ചു....! 


"ഞാൻ എന്താ ഇവിടെ.... ഇന്നലെ ഡാഡി എന്നെ കൊണ്ട് വന്നത് ആണല്ലോ...." 


"😒ബാബിയല്ല ഞാനാ ഇവിടെ...." 


അത് കേട്ടതും പെണ്ണ് മുറി ഒക്കെ ഒന്ന് നോക്കി എവിടെ ആണെന്ന് ഉറപ്പ് വരുത്തി....! 


"നീ എങ്ങനെയാ ഇവിടെ വന്നേ...."😦 


"ഞാൻ ഇന്നലെ ബാബിയുടെ കൂടെ തന്നെയാ വന്നത്.... ബാബി കേറിയ കാറിന്റെ ഡിക്കിയിൽ...." 


അത് കണ്ടതും ലയ ഞെട്ടി കൊണ്ട് അവനെ ആണോ എന്ന പോലെ നോക്കി....! 


"എന്നിട്ട് നിന്നെ ആരെങ്കിലും കണ്ടോ....?!!" 


അവൻ ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു....! 


"നീ എങ്ങനെയാ ഈ മുറിയിൽ കേറിയേ...." 


"ഇന്നലെ കേറാൻ നോക്കിയപ്പോഴാ അലാറം അടിച്ചത്.... ഇന്ന് പിന്നെ ബാബി ഡോർ തുറന്നിട്ടപ്പോൾ ഞാൻ കേറിയതാ...." 


"നീ എന്ത് പണിയാ കാണിച്ചേ നിന്നെ ആരെങ്കിലും കണ്ടാൽ അപ്പൊ തന്നെ നിന്നെ വെടി വെച്ചു കൊന്നേനെ...." 


"ഇവിടെ വന്നപ്പോൾ തൊട്ട് എനിക്ക് എല്ലാം മനസ്സിൽ ആയി.... ഇന്നലെ രണ്ട് ക്യാമറ തല്ലി പൊട്ടിച്ചാ ഫ്രിഡ്ജിൽ നിന്ന് അപ്പിളും ഓറഞ്ചും കഴിച്ചത്.... എനിക്ക് ഇപ്പൊ വിശക്കുന്നു...." 


ചെക്കൻ അതും പറഞ്ഞു മോങ്ങാൻ തുടങ്ങിയതും ലയ അവന്റെ വാ അടച്ചു പിടിച്ചു....! 


"ഒച്ച വെക്കല്ലേ.... നീ അവിടെ എങ്ങാനും ഒളിക്ക് ഞാൻ വല്ലതും കിട്ടുവോന്ന് നോക്കട്ടെ...." 


"പിസയും ബർഗറും ഒക്കെ ഉണ്ടേൽ എടുത്തോ...." 


"വല്ല പഴൻകഞിയും കിട്ടുവോന്ന് ആദ്യം നോക്കട്ടെ...." 


എന്നും പറഞ്ഞു ലവൾ ഇറങ്ങിപോയി.... അയ്യേ ഇത്രയും വലിയ നിലയിൽ താമസിക്കുന്ന ഇവർ അതാണോ കഴിക്കുന്നേ.... 😟ചെക്കൻ അതും ചിന്തിച്ചു ബെഡിൽ കേറി പെണ്ണിന്റെ ടെഡിയെയും കെട്ടിപ്പിടിച്ചു കിടന്നു....! 


"ഇതാ ഇത് കഴിച്ചോ...." 


"അയ്യേ ഫ്രൂട്ട്സ് ആണോ...." 


"ഞാൻ ഈ ടൈം ഇതേ കഴിക്കാറുള്ളൂ.... ഫുഡ്‌ ഉണ്ടാക്കുന്നെ ഉള്ളൂ....അത് കൊണ്ട് ഇപ്പൊ മോൻ തത്കാലം ഇത് വെച്ചു അട്ജെസ്റ്റ് ചെയ്യ്...." 


"ഫുഡ്‌ ആയാൽ കൊണ്ട് വരണേ ബാബി മറക്കരുത്...." 


"നിന്നെ ഇവിടെന്ന് എങ്ങനെ പുറത്ത് കടത്താം എന്നാ ഞാൻ ആലോചിക്കുന്നെ...." 


"അതൊക്കെ എന്റെ കാക്കു നോക്കിക്കോളും...." 


"നിന്റെ കാക്കുവും വന്നിട്ടുണ്ടോ...." 


"ഞാൻ കാക്കുനെ എല്ലാം വിളിച്ചു പറഞ്ഞു.... അപ്പൊ കാക്കു പറഞ്ഞു ഞാൻ വരുന്നത് വരെ ആരെയും കണ്ണിൽ പെടാതെ നീ ലയയുടെ കൂടെ തന്നെ നിക്ക് എന്ന്...." 


"ഓഹോ നിന്റെ കാക്കു അങ്ങനെ പറഞ്ഞ...." 


"ആ...." 


അത് കേട്ട് ലയ ഒന്ന് ചിരിച്ചു.... പിന്നെ അവനെ തുറിച്ചു നോക്കി....! 


"നീ എങ്ങനെയാ നിന്റെ കാക്കുനെ വിളിച്ചേ...." 


"ദേ ഈ ഫോണിൽ നിന്ന്...." 


"ഇത് എന്റെ ഫോൺ അല്ലെ...."😦 


"അത് കൊണ്ടല്ലേ ഞാൻ ധൈര്യം ആയി കാക്കുനെ വിളിച്ചേ...." 


"😬നിന്നോട് ആരാ ഇത് കൊണ്ട് നിന്റെ കാക്കുനെ വിളിക്കാൻ പറഞ്ഞത്....എന്റെ നമ്പർ കിട്ടേണ്ടെന്ന് കരുതി ഇത് വെച്ചു ഞാൻ അച്ചുനെ പോലും വിളിച്ചിട്ടില്ല...." 


"കാക്കു പറഞ്ഞു ഈ ഫോൺ കയ്യിൽ തന്നെ വെക്കണം എന്നും കാക്കു ഇവിടെ എത്തിയാൽ ഇതിൽ വിളിക്കും എന്ന്...." 


"പിന്നെ,,, നിന്റെ കാക്കുന് വിളിക്കാൻ ഉള്ളതല്ലേ ഈ ഫോൺ...." 


"അപ്പൊ പിന്നെ കാക്കു ഇവിടെ എത്തിയാൽ ഞാൻ എങ്ങനാ അറിയുന്നേ...." 


"നിന്റെ കാക്കു ഇങ്ങ് വരുകയേ വേണ്ടൂ.... ഇവിടെ ഉള്ളവർ നിന്റെ കാക്കുനെയും കൊല്ലും...." 


"അതൊക്കെ കാക്കു നോക്കിക്കോളും.... ബാബിയുടെ ഡാഡി വലിയ ഗുണ്ടയാണെന്നും സൂക്ഷിക്കണം എന്നും ആണ് കാക്കു എന്നോട് പറഞ്ഞത്...." 


🙄അതൊക്കെ അങ്ങേർക്ക് അറിയാവോ.... ലയ അതും ചിന്തിച്ചു അവനെ നോക്കി....! 


"നിന്റെ കാക്കു വരുന്നത് വരെ ഒന്നും നിന്നെ ഇവിടെ നിർത്താൻ പറ്റില്ല.... ഇന്ന് വൈകീട്ട് എന്നെ പെണ്ണ് കാണാൻ വരും...." 


"അതും ഞാൻ ഒളിച്ചു നിന്ന് കേട്ടു.... ബാബിക്ക് ഇഷ്ടം അല്ലെന്ന് പറഞ്ഞുടെ...


"എന്നിട്ട് വേണം എന്റെ ഡാഡി എന്നെ കൊല്ലാൻ.... " 


"അപ്പൊ ബാബിക്ക് എന്റെ കാക്കുനെ ഇഷ്ടം ആണല്ലേ...." 


"പോടാ.... അവന്റെ ഒരു കാക്കു.... എനിക്ക് ഇഷ്ടം ഒന്നും അല്ല...." 


"പിന്നെന്താ കല്യാണത്തിന് ഇഷ്ടം അല്ലാത്തത്...." 


"അത് ഡാഡിയുടെ ഒരു ശത്രുന്റെ മോനാ കക്ഷി.... എനിക്ക് അയാളെയും അയാളെ ഫാമിലിയെയും ഇഷ്ടമേ അല്ല...പഴയ ദേഷ്യം ഒക്കെ മറന്ന് ഡാഡി എന്നെ അയാളെ മോനെ കൊണ്ട് കെട്ടിക്കുന്നത് അത്ര നല്ല ഉദ്ദേശത്തോടെയല്ല...." 


"എങ്കിൽ ബാബിക്ക് എങ്ങോട്ടെങ്കിലും ഇറങ്ങി പൊയ്ക്കൂടേ...." 


"എവിടെ പോയാലും ഡാഡി എന്നെ കണ്ട് പിടിക്കും....എന്തായാലും ഡാഡി പറയുന്നത് അനുസരിക്കാം അതാ നല്ലത്...." 


അമന്റെ കയ്യിൽ നിന്ന് ഫോൺ റിങ്ആയതും ലയ അത് തട്ടി പറിച്ചു സ്ക്രീനിലേക്ക് നോക്കി....! 


"നിന്റെ കാക്കു ആണല്ലോ...." 


"ഇങ്ങ് താ ഞാൻ സംസാരിക്കാം..." 


"എന്നെ പറ്റി ഒരു അക്ഷരം മിണ്ടി പോവരുത്...."😬 


ലയ അതും പറഞ്ഞു ഫോൺ അവന്റെ കയ്യിൽ കൊടുത്തു....! 


"ഹലോ കാക്കു...." 


"ആ അമൻ നീ ഇപ്പൊ എവിടെയാ...." 


"ഞാൻ ബാബിയുടെ കട്ടിലിൽ...." 


😢ചെക്കൻ കേറി കേറി അവിടം വരെ എത്തിയോ....ആഷി അതും ചിന്തിച്ചു ഫോണിലേക്ക് നോക്കി....! 


"അവൾ നിന്നെ കണ്ടോ...." 


🙄ഒരു അക്ഷരം മിണ്ടരുത് എന്നല്ലേ.... ചെക്കൻ ആ എന്നും പറഞ്ഞു ലയയെ ഒന്ന് നോക്കി....! 


"അവൾ എന്ത് പറഞ്ഞു...." 


"എനിക്ക് കഴിക്കാൻ ഫ്രൂട്ട്സ് ഒക്കെ തന്നു...." 


"അല്ലേലും അവൾക്ക് നിന്നെ വലിയ കാര്യം ആണല്ലോ.... നമ്മളെ ഒക്കെ അല്ലെ കണ്ണിൽ പിടിക്കാതുള്ളൂ...." 


അത് കേട്ടതും ലയ ഒന്ന് പുഞ്ചിരിച്ചു....,! 


"നിന്നെ പുറത്തെത്തിക്കാൻ വല്ല വഴിയും ഉണ്ടോ എന്ന് ചോദിച്ചില്ലേ..." 


"ഞാൻ കുറച്ചു ദിവസം കഴിഞ്ഞു വരാം.... അത് വരെ കാക്കു ഒരു റൂം എടുത്തു നിന്നോ...." 


😟ലയ വായും പൊളിച്ചു അമനെ ഒന്ന് നോക്കി....!ഇവന് പോവാൻ ഉള്ള പ്ലാൻ ഒന്നുല്ലേ....! 


"അപ്പൊ നീ അവിടെ കിടന്നു ഇന്നലെ എന്നെ രക്ഷിക്ക് കാക്കു എന്ന് പറഞ്ഞു അലറിയതൊ..." 


"അത് ബാബിയെ കാണാത്തപ്പോൾ അല്ലെ...." 


"ഓഹ് എന്ന്.... നിന്റെ കയ്യിലിരിപ്പ് വെച്ചു നിന്റെ ബാബി തന്നെ നിന്നെ കൊല്ലാതിരുന്നാൽ മതി...." 


"ബാബി കാക്കുനെ പോലെ ഒന്നും അല്ല പാവാ..." 


"നിന്റെ ബാബി എന്നെ പറ്റി വല്ലതും ചോദിക്കോ പറയുകയോ ചെയ്തോ...." 


"ആ...." 


അത് കേട്ടതും ആഷി ഒന്ന് പുഞ്ചിരിച്ചു....! 


"എന്താ പറഞ്ഞത്...." 


"എന്റെ ഫോണിൽ എന്തിനാ നിന്റെ പരട്ട കാക്കുനെ വിളിച്ചത് എന്ന്...." 


😬പരട്ട നിന്റെ കെട്ടിയോൻ.... അല്ലെങ്കിൽ വേണ്ട.... ആ സ്ഥാനത് ഞാൻ ആവേണ്ടവൻ അല്ലെ....!! 


"അത് ഞാൻ അവിടെ വന്നിട്ട് അവൾക്ക് മനസ്സിൽ ആക്കി കൊടുത്തോളാം..." 


ഫോണിന്റെ അടുത്ത് കാത് അടുപ്പിച്ച ലയ അത് കേട്ട് പുഞ്ചിരിച്ചു....! 


"ഇന്ന് ബാബിയെ പെണ്ണ് കാണാൻ ആരൊക്കെയോ വരുന്നുണ്ടെന്ന്...." 


"എന്നിട്ട് നിന്റെ ബാബി എന്ത് ചെയ്യാ...." 


"റെഡി ആയി കൊണ്ടിരിക്കാ...." 


അത് കേട്ടതും ആഷിക്ക് കലിപ്പ് കൂടി....! 


"അവളോട് നല്ലത് പോലെ റെഡിയായി നിക്കാൻ പറ...." 


എന്നും പറഞ്ഞു കലിപ്പിട്ട് ആഷി കോൾ കട്ട് ചെയ്തു....! 


"എന്താടാ...." 


"അവളെ ഏതോ പരട്ട തെണ്ടി പെണ്ണ് കാണാൻ വരുവാണെന്ന്.... അതിന് റെഡി ആയി നിക്കാൻ അവളും....അതെങ്ങനാ അയാളെ അല്ലെ മോൾ...." 


എല്ലാം കേട്ട് അവിനാശ് വായും പൊളിച്ചു അവനെ നോക്കി....! 


"ലയ...." 


ഡോറിൽ കൊട്ടുന്നത് കേട്ട് അമൻ ചാടി എണീറ്റു ലയയെ നോക്കി....! 


"അയ്യോ ഡാഡി...." 


"😨അയ്യോ...." 


"വായും പൊളിച്ചു നിക്കാതെ ഇങ്ങ് വാടാ...." 


എന്നും പറഞ്ഞു ലയ അവനെ പിടിച്ചു വലിച്ചു ബാത്‌റൂമിൽ ഇട്ടു ഡോർ അടച്ചു....! 


"എന്താ ഡാഡി...." 


"നീ ഇത് വരെ റെഡി ആയില്ലേ...." 


"ഞാൻ റെഡി ആവാൻ തുടങ്ങുകയായിരുന്നു...." 


"എങ്കിൽ വേഗം റെഡി ആയി വാ...." 


"മ്മ്...." 


ലയ ദേഷ്യത്തോടെ ഡോർ ലോക്ക് ചെയ്തു...! 


"ബാബി പേടിക്കേണ്ട....ആ ചെക്കനെ നമുക്ക് ഓടിക്കാന്നെ...." 


"എങ്ങനെ....?!!" 


"അതിനൊക്കെ വഴിയുണ്ട്... ഇന്ന് പെണ്ണ് കാണുന്നല്ലേ ഉള്ളൂ.... കല്യാണം ഒന്നും അല്ലല്ലോ...." 


"ഒന്നും ഡാഡിയുടെ അടുത്ത് നടക്കില്ലെടാ....ആ അതെന്തോ ആവട്ടെ.... എന്റെ തലയിൽ എഴുതിയത് പോലെയല്ലേ നടക്കൂ....നിന്നെ അത് വരെ എന്ത് ചെയ്യുന്നാ ഞാൻ ആലോചിക്കുന്നേ....ഇവിടെ ഡാഡി എപ്പോ വേണേലും വരാം... നിന്നെ കണ്ടാൽ പിന്നെ എന്താ ഉണ്ടാവുക എന്ന് ആലോചിക്കാൻ കൂടെ വയ്യ...." 


രണ്ടും കൂടി അവിടെ ഇരുന്നു ആലോചന തുടങ്ങി....! 


അമൻ ആണെങ്കിൽ നിന്നും ഇരുന്നും കിടന്നും ആലോചിച്ച് ബെഡിൽ ഉള്ള ടെഡിയെ കയ്യിൽ എടുത്തു....! 


"ഐഡിയ...." 


"എന്താ...." 


"ബാബി ഈ ടെഡിയുടെ സ്പോന്ജ് ഒക്കെ ഒന്ന് മാറ്റിക്കെ....ഇതാവുമ്പോ എന്റെ ഹൈറ്റ് ഉണ്ടല്ലോ...." 


ലയ ഒന്ന് ചിരിച്ചു കൊണ്ട് എല്ലാം മാറ്റി അവനെ അതിൽ ഇട്ടു....! 


"ഇപ്പോഴാ നിനക്ക് പറ്റിയ ഒറിജിനൽ കോലം കിട്ടിയത്..." 


"ഈ കോലത്തിൽ എന്നെ ആർക്ക് കണ്ടാലും മനസ്സിൽ ആവില്ല അല്ലെ...." 


"ഇല്ലന്നെ ഒറിജിനൽ തോൽക്കും എടാ നിന്റെ മുന്നിൽ...ഇപ്പൊ ആര് കണ്ടാലും ടെഡിയാണെന്നേ കരുതൂ.... ആരേലും പെട്ടെന്ന് കേറി വന്നാലും പേടിക്കാൻ ഇല്ല...." 


ചെക്കൻ ആണെങ്കിൽ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു....! 


"ബാബിയുടെ പെണ്ണ് കാണൽ എനിക്ക് കാണാനാ.... ബാബി എന്നെ താഴേക്ക് കൊണ്ട് പോവോ...." 


"അത് വേണോടാ...." 


"മ്മ്....പറ്റുമെങ്കിൽ ആ ചെക്കനിട്ട് ഒരു പണി കൊടുക്കാം...." 


ലയ പിന്നെ പുറത്ത് ഇറങ്ങി നോക്കി അവന്റെ കയ്യും പിടിച്ചു നടന്നു....ഡാഡിയെ കണ്ടതും ചെക്കനെ അവിടെ ചാരി നിർത്തിച്ചു....! 


"ഹാ നീ ഇതിനെയും പിടിച്ചു കളിക്കാതെ താഴേക്ക് ചെല്ലാൻ നോക്ക്...." 


"മ്മ്..." 


"ഞാൻ ഇവിടെ ഇരുന്നോളാം... ബാബി പോയിക്കോ...." 


അമൻ പറഞ്ഞതും ലയ ഡാഡിയെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് ടെഡി അവിടെ വെക്കുന്ന പോലെ അമനെ പിടിച്ചു അവിടെ ഇരുത്തി....! 


"വാസു,,,,മോളെ ടെഡി എടുത്തു മുറിയിൽ കൊണ്ട് വെക്ക്....വരുന്നവർ കാണണ്ട...." 


അത് കേട്ടതും അമൻ ഞെട്ടി....🙄അങ്ങേര് എങ്ങാനും എന്നെ പൊക്കിയാൽ....! 


വാസു വന്നു അമനെ എടുത്തു പൊക്കി ലയയുടെ മുറിയിൽ കൊണ്ട് വെച്ചു....! 


"എന്തൊരു വെയിറ്റ് ആണ് ഇത്.... മോൾ എങ്ങനെ എടുത്തു കൊണ്ട് നടക്കുന്നു...." 


"അവൾക്ക് അത് ഒരു ശീലം അല്ലെ...." 


ചെക്കൻ പിന്നെ വീണ്ടും മുറിയിൽ ഇരുന്നു മടുത്തു....തലയിട്ട് നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി ചെക്കൻ വീണ്ടും പുറത്തിറങ്ങി....! 


കാണാൻ വന്ന ചെക്കനെയും ഫാമിലിയെയും നോക്കി കണ്ട് അവിടെ ഇരുന്നു.... 😒കാക്കുന്റെ അത്രയും ഗ്ലാമർ ഒന്നുല്ല... അമൻ ചെക്കനെ നോക്കി പുച്ഛിച്ചു...! 


"ബാബിക്ക് ചേർച്ച എന്റെ കാക്കു തന്നെയാ...." 


ചെക്കൻ സ്വയം പറഞ്ഞു അവിടെ ഇരുന്നു....! 


"ഇതാരാ വീണ്ടു ഇവിടെ കൊണ്ട് വെച്ചത്...." 


അത് വഴി വന്ന വാസു വീണ്ടു അമനെ താങ്ങി എടുത്തു....! 


🙄ഇത് എവിടേക്കാ ഈ തെണ്ടി കൊണ്ട് പോണേ.... പണി പാളിയോ... അമൻ ചുറ്റിലും നോക്കി ഒന്ന് ചിന്തിച്ചു....! 


പടച്ചോനെ ഇത് ആ ഗുണ്ടയുടെ മുറിയല്ലേ.... വല്ല ഡൗട്ടും വന്നാൽ ഒരൊറ്റ വെടിയിൽ തീരും... 😒പുറത്ത് നിന്നും ലോക്ക് ചെയ്ത് അയാൾ ഇറങ്ങിയതും അമൻ കിളി പോയ പോലെ നിന്നു....! 


"ഇനി കൂടുതൽ ഒന്നും തീരുമാനിക്കാൻ ഇല്ലാത്ത സ്ഥിതിക്ക് മറ്റന്നാൾ നമുക്ക് വിവാഹം നടത്താം... ചെറിയ ഫങ്ക്ഷൻ മതി.... വേണെങ്കിൽ മാരേജ് കഴിഞ്ഞു ഒരു പാർട്ടി നടത്താം...." 


അത് കേട്ടതും ലയ ഞെട്ടി തരിച്ചു കൊണ്ട് മമ്മിയെ നോക്കി.... അവരും നിസ്സഹായതയോടെ അവളെ നോക്കി നിന്നു....! 


അവരൊക്കെ പോയതും ലയ വിഷമത്തോടെ മുറിയിലേക്ക് നടന്നു....എങ്ങനെ ഈ വിവാഹത്തിൽ നിന്ന് രക്ഷപെടും എന്ന ചിന്ത മാത്രം ആയിരുന്നു അവളുടെ മനസ്സിൽ...

അമന്റെ കാര്യം ഒക്കെ മറന്ന് കൊണ്ട് അവൾ ബെഡിലേക്ക് വീണു....!


പടച്ചോനെ എന്നെ ഇതിനകത്ത് നിന്ന് രക്ഷിക്കാൻ ആരും ഇല്ലേ...." 


അമൻ അതും ചിന്തിച്ചു നിന്നതും ലയയുടെ ഡാഡി വരുന്നത് കണ്ട് ചെക്കൻ ശ്വാസം അടക്കി പിടിച്ചു നിന്നു....! 


കക്ഷി വന്നപ്പോൾ തൊട്ട് ഫോണിൽ സംസാരം ആണ്.... ഹിന്ദിയിൽ ആയോണ്ട് ചെക്കൻ ആ പറയുന്നത് ഊഹിച്ചെടുക്കുന്ന തിരക്കിൽ ആണ്... പഠിച്ച വാക്ക് ഒക്കെ ഓർത്ത് നോക്കി മാരേജ് കാര്യം ആണെന്ന് ഊഹിച്ചെടുത്തു.... അയിന് അത് നടന്നിട്ട് വേണ്ടെ.... ചെക്കൻ അതിനകത്ത് ആണെങ്കിലും അങ്ങേരെ നോക്കി പുച്ഛിച്ചു....,!!



            *************💫



അവിനാശ് ഉറക്കം പിടിച്ചതും ആഷി ഒരു പുഞ്ചിരിയോടെ അവന്റെ കയ്യിൽ ഉള്ള ഡയറി തുറന്നു.... 


അവളുടെ കുട്ടിക്കാലം ആയിരുന്നു ആദ്യം ഒക്കെ വർണിച്ചത്....കാക്കുവും പെങ്ങളും തമ്മിൽ ഉള്ള കുസൃതികൾ.... അത് വായിക്കും തോറും ആഷിയുടെ ചുണ്ടിൽ ഉള്ള പുഞ്ചിരി കൂടി....ഇപ്പോഴും അതെ കുസൃതിയും കുറുമ്പും അവളിൽ ഉണ്ട്.... പക്ഷെ പിന്നീട് അങ്ങോട്ട് അവന്റെ പുഞ്ചിരി മാഞ്ഞു....ടോയ്‌സിന് പകരം ഗണും വെടിയുണ്ടയും ആയിരുന്നു കൂടുതൽ കണ്ടത്.... കണ്മുന്നിൽ ചോര തെറിച്ചു മരിച്ചു വീഴുന്ന ജന്മങ്ങൾ....! 


ഒരിക്കൽ അവളുടെ കണ്മുന്നിൽ ഒരാളുടെ നേരെ വെടി ഉതിർക്കുന്ന തന്റെ ഡാഡിയെ അവൾ തടഞ്ഞു... 


"വേണ്ട ഡാഡി...." 


പക്ഷെ ആ മുഖം ദയ കാണിച്ചില്ല.... അവളെ പിടിച്ചു തള്ളി.... ആ വീഴ്ചയോടെ അവൾ ഡാഡിയെ വെറുത്തു തുടങ്ങി....! 


മമ്മിയുടെയും ഡാഡിയുടെയും ചില നേരത്തെ വഴക്കിനിടയിൽ അവർ എല്ലാം മനസ്സിൽ ആക്കി തുടങ്ങി.... മമ്മി അയാളോടുള്ള പ്രണയം കൊണ്ടല്ല ഭീഷണി കൊണ്ടാണ് കൂടെ ഇറങ്ങിയത് എന്ന്....! 


"നിങ്ങൾ ഡാഡിയെ അനുസരിക്കണം.... ഡാഡി ജീവിക്കുന്നത് നിങ്ങൾക്ക് വേണ്ടിയാ...." 


മമ്മിക്കും അത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ....! 


"എന്താ ബ്രോ സ്വപ്നം കാണുകയാണോ...." 


ഒരിക്കൽ അവൾ എങ്ങോട്ടാ നോക്കി ഇരിക്കുന്ന സഹോദരന്റെ അടുത്ത് വന്നിരുന്നു കൊണ്ട് ചോദിച്ചു....! 


"മ്മ്...." 


"ലാമിയേ തന്നെയാണോ സ്വപ്നം കാണുന്നത്...." 


"മ്മ്..." 


"ഡാഡി അറിഞ്ഞ എന്താവും....ഡാഡിയുടെ ശത്രുവിന്റെ മോളാ ലാമി...." 


"അത് തന്നെയാ എന്റെ പേടി...അവളെ വിവാഹ നിശ്ചയം കഴിഞ്ഞു....ഞാൻ വിളിച്ചാൽ എങ്ങോട്ട് വേണേലും അവൾ ഇറങ്ങി വരും... പക്ഷേ ഡാഡി ഞങ്ങളെ ജീവിക്കാൻ സമ്മതിക്കോ...." 


"സമ്മതിച്ചില്ലെങ്കിൽ എന്താ ബ്രോ നാട്ടിൽ നമ്മുടെ മമ്മിയുടെ വീട്ടിലേക്ക് ചെന്നോ....അവിടന്ന് അല്ലെ മമ്മിയേ ഡാഡി അടിച്ചൊണ്ട് പോന്നത്....അവിടെ ആണെങ്കിൽ സ്നേഹം ഉള്ള ഒരു മാമനും മാമിയും ഇപ്പൊ പിന്നെ അവരുടെ മക്കളും കാണും...." 


"പക്ഷെ അത് കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല.... സ്വസ്ഥം ആയി ജീവിക്കണം എങ്കിൽ ഡാഡി സമ്മതിക്കണം....നീ മനസ് വെച്ചാൽ അത് നടക്കും...." 


"ഞാനോ....? എങ്ങനെ....?!!" 


ഷയാൻ പ്ലാനിങ് ഒക്കെ പറഞ്ഞതും ലയ ഡാഡിയുടെ അടുത്ത് വിട്ടു....! 


"ഡാഡി...." 


"സംസാരിക്കാൻ ഉണ്ടെങ്കിൽ പെട്ടെന്ന് സംസാരിക്കണം...." 


"അത്.... അത്...കാക്കുന്...." 


"അവന്റെ കാര്യം അവൻ പറയും...." 


അത് കേട്ട് ലയ ഒന്നും മിണ്ടാതെ അവനെ ദയനീയമായി നോക്കി....! 


"എനിക്ക് ഒരു പെണ്ണിനെ...." 


ബാക്കി പറയുന്നതിന് മുന്നേ അയാൾ കയ് കൊണ്ട് നിർത്താൻ കാണിച്ചു....! 


"🙄അങ്ങേര് മാമിയെ കടത്തി കൊണ്ട് പോയവൻ ആണ്.... എന്നിട്ട് മക്കളെ ലവ് ചെയ്യാൻ സമ്മതിക്കുന്നില്ല അല്ലെ...." 


ആഷി എല്ലാം വായിച്ചു സ്വയം പറഞ്ഞു.... വീണ്ടും അതിലെ ഓരോ പേജും മറിച്ചു നോക്കി.... 


"എന്റെ മോളെ നിനക്ക് കെട്ടണം എങ്കിൽ കെട്ടാം... പക്ഷെ എല്ലാം ഉപേക്ഷിച്ചു എന്റെ കൂടെ നിൽക്കേണ്ടി വരും...." 


ലാമിയുടെ പപ്പ പറയുന്നത് കേട്ടതും ഷയാൻ ലാമിയെ ഒന്ന് നോക്കി.... ഒന്നും പറയാതെ അവിടന്ന് ഇറങ്ങി....! 


"അവളെ നിനക്ക് വിവാഹം ചെയ്യാം,,,,,എന്റെ ശത്രുവിന്റെ മകൾ ആയത് കൊണ്ട് മാത്രം ആണ് ഞാൻ സമ്മതിക്കുന്നത്.... എല്ലാം ഉപേക്ഷിച്ചു അവൾ നിന്റെ കൂടെ ഇറങ്ങിവരണം...." 


പരസ്പരം തോല്പിക്കാൻ ഉള്ള ഒരു ആയുധം ആക്കി മാറ്റുകയാണ് തങ്ങളുടെ ലവ് എന്ന് അവർക്ക് മനസ്സിൽ ആയി....! 


"ആരും അറിയാതെ രെജിസ്റ്റർ മാരേജ് ചെയ്യാം....പിന്നെ നീ പറഞ്ഞ പോലെ എങ്ങോട്ടെങ്കിലും പോയി ജീവിക്കാം അതാ നല്ലത്...." 


ആഷി ഡയറിയും അടച്ചു വെച്ച് അവിനാഷിനെ ഒന്ന് നോക്കി....!അവനും ഇപ്പൊ ഡയറിയിൽ മുഴുകി ഇരിക്കുകയാണ്....! 


"അല്ലേടാ പിന്നെന്താ സംഭവിച്ചത്...." 


"രെജിസ്റ്റർ ദിവസം ഷയാനെ ആ പെണ്ണിന്റെ പപ്പ കൊന്നു.... ആ പെണ്ണിനെ ഇവരുടെ ഡാഡിയും....എല്ലാം കണ്ട് നിന്ന ലയ ഷോക്ക്ഡ് ആയി... പിന്നീട് മനസിന്റെ സമനില തെറ്റി മെന്റൽ ഹോസ്പിറ്റലിലും ആയി....! 


പിന്നെയാ അശ്വതിയും ആയി അവൾ കൂട്ടായത്....ഒന്നും അവൾ മറന്നിട്ടില്ല പക്ഷെ എല്ലാരുടെയും മുന്നിൽ എല്ലാം മറന്ന ഒരു പൊട്ടിയായി അവൾ പെരുമാറി.... ആ ജീവിതത്തിൽ നിന്ന് ഒരു മുക്തി നേടാൻ ആഗ്രഹിക്കുമ്പോൾ ആണ് അയാൾ ഏതോ ഒരുത്തനെ കൊന്നത്.... അതിന്റെ പക തീർക്കാൻ ലയയുടെയും അവളുടെ മമ്മിയുടെയും ജീവൻ അതിന് പകരം ആയി എടുക്കാൻ അവർ ശ്രമിച്ചു....അതിൽ പിന്നെയാ അയാൾ മോളെ ഇങ്ങോട്ട് അയക്കാൻ തീരുമാനിച്ചത്.... പക്ഷെ അവൾ കുഞ്ഞു നാളിലെ അവളുടെ മമ്മി പറയാറുള്ള നാടും വീടും ഒക്കെ ഒന്ന് കാണാൻ ആഗ്രഹിച്ചത് ആയോണ്ട് ഞങ്ങളെ വീട്ടിൽ താമസിക്കാൻ പ്ലാൻ ചെയ്തു.... പക്ഷെ ഒന്നും അറിയാതെ ഞാനും അവളെ കുറെ വേദനിപ്പിച്ചു...."😟 


"വേദനിപ്പിച്ചു എന്നല്ല കിസ്സ് ചെയ്തു എന്ന് പറ...." 


എന്നും പറഞ്ഞു അവിനാശ് ആശിയെ ഒന്ന് നോക്കി....! 


"അത് അവളോടുള്ള ലവ് കൊണ്ടല്ലെടാ.... അന്ന് ബസിൽ വെച്ച് കണ്ടപ്പോൾ തന്നെ അവൾ ഒരു വട്ട് കേസ് ആണെന്ന് എനിക്ക് മനസ്സിൽ ആയതാ....പക്ഷെ പിന്നെയാ എനിക്ക് മനസ്സിൽ ആയത് അവൾ അന്ന് തന്നെ എന്റെ മനസിൽ കേറി കൂടിയെന്ന്..." 


"🙄അപ്പൊ അവൾ നിന്നെ ഇവിടെ വെച്ച് കണ്ടെന്നും നിന്നെ ഇഷ്ടപ്പെട്ടിരുന്നു എന്നൊക്കെ അച്ചു പറഞ്ഞതോ...." 


"അത് മുൻപ് ഞാൻ ഇവിടെ വന്നപ്പോൾ ഇവിടെ തന്നെയാ താമസിച്ചത്.... ഇന്ന് ഇതിനകത്ത് കയറുമ്പോഴാ ഈ ഹോട്ടലിന്റെ പേര് തന്നെ അവളെയാണെന്ന്.... അന്ന് ഞാൻ വന്നത് എന്റെ ഫ്രണ്ട്സിന്റെ മാരെജിന് ആയിരുന്നു....ആ മാരേജ് ഡേ അവിടെ അവളും ഉണ്ടായിരുന്നു....അന്നാണ് അവൾ എന്നെ കണ്ടിട്ടുണ്ടാവുക...." 


"നീ പിന്നെ പെൺപിള്ളേരെ മൈൻഡ് ചെയ്യാത്തത് കൊണ്ട് അവളെ കണ്ടില്ലായിരിക്കും അല്ലെ..."☹️ 


അവിനാഷ് അവനെ പുച്ഛത്തോടെ നോക്കി ചോദിച്ചു....! 


"ഞാൻ കണ്ടിരുന്നു.... വെയിറ്റ് ഗൗണിൽ തിളങ്ങി നിൽക്കുന്ന കരി നീല കണ്ണുള്ള ആ പെണ്ണിനെ.... പക്ഷെ അവളെ മുഖം എനിക്ക് കാണാൻ പറ്റിയിട്ടില്ല....പിന്നെ ഇവിടെ വെച്ച് അവളെ കണ്ടപ്പോൾ അവൾ ആണോ ഇവൾ എന്ന് എനിക്ക് തോന്നിയിരുന്നു....അന്ന് അവളെ ഫോണിൽ കണ്ട പിക്കും മെസേജും കണ്ടപ്പോൾ ഏകദേശം എല്ലാം എനിക്ക് മനസ്സിൽ ആയി....അപ്പോഴാ ഞാൻ അന്ന് ചെന്ന മാരേജ് വിഡിയോ കണ്ടത്...അതോടെ അവൾ ലയ ആണെന്ന് എനിക്ക് മനസ്സിൽ ആയി...." 


"അന്ന് എന്റെ അച്ചുവും ഉണ്ടായിരുന്നു....എന്റെ ഫ്രണ്ട് അല്ലെന്ന് കരുതി നീ എന്നെ കൂടെ കൂട്ടാത്തത് ശരിയായില്ല.... എന്റെ അച്ചുനെ ഞാൻ അവിടെ വെച്ച് കാണുന്നു പ്രേമിക്കുന്നു....പിന്നെ ഇവിടെ നാട്ടിൽ യാദൃശ്ചികമായി കാണുന്നു.... പൊളിക്കും അല്ലേടാ ആ ലവ് സീൻ...." 


"പൊളിക്കും....നിന്റെ ലൈഫിൽ എവിടെയാ ലവ് സീൻ.... നിന്റെ പെങ്ങൾ ഒരുത്തി ഉള്ളോണ്ട് നീ അവളെ കെട്ടി അത്രയേ ഉള്ളൂ...." 


🙄അതും ശരിയാ.... അല്ലേലും ഈ ലവ് ഒക്കെ കിട്ടിയാൽ കിട്ടി എന്ന് പറയാം....! 


"എടാ ഇനി നമ്മൾ എങ്ങനെ ആ ലയയുടെ വീട്ടിനകത്തു കയറും...." 


"ഇവിടെ ലാൻഡ് ആയത് പറയാൻ അവളെ ഫോണിൽ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നില്ല.... രണ്ടും എവിടെ പോയി കിടക്കാവോ എന്തോ....അവളെ വീട് കണ്ട് പിടിക്കാൻ പ്രയാസം ഒന്നും ഇല്ല... അകത്തു കടക്കാൻ ആണ് പ്രയാസം.... എന്തായാലും നമ്മൾ ഇന്ന് നൈറ്റ്‌ അവളുടെ വീട്ടിലേക്ക് പോവുന്നു....അത് വരെ അവർക്ക് ഒന്നും സംഭവിക്കാതിരുന്നാൽ മതിയായിരുന്നു...." 


"മിക്കവാറും ആ മനുഷ്യൻ എല്ലാം അറിഞ്ഞു രണ്ടിനെയും തീർത്തു കാണും...." 


"😬കരിനാക്ക് വളച്ചു പറയല്ലേടാ.... ആ രണ്ടും എന്റെ ജീവനാണ്...." 


"പക്ഷെ രണ്ടിനെയും നേരെ കണ്ടാൽ തല്ലും വഴക്കും മാത്രം...." 


"അത് പിന്നെ സ്നേഹം ഉള്ളിടത് അല്ലേടാ പിണക്കം ഉണ്ടാവൂ...." 


"ഒരു സീനിൽ എങ്കിലും സ്നേഹം ഉണ്ടോ...." 


"നീ കണ്ടോ ഇനി അങ്ങോട്ട് അത് മാത്രമേ നിനക്ക് കാണാൻ പറ്റൂ...." 


"😒ഇനി അങ്ങോട്ട് ബുള്ളെറ്റ് ഗൺ ബോംബ് വെടി പുക ഇതൊക്കെയാ കാണാൻ പോവുന്നത്.... ഓർക്കുമ്പോൾ തന്നെ ഇങ്ങോട്ട് വരേണ്ടായിരുന്നു എന്ന് തോന്നാ.... എന്റെ അച്ചു വിധവ ആവേണ്ടി വരോ എന്തോ...." 


"അങ്ങനെ സംഭവിക്കാതെ ഞാൻ നോക്കിക്കോളാം...." 


"😌അല്ലേലും എനിക്കറിയാം എനിക്ക് ഒന്നും സംഭവിക്കാൻ നീ സമ്മതിക്കില്ലെന്ന്...." 


"അതല്ല ഞാൻ പറഞ്ഞത് അവളെ ഞാൻ വേറെ ഏതേലും ഒരുത്തനെ കൊണ്ട് കെട്ടിക്കാം എന്നാ...." 


😧അല്ലേലും ഇവന്റെ കൂടെ ഇറങ്ങി തിരിക്കുമ്പോൾ ആലോചിക്കണം ആയിരുന്നു.... ഇനി അവൾ അതാണോ ഇറങ്ങാൻ നേരം പറഞ്ഞത്....!



         ************💫



"🙄പടച്ചോനെ ഈ ചെക്കൻ ഇത് എവിടെ പോയി....!" 


ലയ ഉറക്കം ഒക്കെ കഴിഞ്ഞു എണീറ്റ് അമനെ തിരക്കി നടക്കാൻ തുടങ്ങി.... പാവം വിശന്നു കാണും...! 


"വാസു അങ്കിൾ,,,അമ... അല്ല എന്റെ ടെഡിയെ കണ്ടോ...." 


"എന്റെ മോളെ എന്തൊരു വൈറ്റാ അത്....പെണ്ണ് കാണാൻ വരുന്നവർ കണ്ടാൽ കുറച്ചിൽ അല്ലെ അത് കൊണ്ട് ഞാൻ അത് എടുത്തു ഡാഡിയെ മുറിയിൽ കൊണ്ട് വെച്ചിട്ടുണ്ട്...." 


😟ലയ ഞെട്ടി തരിച്ചു നിന്നു.... ചെക്കനെ തീർത്തോ ആവോ.... പെണ്ണ് മുറിയിലേക്ക് കയറുമ്പോ ആണ് മമ്മി വന്നത്.... അവിടെ ഒക്കെ ഒന്ന് നോക്കും പോലെ ആക്ഷൻ ഇട്ടു ചൂളവും വിളിച്ചു ഒന്നും അറിയാത്ത പോലെ മുറിയിൽ നിന്ന് ഇറങ്ങി.... 


🙄നിന്റെ ദീർഗായുസിന് വേണ്ടി പ്രാർത്ഥിക്കാനെ എന്നെ കൊണ്ട് പറ്റൂ....! 


മാമിയെ കണ്ടതും അമൻ വീണ്ടും ശ്വാസം അടക്കി പിടിച്ചു... മണിക്കൂറുകൾ ആയി പ്രതിമ കണക്കെ നിൽക്കാൻ തുടങ്ങിയിട്ട്.... ☹️ 


ഇത്തിരി വെള്ളം എങ്കിലും കിട്ടിയിരുന്നെങ്കിൽ....! 


പുള്ളിക്കാരി ബാത്‌റൂമിൽ കേറി പോയതും അമൻ ശ്വാസം വിട്ട് അവിടെ ഇരുന്നു.... 😢വല്ല ആവശ്യവും ഉണ്ടായിരുന്നോ... മര്യാദക്ക് ഉണ്ടും ഉടുത്തും അവിടെ കിടന്നുറങ്ങുന്ന ഞാൻ ആണ്....! 


ടേബിളിൽ ജഗും വെള്ളവും കണ്ടതും അമൻ പതുക്കെ അതിനടുത്തേക്ക് നടന്നു.... വെള്ളം എടുത്തു വായിലേക്ക് കമിഴ്ത്തുമ്പോൾ ആണ് മാമി ഡോർ തുറന്നത്.... 


😨പുള്ളിക്കാരി ആ സീൻ കണ്ട് അന്തം വിട്ട് നിന്നു.... ടെഡി വെള്ളം കുടിക്കുന്നതല്ലേ കണ്ടത്...! 


കക്ഷി ഒറ്റ വീഴ്ച ആയിരുന്നു താഴേക്ക്....പടച്ചോനെ ബോധം പോയെന്നാ തോന്നുന്നേ... 


ചെക്കൻ ആണെങ്കിൽ കയ്യിൽ ഉള്ള വെള്ളവും ആയി വന്നു മാമിടെ മുഖത്ത് തെറിപ്പിച്ചു....ബോധം വന്ന മാമി കണ്ണ് തുറന്നതും കണ്ട കാഴ്ച ടെഡി ജെഗും പിടിച്ചു നിക്കുന്നത് ആണ്.... 🙄വീണ്ടും കക്ഷി ബോധം കേടാൻ നിക്കേ ചെക്കൻ മാമിയെ പിടിച്ചു ഇരുത്തി....! 


"അയ്യോ മാമി ബോധം കെടല്ലേ...." 


☹️മാമി ആണേൽ കിളി പോയ പോലെ ചെക്കനെ ഒന്ന് നോക്കി....! 


"അയ്യോ നീ എന്താഡാ എന്റെ മമ്മിയെ ചെയ്തേ...." 


ഒരു അറ്റാക്ക് പ്രതീക്ഷിച്ചു നിന്ന ലയ എന്തോ വീഴുന്ന സൗണ്ട് കേട്ട് അകത്തേക്ക് കേറിയതും കണ്ടത് ഈ കാഴ്ച....! 


"മാമി എന്നെ കണ്ട് ബോധം കെട്ട് വീണതാ...." 


"നീ... നീയാരാ...." 


അത് കേട്ടതും ചെക്കൻ അപ്പൊ തന്നെ മാസ്ക് മാറ്റി ഫേസ് കാണിച്ചു കൊടുത്തു....! 


"ഞാൻ അമൻ.... മാമിടെ ബ്രോടെ മോനാ...." 


"നീ എങ്ങനെ ഇവിടെ...." 


"അത് മമ്മി.... ഞാൻ നാട്ടിൽ ചെന്നത് മാമന്റെ വീട്ടിലാ....ഇവരുടെ ഒക്കെ കൂടെ ഹാപ്പി ആയാ ഞാൻ അവിടെ കുറച്ച് കാലം ജീവിച്ചത്.... ആ ജീവിതം ആയിരുന്നു എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്....അവിടെ ഇവനായിരുന്നു എന്റെ കൂട്ട്.... ഇത്തിരി കള്ളത്തരം ഒക്കെ കയ്യിൽ ഉണ്ട്....ഞങ്ങൾ വരുന്ന കാറിന്റെ ഡിക്കിയിൽ ആരും കാണാതെ കേറി കൂടിയതാ... എങ്ങനെ ഒക്കെയോ ഇവിടെ വരെ എത്തി.... ക്യാമറയിൽ പതിയരുത് എന്ന് കരുതിയാ ഇവനെ ഈ വേഷം കെട്ടിച്ചത്...." 


"എന്റെ കാക്കുന്റെ മോൻ...." 


അവർ പുഞ്ചിരിയോടെ അവന്റെ കവിളിൽ തലോടി....! 


"നീ ഇവിടെ വന്നിട്ടും നിനക്ക് കൂടെ ഇരുത്തി ഭക്ഷണം പോലും തരാൻ പറ്റിയില്ലല്ലോ മോനെ...." 


"അതൊന്നും സാരല്ല മാമി... മാമി മാമൻ കാണാതെ കൊണ്ട് വന്നു തന്നാൽ മതി...."😌 


🙄ലയ ആണേൽ അത് കേട്ട് വായും പൊളിച്ചു നിന്നു....! 


"നീ ഒറ്റ മോൻ ആണോ....?!!" 


"അല്ല മമ്മി ഇവന് ഒരു കാക്കു ഉണ്ട്....ആഷി.... എന്റെ കോളേജിലെ സാറും അങ്ങേരാ.... ആള് ഇവനെ പോലെ ഒന്നും അല്ല നല്ലവനാ... കാണാനും കൊള്ളാം.... ഇവന്റെ ഉടായിപ്പ് ഒന്നും കക്ഷിക്ക് കിട്ടിയിട്ടില്ല...." 


ആശിയെ പറ്റി വാ തോരാതെ സംസാരിക്കുന്ന ലയയെ അമൻ ഒന്ന് തോണ്ടി വേണ്ടെന്ന് കാണിച്ചു....അപ്പോഴാണ് പെണ്ണിന് അബദ്ധം മനസ്സിൽ ആയത്.... ഉള്ളിൽ അടക്കി വെച്ച ഇഷ്ടങ്ങൾ ഒക്കെ പുറത്ത് ചാടുകയായിരുന്നു.... അവൾ മമ്മിയെ നോക്കി വളിച്ച ഒരു ഇളി കൊടുത്തു.....! 


"ഇനി എങ്ങനാ മോൻ ഇവിടന്ന് പുറത്തിറങ്ങുക.... എപ്പോഴും ഈ വേഷത്തിൽ ഇവിടെ കഴിയാൻ പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിഞ്ഞാൽ ഇവളെ കല്യാണം ആണ്.... ആളുകൾ ഒക്കെ കൂടുമ്പോ മോന് അത് ദോഷം അല്ലെ...." 


"അപ്പൊ എനിക്ക് എന്റെ വേഷത്തിൽ ഇറങ്ങി ബിരിയാണിയും നോർത്ത് ഇന്ത്യൻ ഫുഡും കഴിക്കാലോ...." 


അത് കേട്ടതും ലയ കലിപ്പിൽ അവനെ നോക്കി.... ഇവിടെ കല്യാണം മുടങ്ങാൻ പ്രാർത്ഥിക്കുമ്പോൾ ആണ് അവന്റെ ഒരു ബിരിയാണി.... 😬 


"മാരെജിന് മുന്നേ ഇവനെ കൊണ്ട് പോവാൻ ഇവന്റെ കാക്കു വരും....കക്ഷിയെ അകത്തു കേറ്റണം എങ്കിൽ മമ്മി മനസ് വെക്കണം...." 


"നിനക്ക് അറിയില്ലേ മോളെ നിന്റെ ഡാഡിയെ...." 


"മാമി പേടിക്കേണ്ട.... എന്റെ കാക്കു ആരുടേയും സഹായം ഇല്ലാതെ ഇവിടെ വരും...." 


"മ്മ്....രണ്ടാളും സൂക്ഷിക്കണം.... പിന്നെ നിന്റെ കാക്കു വന്നാൽ മാമിക്ക് അവനെ ഒന്ന് കാണണം എന്ന് പറയണം...." 


"മ്മ്...." 


അമൻ പുഞ്ചിരിച്ച് കൊണ്ട് ഒന്ന് മൂളി....! 


"ഇതാർക്കാ ഈ ഫുഡ്‌...." 


അമനുള്ള ഫുഡും ആയി പോവുന്നത് കണ്ട ലയയുടെ മമ്മിയെ നോക്കി കൊണ്ട് അയാൾ ചോദിച്ചു....! 


"മോൾക്ക്.... അവൾ വിശപ്പില്ലെന്ന് പറഞ്ഞു.... അത് കൊണ്ട് കഴിക്കാൻ വന്നില്ല..." 


"അതെന്താ..." 


"അ.... അത്.... കല്യാണം ഒക്കെ അടുത്തില്ലേ.... പെട്ടെന്ന് ഞങ്ങളെ ഒക്കെ വിട്ട് പോവുന്നതിന്റെ സങ്കടം ആവും...." 


"അതിനവൾ ഇത്രയും കാലം ഞങ്ങളെ വിട്ടല്ലെ നിന്നത്...." 


"അത് പോലെ അല്ലല്ലോ കല്യാണം.... മറ്റൊരു കുടുംബം... ഒട്ടും പരിചയം ഇല്ലാത്ത ആൾക്കാർ.... ഈ സമയത്ത് ഏതൊരു പെണ്ണിനും അല്പം ഭയം കാണും...." 


അയാൾ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല....! 


"ഇതാ മോന് ഇഷ്ടപ്പെട്ട എല്ലാം ഉണ്ട്...." 


"താങ്ക്സ് മാമി....," 


എന്നും പറഞ്ഞു ചെക്കൻ അറ്റാക്ക് തുടങ്ങി.... 🙄 


"ലയ...." 


ആ വിളി കേട്ടതും മൂന്നും ഞെട്ടി.... അമൻ അപ്പൊ തന്നെ കഴിപ്പ് നിർത്തി ടെഡി ഫേസ് താഴ്ത്തി.... 😒ഈ കാലമാടനെ ഒരു വെടിയുണ്ട കൊണ്ട് ഞാൻ തന്നെ തീർക്കും എന്നാ തോന്നുന്നേ....! 


"എന്താ ഡാഡി...." 


ലയ പെട്ടെന്ന് ഡാഡിയുടെ അടുത്ത് ചെന്നു....! 


"മമ്മി പറഞ്ഞു നിനക്ക് മറ്റൊരു വീട്ടിൽ കേറി ചെല്ലുന്നതിന്റെ വിഷമം ആണെന്ന്...." 


"അ.... അത്.... അങ്ങനെ ഒന്നുല്ല ഡാഡി.... പരിചയം ഇല്ലാത്ത ആൾക്കാർ അല്ലെ.... പിന്നെ മമ്മിക്കും ഡാഡിക്കും ഒക്കെ ഞാൻ അല്ലാതെ വേറെ ആരാ.... എന്റെ കല്യാണം കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്...." 


"അങ്ങനെ ഒരു പേരോ അങ്ങനെ ഒരു വിഷയമോ ഇവിടെ സംസാരിക്കാൻ പാടില്ലെന്ന് അറിയില്ലേ...." 


"സോറി ഡാഡി ഞാൻ പെട്ടെന്ന്...." 


"മ്മ്... നോക്ക് മോളെ നീ ഒന്ന് കൊണ്ടും വിഷമിക്കേണ്ട.... നിന്റെ ഡാഡി ഒന്നും കാണാതെ നിന്നെ അവന് കെട്ടിച്ചു കൊടുക്കും എന്ന് തോന്നുന്നുണ്ടോ.... ഡാഡിക്ക് ഇപ്പൊ ഒരേ ഒരു ശത്രു മാത്രമേ ഉള്ളൂ അത് അവരാ....അത് കൊണ്ടാ അയാളെ മകന് നിന്നെ കെട്ടിച്ചു കൊടുക്കാൻ ഞാൻ സമ്മതിച്ചത്.... അത് അവന് നിന്നോട് ഒരു ഇഷ്ടം ഉണ്ടെന്ന് ഞാൻ മനസ്സിൽ ആക്കിയത് കൊണ്ടാ....ഈ മാരേജ് കഴിഞ്ഞാൽ പിന്നെ ഞാൻ തന്നെയാ ഇവിടത്തെ കിങ്.... എനിക്ക് മുകളിൽ ഒരു നിഴൽ പോലും ചലിക്കില്ല...." 


ലയ സങ്കടം ഒന്നും പുറത്ത് കാണിക്കാതെ ഒന്ന് ചിരിച്ചു...! 


"എല്ലാം ഡാഡിയുടെ ഇഷ്ടം...." 


"അങ്ങനെ ആവട്ടെ.... അല്ലെങ്കിൽ അറിയാലോ.... തന്നിഷ്ടം കാണിച്ചാൽ ജീവൻ ഉണ്ടാവില്ല... വേണ്ടപ്പെട്ടവരുടേത് പോലും...." 


അതും പറഞ്ഞു അയാൾ പോയതും ലയ ആഷിയെ ആയിരുന്നു ഒരു നിമിഷം ഓർത്തത്.... എല്ലാം ഡാഡി ആഗ്രഹിക്കുന്നത് പോലെ നടക്കണം.... അല്ലെങ്കിൽ താൻ ലവ് ചെയ്യുന്നവരുടെ ജീവൻ ഉണ്ടാവില്ല.... എവിടെ ആണേലും ജീവനോടെ ഉണ്ടെന്ന് കേട്ടാൽ മതി.... ഒരിക്കലും തനിക്ക് അവനോട് ഉള്ള ലവ് അവൻ അറിയരുത്.... ലയ അതും ചിന്തിച്ചു നിന്നു....! 


"എടാ നീ നിന്റെ കാക്കുനെ ഒന്ന് വിളിക്ക്... ഇതാ ഫോൺ.... ഒന്ന് വന്നു നിന്നെ കൊണ്ട് പോവാൻ പറ...." 


ലയ ചാർജിൽ ഇട്ട ഫോൺ എടുത്തു അമന് നേരെ നീട്ടി....! 


"ഇത് സ്വിച്ച് ഓഫ് ആണല്ലോ... വെറുതെ അല്ല കാക്കു ഇവിടെ എത്തിയിട്ട് വിളിക്കാതിരുന്നത്.... കിട്ടാത്തോണ്ട് ആവും...." 


"ചാർജ് തീർന്നപ്പോൾ ഓഫ് ആയത് ആവും ഞാൻ അത് ശ്രദ്ധിച്ചില്ല...." 


"അല്ലേലും ബാബിക്ക് എന്റെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല...." 


"നീയല്ലേ ഉള്ള ഗെയിം മുഴുവൻ കളിച്ചു അതിലെ ചാർജ് തീർത്തത് നിനക്ക് ശ്രദ്ധിക്കാം ആയിരുന്നില്ലേ...." 


😟അതും ശരിയാ....! 


"അത് പിന്നെ ഇതിനകത്ത് ഇരുന്നു നേരം പോവണ്ടേ...." 


ഫോൺ ഓൺ ആയതും റിങ് ചെയ്യുന്നത് കണ്ട് അമൻ കോൾ അറ്റൻഡ് ചെയ്തു....! 


"ഹലോ...." 


"😬നീയും അവളും ഇത് എവിടെ പോയി കിടക്കാ.... ഇന്നലെ നൈറ്റ്‌ തൊട്ട് വിളിക്കാ.... അയാൾ കൊന്നോ അതോ വേറെ വല്ലതും സംഭവിച്ചോ എന്ന് അറിയാതെ ടെൻഷൻ അടിച്ചു നിക്കായിരുന്നു ഞങ്ങൾ...." 


"🙄ഞങ്ങളാ...." 


"ആ ഞാനും അവിനാഷും....," 


"അവിയേട്ടനെയും കൊണ്ടാണോ കാക്കു വന്നത്..." 


"ആ എന്താ...." 


"പുള്ളി ഇവിടത്തെ അവസ്ഥ കണ്ടാൽ പേടിച്ചു വടിയാവും അത് കൊണ്ട് ചോദിച്ചതാ....," 


"അതൊന്നും സംസാരിക്കാൻ ഉള്ള ടൈം അല്ല ഇത്... നീ ഇത് എവിടെ ആണെന്ന് പറ...." 


"ഞാൻ ബാബിയുടെ വീട്ടിൽ...." 


"😬ഓഹ് അതല്ല ഏതു മുറിയിൽ ആണെന്ന്...." 


"🙄അയിന് കാക്കുന് ഇവിടത്തെ മുറി ഒക്കെ അറിയോ...." 


"എടാ പൊട്ടാ ഞാൻ ഇപ്പൊ നിന്റെ ബാബിയുടെ വീടിന്റെ ടെറസിൽ ആണ് ഉള്ളത്....," 


"😨അയ്യോ....," 


അമൻ ഷോക്ക് അടിച്ച പോലെ ഇരുന്നു.... അവന്റെ ഇരിപ്പ് കണ്ട് ലയ അവനെ തട്ടി വിളിച്ചു....! 


"എന്താടാ....," 


"കാക്കു ഇവിടത്തെ ടെറസിൽ ഉണ്ടെന്ന്....," 


😨അത് കേട്ടതും ലയ ഞെട്ടി തരിച്ചു ഇരുന്നു....!


"ബാബി ഇങ്ങനെ ഇരിക്കാതെ കാക്കുനെ

രക്ഷിക്ക്...." 


"ഞാൻ എങ്ങനെ

രക്ഷിക്കാനാ...." 


"അവിടെ ചെന്ന് കാക്കുനെ ആരും കാണാതെ ഇങ്ങോട്ട് കൊണ്ട് വരണം...." 


"അത് നീ വിചാരിക്കുന്ന പോലെ അത്ര എളുപ്പം അല്ല.... ഇപ്പോഴാണെങ്കിൽ ഡാഡി ഇവിടെ ഉണ്ട്.... അത് മാത്രം അല്ല അവിടെ ഗൺമാൻ ഒക്കെ ഉള്ളതാ.... ഞാൻ ചെന്നാൽ നിന്റെ കാക്കുന് തന്നെയാ അതിന്റെ പ്രശ്നം...." 


"അപ്പൊ പിന്നെ എന്ത് ചെയ്യും...." 


"ഒരു കാര്യം ചെയ്യാം.... ഞാൻ എങ്ങനെ എങ്കിലും അവരെ അവിടന്ന് മാറ്റാം... നീ ചെന്ന് ഡോർ ഓപ്പൺ ചെയ്തു കൊടുത്തു ആരും കാണാതെ അകത്തേക്ക് കയറ്റണം...." 


"മ്മ്...." 


ലയ അമനെയും കൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ ആണ് ഡാഡിയേ കണ്ടത്....! 


" ഇവിടെ നിക്കാണോ...നീ താഴേക്ക് വാ...." 


അത് കേട്ടതും ലയ അമനെ ഒന്ന് നോക്കി....! 


"എന്താ...." 


"നിനക്ക് വേണ്ട ഓർണമെന്റ്സും ഡ്രെസ്സും ഒക്കെ എത്തിച്ചിട്ടുണ്ട്.... അതിൽ നിന്ന് നിനക്ക് ഇഷ്ടപ്പെട്ടത് നോക്കി എടുക്കാൻ...." 


ഈ രാത്രിയോ....ഇങ്ങേർക്ക് വട്ടാണോ....എന്ന പോലെ അമൻ നിന്നതും ലയ അവനെ ദയനീയമായി ഒന്ന് നോക്കി അയാളുടെ കൂടെ പോയി....! 


ഇനി എങ്ങനെ കാക്കുനെ അകത്തു കേറ്റും.... ചെക്കൻ ആണെങ്കിൽ അങ്ങോട്ട് നോക്കി എങ്കിലും രണ്ടെണ്ണം ഗണും പിടിച്ചു നിൽക്കുന്നത് കണ്ട് മുറിയിൽ തന്നെ വന്നു.... 


"രണ്ടെണ്ണം അവിടെ ഗണും പിടിച്ചു നിക്കുന്നുണ്ട്.... എന്നെ കണ്ടാൽ അവർ എപ്പോ വെടി വെച്ച് എന്ന് ചോദിച്ചാൽ മതി...." 


"അപ്പൊ അവൾ ഇല്ലേ നിന്റെ കൂടെ...." 


"ബാബിയേ മാമൻ വന്നു വിളിച്ചോണ്ട് പോയി...." 


"മ്മ്.... എങ്കിൽ നീ അവിടെ തന്നെ ഇരിക്ക്....ഞങ്ങൾ എങ്ങനെ എങ്കിലും അങ്ങോട്ട് വരാൻ ശ്രമിക്കാം...." 


😟അതും പറഞ്ഞു ആഷി കോൾ കട്ട് ചെയ്തതും അമൻ നല്ലോണം പ്രാർത്ഥിച്ചു.... 


"അകത്തു കയറിയാൽ അവിടെ നിക്കുന്നവന്മാരെ ബോധം കെടുത്തി ആ വേഷത്തിൽ നമുക്ക് അകത്തേക്ക് കയറാം...." 


"മ്മ്...." 


അവൻ പിൻ തിരുകി കയറ്റി ഡോർ ഓപ്പൺ ചെയ്യുന്നത് കണ്ട് അവിനാശ് വായും പൊളിച്ചു നോക്കി നിന്നു....🙄 


രണ്ട് ഗൺമാനെയും ബോധം കെടുത്തി രണ്ടിനെയും വലിച്ചു ടെറസിൽ ഇട്ടു അവന്മാരെ വേഷം എടുത്തിട്ടു...! 


"ഗൺ അങ്ങനെ അല്ല ഇങ്ങനെയാ പിടിക്കുന്നത്...." 


"ഞാൻ ആദ്യായിട്ട് ആടാ ഗൺ കയ് കൊണ്ട് തൊടുന്നത് അതിന്റെയാ...." 


"ഞാൻ ഇത് സ്ഥിരം അല്ല...." 


എന്നും പറഞ്ഞു ആഷി അകത്തു കയറിയതും അവിനാഷും പിന്നാലെ അകത്തു കയറി...! 


"ഇതിനകത്ത് മുഴുവൻ നടന്നു കാണാൻ തന്നെ വേണമല്ലോ രണ്ട് ദിവസം...." 


"ഇവിടെ മുഴുവൻ കാണാൻ അല്ല നമ്മൾ ഇങ്ങോട്ട് വന്നത്...." 


"അതെനിക്കറിയാം....ഇതിനകത്തല്ലേ നിന്റെ അനിയൻ ഉള്ളത് അവനെ കണ്ട് പിടിക്കാൻ ഇവിടെ മുഴുവൻ നടക്കണ്ടേ...." 


"അതിന് അവന്റെ കയ്യിൽ ഫോൺ ഉണ്ട്...." 


ആഷി അമനെ വിളിക്കുന്നത് കണ്ടതും അവിനാശ് അവിടെ കണ്ട സോഫയിൽ ഇരുന്നു....! 


"അവിടെ ഇരിക്കല്ലേ ക്യാമറ ഉണ്ട്...." 


അത് കേട്ടതും അവിനാശ് ചാടി എണീറ്റ് ആഷിയുടെ പിന്നിൽ വന്നു നിന്നു....! 


"ക്ലൂ പറഞ്ഞത് വെച്ച് നോക്കുമ്പോൾ ഇതാണ് മുറി എന്നാ തോന്നുന്നത്..." 


എന്നും പറഞ്ഞു ആഷി മുറിയിലോട് കേറാൻ നിന്നതും അവിനാശ് തടഞ്ഞു....! 


"നല്ലോണം നോക്കീട്ട് കേറെഡാ....ക്ലൂ തെറ്റി അങ്ങേരെ മുറിയിൽ എങ്ങാനും കേറിയാൽ പിന്നെ നെഞ്ചത് വെടിയുണ്ട ആവും വന്നു വീഴുന്നേ...." 


അപ്പോഴാണ് ശൂ ശൂ എന്നൊരു വിളി കേട്ടത്.... 🙄അവിനാശ് നോക്കിയതും ദേ നിക്കുന്നു വെളുത്തു തുടുത്ത ഒരു കരടി.... ഇങ്ങേർ ഇതിനെയും ഇവിടെ വളർത്തുന്നുണ്ടോ....!അതിക്രമിച്ചു വരുന്നവരെ കൊല്ലാൻ ആവും....! 


ഒരു കാര്യം ചെയ്യാം ചത്തത് പോലെ കിടക്കാം.... അവിനാശ് അപ്പൊ തന്നെ തറയിലേക്ക് വീണു....! 


ആഷി നോക്കിയതും അമൻ ആണെന്ന് മനസ്സിൽ ആയി അവന്റെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും അവിനാശ് കാൽ പിടിച്ചു വെച്ചു.... 


"ശവം പോലെ കിടക്കെടാ...അല്ലേൽ അത് പിടിച്ചു തിന്നും...." 


"അതിനാണേൽ നീ ശവം പോലെ കിടക്കേണ്ട കാര്യം ഒന്നും ഇല്ല.... വെറുതെ അങ്ങ് നിന്നാൽ മതി ശവം ആണെന്ന് കരുതി അതങ്ങു പോയിക്കോളും.... എണീറ്റ് വാടാ തെണ്ടി സമയം ഇല്ലാത്ത നേരത്താ അവന്റെ ഒരു ശവക്കളി...."😬 


ലവൻ കലിപ്പിട്ടതും അവിനാശ് എണീറ്റ് ആശിടെ പിന്നാലെ നിന്നു....! 


"കാക്കു...." 


എന്നും വിളിച്ചു അമൻ ആണേൽ ആഷിയേ വന്നു കെട്ടിപ്പിടിച്ചു....! 


"നീയായിരുന്നോ.... നീ എന്താടാ ഈ വേഷത്തിൽ...." 


"ഇവിടെ ഒക്കെ ക്യാമറ ആയത് കൊണ്ട് ഇതേ വഴിയുള്ളൂ....ഇതിൽ ആവുമ്പോ പെട്ടെന്ന് ആരേലും കണ്ടാലും ടെഡി ആണെന്ന് കരുതി പോയിക്കോളും...." 


"എന്നാൽ രണ്ടെണ്ണം നങ്ങക്ക് കൂടി സംഘടിപ്പിച്ചു താടാ...." 


"ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ....ഇവിടെ എന്താ ടെഡിയുടെ സംസ്ഥാന സമ്മേളനം വല്ലതും ഉണ്ടോ....ആരെങ്കിലും കാണുന്നതിന് മുന്നേ അകത്തേക്ക് വാ...." 


അതും പറഞ്ഞു ആഷി അവിനാഷിനെയും വലിച്ചു മുറിയിലേക്ക് നടന്നു....! 


"ഇതാണോ നിന്റെ ബാബിയുടെ മുറി...." 


"മ്മ്...." 


"എന്നിട്ട് അവൾ എവിടെ....?!!" 


"കാക്കു കോൾ ചെയ്യുമ്പോ ഇവിടെ ഉണ്ടായിരുന്നു.... കല്യാണത്തിനുള്ള ഡ്രെസും സ്വർണവും ഒക്കെ നോക്കാൻ പോയതാ...." 


"അപ്പൊ അവൾക്ക് ഈ കല്യാണത്തിന് സമ്മതം ആണോ...."😒 


"അല്ലാണ്ട് ഇരിക്കോ ഇത്രേം വലിയ വീടും സുഖ സൗകര്യങ്ങളും ഒക്കെ വിട്ട് അവൾ നിന്റെ കൂടെ വരും എന്ന് എനിക്ക് തോന്നുന്നില്ല...." 


"😬നിന്റെ കരിനാക്ക് വളച്ചു ഓരോന്ന് പറയല്ലേടാ.... അവൾക്ക് എന്നെ ഇഷ്ടം ആണെങ്കിൽ അവളെയും കൊണ്ടെ ഞാൻ പോവൂ...." 


"ഇഷ്ടാണോ എന്തോ.... ഇമ്പോസിഷൻ കണ്ട് തീരുമാനിച്ചത് അല്ലെ ഇഷ്ടം ആണെന്ന്...." 


"കാക്കുനോട്‌ ഞാൻ അപ്പോഴേ പറഞ്ഞതാ ഇങ്ങേരെ വെളിയിൽ എങ്ങാനും നിർത്തി വന്നാൽ മതിയെന്ന്...." 


അമൻ അവിനാഷിനെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു....! 


"മിണ്ടല്ലേ ആരോ വരുന്നുണ്ട്...." 


ആഷി പറഞ്ഞതും അവിനാശ് ബാത്‌റൂമിൽ ഓടി കേറി....ആഷി ആണെങ്കിൽ ഡോറിന് പിന്നിൽ മറഞ്ഞു നിന്നു....! 


കയ് നിറയെ ഡ്രെസ്സും ഓർണമെന്റ്സ് ബോക്സും കൊണ്ട് അകത്തേക്ക് കയറിയ ലയ കലിപ്പിൽ അത് ബെഡിലേക്ക് വലിച്ചെറിഞ്ഞതും അമൻ ബെഡിൽ നിന്നും മാറി....! 


"എന്തെടാ നിന്റെ കാക്കു വന്നിട്ട് ടെറസിൽ തന്നെ സ്ഥിരതാമസം ആക്കാൻ പോവാണോ... വേണേൽ വന്നു നിന്നെയും കൊണ്ട് പോവാൻ പറ...." 


ആഷി പതിയെ ഡോർ ലോക്ക് ചെയ്തു പിന്നിൽ നിന്നും അവളുടെ അടുത്തേക്ക് നടന്നു.... അമൻ വായും പൊളിച്ചു നിന്നതും മിണ്ടരുത് എന്ന് അവൻ ചുണ്ടിൽ വിരൽ വെച്ച് കാണിച്ചു...! 


"നിന്നെ കൊണ്ട് പോവും എന്നൊന്നും എനിക്ക് തോന്നുന്നില്ല,,,,നിന്റെ കാക്കു അല്ലെ ആള് പേടിച്ചു ഇറങ്ങി പോയിക്കാണും...." 


എന്നും പറഞ്ഞു പെണ്ണ് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഒന്ന് ഞെട്ടി....അലറാൻ തുറന്ന വാ അപ്പോഴേക്കും ആഷി കയ് കൊണ്ട് അടച്ചു പിടിച്ചിരുന്നു.... മുന്നിൽ ഉള്ളത് ആഷിയാണെന്ന് കണ്ടതും അവൾ സ്വയം മറന്ന പോലെ അവനെ തന്നെ നോക്കി നിന്നു.... ആഷിയും ദിവസങ്ങൾക്ക് ശേഷം അവളെ കണ്ട മാത്രയിൽ എല്ലാം മറന്ന് അവളെയും നോക്കി നിന്നു.... വെടി ശബ്ദം ഒന്നും കേൾക്കാത്ത കൊണ്ട് പുറത്തിറങ്ങിയ അവിനാശ് അമനരികിൽ വന്നു അവന്റെ തോളിൽ കയ്യിട്ട് ആരാദ്യം മിണ്ടും എന്ന പോലെ നോക്കി നിന്നു....!🙄 


"ഓഹ് എന്റെ കാക്കു ഇങ്ങനെ ഒക്കെ നോക്കി പിന്നെ നിക്കാം....എങ്ങനെ ഇവിടന്ന് പുറത്ത് കടക്കും എന്ന് ആലോചിക്കാൻ നോക്ക്...." 


അമൻ ഇടയിൽ കേറി പറഞ്ഞതും ആഷി കയ് മാറ്റി അവളെ നോക്കി പുഞ്ചിരിച്ചു...! 


"നീ എന്താ പറഞ്ഞത് ഞാൻ പേടിച്ചു നാട് വിട്ടെന്നോ...." 


"അത്.... അത്.... ഞാൻ ചുമ്മാ....😕അല്ല നിങ്ങൾ എങ്ങനെ അകത്തു കയറി..." 


"അതൊക്കെ കേറി...ഞങ്ങൾ ആദ്യായിട്ട് നിന്റെ വീട്ടിൽ വന്നിട്ട് നീ ഇങ്ങനെ കണ്ണുംമിഴിച്ചു നിക്കാണോ.... ഞങ്ങൾക്ക് നല്ല വിശപ്പുണ്ട്...." 


"നിക്ക്,,, ഞാൻ വല്ലതും കൊണ്ട് വരാം..." 


അതും പറഞ്ഞു ലയ പുറത്തേക്കിറങ്ങി....! 


ഫുഡ്‌ എങ്ങനെ ഇവരുടെ അടുത്ത് എത്തിക്കും.... ഡാഡി ഇവിടെ തന്നെ ഉണ്ട്....! 


അവിടെ നിന്നും പരുങ്ങി കളിക്കുന്നത് കണ്ട് മമ്മി അവളെ ഒന്ന് നോക്കിയതും അവൾ മമ്മിയേ നോക്കി ഒന്ന് ഇളിച്ചു അവിടന്ന് എസ്‌കേപ്പ് ആയി....! 


വേറെ വഴിയൊന്നും കാണാത്തത് കൊണ്ട് ഫ്രൂട്ട്സ് എടുത്തു ഓരോന്നായി ഡ്രെസ്സിനുള്ളിൽ എടുത്തിട്ടു....! 


"ഒന്നുല്ലേ...."😟 


ലയയുടെ വരവ് കണ്ട് അവിനാശ് നിരാശയോടെ ചോദിച്ചു....! 


"തത്കാലം ഇത് വെച്ചു അട്ജെസ്റ്റ് ചെയ്യ്.... താഴെ ഡാഡി ഉണ്ട് അത് കൊണ്ട് ഫുഡ്‌ ഒന്നും കൊണ്ട് വരാൻ പറ്റില്ല...." 


എന്നും പറഞ്ഞു ലയ കയ്യിട്ട് ഓരോന്നായി പുറത്തെടുക്കാൻ തുടങ്ങി....! 


"അയ്യേ എന്തോന്നാടി ഇത്.... ഇതാണോ ഞങ്ങൾ കഴിക്കേണ്ടത്...." 


"ഇതിനെന്താ കുഴപ്പം...." 


"ഇതിനല്ല കുഴപ്പം ഇത് നിന്റെ എവിടെ ഇട്ടാ നീ കൊണ്ട് വന്നത്...." 


ആഷി ഒരു ചിരിയോടെ ചോദിച്ചതും ലയ അവനെ തുറിച്ചു നോക്കി എല്ലാം എടുത്തു അവിനാഷിനു കൊടുത്തു....! 


"അവിയേട്ടൻ കഴിച്ചോ....നല്ലത് പോലെ കഴുകിയതാ...." 


"നിനക്ക് വേണ്ടെടാ...." 


"😒ഓഹ് ഞാൻ വന്നപ്പോൾ തൊട്ട് ഇതൊക്കെ തന്നെയാ...." 


അമൻ അതും പറഞ്ഞു താടിക്ക് കയ്യും കൊടുത്തു ഇരുന്നു...! 


"ഞാൻ ഒരു തമാശ പറഞ്ഞതല്ലേ എനിക്കും കൂടെ താടി...." 


"അയ്യോ നമ്മൾ എവിടെ ഒക്കെയോ വെച്ചു കൊണ്ട് വന്നതാ ഇയാൾ കഴിക്കേണ്ട...." 


"അതൊക്കെ എനിക്ക് ഉള്ളത് തന്നെയല്ലേ...." 


എന്നും പറഞ്ഞു ആഷി ആപ്പിൾ എടുത്തു അവളെ നോക്കി ചിരിച്ചു കൊണ്ട് കടിച്ചെടുത്തു.... അത് കണ്ടതും ലയ അവനെ ഒന്ന് തുറിച്ചു നോക്കി....! 


"ഇതിനകത്ത് കയറാൻ ഉള്ള സ്കെച്ച് ഇട്ടു ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല...." 


എന്നും പറഞ്ഞു കോട്ട് വായും ഇട്ടു ആഷി ബെഡിലേക്ക് വീണതും ലയ വായും പൊളിച്ചു ഇരുന്നു....! 


"ഇവിടെ കിടന്ന് ഉറങ്ങാൻ പോവാണോ... ഒന്നിനെ സഹിക്കാൻ പെട്ടപാട് എനിക്കെ അറിയൂ.... അപ്പോഴാ രണ്ടെണ്ണം കൂടി.... ഇവനെയും കൊണ്ട് വേഗം ഇവിടന്ന് ഇറങ്ങാൻ നോക്ക്...." 


"എങ്കിൽ ശരി നീയും വാ നമുക്ക് ഇപ്പൊ ഇറങ്ങാം...." 


"ഞാൻ എന്തിനാ വരുന്നേ.... ഇയാൾ വന്നത് അനിയനെ കൊണ്ട് പോവാൻ അല്ലെ....ഇയാൾ അങ്ങ് പോയാൽ മതി....." 


"അമനെ മാത്രം അല്ല നിന്നെയും കൂടെ കൊണ്ട് പോവാനാ വന്നത്...." 


ലയ ഞെട്ടി എങ്കിലും പുറമെ കാണിക്കാതെ നിന്നു....! 


"പക്ഷെ അതിന് മുൻപ് നിന്റെ നാവിൽ നിന്ന് എനിക്ക് കേൾക്കണം...." 


"എന്ത്‌....?!!" 


"ഐ ലവ് യു എന്ന്...." 


"പിന്നെ എനിക്ക് അതല്ലേ പണി.... കോളേജിൽ ഇഷ്ടം പോലെ പിന്നാലെ നടക്കുന്നവർ ഉണ്ടല്ലോ അവരോട് ചെന്ന് പറ...." 


"അവർ ഞാൻ ആവശ്യപ്പെടാതെ തന്നെ എന്നോട് പറയും....പക്ഷെ എനിക്ക് കേൾക്കേണ്ടത് നിന്റെ ഇഷ്ടമാ...." 


"അതിന് എനിക്ക് ഇയാളെ ഇഷ്ടം അല്ല.... മാത്രവുമല്ല നാളേ എന്റെ കല്യാണം ആണ്...." 


"🙄ഒരു കല്യണവീട് ആണോ ഇത്...." 


അവിനാശ് അവിടെ ഒക്കെ നോക്കി കൊണ്ട് പറഞ്ഞു....!അപ്പൊ തന്നെ അമൻ ചുണ്ടിൽ വിരൽ വെച്ചു മിണ്ടരുത് എന്ന് കാണിച്ചു രണ്ടിനെയും നോക്കി ഇരുന്നു....!ഇന്ന് തീരുമാനം വല്ലതും ആവോ എന്തോ....!! 


"അപ്പൊ നിനക്ക് എന്നെ ഇഷ്ടം അല്ലെന്നാണോ നീ പറയുന്നത്...." 


"ഇയാക്ക് എന്താ പറഞ്ഞാൽ മനസ്സിൽ ആവില്ലേ...." 


"അപ്പൊ പിന്നെ ഇതെന്താ...." 


ആഷിയുടെ പേര് എഴുതിയ ആ നോട് ബുക്ക്‌ അവളെ മുന്നിൽ തുറന്നതും ലയ അന്തം വിട്ട് നിന്നു.... ഇതൊക്കെ ഇവൻ കണ്ട് പിടിച്ചോ....!അവനെയും ഓർത്ത് നോട്സ് എഴുതാൻ ഇരുന്നതാണ്....പിറ്റേന്നാണ് താൻ തന്നെ അറിഞ്ഞത്.... അവന്റെ പേരാണ് ഒരു പേജ് മുഴുവൻ എഴുതി പിടിപ്പിച്ചത് എന്ന്....! 


"ഇത്....ഇത് ഞാൻ ഇയാളോടുള്ള ദേഷ്യം കൊണ്ട് എഴുതിയതാ.... മാഷ് ആണെന്ന് വെച്ച് ലോഡ് കണക്കിന് ഇമ്പോസിഷൻ തന്നാൽ പിന്നെ...." 


"ഓഹോ.... എന്നിട്ട് മോൾ എന്നെങ്കിലും സ്വന്തം ആയിട്ട് ആ ഇമ്പോസിഷൻ എഴുതിയിട്ടുണ്ടോ.... പക്ഷെ ഇത് താൻ മാത്രമാ എഴുതിയത്.... അതും എന്നോടുള്ള ലവ് കൊണ്ട്...." 


"ദേ അനാവശ്യം പറയരുത്....അങ്ങനെ ആണെങ്കിൽ ലോകത്തുള്ള കാമുകി കാമുകൻമാരൊക്കെ പേര് ഇമ്പോസിഷൻ പോലെ എഴുതണമല്ലോ...." 


"😟ഇത് തന്നാ ഞാൻ ഇവനോടും പറഞ്ഞത്.... ആര് കേൾക്കാൻ.... അവൾക്ക് എന്നോട് ലവ് ആണ് അത് കൊണ്ടാ ഇങ്ങനെ എഴുതിയത് എന്നും പറഞ്ഞു എന്നെയും കൂടെ കൊണ്ട് വന്നതാ...." 


അവിനാശ് പറഞ്ഞതും അമൻ അവനെ പിടിച്ചു അവിടെ ഇരുത്തി....! 


"മിണ്ടാതിരിക്ക്...." 


"ശരി അത് എന്നോടുള്ള ദേഷ്യം കൊണ്ട് ആണെന്ന് ഞാൻ വിശ്വസിക്കാം....ഈ നഗരത്തിൽ വെച്ച് നീ എന്നെ ആദ്യമായി കണ്ടപ്പോൾ എന്നെ വാച്ച് ചെയ്തു എന്റെ പിന്നാലെ നടന്നതോ...." 


അത് കേട്ടതും ലയ ഞെട്ടി തരിച്ചു നിന്നു....! 


"ഇത് ഞാൻ ആ കല്യാണവീഡിയോയിൽ നിന്ന് പ്രിന്റ് എടുത്തതാ...." 


അവൻ കാണാതെ അവനെ വാച്ച് ചെയ്യുന്ന വിഡിയോ കണ്ടപ്പോൾ ആണ് ക്യാമറാമാൻ തന്റെ പിന്നാലെ തന്നെ ഉണ്ടെന്ന് ലവൾക്ക് മനസ്സിൽ ആയത്....! 


"അ.... അത്.... ഞാൻ ഇയാളെ വാച്ച് ചെയ്തത് ഒന്നും അല്ല....ഇയാക്ക് തോന്നുന്നതാ...." 


"അപ്പൊ അശ്വതിയോട് ഞാൻ കെട്ടുന്ന പെണ്ണ് ഭാഗ്യവതിയാണെന്ന് പറഞ്ഞതോ....." 


അതും അവൾ പറഞ്ഞു കൊടുത്തോ....! 


"അത് ഞാൻ ആണെന്ന് ഒന്നും പറഞില്ലല്ലോ...." 


"അപ്പൊ നിനക്ക് എന്നോട് ലവ് ഇല്ലെന്ന്.... എന്നെ നീ ഒരിക്കൽ പോലും ഇഷ്ടപ്പെട്ടിട്ടില്ലന്ന് അല്ലെ...." 


അവൾക്കരികിലേക്ക് നടന്നു കൊണ്ട് ആഷി ദേഷ്യത്തോടെ ചോദിച്ചതും ലയ പേടിച്ച പോലെ പിന്നിലേക്ക് നടന്നു....! 


"അല്ലെന്ന് അല്ലെ പറഞ്ഞത്...."😬 


"അല്ലെ....." 


ചുവരിൽ തട്ടി നിന്ന ലയ അവൻ തൊട്ടടുത്ത് എത്തിയത് കണ്ട് നെഞ്ചിടിപ്പോടെ അവനെ നോക്കി....! 


"എനിക്ക് ഇഷ്ടം അല്ല,,,അല്ല അല്ല അല്ല...." 


അവൾ അത്രയും പറഞ്ഞു തീരുന്നതിനു മുന്നേ ആഷി അവളുടെ വാ അടക്കാൻ എന്ന പോലെ അധരങ്ങളിൽ ചുണ്ടുകൾ അമർത്തി.... വായും പൊളിച്ചു നിന്ന അമന്റെ കണ്ണുകൾ അവിനാശ് കയ് കൊണ്ട് അടച്ചു പിടിച്ചു.... 😒പാവം കൊച്ചിനെ വഴി തെറ്റിക്കാൻ ആയിട്ട്...! 


ലയ കണ്ണും തള്ളി ആഷിയേ നോക്കിയതും അവൻ അപ്പോഴേക്കും അവളുടെ അധരങ്ങൾ നുണയാൻ തുടങ്ങി....! 


അവളും എല്ലാം മറന്ന് അവനിൽ ലയിച്ചു....ചുംബനത്തിന്റെ ആഴം കൂടും തോറും അവളുടെ കയ്കൾ അവന്റെ തോളിൽ അമർന്നു.... അവനും തന്റെ പ്രണയത്തെ ചുംബനത്തിലൂടെ നേടിഎടുക്കുകയായിരുന്നു....! 


☹️ബാക്കി ഉള്ളവരെ ഹണിമൂൺ ആഘോഷിക്കേണ്ട ടൈം ആണ് ഇവൻ ഈ കൊണ്ട് വന്നു കളഞ്ഞത്.... ആ സാരല്ല നീയെങ്കിലും ആഘോഷിക്ക്....അവിനാശ് ചിന്തിക്കാതെ ഇരുന്നില്ല....! 


ശ്വാസം വിലങ്ങിയതും ആഷി കിതപ്പോടെ അവളുടെ അധരങ്ങളെ മോചിപ്പിച്ചു.... അവളും കിതപ്പോടെ അവനെ കണ്ണ് എടുക്കാതെ നോക്കി നിന്നു....! 


"ഇനി പറ എന്നെ ഇഷ്ടം അല്ലെന്ന്...." 


ഇഷ്ടം ആണ്.... പക്ഷെ എനിക്കത് പറയാൻ ആവില്ല.... അവൾ ആ ചിന്തയോടെ അവനെ നോക്കി....! 


"എന്നെ നിനക്ക് ഇഷ്ടം അല്ലെ ലയ...." 


"അത്....എനിക്കിഷ്ടം ആണ് ഒരുപാട്.... പക്ഷെ...." 


"എല്ലാം എനിക്കറിയാം....നിന്റെ ഈ ഡയറി നിന്നെയും നിന്റെ അവസ്ഥയെയും എനിക്ക് മനസ്സിൽ ആക്കി തന്നു...." 


"ഇവിടെ എന്റെ ഇഷ്ടത്തിന് യാതൊരു വിലയും ഇല്ല....ഒരാളെയും സ്നേഹിക്കാൻ ഉള്ള അവകാശം എനിക്കില്ല.... അത് കൊണ്ട് പറയാ ആഷി അമനെയും കൊണ്ട് എത്രയും പെട്ടെന്ന് പോണം....ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയാ ഞാൻ അവിടന്ന് പോന്നത്...പക്ഷെ ഇപ്പൊ കൺനിറയെ കണ്ടല്ലോ എനിക്കത് മതി...." 


"അമൻ മാത്രം അല്ല ഇവിടന്ന് പോവുമ്പോ നീയും എന്റെ കൂടെ വേണം..." 


"ഇല്ല.... ഞാൻ കൂടെ വന്നാൽ ആശിയെ എനിക്ക് ജീവനോടെ കാണാൻ കഴിയില്ല...." 


"എനിക്കൊന്നും സംഭവിക്കില്ല ലയ.... നീ എന്റെ കൂടെ വന്നാൽ എന്റെ നാട് എത്തിയാൽ പിന്നെ നിന്റെ ഡാഡിക്ക് ഒന്നും ചെയ്യാൻ പറ്റില്ല...." 


"എനിക്ക് പേടിയാ.... സ്നേഹിക്കുന്നവർ കണ്മുന്നിൽ മരിച്ചു വീഴുന്നത് കാണാൻ എനിക്ക് കഴിയില്ല.... അതിനേക്കാൾ ബേധം മനസ്സിൽ ഉള്ള ഇഷ്ടം അടക്കി വെച്ച് എവിടെ എങ്കിലും സന്തോഷത്തോടെ ജീവിക്കുന്നുണ്ടല്ലോ എന്ന് കരുതി സന്തോഷിക്കുന്നതാ...." 


"നിനക്കെന്താ പറഞ്ഞാൽ മനസ്സിൽ ആവില്ലേ.... ഞാൻ ഇവിടെ നിന്നും പോവുന്നുണ്ടെങ്കിൽ നീയും എന്റെ കൂടെ ഉണ്ടാവും...." 


അതും പറഞ്ഞു ആഷി ദേഷ്യത്തോടെ ബെഡിൽ വന്നിരുന്നു....അമനെയും അവിനാഷിനെയും ഒന്ന് നോക്കി ലയ പതിയെ അവനരികിൽ വന്നിരുന്നു....! 


"പ്ലീസ് ആഷി....എന്നെ ഇവിടെ നിന്നും കൊണ്ട് പോവാൻ നിങ്ങൾക്ക് ആവില്ല.... ഇവിടെ നിന്ന് ഇറങ്ങിയാലും ഈ നഗരം വിട്ട് പോവാൻ കഴിയില്ല.... വെറുതെ എന്തിനാ നിങ്ങളുടെ ജീവൻ കൂടെ ആപത്തിൽ ആക്കുന്നെ...." 


"ഒന്നും സംഭവിക്കില്ല.... ഇന്ന് രാത്രിയേ നമ്മുടെ മുന്നിൽ ഉള്ളൂ... നാളേ പുലർന്നാൽ നിന്റെ വിവാഹം ആണ്....അത് കൊണ്ട് നമുക്ക് ഇന്ന് തന്നെ ഇവിടന്ന് ഇറങ്ങണം...." 


അവൾ എന്ത് ചെയ്യണം എന്നോ പറയണം എന്നോ അറിയാതെ നിന്നു....!പെട്ടെന്ന് ഡോറിൽ കൊട്ട് വീണതും നാല് പേരും പകച്ചു നിന്നു....! 


"എവിടെ എങ്കിലും പോയി ഒളിക്ക്...."😟 


കേൾക്കേണ്ട താമസം അവിനാശ് ഓടി ബാത്‌റൂമിൽ കയറി....ലവന് പേടിച്ചാൽ പിന്നെ ബാത്‌റൂമിൽ പോയെ പറ്റൂ....! 


അമൻ ആണെങ്കിൽ ടെഡിയും ആയി....!ആഷി അപ്പോഴും അതെ നിൽപ് ആണ്....! 


വീണ്ടും കൊട്ട് വീണതും ലയ ആശിയെ തുറിച്ചു നോക്കി....! 


"പ്ലീസ് ആഷി....," 


"നീ എന്റെ കൂടെ വരാം എന്ന് സമ്മതിച്ചാലെ ഞാൻ ഒളിക്കൂ....," 


"ശരി വരാം.... ഇപ്പൊ എവിടെ എങ്കിലും ചെന്ന് ഒളിക്ക്...." 


"അത് മാത്രം പോരാ...." 


"😬ഓഹ് ഇനിയെന്താ...." 


"എനിക്ക് ഒരു കിസ്സ് വേണം...." 


🙄എന്റെ കാക്കു,,,,അവസരം മുതൽ ആക്കൽ ആണല്ലേ....അങ്ങേര് എങ്ങാനും കണ്ടാൽ എല്ലാം അതോടെ തീരും എന്നാ തോന്നുന്നേ....! 


"ദേ കളിക്കാതെ അവിടെ എങ്ങാനും ചെന്ന് ഒളിക്ക്.... അല്ലേൽ ജീവൻ കാണില്ല...." 


അപ്പോഴേക്കും അവളുടെ കയ്യിൽ അവന്റെ പിടി വീണു....!ഒപ്പം നിർത്താതെ ഉള്ള ഡോറിൽ ഉള്ള കൊട്ടും.... 😟 


"എനിക്ക് ഒരു കിസ്സ് തരാതെ നീ ഡോർ ഓപ്പൺ ചെയ്യില്ല...." 


അവൻ ചിരിയോടെ തന്നെ അവളെ നോക്കി പറഞ്ഞതും ലയ വായും പൊളിച്ചു നിന്നു.... ജീവൻ പോവാൻ പോവുന്ന നേരത്തും ഇവൻ ഇത് എന്ത് ഭാവിച്ചാ പടച്ചോനെ....!!


"ദേ ഇയാൾക്ക് കളിക്കാൻ ഉള്ള ടൈം അല്ല ഇത്....ഡാഡിയാണ് വന്നതെങ്കിൽ ഇയാളെ തല പോവും അത് മറക്കണ്ട....!" 


"അത് കൊണ്ട് തന്നെയാ ഞാൻ ഇത് തന്നെ ചോദിച്ചത്...." 


അവൻ കള്ളചിരിയോടെ പറഞ്ഞതും ലയ അവനെ തുറിച്ചു നോക്കി....! 


"തരുന്നോ ഇല്ലയോ...." 


"തരാം...." 


അവൾ അവനെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് പറയുന്നത് കേട്ടതും ആഷി ഒരു ചിരിയോടെ അവളെയും നോക്കി നിന്നു... ബാക്കി ഒന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല....! 


ലയ അവനെ നോക്കി നാണത്തോടെ ഒന്ന് ചിരിച്ചു കൊണ്ട് അവനെയും പിന്നിലേക്ക് തള്ളി കൊണ്ട് നടന്നതും ആഷി അവളുടെ കിസ്സും പ്രതീക്ഷിച്ചു അവളെയും നോക്കി പിന്നിലേക്ക് നടന്നു....!😍 


ബാത്‌റൂമിന് മുന്നിൽ എത്തിയതും ലയ ഒരു ചിരിയോടെ അവനെ പിടിച്ചു ഒരു തള്ള് ആയിരുന്നു....! 


"😨എന്റമ്മേ...." 


ആഷി അവിനാഷിന്റെ മേലെ ചെന്ന് വീണതും ലവൻ ഒന്ന് അലറിപ്പോയി....! 


"😬അലറാതെടാ തെണ്ടി...." 


ആഷി അവന്റെ വാ അടച്ചു പിടിച്ചു കൊണ്ട് പറഞ്ഞു....!അപ്പൊ തന്നെ അവിനാശ് അവന്റെ കയ് തട്ടി മാറ്റി....! 


"ജിമ്മിൽ പോയി ഉരുട്ടി പഴുപ്പിച്ച ബോഡിയല്ലേ വന്നു വീണത്....അലറാതെ പിന്നെ....പാവം ആ കൊച്ച് കെട്ടി കഴിഞ്ഞാൽ എങ്ങനെ താങ്ങുവോ എന്തോ...."😒 


"നീ നിന്റെ പെണ്ണിന്റെ കാര്യം മാത്രം നോക്കിയാൽ മതി....അവൾക്ക് ഞാൻ വെച്ചിട്ടുണ്ട്...." 


"അതിനും നീ വിട്ടോ എന്നെ.... എവിടെ കിടക്കേണ്ട ഞാൻ ആണ് ഈ ബാത്‌റൂമിൽ ഇങ്ങനെ...."😒 


"😬ഓഹ് ഒന്ന് മിണ്ടാതിരിക്കോ...." 


ലയ കലിപ്പിട്ടതും രണ്ടും സൈലന്റ് ആയി....! 


ശ്വാസം വലിച്ചു വിട്ട് ഇത്തിരി പേടിയോടെ ലയ പതിയെ ഡോർ തുറന്നതും മമ്മിയേ കണ്ട് ഒന്ന് ആശ്വസിച്ചു.... ഡാഡി ആണെങ്കിൽ പണി പാളിയേനെ....! 


"എത്ര നേരം ആയി ഞാൻ വിളിക്കുന്നു...." 


"ഞാൻ ബാത്‌റൂമിൽ ആയിരുന്നു...."😟 


"അതിന് അമൻ ഇല്ലേ....," 


"ആരാണെന്ന് അറിയാതെ എങ്ങനെയാ അവൻ ഡോർ തുറക്കുന്നെ...." 


"അതും ശരിയാ...." 


എന്നും പറഞ്ഞു മമ്മി മുറിയിൽ കയറിയതും ലയ ഡോർ അടച്ചു.... മാമിയേ കണ്ടതും അമനും നേരെ ഇരുന്നു....!😟 


"മമ്മി ഒരു പ്രശ്നം ഉണ്ട്...." 


"അതെന്താ....?!!" 


"അത് അമനെ കൊണ്ട് പോവാൻ ആഷി വന്നിട്ടുണ്ട്....." 


"ആഷിയോ.... എന്നിട്ട് എവിടെ....?!!" 


ലയ ഡോർ തുറന്നതും ആഷി ലയയെ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന പോലെ ഒന്ന് നോക്കി ഇറങ്ങി.... പിന്നാലെ അവിനാഷും....! 


"മോനെ...." 


എന്നും വിളിച്ചു അവർക്കരികിലേക്ക് പോയതും ആഷി പുഞ്ചിരിയോടെ അവരെ കെട്ടിപ്പിടിച്ചു....! 


"ഇവൻ അങ്ങനെ ഒരു അബദ്ധം കാണിച്ചില്ലായിരുന്നെങ്കിൽ നിങ്ങളെ രണ്ട് പേരെയും എനിക്ക് ഒരിക്കലും കാണാൻ പറ്റില്ല അല്ലെ...." 


അതിന് ആഷി ലയയെ ഒന്ന് നോക്കി.... അല്ലെങ്കിൽ ഇവളെ തേടി ഞാൻ വരുമായിരുന്നു....! 


"നിങ്ങൾ വല്ലതും കഴിച്ചോ...." 


"ഇവൾ കുറച്ച് ഫ്രൂട്ട്സ് തന്നു...." 


"എന്താ മോളെ ഇവർക്ക് അതാണോ കഴിക്കാൻ കൊടുത്തത്...." 


"താഴെ ഡാഡി ഉണ്ടായിരുന്നു.... അത് കൊണ്ടാ ഞാൻ...." 


"അതൊന്നും സാരല്ല മാമി.... ഇപ്പൊ ഞങ്ങൾക്ക് വേണ്ടത് ഇവിടന്ന് രക്ഷപെടുകയാണ്...." 


"എന്തായാലും ഇപ്പൊ പറ്റില്ല... നാളേ ഇവളെ കല്യാണം ഒക്കെ കൂടി ഫുഡ്‌ ഒക്കെ കഴിച്ചിട്ട് പോയാൽ മതി...." 


അത് കേട്ടതും ലയയും ആഷിയും പരസ്പരം ഒന്ന് നോക്കി....! 


"അ.... അത്.... മാമി...." 


"പേടിക്കാൻ ഒന്നും ഇല്ലന്നെ... നിങ്ങളെ ഇവളെ ഡാഡി കണ്ടിട്ടില്ലാത്ത സ്ഥിതിക്ക് നമുക്ക് എന്തെങ്കിലും വഴി നോക്കാം...." 


"അതല്ല...." 


"പിന്നെന്താ...." 


"ഞാൻ ഇവിടുന്ന് പോവുന്നുണ്ടെങ്കിൽ ഇവളും എന്റെ കൂടെ ഉണ്ടാവും..." 


അത് കേട്ടതും മാമി ഒന്നും മനസ്സിൽ ആവാതെ ആഷിയേയും ലയയെയും ഒന്ന് നോക്കി....! 


"ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ....എനിക്ക് ഇവളൊ ഇവൾക്ക് ഞാനോ ഇല്ലാതെ ജീവിക്കാൻ പറ്റില്ല...." 


😟അവിനാഷും അമനും ഒരു മൂലയിൽ ഇരുന്നു.... വയ്യ ഇനി ഞെട്ടാനും പേടിക്കാനും....!! 


"നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ.... അതൊന്നും ഒരിക്കലും നടക്കില്ല.... ജീവനും കൊണ്ട് എങ്ങനെ എങ്കിലും രക്ഷപെടാൻ നോക്ക്...." 


"ഇവൾ കൂടെ ഇല്ലാതെ എനിക്ക് രക്ഷപ്പെടേണ്ട...." 


ആഷി പറഞ്ഞതും ലയ അവനെ നോക്കി ദയനീയമായി പുഞ്ചിരിച്ചു....! 


"നിനക്ക് അറിയില്ല മോനെ ഇവളെ ഡാഡിയേ,,,, അയാൾ നിന്നെ കൊന്ന് കളയും...." 


"എല്ലാം അറിഞ്ഞു തന്നെയാ ഞാൻ ഇവളെ ഇഷ്ടപ്പെട്ടത്...." 


"നിനക്കും അറിയില്ലേ മോളെ നിന്റെ ഡാഡിയേ.... എന്നിട്ടും നീ...." 


"ഇഷ്ടപ്പെട്ടു പോയി മമ്മി.... വേണ്ടെന്ന് വെച്ചതാ.... പക്ഷെ പറ്റുന്നില്ല...." 


അവൾ വിഷമത്തോടെ പറഞ്ഞു....! 


"എനിക്ക് മനസിൽ ആവും നിങ്ങളെ....നിന്റെ കൂടെ വന്നാൽ സന്തോഷവും സമാദാനവും ഉള്ള ജീവിതം ആണ് കിട്ടുക എന്നും അറിയാം... പക്ഷെ എന്റെ കണ്മുന്നിൽ നിങ്ങൾക്ക് ഒരു ആപത്തും വരുന്നത് കണ്ട് നിക്കാൻ എനിക്ക് ആവില്ല...." 


"ഒന്നും ഉണ്ടാവില്ല.... മാമി ഞങ്ങളെ അനുഗ്രഹിച്ചാൽ മതി...." 


"അത് എന്നും നിങ്ങളെ കൂടെ തന്നെ ഉണ്ടാവും...." 


മാമി കൂടി സമ്മതിച്ചതും അവർ ഹാപ്പി....അവർ ഇറങ്ങാൻ നിന്നതും മാമി തടഞ്ഞു....! 


"നിക്ക്... ഞാൻ ഒന്ന് നോക്കിയിട്ട് വരാം..." 


മാമി പുറത്തേക്ക് പോയതും ആഷി ലയയുടെ അടുത്തേക്ക് നടന്നു...! 


"ഞാൻ ഒരു കിസ്സ് ചോദിച്ചാൽ നിനക്ക് തരാൻ വയ്യ അല്ലെ..." 


"ഇല്ല,,,, എന്തെ...." 


ലയ കയ്യും കെട്ടി നിന്ന് അവനെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു....! 


"ഇവിടുന്ന് പോയാൽ പിന്നെ നീ ഈ ആഷിയുടെ മാത്രം ആണ്.... അപ്പൊ നിനക്ക് കാണിച്ചു തരാട്ടോ...." 


"😒ഇവിടുന്ന് പോയാൽ അല്ലെ.... എനിക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ല..." 


അവിനാശ് നിരാശയോടെ പറഞ്ഞതും ആഷി അവനെ നോക്കി പേടിപ്പിച്ചു....! 


"പുറത്തൊക്കെ ആൾക്കാർ ഉണ്ട്... ഇവളെ ഡാഡിയും അവിടെ തന്നെ ഉണ്ട്....നിങ്ങളെ എങ്ങനെ രക്ഷിക്കും എന്ന് പോലും എനിക്കറിയില്ല...." 


"മാമി ഒന്ന് കൊണ്ടും പേടിക്കേണ്ട... ഞാൻ ഒന്ന് നോക്കട്ടെ...." 


"മോനെ സൂക്ഷിക്കണം...." 


"മ്മ്..." 


ആഷി എല്ലാ ഇടവും നോക്കി എങ്കിലും രക്ഷപെടാൻ ഒരു പഴുതു പോലും കാണാതെ നിരാശയോടെ മുറിയിലേക്ക് തന്നെ വന്നു....! 


"എന്തായാലും പകൽ രക്ഷപ്പെടാം...അതെ ഇനി നടക്കൂ..." 


"അത് വരെ ഇവിടെ നിക്കാൻ ആണോ....ഇവളെ കല്യാണവും അല്ലെ.... അപ്പൊ പിന്നെ എങ്ങനെ രക്ഷപെടും...." 


ലയയും നിരാശയോടെ ആഷിയേ നോക്കി....! 


"എന്തെങ്കിലും വഴി ഉണ്ടാവും...." 


അത്ര മാത്രമേ ആഷിക്കും പറയാൻ ഉണ്ടായിരുന്നുള്ളൂ...! 


"ഞാൻ ഇവിടെ തന്നെ നിന്നാൽ ഇവളെ ഡാഡിക്ക് എന്തെങ്കിലും ഡൌട്ട് തോന്നി ഇങ്ങോട്ടേക്ക് വരും...." 


മാമി പോയതും നാലെണ്ണവും നിരാശയോടെ ഓരോ ഭാഗത്ത്‌ ഇരുന്നു....! 


"ആഷി ഞാൻ പറയുന്നത് കേൾക്ക്.... നിങ്ങൾ മൂന്നാളും എങ്ങനെ എങ്കിലും രക്ഷപ്പെട്ടാൽ മതി.... അല്ലാതെ എന്നെയും കൊണ്ട് ഇവിടന്ന് പോവാൻ നിങ്ങൾക്ക് ആവില്ല...." 


"ഞാൻ ജീവനോടെ ഇവിടുന്ന് പോവുന്നുണ്ടെങ്കിൽ നിന്നെയും കൊണ്ടെ പോവൂ...." 


ലയ പിന്നെ ഒന്നും മിണ്ടാതെ അവിടെ തന്നെ ഇരുന്നു....! 


അമനും അവിനാഷും ഇരുന്ന് ഉറക്കം തുടങ്ങി....ഇതിന് ഉറക്കം ഒന്നും ഇല്ലേ എന്ന പോലെ ലയ ആഷിയേ ഒന്ന് നോക്കിയതും ആഷി അവളെയും നോക്കി ഇരിക്കുന്നത് കണ്ട് അവൾ ആണെങ്കിൽ ഈ നോട്ടം അത്ര പന്തിയല്ലല്ലോ എന്ന് ചിന്തിച്ചു....! 


"ഇയാക്ക് ഉറക്കം ഒന്നും ഇല്ലേ...." 


"😘നിന്നെ കണ്ടെ പിന്നെ ഞാൻ നേരെ ചൊവ്വേ ഉറങ്ങിയിട്ടില്ല.... പിന്നെയാ ഇപ്പൊ...." 


"അതെന്താ എന്നെ കണ്ടാൽ ഉറക്കം വരില്ലേ...." 


"ഇല്ലന്നെ...." 


എന്നും പറഞ്ഞു ആഷി ഒരു ചിരിയോടെ ഇരുന്നിടത് നിന്ന് എണീറ്റതും ലയയും ചാടി എണീറ്റു....! 


"ഇയാൾ എന്തിനാ ഇപ്പോ എന്റെ അടുത്തേക്ക് വരുന്നേ...." 


ആഷി അപ്പോഴും ഒരു ചിരിയോടെ അവളെ അടുത്തേക്ക് നടന്നു...അവൾ പിന്നിലേക്ക് നടന്നു ചുവരിൽ തട്ടി നിന്നതും അവനെ നോക്കി വേണ്ടെന്ന പോലെ തലയാട്ടി....! 


"ഞാൻ നേരത്തെ ചോദിച്ച എന്റെ കിസ്സ് എവിടെ....?!!" 


"😲ഏ...." 


"ആ.... അവരൊക്കെ നല്ല ഉറക്കവാ.... പെട്ടെന്ന് താ...." 


"അയ്യടാ.... ഒന്ന് പോയെ അവിടന്ന്...." 


"നീയായിട്ട് തന്നാൽ നല്ലത്.... അല്ലെങ്കിൽ ഞാൻ ആയിട്ട് തരും.... അത് പിന്നെ കണ്ട്രോൾ വിട്ടു എവിടെയൊക്കെയാ ചെന്ന് നിൽക്ക എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല...." 


😖ഓഹ് ഇവനെ കൊണ്ട് തോറ്റല്ലോ.... ലയ അരിശത്തോടെ അവനെ നോക്കിയെങ്കിലും അവൻ ഇളിച്ചു കാണിച്ചു....! 


"നീയല്ലേ അന്ന് ക്‌ളാസിൽ വെച്ച് എന്നെ കിസ്സ് ചെയ്യുന്ന പോലെ ആക്ഷൻ ഇട്ടത്...." 


"അന്ന് ഇയാൾ എന്നെ ഒരുപാട് വെള്ളം കുടിപ്പിച്ചത് അല്ലെ.... അത് കൊണ്ട് ഞാൻ തരില്ല...."😬 


അത് കേൾക്കേണ്ട താമസം ആഷി അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി.... അവൾ ഒരു നിമിഷം ശ്വാസം വിടാൻ പോലും മറന്ന പോലെ നിന്നു....! 


അവന്റെ അധരങ്ങൾ കഴുത്തിൽ ഓടി നടന്നതും ലയ അവനെ ഇറുക്കി പിടിച്ചു....അവിനാശ് ഇടക്ക് ഒന്ന് കണ്ണ് തുറന്നതും ലവന്റെ കിസ്സിങ് സീൻ.... ഇവൻ ഫസ്റ്റ് നൈറ്റ്‌ കൂടി ഇവിടെ തന്നെ നടത്തും എന്നാ തോന്നുന്നത്.... 🙄എന്നും ചിന്തിച്ചു അവൻ വീണ്ടും കണ്ണുകൾ അടച്ചു കിടന്നു....! 


അവന്റെ കയ്യും ചുണ്ടും ദിശ മാറി സഞ്ചരിക്കാൻ തുടങ്ങിയതും ലയ ഞെട്ടി കൊണ്ട് അവനെ തള്ളി മാറ്റി....! 


"തെണ്ടിത്തരം കാണിക്കുന്നോ...." 


"ഞാൻ പറഞ്ഞതല്ലേ എന്റെ കണ്ട്രോൾ പോവുമെന്ന്...." 


"ഇത്രയ്ക്ക് കൺട്രോൾ ഇല്ലാത്ത ആളെയൊന്നും എനിക്ക് വേണ്ട...." 


"പക്ഷെ എനിക്ക് നിന്നെ വേണം...." 


"🙄അതിന് ആദ്യം ഇവിടെ നിന്ന് രക്ഷപെടാൻ പറ്റുമോന്ന് നോക്ക്...." 


കണ്ണ് തുറക്കാതെ തന്നെ അവിനാശ് പറഞ്ഞതും നേരത്തെ ആഷി കാണിച്ചു കൂട്ടിയത് ഓർത്ത് ലയ അവനെ തള്ളി മാറ്റി ബെഡിൽ ചെന്നിരുന്നു....! 


"എനിക്ക് തോന്നുന്നില്ല ഇവിടെ നിന്ന് രക്ഷപെടാൻ പറ്റുമെന്ന്...." 


"😟എനിക്കും...." 


അവിനാഷും ഏറ്റു പറഞ്ഞു....! 


"പറ്റും.... ഇത് ആഷിയുടെ വാക്കാ..." 


അവൻ ഉറച്ച തീരുമാനത്തോടെ പറയുന്നത് കേട്ടതും ലയ നോക്കിയത് അവിനാഷിനെയാണ്.... 🙄വല്ലതും നടക്കോ എന്തോ....!!



         ***************💥




വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും റെഡിയാക്കി അയാൾ ലയയെയും തിരക്കി വന്നു....! 


ഡോർ ശക്തമായി കൊട്ടുന്നത് കേട്ടാണ് ലയ കണ്ണ് തുറന്നത്.... മോളെ എന്നുള്ള ഡാഡിയുടെ വിളി കേട്ടതും അവൾ ഞെട്ടി കൊണ്ട് മുറിയിൽ ആകെ ആഷിയേ തിരക്കി... അവരെ മാത്രം അല്ല അമനെയും കാണാൻ ഇല്ല... 😟അപ്പൊ എന്നെ ഇവിടെ ഇട്ടു അവർ അമനെയും കൊണ്ട് പോയോ.... ലയയ്ക്ക് ദേഷ്യവും സങ്കടവും ഒരു പോലെ വന്നു....! 


സാരല്ല പോട്ടെ അവരെങ്കിലും രക്ഷപെട്ടല്ലോ.... അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു.... വീണ്ടും ഡാഡിയുടെ വിളി കേട്ടതും അവൾ ഡോർ തുറന്നു....! 


"നീ ഇത് വരെ റെഡി ആയില്ലേ...." 


"അത് ഞാൻ...." 


"പെട്ടെന്ന് റെഡിയായി താഴേക്ക് വാ... അവരൊക്കെ ഇപ്പൊ വരും...." 


"മ്മ്...." 


ലയ വിഷമത്തോടെ ഒന്ന് മൂളികൊണ്ട് ഡോർ അടച്ചു.... ഒന്ന് കൂടി അവരെ അവിടെ ഒക്കെ നോക്കി....അമന്റെ ടെഡിയുടെ വേഷം ഊരി മാറ്റിയിട്ട നിലയിൽ കണ്ടതും അവൾ അത് കയ്യിൽ എടുത്തു ഒന്ന് പുഞ്ചിരിച്ചു....! 


"നിനക്കെങ്കിലും പോവുമ്പോ എന്നോട് ഒരു വാക്ക് പറയാം ആയിരുന്നു..." 


അവൾ സ്വയം പറഞ്ഞു....അവളുടെ ഫോൺ ടേബിളിൽ കണ്ട് അത് എടുത്തു നോക്കിയെങ്കിലും അവന്റെ മെസേജ് പോലും ഇല്ലായിരുന്നു....! 


കുളിച്ചുറെഡിയായി ഇറങ്ങിയതും രണ്ടെണ്ണം വന്നു അവളെ ഒരുക്കിഎടുത്തു.... അപ്പോഴും അവൾ ആഷിയേ പറ്റി ഓർത്ത് വിഷമത്തോടെ ഇരുന്നു.... ഇത്രക്ക് ഒക്കെയേ ഉണ്ടായിരുന്നുള്ളോ എന്നോടുള്ള സ്നേഹം...! 


അവൾ വിഷമത്തോടെ തന്നെ അവർക്കൊപ്പം താഴേക്ക് വന്നു.... ആരെയും ഫേസ് ചെയ്യാൻ പോലും പറ്റില്ലെന്ന് അവൾക്ക് തന്നെ തോന്നി.... ഒരു മൂലയിൽ ചെന്ന് ഇരുന്നതും അവൾ ഫോണിലേക്ക് പ്രതീക്ഷയോടെ നോക്കി....! 


ഡാഡിയുടെ വേണ്ടപ്പെട്ടവർ മാത്രമാണ് ഉള്ളത്.... അതിനേക്കാൾ കൂടുതൽ വീട് മുഴുവൻ ഉള്ളത് ഗൺമാൻ ആണ്.... അവരിൽ നിന്നൊക്കെ അവർ എങ്കിലും രക്ഷപെട്ടത് നന്നായി.... ചിന്തിച്ചു തീരുന്നതിനു മുന്നേ അവിനാശ് ജ്യൂസ്‌ സെർവ് ചെയ്യുന്നത് കണ്ട് ലയ വായും പൊളിച്ചു ഇരുന്നു.... ഇതെന്താ ഈ വേഷത്തിൽ.... അവൾ അവന്റെ വേഷം നോക്കി ചിന്തിച്ചു....! 


അവിടെ ഒക്കെ ആഷിയേ അവളുടെ കണ്ണുകൾ തിരഞ്ഞു.... അപ്പോഴാണ് അവളുടെ കയ്യിൽ ഒരു പിടി വീണത്.... ആഷിയാണെന്ന് കണ്ടതും അവൾ എല്ലാം മറന്നു അവനെ കെട്ടിപ്പിടിച്ചു നിന്നു.... 


"ഞാൻ കരുതി എന്നെ കൂടാതെ പോയെന്ന്...." 


"എനിക്ക് അങ്ങനെ പോവാൻ പറ്റോ...." 


അവൻ ചിരിച്ചു കൊണ്ട് ചോദിച്ചതും അവൾ വീണ്ടും അവനെ നെണ്ട് ഇറുക്കുന്നത് പോലെ കെട്ടിപ്പിടിച്ചു നിന്നു....! 


"അതൊക്കെ നമുക്ക് ഫസ്റ്റ് നൈറ്റ്‌ ആവാം.... ഇപ്പൊ ഇവിടന്ന് രക്ഷപ്പെടണ്ടേ...." 


"മ്മ്...." 


അപ്പോഴാണ് തൊട്ട് സൈഡിൽ ഇരുന്നു മൂക്ക് മുട്ടെ വാരി വലിച്ചു തിന്നുന്ന അമനെ അവൾ കണ്ടത്....! 


"ഓഹ്... നീ ഇവിടെ ആയിരുന്നോ...." 


"😌ആ.... എന്തായാലും കല്യാണം നടക്കില്ല.... ഫുഡ്‌ വൈസ്റ്റ്‌ ആക്കേണ്ടല്ലോ...." 


എന്നും പറഞ്ഞു ചെക്കൻ വീണ്ടും ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തു....! 


"മമ്മിയുടെ പ്രാർത്ഥന മോളെ കൂടെ തന്നെ ഉണ്ടാവും...." 


ലയ മമ്മി‌യേ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു....! 


"അവിനാശ് നീ അമനെയും കൊണ്ട് ഇറങ്ങിക്കോ...ഇതാ ടിക്കറ്റ്...." 


"അപ്പൊ നിങ്ങളോ...." 


"അറിയാലോ ഇവളെ ഡാഡിയേ,,, ഇവളെയും കൊണ്ട് ബസിൽ വരുന്നത് സേഫ് അല്ല.... ഞാൻ ഒരു ബൈക്ക് അറേൻജ് ചെയ്തിട്ടുണ്ട്...." 


"കാക്കു സൂക്ഷിക്കണേ...." 


"മ്മ്...." 


അവിനാശ് അമനെയും കൊണ്ട് പോയതും ആഷി ലയയെയും കൊണ്ട് ഇറങ്ങി...! 


"മതില് ചാട്ടം ഒന്നും നിനക്ക് അറിയാൻ പാടില്ലാത്ത കാര്യം അല്ലല്ലോ.... അത് കൊണ്ട് ധൈര്യം ആയി ചാടിക്കോ...." 


ആഷി പറഞ്ഞതും ലയ അവനെ ഒന്ന് തുറിച്ചു നോക്കി മതില് കയറാൻ നോക്കി....! 


"ഇത് ഹൈറ്റ് കൂടുതലാ...."😒 


അത് കേട്ടപ്പോൾ തന്നെ ആഷി അവളെ എടുത്തു പൊക്കിയതും ലയ എങ്ങനെ ഒക്കെയോ അത് ചാടി....ഇറങ്ങിയപ്പോൾ തന്നെ ഒരുത്തൻ ബൈക്കും ആയി വന്നതും ആഷി താങ്ക്സ് പറഞ്ഞു അതിൽ കേറി ഇരുന്നു.... ലയയെ ഒന്ന് നോക്കിയതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു....! 


ആദ്യം ആയാണ് അവന്റെ കൂടെ....ഇതിന് മുന്നേ അവൻ ശ്രമിച്ചത് ആണേലും അവൾ ആയിട്ട് ഒഴിഞ്ഞു മാറി....പിറകിൽ കേറി ഇരുന്നു അവന്റെ തോളിൽ കയ് വെച്ചതും ആഷി ഒരു പുഞ്ചിരിയോടെ ബൈക്ക് എടുത്തു....!



         **************💫



"വഴിയിൽ മുഴുവൻ അവളെ ഡാഡിയുടെ ആൾക്കാർ അവളെ തിരക്കി നടക്കാ.... അത് കൊണ്ട് നിങ്ങൾ സൂക്ഷിക്കണം...." 


"മ്മ്... ഞാൻ പറഞ്ഞതൊക്കെ നിനക്ക് ഓർമയുണ്ടല്ലോ അല്ലെ....നിങ്ങൾ അവിടെ എത്തിയാൽ ഉടനെ എല്ലാ അറെയ്ഞ്ച്മെന്റസും നടത്തണം... ഞങ്ങൾക്ക് എന്തായാലും കാലത്തെ അവിടെ എത്താൻ ആവൂ എവിടെ നോക്കിയാലും അയാളെ ആൾക്കാരാ...." 


"അതെല്ലാം ഞാൻ ഏറ്റു.... അവരുടെ മുന്നിൽ പെടാതെ നിങ്ങൾ സൂക്ഷിക്കണം...." 


"അയാൾ എല്ലാം അറിഞ്ഞു അങ്ങോട്ട് വരാനും സാധ്യതയുണ്ട്.... അത് കൊണ്ട് നിങ്ങളും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ...." 


🙄ഇനി ലവൻ ഇല്ലാത്ത നേരത്ത് അയാൾ എങ്ങാനും വന്നു എന്നെ തീർക്കോ.... ഏയ്‌ ഇത് കേരളം അല്ലെ.... അല്ലാതെ മുംബൈ ഒന്നും അല്ലല്ലോ.... അവിനാശ് സ്വയം ആശ്വസിച്ചു....! 


ഫോണും വെച്ച് ആഷി ലയയെ നോക്കിയതും അവൾ ബൈക്കിൽ താടിക്ക് കയ്യും കൊടുത്തു ഇരിപ്പാണ്...! 


"നീ എന്താ ആലോചിക്കുന്നത്...." 


"ഇപ്പൊ ഡാഡി എല്ലാം അറിഞ്ഞു കാണും... നമ്മൾ അവിടെ എത്തുന്നതിന് മുൻപ് ഡാഡിയുടെ ആൾക്കാർ അവിടെ എത്തും...അവിടെ ഉള്ളവരുടെ കൂടെ ജീവൻ അപകടത്തിൽ ആവും...." 


"ഇപ്പോ നീ അതൊന്നും ഓർത്ത് ടെൻഷൻ ആവണ്ട....ആർക്കും ഒന്നും സംഭവിക്കില്ല പോരെ.... ഇത് നിന്റെ മുംബൈയും അല്ല...ഇവിടെ അയാളുടെ ഒരു കളിയും നടക്കില്ല...." 


"എങ്കിൽ എനിക്ക് വിശക്കുന്നു...." 


"എനിക്കും ഉണ്ട് നല്ല വിശപ്പ്...." 


"എന്നാൽ നമുക്ക് വല്ലതും കഴിച്ചാലോ...." 


"എന്റെ വിശപ്പ് അത് കൊണ്ടൊന്നും മാറില്ല മോളെ...എന്തായാലും നിന്റെ വിശപ്പ് മാറ്റാം വാ...." 


ഹോട്ടലിൽ കയറി ഇരുന്നു ഫുഡ്‌ ഓർഡർ ചെയ്തതും ആഷി ലയയെ നോക്കി പുഞ്ചിരിച്ചു.... അവൾ അപ്പോഴും അവിടെ ഒക്കെ നോക്കുന്ന തിരക്കിൽ ആണ്.... അവളുടെ പുഞ്ചിരിക്കുന്ന മുഖം പെട്ടന്ന് മങ്ങിയതും ആഷി തിരിഞ്ഞു നോക്കി.... ബ്ലാക്ക് ഓഡി കാർ കണ്ടതും ആഷി എണീറ്റു.... അതിൽ നിന്നും ഇറങ്ങുന്ന ഗുണ്ടകളെ കണ്ടതും അത് ലയയെ അന്വേഷിച്ചുള്ള വരവാണെന്ന് അവന് മനസ്സിൽ ആയി....! 


"വാ ഇനി ഇവിടെ നിക്കേണ്ട...." 


എന്നും പറഞ്ഞു ആഷി അവളെയും കൊണ്ട് അവിടന്ന് രക്ഷപെട്ടു....! 


"ഇനി നമ്മൾ എന്ത് ചെയ്യും..." 


ലയയുടെ ചോദ്യം കേട്ട് അവൻ ഒന്നും മിണ്ടാതെ നടന്നു....! 


"ഈ ബൈക്കും ആയി പോവുന്നത് ഡെയ്ഞ്ചർ ആണ്...." 


ബസ് വരുന്നത് കണ്ടതും അവൻ അത് നിർത്തിച്ചു അവളെയും കൊണ്ട് കയറി....! 


"പിന്നിൽ ഇരിക്കാം...." 


അവൾ ഒന്നും മിണ്ടാതെ അവന്റെ കൂടെ പിന്നിൽ ചെന്നിരുന്നു.... ആഷിയുടെ നോട്ടം മുഴുവൻ മുന്നോട്ട് ആയിരുന്നു.... ആരൊക്കെയോ കൂടി നിന്ന് മുന്നിൽ ഉള്ള വണ്ടി സെർച്ച്‌ ചെയ്യുന്നത് കണ്ടതും ആഷി ലയയോട് എണീക്കാൻ പറഞ്ഞു....! 


ബസ് നിർത്തിച്ചത് കണ്ടതും അവൻ അവളെയും കൊണ്ട് ഇറങ്ങി ഓടി....!ആൾപാർപില്ലാത്ത എവിടെയോ ചെന്ന് നിന്നതും ലയ ചുറ്റിലും ഒന്ന് നോക്കി....! 


ഇടിഞ്ഞു വീഴാറായ ഒരു കെട്ടിടം കണ്ട് അവൾ ആഷിയേ നോക്കിയതും അവൻ അകത്തേക്ക് കയറി....! 


"തത്കാലം നമ്മളെ ആർക്കും അത്ര പെട്ടെന്ന് കണ്ട് പിടിക്കാൻ പറ്റില്ല...." 


അകത്തേക്ക് കയറിയപ്പോൾ ആണ് അത് ലോഡ്ജ് ആണെന്ന് മനസ്സിൽ ആയത് തന്നെ.... അവൾ അവിടെ ഒക്കെ അനിഷ്ടത്തോടെ നോക്കിയതും അവൻ റൂമും എടുത്തു അവളെയും കൊണ്ട് നടന്നു....! 


"ആഷി ഇവിടെ വേണോ.... എനിക്കെന്തോ പേടിയാവുന്നു...." 


"ഞാൻ ഇല്ലേ നീ വാ...." 


എന്നും പറഞ്ഞു അവൻ അവളെയും കൊണ്ട് അവർക്ക് പിന്നാലെ നടന്നു...!അയാൾ ആണെങ്കിൽ ഇടക്ക് ഇടക്ക് രണ്ടാളെയും നോക്കി ചിരിക്കുന്നുമുണ്ട്....! 


"കല്യാണ വേഷത്തിൽ ആണല്ലോ വരവ്.... ഒളിച്ചോട്ടം ആണോ...." 


"അതൊന്നും അല്ല... ഞങ്ങളെ മാരേജ് ഇന്ന് കഴിഞ്ഞതാ...." 


"അങ്ങനെ തന്നെയാ ഇവിടെ വരുന്ന എല്ലാരും പറയുന്നത്...." 


ആഷി ലയയെ നോക്കി ഒന്ന് ഇളിച്ചെങ്കിലും അവൾ അവനെ തുറിച്ചു നോക്കി.... റൂം തുറന്നു കൊടുത്തു വീണ്ടും അങ്ങേര് രണ്ടിനെയും നോക്കി ഒന്ന് ചിരിച്ചു അവിടന്ന് പോയി....! 


"വേറെ നല്ല റൂം എടുത്തൂടെ...." 


"അവിടെ ഒക്കെ നിന്റെ ഡാഡിയുടെ ആൾക്കാർ ഇപ്പോ നിനക്ക് വേണ്ടി തിരച്ചിൽ നടത്താവും.... നിന്റെ കൂടെ ഉള്ള എന്നെ ഒരൊറ്റ ബുള്ളെറ്റ് കൊണ്ട് തീർക്കേം ചെയ്യും... ഇവിടെ ആവുമ്പോ അവർ കണ്ട് പിടിക്കാൻ യാതൊരു ചാൻസും ഇല്ല...." 


എന്നും പറഞ്ഞു അവൻ അകത്തു കയറിയതും അവളും പിന്നാലെ കയറി.... റൂം ഒന്ന് നോക്കിയെങ്കിലും ഇത്തിരി വൃത്തിയായി ഉള്ളത് ബെഡ് മാത്രം ആണ്.... അവൾ അതിൽ കേറി ഇരുന്നതും ആഷിയും അവൾക്കരികിൽ വന്നിരുന്നു....! 


"നമുക്ക് ഒരിക്കലും ഒന്നാവാൻ പറ്റിയില്ലെങ്കിൽ നീ എന്ത് ചെയ്യും...." 


"ഞാൻ പിന്നെ ജീവനോടെ ഉണ്ടാവില്ല...." 


അത് കേട്ട് ആഷി ഒന്ന് ചിരിച്ചു....! 


"എന്താ ചിരിക്കുന്നേ...." 


"നിനക്ക് എന്നോട് ലവ് ഒന്നും ഇല്ല....ഉണ്ടെങ്കിൽ നീ അവിടന്ന് പോവുമ്പോ എന്നോട് മാത്രം യാത്ര ചോദിക്കാതിരിക്കോ...." 


"അത് എനിക്ക് ഇയാളെ അത്രയ്ക്ക് ഇഷ്ടം ആയോണ്ടല്ലേ...." 


അവൾ അവനെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു....! 


"ഒന്നാമത് ഞാൻ വിശന്നിരിക്കാ...അതിന്റെ കൂടെ നിന്റെ ഈ പിടുത്തവും.... ഞാൻ കണ്ട്രോൾ വിട്ട് വല്ലതും ചെയ്തു പോവും...." 


അത് കേട്ടതും ലയ അവനെ വിട്ട് അവനെ തുറിച്ചു നോക്കി....! 


"എന്തായാലും നീ എനിക്ക് ഉള്ളത് തന്നെയല്ലേ....നാളേ നമ്മുടെ രെജിസ്റ്റർ മാരേജും ആണ്...." 


"അതിനാണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്....ഇയാളെ കള്ള ലക്ഷണം കണ്ടിട്ടാ അയാൾ അങ്ങനെ ചോദിച്ചിട്ടുണ്ടാവുക..." 


"അയാൾ ചോദിച്ചത് ഒന്നും നീ കാര്യം ആക്കണ്ട... അങ്ങനെ ഉള്ളവർ ആവും ഇവിടെ വരുന്നത്...." 


"എങ്ങനെ ഉള്ളവർ...." 


"അത്.... അത്.... ഒരു ആണും പെണ്ണും ഒന്നും ഇല്ലാതെ ചുമ്മാതെ വരോ...." 


"എന്ന് കരുതി ഇയാൾ എങ്ങാനും എന്നെ വല്ലതും ചെയ്‌താൽ ഉണ്ടല്ലോ...." 


"ഓഹ് ഞാൻ ആയിട്ട് ഒന്നും ചെയ്യുന്നില്ലേ.... നീ വല്ലതും ചെയ്യോന്നാ എന്റെ പേടി...." 


😲ഏ....!ലയ കണ്ണും തള്ളി അവനെ നോക്കിയതും അവൻ ഇളിച്ചു കാണിച്ചു...! 


"ഞാൻ പോയി കഴിക്കാൻ വല്ലതും വാങ്ങിക്കാം.... അപ്പോഴേക്കും നീ ഒന്ന് ഫ്രഷ് ആവ്...." 


"ഞാൻ ഒറ്റയ്ക്കോ...." 


"😍എന്തെ ഞാനും വരണോ...." 


"😬ഓഹ് അതല്ല.... ഞാൻ ഈ മുറിയിൽ ഒന്നും ഒറ്റയ്ക്ക് നിൽക്കില്ല.... എനിക്ക് പേടിയാ....ഇന്ന് പട്ടിണി കിടന്നാലും വേണ്ടില്ല...." 


അവൾ അവന്റെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് പറഞ്ഞതും ആഷി ഒന്ന് ചിരിച്ചു....! 


"എങ്കിൽ നീ പോയി ഫ്രഷ് ആവ്.... ഞാൻ ഇവിടെ ഇരിക്കാം...." 


അത് കേട്ടതും ലയ ആശ്വാസത്തോടെ അവനെ ഒന്ന് നോക്കി ചിരിച്ചു ബാത്‌റൂമിൽ കയറി....ഓർണമെന്റ്സ് ഒക്കെ ഊരി മാറ്റി മുടി ഒക്കെ പിന്നിയിട്ട് ഫേസ് ഒക്കെ കഴുകി ഇറങ്ങിയെങ്കിലും അവിടെ ആഷിയേ കാണാതെ അവൾ ഒന്ന് ഞെട്ടി....! 


അപ്പൊ തന്നെ ഡോർ തുറന്ന് കയ്യിൽ ഫുഡും ആയി വരുന്നത് കണ്ട് ലയ ദേഷ്യത്തോടെ അവനെ നോക്കി....! 


"😒എന്നെ ഇവിടെ തനിച്ചാക്കി പോയല്ലേ...." 


"നിനക്ക് ഒന്നും സംഭവിക്കില്ല എന്ന് പറഞാലും നീ സമ്മതിക്കില്ലെന്ന് എനിക്കറിയാം....ഇപ്പൊ നിനക്ക് ഒന്നും സംഭവിച്ചുമില്ല ഫുഡും കിട്ടി...." 


😟അതും ശരിയാ നല്ല വിശപ്പുണ്ട്.... അവൾ പിന്നെ ഒന്നും നോക്കാതെ ഫുഡ്‌ എടുത്തു കഴിക്കാൻ തുടങ്ങി....!ആഷി ഫ്രഷ് ആയി വന്നു കഴിക്കാൻ ഇരുന്നതും ലയ ബെഡിൽ കയറി കിടന്നു.,..! 


ഇത്തിരി കഴിഞ്ഞു അരികിൽ എന്തോ അനക്കം കണ്ടതും ലയ തിരിഞ്ഞു നോക്കി....ബെഡിൽ തന്റെ അടുത്തായി ഇരിക്കുന്ന ആഷിയേ കണ്ടതും ലയ ചാടി എണീറ്റു....! 


"ഇയാൾ എന്താ ഈ ബെഡിൽ...." 


"ഇവിടെ വേറെ ബെഡ് ഇല്ലാത്തോണ്ട്....അല്ലേലും നമ്മൾ ഇനി അങ്ങോട്ട് ഒരുമിച്ച് ഒരു ബെഡിൽ കഴിയേണ്ടവർ അല്ലെ...." 


"അത് അപ്പോഴല്ലേ.... അപ്പൊ നോക്കാം.... ഇപ്പൊ ഇയാൾ എണീറ്റ് പോയി അവിടെ എങ്ങാനും കിടക്ക്...." 


"ഞാൻ ഇവിടെ കിടന്നാൽ എന്താ... മ്മ്.... നിനക്ക് കണ്ട്രോൾ പോവുമെന്ന പേടിയാണോ...." 


"😬ഇയാൾ അല്ലെ സണ്ണി ചേച്ചിയെയും സ്വപ്നം കണ്ട് കിടക്കാറ്.... അന്ന് ഒരു ഫോൺ എടുക്കാൻ വന്ന എന്നെ അവരെ പേരും വിളിച്ചു കിസ്സ് ചെയ്തത് അല്ലെ ഇയാൾ...." 


"😍അവരെ പേര് വിളിച്ചു എന്നെ ഉള്ളൂ.... അത് നിനക്ക് തന്നെ തരാൻ ഉള്ളതാ...." 


"അത് കൊണ്ട് തന്നാ പറഞ്ഞത് ഇവിടെ കിടക്കേണ്ട എന്ന്....ഇന്ന് ഇയാൾ എന്നെ പീഡിപ്പിക്കില്ല എന്ന് എന്താ ഉറപ്പ്...." 


"ഇന്ന് എന്തായാലും നിന്നെ ഞാൻ ഒന്നും ചെയ്യില്ല....നീ എന്റേതാവാൻ ഇനി കുറച്ച് മണിക്കൂറുകൾ മാത്രമേ ഉള്ളൂ....അത് കൊണ്ട് ഇപ്പൊ നമുക്ക് ഉറങ്ങാം.... ഇനി അങ്ങോട്ട് ഉറക്കം ഇല്ലാത്ത രാത്രികൾ ആണ്...." 


എന്നും പറഞ്ഞു അവൻ കിടന്നതും ലയ ഇവനെ വിശ്വസിച്ചു എങ്ങനെ ഇവിടെ കിടക്കും എന്നും ചിന്തിച്ച് അവനെയും നോക്കി ഇരുന്നു....!😟



"നീ എന്നെയും നോക്കി ഇങ്ങനെ ഇരിക്കാതെ ഉറങ്ങാൻ നോക്ക്...." 


അത് കേട്ടതും ലയ അവനെ ഒന്ന് കൂടി നോക്കി പരമാവധി അറ്റത് ചെന്ന് കിടന്നു... പണി ആവോ.... ഈ ജിമ്മൻ ഏതേലും പെണ്ണിനെ സ്വപ്നം കണ്ട് അത് നമ്മളെ മേലെ ആവും കാണിക്കുന്നേ....! 


നാളേ തൊട്ട് എന്റേത് മാത്രം ആണ്.... അവന്റെ വികൃതികൾ ആരെക്കാളും ഇന്ന് ആഗ്രഹിക്കുന്നുമുണ്ട്.... ലയ അവനെ പുഞ്ചിരിയോടെ തന്നെ നോക്കി ഇരിക്കാൻ തുടങ്ങി... 


വീണ്ടും ആഷി കണ്ണ് തുറന്ന് നോക്കിയതും ലയ ഒരു കിടത്തം ആയിരുന്നു....രണ്ട് പേരും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് ഉറക്കത്തെ കൂട്ട് പിടിച്ചു....!! 


"എന്റെ മോളെ എന്നിൽ നിന്നും തട്ടിയെടുത്ത നീ ഇനി ജീവിച്ചിരിക്കാൻ പാടില്ല...." 


എന്നും പറഞ്ഞു അയാൾ ആഷിയുടെ നേരെ ബുള്ളറ്റ് ഉതിർത്തതും ആഷി എന്നും വിളിച്ചു ലയ ഞെട്ടി എണീറ്റു....! 


നെറ്റിയിൽ നിന്ന് പൊടിഞ്ഞു തുടങ്ങിയ വിയർപ്പ് തുടച്ചു കൊണ്ട് അവൾ ആഷിയേ ഒന്ന് നോക്കി....! 


"ഇല്ല നിനക്ക് ഒരു ആപത്തും വരാൻ ഞാൻ സമ്മതിക്കില്ല...." 


എന്നും പറഞ്ഞു അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചതും ആഷി കണ്ണ് തുറന്നു.... അത് കണ്ടതും അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി വളിച്ച ഒരു ഇളി ആയിരുന്നു....! 


"എന്തെ കണ്ട്രോൾ പോയോ...." 


"ഒന്ന് പോയെ...."😬 


എന്നും പറഞ്ഞു അവൾ ഇല്ലാത്ത കലിപ്പ് കാണിച്ചു കിടന്നതും ആഷി ഒന്ന് ചിരിച്ചു കൊണ്ട് നെറ്റിയിൽ കയ് വെച്ചു.... 😍



          ***************💫



"സാക്ഷികൾ റെഡി മാല റെഡി ബൊക്കെ റെഡി....പെൻ വരെ റെഡിയാടാ.... ഇനി നിങ്ങൾ വരുകയേ വേണ്ടൂ..." 


അവിനാശ് ആഷിയേ വിളിച്ചു എണ്ണി പറയുന്നത് കേട്ട് അച്ചു വായും പൊളിച്ചു അവനെ നോക്കി.... ഇതിനാണോ കാലത്ത് തന്നെ പെൻ അന്വേഷിച്ചു നടന്നത്....ഉറക്കം ഒളിച്ചിരുന്ന് ലിസ്റ്റ് തയാർ ആക്കിയതാണ്....എന്തെങ്കിലും കുറഞ്ഞ് പോയാൽ ആഷി എടുത്തു അലക്കും.... 😟 


"ഒരു പത്ത് മിനിറ്റ് എങ്കിലും ആവും.... അത് വരെ വെയ്റ്റ് ചെയ്യെടാ...." 


എന്നും പറഞ്ഞു ആഷി കോൾ കട്ട് ചെയ്തു....! 


"ഇനി ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞോ ആവോ.... അതിന് കൂടി തയാർ ആക്കിയ ലിസ്റ്റ് എടുത്തു കളയേണ്ടി വരുവോ...."🙄 


"എന്താ...." 


"അല്ല അവരെ ഫസ്റ്റ് നൈറ്റ്‌ അല്ലെ ഇന്ന്....ഇവിടന്ന് ഇറങ്ങിയിട്ട് വേണം അതിന്റെ ഒരുക്കം നടത്താൻ...." 


"ആദ്യം ഈ കല്യാണം നടക്കോ എന്ന് നോക്കട്ടെ...." 


അച്ചു കലിപ്പിട്ടതും അവിനാശ് പിന്നെ എക്സ്ട്രാ കോൺഫിഡന്റ് ഒക്കെ കളഞ്ഞു ഡീസന്റ് ആയി.... അവരെങ്ങാനും വന്നാൽ വെടി പുക ഓർക്കുമ്പോ തന്നെ പേടിച്ചു വിറക്കാ....! 


അവിനാശ് പിന്നെ കെട്ടിയോളെ ലേബർ റൂമിൽ കേറ്റിയ പോലെ അവിടെ നടന്നു നേരം കളഞ്ഞു.... ആഷിയും ലയയും വന്നു ഇറങ്ങിയതും അവിനാശ് ഓടി ചെന്ന് ആഷിയേ കെട്ടിപ്പിടിച്ചു...! 


"ലയ...." 


"അച്ചു...." 


എന്നും വിളിച്ചു അവളുമാർ രണ്ടും കെട്ടിപ്പിടിച്ചു നിന്നതും അവിനാശ് ചെന്ന് മാറ്റി....! 


"😒ഞാൻ ഇന്നലെ വന്നപ്പോൾ നീ ഇത് പോലെ ഏട്ടാ എന്നും വിളിച്ചു എന്നെ കെട്ടിപ്പിടിച്ചിരുന്നെങ്കിൽ ഞാൻ എന്ത് മാത്രം സന്തോഷിച്ചേനെ...." 


"അതിന് വല്ലോം ഇയാൾ സമ്മതിച്ചോ.... വന്നപ്പോൾ തന്നെ അച്ചു എന്നും വിളിച്ചു എന്നെ ഒരു പിടുത്തം ആയിരുന്നു.... കറി ഇളക്കുന്ന ഞാൻ അതിൽ വീണില്ലെന്നേ ഉള്ളൂ...."😬 


അവിനാശ് ഒരു വളിച്ച ഇളിയായിരുന്നു....! 


"ഇനി വധുവും വരനും സൈൻ ചെയ്തോളൂ...." 


അത് കേട്ടതും ആഷി ഒരു പുഞ്ചിരിയോടെ അതിൽ സൈൻ ചെയ്തു അവൾക്ക് നേരെ പെൻ നീട്ടി.... ലയ അതും വാങ്ങി ആലോചനയോടെ നിന്നു....! 


ഇവന്റേതായാൽ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയ താൻ...ഇവന് ഒരു ആപത്തും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ അവൾ ആഷിയേ ഒന്ന് കൂടി നോക്കിയതും അവൻ ഒന്ന് ചിരിച്ചു.... അവളും ചിരിച്ചു കൊണ്ട് സൈൻ ചെയ്തപ്പോൾ ആണ് അവന് ആശ്വാസം ആയത്.... 😟പെനും പിടിച്ചു നിൽക്കുന്നത് കണ്ട് ലവൻ നല്ല പോലെ പേടിച്ചതാണ്....! 


"അങ്ങനെ ബാബി എപ്പോഴും ഇനി എന്റെ കൂടെ ഉണ്ടാവും അല്ലെ ബാബി...." 


മാലയും ഇട്ടു കുറച്ചു പിക്സും എടുത്തു പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് അമൻ പറഞ്ഞത്.... അത് കേട്ടതും ലയ‌യേ മാറ്റി ആഷി അവന്റെ അടുത്ത് ചെന്നു....! 


"നിന്റെ കൂടെയല്ല എന്റെ കൂടെ...." 


"😒ഓഹ്.... ഞാൻ ഉള്ളോണ്ടാ കാക്കുന് ബാബിയേ കിട്ടിയേ...." 


"അതിന്...." 


"ഞാനും ഏതേലും പെണ്ണിനേയും കൊണ്ട് വരുമ്പോ കാക്കു കൂടെ ഉണ്ടായാൽ മതി...." 


"😬തല്ലി കൊല്ലും ഞാൻ അങ്ങനെ വല്ലതും കാണിച്ചാൽ...." 


രണ്ടും പിന്നെ സ്ഥിരം അങ്ങനെ ആയത് കൊണ്ട് ആരും മൈൻഡ് ചെയ്യാൻ നിന്നില്ല....! 


🙄എല്ലാറ്റിനും കൂട്ട് നിന്നിട്ട് നമ്മളെ കാര്യം വരുമ്പോ ഇങ്ങേർ തല്ലി കൊല്ലുമെന്ന്.... ആ സാരല്ല ബാബി ഉണ്ടല്ലോ കൂടെ നിന്നോളും....! 


"വാ മോളെ...." 


മാമിയും മാമനും കൂടി ലയയെ അകത്തേക്ക് കയറ്റിയതും ബാക്കി ഉള്ളവർ ഒക്കെ പിന്നാലെ അകത്തേക്ക് കയറി....! 


വയർ നിറച്ചു ഫുഡും കഴിച്ചു അവിനാശ് അച്ചുനെയും അമനെയും കൊണ്ട് ആഷിയുടെ മുറിയിലേക്ക് നടന്നു....🙄ലവൻ മണിയറ റെഡി ആക്കുന്ന തിരക്കിൽ ആണ്....! 


"എന്താ ഇവിടെ....?!!" 


"അത് പിന്നെ ഇന്നത്തെ ഫുൾ ഉത്തരവാദിത്തം മുഴുവൻ ആഷി എന്നെയാ ഏല്പിച്ചത്.... അതിന്റെ ഭാഗം ആയി മണിയറ ഒരുക്കുന്നതാ.... എല്ലാറ്റിനും ഞാൻ തന്നെ വേണം എന്താ ചെയ്യാ...." 


"അതൊന്നും ഇപ്പൊ വേണ്ട...." 


"🙄ഏ...." 


അവിനാശ് ഞെട്ടി കൊണ്ട് ചോദിച്ചു....! 


"രെജിസ്റ്റർ മാരേജ് അല്ലെ കഴിഞ്ഞുള്ളൂ.... എല്ലാ ചടങ്ങും പൂർത്തിയായാൽ മാത്രമേ ഇതിന്റെ ഒക്കെ ആവശ്യം ഉള്ളൂ.... അത് വരെ മോൾ പഴയ പോലെ അവളെ മുറിയിൽ കിടന്നോളും...." 


😨ആഷി ആണെങ്കിൽ നല്ലത് പോലെ ഞെട്ടി....അല്ലാതെ പിന്നെ എന്ത് ചെയ്യാൻ....!ആറ്റ് നോറ്റ് കാത്തിരുന്നത് ഇതിന് വേണ്ടിയാണോ....! 


"😌ഹാവൂ സമാദാനം ആയി...." 


അവിനാശ് ആശ്വാസത്തോടെ ഒരിടത്ത് ഇരുന്നു.... നേരം വെളുത്ത മുതൽ ഇരുന്നിട്ടില്ലേ....! 


"അല്ലേടാ ഇന്നലെ നീ ഇവളെയും കൊണ്ട് എവിടെ ആയിരുന്നു...." 


"ലോഡ്ജിൽ...." 


"കൊച്ച് കള്ളാ.... അപ്പൊ ഫസ്റ്റ് നൈറ്റ്‌ ഒക്കെ കഴിഞ്ഞു അല്ലെ...." 


"😟ഇന്ന് തൊട്ട് ആവാമെന്ന് കരുതി.... ലവൾ ആണെങ്കിൽ അടുപ്പിച്ചിട്ടുമില്ല...." 


"അല്ലേലും നീ ആവശ്യത്തിന് ഉണ്ടാവില്ല... ഇനി ഇപ്പൊ അങ്ങേര് പറഞ്ഞ പോലെ എല്ലാം കഴിഞ്ഞു മതി.... എനിക്ക് സെക്കന്റ് ആഘോഷിക്കാൻ ഉള്ളതാ...."😌 


"എന്തായാലും അവൾ ഇവിടെ തന്നെ ഉണ്ടല്ലോ....ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ മണിയറ വേണം എന്നും ഇല്ല...." 


"മ്മ്... മ്മ്... മനസ്സിൽ ആയി...." 


രണ്ടിന്റെയും കുശു കുശുപ്പ് കണ്ടതും മാമന് ഏകദേശം കാര്യങ്ങൾ പിടി കിട്ടി....! 


"മോൻ ഇന്ന് കാക്കുന്റെ കൂടെ കിടന്നാൽ മതി...." 


"അതെന്തിനാ...."😟 


"നിക്കാഹ് കഴിയാതെ നിങ്ങൾ ഒരുമിച്ച് ജീവിക്കാൻ പാടില്ല....അത് കൊണ്ട്...." 


"ഇവളുടെ മമ്മി പിന്നെ നിക്കാഹ് കഴിഞ്ഞല്ലേ പോയത്.... എന്നിട്ടെന്താ അവര് ജീവിച്ചില്ലേ...." 


"ജീവിത കാലം മുഴുവൻ ഒരുമിച്ച് ജീവിക്കേണ്ടവരാ നിങ്ങൾ അപ്പൊ എല്ലാം നോക്കണം...." 


അങ്ങേര് പോയതും ആഷി നിരാശയോടെ നിന്നു.... അമൻ ആണെങ്കിൽ അവന്റെ മുറിയിലേക്ക് അപ്പൊ തന്നെ ലാൻഡ് ആയി.... ☹️നേരത്തെ ഞാൻ ലവ് ചെയ്താൽ തല്ലി കൊല്ലും എന്നല്ലേ പറഞ്ഞത്.... ശരിയാക്കി തരാം....! 


"🙄അല്ലേടാ ഇതെന്താ സംഭവം.... അത് ഇല്ലാതെ നിങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റില്ലേ...." 


അവിനാശ് കാര്യായിട്ട് ആലോചിച്ചു കൊണ്ട് പറഞ്ഞു....! 


"ലവളെ ഡാഡി തന്നെ അവളെ എനിക്ക് കയ് പിടിച്ചു തരുന്ന ചടങ്ങ് ആണ് നിക്കാഹ്...." 


"😨ലവളെ ഡാഡിയാ.... എങ്കിൽ നീ ഈ ജന്മം ഫസ്റ്റ് നൈറ്റ്‌ ആഘോഷിച്ചത് തന്നെ...." 


അവിനാശ് ഇവന് യോഗം ഇല്ലാലോ എന്നത് പോലെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു....! 


"മോൾ ചെന്ന് കുളിച്ചിട്ട് വാ.... വന്നത് മുതൽ ഇങ്ങനെ ടെൻഷൻ അടിച്ചു നിൽപ്പല്ലേ...." 


ലയ ഒന്ന് മൂളി ബാത്‌റൂമിൽ കയറി പോയതും അവിനാശ് വന്നു ആഷിയുടെ ബാപ്പയുടെ അടുത്ത് ഇരുന്നു....! 


"അല്ല അങ്കിൾ അവളെ ഡാഡി അന്വേഷിച്ചു ഇവിടെ എത്തുന്നതിന് മുൻപ് ഈ ഫസ്റ്റ് നൈറ്റ്‌ ഒക്കെ കഴിഞ്ഞാൽ പിന്നെ അയാൾക്ക് ഒന്നും ചെയ്യാൻ ആവില്ലല്ലോ...." 


"അങ്ങനെ ഉള്ള ജീവിതം സമാദാനത്തോടെ ആവില്ല മോനെ....ഇപ്പൊ തന്നെ മോൾ ആകെ ടെൻഷൻ അടിച്ചാ നിക്കുന്നത്.... എല്ലാ പ്രശ്നവും അവസാനിച്ചു മതി ഒരുമിച്ചൊരു ജീവിതം...." 


അതിന് അവിനാശ് തലയാട്ടി....യഥാർത്ഥ ജീവിതം തുടങ്ങണം എങ്കിൽ പ്രശ്നങ്ങൾ ഒക്കെ അവസാനിക്കണം....!🙄ഇത് എപ്പോ അവസാനിക്കും എന്തോ....! 


"അവളുടെ ഡാഡി ഏതു നിമിഷവും ഇങ്ങോട്ട് വരാം.... അതിന് നമ്മൾ ചില മുൻകരുതലുകൾ നടത്തണം...." 


"എന്ത്...." 


"പറയാം.... അതിന് മുൻപ് എനിക്ക് ചിലത് ചെയ്തു തീർക്കാൻ ഉണ്ട്.... നീ വാ...." 


ആഷി അവിനാഷിനെയും പിടിച്ചു മുറിയിലേക്ക് നടന്നു....!




              **************💥




നിർത്താതെയുള്ള കോളിംഗ് ബെൽ കേട്ടാണ് ആശിയുടെ ബാപ്പ ഡോർ തുറന്നത്....അഞ്ചാറ് ഗുണ്ടകളോടൊപ്പം മുന്നിൽ നിൽക്കുന്ന ലയയുടെ ഡാഡിയേ കണ്ടതും ആഷിയുടെ ബാപ്പ ഒന്ന് പുഞ്ചിരിച്ചു....! 


"വരൂ.... അകത്തിരിക്കാം...." 


"ഇരിക്കാനോ തന്റെ സൽക്കാരം സ്വീകരിക്കാനോ അല്ല ഞാൻ വന്നത്.... എന്റെ മകൾ എവിടെ.... അവളെ തിരികെ കൊണ്ട് പോവാനാ വന്നത്...." 


"മകളോ ഏത് മകൾ...." 


"എന്റെ മകൾ ലയ ഇപ്പൊ നിങ്ങളുടെ മകൻ ആഷിയുടെ കൂടെയാണെന്ന് എനിക്കറിയാം... അവളെ കൊണ്ട് പോവാനാ ഞാൻ വന്നത്...." 


"എന്റെ മോൻ അവളെ വിവഹം ചെയ്തു....നിങ്ങളുടെ മകൾ ഇപ്പൊ അവന്റെ ഭാര്യയാണ്....അവന്റെ സമ്മതം ഇല്ലാതെ നിങ്ങൾക്ക് അവളെ കൊണ്ട് പോവാൻ പറ്റില്ല...." 


"നോ... നവർ....!എന്റെ മകൾ ഞാൻ വിളിച്ചാൽ വരും.... നിങ്ങളുടെ മകൻ എന്റെ മകളെ തട്ടി കൊണ്ട് വന്നതാണെന്നും ഞാൻ പ്രൂവ് ചെയ്യും...." 


"ഹ്മ്മ്.... ഒരിക്കൽ ഇവിടെ വെച്ച് എന്റെ പെങ്ങളെ നിങ്ങൾ കൊണ്ട് പോയപ്പോൾ അവളുടെ ഇഷ്ടം അതാണെങ്കിൽ അത് നടക്കട്ടെ എന്ന് കരുതി നിന്നു.... ഇന്ന് മകളുടെ സന്തോഷം അതാണെങ്കിൽ അവർ ജീവിച്ചോട്ടെ എന്ന് കരുതിക്കൂടെ...." 


"അവളുടെ വിവാഹം മറ്റൊരാളും ആയി നടക്കാൻ ഇരുന്നതാ....അവൻ ഇപ്പോഴും അവളെ സ്വീകരിക്കാൻ തയാർ ആണ്...." 


"എന്റെ പെങ്ങളുടെ വിവാഹ ദിവസം തന്നെയാണ് നിങ്ങളും അവളെ കടത്തികൊണ്ട് പോയത്.... എന്നിട്ടും ഞാൻ പ്രതികരിക്കാതെ നിന്നതേ ഉള്ളൂ...." 


"പ്രതികാരത്തിന് വേണ്ടിയാണോ നിങ്ങൾ മകനെ അയച്ച് എന്റെ മകളെ തട്ടി കൊണ്ട് വന്നത്...." 


"വിധി അങ്ങനെ ആവും.... അല്ലെങ്കിൽ പരസ്പരം അറിയുക പോലും ചെയ്യാതെ അവർ തമ്മിൽ ഇഷ്ടപ്പെടുമോ...." 


"അവനെ കൊന്നിട്ട് ആയാലും ഞാൻ എന്റെ മകളെ കൊണ്ട് പോവും...." 


"അത് കൊണ്ട് എന്ത് ലാഭമാ നിങ്ങൾക്ക് കിട്ടാൻ പോവുന്നത്.... സ്വന്തം മകനെ പോലും നിങ്ങൾ കൊന്ന് കളഞ്ഞതല്ലേ....എന്റെ മകനെ നിങ്ങളുടെ മകളെ കണ്മുന്നിൽ വെച്ച് കൊന്നാൽ അവൾ പിന്നെ ജീവനോടെ ഉണ്ടാവും എന്ന് തോന്നുന്നുണ്ടോ.... ഉണ്ടായാൽ തന്നെ അവൾ ഏത് അവസ്ഥയിൽ ആയിരിക്കും.... വാശിയും ദേഷ്യവും കളയ്.... എന്നിട്ട് സ്വന്തം മകളെ അവൾ ഇഷ്ടപ്പെടുന്ന ആളുടെ കൂടെ ജീവിക്കാൻ അനുവദിക്ക്....ഒരിക്കൽ ഞാൻ അങ്ങനെ കരുതിയത് കൊണ്ട് എന്റെ പെങ്ങൾ നിന്നോടൊപ്പം ഇപ്പോഴും ഉണ്ട്...." 


"അവൾ എവിടെ.... ഞാൻ വിളിച്ചാൽ അവൾ വരും...." 


"അവൾ ഇപ്പൊ എന്റെ മകന്റെ ഭാര്യയാണ്.... കൊന്നിട്ടോ നിന്റെ ഗുണ്ടായിസം കാണിച്ചോ അവളെ ഇവിടുന്ന് കൊണ്ട് പോവാൻ ആവില്ല...എന്റെ മകൻ അവളെ തട്ടി കൊണ്ട് വന്നതാണെങ്കിൽ അത് നിങ്ങൾ കോടതിയിൽ തെളിയിക്കണം....അവിടെ വെച്ച് തീരുമാനിക്കട്ടെ അവൾ ആരുടെ കൂടെ ജീവിക്കണം എന്ന്....അല്ലാതെ നിനക്ക് ഈ വീടിന്റെ അകത്തു കയറാൻ സാധിക്കില്ല...." 


"ആരുടെ മുന്നിലും ഇന്നേ വരെ തോറ്റിട്ടില്ല ഞാൻ....അവളെയും കൊണ്ടെ ഞാൻ പോവൂ...." 


"പക്ഷെ ഇവിടെ നിങ്ങൾ തോക്കും...നിറയെ കാവൽക്കാർ ഉള്ള നിന്റെ വീട്ടിൽ വന്നു നിന്റെ മകളെ വിളിച്ചിറക്കി കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അവൻ അവളെ നിനക്ക് വിട്ട് തരുമോ...." 


അയാൾ ദേഷ്യം കടിച്ചമർത്തി നിന്നു....! 


"മാറ് ബാപ്പി...." 


എന്നും പറഞ്ഞു അമൻ വന്നു അയാളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു....! 


"നിങ്ങൾ ഇങ്ങനെ വന്നു ഡിസ്റ്റർബ് ചെയ്യാതെ ഇന്ന് അവരുടെ ഫസ്റ്റ് നൈറ്റ്‌ അല്ലെ...." 


"നോ....,അതിന് ഞാൻ ഒരിക്കലും സമ്മതിക്കില്ല...." 


"☹️എന്നോട് പറഞിട്ട് എന്ത് കാര്യം....എന്റെ കാക്കു എത്ര റിസ്ക് എടുത്തിട്ടാ ബാബിയേ ഇങ്ങോട്ട് കൊണ്ട് വന്നത് എന്ന് അറിയോ...." 


അപ്പൊ തന്നെ അയാൾ അമനെ പിടിച്ചു അവന് നേരെ ഗൺ ചൂണ്ടി....! 


"ഇവനെ ജീവനോടെ വേണം എങ്കിൽ എനിക്ക് എന്റെ മോളെ വേണം...." 


🙄പണി പാളിയാ.... എന്തിന്റെ കേടായിരുന്നു ഇങ്ങേരെ മുന്നിൽ വന്ന് നിൽക്കാൻ....! 


"അവനെ വിട്...." 


പിന്നിൽ നിന്നുള്ള സൗണ്ട് കേട്ട് അയാൾ തിരിഞ്ഞു നോക്കി.... ലയയുടെ നേർക്ക് ഗൺ ചൂണ്ടി നിൽക്കുന്ന ആഷിയേ കണ്ട് അയാൾ അമനിൽ നിന്നും ഗൺ മാറ്റി....! 


"എന്റെ മോളെ ഒന്നും ചെയ്യരുത്...." 


"എങ്കിൽ നിങ്ങൾ ഇവിടന്ന് പോണം....ബാക്കി ഒക്കെ നമുക്ക് കോർട്ടിൽ വെച്ച് തീരുമാനിക്കാം...." 


ആഷി അയാളെ നോക്കി പറഞ്ഞതും അയാൾ അവർക്കരികിലേക്ക് നടന്നു....! 


"എങ്കിൽ നീ അവളെ ഷൂട്ട് ചെയ്യെടാ....നിങ്ങൾ തമ്മിൽ ലവ് അല്ലെ.... നിനക്ക് അവളെ ഷൂട്ട് ചെയ്യാൻ പറ്റുമെങ്കിൽ കാണട്ടെ...." 


🙄പ്ലാൻ മൊത്തം ഫ്ലോപ്പ് ആയല്ലോ... ലയ ആശിയെ ദയനീയമായി നോക്കി....! 


"ഇയാൾ എന്നെ കൊല്ലോ...." 


"അല്ലേൽ എന്നെ അങ്ങേര് കൊല്ലുമെടി...." 


"ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇതൊന്നും ഡാഡിയുടെ അടുത്ത് ചിലവാകില്ലെന്ന്...."😬 


"ഇനി എന്ത് ചെയ്യും...." 


"ഡാഡി അടുത്ത് വരരുത്... ഞങ്ങൾക്ക് പരസ്പരം കൊല്ലാൻ പറ്റില്ല.... പക്ഷെ ഒരുമിച്ച് മരിക്കാൻ ഞങ്ങൾക്ക് പറ്റും....അത് ഞങ്ങളെ കൊണ്ട് ചെയ്യിക്കരുത്...." 


"മോളെ...ഈ ഡാഡിയോട് ഇങ്ങനെ ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി...." 


"ഞങ്ങൾ തമ്മിൽ അത്രക്ക് ഇഷ്ടപ്പെട്ടു പോയി ഡാഡി...." 


"അവൻ നിന്നെ ട്രാപ് ചെയ്യുകയാണ്....ഒരിക്കൽ ഇയാളുടെ പെങ്ങളെ ഞാൻ കൊണ്ട് പോയതിന്റെ പ്രതികാരം.... നീ അവനെ വിശ്വസിക്കരുത്.... ഡാഡിയോടൊപ്പം വാ മോളെ....," 


☹️അത് കേട്ടതും ലയ ആഷിയേ ഒന്ന് നോക്കി....! 


"🙄അങ്ങേര് ചുമ്മാ പറയുന്നതാടി....അത് വിശ്വസിച്ചു കൂടെ പോയെക്കല്ലേ....," 


"ഇവൻ എന്നെ വേണെങ്കിൽ കൊന്നോട്ടെ.... എന്നാലും എനിക്ക് സന്തോഷമേ ഉള്ളൂ....," 


😍ആഷി ഒരു പുഞ്ചിരിയോടെ അവളെ നോക്കി....! 


🙄അവിനാശ് എല്ലാം കണ്ട് പകച്ചു നിൽപ്പാണ്.... അതിനിടയിലും അവന്റെ ഒരു റൊമാൻസ്.... കഷ്ടം....! 


"നിയമപരമായി ഇവൾ ഇപ്പൊ എന്റെ ഭാര്യയാണ്.... നിങ്ങൾ ഇവളെ കൊണ്ട് പോയി അവനെ കൊണ്ട് കെട്ടിക്കാം എന്നുള്ള ആഗ്രഹം ഒന്നും നടക്കില്ല....ഇനി എന്നെ കൊല്ലാൻ ആണ് പ്ലാൻ എങ്കിൽ എന്നോടൊപ്പം ഇവളും വരും.... മരിക്കാൻ ആണെങ്കിലും ജീവിക്കാൻ ആണെങ്കിലും ഒരുമിച്ച് എന്ന് തീരുമാനിച്ചു തന്നെയാ ഞങ്ങൾ അവിടന്ന് ഇറങ്ങിയത്....,അത് മാത്രം അല്ല ഇവിടെ ഒരാളെ ഷൂട്ട് ചെയ്തിട്ട് നിങ്ങക്ക് അങ്ങനെ പോവാനും പറ്റില്ല....ഇനിയുള്ള കാലം അഴിയെണ്ണേണ്ടി വരും...." 


അത് കേട്ടതും അയാൾ ചിന്തയോടെ നിന്നു....! 


"ഓഹ്.... ഇവൾ ഇപ്പൊ നിന്റെ ഭാര്യ ആണല്ലേ.... ഇവളെ ഞാൻ ഇവിടെ നിന്ന് കൊണ്ട് പോവുകയാണെങ്കിൽ നിന്റെ അനുവാദം വേണം,,,, മ്മ്.... എങ്കിൽ അങ്ങനെ ആവട്ടെ.... നീ പറഞ്ഞ പോലെ ആ ബന്ധം അവസാനിപ്പിച്ചു തന്നെ ഞാൻ ഇവളെ ഇവിടെ നിന്ന് കൊണ്ട് പോയിക്കോളാം...." 


അയാൾ ഗൺ പോക്കെറ്റിൽ ഇട്ടു അതും പറഞ്ഞു എല്ലാരേയും ഒന്ന് നോക്കി വന്ന കാറിൽ കേറിപ്പോയി....! 


"🙄അയാൾ എന്താ കൊല്ലാതെ പോയത്.... ഗൺ എടുത്താൽ അങ്ങനെ വെക്കുന്നത് അല്ലല്ലോ...." 


അമൻ മുന്നിൽ വന്നു നിന്ന് കൊണ്ട് പറഞ്ഞു....! 


"ഇവിടെ അതൊന്നും ചിലവാകില്ലെന്ന് അയാൾക്ക് മനസ്സിൽ ആയി കാണും...." 


"ഡാഡി വേറെന്തോ തീരുമാനിച്ചിട്ടുണ്ട്...." 


"വരട്ടെ അപ്പൊ കാണാം...." 


എന്നും പറഞ്ഞു ആഷി അകത്തേക്ക് നടന്നു.... പിന്നാലെ ഓരോരുത്തർ ആയി കയറിയതും ലയയും അവിനാഷിനെയും അച്ചുനെയും ഒന്ന് നോക്കി.... 


"എങ്കിൽ പിന്നെ നമുക്ക് ഇറങ്ങാം...." 


അവിനാശ് അച്ചുനെയും കൊണ്ട് ഇറങ്ങിയതും ലയ മുറിയിൽ ചെന്ന് കിടന്നു....! 


ആഷി ആണെങ്കിൽ മുറിയിൽ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് നടപ്പാണ്.... അമൻ ആണെങ്കിൽ അവനെയും നോക്കി ഇരിപ്പാ.... 


"കാക്കുന് എന്താ ഒരു ടെൻഷൻ...." 


🙄ഇനി ഇതിൽ കൂടുതൽ എന്ത് ടെൻഷൻ.... ആഷി ചെക്കനെ ഒന്ന് തുറിച്ചു നോക്കി....! 


"കിടന്ന് ഉറങ്ങാൻ നോക്കെടാ...." 


"അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി...എന്നെ ഉറക്കി കിടത്തി ഫസ്റ്റ് നെറ്റിന് പോവാൻ അല്ലെ...." 


"😬ഓഹ്,,,, നിന്നെ ഉറക്കി കിടത്തി പോവാൻ ഞാൻ അതിന് പറ്റിയ ഒരു മൂഡിൽ അല്ല....മിണ്ടാതെ കിടന്ന് ഉറങ്ങിക്കോണം...." 


"ഞാൻ ഉറങ്ങൂല....😟കാക്കുനെ നോക്കാൻ ബാപ്പി എന്നോട് പ്രത്യേകം പറഞ്ഞതാ...." 


"എന്നെ നോക്കാൻ എനിക്കറിയാം....നീ എന്റെ അനിയൻ തന്നെയല്ലേ അല്ലാതെ കാക്കു അല്ലല്ലോ....." 


"കാക്കുനെ ബാപ്പിക്ക് വിശ്വാസം ഇല്ലാത്തത് കൊണ്ടല്ലേ എന്നെ നോക്കാൻ ഏല്പിച്ചത്...." 


"നിനക്കെന്താടാ ഇപ്പൊ വേണ്ടത്...."😬 


എന്നും പറഞ്ഞു ആഷി ഇരുന്നതും അമൻ അവന്റെ അടുത്തേക്ക് നീങ്ങി....! 


"എന്റെ ക്‌ളാസിലെ എല്ലാ പിള്ളേർക്കും ലവ് ആയി കാക്കു...." 


"🙄അതിന്...." 


"ഞാനും ഒരു പെണ്ണിനെ നോക്കി വെച്ചിട്ടുണ്ട്.... കാക്കു സമ്മതിച്ചാൽ...." 


😨ആഷി ഞെട്ടി കൊണ്ട് അവനെ നോക്കി....! 


"😬നീ എങ്ങാനും വല്ല പെണ്ണിന്റെയും പിന്നാലെ നടന്നു എന്ന് അറിഞ്ഞാൽ കൊന്ന് കളയും പന്നി നിന്നെ ഞാൻ...." 


"അപ്പൊ കാക്കു പ്രേമിച്ചു ആ പെണ്ണിനെ കടത്തി കൊണ്ട് വന്നതോ.... ഞാൻ ഉള്ളോണ്ടാ ബാബിയേ കിട്ടിയത് അത് മറക്കണ്ട....ഇപ്പൊ വേണേൽ കാക്കുനെ വേണേൽ ഞാൻ ബാബിയുടെ മുറിയിൽ പോവാൻ സമ്മതിക്കാം....അതിന്...." 


"അതിന് ഞാൻ നിന്റെ തെണ്ടിത്തരത്തിന് കൂട്ട് നിക്കണം അല്ലെ...." 


അതിന് അമൻ ഇളിച്ചു കാണിച്ചു....! 


"ബാപ്പി പറഞ്ഞ പോലെ ഞങ്ങളുടെ നിക്കാഹ് കൂടി കഴിഞ്ഞു മതി ഒരുമിച്ച് ഒരു ജീവിതം....അത് ഞാനും തീരുമാനിച്ചതാ....അത് കൊണ്ട് മോൻ കൂടുതൽ ഇഴയണ്ട കേട്ടല്ലോ...." 


എന്നും പറഞ്ഞു ആഷി കിടന്നതും അമൻ വായും പൊളിച്ചു ഇരുന്നു.... 🙄ഇങ്ങേർ ഇത്ര പെട്ടെന്ന് നന്നായോ.... എന്തൊക്കെ ആയിരുന്നു കിസ്സ് ചെയ്യുന്നു ചോദിച്ചു വാങ്ങുന്നു....!അല്ലേലും പെണ്ണ് കെട്ടി കഴിഞ്ഞാൽ പ്രേമിക്കുന്ന സന്തോഷം ഒന്നും ഉണ്ടാവില്ല.... ☹️



           **************💫



ഉള്ള ബുക്ക്‌ മുഴുവൻ തുറന്ന് വെച്ച് കാര്യായി എന്തോ തപ്പി എടുക്കുന്ന തിരക്കിൽ ആണ് അവിനാശ്.... 🙄ലോ പോയിന്റ്സ് പഠിക്കേണ്ട ടൈം മര്യദക്ക് പഠിച്ചിരുന്നെങ്കിൽ....! 


സ്വന്തം വീട്ടിൽ വിരുന്നിനു വന്ന അഞ്ചുവും അതിൽ പെട്ടു.... അച്ചുവും അതെ അവസ്ഥയിൽ ആണ്....! 


"ഇനി ഇത് മുഴുവൻ ഇരുന്നു പഠിക്കണം...." 


"ചേട്ടൻ പഠിച്ചെടുക്കുമ്പോഴേക്കും അവർ രണ്ട് വഴിക്ക് ആവോന്നാ എന്റെ ഡൌട്ട്...."☹️ 


"ഒന്ന് പോടീ.... ഇത് എന്റെ എല്ലാം എല്ലാം ആയ ആഷിയുടെ കേസാ.... ഫീസ് കിട്ടിയില്ലേലും വേണ്ട ഇത് എനിക്ക് ജയിക്കണം...." 


"അതിന് ആഷി സാർ ചേട്ടനെ ഈ കേസ് ഏല്പിക്കൊ...." 


"😒അത് തന്നെയാ എന്റെയും ഡൌട്ട്....എന്നാലും ഇത് ഞാൻ തന്നെ വാദിക്കും...." 


എന്നും പറഞ്ഞു അങ്ങേര് മുഴുവൻ ഇരുന്നു പഠിക്കാൻ തുടങ്ങി....!എന്താവോ എന്തോ...! 


"ഡാഡി ഒരിക്കലും അങ്ങനെ ചെയ്യും എന്ന് ഞാൻ കരുതീല....എന്നെ ആഷി തട്ടി കൊണ്ട് പോയെന്ന് പറഞ്ഞ കേസ് കൊടുത്തിരിക്കുന്നത്....അവർ എന്നോട് ഡാഡിടെ കൂടെ പോവാൻ പറയോ...." 


"രെജിസ്റ്റർ മാരേജ് കഴിഞ്ഞതല്ലേ...അങ്ങനെ ഒന്നും ഉണ്ടാവില്ല...." 


അച്ചു അവളെ ആശ്വസിപ്പിച്ചു....! 


"അവിയേട്ടൻ ആണോ ബാബിടെ അഡ്വക്കേറ്റ്...." 


"😌ആടാ....ഞാൻ കരഞ്ഞു കാൽ പിടിച്ചപ്പോൾ നിന്റെ കാക്കു സമ്മതിച്ചു...." 


"എങ്കിൽ എപ്പോ തോറ്റു എന്ന് ചോദിച്ചാൽ മതി...." 


അതിന് അവിനാശ് അവനെ നോക്കി പുച്ഛിച്ചു.... ഞാൻ ആരാണെന്ന് ഈ കേസോടെ ഇവരൊക്കെ കാണാൻ കിടക്കുന്നെ ഉള്ളൂ...! 


"എന്തെ പേടിയുണ്ടോ...." 


ആഷി ലയയുടെ അരികിൽ വന്നു ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു....! 


"എന്നോട് അവർ ഡാഡിയുടെ കൂടെ പോവാൻ പറയോ...." 


"ഏയ്‌....നിനക്ക് വിവാഹ പ്രായം ആയതല്ലേ.... സ്വന്തം കാര്യം തീരുമാനിക്കാൻ ഉള്ള അവകാശം ഉണ്ട്...വളർത്തിയ പേരെന്റ്സിനെ ചതിച്ചതും അല്ല....നിന്റെ മമ്മിയും ഞങ്ങളെ ഒപ്പം അല്ലെ...." 


"മ്മ്..." 


"ഇനി നീ എങ്ങാനും എന്നെ ചതിക്കോ...." 


"എങ്ങനെ....?!!" 


"അവർ ആരുടെ കൂടെ പോണം എന്ന് ചോദിച്ചാൽ നീ എന്ത്‌ പറയും...." 


"ഞാൻ എന്റെ ഡാഡിയുടെ കൂടെ പോണം എന്ന്...." 


"നീ അങ്ങനെ പറയോ...." 


അവൻ അവളെ ഒരുമാതിരി നോക്കി കൊണ്ട് ചോദിച്ചു....! 


"എന്റെ ശരീരത്തിൽ ഒരു ജീവന്റെ കണിക അവശേഷിക്കുന്നുണ്ടെങ്കിൽ ഞാൻ ഇയാളെ അടുത്ത് വരും.... പോരെ...." 


അവൾ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞതും ഞങ്ങളെ തമ്മിൽ പിരിക്കല്ലേ എന്ന പ്രാർത്ഥനയോടെ അവനും അവളെ ഇറുകെ പുണർന്നു....!


"അത് ശരി നിങ്ങൾ ഇവിടെ കെട്ടിപ്പിടിച്ചു നിക്കാണോ വരുന്നില്ലേ...." 


അവിനാഷിന്റെ ചോദ്യം കേട്ടതും ആഷി ലയയെ വിട്ടു മാറി നിന്നു....! 


"ഞാൻ അല്ലെ നിങ്ങൾക്ക് വേണ്ടി വാദിക്കുന്നെ.... ഒന്ന് കൊണ്ടും പേടിക്കേണ്ട...." 


"☹️അത് തന്നെയാ എന്റെ പേടി...." 


"അല്ലേലും ഇവിടെ ഒരു അഡ്വക്കേറ്റിന്റെ ആവശ്യം ഒന്നും ഇല്ല.... ആരായാലും ചോദിക്കും നിനക്ക് ആരുടെ കൂടെ പോണം എന്ന്....നിസാര കേസ് ആയത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ കൂൾ ആയി നിക്കുന്നെ...." 


"എതിര് ഭാഗത്ത്‌ ഇവളെ ഡാഡിയാ.... കാശ് വാരി എറിഞ്ഞിട്ട് ആയാലും ഇവളെ കൊണ്ട് പോവാൻ അയാൾ ശ്രമിക്കും...." 


"ഇവിടെ കാശിന്നല്ല വാക്കിനാ വില...." 


🙄ആവോ കണ്ടറിയാം....!



          *************💫



കോടതി മുറ്റത്ത് തന്നെ ഡാഡിയെ കണ്ടതും ലയ ആഷിയെ ഒന്ന് നോക്കി.... അവൻ അതിന് കണ്ണ് അടച്ചു പേടിക്കേണ്ടെന്ന് കാണിച്ചു....,!അവളെ അവിടെ നിർത്തി ആഷി അയാൾക്കരികിൽ വന്നു....! 


"എന്താ മാമാ സുഖം തന്നെയല്ലേ...." 


ആശിയുടെ പ്രതീക്ഷിക്കാതെ ഉള്ള ചോദ്യം കേട്ടതും അയാൾ ദേഷ്യത്തോടെ അവനെ നോക്കി....! 


"നിന്നെ തീർത്താൽ കൂടെ എന്റെ മകളും വരും എന്ന് കേട്ടത് കൊണ്ട് മാത്രാ നീ ഇപ്പൊ ജീവനോടെ എന്റെ കണ്മുന്നിൽ നിൽക്കുന്നത്....ആകെ കൂടെ എനിക്കിപ്പോ അവൾ മാത്രമേ ഉള്ളൂ.... അവളെ എനിക്ക് വേണം.... ഞാൻ സ്വപ്നം കണ്ട ജീവിതം അവൾക്ക് കിട്ടണം.... അല്ലാതെ സർക്കാർ ജോലി ചെയ്ത് നക്കാപിച്ച ശമ്പളം വാങ്ങുന്ന നിന്റെ കൂടെ കഴിയാൻ ഉള്ളവൾ അല്ല എന്റെ മോൾ...." 


"പക്ഷെ അവളെ ഒരിക്കലും നിങ്ങൾക്ക് തിരികെ കിട്ടില്ല മാമാ.... കാരണം അവളുടെ മനസ് മുഴുവൻ ഈ ഞാൻ ആണ്...." 


"മ്മ്.... ആ മനസ് പോലും അവളെ കയ് വിടുന്നത് കാണാം...." 


അയാൾ പറഞ്ഞത് മനസ്സിൽ ആവാതെ ആഷി ചിന്തയോടെ നിന്നു....! 


കേസ് വിളിച്ചതും ലയയും ആഷിയും ഹാജർ ആയി.... അവരുടെ രെജിസ്റ്റർ മാരേജ് സർട്ടിഫിക്കേറ്റ് അവിനാശ് ജഡ്ജിന് മുന്നിൽ ഹാജരാക്കി....! 


"യുവർ ഓർണർ.... ഈ കുട്ടിയെ ഭർത്താവ് എന്ന് അവകാശപ്പെടുന്ന കക്ഷി തട്ടി കൊണ്ട് വന്നു മാരേജ് ചെയ്തതാണ്.... അല്ലാതെ സ്വന്തം ഇഷ്ടപ്രകാരം അല്ല ഇങ്ങനെ ഒരു മാരേജ് നടന്നത്...." 


"അതിന് എന്റെ കക്ഷി പ്രായ പൂർത്തിയായ പെണ്ണാണ്.... എഴുതാനും വായിക്കാനും അറിയാം.... പിന്നെ എങ്ങനെ ആ കുട്ടി മാരേജ് സർടിഫിക്കറ്റിൽ സൈൻ ചെയ്തു...." 


"അത് തന്നെയാണ് ഞാൻ പറഞ്ഞു വരുന്നത്.... മറ്റൊരു വിവാഹം നടക്കാൻ ഇരിക്കുന്ന അന്ന് അയാൾ മുംബൈയിൽ ഉള്ള അവരുടെ വീട്ടിൽ ചെന്ന് അവളെ കടത്തി കൊണ്ട് വരികയായിരുന്നു....കാരണം അത് ഒരു പ്രതികാരം ആയിരുന്നു....വർഷങ്ങൾക്ക് മുൻപ് ആ വീട്ടിലെ സ്ത്രീയെ കക്ഷിയുടെ പിതാവ് പ്രണയിച്ചു വിവാഹം ചെയ്തതിനുള്ള പ്രതികാരം.... അതിന് വേണ്ടി അവരുടെ മകളെ തന്നെ കടത്തി കൊണ്ട് വരികയായിരുന്നു...." 


"വർഷങ്ങൾക്ക് മുൻപ് ആണെന്ന് അല്ലേ പറഞ്ഞത്.... അതെങ്ങനെ എന്റെ കക്ഷിക്ക് അറിയാം അന്ന് അവൻ ജനിച്ചിട്ട് പോലും ഇല്ലല്ലോ....തട്ടി കൊണ്ട് വരാൻ ഈ കുട്ടി മൂന്നോ നാലോ വയസ് പ്രായം ഉള്ള കൊച്ച് കുട്ടിയും അല്ല....ഈ കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങി വന്നതാണ്‌...." 


"ആയിരിക്കാം... പക്ഷെ ഈ കുട്ടി ഒന്നും അറിഞ്ഞു കൊണ്ടല്ല പ്രവർത്തിക്കുന്നത്....കാരണം ഈ പെൺകുട്ടി മെന്റലി നോർമൽ അല്ല...." 


അത് കേട്ടതും ലയയും ആഷിയും ഞെട്ടി കൊണ്ട് പരസ്പരം ഒന്ന് നോക്കി.... അയാൾ പറഞ്ഞതിന്റെ പൊരുൾ അപ്പോഴാണ് ആഷിക്ക് മനസ്സിൽ ആയത്....! 


"സ്വന്തം സഹോദരന്റെ മരണം കണ്മുന്നിൽ കണ്ടപ്പോൾ മനസിന്റെ താളം തെറ്റിയതാണ്.... മാസങ്ങളോളം മുംബൈയിൽ ഉള്ള മെന്റൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു....അന്ന് താൻ ആരാണെന്ന് പോലും അറിയില്ലായിരുന്നു....ട്രീറ്റ്മെന്റിന്റെ ഭാഗം ആയാണ് ഡോക്ടറുടെ അവശ്യ പ്രകാരം കൂട്ടുകാരിയോടൊപ്പം മുംബയിൽ നിന്നും ഇങ്ങോട്ട് താമസം മാറിയത്.... ഹോസ്റ്റലിലേക്ക് വന്ന ഇവർ ഭർത്താവ് എന്ന് അവകാശപ്പെടുന്ന ഇയാളുടെ വീട്ടിൽ ആയിരുന്നു താമസിച്ചത്.... അവിടെ വെച്ച് ഒരിക്കൽ പ്രശ്നം ഉണ്ടായത് കൊണ്ട് ഹോസ്റ്റലിലേക്ക് തന്നെ താമസം മാറ്റിയതും ആണ്.... വീണ്ടും പ്രലോഭിപ്പിച്ചു അവർ ഈ കുട്ടിയെ അവരുടെ വീട്ടിലേക്ക് തന്നെ തിരികെ കൊണ്ട് പോയി.... അതും അവരുടെ വ്യക്തമായ പ്ലാനിങ് ആണ്....അങ്ങനെ കുട്ടിയെ സ്വാധീനിച്ചു വശീകരണത്തിൽ ആക്കുകയായിരുന്നു.... മെന്റലി നോർമൽ അല്ലാത്തത് കൊണ്ട് തന്നെ ആര് എന്ത് പറഞാലും അത് വിശ്വസിക്കും.... അങ്ങനെ ഉള്ള തെറ്റിധാരണയുടെ പേരിൽ ആണ് കുട്ടി ഇവനോടൊപ്പം ഇറങ്ങി വന്നത്...." 


എടാ ആഷി എല്ലാം കയ്യീന്ന് പോയെടാ.... അവിനാശ് ദയനീയമായി ആഷിയെ ഒന്ന് നോക്കി....! 


ലയയും നിരാശയോടെ ആഷിയെ തന്നെ നോക്കി നിന്നു....! 


"ഞങ്ങൾ തമ്മിൽ ഇഷ്ടപ്പെട്ടത് പരസ്പരം ആരാണെന്ന് അറിഞ്ഞു കൊണ്ടല്ല.... പിന്നെ അത് എങ്ങനെ പ്ലാനിങ് ആവും....എന്റെ വൈഫ്‌ ഇപ്പൊ മെന്റലി നോർമലും ആണ്.... കാരണം അവളെ ലക്ചർ കൂടിയാണ്‌ ഞാൻ.... മെന്റലി നോർമൽ അല്ലാതായി തോന്നാൻ ഇന്നേ വരെ ഒരു കാരണവും ഉണ്ടായിട്ടുമില്ല...." 


ലയ പുഞ്ചിരിയോടെ അവനെ നോക്കി....! 


"കുട്ടിക്ക് എന്താ പറയാൻ ഉള്ളത്...." 


"എനിക്ക്.... എനിക്ക് ഭ്രാന്ത് ഒന്നും ഇല്ല.... എനിക്ക് ഇനി മുംബയിലോട്ട് പോവേം വേണ്ട.... അവിടെ ചെന്നാൽ മിക്കവാറും എനിക്ക് ഭ്രാന്ത് പിടിക്കും.... എനിക്ക് ഇഷ്ടല്ല അവിടെ...." 


ആഷി വായും പൊളിച്ചു നിന്നു.... മിക്കവാറും ഇതോടെ ഇവൾക്ക് ഭ്രാന്ത് ആണെന്ന് അവർ കരുതി കാണും....!🙄 


"ഈ കേസ് മറ്റൊരു ദിവസത്തേക്കു മാറ്റി വെച്ചിരിക്കുന്നു.... അന്ന് മെന്റലി ടെസ്റ്റ്‌ ചെയ്തു സർട്ടിഫിക്കേറ്റ് ഹാജരാക്കണം....കുട്ടിയെ കൗൺസിലിംഗ് ചെയ്യാൻ ഉള്ള നടപടിയും സ്വീകരിക്കണം...." 


"അത് വരെ ഇവരെ ഒരുമിച്ച് താമസിക്കാൻ അനുവദിക്കരുത്....അവളുടെ ബ്രെയിൻവാഷ് ചെയ്യാൻ അവർ ശ്രമിക്കും....അത് മാത്രമല്ല ഈ കുട്ടിയുടെ ജീവന് പോലും അത് ആപത് ആണ്...." 


😟ആഷിയും ലയയും പരസ്പരം ഒന്ന് നോക്കി....! 


"അത് വരെ ഈ കുട്ടി പിന്നെ എവിടെ കഴിയും....എന്തായാലും ഈ കുട്ടിയെ ഇവളെ വീട്ടുകാരോടൊപ്പം അയക്കാൻ പറ്റില്ല.... ബ്രെയിൻ വാഷ് അവർക്കും ചെയ്യാലോ....," 


അവിനാശ് ചോദിച്ചതും അയാൾ അരിശത്തോടെ ആഷിയെ തന്നെ നോക്കി...! 


"രണ്ട് ദിവസം കുട്ടി പോലീസുകാരുടെ സംരക്ഷണത്തിൽ കഴിയട്ടെ...." 


അതെങ്കിൽ അത്....അവിനാശ് ആശിയെ നോക്കിയതും അവൻ സമ്മതം പോലെ തലയാട്ടി....! 


ഫോൺ പോലും യൂസ് ചെയ്യാൻ പറ്റില്ലെന്ന് കൂടി പറഞ്ഞതും ലയ വിഷമത്തോടെ നിന്നു....! 


രണ്ടാളും ഓകെ പറഞ്ഞതും കോടതി പിരിഞ്ഞു എല്ലാരും പുറത്തിറങ്ങി....! 


"വരട്ടെ.... കാണാം...." 


എന്നും പറഞ്ഞു ലയയുടെ ഡാഡി ആഷിയെ ദേഷ്യത്തോടെ നോക്കി അവിടന്ന് പോയി....! 


"നീ എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞത്... നിന്നോട് ചോദിച്ചതിന് മാത്രം ആൻസർ ചെയ്‌താൽ പോരെ...." 


"😬ഞാൻ ചോദിച്ചതിന് തന്നാ പറഞ്ഞത്....എനിക്ക് ഭ്രാന്ത് ആണെന്ന് പറഞ്ഞത് ഇയാൾ കേട്ടില്ലേ...." 


"നിന്റെ ആൻസർ കേട്ടാൽ അത് ഉള്ളതായെ തോന്നൂ...." 


അതിന് അവൾ ഒന്ന് ഇളിച്ചു കൊടുത്തു....! 


"ഇപ്പൊ മനസ്സിൽ ആയല്ലോ ഈ കേസ് നിസാരമല്ലെന്ന്.... അത് കൊണ്ട് ഇനിയെങ്കിലും മോൻ വിശദമായി ഈ കേസിനെ പറ്റി പടിക്ക്.... അല്ലെങ്കിൽ ഞാൻ വേറെ ആണുങ്ങളെ കേസ് ഏൽപിച്ചോളാം...." 


"ഇനി ഈ കേസ് ജയിക്കാതെ അവിനാഷിന് വിശ്രമം ഇല്ല....!അച്ചു...." 


എന്നും പറഞ്ഞു തിരിഞ്ഞതും അച്ചു ലയയും ആയി കത്തിയടിയാണ്....! 


"അല്ലേടാ ആഷി ശരിക്കും അവൾക്ക് ഭ്രാന്ത് ഉണ്ടോ എന്നൊരു ഡൌട്ട്...." 


"🙄അതെന്താ...." 


"അവൾ ഫസ്റ്റ് ടൈം എന്റെ മുന്നിൽ വന്നപ്പോ തന്നെ എവിടെ ഒക്കെയോ എന്തോ ഒരു തകരാർ പോലെ എനിക്ക് തോന്നിയതാ...." 


"😬നിനക്കാണോ അന്ന് തകരാർ ഇല്ലാത്തത്.... അവളോട് എന്തൊക്കെയാ പറഞ്ഞത്... നീ എന്തൊക്കെയാ കാണിച്ചു കൂട്ടിയത്...." 


"ആ അതും ശരിയാ.... ഇപ്പോ നീ അവളെ നോക്കിക്കെ.... കണ്ടിട്ട് നിനക്കെന്ത് തോന്നുന്നു...." 


അത് കേട്ടതും ആഷി അവളെ ഒന്ന് നോക്കി....! 


"😍എനിക്ക് അവളെ കടിച്ചു തിന്നാൻ തോന്നുവാ...." 


🙄ബെസ്റ്റ്... അവിനാശ് അവനെ ഒന്ന് മൊത്തത്തിൽ നോക്കി.... ഇവനും കൂടെ ഭ്രാന്ത് ആണെന്ന് പറഞ്ഞാൽ ആരായാലും വിശ്വസിക്കും....! 


"വാ പോവാം...." 


അവൾ ദയനീയമായി ആശിയെ ഒന്ന് നോക്കി....! 


"രണ്ട് ദിവസം കൂടിയല്ലേ.... അത് കഴിഞ്ഞാൽ പിന്നെ നീ എന്റെയാ...." 


"മ്മ്...." 


അവൾ അവനെ ഒന്ന് കൂടി നോക്കി അവരോടൊപ്പം വണ്ടിയിൽ കേറി പോയി....!




       ***************💫



"എന്തിനാ അവളെ ഇങ്ങനെ ദ്രോഹിക്കുന്നെ.... ഇനിയെങ്കിലും അവൾ സമാദാനത്തോടെ ജീവിച്ചോട്ടെ...." 


ലയയുടെ ഡാഡി വീട്ടിൽ എത്തിയതും അവളുടെ മമ്മി വിഷമത്തോടെ അയാൾക്കരികിൽ വന്നു കൊണ്ട് പറഞ്ഞു....! 


"എന്റെ മകൾ അവന്റെ കൂടെയോ....ഒരിക്കലും ഞാൻ അതിന് സമ്മതിക്കില്ല.... അവൾ ഇവിടെ നിന്ന് അവന്റെ കൂടെ ഇറങ്ങി പോയിട്ടുണ്ടെങ്കിൽ അത് നിന്റെ അറിവോട് കൂടി തന്നെയായിരിക്കും എന്ന് എനിക്കറിയാം.... പക്ഷെ അത് കൊണ്ട് ഒരു കാര്യവും ഇല്ല.... അവളെ ഞാൻ ഇങ്ങോട്ട് തന്നെ തിരികെ കൊണ്ട് വരും.... നീയും അത് കാണാൻ ഇവിടെ വേണം...." 


അവർ എന്ത് പറയണം എന്ന് അറിയാതെ നിന്നു....! 


"എന്താ മാമി...." 


അവർ അപ്പൊ തന്നെ ആഷിയെ കോൾ ചെയ്‌തതും അയാൾ എല്ലാം കേട്ട് കൊണ്ട് പിറകിൽ വന്നു നിന്നു....! 


"കോടതിയിലെ കാര്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞു.... മോൻ വിഷമിക്കേണ്ട...നിങ്ങൾക്ക് രണ്ടാൾക്കും ഒരുമിച്ച് ജീവിക്കാൻ ആവും.... അതിന് വേണ്ടി ഞാൻ പ്രാർത്ഥിക്കാത്ത ദിവസങ്ങൾ ഇല്ല...." 


പറഞ്ഞു തീരുന്നതിനു മുന്നേ അയാൾ വന്നു ഫോൺ കയ്യിൽ ആക്കിയതും അവർ ഞെട്ടി കൊണ്ട് അയാളെ നോക്കി....! 


"അവളോടൊപ്പം നിനക്ക് ഒരിക്കലും ജീവിക്കാൻ ആവില്ല... അതിന് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ സമ്മതിക്കില്ല....അറിയാലോ എന്നെ....അതിനിനി ആരെ കൊല്ലേണ്ടി വന്നാലും...." 


"അതൊക്കെ നിങ്ങളുടെ വ്യാമോഹം ആണ്.... അവൾ ഇനിയുള്ള കാലം എന്റെ കൂടെ തന്നെ ജീവിക്കും...." 


ദേഷ്യത്തോടെ ഫോണും വെച്ച് അയാൾ അവരെ ഒന്ന് നോക്കി....! 


"ആര് എന്നോട് വിശ്വാസ വഞ്ചന കാണിച്ചാലും അവരെ ഞാൻ തീർക്കാറാ പതിവ്..." 


എന്നും പറഞ്ഞു അയാൾ നടന്നതും അവർ വിഷമത്തോടെ നിന്നു...! 


ആഷി ആണെങ്കിൽ അരിശത്തോടെ ഫോണും വെച്ച് ബെഡിലേക്ക് വീണു.... അവളെ ഒന്ന് വിളിക്കാൻ പോലും ആവില്ലെന്ന് ഓർത്തതും അവൻ ചാടി എണീറ്റു.... അവളെ നഷ്ടപ്പെടുമോ എന്ന ഭയം ആയിരുന്നു അവന്റെ ഉള്ളിൽ...! 


ഇരുട്ടുന്നത് വരെ അവൻ എങ്ങനെ ഒക്കെയോ സമയം കളഞ്ഞു.... 


"ഇന്നും നീ ഇവിടെ ആണോ....ചെന്ന് മുറിയിൽ കിടക്കേടാ ഞാൻ ഓടി പോവാൻ ഒന്നും പോണില്ല...."😬 


ആഷിയുടെ കലിപ്പ് കണ്ടതും അമൻ ഒന്ന് പേടിച്ചു.... ഇനി ബാബി പോയൊണ്ട് മൂപ്പർക്ക് വല്ല കടും കയ്യും ചെയ്യാൻ ആണോ....! 


"കാക്കു ബാബി പോയൊണ്ട് ടെൻഷനിൽ അല്ലെ അതാ ഞാൻ...." 


"എനിക്ക് ഒരു ടെൻഷനും ഇല്ല.... ഇന്നെങ്കിലും സ്വസ്ഥമായി ഒന്ന് ഉറങ്ങണം ഒന്ന് പോയി തരോ...." 


അവൻ കയ് കൂപ്പുന്ന പോലെ കാണിച്ചതും അമൻ അവനെ ഒന്ന് നോക്കി ഇറങ്ങിപോയി....! 


ലേറ്റ് അണഞ്ഞു എന്ന് കണ്ടതും ആശി എണീറ്റ് പുറത്തേക്ക് ഇറങ്ങി... കോട്ടെജിന് മുന്നിൽ എത്തിയതും ഇരുന്നുറങ്ങുന്ന പോലീസ്കാരെ കണ്ട് അവൻ എങ്ങനെ ഒക്കെയോ മതില് ചാടി അകത്തേക്ക് കയറി.... ഒച്ച വെക്കാതെ അകത്തേക്ക് കയറി അവൾ ഉള്ള റൂം കണ്ട് പിടിച്ചു... കയ്യിൽ ഉള്ള പിന്നും തിരിച്ചു ഡോർ തുറന്ന് അകത്തേക്കു കയറിയതും അരണ്ട വെളിച്ചത്തിൽ അവൾ കിടന്ന് ഉറങ്ങുന്നതാണ് കണ്ടത്.... അവൻ അവളുടെ കാൽപാദം മുതൽ അവളെ നോക്കി അടുത്തേക്ക് ചെന്നു.... എന്തൊക്കെയോ സംസാരിക്കാൻ ഉണ്ട്.... എന്നാൽ അവളെ ഉണർത്താനും വയ്യ.... അവളെയും നോക്കി അരികിൽ ഇരുന്നതും അവൾ തനിക്ക് അബിമുഖമായി തിരിഞ്ഞു കിടന്നു....! 


അവന്റെ കണ്ണുകൾ അവളുടെ നഗ്നമായ വയറിലും അല്പം നീങ്ങിയ മാറിലും ഉടക്കി....അവൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.... ഒന്നും അറിയാതെ ഉറങ്ങുന്ന അവളെ അവന്റെ കയ്കൾ തഴുകാൻ തുടങ്ങി.... അവൾ ഒന്ന് ഞെരുങ്ങിയതും അവൻ കൺട്രോൾ വിട്ട് മുട്ട് കുത്തിയിരുന്നു അവളുടെ അധരങ്ങളിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു.... അവയെ കടിച്ചെടുത് പതിയെ നുണയാൻ തുടങ്ങി....! 


തന്നിൽ ഉള്ള മാറ്റം കണ്ട് അവൾ ഞെട്ടി കൊണ്ട് കണ്ണ് തുറന്നതും ആഷിയെ കണ്ട് കണ്ണ് തള്ളി....ഒന്ന് ഒച്ച വെക്കാൻ പോലും ആവാതെ അവൻ അധരങ്ങളെ പൊതിഞ്ഞിരുന്നു.... അവൾ അവനെ പിടിച്ചു തള്ളി ഒന്ന് തുറിച്ചു നോക്കി....! 


"ഇയാൾ എന്താ ഇവിടെ....?!!" 


"നിന്നെ കാണാൻ...." 


"ഇവിടെ മുഴുവൻ പോലീസ്കാർ ആണ് അത് അറിയില്ലേ...." 


"കണ്ടാൽ തന്നെ ഇവർ എന്നെ കൊല്ലുകയൊന്നും ഇല്ലല്ലോ....ഇതിനേക്കാൾ വലിയ ഗുണ്ടകൾ നിൽക്കുന്ന നിന്റെ ഡാഡിയുടെ അടുത്ത് നിന്ന് കൊണ്ട് വരാൻ എനിക്ക് അറിയാം എങ്കിൽ ഇവിടെ ആരും കാണാതെ വരാനും എനിക്കറിയാം...." 


"പിണങ്ങല്ലേ.... ഞാൻ പേടി കൊണ്ട് പറഞ്ഞതല്ലേ...." 


അവന്റെ ദേഷ്യം കണ്ടതും അവൾ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....! 


"എന്തൊ നിന്നെ ഇവിടെ നിർത്തി അവിടെ കിടന്നിട്ട് ഉറങ്ങാൻ ആവണ്ടേ.... അതാ ഇത്രയും റിസ്ക് എടുത്തു വന്നത്...." 


"ഞാനും കാണാൻ ആഗ്രഹിച്ചതാ.... പിന്നെ വരുമെന്ന് കരുതീല... അങ്ങനെ കിടന്നതാ എപ്പോഴോ ഉറങ്ങിപ്പോയി...." 


"നീ വല്ലതും കഴിച്ചോ...." 


"അതൊക്കെ ഇവർ തന്നു...." 


"മ്മ്...." 


പിന്നെ കുറെ നേരത്തെ മൗനം ആയിരുന്നു രണ്ട് പേർക്കിടയിലും....! 


"പോട്ടെ...." 


അവൻ എണീറ്റ് കൊണ്ട് പറഞ്ഞതും അവൾ വിഷമത്തോടെ അവനെ നോക്കി....! 


"പോവാണോ...." 


"പിന്നെ പോവണ്ടേ...." 


അവൾ വേണ്ടെന്ന് തലയാട്ടിയതും അവൻ അവൾക്കരികിൽ ഇരുന്നു....! 


അവൾ ചിരിച്ചു കൊണ്ട് അവനെ ഇറുക്കി പിടിച്ചു കവിളിലും നെറ്റിയിലും ചുംബിച്ചു.... അവനും സ്വയം മറന്ന് അവളെ ചുംബിച്ചു കൊണ്ട് വീണ്ടും അധരങ്ങളിൽ ചുണ്ടുകൾ ചേർത്ത് പിടിച്ചു....! 


അവളെ അറിയാൻ ഉള്ള ആവേശം സിരകളിൽ പടർന്നു.... അവളുടെ ടോപ് നീക്കി വയറിലേക്ക് കയ് കൊണ്ട് പോയതും അവൾ തടഞ്ഞു.... 


"ഒരു തടസവും ഇല്ലാതെ എന്റേത് മാത്രം ആവുമ്പോ വേണം എനിക്ക് ഇയാളുടേത് മാത്രം ആവാൻ...." 


അത് കേട്ടതും ആഷി ഒന്ന് ചിരിച്ചു....! 


"എന്റെ കണ്ട്രോൾ കളഞ്ഞിട്ട് ഇനിയും കാത്തിരിക്കണം എന്നോ...." 


"മാമൻ പറഞ്ഞതല്ലേ നിക്കാഹ് കഴിഞ്ഞു മതി ഒരുമിച്ചുള്ള ജീവിതം എന്ന്...." 


"അതിന് നിന്റെ തന്തപ്പടി കൂടി മനസ് വെക്കണ്ടേ...." 


"എന്നാലും രണ്ട് ദിവസം കൂടി ക്ഷമിക്ക്...." 


"ആ.... ഓകെ....അപ്പൊ ഇനി ഞാൻ നിക്കേണ്ടല്ലോ അല്ലെ...." 


"അത് വേണം...." 


അത് കേട്ടതും അവൻ ചിരിച്ചു കൊണ്ട് ബെഡിൽ കേറി കിടന്നതും അവളും അവനെ നോക്കി തൊട്ടരികിൽ കിടന്നു....! 


"നമുക്ക് ഒന്നാവാൻ പറ്റോ..." 


"എന്തെ നിനക്ക് ഇപ്പോ അങ്ങനെ തോന്നാൻ..." 


"എന്തോ.... എനിക്ക് അങ്ങനെ തോന്നുന്നു...." 


"അതിന് ഞാൻ ഈ പറഞ്ഞ വഴി ബെസ്റ്റ് ആണ്.... എന്തെ നോക്കിയാലോ...." 


"എന്ത് വഴി....?!!" 


"അതായത് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞാൽ അതിനുള്ള വഴി എളുപ്പമാ...." 


"എങ്ങനെ....?!!"😖 


അവൾ അവനെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു....! 


"നീ പ്രെഗ്നന്റ് ആയാൽ പിന്നെ നിന്റെ ഡാഡിക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.... നിന്നെ കെട്ടാൻ നിക്കുന്ന ആ കോന്തൻ വല്ലവന്റെയും ട്രോഫി നിന്റെ വയറ്റിൽ ഉണ്ടെന്ന് കേട്ടാൽ നിന്നെ വേണ്ടെന്ന് പറഞ്ഞു വന്ന വഴിയേ പോവേം ചെയ്യും...." 


"എന്റെ മാഷേ.... മാഷിന്റെ കുരുട്ട് ബുദ്ധിയൊന്നും എന്റെ അടുത്ത് ചിലവാകില്ല.... വളഞ്ഞു മൂക്ക് പിടിക്കാൻ നിക്കണ്ട.... നേരെ വാ നേരെ പോ അത് മതി...." 


"നിനക്ക് വിശ്വാസകുറവ് അല്ലെ...." 


"തന്നെ.... കാര്യം കണ്ടാൽ ചിലപ്പോൾ ഈ മാഷ് കാൽ മാറിയാലോ...." 


"ആ അന്നേ ആ സണ്ണി ചേച്ചിടെ പേരും പറഞ്ഞു കാര്യം നടത്തിയാൽ മതിയായിരുന്നു...." 


അവൻ മാനം നോക്കി കയ് മലർത്തി കാണിച്ചു പറഞ്ഞതും ലയ പില്ലോ എടുത്ത് അവനെ തല്ലാൻ തുടങ്ങി.... തല്ലും വഴക്കും കഴിഞ്ഞു അവർ എപ്പോഴോ ഉറക്കത്തെ കൂട്ട് പിടിച്ചു.... കാലത്ത് എണീറ്റ ആഷി ഉറങ്ങുന്ന ലയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവിടന്ന് ഇറങ്ങി....! 


"കാക്കു എവിടെ പോയതാ...." 


കാലത്ത് വീട്ടിൽ വലിഞ്ഞു കേറി വരുന്നത് കണ്ട് അമൻ ചോദിച്ചതും ആഷി ഒന്ന് ഇളിച്ചു....! 


"ഞാൻ ജോഗിങ്ങിന് പോയതാ എന്തെ...." 


"രാത്രിയിലൊക്കെ ജോഗിങ് ഉണ്ടോ...." 


"😬നീ ആരാടാ എന്നെ ചോദ്യം ചെയ്യാൻ.... പോയിരുന്നു പടിക്കെടാ...." 


അവൻ കലിപ്പിട്ടതും അമൻ വെറും വയറ്റിൽ പഠിക്കേ എന്നും ചിന്തിച്ചു നിന്നു....!



            ***************💫



രണ്ട് ദിവസം കഴിഞ്ഞു എല്ലാ ടെസ്റ്റ്‌ റിപ്പോർട്ടുകളോടും കൂടെ ഇന്ന് വീണ്ടും കേസ് വിസ്താരം ആണ്....! 


ആഷി ടെൻഷൻ അടിച്ചു കോടതി മുറ്റത്ത് അങ്ങിങായി നടക്കാൻ തുടങ്ങിയതും അവിനാശ് അവന്റെ അടുത്തേക്ക് വന്നു....! 


"ഒന്നും പേടിക്കാൻ ഇല്ലെടാ.... അവൾ ഇപ്പൊ മെന്റലി നോർമൽ ആണ്....അപ്പൊ പിന്നെ പ്രശ്നം ഒന്നും ഇല്ലല്ലോ...." 


"അത് തന്നെയാ എന്റെയും ആശ്വാസം....എന്നാലും അവളെ ആ തന്ത എന്തെങ്കിലും കോനിഷ്ട് ഒപ്പിക്കും അത് ഉറപ്പാ...." 


"അയാളുടെ കളി ഒന്നും ഇവിടെ ചിലവാകില്ല...." 


ലയ വന്നതും ആഷിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു....!അവനും തിരിച്ചു അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്നതും ഒന്നും സംസാരിക്കാൻ ആവാതെ രണ്ട് പേരും പരസ്പരം നോക്കി നിന്നു....! 


ആഷിയുടെ ഫോൺ റിങ് ചെയ്തതും അവൻ ഫോൺ എടുത്തു....! 


"ബാപ്പയാ.... ഇങ്ങോട്ട് വരും എന്ന് പറഞിരുന്നു....അവിടെ നിന്നിട്ട് പുള്ളിക്ക് ഒരു സമാദാനവും ഇല്ല....അതാ..." 


അതിന് അവൾ ഒന്ന് ചിരിച്ചു....! 


"ഹലോ ബാപ്പ.... ഇല്ല ഞങ്ങളെ കേസ് വിളിക്കാൻ ടൈം ആവുന്നേ ഉള്ളൂ..." 


ആഷി അല്പം നീങ്ങി നിന്ന് സംസാരിക്കാൻ തുടങ്ങി....! 


"ഓൾ ദെ ബെസ്റ്റ് മോളെ...." 


ഡാഡി അവൾക്കരികിൽ വന്നു നിന്ന് കൊണ്ട് പറഞ്ഞതും ലയ ഡാഡിയെ ഒന്ന് നോക്കി.... ആഷിയും അവരെ നോക്കി നിൽപ് ആയിരുന്നു....! 


കേസ് വിളിച്ചതും എല്ലാരും വന്നു പ്രതീക്ഷയോടെ ഇരുന്നു....! 


അച്ചു ആണെങ്കിൽ പ്രാർത്ഥനയോടെയും ഇരുന്നു....! 


ടെസ്റ്റ്‌ റിപ്പോർട്ട്‌ ഒക്കെ നോക്കിയതും ലയ ആഷിയെ തന്നെ നോക്കി നിന്നു....അവനും ടെൻഷനിൽ ആണ്....! 


"യെസ് മെന്റലി നോർമൽ ആണ്..... ഈ കുട്ടിക്ക് ഇപ്പോ അസുഖം ഒന്നും ഇല്ല...." 


അതിന് ആഷി ഒരു ചിരിയോടെ അവളുടെ ഡാഡിയെ ഒന്ന് നോക്കി.... അവിനാഷും ചിരിച്ചു കൊണ്ട് അവനെ നോക്കി.... ലയയിൽ മാത്രം പ്രത്യേകിച്ച് മാറ്റം ഒന്നും ഇല്ല....! 


"യുവർ ഓർണർ ഈ കുട്ടി മെന്റലി നോർമൽ ആയത് കൊണ്ട് തന്നെയാണ് ഇഷ്ടപ്പെട്ട ആളോടൊപ്പം ഇറങ്ങി വന്നു രെജിസ്റ്റർ മാരേജ് ചെയ്തത്.... ഇനിയെങ്കിലും ഇവരെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കണം...." 


അവിനാശ് പറഞ്ഞതും കൂടി ഇരുന്നവർ എല്ലാരും പ്രതീക്ഷയോടെ അയാളെ നോക്കി....! 


"കുട്ടിക്ക് ആരോടൊപ്പം പോവാൻ ആണ് താല്പര്യം...." 


അവസാന ചോദ്യം വന്നതും ആഷി ഒന്ന് ചിരിച്ചു....അവന് പ്രതീക്ഷ ഉണ്ടായിരുന്നു അവൾ തന്നോടൊപ്പം മാത്രമേ എന്ന് പറയൂ എന്ന്.... അപ്പോഴും ലയ ആരുടേയും മുഖത്ത് നോക്കാതെ തന്നെ നിന്നു....! 


"പറയൂ.... ആരോടൊപ്പം ആണ് കുട്ടിക്ക് തിരിച്ചു പോവേണ്ടത്...." 


"എനിക്ക്.... എനിക്ക് ഡാഡിയോടൊപ്പം...." 


അവളുടെ വായിൽ നിന്ന് വീണത് കേട്ട് ആഷി തരിച്ചു നിന്നു....!


😬പുല്ല്.... വെറുതെ മനുഷ്യനെ മെനകെടുത്താൻ ആയിട്ട്.... അവിനാശ് ആരെക്കാളും ദേഷ്യത്തിൽ ആണ്.... കോട്ടും ഊരി എറിഞ്ഞു അവൻ അവിടെ ഇരുന്നു....! 


"ഞാൻ നിന്നോട് പറഞ്ഞതല്ലേ ഫസ്റ്റ് നൈറ്റ്‌ നടത്താൻ.... അവൾ ഇപ്പൊ നിന്റെ കൂടെ നിന്നേനെ...." 


"എന്നാലും അവൾ എന്താ ഈ അവസാന നിമിഷം അങ്ങനെ പറഞ്ഞത്...." 


അച്ചു ചിന്തയോടെ നിന്നു....! 


"അവൾക്ക് ഭ്രാന്ത് അല്ലാതെന്താ...." 


അവിനാശ് ദേഷ്യത്തോടെ തന്നെ പറഞ്ഞു.....! 


"ടാ മതി അവളെ പറ്റി അബവാദം പറഞ്ഞത്...." 


ആഷി പറഞ്ഞതും അവിനാശ് പിന്നെ സൈലന്റ് ആയി....! 


ഡാഡിയോടൊപ്പം ഇറങ്ങുന്ന ലയയെ കണ്ട് ആഷി അവളെ ഒന്ന് നോക്കി.... അവളും അവനെ നോക്കി പുഞ്ചിരിച്ചു.... ആ പുഞ്ചിരിയിൽ അവളുടെ നിരാശ അവന് കാണാം ആയിരുന്നു....! 


അവളെ കാറിൽ ഇരുത്തി അയാൾ ആശിയുടെ അടുത്ത് നടന്നു....! 


"ജീവിതത്തിൽ ഇന്നേ വരെ ഞാൻ തോറ്റിട്ടില്ല.... പക്ഷെ ഇവിടെ തോറ്റു പോവുമോ എന്നൊരു ഭയം ഉണ്ടായിരുന്നു.... പക്ഷെ ഇപ്പോ ഞാൻ ജയിച്ചു.... നീ കിളുന്ത് ചെക്കനാ എന്നോട് മുട്ടാൻ ആയിട്ടില്ല.... അവളെ നീ ഇനി ഒരിക്കലും കാണാനും പോവുന്നില്ല.... അപ്പൊ വരട്ടെ...." 


അയാൾ ഒരു ചിരിയോടെ തിരിച്ചു നടന്നു....!ആഷിയുടെ ബാപ്പയെ കണ്ടതും അയാൾ ഒന്ന് ചിരിച്ചു....! 


"ജയം എന്നും എന്റെ കൂടെ തന്നെയാ... അത് ഏത് കാലം ആയാലും...." 


"പക്ഷെ സ്വന്തം മകൾക്ക് മുന്നിൽ തോറ്റു നിൽക്കുന്നത് നിങ്ങൾ തന്നെയാ.... അവളുടെ ഇഷ്ടം സാധിച്ചു കൊടുക്കാൻ ആവാത്ത നിങ്ങൾ ഒരു ബാപ്പയാണോ...." 


"ഇപ്പോ അവൾക്ക് ഇഷ്ടം എന്നോടൊപ്പം നിന്ന് ഞാൻ പറയുന്നത് അനുസരിച്ചു ജീവിക്കാൻ ആണ്...." 


അയാൾ ചിരിയോടെ തന്നെ അത്രയും പറഞ്ഞു കാറിൽ കയറി പോയി....! 


"ഞാൻ പറഞില്ലേ അയാൾ ജയിക്കാൻ എന്ത് നാറിയ കളിയും കളിക്കും എന്ന്...." 


ആഷിയുടെ ബാപ്പ അവർക്കരികിൽ വന്നു കൊണ്ട് പറഞ്ഞു....! 


"😟അയാൾ ആണോ അവൾ അല്ലെ ഇപ്പൊ കാല് മാറിയത്...." 


"മതിയെടാ...." 


ആഷി അപ്പൊ തന്നെ ബൈക്കും എടുത്തു നിരാശയോടെ അവിടെ നിന്നും വിട്ടു.... ഉള്ളിൽ തോന്നിയ വിഷമം അവന്റെ കണ്ണ് നിറക്കുന്നുണ്ടായിരുന്നു.... അവൾ ഒരിക്കലും ഈ അവസാന നിമിഷം ഇങ്ങനെ പറയും എന്ന് കരുതിയില്ല....! 


സിഗ്നൽ ലേറ്റ് കണ്ട് അവന്റെ വണ്ടി നിർത്തി കണ്ണ് തുടക്കുമ്പോൾ ആണ് തന്റെ അരികിൽ അവരുടെ കാർ കണ്ടത്.... ലയയും അവനെ നോക്കി ഇരിപ്പ് ആയിരുന്നു....അവളുടെ കണ്ണും നിറഞ്ഞു വന്നത് അവൻ കണ്ടു... കണ്ണ് തുടച്ചു കൊണ്ട് ഒരു പുഞ്ചിരിയോടെ അവൾ അവനെ നോക്കി....അവൾക്ക് എന്തൊക്കെയോ തന്നോട് പറയാൻ ഉണ്ടെന്ന് ആ നോട്ടത്തിൽ അവനറിയാം....! 


ഗ്രീൻ സിഗ്നൽ തെളിഞ്ഞതും കാർ നീങ്ങി....അവൾ ഒന്ന് തിരിഞ്ഞു നോക്കുമെന്ന് കരുതിയെങ്കിലും അത് ഉണ്ടായില്ല.... എന്താണ് അവൾക്ക് പറ്റിയത് എന്ന് അവന് മനസ്സിൽ ആക്കാൻ ആവുന്നില്ല....! 


"എന്തായി മോനെ...." 


"അവൾ പോയി..." 


അത് മാത്രം ഉമ്മിയോടായി പറഞ്ഞു അവൻ അകത്തേക്ക് കയറി...! 


ആഷിയുടെ അവസ്ഥ കണ്ട് ആരും ഒന്നും ചോദിക്കാനോ പറയാനോ ആവാതെ ഇരുന്നു.... 


"ഈ ചെക്കൻ ഇത് എവിടെ പോയി.... സ്കൂൾ വിട്ട് വരേണ്ട സമയം കഴിഞല്ലോ...." 


അമൻ തിരിച്ചു വരേണ്ട ടൈം കഴിഞതും ഉമ്മി പറയുന്നത് കേട്ട് അവിനാശ് ഇനി അവന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ എന്നും ചിന്തിച്ചു താടിക്ക് കയ്യും കൊടുത്തിരുന്നു.... അന്നേ ചെക്കൻ പറഞ്ഞതാ ഈ കേസ് തോക്കും എന്ന്.... ചെക്കന്റെ കൂടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ വയ്യ.... അച്ചു ആണെങ്കിൽ ഇപ്പൊ തന്നെ തുറിച്ചു നോട്ടം തുടങ്ങി....🙄 


"വല്ല ഹോട്ടലിലോ അല്ലെങ്കിൽ ഏതെങ്കിലും ഗ്രൗണ്ടിലൊ ഉണ്ടാവും....ഇരുട്ടുമ്പോ ഇങ്ങ് വന്നോളും...." 


ചെക്കന്റെ ബാപ്പയ്ക്ക് നല്ല വിശ്വാസം ആയൊണ്ട് അങ്ങേര് അതും പറഞ്ഞു ഇരുന്നു...! 


"☹️ഇനി ലവൻ എങ്ങാനും അന്നത്തെ പോലെ ഡിക്കിയിൽ കേറി പോയോ...." 


അവിനാശ് പെട്ടെന്ന് പറയുന്നത് കേട്ട് എല്ലാരും ഒന്ന് ഞെട്ടി കൊണ്ട് അവിനാഷിനെ ഒന്ന് നോക്കി...! 


"ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും എന്നല്ലേ...." 


അവിനാശ് തന്നെ അതിനുള്ള മറുപടിയും പറഞ്ഞു.... 


"എന്നാലും അവൾ എന്തിനാവും ഇവനെ വേണ്ടെന്ന് പറഞ്ഞത്....എടാ നീ കാണുമ്പോ കാണുമ്പോൾ പിടിച്ചു കിസ്സ് അടിക്കൽ അല്ലെ ഇനി അതെങ്ങാനും പേടിച്ചിട്ട് ആവോ...."😕 


അവിനാശ് ആഷിയുടെ അടുത്ത് നീങ്ങി ഇരുന്നു പതിയെ ചോദിച്ചതും ആഷി അവനെ കലിപ്പിൽ നോക്കി....!😬 


"ഏയ്‌ അതാവില്ല.... ഇത് വേറെ വല്ല ഏതോ കാരണം ആണ്...." 


ലവൻ തന്നെ ചോദ്യവും ഉത്തരവും കൂടി എല്ലാം പറഞ്ഞു.... എല്ലാരും മൊത്തം മൗനവ്രതം ആണ്....! 


ഗേറ്റിനു മുന്നിൽ ഒരു ബ്ലാക്ക് കാർ വന്നു നിന്നതും എല്ലാരുടെയും കണ്ണ് അതിലേക്ക് ആയി.... അതിൽ നിന്നും ഇറങ്ങിയ അമനെ കണ്ട് എല്ലാം വായും പൊളിച്ചു നിന്നു.... 


"😟ഇവനെ അവർക്ക് ഡിക്കിയിൽ നിന്ന് കിട്ടി കളയാൻ കൊണ്ട് വന്നതാവും അല്ലെ...." 


അവിനാശ് അമന്റെ വരവ് നോക്കി കൊണ്ട് പറഞ്ഞു.... കാർ ആണെങ്കിൽ അപ്പൊ തന്നെ പോവേം ചെയ്തു....! 


"😬നീ എവിടെ പോയതാടാ.... സ്കൂളിൽ പോയാൽ നേരെ ചൊവ്വേ വീട്ടിലേക്ക് വരണം.... അല്ലാതെ കണ്ടവന്മാരെ കാറിൽ കേറി പോയാൽ ജീവൻ പോലും കാണില്ല...." 


"😒അതിന് ഞാൻ ആരുടേയും കാറിൽ കേറി പോയതല്ല...." 


"ഓഹ് പിന്നെ ഇപ്പൊ വന്നത് ഓട്ടോയിൽ ആണല്ലോ....നിന്റെ മിസ്സിനെ ഞാൻ ഒന്ന് വിളിക്കട്ടെ...." 


"വേണ്ട കാക്കു ഞാൻ ഇന്ന് സ്കൂളിൽ പോയിട്ടില്ല...." 


"പിന്നെ നീ എവിടെ പോയതാടാ.... സ്കൂളിലേക്ക് എന്ന് പറഞ്ഞല്ലെ നീ ഇവിടന്ന് കെട്ടിയിറങ്ങിയെ...." 


"മ്മ്.... ഞാൻ ബസിനു നിക്കുമ്പോ ഒരു കാർ വന്നു എന്നെ അതിൽ ഉള്ള നാല് ഗുണ്ടകൾ പിടിച്ചു കൊണ്ട് പോയി....അവരാ എന്നെ ഇപ്പൊ കൊണ്ട് വിട്ടത്...." 


"🙄തട്ടി കൊണ്ട് പോയ ആരെങ്കിലും തിരിച്ചു കൊണ്ട് വിടോ.... അല്ലേടാ നിന്റെ ഓപ്പറേഷൻ ചെയ്തു കിഡ്നിയോ വല്ലതും അവർ അടിച്ചു മാറ്റിയോ...." 


അവിനാശ് അവനെ മൊത്തത്തിൽ ഒന്ന് പിടിച്ചു കറക്കി നോക്കി കൊണ്ട് ചോദിച്ചു....! 


"ഇല്ല അവർ എന്നെ കെട്ടിയിട്ട് കുറെ ഫോട്ടോസ് എടുത്തേ ഉള്ളൂ....കഴിക്കാൻ ഫുഡ്‌ ഒക്കെ തന്നു...." 


അത് കേട്ടതും ആഷി ഞെട്ടി തരിച്ചു നിന്നു....! 


"പിടിച്ചു കെട്ടി കുറെ ഫോട്ടോസ് എടുത്തു വെറുതെ വിടെ.... കഴിക്കാനും കൊടുത്തു....ഇവറ്റകൾ എന്ത് ടീംസ് ആണ്...."🙄 


അവിനാശ് വായും പൊളിച്ചു നിന്നു....! 


"എടാ നിന്നെ അവളുടെ ഡാഡിയുടെ ആൾക്കാർ ആണോ കൊണ്ട് പോയത്...." 


"ആ.... ആവും.... അവർ ആരെയോ ഇടക്ക് ഫോൺ ഒക്കെ ചെയ്തതാ.... അവരുടെ കയ്യിൽ ഗണും ഉണ്ടാർന്നു...." 


"എനിക്കറിയാം ആയിരുന്നു അയാൾ എന്തോ അവളെ പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന്.... ഇവന്റെ ജീവന് വേണ്ടിയാ അവൾ എന്നെ വേണ്ടെന്ന് പറഞ്ഞത്...." 


"ആഷി നീ എന്താ ഈ പറയുന്നേ...." 


"അതേടാ അവളോട് അയാൾ ഫോണിൽ എന്തോ കാണിച്ചു സംസാരിക്കുന്നത് ഞാൻ കണ്ടതാ....ഇവനെ വെറുതെ വിടാൻ വേണ്ടിയാ അവൾ അവിടെ വെച്ച് അങ്ങനെ പറഞ്ഞത്...." 


ആഷി വിഷമത്തോടെ അതും പറഞ്ഞു അവിടെ ഇരുന്നു....! 


"ഇനി ഇപ്പൊ എന്ത് ചെയ്യും.... അവിടേക്ക് പോവാൻ ആണെങ്കിൽ അയാൾ അത് മുൻകൂട്ടി കണ്ട് നിന്നെ ജീവനോടെ വെക്കോ...." 


"അറിയില്ല എന്നാലും എനിക്ക് അവളെ വേണം.... എന്ത് ചെയ്തിട്ടായാലും ഞാൻ അവളെ തിരികെ കൊണ്ട് വരും...." 


അമനും നിരാശയിൽ ആയിരുന്നു....! 


"കാക്കു,,, ഞാൻ കാരണാ ബാബി പോയത് അല്ലെ...."😒 


"സാരല്ലടാ.... അവൾക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടം അല്ലെ.... നിനക്ക് വല്ലതും വരാൻ അവൾ സമ്മതിക്കോ...." 


"നമുക്ക് എങ്ങനെ ഏലും ബാബിയെ കൊണ്ട് വരണം കാക്കു...." 


"🙄അത് നിന്റെ കാക്കു നോക്കിക്കോളും... ഇനി നീ കൂടി അതിൽ തലയിട്ട് വേണം ഇവൻ എന്റെ രണ്ട് ജീവൻ ആണ് അവറ്റകൾ എന്ന് പറഞ്ഞു മോങ്ങാൻ...." 


"😌അതിൽ ആദ്യത്തെത് ഞാനാ അല്ലേ കാക്കു...." 


😬ആഷി നോക്കി പല്ല് കടിച്ചതും ചെക്കൻ പിന്നെ അകത്തേക്ക് കയറി ഓടി.... ജീവൻ ആണേലും കലിപ്പ് വന്നാൽ പിന്നെ ആള് ചിലപ്പോൾ ഈ ജീവൻ അങ്ങ് എടുക്കും....!



          ****************💥



"എന്റെ മോളെ നിങ്ങൾ എവിടെയാ കൊണ്ട് പോയത്.... എനിക്ക് അവളെ കാണണം...." 


"തത്കാലം നീ കാണണ്ട....അന്ന് ഇവിടന്ന് ആ പോയ വഴിയേ ആണെന്ന് കരുതി നിന്നാൽ മതി...." 


"പറ്റില്ല.... അവൾ ഇപ്പോ എന്ത് മാത്രം വിഷമിക്കുന്നുണ്ടാവും എന്ന് എനിക്കറിയാം.... അവളെ ഒന്ന് ആശ്വസിപ്പിക്കാൻ എങ്കിലും ആരെങ്കിലും കൂടെ വേണം...." 


"എന്നെ ധിക്കരിച്ചു പോയത് അല്ലെ...അതിന് ആയിട്ടില്ലെന്ന് അവൾ അറിയട്ടെ...." 


അയാൾ ദേഷ്യത്തോടെ അതും പറഞ്ഞു നടന്നു....! 


"ഇല്ല മോനെ അവളെ ഇങ്ങോട്ട് കൊണ്ട് വന്നിട്ടില്ല.... എവിടെ ആണെന്ന് ഒരിക്കലും പറയാനും പോണില്ല...." 


"മാമി വിഷമിക്കണ്ട.... ഈ ആഷിയുടെ പെണ്ണാ അവൾ.... എനിക്ക് ജീവനുള്ള കാലത്തോളം അവളെ എവിടെ കൊണ്ട് പോയി ഒളിപ്പിച്ചാലും ഈ ആഷി കണ്ട് പിടിച്ചിരിക്കും....," 


"സൂക്ഷിക്കണം....അതെ ഈ മാമിക്ക് പറയാൻ ഉള്ളൂ...." 


"മ്മ്...." 


അയാൾ ഇല്ലെന്ന് ഉറപ്പ് വരുത്തി അവർ ഫോണും അവിടെ വെച്ച് മുറിയിൽ നിന്നും ഇറങ്ങി....! 


അയാൾ തിരിഞ്ഞു നിന്ന് കോൾ ചെയ്യുന്നത് കണ്ട് അവർ മറഞ്ഞു നിന്ന് കേൾക്കാൻ തുടങ്ങി....! 


"ഒരു ഈച്ച കുഞ് പോലും അവളെ കാണരുത്.... അങ്ങനെ വല്ലതും സംഭവിച്ചാൽ ആദ്യം നിങ്ങളെ ആവും ഞാൻ തീർക്കുന്നത്...." 


അവർക്ക് ലയയെ പറ്റി ഒന്നും അറിയാൻ കഴിയാതെ വിഷമത്തോടെ നിന്നു....! 


ലയ ആണെങ്കിൽ അടച്ചിട്ട മുറിയിൽ അങ്ങിങായി നടക്കാൻ തുടങ്ങി.... ആഷിയുടെ അരികിൽ എത്തണം അത് മാത്രം ആയിരുന്നു ചിന്ത....! 


"എന്നോട് ഇപ്പൊ വെറുപ്പ് ആയിരിക്കും.... ഞാൻ എന്ത് ചെയ്തിട്ടാ പടച്ചോനെ ഇങ്ങനെ ഒക്കെ.... ഈ ലവ് എന്ന് പറയുന്ന ഒന്ന് മനസ്സിൽ കേറി കൂടിയാൽ ഇറക്കി വിടാൻ പാടാ.... ഈ മാഷിനെ കാണാതെ ഒരു ദിവസം പോലും കഴിച്ച് കൂട്ടാൻ ഒന്നും എനിക്ക് പറ്റില്ല...."😒 


ലയ സ്വയം പറഞ്ഞു കൊണ്ട് മുഷിപ്പോടെ ഇരുന്നു....! 


"അന്ന് മുടങ്ങിയ നിന്റെ വിവാഹം നാളേ നടക്കും.... രക്ഷപെടാൻ ഉള്ള അതി

മോഹം വേണ്ട...." 


ഈ മുറിയിൽ കൊണ്ടിട്ട് അതും പറഞ്ഞു കൊണ്ടാണ് അയാൾ പോയത്....! 


ആഷിയെ കുറിച്ച് ഓർത്ത് ഇരുന്നതും അവൻ അന്ന് പറഞ്ഞ കാര്യം ഓർത്ത് അവൾ ചാടി എണീറ്റു....! 


"വല്ലവന്റെയും ട്രോഫി വയറ്റിൽ ഉണ്ടെന്ന് കേട്ടാൽ അവൻ വന്ന വഴിയേ പോവും...." 


ആഷിയുടെ വാക്ക് ഓർത്ത് അവൾ ഒന്ന് ചിരിച്ചു....! 


"ഈ പ്രാവശ്യം ഞാൻ ഓടുന്നില്ല.... എന്നെ കെട്ടാൻ വരുന്ന ലവൻ ഓടട്ടെ...." 


അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.... 🙄ആരോടുവോ എന്തോ....! 


"ഈ ഡ്രസ്സ്‌ മാറി വാ...." 


"മ്മ്...." 


അവൾ അനുസരണയോടെ ചെന്ന് ഡ്രെസ്സും മാറി വന്നു.... മമ്മിയെ പോലും കാണിക്കാത്തത് അവൾക്ക് സഹിക്കാൻ ആയില്ല....! 


അവളുടെ കണ്മുന്നിൽ വെച്ച് നിക്കാഹിന് ഇരുന്നതും ലയ ചാടി എണീറ്റു.... അവിടെ തന്നെ അവരുടെ ഒക്കെ മുന്നിൽ നന്നായി വാള് വെക്കാൻ തുടങ്ങി.... 😟രണ്ട് മഗ് സോപ്പ് വെള്ളം അല്ലെ അതിന് വേണ്ടി എടുത്തു കുടിച്ചത്....അവർ പരസ്പരം ഒന്ന് നോക്കിയതും ലയയും നന്നായി ആക്ഷൻ ഇട്ടു....! 


"എന്ത് പറ്റി...." 


"😪അത് ഡാഡി.... ഞാൻ പറഞ്ഞാൽ ഡാഡി എന്നെ കൊല്ലും എന്ന് എനിക്കറിയാം.... അറിഞ്ഞു കൊണ്ടല്ല ഡാഡി...." 


കെട്ടാൻ നിക്കുന്ന ചെക്കനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി പെണ്ണ് മോങ്ങാൻ തുടങ്ങി....! 


"ഏയ്‌.... അങ്ങനെ ഒന്നുല്ല...." 


"അത് ഡാഡി എന്നെ ആ മാഷ് ചതിച്ചതാ...." 


"അവനോ.... അവൻ എന്ത് ചെയ്തു...." 


"അ.... അത്....ഞാൻ മാമന്റെ വീട്ടിൽ ഉള്ളപ്പോൾ എന്റെ ഫോൺ എടുക്കാൻ മാഷിന്റെ മുറിയിൽ ചെന്നു അന്ന് മാഷ് ഉറക്കിൽ എന്നെ പിടിച്ചു ബെഡിൽ ഇട്ടു എന്തൊക്കെയോ കാണിച്ചു കൂട്ടി.... പിന്നെ ഒരിക്കൽ ഞാൻ ഹോസ്റ്റലിൽ ഉള്ളപ്പോൾ മതില് ചാടി വന്നു വീണ്ടും എന്നെ.... പിന്നെ ഇവിടെ അന്ന് വന്നില്ലേ അന്നും എന്നെ എന്തൊക്കെയോ ചെയ്തു.... പിന്നെ എന്നെ ഇവിടന്ന് കൊണ്ട് പോയ അന്ന് ഒരു ലോഡ്ജിൽ മുറി എടുത്തു അവിടെ വെച്ചും എന്നോട് എന്തൊക്കെയോ കാണിച്ചു.... പോലീസ്കാരെ കോട്ടേജിൽ വന്ന് അന്നും എന്നോട് അങ്ങനെ ഒക്കെ കാണിച്ചതാ....അത് കൊണ്ടാവും ഞാൻ ഇപ്പോ പ്രെഗ്നന്റ് ആണെന്ന് തോന്നുന്നു...." 


😟ബാപ്പയും മോനും പരസ്പരം ഒന്ന് നോക്കി....! 


"നീ ഇത് എന്തൊക്കെയാ പറയുന്നേ.... അങ്ങനെ ഒന്നും ഉണ്ടാവില്ല നമുക്ക് ഒരു ഡോക്ടറെ വിളിച്ചു ചെക്കപ്പ് ചെയ്യാം...." 


"😢ആണെന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും...." 


അവൾ പിന്നെയും മോങ്ങാൻ തുടങ്ങിയതും അങ്ങേര് കാര്യായിട്ട് ആരെയോ വിളിക്കാൻ തുടങ്ങി....! 


രഹസ്യം ഒക്കെ പറഞ്ഞു അവറ്റകൾ രണ്ടും പോവുന്നത് കണ്ട് ലയ ഒന്ന് ചിരിച്ചു....! 


"നീ എന്തിനാ അവരുടെ മുന്നിൽ വെച്ച് അത് പറഞ്ഞത്.... അവർ പോയത് കണ്ടില്ലേ...." 


അയാൾ അവളോട് ദേഷ്യത്തോടെ പറഞ്ഞതും അവൾ വീണ്ടും വാൾ വെക്കാൻ തുടങ്ങി....! 


"അത് ഞാൻ എന്നെ കെട്ടാൻ പോണ ചെക്കൻ അല്ലെ അപ്പൊ ഞാൻ പ്രെഗ്നന്റ് ആണെന്ന് അറിയണ്ടേ.... അല്ലെങ്കിൽ അവൻ കരുതുക അവന്റെ കുഞ് ആണെന്നല്ലേ...." 


"ഇപ്പൊ മനസ്സിൽ ആയില്ലേ നിനക്ക് അവനെ.... അവൻ നിന്നെ ഇഷ്ടപ്പെട്ടത് പോലെ ആക്റ്റ് ചെയ്തത് പ്രതികാരത്തിന് വേണ്ടിയാ.... നിന്റെ മമ്മിയെ ഞാൻ കടത്തി കൊണ്ട് വന്നതിനുള്ള പ്രതികാരം.... അങ്ങനെ ഒന്ന് നിന്റെ വയറ്റിൽ ഉണ്ടെങ്കിൽ ആദ്യം അതിനെ തന്നെ തീർക്കാം...." 


😒ലയ നിരാശയോടെ നിന്നു.... അങ്ങനെ ഒന്നും സംഭവിക്കാത്തത് നന്നായി എന്ന് അവൾ ഓർത്തു.... ആഷി ആഗ്രഹിച്ചത് പോലെ അങ്ങനെ നടന്നിരുന്നെങ്കിൽ ഇപ്പൊ ആ ജീവൻ ഇല്ലാതാവുമായിരുന്നു....! 


"ഇവൾ പ്രെഗ്നന്റ് ആണെങ്കിൽ അത് അബോർട്ട് ചെയ്യണം.... അതിനിനി എത്ര കാശ് ചിലവായാലും വേണ്ടില്ല...." 


ലേഡീ ഡോക്ടർ അകത്തു കയറിയതും ലയ അവരെ നോക്കി ഒന്ന് ചിരിച്ചു....! 


"ഞാൻ പ്രെഗ്നന്റ് അല്ല ഡോക്ടർ...." 


"വാട്ട്‌....? പിന്നെ എന്തിനാ ഇതൊക്കെ...." 


മലയാളി ഡോക്ടർ ആണെന്ന് കണ്ടതും ലയ എല്ലാം പറഞ്ഞു....! 


"ഈ മാരെജിൽ നിന്ന് രക്ഷപെടാൻ എനിക്ക് വേറെ വഴിയില്ല... അത് കൊണ്ടാ ഞാൻ അങ്ങനെ ഒക്കെ ചെയ്തത്...." 


"ഓകെ....ഞാൻ നോ പറഞ്ഞാൽ നിന്റെ മാരേജ് വീണ്ടു നടത്താൻ ശ്രമിക്കും.... യെസ് പറഞ്ഞാൽ അബോർഷൻ ചെയ്യാനും...." 


"എനിക്കറിയാം....ഡോക്ടർ എനിക്ക് വേണ്ടി വേറെ ഒരു ഉപകാരം കൂടി ചെയ്യണം...." 


അവൾ അവരുടെ ഫോണിൽ ആഷിയുടെ നമ്പർ സേവ് ചെയ്തു കൊടുത്തു....! 


"ഇത് മാഷിന്റെ നമ്പർ ആണ്....അമന് വേണ്ടിയാ ഞാൻ കോടതിയിൽ വെച്ച് അങ്ങനെ പറഞ്ഞത് എന്ന് പറയണം.... എനിക്ക് വേണ്ടി ഈ നാട്ടിലേക്ക് വരരുത് എന്നും പറയണം.... ഈ ജന്മം ഞാൻ എന്റെ മാഷിന്റെത് മാത്രം ആണെന്നും മറ്റൊരാളുടെ പെണ്ണ് ആവേണ്ടി വന്നാൽ അന്ന് ഈ ജീവിതം അവസാനിപ്പിക്കും എന്നും പറയണം.... ഇതൊക്കെ ഞാൻ പറയുന്നത് എന്നെ ഈ ജന്മം മാഷ് മനസ് കൊണ്ട് പോലും വെറുക്കുന്നത് എനിക്ക് സഹിക്കാൻ ആവില്ല അത് കൊണ്ടാണ്...." 


"എനിക്ക് മനസ്സിൽ ആവും നിനക്ക് അവനോടുള്ള പ്രണയം....നിങ്ങൾ ഒരുമിക്കണം എന്ന് തന്നെയാ എന്റെയും ആഗ്രഹം....നിന്റെ മാഷേ വിളിച്ചു ഞാൻ എല്ലാം പറയാം.... ബാക്കി ഒക്കെ അവൻ തീരുമാനിക്കട്ടെ...." 


"മ്മ്..." 


അവർ ഇറങ്ങിയതും അയാൾ മുന്നിൽ വന്നു....! 


"ആള് പ്രെഗ്നന്റ് തന്നെയാ...." 


"അബോർഷൻ ചെയ്യാൻ എന്താ വേണ്ടത്...." 


"ഒരു കുഞിനെ കൊല്ലുക എന്ന് വെച്ചാൽ അത് നിസാര കാര്യം ഒന്നുമല്ല.... അത് നിയമപരമായി തെറ്റാണ്....അത് ചെയ്യുന്ന ഡോക്ടർക്ക് മാത്രം അല്ല കൂട്ട് നിൽക്കുന്ന ആളിനും ശിക്ഷ കിട്ടും...." 


"ഒരാളും അറിയാതെ വേണം അത് ചെയ്യാൻ...." 


"അത് ആ കുട്ടിയുടെ ജീവന് തന്നെ ഭീഷണിയാണ്.... പിന്നെ അങ്ങനെ ചെയ്യണം എങ്കിൽ അവളുടെയും കുഞിന്റെ അച്ഛന്റെയും സൈൻ വേണം...." 


"അതൊന്നും വേണ്ട.... വല്ല മെഡിസിനോ കൊടുത്തു ഇവിടെ വെച്ച് തന്നെ അത് ചെയ്‌താൽ മതി....!" 


"ഇന്ന് ഞാൻ അതൊന്നും കരുതിയിട്ടില്ല.... ഞാൻ നാളേ വരാം...." 


അതും പറഞ്ഞു അവർ ഇറങ്ങി....!



         **************💫



ഫോൺ റിങ് ചെയ്യുന്നത് കണ്ടാണ് ആഷി കണ്ണ് തുറന്നത്.... ആരോടും ഒന്നും പറയാതെ ഇന്നലെ ഇറങ്ങി ഈ മുംബൈ നഗരത്തിൽ വീണ്ടും അവൾക്കായി വന്നതാണ്....! 


ലോക്കേഷൻ മുംബൈയിൽ നിന്നാണെന്ന് കണ്ടതും അത് ലയയാണെന്ന പ്രതീക്ഷയോടെ അവൻ കോൾ അറ്റൻഡ് ചെയ്തു....! 


"ഹലോ...." 


"ഇത് ആഷിൽ അല്ലെ...." 


"അതെ നിങ്ങൾ...." 


"ഞാൻ ലയ പറഞിട്ട് വിളിക്കുന്നതാ...." 


"ലയ.... അവൾ...നിങ്ങൾ ആരാ.... അവൾ നിങ്ങളുടെ അടുത്ത് ഉണ്ടോ...." 


എന്തൊക്കെയാ പറയേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥയായിരുന്നു അവന്....! 


"കൂൾ ആഷിൽ.... ഞാൻ നിങ്ങളുടെ കുഞിനെ അബോർഷൻ ചെയ്യാൻ അവൾ താമസിക്കുന്നിടത് പോയ ഡോക്ടർ ആണ്...." 


അത് കേട്ടതും ആഷി ഒന്ന് ഞെട്ടി....😨 


"അത്.... ഞാൻ....എന്റെ...." 


"പേടിക്കേണ്ട....അവൾ ഇപ്പോഴും വർജിൻ തന്നെയാ.... നിന്നോടുള്ള പ്രണയം കൊണ്ടാവും അവൾ ഡാഡിയെ അങ്ങനെ വിശ്വസിപ്പിച്ചത്...." 


ഒരിക്കൽ താൻ അവളോട് അങ്ങനെ പറഞ്ഞത് അവൻ ഓർത്തു....അവൾ തന്നെയാ പിന്തിരിപ്പിച്ചത്....!അത് നന്നായെന്ന് അവനും തോന്നി....! 


"നാളേ നിങ്ങളുടെ കുഞിനെ അബോർട്ട് ചെയ്യാൻ അവൾക്കുള്ള മെഡിസിനും ആയി ചെല്ലാൻ പറഞിട്ടുണ്ട് അവളുടെ ഡാഡി...." 


"അവൾ ഇപ്പൊ എവിടെ ആണെന്ന് മാത്രം എനിക്ക് അറിഞാൽ മതി...." 


"അത് അവൾ പ്രത്യേകം പറഞ്ഞതാ അവൾ എവിടെയാണെന്ന് താൻ അറിയരുത് എന്ന്...." 


"അവൾക്ക് വേണ്ടിയാ ഞാൻ വീണ്ടും ഈ നഗരത്തിൽ വന്നത്.... എനിക്ക് ജീവനുണ്ടെങ്കിൽ അവളെയും കൊണ്ടേ ഞാൻ പോവൂ...." 


"മ്മ്.... ആഷി ഇവിടെ ഉള്ള സ്ഥിതിക്ക് എന്നെ വന്ന് ഒന്ന് കാണാൻ പറ്റുമോ.... ഞാൻ നിങ്ങളെ ഹെല്പ് ചെയ്യാം...." 


ആഷി പുഞ്ചിരിയോടെ ഒന്ന് മൂളി....! 


"ഇതാരാ...." 


പിറ്റേന്ന് ഡോക്ടർ വന്നതും അവളുടെ ഡാഡി കൂടെ ഉള്ള പർദ്ദക്കാരിയെ നോക്കി കൊണ്ട് ചോദിച്ചു....! 


"നഴ്സ് ആണ് ഒരു ഹെല്പിന് വേണ്ടി..." 


"മ്മ്.... പോയിക്കോളൂ...." 


അവർ അകത്തേക്ക് കയറി ഡോർ അടച്ചതും അയാൾ അവിടെ ഇരുന്നു....! 


പർദ്ധക്കാരി വീണ്ടും ഇറങ്ങി വന്ന് കാറിൽ നിന്നും എന്തൊക്കെയോ എടുത്തു അകത്തേക്ക് കയറി....!ഇതെന്തൊരു പൊക്കം ആണ് അയാൾ ഒന്ന് ചിന്തിച്ചു....!🙄 


അയാൾ പിന്നെ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല....!എങ്ങനെ എങ്കിലും അവന്റെ വിത്ത് ഇല്ലാതായാൽ മതിയെന്ന ചിന്തയായിരുന്നു....! 


ലയ ആണെങ്കിൽ രണ്ടിനെയും ഒന്ന് നോക്കിയതും ഡോക്ടർ അവളെ നോക്കി പുഞ്ചിരിച്ചു....! 


"ഡോക്ടർ മാഷിനെ വിളിച്ചിരുന്നോ...." 


"വിളിച്ചിരുന്നു.... പക്ഷെ കക്ഷി അതിനു മുന്പേ ഈ നഗരത്തിൽ എത്തിയിരുന്നു....നീ തള്ളി പറഞ്ഞത് പോലും എന്തിനാണെന്ന് മനസ്സിൽ ആക്കി ഇപ്പൊ നിനക്ക് വേണ്ടി വന്നതാ...." 


ലയ അത് കേട്ട് ഒന്ന് ചിരിച്ചു....! 


"എനിക്ക് ഒന്ന് കാണാൻ പോലും പറ്റില്ലല്ലോ...." 


"എന്നാരു പറഞ്ഞു നീ കണ്ണ് നിറച്ചു കണ്ടോ...." 


എന്നും പറഞ്ഞു കൂടെ നിന്നതിന്റെ പർദ്ധയും നിക്കാബും വലിച്ചു മാറ്റിയതും മുന്നിൽ നിൽക്കുന്ന ആഷിയെ കണ്ട് അവൾ സ്തംഭിച്ചു നിന്നു.... അവൻ രണ്ട് കയ്യും നീട്ടി അവളെ സ്വീകരിക്കാൻ എന്ന പോലെ നിന്നതും ലയ ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചു നെറ്റിയിലും കവിളിലും പിടിച്ചു ചുമ്പിക്കാൻ തുടങ്ങി.... അവനും അവളെ കണ്ട മാത്രയിൽ അവളെയും ഇറുക്കി പിടിച്ചു അവളുടെ ചുംബനങ്ങൾ സ്വീകരിച്ചു....! 


🙄കുറെ നേരം ആയല്ലോ ഇത് തുടങ്ങിയിട്ട്.... അയാൾ ഇരുന്നു മടുത്തു പുറത്ത് നിന്ന് അങ്ങിങായി നടന്നു....! 


"എന്തായി ഡോക്ടർ...." 


ഡോക്ടർ ഡോർ തുറന്നതും അയാൾ അരികിൽ ചെന്ന് ചോദിച്ചു....! 


"കഴിഞ്ഞു.... ആള് കുറച്ച് റസ്റ്റ്‌ എടുക്കട്ടെ മയക്കത്തിൽ ആണ്.... ഉണർത്തേണ്ട...." 


"മ്മ്...." 


അയാൾ ഒന്ന് ആശ്വസിച്ചു കാശ് എടുത്തു അവർക്ക് കൊടുത്തു....!പർദ്ധക്കാരിയും ഇറങ്ങിയതും അയാളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.... ഫോണിൽ സംസാരിച്ചു കൊണ്ട് നിന്നതും പർദ്ധക്കാരി വീണ്ടും അകത്തു കയറുന്നതും ഇറങ്ങുന്നതും ഒക്കെ അയാൾ കണ്ടിരുന്നെങ്കിലും അവരുടെ ആവശ്യം കഴിഞല്ലോ എന്നും ചിന്തിച്ചു അയാൾ അതൊന്നും ശ്രദ്ധിക്കാതെ പോയി....! 


അവരൊക്കെ പോയതും അയാൾ ഡോർ തുറന്നു അകത്തേക്ക് ഒന്ന് നോക്കി.... അവൾ ബെഡിൽ പുതച്ചു കിടക്കുകയാണെന്ന് കണ്ടതും അയാൾ ഡോറും അടച്ചു അവിടെ നിന്നും ഇറങ്ങി....!അത് വെറും പില്ലോ മാത്രം ആയിരുന്നു....!! 


"നിങ്ങൾ ഒരു മനുഷ്യൻ ആണോ.... ഒരു കുഞിനെ ഇല്ലാതാക്കിയിട്ട് നിങ്ങൾക്ക് എന്ത് കിട്ടി...." 


"അവന്റേതൊന്നും എനിക്കോ എന്റെ മകൾക്കോ ആവശ്യം ഇല്ല....അവന് നാളേ കണക്ക് പറഞ്ഞു വരാൻ ഒരു അവകാശിയും വേണ്ട...." 


"അവളെ എനിക്ക് ഒന്ന് കാണുകയെങ്കിലും വേണം അതെങ്കിലും നിങ്ങൾ ഒന്ന് സമ്മതിക്കോ...." 


"അതിനുള്ള സമയം ആവുമ്പോ ഞാൻ തന്നെ കാണിച്ചു തരാം.... അത് വരെ അവൾ അവിടെ തന്നെ കഴിയട്ടെ..." 


അയാൾ പോയതും അവർ ഫോൺ എടുത്തു ആഷിയെ വിളിച്ചു....! 


ആഷി എല്ലാ സത്യവും പറഞതും കണ്ണ് നീര് തുടച്ചു അവർ ഒന്ന് ചിരിച്ചു....!!അങ്ങനെ എങ്കിലും അവൾ രക്ഷപെട്ടല്ലോ.... പക്ഷെ പിന്നീട് സംഭവിക്കുന്നത് ഓർത്ത് അവർ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു....!!


"മാമി ഒന്ന് കൊണ്ടും പേടിക്കേണ്ട.... പഴയ പോലെ അയാൾക്ക് അവളെ ഒന്ന് കാണാൻ പോലും പറ്റില്ല...." 


ആഷി പറഞ്ഞതും അവർ ആശ്വസിച്ചു....നിങ്ങൾ തോക്കാൻ തുടങ്ങി....അതിനുള്ള ആദ്യപടിയാണ് ഇത്....! 


വൈകീട്ട് എത്തിയ അയാൾ ലയയുടെ മുറിയിലേക്ക് ഒന്ന് നോക്കി.... ഇപ്പോഴും ഉറക്കം ആണ്....! 


അത് കണ്ടതും അയാൾ സംശയത്തോടെ അവൾക്കരികിലേക്ക് നടന്നു.... പുതപ്പ് നീക്കിയതും അത് വെറും പില്ലോ ആണെന്ന് കണ്ടതും അയാൾ ഞെട്ടി....! 


അപ്പൊ തിരിച്ചു പോയ ആ പർദ്ദക്കുള്ളിൽ ഒന്ന് അവൾ ആയിരുന്നോ.... ഇതെങ്ങനെ സംഭവിച്ചു....! 


"നോ...." 


അയാൾ അലറി കൊണ്ട് ഗൺ എടുത്തു അപ്പൊ തന്നെ ഇറങ്ങി....!!



            **************💫



"ഏയ്‌ എന്താ ഇത്.... ഇനി പേടിക്കാൻ ഒന്നും ഇല്ല...." 


ലയ ആഷിയെ ഇറുക്കി പിടിച്ചു കൊണ്ട് ഇരുന്നത് കണ്ട് ആഷി ഒരു ചിരിയോടെ പറഞ്ഞു....! 


"എന്താ ഇനി നിങ്ങളെ പ്ലാൻ....പഴയ പോലെ നാട്ടിൽ പോവുന്നു കേസ് വാദം... വീണ്ടും ഒരു തിരിച്ചു വരവ് ഇതൊക്കെ തന്നെയാണോ...." 


"ഇനി ഒരിക്കൽ കൂടി ഇവളെ ഞാൻ അയാൾക്ക് കയ് വിട്ട് കൊടുക്കില്ല.... ഇല്ലാത്തത് ആണെങ്കിലും സ്വന്തം മകളുടെ ഒരു കുഞിനെ യാതൊരു മടിയും ഇല്ലാതെ അയാൾ കൊല്ലാൻ ശ്രമിച്ചെങ്കിൽ നാളേ അയാളുടെ ജയത്തിന് വേണ്ടി ഇവളെയും തീർക്കാൻ മടിക്കില്ല...." 


"അതാ ഞാൻ പറഞ്ഞത് ഇവിടെ നിന്ന് ഇത്രയും പെട്ടെന്ന് രക്ഷപെടണം എന്ന്....," 


"മ്മ്...പക്ഷെ ഡോക്ടർ ഒന്ന് സൂക്ഷിക്കേണ്ടി വരും....അയാളുടെ പക ആദ്യം വീട്ടാൻ വരുന്നത് ഡോക്ടറുടെ അടുത്ത് ആവും...." 


"ഇവിടെ കേറി വന്ന് അയാൾക്ക് എന്നെ കൊല്ലാൻ ഒന്നും പറ്റില്ല.... എന്തായാലും നിങ്ങൾ ഇറങ്ങാൻ നോക്ക്...." 


"ഓകെ.... താങ്ക്സ് മേഡം...." 


"അതൊന്നും വേണ്ട....ഒരു ലവ് സക്സസ് ആവുന്ന കാര്യത്തിന് വേണ്ടിയല്ലേ...." 


അതിന് ആഷി ഒന്ന് ചിരിച്ചു....!ലയ വീണ്ടും പർദ്ദഎടുത്തിട്ടു ആശിയെ ഒന്ന് നോക്കി.... അതും കയ്യിൽ കരുതിയാണ് നഴ്സ് ആയി അവളുടെ മുറിയിലേക്ക് ചെന്നത്.... അയാൾ പുറത്ത് തന്നെ ഉള്ളത് കൊണ്ട് രക്ഷപെടാൻ ആവുമെന്ന യാതൊരു പ്രതീക്ഷയും ഉണ്ടായില്ല.... അയാൾ പിന്നെ ഫോണിൽ ശ്രദ്ധചെലുത്തിയപ്പോൾ ആദ്യം ആഷി ഇറങ്ങി.... പിന്നെ വീണ്ടും എല്ലാം എടുക്കാൻ എന്ന പോലെ അകത്തു കയറി...! 


"പേടിക്കേണ്ട... ഇത് ഇട്ടു ഇറങ്ങിയാൽ മതി... നീയാണെന്ന് മനസ്സിൽ ആവില്ല..." 


"മനസ്സിൽ ആയാൽ എന്നെ മാത്രം അല്ല നിങ്ങളെ കൂടി...." 


"നീ ധൈര്യം ആയിട്ട് ചെല്ല്...." 


അവൾ ഇറങ്ങിയതും കാറിൽ കയറി കുനിഞ്ഞിരുന്നു....അല്പം കഴിഞ്ഞു ആഷിയും ഇറങ്ങിയതും അയാൾ ഒന്നും അറിഞില്ലെന്ന് കണ്ടതും അവൻ ഒരു ചിരിയോടെ അയാളെ നോക്കി...! 


ഗേറ്റ് കടന്നതും ലയ നേരെ ഇരുന്നു ആഷിയെ കെട്ടിപ്പിടിച്ചു ഇരുന്നു.... ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ കരുതിയ അവളുടെ സ്നേഹത്തെ തിരിച്ചു കിട്ടിയ സന്തോഷത്തോടെ....!❤️ 


"ഇയാൾ ഇത് ഇടുന്നില്ലേ...." 


പർദ്ദ കാണിച്ചു കൊണ്ട് ലയ ആശിയെ നോക്കി ചോദിച്ചു....! 


"പിന്നെ എന്റെ പട്ടി ഇടും... നിന്നെ അവിടന്ന് ഇറക്കാൻ വേണ്ടി മാത്രാ ഇത്രയും ഒക്കെ ചെയ്തത്.... ഇനിയും ഈ വേഷം ഇടാൻ ഒന്നും കിട്ടില്ല..." 


"😌നല്ല ചേർച്ചയായിരുന്നു അത് കൊണ്ടാ...." 


"എനിക്ക് എന്തൊക്കെ ചേരുമെന്ന് നിനക്ക് ഞാൻ വൈകാതെ മനസ്സിൽ ആക്കി തരാം... ഇപ്പോ നമുക്ക് ഇറങ്ങാം..." 


"ആഷി ബി കെയർ ഫുൾ..." 


"ഓക്കേ ഡോക്ടർ...." 


അവർ അവരോട് യാത്ര പറഞ്ഞു ഇറങ്ങി....! 


"നമ്മൾ എങ്ങനെയാ പോണേ...." 


"കാൽ നടയായിട്ട്..." 


"☹️ഇത്രയും ദൂരമോ...." 


"എത്രയും ദൂരം..." 


"നാട്ടിലേക്ക് നടന്നാൽ എപ്പോ എത്താനാ... അത് വരെ ഒന്നും നടക്കാൻ എന്നെ കൊണ്ട് പറ്റില്ല...."😒 


"എന്നെ കൊണ്ടും പറ്റില്ല.... നമ്മൾ പോന്നത് നിന്റെ വീട്ടിലേക്കാ...." 


"എന്റെ വീട്ടിലെക്കോ... ഇയാക്ക് എന്താ വട്ടാണോ...."😨 


"ഈ നാട് മുഴുവൻ ഇപ്പോ നിനക്ക് വേണ്ടി നിന്റെ ഡാഡി തിരച്ചിൽ ആവും.... എന്റെ വീട്ടിൽ പോയിട്ടും കാര്യം ഇല്ല.... അപ്പൊ പിന്നെ ഇപ്പൊ നമ്മൾക്ക് ഏറ്റവും സേഫ് ആയി കഴിയാൻ പറ്റിയത് നിന്റെ വീട് തന്നെയാ....! 


ലയ അതിന് ഒന്ന് ചിരിച്ചു.... അതികം ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ അവൻ അവളെയും കൊണ്ട് അകത്തേക്ക് കയറി....! 


"മമ്മി...." 


ലയ ഓടി ചെന്ന് മമ്മിയെ കെട്ടിപ്പിടിച്ചു.... അത് കണ്ട് ആഷി ഒരു ചിരിയോടെ കയ്യും കെട്ടി നിന്നു....സി സി ടി വി ക്യാം ഒക്കെ അവൻ തന്നെ ഓഫ് ചെയ്തു....! 


"കഴിക്ക്...." 


രണ്ടാളെയും ഒരുമിച്ചിരുത്തി മമ്മി ഫുഡ്‌ എടുത്തു കൊടുത്തു....!ലയയും ആഷിയും ഒരുമിച്ചിരുന്നു പുഞ്ചിരിയോടെ കഴിക്കാൻ തുടങ്ങി.... മമ്മിയോടൊപ്പം അവൾ ഒരുപാട് ഹാപ്പി ആയിരുന്നു.... ആഷി ഒരു ചിരിയോടെ അവളുടെ മുറിയിൽ കയറി ഫ്രഷ് ആയി 

വന്ന് ബെഡിൽ ഇരുന്നു....! 


ലയയും വന്ന് ആഷിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ബാത്‌റൂമിൽ കേറിപ്പോയി....അപ്പൊ തന്നെ ഡോറിൽ കൊട്ട് വീണതും ആഷി ഒന്ന് ഞെട്ടി.... 🙄ഇനി ആ തന്തപ്പടി എങ്ങാനും ആവോ....! 


"മോനെ ഇത് ഞാനാ ഡോർ തുറക്ക്...." 


മാമിയുടെ സൗണ്ട് കേട്ടതും ആഷി ആശ്വാസത്തോടെ ഡോർ തുറന്നു....!കയ്യിൽ പാൽ ഗ്ലാസും പിടിച്ചു നിൽക്കുന്ന മാമിയെ കണ്ടതും അവൻ ഒന്ന് ഇളിച്ചു....! 


"ഇതെന്താ പാൽ ഒക്കെ...." 


"ഇത് വരെ നിങ്ങൾ എങ്ങനെ ആയിരുന്നു എന്നൊന്നും എനിക്ക് അറിയില്ല.... പക്ഷെ ഇനി അങ്ങോട്ട് ഒരുമിച്ച് ജീവിക്കണം... എന്നാൽ പിന്നെ നിങ്ങളെ ആർക്കും വേർപെടുത്താൻ ആവില്ല...." 


ആഷി ഒന്ന് ചിരിച്ചു കൊണ്ട് അത് വാങ്ങി....! 


ലയ ഇറങ്ങിയതും ടേബിളിൽ കിടക്കുന്ന പാൽ ഗ്ലാസ് കണ്ട് ആഷിയെ ഒന്ന് നോക്കി....! 


"ഇയാക്ക് ഈ ശീലം ഒക്കെ ഉണ്ടോ...." 


"ഏതു ശീലം...." 


"ഈ പാൽ..." 


"അതോ,,, ഇത് വരെ ഇല്ലായിരുന്നു ഇന്ന് തൊട്ട് തുടങ്ങണം...." 


എന്നും പറഞ്ഞു ആഷി ഒരു ചിരിയോടെ അവൾക്കരികിൽ നടന്നതും അവളും പിന്നിലേക്ക് നടന്നു ചുവരിൽ തട്ടി നിന്നു....! 


"എന്താ മാഷേ ഇയാൾക്ക് ഒരു ഇളക്കം...." 


"നമ്മൾ ഒരുമിച്ച് ജീവിക്കണം എന്ന് മാമിക്ക് നിർബന്ധം.... അതാ ഈ പാൽ ഒക്കെ.... പിന്നെ നമ്മൾ ആയിട്ട് എന്തിനാ വേണ്ടെന്ന് വെക്കുന്നത്.... അല്ലെ...." 


അവളെ പറ്റി ചേർന്ന് നിന്ന് കൊണ്ട് ആഷി പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു....! 


"വേണ്ടാട്ടോ...." 


"ഇന്ന് ഒറ്റയൊരു ദിവസം...." 


അവൻ കെഞ്ചുന്നത് പോലെ ചോദിച്ചതും അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി....! 


"ഞാൻ പറഞ്ഞല്ലോ എന്ന് എന്റെ ഡാഡി ഇയാൾക്ക് എന്നെ കയ് പിടിച്ചു ഏല്പിക്കുന്നോ അന്നേ നമ്മൾ ഒന്നാവൂ...." 


"🙄ബെസ്റ്റ്....നിന്റെ ആ തന്തപ്പടി നന്നായിട്ട്.... അപ്പൊ മൂക്കിൽ പല്ല് മുളക്കും....എനിക്ക് അത് വരെ ഒന്നും വെയ്റ്റ് ചെയ്യാൻ പറ്റില്ല...." 


"എങ്കിൽ പിന്നെ മാഷ് ചെന്ന് കോളേജിൽ പിന്നാലെ നടക്കുന്ന ഏതെങ്കിലും ഒന്നിനെ കണ്ട് പിടിച്ചു കെട്ടാൻ നോക്ക്...." 


"അതെങ്ങനാ എന്റെ മനസ് മുഴുവൻ നീയായിപ്പോയില്ലേ.... നീയാണെങ്കിൽ എന്നെ ഒട്ടും മൈൻഡ് ചെയ്യുന്നുമില്ല.... എന്റെ ഒരു ഗതികേട് നോക്കണേ...."😒 


എന്നും പറഞ്ഞു അവൻ നിരാശയോടെ ബെഡിൽ ചെന്നിരുന്നു....! 


"ഇതാ പാല് ഇത് വൈസ്റ്റ്‌ ആക്കണ്ട...." 


"പോടീ.... നിന്നെ എന്നായാലും ഒരു ദിവസം എന്റെ കയ്യിൽ കിട്ടും അന്ന് പലിശയടക്കം തരാം...." 


"ഐ ആം വെയ്റ്റിംഗ് ഫോർ യു...." 


അവൾ അവന്റെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു കിടന്നതും ആഷി പട്ടിണി കിടക്കുന്നവന്റെ മുന്നിൽ ബിരിയാണി കൊണ്ട് വെച്ച അവസ്ഥയിൽ ഇരുന്നു....!



            *************💥



"അവളെ അവിടന്ന് കടത്തി കൊണ്ട് പോയിട്ടുണ്ടെങ്കിൽ അത് എന്റെ മോൻ തന്നെയാ.... പക്ഷെ ഇനിയും അവളെയും കൊണ്ട് ഇവിടേക്ക് വരാൻ അവൻ ബുദ്ധിയില്ലാത്തവൻ അല്ല.... ഒന്നും ഇല്ലേലും ഇവിടത്തെ സർക്കാർ കോളേജിലെ ലക്ടർ അല്ലെ അവൻ...." 


"ഒരിക്കൽ ഞാൻ അവനെ വെറുതെ വിട്ടതാ.... ഇനി അവനെ നിങ്ങൾ കാണുന്നത് ജീവനോടെ ആയിരിക്കില്ല...." 


അത് കേട്ടതും ആഷിയുടെ ബാപ്പ ഒന്ന് ഞെട്ടി....! 


"ഇനിയെങ്കിലും അവർ സന്തോഷത്തോടെ ജീവിച്ചോട്ടെ എന്ന് കരുതിക്കൂടെ.... എന്തിനാ ഈ പകയയും വാശിയും....അതും സ്വന്തം മകളോട്...." 


"അത് എന്റെ തീരുമാനം ആണ്....എനിക്ക് ഇപ്പൊ ഒരേ ഒരു ശത്രു മാത്രമേ ഉള്ളൂ അത് നിങ്ങളുടെ മകൻ ആണ്.... അല്ലെങ്കിൽ ഒരിക്കൽ കൂടി അവൻ ഇങ്ങനെ ഒരു വിഡ്ഢിത്തം കാണിക്കില്ലായിരുന്നു...." 


അയാൾ പോയതും അമൻ ബാപ്പിയുടെ അടുത്തേക്ക് വന്നു.... 🙄ഒരിക്കൽ കൂടി മുന്നിൽ നിക്കാനുള്ള ധൈര്യം ചെക്കന് ഇല്ല....! 


"ഇനി എന്ത് ചെയ്യും ബാപ്പി...." 


"നമ്മൾ ആയിട്ട് ഒന്നും ചെയ്യേണ്ട...." 


"എന്നാലും കാക്കു ഇപ്പോ എവിടെ ആയിരിക്കും...." 


"അത് അല്ലേലും നീ അറിയാതിരിക്കുന്നത് തന്നാ നല്ലത്....നിന്റെ വായീന്ന് തന്നെ ഒടുക്കം അത് അവർ അറിയേണ്ട അവസ്ഥയാവും...." 


അതിന് ചെക്കൻ ഇളിച്ചു കൊടുത്തു.... 🤔എന്നാലും എവിടെയാവും.... അറിയാഞ്ഞിട്ട് ഒരു സമാദാനവും ഇല്ലെന്നേ....!



***



കാലത്ത് എണീറ്റ ആഷി ലയയെ ഒന്ന് നോക്കിയതും അവളും എണീറ്റ് ഒന്ന് നിവർന്നു.... അത് കണ്ടതും ആഷി ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു....! 


അവളുടെ അരയിൽ കൂടി കയ്യിട്ട് പിടിച്ചു കഴുത്തിൽ ആയി മുഖം അമർത്തിയതും അവൾ ഉറക്കചടവോടെ അവന്റെ തലയിൽ തലോടി....പെണ്ണിന്റെ കണ്ട്രോൾ പോയെന്നാ തോന്നുന്നേ ആഷി അവളെ ഒന്ന് നോക്കി കഴുത്തിൽ ചുമ്പിക്കാൻ തുടങ്ങി....അവളിൽ നിന്ന് യാതൊരു പ്രതികരണവും ഇല്ലാത്തത് കണ്ട് അവനിൽ ആവേശം കൂടി.... പെട്ടെന്ന് ഡോറിൽ കൊട്ട് വീണതും രണ്ട് പേരും ഞെട്ടി കൊണ്ട് അങ്ങോട്ട് നോക്കി.... ലയ ആണെങ്കിൽ ഉറക്കം ഒക്കെ പൂർണമായും വിട്ട് മാറി ആശിയെ ഒന്ന് തുറിച്ചു നോക്കി.... ആഷി ഇളിച്ചു കൊണ്ട് അവളെ ചുറ്റി പിടിച്ച കയ് മാറ്റി....! 


ലയ ചെന്ന് ഡോർ തുറന്നതും മമ്മി ആഷിയെ ഒന്ന് നോക്കി....! 


"എന്താ മമ്മി,,,, എന്തെങ്കിലും പ്രശ്നം ഉണ്ടോ....?!!" 


"അത്.... അത്.... ആ ഡോക്ടർ...." 


"ഡോക്ടർക്ക് എന്ത് പറ്റി...." 


"ഇന്നലെ രാത്രി അവരെ ആരോ...." 


അവർ ബാക്കി പറയാൻ ആവാതെ വിതുമ്പി....! 


ലയ ആണെങ്കിൽ കണ്ണീരോടെ അങ്ങനെ തന്നെ നിന്നു....ആഷിയും അതെ അവസ്ഥയിൽ ആയിരുന്നു.... 


"അത് അദ്ദേഹം തന്നെയാ.... ആരെങ്കിലും ചതിച്ചാൽ അവരെ കൊല്ലാതെ വിടില്ല...." 


മമ്മി പോയതും ആഷി അവളുടെ അടുത്ത് വന്നു....! 


"എല്ലാം ഞാൻ കാരണാ അല്ലെ.... പാവം ആ ഡോക്ടർ.... അവരെയെങ്കിലും ഡാഡിക്ക് വെറുതെ വിടായിരുന്നു...." 


"മ്മ്... അയാൾ എന്താ ഇങ്ങനെ....ഇതിനുള്ള ശിക്ഷ അയാൾക്ക് കിട്ടിയേ പറ്റൂ...." 


"എനിക്ക് എന്തോ പേടിയാവുന്നു...." 


"ഏയ്‌ പേടിക്കേണ്ട....നമ്മൾ ഇവിടെ ആണെന്ന് അയാൾ ചിന്തിക്ക പോലും ചെയ്യില്ല...." 


ലയ അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു... അവനും അവളെ ആശ്വസിപ്പിക്കാൻ എന്ന പോലെ ചേർത്ത് പിടിച്ചു....!



          **************💫



നാലഞ്ച് ദിവസം പിന്നിട്ടിട്ടും അവരെ കണ്ട് പിടിക്കാൻ ആവാതെ അയാൾ നിരാശയോടെ വീട്ടിലേക്ക് വന്നു.... ഡോർ തുറന്നതും അവളുടെ മമ്മി ആണെങ്കിൽ അയാളെ കണ്ട് ഞെട്ടി തരിച്ചു നിന്നു....! 


"എന്തായി.... മോളെ കണ്ടോ...." 


അവർ പേടിയോടെ തന്നെ ചോദിച്ചു.... ആർക്കറിയാം വല്ലതും അറിഞ്ഞു കൊണ്ടാണോ വന്നത് എന്ന്....! 


"അതോർത്തു നീ ടെൻഷൻ ആവണ്ട.... എന്റെ കണ്ണ് വെട്ടിച്ചു അതികകാലം ഒന്നും അവർക്ക് ഒളിച്ചു നിക്കാൻ ആവില്ല...." 


പൊടിഞ്ഞു വന്ന വിയർപ്പ് തുള്ളികൾ അവർ തുടച്ചു മാറ്റി....! 


അയാൾ മുറിയിലേക്ക് ആണെന്ന് കണ്ടതും അവർ നെഞ്ചിൽ കയ് വെച്ച് ഒന്ന് ആശ്വസിച്ചു.... അപ്പോഴേക്കും ലയയുടെ മുറിയിൽ നിന്ന് എന്തോ വീണുടയുന്ന സൗണ്ട് കേട്ടതും അവർ ഞെട്ടി കൊണ്ട് അങ്ങോട്ട് നോക്കി.... അയാൾ അങ്ങോട്ട് നടന്നതും അവർ ഒന്ന് അനങ്ങാൻ പോലും ആവാതെ തരിച്ചു നിന്നു....ഡോർ ഓപ്പൺ ചെയ്തു മുറിയിലേക്ക് കയറിയതും അവരും ദൃതിയിൽ അങ്ങോട്ട് ചെന്നു.... അയാൾ അവിടെ മുഴുവൻ കണ്ണോടിച്ചതും ഫ്‌ളവർ വൈസ് വീണുടഞത് കണ്ട് അയാൾ അതിലേക്ക് ഒന്ന് നോക്കി....ലയയുടെ മമ്മിയുടെ കണ്ണുകളും അവർക്കായി അവിടെ ഒക്കെ തിരഞ്ഞു...അയാൾ അവിടെ ഒക്കെ ഒന്ന് നോക്കി ബാത്രൂം ഡോർ തുറന്നതും അവളുടെ മമ്മി ഞെട്ടി തരിച്ചു നിന്നു.... ആ ഡോറിന് പിന്നിൽ ആഷിയും ലയയും ശ്വാസം വിടാൻ പോലും മറന്ന് നിൽപ്പായിരുന്നു.... അയാൾ ഡോർ വലിച്ചടച്ചു തിരിച്ചു നടന്നതും മമ്മിയും ആശ്വസിച്ചു....! 


"കാറ്റ് കൊണ്ട് വീണത് ആവും...." 


എന്നും പറഞ്ഞു അവളുടെ മമ്മി വിൻഡോസ് അടച്ചു കർട്ടൻ ഇട്ടു...! 


അയാൾ ഇറങ്ങിയതും അവരും പിന്നാലെ ഡോർ അടച്ചു ഇറങ്ങിപ്പോയി....ഒട്ടി ചേർന്ന് നിൽക്കുന്ന ആശിയും ലയയും ശ്വാസം വലിച്ചു വിട്ടു....! 


"നീ എന്ത് പണിയാടി കാണിച്ചേ.... നിനക്ക് നോക്കിയും കണ്ടും നടന്നൂടെ...." 


"അതിന് ഞാൻ അറിയോ അത് വീഴാൻ പാകത്തിന് നിക്കാണെന്ന്...." 


"അയാൾ എങ്ങാനും കണ്ടിരുന്നെങ്കിൽ ഞാൻ ഇപ്പോ ഡെഡ്ബോഡി ആയേനെ...." 


എന്നും പറഞ്ഞു ആഷി നെഞ്ചിൽ കയ് വെച്ചതും അവൾ ഒന്ന് ചിരിച്ചു....! 


"അതിന് മുന്നേ എന്റെ ആഗ്രഹം വല്ലതും നടക്കോ ആവോ...." 


അത് കേട്ടതും അവൾ ചിരിച്ചു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു നിന്നു....! 


"ആഗ്രഹം ഒക്കെ ഞാൻ തീർത്തു തരാന്നെ....എന്നെ മാഷ് ക്‌ളാസിൽ നീണ്ട ഒന്നൊന്നര മണിക്കൂർ നിർത്താറില്ലേ.... അപ്പൊ ഞാൻ ക്ഷമിച്ചു നിന്നത് പോലെ മാഷും ഒന്ന് ക്ഷമിച്ചു നിക്ക്....!" 


എന്നും പറഞ്ഞു അവൾ അവന്റെ ചെവിയിൽ പതിയെ കടിച്ചു അവിടെ നിന്നും ഇറങ്ങി....! 


"അത് നിന്നെ കണ്ട് കൊണ്ടിരിക്കാൻ വേണ്ടിയല്ലേ...."😍 


"എങ്കിൽ കുറച്ചു കൂടി കണ്ട് കൊണ്ടിരുന്നോ...." 


അവൾ അവിടെ ഇരുന്നു കൊണ്ട് പറഞ്ഞതും ആഷിയും അവൾക്ക് തൊട്ടരികിൽ ചെന്നിരുന്നു....!ചിരിച്ചു കൊണ്ട് അവളുടെ വയറിൽ ഇക്കിളി ആക്കിയതും ലയ പിടഞ്ഞു കൊണ്ട് അവനെയും പിടിച്ചു തള്ളി എണീറ്റതും അവിടെ ഉള്ള ഗ്ലാസ് തെഞ്ഞി വീഴുന്നത് കണ്ടതും ആഷി ഒരു ചാട്ടത്തിന് അത് കയ്യിൽ ആക്കി.... 😟ഇനി ഒരിക്കൽ കൂടി അങ്ങേര് വന്നാൽ എല്ലാം തീർന്നത് തന്നെ....!



             **************💥



അവരെ കാണാതെ അയാൾ അരിശത്തോടെ അവർ എവിടെ ഒക്കെ പോവാൻ ചാൻസ് ഉണ്ടെന്ന് ചിന്തിച്ചതും അയാളെ കാണുമ്പോ ഉള്ള അവളുടെ മമ്മിയുടെ ഭയവും അന്ന് ഫ്‌ളവർ വൈസ് വീണുടഞതും എല്ലാം ഓർത്ത് അയാൾ അപ്പൊ തന്നെ ഗണും കയ്യിൽ എടുത്തു ഇറങ്ങി....! 


ആഷി ആണെങ്കിൽ അപ്പൊ ലയായെയും കൊണ്ട് ഇറങ്ങാൻ തയാർ എടുക്കുവായിരുന്നു....! 


"ഇങ്ങനെ എത്രയെന്ന് വെച്ചാ ഇവിടെ നിക്കുന്നെ.... അത് കൊണ്ട് ഞാൻ പോവാൻ തന്നെ തീരുമാനിച്ചു....മാമിക്ക് ആണെങ്കിൽ ഞങ്ങൾ ഇവിടെ ഉള്ളിടത്തോളം പേടിയെ ഉണ്ടാവൂ.... ഇപ്പോഴാണെങ്കിൽ ഇവളെ ഡാഡിയുടെ ദേഷ്യം ഒന്ന് കുറഞ്ഞും കാണും...." 


"എന്നാലും മോനെ.... നിങ്ങൾ ഇവിടന്ന് പോയാലും എനിക്ക് ഒരു സ്വസ്ഥത കിട്ടില്ല...." 


"എല്ലാം ശരിയാവും....മാമി ഒന്നും ഓർത്ത് വിഷമിക്കേണ്ട...." 


ആഷി അവരെ ആശ്വസിപ്പിച്ചു അയാൾ ഇല്ലാത്ത നേരം നോക്കി ലയയെയും കൊണ്ട് ഇറങ്ങാൻ തുടങ്ങിയതും അയാളുടെ കാർ വരുന്നത് കണ്ട് ആഷി ലയായെയും കൊണ്ട് അകത്തേക്ക് കയറി ഡോറിന് പിന്നിൽ മറഞ്ഞു നിന്നു....! 


അയാൾ വന്നപാടെ ലയയുടെ മുറിയിലേക്ക് ഓടി കയറി.... അവിടെ ഒക്കെ അരിച്ചു പെറുക്കിയതും അവളുടെ മമ്മിയെ ഒന്ന് നോക്കി....! 


"പറയെടി അവളെയും അവനെയും നീ എങ്ങോട്ടാ മാറ്റിയത്...." 


അത് കേട്ടതും അവർ ഞെട്ടി തരിച്ചു നിന്നു....! 


"അത്.... അവരെ ഞാൻ കണ്ടിട്ടില്ല...." 


"കള്ളം പറയുന്നോ അതും എന്നോട്.... എന്തും ഞാൻ സഹിക്കും എന്റെ കൂടെ നിന്ന് എന്നെ ചതിച്ചാൽ അത് ഞാൻ സഹിക്കില്ല...." 


എന്നും പറഞ്ഞു അവരെ തല്ലിയതും അവർ തെറിച്ചു വീണു.... എല്ലാം കേട്ടതും ലയ കണ്ണീരോടെ ആഷിയെ ദയനീയമായി ഒന്ന് നോക്കി....! 


"പറയാൻ,,,,അവരെ നീ ഇവിടെയാ മാറ്റിയത്...." 


അയാൾ ദേഷ്യത്തോടെ ഗൺ എടുത്തു അവരുടെ തലക്ക് മീതെ വെച്ചതും ആഷിയും ലയയും പരസ്പരം ഒന്ന് നോക്കി....!മാമിയുടെ നിസ്സഹായാവസ്ഥ കണ്ടതും ആഷി ലയയെ മാറ്റി അവർക്കരികിൽ ചെന്ന് അയാളുടെ മുന്നിൽ നിന്നു....! 


"നിങ്ങൾക്ക് എന്നെയല്ലേ വേണ്ടത്....മാമിയെ വെറുതെ വിട്ടേക്ക്...." 


എന്നും പറഞ്ഞു അവൻ ഒട്ടും ഭയം ഇല്ലാതെ അയാൾക്ക് മുന്നിൽ തന്നെ നിന്നു....! 


"സിംഹത്തെ പേടിച്ചു സിംഹത്തിന്റെ മടയിൽ തന്നെ പതുങ്ങിയിരുന്ന ഒരു മാൻ കുഞ്ഞിന്റെ കഥ ഞാൻ എന്റെ കുട്ടിക്കാലം വായിച്ചിട്ടുണ്ട്.... അത് പോലെ നിങ്ങളെ കണ്ട് കിട്ടാൻ ഈ ലോകം മുഴുവൻ ഞാൻ ഓടുമ്പോൾ നിങ്ങൾ ഇവിടെ കഴിയുകയായിരുന്നു....അതും എന്റെ പ്രിയപ്പെട്ടവളുടെ സഹായത്തോടെ.... എന്നെ ചതിക്കാൻ കൂട്ട് നിന്ന ഇവളെ ആദ്യം ഞാൻ തീർക്കാം.... എന്നിട്ട് മതി നിന്നെ...." 


മമ്മിയുടെ നേർക്ക് വീണ്ടും അയാൾ ഗൺ ചൂണ്ടിയതും ലയ കാത് അടച്ചു അലറി....! 


"മമ്മി...." 


അവൾ ഒരു നിമിഷം തന്റെ സഹോദരൻ ബുള്ളെറ്റ് വന്ന് നെഞ്ചിൽ തറച്ചു വീഴുന്നത് തന്റെ കണ്മുന്നിൽ എന്ന പോലെ കണ്ടു.....! 


അവരെ നേർക്ക് ചൂണ്ടിയ ഗൺ പിടിച്ചു മാറ്റി ആഷി അയാൾക്ക് മുന്നിൽ നിന്നു....! 


"സ്വന്തം ഭാര്യയുടെ നേർക്ക് പോലും തോക്ക് ചൂണ്ടാൻ മടി ഇല്ലാത്ത ഒരാൾ ആണോ നിങ്ങൾ.... ഇത്രയും കാലം നിങ്ങളെ സേവിച് നിങ്ങളെ ആട്ടും തുപ്പും സഹിച്ചു കൂടെ കഴിഞ്ഞത് അല്ലെ ഇവർ...." 


"എന്നെ വഞ്ചിക്കുന്നത് ആരായാലും ഞാൻ തീർത്തിരിക്കും...." 


"ഹ്മ്മ്.... അത് കൊണ്ട് നിങ്ങൾക്കെന്താ നേട്ടം.... ഇനിയെങ്കിലും ഒരു മനുഷ്യൻ ജീവിക്കുന്നത് പോലെ ജീവിക്കാൻ നോക്ക്...." 


"നീ എന്താ എന്നെ പഠിപ്പിക്കാൻ മാത്രം വളർന്നോ...." 


"അതിന് ഈ ലോകത്ത് ഒരാളെ കൊണ്ടും പറ്റില്ലെന്ന് എനിക്കറിയാം.... സ്വന്തം മക്കൾ സന്തോഷത്തോടെ ജീവിക്കണം എന്നാ ഏതൊരു പിതാവും ആഗ്രഹിക്കുന്നത്.... പക്ഷെ നിങ്ങളോ സ്വന്തം തീരുമാനം നടക്കാൻ വേണ്ടി ഭാര്യയെയും മകളെയും കൊല്ലാൻ നടക്കുന്നു.... സ്വന്തം മകൻ കണ്മുന്നിൽ അവസാനിച്ചിട്ടും നിങ്ങൾ നന്നായില്ല....ഇനി അതിനോട്ട് പറ്റുകയില്ലെന്നും അറിയാം....എന്റെ പെണ്ണിനെ മാത്രം അല്ല എന്റെ മാമിയെയും കൂടെ കൂട്ടിയാ ഞാൻ പോന്നത്....ഇനിയെങ്കിലും ഇവര് സന്തോഷത്തോടെ ജീവിക്കട്ടെ...." 


ആഷി മാമിയെയും പിടിച്ചു നടന്നതും അയാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ് മുറുകി....! 


"എന്റെ ഭാര്യയെ മാത്രം അല്ല എന്റെ മകളെയും കൊണ്ട് പോലും നീ ഇവിടന്ന് ജീവനോടെ പോവില്ല...." 


അത് കേട്ടതും ആഷി ഒന്ന് നിന്നു.... ലയ അപ്പോഴും തരിച്ചു നിൽക്കുകയായിരുന്നു....!അവളുടെ മനസിന്റെ താളം തെറ്റുന്നത് പോലെ.... കണ്മുന്നിൽ വെടിയുണ്ട പതിച്ചു വീഴുന്ന വേണ്ടപ്പെട്ടവർ മാത്രം....! 


"അവൻ വിളിച്ചാൽ നീ കൂടെ പോവും അല്ലെ.... എന്റെ ഭാര്യയാ നീ,,,, എന്നെ അനുസരിച്ചു കഴിയേണ്ടവൾ...." 


അവളുടെ മമ്മിയെ പിടിച്ചു വലിച്ചു അയാൾ മുറിയിലേക്ക് കൊണ്ട് പോയി....! 


"മോനെ നീ അവളെയും കൊണ്ട് പോയിക്കോ...." 


അത് കേട്ടതും ആഷി നിരാശയോടെ മാമിയെ ഒന്ന് നോക്കി ലയയ്ക്ക് അരികിൽ നടന്നു....! 


"എന്റെ മോളെ നിനക്ക് ഇവിടന്ന് കൊണ്ട് പോവാൻ ആവില്ല.... അതിനിനി നിന്നെ കൊല്ലേണ്ടി വന്നാൽ അതും ചെയ്യും ഞാൻ...." 


അയാൾ ഗൺ അവന് നേരെ ചൂണ്ടി കൊണ്ട് പറഞ്ഞതും അത് കണ്ട് ആഷി ഒന്ന് ഞെട്ടി.... മാമിയും ഒരു ഞെട്ടലോടെ അയാളെയും നോക്കി നിന്നു....! 


അയാൾ പിസ്റ്റൾ അമർത്തിയതും ലയ ആഷി എന്നും വിളിച്ചു മുന്നിൽ ചെന്ന് നിന്നതും ബുള്ളെറ്റ് അവളുടെ ഇടതു നെഞ്ചിലേക്ക് തുളച്ചു കയറി....! 


"ആ.... ഹ്...." 


എന്നും പറഞ്ഞു അവൾ പിറകിലേക്ക് തെറിച്ചതും മൂന്ന് പേരും ഒരു നിമിഷം പകച്ചു നിന്നു....! 


"ല....യ...." 


എന്നും പറഞ്ഞു ആഷി അവളെ പിടിച്ചതും അവൾ അവന്റെ മടിയിലേക്ക് വീണിരുന്നു....! 


"മോളെ...." 


ഒരു കരച്ചിലോടെ മമ്മിയും അവൾക്കരികിൽ വന്നിരുന്നു....അപ്പോഴും അയാൾ സ്തംഭിച്ചു നിൽക്കുകയായിരുന്നു....! 


"നീ എന്താ ഈ കാണിച്ചത്....ഇതിന് വേണ്ടിയാണോ നമ്മൾ ഇത്രയും സഹിച്ചത്....ഞാൻ മാറില്ലായിരുന്നോ...." 


അവൻ കണ്ണീരോടെ ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ തലോടി,,,,ആ കയ്കൾ താനേ താണു....അത് കണ്ടതും ആഷി ഞെട്ടി കൊണ്ട് അവളെയും കയ്യിൽ എടുത്തു പുറത്തേക്ക് ഇറങ്ങി....! 


കണ്ണീരോടെയും ദേഷ്യത്തോടെയും അവളുടെ മമ്മി അയാളെ നോക്കി നിന്നു....! 


"ജയിക്കാൻ വേണ്ടി സ്വന്തം മകളെ പോലും കൊല്ലാൻ മടിയില്ലാത്ത നിങ്ങളുടെ കൂടെയാണ് ഇത്രയും കാലം ഞാൻ ജീവിച്ചത് എന്ന് ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു....എന്റെ മോനെ നിങ്ങൾ കാരണം എനിക്ക് നഷ്ടമായി.... ഇപ്പൊ എന്റെ മോളെയും....മക്കളുടെ ഇഷ്ടങ്ങൾ മനസ്സിൽ ആക്കി അവർക്ക് വേണ്ടി ജീവിക്കണം....അവൾ ഇത്രയും സഹിച്ചു അവനെ സ്നേഹിക്കുന്നത് അവൻ അവളോട് കാണിക്കുന്ന സ്നേഹം ആണ്....അവന് വേറെ പെണ്ണ് കിട്ടാത്തത് കൊണ്ടല്ല അവനും അവളോട്‌ അത്രയ്ക്ക് സ്നേഹം ആണ്.... നിങ്ങളെ അല്ലാതെ നിങ്ങൾ ഇത് പോലെ എന്നെങ്കിലും ഒരാളെയെങ്കിലും മനസറിഞ്ഞു സ്നേഹിച്ചിട്ടുണ്ടോ....എല്ലാം ഉപേക്ഷിച്ചു കൂടെ ഇറങ്ങി വന്ന ഭാര്യയെ അല്ലെങ്കിൽ സ്വന്തം ചോരയിൽ പിറന്ന മക്കളെ അങ്ങനെ ആരെയെങ്കിലും നിങ്ങൾ സ്നേഹിച്ചിട്ടുണ്ടോ.... സ്വന്തം മനസാക്ഷിയോട് തന്നെ ഒന്ന് ചോദിച്ചു നോക്ക്....നിങ്ങളെ പോലെ ജീവിക്കുന്നതിലും ബേധം മരിക്കുന്നതാ...." 


അത്രയും പറഞ്ഞു അവർ ഇറങ്ങിയതും അയാൾ കയ്യിൽ ഉള്ള ഗണിലേക്ക് തന്നെ നോക്കി നിന്നു....! 


ആഷി അവിടെ കണ്ട കാറിൽ തന്നെ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തിയതും അപ്പൊ തന്നെ ഓപ്പറേഷൻ തിയേറ്റർ ഡോർ അടഞ്ഞു....! 


കണ്ണീരോടെ അവൻ അവിടെ കണ്ട ചെയറിൽ ഇരുന്നു.... മാമിയും അവനെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആവാതെ അവനരികിൽ നിന്നു...! 


തീയറ്ററിനകത്തേക്ക് ഡോക്ടർസ് എല്ലാം ഓടി കയറുന്നത് കണ്ടതും ആഷി എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു....!! 


"ഡോക്ടർ....ലയയ്ക്ക് ഇപ്പൊ എങ്ങനെ ഉണ്ട്...." 


"ബുള്ളെറ്റ് റിമൂവ് ചെയ്തു.... പക്ഷെ ഒന്നും പറയാറായിട്ടില്ല...." 


മണിക്കൂറുകളോളം നിന്നിടത് നിന്ന് ഒന്ന് അനങ്ങാൻ പോലും ആവാതെ അവൻ അവിടെ തന്നെ നിന്നു....! 


"ഷി ഈസ്‌ ഓൾറൈറ്റ്.... ബട്...." 


"എന്താ ഡോക്ടർ....?!!" 


ആഷി ഭയത്തോടെ ചോദിച്ചു....! 


"ആൾക്ക് മെന്റലി പ്രോബ്ലം ഉണ്ടോ...." 


"ആ....സഹോദരന്റെ മരണം നേരിൽ കണ്ടപ്പോൾ ഒരു ഷോക്ക്...." 


"എങ്കിൽ ഇപ്പോ ആ കുട്ടി ആ അവസ്ഥയിൽ ആണ്.... ആരാണെന്ന് പോലും തിരിച്ചറിയാൻ പറ്റുന്നില്ല...." 


അത് കേട്ടതും ആഷി ഞെട്ടി....!അവളെ തിരിച്ചു കിട്ടിയ സന്തോഷം ആണെങ്കിലും അവൾക്ക് തന്നെ പോലും അറിയില്ലല്ലോ എന്നോർക്കുമ്പോൾ അവന് സഹിക്കാൻ ആവാത്ത അവസ്ഥയിൽ ആയിരുന്നു....!


"ഞാൻ ഒന്ന് കേറി കണ്ടോട്ടെ ഡോക്ടർ...." 


"ഓക്കേ.... ബട് ആള് എങ്ങനെ പ്രതികരിക്കും എന്ന് പറയാൻ ആവില്ല...." 


അത് കേട്ട് ആഷി അകത്തേക്ക് നടന്നു....! 


"മോനെ...." 


മാമിയുടെ വിളി കേട്ടതും അവൻ മാമിയെയും കൂട്ടി അകത്തേക്ക് ചെന്നു.... അവിടെ ഒക്കെ അവൾ എന്തൊക്കെയോ എറിഞ്ഞുടച്ചിട്ടുണ്ട്....! 


"ലയ...." 


കാൽമുട്ടിൽ തല വെച്ചിരിക്കുന്ന ലയ‌യെ കണ്ട് ആഷി വിളിച്ചതും അവൾ അവരെ നോക്കി....! 


"എന്നെ കൊല്ലും നിങ്ങൾ....പോ..."



"നിന്നെ ആരും ഒന്നും ചെയ്യില്ല ലയ,,,,ഇത് ഞാനാ നിന്റെ ആഷി.... പിന്നെ ഇത് നിന്റെ മമ്മിയാ...." 


"വരേണ്ട..... പോയ്ക്കോ...." 


"മോളെ,,,, നിന്റെ മമ്മിയാ മോളെ ഞാൻ...." 


അത് കേട്ടതും അവൾ സൈലന്റ് ആയി.... മമ്മി എന്നും വിളിച്ചു അവൾ മമ്മിയെ കെട്ടിപ്പിടിച്ചു നിന്നു....അത് കണ്ടതും ആഷി കണ്ണീരോടെ നിന്നു....!! 


അവൾക്ക് എല്ലാം ഭയം ആയിരുന്നു....ആഷിയെ മൈൻഡ് ചെയ്തില്ലെങ്കിലും അവൻ അവളുടെ എല്ലാ കാര്യങ്ങളും നോക്കി അവിടെ തന്നെ ഉണ്ടായിരുന്നു....! 


"ഇതാരാ മമ്മി...." 


അവൾ ആഷിയേ നോക്കി കൊണ്ട് ചോദിച്ചു.... അവളെ പരിചരിക്കുന്നത് മുഴുവൻ അവനാണ്....!അത് കൊണ്ടാവും ഇപ്പൊ അവൾക്ക് അവനോട് ദേഷ്യം ഒന്നും ഇല്ല....! 


"നിന്റെ ആഷിയാ...." 


"ആച്ചി...." 


അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി പറഞ്ഞതും അവനും ഒന്ന് ചിരിച്ചു....!




           ***************💫




"ഇവളെ ഞാൻ കൊണ്ട് പോയിക്കോളാം മാമി...." 


"അത് വേണ്ട മോനെ.... പിന്നെ അത് ഒരു ബുദ്ധിമുട്ട് ആവും മോന്.... ഇവളാണെങ്കിൽ ഇത്രയും ദിവസം ആയിട്ടും നിന്നെ തിരിച്ചറിഞ്ഞു കൂടിയില്ലല്ലോ....നിന്നെ ഉപദ്രവിക്കാനും ഇവൾക്ക് ഇപ്പോ മടിയില്ല...." 


"മാമി ഇവൾ ഇപ്പൊ എന്റെ ഭാര്യയാണ്....അവളെ നോക്കാൻ എന്നെ കൊണ്ട് പറ്റും.... അവൾ എന്നെ ഉപദ്രവിച്ചാൽ പോലും അത്  ഞാൻ സഹിക്കും...." 


"ഇവളെ ചികിൽസിക്കാൻ ഒക്കെ എത്രയാവും എന്ന് വെച്ചാ.... അതൊന്നും മോനെ കൊണ്ട് താങ്ങാൻ പറ്റില്ല...." 


"അതൊന്നും സാരല്ല മാമി.... ഇവളെ നോക്കാൻ ഉള്ള കഴിവൊക്കെ എനിക്കുണ്ട്....! 


ആഷി ഉറങ്ങി കിടക്കുന്ന ലയയെ നോക്കി വിഷമത്തോടെ പറഞ്ഞു.... ഉണർന്നാൽ ബഹളം ആണ്....ചിലപ്പോൾ കൊച്ച് കുട്ടികളെ പോലെ ആണ് പെരുമാറുന്നത്....! 


"മോൻ ചെറുപ്പം ആണ്.... നല്ലൊരു ജീവിതം മുന്നിൽ ഉണ്ട്....ഇവൾക്ക് വേണ്ടി മോന്റെ ജീവിതം നശിപ്പിക്കരുത്.... അത് കൊണ്ടാ മാമി പറയുന്നത് മോൻ നാട്ടിലേക്ക് തിരിച്ചു പോണം.... കുറച്ച് കഴിയുമ്പോ എല്ലാം മറക്കും....ഇവൾ പറഞ്ഞു എനിക്കറിയാം നിന്റെ പിന്നാലെ ഒരുപാട് പെൺപിള്ളേർ നടക്കുകയാണെന്ന്.... അതിൽ ഒന്നിനെ കണ്ട് പിടിച്ചു മോൻ വിവാഹം ചെയ്യണം.... അതാ നല്ലത്...." 


"മാമി.... മാമി എന്തൊക്കെയാ ഈ പറയുന്നത്.... ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച പെണ്ണാ ഇവൾ.... ഇവൾ ഇപ്പൊ എന്റെ ഭാര്യയും കൂടിയാണ്....ഇങ്ങനെ ഒരു അവസ്ഥയിൽ ഉപേക്ഷിക്കാൻ അല്ല ഇവളെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടിയത്...." 


"ഞാൻ മനസ്സിൽ ആക്കിയില്ലെങ്കിൽ പിന്നെ ആരാ നിന്റെ സ്നേഹം മനസ്സിൽ ആക്കാ.... അത് കൊണ്ടാ ഞാൻ പറയുന്നത്.... നിന്റെ ബാപ്പയ്ക്ക് ഞാൻ ആയിട്ട് ഒത്തിരി സങ്കടം കൊടുത്തിട്ടുണ്ട്.... ഇപ്പൊ എന്റെ മോൾ ആയിട്ട് വീണ്ടും,,,ഇനി അത് വേണ്ട...." 


അവരും ലയയെ വിഷമത്തോടെ നോക്കി കൊണ്ടാണ് പറഞ്ഞത്....! 


"നാളേ ഒരിക്കൽ ഇവൾ നോർമൽ ആയാൽ ആദ്യം ചോദിക്കുന്നത് എന്നെയാവും.... അപ്പൊ നിങ്ങൾ എന്ത് സമാദാനം പറയും.... ഞാൻ മറ്റൊരു പെണ്ണിനെ സ്വീകരിച്ചു എന്ന് അറിഞ്ഞാൽ അവളുടെ മനസ് വീണ്ടും തകർന്ന് പോവില്ലേ.... എനിക്ക് വേണ്ടി മരിക്കാൻ പോലും തയാർ ആയവൾ ആണ് ഇവൾ.... ഒരിക്കലും ഇവളെ തള്ളി കളയാൻ എനിക്ക് ആവില്ല...." 


അവനെ എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും എന്ന അവസ്ഥയിൽ ആയിരുന്നു അവർ.... ആഷിയും അതെ അവസ്ഥയിൽ ആയിരുന്നു.... അവളെ ഒരിക്കലും ഉപേക്ഷിക്കാൻ അവനെ കൊണ്ടൊ പറ്റില്ല....!



        *************** 💥



"നമ്മൾ എങ്ങോട്ടാ പോണേ മമ്മി...." 


ലയ മമ്മിയുടെ തോളിൽ തലവെച്ച് കിടന്ന് കൊണ്ട് ചോദിച്ചു....! 


"എന്റെ വീട്ടിലേക്കാ...." 


ആഷി ആയിരുന്നു അവളുടെ തൊട്ടരികിൽ ഇരുന്നു മറുപടി കൊടുത്തത്.... അതിന് അവൾ അവനെ ചുണ്ട് പിളർത്തി ഒന്ന് നോക്കി....!😦 


"എന്റെ നാടും വീടും ഒക്കെ നിനക്ക് ഇഷടാവും...." 


"ആണോ...." 


"മ്മ്...." 


ആഷി പുഞ്ചിരിയോടെ മൂളി....! 


അവൾ ആദ്യമായി കാണുന്നത് പോലെ അവിടെ ഒക്കെ നോക്കി....! 


"കേറി വാ...." 


ആഷി സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചതും ലയ അകത്തു കയറി... മാമി അപ്പോഴും അവിടെ തന്നെ നിൽക്കുന്നത് കണ്ട് ആഷി ചെന്ന് ബാപ്പയെ വിളിച്ചു....! 


"വാ മോളെ.... നിന്നോട് എനിക്ക് ഒരു ദേഷ്യവും ഇല്ല...." 


അവരും വിഷമത്തോടെ അകത്തു കയറി ആഷിയുടെ ബാപ്പയെ കെട്ടിപ്പിടിച്ചു കരഞ്ഞു....!എല്ലാം പറഞ്ഞു തീർത്തു അവർ ഒരുമിച്ചിരുന്നു ഫുഡ്‌ ഒക്കെ കഴിച്ചു....! 


🙄അമൻ ആണേൽ ലയയെ വായും പൊളിച്ചു നോക്കി.... ഇപ്പൊ സ്വഭാവം കണ്ടാൽ എന്നേക്കാൾ ചെറുതാണെന്നെ പറയൂ.... എല്ലാരും അവളോട് കൊച്ച് കുട്ടികളോട് എന്ന പോലെയാണ് പെരുമാറുന്നത്....ഈ ഭ്രാന്ത് ആയാൽ ഇങ്ങനെ ഒരു ഉപകാരം ഉണ്ടല്ലേ.... ചെക്കൻ ചിന്തിക്കാതെ ഇരുന്നില്ല....! 


"ബാബി.... ഞാൻ ബാബിക്ക് ഇവിടെ ഒക്കെ കാണിച്ചു തരാം വാ ബാബി...." 


അമൻ അവളെ പുറത്തേക്ക് വിളിച്ചതും ആഷി അവനെ തുറിച്ചു നോക്കി....! 


"😬അവൾ എട്ടും പൊട്ടും അറിയാത്ത പെണ്ണാ....നിന്നെയാണെങ്കിൽ എനിക്ക് തീരെ വിശ്വാസവും ഇല്ല.... അത് കൊണ്ട് മോൻ പഴയ പോലെ ബാബിയെ സ്നേഹിക്കുന്നത് അങ്ങ് നിർത്തിയേക്ക്...." 


"അയ്യേ കാക്കുന്റെ പെണ്ണല്ലേ ബാബി.... അതോണ്ടല്ലേ ഞാൻ...." 


"എങ്ങനെ ഏലും അവളുടെ മനസിലെ പഴയ ഓർമ്മകൾ തിരികെ കൊണ്ട് വരാൻ ശ്രമിക്കാ ഞാൻ....നീ എന്റെ കഞ്ഞിയിൽ പാറ്റയിടാതെ ഒന്ന് പോയെ...." 


ആഷി കലിപ്പ് ആയതും അമൻ പിന്നെ സ്വന്തം കാര്യം നോക്കി പോയി.... എന്തോരം കാശ് തന്നതാ.... ഒരു പ്രത്യുപകാരം ചെയ്യാന്ന് വെച്ചാൽ അതിനും സമ്മതിക്കില്ല....! 


"നിനക്ക് എന്നെ മനസ്സിൽ ആയോ...." 


അച്ചു അവളെ അടുത്ത് വന്ന് ഇരുന്നു കൊണ്ട് ചോദിച്ചു....! 


"ഹ്മ്മ്.... ആരാ ആച്ചി ഇത്...." 


അത് കേട്ടതും അച്ചു ആഷിയേ ഒന്ന് നോക്കി....! 


"ഇത് നിന്റെ കൂട്ടുകാരിയാ,,,, അച്ചു...." 


"ആന്നോ...." 


എന്നും പറഞ്ഞു അവൾ അച്ചുനെ നോക്കി ഒന്ന് ചിരിച്ചു....! 


"അല്ലേടാ ആഷി നീ എന്ത് ചെയ്യാനാ തീരുമാനിച്ചത്...." 


"എന്ത് ചെയ്യാൻ...." 


"അല്ല ഇവളെ ഇങ്ങനെ ഇവിടെ നിർത്തിയാൽ മതിയോ... ഭ്രാന്തന്മാർ ആരെയെങ്കിലും കൊന്നാൽ പോലും കേസില്ലെടാ.... ലവൾക്ക് ആണെങ്കിൽ ബോംബും ഗണും കൊലയും ഒക്കെ കണ്ടാ ശീലം...." 


"അവൾ ഇപ്പൊ കൊച്ച് കുട്ടിയെ പോലെയാടാ പെരുമാറുന്നത്.... ആ അവൾ എങ്ങനെ കൊല്ലാനാ.... പിന്നെ അവളെ കയ് കൊണ്ട് മരിക്കേണ്ടി വന്നാലും എനിക്ക് സന്തോഷമേ ഉള്ളൂ...." 


എന്നും പറഞ്ഞു ആഷി എണീറ്റ് പോയതും അവിനാശ് ലയയെ ഒന്ന് നോക്കി....! 


"നിനക്ക് എന്നെ അറിയോ.... നീ എന്നെ അവിയേട്ടൻ എന്നാ വിളിക്കാറുള്ളത്...." 


"ആണോ.... എന്നാ എനിക്ക് ഒരു കുഞ്ഞു വാവയെ തരോ...." 


😨അത് കേട്ടതും അവിനാശ് ഞെട്ടി കൊണ്ട് അച്ചുനെ ഒന്ന് നോക്കി....!സ്വന്തം കെട്ടിയോൾ ഇത് വരെ ചോദിച്ചിട്ടില്ല.... ☹️ 


"ജീവൻ ഉള്ള കുഞ്ഞു വാവയാണോ അതോ ഇല്ലാത്തതോ...." 


ഒരു ഡോൾ ആണേൽ സാധിച്ചു കൊടുക്കാലോ എന്ന് കരുതി അവിനാശ് ചോദിച്ചു....! 


"ഉള്ളത് മതി...." 


"അത് നിന്റെ ആച്ചിയോട് ചോദിച്ചാൽ മതി....ഞാൻ ദെ ഇവൾക്ക് കൊടുത്തോളാം....അവൻ ഒന്നല്ല വേണേൽ ഒരു പത്തിരുപതെണ്ണത്തിനെ തരും...."🙄 


"ആന്നോ...." 


ഇനിയും നിന്നാൽ ശരിയാവില്ലെന്ന് കണ്ടതും ലവൻ അച്ചുനെയും കൊണ്ട് മുങ്ങി.... ☹️ 


അച്ചു ആണെങ്കിൽ ലയ തിരിച്ചറിഞ്ഞില്ല എന്നും പറഞ്ഞു വന്നപ്പോൾ തൊട്ട് കരച്ചിൽ ആണ്.... 😒അവിനാശ് പിന്നെ ലവളെ കണ്ണ് നീര് തുടച്ചു കൊടുത്തു അരികിൽ ഇരുന്നു....! 


"അവൾ ആയിരുന്നു എന്റെ ഐശ്വര്യം.... അവളെ കേസ് കഴിഞ്ഞെ പിന്നെ എനിക്ക് ലവ് കേസാ കൂടുതൽ.... ഇവിടെ ഇപ്പൊ കൊലപാതകത്തേക്കാളും കള്ളന്മാരെക്കാളും ലവേഴ്സ് ആടി കൂടുതൽ...." 


"ദെ ഞാൻ ഇവിടെ നിങ്ങൾക്ക് കേസ് ഇല്ലാത്തത് കൊണ്ടല്ല കരയുന്നത്.... എന്റെ ലയയ്ക്ക് എന്നെ തിരിച്ചറിയാൻ പറ്റാത്തോണ്ടാ...." 


"അപ്പൊ ആഷിയെയോ....അവന് വേണ്ടി മരിക്കാൻ തയാർ ആയവളാ അവൾ.... ഇപ്പൊ അവനെ പോലും തിരിച്ചറിയുന്നില്ല.... അവന്റെ കാര്യം ആലോചിക്കുമ്പോഴാ...." 


അവിനാശ് അതും പറഞ്ഞു താടിക്ക് കയ്യും കൊടുത്തിരുന്നു...! 


"എടീ അച്ചു നമുക്കും വേണ്ടേ ഒരു കുഞ്ഞു വാവയെ...." 


അവൻ അച്ചുന്റെ അടുത്ത് നീങ്ങി ഇരുന്നു കൊണ്ട് ചോദിച്ചതും പെണ്ണ് നാണത്തോടെ ഒന്ന് ചിരിച്ചു....! 


"മോളെ,,,,അച്ചു...." 


🙄മുറിക്കും പുറത്ത് നിന്നും അച്ഛന്റെ വിളി വന്നതും അച്ചു എണീറ്റ് പോയി.... പഴയ കാമുകിടെ മോൾ ആണെന്ന് കരുതി ഇങ്ങേർ എന്തിനാ സ്വന്തം മോനായ എന്നോട് കാണിക്കാത്ത സ്നേഹം ഇവളോട് കാണിക്കുന്നേ....!



***



"എനിക്ക് വേണ്ട മമ്മി...." 


"കഴിക്ക് മോളെ ഇത് കഴിച്ചാൽ അല്ലെ മോളെ അസുഖം മാറൂ...." 


"എനിക്ക് വേണ്ട ...." 


അവൾ മെഡിസിൻ കഴിക്കാൻ മടി കാണിച്ചിരിക്കുന്നത് കണ്ട് ആഷി അത് കയ്യിൽ വാങ്ങി അവളെ അടുത്ത് ചെന്നിരുന്നു....! 


"ദെ ഇത് കഴിച്ചാൽ ഒരു സമ്മാനം തരും ഞാൻ...." 


"എന്ത് സമ്മാനം...." 


"അത് സർപ്രൈസ്‌...." 


അത് കേട്ടതും അവൾ വാ തുറന്നു.... ആഷി ടാബ്ലറ്റ് വെച്ച് കൊടുത്തു വെള്ളവും കൊടുത്തു.... അവൾ അത് കഴിച്ചു കൊച്ച് കുഞ്ഞുങ്ങളെ പോലെ സമ്മാനത്തിന് കയ് നീട്ടി....ആഷി ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഉമ്മ വെച്ചു.... ❤️ 


"എനിക്ക് ഈ സമ്മാനം അല്ല വേണ്ടത്...." 


"പിന്നെ എന്ത് സമ്മാനവാ...." 


"ധാ ഇത് പോലെ ഒരു കുഞ്ഞു വാവ...." 


അവൾ കയ്യിൽ ഉള്ള ടെഡിയേ കാണിച്ചു കൊണ്ട് പറഞ്ഞു...അത് കേട്ടതും ആഷി ഞെട്ടി കൊണ്ട് ചുറ്റിലും ഒന്ന് നോക്കി.... മുന്നിൽ ഇളിക്കുന്ന അമനെ കണ്ടതും ആഷി അവനെ നോക്കി ഒന്ന് ഇളിച്ചു....😕അമൻ ആണേൽ ഇത് തന്നെ ഇപ്പൊ കുഞ്ഞുവാവയാ അപ്പോഴാ വേറൊന്ന് കൂടി എന്ന പോലെ നിൽപ്പാ....! 


"😬പോയിരുന്നു പടിക്കെടാ...." 


"എന്നിട്ട് കാക്കുന് ബാബിക്ക് കുഞ്ഞു വാവയേ കൊടുക്കാൻ ആണോ...." 


"നീ എന്റെ കയ്യീന്ന് വാങ്ങും ഒന്ന് പോയെടാ...." 


അമൻ പിന്നെ ഒരു ഓട്ടം ആയിരുന്നു....! 


ആഷി ആണെങ്കിൽ അവൻ പോയതും അവളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അരികിലേക്ക് നീങ്ങി ഇരുന്നു.....! 


"നിനക്ക് കുഞ്ഞു വാവയെ വേണോ....?!!" 


"ആ വേണം.... ഇപ്പൊ വേണം...." 


പെണ്ണ് നിഷ്കളങ്കമായി പറഞ്ഞതും ലവന്റെ മനസ്സിൽ ലഡു പൊട്ടി....! 


"ഇപ്പൊ ഒന്നും പറ്റില്ല കുറച്ച് കാത്തിരിക്കേണ്ടി വരും...." 


"എനിക്ക് ഇപ്പോ വേണം....."😒 


പെണ്ണ് ആഷിയേ നോക്കി മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു....! 


"തരാട്ടോ...." 


"മ്മ്... ന്നാ താ...." 


കയ് നീട്ടി കൊണ്ട് അവൾ പറഞ്ഞതും അവൻ അവളുടെ കയ്യിൽ പിടിച്ചു ചുംബിച്ചു....! 


നോർമൽ ഉള്ളപ്പോൾ അങ്ങോട്ട് അടുപ്പിച്ചിട്ടില്ല.... ഇപ്പോഴാണെങ്കിൽ പെണ്ണിന്റെ ആവശ്യം ഇതും.... സാധിപ്പിച്ചു കൊടുത്താലോ.... ഒരുമിച്ച് ജീവിക്കാൻ ഒക്കെ തുടങ്ങിയതാണെന്ന് കരുതി ആരും തടയാനും ഇല്ല.... ആഷി പെണ്ണിനെ ഒന്ന് കൂടി നോക്കി പുഞ്ചിരിച്ചു.... അവളുടെ അധരങ്ങൾ ലക്ഷ്യം വെച്ച് പോയതും പെണ്ണ് അവനെ പിടിച്ചു തള്ളി....! 


"കുഞ്ഞു വാവയെ താ...." 


"അതിന് തന്നെയാ ഞാനും ശ്രമിക്കുന്നെ....നീ ഒന്ന് സഹകരിച്ചാൽ മാത്രം മതി.... കൃത്യം പത്താം മാസം ഒരു കുഞ്ഞിനെ തരുന്ന കാര്യം ഞാൻ ഏറ്റു...." 


എന്നും പറഞ്ഞു അവൻ അവളെ അടക്കി നിർത്തി കഴുത്തിലേക്ക് മുഖം അമർത്തി അവിടെ ഒക്കെ ചുമ്പിക്കാൻ തുടങ്ങിയതും പെണ്ണ് ഇക്കിളിയായി കൊച്ച് കുട്ടികളെ പോലെ ഇരുന്നു ചിരിക്കാൻ തുടങ്ങി....!😘 


"മോനെ...." 


പെട്ടെന്നുള്ള വിളി കേട്ടതും ആഷി ഞെട്ടി കൊണ്ട് ചാടി എണീറ്റു.... ബാപ്പയേ കണ്ടതും അവൻ വളിച്ച ഒരു ഇളി ആയിരുന്നു....! 


"എനിക്ക് മനസ്സിൽ ആവും നിന്റെ വിഷമം ഒക്കെ.... ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഇങ്ങനെ ഒക്കെ...." 


"ഏയ്‌ അതൊന്നും സാരല്ല ബാപ്പ.... കൊച്ച് കുട്ടികളെ പോലെ പെരുമാറുന്നു എന്നെ ഉള്ളൂ.... ആൾക്ക് വലിയ ആഗ്രഹങ്ങളാ..." 


"നമുക്ക് മോളെ ഇവിടത്തെ നാട്ടു വൈദ്യനെ ഒന്ന് കാണിച്ചാലോ....ഇങ്ങനെ ഉള്ളവരെ ഒക്കെ അവിടെ നിന്ന് അസുഖം പൂർണമായി മാറ്റിഎടുത്തിട്ടുണ്ടത്രെ...." 


"അത് വേണ്ട.... ഇവളെ അവിടെ താമസിപ്പിച് ചികിത്സിക്കേണ്ടി വരില്ലേ...." 


"അവിടെ അവർ നന്നായി നോക്കും.... നല്ല ചികിത്സയും ആണ്.... ഇടക്ക് പോയി നമുക്ക് ഒന്ന് കാണാലോ...." 


"ഇവളെ അങ്ങനെ നിർത്തി ചികിൽസിക്കാൻ ഒന്നും പറ്റില്ല... എന്റെ കണ്മുന്നിൽ തന്നെ വേണം....ഇവൾ സ്നേഹം അനുഭവിച്ചിട്ടില്ല... കൂടെ നിന്ന് സ്നേഹിച്ച് ഇവളെ മാറ്റി എടുക്കാൻ പറ്റുമെന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട്...." 


"ഞാൻ പറഞ്ഞു എന്നെ ഉള്ളൂ.... ബാക്കി ഒക്കെ നിന്റെ ഇഷ്ടം.... എന്നാലും അവിടെ കൊണ്ട് പോയി ഒന്ന് പോയി നോക്കുന്നത് നല്ലതായിരിക്കും...." 


"മ്മ്..." 


ആഷി അത് സമ്മതിച്ചതും അങ്ങേര് പോയി...അവൻ പെണ്ണിനെ ഒന്ന് നോക്കിയതും അവൾ അവിടെ ഇരുന്നു ഉറക്കം തുടങ്ങിയിരുന്നു.... മെഡിസിന്റെ ക്ഷീണം ആവും... ടെഡിയേ വിടാതെ ഇറുക്കി പിടിച്ചിട്ടുണ്ട്.... അവൻ അവളെ ഉണർത്താതെ എടുത്തു കൊണ്ട് വന്ന് ബെഡിൽ കിടത്തി....!



         **************💫



"ഇതെന്താ...." 


വൈദ്യൻ അവളെ നോക്കുമ്പോ അവൾ മുന്നിൽ കണ്ട ഓരോന്ന് എടുത്തു ആഷിക്ക് നേരെ നീട്ടി കൊണ്ട് ചോദിക്കാൻ തുടങ്ങി.... ആഷി ആണെങ്കിൽ എല്ലാം വാങ്ങി അവിടെ തന്നെ വെക്കും....പെണ്ണ് വീണ്ടും അത് എടുത്തു ചോദിക്കാൻ തുടങ്ങും....! 


"ചില സമയം മനസിനെ നമ്മുടെ നിയന്ത്രണത്തിൽ കൊണ്ട് വരാൻ പറ്റില്ല.... അത് പോലെ ചെറിയ ഒരു ഷോക്ക് കൊണ്ട് സംഭവിച്ചതാ....മാറ്റി എടുക്കാവുന്നതേ ഉള്ളൂ...." 


"എത്ര കാലം വേണ്ടി വരും..." 


"അത് മുൻകൂട്ടി പറയാൻ ആവില്ല.... അതിന് ചിലപ്പോൾ ദിവസങ്ങൾ മതിയാവും അല്ലെങ്കിൽ മാസങ്ങൾ അതും അല്ലെങ്കിൽ വർഷങ്ങൾ...." 


"പക്ഷെ അത് വരെ ഇവൾ ഇവിടെ തനിച്ച്.... അത് വേണ്ട... നിങ്ങൾ മെഡിസിൻ തന്നാൽ മതി... ബാക്കി ഒക്കെ ഞാൻ ഏറ്റു...." 


"ഇത് മെഡിസിൻ കൊണ്ട് മാത്രം മാറ്റി എടുക്കാൻ പറ്റുന്ന ഒന്നല്ല.... പിന്നെ ഇവൾ ഇവിടെ തനിച്ചും അല്ല....പരിചരിക്കാനും സ്നേഹിക്കാനും ആളുണ്ട്....പൂർണ വിശ്വാസത്തോടെ നിർത്തിക്കോളൂ...." 


ആഷി മനസില്ലാ മനസോടെ അവളെ ഒന്ന് നോക്കി.... അവൾ ഇപ്പോഴും അവിടെ ഉള്ളതെല്ലാം എടുത്തു നോക്കുവാണ്....! 


അവിടെ മുഴുവൻ മനസിന്റെ താളം തെറ്റി എന്തൊക്കെയോ കാണിച്ചു കൂട്ടുന്ന ആളുകളെ ഒക്കെ കണ്ടതും അത് പോലെ ഒരു സ്ഥാനത് അവളെ അവന് ഒരിക്കലും സങ്കല്പിക്കാൻ പോലും ആയില്ല....!എങ്കിലും അവളെ തിരിച്ചു വേണം എന്ന ആഗ്രഹത്തോടെ അവിടെ നിർത്താൻ തന്നെ തീരുമാനിച്ചു....! 


"എന്റെ പഴയ ലയയായി മനസ് മുഴുവൻ ഞാൻ മാത്രം ഉള്ള എന്റെ പെണ്ണായി നിന്നെ എനിക്ക് വേണം.... അതിന് എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല...." 


ആഷി അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു....! 


അവളെ രണ്ട് സ്ത്രീകൾ വന്ന് അകത്തേക്ക് കയ് പിടിച്ചു നടന്നതും ആഷി തിരിഞ്ഞു നിന്ന് കൊണ്ട് കണ്ണ് തുടച്ചു....! 


അവൾ അവരോടൊപ്പം നടക്കുമ്പോഴും ആഷിയേ ഒന്ന് തിരിഞ്ഞു നോക്കി....! 


തിരിച്ചു നടക്കുന്ന ആഷിയേ കണ്ടതും അവൾ അവരെ തള്ളി മാറ്റി ഓടി ചെന്ന് ആശിയെ കെട്ടിപ്പിടിച്ചു നിന്നു....! 


"ആച്ചി എന്നെ ഇവിടെ ഇട്ടേച്ചു പോവല്ലേ എനിക്ക് പേടിയാ.... ഇവർ എന്നെ കൊല്ലും...." 


അവനും അവളുടെ വാക്കുകൾ സഹിക്കാൻ ആയില്ല....! 


"വരൂ കുട്ടി...." 


അവർ അവളെ അവനിൽ നിന്ന് അടർത്തി മാറ്റി കൊണ്ട് പറഞ്ഞതും ആഷി അവരെ ഒക്കെ തടഞ്ഞു അവളെ കെട്ടിപ്പിടിച്ചു നിന്നു....! 


"വേണ്ട.... എനിക്ക് ഇവളെ ഇവിടെ നിർത്തി പോവാൻ പറ്റില്ല...." 


"മ്മ്... തനിക്ക് ഉള്ള സ്നേഹം ഞങ്ങൾക്ക് മനസ്സിൽ ആവും.... ഇങ്ങനെ ഉള്ള അവസ്ഥയിൽ ഏതൊരാളും ഒഴിവാക്കാനാ ആഗ്രഹിക്കുന്നത്,,,, പക്ഷെ നീ...." 


"എനിക്ക് ഇവളെ ഒഴിവാക്കാൻ പറ്റില്ല... എന്റെ ജീവനാ ഇവൾ.... ഇവൾ ഇല്ലെങ്കിൽ ഞാൻ ഇല്ല...." 


"താൻ പറഞ്ഞ പോലെ മെഡിസിൻ തരാം.... സ്നേഹിക്കുന്നവരുടെ പരിചരണം തന്നെയാ ഏതൊരു രോഗിക്കും വേണ്ടതും....ഞാൻ പറഞ്ഞു തരുന്ന പോലെ ഒക്കെ നോക്കിയാൽ നമുക്ക് മാറ്റി എടുക്കാവുന്നതേ ഉള്ളൂ....എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ വന്ന് കാണാം....ഈ കുട്ടിയെ നമുക്ക് മാറ്റി എടുക്കാം....അതിന് ആദ്യം വേണ്ടത് വിശ്വാസം ആണ്...." 


"മ്മ്....അത് കൊണ്ട് തന്നെയാ ഇവളെയും കൊണ്ട് ഇങ്ങോട്ട് വന്നത്.... പക്ഷെ ഇവൾക്ക് എന്നെ കാണാതെയോ ഇനിക്ക് ഇവളെ കാണാതെയോ പറ്റില്ല...." 


ആഷി അവളെയും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു....! 


"മ്മ്.... ഇത് കൊടുത്താൽ മതി....മെഡിസിൻ എന്ന് പറയാൻ ഇതേ ഉള്ളൂ.... ബാക്കി ഒക്കെ സ്നേഹിക്കുന്നവരുടെ സാമിപ്യം കൊണ്ട് മാറ്റിഎടുക്കാം...." 


ആഷി അതിന് അവരെ നോക്കി തലയാട്ടി....! 


"നിന്നെ ഇവിടെ നിർത്തില്ല.... പക്ഷെ ഞാൻ പറയുന്നത് ഒക്കെ അനുസരിക്കണം...." 


"മ്മ്..." 


"മടി കൂടാതെ മെഡിസിൻ കഴിക്കണം...." 


"മ്മ്..." 


"ഞാൻ ഇല്ലാത്തപ്പോൾ മമ്മി പറയുന്നതും നല്ല കുട്ടിയായി അനുസരിക്കോ..." 


"മ്മ്.... എന്നാ ഇവിടെ നിർത്തോ..." 


"ഇല്ലാട്ടോ...അനുസരണക്കേട് കാണിച്ചാൽ ഇവിടെ നിർത്തും...." 


"മ്മ്....ഞാൻ നല്ല കുട്ടിയായിക്കോളാം...." 


സന്തോഷം കൊണ്ടാവും തിരിച്ചു വരുമ്പോൾ അവൾ അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നു....! 


"ഞങ്ങളും വിഷമിച്ചിരിക്കുകയായിരുന്നു.... ഇവളെ നമുക്ക് ഇവിടെ നിന്ന് തന്നെ മാറ്റിയെടുക്കാം...." 


മാമൻ പറഞ്ഞതും അവർക്ക് ലയയുടെ മമ്മി അവളോടുള്ള അവരുടെ ഒക്കെ സ്നേഹം കണ്ട് ഒന്ന് പുഞ്ചിരിച്ചു....! 


"മോളെ വാ കുളിക്കാം...." 


"വേണ്ട...." 


അവൾ ഓടി ആഷിയുടെ മുറിയിൽ ചെന്ന് ഒളിച്ചു നിന്നു....! 


"എന്താ മാമി...." 


ആഷി ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുമ്പോ തന്നെ മാമി അവളെ തിരയുന്നത് കണ്ട് ചോദിച്ചു...! 


"കുളിക്കാൻ വിളിച്ചപ്പോൾ ഓടിയതാ മോനെ....ഒളിച്ചിരിക്കാ...." 


"ഈ പെണ്ണ്...." 


ആഷി ചിരിച്ചു കൊണ്ട് അവളെ അവിടെ ഒക്കെ തിരഞ്ഞു...!ഷെൽഫിനു പിന്നിൽ മറഞ്ഞു നിന്ന അവളെ കണ്ടതും അവൾ ആഷിയേ നോക്കി മിണ്ടല്ലേ എന്ന് ചുണ്ടിൽ തൊട്ട് കാണിച്ചു....! 


"ഇങ്ങ് വാടി.... കുളിക്കണ്ടേ...." 


"എന്നെ ആച്ചി കുളിച്ചു തരോ...." 


അത് കേട്ടതും ആഷി വായും പൊളിച്ചു അവളെ നോക്കി....! 


"നല്ല ആച്ചി അല്ലെ എന്നെ കുളിച്ചു തരോ...." 


"അതിനെന്താ...." 


സമ്മതിച്ചെങ്കിലും പെണ്ണിനെ നോക്കുമ്പോ തന്നെ അവൻ ഇത് പണി ആവോ എന്ന് ചിന്തിച്ചു...അല്ലേൽ പെണ്ണ് എങ്കിലും തടഞേനെ....എന്റെ കണ്ട്രോൾ പോവാതെ നീ കാത്തോണേ പടച്ചോനെ....!



"വാ ആച്ചി...." 


എന്നും വിളിച്ചു പെണ്ണ് അവനെ ബാത്‌റൂമിൽ പിടിച്ചു കേറ്റി.... ലവൻ ആണെങ്കിൽ ഇപ്പോഴും കിളി പോയ നിൽപ്പ് ആണ്....! 


"വാ...." 


അവൾ വീണ്ടും വിളിച്ചതും അവൻ അവളെ ഒന്ന് നോക്കി ഒന്ന് ചിരിച്ചു....! 


കണ്ണടച്ചു പിടിക്കാം.... അല്ലേൽ വേണ്ട കണ്ണ് ചതിക്കും....! 


അവൻ ടവൽ എടുത്തു അവളെ മൊത്തത്തിൽ ഒന്ന് ചുറ്റി.... വിറക്കുന്ന കയ്കളോടെ അവളുടെ ഡ്രസ്സ്‌ ഊരി മാറ്റി.... ശവറിന് കീഴിൽ നിർത്തിയതും പെണ്ണ് പിന്നെ അതിൽ കളിക്കാൻ തുടങ്ങി....! 


"ഇന്ന് ഇത്രേം മതി.... ബാക്കി നാളേ...." 


എന്നും പറഞ്ഞു അവൻ ടാപ് അടച്ചു അവളുടെ തല തുവർത്താൻ തുടങ്ങി.... അവന്റെ കണ്ണുകൾ അവളുടെ വിറക്കുന്ന അധരങ്ങളിൽ പതിഞ്ഞതും അവൻ അതിൽ ചുംബിച്ചു കൊണ്ട് അത് നുണയാൻ തുടങ്ങി.... പെണ്ണ് ആണെങ്കിൽ ഒന്ന് കുറുകി കൊണ്ട് അവനെയും നോക്കി നിന്നു...ശ്വാസം കിട്ടാതെ പെണ്ണ് പിടഞ്ഞതും ആഷി അവളെ മോചിപ്പിച്ചു.... പിന്നെ അവന്റെ നോട്ടം നനഞ്ഞു കുതിർന്ന അവളുടെ ദേഹത്തേക്ക് ആയിരുന്നു....കണ്ട്രോൾ  പോവുമെന്ന് കണ്ടതും അവൻ നോട്ടം മാറ്റി ഡ്രസ്സ്‌ എടുത്തു അവൾക്ക് കൊടുത്തു....! 


"ഇത് മാറി വാ...." 


"ആച്ചി മാറ്റി താ...." 


ഈ പെണ്ണ് എന്റെ കണ്ട്രോൾ കളഞേ അടങ്ങൂ....! 


അവൻ കണ്ണുകൾ അടച്ചു പിടിച്ചു ഡ്രസ്സ്‌ മാറി കൊടുത്തു....! 


"ആഹാ കുളിയൊക്കെ കഴിഞ്ഞു സുന്ദരി ആയല്ലോ...." 


"അത് പിന്നെ പെണ്ണിന് ഒരേ നിർബന്ധം ഞാൻ തന്നെ കുളിച്ചു കൊടുക്കണം എന്ന്...." 


"ഞാൻ വന്നിരുന്നു....ബാത്‌റൂമിൽ നിന്ന് സൗണ്ട് കേട്ടപ്പോൾ ഞാൻ ഇങ്ങ് പോന്നു....!" 


അതിന് ആഷി മാമിയെ നോക്കി ഒന്ന് ഇളിച്ചു....! 


"എന്റെ മോളെ ഭാഗ്യം ആണ് നീ.... ഇങ്ങനെ ഒക്കെ ഒരു ഭർത്താവ് ഭാര്യയെ സ്നേഹിക്കോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയി.... അതിൽ എങ്കിലും എന്റെ മോൾക്ക് പടച്ചോൻ ഭാഗ്യം കൊടുത്തല്ലോ അത് മതി...." 


"എന്റെ മാമി,,,, മാമിക്ക് നല്ല സ്നേഹം ഉള്ള ഒരാളെ ബാപ്പച്ചി കണ്ട് വെച്ചതല്ലേ.... മാമി അല്ലെ വേണ്ടെന്ന് വെച്ചത്...." 


"അത് തന്നെയാ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം...." 


എന്നും പറഞ്ഞു അവർ വിഷമത്തോടെ മുറിയിലേക്ക് പോയി.... ആഷിയും വിഷമത്തോടെ ലയയെ നോക്കിയതും പെണ്ണ് കാർട്ടൂൺ കാണൽ ആണ്.... 😟എന്നാണാവോ പടച്ചോനെ ഞാൻ ഒരു സിനിമ ഒക്കെ കാണുന്നെ എന്ന പോലെ അമൻ അടുത്ത് തന്നെ ഇരിപ്പുണ്ട്....!!



         ****************💫



"എവിടേക്കാ ആച്ചി പോന്നേ...." 


"കോളേജിലേക്ക്...." 


"ഞാനും വരട്ടെ...." 


😨അത് കേട്ടതും ആഷി ഞെട്ടി കൊണ്ട് അവളെ നോക്കി.... വാശി പിടിച്ചാൽ കൊച്ചു കുട്ടികളെക്കാൾ കഷ്ടം ആണ്....! 


"നിന്നെ പിന്നെ കൊണ്ട് പോവാം...." 


"വേണ്ട.... എനിക്കിപ്പോ വരണം..." 


"എന്താ മോളെ ഇത്,,,,അവനെ ബുദ്ധിമുട്ടിക്കാതെ ഇങ്ങ് വന്നേ...." 


"ഇല്ല... ഞാൻ വരൂല...." 


എന്നും പറഞ്ഞു അവൾ ആഷിയുടെ കയ്യിൽ പിടിച്ചു നിന്നു....! 


അവനും പിന്നെ എന്തോ ചിന്തിച്ചു കൊണ്ട് അവളെ നോക്കി....! 


"ഇന്ന് നല്ല കുട്ടിയായി നിന്നാൽ നാളെ കൊണ്ട് പോവാം...." 


"വേണ്ട... ഇന്ന് മതി...." 


"😒അവിടെ പോയാൽ പഠിക്കേണ്ടി വരും ബാബി.... ഞാൻ ഒക്കെ ബാബിയെ പോലെ ഇവിടെ തന്നെ നിക്കാൻ ഒരു വഴി കിട്ടോന്ന് ആലോചിക്കാ...." 


എന്നും പറഞ്ഞു കൊണ്ടാണ് അമൻ സ്കൂളിലേക്ക് ഇറങ്ങിയത്.... 🙄ലവൻ ഇനി എങ്ങനേലും ഭ്രാന്ത് കൂടി എത്തിക്കാൻ ചാൻസ് ഉണ്ട്....! 


"ആച്ചി പറഞ്ഞാൽ നീ അനുസരിക്കില്ലേ...." 


അവൻ അവളുടെ മുഖം കയ്യിൽ ആക്കി അവളെ തന്നെ നോക്കി കൊണ്ട് ചോദിച്ചതും അവൾ അനുസരണയോടെ തലയാട്ടി....! 


"എങ്കിൽ നാളെ പോവാട്ടോ...." 


"മ്മ്....," 


അവൾ പിന്നെ വാശി കാണിക്കാതെ നിന്നതും അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഇറങ്ങി....! 


"അത് ഒരു കണക്കിന് നല്ലതാ.... പഴയ ഓർമകളിലേക്ക് എത്താൻ അവളുടെ പഴയ ഓർമ്മകൾ പൊടി തട്ടി എടുക്കുന്നത് തന്നെയാ നല്ലത്...." 


"മ്മ്... അവൾ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞത് കൊണ്ടാ ഞാൻ..." 


"എങ്കിൽ നാളെ തൊട്ട് അവൾ പഴയ പോലെ തന്നെ കോളേജിലേക്ക് പോവട്ടെ...." 


ആഷി ചിരിച്ചു കൊണ്ട് തലയാട്ടി....! 


വീട്ടിൽ പറഞ്ഞതും ആഷിയെ അവൾ അനുസരിക്കും എന്നുള്ളത് കൊണ്ട് തന്നെ അവർ സമ്മതിച്ചു....! 


"🙄നീ എന്താടാ ഈ പറയുന്നത് അവളെ കോളേജിലേക്കോ.... അവളെ ഇപ്പൊ നഴ്സറി സ്കൂളിൽ ചേർക്കേണ്ട പ്രായവാ...." 


😬അത് കേട്ടതും ആഷി അവിനാഷിനെ നോക്കി പല്ല് കടിച്ചു....! 


"അവൾക്ക് ആ ഓർമയല്ലേ ഉള്ളൂ എന്നാ ഞാൻ പറഞ്ഞത്...." 


"പഴയതൊക്കെ അവളുടെ ജീവിതത്തിൽ ആവർത്തിച്ചാൽ ആ ഓർമ്മകളും തിരിച്ചു വരും.... ഒരു പരീക്ഷണം...." 


"സർ പേടിക്കേണ്ട.... ഞാൻ അവളോടൊപ്പം പഴയ പോലെ തന്നെ ഉണ്ടാവും...." 


"അത് മാത്രം പോരാ... അവളുടെ കെയറിങ് മുഴുവൻ ഞാൻ നിന്നെയാ ഏല്പിക്കുന്നെ...." 


"അത് ഞാൻ ഏറ്റു...." 


അച്ചു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു....! 


"വഴിയിൽ ഞാൻ നിക്കണോഡാ....ഇവളെ കാണാൻ വേണ്ടി ആണെങ്കിലും അന്നൊക്കെ ഞാൻ നിൽക്കാറുണ്ട്...." 


"എന്നിട്ട് വേണം അവളെ ഉള്ള ഓർമ്മകൂടി കളയാൻ...." 


ആഷി കലിപ്പ് ഇട്ടതും അവിനാശ് അത് വേണ്ടെന്ന് വെച്ചു....! 


പിറ്റേന്ന് ലയ വലിയ ആവേശത്തോടെ റെഡി ആയി....!ആഷി ആണെങ്കിൽ പെണ്ണിന്റെ ബാഗും ബുക്കും എല്ലാം കയ്യിൽ എടുത്തു കൊടുത്തു....! 


"🙄ഇതെന്തിനാ...." 


"അവിടെ പോയാൽ പഠിക്കണം അതിന് വേണ്ടിയാ...." 


"അപ്പൊ ആച്ചിയോ...." 


"കാക്കു പഠിപ്പിക്കും....ബാബിടെ മാഷ് ആണ് കാക്കു...." 


അത് കേട്ടതും ലയ ആണോ എന്ന പോലെ അവനെ നോക്കി.... അവൻ ചിരിച്ചു കൊണ്ട് അതെ എന്ന് കാണിച്ചു....!അച്ചു വന്നതും ലയ അച്ചുനെ മൊത്തത്തിൽ ഒന്ന് നോക്കി.... ഈ പെണ്ണും കൂടെ ഇണ്ടോ....!🙄 


"ഇവളെന്തിനാ ആച്ചി...." 


"അവൾ നിന്റെ കൂടെ കോളേജിൽ വരാൻ.... മുൻപ് നീ അവളോടൊപ്പം ആണ് പോയത്.... ഇവൾ മാത്രം അല്ല കോളേജിൽ നിങ്ങളെ പോലെ ഒരുപാട് ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടാവും.... അവരോടൊന്നും വഴക്കുണ്ടാക്കരുത്...." 


"മ്മ്...." 


പെണ്ണ് ഒന്ന് മൂളി....! 


"ആച്ചി എന്നെ കൂട്ടില്ലേ...." 


"അതിന് നീ തനിച്ചല്ല.... അത് കൊണ്ട് നിങ്ങൾ ഒരു ഓട്ടോ പിടിച്ചു വന്നാൽ മതി...." 


അതിനവൾ സമ്മതിച്ചതും ആഷി അവളുടെ അടുത്ത് ചെന്നു....! 


"എന്നോട് സ്നേഹം ഉണ്ടെങ്കിൽ അച്ചു പറയുന്നത് ഒക്കെ അനുസരിക്കണം കേട്ടല്ലോ...." 


അതും അവൾ സമ്മതിച്ചു.... ഓട്ടോയിൽ അവർ പോവുമ്പോ എല്ലാം ലയ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു.... എവിടെയോ കണ്ട് മറന്ന കാഴ്ചകൾ ആയിരുന്നു അതെന്ന് അവൾക്ക് തോന്നി.... കോളേജിന് മുന്നിൽ എത്തിയതും അവൾ കൗതുകത്തോടെ നിന്നു....! 


"നിനക്ക് ഓർമയുണ്ടോ...നമ്മൾ ഇതിന് മുൻപ് ഇവിടെ വന്നത്...." 


"😒എനിക്ക് മാത്രം എന്താ ഓർമയില്ലാത്തേ...." 


"അതൊക്കെ വരും... നീ ഇപ്പൊ വാ...നമ്മുടെ ഫ്രണ്ട്സിനെ ഒക്കെ കാണണ്ടേ...." 


ലയ തലയാട്ടി അവളെ കൂടെ നടന്നു....എല്ലാവരെയും അവൾ കൗതുകത്തോടെ തന്നെ നോക്കി കണ്ടു.... എല്ലാം ഇതിന് മുൻപ് കണ്ട കാഴ്ചകൾ തന്നെയാണെന്ന് അവൾക്ക് തോന്നി തുടങ്ങി...! 


"ആച്ചി...." 


ആഷിയെ കണ്ടതും അവൾ പുഞ്ചിരിയോടെ അവനരികിൽ ഓടി ചെന്നു കെട്ടിപ്പിടിച്ചു....അത് കണ്ട് പിന്നാലെ അച്ചുവും....! 


"ഒരു പ്രശ്നവും ഉണ്ടായില്ല സർ....എനിക്ക് ഉറപ്പാ എന്റെ പഴയ ലയയെ എനിക്ക് തിരിച്ചു കിട്ടും എന്ന്...." 


അച്ചു പറഞ്ഞതും ആഷി പുഞ്ചിരിച്ചു....! 


"ഇവിടെ ഞാൻ നിന്റെ ആച്ചി അല്ല....വീട്ടിൽ ചെന്ന് വിളിച്ചാൽ മതി അങ്ങനെ ഒക്കെ...." 


"പിന്നെ എന്താ വിളിക്കാ...." 


"നീ എന്നെ വിളിച്ചത് മാഷേ എന്നായിരുന്നു.... അങ്ങനെ തന്നെ വിളിച്ചാൽ മതി...." 


"മ്മ്...." 


അവൾ സമ്മതിച്ചതും ആഷി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു....! 


"ഇപ്പൊ ക്‌ളാസിൽ പോയിക്കോ...." 


അച്ചു അവളെയും കൊണ്ട് ക്‌ളാസിലേക്ക് നടന്നു.... അവളെ കണ്ടതും എല്ലാരും അടുത്ത് ചെന്ന് വിശേഷങ്ങൾ ഒക്കെ ചോദിക്കാൻ തുടങ്ങി....! 


"നിങ്ങൾ അവൾക്ക് കുറച്ച് സ്വസ്ഥത കൊടുക്ക്.... ഒരു ബുള്ളെറ്റ് ഒക്കെ ബോഡിയിൽ നിന്ന് റിമൂവ് ചെയ്‌തിട്ട് അതികം ആയില്ല...." 


അച്ചു എല്ലാറ്റിനെയും ഒഴിവാക്കി....! 


ഹാദിയും സഹലും പെണ്ണിനെ വായും പൊളിച്ചു നോക്കി....!🙄 


"ഡാ ഒരു ബുള്ളെറ്റ് ഒക്കെ കൊണ്ടപ്പോഴേക്കും അവൾ ആകെ മാറി അല്ലെ....!" 


"ഏയ്‌ അവൾ മാറീട്ട് ഒന്നുല്ല...." 


ഹാദിയുടെ ചോദ്യത്തിന് സഹൽ അതും പറഞ്ഞു അവളെ തന്നെ നോക്കി....! 


റനു ആണെങ്കിൽ ഹാദിയുടെ നോട്ടം കണ്ട് അവനെ ഒന്ന് തുറിച്ചു നോക്കിയതും ചെക്കൻ ഡീസന്റ് ആയി ഇരുന്നു....! 


ആഷി ക്‌ളാസിലേക്ക് കേറി വന്നതും ലയ‌യെ ഒന്ന് നോക്കി പുഞ്ചിരിച്ചു....!അവൾ അവനെ കണ്ടതും ചാടി എണീക്കാൻ ഒരുങ്ങിയതും അച്ചു അവളെ കയ്യിൽ പിടിച്ചിരുത്തി....! 


അവൻ ക്ലാസ് എടുക്കാൻ തുടങ്ങിയതും ലയ അവനെയും നോക്കി ഇരുന്നു.... തന്റെ മാത്രം ആച്ചിയോടുള്ള പ്രണയം അവളിൽ തളിർക്കുകയായിരുന്നു....!❤️ 


അവനെ അനുസരിക്കാൻ വേണ്ടി മാത്രം അവൾ സൈലന്റ് ആയിരുന്നു....! 


"വാടി നമുക്ക് ക്യാന്റീനിൽ ചെന്ന് ഫുഡ്‌ കഴിക്കാം...." 


റനു പറഞ്ഞതും അച്ചു ലയയെയും കൂട്ടി നടന്നു....! 


"എന്നെ പിടിക്കൊന്നും വേണ്ട.... ഞാൻ നടന്നോളാം...." 


ലയ അതും പറഞ്ഞു അവളുടെ കയ് മാറ്റി...! 


"പറയും പോലെ നീ എന്തിനാടി ഏതു നേരം നോക്കിയാലും അവളെ കയ്യിൽ പിടിക്കുന്നെ...." 


"അത് പിന്നെ ബുള്ളെറ്റ് ഒക്കെ കൊണ്ടതല്ലേ.... എവിടെ എങ്കിലും വീഴേണ്ടെന്നു കരുതി.... സ്റ്റിച്ച് ഒക്കെ ഉണങ്ങി വരുന്നെ ഉണ്ടാവൂ...." 


പഴയ പോലെ തന്നെ ഹാദിയും സഹലും അവരോടൊപ്പം തന്നെ ഇരുന്നു.... ലയ അവന്മാരെ നോക്കി ഒന്ന് ഇളിച്ചു....! 


"ഞങ്ങൾ കരുതി നീ നിന്റെ വീട്ടിൽ ഒക്കെ പോയി വന്നപ്പോൾ ഞങ്ങളെ ഒക്കെ മറന്നു എന്ന്...." 


"ഞാൻ മറന്നിട്ട് ഒന്നുല്ല...." 


പെണ്ണ് പറഞ്ഞതും അച്ചു അവളെ നോക്കി.... അവൾ ചുമ്മാതെന്ന് കണ്ണ് ഇറുക്കി കാണിച്ചു.... പഴയ സ്വഭാവം ഒക്കെ തിരിച്ചു വന്നത് പോലെ....! 


"ആച്ചി.... അല്ല മാഷേ..." 


എന്നും പറഞ്ഞു അവൾ ആഷിയെ കണ്ടതും അടുത്ത് ചെന്നു....!അവളുടെ സ്നേഹം കണ്ട് ആഷി ശരിക്കും അത്ഭുതപെട്ട് പോയി....! 


"വികൃതി ഒന്നും കാണിക്കാതെ നല്ല കുട്ടിയായി നിക്കണം...." 


"മ്മ്...." 


അവൾ സമ്മതിച്ചതും ആഷി അവളെ നോക്കി പുഞ്ചിരിച്ചു....! 


"എനിക്ക് കോളേജ് ഇഷ്ടായി ഞാൻ എന്നും വന്നോട്ടെ ആച്ചി...." 


"അതിനെന്താ ഇന്നത്തെ പോലെ എന്നും നല്ല കുട്ടിയായി ഇരിക്കുമെങ്കിൽ വന്നോളൂ...." 


"മ്മ്...." 


അവൾ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....! 


"അവൾ ഇന്ന് എന്റെ എല്ലാം ആണ്....അവൾ മെന്റലി നോർമൽ അല്ല.... അത് കൊണ്ട് അവളെ തിരിച്ചു കിട്ടാൻ നിങ്ങൾ വേണം എന്നെ സഹായിക്കാൻ...." 


ആഷി ഹാദിയോടും സഹലിനോടും കൂടി പറഞ്ഞതും ഹാദി അവളെ ഒന്ന് നോക്കി.... 🙄ഇന്ന് ഭ്രാന്തിന്റെ ഒരു ലക്ഷണവും ഇല്ല....! 


എങ്കിലും അവർ അവളെ പഴയ ഓർമകളിലേക്ക് തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചു കൊണ്ട് ഇരുന്നു....!



          **************💥



"എടാ നമുക്ക് ഗൺ എടുത്തു ഒരു പരീക്ഷണം നടത്തിയാലോ....ഞാൻ നിന്റെ നേരെ ഗൺ ചൂണ്ടുന്നു.... അവൾക് അത് കാണുമ്പോ ഓർമ വരുന്നു....സിനിമയിൽ ഒക്കെ ഇങ്ങനെയാടാ ഓർമ്മ വരുന്നേ...." 


അവിനാശ് ആഷിയെ നോക്കി കൊണ്ട് പറഞ്ഞതും ആഷി അവനെ ഒന്ന് ഇരുത്തി നോക്കി....! 


"എന്നിട്ട് വേണം ബാബി അവിനാഷേട്ടനെ തലക്കടിച്ചു കൊല്ലാൻ.... ബാബിക്ക് കാക്കു എന്ന് വച്ചാൽ ജീവനാ....ബാബിക്ക് ആണേൽ ഒരാളെ കൊന്നാൽ ഇപ്പൊ കേസും ഇല്ല...." 


"😟അയ്യോ എന്നാൽ അത് വേണ്ട...." 


"ഞാൻ ഒരു ഐഡിയ പറയാം...." 


അത് കേട്ടതും ആഷി അമനെയും ഒന്ന് നോക്കി....! 


"ബാഭിടെ തലക്ക് ഇടി കിട്ടിയാൽ ഓർമ്മ വരും.... ഞാൻ ഒരു സിനിമയിൽ കണ്ടതാ...." 


"😬നീയൊക്കെ ചേർന്ന് എന്റെ പെണ്ണിനെ കൊല്ലോ...." 


ആഷി കലിപ്പ് ആയതും അവറ്റകൾ രണ്ടും പിന്നെ ഊള ഐഡിയ നിർത്തി....! 


"നീ ചെന്ന് ബാബിയെ വിളിച്ചേ...." 


ആഷി തന്നെ എന്തോ ഓർത്ത പോലെ പറഞ്ഞു....! 


"ബാബി കാർട്ടൂൺ കാണാ.... ഇപ്പൊ ഒരു ഫുട്ബോൾ മാച്ച് വരെ കാണാൻ പറ്റുന്നില്ല...."😒 


എന്നും പറഞ്ഞു അമൻ എണീറ്റ് പോയി ലയയെയും കൊണ്ട് വന്നു....!പെണ്ണ് ആണെങ്കിൽ ആഷി വിളിക്കുന്നു എന്ന് കേട്ടാൽ എവിടെ ആയാലും വന്നോളും....! 


അവളുടെ പഴയ സ്കൂട്ടി കണ്ടതും ലയ അതിലേക്ക് ഒന്ന് നോക്കി....! 


"വൗ,,,, ആച്ചി എന്നെ ഇതിൽ പുറത്തൊക്കെ ഒന്ന് കൊണ്ടൊവോ...." 


"ഇത് നിന്റെയാ നീ വേണം എടുക്കാൻ...." 


"ഞാനോ...." 


അവൾ ചോദിച്ചതും ആഷി തലയാട്ടി.... പെണ്ണിനെ പിടിച്ചു ഇരുത്തിയതും പെണ്ണ് അതിലേക്ക് പേടിയോടെ നോക്കി ഇരുന്നു....! 


"സ്റ്റാർട്ട്‌ ചെയ്യ്..." 


ഒന്നും പരിചയം ഇല്ലാത്ത പോലെ ആഷിയെ തന്നെ നോക്കിയതും അവൻ അവളുടെ കയ് പിടിച്ചു സ്റ്റാർട്ട്‌ ചെയ്തു...! 


"ഇനി ഓടിക്ക്...." 


അവൻ കാണിച്ച പോലെ അവൾ ചെയ്‌യതും വണ്ടി മുന്നോട്ട് നീങ്ങി.... ആദ്യം ഒന്ന് വീഴാൻ പോയതും അവൾ തന്നെ ബാലൻസ് ചെയ്തു.... പഴയ പോലെ തന്നെ അവൾ അത് വീണ്ടും ഓടിക്കാൻ തുടങ്ങിയതും എല്ലാരും അത് കണ്ട് ഒരു പോലെ പുഞ്ചിരിച്ചു....! 


"ഇനി ഇത് എടുത്തു വേണം കോളേജിൽ വരാൻ...." 


"മ്മ്...." 


അത് കേട്ടതും അവൾ ഹാപ്പി ആയിരുന്നു....! 


"ഓർമ്മ പോയാൽ എന്താ ഡ്രൈവിംഗ് മറന്നിട്ടില്ല അല്ലെ...." 


"അവളുടെ ഓർമകളെ പോയിട്ടുള്ളൂ....കഴിവുകൾ അത് പോലെ തന്നെയുണ്ട്..." 


ആഷിയുടെ വാക്കുകൾ കേട്ടതും അവന്റെ വിഷമം എല്ലാർക്കും ഒരു പോലെ മനസ്സിൽ ആക്കാൻ പറ്റുന്നുണ്ടായിരുന്നു...! 


"കുഞാവേ...." 


എന്നും വിളിച്ചു ഡോളിനെ പിടിച്ചു ഉമ്മ വെക്കുന്ന ലയയ്ക്ക് അരികിൽ അവൻ വന്നിരുന്നു....! 


"നിനക്ക് കുഞ്ഞാവയെ അത്രക്ക് ഇഷ്ടം ആണോ...." 


"മ്മ്.... ആച്ചി എപ്പോഴാ എനിക്ക് കുഞ്ഞാവയെ തരുന്നേ...." 


"അതൊക്കെ തരാന്നെ...." 


അവൻ വാത്സല്യത്തോടെ അവളുടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു....! 


"നീ ഇപ്പൊ കൊച്ചു കുട്ടിയൊന്നും അല്ല വലിയ പെണ്ണാ.,.. കോളേജിൽ ഒക്കെ ആയില്ലേ..." 


"ആ...." 


അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു....! 


"ഞാൻ നിന്റെ മാഷ് അല്ലെ.... നാളെ ക്‌ളാസിൽ തല്ല് വേണ്ടെങ്കിൽ നീ ഇത് പടിക്ക്...." 


"ഞാനോ....?!!" 


"മ്മ്.... ഇന്നലെ ഞാൻ പറഞ്ഞതല്ലേ ഇത് പഠിക്കാൻ...." 


"ഞാൻ കേട്ടില്ലല്ലോ...."🙄 


"അത് നീ ഞാൻ പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ എന്നെയും നോക്കി ഇരുന്നത് കൊണ്ടാ...." 


"ആച്ചിയെ കാണാൻ നല്ല രസാ അതോണ്ടല്ലേ...." 


അവൾ ചിരിച്ചു കൊണ്ട് പറഞ്ഞതും അവനും അവളെ നോക്കി ചിരിച്ചു.... അവളിലേക്ക് ലയിച്ചു ചേരാൻ ആണ് അവന് ആ നിമിഷം തോന്നിയത്....! 


"നീ ഇത് വായിക്ക്....എങ്കിൽ ആച്ചി ഒരു സമ്മാനം തരാം..," 


"കുഞാവയെ തരുന്നു പറഞ്ഞു എന്നെ പറ്റിക്കാൻ അല്ലെ...."😒 


എന്നും പറഞ്ഞു പെണ്ണ് പിണങ്ങിയ പോലെ ഇരുന്നതും ആഷി ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു....! 


"നിന്റെ ആച്ചി നിന്നെ പറ്റിക്കോ..,. നിന്റെ വാക്ക് കേട്ട് ഞാൻ എങ്ങാനും അതിന് തുനിഞ്ഞാൽ നിന്നിലെ പഴയ ലയ കുട്ടി എന്നെ വെച്ചേക്കില്ല അത് കൊണ്ടല്ലേ.... അവളുടെ ആഗ്രഹം ഇങ്ങനെ ഒന്നും നമ്മൾ ഒന്നാവാൻ അല്ല..." 


അവൾ ഒന്നും മനസ്സിൽ ആവാതെ അവനെ നോക്കി.... അവൻ ആവശ്യപ്പെട്ട പോലെ അവൾ വായിക്കാനും എഴുതാനും ഒക്കെ തുടങ്ങി.... അവനും അത് കണ്ട് ഒരുപാട് ഹാപ്പി ആയിരുന്നു....! 


"ആച്ചി ഇത് കണ്ടോ...." 


അവളുടെ വിളി കേട്ടാണ് അവൻ ഉറക്കിൽ നിന്ന് ഉണർന്നത്....! 


കണ്ണ് തുറന്ന് നോക്കിയ അവൻ അവളുടെ കയ്യിൽ ഉള്ള പേപ്പേഴ്സ് കണ്ട് പുഞ്ചിരിയോടെ ചാടി എണീറ്റു....! 


ആച്ചി എന്ന് ഒരു പേജ് മുഴുവൻ അവൾ എഴുതി വെച്ചത് കണ്ട് അവന് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു.....മറ്റെന്തിനെക്കാളും അവളുടെ മനസ്സിൽ താൻ മാത്രം ആണെന്ന് അറിഞ്ഞതും അവൻ അവളെ ചുംബനങ്ങൾ കൊണ്ട് മൂടി....! 


🙄അത് കണ്ട് കൊണ്ടാണ് അമൻ മുറിയിലേക്ക് കയറിയത്....! 


"കാക്കു...." 


"എന്താടാ...." 


അവൻ അവളെ വിട്ട് കൊണ്ട് അമനെ നോക്കി കലിപ്പിട്ടു....! 


"ബാബി വിവരം ഇല്ലാതെ കുഞ്ഞാവയെ ചോദിച്ചു എന്ന് കരുതി കാക്കു അത് കൊടുക്കാൻ ഉള്ള പ്ലാൻ ആണോ...." 


"എന്റെ കയ്യീന്ന് വാങ്ങണ്ടെങ്കിൽ പോയെടാ...." 


"ഞാൻ പോയെക്കാം...." 


എന്നും പറഞ്ഞു ചെക്കൻ ഇറങ്ങിയതും ആഷി ലയയെ ഒന്ന് നോക്കി.... അമൻ വന്നില്ലായിരുന്നെങ്കിൽ പണി പാളിയേനെ....! 


കോളേജിലേക്കുള്ള വഴിയിൽ അവൾ തന്നെ സ്കൂട്ടി ഓടിച്ചു....അച്ചുവും അവളോടൊപ്പം ഉണ്ടായിരുന്നു.....അവർക്ക് മുന്നിൽ ആയി തന്നെ ആഷിയും ബൈക്കിൽ ഉണ്ട്.... ഇതിന് മുന്പും അവൻ അവളോടൊപ്പം ഇത് പോലെ പോയത്  ഒക്കെ അവളുടെ നേർത്ത ഓർമ്മകളിൽ വരുന്നത് പോലെ....! 


അവളുടെ ഓർമ്മകളെ തിരിച്ചു പിടിക്കാൻ അവളുടെ ഫ്രണ്ട്‌സും കൂടെ ഉണ്ടായിരുന്നു....! 


ലയയും അമനും പുറത്ത് നിന്നും കളിച്ചു കൊണ്ടിരിക്കുകയാണ്....ആഷിയും ബാക്കി ഉള്ളവരും സിറ്റൗട്ടിൽ തന്നെ ഇരിപ്പുണ്ട്.... അപ്പോഴാണ് ഗേറ്റ് കടന്ന് ഒരു കാർ വന്നത്.... എല്ലാരുടെയും നോട്ടം അതിൽ ആയി.... അതിൽ നിന്ന് ഇറങ്ങുന്ന ലയയുടെ ഡാഡിയെ കണ്ടതും ആഷി ഞെട്ടി തരിച്ചു കൊണ്ട് എണീറ്റു....എല്ലാരും അതെ അവസ്ഥയിൽ ആയിരുന്നു....! 


😨 അമൻ ആണെങ്കിൽ അപ്പൊ തന്നെ എസ്‌കേപ്പ് ആയി....ചെക്കന് ഇപ്പോ അങ്ങേരെ കാണുന്നതേ പേടിയാ....! 


അത് കണ്ടതും ലയ ആണെങ്കിൽ ഓടി ആഷിയുടെ പിന്നിൽ വന്ന് നിന്ന് പേടിയോടെ അയാളെ നോക്കുന്നത് കണ്ട് ആഷി അവളെയും ചേർത്ത് പിടിച്ചു നിന്നു....! 


"ആരാ ആച്ചി ഇത്....?!!" 


അവൾ അയാളെ നോക്കി ചോദിക്കുന്നത് കേട്ടതും ആഷി അയാളെ പുച്ഛത്തോടെ ഒന്ന് നോക്കി ചിരിച്ചു....!!


"ഇത്.... ഇത് നിന്റെ ഡാഡിയാ...." 


"🙄ആന്നോ...." 


അവൾ ആശിയെ നോക്കി ചോദിച്ചു....! 


"മോളെ...." 


അയാളുടെ വിളിയിൽ ലയ പേടിച്ച പോലെ ഒന്ന് കൂടെ ആഷിയെ ഇറുക്കി പിടിച്ചു....! 


"അവൾക്ക് നിങ്ങളെ പേടിയാ.... അത് നോർമലിയും അങ്ങനെ ആണല്ലോ.... ഡാഡി ആണെന്ന് പറഞ്ഞു കൊടുത്തിട്ടും ഇവൾ കാണിക്കുന്ന അകൽച്ചയുണ്ടല്ലോ അത് മതി നിങ്ങൾക്ക് ആ സ്ഥാനത്തിന് ഒരു യോഗ്യതയും ഇല്ലെന്ന് മനസ്സിൽ ആക്കാൻ...." 


അയാൾ നിരാശയോടെ നിന്നു....! 


"ഇയാളെ പറഞ്ഞു വിട് ആച്ചി...." 


ലയ അനിഷ്ടത്തോടെ അയാളെ നോക്കി കൊണ്ട് പറഞ്ഞു....! 


"ഇത് നിന്റെ ഡാഡിയാ....നിന്നെ കാണാൻ വന്നതാവും...." 


തലയും താഴ്ത്തി നിൽക്കുന്ന അയാളെ നോക്കി കൊണ്ട് ആഷി ഒരു ചിരിയോടെ പറഞ്ഞു....,! 


"നിങ്ങൾ എല്ലാരും എന്നോട് ക്ഷമിക്കണം....എല്ലാം എന്റെ തെറ്റ് തന്നെയാ...." 


"ഞങ്ങളോട് അല്ല ക്ഷമ ചോദിക്കേണ്ടത്.... നിങ്ങളുടെ കൂടെ ഇത്രയും കാലം ജീവിച്ച ഒരാളുണ്ട്.... ഇന്ന് വരെ സങ്കടങ്ങൾ മാത്രം കൊടുത്ത നിങ്ങളുടെ ഭാര്യ അവരോടാ...." 


"ആഷി.... വീട്ടിൽ കേറി വരുന്നവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്...." 


എന്നും ചോദിച്ചു അവന്റെ ബാപ്പച്ചി വന്നതും അയാൾ അവരെ പ്രതീക്ഷയോടെ നോക്കി....! 


"നല്ല മനസോടെയാണ് വന്നത് എങ്കിൽ അകത്തു കേറിയിരിക്കാം...." 


അയാൾ അകത്തു കേറിയിരുന്നതും ലയ ആഷിയെ തന്നെ പിടിച്ചു നിന്ന് കൊണ്ട് അയാളെ നോക്കി....! 


അവളുടെ മമ്മി അയാൾക്ക് കുടിക്കാൻ കൊണ്ട് വന്നതും അയാൾ വിഷമത്തോടെ അവരെ നോക്കി....! 


"ചെയ്ത് കൂട്ടിയ തെറ്റിന് പടച്ചോൻ എന്നെ ശിക്ഷിച്ചാൽ മതിയായിരുന്നു....എന്റെ മോളെ ഒരിക്കൽ കൂടി ഇങ്ങനെ ഒരു അവസ്ഥയിൽ കാണേണ്ടി വരുമെന്ന് കരുതിയില്ല...." 


"സ്നേഹം കൊടുത്തവരെ ഇവൾക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ട്.... ഇപ്പോഴും കണ്ടില്ലേ ഇവൾ എന്റെ കൂടെ നിക്കുന്നത്.... അത് എന്റെ സ്നേഹം കൊണ്ട് തന്നെയാ...." 


"ഈ അവസ്ഥയിലും ഇവളെ ഇങ്ങനെ സ്നേഹിക്കാൻ നിനക്ക് പറ്റുന്നുണ്ടെങ്കിൽ നിനക്ക് അവളോടുള്ള സ്നേഹം എത്രമാത്രം ആണെന്ന് എനിക്ക് ഊഹിക്കാം....എല്ലാം ഉപേക്ഷിച്ചു വന്ന് വർഷങ്ങളോളം കൂടെ ജീവിച്ച ഭാര്യയെ പോലും ഞാൻ ഒന്ന് സ്നേഹിച്ചിട്ടില്ല....സ്നേഹം കൊടുത്താൽ മാത്രമേ അത് തിരിച്ചു കിട്ടൂ എന്നും നീ എനിക്ക് മനസ്സിൽ ആക്കി തന്നു....എന്റെ മോളെ നീ ഇങ്ങനെ സ്നേഹിക്കുന്നതിന് നിനക്ക് എന്ത് തന്നാലും പകരം ആവില്ലെന്ന് അറിയാം...." 


"ഒന്നും തിരിച്ചു പ്രതീക്ഷിച്ചല്ല ഞാൻ ഇവളെ സ്നേഹിച്ചത്....അങ്ങനെ കരുതിയാവും നിങ്ങൾ ഇവൾക്ക് ഇങ്ങനെ ഒരു അവസ്ഥ സമ്മാനിച്ചത് അല്ലെ....ഇവളെ സ്നേഹം മാത്രേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ....അത് എനിക്ക് കിട്ടുകയും ചെയ്തു.... ഇന്ന് ഇവൾ ആരെക്കാളും സ്നേഹിക്കുന്നത് എന്നെയാ...." 


ആഷി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു....! 


"ചെയ്ത തെറ്റിനുള്ള ശിക്ഷ എല്ലാം ഏറ്റു പറഞ്ഞു വാങ്ങാൻ ഞാൻ തീരുമാനിച്ചു.... അതിന് മുൻപ് നിങ്ങളെ ഒന്ന് കാണണം എന്ന് തോന്നി.... ഒരു പക്ഷെ ഇനി കാണാൻ സാധിച്ചില്ലെങ്കിലോ...." 


അത് കേട്ടതും ലയയുടെ മമ്മിയുടെ കണ്ണുകൾ നിറഞ്ഞു....! 


"ഈ കണ്ണീര് കണ്ടില്ലേ ഇത് നിങ്ങളോടുള്ള സ്നേഹം ആണ്...." 


ആഷി പറഞ്ഞതും അയാൾ കണ്ണീരോടെ ഒന്ന് പുഞ്ചിരിച്ചു....! 


"മോളെ...." 


എന്നും വിളിച്ചു അയാൾ ലയയുടെ അരികിൽ ചെന്നതും അവൾ ആഷിയെ നോക്കി....! 


"ഒന്നും ചെയ്യില്ല നിന്റെ ഡാഡിയാ...." 


അത് കേട്ടതും അവളിലെ പേടി മാറി.... അയാൾ വാത്സല്യത്തോടെ അവളെ തലോടിയതും അവൾ അയാളെ നോക്കി പുഞ്ചിരിച്ചു....! 


🙄ഇങ്ങേര് നന്നായോ.... അമൻ അകത്തു നിന്നും അയാളെ ഒളിഞ്ഞു നോക്കാൻ തുടങ്ങി....! 


"വാ...." 


അത് കണ്ടതും ചെക്കൻ എല്ലാരേയും നോക്കി ഇളിച്ചു കൊണ്ട് അയാൾക്കരികിലെക്ക് വന്നു....!അയാൾ പോക്കെറ്റിൽ കയ് ഇടുന്നത് കണ്ടതും ചെക്കൻ ഗൺ എടുക്കുവാണെന്ന് കരുതി ഒന്ന് ഞെട്ടി...!😨 


സിഗ് എടുത്തത് ആണെന്ന് കണ്ടതും ചെക്കൻ ഒന്ന് ആശ്വസിച്ചു....! 


"അന്ന് നീ പറഞ്ഞില്ലേ മൂന്ന് നേരം ഫുഡും കിടക്കാൻ ഏ സി റൂമും അവിടെ തന്നെ ടി വിയും വീഡിയോ ഗെയിം കളിക്കാൻ ഉള്ള സൗകര്യവും തരുവാണെങ്കിൽ എന്നും അവിടെ തന്നെ കഴിഞ്ഞോളാം എന്ന്...." 


😦അത് കേട്ടതും ആഷി അവനെ തുറിച്ചു നോക്കി....!ചെക്കൻ ആണേൽ നൈസ് ആയി ഒന്ന് ഇളിച്ചു കൊടുത്തു....!ഉള്ളിലിരിപ്പ് അതാണല്ലേ ശരിയാക്കി തരാം.... എന്റെ കാര്യം തീരുമാനം ആയി എന്ന പോലെ അമൻ നിന്നു....! 


"മോൻ പറഞ്ഞ പോലെ അതൊന്നും അല്ല സൗഭാഗ്യം.... സ്നേഹിക്കുന്നവരുടെ കൂടെ അവരെ സ്നേഹിച്ചു ജീവിക്കുന്നതാ...." 


അതിനും ചെക്കൻ ഒന്ന് ഇളിച്ചു കൊടുത്തു....! 


ഡെയിനിങ് ടേബിളിന് ചുറ്റും എല്ലാരും ഒരുമിച്ചിരുന്നു ഫുഡ്‌ കഴിച്ചു....!അയാൾ യാത്ര പറയാൻ എന്ന പോലെ ഇറങ്ങി....! 


"പോണം....ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ ഏറ്റു വാങ്ങണം....അതൊന്നും ഞാൻ എടുത്ത ജീവന്ന് പകരം ആവില്ലെന്ന് അറിയാം...എന്നാലും ഇനിയുള്ള ചെയ്ത തെറ്റുകൾ ഓർത്ത് പശ്ചാത്തപിച്ചു കഴിയാൻ അത് തന്നെയാ നല്ലത്...." 


അയാൾ ഭാര്യയെയും മകളെയും നോക്കി വിഷമത്തോടെ തന്നെ പറഞ്ഞു....! 


"ശിക്ഷയൊക്കെ തീർന്നാൽ എപ്പോ വേണെങ്കിലും ഇങ്ങോട്ട് വരാം.... ആരും തടയില്ല...." 


ആഷിയുടെ ബാപ്പച്ചി പറഞ്ഞതും അയാൾ ഒന്ന് ചിരിച്ചു....! 


"ഒന്ന് കൂടി ഉണ്ട്.... ഒന്നിച്ചു ജീവിക്കണം എങ്കിൽ നിങ്ങൾ ആയിട്ട് ഇവളെ കയ് പിടിച്ചു എന്നെ ഏല്പിക്കണം എന്നായിരുന്നു ഇവളുടെ ആഗ്രഹം....പഴയ ഓർമ്മകൾ ഇല്ലെങ്കിലും ഇവളുടെ ആ ആഗ്രഹം നിങ്ങൾ നിറവേറ്റി തരണം...." 


ആഷി പറഞ്ഞതും എല്ലാരുടെയും കണ്ണുകൾ നിറഞ്ഞു....! 


"നിങ്ങളുടെ സ്നേഹത്തിന്റെ ആഴം എനിക്ക് മനസ്സിൽ ആക്കാൻ ആയില്ല....ഇപ്പോൾ എനിക്ക് അതിന് സാധിക്കുന്നുണ്ട്.... അപ്പോഴേക്കും എന്റെ മോളെ ഈ അവസ്ഥയിൽ കാണേണ്ടി വന്നു....എന്റെ മോൾക്ക് നിന്നെക്കാൾ നല്ല ഒരാളെ ലോകത്തിന്റെ കോണിൽ എവിടെയും കിട്ടില്ല..." 


അയാൾ അവളെ ആഷിക്ക് അവളുടെ ആഗ്രഹം പോലെ നിക്കാഹ് ചെയ്തു കൊടുത്തു....!അവൾ അറിയാതെ ആണെങ്കിലും അവളുടെ ആ ആഗ്രഹം സാധിച്ച സന്തോഷം ആയിരുന്നു ആഷിയിൽ ഉണ്ടായിരുന്നത്....!അയാൾ പോവുന്നത് എല്ലാരും വിഷമത്തോടെ നോക്കി നിന്നു....!!




            **************💫




"ആച്ചി എന്നെ കല്യാണം കഴിച്ചോ....?!!" 


"ആ അതല്ലേ ഇത്...." 


മഹർ കയ്യിൽ എടുത്തു കൊണ്ട് ആഷി പറഞ്ഞതും അവൾ അവനെ നോക്കി ചിരിച്ചു.... അത് അറിഞ്ഞപ്പോൾ ഉള്ള സന്തോഷം അവന് കാണാം ആയിരുന്നു.... അവൻ ഒരു ചിരിയോടെ തന്നെ മഹർ അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു....വിശ്വാസം വരാത്ത പോലെ അവൾ കണ്ണെടുക്കാതെ അവനെ നോക്കിയതും അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി വെച്ചു....! 


"നീ ആഹ്രഹിച്ച പോലെ നിന്റെ ഡാഡി നിന്നെ പിടിച്ചു എനിക്ക് തന്നു.... ഇനി ആർക്കും ഒന്നിനും നമ്മളെ വേർപിരിക്കാൻ ആവില്ല...." 


അപ്പോഴും അവൾ അവനെ തന്നെ നോക്കി നിന്നു....! 


"ഇങ്ങനെ നോക്കല്ലേ പെണ്ണെ.... ഇപ്പൊ നീ എന്റേത് മാത്രം ആണ്.... അത് കൊണ്ട് ഞാൻ വല്ലതും ചെയ്തു പോവും....! 


എന്നും പറഞ്ഞു ആഷി അവളെ നോക്കി ചിരിച്ചു....! 


"അപ്പൊ ആച്ചി എനിക്ക് കുഞ്ഞ് വാവനെ തരും അല്ലെ...." 


ആഷി അത് ഡെയ്‌ലി കേൾക്കാറുണ്ടെങ്കിലും ഒരു ഞെട്ടലോടെ തന്നെ അവളെ നോക്കി....! 


"നിന്നോട് ആര് പറഞ്ഞു...." 


"അമൻ പറഞ്ഞല്ലോ.... എന്നെ കല്യാണം കഴിച്ചത് ആച്ചി ആണെന്നും അപ്പോ കുഞ് വാവയെ തരും എന്നും...." 


"നീ ഇനി ഈ ആച്ചിയോട് അല്ലാതെ ആരോടും കുഞ്ഞ് വാവയെ ചോദിക്കരുത് കേട്ടല്ലോ....ഞാൻ തന്നോളാം...." 


ആഷി പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് അവനെ കെട്ടിപ്പിടിച്ചു....,! 


"ഡാ നീ എന്തൊക്കെ വൃത്തികേട് ആടാ അവളോട് പറഞ്ഞു കൊടുക്കുന്നെ.... അവൾ നിന്റെ ബാബിയാ അത് മറക്കണ്ട...." 


"🙄അയിന് ഞാൻ എന്ത് പറഞ്ഞു കൊടുത്ത് എന്നാ....അല്ലേലും ബാബിക്ക് എല്ലാറ്റിനും ഡൌട്ട് ആണ്...." 


"നീ എന്തിനാ അവളോട് കുഞ് വാവയുടെ കാര്യം ഒക്കെ സംസാരിക്കുന്നെ....അവൾക്ക് തിരിച്ചറിവില്ലാതെ ഓരോന്ന് പറയുന്നത് അല്ലെ...." 


"എന്നോട് കുഞ് വാവയെ ചോദിച്ചാൽ  പിന്നെ ഞാൻ എന്ത് ചെയ്യാനാ...." 


അത് കേട്ടതും ആഷി ഒന്ന് പരുങ്ങി....! 


"ഇന്നലെ തന്നെ ബാബി എന്നോട് ചോദിക്കാ എങ്ങനാ കുഞ്ഞു വാവയെ കിട്ടുന്നെ എന്ന്...." 


😨അത് കേട്ടതും ആഷി ഞെട്ടി കൊണ്ട് അമനെ ഒന്ന് മൊത്തത്തിൽ നോക്കി....! 


"എന്നിട്ട് നീ എന്ത് പറഞ്ഞു....?!!" 


"😌എന്നോടാ കളി ഞാൻ ബാബിയെ പറ്റിച്ചു...." 


"😦ഏ...." 


ലവൻ വീണ്ടും ഞെട്ടി.... കാര്യം അനിയൻ ആണേലും അവനെ വിശ്വസിക്കാൻ ഇത്തിരി പാടാ....! 


"ബാബിടെ ടെഡിയൊക്കെ എനിക്ക് കിട്ടൂലെ.... അതോണ്ട് ബാബിയോട് ഇനി കാക്കുന്റെ കൂടെ കിടന്നോളാൻ പറഞ്ഞു.... ബാബിക്ക് കുഞ്ഞു വാവയെയും കിട്ടും എനിക്ക് ബാബിടെ ടെഡിയെയും കിട്ടും...." 


അത് കേട്ടതും ആഷി ഒന്ന് ആശ്വസിച്ചു....!



*************💥




"ചിലപ്പോൾ ആ കുട്ടി പഴയ ഓർമകളിലേക്ക് ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന് വരാം.... അല്ലെങ്കിൽ നമ്മൾ ഒന്നും പ്രതീക്ഷിക്കാതെ തന്നെ അവൾ പഴയ ഓർമകളിലേക്ക് തിരിച്ചു വന്നെന്നും വരാം...." 


ആഷി നിരാശയോടെ തന്നെ നിന്നു....! 


"താൻ ടെൻഷൻ ആവേണ്ട.... പഴയ കാര്യങ്ങൾ എല്ലാം അവളെ പറഞ്ഞു മനസ്സിൽ ആക്കിയാൽ തന്നെ അവൾ അതുമായി പൊരുത്തപ്പെട്ടോളും.... ഇപ്പൊ തന്നെ അവളിൽ നല്ല മാറ്റം ഉണ്ട്.... അന്ന് വരുമ്പോ ഒരു കൊച്ച് കുട്ടിയായിട്ടായിരുന്നു അവളുടെ പെരുമാറ്റം....പക്ഷെ ഇന്ന് അങ്ങനെ അല്ല പ്രായം ആയ ഒരു പെൺകുട്ടിയുടെ പെരുമാറ്റം തന്നെയാ...." 


അതിന് ആഷി ലയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു....! 


"അവളുടെ ഇപ്പോഴത്തെ ആഗ്രഹം ഒരു കുഞ് ആണ്.... കയ്യിൽ ഉള്ള ടെഡിയെ ഒരു കുഞ്ഞിനെ പോലെ നോക്കാറുണ്ട്.... അതിനെ കുളിപ്പിക്കുകയും വസ്ത്രങ്ങൾ ഇടീക്കുകയും ഭക്ഷണം കൊടുത്തും ഒരു കുഞ്ഞിനെ പോലെ തന്നെ നോക്കുന്നത് കാണാം....!" 


"അവൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് നല്ലതാ....അവളുടെ ഓർമ്മകൾ തിരിച്ചു വന്നില്ലെങ്കിലും അവളിലെ മാറ്റത്തിനും നീ ആഗ്രഹിക്കുന്ന പോലെ ഒരു ഭാര്യ ആവാനും അത് കൊണ്ട് അവൾക്ക് സാധിക്കും...." 


അതിന് ആഷി ഒന്ന് പുഞ്ചിരിച്ചു...! 


"വാ പോവാം...." 


ആഷി അവളുടെ കയ്യും പിടിച്ചു നടന്നു....! 


"ഡോക്ടർ എന്ത് പറഞ്ഞു ആച്ചി....?!!" 


"നിനക്ക് ഒരു കുഞ്ഞ്വാവയെ തരാൻ...." 


"സത്യം ആയിട്ടും തരോ...." 


"നിനക്ക് അത്രയ്ക്ക് ഇഷ്ടം ആണെങ്കിൽ തരാം...." 


"മ്മ്.... എനിക്ക് ഇഷ്ടാ.... ആച്ചിയെയും ഇഷ്ടാ ആച്ചിടെ കുഞ്ഞ്വാവയെയും ഇഷ്ടാ...." 


"😍എനിക്കും നിന്നെ ഒത്തിരി ഇഷ്ടം ആണ്...." 


അവൻ അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു....! 


അവർ പോവുന്നത് നോക്കി അയാളും ഒന്ന് ചിരിച്ചു.... അവർക്കറിയാം അവന് മാത്രമേ അവളെ മാറ്റി എടുക്കാൻ പറ്റുകയുള്ളൂ എന്ന്....!! 


രാത്രിയിൽ ആഷി ഫ്രഷ് ആയി ഇറങ്ങി വരുമ്പോ തന്നെ കണ്ടത് ബെഡിൽ കിടക്കുന്ന ലയയെയാണ്....! 


"ഉറങ്ങുന്നില്ലേ...." 


അവൻ അവൾ ടെഡിയേ കൊച്ച് കുട്ടിയെ പോലെ നോക്കുന്നത് കണ്ട് ചോദിച്ചു....! 


"മ്മ്.... ഞാൻ ഇനി ആച്ചിടെ കൂടെയാ കിടക്കുന്നെ....എല്ലാരും പറഞ്ഞല്ലോ ഞാൻ ഇനി ഇവിടെയാണെന്ന്...." 


"അതിനെന്താ ഇവിടെ കിടന്നോ...." 


"മമ്മി പാലും തന്നു...." 


"എന്നിട്ട് എവിടെ....?!!" 


അവൻ ഒരു ചിരിയോടെ ചോദിച്ചു....! 


"ഞാൻ കുടിച്ചു...." 


ആഷിടെ കിളി പോയെങ്കിലും അവൻ ഒരു ചിരിയോടെ തന്നെ അവളെ നോക്കി അരികിൽ ഇരുന്നു....! 


കമിഴ്ന്നു കിടന്ന് കാൽ മുട്ട് വരെ ഡ്രസ്സ്‌ കേറിയിരിക്കുന്നത് കണ്ട് അവൻ അവിടെ ഇരുന്നു അവളുടെ ആ കാലിലേക്ക് ഒന്ന് നോക്കി....പതിയെ അവൻ അവളുടെ കാലിൽ തഴുകിയതും ലയ അതൊന്നും ശ്രദ്ധിക്കാതെ ടെഡിയേ കൊഞ്ചിക്കൽ ആണ്....! 


ഒരു ചിരിയോടെ അവൻ എണീറ്റ് ഡോർ ലോക്ക് ചെയ്തു വീണ്ടും അവൾക്കരികിൽ വന്നിരുന്നു....! 


"ലയ...." 


അവൻ ആർദ്രമായി വിളിച്ചതും അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു....! 


"എനിക്ക് ഇത് പോലെ കുഞ്ഞു വാവയെ വേണം...." 


"വേണോ..." 


"മ്മ്...." 


അവൾ അവനരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു.... അവൻ അവളുടെ ഇളം റോസ് ചുണ്ടുകളിലേക്കും വിടർന്നു നിൽക്കുന്ന കണ്ണുകളിലേക്കും തുടുത്തു നിൽക്കുന്ന കവിളുകളിലും ഒന്ന് നോക്കി...അവൻ സ്വയം മറന്ന് അവളിൽ അലിഞ്ഞു ചേരാൻ ഉള്ള കൊതിയോടെ അവളുടെ അധരങ്ങളിലേക് ചുണ്ടുകൾ അമർത്തി....! 


അവൾ ആകാംക്ഷയോടെ അവന്റെ പ്രവർത്തികൾ നോക്കി ഇരുന്നു....! 


അവൻ അവളെ തഴുകി ഉണർത്തി ചുംബനങ്ങൾ കൊണ്ട് മൂടി....അവളിലെ പെണ്ണിനെ ഉണർത്താൻ ഉള്ള ആവേശം ആയിരുന്നു അവനിൽ.... അവളും അവനെ തന്റെ കയ്കൾ കൊണ്ട് വരിഞ്ഞു മുറുക്കി.... അത് അറിഞ്ഞതും അവൻ ഒരു പുഞ്ചിരിയോടെ അവളെ ബെഡിലേക്ക് കിടത്തി....! 


അവളുടെ അധരങ്ങൾ മതി വരാത്ത പോലെ അവൻ വീണ്ടും നുണഞ്ഞു....അവന്റെ കയ്കൾ അവളുടെ ശരീരത്തിൽ ഓടി നടന്നു....അവളെ അവന് പൂർണമായും വിട്ട് കൊടുത്ത പോലെ അവൾ അവനെ പ്രണയ ഭാവത്തോടെ നോക്കി....ശ്വാസം എടുക്കാൻ ആവാതെ അവൾ പിടഞ്ഞതും ആഷി അവളെ മോചിപ്പിച്ചു കൊണ്ട് അവിടെ പതിയെ കടിച്ചു....! 


"എന്താ ആച്ചി....?!!" 


അവൻ അവളുടെ വസ്ത്രങ്ങൾ ഊരി മാറ്റാൻ തുടങ്ങിയതും അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് ചിരിച്ചു....തന്റെ പ്രണയം പങ്ക് വെക്കാൻ പഴയ ലയയെ വേണമെന്ന് അവന് തോന്നിയതും അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ അവൾക്കരികിൽ കിടന്നു.... അവൾ അപ്പോഴും ഒന്നും മനസ്സിൽ ആവാത്ത പോലെ അവനെ തന്നെ നോക്കിയതും അവൻ അവളെ തിരിഞ്ഞു നോക്കി....! 


"ഇങ്ങനെ നോക്കി എന്റെ കൺട്രോൾ കളയാതെ പെണ്ണെ...." 


എന്നും പറഞ്ഞു ആഷി എണീറ്റു പോയി.... പഴയ ലയയിലേക്ക് അവളെ തിരിച്ചു കൊണ്ട് വരാൻ ഒരു വഴിയും കാണാതെ അവൻ വിഷമത്തോടെ നിന്നു....!



*************💫



ക്‌ളാസിൽ ഇരുന്ന് അവൾ ആഷിയെ തന്നെ നോക്കാൻ തുടങ്ങിയതും ആഷിയും അവളെ തന്നെ നോക്കാൻ തുടങ്ങി.... മറ്റൊന്നിലും അവന് ശ്രദ്ധ കൊടുക്കാൻ പറ്റാത്ത പോലെ....! 


മുന്പും ഇങ്ങനെ തന്നെ ആയിരുന്നു.... പെട്ടെന്ന് ആഷി എന്തോ ഓർത്ത പോലെ ക്യുസ്ടിയൻ ചോദിച്ചതും ഓരോരുത്തർ ആയി ആൻസർ ചെയ്യാൻ തുടങ്ങി....ആൻസർ പറയാൻ ആവാത്തവരെ നിർത്തിച്ചു പഠിക്കാൻ പറഞ്ഞു....! 


അവൻ പെണ്ണിന്റെ അരികിൽ ചെന്ന് ക്യുസ്ടിയൻ ചോദിച്ചതും അവൾ ഒന്നും പറയാൻ ആവാതെ നിന്നു.... അത് പിന്നെ നോർമലിയും അങ്ങനെ ആണല്ലോ....!അവിടെ നിർത്തി അവൻ പോയതും അവൾ അവനെ തുറിച്ചു നോക്കി.... ഇവിടെ തന്റെ ആച്ചി അല്ലെന്നും മാഷ് ആണെന്നും പറഞ്ഞത് പെണ്ണ് ഓർത്തു....! 


"ദുഷ്ടൻ...." 


അവളുടെ ചുണ്ടുകളുടെ അനക്കം മനസ്സിൽ ആയതും അവൻ ഒന്ന് ചിരിച്ചു.... പഴയ അവളിലേക്ക് അതികം ദൂരം ഇല്ലാത്ത പോലെ....! 


അവൾ പിന്നെ അവനെ നോക്കി കോഷ്ടി കാണിക്കാൻ തുടങ്ങിയതും അവൻ അവൾക്കരികിൽ ചെന്നു....!🙄അച്ചു ആണെങ്കിൽ രണ്ടും ഇത് എന്ത് ഭാവിച്ചാ എന്ന പോലെയാണ് ഇരിപ്പ്....! 


"നീ അവിടെ ഫ്രണ്ടിൽ വന്ന് നിക്ക്...." 


പെണ്ണ് പിന്നെയും അവനെയും തുറിച്ചു നോക്കി അവിടെ ചെന്ന് നിന്നു.... ആഷി പിന്നെ അതികം റിസ്ക് ഇല്ലാതെ പെണ്ണിനേയും നോക്കി സമയം ചിലവഴിച്ചു....!ഇമ്പോസിഷൻ കൊടുത്തതും പെണ്ണ് പഴയ പോലെ ഹാദിയെയും സഹലിനെയും കയ് കൂലി കൊടുത്ത് അതും ഏല്പിച്ചു....റനുവും അച്ചുവും ഐസ്ക്രീമിന്റെ പിൻബലത്തിലും ആ കരാർ ഏറ്റെടുത്തു....! 


"അല്ല സർ പഴയ ലയ എങ്ങനെ ആണോ അത് പോലെ തന്നെയാ ഇവൾ ഓരോ കാര്യത്തിലും പെരുമാറുന്നത്.... ഇമ്പോസിഷൻ പോലും അവൾ ഞങ്ങളെ ഏൽപ്പിച്ചു.... അവൾ നോർമൽ അല്ലെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്.... അതെന്താ അങ്ങനെ....?!!"🙄 


"അവൾക്ക് അവളായിട്ടല്ലേ പെരുമാറാൻ പറ്റൂ...അവളുടെ മനസിലെ ഓർമ്മകൾ പോയെന്നെ ഉള്ളൂ....ബുദ്ധിയൊക്കെ അവളുടെ പഴയ കുരുട്ട് ബുദ്ധി തന്നെയാ...." 


അതിന് അച്ചു അതും ശരിയാ എന്ന പോലെ തലയാട്ടി....! 


"എനിക്ക് ചിലപ്പോൾ തോന്നാറുള്ളത് അവളുടെ ഡ്രാമയാണോ എല്ലാം എന്നാ.... അത്രയ്ക്ക് ചേർച്ചയാ പഴയ ഓരോ കാര്യങ്ങളും...." 


"അവളുടെ എല്ലാ കാര്യവും അങ്ങനെയാ....എനിക്കും ചിലപ്പോൾ തോന്നാറുണ്ട് അവൾ നോർമൽ ആയെന്ന്....പക്ഷെ അത് കുറച്ച് നേരത്തെക്ക് ആണെന്ന് മാത്രം...." 


അച്ചു വിഷമത്തോടെ അവനെ നോക്കി....! 


"ഇതും ഞാൻ എൻജോയ് ചെയ്യുന്നുണ്ട്....ആ പഴയ ലയയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുമുണ്ട്....ചുരുക്കി പറഞ്ഞാൽ രണ്ട് പേരെയും എനിക്ക് ഒരു പോലെ ഇഷ്ടാ.... അവൾക്കും അങ്ങനെ തന്നെയാ.... രണ്ട് മനസിലും ഞാൻ എന്ന് വെച്ചാൽ ജീവനാ.... പക്ഷെ എന്തോ,,,,കാര്യങ്ങൾ എങ്ങോട്ട് പോവുന്നു എന്ന് എനിക്ക് തന്നെ മനസ്സിൽ ആക്കാൻ പറ്റാത്ത അവസ്ഥ...." 


"സർ വിഷമിക്കേണ്ട എല്ലാം ശരിയാവും...." 


അതിന് അവൻ ഒന്ന് ചിരിച്ചു.... അവൻ പോയതും ലയ അവൾക്കരികിലേക്ക് വന്നു....! 


"നീ എന്താടി എന്റെ ആച്ചിയോട് പറഞ്ഞത്...." 


"ഞാൻ അല്ല നിന്റെ ആച്ചിയാ എന്നോട് പറഞ്ഞത്....?!!" 


"എന്ത്....?!!" 


😟അച്ചു ചുറ്റിലും ഒന്ന് നോക്കി....! 


"നിന്റെ ആച്ചിക്ക് നീ കിസ്സ് കൊടുക്കുന്നില്ലെന്ന്...." 


"ആച്ചി അങ്ങനെ പറഞ്ഞോ....?!!എന്നാൽ ഇപ്പൊ കൊടുക്കാം...." 


നടക്കാൻ നിന്ന അവളെ അച്ചു പിടിച്ചു നിർത്തി....! 


"ഇപ്പൊ വേണ്ടാ.... വീട്ടിൽ എത്തിയാൽ നീ സാറിന്റെ മുറിയിൽ ചെന്ന് ഡോർ അടച്ചിട്ട് വേണം കൊടുക്കാൻ...." 


"എന്തിനാ ഡോർ അടക്കുന്നെ...." 


"ആളുകൾ കാണില്ലേ...." 


"ആ....!

😍ആച്ചി എനിക്ക് എപ്പോഴും തരാറുണ്ട്...." 


"അതെനിക്കറിയാം.... അന്നും നീ കൊടുക്കാറില്ല.... അങ്ങനെ എങ്കിലും പുള്ളിടെ മനസ് ഒന്ന് കൂൾ ആവട്ടെ...." 


എന്നും പറഞ്ഞു അച്ചു ക്ലാസ് മുറിയിലേക്ക് തന്നെ നടന്നു.... പെണ്ണ് നിന്ന് എല്ലാം ഒന്ന് പ്ലാൻ ചെയ്തു അവളെ പിന്നാലെ ചെന്നു....! 


ഫുഡ്‌ കഴിക്കുമ്പോ എല്ലാം പെണ്ണിന്റെ നോട്ടം ആഷിയിൽ ആയിരുന്നു.... അച്ചു പറഞ്ഞ പോലെ പെണ്ണ് രണ്ടും കല്പിച്ചാണ്....! 


ആഷി മുറിയിലേക്ക് നടന്നതും പെണ്ണും പിന്നാലെ ചെന്ന് ഡോർ അടച്ചു....!ഷെൽഫ് തുറന്നു മാറാൻ ഉള്ള ഡ്രസ്സ്‌ എടുക്കുന്ന ആഷിയെ അവൾ ഒന്ന് നോക്കി....! 


"എനിക്ക് ആച്ചിയെ ഉമ്മ വെക്കണം...." 


അത് കേട്ടതും ആഷി കിളി പോയ പോലെ നിന്നു....!ഏയ്‌ വേറെന്തോ പറഞ്ഞതാ.... അവൻ സ്വയം ആശ്വസിച്ചു....! 


"🙄എന്താ....?!!" 


"എനിക്ക്.... ആച്ചിയെ.... ഉമ്മ.... വെക്കണം... ന്ന്...." 


ഇപ്പോ ക്ലിയർ ആയ ആഷി കണ്ണും തള്ളി അവളെ നോക്കി....! 


ചെക്കൻ നിന്ന നിൽപ്പിൽ ആണെങ്കിലും പെണ്ണ് അവന്റെ അടുത്തേക്ക് നടന്നു കൊണ്ട് അവളുടെ കാൽപൊക്കി തള്ള വിരലിൽ കാൽ ഊന്നി നിന്നു അവന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.... അവൻ തരിച്ചു നിന്നു.... അവന്റെ ചുണ്ടുകളിൽ ചേർന്ന് കിടക്കുന്ന അവളുടെ അധരങ്ങൾ പതിയെ അവയെ പിന്തിരിപ്പിച്ചു.... ആഷി അപ്പോഴും ഷോക്ക് അടിച്ച പോലെ നിൽപ് ആയിരുന്നു....!😍 


"ഇനി ആച്ചി എനിക്ക് താ...." 


"അത് വേണോ...." 


"മ്മ്... വേണം...." 


"ഞാൻ എന്നെ തന്നെ നിയത്രിക്കാൻ പെടുന്ന പാട് എനിക്കെ അറിയൂ... നീ ഇങ്ങനെ ഒക്കെ തുടങ്ങിയാൽ കയ് വിട്ട് പോവും ഞാൻ...." 


അവൾ മുഖം ചുളിച്ചു അവനെ നോക്കിയതും അവൻ അവളുടെ അധരങ്ങളിൽ ഒന്ന് ചുംബിച്ചു ബാത്‌റൂമിലേക്ക് നടന്നു....! 


"🙄ഇനി ലവൾക്ക് ആണോ അസുഖം അതോ എനിക്കാണോ ..." 


ആഷി ബാത്‌റൂമിലെ കണ്ണാടിയിൽ നോക്കി സ്വയം പറഞ്ഞു....! 


അവൻ ഇറങ്ങിയപ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു....!പെണ്ണിനെ നല്ലത് പോലെ അവൻ ഒന്ന് നോക്കി കുഴപ്പമൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് അവൻ കിടന്നത്....!



*************💥



വൈകീട്ട് അവളെയും കൊണ്ട് പുറത്ത് പോവാൻ റെഡി ആവുകയാണ് ആഷി.... അത് കേട്ടതും അവൾ സന്തോഷത്തോടെ റെഡി ആവാൻ തുടങ്ങി.... 


"ആച്ചി.... വാ.... പോവാം...." 


റെഡി ആയപ്പോൾ തന്നെ അവൾ വന്ന് ആശിയെ വിളിച്ചു....! 


"ആഹാ സുന്ദരികുട്ടിയായല്ലോ...." 


ആഷി ആണെങ്കിൽ അവൾ റെഡി ആയപ്പോഴേക്കും അവളിലെ മാറ്റം കണ്ട് പറഞ്ഞു....! 


"എന്നെ കാണാൻ ചേലുണ്ടോ ആച്ചി...." 


അവൾ ഒന്ന് കറങ്ങി കൊണ്ട് ചോദിച്ചതും ആഷി അവൾക്കരികിൽ നടന്നു....! 


"അത് കണ്ടല്ലെടി ഞാൻ വീണു പോയത്...." 


"എവിടെയാ ആച്ചി വീണത്...."🙄 


"നിന്റെ അടുത്ത് തന്നെ....!

വാ പോവാം...." 


എന്നും പറഞ്ഞു അവൻ അവളെയും കൊണ്ട് നടന്നു....! 


"നിന്റെ കൂടെ ആയത് കൊണ്ട് സൂക്ഷിക്കണം എന്ന് പറയേണ്ട ആവശ്യം ഇല്ലെന്ന് അറിയാം.... എന്നാലും പറയാ ഇവളെ സൂക്ഷിക്കണം.... നോർമലി പുറത്ത് പോയാലും എന്തൊക്കെ വികൃതികളാ കാണിച്ചു വെക്കുന്നത് എന്ന് പറയാൻ പറ്റില്ല...." 


"അതൊക്കെ ഞാനും കണ്ടതാ.... മാമി പേടിക്കേണ്ട....ഞാൻ നോക്കിക്കോളാം...." 


അവൾ ബൈക്കിൽ അവന്റെ പിറകിൽ ഇരുന്നു തോളിൽ കയ് വെച്ചു....! 


"പോവാം...."

"മ്മ്...." 


അവളുടെ സന്തോഷം അവൻ മിററിൽ കൂടി നോക്കി കാണുന്നുണ്ടായിരുന്നു....! 


മാളിൽ കയറിയതും അവൾ അത്ഭുതത്തോടെ അവിടെ ഒക്കെ നോക്കി കണ്ടു....അവൻ അവളെയും കൊണ്ട് ടെക്സ്റ്റൈലിലേക്ക് കേറിയതും അവൾ അവിടെ കണ്ട ഡ്രസ്സ്‌ എല്ലാം തൊട്ട് നോക്കി....! 


അവൻ തന്നെ അവളെ മേലെ ഓരോന്നായി വെച്ചു നോക്കി സെലക്ട്‌ ചെയ്തു....! 


"ഇത് അതിനകത്ത് പോയി മാറീട്ട് വാ...." 


"ആച്ചി മാറി താ...." 


അത് കേട്ടതും അവൻ ചുറ്റിലും ഒന്ന് നോക്കി...മുന്നിൽ ഉള്ള സെയിൽസ് ഗേൾ ഒന്ന് ചിരിക്കുന്നത് കണ്ടതും അവൻ അവളെ പിടിച്ചു മാറി നിന്നു....! 


"ആച്ചി വീട്ടീന്ന് മാറി തരാം....ഇവിടെ ഒരു മറ പോലും ഇല്ല പണി പാളും....അത് കൊണ്ട് അതിനകത്ത് ചെന്ന് ഇത് ഇട്ടു വാ...." 


"മ്മ്...." 


അവൾ അനുസരണയോടെ ട്രയൽ റൂമിൽ ചെന്ന് ഡ്രസ്സ്‌ മാറി വന്നതും ആഷി പരിസരം മറന്ന് അവളെ കെട്ടിപ്പിടിച്ചു....! 


"ഞാൻ പിടിക്കാ ആച്ചി...." 


എന്നും പറഞ്ഞു അവൾ തന്നെ കവർ കയ്യിൽ ആക്കി....!ആഷി ഒരു ചിരിയോടെ അവളുടെ പിന്നാലെ നടന്നു...! 


"വൗ ഐസ്ക്രീം...." 


എന്നും പറഞ്ഞു അവൾ ചുറ്റിലും ഉള്ളവർ കഴിക്കുന്നതും നോക്കി ഇരുന്നതും ആഷി അവളോട് അങ്ങോട്ട് നോക്കാൻ പാടില്ലെന്ന് കാണിച്ചു.... അതോടെ പിന്നെ അവൾ ആഷിയേയും നോക്കി ഇരുന്നു....! 


ഉഫ്.... പെണ്ണിന്റെ ഈ നോട്ടം സഹിക്കാൻ പറ്റുന്നില്ലല്ലോ പടച്ചോനെ.... ആഷി ചിന്തിക്കാതെ ഇരുന്നില്ല....!! 


ഐസ്ക്രീം കണ്ടതും അവൾ പിന്നെ അതിൽ മാത്രം ആയി ശ്രദ്ധ....! 


അവർക്ക് സൈഡിൽ നിന്നും ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുന്ന രണ്ടെണ്ണത്തിൽ ഒന്നിന്റെ നോട്ടം ലയയിൽ ചെന്ന് പതിഞ്ഞതും അവൻ കൂടെ ഉള്ളവനെ തോണ്ടി അവളെ കാണിച്ചു കൊണ്ട് എങ്ങനെ ഉണ്ടെന്ന് ആക്ഷൻ ഇട്ടു.... അവൻ സൂപ്പർ എന്ന് അവളെ വശ്യമായി നോക്കി കൊണ്ട് പറഞ്ഞു....രണ്ടും പിന്നെ അവളെ തന്നെ ഫോക്കസ് ചെയ്തിരുന്നു....! 


ആഷി ആണെങ്കിൽ ഒന്നും അറിയാതെ അവൾ അത് കഴിക്കുന്നത് കണ്ട് നോക്കി ഇരുന്നു.... അവളുടെ അധരങ്ങളിൽ പറ്റി ചേർന്ന ഐസ്ക്രീം അവന് അവളുടെ അധരങ്ങളോടൊപ്പം നുണയാൻ തോന്നി.... അവൾ തന്നെ നാവ് കൊണ്ട് എല്ലാം ഒപ്പിയെടുത്തതും അവൻ വായും പൊളിച്ചു ഇരുന്നു....! 


"വാ.... പോവാം...." 


അവൾ എണീറ്റ് ആഷിയോടൊപ്പം നടന്നതും അവന്മാരും അവൾക്ക് പിന്നാലെ തന്നെ നടന്നു.... പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ ആണ് അവൻ അവളുടെ കയ്യിൽ നോക്കിയത്....! 


"നീ ആ കവർ എടുത്തില്ലേ...." 


"ഞാൻ മറന്നു...." 


അവൾ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു....! 


അവന്മാരും കണ്ടിരുന്നു അവൾ ഇരുന്നിടം കവർ ഉള്ളത്....!അത് കൊണ്ട് തന്നെ അവർ ഒരു കാറിന് പിന്നിൽ മറഞ്ഞു നിന്നു അവരെ തന്നെ വാച്ച് ചെയ്യാൻ തുടങ്ങി....! 


"ഇവിടെ നിക്ക്....ഞാൻ ഓടി ചെന്ന് എടുത്തു വരാം...." 


അവൾ സമ്മതം എന്നോണം തലയാട്ടിയതും ആഷി ദൃതിയിൽ അകത്തേക്ക് ചെന്നു....! 


ലിഫ്റ്റിൽ കയറി ഫിഫ്ത് ഫ്ലോർ പ്രസ് ചെയ്തു....! 


ലയ അവിടെ കണ്ട കാറും ചേർന്ന് നിന്നതും രണ്ടെണ്ണവും അവൾക്ക് മുന്നിൽ വന്നു.... അവരുടെ നോട്ടം കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചതും അവരിൽ ഒരുത്തൻ അവളെ പിടിച്ചു മാറി നിന്നതും ലയ ഒച്ച വെക്കുന്നതിനു മുൻപ് തന്നെ അവൻ കയ് കൊണ്ട് അവളുടെ വാ അടച്ചു വെച്ചു....! 


അവനെ ലയ ഇടിക്കാൻ തുടങ്ങിയെങ്കിലും മറ്റവൻ അവളുടെ കയ്യും പിടിച്ചു വെച്ചു.... രണ്ട് പേരും അവളെയും കൊണ്ട് അവരുടെ കാറിനടുത്തേക്ക് നീങ്ങി.... ഒരാൾ അത് വഴി വന്ന് കാർ സ്റ്റാർട്ട്‌ ചെയ്യുന്നത് കണ്ടതും രണ്ട് പേരും അവളെയും കൊണ്ട് മറഞ്ഞു നിന്നു.... ആ കാർ നീങ്ങിയതും അവന്മാർ അവരുടെ കാറിനടുത്തേക്ക് നീങ്ങി കാറിന്റെ പിൻസീറ്റ് തുറന്ന് അവളെയും കൊണ്ട് അകത്തു കയറാൻ ശ്രമിച്ചതും ലയ കഴിവിന്റെ പരമാവധി അവരിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു....! 


"ലയ...." 


ആഷിയുടെ വിളി കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു.... അവന്മാർ അവിടെ അവളെയും പിടിച്ചു കുനിഞ്ഞിരുന്നു.... അവൻ അവളെ അവിടെ ഒക്കെ നോക്കാൻ തുടങ്ങി....! 


😟ഈ പെണ്ണ് ഇത് എവിടെ പോയി.... മാമി പറഞ്ഞതാ ആള് വികൃതി ആണെന്ന്.... എവിടെ എങ്കിലും ഒളിച്ചു നിൽക്കുകയാവും.... അവൻ സ്വയം പറഞ്ഞു അവിടെ ഒക്കെ നോക്കാൻ തുടങ്ങി....! 


അവൻ വീണ്ടും അവളുടെ പേര് വിളിച്ചതും അവൾക്ക് ഒന്ന് ഒച്ച വെക്കാൻ പോലും ആയില്ല....തന്റെ ആച്ചിയുടെ അടുത്ത് എത്താൻ ഉള്ള ആഗ്രഹത്തോടെ അവളുടെ കണ്ണുകൾ അവിടെ ഒക്കെ തിരഞ്ഞു....!!


അവർക്ക് പിന്നിൽ ഉള്ള ഒരു ബൈക്ക് അവളുടെ കണ്ണിൽ പെട്ടതും അവൾ അത് ചവിട്ടി താഴെയിട്ടു.... സൗണ്ട് കേട്ട ഭാഗത്തേക്ക് വന്ന ആഷി കണ്ടത് തന്റെ ജീവനേക്കാൾ സ്നേഹിക്കുന്ന പെണ്ണിനെ പിടിച്ചു വെച്ചിരിക്കുന്നത് ആണ്.... അവൻ അത്യധികം ദേഷ്യത്തോടെ ഒരുത്തനെ പിടിച്ചു വലിച്ചിട്ടു മാറ്റവനെ ഒരു ചവിട്ടിന് താഴെയിട്ടു....! 


അപ്പൊ തന്നെ ലയ ആശിയെ കെട്ടിപ്പിടിച്ചു....! 


"പേടിച്ചോ....?!!" 


"മ്മ്...." 


"പേടിക്കണ്ട.... ഞാൻ വന്നില്ലേ...." 


അതിനവൾ ഒന്ന് ചിരിച്ചു...!അവന്മാർ എണീറ്റ് ആഷിയെ തല്ലാൻ വന്നതും ആഷി രണ്ടിനെയും ഇടിക്കാൻ തുടങ്ങി....! 


ലയ പേടിയോടെ എല്ലാം നോക്കി നിന്നു....! 


അപ്പോഴേക്കും രണ്ട് മൂന്ന് ബൈക്കിൽ ആയി കുറെയെണ്ണം വന്നതും ആഷിയെ അവർ ഇടിച്ചു വീഴ്ത്തി....! 


"ആച്ചി...." 


ലയ അവനരികിൽ ഓടി ചെന്ന് അവനെ പിടിച്ചു നിർത്തി....! 


"നീ അങ്ങോട്ട് മാറി നിക്ക്...." 


ആഷി ചുണ്ടിൽ നിന്നും ഒലിച്ചിറങ്ങിയ ബ്ലഡ് തുടച്ചു മാറ്റി കൊണ്ട് പറഞ്ഞു.... അത് കേട്ടതും ലയ അനുസരണയോടെ മാറി നിന്നു ആഷിയെ തന്നെ നോക്കി....!! 


"ഓഹ് അപ്പൊ നിങ്ങൾ ഒരു ഗ്യാങ് തന്നെയുണ്ടല്ലോ....നിങ്ങളുടെ ഉദ്ദേശം ഒക്കെ എനിക്ക് മനസ്സിൽ ആയി...." 


എന്നും പറഞ്ഞു ആഷി അരിശത്തോടെ എല്ലാറ്റിനെയും ഇടിച്ചു വീഴ്ത്തി....!അത് കണ്ടതും ലയ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ഓടി ചെന്ന് അവന്റെ കവിളിൽ ചുംബിച്ചു....! 


എല്ലാറ്റിനെയും വലിച്ചിഴച്ചിട്ടു അവൻ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു....! 


"ഇവർ ഒരു ഗ്യാങ് തന്നെയുണ്ട്.... അവിടവിടെയായി മാറി നിന്ന് പെൺകുട്ടികളെ കടത്തി കൊണ്ട് പോവൽ ആണ് ഇവരുടെ ജോലി...." 


"മിസിങ് ആയ ഒരുപാട് പെൺപിള്ളേരെ കണ്ടെത്താൻ ഇത് വരെ പോലീസിന് ആയിട്ടില്ല.... ഇവന്മാരെ കൊണ്ട് ഞങ്ങൾ പറയിച്ചോളാം.... എന്തായാലും താങ്ക്സ് ആഷിൽ...." 


"ഓകെ സർ...." 


അവർ അവന് ഷേക്ക്‌ ഹാൻഡ് കൊടുത്ത് അവന്മാരെയും കൊണ്ട് പോയി....! 


"അവരൊക്കെ ആരാ ആച്ചി...." 


"ഏതോ പെൺവാണിഭ സംഗത്തിലേക്ക് പെൺകുട്ടികളെ കടത്തികൊണ്ട് കൊടുക്കുന്നവരാ...." 


"ആന്നോ...."😦 


"ആ....!നീ വാ...." 


"ആച്ചി അവരെയൊക്കെ നല്ല ഇടി ഇടിച്ചല്ലോ.... എനിക്കിഷ്ടായി.... " 


അതിനവൻ ഒന്ന് ചിരിച്ചു... ബൈക്കിൽ കേറി ഇരുന്നതും അവൾ അവനെ ഇറുക്കി പിടിച്ചു....!അവനും ഒരു ചിരിയോടെ അതൊക്കെ ആസ്വദിച്ചു....! 


ഫുഡ്‌ ഒക്കെ കഴിച്ചു അവർ നേരം വൈകിയാണ് വീട്ടിൽ എത്തിയത്....!മുറിയിൽ എത്തിയതും ആഷി ഷർട്ട്‌ ഊരി മാറ്റിയതും ലയ കണ്ണും തള്ളി അവനെ നോക്കി....ടി ഷർട്ട്‌ കയ്യിൽ എടുത്തു തിരിഞ്ഞതും പെണ്ണിന്റെ നോട്ടം കണ്ട് ആഷി സ്വയം ഒന്ന് നോക്കി.... അപ്പോഴാണ് അവനും വെളിവ് വന്നത്.... 😍എന്തായാലും എന്റെ പെണ്ണല്ലേ അപ്പൊ കുഴപ്പമില്ല.... ആഷി അവളുടെ നോട്ടം കണ്ട് ഒന്ന് ചിരിച്ചു....! 


പെണ്ണ് ആണെങ്കിൽ അവന്റെ അടുത്ത് വന്ന് കയ്യിലെ മസിൽ ഒന്ന് തൊട്ടു നോക്കി.... 🙄 


"ഇതെങ്ങനാ ഇങ്ങനെ ആയെ...." 


"നല്ലോണം പണി എടുത്തിട്ടാ മോളെ...." 


"എനിക്കും വേണം ഇത് പോലെ...." 


😦ആഷി ഞെട്ടി കൊണ്ട് പെണ്ണിനെ ഒന്ന് നോക്കി....! 


അപ്പൊ തന്നെ പെണ്ണ് ഷർട്ട്‌ ഊരി മാറ്റിയതും ആഷി വായും പൊളിച്ചു നിന്ന് പെണ്ണിനെ ഒന്ന് നോക്കി.... ലവൾ ഇത് എന്ത് ഭാവിച്ചാ.... ഈർക്കിളി പോലത്തെ ആ കയ് ഒന്ന് മടക്കി മസിൽ വരുവോ എന്ന് നോക്കുന്ന തിരക്കിൽ ആണ്.... ആഷി ആണെങ്കിൽ പെണ്ണിനേയും നോക്കി നിന്നു....! 


"ധാ കണ്ടില്ലേ.... എനിക്കും ഇത് പോലെ വേണം...." 


😟ഇതിനേക്കാൾ ബേധം ഒരു കുഞ്ഞുവാവയായിരുന്നു.... ആഷി അതും ചിന്തിച്ചു പെണ്ണിനെ നോക്കി ഒന്ന് ചിരിച്ചു....! 


"ഇതൊന്നും ആരെയും കാണിക്കാൻ പാടില്ല.... നീ എന്താ ഈ കാണിച്ചത്...." 


"അതൊക്കെ എനിക്കറിയാം....എന്റെ ആച്ചിയല്ലേ അതോണ്ടാ ഞാൻ...." 


"അപ്പൊ എല്ലാം അറിഞ്ഞു നീ എന്നെ പരീക്ഷിക്കുവാ അല്ലെ...." 


അവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു.... ഇന്നർവെയർ ഉണ്ടെങ്കിലും അവളുടെ ആലിലവയർ അവന് കാണാം....അവന് സ്വയം നഷ്ടപ്പെടുമെന്ന് തോന്നിയതും അവൻ നോട്ടം മാറ്റാൻ ശ്രമിച്ചു....! 


എങ്കിലും അവൻ സ്വയം നിയന്ത്രിക്കാൻ ആവാതെ അവളെ ഒന്ന് കൂടി നോക്കി....കൂടുതൽ ഒന്നും ആലോചിക്കാതെ അവൻ അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു അവളെ ചുംബനങ്ങൾ കൊണ്ട് മൂടി.... അധരങ്ങൾ കടിച്ചെടുത്തു അതും നുണയാൻ തുടങ്ങി....അവളും അവന്റെ നഗ്നമായ മേനിയിലേക്ക് ഒട്ടി ചേർന്ന് നിന്നു....അവൾ കൗതുകത്തോടെ തന്നെ അവനെ നോക്കിയതും അവന് അവളെ നഗ്നമാക്കാൻ അതിക നേരം വേണ്ടി വന്നില്ല....! 


അവളെയും കൊണ്ട് ബെഡിലേക്ക് വീണു വീണ്ടും അവളെ ചുംബിച്ചുണർത്തി.... അവളിലെ പെണ്ണ് ഉണർന്നതും അവളും അവനെ ചുംബനങ്ങൾ കൊണ്ട് മൂടി.... എല്ലാം അവൻ ഒരു പുഞ്ചിരിയോടെ സ്വീകരിച്ചു....! 


അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളിലേക്ക് അമർന്നതും അവളും പുഞ്ചിരിയോടെയും അത്ഭുതത്തോടെയും അവനെ നോക്കി.... അവൻ അവൾക്ക് സമ്മാനിക്കുന്ന വേദനയിൽ അവളുടെ കയ്കൾ അവന്റെ പുറത്ത് അമർന്നു....! 


നൂൽ പൊട്ടിയ പട്ടം പോലെ രണ്ട് പേരും തളർന്നതും അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... അവളെ അറിഞ്ഞ പുഞ്ചിരി ആയിരുന്നു.... അവൻ കാണിച്ച വികൃതിയോർത്ത് അവളും അവനെ നോക്കി ചിരിച്ചു....! 


"വേദനിച്ചോ.... മ്മ്...." 


അവൻ അവളുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു....! 


"സാരല്ല.... എന്റെ ആച്ചിയല്ലേ...." 


അവളുടെ മറുപടി കേട്ട് അവൻ അവളെ പിടിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്ത് കിടന്നു.... അവളെ സ്നേഹിച്ചു മതി വന്നില്ലെങ്കിലും അവൾ മയക്കത്തെ കൂട്ട് പിടിച്ചത് കണ്ട് അവനും അവളെ ചേർത്ത് പിടിച്ചു ഉറക്കിലേക്ക് വീണു....!



**************💫



കാലത്ത് എണീറ്റ ആഷി തന്റെ നെഞ്ചോട് ചേർന്ന് ഉറങ്ങുന്ന പെണ്ണിനെ നോക്കി ഒന്ന് ചിരിച്ചു.... നഗ്നമായ അവളെ കണ്ടതും തന്റെ പല്ലുകളുടെ പാട് അവളുടെ ദേഹത്ത് കണ്ട് അവൻ ഒന്ന് ചിരിച്ചു.... പിന്നെ അവൻ അവളെ പുതപ്പിച്ചു കൊടുത്ത് എണീറ്റു....!അവൻ അവൾക്കരികിൽ നിന്ന് എണീറ്റ് പോവുന്നത് അറിഞ്ഞതും അവൾ കണ്ണ് തുറന്നു....!! 


"ആച്ചി ഇന്ന് കോളേജ് ഉണ്ടോ...." 


ആഷി ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോ പെണ്ണ് എണീക്കാതെ തന്നെ ബെഡിൽ കിടന്ന് ചോദിക്കുന്നത് കേട്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു....! 


"ഇന്ന് സൺ‌ഡേ അല്ലെ ലീവാ...." 


"എന്നാ ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ...." 


എന്നും പറഞ്ഞു അവൾ പുതപ്പ് വലിച്ചെടുത്തു മൂടി പുതച്ചു....! 


"പോയി കുളിച്ചു ഡ്രസ്സ്‌ ഒക്കെ ഇട്ടു വന്ന് കിടന്നോ...." 


"എനിക്ക് വയ്യ കുളിക്കാൻ....ആച്ചി എന്നെ കുളിച്ചു തരോ...." 


"നിനക്ക് ഇന്നലെ കിട്ടിയിട്ട് മതിയായില്ലേ.... ഇപ്പൊ ആണെങ്കിൽ ലൈസൻസ് ആയി,,,, അത് കൊണ്ട് നിനക്ക് തന്നാ പണി...." 


"നല്ല ആച്ചി അല്ലെ.... എനിക്ക് വയ്യാത്തോണ്ടാ...." 


"ശരി എങ്കിൽ വാ...." 


അവൾ അത് കേട്ട് ചാടി എണീറ്റതും ആഷി അവളെ ഒന്ന് നോക്കി.... അവന്റെ നോട്ടം കണ്ട് അവൾ നാണത്തോടെ അവനെ നോക്കി ചിരിച്ചു കൊണ്ട് പുതപ്പ് എടുത്തു മൂടി....! 


കുളി ഒക്കെ കഴിഞ്ഞു വന്ന് പെണ്ണ് വീണ്ടും കിടന്നു.... ഇന്നലത്തെ ക്ഷീണം ആവും.... ആഷി ഒന്ന് ചിരിച്ചു കൊണ്ട് റെഡി ആവാൻ തുടങ്ങി....! 


"ആച്ചി എവിടേക്കാ പോണേ...." 


"എന്റെ പഴയ ഒരു ഫ്രണ്ടിന്റെ മാരേജ് ആണ്.... അവൻ മെസേജ് വിട്ടത് ഇന്നാ ഞാൻ കണ്ടത്.... അപ്പൊ പിന്നെ ഒന്ന് പോയി വരാം...." 


"എന്നാ ഞാനും വരട്ടെ ആച്ചി...." 


"അത് വേണ്ടാ.... ഇന്നലെ ഉറക്കം കളഞ്ഞതല്ലേ....നീ ഉറങ്ങിക്കോ....ഉണരുമ്പോഴേക്കും ഞാൻ എത്തും...." 


"മ്മ്...."😒 


അപ്പോഴുള്ള അവളുടെ മുഖഭാവം കണ്ടതും ആഷിക്ക് അത് കണ്ട് നിക്കാൻ ആയില്ല....! 


"നിനക്ക് വിഷമം ആണെങ്കിൽ നീ വാ...." 


"വേണ്ട ആച്ചി ഞാൻ ഇവിടെ കിടന്ന് ഉറങ്ങിക്കോളാം.... ആച്ചി പോയിക്കോ...." 


"ഞാൻ പോയാൽ എന്നോട് പിണങ്ങോ...." 


"ഉ... ഹും...." 


അവൾ പുഞ്ചിരിയോടെ തന്നെ പറഞ്ഞതും അവൻ അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് ഇറങ്ങി....!അപ്പൊ തന്നെ പെണ്ണ് അവിടെ കിടന്ന് ഉറങ്ങി....!! 


"ഡാ അവളെ മുറിയിൽ ചെന്ന് ഡിസ്റ്റർബ് ചെയ്യരുത്.... അവൾ നല്ല ഉറക്കം ആണ്...." 


ആഷി അമനോടായി പറഞ്ഞു കൊണ്ടാണ് പോയത്.... എന്നാൽ അല്ലേ ഇന്ന് കൂടി ഉറക്കം കളയാൻ അവളെ കിട്ടൂ....! 


മാരേജ് ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും അവൾ ഉണർന്നിട്ടുണ്ടായിരുന്നു....!അവൻ ഇന്നലെ നടന്നതെല്ലാം ഓർത്തു അവളെ നോക്കി ഒന്ന് ചിരിച്ചു....!😍 


എന്തായാലും നനഞു.... ഇനി കുളിച്ചു കേറാം... വരുന്നത് വരട്ടെ എന്നും തീരുമാനിച്ചു അവൻ പെണ്ണിനേയും കാത്ത് നിന്നു....! 


"ആച്ചി ദെ ഇത് കണ്ടോ...." 


പെണ്ണ് തന്നെ വരച്ചു വെച്ച കോലം കണ്ട് അവൻ കണ്ണും തള്ളി നിന്നു.... 🙄പെണ്ണ് ലവന്റെ മസിൽ മാത്രം കൃത്യമായി വരച്ചു വെച്ചിട്ടുണ്ട്....! 


"ഇത്രയ്ക്ക് മോശമാണോ ഞാൻ...." 


അവൻ പിണങ്ങും പോലെ കാണിച്ചു കൊണ്ട് ചോദിച്ചു....! 


"നല്ലതല്ലേ...."😒 


"😍പിന്നല്ലാതെ.... ഇനി വരക്കുമ്പോ ദെ ഇവിടെ നീയും വേണം...." 


"മ്മ്...." 


അവൾ സമ്മതിച്ചതും അവൻ ചിരിച്ചു കൊണ്ട് അവളിൽ ലയിച്ചു ചേരാൻ ഉള്ള ആവേശത്തോടെ അവളെ ചുമ്പിക്കാൻ തുടങ്ങി.... പെണ്ണും അത് ഏറ്റു വാങ്ങാൻ എന്ന പോലെ അവന് അഭിമുഖമായി ഇരുന്നു.... അവളുടെ കയ്യിൽ നിന്നും അവനെ വരച്ചു വെച്ച പേപ്പർ താഴെ വീണു.... അവളെ പുണർന്നു കൊണ്ട് അവൻ അവളിലേക്ക് അമർന്നു....എല്ലാം മറന്ന് പ്രണയം മാത്രം പങ്ക് വെക്കുന്ന നിമിഷങ്ങൾ....!



**************💫



ക്ലാസ്സിൽ ഉറക്കം തൂങ്ങി ഇരിക്കുന്ന പെണ്ണിനെ കണ്ട് ആഷി ഒന്ന് ചിരിച്ചു....,! 


"തന്നോട് ഞാൻ ഇന്നലെ പറഞ്ഞ ഇമ്പോസിഷൻ എവിടെ....?!!" 


😦ലയ ഞെട്ടി കൊണ്ട് ചാടി എണീറ്റു....! 


അങ്ങനെ ഒന്ന് ഉണ്ടായിരുന്നോ...., ദയനീയമായി അവനെ ഒന്ന് നോക്കിയെങ്കിലും അവൻ അതൊന്നും മൈൻഡ് ചെയ്തില്ല....! 


"ഞാൻ മറന്നു....!" 


"എങ്കിൽ നാളെ വരുമ്പോ ഒരു നൂറ് കൂടി അതിനോടൊപ്പം എക്സ്ട്രാ എഴുതിക്കോ...." 


😬പെണ്ണ് പല്ല് കടിച്ചു പിടിച്ചു അവനെ നോക്കി....! 


"ആ ആൻസർ പഠിച്ചോ...." 


"ഇല്ല...." 


"എങ്കിൽ അത് ഇവിടെ നിന്ന് പഠിച്ച് എന്നെ കേൾപ്പിച്ചു ഇരുന്നാൽ മതി...." 


ഇവിടെ വെച്ചല്ലേ അടങ്ങി നിക്കേണ്ടൂ.... വീട്ടിന്ന് തരാം.... അവൾ പിറു പിറുത്ത് കൊണ്ട് പഠിക്കാൻ തുടങ്ങി.... ആഷി ആണെങ്കിൽ അവളുടെ കലിപ്പ് ആസ്വദിച്ചു നിന്നു....! 


"ആ ആച്ചി എന്തൊരു ദുഷ്ടൻ ആണ്.... എന്നെ മാത്രേ നിർത്തിയുള്ളൂ...."😒 


അത് കേട്ട് അച്ചു അവളെ വായും പൊളിച്ചു നോക്കി.... ആദ്യായിട്ടാണ് അവളെ വായീന്ന് അവനെ പറ്റി ഇങ്ങനെ ഒന്ന് കേൾക്കുന്നത്....! 


"നമുക്ക് ആഷി സാറിനെ വേണ്ടാ മാഷ് ആയിട്ട് എന്ന് പറഞാലോ...." 


"അത് വേണ്ടാ.... എനിക്ക് ആച്ചിയെ കണ്ടോണ്ട് ഇരിക്കാലോ...."😍 


"അപ്പൊ ദുഷ്ടൻ ആണെന്ന് പറഞ്ഞതോ...." 


"അത് ഞാൻ ചുമ്മാ പറഞ്ഞതാ.... എനിക്ക് ആച്ചിയെ ഒത്തിരി ഇഷ്ടാ.... നിന്നാൽ എനിക്ക് ആച്ചിയെ നല്ലോണം കാണാം...." 


"രണ്ടിനും ഒരേ സൂക്കേട് തന്നെയാ.... നീ പിന്നെ നോർമൽ അല്ലെന്ന് കരുതാം....സാറിന് നിന്റെ അസുഖം പകർന്നോ എന്നാ എന്റെ ഡൌട്ട്...." 


"എന്റെ ആച്ചിയെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ...." 


"ഞാൻ ഒന്നും പറഞ്ഞില്ലേ...." 


അച്ചു കയ്കൂപ്പി കാണിച്ചു കൊണ്ട് നടന്നു....! 


എല്ലാരേയും ഒന്നിച്ചു ഫുഡ്‌ കഴിക്കാൻ ഇരുന്നതും ലയ ആശിയെ തന്നെയാണ് നോട്ടം.... അവനും അവളെ ഒന്ന് നോക്കിയതും പെണ്ണ് ചിരിച്ചു കൊടുത്തു.... 😍അതോടെ അവനും പിന്നെ അവളെ തന്നെ ആയിരുന്നു നോട്ടം....! 


🙄രണ്ടിനും വട്ടാണോ.... അതോ എനിക്ക് വട്ടാണോ.... എന്നാ ഒരു റൊമാൻസ് ആണ്.... നമ്മൾ എങ്ങാനും ഇതൊക്കെ കണ്ട് ആരെയേലും പ്രേമിച്ചാൽ ഇങ്ങേർ വെച്ചേക്കില്ല.... അവന് ഇത്തിരി കുശുമ്പ് ഉണ്ട്....! 


ലവൻ കഴിച്ചത് മതിയാക്കി എണീറ്റതും ആഷി അവനെയും പ്ലേറ്റിലും ഒന്ന് നോക്കി....! 


"ഡാ അത് മുഴുവൻ കഴിച്ചിട്ട് എണീറ്റ് പോയാൽ മതി...." 


അതിനിടയിൽ ഇങ്ങേർ എന്റെ കാര്യം നോക്കുന്നുണ്ടോ.... 🙄അമൻ പിന്നെ ലവനെ ഒന്ന് നോക്കി അവിടെ തന്നെ ഇരുന്നോ....! 


"ഞാൻ എണീറ്റാൽ എന്നെ ആച്ചി വഴക്ക് ഒന്നും പറയത്തില്ല...." 


"😟കാക്കുന് ഈ കാര്യത്തിൽ ബാബി എന്നൊന്നുല്ല....എപ്പോളും ബാബിആയിരുന്നു എന്റെ കൂട്ട്...." 


അത് കേട്ട് പെണ്ണ് അമനെ ഒന്ന് തുറിച്ചു നോക്കി....ഫുഡ്‌ മതിയായതും പെണ്ണ് ആഷിയെ നോക്കി ഒന്ന് ഇളിച്ചു കൊടുത്ത് എണീറ്റു....! 


"ഡീ മുഴുവനും കഴിക്ക്...." 


😦ഞാൻ പറഞ്ഞതല്ലേ അമൻ പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചു....! 


"എനിക്ക് മതിയായി...." 


അതിനവൻ ഒന്ന് ചിരിച്ചു അവൾക്കരികിൽ ചെന്നിരുന്നു ഫുഡ്‌ എടുത്തു അവളുടെ വായിൽ വെച്ചു കൊടുത്തു....പെണ്ണ് ആണെങ്കിൽ അവനെ തന്നെ നോക്കി ഇരുന്നു അത് കഴിക്കാൻ തുടങ്ങി....! 


"എനിക്കും കൂടെ താ കാക്കു...." 


ആഷി അവനെ ഒന്ന് തുറിച്ചു നോക്കിയെങ്കിലും അവനും ഫുഡ്‌ കൊടുക്കാൻ തുടങ്ങി....! 


ബാക്കി ഉള്ളവർ ഒക്കെ അത് നോക്കി ഒന്ന് ചിരിച്ചു....! 


"അപ്പൊ കാക്കുന് എന്നേം ഇഷ്ടം ആണ് അല്ലെ...." 


"അപ്പൊ എന്നെയോ....?!!"😟 


പെണ്ണ് അവനെ ദയനീയമായി നോക്കി കൊണ്ട് ചോദിച്ചു....! 


"നിങ്ങൾ രണ്ടും എന്റെ ജീവനാ...." 


😍അത് കേട്ടതും രണ്ടും ഹാപ്പി.... എന്നാലും അവന്റെ സ്നേഹം ബാഗിച്ചെടുക്കുന്നതിൽ രണ്ട് പേർക്കും ഇത്തിരി കുശുമ്പ് ഇല്ലാതില്ല....!



**************💥



മുറിയിൽ വന്നതും ലയ ഇമ്പോസിഷൻ ഓർത്തെടുത്തു എഴുതാൻ തുടങ്ങി....അവൾ എഴുതുന്നത് കണ്ട് കൊണ്ടാണ് അവൻ വന്നത്.... ഒന്ന് ചിരിച്ചു കൊണ്ട് ബാത്‌റൂമിൽ ചെന്നു ഫ്രഷ് ആയി വന്നു പെണ്ണിനെ നോക്കുമ്പോ ലവൾ ഇപ്പോഴും എഴുത്ത് തന്നെയാണ്....! 


ആഷിയെ മാത്രം ഓർത്തിരുന്നാണ് അവൾ എഴുതുന്നത്....അവൻ അടുത്ത് വന്ന് നിന്നത് പോലും അവൾ അറിഞ്ഞില്ല...! 


അവൾ എഴുതി കൊണ്ടിരിക്കുന്ന നോട്സിലേക്ക് ആഷി നോക്കിയതും അവൾ എഴുതുന്നത് ആച്ചി എന്ന് മാത്രം ആണ്.... അത് കണ്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു....!അവളോടുള്ള അടങ്ങാത്ത പ്രണയം ആയിരുന്നു അവനിൽ ഉടലെടുത്തത്....! 


അവളുടെ തോളിൽ കയ് വെച്ചതും അവൾ തിരിഞ്ഞു നോക്കി....! 


"ഇന്ന് എഴുതിയത് മതി.... വാ കിടക്കാം...." 


"എഴുതിയില്ലേ എന്നെ ആച്ചി എന്നെ നിർത്തില്ലേ...." 


"അല്ലേലും ഇത് കണ്ടാൽ മിക്കവാറും നിർത്തും...." 


ആഷി അവൾ എഴുതിയത് കയ്യിൽ എടുത്തു കാണിച്ചു പറഞ്ഞതും ലയ വായും പൊളിച്ചു അതിലേക്ക് നോക്കി....! 


"ആദ്യത്തെ മൂന്ന് ലൈൻസെ പറഞ്ഞത് ഉള്ളൂ.... പിന്നെ തൊട്ട് എന്റെ പേരാ...." 


"അത് പിന്നെ ഞാൻ...." 


"മനസ് മുഴുവനും ഞാൻ ആയത് കൊണ്ടല്ലേ.... എനിക്ക് ഇഷ്ടായി...." 


അതിനവൾ അവനെ നോക്കി ഒന്ന് ചിരിച്ചു....!അവനും അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവളെയും കയ്യിൽ എടുത്തു നടന്നു ബെഡിലേക്ക് കിടത്തി.... പ്രണയഭാവത്തോടെ ഉള്ള അവളുടെ നോട്ടം അവനും അതിക നേരം നോക്കി നിൽക്കാൻ ആയില്ല....തന്റെ പ്രണയം അവൾക്ക് ബാഗിച്ചു കൊടുക്കാൻ ഉള്ള ആവേശം ആയിരുന്നു....കിതച്ചു കൊണ്ട് മാറി കിടന്ന അവനെ അവൾ ചുംബനങ്ങൾ കൊണ്ട് മൂടി.... അവൾക്ക് തന്നോടുള്ള പ്രണയം അവന് താങ്ങാവുന്നതിലും അതികം ആയിരുന്നു....! 


ഒരു നിമിഷം പോലും പരസ്പരം കാണാതിരിക്കാൻ രണ്ട് പേർക്കും ആയില്ല.... ഊണിലും ഉറക്കിലും അവൾക്ക് തന്റെ ആച്ചി വേണം....! 


ദിവസങ്ങൾ കോഴിയും തോറും അവളുടെ ഓർമ്മകൾ മാത്രം അവളെ തേടി വന്നില്ലെങ്കിലും അവനോടുള്ള അവളുടെ പ്രണയം മാത്രം അവളിൽ നിറഞ്ഞു നിൽപുണ്ടായിരുന്നു....!!



**************💫



"നിങ്ങൾ പോയിക്കോ ഞാൻ വന്നോളാം....!" 


കോളേജ് കഴിഞ്ഞതും ആഷി രണ്ടിന്റെയും അടുത്ത് വന്ന് പറഞ്ഞതും ലയ അനുസരണയോടെ തലയാട്ടി....! 


അവൻ കോളേജിനകത്തേക്ക് തന്നെ നടന്നതും ലയ അച്ചുനെ നോക്കി ഒന്ന് ഇളിച്ചു....! 


"ഞാൻ ഓടിക്കാം.... നീ പിന്നിൽ ഇരുന്നാൽ മതി...." 


"എടീ റോഡിൽ ഭയങ്കര തിരക്ക് ആയിരിക്കും...." 


"അതിനെന്താ...." 


അച്ചു പിന്നെ അതികം തർക്കിക്കാതെ പിന്നിൽ കേറി ഇരുന്നതും ലയ വണ്ടി എടുത്തു....! 


"അവിയേട്ടനെ കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട്...." 


"നിന്റെ കേസ് കഴിഞേ പിന്നെ ആള് കുറച്ച് ബിസിയാ....മൊത്തം പ്രേമവും ഒളിച്ചോട്ടവും തന്നെ.... ആരാ വന്ന് അങ്ങേരെ പഞ്ഞികിടുന്നെ എന്ന് പറയാൻ പറ്റില്ല....നിന്റെ ഡാഡി നിന്റെ ആഷിയെ കൊല്ലാൻ നോക്കിയത് കൊണ്ടാണല്ലോ നിനക്ക് ഈ ഗതി വന്നത്...." 


അത് കേട്ടതും പെണ്ണ് ബ്രേക്ക്‌ ഇട്ടു....! 


"എന്റെ ആച്ചിയെ കൊല്ലാനോ....?!!" 


"അതൊക്കെ കഴിഞ്ഞു...ഇപ്പൊ നിന്റെ ഡാഡി നിന്റെ ഈ അവസ്ഥ കണ്ട് നന്നാവേം ചെയ്തു...." 


അച്ചു പറഞ്ഞു പെട്ടല്ലോ എന്ന അവസ്ഥയിൽ പറഞ്ഞു....! 


"എനിക്ക് എന്റെ ആച്ചിയെ ഇപ്പൊ കാണണം.... അല്ലേൽ ആരേലും വീണ്ടും എന്റെ ആച്ചിയെ കൊല്ലും...." 


എന്നും പറഞ്ഞു പെണ്ണ് വണ്ടി തിരിച്ചു വിട്ടു....! 


"എടീ നിന്റെ വീട്ടിലേക്ക് തന്നെയല്ലേ ആഷി സർ വരുന്നത്.... അവിടെ വെച്ചു കണ്ടാൽ പോരെ.... അല്ലേലും ഇപ്പോ നിങ്ങൾക്ക് ശത്രുക്കൾ ഒന്നും ഇല്ല...." 


അതൊന്നും പെണ്ണ് കേൾക്കുന്നുണ്ടായിരുന്നില്ല.... ആഷിയെ കാണണം എന്ന ആഗ്രഹം മാത്രം ആയിരുന്നു....! 


അച്ചു പിന്നെ ഒന്നും പറയാതെ സൈലന്റ് ആയി ഇരുന്നു.... തിരക്കുകൾ എല്ലാം അവൾ നല്ലത് പോലെ മറികടന്നു....! 


പെട്ടെന്ന് എന്തോ കണ്ണിൽ ഇരുട്ട് കേറുന്നത് പോലെ തോന്നിയതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു തുറന്ന് നോക്കി.... ഒന്നും തനിക്ക് കാണാൻ പറ്റാത്ത പോലെ കണ്മുന്നിൽ ഇരുട്ട് പടർന്നു.... അവളുടെ ശരീരവും തളരുന്നത് പോലെ.... കയ്കൾ അയഞ്ഞു.... വണ്ടി പതിയെ നീങ്ങി തുടങ്ങിയതും അച്ചു അവളെ നോക്കുന്നതിന് മുന്നേ രണ്ട് പേരും വണ്ടിയോടൊപ്പം റോഡിലേക്ക് വീണു....!



ആളുകൾ അവർക്ക് ചുറ്റിലും ഓടികൂടി....! 


അച്ചു വേദനയോടെ നെറ്റിയിൽ കയ് വെച്ചു കൊണ്ട് എണീറ്റ് ഇരുന്നു അടുത്ത് കിടക്കുന്ന ലയയെ ഒന്ന് നോക്കി....അവൾ ബോധം മറഞ അവസ്ഥയിൽ കിടക്കുന്നത് കണ്ട് അച്ചു വെപ്രാളത്തോടെ അവളുടെ അടുത്തേക്ക് നീങ്ങി....! 


"ലയ...." 


അവൾ തട്ടി വിളിച്ചെങ്കിലും അവൾ ഒന്നും അറിയാതെ കിടക്കുന്നത് കണ്ട് അവൾ പേടിയോടെ തന്നെ അവളെ നോക്കി....! 


"വെള്ളം ഉണ്ടെങ്കിൽ എടുക്ക്...." 


കൂടി നിന്നവരിൽ ഒരാൾ പറഞ്ഞതും അച്ചു ബാഗിൽ നിന്ന് ബോട്ടിൽ എടുത്തു... അവളുടെ മുഖത്ത് തെളിച്ചെങ്കിലും അവളിൽ ഒരു ഞെരുക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ....! 


"ആ... ച്ചി...." 


എന്ന് മാത്രം അവൾ കണ്ണ് തുറക്കാതെ തന്നെ വിളിക്കുന്നുണ്ടായിരുന്നു....! 


അവരൊക്കെ തന്നെ ചേർന്ന് അവരെ അത് വഴി വന്നകാറിൽ ഹോസ്പിറ്റലിലേക്ക് എത്തിച്ചു.... അച്ചു ഫോൺ എടുത്തു അപ്പൊ തന്നെ ആഷിയെ കോൾ ചെയ്തു....! 


"സർ ഞങ്ങൾ തിരിച്ചു വരുമ്പോ ഒരു ചെറിയ ആക്‌സിഡന്റ് ഉണ്ടായി....ഞങ്ങൾ ഹോസ്പിറ്റലിൽ പോവാ...." 


"Whaat....?" 


"പേടിക്കാൻ ഒന്നും ഇല്ല... പക്ഷെ ലയ ഇത് വരെ കണ്ണ് തുറന്നിട്ടില്ല...." 


അത് കേട്ടതും ആഷി വെപ്രാളത്തോടെ കോളേജിൽ നിന്ന് ഇറങ്ങി ബൈക്കും എടുത്തു ഹോസ്പിറ്റലിലേക്ക് വിട്ടു....! 


അവൻ ക്യാഷ്യുയാലിറ്റിയിലേക്ക് ഓടി കയറിയതും അച്ചുനെ കണ്ട് അടുത്ത് ചെന്നു....!അവളുടെ നെറ്റിയിലും കയ്യിലും എല്ലാം ബാൻഡ്എയ്ഡ് ചെയ്തിട്ടുണ്ട്....! 


"ലയ എവിടെ....?!!" 


അവൻ അവളെ അവിടെ ഒക്കെ നോക്കി കൊണ്ട് ചോദിച്ചു....! 


"അവളെ നഴ്സ് വന്ന് ചെക്കപ്പ് ഉണ്ടെന്ന് പറഞ്ഞു കൊണ്ട് പോയി...." 


"എന്താ ഉണ്ടായത്....?!!" 


അവർ പുറത്തേക്ക് ഇറങ്ങി ലയയുടെ അടുത്തേക്ക് നടക്കുമ്പോ ആഷി ചോദിച്ചു....! 


"അത്.... അവൾക്ക് പെട്ടെന്ന് സാറിനെ കാണണം എന്ന് പറഞ്ഞു തിരിച്ചു വരുമ്പോ എന്തോ അവൾ വീഴുകയായിരുന്നു....അവൾക്ക് ഇത് വരെ ബോധം വന്നിട്ടില്ല...." 


ആഷിക്ക് അത് കേട്ട് സഹിക്കാൻ ആയില്ല....! 


"ഇവിടെക്കാ കൊണ്ട് വന്നത്...." 


അച്ചു പറഞ്ഞതും അവൻ മുന്നിൽ ഉള്ള ഡോർ കൊട്ടി... നഴ്സ് ഇറങ്ങി അവൻ അകത്തേക്ക് നോക്കി....! 


"ഇപ്പൊ കൊണ്ട് വന്നില്ലേ ആക്‌സിഡന്റ് ആയ ഒരു പെൺകുട്ടിയെ.... അവളെ ഹസ്ബൻഡ് ആണ്.... അവൾ എവിടെ....?!!" 


ആഷി വെപ്രാളത്തോടെ ചോദിച്ചു....! 


"ആൾക്ക് ഇത് വരെ ബോധം വീണിട്ടില്ല.... ചെക്കപ്പ് നടന്നു കൊണ്ടിരിക്കാ....വെയിറ്റ് ചെയ്തോളൂ...." 


നഴ്സ് പറഞ്ഞതും അച്ചു അവിടെ കണ്ട ചെയറിൽ ഇരുന്നു.... ആഷി ആണെങ്കിൽ സ്വസ്ഥത ഇല്ലാതെ അങ്ങിങായി നടന്നു....! 


അവിനാശ് അങ്ങോട്ടേക്ക് വരുന്നത് കണ്ട് അച്ചു എണീറ്റ് വായും പൊളിച്ചു അവനെ നോക്കി....! 


"ആ കോട്ട് എങ്കിലും ഊരി വെച്ചൂടെ മനുഷ്യാ....!" 


"പിന്നെ,,,, നിനക്ക് എന്തോ ആക്‌സിഡന്റ് പറ്റി എന്ന് കേട്ട് ഇവിടെ വരെ എത്തിയത് എങ്ങനെ ആണെന്ന് എനിക്കെ അറിയൂ.... നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ...." 


"ഇതൊക്കെ തന്നെയേ ഉള്ളൂ...." 


എന്നും പറഞ്ഞു അച്ചു അവിടെ തന്നെ ഇരുന്നു....! 


അപ്പോഴാണ് അവിനാശ് ആഷിയെ കാണുന്നത്.... 🙄ലവന്റെ നടപ്പ് കണ്ട് അവിനാശ് മുന്നിൽ ഉള്ള റൂമിന്റെ എഴുത്ത് ഒന്ന് നോക്കി.... ലേബർ റൂം ഒന്നും അല്ലല്ലോ.... അവിടെയാ കെട്ടിയോന്മാരെ ഈ നടപ്പ് കാണുന്നത്....! 


"എടാ ആഷി ലയ എവിടെ....?!!" 


"അവൾക്ക് ഇത് വരെ ബോധം വീണിട്ടില്ല.... അകത്തു ചെക്കപ്പ് നടക്കാ...." 


അച്ചു ആയിരുന്നു മറുപടി കൊടുത്തത്....! 


"നീ പേടിക്കേണ്ടെടാ ആഷി.... അവൾക്ക് ഒന്നും പറ്റില്ല...." 


ആഷിയെ ഒന്ന് സമാധാനിപ്പിച്ചു അവിനാശ് അച്ചുന്റെ അടുത്ത് വന്നിരുന്നു....! 


"അവൾക്ക് തലക്ക് ആണോ ഇടി കിട്ടിയത്...." 


അവന്റെ ചോദ്യം കേട്ട് അച്ചു അവനെ ഒന്ന് തുറിച്ചു നോക്കി....! 


ആഷിയും നടത്തം നിർത്തി അവനെ ഒന്ന് തുറിച്ചു നോക്കാതിരുന്നില്ല.... അത് കണ്ടതും ലവൻ അച്ചുന്റെ അടുത്തേക്ക് നീങ്ങി....! 


"അല്ലേടി തലക്ക് ആണെങ്കിൽ അവൾക്ക് ബോധം വരുമ്പോ നോർമൽ ആവാൻ ചാൻസ് ഉണ്ട്...." 


"ഓഹ് എന്റെ അവിനാഷേട്ടാ അവൾ ഒന്ന് വീണതാ....നെറ്റിയിലും കയ്യിലും ഒരു ചെറിയ ഒരു മുറിവെ ഉള്ളൂ...." 


"എങ്ങനെയാ അവൾ വീണത്....?!!" 


ഇത്തിരി നേരം കഴിഞ്ഞു അവൻ വീണ്ടും ചോദിച്ചു....! 


"അത് ഇനി ഒരിക്കൽ കൂടി കാണിച്ചു തരാൻ വയ്യ.... ഇപ്പൊ തന്നെ വേദനിച്ചു പാടില്ല...." 


അവിനാശ് വീണ്ടും ഇത്തിരി നേരം സൈലന്റ് ആയി....! 


"സർ ഞങ്ങൾ എന്തൊക്കെയോ സംസാരിക്കുന്നതിനിടയിൽ അവളുടെ ഡാഡി സാറിനെ കൊല്ലാൻ നോക്കിയതും അവൾക്ക് ആണ് ആ ബുള്ളെറ്റ് കൊണ്ടത് എന്നും ഞാൻ പറഞ്ഞു പോയി.... അപ്പോഴാ സാറിനെ കാണണം എന്ന് പറഞ്ഞത് അവൾ വണ്ടി തിരിച്ചു വിട്ടത്....ഞാൻ തിരിച്ചു വിടാൻ പറഞ്ഞതൊന്നും അവൾ കേട്ടില്ല.... പെട്ടെന്ന് അവൾ ഒരു വീഴ്ച ആയിരുന്നു....എനിക്കെന്തോ പേടിയാവുന്നു...." 


"ഏയ്‌ അത് കൊണ്ടൊന്നും ആവില്ല.... അവൾക്ക് കാലത്ത് തൊട്ടേ നല്ല ക്ഷീണം ഉണ്ടായിരുന്നു..... കോളേജിൽ വരേണ്ടെന്ന് പറഞ്ഞപ്പോൾ അവൾ കേട്ടില്ല...." 


"അത് പിന്നെ ഒരു മിനിറ്റ് പോലും അവൾക്ക് നിന്നെ കാണാതിരിക്കാൻ പറ്റില്ലല്ലോ അത് കൊണ്ടാവും...." 


അവിനാശ് ഒരു ചിരിയോടെ പറഞ്ഞതും ആഷിയും ഒന്ന് പുഞ്ചിരിച്ചു....! 


"ബോധം പോയപ്പോഴും അവൾ സാറിന്റെ പേര് വിളിക്കുന്നുണ്ടായിരുന്നു...." 


ആഷി അത് കേട്ട് ഒന്ന് ചിരിച്ചു.... ഏത് അബോധാവസ്ഥയിലും അവളുടെ മനസ്സിൽ താൻ മാത്രമേ ഉള്ളൂ എന്ന സന്തോഷം....!❤️ 


"അല്ലേടി പേര് വിളിച്ചത് ആഷി എന്നാണോ,,,,, ആച്ചി എന്നാണോ...." 


"😬എന്തോന്ന്...." 


അച്ചു പല്ല് കടിച്ചു പിടിച്ചു അവിനാഷിനെ ഒന്ന് നോക്കി....! 


"ആഷി എന്നാണെങ്കിൽ അവൾക്ക് ഓർമ വന്നു,,,, ആച്ചി എന്നാണെങ്കിൽ ഓർമ്മ വന്നിട്ടില്ല...." 


"ദെ ആ തലമണ്ട ഞാൻ തല്ലി പൊട്ടിക്കേണ്ടെങ്കിൽ മാറി ഇരിക്കെങ്ങോട്ട്...." 


അച്ചു കലിപ്പിട്ടതും അവിനാശ് ഇത്തിരി നീങ്ങി ഇരുന്നു....! 


"നിന്നെ എങ്ങനെ ഇവൾ സഹിക്കുന്നെടാ... കഷ്ടം തന്നെ...." 


ആഷി അവനെ നോക്കി ദയനീയമായി ചോദിച്ചതും അവൻ ഒന്ന് ഇളിച്ചു....! 


"ഇവൾക്ക് കൂടി മറ്റവളെ പോലെ ഓർമ പോയെങ്കിൽ ഏത് നേരം നോക്കിയാലും അവൾ നിന്നെ ആച്ചി എന്നും വിളിച്ചു വരുന്ന പോലെ ഇവൾ എന്നെ അവി എന്നും വിളിച്ചു കൂടെ നടന്നേനെ...." 


"അവൾക്ക് ഓർമ പോയപ്പോൾ മാത്രം അല്ല ഓർമയുള്ളപ്പോഴും സർ എന്ന് വെച്ചാൽ ജീവനാ...." 


"😒അപ്പൊ നിനക്ക് എന്നെ ജീവൻ അല്ലെന്ന്...." 


അവൻ പിണങ്ങിയ പോലെ ഇരുന്നതും ഡോർ ഓപ്പൺ ചെയ്തു ഡോക്ടർ പുറത്തേക്ക് വരുന്നത് ആഷി തിടുക്കത്തോടെ അവരുടെ അടുത്ത് ചെന്നു....! 


"ഡോക്ടർ....ലയ... അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ....അവൾക്ക് ബോധം വന്നോ...." 


"ക്ഷീണം കൊണ്ടുള്ള മയക്കം ആണ്.... വീണ മുറിവേ ഉള്ളൂ,,,,അത് ഞങ്ങൾ ബാൻഡ്ഐജ് ഇട്ടിട്ടുണ്ട്...."

പിന്നെ ആള് പ്രെഗ്നന്റ് കൂടിയാണ്....അതിന്റെ ക്ഷീണം കൊണ്ട് തല കറങ്ങി വീണത് ആവും.... അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല...."



"😨ഏ...." 


ആഷി ഞെട്ടി കൊണ്ട് ചോദിച്ചു....! 


"എന്താടോ വിശ്വാസം വരുന്നില്ലേ...." 


"അതല്ല ഡോക്ടർ പെട്ടെന്ന് കേട്ട ഷോക്കിൽ...." 


ആഷി ഇളിച്ചു കൊണ്ട് പറഞ്ഞു....! 


🙄അച്ചു പുഞ്ചിരിയോടെ നിന്നതും അവിനാശ് വായും പൊളിച്ചു നിന്നു....! 


ഡോക്ടർ പോയതും ആഷി സന്തോഷം കൊണ്ട് അവിനാഷിനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു....! 


"സത്യം ആയിട്ടും ഞാൻ അല്ലേടാ.... അവൾ ഒരു കുഞ്ഞു വാവയെ ചോദിച്ചപ്പോൾ പാവം കൊച്ചല്ലേ എന്ന് കരുതി ഞാൻ ഒരു പാവകുട്ടിയെ വേടിച് കൊടുത്തേ ഉള്ളൂ അല്ലാതെ ഞാൻ...." 


😦അത് കേട്ടതും ആഷി അവനെ പിടിച്ചു തള്ളി....! 


"😬അനാവശ്യം പറയുന്നോ.... അത് എന്റയാ...." 


"😨യൂ... ടു...." 


അവിനാശ് വിശ്വാസം വരാത്ത പോലെ അവനെ നോക്കി ചോദിച്ചു....!ആഷി അതെ എന്ന പോലെ ചിരിച്ചു കൊണ്ട് തലയാട്ടി....! 


"അവൾ ഒരു കുഞ്ഞിനെ ചോദിച്ചിട്ട് മാസം രണ്ടായല്ലേ ഉള്ളൂ.... അപ്പോഴേക്കും നീ....!" 


"😍അത് പിന്നെ എത്രയാണെന്ന് വെച്ചാടാ കണ്ട്രോൾ ചെയ്തു നിക്കുന്നത്...." 


അവിനാശ് അവനെ മൊത്തത്തിൽ ഒന്ന് നോക്കി.... ലവന്റെ കൂടെ കിളി പോയെന്നാ തോന്നുന്നേ....! 


"അല്ലേടി അച്ചു നീയെന്താ എന്നോട് ഒരു കുഞ്ഞു വാവയെ ഒന്നും ചോദിക്കാത്തെ...." 


"ആദ്യം നിങ്ങൾക്ക് ഇത്തിരി വിവരം വെക്കട്ടെ...." 


ഇതിനൊക്കെ വിവരം വേണോ.... അങ്ങനെ ആണെങ്കിൽ ആ പെണ്ണിന് ബോധം വരെയില്ല.... എന്നിട്ടല്ലേ ഇവൻ പണി ഒപ്പിച്ചത്....!



************💫



"ആച്ചി...." 


ബോധം വന്നപ്പോൾ തന്നെ അവൾ ആഷിയെ കണ്ട് കെട്ടിപ്പിടിച്ചു....!ആഷിയും നിറഞ്ഞ മനസോടെ തന്നെ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു....! 


"നിനക്ക് ഞങ്ങളെ ഒക്കെ ഓർമയുണ്ടോ.....?!!" 


"അവിയേട്ടൻ അല്ലെ ഇയാൾ....എനിക്ക് ഓർമയൊക്കെ ഉണ്ട്...." 


🙄ഇതിപ്പോ ഓർമ വന്നോ എന്ന് മനസ്സിൽ ആവുന്നില്ലല്ലോ....! 


"നീ ചോദിക്കാറില്ലേ കുഞ്ഞ് വാവയെ.... ധാ അതിപ്പോ നിന്റെ വയറ്റിൽ ഉണ്ട്...." 


"ആണോ.... ആച്ചി...." 


"മ്മ്...." 


"എപ്പോഴാ കുഞ്ഞു വാവ പുറത്ത് വരാ ആച്ചി...." 


അതൊക്കെ കേട്ടപ്പോൾ തന്നെ അവിനാഷിന് പെണ്ണിന് വെളിവ് വന്നില്ലെന്ന് മനസ്സിൽ ആയി.... 😟എന്നാൽ എന്താ ഒരു ഉമ്മച്ചിയാവാൻ പോവല്ലേ....! 


"അതൊക്കെ കുറച്ച് കഴിയും.... അത് വരെ നല്ലത് പോലെ സൂക്ഷിക്കണം എന്നാ ഡോക്ടർ പറഞ്ഞത്...." 


"മ്മ്...." 


അവൾ ഒന്ന് മൂളിയതും ആഷി അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.... 🙄ലവന് ഇതിനെ നേരം ഉള്ളൂ....! 


"സൂക്ഷിച്...." 


കാറിൽ നിന്ന് ഇറങ്ങി കൊണ്ട് ആഷി അവളെ പിടിച്ചു ഇറക്കി....! 


"അയ്യോ മോൾക്ക് എന്ത് പറ്റി...." 


"ഒന്ന് വീണതാ...." 


ആഷി ഒരു ചിരിയോടെ പറഞ്ഞു....! 


"അതൊന്നും അല്ല....അവൾ പ്രെഗ്നന്റ് ആണ്.... അതിന്റെ വീഴ്ചയാ...." 


അവിനാശ് ആഷിയെ നോക്കി ഒരുമാതിരി ഇളിച്ചു കൊണ്ട് പറഞ്ഞു....! 


"സത്യം ആണോ...." 


അവളുടെ മമ്മി വിശ്വാസം വരാത്ത പോലെ ചോദിച്ചു....! 


"ആ മമ്മി.... എന്റെ വയറ്റിൽ കുഞ്ഞു വാവയുണ്ട്...." 


അവളും അത്ഭുതത്തോടെ വയറിൽ കയ് വെച്ചു കൊണ്ട് പറഞ്ഞു....! 


എല്ലാരും വലിയ സന്തോഷത്തിൽ ആണ്.... അമൻ മാത്രം കിളി പോയ പോലെയാ ഇരിപ്പ്....!🙄 


"നിനക്ക് എന്ത് പറ്റിയെടാ എന്താ ഒരു സന്തോഷം ഇല്ലാതെ.... ഒന്നുല്ലേലും നീ ഒരു കുഞ്ഞിപ്പാ ആവാൻ പോവല്ലേ...." 


അവിനാശ് ലവന്റെ കിളി പോയ ഇരിപ്പ് കണ്ട് ചോദിച്ചു....! 


"😒അത് തന്നെയാ എന്റെയും സങ്കടം...." 


"എന്തിന്...." 


"ഞാൻ പെണ്ണ് കേട്ടുമ്പോഴേക്കും ആ കൊച്ചിന് ഒരു പത്ത് വയസ് എങ്കിലും ഉണ്ടാവും.... അപ്പൊ എന്നെ കുഞ്ഞിപ്പാ എന്നും വിളിച്ചു അവരെ കൊച്ചു എന്റെ അടുത്ത് വരുമ്പോ ഞാൻ കെട്ടുന്ന പെണ്ണ് എന്ത് വിചാരിക്കും...." 


"എന്നാ അതിനോട് വല്ലിപ്പാ എന്ന് വിളിക്കാൻ പറയാം....ചെക്കന്റെ ഒക്കെ ഒരു കാര്യം.... അതെങ്ങനാ ലവന്റെ അല്ലെ അനിയൻ....ഇപ്പോഴേ ഇങ്ങനെ ഒക്കെ ആണെങ്കിൽ എന്റെയൊക്കെ പ്രായം ആവുമ്പോൾ എന്താവും...."😦 


ചെക്കൻ അതിന് ഇളിച്ചു കൊടുത്തു....! 


"എനിക്ക് മതി ആച്ചി...." 


"ഇത് നമ്മുടെ കുഞ്ഞു വാവയ്ക്ക് വേണ്ടിയാ....! 


"ആണോ...." 


എന്നും ചോദിച്ചു അവൾ എങ്ങനെ ഒക്കെയോ കഴിക്കാൻ തുടങ്ങി....! 


അത് കണ്ട് അമൻ നിരാശയോടെ ഇരുന്നു....! 


"ഇതാടാ.... നീ മുഖം വീർപ്പിച്ചു ഇരിക്കേണ്ട...." 


അമൻ വാ പൊളിച്ചു കൊടുത്തതും ആഷി വായിൽ ഇട്ടു കൊടുത്തു....! 


"ഇപ്പൊ കഴിക്കുന്നതൊക്കെ കൊള്ളാം....ഇവരുടെ കുഞ് വന്നാൽ നീയാ ഇവൻ നിന്നെ നോക്കിയത് പോലെ നോക്കേണ്ടത്...." 


അമനെ നോക്കി ഉമ്മി പറഞ്ഞതും ചെക്കൻ അവിനാഷിനെ നോക്കി ഒന്ന് ഇളിച്ചു....! 


"ഇവന്റെ കെട്ടിന് കുഞ്ഞിപ്പാ എന്നും വിളിച്ചു ആ കൊച്ച് ഇവന്റെ അടുത്ത് പോവുന്ന കാര്യം ഇവന് ഇപ്പോഴേ ചിന്തിക്കാൻ പറ്റുന്നില്ല അപ്പോഴാ അല്ലേടാ...." 


അതിന് ആഷി അവനെ ഒന്ന് നോക്കി....! 


"ചുമ്മാ പറയുന്നതാ കാക്കു....രണ്ടാൾക്കും കുഞ്ഞ് വാവയെ കിട്ടിയാൽ എന്നെ നോക്കില്ലല്ലോ...."😒 


"അതാണോ.... അത് ഞാൻ ഏറ്റു....ഭാരിച്ച കാര്യങ്ങൾ ഒന്നും ചിന്തിക്കാതെ ഇപ്പൊ മോൻ പോയി പടിക്ക്...." 


"ഞാൻ നല്ലത് പോലെ പഠിക്കുന്നുണ്ട് കാക്കു...." 


"അത് മാർക്കിൽ കണ്ടാൽ മതി...." 


അതെങ്ങനെയേലും ഒപ്പിക്കാം.... ചെക്കൻ അതും ചിന്തിച്ചു എണീറ്റു പോയി....! 


ആഷി അവളുടെ ടോപ് നീക്കി ആ കുഞ്ഞ് വയറിൽ ചുണ്ടുകൾ അമർത്തിയതും താടിരോമങ്ങൾ തറച്ചു അവൾ ഒന്ന് പിടഞ്ഞു....! 


"നമ്മുടെ കുഞ് വാവ ഇപ്പോ എന്ത് ചെയ്യവും ആച്ചി...." 


അതിനവൻ ഒന്ന് ചിരിച്ചു....! 


"അത് നല്ല ഉറക്കാവും.... നിനക്ക് ഉറങ്ങണ്ടേ...." 


"മ്മ്.... ആച്ചി എനിക്ക് ഉമ്മ തന്നില്ലല്ലോ...." 


അത് കേട്ടതും അവൻ അവളുടെ മുഖം ആകെ ചുംബനങ്ങൾ കൊണ്ട് മൂടി അവളെയും കെട്ടിപ്പിടിച്ചു കിടന്നു....! 


"അപ്പൊ എനിക്ക് ഇനി കോളേജിൽ വരാൻ പറ്റില്ലേ ആച്ചി...." 


"കുറച്ചു ദിവസം കഴിഞ്ഞു വരാം....ഇപ്പൊ നിനക്ക് നല്ല ക്ഷീണം ഉണ്ട്.... അത് കൊണ്ട് ഇവിടെ റസ്റ്റ്‌ എടുക്കാനാ ഡോക്ടർ പറഞ്ഞത്.... നമ്മുടെ കുഞ് വാവയ്ക്ക് വേണ്ടിയല്ലേ...." 


"മ്മ്.... ഞാൻ കിടന്നോളാം...." 


ആഷി അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ഇറങ്ങിയതും അവൾ ബാൽക്കണിയിൽ വന്നു അവൻ പോവുന്നതും നോക്കി നിന്നു....! 


അവനെ കാണാതെ ഒരു നിമിഷം പോലും പറ്റില്ലെന്ന് തോന്നിയതും അവൾ അവന്റെ ഫോട്ടോയും കെട്ടിപ്പിടിച്ചു കിടന്നു....! 


അവൻ തിരിച്ചു വരുമ്പോൾ കണ്ടത് തന്റെ ഫോട്ടോയും കെട്ടിപ്പിടിച്ചു ഉറങ്ങുന്ന പെണ്ണിനെയാണ്.... അത് കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു.... ഇത്രമേൽ നീയെന്നെ സ്നേഹിക്കാൻ ഞാൻ എന്ത് പുണ്യം ആണ് ചെയ്തത് എന്ന് പോലും ചിന്തിച്ചു പോയി....!!❤️



**************💫



പൊങ്ങി വന്ന വയറിലേക്ക് പെണ്ണ് അത്ഭുതത്തോടെ നോക്കുന്നത് കണ്ട് ആഷി ഒന്ന് ചിരിച്ചു....! 


"അത് നമ്മുടെ കുഞ് അവിടെ കിടന്ന് വളർന്ന് വരുന്നതാ.... ഇനി കൂടിയാൽ രണ്ട് മൂന്ന് മാസം അത് കഴിഞ്ഞാൽ ആള് ഇങ്ങ് പുറത്തേക്ക് വരും...." 


"എങ്ങനെ....?!!" 


അത് കേട്ടതും അവന് എന്തോ പോലെ തോന്നി....! 


"അതൊക്കെ ഡോക്ടർ നോക്കിക്കോളും...." 


"അപ്പൊ എനിക്ക് വേദനിക്കോ ആച്ചി...." 


അവന്റെ ഉള്ളിൽ ഒരു നീറ്റൽ ഉടലെടുത്തു....ഒരു കുഞ്ഞു വേദന പോലും സഹിക്കാൻ ആവാത്ത പോലെയാണ് പെരുമാറ്റം...! 


"എന്നാലും സാരല്ല കുഞ്ഞു വാവയ്ക്ക് വേണ്ടിയല്ലേ...." 


അവന്റെ മൗനം കണ്ട് അവൾ തന്നെ പറഞ്ഞതും അവൻ കണ്ണീരോടെ അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു....! 


"എനിക്ക് മതി ആച്ചി...." 


"കഴിക്ക്.... അല്ലെങ്കിൽ കുഞ്ഞു വാവയ്ക്ക് വിശക്കില്ലേ...." 


ആഷി അവളെ പിന്നാലെ നടന്നു ഫുഡ്‌ കഴിപ്പിക്കൽ ആണ്....! 


"എന്തിനാ മോളെ നീ ആ പാവത്തിനെ ഇട്ടു ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്.... മമ്മി തരാന്ന് പറഞ്ഞില്ലേ...." 


"അത് സാരല്ല മാമി.... ഇപ്പൊ ഇവളെ നോക്കിയില്ലെങ്കിൽ പിന്നെ എപ്പോഴാ...." 


"ലാളിക്കേണ്ട പ്രായത്തിൽ എന്റെ മോൾ അതൊന്നും അനുഭവിച്ചിട്ടില്ല.... പക്ഷെ ഈ കുറച്ച് കാലം കൊണ്ട് ഒരു ജന്മം മുഴുവനും കൊടുക്കേണ്ട നീ സ്നേഹം കൊടുത്തു.... എന്റെ മോൾക്ക് അങ്ങനെ ഒരു ഭാഗ്യം എങ്കിലും ഉണ്ടായല്ലോ....!" 


"അതിന്റെ നൂരിരട്ടി സ്നേഹം ഇവൾ എനിക്ക് തരുന്നുണ്ട്.... എന്നോടുള്ള സ്നേഹം കൊണ്ടാ ഇവൾ എല്ലാ കാര്യത്തിനും എന്റെ അടുത്ത് വരുന്നത്...." 


അതിനവർ ഒന്ന് പുഞ്ചിരിച്ചു....! 


ആഷി തന്നെയായിരുന്നു ഊണിലും ഉറക്കിലും അവളെ പരിചരിച്ചത്....! 


"ഇത് ആച്ചി,,,, ഇത് ഞാൻ,,,, ഇത് കുഞ്ഞാവ.... എങ്ങനെ ഉണ്ട്...." 


അവൾ വരച്ചത് എടുത്തു ആഷിയെ കാണിച്ചതും അവൻ അതിലേക്ക് നോക്കി ഒന്ന് ചിരിച്ചു....! 


"നന്നായിട്ടുണ്ട്...." 


"ഇനി ഞാൻ വേറൊന്ന് വരക്കട്ടെ...." 


എന്നും പറഞ്ഞു അവൾ ബെഡിലേക്ക് കമിഴ്ന്നു ഒരു ചാട്ടം ആയിരുന്നു....! 


"ആ...." 


"ഏയ്‌ ലയ...." 


ആഷി ഞെട്ടി തരിച്ചു കൊണ്ട് ചാടി എണീറ്റു....! 


"എന്താ മോളെ നീ കാണിച്ചത്....നിന്നോട് ഞാൻ പറഞ്ഞതല്ലേ സൂക്ഷിക്കണം എന്ന്...." 


"ആ.... ആച്ചി... വേദനിക്കുന്നു...." 


തന്റെയും ശ്രദ്ധ ഒരു നിമിഷം തെറ്റിയത് ഓർത്തു ആഷി വിഷമത്തോടെ അവളെ കയ്യിൽ എടുത്തു....! 


അവളുടെ കരച്ചിലിന്റെ ശക്തി കൂടിയതും എല്ലാരും പേടിയോടെ അവർക്കരികിൽ വന്നു....! 


ആഷി വെപ്രാളത്തോടെ അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വിട്ടു....! 


"ഞാൻ പറഞ്ഞതല്ലേ നല്ലോണം കെയർ ചെയ്യണം എന്ന്...." 


"സോറി ഡോക്ടർ ഒരു നിമിഷം എന്റെ ശ്രദ്ധയൊന്ന് തെറ്റിപ്പോയി...." 


ആഷി അത്യധികം വേദനയോടെ പറഞ്ഞു....! 


"എന്തായാലും ദൈവത്തോട് പ്രാർത്ഥിക്ക്....ഞാൻ ഒന്ന് നോക്കട്ടെ...." 


ഡോക്ടർ അകത്തേക്ക് ചെന്നതും ആഷി വിഷമത്തോടെ അവിടെ നടന്നു.... ബാക്കി എല്ലാരും പ്രാർത്ഥനയോടെ അവിടെ ഇരുന്നു....! 


"ഞങ്ങൾ സ്കാനിങ് ചെയ്തു.... ഇത്തിരി ക്രിറ്റിക്കൽ ആണ്....കുഞ്ഞിന്റെ പൊസിഷൻ തെറ്റിയിട്ടുണ്ട്....അത് കൊണ്ട് പൈൻ നല്ലത് പോലെ ഉണ്ടാവും....ആ കുട്ടിക്ക് അത് സഹിക്കാൻ പറ്റിയെന്ന് വരില്ല....ഇപ്പൊ സടെഷൻ കൊടുത്ത മയക്കത്തിൽ ആണ്...." 


"അപ്പൊ എന്ത് ചെയ്യണം എന്നാ ഡോക്ടർ പറയുന്നത്...." 


"കുഞ്ഞിനെ ഇപ്പൊ പുറത്ത് എടുക്കാം എന്ന് വെച്ചാൽ ആറാം മാസം ആണ്.... ഒരു പക്ഷെ ജീവനോടെ...." 


"മ്മ്.... മനസ്സിൽ ആയി..." 


ആഷി കണ്ണീരോടെ പറഞ്ഞു....! 


"ഡെലിവറി വരെ വെയിറ്റ് ചെയ്താലും ഏതെങ്കിലും ഒരാളുടെ കാര്യത്തിൽ മാത്രമേ ഞങ്ങൾക്ക് ഗ്യാരണ്ടി തരാൻ പറ്റൂ...." 


"വേണ്ട ഡോക്ടർ..... അവളെ വെച്ചു ഇനി ഒരു പരീക്ഷണം വേണ്ടാ...." 


"അപ്പൊ പിന്നെ കുഞ്...." 


"കൊച്ചു കുട്ടികളെ മനസ് അല്ലെ അവൾക്ക്...എന്തെങ്കിലും കള്ളം പറഞ്ഞാൽ അവൾ വിശ്വസിച്ചോളും...." 


ആഷി നിരാശയോടെ തന്നെ പറഞ്ഞു....! 


ഒരു കുഞ്ഞിനെ കൊഞ്ചിക്കാൻ കാത്തിരുന്ന അവരിൽ എല്ലാം നിരാശയായിരുന്നു....! 


"വേണ്ട കാക്കു,,,, ബാബിടെ കുഞ്ഞു വാവയെ നമുക്ക് വേണം....ബാബി ഇത് അറിഞ്ഞാൽ വിഷമാവും...." 


"എന്റെയും ആഗ്രഹം അതാ.... ഇപ്പൊ തന്നെ അവൾ ഒരുപാട് സഹിച്ചു.... ഇനിയും അവളെ വെച്ചു ഒരു പരീക്ഷണത്തിന് എനിക്ക് വയ്യ...." 


അവൻ കണ്ണീരോടെ മനസിനെ എല്ലാറ്റിനും പാകപ്പെടുത്തി കൊണ്ട് പറഞ്ഞു....! 


"ആച്ചി...." 


എന്നുള്ള അവളുടെ വിളി കേട്ടതും അവൻ ഞെട്ടി കൊണ്ട് അങ്ങോട്ട് നോക്കി,,,,അവൾ ഓടി വന്നു അവനെ കെട്ടിപ്പിടിച്ചു നിന്നു....! 


"എന്റെ കുഞ്ഞാവയെ കൊല്ലാൻ പോവാ ഇവർ... വേണ്ടെന്ന് പറ ആച്ചി...." 


അവൾക്ക് പിന്നാലെ ഡോക്ടറും നഴ്സും ഓടി വന്നത് കൊണ്ട് ആഷി എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു....! 


"മയക്കത്തിൽ നിന്ന് ഉണർന്നത് ഞങ്ങൾ അറിഞ്ഞില്ല.... ഞങ്ങളുടെ സംസാരം കേട്ടത് കൊണ്ടാവും ഇറങ്ങി ഒടുകയായിരുന്നു...." 


"എന്താ ലയ ഇത് നിന്റെ നല്ലതിന് വേണ്ടിയല്ലേ...." 


"ഇല്ല.... എന്റെ കുഞ്ഞാവയെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല...." 


"നിന്റെ ജീവന് ആപത് ആയത് കൊണ്ടല്ലേ....നല്ല കുട്ടിയായി ആച്ചി പറയുന്നത് അനുസരിക്ക്.... അവരുടെ കൂടെ ചെല്ല്...." 


അത് കേട്ടതും അവൾ അവനെ ഇറുക്കി പിടിച്ചു....! 


"ഇല്ല....എന്റെ കുഞ്ഞാവയെ എനിക്ക് വേണം.... ആച്ചിക്ക് വേണ്ടേ കുഞ്ഞാവയെ...." 


അവന് സഹിക്കാൻ പറ്റാവുന്നതിലും അപ്പുറം ആയിരുന്നു അവളുടെ ചോദ്യം....! 


"ഈ കുഞ്ഞാവയെ നമുക്ക് വേണ്ട മോളെ...." 


"വേണം....നമുക്ക് ഈ കുഞ്ഞാവയെ തന്നെ വേണം ആച്ചി...." 


"നീ മരിച്ചു പോവും അതോണ്ടല്ലേ ആച്ചി അങ്ങനെ പറയുന്നത്...." 


"മരിച്ചു പോയിക്കോട്ടെ.... എന്നാലും വേണം.... ആച്ചി നോക്കില്ലേ എന്റെ കുഞ്ഞാവയെ...." 


കണ്ട് നിൽക്കുന്നവരുടെ കണ്ണ് പോലും നിറഞ്ഞു....! 


"നോർമലിയിൽ ഉള്ള ഒരാൾ പോലും സ്വന്തം ജീവൻ വെച്ചു ഇത്രക്ക് റിസ്ക് എടുക്കില്ല....ഞങ്ങൾക്ക് നിങ്ങളെ നിർബന്ധിക്കാനും തോന്നുന്നില്ല.... ദൈവം എന്താണോ വിധിച്ചത് അത് നടക്കട്ടെ...." 


ഡോക്ടർ പറഞ്ഞതും ലയ ആശ്വാസത്തോടെ ആഷിയെ നോക്കി പുഞ്ചിരിച്ചു....!അവനും എന്ത് ചെയ്യണം എന്ന് അറിയാതെ അവളെ ഇറുക്കി പിടിച്ചു നിന്നു....! 


"പൈൻ അസഹ്യമായി തോന്നുന്ന ഏതു ടൈമും ഇങ്ങോട്ട് വരണം.... മുമ്പത്തെ പോലെ അല്ല കൂടെ തന്നെ ഒരാൾ നിന്ന് നല്ലത് പോലെ കെയർ ചെയ്യണം.... ഈ കുട്ടി ഉറങ്ങുമ്പോൾ പോലും ഉറക്കം ഒളിച്ചു അരികിൽ ഒരാൾ ഇരിക്കേണ്ടി വരും.... അത്രയ്ക്ക് കെയറിങ് കൊടുക്കേണ്ടി വരും.... ഒരു മാസം കൂടി അങ്ങനെ മുന്നോട്ട് പോയാൽ നമുക്ക് ഡെലിവറി നടത്താം...." 


"ഓക്കേ ഡോക്ടർ...." 


ആഷി അവർ നീട്ടിയ റിപ്പോർട്ടും പ്രിസ്‌കൃപ്ഷനും വാങ്ങി അവൾക്കരികിൽ ചെന്നു....! 


"നമുക്ക് ഇവിടന്ന് പോവാ ആച്ചി...." 


"മ്മ്...." 


അവൻ അവളെ പിടിച്ചു പതിയെ നടത്തിച്ചു....! 


"എനിക്ക് ഉറക്കം വരുന്നു ആച്ചി...." 


"അതെങ്ങനാ സടെഷൻ കൊടുത്തിട്ട് പോലും മയങ്ങിയിട്ടില്ല...." 


"അവളുടെ ജീവന്റെ ഒരു ഭാഗം നഷ്ടപ്പെടുമെന്ന് തോന്നിയത് കൊണ്ടാവും....ഒരു അമ്മയിൽ വന്ന മാറ്റം ആണ് അത്...." 


അവന്റെ തോളിൽ തല വെച്ചു കിടക്കുന്ന അവളെ തലോടികൊണ്ട് ആഷി പറഞ്ഞു....! 


പിന്നീട് ഓരോ ദിവസവും അവൻ അവളുടെ അടുത്ത് നിന്ന് ഒരു മിനിറ്റ് പോലും മാറാതെ അവളെയും നോക്കി നിന്നു....അവളുടെ ഉറക്കിലും ആഷി ഉറക്കം ഒളിച്ചു അവൾക്കരികിൽ ഇരുന്നു....! 


"ഇനി മോൻ ചെന്ന് കുറച്ച് നേരം കിടക്ക്....ഞാൻ ഇരുന്നോളാം ഇവിടെ...." 


"കണ്ണ് ഒന്ന് തെറ്റിയാൽ ഇവൾ കിടന്നടുത് നിന്ന് തിരച്ചിൽ ആണ്...." 


"എനിക്കറിയാം.... മോൻ ധൈര്യം ആയി പോയി കിടന്നോ.... ഞാൻ ഇവിടെ തന്നെ ഉണ്ടാവും...." 


ആഷി അവളെ ഒന്ന് നോക്കി പോയി കിടന്നു എങ്കിലും അവളെ ഓർക്കും തോറും അവനിൽ ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു....! 


"ഇവിടെ തന്നെ ഇരിക്കണം.... ഇവിടന്ന് എണീറ്റാൽ ആച്ചി പിണങ്ങും...." 


"മ്മ്..." 


പെണ്ണ് ഒന്ന് മൂളി അനുസരണയോടെ ഇരുന്നതും ആഷി ഫോൺ എടുത്തു അവളുടെ പിക് എടുത്തു....! 


"എന്തിനാ ആച്ചി ഇത്...." 


"എന്നെങ്കിലും നീ നോർമൽ ആയാൽ കാണിക്കാലോ.... അതിന് വേണ്ടി നിന്റെ എല്ലാ മൂവേമെന്റ്സും ഞാൻ ഇതിൽ പകർത്തിയിട്ടുണ്ട്...." 


അതിനവൾ ഒന്ന് ചിരിച്ചു....! 


"ഇനി ആച്ചി എനിക്ക് ഒരു ഉമ്മ തരുന്ന ഫോട്ടോ എടുക്കോ.... എനിക്ക് എപ്പോഴും നോക്കാലോ...." 


"അതിന് ഫോട്ടോയുടെ ആവശ്യം ഉണ്ടോ.... നീ എന്നോട് ചോദിച്ചാൽ ഞാൻ തരില്ലേ...." 


"എന്നാൽ ഇപ്പൊ താ...." 


അവൾ പറഞ്ഞതും അവൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് പിക് എടുത്തു....!അവളും അവന്റെ കവിളിൽ ഉമ്മ വെച്ചു അവനെ നോക്കി ചിരിച്ചു....! 


"നിനക്ക് എന്നെ അത്രയ്ക്ക് ഇഷ്ടം ആണോ...." 


"മ്മ്..... എനിക്ക് എല്ലാരേക്കാളും ഏറ്റവും ഇഷ്ടം ആച്ചിയെയാ..." 


അവന് അവളോടുള്ള ഇഷ്ടം കൊണ്ട് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു....! 


"ആച്ചിക്ക് എന്നെ എത്രയാ ഇഷ്ടം...." 


"ഞാൻ ശ്വസിക്കുന്ന ശ്വാസത്തേക്കാൾ ഇഷ്ടം ആണ് എനിക്ക് നിന്നെ...." 


അത് കേട്ടപ്പോൾ അവളുടെ കണ്ണുകളിൽ ഉള്ള തിളക്കം അവന് കാണാം....! 


"വാ കിടക്ക്...." 


ആഷി അവളെ കരുതലോടെ പിടിച്ചു ബെഡിൽ കിടത്തിയതും അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു....! 


"ആ.... ഹ്...." 


അവളുടെ കയ്കൾ വയറിൽ അമർന്നപ്പോൾ തന്നെ അവന് മനസ്സിൽ ആയി....!അവന്റെ കണ്ണുകളും നിറയാൻ തുടങ്ങി....! 


അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് എത്തിയതും അവൾ ആഷിയെ ഒന്ന് നോക്കി....! 


"എന്റെ കുഞ്ഞാവയെ ഇവർ കൊല്ലോ ആച്ചി...." 


"ഇല്ല...." 


അവൻ കണ്ണീര് മറച്ചു പിടിച്ച ചിരിയോടെ പറഞ്ഞു....! 


"കുഞ്ഞിന്റെ പൊസിഷൻ നീങ്ങും തോറും താങ്ങാൻ ആവാത്ത വേദനയുണ്ടാവും.... ആ കുട്ടി ആയത് കൊണ്ടാ സഹിക്കുന്നത്.... കുഞ്ഞിനെ ഞങ്ങൾ ഇല്ലാതാക്കുമോ എന്ന പേടി കാരണം...." 


"ഞാൻ കാണാറുണ്ട് അവൾ വേദന പരമാവധി സഹിച്ചു പിടിക്കുന്നത്.... ചോദിച്ചാൽ പറയും ഇല്ലെന്ന്.... ഇന്നെന്തോ അത്രയ്ക്ക് സഹിക്കാൻ പറ്റാത്തത് കൊണ്ടാണെന്ന് തോന്നുന്നു...." 


"എന്തായാലും ഇപ്പൊ പൈൻ നിന്നിട്ടുണ്ട്.... ഇത് പോലെ തന്നെ കെയർ ചെയ്‌താൽ മതി.... ദൈവം ഇനിയും നിങ്ങളെ പരീക്ഷിക്കില്ലെന്ന് തന്നെയാ എന്റെ വിശ്വാസം...." 


ആഷി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി....! 


തന്റെ കുഞ്ഞിന് വേണ്ടി അവൾ സഹിക്കാവുന്നതിലും വേദന ഇപ്പോൾ തന്നെ സഹിച്ചെന്ന് അവനറിയാം... പകരം കൊടുക്കാൻ അവന് അവളോടുള്ള സ്നേഹം മാത്രമേ അവനുള്ളൂ....! 


"എന്തിനാ ആച്ചി കരയുന്നേ...." 


"നീ ഈ സഹിക്കുന്ന വേദന ഞാനും കൂടെ കാരണം ആണല്ലോ എന്നോർത്താ...." 


"കരയണ്ടാട്ടോ.... നമ്മുടെ കുഞ്ഞാവയ്ക്ക് വേണ്ടിയല്ലേ...." 


കൊച്ചു കുട്ടികളെക്കാൾ നിഷ്കളങ്കമായ അവളുടെ ആശ്വാസവാക്കിൽ ഒന്ന് അവൻ ഒന്ന് പുഞ്ചിരിച്ചു....! 


ദിവസങ്ങൾ കഴിയും തോറും അവന് അവളെ നഷ്ടപ്പെടുമോ എന്ന പേടിയായിരുന്നു.... ഉറങ്ങാതെ അവൾക്കരികിൽ ഇരുന്നു ആ നിഷ്കളങ്കമായ മുഖത്ത് നോക്കി ഇരിക്കും.... ഡെലിവറി ഡേറ്റ് അടുക്കും തോറും അവന് എന്ത് ചെയ്യും എന്ന് അറിയാത്ത അവസ്ഥയായിരുന്നു....! 


രണ്ടിൽ ഒരാളെ മാത്രമേ തനിക്ക് തിരിച്ചു കിട്ടൂ എന്ന അവരുടെ വാക്ക് അവന്റെ കണ്ണ് നിറച്ചു.... അവളുടെ തലയിൽ തലോടി അവൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടെ അവൻ ഇരുന്നു....! 


"തനിക്ക് തിരിച്ചു തന്നേക്കണേ ഈ സ്നേഹത്തെ....അത്ര മാത്രം വേദന സഹിച്ചു അവൾ കൊതിയോടെ കാത്തിരിക്കുന്ന ആ കുഞ്ഞിനെയും നീ അവൾക്ക് കൊടുത്തേക്കണേ പടച്ചോനെ...." 


അവന്റെ കണ്ണീർ നനവ് അവളുടെ കവിളിൽ തട്ടിയതും അവൾ കണ്ണ് തുറന്ന് അവനെ നോക്കി....!


"ഞാൻ മരിച്ചു പോവുന്നു കരുതിയാണോ ആച്ചി കരയുന്നെ...." 


അവളുടെ ചോദ്യം കേട്ടതും ആഷി ഞെട്ടി കൊണ്ട് അവളെ നോക്കി....! 


"നീ എന്താ ഈ പറയുന്നത്.... ഞാൻ കരഞ്ഞതൊന്നും അല്ല...." 


"ഞാൻ മരിച്ചു പോയാൽ ആച്ചി എന്താ ചെയ്യാ...." 


"അങ്ങനെ ഒന്നും സംഭവിക്കില്ല.... നമ്മൾ സ്നേഹിച്ചു തുടങ്ങിയത് പോലും ഇല്ല.... പടച്ചോൻ നമ്മളെ അങ്ങനെ ഒന്നും വേർപിരിക്കില്ല...." 


ലയ അവനെ പുഞ്ചിരിയോടെ നോക്കി....! 


"ഉറങ്ങിക്കോ.... ഡോക്ടർ പറഞ്ഞത് ഓർമയുണ്ടല്ലോ...." 


"എങ്കിൽ ആച്ചിയും കൂടെ ഇവിടെ കിടക്ക്...." 


ആഷി അവൾക്കരികിൽ കിടന്നതും അവൾ അവനെ പുഞ്ചിരിയോടെ നോക്കി കിടന്നു....!



***********💫



അവിനാശ് തിരിച്ചു വരുമ്പോൾ കണ്ടത് അച്ഛനും അമ്മയും അച്ചുന്റെ ഇരു സൈഡിലും ഇരുന്നു അവളെ തീറ്റിക്കുന്നത് ആണ്.... 🙄പെട്ടെന്ന് ഇവർക്കൊക്കെ എന്താണാവോ അവളോട് ഒരു സ്നേഹം.... അവിനാശ് വായും പൊളിച്ചു അവറ്റകളെ നോക്കി....! 


"വാ മോനെ ഇരിക്ക്...." 


ഈ എന്നെ തന്നെയാണോ എന്ന് അറിയാൻ ലവൻ ഒന്ന് തിരിഞ്ഞു നോക്കി..... പിന്നിൽ ആരും ഇല്ലെന്ന് കണ്ടതും ലവൻ ചെന്ന് അച്ചുന്റെ അരികിൽ ഇരുന്നു....! 


"ഇത് എടുക്ക്...." 


ഇത് ലഡു അല്ലെ..... ഇത് തീറ്റിക്കാൻ എന്താണാവോ കാരണം.... അവിനാശ് വളിച്ച ഒരു ഇളിയോടെ ഒന്ന് എടുത്തു....! 


"🙄അച്ഛാ നിങ്ങൾക്ക് എന്ത് പറ്റി.... വല്ല അറ്റാക്കും ആയോ.... ഇങ്ങനെ ലഡു ഒക്കെ എനിക്ക് ഇത്രയും സ്നേഹത്തോടെ തരാൻ...." 


പെട്ടെന്ന് ഉള്ള സ്നേഹം കണ്ട് അവൻ പിന്നെ ഏതാണ്ട് ഒക്കെ ചിന്തിച്ചു കൂട്ടി....! 


"പോടാ അവിടന്ന്....ഈ വീട്ടിൽ പുതിയ ഒരാൾ കൂടി വരാൻ പോവാ.... അതിന്റെ സന്തോഷം ആടാ...." 


"😟അവൾ പോയെ പിന്നെ കുറച്ചൊക്കെ സമാധാനം ഉണ്ട്.... അത് കളയാൻ ആയിട്ട് വീണ്ടും അവളെ കൊണ്ട് വരുവാണോ അച്ഛാ...." 


ലവൻ ഉള്ള ഒരു പെങ്ങളെ പറ്റി ആലോചിച്ചു കൊണ്ട് പറഞ്ഞു....! 


"അതൊന്നും അല്ലേടാ.... ഈ വീട്ടിൽ ഓടി ചാടി നടക്കാൻ ഒരു കുഞ് പിറക്കാൻ പോവാ....!" 


അച്ചു ഇത്തിരി നാണത്തോടെ അവിനാഷിനെ നോക്കിയെങ്കിലും ലവൻ അവളെ ഒന്നും നോക്കാതെ ഏതാണ്ട് വലിയ ചിന്തയിൽ ആണ്....! 


"അതാണോ.... ഡെലിവറി കഴിഞ്ഞു ആ സുധി അവളെയും കൊണ്ട് ഇവിടെ വന്നു നിക്കോ അച്ഛാ.... ഒറ്റ മോൻ ആയോണ്ട് അവൾക്ക് ഇത് മാസം എട്ടായിട്ടും ഇങ്ങോട്ട് പറഞ്ഞു വിട്ടോ.... ഇല്ലല്ലോ...." 


"അതല്ലടാ പൊട്ടാ.... നിന്റെ കുഞ്ഞാ ഇവിടെ ജനിക്കാൻ പോവുന്നത്...." 


😨അവിനാശ് ഞെട്ടി കൊണ്ട് അച്ചുനെ ഒന്ന് നോക്കി....! 


"ഉള്ളതാണോടി...." 


"മ്മ്...." 


പെണ്ണ് നാണത്തോടെ അവന്റെ മുഖത്ത് നോക്കാതെ മൂളി....! 


"എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല...."🙄 


"😬എന്ത്....?!!" 


മൂന്നും കലിപ്പിൽ അവനെ നോക്കി ചോദിച്ചു.... അല്ല പിന്നെ നല്ലൊരു കാര്യം പറയുമ്പോ ആണ് അവന്റെ ഉലക്കമേലെ ചോദ്യം....! 


"ഞാൻ ഒരു അച്ഛൻ ആവാൻ പോവാണെന്ന്...." 


"അതെന്താടാ നിനക്ക് നിന്നെ വിശ്വാസം ഇല്ലേ...."🙄 


"അതല്ലച്ചാ.... എന്നാലും പെട്ടെന്ന് കേട്ടപ്പോൾ...." 


"പെട്ടെന്നൊ നിങ്ങളെ കെട്ട് കഴിഞ്ഞു ഒന്നര വർഷം കഴിഞ്ഞു.... പെട്ടെന്ന് ആണത്രേ....കഷ്ടം തന്നെ,,,,ഇവന് പകരം...." 


"വാഴ എന്നല്ലേ.... അതാണെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ ഇങ്ങനെ സന്തോഷിക്കാൻ പറ്റോ ഇല്ലല്ലോ...." 


അച്ഛൻ ഒരു വഴിക്ക് പോയി.... അമ്മ കിച്ചണിലേക്കും.... അച്ചു ആണെങ്കിൽ അവിനാഷിനെ ഒന്ന് തുറിച്ചു നോക്കി മുറിയിലേക്കും....! 


☹️എല്ലാരുടെയും മുഖത്തെ സന്തോഷം ഒക്കെ പോയോ....ലവൻ പിന്നെ അച്ചുന്റെ പിന്നാലെ ചെന്ന്....! 


"അച്ചു...." 


"😬ഞാൻ കരുതിയത് ഇത് കേൾക്കുമ്പോൾ അവിനാഷേട്ടൻ സന്തോഷം കൊണ്ട് എന്നെ എടുത്തു വട്ടം കറക്കി എന്താ ആഗ്രഹം എന്ന് ചോദിച്ചു അത് സാധിച്ചു തരും എന്നാ.... ഇതിപ്പോ എനിക്ക് ഇതിൽ യാതൊരു പങ്കും ഇല്ലെന്ന പോലെയാണല്ലോ പെരുമാറ്റം...." 


"അത് പിന്നെ ഞാൻ പെട്ടെന്ന് ഷോക്ക് ആയതാടി.... നിനക്ക് അറിയാലോ എന്റെ ഹൃദയത്തിന്റെ കാര്യം വലിയ സന്തോഷവും അത് പോലെ വലിയ സങ്കടവും എനിക്ക് താങ്ങാൻ പറ്റില്ലെടി...." 


"സോറി അവിനാഷേട്ടാ.... ഞാൻ അത് ഓർത്തില്ല...."😒 


"ഇനി പറ എന്താ നിന്റെ ആഗ്രഹം.... വട്ടം കറക്കാൻ എനിക്ക് താല്പര്യം ഇല്ല.... ഞാൻ എങ്ങാനും നിന്നെയും കൊണ്ട് വീണാൽ അതോടെ എല്ലാം തീരും.... അത് കൊണ്ടാ...." 


"എനിക്കിപ്പോ നല്ല മസാല ദോശ തിന്നാനാ ആഗ്രഹം.... പിന്നെ ലയയെ ഒന്ന് കാണാനും...." 


"ആദ്യം മസാല ദോശ.... ഞാൻ ചെന്ന് അച്ഛനെ പറഞ്ഞു വിട്ടിട്ട് വരാം...." 


😟അച്ചു വായും പൊളിച്ചു അവനെ നോക്കി.... എവിടെ ലവൻ ആള് ദേഹം അനങ്ങി പണി എടുക്കാൻ ഒന്നും പോണില്ല.... അച്ഛൻ ആണെങ്കിൽ കിട്ടാത്ത കാമുകിയുടെ മോൾ അല്ലെ.... സഹതാപം കൊണ്ട് ചെയ്തോളും....!



*************💥



"ബാബിക്ക് മോളെ ആണോ ഇഷ്ടം അതോ മോനെയാണോ....?!!" 


ആഷി പെണ്ണിനെ അടുത്ത് ഇരുത്തി ഫുഡ്‌ കഴിപ്പിക്കുമ്പോൾ ആണ് അമന്റെ ചോദ്യം....! 


"ആച്ചിക്ക് എന്താ ഇഷ്ടം...." 


"നീ തരുന്നത് എന്തായാലും എനിക്ക് ഇഷ്ടാ...." 


"എന്നാൽ എനിക്ക് ആച്ചിയെ പോലെ ഉള്ള വാവ മതി...." 


"എങ്കിൽ അത് വലുതാവുമ്പോ എന്നെ പോലെ ഉണ്ടാവും...." 


😨അത് കേട്ടതും ആഷി ഞെട്ടി കൊണ്ട് അമനെ ഒന്ന് നോക്കി....! 


"ഞാൻ കുഞ് ആയിരുന്നപ്പോൾ എല്ലാരും പറയാറുണ്ട്.... കാക്കു കുഞ് ആയിരിക്കുമ്പോൾ ഉള്ള പോലെ തന്നെ ഉണ്ടെന്ന്....." 


🙄ഭാഗ്യം....ലവൻ ഏതാണ്ട് ഒക്കെ കരുതി അങ്ങ് പേടിച്ചു....! 


"നിന്നെ പോലെ ആയാൽ കുഴപ്പം ഇല്ല.... പക്ഷെ നിന്റെ കള്ളത്തരം ഒന്നും കിട്ടാതിരുന്നാൽ മതി...." 


ചെക്കന്റെ ബാപ്പി തന്നെ ചെക്കനെ ട്രോളിയതും ചെക്കൻ എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു....! 


"പിടിച്ചു കൊണ്ട് പോയ ഗുണ്ടകളോട് പോലും പറഞ്ഞത് കിടക്കാൻ എ സി റൂമും കഴിക്കാൻ ബിരിയാണിയും വിഡിയോ ഗെയിമും ഒക്കെ ഉണ്ടെങ്കിൽ അവിടെ തന്നെ കഴിഞ്ഞോളാം എന്ന് അല്ലെ...." 


"🙁അല്ലേലും നമ്മളെ ഒക്കെ അങ്ങനെ ഒക്കെ ആര് പിടിച്ചു കൊണ്ട് പോവാനാ...." 


"അതും പറഞ്ഞു വല്ലവനും വിളിച്ചാൽ നീ കൂടെ പോവോടാ...." 


"ഏയ്‌ ഇനി ഞാൻ പോവില്ല.... ബാബിടെ വാവ ഒക്കെ വന്നാൽ എനിക്ക് അതിനെ ഒക്കെ നോക്കാൻ ഉള്ളതല്ലേ.... ആൺകുട്ടി ആണെങ്കിൽ എനിക്ക് പിന്നെ ക്രിക്കറ്റ് കളിക്കാൻ ഒക്കെ പോവുമ്പോ കൂടെ കൊണ്ട് പോവാലോ....,"😌 


വയറ്റിൽ കിടക്കുന്ന കൊച്ചിന്റെ കാര്യവാ ഈ പറയുന്നത്.... എല്ലാരും അവനെ ഒരുമാതിരി നോക്കിയതും ചെക്കൻ നൈസ് ആയി ഒരു ഇളിയും കൊടുത്ത് എണീറ്റ് പോയി....!!



***



"ആച്ചി വാ ഇവിടെ കിടക്ക്...." 


കിടക്കാൻ നേരം പെണ്ണ് പറഞ്ഞതും ആഷി അനുസരണയോടെ പെണ്ണിനടുത്തേക്ക് കിടന്നു....! 


പെണ്ണ് ആണെങ്കിൽ പില്ലോ മാറ്റി അവന്റെ കയ്യിൽ കിടന്നതും അവൻ പുഞ്ചിരിയോടെ അവളെ നോക്കി....! 


"എടീ കള്ളി.... നീ ഇങ്ങനെ ഓരോന്ന് കാണിച്ചാ ഈ അവസ്ഥയിൽ ആയത്.... അത് മറക്കണ്ട...." 


അതിനവൾ ഒന്ന് ചിരിച്ചു....! 


"ആച്ചി എനിക്ക് ഒരു ഉമ്മ താ...." 


അവൻ അവളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് അവളുടെ അധരങ്ങളിൽ തലോടി....! 


"ഇവിടേം താ...." 


അവൻ അത് ആഗ്രഹിച്ചത് പോലെ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.... പെട്ടെന്ന് തന്നെ അവളുടെ ശ്വാസം വിലങ്ങിയതും അവൻ അവളെ മോചിപ്പിച്ചു....അവളുടെ വയറിൽ കൂടി ഉമ്മ വെച്ചു അവളെയും ചേർത്ത് പിടിച്ചു അവൻ കിടന്നു....! 


വയറിൽ ആയി അസ്വസ്ഥത തോന്നിയ ലയ ആഷിയെ ഒന്ന് നോക്കി.... അവൻ നല്ല ഉറക്കം ആണ്.... അവനെ വിളിച്ചുണർത്താനും അവൾക്ക് തോന്നിയില്ല.... അവൾ പതിയെ എണീറ്റിരുന്നു ആഷിയെ വീണ്ടും നോക്കി....! 


അവൾക്ക് താങ്ങാവുന്നതിലും അപ്പുറം ശരീരം മുഴുവനും വേദനിക്കാൻ തുടങ്ങിയതും അവൾ ദയനീയമായി ആഷിയെ നോക്കി ഇരുന്നു....! 


അവളുടെ മനസിന്റെ പിടച്ചിൽ അറിഞ്ഞ പോലെ ആഷി ഞെട്ടി എണീറ്റതും അവളുടെ അവസ്ഥ കണ്ട് അവന്റെ നെഞ്ചു പിടഞ്ഞു....! 


"ലയ എന്ത് പറ്റി....?!!" 


"വേദനിക്കാ ആച്ചി...." 


"എന്നെ വിളിക്കായിരുന്നില്ലേ...." 


"ആച്ചി ഉറങ്ങുന്ന കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല...." 


"നീ എന്താ ഈ കാണിച്ചേ.... വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം...." 


അവളെയും കൊണ്ട് പിടയുന്ന മനസോടെ അവൻ ഹോസ്പിറ്റലിൽ എത്തി....! 


വേദന കൊണ്ട് പിടയുന്ന അവൾ ഐസിയുക്ക് അകത്തു കയറുമ്പോഴും അവന്റെ കയ്യിലെ പിടി വിട്ടില്ല....! 


"ആച്ചി...." 


അവളുടെ വിളിയിൽ അവന് നിരാശയോടെ നോക്കി നിൽക്കാനെ ആയുള്ളൂ....!അവളുടെ കയ് അടർത്തി മാറ്റി അവളെ അവർ അകത്തേക്ക് കൊണ്ട് പോയി....! 


"സിസേറിയൻ വേണ്ടി വരും.... ഇതിൽ സൈൻ ചെയ്തോളൂ...." 


അത് കേട്ടതും ആഷിയുടെ ഉള്ളം പിടഞ്ഞു....ഒരു പക്ഷെ ഒരാളുടെ ജീവൻ എനിക്ക് നഷ്ടപ്പെട്ടേക്കാം....അവന്റെ കണ്ണുകൾ നിറഞ്ഞു....അതിൽ സൈൻ ചെയ്യാൻ അവന്റെ മനസ് അനുവദിക്കാത്ത പോലെ....! 


"സൈൻ ചെയ്യ് മോനെ.... അവളെ ജീവൻ എങ്കിലും രക്ഷിക്കണ്ടേ...." 


മാമി കണ്ണീരോടെ പറഞ്ഞതും ആഷി വിഷമത്തോടെ സൈൻ ചെയ്തു....! 


ഇതേ സമയം അകത്തും നിന്നും ലയ തന്റെ പ്രാണൻ നഷ്ടപ്പെട്ടു പോവുന്ന വേദനയോടെ അലറി.... അത് കേട്ടതും നഴ്സും ഡോക്ടറും അവളുടെ അടുത്ത് ഓടി....അവിടെ ഒരു കുഞ്ഞ് കരച്ചിൽ മുഴങ്ങിയതും അവർ പോലും അത്ഭുതപ്പെട്ടു....ആ പിടച്ചിലിൽ അവളുടെ കണ്ണുകളിൽ മറ്റെന്തൊക്കെയോ മിന്നിമറയുകയായിരുന്നു....അവളുടെ കയ്കൾ ഇടതു നെഞ്ചിൽ അമർന്നു.... അവന്റെ പേര് മാത്രം അവളിൽ നേർത്ത സ്വരത്തോടെ പുറത്ത് വന്നു....അവൾ പൂർണമായും ബോധം ഇല്ലാത്ത നിലയിൽ അവിടെ കിടന്നു....!! 


"ലയ...." 


ആ വിളിയിൽ അവൾ തിരിച്ചു പ്രതികരിച്ചില്ല....!അവളുടെ പൾസ് നോകിയെങ്കിലും അത് പൂർണമായും അവസാനിച്ചിരുന്നു....! 


"ഇതിന്റെ ആവശ്യം ഇല്ല.... ലയ പ്രസവിച്ചു...." 


ആഷി ആശ്വാസത്തോടെ അവരെ നോക്കി....! 


"സോറി.... കുഞ്ഞിനെ മാത്രേ രക്ഷിക്കാൻ ആയുള്ളൂ...." 


അവൻ ഞെട്ടി തരിച്ചു നിന്നു.... തന്റെ പ്രാണൻ നഷ്ടപ്പെടുന്നത് പോലെ....! 


വെള്ള തുണിയിൽ പൊതിഞ്ഞു കൊണ്ട് വന്ന കുഞ്ഞിനെ അവളുടെ മമ്മി കണ്ണീരോടെ സ്വീകരിച്ചു....! 


"മോൻ ആണ്...." 


അവന് തന്റെ കുഞ്ഞിന്റെ മുഖം പോലും ഒന്ന് നോക്കാൻ ആയില്ല....! 


അവൻ അകത്തേക്ക് ഓടി....! 


"ലയ....." 


അവൻ അവളുടെ മേലേക്ക് വീണു പൊട്ടി കരഞ്ഞു....! 


"ഇതിന് വേണ്ടിയാണോ നീ എന്റെ ജീവിതത്തിലേക്ക് വന്നത്....നമുക്ക് സ്നേഹിച്ചു മതിയായോ....നീ എന്നെ വിട്ടു പോവാൻ ആണോ ഇത്രയും സഹിച്ചത്...." 


അവൻ അവളെ തന്റെ കയ്യിൽ എടുത്തു ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു....! 


"ലയ.... കണ്ണ് തുറക്ക്.... നിന്റെ ആച്ചിയാ വിളിക്കുന്നെ....കണ്ണ് തുറക്ക് ലയ...." 


അവളിൽ ഒരു ഞെരുക്കം തോന്നിയതും ആഷി അവളെ തന്നിൽ നിന്ന് അടർത്തി മാറ്റി അവളെ നോക്കി.... അവളെ കണ്ണീർ നനവ് കവിളിലൂടെ ഒലിച്ചിറങ്ങി....! 


"ആ....ആ...." 


അവൾ അവന്റെ പേര് മുഴുവനാക്കാതെ നിന്നു....! 


"ഡോക്ടർ...." 


ആഷി വിളിച്ചതും അവരൊക്കെ ഓടി അവൾക്കരികിൽ വന്നു....!അവളുടെ ഹൃദയം മിടിക്കുന്നത് കണ്ടതും അവർ ആശ്വാസത്തോടെ ആഷിയെ നോക്കി....!



***



"ഇനി പേടിക്കാൻ ഒന്നും ഇല്ല.... ആള് ഇപ്പോൾ മയക്കത്തിൽ ആണ്...." 


"മ്മ്...." 


അവൻ ആശ്വാസത്തോടെ ഒന്ന് മൂളി....! 


"ഒരു കണക്കിന് ഇതും ദൈവത്തിന്റെ ഒരു പരീക്ഷണം ആവും.... സിസേറിയന് വേണ്ടി സൈൻ ചെയ്തപ്പോഴേക്കും ആള് നോർമൽ ഡെലിവറി ചെയ്തു....ഹാർട്ട്‌ ബീറ്റ് പോലും നിലച്ചതായാ ഞങ്ങൾ കണ്ടത്.... ഒരു പക്ഷെ തന്റെ വിളി കേൾക്കാതിരിക്കാൻ അവൾക്ക് ആവില്ലെന്ന് താൻ വിശ്വസിക്കുന്ന പോലെആയിരിക്കാം.... ദൈവം ആദ്യം ഒന്ന് പരീക്ഷിച്ചെങ്കിൽ ഇപ്പോൾ എല്ലാം ശരിയായില്ലേ.... ഇനിയെങ്കിലും ഒന്ന് ചിരിക്കെടോ...." 


"അവൾ ഒന്ന് കണ്ണ് തുറക്കാതെ എന്നെ ആച്ചി എന്ന് വിളിക്കാതെ എനിക്കൊന്ന് ചിരിക്കാൻ ആവില്ല ഡോക്ടർ...." 


അവൻ അവളെ ഒന്ന് നോക്കി പുഞ്ചിരിയോടെ ആ നെറ്റിയിൽ ഉമ്മ വെച്ചു പുറത്തേക്ക് ഇറങ്ങി....! 


മാമിയുടെ കയ്യിൽ തന്റെ കുഞ്ഞിനെ കണ്ടതും അവൻ അടുത്ത് ചെന്ന് അതിനെ നോക്കി....! 


"എനിക്ക് ആച്ചിയെ പോലുള്ള വാവ മതി...." 


അവളുടെ വാക്കുകൾ ഓർത്തു അവൻ പുഞ്ചിരിയോടെ അതിനെ കയ്യിൽ വാങ്ങി ആ കുഞ്ഞ് കവിളിൽ ഉമ്മ വെച്ചു....! 


"ഞാൻ കാണട്ടെ കാക്കു കുഞ്ഞിനെ...." 


അമൻ കുഞ്ഞിന്റെ കയ്യിൽ പിടിച്ചു അതിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....! 


"പാവം എന്റെ മോൾ ഒരുപാട് വേദന സഹിച്ചു.... ഇനിയെങ്കിലും ഒരു ആപത്തും ഇല്ലാതിരുന്നാൽ മതിയായിരുന്നു...." 


"ഇനി ഒന്നും ഉണ്ടാവില്ല മാമി.... ഞങ്ങളെ അങ്ങനെ വേർതിരിക്കാൻ പടച്ചോന് പറ്റോ.... അതിന് വേണ്ടിയാണോ അവൾ ഇത്രയും സഹിച്ചത്...." 


"നീയും ഒരുപാട് സഹിച്ചെന്ന് മാമിക്കറിയാം.... അത് എന്റെ മോളെ ഭാഗ്യം തന്നെയാ....!" 


അവൻ ഒന്ന് പുഞ്ചിരിച്ചു.... അവൾ ഒന്ന് കണ്ണ് തുറന്നു തന്നെ ആച്ചി എന്ന് വിളിച്ചിരുന്നെങ്കിൽ.... അത് മാത്രം ആയിരുന്നു അവന്റെ ചിന്ത....!



***



പതിയെ കണ്ണുകൾ തുറന്ന ലയ എന്തോ ഓർത്ത പോലെ തന്റെ നെഞ്ചിൽ കയ് വെച്ചു.... ശരീരം നുറുങ്ങുന്ന വേദന ആണെങ്കിലും തന്റെ നെഞ്ചിൽ മാറ്റം ഒന്നും കാണാതെ അവൾ സ്വയം ഒന്ന് നോക്കി.... എന്താണ് തനിക്ക് സംഭവിച്ചത് എന്ന് മനസ്സിൽ ആവാതെ അവൾ ചുറ്റിലും നോക്കി....! 


"ആഹാ.... ഉണർന്നോ.... താൻ ശരിക്കും എല്ലാരേയും ടെൻഷൻ ആക്കി കേട്ടോ.... എന്തായാലും ഞാൻ കുഞ്ഞിനെ കൊണ്ട് വരാം.... ഫീഡിങ് ചെയ്തു നോക്കണ്ടെ...." 


അവൾ ഒന്നും മനസ്സിൽ ആവാതെ ഇരുന്നു....! 


കണ്മുന്നിൽ തെളിയുന്നത് തന്റെ ഡാഡി ആഷിയുടെ നേരെ ബുള്ളറ്റ് ഉതിർക്കുന്നത് ആണ്.... അത് തന്റെ നെഞ്ചിൽ ഏറ്റതും ആണ്.... പക്ഷെ ഇന്ന് തന്റെ നെഞ്ചിൽ മുറിവ് ഇല്ല... പക്ഷെ തന്റെ ശരീരം എന്താ ഇങ്ങനെ വേദനിക്കുന്നത്.... അവൾ ചിന്തയോടെ തന്നെ ഇരുന്നു....! 


തന്റെ ആഷിക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ.... അങ്ങനെ ആണെങ്കിൽ ഈ ലോകത്ത് ഞാൻ മാത്രം വേണ്ടാ.... അവളുടെ കവിളിലൂടെ കണ്ണീർ ഒഴുകി....! 


"ലയയ്ക്ക് ബോധം വീണിട്ടുണ്ട്.... കുഞ്ഞിനെ ഫീഡിങ് ചെയ്യാൻ വേണ്ടിയാ ഇങ്ങ് തന്നോളൂ...." 


അത് കേട്ടതും അവർ പുഞ്ചിരിയോടെ കുഞ്ഞിനെ അവരുടെ കയ്യിൽ കൊടുത്തു....! 


"അവളെ എനിക്ക് കാണണം സിസ്റ്റർ...." 


"താൻ മാത്രം വന്നോളൂ...." 


ആഷി അവർക്കൊപ്പം ചെന്നതും നഴ്സ് അവരെയും കൊണ്ട് അകത്തു കയറി....! 


"ആഷി...." 


നഴ്സിന് പിന്നാലെ വരുന്ന ആശിയെ കണ്ട് അവൾ പുഞ്ചിരിയോടെ പതിയെ മൊഴിഞ്ഞു....! 


"തന്റെ ഹസ്ബൻഡ് നല്ലത് പോലെ പേടിച്ചു....ആളുടെ സ്നേഹം കൊണ്ട് ഒന്ന് മാത്രമാ കുട്ടി ഇപ്പോൾ...." 


അവൾ ആഷിയെ തന്നെ നോക്കി ഇരുന്നു.... ആഷി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കവിളിൽ തലോടി....! 


"കുഞ്ഞിനെ ഫീഡിങ് ചെയ്യിക്കണം...." 


അത് കേട്ടതും ലയ ഞെട്ടി കൊണ്ട് അവരുടെ കയ്യിൽ ഉള്ള കുഞ്ഞിനെ ഒന്ന് നോക്കി....അവനും ഒരു പുഞ്ചിരിയോടെ അവളെ നോക്കുന്നത് കണ്ട് അവൾ ഒന്നും മനസ്സിൽ ആവാതെ വീണ്ടും ആ കുഞ്ഞിനെ തന്നെ നോക്കി....! 


അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... അവൾ കണ്ണുകൾ വിടർത്തി അവനെ നോക്കി....! 


"നീ ആഗ്രഹിച്ച പോലെ നിന്റെ ആച്ചിയെ പോലുള്ള മോനാ....നമ്മുടെ മോനെ നീ വേണം ഫീഡിങ് ചെയ്ത് ഉറക്കാൻ....ഞാൻ പുറത്ത് തന്നെ ഉണ്ട്...." 


ആഷി പുഞ്ചിരിയോടെ പറഞ്ഞു പുറത്തേക്ക് നടന്നതും ലയ ഒന്നും മനസ്സിൽ ആവാതെ തന്നെ ഇരുന്നു....! 


നഴ്സ് അവളുടെ കയ്യിൽ ആയി കുഞ്ഞിനെ വെച്ചു കൊടുത്തതും അവൾ അത്ഭുതത്തോടെ തന്റെ കയ്യിൽ ഉള്ള കുഞ്ഞിന്റെ മുഖം നോക്കി....അതിനെ ആശിയെ പോലെ തന്നെ ഉണ്ടെന്ന് അവൾക്ക് തോന്നി....! 


"ഇത് എന്റെ കുഞ്ഞാണോ....?!!" 


അവളുടെ ചോദ്യം കേട്ടതും നഴ്സ് അവളെ ഒന്ന് നോക്കി....! 



"അതെന്ത്‌ ചോദ്യവാ കൊച്ചേ.... ഡെലിവറി കഴിഞ്ഞു വൺ ഹവർ ആവുന്നേ ഉള്ളൂ....അപ്പോഴേക്കും എല്ലാം മറന്നോ...." 


അതെങ്ങനെ....?!അവൾ സ്വയം ചോദിച്ചു നോക്കി....! 


അവർ തന്നെ കുഞ്ഞിനെ അവളുടെ മാറോടണക്കി അതിനെ ഫീഡിങ് ചെയ്യിക്കാൻ തുടങ്ങി.... അതിനായി തന്റെ മാറിടം പാൽ ചുരത്തുന്നത് അവൾ അറിഞ്ഞു....! 


അപ്പൊ തന്റെ ശരീരത്തിൽ ഉള്ള വേദന അതിന്റെതാവാം.... പക്ഷെ എങ്ങനെ... എപ്പോ......!! 


ചുവരിൽ തൂങ്ങിയാടുന്ന കലണ്ടറിൽ അവളുടെ കണ്ണ് ചെന്ന് പതിഞ്ഞതും അതിലെ ഇയർ കണ്ട് അവൾ ഞെട്ടി....!അപ്പൊ ഒരു വർഷം പിന്നെ ഞാൻ ഇത് എവിടെയാണ്.... തനിക്ക് എന്താണ് സംഭവിച്ചത്.... ഞാൻ എങ്ങനെ ഒരു കുഞ്ഞിന്റെ ഉമ്മയായി.... അവൾ എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിച്ചു....! 


വിശപ്പ് വിട്ടു മാറിയ കുഞ് തന്റെ കയ്യിൽ ഉറക്കം പിടിച്ചു.... അവൾ കൗതുകത്തോടെ അതിനെ നോക്കി.... ആ കുഞ്ഞ് മുഖം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി.... പക്ഷെ സത്യം എന്താണെന്ന് ഓർത്തെടുക്കാൻ അവൾക്ക് ആയില്ല....!



************💫



മുറിയിലേക്ക് വന്നതും അവൾ ആഷിയെ ഒന്ന് നോക്കി.... ബെഡിൽ അവൻ തന്നെയാണ് അവളെ പിടിച്ചു കിടത്തിയത്.... അപ്പോഴും അവളുടെ നോട്ടം അവനെയാണ്....! 


"ഞാൻ പറഞ്ഞില്ലേ ബാബിയോട് കുഞ്ഞ്വാവ എന്നെ പോലെ ഇരിക്കും എന്ന്.... ഇപ്പൊ കണ്ടില്ലേ...." 


അതിനവൾ അമനെ ഒന്ന് തുറിച്ചു നോക്കി....! 


"മോൾക്ക് വല്ലതും കുടിക്കാൻ വേണോ...." 


മമ്മിയുടെ ചോദ്യം കേട്ടതും അവൾ മമ്മിയെയും ഒന്ന് നോക്കി....! 


"ഒരുപാട് വേദനിച്ചോ....?!!" 


അവന്റെ ആർദ്രമായ ചോദ്യത്തിന് മുന്നിൽ അവൾ എല്ലാം മറന്നു.... സ്നേഹം കൊണ്ട് അവനെ കെട്ടിപ്പിടിക്കാൻ തോന്നി.... പക്ഷെ താൻ ഒന്നും അറിയാതെ ഇരിക്കുമ്പോ ഒരു കുഞ്ഞിനെ തന്നത് അല്ലെ... അത് കൊണ്ട് തന്നെ അവനെയും അവൾ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല....! 


"കിടന്നോ.... ഇപ്പോൾ സംസാരിക്കേണ്ട...." 


എന്നും പറഞ്ഞു അവൻ തന്നെ അവളെ നേരെ കിടത്തി....! 


"ലയ...." 


എന്നും വിളിച്ചു അച്ചു ഓടി വന്നു അവളെ കെട്ടിപ്പിടിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു....! 


"ഇവളെ ഹോസ്പിറ്റലിൽ കൊണ്ട് വന്നെന്ന് കേട്ടപ്പോൾ തുടങ്ങിയതാ എനിക്ക് ലയയെ കാണണം എന്ന് പറഞ്ഞു നില വിളിക്കാൻ...." 


അവിനാശ് അതും പറഞ്ഞു അവിടെ ഇരുന്നു....! 


"അല്ലേടാ ഇവൾക്ക് ഓർമ വല്ലതും വന്നോ....അല്ലെ ചെവി തല കേൾക്കാതെ ആച്ചി എന്നും വിളിച്ചു നിനക്ക് സ്വസ്ഥത തരാറില്ലല്ലോ...." 


ലവൻ അവിടെ കണ്ട ഓറഞ്ച് തൊലി കളഞ്ഞു വായിൽ ഇട്ടു കൊണ്ട് ചോദിച്ചതും അവൾ അവനെയും ഒന്ന് തുറിച്ചു നോക്കി....! 


"😬നിനക്ക് എന്തിന്റെ കേടാ... എന്റെ പെണ്ണ് പിന്നെ എന്നെയല്ലാതെ വേറെ ആരെ വിളിക്കാൻ.... മരണത്തിൽ നിന്ന് രക്ഷപെട്ടാ അവൾ ജീവിതത്തിലേക്ക് വന്നത്.... ഒന്നല്ല രണ്ട് തവണ.... ദേഹം നുറുങ്ങുന്ന വേദന സഹിച്ച എന്റെ കുഞ്ഞിന് ജന്മം കൊടുത്തത്.... അവളെ കണ്ടില്ലേ വാടി തളർന്ന കോലത്തിൽ...." 


"ശരിയാ.... കണ്ടിട്ട് സഹിക്കുന്നില്ല...." 


അച്ചു അവളെ ദയനീയമായി നോക്കി കൊണ്ട് പറഞ്ഞു....! 


"എല്ലാം കഴിഞ്ഞില്ലേ ഇനി അത് പറഞ്ഞു അവളെ വിഷമിപ്പിക്കേണ്ട...." 


"ഇവൾ പ്രെഗ്നന്റ് ആയത് കൊണ്ടാവും ഇതൊക്കെ കേട്ടിട്ട് എനിക്ക് നല്ല പേടിയുണ്ട്...." 


ഓഹോ അപ്പൊ ഇവൾ പ്രെഗ്നന്റ് ആണ് അല്ലെ.... ഇനി സെക്കന്റ്‌ ആണോ.... ഇവളെ മാരേജ് അല്ലേ നേരത്തെ കഴിഞ്ഞത്....! 


"ആദ്യായിട്ട് ആണേലും എനിക്ക് പേടിയൊന്നും ഇല്ല.... ഇങ്ങേരെ പേടി കണ്ടാൽ ചിലപ്പോൾ പേടിച്ചു ചാകാനെ നേരം കാണൂ...." 


അപ്പൊ ഫസ്റ്റ് പ്രെഗ്നൻസി ആണ്....! 


"ഇപ്പോ എങ്ങനെ ഉണ്ടെടി... പൈൻ വല്ലതും ഉണ്ടോ...." 


അച്ചു അവളെ അരികിൽ ഇരുന്നു കൊണ്ട് ചോദിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു....! 


"ഇല്ലാതിരിക്കോ....മരണത്തിൽ നിന്ന് രക്ഷപെട്ടു വന്നതാ.... ഇവൻ ഉള്ളോണ്ടാ എന്റെ മോൾ....അല്ലെങ്കിൽ ഇപ്പോൾ...."😢 


അവർ കണ്ണീരോടെ പറഞ്ഞതും ലയ ആശിയെ ഒന്ന് നോക്കി....അവനെ കാണുമ്പോൾ അവൾക്ക് സഹിക്കാൻ ആവാത്ത പോലെ....! 


"ഞങ്ങൾ പോട്ടെ....നിന്റെ കുഞ്ഞാവയെ കാണാൻ നിങ്ങൾ വീട്ടിൽ വന്നാൽ ഇടയ്ക്ക് അവിടേക്ക് വരാം...." 


അച്ചുവും അവിനാഷും പോയതും ലയ പിന്നെ ഉറക്കത്തെ കൂട്ട് പിടിച്ചു.... രണ്ട് പേരും ഉറങ്ങുന്നത് നോക്കി ആഷി അടുത്ത് തന്നെ ഇരുന്നു.... കണ്ടിട്ട് മതി വരാത്ത പോലെ....!❤️ 


"ഇനിയെങ്കിലും മോൻ സ്വസ്ഥം ആയി ഉറങ്.... ഇവൾ പ്രെഗ്നന്റ് ആയിട്ട് ഇന്ന് വരെ നീ സ്വസ്ഥം ആയി ഉറങ്ങിയിട്ടില്ലെന്ന് എനിക്കറിയാം...." 


അവൾ മമ്മിയുടെ സൗണ്ട് കേട്ടാണ് കണ്ണ് തുറന്നത്....! 


"അതൊന്നും സാരല്ല മാമി.... ഇവൾ അത്യധികം ആഗ്രഹിച്ചു കാത്തിരുന്ന എന്റെ മോന് വേണ്ടിയല്ലേ.... 


അവൾ ആ കുഞ്ഞിനെ ഒന്ന് നോക്കി.... എല്ലാം അവൾ അവരിൽ കൂടി അറിയുക ആയിരുന്നു....! 


"വല്ലതും കഴിക്കാം...." 


അവൾ ഉണർന്നത് കണ്ട് ആഷി അവളെ പിടിച്ചു ഇരുത്തി.... ഫുഡ്‌ എടുത്തു അവൻ തന്നെ അരികിൽ ഇരുന്നത് കണ്ട് ലയ അവനെ ഒന്ന് നോക്കി....! 


"വാ തുറക്ക്...." 


അവൾ അത്ഭുതത്തോടെ അവനെ നോക്കി....! 


"ഇതെന്താ ആദ്യായിട്ട് എന്ന പോലെ നീ ഇങ്ങനെ നോക്കുന്നെ.... നിന്നെ കഴിപ്പിക്കാനും ഉറക്കാനും ഒന്ന് കുളിക്കണം എങ്കിൽ പോലും അവൻ തന്നെ വേണം...." 


അവളിൽ ഒരു ചെറിയ ചമ്മൽ ഉണ്ടായെങ്കിലും അവൾ അവന് മുന്നിൽ വാ തുറന്നു....!മതിയായിട്ടും അവൻ അവളെ നിർബന്ധിച്ചു കഴിപ്പിച്ചു കൊണ്ടിരുന്നു....! 


"മോൻ ചെന്ന് എന്തെങ്കിലും കഴിക്ക്.... ഞാൻ ഇവിടെ തന്നെ ഇല്ലേ...." 


അവൾ വിഷമത്തോടെ അവനെ നോക്കി....! 


"ആച്ചി ഇപ്പൊ വരാട്ടോ...." 


അവൾ അവനെ നോക്കി പുഞ്ചിരിച്ചതും അവൻ അവളെയും കുഞ്ഞിനെയും നോക്കി പുറത്തേക്ക് ഇറങ്ങി....!അവൾ അവന്റെ കഷ്ടപ്പാട് എല്ലാം തിരിച്ചറിയുക ആയിരുന്നു....! 


അവന്റെ ഫോൺ തന്റെ തൊട്ടടുത്തായി കണ്ടതും അവൾ അത് കയ്യിൽ എടുത്തു.... അത് ഓപ്പൺ ചെയ്തതും അതിലെ ഓരോ പിക്കും വീഡിയോസും അവൾ അത്ഭുതത്തോടെ ആയിരുന്നു നോക്കി കണ്ടത്.... അവനെ താൻ ഇത്ര മാത്രം കഷ്ടപ്പെടുത്തിയിരുന്നോ എന്നോർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞു....!അവന്റെ സ്നേഹത്തിന് മുന്നിൽ താൻ ചെറുതായ പോലെ....!



**************💫



"നീയും കൂടെ വാ.... വൈകീട്ട് ഞാൻ നിന്നെ കൊണ്ട് വിടാം...." 


ഇറങ്ങാൻ നേരം ആഷിയുടെ ബാപ്പ ലയയുടെ മമ്മിയെ വിളിച്ചു....! 


"അതെ മാമി പോയി ഒന്ന് ഫ്രഷ് ആയി ഒരു ഉറക്കം ഒക്കെ കഴിഞ്ഞു വന്നാൽ മതി...." 


ആഷി കൂടി നിർബന്ധിച്ചതും അവളുടെ മമ്മി പോവാൻ തീരുമാനിച്ചു....! 


"വൈകീട്ട് വരാം.... മോളെ ആരെക്കാളും നന്നായി ഇവൻ നോക്കുമെന്ന് മമ്മിക്ക് അറിയാം...." 


അവൾ അതിനൊന്ന് പുഞ്ചിരിച്ചു....!അവർ പോയതും ആഷി ഡോർ അടച്ചു വന്നു കട്ടിലിൽ ഇരുന്നു....! 


"മാഷേ...." 


അവളുടെ വിളി കേട്ട് ആഷി ഞെട്ടി കൊണ്ട് അവളെ നോക്കിയതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു....! 


"നീ എന്താ ഇപ്പൊ വിളിച്ചത്...."🙄 


"മാഷേ എന്ന്...." 


"ലയ... നീ.... നിനക്ക്.... എല്ലാം ഓർമ്മയുണ്ടോ...." 


അവൻ അവളുടെ മുഖം കയ്യിൽ എടുത്തു കൊണ്ട് ചോദിച്ചു....! 


"മ്മ്...." 


"സത്യാണോ....?!!" 


"മ്മ്.... എല്ലാം എനിക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ട് ആഷി....എന്റെ ആശിയെ ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചു അല്ലെ...." 


"ഏയ്‌.... നീ എന്താ ഈ പറയുന്നത്...അതിൽ എനിക്ക് സന്തോഷമേ ഉള്ളൂ.... നീയല്ലേ...." 


അവൻ കണ്ണീരോടെ അവളെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.....! 


സന്തോഷം കൊണ്ട് അവൻ അപ്പൊ തന്നെ എല്ലാരേയും വിളിച്ചറിയിക്കുകയും ചെയ്തു....! 


"അതൊക്കെ അവിടെ നിക്കട്ടെ.... ഇതെങ്ങനെ സംഭവിച്ചു...." 


തന്റെ അടുത്ത് കിടക്കുന്ന കുഞ്ഞിനെ കാണിച്ചു കൊണ്ട് അവൾ ചോദിച്ചതും അവൻ ഒന്ന് ഇളിച്ചു കൊണ്ട് അവൾക്കരികിൽ ചെന്നിരുന്നു....! 


"എല്ലാർക്കും എങ്ങനെയാണോ അങ്ങനെ തന്നെ...."😍 


അതിനവൾ അവനെ ഒന്ന് തുറിച്ചു നോക്കി....! 


"ഇതിൽ നിനക്ക് പങ്കില്ലെന്ന് കരുതേണ്ട.... ഇതിൽ ഭൂരിഭാഗം പങ്കും നിനക്ക് തന്നാ...." 


"എങ്ങനെ....?!!" 


"ഒരു കുഞ്ഞ്വാവയെ വേണം എന്ന് പറഞ്ഞു എന്നെ പ്രലോബിപ്പിച്ചതോ പോട്ടെ എങ്ങനെ എങ്കിലും കൺട്രോൾ ചെയ്തു നിൽക്കുമ്പോൾ എല്ലാം ഊരി എറിഞ്ഞു എന്റെ മുന്നിൽ നിന്നാൽ പിന്നെ ഞാൻ എങ്ങനെ വേണ്ടെന്ന് വെക്കും.... കുറെ ശ്രമിച്ചതാ പറ്റണ്ടേ...." 


"അത് പിന്നെ ഞാൻ അറിയോ..... അല്ലേലും എനിക്ക് ബോധം ഇല്ലെന്ന് കരുതാം ഇയാൾക്ക് അതില്ലേ....." 


"അത് ഉണ്ടായിട്ട് എന്ത് കാര്യം.... ഓരോ ദിവസവും നിന്നെ കുളിച്ചു തരുന്നത് പോലും ഞാനാ....അപ്പൊ പിന്നെ എങ്ങനാടി പിടിച്ചു നിക്കുന്നെ...." 


"😬ഇങ്ങനാണോ നമ്മളെ കരാർ.... എനിക്ക് വാക്ക് തന്നത് അല്ലെ ഡാഡി കയ് പിടിച്ചു തന്നാലേ എന്റെ ശരീരത്തിൽ തൊടൂ എന്ന്...." 


"അതും തന്നതാ.... ധാ ഇത് കണ്ടോ ഇതാ നിന്റെ മഹർ.... നിന്റെ ഡാഡി നിന്നെ എന്റെ കയ്യിൽ പിടിച്ചു ഏല്പിച്ച തെളിവ്....!" 


അവൻ പോക്കെറ്റിൽ നിന്ന് ആ മഹർ എടുത്തു അവൾക്ക് ഇട്ടു കൊടുത്തു....! 


"😒എന്നാലും ഒന്നും അറിയാതെ ഒരു കുഞ്.... എന്റെ ഫസ്റ്റ് നെറ്റിനെ പറ്റി എനിക്ക് ചില സ്വപ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു.... എല്ലാം നശിപ്പിച്ചു...." 


"ഈ ഡെലിവറി ക്ഷീണം ഒക്കെ തീർന്ന് നമുക്ക് വീണ്ടും ഒരു ഫസ്റ്റ് നൈറ്റ്‌ തുടങ്ങാടി.... അന്ന് നിന്റെ സ്വപ്‌നങ്ങൾ പോലെ തന്നെ നടത്താം...." 


"പോടാ...." 


അവൾ അവനെ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞു....! 


"അച്ചു വരെ ഇപ്പൊ പ്രെഗ്നന്റ് ആയെ ഉള്ളൂ.... ഇയാൾക്ക് എന്താ ഇത്രയ്ക്ക് തിടുക്കം...." 


"ഓരോ ദിവസവും എന്നോട് കിസ്സ് ചോദിച്ചു വാങ്ങാതെ നീ ഉറങ്ങാറില്ല.... അപ്പൊ പിന്നെ അത് തന്നാൽ നീ എന്റെ വരുതിയിൽ വന്നോളും.... അങ്ങനാ എല്ലാം സംഭവിച്ചത്...." 


"ഒന്ന് പോയെ...." 


അവൾ ചമ്മിയ ഭാവത്തോടെ അവനെ വീണ്ടും പിടിച്ചു തള്ളി....! 


"അത് കൊണ്ട് നിന്നെ എനിക്ക് തിരിച്ചു കിട്ടിയില്ലേ....പക്ഷെ നീ എന്നെ അത് പോലെ എന്നും ആച്ചി എന്ന് വിളിക്കുന്നത് കേൾക്കാനാ എനിക്കിഷ്ടം...." 


എന്നും പറഞ്ഞു അവൻ ഒരു ചിരിയോടെ അവളെയും നോക്കി ഇരുന്നു....അവളും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു....എല്ലാ സന്തോഷവും ഒരുമിച്ച് കിട്ടിയത് പോലെ....! 


അവരുടെ സന്തോഷം നിറഞ്ഞ പ്രണയ ലോകം വീണ്ടും പൂവിട്ടു....അവളുടെ തിരിച്ചു വരവ് എല്ലാവരെയും ഒരു പോലെ സന്തോഷിപ്പിച്ചു....!



***********💫



അച്ചുന്റെ ഡെലിവറി കഴിഞ്ഞ സന്തോഷത്തിൽ അടുത്തിരുന്നു ഓറഞ്ച് കഴിക്കുകയാണ് അവിനാശ്....ലേബർ റൂമിനു മുന്നിൽ ഒരു മണിക്കൂർ ഒറ്റ നിൽപ് ആയിരുന്നു കക്ഷി.... അതിന്റെ ക്ഷീണം ആവും....!☹️ലവന്റെ അച്ഛൻ സ്വയം ആശ്വസിച്ചു....! 


"അങ്ങനെ ഏട്ടനും ഒരു അച്ഛൻ ആയി അല്ലെ...."😌 


അഞ്ചു അവിനാഷിനെ നോക്കി ഒരു ചിരിയോടെ പറഞ്ഞു....! 


"ഞാൻ ഒന്നല്ലേ ആയുള്ളൂ... നീ രണ്ടാമത് വയർ വീർപ്പിച്ചു നിക്കാ അത് മറക്കണ്ട...." 


"😒ഞാൻ എന്ത് ചെയ്യാനാ ഈ സുധിയേട്ടൻ പറഞ്ഞിട്ട് കേൾക്കണ്ടേ...ഒറ്റ മോൻ ആയൊണ്ട് വീട് നിറച്ചു പിള്ളേർ വേണമാത്രേ...." 


🙄അവിനാശ് വായും പൊളിച്ചു സുധിയെ നോക്കി.... അവൻ ഒന്ന് ഇളിച്ചു കൊടുത്തു.... എന്റെ പെങ്ങൾക്ക് പെറ്റു കിടക്കാനെ നേരം കാണൂ....!അല്ലേലും ലവൾക്ക് ഇത് കിട്ടണം.... അവളെ നിലക്ക് നിർത്താൻ എന്നെ കൊണ്ടോ പറ്റിയിട്ടില്ല....!!



************💥



"ഞാൻ കുളിച്ചിട്ട് വരാം....മോനെ നോക്കണം....അവൻ നീങ്ങി വന്നു താഴേക്ക് വീഴും...." 


ലയ മോനെ ഉറക്കി ബെഡിൽ കിടത്തി ഷെൽഫ് തുറന്നു ഡ്രസ്സ്‌ എടുത്തു കൊണ്ട് പറഞ്ഞു....! 


അത് കേട്ടതും ആഷി കുഞ്ഞിനെ ഒന്ന് നോക്കി എണീറ്റ് അവൾക്കരികിൽ ചെന്നു....! 


"എന്താ....?!!" 


മുന്നിൽ കയ്യും കെട്ടി നിക്കുന്ന ആശിയെ കണ്ട് അവൾ ചോദിച്ചു....! 


"ഞാൻ കുളിച്ചു തരാം...."😍 


"അയ്യടാ.... എനിക്കിപ്പോ നല്ല വെളിവുണ്ട്....മാറങ്ങോട്ട്....." 


എന്നും പറഞ്ഞു അവനെയും പിടിച്ചു മാറ്റി അവൾ ബാത്‌റൂമിൽ കേറിപ്പോയി....! 


"കേട്ടോടാ നീ എന്റെ ഫീലിംഗ്....എന്നെ കൊണ്ട് ചോദിച്ചു വാങ്ങിയതാ നിന്നെ.....ഇപ്പൊ ആ പേരും പറഞ്ഞു എന്നെ ഒന്ന് മൈൻഡ് ചെയ്യുന്നില്ലെടാ നിന്റെ ഉമ്മച്ചി...."😒 


അവൻ ഉറങ്ങി കിടക്കുന്ന മോനെ നോക്കി കൊണ്ട് പറഞ്ഞു....! 


ഷയാൻ അത് കേട്ടതും ഉറക്കിൽ ആണേലും ഒന്ന് ചിരിച്ചു.... 😟ലവന് ആ അമന്റെ എല്ലാ ഉഡായിപ്പും കിട്ടിയിട്ടുണ്ടോ എന്നൊരു ഡൌട്ട്..... അതിന് ബാപ്പച്ചി ഞാൻ അല്ലെ ഞാനും ഒട്ടും മോശം അല്ലല്ലോ.... അവൻ സ്വയം ആശ്വസിച്ചു....! 


ആഷി പിന്നെ ടി ഷർട്ട്‌ ഊരി മാറ്റി മോനെയും കെട്ടിപ്പിടിച്ചു ബെഡിൽ കിടന്നു....പെണ്ണ് ഡോർ തുറക്കുന്നത് കേട്ടതും അവൻ കണ്ണടച്ച് കിടന്നു....! 


"കിടപ്പ് കണ്ടില്ലേ മസിലും കാണിച്ചു കൊണ്ട്...." 


അവനെ ഒന്ന് നോക്കി ലയ അതും മനസ്സിൽ ഉരുവിട്ട് നൈറ്റി എടുത്തു മാറാൻ തുടങ്ങിയതും ആഷി എണീറ്റ് ഇരുന്നത് കണ്ട് അവൾ വായും പൊളിച്ചു നിന്നു....! 


"മ്മ്... അപ്പൊ ഉറങ്ങി കിടക്കുമ്പോ നീ എന്റെ സൗന്ദര്യം ആസ്വദിക്കാറുണ്ട് അല്ലെ...." 


"ഞാൻ മോനെ നോക്കിയതാ...." 


അവൾ ചമ്മിയ ഒരു ഇളിയോടെ പറഞ്ഞു.....! 


"അത് എനിക്കറിയാം....നിനക്ക് എന്റെ ഈ മസിൽ വേണം എന്ന് പറഞാ നിനക്ക് ആ കിടക്കുന്നതിനെ കിട്ടിയത്.... ഇന്നും നിന്റെ നോട്ടം എന്റെ ബോഡിയിലാണെന്ന് എനിക്ക് മനസ്സിൽ ആയി....അപ്പൊ പിന്നെ നമുക്ക് എല്ലാം അറിഞ്ഞു അവനൊരു കൂട്ട് കൊടുക്കണ്ടേ...." 


അതിനവൾ അവനെ നോക്കി പുഞ്ചിരിച്ചു....! 


അവൻ തന്റെ തൊട്ട് മുന്നിൽ വന്നു നിന്നതും അവന്റെ ബോഡിയിലേക്ക് കണ്ണ് അനുസരണയില്ലാതെ നീങ്ങുന്നുണ്ടെങ്കിലും അവൾ നോട്ടം മാറ്റാൻ ശ്രമിച്ചു....! 


അവൻ അവളെ ഒരു ചിരിയോടെ തന്നിലേക്ക് വലിച്ചടുപ്പിച്ചു....! 


"ഒരിക്കൽ നീ അറിയാതെ നിന്നെ എടുത്തതല്ലേ.... പക്ഷെ ഇന്ന് എനിക്ക് നിന്നെ അറിഞ്ഞു വേണം ലയ...." 


അവൻ പ്രണയഭാവത്തോടെ പറഞ്ഞതും അവൾ അവനെ തന്നെ നോക്കി.... രണ്ട് പേരുടെയും അധരങ്ങൾ കോർക്കാൻ അതിക നേരം വേണ്ടി വന്നില്ല....പരസ്പരം ആസ്വദിച്ചു അവർ അധരങ്ങൾ നുണഞ്ഞു....അവളുടെ ഡ്രസ്സ്‌ അവൻ ഊരി മാറ്റിയതും അവൾ അവന്റെ നഗ്നമായ ദേഹത്തേക്ക് ചേർന്ന് നിന്നു.....! 


അവൻ അവളെയും കൊണ്ട് ബെഡിലേക്ക് നീങ്ങിയതും അവനെ ആദ്യമായി അറിയുന്ന കൗതുകം ആയിരുന്നു അവളിൽ.... അവന്റെ പ്രണയഭാവങ്ങൾ അവൾക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു..... അതെ ഭാവത്തോടെ അവൾ അവന്റെ ഇട നെഞ്ചിൽ ചുംബിച്ചു കൊണ്ട് ആ നെഞ്ചിൽ തളർച്ചയോടെ കിടന്നു.....! 


"ഐ ലവ് യൂ ആച്ചി...." 


അതിനവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു....! 


"എനിക്ക് നിന്നോടുള്ള സ്നേഹം അത് വാക്കുകളിൽ ഒതുങ്ങില്ല....അത്രമേൽ നിന്നെ ഇഷ്ടം ആണ് എനിക്ക്....." 


"ഞാൻ കാരണം ഒരുപാട് വേദനിച്ചില്ലേ.... അന്ന് ഒരിക്കൽ പോലും എന്നെ വെറുത്തിട്ടില്ലേ...." 


"അതിന് എനിക്ക് പറ്റോ....അപ്പോഴും നീ എന്നെ സ്നേഹം കൊണ്ട് മൂടിയിരുന്നു.... അതിന് മാത്രം എന്ത് ഭാഗ്യമാ ഞാൻ ചെയ്തത് എന്ന് എനിക്കറിയില്ല...." 


"അതോ.... ഈ ആച്ചിയെ ആർക്കാ ഇഷ്ടം ആവാതിരിക്കാ.... ഒരു പേടിയെ ഉള്ളൂ ഇയാൾ കോളേജിൽ പോയാൽ അവിടെ ഉള്ള പെൺപിള്ളേരെ മുഴുവനും നോട്ടം ഇയാളെ ആണല്ലോ...." 


"അതിനെന്താ.... എന്റെ മനസ് മുഴുവനും നിന്നോടൊപ്പം അല്ലേടി...." 


അവൻ അവളെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു....! 


അവൾ ചിരിച്ചു കൊണ്ട് അവനെ തല ഉയർത്തി നോക്കി ആ നെറ്റിയിൽ ചുംബിച്ചു....! 


"എനിക്ക് സ്നേഹിക്കണം എന്റെ ആച്ചിയെ.... ഇത്രയും കാലം ബുദ്ധിമുട്ടിച്ചതിനൊക്കെ പകരം ആയി നൂറ് മടങ് സ്നേഹിക്കണം...." 


അവൻ ചിരിച്ചു കൊണ്ട് അവളെയും കൊണ്ട് തിരിഞ്ഞു കിടന്നു....പ്രണയത്തോടെ അവളിലേക്ക് അലിഞ്ഞു ചേർന്നു.....!❤️



***



"ഹായ് അവിയേട്ടാ...." 


"നിന്റെ ആ വിളി ഞാൻ ഒരുപാട് മിസ്സ്‌ ചെയ്തു.... ഇപ്പോഴാ ആശ്വാസം ആയത്...." 


അവൾ ചിരിച്ചു കൊണ്ട് അച്ചുന്റെ അരികിൽ ചെന്നു....! 


"ഇപ്പോഴെങ്കിലും നിനക്ക് വരാൻ തോന്നിയല്ലോ...." 


"ഹോസ്പിറ്റലിൽ വരാൻ ആച്ചി സമ്മതിക്കണ്ടേ....വീട്ടിൽ വന്നാൽ പോവാമെന്ന് പറഞെടി...." 


"ആച്ചി എന്നുള്ള വിളി സ്ഥിരം ആക്കിയോ...." 


"മ്മ്.... അതാ എന്റെ ആച്ചിക്ക് ഇഷ്ടം...." 


"എന്താ മോളെ.... ഉടനെ തന്നെ ഇങ്ങനെ ഒന്ന് പ്രതീക്ഷിക്കാമോ...." 


"അതിനുള്ള ചാൻസ് ഇല്ലാതില്ല....അന്ന് അറിയാതെ അല്ലെ ഇന്ന് അറിഞ്ഞു കൊണ്ട് വേണം എനിക്ക്...." 


അവൾ അവിനാഷിനോട് സംസാരിച്ചു കൊണ്ടിരിക്കുന്ന ആശിയെ പ്രണയത്തോടെ നോക്കി കൊണ്ട് പറഞ്ഞു....!❤️ 


അവളുടെ ഹൃദയം ഇന്ന് മിടിച്ചു കൊണ്ടിരിക്കുന്നത് പോലും അവന് വേണ്ടിയാണ്..... അവനും തന്റെ പ്രാണനോളം സ്നേഹിക്കുന്നത് അവളെയും....!



***



"ഡാഡി...." 


സെല്ലിനകത്ത് നിന്നും അയാൾ തന്റെ മകളെയും ആഷിയെയും അവന്റെ കയ്യിൽ ഉള്ള അവരുടെ മോനെയും നോക്കി പുഞ്ചിരിച്ചു....! 


"ഡാഡി എന്നാ ഞങ്ങളോടൊപ്പം വരുന്നത്...." 


"വരും.... എനിക്ക് നിങ്ങളോടൊപ്പം ജീവിക്കണം.... കൊച്ച് മക്കളെ താലോലിക്കണം.... അതിന് വേണ്ടിയാ ഞാൻ കാത്തിരിക്കുന്നത്...." 


"ഞങ്ങളും അതിന് വേണ്ടി വെയിറ്റ് ചെയ്യാ...." 


"എന്താ മോന്റെ പേര്....?!!" 


"ഷയാൻ...." 


അയാൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കയ് വിരൽ കൊണ്ട് അവനെ തലോടി....!അവനും അയാളെ നോക്കി പുഞ്ചിരിച്ചു....! 


അയാൾ അകത്തു പോയതും ലയ വിഷമത്തോടെ നിന്നു.... ആഷി അവളെ തോളിൽ കയ്യിട്ട് പിടിച്ചു പുറത്തേക്ക് നടന്നു....! 


"തന്റെ ഡാഡി ഇനി ഒരു മൂന്ന് വർഷം കൂടി കഴിഞ്ഞാൽ വരും.... അത് വരെ വെയ്റ്റ് ചെയ്‌താൽ മതി....!

തന്റെ ഡാഡി പറഞ്ഞത് കേട്ടില്ലേ കൊച്ച് മക്കളെ താലോലിക്കണം എന്ന്...." 


"അതിന്....?!!"🙄 


"നമ്മൾ അല്ലേടി ആ ആഗ്രഹം സാധിച്ചു കൊടുക്കേണ്ടത്...." 


"ആണോ....ആ ആള് കൂടി ധാ ഇവിടെ ഉണ്ട്...." 


അവൾ അവന്റെ കയ് എടുത്തു അവന്റെ വയറിൽ വെച്ചതും ആഷി സത്യം ആണോ എന്നത് പോലെ അവളെ നോക്കി....!അതിനവൾ കണ്ണുകൾ ഇറുക്കി അടച്ചു കാണിച്ചു ഒന്ന് പുഞ്ചിരിച്ചു....!!❤️ 


"അപ്പൊ നമുക്ക് പോവാം...." 


കാറിൽ കേറി ഇരുന്നതും ആഷി പറഞ്ഞു....! 


"എങ്ങോട്ട്....?!!" 


"നമ്മുടെ ജീവിതത്തിലേക്ക്...." 


"ആയിക്കോട്ടെ ആച്ചി...." 


"അങ്ങനെ ആയിക്കോട്ടെ.... My sweet *Love bond *...." 


അവരുടെ സന്തോഷകരമായ ജീവിത യാത്രയിലേക്ക് അവർ പോയിക്കോട്ടെ....!!




***end ***


Written By :- ✍️ Ajwa

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌