ഇഷ്ടം പറയാതെ | ✍️ FABI | ഫുൾ പാർട്ട്‌



💔 ഇഷ്ടം പറയാതെ 💔

Full Part


 ✍️ fabi....




നമ്മൾ രാവിലെ തന്നെ വല്യ ഒരുക്കങ്ങൾ നടത്തി കൊണ്ടിരിക്കാട്ടൊ.... നമ്മളെ ഉപ്പച്ചിന്റെ ഒരേ ഒരു അനിയന്റെ മോളെ കല്യാണം ആണ്,, രണ്ട് ദിവസം കഴിഞ്ഞ്ട്ടാ,, എന്നാലും ഇപ്പോളെ മ്മളെ കലാ പരിപാടിക്കും കല്യാണo പൊളിച്ചു അടുക്കാൻ കൂടിയാണ്.... നമ്മളോടൊപ്പം മ്മളെ പുന്നാര അനിയത്തിയും പിന്നെ ഉമ്മാന്റെ അനിയത്തിന്റെ മോളും വരുന്നുണ്ട്,, ഓൾ ആണെങ്കിൽ സ്കൂൾ അടച്ച ടൈം തന്നെ ഇവിടെ ലാൻഡ് ആയിട്ടുണ്ട് ഇനി അത് തുറന്ന് കിട്ടണം പോകാൻ..... ഓൾ മ്മളെ അനിയത്തിന്റെ അതെ പ്രായവും ഒരേ ക്ലാസ്സിലും കട്ട ചങ്കുo കൂടിയാ,, അപ്പൊ പിന്നെ പറയേണ്ടി വരില്ലല്ലോ കാര്യങ്ങൾ....ഡീ,, മതിയടി ഇങ്ങോട്ട് ഇറങ്ങി വാ.... മ്മളെ അനിയത്തിയാ,, എന്തൊരു ബഹുമാനം അല്ലേ... 😏

ഓഹ്,, ഇറങ്ങിയോ തമ്പുരാട്ടി.... ഞാൻ കരുതി രാത്രിയാ പൊന്നെന്ന്‌..... 


ഡീ.... മൊഞ്ച് ഉള്ളവർ ഒരുങ്ങിയെ നടക്കൂ,,, നീ ഒരുങ്ങിട്ടും ഒരു കാര്യവും ഇല്ല കാരണം നീ മൊഞ്ച് ഇല്ല.... 

ഓഹ്,,, വല്യ ഐശ്വര്യറായ് ആണെന്ന വിചാരം.... കണ്ടാലും മതി.... 

അതേടി... ഞാൻ തന്നെ അതിനു നിനക്ക് എന്താ.... നിന്നെ ഞാൻ എന്റെ കൂടെ കൊണ്ട്പോവും എന്ന് കരുതി നിക്കണ്ട,,, അതിനെ വേറെ ആളെ നോക്ക് മ്മള് അങ്ങ് ഓളെ  ഒന്ന് കൂടെ ചൂടാക്കി ...  

അല്ലെങ്കിൽ എനിക്ക് എന്താ ഒറ്റയ്ക്ക് പോവാൻ അറീലെ.... 

എന്ന മോൾ പൊയ്ക്കോ..  


മതിയെടി.... നിങ്ങൾ രണ്ടിനും ഇപ്പോളും ഒരു മാറ്റവും ഇല്ല അല്ലെ,,,, ഞാൻ കരുതി ഞാൻ പോയെ പിന്നെ നിങ്ങൾ കൂട്ടായി എന്ന്,,,, മ്മളെ ഇത്തയാ..... അപ്പൊ ഇവരെ ഒക്കെ വിശദമായി പരിചയപ്പെടാo അല്ലെ.... 

മ്മളെ ഉപ്പ ഫൈസൽ മാഷ്,,,, മ്മള് പ്ലസ്ടു വരെ ഉപ്പാന്റെ സ്കൂളിൽ ആണ് പഠിച്ചേ,, ഇത്തയും അതെ,, ഇപ്പോൾ അനിയത്തിയും.... ഉമ്മ സൈനബ,, മൂപ്പര് ഹൌസ്വൈഫ്‌ എന്നൊക്കെ പറയുന്നതിനെക്കളും യുദ്ധക്കളത്തിലെ പോരാളി എന്ന് പറയുന്നത് ആവും,,, ഇതൊക്കെ അല്ലെ വീട് ...ഇവർക്ക് മൂന്ന് പെണ്ണ് മക്കൾ ആണ്,,, ആണ് ഒന്നും ഇല്ലാത്തതിന്നു മറ്റുള്ളവർക്ക് പരാതി ഉണ്ടെങ്കിലും മ്മളെ ഉമ്മക്കും മാഷിനും ഒരു പരാതിയും ഇല്ലാട്ടോ....താത്ത ഫസീല,, ആൾ സ്കൂൾ ടീച്ചർ ആണ്,, ഭർത്താവ് മാഷും,,,താത്ത ഇപ്പൊ ഇവിടെ ആദ്യ പ്രസവത്തിനു വന്നതാ.... വെക്കേഷൻ ടൈം തന്നെ പ്രസവം ഒക്കെ അവരെ പ്ലാൻ ആണെന്ന് തോന്നുന്നു 🤔.... 

പിന്നെ പറയാൻ ഉള്ളത് മ്മൾ ആണ്,,, പേര് മ്മക്ക് വല്യ ഇഷ്ടം ഉള്ളത് ഒന്നും അല്ല ഫസ്ന,,,, മ്മളെ സ്വപ്നം ടീച്ചർ ഒന്നും അല്ലാട്ടോ,, പോലീസ്കാരി ആവണം എന്ന,,,മ്മളെ മാഷ് നടത്തിക്കുന്നു തോന്നുന്നില്ല,,,, മ്മൾ BA ക്ക് അഡ്മിഷൻ കിട്ടി നിക്കാ,,,, ഇത്രയും നാൾ ഉപ്പച്ചി ആണ് പാര എങ്കിൽ മ്മളെ ഇക്ക ആണ് ഇപ്പൊ പാര, ഇത്താടെ ഭർത്താവ്,,, പുള്ളി അവിടെ ആണ് പഠിപ്പിക്കുന്നതു..... പിന്നെ ഉള്ളത് മ്മളെ കച്ചറ അനിയത്തി,,, ഓളെ പേര് ഫർസാന എന്നാ.... ഓൾ ഇപ്പൊ പ്ലസ്‌ വൺന് അഡ്മിഷൻ കിട്ടി നിക്കാ,,, അവിടെ വാപ്പച്ചി ഉണ്ട്.... ഓളെ കാര്യം നോക്കി കൊള്ളും ..ഓൾക്ക് അങ്ങനെ തന്നെ വേണം 😆...... പിന്നെ ഇവിടെ ഒരുത്തി ഇല്ലേ എളാമയുടെ മോൾ ഓളെ പേര് സഹല എന്നട്ടൊ.... 

ഹ്മ്മ്,, പിന്നെ അവര് ഇപ്പോളും അവരെ ജോലി നല്ല അസ്സൽആയിട്ടു ചെയ്യുന്നുണ്ട് മോളെ,,, മ്മളെ ഉമ്മച്ചി താത്തക്ക് നേരത്തെ ചോദിച്ചതിന് ഉള്ള മറുപടി കൊടുത്തത് ആട്ടോ.... 

ഉമ്മാ അങ്ങനെ പറയല്ലേ,,, താത്ത കരുതും നമ്മൾ എപ്പോളും മുട്ടൻ വഴക്ക് ആണെന്ന്.... 

"അപ്പൊ അല്ലെ "

ഈ ഉമ്മച്ചി വിടുന്ന മട്ടില്ല "പിന്നെ ഞങ്ങൾ ഇങ്ങനെ ആയില്ലേൽ അല്ലെ അത്ഭുതം ".... 

ആ ഉമ്മാ ഞങ്ങൾ പോന്നു,,,


"ഉമ്മാ മാഷ് എവിടെ "??? 


മാഷ് ട്യൂഷൻ എടുക്കാൻ പോയതാ.... ഇതാ പൈസ,,,, ഇതിനു അല്ലെ മാഷേ തിരക്കിയെ... 

നമ്മൾ അതെ എന്ന രീതിയിൽ ചിരിച്ചു... "ഇത്ത ഞങ്ങൾ പോണു "...... നമ്മൾ അങ്ങനെ ഒരു വിധം ഇറങ്ങി..... 


--------------------------------------


സ്റ്റോപ്പിൽ നിന്നു തന്നെ ഞങ്ങൾ ബസിൽ കയറി സ്റ്റാൻഡിൽ ഇറങ്ങി,,,, "മ്മളെ ബസ്‌ മാത്രം കാണുന്നില്ല "മൊത്തം ബസും ഞങ്ങൾ അരിച്ചു പെറുക്കി,,, നമ്മക്ക് പോകണ്ട സ്ഥലം മാത്രം ഇല്ലെന്നു.... ഇപ്പൊ ന്താ ചെയ്യാ.... "അവിടെയുള്ള കടയിൽ ചെന്ന് ചോദിച്ചപ്പോൾ പറയാ "അങ്ങോട്ടേക്ക് ഉള്ള ബസ് ഇപ്പൊ പോയി,, ഇനി വൈകീട്ട് നാല്മണിക്ക് ഉള്ളൂ എന്നും ".... ശോ.... ഇനി ഇപ്പൊ എന്ത്‌ ചെയ്യും നമ്മൾ നഖം കടിച്ചു പറഞ്ഞു... അപ്പൊ ഉണ്ട് ഒരുത്തി നോക്കി പേടിപ്പിക്കുന്നു.... 


"എന്താടി ഇങ്ങനെ നോക്കുന്നെ "???? 


എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.... നിങ്ങളെ ഒടുക്കത്തെ ഒരുക്കം കാരണം ആണ് ആ ബസ് പോയെ....  


നമ്മൾ ഓളെ നോക്കി നൈസ് ആയി ഒന്ന് ചിരിച്ചു കൊടുത്തു,,, കാര്യം സത്യം ആണല്ലോ.... 


"നമ്മൾ അങ്ങനെ വായിനോക്കി നിക്കുമ്പോ ആണ് നമ്മളെ മുന്നിൽ ആ കാഴ്ച കണ്ടത് .... ഒരു ഓട്ടോ സ്റ്റാൻഡ്..... മ്മൾ രണ്ടിനെയും കൂട്ടി അങ്ങോട്ട്‌ വിട്ടു.... "


മുന്നിൽ തന്നെ തടിച്ചു കറുത്ത ഒരുത്തനെ,,, മ്മൾ പേടിച്ചു കൊണ്ട് അടുത്ത ഓട്ടോന്റെ അടുത്തു പോയി,,,, ഓൻ അന്നേൽ പൊരിഞ്ഞ ഉറക്കം "പിന്നെ എന്തിനാ ഓൻ ഇങ്ങോട്ട് പൊന്നെ,, വീട്ടിൽ കിടന്നു ഉറങ്ങിയാ പോരെ "എന്നും പറഞ്ഞു അടുത്ത ഓട്ടോ നോക്കി പോയി..... *അള്ളോഹ്..... ഒരു മൊഞ്ചൻ,,, *അമല  എന്ന ഓട്ടോന്റെ പേര്.... ഓന്റെ മൊഞ്ച് കണ്ടു നമ്മൾ ഒരു കോഴി ആയിന്നു പറന്നാ മതീലോ.... പെട്ടെന്ന് തന്നെ അതിൽ കേറി ഇരുന്നു,,,, ഓന്റെ മൊഞ്ച് നോക്കി ഇരുന്നു.... 😍😍 പിന്നാലെ അത് രണ്ടും കേറി..... ഓൻ തിരിഞ്ഞു ഒരു നോട്ടം എന്തിനാന്നാവോ?? "എവിടെക്കാ "...... ഓന്റെ ഒരു ചോദ്യം..... ഇയാൾ ഞങ്ങളെ എങ്ങോട്ട് വേണേലും കൊണ്ട് പൊയ്ക്കോ എന്ന മട്ടിൽ ഇരുന്നേ ഉള്ളൂ ഞാൻ  ...... "വൗ.... എന്തൊരു മൊഞ്ച് "...... 


മൂളാൻകടവ്,,,, മ്മളെ പുന്നാര അനിയത്തി എന്നെ ഒരു നോട്ടം നോക്കി അതും പറഞ്ഞു.... അപ്പൊ തന്നെ ചെക്കൻ വണ്ടി വിട്ടു..... ഫ്രീ ആയി ഒരു സിനിമ കാണുന്നത് പോലെ ഓന്റെ മൊഞ്ച് നോക്കി അങ്ങനെ ഇരുന്നു....  



ന്താ.... ഇറങ്ങുന്നില്ല,,,,, ആ ചോദ്യം കേട്ടാ നമ്മൾ ബോധത്തിൽ വന്നത്.... അപ്പൊ മറ്റേ രണ്ടും നേരത്തെ ഇറങ്ങിട്ടുണ്ട്..... ആകെ ചമ്മി,,,, പെട്ടെന്ന് ഇറങ്ങി....ഓന്റെ മൊഞ്ച് നോക്കി നിന്നത് ഓൻ കണ്ടോ ആവോ എന്നും ചിന്തിച്ചു തിരിഞ്ഞു നോക്കാതെ നടന്നു..... 


"ഹലോ.... മാഡം എന്താ അങ്ങനെ അങ്ങ് പൊന്നെ,,,, ഇത് അന്റെ വാപ്പാന്റെ വക ഓടുന്ന അല്ല ".... 


ഓൻ ഇത് എന്തിനാ പറയുന്നേ എന്ന് ചിന്തിച്ചു നോക്കിയപ്പോൾ അല്ലെ ഓന്റെ കാശ് കൊടുത്തില്ല എന്ന് ഓർത്തെ..... മറ്റേ രണ്ടിനെയും നോക്കിയപ്പോൾ അവര് നിന്നെടുത്തുന്ന് അനങ്ങിയിട്ട് കൂടിയില്ല.... എന്നാലും ഓന്റെ വാപ്പച്ചിക്കു വിളിച്ചത് അല്ലെ,,, അതിനു ഉള്ളത് കൊടുത്തിട്ടു മതി ഓന്റെ അമ്മൂമ്മന്റെ അല്ലെ വേണ്ട ഓനെ പോലെ കൂതറ ആവണ്ട ഞാൻ,,,, ഇത്രയും നേരം ഇവനെ ആണല്ലോ ഞാൻ ഒലിപ്പിച്ചു നോക്കിയേ,,,, ഃഈൗൗ കണ്ടാലും മതി കൊരങ്ങൻ തെണ്ടി..... എന്നൊക്കെ മനസ്സിൽ പറഞ്ഞു ഓന്റെ അടുത്ത് എത്തി ചോദിച്ചു എത്രയായി???? 


*300*


" whaat?? ".....  



എന്താ കേട്ടില്ല,,,, മുന്നുറു രൂപ..    


ഹേയ്.... തന്റെ ഈ പാട്ട വണ്ടിന്റെ വിലയില്ല ചോദിച്ചത് കേട്ടാ,,,, താൻ മര്യാദക്ക് കൂലി പറയു.... 


ഡീ...  നീ മറ്റേ സിനിമ ഡയലോഗ് കൊണ്ട് എന്റെ അടുത്തു വരല്ലേ കേട്ടോ,,, മര്യാദക്ക് പൈസ എടുക്കെടി,,, കണ്ടാൽ പറയില്ലല്ലോ ദാരിദ്ര്യം ആണെന്ന്..... ഇതൊന്നും ഇല്ലാതെ ആണോ കുറ്റിയും പറിച്ചു പൊന്നെ...... 


ഡോ.... താൻ കുറെ സമയം ആയല്ലോ ചിലക്കാൻ തുടങ്ങിട്ട്.... ഒന്ന് നിർത്തി ഇപ്പൊ തരാം.... എന്നും പറഞ്ഞ് മ്മള് വന്ന വീടിന്റെ മുറ്റത്ത്‌ നിന്നും കാളിങ് ബെൽ അടിച്ചു..... ഒരു പത്തിരുപതുഎണ്ണം നിർത്താതെ അടിച്ചിട്ടും ആരും വന്നില്ല 😔😔.... ഇനി കല്യാണ വീട് മൊത്തത്തിൽ ഒളിച്ചോടിയോ.... 


"നമ്മൾ തിരിച്ചു ആ മാക്രിന്റെ അടുത്തു തന്നെ വന്നു.... അതേ ചേട്ടാ എന്റെ കയ്യിൽ നൂറേ ഉള്ളൂ,,, നിങ്ങൾ ന്റെ നാട്ടിൽ അല്ലെ ബാക്കി പിന്നെ തരാം എന്നും പറഞ്ഞു എന്റെ കയ്യിലെ നൂറ് എടുത്തു ഓന് നേരെ നീട്ടി ".... 


ന്തോന്നു... ചേട്ടാ ന്നോ,,,, ആരെ ചേട്ടൻ ഞാൻ എങ്ങനെ ആടി നിന്റെ ചേട്ടൻ ആയതു????? കുറച്ചു മുമ്പ് നീ എന്നെ എന്താ വിളിച്ചേ,,,, ഡാ എന്നല്ലേ.... ഇപ്പൊ കാര്യം കാണാൻ ചേട്ടാ എന്ന്,,,, ക്കി ക്കി ക്കി.... 


പണ്ടാരക്കാലന് നിന്നു കിണിക്കാ..... ക്കി ക്കി ക്കി കണ്ടാലും മതി "ഹോ ന്തൊരു മൊഞ്ച് "വേണ്ട ഇനി ഞാൻ നോക്കൂല..... ന്റെ കയ്യിൽ ഇപ്പൊ ഇതേ ഉള്ളൂ ഇവിടെ ആണലോ ആളും ഇല്ല.... വേണെങ്കിൽ പിടിക്കാം എന്നും പറഞ്ഞു അത് ഓൻ കൊടുത്തു നടക്കാൻ നിന്നതും ഓന്റെ ഒരു ഡയലോഗ്..... പാപി ചെല്ലുന്ന ഇടം പാതാളം എന്ന്,,, തെണ്ടി..... ഒരു വിധം ആ കാലമാടന് പോയി...... പക്ഷെ മ്മളെ ദുരിതം തീർന്നില്ല,,,,, വീട്ടിൽ ആളില്ലല്ലോ ..... 😭😭


ഈ ഇരുപ്പ് തുടങ്ങീട്ട് മണിക്കൂർ ഒന്നായി,,,, ഇന്ന് ആരെ ആണാവോ കണി കണ്ടത് .... ഈ പൂതനയെ ആയിരിക്കും അല്ലാതെ ആരെയാ എന്നും കാണൽ......അപ്പോഴാണ് എന്റെ കണ്ണിൽ അത് കണ്ടത്,,,, പേരക്ക അങ്ങനെ കായ്ച്ചു നിക്കാ മ്മളെ മണവാട്ടി ജുബി ഇതൊന്നും നീ കണ്ടില്ലേ,,,, അതിനു ഓൾക്കു ഫോണിൽ അല്ലെ ഓനെ കിട്ടിയപ്പോ മുതൽ പണി പിന്നെ ഇതൊക്കെ എങ്ങനെ കാണാൻ ആണ്..... മ്മള് ഒന്നും നോകീല അതിന്റെ മണ്ടയിൽ കേറി നല്ലോണം മൂത്തത് നോക്കി കുറെ പറിച്ചു മൂന്നും പൊരിഞ്ഞ തീറ്റ അങ്ങ് തുടങ്ങി അല്ല പിന്നെ..... അപ്പോഴാണ് നമ്മളെ ബുദ്ധി പ്രവർത്തനം തുടങ്ങിയത്..... *ഐഡിയ *നമ്മൾ nallona

അലറി.... രണ്ടും പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കി നിക്കാതെ ഇവിടെ ഒക്കെ ഒന്ന് തപ്പാൻ നോക്ക്.....


എന്ത് തപ്പാൻ????? 


"ഡീ മരമാക്രികളെ,, ഇവിടെ എങ്ങാനും അവര് ചാവി വെച്ചിട്ടുണ്ട് എങ്കിലോ,, അത് ഒന്ന് തപ്പിഎടുക്കാൻ നോക്ക്...... എന്ന ഇതിന്റെ ഉള്ളിൽ കേറി ഇത്തിരി വെള്ളം എങ്കിലും കുടിക്കാം ".... നമ്മൾ അത് പറഞ്ഞു കൊടുത്തപ്പോൾ തന്നെ രണ്ടും മരണപ്പാചിലെനു..... 


ആകെ മൊത്തം അരിച്ചു പെറുക്കി എങ്കിലും ചാവി മാത്രം കിട്ടീല,,,, മൊട്ടുസൂചി വരെ കിട്ടീന്ന്.... ഒരു പരട്ട ഐഡിയ എന്ന രീതിയിൽ രണ്ടും എന്നെ നോക്കുന്നുണ്ട്,,,,, എന്തെങ്കിലും മിണ്ടിയാൽ എന്റെ കയ്യിന്നു നല്ലോണം കിട്ടും എന്ന് രണ്ടിനും അറിയാം അതാ മിണ്ടാത്തെ,,,, കാരണം എന്റെ പ്രഷർ ഇരുന്നൂർ എങ്കിലും കൂടിയിട്ടുണ്ട്,,,,, തേരാ പാര അങ്ങും ഇങ്ങുo നടക്കുന്നതും നോക്കി അവര് അവിടെ ഇരുന്നു..... 



*************************



"അങ്ങനെ അവരും വന്നു "സമാധാനം ആയി,,, നിങ്ങൾ കുറെ നേരം ആയോ വന്നിട്ട്??? 



ഏയ്‌,,, ഇല്ല ഇപ്പൊ വന്നതേ ഉള്ളൂ..... അല്ല പിന്നെ 😏😏


"അവരെ ബാഗിൽ നിന്നും ചാവി എടുക്കുന്ന കണ്ടു നമ്മൾ തൊള്ളയും തുറന്നു നോക്കുന്ന കണ്ടിട്ട്  അവറ്റകൾ എന്നെ നോക്കി പേടിപ്പിക്കാൻന്ന്"


അല്ല നിങ്ങൾ എവിടെ പോയതാ???? 


"ഞങ്ങൾ നിന്റെ വീട് വരെ "


*"whaat"*????? 😵😵

ഇവളുടെ ഫ്രണ്ടിന്റെ ഇടം വരെ പോയതാ,, വരുമ്പോൾ ഫസി നെ കാണാം എന്നും കരുതി നിങ്ങടെ വീട്ടിൽ കേറി..... 


എന്നാലും ഈ ചതി ഞങ്ങളെ അടുത്ത് വേണ്ടെന്നു,,,, 🙄🙄



***********************


കല്യാണം നാളെ ആണ്,,, ഇന്ന് ജുബിന്റെ മൈലാഞ്ചി രാവ് ആണ്..... അതൊക്കെ മ്മൾ പൊളിച്ചടുക്കി... പിറ്റേന്ന് രാവിലെ തന്നെ ജുബിനെ ഒരുക്കി ഞങ്ങളും ഡ്രസ്സ്‌ കോടിൽ മിന്നി തിളങ്ങി,,,, വേറെയും കസിൻസ് ഉണ്ടായിരുന്നു.... ഉപ്പാടെ ഏട്ടൻ,, അനിയൻ,, പെങ്ങൾ ഇവരെ ഒക്കെ മക്കൾസ് ആണ് കസിൻസ്..... അവരെ ഒക്കെ വഴിയേ പരിചയപ്പെടാo...... ചെക്കനും കൂട്ടരും വന്നു,,,, അവരൊക്കെ സ്റ്റേജിൽ നികാഹ് ഒക്കെ നടത്തുന്ന തിരക്ക് ആണ്..... നമ്മളും കസിൻസ് ഒക്കെ ചേർന്ന് മൊഞ്ചുള്ള ചെക്കൻമാരെ നോക്കി തനി കോഴിയെ പോലെ നടക്കാ..... 


അല്ല ഈ പെണ്ണുങ്ങളുടെ അടുത്തും കോഴികൾ ഉണ്ടാവോ,,, നമ്മൾ പിന്നെ പെണ്ണുങ്ങൾ അല്ലെ,,,,, എന്നിട്ട് കോഴിതരം കാട്ടുന്നു..... പിന്നെന്താ..... പക്ഷെ ഇവർ ചെക്കന്മാരെ അല്ല മ്മളെ ആണ് നോക്കുന്നെ,,,,, അതെന്നെ മ്മളെ ഉമ്മാടെ പ്രായം ഒക്കെ കാണും..... മൂപ്പരെ നമ്മളെ കണ്ണ് എടുക്കാതെ നോക്കി നില്കാ..... എന്താണോ എന്തോ 🙄🙄 ,,,, നമ്മൾ നമ്മളെ തന്നെ അടിമുടി ഒന്ന് നോക്കി..... ഒരു കുറവും ഇല്ല കൂടുതൽ മാത്രേ ഉള്ളൂ..... മ്മളും നൈസ് ആയി ഓരെ നോക്കി നല്ലോണം ചിരിച്ചു കൊടുത്തു തിരിഞ്ഞു നടന്നു....  



നമ്മൾ മെല്ലെ അവിടന്ന് എസ്‌കേപ്പ് ആയി,,,, തിരിഞ്ഞു നടക്കുമ്പോൾ ആണ് മ്മളെ വാപ്പച്ചിനെ കണ്ടേ..... മാഷേ,,,, മാഷ് എപ്പോ വന്നു???? 


ഞാൻ കുറെ നേരത്തെ വന്നെടീ      എല്ലാരേം കണ്ടു,,, നിന്നെ മാത്രേ കാണാതെ ഉള്ളൂ.... 


ഓഹ്..... ആ പിന്നെ താത്തക്കു  കുഴപ്പം ഒന്നും ഇല്ലല്ലോ???? ഉമ്മച്ചിയും താത്തയും ഒറ്റയ്ക്ക് ആണോ വീട്ടിൽ???? 


എന്റെ പച്ചു അവർ രണ്ട് ആളില്ലേ,,, പിന്നെ എങ്ങനെയാ ഒറ്റയ്ക്ക് ആവുന്നേ..... എന്നും പറഞ്ഞ് മാഷ് ഹലാക്കിലെ ചിരിയാ..... നമ്മളും ചിരിച്ചു കൊടുത്തു അല്ലാതെന്ത്‌ ചെയ്യാൻ.... 


ഫൈസൽ മാഷ് അല്ലെ???? പെട്ടെന്ന് ആണ് പിന്നിൽ നിന്നും അങ്ങനെ ഒരു ചോദ്യം കേട്ടത്..... 


ഇതാരപ്പാ എന്ന് കരുതി പിറകെ നോക്കിയതാ,,,, മ്മളെ നേരത്തെ വായിൽ നോക്കി നിന്ന ആ ഉമ്മച്ചി.... ഇതെങ്ങനെ ഇപ്പൊ ഇവർക്ക് വാപ്പച്ചിനെ അറിയും എന്ന രീതിയിൽ നമ്മളൊന്ന് വാപ്പച്ചിനെ നോക്കി..... അതേ എന്നും പറഞ്ഞു മാഷ് അവരെ വായും നോക്കി നിക്കാ..... ഇനി പണ്ടത്തെ ലൈൻ ആണോ ആവോ 🤔🤔..... ഹൈ അതിനു നമ്മളെ ഉമ്മച്ചി അല്ലെ മാഷിന്റെ ലൈൻ,,,, മൂപ്പര് പ്രേമിച്ചു കെട്ടിയതാ അതും സ്റ്റുഡന്റ് ആന്നു പോലും നോക്കാതെ 😆😆....


അവരെ സംസാരത്തിൽ നിന്നും ഒന്നിച്ചു പഠിച്ചത് ആണെന്ന് മനസ്സിൽ ആയി,,, മ്മളെ ഉമ്മച്ചിനെയും അറിയാം അവരെ കുറിച്ചും ചോദിക്കുന്നുണ്ട്.... പെട്ടെന്ന് ആണ് അവരെ നമ്മളെ കാണിച്ചു അന്റെ മോളാന്നോ എന്ന് ചോദിച്ചത്..... ഇത് രണ്ടാമത്തെ മോളാണ് എന്നും എന്റെ പഠിപ്പും എന്തിനു പറയുന്നു മ്മളെ കയ്യിലിരിപ്പ് മൊത്തം വെച്ച് കാച്ചി കൊടുത്തു മൂപ്പരെ,,, വീട്ടിൽ എത്തട്ടെ മാഷേ ഇതിനു തരാട്ടാ മനസ്സിൽ വിചാരിച്ചു അല്ലാതെ അവരുടെ മുമ്പിൽ നിന്നും പറയാൻ പറ്റോ.... അപ്പോളാ മ്മളെ മാഷിന്റെ ഫോൺ റിങ്ങ് ചെയ്തേ,,,, ഹാവൂ സമാദാനം ആയി എന്നും പറഞ്ഞ് നെഞ്ചിൽ കയ്യ് വെച്ചു ഒരു ദീർഘശ്വാസം തന്നെ വിട്ടു..... മാഷ് ഫോൺ എടുത്തു ഇപ്പൊ വരാം എന്നും പറഞ്ഞു പോയി,,,, പക്ഷെ അവർ എന്റെ കയ്യും പിടിച്ചു നിക്കാ..... 🙄🙄


അവരോടു ഓരോന്നു പറഞ്ഞ് നിക്കുമ്പോ ആണ് മാഷ് വന്നെ,,,, താത്തക്കു പൈൻ വന്നു ഹോസ്പിറ്റലിൽ വിട്ടു എന്നും പറഞ്ഞ് മൂപര് പോകാൻ ഇറങ്ങി,,,,, എളാപ്പനോടും ജുബിനോടും ചെക്കനോടും പറഞ്ഞ് മാഷ് അപ്പൊ തന്നെ പോയി.... മ്മൾ കൂടെ പോയേനെ..... ഇവിടത്തെ ബിരിയാണി വൈസ്റ്റ്‌ ആവും എന്ന് ഓർത്തോണ്ടാ പോവന്നെ,,,, മാത്രവുമല്ല യൂണിഫോം ഒക്കെ ഇട്ടു നിന്നു എന്നല്ലാതെ ഓളെ കൂടെയും ചെക്കന്റെ കൂടെയും നിന്ന് ഫോട്ടോസ് ഒന്നും എടുത്തും ഇല്ല..... 


---------------------------------------


ഫോട്ടോ എടുക്കൽ പരിപാടി നടത്തുമ്പോൾ ആണ് മ്മൾ അത് കണ്ടത്,,,, ഫോട്ടോക്ക് പോസ്സ് പോലും ചെയ്യാതെ ആ കോപ്പിനെയും നോക്കി നിന്നു..... വേറെ ആരാ മ്മളെ ഓട്ടോ മൊഞ്ചൻ 😂😂എവിടെ ആലുവ മണപ്പുറം വെച്ചു കണ്ട പരിചയം പോലും ഓന് ഇല്ലന്നെ..... കോപ്പ്,,,, മാഷ് ഉണ്ടേൽ ഇരുന്നൂറു രൂപ വാങ്ങി ഓന്റെ മുഖത്തു വലിച്ചെറിഞ്ഞു നാല് ഡയലോഗ് പൊട്ടിക്കാമായിരുന്നു.... മാഷ് പോയില്ലേ,,,, എളാപ്പനോട് ചോദിക്കാന്നു വെച്ചാൽ മൂപ്പരെ പോലെ ലോകകഞ്ചു വേറെ ഉണ്ടാവില്ല.... ആ ഓന്റെ അല്ലെ ആവശ്യം ഇങ്ങോട്ട് വരട്ടെ..... എന്നാലും ന്റെ മൊഞ്ചാ നിനക്ക് പഠിച്ചു ഒരു പ്രൊഫസർ ആയികൂടയിരുന്നോ,,,, എന്ന ഇപ്പൊ തന്നെ മ്മളെ കല്യാണം നടത്താം ആയിരുന്നു 😋😋😋😋.....


----------------------------------------


ജുബി കരഞ്ഞു സീൻ കോൺട്രാ ആക്കിയത് പോയെ,,, ഓളെ അനിയൻ ജാബി ആണെങ്കിൽ അതിനെക്കാൾ കരച്ചിൽ ഏന്..... മ്മളെ മൊഞ്ചൻ ചെക്കന്റെ ആൾ ആയോണ്ട് അവരെ കൂടെ പോയി,,,, പേര് പോലും അറിഞ്ഞ് കൂടിയില്ല 😥😥......പിന്നെ ആ ഉമ്മ പോട്ടെ മോളെ എന്നും പറഞ്ഞു മ്മളെ കവിളിൽ തലോടി ആന്നു പോയെ..... എല്ലാരേം യാത്ര പറയലും പോക്കും ഒക്കെ ഗംഭീരം ആയി നടന്നു,, മ്മള് അവരെ ഒക്കെ വായും നോക്കി നിന്നു. ... അപ്പോളാ നമ്മളെ ഫോൺ കിടന്നു കൂവുന്നേ,,,, അതും നല്ല ഡിജെ സോങ് 😌സങ്കടത്തിൽ നിൽകുമ്പോൾ കേക്കാൻ പറ്റിയതാ..... മാഷിന്റെ കാൾ ആന്നു പറഞ്ഞ് എടുത്തു അപ്പോളാ ആ വെരി വെരി ഗുഡ് ന്യൂസ്‌ കേട്ടത്,,,, മ്മളെ  ഇത്ത പ്രസവിച്ചു "*മോൾ *"ആണെന്ന്...   ഹോ കേട്ട പാടെ നമ്മൾ കിടന്നു തുള്ളി..   പെണ്ണ് ആന്നു കുഞ്ഞേന്നു കേട്ടപ്പോൾ മ്മളെ എളാപ്പ കഞ്ചുന്റെ മുഖം കാണണം എന്നു,,,,, ഇതാ ഞാൻ നേരത്തെ പറഞ്ഞു വന്നത് പെണ്ണ് എന്ന് കേട്ടാൽ ചിലർക്ക് എന്തോ പോലെയാണ്,,,, ബട്ട്‌ ഞാനും ഫറു,, സഹല,, ബി ഹാപ്പി   .  ഇപ്പൊ തന്നെ പോണം എന്നും പറഞ്ഞു ഞങ്ങൾ മൂന്നും കിടന്നു തുള്ളി,,,, ഒടുക്കം അവരും ഞങ്ങളെ കൂടെ വന്നു...... 


----------------------------------------


ഹോസ്പിറ്റലിൽ എത്തി റൂമിൽ കയറാൻ നോക്കുമ്പോൾ അതിൽ ഇനി ഒരു ഈച്ചക്കു പോലും കയറാൻ സ്ഥലം ഇല്ലെന്നു,,,,, നമ്മളെ കുറവ് മാത്രേ അവിടെ ഉണ്ടായിരുന്നുള്ളൂ..... ഇക്കാന്റെയും നമ്മളെയും ഫാമിലി മൊത്തം അവിടെ ലാൻഡ് ആയിട്ടുണ്ട്.... ഉപ്പാന്റെ ടീംസ് ഒക്കെ കല്യാണം കഴിഞ്ഞ് നേരെ ഇങ്ങട്ട് പോന്നു..... അഫ്സൽക്കാക്ക് ഒരു അനിയത്തി ഉണ്ട് അഫീഫ എന്റെ പ്രായം തന്നെയാ,,, ഓളോട് വിശേഷങ്ങൾ പറയുമ്പോൾ ആണ് ഓളും നമ്മളെ കോളേജിൽ ആണ് വരാൻ പൊന്നെ എന്ന് അറിഞ്ഞ്തു.... ഓളെ നമ്പർ അപ്പൊ തന്നെ വാങ്ങി കാരണം ഓളും നമ്മളെ വിഷയം ആണ്......എല്ലാരും ഒരു വിധം പോയപ്പോ ആണ് നമ്മളെ വാവച്ചിനെ നമ്മൾ കണ്ടത് തന്നെ,,,, ഹൌ.... ഒരു മൊഞ്ചത്തി കുട്ടി,,, ന്റെ ഫസിത്തനെ പോലെ തന്നെ.... അതിനെ കോരി എടുത്തപ്പോൾ മ്മളെ ഉമ്മച്ചി നല്ല ചീത്ത പറഞ്ഞു അവിടെ തന്നെ കിടത്തിച്ചു.... നമ്മളെയും ഒടുക്കം അവര് ചവിട്ടി പുറത്താക്കി എന്ന് പറഞ്ഞ പോരെ,,,, നമ്മക്ക് അവിടെ നിന്നൂടെത്രെ 😣😣....മ്മള് ഓട്ടോ കൂലിയും വാങ്ങി രണ്ട് പിശാശ്ക്കളെയും കൂട്ടി ഇങ്ങോട്ട് പോന്നുഇനി മാഷ് ഡിസ്ചാർജ് വരെ അവിടന്ന് കേട്ടപ്പോ കൂലി അധികം വാങ്ങി,,, അല്ലേൽ നാളെ ലാൻഡ് ചെയ്യണ്ടേ .... നിങ്ങൾ മൂന്നും പേടി ഉണ്ടെങ്കിൽ സഹലന്റെ വീട്ടിൽ പൊയ്ക്കോളൂ എന്ന ഉപദേശവും...  എന്റെ പട്ടി പോകും 😭😭...


വരുന്ന വഴി കടയിൽ ഇറങ്ങി നൂഡിൽസ് വാങ്ങി,, രാത്രി എന്തേലും കഴിക്കണ്ടേ പട്ടിണി കിടക്കാൻ ഒന്നും എന്നെ കൊണ്ട് പറ്റില്ല,,, ആകെ ഉണ്ടാക്കാൻ അറിയുന്നത് ഇത് മാത്രേ ഉള്ളൂ.... ഈ സഹലക്കു ഓളെ വീട്ടിൽ പൊയ്ക്കൂടേ,,, ഓളെ വീട് നമ്മളെ കുറച്ചു അപ്പുറം തന്നെ ആന്നു.... വെറുതെ നൂഡിൽസ് തിന്നു കിടക്കേണ്ട എന്നു കരുതി പറഞ്ഞു പോയതാ,,, അതിനു രണ്ടും കൂടി നമ്മളെ ഒരു നോട്ടം..... പിന്നെ പറ്റി നടക്കട്ടെ,,, സെയാമീസില്ലേ..... 


അങ്ങനെ വീട്ടിൽ എത്തി കുളിയും നിസ്കാരവും എല്ലാം കഴിഞ്ഞ് നമ്മൾ തീറ്റ ഓർത്തു അടുക്കളയിൽ പോയി,,,, എന്തേലും ഉണ്ടാക്കി വെച്ചിട്ട് പൊയ്ക്കൂടേ എന്റെ ഉമ്മച്ചിയെ 😕.....അങ്ങനെ രണ്ടു മിനുറ്റ് കൊണ്ട് ഉണ്ടാകേണ്ട നൂഡിൽസ് രണ്ട് മണിക്കൂർ കൊണ്ട് നമ്മൾ ഉണ്ടാക്കി കഴിച്ചു,,,,, പോത്തു പോലെ കിടന്നു ഉറങ്ങി..... 


--------------------------------------


ഇന്ന് കാലത്തു തന്നെ ഹോസ്പിറ്റലിൽ ലാൻഡ് ചെയ്തു വാവയെ നോക്കി നിന്നു,,, അത് ഉറങ്ങുന്ന കാണാൻ തന്നെ എന്ത് ചേലാ,,,, ഇത്ത അന്നെങ്കിൽ ഇക്കനോട് ഇവളെ കോളേജിൽ നിന്ന് നല്ലോണം നോക്കണം എന്നൊക്കെ പറയുന്നുണ്ട്,,,, എവിടെ ആയാലും നമ്മക്ക് ഒന്ന് അടിച്ചു പൊളിക്കാൻ പറ്റില്ലേ,,,, ആരെങ്കിലും ഉണ്ടെല്ലോ നമ്മളെ നോക്കാൻ,,, നമ്മളെ ആത്മഗതം കണ്ടു അവരൊക്കെ ഒന്ന് ചിരിച്ചു     രാത്രി ആയപ്പോ വീണ്ടും നമ്മളെ ഷിഫ്റ്റ്‌ ചെയ്തു,,, കഴിക്കാൻ ഒക്കെ വാങ്ങി തന്നിട്ടാ അയച്ചേ,,,, ഇന്നലെ ഞങ്ങളെ അവസ്ഥ കേട്ടോണ്ട് 😎😎....


അവിടന്ന് കരഞ്ഞു പിടിച്ചിട്ടു ഒരു കാര്യവും ഇല്ലാത്തോണ്ട് നമ്മൾ ഓട്ടോയിൽ ഇങ്ങോട്ട് പോന്നു.... പൈസ ചോദിച്ചപ്പോൾ ആണ് നമ്മൾ ആ നഗ്ന സത്യം മനസ്സിൽ ആക്കിയത്.... ബാഗ് ഇങ്ങോട്ട് എടുത്തില്ല.... പൈസ ഇല്ലന്ന് പറഞ്ഞ് കേട്ടപ്പോ തന്നെ കുരങ്ങൻ കടിച്ചു കീറാൻ വന്നു.... പ്രശ്നം ഗുരുതരം ആയോണ്ട് നമ്മളെ അപ്പുറത്തെ വീട്ടിലെ ആയിശുത്താനോട് പണം വാങ്ങി ഓനെ അങ്ങ് വിട്ടു..... ആ മൊഞ്ചൻ പറഞ്ഞ് ശരിയാ പാപി ചെല്ലുന്ന ഇടം മൊത്തം പാതാളം തന്നെ,,,, ആ പാപി ഇത് രണ്ടും ആണോന്നു ഒരു ഡൌട്ട്..... നമ്മളെ അനിയത്തി ഫറു നമ്മളെ കടിച്ചു കീറികൊണ്ടിരിക്കാ ബാഗ് മറന്നത് കൊണ്ടാണ്....  പക്ഷെ ഇനി നമ്മൾ പറയാൻ പോകുന്ന ആ സത്യം ഇവരോട് പറഞ്ഞ് എങ്കിൽ നമ്മളെ മയ്യത്ത് രണ്ടും ഇപ്പൊ തന്നെ എടുക്കും........   



"അതേയ് നമ്മക്ക് ഇന്ന് വീട്ടിൽ കേറാൻ പറ്റൂല ".... ചാവിയും അതിലാ നമ്മൾ നിസാരമായി പറഞ്ഞു.... 



*എന്താ *???? 


രണ്ടും അന്തം വിട്ടു നിക്കാതെ വന്നെ.... സംഭവിക്കാൻ ഉള്ളത് സംഭവിച്ചു ...... നമ്മക്ക് ഇന്ന് സഹലന്റെ വീട്ടിൽ പോകാം..... അവിടെ ആവുമ്പോൾ നൂഡിൽസ് തിന്നു വയറു നിറയ്ക്കും ചെയ്യണ്ട എന്തേയ്..... അതും പറഞ്ഞു ഒരു നടത്തം പിന്നാലെ രണ്ടും പട്ടിയെ പോലെ മണത്തു വരുന്നുണ്ട് ....... 


ഹൌ.... "സഹല നിക്ക് ഒരു സംശയം ഈ തെരുവ് വിളക്കിന്റെ ബൾബ് ആരാ പൊട്ടിച്ചു വെച്ചേക്കുന്നേ.... സഹൽ ആണോന്നു ഒരു സംശയം "  ....   ഫറു ആണ്


സംശയം അല്ല മോളെ ഓൻ തന്നെയാ,,,, എന്തിനാണെന്ന് അറിയോ പകൽ കത്തിക്കിടന്നു എന്നും പറഞ്ഞു ചെയ്തതാ..... ഓന്റെ പുന്നാര പെങ്ങൾ സഹല തന്നെ ഈ പറയുന്നേ അത് കേട്ടപ്പോ നമ്മൾ പറഞ്ഞു പോയി.... "ഇവൻ ജഗതി ചേട്ടന്റെ കുഞ്ഞു വല്ലോം ആന്നോ ".... ഇങ്ങനെയുള്ളത് ഒക്കെ അങ്ങേരു സിനിമയിൽ ചെയ്യുന്ന കണ്ടിരുന്നു..... ഓൻ പത്തു വയസേ ആയുള്ളൂ എങ്കിലും ഒരു സംഭവാട്ടൊ 😏😏.... 


അവിടെ എത്തിയപ്പോ തന്നെ ഒരു വീഴ്ച എന്നു ബെഡിൽക്ക് നമ്മൾ മൂന്നു എണ്ണവും,,,, കാര്യം തിരക്കുന്ന എളാമനോട് ഒക്കെ രാവിലെ പറയന്നു പറഞ്ഞു അല്ലാതെ ഇതൊക്കെ പറഞ്ഞു കൊടുത്തിട്ടു ഇപ്പൊ എന്തിനാ ഒന്നേ കളിയാക്കും അല്ലേ ഉപദേശിച്ചു കൊല്ലും....  


രാവിലെ തന്നെ വയറു നിറച്ചു പത്തിരിയും ചിക്കൻ കറിയും കേറ്റി ഹോസ്പിറ്റലിൽ പോകാൻ ഇറങ്ങിയപ്പോൾ ആണ് ഇന്ന് ഡിസ്ചാർജ് ആവും അങ്ങോട്ടേക്ക് മൂന്നും പോണ്ട എന്നുള്ള ഓർഡർ എളാപ്പ തന്നത്..... 😣😣



-------------------------------------------




അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ അവര് ഇങ്ങോട്ട് എത്തി.... കണ്ടപ്പോ തന്നെ വാവയെ വാങ്ങി ഉമ്മയൊക്കെ വെച്ചു അകത്തു കയറി .... ഇക്ക അവരെ ഇങ്ങോട്ട് ആക്കിയപ്പാട് തന്നെ പോയി നാളെ വരാം എന്നും പറഞ്ഞു.... ഞങ്ങൾക്ക് പിന്നെ വാവയെ മാറി മാറി എടുക്കൽ തന്നെ പണി ഉമ്മ അതിനു ചീത്ത പറയുന്നുണ്ട് എങ്കിലും നമ്മൾ അതൊന്നും കാര്യം ആക്കിയില്ല..... 



-----------------------------------------



അങ്ങനെ നാളേക്ക് നമ്മളെയൊക്കെ പരോൾ തീരാ,,,, മനസിലായില്ലേ നാളെ മുതൽ ഞാനും ഫറുവും മാഷും ഒക്കെ എന്തിനു പറയുന്നു എല്ലാ വിദ്യാർത്ഥികളും ജയിലിൽ തിരിച്ചു പോവാട്ടോ.... അതിന്റെ ഭാഗം ആയി ഇക്കു ഉമ്മയെയും പെങ്ങളെയും ഒക്കെ കൂട്ടി വന്നിട്ടുണ്ട്.... നമ്മളെ വാവച്ചിക്ക് പേരിട്ടു *ഫാത്തിമ *അത് രണ്ട് ദിവസം കൊണ്ട് തന്നെ പാത്തു ആയിട്ടോ നമ്മൾ ഒറ്റ ഒരുത്തി കാരണം.... 😉😉കാരണം എന്താന്ന് അറിയോ നമ്മളെ പച്ചു ആക്കിയത് ഓൾ ആണ് നമ്മളെ ഫസിത്ത,,,, എല്ലാരോടും സന എന്ന് വിളിക്കാൻ നമ്മൾ കെഞ്ചിനോക്കിയതാ കുറെ പക്ഷെ നടന്നില്ല..... 


എന്തോ പാത്തുനെ വിട്ടു കൊടുക്കാന് മനസ് വരുന്നില്ല.... പക്ഷെ പോയല്ലേ പറ്റൂ,,, ഇത്ത ഒരു മാസം കഴിഞ്ഞു മാത്രേ സ്കൂളിൽ പോവൂ.... ഇക്കുന് വരാൻ ഒന്നും ടൈം ഉണ്ടാവില്ല എന്നും പറഞ്ഞു അവരെയും കൂട്ടിപോയി.... പോകുമ്പോൾ പാത്തു നമ്മളെ ഒക്കെ നോക്കി കരച്ചിൽ വന്നു പോയി നമ്മക്ക് പാവം അതിനു എന്ത് അറിയാം.... 



രാവിലെ തന്നെ ഉന്മേഷം ഒട്ടും ഇല്ലാതെ തന്നെ ആണ് നമ്മൾ എണീറ്റെ.... കുറെ ആയില്ലേ നട്ടുച്ച വരെ കിടന്നു ഉറങ്ങുന്നേ.... എണീക്കാൻ തന്നെ മടി.... പെട്ടെന്ന് തന്നെ എല്ലാം ഒരുക്കി നാസ്തയും കഴിച്ചു ഫറുവിനോടും മാഷോടും റ്റാറ്റാ പറഞ്ഞു അവര് പോകുന്നതും നോക്കി നിന്നു..... കുറച്ചു കഴിന്നപ്പോൾ തന്നെ കാർ വന്നു ഗേറ്റിൽ നിർത്തി അഫിയും ഇക്കുവും വേഗം വാ ലേറ്റ് ആയി എന്നും പറഞ്ഞു,,, ഉമ്മച്ചിനോട് യാത്ര പറഞ്ഞു നമ്മൾ കാറിൽ കേറിയിരുന്നു... അപ്പൊ തന്നെ ഇക്കു ഹൈ സ്പീഡിൽ വണ്ടി വിട്ടു.... ഒരു കുറുക്കു വഴി പോകുന്ന കണ്ടു കോളേജിലെക്ക് ഉള്ള എളുപ്പ വഴി ആണെന്ന് കരുതി നമ്മൾ ഒന്നും മിണ്ടിയില്ല.... ഒരു ചെറിയ ഓടിട്ട വീടിന്റെ അവിടെ നിർത്തി ഹോൺ അടിച്ചപ്പോൾ ഒരു ചെക്കൻ വന്നു കാറിൽ കയറി.... നമ്മളെ ബാക്ക് സീറ്റിൽ തന്നെയാ ഓൻ കയറിയത്.... ഇതെന്താ ഇതിനെ ഇപ്പൊ എവിടന്നു കിട്ടി ഇതിനു മുമ്പ് ഈ ചെക്കനെ കണ്ടിട്ട് കൂടിയില്ലല്ലോ എന്നൊക്കെ ഒരു നൂറ് കൂട്ടം ചോദ്യം നമ്മളിൽ ഉണ്ടായിരുന്നു.... "അർജുൻ പോകാം "ഇക്കുന്റെ ആ ഡയലോഗ് കേട്ടപ്പോ പേര് അർജുൻ ആണെന്ന് മാത്രം മനസിലായി,,, അഫിക്കും ഓനെ പരിചയം ഉള്ള പോലെ ഓനെ നോക്കി ചിരിക്കുന്നുണ്ട്..... ഇതാരാപ്പാ എന്നും ചിന്തിച്ചു ഇരിക്കെ തന്നെ നമ്മൾ കോളേജ് മുറ്റത്തു എത്തി..... 



ഇറങ്ങിയപ്പോൾ മുതൽ വെറൈറ്റി റാഗിംഗ് ഒക്കെ കാണുന്നുണ്ട്,,, എന്തോ അതൊക്കെ കാണുമ്പോൾ ചിരി വരാ ഞങ്ങൾ രക്ഷപെട്ടു അതോണ്ട് തന്നെ..... നമ്മളെ കക്ഷി ഇറങ്ങിയപ്പോൾ തന്നെ നമ്മക്ക് നല്ല ചിരി തന്നു നമ്മളും തിരിച്ചു കൊടുത്തു.... "എന്ന പിന്നെ അർജുൻ നിന്റെ സെക്ഷൻ അവിടെയാ എന്നും പറഞ്ഞു ഇക്കു കാണിച്ച വഴിയേ അങ്ങേരു പോയി ".... ഞാനും അഫിയും ഇക്കുനയും നോക്കി അവിടെ തന്നെ നിന്നു.... എന്ന പിന്നെ നിങ്ങൾ വാ നിങ്ങൾ ഫസ്റ്റ് ഡേ ആയോണ്ട് നിങ്ങൾക്ക് കുറച്ചു ഫോര്മാലിറ്റിയൊക്കെ ഉണ്ട് വാ എന്നും പറഞ്ഞു ഇക്കു നടന്നു പിന്നാലെ ഞങ്ങളും..... 


"ഹലോ.... ട്വിൻസ് അങ്ങനെ അങ്ങ് പോയാലോ "ആ ശബ്ദം കേട്ട ഭാഗത്തു ഞങ്ങൾ മൂന്നും തിരിഞ്ഞു നോക്കി.... നമ്മളെ ആണല്ലോ ചെക്കൻമാർ വിളിക്കുന്നെ അഫി പറഞ്ഞു കേട്ടപ്പോൾ ആണ് ഞാനും മനസ്സിൽ ആക്കിയേ.... നമ്മൾ ഇക്കുന നോക്കിയപ്പോൾ അപ്പൊ പിന്നെ നിങ്ങൾ പൊയ്ക്കോ എന്നും പറഞ്ഞ് മൂപ്പര് അവരെ നോക്കി ചിരിക്കുന്ന കണ്ടപ്പോ തന്നെ നല്ല പരിചയം ഇക്കുന് അവരെ ഉണ്ടെന്നു മനസ്സിൽ ആയി.... 


അപ്പൊ പിന്നെ "ഹാപ്പി റാഗിംഗ് "എന്നും പറഞ്ഞു നമ്മളെ ഇക്കു അവിടന്ന് പോയി ..... പടച്ചോനെ നമ്മക്ക് പണി കിട്ടി.... 😕😕😕


അത് എന്താവും എന്ന് ചിന്തിച്ചു നമ്മൾ അവരുടെ അടുത്തേക്ക് പോയി..... 


"അഫ്സൽ സാറിന്റെ ആരാ നിങ്ങൾ "??? അവിടെ കൂടി നിന്ന അഞ്ച് പേരിൽ നിന്ന് ഒരുത്തൻ ചോദിച്ചു.... 


"അനിയത്തിമാർ "... അഫി അപ്പൊ തന്നെ മറുപടിയും കൊടുത്തു.... 


"ഓഹോ..... അപ്പൊ നിങ്ങൾ ട്വിൻസ് ആണോ "....??? 


"അല്ല "..... ഞാൻ ഇക്കുന്റെ അനിയത്തി,,,, ഇവൾ അങ്ങേരെ വൈഫിന്റെ അനിയത്തി... അഫി വളരെ കൂൾ ആയി തന്നെ മറുപടി കൊടുത്തു.... 


"ഇതെന്താ.... ഈ കുട്ടിക്ക് നാക്ക് ഇല്ലേ? ".... 


"ഉണ്ട് ".... നമ്മൾ പറയാൻ തുടങ്ങുമ്പോൾ തന്നെ അഫി അതിനും മറുപടി കൊടുത്തു കഴിഞ്ഞു.... 🙄🙄ഇവൾ എന്താ നമ്മക്ക് ഒരു ചാൻസ് തരാതെ.... 


"നിന്റെ പേര് എന്താ ".... *സന *നമ്മൾ പെട്ടെന്ന് തന്നെ പറഞ്ഞു.... കാരണം ഇവൾ അതും പറഞ്ഞ പിന്നെ നമ്മളെ പേര് വെച്ച് ഇവറ്റകൾ പച്ചു,, പച്ചി,, പിന്നീട് അത് കാക്ക വരെ ആയി മാറും.... അതാ നമ്മൾ അങ്ങനെ പറഞ്ഞത്..... 


കുറച്ചു ആലോചിച്ചു അതിലെ ഒരുത്തൻ "ഡാ ഷാഹി ഇവർക്ക് നമുക്ക് എന്ത് പണി കൊടുക്കും "....???? 



പിന്നേ പണി തരാൻ ഇങ്ങോട്ട് വാ,,,, ഇപ്പൊ തന്നെ തീർത്തു തരാം...... നമ്മൾ മനസ്സിൽ അതും വിചാരിച്ചു അവരെ തന്നെ നോക്കി..... 


"ഹാ .... തന്റെ പേര് എന്തേ "??...  വേറെ ഒരുത്തൻ അഫിയോട് ചോദിച്ചു ....  


*അഫി *.... ചോദിക്കാൻ കാത്തിരിക്കും പോലെ ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു...



"എന്ന അഫിയും പിന്നെ ഈ സനയും കൂടെ ഞങ്ങൾക്ക് ഒരു ഉപകാരം ചെയ്തുതരണം "...... 


നമ്മൾ അതും സമ്മതിച്ചു അവരെ നോക്കി നിന്നു.... എന്ത് ഹെല്പ് ആണാവോ ചെയ്തു കൊടുക്കണ്ടേ ..... അപ്പൊ റാഗിങ്ങ് അല്ല ഇവർക്ക് നമ്മളിൽ നിന്ന് ഹെല്പ് ആണ് വേണ്ടത് അഫി എന്റെ കാതിൽ വന്നു മെല്ലെ പറഞ്ഞു.... 


"എന്ത് ആന്നു വെച്ചാ പറയു "... ഞങ്ങൾ ചെയ്തു തരാം..... ഇവൾ എന്താ ചാടികേറി പറയുന്നേ പടച്ചോനെ..... ഇവർ ചോദിക്കാൻ പോകുന്ന ഹെല്പ് എന്തായാലും നിസാരം അല്ല... അതും ആലോചിച്ചു നമ്മൾ അങ്ങനെ നിന്നു ..... *എന്തായിരിക്കും അത് *...... 


"ഹ...  നിങ്ങളുടെ പരിപാടി കഴിഞ്ഞോ ".... ആ ചോദ്യം കേട്ട് പിറകിൽ നോക്കിയപ്പോൾ ഇക്കു ആയിരുന്നു....


"ആ കഴിഞ്ഞു ഇപ്പൊ നിങ്ങൾ പൊയ്ക്കോ ".... പിന്നെ കാണാം എന്നും പറഞ്ഞു അവര് പോയി ... അത് എന്താന്ന് ആലോചിച്ചു ഉള്ള സമാധാനം കൂടി പോയി.... ഹൈ എന്തേലും ആവട്ടെ.... എന്ത് തേങ്ങ ആയാലും അവരെ മുന്നിൽ നിന്ന് മുങ്ങുന്നത് ആണ് നല്ലത്..... 


ഞങ്ങളെ രണ്ടിനെയും ക്ലാസ്സിൽ ആക്കി മൂപര്പോയി.... നമ്മൾ നമ്മക്ക് പറ്റിയ സ്ഥലവും നോക്കി ഇരുന്നു.... എല്ലാരേയും പരിചയപ്പെട്ടു അവർക്ക് സീനിയർസ്ന്റെ കയ്യിന്നു കിട്ടിയ പണികളൊക്കെ സംസാരിച്ചു കേട്ടപ്പോൾ ചിരിച്ചു എങ്കിലും നമ്മക്ക് ഇട്ടു പണി കിട്ടാത്ത ആണ് നമ്മളെ ചിന്ത മുഴുവനും.... 



ആ ചിന്തകൾക്ക് വിരാമം ഇടാൻ ഒരുത്തൻ കേറി വന്നിട്ടുണ്ട്.... ആളെ കണ്ടപ്പോ ഉള്ള ബോധം വരെ പോയി ആകെ ഇച്ചിരിയെ ഉള്ളൂ....നമ്മളെ പിന്നെ അങ്ങേരു ഇതിനു മുമ്പ് കണ്ട പരിചയം കാണിച്ചിട്ടില്ല ഇതിനു മുമ്പും അങ്ങനെ തന്നെ.... 😥😥


ആരാന്നു മനസ്സിൽ ആയോ,, നമ്മളെ ഓട്ടോ മൊഞ്ചൻ.... ഇവൻ ഓട്ടോ വേഷത്തിൽ നിൽക്കുന്നതു കാണാൻ തന്നെയാ മൊഞ്ച്...ഇതിലും മൊഞ്ച് കുറവ് ഒന്നുല്ലട്ടൊ.... നമ്മളോട് ഒക്കെ പേര് ചോദിച്ചു,,, ഓരോരുത്തർ ആയി പേര് പറഞ്ഞ് ഒടുക്കം നമ്മളെ അടുത്തു എത്തിയതും നമ്മൾ നിന്ന് നമ്മളെ പേര് പറഞ്ഞു,, സന എന്നൊന്നും അല്ല ഫസ്ന എന്ന് തന്നെ പറഞ്ഞു.... അപ്പൊ എന്നെ നോക്കി പുഞ്ചിരിചോന്ന ഒരു സംശയം,,, പിന്നെ നമ്മക്ക് വേറെ ഒന്നും പണിയില്ലേന്നു ഒരേ വായിനോക്കി നിന്നു അല്ല പിന്നെ..... 


എല്ലാരേയും പരിചയപ്പെട്ടു കഴിഞ്ഞു പിന്നെ മൂപ്പരെ ഊഴം ആയി ...... എല്ലാരെക്കാളും താല്പര്യം എനിക്ക് ഉണ്ട് അങ്ങേരെ പേര് അറിയാൻ.... "Hi iam Rayan "കേട്ടപ്പോ തന്നെ നമ്മളെ പേരിനൊപ്പം പറഞ്ഞ് നോക്കി,,, കാരണം ഇങ്ങേരു പ്രൊഫസർ ആയ സ്ഥിതിക്ക് ഇനി നമ്മളെ മാഷ് ഇങ്ങേരെ കയ്യിൽ പിടിച്ചു നമ്മളെ കൊടുക്കും അതിനു ഓൻ സമ്മതിക്കണം,,,, ഓൻ ഹിസ്റ്ററി ആണ് എടുക്കാൻ പൊന്നെ എന്ന് കേട്ടപ്പോ തന്നെ വയറുനിറഞ്ഞു..... ഓന് ഒരുപാട് ചരിത്രം പറയുമ്പോൾ നമ്മക്ക് അങ്ങേരെ നോക്കിയിരിക്കുകയും ചെയ്യാലോ 😉😉.... 



ഹാഫ്ടൈം പുറത്തു ഇറങ്ങിയപ്പോൾ കണ്ടത് തന്നെ ഹെല്പും കൊണ്ടു വന്ന ഷാഹിർ ടീംസ്ആണ്,,,, നമ്മൾ അവിടന്ന് അഫിയെയും വിളിച്ച് മുങ്ങി,,,, പിന്നെ കണ്ട കാഴ്ച്ചയോ നമ്മളെ റയും ഇക്കയും സംസാരിക്കുന്നത് ആണ് ...... കണ്ടപ്പോ തന്നെ സന്തോഷമായി,,, അങ്ങേരെ പിടിച്ചു എന്നെ കെട്ടിച്ച മതി എന്റെ ഇക്കു നമ്മൾ മനസ്സിൽ പറഞ്ഞ് നടന്നു.... 


••••••••••••••••••••••••••••••••••••••


വീട്ടിൽ പോകാൻ ടൈം ആയി എങ്കിലും നമ്മളെ മനസ് മുഴുവനും ഇവിടെ വെച്ചിട്ടാ നമ്മൾ പോകാൻ ഇറങ്ങിയേ.... ഇക്കുനകാത്തു ഒരുപാട് സമയം നിക്കേണ്ടി വന്നു എനിക്കും അഫിക്കും..... അപ്പൊ നമ്മളെ ചെക്കനും ഇക്കുവും കൂടി വരുന്നു,,,, ചിരിച്ചു കളിച്ച നടപ്പ്... നമ്മളെ അടുത്ത് എത്തിയപ്പോൾ ആണ് നമ്മൾ അവരെ കൂടെയുള്ള ആളെ കണ്ടത്.... രാവിലെ നമ്മോടൊപ്പം വന്ന അർജുൻ,, ഇതിനെ ഇങ്ങേർക്കും അറിയാം അല്ലേ.... അടുത്തു എത്തിയപ്പോൾ നമ്മളെ മൊഞ്ചൻ വണ്ടിഎടുത്തു പോകാൻ നേരം നമ്മളോട് ഒന്ന് ചിരിച്ചു.. 😍😍ഹൌ അപ്പൊ കൂടെ കേറി പോകാനാ തോന്നിയെ..... 


നമ്മളും ഇക്കുന്റെ കാറിൽ കേറി ബാക്ക് സീറ്റിൽ ഞാനും അഫിയും,,, മുന്നിൽ സീറ്റിൽ ആ അർജുൻ ഇരിപ്പുണ്ട്...റയാൻന്റെ ചിന്ത മാറ്റി ഇപ്പൊ നമ്മളെ ചിന്ത മുഴുവൻ ഇവനെ കുറിച്ചാ... ഒന്നും അവര് പരസ്പരം മിണ്ടുന്നില്ല അതാ കൂടുതൽ ഡൌട്ട്.... അവന്റെ വീടിന്റെ മുന്നിൽ നിർത്തിയപ്പോൾ ആ വീട്ടിലേക്കു നമ്മളെ നോട്ടം പോയി.... ഒരു മെലിഞ്ഞ സ്ത്രീ അപ്പൊ മുറ്റത്ത്‌ തന്നെ ഉണ്ട് കണ്ടാൽ അമ്മയാണ് എന്ന് തോന്നും... പൊളിഞ്ഞു വീഴാൻ ആയ വീട് ആണെങ്കിലും മുന്നേഭാഗം കുറച്ചു ഇപ്പൊ പണി കഴിച്ച പോലെ ഉണ്ട്.... അവനെ വിട്ടു നമ്മൾ പുറപ്പെട്ടപ്പോ തന്നെ നമ്മളെ സംശയം നമ്മൾ ചോദിച്ചു.... 


"ആരാ ഈ അർജുൻ??? അവനും ഇക്കുവും തമ്മിൽ എങ്ങനെ അറിയാം ".....????? 


"എന്റെ ഫസ്ന നിക്ക് അറിയില്ലേ,, ആ അർജുൻ അമ്മുന്റെ ബ്രദർ ആണ് "....അഫി ആണ് അത് പറഞ്ഞ് തന്നത്.... അപ്പോ തന്നെ നമ്മളും ചോദിച്ചു "ഏതു അമ്മു "????.... 


"അതും നിനക്ക് അറീലെ,, കഴിഞ്ഞ മാസം വാർത്തയിലും നെറ്റിൽഒക്കെ അവളെ പേര് മാത്രേ ഉണ്ടായിരുന്നുള്ളൂ ".... അതിനു എങ്ങനെയാ ന്നെ പോലെ വായന ഒക്കെ വേണം... അഫിയാണ്


അഫി പറഞ്ഞപ്പോ ആണ് മാസം വെച്ച് നോക്കുമ്പോൾ ജുബിന്റെ കല്യാണം,, ഇത്തടെ പ്രസവം ആ ടൈം ആയോണ്ട് ആവും നമ്മൾ അറിയാതെ പോയത്.... അർജുൻന്റെ ഒരേയൊരു പെങ്ങൾ അമയിൽ വൃക്ക മാറ്റി വെക്കൽ സംബന്ധിച്ച് വാർത്തയിൽ ഒക്കെ ഇടം നേടിയത്.... അർജു ഓട്ടോ ഓടിച്ചു ജീവിക്കുന്നത് ആണ് ആ കുടുംബം അവൻ ഡിഗ്രീ പഠിച്ചു കൊണ്ടാണ് ജോലി ചെയ്യുന്നത്.... അച്ഛൻ നേരത്തെ മരിച്ചിരുന്നു.... അമ്മ ആണേൽ എപ്പോളും ചികിത്സയിൽ ആണ്... പെട്ടെന്ന് അമ്മുവിനു പനി വന്നു കാണിച്ചപ്പോൾ ആണ് അത് ഇത്രയും വലിയ അസുഖം ആണെന്ന് അറിഞ്ഞുതു... പിന്നെ ഇക്കുവും കോളേജിലെ കുറെ സാറും പിള്ളേരും അവരെ അറിയുന്നതും അറിയാത്തതും ആയ പലരും അവരെ സഹായിച്ച കൊണ്ടാണ് ഓപ്പറേഷൻ നടന്നത്.... അർജു ആയോണ്ട് മാത്രം ഇതൊക്കെ സഹിച്ചു പെങ്ങളെ കൂടെ തന്നെ ഉണ്ടായിരുന്നു.... കൂടുതൽ ഭാരം തലയിൽ ആയതു കൊണ്ടു അവൻ ഫൈനൽഇയർ പഠിപ്പു നിർത്താൻ പോയത് കൊണ്ട് ആണ് ഇക്കുവും റയും ചേർന്ന് അവനെ പഠിപ്പിക്കാൻ തീരുമാനിച്ചത്.... ഇതൊക്കെ കേട്ടപ്പോൾ അർജുനോട് കൂടുതൽ സഹതാപം തോന്നി.... പിന്നെ റയും ഇക്കും രണ്ടിനെയും കൂടുതൽ ബഹുമാനം കൊടുക്കാൻ തോന്നിപ്പോയി.... 


"അപ്പൊ അമ്മു ആ വീട്ടിൽ ഇപ്പൊ ഉണ്ടോ "???? പെട്ടെന്ന് തന്നെ നമ്മൾ അത് ചോദിച്ചു പോയി... അപ്പൊ തന്നെ അവൾ വീട്ടിൽ ഉണ്ടെന്നും അവൾ നെക്സ്റ്റ് ഡേ തന്നെ സ്കൂളിൽ പോവാൻ തുടങ്ങും എന്നും കേട്ടപ്പോ.... കണ്ടില്ലെങ്കിലും കേട്ടപ്പോ വലിയ സന്തോഷം തോന്നി.... അഫി ഫോണിൽ കുറെ അമ്മുന്റെ ഫോട്ടോ കാണിച്ചു തന്നു.... നമ്മൾ ഓളെ കയ്യിൽ നിന്ന് വാങ്ങി മാറി മാറി ഗാലറി ഫോട്ടോസ് ഒക്കെ നോക്കി.... അവരെ സഹായിക്കാൻ ഓരോരോ ആൾകാർ ഓരോ ദിവസം പല ജോലി പോലും ചെയ്തിട്ടുണ്ട്,,, അതിൽ സ്റ്റുഡന്റ് പോലും ഉണ്ട്... ഇക്കു കുടുംബം മൊത്തം നല്ല പിരിവ് നടത്തിയതും അഫി പറഞ്ഞു.. നമ്മളെ മാഷ് പോലും അതിൽ സഹായിച്ച ആളെ കൂട്ടത്തിൽ ഉണ്ട്,,,, നമ്മൾ മാത്രം ഇതൊന്നും അറിഞ്ഞില്ല.... അങ്ങനെ ഓരോ പേരും ഫോട്ടോസ് ഒക്കെ നോക്കികൊണ്ട് ഇരിക്കുമ്പോൾ ആണ് നമ്മൾ അത് കണ്ടത്.... 


നമ്മളെ റയാൻ അവരെ സഹായിച്ചത് അർജുൻന്റെ ഓട്ടോ ഓടിച്ച,, അയാൾ ഓട്ടോ പിടിച്ചു നിക്കുന്ന ഫോട്ടോയും കിട്ടിയ പണം കൊടുക്കുന്നതൊക്കെ ഫോട്ടോയിൽ കണ്ടു... അഫിക്കും നേരത്തെ റയാൻ സാറിനെ അറിയാം... അപ്പൊ അന്ന് ഞങ്ങൾ കല്യാണത്തിന് പോയത്,,, ആ അതേ ആ ഓട്ടോന്റെ മുന്നിൽ നമ്മൾ പേര് കണ്ടിരുന്നു അമല എന്ന്... അപ്പൊ ആ ഇരുന്നുറു രൂപ ഞാൻ അമ്മുനെ വേണ്ടി കൊടുക്കേണ്ട പണം ആണ്... അത് നാളെ തന്നെ കൊടുക്കണം നമ്മൾ മനസ്സിൽ വിചാരിച്ചു... വീട് എത്തിയതും ഒക്കെ ചിന്തയിൽ തന്നെആയിരുന്നു നമ്മൾ.... നല്ല മനസ് ഉള്ള ആളാണ് റയാൻ അങ്ങേരെ എനിക്ക് കിട്ടുമോ ആവോ???.... 


വീട്ടിൽ എത്തി എല്ലാം മാഷിനോട് ഒക്കെ സംസാരിച്ചപ്പോൾ ആണ് മാഷും എല്ലാം അറിയാം എന്ന് പറഞ്ഞത്.... "പക്ഷെ പിന്നീട് പറഞ്ഞ കാര്യം കേട്ടപ്പോ കഴിച്ചത് ഒക്കെയും നമ്മളെ തലമണ്ടയിൽ കയറിപ്പോയി "..... 


"എടീ സൈനബ,,, ഇവൾക്ക് ഒരു കല്യാണ ആലോചന ".... 



"എന്താ സൈനു നിന്റെ അഭിപ്രായം "... നമ്മളെ മാഷെ ഉമ്മച്ചിയെ നോക്കി ചോദിക്കാ... 


"അതിപ്പോ നല്ലതാണെങ്കിൽ നമ്മക്ക് ആലോചിക്കാം ".... ഉമ്മച്ചി പറഞ്ഞു... പിന്നെ കുറെ നടത്തും... 


"ആരാ മാഷേ കക്ഷി... മാഷിന് അറിയോ? "... ഫറുവാണ്..  ഓൾക്ക് വലിയ താല്പര്യം ആണെന്ന് തോന്നുന്നു നമ്മളെ പറഞ്ഞുഅയക്കാൻ... 


"അത് നല്ല കൂട്ടർ ആണ്... എന്റെ പഴയ ചങ്ങായിന്റെ മോനാ... മാത്രവുമല്ല അഫ്സലിന്റെ പരിചയത്തിൽ ഉള്ളതും കൂടെയാ ".... എന്നും പറഞ്ഞു നമ്മളെ മാഷ് ഒരു നോട്ടം... പിന്നെ ഇവരെ ഏതാണ്ട് ഉറപ്പിച്ച പോലാ നോക്കുന്നെ... കോളേജിൽ പോയി തുടങ്ങിയെ ഉള്ളൂ... പണി കിട്ടിയോ??... 


"അതേ... ഇങ്ങള് ഇങ്ങനെ കാര്യായിട്ട് ആലോചിക്കുന്നുണ്ടല്ലോ... ഫറുന് ആണോ കല്യാണം... അല്ല ഇതിനെ പറ്റി നമ്മളോട് ഒന്നും ചോദിക്കാൻ ഇല്ലേ... ഒന്നും ഇല്ലേലും ഞാൻ അവളുടെ ഇത്തയല്ലേ "... 


"ഫറുനെ കെട്ടിച്ചു കൊടുത്തേനെ... പക്ഷെ അവൾക്ക് കല്യാണപ്രായം ആയില്ലല്ലോ... നിനക്ക് പിന്നെ ഏതെങ്കിലും പെണ്ണെ ആലോചനയും ആയി വരേണ്ടി വരും ... ആരാ എന്താ എന്നൊന്നും നോക്കാതെ പെരുമാറാൻ നിനക്കല്ലേ നന്നായി അറിയൂ... രണ്ട് വർഷം കഴിഞ്ഞു മതിയോ എന്ന് ചോദിക്ക് അവരോടു... എന്ന പിന്നെ ഫറുനെ കെട്ടിച്ചു കൊടുക്കാം അവർക്ക്... അല്ലാതെ ഇവളെ കെട്ടിച്ചു കൊടുത്താലേ നിങ്ങൾ നാളെ ഇതിന്റെ പേരിൽ നിങ്ങളെ പഴയചങ്ങായിആയി തെറ്റിപ്പിരിയെണ്ടി വരും "... നമ്മളെ ഉമ്മച്ചിയും കൃത്യം പോസ്റ്റിൽ തന്നെ ഗോൾ അടിച്ചുതുടങ്ങി... 


"ഓഹ്... എന്റ പോന്നുമ്മച്ചി നിങ്ങൾ എനിക്കിട്ടു വാരാൻ നിക്കണ്ടാ... ഞാൻ പറഞ്ഞു വന്നത് എനിക്ക് പഠിച്ചു ജോലി ഒക്കെ വാങ്ങിയിട്ട് മതി കല്യാണം... അല്ലാതെ ഇപ്പൊ വേണ്ട... ഞാൻ ഇവിടെ തന്നെ ഉണ്ട് ആരുടേയും കൂടെ ഒളിച്ചോടാൻ ഒന്നും പോണില്ല "... 


"ഒളിച്ചോടാൻ... നീ... ഹ്മ്മ്മ്... എടീ അതിനു നിന്നെ ആരേലും കൊണ്ട് പോയിട്ട് വേണ്ടേ "... ഉമ്മച്ചിയാ ആളെ... 


"എന്താ... അതിനു മാത്രം കൊള്ളാത്തവള ഞാൻ... ഇങ്ങളെ മക്കളിൽ കാണാൻ കൊള്ളാവുന്നവളെ ഞാൻ തന്നെയാ " ... 


"അതിനു ഉമ്മച്ചി പറഞ്ഞ്തു നിന്റെ സ്വഭാവം കൊള്ളില്ല എന്നാ "... ഫറു തുടങ്ങി പിന്നെ നമ്മൾ വിടുമോ... ഓരോന്ന് പറഞ്ഞു നമ്മൾ തമ്മിൽ പൊരിഞ്ഞ തല്ലു തുടങ്ങി... ഒടുക്കം ഉമ്മ തന്നെ വേണ്ടി വന്നു അത് നിർത്തിക്കാൻ😎😎... ഇല്ലേ കാണാമായിരുന്നു ഇതിനെ ഇപ്പൊ കൊന്നേനെ... തല്ലു കൂടിയത് കൊണ്ട് ഉമ്മച്ചി പറയാ ഇതിനെ ആ ചെക്കനെ കൊണ്ട് പെട്ടെന്ന് കെട്ടിച്ചു കൊള്ളാൻ... അപ്പോഴാണ് നമ്മൾ ഒന്ന് അടങ്ങിയതു തന്നെ... അല്ലേ ഇപ്പൊ ഇവിടെ വെച്ചു നടത്താനും അവര് മടിക്കില്ല... പക്ഷെ ഇതൊക്കെ തുടങ്ങി വെച്ചത് നമ്മളെ ഉമ്മ മഹാറാണിയാ... എന്നിട്ട് എല്ലാം ഒടുക്കം നമ്മളെ തലയിലും 😏😏... 


നമ്മൾ മുറിയിൽ ചെന്ന് ഇത്തയെ വിളിച്ചു... അപ്പൊ തന്നെ ഇത്ത കല്യാണ ആലോചനയെ പറ്റി ചോദിച്ചു... 


"അതേ ന്റെ പൊന്നിത്താ... ഞാൻ വിളിച്ചേ എന്തിനാന്നു വെച്ചാൽ ഇപ്പൊ തന്നെ ഇതിനെ ചൊല്ലി ഇവിടെ ഒരു മഹായുദ്ധം നടന്നു... അത് ഇപ്പൊ നിന്നെ ഉള്ളൂ... അത് കൊണ്ട് ആ ചെക്കനെ നിങ്ങൾ അഫിയെ കെട്ടിച്ചു കൊടുക്ക്‌... അതാവും നല്ലത്.. "


"എടീ... അത് തന്നെയാ ഞങ്ങൾക്ക് ഇഷ്ടം... പക്ഷെ ഇക്കു പറയുന്ന കേട്ടു... അവർക്ക് നിന്നെ മാത്രം മതിയെന്ന് "... അപ്പോ എപ്പോളോ കഴിച്ച ഫുഡ്‌ വരെ തലമണ്ടയിൽ കേറി നമ്മൾ അലറി... ഹൈ... ആരെലും അറിഞ്ഞ് കൊണ്ട് ഇങ്ങനെ ഒക്കെ ചിന്തിക്കില്ല... ഇതിപ്പോ നമ്മളെ പറ്റി കൂടുതൽ അറിയാത്തകൊണ്ടാവും... എന്നാലും ആരാവും അവർ... നമ്മളെ ഉറക്കം പോലും പോയിതുടങ്ങി... ഒരുപോള കണ്ണടക്കാൻ നമ്മക്ക് കഴിഞ്ഞ് ഇല്ല... 



****************************



നമ്മൾ ഇന്ന് രാവിലെ തന്നെ പുറപ്പെട്ടു... ആർക്കും അതികം മുഖം കൊടുത്തില്ല... ഇന്നലത്തെ കാര്യം വീണ്ടും പറയണ്ട എന്ന് കരുതിയാ മിണ്ടാതെ... വേഗം ഇറങ്ങാൻ കാരണം ഇന്ന് മുതൽ നമ്മളെ യാത്ര ബസിൽ ആണ്... ഇന്നലെ ഫസ്റ്റ്ഡേ ആയോണ്ട് മാത്രാ ഇക്കുന്റെ കൂടെ പോയെ... നമ്മളെ അടുത്ത് സ്റ്റാൻഡ് ഉണ്ടെങ്കിലും കുറച്ച് നടക്കണം... നമ്മൾ എളുപ്പത്തിൽ എത്താൻ കുറുക്കുവഴിയിൽ കൂടെ പോയി... സ്റ്റാൻഡിൽ എത്തിയപ്പോൾ നമ്മക്ക് മൂന്ന് എണ്ണത്തിനെ കിട്ടി... അതും ഫസ്റ്റ്ഇയർ... നമ്മളെ ബാച്ച് ആരും തന്നെയില്ല... എന്നാലും അവരെയൊക്കെ പരിചയപ്പെട്ടു കത്തിയടിച്ചു നിന്നപ്പോ ആണ് ബസ് വന്നത്... 


ഇറങ്ങിയപ്പോ തന്നെ കണികണ്ടത് ഇന്നലത്തെ ടീംസ്നെ ആണ്... അത് കൊണ്ട് തന്നെ നമ്മളെ തിരിച്ച്അറിയാത്ത വിധം നമ്മൾ ഷാൾകൊണ്ട് മുഖം കവർ ചെയ്തു നടന്നു... ക്ലാസ്സിൽ എത്തിയപ്പോൾ തന്നെ ലോങ്ങ്‌ബെൽ കേട്ടു... അങ്ങനെ നമ്മളെ റയു ചരിത്രം പറഞ്ഞു തുടങ്ങിഅതിൽ ലയിച്ചു നമ്മൾ അങ്ങനെ ഇരുന്നു... അപ്പോളാ ആ അഫി കുരിപ്പ് തോണ്ടിയെ... 


"ഡീ ഞാൻ അവരെ അടുത്ത് ചെന്ന് പെട്ടു മോളെ... അവർ എന്നോട് ഹെല്പ് എന്താന്ന് പറഞ്ഞു... അത് ഒരുത്തിയെ സെറ്റ് ആക്കികൊടുക്കാൻ വേണ്ടിയാ... അപ്പൊ തന്നെ നമ്മൾ ഓക്കേ പറഞ്ഞു അവരുമായി കമ്പനിയായി "... എന്ന് അഫി ഒറ്റശ്വാസത്തിൽ പറഞ്ഞു... 


"പിന്നെ നീ സെറ്റ്ആക്കാൻ നിക്ക്... അവരെ അത്ര നല്ല ടീംസ് ഒന്നുമല്ല കേട്ടോ... മൊത്തം ഉടായിപ്പ് ടീംസ് ആണ്... അവരുമായി കമ്പനിയും ആയെങ്കിൽ നന്നായി... അവസാനം എന്തെങ്കിലും ഏടകൂടത്തിൽ ചെന്ന് പെടാൻ നിക്കണ്ട ... ഇപ്പോഴേ സൂക്ഷിച്ചോട്ടൊ"... 


"അതിനെ അവരുടെ അടുത്തുനിന്ന് കിട്ടാൻ പോകുന്നത് എനിക്കല്ല നിനക്കാ... അവരെ എന്താ പറഞ്ഞത് എന്ന് അറിയോ... സെറ്റ് ചെയ്തു കൊടുക്കാൻ പറഞ്ഞ സാദനം എന്താന്ന് അറിയോ നീ... നീ തന്നെയാ അത് ".... 


"*whaat *"????.... എന്ന് നമ്മൾ അലറിയത് മാത്രേ ഓർമയുള്ളൂ... നമ്മളെ മുഖത്തു തന്നെ കൃത്യമായി എന്തോ വന്നു വീണു... അത് എന്താ എന്ന് നോക്കി കണ്ടപ്പോ തന്നെ ഇത് എവിടന്നു വന്നു എന്ന് നോക്കിയപ്പോൾ ആണ് നമ്മളെ തന്നെ തുറിച്ചു നോക്കുന്ന മഹാനെ കണ്ടത്... അപ്പൊ തന്നെ നമ്മൾ അറിയാതെ എണീറ്റു നിന്നു... ഓൻ പറഞിട്ട് കൂടിയില്ല.. പിന്നെ എന്തിനാണാവോ ചാടി എണീറ്റെ... എല്ലാരും നമ്മളെ തന്നെ നോക്കി നിൽക്കേ ആ മഹാൻ നമ്മളെ അടുത്തു വന്നു പറഞ്ഞു... 


"ഫസ്ന... ഇവിടെ ആണ് ഇനി മുതൽ നിന്റെ സ്ഥാനം "... എന്നും പറഞ്ഞു ഓൻ ഫസ്റ്റ്ബെഞ്ച് കാണിച്ചു തന്നു... ഇത്രയും കാലം മാഷേ മോൾ ആയതുകൊണ്ട് മുന്നിൽ തന്നെയാ നമ്മളെ ഇരുത്തം... ഇവിടെ വന്നപ്പോ ഒരു ചേഞ്ച്‌ കിട്ടിയെന്നു കരുതിയതാ... ഇപ്പൊ നമ്മളെ മൊഞ്ചൻ തന്നെ പണി തന്നല്ലോ... 😥😥


"ഡോ... തനിക്ക് എന്താ ചെവി കേൾക്കില്ല... ഇവിടെ വന്ന് ഇരിക്കാൻ "... എന്ന് അങ്ങേരു വളരെ ദേഷ്യത്തോടെ പറഞ്ഞു... അപ്പൊ തന്നെ നമ്മൾ അഫിനെ നോക്കി ഇങ്ങനെ പറഞ്ഞു... 


"ഡീ... നമ്മൾ പോവാ... നെക്സ്റ്റ് പീരീഡ് വരാം... 


ആ പിന്നെ നീ അവരിൽ ആരാണെന്നും അവന്റെ പേര് എന്താണെന്നും നമ്മളോട് പറഞ്ഞ്ഇല്ല ... അത് കേൾക്കാൻ ആഗ്രഹവും ഇല്ല.... എന്നാലും ആ മരമാക്രി അങ്ങനെ പറഞ്ഞുഅപ്പൊ നീ അവനെ ഒന്ന് തല്ലിയെങ്കിൽ അല്ലേൽ വേണ്ട ഒന്ന് ചീത്ത പറയുക എങ്കിലും ചെയ്തെങ്കിൽ... അവൾ അവന്മാരും ആയിട്ട് കമ്പനിയായി വന്നിരിക്കുന്നു".... എന്ന് പറഞ്ഞു തീർന്നില്ല അപ്പൊ കേൾക്കാം ഒരു അലറിവിളി... 


"*ഫസ്ന... ഇനി തന്റെ സ്ഥാനം വെളിയിൽ ആവും *".... അതു കേട്ടപ്പോ തന്നെ നമ്മൾ ബുക്കും എടുത്തു *ബാക്കി നിനക്ക് പിന്നെ തരാം *എന്നും പറഞ്ഞു ഓന്റെ അടുത്ത് തന്നെ പോയിരുന്നു... ഓനെ ഇത്രയും അടുത്ത് നിന്ന് കാണാലോ ഓനെ തന്നെ മിഴിച്ചു നോക്കിയിരുന്നു... ഓൻ ആണേൽ മൊത്തം അഴിച്ചു പണി നടത്തിക്കൊണ്ട് ഇരിക്കാ... മൊത്തം സ്ഥലം മാറ്റം... 


"ഇനി ഇങ്ങനെ ഇരുന്നാൽ മതി... ഞാൻ ഇവിടന്നു ഇറങ്ങിപോന്നതിനു മുന്നേ പഴയപോലെ ഇരിക്കാം എന്ന് കരുതണ്ട...എല്ലാ ടീച്ചേർസ്നോടും ഞാൻ പറഞ്ഞുകൊള്ളാം... ഇടക്ക് എന്റെ ഒരു ചെക്കിംഗ് ഉണ്ടാവും.... അപ്പോ പറഞ്ഞത് കേട്ടല്ലോ ".... അങ്ങനെ ഓൻ ഒന്ന് ക്ലാസ്സ്‌ തുടങ്ങി... നമ്മൾക്ക് ഒന്ന് തിരിഞ്ഞു ആ അഫിതെണ്ടിനെ നോക്കണം എന്നുണ്ട് എങ്കിലും നോക്കിയില്ല... നോക്കിയാ പിന്നെ ഓൻ ഓന്റെ സ്ഥലത്തു കൊണ്ട് പോയി ഇരുത്തും 😌😌.... 



****************************



ഓന് പോകാൻ സമയം ആയപ്പോൾ തന്നെ ഒകെ ഗയ്‌സ് ബൈ ഗയ്‌സ് എന്നൊക്കെ പറഞ്ഞു ഓൻ പോയി... അപ്പോളാണ് നമ്മക്ക് ഓന്റെ കാലുപിടിച്ചുഎങ്കിലും ബാക്കിലേക്ക് തന്നെ പോണം എന്ന് തോന്നിയത്.... അപ്പൊ തന്നെ വാണം വിട്ട പോലെ ഒരു ഓട്ടം ആയിരുന്നു ഓന്റെ പിറകെ... 


"റയാൻ സാർ... ഒന്ന് നിന്നെ "... എന്നും പറഞ്ഞു ഓന്റെ മുന്നിൽ പോയി നിന്നു... ഓൻ കയ്യും കെട്ടി നിക്കാ... പടച്ചോനെ ഇപ്പൊ എന്ത് പറയും നമ്മൾ പെട്ടു... ഒടുക്കം വിക്കി വിക്കി നമ്മൾ പറയാൻ തുടങ്ങി... 


"അത്... അത്... അത് അന്ന് സാറിനു തരാൻ ഉള്ള പൈസ തരാൻ വേണ്ടിയാ... ഇതാ ഇരുനൂറു രൂപ "എന്നും പറഞ്ഞു നമ്മൾ അത് ഓന്റെ നേർക്ക്നീട്ടി... ഓൻ അതിന്റെ ആവശ്യം കഴിഞ്ഞു എന്നും പറഞ്ഞു നടക്കാൻ ഒരുങ്ങി... 


"അത് ഓകെ... എന്നാലും അന്ന് നിങ്ങൾ അത്രയും ദൂരം വരാൻ അതിൽ വെള്ളം ഒന്നും അല്ലല്ലോ ഒഴിച്ചു കൊടുത്തേ പെട്രോൾ അല്ലേ?... അപ്പൊ അതിന്റെയാ ഇത് എന്ന് കരുതിക്കോ "... എന്നും പറഞ്ഞു ഓൻ നേരെ വീണ്ടും പണം നീട്ടി... ഓൻ അപ്പോളും വാങ്ങാതെ നമ്മളെ നോക്കി നില്ക്കാ 😍😍... 



"അല്ല... അന്ന് നിന്റെ നാവിനു ഇത്ര നീളം അല്ലല്ലോ ഉണ്ടായിരുന്നതു ... അത് വെട്ടിക്കളന്നോ "... ഓൻ അത് ചോദിച്ചപ്പോ പറയണം എന്നുണ്ടായിരുന്നു നിങ്ങൾ ആണ് അതിന് കാരണം... നമ്മളെ മുഹബത് ആണ് എന്നൊക്കെ... പക്ഷെ പറയാൻ പറ്റണ്ടേ 😕... 


"ആ... ഈ പണം നീ തന്നെ വെച്ചോ... ഇത് പോലെ എക്സ്ട്രാ പണം കയ്യിൽ കരുതുന്നത് നല്ലതാ... 


നിന്റെ സ്വഭാവം വെച്ചു നോക്കുമ്പോൾ ആരെലും ചവിട്ടികൂട്ടും... ബസിൽ ആയാലും ഓട്ടോയിൽ ആയാലും എന്നെ പോലെ നിന്റെ വാക്ക് കേട്ട് തിരിച്ചു പോണം എന്നില്ല ".... എന്നും പറഞ്ഞു ഓൻ നടന്നു... അല്ലേ ഒരു പാവം... അന്ന് നമ്മളെ തന്തക്ക് വരെ വിളിച്ച കക്ഷിയെ... എന്നെപോലെ നിക്കില്ലത്രെ.... ആ വേണ്ടെങ്കിൽ വേണ്ട... നമ്മൾ വല്ല ഐസ്ക്രീമെങ്കിലും വാങ്ങികഴിച്ചോളാം.... എന്നും പറഞ്ഞു നമ്മൾ തിരിഞ്ഞു നടക്കാൻ വേണ്ടി പോയതേ ഉള്ളൂ... 😕😕ദേ പോണു നമ്മൾ ഒരുത്തനെയും കൊണ്ട് താഴേക്ക്.... റസ്റ്റ്‌ എടുക്കാൻ ഒന്നും അല്ലാട്ടോ... വീണതാ നടുവും കുത്തിവീണതാ... 


"അള്ളോഹ"... എന്നും പറഞ്ഞു കണ്ണ് തുറന്നു നോക്കി... അപ്പൊ നമ്മൾ കണ്ടത് നമ്മളെ തന്നെ നോക്കി നിക്കുന്ന ആ കണ്ണുകളെയാണ്... എന്തോ അങ്ങനെ നോക്കി നിന്നു എന്നല്ലാതെ എണീക്കാൻ ഒന്നും തോന്നിയില്ല... ഇപ്പൊ പോയ ആ മഹാൻ ഉണ്ടല്ലോ അവനെയൊക്കെ ആര് നോക്കാൻ... ഇവനെ നോക്കിയാൽ തന്നെ ചുറ്റും ഉള്ളത് പോലും മറന്നു പോകും... 


"എന്താടി നിനക്ക് കണ്ണ് കണ്ടൂടെ ".... ലവൻ ചോദിക്കാ... ഇവൻ ആൾ കൊള്ളാലോ... 


"എന്നെ തള്ളിയിട്ടു എന്നോട് ചൂടാവുന്നത് കണ്ടില്ലേ... ഓഹ്... എന്റെ മേത്തുന്ന് എണീക്കാൻ നോക്ക്... എന്നിട്ട് പറയാം കണ്ണ്ഉണ്ടോ എന്നൊക്കെ ".... കേൾക്കണ്ട താമസം ഓൻ എണീക്കാൻ വേണ്ടി പോയതാ... അതേ സ്പീഡിൽ തന്നെ വന്നിട്ടുണ്ട് നമ്മളെ മേത്തു തന്നെ.... വെറുതെയല്ല ഒരു കിസ്സും കൊണ്ട് ആണെന്ന് മാത്രം.. 😍😍😘


"എന്താടാ... എണീക്കാൻ പറഞ്ഞത് കേട്ടില്ലേ... ഉഫ് "... എന്നും പറഞ്ഞു നമ്മളെ കിസ്സ് ചെയ്ത ചുണ്ടിൽ നമ്മൾ നല്ലോണം തുടച്ചു... ഓൻ വീണ്ടും എണീക്കാൻ പോയതും ദേ വരുന്നു അവൻ... വീണ്ടും ലിപ് ടൂ ലിപ് 🤒🤒... 


"ഡാ... തെണ്ടി... മാക്രി എണീക്കാൻ ആണ് പറഞ്ഞത്.... അല്ലാതെ എന്നെ കേറി കിസ്സ് അടിക്കാൻ അല്ല... ഈൗ... എന്റെ ചുണ്ട് ".... എന്നും പറഞ്ഞു നമ്മൾ വീണ്ടും നല്ലോണം ചുണ്ട് തുടച്ചു .... അവനെ പിടിച്ചു ഒരു തള്ളാൻ നോക്കി... ഓൻ അപ്പൊ പോകണ്ടേ ... അപ്പൊ നമ്മൾ ചുണ്ടിൽ കയ്യ് വെച്ചു... അല്ല പിന്നെ... 


"എന്റെ മേത്തു നിന്ന് എക്സൈസ് ചെയ്യാതെ എണീറ്റ്‌ പോയെ "... നമ്മൾ വീണ്ടും ചൂടായി.... 


"ഡീ ..  കുരിപ്പേ അടങ്ങിക്കിടക്ക്... ഞാൻ എന്റെ ഈ ബട്ടൺ അഴിക്കാൻ നോക്കാ ".... 


"എന്താ.... എന്തിന് "... 😨😨


"ഓഹ്... ഡീ പോത്തേ... നിന്റെ ചെയിൻ എന്റെ ബട്ടൺസിൽ കുരുങ്ങിഇരിക്കാ ".... ഓഹ് ഇതാണോ നമ്മൾ വേറെ ഏതാണ്ട് ഒക്കെ കരുതി... അപ്പൊ അതാ ഇവൻ എണീക്കുമ്പോൾ ഒക്കെ വന്നു ഇവിടെ വീണത്.... നമ്മളെ ചെയിൻ കൂട്ടികൊണ്ട് വന്നതാ കോപ്പനെ... ഓൻ എല്ലാം ശരിയാക്കി എന്ന് തോന്നുന്നു... എണീറ്റു നിന്നു നമ്മക്ക് കയ്യ് തന്നു.... നമ്മൾ ഓന്റെ കയ്യും പിടിച്ചു എണീറ്റു... ഓൻ അപ്പൊ തന്നെ നമ്മളെ നേരെ തിരിഞ്ഞു പറയ്യാ...


"നിനക്ക് എന്താടി ഇപ്പൊ ക്ലാസ്സ്‌ ഒന്നും ഇല്ലേ... ഇവിടെ നിന്ന് ചുറ്റികറങ്ങി ആളെ തള്ളിയിടാന് വേണ്ടിയാണോ "????.... 


"ദേ... എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.... എന്നെ തള്ളിയിട്ടു... പോരാന്ന് കിസ്സും ചെയ്തു എന്നിട്ട് ഞാൻ ആണ് തള്ളിയത് എന്നോ "????... "നീ പോടാ മാക്രി "... എന്നും പറഞ്ഞു ഒറ്റ ഓട്ടം...


"ഓഹ്.... ഞാൻ ഇന്ന് ആരെയാണ്  ആവോ കണികണ്ടത് "... എന്നും പറഞ്ഞു നമ്മളെ കയ്യ് അവിടെ കിടക്കുന്ന ടീപോയിൽ ആന്നുകുത്തി.... അതിന്റെ ഗ്ലാസ്‌ പൊട്ടുന്ന ശബ്ദം കേട്ട് ഉമ്മി ഹാജർ ആയിട്ടുണ്ട്... എന്താ മോനെ എന്തു പറ്റി എന്നൊക്കെ ഉമ്മി ചോദിക്കുന്നുണ്ട്... അതിനൊന്നും കൃത്യമായ ഉത്തരം കൊടുക്കാതെ നമ്മൾ മുറിയിൽ ചെന്ന് വാതിൽ അടച്ചു... 


"അല്ല നമ്മൾ ആരാണെന്നു പറഞ്ഞത് ഇല്ലല്ലോ... ഇപ്പോഴാ ടൈം കിട്ടിയത് കേട്ടോ.... നമ്മളെ പേര് റിയാൻ,,, റിയു എന്ന് വിളിക്കും.... നിങ്ങൾ എന്തേലും വിളിച്ചോ.... ആ പോത്തിനെ പോലെ *മാക്രി *എന്ന് മാത്രം വിളിക്കരുത്... അതിനെ എങ്ങാനും ഇപ്പൊ നമ്മളെ കയ്യിൽ കിട്ടിയാൽ കൊന്നേനെ 😬😬... ഓരോന്ന് കേറി വന്നോളും.... 


നമ്മളെ ഉമ്മി റുക്‌സാന എന്ന രുക്കു... നമ്മളെ കൊണ്ട് വല്ലാതെ കഷ്ടപ്പെടുന്നുണ്ട്... നമ്മളെ സ്വഭാവം നമ്മക്ക് തന്നെ പിടിക്കുന്നില്ല... പിന്നെ എങ്ങനാ ഉമ്മിക്ക്... പിന്നെ ഒരു ഇക്ക,,, അവരുടെ വൈഫ്‌ ആയ നമ്മളെ ഇത്ത... ഇത്ത ഇപ്പൊ ഓരെ വീട്ടിലാ... ഇക്കു അങ്ങേരെ പണിക്കും പോയി... 


നമ്മൾ പഠിച്ച കോളേജിൽ സിർട്ടിഫിക്കറ്റ് ആവശ്യത്തിന് പോയതാട്ടൊ... അവിടെ പഠിച്ചു എങ്കിലും ഫൈനൽ ഇയർ കംപ്ലീറ്റ് ചെയ്തില്ല... അതിനാ പോയെ... ഇക്കു സഹായിക്കാം എന്ന് പറഞ്ഞത് കൊണ്ടാ പോയത്... നമ്മളെ ഡിഗ്രി കംപ്ലീറ്റ് ചെയ്യാതെ ഇരിക്കാനും നമ്മളെ സ്വഭാവം ഇങ്ങനെയൊക്കെ ആവാനും ഒരു കാരണം ഉണ്ട്... നമ്മളെ ക്ലാസ്സ്‌മറ്റ് ആയ ഒരുത്തിയും ആയി നമ്മൾ നല്ല കട്ടപ്രേമം ആയിരുന്നു... ഫ്രണ്ട്‌സ് ഒക്കെയായി അടിച്ചുപൊളിച്ചു പ്രേമിച്ചു വാണിരുന്ന എന്റെ ക്യാമ്പസ്‌ ഇന്ന് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി... ഏതോ ഒരുത്തിക്ക് വേണ്ടി അന്ന് ചെയ്തത് ഒക്കെ തെറ്റ്... ഇനി മാറണം ഉമ്മിയെയും ഇക്കുനെയും സങ്കടം ഇല്ലാതെ നോക്കണം അതും നമ്മൾ കാരണം കൊണ്ട് എന്നൊക്കെ തീരുമാനിച്ചു നമ്മൾ കണ്ണ് നീര് തുടച്ചു... കാരണം ഇവരെ ഇനി നമ്മളെ കൂടെ ഉണ്ടാവൂ മറ്റൊരു പെണ്ണും ഇനി നമ്മളെ ജീവിതത്തിൽ ഉണ്ടാവില്ല... ഒരുത്തിയെ പ്രാണനെ പോലെ ഇഷ്ടപ്പെട്ടു നടന്നിട്ട് ഏതോ ഒരുത്തൻ വന്നപ്പോ അവൾ അവനെ കെട്ടി... കൂടെ ഒരു സോറിയും,,, കല്യാണത്തിന് ഒരു ക്ഷണവും... അവിടെ തകർന്നു പോയതാ നമ്മൾ... എല്ലാം വലിച്ചെറിഞ്ഞു... ജോബ് എന്ന സ്വപ്നം,, കോളേജ്,, ക്യാമ്പസ്‌,, ഫ്രണ്ട്‌സ്,, ഉമ്മി,, ഇക്കു എല്ലാരേയും മറന്നുള്ള ജീവിതം... ഇനി അവരെയൊക്കെ തിരികെ പിടിക്കണം... 💪💪


നമ്മളെ ഈ തെണ്ടിതിരിപ്പ് കാരണം ഉമ്മി നമ്മളെ പെണ്ണ് കെട്ടിക്കാൻ ഒരു മുൻകൈ എടുത്തു... ഈ പെണ്ണിനെ പറ്റിയാണെങ്കിൽ നമ്മളെ നേരെയാക്കും തേങ്ങ,, മാങ്ങ എന്നൊക്കെ പറഞ്ഞു തലയിൽ കേറ്റി വച്ചിരിക്കുന്നുമുണ്ട്... അപ്പൊ ഇതിനെ ഒക്കെ കെട്ടി നമ്മളെ ജീവിതം കൊണാട്ട ആകണ്ട എന്ന് കരുതിയ ഡിഗ്രി കംപ്ലീറ്റ് ചെയ്യണം എന്നും പറഞ്ഞു നമ്മൾ അതിന്ന് തല ഊരിയെ... പിന്നെ അവൾക്കും പഠിക്കണം എന്നുണ്ട് പോലും... അവൾ പഠിക്കുകയോ പഠിപ്പിക്കുകയോ എന്തേലും ചെയ്യട്ടെ... 


ഇന്ന് കോളേജിൽ ചെല്ലാൻ ഇക്കു പറഞ്ഞത് കൊണ്ടാ അങ്ങോട്ട്‌ പോയത്... ഒരുപാട് നല്ല ഓർമ്മകൾ കണ്ണ് നിറച്ചു എങ്കിലും അതൊക്കെ ഇനി മറക്കണം എന്നൊക്കെ കരുതി സ്റ്റാഫ്‌റൂം ലക്ഷ്യമാക്കി നടന്നു... അപ്പോളേക്കും ഒരുത്തി വന്നു നമ്മളെ മുട്ടി,,, മുട്ടിയതോ മുട്ടി നമ്മളെയും കൊണ്ട് അവൾ ദേ പോണു തറയിൽ... അവളെ കണ്ണിൽ നോക്കി അങ്ങനെ നിന്നപ്പോ ആണ് ഓൾ ഓളെ തനി രൂപം പുറത്തുഎടുത്തത്... അവളെ മൊഞ്ച് കണ്ടു അങ്ങനെ കിടന്നപ്പോൾ നമ്മക്ക് തോന്നിയത് നമ്മളെ തേച്ചുപോയവളെ കാണുന്നതിന് മുമ്പേ ഇവളെ കണ്ടിരുന്നു എങ്കിൽ,,, അവളെയൊക്കെ എന്ത് കണ്ടാണ് ആവോ നമ്മൾ കേറി പ്രേമിച്ചതു... അപ്പോളേക്കും ഈ ഭദ്രകാളി കിടന്നു തുള്ളാൻ തുടങ്ങി... എണീക്കാൻ നോക്കി എങ്കിലും അതിനു പറ്റിയില്ല എന്ന് മാത്രമല്ല അവൾക്ക് കിസ്സ് കൊടുക്കുകയും ചെയ്തുപോയി... അപ്പൊ അവളെ മോന്ത കാണണം എന്റെ പൊന്നോ,, ഒന്ന് കൂടെ കൊടുക്കാൻ തോന്നിയെങ്കിലും അവൾ കാര്ന്ന കേട്ട് വേണ്ടെന്നു വെച്ച് എണീക്കാൻ വീണ്ടും ഒരു ശ്രമം നടത്തി... അപ്പോളേക്കും നമ്മൾ അടുത്ത കിസ്സും കൊടുത്തിരുന്നു 😄😍😍... 


അവളോട്‌ അല്പം മുഹബത്തോന്നിയെങ്കിലും അവൾ അവസാനം വിളിച്ച മാക്രികേട്ടപ്പോ ഓളെ എടുത്തു ചവിട്ടികൂട്ടാൻ തോന്നിപ്പോയി... ഹൌ.. എന്താ ഒരു സാധനം... നീ അവിടെ തന്നെ കാണുമല്ലോ നമ്മളെ കയ്യിൽ കിട്ടുംമോളെ,,, അപ്പൊപിന്നെബാക്കി ഗാലറിയിൽ 👻👻... 


"മോനെ... ചായ എടുത്തുവെച്ചിട്ടുണ്ട്,, വന്ന്കുടിക്കു "... ഉമ്മി അതും പറഞ്ഞു പോയി.. കൂടുതൽ നിർബന്ധം പിടിച്ചില്ല നമ്മൾ എപ്പോളാ എന്താ പറയാ എന്ന് നമ്മക്ക് തന്നെ ഉറപ്പില്ല അത് ഉമ്മിക്ക് അറിയാം... അതാ പോയത്...


എന്തായാലും ഇന്ന് മുതൽ നമ്മൾ മാറാൻ തുടങ്ങി... വേഗം ഫ്രഷ് ആയി പോയി ഉമ്മിനോട് രണ്ട് നല്ലവാക്ക് സംസാരിക്കണം എന്ന് കരുതി എണീറ്റു... നമ്മളെ ഷർട്ട്‌ ഒക്കെ ഊരി അപ്പൊ അതാ അതിന്മേൽ കിടന്നു എന്തോ തൂങ്ങിക്കളിക്കുന്നു... ഇത് ഇപ്പൊ എന്താ എന്ന് നോക്കിയപ്പോൾ ആണ് ഇത് ആ ഭദ്രകാളിയുടെ ആണെന്ന് മനസ്സിൽ ആയെ,,, തത്കാലം ഇത് നമ്മളെ കയ്യിൽ കിടക്കട്ടെ... പലിശസഹിതം തിരിച്ചുതരാം മോളെ... 


"ഹൈ... ഉമ്മി ഇങ്ങള് എന്താ ചായയിൽ ഉപ്പ് ആണോ ഇട്ടേ,, ഇതെന്താ ഇങ്ങനെ "... ഉമ്മി നമ്മളെ വാക്ക് കേട്ട് ഓടി വന്നു അത് കുടിച്ചു നോക്കി... എന്നിട്ട് നമ്മളെ ഒരു നോട്ടം... അപ്പൊ തന്നെ നമ്മൾ ഉമ്മിയെ അടുത്ത് ചെന്ന് കെട്ടിപിടിച്ചു ഒരുപാടു ഉമ്മകൊടുത്തു... 


"ഇന്നെന്താ... ന്റെ മോൻ ഐസ് ആണോ കഴിച്ചേ... വല്ലാതെ തണുത്തു നിക്കുന്നു... അല്ലേൽ ഈ സമയം എന്താ ഒരു ചൂട് "... ഉമ്മി നമ്മക്ക്ഇട്ട് വെച്ചു... 


"ഉമ്മി... ഇനി നമ്മൾ ഇങ്ങനാ... ന്തേ മാറണോ "... 


"വേണ്ടേ... ന്റെ മോൻ ഇങ്ങനെ ചിരിച്ചും കളിച്ചും നിക്കണ കണ്ടാ മതി... അവൾ പോയെങ്കിൽ പോട്ടെ... മോൻ നല്ല അസ്സൽ മൊഞ്ചത്തിനെ ഉമ്മ കാണിച്ചുതരും "... എന്നും പറഞ്ഞു ഉമ്മി കണ്ണ് തുടച്ചു... അപ്പൊ നമ്മൾ കേറി ഉമ്മിനെ കെട്ടിപിടിച്ചു ... പെട്ടെന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ അന്തം വിട്ടു പന്തം കണ്ട പെരുച്ചാഴിയെ പോലെ നിക്കുന്ന നമ്മളെ ഇക്കുനെ ആണ് .... വീട് മാറിപ്പോയി എന്നും പറഞ്ഞു ഓൻ പോകാൻ നോക്കി... നമ്മൾ അപ്പൊ തന്നെ മൂപ്പരെ കെട്ടിപിടിച്ചു... ഒരു വർഷത്തിന് ശേഷം ഉള്ള അപൂർവകാഴ്ച ആയോണ്ട് എല്ലാരും സന്തോഷത്തിന്റെ കണ്ണീർ പൊഴിച്ചു... ഇക്കു അപ്പൊ തന്നെ ഫോൺ എടുത്തു ഇത്തക്ക് വിളിച്ചു പറയുന്നുണ്ട്... അപ്പൊ തന്നെ ഇത്ത നാളെ വരും എന്ന് കേട്ടു... 



♥♥♥♥♥♥♥♥♥♥♥



കോളേജ് വിട്ട് വന്നു കുളിയും നിസ്കാരവും ഒക്കെ കഴിഞ്ഞു താഴേക്കു പോയപ്പോ ആണ് ഉമ്മച്ചി നമ്മളോട് നമ്മളെ ചെയിൻ എവിടെ എന്ന് ചോദിച്ചത് ... അപ്പൊ ആണ് നമ്മളും അത് കണ്ടേ... അപ്പൊ ഇന്ന് നടന്നത് ഒക്കെ ഓർത്തു... നമ്മളെ ചെയിൻന് ആ മാക്രിനോട് ഭയങ്കര മുഹബത് അല്ലേ,,, ഓന്റെ കൂടെ പോയി കാണും... ഉമ്മച്ചി ആണേൽ അത് കൊണ്ട് കളഞ്ഞു എന്നൊക്കെ പറഞ്ഞു തുടങ്ങി 🙄🙄... 


"എന്റെ പൊന്നുമ്മാ അത് പോയെങ്കിൽ പോട്ടെ,, രണ്ട് പവൻ അല്ലേ ഉള്ളൂ... നമ്മൾ ജോലിയൊക്കെ കിട്ടിയ പിന്നെ രണ്ടല്ല ഇരുപത് പവൻ വാങ്ങിത്തരാം... ഇങ്ങള് ഒന്ന് അടങ്ങി "... 


"ആര്... നീയാ,,, പോലീസ് ആവാൻ അല്ലേ അന്റെ ആഗ്രഹം... അത് ആയിട്ട് വേണ്ടേ വാങ്ങാൻ... നിന്നെ പോലീസ് ആയി കാണുന്നതിന് മുമ്പ് തന്നെ ആരെയേലും കൊണ്ട് കെട്ടിക്കണം എന്ന നമ്മളെ ആശ ".... ഉമ്മച്ചി പറഞ്ഞത് കേട്ടപ്പോ തന്നെ നാവു തരിച്ചു വന്നെങ്കിലും അത് വേണ്ടാന്ന് വെച്ചു... ഒക്കെ നമ്മളെ കുഴപ്പം തന്നെ... നമ്മളെ എല്ലാരും ചേർന്ന് ഫുട്ബോൾ തട്ടിക്കളിക്കുംപോലെ കളിക്കല്ലേ... 😥😥


**************************


കാലത്തു തന്നെ നമ്മളെ ഫോൺ കാര്ന്ന കേട്ട നമ്മൾ ഉണർന്നത്... നോക്കുമ്പോൾ നമ്മളെ ഇത്ത... എടുത്തപ്പോ തന്നെ അഫിയും ആയി പിണങ്ങിയോ എന്ന് അറിയാൻ വിളിച്ചതാ... പാത്തുനെ കുറിച്ച് പോലും ചോദിക്കാതെ നമ്മൾ ചൂടായി കട്ട്‌ചെയ്തു... എല്ലാർക്കും അവരവരുടെ കാര്യം മാത്രം മതി.... 


കോളേജിൽ പോകാൻ ഒന്നും ഇപ്പൊ നമ്മക്ക് താല്പര്യം ഇല്ല... എങ്ങനെയൊക്കെയോ ഒരുങ്ങി ബസ്സ്റ്റാൻഡിൽ എത്തി നമ്മൾ അങ്ങനെ വായിനോക്കി നിന്നു... നമ്മളെ കോളേജ് മറ്റ് ആയ മൂന്നെണ്ണം നല്ല വെടിക്കെട്ട്‌ ടീംസ് ആയോണ്ട് നമ്മൾ അതും കേട്ട് നിന്നപ്പോ ബസ് വന്നു... ഒരു പാട് ഏണ്ണം ഇറങ്ങാൻ ഉള്ളത് കൊണ്ട് തന്നെ നമ്മൾ അവിടെനിന്നു പതുക്കെബസ്‌ന്റെ അരികിൽ വരുമ്പോൾ തന്നെ ഒരുത്തി അതിന്ന് വെപ്രാളംകൊണ്ട് ഇറങ്ങി നമ്മളെയും തള്ളി പോയി... ഭാഗ്യം വീണില്ല,,, അല്ലേൽ ചമ്മിനാറിപ്പോയെനെ... അപ്പൊ തന്നെ ദേണ്ടെ വേറെഒരുത്തൻ നമ്മളെയും ഇടിച്ചു പോണു... പക്ഷെ ഇപ്പൊ ഭാഗ്യം വന്നില്ലട്ടൊ നമ്മൾ വീണു... 😤😤എല്ലാരും എന്താ ആരും ഇതിനുമുമ്പ് വീഴുന്നതു കണ്ടിട്ടില്ലേ ഇങ്ങനെ നോക്കാൻ... ആകെ ചെളിയൊക്കെ ആയി... ഇവറ്റകൾ എന്താ വായുഗുളിക വാങ്ങാൻ പോകണോ... ആളെ തള്ളിയിട്ടു കൊണ്ട്... പരട്ടനു നമ്മൾ വെച്ചിട്ടുണ്ട്... എല്ലാരേയും നോട്ടം നമ്മളെയാ ബസിൽ ഉള്ള എല്ലാ അലവലാതികളും കണ്ടേ വീണത് അതിന്റെ നോട്ടമാ... എല്ലാരേയും നോക്കി നല്ല അടാർ ചിരിവെച്ചു കൊടുത്തു... 


ഇന്ന് കാലത്തു ആരെയാണ്ആവോ കണികണ്ടത്... ഇരുന്നു പിറു പിറുത്തപ്പോ ആണ് നമ്മളെ ചന്തിക്ക് ഒരു വൈബ്രേഷൻ... പെട്ടെന്ന് എണീറ്റു അത് നോക്കിയപ്പോൾ ആ ദേണ്ടെ ഒരു ഫോൺ നോക്കിയപ്പോൾ *calling sweetheart *... ഹൈ നമ്മളെ ആരാ സ്വീറ്റ്ഹാർട്ട്‌ എന്നൊക്കെ വിളിക്കുന്നെ 😆😆ഹോ ചത്താലും മാണ്ടില്ല .. അപ്പൊ ആന്നു ബൾബ് കത്തിയതു ഇത് നമ്മളെ ഫോൺ അല്ല,, അല്ലേലും നമ്മളെ ആരാ അങ്ങനൊക്കെ വിളിക്കാൻ... നമ്മളെ ഫോൺ നമ്മളെ ചന്തിമ്മേ ഫിറ്റ്‌ ചെയ്തല്ലല്ലോ നമ്മൾ നടക്കുന്നെ... ഇത് ആരോ മറന്നു വെച്ചതാ... ആ കക്ഷിയുടെ ഹാർട്ട്‌ ആന്നു ഈ കിടന്നു നിലവിളിക്കുന്നെ... എടുത്താലോ 🤔🤔... മാണ്ട... ഹാർട്ട്‌ കാണാത്തകൊണ്ട് നമ്മളെ ഹാർട്ട്‌ എടുക്കണ്ട... ശോ.. ഒടുക്കം ഹാർട്ട്‌ വിളി നിന്നു... നമ്മൾ ചുറ്റും നോക്കി അതിന്റെ ലോക്ക് തുറക്കാൻ നോക്കി,, എവിടെ പറ്റണ്ടേ... ഒരുത്തനും ഒരുത്തിയും കടൽ നോക്കി കയ്യും പിടിച്ചു നിക്കുന്ന ബാക്ക് തിരിഞ്ഞ ഫോട്ടോ ആണ് സ്‌ക്രീനിൽ ഉള്ളത്... ഇതിൽ രണ്ടിൽ ഏതോ ഒന്ന് ആണ് ഇത് ഇവിടെ വെച്ച് പോയെ... ലേഡീസ് സീറ്റ്‌ ആയോണ്ട് പെണ്ണാണ് ഇതിന്റെ ഉടമ ... അപ്പൊ ഓളെ കയ്യും പിടിച്ചു കടൽ കാണുന്ന മഹാൻ ആണ് ഓളെ ഹാർട്ട്‌... പറഞ്ഞു തീർന്നില്ല ഓൻ ദേ വിളിക്കുന്നു... ഓന്റെ ഹാർട്ട്‌ന്റെ ഫോൺ നമ്മളെ കയ്യിലാ 😟😟പാവം... 


ഇത് ഇങ്ങനെ പിടിച്ചു നിക്കുന്നത് അപകടം ആണ്... ഇത് ഈ ബസിന്റെ കിളിയെ ഏല്പിക്കുകയാണ് ബെറ്റർ... എന്തായാലും ഇതിൽ വന്നു അവര് ചോദിച്ചാൽ ഓൻ കൊടുത്തോട്ടെ... ആ കിളിയെ നമ്മൾ ബാക്കിൽ തിരിഞ്ഞു നോക്കി... കണ്ടാൽ തന്നെ അറിയാം ഉടായിപ്പ് ആണെന്ന്... ഇത്രയും വിലകൂടിയ ഫോൺ ഓൻ കണ്ടിട്ട് പോലും ഉണ്ടാവില്ല... അപ്പൊ ഓൻ ഇതിന്റെ മുതലാളിയാകും... അപ്പൊ അത് വേണ്ടാന്ന് വെച്ചു... അപ്പൊ അതിൽ വീണ്ടും കാൾവന്നു... ഇപ്പൊ ഭവതിയുടെ ഹാർട്ട്‌ അല്ല ഒരു നമ്പർ ആണ്... ഇതാരപ്പാ സേവ് അല്ല അപ്പൊ അവര് ഫോണിനെ പറ്റി ഓർത്തപ്പോൾ എവിടന്നു എങ്കിലും വിളിക്കുന്നത് ആണെങ്കിലോ... അപ്പൊ എടുക്കാം... 


"ഹലോ "... 


"ഹലോ... ഇതാരാ... ഇത് എന്റെ ഫോൺ ആണ് "... കക്ഷി ഒറ്റശ്വാസത്തിൽ പറഞ്ഞു... 


"ആ... മനസിലായി"... "നമ്മൾ ബസിലാ "... 


"അതേ... നിങ്ങൾ ആരായാലും ഇപ്പൊ ഞാൻ പറയുന്നിടത്തു ഫോൺ കൊണ്ട് തരണം... പ്ലീസ്... ഞാൻ നിങ്ങളുടെ കാലുപിടിക്കാം... ഇപ്പൊ അത് കിട്ടിയില്ല എങ്കിൽ പിന്നെ ഞാൻ "... എന്നും പറഞ്ഞു പിന്നെ കുറെ കരച്ചിൽ മാത്രം... കേട്ടപ്പോ തന്നെ സങ്കടം വന്നു... 


"ഹൈ... നിങ്ങൾ ഇങ്ങനെ കരയാതെ എവിടെയാ ഉള്ളത് എന്ന് പറയു... ഒരു ഫോൺ പോയെന്നു കരുതി ആരെങ്കിലും ഇങ്ങനെ കരയുമോ... നമ്മൾ ഇത് ഒന്നും ചെയ്തിട്ടില്ല... കയ്യിൽ തന്നെ ഉണ്ട്... ഇനി കരയാതെ എവിടന്നു പറയു... ഹാ,, പിന്നെ നമ്മൾ കോളേജിൽ പോന്ന വഴിയാ... വൈകീട്ട് എത്തിക്കാം... ഇങ്ങള് സ്ഥലം പറഞ്ഞ് തന്നാമതി "... 


"ദേ... കുട്ടി... കുട്ടി ആരായാലും ഇപ്പൊ എന്നെ സഹായിക്കാൻ നീ മാത്രേ ഉള്ളൂ... ഇപ്പൊ തന്നെ അത് വേണം... അത്രക്ക് അത്യാവശ്യം ആയോണ്ടാ... പ്ലീസ്... പ്ലീസ് മോളെ "... അതും പറഞ്ഞു കക്ഷി വീണ്ടും കരച്ചിലാ... എന്തോ എവിടെയോ പെട്ടു പോയിക്കാണും... അങ്ങനെ അവര് പറഞ്ഞ സ്ഥലത്തു നമ്മൾ ബസിൽ നിന്ന് ഇറങ്ങി... ആ സ്ഥലത്തു വേറെ ബസിൽ കയറിപ്പോയി... അവര് പറഞ്ഞ സ്ഥലത്തുഇറങ്ങി ചുറ്റും നോക്കി... അതികം ആളൊന്നും ഇല്ലാത്ത സ്ഥലം ആണെന്ന് തോന്നുന്നു... നമ്മൾ ആ സ്ത്രീയെ കുറെ വിളിച്ചു... 


അപ്പൊ ദൂരെ ഒരു സ്ത്രീ കുനിഞ്ഞുനിന്നത് കണ്ടു... അവരോടു ചോദിക്കാം എന്ന് കരുതി നമ്മൾ അവരുടെ അടുത്തേക്ക് പോയി... അവരെ നമ്മൾ എവിടെയോ കണ്ടതാ... അടുത്ത് എത്തിയപ്പോൾ തന്നെ മനസിലായി ഇത് നമ്മളെ നേരത്തെ തള്ളി ബസിൽനിന്ന് ഇറങ്ങിപ്പോയ സ്ത്രീ ആണെന്ന്... ഇവർ എന്തിനാ ഇങ്ങനെ പതുങ്ങിയൊക്കെ നിക്കുന്നെ... 


"ഏയ്... നിങ്ങളാണോ ഫോൺ വെച്ച് മറന്നിട്ടു നമ്മളെ വിളിച്ചേ "... നമ്മൾ ചോദിച്ചു... അപ്പൊ തന്നെ അവര് ഞെട്ടി അതേ എന്നും പറഞ്ഞു നമ്മളെ അടുത്ത് ഓടി വന്നു... എന്നിട്ട് ഫോൺ വാങ്ങാൻ നോക്കി... 


"നമ്മൾ അങ്ങനെ ചോദിച്ചപ്പോ നിങ്ങൾ കള്ളം പറഞ്ഞത് ആണെങ്കിലോ... ഒരു ക്ലൂ പറയു... ഒടുക്കം നമ്മൾ ചതിക്കപ്പെട്ടാൽ ഫോണിന്റെ യഥാർത്ഥ അവകാശി നമ്മളെ കൊല്ലും...നിങ്ങൾ സ്‌ക്രീനിൽ ആരാ എന്ന് പറഞ്ഞ മതി "... 


"ഞാനും... എന്റെ... എന്റെ ഇക്കുവും കൂടി "... എന്നും പറഞ്ഞു അവര് വീണ്ടും കരഞ്ഞു... അപ്പൊ തന്നെ നമ്മൾ ആ ഫോൺ എടുത്തു അവർക്ക് കൊടുത്തു പറഞ്ഞു... 


"ഇപ്പൊ തന്നെ ഫസ്റ്റ്ക്ലാസ്സ്‌ മിസ്സ്‌ ആയി... ഇനി നമ്മൾ പോട്ടെ... ആ പിന്നെ ഈ സ്ഥലം അത്ര നല്ലത് ഒന്നും അല്ല പേടിയാവുന്നു... വേഗം വീട്ടിൽ പോവാൻ നോക്ക് "... എന്ന് ഡയലോഗ് അടിച്ചു നമ്മൾ നടന്നു ... അപ്പൊ പിന്നിൽ നിന്ന് കേട്ട ശബ്ദം നമ്മളെ അവിടെ നിർത്തി... തിരിഞ്ഞു നോക്കിയ നമ്മൾ കണ്ടകാഴ്ച ഒരുത്തൻ ആ സ്ത്രീയുടെ കയ്യിൽ പിടിച്ചു വലിക്കുന്നത് ആണ്... 


അയാൾ അവരെ വലിച്ചു കൊണ്ട് പോകാണ്... ആ ഇത്ത ആണെങ്കിൽ വിടു എന്നൊക്കെ പറഞ്ഞു കരയുന്നുണ്ട്... നമ്മൾ നടന്നു കൊണ്ട് തന്നെ അയാളെ നോക്കിയപ്പോൾ നമ്മളെ കാലത്ത് തന്നെ ചെളിയിൽ കുളിപ്പിച്ച് നിർത്തിയ മഹാൻ ആണെന്ന് മനസിലായി... 


നമ്മൾ നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ നമ്മളെ കാലിന്റെ ഇടക്ക് എന്തോ കുരുങ്ങിവീഴാൻ പോയി... നോക്കിയപ്പോൾ നമ്മളെ ഷൂ ലയിസ് ഇളക്കി മറ്റേ കാലുകൊണ്ട് ചവിട്ടി വീഴാൻ പോയതാ ... നമ്മൾ അപ്പൊ തന്നെ അവിടെ കുനിഞ്ഞു ഇരുന്നു ഷൂ കെട്ടി അവിടെ കിടന്ന വലിയ കല്ല് എടുത്തു കയ്യിൽ പിടിച്ചു തിരിഞ്ഞു നോക്കി... അപ്പൊ അയാൾ പുറംതിരിഞ്ഞു അവരെയും വലിച്ചു നടക്കാ... നമ്മൾ അപ്പൊ തന്നെ എണീറ്റു ചുറ്റും നോക്കി ഇവിടത്തെ മനുഷ്യർ ഒക്കെ എവിടെ പോയി കിടക്കാ... ഒരു പെണ്ണിനെ ഇങ്ങനെ കൊണ്ട് പോവുന്ന ആരും കാണുന്നില്ലേ 😬😬... 


നമ്മൾ അപ്പൊ അവരുടെ അടുത്തു നടന്നു ചെന്ന് നമ്മളെ കാലുകൊണ്ട് അയാളെ പുറത്ത് ഒറ്റ ചവിട്ട്... ദേ കിടക്കുന്നു തെണ്ടി ചളിയിൽ 😤😤... ഡീ എന്നും വിളിച്ചു അയാൾ അലറി എണീക്കാൻ നിന്നതും നമ്മൾ പേടിച്ചു... നമ്മളെ കയ്യിൽ ഉള്ള കല്ല്കൊണ്ട് അയാളെ തലക്കിട്ടുഒരു കുത്തുകൊടുത്തു... അയാളെ തല പൊട്ടി ബ്ലെസ് വന്നെങ്കിലും അയാൾക്ക്‌ അത് വലിയ കാര്യം ഒന്നുമല്ല... പിന്നെയും എണീക്കാൻ നോക്കാ നമ്മളെ കൊല്ലാൻ ആവും... അപ്പൊ തന്നെ അയാളെ വയറ്റിനും കാലിനും ഒക്കെ ചവിട്ടി... ഒറ്റയ്ക്ക് അല്ലാട്ടോ ആ ഇത്ത അവരെ ഹൈഹീൽ കൊണ്ട് ചവിട്ടുന്നുണ്ട് നമ്മക്ക്ഇട്ട് നല്ല ചിരിയും തരുന്നുണ്ട്... ഇവിടത്തെ നാട്ടുകാർ നല്ല മനുഷ്യർ ആട്ടോ ഇപ്പൊ ലാൻഡ് ചെയ്തിട്ടുണ്ട്... പെണ്ണുങ്ങളെ ചവിട്ട് കാണാൻ ആവും 🤑... കൂട്ടത്തിൽ ഒരുത്തൻ പറയുന്ന കേട്ട് നമ്മൾ തടികയിച്ചൽ ആകാൻ നോക്കിയെങ്കിലും ആ ഇത്ത വിട്ടില്ല... അവരെ സഹായിക്കാൻ ആരും ഇല്ലത്രെ... നമ്മൾ പെട്ടു... 


നല്ല കൃത്യനിഷ്ഠ ഉള്ള പോലീസ്കാര് ആയോണ്ട് അവര് പെട്ടെന്ന് തന്നെ എത്തി... അവനെ വലിച്ചു വണ്ടിയിൽ കയറ്റി നമ്മളോട് അതിൽ കേറാൻ... അത് കേട്ടപ്പോ നമ്മളെ കിളി പല സൈഡിൽ കൂടെയാ പോയെ... 


"അതേ... ഞാൻ പോവാ... എന്റെ ക്ലാസ്സ്‌ അത് പോയി,,, ഇപ്പൊ വീട്ടിൽ നിന്ന് തിരക്കുന്നുണ്ടാവും.... ഞാൻ പോട്ടെ എനിക്ക് ഇയാളെ അറിയില്ല... ഈ ഇത്തക്കേ അവരെ അറിയൂ... എന്ന പിന്നെ നമ്മൾ പോട്ടെ "... പക്ഷെ പോലീസ്കാരും ആ ഇത്തയും വിട്ടില്ല... ഇതാ പറയുന്നേ ഇക്കാലത്തു ഒരു ഉപകാരം ചെയ്യരുത് എന്ന്.... 


**************************


സ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ആ ഗുണ്ടയെ നോക്കുന്നതിനെക്കാൾ ഒക്കെ നമ്മളെയാണോ അവരൊക്കെ നോക്കുന്നത് എന്നൊരു സംശയം ഇല്ലാതില്ല... S I ഇല്ലാത്തോണ്ട് ഞങ്ങൾക്ക് അവിടെ കുറച്ച് ഇരിക്കേണ്ടി വന്നു.. നമ്മൾ si പുതിയ വല്ല കക്ഷിയും ആയിരിക്കണേ എന്ന് പ്രാർത്ഥിച്ചു അവിടെ ഇരുന്നു... കുറച്ചു കഴിഞ്ഞ് ഒരു വണ്ടി വന്നതും ദേ ഇറങ്ങിവരുന്നു നമ്മളെ എസ് ഐ... കണ്ടപ്പോ തന്നെ നമ്മളെ ഒരു നോട്ടം നോക്കിയ കക്ഷി അങ്ങേരെ സീറ്റിൽ പോയെ... മറ്റേ പോലീസ്കാരൻ എല്ലാം പറഞ്ഞു കഴിഞ്ഞു അങ്ങേരെ അടുത്തു ഞങ്ങളെ വിളിപ്പിച്ചു... അവിടത്തെ കസേരയിൽ പോയി ഇരുന്നു അങ്ങേരെ നോട്ടം കണ്ടു ഒരു അവിഞ്ഞ ചിരിവെച്ചു കൊടുത്തു 😂😂... 


"അല്ല... ഇതാരാ... നീ ഇപ്പോളും ജീവിച്ചിരിപ്പുണ്ടോ?... അല്ല ആരേലും തല്ലിക്കൊല്ലണ്ട ടൈം കഴിഞ്ഞു... അല്ല ഇപ്പൊ ഇയാളും ആയി നിനക്ക് എന്താ ഇടപാട്...? "


"അത്... നമ്മക്ക് അല്ല ഈ ഇത്തക്കാ "... 


"ഓഹ്... എന്താ കാര്യം?... ഇയാൾ നിങ്ങളെ ആരാ?... ഇയാളെ ആരാ ഇങ്ങനെ ഇഞ്ച്‌പരുവം ആക്കിയേ?.... "ആ പോലീസ്കാരന്റെ ചോദ്യത്തിന് ഇത്ത തത്ത പറയുന്ന പോലെ മറുപടി കൊടുത്തു... അയാൾ ഇത്തയുടെ റിലേഷൻ ആണെന്നും പണ്ട് മുതലേ ശല്യം ചെയ്യാറുണ്ട് എന്നും ഇന്ന് ഒറ്റയ്ക്ക് വരുന്നത് കണ്ടു പിന്നാലെ വന്നത് ആണെന്നും ഒക്കെ... ഈ കുട്ടി ഉണ്ടായത് കൊണ്ടാ ഞാൻ രക്ഷപ്പെട്ടതു എന്ന് കൂടി പറഞ്ഞു.. അപ്പൊ അയാൾ നമ്മളെ ഒന്ന് നോക്കി... 


"ഈ പേപ്പറിൽ അയാൾക് എതിരെ പരാതി തന്നു പൊയ്ക്കോ... സാക്ഷി കൂടെ സൈൻ ചെയ്തോ "... എന്നും പറഞ്ഞു എസ് ഐ ഒരു പേപ്പർ നീട്ടി... 


"എനിക്ക് എന്താ എഴുതേണ്ടതു എന്നൊന്നും അറീല"... നമ്മളെ ഇത്തയാ... 


"അതൊക്കെ നന്നായി അറിയുന്ന ആൾ അല്ലേ ഒന്നിച്ച് ഉള്ളത്... അപ്പൊ എഴുതാൻ ആണോ പ്രയാസം... ഞങ്ങളെക്കാൾ നന്നായി എഴുതും"... അങ്ങേരെ നമ്മക്ക്ഇട്ട് വാരി... പിന്നെ ഒന്നും നോക്കീല ആ പേപ്പർ വാങ്ങി നല്ല അസ്സൽആയി അയാൾക് എതിരെ കുറച്ച് കൂട്ടിതന്നെ പരാതി എഴുതി സൈൻ ചെയ്ത് ഇത്തയെ കൊണ്ടും സൈൻ ചെയ്യിച്ചു അത് അയാൾക്ക്‌ നേരെ നീട്ടി... ഇതൊക്കെ കണ്ടു ഇത്ത വായും തുറന്നു കണ്ണും തള്ളിയിരിക്കുകയാണ്.... 


"എന്നാ പിന്നെ ഞങ്ങൾ അങ്ങിട്ടു പൊയ്ക്കോട്ടെ സാർ... ആ അയാളെ ഒരു പത്തുഇരുപത് കൊല്ലം എങ്കിലും ഇതിനകത്ത് വെക്കണേ...പ്ലീസ് "... എന്നും പറഞ്ഞു നമ്മൾ എണീറ്റു... 


"ഡീ... നീ ഇവിടെ കിടന്നു അതികം തുള്ളാൻ നിക്കാതെ പോവാൻ നോക്ക്... എന്റെ കയ്യിന്റെ ചൂട് അറിയും... ആ പിന്നെ ഇനി എങ്കിലും അടങ്ങി ഒതുങ്ങി നിക്കാൻ നോക്ക്... ആ മാഷിന് പണിയാക്കാതെ"... അങ്ങേരു പറഞ്ഞു അത് വായിക്കുകയാ... വേഗം മുങ്ങുന്നത് ആണ് നല്ലത്... അത് വായിച്ചാൽ പിന്നെ അങ്ങേരു എന്നെ സാമ്പാർ വെക്കും... 


"ഇത്ത ഇവിടെ നിന്ന് കുറച്ചു നടക്കണം ബസ്‌ കിട്ടാൻ... കുറച്ചു കഴിഞ്ഞാൽ ഒരു ഓട്ടോ സ്റ്റാൻഡ് ഉണ്ട്... കയ്യിൽ പൈസ ഉണ്ടെങ്കിൽ ഓട്ടോയിൽ പൊയ്ക്കോ... നമ്മളെ കോളേജ് ഇന്ന് ഹുദാവഹാ"... എന്നും പറഞ്ഞു നമ്മൾ നടന്നു... അപ്പൊ ഒരു ചിരി കേട്ടു... ഇത്തക്ക് ഇതെന്താ ഇപ്പൊ ലോട്ടറി അടിച്ചോ...


"എന്താ...? ഇങ്ങള് ഇങ്ങനെ ചിരിക്കുന്നെ...? "



"അല്ല... ഈ പോലീസ്സ്റ്റേഷൻ എന്നൊക്കെ കേൾക്കുമ്പോൾ തന്നെ എനിക്കൊക്കെ വിറക്കും... ഇതിപ്പോ നിന്റെ തറവാട് പോലെ ആണല്ലോ ഇവിടെ ... ഇവർക്കൊക്കെ നിന്നെ വല്യ കാര്യം ആണല്ലോ .... നീ ഞാൻ കരുതിയ പോലെ ഒന്നും അല്ലല്ലോ ആൾ പോക്കിരിയാണല്ലോ ".... 


"അയ്യോ എന്റെ ഇത്ത നമ്മളെ ഇങ്ങനെ പൊക്കല്ലേ... നമ്മക്ക് നാണം വരും... ഇവിടെ മുമ്പ് വന്നിട്ടുണ്ട് എന്നല്ലാതെ ഇങ്ങള് കരുതും പോലെയൊന്നുമില്ല "... 


"എന്തിനാ വന്നേ... അതും ഈ പ്രായത്തിൽ ഇവിടെയൊക്കെ "?.... 


"ഓഹ്..  അതൊക്കെ ഒരു വലിയ കഥയാ... പ്ലസ്ടു ലൈഫിൽ ഒരിക്കലും മറക്കാൻ ആവാത്ത കഥ... അതൊക്കെ പറയാൻ നിന്നാൽ നാളെ നേരം വെളുക്കും... ഇപ്പൊ തന്നെ വീട്ടിൽ എത്തിയില്ലേൽ അവിടന്ന് പിന്നെ തുടങ്ങിക്കോളും... അല്ലേ തന്നെ നമ്മളെ ഏതേലും ഒരുത്തന്റെ തലയിൽ കെട്ടിവെക്കാൻ നടക്കാ... അവർക്ക് പിന്നെ നമ്മളെ പറ്റി ചിന്ദിക്കുകയെ വേണ്ടല്ലോ എന്ന് കരുതിയാ"... 


"നിന്നെ അപ്പൊ ആരും ബുക്ക് ചെയ്തില്ലേ... മൊഞ്ച് ഒക്കെ കണ്ടപ്പോ നമ്മൾ കരുതി ആരെലും ബുക്ക് ചെയ്ത് കാണും എന്ന്... അങ്ങനെ ആണെങ്കിൽ നമ്മളെ അനിയത്തിക്കുട്ടിയായി നമ്മളെ അനിയന്റെ ബീവിയായി പോരുന്നോ?... "


"എന്റെ പൊന്നിത്ത... അത് നിങ്ങൾക് നമ്മളെ പറ്റി അറിയാത്ത കൊണ്ടാ... ഒരുപാട് ആലോചന വന്നതാ നമ്മളെ നാട്ടിൽ അന്വേഷിച്ചാൽ പിന്നെ ആ വഴിക്ക് വരില്ല... നമ്മൾ ഇതെത്ര കണ്ടതാ... എല്ലാറ്റിനും ആദ്യമേ നമ്മൾ എതിര് പറയാ ഇപ്പൊ അല്ലേ അവര് പറയും അപ്പൊ നമ്മളെ വീട്ടുകാർക്ക് സങ്കടം ആവുമല്ലോ എന്ന് കരുതി "... 


"അതിന് മാത്രം എന്താ നിന്നെ പറ്റി അവർക്കൊക്കെ പറയാൻ... നിന്നെ കണ്ടപ്പോ തന്നെ നീ നല്ലകുട്ടിയാണ് എന്ന് എനിക്ക് മനസ്സിൽ ആയി... നീ നമ്മക്ക് ആ ഫോൺ തന്ന രീതിപോലും നമ്മക്ക് ഇഷ്ടമായി... മാത്രമല്ല ഒരു പരിചയവും ഇല്ലാത്ത എനിക്ക് വേണ്ടി ഇന്നത്തെ ദിവസം മുഴുവൻ ചിലവഴിച്ചു അതും കോളേജ് പോലും കളഞ്ഞിട്ടു... ഇത്രയും നല്ല കുട്ടിയെ ഞാൻ ആദ്യം ആയി കാണുകയാ... സത്യം പറയാല്ലോ നീ ഇല്ലാഎങ്കിൽ ഇന്ന് ഞാൻ,,, എന്താവും ആയിരുന്നു എന്റെ അവസ്ഥ ".... 


"അല്ല അയാൾ നിങ്ങളെ ആരാ?... "നമ്മൾ വിഷയം മാറ്റാൻ നോക്കി... 


"അതൊക്കെ ഞാൻ പറയുന്നത് നീ കേട്ടില്ലേ... മുറചെക്കൻ എന്ന അധികാരം ഉണ്ടെന്നേ ഉള്ളൂ... തനിഗുണ്ടയാ... അതൊക്കെ പോട്ടെ നിന്റെ പേര് എന്താ? "... 


"ഫ.... സ്ന... "



"ആഹാ... എന്റെ പേരും സന എന്നാ "... 


"സന എങ്കിൽ സന 😝😝നുമ്മക്കും ആ പേരാ ഇഷ്ടം "... 


"നിനക്ക് വിശക്കുന്നില്ലേ... സമയം മൂന്ന് കഴിഞ്ഞു... നമ്മക്ക് ആ ഹോട്ടലിൽ ചെന്ന് വല്ലതും കഴിക്കാം "... എന്നും പറഞ്ഞു ഇത്ത നമ്മളെയും വിളിച്ചു ഒരു ഹോട്ടലിൽ ചെന്ന് ചിക്കൻ ബിരിയാണിതന്നെ ഓർഡർ ചെയ്തു😆😆... നല്ല ഇത്ത... ഇത്ത ആയാ ഇങ്ങനെ മാണം... 


ബിരിയാണി കേറ്റിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് ഇത്ത നമ്മളെ നോക്കുന്നത് കണ്ടത്... പുള്ളിക്കാരി വിചാരിച്ചു കാണും നമ്മൾ ഇതൊക്കെ ആദ്യമായിട്ടാ കാണുന്നത് എന്ന്... 


"അല്ല നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്? "... 


"ഉമ്മ.. ഉപ്പ.. ഇത്ത കല്യാണം കഴിഞ്ഞു പോയി.. അനിയത്തി "... തിന്നുമ്പോൾ ആണോ ഇതൊക്കെ ചോദിക്കുന്നെ... അതാ അങ്ങനെ ആൻസർ കൊടുത്തേ... 


"അല്ല സന... നീ അത് പറഞ്ഞത് ഇല്ലല്ലോ "... 


"എന്ത് "?.... 


"അല്ല നീ എങ്ങനാ ഇതിനു മുമ്പ് ഇവിടെ വന്നത് എന്ന്..നിന്റെ കൂടെ നില്കുംതോറും നിന്നെ എനിക് കൂടുതൽ ഇഷ്ടം ആയിക്കൊണ്ട് ഇരിക്കാ... അപ്പൊ അത് കൂടി കേട്ടിട്ട് വേണം നമ്മളെ അനിയന്റെ കാര്യം തീരുമാനിക്കാൻ"... ഇതൊക്കെ പറഞ്ഞു പുള്ളിക്കാരി പ്ലേറ്റിൽ കളം വരച്ചു കളിക്കാ... 


"ബിരിയാണി തിന്നുന്നില്ലല്ലോ... എന്ത് പറ്റി? "... അപ്പൊ പറയാ തിന്നാൻ പറ്റുന്നില്ല വിശപ്പ് ഇല്ലാ എന്നൊക്കെ... പിന്നെ നമ്മൾ അതും എടുത്തു കഴിച്ചു 😂😂😚... 



അങ്ങനെ പ്ലേറ്റ് ഒക്കെ നക്കിത്തുടച്ചു ഇത്ത ബില്ലും കൊടുക്കുന്ന നോക്കി നിന്നു... ഞങ്ങൾ റോഡിൽ കൂടി വീണ്ടും നടന്നു ബസ്‌സ്റ്റോപ്പിൽ എത്തി ബസ്‌ കാത്തു അവിടെയിരുന്നു... ഇതിനിടയിൽ ഇത്ത നമ്മളെ നമ്പർ വാങ്ങി പിന്നെ നമ്മളും വാങ്ങി... ബിരിയാണിയൊക്കെ ഇങ്ങനെ തിന്നാൻ എങ്കിൽ ഇത്ത തന്നെ വേണം... ഇത്തക്കും നമ്മക്കും ഒരേ ബസിൽ ആണെങ്കിലും നമ്മൾക്ക് പിന്നെയും പോകാൻ ഉണ്ട്... ബസ്‌ ഒന്നും കാണുന്നില്ല ഇപ്പൊ തന്നെ ലേറ്റ് ആയി... ഇത്ത അവിടെ ഇരുന്നു നമ്മളെ പിന്നെയും തോണ്ടി നമ്മളെ കഥ പറയാൻ പറഞ്ഞു... 


"അത് വലിയ കഥയൊന്നും അല്ല... അങ്ങനെഒക്കെ വിളിക്കാൻ... നമ്മൾ പ്ലസ്ടു പഠിക്കുമ്പോൾ ആണ് കേട്ടോ..  


നമ്മൾ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ കൂട്ട് ആണ്... ഞാൻ റിഫ.. പിന്നെ രണ്ട് സിനിമാർ... രണ്ടിന്റെയും പേര് സിനി ആയോണ്ട് നമ്മൾ ആണ് അവരെ പേര് മാറ്റി സിനി,, മിനി എന്ന് ആക്കിയത്... മിനി എന്ന് അവൾക്ക് ഇടാൻ കാരണം അവൾ മറ്റേ സിനിയെക്കാൾ ഹൈറ്റിൽ വൈറ്റിൽ ഒക്കെ ചെറുതാണ്... ഞങ്ങൾ ഫോർ ദ പീപ്പിൾ എന്നാ അറിയപ്പെടുന്നതു... എല്ലാർക്കും ഞങ്ങളെ വലിയ ഇഷ്ടം ആയിരുന്നു... പഠിക്കാൻ മിടുക്കികൾ ആണ് ഞങ്ങൾ നാലും അത് കൊണ്ട് തന്നെ മുന്നിൽ തന്നെയാ ഞങ്ങളെ ഇരുത്തം... ക്ലാസ്സിൽ ഉള്ള ബാക്കി ഒന്നിനെയും ഞങ്ങൾ മൈൻഡ് പോലും ചെയ്യാറില്ല... അവരെയൊന്നും പേര് വരെ ഞങ്ങൾക്ക് അറിയില്ല... നമ്മളെ മാഷ് നമ്മളെ കുറിച്ച് അഭിമാനിച്ചു കൊണ്ട് ആര് ചോദിച്ചാലും പറയാൻ നൂറ് നാവ് ആയിരുന്നു... ഉമ്മച്ചിയാണെങ്കിൽ നമ്മളെ പഠിപ്പിച്ചു വലിയ നിലയിൽ എത്തിക്കണം എന്നും അവൾക്ക് അതിന് കഴിയും എന്നും പറഞ്ഞു നടക്കായിരുന്നു... 


നമ്മൾ പ്ലസ്ടു തകർത്തു പഠിച്ചു കൊണ്ടിരിക്കുന്ന സമയം... ഞങ്ങൾക്ക് വാശിയായിരുന്നു ഞങ്ങൾ നാലും ഒരേ മാർക്ക്‌ തന്നെ നേടും എന്ന്... ഇതിനിടയിൽ ഞങ്ങളെ കെമിസ്ട്രി സാറിനു അസുഖം വന്നു ഓപ്പറേഷൻ ഒക്കെ നടത്തി... താത്കാലിക പോസ്റ്റിൽ അവര് തന്നെ ശരിയാക്കി ഒരുത്തനെ... ആൾ കൊള്ളാം എങ്കിലും ലോകകോഴിയായിരുന്നു... ഞങ്ങളുടെ ബെഞ്ചിൽ സൈഡിൽ ഞങ്ങളുടെ റിഫു ആയിരുന്നു... ഞങ്ങൾ തമ്മിൽ ഒന്നും മറച്ചുവെക്കാറില്ല... അവൾ ഇടക്ക് പറയും ആയിരുന്നു അയാൾ ശരിയില്ല അയാളെ കയ്യൊക്കെ ശരീരത്തിൽ വരുന്നു എന്നൊക്കെ... ഞങ്ങൾക്ക് ഒന്നും അങ്ങനെ ഇല്ലാത്തകൊണ്ട് നിനക്ക് തോന്നുന്നത് ആവും എന്ന് പറഞ്ഞു... പക്ഷെ അവൾ ദിവസവും ഇത് തന്നെ പറയാൻ തുടങ്ങി... അങ്ങനെ സത്യാവസ്ഥ അറിയാൻ ഫോർ ദ പീപ്പിൾ തീരുമാനിച്ചു... ഞങ്ങളുടെ കൂട്ടത്തിൽ ഒന്നിന് വേദനിച്ചാൽ ഞങ്ങൾ മൂന്നും അടങ്ങി നിക്കുമോ... 


പതിവ് പോലെ തന്നെ ആ വിനോദ് വന്നു ക്ലാസ്സ്‌ തുടങ്ങി... എന്നാൽ ഞങ്ങൾ നാലും അവനെ വാച്ച് ചെയ്തു... അവൻ പെൺകുട്ടികളുടെ എവിടെയാണ് നോക്കുന്നത് എന്ന് ഞങ്ങൾക്ക് മനസിലായി... അന്ന് തന്നെ ഞങ്ങൾ അവനെ നോട്ടം ഇട്ടു... ഇവന്റെ ക്ലാസ്സിൽ ആണോ ഇത്രയും ദിവസം ഇരുന്നത് എന്ന് ഓർത്തു ഞങ്ങൾക്ക് ലജ്ജ തോന്നി... മാഷിനോട് പറഞ്ഞ വിശ്വസിക്കും എന്ന് അറിയാം എങ്കിലും അയാളെ പിരിച്ചു വിടല്ലേ ഉള്ളൂ... പക്ഷെ ഞങ്ങൾക്ക് വേണ്ടത് അത് അല്ലായിരുന്നു... അയാൾ ഇനി ഒരു പെണ്ണിനേയും കാമത്തോടെ നോക്കാൻ പാടില്ല അതിനുള്ള പണി ഞങ്ങൾ പെൺകുട്ടികൾ തന്നെ കൊടുക്കണം... അങ്ങനെ തീരുമാനിച്ചു ഞങ്ങൾ ഓരോ പ്ലാനിങ് തുടങ്ങി... ഞങ്ങൾ നാല് പേരും മാത്രം ഉള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ഓരോരുത്തരും ഓരോ പ്ലാൻ ഇട്ടു... ഒടുക്കം നാളെ അയാൾക് ഒരു ഉഗ്രൻ പണികൊടുക്കാൻ തീരുമാനിച്ചു ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു ".... അപ്പൊ തന്നെ പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടു നമ്മൾ തിരിഞ്ഞു നോക്കി...ദേണ്ടെ ഇത്ത വീണുകിടക്കുന്നു... നമ്മൾ അടുത്ത് ചെന്നു നമ്മളെ ബോട്ടിൽ നിന്ന് വെള്ളം എടുത്തു മുഖത്തു ഒഴിച്ചു... നമ്മളെ കഥ കേട്ടു ബോധം പോയത് ആണാവോ അള്ളോഹ് നമ്മൾ പെട്ടതിൽ വീണ്ടും പെട്ടു... ഒടുക്കം അവിടെ നിന്ന രണ്ട് പെണ്ണുങ്ങൾ വന്നു ഇത്തയെ പിടിച്ചു അവിടെ ഇരുത്തി വെള്ളം ഒക്കെ കൊടുത്തു... അപ്പോളേക്കും നമ്മളെ ബസ്‌ വന്നു... ഇത്തക്കു നടക്കാൻ ഒന്നും പറ്റുന്നില്ല അപ്പൊ പിന്നെ ഇവിടെ ഇട്ട് പോകുന്നതും ശരിയല്ല... അതിനാണോ ഇത്രയും കഷ്ടപ്പെട്ട് ഇവരെ രക്ഷിച്ചതു... 



♥♥♥♥♥♥♥♥♥♥♥♥



ഇന്ന് നമ്മൾ വലിയ സന്തോഷത്തിൽ ആയിരുന്നു എണീറ്റത്... ഇന്ന് നമ്മളെ ഇത്ത വരാ... ഒരാഴ്ചയായി അവരെ വീട്ടിൽപോയിട്ട്... ഇത്തടെ അനിയത്തിക്കു സുഖം ഇല്ലാത്തോണ്ട് വിളിച്ചിട്ട് പോയതാ... അവളെ നോക്കാൻ ഇത്തടെ ഉമ്മി മാത്രേ ഉള്ളൂ... പക്ഷെ നമ്മളെ ഇക്കു നമ്മൾ പഴയപോലെ ആയി എന്നൊക്കെ വിളിച്ചത് കൊണ്ട് വരാൻ തീരുമാനിച്ചത് ആണ്... പിന്നെ ഇന്ന് നമ്മൾ കോളേജിൽ പോകുന്നുണ്ട്... അതൊക്കെ കൊണ്ട് തന്നെയാ നമ്മൾ അൺലിമിറ്റഡ് ഹാപ്പിയിൽ നിക്കുന്നെ... അത് എന്താന്ന് വെച്ചാ ആ പെണ്ണിനെ ഇന്നും കാണാലോ 😉😉... ഇങ്ങള് കരുതും പോലെയല്ല ഓളെ ചെയിൻ കൊടുക്കാനാ അല്ലാതെ പ്രേമിക്കാൻ ഒന്നും അല്ല... 


ക്ലാസ്സിൽ ആണെങ്കിൽ അറിയുന്ന ഒന്നേ ഉള്ളൂ നമ്മളെ ഫ്രണ്ട് അർജുൻ... ഓന് എന്നെപോലെ കഴിഞ്ഞ ഇയർ പോയതാ ഓന് നമ്മളെ ചങ്ക് ഒന്നും അല്ലെങ്കിലും ഇപ്പൊ നല്ല കമ്പനിയായി... ആ ഷാഹിറും ഓന്റെ ഗാങ്ങും ഇവിടെ തലപൊക്കി തുടങ്ങിയിട്ടുണ്ട്... കഴിഞ്ഞ കൊല്ലം ഞങ്ങളെ അടുത്ത് നിന്ന് പണി വാങ്ങി കൂട്ടിയവരാ... 


ഇന്ന് മൊത്തം ഓളെ തപ്പിനടക്കൽ ആയിരുന്നു പണി... ഒപ്പം നമ്മളെ അർജു ഉണ്ട് ഓനോട് കാര്യം പറഞ്ഞാൽ ഓന് എടുത്തിട്ട് ഓടിക്കും കാരണം ഒരുത്തി തേച്ചു അതികം നാൾ ആയില്ല... എന്നാലും ഈ കുരിപ്പ് എവിടെ പോയി... എല്ലാ പെണ്ണുങ്ങളും ഉണ്ട് ഇവളെ മാത്രം കാണുന്നില്ല... ഫസ്റ്റ് ഇയർ ബാച്ച് മൊത്തം തിരക്കി എങ്കിലും അതിനെ മാത്രം കണ്ടില്ല 😥😥... ഇവള് ഇതെവിടെ പോയി കിടക്കാ... വേറെ ഒന്നിനും അല്ലാട്ടോ രണ്ട് തെറി പറയാൻ വേണ്ടിയാ ഇന്നലെ മ്മളെ കേറി മാക്രി എന്ന് വിളിച്ചു പോയതല്ലേ... നമ്മൾ പിന്നെ കറക്കം എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഇക്കു വന്നിട്ടുണ്ട്... ഉമ്മിയും ഇക്കുവും കാര്യമായി ചർച്ച ചെയ്യുവാ എന്താണോ എന്തോ... 


"ഇക്കു.. ഇത്ത എവിടെ?... ഇത്ത... ഇത്താ "... നമ്മൾ വിളിച്ചു എന്നല്ലാതെ ആരും ഒന്നും മിണ്ടുന്നില്ല ... 


"ഇക്കു... ഇത്ത വന്നില്ലേ? "... 


"അത് അവൾ ഇപ്പൊ വിളിച്ചിരുന്നു... ഞാൻ ക്ലാസ്സിൽ ആയോണ്ട് ഫോൺ ഓഫ്‌ ആയിരുന്നു... അവൾ ഇവിടെ എത്തിക്കാണും എന്ന് കരുതി ഇവിടെ വന്നുനോക്കുമ്പോൾ ഇല്ല... അവൾ വരുന്ന വഴിക്ക് ചെറിയ ഒരു പ്രശ്നം... ഇപ്പൊ അവൾ വേറെ ആരെയോ ഫോണിൽ നിന്നാണ് വിളിച്ചത്... ഇപ്പൊ വരും എന്ന് പറഞ്ഞു വെച്ചു ... പിന്നെ വിളിച്ചു കിട്ടിയില്ല രണ്ട് നമ്പറിൽ മാറി മാറി വിളിച്ചു എങ്കിലും സ്വിച്ച്ഓഫ് എന്നാ പറയുന്നത് ... ഏതായാലും അവൾ ഇപ്പൊ എത്തും എന്ന് പറഞ്ഞത് കൊണ്ട് വെയിറ്റ് ചെയ്യാ "... ഇക്കു പറഞ്ഞു... 


"ഇക്കു... ഇങ്ങള് വന്നെ... ഇത്രയൊക്കെ നടന്നിട്ടും ഇത്തക്ക് നമ്മളെ വിളിച്ചുകൂടായിരുന്നോ ... ഇനിയും വെയിറ്റ് ചെയ്യണ്ടാ... നമുക്ക് പോയി നോകാം വാ "... എന്നും പറഞ്ഞു ഇക്കുന്റെ കയ്യും പിടിച്ചു പുറത്തേക്കു ഇറങ്ങാൻ നേരം ഒരു ഓട്ടോന്റെ ശബ്ദം കേട്ടു... അപ്പൊ ഇത്ത അതിൽ നിന്ന് ഇറങ്ങിവരുന്ന കണ്ടു ഞങ്ങൾ ഇത്താടെ അടുത്തേക്ക് ഓടിപോയി... ഇത്ത ആണെങ്കിൽ വളരെ ക്ഷീണിച്ചു അവശയായിട്ടാ ഉള്ളേ... എന്താ ഉണ്ടായേ എന്ന് ഞങ്ങൾ മാറി മാറി ചോദിച്ചു എങ്കിലും ഇത്തക്ക് ഒന്നും പറയാൻ കഴിഞ്ഞല്ല... 



♥♥♥♥♥♥♥♥♥♥♥♥



നമ്മളെ നാട്ടിലെ ബസ്‌ പോയി എങ്കിലും ഇത്ത ഇങ്ങനെ കിടക്കുന്ന കണ്ടപ്പോ ഭയങ്കര ഫീലിംഗ്... നമ്മളെ ആരും അല്ലെങ്കിലും ഈ ഒരു പകൽ ഇത്ത നമ്മളെ ആരൊക്കെയോ ആയ പോലെ... ഇത്ത ക്ഷീണിച്ചു ഇരിക്കുന്ന കണ്ടപ്പോൾ തന്നെ നമ്മക്ക് ഇത്ത ഇന്ന് ഒന്നും കഴിച്ചില്ല എന്ന് മനസിലായി... അത് കൊണ്ട് തന്നെ ഇത്തയെ അവിടെ ഇരുത്തി അടുത്തുള്ള കടയിൽ നിന്ന് നല്ല ചൂട് ചായയും പരിപ്പുവടയും വാങ്ങികൊടുത്തു... ഇത്താടെ ബാഗിൽ നിന്ന് തന്നെ കാശ് എടുത്തു കൊടുത്തു 😟😟ഇത്താടു പറഞ്ഞു കൊണ്ട് തന്നെയാ... 


"ഇത്ത ഹോസ്പിറ്റലിൽ പോണോ "?... നമ്മൾ ചോദിച്ചു എങ്കിലും ഇത്ത ഒന്നും പറന്നില്ല... പിന്നെ ഒന്നും നോക്കീല... അങ്ങോട്ട്‌ വിട്ടു... അവിടെ എത്തിയപ്പോൾ അവര് ഒരു ഗ്ളൂക്കോസ് ഒക്കെ എടുത്തു കുത്തിവെച്ചു അവിടെകിടത്തി... ഒരു കടലാസ് തന്നു പറയാ ബില്ല് അടച്ചു വരാൻ... ഇത്താടെ ബാഗ് തന്നെ ശരണം... ഇത്താടെ ഫോൺ എടുത്തു നോക്കുമ്പോൾ ബാറ്ററി ലോ ... പിന്നെ നമ്മളെ ഫോൺ ആണെങ്കിൽ ഇന്ന് മൊത്തം കയ്യിൽ ആയോണ്ട് രണ്ട് പേഴ്സൺ ഉണ്ട്... ഇത്താനോട് അവരെ ഹസിന്റെ നമ്പർ വാങ്ങി നമ്മൾ വിളിച്ചു... ഇപ്പൊ സ്വിച്ച് ഓഫ് ആകും എന്ന നിലയിൽ ആയോണ്ട് സ്ഥലം ഒന്നും പറഞ്ഞൂ മനസിലാക്കാൻ പറ്റില്ല എന്നറിയാം... അത് കൊണ്ട് ചെറിയ പ്രശ്നം ഉണ്ടായി ഇത്ത ഇപ്പൊ എത്തും എന്നെ പറഞ്ഞുള്ളൂ... 


ഒരു സിപ് ഗ്ളൂക്കോസ് ഒക്കെ കയറ്റി എങ്കിലും ഇത്ത ഫുൾ ഓക്കേ ആയിട്ടില്ല... നമ്മൾക്ക് ആണെങ്കിൽ നമ്മളെ നമ്പർ തന്നെ ബൈ ഹാർട്ട്‌ ആകിയിട്ട് ഇല്ല... പകൽ ഒക്കെ കോളേജ് വിട്ടു സാദാരണ എത്താറുള്ള ടൈം ആകുമ്പോഴേക്കും എത്തും എന്ന് കരുതി ഒന്നും ആരെയും വിളിച്ചു പറന്നില്ല... ഇപ്പോ രാത്രി ആയപ്പോൾ സ്വിച്ച് ഓഫ്‌... ആരെയെങ്കിലും ഫോൺ വാങ്ങി വിളിക്കാന്നു വെച്ചാൽ നോട്ദി നമ്പർ... നമ്മളെ കാര്യം ഹുദാ വ്വഹ 🤕🤕... 



അവിടന്ന് ഓപ്പറേഷൻ കഴിഞ്ഞാൽ മാത്രേ ഇനി വിടു എന്ന് മനസ്സിലായോണ്ട് നമ്മൾ ചൂടായി ഡിസ്ചാർജ് വാങ്ങി... നടന്നു വരുന്ന ആൾ കിടന്നു പോകുന്ന അവസ്ഥയാ ഈ ഹോസ്പിറ്റലിൽ വന്നാൽ... ഇത്തക്ക് ഇനിയും ടെസ്റ്റ് ഒക്കെ ചെയ്യണം അത്രേ... അതിനൊക്കെ നിന്നാൽ ഇനി നമ്മളെ കൂരയിലേക്ക് പോകണ്ട... അവിടത്തെ കാലാവസ്ഥ എന്താണോ എന്തോ... ഞങ്ങൾ രണ്ടും ഓട്ടോയിൽ ഇത്താടെ വീട്ടിൽ ആദ്യം പോയി.. അവിടെ ഇത്തയെ ഇറക്കി.. ഇത്ത ഇറങ്ങാൻ വിളിച്ചു എങ്കിലും പോയില്ല ഇപ്പൊ തന്നെ നമ്മളെ കാര്യം ഓർത്തു നമ്മൾ ടെൻഷൻ അടിച്ചു ഇരിക്കാ പിന്നെ വരാം എന്നും പറഞ്ഞു ഓട്ടോ വിട്ടു... ഓട്ടോ ഡ്രൈവറെ നോക്കി തിരിഞ്ഞു എടുത്തത് ആണെങ്കിലും ആളില്ലാത്ത സ്ഥലം എത്തുമ്പോൾ ഒക്കെ നമ്മളെ ഹൃദയം മിഡിക്കുന്നത് നമ്മക്ക് തന്നെ കേൾകാം... നമ്മളെ ഇവിടന്നു കൊന്നാൽ പോലും ആരും അറിയില്ല... അങ്ങനെ പേടിച്ചു ബാഗും കെട്ടിപ്പിടിച്ചു ഇരിക്കുമ്പോൾ ആണ് വീണ്ടും ചുറ്റും കാട്മാത്രമുള്ള ഒരു റോഡിൽ കൂടെ പോകുന്നത് നമ്മൾ കണ്ടത്... അപ്പൊ തന്നെ നമ്മൾ പടച്ചോനെ വിളിച്ചുകൊണ്ടിരുന്നു... പെട്ടെന്ന് തന്നെ അയാൾ ഓട്ടോ നിർത്തി 😵😵... 


"എന്താ എന്തു പറ്റി?... എന്തിനാ നിർത്തിയെ "?.... നമ്മൾ അത് ചോദിച്ചപ്പോ അയാളെ ആൻസർ കേട്ടു നമ്മൾ വീണ്ടും തകർന്നു...പെട്രോൾ തീർന്നു എന്ന്... ഇതൊന്നും അടിക്കാതെയാണോ ഈ കഴുത വണ്ടിയും കൊണ്ട് പൊന്നെ... അയാൾ ആണെങ്കിൽ ഇറങ്ങി ആരെയോ കാര്യമായി വിളിക്കുന്നുണ്ട്... അതൊക്കെ കണ്ടപ്പോ നമ്മക്ക് വീണ്ടും പേടികൂടി വന്നു... പിന്നെ ഒന്നും നോകീല ഇറങ്ങി ഒറ്റഓട്ടം... 


കുറെ ദൂരം ഓടി എങ്കിലും നമ്മൾ ആകെ തളർന്നു പതിയെ നടക്കാൻ തുടങ്ങി... ഇനിയും ഒരുപാട് ദൂരം ഉള്ളത് കൊണ്ട് നടന്നാൽ എത്തില്ല എന്ന് നമ്മക്ക് നല്ലോണം അറിയാം... നമ്മൾ ഒരു വണ്ടിയെ ഒന്നും കാണാതെ ആകെ കഷ്ടപ്പെട്ടു... 


അങ്ങനെ നമ്മളെ സ്വയം പഴിച്ചു കൊണ്ട് നടക്കുമ്പോൾ ആണ് നമ്മളെ മുഖത്തു ലേറ്റ് അടിച്ചു കൊണ്ട് നമ്മളെ മുന്നിൽ കൂടെ വരുന്നത് കണ്ടത്... നമ്മൾ അപ്പൊതന്നെ ആ വണ്ടിക്കു മുന്നിൽ ചാടി അവിടെ നിർത്തിച്ചു... 


ആ ഓട്ടോയിൽ അർജുനെ കണ്ടപ്പോൾ തന്നെ നമ്മക്ക് വലിയ സന്തോഷം ആയി... അവൻ രാത്രിയൊക്കെ വണ്ടി എടുക്കും എന്ന് അറിയാം എങ്കിലും ഇപ്പൊ നമ്മക്ക് മാത്രമാ അത് കൊണ്ട് ഉപകാരം ഉണ്ടായത്... അപ്പൊ തന്നെ അതിൽ കയറി വീട്ടിലേക്ക് വിടാൻ പറഞ്ഞു വഴി പറഞ്ഞു കൊടുത്തു... 


അവൻ എല്ലാം ചോദിക്കുന്നുണ്ട് എങ്കിലും നമ്മൾക്കു ഒന്നും പറയാൻ പറ്റിയില്ല... ഒക്കെ പിന്നെ പറയാം എന്നും വേഗം വണ്ടി വിടാനും നമ്മൾ പറഞ്ഞു കൊണ്ടേയിരുന്നു... 


വീട്ടിന്റെ മുന്നിൽ നിർത്തിയപ്പോ ആണ് വലിയ ആശ്വാസം ആയത്... പക്ഷെ വീട്ടുമുറ്റത്തെ ആൾക്കാരെ കണ്ടപ്പോൾ അതൊക്കെ ആവിയായി 😳😳... 


നമ്മൾ പേടിച്ചു പേടിച്ചു അവരെ അടുത്ത് എത്തിയപ്പോ തന്നെ എല്ലാരും നമ്മളെ എന്തോ ഭീകരജീവിയെ പോലെ ആണ് നോക്കുന്നത്... സഹല ഓളെ ഫാമിലിയെ കൂട്ടി വന്നിരുന്നു പിന്നെ കുറെ നെയ്ബെഴ്സും... ബാക്കി ഫാമിലി ഒക്കെ ദൂരെ ആയത് നന്നായി ഇല്ലേ ഇവിടെ ഒരു കുടുംബസംഗമം നടത്തേണ്ടി വന്നേനെ... നമ്മളെ മഹാറാണി അപ്പൊ തന്നെ തുടങ്ങി... 


"എന്തിനാ ഇപ്പൊ ഇങ്ങോട്ട് പൊന്നെ... സ്റ്റേഷനിൽ തന്നെ നിന്നൂടെയിരുന്നോ... ഇനി നിന്റെ കോളേജ് അങ്ങിട്ടു മാറ്റേണ്ടി വരുമോ?... അതാവും തമ്പുരാട്ടിക്ക് സൗകര്യം... നിന്റെ ഭാവിയോ പോയി നിന്റെ താഴെ ഒന്നുണ്ട് അത് മറക്കണ്ട"... 


ഉമ്മച്ചിയുടെ ആ വാക്ക് കേട്ടപ്പോ തന്നെ എനിക്ക് സഹിച്ചില്ല... കണ്ണുനീര് അറിയാതെ വന്നു പോയി ഒന്നും പറയാതെ മൂകമായി നിന്നു... 


"എവിടെ ആയിരുന്നു നീ ഇത് വരെ?... ഞങ്ങൾ സ്റ്റേഷനിൽ പോയിരുന്നു നിന്നെ കാണാത്ത കൊണ്ട് അപ്പോഴാ അവർ പറഞ്ഞത് നീ അവിടെ ചെന്നിരുന്നു എന്ന്... നിനക്ക് ഒന്ന് വിളിച്ചൂടെ മോളെ... ആളെ തീ തീറ്റിക്കാൻ നിക്കാതെ വേഗം വന്നൂടെ "... മാഷ് സങ്കടത്തോടെ അത് പറഞ്ഞു... അപ്പോൾ തന്നെ നമ്മൾ എല്ലാം പറഞ്ഞു എങ്കിലും നമ്മളെ ഉമ്മ തുള്ളിക്കൊണ്ട് ഇരിക്കാ... 


"നീ ഒരു പെണ്ണ് ആണെന്ന് മറക്കണ്ട... ഇന്നത്തോടെ കോളേജിൽ പോക്ക് നിർത്തിയെക്ക്  ഇനി ഇവിടന്ന് പുറത്ത് ഇറങ്ങിപോകരുത്... മാഷേ എത്രയും പെട്ടെന്ന് തന്നെ ആരെയെങ്കിലും പിടിച്ചു കെട്ടിച്ചു കൊടുക്കുന്നതു ആണ് നല്ലത്... അതിന് ഇതിനെയൊക്കെ ആരാ പടച്ചോനെ ഇനി കെട്ടാൻ വരാ "... ഉമ്മ അതും പറഞ്ഞു നമ്മളെ ഹൃദയം പൊട്ടിക്കാൻ നോക്കാ... എല്ലാരും കാഴ്ച്ച കണ്ടു നിക്കാ... 


"എന്താ... എല്ലാരു പോയി ഉറങ്ങാൻ നോക്ക്... ഇനി ബാക്കി വീഡിയോ എടുത്തു അയച്ചു തരാം... ഉറക്കം ഒഴിച് കാണണം എന്നില്ല... സഹല അന്റെ ഉപ്പനെയും ഉമ്മനെയും അനിയനെയും ഒക്കെ കൂട്ടിപ്പോ... എല്ലാർക്കും സമാധാനം ആയില്ലേ "... എന്നും പറഞ്ഞു നമ്മൾ അകത്തുകേറി വാതിൽ അടച്ചു കുറെ കരഞ്ഞു.... 



---------------------------------------------


രാവിലേതന്നെ എണീറ്റു എല്ലാം ഒരുക്കിയെങ്കിലും താഴെക്കു പോകാതെ തന്നെ അവിടെ ഇരുന്നു... കാരണം ഉമ്മച്ചി ഇനി മുതൽ കോളേജിൽ പോകണ്ട എന്ന് പറഞ്ഞത് ആണല്ലോ ഇന്ന് അത് നടപ്പാക്കാൻ ചാൻസ് ഉണ്ട്... എന്നാലും വേണ്ടില്ല കോളേജിൽ പോകാൻ തന്നെ ബാഗും എടുത്തു ഫോൺ ചാർജിൽ നിന്നൊക്കെ എടുത്തു... സ്വിച്ച് ഓഫായിരുന്ന ഫോൺ ഓനാക്കി ബാഗിൽ വെച്ച് താഴേക്ക് ഇറങ്ങി... മാഷും ഫറുവും നാസ്ത കഴിക്കാ... എല്ലാരെ മുഖത്തു നോക്കിയാലും ഒരു മ്ലാനത... നമ്മൾ ഒന്നും പറയാതെ പുറത്തു ഇറങ്ങിപോകാൻ സിറ്റ്ഔട്ടിൽ എത്തിയതും ഉമ്മച്ചി ദേ വിളിക്കുന്നു... 


"വല്ലതും കഴിച്ചിട്ട് പോകുന്നുണ്ടോ നീ... ഇന്നലെ മുതൽ പട്ടിണിയല്ലേ "... അത് കേട്ടപ്പോ തന്നെ നമ്മളെ വയറു നിറഞ്ഞു... എന്നാലും കഴിച്ചേക്കാം.. അവരുടെ അടുത്ത് പോയി ഇരുന്നു അപ്പോളേക്കും ദേണ്ടെ നമ്മളെ ഫോൺ അലറി... നോക്കിയപ്പോ ഇന്നലത്തെ നമ്മളെ ഇത്തയാ... എന്തിനാവോ ഇന്ന് വല്ല കുഴിയിൽ കൊണ്ട് ഇടാൻ ആവോ ☹️☹️... 


"ഹലോ.. സന.. നിന്നെ ഇന്നലെ തൊട്ട് വിളിക്കാ... ഇന്ന് കാലത്തു മുതലേ വിളിക്കാ... ഇന്നലെ എത്തിയാൽ ഉടനെ നിന്നോട് വിളിക്കണം എന്ന് പറഞ്ഞത് അല്ലെ... അതൊക്കെ പോട്ടെ ഇപ്പൊ നീ എവിടെയാ... വീട്ടിൽ സേഫ് ആയി എത്തിയില്ലേ "... ഇതൊക്കെ കേട്ടു ഒന്നും പറയാതെ എല്ലാരെ മുഖത്തുനോക്കി എല്ലാരും നമ്മളെ തന്നെ നോക്കി നിക്കാ... അപ്പൊ തന്നെ നമ്മക്ക് ഒരു ബൾബ് കത്തി...


"ഇത്ത ഇന്നലെ നമ്മൾ സേഫ് ആയി തന്നെ എത്തി... ഫോൺ ഇപ്പൊ ഓൺ അകിയത് ആണ്.. ഇന്നലത്തെ ഇവിടുത്തെ പുകിൽ കാരണം മറന്നു... ആ പിന്നെ ഇത്ത നമ്മൾ നമ്മളെ ഉമ്മച്ചിന്റെ കയ്യിൽ ഫോൺ കൊടുക്കാം ഒക്കെ ഇങ്ങൾ തന്നെ പറയു... നമ്മളെ ആർക്കും വിശ്വാസം ഇല്ലാതൊണ്ട "... എന്നും പറഞ്ഞു ഫോൺ ലൗഡ്ൽ ഇട്ട് ഉമ്മക്ക് കൊടുത്തു... 


ഇത്ത പറയുന്ന ഓരോ കാര്യവും കേട്ടപ്പോ നമ്മൾ പോലും അത്ഭുതപ്പെട്ടു... ഇതൊക്കെ ഇന്നലെ നടന്നേനു... ഫറു ആണെങ്കി ഇതൊക്കെ കേട്ടു ഫീസ് പോയ അണ്ണാനെ പോലെ ഇരിക്കാ... ഉമ്മച്ചി ആണേൽ കണ്ണൊക്കെ നിറഞ്ഞു നിക്കാ... മാഷ് ഇതൊക്ക കേൾക്കുന്നു എങ്കിലും വലിയ ബാവമാറ്റം ഒന്നും ഇല്ല... അവസാനം ഇത്തയുടെ വാക്ക് നമ്മളെ പോലും കരയിച്ചു... അവൾ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഇപ്പൊ ജീവനോടെ ഉണ്ടാവില്ല... പാവം ഇന്നലെ ഒരു പാട് സഹിച്ചു ആ ഇത്ത...വെക്കാൻ നേരം ഫോൺ നമ്മൾ വാങ്ങി... 


"ആ പിന്നെ ഇത്ത ഇങ്ങള് നല്ല ഒരു ഡോക്ടറെ കാണണം കേട്ടോ... ഇന്നലെ അവർ ടെസ്റ്റ്‌ ഒക്കെ പറഞ്ഞു... നിങ്ങൾക് ഇപ്പൊ കുഴപ്പം ഒന്നുല്ലല്ലോ? ".... 


"ഹഹാ... അത് പറയാനാ ഞാൻ വിളിച്ചേ... ഇപ്പൊ ഞാൻ ഹോസ്പിറ്റലിൽ നിന്ന് വന്നേ ഉള്ളൂ ടെസ്റ്റ്‌ ഒക്കെ നടത്തി... അത് വേറൊന്നും അല്ല നമ്മൾ ഒരു ഉമ്മച്ചി ആകാൻ പോകുന്നതിന്റെയാ "... 


"റിയലി...* anyway congratulation *ഇത്താ... എനിക്ക് അപ്പോളെ തോന്നി ബിരിയാണി കയ്യിട്ട് ഇളക്കിക്കളിക്കുന്ന കണ്ടപ്പോ തന്നെ "... എന്ന് പറഞ്ഞു കഴിയുമ്പോൾ തന്നെ ഫറു അലറി...


"നീ ഇന്നലെ ബിരിയാണി ഒക്കെ കേറ്റിയാ വന്നേ അല്ലെ... എന്നിട്ട് ഈ ഉമ്മച്ചി ന്റെ മോൾ പട്ടിണിയാ എന്നും പറഞ്ഞു ഞങ്ങളെ കൂടി പട്ടിണി കിടത്തി "... ഫറുന്റെ രോദനം നമ്മൾ കാര്യം ആക്കിയില്ല... 


"ആ പിന്നെ ഇവിടെ നിന്നെ കുറിച്ച് ഇവരോട് ഒക്കെ പറഞ്ഞു അപ്പൊ ഇവരൊക്കെ പറയാ നിന്നെ കാണണം എന്ന്... പിന്നെ നമ്മടെ അനിയൻ അവനെ ഞാൻ പിരി കേറ്റിവിടാ നിന്നെ കെട്ടാൻ... അവനെ നിന്നെ പോലത്തെ ഒന്നേ ശരിയാവൂ... "


ശോ ഫോൺ ആണേൽ ലൗഡിൽ... ഈ ഇത്ത ഇത് എന്തൊക്കയാ പറയുന്നത്... എല്ലാരും കേട്ടോ ഒന്ന് നോക്കി അവർ നല്ലോണം ചിരിക്കുന്നുണ്ട്... ഉമ്മച്ചി കേട്ടു... ഇപ്പൊ തന്നെ ഇവർ കേട്ടു നടത്തും... 


"ആ ഇത്ത നമ്മക്ക് കോളേജിൽ പോകാൻ ടൈം ആയി... പിന്നെ വിളിക്കാട്ടോ "... എന്നും പറഞ്ഞു ഫോൺ വെച്ച് ഉമ്മച്ചിനെയ് നോക്കി... 


"അല്ല ആ പെണ്ണ് പറഞ്ഞ ചെക്കനെ നമ്മക്ക് ഒന്ന് ആലോചിച്ചു നോക്കിയാലോ"... ഉമ്മച്ചി പണി തുടങ്ങി... 


"അയ്യോ... ഉമ്മാ അതൊന്നും ശരിയാവൂല... അവരെ അനിയനെ പ്രാന്താ "... 


"എന്നാ പിന്നെ അത് തന്ന നല്ലത്... അതാവുമ്പോ നിനക്ക് നന്നായി ചേരും "... ഉമ്മച്ചിന്റെ ചളി കേട്ടു ഫറു നല്ലോണം ചിരിക്കുന്നുണ്ട്... 


നമ്മൾ ഇന്ന് വല്യ സന്തോഷത്തോടെ തന്നെയാ കോളേജിൽ പോയത് കാരണം ഒരു വലിയ മഴ കഴിഞ്ഞ പ്രതീതി ആയിരുന്നു മനസ്സിൽ... അപ്പൊ മുന്നിൽ തന്നെ നിക്കാ ബ്ലെഡി ഗ്രാമവാസിസ്... 


"സന നിന്റെ ഫ്രണ്ടിനോട് ഒരു കാര്യം പറഞ്ഞു അയച്ചിരുന്നു അവൾ നിന്നോട് പറഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു... അപ്പൊ പിന്നെ നിന്റെ തീരുമാനം എന്താണ് എന്ന് ഇപ്പൊ തന്നെ എനിക്ക് അറിയണം "... എന്നും പറഞ്ഞു ആ ഷാഹിർ മുന്നോട്ട് വന്നു... 


"so late my son... ഇത് ഒരു ഒന്നൊന്നര മാസം മുമ്പ് ആണേൽ ആലോചിക്കാം ആയിരുന്നു... ഇപ്പൊ നമ്മൾ ഒരാളെ പ്രേമിച്ചു കൊണ്ടിരിക്കാ... അപ്പൊ പിന്നെ അങ്ങേര് സമ്മതിക്കുന്ന് തോന്നുന്നില്ല "... എന്നും പറഞ്ഞു നമ്മൾ അവരെ ദയനീയമായി നോക്കി... കള്ളം പറയാൻ mba എടുത്ത നമ്മളോട് ആണ് അവരെ കളി... 


"അപ്പൊ നിനക്ക് എന്നെ ഇഷ്ടപ്പെടാൻ മനസില്ല അല്ലെ... നീയും നിന്റെ പ്രേമവും ഞാൻ വിശ്വസിച്ചു... ഇന്നല്ലേ നിന്നെ എന്റെ കയ്യിൽ കിട്ടും മോളെ... ആ പിന്നെ അവനെ കാണുമ്പോ നമ്മളെ ഒരു ഹായ് പറയണം കേട്ടോ "... എന്നും പറഞ്ഞു ഓൻ ഓന്റെ വാലിനെയും കൂട്ടി പോയി... 


ക്ലാസ്സിൽ എത്തിയപ്പോ തന്നെ അഫിനെ തോണ്ടി ചിരിച്ചു... അവൾ പിണക്കം മാറിയോ എന്നൊക്കെ ചോദിച്ചു ഇന്നലെ എവിടെ മുങ്ങി എന്ന് ചോദിച്ചപ്പോ നമ്മൾ ഇന്നലെ ഉണ്ടായ എല്ലാം പറഞ്ഞു കൊടുത്തു... അങ്ങനെ നമ്മളെ റയു വന്നു ക്ലാസ്സ്‌ തുടങ്ങി... ആളെ മുഖം ഇപ്പൊ കണ്ട എന്റെ പൊന്നു എന്താ ഒരു തെളിച്ചം... അറ്റന്റൻസ് എടുക്കുമ്പോ നമ്മളെ പേര് വിളിച്ചപ്പോൾ തന്നെ നമ്മളെ ഒരു നോട്ടം... 


"ഇന്നലെ എവിടെ ആയിരുന്നു... ഇയാൾ വരാതെ ഇരിക്കുന്നത് ആണ് കേട്ടോ നല്ലത്... ഇന്നലെ ക്ലാസ്സ്‌ മൊത്തം ഒരു സൈലന്റ് ഒക്കെ ഉണ്ടായിരുന്നു "... 


"നമ്മളെ ഒരു കല്യാണത്തിന് പോയതാ "... അല്ല പിന്നെ.. ഓന്റെ പറച്ചിൽ കേട്ട തോന്നും നമ്മളാ ഇവിടെ ബഹളം ഉണ്ടാക്കുന്നെ എന്ന്... ഇപ്പൊ നമ്മൾ എന്ത് സൈലന്റ് ആണെന്ന് അറിയോ... മുമ്പ് എങ്ങാനും ആണെങ്കി പിന്നെ ഇങ്ങേർ എന്താ പറയാ... 


"ആ പറഞ്ഞത് പോലെ നിന്റെ സ്ഥാനം ഇവിടെ അല്ലെ... തന്നോട് ആര് പറഞ്ഞു അവിടെ ചെന്ന് ഇരിക്കാൻ... ഇവിടെ വന്നു അടങ്ങി ഇരുന്നോണം "... ഓൻ അത് പറയുമ്പോൾ ആണ് നമ്മൾ ട്രാൻസ്ഫർ ആയ കാര്യം ഓർത്തത്... അപ്പൊ തന്നെ ഓന്റെ കാൽ പിടിച്ചില്ല എന്നെ ഉള്ളൂ.. കെഞ്ചി പരുവം ആയി സമ്മതിക്കാൻ ☹️☹️... 


അങ്ങനെ റയു ക്ലാസ്സ്‌ ഒക്കെ ചരിത്രം പറഞ്ഞു നല്ല കളർ ആക്കി തന്നു... നമ്മൾ ആണേൽ ഓന്റെ മുഖത്തു നിന്ന് കണ്ണ് എടുക്കാതെ നോക്കി നിക്കാ അത് കൊണ്ട് തന്നെ എല്ലാം മനസ്സിൽ ആയി... എല്ലാം കഴിഞ്ഞു ഓൻ ലാസ്റ്റ് ഒരു ചോദ്യം... 


"any doubt "???... 


"സാറിന്റെ കല്യാണം കഴിഞ്ഞതാണോ "??.. ഇങ്ങനെ ഒരു ചോദ്യം ഇട്ടത് പെൺകുട്ടികൾ ഒന്നും അല്ലാട്ടോ... എന്തിനും ഏതിനും ആവശ്യം ഇല്ലാത്ത അതും അതുമായി യാതൊരു ബന്ധവും ഇല്ലാത്ത ഡൌട്ട്മായി വരുന്ന ഒരുത്തൻ നമ്മളെ ജുനൈദ് എന്ന ജുനു... ഓന്റെ ചോദ്യത്തിന് എല്ലാരും ചിരിച്ചു എങ്കിലും നമ്മൾ മാത്രം ഓൻ എന്താവും പറയുക എന്നോർത്തു ടെൻഷൻ അടിച്ചു ഇരുന്നു... 


"*yes *"ഓൻ ചിരിച്ചു കൊണ്ട് പറഞ്ഞു... 


അത് കേട്ടപ്പോ നമ്മളെ നെഞ്ച് ഒന്ന് പിടച്ചു... ഇവനെ ആണോ ഇത്രയും കാലം നെഞ്ചിൽ ഇട്ട് നടന്നത്.. വേറെ ഏതോ പെണ്ണിന് അവകാശപ്പെട്ട ഒരാളെ,,ചീ ഞാൻ ഇത്ര മോശം ആയിപ്പോയല്ലോ... ഒരാളെ കണ്ടപ്പോ തന്നെ അയാള് കെട്ടിയതു ആണോ എന്ന് പോലും നോക്കാതെ എന്നൊക്കെ ചിന്തിച്ചു നമ്മളെ അന്നത്തെ ഡേ മുഴുവൻ മൂഡ് ഔട്ട്‌ ആയി ഇരുന്നു... 


വീട്ടിൽ എത്തിയപ്പോ ആർക്കും അതികം മുഖം കൊടുക്കാതെ പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു മുറിയിൽ തന്നെ ഇരുന്നു... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️


ഇന്നലെ ഇത്ത വന്നപ്പോ മുതൽ ക്ഷീണം കണ്ടു നമ്മൾ ഇത്തയെ ഡോക്ടറെ കാണിച്ചു... അപ്പൊ കേട്ട വാർത്ത നമ്മളെ വീട്ടിൽ ഒരു പുതിയ അതിഥി വരുന്നു എന്നാണ്... അത് കേട്ടപ്പോ ഞങ്ങൾ മൂന്നാളും നിലത്ത് ഒന്നും അല്ലേന്നു... ഇക്കുവാണ് നമ്മളെ എല്ലാം ഇത്ത വന്നപ്പോ അവരും അങ്ങനെ തന്നെ... ഇക്കുന പോലെ തന്നെ നമ്മളെ ഒക്കെ കെയർ ചെയ്യും ഇത്ത.. നമ്മൾ ഉമ്മിന്റെ വയറ്റിൽ ഉള്ളപ്പോ ആണ് ഉപ്പച്ചി ഞങ്ങളെ ഒക്കെ ഇട്ട് പോയത്... അഞ്ചു വയസ്സ് ഉള്ള ഇക്കു അന്ന് ഉമ്മിനെ ഒക്കെ ഉമ്മിയുടെ ഉപ്പച്ചിന്റെ കൂടെ നിന്നും നോക്കി... ഉമ്മിന്റെ ഉപ്പച്ചി പോയപ്പോ ഞങ്ങൾ ഇവിടെ താമസം ആക്കി... അവരുടെ സമ്പാദ്യം കൊണ്ട് ഇക്കു തുണിക്കട യൊക്കെ തുടങ്ങി നല്ല നിലയിൽ എല്ലാം നടത്തി... ഇക്കു പഠിക്കാൻ മിടുക്കൻ ആയോണ്ട് അതും തുടർന്നു.. അതു കൊണ്ട് തന്നെ ഇപ്പൊ നല്ല ജോലിയും കിട്ടി.. അതു കൊണ്ടൊക്കെ തന്നെ ഇപ്പൊ ഈ വാർത്ത കേട്ടിട്ട് പോലും ഇക്കു ജോലിക്ക് പോയി... നമ്മൾ ഇവിടെ ഇത്താന്റെയും ഉമ്മിന്റെയും കൂടെ ഇവരെ ചളിയും കേട്ടു ഇരിക്കാ... 


ഇന്നലെ വന്നപ്പോൾ തന്നെ ഒരുത്തിയെ ആകാശം മുട്ടെ പൊക്കി വെക്കാ ഇവിടെ ഒരാൾ... നമ്മളെ കൊണ്ട് കെട്ടിക്കാൻ ആണ് ഇത്ത എല്ലാരോടും പറയുന്നത്.. കേട്ടടുത്തോളം അതിനെ ഒരു പുലിക്കുട്ടി ആയി തോന്നി.. അതു കൊണ്ട് തന്നെ നമ്മക്ക് പറ്റൂല എന്നും പറഞ്ഞു തടിയൂരി... അതിനെ എങ്ങാനും കെട്ടിയാൽ നമ്മളെ എടുത്തു ഫുട്ബോൾ എങ്ങാനും കളിക്കും ആ പെണ്ണ്... ഉമ്മി ആണെങ്കി അതിനെ ഒന്ന് കാണണം എന്നും പറഞ്ഞു നടക്കാ... 


ഇന്ന് സാറ്റർഡേ ആയോണ്ട് ഇക്കു ഇവിടെ തന്നെ ഉണ്ട്... ഇത്ത ആണെങ്കി അവൾ ഇന്ന് വീട്ടിൽ തന്നെ കാണും എന്നും പറഞ്ഞു ഫോൺ എടുത്തു ഞങ്ങളെ ഒക്കെ അടുത്ത് ഇരുത്തി അവൾക്ക് വീഡിയോ കാൾ ചെയ്യാ... 


ഒരു നൂർ തവണ എങ്കിലും വിളിച്ചു കാണും നമ്മളെ ഇത്ത... എവിടെ ഇക്കു അങ്ങേരെ പണി നോക്കിപ്പോയി... നമ്മളും ഉമ്മിയും അതിനെ ഒന്ന് കാണാൻ ആകാംക്ഷയോടെ ഇരുന്നു എന്നല്ലാതെ ആ മാറണം അത് എടുക്കുന്നില്ല... പിന്നെയും ഇനി ഒരു തവണ കൂടി എന്നും പറഞ്ഞു അവൾക്ക് കാൾ ചെയ്തു... 


പിന്നെയും നമ്മളെ ഇത്ത കഷ്ടപ്പെട്ട് വിളിച്ചു എടുക്കാത്ത കണ്ടപ്പോ തന്നെ നമ്മൾ ആ ഫോൺ വാങ്ങി നിലത്ത് എറിഞ്ഞു... ആ പരട്ട പെണ്ണിനോട് ഉള്ള ദേഷ്യം മുഴുവൻ അതിൽ തീർത്തു... ഫോൺ അപ്പൊ തന്നെ ചിന്നബിന്നമായി നാലുഭാഗത്തു തെറിച്ചു... 


ഉമ്മി നല്ല ചീത്ത പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആണ് നമ്മൾ ഇതിന്റെ യജമാനത്തിയെ നോകിയെ... അപ്പൊ അവർ വായും പൊത്തിപിടിച്ചു നിക്കാ.. ഇതൊക്കെ കേട്ട് ഇക്കു വന്നപ്പോ ആണ് നമ്മൾ എന്താ ഇവിടെ ഉണ്ടായത് എന്നൊക്കെ ചിന്തിച്ചേ 😕😕... പിന്നെ എല്ലാർക്കും ഒരു അവിഞ്ഞ ചിരി കൊടുത്തു നമ്മൾ മുങ്ങി... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



ലീവ് കിട്ടുന്ന ഒരു ഡേ പോലും വെറുതെ ഞങ്ങൾ കളയാൻ നിക്കാതെ എന്തെങ്കിലും കണ്ടുപിടിക്കും... ഇപ്പൊ മഴക്കാലം ആയോണ്ട് തന്നെ നമ്മളെ സഹലന്റെ വീടിന്റെ കുറച്ചുമാറി നല്ല ചെറിയ പുഴയും വയലും ഒക്കെയുണ്ട്... നമ്മൾ ഫറുനെ കൂട്ടി ഇറങ്ങി... നമ്മളെ കണ്ടപ്പോ തന്നെ എളാപ്പ ഒരുമാതിരി നോട്ടം... നമ്മളോട് ഉള്ള പിണക്കം മൂപ്പർക്ക് വിട്ട്പോയിട്ടില്ല എന്ന് തോന്നുന്നു.. സഹലയും ഓളെ അനിയൻ സഹൽഉം പിന്നെ എപ്പോളും നമ്മളോടൊപ്പം റെഡി... ഓൻ ആണെങ്കി ചൂണ്ടയൊക്കെ എടുത്താ വരുക.. ഞങ്ങൾ മൂന്നും വെള്ളത്തിൽ ഇറങ്ങി കയ്യ്കൊണ്ട് ചെറിയ മീനെ നെയൊക്കെ പിടിച്ചു വെച്ച് ഞങ്ങളെ കിണറ്റിൽ കൊണ്ട് പോയി ഇടും... ഓൻ ആണെങ്കി ഇന്ന് ഓരെ വീട്ടിൽ കറി വെക്കാൻ ഉള്ള മീൻ തെരയാ 😜😜... സഹല ആണെങ്കി സെൽഫി ഒക്കെ എടുത്ത് വെറുപ്പിച്ചു... നമ്മളും ഒരുകാലത്തു ഇങ്ങനെ എന്നു... ഇവിടെ വന്നു ഫോട്ടോയും സെൽഫിയും ഒക്കെ എടുത്തു ഫോർ ദ പീപ്പിൾൽ ഇട്ട് വെറുപ്പിക്കും..  അവർ ഒടുക്കം കണ്ട് മടുത്തു ഇനി അതു ഇട്ടാൽ നമ്മളെ ഫോൺ കാണില്ല എന്ന് പറഞ്ഞു അപ്പൊ ആണ് നമ്മൾ അതൊക്കെ നിർത്തിയെ... ഒരിക്കൽ അവർ വീട്ടിൽ വന്നപ്പോൾ ഇവിടെ ഒക്കെ കാണിച്ചു.. അപ്പൊ അവർ പറയാ *ഇത്രയും മനോഹരമായ സ്ഥലം നീ ഫോട്ടോ എടുത്ത് അലൻകോലം ആക്കി *എന്ന്... അതൊക്കെ ഓർത്തപ്പോ നമ്മൾ വീണ്ടും ബ്ലാങ്ക്മൂഡ് ഓണ്ആയി അപ്പൊ നമ്മൾ കരയിൽ വന്നു അവരെ കാഴ്ച്ചയൊക്കെ കണ്ടു... 


വൈകീട്ട് തിരിച്ചു വന്നപ്പോ ആരും ഞങ്ങളെ ചീത്ത ഒന്നും പറഞ്ഞു ഇല്ലാട്ടോ ഇതൊക്കെ പതിവ് കാഴ്ച്ചയാ... കുളിയൊക്കെ കഴിഞ്ഞു ഫോൺ നോക്കിയപ്പോ ഞെട്ടിപ്പോയി നമ്മൾ... 82മിസ്സ്ഡ്കാൾ അതും നമ്മളെ സനത്ത... ഇവർക്ക് എന്ത് പറ്റി നമ്മളെ ഹെല്പ് വീണ്ടും വേണ്ടി വന്നോ ശോ നമ്മളെ കൊണ്ട് വയ്യ... ഹൈ അങ്ങനെ ആണേൽ വീഡിയോകാൾ ചെയ്യോ... അൻപതു കാൾ എങ്കിലും വീഡിയോ ഉണ്ട്... അപ്പോൾ വേറെ എന്തോ കാര്യായിട്ട് ഉണ്ട്... നമ്മൾ അപ്പൊ തന്നെ തിരിച്ചു വിളിച്ചു എങ്കിലും സ്വിച്ച്ഓഫ്... പിന്നെ നമ്മക്ക് ഈ ക്ഷമ എന്ന് പറയുന്ന സാദനം ഉള്ളതോണ്ട് നമ്മൾ മൂന്നിൽ കൂടുതൽ വിളിച്ചില്ല... 



*******************************



രണ്ട് ദിവസം എത്ര പെട്ടെന്ന കഴിഞ്ഞു പോയത്... ഇന്ന് എണീക്കാൻ തന്നെ മടിയാ... ഒരു വിധം കുളിച്ചു എന്നൊക്കെ വരുത്തി നമ്മൾ താഴെക്ക് ഇറങ്ങി.. ഫറുനെ നോക്കി നമ്മൾ ഇറങ്ങിയത് കൊണ്ടാണോ എന്തോ നമ്മളെ കാൽ സ്ലിപ് ആയി ഹൈ സ്പീഡിൽ താഴേക്കു എത്തി... 


"അള്ളോ... ഉമ്മച്ചിയെ എന്റെ കാൽ... നടു എല്ലാം പോയെ "... നമ്മൾ കിടന്ന് അലറി.. 


"ഇത്രേം വലിയ പെണ്ണ് ആയിട്ടും കൊച്ചു കുട്ടികളെ പോലെ അവിടേം ഇവിടേം പോയി വീഴാതെ നോക്കി നടന്നുടെ "... എന്നും പറഞ്ഞു നമ്മളെ ഉമ്മ താങ്ങി പിടിച്ചു ഇരുത്തി... കാലൊക്കെ തൊലിയുരിന്ന് ബ്ലെഡഡ് ഒക്കെ കണ്ടപ്പോ നമ്മളെ ഉമ്മച്ചി പറയാ ഇനി ഇന്ന് കോളേജിൽ പോകണ്ടാ എന്ന്... നമ്മളെ മനസ്സിൽ രണ്ട് ലഡ്ഡു പൊട്ടി 😜😜.. 


നമ്മൾ നല്ലോണം അഭിനയിച്ചു മുറിയിൽ ചെന്ന് നല്ല ഉറക്കം വെച്ച് പിടിച്ചു... നമ്മൾ പോയിട്ടും വലിയ കാര്യം ഒന്നുമില്ല നമ്മളെ ആരാ അവിടെ കാത്ത്ഇരിക്കുന്നെ... ആ റയുന്റെ മുഖത്തു നോക്കാൻ തന്നെ ഒരു ചമ്മൽ ആണ്... ഓൻ ആണെങ്കി അന്ന് പറഞ്ഞത് അല്ലേ നമ്മൾ ഇല്ലാത്തോണ്ട് സൈലന്റ് ആണെന്ന് ഒക്കെ... പണ്ടത്തെ പോലെ വാശിയിട്ട് പഠിക്കാൻ ഒന്നും മനസില്ല... ജോലിയും കൂലിയും ഒക്കെ വേണം എന്ന് ഉണ്ടെങ്കിലും ഫോർ ദ പീപ്പിൾ നിന്നതോടെ എല്ലാം നിന്നു... ഉമ്മച്ചിയൊക്കെ പറയുന്ന പോലെ വല്ലോനെയും കെട്ടി മൂടിപുതച്ചു ഉറങ്ങിയാ മതിയായിരുന്നു എന്താ ഒരു സുഖം 🤑🤑... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



ഇന്നും നമ്മൾ കോളേജിൽ അരിച്ചുപെറുക്കി എങ്കിലും അവളെ മാത്രം കണ്ടില്ല... അന്ന് നമ്മളെ തള്ളിയിടാന് മാത്രമായി ആ ജന്തു എവിടന്ന് പൊട്ടിപ്പുറപ്പെട്ടതു ആണാവോ... അർജു അപ്പൊ തുടങ്ങി നമ്മക്ക് ഇട്ട് താങ്ങാൻ... 


"ഡാ... എന്താ കാര്യം നീ ഇവിടെ എങ്ങാനും എന്തെങ്കിലും വെച്ച് മറന്നിട്ടുഉണ്ടോ... എപ്പോൾ നോക്കിയാലും എന്തോ തിരയുന്നു... സത്യം പറ മോനെ നിന്റെ ആ പണ്ടത്തെ സുറുമി എങ്ങാനും വരാം എന്ന് പറഞ്ഞത് ഉണ്ടോ "... 


"ഡാ.. നീ എന്ത് വേണേലും പറഞ്ഞുളൂ... പക്ഷെ അവളെ പറ്റി മാത്രം പറയണ്ട... കാരണം ഇപ്പൊ അവളെ പേര് കേൾക്കുമ്പോ തന്നെ പുച്ഛം ആണെടാ... എന്റെ കഥ മുഴുവൻ അവളോട് പറഞ്ഞു ആരോടും പറയാത്ത ഞങ്ങളെ ജീവിതദുഃഖം ഒക്കെ അവളോട് പറഞ്ഞതാ എന്നിട്ടും അവൾ എന്നെ ഇട്ടേച്ചു പോയി... അന്ന് എല്ലാ പെണ്ണിനേയും വെറുത്തു പോയതാ...പക്ഷെ ഇത്ത വന്നപ്പോ നല്ല പെണ്ണുങ്ങൾ അതും ചങ്ക് പറിച്ചു കൊടുക്കുന്ന പെണ്ണുങ്ങൾ ഉണ്ടെന്ന് എനിക്കു മനസിലായി....പിന്നെ ഇപ്പൊ നടക്കുന്നത് അന്ന് ഞാൻ ഇവിടെ വന്നപ്പോ ഒരുത്തി തള്ളിയിട്ട് മാക്രി എന്നും വിളിച്ചു പോയതാ പിന്നെ അതിനെ മഷിയിട്ട് നോക്കിയിട്ട് കണ്ടില്ല... ഇനി വല്ല യക്ഷിയോ മറ്റോ ആണോ "... എന്നും പറഞ്ഞു നമ്മൾ ഓനെയും കൂട്ടിപ്പോയി... 


നമ്മൾ വൈകീട്ട് ഞങ്ങളെ കടയിൽ പോയി... അത്യാവശ്യം വലിയ ടെക്സ്റ്റ്‌ടൈൽസ് തന്നെയാ നല്ല തിരക്കും ഉണ്ട്... ഇക്കു ശരിക്കും പറഞ്ഞ രണ്ട് മൂന്ന് ജോലികൾ ഒന്നിച്ചു ചെയ്യുന്നുണ്ട്... പുതിയ കളക്ഷൻ എടുക്കാൻ മുംബൈ വരെ പോകാൻ ഇക്കുവിന്റെ കൂടെ ഇപ്രാവശ്യം നമ്മളും കൂടെ പോകാം എന്ന് ഇത്തവണ കാൽപിടിച്ചു സമ്മതം വാങ്ങി... അങ്ങനെ മൂന്ന് ദിവസം ഞങ്ങൾ രണ്ടും എല്ലാം മാറ്റിവെച്ച് മുംബയിൽലേക്ക് വിട്ടു... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



പിന്നീട് ഉള്ള ഡേ മുഴുവൻ റയുനെ എങ്ങനെ ഫേസ് ചെയ്യും എന്ന് ഉള്ള മടികൊണ്ടാ കോളേജിൽ വിട്ടേ... പുള്ളിക്കാരൻ നമ്മളെക്കാളും വലിയ മടിയൻ ആട്ടോ ലീവോടു ലീവ് തന്നെ😊😊... ഞങ്ങൾ അങ്ങനെ പൊളിച്ചു... പക്ഷെ വന്നാൽ സ്പെഷ്യൽക്ലാസ്സ്‌ വെക്കും എന്ന് പറഞ്ഞ പുള്ളിക്കാരൻ തലേന്ന് പോയെ എന്ന് കേട്ടപ്പോ പൊളിപോയി കിളിയായി... 


ഫ്രൈഡേ ലവൻ തിരിച്ചു വന്നെങ്കിലും സാറ്റർഡേ ആൻഡ് സൺ‌ഡേ ഓൻ സ്പെഷ്യൽക്ലാസ്സ്‌ ഓഫർ ചെയ്തു പോയി... പിന്നെ എന്റെ പട്ടിവരും... ആകെ ഒന്ന് എൻജോയ് ആ ടുഡേ ആണ്... അത് ഇവൻ കുളമാക്കി... 


രാവിലെ എണീറ്റത് തന്നെ നമ്മളെ മീൻ പിടുത്തം മനസ്സിൽ കണ്ടാ... അപ്പൊ ആണ് ഓന്റെ ഒലക്കമേലെ ക്ലാസ്സ്‌ പോണോ വേണ്ടയോ എന്നൊക്കെ ആലോചിച്ചു എത്തും പിടിയും കിട്ടുന്നില്ല... കൂടെ പോവാൻ ഒരു ഹംക്ക് പോലും ഇല്ലതാനും... മടുത്തു ഈ ഒറ്റക്കുള്ള പോക്ക്😑😑...


നമ്മൾ രണ്ടും കല്പിച്ചു താഴെ ഇറങ്ങി ഫറുനെ കൂട്ടി ഇറങ്ങാൻ നേരം മാഷ് പറയാ ഇന്ന് ഞങ്ങൾ പാത്തുറ്റിയെ കാണാൻ പോകുന്നുണ്ട് വേഗം പോയി റെഡി ആവാൻ... അത് കേട്ടപ്പോ കിളി പോയി മക്കളെ... കാരണം ദിസ്‌ ഇഷ്യൂ നമ്മളെ അഫി ഓൾ എന്തായാലും പോവും നമ്മൾ എല്ലാരെ മുന്നിലും പ്ലിംഗ് അതായത് മടിച്ചിക്കോത ആവും... അപ്പൊ തന്നെ നമ്മൾ കളം മാറ്റി... 


"അയ്യോ.. ഇപ്പോള നമ്മൾ ഓർത്തെ ഇന്ന് സ്പെഷ്യൽക്ലാസ്സ്‌ ഉണ്ട് "...എന്നും പറഞ്ഞു മേലേക്ക് പോയി ഒരുങ്ങി ഇറങ്ങി 🤐🤐...അവർ അവരെ വഴിക്കും നമ്മൾ കോളേജിലെക്കും... 



************************************


അങ്ങനെ സൺ‌ഡേ ക്ലാസ്സ്‌ ഇല്ലന്ന് പറഞ്ഞകേട്ടപ്പോ തന്നെ വലിയ ആശ്വാസം തോന്നി... നമ്മൾ രാവിലെ തന്നെ കൂടും കുടുക്കയും എടുത്ത് നമ്മളെ പുഴയിലെക്ക് പോകാൻ നേരം നമ്മളെ ഇത്ത വിളിച്ചു... ഇത്തനോട്‌ നമ്മളെ പുഴയെ കുറിച്ചും മീൻപിടിക്കാൻ പോകുന്നത് ഒക്കെ പറഞ്ഞു വെറുപ്പിച്ചു...


"ആ സന മോളെ ആ പുഴയും മീനും ഒക്കെ കാണാൻ ഞാൻ ഒരിക്കെ വരും... നിന്റെ വീട് എവിടന്നു പറഞ്ഞു തന്നാൽ "...അപ്പൊ തന്നെ നമ്മളെ വീടും ഫൈസൽ മാഷിന്റെ വീട് ആരോട് ചോദിച്ചാലും പറഞ്ഞു തരും എന്നും പറഞ്ഞു കൊടുത്തു... അപ്പൊ തന്നെ നമ്മളെ ഉമ്മച്ചി വന്നു ഫോൺ വാങ്ങി തുടങ്ങി പൂരം... രണ്ടും ഇത്രയും പരിചയം ഉണ്ടോ... ഇത് ഇപ്പൊ ഒന്നും വെക്കൂല എന്ന് അറിയുന്നകൊണ്ട് നമ്മൾ അപ്പൊ തന്നെ സ്ഥലം വിട്ടു... 


ഇന്ന് നമ്മളെ സ്ഥിരം ബസ് ബ്രേക്ക്‌ ആണെന്ന് പറഞ്ഞു ലീവ് എടുത്തിരുന്നു... നമ്മൾ അല്പം ലേറ്റ് ആയി എത്താൻ.. റയു കുറച്ചു ടൈം പുറത്ത് നിർത്തിയ അകത്തു കയറ്റിയെ കാലമാടന് പിന്നെ കലിപ്പ് കൂടുതൽ ആണല്ലോ... ഓന്റെ ക്ലാസ്സിൽ ഇനി നമ്മൾ നല്ലകുട്ടിയായി ഇരിക്കാൻ ഒന്നും തീരുമാനിച്ചിട്ടില്ല... ഓന്റെ ക്ലാസ്സ്‌ കഴിഞ്ഞുപോകാൻ നേരം നമ്മൾ പിന്നാലെവിട്ടു... വെറുതെ ഒന്നും അല്ല പണി കൊടുക്കാൻ വേണ്ടിയാട്ടോ...പിന്നാലെ ഓടി എങ്കിലും ഓന്റെ ഹൈസ്പീഡ് കാരണം എവിടെയാ പോയെ എന്ന് കണ്ടില്ല... നിരാശമൂകയായി തിരിഞ്ഞു നടക്കുമ്പോൾ ആണ് ഏതോ ഒന്നിനെ നമ്മൾ ഇടിച്ചു നിലത്ത് വീണത്... നമ്മൾ നല്ലോണം വേദനിച്ചോണ്ട് കുറെ ചീത്തയൊക്കെ പറഞ്ഞ എണീറ്റെ... അപ്പൊ മുന്നിൽ നിക്കുന്ന ആളെ കയ്യും കെട്ടിനോക്കി നിക്കാ.. ഇങ്ങേരെ ഇതിനു മുമ്പ് എവിടെയോ 🤔🤔കണ്ടിട്ടുണ്ട് കേട്ടോ... ആ പിടി കിട്ടി അന്നും ഇതിനെ നമ്മൾ ഇടിച്ചു വീണിട്ട് ഉണ്ട്... ഇന്ന് നമ്മൾ ഒറ്റക്കാ വീണേ അപ്പൊ നമ്മൾ അല്ലേ ചൂടാവേണ്ടേ... നമ്മൾ അങ്ങ് തുടങ്ങി... 


"തനിക്ക് എന്താടോ കണ്ണ് കണ്ടൂടെ... എപ്പോ നോക്കിയാലും തള്ളിയിടാൻ വന്നോളും എന്നിട്ട് കയ്യും കെട്ടി നോക്കിനിന്ന് ആസ്വദിക്കാൻ കാലമാടൻ മാക്രി "...


"ഡീ നീ കണ്ണും മൂക്കും ഇല്ലാതെ എന്നെ വന്നു ഇടിച്ചു എന്നിട്ട് നീ തന്നെ വീണു അതിന് ഇപ്പൊ ഞാൻ എന്താ വേണ്ടേ നിലവിളിക്കണോ?... പിന്നെ നീ ഇപ്പൊ പറഞ്ഞ മാക്രി നിന്റെ തന്ത "...


"ഡാ മരപ്പട്ടി തന്തക്ക് വിളിക്കുന്നോ... നിന്നെ ഞാൻ "എന്നും പറഞ്ഞു തല്ലാൻ നോക്കി... അപ്പൊ ഓൻ നമ്മളെ കയ്യ് പിടിച്ചു തിരിച്ചു വെച്ചു... ഒടുക്കം എല്ലാം നമ്മളും നമ്മളെ തന്തയും ആണെന്ന് സമ്മതിച്ചു കൊടുത്തു... അപ്പോള തെണ്ടി കയ്യിന്ന് വിട്ടത്... ഹാവൂ നമ്മളെ കയ്യ് എന്നും പറഞ്ഞു എരിവും വലിച്ചു മാക്രിയെ നോക്കിയപ്പോ ഓൻ നിന്ന് ചിരിച്ചു നിക്കാ... 


"ആണുങ്ങളെ നേർക്ക് കയ്യ് ഉയർത്താൻ നീ വളർന്നിട്ടില്ല കേട്ടോടി... നിന്നെയൊക്കെ കെട്ടുന്നവന്റെ ഒരു കഷ്ടകാലം നീ തന്നെ അവനെ കൊല്ലും അല്ലോ"...


"അതിനിപ്പോ ആരാ കല്യാണം കഴിക്കുന്നേ... എന്നാൽ അല്ലേ കൊല്ലേണ്ടിവരൂ "...


"ആ അത് തന്നാ നല്ലത്... ആ പാവം ചെക്കൻ രക്ഷപ്പെട്ടു..അല്ലേലും നീ പെണ്ണ് തന്നെ ആണോന്ന് സംശയം ഉണ്ട് കേട്ടോ "...


"ഡാ മാക്രി ഇനി ഞാൻ പെണ്ണ് തന്നെ ആണോന്ന് നിന്നെ ബോധിപ്പിക്കെണ്ട കാര്യം ഒന്നും എനിക്കില്ല... നമ്മളെ കെട്ടാൻ ഉള്ള യോഗ്യത ഒരുത്തനും ഇല്ല അത് കൊണ്ട് പറഞ്ഞതാ "...അത് കേട്ടപ്പോ മാക്രി പൊട്ടിചിരിക്കാ... 


""അല്ല... ഇയാൾ ഇങ്ങനെ ചിരിക്കാൻ കോമഡി ഒന്നും പറഞ്ഞതില്ലല്ലോ... ആ ഇയാൾ ഇവിടത്തെ സാർ ആണോ... അല്ല നമ്മളെ തള്ളിയിടാൻ മാത്രം ആണല്ലോ വരുന്നുള്ളൂ "...



"ഇവിടത്തെ സ്റ്റുഡന്റ് തന്നാ എന്തേ"...


"കണ്ടാൽ തോന്നില്ലട്ടോ... ഞങ്ങളെ സാർ പോലും തന്നെക്കാൾ ചെറുപ്പം ആണ്... ഈ വയസാം കാലത്ത് പഠിക്കാൻ എന്നും പറഞ്ഞു ഇങ്ങോട്ട് വന്നത് നമ്മളെ കൊല്ലാൻ ആണോ... കയ്യ് പൊട്ടിപ്പോയല്ലോ "..എന്നും പറഞ്ഞു കയ്യ് കുടഞ്ഞു... അപ്പൊ ഓൻ വീണ്ടും നമ്മളെ കയ്യ് പിടിച്ചു തിരിച്ചു... നമ്മൾ സ്വർഗം കണ്ടു ഒപ്പം നരകവും... പിന്നെയും ഒക്കെ നമ്മൾ ആണെന്ന് സമ്മതിച്ചു ഓൻ വിട്ടു...നമ്മൾ അപ്പൊ തന്നെ കുറച്ചു പിന്നോട്ട് നടന്നു...


"നീ പോടാ തെണ്ടി,, മാക്രി,, കുരങ്ങാ,, അലവലാതി ##$$$$$&&&&&"എന്നും വിളിച്ചു ഒറ്റ ഓട്ടം... അല്ലേൽ നമ്മളെ തെറികേട്ടു ഓൻ നമ്മളെ കൊന്നേനെ... കാലമാടൻ എന്റെ കയ്യ്... 




♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



ആ ജന്തു മിക്കവാറും നമ്മളെ കയ്യ്കൊണ്ടാ തീരും എന്നാ തോന്നുന്നേ... ഇത്രയൊക്കെ തെറി ആദ്യമായി ആണ് ഒരുമിച്ച് കേൾക്കുന്നത്... സിനിമയിൽ പോലും ഇങ്ങനെ ഒന്നും കേട്ടില്ല... അതോ പഠിക്കാൻ വന്ന കോളേജ് മുറ്റത്ത് നിന്ന്.. സാർ പറഞ്ഞ കൊണ്ട് സ്റ്റാഫ്‌റൂമിൽ ചെന്ന് അക്കൗണ്ട് ബുക്ക്‌ എടുക്കാൻ ചെന്നതാ അപ്പൊ ആണ് ആ അലവലാതി നമ്മളെ ഇടിച്ചു ഓൾ തന്നെ വീണത്... നമ്മളും ഒന്ന് വീഴാൻ പോയെങ്കിലും ബാലൻസ് ചെയ്തു നിന്നു... വീണു കിടക്കുന്ന സാദനം നോക്കിയപ്പോ ആണ് നമ്മൾ രണ്ട്മൂന്ന് ദിവസം തിരഞ്ഞു കൊണ്ടിരുന്ന മാക്രി ആണെന്ന് മനസ്സിൽ ആയത്... ഓളെ ആ റിയാക്ഷന് കാണാൻ നല്ല രസം ആണ് അപ്പൊ തന്നെ ചാടിയെഴുന്നേറ്റു നമ്മളെ നേരെ ചീറ്റി... ആ പെണ്ണ് വാ തുറന്നാ എന്താ ഇങ്ങനെ പടച്ചോനെ... എന്തൊരു തെറിയാ... ഇതിനെ ഇനി കണ്ണിന്മുന്നിൽ കണ്ടാൽ തന്നെ മാറിപ്പോകുന്നത് ആണ് നമ്മക്ക് നല്ലത്... 


എല്ലാരു ഒരുമിച്ച് ഫുഡ്‌ കഴിക്കുമ്പോ ആണ് ഇത്ത നമ്മളോട് കോളേജ് കാര്യം ചോദിച്ചത്... അപ്പൊ നമ്മൾ അന്നും ഇന്നും കണ്ടുമുട്ടിയ ആ അലവലാതിയെ കുറിച്ച് പറഞ്ഞപ്പോ എല്ലാരും ചിരിച്ചു ചത്തില്ല എന്നെ ഉള്ളൂ... നമ്മളെ നാവ് ഒരു പെണ്ണ് അടപ്പിച്ചു എങ്കിൽ അതിനെ കൊണ്ട് തന്നെ കെട്ടിക്കണം എന്ന് നമ്മളെ പുന്നാര ഉമ്മി... ഇത്ത അതിനോട് യോജിച്ചു എങ്കിലും ഇത്ത കണ്ടുവെച്ച പെണ്ണിനെ കെട്ടിക്കാൻ ആണ് മൂപ്പരെ ആഗ്രഹം... ഇക്കു ആണെങ്കിൽ ക്ലാസ്സിൽ ഉള്ള വായാടി പെണ്ണിനെ കെട്ടിക്കാൻ ആണ് ആഗ്രഹിക്കുന്നത്... നമ്മളെ മനസ്സിൽ ആണെങ്കിൽ ഈ കല്യാണം എന്ന പരിപാടിയെ വേണ്ടെന്നു തന്നാ... അപ്പോളാ ആ പെണ്ണും നമ്മളോട് അങ്ങനെ പറഞ്ഞതു ഓർത്തത്... ഓളെ കെട്ടാൻ ആർക്കും യോഗ്യത ഇല്ലത്രെ.. ഓളെ ഒരു ലോക അലവലാതി തന്നെ കെട്ടിക്കോനെയ് എന്ന് പ്രാർത്ഥിച്ചു... 


ഇവിടെ എല്ലാർക്കും പല അഭിപ്രായം വന്നാൽ ഇത്ത ചെയ്യുന്ന ഒരു പരിപാടിയായ കടലാസ് എഴുത്തും ചുരുട്ടി തുടങ്ങി... മൂന്നും കൂടിയിരുന്നു എന്താ പ്ലാൻ എന്ന് ചോദിച്ചപ്പോ നമ്മൾ ആരെ കെട്ടണം എന്ന ഡൌട്ട് ആണ് എന്ന് പറഞ്ഞപ്പോ കിളി പോയി മക്കളെ... പിന്നെ ഒരു കടലാസ്സിൽ നമ്മൾ ഇന്ന് കണ്ട അലവലാതിയെ മനസ്സിൽ ദ്യാനിച്ചു മാക്രി എന്ന് എഴുതി ഇട്ടു... ഇത്ത ഒരുവിധം കുലുക്കി ഉമ്മിനെ കൊണ്ട് എടുപ്പിച്ചു... അത് വായിച്ച ഇത്ത പൊട്ടി ചിരിച്ചു ഇക്കുനും കാണിച്ചു കൊടുത്തു... ഇക്കു ആണേൽ പൊരിഞ്ഞ ചിരി ഒപ്പം ഉമ്മിയും കണ്ടു ഹലാക്കിലേ ചിരി തുടങ്ങി... അത് കണ്ടു തട്ടിപ്പറിച്ചു നോക്കിയ നമ്മളും ഞെട്ടി... *മാക്രി *ഓളെ പേര് അറിയാതെ കൊണ്ട് ഓളെ വായിൽ നിന്ന് നമ്മക്ക് എതിരെ വന്ന വാക്ക് ആയോണ്ട് ആണ് അങ്ങനെ എഴുതിയെ... അവളെ നമുക്ക് ആലോചിക്കാം നീ പേരൊക്കെ അറിഞ്ഞ് വാ എന്ന് ഇത്ത പറഞ്ഞപ്പോ ആണ് നമ്മൾ എന്തിനാ ഇപ്പൊ ഈ കോപ്പിനെ വലിച്ചു ഇതിൽ ഇട്ടേ എന്ന് ഓർത്തെ... 


"അതേയ് ഇങ്ങൾ ഒക്കെ അങ്ങനെ ചെയ്തപ്പോ വെറുതെ ഒരു രസത്തിനു വേണ്ടി നോകിയതാ... അല്ലാതെ ആ മാക്രിയെ എനിക്ക് ഇഷ്ടം ആയോണ്ട് ഒന്നും അല്ല... എനിക്ക് കെട്ടണം എന്ന ആശയെ ഇല്ല... പിന്നെ നിങ്ങൾ ഒക്കെ അത് സമ്മതിക്കില്ല എന്ന് ഉള്ളോണ്ട് ഇത്തയെ രക്ഷിച്ച ആ പെണ്ണ് മതി... നല്ല അടക്കവും ഒതുക്കവും ഉള്ള പെണ്ണിനെയെ ഇത്ത കണ്ടുപിടിക്കൂ എന്ന് എനിക്ക് അറിയാം "...എന്നും പറഞ്ഞു നമ്മൾ തടിയൂരി.. കയ്യിൽ ഉള്ള കടലാസ് ചുരുട്ടിയെറിന്നു... ഇത്ത ആണെങ്കിൽ ഇപ്പൊ ആ കുട്ടിയും അവളുടെ പാരൻസ് ഒക്കെ നല്ല കമ്പനിയാ... പിന്നെ ഒരു പരിചയം പോലും ഇല്ലാത്ത ഇത്തയെ രക്ഷിക്കണം എങ്കിൽ ആ കുട്ടി ഒരു നല്ല മനസ്സ് ഉള്ളവൾ ആവും... ഇവിടെ ഈ സന്തോഷവും കളിയും ചിരിയും ഒക്കെ ഉണ്ടാവണം എങ്കി അവളെ പോലത്തെ ഒരു പെണ്ണ് മതി... പിന്നെ ആ മാക്രിയെ കാണാൻ ഒന്നും നമ്മൾ ശ്രമിച്ചിട്ടും ഇല്ല... ഇടക്ക് ഒക്കെ നമ്മളെ മുന്നിൽ കണ്ടപ്പോ ഓളോട് ഇഷ്ടം തോന്നിയെങ്കിലും ഓളെ വാ തുറന്നാൽ ഉള്ള ഗതി ആലോചിച്ചു വേണ്ടെന്ന് വെച്ചു... പക്ഷെ ഓൾക്ക് ഉള്ളത് നമ്മൾ കൊടുത്തിരിക്കും അതാ ഓളെ ചെയിൻ ഇപ്പോളും സൂക്ഷിച്ചു വെച്ചത്...



********************************


വെക്കേഷൻ ഒക്കെ അടുത്ത് വന്നെങ്കിലും ഇപ്രാവശ്യം പണ്ടത്തെ പോലെ അടിച്ചുപൊളിക്കാൻ ഒന്നും പറ്റില്ല... ഓണം ഒക്കെ ആയോണ്ട് ടെക്സ്റ്റ്‌ടൈൽസ്ൽ നല്ല തിരക്ക് ഉള്ളോണ്ട് അവിടെ തന്നെ മുഴുവൻ ടൈമും ചിലവഴിച്ചു... പക്ഷെ ഇത്ത പറയുന്നത് ഈ വെക്കേഷൻ നമ്മളെ എൻഗേജ് എങ്കിലും നടത്തണം എന്നാ അല്ലേ ഓളെ മൊഞ്ച്കണ്ടു ആരേലും കൊണ്ട് പോകും എന്ന്... ഒടുക്കം നമ്മളും സമ്മതിച്ചു... ഇത്ത ഓളെ ഉമ്മച്ചിനെയും വാപ്പയെയും ഒക്കെ വിളിച്ചു സമ്മതം വാങ്ങി വെച്ചിരിക്കുന്നുണ്ട്... 



നാളെ ഓണം ആയതുകൊണ്ട് തന്നെ കടയിൽ നല്ല തിരക്കുണ്ട്... ഇക്കു ആണെങ്കിൽ ഇത്തയെ ഇന്ന് ടെസ്റ്റ്‌ ചെയ്യാൻ ഉള്ളോണ്ട് പോയിരിക്കുന്നു... അപ്പൊ നമ്മൾ ഇവിടെ കിടന്ന് പെടാ പാട് പെടുകയാ... അപ്പൊ ഒരുത്തി വന്നു നമ്മളെ ഇടിച്ചു... നമ്മളെ കയ്യിൽ അടുക്കിവെച്ച ഡ്രസ്സ്‌ ഒക്കെയും ആകാശത്തെക്ക് ഉയർന്നു പോയി... അത് നമ്മളെ മേലെ തന്നെ വന്നു വീണു... നമ്മൾ ആണെങ്കിൽ ഏതോ ഒരുത്തിയുടെ മേത്തുആണ് ഉള്ളത്.. അവളെ മുഖം കാണുന്നതും ഇല്ല... ഞങ്ങൾ രണ്ടും തുണികളുടെ കൂട്ടത്തിൽ കുരുങ്ങി എണീക്കാൻ പറ്റാതെ നെരുങ്ങി... അപ്പൊ തന്നെ നമ്മളെ ബെഡ് അനങ്ങിതുടങ്ങി... ആ സാദനം എങ്ങനെയൊക്കെയോ മുഖത്തു നിന്ന് അതൊക്കെ മാറ്റി നമ്മളെ കണ്ടപ്പോ തന്നെ അലറി... 


"നീയോ?.... "



നമ്മളും ആ മുഖം കണ്ടതും ഞെട്ടിതരിച്ചു.... 


അപ്പൊ തന്നെ നമ്മൾ എണീക്കാൻ നോകിയെങ്കിലും മൊത്തം കുരുങ്ങിക്കിടന്നു... ഹ ഇതാരാന്നു നിങ്ങൾക് മനസ്സിൽ ആയോ... എപ്പോ നോക്കിയാലും നമ്മളെ കാണുമ്പോ നമ്മളെയും കൊണ്ട് വീണോളം എന്ന് നേർച്ച എടുത്ത ആ കുരിപ്പേ അല്ലാതെ ആരാ... 


ഒടുക്കം നമ്മളെ സ്റ്റാഫ് വന്നു ഒരുവിധം എല്ലാം നീക്കി... ഓളെ ഒപ്പം ഉള്ളത് ആണെന്ന് തോന്നുന്നു രണ്ടെണ്ണം വായും പൊളിച്ചു നോക്കിനിക്കുന്നുണ്ട്... നമ്മളെ സ്റ്റാഫ്‌ തന്നെ എണീറ്റു നിർത്തിച്ചു... അപ്പോളും ആ കുരിപ്പേ റസ്റ്റ്‌ എടുക്കാ... 


"ഡാ.. തെണ്ടി എന്റെ നടു ഒടിഞ്ഞു എന്ന തോന്നുന്നേ... നീ എന്താ എപ്പോ നോക്കിയാലും എന്നെ തള്ളിയിട്ടോളം എന്ന് നേർച്ച എടുത്തിട്ട് ഉണ്ടോ"?... 


നമ്മൾ ചോദിക്കേണ്ട ചോദ്യവും ചോദിച്ചു ആ കുരിപ്പേ കിടന്നു എണീക്കാൻ നോക്കാ... 😊😊അവൾക്ക് കാര്യായി എന്തോ പറ്റി... എണീക്കാൻ പറ്റുന്നില്ല... നാവിൻ ആയിരുന്നു പറ്റിണ്ടാ എന്ന ഓൾ അത് അടച്ചു പിടിച്ചു ഇരിക്കും... 


"എന്ത് നോക്കി നിക്കാ രണ്ടും ആ ക്കുരിപ്പിനെ പിടിച്ചു എവിടേലും കൊണ്ട് ഇരുത്തോ "... നമ്മൾ ഒന്നിച്ചുള്ള രണ്ട് പേരോടും പറഞ്ഞു... ഒന്നിനെ കണ്ട അറിയാം ഓളെ അനിയത്തി ആണെന്ന്... 


അഞ്ച്മിനുട്ട് പോലും ആയില്ല ദേ അവൾ ഭദ്രകാളിയെ പോലെ വരുന്നു... നമ്മളെ കൊല്ലാൻ ആണോ എന്തോ... 


"ഡാ തെണ്ടി,, നിനക്ക് എന്താ കണ്ണ് കണ്ടൂടെ എപ്പോ നോക്കിയാലും വന്നോളും തള്ളിയിട്ടു കൊല്ലാൻ... ഇവിടെ ജോലി ചെയ്യണേൽ മര്യാദക്കു ജോലി ചെയ്യണം... കോളേജിൽ വന്നു കൊണ്ട് അവിടന്നു കൂടി തള്ളിയിടെണ്ടാ കേട്ടോടാ മരമാക്രി "... ഇത്രയും ആൾ ഉണ്ടെന്ന് പോലും നോക്കാതെ ഇവൾ ഇത് എന്തൊക്കെയാ വിളിച്ചു കൂവുന്നതു പടച്ചോനെ... 


ഒപ്പം ഉള്ള രണ്ടും പറഞ്ഞു പോലും അത് ഒന്ന് വാ അടക്കുന്നതു ഇല്ല... നമ്മൾ സ്റ്റാഫ് ഒക്കെ നമ്മളെ നോക്കി നിക്കുന്ന കണ്ടപ്പോ അവരോട് കസ്റ്റമർനെ ശ്രദ്ധിക്കാൻ പറഞ്ഞു ബാത്‌റൂമിൽ പോയി കുറെ ചീത്ത പറഞ്ഞു അവിടെ കണ്ടത് എല്ലാം പൊട്ടിച്ചു... 


ദേഷ്യം ഒക്കെ കളന്ന് മുഖത്തു ഡ്യൂപ് ചിരിയൊക്കെ ഫിറ്റ്‌ചെയ്തു തിരിഞ്ഞു നോക്കുമ്പോ അവൾ ദേ നിക്കുന്നു ഡോർ ചാരി... 


അപ്പൊ തന്നെ നമ്മൾ അവളെ നേർക്ക് പാഞ്ഞു അടുത്തു... അവൾ അപ്പൊ കയ്യും കെട്ടി നിന്ന് നമ്മളെ നോക്കി... 


"ഡോ താൻ ഇപ്പൊ പറഞ്ഞ തെറിയൊക്കെ എന്നെ ആണെന്ന് എനിക്ക് അറിയാം... ഇതിപ്പോ നമ്മളെക്കാൾ വലിയ തെറി ആണല്ലോ"... തന്റെ ഡയലോഗ് ഒക്കെ ഇതിൽ ഉണ്ട്... ഇവിടത്തെ മാനേജർനെ ഇത് കാണിക്കണം ഇതൊക്കെ നിങ്ങൾ അയാളെ വിളിച്ചത് ആണെന്ന് പറയും.. ഇവിടത്തെ ബാത്രൂം അവർക്ക് മനസിലാവും... എന്നിട്ട് വേണം തന്നെ എടുത്തു അങ്ങേര് വെളിയിൽ ഇടാൻ... ടാറ്റാ ബൈ ബൈ... എന്നും പറഞ്ഞു ഓൾ ഡോർ തുറക്കാൻ നോക്കി... 


"അയ്യോ മാഡം പ്ലീസ് അങ്ങനെ ഒന്നും ചെയ്യരുത്... എന്റെ ജോലിപോവും... അയ്യോ പ്ലീസ് ഞാൻ നിങ്ങളെ കാലുപിടിക്കാം ".... എന്നും പറഞ്ഞു നമ്മൾ നല്ല ചിരിഅങ്ങ് ചിരിച്ചു... ഹ ഹ ഹ... 


"അതെ തത്കാലം മോൾക് നമ്മളെ ജോലി കളയാൻ പറ്റില്ല... അത് ഇപ്പൊ നീ പറഞ്ഞ മാനേജർ നമ്മൾ ആണ്.. എന്ന് വെച്ചാ ഈ ഷോപ്പ് ഞങ്ങളെ ആണെന്ന് "... എന്നും പറഞ്ഞു ഓളെ നോക്കിയപ്പോ എന്തോ പോയ അണ്ണാനെ പോലെ നിക്കാ... 


"ആ പിന്നെ നീ എന്താ അന്ന് വിളിച്ചത്... അലവലാതി,, കുരങ്ങൻ,, മാക്രി പിന്നെ എന്താ വിളിച്ചേ.. ശോ ഞാൻ അങ്ങ് മറന്നു ഒന്ന് കൂടെ വിളിച്ചേ... വിളിക്കെടി ഡീ വിളിക്കാൻ... ഇതിനൊക്കെ അന്നേ നിനക്ക് ഞാൻ നല്ല ഒരു ഗിഫ്റ്റ് തരണം എന്ന് കരുതിയതാട്ടോ... പക്ഷെ നിന്നെ ഇങ്ങനെ അടുത്ത് കിട്ടാത്തകൊണ്ട് തരാൻ പറ്റിയില്ല... ഇപ്പൊ നീ ആയിട്ട് ഇവിടം വരെ ചോദിച്ചു വന്ന സ്ഥിതിക്ക് ഞാൻ ആയിട്ട് തരാതെ ഇരുന്നാൽ അത് മോശം അല്ലേ "... എന്നും പറഞ്ഞു നമ്മൾ അവളുട അടുത്ത് ചെന്നു... 


അപ്പൊ തന്നെ ഓൾ എന്തോ പറയാൻ വാ തുറന്നതും നമ്മൾ അപ്പൊ തന്നെ അവളുടെ ചുണ്ടുകൾ സ്വന്തമാക്കി... അവളെ കയ്യ് കൊണ്ടുള്ള പ്രതികരണം നമ്മൾ രണ്ട് കയ്യ് കൊണ്ടും അവളെ ബലമായി പിടിച്ചു വെച്ചു തടഞ്ഞു... അവളെ കാൽ ആണേൽ നമ്മൾ ചവിട്ടി വെച്ചേക്കുവാ... എന്തോ നമ്മക്ക് തന്നെ അവളെ വിടാൻ തോന്നുന്നില്ല... നമ്മൾ അങ്ങനെ അതിൽ ലയിച്ചു എല്ലാം മറന്നു നിന്നു 😜😜... 


എത്ര നേരം അങ്ങനെ നിന്നു എന്ന് തന്നെ അറീല... അപ്പൊ നമ്മളെ ഫോൺ റിങ്ചെയ്തപ്പോ ആണ് നമ്മൾക്കു ബോധം വന്നത് തന്നെ... അല്ലേ ഇപ്പൊ ഇവിടെ പലതും നടന്നേനെ... അവളിൽ നിന്ന് വിട്ടപ്പോ തന്നെ അവളുടെ കണ്ണൊക്കെ നിറഞ്ഞ കണ്ടപ്പോ ചെയ്തത് കൂടിപ്പോയോ എന്ന് തോന്നി... അവളുടെ ചുണ്ട് ആണേൽ പൊട്ടി ബ്ലഡ് ഒക്കെ വരുന്നുണ്ട്... നമ്മൾ ഓളെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു ഡോർ തുറന്നു പുറത്തേക്ക് വന്നു... 


ഇക്കു വരാൻ ലേറ്റ് ആവും അവർക്ക് നാളെ പോകേണ്ട കാര്യത്തിന് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്നും വരുന്ന വരെ നീ ഹാൻഡ്ൽ ചെയ്യണം എന്നും പറഞ്ഞു വെച്ചു... അപ്പൊ തന്നെ അവൾ വെള്ളത്തിൽ കുളിച്ചു വന്നു ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്ന രണ്ടിന്റേം നേരെ ക്കുരച്ചു ചാടി അവരെയും കൊണ്ട് ഇറങ്ങി... അപ്പൊ അവൾ നമ്മളെ ഒരു നോട്ടം നോക്കി പടച്ചോനെ അവളുടെ കണ്ണിൽ അപ്പൊ തീയായിരുന്നു നമ്മൾ കണ്ടത്... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



"അല്ലേ... എന്തൊക്കെയോ വാങ്ങാൻ വേണ്ടി ഇവിടന്ന് ഇന്ന് മൂന്നെണ്ണം പുറപ്പെട്ടു വന്ന വരവ് കണ്ടോ.. കയ്യും വീശി വന്നേക്കുവാ.. അല്ലേൽ ആ കട മൊത്തം കൊണ്ട് വരുന്നവരാ "... ഉമ്മച്ചി നമ്മളെ നോക്കി പറഞ്ഞു... 


"അത് എങ്ങനാ... ഇങ്ങളെ പുന്നാര മോൾ ഒരുത്തനും ആയിട്ട് എന്നാ തല്ലുആണെന്ന് അറിയോ... ഓന്റെ കടയിൽ നിന്ന് വാങ്ങേണ്ട എന്നും പറഞ്ഞു ഞങ്ങളെ കൂടി വാങ്ങാൻ സമ്മതിച്ചില്ല... അപ്പൊ ആണ് ആ കടയുടെ ഉടമയെ ആണ് നമ്മളെ ഇത്ത ഇത് വരെ അലക്കിക്കൊണ്ട് ഇരുന്നത് എന്ന് മനസ്സിൽ ആയത്..ഇനി വേറെ കടയിൽ നിന്ന് വാങ്ങാൻ എങ്ങാനും ഈ സാദനം സമ്മതിക്കണ്ടേ... അല്ലേ ആ കടയിൽ നല്ല കളക്ഷൻ ഒക്കെ ഇണ്ടാർന്നു "... ഫറു നമ്മളെ താങ്ങി... 


"ന്റെ റബ്ബേ.. ഇവൾ എവിടെ പോയാലും ഇത് തന്നാണല്ലോ... നിനക്ക് ആരെങ്കിലും ആയി തല്ലു കൂടാതെ നിക്കാൻ പറ്റില്ലേ... അല്ല ഇവളെ ചുണ്ട് എങ്ങനാ മുറിഞ്ഞതു "... ഉമ്മ അത് ചോദിച്ചപ്പോ ആണ് നമ്മൾ തന്നെ അത് ഓർത്തത് അപ്പൊ തന്നെ നമ്മളെ കണ്ണ് നീര് വീണ്ടും ഒഴുകി... ആരും കാണാതെയിരിക്കാൻ നമ്മൾ പെട്ടെന്ന് തന്നെ അകത്തു കയറി... അപ്പൊ ഫറു പറയുന്നത് കേൾകാം അത് വീണപ്പോ പറ്റിയത് ആവും എന്ന്... അവൻ നമ്മളെ കോളേജിൽ തന്നെയല്ലേ അപ്പൊ നിനക്കുള്ള നല്ല മുട്ടൻ പണി തന്നിരിക്കും... നീ കാത്തിരുന്നോ അത് ഏറ്റുവാങ്ങാൻ... 


രാത്രി ഫുഡ്‌ ഒക്കെ കഴിക്കാൻ വിളിച്ചു എങ്കിലും തലവേദന ആണ് എന്നും പറഞ്ഞു മുറിയിൽ തന്നെ കിടന്നു... അല്ലേ ഇനി മാഷേ കൂടി ചോദ്യം നേരിടേണ്ടിവരും.. ഇന്ന് അവൻ അങ്ങനെ ചെയ്തത് ഓർത്തു വീണ്ടും വീണ്ടും കരഞ്ഞു എങ്കിലും ദേഷ്യവും സങ്കടവും ഉള്ളിൽ ഒതുക്കി നല്ല പ്രതികാരം ആലോചിച്ചു കിടന്നു... 


മാഷ് വന്നു നമ്മളെ വിളിച്ചപ്പോ ആണ് നമ്മൾ ചിന്തയിൽ നിന്നും ഉണർന്നത്... 


"എന്താ നിനക്കു പറ്റിയെ... ഇങ്ങനെ കിടക്കാൻ എന്തെങ്കിലും കാരണം ഇല്ലാതെ നീ കിടക്കില്ല എന്ന് അറിയാം... ഫറു പറഞ്ഞു നീ ഇന്ന് കടയിൽ നിന്നും ആരോ ആയി വഴക്ക് കൂടിയെന്ന്"... മാഷ് അതൊക്ക പറയുമ്പോ തിരിച്ചു ഒന്നും പറയാൻ കഴിയാതെ ഇരുന്നു... സാദാരണ ഇങ്ങനെ കിടക്കാർ ഉണ്ടെങ്കിലും മാഷ് ഒന്നും ചോദിച്ചു വരാറില്ല... 


"ഇനി ന്റെ മോൾ ആരും ആയും തല്ലിനും വഴക്കിനുമൊന്നും പോകരുത്... കെട്ടിക്കാൻ പ്രായമായ പെണ്ണുങ്ങൾ ഇങ്ങനെ പരസ്യമായി ആണുങ്ങൾ ആയിട്ട് ഒന്നും തല്ലു കൂടരുത്... അത് ഈ മാഷിന് അല്ലേ മോളെ നാണക്കേട്... ഇത്രയും കാലം നടന്നത് ഒക്കെ പോട്ടെ അപ്പോൾ ഒക്കെ മോൾ കൊച്ചുകുട്ടിയായിരുന്നു... ഇപ്പൊ പക്ഷെ അങ്ങനെയല്ല വലിയ കുട്ടിയായി... മോൾക് ആണേൽ ഇപ്പൊ നല്ല കല്യാണആലോചനയൊക്കെ വരുന്നുണ്ട്... നീ ഇങ്ങനെ പൊട്ടിതെറിച്ചു നടക്കുന്നതു കൊണ്ട് ഉമ്മ നിന്നെ പെട്ടെന്ന് തന്നെ കെട്ടിച്ചു വിടാൻ ആണ് പറയുന്നത്... 


ഇപ്പൊ നിന്നെ മനസിലാക്കി നിന്നെ തുടർന്നു പഠിപ്പിക്കുന്നതിനും നിന്റെ ആഗ്രഹം പോലെ ഒരു ജോലി നേടുന്നതിനും എല്ലാം സമ്മതിച്ചു നല്ല ഒരു ആലോചന വന്നിട്ടുണ്ട്... നാളെ അവർ നിന്നെ കാണാൻ വരും എന്ന് പറഞ്ഞു... ഞാൻ നിന്നോട് ചോദിക്കാതെ അങ്ങ് സമ്മതിച്ചു... നിന്റെ എല്ലാം ഞാൻ അവരോട് പറഞ്ഞു അവർക്ക് പൂർണസമ്മതം ആണ്... നിന്നോട് ചോദിക്കാതെ 

മാഷ് സമ്മതിച്ചത് മോൾക് വിഷമം ഒന്നും വേണ്ട... മോൾക് നല്ലത് മാത്രം വരാൻ വേണ്ടിയാ മാഷ് ഇങ്ങനെയൊക്കെ ചെയ്തത്... 


നീ നോവിച്ചുവിട്ട ആരെങ്കിലും മോളെ വഴിയിൽ വെച്ചങ്ങാൻ ഉപദ്രവം ചെയ്യോ എന്ന പേടിയാ മനസ്സിൽ മുഴുവൻ... നീ കോളേജിൽ പോകുമ്പോഴും വരുമ്പോഴും ഞങ്ങടെ നെഞ്ചിൽ തീയാ... ഇപ്പൊ നിന്നെ സുരക്ഷിതമായി നോക്കാൻ കഴിയുന്ന കുടുംബം ആയതുകൊണ്ട് മാത്രം ആണ് മാഷ് സമ്മതിച്ചതു തന്നെ... മുമ്പും പല ആലോചന വന്നിട്ടുണ്ട് എങ്കിലും ഇത്ര നല്ല കുടുംബം ആദ്യയായിട്ടുആണ്... അവർ എല്ലാരും നിന്നെ പൊന്നുപോലെ നോക്കും എന്ന് എനിക്ക് ഉറപ്പുണ്ട്... "... ഇതൊക്കെ മാഷ് നമ്മളെ തലയിൽ തലോടി പറഞ്ഞു... അപ്പൊ നമ്മളെ കണ്ണു നിറയുന്ന പോലെ മാഷിന്റെ കണ്ണും നിറയുന്ന കണ്ടപ്പോ സഹിച്ചില്ല... 



***********************************



ഇന്ന് കാലത്ത് തന്നെ എണീറ്റത് നമ്മളെ ഫസിത്തന്റെ കാരൽ കേട്ട... ഇവർ എന്താ ഈ വെളുപ്പാൻകാലത്ത് എന്ന് ചിന്തിച്ചു ടൈം നോക്കിയപ്പോ പത്തു കഴിഞ്ഞു ☹️☹️... അപ്പൊ ആണ് മാഷ് ഇന്നലെ പറഞ്ഞ കാര്യം ഓർത്തത്... നമ്മളെ ഇവിടന്ന് തുരത്തുന്ന കാണാൻ ഇവർക്കൊക്കെ എന്താ ഒരു ആവേശം... 


നമ്മൾ പാത്തുനെയും കളിപ്പിച്ചു നിക്കുമ്പോ ആണ് മാഷും ഇക്കുവും കൂടി വന്നത്... നമ്മക്ക് നേരെ മാഷ് ഒരു കവർ നീട്ടി നിന്റെ ഡ്രസ്സ്‌ ആണെന്നും ഇന്നലെ വാങ്ങാതെ പോന്ന കൊണ്ട് അവർക്ക് കാലത്ത് തന്നെ പണിയായി എന്നും പറഞ്ഞു... മാഷ് ഞങ്ങളെ കൂടെ ഡ്രസ്സ്‌ വാങ്ങാൻ വരുന്ന പോലും നിർത്തിയിരിക്കുന്ന ആളാ... ഇപ്പൊ നമ്മക് വേണ്ടി ഒറ്റക്ക് പോയി വന്നിരിക്കുന്നു... അപ്പൊ മാഷിന്റെ ഈ ആഗ്രഹം നടക്കട്ടെ എന്നും കരുതി നമ്മൾ പിന്നെ ഒന്നും പറഞ്ഞ്ഇല്ല... ടൈം ആവുമ്പോ നമ്മക്ക് തന്നെ മുടക്കം എന്ന പ്രതീക്ഷയിൽ നമ്മൾ സമ്മതിച്ചു... ഉമ്മച്ചിന്റെ സന്തോഷം കാണുമ്പോ ആണ് നമ്മളോട് ഇത്രയും വ്യക്തിവിരോധം ഉണ്ടെന്ന് മനസ്സിൽ ആയത്... 


എന്തായാലും ഒരു കാര്യം നമ്മക്ക് തീർച്ചയായി... ഇവിടെ ഉണ്ടാക്കുന്ന ബിരിയാണിയോ ചിക്കൻ ഫ്രൈയോ മട്ടൻഉലത്തിയാതൊന്നും നമ്മക്ക് തിന്നാൻ പറ്റില്ലെന്ന്... ഒരു ചായ വരെ നമ്മക്ക് കുടിക്കാൻ പറ്റിയിട്ടില്ല പിന്നല്ലേ ഇതൊക്കെ തിന്നുന്നെ... അത്രക്ക് ഉണ്ട് നമ്മളെ ചുണ്ടിൽ നീറ്റൽ... എന്തായാലും ഈ വേദന മാറുന്നതിനു മുമ്പ് തന്നെ അവനെ നമ്മളെ കയ്യിൽ കിട്ടിയാൽ നമ്മൾ ഓനെ ചിലപ്പോൾ കൊന്നുപോകും... വെക്കേഷൻ തീരാൻ ഇനിയുമുണ്ട് രണ്ട് ഡേയസ്... 


നമ്മൾ ആണെങ്കിൽ വൈറ്റ്കളർ ഗൗണ്ഒക്കെ ഇട്ട് തിളങ്ങി നിക്കാ... നമ്മളെ മുടിയൊക്കെ ഇത്തയും ഫറുവും സഹലയും ഒക്കെ കൂടി നല്ല അലൻകോലം ആക്കിയിട്ടുണ്ട്... അത് കണ്ടപ്പോ ഉമ്മച്ചി പറയാ ഇപ്പൊ ആണ് ഇവൾ പെണ്ണ് ആയത് എന്നും ഈ മുടിയൊക്കെ നീ അപ്പൊ ഇത്രയും കാലം ചീകിയിട്ട് ഒന്നും ഇല്ലേ എന്നും... പിന്നെ ഇത്രക്കു ഒക്കെ കത്തിനിക്കാൻ ആ വരുന്നത് അത്രവലിയ മഹാൻ അല്ലേ... എന്തായാലും മാഷ് പറഞ്ഞത് നമ്മളെ പൊന്നുപോലെ നോക്കാൻ കഴിയുന്നവർ ആണെന്ന് അല്ലേ... ആ അങ്ങനെ തന്നെ നോക്കിയാ മതി 😜😜... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



അവൾക്ക് ഇട്ട് ഇന്നലെ നല്ല പണികൊടുത്ത കൊണ്ടോ എന്തോ നമ്മൾ നല്ലോണം ഉറങ്ങി... കുറെ ദിവസം ആയി അവൾ നെളിയാൻ തുടങ്ങിയിട്ട് ഇനി അവൾ നമ്മളെ ഏഴു അയലത്തെക്കു പോലും വരില്ലെന്ന് ഉറപ്പാ... 


ഉമ്മി വന്നു വിളിച്ചപ്പോൾ ആണ് നമ്മൾ ഉണർന്നത്... വേറെ ഒന്നുമല്ല ഇന്ന് നമ്മളെ ലൈഫിൽ പൂട്ട് ഇടാനുള്ള പോകാ... അതായത് നമ്മളെ പെണ്ണ് കാണലും എൻഗേജ്മെന്റ് ഒക്കെ നടത്തിയേ ഇത് രണ്ടും ഇന്ന് വരുള്ളൂ... പെണ്ണിനെ ഇത്തക്കു പിടിച്ച പോലെ എങ്ങാനും ഉമ്മിക്കു കൂടെ പിടിച്ചാൽ കെട്ടും കൂടി നടത്തിയെ ഇങ്ങോട്ട് പോരൂ... 😛😛


രാവിലെ നല്ല ചൂട്കോഫിയൊക്കെ കുടിച്കൊണ്ടിരിക്കുമ്പോൾ ആണ് കാളിങ്ബെൽ കേട്ടത്... അപ്പൊ ഉമ്മി വന്നു തുറന്നപ്പോ കണ്ട സാദനംകണ്ടപ്പോ നമ്മളെ ചിരിയൊക്കെ പോയി... നമ്മളെ ഉപ്പച്ചിന്റെ അനിയന്റെ മോൻ... ഉപ്പച്ചി തന്നെ ഞങ്ങളെ ഇട്ടേച്ചു പോയതാ അപ്പോള അങ്ങേരെ അനിയന്റെ മോൻ... ഇതൊന്നും നമ്മക്കും ഇക്കുനും അത്ര പിടിക്കുന്നില്ല എങ്കിലും നമ്മളെ ഉമ്മിക്ക് ആണേൽ ഭയങ്കര കാര്യാ... 


ഹോ... ഉമ്മിയെ കെട്ടിപ്പിടിക്കലും വിശേഷങ്ങൾ ചോദിക്കൽ ഒന്നും പറയണ്ട... കേട്ടാൽ തോന്നുന്നു ഇവനെ ഇവിടന്ന് പോയിട്ട് പത്തിരുപതു കൊല്ലം ആയി എന്ന്.. ഓൻ പത്താം ക്ലാസ്സ്‌ വരെ ഇവിടെയാ പഠിച്ചേ... രണ്ട് കൊല്ലം കഴിഞ്ഞതെ ഉള്ളൂ... ഡാഡ്സ്,, മംസ്,, ആന്റ്സ്,, ബ്രോസ് ഇതൊക്കെ കേൾക്കുമ്പോ തന്നെ അറിയാം അവൻ അവിടെ പിടിച്ചു നിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് എന്ന്... പിന്നെ ഓനോട്‌ വലിയ കമ്പനിക്ക് ഒന്നും നമ്മൾ പോയിട്ടില്ല... 


നമ്മൾ നല്ല മൊഞ്ചൻ ആയിതന്നെ ഒരുങ്ങി.. മിററിൽ നോക്കിയപ്പോ ആണ് നമ്മൾ ഇത്രക്ക് മൊഞ്ചൻ ആണോ എന്ന് നമ്മക്ക് തന്നെ തോന്നിയെ 😜😜...ഇവിടെ ഒരുത്തൻ ആണെങ്കിൽ അതിനേക്കാൾ ഒക്കെ സുന്ദരക്കുട്ടപ്പൻ ആയി നിക്കാ... കണ്ടാൽ തോന്നും അവൻ ആണ് പെണ്ണ് കാണാൻ പോകുന്നെ എന്ന്... ഓ അവൻ ആരുമല്ല കാലത്തു തന്നെ വന്ന ആ അലവലാതി സഫീർ എന്ന സഫി... നമ്മൾ ഓന്റെ മുഖത്തുള്ള ഗ്ലാസ്‌ എടുത്തു നമ്മളെ മുഖത്തു വെച്ചു അല്ല പിന്നെ... ഇനി പെണ്ണ് ഓനെ മതി എന്ന് എങ്ങാനും പറഞ്ഞു കളയോ ആവോ... 


നമ്മളും ഇക്കുവും മുന്നിൽ കയറിയപ്പോ ഓൻ ആണെങ്കിൽ ഉമ്മിയുടെയും ഇത്തയുടെയും കൂടെ പിറകെ പോന്ന കണ്ടു നമ്മൾ ബൈക്കിൽ നിങ്ങളെ പിറകെ വിട്ടോളം എന്നും പറഞ്ഞു ആ സഫിനെ പിടിച്ചു മുന്നിൽ കയറ്റി... ഓനെ ലോക കൊഴിയ നമ്മളെ ഇത്തക്ക് അത് ദോഷം ആണ്.. ഇക്കുന് കാര്യം മനസ്സിൽ ആയോണ്ട് ഒരു ചിരി മാത്രം തന്നു... ഇക്കു ഒന്ന് രണ്ട് സ്ഥലത്ത് വണ്ടി നിർത്തി വഴിയൊക്കെ ചോദിച്ചിട്ട് ആണ് പോകുന്നെ... നമ്മൾ പിന്നാലെ ഉണ്ടെങ്കിലും നമ്മളെ ചിന്തമുഴുവൻ ഏതോലോകത്ത് ആയിരുന്നു... 


അകലം കൂടുംതോറും നമ്മളെ നെഞ്ച് പ്പടപ്പടാന്നു മിഡിക്കാൻ തുടങ്ങി... ശോ ഈ പെണ്ണ് കാണൽ ഒക്കെ ഇത്ര ടെൻഷൻ പിടിച്ച പരിപാടിയാണെന്ന് ഇപ്പോഴാ മനസ്സിൽ ആയെ... ഒടുക്കം അവർ ഒരു വീട്ടുമുറ്റത്ത് വണ്ടി നിർത്തിയപ്പോൾ അതാണ് വീട് എന്ന് ഊഹിച്ചു... അപ്പൊ തന്നെ തിരിച്ചു പോകാൻ ആണ് നമ്മക്ക് തോന്നിയെ കാരണം നമ്മളെ കയ്യും കാലും നല്ലോണം വിറക്കുന്നുണ്ട്... അവരൊക്കെ വന്നു അകത്തുകയറി ഇരുന്നപ്പോഴും നമ്മളെ വിറയൽ നിന്നില്ല... 


♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



ടൈം രണ്ട് കഴിഞ്ഞു എങ്കിലും അവരുടെ പൊടിപോലും കണ്ടില്ല അപ്പൊ തന്നെ നമ്മൾ ഉറപ്പിച്ചു വഴിയിൽ നിന്ന് നമ്മളെ ഗുണങ്ങൾ ഒക്കെ ആരെങ്കിലും പറഞ്ഞു അവർ തിരിച്ചു പോയിട്ട് ഉണ്ടാവുമെന്ന്... അത് കൊണ്ട് നമ്മക് അത്യാവശ്യം സന്തോഷം ഒക്കെ വന്നെങ്കിലും മ്മ്ളാനമൂഖിയായി നിന്നു നമ്മളെ സന്തോഷം ആരും അറിയണ്ട... അവർ ഇനി വരില്ല എന്ന് ഉറപ്പായ സ്ഥിതിക്ക് നമ്മൾ മെല്ലെ ആരും കാണാതെ കിച്ചണിൽ ഒക്കെ ഒന്ന് കറങ്ങി പൊരിച്ചചിക്കൻ ഒക്കെ എങ്ങനെയൊക്കെയോ തിന്നു... ചുണ്ടിൽ തട്ടാതെ തിന്നാൻ വളരെ ബുദ്ധിമുട്ടി കാലമാടാനെ നല്ലോണം പ്രാകി കൊന്നു... അതൊക്ക കഴിഞ്ഞു ഫറുവും സഹലയും കൂടി പാത്തുനെ കളിപ്പിക്കാ... പിന്നെ നമ്മൾ മുറിയിൽ ചെന്ന് ഈ ഇട്ടിരിക്കുന്നതൊക്കെ വെറുതെ ആയിപ്പോയല്ലോ എന്നൊക്കെ കരുതി ഒക്കെയും മാറ്റാൻവേണ്ടി പോകുമ്പോ ആണ് വണ്ടിയുടെ സൗണ്ട് കേട്ടത്... അപ്പൊ തന്നെ നമ്മക് അവർ വന്നു എന്ന് ഉറപ്പായി... പക്ഷെ നല്ലോണം വിറയൽ ഒക്കെ വരാ നല്ല പേടിയും ടെൻഷൻ ഒക്കെ കൂടി നമ്മൾ ഇപ്പൊ ചത്തുപോകും എന്ന് പോലും നമ്മക്ക് തോന്നിപ്പോയി... 


അപ്പൊ ആണ് ഉമ്മച്ചി റൂമിൽ വന്നു അവരൊക്കെ വന്നു എന്ന് പറഞ്ഞു നമ്മളെ താഴേക്ക് വിളിച്ചത്... നമ്മൾ അപ്പൊ തന്നെ നമ്മളെ തീരുമാനം പറഞ്ഞു... 


"ഉമ്മാ.. എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട... വന്നവർക്ക് ഫറുനെ കാണിച്ചുകൊടുക്ക്"...എന്ന് പറഞ്ഞു അപ്പൊ ഉമ്മ പറയുന്ന കേട്ടു വീണ്ടും നമ്മൾ കിടന്ന് വിറക്കുന്നുണ്ട്... 


"അതിനെ അവർ നിന്നെ ഇതിന് മുമ്പും കണ്ടിട്ട് ഉണ്ട്... നിന്റെ എല്ലാ അലമ്പും ഞങ്ങൾ അവരോട് പറഞ്ഞു... അപ്പൊ പറയാ നിന്നെ മാത്രേ വേണ്ടൂ എന്ന് "....


"ആ മോളെ നീ ഒന്ന് കൊണ്ടും പേടിക്കണ്ട,, അവർക്ക് നിന്നെ നന്നായി അറിയാം... അവളെ മോൾക്കും അറിയാം ".... എന്ന് ഉമ്മച്ചി പറഞ്ഞു അപ്പൊ തന്നെ നമ്മൾ ഞെട്ടിത്തരിച്ചു പോയി... 


"എന്താ... എന്താ ഇങ്ങൾ പറഞ്ഞത് അവരെ എനിക്ക് അറിയാം എന്നോ?... എങ്ങനെ?... പറയു ഉമ്മാ നിക്ക് അവരെ എങ്ങനെയാ അറിയാ "?.... 


"അത് മോളെ... നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ആരാണ് എന്നൊന്നും പറയരുത് എന്ന് അവൾ എന്നോടും മാഷോടും പ്രതേകം പറഞിട്ട്ഉണ്ട് "... 


"അവളോ "?... "ഏതവൾ "?.... 


"അത് നീ അന്ന് രക്ഷിച്ച ആ പെണ്ണ് ഇല്ലേ അവളാ പറഞ്ഞത് നിന്നോട് ഒന്നും പറയണ്ട എന്ന്.... അവളെ ഭർത്താവും ഉമ്മയും അനിയനും പിന്നെ അവരെ ബന്ധത്തിൽ പെട്ട ഒരു ചെക്കനും കൂടിയാ വന്നേ... അവരൊക്കെ നല്ല ആൾകാർ ആണ്... പിന്നെ അവരെ ഉമ്മാനെ മാഷിന് നന്നായി അറിയാം അവർ ഒന്നിച്ചു പഠിച്ചതാ... അവർ പറഞ്ഞു മോളെ അറിയാം കണ്ടിട്ടുണ്ട് എന്ന്... അന്ന് കല്യാണത്തിന് മാഷേയും മോളെയും ഒരുമിച്ച് ആണ് പരിചയപ്പെട്ടതു എന്ന് പറഞ്ഞു "... 


ഇതൊക്കെ ഉമ്മച്ചി പറയുമ്പോൾ നമ്മൾക്ക് ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നെ നമ്മക്ക് ഇത്രയും വലിയ സർപ്രൈസ് തന്ന അവർക്കും നമ്മൾ ഒരു സർപ്രൈസ് കൊടുത്തില്ല എങ്കിൽ അത് മോശം അല്ലേ... അത് കൊണ്ട് ഒരു ചിന്ന സർപ്രൈസ് അവർക്കും കൊടുക്കാൻ നമ്മൾ തീരുമാനിച്ചു... 


നമ്മളെ ഉമ്മച്ചി ചായയും പലഹാരവും ഒരു ട്രൈയിൽ വെച്ച് കൊണ്ട്പോയി കൊടുക്കാൻ പറഞ്ഞു... അപ്പൊ തന്നെ നമ്മൾ നോക്കിയത് നമ്മളെ ഫറുനെയും സഹനെയും ആണ്... ഫറു ഒരു തരത്തിലും സമ്മതിക്കില്ല എന്ന് കണ്ടപ്പോ നമ്മൾ സഹനെ പിടിച്ചു ഉന്തിതള്ളി അതും ആയി അവരെ അടുത്ത് വിട്ടു... അവൾക് നമ്മളെ കുറച്ച് എങ്കിലും പേടി ഉള്ളോണ്ട് അനുസരിച്ചു 😛😛... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



ഇവിടെ വന്നു പോസ്റ്റ്‌ ആയി ഇരിക്കുന്നു എന്നല്ലാതെ നമ്മൾ കാണാൻ വന്ന ചരക്കിനെ കാണാത്ത കൊണ്ട് നമ്മൾ ഫോണിൽ തോണ്ടിക്കളിച്ചു... ഉമ്മി അവളെ തന്തയോടും ഇക്കു ഓന്റെ ഫ്രണ്ട് ആയ ഓളെ ഇക്കുനോടും ഇത്ത ആണെകിൽ ഓളെ ഇത്തയോടും നമ്മളെ പൊറിഞ്ചു ആണേൽ ഒരു കുട്ടിതേവരോടും കത്തി അടിച്ചു ഇരിക്കാ... പെണ്ണ് കാണാൻ വന്നിട്ട് പോലും കട്ട പോസ്റ്റ്‌ ആയി ഇരിക്കേണ്ട ഗതികേട് നമ്മക്ക് മാത്രേ വന്ന് കാണൂ... അവൾ ഒന്ന് വന്നെങ്കിൽ നമ്മക്കും കത്തിയടിച്ചു ഇരിക്കാർന്നു 😝😝... 


നമ്മൾ അങ്ങനെ കാര്യായിട്ട് ഫോണിൽ തിരഞ്ഞു കൊണ്ടിരിക്കുംബോൾ ആണ് രണ്ട് കാലുകൾ വിറയൽ കൊണ്ട് വരുന്ന കണ്ടത്... കുറച്ചു കൂടി തല ഉയർത്തി നോക്കിയപ്പോ ഒരു ട്രൈ മൊത്തം ആടിക്കളിക്കുന്ന കണ്ടു ഒന്ന് കൂടെ തല ഉയർത്തി നോക്കിയപ്പോ ആണ് നമ്മൾ ആ കാഴ്ച്ച കണ്ടത്... 


പാൽകുടി മാറാത്ത ഒരു പെണ്ണ് നിന്നു വിയർത്തു കുളിച്ചു ഇപ്പൊ ഞാൻ വീഴും എന്ന മട്ടിൽ നിക്കാ... ഈ ഇത്തിരിപ്പോന്ന പെണ്ണ് ആണോ ഇത്തയെ ഇത്ര സാഹസികമായി രക്ഷിച്ചതു... ഇവൾ ആണോ ഇപ്പൊ ഇവിടെ കിടന്നു മുള്ളും എന്ന അവസ്ഥയിൽ നിക്കുന്നത്... ഇവർക്ക് ഇത്തിരി എങ്കിലും വിവരം ഉണ്ട് എന്നാ നമ്മൾ കരുതിയെ എല്ലാം പൊട്ടന്മാർ ആണോ പടച്ചോനെ... 


നമ്മൾ അങ്ങനെ ചിന്താ മൂകനായി ഇരിക്കുമ്പോ ആണ് നമ്മളെ ഇത്ത എണീറ്റ് അവളോട് അത് വാങ്ങി നീ പൊയ്ക്കോ എന്ന് പറഞ്ഞത്... അപ്പൊ ആ പെണ്ണ് ജീവൻ തിരിച്ചു കിട്ടിയ പോലെ ഒരു ദീർഘനീശ്വാസം വിട്ട് നമ്മളെ ഒന്ന് നോക്കി തിരിഞ്ഞു നടന്നത്... അപ്പൊ ആണ് ഈ പെണ്ണിനെ നമ്മൾ എവിടെയോ വെച്ച് കണ്ടു പരിചയമുണ്ടെന്നു മനസ്സിൽ ആയത്... അപ്പൊ തന്നെ നമ്മക് മനസ്സിൽ ആയി ഇവൾ ഇന്നലെ ആണ് കണ്ടത് എന്ന്... അങ്ങനെ എങ്കിൽ നമ്മൾ ഇന്നലെ നല്ലൊരു സമ്മാനം കൊടുത്ത് വിട്ട ആ യക്ഷി നമ്മളെ കണ്ടാൽ നമ്മളെ ബ്ലഡ്‌മുഴുവൻ കുടിച്ചേവിടൂ എന്ന്.... 



നമ്മൾ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടിയിരിക്കുമ്പോൾ ആണ് നമ്മളെ ഇത്ത നമ്മളെ നേർക്ക് ചായനീട്ടിയത്... എല്ലാ ചോദ്യവും ചോദിക്കാതെ തന്നെ ചോദിച്ചോണ്ട് നമ്മൾ ഇത്തയെ നോക്കിയപ്പോ ഇത്ത നമ്മളെ നോക്കി ഒരു ഇളി തന്നു... എന്നിട്ട് ഇത്ത പറയുന്ന കേട്ടപ്പോ നമ്മളെ തലമണ്ട ആരോ അടിച്ചുപൊട്ടിച്ച പോലെയാ നമ്മക്ക് തോന്നിയത്... 


"അവളുടെ അടുത്ത് നിന്ന് ഇതിനേക്കാൾ വലിയത് ആണ് ഞാൻ വിചാരിച്ചത്... "


നമ്മളെ ഇത്ത അത് പറഞ്ഞു കേട്ടപ്പോ ആണ് അവൾ എന്തോ വലിയ സംഭവം ആണെന്ന് മനസിലായത്... ഇത്ത അത് അവളെ കസിൻ ആണെന്ന് പറഞ്ഞു കേട്ടപ്പോ എല്ലാരേയും നോക്കി നമ്മൾ ഇളിച്ചുകൊടുത്തു... പക്ഷെ ആ ഇളി അധികസമയം നിന്നില്ല... ഇവിടത്തെ ശോർകേസ് കണ്ടപ്പോൾ തന്നെ എണീറ്റു പോയാലോ എന്ന് വരെ തോന്നിപ്പോയി... കാരണം ഇപ്പൊ ഞങ്ങളുടെ കൂടെയുള്ള ഇത്ത എന്ന് പറഞ്ഞു പരിചയപ്പെടുത്തിയവരും പിന്നെ ഇന്നലെ നമ്മൾ നല്ലോണം നോവിച്ചുവിട്ട അവളും പിന്നെ ഒറ്റ നോട്ടത്തിൽ തന്നെ ഇവള്മാരുടെ അനിയത്തിയാണെന്ന് തോന്നിക്കുന്ന ഒരുത്തിയും കൂടി നല്ല ക്ലോസ്അപ്പിൽ നിക്കുന്ന ഫോട്ടോ കണ്ടപ്പോ തന്നെ നമ്മക്ക് എല്ലാം മനസ്സിൽ ആയി... മറ്റേതു എന്തായാലും കെട്ടിക്കാൻ പ്രായം ആയിട്ടില്ല അപ്പൊ നമ്മൾ കാണാൻ എന്നും പറഞ്ഞു വന്നത് ഇവളെയാണോ റബ്ബേ... എങ്കിൽ നമ്മളെ കാര്യത്തിൽ തീരുമാനം ആയി... 


നമ്മളെ അതോഗതിയോർത്ത് അങ്ങനെ ഇരിക്കുമ്പോൾ ആണ് നമ്മളെ ഇത്ത അത് പറഞ്ഞത്... ഞാൻ പോയി അവളെ കൊണ്ട് വരാം എന്ന്... വേണ്ട ഇത്താ അവൾ അവിടെ തന്നെ നിന്നോട്ടെ ഇങ്ങള് പോയി കൊണ്ടരന്നും വേണ്ട എന്നൊക്കെ പറയണം എന്നൊക്കെ ഉണ്ട്... പേടിച്ചിട്ട് ആണോ എന്ന് അറീല നമ്മക്ക് നല്ലോണം മുള്ളാൻ ഒക്കെ തോന്നുന്നുന്നുണ്ട്... 



കുറച്ചു കഴിഞ്ഞു പിന്നാലെ ഉമ്മിയും പോയി... ഓളെ വാപ്പയും പോയി എന്ന് കണ്ടപ്പോ നമ്മൾ ഇക്കുനെ തോണ്ടി വിളിച്ചു... 


"അതേയ്... ഇക്കു നമ്മക്ക് പെണ്ണിന്റ ഈ സ്വഭാവം പിടിച്ചില്ല എന്ന് പറഞ്ഞു തിരിച്ചു പോയാലോ... ഇതൊക്കെ കാണുമ്പോ തന്നെ അറീലെ പെണ്ണ് ആൾ ഒരു കച്ചറയാണെന്ന്"....


പക്ഷെ അങ്ങേരു വരണ്ടേ... അങ്ങേരെ കെട്ടിയോളെ രക്ഷിച്ച കൊണ്ടാവും ഓന് വലിയ കുലുക്കം ഒന്നുമില്ല... നമ്മൾ വീണ്ടും ആ ഫോട്ടോ നോക്കി എരിവ്ഇറക്കി അപ്പൊ നമ്മളെ നോട്ടം കണ്ട് ഇക്കുവും അത് നോക്കി അന്തം വിട്ടോ എന്നൊരു ഡൌട്ട് ഉണ്ട്.... 


"ടാ നീ പറഞ്ഞത് ശരിയാ... അവൾ ആൾ കാന്താരിയാ നമുക്ക് നീ പറഞ്ഞ പോലെ വിട്ടാലോ ".... ഇക്കു അത് പറഞ്ഞപ്പോ കുറച്ചു ആശ്വാസം തോന്നി നമ്മൾ മൂപ്പരെ നോക്കി... അപ്പൊ മൂപര് ഇളിച്ചു കാണിക്കാ... അപ്പൊ മനസിലായില്ല നമ്മളെ ആക്കിയത് ആണെന്ന്... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️




സഹനെ അങ്ങോട്ട്‌ അയച്ചത് മുതൽ നമ്മൾ ചിരി അടക്കിപിടിച്ചു അവിടെ എന്തൊക്കെയാ നടക്കുന്നത് എന്ന് ചെവിയോർത്തു... 


അങ്ങനെ നിക്കുമ്പോ ആണ് ആ പോയലവൾ മുഖം വീർപ്പിച്ചു വരുന്നു... അപ്പൊ നമ്മൾ അവളെ നോക്കി ചിരിച്ചു... 


"എന്തായാലും ഞാൻ പോയത് നന്നായി... അവിടെ ഇരിക്കുന്നത് വെറും ബോംബ് അല്ലട്ടോ,, ആറ്റംബോംബ് ആണ് കേട്ടോ... ഇങ്ങള് അവരെ മുന്നിൽ ഒന്നും നിക്കണ്ട വേഗം എങ്ങോട്ട് എങ്കിലും പോയിക്കോ "... എന്നും പറഞ്ഞു അവൾ പോയി... നോക്കുമ്പോ ഫറുനോട്‌ കാര്യായിട്ട് ബഡായി പറഞ്ഞു കൊടുക്കാ... ആറ്റം ബോംബ് ആണ് പോലും അതെന്താ അങ്ങനെയൊക്കെ ചിന്തിച്ചു നിന്നു 🤔🤔... 


അപ്പൊ ആണ് നമ്മളെ ചെവി തിരിച്ചു ആരോ പോന്നാക്കിയതു... നോക്കുമ്പോ നമ്മളെ ഇത്ത... ഇത്തനെ കണ്ടപ്പോ തന്നെ നമ്മൾ അങ്ങനെ കെട്ടിപ്പിടിച്ചു നിന്നു... അവരെ ഉമ്മയും വന്നു നമ്മളെ കളിയാക്കി... ഇപ്പോളും കുട്ടിക്കളി മാറിയിട്ടില്ല എന്നും പറഞ്ഞു നമ്മളെ മാഷും ഉമ്മയും ഒക്കെ ഒരു പരുവം ആക്കി... 


ഇത്ത ആണെങ്കിൽ നമ്മൾ നല്ല മൊഞ്ചത്തി ആയിട്ടുണ്ട് എന്ന് പറഞ്ഞു നമ്മളെ അങ്ങ് പൊക്കി പൊക്കി ആകാശം വരെ എത്തിച്ചു... നമ്മളെ റൂമിലേക്കു പോകാം എന്നും പറഞ്ഞു ഇത്ത നമ്മളെ കൂട്ടിപ്പോയി... റൂം ആണെങ്കിൽ തല നല്ല വൃത്തിയുള്ളകൊണ്ട് ആണെന്ന് തോന്നുന്നു ഇത്ത നമ്മളെയും റൂമും മാറി മാറി നോക്കുന്നുണ്ട്... 😌


"ഡീ നിന്റെ ഫോർ ദ പീപ്പിൾന്റെ കഥ മുഴുവൻ നീ പറഞ്ഞത് ഇല്ലാട്ടോ... എന്നിട്ട് നിങ്ങൾ ആ ദുഷ്ടൻ എന്ത് പണിയാ കൊടുത്തേ... അയാളെ നിങ്ങൾ നാലും കൂടി കൊന്നോ? ".... ഇത്തയുടെ ചോദ്യം കേട്ടു നമ്മക് ശരിക്കും സങ്കടം വന്നു... 


"ഇത്ത ഞങ്ങളെ പണിയൊന്നും അയാൾക് ഏറ്റില്ല... ഞങ്ങളെക്കാൾ അലവലാതിയാ ആ തെണ്ടി... അവനു ഞങ്ങൾ പണി കൊടുക്കുന്നതിനു മുമ്പ് തന്നെ അങ്ങേര് ഞങ്ങൾക്കിട്ട് പണിതു "... 


പിന്നീട് ഉണ്ടായത് ഒന്നും പറയാൻ കഴിയാതെ നമ്മൾ കുഴങ്ങി... അപ്പൊ തന്നെ നമ്മളെ ഉമ്മച്ചി വിളിക്കുകയും ചെയ്തു... അപ്പൊ തന്നെ ഞങ്ങൾ താഴെയിറങ്ങി... നമ്മളെ ഇപ്പോളും ചെക്കൻ കണ്ടില്ല എന്നും പറഞ്ഞു അവരെ അടുത്തേക്ക് കൊണ്ട് പോയി... അപ്പൊ നമ്മക്ക് വീണ്ടും ടെൻഷൻ കൂടിവന്നു എല്ലാരേയും നോക്കി ഇളിച്ചു... 


എല്ലാരും കൂടെ നമ്മളെ ഉന്തിതള്ളി വിട്ടു എങ്കിലും നമ്മൾ ഒരുവിധം നടന്നു റൂമിലേക്ക് കാൽ എടുത്ത് വെച്ചതും... 


"ഡും ".... നമ്മൾ വീണത് ആട്ടോ ഒറ്റയ്ക്ക് അല്ല ഏതോ ഒന്നും ഉണ്ട്... നമ്മൾ അത് ആരാന്നു നോകിയത അപ്പൊ തന്നെ എല്ലാ പേടിയും ആവിയായി... 


"നീയോ... നീ എന്താ ഇവിടെ?... എപ്പോ നോക്കിയാലും എന്റെ പിറകെ ആണല്ലോ... നീ എന്തിനാ ഇവിടെ വന്നേ?... ഇവിടെയും തള്ളിയിടാൻ ആണോ ".... എന്നൊക്കെ പറഞ്ഞു നമ്മളെ പൂരത്തിന് തിരികൊളുത്താൻ തുടങ്ങുമ്പോൾ ആണ് ലവൻ കണ്ണ് കൊണ്ട് എല്ലാരേം കാണിച്ചു തന്നത്...


നമ്മൾ അവനെയും തള്ളിമാറ്റി പെട്ടെന്ന് എണീറ്റ് എല്ലാരേയും നിഷ്കു ബാവത്തിൽ നോക്കി അവിടെ നിന്നു... അപ്പൊ അവനും എണീറ്റു അതെ ബാവത്തിൽ നിന്നു... തീരുമ്പോ തീരുമ്പോ ഷോക്ക് തരാൻ നമ്മൾ എന്താ മെന്റൽ രോഗിയാ ദേ നിക്കുന്നു അടുത്ത ഷോക്ക് നമ്മളെ റയു..😯😯


നമ്മൾ അങ്ങനെ അത് രണ്ടിനെയും നോക്കി നിന്നു എന്നല്ലാതെ ഒന്നും മനസിലായില്ല... അപ്പൊ തന്നെ ഇതാണ് നിന്നെ കെട്ടാൻ പോകുന്ന ചെക്കൻ എന്നും പറഞ്ഞു ആതെണ്ടിയെ കാണിച്ചു തന്നു... നമ്മൾ ഒന്ന് ഞെട്ടി എങ്കിലും അവനോട് ആ ഇപ്പൊ തന്നെ കെട്ടിക്കോ എന്ന ബാവത്തിൽ അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു... 


"അപ്പൊ ഇയാളോ "... നമ്മൾ റയുനെ കാണിച്ചു ചോദിച്ചപ്പോൾ ഇത്ത പറയുന്ന കേട്ടു വീണ്ടും ഞെട്ടി... അത് ഇവന്റെ ഇക്ക ആണെന്നും ഇത്താന്റെ കെട്ടിയോൻ ആണെന്നും... ഹൂ ഒന്നും വേണ്ടാരുന്നു ഇത്തന്റ കെട്ടിയോനെ ആണോ നമ്മൾ ഇത്രയും കാലം മനസ്സിൽ ഇട്ടു നടന്നത്... അത് മാത്രം അല്ല അനിയൻ അനിയൻ എന്ന് വാ തോരാതെ പറയുന്നത് ഈ അലവലാതിയെ പറ്റിയ എന്നൊക്കെ മനസ്സിൽ ആയപ്പോ തന്നെ നമ്മളെ കാറ്റ് പോകാറായി... 


അപ്പൊ ആണ് നമ്മൾ വേറെ ഒരു കോഴിയെ കണ്ടത്... നമ്മളെ നോക്കി ചിരിക്കുന്ന ലോകകോഴിയെ... 


"ഡാ സഫീ... നീ എന്താ ഇവിടെ "... എന്നും പറഞ്ഞു ഓനുമായി സംസാരിക്കാൻ തുടങ്ങി... നമ്മളെ കൂടെ പത്തുവരെ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഇവനെ മറക്കാൻ ഒന്നും പറ്റില്ല അത്രയും വലിയ കോഴിയാ... 


നമ്മൾ സംസാരിക്കുന്നത് ലവന് പിടിച്ചിട്ടില്ല എന്ന് ഓന്റെ മുഖത്തു നോക്കിയപ്പോ തന്നെ മനസിലായി എങ്കിലും നമ്മളെ വെറുതെ ഓരോന്നു പറഞ്ഞു ഇരുന്നു... 


***********************************



എല്ലാരും കൂടെ ഫുഡ്‌ കഴിക്കാൻ ഇരുന്നു നമ്മളെയും അവരെ കൂട്ടത്തിൽ പിടിച്ചു ഇരുത്തി നമ്മളെ ഇത്ത... ഓഹ് ലവന്റെ ഇത്ത... പോയിട്ട് ഇരുന്ന മതിയായിരുന്നു നമ്മക്ക് നല്ല അടാർ തീറ്റയൊന്നു തിന്നാൻ പറ്റില്ലല്ലോ... അത് മാത്രം അല്ല ഈ മാക്രിന്റെ മുന്നിൽ തന്നെയാ നമ്മൾ ഓന് ആണേൽ നോക്കുന്നുമുണ്ട്... നമ്മൾ അതൊന്നും കാര്യം ആകാതെ തീറ്റയിൽ കോൺസെൻട്രേഷൻ വരുത്തി... 


"ഹൂ "... പെട്ടെന്ന് നമ്മളെ ലിപിൽ തട്ടിയ കൊണ്ട് നമ്മൾ എരിവ് വലിച്ചു... അപ്പൊ തന്നെ ഇത്ത നിന്റെ ലിപിന് ഇതെന്തുപറ്റിഎന്നു ചോദിച്ചപ്പോ നമ്മൾ ആ മാക്രിയെ ഒന്ന് നോക്കി... ഓന് ഇളിച്ചു കാണിച്ചു സൈറ്റ് അടിച്ചു... കാലമാടന് നമ്മളെ തീറ്റിമുട്ടിച്ചു വെട്ടി വിഴുങ്ങുന്ന കണ്ടില്ലേ... 


"ഇന്നലെ ഷോപ്പിങ് എന്നും പറഞ്ഞു പോയിട്ട് ഏതോ ഒരുത്തനെയും കൊണ്ട് വീണു പൊട്ടിച്ചു വന്നതാ ഓളെ ചുണ്ട് "... നമ്മളെ ഉമ്മ ഇത്തക്ക് മറുപടി കൊടുത്തപ്പോ തന്നെ എണീറ്റ് പോയാലോ എന്ന് തോന്നി... വീണാൽ ഇങ്ങനെ ഒക്കെ പൊട്ടുമോ എന്ന് ഇത്ത ചോദിച്ചപ്പോ എല്ലാരും ചിരിച്ചു എങ്കിലും നമ്മൾ അമർഷതോടെ അവനെ നോക്കി അവൻ ആണേൽ വീണ്ടും നന്നായിട്ട് ചിരിക്കുന്നുണ്ട്... അപ്പൊ തന്നെ അവന്റെ കാലിന് ഇട്ട് നല്ല ഒരു ചവിട്ട് അങ്ങ് കൊടുത്തു... അപ്പൊ തന്നെ ഓൻ നമ്മളെപോലെ എരിവ് വലിച്ചു... അപ്പൊ കുറച്ച് സമാധാനം ആയി....🤓🤓



"അങ്കിൾ ഈ ടോയ്ലറ്റ് എവിടാ ".... ലവന്റെ ചോദ്യം കേട്ടു എല്ലാരും ഓനെ നോക്കി... തീറ്റി കണ്ടപ്പോ തന്നെ നമ്മക്ക് തോന്നി ഇത് അത്ര നല്ലതിന് അല്ലെന്ന്... 


"മേലത്തെ ആദ്യത്തെ മുറി ഇവളുടെയാ... മോൻ അവിടെ പൊയ്ക്കോ ഇവൾ ഇപ്പൊ അങ്ങ് വരും.. അപ്പൊ നിങ്ങക് തനിച്ചു സംസാരിക്കാം "... നമ്മളെ മാഷ് അത് പറഞ്ഞ കേട്ടപ്പോ നമ്മളെ തലമണ്ടക്ക് ആരോ അടിച്ച പോലെയാ തോന്നിയെ... പിന്നെ ഓന്റെ പിറകെ ബാത്‌റൂമിൽ പോയതിന്റെ പാട് തന്നെ ഇവിടെമാറീല... ഇനിയും ഓന്റെ പിറകെ പോണത്രെ... പിന്നെ എന്റെ പട്ടി പോകും... 


ഇത്ത ഒന്ന് ചിരിച്ചു റയുന്റെ പിന്നാലെ പുറത്തേക്ക് പോകുന്ന കണ്ടു നമ്മൾ ഇത്തയുടെ കയ്യ്പിടിച്ചു അവിടെ നിർത്തി... 


"ഇങ്ങളെ കെട്ടിയോൻ ആണ് നമ്മളെ ക്ലാസ്സ്‌സാർ"... എന്നും പറഞ്ഞു നമ്മൾ ഇത്തയെ നോക്കിയപ്പോ ഇത്ത അന്തം വിട്ടു നോക്കി എന്നിട്ട് പറയുന്നത് കേട്ടു നമ്മളെ കിളി പോയി... 


"അപ്പൊ അങ്ങേരെ ക്ലാസ്സിലെ വായാടിപെണ്ണ് നീയാണ് അല്ലേ... മൂപ്പർക്ക് അവനെ കൊണ്ട് ആ വായാടിയെ കെട്ടിക്കണം എന്ന ആഗ്രഹം... ഇപ്പൊ അത് നടന്നു... ഉമ്മിക്ക് ആണേൽ നിന്നെ ഒറ്റനോട്ടത്തിൽ തന്നെ ഇഷ്ടപ്പെട്ടു... പിന്നെ നമ്മളെ കാര്യം പറയേണ്ട നിന്നെ കണ്ടപ്പോ നമ്മക്കും തോന്നിയത് അത് തന്നെ... പക്ഷെ അവന്...പഠിക്കുമ്പോൾ തൊട്ട് ഒരുത്തിയെ ഇഷ്ടാ... അവളെ കല്യാണം ഒരു കൊല്ലം മുമ്പ് കഴിഞ്ഞു... അപ്പൊ അവൻ ഇനി കേട്ടില്ല എന്നൊക്കെ വീരവാദം മുഴക്കി നടന്നതാ... ഇപ്പൊ നമ്മൾ ഒക്കെ കൂടി അവനെ മാറ്റി എടുത്തു വീണ്ടും പഠിക്കാൻ പോയി... 


ഇപ്പൊ പിന്നെ വേറെ ഒരുത്തിയെ തട്ടി വീണതും അവളെ കുറിച്ചു പറയുമ്പോൾ ഒക്കെ അവനെ ആയിരം നാവ് ആണ്... ഇനി അവളെ എങ്ങാനും ഇവനെ പ്രേമിക്കാൻ നിക്കുന്നതിന്നു മുമ്പ് ഇവനെ കെട്ടിക്കണം എന്ന് കരുതി... 


ഞങ്ങൾ മൂന്നും കണ്ടെത്തിയ ആൾ നീ ആയോണ്ട് അവൻ സമ്മതിക്കും... നിനക്ക് അവനെ ഇഷ്ടായോ "?....


നമ്മൾ അപ്പൊ എന്ത് പറയും എന്ന് ചിന്തിച്ചു നോക്കിയപ്പോൾ എന്താ ഇഷ്ടമല്ല എന്ന് പറയാൻ കാരണം ഒന്നുമില്ല... പക്ഷെ ആ മാക്രി അവനെ പറ്റി ചിന്തിച്ചു നോക്കിയപ്പോ വേണ്ട എന്ന് പറഞ്ഞു നോക്കിയാലോ... ആകെ കൺഫ്യൂഷൻ ആയി അങ്ങ് നിന്നു... അല്ലാതെ എന്താ.... പിന്നെ അവൻ ഇപ്പൊ പറയുന്നത് നമ്മളെ പറ്റി ആണെന്ന് കേട്ടപ്പോ ഒരു ഇഷ്ടം ഒക്കെ തലപൊക്കി ഒന്ന് ചിരിച്ചു...പക്ഷെ നിങ്ങൾക് ഒക്കെ നമ്മളെ ഇഷ്ടം ആയ സ്ഥിതിക്ക് നമ്മൾ എങ്ങനാ വേണ്ടന്ന് പറയുക... പക്ഷെ ആ തെണ്ടി റിയാൻ നമ്മളെ ഇഷ്ടാണോ എന്നൊക്കെ ചിന്തിച്ചു കൂട്ടി എന്നല്ലാതെ ഒന്നും പറയാൻ പറ്റിയില്ല... 


ഇത്ത നമ്മളെ മുറിയിൽ കയറ്റി നിങ്ങളെ ഇഷ്ടം നിങ്ങൾ തന്നെ പറഞ്ഞു തീരുമാനിക്ക് എന്നും പറഞ്ഞു നമ്മളെ മുറിയിൽ കൊണ്ട് പോയി ഇത്ത അവിടന്നു പോയി... മുറിയിൽ ഒന്നും കോപ്പനെ കാണാത്ത കൊണ്ട് ബാത്‌റൂമിൽ തന്നെ അട ഇരിക്കണോ എന്നും ചിന്തിച്ചു നമ്മൾ ഡോർന്റെ അടുത്ത് ചെന്നു... അപ്പൊ തന്നെ ഓൻ ഡോർ തുറന്നു നമ്മൾ കിടക്കുന്നു ഓന്റെ കയ്യിൽ😐😐... 


"നിനക്ക് എന്താടി ഒളിഞ്ഞു നോക്കൽ ആണോ പണി "... ഓന്റെ ചോദ്യം കേട്ടപ്പോ തന്നെ രണ്ട് കൊടുക്കാൻ ആണ് തോന്നിയത്... 


"അയ്യട... നോക്കാൻ പറ്റിയ ഒരു ചരക്കെ "... നമ്മളും വിട്ടുകൊടുത്തില്ല... 


"എന്താ എന്താ പറഞ്ഞത്... എനിക്ക് എന്താടി ഒരു കുറവ് "... എന്നും പറഞ്ഞു ഓൻ അരികിൽ വന്നു... 


"കുറവൊന്നും ഇല്ല... എല്ലാം കൂടുതലാ "... "അതെ ഇത് എന്റെ റൂം... എന്റെ ബാത്ത്റൂം... ഇവിടെ വന്നു ഒളിഞ്ഞു നോക്കുക എന്നൊക്കെ പറഞ്ഞാൽ ഉണ്ടല്ലോ... 


ഇവിടെ ഒളിഞ്ഞു നോക്കുന്നവരാ മോൻ വേഗം പോകാൻ നോക്ക് ".... 


"ഇവിടന്ന് പോകാൻ തന്ന പൊന്നെ... ഇവിടെ നിന്നെയും കെട്ടി താമസിക്കാൻ ഒന്നും വന്നതല്ലേ... അല്ലേ നിന്നെ ആണ് കാണാൻ വരുന്നത് എന്ന് അറിഞ്ഞു എങ്കിൽ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല... 


ഹോ ഇത്ത പറയുന്നത് കേട്ടപ്പോ ഞാൻ കരുതി നല്ല പെണ്ണ് ആണെന്ന്... ഇതിപ്പോ ഈ അലവലാതിയെ ആണോ ഇത്രയും കാലം ഇത്ത പറഞ്ഞത്... 


നീ ഇത്ത പറയുന്ന കേട്ട് നമ്മളെ കല്യാണം നടക്കും എന്നൊന്നും വിചാരിക്കേണ്ട... അത് ഒരിക്കലും നടക്കില്ല ".... 


"അയ്യട... അല്ലേ നിന്നെ കെട്ടി ക്കൂടെ കഴിയാം എന്ന് എനിക്ക് യാതൊരു ആഗ്രഹവും ഇല്ല... കെട്ടാൻ പറ്റിയ ഒരു സാദനം... കെട്ടുന്നതിന്നു മുന്നേ ഇങ്ങനെ കെട്ടിയാൽ പിന്നെ എങ്ങനാണ് എന്ന് ആർക് അറിയാം... മരമാക്രി ".... എന്ന് അബദ്ധത്തിൽ വായെന്നു വീണു പോയപ്പോ ആണ് നമ്മൾക്ക് ബോധം വന്നത്... 


♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



നമ്മളെ അവസ്ഥ ഇപ്പൊ ഏതാണ്ട് ചെകുത്താനും കടലിനും ഇടക്ക്ആണ്... ഇവളെ നമ്മക്ക് ഇഷ്ടം ആണ് എങ്കിലും ഇവളെ കാണുമ്പോൾ എന്താ പറയുന്നത് എന്ന് നമ്മക്ക് തന്നെ അറീല... 


ഇവിടെ വന്നപ്പോതൊട്ട് നമ്മക്ക് പേടികൊണ്ടൊക്കെ മൂത്രംഒഴിക്കാൻ തോന്നാ... ഫുഡ്‌ കഴിക്കുമ്പോൾ ഓളെ ആറ്റിട്യൂട് ഒന്ന് കാണേണ്ട കാഴ്ചയാ... ഒന്ന് കൂടെ അങ്ങനെ ഒന്ന് കൊടുക്കാൻ തോന്നും 😝😝... പക്ഷെ അതിനൊക്കെ നമ്മളെ കാലിന് ഇട്ട അവൾ തന്നത്... 



ഫുഡ്‌ ഒക്കെ കഴിച്ചപ്പോൾ ബാത്ത്റൂം ചോദിച്ച നമ്മക്ക് ഓളെ ബാത്രൂം തന്നെ കാണിച്ചു തന്നു ഓളെ വാപ്പ... ഓളെ പിന്നാലെ അയക്കാം എന്ന് പറഞ്ഞു കേട്ടപ്പോ നമ്മൾ മനസ്സിൽ പലതും കണക്കുകൂട്ടി... പക്ഷെ എല്ലാം കുളം ആയി... ഡോർ തുറന്നപ്പോൾ തന്നെ അവളെ കണ്ട് എല്ലാം പ്ലാനും വെള്ളത്തിൽ വരച്ചതു പോലെയായി... 


ഓളെ ആ മരമാക്രി എന്നുള്ള വിളി കേട്ടപ്പോ തന്നെ വീണ്ടും ദേഷ്യം വന്നു അപ്പൊ തന്നെ ഓളെ നേർക് ചെന്നു... ഓളും പേടിച്ചു പിന്നാലെ പോയി ചുമരിൽ തട്ടി നിന്നു... അപ്പൊ നമ്മൾ ഓളെ അടുത്ത് എത്തിയതും ഓളെ ലിപ് ഓൾ പൊത്തിപിടിച്ചു നിക്കുന്ന കണ്ടു നമ്മക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല... 


അപ്പൊ തന്നെ ഇത്തയും ഇക്കുവും ഒക്കെ വന്നു ബാക്കി കല്യാണം കഴിഞ്ഞു മതി എന്നും പറഞ്ഞു നമ്മളെ വിളിച്ചു... 


"അല്ല ഫസ്ന... നീ എന്തിനാ നിന്റെ പേര് സന എന്ന് പറഞ്ഞത് "...? 


ഇത്തയുടെ ചോദ്യം കേട്ടു നമ്മളും ഇക്കുവും ഒരു പോലെ അവരെ നോക്കി.... 


"അത് അവൾക്ക് ആ പേര് ഇഷ്ടല്ല... ഫസ്ന എന്ന് ആരും വിളിക്കുന്നില്ല എന്നും പച്ചു എന്ന എല്ലാരും വിളിക്കാ എന്ന് പരാതിയും പറഞ്ഞു ചോദിക്കുന്നവരോട് ഒക്കെ സന എന്ന് പറയാ "... 


എന്ന് ഓളെ ഇത്ത പറഞ്ഞു കേട്ടപ്പോൾ എല്ലാരും നന്നായി ചിരിച്ചു... നമ്മൾ വിട്ടു കൊടുക്കോ നല്ലോണം കളിയാക്കി😄😄... 


"അതിനെന്താ... ഞങ്ങൾ ഒക്കെ ഇവനെ റിച്ചു എന്ന വിളിക്കുന്നെ "...എന്ന് ഇത്ത പറഞ്ഞു കേട്ടപ്പോ കുരിപ്പ് നമ്മൾ ചിരിചതിന്റെ ഡബിൾസ്ട്രോങ്ങ്‌ ചിരിക്കാ... വേണ്ടാരുന്നു ഇത്താ... 


"പച്ചുവും,, റിച്ചുവും... ഒരുമാതിരി കാർട്ടൂൺ പോലെ അല്ലേ... പാച്ചുവും കിച്ചുവും... എന്നൊക്കെ പറയും പോലെ അല്ലേ "... വേറെയാര് നമ്മളെ പുന്നാര ഇക്കു... ഇനി നിന്ന് പണി വങ്ങേണ്ടേ എന്ന് കരുതി നമ്മൾ താഴെ ചെന്നു... 


ഒടുക്കം എല്ലാരും അവിടെ പിടിച്ചു ഇരുത്തി... റിങ്ങ് തന്നു ഇത് അവൾക്ക് ഇട്ട് കൊടുക്കാൻ പറഞ്ഞു... നമ്മൾ അതിൽ നോക്കുമ്പോ നമ്മളെ പേര് കൊത്തിവച്ചേക്കുന്നു... ഇതൊക്കെ എപ്പോ,, നമ്മൾ അവരെയൊക്കെ നോക്കിയപ്പോ അവരൊക്കെ ക്ലോസ്അപ്പ്‌ കാണിച്ചു... 


നമ്മൾ അത് പിടിച്ചു ഇതോടെ ഈ കുരിപ്പ് തലയിൽ ആവും അല്ലോ എന്നൊക്കെ ചിന്തിച്ചു നിന്നു... ഒടുക്കം എല്ലാരും പറഞ്ഞു അതും നടത്തിച്ചു... അവളെ കയ്യും പിടിച്ചു അവളുട മുഖത്തു നിന്ന് കണ്ണ് എടുക്കാതെ ഒരു വിധം അതും ഇട്ടു... നേരത്തെ തോന്നിയ പോലെയല്ല ഇപ്പൊ കൂടെ കൊണ്ട് പോവാൻ ആണ് തോന്നിയെ 😘😘... 


എല്ലാരോടും യാത്ര പറഞ്ഞു അവർ കാറിൽ കയറി പോയി... നമ്മളും യാത്ര പറഞ്ഞു ബൈക്കിൽ കേറി പോക്കറ്റിൽ കയ്യ് വെച്ചപ്പോ ആണ് നമ്മൾ ആ ഞെട്ടിക്കുന്ന സത്യം മനസ്സിൽ ആക്കിയത്... നമ്മളെ ചാവി ഓളെ ബാത്‌റൂമിൽ റസ്റ്റ്‌ ചെയ്യാ... നേരത്തെ പോയപ്പോ അത് തറയിൽ വീണപ്പോ അവിടെ വെച്ചിരുന്നു... ഇനി ഇപ്പൊ അവരോട് ഒക്കെ ശേ ആകെ നാണക്കേട്... 


ഓളെ വാപ്പ പുറത്തു തന്നെ ഉണ്ടായിരുന്നു നമ്മൾ അടുത്ത് ചെന്നു കാര്യം പറഞ്ഞു... മൂപര് അവളെ വിളിച്ചു അത് കൊണ്ട് വരാൻ പറഞ്ഞു അകത്തേക്ക് പോയി... 


ദേ വരുന്നു ലവൾ... നമ്മളെ ചാവി അവളെ ചൂണ്ടുവിരലിൽ ഇട്ട് കറക്കിക്കൊണ്ട്... നമ്മൾ അത് വാങ്ങാൻ നോകിയെങ്കിലും അവൾ കയ്യ് മാറ്റി നമ്മളെ നോക്കി ഇളിച്ചു... 


"mr റിയാൻ... താങ്കൾ എന്താ നേരത്തെ പറഞ്ഞത്... ഞാൻ ഒളിഞ്ഞു നോക്കി എന്ന് അല്ലേ അപ്പൊ ഇത് അവിടെ വെച്ച് പോന്നത് വീണ്ടും വന്നു ഒളിഞ്ഞു നോക്കുന്നുണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്യാൻ ആണോ"?.... ഓളെ ഒടുക്കത്തെ ചോദ്യം കേട്ടു നമ്മൾ നെറ്റി ചുളിച്ചു... 


"പിന്നെ താൻ എന്താ പറഞ്ഞത് ഇത്ത പറയുന്നത് കേട്ടു ഈ കല്യാണം നടക്കും എന്ന് കരുതേണ്ട എന്ന് അല്ലേ... എന്ന പിന്നെ റിങ്ങ് ഇടാൻ പറയുമ്പോൾ തനിക്ക് പറയാമായിരുന്നു ഇവളെ ഇഷ്ടല്ല എന്ന്... ഇത്ത പറയുന്ന കേട്ടത് ഞാൻ അല്ല നിങ്ങളാ... പിന്നെ ഇനിയും ടൈം ഉണ്ട് ഇത് വേണേൽ ഞാൻ ഊരിതരാം നിങ്ങൾ കൊണ്ട് പോയി നിങ്ങളെ തേച്ചിട്ട് പോയ ആ സുറുമിക്ക് കൊണ്ട് പോയി കൊടുക്ക്... അവളെ പേര് സുറുമി എന്ന് തന്നെ അല്ലേ "?..... 


ഇതൊക്കെ അവൾ പറഞ്ഞത് നമ്മളെ ചെവിയിൽ അല്ല നെഞ്ചിൽ ആണ് കൊണ്ടത്... ഇതൊക്കെ ഇവൾ എപ്പോ അറിഞ്ഞു... ഇത്ത തന്നെ ആണോ പറഞ്ഞത്... നമ്മക്ക് പിന്നെ ഒന്നും പറയാൻ പോലും കിട്ടിയില്ല... ആ ചാവി തട്ടിപ്പറിച്ചു വേഗം അവിടന്നു വന്നു... അപ്പോളും അവൾ നമ്മളെ നോക്കിചിരിച്ചു കൊണ്ട് അവിടെ തന്നെ ഉണ്ട്... 


******************************


നമ്മൾ വീട്ടിൽ എത്തിയപ്പോൾ തന്നെ എല്ലാരും കൂടി അവളെ വാ തോരാതെ പൊക്കി കൊണ്ട് ഇരിക്കാ... പെട്ടെന്ന് തന്നെ കല്യാണം നടത്തണം എന്ന് നമ്മളെ ലണ്ടൻകോഴി പറയുമ്പോൾ നമ്മൾ അവനെ തുറിച്ചു നോക്കുന്നത് കണ്ടു അവൻ സ്കൂട്ട്ആയി... എല്ലാർക്കും ആ അഭിപ്രായം തന്നെയാണ് ഇഷ്ടം കേട്ടപ്പോൾ നമ്മക്ക് സന്തോഷം ആയെങ്കിലും അവൾ അവസാനം പറഞ്ഞ വാക്ക് ഓർത്തു പോയി.... 



"നിങ്ങൾ എന്തിനാ ആ സുറുമിന്റ കാര്യം അവളോട് പറഞ്ഞത് "... നമ്മൾ ഒച്ചവെച്ച് ഇത്തയോട് ചോദിച്ചു... അപ്പൊ തന്നെ ഇത്ത ചിരിച്ചു കൊണ്ട് നമ്മളെ അടുത്ത് വന്നു... 


"ഈ കല്യാണം എന്നൊക്കെ പറയുന്നത് പരസ്പരം മനസിലാക്കി വേണം നടത്താൻ... ഒരു രഹസ്യവും നിങ്ങൾക് ഇടയിൽ ഉണ്ടാകരുത്... അങ്ങനെയുള്ള ദാമ്പത്യം മാത്രമേ കൂടുതൽ നില നിൽക്കൂ... അവളെ പറ്റിയുള്ള എല്ലാം അവൾ എന്നോട് പറഞ്ഞത് ആണെങ്കിലും എല്ലാം നിന്നോട് തുറന്നു പറയാൻ അവളെ വാപ്പ നാളെ നേരിട്ട് നിന്നെ കാണണം എന്ന് പറഞ്ഞു... നീ ചെല്ലണം അവരെ അടുത്ത് "... ഇതൊക്കെ ഇത്ത നമ്മളോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു... 


"റിങ്ങ് എക്സ്ചേഞ്ച് നടത്തിയതിന്റെ ശേഷം ആണോ എല്ലാം പറയുന്നേ "?.... 


"എനിക്ക് ഉറപ്പാ എല്ലാം കേട്ടു കഴിയുമ്പോൾ നിനക്ക് അവളെ കൂടുതൽ ഇഷ്ടം ആവുകയെ ഉള്ളൂ... എന്നെ രക്ഷിച്ച കൊണ്ട് മാത്രല്ല എനിക്ക് അവളെ ഇഷ്ടം ആയത്... നിന്റെ ഈ ചൂടൻ സ്വഭാവം പിടിച്ചു നിൽക്കണം എങ്കിൽ അവളെ പോലെ തന്റെടം ഉള്ള പെണ്ണ് തന്നെ വേണം... ഒരു പാവം പൂച്ചക്കുട്ടി പെണ്ണ് ഒന്നും നിന്റെ ഈ കലിപ്പ് പിടിച്ചു നിന്ന് എന്ന് വരില്ല... 


അവൾ അവളെ കുറിച്ച് എന്നോട് പറഞ്ഞു എങ്കിലും ഞാൻ പറയുന്നതിനെക്കാൾ നല്ലത് അവർ തന്നെ പറയുന്നത് ആവും... നീ അവളെ കാണണം... 


എല്ലാം കേട്ടു കഴിയുമ്പോൾ വേണ്ട എന്നാണെങ്കിൽ ഞാൻ തന്നെ ആ റിങ്ങ് തിരിച്ചു വാങ്ങിക്കൊള്ളാം ".... എന്ന് പറഞ്ഞു ഇത്ത കണ്ണീർ തുടച്ചു... അത് കണ്ടപ്പോൾ സങ്കടം ആയി... 



ഇത്തയോട് സോറി ഒക്കെ പറഞ്ഞു നമ്മൾ ഇക്കുന കെട്ടിപിടിച്ചു കുറെ കരഞ്ഞു... കാരണം ഇത്തയോട് നമ്മൾ ഇങ്ങനെ ഒച്ചയിട്ട് സംസാരിക്കാറില്ല... ഇത്തക്ക് കുടുംബക്കാർ ആയിട്ട് ആരുമില്ല എന്ന് പറയുന്നത് ആവും ശരി... ഉമ്മയും അനിയത്തിയും മാത്രേ ഉള്ളൂ... അവർ ആണെങ്കിൽ വലിയ ടച്ച് ഒന്നുമില്ല... എന്നാലും ഇത്ത ഇടക്കൊക്കെ പോവും... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



സത്യം പറയാലോ ഈ റിങ്ങ് കയ്യിൽ ഇട്ടതിനു ശേഷം നമ്മളെ കയ്യിൽ മൊത്തം ഒരുകുളിരാ... കിടന്നിട്ട് ഉറക്കം പോലും വരുന്നില്ല... ഫറുവും സഹയും കൂടെ നമ്മളെ അടുത്ത് നിന്ന് ഓരോന്നു പറഞ്ഞു നമ്മളെ കൂടുതൽ പിരി കേറ്റാൻ തുടങ്ങിയിട്ടും ഉണ്ട്... വെക്കേഷൻ പിന്നെ നമ്മളെ സഹക്ക് ഇവിടെ കൂടാതെ ഒരു പരിപാടിയും ഇല്ലന്നെ... 


നമ്മൾ അവനെ കണ്ടപ്പോ ഉള്ള അട്ട്രാക്ഷൻ പറഞ്ഞു കൊണ്ടാ അവരെ ചിരി... സഹിക്കാൻ പറ്റാത്ത കൊണ്ട് രണ്ടിനെയും എടുത്തു വെളിയിൽ ഇട്ടു... അതെന്നെ പുറത്താക്കി വാതിൽ അടച്ചു... 


എന്തായാലും ഉറക്കം വരില്ല അത് കൊണ്ട് തന്നെ അവരെ അടുത്ത് പോയി നമ്മൾ തല്ലുകൂടിയും ഗെയിം കളിച്ചും നേരം വെളുപ്പിച്ചു... രാവിലെ തന്നെ നമ്മളെ സ്ഥിരംമീൻ പിടിക്കാൻ പോകൽ എല്ലാരും തടഞ്ഞു... കല്യാണം അടുത്ത കൊണ്ട് അതൊന്നും പറ്റില്ല എന്ന്... നമ്മൾ അതൊന്നും കാര്യം ആകാതെ പോയി... ഫസിത്തയൊക്കെ കാലത്തു തന്നെ പോയി അഫിന്റെ എൻഗേജ് നാളെ ഉണ്ടെന്നു പറഞ്ഞത് കേട്ടു.... 



വൈകീട്ട് നമ്മളെ കലാപരിപാടികൾ ഒക്കെ കഴിഞ്ഞു വരുമ്പോൾ നമ്മളെ മാഷ് ഒരുങ്ങി ഇറങ്ങുന്നു... ചോദിച്ചപ്പോ നമ്മളെ ചെക്കനെ കാണാൻ പോവാന്ന് പറഞ്ഞു... എങ്കിൽ ഇപ്പൊ നമ്മളെ കാര്യത്തിലും തീരുമാനം ആകും... ഈ റിങ്ങ് തിരിച്ചു കൊടുക്കേണ്ടി വരോ എന്നൊക്കെ ചിന്തിച്ചു... 


എല്ലാം കേട്ടു കഴിയുമ്പോൾ അവൻ നമ്മളെ വേണ്ട എന്ന് പറയോ... എന്തോ ഇപ്പൊ മനസ്സിൽ അവൻ മാത്രേ ഉള്ളൂ... നമ്മക് ഇതിനൊന്നും അവകാശം ഇല്ലേ... ആ എന്തായാലും പടച്ചവൻ തീരുമാനിക്കട്ടെ... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️




കാലത്തു തന്നെ ഇക്കു ഇന്ന് മാഷിനെ കാണണം എന്ന് പറഞ്ഞു കൊണ്ടാ പോയത്... നമ്മക്ക് ആണേൽ ടെൻഷൻ ഉണ്ട്... ഓളെ ആദ്യത്തെ തേപ്പും അതിൽ വല്ല കയ്യബദ്ധം പറ്റിയത് എന്നൊക്ക പറഞ്ഞു നമ്മളെ തലയിൽ അതിനെ പിടിച്ചു ഇടാൻ എങ്ങാനും ആണോ അവരെ പരിപാടി എന്നൊക്കെ ചിന്തിച്ചു പോകണോ എന്ന് വരെ ഡൌട്ട്ഉണ്ട്... പക്ഷെ നമ്മളെ ഇത്ത എന്തായാലും അങ്ങനെ ഉള്ളതിന് ഒന്നും കൂട്ട് നിൽക്കില്ല എന്ന ഉറപ്പുണ്ട്... എന്നാലും അവർ എന്താവും പറയുക എന്ന ടെൻഷനും ഉണ്ട്... 


ബീച്ചിൽ ആണ് അവളെ വാപ്പ വരാൻ പറഞ്ഞത്... ഇത് എന്തിനാ ഇങ്ങനെ ഒരു സ്ഥലം ആ ആർക്കറിയാം... കുറച്ച് വെയിറ്റ് ചെയ്തപ്പോ മൂപ്പർ ഒരു ഓട്ടോയിൽ വന്നു ഇറങ്ങി... നമ്മളുടെ അടുത്ത് വന്നു നമുക്ക് അങ്ങോട്ട്‌ മാറി നിൽകാം എന്നും പറഞ്ഞു ആളില്ലാത്ത ഒരു സ്ഥലത്ത് നമ്മളെ കൂട്ടിപ്പോയി... 


"എന്താ അങ്കിൾ... എന്താ പറയാൻ ഉള്ളത് "...നമ്മൾ ചോദിച്ചു... 


"അത്... അത് മോനെ അവളെ ഇത്ര പെട്ടെന്ന് ഒന്നും കെട്ടിക്കണം എന്നൊന്നും ഞാൻ കരുതിയതല്ല...പക്ഷെ ഇങ്ങനെയൊക്കെ നടത്താൻ ആവും അവളുട വിധി "..എന്നും പറഞ്ഞു മൂപ്പർ കണ്ണീർ തുടച്ചു... 


"എന്താ അങ്കിൾ പറയാൻ ഉണ്ടെന്ന് പറഞ്ഞത് "...വീണ്ടും അങ്ങേരെ മൗനത്തിനു വിരാമം ഇട്ടു നമ്മൾ ചോദിച്ചു... 


"മോന് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... മോൻ എന്നെ മാഷ് എന്ന് വിളിച്ചാൽ മതി... അങ്ങനെ കേട്ടാ ശീലം... ഭാര്യ ആയാലും മക്കൾ ആയാലും സഹപ്രവർത്തകർ ആയാലും അങ്ങനെ വിളിക്കൂ "....


"സോറി അങ്കിൾ... അല്ല മാഷേ "...നമ്മൾ ഒന്ന് ചിരിച്ചു...അദ്ദേഹം വീണ്ടും പറയാൻ തുടങ്ങി... 


"എന്റെ മോൾ ഈ കാണുന്ന പോലെ ഒന്നുമല്ല... ആൾ പാവായിരുന്നു... അവൾ ഇങ്ങനെ ഒക്കെ ആവാൻ ഈ ഞാനും കാരണമായിട്ട് ഉണ്ടാവണം... പഠിക്കാൻ അവളെ കഴിഞ്ഞു മാത്രമേ സ്കൂളിൽ കുട്ടികൾ ഉണ്ടായിരുന്നുള്ളൂ... എല്ലാറ്റിനും ഒന്നാം സ്ഥാനം നേടിയ അവൾ ഞങ്ങളെ ഭാഗ്യം ആയിട്ടാ ഞങ്ങൾ കരുതിയത്... 


അവൾ ഹൈസ്കൂൾ എത്തിയപ്പോ അവൾക് പിന്നെ പോകാനും വരാനും ഒക്കെ ഞാൻ കൂട്ട് ഉള്ളത് കൊണ്ട് സമാദാനം ആയി... അവളുടെ കണക്ക് സാർ ഞാൻ ആയിരുന്നു എങ്കിലും അവൾ എന്നേക്കാൾ മുമ്പേ പല കാര്യവും ചെയ്തിരുന്നു... അവളെ പറ്റി പറയുമ്പോൾ എനിക്ക് മാത്രല്ല അവളുടെ ഉമ്മക്കും ആയിരം നാവ് ആയിരുന്നു... 


അവൾ അവളുടെ കൂട്ട് തുടങ്ങിയത് ഒൻപതാം ക്ലാസ്സിൽ ഉള്ളപ്പോൾ ആണ്... നാലും പഠിക്കാൻ മിടുക്കി മുൻ ബെഞ്ചിൽ ഇരുത്തം... പല എക്സമിനു പോലും ഒരേ മാർക്ക് വാങ്ങി സ്കൂളിന് പോലും പേര് സൃഷ്ടിച്ചവർ...അവരെ ഒന്നിച്ചുള്ള പോക്ക് കണ്ടു സ്കൂൾ മൊത്തം അവർക്ക് ഒരു പേരിട്ടു... *ഫോർ ദ പീപ്പിൾ *....


പത്താം ക്ലാസ്സിൽ സ്കൂളിന്റെ പ്രതീക്ഷ അവർ ആയിരുന്നു... പക്ഷെ എല്ലാരേയും അത്ഭുതപ്പെടുത്തി അവരുടെ മാർക്ക് അവരുടെ നാലും ഒരേ മാർക്ക് നേടിക്കൊണ്ട്... ഇതിൽ ഒക്കെ എന്റെ മോൾക് വലിയ പങ്ക് ഉണ്ടെന്ന് എനിക്ക് അറിയാം... കാരണം പല ദിവസവും അവർ ചിലവിട്ടത് എന്റെ വീട്ടിൽ ആയിരുന്നു... 



അവർ സ്കൂളിൽ മാത്രല്ല ഞങ്ങൾ അദ്ധ്യാപകൻമാർക്കും നാട്ടുകാർക്കും ഒക്കെ അവർ കണ്ണിലുണ്ണിയായി... പ്ലസ്ടു ആയപ്പോ ആണ് അവരുടെ ജീവിതം മാറി മറിഞ്ഞതു... 


രാജേഷ് മാഷ് ആയിരുന്നു അവരുടെ സാർ... അദ്ദേഹത്തിന് അറ്റാക്ക്ആയി ഹോസ്പിറ്റലിൽ ആയി... ഓപ്പറേഷൻ ഒക്കെ വേണ്ടി വന്നോണ്ട് അദ്ദേഹം തന്നെ ശിഷ്യൻ ആണെന്നും പറഞ്ഞു തത്കാലം നിക്കാൻ വേണ്ടി വിനോദ് എന്ന് പറഞ്ഞ ഒരു പയ്യനെ കൊണ്ട് വന്നു... ഞങ്ങൾ സ്റ്റാഫ്‌ റൂമിൽ വെച്ചുള്ള പരിചയം മാത്രേ ഉള്ളു എങ്കിലും നല്ല പയ്യൻ ആയി തോന്നി... നല്ല സ്വഭാവം..വിനയം അതൊക്കെ ഉണ്ടായിരുന്നു... 


ഒരു ദിവസം വീട്ടിൽ നിന്ന് അയാളെ മാറ്റണം എന്നൊക്കെ പറഞ്ഞു അവൾ ബഹളം വെച്ചിരുന്നു... പിന്നീട് ഒന്നും പറഞ്ഞു കേട്ടില്ല... ഒരിക്കൽ സ്കൂൾ വിട്ട് ഇറങ്ങാൻ നേരം അവളുടെ നോട്ബുക്ക്‌ എടുത്തില്ല എന്നും പറഞ്ഞു അവൾ ക്ലാസ്സിലേക്ക് പോയി... അവളെ കാണാതെകൊണ്ട് ഞാൻ അവളെ ക്ലാസ്സ്‌ ലക്ഷ്യമാക്കി പോയപ്പോൾ കണ്ട കാഴ്ച്ച,, കുറച്ച് കുട്ടികളും സാറമ്മാരും കൂടി നോക്കി നിൽക്കുന്ന കണ്ടു എന്താണ് എന്നറിയാൻ ഞാനും അവരെ അടുത്ത് ചെന്നു... ബാക്കിയുള്ളവരെല്ലാം വീട്ടിൽ പോയിരുന്നു... 


എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റാത്ത കാഴ്ച്ചയായിരുന്നു അത്... ഇപ്പോളും ആ ദിവസം എന്റെ മനസ്സിൽ തങ്ങിനിൽപ്പുണ്ട്... മറക്കാൻ പറ്റുന്നില്ല... ആ വിനോദിന്റെ ദേഹത്ത് അവൾ എന്റെ മോൾ കസേര കൊണ്ടും അടിച്ചു വീഴ്ത്തി അയാളെ തല്ലിക്കൊണ്ട് ഇരിക്കുന്നതാന്ന്... അയാൾ അവളെ തിരിച്ചു തല്ലുന്നും ഉണ്ട്... പക്ഷെ അവളും അവളെ കൊണ്ട് പറ്റുംവിധം അയാളെ എന്തൊക്കയോ ചെയ്തു... 


ഒടുക്കം എല്ലാരും കൂടി പോലീസിനെ ഒക്കെ വിളിച്ചു അവർ വന്നപ്പോ കാര്യം തിരക്കിയ si യോട് അവൾ പറയുന്നത് കേട്ടപ്പോ ആണ് എനിക്കും കാര്യം മനസ്സിൽ ആയത്... അവളുടെ ഫോർ ദ പീപ്പിൾ കൂടിയായ റിഫ എന്ന് പറയുന്ന പെൺകുട്ടിയെ അയാൾ മാനബങ്കപ്പെടുത്താൻ ശ്രമിക്കുമ്പോൾ ആണ് ഇവൾ ഇവിടെ എത്തിയത് എന്നാണ് പറഞ്ഞത്... അത് കണ്ടു കൊണ്ടാ ഇവൾ ഇതൊക്കെ ചെയ്തത് എന്നും പറഞ്ഞു... 


പിന്നീടുള്ള ഞങ്ങളുടെ ദിവസങ്ങൾ പോലീസ്സ്റ്റേഷനിൽ.. കോടതിയിൽ ഒക്കെ ചിലവഴിച്ചു... 


പക്ഷെ അവളെ അതൊന്നും ബാധിച്ചതെയില്ല... അവൾ തകർന്നതു അവളുട കൂട്ടുകാരി അന്ന് സ്റ്റേഷനിൽ പറഞ്ഞ ആ വാക്കുകൾ ആയിരുന്നു... അയാൾ അങ്ങനെ ഒന്നും ചെയ്തിട്ടില്ല എന്ന് അവൾ പറഞ്ഞപ്പോൾ മുതൽ എന്റെ മോൾ തകർന്നുപോയി... 


അയാൾ രക്ഷപ്പെടും എന്നോർത്ത് അന്ന് അവൾ കോടതിയിൽ പറഞ്ഞത് അയാൾ അവളെ തന്നെ ഉപദ്രവം ചെയ്യാൻ ആണ് പോയത് എന്നായിരുന്നു... അത് കേട്ടപ്പോ തളർന്നു പോയത് ഞങ്ങൾ ആയിരുന്നു... അങ്ങനെ അയാൾക് ശിക്ഷ കിട്ടി... പക്ഷെ അയാൾ പോകുമ്പോ പറഞ്ഞ വാക്കുകൾ തിരിച്ചു വന്നാൽ നിന്നെ വെറുതെ വിടില്ല എന്നായിരുന്നു... 


നാട്ടുകാരുടെയും സഹപാടികളുടെയും കളിയാക്കൽ എല്ലാം അവളെ തകർത്തു... അവൾ സ്കൂളിൽ നിന്നു പോലും വിട്ട് നിന്നു... മറ്റു രണ്ട് ഫ്രണ്ട്‌സ് ഒന്ന് സാക്ഷിപറയാൻ പോലും വന്നില്ല അതോടെ ഫോർ ദ പീപ്പിൾ അവസാനിച്ചു... പിന്നീട് അവർ നാല് പേരും സ്കൂളിൽ വരാതെയായി... 


ഞാൻ അവളെ നിർബന്ധിച്ചു സ്കൂളിൽ വീണ്ടും വരാൻ തുടങ്ങി എങ്കിലും അവൾ ഒരു കാര്യം മാത്രമേ എന്നോട് അവശ്യപ്പെട്ടുള്ളൂ... 


അത് അവളും അവരും ഒരേ ക്ലാസ്സിൽ ഉണ്ടാവരുത് എന്നായിരുന്നു...അവളുടെ ആഗ്രഹം പോലെ തന്നെ അവൾ മറ്റൊരു ക്ലാസ്സിൽ ഇരുന്നു പഠിച്ചു... 


പക്ഷെ അന്ന് ഈ പ്രശ്നം ഉണ്ടായ ആ കുട്ടി പിന്നീട് സ്കൂളിലേക്ക് വന്നില്ല... ഞങ്ങൾ അദ്ധ്യാപകൻമാർ അവളുടെ കുടുംബക്കാരെ കണ്ടു പറഞ്ഞു എങ്കിലും അവളെ പിന്നീട് അങ്ങോട്ട്‌ അയക്കാൻ അവർ സമ്മതിച്ചില്ല... 


അവൾക്ക് അത് സങ്കടം ഉള്ള കാര്യമാണ് എങ്കിലും അവൾ അതൊന്നും പുറത്തു കാണിച്ചില്ല... അങ്ങനെ തീർത്തും ഒറ്റപ്പെട്ടു തന്നെ അവൾ ജീവിച്ചു... നാട്ടുകാരും സഹപാടികളും കുടുംബക്കാരും എല്ലാം അവളെ വലിയ തെറ്റ് കാരിയായും അഹങ്കാരിയും ഒക്കെയായി... 


അവളുടെ ഈ മാറ്റം ഞങ്ങളെ തളർത്തി എങ്കിലും അവളുടെ മുന്നിൽ കാണിച്ചില്ല... കാരണം അവൾക്ക് എന്നിൽ നല്ല വിശ്വാസം ഉണ്ടായിരുന്നു അവളെ മനസ്സിൽ ആകാൻ ഞാൻ കൂടെ ഉണ്ടെന്ന്... 


ഇതൊക്കെ ഞാൻ നിന്നോട് പറയുന്നത് ഇതെല്ലാം ആരുടെ എങ്കിലും നാവിൽ നിന്ന് ഏതെങ്കിലും സാഹചര്യത്തിൽ നീ കേട്ടാൽ നിനക്ക് സഹിച്ചു എന്ന് വരില്ല അത് കൊണ്ടാ മോനെ ".... 


ഇതൊക്കെ പറയുമ്പോളും മാഷിന്റെ കണ്ണ് നീര് ഒഴുകികൊണ്ടിരുന്നു... ഇത്ത പറഞ്ഞത് എത്ര ശരിയാ അവളെ കുറിച്ചു കേൾക്കുമ്പോൾ അവളെ കൂടുതൽ ഇഷ്ടം ആവുന്നത് അല്ലാതെ വെറുക്കാൻ കഴിയില്ല... നമ്മൾ ഒരു നിമിഷം അതൊക്കെ ചിന്തിച്ചു നിന്നു... 


"എന്താ മോൻ ആലോചിക്കുന്നത്?... ഇതൊക്കെ കേട്ടപ്പോൾ മോൻ അവളെ വേണ്ട എന്ന് തോന്നുന്നുണ്ടോ?... എന്തായാലും മോൻ ഇപ്പൊ തുറന്നു പറയണം എനിക്ക് സങ്കടം ആവും എന്ന് കരുതി പറയാതിരിക്കാൻ പാടില്ല... നിന്റെ ജീവിതം നിന്റെ കയ്യിൽ തന്നെയാണ് എന്റെ മോൾ കാരണം അത് ഒരിക്കലും നശിക്കാൻ പാടില്ല "... 


"ഏയ്‌... എന്തൊക്കെയാ ഈ മാഷ് പറയുന്നത്... അവളെ പോലെ ഒരു പെണ്ണിനെ കിട്ടാൻ ഞാൻ എന്ത് പുണ്യം ആണ് ചെയ്തത് എന്ന് എനിക്ക് തന്നെ അറീല... എനിക്ക് അവളെ ഒന്ന് കൂടെ ഇഷ്ടം ആയി... അവളെ ഒരാളും നോവിക്കാൻ സമ്മതിക്കാതെ പൊന്നു പോലെ ഞാൻ നോക്കിക്കോളാം"... 


"നിന്നെ പോലെ ഒരുത്തൻ അവളെ കെട്ടിയാൽ അവളുടെ ഭാവി സുരക്ഷിതമായി മോനെ"... 


നമ്മൾ അവിടന്നു പുറപ്പെട്ടു എങ്കിലും മാഷ് അവളെ കുറിച്ച് നമ്മളെ വണ്ടിയിൽ നിന്ന് വീണ്ടും വീണ്ടും ഓരോന്നു പറഞ്ഞു കൊണ്ടിരിക്കാ... മാഷേ ഡ്രോപ്പ് ചെയ്യാൻ വന്നത് തന്നെ അവളെ ഒന്ന് കാണാലോ എന്ന് കരുതിയാ... മാഷ് വീട്ടിൽ വിളിച്ചു എങ്കിലും പോയില്ല... അവളെ കണ്ടതും ഇല്ല... പോകാൻ നേരം നമ്മൾ മാഷോട് ഒരു കാര്യം പറഞ്ഞു... 


"മാഷ് അവളോട് ഒന്നും പറയരുത്... എനിക്ക് സമ്മതം ആണെന്ന് തത്കാലം അവൾ അറിയണ്ട... അവളെ നേരിട്ട് കാണുമ്പോൾ എനിക്ക് തന്നെ പറയാൻ വേണ്ടിയാ "... മാഷ് അപ്പൊ തന്നെ നല്ലൊരു ചിരിയും ചിരിച്ചു സമ്മതിച്ചു... 




♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️




മാഷ് വന്നിട്ട് ആകെ മൂഡ് ഓഫാ... മുഖത്തു ഒരു സങ്കടം ഉള്ള പോലെ... ആ കാലമാടനെ കണ്ടു വന്നിട്ട് ഓൻ എന്താ പറഞ്ഞത് എന്ന് പോലും പറയാൻ നിക്കുന്നില്ല... ഇതിൽ നിന്നൊക്കെ ഒന്ന് ഉറപ്പായി അവൻ നമ്മളെ കെട്ടാൻ സമ്മതിച്ചില്ല എന്ന്... എന്നാലും അവൻ എന്താവും പറഞ്ഞത് എന്ന് അറിയണം മാഷോട് ചോദിക്കാൻ തന്നെ നമ്മൾ തീരുമാനിച്ചു.... 


പക്ഷെ നമ്മൾ ചോദിക്കാതെ തന്നെ മാഷ് പറഞ്ഞു... ചെക്കൻ ആലോചിച്ചു പറയാം എന്ന് പറഞ്ഞു പോലും... പിന്നെ ഇവൻ ആലോചിക്കാൻ മാത്രം നമ്മൾ അത്ര മോശം ആണോ... അലവലാതി പിന്നെ വലിയ മല മറിച്ചു ഇടാൻ അല്ലേ ആലോചിക്കാൻ... 


കയ്യിൽ കിടക്കുന്ന റിങ്ങ് നോക്കിയപ്പോ അത് ഊരി വെളിയിൽ ചാടാൻ തോന്നി എങ്കിലും എന്തോ അതിൽ തൊട്ടപ്പോൾ ഊരാൻ തോന്നുന്നുമില്ല... എന്തായാലും ഇന്നല്ലെങ്കിൽ നാളെ ഓനെ നേരിട്ട് കാണും അല്ലോ അപ്പൊ ചോദിക്കാം... 


*******************************


ഇന്ന് അഫിയുടെ എൻഗേജ് ആയോണ്ട് എല്ലാരും പോയി.. നമ്മൾ അങ്ങനെ പോസ്റ്റ്‌ ആയി വീട്ടിൽ നിക്കുമ്പോ സഹ വന്നു നമ്മളെ ചെക്കനെ കുറിച്ച് പറയാൻ തുടങ്ങി... അപ്പൊ തന്നെ നമ്മൾ ഓനോട്‌ ഉള്ള എല്ലാ ദേഷ്യവും അവളോട് തീർത്തു ☹️☹️... 


നാളെ കോളേജിൽ പോയാൽ ആ മാക്രിയെ കാണും എന്നോർത്ത് ടെൻഷൻ ഉണ്ട്... അവനെ കാണുമ്പോൾ എന്താ ചോദിക്കാ എന്നൊക്ക ചിന്തിച്ചു കൂട്ടി... പിന്നെ ഓരോന്നു ചിന്തിച്ചു കൂട്ടി അന്നത്തെ ദിവസം പെട്ടെന്ന് തീർന്നു... 


വെക്കേഷൻ ഒക്കെ കഴിഞ്ഞു ഇനി ഇന്ന് മുതൽ വീണ്ടും നമ്മളെ ജയിലിൽ പോകണം... അതിനേക്കാൾ കൂടുതൽ ആ മാക്രിയെ എങ്ങനെ ഫേസ് ചെയ്യും എന്നോർത്ത് ആണ്... 



ബസ് ഇറങ്ങിയപ്പോ തന്നെ ഓന്റെ തിരുമോന്ത കണ്ടെങ്കിലും നമ്മൾ പിന്നെ അങ്ങോട്ട്‌ നോക്കിയില്ല... നമ്മൾ റൂട്ട് മാറ്റി പോകുമ്പോ ആണ് ഓൻ നമ്മളെ മുന്നിൽ തടസം ആയി നിന്നത്... 


"ആഹാ... ഇന്ന് നിന്നെ കാണാൻ എന്താ മൊഞ്ച്... പക്ഷെ നിനക്ക് ആ വൈറ്റ് കളർ ആണ് കൂടുതൽ ചേരുന്നത് "... ഓൻ നമ്മളെ അടുത്ത് നിന്ന് പറഞ്ഞത് കേട്ടപ്പോ നമ്മളെ ദേഷ്യം കൂടി... 


"ആണോ പറഞ്ഞത് നന്നായി... ഇനി മുതൽ വൈറ്റ് കളർ ഒന്നും തന്നെ ഞാൻ യൂസ് ചെയ്യില്ല... ഇനി പൊയ്ക്കൂടേ ആളെ കൊണ്ട് പറയിക്കാതെ മുന്നിൽ നിന്ന് മാറാൻ നോക്ക് "... എന്നും പറഞ്ഞു നമ്മൾ സൈഡിൽ കൂടെ പോകാൻ നേരം ഓൻ പറഞ്ഞു... 


"അല്ലേ ഇനി ആളുകൾ ഒക്കെ നിന്നെ പറ്റി ഇനി ഇതിൽ കൂടുതൽ എന്താ പറയാൻ ഉള്ളത് "... അത് പറഞ്ഞു ഓൻ ചിരിക്കുന്ന കണ്ടപ്പോ ദേഷ്യവും സങ്കടവും കാരണം നമ്മളെ കണ്ണ് നിറഞ്ഞു പോയി... 


"അത് ഞാൻ സഹിച്ചു... നിനക്ക് അതിനു ഇപ്പൊ എന്താ... നിന്റെ ആരാ ഞാൻ... 


എന്തായാലും ആ ഇത്തക്ക് വേണ്ടി നീ എന്റെ കയ്യിൽ ഇട്ടു തന്ന റിങ്ങ് ഇതാ ഇത് നീ തന്നെ എടുത്തോ "... എന്നും പറഞ്ഞു നമ്മൾ അത് അഴിക്കാൻ തുടങ്ങി... 


അപ്പൊ ഓൻ നമ്മളെ കയ്യിൽ പിടിച്ചു അവിടെ തന്നെ നിന്നു... നമ്മൾ ഓനെ നോക്കി കഴിഞ്ഞു ചുറ്റും ഒന്ന് നോക്കി... എല്ലാരും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന കണ്ടു... പെട്ടെന്ന് തന്നെ നമ്മളെ കയ്യ് വിടുവിച്ചു ഒറ്റ ഓട്ടം... 



ക്ലാസ്സിൽ എത്തിയിട്ട് എന്താ കാര്യം നമ്മളെ സമാദാനം പമ്പ കടന്നു പോയില്ലേ... അഫി ഓളെ ചെക്കനെ പറ്റി വാ തോരാതെ പറയാ.. 

കൂട്ടത്തിൽ നമ്മളെ ചെക്കനെ ഫോട്ടോയിൽ കണ്ടെന്നു കൂടി പറഞ്ഞു... നമ്മൾ അതിലൊന്നും ശ്രദ്ധ കൊടുത്തില്ല 😪😪... 


റയുക്ക ഇനി അങ്ങനെ ഒന്നും വിളിക്കണ്ടല്ലേ,, റയു സാർ ക്ലാസ്സ്‌ എടുക്കുന്നുണ്ട് എങ്കിലും നമ്മളെ നോക്കി അടാർ ചിരി തരുന്നുണ്ട്... എല്ലാം പോയല്ലോ കളിയാക്കി ചിരിക്കുകയാണോ... കണ്ടിട്ട് കളിയാക്കി ചിരിച്ച പോലെ തോന്നുന്നില്ല... ഇനി ഇങ്ങേർ ഒന്നും അറിഞ്ഞ് ഇല്ലേ... 


റയുംപോയി വേറെ ഓരോ ക്ലാസും കഴിഞ്ഞു... ഹാഫ് ടൈം അഫി നമ്മളെയും കൊണ്ട് പുറത്ത് ഇറങ്ങി... അപ്പൊ ഓനെ കണ്ടു ഓൾ നമ്മളെയും കൊണ്ട് അങ്ങോട്ട്‌ പോകാൻ നോക്കി... നമ്മൾ ഇല്ലെന്ന് പറഞ്ഞു നേരെ പോയത് ആ ഷാഹിന്റെ അടുത്തേക്ക് ആണ്... അത് നമ്മളെ വേണ്ടാത്ത ആ മാക്രി കാണാൻ വേണ്ടിയാ... 


അഫി പിന്നെ അവരും ആയി മുമ്പേ കൂട്ട് ആണ്... നമ്മളും പോയി അവരെ എല്ലാരേയും പരിചയപ്പെട്ടു... ഇടക്ക് നമ്മളെ കണ്ണ് ഓനെ തിരഞ്ഞു എങ്കിലും ഓൻ നമ്മളെ നോക്കുന്നുണ്ട്... അപ്പൊ നമ്മൾ കൂടുതൽ നേരം അവിടന്ന് സംസാരിച്ചു... 


"അല്ല അഫി... തന്റെ കൂട്ടുകാരി സനക്ക് ഇപ്പൊ എന്താ ഒരു മാറ്റം... ഇനി ഇവളെ ആ കാമുകൻ തേച്ചിട്ട് പോയ "... ഷാഹിന്റെ ചോദ്യം കേട്ടു നമ്മളും അഫിയും പരസ്പരം മുഖത്തു നോക്കി.... 



"എന്താ എന്താ നീ പറഞ്ഞത്... ഇവളെ ചെക്കൻ തേച്ചു എന്നോ... അതിനു ഇവളെ എൻഗേജ് കഴിഞ്ഞു രണ്ട് ഡേ പോലും ആയില്ല... പിന്നെ എന്താ ഇങ്ങനെ ചോദിച്ചത് "... അഫി പെട്ടെന്ന് തന്നെ അവരെ നേരെ തിരിഞ്ഞു ചോദിച്ചു... 


"ആഹാ... ഇവളെ എൻഗേജ്മെന്റ് കഴിഞ്ഞു എന്നോ... അപ്പൊ പിന്നെ എന്തിനാ നിങ്ങൾ ഇങ്ങോട്ട് വന്നത്... ഞാൻ കരുതി ഇവൾക്ക് ഇവനെ ഇഷ്ടം ആണെന്ന് പറയാൻ വന്നത് ആണെന്ന് "... കൂടെയുള്ള ഒരു മാക്രി പറഞ്ഞു... വന്നു പെട്ടോ അവനെ കാണിക്കാൻ വന്നതാ ഇതിനേക്കാൾ ബേധം അവൻ ആയിരുന്നു... 


"അത് എന്റെ ഒരു ഫ്രണ്ട് ഇവിടെ ഉണ്ട്... അവനെ കാണാൻ വന്നു പോകുന്ന വഴിയാ... കോളേജിൽ ആണ് നേരിട്ട് പോകുന്നത് അപ്പൊ കരുതി അവളെ സോറി ഫസ്നയെ ഡ്രോപ്പ് ചെയ്യാമെന്ന് "... എങ്ങനെയൊക്കെയോ നമ്മൾ പറഞ്ഞു ഒപ്പിച്ചു... 


അപ്പൊ തന്നെ അങ്ങേര് ചിരിച്ചു കൊണ്ട് അവളെ വിളിച്ചു... 


"താങ്ക്സ് അങ്കിൾ സോറി മാഷേ... ഞാൻ കരുതി മാഷിന് ഇതൊന്നും ഇഷ്ടപ്പെടില്ല എന്ന്... അത് കല്യാണത്തിന് മുൻപ് പെൺകുട്ടികൾ ഇങ്ങനെ ഒക്കെ ചീത്തപ്പെരു കേൾക്കേണ്ടി വരും എന്ന് പറയും എന്ന്... ബട്ട്‌ മാഷേ any way thanks "... 


"ഏയ്‌ അതൊന്നും വേണ്ട മോനെ... പിന്നെ അവൾ കൂടെ വരുന്നതിൽ അവളെ കാര്യം ഓർത്തല്ല മോന്റെ കാര്യം ഓർത്ത പേടി"... അത് പറഞ്ഞു കേട്ടപ്പോ അവളെ അനിയത്തി വാ പൊത്തിപിടിച്ചു ചിരിക്കാ... 


അവളെ ഒന്ന് കൂടെ മാഷ് വിളിച്ചപ്പോ ദേ വരുന്നു അവൾ എന്തോ കയ്യിൽ പിടിച്ചു കടിച്ചു കൊണ്ടാ വരുന്നത്... നമ്മളെ കണ്ടപ്പോ തന്നെ അത് വിഴുങ്ങി കണ്ണും പുറത്ത് തള്ളി ഒരു നോട്ടം... 


"ദേ ഇവൻ നിന്നെ കോളേജിൽ കൊണ്ട് പോകാൻ വേണ്ടിയാ വന്നത് "... 


"അത് എന്തിനാ ഞാൻ എന്നും ബസിൽ അല്ലേ പോകുന്നത്... അതിൽ തന്നെ പോയ്കോളാം "... എന്നും പറഞ്ഞു അവൾ പോകാൻ ഒരുങ്ങി... 


"അത് മോളെ ഞാൻ അല്ലെ പറഞ്ഞത് നിന്നോട് ഇവന്റെ കൂടെ പോവാൻ... ഇപ്പൊ തന്നെ ലേറ്റ് ആയി... വേഗം പോവാൻ നോക്കി മോളെ ഇവൻ ഇത്രയും കഷ്ടപ്പെട്ട് ഇത്ര ദൂരം വന്നത് അല്ലേ അത് കൊണ്ടെങ്കിലും ഇന്ന് നീ ഇവന്റെ കൂടെ പൊയ്ക്കോ ".... 


ഒടുക്കം അവൾ സമ്മതിച്ചു നമ്മളെ തോളിൽ കയ്യും വെച്ച് അവൾ കേറി ഇരുന്നു... അവരും ലേറ്റ് ആയെന്ന് പറഞ്ഞു പോയി.... അവർ മാറിയതും നമ്മളെ ബുള്ളറ്റ് നമ്മൾ പറപ്പിച്ചു... പക്ഷെ ഇവൾക്ക് ജന്മനാ പേടി ഇല്ലാത്തോണ്ട് ആണെന്ന് തോന്നുന്നു നമ്മളെ ഒന്ന് പിടിക്കുന്നു പോലും ഇല്ല... കെട്ടിപിടിച്ചു ഇരിക്കും എന്ന് കരുതിയാ ഇത്രയും സ്പീഡിൽ വണ്ടി വിട്ടത് 😐😐... 



നമ്മൾ വണ്ടി നിർത്തിയത് ഒരു ബീച്ചിൽ ആയിരുന്നു... പക്ഷെ അവൾ നമ്മളെ നേർക്ക് കൂരച്ചു ചാടി കോളേജ് ക്ലാസ് പഠിപ്പ് എന്നൊക്ക പറഞ്ഞു... 


"നിന്റെ സാർ എന്റെ ഇക്കു അല്ലേ... ഇക്കുനോട്‌ ഞാൻ പറഞ്ഞു പുള്ളി സമ്മതിച്ചു പോരെ... പിന്നെ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് നിന്നോട് കുറച്ച് സംസാരിക്കാൻ വേണ്ടിയാ "...



അവൾ മുഖം തിരിഞ്ഞു നിന്നു എങ്കിലും നമ്മൾ അവളെ മുന്നിൽ ചെന്നു നിന്നു... 


"I love you ".... 


അത് കേട്ടിട്ടും അവൾക്ക് വലിയ ബാവമാറ്റം ഒന്നുമില്ല... നമ്മളെ ഒന്ന് നോക്കുന്നത് പോലും ഇല്ല... 


"ഡീ നേരെ ചൊവ്വേ കാര്യം പറയുമ്പോൾ നിനക്ക് വലിയ ഗമ അല്ലേ... എന്ന ഇനി എങ്ങനാ പറയേണ്ടത് എന്ന് എനിക്ക് അറിയാം ".... എന്നും പറഞ്ഞു ചുറ്റും നോക്കി... അങ്ങനെ അടുത്ത് ഒന്നും ആരും ഇല്ല.. പിന്നെ ഒന്നും നോകീല അവളെ പിടിച്ചു നമ്മളിൽ ചേർത്ത് നിർത്തി അവളുടെ ചുണ്ടും നമ്മളെ ചുണ്ടും തമ്മിൽ ഒരുപാട് കഥകൾ പറഞ്ഞു... 


പെട്ടെന്ന് ഉള്ള കാര്യം ആയോണ്ട് പെണ്ണ് ഇപ്പോളും ബോധം പോയില്ല എന്നെ ഉള്ളൂ... ഷോക്ക് അടിച്ച പോലെ നിക്കാ... നമ്മളും അത് പോലെ അവളിൽ ലയിച്ചു നിന്നു 😘😘... 



"ഡീ... ഇനി എങ്കിലും പറയുന്നേ നിനക്ക് എന്നെ ഇഷ്ടം ആണെന്ന് "... പെണ്ണ് ഇതൊന്നും കേട്ടു ഒന്നും പറയുന്നില്ല... ഒന്ന് തട്ടി വിളിച്ചപ്പോ ആണ് പെണ്ണ് നമ്മളെ നോക്കിയത് തന്നെ... 


"നീയല്ലേ പറഞ്ഞത് എന്നെ കെട്ടാൻ ഇഷ്ടം അല്ല എന്ന്... ആലോചിക്കണം എന്നൊക്കെ... എന്നിട്ട് ഇപ്പൊ എന്ത് പറ്റി "... 


"അത്... അത് നിന്നെ ഒന്ന് കളിപ്പിക്കാൻ വേണ്ടി അല്ലേ... അന്നേ ഞാൻ നിന്റെ മാഷോട് എന്താ പറഞ്ഞത് എന്ന് അറിയോ,, നിന്നെ മാത്രമേ ഞാൻ കെട്ടൂ എന്ന് "... 


പിന്നെ പെണ്ണിനെ ഒന്നും പറയാൻ സമ്മതിക്കാതെ നമ്മൾ അവളെ കയ്യും പിടിച്ചു അവിടെ കുറെ നേരം നടന്നു... 


"റിച്ചു.... അല്ല ഞാൻ അങ്ങനെ വിളിച്ചോട്ടെ "... 


"പിന്നെന്താ... പക്ഷെ ഞാനും പച്ചു എന്നെ വിളിക്കൂ ".... 


"ആയ്കോട്ടെ.... നിനക്ക് എന്നെ കുറിച്ച് അറിഞ്ഞ് കഴിഞ്ഞാൽ എന്നെ വേണ്ട എന്ന് പറയും എന്ന ഞാൻ കരുതിയത്... നിനക്ക് ശരിക്കും എന്നെ ഇഷ്ടം ആണോ അല്ലാതെ എന്നെ കളിപ്പിക്കാൻ നോക്കുന്നത് അല്ലല്ലോ "... 



അവളുടെ ആ ചോദ്യത്തിന് ഉള്ള ആൻസർ നമ്മൾ ഒരു നോട്ടം കൊണ്ട് തന്നെ കൊടുത്തു... എല്ലാം മനസ്സിൽ ആയ പോലെ അവളും നമ്മളെ ഒന്ന് നോക്കി ഒറ്റ ഓട്ടം... 


♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



ഇന്നലെ രാത്രി നമ്മളെ മാഷും ഉമ്മയും കൂടി സംസാരിക്കുന്നത് കേട്ടിരുന്നു... നമ്മളെ പറ്റിക്കാൻ ആലോചിക്കണം എന്ന് പറയണം എന്നുള്ളതും കേട്ടിരുന്നു... നമ്മൾ കോളേജിൽ പോകാൻ നിന്നപ്പോ അവനെ കണ്ടു ഷോക്ക് ആയി എങ്കിലും നമ്മളെ ഉള്ളിൽ ചില ഉദ്ദേശം ഉണ്ടായിരുന്നു... 


ബീച്ചിൽ പോയപ്പോ അവൻ അവന്റെ ലവ് തുറന്നു പറഞ്ഞു എങ്കിലും നമ്മക്ക് അത് വലിയ ഷോക്ക് ഒന്നും ആയില്ല... അതൊക്കെ നമ്മൾ നേരത്തെ അറിഞ്ഞു... പക്ഷെ നമ്മക്ക് ഷോക്ക് കിട്ടിയത് അവൻ കിസ്സ്‌ ചെയ്തപ്പോ ആണ് അമ്മാതിരി കിസ്സ്‌ ആയിപ്പോയി... 


ആ കിസ്സിങ് കിട്ടിയത് കൊണ്ടാണോ എന്തോ ഇപ്പൊ നമ്മക്കും അവനെ വലിയ ഇഷ്ടം ആണ്... പിന്നെ കോളേജിൽ ഒന്നും പോകാതെ നമ്മൾ ഐസ്ക്രീം ഒക്കെ കഴിച്ചു ഫുൾ കറക്കം ആയിരുന്നു... അപ്പോൾ ഒക്കെ ടൈം പെട്ടെന്ന് ഒന്നും പോകരുത് എന്നായിരുന്നു നമ്മളെ പ്രാർത്ഥന... കാരണം നമ്മക്ക് ഇത്രയും ഹാപ്പി ഡേ ഇതിന് മുമ്പ് കിട്ടിയിട്ടില്ല... 


"അതേ... ടൈം കുറെയായി വീട്ടിലേക്ക് പോകേണ്ടേ "... അവന്റ ആ ചോദ്യം കേട്ടപ്പോ വേണ്ട എന്ന് പറയാൻ തോന്നിപ്പോയി...പോയല്ലേ പറ്റൂ 😟😟...


നമ്മളെ നാട്ടിൽ എത്തിയപ്പോ ഓനെ നല്ലോണം ഒട്ടിപിടിച്ചു ഇരുന്നു... ഓൻ ആണെങ്കിൽ ഇത് കണ്ടു അന്തം വിട്ട് മിററിൽ കൂടെ നമ്മളെ നോക്കി എന്താ എന്ന് ചോദിച്ചു... 


"അതേ ഈ നാട്ടുകാർ ഒക്കെ കരുതിയത് നമ്മളെ കെട്ടാൻ ആരും വരില്ല എന്നാ... നമ്മക്ക് നല്ല അടാർ മൊഞ്ചൻ ചെക്കനെ കിട്ടിയത് അവർ അറിയട്ടെ "...എന്നും പറഞ്ഞു ചിരിച്ചു... 


നമ്മളെ വീടിന്റ മുന്നിൽ നമ്മളെ ഇറക്കി  പോകാൻ നേരം അവൻ പറഞ്ഞത് കേട്ടു വീണ്ടും ഷോക്ക് ആയി... 



"ആ പിന്നെ ഇന്നലെ ഒരുത്തനെ ഉള്ള തെറി ഒക്കെ വിളിച്ചു ബ്ലോക് ചെയ്തില്ലേ... അവനോട് ഇന്ന് ഒരു സോറി എങ്കിലും പറയണേ പിന്നെ ഒരു കിസ്സും കൂടി കൊടുത്തേക്ക് എന്നാലെ അവന്റെ പിണക്കം മാറുട്ടോ "...


"ഓഹോ അപ്പോൾ അത് നീയാണ് അല്ലേ... എന്നാ പിന്നെ അതിന്റ ബാക്കി ഇന്ന് തരാട്ടോ "...എന്നും പറഞ്ഞു നടക്കാൻ നേരം അവൻ ഒരു ഫ്‌ളൈയിങ് കിസ്സും തന്നു പോയി... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️


ഇന്ന് മുതൽ അവൾ നമ്മളെ മാത്രം മനസ് കൊണ്ട് അവൾ നമ്മളെ ഒരുപാട് സ്നേഹിച്ചു തിരിച്ചു നമ്മളും... 


വീട്ടിൽ എത്തിയപ്പോ മുതൽ ഇക്കു നമ്മളെ താങ്ങുന്നുണ്ടോ എന്നൊരു സംശയം... അല്ല താങ്ങുന്നുണ്ട്... ഒന്നിച്ചു ചിരിച്ചു കൊടുക്കാൻ ഇത്തയും പിന്നെ ലണ്ടൻ കോഴിയും ഉണ്ടല്ലോ... ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോ വീണ്ടും ഇക്കു തുടങ്ങി... 


"ഉമ്മി നമുക്ക് റിച്ചുന്റെ കല്യാണം പെട്ടന്ന് നടത്തിയാലോ?... അല്ലേ ഇവൻ മാത്രല്ല അവളും കയ് വിട്ടു പോകും... രണ്ടും ഇന്ന് കോളേജിന്റെ ഏഴു അയലത്തെക്ക് പോലും വന്നിട്ടില്ല പക്ഷെ രണ്ടും കോളേജിൽ എന്നും പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയിട്ടും ഉണ്ട്... "ഇക്കു പറയുന്ന കേട്ടു നമ്മൾ എല്ലാരേയും നോക്കി വേണോ വേണ്ടയോ എന്ന അർത്ഥത്തിൽ ചിരിച്ചു... 


"എനിക്ക് നൂറു വട്ടം സമ്മതം ആണ്... ഇവറ്റകൾ ഒക്കെ പഠിപ്പ് എന്നൊക്കെ പറഞ്ഞു നീട്ടിയതു... എന്നിട്ട് ഇവർ തന്നെ വേലി ചാടി"....ഉമ്മി കൂടി അത് പറഞ്ഞു കേട്ടപ്പോ ശരിക്കും ഉള്ളിൽ സന്തോഷം ആയി... 


ഫോൺ എടുത്തു നോക്കുമ്പോ അവൾ ബ്ലോക് ഒക്കെ പിൻവലിച്ചു കുറെ മെസ്സേജ് അയച്ചിട്ടുണ്ട്... അപ്പോൾ നമ്മളെ പോലെ ഇവൾക്ക് പെട്ടന്ന് കല്യാണം നടത്തുന്നതിൽ എതിര് ഒന്നും ഉണ്ടാവാൻ ചാൻസ് ഇല്ല... 


"ഡീ പച്ചു... ഞങ്ങൾ നാളെ തന്നെ നിന്റെ മാഷേ കണ്ടു കല്യാണ നിശ്ചയം നടത്തിയാലോ എന്ന് ആലോചിച്ചു... എനിക്ക് ഇപ്പൊ തന്നെ നടത്തിയാലും പ്രശ്നം ഇല്ല 😛😛...


നിനക്കും ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം... പഠിപ്പ് ഒക്കെ നമുക്ക് ഇവിടെ ഒരുമിച്ച് ഇരുന്ന് പഠിക്കാം... നമുക്ക് അങ്ങ് തീരുമാനിച്ചു പെട്ടെന്ന് നടത്തിയാലോ "...


"കല്യാണം പെട്ടന്ന് നടത്തണം എന്നോ?... നോ അതൊന്നും ഇപ്പൊ നടക്കില്ല... നിനക്ക് അത്ര തിടുക്കം ആയെങ്കിൽ ആരെയെങ്കിലും കണ്ടു പിടിച്ചു പെട്ടെന്ന് നടത്തുന്നത് ആ നല്ലത്... എനിക്ക് പഠിക്കണം എന്ന് മാത്രം അല്ല... വേറെ ചിലത് കൂടി ചെയ്തു തീർക്കാൻ ഉണ്ട് ".....



"എല്ലാം നാളെ നേരിട്ട് പറയാം... കല്യാണം ഒക്കെ അതിന്റെ ടൈം എപ്പോ ആയാലും നടക്കും... ഇത് ഇപ്പൊ മാത്രേ നടക്കൂ "... 


എന്നും പറഞ്ഞു ഓൾ പോയി... ഓൾക്ക് എന്താ ഇതിന് മാത്രം മല മറിക്കാൻ... ആ എന്തേലും ആവട്ടെ... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



രാവിലെ തന്നെ ഓൻ റിച്ചു വരും എന്ന് പറഞ്ഞത് കൊണ്ട് എല്ലാം പെട്ടെന്ന് ഒരുക്കി നമ്മൾ ഓനെ വെയിറ്റ് ചെയ്തു നിന്നു... റിച്ചു ആണെങ്കിൽ കേറിയപ്പോ തൊട്ട് എന്താ പറയാൻ എന്ന് ചോദിക്കാ... അതൊക്കെ എങ്ങനെ പറയും എന്ന് ചിന്തിച്ചു ഇരിക്കാണ് നമ്മൾ... അവന്റെ ചോദ്യം സഹിക്ക വയ്യാതെ പറയാൻ തീരുമാനിച്ചു... 


"റിച്ചു... എനിക്ക് എന്റെ ഫ്രണ്ട്സിനെ തിരികെ വേണം... അതിന് അവരെ ഒക്കെ എവിടന്ന് കണ്ടു പിടിക്കണം... ഇനിയും എനിക്ക് അവരെ കാണാതെ അവരെ കുറിച്ചു അറിയാതെ കഴിയാൻ പറ്റില്ല... അത്രയും ആഴത്തിൽ പതിഞ്ഞ അവരെ എനിക്ക് മറക്കാൻ കഴിയുന്നില്ല... 


അവരെ രണ്ട് പേരെ എനിക്ക് എളുപ്പത്തിൽ കണ്ടു പിടിക്കാൻ കഴിയും... പക്ഷെ എന്റെ റിഫുട്ടി അവളെ അതിനു ശേഷം കണ്ടിട്ട് പോലുമില്ല... അവൾക്ക് എന്തെങ്കിലും പറ്റിക്കാണോ അതാ എന്റെ പേടി... അവൾ എന്താ പിന്നെ സ്കൂളിൽ ഒന്നും വരാന്നെ "...


"എന്റെ പൊന്നു പച്ചു ഇതൊക്കെ നിനക്ക് ഇപ്പൊ ആണോ തോന്നിയെ... ഇത്രയും കാലം നിനക്ക് അവരെ പറ്റി ഒരു ചിന്തയും ഇല്ലല്ലോ... നീ തന്നെ അല്ലേ അവരെ ഒഴിവാക്കിയെ ഇപ്പൊ പിന്നെ എന്ത് പറ്റി "...


"ഞാൻ തന്നെയാ അവരെ എന്നിൽ നിന്ന് അകറ്റിയെ... പക്ഷെ എനിക്ക് ഇപ്പൊ അവരെ വെറുക്കാൻ പറ്റുന്നില്ല... എനിക്ക് അവരെ കണ്ടു പിടിക്കണം എന്നിട്ടേ ഞങ്ങളെ മാര്യേജ് നടക്കൂ "...


"ഓഹ്... അതിന് വെറും ടു ഡേ പോരെ... അതിനാണോ നീ ഇതൊക്ക പറഞ്ഞത്... ഞാനും നിന്നെ ഹെല്പ് ചെയ്യാം പോരെ "...


അവൻ നമ്മളെ കൂടെ നില്കും എന്ന് കേട്ടപ്പോ തന്നെ സമാദാനം ആയി... മാര്യേജ് നടക്കുന്നുണ്ട് എങ്കിൽ അവർ കൂടെ വേണം എന്ന ഒരു ചിന്തയെ നമ്മക്ക് ഉള്ളൂ... ഇതിനെ പറ്റി ചിന്തിച്ചു കൊണ്ട് തന്നെ ആണ് നമ്മൾ വണ്ടിയിൽ നിന്ന് ഇറങ്ങിയതും ക്ലാസ്സിൽ കയറിയതും എല്ലാം... 


പക്ഷെ ക്ലാസ്സിൽ എത്തിയപ്പോ വരേണ്ട എന്ന് തോന്നിപ്പോയി... കാരണം നമ്മളെ അഫി വന്നില്ല നമ്മൾ പോസ്റ്റ്‌ ആയി 😑😑....നമ്മൾ അപ്പൊ തന്നെ ഫോൺ എടുത്തു കുരിപ്പ്നു വിളിച്ചു... അപ്പൊ ഓൾ പറയാ നമ്മളെ പോസ്റ്റ്‌ ആകാൻ വേണ്ടി മനപ്പൂർവം വരാത്ത ആണെന്ന്... എന്നാലും നമ്മളോട് ഈ ചതി വേണ്ടെന്നു... 


"ഡീ കഴുതേ... നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കേട്ടോ "...എന്ന് പറഞ്ഞു തീർന്നില്ല നമ്മളെ ഫോൺ നിലത്ത് ചിന്നം പാറി നിക്കുന്ന കണ്ടു ബോധം പോയില്ല എന്നെ ഉള്ളൂ... ഇത് തനിയെ വീണത് അല്ല കാരണം നമ്മൾ ഒരു കുഞ്ഞിനെ പോലും ഇത്രയും കെയർ ചെയ്തു കയ്യിൽ പിടിച്ചിട്ടില്ല... 


നമ്മൾ പിന്നെ എന്താപ്പോ ഉണ്ടായേ എന്ന് തിരിഞ്ഞു നോക്കി... ദേ നിക്കുന്നു നമ്മളെ കലിപ്പ് റയുക്ക നമ്മളെ വിഴുങ്ങാൻ ഉള്ള ദേഷ്യത്തിൽ... നമ്മൾ ഓനെ നോക്കി ഇവന് ആണ് നമ്മളെ ഫോൺ ഇങ്ങനെ കിടക്കാൻ കാരണം എന്ന് മനസ്സിൽ ആക്കി കൊണ്ട് നമ്മളെ ഫോൺ നോക്കി😑😑...അതിന്റെ പാർട്സ് പോലും ബാക്കി ഉണ്ടോന്ന് സംശയം ആണ്... 


"നിന്നെ ഇവിടെ കിടന്നു അര മണിക്കൂർ ആയി ഞാൻ വിളിക്കുന്നു... ക്ലാസ്സ്‌ ടൈം ഫോൺ യൂസ് ചെയ്യാൻ പാടില്ല എന്ന് അറിയില്ലേ... എന്നിട്ടും അറ്റന്റൻസ് എടുക്കുമ്പോൾ അവൾ ഫോണിൽ കിന്നാരം പറയാ "...ഓൻ പറയുന്ന കേട്ടു നമ്മക്ക് ദേഷ്യം വന്നു... 


"അള്ളോഹ് പുളുവടിക്കുന്ന കേട്ടോ... ഞാൻ ആണ് ഫസ്റ്റ് വന്നത് എന്നിട്ട് അഞ്ചു മിനിറ്റ് പോലും ആയിട്ടില്ല പിന്നെ എങ്ങനാ സാർ അര മണിക്കൂർ മുന്നേ എന്നെ വിളിച്ചത് ഞാൻ കേൾക്കുന്നതു"...


നമ്മളെ ചോദ്യം കേട്ടു മൂപ്പര് നല്ലോണം അത്ഭുതപ്പെട്ടു... ഓന്റെ അനിയൻ നമ്മളെ കെട്ടുന്ന കൊണ്ട് വാ അടച്ചു ഇരിക്കും എന്നാണോ ഓൻ കരുതിയെ... ഇത് രണ്ടും ഉള്ളിടത് ആണല്ലോ നമ്മൾ പോണ്ടേ... എങ്ങനെ പിടിച്ചു നിക്കും ആവോ 🙄🙄...


"അതൊക്കെ പോട്ടെ ഫോൺ യൂസ് ചെയ്തതിനെ പറ്റി നിനക്ക് ഒന്നും പറയാൻ ഇല്ലേ "...കലിപ്പാണല്ലോ ചെക്കൻ... ഇതിനേക്കാൾ ബേധം നമ്മളെ റിച്ചു തന്നെയാ... 


"ഉണ്ട്... സാർ ക്ലാസ്സിൽ വരുന്നതിന് മുമ്പ് ആണ് ഞാൻ ഫോൺ യൂസ് ചെയ്തത് "...


"ഓഹോ... എന്നിട്ട് ഞാൻ വന്നിട്ട് ഇത്രയും കുട്ടികളെ അറ്റന്റൻസ് എടുത്തിട്ടും താൻ അറിഞ്ഞ് ഇല്ലല്ലോ... അപ്പൊ ക്ലാസ്സ്‌ ടൈം അല്ലേ "...


"അത്... അത്... അതിനിപ്പോ എന്താ അത് പൊട്ടിച്ചില്ലേ... എല്ലാം തീർന്നില്ലേ സമാധാനം ആയല്ലോ... ഇനി അങ്ങനെ ഒന്ന് കിട്ടാൻ ഞാൻ ആരുടെയൊക്കെ കാൽ പിടിക്കണം ആവോ... അതൊന്നും സാറിനു പറഞ്ഞ മനസ്സിൽ ആവില്ല പെൺകുട്ടികൾ ഇതൊക്കെ ഒന്ന് കിട്ടാൻ എത്ര കഷ്ടപ്പെടുന്നുണ്ട് എന്ന്... എന്നിട്ട അത് ഒരു നിമിഷം കൊണ്ട് പൊട്ടിച്ചത്... ഒരു വാണിംഗ് തന്നൂടെ"...നമ്മൾ മൂക്ക് ചീറ്റി വീണ്ടും ആ ഫോൺ നോക്കി... ഒരാൾ മരിച്ചുപോയ സങ്കടം ഉണ്ട് നമ്മക്ക് 😪😪...


"ഇതിപ്പോ ക്ലാസ്സ്‌ ടൈം താൻ ആരോട് കിന്നാരം ചൊല്ലാ...അതിന് ഇങ്ങോട്ട് വരണം എന്നില്ല വീട്ടിൽ ഇരുന്നു ചെയ്തോണം "...


"അത് ഞാൻ ആരോടും കിന്നാരം പറഞ്ഞത് ഒന്നുമല്ല... അഫി അവൾ വരാത്ത കൊണ്ട് അവൾക്ക് സുഖല്ലേ എന്ന് അറിയാൻ വേണ്ടി വിളിച്ചതാ...അല്ലാതെ "...


"ആഹാ... അവളെ കാര്യം അന്വേഷിക്കാൻ താങ്കൾ എന്താണാവോ ഇന്നലെ വരാതെ "...


അത് അപ്പൊ ആണ് നമ്മളും ഓർത്തത്... ഈ കാലമാഡനു അറിയുക ഒക്കെ ചെയ്യാം എന്നിട്ടും ചോദിക്കുന്നത് കേട്ടില്ലേ... നമ്മളെ ഫോൺ പൊട്ടിച്ച പോലെ ഓന്റെ തലമണ്ട അടിച്ചു പൊട്ടിക്കാൻ ആണ് നമ്മക്ക് തോന്നിയെ... 


"അത് ഇന്നലെ നമ്മളെ കേട്ട് നടന്നു... സാറിനെ വിളിക്കാൻ പറ്റിയില്ല ന്തേയ്‌ "....നമ്മളോടാ കളി...


"മതി... ആദ്യം അദ്ധ്യാപകൻമാരോട് എങ്ങനെ പെരുമാറണം എന്ന് പഠിക്കൂ... എന്നിട്ട് മതി തന്റെ ഡിഗ്രി പഠിപ്പ്... ഒരു അദ്ധ്യാപകൻന്റെ മോൾ അല്ലേ താൻ... അത് എങ്ങനാ പഠിക്കുന്ന ടൈം തന്നെ അദ്ധ്യാപകൻന്റെ നെഞ്ച് ചവിട്ടിക്കലക്കിയവൾ അല്ലേ... ഇതൊക്ക ആർക് മനസ്സിൽ ആവാൻ "...


അതും പറഞ്ഞു അവൻ പോയപ്പോ നമ്മളെ കണ്ണുനീര് ആരും കാണാതെ നമ്മൾ തുടച്ചു... നമ്മൾ എന്താ ഇങ്ങനെ ആരോടും നേരെചൊവ്വേ ഒന്ന് പറയാൻ പോലും പറ്റുന്നില്ല... ഇപ്പൊ അവൻ നമ്മക്ക് ഇക്കു ആണ് എന്നിട്ടും നമ്മൾ എന്താ ഇങ്ങനെ... ശോ ഒന്നും വേണ്ടായിരുന്നു... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



(റയാൻ )



ആദ്യം കണ്ടപ്പോ തന്നെ അവളെ നമ്മളെ റിച്ചുനെ കൊണ്ട് തന്നെ കെട്ടിക്കണം എന്ന് തോന്നിയിരുന്നു... നമ്മക്ക് പണ്ടേ അല്പം തന്റെടം ഉള്ള പെണ്ണുങ്ങളെ ഇഷ്ടാ... നമ്മളെ കെട്ടിയോൾ ഒരു പാവം പിടിച്ച പെണ്ണാ കേട്ടോ... 


പക്ഷെ നമ്മളെ പ്രതീക്ഷ മുഴുവൻ അവൾ ഇന്ന് തല്ലിക്കെടുത്തി അത്ര തന്നെ... നമ്മളെക്കാൾ കില്ലാടിയാ അവൾ... ഇതിനെ ആണോ നമ്മളെ കെട്ടിയോൾ ആകാശത്തോളം പൊക്കി പറഞ്ഞു കൊണ്ട് നടക്കുന്നത്... അവൾ എന്തായാലും നമ്മളെ അടുത്ത് വരേണ്ടത് അല്ലേ... അപ്പൊ അവളെ ഒന്ന് അടക്കവും ഒതുക്കവും ഒക്കെ പഠിപ്പിക്കണം... എവിടെ അവൾ നമ്മളെ പഠിപ്പിക്കുന്ന തോന്നുന്നേ... 


അവൾക്ക് അവസാനം നമ്മൾ പറഞ്ഞ വാക്ക് കൊണ്ടു എന്ന് അറിയാം... എന്നാലും ഇത്രയും സ്റ്റുഡന്റസ് ഉണ്ടായിട്ടും അവൾ നമ്മക്ക് ഒരു വിലയും തരാത്ത കണ്ടപ്പോ പറഞ്ഞു പോയതാ... അത് അവൾക്ക് വലിയ സങ്കടം ആയിട്ടുണ്ട്... പിന്നെ അവൾ നമ്മളെ ക്ലാസ്സ്‌ ഒന്നും ശ്രദ്ധിക്കുക പോലും ചെയ്തില്ല.... അതൊക്ക കണ്ടപ്പോ ചിരി വന്നു എങ്കിലും അടക്കിപിടിച്ചു... 


ഇന്ന് ഞങ്ങൾക്ക് അവളെ മാഷേ കാണാനുണ്ട്... അതിന് റിച്ചുവും വേണം പക്ഷെ ഓൻ ആണെങ്കിൽ ഓളെയും കാത്തു നിക്കാ... ഇതൊക്കെ എത്ര നാൾ ഉണ്ടാവോ എന്തോ... 


"ഡാ റിച്ചു മതി ഓളെ മണപ്പിച്ചു നിന്നത്... അവളോട് ഇന്ന് ബസിൽ പോകാൻ പറയു... നമുക്ക് ഓളെ വാപ്പയെ കാണണം അങ്ങേരു വിളിച്ചു രാവിലെ പറഞ്ഞത് ആണ്... ഇപ്പൊ പോയാലെ അങ്ങേരെ കാണൂ "....


"എന്തിന്? "....


"അത് കേൾക്കാൻ ആണ് ഞങ്ങൾ രണ്ടാളും പോന്നത്... അവളെ എന്തെങ്കിലും ഒപ്പിച്ചു കാണും അത് സോൾവ് ചെയ്യാൻ ആവും... നീ വാ ലേറ്റ് ആകണ്ട "...


നമ്മളെ പറച്ചിൽ കേട്ടു ഓൻ ഒരു അവിഞ്ഞ ചിരിയും ചിരിച്ചു അവളെ അടുത്തേക്ക് പോയി... അവൾ ആണെങ്കിൽ നേരത്തെ ഉള്ള ദേഷ്യം വെച്ച് നമ്മളെ ഒരു നോട്ടം എന്നിട്ട് മുഖം വീർപ്പിച്ചു ഒറ്റപ്പോക്കും... 


***********************************


"എന്താ മാഷേ എന്തിനാ കാണണം enn പറഞ്ഞത്... എന്തെങ്കിലും പ്രശ്നം ഉണ്ടോ?"...നമ്മളെക്കാൾ മുന്നേ കേറി റിച്ചു അതും ചോദിച്ചു അവിടെ നിന്നു... മാഷിന്റെ മുഖം കണ്ടാൽ അറിയാം എന്തോ വലിയ സങ്കടം ഉണ്ടെന്ന്...


"അത്... അത് ഇവരെ കല്യാണം പെട്ടെന്ന് നടത്താൻ പറ്റുമോ... പറ്റുമെങ്കിൽ ഒരാഴ്ച്ചക്കുള്ളിൽ "...


"അതിന് മാത്രം ഇപ്പൊ ഇവിടെ ഉണ്ടായത്... ഇങ്ങനെ എടിപിടി എന്നും പറഞ്ഞു നടത്താൻ "..

നമ്മൾ അത് ചോദിച്ചപ്പോ അദ്ദേഹം കുറച്ചു ആലോചിച്ചു എന്നിട്ട് പറഞ്ഞു... 


"അത് അവൻ ആ വിനോദ് ഇന്നലെ ജയിലിൽ നിന്ന് ഇറങ്ങി... അവിടത്തെ si എന്റെ സ്റ്റുഡന്റ് ആണ് അവൻ ഇന്നലെ തന്നെ വിളിച്ചു പറഞ്ഞു... അത് കേട്ടപ്പോ തന്നെ ഒരു സമാദാനവും ഇല്ല... അവൻ എന്റെ കുട്ടിയെ വല്ലതും ചെയ്യും അതാ എന്റെ പേടി... അതിനാ ഞാൻ ഇവരെ കല്യാണം പെട്ടെന്ന് നടത്തണം എന്ന് പറഞ്ഞത് "....


"അതിന് ഇവരെ മാര്യേജ് പെട്ടന്ന് നടത്തണം എന്ന് പറയുന്നത് എന്തിനാ "...


"അറിയാലോ നിങ്ങൾക്ക് ആൺകുട്ടികൾ ഇല്ല എനിക്ക്... മൂന്നും പെൺകുട്ടികൾ ആണ്... ഇപ്പൊ പ്രായം ആയ എനിക്ക് അവരെ സംരക്ഷിക്കാൻ കഴിഞ്ഞു എന്ന് വരില്ല... അയാൾ വീട്ടിൽ വന്നാൽ പോലും എനിക്ക് നിസഹയനായി നില്കാൻ മാത്രമേ പറ്റൂ... 



അവൾ നിങ്ങളുട വീട്ടിൽ വന്നാൽ പിന്നെ എനിക്ക് കുറച്ച് സമാധാനം കിട്ടും... നിങ്ങൾ എന്തിനും പോന്ന രണ്ട് പയ്യൻമാർ ഉള്ളിടത്തോളം അവൾക്ക് ഒരു ആപത്തു പോലും വരില്ല അത് എനിക്ക് ഉറപ്പാ... അത് കൊണ്ടു മാത്രം ആണ് ഞാൻ ഇങ്ങനെ പറയുന്നത്... ഇത് എന്റെ അപേക്ഷയാണ് "...അതും പറഞ്ഞു അദ്ദേഹം ഒരുപാട് കരഞ്ഞു... 


"ഞങ്ങൾ ഉമ്മിയും ആയി ആലോചിച്ചു വിളിച്ചു പറയാം... മാഷ് പറഞ്ഞത് പോലെ പെട്ടെന്ന് നടത്താം... നാളെ പറ്റും എങ്കിൽ നിശ്ചയം നടത്താം "...അങ്ങനെ ഒരു വിധം അതും പറഞ്ഞു അദ്ദേഹത്തെ പറഞ്ഞു അയച്ചു... എന്നിട്ട് നമ്മൾ ഒന്ന് റിച്ചുനെ നോക്കി... അപ്പൊ അവൻ കിളി പോയ പോലെ നിക്കാ... 



വീട്ടിൽ നിന്ന് ഉമ്മിയോട് എല്ലാം പറഞ്ഞു അപ്പൊ ഉമ്മിക്കും പൂർണ സമ്മതം... നമ്മളെ കെട്ടിയോളെ കാര്യം പറയേണ്ട ഇപ്പൊ തന്നെ നടത്താനും ഓൾ റെഡിയാ... നമ്മളെ റിച്ചു ആണെങ്കിൽ വന്നപ്പോ തൊട്ട് അവളെ വിളിച്ചു കിട്ടാത്ത കൊണ്ടു ഇപ്പൊ എന്തെങ്കിലും കാര്യായി പൊട്ടിക്കും എന്ന അവസ്ഥയിൽ നില്കുന്നുണ്ട്... അവളെ ഫോണിന്റെ കാര്യം നമ്മൾ ഇന്ന് ആവി ആക്കിയത് ഒന്നും അവൻ അറിഞ്ഞ് ഇല്ലല്ലോ... 


"റയു... എന്തായാലും റിച്ചുന്റെ മാര്യേജ് ഒരാഴ്ച്ച കഴിഞ്ഞു അല്ലേ ഉള്ളൂ... അപ്പൊ നാളെ ഞാൻ വീട്ടിലേക്കു പൊയ്ക്കോട്ടേ രണ്ട് ദിവസം കഴിഞ്ഞു വരാം "...നമ്മളെ കെട്ടിയോൾ അടുത്ത് വന്നു ചോദിച്ചത് കേട്ടപ്പോ ദേഷ്യം വന്നു... 


"ഇപ്പൊ വീട്ടിൽ പോകാൻ അവിടെ എന്താ... അവർ രണ്ട് പേരും അവിടെ തന്നെ ഉണ്ടാവും എങ്ങോട്ടും പോവില്ല... ഈ പറയുന്ന ആളെ കാണാൻ അവർക്കും ഇങ്ങോട്ട് വരാം "...എന്നും പറഞ്ഞു നമ്മൾ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങി... 


നമ്മൾ ആണെങ്കിൽ നല്ലോണം ഒച്ചയിട്ട് ആണ് പറഞ്ഞത്... അത് കേട്ടു കൊണ്ടു മൂന്നെണ്ണം വന്നു നിൽപ്പ് ഉണ്ട് മുറിക്കു പുറത്ത്... ഉമ്മി നമ്മളെ കൊന്നില്ല എന്നെ ഉള്ളൂ... 


"ഡാ അവളെ നല്ലോണം നോക്കണം മനസ് വിഷമിപ്പിക്കാൻ പാടില്ല എന്നൊക്ക ഡോക്ടർ പറഞ്ഞത് അല്ലേ... എന്നിട്ട് എന്താ നീ അവളെ ഇട്ടു ഇങ്ങനെ സങ്കടപ്പെടുത്തുന്നെ "...ഉമ്മി പറയുന്നത് കേട്ടു അവളും വന്നു ശരിയാ എന്ന രീതിയിൽ നമ്മളെ നോക്കി... 


"അതിന് ഇവൾക്ക് വീട്ടിൽ പോണം എന്ന്... പിന്നെ എങ്ങനാ ഉമ്മി... അവിടെ ഉള്ള രണ്ടിനും ഇവളെ കാണാമല്ലോ എന്ന് കരുതി ഒരിക്കൽ എങ്കിലും വന്നോ ഇല്ലല്ലോ... അത് മാത്രവുമല്ല ഒരിക്കൽ പോയതിന്റെ ക്ഷീണം ഇത് വരെ തീർന്നില്ല... എനിക്ക് ലീവ് എടുക്കാനും പറ്റില്ല... മുമ്പത്തെ പോലെ ഒറ്റയ്ക്ക് പറഞ്ഞു അയക്കാനും പറ്റില്ല എപ്പോളും നിന്നെ രക്ഷിക്കാൻ ആ പെണ്ണ് വരണം എന്നില്ല... അപ്പൊ പിന്നെ എങ്ങനാ ഉമ്മി ഇവളെ ഞാൻ ഒറ്റയ്ക്ക് വിടുന്നത്... ഉമ്മി തന്നെ പറ "....


"എന്ന സിസ്ന്റെ കൂടെ ഞാൻ പോവാം "...എന്ന് സഫി പറഞ്ഞു... അപ്പൊ തന്നെ നോക്കിയത് നമ്മൾ റിച്ചുനെ ആണ് ഓൻ അപ്പൊ നമ്മളെ നോക്കി ചിരിക്കാനും... വാക്കിൽ മാത്രേ ഈ സിസ് ഒക്കെ ഉള്ളൂ തനി കോഴിയാ... 


"ആരും എവിടെയും പോണില്ല... നാളെ റിച്ചുന്റെ നിശ്ചയം ആണ് "...എന്നും പറഞ്ഞു നമ്മൾ മുറിയിൽ പോയി... ബാക്കിയുള്ളവരും അവരെ പാട് നോക്കിപ്പോയി... 


ഫുഡ്‌ കഴിക്കുമ്പോൾ റിച്ചു ഫോണിൽ നിന്ന് കയ്യ്എടുത്തിട്ടില്ല... അവളെ വിളിച്ചു ചാവാൻ നിക്കാ പാവം.... 


"ഡാ റിച്ചു... നിനക്ക് അവളെ വിളിക്കണമെങ്കിൽ ആ മാഷേ വിളി... അവളെ കിട്ടില്ല... അവളെ ക്ലാസ്സിലെ ഫോൺ ഉപയോഗം കാരണം അത് ഇന്ന് പീസ് ആയി "....എന്ന് പറഞ്ഞപ്പോ തന്നെ നമ്മളെ എല്ലാരും വാ പൊളിച്ചു നോക്കുന്നുണ്ട്... 



"ബ്രോ... ബ്രോ ഫോൺ പൊട്ടിച്ചുഎന്നിട്ട് ബ്രോയെ അവൾ ഒന്നും ചെയ്തില്ലേ "...എന്ന് സഫി ചോദിച്ചപ്പോ ഞങ്ങൾ എല്ലാരും ചിരിച്ചു.... 


"അല്ല മുമ്പ് അവൾക് ഒരു ലെറ്റർ കൊടുത്തതിനു അവൾ എന്റെ ഒരു പല്ല് ആണ് കളന്നത്... ആ അവൾ ബ്രോയെ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞ എനിക്ക് വിശ്വസിക്കാൻ കഴിയില്ല "...


"അത് അവിടെ നിക്കട്ടെ നീ എന്തിനാ അവൾക് ലെറ്റർ കൊടുത്തത്... അതിൽ എന്താ എഴുതിയത് "...റിച്ചു സഫിയോട് ചോദിച്ചു... കാരണം അവൻ കെട്ടാൻ പോകുന്ന പെണ്ണ് ആയോണ്ട് അവൻ അത് അറിയാൻ താല്പര്യം കാണും 😜😜...


"എന്നെ ഇഷ്ടം ആണെങ്കിൽ ബീച്ചിൽ വരണം എന്നെ പറഞ്ഞുള്ളൂ... അതിനാ അവൾ പല്ല് എടുത്തത് "...


"അതിനാണോ... എങ്കിലേ ഒന്ന് അല്ല രണ്ടെണ്ണം എങ്കിലും എടുക്കണം ആയിരുന്നു "...എന്നും പറഞ്ഞു റിച്ചു പോയി... അല്ല എന്നോ നടന്ന കാര്യത്തിന് എന്തിനാ ഇപ്പൊ ഇവന് ചൂടാവുന്നെ... അന്ന് ഇവനെ ആ സുറുമിയെ ലൈൻ അടിച്ചു നടന്നു അതിന് ഒരു കുഴപ്പവും ഇല്ല... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



(റിച്ചു )



നമ്മളെ പെണ്ണിനെ വന്നപ്പോ തൊട്ട് വിളിക്കാ പക്ഷെ കിട്ടുന്നില്ല... മാര്യേജ് പെട്ടെന്ന് വേണം എന്നും നിന്റെ ഫ്രണ്ട്‌സ്നെ ഒക്കെ പിന്നെ കണ്ടുപിടിക്കാം എന്നൊക്കെ പറയാൻ വേണ്ടിയാണ് നമ്മൾ വിളിച്ചത്... അപ്പൊ ആണ് ഇക്കു ഫോൺ പൊട്ടിചെന്നു പറഞ്ഞത്... അത് കേട്ടപ്പോ ഞങ്ങൾ ഒക്കെ കിളിപോയ പോലെയായി... കാരണം ഇക്കു ഇങ്ങനെ ഒക്കെ ചെയ്യൽ കുറവാ... നമ്മളെ ആണ് എല്ലാരും പൊട്ടിതെറി എന്നൊക്കെ വിളിക്കൽ... 


ലണ്ടൻ കോഴി പറയുന്നത് കേട്ടു ഓന്റെ തലമണ്ട അടിച്ചു പൊട്ടിക്കാൻ തോന്നി എങ്കിലും അവൾ അതൊക്കെ മുമ്പേ കൊടുത്തു എന്ന് കേട്ടപ്പോ ഒരു സമാദാനം... അവളെ മുന്നേ തന്നെ അവൻ ട്യൂൺ ചെയ്തു എന്ന് കേട്ടപ്പോ സഹിക്കാൻ പറ്റിയില്ല... അത്രക്കും അവൾ നമ്മളെ ഹൃദയത്തിൽ കേറിക്കൂടി 😘😘...



അവളോട് സംസാരിക്കാൻ അവളെ മാഷേ വിളിക്കുമ്പോൾ ആണ് അങ്ങേര് ഇങ്ങോട്ട് വിളിച്ചത്... 


"മോനെ... മോനെ അവൾ ഇത് വരെ വീട്ടിൽ എത്തിയില്ല... അവളെ വിളിച്ചിട്ട് ആണെങ്കിൽ കിട്ടുന്നുമില്ല... ഞങ്ങൾക്ക് ആകെ പേടിയാവുന്നു "...


മാഷേ ഒരു വിധം സമാദാനമായി പറഞ്ഞു ഫോൺ വെച്ചു എങ്കിലും നമ്മക്കും പേടി തുടങ്ങി... അവളെ അയാൾ എന്തെങ്കിലും ചെയ്തു കാണോ?.... 


നമ്മൾ അത് കേട്ടപ്പോ തന്നെ ഇക്കുന്റെ അടുത്ത് ചെന്നു കാര്യം പറഞ്ഞു... 


"വാ നമുക്ക് അന്വേഷിക്കാം... ഉമ്മി.. സന നിങ്ങൾ കിടന്നോ... ഞങ്ങൾ ചെന്നു അവളെ കണ്ടുപിടിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ "... 


എന്നും പറഞ്ഞു ഇക്കു വണ്ടിയുടെ ചാവിയും എടുത്തു വന്നു... 


"ബ്രോ... ഞാൻ കൂടി വരട്ടെ,, അവളെ കണ്ടു പിടിക്കാൻ "... കോഴിയെ ലണ്ടനിൽ അയക്കാൻ ടൈം ആയി... നമ്മൾ ഒന്ന് തുറിച്ചു നോക്കിയപ്പോൾ തന്നെ അവിഞ്ഞ ചിരി തന്നു അവൻ പോയി... 


ഞങ്ങൾ രണ്ടും ആൾ ഒഴിഞ്ഞു കിടക്കുന്ന ബിൽഡിംഗ്‌ ഒക്കെ ലക്ഷ്യമാക്കിപ്പോയി...കോളേജിൽ നിന്ന് അവളുടെ വീട് വരെയുള്ള വഴിയിൽ മൊത്തം ഞങ്ങൾ തിരഞ്ഞു... കാണുന്നവരോട് ഒക്കെ ചോദിച്ചു... കാട് പോലും ഞങ്ങൾ തിരഞ്ഞു... അവളെ ഇനി അവൻ എങ്ങാനും എന്ത് ചെയ്യണം എവിടെ പോകണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല... അവൾക് ഒന്നും വരുത്തരുതേ പടച്ചോനെ😪😪... 


ഇക്കുനെയും കൊണ്ടു നമ്മൾ ഒരുമണിക്കൂർ എങ്കിലും തിരഞ്ഞു എങ്കിലും ഒരു വിവരവും കിട്ടിയില്ല... അപ്പൊ ആണ് അവളെ വാപ്പയുടെ കാൾ വീണ്ടും വന്നത്... നമ്മൾ എടുത്തപ്പോ തന്നെ അവൾ എത്തി എന്ന് പറഞ്ഞു അദ്ദേഹം... അപ്പൊ തന്നെ ഇക്കുവിനെയും കൂട്ടി നമ്മൾ അവളുടെ വീട്ടിലേക്ക് പോയി... 


കുരിപ്പ് ഇത് വരെ എവിടെ ആയിരുന്നു എന്ന് അറിയണ്ടേ... മനുഷ്യനെ ഇട്ടു തീ തീറ്റിക്കാൻ... 😬😬



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️


നമ്മക്ക് ഇന്ന് അത്ര നല്ല ദിവസം ഒന്നുമല്ലട്ടോ... ആരെ ആണാവോ കണി കണ്ടത്... നമ്മളെ ഫോൺ രാവിലെ തന്നെ ആ കാലമാടന് പൊട്ടിച്ചു... അത് കൊണ്ടു തീർന്നില്ല പിന്നെയും പിന്നെയും നമ്മക്ക് ഇട്ട് പണി വന്നു കൊണ്ടിരിക്കാ... 


റിച്ചു നമ്മളെ വീട്ടിൽ വിടും എന്ന സമാദാനത്തിൽ ആണ് കോളേജിൽ നിന്ന് ഇറങ്ങിയത് തന്നെ... അപ്പൊ ഓന്റെ പുന്നാര ഇക്കു വന്നു ഓനെ കൊണ്ടു പോയി... നമ്മളോട് ബസിൽ പോകാൻ... പിന്നെ നമ്മൾ ഇത് വരെ ബസിൽ തന്നെല്ലേ പോയത്... നമ്മൾ ഒന്നിനെയും മൈൻഡ് ചെയ്യാതെ ബസ്സ്റ്റോപ്പിൽ പോയി... 


ഒടുക്കം ബസ് വന്നപ്പോ കേറാൻ നേരം ഒരു തടിച്ചിതള്ള നമ്മളെ ഉന്തിതള്ളിയിട്ടു ഒരു പോക്ക് അങ്ങ് പോയി... ഈ തള്ള ഒടുക്കത്തെ തടിയാട്ടോ നമ്മൾ മാത്രമല്ല നമ്മൾ കച്ചിതുരുമ്പ് ആക്കിയ ഒരുത്തി കൂടി നമ്മളെ കൂടെ വീണു... ആ തള്ളക്ക് എന്താണാവോ ബസ് ഒന്ന് നിർത്താൻ പോലും നേരം ഇല്ല... എന്നാ അടങ്ങി ഒതുങ്ങി പോകൂടെ ഞങ്ങളെ കൂടെ തള്ളിയിട്ട് പോണോ... 


ഒരുവിധം എല്ലാരേം മുന്നിൽ വീണുകൊണ്ടു നാറി നാണം കെട്ടു നമ്മളും നമ്മളെ കോളേജിലെ തന്നെ ഒരുത്തിയായ നമ്മളെ കൂടെ വീണ അവളും ബസിൽ കയറി ഒരേ സീറ്റിൽ ഇരുന്നു... അവൾ ആണെങ്കിൽ കേറിയപ്പോ തൊട്ട് നമ്മൾ അവളെ തള്ളിയിട്ട പോലെ ഉള്ള ഒരു നോട്ടം നോക്കാ 🤔🤔... എന്താണോ എന്തോ... പിന്നെ നമ്മൾ ആ ഭാഗത്തു നോക്കിയിട്ട് പോലും ഇല്ല... 


ഒരു രണ്ട് സ്റ്റോപ്പ്‌ കഴിഞ്ഞു കാണും... അപ്പൊ മുന്നിൽ നിന്ന് വേറൊരു തള്ള ദേണ്ടെ കിടന്നു അലറി... ബസ് നിർത്തി എന്ന് മാത്രം അല്ല... എല്ലാരും ഉന്തിതള്ളി അവരെ നോക്കി... ഒപ്പം നമ്മളും... ആ സ്ത്രീ നെഞ്ച് അടിച്ചു കലക്കി കരയാ... 


"എന്റെ ബാഗ്... എന്റെ പണം"... എന്നൊക്ക വിളിച്ചു പറയുന്നുണ്ട്... നമ്മക്ക് ഒന്ന് മനസ്സിൽ ആയി... ആ തള്ളയുടെ ബാഗും പണവും ഈ ബസിൽ നിന്ന് കാണാതെ പോയിട്ട് ഉണ്ടെന്ന്... 


ഒരുവിധം നമ്മൾ ഉന്തിതള്ളി പറഞ്ഞു വിട്ട നമ്മളെ തല പിന്നോട്ട് തന്നെ വലിച്ചു അവിടെ വന്നു ഇരുന്നു... അപ്പൊ നമ്മളെ നേരത്തെ നോക്കിയ ലവൾ ചോദിക്കാ എന്താ പ്രശ്നം എന്ന്...


"ഓഹ് അതോ... ആ സ്ത്രീയുടെ പണം പോയെന്ന്... അവര് പറയുന്നത് കേട്ടപ്പോ വലിയ തുകയാണ് എന്നാ തോന്നിയെ "... 


"അയ്യോ എന്നാ ഇത് ഇപ്പൊ ഒന്നും വിടില്ല... നമുക്ക് ഇറങ്ങി വേറെ ബസിൽ പോയാലോ "... ലവൾ അത് ചോദിച്ചപ്പോ നമ്മൾ സമ്മതിച്ചു എങ്കിലും വേറെ ഒരു അപശകുനി നമ്മൾക്ക് കേൾക്കേണ്ടി വന്നു... 


"ആരും ബസിൽ നിന്ന് ഇറങ്ങാൻ പാടില്ല... ബസ് ഇനി സ്റ്റേഷനിൽ ആണ് പോകുന്നത് "... ആ കിളി അതും വിളിച്ചു പറഞ്ഞു ഡോർ കൊട്ടിയടച്ചു... 


ഹ്മ്മ്... ബെസ്റ്റ് നമ്മൾ തലയിൽ കയ്യും വെച്ച് ഇരുന്നു... ലവളെ നോക്കിയപ്പോ നമ്മളെ പോലെ തന്നെ ഇരിക്കാ..  


ബസ് സ്റ്റേഷൻ ലക്ഷ്യമാക്കി പോയിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് എന്തോ പോയ ആരെയോ പോലെ ഇരിക്കുന്ന നമ്മളെ ലവൾ തോണ്ടി വിളിച്ചത്... 


"അതേയ്... ഫോൺ ഉണ്ടോ കയ്യിൽ വീട് എത്തേണ്ട ടൈം ആയി... ഒന്ന് വിളിച്ചു പറയാൻ വേണ്ടിയാ... ഞാൻ ഫോൺ എടുക്കാൻ മറന്നു പോയി "... അപ്പോ ആണ് നമ്മക്ക് ഫോണിന്റെ യഥാർത്ഥ വില മനസ്സിൽ ആയത്... 


"ഫോൺ ഒക്കെ ഉണ്ടായിരുന്നു... ഇന്ന് തന്നെ അതിന്റ അന്ത്യവും ആ അലവലാതി റയാൻ സാർ നടത്തി"... എന്നും പറഞ്ഞു നമ്മൾ ടൈം നോക്കി നമ്മൾ വീട്ടിൽ എത്താൻ ആവുന്നേ ഉള്ളൂ... അപ്പോഴേക്കും എല്ലാം തീരും ആയിരിക്കും... എന്നും കരുതി അവിടെ ഇരുന്നു... 


സ്റ്റേഷനിൽ എത്തി ഓരോരുത്തരെ ബാഗും ബോഡിയും മൊത്തം പരിശോധന തുടങ്ങി... വുമൺപോലീസ് ആണ് ഞങ്ങളെ ഒക്കെ പരിശോധന നടത്തിയത്... നമ്മളെ കണ്ടപ്പോ തന്നെ അവർ അടിമുടി ഒന്ന് നോക്കി ഒരു അവിഞ്ഞ ചിരിയൊക്കെ ചിരിച്ചു... വേറെ ഒന്നും അല്ല നമ്മളെ ഇതിന് മുമ്പേ അവർക്ക് ഇവിടന്ന് കണ്ടു പരിചയം ഉണ്ട്... 


നമ്മളെ ബാഗ് ആ പോലീസ്കാരി അവരെ മേശപ്പുറത്ത് അതിൽ ഉള്ളത് എല്ലാം പുറത്തേക്ക് ഇട്ടു... അതിൽ നിന്ന് കണ്ണ് എടുത്തു നമ്മളെ വീണ്ടും ഒരു നോട്ടം... നമ്മൾ ഒരു ചിരി വെച്ച് കൊടുത്തു... പിന്നിൽ നിന്ന് ഉന്തിതള്ളി നോക്കിയ അവൾ ആണെങ്കിൽ തൊള്ള തുറന്ന് പിടിച്ചു നമ്മളെ നോക്കാ... 🙄🙄


അത് വേറെ ഒന്നുമല്ല... നമ്മൾ വരച്ച നമ്മളെ സ്വന്തം ഡോറയും ബുജിയും പിന്നെ ടോം ആൻഡ് ജെറിയും ആണ്... ഹോ ഇവർ ഇപ്പൊ നമ്മൾ വരച്ചത് കണ്ടു അവാർഡ് തരും എന്ന് കരുതിയ നമ്മക്ക് തെറ്റി... 


"നീ എന്താടോ...Lkg സ്റ്റുഡന്റ് ആണോ?... ബാഗ് കണ്ടില്ലേ കളർ പെൻസിൽ വാട്ടർ കളർ പെയിന്റിംഗ്... വരച്ചു വെച്ചത് കണ്ടോ കുരങ്ങന് കൂട്ട് ഒരു പെണ്ണ് "...എന്നും പറഞ്ഞു ആ തെണ്ടി അവിടെ ഇരിക്കുന്ന si അടക്കം എല്ലാർക്കും പൊക്കി പിടിച്ചു കാണിച്ചു കൊടുത്തു... 


si മാത്രമല്ല അവിടെ ഉള്ള പോലീസ് കാരും ബസിലെ മുഴുവൻ അലവലാതികളും ചിരിക്കുന്നുണ്ട്.. ആ കാശ് പോയ സ്ത്രീ വരെ ചിരിക്കുന്നുണ്ട്... നമ്മൾ അത് തട്ടിപ്പറിച്ചു കയ്യിൽ പിടിച്ചു... 


"അത് കുരങ്ങൻ ഒന്നുമല്ല... ഡോറയും ബുജിയും ആണ് അവർ ഫ്രണ്ട്‌സ് ആണ് "...അത് നമ്മൾ പറഞ്ഞു എല്ലാരേം നോക്കി അപ്പൊ അവർ നേരത്തെ ചിരിച്ചതിനെക്കാൾ ചിരിക്കാ... 


ഇവർക്ക് ഒരു കലാ വാസനയും ഇല്ല... എത്ര നന്നായിട്ടാ നമ്മൾ വരച്ചത്... നിങ്ങൾ എങ്ങാനും കാണണം നമ്മളെ കെട്ടിപിടിച്ചു മുത്തം തരും... നമ്മക്ക് തന്നെ അത് നോക്കിയപ്പോ അഭിമാനം തോന്നിപ്പോയി... 


ഞങ്ങളെ പരിശോധന ഒക്കെ കഴിഞ്ഞു നമ്മൾ അവിടെ നഖം കടിച്ചു കൊണ്ടു നിക്കുമ്പോ ആണ് ആ കുരിപ്പ് വന്നു നമ്മളെ കയ്യിൽ പിടിച്ചു എന്തോ കാര്യായിട്ട് എഴുതുന്ന ആ si യുടെ മുന്നിൽ കൊണ്ടു പോയി നിർത്തിയത്... 


"സാർ ഞാൻ ജിഷ "...എന്നും പറഞ്ഞു നമ്മളെ നോക്കി പറ പറ എന്ന് പറയുന്നുണ്ട്... എന്ത് പറയാൻ നമ്മൾ പുരികം പൊക്കി ചോദിച്ചു... 


"ഫസ്ന... അതല്ലേ അത് കൂടുതൽ ഒന്നും പറയേണ്ട... എന്താ വേണ്ടത് എന്ന് പറഞ്ഞ മതി "...അത് ആ si പറഞ്ഞപ്പോ അവൾ നമ്മളെ നോക്കി നീ ഇവിടെ ഫേമസ് ആണോ എന്ന ഭാവം വരുത്തി... നമ്മൾ ഒന്ന് ചിരിച്ചു കൊടുത്തു... 


"സാർ അത് ഞങ്ങളെ നോക്കി കഴിഞ്ഞു... ഞങ്ങൾ പോട്ടെ... വീട്ടിൽ തിരക്കുന്നുണ്ടാവും "...


"അതിന് ബാക്കിയുള്ളവർ ഇവിടെ ഉണ്ടല്ലോ എല്ലാർക്കും വീട്ടിൽ പോകണം... ഒന്നും രണ്ടും അല്ല മുക്കാൽ ലക്ഷത്തോളം ആണ് കാണാതെ പോയത്... തത്കാലം ഡോറയും ബുജിയും അവിടെ എങ്ങാനും പോയി ഇരിക്കുന്നതാ നല്ലത് "...അത് പറഞ്ഞപ്പോ ഓൾ വീണ്ടും നമ്മളെ നോക്കി... 


ആ si ന്റെ തലമണ്ട അടിച്ചു പൊട്ടിക്കാൻ തോന്നി എങ്കിലും വേണ്ടന്ന് വെച്ചു... പിന്നെ ഇവിടെ തന്നെ സ്ഥിരം നിക്കേണ്ടി വരും... നമ്മൾ ചുറ്റും ഒന്ന് നോക്കി അവിടെ ഏതോ പോലീസ്കാരന്റെ സീറ്റ്‌ ആണെന്ന് തോന്നിക്കും വിധം അവിടെ ഒരു കസേര കണ്ടു... നമ്മൾ പോയി അതിൽ കേറി ഇരുന്നു... അപ്പൊ ആ കിഴങ്ങൻ തല പൊക്കി നോക്കി... ഓൻ പറഞ്ഞത് കൊണ്ടല്ലേ ഇരുന്നത് 😎😎...


അവൾ നമ്മളെ തൊട്ട് അടുത്ത് വന്നു നിന്നു നഖം കടിക്കുകയും തല ചൊറിയുകയും ഒക്കെ ചെയ്യുന്നുണ്ട്... 



"ഡീ ഫോൺ ഉണ്ടോ കയ്യിൽ "...ഓൾ ചോദിക്കാ... 


"അതല്ലേടി കഴുതേ നിന്നോട് നേരത്തെ പച്ച മലയാളത്തിൽ പറഞ്ഞത്... ആ അലവലാതി റയാൻ അത് പൊട്ടിച്ചു എന്ന് "...


"ഡീ... ഇത് ചന്തയല്ല സ്റ്റേഷൻ ആണ്... മൈൻഡ് യുവർ വേർഡ്‌സ് ഓക്കെ... 


അല്ലേ നിന്നെ പിടിച്ചു ഇതിന് അകത്തുഇടും... ഈ പെണ്ണ് ഒരു പരാതി തന്നാൽ ഇവിടെ സ്ഥിരതാമസം ആകുകയും ചെയ്യാം "....ആ si പറയുന്നത് കേട്ടു അങ്ങനെ ഒന്നും ചെയ്തേക്കല്ലേ മുത്തേ എന്ന ഗതിയിൽ നമ്മൾ അവളെ നോക്കി... ഇപ്പൊ ആരെയും വിശ്വസിക്കാൻ പറ്റില്ല നമ്മളെ ചങ്ക് ഒരു പാടം... പിന്നെയാ ഇന്ന് കണ്ട ഇവളെ...പിന്നെ നമ്മൾ ആരോടും ഒന്നും മിണ്ടിയില്ല... 


"ഡീ നിന്റെ വീട് എവിടാ "...ഒന്നും മിണ്ടാതെ ഇരുന്ന നമ്മളെ തോണ്ടി ഓൾ ചോദിക്കാ... ഇവൾ നമ്മളെ അകത്തു കിടത്തും... 😟😟


നമ്മൾ നമ്മളെ വീട് എവിടന്ന് പറഞ്ഞു കഴിഞ്ഞപ്പോ ഓൾ പറയാ ഓൾ അതിന്റ അടുത്ത് ആണെന്ന്... എന്നിട്ടാണോ ഇത്രയും ഡേ നമ്മൾ ഒറ്റയ്ക്ക് പോയത്...ചോദിച്ചപ്പോ ഓൾ അച്ഛന് ട്രാൻസ്ഫർ ആയി ഇന്നലെ വന്നേ ഉള്ളൂ ഇന്ന് മുതൽ കോളേജിൽ വന്നു തുടങ്ങിയത് ആണത്രേ... നല്ല ബെസ്റ്റ് ഫസ്റ്റ് ഡേ 😊😊...



ആരിൽ നിന്നും ഒന്നും തന്നെ കിട്ടിയില്ല എന്ന് മാത്രമല്ല അവരെ നിലവിളി കൂടുകയും ചെയ്തു... അവരെ കൂടെ ഇരുന്ന സ്ത്രീ എവിടന്ന് കേറി എന്നും എവിടെ ഇറങ്ങി എന്നും അവർക്ക് അറിയില്ല... 


ഞങ്ങൾ ഒക്കെ തിരിച്ചു ബസിൽ കയറി എങ്കിലും അവർ മാത്രം കയറുന്നില്ല...അവരെ ഹസ്ബൻഡ് ഹോസ്പിറ്റലിൽ പണത്തിനു വേണ്ടി കാത്തിരിക്കുക ആണെന്നും പറഞ്ഞു അവർ എങ്ങും പോകാൻ നിന്നില്ല... അവരെ കണ്ടപ്പോൾ പാവം തോന്നി... 


അവരെ നിർബന്ധിച്ചു ബസിൽ കയറ്റാൻ നോക്കുന്നുണ്ട് എങ്കിലും അവർ കയറുന്നില്ല... അപ്പൊ ആണ് നമ്മക്ക് ഒരു സംശയം വന്നത്... നമ്മൾ ഒന്ന് കൂടെ ഒന്ന് ചിന്തിച്ചു ജിഷയുടെ കയ്യും പിടിച്ചു ബസിൽ നിന്നും ചാടിയിറങ്ങി... 


"നിങ്ങളുടെ കൂടെ ബസിൽ ഒരു തടിച്ചസ്ത്രീയാണോ ഇരുന്നത് "...നമ്മൾ അവരോട് ചോദിച്ചു... 


അവർ അതേ എന്ന് പറഞ്ഞു കഴിഞ്ഞപ്പോ നമ്മൾ si യെ ഒന്ന് നോക്കി... ഓൻ തല ചൊറിയാ പാവം... ഡ്യൂട്ടി കഴിഞ്ഞു പോയി ഉറങ്ങാം എന്ന് കരുതിയിരുന്നതാ... 


"അവർ കോളേജിന്റെ മുന്നിൽ ആണ് ഇറങ്ങിയത്... ഞങ്ങളെ രണ്ടിനെയും തള്ളിയിട്ട് കൊണ്ടാ പോയത് "...എന്നും പറഞ്ഞു അവളെ നോക്കിയപ്പോ ഒറ്റവാക്കിൽ ഞാൻ അവരെ കണ്ടില്ല എന്ന് പറഞ്ഞു... 


അവൾക് മാത്രമല്ല നമ്മക്കും ഒന്നും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞ മതിയായിരുന്നു... അവളും നമ്മളും ഇപ്പൊ അവരെ ജീപ്പിൽ ഞങ്ങളെ കോളേജ് സ്റ്റോപ്പ്‌ നോക്കി പോവാ... അവർ എന്താ അവിടെ ഉറങ്ങാ ഇന്നാ പിടിച്ചോ എന്നും പറഞ്ഞു... അവൾ നമ്മളെ കയ്യിൽ നിന്ന് കിട്ടിയ പണി കൊണ്ടാണോ എന്തോ നല്ലോണം പല്ല് കടിച്ചുപിടിച്ചു നമ്മളെ നോക്കാ... ബസിൽ പോകേണ്ട വയ്യാ വേലി ഇറങ്ങി വാങ്ങിയ മണ്ടന്മാർ 🤐🤐...



അടുത്ത് ഒരു കോളനീ ഉണ്ടെന്നും പറഞ്ഞു ഞങ്ങളെയും കൊണ്ടു അവർ ഉള്ള സ്ഥലം മുഴുവൻ കാണിച്ചു തന്നു... ബോബനും മോളിയിലെ പട്ടിയെ പോലെ എന്ന് പറയുന്നതിനെക്കാളും,, സായിപ്പിന്റെ കൂടെ നാട് കാണിക്കാൻ കൊണ്ടു നടക്കുന്ന മലയാളികളെ പോലെ ഞങ്ങളെ മൊത്തം കോളനിയും കാണിച്ചു അത്ര തന്നെ... 



ഒടുക്കം തിരിച്ചു വണ്ടിയിൽ കേറാൻ നേരം നമ്മളെ ആ si നല്ലോണം തെറി പറയുന്നുണ്ട്... അല്ലലെ നമ്മൾ പറഞ്ഞത് പോലുണ്ടല്ലോ അവർ ആ കോളനിയിൽ ഉണ്ടെന്ന്... അങ്ങനെ നട്ടപ്പാതിര സൂചന നൽകി കടകൾ എല്ലാം അടച്ചു ഇട്ടിരിക്കുന്നത് കണ്ടു നമ്മക്ക് സങ്കടം വന്നു... ദാഹം കൊണ്ടു ഇരിക്കാൻ വയ്യ...ബോട്ടിൽ ആണെങ്കിൽ കാലി നമ്മൾ ചത്തുപോകും എന്ന അവസ്ഥ വന്നപ്പോ വണ്ടി നിർത്താൻ പറഞ്ഞു... എവിടെ പണ്ടാരങ്ങൾ വീട്ടിൽ ആകാം എന്നും അവിടെ എത്തി കുടിച്ചാ മതി എന്നും... 


നമ്മൾ അങ്ങനെ പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ ആണ് അത് കണ്ടത്... 



"സ്റ്റോപ്പ്‌.... വണ്ടി നിർത്തു... വെള്ളം കുടിക്കാൻ അല്ല... ദാഹം ഒക്കെ പോയി... അതാ അവരെ വീട് "...എന്ന് അലറിയപ്പോ ആണ് അവർ ഒന്ന് നിർത്തിയത്... 


എല്ലാരും ചാടിയിറങ്ങി എവിടെ എന്നൊക്കെ ചോദിക്കുന്നുണ്ട്... നമ്മൾ അപ്പൊ തന്നെ ആരെയോ പോലെ ഇറങ്ങി si യുടെ അടുത്ത് ചെന്നു... 



"അവർ ഇല്ലേ... ഒരു തടിച്ചിയാ... അവിടെ ആർത്തിയിട്ട ഡ്രസ്സ്‌ ഒക്കെ കണ്ടോ... എക്സ്ട്രാ ലാർജ് സൈസ് അല്ലേ അപ്പൊ അവരുടെ വീട് ആവില്ലേ ഇത് "...


അത് കേട്ടപ്പോ അയാൾ നമ്മളെ കൊന്നില്ല എന്നെ ഉള്ളൂ... നമ്മളെ മാഷ് ഓന്റെയും മാഷ് ആയത് കൊണ്ടു മാത്രാ വെറുതെ വിട്ടത്... കൂടെ കൂടെ കാണുന്നത് കൊണ്ടാണ് എന്ന് തോന്നുന്നു നമ്മക്ക് ഇപ്പൊ ഓനെ വലിയ പേടിയൊന്നുമില്ല 😊😊😊...



നമ്മളോട് കേറാൻ പറഞ്ഞു ലവൻ വണ്ടിയിൽ കേറിയിരുന്നു... അപ്പൊ ആണ് ആ വീടിന്റ ഡോർ തുറന്നത്... അങ്ങോട്ട്‌ നോക്കിയ നമ്മൾ അപ്പോ തന്നെ അവരോട് ആ സ്ത്രീ ആണെന്ന് പറഞ്ഞു... si സാറിനെ ഒന്ന് നോക്കി പുച്ഛിച്ചു... അവർ ആ സ്ത്രീയെ മാത്രം അല്ല പണം കൂടെ കൊണ്ടു വന്നു... അവരും നമ്മളും ഒരു ജീപ്പിൽ ആണ് ഉള്ളത് അത് കൊണ്ടു തന്നെ നമ്മളെ കാലു കിടന്നു വിറക്കുന്നുണ്ട്... കാൽ മാത്രമല്ല ആകെ മൊത്തം ഒരു വിറയൽ... 



എല്ലാം കഴിഞ്ഞു ഇറങ്ങി പാതിരാനേരത്ത് ഞങ്ങൾ രണ്ടും പോലിസ് വണ്ടിയിൽ നെളിന്നിരുന്ന് വരുന്നു എന്നെ ഉള്ളൂ... വീട്ടിൽ ഒരുക്കി വെച്ച സൽക്കാരം ഓർത്ത് കണ്ണീർ പോലും വരുന്നുണ്ട്... അവളെ വീട്ടിൽ ഇറക്കി എല്ലാം അവളെ വീട്ടുകാരോട് പറഞ്ഞു ഞങ്ങൾ പോന്നു നമ്മളെ വീട്ടിലേക്ക് 😵😵...



വരേണ്ടിയിരുന്നില്ല ഇവിടേക്ക്... ആ സ്റ്റേഷനിൽ തന്നെ ഒരു മൂലയിൽ എങ്ങാനും കിടന്ന മതിയായിരുന്നു... എന്ത് സംഭവിച്ചാലും നമ്മളെ ഉമ്മയും മാഷും കൂടി ഒരു ജാഥക്ക് ഉള്ള ആളെയും കൊണ്ടു മുറ്റത്ത്‌ തന്നെ നിന്നോളും... 


നമ്മൾ ആണെങ്കിൽ പോലീസ് വണ്ടിയിൽ ആയോണ്ട് ആളുകൾ ഒക്കെ അടക്കം പറയുന്നുണ്ട്... ചിലർ നമ്മളെ കണ്ടപ്പോ തന്നെ വീട്ടിലെക്ക് പോണുണ്ട്... എന്തും സഹിക്കാം നമ്മളെ ഉമ്മച്ചിന്റെ നോട്ടം അള്ളോഹ് എങ്ങോട്ട് എങ്കിലും ഓടി പോയാലോ 😪...


നമ്മൾ ഇറങ്ങി എങ്കിലും ഒരു അടിപോലും മുന്നോട്ട് വെക്കാതെ അവിടെ തന്നെ നിന്നു... മാഷ് അപ്പൊ തന്നെ ആരെയോ വിളിച്ചു അവൾ എത്തി എന്നൊക്കെ പറഞ്ഞു ഫോൺ വെച്ചു ഞങ്ങളെ അടുത്തേക്ക് വന്നു... 


"എന്ത് പറ്റി സാർ... ഇവളെ എവിടുന്നാ കിട്ടിയേ "... 


അപ്പൊ തന്നെ അങ്ങേരു മാഷോട് കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു... അപ്പൊ മാഷ് കുറച്ചു നോർമൽ ആയെങ്കിലും ഉമ്മച്ചി ആവുന്ന ലക്ഷണം നോ ചാൻസ്... 



"ആ വിനോദ് ഇറങ്ങി എന്ന് സാർ ഇന്നലെ പറഞ്ഞത് കൊണ്ടു ഞാൻ ആകെ പേടിച്ചു... ഇവളെ അവൻ എങ്ങാനും എന്തെങ്കിലും "... മാഷ് മുഴുവൻ ആകാതെ തല കുനിച്ചു 😭😭... 



"അതൊന്നും പേടിക്കേണ്ട കാര്യം ഇല്ല.. ഇവൾക്ക് അവന്റ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ഉള്ള തന്റേടം ഒക്കെയുണ്ട് "... 



ഒലക്കയാ എന്ത് തന്റേടം... ഇപ്പൊ തന്നെ പേടിച്ചാ നിക്കുന്നെ... നിങ്ങൾ അങ്ങിട്ടു പോവേ വേണ്ടൂ.. ഉമ്മച്ചി കൊല്ലും നമ്മളെ... നമ്മൾ ആത്മഗതം പറഞ്ഞത് ആട്ടോ... 



"ഇവളെ ഈ തന്റേടം കൂടിയ കാരണം ഇവളെ അങ്ങ് കെട്ടിക്കാൻ തീരുമാനിച്ചു... നാളെ നിശ്ചയം ആണ് "... മാഷ് പറഞ്ഞു... 🙄🙄നമ്മൾ അറിഞ്ഞില്ലല്ല ഇതൊക്ക എപ്പോ സംഭവിച്ചു... 



"ഇവളെ കെട്ടിക്കാൻ ഒക്കെ ആയോ... കുറച്ച് മുമ്പ് ഡോറയെയും ബുജിയെയും വരച്ചു നടന്നത് ആണ് "... എന്ന് ആ പോലീസ്കാരി പറഞ്ഞത് കേട്ടപ്പോൾ ചിരിക്കാൻ ഉള്ള സിറ്റുവേഷൻ അല്ലാത്തകൊണ്ടു ആരും ചിരിച്ചില്ല... 



പക്ഷെ ഒരു അടക്കിപിടിച്ചുള്ള ചിരി നമ്മൾ കെട്ടു... നോക്കിയപ്പോ ആ അണ്ണാച്ചി ഫറു ചിരിക്കാ...എല്ലാം കഴിഞ്ഞു അങ്ങോട്ട്‌ തന്നെയാ മോളെ വരുന്നത്... 



അവർ പോയപ്പോ മുതൽ നമ്മളെ ഉമ്മച്ചി തുടങ്ങി... പുറത്ത് നിർത്തി തന്നെയാ വീരവാദം... 



"അല്ല മാഷേ നാളെ ആരെയോ നിശ്ചയം ഉണ്ടെന്ന് പറയുന്നത് കെട്ടു... അത് എന്റെ ആണെങ്കിൽ നടക്കൂല വേറെ ഈ ഫറുന്റെ നടത്തിക്കോ "... 



"നാളെ നിശ്ചയം അല്ല കെട്ടു തന്നെ നടത്തിയാലോ എന്ന ഞങ്ങൾ ആലോചിക്കുന്നത്... നിന്റെ സമ്മതം ഒന്നും വേണ്ട എനിക്ക് വയ്യ ഇനിയു തീ തിന്നാൻ "... ഉമ്മച്ചി പറഞ്ഞ അത് ചിലപ്പോൾ നടത്തി എന്ന് വരും... 



"അല്ല ഇങ്ങൾ ഇപ്പൊ തീ ആണോ തിന്നുന്നത്... ഞാൻ വേണേൽ നല്ല അസൽ ബിരിയാണി ഉണ്ടാക്കിതരാം "... 



"ഉവ്വ് ഉവ്വ്... ഈ പാതിരാക്ക് ഉണ്ടാക്കിയ ബിരിയാണി തന്നെ ഇപ്പൊ അധികമാ... ഇനിയും ഉണ്ടാക്കാൻ നിൽക്കല്ലേ മോളെ "...😱😱



അപ്പൊ ആണ് വണ്ടിയുടെ സൗണ്ട് കേട്ടു നമ്മൾ നോക്കിയത്... രണ്ട് കുരിപ്പ് എന്താ ഒരുമിച്ചു ഈ ടൈം... ഈ രണ്ട് കുരിപ്പ് കാരണം ആണ് ഇന്ന് നമ്മൾ ഇതൊക്കെ കേൾക്കേണ്ടി വന്നത്... ഒന്ന് റയാൻ ഓൻ ഫോൺ പൊട്ടിച്ചു... രണ്ട് റിച്ചു ഓൻ ഇന്ന് കൊണ്ടാക്കാൻ വന്നില്ല... 



നമ്മൾ അത് ചോദിക്കാൻ പോകാൻ തുടങ്ങി... ബട്ട്‌ അപ്പൊ തന്നെ കാറിൽ നിന്ന് ചാടിയാ ആ റിച്ചു നമ്മളെ നേരെ വന്നത്... 



"ട്ടപ്പെ "..., 😵😵😵ഓൻ നമ്മളെ മോന്ത കലക്കി... വീണില്ല എന്നെ ഉള്ളൂ... ഒരു കൂട്ടം നക്ഷത്രങ്ങൾ മിന്നിതിളങ്ങുന്നതു നമ്മൾ നല്ലോണം കണ്ടു... 



ആദ്യയായിട്ടു ആണ് നമ്മക്ക് ഇങ്ങനെ ഒന്ന് കിട്ടിയത്... ഇവന് എന്താ വട്ട് ആയ ഈ പാതിരാത്രി വന്നു നമ്മളെ തല്ലാൻ... ഓന്റെ കലിപ്പ് തീരുന്നില്ല ഒന്ന് കൂടി നമ്മക്ക് കിട്ടി... ആ റയു വന്നു പിടിച്ച കൊണ്ടു നെക്സ്റ്റ് മിസ്സ്‌ ആയി 😪😪... എന്ന പിന്നെ അങ്ങ് തല്ലിക്കൊല്ലു... 



"ഡീ നിന്നെ ഒക്കെ എന്ത് വിശ്വസിച്ചു കെട്ടും ഞാൻ... നിന്നെ തിരക്കി നടക്കാൻമാത്രേ എനിക്ക് നേരം ഉണ്ടാവൂ... നിന്നെ പോലെ ഒന്നിനെ ആണല്ലോ എല്ലാരും കൂടി എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കിയത് "... 



അത് ഞങ്ങൾ ഒന്നും അല്ലല്ലോ നിന്റെ ആൾകാർ തന്നല്ലേ എന്നൊക്കെ പറയണം എന്നുണ്ട് അതിന് നമ്മളെ എല്ലാം ഫീസ് അടിച്ചു പോയെന്നാ തോന്നുന്നേ... വാ തുറക്കാൻ പറ്റണ്ടേ 😪🤒... 



ആ അലവലാതിയെ പിടിച്ചു വണ്ടിയിൽ കയറ്റി റയുക്ക മാഷോട് എല്ലാം ചോദിക്കുന്നുണ്ട്... മാഷ് എല്ലാം കരഞ്ഞു കൊണ്ടു പറയുന്നുണ്ട്... അപ്പോളും നമ്മൾ കവിളിൽ പിടിച്ചു കണ്ണീർ ഒളിപ്പിച്ചു നിക്കാ... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



(റയു )




മാഷ് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ നമ്മക്ക് മനസ്സിൽ ആയി ഇതിന് രണ്ടു വിധത്തിൽ നമ്മൾ ആണ് കാരണം എന്ന്... ഒന്ന് അവളെ ഫോൺ പൊട്ടിച്ചു.. രണ്ട് റിച്ചുവിനോട് ഇന്ന് അവൾ ബസിൽ പൊയ്ക്കോട്ടേ എന്ന് പറഞ്ഞു... 



റിച്ചു ഇറങ്ങിയപ്പോ തന്നെ ഒന്നും ചോദിക്കാനും പറയാനും നിക്കാതെ അവളെ ഇങ്ങനെ ഇട്ട് തല്ലും എന്ന് നമ്മൾ കരുതിയത് അല്ല... നമ്മൾ ഓനെ മാറ്റിയില്ല എങ്കിൽ അതിനെ അവൻ കൊന്നേനെ... അത്രക്ക് ഉണ്ട് ദേഷ്യം... 



മാഷ് കണ്ടു നിന്നു എങ്കിലും കണ്ണ് നിറഞ്ഞു കൊണ്ടാ എല്ലാം പറയുന്നത്... 



"മതി മാഷേ.. ഒന്നും ഇവരെ ബോധിപ്പിക്കാൻ നിക്കണ്ട അതിന് നമ്മളെ ആരാ ഇവർ... എന്തായാലും കല്യാണം നടക്കാൻ ഒന്നും പോണില്ല "...അവൾ അതും പറഞ്ഞു മാഷേ വലിച്ചു നമ്മളെ മുന്നിൽ നിന്ന് കൊണ്ടു പോയി... 



"അല്ലേ നിന്നെ ഒക്കെ ആര് കെട്ടാൻ..അതിലും ബേധം ട്രെയിൻനോ മറ്റോ തലവെക്കുന്നത് ആണ് "...എന്നും പറഞ്ഞു റിച്ചു വണ്ടിയിൽ നിന്ന് ഇറങ്ങി... 



ഇനിയും ഒന്നും കേൾക്കാനും പറയാനും നിക്കാതെ അവർ അകത്തും ഞങ്ങൾ വണ്ടിയിലും ഇങ്ങോട്ട് പോന്നു... 



നമ്മളെ കെട്ടിയോൾക്ക് ആണ് തെറ്റിയത്... കാരണം അവൾ പറയുന്നത് പാവം പെണ്ണ് ഇവനെ സഹിക്കൂല എന്ന... പക്ഷെ ഇവളെ സ്ഥാനത്തു ഒരു പാവം പിടിച്ച പെണ്ണ് ആണെങ്കിൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു... 



വീട്ടിൽ എത്തിയിട്ടും ആരോടും ഒന്നും പറയാതെ അവൻ മുറിയിൽ ചെന്നു ഡോർ കൊട്ടിയടച്ചു... നമ്മൾ പിന്നെ അവളോട് എല്ലാം പറഞ്ഞു അപ്പൊ അവൾക്കു വലിയ മാറ്റം ഒന്നുമില്ല... അവൾ തന്നെയാ അവനു പറ്റിയത് എന്നാ അവൾ ഇപ്പോഴും പറയുന്നത്... 😕😕



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



(റിച്ചു )




അവളോട് ഉള്ള ഇഷ്ടം കൊണ്ടാണ് നമ്മൾ അവളെ തല്ലിയത്... അവളെ കാണാൻ ഇല്ല എന്ന് അറിഞ്ഞ് മുതൽ നമ്മൾ അത്രയും ടെൻഷൻ അടിച്ചിരുന്നു... 



നമ്മളെ വായിൽ നിന്ന് എന്തൊക്കെ വന്നു എന്ന് തന്നെ നമ്മക്ക് നിശ്ചയം ഇല്ല... അവളും ഒട്ടും മോശമല്ല...ഇനി അവൾ നമ്മളെ വേണ്ടന്ന് പറഞ്ഞത് കാര്യായിട്ട് ആവോ😓😓...


*********************************


ഇന്ന് കാലത്തു തന്നെ എണീറ്റത് അവളെ കാണണം പിണക്കം മാറ്റണം എന്നൊക്കെ കരുതിയാ... എന്താവോ എന്തോ,, ഇന്ന് നിശ്ചയം കൂടി ഉണ്ടല്ലോ അത് അവൾ എപ്പോ കുളംതോണ്ടി എന്ന് ചോദിച്ചാ മതി ☹️☹️...



നമ്മൾ നല്ലോണം ഒരുങ്ങി ഹാളിൽ വന്നു... ഇക്കു ആണെങ്കിൽ നമ്മളെ കണ്ടഭാവം ഇല്ല ഒന്ന് ചുമച്ചു നോക്കി എവിടെ ഒന്ന് നോക്കുന്നു പോലും ഇല്ല... 



"അല്ല ഇക്കു... നമ്മക്ക് പോകണ്ടേ "...ഒടുക്കം അങ്ങനെ ചോദിച്ചു... 



"നീ പൊയ്ക്കോ... ഞാൻ എന്റെ വണ്ടിയിൽ വന്നോളാം "...



"അല്ല ഇക്കു എവിടെ പോന്ന കാര്യം ആണ് പറയുന്നത്"...



"കോളേജിൽ അല്ലാണ്ട് പിന്നെ എവിടെയാ "....



ഇക്കു മനപ്പൂർവം നമ്മളെ ഇട്ട് കളിപ്പിക്കാൻ നോക്കാ... ഇപ്പൊ നമ്മളെ കാര്യം ആയോണ്ട് അടങ്ങി ഒതുങ്ങി നിക്കാം... വേണേൽ കാലും പിടിക്കാം... ഒരു വിധം ഉള്ള ഒരു അവസ്ഥയിൽ നമ്മൾ ചോദിച്ചു... 



"അപ്പൊ ഇന്ന് നിശ്ചയം അല്ലേ... അതിന് "....😤😤



"അത് നടക്കില്ലല്ലോ നിനക്ക് അവളെ വേണ്ട എന്ന് നീയും നിന്നെ അവൾക്ക് വേണ്ടന്ന് അവളും പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഇനി എന്ത് നിശ്ചയം "...ഇക്കു പറയുമ്പോ ആണ് അതൊക്കെ നമ്മൾ ഓർത്തത്... 



"അതിന് അവളെ വാപ്പ അല്ലേ പറഞ്ഞത് ഇന്ന് നടത്താം എന്ന് അവളുടെ സമ്മതം ആർക്ക് വേണം... ഞാൻ ആണെങ്കിൽ ഇന്നലത്തെ ദേഷ്യത്തിൽ എന്തോ പറഞ്ഞുപോയി... എന്ന് കരുതി ഇങ്ങൾ അതിൽ കേറി പിടിക്കേണ്ട "...



"ഇനി അവളുടെ മാഷ് അതിന് സമ്മതിക്കുന്ന് തോന്നുന്നില്ല... അവരെ മുന്നിൽ ഇട്ട്അല്ലേ നീ അവളെ തല്ലിയത്... കല്യാണത്തിന് മുന്നേ ഇങ്ങനെ അപ്പൊ കഴിഞ്ഞാൽ ഉള്ള അവസ്ഥ ഓർത്ത് അങ്ങേര് വേണ്ടന്ന് വെച്ച് കാണും... അവൾക്ക് അത് ഇല്ലേലും അവരെ മോൾ ആയിപ്പോയില്ലേ "...



അപ്പൊ ചുരുക്കി പറഞ്ഞാൽ നമ്മൾ ചെകുത്താനും കടലിനും ഇടയിൽ ആയി... അവളെ വേണ്ടെന്ന് വെക്കാനും വയ്യ ഇനി കിട്ടും എന്ന് തോന്നുന്നുമില്ല 😞😞😞...



എന്തോ പോയ കുരങ്ങനെ പോലെ കുറെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നമ്മൾ അവളെ വീട്ടിൽ തന്നെ വെച്ച്പിടിച്ചു... ഇക്കു എവിടെക്കാ എന്ന് ചോദിച്ചു എങ്കിലും ഒന്നും പറഞ്ഞത് ഇല്ല... അവളെ വീട്ടിൽ ഒന്നും പോവുന്നില്ല ആ കുരിപ്പ്നെ ഒന്ന് കാണണം എന്നൊക്കെയാ മനസ്സിൽ ഉള്ളത്... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️


എല്ലാ സങ്കടവും ഉള്ളിൽ ഉള്ളോണ്ട് നമ്മൾ നല്ലോണം ഉറങ്ങി... രാവിലെ തന്നെ എണീറ്റു കോളേജിൽ പോവാൻ തന്നെ ഒരുങ്ങി... താഴേക്കു ചെല്ലാൻ തന്നെ പേടിയാ അവിടെ വല്ല ആറ്റംബോംബും കാണും... 



നമ്മൾ മിററിൽ നോക്കിയപ്പോ നമ്മളെ കവിളിൽ ഓന്റെ വിരൽ അടയാളം നല്ലോണം കാണാം ലിപ് ആണെങ്കിൽ പൊട്ടിയിട്ടുമുണ്ട്... ആ കുരിപ്പ് അമ്മാതിരി തല്ലല്ലേ നമ്മക്ക് തന്നത്... പൌഡർ ഒക്കെ ഇട്ടു മറക്കാൻ നോക്കി എങ്കിലും അതൊന്നും പോന്ന മട്ടില്ല.... 



നമ്മൾ മെല്ലെ താഴേക്കു ഇറങ്ങി... അഭിമാനം പോകണ്ട എന്ന് കരുതി ഒന്നും തിന്നരുത് എന്നൊക്കെയുണ്ട്... ബട്ട്‌ ഇന്നലെ പട്ടിണിയാ ഉമ്മച്ചി ഉണ്ടാക്കി വെച്ച ദോശ ഒന്ന് എടുത്ത് കയ്യിൽ ചുരുട്ടി പിടിച്ചു കടിച്ചു വലിച്ചു നമ്മൾ പുറത്തേക്ക് ഇറങ്ങി... 



റേഡിയോ ഓണ്ആക്കിയ പോലെ മൂന്നും ഓരോന്ന് പറയുന്നുണ്ട്... ഒന്നും ക്ലിയർ ഇല്ല ഒന്നിച്ചു പറഞ്ഞത് കൊണ്ടാവും... ഒന്ന് മനസിലായി മാഷും ഫറുവും ഇന്ന് ലീവാ അവർ ഒരുങ്ങിയിട്ട് ഇല്ല... നമ്മളോട് പോകേണ്ട എന്നാവും പറഞ്ഞത് പിന്നെ വൈകീട്ട് വരെ നിർത്തിപൊരിക്കും 😬😬...




നമ്മക്ക് ഇന്നലെ കിട്ടിയ ആ കുരിപ്പ്ന്റെ വീട്ടുമുറ്റത്ത്‌ ചെന്നു അവളെ കാത്തു നിന്നു... അവർക്ക് ഒന്നും ഇന്നലത്തെ സംഭവം ഒന്നുമല്ല ഹൗ എന്താ സ്നേഹം ഇവിടെ എങ്ങാനും ജനിച്ചാൽ മതിയെന്നു... 



അവളെയും കൊണ്ടു അവളെ വെടിക്കെട്ട് കേട്ടു കൊണ്ടു ബസ്റ്റാന്റ് വരെ പോയി...അവിടെയും അത് തന്നെ വെടിക്കെട്ട് പൊട്ടിച്ചു കൊണ്ടേഇരിക്കാ... അപ്പൊ ആണ് നമ്മളെ നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ നമ്മൾ കണ്ടത്... 



വേറെ ആരാ ഇന്നലെ നമ്മളെ തല്ലിപരുവം ആക്കിയ ആ കുരങ്ങൻ തന്നെ... നമ്മൾ അറിയാതെ തന്നെ നമ്മളെ കയ്യ് കവിളിൽ വെച്ചു പോയി... പിന്നെ സ്ക്കാഫു ചെയ്തു മറച്ച കൊണ്ടു ആരും കാണുന്നില്ല... എന്നാലും അതിനുള്ളിലെ വേദന നമ്മക്ക് അല്ലേ അറിയൂ... 



ഓൻ ആണെങ്കിൽ നമ്മളെ നേർക്ക് വരാ... അപ്പൊ തന്നെ അവളെയും വലിച്ചു ഓരോ ബസിന്റെയും പിറകിൽ കൂടി ഒക്കെ നമ്മൾ നടന്നു... നമ്മളെ ബസ് വന്നപ്പോ പിന്നെ ഒന്നും നോക്കീല വേഗം അതിലേക്ക് കയറി... 



ഇന്ന് റയു വന്നില്ല... മാഷും പോയില്ലല്ലോ 🤔പറഞ്ഞത് പോലെ എന്തെങ്കിലും നടത്തുന്നുണ്ടാവും... ചെക്കനെ പിന്നെ കണ്ടില്ലല്ലോ എവിടെ പോയോ എന്തോ... 😬😬ആകെ പാടെ തലക്ക് പിരാന്ത് പിടിക്കും... 



"ആരാ ഫസ്ന... തന്നെ പ്രിൻസിപ്പൽ വിളിക്കുന്നുണ്ട് "... ഒരുത്തൻ വന്നു പറഞ്ഞു... അപ്പൊ തന്നെ നമ്മൾ എണീറ്റു നിന്നു... സീനിയർ ആണ് ലവൻ ഇനി മറ്റവന്റെ ഫ്രണ്ട് ആണോ... അല്ലാതെ പ്രിൻസി വിളിക്കാൻ നമ്മൾ ഒരു കുറ്റവും ചെയ്തില്ല... 



പിന്നെ ഒന്നും നോക്കീല അവനെ അവിടെ നിർത്തി പേനയും കടലാസും എടുത്ത് എഴുതി തുടങ്ങി... ലവ്ലെറ്റർ ഒന്നുമല്ല നല്ല പച്ചതെറി... പുറത്ത് നിന്ന് കേട്ടതും ഫിലിമിൽ കേട്ടതും പിന്നെ നമ്മളെ സ്വന്തം വകയും നല്ല പച്ചതെറി... 



വായിച്ചാൽ പിന്നെ ഓൻ നമ്മളെ ഏഴു അയലത്തെക്ക് വരില്ല അത് ഉറപ്പാ... നമ്മക്ക് തന്നെ കരച്ചിൽ വന്നു... അതും കൊണ്ടു പോയി ഓന്റെ കയ്യിൽ വെച്ചു കൊടുത്തു... 



"തന്നെ പറഞ്ഞു അയച്ച ആ പ്രിൻസിക്ക് കൊണ്ടു പോയി കൊടുക്ക്... തെണ്ടിയോട് പറഞ്ഞു കൊടുക്ക് നമ്മക്ക് വരാൻ സൗകര്യം ഇല്ലെന്ന്... പിന്നെ ഇനി മേലാ ഇത്തരം ചീപ് പരിപാടിയും ആയിട്ട് വരരുത് എന്ന് ".... 



ഓൻ കടലാസും നമ്മളെയും മാറി മാറി നോക്കി... ഒടുക്കം ഓനെയും രണ്ടെണ്ണം വിളിച്ചപ്പോ ഓൻ പോയി... അല്ല പിന്നെ നമ്മളോട് ആണ് ഓന്റെ കളി...😏😏




കുറച്ചു കഴിഞ്ഞപ്പോ ആണ് നമ്മളെ പ്രിൻസി അവനെയും കൊണ്ടു ക്ലാസ്സിലേക്ക് കയറി വന്നത്... അത് കണ്ടപ്പോൾ നമ്മളെ കിളി മാത്രമല്ല ജീവൻ തന്നെ പോയി... 




അങ്ങേരെ കൂടെ വേറെ രണ്ട് മൂന്നു ടീച്ചേർസ് കൂടിയുണ്ട്... അവരെ ഒക്കെ കണ്ടപ്പോ തന്നെ നമ്മക്ക് ചിരിയും കരച്ചിലും ഒരുമിച്ച് വരാ... എഴുതിയത് ഒക്കെ ഓർത്തപ്പോ തന്നെ ഇറങ്ങി ഓടിയലോ എന്ന് തോന്നിപ്പോയി... 




"ഇയാൾക്ക് അത് വരെ വന്നു മുഖം കാണിക്കാൻ സൗകര്യം ഇല്ലെന്ന് പറഞ്ഞു അതാ ഇങ്ങോട്ട് വന്നത്... ഇനി അയാൾ കൊടുത്തയച്ചതു ഒക്കെ വായിച്ചിട്ട് തൃപ്തി ആയില്ല ഇനി ബാക്കി കൂടി നേരിട്ട് പറഞ്ഞു കൊള്ളൂ "... 



അപ്പൊ നമ്മൾ നോക്കിയത് ആ മരമാക്രിയെ ആണ്... തെണ്ടിക്ക് പറയായിരുന്നു ശരിക്കും പ്രിൻസി ആണെന്ന്... ബാക്കിയുള്ള മൂരാച്ചികളുടെ തൊള്ളയിൽ ആന കേറിപ്പോയ പോലും അവർ അറിയൂല... 




"അത്... അത്... ഞാൻ... സാർ.... അവൻ ആണെന്ന് "... ശോ ഇതൊക്കെ നമ്മൾ എങ്ങനെ ഇതിനെ ഒക്കെ പറഞ്ഞു മനസ്സിൽ ആക്കാൻ 🤕🤕... 



"എന്തായാലും താൻ ഇനി നല്ല സ്വഭാവം പഠിച്ചു ക്ലാസ്സിൽ കയറിയാൽ മതി... കുറച്ച് ദിവസം എന്തായാലും വീട്ടിൽ ഇരിക്കുന്നതു ആണ് നല്ലത്... 



പിന്നെ തിരിച്ചു വരുമ്പോ താൻ നന്നയി എന്നുള്ള തെളിവ് വേണ്ടേ... അപ്പൊ പിന്നെ പേരെന്റ്സ്നെ കൂടി കൊണ്ടു വന്നോ... എന്തായാലും ഇനി ഇവിടെ ഇരുന്ന് ഇവരെ കൂടെ ചീത്ത ആകേണ്ട ".... 




അങ്ങേരുടെ കാൽ വരെ പിടിച്ചു നോക്കി നോ രക്ഷ... ഇങ്ങേർ മുമ്പൊക്കെ ഒരു പാവം ആയിരുന്നു... ഇപ്പൊ എന്ത് പറ്റി... 




"സാർ പ്ലീസ്... വേറെ എന്ത് ശിക്ഷ വേണേലും തന്നോ... ഇവിടന്ന് പിടിച്ചു പുറത്ത് ആകരുത്... ഞാൻ എന്ത് വേണേലും ചെയ്യാം... പ്ലീസ്... പ്ലീസ് "... 



"get out an get lost "... 



അപ്പൊ തന്നെ പെട്ടിയും കിടക്കയും എടുത്ത് നമ്മൾ ഇറങ്ങി... അല്ലേ നമ്മൾ എഴുതി പഠിപ്പിച്ചു കൊടുത്ത തെറി മുഴുവൻ വിളിച്ചേനെ... പത്തു ദിവസം ഉണ്ട് നമ്മളെ പരോൾ അത് വരെ എങ്ങനെ വീട്ടിൽ പിടിച്ചു നിക്കും... 



എന്തായാലും വീട്ടിൽ അറിയും അഫി ഒരു പാരയാ... ചെന്നപാടെ ഫസിത്തയോട് പറയും പിന്നെ അത് അങ്ങ് എത്തും... അല്ലേ പത്തു ദിവസം ഒക്കെ വീട്ടിൽ നിക്കുമ്പോ അറിയാതിരിക്കാൻ ചാൻസ് ഇല്ല... നഖം കടിച്ചു ചിന്താ മൂകയായി ബസ്സ്റ്റോപ്പിൽ ഇരുന്നു എന്നല്ലാതെ ഒരു ബസ് പോലും വന്നില്ല... 



പിന്നെ നമ്മളെ ചിന്തയിൽ നിന്ന് ഉണർത്തിയത് ഒരു ചൂളം വിളിയാണ്... ആ ഭാഗത്ത്‌ നോക്കിയതും പകച്ചു പണ്ടാരം അടങ്ങി നമ്മൾ... ആ മരമാക്രി നിക്കുന്നു നമ്മളെ മുന്നിൽ... പിന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ കുഴങ്ങി😠😠... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



(റിച്ചു )



രാവിലെ തന്നെ അവളെ കാണാൻ പോയ നമ്മൾ വീട്ടിൽ പോകാതെ അവൾ ബസ് കേറുന്ന സ്റ്റാൻഡിൽ ആണ് പോയത്... നമ്മളെ കണ്ടപ്പോൾ അവൾ കവിളിൽ കയ്യ്വെച്ചത് നമ്മൾ കണ്ടു... അപ്പൊ ആണ് അതിന്റ ഡോസ് ഇത്രക്ക് ഉണ്ടെന്ന് നമ്മൾക്ക് മനസ്സിൽ ആയത്... പിന്നെ അവളെ പൊടിപോലും കണ്ടില്ല... 



അവൾ എത്തുന്നതിനു മുമ്പ് കോളേജിൽ എത്തി എങ്കിലും pt ഉഷയെക്കാൾ സ്പീഡ് ആണ് അവൾക്ക് അത് കൊണ്ടു നമ്മളെ കയ്യിൽ കിട്ടിയില്ല... 



എന്തായാലും ഇക്കു വന്നിട്ടില്ല... അത് കൊണ്ട് നമ്മൾ ക്ലാസ്സിൽ ഒന്നും കയറിയില്ല... പോകുമ്പോൾ ആയാലും അവൾ പിടി തരില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഇവിടന്ന് തന്നെ അവളോട് സംസാരിക്കണം എന്ന് നമ്മൾ കരുതി...അങ്ങനെ അതും ആലോചിച്ചു നിക്കുമ്പോ ആണ് നമ്മളെ ക്ലാസ്സ്‌ മറ്റ് ജാസിർ വരുന്നത് കണ്ടത് അതും അവളെ ക്ലാസ്സിൽ നിന്ന്... 



"ടാ നീ എന്താ അവിടന്നു ഒക്കെ ഇറങ്ങി വരുന്നേ... നീ അവിടെ വല്ലതിനെയും സെറ്റ് ആക്കിയ "... 



"ഒലക്ക... പ്രിൻസി പറഞ്ഞത് കൊണ്ട് പോയതാ... ഒരു അലവലാതി പെണ്ണിനെ വിളിച്ചു കൊണ്ട് ചെല്ലാൻ... ഓൾ ആണെങ്കിൽ പേപ്പറിൽ മാത്രമല്ല നമ്മക്കും തന്നു പള്ള നിറച്ചു... ഇപ്പൊ തോന്നാ പോകണ്ട എന്ന് "... 



അപ്പൊ തന്നെ അവന്റ കയ്യിലെ പേപ്പർ വാങ്ങി നമ്മൾ നോക്കി... കണ്ണ് മാത്രമല്ല വയറു പോലും നിറഞ്ഞു പോയി... അത് കണ്ടപ്പോൾ തന്നെ നമ്മക്ക് മനസ്സിൽ ആയി ഇത് അവൾ ആണെന്ന്... കാരണം ഇതിൽ പകുതിയും അവൾ നമ്മളെ വിളിച്ചിട്ട് ഉണ്ട്... പിന്നെ പകുതി അത് വായിച്ചാൽ ചത്തില്ല എങ്കിലേ അത്ഭുതം ഉള്ളൂ... 



പ്രിൻസിയുടെ റൂമിൽ അവന്റെ കൂടെ നമ്മളും ചെന്നു... പ്രിൻസി അത് വായിക്കുന്ന കണ്ടപ്പോൾ ചിരിയല്ല വന്നത് കരച്ചിൽ ആണ്... 



"ടാ നിനക്ക് പറയാം ആയിരുന്നു പ്രിൻസി ആണ് വിളിക്കുന്നത് എന്ന്... ഇതിപ്പോ അവൾ അറിയാതെ തന്നത് ആവും അല്ലേ "... 



"ഒലക്കയാ... ഞാൻ പറഞ്ഞത് ആടാ... അപ്പൊ ആണ് അവൾ ഇത് തന്നത്... പിന്നെ കുറെ പറയാനും പറഞ്ഞത് ആണ് അത് പറയേണ്ട അല്ലേ... ഇങ്ങേരെ കാറ്റ് പോകും "... 



"എന്നാലും അവൾ അറിഞ്ഞ് ഇങ്ങനെ തരാൻ ചാൻസ് ഇല്ലല്ലോ... അല്ല നീ എന്താ ചെന്നു പറഞ്ഞത് "... 



"ഒലക്ക... നിന്നോട് അല്ലേ പറഞ്ഞത് അവൾ അറിഞ്ഞു തന്നെയാ... തന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്നെ പറഞ്ഞുള്ളൂ... അതിനാ അവൾ ഇങ്ങനെ ഒക്കെ... അവൾ അറിഞ്ഞ് തന്നത് തന്നാ "... 



"നിനക്ക് ഇത് വായിച്ചപ്പോ എങ്കിലും ഇങ്ങേർക്ക് ഇത് കൊടുത്താൽ ഉള്ള അവസ്ഥ അവൾക്ക് പറഞ്ഞു കൊടുക്കാം ആയിരുന്നു ".... 




"ഒലക്കയാ... അതിന് ഒരു ശ്രമം നടത്തി എങ്കിലും അവൾ എന്നെയും കുറെ വിളിച്ചു... അത് നീ കേൾക്കണ്ട... അതൊന്നും ഇതിൽ ഇല്ലാത്തതാ "... 



ഇതൊക്ക കേട്ടിട്ടും അവൾ എന്തിനാ അങ്ങനെ ചെയ്തത് എന്ന് മനസ്സിൽ ആയില്ല... നമ്മളോട് ഉള്ള ദേഷ്യം ഇവൾ പ്രിൻസിയോട് തീർത്തോ 🤔🤔🤔... 



പ്രിൻസി ആണെങ്കിൽ അവളോട് ഉള്ള ദേഷ്യം ഇവിടെ മൊത്തം തീർത്തു... അതൊക്കെ കേട്ടു പല ടീച്ചേർസ്മാറും സാറ്മാരും ഒക്കെ ഓടി വന്നു... അവരൊക്കെ അത് നോക്കി കിളി പോയി നിക്കാ... 



പിന്നെ എല്ലിനെയും കൂട്ടി അവളെ കാര്യം തീരുമാനിക്കാൻ പോയി... അവളെ അവരൊക്കെ നോവിക്കുന്നത് കാണാൻ ഉള്ള ശക്തി ഇല്ലാത്തോണ്ട് നമ്മൾ പോയില്ല... അവൾ എന്തായാലും ഇപ്പൊ പുറത്ത് വരും എന്ന് ഉറപ്പാ... അങ്ങനെ എങ്കിലും അവളോട് നമ്മക്ക് പറയാൻ ഉള്ളത് ഒക്കെ പറയാലോ... 



ജാസിർ വന്നു തട്ടിയപ്പോ ആണ് നമ്മൾ ചിന്തയിൽ നിന്ന് ഉണർന്നത്... അപ്പൊ അവളെ പത്തു ദിവസത്തേക്ക് പുറത്താക്കി എന്ന് അറിഞ്ഞു... അപ്പൊ ആ കുരിപ്പ് ഇന്നേ നമ്മളെ കണ്ണിന് മുന്നിൽ ഉണ്ടാവൂ ഇന്ന് തന്നെ സോൾവ് ആകണം എന്ന് കരുതി അവളെയും കാത്തു ബസ്സ്റ്റോപ്പിൽ നിന്നു... 



മഹാറാണി സ്വപ്നലോകത്ത് ആണെന്ന് തോന്നുന്നു... നമ്മൾ മുന്നിൽ ഉള്ളത് ഒന്നും അറിയില്ല അപ്പൊ ഒരു ചൂളം വിളിച്ചപ്പോ തന്നെ അവൾ നമ്മളെ കണ്ടു... നമ്മളെ കണ്ടപ്പോൾ ഓളെ അവസ്ഥ ഒന്ന് കാണണം അയ്യോ പാവം കയ്യിൽ ഇരുപ്പ് നമ്മക്ക് അല്ലേ അറിയൂ... 



"ഡീ വന്നു വണ്ടിയിൽ കയറിയെ... എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് "... 



"എനിക്ക് ഒന്നും കേൾക്കണ്ട... എന്തിനാ തല്ലിക്കൊല്ലാനാണോ... എനിക്ക് ഇപ്പൊ നിന്റെ കൂടെ വരാൻ സൗകര്യം ഇല്ല "... 



"ഡീ മര്യാദക്ക് ആണെങ്കിൽ കേറിക്കോ... അല്ലേ എന്റെ സ്വഭാവം അറിയാലോ... ഞാൻ പിടിച്ചു കയറ്റും "... എന്നും പറഞ്ഞു നമ്മൾ അവളെ കയ്യിൽ പിടിച്ചു... 



"ദേ എന്റെ കയ്യിൽ നിന്ന് വിടുന്നത് ആണ് നല്ലത്... അല്ലെങ്കി ഞാൻ ഒച്ച വെക്കും... താൻ എന്നെ കേറിപിടിച്ചു എന്നും പറഞ്ഞു "... 



"അത് പിന്നെ നിനക്ക് സ്ഥിരം പരിപാടി അല്ലേ പഠിപ്പിക്കുന്ന സാറിനെ വരെ പറഞ്ഞത് അല്ലേടി നീ... അത് നിനക്ക് ഒരു പ്രശ്നം ഉണ്ടാക്കുന്ന കാര്യം അല്ലല്ലോ... 



നിനക്ക് എന്ത് ധൈര്യം ഉണ്ടായിട്ട് ആടി ആ പ്രിൻസിക്ക് അങ്ങനെ ഒക്കെ എഴുതി കൊടുത്തത്... അല്ല അങ്ങേരു നിന്നെ വിളിപ്പിച്ചു എന്ന് കരുതി ഇങ്ങനെ ഒക്കെ ചെയ്യാൻ നിന്നോട് എന്ത് തെറ്റാടി അങ്ങേരു ചെയ്തത് "... 



നമ്മളെ പറച്ചിൽ കേട്ടു അവൾക്ക് കൂടുതൽ വിഷമം ആയി എങ്കിലും അഹങ്കാരം കുറക്കാൻ ഉള്ള പരിപാടി ഒന്നും ഇല്ല... നമ്മൾ പിടിച്ച കയ്യ് വിടുവിച്ചു നമ്മളെ ഒന്ന് നോക്കി... 



"ഞാൻ അറിയോ ശരിക്കും അങ്ങേര് ആണ് വിളിച്ചത് എന്ന്... അവനെ കണ്ടപ്പോൾ തോന്നി നീ അയച്ചത് ആണെന്ന്... അത് കൊണ്ടാ അങ്ങനെ ഒക്കെ "... മെല്ലെ താഴെ നോക്കി അത് പറഞ്ഞപ്പോ നമ്മക്ക് ചിരിയാണ് വന്നത്... 



"ഓഹോ... അപ്പൊ അതൊക്കെ നമ്മക്ക് ഇട്ട് അയച്ചത് ആണല്ലേ... അത് ഭയങ്കര ഇഷ്ടായി... ചക്കിന് വെച്ചത് കൊക്കിനു കൊണ്ടത് പോലെ ആയിപ്പോയല്ലോ മോളെ... ഇനി കുറച്ച് ദിവസം നിനക്ക് വീട്ടിൽ ഇരുന്നു നന്നാവാൻ ചാൻസ് ഉണ്ട്... വല്ലതും നടക്കുമോ "... അപ്പൊ അവൾ നമ്മളെ മുഖത്തു നോക്കാതെ തന്നെ നിക്കാ... 



"അത് ഏതായാലും നന്നായി... നീ വന്നു കയർ... നമ്മക്ക് സ്വസ്ഥമായി എവിടേലും പോയി സംസാരിക്കാം "... 



"അയ്യട... അതിനെ വേറെ ആളെ നോക്ക്... ഞാൻ ഒന്ന് തീരുമാനിച്ചാൽ അത് നടത്തിയിരിക്കും... തന്നെ എനിക്ക് എന്തായാലും വേണ്ട... തനിക്ക് കെട്ടാൻ എങ്കിൽ വേറെ പെണ്ണിനെ നോക്ക്... തന്റെ ഈ വണ്ടിയിൽ കയറാൻ എന്തായാലും എന്നെ കിട്ടില്ല "... അത് അവൾ പറഞ്ഞപ്പോ ഓളെ കൊന്നാലോ എന്ന് തോന്നി... 




ഓളെ പിന്നെയും പിന്നെയും വിളിക്കുന്ന കേട്ട് ആളുകൾ ഒക്കെ കൂടിതുടങ്ങി... പക്ഷെ ആ പോത്ത് ഒരു തരത്തിലും ഒന്ന് അടങ്ങുന്ന മട്ടില്ല... 



"അതേ നിങ്ങൾ ഒക്കെ പൊയ്ക്കോ... ഇവളെ എന്റെ കെട്ടിയോൾ ആണ്... ഇന്നലെ ഇവളെ ഒന്ന് തല്ലിയതിന്റെ പേരിൽ പിണങ്ങി നിക്കാ "... എന്നൊക്കെ പറഞ്ഞു ഒരു വിധം അവരെ ഒക്കെ ഒന്ന് അടക്കിക്കൊണ്ട് വരുമ്പോ ആണ് അവളെ ഒടുക്കത്തെ വർത്താനം... 



"അതൊന്നുമല്ല ഇയാൾക്കു വട്ടാ... ഇയാൾ കാണുന്ന പെണ്ണുങ്ങളെ ഒക്കെ അങ്ങനെ തന്ന പറയുന്നത്... ഏതോ ഒരു പെണ്ണ് തേച്ചിട്ട് പോയതിൽ പിന്നെയാ വട്ട് ആയത് "... 😬😬😬ഇവളെ അങ്ങോട്ട്‌ കൊന്നാലോ... 



അല്ലേലും പെണ്ണുങ്ങളെ കൂടെ അല്ലേ ആണുങ്ങൾ നിൽക്കൂ... നമ്മളെ ഒരു വട്ടൻ ആയി കണ്ടു അവിടുന്ന് കൊല്ലാതെ വിട്ടു... 



**********************************



വീട്ടിൽ എത്തിയപ്പോ ഇക്കു അവിടെ തന്നെ ഉണ്ട്... ഒരു സന്തോഷം മുഖത്തുണ്ട്... നമ്മൾ അല്ലേ ഇങ്ങനെ ഒക്കെ ആയെ അവർ സന്തോഷിക്കട്ടെ 🙄🙄.... 



"ടാ റിച്ചു... നിനക്ക് ഒരു സന്തോഷവർത്തയുണ്ട് "... ഓഹ് അത് എന്താണാവോ... അവൾ പോയി ഇനി എന്ത് സന്തോഷം... 



"നീ എന്താ ആലോചിക്കുന്നത്.... നിന്റെ കല്യാണം മുടങ്ങിപോയത് ആണോ... അതിന് ഇങ്ങനെ ടെൻഷൻ ഒന്നും വേണ്ട... അതൊക്കെ സമയം ആവുമ്പോൾ നടക്കും... അതും ഈ വരുന്ന സൺ‌ഡേ തന്നെ ".... ഇക്കു അത് പറഞ്ഞ കേട്ടപ്പോ നമ്മൾ ഒന്നും മനസ്സിൽ ആവാതെ നിന്നു... 



"ടാ പൊട്ടാ... ഇന്ന് നിങ്ങളെ നിശ്ചയം ഞങ്ങൾ നടത്തി... ഞാനും അവളെ മാഷും പോരെ... ഇനി വെറും ദിവസങ്ങൾ മാത്രേ ഉള്ളൂ "... കേട്ടപ്പോ തന്നെ നമ്മൾ ഇക്കുനെ എടുത്ത് പൊക്കി... 



നമ്മൾ വെറുതെ ആ കോപ്പിന്റെ പിറകെ പോയി ടൈം വൈസ്റ്റ്‌ ആക്കി... എന്തായാലും നീ എന്റെ ആവാൻ പോവല്ലേ... നീ എന്നെ വട്ടൻ വരെ ആക്കി നിന്നെ നമ്മൾ എന്താ ചെയ്യാൻ പൊന്നെ എന്ന് കണ്ടോ... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



നമ്മൾ അവനെ അങ്ങനെ വെറുതെ വിടും എന്നാവും ഓൻ കരുതിയത്... നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നമ്മെളെ തല്ലിയതും പോരാ ഓൻ ഒലിപ്പീരുമായി വന്നേക്കുന്നു... ആ കുരങ്ങൻ കാരണം കോളേജിൽ നിന്ന് വരെ പുറത്ത് ആയി 😬😬😬.... 



"അല്ല ഇന്ന് ഒന്നും തെളിയിക്കാൻ പോയില്ലേ si... വേഗം വന്നല്ലോ "... ആ അണ്ണാച്ചി ഫറു ആണ്... 



"ഡീ നീ കുറെ ദിവസം ആയി തുടങ്ങിയിട്ട് "... എന്നും പറഞ്ഞു നമ്മൾ ഓളെ നടുപുറം നോക്കി ഒന്ന് കൊടുത്തു... ഓൾ അപ്പൊ തന്നെ അലറി... എല്ലാരും ഹാജർ ആയി... 



"ഡീ നിന്റെ മൂക്കിൽ കയറിടാൻ സമയം ആയി... അത് ഉടനെ ഉണ്ടാവും "... ഉമ്മച്ചി പറയുന്ന കേട്ടപ്പോ തന്നെ നമ്മക്ക് ഡൌട്ട് അടിച്ചു... 



"എന്തോന്ന്...എന്തേലും പറയണേൽ തെളിച്ചു പറ... അല്ലാതെ മൂക് കയർ... അതൊക്കെ ഉമ്മച്ചിക് മാത്രമേ ചേരൂ "... ആരും ഒന്നും മിണ്ടിയില്ല... 



നമ്മൾ പിന്നെ ഒന്നും പറയാതെ മുകളിൽ പോയി കുളിയൊക്കെ കഴിഞ്ഞു ഉറങ്ങാൻ പോകുമ്പോൾ ആണ് ഫറു വന്നത്... 



"ഉമ്മച്ചി നേരത്തെ പറഞ്ഞത് ഇങ്ങക്ക് മനസിലായില്ല അല്ലേ... ഇങ്ങളെ കല്യാണം ഈ മാസം ഇരുപതാം തീയതി ആണ്... എന്ന് വെച്ച നെക്സ്റ്റ് സൺഡേ "... ഓൾ പറഞ്ഞത് കേട്ടപ്പോ നമ്മൾ കാറ്റ് പോയ ബലൂൺ പോലെ ആയി.... 




"എന്താ 😵😵... ആരോട് ചോദിച്ചിട്ട് "... 



"ആരോട് എങ്കിലും ചോദിച്ചോ എന്നൊന്നും അറീല... റയുക്കയും ഇത്തയും വന്നു മാഷും കൂടി തീരുമാനിച്ചു... എന്തായാലും രക്ഷപെട്ടു കുറച്ചു ദിവസം കൂടി സഹിച്ചാൽ മതിയല്ലോ "... 



"ഡീ പട്ടി "... എന്നും പറഞ്ഞു ഓളെ അടിക്കാൻ പോയപ്പോ ഓൾ ഓടി കളഞ്ഞു... 



ഇതിനാണോ ഇന്ന് നമ്മൾ ഓന്റെ മുന്നിൽ വലിയ ബിൽഡപ്പ് ഒക്കെ കാണിച്ചത്... ഓനെ തന്നെ കെട്ടാൻ നടത്തിതരാം എന്നും പറഞ്ഞു നമ്മൾ താഴെ ഇറങ്ങി... 



"ഉമ്മാാ... മാഷേ "... നമ്മൾ കിടന്നു അലറി... 



"എന്താടി... ഇതിന് വേണ്ടി ആണോ ഇന്ന് നേരത്തെ ഇങ്ങോട്ട് പൊന്നെ... ചെവിക്ക് എങ്കിലും കുറച്ചു സ്വസ്ഥത കിട്ടും ആയിരുന്നു "... ഉമ്മച്ചിയാ... ഇവർക്ക് കണ്ണിൽ ചോരയും ഇല്ലേ 😭😭😭... 



"ഇന്ന് ഇവരൊക്കെ എന്തൊക്കെയോ തീരുമാനിച്ചു എന്ന് ഫറു പറഞ്ഞു... സത്യാണോ "... 




"ഓഹ് അതാണോ... ആ ഇരുപതാം തീയതി ആണ്... ഇനി കുറച്ച് ദിവസം മാത്രമേ ഉള്ളൂ... എന്തെല്ലാം ഒരുക്കങ്ങൾ നടത്തണം "... എന്നൊക്കെ പറഞ്ഞു ഉമ്മ അടുക്കളയിൽ പോയി... 



നമ്മൾ വീണ്ടും കിടന്നു അലറി... മൂന്നും വന്നു... 😰😰😰പടച്ചോനെ ഇത് ഇവർക്ക് കൊള്ളണം ഇല്ലേ പണി പാളും... 



"നിങ്ങൾ പറഞ്ഞത് പോലെ ഈ കല്യാണം എങ്ങാനും നടന്നാൽ പിന്നെ ഈ എന്നെ ജീവനോടെ കാണില്ല... അന്ന് രാവിലെ എന്റെ മയ്യിത്ത് ആവും നിങ്ങൾ കാണുക... ആ ബോഡിയെ മാത്രമേ നിങ്ങൾക്ക് അവന് കെട്ടിച്ചു കൊടുക്കാൻ കിട്ടൂ... അറിയാലോ ഞാൻ പറഞ്ഞ പിന്നെ അത് ചെയ്തു കാണിക്കും എന്ന്...



എന്നെ നിങ്ങൾക്ക് വലിയ വില ഒന്നും ഇല്ലെങ്കിലും നിങ്ങളെ എനിക്ക് ഇഷ്ടാ... അവൻ നിങ്ങളെ മുന്നിൽ ഇട്ട് തല്ലിയപ്പോൾ കയ്യും കെട്ടി നോക്കി നിന്ന കണ്ടപ്പോൾ തന്നെ ഇങ്ങളെ സ്നേഹം എനിക്ക് മനസിലായി... 



അത് കൊണ്ട് ആർക്കും ഇഷ്ടമല്ലാത്ത ആർക്കും വേണ്ടാത്ത ഞാൻ മരിച്ചാൽ നിങ്ങൾക്ക് വലിയ സങ്കടം ഒന്നും ഉണ്ടാവില്ല എന്ന് അറിയാം... അത് കൊണ്ട് എന്റെ മരണത്തിനു നിങ്ങൾ ആണ് കാരണം എന്ന് ഈ ലോകത്തെ അറിയിച്ച നമ്മൾ പോകാ... 



ഇനി എന്ത് ചെയ്തും ഈ കല്യാണം നടത്തുന്ന വാശിയാണ് നിങ്ങൾക്ക് എങ്കിൽ ഇനി അങ്ങനെ ആയിക്കോട്ടെ... അന്ന് നിങ്ങൾ എന്നെ ജീവനോടെ കാണില്ല "... ഇതും പറഞ്ഞു കണ്ണീർ തുടച്ചു നമ്മൾ മുറിയിൽ പോയി... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



(റിച്ചു )



നമ്മൾ ഈ ലോകം കിട്ടിയ സന്തോഷത്തോടെ ആണ് ഫുഡ്‌ ഒക്കെ കഴിക്കാൻ ഇരുന്നത്... നമ്മളെ സന്തോഷം കണ്ടു ലണ്ടൻ സഫി നമ്മളെ ഇടക്ക് ഇടക്ക് നോക്കുന്നുണ്ട്... 



ഇക്കുവും ഇത്തയും പരസ്പരം മുഖത്തു നോക്കി ചിരിക്കാനും നമ്മക്ക് ഇതൊക്കെ കണ്ടപ്പോ അവരോട് ഒക്കെ താങ്ക്‌സ് പറയണം എന്നുണ്ട്... അപ്പൊ തന്നെ ഇക്കുവിനു ഫോൺ വന്നു ഇക്കു പുറത്തേക്ക് പോയി... 



"ഇത്ത ഇങ്ങൾ എന്നാലും എന്നോട് പറയാതെ ഇതൊക്കെ നടത്തിയല്ലേ... അതിന് നിങ്ങളോടും ഇക്കുവിനോടും എത്ര നന്ദി പറന്നാലും മതിയാവില്ല"... 



"അതൊക്കെ ഞങ്ങളെ അനിയന് വേണ്ടി ചെയ്തത് ആണ്... അതിന് നന്ദിഒക്കെ പറയന്നുവെച്ചാൽ ഞങ്ങൾ അന്യർ ആയിപ്പോയോനിനക്ക് "...



"എന്റെ പൊന്നിത്താ... അതൊക്കെ പിൻവലിച്ചു പോരെ... ആട്ടെ അവിടെ ആരാ ഉണ്ടായിരുന്നത്... കഥാനായിക ഇന്ന് കോളേജിൽ വന്നു പ്രിൻസിയുടെ കയ്യിന്ന് മുട്ടൻ പണി വാങ്ങിയ പോന്നത് "...



അതൊക്കെ ക്ലിയർ ആയി പറഞ്ഞു കൊടുത്തപ്പോ എല്ലാരും നല്ലോണം ചിരിച്ചു... അപ്പൊ ആണ് ഇക്കു വന്നത്... പോയ പോലെ അല്ല വന്നത്... 



"ആരാ ഇക്കു വിളിച്ചേ... any bad news "... 



"അത് റിച്ചു... നീ ഈ ഇക്കുനോട്‌ ക്ഷമിക്ക് ഈ കല്യാണം നടക്കില്ല "... 



"എന്താ... എന്താ ഇക്കു പറഞ്ഞത്... എന്ത് കൊണ്ട് "?..... 




"ഈ കല്യാണം നടക്കും എങ്കിൽ അവൾ മരിച്ചു കളയും എന്ന് പറഞ്ഞത് കൊണ്ട് മാഷ് ആകെ വിഷമത്തിൽ ആണ്... അദ്ദേഹം ആണ് പറഞ്ഞത് ഇത് നടക്കില്ല എന്ന് ".... 



"എന്താ "... 



അപ്പൊ തന്നെ അവിടന്നു എണീറ്റ് നമ്മൾ ഇക്കു വിന്റെ നേരെ തിരിഞ്ഞു... 



"നിന്റെ ഇന്നലത്തെ പ്രകടനം കൊണ്ടാവും അവൾ അങ്ങനെ പറഞ്ഞത്... അത്രക്ക് ഉണ്ടായിരുന്നുവല്ലോ... അവൾ എന്തായാലും ഒരു പെണ്ണ് അല്ലേ പേടിച്ചു കാണും... കെട്ടുന്നത്തിനു മുന്നേ ഇങ്ങനെ തല്ലിയാൽ പിന്നെ കെട്ടി കഴിഞ്ഞാൽ എന്താവും അവസ്ഥ എന്ന് അവൾ ചിന്തിച്ചു കാണും"... 



ഇതൊക്കെ ഇക്കു പറയുമ്പോൾ നമ്മക്ക് കരച്ചിൽ വന്നു... ഇക്കു ദേഷ്യത്തിൽ ആണ് അതൊക്കെ പറഞ്ഞത് അപ്പൊ തന്നെ മനസിലായി ഇക്കുന്റെ വിഷമം... ഉമ്മിയും ഇത്തയും ഒക്കെ ഇനി എന്താ ചെയ്യാ എന്ന പറയുന്നത്... 



"ബ്രോ വിഷമിക്കണ്ട... അത് പോലത്തെ ഒരു നൂറ് എണ്ണം കിട്ടും... അവളോട് പോയി ചാകാൻ പറ... അല്ലേലും അവളെ കാണാൻ തന്നെ ഒരു മൊഞ്ച് ഇല്ല ".... 



"എന്നിട്ടാണോ നീ അവൾക്ക് ലെറ്റർ കൊടുത്ത് വളക്കാൻ നോക്കിയത് "... നമ്മൾ പല്ല് നെരിച്ചു ചോദിച്ചതും അവൻ മുറിയിൽ പോയി കതക് അടച്ചു... അല്ലേ അതിനെ കൊന്നേനെ... 



കിടന്നിട്ടും ഉറക്കം ഒന്നും വരുന്നില്ല... അവൾ മാത്രാ ഇപ്പൊ മനസ്സിൽ... എന്നാലും അവൾക്ക് എങ്ങനെ പറയാൻ തോന്നി നമ്മൾ കെട്ടിയാൽ ചാകും എന്ന് 😭😭😭... 


~~~~~~~~~~~~~~~~~~~~~~



ഇന്ന് നമ്മൾ കോളേജിൽ ഒന്നും പോയില്ല... ആകെ ഒരു ടെൻഷൻ പിന്നെ അവളും ഇല്ലല്ലോ... ഇക്കു രാവിലെ തന്നെ പോയിട്ടുണ്ട്... ആരും നമ്മളോട് ഒന്നും ചോദിക്കുന്നുമില്ല എല്ലാരും ആകെ മൂഡ്ഓഫ് ആയി ഇരിക്കാ... 



ആ സുറുമി നമ്മളെ ഇട്ടേച്ചു പോയപ്പോ പോലും നമ്മക്ക് ഇത്രയും ടെൻഷൻ ഇല്ലായിരുന്നു എന്ന് വരെ തോന്നിപ്പോയി... പക്ഷെ അവളെ പോലെ ഇവളെ വെറുതെ വിടാൻ നമ്മൾക്ക് ഉദ്ദേശം ഇല്ല 😬😬😬... എന്തായാലും ഇപ്പൊ അവളെ തീരുമാനത്തിൽ ആണ് ഇനി ഇത് നടക്കേണ്ടതു... 



നിന്നെ കൊണ്ട് തന്നെ അത് പറയിക്കാൻ നമ്മൾക്ക് അറിയാം... നമ്മളെ മാത്രേ വേണ്ടൂ എന്ന് നീ പറയും മോളെ... അതിന് ഉള്ള വഴിയും ആയി നമ്മൾ വരുന്നുണ്ട്...😏😏


♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



ഇന്ന് കോളേജിൽ ഒന്നും പോകാൻ ഇല്ലാത്ത കൊണ്ട് നമ്മൾ നല്ലോണം ഉറങ്ങി... ചത്തോ എന്ന് നോക്കാൻ ഇടക്ക് ഉമ്മ വന്നു എങ്കിലും നമ്മളെ സൗണ്ട് കേട്ട് പുള്ളിക്കാരി മിണ്ടാതെ പോയി 😜😜... 



പിന്നെ ഉമ്മച്ചിയെ സോപ്പ് ഇട്ട് കൊണ്ടിരിക്കുമ്പോൾ ആണ് നമ്മളെ മാഷിന്റെ തീരുമാനം അറിഞ്ഞ് തുള്ളിചാടി... ശോ ഇന്ന് കോളേജിൽ പോകാൻ പറ്റുമായിരുന്നു എങ്കിൽ അവനെ നല്ലോണം ഇളിച്ചു എങ്കിലും കൊടുക്കാം ആയിരുന്നു... എപ്പോ ആയാലും കാണാലോ 😏😏😏... 



"നീ അതിന് ആണോടി നിരാഹാരം കിടന്നത് കോളേജിൽ പോലും പോവാതെ "... 



"അയ്യേ അത് കൊണ്ട് ഒന്നുമല്ല... ഇനി കുറച്ച് ദിവസത്തേക്ക് അങ്ങോട്ട്‌ പോകണ്ട... ഇങ്ങൾ രാവിലെ തന്നെ മുട്ടിവിളിക്കണ്ട ".... 



"എന്താ കുറച്ചു ദിവസം കോളേജ് ഇല്ലാതെ ".... 




"അത് അവിടത്തെ പ്രിൻസിപ്പൽ.... '😒😒ശോ മിണ്ടല്ലേ'... അങ്ങേര് വടിയായി "... 



"പാവം നല്ലൊരു മനുഷ്യൻ ആയിരുന്നു... മാഷ് നിന്നെ അവിടെ ചേർക്കാൻ വന്നപ്പോൾ പറഞ്ഞത് ആണ്... ആൾ പാവം ആണെന്ന് "...😕😕😕ഉമ്മച്ചി അങ്ങനെ പറയല്ലേ നിക്ക് സഹിക്കുന്നില്ല... 



"ആ പാവം ആയിരുന്നു... ഇപ്പൊ എന്ത് പറ്റി ആവോ "... 😪😪മുങ്ങുന്നത് ആണ് നല്ലത്... അല്ലേ മൊത്തം തെളിയിക്കും... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



(റയു )



റിച്ചുന്റെ സങ്കടം കാണാൻ കഴിയാത്ത കൊണ്ട് ആണ് ഇന്ന് വേഗം വീട്ടിൽ നിന്ന് ഇറങ്ങിയത്... അവൾ അവന്റ ജീവിതത്തിൽ വന്നാൽ അവൻ ഹാപ്പി ആവും എന്ന് നമക്ക് ഉറപ്പായിരുന്നു... 



ഒരു വിധം അവരെ ഒന്നാക്കാൻ നോക്കുമ്പോ ആണ് ഇങ്ങനെ ഒക്കെ വന്നത്... അവന്റെ എടുത്ത് ചാട്ടം ഒന്ന് കൊണ്ട് മാത്രം ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്... 



അന്ന് അവളെ കേറിതല്ലും എന്ന് നമ്മൾ സ്വപ്നത്തിൽ പോലും കരുതിയില്ല... അവളും ഒട്ടും മോശമല്ല എന്തൊക്കെയാ വിളിച്ചു പറഞ്ഞത്... എന്നാലും ആ പാവം പിടിച്ച മാഷിന് ഇങ്ങനെ പൊട്ടിതെറിച്ച ഒരു പെണ്ണ് എങ്ങനെ ഉണ്ടായി 🙄🙄🙄... 



ഇന്ന് കോളേജിൽ നിന്ന് അവളെ വിളിച്ചു സംസാരിക്കാൻ ആയിരുന്നു നമ്മളെ ഉദ്ദേശം... അവളെ കണ്ടു എല്ലാം പറഞ്ഞു മനസ്സിൽ ആക്കിയാൽ അവൾ സമ്മതിക്കും എന്ന് ഉറപ്പാ... ആൾ കച്ചറ ആണെങ്കിലും മനുഷ്യരുടെ വിഷമത്തിൽ പെട്ടെന്ന് കേറി ഇടപെടും... ആ സ്വഭാവം നമ്മക്ക് ഇഷ്ടാ അത് കൊണ്ട് തന്നാ അവളെ അവനെ കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചത്... കാരണം അങ്ങനെ ഒരു പെണ്ണ് ആണ് നമ്മളെ ഉമ്മിക്ക് ഇപ്പൊ ആവശ്യം... 



നമ്മൾ കോളേജിൽ എത്തിയപ്പോ തന്നെ നമ്മക്ക് മനസിലായി അവളെ കച്ചറ പിടിച്ച സ്വഭാവം അവൾ ഇവിടെയും എടുത്ത് എന്ന്... ഇനി പ്രിൻസി ഇവളോട് എന്തെങ്കിലും തെറ്റ് ചെയ്തു കാണുമോ... 



അവളെ ഫ്രണ്ട് പോലും അറിയില്ല എന്ന് പറഞ്ഞു കൈ മലർത്തി... അപ്പൊ ആണ് റിച്ചു ഇന്നലെ വന്നിരുന്നു എന്ന് ഓർത്തത്... ഇനി അവൻ കാരണം എങ്ങാനും ആണോ 🤔🤔... 


~~~~~~~~~~~~~~~~~~~~~~~



"ടാ റിച്ചു... ഇന്ന് അവൾ കോളേജിൽ നിന്ന് പുറത്ത് ആയല്ലോ എന്താ കാരണം... അതും പ്രിൻസിയെ തെറി പറഞ്ഞു കൊണ്ട്... ഇത് എങ്ങാനും ആ മാഷ് അറിഞ്ഞാൽ എന്താവും അവസ്ഥ... ഏറ്റവും നല്ല അദ്ധ്യാപകൻ ഉള്ള അവാർഡ് വാങ്ങിയ മനുഷ്യൻ ആണ് ".... 




അപ്പൊ അവൻ ഒന്നും പറയാതെ ബ്ബ ബ്ബ ബ്ബ കളിക്കാ... അപ്പൊ തന്നെ അറിയാം ഇവന് അതിൽ പങ്ക് ഉണ്ടെന്ന്... നമ്മൾ പിന്നെ അവനെയും കൊണ്ട് പുറത്തേക്ക് പോയി ചോദിച്ചു... 



"റിച്ചു സത്യം പറ... എന്താ ഇന്നലെ ഉണ്ടായേ നിനക്ക് ഇതിൽ പങ്ക് ഉണ്ടോ "... 



"അതിൽ എനിക്ക് ഒരു പങ്കും ഇല്ല ഇക്കു... അവൾ പ്രിൻസി വിളിപ്പിച്ചതു കൊണ്ട് അത് ഞാൻ ആവും എന്ന് കരുതിയാ... ആ ജാസി ആണ് വിളിക്കാൻ പോയത് അതാ ഇങ്ങനെ ഒക്കെ ആയത്... 



ഇക്കു അത് കൊണ്ട് ഇപ്പൊ നഷ്ടം എനിക്ക് മാത്രാ അവളെ ഒന്ന് കാണാനോ സംസാരിക്കാനോ പറ്റില്ലല്ലോ ".... 



"അല്ലേലും നീ ഇനി അവളെ കാൽ ഒന്നും പിടിക്കേണ്ട... അവളെക്കാൾ നല്ലൊരു പെണ്ണിനെ നിന്റെ ഇക്കു കണ്ടു പിടിച്ചു തരും "... 



"വേണ്ട ഇക്കു... ഇനി ഒരു പെണ്ണ് ഒന്നും എന്റെ ജീവിതത്തിൽ വേണ്ട... എന്നെ ആർക്കും ഇഷ്ടം ആവില്ല... ഇതിപ്പോ രണ്ടാമത്തെ പെണ്ണ് അല്ലേ നമ്മളെ വേണ്ട എന്ന് പറഞ്ഞു പോയത്... അത്ര ചീത്ത സ്വഭാവം ആണോ ഇക്കു എന്റത് "... 



അവൻ അതൊക്കെ കരഞ്ഞു കൊണ്ട് പറഞ്ഞപ്പോ പിടഞ്ഞു പോയത് നമ്മളെ നെഞ്ച് ആണ്... അവൻ ആരുടെയും സ്നേഹം കിട്ടി വളർന്നത് ഒന്നുമല്ല... ഉപ്പച്ചിയെ പോലും അവൻ കണ്ടിട്ടില്ല... അവന്റെ ലോകം തന്നെ നമ്മൾ ആണ്... 



♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️



(റിച്ചു )




എത്ര ശ്രമിച്ചിട്ടും ആ കുരിപ്പ് മനസ്സിൽ നിന്ന് പോകുന്നില്ല... അവളെ നമ്മൾ ആദ്യമായ് കണ്ടതും നമ്മളെ ലിപ് അവളുടെ ലിപിൽ ചേർന്നത് ഒക്കെയാണ് നമ്മളെ മനസ്സിൽ... അവളുടെ ആ ചെയിൻ ഇപ്പോളും നമ്മളെ കയ്യിൽ ഉണ്ട്... അതൊക്കെ കാണുമ്പോ കരച്ചിൽ വരാ... 



ഇക്കു പരമാവധി ശ്രമിച്ചു എങ്കിലും നമ്മൾ കാരണം മാത്രം ആണ് ഇങ്ങനെ ഒക്കെ വന്നത്... നമ്മളെ വേണ്ട എന്നും പറഞ്ഞു നമ്മളെ ഉറക്കം കളഞ്ഞു നീ അങ്ങനെ ഇപ്പൊ സുഖിച്ചു ഉറങ്ങണ്ട... നിന്റെ ഉറക്കം ഇന്നത്തോടെ നിർത്തിതരാം... അത് മാത്രമല്ല നമ്മളെ മറ്റുള്ളവരെ മുന്നിൽ ഭ്രാന്തൻ ആക്കിയില്ലേ അതിന് നിനക്കും നമ്മൾ എന്തെങ്കിലും തിരിച്ചു തരണ്ടേ 💪💪...


~~~~~~~~~~~~~~~~~~~~~~~



എല്ലാരും ഉറങ്ങി എന്ന് മനസ്സിൽ ആയപ്പോ നമ്മൾ മെല്ലെ പുറത്ത് ഇറങ്ങി... വണ്ടി ഒരു വിധം പുറത്ത് എത്തിച്ചു അതും എടുത്തു വിട്ടു അവളെ വീട്ടിലേക്ക്... അവളെ റൂം മുകളിൽ ആണെന്ന് അറിയാം... അവിടെയും നമ്മൾ എങ്ങനെ ഒക്കെയോ കയറി... പക്ഷെ അവളെ മുറിയിൽ കയറാൻ മാത്രം പറ്റുന്നില്ല... 



അവളെ ശ്വാസം പോലും പുറത്തേക്ക് വരാൻ പോലും ഒരു ഗ്യാപ് ഇല്ല... അത്രക്ക് ധൈര്യം ഉള്ളവൾ ആണെന്ന് അത് കണ്ടപ്പോ തന്നെ മനസ്സിൽ ആയി... സിനിമയിൽ ഒക്കെ കണ്ടുള്ള പരിചയം വെച്ച് ഡോറിന്റെ ലോക്ക് അഴിച്ചു ഓളെ മുറിയിൽ കയറി... 



ബ്ലാങ്കറ്റ് ഒക്കെ തലവഴി ഇട്ട് മൂടിപ്പുതച്ചു ഉറങ്ങാ അലവലാതി... അത് കണ്ടപ്പോൾ തന്നെ ഒറ്റചവിട്ടിന് തറയിൽ ഇടാൻ തോന്നി എങ്കിലും ഒന്ന് കൊടുത്തതിന്റെ പാട് ആണ് ഇപ്പൊ നമ്മൾ അനുഭവിക്കുന്നതു എന്ന് ഓർത്തപ്പോൾ വേണ്ടന്ന് വെച്ചു... 



അതൊക്കെ നീക്കി അവളുടെ മുഖത്തു തന്നെ നമ്മൾ നോക്കി നിന്നു... അങ്ങനെ നോക്കി നിന്നാൽ കണ്ണ് എടുക്കാൻ തോന്നില്ല അത്രക്ക് പാവാ... ആ വാ എങ്ങാനും തുറന്നാൽ മാത്രമേ അവളെ കാണാൻ മൊഞ്ച് ഇല്ലാതെ ഉള്ളൂ... 



ഈ കുരിപ്പ് എന്തൊരു ഉറക്കം ആണ്... അങ്ങനെ എടുത്തു കൊണ്ട് പോയാൽ തന്നെ അവൾ അറിയില്ല... നമ്മൾ അവളെ ഉണർത്താൻ വേണ്ടി എന്തൊക്കെ ചെയ്തു നോക്കി... ഈ വീട്ടിൽ ഉള്ളവർ അറിഞ്ഞാൽ പോലും ഇവൾ അറിയും എന്ന് തോന്നുന്നില്ല... ഇനി വടിയായോ 🤔🤔🤔നമ്മൾ അവളെ മൂക്കിന് കയ് വെച്ചു നോക്കി... ഭാഗ്യം കാറ്റ് പോയിട്ടില്ല... 



അവളെ ഉണർത്താൻ ഉള്ള അടുത്ത അടവും ആയി നമ്മൾ അവളെ അടുത്ത് ചെന്നു... അവിടെ മുട്ട് കുത്തിയിരുന്നു അവളുടെ മുടിയൊക്കെ അവളെ മുഖത്തു നിന്ന് മാറ്റി... എന്നിട്ട് ഒരു കള്ളചിരിയും ചിരിച്ചു നമ്മളെ ലിപ് അവളെ ലിപിൽ ചേർത്തു വെച്ചു... ഭൂമി കുലുങ്ങിയാൽ പോലും അറിയാത്ത കൊണ്ട് എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല... 



പിന്നെ ഒന്നും നോകീല നല്ല അടാർ കടി വെച്ചു കൊടുത്തു അവളുടെ ലിപിൽ... അപ്പൊ അവൾ കണ്ണ് തുറന്നു എന്ന് മാത്രമല്ല നമ്മളെ കണ്ട ഷോക്ക് കൊണ്ടാണ് എന്ന് തോന്നുന്നു അവളെ ആ കണ്ണുകൾ പുറത്തേക്ക് വരുന്ന പോലെ നമ്മക്ക് തോന്നി... 



അവൾ ആണെങ്കിൽ ഒന്ന് ഒച്ച വെക്കാൻ പോലും പറ്റാതെ നമ്മളെ അങ്ങനെ നിക്കാ 😘😘...പെട്ടന്ന് വന്ന ബോധോദയം പോലെ നമ്മളെ പിടിച്ചു ഒരു തള്ള്... നമ്മൾ അപ്പൊ തന്നെ തെറിച്ചു പോയി😵😵അമ്മാതിരി തള്ള് അല്ലേ അത്... 



അവൾ എണീറ്റു അലറിതുടങ്ങി അപ്പൊ തന്നെ നമ്മൾ ചെന്നു അതിന്റ വാ പൊത്തിപിടിച്ചു... പക്ഷെ ഇവൾ എന്താ കോപ്പ് നമ്മളെ കയ് കടിച്ചു നമ്മൾ അലറിപ്പോയി... അപ്പൊ അവൾ ആണെങ്കിൽ നമ്മളെ വാ പൊത്തിപിടിച്ചു... ഇതൊക്കെ കേട്ട് അവളെ പേരെന്റ്സ് ലാൻഡ് ആയിട്ടുണ്ട്... കതക് മുട്ടിതുടങ്ങി... 



അപ്പൊ അവൾ നമ്മളെ പിടിച്ചു കട്ടിലിന്റെ അടിയിൽ കയറ്റി അവൾ പോയി വാതിൽ തുറന്നു... 



"എന്താടി... നീ കിടന്ന് നിലവിളിച്ചത്... രാത്രി എങ്കിലും സ്വസ്ഥത തന്നൂടെ... നിന്നെ ഒക്കെ തല്ലികൊല്ലേണ്ട സമയം കഴിഞ്ഞു... 



അല്ല ഇവിടന്ന് ഒരു ആണിന്റെ ഒച്ച കേട്ടല്ലോ... അത് ആരാ... നിനക്ക് ഉറക്കം ഒന്നുമില്ല എങ്കിലും പോട്ടെ ബാക്കിയുള്ളവർ എങ്കിലും ഉറങ്ങട്ടെ "...അവളെ ഉമ്മച്ചിയാ... 



"എന്റെ മുറിയിൽ നിന്ന് അങ്ങനെ പലതും കേൾക്കും... നിങ്ങളെ ആരും ഇങ്ങോട്ട് ക്ഷണിച്ചത് ഇല്ലല്ലോ... ഉറങ്ങണം എങ്കിൽ പോയി ഉറങ്ങിക്കൊ "...ഇവളെ ഈ ഡയലോഗ് കേട്ടിട്ട് അവർ വന്ന പോലെ പോയി... പക്ഷെ വീണ്ടും ഒരു സൗണ്ട് കേട്ട് നമ്മൾ അകത്തു തന്നെ പോയി... 




"അല്ല ഇത്ത... ഇവിടന്ന് ഒരു ആണിന്റെ സൗണ്ട് ഞാൻ നല്ലോണം കേട്ടതാ... ആരെ എങ്കിലും അകത്തു കയറ്റി ഒളിപ്പിച്ചു വെച്ചിട്ട് ഉണ്ടോ... റിച്ചുക്കയും ആയിട്ടുള്ള കല്യാണം വേണ്ട എന്ന് പറഞ്ഞത് അത് കൊണ്ടാണോ "...അവളെ അനിയത്തി പറയുന്നത് കേട്ട് നമ്മൾ പതറി... അവളെ അല്ലേ അനിയത്തി ഇങ്ങനെ അല്ലേ വരൂ... 



"ആടി... ഞാൻ എന്റെ കാമുകനെ ഇതിനകത്ത് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്... അതിനു നിനക്ക് എന്താ... പോയി കിടന്നു ഉറങ്ങടീ മരപ്പട്ടി "...നമ്മളെ പെണ്ണ് ഒരു കൂസലും ഇല്ലാതെ അത് പറഞ്ഞു... 



ഇവൾക്ക് ഒരാളോടും നേരെ ചൊവ്വേ സംസാരിക്കാൻ അറിയില്ലേ എന്നും ചിന്തിച്ചു അവിടെ തന്നെ കിടന്നു... അപ്പൊ അവൾ കതക് അടച്ചു നമ്മളെ നേരെ വന്നു... അപ്പൊ നമ്മക്ക് കിട്ടാൻ പോകുന്നത് ഓർത്ത് നമ്മക്ക് ചെറിയ പേടി ഒക്കെ വന്നു തുടങ്ങി.... 



"ഡാ പട്ടി... നീ എന്താ ഇവിടെ... വന്നത് പോലെ ഇവിടന്ന് ഇപ്പൊ തന്നെ ഇറങ്ങിപൊയ്ക്കോണം "... 



നമ്മൾ കട്ടിലിന്റെ ഉള്ളിൽ നിന്നും പുറത്ത് ഇറങ്ങി നടു ഒന്ന് നിവർത്തി... 



"അവർ പറഞ്ഞത് പോലെ നിന്റെ കാമുകനെ നീ അകത്തു കയറ്റി വെച്ചു അത്ര യല്ലേ ഉള്ളൂ... അവർക്ക് അത് ഒരു പ്രശ്നം ഒന്നുമല്ല പിന്നെ നിനക്ക് എന്താ... 


അല്ല പറഞ്ഞത് പോലെ നിന്റെ കാമുകൻ ആണോ ഞാൻ... നീ എന്തിനാ എന്നെ ഇതിന് അകത്തു നിർത്തിയത് "... 



"അയ്യട... കാമുകൻ ആക്കാൻ പറ്റിയ സാദനം... ഞാൻ ആയിട്ട് തലകുത്തി മറിഞ്ഞു മുടക്കിയ കല്യാണം ഇപ്പൊ ഇവിടെ വെച്ച് നടത്തും അവർ തന്നെ ഇവിടെ കണ്ടാൽ... അത് കൊണ്ടാ അല്ലാതെ... "



"ഷോ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു... അപ്പോ നീയായിട്ട് മുടക്കിയതു നീയായിട്ട് തന്നെ നടത്തണം എന്ന് പറയാൻ വന്നത് അല്ലേ ഞാൻ "... 



നമ്മൾ അവളെ അടുത്ത് ചെന്നു പറഞ്ഞതും അവൾ നമ്മളെ ഒരു തള്ള്... അതിൽ ഒരു ഫ്ലവർവൈസ് പൊട്ടി എങ്കിലും ആരും ഓടി വന്നില്ല... 



ഇവൾ പറയുന്നത് കേട്ടാ തന്നെ ഇവളെ വഴിക്ക് ആരെങ്കിലും വരുമോ 😊😊... നമ്മൾ വന്നുല്ലേ... 



"ഡാ എന്ത് നോക്കി നിക്കാ... ഇവിടന്ന് പോകാൻ നോക്ക്... എനിക്ക് ഉറങ്ങണം "... 



"നിനക്ക് ഉറങ്ങണം അല്ലേ ഉറക്കിതരാം ഞാൻ... എന്റെ ഉറക്കം കളഞ്ഞു നീ ഇപ്പൊ അങ്ങനെ ഉറങ്ങേണ്ടട്ടോ... നീ ഞങ്ങളെ മാര്യേജ് നടത്താൻ സമ്മതം ആണെന്ന് പറയാതെ ഞാൻ പോവില്ല "... 



അതും പറഞ്ഞു നമ്മൾ അവളെ ബെഡിൽ പോയി ഇരുന്നു... അപ്പൊ അവൾ രണ്ടും കയ്യും കെട്ടി നമ്മളെ നോക്കി നിന്നു... 



"അറിയാൻ പാടില്ലാത്ത കൊണ്ട് ചോദിക്കാ തനിക്ക് വേറെ പെണ്ണിനെ ഒന്നും കിട്ടുന്നില്ലേ... എന്തിനാ എന്റെ പിറകെ ഇങ്ങനെ വരുന്നേ... അറിയാലോ നിന്നെ വേണ്ട എന്ന് തീരുമാനിച്ചത് ഞാൻ ആണ്... അത് മാറ്റാൻ നീ എത്ര നോക്കിയാലും നടക്കില്ല... അത് കൊണ്ട് പോവാൻ നോക്ക് "... 



"ഓഹോ അങ്ങനെ ആണോ... എങ്കിൽ നീ തന്നെ എന്നേ വേണ്ടൂ എന്നും പറഞ്ഞു പിറകെ വരും... കാണണോ കാണണോ നിനക്ക് "... 



അതും പറഞ്ഞു അവളുടെ അടുത്ത് ചെന്നു... 



"എന്ത് കാണിക്കാൻ ".. 



കുരിപ്പ് ഇതിന് പേടിയും ഇല്ലേ...😬😬😬ഇനി ഇത് ആണ്ആണോ 🤔🤔... എന്തായാലും പെണ്ണാണ് എന്ന് തോന്നുന്നില്ല... 



"അതൊക്കെ കാണിച്ചു തരാം... എന്തായാലും ഒരുത്തൻ അനുഭവിച്ച പെണ്ണിനെ കെട്ടാൻ ആരും വരില്ല... പിന്നെ നീ എന്റെ പിറകെ നടക്കും "... 



അതും പറഞ്ഞു അവളെ അടുത്ത് ചെന്നു അവളെ കയ്യിൽ പിടിച്ചു... അവൾ അപ്പൊ തന്നെ നമ്മളെ കയ്യിൽ കടിച്ചു ബെഡിൽ കേറി നിന്നു 😒😒😒ഇന്ന് എന്റെ അന്ത്യം നടക്കോ എന്തോ... 



നമ്മൾ അപ്പൊ തന്നെ അവളെ കാലു പിടിച്ചു വലിച്ചു അവളെ വീഴ്ത്തി... അവൾ അപ്പൊ തന്നെ കാലുകൊണ്ട് ഒരു ചവിട്ട്... നമ്മൾ വയർ പൊട്ടിയോ എന്തോ... 



അവൾ വേഗം ഡോർ തുറക്കാൻ പോയെങ്കിലും അവളെ മുടിയിൽ പിടുത്തം കിട്ടിയ നമ്മൾ അവളെ വലിച്ചു... അവൾ തറയിൽ വീണു ഒപ്പം നമ്മളും അവളെ മേലെ 😜😜😜... ഇനി മെനക്കെടെണ്ട... 



അവളും നമ്മളും കണ്ണിൽ കണ്ണിൽ നോക്കി എത്ര നേരം അങ്ങനെ നിന്നു എന്ന് അറിയില്ല...വന്ന കാര്യം നടന്നില്ല... ഇനി വേണ്ട അവൾ വീണുന്ന് തോന്നുന്നു... നമ്മളും വീണു 😜😜😘😘😍... 



"ഡീ നിനക്ക് മര്യാദക്ക് സമ്മതിച്ചു കൂടായിരുന്നോ ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ... എവിടെയോ ഉറങ്ങേണ്ട എന്നെ ഇങ്ങനെ ഒക്കെ ചെയ്യിക്കാൻ "... 



കുരിപ്പ് വടിയായോ... ഒന്നും മിണ്ടുന്നില്ല 🙄🙄... 



"ഡീ... നിനക്ക് അപ്പൊ എന്നെ ഇഷ്ടം അല്ലേ... പിന്നെ എന്തിനാ ഇങ്ങനെ ഒക്കെ... അന്ന് നീ സമ്മതിച്ചത് അല്ലേ... അന്ന് അപ്പോൾ ഉണ്ടായ ടെൻഷൻ കാരണം ഒന്ന് തല്ലിപ്പോയി... അതിന് ഇങ്ങനെ ഒക്കെ ചെയ്യണോ... സോറി മോളെ പ്ലീസ് "... 




പിന്നെയും അവൾ നമ്മളെ കണ്ണിൽ തന്നെ നോക്കി നിക്കാ... ഇപ്പൊ എന്ത് ചെയ്താലും പെണ്ണ് എതിർക്കും എന്ന് തോന്നുന്നില്ല... അമ്മാതിരി മുഹബ്ബത്ത് ആണ് നമ്മൾ അവളെ കണ്ണിൽ കണ്ടത് 😍😜... എല്ലാം കല്യാണം കഴിഞ്ഞു മതി ഇവൾ ഇനി സമ്മതിച്ചു കൊള്ളും... 



നമ്മൾ എണീറ്റു അവളെയും പിടിച്ചു നിർത്തി... അപ്പൊ ആണോ അവൾക്ക് ബോധം വന്നത്... ശോ അവിടെ കിടന്നമതിയായിരുന്നു... 




"മോൻ മര്യാദക്ക് ഇവിടന്ന് പോകാൻ നോക്ക്... അതൊന്നും നടക്കില്ല... ഇനി മാറ്റാൻ ഒന്നും പറ്റില്ല "

.. 



"ഓഹോ അപ്പൊ നീ രണ്ടും കല്പിച്ചു തന്നെ ആണല്ലേ... എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ടം ആണെന്ന് പക്ഷെ അത് ഒരിക്കലും നീ പറയില്ല എന്നും അറിയാ... അതിനുള്ള വഴിയും എനിക്ക് അറിയാം "... 



അതും പറഞ്ഞു നമ്മൾ അവളുടെ അടുത്ത് ചെന്നു... അവളെ ഷാൾ ആണെങ്കിൽ ഇപ്പൊ തറയിൽ കിടക്കാ... അവളെ മുട്ടോളം വരെ ഉള്ള മുടിയും അവളെ ആ നിൽപ്പും ഒക്കെ കണ്ടപ്പോ നമ്മളെ കണ്ട്രോൾ കുറച്ചു പോയോന്ന് സംശയം... 😖😖😖



അവളെ അരയിൽ കൂടെ കയ്യിട്ട് അവളെ നമ്മളിലേക്ക് ചേർത്ത് നിർത്തി അവളുടെ അധരങ്ങൾ ലക്ഷ്യം വെച്ച് പോയി... അവൾ അപ്പൊ തന്നെ നമ്മളെ പിടിച്ചു തള്ളി... നമ്മൾ ഒന്ന് പിറകോട്ടു പോയെങ്കിലും വീണില്ല... അപ്പൊ തന്നെ അതേ സ്പീഡിൽ വന്നു അവളെ അവിടന്നു തള്ളിയിട്ടു... 



അവൾ അടാർ വീഴ്ച ആണ് വീണത്... നോക്കിയിട്ട് ഒരു അനക്കവും ഇല്ല... നമ്മൾ കുറെ വിളിച്ചു നോക്കി 😵😵😵... അവിടെ കിടന്ന വെള്ളം ഒക്കെ എടുത്തു മുഖത്തു കുടഞ്ഞു നോക്കി എങ്കിലും അവൾ അനങ്ങിയില്ല... 



നമ്മക്ക് ആണെങ്കിൽ കരച്ചിൽ വന്നു ഇപ്പൊ എന്താ ചെയ്യാ... ഒന്നും വേണ്ടായിരുന്നു 😥😥😥... ഇനി ഇപ്പൊ എന്ത് സമാദാനം പറയും... 



"ഡീ പച്ചു... എണീക്ക് "... വിളിക്കുന്നു എന്നല്ലാതെ അവൾ ഒന്ന് കണ്ണ് പോലും തുറക്കുന്നില്ല... 



അവളുടെ നെഞ്ചിൽ കയ് വെച്ചു പുഷ് അപ്പ്‌ ഒക്കെ ചെയ്തു നോക്കി... പെട്ടെന്ന് അവൾ എണീറ്റ് ഇരുന്ന് പൊട്ടിചിരിച്ചു... ചിരിക്കാ അലവലാതി... ആൾ പേടിച്ചു ചത്തു... 



അപ്പൊ തന്നെ അവളെ കവിളിൽ ഒന്ന് പൊട്ടിച്ചു... അവൾ നന്നായി പേടിച്ചു... വീണ്ടും അവളെ ചുണ്ട് ഒക്കെ പൊട്ടിയിട്ടുണ്ട്... കണ്ണും നിറഞ്ഞു നമ്മളെ തന്നെ നോക്കി നിന്നു... 



"നാളെ നാളെ തന്നെ നിന്റെ മാഷ് ഇക്കുവിനെ വിളിച്ചു പറയണം നിനക്ക് സമ്മതം ആണെന്ന്... അത് നീ തന്നെ മാഷിന്റെ അടുത്ത് പറയണം... നാളെ രാത്രി വരെ ഞാൻ കാത്തിരിക്കും... അങ്ങനെ ഒന്ന് കേട്ടില്ല എങ്കിൽ നാളെ ഞാൻ ഒരു വരവ് കൂടിയങ്ങ് വരും... പക്ഷെ ഇത് പോലെ ആയിരിക്കില്ല തിരിച്ചു പോവുന്നത്... നിന്റെ ശരീരം മതിയാവോളം അനുഭവിച്ചു കൊണ്ടായിരിക്കും "... 



എന്നും പറഞ്ഞു അവളെ വാതിലും തുറന്നു വീണ്ടും അവളെ നോക്കി... അപ്പോളും അവൾ കവിളിൽ കയ് വെച്ച് തിരിഞ്ഞു നിക്കാ "... 



"അപ്പൊ പറഞ്ഞത് മറക്കണ്ട നാളെ പത്തുമണിവരെ ഞാൻ കാത്തിരിക്കും"... 



അതും പറഞ്ഞു നമ്മൾ വീട്ടിലേക്കു പുറപ്പെട്ടു... പെട്ടെന്ന് ഉള്ള ദേഷ്യത്തിൽ അവളെ തല്ലിയത് കൊണ്ടാ നമ്മൾ വേഗം അവിടന്നു ഇറങ്ങിയത്... ആ തല്ലു കിട്ടിയ സ്ഥിതിക്ക് അവൾ കൂടുതൽ വാശി കാണിക്കുകയെ ഉള്ളൂ... അത് ഉറപ്പാ... അതൊക്ക മാറ്റാൻ നമ്മക്ക് നല്ലോണം അറിയാം 😎😎... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


ഓന്റെ ഭീഷണി കേട്ട് നമ്മൾ തീരുമാനം ഒന്നും മാറ്റാൻ പോണില്ല... വെറുതെ ഓനെ ഒന്ന് കളിപ്പിക്കാൻ നോക്കിയപ്പോ ആ കുരിപ്പ് നമ്മളെ മുപ്പത്തിരണ്ട് പല്ലും ഇളകി പോരും വിധം ആണ് തല്ലിയത്... അലവലാതി... ഇതിനെ ഒക്കെ കെട്ടിയാൽ നമ്മക്ക് തല്ലു കൊള്ളാൻ മാത്രേ നേരം കാണൂ... 


~~~~~~~~~~~~~~~~~~~~


ഇന്ന് നമ്മൾ മുറിയിൽ നിന്ന് പുറത്ത് ഒന്നും ഇറങ്ങിയില്ല... ഉമ്മ ചത്തോന്ന് അറിയാൻ വന്നിരുന്നു... 



നമ്മൾ ആണെങ്കിൽ ഓന്റെ കയ്യിൽ നിന്ന് എങ്ങനെ രക്ഷപ്പെടും എന്ന് ചിന്തിച്ചു തേരാ പാര നടക്കാ... അങ്ങനെ ഒരു ബൾബ് കത്തി 💡... പക്ഷെ അതിനേക്കാൾ ബേധം ഇവൻ തന്നെ ആണെന്ന് തോന്നാ... എന്നാലും വേണ്ട ഇവൻ നമ്മളെ പറഞ്ഞത് പോലെ ചെയ്താലോ 😬😬... 



നമ്മൾ പിന്നെ അടുക്കളയിൽ ഒക്കെ ചെന്നു ഉമ്മച്ചിനെ നോക്കി ഒന്ന് ചിരിച്ചു... മാഷും ഫറുവും സ്കൂളിൽ പോയിരുന്നു... 




"എന്താടി ഇന്നലെ രാത്രി നിനക്ക് വല്ല പേയും ഇളകിയോ... ഞങ്ങൾ പൊന്നെ പിന്നെ പലതും കേട്ടല്ലോ "... 



"അത്... അത് ഒരു പാറ്റ... പാറ്റ വന്നപ്പോ അതിനെ കൊല്ലാൻ... 😊😊കൊല്ലാൻ നോകിയതാ "... 😉😉



"കേട്ടപ്പോ കരുതി വല്ല കടുവയും ആണെന്ന്... ഒരു പാറ്റയെ ഇത്രയും പേടിക്കുന്ന നിനക്ക് എന്താടി പഠിപ്പിക്കുന്ന സാർമാരെ പേടിച്ചാൽ "... 



ആ ചോദിച്ചതിൽ എന്തോ ഒരു കുത്ത് ഇല്ലേ 🤔🤔🤔... 



"അതെന്താ അങ്ങനെ പറഞ്ഞത്... നിക്ക് അവരെ ഒക്കെ ഭയങ്കര പേടിയാ "... 🙄🙄



"എന്നിട്ട് ആണോടി... അയാളെ ചീത്ത വിളിച്ചു ഇങ്ങോട്ട് പൊന്നെ... എന്നിട്ട് എന്താ പറഞ്ഞത് ജീവിച്ചിരിക്കുന്ന അയാൾ ചത്തു പോയെന്ന് "... 



ന്യൂസ്‌ ഇവിടെ എത്തിയ... അഫി നിനക്ക് താരാട്ടാ 😟😟... 



"അത്... അത്... ഞാൻ "... 



"മതി മതി മതി... വിക്കി വിക്കി കള്ളം പറയേണ്ട... അല്ലേലും വാ തുറന്നാൽ നീ ഇപ്പൊ കള്ളം മാത്രേ പറയാറ്ള്ളൂ... ഇനി അതൊന്നും എന്റെ അടുത്ത് വേണ്ട... നിന്നെ ഇനി എന്ത് കാര്യത്തിലും ഞാൻ വിശ്വസിക്കില്ല "... 



പിന്നെയും കള്ളം പറഞ്ഞു ഉമ്മച്ചിയെ വീഴ്ത്താൻ പറ്റും... ന്നാലും മാണ്ട 😪😪പാവല്ലേ നമ്മൾ... 


~~~~~~~~~~~~~~~~~~~~~


"ഡീ ഫറു... അങ്ങിട്ടു നീങ്ങിക്കിടന്നെ... ഇന്ന് ഞാൻ ഇവിടെയാ കിടക്കുന്നെ "... 



"ഇങ്ങളെ റൂമിൽ എന്താ... ഹൗ നമ്മളെ ഒന്നും അവിടെ കയറാൻ പോലും വിടില്ലല്ലോ "... 



"അവിടെ ഒരു പാറ്റ... അത് കൊണ്ടാ ഇന്ന് മാത്രം മതി "... 



പട്ടിയോട് കെഞ്ചിപ്പറന്ന കൊണ്ട് ഒരു മൂല എങ്കിലും കിട്ടി.... 



"ഇങ്ങളെ റൂമിലെ പാറ്റയെ ഇന്നലെ കൊന്നില്ലേ... ഇന്നലത്തെ സൗണ്ട് വെച്ച് നോക്കുമ്പോ അതിന്റെ ഫാമിലി അടക്കം ചത്തുപോയി കാണും എന്ന നമ്മൾ കരുതിയെ "... 



ഇവൾ കുത്തിയത് ആണോ കാര്യായിട്ട് ആണോ😕😕😕... 



"അത് പറന്നത് കൊണ്ട് കൊല്ലാൻ പറ്റീല... ഇന്ന് എന്തായാലും ചമ്മി പൊക്കൊളുന്ന തോന്നുന്നേ "... 🙁🙁



പിന്നെ ഓരോന്ന് ചോദിച്ചു നമ്മളെ എടങ്ങേറ് ആകുന്ന കൊണ്ട് നമ്മൾ ഉറങ്ങിയത് പോലെ അഭിനയിച്ചു... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


അലവലാതി... കുരിപ്പ് നമ്മളെ പറ്റിച്ചു... ഇന്ന് നമ്മൾ അവളെ മാഷേ വിളി പ്രതീക്ഷിച്ചു വീട്ടിൽ തന്നെ കുത്തിയിരുന്നു... 



നിന്നെ എങ്ങാനും ഇപ്പൊ കയ്യിൽ കിട്ടിയാൽ പപ്പടം പൊടിക്കുന്ന പോലെ പൊടിച്ചു കളയാൻ തോന്നുന്നുണ്ട്... ഇന്നും മതിൽ ചാടി വെറുതെ ഒന്നും നമ്മൾ വരില്ല... കാര്യായിട്ട് എന്തെങ്കിലും പണി കൊടുത്തേ പറ്റൂ😠😠😠... നിനക്ക് തരാട്ടോ... 



~~~~~~~~~~~~~~~~~~~~~~



അവളുടെ മുറിയിൽ വന്ന നമ്മൾ ഞെട്ടി പണ്ടാരം അടങ്ങിപ്പോയി... അവളെ ബെഡിൽ അവൾ ഇല്ല... അത് കണ്ടപ്പോ തന്നെ മനസിലായി കുരിപ്പ് ഇന്ന് ആരുടെയോ കൂടെയാ കിടന്നത്... അപ്പൊ നിനക്ക് നമ്മളെ പേടി ഒക്കെ ഉണ്ടല്ലേ... 



അവളെ മേശപ്പുറത്ത് ഒരു പേപ്പർ കണ്ടു നമ്മൾ തുറന്നു നോക്കി... വീണ്ടും ഞെട്ടിപ്പോയി... 




'പോടാ തെണ്ടി... മാക്രി... പട്ടി... ##@@@%%&##..........'....പിന്നെ രണ്ട് മാന്യമായ വാക്കും... 'അയ്യേ പാവം ചമ്മിപ്പോയി '.... 



കിളി പറന്നു പോയി വീണ്ടും തിരിച്ചു വന്നു വീണ്ടും തലക്കിട്ടു ഒന്ന് തന്നു പോയ പോലെയാ നമ്മക്ക് തോന്നിയത്... ഇതൊക്കെ ആരോട് പറയാൻ ആര് കാണാൻ 😣😣😣ഇത് കുറച്ചു കൂടിയ സാദനം ആണെന്ന തോന്നുന്നത്... 




എന്നായാലും ഇങ്ങോട്ട് തന്നെ വരുമല്ലോ... കാരണം നിന്റെ എല്ലാ കച്ചറ സാദനം മൊത്തം ഇതിനകത്ത് തന്നെ ഉണ്ടല്ലോ... അത് വരെ കാത്തിരിക്കാൻ നമ്മൾ തയ്യാർ ആണ് മോളെ... 



ഓരോന്നു അവിടവിടെ ആയി വാരി വലിച്ചു ഇട്ടിരിക്കുന്നത് കണ്ടില്ലേ കുരിപ്പ്... ഇതിനു പിന്നെന്താ പണി... സ്വന്തം മുറി എങ്കിലും നേരെ ചൊവ്വേ വൃത്തി ആക്കി വെച്ചൂടെ... ഇപ്പൊ ആണെങ്കിൽ ഇരുപത്തിനാല് മണിക്കൂർ ഇതിനകത്ത് തന്നെ അല്ലേ 😓😕😕... 



അവളുടെ ഷെൽഫ് ഒക്കെ പകുതിയും തുറന്നു വെച്ചിരിക്കുന്നുണ്ട്... നമ്മൾ അത് തുറന്നു നോക്കി... അവളെ കുറെ ഫോട്ടോസ് ഉള്ള ഒരു ചെറിയ ബാഗ് തന്നെ കിട്ടി... അവളും ഫാമിലിയും കൂടാതെ അവളോട് ഒപ്പം വേറെ മൂന്നെണ്ണം ഒട്ടിപിടിച്ചു നിക്കുന്ന ഫോട്ടോ ആണ് കൂടുതലും... അത് കണ്ടപ്പോ തന്നെ മനസിലായി അവളുടെ ജീവിതം തന്നെ മാറ്റിമറിച്ച അവളുടെ കൂട്ടുകാർ ആണ് ഇതെന്ന്... 



അവരുടെ ഫോട്ടോ തന്നെ നോക്കി നില്കുമ്പോ ആണ് ഇതിൽ ഒന്നിനെ നമ്മക്ക് മനസ്സിൽ ആയത്... അവളുടെ ആ ഫോട്ടോയിലേക്ക് വീണ്ടും നമ്മൾ നോക്കി... അപ്പൊ തന്നെ നമ്മക്ക് എല്ലാം മനസിലായി... ഇവൾ ആരാണ് എന്നും എങ്ങനെ ഇങ്ങനെ ഒക്കെ ആയി എന്നും... 



അവളെ ആഗ്രഹം പോലെ കല്യാണത്തിന് ഒരു സർപ്രൈസ് ആയി അവളെ ഫോർ ദ പീപ്പിൾനെ തിരികെ കൊടുക്കണം എന്നായിരുന്നു നമ്മൾ കരുതിയത്... ഇനി ഇപ്പൊ അത് നടക്കും എന്ന് തോന്നുന്നില്ല... 



എന്നാലും അവൾ എങ്ങനെ ഇവളെ ഫ്രണ്ട് ആയി ഒന്നും മനസ്സിൽ ആവുന്നില്ല... എന്തൊക്കെയോ ചിന്തിച്ചു നമ്മൾ അവളെ ബെഡിൽ കിടന്നു എപ്പോളോ ഉറങ്ങിപ്പോയി... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



ഈ അലവലാതിന്റെ കൂടെ കിടന്നോണ്ടോ എന്തോ നമ്മക്ക് തീരെ ഉറക്കം കിട്ടീല... അവൾ ആണെങ്കിൽ സ്കൂളിൽ പോവാൻ നേരം നമ്മളെ മുഖത്തു വെള്ളം ഒഴിച്ച് ആണ് നമ്മളെ ഉണർത്തിയത്... 



അവൾക്ക് ഇട്ട് ഒന്ന് കൊടുത്തു എങ്കിലും തൃപ്തി ആയില്ല... പിറകെ പോയപ്പോ നമ്മളെ നോക്കി നിക്കുന്ന ഉമ്മച്ചിയെ കണ്ടപ്പോ ഒന്ന് ഇളിച്ചു കൊടുത്തു നമ്മളെ മുറിയിലെക്ക് ഓടിപ്പോയി... 




എവിടെയും പോകാൻ ഇല്ലാത്ത കൊണ്ട് കുറച്ചു കൂടി ഉറങ്ങാം എന്ന് കരുതി നമ്മൾ ബെഡിൽ ഒരു ചാട്ടം.... 


അപ്പൊ തന്നെ നമ്മൾ സ്വിച്ച് ഇട്ട പോലെ എണീറ്റു... അത് വേറെ ഒന്നുമല്ല അവൻ ഇന്നലെ വന്നിരുന്നോ അത് ചിന്തിച്ചു കൊണ്ടാണ്... അപ്പൊ നമ്മളെ ബെഡിൽ ചുരുട്ടികൂട്ടിയ ഒരു പേപ്പർ കണ്ടു നമ്മൾ അത് നോക്കി... നമ്മൾ ഇന്നലെ അവനിട്ടു കൊടുത്തതു ആണ്... 



ഇത് ഇപ്പൊ ഇങ്ങനെ ഇവിടെ കിടക്കണം എങ്കിൽ അവൻ തീർച്ചയായും വന്നു കാണും... അപ്പൊ ആണ് നമ്മളെ ടേബിളിൽ വേറെ ഒരു പേപ്പർ കണ്ടത്... 



'ഡീ ഇത് കൊണ്ട് ഒന്നും ഞാൻ തോറ്റു എന്ന് കരുതേണ്ട... നിനക്ക് ഒരു ബോംബ് ഉടനെ പ്രതീക്ഷിച്ചു നിക്കുന്നതു നല്ലത് ആണ്... അപ്പൊ അതുമായി ഞാൻ വരാം... ബൈ '... 



അതെന്താപ്പോ ബോംബ് എന്നൊക്കെ പറയുന്നത്... ഇനി അത് എന്താണാവോ... നമ്മളെ ഉറക്കം പോയി 🤔🤔🤔അത് ചിന്തിച്ചു കൂട്ടി... 




നമ്മൾ പിന്നെ രാവിലത്തെ ഫുഡ്‌ ഒക്കെ തട്ടിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് ഒരു കാളിങ് ബെൽ കേട്ടത്... ഉമ്മച്ചി വന്നു തുറന്നു നോക്കുമ്പോൾ അവിടെ നിക്കുന്ന അവനെ കണ്ടു നമ്മൾ എണീറ്റു നിന്ന് പോയി... അപ്പൊ തന്നെ പ്ലേറ്റ് എടുത്തു കിച്ചണിൽ ഒരു ഓട്ടം ആയിരുന്നു... 



"ആ മോൻ ആയിരുന്നോ... അകത്തു കയറി ഇരിക്കുന്നെ"... 



മോനെ... അതെപ്പോ നമ്മളെ പോലും മോളെ എന്ന് വിളിക്കുന്നത് ഒന്നും ഇത് വരെ കേട്ടില്ല... ഇനി ഇവൻ ബോംബ് എങ്ങാനും കൊണ്ട് വന്നത് ആണോ 😕😕😕... 



അപ്പൊ തന്നെ ഉമ്മച്ചി വന്നു നമ്മളെ നോക്കി... നമ്മളെ തീറ്റ കണ്ടു കൊണ്ട് തന്നെ ചായയൊക്കെ ഇട്ടു കൊണ്ട് പോയി... സൽക്കാരം കണ്ടാൽ തോന്നും മരുമോൻ ആണെന്ന് 😜😜😜... 



നമ്മളെ തീറ്റയൊക്കെ കഴിഞ്ഞു നമ്മൾ അവനെ ഒന്നും മൈൻഡ് ചെയ്യാതെ മുറിയിൽ പോകാൻ നേരം ഉമ്മച്ചി വിളിച്ചു... 



"ഡീ നിനക്ക് തോന്നുമ്പോൾ തോന്നുമ്പോൾ മാറ്റി പറയാൻ നിനക്ക് വല്ല അസുഖവും ഉണ്ടോ?... പാവം ഈ ചെക്കനെ എന്തിനാടി ഇങ്ങനെ ഇട്ടു കഷ്ടപ്പെടുത്തുന്നെ... ഇതിപ്പോ വേറെ വല്ലവരും ആയിരുന്നു എങ്കിൽ കാണാമായിരുന്നു "....




🤔🤔🤔😭😭😭😭ഒന്നും മനസിലായില്ല... ഇതെന്താപ്പോ കഥ... നിക്ക് വട്ടായോ ഉമ്മച്ചിക്ക് വട്ടായോ... 



നമ്മൾ ഉമ്മച്ചിനെയും ഓനെയും മാറി മാറി നോക്കി... ഓൻ ആണ് കണ്ണ്അടിച്ചു കാണിക്കാ... 



"ആ മോനെ ഞാൻ ഇപ്പൊ തന്നെ മാഷേ വിളിച്ചു പറയാം... ലീവ് എടുത്തു വരിക ആണെങ്കിൽ വരട്ടെ... കുടുംബക്കാരെ ഒക്കെ വിളിച്ചു പറയേണ്ടേ "... 



😖😖😖എന്ത് പറയാൻ... നമ്മക്കും കൂടി ഒന്ന് പറഞ്ഞു താ ഉമ്മാ... ഉമ്മ ആണെങ്കിൽ മാറി നിന്നു മാഷേ വിളിക്കാ... മാഷ് ക്ലാസ്സിൽ ആയത് കൊണ്ടാവും എടുക്കാതെ... എടുത്തെങ്കിൽ പറയുമ്പോൾ കേൾകാം ആയിരുന്നു... 




നമ്മൾ പുട്ട് തിന്ന പൊട്ടനെ പോലെ അവിടെ നിന്നു... അവൻ ആണെങ്കിൽ നല്ലോണം ചിരിച്ചു പിടിച്ചു ഇരിക്കാ... ഇനി ഇവൻ വല്ല ബോംബും പൊട്ടിച്ചു കാണുമോ... രണ്ടിനും വട്ടായോ അതോ നമ്മക്ക് വട്ടായോ 😪😪😪... 



"ഉമ്മാ... എനിക്ക് ഇവളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്... അത്... ഇവൾ... അല്ല... കുറച്ചു കാര്യങ്ങൾ തീരുമാനിക്കാൻ "... 



😣😣😣നിക്ക് കേൾക്കണ്ട... നീ എന്ത്  വേണേലും തീരുമാനിച്ചോ...



"അതിന് എന്താ... ആ ഇവളെ മുറി മുകളിൽ ആണ് ".... 



😠😠😠വേണ്ടന്ന് പറയാൻ പാടില്ലേ... പിന്നെ ഇവന് മുറി മുകളിൽ ആണെന്ന് ഇങ്ങൾ പറഞ്ഞ് കൊടുത്തു വേണോ അറിയാൻ... അവിടത്തെ സ്ഥിരം കസ്ടമർ അല്ലേ ഈ കുരങ്ങൻ... നമ്മൾ വരെ ഇപ്പൊ പുറത്താ... 




"ഡീ സ്വപ്നം ഒക്കെ പിന്നെ കാണാം... വന്നേ എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് "... 




നമ്മളെ കയ്യും പിടിച്ചു ഓൻ മുകളിലെക്ക് പോവുകയാ... ഉമ്മച്ചി ഇങ്ങള് ഇതൊന്നും കാണുന്നില്ലേ... 




മുറിയിൽ എത്തിയപ്പോൾ തന്നെ ഒരു പൊട്ടിചിരിയാ... നമ്മൾ ഒന്നും മനസ്സിൽ ആവാതെ അങ്ങനെ നിക്കാ... 




"ഡീ ഇന്നലെ എന്താ നീ ഇവിടെ എഴുതി വെച്ചത്... നീ എന്താ കരുതിയത്... ഞാൻ അതിനാലെ ഒഴിഞ്ഞു പോകും എന്നോ... ഇപ്പൊ ഞാൻ നേരത്തെ പറഞ്ഞ ബോംബ് താഴെ പൊട്ടിച്ചു കൊണ്ടാണ് വന്നത്"... 




എന്തൊക്കയാ പറയുന്നത് 🤔🤔ഒന്നും ഓടുന്നില്ലല്ലോ... ന്റെ ബുദ്ധി എങ്ങാനും അടിച്ചു പോയാ... 




"എന്തെങ്കിലും പറയണം എങ്കിൽ മര്യാദക്ക് പറ... ഇത് ഒരുമാതിരി ആളെ വട്ട് ആകുന്ന പരിപാടിയാ"... 




"അപ്പൊ നിനക്ക് ഒന്നും മനസിലായില്ല "... 



നമ്മൾ ഇല്ലെന്ന് കാണിച്ചു... അപ്പൊ വീണ്ടും ചിരിക്കാ പൊട്ടൻ... ഇതിനെ ഇവിടെ ഇട്ടു കൊന്നാലോ എന്ന് വരെ ചിന്തിച്ചു പോയി നമ്മൾ... 




"ഇന്നലെ രാത്രി ഇവിടെ വന്നു നിന്നെ പീഡിപ്പിച്ചു എങ്കിലും സമ്മതം വാങ്ങിക്കാം എന്നായിരുന്നു കരുതിയത്... അപ്പോളേക്കും നീ എന്നെ പേടിച്ചു മുങ്ങി അല്ലേ... ആ കുറച്ചു പേടിയൊക്കെ നല്ലതാ ".... 



"പിന്നെ പേടിക്കാൻ പറ്റിയ ഒരാൾ... പേടിച്ചിട്ട് ഒന്നുമല്ല എന്റെ കയ്കൊണ്ട് തന്നെ നിന്റെ അന്ത്യവും വേണ്ടെന്ന് കരുതിയാ ".... 



പേടിച്ചിട്ട് തന്നെ ആരോടും പറയണ്ട 😟😟😟... അല്ല പിന്നെ ഇവൻ ഇപ്പൊ ന്തിനാ വന്നേ... 



"പിന്നെ ഇപ്പൊ എന്തിനാ വന്നത് എന്നല്ലേ നീ ചിന്തിച്ചത്... വേറെ ഒന്നിനും അല്ല... ഈകളിയിൽ ഞാൻ ജയിച്ചു എന്ന് പറയാൻ".... 




ഏതു കളി... എപ്പോ ജയിച്ചു... നമ്മൾ ഇവിടില്ലല്ലോ 😖😖😖ഇങ്ങനെ പോയാ പിരാന്ത് ആവും... 




"സ്വപ്നം കാണുന്നത് ഒക്കെ നല്ലതാ... അതൊക്ക ഞാൻ ഇവിടന്ന് പോയി കഴിഞ്ഞു മതി... പിന്നെ നമ്മളെ ഫസ്റ്റ് നൈറ്റ്‌ ഒക്കെ നീ സ്വപ്നം കണ്ട പോലെ മതിട്ടോ "... 



"ഫസ്റ്റ് നൈറ് അല്ല... നിന്റെ ലാസ്റ്റ് നൈറ് ആണ് മോനെ ഞാൻ ചിന്തിച്ചത്... കുറെ നേരം ആയല്ലോ തുടങ്ങിയിട്ട്...ഒന്ന് തെളിച്ചു പറഞ്ഞു പോവാൻ നോക്ക് "... 🙁🙁🙁




"അത് വേറെ ഒന്നുമല്ല... നമ്മുടെ കല്യാണം തീരുമാനിച്ച ഡേറ്റ് തന്നെ നടക്കും എന്ന് പറയാൻ വന്നത് അല്ലേ ഞാൻ... ശോ അതിന് വെറും അഞ്ചു ദിവസം മാത്രേ ഉള്ളൂ നീ എന്റേത് ആവാൻ... അത് കഴിഞ്ഞു വേണം നിന്നെ ഒരു പാഠം അല്ല ആയിരം പാഠം പഠിപ്പിക്കാൻ "... 



"ന്താ കല്യാണം നടക്കു എന്നോ?... എങ്ങനെ... ഞാൻ സമ്മതിച്ചില്ലല്ലോ "... 



"അതിന് നിന്റെ സമ്മതം ആർക്ക് വേണം... അതിന് വിചാരിക്കുന്ന ആൾക്ക് എന്തെങ്കിലും വില വേണ്ടേ അത് നിനക്കില്ല... നീ സമ്മതിക്കാതെ തന്നെ നിന്റെ കല്യാണം നടക്കും... ഈ റിച്ചു പറഞ്ഞാൽ പറഞ്ഞത് നടത്തിയിരിക്കും "... 




ഇവൻ എന്തൊക്കയാ പറയുന്നത്... അപ്പൊ നമ്മൾ മരിച്ചാലും ഇവർക്ക് പ്രശ്നം ഇല്ലേ... അപ്പൊ ആണ് അവൻ വിരൽ നോടിച്ചു നമ്മളെ വിളിച്ചത്... ചിന്തയൊക്കെ മാറ്റി നമ്മൾ ഓനെ നോക്കി... 



"നിന്റെ ആ ചീഞ്ഞ ബുദ്ധി ഈ പാവങ്ങളുടെ അടുത്ത് മാത്രേ ചിലവ് ആകൂ... എന്റെ അടുത്ത് അതൊന്നും വില പോകില്ല കേട്ടോ... നീ മരിച്ചാൽ തന്നെ ഇവർ കരയുമോ എന്ന ഇപ്പൊ എന്റെ ഡൌട്ട്... അത് കൊണ്ട് ചാവും എന്നൊക്കെ പറഞ്ഞു ഇവരെ പേടിപ്പിച്ചു നിർത്താം എന്ന് കരുതണ്ട... പോന്നുമോൾ നല്ല കുട്ടിയായി നടക്കുട്ടോ "... 




🙁🙁🙁😭😭😭😭വെറുതെ മെനക്കെട്ട്... എല്ലാം ഇവൻ കുളം ആക്കി...അത് എങ്ങനെ ആണെന്ന് മാത്രം പിടി കിട്ടുന്നില്ല 🤔🤔... 




"ആ പിന്നെ പറഞ്ഞത് പോലെ കുറച്ചു ദിവസം കൂടിയേ ഉള്ളൂ... എന്തൊക്കെ ഒരുക്കങ്ങൾ നടത്തണം... അത് കൊണ്ട് ഞാൻ ഇപ്പൊ പോവാ... ഇനി കല്യാണത്തിന് അല്ലേ വേണ്ട കാണണം എന്ന് തോന്നുമ്പോൾ ഒക്കെ വരാട്ടോ... കല്യാണപെണ്ണ് കുറച്ചു വൃത്തിയും വെടിപ്പും ഒക്കെ ആയി നടക്കുന്നത് നല്ലതാ... ഇതെന്തു കോലം ആടി "... 




"എനിക്ക് ഇങ്ങനെ ഒക്കെ നടക്കാൻ പറ്റൂ... ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ട മതി... ഇയാൾക്ക് ന്റെ കോലം പിടിച്ചില്ല എങ്കിൽ പിന്നെ എന്തിനാ മണം പിടിച്ചു വരുന്നത് "... 



"അത് നീ കുളിക്കാത്ത കൊണ്ട് അല്ലേ മണം... അത് കൊണ്ടല്ലേ വന്നത്"... 




"ഭയങ്കര ചളി... ഇനി എന്തായാലും കുളിച്ചല്ലേ പറ്റൂ "... 




"ആ എന്ന മോൾ പോയി കുളിക്കു... ഞാൻ പോവാ... അപ്പോ കല്യാണത്തിന് കാണാം "... 


എന്നും പറഞ്ഞു ഓൻ കവിളിൽ ഒരു കിസ്സും തന്നു പോയി... ഷോക്ക് ഒന്നും അടിച്ചില്ല... മരവിച്ച നമ്മക്ക് ഇനി എന്ത് ഷോക്ക്... 😪😪😪



നമ്മൾ മെല്ലെ ഉമ്മയെ നോക്കി പ്പോയി...കല്യാണകാര്യം എല്ലാരേം വിളിച്ചു അറിയിക്കുകയാ... പെട്ടെന്ന് എന്താ സംഭവിച്ചത്... അതൊന്നും പറയുന്നുമില്ല... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



അവളെ മുറിയിൽ കിടന്നു ഉറങ്ങിയത് കൊണ്ടാണോ എന്തോ നമ്മക്ക് ഈ ബുദ്ധി വന്നത്... വെളുപ്പിന് തന്നെ അവിടെ നിന്ന് ഇറങ്ങി എങ്കിലും എത്തിപ്പെട്ടതു ഇക്കുവിന്റെ മുന്നിൽ ആണ്... പുള്ളി നമ്മൾ ഇന്നലെ മുങ്ങിയത് ഒക്കെ അറിഞ്ഞ്... പിന്നെ ഒന്നും മറച്ചതില്ല... എന്നിട്ട് അവൾ സമ്മതിച്ചോ എന്നായിരുന്നു ഇക്കു ചോദിച്ചത്... 



അവൾ സമ്മതിച്ചു എന്ന് പറഞ്ഞത് മുതൽ ഇവിടെ ഒരു കല്യാണവീട് പോലെ തന്നെയായി... നമ്മൾ എന്ത് ചെയ്യും എന്ന മട്ടിൽ നിക്കാ... 



അങ്ങനെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയപ്പോൾ ആണ് നമ്മക്ക് ഇതൊക്കെ തോന്നിയത്... പിന്നെ ഒന്നും ചിന്തിച്ചില്ല... അവളുടെ വീട്ടിൽ ചെന്നു... പെണ്ണ് നമ്മളെ കണ്ടപ്പോ മുങ്ങിയത് കൊണ്ട് രക്ഷപെട്ടു... 




നമ്മൾ ചെന്നു അവളുടെ ഉമ്മയോട് പറഞ്ഞു... അവൾ നമ്മളെ വിളിച്ചു എന്നും കല്യാണത്തിന് സമ്മതിച്ചു എന്നും... നമ്മൾ പറഞ്ഞത് കണ്ണും പൂട്ടി വിശ്വസിച്ചു അവർ... അവർക്ക് ഇതിൽ പരം സന്തോഷം ഉള്ള കാര്യം വേറെ ഇല്ലെന്ന് വരെ തോന്നിപ്പോയി... 



അവരുടെ സന്തോഷം കണ്ടപ്പോ നമ്മൾ പറഞ്ഞത് ഒരു വലിയ കള്ളം ആയി നമ്മക്ക് തോന്നിയില്ല... അവൾക്ക് ആണെങ്കിൽ തന്നെ ആരോടും സ്നേഹം ഇല്ല ഉണ്ടെങ്കിൽ അത് പ്രകടിപ്പിക്കാൻ അറിയുകയും ഇല്ല... അത് കൊണ്ട് തന്നെ ആവും ഇവരൊക്കെ ഇങ്ങനെ അവളെ കാര്യത്തിൽ വിഷമിക്കുന്നത്... 



അവൾക്ക് ഒന്നും മനസ്സിൽ ആവാതെ ഇങ്ങനെ നിക്കുമ്പോ നമ്മക്ക് ചിരിയാണ് വരുന്നത്... നമ്മൾ പറഞ്ഞ കാര്യം അവൾ അറിഞ്ഞാൽ നമ്മളെ തലഎടുക്കും അത് ഉറപ്പാ... 



സത്യം പറഞ്ഞാൽ അവൾ ആ മുടിഒക്കെ കെട്ടിവെക്കാതെ അങ്ങനെ നമ്മളെ മുന്നിൽ ഒറ്റയ്ക്ക് നിൽകുമ്പോൾ പലതും തോന്നി... അവളെ നോക്കി നിൽക്കുന്ന കണ്ടു അവൾക്ക് നമ്മൾ ചിന്തിച്ചത് ഒന്നും മനസ്സിൽ ആവേണ്ട എന്ന് കരുതിയാണ് അങ്ങനെ ഒക്കെ അവളോട് പറഞ്ഞത്... അവൾ അത് കാര്യായിട്ട് എടുക്കുകയും ചെയ്തു😜😜😜.... 



~~~~~~~~~~~~~~~~~~~~~~~



നമ്മൾക്ക് സന്തോഷം കൊണ്ടാണോ എന്തോ ഫുഡ്‌ ഒക്കെ നല്ലോണം ഇറങ്ങുന്നുണ്ട്... ഇക്കു വന്നപ്പോ തന്നെ മാഷ് വിളിച്ചു എല്ലാം തീരുമാനിച്ചു എന്നൊക്കെ പറഞ്ഞപ്പോ തന്നെ ഒരു വലിയ ഭാരം ഇറക്കി വെച്ചത് പോലെ തോന്നി... 


ഇത്രയും നിസാര കാര്യത്തിന് ആണോ ആ കുരിപ്പ്ന്റെ കാൽ വരെ പിടിക്കാൻ നമ്മൾ പോയത്... ഇത്രേ ഉള്ളൂ എങ്കിൽ ഇത് നേരത്തെ ചെയ്യാം ആയിരുന്നു... 😛😛😛




നമ്മളെ സന്തോഷത്തെക്കാൾ വലിയ സന്തോഷം ഇവിടെ ഒരാളെ മുഖത്തു കാണുന്നുണ്ട്... ഇനി ഈ കോഴി എങ്ങാനും പണ്ടത്തെ ലവ് ഉള്ളിൽ വെച്ചാണോ ഇപ്പൊ നടക്കുന്നത് ആർക്കറിയാം... അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കി അവൾ ശരിയാക്കിക്കോളും നമ്മൾ തല പുകക്കേണ്ട കാര്യം ഒന്നുമില്ല....



"റിച്ചു കല്യാണം ഓടിറ്റോറിയത്തിൽ വെച്ച് നടത്താം അല്ലേ... അത് ആവുമ്പോൾ രണ്ട് പേർക്കും സൗകര്യം ആണ്... എന്താ നിന്റെ അഭിപ്രായം ".... 



"അത് ഒക്കെ ഇക്കു തീരുമാനിച്ചാൽ മതി... എനിക്ക് ഈ കല്യാണം ഇതിനു മുമ്പ് നടത്തി വലിയ പരിചയം ഒന്നുമില്ല "... 



വലിയ ഒരു ചിരി കേട്ടപ്പോ ആണ് നമ്മൾ എന്തോ അബദ്ധം പറഞ്ഞു എന്ന് മനസ്സിൽ ആയത്... ഉള്ളത് തന്നാ കല്യാണത്തിന് ഒരുങ്ങി നിക്കാ എന്ന് അല്ലാതെ ഒരു ചുക്കും ചുണ്ണാമ്പ് പോയിട്ട് ഒരു കുന്തവും നമ്മക്ക് അറീല... നമ്മളെ ഇക്കു വലിയ കല്യാണം ഒന്നും നടത്തിയില്ല... 



ഒരു പ്രേമം പോലും ഇല്ലാതെ നടന്ന ആളാ... ഒരു ദിവസം ഒന്നിച്ചു പഠിക്കുന്ന ഒന്നിനെ സഹതാപം കൊണ്ട് കെട്ടികൊണ്ട് വീട്ടിലെക്ക് വന്നത്... അവളുടെ അവസ്ഥ കണ്ടപ്പോ കെട്ടിപ്പോയി എന്നെ പറഞ്ഞുള്ളൂ... പിന്നെ ഇത്ത ഞങ്ങളെ എല്ലാരേം കയ്യിലെടുത്തു...അത്രയും നല്ല സ്വഭാവം ആണ്... നമ്മളെ പെണ്ണ് വന്ന അന്ന് തന്നെ എല്ലാരേം കൊണ്ട് ചീത്ത പറയിക്കും എന്നുള്ള കാര്യം ഉറപ്പാ 😑😑😑🙄... അത്രക്ക് നല്ല സ്വഭാവം ആണ് 😝😝... 



~~~~~~~~~~~~~~~~~~~~~~~


കിടന്നിട്ട് ഉറക്കം ഒന്നും വരുന്നില്ല... അവളെ വിളിക്കാന്നു വെച്ചാൽ ഫോണും ഇല്ല 😒😒... ഇനി മതിൽ ചാടി പോകേണ്ടി വരുമോ... മാഷേ വിളിച്ചു അവളുടെ അടുത്ത് കൊടുക്കാൻ പറയാം... അല്ലേ വേണ്ട അവൾ എന്തെങ്കിലും ഉടായിപ്പ് പറയും അത് ഉറപ്പാ... 



"എന്താണ് ബ്രോ കിടന്നിട്ട് ഉറക്കം ഒന്നും വരുന്നില്ലേ ".... 



ലണ്ടൻ കോഴി അതും പറഞ്ഞു മുറിയിൽ വന്നു നമ്മളെ അടുത്ത് ഇരുന്നു... 




"ഇല്ല... അല്ല നീയെന്താ ഉറങ്ങിയില്ലേ ".... 




"എനിക്കും കിടന്നിട്ട് ഉറക്കം വന്നില്ല... അപ്പൊ തോന്നി ബ്രോയും ഉറങ്ങി കാണില്ല എന്ന് "... 



🤔🤔ഇവന് എന്താ ഉറക്കം വരാത്തെ... ഇനി ഇവന്റെ മനസ്സിൽ എന്താണോ എന്തോ... 




"നിനക്ക് എന്താ ഉറക്കം വരാത്തെ... നിനക്ക് ഇവിടെ ലൈൻ വല്ലതും സെറ്റ് ആയ "... 



"അതൊന്നും അല്ല... ബ്രോ കല്യാണം ഒക്കെ കഴിച്ചു അവളുമായി ഇവിടെ കഴിയുമ്പോൾ ഞാൻ മാത്രം ഇങ്ങനെ ബാച്ചിലർ ആയി കഴിയുന്നത് ശരിയാണോ "... 



"അതിന് "... 




"അല്ല അപ്പൊ ബ്രോയുടെ കൂടെ എന്റെ കല്യാണം കൂടെ അങ്ങ് നടത്തിയാൽ എന്താ.... പെണ്ണിനെ ഒക്കെ ഞാൻ കണ്ടു വെച്ചിട്ടുണ്ട് "... 




🙄🙄🙄മുട്ടയിൽ നിന്ന് വിരിഞ്ഞില്ല... കല്യാണം വേണം അത്രേ... 




"അതിന് ഒക്കെ ഒരു പ്രായം ഉണ്ട്...നിന്നെ കെട്ടിക്കാൻ നിന്നാലേ എനിക്കും അകത്തു കിടക്കാം... മോൻ അത്രക്ക് ധൃതി ആയെങ്കിൽ ലണ്ടനിൽ ചെന്നു വല്ല മദാമ്മയെയും കെട്ടിക്കോ "... 




"ആൾ ലണ്ടനിൽ തന്നാ... പക്ഷെ കക്ഷിക്ക് ഇന്ത്യയിൽ മതി കല്യാണം എന്ന പറയുന്നത് "... 



😌😌😌ഹാവൂ സമാദാനം ആയി... എന്തായാലും നമ്മളെ പെണ്ണിനെ ഇവൻ മറന്നു അത് മതി.. നമ്മൾ പേടിച്ചു പോയി...



"അതൊക്ക നീ നോക്കിക്കോ... കെട്ടണം എങ്കിൽ കെട്ടിക്കോ... പക്ഷെ അതിനെ ഒന്നും കൊണ്ട് ഇങ്ങോട്ട് വരണ്ട... ഉമ്മി കാരണം ആണ് ഇവിടെ നിക്കുന്നെ നീ... ഇത് എങ്ങാനും ഉമ്മി അറിഞ്ഞാൽ പിന്നെ ഉമ്മി തന്നെ വെളിയിൽ കളഞ്ഞു കൊള്ളും നിന്നെ "... 



"അപ്പൊ ബ്രോക്ക് എന്നോട് ഒരു ഇഷ്ടവും ഇല്ലേ "... 



പിന്നെ ഒന്നിനെ ഇഷ്ടപ്പെട്ടു പെട്ടു... ഇനി വേറെ ഒന്നിനെ ഇഷ്ടപ്പെട്ടു പണി വാങ്ങേണ്ട... ഇങ്ങനെ ഒക്കെ പോയാൽ മതി... 



ആ കോഴിയെ ഒരുവിധം പുറത്ത് ആക്കി നമ്മൾ കിടക്കാൻ നേരം നമ്മളെ ഫോൺ കിടന്നു നിലവിളിക്കാ... പടച്ചോനെ അവളെ ഉമ്മാടെ നമ്പർ ആണല്ലോ... എന്തോ ആ അലവലാതി കാണിച്ചു വെച്ച് അതും മുടക്കിയ... വരാൻ ഉള്ളത് വഴിയിൽ തങ്ങില്ലല്ലോ... 😓😓😓




"ഹലോ... എന്താ ഉമ്മാ "...? 😪😪



"ഉമ്മയോ... എന്താ ഈ ടൈം ഉമ്മ വിളിക്കാന്നു പറഞ്ഞ"... 




ഉമ്മയല്ല നമ്മളെ പെണ്ണാ 😜😜😜എന്തായി തീരുമോ എന്തോ... 



"ആരിത് പച്ചുവോ... എന്താ സുഖം ആണോ... എന്താ ഇപ്പൊ റിച്ചുക്കാനെ വിളിച്ചേ "... 



"ഡാ മാക്രി... നീ എന്നെ പറ്റിച്ചു അല്ലേ തെണ്ടി... നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... ഇപ്പൊ എനിക്ക് നിന്നെ കാണണം "... 



"എന്തിനാ ഇപ്പൊ തന്നെ അതൊക്കെ... ഇനി കുറച്ചു ദിവസം മാത്രേ ഉള്ളൂ അത് വരെ മോൾ ക്ഷമിക്ക്... അതൊക്കെ എനിക്ക് അപ്പൊ മതി "... 😉😉😉😉



"ഡാ മതി നിന്റെ ഒലിപ്പീരു... ഇപ്പൊ എനിക്ക് കണ്ടേ പറ്റൂ... ഞാൻ പുറത്ത് കാത്തിരിക്കാം പെട്ടെന്ന് വാ... വന്നില്ലേ അറിയാലോ ഞാൻ അങ്ങോട്ട്‌ വരും "... 



😩😩😩ചിലപ്പോൾ ഇങ്ങോട്ട് വരും... അതാ അവൾ... പറഞ്ഞ പറഞ്ഞത് ചെയ്യും... പിന്നെ നമ്മൾ ഒന്നും നോക്കീല... വേഗം ഇറങ്ങി... അവൾ എന്തിനാണാവോ കാണാൻ പറഞ്ഞത്... ഇന്ന് പറഞ്ഞത് അറിഞ്ഞ് നമ്മളെ തലക്ക് അടിച്ചു കൊല്ലാൻ എങ്ങാനും ആണോ പ്ലാൻ 😞😞😞... 


ഇപ്പൊ കുറച്ചു ദിവസം ആയിട്ട് നമ്മക്ക് ഇത് തന്നാ പണി... ഈ മതില് ചാട്ടം അറിയാൻ ഇനി ഉമ്മി മാത്രേ ബാക്കി ഉള്ളൂ... 



അവളുടെ വീടിന്റെ മതില് നമ്മക്ക് ചാടിക്കടക്കേണ്ടി വന്നില്ല അവൾ ചാടി വന്നിട്ടുണ്ട്... എന്നിട്ട് നമ്മളെയും കൂട്ടി ടെറസിൽ കേറി ഇരുന്നു 😏😏😏... 



കണ്ണും കണ്ണും കഥകൾ പറഞ്ഞു... എവിടെ... ഇങ്ങനെ മാനം നോക്കി നിക്കാൻ ആണോ കൊണ്ട് വന്നേ... 




"ഹലോ... ആ അമ്പിളിമാമനെ കാണിച്ചു തരാൻ ആണോ ഇത്രയും കഷ്ടപ്പെട്ട് ഇങ്ങോട്ട് വരുത്തിയതു... ഇത് എന്റെ വീട്ടിൽ നിന്നും കാണും "... 




പെണ്ണിനെ സ്വപ്നലോകത്ത് നിന്ന് ഉണർത്താൻ വേണ്ടിയാ നമ്മൾ അത് പറഞ്ഞത്... ഇവൾ ഇങ്ങനെ അടങ്ങി ഇരിക്കുന്നത് കാണാൻ തന്നെ ഒരു ചേലാ 😜😜... 



"റിച്ചു... ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ... നിനക്ക് ശരിക്കും എന്നെ ഇഷ്ടം ആണോ... സാദാരണ അങ്ങനെ ഇഷ്ടം ആണെന്ന് ആരെങ്കിലും പറഞ്ഞു വന്നാൽ രണ്ട് ദിവസത്തിനുള്ളിൽ കക്ഷി മുങ്ങിയിരിക്കും... "




"എന്തോ തന്നെ വിട്ട് പോകാൻ മനസ്സ് വരുന്നില്ല... നിന്റെ സ്വഭാവം കാരണം വേണ്ട എന്ന് വെച്ചാലും പിന്നെയും പിന്നെയും നീ തന്നെ വന്നോളും എന്റെ മനസ്സിൽ... "😘😘



"മതി മതി... ഇതിൽ കൂടുതൽ താങ്ങൂല... അതേ ഞാൻ ആയിട്ട് മുടക്കിയ കല്യാണം നീയായിട്ട് ഇപ്പൊ നടത്താനുള്ള പരിപാടിയല്ലേ... അത് കൊണ്ടാണ് ചോദിച്ചത്... പിന്നെ കെട്ടി കഴിഞ്ഞു ഒരുമാതിരി പെട്ടു പോയി എന്നൊന്നും പറയരുത് കേട്ടല്ലോ 😎😎😎.... "



പറഞ്ഞത് പോലെ പെടും എന്നുള്ള കാര്യം ഉറപ്പാ... നമ്മക്ക് ഇത് എന്തിന്റെ കേടാ... വഴിയേ പോയ വയ്യാ വേലി ഒക്കെ എടുത്തു തോളിൽ ഇടാൻ... 



"ഇതൊക്ക തനിക്ക് അറിയാം എങ്കിൽ നന്നായിക്കൂടെ... "🙁🙁🙁



"ഞാൻ നന്നായിട്ട് തന്നാ ഇരിക്കുന്നത്... നിങ്ങൾ നോക്കുന്നതിന്റെ കുഴപ്പം ആണ്... വേണ്ടേൽ പറ ഇപ്പൊ നിർത്താം എല്ലാം "... 



"ഡീ കഴുതേ... ഈ പ്രേമം വികാരം വിചാരം ഇഷ്ടം സ്നേഹം എന്നൊക്കെ പറയുന്ന കുറെ കാര്യങ്ങൾ ഉണ്ട് ഈ ലോകത്ത്... ഇതിൽ ഏതെങ്കിലും ഒന്ന് നിനക്ക് ഇത് വരെ ഉണ്ടായിട്ട് ഉണ്ടോ.... "



അവൾ കാര്യായിട്ട് ആലോചിക്കുന്നുണ്ട്... എന്തെങ്കിലും ഒന്ന് കാണും... 



"അങ്ങനെ ഒക്കെ പറഞ്ഞാൽ എന്താ... എനിക്ക് ഒന്ന് അറിയാം പ്രേമം... പക്ഷെ അത് എനിക്ക് ഇഷ്ടം അല്ല "... 




🙄🙄🙄ഇതിനെ അങ്ങിട്ടു കൊന്നാലോ... അല്ലേ വേണ്ട അതൊക്കെ പഠിപ്പിച്ചു കൊടുക്കാം... 



നമ്മൾ പതിയെ അവളുടെ അടുത്ത് ചേർന്ന് ഇരുന്നു... അവളുടെ തോളിൽ കയ്യിട്ട് അവളോട് ഒന്ന് പുഞ്ചിരിച്ചു... എന്നിട്ട് നമ്മളെ മുഖം അവളിൽ അടുപ്പിച്ചു... 



അവൾ അകന്ന് നിന്നു എന്നിട്ട് കണ്ണ് നീര് തുടച്ചു... 




"ഇപ്പൊ എനിക്ക് ഒരേ ഒരു വികാരം മാത്രേ ഉള്ളൂ... എന്റെ ഫ്രണ്ട്‌സ്... !!!അവരെ കണ്ടു കിട്ടാതെ ഈ കല്യാണം പോലും നടക്കില്ല... എന്നെങ്കിലും അത് നടക്കുന്നുണ്ടെങ്കിൽ അവർ എന്റെ കൂടെ ഉണ്ടാവണം... അവർ എന്റെ കൂടെ ഉണ്ടാവുന്ന ആ നിമിഷം മാത്രേ നമ്മുടെ കല്യാണം നടക്കൂ... അല്ലെങ്കിൽ എന്ത് ചെയ്തിട്ട് ആണെങ്കിലും അത് മുടക്കിയിരിക്കും ഞാൻ... അപ്പൊ മറ്റുള്ളവരെ മുന്നിൽ ഞാൻ ഒരു വൃത്തികെട്ട ആർക്കും വേണ്ടാത്തവളായിരിക്കും... "



അവൾ പറഞ്ഞ കാര്യം ഒക്കെ നമ്മളെ മനസ്സിൽ തന്നെ വന്നു പതിച്ചു... അപ്പൊ തന്നെ നമ്മക്ക് ആ ഫോട്ടോ ആണ് ഓർമ വന്നത്... 




"അത്രയല്ലേ ഉള്ളൂ... എങ്കിൽ നീ നിശ്ചയിച്ച പോലെ തന്നെ പുതുമണവാട്ടി ആയി ഒരുങ്ങി നിന്നോ... അന്ന് നിന്റെ മുന്നിൽ അവർ മൂന്നു പേരും ഉണ്ടായിരിക്കും... ഈ റിച്ചു വെറും വാക്ക് പറയാറില്ല "... 



നേരം പുലരുവോളം അവൾ നമ്മളെ തോളിൽ തല വെച്ചു അങ്ങിനെ കിടന്നു... നമ്മളും അവളെ നോക്കി നിന്നു....



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


ഫുഡ്‌ കഴിക്കാൻ നേരം ആണ് ഉമ്മച്ചി മാഷോട് പറയുന്നത് നമ്മൾ കേട്ടത്... നമ്മക്ക് സന്തോഷം തോന്നി എങ്കിലും അതൊന്നും പുറത്ത് കാണിച്ചില്ല... 




നമ്മൾ തന്നെ അവനെ വിളിച്ചു സമ്മതം പറഞ്ഞത് ആണ് എല്ലാർക്കും അത്ഭുതം... നമ്മളെക്കാൾ കില്ലാടിയാ ഓൻ എന്ന് അപ്പൊ ആണ് നമ്മക്ക് മനസ്സിൽ ആയത്... 




നമ്മക്ക് എല്ലാം കൂടെ കേട്ട് കഴിഞ്ഞ മുതൽ ഓനെ കാണണം എന്നൊക്കെ തോന്നി... പിന്നെ ഉമ്മാടെ ഫോൺ എടുത്തു വിളിച്ചു... കണ്ടപ്പോൾ എല്ലാം മറന്നു ഓനെ കെട്ടിപ്പിടിച്ചു താങ്ക്സ് പറയണം എന്നൊക്കെ തോന്നി... 😝😝😝



നമ്മൾ കാരണം ഓൻ ഉറങ്ങാതെ നേരം വെളുപ്പിച്ചു... പ്യാവം ☹️☹️...



സൺ‌ഡേ ആയത് കൊണ്ട് നമ്മൾ മാത്രം നമ്മളെ കലാ പരിപാടിക്ക് ഒന്നും പോയില്ല... വെറുതെ ഓനെയും സ്വപ്നം കണ്ടു കിടന്നു... അപ്പൊ ആണ് ഉമ്മച്ചി നമ്മക്ക് ആണ് ഫോൺ എന്നും പറഞ്ഞു വന്നത്... നമ്മളെ ചെക്കൻ 😘😘😍😍...



വേഗം റെഡി ആയി നിക്കാൻ പറഞ്ഞു ഓൻ വെച്ചു... എന്തിനാ എന്തോ... സ്വപ്നം വെറുതെ കണ്ടു... അതല്ലേ വിളിച്ചത്... ഇനി ഇപ്പൊ കുളിക്കുകയ്യും വേണം 🙄🙄🙄...




നമ്മളെ നല്ല മൊഞ്ചത്തി ആയി കണ്ണാടിയുടെ മുന്നിൽ നിന്ന് ഓരോന്നു ആലോചിച്ചു... ഞങ്ങൾ രണ്ടാളും കൂടി ഈ ലോകം ചുറ്റുന്നത്... അതിനാവും അവൻ വിളിച്ചത്... 💃💃💃




വന്നപ്പോ നമ്മളെ കിളി പോയില്ല... ഇനി പോവാൻ ഒന്നും ഇല്ല... ഇത്തയും ഇക്കുവും കൂടെ ഉണ്ട്... ഇവരെയും കൊണ്ടാണോ കറങ്ങാൻ പോന്നത്... നന്നായി... വെറുതെ കൊതിച്ചു 😖😖😖...




"ഡീ ആരെ സ്വപ്നം കണ്ടു നിക്കാ... കേറാൻ നോക്ക് "...



നമ്മൾ പിന്നെ ഒന്നും നോക്കീല... കാറിൽ കയറി കൂടെ ഇരിക്കുന്ന ഇത്തയെ നോക്കി ഒരു അവിഞ്ഞ ചിരി വെച്ച് കൊടുത്ത്... ഇപ്പൊ ഇത്രേ പറ്റുള്ളൂ 😔😔😔...എവിടെക്കാന്ന് ആർക്ക് അറിയാം... 




"റിച്ചു ഇനിയെങ്കിലും പറയു... ഇവൾ കൂടെ വന്നാൽ പറയാം എന്നല്ലേ നീ പറഞ്ഞത്"...




ഇത്ത അത് ചോദിക്കുമ്പോ ആണ് ഇവർക്കും അത് അറിയില്ല എന്ന് മനസ്സിൽ ആയത്... എല്ലാരേം കൂട്ടി ഇവൻ ഇത് എവിടെക്കാ 🙄🙄...



ലക്ഷണം വെച്ച് നോക്കിയപ്പോ റയുക്കയും ഇവൻ ഇത് എങ്ങോട്ടാ എന്ന മട്ടിൽ ഇരിക്കാ... പക്ഷെ ഇവർക്ക് ഒക്കെ ഉള്ള ഒന്ന് നമ്മക്ക് ഇല്ല... ക്ഷമ... അതന്നെ 😬😬😬...




"ഡാ മാക്രി എങ്ങോട്ടാ ഈ കൊണ്ട് പൊന്നെ... ഉറങ്ങുന്ന എന്നെ പിടിച്ചു ഇങ്ങനെ അന്തവും കുന്തവും ഇല്ലാതെ എങ്ങോട്ടാ ഈ കൊണ്ട് പൊന്നെ "...




😏😏😏ലവന് വലിയ കുലുക്കം ഒന്നും ഉണ്ടായില്ല... റയുക്ക അപ്പൊ നോക്കിയത് വാച്ചിലേക്കാ... ഉറങ്ങാൻ അങ്ങനെ പ്രത്യേകം ടൈം ഒക്കെ ഉണ്ടോ😔😔😔...



റയുക്കയും ഇത്തയും നമ്മളെ ആക്കി ചിരിക്കുന്നുണ്ടോന്ന് ഒരു സംശയം 🙄🙄...നമ്മക്ക് ആണെങ്കിൽ ഈ കുരിപ്പ് എങ്ങോട്ടാ കൊണ്ട് പോകുന്നെ എന്ന് അറിയാത്ത ടെൻഷൻ... 



പിന്നെ നമ്മൾ അതികം ഒന്നും മിണ്ടിയില്ല... എന്തെകിലും പറഞ്ഞാൽ അത് ലോക പൊട്ടത്തരം ആയിരിക്കും... നമ്മളെ സാർ നമ്മളെ വാച്ച് ചെയ്യുന്നുണ്ട്... രണ്ടിനും കൂടി കളിയാക്കാൻ നമ്മൾ ആയിട്ട് അവസരം കൊടുക്കുന്നില്ല... 




എന്നാലും നമ്മൾ കുറച്ചു മുമ്പ് എന്തൊക്കെയാ സ്വപ്നം കണ്ടത്... ഓന്റെ ബൈക്കിന്റെ പിറകിൽ അങ്ങനെ ചുറ്റിക്കറങ്ങുന്നത്... അതിനൊന്നും നമ്മക്ക് യോഗം ഇല്ല.... 


~~~~~~~~~~~~~~~~~~~~~~



ഒരു വീട്ടു മുറ്റത്തു നിർത്തിയപ്പോ തന്നെ ഇത്ത ഓനെ ഇട്ടു പൊരിക്കാ... അതിന്ന് ഇത് ഇത്തയുടെ വീട് ആണെന്ന് മനസിലായി... റയുക്ക ആണെങ്കിൽ വലിയ താല്പര്യം ഇല്ലാത്ത പോലെ ആണ് ഫേസ് ഉള്ളത്... 




"ഡാ കല്യാണത്തിന് ക്ഷണിക്കാൻ കെട്ടുന്ന പെണ്ണിനേയും കൂടെ കൊണ്ട് പോകാറില്ല... കെട്ട് ഒക്കെ കഴിഞ്ഞു സൽക്കാരം കൂടാൻ പോകുമ്പോ ആണ് പെണ്ണിനെ കൊണ്ട് പോകൽ "...



ഇത്ത അത് പറയുമ്പോൾ ആണ് ഇവൻ ഇത്ര പൊട്ടൻ ആണോ എന്ന് നമ്മൾക്ക് ഓടിയത് 🙄🙄🙄...നമ്മൾ പിന്നെ കാറിൽ നിന്ന് ഇറങ്ങിയില്ല... വിവരം ഇല്ലാത്ത ഇവന്റെ കൂടെ ഇറങ്ങിത്തിരിച്ച നമ്മളെ പറഞ്ഞാൽ മതിയല്ലോ... 




അതിന് ആരെങ്കിലും പറഞ്ഞു കൊടുക്കണം എങ്കിൽ ഈ കുരിപ്പ് ആരോടെങ്കിലും കല്യാണം വിളിക്കാൻ പോകാനെന്നു പറഞ്ഞത് കൂടിയില്ല... ആകെ നാണക്കേട് 🤒🤒😷😷....




"ഡീ നിന്റെ സ്വപ്നം കാണൽ ഇത് വരെ തീർന്നില്ലേ... ആരെയാ ഇതിനു മാത്രം കാണാൻ "...



കുരിപ്പ് വീണ്ടും നാണം കെടുത്താൻ നോക്കാ... അല്ലേ തന്നെ നാണം കെട്ടു നിക്കാ 😭😭😭...




"ഞാൻ വരില്ല... ആദ്യേ പറയാത്തത് കൊണ്ടല്ലേ ഇവിടം വരെ വന്നേ... ഇനി ഞാൻ ഇതിൽ ഇരുന്ന് കൊള്ളാം... ഇങ്ങള് പോയി ക്ഷണിച്ചു വന്നോളൂ... 



ആ പിന്നെ ന്നെ കൂടി കൊണ്ട് വന്ന കാര്യം ഇവിടെ പറയേണ്ട... എല്ലാരും എന്നെ കാണാൻ ഇങ്ങോട്ട് വരും..."😢😩😩😩




"അയ്യട കാണാൻ പറ്റിയ സാദനം... കണ്ടാലും മതി...നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് അതിനൊന്നും അല്ല... നീ ഇങ്ങോട്ട് ഇറങ്ങിക്കെ "...



അവൻ നമ്മളെ കയ്യും പിടിച്ചു വണ്ടിയിൽ നിന്ന് ഇറക്കി... റയുനെ കണ്ടപ്പോ തന്നെ വളിച്ച ഇളി ഇളിച്ചു നമ്മളെ കയ് ഓന്റെ കയ്യിൽ നിന്ന് വിടുവിച്ചു...




പിന്നെയും നമ്മൾ അവിടെ നിന്ന് വേണോ വേണ്ടയോ എന്ന മട്ടിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി... ഇവൻ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നത്... ഇത്ത അപ്പൊ തന്നെ വേഗം അകത്തു കയറിപ്പോയി... 




നമ്മൾ എതിര് പറയാൻ തുടങ്ങുമ്പോൾ തന്നെ ഓൻ നമ്മളെ കയ്യും പിടിച്ചു അകത്തു കയറി... 



ഇത്തയുടെ ഉമ്മ ഞങ്ങൾക്ക് ഒക്കെ ചായയും കൊണ്ട് വന്നു... നമ്മളെ നോക്കി ഒരു ചിരി... നമ്മളും ചിരിച്ചു കൊടുത്ത്... കണ്ടാൽ തന്നെ അറിയാം ഒരു പാവം പിടിച്ച സ്ത്രീ ആണെന്ന്... ഇത്തയെ കണ്ടാൽ ഇപ്പൊ മനസ്സിൽ ആവും ഒരു പാട് സങ്കടവും ഉള്ളിൽ കൊണ്ട് നടക്കുകയാണ് എന്ന്... 



"അവൾ എവിടെ "?.... 



ഇത്ത അങ്ങനെ ചോദിച്ചപ്പോൾ നമ്മൾ ചുറ്റും നോക്കി... ഏതവളെപറ്റിയാ പറയുന്നത്... നമ്മക്ക് വീണ്ടും കൺഫ്യൂഷൻ ആയി... 



റിച്ചു അപ്പൊ നമ്മളെ കയ്യിൽ പിടിച്ചു... നമ്മൾ ഓന്റെ മുഖത്തു നോക്കിയപ്പോ ഓൻ നമ്മളോട് എന്തോ കാണിക്കുന്നുണ്ട്... പൊട്ടൻമാരെ ഭാഷ അറിയാത്ത കൊണ്ട് നമ്മൾ വീണ്ടും ചുറ്റും നോക്കി... 




"അതേ ഇത്ത... ഇവളെ ഒറ്റയ്ക്ക് അവളെ അടുത്ത് വിട്ടാൽ മതി... ഇത്ത ഇവിടെ നിക്ക്... ഇവളെ ഞാൻ എന്തിനാ ഇവിടെ കൊണ്ട് വന്നത് എന്ന് ഇവൾക്ക് മാത്രമല്ല നിങ്ങൾക്കും മനസ്സിൽ ആവും..."




ഒന്നും മനസ്സിൽ ആയില്ല... നമ്മക്ക് മാത്രമല്ല ഇത്തക്കും... എന്തിനു പറയുന്നു ബുദ്ധിശാലി ആയ റയു വരെ തൊള്ളയും തുറന്ന് ഇരിക്കുന്നുണ്ട്... 




അന്തം വിട്ട് നിന്ന നമ്മളെ നേർക്ക് ഒരു മുറി കാണിച്ചു തന്നു ഇത്തയുടെ ഉമ്മ... അവൾ അവിടെ ഉണ്ടെന്നും പറഞ്ഞു... 




നമ്മൾ ആ റൂം ലക്ഷ്യമാക്കി നടന്നു... അതിനു അകത്തു കയറി ചുറ്റും നോക്കി... ചുറ്റും കുറെ പെയിന്റിംഗ്... അതൊക്കെ ആരോ വരച്ചത് ആണെന്ന് കാണുമ്പോൾ തന്നെ മനസ്സിൽ ആവും... 



അപ്പോൾ ആണ് വീണ്ടും ഒരു പെയിന്റിംഗ് നടത്തിക്കൊണ്ട് ഇരിക്കുന്ന ഒരു പെണ്ണിന്റെ ബാക്ക് ഭാഗം നമ്മൾ കണ്ടത്... അവൾ വീൽ ചെയർൽ ഇരുന്നു കൊണ്ട് തന്റെ പെയിന്റിംഗ് പൂർത്തിയാക്കിക്കൊണ്ട് ഇരിക്കുവാ... നമ്മൾ വന്നത് ഒന്നും അവൾ അറിയില്ല... 



നമ്മൾ വീണ്ടും അവിടെ പൂർത്തിയായി കിടക്കുന്ന പെയിന്റിംഗ് ശ്രദ്ധിച്ചു... രണ്ട് തട്ടം ഇട്ടു നിക്കുന്ന പെൺകുട്ടികൾ ഒപ്പം രണ്ട് ചന്ദനക്കുറി തൊട്ട് നിക്കുന്ന രണ്ടെണ്ണം... അതിനു താഴെ ഫോർ ദ പീപ്പിൾ എന്നും കൂടെ നല്ല ഭംഗിയായി എഴുതി വെച്ചിട്ടുണ്ട്... 




അത് കണ്ടപ്പോൾ തന്നെ നമ്മളെ കണ്ണ് നീര് വന്നു... അത് തുടച്ചു നമ്മൾ വീണ്ടും അവളിൽ നോട്ടം എറിഞ്ഞു... എന്നിട്ട് നമ്മളെ ചുണ്ടുകൾ തന്നെ നമ്മൾ അറിയാതെ ചലിച്ചു... 




"റിഫുട്ടി "....



നമ്മളെ ആ വിളിയിൽ അവൾ തിരിഞ്ഞു നോക്കി... അപ്പോൾ തന്നെ അവളുടെ അടുത്ത് ചെന്നു... 



ഷോക്ക് അടിച്ച കാക്കയെ പോലെ എത്ര നേരം അങ്ങനെ നിന്നു എന്ന് അറീല... 



അവിടെ മുട്ട് കുത്തിയിരുന്നു അവളെ കെട്ടിപ്പിടിച്ചു... എന്താ പറയാ ചോദിക്കാ എന്നൊന്നും നമ്മക്ക് അറീല... കാരണം ഒരുപാട് ചോദിക്കാനും പറയാനും ഉണ്ട്... 




"ഡീ എന്താടി ഈ വരച്ചു വെച്ചേക്കുന്നേ... നിങ്ങൾ ഒക്കെ ഓക്കേ... പക്ഷെ നീ എന്നെ മാത്രം എന്താടി ഇങ്ങനെ ഒക്കെ കാണിച്ചു വെച്ചത് ".... 



അപ്പോൾ തന്നെ ഓൾ അത് നോക്കി... പിന്നെ നമ്മളെയും നോക്കി ഒന്ന് ചിരിച്ചു... വെറുതെ പറഞ്ഞത് ആണെങ്കിലും അവളെ ചിരി കണ്ടപ്പോൾ അവളെ തിരിച്ചു കിട്ടിയത് പോലെ തോന്നി... 



നമ്മളെ തലക്ക് ഒരു കൊട്ട് കിട്ടിയപ്പോ ആണ് ബോധം വന്നത്... നോക്കിയപ്പോ എല്ലാം കൂടി നിക്കുന്നുണ്ട്... 



"ഡീ അപ്പോൾ നിന്റെ കഥയിലെ ശത്രു എന്റെ അനിയത്തി ആണല്ലേ "... 



നമ്മൾ അതെന്ന് തലയാട്ടി അവളെ നോക്കിചിരിച്ചു... അപ്പൊ അവൾ മൗനിയായി നിന്നു... വീണ്ടും അവളിൽ സങ്കടം വന്നു... 




"റിച്ചു... ഇനി എപ്പോളാ മറ്റുള്ള രണ്ടിനെയും എന്നെ കാണിക്കാൻ കൊണ്ട് പോകാ "... 



നമ്മളെ ചോദ്യം കേട്ട് ഓൻ കിളി പോയി നിക്കാ 😛😛... നമ്മൾ ഓളെ സങ്കടം പോവാൻ ചോദിച്ചതാ... ലവനെ കൊണ്ട് പറ്റില്ലാന്ന് അറിയാം... 



"അയ്യട... ഇതിനെ അറിയുന്ന കൊണ്ട് കാണിച്ചത് ആ മോളെ... ബാക്കി രണ്ടിനെയും നീ മറന്ന് കള "... 



"നിനക്ക് പറ്റൂലെ അത് പറഞ്ഞ മതി... അല്ലാതെ മറക്കാൻ പറഞ്ഞാൽ കൊന്നു കളയും ഞാൻ "... 😬😬😬



"ഞാൻ കരുതി ഇതോടെ ഇവൾ നന്നാവും എന്നാ... എവിടെ 😏😏... പട്ടിയുടെ വാല് കുഴലിൽ ഇട്ട പോലെ തന്നെ "... 



നമ്മക്ക് അപ്പൊ ദേഷ്യം വന്നു... വേറെ ഒന്നും കൊണ്ടല്ല... കുറെ കാലം കൂടി കണ്ട ഇവളെ മുന്നിൽ നാണം കെടുത്താൻ ആയിട്ട്... ഇവൾ ഇതൊക്ക അറിയണോ... ബ്ലെടി പരട്ട 😖😖😖... 




പിന്നെ ഒന്നും നോകീല... അവിടെ കിടന്ന ഗ്ലാസ്‌ എടുത്തു ഒരൊറ്റ ഏറു കൊടുത്തു... 😏😏😏അല്ല പിന്നെ... 



നമ്മളെ ഉന്നം പോലത്തെ ഉന്നം ഈ ലോകത്ത് വേറെ ആർക്കും ഉണ്ടാവില്ല 😟😟😟കൊണ്ടത് റയുനാ 😵😵😵... ഓൻ ആണെങ്കിൽ നെറ്റിയിൽ പിടിച്ചു നമ്മളെ നോക്കാ... 




ഇത്തയൊക്കെ ഓനെ ഉഴിഞ്ഞു കൊടുക്കാ... റിച്ചു അപ്പൊ നമ്മളെ കൊന്നില്ല എന്നെ ഉള്ളൂ... നമ്മളെ കഥാകാരി വാ പൊത്തിചിരിക്കുന്നുണ്ട്... നമ്മളെ കാര്യം തീരുമാനം ആയിന്ന തോന്നുന്നേ 🙄🙄... 




അവളോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോ കണ്ണ് നിറഞ്ഞു... അവളെ കൂടെ കൂട്ടിയാലോ എന്നൊക്കെ തോന്നിപ്പോയി... എന്തോ ഒരു വലിയ ഭാരം ഇറക്കി വെച്ച പോലെ തോന്നി എങ്കിലും അത് വീണ്ടും നെഞ്ചിൽ കയറ്റി വെച്ച പോലെയാ ഇപ്പൊ തോന്നുന്നത്... 




നമ്മൾ റയുനെ നോക്കിയപ്പോ ഓന്റെ നെറ്റി മുഴച്ചു കണ്ടു ചിരി വന്നെങ്കിലും കണ്ട്രോൾ ചെയ്തു... ഓൻ ഇടക്ക് നോക്കുന്നുണ്ടോ എന്നൊരു ഡൌട്ട്... വേദന കൊണ്ടാണോ എന്തോ 😪😪😪... പാവം ഇത് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല... 




വീണ്ടും നമ്മൾ അവളെ പറ്റി തന്നെ ചിന്തിച്ചു... അവളോട് ഒന്നും സംസാരിച്ചില്ല എന്ന് ഓർത്ത് നമ്മക്ക് തന്നെ വിഷമം ആയി... ഒക്കെ ഇവറ്റകൾ കേറി വന്നു കുളം ആക്കി... അവൾക്കും നമ്മളോട് എന്തൊക്കെ ചോദിക്കാനും പറയാനും ഉണ്ടാവും 😩😩😩😩... 


"അല്ല ഇത്താ ചോദിക്കാൻ മറന്നു... അവൾ എങ്ങനാ വീൽ ചെയർ വരെ എത്തിയത്... അവൾക്ക് പെട്ടെന്ന് ഇത് എന്ത് പറ്റി... അതിന് ശേഷം എന്താ പഠിക്കാൻ വരാതെ..."



"അപ്പൊ നീ അതൊന്നും അവളോട് ചോദിച്ചില്ലേ "... റിച്ചു ചോദിക്കുന്ന കേട്ട് വീണ്ടും കലിപ്പ് കേറി... 



"അത് എങ്ങനാ... എന്തെങ്കിലും ചോദിക്കാൻ നിങ്ങൾ ഒക്കെ സമ്മതിച്ചോ... അപ്പോളേക്കും കേറി വന്നില്ലേ..."😬😬



"നിർത്തുന്നുണ്ടോ രണ്ടാളും... എപ്പോ നോക്കിയാലും... നിങ്ങക്ക് രണ്ടിനും എന്താ തല്ലു കൂടാതെ നിക്കാൻ പറ്റില്ലേ "... 



ഇത്താടെ കലിപ്പ് കണ്ടു നമ്മൾ മാത്രം അല്ല റയു വരെ പേടിച്ചു 😛😛... എന്നാലും നമ്മക്ക് അതൊക്കെ അറിയണ്ടേ... 




"അതേ... ഞങ്ങൾ ബാക്കിൽ നിന്ന് പലതും സംസാരിച്ചു എന്ന് വരും... ഇങ്ങള് ആണുങ്ങൾ ഒന്ന് മിണ്ടാതെ ഇരിക്കുമോ... 



ഇങ്ങള് പറയു ഇത്ത പ്ലീസ്‌... ഓൾക്ക് എന്താ പറ്റിയത് "..... 




"അതൊക്കെ പറയാൻ ഒരു പാട് ഉണ്ട് മോളെ... ഇപ്പൊ പറഞ്ഞാൽ ഒന്നും തീരില്ല... "


"വേണ്ട... ഇങ്ങള് ചുരുക്കി പറഞ്ഞാൽ മതി... അല്ലേലും ഈ ചരിത്രം നീട്ടി വലിച്ചു പറയുന്ന ജന്തുക്കളെ എനിക്ക് തീരെ ഇഷ്ടം അല്ല.... "




🙊🙊🙊റയു...എന്താ ഇങ്ങനെ നോക്കുന്നെ... 😜😜😜ഇവന് കൊണ്ടു... നമ്മളെ ചരിത്രം സാർ നോക്കി പേടിപ്പിക്കാൻ നോക്കാ... 😌😌😌നമ്മളും ഇളിച്ചു കൊടുത്ത്.... 



നമ്മൾ വീണ്ടും വീണ്ടും പറഞ്ഞത് കൊണ്ടു ഇത്ത പറയാൻ സമ്മതിച്ചു... 



"അവൾ അമ്മായിയുടെ വീട്ടിൽ നിന്നാ പഠിക്കാൻ പോയത്... അവർ തന്നെയാ ഞങ്ങളെ ഒക്കെ പഠിപ്പിച്ചത്... അവൾ ആദ്യം ഒക്കെ വളരെ ഹാപ്പി ആയിരുന്നു... അവൾ അവിടെയും ഞാൻ വീട്ടിലും ആയിരുന്നു... ഞങ്ങൾക്ക് വെക്കേഷൻ ടൈം മാത്രേ കാണാൻ കഴിയു... 




ഒരിക്കൽ എല്ലാം എടുത്തു വീട്ടിൽ വന്നു... ചോദിച്ചപ്പോ ഒന്നും പറയാൻ നിന്നില്ല... അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായോ എന്ന് അറിയാൻ അവരെ വിളിച്ചു നോക്കിയപ്പോൾ അവരോടും ഒന്നും പറഞ്ഞത് ഇല്ല... 



എന്നോട് ഒന്നും മരക്കാർ ഇല്ലെങ്കിലും ഇത് പറയാൻ അവൾ നിന്ന് തന്നില്ല... "



"അല്ല ഇത്ത... എനിക്ക് ഒന്നും മനസ്സിൽ ആയില്ല... അപ്പൊ അവൾ... ആ പ്രശ്നം കഴിഞ്ഞ സമയത്തു ആണോ വീട്ടിൽ വന്നത്... അവൾ എന്താ ആരോടും പറയാതെ വന്നത്.... "




"അതിന് നീ സമ്മതിച്ചു കാണില്ല... അടിച്ചു പുറത്താക്കിക്കാണും... പേടിച്ചു പാവം വീട്ടിലേക്ക് പോയതാവും ".... 




റിച്ചു അത് പറഞ്ഞത് കേട്ടപ്പോ എല്ലാരും ചിരിച്ചു... നമ്മക്ക് വല്യ ചിരിയൊന്നും വന്നില്ല... 


"റിച്ചു... ചളി അടിക്കാതെ മിണ്ടാതെ ഇരുന്നോണം... ഞങ്ങൾ പെണ്ണുങ്ങൾ സംസാരിക്കുന്ന ഇടക്ക് കേറി വരാതെ അടങ്ങി ഇരുന്നോ... "




"അല്ലേ നീ എന്ത് ചെയ്യും... "? 



ഇവനെ കൊണ്ടു തോറ്റു... സീരിയസ് ആയിട്ട് എന്തെങ്കിലും പറയുമ്പോൾ വന്നോളും അലമ്പ് ഉണ്ടാക്കാൻ... 😬😬😬😬



"ഇല്ലേ അറിയാലോ എന്നെ... എന്റെ തനികൊണം കാണും നീ... "



"പച്ചു... ഇപ്പൊ കാണിക്കല്ലേ... അതൊക്കെ കല്യാണം കഴിഞ്ഞു മതി... ഇപ്പൊ ഒറ്റയ്ക്ക് ആണെങ്കിൽ ഓക്കേ... ഇവരൊക്കെ ഉള്ളപ്പോ വേണ്ട.... "



😵😵😵 നാറി നാണം കെട്ടു തൊലിയുരിന്നു പോയി... ഈ പൊട്ടൻ എന്തൊക്കെയാ ഈ പറയുന്നത്... ഇതിനെ അങ്ങ് കൊന്നാലോ... ഇനി എന്തെങ്കിലും പറഞ്ഞാൽ ഇതിലും നാണം കെടുന്ന് ഉറപ്പാ... രണ്ടിനെയും നോക്കി വളിച്ച ഇളി വെച്ച് കൊടുത്തു... 




അലവലാതിന്റെ ചെവി നോക്കി പതുക്കെ മുന്നോട്ട് പോയി പറഞ്ഞു... 




"നിനക്ക് ഇതിനു ഉള്ളത് തരാട്ടോ.. ഞാൻ ആരാണെന്ന് നിനക്ക് ശരിക്കും അറിയില്ല... കാണിച്ചു തരാം നിന്നെ ഒറ്റയ്ക്ക് കിട്ടും... "




"അത് അല്ലേടി പോത്തേ നിന്നോട് പറഞ്ഞത്... ഒറ്റക്ക് ഉള്ളപ്പോൾ മതി എന്ന്... വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞു കൊണ്ടിരിക്കാ... "




😩😩😩അലവലാതി ഓന്റെ സ്പീക്കർ ഓൺ ആക്കിയ പറഞ്ഞത്... നമ്മൾ ഇനി ഇതിൽ കൂടുതൽ എന്ത് നാണം കെടാൻ... അപ്പൊ തന്നെ നമ്മളെ അടുത്ത് കണ്ട ഇത്തയുടെ ഫോൺ എടുത്തു തലക്ക് നോക്കി ഒന്ന് കൊടുത്ത്.... 




🙈🙉🙊.... എല്ലാം പോയി... ഓടിയാലോ... ഓടിക്കൊണ്ട് തന്നല്ലേ ഇരിക്കുന്നെ... 😪😪😪😲😲😲 എന്നെ കൊല്ലും ഇപ്പൊ എല്ലാം കൂടി... കാത്തോളണേ 😰😰... 



"ഡീീീ %$%@@@..."



അതും നല്ല പച്ചതെറി... അതും വിളിച്ചു നമ്മളെ തലക്ക് ഇട്ടു ഒരു കൊട്ട് തന്നു... പടച്ചോനെ നമ്മളെ തല... പൊട്ടിപ്പോയി എന്ന് തോന്നാ... 😖😖😖😖

ഒരു തരിപ്പ് അനുഭവപ്പെട്ടു നമ്മൾ ബോധം കേട്ട് വീഴാൻ ആയി നിക്കാ 😱😱😱... അങ്ങനെ ഉള്ള നമ്മളെ മടിയിൽ ദേ വീണു കിടക്കുന്നു ഒരുത്തി... 



"ഇത്താ... "



നമ്മൾ പതുക്കെ വിളിച്ചു... അപ്പൊ തന്നെ വണ്ടിയും നിർത്തി രണ്ടും നമ്മളെ ഒരു നോട്ടം... നമ്മൾ ഒന്നും ചെയ്തില്ല 😨😨😨😨സത്യായിട്ടും... 



അവരൊന്നും വിളിച്ചിട്ട് കാര്യം ഇല്ല... അങ്ങനെ ഹോസ്പിറ്റലിൽ എത്തിച്ചു... അകത്തു കൊണ്ടു പോയി ഇത്തയെ എന്ത് ചെയ്യാ എന്തോ... നമ്മൾ തേരാ പാര അങ്ങനെ നടക്കുമ്പോൾ മറ്റേ രണ്ടും അങ്ങനെ നടക്കാ... രണ്ടിനും തലയിൽ നമ്മളെ വക സീൽ ഒക്കെ കിട്ടിയിട്ടുണ്ട്... 




അവരെ നോക്കുമ്പോ ചിരി ഒക്കെ വരും... ബട്ട്‌ ഇപ്പൊ ചിരിക്കാൻ പറ്റിയ സാഹചര്യം അല്ലാത്ത കൊണ്ടു നമ്മൾ ചിരിച്ചില്ല 🙊🙊🙊.... 




ഡോക്ടർ വന്നു ഹസ്ബൻഡ് ആരാന്ന് ചോദിച്ചു റയുനെ കൊണ്ടു പോയി... അപ്പൊ നമ്മളെ ചെക്കൻ നമ്മളെ കൊല്ലാൻ പാകത്തിന് ഒരു നോട്ടം... നോട്ടം മാത്രം അല്ല വരുന്നുണ്ട് നമ്മളെ കൊല്ലാൻ 😵😵😵.... 




"ഡീ അലവലാതി... നീ ഒരുത്തി കാരണം ആണ് ഇപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടായത്... ഇത്തക്ക് എന്തേലും പറ്റിയാൽ നിന്നെ ഞാൻ എന്താ ചെയ്യന്നു എനിക്ക് തന്നെ ഉറപ്പില്ല "... 



"അതിന് ഞാൻ എന്ത് ചെയ്തു 😱😱😱"... 



"എന്തെങ്കിലും ചെയ്യണോ... നിന്റെ ആ തൊള്ള ഒന്ന് അടച്ചു വെച്ചിരുന്നു എങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകുമായിരുന്നോ... "



"അതിന് എന്റെ ബോധം അല്ലേ പോകേണ്ടത്... ഇത്തടെ ബോധം പോയത് എങ്ങനാ ഞാൻ കാരണം ആവുന്നത്...? തലക്ക് കിട്ടിയത് നിനക്ക് അല്ലേ... നിനക്ക് പിന്നെ ഇല്ലാത്ത ബോധം എങ്ങനാ പോകുന്നത്...? അതും പോട്ടെന്നു വെക്കാം... ഞാൻ തൊള്ള തുറന്നത് നിന്നോട് അല്ലേ കോന്തൻ പട്ടി... "



"ഡീ... നീ എന്താ ഇപ്പൊ വിളിച്ചത്... നിന്നെ ഇന്ന് ഞാൻ.... "എന്നും പറഞ്ഞു നമ്മളെ കൊല്ലാൻ എന്ന പോലെ കഴുത്തിൽ കേറി പിടിച്ചു 😱😱😱... 



അള്ളോഹ് ഈ തെണ്ടി ഇപ്പൊ നമ്മളെ കൊല്ലും... നമ്മൾ മരിക്കും എന്ന് ആയപ്പോ നമ്മളും പിടിച്ചു ഓന്റെ കഴുത്തിൽ... അപ്പൊ തന്നെ റയുക്ക വന്നു പിടിച്ചു മാറ്റി... 




😫😫😫നമ്മൾ ആകെ മൂഞ്ചിയ അവസ്ഥയിൽ ആയി... റയുനെ ഇനി എങ്ങനെ നോക്കും... ഓന്റെ മുഖം ആണെങ്കിൽ കടന്നൽ കുത്തിയ പോലെയാ ഉള്ളത്... നമ്മൾ തിരിഞ്ഞു നിന്നു നമ്മളെ തന്നെ പഴിച്ചു... 



"ഇക്കു ഇപ്പൊ ഇത്താക്ക് എങ്ങനെ ഉണ്ട്... "




"അത് കുഴപ്പം ഒന്നുമില്ല... യാത്ര പാടില്ല എന്ന് അന്ന് പറഞ്ഞത് ആണ്... ഇപ്പൊ അതിന്റ ക്ഷീണം ആണ്... ഇപ്പൊ ആൾ മയക്കത്തിൽ ആണ്... എണീറ്റാൽ പോകാം എന്ന് പറഞ്ഞു... "




😬😬😬ഡാ പരട്ടകിളവാ... റയുക്ക പറയുന്നത് കേട്ടപ്പോ നമ്മളെ ഭദ്രകാളി വീണ്ടും ഉണർന്നു... നിനക്ക് വെച്ചിട്ടുണ്ട്... 




"നീയല്ലേ പറഞ്ഞത് ഞാൻ തൊള്ള തുറന്നത് കൊണ്ടാണ് ഇത്തക്ക് ഇങ്ങനെ ആയത് എന്ന്... ഇപ്പൊ എന്തായി... ഡോക്ടർ പറഞ്ഞത് എന്താണ് എന്ന് കേട്ടില്ലേ... നീ കാരണം ആണ് എന്ന്... നീയല്ലേ ഇത്തയെ പിടിച്ചു കൊണ്ടു വന്നത്... "


നമ്മൾ പറയുന്ന കേട്ട് റയു തലയിൽ കയ് വെച്ചു... നമ്മളെ ചെക്കൻ ആണെങ്കിൽ വീണ്ടും നമ്മളെ കൊല്ലാൻ വരാ 😖😖... ഇവൻ എന്താ ഇങ്ങനെ... ചൂടാ... നിനക്ക് ഇതിനു ഒക്കെ പിന്നെ തരാട്ടാ... 


"ദേ... റിച്ചു... നീ ഇവളെ വീട്ടിൽ കൊണ്ടാക്കി... വന്നിട്ട് ഒരുമിച്ച് പോകാം നമുക്ക്..."




റയുക്ക അത് പറഞ്ഞത് നമ്മക്ക് തീരെ പിടിച്ചില്ല... 


"അതൊന്നും വേണ്ട... ഞാൻ ഇത്തയെ കണ്ടിട്ടേ പോകുന്നുള്ളൂ... ഒരുമിച്ച് പോവുകയും ചെയ്യാം... "




നമ്മൾ റയുക്കയെ നോക്കി അത് പറഞ്ഞപ്പോ ആ കുരിപ്പ് വന്നു നമ്മളെ മുന്നിൽ നിന്നു... 




"അതൊന്നും വേണ്ട... ഇത്തയെ ഒക്കെ പിന്നെ കാണാം... നീ ഇങ്ങോട്ട് വന്നേ... നിന്നെ വീട്ടിൽ ഇറക്കാം... "




"അതൊന്നും ഇത്രയും കഷ്ടപ്പെട്ട് ചെയ്യണ്ട... ഞാൻ വല്ല ഓട്ടോയിൽ എങ്ങാനും പോയ്കോളാം... ഇവിടെ നിക്കണ്ട എങ്കിൽ പിന്നെ നിന്റെ കൂടെ ഞാൻ വരുന്നുമില്ല... "




അപ്പൊ തന്നെ ഓൻ നമ്മളെ കയ്യും പിടിച്ചു നടന്നു തുടങ്ങി... 




"നിന്നെ അങ്ങനെ വിട്ടാൽ നീ ഏതെങ്കിലും ഏടകൂടത്തിൽ ചെന്നു ചാടും... അവിടന്നു ഇറക്കിയത് ഞാൻ അല്ലേ... ഇനി അവിടം വരെ എത്തിക്കാതെ സമാദാനം കിട്ടില്ല... അല്ലെങ്കിൽ തന്നെ നിന്നെ കൊണ്ടു പട്ടി ചന്തക്ക് പോയ പോലുള്ള അവസ്ഥയാ... ഇനിയു ഇവിടെ നിന്ന് ഈ ഹോസ്പിറ്റൽ ഒരു ചന്തആക്കി മാറ്റണ്ട... "




നമ്മളെ പറ്റി പറഞ്ഞത് കേട്ട് നമ്മൾ നോക്കിയത് റയുക്കയെ ആണ്... അങ്ങേരും നമ്മളെ ഒരിക്കൽ ഇങ്ങനെ പൊക്കി പറഞ്ഞു... അത് കൊണ്ടു തന്നെ ഓൻ നമ്മളെ നോക്കി ചിരിക്കുന്നുണ്ട്.... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



ഇവളെ ഒന്ന് സ്നേഹിക്കാം എന്ന് കരുതിയാൽ അത് നടക്കില്ല... കലിപ്പ് നമ്മളെക്കാൾ കൂടുതൽ ആണ് ഇവൾക്ക്... എല്ലാം ശരിയാക്കി കൊടുക്കാം... 



ഇവളെ ഫ്രണ്ട്‌നെ കാണിക്കാൻ കൊണ്ടു പോയ നമ്മളെ ആണ് പിടിച്ചു തല്ലേണ്ടത്... അതിന് ഓൾ നമ്മളെ തല അടിച്ചു പൊട്ടിച്ചു... 😕😕😕



ഇപ്പൊ എനിക്ക് ഇവൾ പകരം ചെയ്തത് ആണോ എന്ന സംശയം ഉണ്ട്... ഇക്കു അവളെ ഫോൺ പൊട്ടിച്ച പ്രതികാരം ആണോ ഇത്താടെ ഫോൺ കൊണ്ടു തന്നെ നമ്മളെ തലമണ്ട പൊട്ടിച്ചത് 🤔🤔🤔... ആവും ഇവൾ അല്ലേ മുതൽ... 




നമ്മളെ പുറത്ത് വരെ ആക്കി ഇനി തല്ലു കൂടരുത് എന്നും പറഞ്ഞു ഉപദേശിച്ചു ഇക്കു പോയി... ഇവൾ ആണെങ്കിൽ വേഗം പോയി കാറിന്റെ ബാക്ക് സീറ്റിൽ പോയി ഇരിക്കുന്നുണ്ട് 😒😒😒... 




"ഹലോ മാഡം... ഒന്ന് പുറത്ത് ഇറങ്ങിയേ... മാഡത്തിന്റെ ഡ്രൈവർ അല്ല ഞാൻ... ഇറങ്ങി മുന്നിൽ കയറാൻ നോക്ക്... "




അവൾ ആപ്പോ നല്ലോണം ഇരുന്ന് ഡോർ അടക്കൽ ആണ്... നമ്മൾ അപ്പൊ തന്നെ ഡോർ തുറന്നു... 



"നിന്നോട് അല്ലേ മര്യാദക്ക് മുന്നിൽ കയറാൻ പറഞ്ഞത്... അങ്ങനെ ഇപ്പൊ നിന്നെ ഞാൻ വിടില്ല... "



"റയുക്ക പറഞ്ഞത് കേട്ടില്ലേ... തല്ലു കൂടരുത് എന്ന്... ഇനി ഇപ്പൊ ഞാൻ ഇവിടെ ഇരിക്കുന്നത് കൊണ്ട് തനിക്ക് നല്ലത് മാത്രേ വരൂ... എപ്പോളാ തന്റെ സ്വഭാവം വെച്ച് നോക്കുമ്പോ തന്റെ തലമണ്ട അടിച്ചു പൊട്ടിക്കുന്നതു എനിക്ക് തന്നെ അറീല... അത് കൊണ്ടു തന്റെ സേഫ്റ്റിക്ക് വേണ്ടിയാ ഞാൻ ഇവിടെ ഇരിക്കുന്നത്... "




ഓൾ പറയുന്ന കേട്ട് നമ്മളെ കണ്ണ് തള്ളിയില്ല എന്നെ ഉള്ളൂ... അല്ലേ നമ്മളെക്കാൾ കൂതറ ആണല്ലോ ഇവൾ 🙄🙄🙄🙄.... 




നമ്മൾ ആ സാധനത്തിന്റെ കയ്യിൽ പിടിച്ചു പുറത്ത് ഇറക്കി മുന്നിൽ പിടിച്ചു ഇരുത്തി... അപ്പൊ ഓൾ നീങ്ങി ഡ്രൈവിംഗ് സീറ്റ്‌ വരെ എത്തി... 




"അതേ... ഞാൻ ഓടിച്ചു കൊള്ളട്ടെ.... "




ഹോ... ഇതിനു ഇതൊക്കെ അറിയോ... അല്ലേലും കാർ ഡ്രൈവിംഗ് എനിക്ക് ഇഷ്ടം അല്ല... ഇക്കു പോയ കാരണം നമ്മൾ ഓടിക്കണം എന്നൊക്കെ കരുതിയപ്പോ ഒരാളെ കിട്ടി 😝😝😝... 




പിന്നെ നമ്മൾ ഒന്നും നോക്കീല... നമ്മൾ സമ്മതിച്ചു... അപ്പൊ ഓൾ സന്തോഷം കൊണ്ടാണോ എന്തോ നമ്മളെ നോക്കി... എന്നിട്ട് എന്തൊക്കെയോ കാണിച്ചിട്ട് ഒരു ചോദ്യം...




ആ ചോദ്യം കേട്ടപ്പോ നമ്മൾ ഞെട്ടി... അവളെ നോക്കിയപ്പോൾ അവൾ അത് വീണ്ടും ചോദിച്ചു... 😵😵😵😵😵😵😵😵😵😵😵😵😵😵😵😵😵


"അതേയ്... ഇനി എന്താ ചെയ്യേണ്ടേ "?.... 



"അല്ല ഇത് എങ്ങനാ ഓടിക്കുന്നത് എന്ന്... "




😵😵ഡ്രൈവിംഗ് സീറ്റിൽ നെളിന്ന്‌ ഇരുന്ന് ചോദിക്കുന്നത് കേട്ടില്ലേ... ഇതിനെ പിടിച്ചാ അവിടെ ഇരുത്തിയത്... 




കൂടുതൽ ഒന്നും പറഞ്ഞു നമ്മളെ അന്ത്യം ചോദിച്ചു വാങ്ങാതെ അതിനെ പിടിച്ചു വെളിയിൽ ഇട്ടു നമ്മൾ അവിടെ കേറി ഇരുന്നു... 




നമ്മളെ ഒരൊറ്റ നോട്ടത്തിൽ തന്നെ അവൾ ലെഫ്റ്റ് സൈഡിൽ കേറിയിരുന്നു... നമ്മളെ നോക്കി ഒരു വളിച്ച ചിരിയും തന്നു... 




ഒന്നും ഓളോട് സംസാരിക്കാതെ പറപ്പിച്ചു വിട്ട് അവളെ വീട്ടു മുറ്റത്ത്‌ നിർത്തി... അവൾ പെട്ടെന്ന് തന്നെ ഇറങ്ങി... 🤔🤔🤔ഇതെന്താ സാദനം... ഒരു താങ്ക്സ് പോലും... അല്ലേ വേണ്ട കോപ്പ് പോട്ടെ 😒😒😒... 




നമ്മൾ വണ്ടി തിരിച്ചു വീണ്ടും അവളെ നോക്കി... എന്റെ പൊന്നോ... അവളെ ആ ഒരു നോട്ടം മതി... നമ്മൾ തലയും കുത്തി വീഴാൻ 😜😜😜... നല്ല ഒരു അടാർ ചിരിയും ഒരു റ്റാറ്റായും തന്നു അവൾ പോയി... 


~~~~~~~~~~~~~~~~~~~~~~


ഉമ്മി രാവിലെ തന്നെ നമ്മളെ നല്ല കണ്ണ് പൊട്ടുന്ന ചീത്ത പറയാ 😖😖😖... വേറെ ഒന്നും കൊണ്ടല്ല... ഇത്ത ക്ഷീണം കൊണ്ടു ഒന്ന് എണീറ്റ് പോലും ഇല്ല... പെട്ടന്ന് എന്താ പറ്റിയത് ആവോ... 



ഇക്കു കോളേജിൽ പോകാൻ റെഡി ആയി വന്നപ്പോ നമ്മൾ ഒരു സോറി പറഞ്ഞു... അത് അല്ലാതെ ഇപ്പൊ നമ്മളെ കൊണ്ടു ഒന്നും ചെയ്യാൻ പറ്റില്ല... 




"ഡാ നീ കരുതും പോലെ ഇന്നലെ പോയത് കൊണ്ടു ഒന്നുമല്ല അവൾക്ക്... ഡോക്ടർ ആദ്യമേ പറഞ്ഞത് ആണ്... ഇത് അബോർഷൻ ചെയ്യാൻ... പക്ഷെ അവൾ സമ്മതിക്കാതെ നിന്നത് കൊണ്ടാണ്... അത് കുഞ്ഞിന് മാത്രം അല്ല അവൾക്കും ദോഷം ആണെന്ന് ഡോക്ടർ തന്നെ അവളോട് നേരിട്ട് പറഞ്ഞു... എന്നിട്ടും അവൾ സമ്മതിക്കുന്നില്ല... ദിവസം കഴിയും തോറും ഇങ്ങനെ ഒക്കെ ഉണ്ടാവും എന്നാണ് ഡോക്ടർ ഇപ്പൊ പറയുന്നത്... ഞാൻ എനിക്ക് ആവുന്ന വിധത്തിൽ പറഞ്ഞു നോക്കി... അവൾ ഒരു തരത്തിലും സമ്മതിക്കില്ല അതാ അവളെ സ്വഭാവം... ഇനി എല്ലാം അവളെ ഇഷ്ടം പോലെ നടക്കട്ടെ.... "



ഇതൊക്ക നമ്മൾ മാത്രം അല്ല... ഉമ്മിയും ഇത്തയും കേട്ടിട്ടുണ്ട്... ഞങ്ങളെ നോക്കി ഇത്ത ഒന്ന് ചിരിച്ചു മുറിയിൽ കേറിപ്പോയി... 



ഉമ്മി പിറകെ പോയി ഓരോന്നു പറഞ്ഞു കരയുന്നു എന്നല്ലാതെ ഇത്ത തീരുമാനം മാറ്റും എന്ന് തോന്നുന്നില്ല... പിന്നെ നമ്മളും ഒരു ശ്രമം നടത്തി... 



"ഇത്താ... ഡോക്ടർ അങ്ങനെ ഒക്കെ പറഞ്ഞ സ്ഥിതിക്ക് ഇങ്ങൾക്ക് അത് അനുസരിച്ചുകൂടെ... ഇക്കു ആണെങ്കിൽ വിഷമിച്ചു കൊണ്ടാണ് പോയത്... "



"അതൊന്നും നീ പേടിക്കേണ്ട... ഈ കുഞ്ഞിനെ അവർ പറയുന്നത് പോലെ വേണ്ടന്ന് വെച്ചാൽ പിന്നെ അതിനു ഒരിക്കലും പറ്റില്ല... എത്ര കാലം എന്ന് വെച്ചാ പരസ്പരം മുഖത്തു നോക്കി നിക്കാ... 



ഡാ നിനക്ക് ഒന്നും ഒരു ആഗ്രഹവും ഇല്ലേ... ഒരു കുഞ്ഞിനെ കൊഞ്ചിക്കാൻ... ഞാൻ ഇല്ലെങ്കിലും നിങ്ങൾ ഒക്കെ അതിനെ നന്നായി നോക്കും എന്ന് എനിക്ക് അറിയാം... ഇപ്പൊ പോയ ഇക്കു തന്നെ അതിനെ കൊഞ്ചിക്കും അത് ഉറപ്പാ... നിനക്ക് ശേഷം ഒരു കുഞ്ഞു ഈ വീട്ടിൽ ഉണ്ടായില്ല... നീ ആലോചിച്ചു നോക്ക്... ഉമ്മിയൊക്കെ എത്ര ഹാപ്പി ആയിരിക്കും... "




"ഇത്താ ഇങ്ങള് ഞങ്ങളെ കൂടെ ഇല്ലെങ്കിൽ എന്ത് ഹാപ്പി...അത് കഴിഞ്ഞു മതി എന്തും... "



"ഡാ മതി... നിന്റെ ഇക്കു നമ്മളെ മുന്നിൽ തപസ്സുവരെ ചെയ്തു തോറ്റു പോയതാ... ഇനി നീ അതിന്റെ ബാക്കി നടത്താൻ വന്നതാണോ... "



അല്ലേലും ഈ പെണ്ണുങ്ങൾ ഒരു തീരുമാനം എടുത്താൽ അത് മാറ്റാൻ വലിയ പാടാണെന്ന് ആരോ പറയുന്ന കേട്ടപോലെയാ അവസ്ഥ... നമ്മളും അത് പോലെ തിരിച്ചു പോന്നു.... 




പതിവ് പോലെ കോളേജിൽ പോയെങ്കിലും അവളെ കാണാത്ത കൊണ്ടു ആണെന്ന് തോന്നുന്നു... വലിയ മൂഡ് ഒന്നും ഇല്ല... നമ്മൾ പെട്ടന്ന് തന്നെ തിരിച്ചു വന്നു... 



ഉമ്മിയുടെ കുറച്ചു ഫാമിലിയെ മാത്രമേ കല്യാണം ക്ഷണിക്കാൻ ഉള്ളൂ... പിന്നെ ഉള്ളത് സഫിയുടെ ഫാമിലിആണ്... അത് നമ്മക്ക് താല്പര്യം ഇല്ലാത്ത കേസ് ആയോണ്ട് ഉമ്മി തന്നെ ക്ഷണിച്ചു.... 


~~~~~~~~~~~~~~~~~~~~~~~



രണ്ട് ദിവസം ആയി ഇക്കുവും നമ്മളും ഭയങ്കര ബിസി ആണ്... ഇത്ത ആണെങ്കിൽ കൂടുതൽ ക്ഷീണിച്ചു... എല്ലാറ്റിനും ഓടി നടക്കാൻ അവർ മാത്രേ ഉള്ളൂ... സഫി ഓനെ കൊണ്ടു കഴിയും പോലെ ഹെല്പ് ഒക്കെ ചെയ്യുന്നുണ്ട്... പിന്നെ നമ്മളെ പെണ്ണ് വന്നാൽ ഇത്തക്ക് ഒരു ഹെല്പ് ആവും... അതാ ഒരു ആശ്വാസം... 😊😊😊



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


ഇന്ന് നമ്മളെ മൈലാഞ്ചി രാവ് ആണ്... നമ്മക്ക് അതിൽ ഒന്നും താല്പര്യം ഇല്ലെങ്കിലും എല്ലാറ്റിനും നിന്നു കൊടുത്തു... 




നമ്മളെ കച്ചറ കസിൻസും പിന്നെ അഫിയും ജിഷയും ഒക്കെ നമ്മളെ കയ്യൊക്കെ അലൻകോലം ആക്കിയിട്ടുണ്ട്... ആകെ കുറച്ചു ഫാമിലി മാത്രമേ ഉണ്ടായുള്ളൂ എങ്കിലും നമ്മളെ ചെവി പൊട്ടുന്ന ഒച്ചപ്പാട് ഉണ്ട് 😏😏...




ഒരു വിധം എല്ലാരേം മുന്നിൽ ഇളിച്ചു നിന്നു ഉറങ്ങാൻ നേരം റൂമിൽ വന്നു... അപ്പൊ ദേ നമ്മളെ ചെക്കൻ വിളിക്കുന്നു എന്നും പറഞ്ഞു ഫോൺ തന്നു ഫറുപോയി.... ഇവൻ എന്തിനാ ഈ നേരത്ത് വിളിച്ചേ എന്നും ചിന്തിച്ചു നമ്മളെ ഹലോ പറഞ്ഞു... 




"ഡീ... നാളെ ഈ ടൈം എന്റെ കൂടെ അല്ലേ... അതോർത്തു പോയപ്പോൾ വിളിച്ചത് ആണ്... നിനക്ക് അതൊന്നും ചിന്തയില്ലേ.... "




"അതിനു ഇന്നേ ഉറങ്ങാതെ ഇരിക്കണം എന്നാണോ... ഒന്ന് വെച്ചിട്ട് പോയെ... എനിക്ക് നല്ലോണം ഉറക്കം വരുന്നുണ്ട്... "




"ഡീ ഉറക്കപ്പിഷാശേ... നിന്നെ നാളെ മുതൽ ഉറക്കിതരാം... നീ നോക്കിക്കോ നിന്നെ കൊണ്ടു ഒരു മിനുട്ട് പോലും ഞാൻ ഉറക്കില്ല... നിന്നെ വിളിച്ച എന്നെ പറഞ്ഞാൽ മതി... "




പിന്നെ ഇതൊന്നും നമ്മക്ക് ഒരു പുത്തരിയല്ല😤😤😤....നമ്മൾ എന്തായാലും എവിടെ ആയാലും ഉറങ്ങും... നല്ല അടാർ ഉറക്കം തന്നെ ഉറങ്ങി 😝😝...




"ഡീ പച്ചു... എണീക്ക്... ഇന്ന് നിന്റ കല്യാണം ആണ്... സമയം കുറെയായി... വേഗം എണീക്ക്..."




ഇത്രയും പെട്ടെന്ന് നേരം വെളുത്തോ... ഇത് ആരാ നമ്മളെ ചെവിയിൽ വന്നു അലാറം പാടുന്നത് എന്ന് നോക്കിയപ്പോൾ നമ്മൾ ഇതിനു മുമ്പ് ഉറക്കം ഇല്ലാത്ത രാത്രി ആക്കി മാറ്റിയ നമ്മളെ ജുബിയാണ്... ഇവൾ തിരിച്ചു പണിയുന്നത് ആണോ... 🤔🤔🤔




നമ്മൾ ടൈം നോക്കി ടൈം ആയില്ല എന്നും പറഞ്ഞു വീണ്ടും ഉറങ്ങി... കുറച്ചു ടൈം നിശബ്ദത ആണെങ്കിലും ഇപ്പൊ നല്ല ചിരിയൊക്കെ കേൾക്കുന്നുണ്ട്... നമ്മളെ തലയിൽ ഉള്ള ബ്ലാങ്കറ്റ് നീക്കി നോക്കി അപ്പൊ തന്നെ നമ്മൾ കുളിച്ചു 😵😵😵...



അലവലാതികൾ എന്നും പറഞ്ഞു എല്ലാ പട്ടികളെയും ഒന്ന് നോക്കി... എല്ലാരും ചിരിച്ചു തരുന്നുണ്ട്...അപ്പൊ സഹന്റെ കയ്യിൽ ബക്കറ്റ് കണ്ടപ്പോ തന്നെ നമ്മൾ ചിന്തിച്ചു എല്ലാം കൂടെ നമ്മളെ പണിതത് ആണെന്ന്.... 



😠😠😠വരട്ടെ ഇതിനു ഉള്ളത് ഒക്കെ തിരിച്ചു തരും... ഇതിൽ എല്ലാം കല്യാണം കഴിക്കാൻ കുറെ ഉണ്ടല്ലോ... നമ്മൾ പണി തന്നിരിക്കും മക്കളെ... 




"ഡീ പട്ടികളെ... എല്ലാറ്റിനും ഞാൻ തരാട്ടോ... നിങ്ങളും ഇതിനേക്കാൾ നല്ല അവസ്ഥയിൽ നില്കും... അപ്പൊ കാണാം... അല്ല ഇത് ആരുടെ തലയിൽ ഉദിച്ചു വന്ന ബുദ്ധിയാണ്..."




ഫറു ആണെങ്കിൽ ഓളെ ഇപ്പൊ തന്നെ ഓളെ പീസ് ആകാം എന്ന് കരുതി ചോദിച്ചത് ആണ്... 




"വേറെ ആര്... നിന്റെ ചെക്കൻ... "




"ആര്... റിച്ചുവോ... "




"അതെന്നെ... നീ എണീറ്റില്ല എന്ന് പറഞ്ഞു ഞങ്ങൾ എല്ലാം കൂടെ ഉമ്മച്ചിയുടെ ഫോണിൽ നിന്ന് വിളിച്ചു....അപ്പൊ തന്നെ നിന്റെ ചെക്കൻ പറഞ്ഞു തന്ന ഐഡിയ ആണ് ഈ വെള്ളം... "




അതും പറഞ്ഞു ഇളിച്ചു തരുന്നുണ്ട് എല്ലാം... നിനക്ക് ഞാൻ വെച്ചിട്ടുണ്ട്... ഉറക്കില്ല എന്ന് ഇന്നലെ പറഞ്ഞപ്പോ ഇങ്ങനെ ഉള്ള പണി പ്രതീക്ഷിചില്ല... എന്നാൽ ഇന്ന് ഇനി നിന്നെ ഉറക്കാം കേട്ടോ... 





നമ്മളെ നല്ല മൊഞ്ചത്തി ആയി ഒരുക്കി എല്ലാരും സെൽഫി എടുത്തു മടുപ്പു വന്നു... നമ്മളെ എല്ലാരും കൂടെ താഴെ ഇറക്കി കൊണ്ടു വരുമ്പോൾ തന്നെ നമ്മളെ നോക്കി നിൽക്കുന്ന ആ രണ്ട് മുഖം നമ്മൾ കണ്ടു... ഒരിക്കലും മറക്കാൻ പറ്റാത്ത മുഖം... 




അപ്പൊ തന്നെ നമ്മൾ ചാടിയിറങ്ങി... അവരെ അടുത്ത് ചെന്നു... 




"സിനി.. മിനി... നിങ്ങൾ എങ്ങനെ ഇവിടെ... നിങ്ങളെ ഞാൻ...." അതൊന്നും നമ്മക്ക് പറഞ്ഞു മുഴുവൻ ആക്കാൻ പറ്റിയില്ല... 




"നീ ഞങ്ങളെ മറന്നു എങ്കിലും ഞങ്ങളെ മാഷ് മറക്കില്ല മോളെ... "




എന്നും പറഞ്ഞു ചിരിച്ചു... അപ്പൊ നമ്മൾ നോക്കിയത് മാഷേ ആണ്... അപ്പൊ മാഷ് നമ്മളെ അടുത്ത് വന്നു... 




"ഇതിലും വലിയ ഗിഫ്റ്റ് എന്റെ മോൾക്ക് ഇനി കിട്ടാൻ ഇല്ല എന്ന് എനിക്ക് അറിയാം... ഇപ്പൊ എന്റെ മോൾക്ക് സന്തോഷം ആയോ...."




അപ്പൊ തന്നെ മാഷേ കെട്ടിപ്പിടിച്ചു നമ്മൾ കരഞ്ഞു... എന്തോ അപ്പൊ മാഷേ എനിക്ക് വിട്ട് പോകാൻ തോന്നിയില്ല... പിന്നെ നമ്മളെ രണ്ട് ചങ്കിനോട്‌ എല്ലാം ചോദിച്ചു അറിഞ്ഞു... അവരും BA ആണ് പഠിക്കുന്നത്... 




ഓടിറ്റോറിയം എത്തിയപ്പോ മുതൽ നമ്മളെ ഹാപ്പി ഫേസ് കണ്ടു ചെക്കൻ എന്താ എന്ന് കണ്ണ് കൊണ്ടു ചോദിക്കുന്നുണ്ട്... പിന്നെ നമ്മൾ രണ്ട് തവണ കുളിച്ചത് ഓർത്തപ്പോ ദേഷ്യം വന്നു നമ്മൾ ഓനെ നോക്കിയില്ല 😒😒😒...




നമ്മളെ റിഫു അവരെ കണ്ട ഷോക്ക്‌ കൊണ്ടു ഇരിക്കുന്ന കണ്ടു നമ്മൾ പോലും ചിരിച്ചു പോയി... അപ്പൊ തന്നെ അവരുടെ വിശേഷങ്ങൾ ഒക്കെ അവർ ചോദിച്ചു... നമ്മളെ നികാഹ് നടക്കുന്ന ടൈം ആയോണ്ട് റിഫു എല്ലാം പറയുന്നത് നമ്മളും കെട്ടു... 




അവൾ സൂയിസൈഡ് ചെയ്യാൻ നോക്കിയത് ആണെന്ന് അറിഞ്ഞ് ഞങ്ങൾ മൂന്നും ഞെട്ടി... ഞങ്ങൾ കണ്ണീർ കൊണ്ടു തന്നെ അവൾ കെട്ടിപിടിച്ചു... എന്തോ ഇങ്ങനെ എങ്കിലും അവളെ തിരിച്ചു കിട്ടിയല്ലോ... ഞങ്ങൾക്ക് വീണ്ടും ഞങ്ങളെ തന്നെ തിരിച്ചു കിട്ടി 😍😍😍....



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


നമ്മളെ കെട്ടുന്നത് കൊണ്ടാണോ എന്തോ നമ്മളെ പെണ്ണ് ഹാപ്പിയാണ്... ഇന്ന് അവൾ നമ്മളെ മാത്രം ആവുന്നത് കൊണ്ടു നമ്മളും ഹാപ്പി ആണ്... 




അവളെ നമ്മൾ മഹർ ചാർത്തി സ്വന്തം ആക്കിയപ്പോ അവളുടെ കണ്ണ് നിറയുന്നതു നമ്മൾ കണ്ടു... നമ്മളെ ഇക്കു അവൾക്ക് നേരെ ഒരു ഗിഫ്റ്റ് ബോക്സ്‌ കൊടുക്കുന്നത് കണ്ടു നമ്മളും നോക്കി... 




അവൾക്ക് പിന്നെ നല്ല ക്ഷമ ഉള്ളത് കൊണ്ടാണ് എന്ന് തോന്നുന്നു... അപ്പൊ തന്നെ ആ കവർ പൊട്ടിച്ചു.... 🙄🙄🙄ഇതെന്തു പെണ്ണാ പടച്ചോനെ.... 




അപ്പൊ അതിൽ ഫോൺ കണ്ടു ഓള് മാത്രം അല്ല നമ്മളും ചിരിച്ചു... ഇക്കു പൊട്ടിച്ചു കളഞ്ഞു കൊണ്ടു ഇപ്പൊ പുതിയത് കൊടുത്തത് ആവും... 



എല്ലാരോടും യാത്ര പറഞ്ഞു നമ്മൾ കാറിൽ കേറി എങ്കിലും നമ്മളെ പെണ്ണ് കണ്ണും നിറച്ചു നിക്കാ... ഇവൾക്ക് ഇവരെ പിരിയാൻ ഒക്കെ ഇത്രയും സങ്കട മൊക്കെ ഉണ്ടോ... 



"ഉമ്മാ... ഞാനും നിങ്ങളെ കൂടെ വരുന്നു... എനിക്ക് പേടിയാ... "




😏😏😏പിന്നെ നിന്നെ ഇനി ഞങ്ങൾ ഒക്കെ പേടിക്കണം... ഓളെ പറച്ചിൽ കേട്ട് കരയുന്നവരെ പോലും ചിരിച്ചു പോകും 🤭🤭🤭....


"ഉമ്മച്ചി... മാഷേ... എന്നെ എപ്പോളാ നിങ്ങൾ വീട്ടിലേക്ക് തിരിച്ചു കൊണ്ടു പോവുക... "



അത് കേട്ടപ്പോ തന്നെ എല്ലാരും ചിരിച്ചു... 🙄🙄അങ്ങോട്ട്‌ പോയില്ല... തിരിച്ചു പോവേണ്ട കാര്യം ആണ് കുരിപ്പ് ചിന്തിച്ചു കൂട്ടുന്നത്... 



ഒടുക്കം എല്ലാരും ചിരിച്ചു കൊണ്ടു തന്നെ അവളെ യാത്ര ആക്കി... വണ്ടി കുറച്ചു നീങ്ങിയതെ ഉള്ളൂ... അപ്പൊ തന്നെ പെണ്ണ് മുഖം പൊത്തി പൊട്ടിക്കരന്നു... 



"അയ്യേ... ഇതെന്താ ഇപ്പൊ കരയുന്നത്... നീയല്ലേ ഇപ്പൊ ഭയങ്കര ഹാപ്പി ആയി നിന്ന് അവരെ ഒക്കെ ചിരിപ്പിച്ചതു... ആ നീയാണോ ഇപ്പൊ കരയുന്നത്... "



"അത് എനിക്ക് സങ്കടം ഇല്ലാത്ത കൊണ്ടല്ല... അവർ കരയുന്നത് കാണാൻ ഉള്ള ശക്തി ഇല്ലാത്ത കൊണ്ടാ... കണ്ടില്ലേ ഇപ്പൊ തന്നെ അവർ എത്രമാത്രം സന്തോഷത്തോടെ ആണ് യാത്ര ആക്കിയത്... "




അവൾ അത് പറഞ്ഞത് കേട്ടപ്പോ ആണ് ഇവൾ ഇങ്ങനെ ഒക്കെ കളിച്ചത് ബുദ്ധി ഇല്ലാത്ത കൊണ്ടല്ല എന്ന് മനസ്സിൽ ആയത്... എന്തോ അവളെ ഈ മനസ് നമ്മക്ക് വല്ലാതെ ഇഷ്ടപ്പെട്ടു 😘😘😘... 



നമ്മൾ അവളെ വലയം ചെയ്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു... 



"ഡാ റിച്ചു... അതൊക്കെ നിങ്ങളെ മുറിയിൽ എത്തിയിട്ട് കൊടുക്കാം... 




ഇക്കു അങ്ങനെ ഡ്രൈവ് ചെയ്തോണ്ട് തന്നെ പറഞ്ഞു... നമ്മൾ മാത്രം അല്ല പെണ്ണും നാണം കെട്ടു... അപ്പൊ തന്നെ ഓൾ നമ്മളിൽ നിന്ന് വിട്ടു നിന്നു... 




വീട്ടിൽ എത്തിയപ്പോ മുതൽ ഓൾ റേഡിയോ ഓണ്ണാക്കി അങ്ങ് തുടങ്ങി... നമ്മളെ സഫി അടക്കം അവളെ വെടിക്കെട്ട് കേട്ട് കൊണ്ടിരിക്കുന്നുണ്ട്... എന്താണോ എന്തോ 😰😰😰.... 




"റിച്ചു... ഇവളെയും കൊണ്ടു മുറിയിൽ പോയി പെട്ടെന്ന് തന്നെ കുളിച്ചു റെഡി ആയി വാ... അറിയാലോ എല്ലാരും വരുന്ന ടൈം ആയി... വേഗം പോയി റെഡി ആയെ... "



അതും പറഞ്ഞു ഇത്ത പോയി... അവരൊക്കെ ഓരോ തിരക്കിൽ ഓടി നടക്കാ... പെണ്ണ് ആണെങ്കിൽ അത് കേട്ടപ്പോ മുതൽ നമ്മളെ നോക്കി നിക്കാ 😝😝😝... ഇങ്ങനെ നോക്കല്ലേ പെണ്ണേ... 




"എന്തിനാ റെഡി ആവുന്നേ... ഇത്ത എന്താ അങ്ങനെ പറഞ്ഞത്... "




"അത് ഒരു ചെറിയ റിസപ്ഷൻ വെച്ചിരുന്നു നൈറ്റ്‌... എന്റെയും ഇക്കുന്റെയും ഫ്രണ്ട്സും കുറച്ചു ഫാമിലിയും... എന്ന പിന്നെ നമ്മക്ക് റെഡി ആവല്ലേ... "



നമ്മൾ അവൾക്കുള്ള ഡ്രസ്സ്‌ ഒക്കെ കാണിച്ചു കൊടുത്തു ബാത്‌റൂമിൽ കേറാൻ നേരം ആ കുരിപ്പ് വന്നു ഒറ്റഓട്ടം 😕😕... 




"നീ ഇങ്ങോട്ട് വാട്ടോ... നിനക്ക് തരാം... "അതും പറഞ്ഞു നമ്മൾ അവളെയും കാത്തു നിന്നു... 



രണ്ട് മണിക്കൂർ എടുത്തു കോപ്പ് കുളിക്കാൻ... നമ്മൾ നിക്കുന്നു എന്ന് അറിഞ്ഞ് മനഃപൂർവം ചെയ്തത് ആണെന്ന് നല്ല ഉറപ്പുണ്ട്... 




"ഡീ നീ എന്താ വല്ല ആനയോ മറ്റോ ആണോ... ഇത്രയും ടൈം എടുത്തു കുളിക്കാൻ... "




"എനിക്ക് ഈ കാക്കക്കുളി കുളിച്ചു ശീലം ഇല്ല... നല്ലത് പോലെ ടൈം എടുത്തു കുളിക്കണം... "



🙄🙄🙄അതിന് മാത്രം ഇവൾ കിളക്കാൻ പോയാ... ആ ഇനി നീ ഇങ്ങനെ കുളിക്കുന്നത് നമ്മക്ക് കാണാം മോളെ... 



ടൈം ആയോണ്ട് നമ്മൾ കാക്കക്കുളിയാ കുളിച്ചത് എന്ന് വേണം എങ്കിൽ പറയാം... ഇറങ്ങിയത് തന്നെ ഓളെ രണ്ട് പറയാൻ വേണ്ടിയാ ☹️☹️... 



എന്നാൽ നമ്മളെ മുന്നിൽ നിക്കുന്ന കോപ്പിനെ കണ്ടു നമ്മളെ തൊണ്ടയിൽ വെള്ളം ഇല്ലാതായി...😜😜😜ഇവൾക്ക് ഇത്രയും മൊഞ്ച് ഉണ്ടായിരുന്നോ... 



"അതേയ്... ഈ പിന്ന് ഇവിടെ ഒന്ന് കുത്തിതരുമോ... "



അവളുടെ ചോദ്യം കേട്ട് നമ്മൾ ഓളെ ഒന്ന് അടിമുടി നോക്കി... 



"പിന്നെ എനിക്ക് എങ്ങും വയ്യ... തനിയെ ചെയ്‌താൽ മതി... ബാത്‌റൂമിൽ ആദ്യം കേറിയപ്പോ തന്നെ നിനക്കിട്ടു തരണം എന്ന് കരുതിയതാ... ടൈം ഇല്ലാത്ത കൊണ്ടു അത് മാറ്റിവെച്ചു... "




"നിങ്ങളെ തോൽപ്പിക്കാൻ ഒന്നും അല്ല... എന്റെ ഒരുക്കം കഴിയാൻ ടൈം എടുക്കും... ഇപ്പൊ തന്നെ നിങ്ങൾ റെഡി ആയി... ഞാൻ ഇപ്പോളും ഇവിടെ നിക്കാ... കണ്ടില്ലേ... "



ഓളെ രോദനം കേട്ടപ്പോ ആണ് നമ്മക്ക് ഓൾ പറഞ്ഞത് ഒരു സത്യം ആണെന്ന് മനസ്സിൽ ആയത്... ഓളെ അടുത്ത് ചെന്ന് ആ പിന്ന് ഒക്കെ ഓൾ കാണിച്ച സ്ഥലത്തു ഒക്കെ കുത്തിക്കൊടുത്തു... 😜😜😜



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


ഇവിടെ വന്നപ്പോ മുതൽ വലിയ ടെൻഷൻ ഒന്നും ഇല്ല... ഇവരെ ഒക്കെ സ്നേഹം കാണുമ്പോൾ എല്ലാം മറന്നു ഇവിടത്തെ ഒരാൾ ആയി മാറി... 



നമ്മൾ ആദ്യം ബാത്‌റൂമിൽ കയറിയത് നമ്മളെ ഒരുക്കം അങ്ങനെ ആയത് കൊണ്ടാണ്... അതിന് ഓൻ ഉള്ള ദേഷ്യം മൊത്തം ഇന്ന് തീർക്കും എന്ന് ഉറപ്പാ... എല്ലാം പറഞ്ഞു ഓനെ മനസിലാക്കി ഒരു വിധം... 




പിന്നെ ഒക്കെ കുത്തിവെച്ച് കുരിപ്പ് റൊമാൻസ് കളിക്കാ... നമ്മളെ ചുറ്റിപിടിച്ചു കഴുത്തിൽ മുഖം വെച്ചു നിക്കാ 😏😏😏... നമ്മളെ ഡ്രസ്സ്‌ ഒക്കെ അലൻകോലം ആവുന്നുണ്ട്... അതാ നമ്മളെ ടെൻഷൻ... 



"നിങ്ങൾ ഇവിടന്ന് റൊമാൻസ് കളിക്കാ... അതൊക്കെ പിന്നീട് ആവാം... റിച്ചു നിന്റെ ഫ്രണ്ട്‌സ് ഒക്കെ വന്നിട്ടുണ്ട്... ഡീ നിന്റെ ഫ്രണ്ട്‌സ് മാത്രം അല്ല വീട്ടുകാരും വന്നിട്ടുണ്ട്... "



അതും പറഞ്ഞു ഇത്ത വന്നപ്പോ ഓൻ പിടി വിട്ടു ദൂരെ പോയി... ഇത്ത വന്നു നമ്മളെ ഡ്രസ്സ്‌ ഒക്കെ നേരെ ആക്കി... ഞങ്ങൾ രണ്ടും ഇത്താടെ പിറകെ പോകുമ്പോ ആണ് മുറിയിൽ കിടന്ന് നമ്മളെ ഫോൺ റിങ്ങ് ചെയ്തത്... 



നമ്മൾ ഇപ്പൊ വരാം എന്നും പറഞ്ഞു മുറിയിൽ പോയി... സേവ് അല്ലാത്ത നമ്പർ കണ്ടു എടുക്കണോ എന്ന് ചിന്തിച്ചു നിന്നു... 



പിന്നെയും റിങ്ങ് ചെയ്യുന്ന കണ്ട് അത് ഓണ് ആക്കി നമ്മളെ ചെവിയിൽ വെച്ചു... 



നമ്മൾ ഹലോ പറയുന്നതിന് മുമ്പ് തന്നെ ഒരു വോയിസ്‌ നമ്മൾ കേട്ടു... 



"ഹലോ... ഫസ്ന സുഖം ആണോ?... ഇപ്പൊ ഭയങ്കര ഹാപ്പി ആണല്ലേ... സാരമില്ല അതിന് എന്തായാലും രണ്ട് ദിവസത്തെ ആയുസ് പോലും ഇല്ല... "



"ആരാ നീ... എന്തൊക്കെയാ ഈ പറയുന്നത്... "




"അതൊക്കെ നിനക്ക് പിന്നീട് മനസ്സിൽ ആവും... എന്തായാലും നിനക്ക് എന്നെ നന്നായിട്ട് അറിയാം... wish you happy married life... നിനക്ക് ഉള്ള ഗിഫ്റ്റ് നാളെ രാവിലെ തന്നെ നിന്റെ കാതിൽ വന്നു കേൾക്കും... അപ്പൊ പിന്നെ ആ ഗിഫ്റ്റ് നിനക്ക് കിട്ടിയിട്ട് വിളിക്കാം... ഒക്കെ ബൈ മൈ സ്വീറ്റ് ഗേൾ... "




എന്നും പറഞ്ഞു കാൾ കട്ട്‌ ആക്കി... അപ്പൊ തന്നെ ആരാണ് അയാൾ എന്താണ് അത് എന്നൊക്കെ ചിന്തിച്ചു നമ്മൾ അവിടെ തന്നെ നിന്നു 



"ഡീ നീ എന്ത് കിനാവ് കാണാ... പെട്ടന്ന് വന്നേ എല്ലാരും നിന്നെ അന്വേഷിക്കുന്നുണ്ട്... "



അതും പറഞ്ഞു റിച്ചു നമ്മളെ കയ്യും പിടിച്ചു താഴേക്കു പോയി... 



റിച്ചു ഓന്റെ ഫ്രണ്ട്സിനെ ഒക്കെ പരിചയപ്പെടുത്തി തരുമ്പോൾ എല്ലാം നമ്മൾ അത് തന്നെ ചിന്തിച്ചു നിന്നു... 



പിന്നെ നമ്മളെ ഫ്രണ്ട്‌സ് ഒക്കെ വന്നു മൊത്തം കച്ചറ ആക്കി... നമ്മളും അത് മറന്നു തുടങ്ങി... ശരിക്കും പറഞ്ഞ നമ്മളെ ഫ്രണ്ട്സിനെ പോലും റിച്ചു ക്ഷണിച്ചു എന്ന് ഓർത്തപ്പോ അവനോട് ഉള്ള ഇഷ്ടം കൂടി വന്നു... 



അപ്പൊ ആണ് ഒരു ശൂ ശൂ വിളി കേൾക്കുന്നു... നോക്കുമ്പോൾ റിച്ചു ആണ്... ഇവൻ എന്തിനാ ഇങ്ങനെ ഒക്കെ വിളിക്കുന്നത്... നമ്മൾ ഇപ്പൊ കെട്ടിയോൾ അല്ലേ... 🙄🙄🙄




"മ്മ് ചെല്ല് ചെല്ല്... "എന്നും പറഞ്ഞു സിനി നമ്മളെ ഓന്റെ അടുത്തേക്ക് ഉന്തിതള്ളി വിട്ടു... നമ്മൾ നാണം കെട്ടു ഓന്റെ അടുത്ത് പോയി എന്താ എന്ന് പുരികം പൊക്കി ചോദിച്ചു... 



അപ്പൊ ഓൻ നമ്മളെ കയ്യും പിടിച്ചു ഓന്റെ ഫ്രണ്ട്സിന്റെ നേരെ കൊണ്ടു പോയി... ഇവരെ ഒക്കെ പരിചയപ്പെടുത്തി തന്നത് അല്ലേ 😛😛😛... ഇതന്നെ പണി... 



"ഡീ പച്ചു... ഇവൻ ഇല്ലേ... ഈ കാർത്തിക്... ഇവന്... ഇവന് നിന്റെ ആ പച്ചഡ്രസ്സ്‌ ഇട്ട പെണ്ണിനെ ഭയങ്കരം ആയി ഇഷ്ടപ്പെട്ടു... കണ്ടപ്പോ മുതൽ എന്നെ തോണ്ടിക്കൊണ്ട് ഇരിക്കാ... നീ ഒന്ന് പറഞ്ഞു സെറ്റ് ആക്കു... പ്ലീസ്‌ മോളെ... "



നമ്മൾ തല തിരിച്ചു പച്ച ഡ്രസ്സ്‌ നോക്കി... ഇപ്പൊ നമ്മളെ കളിയാക്കി വിട്ട ആ സിനിയാണ് ഇവന്റെ ഉള്ളിൽ അല്ലേ... മ്മ് വെച്ചിട്ടുണ്ട് മോളെ... 😜😜




"പിന്നെ ഇവന്... "വീണ്ടും നമ്മളെ റിച്ചു തുടങ്ങി... 😕😕😕



"അതേയ് മറ്റവൾ ഓൾറെഡി ബുക്ക്ട് ആണ്... "

എന്നും പറഞ്ഞു നമ്മൾ അവിടന്നു മുങ്ങി... 



"എന്താ മോളെ... നിന്റെ കെട്ടിയോന് ഒരു മിനുട്ട് പോലും നിന്നെ കാണാതിരിക്കാൻ പറ്റുന്നില്ലേ... "


ആരാന്ന് അറിയോ... സിനിയാ നിനക്ക് വെച്ചിട്ടുണ്ട് മോളെ 😊😊😊... 



"കെട്ടിയോൻ അല്ല മോളെ വിളിച്ചത്... ആ പയ്യനെ കണ്ടോ... ലവൻ ഇല്ലേ നിന്നെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല എന്ന്... നമ്മൾ നിന്നെ കൊണ്ടു ചെല്ലാം എന്ന് പറഞ്ഞു... "




അപ്പൊ പെണ്ണിന് നാണം ഒക്കെ വന്നു... നമ്മളെ ഇട്ടു കുത്തിക്കൊണ്ട് ഇരുന്ന അവൾ ഇപ്പൊ സൈലന്റ് ആയി... ആ കാർത്തിയെ ഇടക്ക് നോക്കുന്നുമുണ്ട്... 




നമ്മൾ ഒരു വിധം സെറ്റ് ആക്കി റിച്ചുനെ നോക്കി തംസപ്പ് കാണിച്ചു... അവളെ അച്ഛൻ കൂടെ ഉണ്ടായത് കൊണ്ടു ഞങ്ങൾ അകത്തു അവരെ ഒരുമിച്ച് സംസാരിക്കാൻ വിട്ടു... 




മിനിക്ക് പിന്നെ മുറചെക്കൻ മുമ്പേ സെറ്റ് ആക്കി വെച്ചിരുന്നു... പിന്നെ റിഫുട്ടി... അവളെ നല്ല ഒരുത്തനെ തന്നെ സെറ്റ് ആക്കി കൊടുക്കണം എന്നൊക്കെ നമ്മൾ സ്വയം ചിന്തിച്ചു കൂട്ടി...

 



എല്ലാരും യാത്ര പറയുമ്പോൾ വീണ്ടും നമ്മക്ക് സങ്കടം വന്നു എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഓരോ ചളിയും പറഞ്ഞു അവരെ ഒക്കെ സന്തോഷത്തോടെ അയച്ചു 😖😖😖..



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


എല്ലാരും ഫുഡും അടിച്ചു പോയപ്പോ തന്നെ വലിയ ആശ്വാസം ആയി... പെണ്ണ് വന്നപ്പോ തന്നെ ബെഡിൽ വീണു കിടക്കാ... 




"മോളെ... ഈ പാൽ എടുക്കാതെ ആണ് മോൾ വന്നത്... ഇപ്പൊ ആണ് ഞാൻ ഓർത്തത്... സനക്ക് ആണെങ്കിൽ തീരെ വയ്യ... അല്ലേ അവൾ എടുത്തു തരും ആയിരുന്നു... "




ഉമ്മി അതും പറഞ്ഞു വന്നപ്പോ അവൾ വേഗം എണീറ്റ് പാലും വാങ്ങി ഇത്തയെ നോകീട്ടു വരാം എന്നും പറഞ്ഞു ഉമ്മിയുടെ പിന്നാലെ വിട്ടു...

 



😰😰😰നമ്മൾ ഒരുത്തൻ ഇവിടെ ഉണ്ടായിട്ട് ഓൾ ഒന്ന് തിരിഞ്ഞു നോക്കിയില്ല... നീ ഇങ്ങോട്ട് വാ മോളെ 😘😘തരാട്ടോ... 


ആരോ ഡോർ തുറക്കുന്ന കേട്ട് നമ്മൾ അവൾ ആണെന്ന് അറിയാവുന്ന കൊണ്ടു തന്നെ അവളെ പേടിപ്പിക്കാൻ വേണ്ടി ഡോറിന്റെ പിന്നിൽ നിന്നു... പിന്നിൽ നിന്ന് കേറി പിടിച്ചു... 




ഒരു അലറിവിളി മാത്രം കേട്ടു... 🤔🤔വോയിസ്‌ എന്താ ഇങ്ങനെ... എല്ലാം കേട്ടു കൊണ്ടു എല്ലാരും നിരന്നു വന്നു... വയ്യാത്ത ഇത്ത പോലും... നമ്മളെ കെട്ടിയോൾ അവരെ കൂട്ടത്തിൽ കാഴ്ച കാണാൻ നിക്കാ 😟😟... 




നമ്മൾ കേറി പിടിച്ചത് ലണ്ടൻ സായിപ്പ് ആണ്... അവൻ നമ്മളെ നോക്കി നിക്കുന്ന കണ്ടു നമ്മൾ കണ്ണ് കൊണ്ടു പോകാൻ പറഞ്ഞപ്പോ അവൻ ഒന്നുല്ല എന്നും പറഞ്ഞു പോയി... 




ഉമ്മിയും ഇത്തയും ഇക്കുവും നമ്മളെ ഒരുമാതിരി ആക്കി ചിരിക്കുന്നുണ്ട്... അതൊക്ക പോട്ടെ കെട്ടിയോൾ ഹലാക്കിലെ ചിരിയാ 😏😏😏വെച്ചിട്ടുണ്ട് മോളെ... 



"ഇങ്ങള് എന്താ ഇവിടന്ന് ഇങ്ങനെ ചിരിക്കാൻ മാത്രം... ആ സഫി എന്തോ കണ്ടു പേടിച്ചിട്ട് അലറിയതാ... "



"ആണോ... ഞങ്ങൾ ഒക്കെ കരുതി നീ അവനെ എന്തോ ചെയ്തു എന്ന്... "എന്നും പറഞ്ഞു ഇത്ത ചിരിക്കാ... 




😪😪😪സസി ആവാൻ മാത്രം ഇനിയും നമ്മൾ... ഇക്കുനെ ഒന്ന് നോക്കിയപ്പോ പുള്ളി ചിരിച്ചു കൊണ്ടു തന്നെ അവരെയും കൂട്ടി പോയി... 



നമ്മളെ പെണ്ണ് അപ്പൊ തന്നെ ഹൈസ്പീഡിൽ ബെഡിൽ പോയി കിടന്നു...നല്ലോണം വാ പൊത്തി ചിരിക്കുന്നുണ്ട് കുരിപ്പ്... 



"ഡീ നീ ഇങ്ങനെ കിണിക്കാൻ മാത്രം ഇവിടെ ഒന്നും ഉണ്ടായിട്ടില്ല... "



"അത് എനിക്ക് അറിയാം... എന്നാലും ഞാൻ ആണെന്ന് കരുതി നീ അവനെ കേറി പിടിച്ചു അല്ലേ... അയ്യേ... ഇനി അവരെ ഒക്കെ മുഖത്തു ഞാൻ എങ്ങനെ നോക്കും... "




"അവരെ ഒക്കെ എന്തിനാ നോക്കുന്നെ... നിനക്ക് നോക്കാൻ അല്ലേ ഈ ഞാൻ... "



"അയ്യട... പാതിരാത്രി ഓരോ റൊമാൻസ് കൊണ്ടു വന്നോളും... എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്... ഞാൻ കിടക്കാ... "



😒😒😒നമ്മളെ കാര്യം തീരുമാനം ആയി... നമ്മൾ അവിടെ കിടക്കുന്ന പാൽ ഗ്ലാസ്സിൽ നോക്കി... 



"ഡീ ഇന്ന് നമ്മളെ ഫസ്റ്റ് നൈറ്റ് അല്ലേ... ഈ പാൽ ഒക്കെ ഇവിടെ കിടക്കാ... "



നമ്മൾ അത് പറഞ്ഞപ്പോ ഓൾ എണീറ്റ് നിന്നു നമ്മളെ നോക്കി... അവളെ ആ നോട്ടം കണ്ടാൽ അറിയാം എന്തോ തരികിട ഒപ്പിക്കാൻ ഉള്ള പുറപ്പാട് ആണെന്ന്... 



അവൾ ചെന്ന് പാൽ ഗ്ലാസ്‌ എടുത്തു നമ്മളെ കയ്യിൽ തന്നു... 😜😜😜




"ഈ സിനിമയിൽ കാണുന്ന പോലെ ഹാഫ് എനിക്ക് തരേണ്ട... ഞാൻ പാൽ കുടിക്കാറില്ല..."



😝😝😝നമ്മൾ മുഴുവനും ഒറ്റ വലിക്കു കുടിച്ചു... അവളെ തന്നെ നോക്കി നിൽകുമ്പോൾ ആണ് ഒരു സൗണ്ട് കേട്ടത്... കുറെ ആൾകാർ ഒരുമിച്ച് ചിരിക്കുന്നുണ്ട്... 



അതിന്റ സൗണ്ട് കൂടി കൂടി വരുന്നുണ്ട്... നമ്മളും കെട്ടിയോളും കട്ടിലിന്റെ കീഴെ നോക്കി... നമ്മൾ അത് എടുത്തപ്പോ ഒരു ടൈംപീസ്... അതിന്റ സൗണ്ട് കേട്ടു പോയവർ ഒക്കെ വന്നിട്ടുണ്ട്... 😪😪😪



എല്ലാം കൂടെ അകത്തേക്ക് വന്നു നോക്കുന്നുണ്ട്... നമ്മൾ ആണെങ്കിൽ അത് ഓഫ്‌ ആക്കാൻ പഠിച്ച പണി മുഴുവൻ നോക്കി... ഇക്കു അത് വാങ്ങി ഓഫ്‌ ആക്കാൻ നോക്കിയിട്ട് പറ്റിയില്ല 😕😕😕ഇതെന്ത് മാരണം ആണ്... 



ഒരു നടക്കും ഓഫാകില്ല എന്ന് കണ്ട നമ്മളെ കെട്ടിയോൾ അത്  പിടിച്ചു വാങ്ങി ഒരൊറ്റ ഏറു കൊടുത്ത്... 🙄🙄🙄ഇത്രേ ഉള്ളൂ... അത് നിന്നു എന്ന് മാത്രല്ല ചിന്നംബിന്നമായി... 



ഓൾ എന്തോ വലിയ കാര്യം ചെയ്ത ഗമയിൽ നിക്കാ 😤😤😤... പുല്ല് പോകാൻ പറ... 




"ഡാ ഇതെന്താ ഇവിടെ... ഇത് ആര് വെച്ചതാ... "



ഇക്കു നമ്മളെ നേർക്ക് നിന്നു ചോദിച്ചു... എല്ലാർക്കും നല്ല ക്ഷീണം ഉണ്ട്... ഉറങ്ങാൻ പറ്റില്ല എങ്കിൽ ആരായാലും ചൂടാവും 😪😪... 




"വേറെ ആര്... ഇവന്റെ ഫ്രണ്ട്‌സ് തന്നെ... അവരെ ഇങ്ങനെ ഒക്കെ ചെയ്യൂ... ഇത്തരം കൂതറ പണി ചെയ്യാൻ അവർക്കേ പറ്റൂ... "



നമ്മളെ പെണ്ണ് കലിപ്പ് ആയി അത് പറഞ്ഞപ്പോ ആണ് അവർ തന്നെയാവും എന്ന് ഓർത്തത്... അവർ നമ്മളെ മുറിയിൽ വന്നിട്ടുണ്ടെന്നു.... നമ്മൾ പിന്നെ ഒന്നും പറയാൻ നിന്നില്ല... 



അപ്പൊ നമ്മളെ ഫോൺ റിങ്ങ് ചെയ്യുന്ന കേട്ടു എടുത്തു നോക്കിയപ്പോ നമ്മളെ ഫ്രണ്ട്‌സ് ആണ്... കാര്യം അറിയാവുന്ന കൊണ്ടും ഇവർ ഒക്കെ ഇവിടെ ഉള്ളത് കൊണ്ടും നമ്മളെ ഭാര്യയുടെ നോട്ടം കണ്ടത് കൊണ്ടും നമ്മൾ ഫോൺ എടുത്തില്ല 😒😒😒...




എല്ലാരും വീണ്ടും പോയി... ഇനി അവരെ ഇങ്ങോട്ട് വരുത്തിയാൽ എല്ലാരും നമ്മളെ കൊല്ലും ഉറപ്പാ...



നമ്മൾ ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി വന്നപ്പോൾ പെണ്ണ് നല്ലോണം ഉറങ്ങുന്നുണ്ട്... ഉറങ്ങിയാൽ പിന്നെ ഇവൾ ഭൂമികുലുങ്ങിയാലും അറിയാത്ത കൊണ്ടു നമ്മൾ വിളിക്കാൻ ഒന്നും നിന്നില്ല... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



നമ്മക്ക് ക്ഷീണം കാരണം ഒന്ന് നിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു... കിടക്കാൻ നേരം അവൻ പാൽ എന്നൊക്കെ പറഞ്ഞു വന്നപ്പോ തലമണ്ട അടിച്ചു പൊട്ടിക്കാൻ ആണ് തോന്നിയത്... 



കട്ടിലിന്റെ കീഴിൽ നിന്ന് ആ സൗണ്ട് കൂടി വന്നപ്പോ ശരിക്കും ഭ്രാന്ത് പിടിച്ചു... അതാ എറിഞ്ഞു ദേഷ്യം തീർത്തത്... 



എല്ലാം കഴിഞ്ഞു ബെഡിൽ വീണത് മാത്രേ ഓർമയുള്ളൂ... എപ്പോൾ ആണ് ഉറങ്ങിയത് എന്നൊന്നും അറീല... 




രാവിലെ ആയിട്ടും നമ്മൾ ഒന്നും അറിഞ്ഞില്ല... ആരോ ഡോർ അടിച്ചു പൊട്ടിക്കുന്ന കേട്ടാ നമ്മൾ ഉണർന്നത്... അപ്പൊ ചെക്കൻ നമ്മളെ ചുറ്റിപിടിച്ചു സുഖമായിട്ട് ഉറങ്ങാ 😛😛😛... 




നമ്മൾ ഓനെ തന്നെ നോക്കി ഒരു കൊട്ട് വെച്ചു കൊടുത്തു... അപ്പൊ ഓൻ എണീറ്റ് നമ്മളെ നോക്കി... ഡോർ പൊട്ടും എന്ന അവസ്ഥ വന്നപ്പോ ഓൻ തന്നെ പോയി ഡോർ തുറന്നു... 



"നേരം എത്രയായി എന്ന് അറിയോ... വേഗം റെഡി ആയിട്ട് വന്നേ... കോളേജിൽ പോവാൻ ഉള്ളത് അല്ലേ... "



ഇത്ത അതും പറഞ്ഞു പോയി... ശോ... ഇവിടെ വന്നാൽ രാവിലെ എണീക്കണം... എല്ലാർക്കും ചായ ഫസ്റ്റ് ഇട്ടു കൊടുക്കണം... എന്നൊക്കെ കുറെ സ്വപ്നം കണ്ടതാ... എല്ലാം കുളം ആയി... 



നാളെ മുതൽ ഫസ്റ്റ് എണീറ്റ് എല്ലാരേയും കയ്യിൽ എടുക്കണം... ഈ സീരിയൽ ഒക്കെ കാണുമ്പോ അങ്ങനെയാ 😝😝😝... നാളെ നിങ്ങൾ ഒക്കെ നോക്കിക്കോ i am first.... 




നമ്മൾ ഡ്രസ്സ്‌ ഒക്കെ എടുത്തു ബാത്‌റൂമിൽ കേറാൻ നേരം ഓൻ ഉണ്ണിയേട്ടൻ ഫസ്റ്റ് എന്നും പറഞ്ഞു കേറിപ്പോയി... 😬😬😬




"റിച്ചു... പ്ലീസ് ഡോർ തുറക്ക്... ഞാൻ ഫസ്റ്റ് കുളിച്ചാലെ പെട്ടെന്ന് റെഡി ആവാൻ പറ്റൂ... നിനക്ക് കൂടുതൽ ടൈം ഒന്നും വേണ്ടല്ലോ റെഡി ആവാൻ... "



"അങ്ങനെ ഇപ്പൊ എപ്പോളും മോൾ പെട്ടെന്ന് റെഡി ആവണ്ട... ഇന്നലെ ഇത് പോലും ഞാനും കുറെ പുറത്ത് നിന്നത് അല്ലേ... "



😬😬😬ഓഹോ പ്രതികാരം... ഡാ അലവലാതി എന്നും പറഞ്ഞു ഡോറിനു കുറെ ചവിട്ട് കൊടുത്തു... ഓൻ ആണെങ്കിൽ പാട്ടും പാടി നിക്കാ... കുളിക്കൽ ഒന്നും അല്ല... നമ്മക്ക് ഇട്ടു പണി തന്നതാ... 



കോപ്പ്... നമ്മക്ക് ഇതൊന്നും ഒന്നുമല്ല... നീ റെഡി ആവുന്നതിന് മുമ്പ് തന്നെ നമ്മൾ റെഡി ആയിരിക്കും 😤😤😤... 



നമ്മൾ ഇത്താടെ ഡോർ മുട്ടി... ഇത്ത വന്നു തുറക്കാൻ നേരം തന്നെ അകത്തേക്ക് ഒരു പോക്ക് അങ്ങ് പോയി... 



റയുക്ക ഓന്റെ സിക്സ്പാക്ക് ഒക്കെ കാണിച്ചു റെഡി ആവാൻ തുടങ്ങാ... 😜😜നമ്മൾ അതൊന്നും കാര്യം ആകാതെ ബാത്‌റൂമിൽ ചെന്ന് ഓൻ ഇറങ്ങുന്നതിനു മുമ്പ് ഇറങ്ങണം എന്ന വാശിയിൽ പെട്ടെന്ന് കുളിച്ചു എന്ന് വരുത്തി ഇറങ്ങി... 



ഇത്ത കാര്യം പിടി കിട്ടിയ പോലെ ചിരിക്കുന്നുണ്ട്... റയുക്ക ഇതെന്ത് ജീവി എന്ന മട്ടിൽ നിക്കാ 😊😊... 




മുറിയിൽ എത്തിയപ്പോ ആണ് നമ്മക്ക് മനസ്സിൽ ആയത്... അലവലാതിന്റെ നീരാട്ട് ഇത് വരെ തീർന്നില്ല എന്ന് 😛😛😛... നമ്മൾ റെഡി ആയിട്ടും ഓൻ സോങ് പ്രാക്ടീസ് ആണെന്ന് തോന്നുന്നു... നടക്കട്ടെ... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


നമ്മൾ അവളോട് ഉള്ള പ്രതികാരം കൊണ്ടു തന്നെയാണ് ഇത്രയും ടൈം എടുത്തു കുളിച്ചത്... ആദ്യയായിട്ടു ആണ് നമ്മൾ ഇത്രയും ടൈം ബാത്‌റൂമിൽ സ്പെൻഡ്‌ ചെയ്തത്... 😛😛😛




ഓളെ സൗണ്ട് ഒന്നും കേൾക്കാതെ കൊണ്ടാണ് നമ്മൾ ഇറങ്ങിയത്... മുറിയിൽ ഒന്നും കാണാത്ത കൊണ്ടു നമ്മൾ ഒന്ന് സൂക്ഷിച്ചു ഒക്കെയാ നടന്നത്... എന്തെങ്കിലും എവിടെ എങ്കിലും ഒപ്പിച്ചു വെച്ചോ എന്ന് ആർക്കറിയാം... 




താഴേക്ക് ഇറങ്ങുമ്പോ തന്നെ കണ്ടത് നമ്മളെ ഫാര്യ നമ്മളോട് ഉള്ള ദേഷ്യം മുഴുവനും ഫുഡിനോട്‌ തീർക്കുന്നത് ആണ്... അമ്മാതിരി തീറ്റയാ... 🙄🙄🙄



നമ്മൾ അവിടെ ഇരുന്നു കഴിക്കാൻ നേരം ഇക്കു ഫോൺ വന്നു പുറത്തേക്ക് പോയി... 



"റിച്ചു... എന്താടാ ഇവൾ രാവിലെ തന്നെ ഇങ്ങനെ ഒക്കെ... നിങ്ങൾ രാവിലെ തന്നെ തല്ലു കൂടിയോ... ഇവൾ ആണെങ്കിൽ ഞങ്ങളെ ബാത്‌റൂമിൽ വന്നാ കുളിച്ചത്... "



🙄🙄🙄ഓഹോ അങ്ങനെ ആണല്ലേ... അതാ ഇവൾ ഒരുങ്ങി നിക്കുന്നെ... അപ്പൊ നമ്മൾ അതിന്റ ഉള്ളിൽ നിന്നത് വൈസ്റ്റ്‌ 😰😰... അവളെ നോക്കിയപ്പോ ഓൾ നമ്മൾ പ്ലിംഗ് ആയ ആക്ഷൻ കാണിച്ചു ചിരിക്കാനും... 




നമ്മൾ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഇക്കു വന്നു നമ്മളെ വിളിച്ചു പുറത്തേക്ക് കൊണ്ടു പോയി.... 



"ഡാ റിച്ചു... അവൾ ഇല്ലേ സനയുടെ അനിയത്തി അവൾ...അവൾ മരിച്ചു പോയെന്ന്... "



അത് ഇക്കു പറഞ്ഞപ്പോ നമ്മൾ ഞെട്ടി... 



"എന്താ... എന്താ പറഞ്ഞത്... അവൾ അല്ലേ ഞങ്ങളെ കൂടെ പന്ത്രണ്ടു മണിവരെ ഉണ്ടായത്... പെട്ടെന്ന് ഇത് എന്ത് പറ്റി... "



"അറിയില്ല... ചെന്ന് നോകാം... അവര് രണ്ടും ഒന്നും അറിയണ്ട... നമുക്ക് പോയി നോകീട്ടു വരാം... "



നമ്മൾ അവരോട് ഒന്നും പറയാതെ ഇറങ്ങാൻ നേരം ഇത്തയുടെ കരച്ചിൽ കേട്ട് ഞങ്ങൾ അകത്തു ചെന്നു നോക്കി... അപ്പൊ ഇത്ത ഫോണും പിടിച്ചു നിക്കുന്നത് ആണ് കണ്ടത്... അപ്പൊ തന്നെ മനസ്സിൽ ആയി ഇത്ത അറിഞ്ഞു എന്ന്... 



ഇത്തയെ താങ്ങി പിടിച്ചു പച്ചു എന്താ എന്ന് ചോദിച്ചു എങ്കിലും ഒന്നും പറയാതെ ഇത്ത കരയുകയാണ്... 


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



ഞങ്ങൾ എല്ലാരും ഇത്തയുടെ വീട്ടിൽ എത്തിയപ്പോ ആണ് എല്ലാം മനസ്സിൽ ആയത് തന്നെ... ഇത്ത റയുക്കന്റെ ചുമരിൽ കിടന്നു കരയാ...



നമ്മക്ക് ആണെങ്കിൽ നിന്ന നിൽപ്പിൽ അങ്ങ് തീർന്നു പോയെങ്കിൽ എന്ന് വരെ തോന്നിപ്പോയി... ഞങ്ങളെ ഫ്രണ്ട്സ് രണ്ടും അടുത്ത് നിന്ന് പൊട്ടിക്കരഞ്ഞു നമ്മളെ അടുത്തേക്ക് വന്നു... 



അവരെ നോക്കി കരയാൻ അല്ലാതെ വേറെ ഒന്നിനും അപ്പൊ പറ്റിയില്ല... ഞങ്ങളെ അദ്ധ്യാപകൻമാർ ഒക്കെ വന്നിട്ടുണ്ട്... കൂടെ നമ്മളെ മാഷും... മാഷ് വന്നു നമ്മളെ പിടിച്ചു നിന്നപ്പോ എല്ലാം കണ്ണീരിൽ ഒതുക്കി മാഷേ കയ്യിൽ നമ്മൾ വീണു... 




നമ്മൾ പിന്നെ കണ്ണ് തുറക്കുമ്പോൾ റിച്ചുന്റെ മടിയിൽ ആണ്... നമ്മൾ അപ്പൊ തന്നെ എണീറ്റ് നിന്നു... ഇത്ത ആണെങ്കിൽ ബോധം പോയി കിടക്കാ... 



എല്ലാറ്റിനും സാക്ഷിയായി ഞങ്ങൾ മൂന്നും പൊട്ടിക്കരഞ്ഞു അവിടെ തന്നെ നിന്നു... എല്ലാരും പോയി തുടങ്ങി...



അവിടന്നു ഇറങ്ങാൻ ഒന്നും തോന്നിയില്ല... അവൾ ഞങ്ങളെ ഒക്കെ വരച്ചത് അത് പോലെ അവിടെ നിക്കുന്നുണ്ട്... വരച്ചു പൂർത്തി ആവാത്ത ഒരു ചിത്രം നമ്മൾ കണ്ടു അത് നോക്കി... 



അത് അവൾ ഇന്നലെയോ മറ്റോ വരച്ചത് ആണെന്ന് മനസ്സിൽ ആയി... നമ്മൾ മണവാട്ടി ആയി നിക്കുന്നത് ആണ്... അതൊക്കെ കണ്ടു കണ്ണീർ വീഴുന്നു എന്നല്ലാതെ ഒന്നും ചെയ്യാൻ പറ്റിയില്ല... 



ആ വീട്ടിൽ അവളുടെ ഉമ്മ തനിച്ചു ആയത് കൊണ്ടു ഞങ്ങളെ കൂടെ വിളിച്ചു എങ്കിലും അവർ വന്നില്ല... 




ഞങ്ങൾ ഇത്തയെയും കൊണ്ടു ഹോസ്പിറ്റലിൽ ആണ് പോയത്... യാത്ര മാത്രം അല്ല മനസ്സിൽ വിഷമം വരുന്ന ഒരു കാര്യവും ഇത്തയെ അറിയിക്കാൻ പാടില്ല എന്ന് ഡോക്ടർ മുന്നേ പറഞ്ഞത് ആണ്... 



ഇത് എങ്ങനെയാ ഇത്തയോട് പറയാതെ ഇരിക്കുന്നത്... അതിന് ഞങ്ങൾ മറച്ചു വെച്ചാലും ഇത്തയെ അവരെ വീട്ടുകാർ തന്നെ അറിയിക്കും... 


~~~~~~~~~~~~~~~~~~~~~~~~~~


നമ്മൾ വീട്ടിൽ എത്തി ഒന്നിനും മൂഡ് ഇല്ലാതെ അങ്ങനെ അവിടെ ഇരിക്കുമ്പോൾ ആണ് സഫി നമ്മളെ ഫോണും കൊണ്ടു വന്നത്... 



അപ്പൊ ആണ് നമ്മൾ ഫോൺ ഒന്നും എടുക്കാതെ ആണ് പോയത് എന്ന് ഓർത്തത് തന്നെ... പക്ഷെ ഫോണിലേക്ക് നോക്കിയപ്പോ തന്നെ നമ്മൾ അറിയാതെ എണീറ്റ് നിന്നു പോയി... 




ഇന്നലെ നമ്മക്ക് കാൾ വന്ന അതേ നമ്പർ 😵😵😵... ഇത് ആരാവും എന്ന് വീണ്ടും ഓർത്ത് അത് എടുക്കാതെ അവിടെ നിന്നു... 




ആ നമ്പറിൽ 107 മിസ്സ്ഡ് കാൾ കണ്ട നമ്മൾ അത് വീണ്ടും റിങ്ങ് ചെയ്യുന്ന കണ്ടു എടുത്തു... 



"ഹായ്... ഫസ്ന... എങ്ങനെ ഉണ്ടായിരുന്നു എന്റെ ഗിഫ്റ്റ്... "



ആ ചോദ്യം കേട്ടു നമ്മൾ ഒന്ന് ഞെട്ടി എങ്കിലും ഒന്നും പറയാൻ നിന്നില്ല... 



"എനിക്ക് അറിയാം... നിനക്ക് അത് നന്നായി ഇഷ്ടപ്പെട്ടു എന്ന്... അത് കൊണ്ടല്ലേ നീ നിന്റെ ഫോൺ പോലും എടുക്കാതെ പോയത്... അത് ചെയ്തപ്പോ മുതൽ നിന്നെ വിളിക്കാ... ഇപ്പൊ എങ്കിലും എടുത്തല്ലോ... വൈകി ആണെങ്കിലും എന്റെ ഗിഫ്റ്റ് നിനക്ക് തരാൻ കഴിഞ്ഞു... "




അപ്പൊ നമ്മൾ നിന്ന നിൽപ്പിൽ മരവിച്ച പോലെയാ നമ്മക്ക് തോന്നിയത്... 




"നിന്റെ ശബ്ദം കേൾക്കാൻ ഉള്ള കൊതികൊണ്ടു അല്ലേ മോളെ... എന്തെങ്കിലും ഒന്ന് പറയു... അറ്റ്ലീസ്റ്റ് ഒരു ചീത്ത എങ്കിലും വിളിക്കെടോ... "




"ആരാ നീ... നിനക്ക് എന്താ വേണ്ടത്... എന്തിനാ എന്നെ ഇങ്ങനെ വിളിക്കുന്നത്...? "




എന്ന് നമ്മൾ എങ്ങനെയൊക്കെയോ ചോദിച്ചു... അപ്പൊ അവിടന്നു ആർത്തു ചിരിക്കുന്നത് മാത്രം കേൾകാം... 




"അത് നിനക്ക് എന്റെ ശബ്ദം കേട്ടിട്ടും മനസ്സിൽ ആയില്ലേ... അപ്പൊ നീ എന്നെ മറന്നു... അത് പോലെ എനിക്ക് നിന്നെ മറക്കാൻ പറ്റില്ല... പറ്റില്ല എന്നല്ല നിന്നെ മാത്രേ ഇപ്പൊ ഞാൻ ഓർക്കുന്നുള്ളൂ... "



എത്ര ആലോചിച്ചു നോക്കിയിട്ടു പോലും നമ്മക്ക് ആരാണെന്ന് മനസ്സിൽ ആയത് ഇല്ല... 



"ബ്ലഡി... ആരാണെന്നു ഒന്നും എനിക്ക് അറിയണ്ട... ഇനി മേലാൽ എന്നെ വിളിക്കരുത്... "



എന്നും പറഞ്ഞു ഫോൺ കട്ട്‌ ആകാൻ നേരം അയാൾ പറയുന്നത് കേട്ടു നമ്മൾ വീണ്ടും അത് ചെവിയിൽ തന്നെ വെച്ചു... 



"വിനോദ്... "


ആ പേര് കാതിൽ വന്നു പതിച്ചു... അപ്പൊ തന്നെ കയ്യിൽ നിന്നും ഫോൺ താഴേക്ക് പോയി... 



മാഷ് ഇത്രയും കാലം പേടിച്ചു നടന്ന പോലെ സംഭവിക്കുന്നത് പോലെ ഒക്കെ തോന്നാ... പക്ഷെ എന്നെ രക്ഷിക്കാൻ ഇവർക്കൊന്നും പറ്റില്ല... അത് ഉറപ്പാ... 



മനസ്സിൽ ഉള്ളതൊന്നും ആരോടും പറയാനോ ഒന്ന് പൊട്ടിക്കരയാനോ പറ്റാത്ത അവസ്ഥ... നമ്മൾ എല്ലാം ഉള്ളിൽ ഒതുക്കി പുറമെ ഒരു ചിരിയും ഫിറ്റ്‌ ചെയ്തു നടന്നു... 



ഇവിടെ എല്ലാരും അവരുടെ മുറിയിൽ ചെന്ന് കിടക്കാ... ആർക്കും ഒന്നും പറയാനും ചോദിക്കാനും ഇല്ല... എല്ലാരേയും മുഖത്തു നിറയെ സങ്കടം മാത്രം 😭😭😭...




നമ്മക്ക് എത്റ സങ്കടം ഉള്ളിൽ ഉണ്ടായാലും അത് പുറത്ത് കാണിക്കാതെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നോക്കും... അതാ ശീലം... 



നമ്മൾ നേരെ ചെന്നത് ഇത്തയുടെ മുറിയിലെക്ക് ആണ്... അവിടെ റയുക്ക ഉറക്കം തൂങ്ങി ഇത്തയുടെ കാൽ തിരുമ്മി കൊടുക്കാ... പാവം റയുക്ക... അപ്പൊ ഓർക്കണം ആയിരുന്നു മോനെ 😛😛...



"റയുക്ക ഇങ്ങള് പോയി കിടന്നോ... ഇതൊക്കെ ഞാൻ ഏറ്റു... "



"അല്ല ഫസ്ന നീ എങ്ങനെ... ഇവൾക്ക് കാൽവേദന ഉറങ്ങാൻ പോലും പറ്റുന്നില്ല... "



"അതൊക്കെ കണ്ടപ്പോ തന്നെ മനസ്സിൽ ആയി... മോൻ മാറിക്കെ... "



നമ്മൾ അങ്ങേരെ പിടിച്ചു മാറ്റി ഇത്തയുടെ കാൽ ഉഴിഞ്ഞുകൊടുത്തു 😏😏...ഇതൊക്ക എന്ത്... റ 

യു തൊള്ളയും തുറന്നു കുറെ നേരം നോക്കി പിന്നെ എസ്‌കേപ്പ് ആയി... 



❣️❣️❣️❣️❣️❣️❣️❣️❣️



(റയു )




റിച്ചു നമ്മളെ മേത്തു കാൽ ഒക്കെ കയറ്റി വെച്ചു ഉറങ്ങാ... നമ്മളെ ആണെങ്കിൽ മുറുകെ കെട്ടിപ്പിടിച്ചു വെച്ചിരിക്കുന്നു... വെറുതെ അല്ല കെട്ടിയോൾ നമ്മളെ ഇങ്ങോട്ട് അയച്ചത്... ഇവനെ പേടിച്ചു ആവും 😕😕...



അല്ലേലും ഇവള്മാരൊക്കെ ഇപ്പൊ വന്നത് അല്ലേ... അതിനൊക്കെ മുമ്പേ നമ്മളെ റിച്ചു ഇങ്ങനെ നമ്മളെയും പിടിച്ചു തന്നെയാ ഉറങ്ങാർ... 



ഫസ്ന അവൾ ആണെങ്കിൽ നമ്മളെ കെട്ടിയോളെ മരിച്ചു നോക്കാ... അവൾക്ക് ഇത് എന്ത് പറ്റി ആവോ... അവളോട് ഉള്ള സ്നേഹം കൊണ്ടോ ഇവനോട് ഉള്ള പേടി കൊണ്ടോ 🤔🤔🤔...



രണ്ട് ദിവസം ആയി ഞങ്ങളെ കാര്യം എല്ലാം ഹുദാ ഗവ... അവൾ പാചകം ചെയ്തു നമ്മളെ ഒക്കെ കൊച്ചു കുട്ടികളെ തീറ്റിക്കും പോലെ വടി എടുത്തു തീറ്റിക്കും 😒😒😒...



നമ്മളെ റിച്ചു ഹോട്ടലിൽ നിന്ന് കഴിച്ചു വന്നു ഫങ്ക്ഷൻ ഉണ്ടെന്ന് കള്ളം പറയും... ഉമ്മിയും നമ്മളെ കെട്ടിയോളും അവളെ കുഴിയിൽ വീണു... 



സന ആണെങ്കിൽ ഓളെ വീട്ടിൽ പോയി വന്നിട്ട് പോലും ഇവളെ കോപ്രായങ്ങൾ കണ്ടു ചിരിക്കുന്നുണ്ട്... ഇപ്പൊ ഈ വീടിൽ ഒരു ബഹളം ഒക്കെ തുടങ്ങി... 😛😛സന്തോഷത്തോടെ ഉള്ള കലപില... 



അവൾക്ക് സങ്കടം ഉണ്ടെന്ന് അവൾ ഇടക്ക് ഒറ്റക്ക് ഇരുന്നു ചിന്തിച്ചു കൂട്ടുമ്പോൾ തന്നെ മനസ്സിൽ ആക്കാം... പക്ഷെ ആരെയെങ്കിലും കണ്ടാൽ അവൾ തുടങ്ങി പൂരം 🙄🙄🙄ഇതെന്തു സാദനം... 




🙄🙄🙄നമ്മളെ ഇവൾ ഇന്ന് രാവിലെ മുതൽ സ്നേഹിച്ചു കൊല്ലാനുള്ള പരിപാടിയാ...ഇനി കെട്ടിയോൻ മാറിപ്പോയതായിരിക്കും... 🤔🤔🤔




പിന്നല്ലാണ്ട്... രാവിലെ തന്നെ ചായക്ക് പകരം ഹോർലിക്സ്... നമ്മക്ക് ഇഷ്ടപ്പെട്ട രണ്ട് തരം ഫുഡ്‌... അത് ആണെങ്കിൽ തീരുമ്പോൾ തീരുമ്പോ ഇട്ടു തരും 😟😟😟വയറു പൊട്ടോ എന്തോ... 



🤔🤔🤔ഇനി കാര്യം കാണാൻ കഴുതയോ മറ്റോ കാൽ പിടിക്കും എന്ന് കേട്ടിട്ടുണ്ട്... അതാണോ ഈ കഴുത നമ്മളെ ഇങ്ങനെ ഊട്ടുന്നത്... 



അങ്ങനെ ആണെങ്കിൽ അവനെ നോക്കിക്കൂടെ... അവൻ ആണെങ്കിൽ കെട്ടിയോൾക്ക് എന്ത് പറ്റി എന്ന രീതിയിൽ തൊള്ളയും തുറന്നു നിക്കുന്നുണ്ട്... അറ്റ്ലീസ്റ്റ് അവനെ ഒന്ന് ഇടക്ക് നോക്കിക്കൂടെ 😪😪😪...എന്താണോ എന്തോ... 




"അല്ല മോളെ... നീ എന്തിനാ എന്റെ കെട്ടിയോനെ ഇങ്ങനെ തീറ്റിക്കുന്നത്... എന്തോ കാര്യം ഉണ്ടല്ലോ... "



നമ്മളെ ഫാര്യ ആണ്... അല്ലേലും ഈ പെണ്ണുങ്ങൾക്ക് അസൂയയാ... 😖😖😖എല്ലാം കൂടെ എന്താവോ എന്തോ... 




അവൾ ആണെങ്കിൽ ഒരു വളിച്ച ഇളി ഒക്കെ ഇളിച്ചു നമ്മളെ ഒന്ന് നോക്കി 🤔🤔🤔...ഇതിന് എന്തോ പോയിട്ടുണ്ട്... 




"റയുക്ക... ഇന്ന് എനിക്ക് കോളേജിൽ പോകണ്ട ദിവസം ആണ്... പേരെന്റ്സ് ആയിട്ട് റയുക്ക... "




അവൾ തീറ്റിച്ചത് മുഴുവനും നമ്മളെ തലമണ്ടയിൽ കയറി... ഇതിനാണോ പടച്ചോനെ... എങ്കിൽ ആദ്യം തന്നെ ഓടാം ആയിരുന്നു... 




"എന്റെ ഫസ്ന... ഞാൻ എങ്ങനാ നിന്റെ പേരെന്റ്സ് ആയിട്ട് വരാ... എന്ന പിന്നെ എന്റെ ജോലി എപ്പോ പോയി എന്ന് ചോദിച്ചാ മതി... നിന്നെ അറിയുകയെ ഇല്ല എന്ന് പറയുന്നത് ആവും നല്ലത്... നീ അങ്ങേർക്ക് അങ്ങനെ ഉള്ള പണിയല്ലേ കൊടുത്തത്... എന്തായാലും കെട്ടിയോൻ ഉണ്ടല്ലോ അവിടെ തന്നെ... ഓൻ വന്നോളും... "




എന്ന് പറഞ്ഞു മുങ്ങി... ഇതെന്താ കോപ്പ്... ഇതിനാണ് അല്ലേ രണ്ട് ദിവസം ആയിട്ട് നമ്മളെ ഇങ്ങനെ പരിചരണം ചെയ്തത് 🙄🙄🙄...റിച്ചു നിന്നെയും കൊണ്ടേ ഇവൾ പോവൂ... 




❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



(റിച്ചു )



തെറിയുടെ പൂരം കേട്ടാണ് നമ്മൾ ബോധത്തിലെക്കു വന്നത്... ഇത്രയും സമയം തേനും പാലും തീറ്റിച്ചവനെ ആണെന്ന് മാത്രം... റയുക്ക കയ്യോഴിഞ്ഞതിനാന്നു... ഇപ്പൊ നമ്മളെ ഊഴം... എല്ലാ പ്രതീക്ഷയും എന്നിൽ 😜😜😜...




"റിച്ചു... പ്ലീസ് പ്ലീസ്.... പ്ലീസ്... "




🙄🙄🙄ഇത്രയും നേരം നമ്മളെ തിരിഞ്ഞു നോക്കാതെ നടന്നത്... കുറച്ചു പ്ലീസ്ആട്ടെ...😊😊😊




"മ്മ് വരാം... ബട്ട്‌ വൺ കണ്ടിഷൻ... ഓകെ ആണോ... "




ഒന്നും ചിന്തിക്കാതെ ഓക്കേ ആണ് എന്നും പറഞ്ഞു നമ്മളെ നോക്കി നില്കാ 😜😜😜...an idea can change your life എന്നല്ലേ.... 




"എങ്കിൽ ഇന്ന് മുതൽ എന്റെ മോൾ ഈ റിച്ചുക്കയോട് ഒപ്പം കിടന്നാൽ മതി... ഇത്തയെ പ്പരിചരിച്ചു എക്സ്പീരിയൻസ് ആയ സ്ഥിതിക്ക് ഇനി ഇന്ന് മുതൽ എന്നെ നോക്കണം... അത് മാത്രം അല്ല... ഇന്ന് നമ്മുടെ ഫസ്റ്റ്നൈറ്റ്... അപ്പൊ ഓക്കേ പെട്ടെന്ന് റെഡി ആവ്..."



അത് പറഞ്ഞപ്പോ അവളെ മുഖം ഒന്ന് കാണണം ആയിരുന്നു... 😜😜😜ഓകെ പറഞ്ഞു പെട്ടു... 




പ്രിൻസിയുടെ മുന്നിൽ അച്ചടക്കം.. മര്യാദ.. വിനയം.. കാരുണ്യം ഇതൊക്കെ വരുത്തി നിന്നു... വന്നത് അതൊന്നും ഏഴു അയലത്തു കൂടി പോവാത്ത ഒന്നിനെയും കൊണ്ടല്ലേ... അവൾക്ക് യാതൊരു മാറ്റവും ഇല്ല... പന പോലെ നിക്കാ 😪😪😪...




അങ്ങനെ ഈ ദുരന്തത്തെ ആണോ നീ കെട്ടിയത് എന്ന മട്ടിൽ അങ്ങേര് എന്നെ നല്ലോണം നോക്കി... ഇക്കു പറഞ്ഞത് അങ്ങേരെ ഒരു പരിചയം പോലും ഇല്ലെന്ന് പറയാൻ ആണ്... ചോദിച്ചില്ലല്ലോ പറയണ്ട... 🤔🤔🤔അന്ന് അനിയൻ ആണെന്ന് പറഞ്ഞു പരിചയപ്പെടുത്തിയിരുന്നു... അല്ലേലും കഷണ്ടി തല ഉള്ളവർ എല്ലാം പെട്ടെന്ന് മറക്കും 😟😟😟...




അവൾ ആണെങ്കിൽ പ്രിൻസിയുടെ അനുവാദം കിട്ടി എന്ന് കണ്ടപ്പോൾ മുതൽ ഓടാൻ നില്ക്കാ... 




"ഡീ ഒന്ന് അവിടെ നിന്നെ... ഇനി എങ്കിലും അടങ്ങി ഒതുങ്ങി നിന്നോണം... ഇക്കുനെ ക്ലാസ്സ്‌ എടുക്കുമ്പോ ഡിസ്റ്റർബ് ചെയ്യരുത്... വാ അടച്ചു പിടിച്ചു ഇരിക്കണം... ഇക്കു എന്തെങ്കിലും പരാതി പറഞ്ഞാൽ നിന്നെയും കൊന്നു ഞാനും ചാവും... "



അവൾ പൂച്ചകുട്ടിയെ പോലെ തലയാട്ടി സമ്മതിച്ചു... 🤔🤔🤔അതിൽ ഒരു പന്തികേട് ഇല്ലേ... 




"ആ പിന്നെ നിന്റെ കെട്ടിയോൻ ആണെന്ന് ആരോടും പറയണ്ട... അതിന്റ കുറച്ചിൽ എനിക്കാ... "




😪😪😪😵അവളുടെ ഉറങ്ങി കിടന്ന ഭദ്രകാളി ഉണർന്നു... നോ രക്ഷ... 





"അത് എന്താ പറഞ്ഞാൽ... നിങ്ങൾ മുൻകയ് എടുത്തു നടത്തിയ കല്യാണം അല്ലേ... ഇപ്പൊ ഭാര്യ ആണെന്ന് പറയാൻ കുറച്ചിൽ അല്ലേ... "




"എന്റെ പച്ചു... ഇത് വീടല്ല... ബാക്കി യുദ്ധം അവിടെ വെച്ചു നടത്താം... നിന്നെ ഒന്ന് ടെസ്റ്റ്‌ ചെയ്തത് അല്ലേ 😕😕😕...ഇപ്പൊ ക്ലാസ്സിൽ പൊയ്ക്കോ... പിന്നെ ഞങ്ങളെ ഭാഗത്തു വന്നു പോകരുത്... "



എന്തായാലും വീട്ടിൽ ഒരു യുദ്ധം ഉറപ്പാ... 😖😖



"ആ പച്ചു മോളെ... പിന്നെ ഇന്ന് ഞങ്ങളെ ഫസ്റ്റ് നൈറ്റ് ആണ്... അത് മറക്കണ്ടട്ടോ... "




അവളെ തിരിഞ്ഞു നോക്കി... അപ്പോളും അവൾ നമ്മളെ നോക്കി നില്കാ... എന്തോ പ്ലാനിങ്... ചീറ്റിപ്പോകും മോളെ... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


ഓഹോ... അങ്ങനെ ആണല്ലേ... 😏😏നമ്മൾ ഇത് മൂന്നും ഇന്ന് നടത്തിയിരിക്കും മോനെ... 



നമ്പർ ഫസ്റ്റ് റയുക്കയെ ഡിസ്റ്റർബ് ചെയ്യരുത്... വാ അടച്ചു സൈലന്റ് മോഡിൽ ഇരിക്കണം ഓക്കേ😁😁...



"ഡീ അഫി... നിനക്ക് ഇത്രയും ദിവസം ഞാൻ ഇല്ലാതെ ക്ലാസ്സിൽ നിന്നും ബോർ അടിച്ചില്ലേ...? "



"ഏയ്... ഇല്ല നീ ഇല്ലാത്തോണ്ട് ഭയങ്കര രസം ആയിരുന്നു... ഇവരൊക്കെയായി നല്ല കമ്പനിയും ആയി... ഇനി നീ ഇല്ലേലും കുഴപ്പം ഇല്ല... "



🙄🙄🙄ഇതൊക്കെ എപ്പോ... നമ്മൾ ഇപ്പൊ എവിടെ എന്ത് നടത്തിയാലും ഇതാണല്ലോ അവസ്ഥ... 




"എന്നാലും നിനക്ക് ഒരു ടെൻഷൻ പോലും ഉണ്ടായില്ല... "




റയുക്ക എറിഞ്ഞു തുടങ്ങി... കൃത്യം മുഖത്തു... ഷോർട് ഒക്കെ ഇവന്റെ കയ്യിന്ന് പഠിക്കണം... ഇന്ന് ഒരു പത്തു തവണ എങ്കിലും ഞാൻ ഇത് മേടിക്കും... ഇന്ന് നമ്മളെ കയ്ഒഴിഞ്ഞു അല്ലേ... കല്ല് ഒന്നും അല്ലല്ലോ 😏😏😏...




അഫി കുരിപ്പ് കുറെ നന്നായി... ഭയങ്കര ശ്രദ്ധ ആണ്... ഇനി ചരിത്രം ആണോ ഓന്റെ മൊഞ്ച് ആണോ ശ്രദ്ധ 🤔🤔🤔...



എന്നാലും ഈ റയുക്ക വല്ലാത്ത കോപ്പ് തന്നെ... സ്വന്തം അനിയത്തി അല്ലേ ഇപ്പൊ നമ്മൾ... അതിന്റെ ഒരു ബഹുമാനം തന്നൂടെ 🙄🙄🙄...നമ്മൾ കാണിച്ചു തരാം... 




"ഡീ അഫി നീ എനിക്ക് ഒരു ഐഡിയ പറഞ്ഞു തരണം... ഈ ഫസ്റ്റ് നൈറ്റ് എങ്ങനെ കുളം ആക്കും... സിംപിൾ ഐഡിയ മതി കേട്ടോ... മെനക്കെടാന് ഒന്നും വയ്യ... "



അവൾ അങ്ങനെ ഇപ്പൊ ഇരിക്കേണ്ട... പിന്നെ ഒരു ഐഡിയയും കിട്ടും... ഓൻ ഭാര്യ ആണെന്ന് പറയാൻ കുറച്ചിൽ... ഫസ്റ്റ് നൈറ്റ് നമ്മളെ വേണം... നടത്തി തരം... 



"അയ്യേ... ഇത്രയും ദിവസം ആയിട്ടും അതൊന്നും നടന്നില്ല... ഞാൻ എങ്ങാനും ആണെങ്കിൽ അന്ന് തന്നെ നടത്തിയേനെ... എത്രയും പെട്ടെന്ന് നടത്താൻ നോക്ക് മോളെ... അത് കുളം ആകാതെ... "




😪😪😪ഇവളോട് ഒക്കെ ചോദിച്ച നമ്മളെ വേണം ചവിട്ടാൻ... റയുക്ക സെക്കന്റ്‌ സ്റ്റെപ് ഏറു തന്നു... താ മോനെ ഇന്ന് ഇത് എന്തായാലും വാങ്ങിയേ പോകൂ 😎😎😎...



"അഫി നിന്നെ കെട്ടാൻ പോകുന്നവൻ ഗൾഫിൽ പോയത് ഭാഗ്യം... എൻഗേജ് കഴിഞ്ഞു എന്ന് കരുതി നിന്റെ ഒരു ഇത് വെച്ചു നോക്കുമ്പോ നീ ഫസ്റ്റ് നൈറ്റ് ഒക്കെ ഇപ്പോളെ നടത്തിയേനെ... അല്ലേ... "




"ഫസ്ന... ഗെറ്റ് സ്റ്റാൻഡ് അപ്പ്‌... "

റയുക്ക ഇങ്ങള് എങ്കിലും എവിടെ എങ്കിലും വെച്ചു കണ്ട പരിചയം കാണിക്കൂ... പ്ലീസ് 😩😩...




"ഇപ്പൊ എവിടെ ആണ് നിർത്തിയത് അത് നീ പറഞ്ഞാൽ മാത്രേ ഇനി ഈ ക്ലാസ്സിൽ നിനക്ക് ഇരിക്കാൻ പറ്റൂ... "




😵😵😵😵അലവലാതി... നമ്മളെ ഇക്കു ആണോ മാറിപ്പോയോ... 



"അത്... അത് ഞാൻ കേട്ടില്ല... "😪😪😪




"get out... ബാക്കി ഉള്ളവർ എങ്കിലും പഠിച്ചോട്ടെ... "




ഒരു കരുണയും കണ്ണിൽ ചോരയും ഇല്ലാത്ത അലവലാതി... കാല് പിടിച്ചു ഇവിടെ ഇരിക്കും എന്നൊന്നും കരുതേണ്ട... നമ്മൾ ഔട്ട്‌ തന്നെയാ... സ്ലോ മോശനിൽ തന്നെ ഇറങ്ങി 😎😎😎...ബാക്കി വീട്ടിൽ ഓകെ... 



നമ്മൾക്ക് അതികം പുറത്ത് നിക്കേണ്ടി വന്നില്ല... ഓൻ ഉരു ഉപദേശം തരാൻ പോലും തിരിഞ്ഞു നോക്കാതെ പോയി... അടുത്ത സാർ വരുന്നതിന് മുമ്പ് തന്നെ ക്ലാസ്സിൽ കയറി... അഫിയെ തബല കൊട്ടി നമ്മളെ ദേഷ്യം തീർത്തു... 




ലഞ്ച് ബ്രേക്ക്‌ നമ്മക്ക് നമ്മളെ കെട്ടിയോനെ കാണാൻ ഭയങ്കര ആഗ്രഹം... പിന്നെ അവരെ ബാച്ചിലെക്ക് പോയി... 😛😛😛ഓൻ ആ ഭാഗത്തു പോകരുത് എന്ന് പറഞ്ഞത് കൊണ്ടാണ് എന്ന് തോന്നുന്നു ഭയങ്കര ആഗ്രഹം അവിടെ പോവാൻ... 



ഓന്റെ ക്ലാസ്സ്‌ റൂമിലേക്ക് എത്തി നോക്കിയപ്പോ നമ്മൾ കണ്ട കാഴ്ച്ച നമ്മക്ക് ഉൾകൊള്ളാൻ ആയില്ല... 😬😬😬ഇതിനാണോ ഈ ഭാഗത്ത്‌ വരരുത് എന്ന് പറഞ്ഞത്... 


എന്റെ എല്ലാം എല്ലാം ആയ കെട്ടിയോൻ ദേണ്ടെ ഒരു പെണ്ണോട് കൊഞ്ചികുഴയുന്നു... 😪😪അവൾ ആണെങ്കിൽ തിരിച്ചു... 



കാലമാടാ... നിനക്ക് വെച്ചിട്ടുണ്ട്... ഇതിനാണ് അല്ലേ ഈ ഭാഗത്ത്‌ വന്നു പോകരുത് എന്ന് പറഞ്ഞത്... എന്ന പിന്നെ അവളെ തന്നെ കെട്ടികൂടായിരുന്നോ 😬😬😬... 




നമ്മൾ പിന്നെ ഒന്നും നോക്കീല... ഓന്റെ ക്ലാസ്സിൽ കയറി ഓനെ പിടിച്ചു മാറ്റി അവളെ മുഖം നോക്കി ഒറ്റ അടി വെച്ചു കൊടുത്ത്... 




അതിന്റെ മുഖത്തു നിന്നും കയ് എടുത്തില്ല... അപ്പോളേക്കും നമ്മക്കും കിട്ടി ഒന്ന്... നമ്മളെ കെട്ടിയോൻ അപ്പൊ തന്നെ നമ്മളെ മോന്ത അടിച്ചു പൊട്ടിച്ചു... 😵😵😵നക്ഷത്രം ഒരു പാട് കണ്ടു... 




അതിനേക്കാൾ ഒക്കെ സങ്കടം ആ കാലമാടന് നമ്മളെ തിരിഞ്ഞു പോലും നോക്കാതെ അവളോട് സോറി പറയുന്നത് ആണ്... 




"ഓഹോ... നിനക്ക് കെട്ടാൻ ഞാനും പ്രേമിച്ചു നടക്കാൻ ഇവളും അല്ലേ... ഇവൾക്ക് വേണ്ടി നീ എന്നെ തല്ലി അല്ലേ... "




"നിന്നെ തല്ലല്ലേ വേണ്ടത്... കൊല്ലുകയാ... "




"എന്ന കൊല്ല്... ഇതിലും ബേധം അതാ... "അതും പറഞ്ഞു നമ്മൾ അവന്റെ കോളർ പിടിച്ചു... അപ്പൊ അവൻ നമ്മളെ പിടിച്ചു മാറ്റി വീണ്ടും നമ്മളെ മുഖത്തു ആന്ന് തല്ലി 😭😭😭😭... 




എന്നിട്ടും കലി തീരാതെ ഓൻ നമ്മളെ കഴുത്തിൽ പിടിച്ചു കൊല്ലാൻ നോക്കി... അപ്പൊ അർജുവും വേറെ രണ്ടെണ്ണം കൂടി വന്നു ഓനെ പിടിച്ചു മാറ്റി... അല്ലേ നമ്മളെ കൊന്നേനെ 😖😖😖... 




നമ്മൾ അപ്പൊ തന്നെ ക്ലാസ്സിലേക്ക് ഓടി ഒരു പാട് കരഞ്ഞു... ഡെസ്കിൽ തല വെച്ചു കിടന്നു ഓൻ തല്ലിയത് ഓർത്ത് വീണ്ടും വീണ്ടും കരഞ്ഞു... അഫി ഒക്കെ എന്താണെന്നു ചോദിച്ചിട്ടും നമ്മൾ ഒന്നും പറയാൻ നിന്നില്ല.... 


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


എടുത്തു ചാട്ടം കൂടുതൽ ആണ് അവൾക്ക്... അല്ലേ ക്ലാസ്സിൽ ഒക്കെ കയറി വന്നു ഒരുത്തിയെ കയ് വെക്കുമോ... അതും സീനിയർസ്... നമ്മളെ കെട്ടിയോൾ ആയോണ്ട് മാത്രാ അവൾ വെറുതെ വിട്ടത്... 



നമ്മളെ മുമ്പത്തെ ഫ്രണ്ട് മാരേജ്ന് വന്നിരുന്നു... അവന്റെ എൻഗേജ് കഴിഞ്ഞ പെണ്ണാണ് അവൾ എന്ന് പറഞ്ഞതാ അന്ന്... ഒന്ന് പരിചയപ്പെട്ടു... അത്രയേ ഉള്ളൂ... ഫൈസൽ മാഷേ മോളെ അല്ലേ താൻ കെട്ടിയത് എന്നും അവളെ പരിചയപ്പെടുത്തി തരണം എന്നും പറഞ്ഞു തീർന്നില്ല... അപ്പോളേക്കും അവൾ വന്നു കൊടുത്തിരുന്നു 😩😩😩... ഇതെന്താ ഇങ്ങനെ... 




ഇത് നമ്മളെ ചങ്ങായി അറിയുമ്പോൾ എന്താവും അവസ്ഥ 😪😪😪... 



~~~~~~~~~~~~~~~~~~~~~~~~



ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു നമ്മളെ ബൈക്കും എടുത്തു അവളെ കാത്തു നിന്നു എങ്കിലും അവൾ വന്നില്ല... 




കുരിപ്പ് വരുന്ന കണ്ടു നമ്മൾ ഒന്ന് ചിരിച്ചു അവളോട് കേറാൻ പറഞ്ഞു എങ്കിലും അവൾ ഒറ്റ പോക്ക്... ഇക്കുന്റെ കാറിൽ കയറി ഇരുന്നു... ഇക്കു നമ്മളെയും അവളെയും മാറി മാറി നോക്കി... 




നമ്മൾ ഇറങ്ങി അവളെ ഇറക്കാൻ നോക്കി എങ്കിലും അവൾ ഇക്കുന്റെ നേരെ ചാടി... 




"റയുക്ക നിങ്ങൾ വണ്ടി എടുത്തില്ലേൽ ഞാൻ വല്ല ബസിലും പോകും... "




ഭീഷണി കേട്ടു ഇക്കു നമ്മളെ സഹതാപം കൊണ്ട് നോക്കി വണ്ടി വിട്ടു... 




വീട്ടിൽ നിന്നും നമ്മളെ അടുത്ത് എത്തുമ്പോൾ ഒക്കെ മുങ്ങിക്കളയാ... എല്ലാരും മുഖത്തു എന്ത് പറ്റി എന്ന് ചോദിച്ചു എങ്കിലും ഒന്നും മിണ്ടാതെ നിക്കാ... 




രാത്രി ആയിട്ട് പിന്നെ അവളെ നിഴൽ പോലും കണ്ടില്ല... ഉമ്മിന്റെ അടുത്തും ഇത്തയുടെ അടുത്തും ഒക്കെ നോക്കി... തിരഞ്ഞു നമ്മൾ ഒടുക്കം ബാൽകണിയിൽ എത്തിയപ്പോ അവൾ അവിടെ നിൽപ് ഉണ്ട്.... 




😖😖😖😖അതല്ല പ്രശ്നം കൂടെ ആ അലവലാതി സഫി ഉണ്ട്... ഇവൻ ആണ് ഈയിടെ ആയിട്ട് അവളെ വശളാക്കുന്നത്... നോക്കുമ്പോ ഓൻ അവളെ ആശ്വസിപ്പിക്കാ... ഇവനോട് ആണോ ഇവൾ എല്ലാം പറഞ്ഞത് 😟😟😟... വേറെ ആരെയും കിട്ടീലെ... 




നമ്മൾ അവരെ അടുത്ത് എത്തിയപ്പോ തന്നെ അവൻ എസ്‌കേപ്പ് ആയി... അതാ ഓന് നല്ലത്... 




"ഡീ നീ ഇപ്പോളും എന്നോട് ദേഷ്യം പിടിച്ചു നില്ക്കാ... വന്നേ വന്നു കിടന്നേ... "




😩😩😩പ്രതികരണം ഒരു നോട്ടം പോലും ഇല്ലാതെ അവൾ പോയി... നമ്മൾ മുറിയിൽ ചെന്നു നോക്കി എങ്കിലും അവൾ ഇല്ല... നോക്കുമ്പോ അവൾ ഹാളിൽ സോഫയിൽ എല്ലാം വിരിച്ചു കിടക്കാൻ ഉള്ള പരിപാടിയാ... 



ഓഹ് ഈ കുരിപ്പ് ഇവിടെ കിടന്നാൽ ആ സഫി പിന്നെ നേരം പുലരുവോളം ഇവളെ വായി നോക്കി നിക്കും 😟😟😟... അല്ലേലും ഓന് ഉള്ളത് ഓൾ കൊടുത്തോളും..



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



നമ്മൾ രാവിലെ തന്നെ സോഫയിൽ കിടന്നത് ആരും അറിയണ്ട എന്ന് കരുതി വേഗം എണീറ്റു... കുരിപ്പ് കിടന്നു ഉറങ്ങുന്ന കണ്ടിട്ട് ഒരു ചവിട്ട് കൊടുക്കാൻ തോന്നി... പിന്നെ വേണ്ടന്ന് വെച്ചു... നമ്മളെ കാര്യം നോക്കി നമ്മൾ നടന്നു 😟😟...




ഫോൺ റിങ്ങ് ചെയ്യുന്ന കേട്ടു നോക്കിയപ്പോ സിനിയാ... ഇവൾ എന്താ രാവിലെ തന്നെ എന്നും ചിന്തിച്ചു നമ്മൾ അത് എടുത്തു... 




"നിനക്ക് എന്താടി രാവിലെ തന്നെ... ഇവിടെ എനിക്ക് പ്രാണവേദനയാ... "



"അത് ഭർത്താവിന്റെ കാമുകിയെ കയ്യോടെ പിടിച്ചു തല്ലിയതിന് തിരിച്ചു കിട്ടിയ തല്ലിന്റെ വേദനയാടി... "



🤔🤔🤔ഇതൊക്കെ ഇവളും അറിഞ്ഞ് അല്ലേ... എന്നാലും എങ്ങനെ... 




"ഡീ നീ ഇതൊക്കെ എങ്ങനെ അറിഞ്ഞ്... "




"അതൊക്കെ അറിഞ്ഞ് മോളെ... നിന്റെ കെട്ടിയോൻ പറഞ്ഞു കൊടുത്തിട്ട് ഒന്നും അല്ല... കാർത്തി ആണ് എന്നോട് പറഞ്ഞത്.... "



"അപ്പൊ ലോകം മൊത്തം അറിഞ്ഞു അല്ലേ....ആരാട പറഞ്ഞത്... റിച്ചു പറയില്ല... കെട്ടിയോൾടെ വീര വാദം... ആരാ കാർത്തിയോട് പറഞ്ഞത് എന്ന് പറയുന്നത് ആണ് നല്ലത്... അല്ലെങ്കിൽ അറിയാലോ എന്നെ... "




നമ്മൾ ഓളോട് ചൂടായി പറഞ്ഞത് കേട്ടു ഓൾ ചിരിക്കാ... ബ്ലെഡി അലവലാതി 😩😩😩...




"എടീ അതിന് മുമ്പ് നീ തല്ലിയത് ആരെ ആണെന്ന് അറിയണം... അത് നിന്റെ കെട്ടിയോന്റെ കാമുകി ഒന്നും അല്ല... "



🤔🤔🤔പിന്നെ ആരാ... ഭാര്യ എങ്ങാനും ആണോ😪😪😪....




"എടീ അന്ന് നിന്റെ റിസപ്ഷൻ നടക്കുംബോൾ പരിചയപ്പെട്ട അവരെ ഫ്രണ്ട്‌സ് ഒക്കെ ഇല്ലേ... അതിൽ ഒരാൾ ആണ് ഖലീൽ... "




"ആ ഓർമ ഇണ്ട്... അതിൽ ഒരുത്തൻ അല്ലേ കാർത്തി... നീ വളച്ചു കുപ്പിയിൽ ആക്കിയ അവൻ... "



"ഓഹ്... അത് അവിടെ നിക്കട്ടെ... ആ ഖലീൽ പഠിക്കുമ്പോൾ ജൂനിയർ ആയ ഫരീദയെ പ്രേമിച്ചു... ഇപ്പൊ അവന് ജോലി ഒക്കെ ആയി... അവന്റെ എൻഗേജ് കുറെ പ്രശ്നം കഴിഞ്ഞു ഒരു വിധം നടത്തി... ആ പെണ്ണ് ഇപ്പൊ നിന്റെ കെട്ടിയോന്റെ ക്ലാസ്സ്‌ മറ്റ് ആണ്... "




അപ്പൊ ആ പെണ്ണ് ആണോ ഈ പെണ്ണ് 😪😪😪ആകെ കൺഫ്യൂഷൻ ആയി... 




"അപ്പൊ ആ പെണ്ണ്... "നമ്മൾ തികച്ചും ചോദിച്ചില്ല... 




"അതേ മോളെ... ആ പെണ്ണിനെ ആണ് നീ ഇന്നലെ അടിച്ചു പരിപ്പ് ഇളക്കിയത്... എന്നാലും ആരാന്നു ചോദിച്ചു കൊടുക്കാം ആയിരുന്നു... ഇതിപ്പോ അവരെ ഫ്രണ്ട്ഷിപ് നീ കാരണം കുളം ആവോ... "




അള്ളോഹ്....നമ്മൾ എന്താ ഇങ്ങനെ നമ്മക്ക് ഇത് എന്തിന്റെ കേട് ആയിരുന്നു... അടങ്ങി ഒതുങ്ങി ക്ലാസ്സിൽ ഇരുന്ന അവളെ പോയി തല്ലാൻ... 




"എന്താ മോളെ കാറ്റ് പോയോ... "




"എന്താ ഇനി അതിന്റെ കുറവ് മാത്രേ ഉള്ളൂ... കാറ്റ് ഉണ്ടായിട്ട് കാര്യം ഒന്നുമില്ല... മൊത്തം പോയി... "😒😒😒




"അതൊക്കെ ശരിയാവാൻ ഒരു കാര്യം കൂടി പറയാം... ഞങ്ങൾ രണ്ടാളും നിന്റെ കോളേജിൽ നിന്നോട് ഒപ്പം ഇരുന്നു പഴയ വാശിയിൽ പഠിക്കാൻ അടുത്ത് തന്നെ വരുന്നു... "




"whaat... "




"മ്മ്... അഡ്മിഷൻ കിട്ടാൻ ചാൻസ് ഉണ്ട്... അതിനൊക്കെ ഉള്ള കഠിനമായ പരിശ്രമം കഴിഞ്ഞു... ഈ ആഗ്രഹം പറഞ്ഞപ്പോ കാർത്തിയാ വഴി പറഞ്ഞു തന്നത്... മിക്കവാറും ക്ലിയർ ആവും... എന്നിട്ട് വേണം മോളെ നമുക്ക് ഒരു പൊളി പൊളിക്കാൻ... "




"വൗ... പിന്നല്ലാതെ... നമ്മളെ റിഫുട്ടിയുടെ സ്ഥാനത്തു വേറെ ഒരാളും കൂടിയുണ്ട്... അപ്പൊ ഫോർ ദ പീപ്പിൾ തിരിച്ചു വരുന്നു... "




നമ്മൾ അപ്പൊ ആണ് നമ്മളെ മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന ലവനെ കണ്ടത്... 😵😵😵




"അതേ ഞാൻ വൈകീട്ട് വിളിക്കാം... ഇപ്പൊ തീരെ ടൈം ഇല്ല... "




അവൾ ചിരിച്ചു കൊണ്ടാ ഫോൺ കട്ട് ചെയ്തത്... ☹️☹️☹️അവളൊക്കെ ഇപ്പൊ അല്ലേ ചിരിക്കൂ... കെട്ടു കഴിയട്ടെ അതൊക്കെ നിന്നോളും... 




നമ്മൾ ഓനെ തന്നെ നോക്കി നിന്നു... അപ്പൊ ആണ് അവൾ പറഞ്ഞത് ഓർത്തത്... പിന്നെ ഒന്നും നോക്കീല ഒരു സോറി പറഞ്ഞു... 




"എന്തിന്... "




"അത് ഇന്നലെ തല്ലിയതിനു... "




"അത് ഞാൻ അല്ലേ തല്ലിയത്... "




പറഞ്ഞത് പോലെ ഇവൻ അല്ലേ തല്ലിയത്... എന്നിട്ട് എന്തിനാ ഞാൻ സോറി പറഞ്ഞത്... 🤔🤔🤔ഇവൻ പറയുകയും ഇല്ല... 




"അതിന് ഞാൻ ചോദിച്ചു വാങ്ങിയത് അല്ലേ... ഞാൻ തന്നെ നേരിട്ട് അവളോട് സോറി പറഞ്ഞു കൊള്ളാം... സെൽഫിശ്ശൊക്കെ അവൾക്ക് പറഞ്ഞാൽ മനസ്സിൽ ആവും... "




"ഇത്രക്ക് സെൽഫിഷ് ആണോ... എന്നിട്ട് നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല... കല്യാണം കഴിഞ്ഞു ഇത്രയും ദിവസം ആയിട്ടും ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല... "




എന്നും പറഞ്ഞു ഓന് നമ്മളെ അടുത്ത് വന്നു... 





"അതിന് ഒക്കെ ഒരു ടൈം ഉണ്ട്... ആദ്യം എന്നെ തല്ലുന്ന പരിപാടി നിർത്തു... എന്നിട്ട് നോകാം... "അതും പറഞ്ഞു നമ്മൾ ഓടി... 




നമ്മളെ കാത്തു നിന്ന റയുക്ക നമ്മൾ ഒരുമിച്ചു വരുന്ന കണ്ടു അന്തം വിട്ടു നിൽക്കുന്ന കണ്ടു എല്ലാരും ചിരിച്ചു...




"ഫസ്ന... ഇന്ന് എങ്കിലും ക്ലാസ്സിൽ സൈലന്റ് ആയി ഇരുന്നില്ല എങ്കിൽ ഇനി എന്റെ കയ്യിന്റെ ചൂട് ആവും നീ അറിയുക... "




😪😪😪😪നമ്മൾ എന്താ ചെണ്ടയോ... എല്ലാർക്കും കൊട്ടാൻ... നമ്മൾ ഇല്ലെന്ന് തലയാട്ടി... റിച്ചുനെ നോക്കി... 




"എനിക്ക് ഒന്നും പറയാൻ ഇല്ല... നീ ഇഷ്ടം ഉള്ളത് ചെയ്തോ... അല്ലേലും ഞാൻ എന്ത് പറയുന്നോ... അതിന്റെ നേരെ എതിരെ നീ ചെയ്യൂ... "




അതും പറഞ്ഞു ഓൻ വണ്ടി എടുത്തു നമ്മൾ പിന്നിൽ കേറി... നമ്മൾ അപ്പൊ മനസ്സിൽ വലിയ ഒരു മാറ്റം കണക്ക് കൂട്ടി... 



അതേ റിച്ചുവും റയുക്കയും മാത്രം അല്ല... നമ്മളെ മാഷും ഉമ്മച്ചിയും അടക്കം നമ്മളെ അറിയുന്ന എല്ലാരും അത്ഭുതപ്പെടുന്ന ഒരു മാറ്റം 😊😊😊😊...


നമ്മൾ കോളേജിൽ കാലെടുത്തു വെച്ചത് തന്നെ ഒരു പുതിയ ആൾ ആയിട്ടാണ്... 



ആദ്യം തന്നെ റിച്ചുന്റെ ക്ലാസ്സിൽ ചെന്ന് ആ പെണ്ണിനോട് സോറി പറഞ്ഞു... പെണ്ണിന്റ സ്വഭാവം പെണ്ണിനെ അറിയൂ എന്ന് പറഞ്ഞത് പോലെ അവൾ നമ്മളെ മനസ്സിൽ ആക്കി... 



പിന്നെ നമ്മളെ ക്ലാസ്സിൽ ഒന്നും പറയേണ്ട... റയുക്കക്ക് അത്ഭുതം... നമ്മളെ നോക്കുന്നുണ്ട് ഇടക്കൊക്കെ... നമ്മൾ അപ്പൊ ഇളിച്ചു കാണിച്ചു കൊടുക്കും... ആദ്യയായിട്ടു ആണ് നമ്മൾ ഓന്റെ ക്ലാസ്സിൽ ഇത്രയും അച്ചടക്കം പാലിച്ചു ഇരിക്കുന്നത് 😜😜😜... 




ആ കടമ എല്ലാം ഭംഗിയായി നിറവേറ്റി... നമ്മൾ വീട്ടിലും എല്ലാർക്കും ഇഷ്ടപ്പെട്ട അച്ചടക്കം ഉള്ള ഒതുങ്ങിയ പെണ്ണ് ആയി മാറി... 




റിച്ചു ആണെങ്കിൽ നമ്മളെക്കാൾ ഡീസെന്റ് ആയോ എന്ന് ഒരു സംശയം 😩😩😩... ഇതാ ഞാൻ നന്നാവാതെ... ഇവൻ എന്തിനാ ഇപ്പൊ ഇങ്ങനെ മാറുന്നത്... 


~~~~~~~~~~~~~~~~~~~~~~~


നമ്മൾ ഇന്ന് നമ്മളെ വീട്ടിൽ പോവാണ്... അതിന്റ ഒരു സന്തോഷം കൊണ്ട് നമ്മക്ക് എന്താ ചെയ്യേണ്ടേ എന്ന് തന്നെ അറീല... 



പോകുന്ന വഴി അവരുടെ ഷോപ്പിൽ ഇറങ്ങി... അവർ എല്ലാരും ഞങ്ങളെ ഒരുമിച്ചു കണ്ടു നോക്കുന്നുണ്ട്... ഇവിടം ആകെ അന്ന് നമ്മളെ സ്വഭാവം തെളിയിച്ചതല്ലേ... 🙄🙄🙄




നമ്മൾ ഫറുനും മാഷിനും ഉമ്മക്കും ഒക്കെ ഓരോന്നു സെലക്ട്‌ ചെയ്യുമ്പോൾ എല്ലാം അവരൊക്കെ ഇവൾ ഇവൻ കെട്ടിയത് മുതൽ നന്നായോ എന്ന മട്ടിൽ നോക്കുന്നുണ്ട്... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



മറ്റുള്ളവർക്ക് വാങ്ങുമ്പോൾ പോലും ഇത്രയും ടൈം എടുക്കുമോ... ഒടുക്കം നമ്മൾ തന്നെ സെലക്ട്‌ ചെയ്തു എടുത്തു കൊണ്ട് അവളെയും കൂട്ടി ഇറങ്ങി... 




അവളെ വീട്ടിൽ എത്തിയപ്പോ പിന്നെ നമ്മൾ ആയില്ലേ താരം... 😊😊😊അവളെ ഒരാളും നോ മൈൻഡ്... ഫുഡ്‌ ഒക്കെ നമ്മളെ തീറ്റി കൊന്നില്ല എന്നെ ഉള്ളൂ... 




"ഇവൾ വീട്ടിൽ ഒക്കെ എങ്ങനെയാ മോനെ... "



അവളെ ഉമ്മച്ചി നമ്മളെ നോക്കി അത് ചോദിച്ചപ്പോ നമ്മൾ അവളെ നോക്കി.... 🤔🤔🤔🤔അവൾ പറയു എന്ന് ആക്ഷൻ കാണിക്കുന്നുണ്ട്... 



😝😝😝ഇപ്പൊ ശരിയാക്കി താരം... 




"ഓഹ്.. 

അതൊന്നും പറയാതെ ഇരിക്കുന്നത് ആണ് ഉമ്മാ നല്ലത്... 

ഇവളെ പോലെ ഒരുമടിച്ചിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടില്ല... 

കോളേജിൽ പോകാൻ നേരം എണീറ്റു ഇത്താനെയും ഉമ്മിയെയും ഒക്കെ കഷ്ടപ്പെടുത്തികൊണ്ട് ഇരിക്കാ... 

എന്നെയും വെറുതെ വിടാറില്ല... 

ഇവളെ ഡ്രസ്സ്‌ ഒക്കെ തേച്ചു കൊടുക്കുന്നത് പോലും ഞാൻ ആണ്... "😪😪😪




അവളെ നോക്കി കണ്ണു കൊണ്ട് എങ്ങനെ എന്ന് കാണിച്ചു... അവൾ ഭദ്രകാളി ആവും എന്ന് കരുതിയ നമ്മക്ക് തെറ്റി... അവൾ നമ്മളെ ഒന്ന് നോക്കാൻ പോലും നിക്കാതെ ഏതോ ചിന്തയിൽ ആണ്... 


അപ്പൊ തന്നെ അവളെ ഉമ്മ തല്ലി... ഒന്നും വേണ്ടായിരുന്നു 😖😖😖...



😖😖😖കാര്യം കയ് വിട്ടു പോയി... അവൾ കണ്ണും നിറച്ചു മുകളിലെക്ക് ഒറ്റ ഓട്ടം... 



"അതൊന്നും മോൻ കാര്യം ആകേണ്ട... മോൻ കഴിക്ക്... "



😕😕😕നമ്മളെ വയർ ഒക്കെ നിറഞ്ഞു... 



അവളെ പിന്നാലെ വിട്ടു എങ്കിലും മുറിയിൽ ഇരുന്നു കരയുന്ന അവളെ കണ്ടപ്പോ വിഷമം തോന്നി... 



അവൾ ഇപ്പൊ അങ്ങനെ ഒന്നും അല്ലല്ലോ... എല്ലാം ചെയ്യാൻ അവൾക്ക് ഒരു മടിയും ഇല്ല... ഇക്കുവിനു പോലും അയൺ ചെയ്തു കൊടുക്കുന്നത് അവളാണ്... 



"അയ്യേ പച്ചു കരയാ... 

നീ ഇത്രക്ക് തൊട്ടാവാടി ആണോ...? 

ഞാൻ വെറുതെ പറഞ്ഞത് ആണെന്ന് നിനക്കും അറിയാം... കാരണം നീ അങ്ങനെ ഒന്നും അല്ല എന്ന് നിനക്ക് അറിയാം... 

പക്ഷെ നിന്റെ ഉമ്മ തല്ലും എന്ന് കരുതിയില്ല... അത് കണ്ടപ്പോ വേണ്ടായിരുന്നു എന്ന് തോന്നി... "



"നമുക്ക് പോവാം... "

അത് മാത്രം ആയിരുന്നു അവളുടെ മറുപടി... 




"നിന്റെ ഉമ്മ ഒന്ന് തല്ലി എന്ന് കരുതിയാണോ പോകുന്നത്... നിന്റെ ഉമ്മയല്ലേ അത്... അത് ക്ഷമിചൂടെ... "



"അതൊന്നും അല്ല റിച്ചു... ഉമ്മ എന്നെ തല്ലുന്നതു ആദ്യയായിട്ടു അല്ല... 

പിന്നെ കരഞ്ഞു പോയത്... നിനക്ക് എങ്കിലും എന്നെ കുറിച്ച് നല്ലത് പറയാൻ തോന്നിയില്ലല്ലോ അതാ... "



"അപ്പൊ പോകണം എന്ന് പറഞ്ഞത്... "



"അത്... അത്... എന്തോ എന്റെ മനസ്സിൽ അങ്ങനെ തോന്നി... 

റയുക്ക പുറത്ത് പോയത് അല്ലേ... ഉമ്മിയും ഇത്തയും മാത്രം അല്ലേ അവിടെ... അതാ "



അപ്പൊ തന്നെ നമ്മളെ ഫോൺ റിങ്ങ് ചെയ്യുന്ന കണ്ടു എടുത്തു നോക്കി... ഇക്കു ആണ്... 



"ഡാ നിങ്ങൾ രണ്ടും എത്രയും പെട്ടെന്ന് ഇങ്ങോട്ട് വരണം... "

ഇക്കു അത് മാത്രം പറഞ്ഞു വെച്ചു... 😪😪😪ഇവളെ വാക്കും ഇക്കുന്റെ വാക്കും കൂടെ ആകെ ടെൻഷൻ ആയി... 




ഞങ്ങൾ രണ്ടും പെട്ടെന്ന് അവരോട് ഒക്കെ യാത്രയും പറഞ്ഞു ഇറങ്ങി... 



വീട്ടിൽ എത്തിയപ്പോ എല്ലാരും ഉണ്ട്... ആർക്കും ഒന്നും പറ്റിയില്ല... പിന്നെ എന്തിനാ വിളിച്ചു കൊണ്ട് വന്നേ 🤔🤔🤔... 



നമ്മൾ എന്തെങ്കിലും ചോദിക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഇക്കു നമ്മളെയും കൂട്ടി വണ്ടിയിൽ കയറി... 



എവിടെയൊക്കെയോ നിർത്തി എന്തൊക്കെയോ വാങ്ങുന്നുണ്ട്... ഇതൊക്കെ എന്തിനാ... ആവോ ആർക്കറിയാം... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



ആ കുരിപ്പ് വീട്ടിൽ നിന്നു ഓന്റെ തനി സ്വഭാവം പുറത്ത് എടുത്തു എങ്കിലും നമ്മൾ അത് കാര്യം ആക്കിയില്ല... 



മുമ്പ് എങ്ങാനും ആണെങ്കിൽ ഓന്റെ തലമണ്ട പൊട്ടിച്ചേനെ... 😊😊



മുറിയിൽ എത്തിയപ്പോ തന്നെ ഇത്ത വിളിച്ചു... പെട്ടെന്ന് വരണം എന്ന് പറഞ്ഞു... പേടിക്കാൻ ഇല്ല എന്ന് പറഞ്ഞു എങ്കിലും ടെൻഷൻ ആയിരുന്നു.... 




എല്ലാരും പുഞ്ചിരിച്ചു നിൽക്കുന്ന കണ്ടപ്പോ സന്തോഷം തോന്നി എങ്കിലും ആകാംക്ഷ ഉണ്ടായിരുന്നു...




നമ്മളെ ചെക്കനെയും കൂട്ടിറയുക്ക പോയപ്പോ ആണ് എല്ലാരും അത് പറയുന്നത്... 



വേറെ ഒന്നുമല്ല... 🤭🤭🤭നമ്മളെ ചെക്കന്റെ ബർത്ത്ഡേ... അതും ഇന്ന് കൃത്യം പന്ത്രണ്ടു മണിക്ക്... 

ആ ടൈം തന്നെ ഉറക്കം കളഞ്ഞു കേക്ക് മുറിക്കണം അത്രേ... 



🤔🤔🤔ഈ റയുക്ക വട്ടൻ ആണോ... ഉറക്കം കളയാൻ... നാളെ എങ്ങാനും പോരെ... 


~~~~~~~~~~~~~~~~~~~~~~~


ചെക്കൻ വന്നപ്പോ തന്നെ ബെഡിൽ വീണു... നമ്മൾ നല്ല ഒരുക്കം തന്നെ നടത്തി... 

ഇത്തയൊക്കെ ചെക്കന് ഉള്ള ഗിഫ്റ്റ് ഒക്കെ ആയാണ് നിൽപ്പ്... 



😪😪😪നമ്മളെ കയ്യിൽ ഒന്നുമില്ല... പാവം നമ്മൾ... എന്ത് ചെയ്യും... 



എല്ലാം റെഡി ആയപ്പോ റയുക്ക നമ്മളെ ഓനെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞയച്ചു... 

നമ്മൾ മുറിയിൽ ചെന്നു ഒരുപാട് തട്ടി വിളിച്ചു നോക്കി നോ റെസ്പോൺസ്... 




നമ്മൾ ഓന്റെ കവിളിൽ നോക്കി നല്ല അടാർ കടി വെച്ചു കൊടുത്തു... 

ഓൻ അലറി കൊണ്ട് എഴുന്നേറ്റു... നമ്മളെ നോക്കി കവിളിൽ കയ് വെച്ചു... 




"നിനക്ക് എന്താടി പേയും ഇളകിയോ... പാതിരാത്രി എന്നെ ഇട്ടു കടിക്കാൻ... "



"അയ്യോ... അങ്ങനെ ആണോ തോന്നിയെ... ഞാൻ കെട്ടിയോന് ഒരു ഗിഫ്റ്റ് തന്നത് അല്ലേ... "



"ഗിഫ്റ്റ് പോലും ഇതോ... "



"ഇതിലും വലിയ ഗിഫ്റ്റ് തരാം...ഇപ്പൊ ഇയാൾ താഴേക്ക് വന്നേ... "



ഓൻ ഉറക്കപ്പിച്ചാൽ ഒരു വിധം താഴെ എത്തി... എല്ലാം കണ്ടപ്പോ തന്നെ ഓന് ഓടി ചെന്നു റയുക്കനെ കെട്ടിപ്പിടിച്ചു... 



"താങ്ക്സ് ഇക്കു.... താങ്ക്സ്... "എന്നൊക്കെ പറഞ്ഞു സീൻ കോൺട്രാ ആക്കി... ചെക്കൻ കണ്ണീർ ഒലിപ്പിച്ചു 😖😖😖😪... കണ്ടു നിന്ന നമ്മൾ വരെ കരഞ്ഞു പോയി... 




കേക്ക് മുറിച്ചു ആദ്യം തന്നെ റയുക്കയുടെ വായിൽ വെച്ചു കൊടുത്തു... അപ്പൊ ഓന് തിരിച്ചു റയുക്ക ഒരു ഗിഫ്റ്റ് ബോക്സ്‌ കൊടുത്തു... 

ഓന് ഉള്ളതിനേക്കാൾ കൂടുതൽ നമ്മക്ക് ആയിരുന്നു അതിൽ എന്താണ് എന്ന് അറിയാൻ ഉള്ള ആകാംഷ... 



പിന്നെ കേക്ക് വായിൽ വെച്ചു കൊടുത്തത് ഉമ്മിക്ക് ആയിരുന്നു... ഉമ്മി നല്ലൊരു മുത്തം കൊടുത്തു റിച്ചുന്... 😘😘



മൂന്നാം സ്ഥാനം നമ്മക്ക് ആണെന്ന് കരുതി നമ്മൾ നല്ല ഒരു കിസ്സ്‌ തന്നെ കൊടുക്കാം ഓന് ഗിഫ്റ്റ് ആയിട്ട് എന്നൊക്കെ മനസ്സിൽ കണക്കു കൂട്ടി... 😜😜😜



😏😏😏അവിടെയും പോയി... മൂന്നാം സ്ഥാനം ഇത്തക്കാ... നമ്മക്ക് നാല് എങ്കിലും കിട്ടുമോ എന്തോ... 



കേക്ക് തിന്നാൻ ഉള്ള കൊതികൊണ്ട് ഒന്നുമല്ല... ഓന് ആദ്യയായിട്ടു നമ്മക്ക് വായിൽ ഒക്കെ വെച്ചു തരുന്നതു അല്ലേ എന്നൊക്കെ കരുതി ആണ്... 



അപ്പൊ ഓന് കേക്ക് കട്ട്‌ ചെയ്യുന്ന കണ്ടു നമ്മക്ക് വീണ്ടും പ്രതീക്ഷ പൊട്ടി മുളച്ചു... അടുത്തത് കിട്ടും അല്ലേ... 



😕😕😕എല്ലാ പ്രതീക്ഷയും തകിടം മറിച്ചു കൊണ്ട് ഓന്റെ ഫോൺ കിടന്നു കാറി... അതും എടുത്തു ഓന് കുറച്ചു മാറിപ്പോയി... 




പ്രതീക്ഷ എല്ലാം നഷ്ടപ്പെട്ട നമ്മളെ സഫി കേക്ക് സ്വയം എടുത്തു തിന്നു... നമ്മളെ കണ്ടു ദയ തോന്നിയോ എന്തോ നമ്മക്ക് നേരെ അവൻ കേക്ക് നീട്ടി... 

റിച്ചു വായിൽ വെച്ചു തരുന്നത് ഒക്കെ സ്വപ്നം കണ്ട എനിക്ക് അത് വാങ്ങാൻ തോന്നിയില്ല... 




ഫോണിൽ താങ്ക്സ് ഒക്കെ പറയുന്ന കേട്ടപ്പോ തന്നെ ഫ്രണ്ട്‌സ് ആണെന്ന് മനസ്സിൽ ആയി... എന്നാലും പ്രതീക്ഷയോടെ നമ്മൾ കാത്തു നിന്നു... 



ഇത്തയും ഉമ്മിയും ഒക്കെ ഫുഡ്‌ എടുത്തു വെക്കാൻ പോയി... എല്ലാം എടുത്തു വെച്ചപ്പോ തന്നെ ചെക്കൻ പെട്ടെന്ന് ഫോണും വെച്ചു എടിപിടി എന്ന മട്ടിൽ തിന്നു എണീറ്റു പോയി... 




"ഇക്കു... ഫ്രണ്ട്സ് ഒക്കെ ഒരു പാർട്ടി വെച്ചിട്ടുണ്ട്... ഞാൻ പെട്ടെന്ന് വരാം... "



റയുക്ക ഒന്ന് മൂളി കൊടുത്തു... കേട്ടപ്പോ തന്നെ നമ്മളെ മുഖത്തു പോലും നോക്കാതെ പച്ചു നീ കഴിച്ചു പോയി കിടന്നോ ഞാൻ വന്നോളാം എന്നും പറഞ്ഞു ഒറ്റ പോക്ക്... 



😭😭😭😭സങ്കടത്തിൽ നമ്മളെ കണ്ണ് നിറഞ്ഞു പോയത് ആരും കാണാതെ ഇരിക്കാൻ നമ്മൾ തിരിഞ്ഞു നിന്നു...



എല്ലാരും ഫുഡ്‌ കഴിക്കാൻ വിളിച്ചു എങ്കിലും നമ്മൾ വീട്ടിന്നു പള്ള നിറച്ചു കഴിച്ച കൊണ്ട് വിശപ്പില്ല എന്ന് പറഞ്ഞു മുറിയിൽ വന്നു... 



വീട്ടിൽ നിന്നും നമ്മക്ക് അവൻ തന്ന പണി കൊണ്ട് ഒന്നും തിന്നാൻ പറ്റിയില്ല... നല്ല വിശപ്പ്‌ ഉണ്ട്... എന്നാലും ആ തെണ്ടിയോട് ഉള്ള ദേഷ്യം കാരണം ഒന്നും തിന്നാൻ പോയില്ല 😏😏... 



ഇതാ ഞാൻ നേരെ ആവാതെ... ആവാനുള്ള ശ്രമം തുടങ്ങിയെ ഉള്ളൂ കെട്ടിയോൻ വരെ വില തരുന്നില്ല... 😖😖😖


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



നമ്മൾ ഫ്രണ്ട്‌സ് ഒക്കെ ആയി ചെറിയ ഒരു പാർട്ടി ഒക്കെ കഴിഞ്ഞു വന്നപ്പോ നമ്മളെ കെട്ടിയോൾ നല്ല ഉറക്കത്തിൽ ആണ്... ഉറങ്ങിയാൽ പിന്നെ ആൾ പാവാ... 😊😊😊




നമ്മൾ ഓളെയും കെട്ടിപ്പിടിച്ചു കിടന്നു... നമ്മൾ അവളെ മൈൻഡ് ചെയ്യാതെ മനപ്പൂർവം നിന്നത് ആണ്... അതിനു ഉള്ളത് അവൾ രാവിലെ തന്നെ തിരിച്ചു തരും എന്ന് ഉറപ്പുണ്ട്... 



രാവിലെ കുളിച്ചു ഫ്രഷ് ആയി നമ്മൾ താഴേക്കു ചെന്നു... അവൾ ചായയും തന്നു ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോയി... 



ഇങ്ങനെയും നന്നാവും അല്ലേ മനുഷ്യർ... നമ്മളെ തലമണ്ട പൊട്ടിക്കേണ്ട ടൈം ആയി... എന്നിട്ടും നോട്ടം കൊണ്ട് പോലും അവൾ വേദനിപ്പിച്ചതും ഇല്ല 😖😖😖... ഒന്ന് സംസാരിക്കാൻ പോലും നിക്കുന്നില്ല... 




നമ്മൾ മുറിയിൽ ചെന്ന് അവളെ ഉറക്കെ വിളിച്ചു... ടെസ്റ്റിംഗ് 😜😜😜... അവൾ വന്നു എന്താ എന്ന് അലറിയൊന്നും ഇല്ല... പതിയെ ചോദിച്ചു...




"നമുക്ക് ഒന്ന് പുറത്ത് ഒക്കെ പോയി വരാം... നീ റെഡി ആയെ... "




"ഞാൻ വരുന്നില്ല... അത്രക്ക് നിർബന്ധം ആണെങ്കിൽ ഇക്കു,, ഉമ്മി,, ഇത്ത... പോരെങ്കിൽ ഫ്രണ്ട്‌സ് ഒക്കെ ഉണ്ടല്ലോ അവരെയും കൂട്ടിക്കോ... "




എന്നും പറഞ്ഞു തിരിച്ചു പോകാൻ നിന്ന അവളെ കയ്യിൽ പിടിച്ചു നമ്മളിലേക്ക് അടുപ്പിച്ചു നിർത്തി... 




"അത് നീ പറഞ്ഞത് എന്തെങ്കിലും മനസ്സിൽ വെച്ചാണോ...

അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പൊ പറയണം... "



ഒന്നുല്ല എന്ന് അവൾ കണ്ണ് ഇറുക്കി കാണിച്ചു... അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് തികച്ചും സാൻങ്കൽപികം മാത്രം എന്ന മട്ടിൽ നിക്കാ 😏😏😏... 




"സത്യം പറ... നിനക്ക് ഞാൻ കേക്ക് തരാത്തതിൽ നിനക്ക് സങ്കടം ഇല്ലേ... 

പിന്നെ നിന്നെ മൈൻഡ് ചെയ്യാതെ ഫ്രണ്ട്‌സ് വിളിച്ചപ്പോ പോയതിന് സങ്കടം ഇല്ലേ... "



നമ്മളെ ചോദ്യം കേട്ടു ഓൾ അന്തം വിട്ട കുന്തം പോലെ നിക്കുന്നുണ്ട്... 



"ഓഹോ... 

അതൊക്കെ അറിയാം ബർത്ത്ഡേ ബോയ്ക്ക്... എന്നിട്ടാണല്ലേ എന്നെ അവോയ്ഡ് ചെയ്തത്... 

അവരൊക്കെ ആണല്ലേ നിന്റെ ജീവിതത്തിൽ പ്രാദാന്യം ഉള്ളവർ... എനിക്ക് നിന്റെ ജീവിതത്തിൽ ഒരു സ്ഥാനവും ഇല്ലെന്ന് നീ തെളിയിച്ചു...

ഇനി എന്നെ വിട്ടേക്ക്... "



എന്നും പറഞ്ഞു അവൾ പോകാൻ നോക്കി... 



"എടീ അവരൊക്കെ എന്റെ ജീവിതത്തിൽ പ്രാദാന്യം ഉള്ളവർ തന്നെയാ 😛😛😛

പക്ഷെ എന്റെ ജീവിതത്തിൽ ബാക്കി എല്ലാം നീയാണ് മോളെ... "

അതും പറഞ്ഞു അവളെ മുഖം നമ്മളെ മുഖത്തിനു നേരെ പിടിച്ചു കൊണ്ട് വന്നു... 

അവൾ അപ്പൊ തന്നെ നമ്മളെ പിടിച്ചു ഒരു തള്ള് 😟😟😟...



"എന്നിട്ടാണോ എന്റെ വീട്ടിൽ ഇന്നലെ എന്നെ വിലകുറച്ചു കാണിച്ചത് 😠😠😠

എന്തൊക്കെ ആയിരുന്നു... 

എല്ലാറ്റിനും കൂടി ഒരിക്കൽ ഞാൻ തരുന്നുണ്ട്... "




"ഒരിക്കൽ ഒന്നും ആക്കണ്ട ഇപ്പൊ തന്നാലും ഞാൻ സ്വീകരിക്കും... "



"അയ്യട... ആ പൂതി അങ്ങ് മനസ്സിൽ ഇരിക്കട്ടെ... "

അവൾ ഒരു നടക്കും വീഴുന്ന ലക്ഷണം ഇല്ല 🙁🙁...




"എടീ പൊട്ടി... ഞാൻ നിന്റെ വീട്ടിൽ നിന്ന് പറഞ്ഞാൽ ഒന്നും അവർ വിശ്വസിക്കില്ല... 

അവരെ ഒക്കെ നിന്റെ ഭീഷണിപ്പെടുത്തി നിർത്തിയ പോലെ ഞാനും നിന്നെ പേടിച്ചിട്ട് പറയുന്നത് ആണെന്നെ അവർ കരുതൂ... പ്രത്യേകിച്ച് നിന്റെ അനിയത്തി... 

അതൊക്കെ അവർ നേരിട്ട് കണ്ടു മനസ്സിൽ ആക്കിക്കോട്ടെ... "




പിന്നെയും നമ്മളെ നോക്കിപ്പെടിപ്പിക്കാ... കുരിപ്പ് 😓😓😓...



"എന്റെ പച്ചു... നീ ഇങ്ങനെ ആലോചിച്ചു നിക്കുന്ന കണ്ടാൽ തോന്നും വല്ല ലോകം കീഴ്മേൽ മരിക്കുന്ന കാര്യം ആണെന്ന്... 😜😜😜

എനിക്ക് ഇട്ടു പണി തരാൻ അല്ലേ... അതൊക്കെ വന്നിട്ട് മതി... 

നീ വേഗം റെഡി ആവുട്ടോ മോളെ... "

എന്നൊക്കെ പറഞ്ഞു അവളെയും പോക്കെറ്റിൽ ആക്കി... അല്ല പിന്നെ 🙁🙁🙁



വരാൻ എന്തൊരു മടി ആയിരുന്നു... ഇപ്പൊ ഓളെ ആ ഐസ്ക്രീം തീറ്റ ഒന്ന് കാണണം 😛😛😛....നമ്മളോട് ഉള്ള ദേഷ്യം തീർക്കാൻ നോക്കാ... ബില്ല് കണ്ടു ഓടേണ്ടി വരുമോ 😒😒😒....




രാത്രി ആയിട്ടും പെണ്ണിന് വീട്ടിൽ പോകേണ്ട ആലോചന ഒന്നുമില്ല... സെൽഫി എടുത്തു ഫോൺ ചാർജ് പോലും തീർന്നു ഇപ്പൊ നമ്മളെ വെച്ചാ കളി... ഇനി അത് കൂടെ തീർന്നെങ്കിൽ സമാദാനം ആയി 🙄🙄🙄...




"ഡീ പച്ചു... നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താ... 

അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പൊ പറയണം... "




"അങ്ങനെ ഒന്നുമില്ല... പറയാൻ ഒരു പാട് ഉണ്ട് താനും... 

എല്ലാം നടത്തിത്തരും എങ്കിൽ പറയാം... "



"നീ പറയെടീ... 

എന്നെകൊണ്ട് പറ്റുമെങ്കിൽ നമുക്ക് ആലോചിക്കാം... "




"എനിക്ക് പഠിച്ചു പഠിച്ചു ഒരു si ആവണം... എന്നിട്ട് വേണം ഇപ്പൊ ഉള്ള si യെ എടുത്തു ചവിട്ടിക്കൂട്ടാന്... "



😪😪😪😪എന്ത് നല്ല നടക്കാത്ത സ്വപ്നം... ചോദിക്കണ്ടയിരുന്നു... 

പടച്ചോനെ അവളെ ആ ആഗ്രഹം ഒഴിച്ച് മറ്റു എന്ത് വേണമെങ്കിലും നടത്തിക്കൊടുത്തോ... 😖😖😖


~~~~~~~~~~~~~~~~~~~~~~~


കുളിച്ചു വന്നു നട്ടപ്പാതിരക്ക് ഓൾ കണ്ണാടിയുടെ മുന്നിൽ നിന്ന് ആക്ഷൻ കാണിക്കാൻ നിക്കാ... 

പോലീസ് യൂണിഫോം ഇട്ടാൽ എങ്ങനെ ഉണ്ടാവും എന്നാവും ആലോചന 😏😏😏...




നമ്മൾ അവളെ അടുത്ത് ചെന്ന് പിറകിൽ കൂടി കെട്ടിപ്പിടിച്ചു... 




"എന്താ... ഇവിടന്ന് ഒരു കളി... നിന്റെ മൊഞ്ച് ഒന്നും കുറഞ്ഞു പോയിട്ട് ഒന്നുമില്ല... കൂടിയിട്ടുണ്ട്... 

അതാണോ നോക്കിയത്... "




നമ്മളെ പിടിച്ചു ഒരു തള്ള് ആയിരുന്നു... എന്താ പറയാ 😕😕😕നമ്മൾ ബെഡിൽ വീണകൊണ്ട് ഒന്നും പറ്റിയില്ല... അല്ലേ കാണാം ആയിരുന്നു... പെറുക്കി എടുക്കേണ്ടി വന്നേനെ 🙄🙄🙄...




പടച്ചോനെ.. നമ്മളെ കൂടെയാ... 😝😝😝😝

അവൾ കട്ടിലിന്റെ കാലിന് തട്ടി നമ്മളെ മേലേക്ക് വീണു... 

കണ്ണും കണ്ണും കഥ പറഞ്ഞു... അങ്ങനെ ഒരു പാട്ട് ഇല്ലേ... അത് ഒന്ന് പ്ലേ ചെയ്തേ 😊😊😊...ഇവളെ ഒന്ന് കൂടെ വീഴ്ത്താൻ നോക്കട്ടെ... 




"പച്ചു... നീ ഇന്നലെ എന്നോട് പറഞ്ഞു... 

എനിക്ക് ഉള്ള ഗിഫ്റ്റ് തരും എന്ന്... 

എല്ലാരേം ട്രീറ്റ്‌ ചെയ്തു ഗിഫ്റ്റ് ഒക്കെ കിട്ടി... 

നിന്നെ ഇന്ന് മുഴുവൻ ട്രീറ്റ്‌ ചെയ്തിട്ട് നീ എന്താ എനിക്ക് ഗിഫ്റ്റ് ഒന്നും തന്നില്ല... "



അതൊക്കെ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ ഒക്കെ വെച്ചു ചോദിച്ചത് ആണ് 😘😘😘...



അവൾ നമ്മളെ കടിച്ചു കീറും എന്ന് കരുതിയ നമ്മക്ക് തെറ്റി... 

അവൾ നല്ലൊരു ചുംബനം തന്നെ തന്നു... 😍😍😍😍




അതും തന്നു പോകാൻ നോക്കിയ അവളെ നമ്മളും ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു... നമ്മളെ തടയാൻ നിക്കാതെ അവൾ അതിൽ ലയിച്ചു...

ഇനിയും വൈകിച്ചു പണി വാങ്ങേണ്ട എന്ന് കരുതി അവളെ വീണ്ടും നമ്മളിൽ ചേർത്ത് നിർത്തി... 

അവൾ ഇപ്പൊ എന്റെ മാത്രം ആയി മാറി... 

ഇനി കാര്യത്തിൽ കടക്കാൻ നോക്കട്ടെ... അപ്പൊ ഗുഡ് നൈറ്റ്‌ 😍😍😍😍....



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



കുളിച്ചു വന്നിട്ടും അവൻ പോത്ത് പോലെ ഉറങ്ങാ... വിളിച്ചു എണീറ്റ് കണ്ടു കൊണ്ടാ ബാത്‌റൂമിൽ കയറിയത്... വീണ്ടും ഉറങ്ങാ 😬😬😬...




നമ്മളും ഓനെ പോലെ ഉറങ്ങാതെ തന്നെയല്ലേ... 🤔🤔🤔ഇതിനെ ഇപ്പൊ എങ്ങനെ വിളിച്ചു ഉണർത്തും... 



നമ്മൾ പിന്നെ ഒന്നും നോക്കീല... നമ്മളെ മുടിയുടെ അറ്റം അവന്റെ ചെവിയിൽ തിരുകി... ഞെട്ടി എണീറ്റ് നമ്മളെ ഒരു നോട്ടം... 



ഞാൻ ഒന്നും അറിഞ്ഞ് ഇല്ല എന്ന ബാവത്തിൽ പോകാൻ നിന്ന നമ്മളെ കയ്യിൽ പിടിച്ചു അവന്റെ നെഞ്ചിൽ കൊണ്ടിട്ടു... 




കോപ്പിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിൽ ആയോണ്ട് നമ്മൾ ഓന്റെ വയറ്റിന് ഇട്ടു ഒരു കുത്ത് കൊടുത്തു മുങ്ങി... ഓൻ ഡീ എന്ന് അലറി... നോ മൈൻഡ് 🤭🤭...



നമ്മൾ താഴെ ചെന്ന് ചായ ഒക്കെ ഉണ്ടാക്കി എല്ലാർക്കും കൊടുത്ത് റിച്ചുവിനു ഉള്ളത് എടുത്തു മുറിയിൽ വന്നു... 




ഓൻ ബാത്‌റൂമിൽ ആണ്...അത് കൊണ്ട് തന്നെ ഫോൺ എടുത്തു വെറുതെ നെറ്റ് ഒക്കെ ഓണാക്കി...




വാട്സാപ്പിൽ പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു ലോഡ് ഫോട്ടോ വന്നിട്ടുണ്ട്... അതൊക്കെ കറങ്ങിതിരിഞ്ഞു ഡൌൺലോഡ് ആയപ്പോ നമ്മക്ക് ഒന്ന് മനസ്സിൽ ആയി... 




ആരോ ഇന്നലെ ഞങ്ങളെ കൂടെ തന്നെ ഉണ്ടായിരുന്നു എന്ന്... ഞങ്ങൾ എവിടെയൊക്കെ പോയോ... അവിടെ ഒക്കെ ഉള്ള ഫോട്ടോ... അതും ഞങ്ങൾ പോലും അറിയാത്ത തരത്തിൽ ഉള്ളത്... 




അത് ആരാവും എന്ന് ചിന്തിച്ചു ആ നമ്പറിൽ ഉള്ള ആളുടെ ഡിപി ഒക്കെ നോക്കിയെങ്കിലും ഒന്നും ആളെ ഫോട്ടോ ഒന്നുമല്ല... 




ആ ഫോട്ടോയിൽ നോക്കും തോറും എന്തോ ഒരു പേടി എന്നെ അലട്ടുന്നു എന്ന് തോന്നാ... ആരാവും അത്... വീണ്ടും വീണ്ടും അത് തന്നെ ചിന്തിച്ചു... 




അപ്പൊ ഡോർ തുറക്കുന്ന സൗണ്ട് കേട്ടു... റിച്ചു ആണെന്ന് മനസ്സിൽ ആയോണ്ട് ഫോൺ ഓഫാക്കി മുഖത്തു ഒരു ഡ്യൂപ്പ് ചിരിയും ഫിറ്റ്‌ ചെയ്തു നിന്നു.... 


"എന്താടി ഒരു കള്ള ലക്ഷണം "... 

ഓന്റെ ചോദ്യം കെട്ടു നമ്മൾ ഒന്നു ഞെട്ടി എങ്കിലും പുറത്ത് കാണിച്ചില്ല... നമ്മൾ ഫോൺ ബെഡിൽ ഇട്ടു കണ്ണിറുക്കി ഒന്നുല്ലന്നു കാണിച്ചു... 




ചെക്കൻ നമ്മൾ നോക്കി നിൽക്കേ തന്നെ റെഡി ആയി നമ്മളെ നേരെ വന്നു... 




"നീ എന്താടി വരുന്നില്ലേ... "



"എങ്ങോട്ട്... "🤔🤔🤔



"ഡീ നിന്റെ ഫ്യൂസ് പോയോ ഇന്നലെത്തോടെ... 😛😛😛

കോളേജിൽ വരുന്നില്ലേ എന്ന്... "

പ്ര്ര്ർ.... ഇതാണോ ഞാൻ മറന്നു പോയി... 




"അയ്യോ ഞാൻ അത് മറന്നു... 

ഞാൻ റെഡി ആവട്ടെ.... "

എന്നും പറഞ്ഞു നമ്മൾ റെഡി ആവാൻ നിക്കുമ്പോ ആണ് അവൻ വന്നു നമ്മളെ മുന്നിൽ നിന്ന് നമ്മളെ അടിമുടി നോക്കുന്നത്... 



🙄🙄🙄എന്താണോ എന്തോ... നമ്മൾ എന്തേ എന്ന് പുരികം പൊക്കി ചോദിച്ചു... 



"നീ ഈ ഒരുങ്ങിയത് ഒക്കെ മതി... കൂടുതൽ ഒരുക്കം ഒന്നും വേണ്ട... "




"നിങ്ങൾക്കും തുടങ്ങി അല്ലേ ആ അസുഖം... 

അസൂയ... നിങ്ങൾ ആണുങ്ങൾക്ക് ഒരുങ്ങി ഇറങ്ങാം... അത് കണ്ടു ഞങ്ങൾക്ക് ഒന്നും പറയാനും ചോദിക്കാനും പാടില്ല... "



"അത് കൊണ്ട് ഒന്നുമല്ല... 

നിന്നെ ആരും നോക്കുന്നത് എനിക്ക് ഇഷ്ടം അല്ല... അത് കൊണ്ടല്ലേ മോളെ... 

ഇനി ആരെങ്കിലും അങ്ങനെ നോക്കിയാൽ അവനെ എന്താ ചെയ്യേണ്ടത് എന്നും എനിക്ക് അറിയാം... "



"അത് തന്നെയാ ഞാൻ ഇപ്പൊ പറഞ്ഞ ഈ അസൂയ... "



അത് നമ്മൾ പറഞ്ഞപ്പോ അവൻ നമ്മളെ അടുത്ത് വന്നു... നമ്മളെ മുഖം പിടിച്ചു ഓന്റെ മുഖത്തുനേരെ കൊണ്ട് വന്നു... 



"അതേടി... എനിക്ക് അസൂയ തന്നാ... നീ എന്റേത് മാത്രം ആണ്... അത് കൊണ്ടുള്ളതാ ബാക്കിയെല്ലാം... "

അത് കൂടി ഓൻ പറഞ്ഞപ്പോ ഒരു കാര്യം മനസ്സിൽ ആയി... നമ്മൾക്ക് കുറച്ചു മുമ്പ് കണ്ട ആ ഫോട്ടോസിനെ പറ്റി ഇവനോട് ഒന്നും പറയാൻ ഉള്ള ധൈര്യം ഇല്ലെന്ന് 😪😪😪... 



~~~~~~~~~~~~~~~~~~~~~


ഇന്ന് ഹോളിഡേ ആയത് കൊണ്ട് റിച്ചുന്റെ കാലു പിടിച്ചു കെഞ്ചിക്കൊണ്ട് ഇരിക്കാ നമ്മൾ... വേറെ ഒന്നിനും അല്ല... ഫ്രണ്ട്‌സ്ന്റെ കൂടെ ഈ ഒരു ഡേ ചിലവാക്കാൻ 😊😊😊... 




പക്ഷെ ഇന്ന് നമ്മളെ മാഷും ഉമ്മയും ഫറുവും ഒക്കെ വരുന്നുണ്ട്... അത് കൊണ്ട് നാളെക്ക് മാറ്റിവെച്ചു നമ്മളെ പ്ലാൻ... മാളിൽ വെച്ചു കറക്കം... എവിടെ എങ്കിലും ഇരുന്നു കുറെ സംസാരിക്കും അതാ പതിവ്... ഇപ്പൊ എനിക്ക് പറയാൻ ഒരു പാട് ഉണ്ട് 😰😰😰.... 




നമ്മൾ ഫുഡ്‌ ഒക്കെ റെഡി ആക്കി അവരെയും കാത്തു ഇരുന്നു... പിന്നെ നമ്മളും ഇത്തയും സഫിയും ഉമ്മിയും കൂടെ ഫോണിൽ ലുഡോ കളിക്കാൻ തുടങ്ങി... 




ഞങ്ങളെ വാശിയെറിയ കളി കണ്ടു കൊണ്ടാ അവർ വന്നത്... റിച്ചുവും റയുക്കയും അവരെ അകത്തേക്ക് കൊണ്ട് വരുമ്പോ ഞങ്ങളെ കളി കണ്ടു സ്റ്റെക്ക് ആയോ എന്തോ... 



"ഇവൾ വന്നു ഇവരെ കൂടെ ചീത്ത ആക്കിയോ... "

😭😭😭😭ഈ ഉമ്മച്ചിയെ കൊണ്ട് തോറ്റു... അങ്ങനെ ചോദിക്കാൻ ഇവരെ ഞാൻ വന്നിട്ട് നേരെ ആക്കുകയാ ചെയ്തത്... 




നമ്മൾ അപ്പൊ നോക്കിയത് റിച്ചുനെ ആണ്... ഓൻ പല്ല് കാട്ടി ഇളിക്കാ... 😟😟😟ഇവർ പോവും ആ പല്ല് ഇങ്ങോട്ട് എടുത്തോളാം... 




"ഇവൾ വന്നേ പിന്നെയാ ഇത് ഒരു വീട് ആയത്... കാലത്ത് തന്നെ ഇവളെ ഒച്ചയും ബഹളവും ഇല്ലെങ്കിൽ ഒരു ഉന്മേഷം കിട്ടില്ല... 

ഇവൾ കോളേജിൽ പോയാൽ വരുന്നത് വരെ ഇവിടെ ഞങ്ങൾ കാത്തിരിക്കും... "




😝😝😝ഉമ്മി ഇങ്ങള് ഇത്രയും വലിയ മനസിന്‌ ഉടമ ആയിരുന്നു അല്ലേ... വൈകിപ്പോയി അറിയാൻ... ഇതൊക്കെ ഉള്ളത് തന്നെ ആണോ... കേട്ടു പഠിക്കാൻ നോക്ക് എന്റെ ഉമ്മച്ചി... എപ്പോ എങ്കിലും വാ തുറന്നു ഇങ്ങള് ഒരു രണ്ട് വാക്ക് എന്നെ കുറിച്ച് നല്ലത് പറഞ്ഞതില്ല... കെട്ടിയോൻ ആണെങ്കിൽ അതിനേക്കാൾ ബെറ്റർ... 




ഫുഡ്‌ ഒക്കെ കഴിക്കുമ്പോൾ നമ്മൾ ഉണ്ടാക്കിയത് ആണെന്ന് പറഞ്ഞു ആരും വിശ്വസിചില്ല... ഫറുന്റെ കണ്ണ് പുറത്തേക്ക് തള്ളിയില്ല എന്നെ ഉള്ളൂ... 



അത് എങ്ങനെയാ... അവൾക്ക് മുമ്പ് ഒരു നൂഡിൽസ് ഉണ്ടാക്കി കൊടുത്തത് രണ്ട് മണിക്കൂർ കൊണ്ടാ 😊😊😊.... 




നമ്മളെ മാഷ് ആണെങ്കിൽ ഇവൾക്ക് ഇങ്ങനെ ഒരു മാറ്റം ഉണ്ടായതിൽ വലിയ അത്ഭുതം ഒന്നുമില്ല എന്ന മട്ടിൽ ആണ്... കാരണം നമ്മൾ മുമ്പ് ഇങ്ങനെ ഒക്കെ ആയിരുന്നു... 😛😛😛എല്ലാരും നല്ലത് മാത്രം പറയുന്ന ഒരു കാലം... 




അവരൊക്കെ നമ്മളെ അവരെ കൂടെ ക്ഷണിച്ചു എങ്കിലും പിന്നെ വരാന്ന് പറഞ്ഞു റിച്ചു 😏😏😏... എന്നെ വിട്ടൂടെ... അതും ഇല്ല... അവിടെ ഒക്കെ പോയി നമ്മൾ ഒരു വിലസുന്നു ഇവൻ അറിയാം അതാ... 


~~~~~~~~~~~~~~~~~~~~~~~~


ഇന്ന് നമ്മളെ ഫ്രണ്ട്‌സ്ന്റെ കൂടെ ഉള്ള ഡേ ആയോണ്ട് രാവിലെ തന്നെ ഒരുങ്ങി... ഡ്രോപ്പ് ചെയ്യാം എന്നും പറഞ്ഞു കോപ്പ് ഉറങ്ങാ... 



"റിച്ചു... എണീക്ക്... പ്ലീസ് എണീക്ക്... "

അല്ലേലും സൺ‌ഡേ ഓൻ ഇങ്ങനെ തന്നെയാ... ഇക്കു വന്നു വിളിച്ചാൽ മാത്രേ കോപ്പ് എണീക്കു... 

ഷോപ്പിൽ ഒക്കെ പോകാൻ ഉള്ളോണ്ട് റയുക്ക നമ്മളോട് ഇവനെ വിളിക്കാൻ പറഞ്ഞു മൂപ്പര് പോയി... 




നമ്മളെ കുലുക്കി വിളി ഒന്നും ഇവിടെ ചിലവ് ആകാത്ത കൊണ്ട് നമ്മളെ സ്ഥിരം പരിപാടി തന്നെ എടുത്തു... 



ഓന്റെ കവിളിൽ നോക്കി ഒരു അടാർ കടി കൊടുത്ത്... 😝😝😝ചെക്കൻ എണീറ്റു നമ്മളെ നോക്കി... നമ്മൾ ഒന്ന് ഇളിച്ചു കാണിച്ചു പോയി കുളിക്കാൻ പറഞ്ഞു... ചെക്കൻ അപ്പൊ തന്നെ നമ്മളെ പിടിച്ചു വലിച്ചു... 😪😪😪




നമ്മൾ ആണെങ്കിൽ ഓന്റെ മേലേക്ക് വീണു... ഓന്റെ മുഖം നമ്മളിൽ അടുപ്പിച്ചു കൊണ്ട് വന്നു നമ്മളെ അധരത്തെ ആണ് ഓന് പ്രതികാരത്തിന് വേണ്ടി കണ്ടത്... അതൊക്കെ കടിച്ചു പൊട്ടിച്ചു എന്നാ തോന്നുന്നേ... 




നമ്മൾ ഇനി പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ ആകും എന്ന് ആയപ്പോ ഓനെ പിടിച്ചു തള്ളി... 




"പല്ലും കൂടി തേക്കാൻ മേല... എന്നിട്ട് ഓൻ വന്നേക്കുന്നു... പിടിച്ചു കടിക്കാൻ 😕😕😕... നാറിയിട്ട് പാടില്ല... "




😵😵😵😵അത് ഓന് തീരെ പിടിച്ചില്ല... നമ്മളെ പിന്നെയും പിടിച്ചു കൊണ്ട് പോയി ഓന്റെ മുഖം കൊണ്ട് വന്നു നമ്മളെ മുഖം മൊത്തം ഫേഷ്യൽ ചെയ്തു.... 



പിടിച്ചു തള്ളിയിട്ടും ഓന് ഒരു അടി പോലും പിന്നോട്ട് പോയില്ല... 😭😭😭




"ഇപ്പൊ എങ്ങനെ ഉണ്ട് മോളെ... എന്താ പറഞ്ഞത് നാറിയിട്ട് പാടില്ല എന്ന് അല്ലേ... ഇപ്പൊ മോളെയും നല്ല നാറ്റം കാണും... പോയി കുളിക്കാൻ നോക്ക്... "

എന്നും പറഞ്ഞു ഓൻ ബാത്‌റൂമിൽ കേറിപ്പോയി... 

പാവം ഞാൻ ഒന്നും വേണ്ടായിരുന്നു... 




നമ്മളെ ഡ്രോപ്പ് ചെയ്തു ഓൻ ഷോപ്പിൽ പോയി... നമ്മൾ മുമ്പേ ഇരിക്കാറുള്ള സ്ഥലത്ത് പോയി ഇരുന്നു... അവർ അപ്പൊ തന്നെ നമ്മളെ ലെഫ്റ്റും റൈറ്റ്ഉം ആയിട്ട് വന്നു ഇരുന്നു... നമ്മൾ ലേറ്റ് ആയതിൽ കുറെ കേൾക്കേണ്ടി വന്നു... 




ഇവിടെ വന്നപ്പോ തൊട്ട് അവളെ മിസ്സ്‌ ചെയ്യുന്നു എന്നും പറഞ്ഞു രണ്ടും മോങ്ങിതുടങ്ങി... ശരിക്കും ഇവിടെ ഒക്കെ ഞങ്ങളെ വരവ് അറിയിച്ചു കൊണ്ട് നടന്ന സ്ഥലം ആണ് ഇതൊക്കെ... പലരും ചോദിക്കാതെ ചോദിക്കുന്നുണ്ട് ഞങ്ങളെ നോക്കിക്കൊണ്ട്... അവൾ എവിടെ എന്ന്... പല മുഖവും ഞങ്ങളെ നല്ലോണം അറിയുന്നത് ആണ്... ഞങ്ങൾക്കും... 




"എടീ... രണ്ടിനെയും കാണണം എന്ന് പറഞ്ഞത് ഒരു പ്രദാന കാര്യം പറയാൻ വേണ്ടി ആണ്... അത് കേൾക്കുമ്പോ നിങ്ങൾ രണ്ടാളും പണ്ടത്തെ പോലെ കരയാൻ നിക്കാതെ ഫോർ ദ പീപ്പിൾ ആയി പ്രവർത്തിക്കണം.... ഓകെ ആണോ... "



"ഓക്കേ... "

രണ്ടും നമ്മളെ ചെവിയിൽ വന്നു അലറി... 

പറയുമ്പോൾ എന്താവും അവസ്ഥ 😪😪😪... 




"ആ വിനോദ്... അയാൾ ഇപ്പോളും എന്റെ പിറകെ തന്നെ ഉണ്ട്... 

അയാള് ആണ് നമ്മളിൽ നിന്ന് ഒരാളെ ഇല്ലാതെ ആക്കിയത്... അത് അവൻ തന്നെ പറഞ്ഞത് ആണ്... 

അന്ന് എനിക്ക് ഉള്ള ഗിഫ്റ്റ് ആണെന്ന് പറഞ്ഞു... 

അപ്പൊളൊന്നും ഒന്നും പറയാതെ കരയാൻ മാത്രേ എനിക്ക് ആയുള്ളൂ... 

ഇപ്പോളും അയാൾ എന്റെ പിന്നാലെ ഉണ്ട്... "



നമ്മളെ ഫോണിൽ അന്ന് വന്ന ആ ഫോട്ടോസ് ഒക്കെ കാണിച്ചു കൊടുത്തു... അവർക്ക് ഒന്നും വിശ്വസിക്കാൻ ആയില്ല... 😓😓😓



"നീ പറഞ്ഞത് പോലെ അവൻ ആണ് അവളെ കൊന്നത് എങ്കിൽ ഇത്രയും ആയിട്ടും നീ ഒന്നും ചെയ്തില്ലേ... അറ്റ്ലീസ്റ്റ് ഞങ്ങളെ പോലും അറിയിക്കാതെ ഇത്രയും ദിവസം നീ മറച്ചു വെച്ചു... "



"ഞാൻ പറഞ്ഞത് പോലെ അവൻ കൊന്നു എന്നല്ല... 

അവൻ അവളെ മുന്നിൽ ചെന്നു കാണും... 

എല്ലാം തകർന്നു നിക്കുന്ന അവൾ വീണ്ടും ആത്മഹത്യ ചെയ്തത് ആണ് എന്ന് ഉറപ്പാ... 

അല്ലാതെ അബദ്ധം കൊണ്ട് വീണത് ഒന്നുമല്ല അവളെ മരണ കാരണം... "



"എടീ... ഞങ്ങളെ തിരിച്ചു കിട്ടിയ സ്ഥിതിക്ക് അവൾ അവൻ മുന്നിൽ വന്നു എന്ന് കരുതി ആത്മഹത്യ ചെയ്യില്ല... അന്ന് ഞങ്ങൾക്ക് ഉറപ്പ് തന്നതാ... ഒരിക്കലും ഞങ്ങളെ വിട്ടു പോവില്ല എന്ന്... എനിക്ക് തോന്നുന്നു അവൻ അവളെ തള്ളിയിട്ടതാണെന്ന്... "

എന്ന് മിനി പറഞ്ഞത് കേട്ടപ്പോ നമ്മക്ക് വീണ്ടും പേടി വന്നു... 😰😰😰




"അതൊക്കെ പോട്ടെ... നിങ്ങൾ അല്ലേ പറഞ്ഞത് എന്റെ കോളേജിൽ വരാണെന്ന്... എന്നിട്ട് ഒരു വരവും കണ്ടില്ല... "



"അത് പിന്നെ ഞങ്ങൾക്ക് രണ്ടിനും സീറ്റ്‌ കിട്ടില്ലത്രെ... ഒരാൾ ആണെങ്കിൽ ഒക്കെയാ... "



"എന്ന പിന്നെ നിങ്ങളെ കോളേജിൽ എന്നെ കയറ്റി താടി... ഞാൻ ഒരാൾ അല്ലേ... "



"അതിന് നിന്റെ കെട്ടിയോൻ അവിടെ അല്ലേ... അങ്ങേരെ വിട്ടു നീ വരുമോ... "

അപ്പൊ ആണ് നമ്മക്ക് അത് ഓർമ വന്നത്... നമ്മളെ എങ്ങാനും പോയാൽ ശ്രീകൃഷ്ണന് പിന്നെ പെണ്ണുങ്ങളെ മേയ്ക്കാൻ മാത്രേ നേരം കാണൂ... 




"അപ്പൊ ഇനി സെക്കന്റ്‌ഇയർ നോകാം അല്ലേ... 

ഈ ഇയർ കെട്ടിയോന്റെ കൂടെ പോകാം അല്ലേ... "

നമ്മൾ ഒരുമാതിരി ബാവത്തിൽ പറഞ്ഞു... 

അവർ ആണെങ്കിൽ അതിനേക്കാൾ വലിയ ഭാവം കാണിച്ചു കൊണ്ട് ഇരിക്കാ... 😎😎😎




നേരം ഇരുട്ടിതുടങ്ങി... റിച്ചു വന്നു മാളിന് പുറത്ത് ഉണ്ടെന്ന് പറഞ്ഞു കാൾ ചെയ്തു ഞങ്ങൾ ഇറങ്ങി... ഇറങ്ങാൻ നേരം അവർ വീണ്ടും പറഞ്ഞു... 




"ആ വിനോദ് ഇനി നിന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്താൽ ഞങ്ങളെ അറിയിക്കണം... 

അന്ന് നടത്താൻ കഴിയാതെ പോയ ആ പ്ലാൻ ഞങ്ങൾക്ക് അങ്ങ് നടപ്പിൽ ആക്കാം..."

അത് അവരിൽ നിന്നും കേട്ടപ്പോ ഒരു ധൈര്യം വന്ന പോലെ... 



റിച്ചു കാറും എടുത്തു വന്നത് കൊണ്ട് അവരെയും ഡ്രോപ്പ് ചെയ്തു ഞങ്ങൾ വീട്ടിലേക്ക് വിട്ടു... 



"എന്ത്‌ ചർച്ച ആയിരുന്നു ഫ്രണ്ട്‌സ്ഉം ആയിട്ട് ഇത്രയും നേരം... 

ഞങ്ങൾ ആണുങ്ങൾ പോലും ഇത്രയും ടൈം ചർച്ച ഒന്നും നടത്തിയിട്ടില്ല... "



😜😜😜അസൂയ കണ്ടില്ലേ... 



"അതിന് നിങ്ങൾ ആണുങ്ങൾ ഇവിടെ എങ്കിലും പോയാൽ അവിടെ ഉള്ള പെണ്ണുങ്ങളെ വായി നോക്കി നില്കും... പിന്നെ എവിടെയാ ചർച്ച ചെയ്യാൻ നേരം... 

ഞങ്ങൾ ആണെങ്കിൽ ഇന്ന് മൊത്തം ചർച്ച ചെയ്തത് നിന്നെ കുറിച്ചു തന്നെയാ... 

ആ സുറുമി നിന്നെ തേച്ചു ഒട്ടിച്ചു പോയത് ആയിരുന്നു വിഷയം... "



നമ്മൾ അതും പറഞ്ഞു ചിരിച്ചു... ഓന്റെ നോട്ടം കണ്ടപ്പോ തന്നെ അതെല്ലാം നിന്നു 😩😩😩... 



"എന്താ പറഞ്ഞത്... 

എടീ നീ എന്താ പറഞ്ഞത് എന്ന്... "

എന്നും ചോദിച്ചു നമ്മളെ നേർക്ക് വന്നു... 



നമ്മൾ പേടിച്ചു പിറകിലെക്ക് പോയി എങ്കിലും ചുവരിൽ തട്ടി നിന്നു... അവൻ കയ്യിൽ പിടിച്ചു തിരിച്ചു പിന്നിൽ ആക്കി... നമ്മൾ ജീവിതത്തിൽ ഇന്ന് വരെ കാണാത്ത ഡാൻസ് മുഴുവനും കളിച്ചു... വേദന കൊണ്ടാ... 



"കയ് വിട് റിച്ചു... പ്ലീസ് ഇനി അങ്ങനെ ഒന്നും പറയില്ല... വിട് പ്ലീസ്‌... വേദനിക്കുന്നുണ്ട്... "

എന്നൊക്കെ കണ്ണീർ വന്നുകൊണ്ട് പറഞ്ഞു... അത് കണ്ടോ എന്തോ വിട്ടു എങ്കിലും കയ് പൊട്ടിപ്പോയോ എന്നൊരു ഡൌട്ട് ഇല്ലാതില്ല... 😰😰😰



"ഇനി നിന്റെ നാവിൽ നിന്ന് ആ പേര് എങ്ങാനും വീണാൽ ഇങ്ങനെ ആയിരിക്കും എന്നില്ല നിന്റെ ഈ കരച്ചിൽ... "

🙁🙁🙁ഈ കോപ്പിനെ മധുരം കൊണ്ട് തുപ്പാനും വയ്യ കയ്പ്പ് കാരണം ഇറക്കാൻ വയ്യ എന്ന് പറഞ്ഞത് പോലെയാ... വരട്ടെ ഇനി മിണ്ടാൻ 😣😣😣... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


പെണ്ണിന്റെ കണ്ണ് നിറയുന്ന കണ്ടു കൊണ്ടാണ് അവളെ വെറുതെ വിട്ടത്... അത്രക്ക് വേദന ആയിട്ടുണ്ട്... 



ഭാര്യ ആയിട്ടും അവളെ പേരും പറഞ്ഞു കളിയാക്കുമ്പോൾ ഇങ്ങനെ ഒക്കെ ചെയ്തില്ല എങ്കിലേ ഉള്ളൂ... ആ പേര് കേൾക്കുമ്പോൾ ഇപ്പൊ അത്രയും ദേഷ്യം വരുന്നുണ്ട് 😠😠😠... 




ഫുഡ്‌ ഒക്കെ വിളമ്പി തരുമ്പോൾ പെണ്ണ് നമ്മളെ ഒന്ന് നോക്കുന്നു പോലും ഇല്ല... അവളെ കയ്യിൽ നമ്മൾ പിടിച്ചതിന്റെ പാട് നല്ലോണം കാണുന്നുണ്ട്... അത് കൂടി കണ്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി... 




"നിന്റെ കയ്യിൽ ഇത് എന്ത് പറ്റി... "? 

എന്ന് ഇത്ത ചോദിച്ചപ്പോ അവൾ നമ്മളെ ഒരു നോട്ടം... 




"അത്... അത് കയ് ഡോറിന്റെ ഇടയിൽ ആയതാ... "അവൾ അതും പറഞ്ഞു കിച്ചണിൽ പോയി... 



"ഈ പെണ്ണിന് ഇപ്പോളും അവളെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല... "

എന്ന് ഇത്ത പറയുന്നത് കേട്ടപ്പോ നമ്മക്ക് ഫുഡ്‌ ഇറങ്ങാതെ ആയി... നമ്മൾ പെട്ടന്ന് തന്നെ മുറിയിൽ വന്നു സ്വയം ശപിച്ചു 😰😰😰... 




നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ ബെഡിൽ നിന്നും ഷീറ്റും തലയിണയും എടുത്തു നിലത്ത് വിരിക്കുന്ന കണ്ടു നമ്മൾ അതൊക്കെ വാങ്ങി ബെഡിൽ ഇട്ടു... 



"എടീ നീ അവളെ കാര്യം പറഞ്ഞത് കൊണ്ടല്ലേ... 

സോറി... നിനക്ക് നല്ലോണം വേദന ആയി അല്ലേ... "എന്നും പറഞ്ഞു അവളെ കയ്യിൽ പിടിച്ചു... 



😟😟😟😟നമ്മളെ കയ് തട്ടിമാറ്റി അവളെ കയ്യും പിൻവലിച്ചു... 



"സോറി... പ്ലീസ്... "

എന്നും പറഞ്ഞു അവളെ നോക്കി... 



"ഇപ്പൊ എന്നെ കൊണ്ട് ആവശ്യം ഉണ്ടായത് കൊണ്ടാണോ... ഈ സോറിയും കൊണ്ട് വന്നത്... 

രാത്രി മാത്രം വിരിഞ്ഞു വരുന്ന ഈ സ്നേഹം എനിക്ക് വേണ്ട... "




"നീ അങ്ങനെ ആണോ കരുതിയത്... നിനക്ക് എല്ലാരേം മനസ്സിൽ ആവും... എന്റെ മനസ്സിൽ നീ മാത്രേ ഉള്ളൂ... അത് കൊണ്ടാ നീ ഇപ്പോളും അവളെ പേര് പറഞ്ഞു കേട്ടപ്പോ നിന്നോട് അങ്ങനെ ഒക്കെ ചെയ്തത്... 

നിന്റെ കയ്യിലെ പാട് കണ്ടു സങ്കടം തോന്നി സോറി പറഞ്ഞത് ആണ്... അത് എന്റെ ആവശ്യം നിറവേറ്റാൻ വേണ്ടി ആണെന്ന് കരുതുന്നു എങ്കിൽ അത് നീ എത്രത്തോളം എന്നെ മനസ്സിൽ ആക്കി എന്നുള്ളതിന്റെ തെളിവ് ആണ്... "




അവൾ നമ്മളെ ഇത്രയേ മനസ്സിൽ ആക്കിയുള്ളൂ എന്നോർത്തു പിന്നെ ഒന്നും പറയാൻ നില്കാതെ നമ്മൾ ബെഡിൽ കിടന്നു... 



അവൾ ലേറ്റ് അണച്ചു നമ്മളെ മറ്റേ സൈഡിൽ വന്നു കിടന്നു... അവളെ മുഖം കാണുന്നത് കൊണ്ട് നമ്മൾ തിരിഞ്ഞു കിടന്നു... 




അപ്പൊ തന്നെ നമ്മളെ പിടിച്ചു അവളെ നേരെ കിടത്തി നമ്മളെ മുഖത്തു മൊത്തം അവൾ ചുംബനം കൊണ്ട് മൂടി 😍😍😍😍... ഒപ്പം ഒരായിരം സോറിയും... 



"അതേ മോളെ... രാത്രി മാത്രം വിരിഞ്ഞു വരുന്ന ഈ സ്നേഹം നിനക്ക് വേണ്ട എന്ന് പറഞ്ഞു... എന്നിട്ട് ഇപ്പൊ... "

ആ ചോദ്യം കേട്ടു അവളെ സ്ഥിരം പല്ലവി ആയ അവളെ ആ കടി കിട്ടി 😘😘😘😍😍😍... 

ഇപ്പൊ ആണ് സമാധാനം ആയത്... 




ഇന്ന് കോളേജിൽ ഒന്നും പോകാതെ ഇത്താന്റെ കൂടെ ഹോസ്പിറ്റലിൽ പോവാണ് എന്ന് പറഞ്ഞു പെണ്ണ് കിടന്നു കയർ പൊട്ടിക്കാ... ഇത്തക്ക് ഏഴാം മാസം ആയത് കൊണ്ട് പെണ്ണുങ്ങൾ കൂടെ പോണം എന്നും പറഞ്ഞു പോയി... 

നമ്മളെ എക്സാം അടുത്ത് എന്നും പറഞ്ഞു കോളേജിലെക്ക് ഒറ്റയ്ക്ക് വിട്ടു... 



അവൾ ആണെങ്കിൽ നമ്മക്ക് നല്ലൊരു ഫ്‌ളൈയിങ് കിസ്സും തന്നു അവൾ കാറിൽ കയറി പോയി 😒😒😒... 

അവൾ കൂടെ ഇല്ലാതെ എന്തോ പോകാൻ ഒന്നും മൂഡില്ല... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



ഒരു അനിയത്തി ആയി കൂടെ നിക്കാൻ ആണ് നമ്മക്ക് ആഗ്രഹം... ഞങ്ങളെ റിഫുട്ടിയായി ഇത്തടെ കാര്യങ്ങൾ നോക്കാൻ ആണ് നമ്മളെ പ്ലാൻ... അത് കൊണ്ട് തന്നെയാ ചെക്കനെ ഒറ്റയ്ക്ക് വിട്ടത്... പാവം 😟😟😟




ഫസിത്ത ഒക്കെ ഈ ടൈം ഞങ്ങളെ വീട്ടിൽ ആയോണ്ട് എല്ലാം കണ്ടു പരിചയം ഉണ്ട്... അന്നൊക്കെ ഇതിൽ ഒന്നും ഒരു താല്പര്യമില്ല... ഇപ്പൊ നമ്മക്ക് താല്പര്യം ഉണ്ട്... ഒരു കുട്ടി റിച്ചുനെ നമ്മക്കും വേണ്ടേ 😁😁😁... 



നമ്മളെ ഫോൺ റിങ്ങ് ചെയ്യുന്ന കേട്ടു മുന്നിൽ നിന്നും രണ്ടും ഒരു നോട്ടം... അമ്മാതിരി ട്യൂൺ ആണ് 😁😁😁ഇന്ന് ഇട്ടതാ... 



നോക്കുമ്പോൾ നമ്പർ കണ്ടു നമ്മൾ ഒന്ന് ഞെട്ടി... ഫോൺ സൈലന്റ് ഇട്ടു... എങ്കിലും അതേ നമ്പറിൽ നിന്ന് കുറെ ഫോട്ടോസ് വീണ്ടും വന്നു... 



ആ ഫോട്ടോ ഞങ്ങൾ മൂന്നും ഇന്നലെ ഫുഡ്‌ കഴിക്കുന്നതും സെൽഫി എടുക്കുന്നതും കരയുന്നതും കെട്ടിപ്പിടിച്ചു നിക്കുന്നത് എല്ലാം ഉണ്ട്... അപ്പൊ ഒന്ന് തിരിഞ്ഞു നോക്കാത്തതിൽ നമ്മക്ക് നമ്മളോട് തന്നെ ദേഷ്യം തോന്നി... 




അവൻ നമ്മളെ പിറകെ തന്നെ ഉണ്ടെന്ന് അപ്പൊ ആണ് മനസ്സിൽ ആയത്... എന്തായാലും അവന്റെ ഈ കളി ഇന്നത്തോടെ നിർത്തും എന്ന് തീരുമാനിച്ചു... 




ഇത്തയെ സ്കാനിങ് ചെയ്യാൻ വേണ്ടി അകത്തു കയറ്റി... റയുക്ക അവിടെ ചെയർ ഉള്ളിടത് പോയി ഇരുന്നു ഫോണിൽ നോക്കാൻ തുടങ്ങി... 



നമ്മൾ അപ്പൊ തന്നെ അവിടന്ന് മാറി നിന്നു ആ നമ്പറിൽ വിളിച്ചു... അപ്പൊ തന്നെ അത് എടുത്തു അയാള് പൊട്ടിചിരിക്കാ... 



"നിന്നെ കൊണ്ട് ഇപ്പൊ എങ്ങനെ എന്നെ വിളിപ്പിച്ചുവോ അത് പോലെ തന്നെ നിന്നെ ഞാൻ എന്റെ മുന്നിൽ എത്തിക്കും... 

ഇപ്പൊ നിനക്ക് മനസ്സിൽ ആയില്ലേ നിന്റെ പിറകെ അല്ല... കൂടെ തന്നെ ഞാൻ ഉണ്ടെന്ന്... "




അതും പറഞ്ഞു അയാള് ചിരിക്കുന്ന കേട്ടു എന്ത് പറയണം എന്ന് പോലും അറിയാതെ ആയി... 




"ഡാ... നിന്റെ ചിരി നിർത്തു... 

എന്ത് കണ്ടിട്ടാ ഈ ചിരിക്കുന്നത്... നിനക്ക് തോന്നുന്നുണ്ടോ നിന്നെ പേടിച്ചു വിളിച്ചത് ആണെന്ന്... 

എന്നാൽ അല്ല... നീ ഇങ്ങനെ പിറകെ നിന്ന് ഫോട്ടോസ് എടുത്തു ഫോട്ടോഗ്രാഫിക് പഠിക്കാതെ നേരിട്ട് വരാൻ നോക്ക്... എന്റെ മുന്നിൽ... "




"ഡീ നീ ആരെയാ വെല്ലു വിളിക്കുന്നത് എന്ന് ഓർമയുണ്ടോ... 

ഒരിക്കൽ ആമ ജയിച്ചു എന്ന് കരുതി എന്നും മുയൽ ഉറങ്ങണം എന്നില്ല... 

നിന്റെ ധൈര്യം, ആത്മവിശ്വാസം, തന്റേടം ഇതൊക്കെ നിന്റെ കൂടെ ഉള്ളവർ അല്ലേ... അവരൊക്കെ ഇല്ലാതെ ആയാൽ നീ വെറും ഒരു പെണ്ണ് മാത്രം ആയി എന്റെ മുന്നിൽ വരും... 

അന്ന് നിന്റെ മുന്നിൽ ഞാൻ വന്നു നില്കും... അതാണ് എനിക്ക് വേണ്ടത്... 

നിന്റെ ഭർത്താവ് പോലും നിനക്ക് ഉണ്ടാവണം എന്നില്ല... എന്നാലും നീ പേടിക്കേണ്ട നിനക്ക് ഞാൻ ഉണ്ടാവും നിന്റെ മാത്രം ആയി... "




അതൊക്കെ അവൻ പറഞ്ഞത് കേട്ടപ്പോ തന്നെ എന്റെ എല്ലാ ധൈര്യംവും പോയി... 




"ഇന്ന് നിന്റെ വേണ്ടപ്പെട്ട ഒന്നിനെയും കൂടി ഞാൻ ഇല്ലാതെ ആക്കി... 

അത് പറയാൻ വേണ്ടിയാ ഞാൻ വിളിച്ചത്... 

പേടിക്കേണ്ട ആരാണ് എന്ന് ഇപ്പൊ അറിയും... 

പിന്നെ നീ കാത്തു ഇരുന്നോ... എത്രയും പെട്ടെന്ന് എന്റേത് മാത്രം ആവാൻ... "




അതും പറഞ്ഞു കാൾ ഓഫ് ആയി... 

അത് കേട്ടപ്പോ ആരാണ് എന്ന് അറിയാതെ നമ്മക്ക് എന്താ ചെയ്യേണ്ടത് എന്നൊന്നും മനസ്സിൽ ആവാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... 




റയുക്ക വന്നു എന്ത് പറ്റി എന്ന് ചോദിച്ചു എങ്കിലും ഒന്നുമില്ല എന്ന് പറഞ്ഞു... നമ്മളെ വിളിച്ചു അവിടെ ഇരുത്തി ഇപ്പൊ വരാം എന്നും പറഞ്ഞു അങ്ങേര് പോയി... 



അവിടെ ഇരുന്നു നഖം കടിച്ചു കൊണ്ട് എന്താ അവൻ പറഞ്ഞത് എന്ന് ചിന്തിച്ചു കൂട്ടി... അപ്പൊ തന്നെ നമ്മളെ ഫോൺ റിങ്ങ് ചെയ്തു... 



കാളിങ് റിച്ചു... 

അത് കണ്ടപ്പോ തന്നെ നമ്മളെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു... 


അവന് ഒന്നും ഉണ്ടാവരുത് എന്ന് പ്രാർഥിച്ചു കൊണ്ട് നമ്മൾ ഫോൺ എടുത്തു... 




"റിച്ചു... നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ... "

എന്നായിരുന്നു ആദ്യം തന്നെ ചോദിച്ചത്... 



"എന്താടി ഇങ്ങനെയൊക്കെ ചോദിക്കുന്നത്... 

നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ... "




"ഏയ് ഇവിടെ കുഴപ്പം ഒന്നുമില്ല... 

അല്ല നിനക്ക് ഞാൻ കൂടെ ഇല്ലാത്ത കൊണ്ട് എന്തെങ്കിലും പ്രശ്നം... 

അതാ ചോദിച്ചത് 😛😛😛... "




"ഹോ എന്റെ പൊന്നു മോളെ ഇതൊന്ന് നിർത്തു... 

ഞാൻ വിളിച്ചത് നിങ്ങൾ വീട്ടിൽ എത്തിയോ എന്ന് അറിയാൻ വേണ്ടിയാ... 

ക്ലാസ്സിൽ നിന്ന് ഹാഫ്ടൈം പുറത്ത് ഇറങ്ങിയപ്പോ വിളിച്ചതാ... "



"അത് സ്കാനിങ് കഴിഞ്ഞു വന്നാൽ പോവും... "

എന്നും പറഞ്ഞു വെച്ചു... 




അവന് കുഴപ്പം ഒന്നുമില്ല എന്ന് അറിഞ്ഞു സമാധാനം ആയി... 

എന്നാലും ബാക്കിയുള്ളവരെ കൂടി വിളിച്ചു നോക്കി... 

ഇപ്പൊ അവർ ഒക്കെ ക്ലാസ്സിൽ ആവും... ആരെയും കിട്ടിയില്ല 😪😪😪... 




ഞങ്ങൾ വീട്ടിൽ എത്തി എങ്കിലും അവൻ പറഞ്ഞത് പോലെ ഒന്നും കേട്ടില്ല... എങ്കിലും മനസ്സിൽ എന്തൊക്കെയോ നടക്കാൻ പോകുന്നു എന്ന ഒരു ചിന്ത ആയിരുന്നു... 




പിന്നെ രണ്ട് ഡേ കഴിഞ്ഞു എങ്കിലും അവൻ വിളിച്ചില്ല... അപ്പൊ പിന്നെ നമ്മൾ വീണ്ടും ഹാപ്പി ആയി... 

ബട്ട്‌ ഇപ്പൊ അത് പോവാ... 😭😭😭




ഇത്തയെ ഉമ്മയും അവരെ സഹോദരിയും കൂടെ പ്രസവത്തിനു കൊണ്ട് പോകാൻ വന്നിരിക്കുന്നു... അത് തന്നെയാ നമ്മളെ വിഷമം... 

നമ്മക്ക് മാത്രമല്ല ഈ വീട്ടിലെ എല്ലാരും വിഷമത്തിൽ ആണ്... 




റയുക്ക സമ്മതിക്കില്ല എന്ന് കരുതിയ നമ്മക്ക് തെറ്റി... കെട്ടിയോൻ തടഞ്ഞു എങ്കിൽ ആരും കൊണ്ട് പോവില്ലല്ലോ... 




"കുറച്ചു ദിവസം അവിടെ നിക്കട്ടെ... അവിടെ നിന്ന് അവൾക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടായാൽ ഹോസ്പിറ്റലിൽ പോകാൻ ഒക്കെ റിസ്ക് ആണ്..."

എന്ന് റയുക്ക പറഞ്ഞത് കേട്ടപ്പോ കുറച്ചു ആശ്വാസം ആയി... 




ഇത്ത എല്ലാരോടും യാത്ര ഒക്കെ പറഞ്ഞു റയുക്കാ നെ ഉപദേശം കൊണ്ട് മൂടി... ലേറ്റ് ആയി വീട്ടിൽ വരരുത്, അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത്എന്നൊക്കെ 😛😛😛😛... 




ഒക്കത്തിനും മൂളികൊടുക്കുന്ന കേട്ടാൽ ഒരു സാർ ആണ് നിൽക്കുന്നതു എന്ന് പറയൂല 😝😝😝... പാവം സാർ ഭാര്യയെ ഇത്രക്ക് പേടിയോ... 




റിച്ചുനെയും കുറെ ഉപദേശിച്ചു... നേരെ ആവോ എന്തോ 🤔🤔🤔... അല്ലേ നമ്മൾ തന്നെ രംഗത്ത് ഇറങ്ങേണ്ടി വരും... 



പിന്നെ നമ്മളെ അടുത്തേക്ക് വന്നു... നമ്മളെ പിന്നെ ഉപദേശിച്ചു നേരെ ആക്കേണ്ട കാര്യം ഒന്നുമില്ലല്ലോ... നമ്മളെ പോലെ ഒരുത്തിയെ ഇവിടെ എങ്ങും കാണാൻ കിട്ടുമോ 😊😊😊... 




"റയുക്കക്ക് എന്ത് ആവശ്യം വന്നാലും ചെയ്തു കൊടുക്കണം... നല്ലത് പോലെ നോക്കണം... "




"അത് പിന്നെ പറയണോ ഇത്ത... ഇങ്ങളെ കെട്ടിയോനെ കണ്ണ് എടുക്കാതെ നോക്കിക്കോളാം... "




പോടീ എന്നും പറഞ്ഞു ഇത്ത നമ്മളെ കവിളിൽ ഒരു നുള്ള് തന്നു... എല്ലാരേം ഒന്നൂടെ നോക്കി കാറിൽ കേറി ഇരുന്നു... വണ്ടി നീങ്ങും തോറും നമ്മളെ കണ്ണൊക്കെ നിറഞ്ഞു വന്നു... വിടേണ്ടിയിരുന്നില്ല... 




കണ്ണിന് മുന്നിൽ നിന്ന് ആ കാർ മാന്നു പോയി എങ്കിലും വിദൂരതയിൽ നോക്കി എല്ലാരും കണ്ണീർ പൊഴിച്ചു... 




ഈ ദിവസം മൊത്തം ആരും പരസ്പരം ഒന്നും മിണ്ടിയില്ല... ഒന്നും കഴിച്ചത് പോലും ഇല്ല... ഇത്ത അവിടെ എത്തിയപ്പോഴും ഫുഡ്‌ കഴിക്കുംബോളും കിടക്കാൻ നേരവും എല്ലാം വിളിച്ചു... ആൾ ഹാപ്പിയാ... അതിൽ കൂടുതൽ വേറെ എന്ത് വേണം... അതാ ഒരു ആശ്വാസം... 


~~~~~~~~~~~~~~~~~~~~~~



ഇത്ത ഇല്ലാത്തോണ്ട് മുഴുവൻ ജോലിയും നമ്മൾ ഏറ്റെടുത്തു... ഉമ്മിക്ക് ആണെങ്കിൽ നല്ല പനിയുടെ ലക്ഷണം ഉണ്ട്... അത് കൊണ്ട് കിച്ചണിൽ വന്നില്ല... ഫുഡ്‌ ഒക്കെ ഉണ്ടാക്കി കഴിഞ്ഞു... എല്ലാം എടുത്തു വെച്ചു... അതൊന്നും അല്ല പണി... ആ കോപ്പിനെ ഒന്ന് ഉണർത്താൻ ആണ് പാട് 😒😒😒... 




നമ്മളെ പതിവ് ശൈലി തന്നെ എടുത്തു... അത് ഇപ്പൊ നമ്മക്ക് തിരിച്ചു കിട്ടൽ പതിവാണ്... 😝😝😝അതൊന്നും കിട്ടിയില്ലേൽ ദിവസം മുഴുവൻ പോക്കാ... 



റയുക്കാക്ക് ഫുഡ്‌ ഒക്കെ കൊടുത്തു ഡ്രസ്സ്‌ ഒക്കെ എടുത്തു കൊടുത്തു... പക്ഷെ അങ്ങേർക്ക് അതൊന്നും പിടിച്ചില്ല 😪😪😪😪... 



"എന്റെ പൊന്ന് ഫസ്ന... അവൾ പറയുന്നത് കേട്ടു നീ എന്നെ ഇങ്ങനെ കെയർ ചെയ്യാൻ നിക്കണ്ട... 

നിങ്ങൾ ഒക്കെ വരുന്നതിന് മുമ്പ് ഞങ്ങൾ ഇതൊക്കെ തനിയെ ചെയ്തത് തന്നെയാ... 

ഉമ്മിക്ക് വയ്യാതെ ആയപ്പോ ഫുഡ്‌ വരെ ഞങ്ങൾ ഉണ്ടാക്കിക്കഴിച്ചു ശീലിച്ചതാ... "




😕😕😕ഇതാ പറയുന്നത് ഈ കാലത്ത് ആർക്കും ഒരു ഉപകാരം ചെയ്യരുത് എന്ന്... 





ഓൻ വണ്ടിയുടെ ചാവി പോലും എടുക്കാതെ ഇറങ്ങി അവിടെ നിന്ന് നെരിപിരി കൊള്ളുന്നുണ്ട്... നമ്മൾ അത് എടുത്തു റയുക്കന്റെ അടുത്തേക്ക് പോയി... 



"ഇത് ഞങ്ങൾ വരുന്നതിന് മുമ്പ് ഇങ്ങള് ചെയ്തില്ലായിരുന്നോ... "

നമ്മൾ ആ ചാവി പൊക്കിപിടിച്ചു ചോദിച്ചു... 



ഓൻ തലയും ചൊറിഞ്ഞു ഒരു ഇളിയും തന്നു അതും വാങ്ങിപോയി... 😊😊😊എല്ലായിടത്തും നമ്മൾ തന്നെ വേണം... 




ഞങ്ങൾ രണ്ടും ഉമ്മിയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി പെട്ടന്ന് തന്നെ വന്നു... ഉമ്മിയെ സഫിയെ ഏല്പിച്ചു നമ്മളെയും കൂട്ടി റിച്ചു ഇറങ്ങി... 




കോളേജിൽ ആവും എന്ന് കരുതിയ നമ്മക്ക് തെറ്റി... നമ്മൾ ഇപ്പൊ വന്നത് രജിസ്റ്റർ ഓഫിസിൽ ആണ്... എന്താ ഇവിടെ എന്ന് കരുതി ചുറ്റും നോക്കി... അപ്പൊ ആണ് നമ്മളെ തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ടത്... 



🤔🤔🤔ഇവൾ എന്താ ഇവിടെ എന്നും ചിന്തിച്ചു നമ്മളെ ഇങ്ങോട്ട് കൊണ്ട് വന്ന മഹാനെ നോക്കി... 



"നമ്മൾ എന്താ ഇവിടെ... 

ആരെയെങ്കിലും കല്യാണം ഉണ്ടോ... "

എന്ന ചോദ്യത്തിന് ഓൻ ഒന്ന് ഇളിച്ചു തന്നു... 




അപ്പൊ നമ്മൾ ആ നിക്കുന്ന കോപ്പിന്റെ അടുത്തേക്ക് പോയി... 



"ഡീ അഫി... നീ എന്താ ഇവിടെ... നിന്റെ വൂട്ബി വന്നില്ലേ... "

അവൾ അപ്പൊ തന്നെ നമ്മൾ കെട്ടിപ്പിടിച്ചു അവളെ ഡാം അങ്ങ് തുറന്നു വിട്ടു... ഒന്നും മനസ്സിൽ ആവാതെ നമ്മൾ അന്തം വിട്ടു നിന്നു... 




"ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്... 

രണ്ട് വർഷത്തിന് മേലെ ആയി... വീട്ടുകാർ എന്തായാലും സമ്മതിക്കില്ല അത് കൊണ്ടാ ഇങ്ങനെ ഒക്കെ... "



"നീ എന്താ ഈ പറയുന്നത്... നിനക്ക് വാ തുറന്നാൽ അവനെ പറ്റി പറയാൻ മാത്രല്ലേ നേരം കാണൂ... ഇപ്പൊ ഇതെന്തു പറ്റി... "




"അതൊക്കെ ഞാൻ വെറുതെ... 

നീ അറിഞ്ഞാൽ വീട്ടിൽ അറിയും എന്നുള്ളത് കൊണ്ട് മറച്ചു വെച്ചത് ആണ്... 

അവൻ നാട്ടിൽ വരുന്നുണ്ട്... ഞങ്ങളെ കല്യാണം ഉടനെ ഉണ്ടാവും... അപ്പൊ ഇതേ വഴിയുള്ളൂ... "




"😳😳😳അപ്പൊ റിച്ചു... "

നമ്മൾ അതും പറഞ്ഞു ഓനെ നോക്കി... അപ്പൊ തന്നെ ഓൻ നമ്മെളെ അടുത്ത് വന്നു... 




"അതേ... ഇത് എന്റെ ഫ്രണ്ട് ഹാഷിം... ഇവനും ഇവളും തമ്മിൽ ഇഷ്ടം ആണ്... 

നമ്മൾ വേണം ഇവർക്ക് സാക്ഷിയായി നിന്നു കൊണ്ട് ഇവരെ രജിസ്റ്റർ മാര്യേജ് നടത്താൻ... 

ഇവൾ ആണെങ്കിൽ നിന്റെ ഫ്രണ്ട് കൂടിയാണല്ലോ... "




😬😬😬നമ്മളെ കുടുക്കാൻ ഉള്ള പരിപാടിയാ... ഒക്കെത്തിന്നും ഒഴിഞ്ഞു നടക്കാൻ നോക്കുമ്പോ കെട്ടിയോൻ തന്നെ പണിയാ... തൃപ്തി ആയി... 




"ഇവൾ എന്റെ ഫ്രണ്ട് മാത്രമല്ല... റിലേഷൻ കൂടിയാ... 

ഇത് നടന്നാൽ എന്റെ ഫസിത്തയെ കൂടി അത് ബാധിക്കും... 

മാത്രമല്ല ഇതിന് കൂട്ട് നിന്നു എന്ന് അറിഞ്ഞാൽ എല്ലാരും കൂടെ എന്നെ എടുത്തു അടിക്കും... 

അല്ലെങ്കിൽ തന്നെ എല്ലാരുടെയും മുന്നിൽ നല്ല പേര് ഉണ്ടാക്കാൻ നോക്കുമ്പോൾ ആണ് ഓരോരോ മാരണം... 

പറ്റില്ല മോനെ... ഞാൻ മാത്രം അല്ല... നീയും സാക്ഷി ആവില്ല... "



എന്നൊക്കെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു റിച്ചുനെ നോക്കി... ഓൻ കയ്യും കെട്ടി നോക്കി നില്കാ 😏😏😏... 



"എടീ ഇത് വലിയ ആനകാര്യം ഒന്നുമല്ല... 

പിന്നെ നീയാ സാക്ഷി എന്നൊന്നും ആരും അറിയാനും പോണില്ല... "




നമ്മൾ അത് കേട്ടപ്പോ നഖം കടിച്ചു കൊണ്ട് ചിന്താ മൂകയായി 🤔🤔🤔🤔... എന്താ ചെയ്യാ... 




"പ്ലീസ് പച്ചു... 

ഞങ്ങൾക്ക് വേറെ ആരും ഇല്ല... 😪😪😪

ഇത് നടന്നില്ല എങ്കിൽ പിന്നെ ഞാൻ ജീവിചിരിക്കില്ല... "




😭😭😭😭അല്ലേലും ആരെയെങ്കിലും സങ്കടം കണ്ടാൽ നമ്മൾ വീഴും... ഓളെ കരച്ചിൽ കണ്ടു നമ്മൾ ആ കടുംകയ് ചെയ്തു... 




എല്ലാം കഴിഞ്ഞു അവരെ തനിച്ചു വിടാൻ തോന്നിയില്ല... റിച്ചുനെ നിർബന്ധിച്ചു അവരെ പിറകെ വിട്ടു... ഒടുക്കം ആ ചെക്കന്റെ വീട്ടിൽ എത്തി... പ്ഫ എന്നൊരു ആട്ടു മാത്രം ആണ് നമ്മൾ ഇറങ്ങിയപ്പോ തന്നെ കേട്ടത് 🙄🙄🙄🙄... 

മര്യാദക്ക് വീട്ടുകാരെ അനുസരിച്ചു കഴിഞ്ഞുഡായിരുന്നോ... 



പെണ്ണിന്റ ഡാം വീണ്ടും ഒഴുകി... റിച്ചു ഒക്കെ അവരെ കാലു വരെ പിടിച്ചു നോക്കി... ഒറ്റ മോൻ ഇങ്ങനെ കെട്ടിയാൽ പിന്നെ അവരെ കുറ്റം പറയാൻ പറ്റുമോ 😟😟😟...




അവരെയും കൊണ്ട് കെട്ടിയോൻ വരുന്നുണ്ട്... എങ്ങോട്ടാണ് എന്നൊന്നും അറീല... 🤔🤔🤔വീട്ടിലേക്ക് ആണോ... ഉമ്മി ഞങ്ങളെ ആട്ടിയോടിക്കും 😭😭😭... നമ്മൾ ഒരു ശ്രമം നടത്താൻ തീരുമാനിച്ചു... 



നമ്മൾ അവരെ അടുത്ത് ചെന്നപ്പോ തന്നെ ഒരു നോട്ടം... നമ്മൾ പേടിച്ചു ആണെങ്കിലും ചിരിച്ചു കൊടുത്തു... 



"അതേയ്... ഉമ്മാക്ക് അറിയോ... 😊😊😊

ഇവളെ ഒരു മരുമകളെ ഉമ്മാക്ക് ഇനി കിട്ടില്ല... ഉമ്മാക്ക് വീട്ടിൽ എല്ലാ അടുക്കളപണിയും അറിയുന്ന ഒരു മരുമകൾ അല്ലേ വേണ്ടത്... അതൊക്കെ ഇവൾക്ക് അറിയാം... പിന്നെ സ്നേഹിക്കുന്ന ഒരു മനസ് ഇവൾക്ക് ഉള്ളത് പോലെ വേറെ ആർക്കും ഇല്ല... അതല്ലേ ഈ മോനെ തന്നെ സ്നേഹിച്ചത്... 😝😝😝

ഉമ്മാക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരു മകളോട് എന്ന പോലെ പറയാം... 

ചുരുക്കിപ്പറന്നാൽ ഇവളെ പോലെ ഒരു പെണ്ണിനെ മരുമകൾ ആയി കിട്ടിയത് ഇങ്ങളെ ഭാഗ്യം ആണ് ഉമ്മാ... "🙄🙄🙄🙄




വെറുതെ ഒരു പഞ്ച്ന് അടിച്ചു പോയതാ 😟😟😟... ഇവൾക്ക് ചായ എങ്കിലും ഇടാൻ അറിയോ എന്തോ... ഇതൊക്കെ കേട്ടു പെണ്ണ് കണ്ണ് തള്ളി നിക്കാ... പാവം... 




"അല്ല മോളെ ഞാൻ എവിടെയോ വെച്ച്... "

എന്നും പറഞ്ഞു തള്ള മുടിഞ്ഞ ആലോചനയാ... 




"മോൾ ഏതാ... വീട് എവിടെയാ... "

വീണ്ടും അവർ ചോദിച്ചു... നമ്മളെ തള്ളയ്ക്ക് വല്ലാതെ പിടിച്ചു... ആ ടൈം മുതലാക്കി ഇവളെ ഉള്ളിൽ കയറ്റണം... 




"അത്... ഞാൻ... ഞാൻ ഇവിടെ അടുത്ത് ഉള്ളത് ഒന്നുമല്ല... 

അങ്ങ് ദൂരെയാ 🤔🤔🤔... നെഹ്‌റു ഹയർസെക്കൻഡ്ഡറി സ്കൂളിന്റെ അടുത്താ വീട്... 

അവിടത്തെ ഫൈസൽ മാഷിന്റെ മോളാ... "



🙄🙄🙄പറയേണ്ടിയിരുന്നില്ല... അറിയാൻ ചാൻസ് ഇല്ല... 




"ആഹാ... അത് പറ... 

ഫൈസൽ മാഷിന്റെ മോളാണ് അല്ലേ... 

അതല്ലേ കണ്ടപ്പോ തന്നെ എനിക്ക് എവിടെയോ കണ്ടത് പോലെ തോന്നിയത്... "😛😛😛




പിന്നെ ഒന്നൊന്നര സ്വീകരണം ആയിരുന്നു... നമ്മൾ കാരണം അവളെ അകത്തു കയറ്റി... അവൾ തന്നെ ചായയും ഇട്ടു കൊണ്ട് വന്നു... പാവം എങ്ങനെയോ എന്തോ... അങ്ങനെ നമ്മളെ വൈറ്റ് കൂടി റിച്ചുന്റെ മുന്നിൽ ഷൈൻ ചെയ്തു 😝😝😝... 




വീട്ടിൽ എത്തിയപ്പോ തന്നെ ഞങ്ങൾ പരസ്പരം നോക്കി പൊട്ടിചിരിച്ചു... എന്തൊക്കെ ആയിരുന്നു പുകില് 😱😱😱... 



~~~~~~~~~~~~~~~~~~~~~~~



രാവിലെ തന്നെ നമ്മളെ ഫോൺ റിങ്ങ് ചെയ്യുന്ന കേട്ടാ എണീറ്റത്... നോക്കുമ്പോൾ മാഷ് ആണ്... ഇതെന്താപ്പോ രാവിലെ തന്നെ 🤔🤔🤔... 




"എന്തൊക്കെയാ മോളെ കേൾക്കുന്നത്... നിങ്ങള് രണ്ടും ഒരുപോലെ ആയോ... നിങ്ങളിൽ നിന്ന് ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിചില്ല... "

എന്നൊക്കെ പറഞ്ഞു സെന്റി അടിക്കാ... 




അപ്പൊ തന്നെ ഫസിത്തയും വിളിക്കുന്നുണ്ട്... അപ്പൊ ആണ് കാര്യങ്ങൾ പിടി കിട്ടിയത്... പണി ആയോ... 😪😪😪പിന്നെ അങ്ങോട്ട്‌ വിളിയോട് വിളിയാ... ഫ്രണ്ട്‌സ് ഒക്കെ വിളിച്ചു... കാൾ എടുക്കാതെ നിന്നു ടെൻഷൻ അടിച്ചു... അപ്പൊ ആണ് കോപ്പ് എല്ലാം ഒപ്പിച്ചു കിടന്നു ഉറങ്ങുന്നത് കണ്ടത് 😬😬😬... 




രണ്ട് ചവിട്ട് കൊടുത്തു താഴെയിട്ടു... നമ്മക്ക് ഇവിടെ പ്രാണവേദന... ഓന് വീണവായന... ഓൻ കിടന്നു കാരാണ്... 😬😬😬




"ദേ... മാഷും ഇത്തയും ഒക്കെ വിളിക്കാ... എനിക്ക് ആണെങ്കിൽ എന്ത് പറയണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല... ഫോൺ എടുത്തു എല്ലാരോടും നീ തന്നെ സമാദാനം പറഞ്ഞു കൊടുക്ക്... "





റയുക്കയും വന്നു ഡോർ മുട്ടി... 😭😭😭എന്താവോ എന്തോ... നമ്മൾ അപ്പൊ തന്നെ ഡോർ തുറന്നു... 




"രണ്ടും കൂടെ ഇന്നലെ എവിടെ ആയിരുന്നു... ഫസ്ന ഇവനോ എടുത്തു ചാട്ടം കൂടുതൽ ആണ്... നിനക്ക് എങ്കിലും ഒഴിഞ്ഞുകൂടായിരുന്നോ... കെട്ടിയോൻ പറ്റിയ കെട്ടിയോൾ... രണ്ടിനെയും പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചു സ്വീകരണം തരാൻ പോവാ... വേഗം അങ്ങോട്ട്‌ ചെല്ല്... "





അതും റയുക്ക വളരെ ദേഷ്യത്തിൽ പറഞ്ഞു പോയപ്പോ നമ്മൾ പേടിച്ചിട്ട് റിച്ചുനെ നോക്കി... ഓൻ വേഗം റെഡി ആയി വന്നു നമ്മളോട് പോകാം എന്ന് പറഞ്ഞു... 😭😭😭😭ഇതിന് പേടിയും ഇല്ലേ... ഒന്നും അറിയാതെ നമ്മളും ഓന്റെ കൂടെ പോയി... അവിടെ എന്താ ഉണ്ടാവാൻ പോന്നത് എന്ന് അറിയാതെ... 


നമ്മൾ പിന്നെ അവിടത്തെ സ്ഥിരം കസ്റ്റമർ ആയത് കൊണ്ട് എല്ലാരും നോക്കിചിരിക്കുന്നുണ്ട് ☹️☹️☹️... പക്ഷെ കുടുംബക്കാർ ഭീകര ജീവിയെ പോലെയാ നോക്കുന്നത്... 




😭😭😭😭എല്ലാരും നമ്മളെ കുറിച്ചു എന്താകരുതിയത് ആവോ... ഇതിന്റ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ... റിച്ചു അവരെ ഒന്നും മൈൻഡ് ചെയ്യാതെ അകത്തേക്ക് പോയി... മൂലയിൽ രണ്ടെണ്ണം നിൽപ് ഉണ്ട്... 




അഫി കരഞ്ഞു ഒരു പരുവം ആയിട്ടുണ്ട്... 😭😭😭നമ്മക്ക് വീണ്ടും സങ്കടം ആയി... 




"ഹലോ ഇവിടെ... 

നിങ്ങൾ രണ്ടാളും ആണോ ഇവരെ സാക്ഷികൾ... എന്നാ രണ്ടിനും അകത്തു കിടക്കാം... "

എന്ന് ഒരു പോലീസ് വന്നു പറഞ്ഞു... കേട്ടപ്പോൾ നമ്മൾ റിച്ചുനെ നോക്കി... ഓൻ ഒന്നുല്ലന്നു കണ്ണിറുക്കി കാണിച്ചു... 




"അതിന് ഞങ്ങൾ എന്തിനാ അകത്തു കിടക്കുന്നത്... 

പ്രായപൂർത്തിയായ ഒരു ആണും പെണ്ണും അവർക്ക് ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കുന്നു... 

അവർ രണ്ടാളും ഒന്നായതിന് സാക്ഷിയായി ഞങ്ങൾക്ക് നിൽക്കേണ്ടി വന്നു... അതിനു അകത്തു കിടക്കാം എന്നൊന്നും പറഞ്ഞു പേടിപ്പിക്കാൻ നോക്കല്ലേ... "





😏😏😏തേപ്പ് കിട്ടിയവന്റെ രോദനം... അത് കേട്ടു പിന്നിൽ നിന്നു ഒരു കയ്യടി കേട്ടു... ഞങ്ങൾ തിരിഞ്ഞു നോക്കി... 🙄🙄🙄നമ്മളെ si... ഇങ്ങേർ ഇപ്പോളും ഇവിടെ തന്നെയാണോ... 




"കൊള്ളാം... നിനക്ക് പറ്റിയ കെട്ടിയോനെ തന്നെ ആണല്ലോ കിട്ടിയത്... 

കേട്ട് കഴിഞ്ഞു എന്ന് കേട്ടപ്പോ കരുതിയത് ഇനി എങ്കിലും മര്യാദക്ക് നിന്നോളും എന്നാ... 

ഇപ്പൊ കെട്ടിയോനെയും കൊണ്ട് വന്നിരിക്കുന്നു... 

ചക്കിക്കൊത്ത ചങ്കരൻ എന്നോ മറ്റോ പറയുംപോലെ... "




നമ്മെളെ നോക്കി si പറയുന്നത് കേട്ടു റിച്ചു നമ്മളെ നോക്കി... നമ്മൾ ഒരു അവിഞ്ഞ ഇളി വെച്ച് കൊടുത്തു...




"എന്നാ പിന്നെ ഞങ്ങൾ പോവട്ടെ... 😊😊

അവരെയും വെറുതെ വിടുമോ സാർ... "

നമ്മൾ നല്ല അന്തസ്സ് ആയിട്ട് ചോദിച്ചു 😝😝😝... 




"ആ പുറത്ത് കിടക്കുന്ന ഇവളെ വീട്ടുകാർക്ക് മറുപടി കൊടുത്തു പൊയ്ക്കോ... 

നീയൊക്കെ ഓരോന്നു ചെയ്തു വെച്ചിട്ട്... "

എന്നൊക്കെ പറഞ്ഞു si അവിടെ പോയി ഇരുന്നു... 




നമ്മൾ ഫസിത്തന്റെ അടുത്ത് പോയി സോറി പറഞ്ഞു... 




"എന്നാലും നിന്റെ അടുത്ത് നിന്ന് ഇത് പ്രതീക്ഷിചില്ല... അവൾ ഇങ്ങനെ ഒരു തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ നീയുള്ള ധൈര്യം കൊണ്ടാ... നിനക്ക് ഇപ്പൊ സമാദാനം ആയല്ലോ... ഞങ്ങളെ കുടുംബം നീ തകർക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല... "




😭😭😭😭എല്ലാരും എന്റെ മെക്കിട്ട് കേറാ... അവിടെ അവൾ റെഡി ആയി എത്തിയത് പോലും നമ്മൾ അറിയില്ല... അവസാന നിമിഷം ആണ് നമ്മൾ അറിയുന്നത്... ഈ റിച്ചു ഒന്നും മിണ്ടാതെ അവിടെ കൊണ്ട് പോയി ഇട്ടതാ 😩😩😩😩... 




എല്ലാരേയും പ്രാക്ക് വാങ്ങിച്ചു നമ്മൾ വീട്ടിൽ എത്തി... ഇവിടെ നിന്നും ഉമ്മിയുടെ വകയും റയുക്കന്റെ വകയും കിട്ടി... ഇതിനൊക്കെ കാരണം റിച്ചു ആണ് എന്നും പറഞ്ഞു നമ്മൾ മുറിയിൽ ചെന്നു... 




ഇത്തയും വിളിച്ചു കുറെ കിട്ടി... നമ്മൾ അപ്പൊ തന്നെ ഓനെ നോക്കി ചെവിയിൽ വെച്ചു കൊടുത്തു... ഓൻ കേക്കട്ടെ ഇതൊക്കെ... അല്ല പിന്നെ 😏😏😏... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



നമ്മളെ കെട്ടിയോൾ അവളെ ഫ്രണ്ട് ആയത് കൊണ്ടാ നമ്മൾ അവളെ ഇതിലേക്ക് വലിച്ചിട്ടു പോയത്... അതിന് ഓൾക്ക് കിട്ടുന്നത് ഒക്കെ നമ്മക്ക് തിരിച്ചു തരുന്നുണ്ട് 😪😪😪... 




ഹാഷിന്റെ വീടിന്റെ അടുത്ത്ത്തുള്ള സ്കൂളിൽ ആണ് പഠിച്ചത്... അന്നൊക്കെ നമ്മൾ ക്ലാസ്മേറ്റ് ആയ പെൺകുട്ടികളെ പ്രേമിച്ചു നടക്കുമ്പോ ഇവൻ കൊച്ചു പെണ്ണിനെ പ്രേമിച്ചു നടക്കുകയാണ് എന്നും പറഞ്ഞു നങ്ങൾ കളിയാക്കിയിരുന്നു... അങ്ങനെ അതും സെറ്റ് ആയി... 




പെണ്ണ് രാവിലെ ആയിട്ടും നമ്മളെ വന്നു വിളിച്ചില്ല... നമ്മൾ എണീറ്റു താഴെ ഒക്കെ ഒന്നു പോയി നോക്കി... ഉമ്മി മാത്രേ അടുക്കളയിൽ ഉള്ളൂ... പിന്നെ ഇവൾ ഇത് എവിടെപോയി 🤔🤔🤔...




ഇക്കു ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്യാ... ചോദിച്ചു നോക്കാൻ ഒരു മടി... ഇക്കുന്റെ അടുത്തേക്ക് പോയി ചോദിക്കാൻ മടിച്ചു നില്കുമ്പോ ആണ് ഇക്കു എന്താ എന്ന് ചോദിച്ചത്... 




"അത്... അത് പച്ചു മുറിയിൽ ഒന്നുമില്ല... ഇവിടെയും കാണുന്നില്ല... എങ്ങോട്ടാ അവൾ പറയാതെ പോയത്... "




"നീയല്ലേ അവളെ ഭർത്താവ്... എന്നിട്ട് എന്നോട് ആണോ ചോദിക്കുന്നത്... "

അത് കേട്ടപ്പോ തന്നെ ഇക്കുന് അറിയില്ലെന്ന് മനസ്സിൽ ആയി... 




ഉമ്മിയും അറിയില്ല എന്ന് പറഞ്ഞു... 🤔🤔🤔പിന്നെ ഇവൾ ഇത് എങ്ങോട്ടാ പോയത്... 




നമ്മൾ ഫോൺ എടുത്തു വിളിക്കാൻ നേരം ആണ് കുരിപ്പ് കേറി വന്നത്... അപ്പൊ തന്നെ ഫോൺ അവിടെയിട്ട് അവളെ അടുത്തേക്ക് പോയി... 




നമ്മളെ കണ്ടപ്പോ തന്നെ അവൾ നമ്മളെ അടുത്തേക്ക് വന്നു സോറി എന്നും പറഞ്ഞു അകത്തേക്ക് പോയി... 🤔🤔🤔എന്തിനാപ്പോ ഒരു സോറി... ഇവൾ എങ്ങോട്ടാ പോയത്... 




നമ്മൾ റെഡി ആയി വന്നപ്പോളെക്കും അവൾ ഇക്കുന്റെ കൂടെ പോയെന്ന് ഉമ്മി പറഞ്ഞു... 😬😬😬ഒരു വാക്ക് പോലും പറയാതെ പോയല്ലേ... അങ്ങോട്ട്‌ തന്നെ വരുന്നുണ്ട്... അപ്പൊ തരാം... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


നമ്മൾ രാവിലെ തന്നെ ഫോൺ റിങ്ങ് ചെയ്യുന്ന കേട്ടാ എണീറ്റത്... നോക്കുമ്പോ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നാണ്... അത് കൊണ്ട് തന്നെ കട്ട്‌ ആക്കി ബ്ലോക്കും ചെയ്തു വെച്ചു... 



ഫ്രഷ് ആയി വരുമ്പോ ആണ് നമ്മളെ മാഷ് വിളിക്കുന്നു... എടുത്തപ്പോൾ തന്നെ നമ്മളെ കുറെ വഴക്ക് പറഞ്ഞു... മാഷോട് റെഡി ആയി നിക്കാൻ പറഞ്ഞു... അർജുനെ വിളിച്ചു മാഷേയും കൂട്ടി അഫിയെ കാണിക്കാൻ കൊണ്ട് പോയി... 




അവിടന്നു ആണെങ്കിൽ നമ്മളെ മാഷും ആ ഉമ്മയും പൊരിഞ്ഞ സംസാരം... അതിൽ നിന്ന് ഒന്ന് മനസ്സിൽ ആയി... ആ സ്ത്രീ നമ്മളെ മാഷേ ഒരു പാട് പ്രേമിച്ചു നടന്നത് ആണെന്ന് 😝😝😝...അവൾ നല്ല കുടുംബത്തിൽ സന്തോഷത്തോടെ കഴിയുന്നു എന്ന് കാണിക്കാൻ വേണ്ടി കൊണ്ട് പോയതാ... 




നമ്മക്ക് കോളേജിലും മാഷിന് സ്കൂളിലും പോകാൻ ഉണ്ടെന്ന് ഓർത്തപ്പോ പെട്ടെന്ന് തന്നെ തിരിച്ചു പോന്നു... നമ്മൾ ഇറങ്ങി മാഷേ കൊണ്ട് വിടാൻ അവനോട് പറഞ്ഞു... 


നമ്മളെ നോക്കി നിക്കുന്ന റിച്ചുനെ കണ്ടപ്പോൾ ഒന്നും പറയാൻ നിന്നില്ല... അവന് അതൊന്നും പിടിക്കില്ല... ഓരോന്ന് വരുത്തി വെച്ചിട്ട് മാഷേ കൊണ്ട് പോലും നമ്മക്ക് ഇട്ടു ചീത്ത കേൾപ്പിച്ചു... 


~~~~~~~~~~~~~~~~~~~~~~


😭😭😭ഇവിടെ വന്നപ്പോ ആണ് അവളെ കെട്ടിച്ചതിന്റെ ഭവിഷത്ത് നമ്മക്ക് മനസ്സിൽ ആയത്... നമ്മക്ക് ഇവിടെ വേറെ ഒരു കൂട്ടില്ല... മിണ്ടാൻ ആരും ഇല്ലാതെ ഒരുപൂച്ചക്കുട്ടിയെ പോലെ ഇരിക്കുന്ന കണ്ടു റയുക്ക നല്ലോണം ചിരിക്കുന്നുണ്ട്... 



ഒരു സൈൻ ഇട്ടതിനു ഇത്രയേറെ നഷ്ടങ്ങൾ 😪😪😪😪...നമ്മളെ ജുനു അവളെ കേട്ട് കഴിഞ്ഞു എന്ന് അറിഞ്ഞ് ഒരുപാട് ഡൌട്ട്മായി വന്നു... അവളെ കുറിച്ച് കുറെ പരദൂഷണം ഒക്കെ പറഞ്ഞു കൊടുത്തു അതിനെ പിടിച്ചു നമ്മളെ അടുത്ത് ഇരുത്തി... 




ഇന്റർവെൽ ഒക്കെ അവന്റെ തള്ളും കേട്ടു ഇരിക്കുമ്പോ ആണ് ഓൻ അടക്കം ക്ലാസ്സിൽ ഉള്ള കുറച്ച് എണ്ണം എഴുന്നേറ്റു നിന്നത്... നമ്മൾ അതിനു മാത്രം ആരാണെന്ന് നോക്കിയപ്പോ നമ്മളെ ചെക്കൻ നിക്കുന്നു... 




ഇവൻ എന്താ ഇവിടെ 🤔🤔🤔...ഇവിടത്തെ സാർ ആയോ... അപ്പൊ തന്നെ എല്ലാരും ഇറങ്ങിപ്പോയി... 




നമ്മളെ കെട്ടിയോൻ ആണ് ഇതെന്ന സത്യം എല്ലാർക്കും അറിയാം ആയിരുന്നോ... നമ്മളെ അടുത്തേക്ക് വരുന്ന ചെക്കനെ കണ്ടു നമ്മൾ പേടിച്ചു പിറകോട്ടു പോയി... 




"ഞാൻ രാവിലെ തന്നെ പറയാതെ പോയത് മാഷ് വിളിച്ചു ചീത്ത പറഞ്ഞത് കൊണ്ടാ... 

മാഷ് അവൾ ഹാപ്പി ആണെന്ന് കണ്ടു ഞങ്ങൾ രണ്ടിനും ക്ഷമിച്ചു തന്നു... 

രണ്ട് ദിവസം ലീവ് ആയോണ്ട് നോട്ട് കംപ്ലീറ്റ് ചെയ്തില്ല എങ്കിൽ ക്ലാസ്സിൽ നിന്ന് പിടിച്ചു പുറത്താക്കും എന്ന് റയുക്ക പറഞ്ഞത് കൊണ്ടാ അങ്ങേരെ കൂടെ തന്നെ വന്നത്... 

അഫി ഇല്ലാത്തോണ്ട് മിണ്ടാൻ ആരും ഇല്ലാത്ത കൊണ്ടാ ആ ചെക്കന്റെ ബഡായി കേട്ടു ഇരുന്നത്... "




എന്നൊക്കെ ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞു നമ്മൾ ഓനെ നോക്കി... ഓൻ ചിരിക്കുന്നുണ്ട്... 😝😝😝ഏറ്റു... 




"അർജു പറഞ്ഞു... അപ്പൊ നിന്നെ രാവിലെ ചോദിക്കാതെ ഇങ്ങോട്ടു വന്നതിന് ഉള്ളത് തരാം എന്ന് കരുതി വന്നതാ... അതും തത്ത പറയുന്നത് പോലെ പറഞ്ഞു... 

എനിക്ക് ഇപ്പൊ വന്ന സ്ഥിതിക്ക് എന്തെങ്കിലും തന്നല്ലേ പറ്റൂ.".. എന്നും പറഞ്ഞു ഓൻ അടുത്തേക്ക് വന്നു... 

നമ്മൾ പേടിച്ചു ചുറ്റും ഒന്ന് നോക്കി... 




"അതൊക്കെ അർജു പറഞ്ഞു... 

അതിനല്ല വൈകീട്ട് എന്റെ കൂടെ തന്നെ വരണം എന്ന് പറയാൻ വന്നതാ... "

എന്നും പറഞ്ഞു ഓൻ പോയി... നമ്മൾ ഒന്ന് ശ്വാസം നീട്ടി വലിച്ചു... 




🤔🤔🤔ഇനി ഇവിടന്ന് തരാൻ പറ്റാത്തത് പോകുമ്പോൾ തരാൻ ആണോ...



വൈകീട്ട് ഓനെയും കാത്തു നിൽകുമ്പോൾ ആണ് ഇക്കു വണ്ടിഎടുക്കാൻ വന്നത്... അപ്പൊ തന്നെ നമ്മളെ ഒരു നോട്ടം... ഒന്ന് ചിരിച്ചു കൊടുത്തെങ്കിലും നോ റെസ്പോൺസ്... 😒😒😒



"ഇക്കു അഫി വിളിച്ചിരുന്നോ... അവൾക്ക് സുകണോ... "

എന്ന് വെറുതെ ചോദിച്ചു പോയി... 



"ഇതിനൊക്കെ നിങ്ങൾക്ക് രണ്ടിനും കിട്ടാൻ പോകുന്നെ ഉള്ളൂ... കാത്തിരുന്നോ... "

എന്നും പറഞ്ഞു അങ്ങേര് പോയി... 



റിച്ചു വന്നു മുന്നിൽ നിന്നു കൊണ്ട് ചോദിക്കാ... 



"നിനക്ക് ഇത് എന്തിന്റെ കേടാ... 

അങ്ങേര് അങ്ങേരുടെ പാട് നോക്കി പോകില്ലേ... അതിനിടയിൽ ചൊറിയാൻ നിക്കണോ... 

നിന്റെ ഇത്തയെ എങ്ങാനും നീ കാരണം ഡിവോഴ്സ് ചെയ്യുമോ എന്നാ എന്റെ പേടി... "


"അതിന് നോ ചാൻസ്... 

അവർ പ്രേമിച്ചു കെട്ടിയതാ... 

പ്രേമിച്ചു കെട്ടിയാൽ ഡിവോഴ്സ് ആവില്ലന്നാ എന്റെ ഒരു ഇത്... "

എന്നും പറഞ്ഞു ഓന്റെ ബൈക്കിൽ കേറി ഇരുന്നു... 



"അപ്പൊ നമ്മൾ ഡിവോഴ്സ് ആവും എന്നാണോ... നമ്മൾ അറേഞ്ച് അല്ലേ... "



"നിന്റെ കയ്യിലിരിപ്പ് ഇതാണ് എങ്കിൽ മിക്കവാറും... "എന്നും പറഞ്ഞു ചിരിച്ചു... 



"അതിന് നമ്മൾ പ്രേമിച്ചു അല്ലേ കെട്ടിയത്... 

സത്യം പറ... അവരൊക്കെ തീരുമാനിക്കുന്നതിനു മുമ്പ് തന്നെ നമ്മൾ തമ്മിൽ കണ്ടില്ലേ... അന്നൊക്കെ എനിക്ക് നിന്നോട് പ്രേമം തോന്നിയിരുന്നു... 

ഹോ... അന്നത്തെ ആ കിസ്സ്‌ അതിലാ എനിക്ക് നിന്നോട് പ്രേമം തോന്നിയത്... 

നിനക്ക് അത് കിട്ടിയപ്പോ തോന്നിയോ... "



"അവിടെ കിടന്നു വീണ്ടും വീണ്ടും വന്നു കിസ്സ്‌ ചെയ്യുമ്പോൾ തന്നെ എനിക്ക് തോന്നി... 

എനിക്ക് അതിൽ ഒന്നും തോന്നിയിട്ടില്ല... "



"അത് തന്നത് ആ ചെയിൻ കാരണം ആണ്... അല്ലാതെ നീ കരുതും പോലെ അല്ല... "



"പറഞ്ഞത് പോലെ ആ ചെയിൻ എവിടെയാ... അത് വിറ്റു പുട്ട് അടിച്ചോ... "




"പൊടി... അത് എന്റെ ഹൃദയം ആണ്... 

അതിൽ ഞാൻ ഭദ്രമായി വെച്ചിട്ടുണ്ട്... 

എനിക്ക് നിന്നെ കിട്ടിയത് അത് കിട്ടിയപ്പോ ആണ്... അപ്പൊ അത് ഞാൻ എന്റെ ഹൃദയത്തിൽ തന്നെ സൂക്ഷിച്ചു വെച്ചു... "




"അപ്പൊ അത് തിരിച്ചു കിട്ടാൻ ഒരു ഓപ്പറേഷൻ നടത്തേണ്ടി വരും അല്ലേ... 

അത് കാരണം ഞാൻ ഉമ്മയുടെ വായിന്നു ഒത്തിരി കേട്ടിരുന്നു... "




അപ്പൊ ഓൻ ചിരിച്ചു തന്നു... എന്തായാലും വീട്ടിൽ എത്തിയാൽ മുറി ഒന്ന് സെർച്ച്‌ ചെയ്യണം... എവിടെ എങ്കിലും കൊണ്ട് ചാടിക്കാണും... അത് എവിടെയാ വെച്ചത് എന്നൊന്നും ഓർമ കാണില്ല... അതാ ഹൃദയത്തിൽ ആണെന്ന് ഒക്കെ പറഞ്ഞു ഒഴിയാൻ നോക്കുന്നത്... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


ഓരോ ഐസ്ക്രീം ഒക്കെ കഴിച്ചു ഓളെ ബഡായി കേട്ടു ഇരിക്കുമ്പോ ആണ് ഇക്കുന്റെ കാൾ വന്നത്... 




ഇക്കു പെട്ടെന്ന് വരണം എന്നും ഹോസ്പിറ്റലിൽ ആണ് ഉള്ളത് എന്നും പറഞ്ഞു ഫോൺ വെച്ചു... ഇക്കുന്റെ സൗണ്ട് കേട്ടു കരയുന്ന പോലെയാ തോന്നിയത്... അപ്പൊ തന്നെ അവളെയും കൂട്ടി ഇറങ്ങി... എവിടെക്കാ എന്ന് അവൾ ഇടക്ക് ചോദിക്കുന്നത് കേട്ടിട്ടും ഒന്നും മിണ്ടിയില്ല... 





അവിടെ ചെന്നപ്പോ തന്നെ എല്ലാരും icu ന്റെ മുന്നിൽ കരഞ്ഞു കൊണ്ട് നില്ക്കാ... നമ്മളെ ഉമ്മി അവളെ അടുത്ത് ചെന്ന് പൊട്ടിക്കരയാ... അവൾ ഒന്നും മനസ്സിൽ ആവാതെ ഞങ്ങളെ ഒക്കെ നോക്കുന്നുണ്ട്... 




ഇക്കു വരെ ഇങ്ങനെ കരയണം എങ്കിൽ എന്തോ കാര്യം ഉണ്ട്... നമ്മൾ എന്താ എന്ന് ചോദിച്ചു എങ്കിലും ആരും ഒന്നും പറയുന്നില്ല... അപ്പൊ ഇത്താടെ ഉമ്മ ഒരു മൂലയിൽ നിന്ന് കരയുന്നത് കണ്ടത് 😭😭😭😭....




നമ്മൾക്ക് പിന്നെ ആരോടും ഒന്നും ചോദിക്കാൻ ഒന്നും തോന്നിയില്ല...




കുറച്ചു കഴിഞ്ഞപ്പോ ഒരു ഡോക്ടർ പുറത്തേക്ക് വന്നു... അപ്പൊ തന്നെ ഞങ്ങൾ എല്ലാവരും അങ്ങേരെ അടുത്ത് പ്രതീക്ഷയോടെ ചെന്നു... 




"കുഞ്ഞിനെ എങ്കിലും രക്ഷിക്കാൻ കഴിയുമോ എന്ന് ഞങ്ങൾ പരമാവധി നോക്കി... ബട്ട്‌ സോറി..."

എന്നും പറഞ്ഞു ഡോക്ടർ പോയി... 




ഒരു കൊടുംകാറ്റു വീശിയ പോലെ ആണ് അപ്പൊ തോന്നിയത്... എന്താ അവർ പറഞ്ഞത്... ഞങ്ങളെ ഇത്ത പോയെന്നോ... 




"നോ...."എന്ന ഒരു അട്ടഹാസം മാത്രേ കേട്ടുള്ളൂ... ഇക്കു പിന്നെ ഒക്കെത്തിനും ഒരു പാവ കണക്കെ നിന്ന് കൊടുത്തു... 




"ഇതിന് വേണ്ടിയാണോ നിങ്ങൾ ഞങ്ങളെ ഇത്തയെ കൊണ്ട് പോയത്... ഞങ്ങൾ അപ്പൊ തന്നെ വേണ്ട എന്ന് പറഞ്ഞത് അല്ലേ... "

എന്നൊക്കെ പറഞ്ഞു പച്ചു ഇത്തടെ ഉമ്മയെ പിടിച്ചു കുലുക്കി ചോദിക്കാ... 




ഇക്കുവിനെ തളരാതെ പിടിച്ചു നിർത്തിക്കാൻ മാത്രേ നമ്മൾ നോക്കിയുള്ളൂ... നമ്മളെ കരച്ചിൽ പോലും നമ്മൾ പുറത്ത് കാണിക്കാതെ... 




എല്ലാം ഉമ്മ പറഞ്ഞത് പോലെ അവരെ വീട്ടിൽ വെച്ചു തന്നെ നടത്തി... ഒന്ന് വീണതാ എന്ന് ആരൊക്കെയോ പറയുന്നത് കേട്ടു... എങ്ങനെ എന്നോ എപ്പോ എന്നോ ആരും പറയുന്നില്ല... കണ്ടു നിൽക്കുന്നവർ പോലും കണ്ണീർ പൊഴിക്കുന്ന ആ കാഴ്ച്ച അധികനേരം ഞങ്ങൾക്ക്  നോക്കി നില്കാൻ ആയില്ല... 


~~~~~~~~~~~~~~~~~~~~~~



വീട്ടിൽ കയറുമ്പോൾ തന്നെ ഇത്ത ലേറ്റ് ആയാൽ വഴക്ക് പറയുന്നത് പോലെ ഒക്കെ തോന്നി... ആർക്കും ഒന്നും മിണ്ടാൻ പോലും കഴിയാതെ ഇനി ഞങ്ങളെ ഒക്കെ സ്നേഹം കൊണ്ട് തോല്പിക്കാൻ അവർ ഇല്ലെന്ന സത്യം മനസിലാക്കി... 



രണ്ട് മൂന്നു ദിവസം ആയിട്ടും ആരും ഒന്നും കഴിക്കാതെ ഇപ്പോളും കരഞ്ഞു നില്ക്കാ... എല്ലാരേയും ചിരിപ്പിക്കാൻ നോക്കുന്ന പച്ചു വരെ ഇതിൽ തകർന്നു പോയി... 



നമ്മൾ താഴെ ഇറങ്ങി എല്ലാർക്കും ചായഒക്കെ ഉണ്ടാക്കി കൊടുത്തു... ആരും അതിൽ ഒന്ന് നോക്കുന്നു പോലും ഇല്ല... 



ഇക്കുവിന്റെ മുറിയിൽ ചെന്നു നോക്കുമ്പോ ഇക്കു എല്ലാം ബാഗിൽ ആക്കുന്നുണ്ട്... 



"ഇക്കു നിങ്ങൾ എവിടെ പോവാ... ഇത് എന്തിനാ പാക്ക് ചെയ്യുന്നത്... 



"എങ്ങോട്ടെങ്കിലും പോവാ... 

ഇവിടെ നില്കും തോറും മനസിന്റെ സമനില തെറ്റുന്ന പോലെ... 

ഒരു കുഞ്ഞിനെ സ്വപ്നം കണ്ടു നടന്ന എനിക്ക് ആ കുഞ്ഞിനെ മാത്രം അല്ല... അവളെ കൂടി കൊണ്ട് പോയില്ലേ... 

ഈ മുറിയിൽ നില്കും തോറും എന്തോ ഭ്രാന്ത് വരുന്ന പോലെ തോന്നാ... 

പിന്നെ എല്ലാ കാര്യവും നല്ലോണം നോക്കണം... ഉമ്മിയെയും നോക്കണം... അത് പറയാതെ തന്നെ നിങ്ങൾ രണ്ടാളും നോക്കും എന്ന് അറിയാം... പിന്നെ ഷോപ്പിൽ ഒക്കെ ഇടക്ക് പോയി അക്കൗണ്ട്സ് ഒക്കെ ചെക്ക് ചെയ്യണം... 

തത്കാലം ഉമ്മിയെ നീ പറഞ്ഞു സമാദാനീപ്പിക്കണം... "



എന്നൊക്കെ നമ്മളോട് പറഞ്ഞു ഇക്കു ഇറങ്ങി... അപ്പൊ ഉമ്മി നിലവിളിച്ചു കൊണ്ടിരിക്കുന്നുണ്ട്... പോവല്ലേ മോനെ എന്നും പറഞ്ഞു... ഞാനും അവളും ഒരുവിധം ഉമ്മിയെ പറഞ്ഞു മനസ്സിൽ ആക്കി... കുറച്ചു ടെൻഷൻ ഒക്കെ പോവുമ്പോൾ ഇക്കു തിരിച്ചു വരും എന്നൊക്ക പറഞ്ഞു... 



അങ്ങനെ ഒരു സമാദാനം നമ്മളെ മനസ്സിൽ ഉണ്ടെങ്കിലും അത് ഞങ്ങളെ ഒക്കെ ജീവിതം തന്നെ മാറി മറിയാൻ ഉള്ള ഒന്നാണെന്നു ഞങ്ങൾ ആരും തന്നെ അറിഞ്ഞില്ല... 


ഇക്കു കൂടി പോയപ്പോ വീട് ആകെ ഒരു ഇരുട്ടിൽ ആയത് പോലെ... 



ദിവസങ്ങൾ അങ്ങനെ നീങ്ങിക്കൊണ്ട് ഇരിക്കെ പച്ചു കുറച്ച് ഒക്കെ ഓകെയായി... ഉമ്മിയും ഏറെക്കുറെ അവളോട് ഓരോന്ന് പറഞ്ഞു വീട്ടിൽ കുറച്ച് സൗണ്ട് ഒക്കെ വന്നു തുടങ്ങി... 



ഞങ്ങൾ രണ്ട് ആഴ്ചയോളം കോളേജിൽ ഒന്നും പോയില്ല... ഒരു വിധം അവളും സമ്മതിച്ചു പഠിക്കാൻ പോകാം എന്ന്... ഉമ്മിക്ക് ഞങ്ങൾ ഇല്ലാത്തപ്പോ മിണ്ടാനും പറയാനും സഫി ഉണ്ടായത് കൊണ്ട് ഒരു സമാദാനം ഉണ്ട്... അവനും ആകെ മാറിയിട്ട് ഉണ്ട്... 



നമ്മൾ എന്നും ക്ലാസ്സിൽ പോകാറില്ല... വീക്കിലി ഒരു ദിവസം... പിന്നെ നോട്സ് ഒക്കെ അർജുന്റെ വക കംപ്ലീറ്റ് ആക്കും... എക്സാം എഴുതുന്നത് വരെ പിടിച്ചു നിൽകാം... 


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



നമ്മൾ വീണ്ടും കോളേജിൽ പോയിതുടങ്ങി... റയുക്ക ഇല്ലാത്ത ക്ലാസ്സ്‌ ശൂന്യം ആയിരുന്നു... എല്ലാരും കിട്ടിയ ചാൻസ് പൊളിച്ചു അടുക്കുംന്നുണ്ട്... നമ്മക്ക് ആണെങ്കിൽ ആരോടും മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ... 



എക്സാം വന്നത് കൊണ്ട് തന്നെ നമ്മളെ ഹിസ്റ്ററി അത് പോലെ കിടക്കാ... അതിന് പുതിയ സാർ വരുന്നുണ്ട് എന്ന് പറഞ്ഞു എല്ലാരും അങ്ങേരെ കുറിച്ച് പറയാൻ തുടങ്ങി... റയുക്കയെ പോലെ ആരും ആവില്ല എന്ന് എല്ലാരും പറയുന്നുണ്ട്... കേൾക്കുമ്പോൾ കരച്ചിൽ മാത്രേ ഉള്ളൂ... 



അങ്ങനെ ഇന്ന് പുതിയ സാർ വന്നു അവൻ കണ്ടു എന്നൊക്കെ ജുനു വന്നു പറഞ്ഞു... അപ്പൊ എല്ലാരും അവരവരുടെ സ്ഥാനത്തു വന്നു ഇരുന്നു ഒന്ന് നീട്ടി ശ്വാസം വലിച്ചു സൈലന്റ് ആയി ഇരുന്നു... 



നമ്മൾ ബാക്ക് ബെഞ്ചിൽ തനിയെ ഇരുന്നു... കൂട്ടിന് ജുനു കൂടി വന്നിരുന്നു... ഇപ്പൊ അവനാ നമ്മളെ ഫ്രണ്ട്... എല്ലാരും പ്രതീക്ഷയോടെ പുറത്തേക്ക് നോക്കി നിൽക്കുന്ന കണ്ടു നമ്മൾ മാത്രം റയുക്ക മുന്നിൽ നിന്ന് ക്ലാസ്സ്‌ എടുക്കുന്ന പോലെ ഒക്കെ തോന്നി അവിടെ ഇരുന്നു... 



അപ്പൊ തന്നെ ക്ലാസ്സിലെക്ക് കയറി വരുന്ന ആളെ കണ്ടു നമ്മൾ അറിയാതെ അവിടെ നിന്നു പോയി... എല്ലാരും അപ്പൊ നിന്നിട്ട് ഉണ്ടായിരുന്നു... എല്ലാരോടും ഇരിക്കാൻ പറഞ്ഞു അവൻ അവിടെ നിന്നു... 




അപ്പൊ തന്നെ നമ്മക്ക് വന്ന ദേഷ്യം കടിച്ചു പിടിച്ചു ഡെസ്കിൽ ആന്നു കുത്തി... എല്ലാർക്കും അവൻ അവനെ പരിചയപ്പെടുത്തി... 




"hi students... i am vinod... "

അത് കേൾക്കുമ്പോൾ തന്നെ കാതുകളിൽ വന്നു ആണി തറച്ചു കയറുന്ന പോലെയാ തോന്നുന്നത്... 



ഓരോരുത്തരും അവരുടെ പേര് നിന്ന് കൊണ്ട് പറയുമ്പോൾ എല്ലാം തലയും താഴ്ത്തി അവിടെ ഇരുന്നു... അവിടന്നു ഇറങ്ങി പോവാൻ മനസ്സിൽ ആയിരം വട്ടം പറയുമ്പോ എല്ലാം എന്തിനോ വേണ്ടി തന്നെ അവിടെ ഇരുന്നു... 



"നെക്സ്റ്റ്... "

എന്ന സൗണ്ട് വീണ്ടും അടുത്ത് നിന്ന് കേട്ടു... നോക്കിയപ്പോ അവൻ നമ്മളെ തൊട്ട് അടുത്ത് തന്നെ വന്നു നിൽപ് ഉണ്ട് 😵😵😵😵.... 


എല്ലാ ദേഷ്യവും ഉള്ളിൽ ഒതുക്കി എഴുന്നേറ്റ് നിന്നു നമ്മളെ പേരും പറഞ്ഞു ഇരുന്നു... ബട്ട്‌ അവന്റെ ചോദ്യം കേട്ടു നമ്മക്ക് മനസിലായി ഇവൻ നമ്മളെ തന്നെ തേടി വന്നത് ആണെന്ന്... 




"ഫസ്ന... താൻ ഫൈസൽ മാഷിന്റെ മകൾ അല്ലേ... "

അത് ചോദിച്ചത് അവൻ എന്ത് അർത്ഥം വെച്ചാണെന്ന് നന്നായിട്ട് അറിയാം എങ്കിലും അതേ എന്നുള്ള അർത്ഥത്തിൽ തലയും ആട്ടി അവിടെ ഇരുന്നു... 




അവൻ ഉള്ളപ്പോ വൺ ഹൗർ തീരാത്തതു പോലെ തോന്നി... അവൻ നടന്നു നടന്നു ക്ലാസ്സ്‌ എടുക്കുമ്പോ എല്ലാം നമ്മളെ അടുത്ത് വന്നു നമ്മളെ തന്നെ നോക്കുന്നുണ്ടായിരുന്നു... 




അതിന്റ ഇടയിൽ ജുനു എന്തോ ഒരു ഡൌട്ട് ചോദിക്കാൻ തുടങ്ങുമ്പോൾ തന്നെ അവനെ പിടിച്ചു മുന്നിൽ ഇരുത്തി... നമ്മളെ തന്നെ നോക്കി നടക്കുന്ന അവന് ജുനു ഒന്ന് മിണ്ടാൻ തുടങ്ങുമ്പോ തന്നെ കാണാമല്ലോ... ഇപ്പൊ നമ്മൾ ആ ബാക്ക് ബെഞ്ചിൽ ഒറ്റയ്ക്ക് ആണെങ്കിലും പേടിയൊന്നും ഇല്ല... വെറുപ്പ് മാത്രം... 



പ്രിൻസി വന്നു സൺ‌ഡേ ഈ അലവലാതി ക്ലാസ്സ്‌ എടുക്കുമെന്ന് മാത്രമല്ല ഒരു ഡേ പോലും ലീവ് ആകരുത് എന്നും പറഞ്ഞു പോയി... 



റിച്ചുനോട്‌ സാർ വരുന്നു എന്ന് പറഞ്ഞത് കൊണ്ട് അവൻ ചോദിച്ചു... അവൻ ആണ് ആ വിനോദ് എന്നൊക്ക പറയണം എന്നൊക്കെയുണ്ട്... പക്ഷെ ഇവൻ മാത്രം ആണ് ഈ വീട്ടിലെ ഏക ആശ്രയം... അത് കളയാൻ തോന്നിയില്ല... അല്ലെങ്കിലും അവനെ നിലക്ക് നിർത്താൻ ഞാൻ മാത്രം മതി എന്ന വിശ്വാസം ഉണ്ടായിരുന്നു 😪😪😪... 



ക്ലാസ്സിൽ നിന്ന് അവൻ മുമ്പത്തെ പോലെ തന്നെ തുടങ്ങി... നമ്മളെ മുട്ടാനും ഒക്കെ തുടങ്ങി... നമ്മളെ മാത്രമേ ഇവന് ലക്ഷ്യം ഉള്ളൂ... നമ്മക്ക് അത് ഒരു ആശ്വാസം ആയിരുന്നു... വേറെ ഒരാളെ ഇവൻ വേദനിപ്പിക്കുന്നതു എനിക്ക് കണ്ടു നില്കാൻ കഴിയില്ല... 



നാളെ സൺ‌ഡേ ആയത് കൊണ്ട് തന്നെ ഇവന്റെ ക്ലാസ്സ്‌ ഒന്നു കൂടെ ഓർമിപ്പിച്ചു ഓൻ പോയി...എന്തായാലും ഞാൻ ഇല്ലെന്ന് ഉറപ്പിച്ചു... 

അവൻ ക്ലാസ്സ്‌ എടുക്കുകയോ എടുക്കാതെയിരിക്കുകയോ എന്ത് വേണേലും ചെയ്യട്ടെ... 



സൺ‌ഡേ റിച്ചു പുറത്ത് ഒക്കെ പോയി വന്നു നമ്മളോട് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടായിരുന്നോ എന്ന് ചോദിച്ചു എങ്കിലും നമ്മൾ അത് കഴിഞ്ഞ എക്സമിനു മാർക്ക് കുറഞ്ഞവർക്ക് ആണെന്ന് കള്ളം പറഞ്ഞു... 😰😰😰കള്ളം പറയുന്നത് ഒക്കെ നിർത്തിയ നമ്മൾ വീണ്ടും തുടങ്ങിയപ്പോ ഒരു ടെൻഷൻ ഒക്കെ വന്നു തുടങ്ങി...



നമ്മൾ എങ്ങാനും ആ തെണ്ടിയെ കുറിച്ച് പറഞ്ഞാൽ അവൻ അപ്പൊ തന്നെ അവന്റെ അടുത്തേക്ക് പോയി പ്രശ്നം ഉണ്ടാക്കും എന്ന് അറിയാം... അത് ഒരുപക്ഷെ റിച്ചുന് ആപത്തു വരുത്തും... അത് കൂടി ഉമ്മിക്ക് താങ്ങാൻ പറ്റില്ല... 


~~~~~~~~~~~~~~~~~~~~~~~



നമ്മളെ ഇന്ന് റിച്ചു ഡ്രോപ്പ് ചെയ്തു പോയി... അവൻ ഷോപ്പിലേക് വേണ്ടി കളക്ഷൻ ഒക്കെ ചെയ്യാൻ ഫ്രണ്ട്‌സ്നെ കൂട്ടി മുംബൈ വരെ പോകാനുള്ള പരിപാടിയാ... രണ്ട് ഡേ കഴിഞ്ഞു മാത്രേ വരൂ... കുറച്ച് പേടി ഉണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അവനെ സന്തോഷത്തോടെ അയക്കാൻ ഉള്ള പരിപാടിയാണ് നമ്മക്ക് ഉള്ളത്... 




ആ വിനോദ് എങ്ങാനും അറിഞ്ഞാൽ നമ്മളെ പിടിച്ചു ഇപ്പൊ തന്നെ ഫ്രീസ് ആക്കും എന്നുള്ള കാര്യം ഉറപ്പാ 😓😓😓😓... 



അവൻ ആണെങ്കിൽ ഇന്നലെ വരാത്ത ദേഷ്യം മുഴുവനും തീർക്കുന്നുണ്ട്... ഇന്നലെ  സബ്മിറ്റ് ചെയ്തതിന്റെ ചോദ്യം മുഴുവനും ചോദിച്ചു നമ്മളെ ഇവിടെ നിർതിയിട്ട് ഉണ്ട്... എന്നാ പിടിച്ചു പുറത്ത് ആക്കിക്കൂടെ... 😏😏😏




ഓന്റെ ടൈം കഴിഞ്ഞു പോകുമ്പോൾ കുറച്ച് സമാധാനം ആയി നമ്മൾ ഒന്ന് ഇരിക്കാൻ നേരം ആണ് ഓൻ നമ്മളെ പുറത്തേക്ക് വിളിച്ചത്... 




അല്പം പേടി കൊണ്ടാണ് എങ്കിലും നമ്മൾ പോയി ഓന്റെ മുന്നിൽ നിന്നു... 



"നീ ഇപ്പൊ എന്റെ മുന്നിൽ ഇങ്ങനെ നിൽകുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്... കാരണം നിനക്ക് ഇപ്പൊ ആ തന്റെടം ഒന്നുമില്ല... അത് എനിക്ക് നിന്നെ നേടാൻ എളുപ്പം ആയി... എന്തായാലും ഞാൻ പ്ലാൻ ചെയ്തത് പോലെ കാര്യങ്ങൾ ഇത് വരെ എത്തി... പിന്നെ നിനക്ക് വേണ്ടി മാത്രം ആണ് സൺ‌ഡേ സ്പെഷ്യൽ ക്ലാസ്സ്‌ വെച്ചത്... 

എന്നെ പേടിച്ചു കൊണ്ടാണ് നീ വരാതെ ഇരുന്നത് എന്ന് എനിക്ക് അറിയാം... ആരെയും പേടിക്കാതെ നടക്കുന്ന നിനക്ക് എന്നെ പേടി... 

അത് എനിക്ക് ഒരു നല്ല ലക്ഷണം തന്നെയാണ്... "




"നീ കരുതും പോലെ എനിക്ക് നിന്നെ പേടിയില്ല... ക്ലാസ്സിൽ വരുന്നതും വരാതെയിരിക്കുന്നതും എന്റെ ഇഷ്ടം... 

അതിന് നീ കൂടുതൽ പ്രതീക്ഷ ഒന്നും കൊടുക്കേണ്ട... 

നിന്റെ പ്ലാനിങ് ഒന്നും നടക്കില്ല... അതും ഈ എന്റെ അടുത്ത്... നിന്റെ മുന്നിൽ ഇങ്ങനെ നില്കാൻ എനിക്ക് പറ്റുന്നുണ്ടെങ്കിൽ നിന്നെ ഇല്ലാതെ ആക്കാനുള്ള വഴിയും എനിക്ക് അറിയാം... 

എന്റെ റിഫുട്ടിയുടെ ജീവനും ജീവിതവും ഇല്ലാതെ ആയത് നീ കാരണം ആണ് എന്ന് എന്റെ ഓർമയിൽ ഉള്ളിടത്തോളം നിനക്ക് രക്ഷയില്ല... 

നീ കാത്തിരുന്നോ... "



എന്നും പറഞ്ഞു നമ്മൾ തിരിച്ചു ക്ലാസ്സിൽ കേറാൻ നേരം ഓൻ വീണ്ടും പറഞ്ഞു... 


"ഞാൻ ഈ കോളേജിൽ കാല് കുത്തിയത് തന്നെ നിന്നെ സ്വന്തം ആക്കാൻ വേണ്ടിയാ... ഒരു ദിവസം എങ്കിലും ഞാൻ അത് നേടിയിരിക്കും... "

അതൊക്കെ കേൾക്കുമ്പോൾ പേടി കൂടിയെങ്കിലും പുറത്ത് കാണിക്കാതെ നമ്മൾ ക്ലസിൽ കയറി ഇരുന്നു... 


~~~~~~~~~~~~~~~~~~~~~~~



നമ്മളെ സിനിയുടെയും കാർത്തിയുടെയും കല്യാണം ആണ് ഇന്ന്... കാർത്തിക്ക് അമേരിക്കയിൽ ജോബ് ഒക്കെ റെഡി ആയി... പോകുന്നതിന് മുമ്പ് പെണ്ണ് ചോദിച്ചു...അമേരിക്ക കേട്ടാണെന്ന് തോന്നുന്നു പെട്ടെന്ന് തന്നെ അവളെ അച്ഛൻ സമ്മതിച്ചു... 




അവൾ കൂടി നമ്മളെ വിട്ടു പോകുന്നത് ഓർക്കുമ്പോൾ കണ്ണ് നിറയുന്നുണ്ട് എങ്കിലും മനസ്സിൽ വലിയ സന്തോഷം ആണ്... അവൾ എങ്കിലും രക്ഷപ്പെട്ടല്ലോ 😛😛😛... 




മിനിക്കുട്ടി പിന്നെ നമ്മളെ അടുത്ത് നിന്ന് മരുന്നില്ല... അവൾക്ക് പിന്നെ സങ്കടം ഒന്നും ഉള്ളിൽ ഒതുക്കാൻ അറിയില്ല... പൊട്ടിക്കരയാണ് പാവം... 



എല്ലാം ഭംഗിയായി കഴിഞ്ഞു നമ്മൾ വീട്ടിൽ എത്തി... റിച്ചു ആണെങ്കിൽ കല്യാണം മുഴുവൻ ഓൻ എടുത്തു കൊണ്ട് നടക്കാണെന്ന് തോന്നും കണ്ടാൽ... വന്നപാടെ ബെഡിൽ വീണു... 



നമ്മൾ ഇപ്പൊ ഷോപ്പിൽ ഒക്കെ പോയി തുടങ്ങി... പഠിപ്പ് വിട്ടാലും ജീവിക്കാൻ ഉള്ള വഴി നമ്മൾ പഠിച്ചു... ഇടക്ക് ഉമ്മിയെ കൂടി കൊണ്ട് പോവും... ഇപ്പൊ ആൾ കുറച്ചു സ്മാർട്ട്‌ ആയിട്ടുണ്ട്... 



എന്നാലും റയുക്ക പോയിട്ട് ഒന്നു വിളിച്ചില്ല... എന്നെ മറന്നു പോയിക്കാണും എന്നും പറഞ്ഞു ഉമ്മി കരയുമ്പോൾ നങ്ങൾ പോലും കൂടെ കരഞ്ഞു പോകും... സഫി ഇവിടത്തെ സൈൽസ് മാൻ തന്നെ ആയി മാറി... 



അവന്റെ വീട്ടിൽ നിന്ന് രണ്ടാമത്തെ ഉമ്മ ഒരു പാട് ഉപദ്രവം ഏൽപ്പിച്ചു കൊണ്ടിരിക്കുന്നു... അത് കൊണ്ടാണ് ഇങ്ങോട്ട് വന്നത് എന്ന് പറഞ്ഞു... അത് കേട്ടപ്പോ ഞങ്ങൾക്കും വിഷമം ആയി... ഇപ്പൊ അവൻ മുമ്പത്തെ പോലെ കോഴിപണി ഒക്കെ നിർത്തി... 



നമ്മൾക്ക് എക്സാം തുടങ്ങാൻ പത്തു ദിവസം മാത്രേ ഉള്ളൂ... ഉമ്മി ഒരു പണിയും എടുക്കാൻ സമ്മതിക്കാതെ പഠിക്കാൻ പറഞ്ഞത് കാരണം നമ്മൾ ബുക്ക് തുറന്നു വെച്ച് ഇരുന്നു... 



അതോടെ ആ വിനോദ് പോയിക്കിറ്റും എന്ന സന്തോഷത്തിൽ ആണ് നമ്മൾ... മിനിയുടെ പഠിപ്പ് തുടങ്ങിയോ എന്ന് അറിയാൻ വെറുതെ അവളെ വിളിച്ചു നോക്കി... 




"എന്തായി മോളെ... പഠിച്ചു തീർന്നോ... 

ഞങ്ങൾ രണ്ടാളും മാത്രേ ഈ എക്സാം എഴുത്ത് ഉള്ളൂ... ബാക്കിയെല്ലാം പഠിച്ചു പാതിവഴിയിൽ ഇട്ടേച്ചു പോയി... "



"ഞാനും പോവാ... "



"എങ്ങോട്ട്... "? 



"അച്ഛന് ട്രാൻസ്ഫർ... നാളെ തന്നെ പോവണം എന്ന് പറഞ്ഞു... തിരുവനന്തപുരം ആണ്... എപ്പോ വേണമെങ്കിലും നിന്നെ വന്നു കാണാം... 

എല്ലാം എടുത്തു വെച്ചു നിന്നെ വിളിക്കാൻ ഇരിക്കുകയായിരുന്നു... അപ്പൊ നീ വിളിക്കുന്നു... "



എന്തോ അവൾ കൂടി പോവാണെന്നു കേട്ടപ്പോ കണ്ണൊക്കെ നിറഞ്ഞു... അവൾ അത് അറിയാതെയിരിക്കാൻ ഞാൻ പാട് പെട്ടു... 




"ആണോ... നീയും രക്ഷപെട്ടു... എക്സാം ഞാൻ മാത്രം...നിങ്ങൾ ഒക്കെ എന്റെ മാർക്ക് കണ്ടു ശരിക്കും അത്ഭുതപ്പെടും... "




വെറുതെ ആണെങ്കിലും അതൊക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു... നമ്മളെ കണ്ണ് നിറയുന്നത് അവൾ കാണുന്നില്ലല്ലോ... 




"അത് പിന്നെ പറയാൻ ഉണ്ടോ... 

നീ പറയും പോലെ si ഒക്കെ ആയിട്ടു ഞങ്ങളെ ഒക്കെ കാണാൻ വരണം... "




"തീർച്ചയായും... എന്ന പിന്നെ നാളെ വിളിക്കാം... റിച്ചു വിളിക്കുന്നുണ്ട്... "




എന്ന് വെറുതെ പറഞ്ഞു കൊണ്ട് ഫോൺ വെച്ചു... ഒരു പാട് കരഞ്ഞു... നമ്മളെ ഷോൾഡർൽ ആരെയോ കയ് വന്നു പതിഞ്ഞതു കണ്ടു നമ്മൾ നോക്കുമ്പോൾ റിച്ചു ആണ്... നമ്മക്ക് പിന്നെ ഒന്നും നിയന്ത്രിക്കാൻ ആയില്ല... 




"റിച്ചു... എല്ലാരും എല്ലാരും എന്നെ വിട്ടു പോവാ... 

ആരുമില്ല എനിക്ക്... ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്നവരൊക്കെ എന്നിൽ നിന്ന് അകന്ന് പോവാ... "




"ഡീ നിനക്ക് ഞാൻ ഇല്ലേ... എനിക്ക് നീയും... നമ്മൾ ഒരിക്കലും വിട്ടു പോവില്ല... പിന്നെ ഈ ലോകത്തിലെ ആര് പോയാലും നമ്മൾക്ക് നമ്മൾ എന്നും ഉണ്ടാവും... "




റിച്ചു നമ്മളെ തലയിൽ തലോടി അത് പറഞ്ഞപ്പോ ആശ്വാസം ആയി... എനിക്ക് പിടിച്ചു നില്കാൻ ഇവൻ മാത്രേ ഉള്ളൂ... ഇവനെ നീ എന്നിൽ നിന്നും അകറ്റിനിർത്തല്ലേ... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



അവൾ പറഞ്ഞത് പോലെ നമ്മളും ഇപ്പൊ ഒറ്റപ്പെട്ടു... എല്ലാരും അവരവരുടെ ജോലി നോക്കി പോയി... ആകെ ഉള്ളത് അർജു മാത്രാ... ഇപ്പൊ അവൾക്ക് ഞാനും എനിക്ക് അവളും മാത്രം... ഇതിന്റ ഇടയിൽ ഉമ്മിയും സഫിയും... 




അവരെ ഒക്കെ പൊന്ന് പോലെ നോക്കണം... പിജി കഴിഞ്ഞു നല്ല ഒരു ജോബ് നോക്കണം... അതിന്റെ കൂടെ ടെക്സ്റ്റ്‌ടൈൽസ്ഉം... അത് ഇപ്പൊ അവളും സഫിയും ഇമ്പ്രെസ്സ് ആണ്... 




അവൾക്ക് ആദ്യം എക്സാം ആയോണ്ട് ഇപ്പൊ ഒന്നിനും കൂടെ വിളിക്കാറില്ല... പഠിക്കാൻ എന്നും പറഞ്ഞു പോയി ഇരുന്നു ഓരോന്ന് ചിന്തിച്ചു കണ്ണ് നിറക്കൽ ആണ് പെണ്ണിന്റ പരിപാടി... 




മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ അവൾക്ക് കഴിയും എങ്കിലും അവളെ സങ്കടം എല്ലാം അവൾ ഉള്ളിൽ ഒതുക്കി നിർത്തും... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



സഫിയുടെ ഓരോ തള്ള് കേട്ടു ഫുഡ്‌ ഒക്കെ കഴിക്കുമ്പോൾ ആണ് റിച്ചു പറയുന്നത് കേട്ടത്... 




"ഇക്കുന് പകരം വന്ന നിന്റെ സാറിനെ ഞാൻ ഇന്ന് പരിചയപ്പെട്ടു... 

നിന്നെ കുറിച്ച് ആരും നല്ലത് പറയുന്നത് കേട്ടില്ലേങ്കിലും ഇയാൾക്ക് നിന്നെ പറ്റി നല്ല അഭിപ്രായം ആണ്... "




അത് കേട്ടപ്പോ തന്നെ ഫുഡ്‌ഒക്കെ നമ്മളെ തലമണ്ടയിൽ കേറി നമ്മൾ ചുമച്ചു... റിച്ചുതന്നെ തലയിൽ കൊട്ടി വെള്ളം ഒക്കെ കുടിക്കാൻ തന്നു... 




ആ കാലമാടന് മനസ്സിൽ ഇരുപ്പ് വേറെ ആയത് കൊണ്ടാണ് നിന്നോട് തന്നെ നമ്മളെ കുറിച്ച് നല്ലത് പറഞ്ഞ് തന്നത് എന്ന് അറിയാം... 




"റിച്ചു... അയാൾ അത്ര നല്ലതോന്നും അല്ല... അത് കൊണ്ട് അവനെ കുറിച്ചു ഇനി ഒന്നും പറയേണ്ട... "




"ഇതിപ്പോ നേരെ തിരിച്ചു ആണല്ലോ കാര്യങ്ങൾ... ഇപ്പൊ അവനെ കുറിച്ചു നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നത്... "





പറയാൻ നാവ് ആയിരം വട്ടം കൊതിച്ചു എങ്കിലും എന്തോ അത് പറയാൻ എന്തോ ഒരു ഭയം 😓😓😓...




"റിച്ചു... അവൻ അത്ര നല്ലതല്ല... അവനെ പറ്റി പിന്നെ ഞാൻ നിന്നോട് പറയാം... "

എന്നും പറഞ്ഞു നമ്മൾ പോയി... അവൻ എന്താണെന്ന് ഒക്കെ ചോദിക്കുന്നുണ്ട്... 





നമ്മൾ ഇന്ന് ലീവ് ആയത് കൊണ്ട് ഫോണിൽ കളിക്കുമ്പോ ആണ് ഫറു വിളിച്ചത്... 




"ഇത്ത... ഇന്ന് ഞാനും സഹയും ഇങ്ങളെ ഷോപ്പിൽ വരുന്നുണ്ട്... ഇങ്ങള് ഉണ്ടാവോ... "





ഉണ്ടാവും എന്ന് പറഞ്ഞു നമ്മൾ വേഗം റെഡി ആയി അങ്ങോട്ടേക്ക് പോയി... അവിടെ പോയപ്പോ റിച്ചു പുറത്ത് പോയെന്ന് പറഞ്ഞു... പിന്നെ നമ്മൾ ഫറുനെ കാത്തുഇരിക്കുമ്പോ ആണ് നമ്മക്ക് ഫോൺ വന്നത്... 





എടുത്തപ്പോ തന്നെ ആ വിനോദ് ആണെന്ന് മനസ്സിൽ ആയി... 




"ഇപ്പൊ നീ നീ പഠിക്കുന്ന കോളേജിൽ നിന്റെ ക്ലാസ്സിൽ വന്നാൽ നിനക്ക് നിന്റെ അനിയത്തിയെയും കൂടെ ഉള്ള പെണ്ണിനെയും ജീവനോടെ കാണാം... 

അല്ലെങ്കിൽ പിന്നെ അവരെ രണ്ടിനെയും നീ ജീവനോടെ കാണില്ല... 

വരുമ്പോ ഒറ്റയ്ക്ക് വന്നാൽ മാത്രം..."





"നോ... 😵😵😵അവർക്ക് എന്തെങ്കിലും പറ്റിയാൽ... പിന്നെ പിന്നെ ഞാൻ എന്താ ചെയ്യന്നു എനിക്ക് തന്നെ അറിയില്ല... 

ഞാൻ വരാം... പക്ഷെ അവർക്ക് ഒരു പോറൽ പോലും ഉണ്ടാവാൻ പാടില്ല... "




രണ്ടും കല്പിച്ചു അപ്പൊ തന്നെ നമ്മൾ കോളേജ് ലക്ഷ്യമാക്കി പോയി... 


നമ്മൾ രണ്ടാളുടെയും ഫോണിൽ മാറി മാറി വിളിച്ചു എങ്കിലും രണ്ടും സ്വിച്ച് ഓഫ്‌... അത് കണ്ടപ്പോ തന്നെ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു... 




അവർക്ക് രണ്ട് പേർക്കും ഒന്നും ഉണ്ടാവരുത് എന്ന് പ്രാർഥിച്ചു കൊണ്ട് അങ്ങോട്ട്‌ പോയി... അവിടെ മുഴുവൻ അരിച്ചുപെറുക്കിയിട്ടും ആരെയും കാണുന്നില്ല... 





അവിടെ വിളിച്ചു കൂവി നടന്നു എന്നല്ലാതെ ആരും ഇല്ലെന്ന് ഉറപ്പായത് കൊണ്ട് നമ്മൾ ഫോൺ എടുത്തു... നമ്മക്ക് വന്ന നമ്പറിൽ അവനെ വിളിച്ചു... 




"സോറി... കോളേജിൽ അല്ല നീ വരേണ്ടത്... അതിന്റെ പിറകിലെക്ക് വാ... "

നമ്മൾ അവൻ പറയുന്നത് പോലെ പോയി ചുറ്റും നോക്കി... 




അപ്പൊ നമ്മൾ കണ്ടത് ഇടിഞ്ഞു വീഴാൻ ആയ ഒരു ചെറിയ വീട് പോലെ തോന്നിക്കുന്ന ഒന്നാണ്... അവിടെ ആവും അവൻ അവരെ കൊണ്ട് പോയിട്ട് ഉണ്ടാവുക എന്ന് കരുതി അപ്പൊ തന്നെ അങ്ങോട്ടേക്ക് മതിലും എടുത്തു ചാടി... അപ്പൊ നമ്മളെ ഫോണിൽ റിച്ചു വിളിക്കുന്നുണ്ടായിരുന്നു... 




എടുക്കാതെ ഇരിക്കാൻ മനസ് വന്നില്ല... കാരണം ഇനി അവനെ കാണുമോ എന്ന് തന്നെ അറിയില്ല... നമ്മളെ ജീവൻ ഇവിടെ നിന്ന് പോകാണെങ്കിൽ അവന്റെ ജീവനും അതോടെ ഇല്ലാതെ ആകണം എന്ന ഒരു വാശി മാത്രം ആയിരുന്നു നമ്മളെ മനസ്സിൽ... 




ഫോൺ എടുത്തപ്പോ തന്നെ റിച്ചു എവിടെയാണ് എന്ന് ചോദിക്കാ... 😪😪😪എന്ത് പറയണം എന്ന് പോലും അറിയില്ല... കോളേജിൽ എന്ന് മാത്രം പറഞ്ഞു ഫോൺ വെക്കാൻ നേരം ആണ് ഫറുന്റെ സൗണ്ട് നമ്മൾ കേട്ടത്... 




"ഇങ്ങള് ഉണ്ടാവും എന്ന് പറഞ്ഞത് കൊണ്ടല്ലേ ഞങ്ങൾ രണ്ടാളും വന്നത്... എന്നിട്ട് ഇങ്ങള് ഇത് എവിടെ പോയി... "

എന്ന് അവൾ ഫോൺ വാങ്ങി ചോദിക്കുമ്പോൾ ആണ് അവർ അവിടെ ഉണ്ടെന്ന് മനസിലായത്... 




"നിങ്ങൾ രണ്ടിനെയും എപ്പോ വിളിക്കുന്നു... നിങ്ങൾ എന്താ ഫോൺ ഓഫാക്കി വെച്ചിരിക്കുന്നതു... "

അപ്പൊ തന്നെ നമ്മൾ ചൂടായി കൊണ്ട് ചോദിച്ചു... 





"എന്റെ ഇത്താ... എക്സാം ആയാൽ നമ്മളെ മാഷിന്റെ കയ്യിൽ ആണ് ഫോൺ ഉണ്ടാവുക എന്ന് ഇങ്ങൾക്ക് അറീലെ... സഹയാണെങ്കിൽ പഠിക്കാൻ ഇപ്പൊ വീട്ടിൽ ആണ്... ഓളെ ഫോണും മാഷ് വാങ്ങി... എങ്ങനെ ഉണ്ട്... "




അവൾ അത് പറയുമ്പോ ആണ് നമ്മളും അത് ഓർത്തത്... അപ്പൊ പിന്നെ ഒന്നും പറയാൻ നിക്കാതെ ഫോണും വെച്ചു നമ്മൾ തിരിഞ്ഞു നടക്കാൻ തുടങ്ങി... 




അപ്പൊ ആണ് നമ്മളെ മുന്നിൽ നിൽക്കുന്ന ആ രൂപത്തെ കണ്ടത്... അയാളെ കണ്ടപ്പോ തന്നെ നമ്മളെ കാല് സ്റ്റെക്ക് ആയി... അത് അന്ന് നമ്മൾ ഇത്തയെ ഇയാളെ കയ്യിൽ നിന്നാണ് രക്ഷിച്ചതു... അതിന് ശേഷം ഇയാളെ ഇപ്പൊ ആണ് കാണുന്നത്... 




ഇയാൾ എന്താ ഇവിടെ നമ്മൾ ചുറ്റും നോക്കി... അയാൾ നമ്മളെ അടുത്തേക്ക് വരുന്നതിന് അനുസരിച്ചു നമ്മൾ പിറകോട്ടു നടന്നു... അപ്പൊ ആണ് നമ്മൾ ആരെയോ തട്ടി അവിടെ തന്നെ നിന്നത്... തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ വിനോദ്... 😭😭😭😭




ചെകുത്താനും കടലും എന്ന് കേട്ടിട്ടേയുള്ളൂ... അതിനേക്കാൾ ഭീകര അവസ്ഥയിൽ ആണ് ഇപ്പൊ നമ്മൾ ഉള്ളത്...




എങ്ങോട്ട് പോകും എന്ന അവസ്ഥയിൽ നിൽകുമ്പോൾ ആണ് വിനോദ് നമ്മളെ കയ്യിൽ പിടിച്ചു അതിന്റെ അകത്തേക്ക് തള്ളിയത്... നമ്മൾ അപ്പൊ തന്നെ അവിടേക്ക് തെറിച്ചു വീണു... അവർ രണ്ടും കൂടി പൊട്ടിചിരിച്ചു കൊണ്ട് നമ്മളെ അടുത്തേക്ക് നടന്നു വരുന്നുണ്ട്... അതിന് അനുസരിച്ചു നമ്മൾ പിറകോട്ടു ഇഴഞ്ഞു പോയിക്കൊണ്ട് എന്തോ തട്ടി അവിടെ നിന്നു... 




🤔🤔ഇവർക്ക് എങ്ങനെ അറിയാം എന്ന ചിന്തയായിരുന്നു നമ്മളെ മനസ്സിൽ ഇപ്പൊ ഉള്ളത്... ഇവരുടെ അടുത്ത് നിന്നും എങ്ങനെ രക്ഷപ്പെടും എന്നും... 




അപ്പൊ ആണ് അവർ രണ്ടും കൂടി തോളിൽ കയ്യിട്ട് നമ്മളെ അടുത്തേക്ക് വന്നു നിന്നത്... 




"ഇപ്പൊ നീ ചിന്തിക്കുന്നത് ഞങ്ങൾ തമ്മിൽ എങ്ങനാ പരിചയം എന്നല്ലേ... 

നീ ഞങ്ങളെ രണ്ടിനെയും പറഞ്ഞു വിട്ടില്ലേ... അവിടെ നിന്ന് ഞങ്ങൾ കൂട്ടായി... "




അത് ആ വിനോദ് കൂർപ്പിച്ചു നമ്മളെ നോക്കി പറയുമ്പോൾ ആണ് നമ്മക്കും മനസ്സിൽ ആയത്... 





"ഞങ്ങൾ ഇറങ്ങിയത് തന്നെ നിന്നെ ഒന്ന് കാണാൻ വേണ്ടിയാ... വെറുതെ കാണാൻ അല്ല ഇങ്ങനെ കാണാൻ... 

അതിന് വേണ്ടി ഞങ്ങൾക്ക് പലതും ഒരുമിച്ചു ചെയ്യേണ്ടി വന്നു... 

നിന്റെ ശക്തിയായ ഫ്രണ്ട്‌സ് അവരെ ഇല്ലാതെ ആക്കാൻ ആയിരുന്നു ഞങ്ങളുടെ ഫസ്റ്റ് പ്ലാൻ... "




അതൊക്കെ അവർ പറയുമ്പോ എന്തോ കണ്ണൊക്കെ നിറയാൻ തുടങ്ങിയിരുന്നു... ഒന്നും മിണ്ടാൻ പറ്റാതെ എങ്ങോട്ട് പോവും എന്ന് പോലും അറിയാതെ അവിടെ തന്നെ നിന്നു... 




"നിന്റെ മാഷ് ഇല്ലേ... അങ്ങേരു എന്നെ പേടിച്ചു കൊണ്ടാണ് നിന്നെ പിടിച്ചു കെട്ടിച്ചത്... 

നിന്റെ കല്യാണം അത് കേട്ടപ്പോൾ തന്നെ അത് അവനെ കൊന്നു കൊണ്ട് ഇല്ലാതെ ആക്കാൻ ആയിരുന്നു പ്ലാൻ... പിന്നെ അത് വേണ്ട എന്ന് വെച്ചത് അത് ഒരു കണക്കിന് നന്നായി എന്ന് തോന്നിയത് കൊണ്ടാണ്... 




അന്ന് ഞാൻ നിനക്ക് തന്ന ഗിഫ്റ്റ് എങ്ങനെ ഉണ്ട്... അത് ഒരിക്കലും നിനക്ക് മറക്കാൻ കഴിയില്ലല്ലോ അല്ലേ... "

അത് കേട്ടപ്പോ തന്നെ ഇവൻ തന്നെയാണ് അവളെ കൊന്നത് എന്ന് നമ്മക്ക് ഉറപ്പായി... 




"അതേ... അവളെ ഒന്ന് തള്ളിയിടുക മാത്രമേ ചെയ്തുള്ളൂ... അതോടെ അവൾ ഫിനിഷ്... 

അത് ഞാൻ അല്ല... ഇവൻ ആണ് കേട്ടോ... ഇവൻ ആവുമ്പോൾ കുടുംബക്കാർ അല്ലേ... അത് കൊണ്ട് എളുപ്പം ആയി... 




ഇവൻ കേറി മോഹിച്ചത് അവളെ ചേച്ചിയെ ആണ്... അതും നീയായിട്ട് ഇല്ലാതെ ആക്കി... അതിനൊക്കെ മുമ്പ് നിന്റെ കെട്ടിയോന്റെ ജേഷ്ഠൻ ആയിരുന്നു അത് ആദ്യം തന്നെ നിർത്തിയതു... അവൻ കെട്ടിയപ്പോൾ തൊട്ട് ഇവന് അവളെ കിട്ടാൻ വേണ്ടി ഒരു അവസരം നോക്കി നടക്കുമ്പോൾ അല്ലേ നീ രക്ഷഖയായി വന്നത്... 




അന്ന് നിന്നെ എന്റെ കയ്യിൽ എങ്ങാനും കിട്ടിയാൽ പച്ചയോടെ കത്തിക്കും ആയിരുന്നു...പിന്നേ അവൾ വന്നത് വയറും വീർപ്പിച്ചു കൊണ്ടായിരുന്നു... അപ്പൊ പിന്നെ അവളെ ഇനി കയ്യിൽ കിട്ടാൻ കുറച്ച് കത്തിരിക്കണം എന്ന് മനസ്സിൽ ആയി... 




അവൾ നാളെ പോവും എന്ന് കൂടി കേട്ടപ്പോൾ എന്റെ ആഗ്രഹം നടപ്പിലാക്കാൻ ഞാൻ അങ്ങോട്ട്‌ തീരുമാനിച്ചു... അതിനു വേണ്ടിയാ അവിടെ ചെന്നത്... അവൾ എന്നെയും തള്ളിമാറ്റി ഓടിപ്പോയി... അപ്പൊ ആണ് അവൾ മുകളിൽ നിന്നും താഴേക്ക് വീണത്... 

പിന്നെ നോക്കുമ്പോ ചോരയിൽ കുളിച്ചു നിൽക്കുന്ന അവളെയാണ്... അവൾ എന്നെ വിട്ടു ഈ ലോകത്ത് നിന്നു പോയത് നീ കാരണം ആണ്... "




"നോ... "

ഇത്തയെ ഇവൻ കൊന്നത് ആണെന്ന് കേട്ടപ്പോ കരയാൻ മാത്രേ എനിക്ക് ആയുള്ളൂ 😭😭😭...




"അപ്പൊ നീയാണ് അല്ലേ അവരെ കൊന്നത്... "

എന്നും പറഞ്ഞു നമ്മൾ അവന്റെ നേരെ ചെന്നു... 




അപ്പൊ തന്നെ ആ വിനോദ് വന്നു നമ്മളെ പിടിച്ചു ഓന്റെ നേരെ കൊണ്ട് പോയി... എന്നിട്ട് നമ്മളെ ഷാൾ പിടിച്ചു വലിച്ചു ഓന്റെ കയ്കളിൽ ആക്കി... അത് പിടിച്ചു വാങ്ങാൻ നിന്ന നമ്മളെ അവൻ പിടിച്ചു തള്ളി മറ്റവന്റെ നേരെ ഇട്ടു കൊടുത്തു... 




രണ്ട് പേരും കൂടി ആർത്തു ചിരിച്ചു കൊണ്ട് നമ്മളെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി... അപ്പൊ ആ വിനോദിന്റെ കാലിന് ഇട്ടു ഒരു ചവിട്ട് കൊടുത്തു നമ്മളെ ഓടി... 




പുറത്തേക്ക് ഓടാൻ നിന്ന നമ്മളെ അവൻ പിടിച്ചു വെച്ചു അവന്റെ അടുത്തേക്ക് കൊണ്ട് പോയി... നമ്മൾ അവനെ അപ്പൊ തന്നെ പിടിച്ചു തള്ളി ഓടി... അപ്പൊ തന്നെ എന്തോ തട്ടി നമ്മൾ താഴെ വീണു... ആ വീഴ്ചയിൽ നമ്മളെ നെറ്റിയൊക്കെ പൊട്ടി ബ്ലഡ്‌ ഒക്കെ വന്നു... 




അവിടന്നു എണീക്കാൻ നോക്കുമ്പോൾ തന്നെ വിനോദ് നമ്മളെ അവിടെ പിടിച്ചു കിടത്തി നമ്മളെ ഡ്രെസ്സിൽ പിടിച്ചു വലിച്ചു... അതൊക്കെ വലിച്ചു കീറി അവൻ എന്റെ മുഖത്തെക്ക് മുഖം കൊണ്ട് വന്നപ്പോൾ എന്തോ ഒന്ന് കയ്യിൽ കിട്ടിയപ്പോ അത് എടുത്തു അവന്റെ തലക്കിട്ടു കൊടുത്തു... 




അത് കൊണ്ട് ദേഷ്യം വന്ന അവൻ നമ്മളെ പിടിച്ചു ചുമരിൽ കൊണ്ട് തല കുത്തിച്ചു... ഒരു അഞ്ചാറ് തവണ അങ്ങനെ ചെയ്തപ്പോ തന്നെ നമ്മൾ ചോരയിൽ കുളിച്ചു നമ്മളെ ബോധം ഒക്കെ പോകുന്നുണ്ട്... 




അപ്പൊ തന്നെ ആരോ ഡോർ തുറന്നു വന്നു അവനെ പിടിച്ചു തള്ളി... നമ്മൾ അവന്റെ കയ്യിൽ നിന്ന് താഴെ വീണു... അപ്പൊ നമ്മൾ കണ്ടു റിച്ചുനെ... അവൻ വന്നു അവർക്കൊക്കെ നല്ലോണം കൊടുക്കുന്നുണ്ട്... 




ആ വിനോദിനെ ചവിട്ടിക്കൂട്ടി കൊണ്ടിരിക്കുന്നത് ഒക്കെ നമ്മൾ ഒരു മിന്നായം പോലെ കാണുന്നുണ്ട്... അവനെ പരുവം ആക്കി റിച്ചു നമ്മളെ നേരെ വന്നു പച്ചു പച്ചു എന്നൊക്കെ വിളിക്കുന്നുണ്ട്... 




നമ്മൾ അപ്പൊ തന്നെ അയാളെ നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു... 




"റിച്ചു... 

റിച്ചു അവനാ ഇത്തയെ കൊന്നത്... 

എന്റെ റിഫുനെയും കൊന്നത് അവനാ... "



അത് കേൾക്കേണ്ട താമസം അവൻ നമ്മളെ അവിടെ കിടത്തി അവന്റെ നേരെ തുടങ്ങി... അവനെ തല്ലിപരുവം ആക്കുന്നത് ഒക്കെ കണ്ടു നമ്മക്ക് സന്തോഷം ആയി... നമ്മൾ ബ്ലഡ്‌ ഒക്കെ വന്നു ഒരു പരുവം ആയി... 




നമ്മളെ കണ്ണുകൾ അടയുംബോൾ റിച്ചു ഒരുത്തനെ തല്ലിക്കൊണ്ട് ഇരിക്കുമ്പോൾ ആ വിനോദ് റിച്ചുന്റെ തലയ്ക്കു ഇരുമ്പ് വടി കൊണ്ട് അടിക്കുന്നത് കണ്ടു നമ്മൾ റിച്ചു എന്ന് അലറി... 




അവൻ അടി കിട്ടി നമ്മളെ നേർക്ക് ബ്ലഡിൽ കുളിച്ചു കിടക്കുന്നത് കണ്ടു... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



വിളിച്ചപ്പോ കോളേജിൽ ആണെന്നും പറഞ്ഞു ഫോൺ വെച്ചതാ... പിന്നെ വിളിച്ചിട്ട് എടുക്കുന്നുമില്ല... ഓളെ അനിയത്തിയൊക്കെ ഷോപ്പിൽ വന്നു പോയപ്പോ തന്നെ നമ്മൾ ഇറങ്ങി അവളെ തപ്പാൻ... 



കോളേജിൽ ഒന്നും ആരെയും കാണാത്ത കൊണ്ട് അവിടെ മൊത്തം അരിച്ചു പെറുക്കി... അപ്പോ ആണ് മതിലിന്റെ പിന്നിലെ പഴയ ബിൽഡിംഗ്‌ൽ നിന്ന് സൗണ്ട് കേട്ടു കൊണ്ടാണ് നമ്മൾ അങ്ങോട്ട്‌ പോയത്... 




അപ്പൊ നമ്മളെ പെണ്ണിനെ ഒരുത്തൻ കൊല്ലാൻ പോകുന്നത് കണ്ടു നമ്മൾ അവനെ ചവിട്ടി താഴെയിട്ടു... അവൾ ആണെങ്കിൽ ചോരയിൽ മുങ്ങിനിക്കുന്നുണ്ട്... കണ്ടാൽ സഹിക്കാൻ പറ്റില്ല... 




അവൾ ഇത്തയെ കൊന്നത് അവൻ ആണെന്ന് പറഞ്ഞു കാണിച്ചു തന്നപ്പോൾ ആണ് നമ്മൾ അവനെ കാണുന്നത്... ആ സമീർ ആയിരുന്നു അത്... ഇത്താടെ ഫാമിലിയിൽ പെട്ട ആൾ ആയോണ്ട് തന്നെ അവനെ മുമ്പേ അറിയാം... 




പച്ചു റിച്ചു എന്ന് വിളിച്ചു തീരുന്നതിനു മുമ്പ് തന്നെ നമ്മളെ തലയിൽ ഇരുമ്പ് വടി കൊണ്ടുള്ള അടി വീണു... പിന്നെ ഒന്നും കണ്ടില്ല നമ്മളെ പെണ്ണ് ചോരയിൽ കുളിച്ചു കിടക്കുന്നത് മാത്രമേ കണ്ടുള്ളൂ... നമ്മളെ കണ്ണുകൾ അടയുംമ്പോൾ അവൻ അവളെ നേരെ അടുക്കുന്നത് കണ്ടു ആ വടിഎടുത്തു അവനെ അടിച്ചു നമ്മളും അവിടെ വീണു... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


തലക്ക് പൊട്ടുന്ന വേദന അനുഭവപ്പെട്ടു കൊണ്ടാണ് നമ്മൾ കണ്ണ് തുറന്നത്... തലയിൽ പാറക്കല്ലു വെച്ചത് പോലുള്ള കനം ആയിരുന്നു അപ്പൊ ഉണ്ടായത്... 




നമ്മൾ ചുറ്റും ഒന്ന് നോക്കിയപ്പോൾ നമ്മളെ മുറിയിൽ ആണെന്ന് മനസ്സിൽ ആയി... നമ്മൾ എണീറ്റു ഇരിക്കാൻ നോക്കി എങ്കിലും ഒന്നിനും പറ്റുന്നില്ല... വാ തുറന്നു ആരെയെങ്കിലും വിളിക്കാൻ നോക്കി എങ്കിലും ഒന്നും പുറത്ത് വരുന്നില്ല... 




കുറെ നേരം നോക്കി ഒരു വിധം നമ്മളെ വായിൽ നിന്ന് റിച്ചു എന്ന് വിളിക്കാൻ പറ്റി... അപ്പൊ നമ്മളെ ഉമ്മയും മാഷും വന്നു നമ്മളെ അടുത്ത് ഇരുന്നു ഇപ്പോ എങ്ങനെ ഉണ്ടെന്ന് ഒക്കെ ചോദിക്കുന്നുണ്ട്... 




ഉമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ വരുന്നത് നമ്മൾ കാണാതെ തുടച്ചു കളയുന്നുണ്ട്... മാഷ് ആണെങ്കിൽ ഒന്നും പറയാതെ നില്ക്കാ😰😰😰...





നമ്മളെ വായിൽ ജ്യൂസ്‌ ഒക്കെ വെച്ചു തന്നു ഉമ്മച്ചി കുറെ ടാബ്ലെറ്റ്‌സ് ഒക്കെ കഴിപ്പിച്ചു... ആരും ഒന്നും മിണ്ടുന്നില്ല... നമ്മക്ക് ആണെങ്കിൽ എന്തൊക്കെയോ ചോദിക്കാൻ ഉണ്ട്... ഒന്നും ചോദിക്കാനും പറ്റുന്നില്ല... 




രണ്ട് ദിവസം ആയി ഉമ്മ ഇങ്ങനെ ഇടക്ക് വന്നു നമ്മളെ ഓരോന്ന് വന്നു കുടിപ്പിക്കും... ഒന്നും അതികം മിണ്ടാറില്ല... ഫറു ആണെങ്കിൽ നമ്മളെ മുന്നിൽ വന്നിട്ട് പോലുമില്ല... അവൾക്ക് ഇത് എന്ത് പറ്റി ആവോ... 




നമ്മളെ റിച്ചു ആണെങ്കിൽ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് ഇല്ല... ഇനി നമ്മൾ ഒന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയിൽ ആണെന്ന് അവന് അറിയില്ലായിരിക്കും... 




നമ്മളെ നോക്കാൻ ഡോക്ടർ ഒക്കെ ഇടക്ക് വന്നു ചെക്അപ്പൊക്കെ ചെയ്തു പോവും... പതിയെ പതിയെ നമ്മൾ നിലത്തു കാൽ ഊന്നി നടക്കാൻ ഒക്കെ തുടങ്ങി... മുറിയിൽ നിന്ന് പുറത്ത് ഇറങ്ങാൻ ഒക്കെ തുടങ്ങി... 




നമ്മൾ ഫറുന്റെ മുറിയിൽ ഒക്കെ പോയി തുടങ്ങി... അപ്പൊ അവൾ പൊരിഞ്ഞ പഠിപ്പ് ആണ്... 




"ഡീ ഫറു നീ എന്നെ മറന്നോ... 

ഇത്രയും ആയിട്ടും നീ എന്നെ വന്നു ഒന്ന് നോക്കിയത് പോലും ഇല്ലല്ലോ... "

എന്നൊക്കെ അവളെ ചൂടാക്കാൻ പറഞ്ഞു... 




"ഇത്താ ഇങ്ങളെ ഡിസ്റ്റർബ് ചെയ്യരുത് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ വരാതിരുന്നത്... 

ഇങ്ങൾ കാണാതെ ഞാൻ വന്നു നോക്കാറുണ്ട്... "

എന്നും പറഞ്ഞു ഓൾ നമ്മളെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു... 




അപ്പൊ നമ്മളെ സഹയും വന്നു കുറെ ബുക്കും കയ്യിൽ പിടിച്ചു കൊണ്ട് 😒😒😒... 




"നീയും എന്നെ മറന്നു അല്ലേ... ഇത് വരെ ആയിട്ടും നിന്റെ ഒന്നും ഒരു നിഴൽ പോലും കണ്ടില്ലല്ലോ... "

അവളും ഡാം തുറന്ന് വിട്ടു... ഇവർക്ക് ഒക്കെ ഇതെന്താ പറ്റിയെ... 





"നിങ്ങൾ രണ്ടാളും മുടിഞ്ഞ പഠിപ്പ് ആണല്ലോ... എക്സാം ഒന്നും തീർന്നില്ലേ... "




"പ്ലസ്ടു അല്ലേ ഇത്താ... മാർക്ക് കുറഞ്ഞു പോയാൽ മാഷേ മുഖത്തു നോക്കാൻ പറ്റില്ല... അതാ... "





നമ്മൾ അതേ എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് തിരിച്ചു നടന്നു... 





"whaat... പ്ലസ്ടുവോ... "




അപ്പൊ രണ്ടും നിന്ന് എന്തോ അബദ്ധം പറഞ്ഞത് പോലെ നില്കുന്നുണ്ട്... 




"നിങ്ങൾ എന്താ പറഞ്ഞത്... പ്ലസ്ടു ആണെന്നോ... 

അപ്പൊ... അപ്പൊ ഞാൻ ഒരു വർഷം ആയോ... "

വാക്കുകൾ മുഴുവൻ ആക്കാൻ പറ്റാതെ നമ്മൾ മുറിയിൽ ചെന്നു... 




ഒരു വർഷം...😰😰😰😰

ഒരു വർഷത്തോളം ആയി ഞാൻ ഈ കിടപ്പ് തുടങ്ങിയിട്ട്... അതേ കലണ്ടർ ഒക്കെ നോക്കിയപ്പോൾ മനസ്സിൽ ആയി... 




നമ്മൾ ഇവിടെ കിടക്കാൻ തുടങ്ങിയിട്ട് എട്ടു മാസം ആയെന്ന്... കണ്ണീർ പിടിച്ചു വെക്കാൻ ആയില്ല... ആരോടും സങ്കടം പറയാൻ കഴിയില്ല... ഞാൻ കാരണം ഇവർ ഒത്തിരി കരഞ്ഞു... ഇനിയും വയ്യ ഇവരെ വേദനിപ്പിക്കാൻ 😓😓😓... 




എന്നാലും ഒന്ന് മാത്രേ ഉള്ളിൽ ഉള്ളൂ... എന്റെ റിച്ചു... അവന് എന്ത് പറ്റി... അന്ന് അവന്റെ തലയിൽ അടി കിട്ടിയത് മാത്രം കണ്ട ഓർമയുണ്ട്... ഇനി അവനും നമ്മളെ പോലെ... 




നോ.... 😰😰😰അവന് ഒന്നും പറ്റാൻ പാടില്ല... 


റിച്ചുനെ കുറിച്ച് ചോദിച്ചിട്ട് ആരും ഒന്നും ക്ലിയർ ആയി പറയുന്നില്ല... അവൻ വീട്ടിൽ ഉണ്ടെന്നും തിരക്ക് കൊണ്ടാവും വരാതെ എന്നൊക്കെ പറഞ്ഞു എങ്കിലും ഒന്നും ഉൾകൊള്ളാൻ കഴിയുന്നില്ല... 



പിന്നീട് ഉള്ള ദിവസം ഒക്കെ അവനെ കാണാതെ ഇരുന്നാൽ ഭ്രാന്ത് പിടിക്കും എന്ന അവസ്ഥയിൽ ആയി... അത് കൊണ്ട് തന്നെ മാഷ് ഇല്ലാത്ത ടൈം നോക്കി നമ്മൾ ഉമ്മാനോട് കെഞ്ചി നോക്കി... 




എന്റെ ഭർത്താവിനെ കാണാൻ ഉള്ള അവകാശം പോലും എനിക്ക് ഇല്ലേ... ഉമ്മച്ചി പിന്നീട് പോകാം എന്ന് പറഞ്ഞു വിലക്കി 😓😓😓.... 




എന്താ എല്ലാർക്കും പറ്റിയത്... അവിടന്നു ആരും എന്നെ കാണാൻ വരുന്നില്ല... അവിടെയും പോയിക്കൂടെ 😏😏😏... ഇവർ തമ്മിൽ പിണങ്ങിയോ... 




ഇനിയും പിടിച്ചു നിക്കാൻ വയ്യാത്ത കൊണ്ട് നമ്മൾ മാഷിന്റെ മുന്നിൽ പൊട്ടിക്കരയാൻ തുടങ്ങി... അങ്ങനെ മാഷ് ഓക്കേ പറഞ്ഞു... 




നമ്മൾ നല്ല ആവേശത്തോടെ ആണ് ഒരുങ്ങി ഇറങ്ങിയത്... മാഷ് ആണെങ്കിൽ വേണോ എന്ന ബാവത്തിൽ മുഖം പിടിച്ചു ഇരിക്കുന്നുണ്ട്... ഓട്ടോയിൽ നിന്ന് നമ്മളെ ഇറക്കി മാഷ് പോകാൻ നിന്നു... 




"അല്ല അപ്പൊ മാഷ് ഇറങ്ങുന്നില്ലേ... 

ഇവരെ ഒക്കെ കാണേണ്ടേ... "




"അത് എനിക്ക് ഇന്ന് ട്യൂഷൻ എടുക്കാൻ ഉണ്ട്... എക്സാം ഒക്കെ അല്ലേ... ഇപ്പൊ പോയില്ലെങ്കിൽ അവിടെ എത്താൻ ടൈം എടുക്കും... "

എന്നും പറഞ്ഞു മാഷ് ഓട്ടോയിൽ തന്നെ ഇരുപ്പ് ഉറപ്പിച്ചു... ഡ്രൈവർനോട്‌ വണ്ടി എടുക്കാൻ പറഞ്ഞു മാഷ് പോയി... 




😟😟😟എന്തോ എവിടെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ... എന്താ എല്ലാർക്കും പറ്റിയത്... 




നമ്മൾ അങ്ങനെ ഓരോന്ന് ചിന്തിച്ചു ചുറ്റും നോക്കിയപ്പോ ആണ് ചുറ്റും കാട് പിടിച്ചു കിടക്കുന്നത് കണ്ടത്... 😰😰😰ഇവിടെ ആരും ഇല്ലേ... ഉണ്ടാവും ആരും ഇല്ലെങ്കി നമ്മളെ മാഷ് ഇവിടെ കൊണ്ട് വന്നു ആക്കില്ലല്ലോ... 




വീട് ആണെങ്കിൽ പൊടി പിടിച്ചു കിടക്കുന്നുണ്ട്... 😱😱😱ജനാലകളൊക്കെ ആരാ തല്ലിപൊളിച്ചത്... ഇവിടെ വല്ല കൊടുംകാറ്റും വന്നോ അതോ കല്ല് മഴ പെയ്തോ... മൊത്തം പൊട്ടിപ്പോയിട്ടുണ്ട്... 




നമ്മളെ അകത്തു കയറാൻ വേണ്ടി കാല് എടുത്തു വെച്ചതും... 


"പ്പ്ദോ... "

നമ്മളെ നെറ്റിയിൽ എന്തോ വന്നു വീണു... നോക്കിയപ്പോ ഒരു ബോൾ ആണ്... 




😠😠😠അതിന്റ കോപ്പി നമ്മളെ നെറ്റിയിൽ പതിഞ്ഞന്നാ തോന്നുന്നേ... ഇത് എങ്ങാനും എറിഞ്ഞവനെ കിട്ടി എങ്കിൽ ഇപ്പൊ ഞാൻ കൊന്നേനെ... 




"ഡീ ചൂലേ ആ ബോൾ ഇങ്ങ് എടുക്കെടി... "

എന്ന സൗണ്ട് കേട്ടാണ് നമ്മൾ തിരിഞ്ഞു നോക്കിയത്... 



😘😘😘ദേ നിക്കുന്നു നമ്മളെ കെട്ടിയോൻ ബാറ്റും കയ്യിൽ പിടിച്ചു നിൽക്കുന്നു... ഇവനെ ക്രിക്കറ്റ്‌ ടീമിൽ ചേർത്ത 🤔🤔🤔.... ഇവനാണ് അല്ലേ ബാറ്റ് ചെയ്ത് നമ്മളെ തലമണ്ട പൊട്ടിച്ചത്... എന്നിട്ട് ചൂലേന്നോ... വെച്ചിട്ടുണ്ട് ഞാൻ... 




അപ്പൊ തന്നെ നമ്മൾ അവന്റെ അടുത്തേക്ക് ഓടി ചെന്നു... 




"റിച്ചു... നീ എവിടെ ആയിരുന്നു... 

ഇത് ഞാൻ ആണ് നിന്റെ പച്ചു... നീ എന്താ എന്നെ കണ്ടിട്ട് ഇങ്ങനെ നില്കുന്നത്... "

എന്നൊക്കെ നമ്മൾ ഓനെ കെട്ടിപിടിച്ചു ചോദിച്ചു... 




ഓന് വലിയ ബാവമാറ്റം ഒന്നുമില്ല... നമ്മൾ ഓന്റെ മുഖത്തു നോക്കി വീണ്ടും ചോദിച്ചു... 





"റിച്ചു നിനക്ക് എന്താ പറ്റിയത്... നീ എന്താ എന്നെ മൈൻഡ് ചെയ്യാത്തതു... 

😭😭😭ഇത് ഞാൻ ആ പച്ചു... "

ഇവന് എന്താ ഒരു കുലുക്കം ഒന്നും ഇല്ലാത്തെ... 




അവൻ ബോൾ തിരഞ്ഞു നടക്കാ... കുരിപ്പ് ഇവന് എന്താ നമ്മളെ കാണുന്നില്ലേ... ബോൾ എടുത്തു വന്നു നമ്മളോട് പറയാ... 




"പച്ചേ... ഇനി ബോൾ നീ ചെയ്യൂ... "

😪😪😪ഇതിന്റ എബിസിഡി നമ്മക്ക് അറീല... വല്ല ഫുട്ബോൾ ആയിരുന്നു എങ്കിൽ ചവിട്ടി ഉരുട്ടി ഓടുക എങ്കിലും ചെയ്‌യായിരുന്നു... 




നമ്മൾ കുറെ എറിഞ്ഞു നോക്കി... ഓന്റെ ബാറ്റിംഗ് പോരാ... ഒന്നും അങ്ങോട്ട്‌ അടിക്കുന്നില്ല... കുരിപ്പ് വന്നു നമ്മളെ തലയിൽ നോക്കി ആ ബാറ്റ് കൊണ്ട് അടിച്ചു... 



😵😵😵ആ എന്ന് അലറിപ്പോയി നമ്മൾ... 

അത് കേട്ടു ഉമ്മി ഓടി വന്നു... സ്റ്റിച് ഇടേണ്ടി വരും... ബ്ലെഡഡ് ഒക്കെ വരുന്നുണ്ട്... 




"മോളെ മോൾ എപ്പോ വന്നു... മോൾക്ക് ഇപ്പോ കുഴപ്പം ഒന്നുമില്ലല്ലോ... "



നമ്മൾ ഇല്ലെന്ന് പറഞ്ഞു ചിരിച്ചു അപ്പൊ ആണ് ഉമ്മി നമ്മളെ തലയിൽ നോക്കിയത്... അപ്പൊ തന്നെ നമ്മളെ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി... കുരിപ്പ് അപ്പോളും അവിടന്നു കളിക്കാൻ വിളിക്കുന്നുണ്ട്... 



"എന്താ ഉമ്മി... റിച്ചു ഇങ്ങനെ ഒക്കെ ചെയ്യുന്നത്... ഞാൻ എന്ത് തെറ്റ് ചെയ്തു... 

എനിക്ക് വയ്യാത്ത കൊണ്ടല്ലേ ഇത്രയും കാലം അവനെ കാണാൻ വരാതെ... "

എന്നൊക്കെ നമ്മൾ ആ ബ്ലെഡോക്കെ കഴുകിക്കൊണ്ട് പറഞ്ഞു... 




"അത് മോളോട് അവന് ദേഷ്യം ഉണ്ടായിട്ടല്ല... 

അവൻ അതിനു ശേഷം ഇങ്ങനെ ആണ്... 

അവൻ ഇപ്പൊ അഞ്ചാറ് വയസ്സ് പ്രായം ഉള്ള ഒരുത്തൻ ആയിട്ടാ ജീവിക്കുന്നത്... "




"ഉമ്മി... 😵😵😵നിങ്ങൾ എന്താ പറയുന്നത്... "




"മോളെ അവന് മനസ്സിൽ ആവില്ല മോളെ... അവൻ ഇപ്പോളും കളിച്ചു നടക്കുന്ന കൊച്ചുകുട്ടിയാണ്... 

ഡോക്ടർ മരുന്ന് തരുന്നു... അത് അവൻ കഴിച്ചും കഴിക്കാതെയും കളയുന്നു... 

ഇവന് ആണെങ്കിൽ ഒരു മാറ്റവും ഇല്ല... "




😭😭😭😭വെറുതെ അല്ല വീട്ടിന്നു ഇങ്ങോട്ടേക്കു അയക്കാതെ ഇരുന്നത്... ഒന്ന് പറയാം ആയിരുന്നു... ഒരു സൂചന എങ്കിലും... 




അതികം വൈകിയില്ല... എല്ലാം നേരിട്ട് കണ്ടു മനസ്സിൽ ആക്കി... 




"ഉമ്മി... റയുക്ക വന്നില്ലേ... റിച്ചു ഇങ്ങനെ ആണെന്ന് അറിഞ്ഞ്ല്ലേ... "

അതിന് ഒരു കരച്ചിൽ മാത്രം ആയിരുന്നു ഉമ്മിക്ക് ഉണ്ടായിരുന്നുള്ളൂ... 




"അവൻ ജീവനോടെ എങ്കിലും ഉണ്ടായാൽ മതിയായിരുന്നു... "

ഉമ്മി അത് പറഞ്ഞു വീണ്ടും കരഞ്ഞു... നമ്മക്കും കരയാൻ മാത്രേ ആയുള്ളൂ... 




"അപ്പൊ സഫി... "

നമ്മൾ വീണ്ടും ചോദിച്ചു... 




"അവൻ ഷോപ്പിൽ പോയി... അവൻ ആണ് ഇപ്പൊ അതൊക്കെ നോക്കി നടത്തുന്നത്... "




രാത്രി ആയപ്പോ സഫി കയറി വന്നു നമ്മളെ കണ്ടു ഞെട്ടി... അവൻ ഇപ്പൊ വലിയ ആൾ ആയ പോലെ... ആകെ മാറിയിട്ട്ഉണ്ട്...



റിച്ചു ആണെങ്കിൽ അവനെ കണ്ടപ്പോ വീണ്ടും ബാറ്റും കൊണ്ട് വന്നിട്ടുണ്ട്... ഇപ്പൊ ആണ് ഈ വിന്ഡോഗ്ലാസ്‌ ഒക്കെ ഇങ്ങനെ ആയെന്ന് മനസ്സിൽ ആയത്... 




ഫുഡ്‌ ഒക്കെ ഉമ്മി റിച്ചുന് വായിൽ വെച്ചു കൊടുക്കുന്നത് കണ്ടു നമ്മൾ ഒരു ശ്രമം നടത്തി എങ്കിലും നമ്മളെ കയ്യ് മൊത്തം അവൻ കടിച്ചു പരുവം ആക്കി 😖😖😖.... 


~~~~~~~~~~~~~~~~~~~~~~~~~


രാവിലെ തന്നെ നമ്മൾ വീട് മൊത്തം വൃത്തിയാക്കി...സഫി രാവിലെ തന്നെ പോയി... നമ്മൾ പിന്നെ ഉമ്മിയെ കൂട്ടി റിച്ചുന്റെ ഡോക്ടറെ കാണാൻ പോയി... 




ഞങ്ങൾ ടോക്കൺ എടുത്തു വെയിറ്റ് ചെയ്യുമ്പോ ആണ് ഞങ്ങളെ മുന്നിൽ കൂടി ഒരു കൊച്ചു കുട്ടി ഓടിചാടി കളിക്കുന്നത് കണ്ടത്... അതിനെ കണ്ടപ്പോൾ തന്നെ എടുത്തു കൊഞ്ചിക്കാൻ തോന്നി... 




പക്ഷെ നമ്മളെ റിച്ചു അതിനോട് ഒപ്പം എന്തൊക്കെയോ കാണിച്ചു കൂട്ടുന്നുണ്ട്... കണ്ണ് നിറഞ്ഞു പോയി നമ്മക്ക് 😟😟... 




മോളെ എന്നും വിളിച്ചു ഒരു സ്ത്രീ ഞങ്ങളെ അടുത്തേക്ക് വന്നു... നോക്കുമ്പോൾ ഫസിത്ത... കണ്ടപ്പോ തന്നെ നമ്മൾ അറിയാതെ എഴുന്നേറ്റു പോയി... 




"ഇത്താ... "

നമ്മൾ വിളിച്ചു പോയി... 




അപ്പൊ ഇത്ത ഞങ്ങളെ അടുത്ത് വന്നു... നമ്മളെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു... അപ്പൊ നമ്മളെ പാത്തുക്കുട്ടി ആണെന്ന് മനസ്സിൽ ആയി നമ്മൾ അവളെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു... 




"ഇത്താ ഇങ്ങൾക്ക് ദേഷ്യം ഇല്ലേ... 

നിങ്ങളുടെ ഒക്കെ ശാപം കൊണ്ടാവും ഒരു പക്ഷെ ഇങ്ങനെ ഒക്കെ സംഭവിച്ചത്... 

ഞങ്ങൾക്ക് പൊറുത്തു തരണം ഇത്താ... "

എന്നും പറഞ്ഞു നമ്മൾ ഒരുപാട് കരഞ്ഞു... 




അപ്പൊ ഞങ്ങളെ അടുത്തേക്ക് ഇക്കു കൂടി വന്നു... 




"ഞങ്ങൾക്ക് ഒരു ദേഷ്യവും ഇല്ല... 

ഒരിക്കൽ പോലും നിങ്ങളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണാൻ ആഗ്രഹിച്ചു പോലും ഇല്ല... "

എന്നൊക്കെ ഇത്ത പറയുമ്പോൾ ഇക്കു അടുത്ത് വന്നു നിന്നു... 




"അവൾ ഇപ്പൊ നല്ല നിലയിൽ ആണ്... ഞങ്ങൾ ആഗ്രഹിച്ച പോലെ ഒരു ജീവിതം അവൾക്ക് കിട്ടി... 

അതിന് നിങ്ങൾ കാരണം ആയി... 


അന്ന് ഒന്നും ചിന്തിക്കാതെ നിങ്ങളെ കുറ്റപ്പെടുത്തി... അതിന് ഇപ്പൊ നിങ്ങളോട് സോറി പറയാൻ മാത്രേ ഇപ്പൊ ഞങ്ങൾക്ക് കഴിയുള്ളൂ... "

എന്നൊക്കെ ഇക്കു കൂടി പറഞ്ഞപ്പോ കുറച്ചു കൂടി സമാധാനം ആയി... 




അപ്പൊ റയുക്ക ഇക്കുന്റെ ഫ്രണ്ട് ആയോണ്ട് ഇപ്പൊ കോൺടാക്ട് ഉണ്ടോ എന്ന് ചോദിച്ചപ്പോ ഇവിടന്ന് പോയതിന് ശേഷം ഒരു കാൾ പോലും ഉണ്ടായില്ല എന്ന് പറഞ്ഞു... അപ്പൊ ശരിക്കും വിഷമം ആയി... 



ഈ അവസ്ഥ അറിഞ്ഞാൽ അങ്ങേര് തീർച്ചയായും തിരികെ വരും... ഇപ്പൊ ഞങ്ങൾക്ക് ഇതൊക്കെ തരണം ചെയ്യണം എങ്കിൽ റയുക്ക ഞങ്ങളെ കൂടെ തന്നെ വേണം... പ്രത്യേകിച്ച് റിച്ചുന്... കാരണം ഇവന്റെ ആ പ്രായത്തിൽ ഇവന് കൂട്ടായി റയുക്ക മാത്രേ ഉണ്ടായിരുന്നുള്ളൂ... 




ഡോക്ടറുടെ അഭിപ്രായം പോലും അങ്ങനെ ആയോണ്ട് നമ്മൾ റയുക്കയെ അന്വേഷിച്ചു കണ്ടു പിടിക്കാൻ തന്നെ തീരുമാനിച്ചു... 😓😓😓എവിടെ ആണെങ്കിലും ഒന്ന് പെട്ടെന്ന് വന്നാൽ മതിയായിരുന്നു... 




നമ്മൾ ന്യൂ ഫോൺ ഒക്കെ വാങ്ങി fb യിൽ അക്കൗണ്ട് ഒക്കെ തുടങ്ങി റയുക്കയെ തിരഞ്ഞു... എവിടെ മൂപ്പർക്ക് ഫോൺ പോലും വെറുപ്പ് ആണെന്നാ തോന്നുന്നത്... 



മൂപ്പരെ ഫ്രണ്ട്‌സ് ഒക്കെ കയ്ഒഴിഞ്ഞു... നമ്മൾക്ക് അങ്ങനെ ഒഴിയാൻ പറ്റാത്ത അവസ്ഥയിൽ ആയോണ്ട് നമ്മൾ തിരച്ചിൽ തുടർന്നു... 




നമ്മൾ ഇപ്പൊ റിച്ചുനെ പേടിച്ചു റയുക്കാന്റെ മുറിയിൽ ആണ് കിടത്തം... ഓന് നമ്മളെ എപ്പോളാ എടുത്തു ചവിട്ടിക്കൂട്ടുന്നത് എന്ന് പറയാൻ പറ്റില്ല 😪😪😪...




നമ്മൾ കിടക്കാൻ നേരം ആണ് ഓൻ ബുക്ക്‌ ഒക്കെ എടുത്തു വന്നു നമ്മളോട് പഠിപ്പിക്കാൻ പറയുന്നു... 😩😩😩പിജിക്കാരന്റെ ഒരു ആഗ്രഹം... അതും ഉറങ്ങാൻ നേരം... കെട്ടിയോൻ ആയി പോയില്ലേ... 




ഇതൊക്കെ അറിഞ്ഞ് എങ്കിൽ ക്രിക്കറ്റ്‌ മാത്രം അല്ല കരാട്ടെ പോലും പഠിച്ചേ നമ്മൾ ഇങ്ങോട്ടു വരുമായിരുന്നു 😓😓സത്യം... 




നമ്മളെ ഒന്ന് കണ്ണ് അടക്കാൻ പോലും സമ്മതിക്കാതെ ഓൻ എബിസിഡി പഠിക്കാ... അതൊന്നും ഓൻ ഇതിനു മുമ്പ് കണ്ടു പരിചയം പോലും ഇല്ല... ഇതേതോ കൂടിയ ഇനം ആണ് 😭😭😭...




നമ്മളെ ഉറക്കം കളഞ്ഞു ഓൻ രാവിലെ തന്നെ പൊരിഞ്ഞ ഉറക്കാ... നമ്മൾ അടുക്കളയിൽ ചെന്നു നാസ്ത ഒക്കെ ഉണ്ടാക്കാൻ തുടങ്ങി... അപ്പൊ ആണ് ഉമ്മി വന്നത്... 




"മോൾ പോയി കിടന്നോ... 

ഇന്നലെ തീരെ ഉറങ്ങിയില്ലല്ലോ... അവൻ ചില സമയത്തു അങ്ങനെയാണ്... മോൾ വരുന്നതിന് മുമ്പ് ഞാനും സഫിയും ഒരുപാട് കഷ്ടപ്പെട്ടു മോളെ... "




"അതൊന്നും സാരമില്ല ഉമ്മി... 

എന്റെ റിച്ചുന് വേണ്ടി ഞാൻ എന്തും സഹിക്കും... 

എനിക്ക് ആണ് ഇങ്ങനെ ഒരു അവസ്ഥ വന്നത് എങ്കിൽ റിച്ചു ഒരിക്കലും എന്നെ തനിച്ചാക്കില്ല... അത് എനിക്ക് ഉറപ്പാ... "




നമ്മളെ ഉമ്മച്ചിയൊക്കെ നമ്മളെ തിരിച്ചു വിളിച്ചു തുടങ്ങി... എന്തൊക്കെ വന്നാലും ഇവരെ തനിച്ചാക്കി ഒരിക്കലും എങ്ങോട്ടും പോകില്ല എന്ന് മനസ്സിൽ ഉറപ്പിച്ചതാ... 




എന്നും ഉമ്മിയുടെയും റിച്ചുന്റെയും കയ്യിൽ പിടിച്ചു നിർത്താൻ ആണ് നമ്മളെ ആഗ്രഹം... അവർക്ക് തണലായി... 




ഇപ്പൊ നമ്മൾ റിച്ചുന്റെ കൂടെ ക്രിക്കറ്റ്‌ ഒക്കെ കളിക്കാൻ തുടങ്ങി... എന്തെങ്കിലും തെറ്റ് പറ്റിയാൽ ഓന്റെ ബാറ്റ് കൊണ്ടുള്ള അടി ആണ് സഹിക്കാൻ പറ്റാത്തതു... 😭😭😭




"പച്ചേ... 

മഴ... നമ്മക്ക് മഴയത്ത് കളിക്കാം... വാ പച്ചേ... "

🙄🙄🙄എന്തും സഹിക്കാം... നമ്മളെ പച്ചേ എന്ന് വിളിക്കുന്നത് മാത്രം ഒഴിച്ച് 😒😒😒...




നമ്മക്ക് അതിനൊന്നും മൂഡ് ഇല്ലാത്തോണ്ട് നമ്മൾ ഒഴിഞ്ഞു മാറാൻ നോക്കി... പക്ഷെ ഓന്റെ ബുദ്ധി മാത്രേ ചെറുപ്പം ആയിട്ടുള്ളൂ... ഓന്റെ ബോഡി പഴയത് തന്നാ... 😪😪😪നമ്മളെ ഒറ്റ വലിക്കു പുറത്ത് എത്തിച്ചു... 




നമ്മൾ മാത്രല്ല ഉമ്മി കൂടി മഴയത്തു കുളിച്ചു കൊണ്ട് നില്ക്കാ... ഇതെന്തു സാധനം ആണ് ഉമ്മിയെ കൂടി നനച്ചു... 


~~~~~~~~~~~~~~~~~~~~~~~


കാലത്ത് തന്നെ ഓൻ ബാറ്റ് എടുത്തു ഇറങ്ങി... നമ്മൾ ചായ ഒക്കെ ഉണ്ടാക്കി എല്ലാർക്കും കൊടുത്തു... അപ്പൊ ആണ് ഉമ്മി പനിച്ചു വിറച്ചു കിടക്കുന്നത് കണ്ടത്... 




ഇന്നലെ മഴ കൊണ്ടതാവും കാരണം... നമ്മൾ പിന്നെ റിച്ചുനെ സഫിയെ ഏൽപ്പിച്ചു ഹോസ്പിറ്റലിൽ പോയി... രണ്ട് ഡേ കിടക്കണം എന്ന് പറഞ്ഞു എങ്കിലും ഉമ്മി കേട്ടില്ല... വേറെ ഒന്നുമല്ല റിച്ചു തന്നാ കാരണം... 




ഞങ്ങൾ വന്നപ്പോ തന്നെ സഫി പോയി... ഇവനെ സഹിക്കാൻ പറ്റാത്തത് കൊണ്ടാവും... ഫുഡ്‌ ഒക്കെ ഉണ്ടാക്കി നമ്മൾ മുറിയിൽ ചെന്നു... ഡ്രസ്സ്‌ ഒക്കെ എടുത്തു ബാത്‌റൂമിൽ കേറാൻ നേരം ഓൻ എന്തോ നമ്മൾ കാണാതെ ഒളിച്ചു പിടിക്കുന്നത് ഒക്കെ നമ്മൾ കണ്ടു... 




🙄🙄🙄ഓന്റെ തല്ലു വാങ്ങാൻ ഉള്ള കപ്പസിറ്റി ഇല്ലാത്തോണ്ട് നമ്മൾ അത് മൈൻഡ് ചെയ്തില്ല... ഉമ്മിക്ക് വയ്യാത്ത കൊണ്ട് ഓൻ പുറത്ത് പോകേണ്ട എന്ന് കരുതി നമ്മൾ മുറി അകത്തു നിന്ന് പൂട്ടി ബാത്‌റൂമിൽ കേറി... 




കുളിക്കുമ്പോ ഓൻ രണ്ട് തവണ ഡോർ മുട്ടി എങ്കിലും നമ്മൾ കാര്യമാക്കിയില്ല... 😵😵😵😵അത് നമ്മക്ക് ഉള്ള പണിയാണെന്ന് അറിഞ്ഞില്ല.... 




ഡോർ തുറക്കാൻ പറ്റുന്നില്ല... നമ്മൾ ഓനെ അകത്തു ആക്കിയത് കണ്ടു ഓൻ നമ്മളെ ഇതിന് അകത്തു ആക്കി 😩😩😩...ഇനി എന്ത് ചെയ്യും സോപ്പ് ഇട്ടു നോക്കാം... കുട്ടികളുടെ മനസ് അല്ലേ പെട്ടെന്ന് അലിയും 😛😛😛....




"റിച്ചു... ഡോർ തുറന്നെ... 

പുറത്തേക്ക് വന്നാൽ നിനക്ക് ഞാൻ ഒരു സമ്മാനം തരും... "




"എന്ത്‌ സമ്മാനം... "

🙄🙄🙄എന്താപ്പോ പറയാ... അതിൽ ആണ് ഓന്റെ തീരുമാനം... അല്ലേ നമ്മൾ ഇന്ന് ഇതിന്റെ അകത്തു കഴിച്ചു കൂട്ടേണ്ടി വരും... 


നമ്മൾ അങ്ങനെ ഓരോന്ന് ചിന്തിച്ചു... ഇവനോട് ഇപ്പൊ എന്ത് പറഞ്ഞു പുറത്ത് കടക്കും 😟😟😟... 




"റിച്ചു... 

ഞാൻ ഇറങ്ങിയാൽ നമ്മക്ക് ക്രിക്കറ്റ്‌ കളിക്കാം... 

ഞാൻ ബോൾ ചെയ്യാം... "

പിന്നെ എന്റെ പട്ടി ചെയ്യും 😏😏😏... ഇതിന്ന് ഒന്ന് ഇറങ്ങട്ടെ... 



എന്നൊക്കെ നമ്മൾ പറഞ്ഞു എങ്കിലും കുരിപ്പ് ഒന്നും പറയുന്നില്ല... നമ്മൾ ഇതിനകത്ത് പെട്ടത് തന്നെ 😩😩😩😩.... 




"റിച്ചു... തുറക്ക് പ്ലീസ്... 

തുറന്നാൽ നിനക്ക് ഇഷ്ടപ്പെട്ട ചോക്ലേറ്റ് തരാം... "

എന്നൊക്കെ പറഞ്ഞു എങ്കിലും ഒരു അനക്കവും ഇല്ല... 




"ഞാൻ തുറക്കണം എങ്കിൽ എനിക്ക് ഞാൻ ചോദിക്കുന്നത് തരണം... 

തരുവോ...? "




🙄🙄🙄കൊച്ചു കുട്ടിയുടെ മനസ് അല്ലേ... ചോദിച്ചാൽ തന്നെ എന്ത് ചോദിക്കാൻ... വല്ല ഐസ്ക്രീം എങ്ങാനും ആവും... നമ്മൾ അപ്പൊ തന്നെ എന്ത് ചോദിച്ചാലും തരാം എന്ന് പറഞ്ഞു... 




"എനിക്ക്... "




"നിനക്ക്... 

ഒന്ന് വേഗം പറഞ്ഞു ഇതൊന്ന് തുറക്ക് റിച്ചു... "




"എനിക്ക്........... 

എനിക്ക്.... 

എനിക്ക് നയനയെ കാണിച്ചു തരുമോ... "




"😵😵😵എന്താ... "




"എനിക്ക് നയനയെ കാണിച്ചു തരാന്ന് പറഞ്ഞാൽ ഞാൻ തുറക്കാം... "




🤔🤔🤔🤔കാര്യങ്ങൾ ഞാൻ വിചാരിച്ചതിലും കൊമ്പ്ളിക്കെറ്റെട് ആണ്... 

ഇവൻ പാൽ കുടിക്കുന്ന പ്രായത്തിൽ തന്നെ ശ്രീകൃഷ്ണന് പടിക്കൽ ആണോ... 




ഇതൊക്കെ വെച്ചു എന്നെ ചതിച്ചതാണ് അല്ലേ... ഇവൻ ചില്ലറക്കാരൻ അല്ല... ഈ ഞാൻ തന്നെ ഓന്റെ പഴയ കാമുകിയെ കാണിച്ചു കൊടുക്കണം അല്ലേ... തരാം... റിച്ചുട്ടാ... !!!!

ഓർമ എന്നെങ്കിലും കിട്ടുക ആണെങ്കിൽ ഇവളെ കണക്ക് ഞാൻ തീർക്കും മോനെ... 




"തരുവോ... "

വീണ്ടും ഓന്റെ ചോദ്യം കേട്ടു നമ്മൾ ചിന്താമണ്ഡലം വിട്ടു... 




"പിന്നെ തരാതെ... 

വേണേൽ ഇവിടന്ന് ഇറങ്ങിയ ഉടനെ തന്നെ കൊണ്ട് വന്നു കാണിക്കാം... "

😬😬😬😬മ്മ്... കാണിക്കും... നമ്മൾ ആരാണെന്ന്... !!!




😕😕😕എവിടെയോ പിള്ളേരെയും നോക്കി അടങ്ങി ഒതുങ്ങി ജീവിക്കുന്ന ചേച്ചിയെ നിന്നെ കൊണ്ട് പോയി കാണിക്കാൻ എനിക്ക് പ്രാന്തല്ലേ... 




ഓൻ ഒന്ന് കൂടി സമ്മതം വാങ്ങി ഡോർ തുറന്നു... നമ്മൾ അപ്പൊ തന്നെ പുറത്ത് ഇറങ്ങി നീട്ടി ഒന്ന് ശ്വാസം വിട്ടു... ഈ ബാത്‌റൂമിൽ വെറുതെ നിക്കൽ ഭയങ്കര ബോറാട്ടോ... 




"വാ നമുക്ക് പോകാം... "

എന്നും പറഞ്ഞു ഓൻ നമ്മളെ കയ്യിൽ പിടിച്ചു വലിക്കാ... 




😩😩ഇതിന്ന് എങ്ങനെ ഒഴിയാൻ... നമ്മൾ അപ്പൊ തന്നെ അടവ് മാറ്റി... 




"റിച്ചുട്ടാ... 

ഇപ്പൊ രാത്രി ആയില്ലേ... ഇനി നാളെ അല്ലേ പോവാൻ പറ്റൂ... 

രാവിലെ തന്നെ ഞാൻ കൊണ്ട് പോയി കാണിച്ചു തരാം... "




കുറച്ച് ആലോചിച്ചു ഓൻ ഓക്കേ പറഞ്ഞു... 😖😖😖രാവിലെ തുടങ്ങുമോ ആവോ...





നമ്മളെ ഉറക്കം കളഞ്ഞു കുരിപ്പ് നല്ലോണം ഉറങ്ങുന്നുണ്ട്... നമ്മളെ ഇറുക്കിപിടിച്ചു കൊണ്ടാണ് ഉറക്കം... പപ്പടം പൊട്ടുന്ന പോലെ പൊട്ടാതെ ഇരുന്നാൽ ഭാഗ്യം... 




നമ്മക്ക് ആണെങ്കിൽ നയന ആരാവും എന്ന് ചിന്തിച്ചു ഇരിക്കൽ ആണ് പണി... നമ്മക്ക് ഒരു കരട് മനസ്സിൽ കയറിയാൽ പിന്നെ അത് ക്ലിയർ ആവാതെ ഉറക്കും വരൂല... അത് കൊണ്ട് ഓനെ തോണ്ടി വിളിച്ചു... 




"അല്ല റിച്ചു... 

ആരാ ഈ നയന...? അവളെ വീട് എവിടെയാ....? 

അവളെ എന്തിനാ കാണുന്നത്....? "

എന്നൊക്കെ നമ്മളെ സങ്കടം കൊണ്ട് ചോദിച്ചതാ 😒😒😒.... 




ഉറക്കപ്പിച്ചാൽ അവൻ ഒന്ന് നോക്കി.... 





"അവൾ അപ്പുറത്തെ വീട്ടിലെ... അവിടത്തെ ആണ് നയന... 

നിക്ക് ഓളെ കാണണം... എന്തിനാന്നു പറയാൻ നിക്ക് നാണം ആന്ന്... "

😩😩😩😩എല്ലാം പോയി... ഇന്നത്തെ ഉറക്കം മാത്രം അല്ല എന്നത്തേയും ഉറക്കം പോയി... 




ഇവന് നാണം ആണെങ്കിൽ എന്തോ കാര്യായിട്ട് ഉണ്ടല്ലോ... നമ്മൾ വീണ്ടും ഓനെ കുലുക്കി വിളിച്ചു.... 




"എന്തിനാന്ന് പറഞ്ഞാൽ മാത്രേ ഞാൻ കൊണ്ട് പോയി കാണിക്കൂ... "

അല്ല പിന്നെ അറിയാതെ വിടില്ല ഞാൻ 😬😬😬... 




"അത്... മിട്ടായി കൊടുക്കാൻ... "




😁😁😁😁ഇതിനാണോ... വെറുതെ തെറ്റിധരിച്ചു... ഒരു മിട്ടായി കൊടുക്കാൻ ഇത്രെയും നാണിക്കണോ.... 




"മിട്ടായി മാത്രം ആണോ... 

വേറെ എന്തെങ്കിലും ഉണ്ടോ...? "

നമ്മക്കും എല്ലാം അറിയാൻ ഉള്ള തോരയുണ്ട്.... 




അതിനു നമ്മളെ പിടിച്ചു ഒരു തള്ള് ആയിരുന്നു... നമ്മൾ അന്തസായി നിലത്ത് വീണു... ഒരു ഗ്യാപ് ഇട്ടു ചോദിക്കാം ആയിരുന്നു... 




ഓനെ ഇനി താങ്ങാൻ പറ്റാത്ത കൊണ്ട് നമ്മൾ തറയിൽ തന്നെ ഉറങ്ങി... 




രാവിലെ നമ്മൾ നോക്കുമ്പോൾ ഓൻ നല്ല ഉറക്കം ആണ്... ഓൻ ഉറങ്ങുമ്പോൾ ആൾ ഒരു പാവാ...നോക്കി ഇരിക്കാൻ തോന്നും... നമ്മൾ അതും നോക്കി കുറെ ഇരുന്നു... 




പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് നമ്മക്ക് അത് ഓർമ വന്നത്... അപ്പൊ തന്നെ ഓന്റെ അടുത്ത് ചെന്നു ഓന്റെ കവിൾ നോക്കി കടി വെച്ചു കൊടുത്തു.... 



അപ്പൊ തന്നെ ഓൻ എണീറ്റു നമ്മളെയും പിടിച്ചു അതേ പോലെ കടിച്ചു... അപ്പൊ നമ്മളെ കണ്ണുകൾ ഒക്കെ നിറഞ്ഞു... സന്തോഷം കൊണ്ടൊന്നും അല്ല കേട്ടോ... ഓന്റെ മുപ്പത്തിരണ്ട് പല്ലും നമ്മളെ മോന്തയിൽ തറച്ചു കേറി... 




ഒടുക്കം സഹികെട്ടു ഓനെ തള്ളിയിട്ടു... 😩😩😩



"എന്നെ കടിച്ചാൽ ഞാനും കടിക്കും.... "

ഓന്റെ ഡയലോഗ് കേട്ടു നമ്മക്ക് ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി.... പിന്നെ നമ്മൾ അങ്ങനെ ഉള്ള പണിക്ക് ഒന്നും നിന്നില്ല 😟😟😟...


~~~~~~~~~~~~~~~~~~~~~~~~


പിന്നീട് ഉള്ള ഡേ മുഴുവനും ഞാനും ഉമ്മിയും ഓന്റെ ഓർമ തിരിച്ചു കിട്ടാൻ ഉള്ള എല്ലാ ശ്രമങ്ങൾ ഒക്കെയും നടത്തിക്കൊണ്ടിരുന്നു.... 




നമ്മൾ ഡോർ ഒക്കെ ലോക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആക്കി.... കൊച്ചു കുട്ടിയല്ലേ നമ്മളെ എങ്ങാനും ഓൻ അടച്ചിട്ടു കൊന്നാലോ... 

റയുക്കയെ അന്വേഷിച്ചു ചെല്ലാൻ ഇനി ഞങ്ങളെ പരിചയത്തിൽ ആരും ബാക്കിയില്ല.... 





അതിന് ഇടയിൽ നമ്മളെ മാഷും ഉമ്മയും ഞങ്ങളെ കാണാൻ വന്നു... അന്ന് ആണെങ്കിൽ ഇവന് പ്രത്യേക സ്വഭാവം പുറത്ത് എടുത്തു... അവരെ ഒന്നും കണ്ണിൽ പിടിച്ചില്ല... ഒടുക്കം അവരും കണ്ണീർ വാർത്തുകൊണ്ടാണ് പോയത്.... 





അങ്ങനെ ഇരിക്കെ ഒരു ദിവസം നമ്മൾ റിച്ചു പൊട്ടിച്ചുവെച്ച ഓരോന്ന് എടുത്തു നമ്മൾ അടുക്കി വെക്കുമ്പോ ആണ് ഓൻ വന്നു നമ്മളെ വിളിച്ചത്... 




എന്തെങ്കിലും കാണിക്കും എന്നിട്ട് നമ്മക്ക് ഇട്ടു തല്ലും... അതിനാവും... നമ്മൾ അതൊന്നും കാര്യം ആകാതെ റയുക്കന്റെ മുറിയിൽ ചെന്നു അതൊക്കെ വെച്ചു.... 




പോയ റിച്ചു വീണ്ടും വന്നു നമ്മളെ വിളിക്കാൻ തുടങ്ങി.... 




"ദേ പച്ചേ... 

അവിടെ നിന്നെ പോലത്തെ ഒരു പച്ചതവള... 

വാ കാണിച്ചു തരാം... "




😕😕എന്നെ പോലത്തെ തവളയോ... അപ്പൊ ഞാൻ തവള ആണെന്നാ ഓൻ കരുതിയത് അല്ലേ.... ഒക്കെത്തിനും തിരിച്ചു തരാം... ആ ഓർമ ഒന്ന് ഇങ്ങു വന്നോട്ടെ... 🤔🤔🤔🤔പറഞ്ഞത് പോലെ അത് എവിടെയാ പോയെ.... 




ഓൻ വീണ്ടും അത് തന്നെ പറഞ്ഞു നമ്മളെ വലിച്ചു... ഓന്റെ ശക്തി കൊണ്ട് നമ്മൾ ഓന്റെ കൂടെ തന്നെ ചലിച്ചു.... ഓന്റെ കൂടെ ആയോണ്ട് ഒന്ന് സൂക്ഷിക്കണം.... എപ്പോളാ അടി കിട്ടാ എന്നൊന്നും പറയാൻ പറ്റില്ല.... 




നമ്മളെ ഓൻ കൊണ്ട് പോയി നിർത്തിയത് കിണറിന്റെ കരയിൽ ആണ്.... എന്നിട്ട് കിണർ നോക്കി കൊണ്ട് പറയാ ഇതിൽ ആണ് കണ്ടത് എന്ന്.... 




നമ്മളെ പോലെ ഉള്ളത് ആണെന്ന് കേട്ടു കൊണ്ടുള്ള ഒരു ഇതിൽ ഞാനും അതിലേക്ക് നോക്കി.... 





😵😵😵😵😵അപ്പൊ തന്നെ ഓൻ നമ്മളെ കാല്പിടിച്ചു അതിലേക്ക് അങ്ങോട്ട്‌ ഇട്ടു.... നമ്മൾ ചുറ്റിക്കറങ്ങി അതിലേക്ക് വീണു.... 




പുഴയിലും ആറ്റിലും കളിച്ചു വളർന്നത് ആണെന്ന് പറഞ്ഞ എല്ലാരും എടുത്തടിക്കും... നമ്മക്ക് നീന്താൻ അറീല... അവിടെ കിടന്നു കുറെ വെള്ളം കുടിച്ചു... തലയിൽ നിന്നൊക്കെ ബ്ലഡ് ഒക്കെ വരുന്നുണ്ട്... എവിടെയൊക്കെയോ നീറ്റൽ ഒക്കെ ഉണ്ട്... 😪😪😪😪ഇങ്ങനെ ഉള്ള കെട്ടിയോനെ ആണ് കിട്ടുന്നത് എന്ന് അറിഞ്ഞു എങ്കിൽ ഇതൊക്കെ പഠിച്ചു എടുത്തേനേ.... 



നമ്മളെ ഉമ്മി നിലവിളിച്ചു ആളെ കൂട്ടി ഒരു വിധം നാട്ടുകാർ ഒക്കെ കൂടി കരയിൽ എത്തിച്ചു... ഇവിടെ ആയത് ഭാഗ്യം 😎😎😎ന്റെ നാട്ടിൽ ആണെങ്കിൽ ഓൾ അങ്ങ് പൊയ്ക്കോട്ടേ അതാ നാട്ടുകാർക്ക് നല്ലത് എന്ന് പറയും....ഇവിടെ ഇപ്പൊ നമ്മളെ ബല്യ പരിചയമില്ല 😝😝😝....




ഉമ്മി കരച്ചിൽ തന്നെ പണി... റിച്ചു അപ്പൊ തന്നെ നമ്മളെ വന്നു കെട്ടിപ്പിടിച്ചു കുറെ മുത്തം ഒക്കെ തന്നു സോറി ഒക്കെ പറയാ... ശോ... ഈ പിടുത്തവും ഉമ്മ വെക്കൽ ഒക്കെ ഇപ്പൊ വേണ്ടെന്നു... നാട്ടുകാർ എന്ത് കരുതിക്കാണും... 



വാർത്ത നമ്മളെ നാട്ടിലെക്കാൾ വേഗത്തിൽ പടർന്നു പന്തലിച്ചു... നമ്മളെ മാഷും ഉമ്മയും  വന്നു നമ്മളെ തിരികെ കൊണ്ട് പോവാൻ... 





"മോളെ...ഇവൻ നിന്റെ ഭർത്താവ് ആണ് സമ്മതിച്ചു... പക്ഷെ... 

അവൻ നിന്നെ ഇങ്ങനെ ഉപദ്രവം ചെയ്യുന്നത് കാണുമ്പോ....

ഞങ്ങൾക്ക് അത് കണ്ടു നില്കാൻ ആവില്ല... 



മോളെ നീ ചെറുപ്പം ആണ്... ഇനിയും ബാക്കി കിടക്കുന്നു നിന്റെ ജീവിതം.... 

നീ പറയുന്നത് പോലെ എന്നെങ്കിലും ഓർമ തിരിച്ചു കിട്ടുകയാണെങ്കിൽ നമുക്ക് അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കാം... "




എന്നൊക്കെ മാഷ് നമ്മളെ നോക്കി പറഞ്ഞു എങ്കിലും അത് ഒന്നും ചെവികൊള്ളാൻ ആയില്ല... കാരണം എന്റെ റിച്ചു ഇങ്ങനെ ഒന്നുമല്ല... അവനെ ഇങ്ങനെ ആക്കിയത് ഒരു തരത്തിൽ ഞാൻ അല്ലേ... 




"മാഷേ... നിങ്ങൾക്ക് പോകാം... 

ഞാൻ തീരുമാനിച്ചാൽ അത് മാറണം എങ്കിൽ മാഷ് വന്നു അതിന്റെ ശരി പറഞ്ഞു തരണം... 

പക്ഷെ ഇപ്പൊ എന്റെ ശരി എന്റെ തീരുമാനം ആണ്... അത് മാറില്ല... 

ഇനി ഇവന്റെ കയ് കൊണ്ട് മറിക്കാൻ ആണ് യോഗം എങ്കിൽ അതും എനിക്ക് സന്തോഷം ആണ്... 

ഞാൻ കാരണം അല്ലേ ഇവന് ഇങ്ങനെ ഒക്കെ... അപ്പൊ ഇവനെ രക്ഷിക്കേണ്ടതും ഞാൻ അല്ലേ... "




ഉമ്മി ഇതൊക്കെ കേട്ടു റിച്ചുനെയും എന്നെയും മാറി മാറി നോക്കി കരയുന്നുണ്ട്... എന്നിട്ട് നമ്മളെ അടുത്ത് വന്നു നമ്മളെ കയ്യിൽ പിടിച്ചു... അപ്പൊ നമ്മളെ കയ്യിൽ വീണ കണ്ണീർ എനിക്ക് ഒരു ശക്തി പകരുന്ന പോലെ തോന്നി... 




ഈ ഉമ്മിയെയും മോനെയും ഒരിക്കലും തനിച്ച് ആക്കില്ല ഞാൻ... ജീവൻ ഉള്ളിടത്തോളം കാലം 😪😪😪😪....





"മോളെ... മോൾ പൊയ്ക്കോ ഇവരുടെ കൂടെ... 

ഞാൻ എങ്ങനെ എങ്കിലും ഇവനെ നോക്കിക്കൊള്ളാം... 

നിനക്ക് ഇങ്ങനെ ഒക്കെ ഇവൻ കാരണം അല്ലേ ഉണ്ടായത്... മോൾ പൊയ്ക്കോ... "




എന്നൊക്കെ ഉമ്മി പറഞ്ഞു കരഞ്ഞു കൊണ്ട് പോയി... അപ്പൊ ഇതൊക്കെ കണ്ടു നിന്ന റിച്ചു നമ്മളെ അടുത്തേക്ക് വന്നു നമ്മളെ കെട്ടിപ്പിടിച്ചു... 




"സോറി പച്ചേ... 

പച്ച പോകേണ്ട... ഇനി റിച്ചു ഒന്നും ചെയ്യില്ല... 

ബാറ്റ് കൊണ്ട് തല്ലില്ല... കിണറിൽ ഇടില്ല... ഒന്നും ചെയ്യൂല... പോകേണ്ട... പോകില്ല എന്ന് പറ... "

എന്നൊക്കെ പറഞ്ഞു ഓൻ കരയുന്ന കണ്ടപ്പോ സഹിക്കാൻ ആയില്ല... 




"ഇല്ല ഞാൻ പോകില്ല... നിങ്ങളെ ഒന്നും വിട്ടു എങ്ങോട്ടും പോവില്ല... "

എന്നൊക്കെ നമ്മളും കണ്ണ് നിറഞ്ഞു കൊണ്ട് പറഞ്ഞു... ആ കണ്ണ് നീര് കൊണ്ട് മാഷിനെ ഒന്ന് നോക്കി... അപ്പൊ തന്നെ മാഷ് ഉമ്മച്ചിയെയും കൂട്ടി ഇറങ്ങി... 


~~~~~~~~~~~~~~~~~~~~~~


റിച്ചു ഇപ്പൊ ആൾ ആകെ മാറി... ഊണിലും ഉറക്കിലും ഞാൻ ഇല്ലാത്തെ വയ്യ എന്നായി... ഞാൻ വായിൽ ഇട്ടു കൊടുത്താൽ മാത്രേ ഓൻ കഴിക്കൂ... നമ്മളെ കെട്ടിപ്പിടിച്ചു മാത്രമേ ഉറങ്ങൂ... 




എന്തെങ്കിലും തെറ്റ് കണ്ടാൽ ഞാൻ പോക്കാ എന്ന് പറഞ്ഞാൽ ഓൻ അത് തിരുത്തിക്കോളും... ബട്ട്‌ ആ ഓർമ മാത്രം വന്നില്ല... റയുക്കയും... 

ഇനി അങ്ങേരെ പടച്ചവൻ തന്നെ കൊണ്ട് വരട്ടെ... 



നമ്മൾ റിച്ചുവും ആയി കളിക്കുമ്പോ.... 

റിച്ചു കുറെ പേപ്പർ ഒക്കെ എടുത്തു വന്നു കപ്പൽ  ഉണ്ടാക്കാൻ പറഞ്ഞു... അത് വെച്ച് കുറെ ഉണ്ടാക്കി... അപ്പൊ ആണ് നമ്മൾ അത് കണ്ടത്... 



കാലത്തു തന്നെ പേപ്പർ വായിക്കുന്ന ശീലം നമുക്ക് പണ്ടേ ഇല്ലാത്തോണ്ട് പേപ്പർ വരുന്നു എന്നല്ലാതെ ഇവിടെ ആരും തിരിഞ്ഞു നോക്കാറില്ല... നോക്കുമ്പോൾ അത് ഇന്നത്തെ പേപ്പർ ആണ്... 




അങ്ങനെ ആണെങ്കിൽ വീണ്ടും ഞങ്ങളെ കാത്തു ഒരു പരീക്ഷണം കൂടി... ആ വാർത്ത കണ്ടു നമ്മക്ക് വീണ്ടും ടെൻഷൻ ആയി... ഇപ്പൊ ഉണ്ടായിരുന്ന സന്തോഷം ഒക്കെ എങ്ങോട്ടാ പോയി... 



ഇതൊന്നും അറിയാതെ കപ്പൽ ഉണ്ടാക്കി കളിച്ചു കൊണ്ടിരിക്കുന്ന റിച്ചുനെ കണ്ടപ്പോൾ നമ്മക്ക് കരച്ചിൽ ഒക്കെ വന്നു... നമ്മളെ നിൽപ്പ് കണ്ടു ഉമ്മി ചോദിച്ചു എങ്കിലും നമ്മൾ ഒന്നും പറയാതെ ആ വാർത്ത കാണിച്ചു കൊടുത്തു കരഞ്ഞു.... 


"എന്റെ മക്കൾക്ക് സന്തോഷം വിധിച്ചിട്ടില്ലേ... 

ഇതിന് മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തത്... അവരുടെ സന്തോഷത്തോടെ ഉള്ള ജീവിതം കാണാൻ എനിക്ക് ഭാഗ്യം ഇല്ലേ....? "


എന്നൊക്കെ പറഞ്ഞു ഉമ്മി കരഞ്ഞു കൊണ്ട് ഇരിക്കാ... നമ്മക്ക് ആണെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥയും.... 



ചോദ്യങ്ങൾ ഒരു പാട് ഉണ്ട്... ഉത്തരം അറിയാത്ത ഒരു പാട് ചോദ്യങ്ങൾ.... !!!!



'വിനോദ് വധം... പ്രതിയായ റിയാൻ അഹ്‌മദ്‌ കുറ്റക്കാരൻ തന്നെ... അയാളെ വീണ്ടും വൈധ്യ പരിശോധനക്ക് വിദേയനാക്കണം '.... 

എന്നൊക്കെ തീരുമാനിച്ചു എന്നാണ് നമ്മൾ അതിൽ കണ്ടത്... 



എല്ലാറ്റിനും സാക്ഷി ആ സമീർ ആണെന്നും അതിൽ കണ്ടു... അവനെ തീർക്കാൻ പറ്റാത്തത് സങ്കടം മാത്രാ ഇപ്പൊ ഉള്ളത്... 


അന്ന് നടന്നത് ഒന്നും നമ്മക്ക് വല്യ നിശ്ചയം ഇല്ലെങ്കിലും എന്തൊക്കെയോ മനസ്സിൽ കിടന്നു കളിക്കുന്നുണ്ട് ☹️☹️☹️... 



നമ്മൾ സഫിയുടെ മുറിയിൽ ചെന്നു... അവന്റെ നേരെ ആ പേപ്പർ നീട്ടി... 


"സഫി... അന്ന് എന്താ സംഭവിച്ചത്...? 

റിച്ചു ആണോ വിനോദിനെ കൊന്നത്...? 

അങ്ങനെ ആണെങ്കിൽ റിച്ചുന് എങ്ങനെ ഇങ്ങനെ ഒക്കെ ആയി...? 

ആ സമീർ ഇപ്പോളും ജീവിച്ചിരിപ്പുണ്ടോ...? "


അതൊക്കെ നമ്മൾ ശ്വാസം വിടാതെ ചോദിച്ചു... ഓൻ അത് നല്ലോണം വായിക്കുന്നുണ്ട്... 


എന്നിട്ട് നമ്മളെ നേരെ തിരിഞ്ഞു... 


"പോലീസ്കാർ അന്നേ പരിശോധന ഒക്കെ നടത്തിയത് ആണല്ലോ... 

ഇനിയും വേണം എന്നാണല്ലോ... "



"സഫി ഞാൻ ചോദിച്ചതിന് നീ മറുപടി പറയ്‌... "


എന്ന് നമ്മൾ ചോദിച്ചു... ഓൻ കുറച്ച് ചിന്തിച്ചു പറഞ്ഞു... 


"അന്ന് റിച്ചുക്കന്റെ തലയിൽ ആരാ അടിച്ചത് എന്നൊന്നും അറീല... 

പക്ഷെ ആ വിനോദ് മരിച്ചു കിടക്കുകയായിരുന്നു... 

സമീർ ബോധം ഇല്ലാതെ കിടക്കുകയായിരുന്നു... അങ്ങേരു ഒരാഴ്ച കൊണ്ട് തന്നെ ഡിസ്ചാർജ് ആയിപ്പോയി... 

നിങ്ങൾ രണ്ടാളും രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു ബോധം ഒന്നും ഇല്ലാതെ... 

നിങ്ങളെ ജീവനോടെ ഇങ്ങനെ കാണാൻ പറ്റും എന്ന് ആരും കരുതിയതല്ല... "



അതൊക്ക കേട്ടപ്പോൾ ആ നശിച്ച ദിവസം വീണ്ടും ഓർമയിൽ വന്നു... 


"സഫി... പിന്നെ എങ്ങനെ റിച്ചു വിനോദിന്റെ കൊലപാതകി ആവും... "🤔🤔


"അത് ആ സമീർ അന്നേ സാക്ഷി പറഞ്ഞത് അല്ലേ... 

ഹോസ്പിറ്റലിൽ വെച്ചു തന്നെ റിച്ചുക്കന്റെ ഈ അവസ്ഥ ഒക്കെ അവർ നേരിട്ട് കണ്ടു പോയതാ... അവർ സ്പെഷ്യൽ ഡോക്ടറെ കൊണ്ട് വന്നു ചെക്ക്അപ്പ്‌ ഒക്കെ നടത്തിയതും ആണ്... "


"അപ്പൊ ഞാൻ... എന്നെ സംശയം ഒന്നുമില്ലേ അവർക്ക്... "


അതിന് അവൻ ഒന്ന് ചിരിച്ചു... 


"നീ എന്തൊക്കെയാ ഈ പറയുന്നത്... 

അന്ന് ആ ഇരുമ്പ്കമ്പിയിൽ അയാളെയും റിച്ചുക്കന്റെയും ഫിംഗർ പ്രിന്റ് ആയിരുന്നു ഉണ്ടായത്... 

അങ്ങേരു റിച്ചുക്കയെ അടിച്ച സ്പോട്ടിൽ തന്നെ അത് വാങ്ങി റിച്ചുക്ക അവനെയും അടിച്ചു... അവൻ അപ്പൊ തന്നെ തീർന്നു... 

ഭാര്യയെ രക്ഷിക്കാൻ ഭർത്താവ് അയാളെ കൊന്നു... 

ദൃസാക്ഷി ആയി ആ സമീർ ഉണ്ട്... 

പിന്നെ നിന്റെ അന്നത്തെ കിടപ്പ് കണ്ടു ആരും ഒന്നും ചോദിച്ചില്ല... "



അപ്പൊ റിച്ചുനെ രക്ഷിക്കാൻ ഞാൻ ആണ് അത് ചെയ്തത് എന്ന് പറഞ്ഞാൽ പോലും ആരും വിശ്വസിക്കില്ല 😪😪😪... എങ്ങനെ അവനെ രക്ഷിക്കും... അവന് ഓർമ തിരിച്ചു കിട്ടാത്തടുത്തോളം പേടിക്കാൻ ഒന്നുമില്ല... 



അപ്പൊ അവന്റെ ഓർമ ഒരിക്കലും തിരിച്ചു കിട്ടാതിരിക്കാൻ ആണോ ഞങ്ങൾ ആഗ്രഹിക്കാൻ പാടുള്ളൂ എന്നാണോ... 


ആ വിനോദ് ചെയ്തു കൂട്ടിയ പാപങ്ങൾ ചോദിക്കാൻ ആരും ഇല്ല... ഇപ്പൊ അവന് ചോദിക്കാനും പറയാനും എത്ര പാർട്ടിക്കാർ... 


ഇതൊരു വർഗീയ കൊലപാതകം ആക്കി മാറ്റാൻ ആണ് അവർ നോക്കുന്നത്... അതിനൊക്കെ കൂട്ടായി ആ സമീർ ഉണ്ട്... ഇനി അവന്റെ അന്ത്യം എന്റെ കയ് കൊണ്ടാവും... 


ഒരു പോലീസ്കാരൻ വിളിച്ചു റിച്ചുനെയും കൊണ്ട് സ്റ്റേഷനിൽ പോകാൻ പറഞ്ഞു... നമ്മൾ റിച്ചുനെയും കൂട്ടി ഇറങ്ങാൻ നേരം ഉമ്മി പറഞ്ഞു സഫിയെ കൂടെ കൂട്ടി... 


അവിടെ എത്തിയപ്പോ മുതൽ ഒരു കുറ്റക്കാരൻ എന്ന പോലെ എല്ലാരും ഓനോട്‌ എന്തൊക്കെയോ ചോദിക്കുന്നുണ്ട്... നമ്മക്ക് അറിയാവുന്ന ആരും തന്നെ അവിടെ ഇല്ല... ആ si പോലും മാറിയിട്ടുണ്ട്... അവൻ ആണെങ്കിൽ റിച്ചുനെ മനഃപൂർവം നോവിക്കാൻ നോക്കാ... 


ഒന്നും അറിയാതെ ഏതോ ലോകത്ത് എന്ന പോലെ അവൻ ചോദിക്കുന്നതിനു ഒക്കെ വേറെ എന്തൊക്കെയോ കൊച്ചു കുട്ടികളെ പോലെ മറുപടി കൊടുക്കുന്നുണ്ട്.. 


അതൊന്നും കണ്ടു നില്കാൻ ശക്തി ഇല്ലാത്ത കൊണ്ട് നമ്മൾ കണ്ണ് അടച്ചു പിടിച്ചു... അവിടെ ഇരുന്നു കരഞ്ഞു പോയി... 


അവനെ കുറെ ഡോക്ടർമാർ ഒക്കെ വന്നു അകത്തേക്ക് കൊണ്ട് പോയപ്പോൾ എനിക്ക് പേടിയാ എന്നും പറഞ്ഞു നമ്മളെ കൂടെ വിളിക്കുന്നുണ്ടായിരുന്നു... 


അകത്തു നിന്ന് വരുന്ന അവന്റെ കരച്ചിൽ എന്റെ എല്ലാ നിയന്ത്രണവും കളഞ്ഞു... ഞാൻ അകത്തേക്ക് പോയി.. 

അപ്പൊ സഫി കയ്യിൽ പിടിച്ചു അവിടെ നിർത്തിക്കാൻ നോക്കി എങ്കിലും അതും വിടുവിച്ചു ഞാൻ അകത്തേക്ക് പോയി... 



നമ്മൾ അകത്തു ചെന്നു നോക്കുമ്പോൾ അവനെ അവിടെ കിടത്തി ഒരു ഇൻജെക്ഷൻ കുത്തിവെക്കാൻ നോക്കാ... 😪😪😪

നമ്മൾ അപ്പൊ തന്നെ ഓടി ചെന്നു തടഞ്ഞു... റിച്ചു നമ്മളെ കണ്ട ആശ്വാസം കൊണ്ട് നമ്മളെ കെട്ടിപ്പിടിച്ചു കരയാൻ പോലും ആവാതെ വിങ്ങുന്നുണ്ട്... 



"ഇതാണോ സാർ... നിങ്ങളെ പരിശോധന... 

അതോ ഇവനെ മയക്കി കിടത്തി ഇവൻ തന്നെ ആണ് കൊന്നത് എന്ന് പറയിപ്പിക്കാൻ വേണ്ടിയോ... 

അല്ലെങ്കിൽ ഇത് കുത്തിവെച്ചു ഇവനെ കൊല്ലാൻ ആണോ...? "



നമ്മൾ അവരെ നേർക്ക് തിരിഞ്ഞു ചോദിച്ചു... 


"അത് ഇവർ പറയുന്നത് ഞങ്ങൾ അനുസരിക്കുന്നതാ... അത്രയേ ഉള്ളൂ... 

ഇത് അവൻ മയങ്ങിക്കിടക്കും എന്നുള്ളത് ശരിയാ... 

അപ്പൊ ഇവനെ ഹിപ്നോട്ടിസ് പോലെ മറ്റൊന്ന് ചെയ്തു ഇവനെ കൊണ്ട് സത്യം പറയിക്കും... "


"പറഞ്ഞു കഴിഞ്ഞാൽ... 😵😵😵

കഴിഞ്ഞാൽ ഇവനെ കുറ്റക്കാരൻ ആയി ഇവിടെ കിടത്തും അല്ലേ... 

പക്ഷെ അവൻ അപ്പൊ കൊച്ചു കുട്ടിയെ പോലെ ആണോ പഴയ റിയാൻ ആയിട്ടോ... "

നമ്മളെ ചോദ്യം കേട്ടു ഡോക്ടർമാർ പരസ്പരം നോക്കി എങ്കിലും അപ്പൊ തന്നെ si കേറി വന്നു... 


"നീ എന്താടി ഇവിടെ കിടന്നു തുള്ളുന്നതു... 

നീയൊക്കെ കൂടി കൊന്നത് എന്റെ വകയിൽ ഉള്ള അനിയനെ ആണ്... എന്നിട്ട് ഇപ്പൊ ഇവിടെന്ന് ചെലക്കാണ്ട് പോകാൻ നോക്ക്... 

അവന് ഉള്ള പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തിട്ടെ ഞാൻ ഇവിടന്ന് പോവൂ... "


"സാർ കോടതി തീരുമാനിച്ചത് നിങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുന്ന വൈധ്യ പരിശോധന ആണോ... "

അത് കേട്ടപ്പോ ആ ഡോക്ടർ അല്ലെന്ന് തലയാട്ടി കാണിച്ചു... 


"കേട്ടല്ലോ... നിങ്ങളെ അനിയൻ ചെയ്ത് വെച്ച പ്രവർത്തി അത്ര നല്ലത് ഒന്നുമല്ല.... അത് കൊണ്ട് തന്നെ അങ്ങേർക്ക് അതിന് ഉള്ള ശിക്ഷ ഇവന്റെ കയ് കൊണ്ട് കിട്ടി അത്രയേ ഉള്ളൂ... 

പഴയ റിയാൻ ആയാൽ മാത്രേ ഇവനെ ശിക്ഷ കൊടുക്കാൻ പറ്റൂ... "


"അത് ഇവന്റെ അഭിനയം അല്ലേ... 

നിങ്ങൾ ഒക്കെ അത് വിശ്വസിച്ചു... അല്ലെങ്കിൽ കൂട്ട് നിന്നു... 

പക്ഷെ ഇവന്റെ ഈ അഭിനയം നിർത്താനും എല്ലാം പറയിപ്പിച്ചു ശിക്ഷ വാങ്ങി കൊടുക്കാനും എനിക്ക് അറിയാം... "


🤔🤔അഭിനയം ആണോ... ഏയ് അല്ല... ഇവൻ എത്ര അഭിനയിച്ചു കാണിച്ചാലും എന്നെ എടുത്തു കിണറ്റിൽ ഒന്നും ഇടില്ല... 


നമ്മൾ അപ്പൊ അവനെ നോക്കിയപ്പോ കൊച്ചു കുട്ടികളെ പോലെ വിതുമ്പി നിൽക്കുന്ന അവനെ കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി... 


"സാർ അതിനു വേണ്ടിയല്ലേ ഡോക്ടർ ഉള്ളത്... 

ഇവര് പരിശോധന നടത്തി പറയട്ടെ അഭിനയം ആണോ എന്ന്... 😪😪😪

പക്ഷെ അത് സാധാരണ രീതിയിൽ ആയിരിക്കണം... "


അവൻ നമ്മളെ ഒന്ന് തറപ്പിച്ചു നോക്കി... എന്നിട്ട് അവിടന്നു ഇറങ്ങി നടന്നു... അയാൾ വീണ്ടും ഒന്ന് തിരിഞ്ഞു നോക്കിയാണ് ഇറങ്ങി പോയത്... 


ആ നോട്ടം കണ്ടാൽ അറിയാം... ഇവനും ആ വിനോദിനെ പോലെ ചെറ്റയാണെന്ന്... 


എല്ലാം കഴിഞ്ഞു അവർ പോയപ്പോൾ നമ്മൾ അവനെയും കൊണ്ട് ഇറങ്ങി... അപ്പൊ ആ si ഞങ്ങൾക്ക് വിലങ്ങു തടിയായി നിന്നു... 


"നീ ഇപ്പൊ ഇവനെയും കൊണ്ട് പൊയ്ക്കോ... 

മറ്റന്നാൾ കോടതിയിൽ വിധി പറയുമ്പോൾ ഇവനെ ഇവിടെ എല്പ്പിക്കേണ്ടി വരും... 

അതിന് വേണ്ടി എന്ത് കള്ള തെളിവുകളും ഞാൻ ഉണ്ടാക്കിയിരിക്കും... "


എന്നൊക്കെ പറഞ്ഞു അവൻ അവിടെ തന്നെ നിൽക്കുന്നുണ്ട്... പലതും പറയാൻ നാവ് തരിച്ചു വന്നെങ്കിലും ഒന്നും മിണ്ടാതെ ഇറങ്ങി വന്നു... 


~~~~~~~~~~~~~~~~~~~~~~~~


ഇന്ന് റിച്ചുനെയും കൊണ്ട് കോടതിയിൽ പോകേണ്ട ദിവസം ആണ്... നമ്മക്ക് ആ പോലീസ് എന്ത് ചെയ്യും എന്നോർക്കുമ്പോൾ വലിയ ടെൻഷൻ ഒക്കെ ഉണ്ട്... ഉമ്മി കൂടി ടെൻഷൻ ആവേണ്ട എന്ന് കരുതി നമ്മൾ ഒന്നും പുറത്ത് കാണിച്ചില്ല... 



റിച്ചു അഭിനയിച്ചു കൊണ്ടിരിക്കുന്നു എന്നായിരുന്നു അവർക്ക് പറയാൻ ഉള്ളത്... പക്ഷെ റിച്ചുന്റെയും എല്ലാ മെഡിക്കൽ ടെസ്റ്റും ഞങ്ങൾ കൊടുത്തു... 


ഞങ്ങളെ കുറിച്ചു എല്ലാം അറിയുന്നത് കൊണ്ട് റിച്ചുന്റെ ഡോക്ടർ തന്നെ വന്നു അവന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞു... 


അവനെ ചികിത്സക്ക് വിദേയനാക്കാനും വെറുതെ വിടാനും കോടതി തീരുമാനം ആയി... ഞങ്ങൾക്ക് ഉണ്ടായ സന്തോഷം നങ്ങൾ ഡോക്ടർക്ക് ഒരു പാട്  നന്ദി പറഞ്ഞു... 


si നമ്മളെ നോക്കി നമ്മളെ അടുത്തേക്ക് വന്നു... നമ്മൾ അപ്പൊ പുച്ചത്തോടെ അവന്റെ അടുത്തേക്ക് ചെന്നു... 


"ഇത് കൊണ്ട് തീർന്നു എന്ന് കരുതേണ്ട... ഇവനെ എന്റെ കയ്യിൽ കിട്ടും... അന്ന് ഇവന്റെ അന്ത്യമായിരിക്കും... "


എന്നൊക്കെ പറഞ്ഞു അങ്ങേര് പോയി... നമ്മൾ ഒന്നും തിരിച്ചു പറയാതെ അവിടന്നു വേഗം വീട്ടിലേക്ക് വന്നു.... 


റിച്ചുനെയും കൊണ്ട് നമ്മൾ ഷോപ്പിൽ ഒക്കെ പോകാൻ തുടങ്ങി... അവൻ നമ്മളെ നല്ലോണം അനുസരിച്ചു നില്കുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല... 


അവനെ ഒരാളെ കൊണ്ടും പരിഹസിക്കുന്ന തരത്തിൽ ഉള്ള നോട്ടം പോലും എനിക്ക് സഹിച്ചു നിൽക്കാൻ കഴിയില്ല...അവനെയും കൊണ്ട് പുറത്ത് പോകുന്നത് പറയുമ്പോൾ തന്നെ ഓൻ തുള്ളിച്ചാടും... 


ഇന്ന് നല്ല തിരക്ക് ഉള്ളത് കൊണ്ട് നമ്മൾക്കും നല്ല പണിയുണ്ട്... റിച്ചു ആണെങ്കിൽ കുറെ കുട്ടിപ്പട്ടാളങ്ങളോട് ഒത്തു കളിക്കാ... 🙄🙄🙄അവരെ ചിലർ കരയിപ്പിക്കും ചിലരെ ചിരിപ്പിച്ചു നിർത്തും... 


എല്ലാരും ഏതോ ഒരു അപൂർവ ജീവിയെ പോലെ നോക്കുന്ന കണ്ടു നമ്മക്ക് വല്ലാത്ത ഫീലിംഗ്സ് 😪😪😪... നമ്മൾ ഓനെ രണ്ട് മൂന്നു തവണ മാറ്റി എങ്കിലും അവരെ അടുത്ത് വന്നു കൊണ്ടേ ഇരിക്കും.... 


സഫിയും കുറെ ട്രൈ ചെയ്ത്....ഒടുക്കം നമ്മൾ തന്നെ അവനെ പിന്നെയും കുറെ സോപ്പിട്ടു കയ് നിറച്ചും ചോക്ലേറ്റ് ഒക്കെ കൊടുത്തു ചിൽഡ്രൻസ് പ്ലേ ഫ്ലോറിൽ ആക്കി... ഭാഗ്യത്തിന് ഓൻ സമ്മതിച്ചു... 


ഇടക്ക് നമ്മൾ ഓനെ നോക്കാൻ ഒക്കെ പോയി... ഇടക്ക് സഫിയെയും അയക്കും... ഓന് കളിക്കാൻ ഒരു പാട് ഐറ്റംസ് ഉണ്ടായോണ്ട് ഓൻ അതൊക്കെ വെച്ച് ഓൻ കളിക്കുന്നുണ്ട്.... 


തിരക്ക് ഒക്കെ കുറഞ്ഞു നമ്മൾ ഒന്ന് നടു നിവർന്നു നിക്കുമ്പോ ആണ് ഒരു അലർച്ച കേട്ടത്... റിച്ചുന്റെ സൗണ്ട് ആണെന്ന് തിരിച്ചറിഞ്ഞു ഞാൻ ഓരോട്ടം ആയിരുന്നു... 


ബോധം പോയി കിടക്കുന്ന അവനെ കുറെ വിളിച്ചു നോക്കി എങ്കിലും വലിയ അനക്കം ഒന്നുമില്ല... എല്ലാ സ്റ്റാഫ്‌ഉം വന്നു എന്താ കാരണം എന്നൊക്കെ നോക്കുന്നുണ്ട്... എന്ത് പറ്റി എന്ന് അറിയാതെ നമ്മൾ കിടന്നു കരയാൻ തുടങ്ങി... 


ഹോസ്പിറ്റലിൽ പോകുമ്പോളും നമ്മൾ ഓനെ വിളിച്ചു കൊണ്ടേയിരുന്നു... ഓൻ ഒന്ന് കണ്ണ് തുറക്കുന്നു പോലും ഇല്ല... 


ഡോക്ടർ അവനെ icu വിലാക്കി കുഴപ്പം ഒന്നുമില്ല എന്നൊക്കെ പറഞ്ഞു പോയി... നമ്മൾ അവിടെ ചെയറിൽ ഇരുന്നും അങ്ങോട്ടും ഇങ്ങോട്ടും നടന്നു ടൈം കളഞ്ഞു... 


സഫി ഉമ്മിയെയും കൊണ്ട് വരുമ്പോൾ ആണ് ഇവൻ ഇവിടന്ന് പോയതു തന്നെ നമ്മൾ അറിയുന്നത്... 


ഉമ്മി കരയുന്ന കണ്ടു നമ്മൾ സഫിയെ നോക്കി പല്ലിറുമ്മി... 


"ഞാൻ ഒന്നുമല്ല പറഞ്ഞത്... സ്റ്റാഫ്‌ ആരോ പറഞ്ഞത് കൊണ്ട് അറിഞ്ഞു എന്നെ വിളിച്ചതാ... ഞാൻ പറഞ്ഞത് ആണ് നാളെ വന്നാൽ മതി എന്നൊക്കെ... "


"അവൻ ഇങ്ങനെ കിടക്കുമ്പോൾ സമാദാനത്തോടെ എനിക്ക് അവിടെ നില്കാൻ കഴിയുമോ മോളെ... "


എന്നും പറഞ്ഞു ഉമ്മി കരഞ്ഞു... നമ്മക്ക് ഉമ്മിയെ എന്ത് പറഞ്ഞു സമാദാനിപ്പിക്കണം എന്നൊന്നും അറിയാതെ അത് പോലെ നിന്നു... 


ഒരു സിസ്റ്റർ വന്നു ഒരാൾക്ക് മാത്രം അകത്തു അവന്റെ കൂടെ നിൽകാം എന്ന് പറഞ്ഞു പോയി... അപ്പൊ തന്നെ നമ്മൾ പോകാൻ നോക്കി... ഉമ്മി തടഞ്ഞു 😒😒... 


"മോളെ... ഞാൻ നിൽകാം അവന്റെ കൂടെ... 

മോളും ഇവനും പുറത്ത് ഇരുന്നിട്ട് വെറുതെ ക്ഷീണം ആകേണ്ട... 

നിങ്ങൾ ഇപ്പൊ തന്നെ ഒന്നും കഴിക്കാതെ നിൽക്കുകയല്ലേ... 

പോയി കുളിച്ചു ഭക്ഷണം ഒക്കെ കഴിച്ചു ഒന്ന് ഉറങ്ങിയിട്ട് രാവിലെ വന്നാൽ മതി... "


"ഏയ് അതൊന്നും വേണ്ട... 

ഞങ്ങൾ പോയിട്ട് ഒന്ന് ഫ്രഷ് ആയി വരാം... അല്ലേടാ സഫി... "


ഞാൻ അങ്ങനെ പറയുന്ന കേട്ടു ഓൻ ഉറക്കിൽ നിന്ന് എണീറ്റത് പോലെയുള്ള അവസ്ഥയിൽ നമ്മളെ നോക്കി... 


"നിങ്ങൾ ഇവിടെ പുറത്ത് ഇരുന്നിട്ട് എന്താ കാര്യം... 

അത് കൊണ്ട് രാവിലെ വന്നാൽ മതി... "


കേൾക്കേണ്ട താമസം സഫി ഓക്കെ പറഞ്ഞു... നമ്മൾ ആയിട്ടു പിന്നെ നിക്കണോ നമ്മളും ഇറങ്ങി... 


ഓൻ തട്ടി വിളിച്ചത് കൊണ്ടാണ് നമ്മൾ വീട് എത്തിയത് അറിഞ്ഞത്... അപ്പൊ തന്നെ ഇറങ്ങി ഓനെയൊന്നും നോക്കാതെ അകത്തേക്ക് പോയി... 


അത്രയും നല്ല ക്ഷീണം ഉണ്ട്... വേഗം കുളിച്ചു വന്നു ഉറങ്ങാൻ ഉള്ള പരിപാടി നോക്കി... വിശപ്പ് ഉണ്ടെങ്കിലും അതൊന്നും വേണ്ട... ഉറക്കം മതി... 😝😝


നമ്മൾ ഷീറ്റ് ഒക്കെ വിരിക്കുമ്പോൾ ആണ് സഫി കയറി വന്നത്... 


"നല്ല വിശപ്പ്... ദാഹം... "


എന്നും പറഞ്ഞു നമ്മളെ നോക്കി നിന്നു... 


"നീ നടക്കു... ഞാൻ വരാം... വലിയ പ്രതീക്ഷ ഒന്നും വേണ്ട... എന്തെങ്കിലും ഉണ്ടെങ്കി തരാം... "


"മതിയല്ലോ... എനിക്ക് ഉള്ളത് മാത്രം മതി... "


🤔🤔എന്താ അങ്ങനെ പറഞ്ഞെ... എന്തേലും ആവട്ടെ... 


നമ്മൾ കിച്ചണിൽ ചെന്നു നോക്കുമ്പോൾ ആണ് നമ്മളെ തൊട്ട് അടുത്ത് ആയി അവൻ വന്നു നിന്നത്... അപ്പൊ തന്നെ നമ്മളെ നെഞ്ചിൽ കൊള്ളിയാൻ മിന്നി... 


നമ്മൾ മാറി നില്കും തോറും അവൻ അടുത്ത് വരുന്നത് പോലെ തോന്നി... 


"ഇതാ വെള്ളം... കഴിക്കാൻ ഇപ്പൊ ഒന്നുമില്ല... ഇപ്പൊ എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്... "


എന്നും പറഞ്ഞു നമ്മൾ തിരിഞ്ഞു നടന്നു... അപ്പൊ തന്നെ അവൻ നമ്മളെ മുന്നിൽ കയറി നിന്നു... 


"എന്റെ വിശപ്പും ദാഹവും ഒക്കെ നീയാണ്... എനിക്ക് അത് മതി... "


"😵😵നീ എന്തൊക്കെയാ ഈ പറയുന്നത്... 

മാറി നിൽക്ക്... എനിക്ക് പോണം... "


എന്നും പറഞ്ഞു അവനെ പിടിച്ചു മാറ്റി നമ്മൾ നടന്നു... 


അപ്പൊ തന്നെ നമ്മളെ പിന്നാലെ വന്നു അവൻ നമ്മളെ കയ്യിൽ കേറി പിടിച്ചു... 


"അങ്ങനെ പോവാൻ അല്ല... ഇങ്ങനെ ഒരു അവസരം ഒരുക്കി ഞാൻ കാത്തിരുന്നത്... "


"നീ എന്താ പറഞ്ഞെ... അപ്പൊ നീ... 

നീയാണോ എന്റെ റിച്ചുനെ... "


"അതേ... ഇനി ആ പൊട്ടനെ കൊണ്ട് നിനക്ക് എന്താ പ്രയോജനം... "


"ദേ... അവനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ... 

അവൻ ഞാൻ മരിക്കുന്നതു വരെ അങ്ങനെ ആയാലും ഞാൻ കൂടെ ഉണ്ടാവും... "


പക്ഷെ നമ്മക്ക് ഒരടി മുന്നോട്ട് നടക്കാൻ ആയില്ല... അവൻ അത്രയും ബലത്തിൽ നമ്മളെ കയ്യിൽ പിടിച്ചിട്ട് ഉണ്ടായിരുന്നു... 


അവന്റെ ആ നോട്ടം കണ്ടപ്പോൾ തന്നെ സ്വയം വെറുപ്പ് തോന്നിപ്പോയി... അത്രക്ക് ആക്രാന്തം ഉണ്ടായിരുന്നു അവന്റെ ആ നോട്ടത്തിൽ... 


"എന്റെ കൈ വിട്... വിടാൻ അല്ലേ പറഞ്ഞത്... "


എന്നും പറഞ്ഞു നമ്മൾ അവന്റെ കയ്യിൽ മാന്തിക്കൊണ്ട് കയ് വിടുവിച്ചു ഒരു ഓട്ടം ആയിരുന്നു മുകളിലെക്ക്... 


ഇനി നീ മാത്രം ആണ് എനിക്ക് രക്ഷ... 

                            

നമ്മൾ ഓടി മുറിയിൽ ചെന്നു ഡോർ അടക്കാൻ നോക്കി എങ്കിലും അവന്റെ ശക്തമായ തള്ളിൽ തെറിച്ചു വീണു... 


അടുത്തേക്ക് വരും തോറും വിജയിച്ചവനെ പോലെ ഉള്ള അവന്റെ ചിരി കണ്ടു നമ്മൾ പിറകോട്ടു പോയി... 


അവിടന്നു എണീറ്റു ബെഡിൽ കൂടി വീണ്ടും പുറത്തേക്ക് ഓടി... ഡോർ തുറക്കാൻ നോക്കിയെങ്കിലും അത് ഇവനാണ് അവസാനമായി പൂട്ടിയതെന്ന് ഓർത്തു... 


അതിന് കഴിയാതെ കിച്ചണിൽ പോയി എല്ലാം എടുത്ത് അവന്റെ നേരെ എറിഞ്ഞു... എല്ലാം തട്ടിമാറ്റി അവൻ അടുത്തേക്ക് വന്നു... 


അപ്പൊ നമ്മൾ കയ്യിൽ തടഞ്ഞു കിട്ടിയ കത്തി എടുത്തു അവന്റെ നേരെ നീട്ടി... 


"എന്റെ ദേഹത്തു തൊടാൻ നിനക്ക് പറ്റുമെങ്കിൽ അത് എന്റെ ജീവൻ ഇല്ലാത്ത ശരീരത്തിൽ ആയിരിക്കും... "


അപ്പൊ അവൻ ഒന്ന് നിന്നെങ്കിലും രക്ഷപ്പെടാൻ ഉള്ള വഴിയൊന്നും എന്റെ മുന്നിൽ കണ്ടില്ല... 


"സത്യം പറ... 

നീ എന്താ എന്റെ റിച്ചുനെ ചെയ്തത്... "


"ഹ... എന്ത് ചെയ്യാൻ... ഒരു ചെറിയ ഷോക്ക് കൊടുത്തു... അതും മരിക്കുന്നങ്കിൽ മരിക്കട്ടെ എന്ന് കരുതി... 

അല്ലെങ്കിലും അവൻ ജീവിച്ചിരിക്കുന്നതു കൊണ്ട് നിനക്ക് എന്താ പ്രയോജനം... നിന്നെ കൊല്ലാൻ നോക്കുന്നു എന്നല്ലാതെ... 

അവൻ അങ്ങ് പോണെങ്കിൽ പോട്ടെ... നിനക്ക് ഞാൻ ഇല്ലേ... "


"ചീ... വൃത്തികെട്ടവൻ... നീ കരുതും പോലെ എനിക്ക് ഏതെങ്കിലും പുരുഷന്റെ ചൂട് അല്ല വേണ്ടത്... 

എന്റെ റിച്ചു... അവൻ എന്നെ കൊന്നാലും എനിക്ക് സന്തോഷം മാത്രേ ഉള്ളൂ... എന്നാലും നിന്നെ പോലുള്ള ഒരുത്തന്റെ കൂടെ ഞാൻ കഴിയില്ല... "


എന്നും പറഞ്ഞു അവന്റെ നേർക്ക് ആ കത്തി വീശി... കൊല്ലാൻ ഉള്ള വെറുപ്പ് ഉണ്ട്... റിച്ചുനെയും ഉമ്മിയെയും കുറിച്ച് ഓർക്കുമ്പോൾ അതിന് പറ്റുന്നില്ല... 


"നീ കരുതും പോലെ നിനക്ക് എന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ ഒന്നും പറ്റില്ല... ഈ കത്തി കണ്ടു ഞാൻ പേടിച്ചു എന്ന് കരുതിയോ... 

നിന്നെ അന്ന് സ്കൂളിൽ നിന്ന് കണ്ടപ്പോ തൊട്ട് നീ എന്റെ മനസ്സിൽ കയറി കൂടിയതാ... 

അന്ന് നീ എന്നെ അടിച്ചു എങ്കിലും നിന്നെ ഒരിക്കൽ കിട്ടണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു... 

പക്ഷെ ഇപ്പൊ ഈ വീട്ടിൽ ഞാനും നീയും മാത്രം... ഇനി ഇങ്ങനെ ഒരു ചാൻസ് ഒരിക്കലും കിട്ടില്ല... 

അത് കൊണ്ട് നീ തന്നെ അത് അവിടെ വെച്ച് വരുന്നത് ആണ് നല്ലത്... 

പ്ലാനിങ് തുടങ്ങിയിട്ട് കുറെയായി... ഇവിടെ നിന്ന് രക്ഷപ്പെടാൻ നിനക്ക് പറ്റില്ല... "


അവൻ അതും പറഞ്ഞു വീണ്ടും കൊലചിരി തുടങ്ങി... എങ്ങനെ രക്ഷപ്പെടും എന്ന് നോക്കി ചുറ്റും നോക്കി... 


എങ്കിലും തോൽക്കില്ല... മരിക്കുന്നതാണ് അതിലും നല്ലത്... 😪😪😪


അവൻ വീണ്ടും അടുത്തേക്ക് വരുന്നത് കണ്ടു അവനോട് വേണ്ടെന്ന് പറഞ്ഞു കൊണ്ട് കരഞ്ഞു... 


ആ കത്തി അവന് നേരെ നീട്ടുന്നതിന് മുമ്പ് തന്നെ അവൻ എന്റെ കയ്യിൽ പിടിച്ചിരുന്നു... കയ് പിടിച്ചു പിന്നിലേക്ക് തിരിച്ചു... വേദന കൊണ്ട് അത് താഴെ വീണു... 


രക്ഷപ്പെടാൻ ആവും വിധത്തിൽ നോക്കി... അവനെ മാന്തിയും ചവിട്ടിയും ഒക്കെ എതിർത്തു... കയ് വിട്ട് നമ്മളെ തന്നെ ചുറ്റിപ്പിടിച്ചു... ശരീരം ചുട്ടു പൊള്ളുന്ന പോലെ തോന്നി... 


അവന്റെ കയ്യിൽ പിടിച്ചു കടിച്ചു... അവൻ പിടി വിട്ടപ്പോ തന്നെ ഓടി ഹാളിൽ പോയി... ഡോർ തുറക്കാൻ ഒരുപാടു നോക്കി... 


അവൻ അടുത്ത് വന്നപ്പോ തന്നെ മുകളിലെക്ക് ഓടി... സ്റ്റെപ് ഓരോന്ന് കയറും തോറും അവൻ അടുത്ത് എത്തിയിരുന്നു... തിരിഞ്ഞു നോക്കി ഓടി കാൽ എവിടെയോ തട്ടി വീണു... 😭😭😭


അവൻ അടുത്ത് എത്തി... തട്ടി മാറ്റി വീണ്ടും എണീറ്റ് ഓടി... കയ്യിൽ പിടി വീണു... അവൻ വീണ്ടും ചിരിക്കാൻ തുടങ്ങി... എന്നെ രക്ഷിക്കാൻ റിച്ചു ഇല്ല... തളർന്നു... അവന് അടിയറവു പറയുന്നതിലും ബേധം മരിക്കുന്നതാണ്... 


അവനെ തള്ളിമാറ്റി എങ്കിലും ആ ശക്തമായ പിടിയിൽ വേദനിച്ചു എന്നല്ലാതെ പിടി വിട്ടില്ല... അവനെ പിടിച്ചു തള്ളാൻ നോക്കിയ എന്റെ മുഖം നോക്കി അവൻ ആന്ന് അടിച്ചു... 


തെറിച്ചു വീണ എന്റെ മേലേക്ക് അവൻ വന്നു വീണു... 


"നിന്നെ വേദനിപ്പിക്കാൻ എനിക്ക് ആഗ്രഹം ഇല്ലായിരുന്നു... നീ ചോദിച്ചു വാങ്ങിയ അടിയാണ് ഇത്... "


എന്നും പറഞ്ഞു കവിളിൽ തലോടി... കയ് പിടിച്ചു മാറ്റി എങ്കിലും ഒന്ന് അനങ്ങാൻ ആയില്ല... അവൻ എന്നിലേക്ക് അടുത്ത് വന്നു... അവന്റെ മുഖം എന്നിൽ അമർന്നു... 


അറപ്പ് തോന്നിയ ആ നിമിഷം കണ്ണ് നീര് മാത്രം അവനെ എതിർത്തു... അവന്റെ അധരങ്ങൾ എന്റെ അധരത്തെ കീഴ്പ്പെടുത്തി... 


വലിയ ഒരു ശബ്ദത്തോടെ ഡോർ തുറന്നു... എന്നിൽ നിന്ന് അവൻ അകന്നു നിന്നു... പേടിച്ച മുഖവും ആയി അവൻ എണീറ്റു... 


എന്നെ മറികടന്നു തെറിച്ചു വീണ അവനെ കണ്ടു ഞാൻ ആ ഭാഗത്തു നോക്കി... 


"റയുക്ക... "


ഞാൻ പോലും അറിയാതെ പറഞ്ഞു പോയി... എന്നെ പിടിച്ചു അവിടെ നിർത്തി അവന്റെ നേരെ പോയി... അവനെ പിടിച്ചു താഴെ ഇറക്കി പുറത്തേക്ക് കൊണ്ട് പോയി തള്ളിയിട്ടു... 


അവന്റെ എല്ലാം എടുത്തു വലിച്ചു വാരി അവന്റെ നേർക്ക് എറിഞ്ഞു കൊണ്ട് ഡോർ അടച്ചു... അത് വരെ പിടിച്ചു വെച്ച സങ്കടങ്ങൾ എല്ലാം പുറത്തേക്ക് വന്നു... 


ഓടി ചെന്നു റയുക്കയെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു... നെറ്റിയിൽ ഒക്കെ ബാൻഡേജെല്ലാം ഇട്ടു എന്നോട് പോയി കിടന്നോളാൻ പറഞ്ഞു... 


~~~~~~~~~~~~~~~~~~~~~~


അലാറം കേട്ടാണ് നമ്മൾ എണീറ്റത്... അത് ഓഫ്‌ ആക്കി കിടക്കാൻ നോക്കി... അപ്പൊ തന്നെ ഇന്നലെ നടന്നത് ഒക്കെ ഓർമ വന്നു ചാടി എണീറ്റു... 


റയുക്ക വന്നോ... അതോ സ്വപ്നം കണ്ടത് ആണോ... അങ്ങേരെ മുറിയിൽ ചെന്നു നോക്കി... കണ്ടില്ല... അപ്പൊ സ്വപ്നം ആണോ കണ്ടത് 🤔🤔... ചിന്തിച്ചു നിൽകുമ്പോൾ തന്നെ അങ്ങേര് വരുന്നു ബാത്‌റൂമിൽ നിന്ന്... 


നമ്മളെ നോക്കി എന്താന്ന് പുരികം പൊക്കി ചോദിച്ചു... നമ്മൾ ഒന്നുല്ല എന്ന് കണ്ണ് ഇറുക്കി കാണിച്ചു തിരിച്ചു നടന്നു... പെട്ടെന്ന് ബ്രേക്ക്‌ ഇട്ടു... 


"റയുക്ക ഇങ്ങള് എവിടെ ആയിരുന്നു ഇത് വരെ... 

ഇവിടെ ഇങ്ങള് പോയതിന് ശേഷം എന്തൊക്കെ ഉണ്ടായി എന്ന് അറിയോ... "


"എല്ലാം അറിഞ്ഞു... വന്നു... ഇനി ഞാൻ എവിടെ പോയി എന്തിന് പോയി എന്നൊക്കെ നിനക്ക് അറിയണോ... "


നമ്മൾ ആ എന്ന് തലയാട്ടിക്കൊണ്ട് പറഞ്ഞു... 


"നിങ്ങൾ നാട് വിട്ടത് ആണെന്ന് അറിയാം... അത് എവിടെ ആണെന്നാ അറിയാതെ... 

നിങ്ങളെ കുറെ ഫ്രണ്ട്‌സ് എന്ന് പറയുന്ന അലവലാതികളോട് ഒക്കെ ചോദിച്ചു... തെണ്ടികൾ ആരും ഒന്നും പറഞ്ഞില്ല... "


നമ്മളെ അടി മുടി ഒരു നോട്ടം... നമ്മളും ഒന്ന് ഉറപ്പിക്കാൻ നമ്മളെ തന്നെ നോക്കി 😁😁... ഒരു കുഴപ്പവും ഇല്ല... 


"ഞാൻ എവിടെ ആണെന്ന് പറയാൻ എനിക്ക് മനസ്സില്ല... "


🤔🤔ഇനി ഇങ്ങേർ എവിടെ എങ്കിലും പോയി കെട്ടിക്കാണും... പെണ്ണൊക്കെ കിട്ടിയില്ലേ... അത് കൊണ്ടാവും തിരിച്ചു വന്നത്... 


ആൾ നമ്മളെ ഇത്തയെ പോലെ അല്ലെങ്കിൽ ഇവിടെ ഒരു നാതൂന് പോര് ഉറപ്പാ 😕😕... 


"അല്ല റയുക്ക... ആ സഫി എവിടെ പ്പോയി...? "


"എന്താ ഇന്നലത്തെ ബാക്കി വല്ലതും അവന്റെ കയ്യിൽ നിന്ന് വേണോ... "


നമ്മൾ വേണ്ടെന്നു തോൾ പൊക്കി കാണിച്ചു... 


"അത് ഇങ്ങള് എങ്ങാനും കൊന്നോ എന്ന് അറിയാൻ വേണ്ടി വെറുതെ ചോദിച്ചതാ... അറിയണ്ട... പറയേം വേണ്ട 😊😊... "


"അല്ല റയുക്കാ... ഇങ്ങള് എങ്ങനെ ഇവിടെ എത്തി 🤔🤔... ഇങ്ങള് എങ്ങനാ റിച്ചുന്റെ കാര്യം ഒക്കെ അറിഞ്ഞത്...? അതൊക്കെ ആരാ പറഞ്ഞത്... "


"ഡീ അതൊന്നു ഓഫ് ചെയ്തു പൊന്നുണ്ടോ... 

ഇല്ലേ ഞാൻ ആയിരിക്കും എടുത്ത് കിണറ്റിൽ ഇടുക... "


😒😒അതും ഇങ്ങേർ അറിഞ്ഞു അല്ലേ... ഇതൊക്കെ ആരാ പറഞ്ഞത്... ചോദിച്ചാൽ കിണറ്റിൽ ഇടും ഉറപ്പാ... റിച്ചുനേക്കാൾ കലിപ്പാ ഇവന്... അതും ഈ പാവം പിടിച്ച എന്നോട് 😩😩... 


"എന്റെ സൗന്ദര്യം നോക്കി നില്കാതെ പോയി റെഡി ആവുന്നുണ്ടോ... "


റയുക്ക അലറി... വന്ന വിവരം നാട്ടുകാർ ഒക്കെ അറിയാൻ ആവും... 


"നോക്കി നില്കാൻ പറ്റിയ കോപ്പ്... സൗന്ദര്യം ഉണ്ടെങ്കിൽ അല്ലേ നോക്കാൻ പറ്റൂ... "

എന്നൊക്കെ പതുക്കെ പറഞ്ഞു... 


"എന്തെങ്കിലും പറഞ്ഞോ... "

ഓന്റെ ചോദ്യം കേട്ടു കയ്യിൽ കിട്ടിയ ഫ്ലവർവെയ്സ് എടുത്ത് ഒരേറു കൊടുത്തു... 


ഉന്നം എന്ന് പറഞ്ഞാൽ എന്താ ഒരു ഉന്നം... ഒരിക്കൽ പോലും അത് എറിഞ്ഞടുത്തു കൂടി പോവില്ല... എങ്ങോട്ടോ പോയ അത് നോക്കി ഓൻ നമ്മളെ നേരെ തിരിഞ്ഞു... 


"ഡീ... "

😁😁എന്ന ആ ഒരൊറ്റ അലർച്ചയിൽ തന്നെ ഓടി പോയി റെഡി ആയി താഴേക്കു വന്നു... 


~~~~~~~~~~~~~~~~~~~~~


പോകുമ്പോൾ തന്നെ കണ്ട കാഴ്ച റിച്ചുട്ടൻ വാരി വലിച്ചു തിന്നുന്ന ഐസ്ക്രീം ആണ്... ഷോക്ക് ഒന്നും ഏറ്റില്ല അല്ലേ... നമ്മൾ ഉമ്മിയെ നോക്കി... താടിക്കു കയ്യും കൊടുത്തു വെറും വയറ്റിൽ ഐസ്ക്രീം തിന്നുന്ന മോനെ നോക്കി ഇരിക്കാ... 


റയുക്കാനെ കൊണ്ട് ഉമ്മി ഓടി വന്നു... കെട്ടിപ്പിടിച്ചു വാരി പുണർന്നു... അസൂയ തോന്നിപ്പോയി... 


നമ്മക്ക് മാത്രല്ല ഇത് കണ്ടു സഹിക്കാൻ പറ്റാത്തത്... റിച്ചു പോയി അവരെ ഇടയിൽ കേറി നിന്നു... 


പരട്ടകിളവന് നമ്മളെ മാത്രേ ഓർമ ഇല്ലാതെ ഉള്ളൂ... ഇക്കുവും അനിയനും ഉമ്മിയും ഒന്നായി... നമ്മൾ പുറത്ത് ☹️☹️☹️😰... 


"എവിടെ ആയിരുന്നു മോനെ നീ ഇത് വരെ... "

അത് നമ്മക്കും അറിയണം... നമ്മൾ ചെവി കൂർപ്പിച്ചു വെച്ചു... 


"എവിടെ ആയിരുന്നാലും ഞാൻ വന്നില്ലേ ഉമ്മി... 

ഇനി നിങ്ങളെ ഒന്നും വിട്ട് എങ്ങോട്ടും പോവില്ല... "


"അപ്പൊ ഇനി ആരെങ്കിലും മരിച്ചാൽ നിങ്ങൾ എങ്ങോട്ടും പോവില്ല... "

എന്ന് നമ്മൾ ചോദിച്ചു പോയി... അറിയാതെ വായിൽ നിന്ന് വീണതാ... 😟😟... 


"ഇനി നീ ഒരക്ഷരം മിണ്ടിയാൽ നിന്നെ ഞാൻ എന്താ ചെയ്യന്നു എനിക്ക് തന്നെ അറിയില്ല... "


നമ്മൾ ഒന്നും മിണ്ടാതെ റിച്ചുന്റെ അടുത്ത് പോയി ഇരുന്നു... ബാക്കി വരുന്ന ഐസ്ക്രീം നമ്മക്ക് തരും എന്ന് കരുതണ്ട... ഓൻ നക്കിത്തുടച്ചു... 


"അല്ല മോളെ അപ്പൊ സഫി വന്നില്ലേ... "

ഉമ്മിയുടെ ചോദ്യം കേട്ടു നമ്മൾ ഏഴുന്നേറ്റു നിന്നു... മിണ്ടാൻ പാടില്ലല്ലോ... 😏😏


"അന്നേ അവനെ വീട്ടിൽ കേറ്റാൻ കൊള്ളില്ല എന്ന് ഞാനും ഇവനും ഉമ്മിയോട് പറഞ്ഞത് അല്ലേ... അവന്റെ കൂടെ എന്തിനാ ഇവളെ രാത്രി അയച്ചത്... അവൻ അവന്റെ യഥാർത്ഥ സ്വഭാവം ഇവളെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ പുറത്ത് എടുത്തു... 

അതിന്റെ പാടാ അവളെ മുഖത്തു കാണുന്നത് ഒക്കെ... "


🤔🤔റിച്ചു ഒന്ന് ഞെട്ടിയോ... തോന്നിയതാണോ...? 


"അപ്പൊ മോൻ വന്നില്ലായിരുന്നെങ്കിൽ... "

എന്നും പറഞ്ഞു ഉമ്മി മൂക്ക് ചീറ്റി... അവനെ കുറെ ചീത്തയും പറഞ്ഞു... 


"എന്താവാൻ... അങ്ങനെ വല്ലതും നടന്നിരുന്നു എങ്കിൽ ഞാൻ സൂയിസൈഡ് ചെയ്തിട്ട് ഉണ്ടാവും... "

നമ്മൾ ഒന്നും ഓർക്കാതെ പെട്ടെന്ന് പറഞ്ഞു... 


"ഉമ്മി അല്ലേ പറയാറുള്ളത്... ഇവൾ വലിയ ധൈര്യം ഉള്ളവൾ ആണ്... തന്റെടിയാണ്... എന്നൊക്കെ... ഇപ്പൊ കേട്ടില്ലേ... ബീരുക്കളെ പോലെ സൂയിസൈഡ് ചെയ്യും എന്ന്... "


എന്ന് റയുക്ക നമ്മളെ കളിയാക്കി പറഞ്ഞു... 


"അത് ബീരുക്കൾ ചെയ്യുന്നത് ആണെങ്കിൽ... 

ധൈര്യം ഉള്ളവർ ചെയ്യുന്ന നാട് വിടൽ നോക്കാം അല്ലേ ഉമ്മി... "


😛😛നമ്മളോടാ ഓന്റെ കളി... നമ്മളെ പറച്ചിൽ കേട്ടു കരഞ്ഞു കൊണ്ടിരുന്ന ഉമ്മി പോലും ചിരിച്ചു... റയുക്ക ശശി ആയ നിർവിതിയിൽ പുറത്തേക്ക് പോയി... 


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


(റയു )


ഇന്ന് റിച്ചു ഡിസ്ചാർജ് ആവും... അവന്റെ ഇപ്പൊ ഉള്ള അവസ്ഥ ഒക്കെ കാണുമ്പോൾ ഓൻ ഓന്റെ ചെറുപ്പത്തിൽ എങ്ങനെ ആയിരുന്നോ അത് പോലെ തന്നെ ആയിരുന്നു... 


ഇപ്പൊ അവളെ മാത്രേ അവന് ഓർമ ഇല്ലാത്തെ ഉള്ളൂ... അതിന്റെ കുശുമ്പ് അവൾക്ക് ഉണ്ട്... 


പലയിടത്തും ചുറ്റിക്കൊണ്ട് ഇരിക്കുന്ന എന്റെ കയ്യിൽ എവിടെയോ കളഞ്ഞ ഒരു പേപ്പർ കഷ്ണം കിട്ടിയത്... അതിൽ നിന്നാണ് റിച്ചുന്റെ അവസ്ഥ മനസ്സിൽ ആയത്... 


അപ്പൊ തന്നെ ഇത് രണ്ടിനെയും വിളിച്ചു നോക്കി... കിട്ടിയില്ല എന്ന് മാത്രമല്ല... നമ്മളെ ടെൻഷൻ കൂടുകയും ചെയ്തു... 


പിന്നെ ആകെ ഉള്ള ആശ്വാസം അഫ്സൽ ആയിരുന്നു... അവൻ വിളിച്ചപ്പോ തന്നെ കാതു പൊട്ടുന്ന തെറിയും വിളിച്ചു... ഒന്ന് കൂൾ ആയി ഇവരുടെ അവസ്ഥ ഒക്കെ പറഞ്ഞു തന്നു... 


അപ്പൊ തന്നെ ട്രെയിൻ കയറി ഇങ്ങോട്ട് പോന്നു... വീട്ടിൽ എത്തിയ ഞാൻ ആരും ഇല്ലെന്ന് കരുതി ഹോസ്പിറ്റലിൽ പോകാൻ വേണ്ടി തിരിഞ്ഞു നടക്കുമ്പോൾ ആണ് അവളുടെ കരച്ചിൽ കേട്ടത്... 


ഡോർ ലോക്ക് ആയത് കൊണ്ട് വിന്ഡോ വഴി അകത്തേക്ക് നോക്കിയ ഞാൻ കണ്ട കാഴ്ച അതായിരുന്നു... ഡോർ ചവിട്ടിപ്പൊളിച്ചു അകത്തേക്ക് കയറി... 


അവനെ ജീവനോടെ വിട്ടത് ഉമ്മിയെയും റിച്ചുനെയും ഓർത്തു മാത്രം ആണ്... തകർന്നു നിക്കുന്ന അവൾ എന്നെ കണ്ടപ്പോ തന്നെ പഴയ തന്റെടം ഒക്കെ വീണ്ടും വന്ന പോലെ തോന്നി... 


എല്ലാം എടുത്ത് കാറിൽ വെക്കുമ്പോൾ തന്നെ റിച്ചു അകത്തു കയറി ഇരുന്നു... ഉമ്മിയെയും കൊണ്ട് അവൾ പിന്നാലെ വരുന്നുണ്ട്... 


അവരോട് കയറാൻ പറഞ്ഞു ഡിക്കിയും അടച്ചു തിരിയുംബോൾ ആണ് കാർ മുന്നോട്ട് പോകുന്നത് കണ്ടത്... നിർത്താൻ പറഞ്ഞു എങ്കിലും റിച്ചു ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നത് കണ്ടു ഞാൻ ഒന്ന് ഞെട്ടി... 


പിന്നെ ഒരോട്ടം ആയിരുന്നു ഗേറ്റ്ന് അടുത്തേക്ക്... അത് വലിച്ചടച്ചു തീരുന്നതിന്നു മുമ്പേ അതിൽ വന്നു തട്ടി വണ്ടി നിന്നു... ഉമ്മിയും അവളും നെഞ്ചിൽ കയ് വെച്ചു നിൽക്കുന്നുണ്ടായിരുന്നു... 


റിച്ചു ആണെങ്കിൽ അത് ഓടിക്കാൻ പറ്റാത്ത സങ്കടം പറയുന്നുണ്ട്... അവനെ പിടിച്ചു ലെഫ്റ്റ് സൈഡിൽ ഇരുത്തി നമ്മൾ വണ്ടി എടുത്തു... 


ആരും ഒന്നും മിണ്ടാതെ തന്നെ വീട്ടിൽ എത്തി... എല്ലാരും അത്രയും പേടിച്ചിട്ടുണ്ട്... പിന്നെ ഓടിക്കാം എന്ന് പറഞ്ഞത് കൊണ്ട് മാത്രാ അവൻ അടങ്ങി ഇരുന്നത്... 


അവൾ റിച്ചുനെയും കൊണ്ട് മുറിയിൽ പോകുമ്പോൾ അവൻ അവളെ മാറ്റി എന്റെ അടുത്തേക്ക് ഓടി വന്നു... പിന്നെ അവന് അവളെ ഒന്നും വേണ്ടാതെ ആയി... 


"അത് ശരി... ഇപ്പൊ അങ്ങേരെ മതിയല്ലേ... ഇത്രയും കാലം പുന്നാര ഇക്കു എവിടെ ആണെന്ന് ചോദിക്ക്... 

ഇനി പച്ചേ എന്നും വിളിച്ചു വാ... "

എന്നൊക്കെ പറഞ്ഞു അവൾ മുറിയിലെക്ക് പോയി... 


~~~~~~~~~~~~~~~~~~~~~~~


ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു.... ഏതാണ്ട് ഒരു വർഷം ആവാറായി... പല മാറ്റങ്ങൾ ഒക്കെ ഉണ്ടായി എങ്കിലും അവൻ മാത്രം മാറിയില്ല... 


ഷോപ്പ് മറ്റൊരാൾക്ക് കയ് മാറി... അത് നോക്കി നടത്താൻ ടൈം ഇല്ല... പഴയ കോളേജിൽ വീണ്ടും പ്രൊഫസർ ആയി....ഉമ്മിയുടെ ആരോഗ്യം വളരെ മോശം അവസ്ഥയിൽ നീങ്ങിക്കൊണ്ട് ഇരിക്കുന്നു... 


റിച്ചു അവളിൽ നിന്ന് അകന്ന പോലെ... ഞാൻ ഇല്ലാത്ത ടൈം അവൾ വേണം... അതിന് ഇടയിൽ അവളുടെ മാഷ് വന്നു കണ്ടു... 


ഏതൊരു പിതാവിനെയും പോലെ മകളുടെ സന്തോഷത്തോടെ ഉള്ള ജീവിതം അതായിരുന്നു അവർക്ക് വേണ്ടത്... റിച്ചുവിൽ നിന്ന് ഒരു മോചനം... അതായിരുന്നു അവർക്ക് വേണ്ടത്... മകളെ മറ്റൊരുത്തന്റെ കയ്യിൽ പിടിച്ചു ഏൽപ്പിക്കണം... 


അവൾ കരഞ്ഞു കൊണ്ടും അവരോട് എതിർത്തു കൊണ്ടും ഒക്കെ അവരെ ആട്ടിപ്പായിച്ചു... അവളിൽ ആ പഴയ സന്തോഷം ഒന്നും ഇല്ലാതെ ആയി... പല രാത്രികളിലും നിലാവ് നോക്കി നിന്ന് നേരം വെളുപ്പിച്ചു... അതൊക്കെ കാണാതെ പോലെ നിന്നു... 


ഉമ്മി നമ്മളോട് വീണ്ടും ഒരു വിവാഹം കഴിക്കാൻ പറഞ്ഞു എങ്കിലും ഇപ്പൊ അതിനെ കുറിച്ച് ഒന്നും പറയാറില്ല... റിച്ചുന്റെ അവസ്ഥയിൽ ഞാൻ അത് ചെയ്യില്ലെന്ന് ഉമ്മിക്ക് അറിയാം... 


പതിവ് ഇല്ലാതെ ഉമ്മി ഒരു ദിവസം എന്റെ അടുത്തേക്ക് വന്നു... 


"ഞാൻ പറയുന്ന കാര്യം നീ അനുസരിക്കും എന്ന് എനിക്ക് വാക്ക് തരണം... "

കേട്ടപ്പോ തന്നെ പുതിയ കല്യാണ ആലോചന ആണെന്ന് മനസ്സിൽ ആയി... 


"കല്യാണം ഒഴിച്ച് വേറെ എന്ത് പറഞ്ഞോ... ഞാൻ അനുസരിക്കും... "


"ഒരു കല്യാണം മാത്രം കഴിച്ചു കാണാൻ അല്ല ഈ ഉമ്മി പറയുന്നത്... മൂന്നു ജീവിതങ്ങൾ എന്റെ മുന്നിൽ ഇങ്ങനെ ഇല്ലാതെ ആവുന്നത് കാണാൻ ഉള്ള ശക്തി ഇല്ലാത്തത് കൊണ്ട് മാത്രമാ ഉമ്മി ഇത് പറയുന്നത്... ഇത് നീ അനുസരിക്കണം... 

എന്റെ ആയുസ് ഇനി അധികനാൾ ഉണ്ടാവില്ല... ഒരു പേരക്കുട്ടിയെ എടുത്ത് കൊഞ്ചിക്കാൻ എനിക്ക് ഭാഗ്യം ഇല്ല... 😭😭

അവൻ ഇനി നേരെ ആയി കാണും എന്ന് എനിക്ക് ഉള്ള പ്രതീക്ഷ പോലും ഇപ്പൊ ഇല്ല... 

അവളുടെ ജീവിതം ഇങ്ങനെ ഉരുകി തീരുന്നത് കാണാൻ എനിക്ക് മാത്രമല്ല കഴിയാത്തതു... 

അവളുടെ ഉമ്മയും ഉപ്പയും ഇത് എങ്ങനെ സഹിക്കും... മകളുടെ ജീവിതം ഇങ്ങനെ ഒക്കെ ആണെന്ന് കണ്ടാൽ ആരും സഹിക്കില്ല... 

അവൾ അവരെ വേണ്ടെന്നു വെച്ചാലും അവർക്ക് അതിന് പറ്റില്ലല്ലോ മോനെ... 

അവളോട്‌ ഞാൻ പറഞ്ഞാൽ അനുസരിക്കില്ല... എന്നോട് പിണങ്ങി നടക്കും... നീ തന്നെ അവളെ കൊണ്ട് അതിന് പറഞ്ഞു മനസ്സിൽ ആക്കി സമ്മതം വാങ്ങണം... "


ഉമ്മി ഇതൊക്ക കരഞ്ഞു കൊണ്ട് പറയുമ്പോൾ ആകെ തകർന്നു പോയി... ഇതൊക്ക ഞാൻ എങ്ങനെ അവളോട്‌ പറയും... അവൾ എന്റെ നേർക്ക് കുരച്ചു ചാടും... 


"ഉമ്മി അവളുടെ ഉമ്മയും ഉപ്പയും പറഞ്ഞത് കേട്ടില്ല... പിന്നെ എങ്ങനെ ഞാൻ പറഞ്ഞു മനസ്സിൽ ആക്കും... "


"അതൊക്കെ പറഞ്ഞു മനസ്സിൽ ആക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയണം... അത് നീ നടത്തുകയാ വേണ്ടത്... "


"അവളുടെ കാര്യം ഞാൻ എങ്ങനെ നടത്തും... റിച്ചുനെ വിട്ട് അവൾ എങ്ങോട്ടും പോവില്ല എന്ന് എന്നെക്കാളും ഉമ്മിക്ക് അറിയാലോ... "


"അറിയാം... അത് ആരെക്കാളും എനിക്ക് അറിയാം... അവൾ സഹിച്ചു നിന്നത് പോലെ ഒരു പെണ്ണും സഹിച്ചു കാണില്ല... അവൾ റിച്ചു ഇവിടെ ഉളളടുത്തോളം കാലം ഇറക്കി വിട്ടാലും അവൾ എങ്ങോട്ടും പോവില്ല... "


"ഓഹോ... ഇതൊക്ക അറിഞ്ഞു വെച്ചു കൊണ്ടാണ് അല്ലേ എന്നെ കൊണ്ട് അവളെ കല്യാണം നടത്തി കൊടുക്കാൻ പറഞ്ഞത്... അതും അവളുടെ സമ്മതം പോലും ഇല്ലാതെ... 

ഏതെങ്കിലും ചെക്കൻ അതിന് റെഡി ആയി വന്നാലും അവന്റെയും എന്റെയും മയ്യിത്ത് അവൾ എടുക്കും... അത് ഉറപ്പാ... "


അവൾ ഇളകിയാൽ ഒരു ഭദ്രകാളിയാ... അവളെ കാര്യം നടന്നാൽ എന്റെ റിച്ചു... 


"ഉമ്മി... അവളുടെ കല്യാണം ഒക്കെ കഴിഞ്ഞു അവൾ ഇവിടന്നു പോയി എന്ന് തന്നെ വെക്കാം... ഓർമ കിട്ടിയാൽ അവൻ ആദ്യം ചോദിക്കുന്നത് അവളെ കുറിച്ച് ആയിരിക്കും... അപ്പൊ നമ്മൾ എന്ത് പറയും... "


"അവന് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിൽ ആവും... അവൾ സ്നേഹിക്കുന്നവരുടെ സന്തോഷം മാത്രേ ആഗ്രഹിക്കുന്നുള്ളൂ... "


"എന്നാലും ഉമ്മി... "

എന്തൊക്കെയോ പറഞ്ഞു ഉമ്മിയെ തിരുത്താൻ ആഗ്രഹം ഉണ്ട്... അതൊന്നും ഉമ്മിക്ക് പറഞ്ഞാൽ മനസ്സിൽ ആവില്ല... 


"അവളുടെ കാര്യം നോക്കാൻ അവൾക്ക് അവരൊക്കെ ഉണ്ട്... 

നിന്റെ കാര്യം നോക്കി നടത്താൻ ഞാൻ മാത്രേ ഉള്ളൂ... 

നല്ല ഒരു ആലോചന വന്നിട്ടുണ്ട്... അത് നടത്താൻ തന്നെ ഞാൻ തീരുമാനിച്ചു... "


ഉമ്മിയുടെ വാക്കുകൾ എന്നെ അവിടെ തന്നെ നിർത്തിച്ചു... ഇനി ഒരു കല്യാണം എന്റെ ജീവിതത്തിൽ ഇല്ലെന്ന് ഞാൻ തീരുമാനിച്ചത് ആണ്... 


"എന്റെ മോന്റെ കാര്യം നോക്കാൻ ഞാൻ മാത്രേ ഉള്ളൂ... അത് കൊണ്ട് എന്റെ കണ്ണ് അടയുന്നതിന് മുമ്പ് അത് നടന്നു കാണണം... അതിന് നീ സമ്മതിക്കണം... "


"ഇങ്ങള് എന്തൊക്കെയാ പറയുന്നത് ഉമ്മി... അവന് ഞാൻ ഇല്ലാതെ ഇരിക്കാൻ പറ്റില്ല എന്ന് ഉമ്മിക്ക് അറിയില്ലേ... 

അവന് ഊണിലും ഉറക്കിലും ഞാൻ ഇല്ലാതെ പറ്റില്ല... ഇവിടെ വേറെ ഒരു പെണ്ണ് വന്നാൽ അതൊന്നും ആ പെണ്ണിന് പിടിച്ചു എന്ന് വരില്ല...

റിച്ചുനും അത് തീരെ ശരിയാവില്ല... "


എന്നൊക്കെ നമ്മൾ പറഞ്ഞു ഉമ്മിയുടെ മനസ് മാറ്റാൻ നോക്കി... 


"അത് എനിക്ക് അറിയാം മോനെ... 

അത് കൊണ്ട് ഞാൻ പറയുന്നത്... നീ അവളെയാണ് കെട്ടേണ്ടതു... അവൾ ആവുമ്പോ അവനും പ്രശ്നം ഇല്ല... അവൾ അവനെ നോക്കുകയും ചെയ്യും... "


"ആര്... "


"വേറെ ആര്... ഫസ്നയെ തന്നെ... "


"ഉമ്മി 😵😵😵😵... 

ഇങ്ങള് എന്തൊക്കെയാ പറയുന്നത്... നിങ്ങൾക്ക് തലക്ക് വല്ലതും സംഭവിച്ചോ... 

എന്നോട് പറഞ്ഞത് പോട്ടെ... വേറെ ആരോടും പറയണ്ട... അവൾ എങ്ങാനും അറിഞ്ഞാൽ നിങ്ങളെ നിന്ന നിൽപ്പിൽ കത്തിക്കും... "


എന്തൊക്കെയാ ഉമ്മി ഈ പറയുന്നത്... ഒന്നും ഉൾകൊള്ളാൻ ആവാതെ അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി... 


"മോനെ... 

അവളെ വേറെ ഒരുത്തനെ കൊണ്ട് കെട്ടിക്കാൻ ആണ് അവരുടെ ആഗ്രഹം... 

അവളെ വിട്ട് കൊടുക്കാൻ തോന്നുന്നില്ലടാ... അവളെ പോലെ മനസ് ഉള്ള ഒരുത്തിയെ ഇനി കിട്ടില്ല... ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ നിന്നെയും അവനെയും ഒരു പോലെ നോക്കുന്നില്ലേ... നിന്റെ ഏത് ആവശ്യവും നടത്തിതരുന്നില്ലേ... 

നിന്നെ കൊണ്ട് ചോദിക്കേണ്ട അവസ്ഥ അവൾ ഇത് വരെ വരുത്തിയിട്ട് ഉണ്ടോ... 

അങ്ങനെ ഉള്ള ഒരുത്തിയെ അല്ലേ ഇപ്പൊ വേണ്ടത്... നീ കെട്ടിയാൽ അവളെ വീട്ടുകാർക്ക് സന്തോഷം ആവും... 

എന്റെ പൊട്ട മനസ്സിൽ തോന്നിയ കാര്യം ആണ്... ഇതൊന്നും നിനക്ക് അംഗീകരിക്കാൻ കഴിയില്ല എന്ന് എനിക്ക് അറിയാം... 

നീ നന്നായിട്ട് ഒന്ന് ആലോചിക്ക് മോനെ... "


എന്നൊക്കെ ഉമ്മി പറഞ്ഞു അകത്തേക്ക് പോയി... അപ്പൊ ഞാൻ നോക്കിയത് അവനെ ആണ്... ഒന്നും അറിയാതെ അവൻ... അവന്റെ ഭാര്യയെ... നോ... അത് ഒരിക്കലും നടക്കില്ല 😵😵😵... 


ക്ലാസ്സിൽ ഒന്നും പറഞ്ഞു കൊടുക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു... അത് കൊണ്ട് ലീവ് എടുത്തു തിരികെ വന്നു... 


അവൾ എന്റെ കാര്യങ്ങൾ ഒക്കെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി... രാവിലെ എന്റെ ഡ്രസ്സ്‌ പോലും അയൺ ചെയ്തു വെച്ചിട്ട് ഉണ്ടാവും... റിച്ചുനെയും അവൾ നന്നായി നോക്കുന്നുണ്ട്... 


എത്രയും പെട്ടെന്ന് റിച്ചുനെ തിരിച്ചു കൊണ്ട് വരണം... അവളെ ജീവിതത്തിൽ അവൻ തന്നെ മതി... അവന് വേണ്ടി അവളെ ജീവൻ തന്നെ അവൾ കൊടുക്കും... 


പിന്നീട് ഉള്ള ശ്രമം അതിന് വേണ്ടി മാത്രം ആയി... അന്വേഷിച്ചു കിട്ടിയ ഒരു ആയുർവേദ ഹോം... അവിടെ ചെന്നു കാര്യങ്ങൾ നേരിട്ടു മനസ്സിൽ ആക്കി... 


അങ്ങനെ ഉള്ള ഒരുപാട് കേസുകൾ... അവർ വീട് പോലെ തിന്നും ഉറങ്ങിയും കഴിയും... ഒപ്പം ചികിത്സയും... പക്ഷെ കൂടെ നിൽക്കാൻ പറ്റില്ല... ഇടക്ക് കാണാൻ പോകാൻ മാത്രം ഉള്ള ചാൻസ് മാത്രം... 


അവിടന്നു ചികിത്സ കഴിഞ്ഞു ഇറങ്ങിയവരുടെ വാക്കുകൾ എന്നെ വീണ്ടും അത് തന്നെ ചിന്തിപ്പിച്ചു... ഉമ്മിയെ ഒരു വിധം സമ്മതിപ്പിച്ചു... പക്ഷെ അവൾ അവനെ തിരിച്ചു കിട്ടും എന്ന സന്തോഷത്തോടെ സമ്മതിച്ചു... 


അവനെയും കൊണ്ട് അവിടെ ചെന്നു... അവൾ എല്ലാം അദ്ദേഹത്തോട് തന്നെ നേരിട്ടു ചോദിച്ചു മനസ്സിൽ ആക്കി... നമ്മളെ വിശ്വാസം ഇല്ലാത്ത പോലെ... 😒😒


ഇറങ്ങാൻ നേരം അവൻ കരയും എന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി...അവൻ അവിടെ കമ്പനിക്ക് ആളെ കിട്ടി... കണ്ണ് നീര് കൊണ്ട് ഇറങ്ങി... 


"ഇക്കു എപ്പോ എന്നെ കൊണ്ടു പോവാൻ വരും... "

എന്നെ അവൻ ചോദിച്ചുള്ളൂ... നിന്നെ കാണണം എന്ന് തോന്നുമ്പോൾ ഒക്കെ വരും... അത് മാത്രേ മനസ്സിൽ ഉണ്ടായുള്ളൂ... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



റിച്ചു പോയപ്പോൾ വീട് ഉറങ്ങിയത് പോലെ ആയി... ഒന്നിനും മൂഡ് ഇല്ലാതെ ആയി... 


അവനെ അയക്കേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിപ്പോയി... അവൻ എന്റെ മാത്രം റിച്ചു ആയി തിരിച്ചു വരുന്നതും സ്വപ്നം കണ്ടു ദിവസങ്ങൾ തള്ളി നീക്കി... 


അവന്റെ കളിപ്പാട്ടം ഒക്കെ എടുത്തു കണ്ണീർ വാർത്തു... ഉമ്മിയും നമ്മളെ പോലെ അവനെ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിൽ ആണ്... 


കൂട്ടിനു അവന്റെ ഓർമ്മകൾ തന്നെ ദാരാളം... അവന്റെ ഓരോന്ന് എടുത്ത് നോക്കുമ്പോൾ ആണ് ഒരു ഡയറി കണ്ടത്... അത് തുറന്നു നോക്കിയപ്പോൾ തന്നെ കണ്ടത് നമ്മളെ ഒരു ഫോട്ടോയും അന്നത്തെ ചെയ്നും ആണ്... 


എന്നിട്ട് നമ്മളെ കണ്ടു മുട്ടിയതും ഇഷ്ടം തോന്നിയതും കിസ്സ്‌ ചെയ്തതും ഒക്കെ ആണ്... തിരിച്ചു വന്നാൽ ഇതൊക്കെ കണ്ടു പിടിച്ചു എന്ന് പറഞ്ഞു കളിയാക്കാൻ ഒക്കെ പ്ലാനിങ് നടത്തി... 


നമ്മളെ കഴുത്തിൽ ആ ചെയിൻ എടുത്ത് ഇട്ടു... കണ്ണാടിക്ക് മുന്നിൽ നിന്ന് അതൊക്കെ വീണ്ടും ചിന്തിച്ചു എടുത്ത്... കുറെ നേരം അങ്ങനെ നിന്നു... 


റിച്ചു പെട്ടെന്ന് തന്നെ എല്ലാം മാറി തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുണ്ട് ഇപ്പൊ... 


ഇന്ന് റിച്ചു പോയിട്ട് രണ്ട് ആഴ്ച കഴിഞ്ഞു... ഞങ്ങളെയും കൂട്ടി റയുക്ക റിച്ചുനെ കാണാൻ പോയി... അവനെ കാണാൻ മാസത്തിൽ ഒരു തവണ ഒരാൾ മാത്രം വന്നാൽ മതി എന്ന നിബന്ധന വെച്ചു... റയുക്ക ഒറ്റയ്ക്ക് കണ്ടിട്ട് വന്നു... 


ഇവിടം വരെ വന്നിട്ട് കാണാതെ പോകാൻ ഒരുക്കം അല്ല... കാണാൻ വാശി പിടിച്ചു പുറത്തേക്ക് ഇറങ്ങി... അപ്പൊ തന്നെ റയുക്ക വന്നു നമ്മളെ നേരെ നിന്നു... 


"നിനക്ക് എന്താ പറഞ്ഞാൽ മനസ്സിൽ ആവില്ലേ... അവൻ മാത്രം അല്ല കുറെ വേറെയും രോഗികൾ ഉണ്ട് അതിന് അകത്തു... അവന്റെ ഓർമയിൽ ഇല്ലാത്ത ആരും അവന്റെ മുന്നിൽ ചെല്ലാൻ പാടില്ല... ഇനി കണ്ടേ പറ്റൂ എങ്കിൽ പോയി മൊത്തം കളഞ്ഞു കുളിച്ചിട്ട് വാ... "


😒😒നമ്മളെ കണ്ടാൽ ചികിത്സ കുളം ആകും പോലും... ഇവനെ ഞാൻ അങ്ങിട്ടു കൊന്നാലോ... ആരോടോ ഉള്ള ദേഷ്യം എന്റെ നെഞ്ചിൽ കൊണ്ടു തീർക്കാൻ നോക്കാ... 😬😬


നമ്മൾ ഒരു അക്ഷരം മിണ്ടാതെ കാറിൽ കയറി ഇരുന്നു... വീട് എത്തുന്നത് വരെ ഓനെ നോക്കിപേടിപ്പിച്ചു... 


~~~~~~~~~~~~~~~~~~~~~~


എല്ലാരും ഫുഡ്‌ ഒക്കെ കഴിച്ചു പാത്രങ്ങൾ ഒക്കെ കഴുകുംബോൾ ആണ് ഉമ്മി മഴ വരുന്നുണ്ട് എന്ന് പറഞ്ഞത്... അവിടന്നു ടെറസിലെക്ക് ഓടി ഡ്രസ്സ്‌ ഒക്കെ എടുത്ത് വരുമ്പോൾ ആണ് ആരെയോ തട്ടി വീഴാൻ പോയത്... 


അപ്പൊ തന്നെ കിട്ടിയ ഒരു കച്ചിതുരുമ്പ് എന്ന നിലയിൽ ഓന്റെ കയ്യിൽ പിടിച്ചത്... അപ്പൊ തന്നെ കൂടെ വരുന്നു കോപ്പ്... നമ്മളെ മേത്തു വീണു കവിളിൽ ഒരുമ്മയും തന്നു 😪😪😪... 


കയ്യിൽ ഉണ്ടായിരുന്ന ഡ്രസ്സ്‌ ഒക്കെ പാറി പറന്നു മേത്തു തന്നെ വന്നു വീണു... കുരുങ്ങി കയ്യൊക്കെ ഒരു വിധം പുറത്ത് എടുത്ത് ഓനെ പിടിച്ചു തള്ളി... 


വീണ്ടും അതേ പോലെ വരുന്നുണ്ട്... ഓന്റെ ശ്വാസം മുഴുവൻ എന്റെ മുഖത്തു വന്നു പതിയുംബോൾ ഷോക്ക് അടിക്കുന്ന പോലെ... 


ഓൻ ആണെങ്കിൽ ഒരുപാടു എഴുന്നേൽക്കാൻ നോക്കി... ആകെ കുടുങ്ങി ഞാൻ അതിന്റെ അടിയിൽ നെരിപിരി കൊണ്ടു 😵😵😵... ഓൻ ഇതെന്താ നമ്മളെ മേത്തു നിന്ന് പുഷ്അപ്പ്‌ ചെയ്യുന്നത്... പിടിച്ചു തള്ളി കുരുക്ക് ഒക്കെ മാറ്റി കൊടുത്തു... 


മുഖത്തു പോലും നോക്കാതെ എഴുന്നേറ്റു ഓടി... 😬😬ആകെ നാണക്കേട് ആയി... ഇനി അങ്ങേരെ മുന്നിൽ കേറിപ്പെടാതെ നോക്കണം... 


ഒക്കെ ഈ ചെയിൻ കാരണം ആണെന്ന് കരുതി അഴിക്കാൻ നോക്കുമ്പോൾ അവിടെ ഇല്ല... വീണിടത്തു മുഴുവൻ നോക്കി... റിച്ചു എന്റെ ഓർമ്മക്ക് സൂക്ഷിച്ചു വെച്ച ആ ചെയിൻ ഞാൻ തന്നെ കൊണ്ടു പോയി കളഞ്ഞു 😭😭😭... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



ച്ചെ... അവളെ മുഖത്തു എങ്ങനെ നോക്കും ഇനി... അവൾ എന്താ കരുതിയിട്ട് ഉണ്ടാവുക... എന്നൊക്കെ പിറുപിറുത്തു ഷർട്ട്‌ അഴിക്കുംബോൾ ആണ് അവളെ ചെയിൻ കണ്ടത്... 


അത് കയ്യിൽ പിടിച്ചു അവളെ കവിളിൽ ചുണ്ട് പതിഞ്ഞതു ഓർത്ത് ആകെ ചടപ്പ ആയി... അവളെ മുന്നിൽ ചെന്നു പെടാതെ നോക്കണം... അത് അവിടെ വെച്ചു നമ്മൾ ഫ്രഷ് ആയി കിടന്നു ഉറങ്ങി... 


രാവിലെ ഉണർന്നത് തന്നെ അവളുടെ മുഖം കണ്ടു കൊണ്ടാണ്... അവളെ മുഖത് നോക്കാൻ ആദ്യം ഒന്ന് മടിച്ചു എങ്കിലും അവൾ അല്ലേ നമ്മളെയും കൊണ്ടു വീണത്... സാഹചര്യം കൊണ്ടു പറ്റിയത് അല്ലേ... എന്നൊക്കെ ഓർത്തു അതൊക്കെ മനസ്സിൽ നിന്ന് എടുത്തു കളഞ്ഞു... 


അവൾ എന്തോ തിരയുന്നുണ്ട്... എന്താണോ എന്തോ... 


നമ്മൾ ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോ തന്നെ ഡ്രസ്സ്‌ ഒക്കെ റെഡി ആക്കി വെച്ചിട്ടുണ്ട്... ഫുഡും എടുത്ത് വെച്ചിട്ടുണ്ട്... 


പിന്നെ അവളെ പൊടി പോലും കണ്ടില്ല... ഉമ്മിയോട് യാത്രയും പറഞ്ഞു ഞാൻ ഇറങ്ങി... 


രാത്രിയും അവൾ ഫുഡ്‌ ഒക്കെ എടുത്തു തന്നു... അവളുടെ മുഖത്തു എന്തോ ചോദിക്കാൻ ഉള്ളത് പോലെ തോന്നി... 


"നിനക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ...? "


"അ... അത്... അത് എന്റെ ചെയിൻ... "


അത്രയും പറഞ്ഞു നിർത്തി... 


"ചെയിൻ... "


"കാണുന്നില്ല... അത് റയുക്കാന്റെ അടുത്ത് ഉണ്ടോന്ന്... "


"അത് മുറിയിൽ എവിടെയോ ഉണ്ട്... "


"ഞാൻ മൊത്തം നോക്കി... കണ്ടില്ല 😩😩... "


"അത് ഒരു രണ്ട് പവൻ അല്ലേ കാണൂ... ഇല്ലേൽ വേറെ ഒന്ന് വാങ്ങിച് തരാം... "


എന്നും പറഞ്ഞു മുറിയിൽ ചെന്നു... 😬😬ഇത്തിരി പോന്ന ചെയിൻ പോയതിന് ഇത്രയും ടെൻഷൻ... വല്ലാത്ത ഒരു ജന്തു തന്നെ... 


അവളെ മോന്ത വീർപ്പിച്ചു വെച്ചുള്ള നോട്ടം കണ്ടാൽ തന്നെ ഒന്ന് കൊടുക്കാൻ തോന്നും... അവളെയും കാര്യായി മൈൻഡ് ചെയ്യാതെ ഉമ്മിയെ കുറിച്ച് ചോദിച്ചു... 


ഉമ്മിയുടെ മുറിയിൽ പോയപ്പോ ആണ് ഉമ്മി മൂടിപുതച്ചു ഉറങ്ങുന്നത് കണ്ടത്... നോക്കുമ്പോൾ നല്ല പനിയുണ്ട്... 


ഉമ്മിയെ പിടിച്ചു വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ പോകാൻ നോക്കുമ്പോൾ ആണ് കുരിപ്പ് പന്തം കണ്ട പെരുച്ചാഴിയെ പോലെ നിക്കുന്നത് കണ്ടത്... 


"നിന്നോട് ഇനി പ്രത്യേകം പറയണോ... വന്നു കേറൂന്ന്... "

അപ്പൊ തന്നെ വന്നു കേറി... 😬😬


"ഇനി നിന്റെ തന്ത വരുമോ വീട് അടക്കാൻ... "


ഒരു നോട്ടം നോക്കി പോയി അടച്ചു വന്നു... അവളെ കണ്ണ് തുടക്കുന്നത് കണ്ടപ്പോൾ ആണ് പറഞ്ഞത് കൂടി പോയി എന്ന് തോന്നിയത്... 


പിന്നെ ഒരു അക്ഷരം മിണ്ടിയിട്ടില്ല... വീട്ടിൽ എതിയിട്ട് പോലും ഒന്നും മിണ്ടാതെ മുറിയിലെക്ക് പോയി... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



തെണ്ടി... അലവലാതി... കുരിപ്പ് 😬😬... വെറുതെ എന്നെ ചീത്ത പറഞ്ഞു കൊണ്ടിരിക്കാ... 


അവന്റെ ചിലവിൽ അല്ലേ കഴിയുന്നത്.... അതിന്റെ അഹങ്കാരം ആയിരിക്കും... മടുത്തു... ശരിക്കും... 


ദിവസം കഴിയും തോറും ഓൻ കലിപ്പ്‌ കൂട്ടി കൊണ്ടിരുന്നു... റിച്ചുനെ കുറിച്ച് പോലും ചോദിക്കാൻ പേടിയായി...റിച്ചു നീ ഒന്ന് വന്നിരുന്നു എങ്കിൽ 😩😩😩... 


ഫുഡ്‌ കൊടുക്കുമ്പോൾ ആണ് ഓൻ എനിക്ക് നേരെ എന്തോ നീട്ടിയതു... നോക്കുമ്പോൾ ഒരു ചെയിൻ... അത് വാങ്ങാതെ തിരികെ നടന്നു... 


"ഇത് കാണാത്ത കൊണ്ടല്ലേ കുറച്ച് ദിവസം ആയിട്ട് മൂഡ് ഓഫ്... "

ഓന്റെ പറച്ചിൽ കേട്ടു അവിടെ നിന്നു... 


അടുത്ത് ചെന്നു അത് വാങ്ങി നിലത്ത് എറിഞ്ഞു... 


"എത്ര വലിയ മാല കൊണ്ട് തന്നാലും അത് പോലെ ആവില്ല... അത് രണ്ട് പവൻ ആണെങ്കിലും റിച്ചു എന്റെ ഓർമ്മക്ക് വേണ്ടി സൂക്ഷിച്ചു വെച്ചതാ... ഞങ്ങളെ സ്നേഹത്തിന്റെ അടയാളം ആയി... ഞങ്ങൾക്ക് പരസ്പരം അടുക്കാൻ പറ്റിയത് അത് കൊണ്ടാണ്... "


എന്നൊക്കെ അവന്റെ നേരെ കുരച്ചു ചാടി... 


"അപ്പൊ ആ ചെയിൻ ആണ് അല്ലേ അത്... അപ്പൊ അത് കാരണം വീണ്ടും... "

ഓൻ എന്തോ അർത്ഥം വെച്ചു പറഞ്ഞത് പോലെ തോന്നി... റിച്ചു അന്നത്തെ കാര്യം ഒക്കെ ഇവനോട് പറഞ്ഞു എന്നാ തോന്നുന്നത്... 


അവനെ കൊല്ലാൻ ഉള്ള ദേഷ്യം കടിച്ചു പിടിച്ചു നമ്മൾ മുറിയിൽ ചെന്നു... ഉമ്മി എന്താ പ്രശ്നം എന്നൊക്കെ ചോദിക്കുന്നുണ്ട്... 


~~~~~~~~~~~~~~~~~~~~~~~


റിച്ചു പോയിട്ട് ഇപ്പൊ അഞ്ച് മാസം ആയി... ഒന്ന് കാണാൻ പോലും കഴിയാതെ ഇത്രയും കാലം 😩😩😩... 


റയുക്കാക്ക് ഫുഡും കൊടുത്തു ചോദിക്കാൻ തന്നെ തീരുമാനിച്ചു... 


"റയുക്ക... ഇന്ന് ഇങ്ങൾക്ക് ലീവ് അല്ലേ... റിച്ചുനെ കാണാൻ കൊണ്ടു പോകുമോ... 

പ്ലീസ് റയുക്കാ... കുറെ കാലം ആയില്ലേ ഞങ്ങൾ കണ്ടിട്ട്... "


ഒന്ന് നോക്കുന്നു കൂടി ഇല്ല കുരിപ്പ്... സ്പീക്കർ അടിച്ചോ 🤔🤔... ഒന്ന് കൊടുക്കാൻ വേണ്ടി കയ് പൊക്കി... കൃത്യം തിരിഞ്ഞു നോക്കി 😪😪... അപ്പൊ തന്നെ ഇളിച്ചു താഴ്ത്തി വെച്ചു ഒന്നും കൂടെ അങ്ങേരെ വിളിച്ചു... 


"റയുക്കാ... ഇങ്ങള് ഒന്നും പറഞ്ഞില്ല... "


"എനിക്ക് ഒരിടം വരെ പോകാൻ ഉണ്ട്... "


"പ്ലീസ് റയുക്കാ... പ്ലീസ്... വേഗം തിരിച്ചു വരാം... എന്നിട്ട് പോകാം... "

ഒന്ന് കൂടെ സോപ്പിട്ടു നോക്കി 😩😩... 


"നിനക്ക് എന്താടി... പറഞ്ഞാൽ മനസ്സിൽ ആവാതെ... അടങ്ങി ഇരുന്നോണം... "


ദേഷ്യം ഓന് മാത്രല്ല എനുക്കുമുണ്ട്... 😬😬😬


"എന്റെ ഭർത്താവ് ആണ് റിച്ചു... അവനെ കാണാൻ എനിക്ക് ആരുടെയും സമ്മതം വേണ്ട... ഞാൻ തനിയെ പോയിക്കൊള്ളാം... "


"ഓഹോ... അത്രക്ക് ആയോ... എന്ന പോയി കാണിക്ക്... 

എന്നിട്ട് ആരുടെ എങ്കിലും വായിൽ തലയിട്ട് കൊടുക്ക്... എന്നിട്ട് റയുക്ക എന്നും വിളിച്ചു വാ... 


ഇവിടന്ന് എങ്ങാനും പുറത്ത് ഇറങ്ങിയാൽ എന്റെ സ്വഭാവം നീ കാണും... "!!!


"നിങ്ങൾക്ക് എന്താ അത് പറയാൻ അവകാശം... ഞാൻ പുറത്ത് ഇറങ്ങാൻ പാടില്ല എന്ന്... ആരുടെ എങ്കിലും വായിൽ തലയിട്ട് കൊണ്ടു നിങ്ങൾ എപ്പോളാ എന്നെ വന്നു രക്ഷിച്ചതു... 

സഫിയുടെ അടുത്ത് നിന്നല്ലേ എന്നെ രക്ഷിച്ചത്... അത് എവിടെ പോയിട്ടും അല്ല... നിങ്ങളെ വീട്ടിൽ നിന്ന് തന്നെയാ... 


നിങ്ങൾ എന്റെ മേൽ കാണിക്കുന്ന ഈ ദേഷ്യം ഞാൻ ഇപ്പോൾ കഴിയുന്നത് നിങ്ങളുടെ ചിലവിൽ ആയത് കൊണ്ടല്ലേ... ഇനി അത് വേണ്ട... എന്റെ കാര്യം ഞാൻ തീരുമാനിച്ചു കൊള്ളാം... നിങ്ങളെ ആട്ടും തുപ്പും സഹിച്ചു കഴിയാൻ വേറെ ആളെ നോക്ക്... 


എന്റെ റിച്ചു നിങ്ങൾക്ക് ഇപ്പൊ പെണ്ണ് കെട്ടാനും തടസം ആണല്ലോ... അവന്റെ ചികിത്സാ ചിലവും... ആ ദേഷ്യം ആണ് നിങ്ങൾ എന്റെ നേരെ തീർക്കുന്നത് എന്ന് എനിക്ക് അറിയാം... "


പറഞ്ഞു തീർന്നില്ല... ഒരു അടിയായിരുന്നു മുഖത്തു നോക്കി... നക്ഷത്രങ്ങൾ മിന്നിതിളങ്ങി... 😵😵😵


"തീർന്നോ... അടിക്ക്... അടി കൊണ്ടു നിർത്തേണ്ട... 

എന്നെ ഒന്ന് കൊന്നു തരികയെങ്കിലും ചെയ്തൂടെ... 

ആർക്കും വേണ്ടാത്ത ഈ ജീവിതം മടുത്തു... "


സങ്കടങ്ങൾ ഒരുമിച്ച് പുറത്തേക്ക് വന്നു... ഇനിയും വയ്യ സഹിക്കാൻ... ഉമ്മിയെ പോലും തിരിഞ്ഞു നോക്കാതെ ഇറങ്ങി നടന്നു... വീട്ടുകാർക്കും മടുത്തു... ആർക്കും വേണ്ടെങ്കിൽ എനിക്കും വേണ്ട 😭😭😭.... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


ആരോടും എന്റെ അവസ്ഥ പറഞ്ഞാൽ മനസ്സിൽ ആവില്ല... ചെകുത്താനും കടലിനും ഇടയിൽ എന്ന അവസ്ഥ... 


ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാതെ ഉള്ള കാര്യങ്ങൾ ഒക്കെ അവൾ വിളിച്ചു പറഞ്ഞപ്പോൾ അറിയാതെ അവളെ അടിച്ചു പോയി... 


എന്റെ ദേഷ്യം സങ്കടം ഒക്കെ ഞാൻ തീർത്തത് അവളുടെ മേലിൽ ആണ്... അവൾക്ക് അതൊക്കെ ഇത്രക്ക് സങ്കടം ഉണ്ടാക്കി എന്നൊക്കെ ഞാൻ ഇപ്പോളാ അറിഞ്ഞത്... 


റൂമിൽ കയറി അടക്കി വെച്ച കണ്ണീർ ഒക്കെ കരഞ്ഞു തീർത്തു... അപ്പോളാ ഉമ്മി വിളിച്ചത്... കണ്ണൊക്കെ തുടച്ചു ഡോർ തുറന്നു... 


"മോനെ... അവൾ വല്ല കടുംകയ് ചെയ്യും... അവളുടെ വീട്ടിൽ പോവില്ല... അവരെ അന്ന് ദേഷ്യം പിടിപ്പിച്ചു വിട്ടതിൽ പിന്നെ അവരെ ഒന്ന് വിളിക്കുക കൂടി ചെയ്തിട്ടില്ല... എനിക്ക് എന്തോ പേടിയാവുന്നു... "


അപ്പോളാണ് അവൾ അന്ന് ഹോസ്പിറ്റലിൽ നിന്ന് ഒക്കെ വളരെ കൂൾ ആയി സൂയിസൈഡ് ചെയ്യുന്ന കാര്യം പറഞ്ഞത് ഓർത്തത്... 


"ഉമ്മി... ഞാൻ അറിയാതെ അപ്പോഴത്തെ ദേഷ്യത്തിന് അടിച്ചു പോയതാ... "

എന്നൊക്കെ ആകെ കൂടി ടെൻഷൻ ആയി പറഞ്ഞു... 


"അറിയാം മോനെ...ഈ ഉമ്മിക്ക് മനസ്സിൽ ആവും പോലെ വേറെ ആർക്കാ മനസ്സിൽ ആവാ... 

അവളെ എവിടെ ഉണ്ടെങ്കിലും പോയി കൊണ്ടു വരണം... "


ഉമ്മിയോട് അവളെയും കൊണ്ടേ വരൂ എന്ന് പറഞ്ഞു ഇറങ്ങി... 


കുറെ നോക്കി എങ്കിലും എവിടെയും അവളെ കണ്ടില്ല... സൂയിസൈഡ് പ്ലേസ് എല്ലാം നോക്കി... അവളുടെ മാഷിന്റെ ഫോണിൽ വിളിച്ചപ്പോ തന്നെ അങ്ങേര് ചോദിച്ചത് തന്നെ അവൾക്ക് സുഖമാണോ എന്ന... 


ഉമ്മി രണ്ട് മൂന്നു തവണ വിളിച്ചു അവളെ കിട്ടിയോ എന്ന് ചോദിച്ചു... നേരം ഇരുട്ടി തുടങ്ങി... ആകെ കൂടി പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ... 


സ്റ്റേഷനിൽ ചെന്നു ഒരു പരാതി കൊടുക്കാൻ വേണ്ടി വണ്ടി തിരിക്കുംബോൾ ആണ് റിച്ചുനെ ഓർമ വന്നത്... 


അവൾ എന്തായാലും അവിടെ പോവും എന്ന് ഉറപ്പുള്ളത് കൊണ്ടു തന്നെ നമ്മൾ അങ്ങോട്ടേക്ക് വിട്ടു... അവൾ അവിടെ എത്തി കാണരുതേ എന്ന് മാത്രം ആയിരുന്നു എന്റെ പ്രാർത്ഥന 😪😪😪... 


വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കണ്ട കാഴ്ച്ച അവളെയാണ്... അവിടെ ഒരു കല്ലിൽ ഇരുന്ന് മുഖം പൊത്തികരയുന്ന അവളെയാണ്... കണ്ടപ്പോ തന്നെ എന്റെ ചങ്ക് ഒന്ന് പിടച്ചു... 


അവളുടെ അടുത്തേക്ക് ഓടി അവളെ കയ്യിൽ പിടിച്ചു... മുഖം ഉയർത്തി നോക്കിയ അവൾ ചാടി എണീറ്റു... നമ്മളെ കോളർ പിടിച്ചു കുലുക്കി... 


"ചതിയൻ... ചതിയനാ നിങ്ങൾ... നിങ്ങൾ ഇങ്ങനെ ചെയ്യും എന്ന് ഒരിക്കലും കരുതിയില്ല... 

എല്ലാർക്കും പ്രിയപ്പെട്ട റയാൻ... ചതിയൻ... "


എന്നും പറഞ്ഞു പിന്നിലേക്ക് തള്ളി... അവൾ വീണ്ടും പൊട്ടികരഞ്ഞു... 


"ഫസ്ന... ഞാൻ... "


"മിണ്ടിപോകരുത്... എനിക്ക് കാണേണ്ട... 

എന്തായാലും മരിക്കാൻ വേണ്ടി ഇറങ്ങിയതാ ഞാൻ... ഇനി അത് മാത്രേ എന്റെ മുന്നിൽ ഉള്ളൂ... "

എന്നും പറഞ്ഞു എന്നെയും തള്ളിമാറ്റി അവൾ നടന്നു... പിന്നാലെ പോയി വിളിച്ചു എങ്കിലും ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൾ മുന്നോട്ട് നടന്നു... 


പിന്നാലെ വണ്ടിയും കൊണ്ടു ചെന്നു അവളെ പിടിച്ചു വണ്ടിയിൽ ഇട്ടു... 


"ഞാൻ പറയുന്നത് കേട്ടിട്ട് നീ എവിടെ വേണം എങ്കിലും പൊയ്ക്കോ... 

അത് കേൾക്കാതെ നീ പോവില്ല... "


എന്നും പറഞ്ഞു അവളെ ബലമായി പിടിച്ചു അവിടെ ഇരുത്തി... 


അലമുറയിട്ട് കരയുന്ന അവളെ നോക്കി നിന്ന് കൊണ്ടു എന്തൊക്കെയോ പറയാൻ നോക്കിയ എന്നെ അവൾ ഒന്നും പറയാൻ സമ്മതിക്കാതെ കരഞ്ഞു കൊണ്ടിരുന്നു... 


"ഞാൻ പറയുന്നത് കേൾക്കാൻ നിനക്ക് കഴിയില്ല എങ്കിൽ നീ ഇത് വായിക്ക്... "

എന്നും പറഞ്ഞു നമ്മളെ പോക്കെറ്റിൽ ഉള്ള പേപ്പർ എടുത്തു അവൾക്ക് നേരെ നീട്ടി... 



അത് വാങ്ങി നമ്മളെ നോക്കി നിന്നു... ഒന്നും പറയാതെ അതിൽ നിന്ന് ഇറങ്ങി ദൂരെക്ക് നടന്നു നീങ്ങി... 


അവളുടെ മുഖത്തു നോക്കി അല്ലെങ്കിലും എനിക്ക് അതൊന്നും പറയാൻ കഴിയില്ല... അത് വായിച്ചാൽ അവളുടെ അവസ്ഥ എന്താവും എന്ന് പോലും അറിയില്ല... 


ഇത്രയും കാലം എന്റെ മനസ്സിൽ ഇട്ടു മൂടിയ സങ്കടങ്ങൾ ഞാൻ തീർത്തത് ഒരു പക്ഷെ നിന്നിൽ ആവാം... അത് നിന്നോട് ഉള്ള സഹതാപം കൊണ്ടു മാത്രമാണ്... അത് നിനക്ക് മനസ്സിൽ ആക്കി തരാൻ എന്റെ വാക്കുകളെക്കാൾ നല്ലത് അവന്റെ എഴുത്ത് തന്നെയാണ്... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



റയുക്കയോട് ഉള്ള വെറുപ്പ് കൊണ്ടും ഉള്ളിലെ സങ്കടം കൊണ്ടും മറിക്കാൻ തീരുമാനിച്ചു തന്നെയാണ് അവിടെ നിന്ന് ഇറങ്ങിയത്... 


റിച്ചുനെ കാണണം എന്നുള്ള ആഗ്രഹം ഒന്ന് കൊണ്ടു മാത്രമാണ് നമ്മൾ ആ ആശ്രമത്തിൽ ചെന്നത്... 


അപ്പൊ അവർ പറഞ്ഞു കേട്ടത് ഇപ്പോളും കാതിൽ തുളച്ചു കയറുന്നത് പോലെ... 😭😭😭

പക്ഷെ ഇതൊക്കെ റയുക്ക അറിഞ്ഞതാണ്... എന്നിട്ട് ഒരു വാക്ക് പോലും പറയാതെ നിന്നില്ലേ... 

അവനെ മാത്രം കാത്തു കഴിയുന്ന എന്റെ മനസ്സിൽ അങ്ങേരോട് കൂടുതൽ വെറുപ്പ് ഉണ്ടാക്കി... 


സ്വന്തം ഇഷ്ടപ്രകാരം ഇവിടെ കൊണ്ടു വന്നു തളച്ചു വെച്ചിട്ട് ഒന്നും അറിയാത്തവനെ പോലെ നിന്നു... അതാണ് എനിക്ക് ചിന്തിക്കുമ്പോൾ തന്നെ വിഷമം ഉണ്ടാക്കുന്നത്... 


ഈ ലോകത്ത് തനിച് ആയെന്ന സത്യം ഞാൻ അറിഞ്ഞു... കാത്തിരിക്കാൻ ആരും ഇല്ല എന്നും... 


റയുക്ക എന്റെ കയ്യിൽ വെച്ചു തന്ന ആ പേപ്പർ എനിക്ക് ഒന്ന് നോക്കാൻ പോലും തോന്നിയില്ല... ഇതിൽ എന്നോട് മാപ്പ് പറയാൻ ഉള്ള വാക്കുകൾ ആയിരിക്കും... 


നമ്മൾ അത് അവിടെ വെച്ചു വീണ്ടും കരഞ്ഞു... അപ്പോളാണ് ഒരു ചെറിയ കാറ്റ് വീശി ആ പേപ്പർ നീങ്ങുന്നത് കണ്ടത്... 


എന്റെ റിച്ചുന്റെ ഹാൻഡ്റൈറ്റ് കണ്ടു ഞാൻ അത് എടുത്തു നോക്കി... അത് വായിക്കാൻ എന്റെ മനസ് വെമ്പൽ കൊണ്ടു അത് തുറന്ന് നോക്കി... 


'ഇക്കു... 

എന്റെ ജീവിതം യാഥാർഥ്യം ആക്കിയത് എന്റെ ഇക്കുവാണ്... സന്തോഷം നിറഞ്ഞ ജീവിതം തന്നെ ആയിരുന്നു എന്റേത്... എന്റെ പച്ചു അവൾ എന്റെ ജീവിതത്തിൽ വന്നപ്പോ കൂടുതൽ സന്തോഷം തോന്നി... ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ ഞാൻ ആണെന്ന് വരെ തോന്നിപ്പോയി... 

പക്ഷെ... 

അവളെ ജീവൻ രക്ഷിക്കാൻ നോക്കുന്നതിന് ഇടയിൽ എനിക്ക് എന്തൊക്കെയോ സംഭവിച്ചു... 


ആരൊക്കെയോ പറഞ്ഞുള്ള അറിവുകൾ... ഓർമ്മകൾ നഷ്ടപ്പെട്ട എന്റെ ദിവസങ്ങൾ... എന്റെ ജീവന്റെ ജീവനായ പച്ചുനെ കൊല്ലാൻ വരെ നോക്കിയ ആ നശിച്ച ദിവസങ്ങൾ... 


എന്റെ കൂടെ പിടിച്ചു നിന്ന അവളെ അവസാനമായി എനിക്ക് ഒന്ന് കാണണം എന്നുണ്ട്... പോട്ടെ ഒരു നക്ഷത്രം ആയി അവളെ ഞാൻ എന്നും വന്നു കണ്ടോളാം... 


കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു... ഡോക്ടർമാരുടെ സംസാരം ആയിരുന്നു കാതുകളിൽ വന്നു പതിഞ്ഞത്... ഒരു വർഷം പോലും തികച്ചും ഇല്ലാത്ത ആയുസ്... അവർ എന്റെ വിധി എഴുതി... കേട്ടപ്പോൾ മുതൽ മരവിപ്പ് ആയിരുന്നു... 


അതിന് ഇടയിൽ ഇതിന് മുമ്പുള്ള എന്റെ അവസ്ഥ കൂടി അവർ ചർച്ച ചെയ്തു... ഒന്നും അറിയാതെ ഒരു കൊച്ചു കുട്ടിയായി നടന്ന ആ കാലം... ഭാര്യയെ പോലും പല വിധത്തിൽ നോവിച്ചു വിട്ട കഥ... അവൾ ഇപ്പോളും പുറത്ത് കാത്തു നിൽപ്പ് ഉണ്ടെന്ന് കേട്ടപ്പോ ഒന്ന് കാണണം എന്ന് തോന്നി... 


ഇത് വരെ ഒരു പെണ്ണും പ്രായമായ ഉമ്മയും ആയത് കൊണ്ടാണ് അവരോട് കാര്യങ്ങൾ തുറന്ന് പറയാതെ ഇരുന്നത് എന്ന് പറഞ്ഞു അവരുടെ ഭാഗം ക്ലിയർ ആക്കുന്ന ഡോക്ടർ... ഒന്നും കേട്ടപ്പോ ഉൾകൊള്ളാൻ ആയില്ല... 


എങ്കിലും എന്റെ ചിന്തകൾ മാറ്റി മറിച്ച്ചത് ഇവന്റെ ജേഷ്ഠൻ വന്നിട്ടുണ്ട് അവരോട് കാര്യങ്ങൾ തുറന്നു സംസാരിക്കാം എന്ന അവരുടെ വാക്കുകൾ ആയിരുന്നു... 


ഇക്കുനോട്‌ എല്ലാം തുറന്നു പറയാൻ വരുന്ന ഡോക്ടറെ തടഞ്ഞു നിർത്തിയത് ഞാൻ ആണ്... എന്നെ ഓർത്ത് വേദനിക്കുന്നവർക്ക് എന്റെ ഇക്കു ഉണ്ടാവും എന്ന വിശ്വാസത്തിൽ... ഉണ്ടാവില്ലേ ഇക്കു...? 


മരണം അടുത്ത ഞാൻ വീണ്ടും നാടകം കളിക്കാൻ തന്നെ തീരുമാനിച്ചു... നിങ്ങളുടെ ഒക്കെ മുന്നിൽ വീണ്ടും അവർ പറഞ്ഞു കേട്ടുള്ള അതേ പൊട്ടൻ വേഷം... 


ഇക്കുവും എന്റെ പച്ചുവും മുറിയിൽ ഒരുമിച്ച് വന്നപ്പോൾ ശരിക്കും നിങ്ങൾ ആണ് അവൾക്ക് മാച്ച് എന്നാണ് എനിക്ക് തോന്നിയത്... അവൾ പിടിക്കാതെ ഇരിക്കാൻ ഒരു ഐസ്ക്രീം വെച്ചു ഒരു പാട് പോട്ടം കളിച്ചു... 


പക്ഷെ സഫി എന്റെ പച്ചുനെ ഉപദ്രവിക്കാൻ നോക്കി എന്നെ കേട്ടപ്പോ അവനെ കൊല്ലാൻ ഉള്ള ദേഷ്യം വന്നു... പച്ചുനു എന്തോ സംശയം തോന്നി എന്നെ തന്നെ നോക്കി നില്കുന്നത് കണ്ടു വീണ്ടും ഞാൻ പോട്ടം കളിച്ചു... അവന് ഉള്ളത് ഇക്കു കൊടുത്തല്ലോ എന്ന സമാദാനത്തോടെ... 


പിന്നെ നിങ്ങളെ തല്ല് കൂടൽ ഒക്കെ കണ്ടപ്പോൾ ശരിക്കും എനിക്ക് സന്തോഷം തോന്നി... നിങ്ങളുടെ അടുത്ത് നിന്ന് പെട്ടന്ന് പോകാൻ വേണ്ടിയാണ് അന്ന് വണ്ടി എടുത്ത് വിട്ടത്... എവിടെ എങ്കിലും കൊണ്ടു പോയി ഇടിച്ചു കൊണ്ടു പെട്ടെന്ന് തീരാമല്ലോ എന്ന് കരുതി... 


അവളിൽ നിന്ന് അകന്നു ഇക്കുന്റെ കൂടെ ഉറങ്ങിയതും ചിലവഴിച്ചതും എല്ലാം അവളുടെ കൂടെ നിന്നാൽ ഞാൻ ഞാൻ ആയി തന്നെ പെരുമാറാൻ തുടങ്ങിയാലോ എന്ന് ഭയന്നത് കൊണ്ടാണ്... 


ഉമ്മി അന്ന് അവളെ വിവാഹം കഴിക്കാൻ പറയുന്നത് കേട്ടപ്പോ കണ്ണ് നിറഞ്ഞു എങ്കിലും സന്തോഷിച്ചു... എത്രയും പെട്ടെന്ന് നിങ്ങളിൽ നിന്ന് അകലാൻ ഞാൻ കൊതിച്ചു... 


അവളെ വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു കൊണ്ടിരിക്കുമ്പോൾ ഇക്കു മാത്രം ആയിരുന്നു മനസ്സിൽ... പിന്നെ ഇക്കു അവൾ ഞാനും കൂടി പോയാൽ തനിച്ചാ... സ്വന്തം ഉമ്മയും ഉപ്പയും പോലും അവളിൽ നിന്ന് അകന്നു... എന്നെ സ്നേഹിച്ചു എന്റെ കൂടെ നിന്നതിനു വേണ്ടി... 


ഇക്കു എന്നെ നേരെ ആക്കാൻ ശ്രമിക്കുമ്പോൾ ഞാൻ എങ്ങനെ എത്രയും പെട്ടെന്ന് പോകാം എന്നായിരുന്നു ചിന്തിച്ചത്... എന്നെ ആശ്രമത്തിൽ കൊണ്ടാക്കാൻ തീരുമാനിച്ചപ്പോൾ ഉമ്മിയെയും പച്ചുനെയും കാണാൻ പറ്റില്ലല്ലോ എന്റെ കണ്ണ് അടയുംബോൾ എന്ന വിഷമം മാത്രം ആയിരുന്നു മനസ്സിൽ... 


നിങ്ങൾ ഇവിടന്ന് പോയപ്പോ ഒരുപാട് കരഞ്ഞു... ഇവരോടൊക്കെ കാര്യങ്ങൾ പറഞ്ഞു... എന്നെ നോക്കിയ ആൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിൽ ആയി എന്റെ ദിവസങ്ങൾ എണ്ണംപ്പെട്ടു എന്ന്... 


ഇക്കുന് ഇത് കിട്ടുമ്പോൾ ഞാൻ ഈ ലോകത്ത് നിന്ന് പോയിട്ട് ഉണ്ടാവും... അവരൊക്കെ ഞാൻ വരും എന്ന് കരുതി കാത്തിരുന്നു മറന്നു പൊയ്ക്കോട്ടേ... ചോദിച്ചാൽ ഇക്കു ഒരിക്കലും പറയരുത്... ഉമ്മി അറിഞ്ഞാൽ സഹിക്കാൻ പറ്റില്ല... എന്റെ പച്ചു ജീവിതം തന്നെ അവസാനിപ്പിക്കാൻ നോക്കും... 


ഇക്കു അവരെ ഒക്കെ നല്ലോണം നോക്കും എന്ന് അറിയാം... എന്നാലും എന്റെ പച്ചുനെ പൊന്ന് പോലെ നോക്കണം... അവൾക്ക് ദേഷ്യം വന്നാൽ എന്തൊക്കെയോ കാണിക്കും എന്നത് ഒഴിച്ചാൽ അവൾ പാവമാ... 


ഇക്കു എങ്ങനെ എങ്കിലും അവളെ നിർബന്ധിച്ചു വിവാഹം കഴിക്കണം... അവൾ ഞാൻ ഈ ലോകത്ത് നിന്ന് പോയി എന്ന് അറിഞ്ഞാൽ പോലും സമ്മതിക്കില്ല... അവളുടെ വാശി മാത്രം നടക്കാൻ ആഗ്രഹിക്കും... അത് അവൾക്ക് നല്ലതിന് വേണ്ടിയാണെന്ന് പിന്നീട് മനസ്സിൽ ആവും... 


ഇക്കു... അവൾ പാവാ... അവൾ കാരണം ആണ് എന്റെ മരണം എന്ന് ഒക്കെ അവൾ ചിന്തിച്ചു കൂട്ടും... എന്നെങ്കിലും അറിഞ്ഞാൽ അവളുടെ കൂടെ തന്നെ ഉണ്ടാവണം... അവൾ കടുംകയ് ചെയ്യുമോ എന്നാ എന്റെ പേടി... 


നിങ്ങളെ വിവാഹം ഞാൻ ഒരു നക്ഷത്രം ആയി വന്നു കാണും... ഇക്കു വിചാരിച്ചാൽ അവളെ നിലക്ക് നിർത്താൻ ഒക്കെ പറ്റും... അവളെ ആർക്കും തട്ടി കളിക്കാൻ വിട്ടു കൊടുക്കാതെ ഇക്കു തന്നെ നോക്കണം... 


നിങ്ങൾക്ക് ജനിക്കുന്നത് ആണ്കുഞ്ഞ് ആണെങ്കിൽ എന്റെ പേര് ഇടണം... അവൾ എന്നെ അങ്ങനെ എങ്കിലും റിച്ചു എന്ന് വിളിച്ചോട്ടെ... പെണ്ണ് ആണെങ്കിൽ ഇത്താടെ പേര് ഇടണം... ഇക്കുന് അങ്ങനെ എങ്കിലും ആ പൂതിയും മാറ്റാം... 


അപ്പൊ ഇക്കു ഇനി ഒരിക്കലും കാണാത്ത ലോകത്ത് ഞാൻ പോകുവാ... ഉമ്മിയെയും അവളെയും നന്നായി നോക്കും എന്ന വിശ്വാസത്തോടെ.... 


                                    ഇക്കുന്റെ.... സ്വന്തം... 

                                                  (റിച്ചു )'



വേണ്ടായിരുന്നു... ഇത് വായിക്കേണ്ടിയിരുന്നില്ല... 

എന്റെ റിച്ചുവായി എന്റെ തൊട്ട് അടുത്ത് ഉണ്ടായിട്ടും ഞാൻ അറിഞ്ഞില്ല... കരയാൻ മാത്രേ ആ നിമിഷം കഴിഞ്ഞുള്ളൂ... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



അതുമായി പൊട്ടികരയുന്ന അവളുടെ അടുത്തേക്ക് പോയി അത് വാങ്ങി പോക്കെറ്റിൽ ഇട്ടു... അവളെ ഒന്ന് നോക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ വണ്ടി എടുക്കാൻ നോക്കുമ്പോൾ ആണ് അവൾ ഇറങ്ങി ഓടിയത്... 


പിന്നാലെ തന്നെ ഓടി അവളെ ഒരു വിധത്തിൽ പിടിച്ചു... അവളെ ചുറ്റിപിടിച്ചു എടുത്തു കൊണ്ടു വന്നു വണ്ടിയിൽ ഇട്ടു... 


"എനിക്ക് മരിക്കണം... എന്നെ വിട്... "

എന്നൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു... 


വണ്ടിയിൽ ഇരുത്തിയപ്പോളും മരിക്കണം എന്ന് പറഞ്ഞു നമ്മളെ ദേഹത്തു ഒക്കെ എന്തൊക്കെയോ കാണിക്കുകയായിരുന്നു... നമ്മളെ പിടിച്ചു തള്ളുന്നതിന്ന് ഇടയിൽ ശ്രദ്ധ മാറിയപ്പോൾ വണ്ടി എവിടെയോ ഇടിച്ചു... 


"ഡീീീ... അടങ്ങി ഇരുന്നോണം... 

ഇരുപത്തിനാല് വർഷം കൂടെ ഉണ്ടായിരുന്ന എന്നേക്കാൾ വലിയ സങ്കടം ഒന്നും വെറും ഒരു വർഷം പോലും കൂടെ കഴിയാത്ത നിനക്ക് വേണ്ട... 

നിനക്ക് മരിക്കണം എങ്കിൽ ചെന്ന് മരിച്ചോ... ഞാൻ തടയില്ല... ഒരാൾ മരിക്കുമ്പോൾ കൂടെ മറിക്കാൻ ആണെങ്കിൽ ഈ ലോകത്ത് ഇപ്പൊ ആരും തന്നെ ഉണ്ടാവില്ല... "


പെണ്ണ് ഇപ്പൊ അടങ്ങിയിരുന്നു തേങ്ങികരയുന്നുണ്ട്... അല്ലേലും ഇവളുടെ അടുത്ത് കലിപ്പ്‌ മാത്രേ വില പോകൂ... 


വീട്ടിൽ എത്തുന്നത് വരെ പിന്നെ അവളെ ഭാഗത്ത്‌ നോക്കിയിട്ടില്ല... അതിന് കഴിയുമായിരുന്നില്ല... 


ഇവിടെ എത്തിയിട്ടും അവളെ അനക്കം ഒന്നും കേൾക്കാത്ത കൊണ്ട് നിക്കുമ്പോൾ വിൻഡോസിൽ തലയും ചാരി ഉറങ്ങുന്ന അവളെയാണ് കണ്ടത്... 


എല്ലാം മറന്നുള്ള ഉറക്കം... ഉണർത്താൻ തോന്നിയില്ല... പതിയെ എടുത്തു തോളിൽ ഇട്ടു അകത്തേക്ക് നടന്നു... 


ഉമ്മി ഇതൊക്കെ കണ്ടു ഓടി വന്നു... 


"അയ്യോ മോനെ ഇവൾക്ക് എന്ത് പറ്റി... "

എന്നൊക്കെ വെപ്രാളം കൊണ്ട് ചോദിച്ചു... 


"മറിക്കാൻ പോയതാ... അവിടന്നു ഇങ്ങോട്ടു കൊണ്ട് വന്നു അത്രയേ ഉള്ളൂ... "


അവളെ മുറിയിൽ കൊണ്ട് പോയി കിടത്തി പുതച്ചു കൊടുത്തു അവളുടെ തലയിൽ നടന്നത് ഒക്കെ ഓർത്തു കൊണ്ട് തലോടി... 


അവളുടെ മുഖം കണ്ടാൽ തന്നെ അറിയാം ഇന്ന് അവൾ ഒന്നും കഴിച്ചില്ല എന്ന്... ആകെ വാടിയിട്ടുണ്ട്... സങ്കടം മാത്രം നിറഞ്ഞ അവളുടെ മുഖം നോക്കി നെറ്റിയിൽ ഒരു മുത്തം കൊടുത്ത് കണ്ണും തുടച്ചു കൊണ്ട് പതിയെ പുറത്ത് ഇറങ്ങി... 


മുന്നിൽ തന്നെ ഉമ്മി നില്കുന്നത് കണ്ടു ഒന്ന് ഞെട്ടി എങ്കിലും പുറത്ത് കാണിക്കാതെ നടന്നു... 


ഒന്നും പറയാൻ നിക്കാതെ ബാത്‌റൂമിൽ കയറി കുളിച്ചു... അപ്പോൾ തന്നെ കുറച്ച് ആശ്വാസം തോന്നി എങ്കിലും അവളെ കുറിച്ച് ചിന്തിച്ചപ്പോൾ അതൊക്കെ പോയി... 


അവൾ ഉണർന്നാൽ വീണ്ടും മരണത്തെ കുറിച്ച് ചിന്തിക്കും എന്ന പേടി ഉള്ളിൽ ഉണ്ടായി... വീണ്ടും അവളുടെ അടുത്ത് ചെന്ന് ഇരുന്നു... അവളുടെ മുഖത്തു തന്നെ നോക്കി അവിടെ ഇരുന്നു... 


ഈ പ്രായത്തിൽ തന്നെ അവൾ ഒരുപാട് സങ്കടങ്ങൾ സഹിച്ചു... ഇതും കൂടി അവൾക്ക് സഹിച്ചു നില്കാൻ കഴിയണേ എന്ന പ്രാർത്ഥന മാത്രേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ... 


കണ്ണിൽ ഉടക്കിയ അവളുടെ കോളേജ് ബുക്ക് അതെല്ലാം കണ്ടപ്പോ അവളുടെ മുഖത്തു ഒന്ന് കൂടെ നോക്കി അവിടന്നു എണീറ്റു... അതിൽ എല്ലാം വിരൽ ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അവളുടെ ഡയറി കണ്ടത്... 


എഴുതി പൂർത്തിയാക്കാത്ത വരികൾ അത് റിച്ചുനെ കുറിച്ച് മാത്രം ആയിരുന്നു... ആദ്യ പേജ് നോക്കിയപ്പോൾ തന്നെ അവളെ തന്നെ തിരിച്ചറിയുകയായിരുന്നു... 


അവളുടെ ഫ്രണ്ട്‌സ് അവളുടെ ജീവിതം പിടിച്ചു കുലുക്കിയ സംഭവങ്ങൾ എല്ലാം കൂടി വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി... 


എല്ലാർക്കും പ്രിയങ്കരിയായ അവൾ ഇങ്ങനെ എല്ലാരേയും വെറുപ്പിച്ചു നടക്കുന്നത് അവളുടെ മനസ്സിൽ ഉണ്ടായ മുറിവുകൾ ആയിരുന്നു... വീണ്ടും അവളിൽ തന്നെ നോട്ടം എറിഞ്ഞു കൊണ്ട് അത് വീണ്ടും വായിച്ചു... 


ഓട്ടോയിൽ കണ്ട മൊഞ്ചൻ ആദ്യമായി മനസ്സിൽ കയറി എന്ന് കേട്ടപ്പോ ഒന്ന് ഞെട്ടിപ്പോയി... അവൻ തന്നെ എന്റെ സാർ ആയി വന്നപ്പോൾ ശരിക്കും പ്രണയം എന്താണെന്ന് അറിഞ്ഞു... 


അവന്റെ കലിപ്പ്‌ അത് കാണാൻ ഉള്ള കൊതി കൊണ്ടാ ക്ലാസ്സിൽ നിന്ന് ഡിസ്റ്റർബ് ചെയ്തത്... അങ്ങേര് പെണ്ണ് കെട്ടി എന്ന് അറിഞ്ഞപ്പോൾ ആ സങ്കടം ഉള്ളിൽ വീണ്ടും ഒതുക്കി... മുന്നിൽ ചെല്ലാൻ ഉള്ള മടി കൊണ്ട് രണ്ട് ദിവസം ക്ലാസ്സിൽ പോലും പോയില്ല... 


പിന്നെ ഞാൻ ആദ്യമായി സ്നേഹിച്ച റയുനെ എന്റെ ഹൃദയത്തിൽ സിപ്പ് ഇട്ടു മൂടി വെച്ചു... അത് വായിച്ചപ്പോ വീണ്ടും അവളുടെ അടുത്ത് ചെന്നു... ആദ്യമായി ഇവളെ കണ്ടപ്പോ തന്നെ റിച്ചു ആയിരുന്നു ഓർത്തത്... 


ഞാൻ ആയിരുന്നു ഇവളുടെ മനസ്സിൽ ഉണ്ടായിരുന്നത് എന്ന് വിശ്വസിക്കാൻ കഴിയാതെ അവളെ തന്നെ നോക്കി അവളുടെ അടുത്ത് ഇരുന്നു... അതൊക്കെ ഓർത്തപ്പോൾ ഒരു പുഞ്ചിരി എന്റെ മുഖത്തു വിടർന്നു... 


അവളുടെ ചുണ്ടുകൾ എന്തൊക്കെയോ പറയുന്നത് പോലെ തോന്നി... അവളുടെ അടുത്തേക്ക് കാതുകൾ കൊണ്ട് പോയി എന്താണെന്ന് കേട്ടു... 


"റയുക്ക എന്റെ റിച്ചു... "

അത് കേട്ടപ്പോൾ തന്നെ അവൾക്ക് എന്ത് കാര്യവും അവശ്യപ്പെടാൻ ഞാൻ മാത്രേ ഉള്ളൂ എന്ന് മനസിലായി... 


പക്ഷെ എന്നിട്ടും രാവിലെ എന്നെയും വിളിച്ചു വരുന്നതിനു അവളുടെ മെക്കിട്ട് കയറിയത് ഒക്കെ ഓർത്ത് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി... 


അവളെയും നോക്കി നിന്ന് എപ്പോഴാ ഉറങ്ങിയത് എന്നൊന്നും ഓർമയില്ല... രാവിലെ കണ്ണ് തുറന്നപ്പോൾ പെണ്ണ് ഇപ്പോളും ഉറക്കത്തിൽ തന്നെ... 


ഈ ടൈം ആവുമ്പോളെക്കും നമ്മക്ക് ഉള്ള ഫുഡ്‌ റെഡി ആക്കുന്നവളാ... പെട്ടെന്ന് തന്നെ ഫ്രഷ് ആയി നമ്മൾ തന്നെ കിച്ചണിൽ കയറി... വിവാഹത്തിന് മുമ്പ് വരെ ഇതൊക്കെ വശംഉണ്ട്... 


പക്ഷെ ഇതിപ്പോ സ്ഥാനം തെറ്റികിടക്കുന്നത് കണ്ടു എങ്ങനെ ഒക്കെയോ കണ്ടു പിടിച്ചു... നല്ലൊരു ചായയും ഉണ്ടാക്കി ഉമ്മിക്കും കൊടുത്തു നമ്മളും കുടിച്ചു... 


ഇന്നലെ മുതൽ ഒന്നും കഴിക്കാതെ ആണ് അവൾ ഉള്ളത് എന്ന് ഓർത്ത് ചായയും എടുത്ത് അവളെ മുറിയിലെക്ക് ചെന്നു... അവളെ തട്ടി വിളിച്ചു... ഒന്ന് നോക്കി വീണ്ടും കണ്ണടച്ചു... 


പെട്ടെന്ന് തന്നെ സ്വിച്ച് ഇട്ട പോലെ എണീറ്റു... ചുറ്റും നോക്കി... ഇതെന്താപ്പൊ തിരയുന്നത് എന്ന് കരുതി നമ്മളും അവളെ പോലെ നോക്കി... 


"ഞാൻ എങ്ങനെ ഇവിടെ എത്തി... ഇന്നലെ കാറിൽ അല്ലേ ഞാൻ... "

പന്തികേട് മനസ്സിൽ ആക്കിയ ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു... 


"നിങ്ങൾ എന്തിനാ ഇവിടെ വന്നത്... എന്തിനാ എന്റെ മുറിയിൽ വന്നത്... പോ ഇവിടന്ന്... "


എന്നൊക്കെ പറഞ്ഞു വീണ്ടും അലമുറയിട്ടു... 


"ഇന്നലെ മുതൽ ഒന്നും കഴിച്ചില്ലല്ലോ... 

ഈ ചായ തരാൻ വേണ്ടി വന്നതാ... "

എന്നും പറഞ്ഞു അത് അവൾക്ക് നേരെ നീട്ടിയത് മാത്രേ ഓർമയുള്ളൂ... 


അത് പിന്നെ എങ്ങോട്ടോ പറന്നു പോയി ഗ്ലാസ് ചിന്നിച്ചിതറുന്ന സൗണ്ട് മാത്രേ കേട്ടുള്ളൂ... 


"നിങ്ങളോട് അല്ലേ പറഞ്ഞത് ഇവിടന്ന് പോകാൻ... എന്റെ കണ്മുന്നിൽ നിന്ന് പോ... പോകാൻ അല്ലേ പറഞ്ഞത്... "

എന്നൊക്കെ പറഞ്ഞു പിടിച്ചു തള്ളി... എന്തൊക്കെയോ എടുത്തു എന്റെ നേർക്ക് എറിഞ്ഞു... 


ഉന്നം തെറ്റാതെ കൊണ്ട് ഒന്നും കൊണ്ടില്ല... അത് എങ്ങാനും തെറ്റിയാൽ നമ്മൾ ഇപ്പൊ കാറ്റ് പോയി കിടന്നേനെ... അമ്മാതിരി ഏർ ആണ്... എല്ലാം പൊട്ടി തകർന്നു... ഇനി അവൾ മാത്രേ പൊട്ടാൻ ഉള്ളൂ ആ മുറിയിൽ... 


പെട്ടെന്ന് ഡോർ നമ്മളെ നേർക്ക് ഇട്ടു അടച്ചു... അവളും പൊട്ടിത്തെറിച്ചു... തിരിച്ചു പോകാൻ വേണ്ടി തിരിഞ്ഞു നിക്കുന്ന നമ്മളെ മുന്നിൽ ഉമ്മി... 


ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥ... 😖😖


"എന്താടാ... അവൾക്ക് ഇത് എന്താ പറ്റിയത്... അവൾ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നത്... "


"ആ ആർക്കറിയാം... ഇന്നലെ ഏതോ ബാധ അവളെ ദേഹത്തു കേറിഎന്ന തോന്നുന്നത്... "


"അത് തന്നെ... പക്ഷെ ഇന്നലെ നീ അവളെ അടിച്ചപ്പോ മുതൽ ആണ് എന്ന് മാത്രം... അപ്പോൾ തൊട്ട് തുടങ്ങിയത് അല്ലേ ഇങ്ങനെ ഒക്കെ... "


"അപ്പോൾ അവൾ പറഞ്ഞ കാര്യങ്ങൾ ഉമ്മിയും കേട്ടത് അല്ലേ... അപ്പോൾ അറിയാതെ അടിച്ചു പോയി... "


""നിനക്ക് ഓർമ്മയുണ്ടോ... റിച്ചു അവളെ മുൻപ് അടിച്ചു എന്നും പറഞ്ഞു അവൾ ഈ കല്യാണം വരെ വേണ്ട എന്ന് പറഞ്ഞത്... അത് അവളെ വേദനിപ്പിച്ചത് കെട്ടുന്നതിന്ന് മുമ്പ് പിടിച്ചു തല്ലിയതിനു ആണ്... 

ഇപ്പൊ അവൾ പറഞ്ഞത് പോലെ എന്ത് അധികാരത്തിൽ ആണ് അവളെ തല്ലിയത്... ആ ദേഷ്യം കൊണ്ടാ അവൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത്... "


അത് ശരിയാണ് ഉമ്മി പറഞ്ഞത്... പക്ഷെ അവൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത് റിച്ചു ആണ് എന്ന് എങ്ങനെ ഉമ്മിയോട് പറയും... 


ഒന്നും പറയാൻ പറ്റാതെ മുറിയിൽ ചെന്നു കിടന്നു... എണീറ്റപ്പോൾ രാത്രി ആയിരുന്നു... ഉമ്മി ആണെങ്കിൽ ഇരുന്ന് ആലോചിക്കുന്നുണ്ട്... 


"എന്ത് പറ്റി ഉമ്മി... ഇങ്ങള് എന്താ ഇങ്ങനെ ഇരുന്ന് ചിന്തിച്ചു കൂട്ടുന്നത്... "


"അതൊക്കെ പറഞ്ഞാൽ നിനക്ക് എന്നോട് ദേഷ്യപ്പെടാൻ ആണോ... എന്നാലും അവൾക്ക് ഇത് എന്താ പറ്റിയത്... ഇത് വരെ ആയിട്ടും വെള്ളം പോലും കുടിച്ചിട്ടില്ല... നിനക്ക് അവളെ കൊണ്ട് പോയി റിച്ചുനെ കാണിച്ചുടെ... "


ഇതൊക്കെ എങ്ങനെ ഉമ്മിയോട് പറയും... എന്നാലും അവൾ പട്ടിണി കിടന്നു മറിക്കാൻ ഉള്ള പരിപാടിയാണോ... ഫുഡ്‌ ഒന്നും കഴിക്കാൻ പറ്റാതെ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ... 


അവൾ ഇങ്ങനെ കിടക്കുമ്പോ വയർ നിറച്ചു കഴിക്കാൻ പറ്റുന്നില്ല... അത് കൊടുക്കാം എന്ന് വെച്ചാൽ കടിച്ചു കീറാൻ വരും... 


എന്നാലും ഉമ്മി അതെല്ലാം എടുത്തു മുകളിലെക്ക് കയറി... എന്നിൽ പേടി കൂടി... അവൾ എന്തെങ്കിലും പറയോ... എന്തൊക്കെ വിളിച്ചു പറയും എന്ന നിശ്ചയം അവൾക്ക് തന്നെയില്ല... 


ഉമ്മിയുടെ പിറകിൽ പോയി പുറത്ത് നിന്നു എങ്കിലും മനസ് അകത്തേക്ക് പോയത് പോലെ... 


"എനിക്ക് വിശപ്പില്ല... ഉമ്മി പോയി കിടന്നോ... "

എന്ന് മാത്രേ പറഞ്ഞുള്ളൂ... 


ഉമ്മി അതുമായി തിരിച്ചു വന്നു... എങ്ങനെ ഇവളെ പറഞ്ഞു മനസ്സിൽ ആക്കും എന്ന് അറിയാതെ ഞാനും താഴേക്ക് ഇറങ്ങി... 


കിടന്നിട്ടും ഉറക്കം ഒന്നും വരുന്നില്ല... അവൾ എന്താ ഇങ്ങനെ ഒക്കെ... അതൊന്നും ഉൾകൊള്ളാൻ അവൾക്ക് എന്താ പറ്റാത്തത്... 


രാവിലെ ഉണർന്നത് തന്നെ പുതിയ തീരുമാനവും ആയിട്ടാണ്... എല്ലാം നമ്മൾ തന്നെ ചെയ്തു... അയൺ ഒക്കെ ചെയ്തു ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു കോളേജിൽ പോകാൻ ഒരുങ്ങി... 


ഫുഡ്‌ ഒക്കെ കഴിച്ചു... അവൾക്ക് ഉള്ള ഫുഡും ആയി അവളുടെ മുറിയിലെക്ക് ചെന്നു... രണ്ടും കല്പ്പിച്ചു കൊണ്ട്... 


ഡോർ തുറന്നു അകത്തു കയറി... തറയിൽ ഒരു മൂലയിൽ ഇരുന്നു എന്തോ ചിന്തിക്കുന്ന അവൾ ചാടി എണീറ്റു... 


"നിങ്ങളോട് എന്റെ കണ്മുന്നിൽ വരരുത് എന്ന് പറഞ്ഞതല്ലേ... എന്തിനാ പിന്നെയും വന്നത്... "

എന്നൊക്കെ വിളിച്ചു പറഞ്ഞു എന്നെ പിടിച്ചു തള്ളി... 


ഇതൊക്ക പ്രതീക്ഷിച്ചു വന്നത് കൊണ്ട് ഫുഡ്‌ വീണില്ല... വീണ്ടും അയൺ ഒക്കെ ചെയ്തു റെഡി ആവുന്നതിന്റെ ബുദ്ധിമുട്ട് ഒന്നും ഇവൾക്ക് അറിയേണ്ടല്ലോ... 😕😕


"ഞാൻ ഇവിടെ കേറി താമസിക്കാൻ വന്നതല്ല... ഇത് കഴിച്ചാൽ അപ്പോൾ തന്നെ ഇറങ്ങിക്കോളും... "


"നിങ്ങളോട് അല്ലേ പറഞ്ഞത് എന്റെ കണ്മുന്നിൽ വരരുത് എന്ന്... ഇറങ്ങി പോവാൻ അല്ലേ പറഞ്ഞത്... "


🤔🤔എന്റെ വീട്... അവളെ മുറി... 🙄🙄


"നിനക്ക് എന്താടി ചെവി കേട്ടൂടെ...? നിന്നോട് ഞാൻ പറഞ്ഞല്ലോ... നീ ഇത് എത്രയും പെട്ടെന്ന് കഴിക്കുന്നോ അത്രയും പെട്ടെന്ന് ഞാൻ പോകും... എനിക്ക് പോയിട്ട് വേറെ പണിയുണ്ട്... "


"എന്നെ തീറ്റിക്കാൻ നിങ്ങൾ എന്തിനാ നോക്കുന്നത്... അവൻ പറഞ്ഞത് പോലെ എന്നെ കെട്ടാൻ എങ്ങാനും വല്ല ആഗ്രഹവും ഉണ്ടെങ്കി അത് വേണ്ട... എനിക്ക് ജീവൻ ഉള്ളിടത്തോളം അത് നടക്കില്ല... "


"ഡീ പെണ്ണെ... നിന്നെ കെട്ടുന്നതിനെക്കാൾ ബേധം വല്ല പാണ്ടി ലോറിയുടെയും മുന്നിൽ പോയി നില്കുന്നത് ആണ് നല്ലത്... പിന്നെ നിന്നെ തീറ്റിക്കുന്നത് ആ മാഷ് വന്നു ചോദിക്കുമ്പോൾ മോൾ പട്ടിണി കിടന്നു ചത്തു പോയെന്ന് പറയാൻ പറ്റാത്ത കൊണ്ടാ... മ്മ് ഇത് കഴിക്ക്... "


"നിങ്ങളോട് അല്ലേ വേണ്ടെന്നു പറഞ്ഞത്... "


ഇവളെ ഒക്കെ ചവിട്ടി കൊല്ലേണ്ട സമയം കഴിഞ്ഞു 😬😬... പിന്നെ ഒന്നും നോക്കിയില്ല... പിടിച്ചു മടിയിൽ ഇരുത്തി അവളെ നമ്മളെ കയ്ക്കുള്ളിൽ ബന്ധനസ്ഥ ആക്കി... ക്ഷീണം കൊണ്ടാണ് എന്ന് തോന്നുന്നു ഒന്ന് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിൽ ഇരുന്നു... 


അതും വായിലേക്ക് തിരുകി കയറ്റി...മര്യാദക്ക് കഴിക്കാൻ പറഞ്ഞപ്പോൾ കേൾക്കാത്ത പെണ്ണാ... ഇപ്പൊ നമ്മളെ കയ് കൂടി തിന്നും എന്ന അവസ്ഥയിലാ... തീർന്നപ്പോൾ നമ്മളെ ഒരു നോട്ടം... കണ്ണൊക്കെ നിറഞ്ഞു കൊണ്ടാ ഉള്ളത്... ഇനിയും വേണോ 🤔🤔... 


പറഞ്ഞ പോലെ നമ്മൾ ഇപ്പോളും ചുറ്റിപിടിച്ചു ഇരിക്കാ... അതാ ഈ നോട്ടം... അപ്പോൾ തന്നെ കയ് എടുത്തു... ചാടി എണീറ്റു ശ്വാസം തിരിച്ചു കിട്ടിയ പോലെ ഉള്ള അവസ്ഥ 😁😁... പിടുത്തം കട്ടി കൂടിപ്പോയോ എന്തോ... 


"ഇനിയും ഞാൻ വന്നു വായിൽ ഇട്ടു തരും എന്ന് കരുതി കഴിക്കാതെ ഇരിക്കേണ്ട... എനിക്ക് കോളേജിൽ പോകാൻ ടൈം ആയി... അപ്പോൾ പിന്നെ വന്നിട്ട് ഓകെ ബൈ... "


എന്തോ തിരയുന്നുണ്ട്... എറിയാൻ ഉള്ള എന്തെങ്കിലും ആവും... അതൊക്കെ മുന്പേ തീരുമാനം ആയതാ... 


ഉമ്മി ആണെങ്കിൽ തൊള്ളയും തുറന്നു നില്കുന്നുണ്ട്... 


"എന്താ മോനെ അവൾക്ക് പറ്റിയത്...? "


"ഇന്നലെ ഇറങ്ങിയപ്പോ ഏതോ ചെകുത്താൻ അവളെ ദേഹത്തു കേറിയിട്ടുണ്ടോന്ന് ആണ് എന്റെ ഡൌട്ട്... അമ്മാതിരി തുള്ളൽ ആണ്... "


"അത് നീ ഇന്നലെ അവളെ തല്ലിയത് കൊണ്ടല്ലേ... 

നിനക്ക് എന്താ അവൾ ചോദിച്ചത് പോലെ അതിനുള്ള അവകാശം... 

നിനക്ക് ഓർമ്മയുണ്ടോ... റിച്ചു അവളെ അടിച്ചതിനു അവൾ ഈ വിവാഹം തന്നെ വേണ്ട എന്ന് പറഞ്ഞത്... അന്ന് അവളുടെ ഭാഗത്തു തന്നെ ആയിരുന്നു ന്യായം... 

ഇപ്പൊ അനിയന്റെ ഭാര്യയെ നീ അടിച്ചു അതിന് നിനക്ക് എന്താ അവകാശം ഉള്ളത്... പിന്നെ അവൾ ഇങ്ങനെ ആയില്ലെങ്കിൽ മാത്രേ അത്ഭുതം ഉള്ളൂ... "


ഉമ്മിയോട് അത് മാത്രമല്ല കാര്യം എന്ന് ഞാൻ എങ്ങനെ പറയാനാ... 


"അത്... അത് ഉമ്മി ഒരു അനിയത്തിയെ ജേഷ്ഠൻ അടിക്കാൻ ഉള്ള അവകാശം ഇല്ലേ... അവൾക്ക് എനിക്ക് അങ്ങനെ അല്ലേ... അവൾ ഒരു ജേഷ്ടൻന്റെ മുഖത്തു നോക്കി പറയേണ്ട കാര്യങ്ങൾ ആണോ പറഞ്ഞത്... അപ്പൊ സ്വാഭാവികം ആയി ആരും ചെയ്തു പോകുന്ന കാര്യമാ ഞാനും ചെയ്തത്... "


"എന്നാലും അവൾക്ക് വേറെ എന്തോ പ്രശ്നം ഉണ്ടെന്ന് എനിക്ക് തോന്നി... മോന് തോന്നിയോ അങ്ങനെ വല്ലതും... "


"ഏയ്... അതൊക്കെ ഉമ്മിക്ക് തോന്നുന്നതാ... അവൾ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ അതൊക്കെ പുഷ്പം പോലെ തീർക്കും... ഇത് അവൾക്ക് രണ്ട് തല്ല് കിട്ടാത്തതിന്റെ സൂക്കേട് ആണ്... "


ഉമ്മി ഒന്നും അറിയരുത് എന്ന ആഗ്രഹം മാത്രേ മനസ്സിൽ ഉള്ളൂ... അത് കൊണ്ട് എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു... ക്ലാസ്സിൽ ആയാലും അവൾ എന്തെങ്കിലും ചെയ്യോ എന്നൊക്കെ ഉള്ള ടെൻഷൻ ആയിരുന്നു... 


വീട്ടിൽ എത്തിയപ്പോൾ ഉമ്മി വന്നു ഡോർ തുറന്നു... കരഞ്ഞു കലങ്ങിയ കണ്ണുകൾ മാത്രേ കണ്ടുള്ളൂ... അവൾ എല്ലാം പറഞ്ഞു കാണുമോ എന്ന പേടിയും കൂടി ആയി... 


"അവൾ പോയി മോനെ അവളുടെ വീട്ടിലേക്ക്... "

ഉമ്മി അത് വലിയ സങ്കടത്തിൽ ആണ് പറഞ്ഞത്... 


കേട്ടപ്പോ ഒന്ന് ഞെട്ടി എങ്കിലും അവൾക്ക് ഒരു മാറ്റം നല്ലതാണെന്ന് തോന്നി... എന്നാലും ഒരു വാക്ക് പോലും പറയാതെ... 😖😖


"അവളുടെ വിഷമത്തിന് ഉള്ള കാരണം ഇതാണല്ലേ മോനെ... "

എന്നും പറഞ്ഞു ഒരു പേപ്പർ എന്റെ മുന്നിലേക്ക് നീട്ടി... 😭😭😭


ഒരു നോട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞു അത് റിച്ചുന്റെ ആണെന്ന്... ഇത് എപ്പോ കിട്ടി... നമ്മൾ ഉമ്മിയുടെ മുഖത്തു ഒന്ന് മാത്രേ നോക്കിയുള്ളൂ... 


"നിന്റെ ഡ്രസ്സ്‌ ഒക്കെ അലക്കിയത് ഞാൻ ആണ്... 

അപ്പോൾ കിട്ടിയതാ... നീ ഇത് അവളെ കാണിച്ചു അല്ലേ മോനെ... അതാവും അവൾ ഇങ്ങനെ ഒക്കെ... എന്നാലും ഇതൊക്കെ ഈ ഉമ്മിയോട് എങ്കിലും തുറന്നു പറയാം ആയിരുന്നില്ലേ... നീ എല്ലാം ഒറ്റയ്ക്ക് സഹിക്കണം ആയിരുന്നോ... "


"ഉമ്മി മാപ്പ്... നിങ്ങളോട് ഒക്കെ മറച്ചു വെച്ചതിനു... ഇത് വായിച്ചപ്പോ തോന്നി അവൻ പറഞ്ഞത് തന്നെ ആണ് ശരിയെന്നു... ഉമ്മി എന്നോട് പൊറുക്കണം... "

എന്നൊക്കെ ആ കാലിൽ വീണു മാപ്പ് പറഞ്ഞു... 


ഉമ്മി ക്ഷമിച്ചു എങ്കിലും കണ്ണീർ മാത്രം നിർത്താൻ ആയില്ല... അവളും ഒരിക്കൽ എന്നെ മനസ്സിൽ ആക്കുമായിരിക്കും... 


അവൾ ഇല്ലാത്ത വീട് ആളില്ലാത്ത വീട് പോലെ ആയി... ഞാനും ഉമ്മിയും മുഖത്തോടു മുഖം നോക്കി ദിവസങ്ങൾ കഴിച്ചു... അവൾ പോയതിൽ പിന്നെ ഒന്ന് വിളിച്ചിട്ട് പോലുമില്ല... 


ഉറക്കം ഇല്ലാത്ത രാത്രികൾ തള്ളി നീക്കി... ഉമ്മി നന്നേ ക്ഷീണിച്ചു... അവളെ ഒന്ന് കാണാൻ മനസ് കൊതിച്ചു കൊണ്ടിരുന്നു... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



ഇനി ഒരിക്കലും ആ വീട്ടിൽ കയറില്ല എന്നൊക്കെ കരുതിയാണ് അവിടെ നിന്ന് ഇറങ്ങിയത്... പക്ഷെ ഉമ്മിയുടെ മുഖം ഓർക്കുമ്പോൾ വിട്ടിട്ട് വരേണ്ടി ഇരുന്നില്ല എന്ന് തോന്നുന്നു... 


എന്നെങ്കിലും ഉമ്മി ഇത് അറിഞ്ഞാൽ എങ്ങനെ പിടിച്ചു നിൽക്കും ആ പാവം... ദേഷ്യം മുഴുവനും ഇപ്പൊ അങ്ങേരോട് മാത്രമാ... 


മാഷോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ എന്നെ പോലെ കരയാൻ മാത്രേ കഴിഞ്ഞുള്ളൂ... ഫറു ഇപ്പൊ കോളേജിൽ ആയി... അവൾക്ക് നല്ല ആലോചന വന്നിട്ടുണ്ട് എന്നൊക്കെ പറയുന്നത് കേട്ടു... 


അതിന് ഞാൻ ഇവിടെ നിന്നാൽ തടസം ആവുമോ എന്നാണ് ഇപ്പൊ എന്റെ പേടി... ആരുടെയും മുന്നിൽ ചെന്നു നിൽക്കാതെ ഈ മുറിയിൽ മാത്രം ഒതുങ്ങി കൂടി... 


ഒരു ജോലിയാണ് ഇപ്പൊ എനിക്ക് വേണ്ടത്... ആരുടെയും മുന്നിൽ തല കുനിച്ചു നില്കാതെ ജീവിക്കണം... എന്നൊക്കെ മനസ്സിൽ കണക്കു കൂട്ടി... 


ആരെയും ബുദ്ധിമുട്ടിക്കാതെ മുമ്പുള്ള എക്സ്പീരിയൻസ് വെച്ചു ഒരു ടെക്സ്റ്റ്‌ടൈൽസിൽ ജോലി കിട്ടി... അവിടത്തെ സെയിൽസ് ഗേൾ ആയിട്ട്... ആദ്യം എതിർത്തു എങ്കിലും പിന്നെ മാഷും ഉമ്മയും സമ്മതിച്ചു തന്നു... 


തിരിച്ചു വന്നാൽ എല്ലാരുടെയും മുന്നിൽ നിന്നും മാറി നില്കാൻ ആഗ്രഹിച്ചു... ഫറുവുമായി മുമ്പത്തെ പോലെ വഴക്കില്ല... തികച്ചും ഒറ്റപ്പെട്ടു ജീവിക്കാൻ തന്നെ ആഗ്രഹിച്ചു... 


റിച്ചുന്റെ ഓർമകൾ മാത്രം മനസ്സിൽ ഇട്ടു ജീവിതം തള്ളി നീക്കി... ദിവസങ്ങൾ കഴിയും തോറും ഉമ്മിയെ കാണാൻ ആഗ്രഹം കൂടി വന്നു... പക്ഷെ വേണ്ടെന്നു വെച്ചു കാരണം റയുക്ക തന്നെ... റിച്ചു പറഞ്ഞത് പോലെ റയുക്ക എങ്ങാനും അങ്ങനെ ആഗ്രഹിക്കുന്നു എങ്കിൽ... ഇത്രയും ദിവസം ആയിട്ടും അങ്ങേര് ഇവൾ ജീവനോടെ ഉണ്ടോന്ന് പോലും തിരിഞ്ഞു നോക്കിയിട്ടില്ല പിന്നല്ലേ...



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



"മോനെ ഇന്ന് നേരത്തെ വരുമെങ്കിൽ നമുക്ക് അവിടം വരെ അവളെ ഒന്ന് കാണാൻ പോകാമായിരുന്നു... "


ഉമ്മി കുറെ ദിവസം ആയി ഇത് തന്നെ പറയാൻ തുടങ്ങിയിട്ട്... അവളെ മുന്നിൽ നില്കാൻ ധൈര്യം ഇല്ലാത്ത കൊണ്ട് മനഃപൂർവം ഒഴിഞ്ഞു മാറുകയായിരുന്നു... 


അവളെ ഒന്ന് കാണാൻ മനസ്സിൽ നിന്ന് ആരോ പറയുന്നത് പോലെ എനിക്കും തോന്നാറുണ്ട്... ഇപ്പൊ എക്സാം ആയത് കൊണ്ട് വേഗം എത്താറും ഉണ്ട്... പോകാൻ സമ്മതിച്ചു കൊണ്ടാണ് കോളേജിൽ പോയത്... 


അവിടെ എത്തിയപ്പോ തന്നെ മനസ് ആകെ കിടന്നു പിടയുന്ന പോലെ... 


"ഉമ്മി പോയി അവളെ കണ്ടിട്ട് വാ... "

എന്നും പറഞ്ഞു ഞാൻ ഹാളിൽ തന്നെ ഇരുന്നു... മാഷ് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ സങ്കടം ആണോ ദേഷ്യം ആണോ ഉണ്ടായത് എന്ന് പോലും അറിയില്ല... 


അവൾ സെയിൽസ്ഗേൾ ജോലിക്ക് പോകുന്നു... കേട്ടിട്ട് എനിക്ക് മാത്രമല്ല ഉമ്മി പോലും കരഞ്ഞു പോയി... ഇവരെ പറഞ്ഞു കാര്യമില്ല അവളുടെ തീരുമാനത്തിന് മുന്നിൽ ഇവർ മുട്ട് മടക്കിക്കാണും... 


അവളെ കാണാതെ തിരിച്ചു വന്നിട്ടും എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു... റിച്ചു അവന് ഇത് സഹിക്കാൻ പറ്റില്ല... അവളെ വേദനിപ്പിക്കാതെ നോക്കണം എന്നൊക്കെ പറഞ്ഞതല്ലേ എന്നിട്ട് എനിക്ക് അവന്റെ വാക്ക് പാലിക്കാൻ  കഴിഞ്ഞില്ല... 


നമ്മളെ ഉമ്മി ആണെങ്കിൽ അവിടന്നു വന്നതിൽ പിന്നെ നിരാഹാരം തുടങ്ങി... ഉമ്മിയുടെ ആരോഗ്യം വളരെ മോശം ആയിക്കൊണ്ട് ഇരിക്കുന്നുമുണ്ട്... 


"ഇങ്ങള് ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ വാശി പിടിച്ചു നില്കാതെ ഇത് കഴിക്കുമ്മി... എനിക്ക് പോകാൻ ടൈം ആയി... ഞാൻ പോയാൽ ഇവിടെ തനിച് നിൽക്കേണ്ടതാ... ബിപി കുറഞ്ഞു വല്ലതും പറ്റിയാൽ ആരും കാണാൻ ഇല്ല കേട്ടോ ഉമ്മി... "


"വേണ്ടടാ ഇവിടെ കിടന്നു മരിച്ചോട്ടെ... നിനക്ക് എന്താ നഷ്ടം... ഞാൻ നിന്റെ ആരാ... എന്നോട് സ്നേഹം ഉണ്ടെങ്കിൽ നീ ഇങ്ങനെ ഒക്കെ ചെയ്യുമോ... "


"ഞാൻ എന്ത് ചെയ്തു ഉമ്മി 🤔🤔...? "


"ഒന്നും ചെയ്തില്ലേ... അവൾ ഇപ്പൊ ഇങ്ങനെ ഒക്കെ ആയത് നീ കാരണം അല്ലേ... അവളെ ഇവിടന്ന് പോയത് നീ കാരണം അല്ലേ... അവിടെ നിൽക്കാൻ അവളെ കൊണ്ട് കഴിയില്ല എന്ന് എനിക്ക് അറിയാം... അവളെ അവര് ആരെയെങ്കിലും തലയിൽ കെട്ടി വെക്കാൻ നോക്കും... 

സ്വന്തം കാലിൽ നില്കാൻ ഉള്ള ആഗ്രഹം കൊണ്ടാ അവൾ ജോലിക്ക് പോയിതുടങ്ങിയത്... അതും മറ്റുള്ളവരെ മുന്നിൽ ഒരു കാഴ്ചക്കാരിയായി...നിനക്ക് അവളെ ഇവിടെ പിടിച്ചു നിർത്താൻ പോലും കഴിഞ്ഞില്ലല്ലോ മോനെ... "


"അതിന് അവൾ സ്വന്തം വീട്ടിൽ അല്ലേ പോയത്... ജോലിക്ക് പോവുന്നത് ഒക്കെ അവളെ ഇഷ്ടം... അവളെ ഇവിടെ പിടിച്ചു നിർത്തിക്കാൻ എനിക്ക് എന്ത് അവകാശം ആണ് ഉള്ളത്... "


അതിന് ഉമ്മി തറപ്പിച്ചു ഒന്ന് നോക്കി... 😩😩


"അവകാശം... നിനക്ക് അവളെ അടിക്കാം അല്ലേ... അത് എന്ത് അവകാശം വെച്ചു കൊണ്ടാ... ഞാൻ ഇപ്പൊ പറഞ്ഞതിന്നുള്ള അവകാശം നിന്നെ അല്ലേടാ അവൻ ഏൽപ്പിച്ചത്... എന്നിട്ട് നീ അവന്റെ വാക്കിനു ഒരു വില പോലും കല്പ്പിക്കുന്നുപോലും ഇല്ലല്ലോ... നിനക്ക് അവനോട് ഉള്ള സ്നേഹം അത്രയേ ഉണ്ടായിരുന്നുള്ളൂ അല്ലേ... "


"എന്തൊക്കെയാ ഈ പറയുന്നത്... അവനോട് ഉള്ള  സ്നേഹവും ഇതും തമ്മിൽ എന്ത് ബന്ധം... "


"നിനക്ക് ഞാൻ പറയുന്നത് ഒന്നും മനസിലായില്ല അല്ലേ... അതോ ആവാത്ത പോലെ കളിക്കുകയാണോ... "


"സത്യായിട്ടും ഒന്നും മനസിലായില്ല... "😪😪


"എന്നാ കേട്ടോ... ഇനി അവളെ ഇവിടെ കൊണ്ട് വരാതെ ഞാൻ ഒരു പച്ച വെള്ളം കുടിക്കില്ല... അതും എല്ലാ അവകാശവും ഉണ്ടായിക്കൊണ്ട് തന്നെ... അവളെ എന്റെ മകൾ ആയി നിന്റെ ഭാര്യ ആയി നീ ഇവിടെ കൊണ്ട് വരണം എന്ന്... "


"അവളെ അങ്ങനെ കാണാൻ എനിക്ക് പറ്റില്ല ഉമ്മി... ഇവിടെ വേണമെങ്കിൽ ഞാൻ എങ്ങനെ എങ്കിലും കൊണ്ട് വരാം... പക്ഷെ അവളെ ഭാര്യയായി എനിക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല ഉമ്മി... "


അത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല... അതൊക്കെ എങ്ങനെ ഉമ്മിയെ പറഞ്ഞു മനസ്സിൽ ആക്കും... 


ഉമ്മി ആണെങ്കിൽ അതേ വാശിയിൽ തന്നെ നിന്നു... ഒന്നും പറയാൻ പറ്റാതെ ഞാൻ കോളേജിലെക്ക് വിട്ടു... മനസ് മുഴുവൻ ഉമ്മിയുടെ വാക്കുകൾ... അവൾ ഇങ്ങനെ ഒക്കെ ആയത് ഞാൻ കാരണം... 


എന്റെ ഭാര്യയിൽ നിന്നാണ് അവളുടെ തകർച്ചയുടെ തുടക്കം... ആ സമീറിന്റെ കയ്യിൽ നിന്ന് രക്ഷിക്കാൻ മുന്നും പിന്നും നോക്കാതെ അവളെ കെട്ടി... 


അത് പിന്നെ അവളുടെ തലയിൽ ആയി... അതും അവളുടെ നല്ല മനസ് കൊണ്ട്... അവൾക്ക് റിച്ചുനെ നഷ്ടപ്പെട്ടത് സനയെയും അവളെ അനിയത്തിയെയും അവൾ രക്ഷിച്ചത് കൊണ്ടല്ലേ... 


അവർ തന്നെ അവരെ ജീവൻ എടുത്ത് എങ്കിലും അവൾ എന്ത് തെറ്റ് ചെയ്തിട്ടാ അവളുടെ ജീവന്റെ പാതിയായ റിച്ചുനെ തന്നെ അവർ ഇല്ലാതെ ആക്കിയത്... 


അവളെ രക്ഷിക്കണം എന്ന് മനസ് പറയുന്നു എങ്കിലും അവളെ ഭാര്യയായി ചിന്തിക്കാൻ പോലും പറ്റുന്നില്ല... 


വന്നിട്ടും ഉമ്മി കിടന്ന കിടപ്പിൽ തന്നെ... ഫുഡ്‌ ഒക്കെ ഉണ്ടാക്കി ഉമ്മിയെ ചാക്കിൽ ആക്കാൻ നോക്കി...


"ഉമ്മി ഇത് കഴിക്ക്... ഇങ്ങള് മാത്രേ ഇപ്പൊ എനിക്ക് ഉള്ളൂ... ആ ഇങ്ങള് ഇങ്ങനെ ഒക്കെ ആയാൽ... "


"നിന്റെ എങ്ങും എത്താത്ത ജീവിതം അവസാനം വരെ കാണുന്നതിലും ബേധം ഇവിടെ കിടന്നു ചാകുന്നതാണ്... "


"നിങ്ങൾ അങ്ങനെ ചത്താൽ എന്റെ കുഞ്ഞുങ്ങളെ ഒക്കെ പിന്നെ ആര് നോക്കും... അവളെ സ്വഭാവം വെച്ചു നോക്കുക ആണെങ്കിൽ അതിനെ ഒക്കെ തല്ലിക്കൊല്ലാനും ചാൻസ് ഉണ്ട്... "


"നീ എന്തൊക്കെയാട പറയുന്നത്... കെട്ടാത്ത നിനക്ക് എവിടുന്നാ കുഞ്ഞുങ്ങള്... "


"ഓഹ് എന്റെ ഉമ്മി... അതൊക്കെ നമ്മക്ക് നോക്കാം എന്ന്... ആദ്യം അവളെ കെട്ടട്ടെ... പത്തുമാസം തികയുന്നതിന്നു മുമ്പ് തന്നെ ഇങ്ങളെ ആഗ്രഹം പോലെ നോക്കാൻ ഒരു കുഞ്ഞിനെ തന്നിരിക്കും... "


"ഒരു കുഞ്ഞിനെ എന്നോ... അതൊന്നും പോര ആൾ ഇല്ലാത്ത വീടാ ഒരു അഞ്ചാറ് പിള്ളേർ വേണം... ഇവിടെ ഓടിചാടി കളിച്ചു ആകെ അലമ്പ് ആക്കണം... "


എന്തൊക്കെയാ ഉമ്മി പറയുന്നത്... കെട്ടാൻ പറഞ്ഞു കാണിച്ചു തന്ന പെണ്ണ് ഒരു കുഞ്ഞ് പോയിട്ട് എന്നെ അടുത്തേക്ക് പോകാൻ തന്നെ സമ്മതിക്കുന്ന് തോന്നുന്നില്ല... 🤔🤔വേറെ പെണ്ണിനെ നോക്കേണ്ടി വരും... 


"ഡാ നീ എന്താ ചിന്തിക്കുന്നത്... ഞാൻ പറഞ്ഞത് കേട്ടില്ലേ... "


"ഏയ്... ആ... എന്താ പറഞ്ഞത് ഞാൻ കേട്ടില്ല... "


"നീ പറഞ്ഞത് സത്യം ആണോന്ന്... അവളെ നീ കെട്ടിക്കോളാം എന്ന് പറഞ്ഞത് ഇത് എങ്ങാനും കഴിച്ചു കഴിഞ്ഞാൽ മാറ്റി പറയോ... "


"😁😁ഏയ് ഇല്ല... ഇങ്ങള് കഴിച്ചോളി... അവളെ എങ്ങനെ കെട്ടും എന്ന് ചിന്തിച്ചു നോക്കാ... "


"അതൊന്നും നീ പേടിക്കേണ്ട... അവളെ വീട്ടുകാർ നൂറ് അല്ല ആയിരം വട്ടം സമ്മതിക്കും... "


"വീട്ടുകാരെ കാര്യം എനിക്ക് അറിയാം പേടിയൊന്നും ഇല്ല... പക്ഷെ അവളെ എങ്ങനെ മനസ്സിൽ ആക്കി കൊടുക്കും ഉമ്മി... "


"നീ ഒരു ആണല്ലേ... ഒരു പെണ്ണിനെ പേടിച്ചു നിൽക്കണോ... അവൾക്ക് നിന്നോട് ഒരു ഇഷ്ടം ഉണ്ട്... അന്ന് അവളെ ആദ്യം ആയിട്ടു കാണുന്ന അന്ന് അവൾ നിന്നെ വായി നോക്കുന്നത് ഞാൻ കണ്ടതാ... അതിൽ ഒരു പ്രേമം ഞാൻ കണ്ടതാ... 

പിന്നെ നീ കെട്ടിയത് കൊണ്ട് ആണ് റിച്ചുനെ കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചത്... "


😁😁മൊത്തം കയ്യിന്ന് പോയി... അവൾ ഇങ്ങനെ ഒക്കെ വായി നോക്കിയിരുന്നോ... ഞാൻ കണ്ടില്ല... പറഞ്ഞത് പോലെ അവൾ എന്നോട് ഇഷ്ടം ആണെന്ന് ഒക്കെ എഴുതിയിട്ട് കണ്ടു... വായിനോട്ടം അവൾക്ക് വശമില്ലതത് ആണല്ലോ... 


"അതൊക്കെ പണ്ടല്ലേ ഉമ്മി... ഇപ്പൊ അവൾ എന്നെ കണ്ടാൽ കൊല്ലാൻ ഉള്ള ദേഷ്യവും ആയി നടക്കാ... പിന്നെ എങ്ങനെ...? "


"അവളെ നികാഹ് നീ കഴിക്ക്... അവളെ ഇവിടെ കൊണ്ട് വന്നു കഴിഞ്ഞാൽ പിന്നെ പേടിക്കേണ്ട... പതിയെ ഇഷ്ടപ്പെട്ടു കൊള്ളും... ഒരിക്കൽ തോന്നിയത് കൊണ്ട് എളുപ്പത്തിൽ ആ ഇഷ്ടം പൊങ്ങി വന്നോളും... അവൾ ഉള്ളു കൊണ്ട് പാവാ... പുറമെ ഇങ്ങനെ ദേഷ്യം കാണിക്കുന്നു എന്നെ ഉള്ളൂ... "


ഉമ്മി അവളെ അരക്കി കലക്കി കുടിച്ചു വെച്ചിരിക്കുന്നത് കേട്ടപ്പോ കണ്ണ് തള്ളിപ്പോയി 😟😟... 


ആദ്യ സ്റ്റെപ് അവളെ ആ ടെക്സ്റ്റ്‌ടൈൽസിൽ നിന്ന് പുറത്ത് ചാടിക്കുകയാണ് വേണ്ടത്... അതിന് വേണ്ടി ഞാൻ അവളെ ഷോപ്പിലെക്ക് വിട്ടു... 


ഒരു കോണിൽ നിന്ന് ഡ്രസ്സ്‌ ഒക്കെ അടുക്കി വെക്കുന്ന അവളെ കണ്ടപ്പോ തന്നെ കണ്ണ് നിറഞ്ഞു പോയി... അവളെ അടുത്തേക്ക് ചെന്നു... 


കണ്ടപ്പോ തന്നെ ഒന്ന് ഞെട്ടി എങ്കിലും പിന്നെ ഒന്നും പുറത്ത് കാണിക്കാതെ അന്യനെ പോലെ സാർ എന്ന് വിളിക്കുന്നത് കേട്ടാണ് അവളിൽ നിന്നും കണ്ണ് എടുത്തത്... 


"സാർ എന്ത് വേണം...? "


അവൾ അത് ചോദിക്കുമ്പോൾ മുഖത്തു പോലും നോക്കിയില്ല... 


"അത്... വെഡിങ് ഡ്രസ്സ്‌... "


അപ്പോൾ തന്നെ അവൾ ഒന്ന് ഞെട്ടി... 

എങ്കിലും അവൾ അതൊക്കെ എടുത്തു നമ്മളെ മുന്നിൽ നിരത്തി വെക്കാൻ തുടങ്ങി... 


നമ്മൾ ആണെങ്കിൽ ഓളെ നോക്കി ചിരിച്ചു കൊണ്ടും സൈറ്റ് അടിച്ചും ഒക്കെ അവളെ കലിപ്പ്‌ കൂട്ടി... 


"അതാ... ആ ഗ്രീൻ... ആ ഗ്രീൻ കളർ ഇങ്ങോട്ടു എടുക്കൂ... അവൾക്ക് അത് നന്നായി ചേരും... "


അത് എടുത്തു കൊണ്ട് നമ്മളെ കയ്യിലേക്ക് എറിഞ്ഞു... 


"എന്തായിത്... ഇങ്ങനെ ആണോ ഒരു സെയിൽസ്ഗേൾ ചെയ്യേണ്ടത്... ഇത്രയും വിലയുള്ള ഡ്രസ്സ്‌ എടുക്കാൻ വന്ന എന്നോട് മാന്യമായി പെരുമാറാൻ പോലും അറിയില്ല... ഇത് ഇങ്ങനെ എറിഞ്ഞു തരാൻ ഇത് എന്താ നിന്റെ വക എനിക്ക് ഫ്രീ ആയി തരുവാണോ... "


സൗണ്ട് വളരെ കൂട്ടികൊണ്ട് തന്നെ ചോദിച്ചു... എല്ലാരും അവളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു... മാനേജർ എന്ന് തോന്നിക്കുന്ന ഒരുത്തൻ അവളെ നേരെ ഓടി വന്നു... 


"ഡോ തന്നോട് ഞാൻ പല തവണ പറഞ്ഞത് അല്ലേ... കസ്റ്റമേർസിനോട്‌ മാന്യമായി പെരുമാറണം എന്ന്... എന്നിട്ട് താൻ എന്തൊക്കെയാ ഈ ചെയ്യുന്നത്... അന്ന് അവനെ തല്ലിയപ്പോ അവൻ നിന്റെ കയ്യിൽ കേറി പിടിച്ചത് കൊണ്ടാണെന്ന് നീ പറഞ്ഞു... ഇപ്പൊ എന്താ നിന്റെ പ്രശ്നം... "


അവൾ കണ്ണും നിറച്ചു തലയും താഴ്ത്തി നിന്നു... പക്ഷെ ഇവളെ കയ്യിൽ ആരാ കേറി പിടിച്ചത് എന്നാ ഞാൻ ചിന്തിച്ചത്... അതൊന്നും ഇവൾ ആരോടും പറഞ്ഞു കാണില്ല... 


അവൾ അയാളോട് സോറി പറഞ്ഞു വീണ്ടും എന്റെ നേരെ തിരിഞ്ഞു കൊണ്ടും സോറി പറഞ്ഞു അതൊക്കെ എടുത്ത് വെക്കാൻ തുടങ്ങി... 


അങ്ങേര് ആണെങ്കിൽ അവളെ നോക്കി നില്ക്കാ... 


"ദാ... ആ റെഡ് ഇങ്ങോട്ടു എടുക്കൂ... "

അവൾ നല്ല മര്യാദയിൽ അതൊക്കെ എടുത്തു തന്നു... 


"അത് തന്റെ മേൽ ഒന്ന് വെച്ചു കാണിച്ചേ... "


അവൾ അങ്ങേരെ നോക്കി അത് അവളെ ദേഹത്ത് വെച്ചു... അവൾ പല്ല് ഇരുമ്മുന്നത് നന്നായി കേൾക്കാം... 


"ഇത് നിനക്ക് വേണ്ടി തന്നെയാണ് സെലക്ട്‌ ചെയ്യുന്നത്... അത് കൊണ്ട് നിനക്ക് ചേരുന്നുണ്ടോ എന്ന് നോക്കട്ടെ... "


എന്ന് കൂടി പറഞ്ഞപ്പോൾ അവൾ അത് എടുത്തു മാറ്റി... എന്നിട്ട് വേറെ പലതും നിരത്തി വെക്കാൻ തുടങ്ങി... 


"ഡോ... തനിക്ക് ആരോടെങ്കിലും വിരോധം ഉണ്ടെങ്കി അത് തീർത്തു വേണം വന്നു നിൽക്കാൻ... ഞാൻ പറഞ്ഞ കളർ തന്റെ മേൽ ഒന്ന് വെച്ചു കാണിച്ചു തരാൻ അല്ലേ പറഞ്ഞുള്ളൂ... ഇതിനെ ഒക്കെ എവിടന്ന് കിട്ടി... "


വീണ്ടും ഞാൻ അലറി... നിന്നെ ഇവിടന്ന് പടിയടച്ചു പിണ്ഡം വരെ വെപ്പിച്ചു കഴിഞ്ഞു മാത്രേ ഞാൻ ഇവിടന്ന് ഇറങ്ങൂ... 


"തന്നെ കൊണ്ട് വലിയ ശല്യം ആയല്ലോ... ഇനി തനിക്ക് വാണിങ് ഇല്ല... താൻ അത് ഒന്ന് വെച്ചു കാണിക്ക്... തനിക്ക് എന്താ ഇതൊക്കെ മര്യാദക്ക് ചെയ്താൽ... ഇവിടെ എല്ലാരും അങ്ങനെ ഒക്കെ ചെയ്തു കാണിച്ചു കൊണ്ട് അവരെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ നോക്കുമ്പോൾ താൻ എന്താ ഇത് വേണം എങ്കിൽ എടുത്തോട്ടെ എന്ന മട്ടിൽ നിക്കുന്നത്... 

അത് എങ്ങനെയാ സൗന്ദര്യം കണ്ടു കൊണ്ടാ ഞാൻ ഇവിടെ നിർത്തിയത്... എക്സ്പീരിയൻസ് ഉണ്ട് എന്ന് പറഞ്ഞത് കൊണ്ടും... ഇത് രണ്ടും ഉണ്ടായിട്ട് കാര്യമില്ല... അതിനൊക്കെ ഉള്ള മനസും കൂടി വേണം... "


ഹ ബെസ്റ്റ്... ഇവളെ സൗന്ദര്യം കണ്ടു മയങ്ങി ആണല്ലേ ഇവൻ ഇവിടെ ജോലി കൊടുത്തത്... താൻ ഇവളെ നോക്കി വെള്ളം ഇറക്കിയതിനു ഉള്ള പണി പിന്നെ തരാം... 


ആദ്യം ഇവളെ നിന്റെ കയ്യിൽ നിന്ന് രക്ഷിക്കട്ടെ പിന്നെ മതി ഇവളെ കയ്യിൽ കേറി പിടിച്ചവനെ... 


"ഡോ... താൻ ആരോടാ ഈ ചിലക്കുന്നത്... തന്റെ സൂക്കേട് സഹിച്ചു ഇവിടെ കഴിയാത്തത് കൊണ്ടാണോ... എന്നാൽ എനിക്ക് അതിന് മനസില്ല... നീ പുറത്താക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ അങ്ങ് പേടിച്ചു... ഇവൻ ഉള്ളത് ഞാൻ കൊടുത്തോളം... പക്ഷെ ഇത്രയും ദിവസം ഉള്ള കണക്ക് ഞാൻ നിനക്ക് ഇപ്പൊ തന്നെ തന്നോളം... "


അതൊക്കെ അവൾ സ്പീക്കർ ഓൺ ആക്കിയ മാതിരി കലിപ്പ്‌ കൊണ്ട് പറഞ്ഞു അയാളെ കരണം നോക്കി ഒന്ന് പൊട്ടിച്ചു... 


എന്നിട്ട് ലോകത്ത് ഞാൻ ഇത് വരെ കേൾക്കാത്ത തെറി ഒക്കെ വിളിച്ചു അവൾ ബാഗും എടുത്തു ഒരു പോക്ക്... 


😱😱ഞെട്ടി പണ്ടാരം അടങ്ങി അവിടെ തന്നെ നിന്നു... 


"സാർ സോറി... സെലക്ട്‌ പ്ലീസ്... "

കവിളിൽ കയ് വെച്ചു അങ്ങേര് അത് പറഞ്ഞു... 


"ഇവിടത്തെ പ്രശ്നം ഒക്കെ തീർന്നിട്ട് വിളിക്ക്... പിന്നെ വരാം... "

എന്നും പറഞ്ഞു അവളെ പിന്നാലെ വിട്ടു... 


അവളെ പിന്നാലെ വിട്ടു എങ്കിലും ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല കുരിപ്പ്... 


ഓടി അവളെ മുന്നിൽ ചെന്ന് നിന്നു... 


"എനിക്ക് സംസാരിക്കാൻ ഉണ്ട്... നീ വണ്ടിയിൽ കയറു... "


"സംസാരിച്ചോ അതിന് ഞാൻ കയറണം എന്നുണ്ടോ...? "


അവളോട്‌ അങ്ങനെ ഒക്കെ പറയാൻ പോയ എന്നെ വേണം എടുത്ത് അടിക്കാൻ... ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഒരു ഓട്ടോ നിർത്തിച്ചു... 


എന്നെ നോക്കി പുച്ഛം വരി വിതറി അവൾ അതിൽ കയറി... 


അതിനെ ഒന്ന് നീങ്ങാൻ പോലും വിടാതെ ഞാൻ വിലങ്ങു തടിയായി നിന്നു... 


"താൻ എന്ത് കണ്ടോണ്ടിരിക്കുവാ... വണ്ടി എടുക്കാൻ നോക്ക്... "

അയാളെ നേരെ കുരച്ചു ചാടി... പാവം അയാൾ ആരെ ആണാവോ ഇന്ന് കണി കണ്ടത് 🙄🙄... 


"അത് മാഡം ഹസ്ബൻഡ്... "

അയാൾ അത് പറഞ്ഞപ്പോൾ തന്നെ ഒന്ന് നോക്കി ചിരിച്ചു... 


"ആരെ ഹസ്ബൻഡ്...? ഞാൻ പറഞ്ഞോ എന്റെ ഹസ്ബൻഡ് ആണെന്ന്... താൻ പോണോ അതോ ഞാൻ വേറെ വല്ല വണ്ടിയും നോക്കണോ... "


അത് കേട്ടപ്പോ തന്നെ അയാൾ വണ്ടി നീക്കി എങ്കിലും അവളെ കയ് പിടിച്ചു പുറത്തേക്ക് വലിച്ചിട്ടു... 


ആയിരം രൂപ എടുത്ത് അയാളെ നേരെ നീട്ടി... 


"ഇവൾ താൻ പറഞ്ഞത് പോലെ എന്റെ ഭാര്യയാണ്... അത് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിൽ ആക്കിയില്ലേ അതിനാ ഈ പണം... "


അയാൾ ഞങ്ങളെ തന്നെ നോക്കി നിന്നു... അത് അയാളെ പോക്കറ്റിൽ ഇട്ട് അയാളോട് പോകാൻ പറഞ്ഞു... 


"ഡോ എന്റെ കയ്യിന്ന് വിട്ടോ... അല്ലെങ്കിലും ഞാൻ കിടന്നു ഒച്ച വെക്കും... താൻ എന്നെ കേറിപിടിച്ചു എന്നും പറഞ്ഞു കൊണ്ട്... "


അവൾ അതിനും മടിക്കില്ല എന്ന് നന്നായി അറിയാം... ചുറ്റും ആളുകൾ ഇപ്പൊ തന്നെ ശ്രദ്ധിച്ചു തുടങ്ങി... 


ഇനി ഇവളെ ആ ഡയലോഗ് കൂടി ആയാൽ നമ്മളെ കാര്യം ഗോവിന്ദ 😪😪... അപ്പൊ തന്നെ നമ്മൾ അങ്ങോട്ട്‌ തുടങ്ങി... 


"എടീ ഞാൻ നിന്നെ അറിയാതെ അടിച്ചു പോയെന്ന് കരുതി നീ ഇങ്ങനെ ഒക്കെ ചെയ്യണോ... വന്നേ ഞങ്ങൾക്ക് വീട്ടിൽ പോയിട്ട് ബാക്കി തല്ല് കൂടാം... "😁😁


അത് കേട്ട് അവളെ കണ്ണ് തള്ളി പുറത്തേക്ക് വന്നു... കൂടിയ ആൾകാർ സഹതാപം കൊണ്ട് എന്നെ നോക്കി... 


"താൻ എപ്പോ ആണ് എന്നെ കെട്ടിയത്... എന്റെ കയ്യിൽ നിന്ന് വിട്... "

എന്നൊക്കെ അവൾ വീണ്ടും അലറിക്കൊണ്ടിരുന്നു... 


"മോളെ നിങ്ങൾ വീട്ടിൽ ചെന്ന് വഴക്ക് തീർക്കു... ഇങ്ങനെ വഴിയിൽ കിടന്നു തല്ല് കൂടിയാൽ നിങ്ങൾക്ക് തന്നെയാ അതിന്റെ മോശം... "


എന്ന് ഒരു പ്രായം ചെന്ന ആൾ ഞങ്ങളെ അടുത്ത് വന്നു പറഞ്ഞു... 


അവൾ ഇനി ഒന്നും ചെയ്തിട്ട് കാര്യമില്ല എന്ന മട്ടിൽ ഒന്ന് ആലോചിച്ചു നിന്നു... 


"ഓകെ ഞാൻ വരാം എന്റെ കയ് വിട്... "

വണ്ടിയുടെ അടുത്ത് ചെന്ന് അവളെ കയ് വിട്ടു... ഡോർ തുറക്കുന്ന കണ്ടപ്പോൾ ഞാൻ ചെന്നു കയറി... 


അപ്പൊ തന്നെ അത് കൊട്ടിയടച്ചു എന്റെ നേരെ തല കുനിച്ചു... 


"ടാ തെണ്ടി, അലവലാതി... നീ എന്താ കരുതിയത് നിന്റെ ഒലിപ്പീരു കണ്ട് പേടിച്ചു പോയെന്നാ അതിന് വേറെ ആളെ നോക്ക്... 

ഞാൻ ഇതിൽ കയറില്ല എന്ന് തീരുമാനിച്ചാൽ അത് മാറ്റാൻ ഞാൻ തന്നെ ചിന്തിക്കണം... എനിക്ക് ആ തീരുമാനം മാറ്റാൻ ഇപ്പൊ ഉദ്ദേശം ഇല്ല... അപ്പൊ പിന്നെ മോൻ നിന്നു ടൈം കളയണ്ട അങ്ങോട്ട്‌ ചെല്ല്... "


ഇതൊക്കെ പറഞ്ഞു അവൾ ഒരു പോക്ക്... ഇറങ്ങി ചെല്ലുന്നതിന് മുമ്പ് തന്നെ അവൾ ബസിൽ കയറി പോയി... 


~~~~~~~~~~~~~~~~~~~~~~~~


കിടന്നിട്ട് ഉറക്കം തിരിഞ്ഞു നോക്കിയില്ല... അതിനെ എങ്ങനെ കണ്ട് കാര്യങ്ങൾ ഒക്കെ പറഞ്ഞു തലയിൽ കയറ്റും എന്നൊക്കെ ചിന്തിച്ചു കൂട്ടി... 


അവൾ ആണെങ്കിൽ ഇനി പുറത്ത് ഇറങ്ങാൻ ചാൻസ് ഇല്ല... അപ്പൊ അവളെ എങ്ങനെ കാണും എന്നൊക്കെ ചിന്തിച്ചു ടൈം നോക്കിയപ്പോ ഒരു മണിയായി... 


പിന്നെ അവിടന്നു ഇറങ്ങി നേരെ വിട്ടത് അവളെ വീട്ടിലേക്ക്...ഇവിടെ എവിടെ ആണ് അവളെ മുറി എന്നൊക്കെ നമ്മക്ക് നല്ലോണം അറിയുന്നത് കൊണ്ട് എളുപ്പം അകത്തു കയറി... 


എന്നോട് ഉള്ള ദേഷ്യം മുഴുവൻ ഇവൾ ഇവിടെ തീർത്തു എന്ന് ഇതിൽ കയറിയപ്പോൾ തന്നെ മനസ്സിൽ ആയി... ഒട്ടുമിക്കതും എറിഞ്ഞു പൊട്ടി കിടക്കുന്നു... 


നമ്മളെ ഉറക്കം കളഞ്ഞിട്ടു കുരിപ്പ് സുഖിച്ചു ഉറങ്ങുന്നത് കണ്ടപ്പോൾ ഒരു ചവിട്ട് കൊടുക്കാൻ തോന്നി എങ്കിലും മുഖത്തു നോക്കിയപ്പോ വേണ്ടെന്ന് വെച്ചു 😜😜😜... ഉറങ്ങുമ്പോ അത്രക്ക് പാവാ ഇവൾ... 


ഉണർത്താൻ വേണ്ടി അവളെ തോളിൽ ഒന്ന് തട്ടി എങ്കിലും അവൾ കണ്ണ് തുറന്ന് ഒന്ന് നോക്കി അത് വീണ്ടും അടച്ചു 🤔🤔🤔... 


"റയുക്ക നിങ്ങളോട് സ്വപ്നത്തിൽ വരരുത് എന്ന് പറഞ്ഞത് അല്ലേ... പിന്നെ എന്തിനാ വീണ്ടും വന്നത്... "

എന്നൊക്കെ മദ്യപിച്ചു ബോധം പോയ ആളെ പോലെ പിച്ചും പേയും പറഞ്ഞു... 


😜😜എന്നെയും സ്വപ്നം കണ്ടാ കിടപ്പ്... എന്നിട്ട് നേരിട്ടു കാണുമ്പോൾ കടിച്ചു കീറാൻ വരും... മ്മ് ശരിയാക്കി തരാം... 


അതൊക്കെ നല്ല അസൽ ആയി വീഡിയോ എടുത്തു... നമ്മളോടാ കളി... 


അവിടെ മുട്ട് കുത്തി ഇരുന്ന് അവളെ തലയിൽ തലോടി... മുഖം മറച്ചു പിടിച്ച മുടിയൊക്കെ നീക്കി അവളെ നോക്കി ഇരുന്നു... 


അപ്പോൾ ഓർത്തത് അവളെ ആദ്യമായി കണ്ട ദിവസം ആണ്... അതൊക്ക ഓർത്ത് അങ്ങനെ കുറെ സമയം ഇരുന്നു... 


പിന്നെയാണ് ഓർത്തത് അവളെ വായി നോക്കി നിൽക്കാൻ അല്ലല്ലോ ഇങ്ങോട്ടു വന്നത് എന്ന്... പിന്നെയും അവളെ ഒന്ന് കൂടി തട്ടി വിളിച്ചു... 


🤔🤔ഇതെന്താ കഥ അത് തന്നെ പറഞ്ഞു വീണ്ടും ഉറങ്ങി... 


അവളെ കവിളിൽ നോക്കി ഒരു കടി അങ്ങ് വെച്ചു കൊടുത്തു... അപ്പോൾ തന്നെ ഞെട്ടി എണീറ്റ്‌ ഒരു അലർച്ചയായിരുന്നു... 


അവളെ വാ പൊത്തിപിടിച്ചു... 


"കിടന്ന് അലറിവിളിക്കല്ലേടി കുരിപ്പേ... ആരെങ്കിലും വന്നാൽ നിനക്ക് തന്നെയാ അതിന്റെ ചീത്തപേര്... "


കയ് എടുത്തു നോക്കിയപ്പോ അവൾ അലർച്ചയൊന്നുമില്ല... തറപ്പിച്ചു നോക്കിക്കൊണ്ട് അവളെ കവിളിൽ കയ് വെച്ചു... 


"എന്തിനാ എന്നെ കടിച്ചത്...? "


"ഓഹ് അതോ കണ്ടത് സ്വപ്നം അല്ല എന്ന് തെളിയിക്കാൻ... എത്ര സമയം എന്ന് വെച്ചാ ഇങ്ങനെ വിളിച്ചു കൊണ്ടേ ഇരിക്കാ... വിളിക്കുമ്പോ ഒക്കെ സ്വപ്നം ആണെന്നും പറഞ്ഞു വീണ്ടും ഉറങ്ങും... അപ്പോൾ തോന്നിയതാ എങ്ങനെയുണ്ട്... "😁😁


"ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്... ഇവിടന്ന് പൊയ്ക്കോണം... അല്ലെങ്കി ഞാൻ എന്താ ചെയ്യാ എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ല... "


"ഒന്നും അറിയാതെ അവിടെ എങ്ങാനും ഉറങ്ങുന്ന എന്നെ ഇവിടം വരെ എത്തിച്ചു എന്നിട്ട് ഇപ്പൊ ഇറങ്ങി പോകാനോ... "


"😬😬നാനോ... ഞാൻ എപ്പോഴാഡോ തന്നെ വിളിച്ചത് അനാവശ്യം പറയരുത്... "


"പിന്നല്ലാതെ... നീ ഇപ്പൊ ഉറങ്ങുന്നത് ഒക്കെ എന്നെയും സ്വപ്നം കണ്ടല്ലേ... അപ്പോൾ ഞാൻ അത് അറിഞ്ഞു എങ്ങനെയാ വരാതെയിരിക്കുക... എന്നിട്ട് കാണുമ്പോ ഒന്നും അറിഞ്ഞില്ല പോലും... "


അപ്പോൾ അവൾ ഒന്ന് ഇടംകണ്ണിട്ട് എന്നെ നോക്കി... 


"ദേ വെറുതെ എന്നെ കൊണ്ട് വല്ലതും ചെയ്യിക്കുന്നതിന് മുമ്പ് ഇവിടന്ന് പോകാൻ നോക്ക്... "


"അതൊക്ക പോകാം... അതിന് മുമ്പ് വന്ന കാര്യം കൂടി ചെയ്യണ്ടതല്ലേ... എത്ര കഷ്ടപ്പെട്ടിട്ടാ ഇവിടേക്ക് വന്നത് എന്ന് നിനക്ക് അറിയോ...? 😪😪😪അത് കൊണ്ട് ഇതും കൂടി പറഞ്ഞു കഴിഞ്ഞാൽ ഞാൻ പോകാം... "


"എന്ത് അറിയാൻ ആണാവോ ഇപ്പൊ ഇങ്ങോട്ടു വന്നത്... "

അവൾ കലിപ്പായി അതും ചോദിച്ചു പല്ല് കടിച്ചു... 


"അത്... അത് പിന്നെ ഞാൻ നിന്നെ കെട്ടുന്നതിൽ നിനക്ക് എതിർപ്പ് ഒന്നുമില്ല എന്ന് എനിക്ക് അറിയാം... ഒരാളെ മനസിൽ ഉള്ളത് ഒക്കെ അല്ലേ അവര് സ്വപ്നം കാണൂ... അപ്പോൾ ഞാൻ അവിടെ ഉണ്ടായത് കൊണ്ടല്ലേ എന്നെയും സ്വപ്നം കണ്ട് ഉറങ്ങുന്നത്... എന്നാലും ചോദിക്കാം നിനക്ക് എന്നെ ഇഷ്ടം അല്ലേ... "


"ഇതിനാണോ മോൻ ഇത്രയും കഷ്ടപ്പെട്ടു ഇങ്ങോട്ടു വന്നത്... ഇന്ന് രാവിലെ തന്നെ എന്റെ ഇഷ്ടം താൻ മനസിലാക്കി കാണും എന്നാ കരുതിയത്... എന്നാലും പറയാ എനിക്ക് നിന്നെ ഇഷ്ടം അല്ല... ഇനി ഇഷ്ടപ്പെടാനും പോണില്ല... "


"അതൊക്കെ വെറുതെ... പിന്നെ നീ എന്തിനാ ഉറക്കിൽ പോലും റയുക്ക എന്ന് വിളിക്കുന്നത്... നിനക്ക് പറയാൻ നാണം ആയിട്ടല്ലേ... കൊച്ചു കള്ളി... "

അവളെ സോപ്പിട്ടു കൊണ്ട് വന്നു... അപ്പോൾ തന്നെ അവളെ ദേഷ്യം ഒക്കെ കൂടി വന്നു എന്നെ പിടിച്ചു മാറ്റി... 


"കുറെ സമയം ആയല്ലോ സ്വപ്നം സ്വപ്നം എന്നും പറഞ്ഞു കിടന്നു ചാടുന്നു... ഉറങ്ങുമ്പോ അങ്ങനെ എങ്ങാനും വിളിച്ചിട്ട് ഉണ്ടെങ്കിൽ അത് ഒരു പക്ഷെ നിങ്ങളോട് ഉള്ള ദേഷ്യം കൊണ്ടാവും... അത്രക്ക് മാത്രം എന്റെ ഉള്ളിൽ നിങ്ങളോട് ദേഷ്യം ഉണ്ട്... "


🤔🤔അവൾ റയുക്ക എന്നൊക്കെ വിളിക്കുന്നത് കേട്ടപ്പോൾ ദേഷ്യം ഉള്ള ഒരാളെ വിളിക്കുന്നത് പോലെ ഒന്നും തോന്നിയില്ലല്ലോ... 😪😪😪വന്നത് വെറുതെ ആയോ... 


"അങ്ങനെ ആണെങ്കിൽ ആദ്യമായി പ്രണയം തോന്നിയ പുരുഷൻ എന്ന നിലക്ക് അന്ന് നീ ഇട്ട് വെച്ച സിബ് അഴിക്കാൻ നോക്ക്... എന്നിട്ട് എന്നോട് ഉള്ള ഇഷ്ടം വീണ്ടും പുറത്തേക്ക് കൊണ്ട് വന്നൂടെ... "


ഞാൻ അത് പറയുമ്പോൾ അവൾ ഒന്ന് ഞെട്ടി എന്നെ തന്നെ നോക്കി... എന്നിട്ട് ച്ചെ എന്നും പറഞ്ഞു മുഖം തിരിച്ചു... 


"അത് ഞാൻ കണ്ടു എന്ന് കരുതി നീ ടെൻഷൻ ആവുകയൊന്നും വേണ്ട... അത് കൊണ്ട് മാത്രം അല്ല എന്റെ റിച്ചുനു ഞാൻ കൊടുത്ത വാക്ക് പാലിക്കാൻ കൂടി വേണ്ടിയാ... നീ ഇങ്ങനെ കഷ്ടപ്പെടുന്നത് അവന് സഹിക്കുന്നുണ്ടാവില്ല... "


അത് കേട്ടപ്പോൾ തന്നെ മുഖം പൊത്തി ഒരു കരച്ചിൽ ആയിരുന്നു... അവളെ കയ്യിൽ പിടിച്ചു മാറ്റി കണ്ണീർ തുടക്കാൻ നിന്ന എന്റെ കയ് അവൾ തട്ടി മാറ്റി... 


"എനിക്ക് നിങ്ങളെ കാണുന്നത് പോലും ഇഷ്ടമല്ല... ഇവിടന്ന് പോകാൻ അല്ലേ പറഞ്ഞത്... "

വീണ്ടും എന്റെ നേരെ ചാടി... 


"നീ പറയില്ല എന്ന് എനിക്ക് അറിയാം... നീ പറഞ്ഞില്ല എങ്കിലും നിന്റെ മനസ് എനിക്ക് അറിയാം... പിന്നെ നിന്നെ കെട്ടാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞതാ... ഇനി അത് മാറ്റണം എങ്കിൽ ഞാൻ തന്നെ തിരുത്തി ചിന്തിക്കണം... അത് തിരുത്താൻ ഇപ്പൊ എനിക്ക് മനസില്ല... "


അപ്പോൾ തന്നെ അവൾ ഒരു നോട്ടം... അവളെ ഡയലോഗ് തിരിച്ചു കിട്ടിയതിന്റെ ഷോക്ക്‌ കൊണ്ടാവും... 


"തീരുമാനിച്ച ഡേറ്റ് ദിവസം സമയം ഒക്കെ നിന്നോട് പറയണം എന്നുണ്ട്... പക്ഷെ നീ അല്ലേ ആൾ എന്തെങ്കിലും ഒപ്പിച്ചു അത് കുളം ആക്കി കയ്യിൽ തരും... അത് കൊണ്ട് അതൊക്ക അതിന്റെ സമയത്ത് മാത്രം അറിഞ്ഞാൽ മതി... "


ഓൾ കലിപ്പായി തലയിണ എടുത്തു ഒരേറു തന്നു... വേറെ വല്ലതും ആണ് കയ്യിൽ കിട്ടിയത് എങ്കിൽ എന്റെ കാര്യം ഇപ്പൊ തീരുമാനം ആയേനെ 😖😖😖... 


അവൾ നോക്കി പേടിപ്പിക്കുന്നത് കണ്ട് കട്ടിലിൽ നിന്ന് താഴെ ഇറങ്ങാൻ നിന്ന എനിക്ക് അപ്പോൾ ആണ് ഇങ്ങോട്ടു വന്നതിന്റെ ഒരു കാര്യം കൂടി നടത്താൻ ഉണ്ടെന്ന് ഓർമ വന്നത്... 


തിരിച്ചു അവളെ അടുത്തേക്ക് പോകുന്നത് കണ്ട് അവൾ തുറിച്ചു നോക്കി... 


"അന്ന് നിന്റെ കയ്യിൽ ആരോ കേറി പിടിച്ചു എന്നൊക്കെ ആ മാനേജർ പറയുന്നത് കേട്ടല്ലോ... ആരാ അത്... "


"അത് പറയാൻ എനിക്ക് ഇപ്പൊ സൗകര്യം ഇല്ല... "


"സൗകര്യം എങ്ങനെ ഉണ്ടാക്കണം എന്ന് എനിക്ക് അറിയാം... "

അവൾ വീണ്ടും എങ്ങനെ എന്ന ബാവത്തിൽ എന്നെ നോക്കി... 


ആൾറെഡി ചുമരിൽ ചാരിയിരിക്കുന്ന അവളെ അടുത്തേക്ക് പോയി അവളുടെ മുഖം നോക്കി നിന്നു... എന്റെ മുഖം അവളിൽ അടുപ്പിച്ചു കൊണ്ടിരിക്കുന്നത് കണ്ട് അവൾ ഞെട്ടി... 


അവളെ മുഖത്തു നിന്ന് ഒലിച്ചു ഇറങ്ങുന്ന വിയർപ്പ് തുള്ളികൾ കാണുമ്പോ തന്നെ അറിയാം അവൾ എത്രമാത്രം പേടിക്കുന്നുണ്ടെന്നു... 


"അത് അതാരാണെന്ന് എനിക്ക് അറിയില്ല... ആദ്യയായിട്ടാ ഞാൻ അയാളെ കാണുന്നത്... വന്നപ്പോ തന്നെ അയാൾ എന്നെ നോക്കി എത്രയാ നിന്റെ റേറ്റ് എന്നൊക്കെ ചോദിച്ചു... ദേഷ്യം വന്ന ഞാൻ അയാളെ വിലക്കി... പക്ഷെ അപ്പോളേക്കും അങ്ങനെ അങ്ങ് പോയാലോ എന്നൊക്കെ ചോദിച്ചു കയ്യിൽ പിടിച്ചു... അതിന് ഞാൻ അയാളെ തല്ലി... 

അതിന് ആ മാനേജർ എന്നെ കുറെ ചീത്ത പറഞ്ഞു... ഒരാളും എന്റെ പക്ഷം പറയാൻ ഉണ്ടായിരുന്നില്ല... "


അതൊക്കെ അവൾ എന്നെ പേടിച്ചു തത്ത പറയുന്നത് പോലെ പറഞ്ഞു... അത് കേട്ടപ്പോൾ തന്നെ എന്റെ രക്തം തിളച്ചു മറിയുന്നുണ്ടായിരുന്നു... 


അത് ആരായാലും അവനെ ഞാൻ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ല... അത് ആരാണെന്ന് കണ്ട് പിടിച്ചു അവന്റെ സൂക്കേട് തീർക്കും ഈ റയാൻ എന്നൊക്കെ ചിന്തിച്ചു... 


അവളെ മുഖം കണ്ടപ്പോൾ വീണ്ടും ചിരി വന്നു... എന്റെ മുഖം തന്നെ നോക്കി പേടിച്ചു ഇരിക്കുകയാണ്... 


"അപ്പോൾ നീ ആ മാനേജരെ തല്ലിയത് എന്തിനായിരുന്നു...? "


ഇപ്പോളും അവളെ തൊട്ട് അടുത്ത് തന്നെ ഞാൻ ഉണ്ടായിരുന്നത് കൊണ്ട് അവൾ അപ്പോൾ തന്നെ അതിനും മറുപടി തന്നു... 


"അന്ന് എന്നെ അയാൾ ചീത്ത പറഞ്ഞപ്പോൾ തന്നെ കൊടുക്കാൻ വേണ്ടി വെച്ചതാ... അയാളെ ജോലിക്കാരെ പക്ഷം അല്ലേ അയാൾ നിൽക്കേണ്ടത്... 

പക്ഷെ ഇന്ന് എന്റെ സൗന്ദര്യം കണ്ടു കൊണ്ടാ ജോലി തന്നത് എന്ന് കൂടി പറയുന്നത് കേട്ടപ്പോൾ എല്ലാം കൂടി അങ്ങ് കൊടുത്തു... "


അപ്പോളാണ് ഒന്ന് മനസ് അറിഞ്ഞു ചിരിച്ചത്... അപ്പപ്പോ കൊടുത്തു വീട്ടിയാലെ ഇവൾക്ക് സമാദാനം കിട്ടൂ... 


"എല്ലാം പറഞ്ഞു ഇനി പൊയ്ക്കൂടേ...? "

അവളെ ചോദ്യം കേട്ട് അവളെ വീണ്ടും നോക്കി... 


"എല്ലാം ക്ലിയർ ആയി... 🤔🤔ഇനി എന്തോ ഒന്ന്... "


"ഇനിയെന്താ...? "😏😏


"അത്... ആ അത് ഒരു കണക്കു കൂടി ബാക്കിയുണ്ട്... നിന്നെ പോലെ തന്നെ അപ്പപ്പോ ഉള്ളത് അപ്പപ്പോ തന്നെ കൊടുത്തു വീട്ടണം... അല്ലെങ്കിൽ എനിക്ക് ഒരു സമാധാനം കിട്ടില്ല... "


അത് പറഞ്ഞപ്പോൾ തന്നെ എന്ത് എന്ന മട്ടിൽ അവൾ എന്നെ നോക്കി... 


അപ്പോൾ തന്നെ അവളുടെ അധരങ്ങൾ കീഴ്പ്പെടുത്തി... അടക്കി വെച്ച വികാരം ദേഷ്യം എല്ലാം അതിനോട് തീർത്തു... 


അവൾക്ക് ആ ഇരുപ്പിൽ നിന്ന് ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല... ഇനിയും വിട്ടില്ല എങ്കിൽ മറ്റു പലതിലും ഇത് ചെന്ന് എത്തും എന്ന് ഉറപ്പായപ്പോ അവളിൽ നിന്ന് വിട്ടു നിന്നു... 


അപ്പോളും അവൾ ഷോക്ക്‌ അടിച്ച കാക്കയെ പോലെ ഇരിക്കാ... അവളെ കവിളിൽ ഒന്ന് തട്ടിയപ്പോ ആണ് അവൾക്ക് ബോധം വന്നത്... 


അപ്പോൾ തന്നെ എന്നെ പിടിച്ചു തള്ളി... ഒരു അടി പോലും നീങ്ങിയില്ല എന്ന് കണ്ടപ്പോൾ തന്നെ അടങ്ങിയിരുന്നു... 


"ഇത് എന്തിനാ എന്ന് മനസ്സിൽ ആയോ... രാവിലെ എന്തൊക്കെയാ വിളിച്ചത് തെണ്ടി അലവലാതി എന്നൊക്കെയല്ലേ അതിന് വേണ്ടിയാ... ഇനി എന്നെ അങ്ങനെ ഒക്കെ വിളിക്കണം എന്ന് തോന്നുമ്പോ ഇത് ഓർത്താൽ മതി... 😜😜😜

വന്ന കാര്യം എല്ലാം ഇപ്പോളാ ഒന്ന് ക്ലിയർ ആയത്... അപ്പോൾ പിന്നെ ഇപ്പൊ റയുക്ക പോവാം... ഇനി വിവാഹത്തിന് കാണാം... അന്ന് ഇതിന്റെ ഒക്കെ ബാക്കി തരാം... "


എന്നൊക്കെ പറഞ്ഞു ഞാൻ അവിടന്നു ഇറങ്ങി... അപ്പോൾ തന്നെ അവൾ നീട്ടി ശ്വാസം വലിച്ചു പുറത്തേക്ക് വിട്ടു... എന്നിട്ട് അവിടെ ഉള്ള ഫോൺ എടുത്തു എന്റെ നേർക്ക് ഒരേർ... 


ഉള്ളതെല്ലാം നേരത്തെ പൊട്ടിച്ചത് കൊണ്ട് ആകെ ഉണ്ടായിരുന്ന ഫോൺ എടുത്തു എറിഞ്ഞു... അപ്പോൾ തന്നെ അത് ക്യാച്ച് ചെയ്തു അവളെ അടുത്തേക്ക് നടന്നു... 


അവൾ വീണ്ടും പേടിച്ചു വാ പൊത്തിപിടിച്ചു... കണ്ടപ്പോൾ തന്നെ ചിരിവന്നു... 


"ഇനി പുതിയ ഫോൺ ഒക്കെ ഞാൻ വാങ്ങിതരും എന്ന് കരുതിയാണോ ഇത് ഇപ്പൊ തന്നെ എറിഞ്ഞു പൊട്ടിക്കുന്നത്... നിനക്ക് ഓർമ്മയുണ്ടോ നിന്റെ ഒരു ഫോൺ ഞാൻ പൊട്ടിച്ചു പോയതിന് എന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചത്... ഇങ്ങനെ പോയാൽ കല്യാണം ഒക്കെ കഴിഞ്ഞാൽ നിനക്ക് ഈ ഫോൺ പൊട്ടിക്കാൻ മാത്രേ നേരം കാണൂ... "


അവൾ അപ്പോൾ ഒരു വളിച്ച ചിരിയും ചിരിച്ചു നിന്നു... 


"അപ്പോൾ പിന്നെ ഞാൻ പോവാ... പിന്നിൽ നിന്നുള്ള ആക്രമണം ഒഴിവാക്കിയാൽ നിനക്ക് കൊള്ളാം... "


അവളെ നോക്കി ഒന്ന് സൈറ്റ്അടിച്ചു ഞാൻ അവിടെ നിന്നും ഇറങ്ങി... ഇപ്പൊ മനസ് മുഴുവൻ അവൾ നിറഞ്ഞു നില്ക്കാ... വന്നപ്പോ തന്നെ നല്ലോണം ഉറങ്ങി... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



ബാക്കിയുള്ള ഉറക്കവും കൊണ്ടാ ആ കുരിപ്പ് പോയത്... ഉറങ്ങാൻ കഴിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമയം നീക്കി... 


അവൻ ഇത്രക്ക് തറയാണെന്ന് ഞാൻ കരുതിയില്ല... എന്തൊക്കെയാ അവൻ ചെയ്തത്... എന്നിട്ടും ഒന്ന് എതിർക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല... അവൻ എന്താ കരുതിയിട്ട് ഉണ്ടാവുക എന്നെ കുറിച്ച്... 


ഇനി അവൻ പറഞ്ഞത് പോലെ അവനെ ഞാൻ അവനെ ഇഷ്ടപ്പെടുന്നുണ്ടോ... ഞാൻ അന്ന് അടച്ചു വെച്ച സിബ് തനിയെ തുറന്നു വന്നോ 🤔🤔🤔... ഇല്ല റയുക്ക എനിക്ക് നിങ്ങളെ എന്റെ ഭർത്താവിന്റെ സ്ഥാനത്തു എനിക്ക് കാണാൻ കഴിയില്ല... 


ആരോടും കൂടുതൽ സംസാരിക്കില്ല എങ്കിലും അവരോട് ഒന്നിച്ചു ഇരുന്ന് ഫുഡ്‌ ഒക്കെ കഴിക്കാൻ തുടങ്ങി... 


നമ്മൾ റയുക്ക ഇന്നലെ ചെയ്തതും പറഞ്ഞതും ഒക്കെ ചിന്തിച്ചു അങ്ങനെ ഫുഡ്‌ കഴിക്കുമ്പോ ആണ് മാഷ് എന്നോട് അത് ചോദിച്ചത്... 


"മോളെ നിനക്ക് എതിർപ്പ് ഒന്നുമില്ലല്ലോ അല്ലേ...? "


മാഷ് അങ്ങനെ ചോദിക്കുമ്പോൾ ആണ് ഇവിടെ നടത്തിയ ചർച്ചയൊന്നും ഞാൻ കേട്ടില്ല എന്ന് അറിഞ്ഞത്... 


"അവൾക്ക് എന്ത് എതിർപ്പ് ഉണ്ടാവാൻ... അവൾക്ക് നൂറ് വട്ടം സമ്മതം ആയിരിക്കും... അവൾക്ക് ഇതിൽ പരം സന്തോഷം വേറെ എന്താ ഉണ്ടാവുക... "


എന്ന് കൂടി നമ്മളെ ഉമ്മ പറയുന്നത് കേട്ടപ്പോൾ തന്നെ എനിക്ക് ഒരു കല്യാണ കാര്യം ആണ് എന്ന് മനസ്സിൽ ആയത്... 


എന്റെ സമ്മതം ഒക്കെ ചോദിക്കണം എങ്കിൽ ആ റയു പറഞ്ഞത് പോലെ അവന്റെ കാര്യം ആവും എന്ന് കരുതി ഞാൻ എന്റെ സ്വഭാവം പുറത്ത് എടുത്തു... 


"സമ്മതം ആണെന്ന് ഉമ്മയോട് ആര് പറഞ്ഞു... എനിക്ക് സമ്മതം അല്ല... അവനെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം... പുറമെ കാണുന്നത് പോലെ അവൻ അത്ര നല്ലവൻ ഒന്നുമല്ല... ഒരു ചെറ്റ... അവനെ ഒക്കെ കല്യാണം കഴിക്കുന്നതിനെക്കാൾ നല്ലത് പോയി ചാവുന്നതാണ്... "


"ഇത്താ... നോ "😵😵😵😵


🤔🤔🤔അങ്ങേരെ തെറി വിളിച്ചതിന് ഇവൾ എന്തിനാ കിടന്നു തുള്ളുന്നത്... 


"നീ എന്തിനാ കിടന്നു തിളക്കുന്നെ...നിന്നെ പറ്റി ഞാൻ ഒന്നും പറഞ്ഞില്ലല്ലോ... "


"നിങ്ങൾക്ക് അയാളെ നേരത്തെ അറിയോ...? "


🤔🤔ഇത് ഞാൻ ഉദ്ദേശിച്ചത് അല്ലേ... 


"അറിയോന്ന് ചോദിച്ചാൽ...😖😖അങ്ങനെ ഒന്നും ഇല്ല... "


"നീ എന്തിനാ ഇങ്ങനെ ഒക്കെ കിടന്നു തുള്ളുന്നത്... ഞങ്ങൾ അവനെ കുറിച്ച് നല്ലോണം ആലോചിച്ചു... നല്ല ആലോചനയാണ്... പോരാത്തതിന് ഇവളെ പഠിപ്പിക്കുന്ന സാറും... പിന്നെ നിനക്ക് എന്താ കുഴപ്പം... "


😰😰ഞാൻ എന്താ ഇങ്ങനെ ആയി പോയത്... 


"ഏയ് ഒന്നുല്ല ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചു കൊണ്ട്... "

എന്നൊക്കെ പറഞ്ഞു ഒരു വിധം ഒപ്പിച്ചു... 


എന്നാലും എന്റെ ഫറു ഇത്രക്ക് വലിയ പെണ്ണൊക്കെ ആയോ... 


"അല്ല ഇത്ത... ഇങ്ങള് ഇപ്പൊ ചീത്ത പറഞ്ഞത് എന്റെ ചെക്കനെ അല്ലല്ലോല്ലേ... "


😬😬ഇവളെ സംശയം പിന്നെ എന്ത് തീർന്നാലും തീരില്ല... 


"അല്ല നിന്നെ കുറിച്ചാ എന്തെ... "


അവളുമായി തല്ല് കൂടാൻ പണ്ടത്തെ പോലെ മൂഡ് ഇല്ലാത്തോണ്ട് മുറിയിലെക്ക് ഓടി... 




~~~~~~~~~~~~~~~~~~~~~~




ഇന്ന് ഫറുന്റെ എൻഗേജ്മെന്റ്... ഇവിടെ നിന്ന് അവർക്കൊക്കെ ഒരു ചോദ്യം ആയി മുന്നിൽ നില്കാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാൻ മുങ്ങാൻ തീരുമാനിച്ചു... 


ഫറു കരഞ്ഞു പിഴിഞ്ഞ് അത് കുളം ആക്കി... എങ്കിലും അവർ വരുന്നതിനു മുമ്പ് മാറി നിൽക്കണം എന്ന ചിന്ത മാത്രേ മനസ്സിൽ ഉള്ളൂ... 


ഇന്ന് ഒരു ദിവസം മാറി നിൽക്കണം... ഉമ്മിയെ അന്ന് വന്നതിന് ശേഷം കണ്ടിട്ടില്ല... ഒന്ന് കാണാൻ ഉള്ള ആഗ്രഹം ഒക്കെ വന്നു തുടങ്ങി... 


"ഇത്താ എന്നാലും ഇങ്ങള് പോകാന്നു വെച്ചാൽ പിന്നെ എനിക്ക് അവർ വരുമ്പോ ഉള്ള ധൈര്യം ഒക്കെ പോകും... ഇങ്ങള് പോകല്ലേ പ്ലീസ്... "


"നിന്റെ ധൈര്യം കൂട്ടാൻ അല്ലേടി സഹ... പിന്നെ ഞാൻ അവർ വരുമ്പോ ഇല്ലാതെ ഇരിക്കുന്നത് അല്ലേ നല്ലത്... ഞാൻ ഇവിടെ നിന്നാൽ എന്തെങ്കിലും എടങ്ങേറ് ഉണ്ടാകും നിനക്ക് അറിയില്ലേ ഒരു ശകുനപ്പിഴയാടി ഞാൻ... "


"എന്തൊക്കെയാ ഈ പറയുന്നത് മോളെ... "

എന്നും പറഞ്ഞു ഉമ്മച്ചിയും കരഞ്ഞു തുടങ്ങി... ഫസിത്ത വരുന്നതിന് മുമ്പ് പോണം... 


ആരുടെ മുന്നിലും പണ്ടത്തെ പോലെ നില്കാൻ ഒരു ധൈര്യം ഇല്ലാത്ത പോലെ... എല്ലാരും വീട് വിട്ടു പോകുന്നത് പോലെ യാത്രയാക്കി... നാളെ തന്നെ ഇങ്ങോട്ടു വരും എന്ന് പറഞ്ഞു എങ്കിലും അവർക്ക് മാത്രം അല്ല എനിക്കും ഉണ്ട് ഹൃദയം പൊട്ടുന്ന സങ്കടം... 


ഫറു നിന്റെ കാര്യം നല്ല രീതിയിൽ തന്നെ നടക്കണം... ഞാൻ അവർക്ക് മുന്നിൽ ചോദ്യചിന്നം ആകുമ്പോ മാഷേ മുഖത്തുണ്ടാകുന്ന സങ്കടം ഒരു പക്ഷെ എനിക്ക് താങ്ങാൻ പറ്റി എന്ന് വരില്ല... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



രാവിലെ തന്നെ കാളിംഗ് ബെൽ കെട്ട് നോക്കിയപ്പോ മുന്നിൽ നിക്കുന്ന കോപ്പിനെ കണ്ട് അന്തം വിട്ടു അങ്ങനെ നിന്നു... 


അപ്പൊ അവൾ ഒന്ന് പുഞ്ചിരിച്ചു... ഇതിന് ഇങ്ങനെ ചിരിക്കാൻ ഒക്കെ അറിയോ എന്ന് വരെ തോന്നിപ്പോയി... 


"നിന്നെ കെട്ടികഴിഞ്ഞു ഇങ്ങോട്ടു കൂട്ടാം എന്ന് പറഞ്ഞത് അല്ലേ... അതിന് മുമ്പേ ഇങ്ങോട്ടു പെട്ടിയും കിടക്കയും എടുത്തു വന്നോ...? "


"ദേ മാറു അങ്ങോട്ടേക്ക്... "

എന്നും പറഞ്ഞു എന്നെ പിടിച്ചു തള്ളി അവൾ അകത്തു കയറി... 


ഓടി ചെന്ന് ഉമ്മിയെ കെട്ടിപ്പിടിച്ചു... അപ്പൊ ഇവൾ ഇത്രയും ടൈം ചിരിച്ചത് ഉമ്മിയോട് ആണല്ലേ... എന്നിട്ട് എന്റെ നേരെ തിരിഞ്ഞു ഒരു ഡയലോഗ്... 


"ഞാൻ എന്റെ റിച്ചുന്റെ ഉമ്മിയെ കാണാൻ വന്നതാ... "


പിന്നെ രണ്ടും അങ്ങോട്ട്‌ തുടങ്ങി... ഒരാളെ വന്നുള്ളൂ എങ്കിലും ചെവിതല കേൾക്കാൻ സമ്മതിക്കാതെ എന്തൊക്കെയോ പറയുന്നു...


പിന്നെ ഫുഡ്‌ ഒക്കെ അവൾ തന്നെ ഉണ്ടാക്കി എല്ലാം എടുത്തു തരും എങ്കിലും ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല... 


"ഉമ്മി ഇന്ന് ഫറുന്റെ എൻഗേജ്മെന്റ് ആണ്... അവളെ ക്ലാസ്സ്‌ സാർ തന്നെയാണ് അവളെ കെട്ടുന്നത്... നല്ല പയ്യനാ... അവളെ ഭാഗ്യം... അവൾക്കും ടീച്ചർ ആവാൻ ആണ് ആഗ്രഹം... അവർ അതൊക്കെ നടത്തി കൊടുക്കുകയും ചെയ്യും... "


അവൾ അത് പറഞ്ഞപ്പോൾ മുഖത്തു സന്തോഷം ഉണ്ടെങ്കിലും അവളെ ജീവിതം മാത്രം ഇങ്ങനെ ഒന്നും അല്ലാതെ നിൽക്കുന്നതിന് ഉള്ളിൽ സങ്കടം ഉള്ളത് പോലും തോന്നി... 


ഇടക്ക് വിളിച്ചു എന്തായി എന്നൊക്കെ ചോദിച്ചു നഖം ഒക്കെ കടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് ഒക്കെ കാണാം... 


ഇവിടെ ആണെങ്കിലും മനസ് മുഴുവനും അവിടെയാണ് ഉള്ളത് എന്ന് അവളെ പ്രവൃത്തിയിൽ തന്നെ മനസിലാക്കാം... പിന്നെ എന്തിനാ ഇങ്ങോട്ടു ഇത്രയും കഷ്ടപ്പെട്ട് വന്നത്... 


എന്തൊക്കെയോ ചോദിക്കണം എന്നൊക്കെ ഉണ്ട്... പക്ഷെ എങ്ങനെ തുടങ്ങും ഇങ്ങോട്ടു ഒന്ന് നോക്കുക എങ്കിലും ചെയ്താൽ അല്ലേ എന്തെങ്കിലും ചോദിക്കാൻ പറ്റൂ... 


"എന്റെ മോളെ പിന്നെ എന്തിനാ ഇന്ന് തന്നെ ഇങ്ങോട്ടു വന്നത്... വേറെ ഒരുദിവസം വന്നു കൂടായിരുന്നോ... ഇതിപ്പോ നീ ഇവിടെ കിടന്നു ഇങ്ങനെ ടെൻഷൻ അടിക്കുന്നത് എന്തിനാ... "


നമ്മളെ മനസ്സിൽ ഉള്ളത് തന്നെ ഉമ്മി ചോദിച്ചു... 


"ഉമ്മി ഞാൻ അവിടെ നിന്നിട്ടു വേണം അതൊക്കെ കുളം ആവാൻ... അല്ലെങ്കിലും എന്ത് നല്ല കാര്യം നടക്കുന്നുണ്ടെങ്കിലും ഞാൻ അവിടെ ഉണ്ടോ അതൊക്കെ പൊട്ടി പൊളിഞ്ഞു പോകും... എന്താണാവോ എനിക്ക് മാത്രം ഇങ്ങനെ ഒക്കെ... ഭയങ്കര തലയിൽ എഴുത്ത് ആണ് എന്റേത്... അതൊക്കെ എഴുതിയ പേന എവിടെ എങ്കിലും വീണാൽ ആ സ്ഥലം വരെ ഗതി പിടിക്കാത്ത ഒരു അവസ്ഥ... "


ശരിക്കും അവളിൽ നിന്ന് അതൊക്കെ കേട്ടപ്പോൾ നെഞ്ച് പൊട്ടുന്ന പോലെ തോന്നിപ്പോയി... 


"നീ എന്തൊക്കെയാ മോളെ ഈ പറയുന്നത്... ഇങ്ങനെ ഒക്കെ ആണോ നിന്റെ ഉള്ളിൽ... "

എന്നൊക്കെ ചോദിച്ചു ഉമ്മി കരഞ്ഞു... 


അവളെ ഡയലോഗ് കേട്ടപ്പോൾ മുതൽ തറപ്പിച്ചു നോക്കുന്നത് കണ്ട അവൾ വീണ്ടും തുടങ്ങി...


"എന്നെ കുറിച്ച് ഒരു മഹാൻ പറഞ്ഞത് എന്താന്ന് അറിയോ... പാപി ചെല്ലുന്ന ഇടം പാതാളം എന്ന്... "

അതും പറഞ്ഞു എന്നെ നോക്കി... ആ മഹാൻ ഞാൻ ആണെന്ന് എനിക്ക് അറിയാം... 


അവളുടെ ജീവിതം ഈ പറയുന്നത് പോലെയല്ല എന്നൊക്കെ അവളെ ബോധ്യപ്പെടുത്തണം... നല്ലൊരു ജീവിതം അവൾക്ക് കൊടുക്കാൻ കഴിയണേ പടച്ചോനെ... അവളെ കണ്ണ് ഒരിക്കൽ പോലും നിറയാൻ പാടില്ല എന്നൊക്കെ ചിന്തിച്ചു മുറിയിൽ ചെന്നു... 


ഉമ്മി അപ്പൊ തന്നെ പിന്നാലെ വന്നു... 


"അവളെ ഉള്ളിൽ ഉണ്ടായ സങ്കടം ആണ് അവൾ പോലും അറിയാതെ പുറത്ത് വന്നത്... നീ എനിക്ക് ഒരു വാക്ക് തന്നിരുന്നു... അതൊക്കെ നീ മറന്നു അല്ലേ... "


"മറന്നിട്ടില്ല ഉമ്മി... അവളെ പെരുമാറ്റം തന്നെ കണ്ടില്ലേ എന്നെ അവോയ്ഡ് ചെയ്താ അവളെ നടപ്പ്... ഇനി കെട്ടണം എന്നും പറഞ്ഞു പോയാൽ അവളെ റിയാക്ഷൻ എങ്ങനെ ആവും എന്ന് ഉമ്മി തന്നെ ചിന്തിച്ചു നോക്ക്... എന്റെ സമ്മതം ആയിരുന്നില്ല ഉമ്മി വാങ്ങേണ്ടിയിരുന്നത്... ഞാൻ ഇപ്പോളും റെഡിയാണ് പോയി അവളെ മനസ് മാറ്റാൻ നോക്ക്... "


"അത് ഞാൻ ആണോ മാറ്റേണ്ടത് നീയല്ലേ... നീ എന്താടാ ഇങ്ങനെ ആയി പോയത്... നിന്റെ സ്ഥാനത്തു റിച്ചു ആണെങ്കിൽ അവൾ എപ്പോ ഇവിടെ എന്റെ മരുമകൾ ആയി വന്നു എന്ന് ചോദിച്ചാൽ മതി... അവൻ അന്ന് അവളെ സമ്മതം ഒന്നും വാങ്ങിയിട്ടല്ല അവളെ കെട്ടിയത്... നിനക്ക് ഇപ്പൊ എല്ലാം ഞാൻ നടത്തി തരണം അല്ലേ... "


എന്നൊക്കെ പറഞ്ഞു കൊണ്ട് ഉമ്മി എന്നെ ഒരു കൊച്ചാക്കി അങ്ങ് പോയി... ഇതിപ്പോ മമ്മൂട്ടി പറഞ്ഞത് പോലെ ഒരു പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ മോൾ ആണെങ്കിൽ ഞാൻ നടത്തി കാണിക്കും... ഇവൾ ആയോണ്ട് ഒരു പേടി 😪😪😪... 


രാത്രി അവൾ രാവിലെ തന്നെ പോകും എന്ന് ഉമ്മിയോട് പറയുന്നത് കേട്ടു... ഉമ്മി അപ്പൊ തന്നെ എന്നോട് എന്തൊക്കെയോ കണ്ണ് കൊണ്ട് കാണിച്ചു മാറി നിന്നു... 


എന്താണെന്ന് ഉമ്മിയുടെ ആക്ഷൻ കണ്ടപ്പോൾ തന്നെ മനസ്സിൽ ആയെങ്കിലും എങ്ങനെ പറഞ്ഞു തുടങ്ങും എന്ന് ചിന്തിച്ചു നിന്നു... എങ്ങനെയൊക്കെയോ പറയാൻ തന്നെ തീരുമാനിച്ചു... 


അപ്പൊ തന്നെ അവൾ അവിടന്നു പോകുന്നത് കണ്ടു പെട്ടെന്ന് പറയാൻ ഉദ്ദേശിച്ചത് പറയാം എന്ന് കരുതി അവളെ കയ്യിൽ പിടിച്ചു... അവൾ അതും വിടുവിച്ചു കൊണ്ട് ഭീഷണിയോടെ ഒന്ന് നോക്കി മുകളിലെക്ക് പോയി... 


രാവിലെ പോകുന്നതിന് മുമ്പ് എങ്ങനെ പറയും എന്നൊക്കെ ചിന്തിച്ചു ഉറങ്ങാൻ ഒന്നും പറ്റിയില്ല... എങ്ങനെഒക്കെയോ നേരം വെളുപ്പിച്ചു... 


രാവിലെ തന്നെ കണ്ടത് എന്റെ ഡ്രസ്സ്‌ ഒക്കെ മിനുക്കി വെച്ചിരിക്കുന്നത് ആണ്... അത് കണ്ടപ്പോൾ ഇവൾക്ക് എന്നോട് വലിയ ദേഷ്യം ഒന്നുമില്ല എന്ന് മനസ്സിൽ ആയി... 


റെഡി ആയി വരുമ്പോൾ തന്നെ ഫുഡ്‌ ഒക്കെ അവൾ തന്നെ എടുത്തു തന്നു... ഇടക്ക് അവളെ നോക്കി എങ്കിലും നോ മൈൻഡ്... ഉമ്മി ഇതൊക്കെ കണ്ട് തടിക്ക് കയ്യും കൊടുത്തു ഇരിക്കുന്നു... 😓😓😓


അവൾ അപ്പൊ തന്നെ റെഡി ആയി വന്നു ഉമ്മിയുടെ അടുത്ത് ചെന്നു പോവാണെന്ന് പറഞ്ഞു... ഉമ്മി കരഞ്ഞു കൊണ്ട് അവളെ കെട്ടിപ്പിടിച്ചു... എനിക്കും വലിയ വിഷമം ആയി... 


ഇറങ്ങാൻ നേരം ആണ് ഉമ്മി ഇവളെ അവിടെ വരെ ആക്കാൻ പറഞ്ഞത്... അവളോട്‌ തുറന്നു സംസാരിക്കാം എന്നൊക്കെ കരുതി സമ്മതിച്ചു... പറയാൻ വേണ്ടി വാ തുറന്നതും അവൾ തുടങ്ങി... 


"റയുക്കാ ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ...? "


🤔🤔ഒന്ന് ഞെട്ടി എങ്കിലും അവളെ നോക്കി സമ്മതിച്ചു... 


"നിങ്ങൾ ഒരു പെണ്ണ് കെട്ടണം... നിങ്ങൾ ഇപ്പോളും നല്ല മൊഞ്ചൻ ആയോണ്ട് സ്റ്റുഡന്റസ് ഒക്കെ ക്യു നില്കാന്ന് അല്ലേ പറഞ്ഞത്... "


കേട്ടപ്പോൾ തന്നെ ഒന്ന് കൊടുക്കാൻ തോന്നി എങ്കിലും ഇപ്പോളും മൊഞ്ചൻ ആണെന്ന് സമ്മതിച്ചത് കേട്ട് ചിരി വന്നു... 


"ആ പാവം പിടിച്ച ഉമ്മിയെ എത്ര കാലം എന്ന് വെച്ച ഇങ്ങനെ സങ്കടപ്പെടുത്തുന്നത്... പാപം കിട്ടും ഇനിയും ഇങ്ങനെ തനിച്ചാക്കിയാൽ... അത് കൊണ്ട് എത്രയും പെട്ടെന്ന് നല്ല ഒരു പെണ്ണിനെ കെട്ടണം... മൊഞ്ച് ഒന്നും ഇല്ലെങ്കിലും ഉമ്മിയെ പൊന്ന് പോലെ നോക്കണം അങ്ങനെ ഒരുത്തിയെ കെട്ടണം... "


😏😏റേഡിയോ ഓൺ ആക്കി... ഉമ്മിയെ പൊന്ന് പോലെ ഒക്കെ നോക്കാൻ നിന്നെ കൊണ്ടേ പറ്റൂ മോളെ എന്നൊക്കെ പറയണം എന്നുണ്ട്... അതിന് വാ തുറക്കാൻ സമ്മതിക്കില്ല കുരിപ്പ്... 


"എത്രയും പെട്ടെന്ന് കെട്ടുന്നോ അത്രയും വേഗം ഉമ്മിയുടെ സങ്കടം ഒക്കെ മാറിക്കിട്ടും... എന്തിനാ ആ പാവത്തിനെ ഇങ്ങനെ ഒക്കെ നിങ്ങൾ കരയിപ്പിക്കുന്നത്... "


"നിന്നോട് ഞാൻ അത് തിരിച്ചു ചോദിക്കട്ടെ നീ എന്തിനാ ആ പാവം മാഷിനെയും ഉമ്മയെയും ഇങ്ങനെ ഒക്കെ കഷ്ടപ്പെടുത്തുന്നത്... നിനക്ക് എന്നോട് പറഞ്ഞത് പോലെ മറ്റൊരു ജീവിതം തിരഞ്ഞെടുത്തുടെ..."


അപ്പൊ അവൾ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി... 


"ഉമ്മി പറയുന്നത് നിന്നെ മാത്രേ മരുമകൾ ആയി വേണ്ടൂന്നാ... എനിക്കും ഇപ്പൊ കെട്ടുന്നുണ്ടെങ്കിൽ അത് നിന്നെ മതി എന്ന ചിന്ത മാത്രമാ..."


"അയ്യട അത് അങ്ങ് മറന്നേക്ക്... ഞാൻ ഇനി എന്തായാലും അങ്ങനെ ഉള്ള കടും കയ് ഒന്നും ചെയ്യില്ല... ഇങ്ങൾക്ക് സ്റ്റുഡന്റസ് ഒക്കെ ഇങ്ങനെ നിൽകുമ്പോൾ അതിൽ നിന്ന് നല്ല ഒന്നിനെ നോക്കി തിരഞ്ഞെടുത്തു അതിനെ അങ്ങ് കെട്ടിക്കൂടെ... "


"ഞാൻ ഒരു സത്യം പറയട്ടെ അന്ന് ഞാൻ പറഞ്ഞ ആ സ്റ്റുഡന്റ് ആരാണ് എന്ന് അറിയോ... നീയാണ്... നീയല്ലേ എന്റെ ഫസ്റ്റ് സ്റ്റുഡന്റ്... അപ്പൊ പിന്നെ നിന്നെ തന്നെ കെട്ടാം അല്ലേ... നീ ഒന്ന് മൂളിയാൽ മാത്രം മതി... അതിനു വേണ്ടിയാ ഞാൻ കാത്തു നില്കുന്നത്... "


അവൾ തലയും താഴ്ത്തി എന്തൊക്കെയോ ചിന്തിച്ചു കൂട്ടി പിന്നെയും തുടങ്ങി... 


"എനിക്ക് ആരെയും ഇനി സ്നേഹിക്കാൻ പറ്റില്ല... ഞാൻ ആരെ എങ്കിലും ഒന്ന് മനസ് അറിഞ്ഞു സ്നേഹിച്ചാൽ അപ്പൊ വരും പടച്ചോൻ... എന്നിട്ട് അതിനെ എന്നിൽ നിന്നും അടർത്തിഎടുക്കും... അപ്പൊ പിന്നെ പടച്ചോനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ആരെയും സ്നേഹിക്കാൻ ഒന്നും നില്ക്കാറില്ല... വെറുതെ എന്നെ കെട്ടി നിങ്ങളെ ജീവൻ കൂടി കളയേണ്ട... "


കണ്ണീർ ഒക്കെ തുടച്ചു വീണ്ടും ചിരിച്ചു കൊണ്ട് പറഞ്ഞു... 


"ഇനി ഇത് കേട്ട് എനിക്ക് ഇഷ്ടം ആണ് പറയാത്തതാണ് എന്നൊന്നും പറഞ്ഞു വന്നേക്കരുത്... എന്റെ തീരുമാനം അറിയാലോ അത് മാറ്റാൻ എനിക്ക് ഈ ജന്മം പറ്റില്ല... എന്റെ റിച്ചുന്റെ കുറെ ഓർമ്മകൾ കരയാനും ചിരിക്കാനും ഒക്കെ ആയി ഒരുപാട് ഉണ്ട്... അതിൽ തന്നെ കഴിഞ്ഞു കൊള്ളാം... "


അവളെ വീട് എത്തുന്നത് വരെ പിന്നെ ഒന്നും മിണ്ടിയില്ല... തിരിച്ചു അങ്ങോട്ട്‌ പറയാൻ എനിക്ക് വാക്കുകൾ കിട്ടിയില്ല... 


ഇറങ്ങി പോവുമ്പോ അവൾ എന്നിലേക്ക് തിരിഞ്ഞു ഒന്ന് കൂടി പറഞ്ഞു... 


"പ്ലീസ് ഉമ്മിയെ ഇനിയും കഷ്ടപ്പെടുത്തരുത്... "

അവൾ എന്റെ വണ്ടി ഗേറ്റ് കടക്കുന്നത് വരെ എന്നെ നോക്കി നില്കുന്നത് എനിക്ക് കാണാം ആയിരുന്നു... 


എന്തിനെന്നുപോലും അറിയാതെ കണ്ണുകൾ അപ്പോഴും നിറഞ്ഞു കൊണ്ടിരുന്നു... 


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


ഫറുന്റെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു അവിടെ ഉള്ളത് ഒക്കെ ഉമ്മയോടും പറഞ്ഞു കൊടുത്തു... ഉമ്മ പറഞ്ഞു കേട്ടടുത്തോളം ചെക്കൻ ഒരു സംഭവം ആണെന്ന് മനസ്സിൽ ആയി... 


ഇനി അവനെ അവൾ ചീത്ത ആക്കാതെ ഇരുന്നാൽ മതി... 🙄🙄🙄ആ ചെക്കൻ അവളെ നന്നാക്കിയാൽ മതിയായിരുന്നു... ഫോട്ടോ ഒക്കെ ഉമ്മ കാണിച്ചു തന്നു ഒരു ചുള്ളൻ... 


നമ്മൾ പിന്നെ ഒരു ഉറക്കം ഉറങ്ങി... തലയിൽ ആരോ തലോടും പോലെ തോന്നിയാണ് പിന്നെ കണ്ണ് തുറന്നത്... ടൈം ഒക്കെ രാത്രിയിലേക്ക് കലാഷിച്ചു എന്ന് അപ്പോഴാണ് അറിഞ്ഞത്... 


"മോളോട് എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്... "

എന്നും പറഞ്ഞു മാഷ് തുടങ്ങി... 


"അതിന് എന്തിനാ മാഷേ ഒരു മുഖവുര... എന്നോട് എന്തും മാഷിന് പറയാം... "


അതും പറഞ്ഞു മാഷിന് എന്താണ് പറയാൻ ഉള്ളത് എന്ന് അറിയാൻ ആ മുഖം തന്നെ നോക്കി നിന്നു... 


"അവരൊക്കെ നിന്നെ കുറിച്ച് ചോദിച്ചു... അവർക്ക് നിന്റെ കാര്യത്തിൽ വലിയ സങ്കടം ഒക്കെ ഉണ്ട്... മൂത്തത് ഇങ്ങനെ നിൽകുമ്പോൾ ഇളയതിനെ എങ്ങനെ ഇവൻ കെട്ടും എന്നൊക്കെ അവർ ചോദിച്ചു... "


"മാഷ് എന്താ ഈ പറയുന്നത്... എനിക്ക് ഒന്നും മനസ്സിൽ ആയില്ല... "


"അത്... അത് മോളെ അവർ പറഞ്ഞു ഫറുന്റെ കല്യാണത്തിന് മുമ്പ് നിന്റെത് നടത്താൻ... "


എന്നും പറഞ്ഞു മാഷ് എങ്ങോട്ടോ നോക്കി നിന്നു... 


"അതിന് ഞാൻ അവരെ കണ്മുന്നിൽ പോലും ചെന്നില്ലല്ലോ മാഷേ... ഇനി ഒരിക്കലും ചെല്ലുകയും ഇല്ല... അവളെ കല്യാണത്തിന് പോലും അവരെ കണ്മുന്നിൽ ചെല്ലാൻ നിക്കാതെ എങ്ങോട്ടെങ്കിലും മാറി നിന്നോളം... "


"അത് നീ അങ്ങനെയെ ചെയ്യൂ എന്ന് എനിക്ക് അറിയാം... എന്റെ മോൾ എല്ലാരേം മുന്നിൽ തല ഉയർത്തി നിൽക്കണം... അതാ ഈ മാഷിന്റെ ആഗ്രഹം... "


ഒന്നും മനസ്സിൽ ആവാതെ മാഷേ മുഖത്തു തന്നെ നോക്കി നിന്നു... 


"നിനക്ക് രണ്ട് മൂന്നു തവണ ആയി ഒരു ആലോചന വരുന്നു... നീ സമ്മതിക്കില്ല എന്ന് അറിയുന്നത് കൊണ്ട് കാര്യം ആക്കിയില്ല ആരോടും പറഞ്ഞുമില്ല... പക്ഷെ ഇപ്പോളും അവർക്ക് സമ്മതം ആണെന്ന് പറഞ്ഞു... ഫറുന്റെ കല്യാണത്തിന് മുമ്പ് നമുക്ക് അത് അങ്ങ് നടത്താം അല്ലേ മോളെ... അവർ ആണെങ്കിൽ തിരക്ക് കൂട്ടുന്നുമുണ്ട്... നാളെ തന്നെ ജസ്റ്റ്‌ ഒന്ന് നിന്നെ കാണാൻ വരും എന്ന് പറഞ്ഞു... "


"😵😵മാഷേ... "


"എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ നിങ്ങൾ സമ്മതിച്ചു അല്ലേ...എനിക്ക് പറ്റില്ല അവർ വരുമ്പോൾ ഞാൻ എങ്ങോട്ടെങ്കിലും പോയിക്കോളാം... "


"നീ എങ്ങോട്ടെങ്കിലും പോയാലും ഇവിടേക്ക് അല്ലേ തിരിച്ചു വരേണ്ടത്... അപ്പോളും ഞങ്ങളെ നെഞ്ചിൽ തീയാ... നീ ഇങ്ങനെ ഞങ്ങളെ മുന്നിൽ നിൽകുമ്പോൾ അത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആണ്... ഇനി നീ ആയിട്ട് അവളെ ജീവിതത്തിൽ തടസം ഉണ്ടാക്കല്ലേ മോളെ... അവർ നാളെ വന്നു ഒന്ന് കണ്ട് പൊയ്ക്കോട്ടേ പിന്നെ ആലോചിച്ചു തീരുമാനിക്കാം... നിനക്ക് നല്ലതു മാത്രം അല്ലേ ഞങ്ങൾ ചെയ്യൂ... "


എന്നൊക്കെ പറഞ്ഞു മാഷ് പോയി... ഒന്നും പറയാൻ കഴിയാതെ ഒരു മൂലയിൽ ഇരുന്ന് ഒരുപാട് കരഞ്ഞു... 


എന്റെ ജീവിതം എല്ലാർക്കും ഒരു തടസം ഉണ്ടാവാൻ വേണ്ടി മാത്രം... ബുദ്ധിമുട്ട് ആണ് ഞാൻ എന്ന് മാഷ് പറയാതെ പറഞ്ഞു... എന്റെ ഫറു അവളെ ജീവിതം ഞാൻ ആയിട്ട് ഇല്ലാതാക്കും എന്ന് അവരൊക്കെ കരുതിയോ... 


എല്ലാർക്കും ഒരു ഭാരം ആകാൻ വേണ്ടി മാത്രം എന്തിനാ എന്റെ ജന്മം ഇവിടെ ബാക്കി വെച്ചു പോയത് റിച്ചു... എന്നെയും കൂടെ കൊണ്ട് പോകാം ആയിരുന്നില്ലേ... 


കരഞ്ഞു കൊണ്ട് അവിടെ ഇരുന്ന് എപ്പോളോ ഉറക്കിൽ വീണു... പിന്നെ ഉമ്മ വന്നു വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്... 


"ഇത് എന്തൊരു ഇരിപ്പാ മോളെ... എന്താ നിന്റെ കോലം ഒക്കെ ഇങ്ങനെ... ഞങ്ങൾ നിനക്ക് നല്ലത് മാത്രം അല്ലേ ചെയ്യൂ... "


എന്നൊക്കെ പറഞ്ഞു ഉമ്മ അവിടന്നു എണീപ്പിച്ചു നിർത്തി... 


"മോൾ വേഗം റെഡി ആയി താഴേക്ക് വാ... അവരൊക്കെ വന്നിട്ടുണ്ട്... "


"ഞാൻ വരില്ല... എനിക്ക് ആരെ മുന്നിലും ചെന്ന് നില്കാൻ പറ്റില്ല... ഇവിടന്ന് പോ... പോകാൻ അല്ലേ പറഞ്ഞത്... "


ഉമ്മയാണ് എന്നൊന്നും നോക്കാതെ പിടിച്ചു തള്ളി മുടിയൊക്കെ വലിച്ചു ഇളക്കി എന്തൊക്കെയോ പറഞ്ഞു... എന്താ ചെയ്യേണ്ടത് എന്നൊക്കെ അറിയാൻ പറ്റാത്ത ഭ്രാന്ത് പിടിക്കുന്ന പോലെ ഉള്ള ഒരു അവസ്ഥ... 


ഉമ്മ പിന്നെ ഒന്നും പറയാൻ നില്കാതെ താഴേക്ക് പോയി... വീണ്ടും അവിടെ ഇരുന്ന് കയ്യിൽ കിട്ടിയത് ഒക്കെ എറിഞ്ഞു മുഖം പൊത്തിപിടിച്ചു ഒരുപാട് കരഞ്ഞു... 


"ഹലോ മാഡം... "


എന്നൊരു വിളി കേട്ട് തല ഉയർത്തി നോക്കി... 


ശബ്ദം കേട്ട് തല ഉയർത്തി നോക്കിയപ്പോ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു പെട്ടെന്ന് തന്നെ എണീറ്റു... 


എവിടെയോ വെച്ചു കണ്ടത് പോലെ തോന്നി എങ്കിലും ഒന്നും ഓർക്കാൻ പറ്റിയില്ല... 


"ഇയാൾ എന്താ എന്നെ ആദ്യയായിട്ടു കാണുന്ന പോലെ നോക്കുന്നത്... എന്നെ ഇത്രയും പെട്ടെന്ന് മറന്നോ...? "


മറുപടി കൊടുക്കാൻ ആവാതെ അവിടെ തന്നെ നിന്നു... 


"ഇയാൾ എന്താ എന്നെ നോക്കിപേടിപ്പിക്കുന്നത്... ഞാൻ തന്നെ ഒന്ന് കാണാൻ വന്നു എന്നെ ഉള്ളൂ... "


അത് കേട്ടപ്പോൾ ആണ് ഇയാൾ ആണ് മാഷ് പറഞ്ഞ ആൾ എന്ന് മനസിലായത്... 


"ഇപ്പോഴും എന്നെ മനസ്സിൽ ആയില്ല അല്ലേ... അപ്പോൾ ഞാൻ തന്നെ പറയാം... iam ഷാഹിർ... "


അത് കൂടി കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല... 


"താൻ എന്തിനാ എന്റെ മുറിയിൽ വന്നത്... എന്നെ കാണാൻ ഒന്നും ആരോടും വരാൻ ഒന്നും ഞാൻ പറഞ്ഞില്ല... ഇവിടന്ന് പോകാൻ നോക്ക്... "


"ഹ അത് എങ്ങനെ ശരിയാവും... ഞാൻ തന്നെ കാണാൻ മാത്രം അല്ല കെട്ടാനും കൂടിയാ വന്നത്... അപ്പോൾ പിന്നെ അത് കൂടി നടത്തി അങ്ങ് പോയേക്കാം... "


"😬😬ദേ ഇവിടന്ന് പോകാൻ ആണ് പറഞ്ഞത്... അല്ലെങ്കിൽ ഞാൻ എന്താ ചെയ്യന്നു എനിക്ക് തന്നെ അറിയില്ല... "


അതൊക്കെ കേട്ടിട്ടും അവന് ഒരു കൂസലും ഇല്ല... 


"നീ എന്നെ എന്ത് വേണം എങ്കിലും ചെയ്തോ... അതൊക്കെ രണ്ട് ഡേ കഴിഞ്ഞു മതി... അത് വരെ ഒന്ന് ക്ഷമിക്ക് മോളെ... "


അവൻ അതൊക്കെ പറയുമ്പോ അടിമുടി നോക്കി കൊണ്ടാ പറഞ്ഞത്... 


"നിങ്ങളോട് അല്ലേ പോകാൻ പറഞ്ഞത്... "


രണ്ട് കാതും പൊത്തിപിടിച്ചു അവിടെ നിന്ന് അലറി... 


"എന്താ മോളെ ഇത്... വീട്ടിൽ വരുന്നവരോട് ഇങ്ങനെയാണോ പെരുമാറുക... അവൻ നിന്നെ ഒന്ന് പെണ്ണ് കാണാൻ വന്നു അത്രയേ ഉള്ളൂ... പിന്നെ ഇവന് ആണെങ്കിൽ നിന്നെയും റിച്ചുനെയും പറ്റി എല്ലാം അറിയാം... റിച്ചുന്റെ ക്ലാസ്മറ്റ് ആണത്രേ ഇവൻ... നിന്നെയും കണ്ടിട്ടുണ്ട് പോലും... കാര്യങ്ങൾ ഓക്കെ അറിയുന്ന ആൾ ആവുമ്പോ പിന്നെ പേടിക്കേണ്ടല്ലോ... "


മാഷ് എല്ലാം ഉറപ്പിച്ച രീതിയിൽ അത് പറഞ്ഞു... 


"നിങ്ങൾ എല്ലാം ഉറപ്പിച്ചു അല്ലേ... പിന്നെ എന്തിനാ ഒരു ചോദ്യവും ഒരു പെണ്ണ് കാണലും ഒക്കെ... ഒരു കാഴ്ചക്കാരിയായി നിൽക്കാൻ എനിക്ക് താല്പര്യം ഇല്ല... അത് കൊണ്ട് ഇയാളോട് ഈ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറയുന്നതാണ് നിങ്ങൾക്ക് നല്ലത്... "


"ഓകെ ഞാൻ ഇറങ്ങാം... ഞാൻ കാരണം നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ക്ഷമിക്കണം... "


എന്നും പറഞ്ഞു ആ മാറണം ഇറങ്ങി... ഞാൻ അപ്പോൾ മാഷേ തന്നെ നോക്കി നിന്നു... അത് കണ്ട് മാഷ് ഇറങ്ങിപ്പോയി... 😪😪


എന്നെ എന്തിനാ എല്ലാവർക്കും ഒരു ഭാരം ആയി ഇവിടെ തന്നെ വെച്ചിരിക്കുന്നത് പടച്ചോനെ... 😓😓😓


രാത്രി മാഷ് വീണ്ടും വന്നു... എനിക്ക് അറിയാം എന്തെങ്കിലും കാര്യം നടത്താൻ ഉണ്ടാവും എന്ന്... 


"നീ അവനോട് അങ്ങനെ ഓക്കെ മോശമായി പെരുമാറിയിട്ടും അവന്റെ നല്ല മനസ് കൊണ്ട് അവൻ നിന്നെ തന്നെ കെട്ടിക്കോളാം എന്ന് സമ്മതിച്ചു... നിന്റെ അവസ്ഥ കണ്ട് അവന് വലിയ വിഷമം ഉണ്ട്... അവനും നിന്നെ പോലെ ഭാര്യയുടെ കൂടെ ഒരുവർഷം പോലും തികച്ചു ജീവിക്കാൻ ആയില്ല... അത് കൊണ്ട് മോൾ ഇതിന് എതിര് നിൽക്കരുത്... അവൻ ഒരു പാവം പിടിച്ച ചെക്കനാ... നിന്നെ ആദ്യമേ അറിയാവുന്ന കൊണ്ട് നീ അങ്ങനെ ഒക്കെ പറഞ്ഞത് പോലും അവൻ കാര്യം ആക്കിയില്ല... ഞങ്ങൾ അവനെ കുറിച്ച് നല്ലോണം അന്വേഷിച്ചു... ആർക്കും ഒരു കുറ്റം പോലും പറയാൻ ഇല്ല... അത് കൊണ്ട് ഇത് തന്നെ നടത്താൻ ആണ് നിന്റെ ഉമ്മയുടെ ആഗ്രഹം... മോൾ ആയിട്ട് എതിര് നിൽക്കരുത് മോളെ പ്ലീസ്... "

മാഷ് ഇതിന് വേണ്ടിയാ വന്നത് എന്ന് അറിയാവുന്നത് കൊണ്ട് വലിയ വിഷമം ഒന്നും തോന്നിയില്ല... 


പക്ഷെ എന്റെ തീരുമാനത്തിന് ഒരു മാറ്റവും വരാൻ ഞാൻ സമ്മതിക്കില്ല... അത് എന്നെ തീർത്തിട്ട് ആയാലും എന്ന വാശി മാത്രം ആയിരുന്നു മനസ് മുഴുവൻ... 


~~~~~~~~~~~~~~~~~~~~~~


രാവിലെ തന്നെ ഉമ്മച്ചി വന്നു തുടങ്ങി... വേഗം റെഡി ആയി ഇറങ്ങാൻ പറഞ്ഞു പോയി... ഒന്നും അനുസരിക്കാൻ നില്കാതെ മുറിയിൽ തന്നെ ഇരുന്നു... 


ഫസിത്തയും ഇക്കുവും ഓക്കെ വന്നിട്ടുണ്ട്... പാത്തുനെ ഒന്ന് എടുക്കാൻ പോലും മനസ് വന്നില്ല... 


വിവാഹ ഡ്രസ്സ്‌ എന്നൊക്കെ പറഞ്ഞു എന്തൊക്കെയോ മുറിയിൽ കൊണ്ട് വന്നു വെച്ചു... ഒന്നും നോക്കാതെ അങ്ങനെ ഇരുന്ന് കരഞ്ഞു കൊണ്ടിരുന്നു... 


ഇന്ന് ഒരു ദിവസം കൂടി കഴിഞ്ഞാൽ പിന്നെ ഞാൻ ആ ഷാഹിന്റെ കൂടെ... അത് ചിന്തിക്കാൻ പോലും പറ്റുന്നില്ല... ഫറുവും സഹയും കൂടി മൈലാഞ്ചിയും കൊണ്ട് വന്നെങ്കിലും അവരെ തല്ലി ഓടിച്ചു... 


എന്നെ പറഞ്ഞയക്കാൻ ഉള്ള എല്ലാരുടെയും ആഗ്രഹം ഓക്കെ കാണുമ്പോൾ ആണ് ഞാൻ ഇവർക്ക് ഓക്കെ ഒരു ശല്യം ആണെന്ന് മനസ്സിൽ ആയത്... 


എല്ലാ ബഹളവും കെട്ട് അടങ്ങിയപ്പോൾ ഫറു അവളെ ഫോണും കൊണ്ട് വന്നു അങ്ങേര് വിളിക്കുന്നു എന്ന് പറഞ്ഞു പോയി 😬😬...


എന്ത് ചെയ്യും എന്ന് അറിയാതെ അത് കയ്യിൽ പിടിച്ചു നിന്നു... 


"നീ എന്താ ഒന്നും മിണ്ടാത്തത്... ഇനി വെറും മണിക്കൂറുകൾ മാത്രം നീ എന്റെതാവാൻ... അങ്ങനെ ഈ ഷാഹിയുടെ പെണ്ണ് ഇനി നീ എന്റെ കൂടെ... എനിക്ക് അത് ഓർക്കുമ്പോ തന്നെ ഹോ എന്താ പറയാ... "


"😠😠നീ അതികം ഓർക്കാൻ നിക്കണ്ട... ആ ആഗ്രഹം ഒന്നും നടക്കാൻ പോണില്ല... "

അതൊക്കെ കേട്ട് ഓൻ ചിരിക്കുന്നു എന്നെ ഉള്ളൂ... 


"ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്ക് നിന്നെ ഇഷ്ടം ആയി... പക്ഷെ നീ എന്റെ മുന്നിൽ നിന്ന് അവനെ കെട്ടി നടക്കാൻ തുടങ്ങി... എങ്കിലും ഞാൻ സഹിച്ചു... പക്ഷെ ഇത്ര പെട്ടെന്ന് നിന്നെ തിരിച്ചു കിട്ടും എന്ന് കരുതിയില്ല... "


"അങ്ങനെ ഒരിക്കലും നിനക്ക് എന്നെ കിട്ടില്ല... അതിന് ഞാൻ സമ്മതിക്കില്ല... എന്റെ റിച്ചു മാത്രേ എന്റെ ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ... "


എന്നും പറഞ്ഞു ആ ഫോൺ ഒരു ഏറു കൊടുത്തു... അത് ചിന്നം ബിന്നമായി... അപ്പോൾ തന്നെ ഫറു ഓടി വന്നു ആ കാഴ്ച കണ്ട് അലറി... 


എല്ലാരും വന്നു എന്നെ ഒരു കുറ്റവാളിയെ പോലെ നോക്കി... എങ്ങനെ നോക്കാതെ ഇരിക്കും... അവൾക്ക് അവർ ആ ഫോൺ കൊടുത്തിട്ട് ഒരാഴ്ച്ച പോലും ആയില്ല... 


"ഓഹ് അത് കൂടെ പൊട്ടിച്ചു കളഞ്ഞല്ലോ... ഇനി അവരോട് എന്ത് സമാദാനം പറയും... നിനക്ക് അത് എറിഞ്ഞു പൊട്ടിക്കാൻ മാത്രം എന്താ ഇപ്പൊ ഉണ്ടായത്... "


"എന്റെ സമ്മതം പോലും ചോദിക്കാതെ എന്റെ കല്യാണം നടത്താൻ നിങ്ങൾക്ക് എന്താ അവകാശം... എന്നിട്ട് ഇപ്പൊ ആ അലവലാതി വിളിക്കുന്നു എന്ന് പറഞ്ഞു എനിക്ക് അവളെ ഫോൺ കൊണ്ട് തന്നാൽ എന്താ പിന്നെ ചെയ്യേണ്ടത്... "


"മിണ്ടിപോകരുത്... നിനക്ക് ആരെയെങ്കിലും പറ്റി നല്ലതു പറയാൻ അറിയോ... നിന്റെ സമ്മതം കാത്തിരുന്നാൽ അത് ഒരിക്കലും നടക്കില്ല എന്ന് അറിയാം... എന്തെങ്കിലും കുരുത്തക്കേട് കാണിച്ചു ഇത് എങ്ങാനും മുടക്കാം എന്ന് കരുതുന്നുണ്ടെങ്കിൽ അത് മോൾ അങ്ങ് മറന്നേക്ക്... "


എന്നും പറഞ്ഞു ഉമ്മച്ചി എല്ലാരേയും കൂട്ടിപോയി... എന്ത് തടസം നിന്നിട്ടും ഇനി ഒരു കാര്യവും ഇല്ല എന്ന് മനസ്സിൽ ആയി... 


റിച്ചു നീ എന്തിനാ ഇവിടെ എന്നെ തനിച്ചാക്കി പോയത്... എന്നെയും കൂടെ കൊണ്ട് പോകാം ആയിരുന്നില്ലേ... ഇപ്പൊ നീ പോലും വെറുക്കുന്ന ആ ഷാഹിയെ കെട്ടേണ്ട അവസ്ഥ വന്നു പോയല്ലോ എനിക്ക്... 


ഞാനും നിന്റെ കൂടെ വരാ... നീ എന്നെ കൊണ്ട് പോകാൻ വരണം...മരിക്കാൻ തന്നെ തീരുമാനിച്ചു മനസ്സിൽ ധൈര്യം കൂട്ടി എല്ലാരും ഉറങ്ങാൻ വേണ്ടി കാത്തിരുന്നു... 


ലേറ്റ് ഒക്കെ ഓഫ് ആയി എന്ന് കണ്ടപ്പോൾ ഞാൻ എണീറ്റു... എന്താ ഏതാ എന്നൊന്നും അറിയാത്ത കുറെ ടാബ്ലെറ്റ് എടുത്തു കഴിച്ചു... 


റിച്ചുന്റെ ഫോട്ടോയും കയ്യിൽ പിടിച്ചു അതും നോക്കി ബെഡിൽ കിടന്നു... റിച്ചു അപ്പോൾ എന്നെ മാടി വിളിക്കുന്നത് പോലെ എനിക്ക് തോന്നി ഞാൻ കണ്ണ് അടച്ചു കിടന്നു... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



രാവിലെ തന്നെ അഫ്സൽ വിളിച്ചു പറഞ്ഞ കാര്യം കേട്ട് ഉമ്മി നിലവിളി തുടങ്ങി... എനിക്കും അത് കേട്ടപ്പോൾ മുതൽ എന്ത് ചെയ്യും എന്ന് അറിയാൻ പാടില്ലാത്ത അവസ്ഥ... 😓😓


ഹോസ്പിറ്റലിൽ പോയി നോക്കി എങ്കിലും അവളെ ഒന്ന് കാണാൻ പോലും പറ്റിയില്ല... എല്ലാരും കിടന്നു കരയുന്നു... എന്ത് പറയണം എന്ന് പോലും അറിയാതെ അവരുടെ കൂടെ അവിടെ നിന്നു... 


അവളെ സമ്മതം പോലും വാങ്ങിക്കാൻ നില്കാതെ അവളെ കല്യാണം നടത്താൻ തീരുമാനിച്ചത് ആണ് കാരണം എന്ന് മനസ്സിൽ ആയി... 


മ്മ് ഇവളെ സമ്മതം ഒന്ന് കിട്ടാൻ വേണ്ടിയാ ഞാൻ ഇത്രയും കാലം കാത്തിരുന്നത്... ഒന്ന് ഇതോടെ മനസ്സിൽ ആയി ഇവളെ സമ്മതം ഈ ജന്മം കിട്ടില്ല എന്ന്... 


പക്ഷെ ഇവളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ ജീവൻ തിരിച്ചു കിട്ടുമോ എന്ന് പോലും ഉറപ്പില്ല... 


~~~~~~~~~~~~~~~~~~~~~~


രണ്ട് ഡേ ആയിട്ടും അവൾക്ക് ഒന്ന് ബോധം പോലും വന്നില്ല... കോളേജിൽ പോകുന്ന വഴിയും തിരിച്ചു വരുന്ന വഴിയും അവിടെ കേറി നോക്കി എങ്കിലും അവളെ ഒരു നോക്ക് കാണാൻ പോലും സാധിച്ചില്ല... 


മാഷും ഉമ്മയും കരഞ്ഞു തളർന്നു നിൽക്കുന്നു എന്നല്ലാതെ ഒന്നും പറയാൻ അവർക്ക് കഴിഞ്ഞില്ല... 


അഞ്ചു ദിവസം കഴിഞ്ഞു അവൾക്ക് ബോധം വരാൻ... അത് കേട്ടപ്പോൾ ഉമ്മിയും കൂടി വന്നു... അവിടെ എത്തിയപ്പോ മരിക്കണം എന്നും പറഞ്ഞു ഹോസ്പിറ്റൽ ഇളക്കി മറിക്കുന്ന അവളെയാണ് കണ്ടത്... 


ഒടുക്കം മയക്കാൻ ഉള്ള ഇൻജെക്ഷൻ കൊടുത്താ അത് ഒന്ന് അടങ്ങിയത്... എന്തായാലും അവളെ തിരിച്ചു തന്നു എങ്കിലും അവളെ യാതൊന്നും പറ്റാതെ എനിക്ക് തന്നെ തന്നേക്കണേ എന്ന് പ്രാർത്ഥിച്ചു... 


ഇനിയും ഉണരുമ്പോൾ അവൾ മരിച്ചു കളയുമോ എന്നാണ് പേടി... അത് കൊണ്ട് ബാക്കി ടൈം അവിടെ തന്നെ ചിലവഴിച്ചു... 


"നീ കാരണം ആണ് അവൾക്ക് ഇങ്ങനെ ഒക്കെ ഉണ്ടായത്... നിന്നോട് റിച്ചു പൊറുക്കില്ല... "


എന്നൊക്കെ ഉമ്മി എന്നെ വഴക്ക് പറഞ്ഞു... 


"അല്ല ഉമ്മി ഇങ്ങള് എന്താ ഈ പറയുന്നത്... അവളെ കെട്ടിക്കാൻ നോക്കിയത് ആണ് അവൾ ഇപ്പോ ഇങ്ങനെ ഒക്കെ ആയത്... അല്ലാതെ ഞാൻ കാരണം അല്ല... ഈ സ്ഥാനത്തു ഞാൻ ആണ് അവളെ കെട്ടാൻ പോയത് എങ്കിൽ അവൾ  എന്നെ സൂയിസൈഡ് ചെയ്തേനെ... അത്രക്ക് ദേഷ്യം ആണ് അവൾക്ക് എന്നോട്... "


അതൊക്കെ കേട്ട് ഉമ്മി അടങ്ങി നിന്നു... ഉമ്മിക്കും മനസ്സിൽ ആയി കാണും ഇതൊന്നും നടക്കില്ല എന്ന്... 


പിറ്റേന്ന് അവളെ കാണാൻ പോയപ്പോൾ അവൾ റൂമിൽ നിന്നു ഉമ്മയുടെ നേർക്ക് തട്ടി കേറി കൊണ്ടിരിക്കുന്നു... നോക്കിയപ്പോ അവളുടെ ഉമ്മച്ചി ഫുഡും കയ്യിൽ പിടിച്ചു കരയുന്നു...


അവരെ അടുത്തേക്ക് ചെന്ന് അത് കയ്യിൽ വാങ്ങി... അവളെ നേർക്ക് നീട്ടി... അത് വാങ്ങാതെ എന്നെ നോക്കി പേടിപ്പിച്ചു മുഖം തിരിച്ചു പിടിച്ചു... 


"ഫസ്ന ഇത് കഴിക്കാൻ അല്ലേ ഉമ്മ പറയുന്നത്... നീ ഇപ്പോ തന്നെ ക്ഷീണിച്ചു അവശയായിട്ടുണ്ട്... ഭക്ഷണം കൂടി കഴിച്ചില്ല എങ്കിൽ പിന്നെ നിനക്ക് എണീറ്റു നിൽക്കാൻ പോലും കഴിയാതെ വരും... "


അതൊക്കെ കേട്ട് അവൾ എന്റെ നേർക്ക്  കുരച്ചു ചാടി... 


"എനിക്ക് മരിക്കണം... പിന്നെ എന്തിനാ ഞാൻ കഴിക്കുന്നത്... എന്നെ മരിക്കാൻ എങ്കിലും ഒന്ന് വിട്ടൂടെ... "


"ആഹാ അപ്പോൾ തനിക്ക് മരിക്കണം അല്ലേ... അതിന് ഇത് കഴിക്കാതെ ഇരിക്കേണ്ട... കഴിച്ചു കഴിഞ്ഞു വേണം എങ്കിൽ മരിച്ചോ... പട്ടിണി കിടന്നു മരിച്ചു എന്നൊക്കെ പറയുമ്പോൾ ഒരു വെയിറ്റ് ഉണ്ടാവില്ല... "


അവൾ അപ്പോൾ തന്നെ എന്നെ തറപ്പിച്ചു നോക്കി... ഉമ്മ ഇപ്പോഴും കരയുകയാണ്...മാഷ് ആണെങ്കിൽ തളർന്നു നിൽക്കുന്നു... 


അവളെ ഇങ്ങനെ ഒന്നും പറഞ്ഞു വീഴ്ത്താൻ കഴിയില്ല എന്ന് നല്ലോണം അറിയുന്നത് കൊണ്ട് അവളെ അടുത്ത് ഇരുന്നു... 


അത് കണ്ട് അവൾ ഒന്ന് ഞെട്ടി കുറച്ച് മാറിയിരുന്നു... 


പ്ലേറ്റിൽ നിന്ന് ഫുഡ്‌ എടുത്തു അവളെ വാ ലക്ഷ്യം ആക്കി കയ് കൊണ്ട് പോയി... ഒരൊറ്റ തട്ട് ആയിരുന്നു... ഫുഡ്‌ ഒക്കെ കാറ്റിൽ പറന്നു പോയി... 


അവളുടെ അടുത്ത് ഇരുന്ന് അവളെ കാതിൽ പറഞ്ഞു... 


"അന്ന് ഞാൻ എങ്ങനെയാ നിന്നെ തീറ്റിച്ചത് എന്ന് നിനക്ക് അറിയാലോ... അത് പോലെ വേണ്ടെങ്കി ഇപ്പോ തനിയെ എടുത്തു കഴിച്ചോണം... അല്ലെങ്കി നിന്നെ കൊണ്ട് എങ്ങനെ തീറ്റിക്കണം എന്ന് എനിക്ക് അറിയാം... "


"ഡോ തന്നോട് അല്ലേ പറഞ്ഞത് എനിക്ക് വേണ്ടെന്ന്... ഞാൻ തീരുമാനിച്ചാൽ അത് മാറ്റില്ല... കണ്ടില്ലേ ഈ കല്യാണം നടക്കില്ല എന്ന് ഞാൻ തീരുമാനിച്ചത് ആണ്... അത് നടന്നില്ലല്ലോ അല്ലേ... അത് പോലെ മരിക്കണം എന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞു ഇനി താൻ വിചാരിച്ചാൽ ഒന്നും അത് മാറ്റാൻ പറ്റില്ല... ഒരിക്കൽ താൻ അതിന് തടസ്സം നിന്നു അത് മാറ്റി എന്ന് കരുതി എപ്പോഴും അങ്ങനെ സംഭവിക്കും എന്ന് കരുതേണ്ട... "


അവളെ പറച്ചിൽ കേട്ട് രണ്ടും ഞെട്ടി എന്നെ ഒന്ന് നോക്കി... 


"അപ്പോൾ ഇവൾ ഇതിന് മുമ്പും മരിക്കാൻ നോക്കി എന്നാണോ... "


അൽപ്പം പതറി മാഷിന്റെ ചോദ്യം കേട്ട് കൊണ്ട്... 


"അത് അന്ന് റിച്ചു മരിച്ചു എന്ന് അറിഞ്ഞപ്പോൾ... "


"എന്നിട്ട് എന്താ നീ അതൊന്നും പറയാതെ ഇരുന്നത്... "


"അത് പിന്നെ നിങ്ങളെ കൂടി വിഷമിപ്പിക്കേണ്ട എന്ന് കരുതി... ഇവൾ പിന്നെ അങ്ങോട്ട്‌ വന്നു പിന്നെ ഓക്കെ ആയത് കണ്ടപ്പോൾ ഒന്നും പറഞ്ഞില്ല അത്രയേ ഉള്ളൂ... "


അവർ വീണ്ടും ഓരോന്ന് ചിന്തിച്ചു കൊണ്ട് അങ്ങനെ തന്നെ ഇരുന്നു... 


അവളെ തീറ്റിക്കാൻ ഒരു അടവ് കൂടി പ്രയോഗിച്ചു... 


അവളെ കൈ പിടിച്ചു വെച്ചു അവളെ വായിൽ തിരുകികയറ്റി... പുറത്തേക്ക് വരും എന്ന് കണ്ടപ്പോൾ തന്നെ അവളെ വാ പൊത്തിപിടിച്ചു... 


അവളുടെ ചുണ്ടിൽ കയ് പതിഞ്ഞത് കണ്ട് അപ്പൊ തന്നെ അത് വിഴുങ്ങി... അങ്ങനെ അതിനെ മുഴുവൻ തീറ്റിച്ചു... എന്നെ തന്നെ നോക്കി ഇരിക്കുന്ന കണ്ട് അവളുടെ ചുണ്ടിൽ വിരലുകൾ കൊണ്ട് പോയി... 


ഒന്ന് തട്ടിതെറിപ്പിക്കാൻ പറ്റാത്ത കൊണ്ട് കുരിപ്പ് അപ്പോൾ തന്നെ പിടിച്ചു കടിച്ചു... അപ്പോൾ ശരിക്കും അലറിപ്പോയി... 😪😪😪


അവർ രണ്ടും ബോധത്തിൽ വന്നത് അപ്പോൾ ആണ്... അവൾ ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ ഇരുന്നു... 


എന്ത് പറ്റി എന്ന് ചോദിച്ചു വന്ന അവർ കാലിയായ പ്ലേറ്റ് കണ്ട് അത്ഭുതപ്പെട്ടു... അപ്പോൾ കിട്ടിയത് ആണ് നമ്മളെ അലർച്ചക്ക് കാരണം എന്ന് കരുതി അവർ അത് വിട്ടു... 


"മാഷേ കുറെ ദിവസം ആയില്ലേ നിങ്ങൾ ലീവ് എടുത്തു നിക്കുന്നു... ഇനി വേണം എങ്കിൽ വീട്ടിൽ പൊയ്ക്കോ... എനിക്ക് രണ്ടു ദിവസം ലീവ് ആണ്... അപ്പോൾ ഇവിടെ നിന്ന് ഇവളെ ശരിയാക്കുന്ന കാര്യം ഞാൻ ഏറ്റു... "


അവൾ കണ്ണ് തള്ളി എന്നെ നോക്കി... മാഷ് വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി... 


മാഷോട് കുറച്ച് കാര്യങ്ങൾ തുറന്ന് പറയാൻ ഉള്ളത് കൊണ്ട് പുറത്തേക്ക് പോയി സംസാരിച്ചു... 


"മാഷേ നിങ്ങൾ എന്തിനാ അവളോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ അവളെ കല്യാണം ഒക്കെ തീരുമാനിച്ചത്... നിങ്ങൾ കണ്ട് പിടിച്ച പയ്യൻ ആണെങ്കിൽ അത്ര നല്ലവൻ ഒന്നുമല്ല... "


"അത് മോനെ അവളെ എത്രാന്ന് വെച്ചാ ഇങ്ങനെ നിർത്തിക്കുന്നത്... അവൾ ചെറുപ്പം അല്ലേ... അവൾ സന്തോഷമായി ജീവിക്കുന്നത് കാണാൻ ഉള്ള കൊതി കൊണ്ടാ മോനെ... എന്തായാലും അവൾ ഒരു പെണ്ണ് അല്ലേ... അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങളും മോഹങ്ങളും ഒക്കെ... "


എന്നൊക്കെ പറഞ്ഞു മാഷ് വിതുമ്പി... 


"അവൻ ആണെങ്കിൽ റിച്ചുനെയും ഇവളെയും ഒക്കെ അറിയാം എന്ന് പറഞ്ഞപ്പോൾ എല്ലാം അറിയുന്ന ഒരാൾ ആണല്ലോ എന്ന് കരുതി... പക്ഷെ ഇവൾ സൂയിസൈഡ് ചെയ്തു കഴിഞ്ഞപ്പോൾ ആണ് ഒരു ചെറുപ്പക്കാരൻ വന്നു എല്ലാം പറഞ്ഞത്... അവന്റെ പെങ്ങളെ അവൻ ചവിട്ടി കൊന്നത് ആണെന്ന് ഒക്കെ... അപ്പോളേക്കും എല്ലാം കയ് വിട്ടു പോയിരുന്നു.... "


എന്റെ കയ്യിൽ പിടിച്ചു മാഷ് എല്ലാം പറഞ്ഞു കരഞ്ഞു കൊണ്ടിരുന്നു... ഉള്ളിൽ എന്തൊക്കെയോ മാഷോട് പറയണം എന്നൊക്കെ ഉണ്ടെങ്കിലും ഒന്നും പറയാതെ നിന്നു... അപ്പോൾ ആണ് മാഷ് എന്റെ നേരെ ചോദിച്ചു തുടങ്ങിയത്... 


"മോനെ അവളെ നിനക്ക് കൊണ്ട് പൊയ്ക്കൂടേ നിന്റെ ഭാര്യ ആയിട്ട്... അവൾ ആകെ അനുസരിക്കുന്നുണ്ടെങ്കിൽ അത് നിന്നെ മാത്രം ആണ്... പലപ്പോഴും എനിക്ക് നിന്നോട് ചോദിക്കണം എന്ന് തോന്നിയിട്ടുണ്ട് പക്ഷെ നീ എന്നെ കുറിച്ച് എന്ത് കരുതും എന്നൊക്കെ ചിന്തിച്ചു വേണ്ടാ എന്ന് വെച്ചതായിരുന്നു പലപ്പോഴും... നിനക്ക് കെട്ടിക്കൂടെ മോനെ അവളെ... "


മാഷ് അങ്ങനെ ചോദിക്കും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല... അപ്പോൾ ഉണ്ടായ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റിയില്ല... 😍😍


"അവൾ എതിർക്കും എന്ന് അറിയാം... എന്റെ കണ്ണ് അടയുന്നതിന് മുമ്പ് അവൾ സന്തോഷമായി ജീവിക്കുന്നത് കാണണം എന്ന് ആഗ്രഹം ഉണ്ട്... അതിന് വേണ്ടി ഞാൻ മോന്റെ കാല് പിടിക്കാം... "


"മാഷ് എന്തൊക്കെയാ ഈ പറയുന്നത്... ഞാൻ പലപ്പോഴും മാഷോട് ചോദിക്കണം എന്ന് കരുതിയതാ... പക്ഷെ അവൾ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് എനിക്ക് ഉറപ്പായിരുന്നു... അത് കൊണ്ട് ചോദിച്ചില്ല എന്നെ ഉള്ളൂ... ഉമ്മി പോലും പറഞ്ഞു തുടങ്ങി... എങ്കിലും അവൾ എവിടെ ആണെങ്കിലും ജീവനോടെ ഇരുന്നോട്ടെ എന്ന് കരുതി ഞാൻ എന്റെ റിച്ചുന്റെ ആഗ്രഹം പോലും കേട്ടില്ല എന്ന് നടിച്ചു... "


"മതി മോനെ എനിക്ക് സമാദാനം ആയി... ഇനി എനിക്ക് അവളെ കാര്യത്തിൽ പേടിയൊന്നും ഇല്ല... മോൻ അവളെ ഞങ്ങളെക്കാൾ നന്നായി നോക്കും എന്ന് അറിയാം... എങ്കിലും അവളെ എങ്ങനെ ഇതൊക്കെ സമ്മതിപ്പിക്കും എന്ന് അറിയില്ല... അതാ ഇപ്പോ എന്റെ പേടി... "


"എന്റെ മാഷേ അങ്ങ് ഒന്ന് കൊണ്ടും പേടിക്കേണ്ട... ഇപ്പോ അവളെ കുറിച്ച് എനിക്ക് നല്ലോണം മനസ്സിൽ ആയി അവൾ എന്ത് കരുതുന്നുവോ അതേ നടക്കൂ അല്ലെങ്കി അവൾ നടത്തൂ... അത് അവൾ തന്നെ പറയും എനിക്ക് നിങ്ങളെ ഭാര്യ ആകാൻ സമ്മതം ആണെന്ന് പോരെ... "


മാഷിന്റെ മുഖത്തു ഇപ്പോൾ നല്ല സന്തോഷം ഒക്കെയുണ്ട്... അത് കുറയാൻ പാടില്ല... അവളെ മനസ്സ് ഒന്ന് മാറ്റി എടുക്കണേ പടച്ചോനെ എന്ന് മാത്രേ പറയാൻ ഉള്ളൂ... 


മാഷ് വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയി വരുന്നത് വരെ ഞാൻ അവളെ അടുത്ത് തന്നെ ഇരുന്നു... അവൾ ആണെങ്കിൽ ഞാൻ നിന്നത് ഇഷ്ടപ്പെട്ടില്ല എന്ന മട്ടിൽ നോക്കി പേടിപ്പിക്കുന്നുണ്ട്... 😝😝


അവളെ നോക്കി ഒന്ന് സൈറ്റ് അടിക്കുമ്പോൾ മുഖം തിരിച്ചു പിടിക്കും ഇതൊക്കെ തുടർന്നു കൊണ്ടിരുന്നു... 


ഇത്രയും ആയിട്ടും അവൾ ഉമ്മയോടും മാഷോടും ഒന്നും സംസാരിക്കാതെ ആണ് നിൽക്കുന്നത്... അവരോട് അവളെ ദേഷ്യം മുഴുവൻ തീർക്കുന്നുണ്ട്... 


മാഷ് വന്നപ്പോ അവൾക്ക് റ്റാറ്റായും കാണിച്ചു വീട്ടിലേക്ക് പോന്നു 😩😩... 


~~~~~~~~~~~~~~~~~~~~~~


വീട്ടിൽ എത്തിയപ്പോ മുതൽ നമ്മൾ ഹാപ്പി ആയി നിക്കുന്നത് കണ്ട് ഉമ്മി ചോദിച്ചു പിന്നാലെ വരുന്നുണ്ട്... 


ഉമ്മിയോട് എല്ലാം പറഞ്ഞു കൊടുത്തപ്പോ പുള്ളിക്കാരി എന്നെ കുറെ ചീത്ത പറഞ്ഞു... ഇങ്ങനെ ഒക്കെ ഉണ്ടായത് ഞാൻ മുമ്പേ ഇതൊന്നും പറയാതെ നിന്നത് കൊണ്ടാണ് എന്നും പറഞ്ഞു... 


കുറെ തന്നു കഴിഞ്ഞപ്പോ പിന്നെ ഉമ്മിയും സന്തോഷം കൊണ്ട് തുള്ളിചാടാൻ തുടങ്ങി... നാളെ കൂടെ ഹോസ്പിറ്റലിൽ വരും എന്നും പറഞ്ഞു ഉമ്മി ഒരോ പലഹാരം ഒക്കെ ഉണ്ടാക്കി വെക്കുന്നുണ്ട്... 


ഇതൊക്കെ അവളെ കൊണ്ട് തീറ്റിക്കാൻ ഞാൻ തന്നെ പാട് പെടണം എന്നൊക്കെ ഓർക്കുമ്പോ 😓😓😓... 


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



ഉമ്മയോടും മാഷോടും ഒന്നും സംസാരിക്കാതെ നിൽക്കുന്നത് അവർക്ക് ഞാൻ ഒരു ഭാരം ആണെന്ന് അവരെ നാവിൽ നിന്ന് തന്നെ കേട്ടത് കൊണ്ടാണ്... 


പിന്നെ ഇനിയും അവർ എല്ലാം മറന്നു ഏതെങ്കിലും ഒരുത്തനെ പിടിച്ചു ഈ ശല്യം ഒഴിവാക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാ... 


ഫറുന്റെ ജീവിതത്തിന് ഞാൻ ഒരു തടസം ആയി ജീവനോടെ ഉണ്ടായിരിക്കുന്നു എന്ന് ഉള്ളത് ആണ് എനിക്ക് ഇപ്പോ ഉള്ള ടെൻഷൻ... 


ചിലത് ഒക്കെ ഞാൻ മനസ്സിൽ കണക്ക് കൂട്ടി വെച്ചിട്ടുണ്ട്... ഇനി തല്ക്കാലം ആർക്കും ശല്യം ആവാതെ സ്വന്തം കാലിൽ നിൽക്കാൻ ഉള്ള ഒരു വഴിയൊക്കെ കണ്ടു വെച്ചിട്ടുണ്ട്... ഇപ്പൊ ആവുമ്പോൾ എല്ലാരും കണ്ണും അടച്ചു സമ്മതിക്കും എന്ന് നല്ല ഉറപ്പുണ്ട്... 


ഉമ്മിയും റയുക്കയും വന്നത് നമ്മക്ക് ഇഷ്ടപ്പെട്ട പലഹാരം കൊണ്ടാണ്... അതൊക്കെ കണ്ട് വായിൽ കപ്പൽ ഓടി എങ്കിലും ഒരു മടി... റയുക്ക ഇല്ലേ ഒരു കയ് നോക്കാം ആയിരുന്നു... 


പിന്നെ വെയിറ്റ് ഇട്ടു നിന്നു... അല്ല പിന്നെ 😏😏😏

ആരെങ്കിലും നിർബന്ധിച്ചു എങ്കിൽ എന്നൊക്കെ ചിന്തിച്ചു നിൽക്കുമ്പോ ആണ് ഉമ്മി അതൊക്കെ എടുത്തു വായിൽ വെച്ചു തന്നത്... 


സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി അതൊക്കെ മുഴുവനും തിന്നു തീർത്തു... റയുക്ക കണ്ണ് തള്ളി നിൽക്കുന്നുണ്ട്... അപ്പോൾ ഒന്ന് മനസ്സിൽ ആയി... അങ്ങേർക്ക് ഇത് ഇവിടെ നിന്ന് കിട്ടും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു എന്ന് 😕😕😕... 


ഡോക്ടർ വന്നു ഡിസ്ചാർജ് നാളെ ഉണ്ടാവും എന്നൊക്കെ പറഞ്ഞു പോയി... അപ്പോൾ വീട്ടിലേക്ക് ഇനിയും ഇവർക്ക് ഒരു ശല്യം ആയി പോകേണ്ടി വരുമല്ലോ എന്നോർത്തു ഇവിടെ തന്നെ നിന്നാലോ എന്ന് വരെ തോന്നിപ്പോയി... 


പിന്നെ നമ്മളെ മനസ് മുഴുവനും ചിന്തകൾ ആയിരുന്നു... ഓരോന്ന് ചിന്തിച്ചു കൂട്ടി തീരുമാനം ഒക്കെ സ്വയം എടുത്തു... ഇതൊക്കെ കേൾക്കുമ്പോ ഇവിടെ മിക്കവാറും ഒരു യുദ്ധം നടക്കുമോ എന്ന ഒരു പേടിയും കൂടെ ഉണ്ട് 😰😰... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



അവൾ ഇന്ന് ഡിസ്ചാർജ് ആവുന്നത് കൊണ്ട് നമ്മൾ രാവിലെ തന്നെ ഇങ്ങോട്ടു വന്നു... അവൾ ആണെങ്കിൽ ഡിസ്ചാർജ് സംബന്ധിച്ച് മൂഡ് ഓഫ് ആയിരിക്ക... 


നമ്മൾ വന്നത് ഒന്നും അറിയാതെ അവൾ നഖം കടിച്ചു മുടിഞ്ഞ ചിന്തയിൽ ആണ്... എന്തോന്നാവോ ഇത്രയും ആലോചിക്കാൻ 🤔🤔🤔... 


എല്ലാം എടുത്തു ഇറങ്ങാൻ നേരം അവളെ തട്ടി വിളിച്ചപ്പോൾ ആണ് അവൾക്ക് ബോധം വന്നത് തന്നെ... പിന്നെ എല്ലാരേയും ഒന്ന് നോക്കി അവൾ അങ്ങ് തുടങ്ങി... 


"റയുക്ക നിങ്ങൾ അടച്ചാൽ മതി എന്റെ ഡിസ്ചാർജ് ബില്ല്... "


അവൾ പറയുന്നത് കേട്ട് നമ്മളെ കിളി മാത്രം അല്ല മാഷിന്റെയും ഉമ്മയുടെയും കിളിയൊക്കെ എങ്ങോട്ടോ പോയി... ആരും ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിന്നു... 


"റയുക്കാ ഞാൻ പറഞ്ഞത് കേട്ടില്ലേ... "


വീണ്ടും അവൾ പറഞ്ഞു തുടങ്ങി... കേട്ടപ്പോൾ തന്നെ നമ്മൾ ഓക്കേ പറഞ്ഞു... 


🤔🤔🤔ഇവൾ എന്ത് ടാബ്ലെറ്റ് ആണാവോ എടുത്തു കഴിച്ചത്... ബുദ്ധിക്ക് വല്ല തകരാർ പറ്റിയോ... 


"മോളെ നീ എന്തൊക്കെയാ ഈ പറയുന്നത്... "


എന്ന് അവളെ ഉമ്മ പറഞ്ഞപ്പോ അവൾ കണ്ണൊക്കെ തുടച്ചു കൊണ്ട് അവരെ നേർക്ക് തുടങ്ങി... 


"നിങ്ങൾക്ക് ഞാൻ ഒരു ഭാരം ആണെന്ന് നിങ്ങൾ പറഞ്ഞത് അല്ലേ... എന്നെ എന്റെ വഴിക്ക് വിടാൻ നിങ്ങൾക്ക് പറ്റുന്നുമില്ല... അപ്പോൾ പിന്നെ എനിക്ക് വേണ്ടി ചിലവാക്കുന്ന പണത്തിന്റെ കണക്ക് നിങ്ങൾ നാളെ പറയില്ല എന്ന് ആര് കണ്ടു... അപ്പോൾ പിന്നെ നിങ്ങളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി... "


"മോളെ നീ എന്തൊക്കെയാ ഈ പറയുന്നത്... നീ ഞങ്ങളെ അങ്ങനെ ഒക്കെയാണോ കണ്ടത്... "


മാഷ് പോലും അവളെ വാക്ക് കേട്ട് കരഞ്ഞു കൊണ്ട് ചോദിച്ചു... 


"എന്റെ കല്യാണം കഴിഞ്ഞതല്ലേ... അപ്പോൾ പിന്നെ അവർ അല്ലേ എന്റെ കാര്യങ്ങൾ ഒക്കെ നോക്കേണ്ടത്... വീണ്ടും വീണ്ടും നിങ്ങളെ ബുദ്ധിമുട്ടിക്കാൻ എനിക്ക് ആഗ്രഹം ഇല്ല... "


😏😏കുരിപ്പിന് വട്ടായി എന്ന തോന്നുന്നേ... ഇവൾക്ക് അവരെ മനസ്സിൽ ആക്കാനും അവർക്ക് ഇവളെ മനസ്സിൽ ആക്കാനും ഒരിക്കലും കഴിയില്ല... 


"ഞാൻ ഇവിടന്ന് ഇറങ്ങുന്നുണ്ടെങ്കിൽ അത് എന്റെ ഭർത്താവിന്റെ വീട്ടിലേക്ക് ആണ്... നിങ്ങൾ വീട്ടിൽ പൊയ്ക്കോളൂ... ഞാൻ റയുക്കാന്റെ കൂടെ പൊയ്ക്കോളാം... "


അത് കൂടി കേട്ടപ്പോൾ എനിക്ക് ഉറപ്പായി ഇവളെ ഏതോ ഒരു പിരി ഇളകിയിട്ടുണ്ട് എന്ന് 🙄🙄... 


നമ്മൾ പിന്നെ അവളെ വാക്ക് കേട്ടപ്പോൾ തന്നെ ബില്ല് ഒക്കെ പേയും ചെയ്തു അവളെ കൊണ്ട് പോകാൻ റെഡി ആയി നിന്നു... 


ഉമ്മയും മാഷും അവളെ വാക്കുകൾക്ക് മുന്നിൽ തലകുനിച്ചു നിന്നു... നമ്മക്ക് ആണെങ്കിൽ ഇതൊക്കെ ഇവൾ എന്തിനു വേണ്ടിയാ ഈ ചെയ്യുന്നത് എന്നൊന്നും മനസ്സിൽ ആയില്ല... 


എല്ലാം കഴിഞ്ഞു അവൾ എന്റെ വണ്ടിയിൽ തന്നെ കേറി... അപ്പൊഅവളെ ഉമ്മ എന്റെ അടുത്തേക്ക് വന്നു... 


"മോനെ അവൾ ഞങ്ങളോട് വാശി തീർക്കുന്നു എന്നെ ഉള്ളൂ... പക്ഷെ അവൾ അവിടെ എങ്ങനെ ആയിരിക്കും എന്നൊന്നും പറയാൻ പറ്റില്ല... എല്ലാരോടും ഇപ്പോ അവൾക്ക് വെറുപ്പാ... അവൾ നിങ്ങളെ കൂടി ശല്യം ചെയ്യുന്നുണ്ടെങ്കിൽ അവളെ അവിടെ കൊണ്ട് വന്ന് ആക്കിയാൽ മതി... "


എന്നൊക്കെ അവളുടെ ഉമ്മ പറഞ്ഞു... അപ്പൊ നമ്മൾ നോക്കിയത് മാഷിന്റെ മുഖത്തെക്കാണ്... 😪😪മാഷിന് എന്ത് പറയണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുന്നു... 


"മാഷ് ഒന്നും കൊണ്ടും പേടിക്കേണ്ട... അവളെ ഇനി ഒരു ആപത്തും കൂടാതെ ഞാൻ നോക്കിക്കോളാം... നിങ്ങൾ ധൈര്യം ആയിട്ട് പൊയ്ക്കോ... "


അപ്പോൾ മാഷ് എന്റെ അടുത്തേക്ക് വന്ന് കയ്യിൽ പിടിച്ചു... 


"മോനെ നീ അവളെ ഒരു കുറവും വരുത്താതെ പൊന്ന് പോലെ നോക്കും എന്ന് എനിക്ക് അറിയാം... പക്ഷെ ഇനിയും അവളെ നഷ്ടപ്പെട്ടു പോകുമോ എന്നൊരു പേടി... അതിന് മുമ്പ് അവളെ കയ് പിടിച്ചു മോനെ ഏൽപ്പിക്കണം എന്നൊരു ആഗ്രഹം കൂടിയുണ്ട്... അതിന് ഇപ്പോ വേണം എങ്കിലും ഞങ്ങൾ ഒരുക്കം ആണ്... "


"അതിനൊക്കെ ഇനിയും ടൈം ഉണ്ട് മാഷേ... ഇപ്പോ അതിന് വല്ലതും ശ്രമിച്ചാൽ എപ്പോ അവൾ എന്റെ വീട്ടീന്ന് ഇറങ്ങി എന്ന് ചോദിച്ചാൽ മതി... "


"അത് ശരിയാ... ഇപ്പോ തത്കാലം അതിനൊന്നും നോക്കേണ്ട... പിന്നെ ഇവന് കെട്ടിച്ചു കൊടുത്തില്ല എങ്കിലും ഇവളെ നല്ല അന്തസ്സ് ആയി നോക്കും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്... "


അവളെ ഉമ്മ അതിന്റ ഇടയിൽ കേറി അത് കൂടി പറഞ്ഞപ്പൊ മാഷ് പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല... 😪😪


അവർ വണ്ടിയിൽ കയറിയതും അവൾ ഒരു ചാട്ടം പുറത്തേക്ക്... ഒക്കെ കയ് വിട്ടു പോയോ പടച്ചോനെ 😵😵😵... 


അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു സീൻ മൊത്തം കുളം ആക്കി... ഒന്നിച്ചു പോകുന്ന മട്ടില്ല... ഇതിപ്പോ കെട്ട് കഴിഞ്ഞു പോകുന്ന കുട്ടികളെ പോലെ കുറെ മോങ്ങി 😩😩... ഇതൊക്ക ഇപ്പോ എന്തിനാണാവോ... 🤔🤔


"മാഷേ ഉമ്മാ എന്നോട് പൊറുക്കണം... എനിക്ക് നിങ്ങളോട് ദേഷ്യം ഉണ്ടായിട്ട് ഒന്നുമല്ല... നിങ്ങളെ കൂടെ നിൽക്കുമ്പോ ഫറുന്റെ കല്യാണം ഒക്കെ നടക്കാൻ ഉള്ള ഒരു തടസം ആയ പോലെ എനിക്ക് തന്നെ തോന്നും... നിങ്ങൾ സ്നേഹം കൊണ്ട് പറയുന്നത് പോലും എന്റെ വാശിപ്പുറത്തെ മനസ്സിൽ ശല്യം കൊണ്ട് പറയുന്നത് ആണെന്ന് ഒക്കെ തോന്നും... പക്ഷെ ഇത്രയും ദിവസം കൊണ്ട് നിങ്ങളെ സ്നേഹം എനിക്ക് മനസ്സിൽ ആയി... എന്നെ അത് വീർപ്പു മുട്ടിച്ചു... നിങ്ങളെ ഒക്കെ വിട്ടു മരിക്കാൻ പോയതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി... 


ഇപ്പോ എനിക്ക് ഒരു പ്രാർത്ഥന മാത്രേ ഉള്ളൂ... നിങ്ങളെ ഒരു പാട് കാലം എനിക്ക് കണ്ടു കൊണ്ട് ഇരിക്കാൻ പറ്റണം എന്ന്... ഇനി ഞാൻ ഒരിക്കലും മരണത്തെ കുറിച്ച് ചിന്തിക്കില്ല... ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു... പിന്നെ ഇപ്പോ എനിക്ക് കുറച്ച് ലക്ഷ്യങ്ങൾ ഒക്കെയുണ്ട്... അതൊക്കെ നടക്കണം എങ്കിൽ റയുക്കാന്റെ കൂടെ പോയെ പറ്റൂ... 


എന്നെ വെറുക്കരുത് ഞാൻ നിങ്ങളെ ഒരുപാട് വേദനിപ്പിച്ചു... സോറി ഉമ്മാ... സോറി മാഷേ... 😓😓😓


എന്റെ ലക്ഷ്യം നേടി ഞാൻ നിങ്ങളെ മുന്നിൽ വരും... അപ്പോളേക്കും ഫറുന്റെ കല്യാണം ഒക്കെ കഴിഞ്ഞു കാണും... പിന്നെ എനിക്ക് ഒന്നും പേടിക്കാതെ എന്റെ മാഷിന്റെയും ഉമ്മയുടെയും കൂടെ അടിച്ചു പൊളിച്ചു ജീവിക്കാം... "


അവളെ ഡയലോഗ് കേട്ട് ഞാൻ കാറ്റു പോയ ബലൂൺ കണക്കെ നിന്നു... 😏😏😏എന്തോന്നാവോ ലക്ഷ്യം... ഇനി എന്നെ കൊല്ലാനോ മറ്റോ ആണോ ആർക്കറിയാം... 


അവരോട് യാത്ര ഒക്കെ പറഞ്ഞു നമ്മളെ വണ്ടിയിൽ തന്നെ കയറിയിരുന്നു... ഇപ്പൊ അവളോട്‌ കുറച്ചു മതിപ്പ് ഒക്കെ തോന്നുന്നുണ്ട്... കാരണം അവൾക്ക് സ്വന്തം മാതാപിതാക്കളോട് വാശി പിടിച്ചു നിക്കാൻ ഉള്ള കട്ടപിടിച്ച മനസ് ഒന്നും ഉണ്ടായില്ലല്ലോ അത് കൊണ്ടാ... 


എന്തെങ്കിലും ഒക്കെ ചോദിക്കണം പറയണം എന്നൊക്കെ ഉണ്ട്... കുരിപ്പ് വലിയ ചിന്തയിൽ ആയോണ്ട് ബുദ്ധിമുട്ടിക്കാൻ ഒന്നും നിന്നില്ല... 


"അല്ല റയുക്കാ... ഇങ്ങൾക്ക് ഞാൻ നിങ്ങളെ വീട്ടിൽ വരുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ...? "


അവളെ പെട്ടെന്നുള്ള ചോദ്യം കേട്ട് അവളെ നോക്കി ബ്രേക്ക്‌ ഇട്ടു... 


"ബുദ്ധിമുട്ടോ എന്തിന് സന്തോഷം മാത്രേ ഉള്ളൂ... "


"അത് എന്തിനാ അത്ര വലിയ സന്തോഷം..."


🙄🙄🙄അതിപ്പോ പറഞ്ഞാൽ ഇവിടന്ന് ഇറങ്ങി പോയി കളയും... അത് കൊണ്ട് വണ്ടി വിട്ടു... 


"എനിക്കല്ല ഉമ്മിക്ക്... ഉമ്മി ഞാൻ പോയി കഴിഞ്ഞാൽ ഒറ്റയ്ക്ക് ആണെന്നും പറഞ്ഞു സങ്കടപ്പെടും... ഇനി ഇപ്പോ നിന്നെ കൂട്ട് കിട്ടിയാൽ ഉമ്മി എന്നെ ഒക്കെ മൈൻഡ് ചെയ്യോ ആവോ... "


"ഉമ്മി ഹാപ്പി ആവും എന്ന് എനിക്ക് അറിയാം... ഞാൻ ചോദിച്ചതു നിങ്ങളെ കാര്യം ആണ്... വല്ല ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ ഇപ്പോ പറയണം... ഇനി ഒരു പെണ്ണ് കെട്ടാൻ ഞാൻ തടസം ആയി എന്നൊന്നും പറഞ്ഞു വന്നേക്കരുത്... "


😕😕ഇവൾക്ക് പ്രാന്താണെന്ന് ഉറപ്പാ... 


"എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല... പിന്നെ പെണ്ണ് കെട്ടാൻ നീ ഒരു തടസ്സം ആയി എന്ന് ഞാൻ ഒരിക്കലും പറയില്ല... നിനക്ക് ഇപ്പോ കല്യാണം എന്ന് പറയുമ്പോൾ വേണം എന്ന് തോന്നുന്നുണ്ടോ ഇല്ലല്ലോ അത് പോലെ എന്റെ കാര്യം എനിക്ക് തോന്നുന്നത് പോലെ ഒക്കെ നടത്തും... അതിന് ആരും തടസ്സം ആയി നിന്നാലും എനിക്ക് പ്രശ്നം ഒന്നുമില്ല... അപ്പൊ നീ എങ്ങനെ എനിക്ക് തടസം ആവും... "


😰😰😰അവൾ കുറച്ച് കൂടി ഹാപ്പിയായി... 


"എങ്കിൽ ഒരു കാര്യം കൂടി എനിക്ക് പറയാൻ ഉണ്ട്... "😊😊


"എന്ത് കാര്യം...? "


"എനിക്ക് പഠിക്കണം... അതും ttc ക്ക്... എന്താ നടത്തി തരുമോ...? "


😪😪😪ഇത് എന്നെയും കൊണ്ടേ പോകൂ... 


"എന്താ സമ്മതം ആണോ...? "

അവൾ വീണ്ടും തുടങ്ങി... 


🙄🙄🙄ഇനി അതിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ... എവിടെ എങ്കിലും പോയി എന്തെങ്കിലും ഒപ്പിച്ചു വെക്കാൻ ആവും... കുറെ ആയോണ്ട് സമാദാനം കിട്ടുന്നുണ്ടാവില്ല... 😏😏😏


"നിന്റെ കാര്യം ഞാൻ സമ്മതം അല്ല എന്ന് പറഞ്ഞാൽ നീ വേണ്ടന്ന് വെക്കുമോ...? ഇല്ലല്ലോ പിന്നെ എന്തിനാ എന്നോട് ചോദിക്കുന്നത്... "😒😒


"അയ്യട അത് അങ്ങ് മനസ്സിൽ വെച്ചേചാലും മതി... എനിക്ക് അഡ്മിഷൻ വാങ്ങി തരുമോന്നാ ഞാൻ ചോദിച്ചത്... "


😓😓പിന്നെ അതും ഈ ഞാൻ... ഇപ്പോ തല്ക്കാലം സമ്മതിച്ചു കൊടുക്കാം... എന്നിട്ട് പിന്നെ ശരിയായില്ല എന്ന് എങ്ങാനും പറയാം... 


"ആ ഞാൻ ശ്രമിക്കാം... "😕😕


കേട്ടപ്പോൾ തന്നെ പെണ്ണ് തുള്ളിചാടി... 


വീട്ടിൽ എത്തിയപ്പോ ഉമ്മി എന്റെ കൂടെ അവളെ കണ്ട് കിളി പോയ പോലെ നിക്കുന്നുണ്ട്... ഇവൻ കെട്ടിക്കൊണ്ട് വന്നത് ആണെന്ന് കരുതി വല്ലതും പറയാതെയിരുന്ന മതിയായിരുന്നു... 


"ഉമ്മി സുഖാണോ...? ഇനി മുതൽ ഞാൻ ഉമ്മിയുടെ കൂടെ ഉണ്ടാവും... എന്തായാലും ഫറുന്റെ കല്യാണം നടക്കുന്നതു വരെ ഇവിടെ നിന്ന് നിങ്ങളെ ഒക്കെ ബുദ്ധിമുട്ടിക്കാൻ വന്നതാ... "


അവൾ അതൊക്കെ ഉമ്മിയെ കെട്ടിപ്പിടിച്ചു പറഞ്ഞു... 


"മോൾ എങ്ങനെ ബുദ്ധിമുട്ടിചാലും ഞങ്ങൾ അതങ്ങ് സഹിച്ചു... അവളെ കല്യാണം കഴിയുമ്പോൾ നീ അങ്ങോട്ട്‌ പോവുകയൊന്നും വേണ്ട... എനിക്ക് നിന്നെ കാണാതെ ഇരിക്കാൻ ഒന്നും പറ്റില്ല... "


എന്നൊക്കെ പറഞ്ഞു ഉമ്മിയും അവളെ സ്നേഹം കൊണ്ട് പൊതിഞ്ഞു... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



ഉമ്മിക്ക് നമ്മളെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം ഒക്കെ കണ്ട് നമ്മളെ കണ്ണ് ഒക്കെ നിറഞ്ഞു പോയി... 


നമ്മൾ ഉമ്മിയോട് ഒരുപാട് കത്തിയൊക്കെ വെച്ചു മുറിയിൽ ചെന്നു... നമ്മളെ സെൽഫ് ഒക്കെ തുറന്നു അതിൽ ഉണ്ടായിരുന്ന വിവാഹഭരണം ഒക്കെ എടുത്തു റയുക്കാന്റ മുന്നിൽ കൊണ്ട് വെച്ചു... 


റയുക്ക ഇതിപ്പോ എന്താ എന്ന് കരുതി എന്നെയും അതിലെക്കും മാറി മാറി നോക്കി... ഉമ്മിയും തൊള്ളയും തുറന്നു നോക്കുന്നുണ്ട്... 


"ഹോസ്പിറ്റലിൽ ഒരുപാട് ബില്ല് ആയിട്ടുണ്ട് എന്ന് എനിക്ക് അറിയാം... അതും കൂടി മാഷേ തലയിൽ ആവേണ്ട എന്ന് കരുതിയാ നിങ്ങളോട് പറഞ്ഞത്... ഇത് കൊണ്ട് പോയി വിറ്റാൽ പണം കിട്ടും... അത് റയുക്ക എടുത്തോ... ബാക്കി എന്റെ അഡ്മിഷൻ പഠിപ്പ് ഒക്കെത്തിനും കൂടി എടുത്തോ... "


അതൊക്കെ പറഞ്ഞു എല്ലാം റയുക്കാന്റെ മുന്നിലേക്ക് നീക്കി വെച്ചു... 


മൂപ്പരെ മുഖം ഇപ്പോ കലിപ്പ് കേറിയ പോലെ ഉണ്ട്... എന്നെ തന്നെ നോക്കി ദേഷ്യം കടിച്ചു പിടിക്കുന്ന പോലെയൊക്കെ തോന്നി... 


അങ്ങനെ ആരുടെയും ഔദാര്യം വേണ്ട എന്നെ ഞാൻ കരുതിയുള്ളൂ... ഇനി ഇത് പോരാതെ വരുമോ ആവോ...? 


"ഇത് പോരെങ്കിൽ ബാക്കി പിന്നെ തരാം... എന്റെ കയ്യിൽ വേറെയും ഉണ്ട് വീട്ടിലാ ഉള്ളത്... പിന്നെ ഒരു ചെയിൻ ഉള്ളത് റയുക്ക തന്നെയാ കളഞ്ഞത്... "


എന്നൊക്കെ നല്ല അന്തസ്സ് ആയി പറഞ്ഞു... 


അത് എടുത്തു ഒരൊറ്റ ഏർ ആയിരുന്നു... അത് മുറിയിൽ ഒട്ടാകെ ചിതറിപ്പോയി...😰😰😰


എന്നിട്ട് എന്റെ നേരെ ഒരു വരവ് അങ്ങ് വന്ന്... എന്നെ കാത്തോളണേ പടച്ചോനെ... 


"ഡീ മര്യാദക്ക് ഇതൊക്കെ എടുത്തു ഈ വീട്ടിൽ നിന്ന് തന്നെ പൊയ്ക്കോണം... ഞങ്ങൾ ഒക്കെ നിനക്ക് അന്യർ ആണെങ്കിൽ പിന്നെ നീ എന്തിനാ ഇവിടെ നിൽക്കുന്നത്... പോകാൻ അല്ലേ പറഞ്ഞത്... "


എന്നും പറഞ്ഞു കഴുത്തിനു പിടിച്ചു... 😰😰😰ഉമ്മി പിടിച്ചു മാറ്റിയത് കൊണ്ട് കൊന്നില്ല... 


കഴുത്തു പിടിച്ചു ഒരുപാട് ചുമച്ചു... ഒന്നും വേണ്ടായിരുന്നു... ഉമ്മിയെ മാറ്റി വീണ്ടും അങ്ങേര് എന്റെ നേർക്ക് വന്നു... പേടിച്ചു പിറകോട്ടു നീങ്ങി നടന്നു... 


"ഇവിടന്ന് ഇപ്പോ ഇറങ്ങിക്കോണം... "


എന്നൊക്കെ ഓൻ പറഞ്ഞു കൊണ്ടിരുന്നു... 😓😓😓ഈ രാത്രി ഞാൻ എങ്ങനെ പോകാൻ... 


"എന്താ മോളെ ഇത് നീ ഇങ്ങനെയാണോ ഞങ്ങളെ ഒക്കെ കണ്ടത്... നീ കണക്ക് പറഞ്ഞു ഇതൊക്കെ തരാൻ അത്രയ്ക്ക് അന്യയായോ നിനക്ക് ഞങ്ങൾ... ഇതൊക്കെ മനസ്സിൽ വെച്ചാണോ നീ ഇങ്ങോട്ടേക്കു വന്നത്... പക്ഷെ ഞങ്ങൾ നിന്നെ സ്വീകരിച്ചത് സ്വന്തം മകൾ ആയിട്ടാ... ഇനിയും നിനക്ക് കണക്ക് പറയാൻ എങ്കിൽ ഇവൻ പറഞ്ഞത് പോലെ നീ ഇവിടന്ന് പൊയ്ക്കോ... "


അതും പറഞ്ഞു ഉമ്മി കരഞ്ഞു കൊണ്ട് മുറിയിലെക്ക് പോയി... ഞാൻ എന്ത് ചെയ്യും എന്ന് അറിയാതെ അവിടെ തന്നെ നിന്നു... 


ഇത്രക്ക് ഒന്നും ഞാൻ കരുതിയില്ല... എന്റെ കാര്യം നടത്താൻ ഇപ്പോ റിച്ചു ഇല്ല... അത്രയേ ഞാൻ ചിന്തിച്ചുള്ളൂ... ഇതിപ്പോ എല്ലാർക്കും ഇത്രയും ഫീലിംഗ്സ് ഒക്കെ ഉണ്ടാക്കും എന്നൊന്നും ചിന്തിച്ചില്ല... 


"സോറി റയുക്കാ ഞാൻ അങ്ങനെ ഒന്നും കരുതിയിട്ടല്ല ഇതൊക്കെ തന്നത്... റിച്ചുനോട്‌ ആണെങ്കിൽ എന്റെ ആവശ്യങ്ങൾ എനിക്ക് പറയാം യാതൊരു മടിയും കൂടാതെ... പക്ഷെ നിങ്ങളോട് പറയുമ്പോൾ എനിക്ക് എന്തോ ഒരു മടി... എനിക്ക് വേണ്ടി ചിലവാക്കാൻ ഞാൻ നിങ്ങളെ ഒക്കെ ആരാ എന്നൊക്കെ ചിന്തിച്ചു പോകും... അതാ ഇങ്ങനെ ഒക്കെ സോറി റയുക്കാ... "😖😖😖


മൂപ്പർക്ക് വലിയ കുലുക്കം ഒന്നുമില്ല ഞാൻ ഇത്രയും പറഞ്ഞത് പോലും കേട്ടില്ല എന്ന മട്ടിൽ നിന്നു... 


"റയുക്കാ പ്ലീസ് ഞാൻ സോറി പറഞ്ഞല്ലോ പിന്നെന്താ... "


"സോറി പറഞ്ഞാൽ ഇതൊക്കെ തീരും എന്നാണോ നീ കരുതിയത്... എന്നാൽ നിനക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഞങ്ങളോട് പറയാൻ ഉള്ള മടിയില്ലേ അത് എന്ത് പറഞ്ഞു തീർക്കും... "


അങ്ങേരെ ഒരു ചോദ്യം കേട്ടില്ലേ... 😏😏ദേഷ്യം പെരുത്ത് കേറുന്നുണ്ട്... എന്തെങ്കിലും കയ്യിൽ കിട്ടിയാൽ ഇപ്പോ ഓന്റെ തലമണ്ട എറിഞ്ഞു പൊട്ടിച്ചേനെ... 


"അത് തീർക്കാൻ ഞാൻ ഇവിടെ കിടന്നു ഡാൻസ് കളിക്കാം എന്തെ വേണോ...? "😏😏


ഒരു നോട്ടം ആയിരുന്നു എന്നെ... ഇതിനേക്കാൾ വലിയ ആളെ പേടിച്ചില്ല പിന്നല്ലേ നിങ്ങൾ... എന്നൊക്കെ ചിന്തിച്ചു നിന്നു... അത് എങ്ങാനും തുറന്നു പറഞ്ഞാൽ എന്നെ കൊല്ലും അത് ഉറപ്പാ... 


നമ്മളെ നോക്കി പേടിപ്പിക്കുന്നത് കണ്ട് നമ്മളും തിരിച്ചു പേടിപ്പിച്ചു... 😬😬😬


എല്ലാം പെറുക്കിക്കൂട്ടി എടുത്തു കൊണ്ട് മുറിയിൽ വെച്ചു ഒന്നും വേണ്ടായിരുന്നു എന്നൊക്കെ ചിന്തിച്ചു... ഉമ്മിക്കാണ് കൂടുതൽ സങ്കടം ആയത്... അതൊക്കെ രാവിലെ തന്നെ മാറ്റി കൊടുക്കണം എന്നൊക്കെ ചിന്തിച്ചു നമ്മൾ നല്ലൊരു ഉറക്കം തന്നെ ഉറങ്ങി... 


~~~~~~~~~~~~~~~~~~~~~~~


രാവിലെ തന്നെ ചായഒക്കെ ഇട്ടു ഉമ്മിക്ക് കൊണ്ട് കൊടുത്തു... ഒരു വിധം പറഞ്ഞു പിണക്കം ഒക്കെ മാറ്റി... 


റയുക്കാക്ക് ചായയും എടുത്തു മുറിയിൽ ചെന്ന് നോക്കുമ്പോൾ നല്ല ഉറക്കം... ഇന്ന് ലീവായത് മുതലാക്കൽ ആണല്ലേ... 🤔🤔🤔


വെറുതെ ഒരു രസം 😜😜ഗ്ലാസ്‌ തറയിൽ ഇട്ടു... അങ്ങേര് ഞെട്ടിഎണീറ്റ് ഒരു നോട്ടം... ഒരു ഇളിയും കൊടുത്തു ഒരു ഓട്ടം ആയിരുന്നു പുറത്തേക്ക്... 


ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു ഒരു ആഗ്രഹം... ഉമ്മിയെ തന്നെ കൂട്ട് പിടിക്കാം... 


"ഉമ്മി നമ്മക്ക് പുറത്തേക്ക് ഒക്കെ ഒന്ന് പോയാലോ... കുറെ ആയില്ലേ പുറം ലോകം ഒക്കെ കണ്ടിട്ട്... ഉമ്മി പറഞ്ഞാൽ റയുക്ക കേൾക്കും... "


ഉമ്മി കേട്ടപ്പോൾ തന്നെ റെഡി ആയി... നമ്മക്ക് എന്താന്ന് അറീല... കുറെ ദിവസം ആയില്ലേ ഹോസ്പിറ്റലിൽ ഒക്കെ കിടക്കുന്നു... ഇന്ന് മൊത്തം എല്ലാ ടെൻഷനും കളയണം... എന്നൊക്കെ തീരുമാനിച്ചു നമ്മളും റെഡി ആയി... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



രാവിലെ തന്നെ അവളെ ഡോസ് കിട്ടിയ ഉണർന്നത്... അവൾക്ക് അതിന് ഉള്ളത് പിന്നെ കൊടുക്കാം എന്ന് തീരുമാനിച്ചു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി... 


അപ്പോളാ ഉമ്മി ഓരോ ആഗ്രഹവും കൊണ്ട് വരുന്നത്... അതൊക്കെ കേട്ട് ഇല്ലന്ന് പറഞ്ഞു ഒഴിഞ്ഞു എങ്കിലും ഉമ്മി നമ്മളെ വിട്ടില്ല... 


"നിനക്ക് അറിയില്ലേ എനിക്ക് അത്തരം ആഗ്രഹം ഒന്നും ഇല്ലെന്ന്... ഇതിപ്പോ അവൾ നിന്നോട് ചോദിക്കാൻ എന്നെ ആണ് ഏൽപ്പിച്ചതു... അവളെ ആഗ്രഹം ഒക്കെ നടത്തിക്കൊടുത്ത് എങ്കിലും അവളെ ഉള്ളിൽ കേറാൻ നോക്ക്... ഇതിന് ഇപ്പൊ തന്നെ മുടക്കം പറഞ്ഞാൽ അവൾക്ക് നിന്നോട് എന്തെങ്കിലും മതിപ്പ് ഉണ്ടെങ്കിൽ ഇതോടെ പോകും... "


എന്നൊക്കെ പറഞ്ഞു ഉമ്മി നമ്മളെ വീഴ്ത്തി... അവൾ ആണെങ്കിൽ പൊരിഞ്ഞ ഒരുക്കം ആണ്... ഉമ്മിയും റെഡി ആകാൻ പോയി... 


ഇതൊന്നും വലിയ താല്പര്യം ഇല്ലാത്തത് ആണെങ്കിലും നമ്മൾ പോകാൻ തന്നെ തീരുമാനിച്ചു... ഇന്ന് ലീവ് ആയോണ്ട് ഡ്രസ്സ്‌ ഒന്നും റെഡി ആക്കി വെച്ചിട്ടില്ല... ഇത്രയും ആശിച്ചു പറഞ്ഞത് അല്ലേ അപ്പൊ പിന്നെ ഇപ്പൊ തന്നെ ഒരു ഡോസ് തിരിച്ചു കൊടുത്തേക്കാം... 


"ഫസ്ന... "


എന്ന് വിളിച്ചപ്പോൾ തന്നെ അവൾ മുന്നിൽ എത്തി... നമ്മൾ ഷർട്ടും പാന്റ്സും എടുത്തു അവളെ നേരെ നീട്ടി... അവൾ എന്താന്നുള്ള മട്ടിൽ നോക്കി... 


"ഞാൻ കുളിച്ചു വരുമ്പോഴേക്ക് ഇത് അയൺ ചെയ്തു വെക്ക്... "


അവൾ അതും പിടിച്ചു കുന്തം പോലെ നിൽക്കുന്നുണ്ട്... ഇതിപ്പോ അവളെ ആഗ്രഹം ആയോണ്ട് തന്നെ ഒന്നും തിരിച്ചു പറയാതെ അതും കൊണ്ട് പോയി... 😊😊


ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോ തന്നെ കണ്ടത് ഒക്കെ റെഡി ആക്കി വെച്ചതാ... ഹാളിൽ നമ്മളെയും കാത്തു നിൽക്കുന്ന കണ്ട് പെട്ടെന്ന് തന്നെ റെഡി ആയി... 


കാറിൽ അവൾ ഉമ്മിയുടെ കൂടെ പിന്നിൽ പോയി ഇരുന്ന് വെടിക്കെട്ട് നടത്തിക്കൊണ്ട് ഇരിക്കാ... ഉമ്മി അവളോട്‌ മുന്നിൽ ചെന്ന് ഇരിക്കാൻ പറയുന്നുണ്ടെങ്കിലും അവൾ അതൊന്നും കാര്യം ആക്കിയില്ല... 


നമ്മളെ പോക്കറ്റ് കാലിയാക്കൽ തന്നെ മെയിൻ പരിപാടി... ഓരോന്ന് വാങ്ങി കഴിക്കുന്നുണ്ട്... ഉള്ള മാളിൽ ഒക്കെ കേറിയിറങ്ങി... എല്ലാ പേര് കേട്ട സ്ഥലത്തും പോയി ഒടുക്കം ബീച്ചിൽ എത്തി... 


😬😬😬വരേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിപ്പോയി... അവൾക്ക് കൂട്ടായി ഉമ്മിയും ഉണ്ട്... 


തിരമാലകളുടെ കണക്ക് എടുപ്പ് തുടങ്ങി അവൾ... അതും നോക്കി അവിടെ തന്നെ ഇരുന്നു... ഉമ്മിയും അവളെ തൊട്ട് അടുത്ത് ഇരുന്ന് കൊണ്ട് ഓരോന്ന് പറഞ്ഞു തുടങ്ങി... 


നമ്മൾ ആണെങ്കിൽ ഇവറ്റകൾ ഒന്ന് വന്നെങ്കിൽ എന്ന മട്ടിൽ നിന്നു... ഫോണും കുത്തിപിടിച്ചു ടൈം കളഞ്ഞു... 


പോകാം എന്ന് പറഞ്ഞപ്പോൾ കുറച്ചു കൂടി പ്ലീസ് എന്നൊക്കെ പറഞ്ഞു ഒരു പത്തു മിനിറ്റ് കൂടി കൂട്ടി വാങ്ങി... 😪😪😪


ഓരോ കാഴ്ചയും കണ്ട് നിൽക്കുമ്പോ ആണ് ഒരുത്തൻ ഫോണും കൊണ്ട് എന്തോ നോക്കി നിൽക്കുന്നത് കണ്ടത്... അവൻ വീഡിയോ എടുക്കുന്ന തിരക്ക് ആണെന്ന് മനസ്സിൽ ആയി നമ്മൾ അത് എന്താണെന്ന് നോക്കി... 


അവൻ അവളെയാണ് ഫോണിൽ പകർത്തിക്കൊണ്ട് ഇരിക്കുന്നത് എന്ന് എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിൽ ആയി... അവൾ ആണെങ്കിൽ ഇതൊന്നും അറിയാതെ കടല് നോക്കി നിക്കുന്നു... 


അതികം നോക്കി നിൽക്കാൻ കഴിഞ്ഞില്ല ആ കാഴ്ച... അവനെ ഒരു ചവിട്ട് ആയിരുന്നു... ഫോണും അയാളും രണ്ട് വഴിക്ക് ആയി തെറിച്ചു...ആ ഫോൺ എടുത്തു നോക്കിയപ്പോൾ അതിൽ കണ്ട വീഡിയോ കണ്ടു ഞെട്ടിപ്പോയി... 


അവളെ ശരീരഭാഗങ്ങൾ അവൻ പകർത്തി വെച്ചിരിക്കുന്നു... അത് ചവിട്ടി പൊട്ടിച്ചു പാട്സ് എല്ലാം കടലിലെക്ക് വലിച്ചെറിഞ്ഞു... അപ്പോളേക്കും അവൻ എന്റെ നേരെ വന്നു നിന്നു... 


അവനെ വീണ്ടും ചവിട്ടിയിട്ട് കുറെ കൊടുത്തു... അപ്പോളേക്കും കാഴ്ചക്കാർ കൂടി... അവളും ഉമ്മിയും വന്നു എന്നെ പിടിച്ചു മാറ്റി... 


അവൾ അയാളെ മുഖം കണ്ടതും ഒന്ന് ഞെട്ടി... 


"നീയോ...? "


"ഇവനാ ഇവനാ റയുക്ക എന്നെ ടെക്സ്റ്റ്‌ടൈൽസിൽ നിന്നും കയ്യിൽ കേറി പിടിച്ചത്... "


അവൾ അവനെ നോക്കി കൊണ്ട് അങ്ങനെ പറഞ്ഞത് കൂടി കേട്ടപ്പോൾ അവനെ കൊല്ലാൻ തന്നെ ആയിരുന്നു ഉദ്ദേശം... 


നമ്മളെ തല്ല് കൊണ്ട് അവൻ ചാവും എന്ന അവസ്ഥ കണ്ടപ്പോൾ അവൾ തന്നെ എന്നെ പിടിച്ചു വലിച്ചു... 


"റയുക്കാ... ഇങ്ങള് എന്താ ആ അലവലാതിയെ കൊന്നു ജയിലിൽ പോകാൻ ആണോ ഉദ്ദേശം... അങ്ങനെ ആണെങ്കിൽ പിന്നെ എനിക്കും ഈ ഉമ്മിക്കും ആരാ ഉള്ളത്... "


അവളെ ഡയലോഗ് കേട്ട് എന്നേക്കാൾ തൊള്ള തുറന്നു പിടിച്ചിട്ടുണ്ട് ഉമ്മി... 


അവൾ തന്നെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി കാറിൽ ഇരുത്തി... എന്തായാലും അവനെ കൊല്ലാൻ തന്നെ ആയിരുന്നു എന്റെ അപ്പോഴത്തെ ആഗ്രഹം... ഇനി നിന്നെ ആരും ഒരു നോക്ക് കൊണ്ട് പോലും വേദനിപ്പിക്കുന്നത് കണ്ടു നിൽക്കാൻ എനിക്ക് ആവില്ല 😪😪... 


വീട്ടിൽ എത്തുന്നത് വരെ ആരും പരസ്പരം മിണ്ടിയില്ല... 


അവൾ ആണെങ്കി നഖം ഒക്കെ കടിച്ചു മുടിഞ്ഞ ചിന്തയിൽ ആണ്... വണ്ടിയിൽ നിന്ന് പോലും ഇറങ്ങാൻ ഉമ്മി പറഞ്ഞത് കൊണ്ടാ അവൾ വീട് എത്തിയത് പോലും അറിഞ്ഞത്... 


ഉമ്മി പോയെന്ന് കണ്ടപ്പോൾ അവൾ എന്നെ അവിടെ പിടിച്ചു വെച്ചു... 


"റയുക്കാ അയാളെ എന്തിനാ നിങ്ങള് തല്ലിയത്... "


എന്ത് പറയണം എന്ന് അറിയാതെ അവിടെ തന്നെ സ്റ്റെക്ക് ആയി... അത് എങ്ങാനും പറഞ്ഞാൽ അവൾ അയാളെ തീർക്കാൻ തന്നെ ചെല്ലും അത് ഉറപ്പാ... 


മറുപടി കൊടുക്കാൻ കഴിയാതെ നമ്മൾ പെട്ടെന്ന് തന്നെ അകത്തു കയറി... ഇനിയും കാത്തിരുന്നു അവളെ എനിക്ക് പൂർണമായും നഷ്ടപ്പെട്ടു പോകും എന്ന ഒരു തോന്നൽ... 


അവൾക്ക് ഒന്നും ഉൾക്കൊള്ളാൻ ഇപ്പോഴും കഴിയില്ല... അത് എനിക്ക് അറിയാം എങ്കിലും എങ്ങനെ എങ്കിലും അവളെ മനസ്സിൽ ആക്കി കൊടുക്കണം എന്ന ഒരു തോന്നൽ... 


ഓരോന്ന് ചിന്തിച്ചു പുറത്ത് നിൽക്കുമ്പോ ആണ് അവൾ എന്റെ അടുത്തേക്ക് വന്നത്... അവളെ ഒന്നും മൈൻഡ് ചെയ്യാതെ നിക്കുമ്പോൾ ആണ് അവൾ എന്റെ മുന്നിൽ വന്നു നിന്നത്... 


"റയുക്ക ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ...? "


എന്താന്ന് ഉള്ള ബാവത്തിൽ അവളെ നോക്കി... 


"നിങ്ങൾ ഒരു പെണ്ണ് കെട്ടണം... പെണ്ണിനെ ഒക്കെ ഞാൻ തന്നെ കണ്ടു പിടിച്ചു തന്നോളം... ഇങ്ങള് സമ്മതിച്ചാൽ മാത്രം മതി... "


"നിനക്ക് എന്താ ഇപ്പൊ ഇങ്ങനെ ഒരു തോന്നൽ... അതിന് വേണ്ടിയാണോ കഷ്ടപ്പെട്ട് മോൾ ഇവിടെ നിൽക്കുന്നത്... "


"ഓഹ് അതല്ല റയുക്ക... എനിക്ക് കുറെ ആയി തോന്നിയിട്ട്... പിന്നെ ഇപ്പൊ നിങ്ങൾ പ്രശ്നം ഒക്കെ ഉണ്ടാക്കാൻ തുടങ്ങിയ സ്ഥിതിക്ക് ഒരു പെണ്ണ് കെട്ടുന്നത് നല്ലതാ... അവൾ ബാക്കി ഏറ്റു... 

പിന്നെ ഞാൻ പോയാൽ ഉമ്മിക്ക് ഒരു കൂട്ട് വേണ്ടേ... "


"വേണം... അത് ഇനി നിന്നെ തന്നെ മതി എന്നാ ഉമ്മി പറയുന്നത്... എനിക്ക് അറിയാം ഞാൻ ഇനിയും ഒരു പെണ്ണ് കെട്ടുന്നത് നിനക്ക് കണ്ടു നിൽക്കാൻ പറ്റില്ലെന്ന്... പിന്നെ എന്തിനാ ഇതൊക്കെ... 


ഹ്മ്മ് നീ പറഞ്ഞ പോലെ ഒരു പെണ്ണ് കെട്ടിയാൽ ഞാൻ പ്രശ്നം ഉണ്ടാക്കില്ല എന്നാണെങ്കിൽ നീ ഇത് കൂടെ കേട്ടോ... ഞാൻ ഇന്ന് പ്രശ്നം ഉണ്ടാക്കിയത് നിനക്ക് വേണ്ടിയാ... ആ കഴുവേറി നിന്നെ ആണ് അയാളെ മൊബൈലിൽ പകർത്തി കൊണ്ടിരുന്നത്... അതും നിന്റെ ശരീരം... പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്... 


അതൊക്കെ കണ്ട് ഒന്നും മിണ്ടാതെ നിൽക്കണം ആയിരുന്നോ... നീ ഇപ്പൊഴും കണ്ണ് അടച്ചു പിടിച്ചു ഇരുട്ട് ആക്കാൻ നോക്കാ... പക്ഷെ എനിക്ക് അതിന് പറ്റില്ല... എന്റെ റിച്ചുന്റെ അവസാന വാക്ക് നിന്നെ പൊന്നു പോലെ നോക്കണം എന്നാ... അതൊക്കെ നിനക്ക് പുല്ല് വിലയല്ലേ... അവൻ അവസാനം ആയി പറഞ്ഞ ഒരു വാക്ക് എങ്കിലും നിനക്ക് ഇപ്പൊ ഓർമയുണ്ടോ... 


ഇപ്പൊ തോന്നാ... തിരിച്ചു വരേണ്ടിയിരുന്നില്ല എന്ന്... ഇതൊക്കെ കാണാൻ ആണോ ഞാൻ തിരികെ വന്നത്... "


"റയുക്ക... നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്... "


എന്നും പറഞ്ഞു അവൾ കരഞ്ഞു... അപ്പോളാണ് നമ്മൾ ഇത് എന്തൊക്കെയാ ഈ വിളിച്ചു കൂവിയത് എന്ന് ഓർത്തത്... അവൾ ആണെങ്കിൽ കരഞ്ഞു കൊണ്ട് മുറിയിലെക്ക് ഒരു പോക്ക് ആയിരുന്നു... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


റയുക്ക പറഞ്ഞത് കേട്ടപ്പോൾ സഹിക്കാൻ പറ്റാത്ത അവസ്ഥ... എന്റെ റിച്ചുന്റെ ആഗ്രഹം ഒന്നും എനിക്ക് നടത്തി കൊടുക്കാൻ പറ്റാതെ ആയിപ്പോയല്ലോ... എനിക്ക് അതിനൊന്നും ഒരിക്കലും പറ്റില്ല റിച്ചു... 


റയുക്കയുടെ മുന്നിൽ ഒന്നും പോകാതെ അന്നത്തെ ദിവസം കഴിച്ചു കൂട്ടി... എന്റെ ശത്രുക്കൾ എനിക്ക് ചുറ്റിലും ഇപ്പോഴും ഉള്ളത് പോലെ ഒക്കെ തോന്നുന്ന പോലെ... ഉറക്കം വരാതെ എണീറ്റ്‌ പുറത്തേക്ക് പോയപ്പോ റയുക്ക എങ്ങോട്ടാ പോകുന്ന കണ്ടു... 


മുന്നിൽ പോകാൻ ഉള്ള മടി കൊണ്ട് ചോദിക്കാൻ ഒന്നും പോയില്ല... പക്ഷെ ഈ പാതിരാത്രി അങ്ങേര് എങ്ങോട്ടാ ഈ പോകുന്നത് എന്ന ഒരു ഡൌട്ട് ഉണ്ടായിരുന്നു... 


ഉമ്മിയെ നോക്കിയപ്പോൾ നല്ല ഉറക്കം ആണ്... എന്നാലും അങ്ങേര് ഇത് എങ്ങോട്ടാ പോയത് 🤔🤔... പറഞ്ഞത് പോലെ നാട് വിട്ടതാണോ... 



~~~~~~~~~~~~~~~~~~~~~~~


രാവിലെ നോക്കുമ്പോ റയുക്ക നല്ല ഉറക്കം... എന്നാലും ഇത് എവിടെ പോയതാ... എപ്പോളാ വന്നത്... ചായ ഒക്കെ മുറിയിൽ തന്നെ വെച്ചു വന്നു... ചോദിക്കാൻ ഒരു മടി... 


റയുക്ക പോയപ്പോ മുറിയിൽ ചെന്നു വിഷദമായി ചെക്കിങ് നടത്തി... ഇനി വല്ല കള്ളക്കളിയും ഉണ്ടെങ്കിൽ ഞാൻ കണ്ടുപിടിച്ചിരിക്കും... 


ഒന്നും കിട്ടാത്തകൊണ്ട് നമ്മൾ പിന്നെ അതൊക്കെ വിട്ട് ഉമ്മിയും ആയി കത്തിയടി തുടങ്ങി...


~~~~~~~~~~~~~~~~~~~~~~~~~



നമ്മൾ കിടക്കാൻ വേണ്ടി മുറിയിൽ പോകുമ്പോൾ ആണ് റയുക്ക മുന്നിൽ വന്നു നിന്ന് എന്തോ നീട്ടിയത്... മടിച്ചു കൊണ്ട് ആണ് അത് വാങ്ങിയത്... 


നോക്കുമ്പോ എനിക്ക് വിശ്വസിക്കാൻ തന്നെ കഴിയാതെ അവിടെ നിന്ന് തുള്ളിചാടി... 


"എന്നാലും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല റയുക്കാ... ഇത്രയും പെട്ടെന്ന് എനിക്കുള്ള അഡ്മിഷൻ ശരിയാക്കും എന്ന് ഞാൻ അറിഞ്ഞില്ല... "


"അത് നെക്സ്റ്റ് ഇയർ അഡ്മിഷൻ ആണ്... ഇനിയും നാലു മാസം ഉണ്ട്... ഇപ്പോഴേ ഇവിടെ കിടന്നു തുള്ളിചാടണ്ട... അതൊക്കെ അപ്പൊ മതി... "


അങ്ങേരെ പറച്ചിൽ കേട്ട് ഒരു വളിച്ച ഇളിയും കൊടുത്തു അവിടെ തന്നെ അടങ്ങി നിന്നു... 


"പോകുന്നത് ഒക്കെ കൊള്ളാം... മുമ്പത്തെ പോലെ എവിടെ എങ്കിലും പോയി എന്തെങ്കിലും ഒപ്പിക്കാൻ ആണ് പരിപാടി എങ്കിൽ പിന്നെ അതൊക്കെ തനിയെ നിൽക്കും... "


"😬😬ഇങ്ങള് പറയുന്നത് കേട്ടാൽ തോന്നും ഞാൻ മനപ്പൂർവം ആണ് ഇതൊക്കെ ഉണ്ടാക്കുന്നത് എന്ന്... ഞാൻ എവിടെ പോയാലും എന്തെങ്കിലും എന്നെയും തേടി വന്നോളും... "


"അത് പിന്നെ എനിക്ക് അറിയില്ലേ... നീ എവിടെ ഉണ്ടോ പ്രശ്നം അവിടെ ഉണ്ടെന്ന്... നിന്നോട് ഇതിനൊന്നും പോകാതെ ഇവിടെ അടങ്ങി നിക്കാൻ പറഞ്ഞാൽ നീ കേൾക്കില്ലല്ലോ... അപ്പൊ പിന്നെ പോയി അതൊക്കെ നിന്റെ തലയിൽ ഏറ്റിവാട്ടോ... "


അങ്ങേര് അത് പറഞ്ഞപ്പൊ എന്തോ വല്ലാതെ ഫീൽ ചെയ്തു... എന്റെ ശത്രുക്കൾ ഞാൻ പുറത്ത് ഇറങ്ങാൻ കാത്തിരിക്കുന്നത് പോലെ ഒക്കെ എനിക്കും തോന്നാറുണ്ട്... 😪😪😪


അന്ന് റയുക്ക കണ്ടില്ലെങ്കിൽ അയാൾ ഇപ്പോഴും എന്റെ പിറകെ തന്നെ ഉണ്ടായേനെ... ഇപ്പോഴും എന്റെ പിറകെ ആരോ ഉള്ളത് പോലെ ഒക്കെ എനിക്കും തോന്നാറുണ്ട്... 


അതൊക്കെ ഓർത്ത് ഒന്നും വേണ്ട എന്നൊക്കെ ചിന്തിച്ചു പേപ്പർ ഒക്കെ അവിടെ ഇട്ട് ഓരോന്ന് ചിന്തിച്ചു കിടന്നു... ഉറക്കം പോലും എന്നെ വേണ്ടാ എന്ന് പറഞ്ഞു പോയി... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


അവളെ ആഗ്രഹം നടക്കട്ടെ എന്ന് കരുതിയാണ് അഡ്മിഷൻ ഒക്കെ റെഡി ആക്കി കൊടുത്തത്... 


നമ്മളെ പറച്ചിൽ ഒക്കെ കേട്ട് ഒന്നും തിരിച്ചു പറയാതെ മുഖം വീർപ്പിച്ചു കൊണ്ടാണ് അവൾ മുറിയിലെക്ക് പോയത്... എന്തായാലും അവൾ ഇതോടെ മനസ്സ് മാറ്റുന്നുണ്ടെങ്കിൽ മാറ്റട്ടെ എന്നൊക്കെ കരുതിയാണ് അങ്ങനെ ഒക്കെ പറഞ്ഞത്... 



~~~~~~~~~~~~~~~~~~~~~~



 ഇന്ന് മാഷ് കാണണം എന്ന് പറഞ്ഞു കൊണ്ട് തന്നെ നമ്മക്ക് മനസിലായി അഡ്മിഷൻ ഒക്കെ റെഡി ആക്കി കൊടുത്തത് കൊണ്ട് ആണെന്ന്... 


"മോനെ അവൾക്ക് ചുറ്റും ഇപ്പോഴും ശത്രുക്കൾ ഉണ്ട്... അവൾ വീണ്ടും പഠിക്കാൻ പോകുന്നുണ്ടെങ്കിൽ ഉറപ്പായും അവളെ അവർ തേടി വരും... 


ഇത്രയും കാലം അവൾ വീടിന്റെ അകത്ത് ആയത് കൊണ്ട് ഒരുപക്ഷെ അവളെ തേടി പിടിക്കാൻ പറ്റിയിട്ടുണ്ടാവില്ല... ഒരു പക്ഷെ അവളെ തനിച് കിട്ടിയാൽ... "


എന്നൊക്കെ പറഞ്ഞു മാഷ് കണ്ണ് തുടച്ചു... 


"അവളെ ലക്ഷ്യം സ്വപ്നം അതൊക്കെ കേട്ടപ്പോൾ നടത്തി കൊടുക്കാൻ തീരുമാനിച്ചു... അവൾ എവിടെ പോയാലും അവൾക്ക് പിന്നാലെ ഞാൻ ഉണ്ടാകും... മാഷിന് തോന്നുന്നുണ്ടോ അവളെ അങ്ങനെ ആർക്കെങ്കിലും ഞാൻ വിട്ട് കൊടുക്കും എന്ന്... "


"അത് എനിക്ക് അറിയാം മോനെ... പക്ഷെ അവൾ നിന്റെ ഭാര്യ ആയാൽ നീ ചേർത്ത് പിടിക്കുന്ന കരങ്ങൾ പോലെ സുരക്ഷിതം ഉണ്ടാവില്ല ഇപ്പോൾ... ഇനിയും ഒരു പരീക്ഷണം അവളെ ജീവിതത്തിൽ ഉണ്ടായാൽ അവൾ തന്നെ തകർന്നു പോകും... 


അങ്ങനെ ഒന്ന് അവളെ ജീവിതത്തിൽ വരുന്നതിന് മുമ്പ് അവളെ നീ ചേർത്ത് പിടിക്കണം... അല്ലാതെ അവളെ വാശി മാത്രം നടത്തികൊടുക്കുകയല്ല വേണ്ടത്... "


ഒന്നും മനസ്സിൽ ആവാതെ മാഷേ തന്നെ നോക്കി നിന്നു... 


"നിങ്ങളെ നികാഹ് ഉടനെ തന്നെ നടത്താൻ തീരുമാനിച്ചു... അതിന് നിനക്ക് വല്ല എതിർപ്പും ഉണ്ടോ മോനെ...? "


"മാഷേ എനിക്ക് സമ്മതം അല്ലാത്തത് കൊണ്ടല്ല... പക്ഷെ അവൾ അവൾ ഇത് അറിഞ്ഞാൽ എന്താ ഉണ്ടാവുക എന്ന് ഞാൻ പറയേണ്ടല്ലോ അല്ലേ... "


മാഷ് പിന്നീട് പറയുന്ന കാര്യങ്ങൾ കേട്ട് എന്താ തിരിച്ചു പറയേണ്ടത് എന്ന് എനിക്ക് അറിയാതെ നിന്നു... മാഷ് പറയുന്ന കാര്യങ്ങൾ ഒക്കെയും സത്യം ആണെങ്കിലും എന്തോ ഇതൊക്കെ അവളെ മനസ്സിൽ ആക്കാൻ പറ്റും എന്ന് എനിക്ക് നിശ്ചയം ഇല്ല... 😖😖😖



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



രാവിലെ തന്നെ പണിയെല്ലാം കഴിഞ്ഞു പേപ്പറിൽ ഒക്കെ അരിച്ചു പെറുക്കിക്കൊണ്ട് ഇരിക്കുമ്പോ ആണ് നമ്മൾ ഒരു ഫോട്ടോ കണ്ടത്... 


'തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ കിട്ടിയ ബോഡി ബന്ധുക്കൾ തിരിച്ചറിഞ്ഞു... '

ആ ഫോട്ടോ കണ്ടപ്പോൾ തന്നെ റയുക്കാന്റെ മുറിയിലെക്ക് പോയി... 


"റയുക്കാ ഇത് കണ്ടോ... ആ സമീർന്റെ ബോഡി കണ്ടെന്നു..."


റയുക്ക ഒന്ന് നോക്കി എന്നല്ലാതെ വലിയ മാറ്റം ഒന്നുമില്ല... നേരത്തെ അറിഞ്ഞത് പോലെ... 🤔🤔

ഒരു സന്തോഷം പോലും ആ മുഖത്തു ഇല്ല... 


അല്ലേലും പേപ്പറിൽ ഒക്കെ ന്യൂസ്‌ വരുന്നതിന് മുമ്പ്  ഫോണിൽ തന്നെ ഇപ്പോൾ എല്ലാം അറിയുന്നുണ്ടല്ലോ... അങ്ങനെ അറിഞ്ഞു കാണും... 


"റയുക്ക എന്നാലും നിങ്ങൾക്ക് ഇത് കണ്ടിട്ട് ഒരു സന്തോഷവും ഇല്ലേ... എനിക്ക് ആണെങ്കിൽ ഒരു പടക്കം ഒക്കെ പൊട്ടിക്കാൻ തോന്നുന്നുണ്ട്... "


"നീ തന്നെ ഒരു പടക്കം അല്ലേ... ഇനി അത് പൊട്ടാത്തതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ... "


എന്നും പറഞ്ഞു അങ്ങേര് പോയി... 😰😰 കയ്യിൽ കിട്ടിയ അങ്ങേരെ ബുക്ക് എടുത്ത് ഒരേറു കൊടുത്തു... അപ്പൊ തന്നെ അങ്ങേര് തിരിഞ്ഞു...ദേ കിടക്കുന്നു നിലത്ത്... 😏😏ഞാൻ പടക്കം അല്ലേ പൊട്ടിയാതൊ നിങ്ങളും...


പ്രതികരണം വരുന്നതിന് മുമ്പേ ഓടി മുറിയിൽ ചെന്നു ഡോർ അടച്ചു... അല്ല പിന്നെ 🙄🙄... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



മാഷ് പറഞ്ഞത് പോലെ നമ്മൾ ഇന്ന് പലതും തീരുമാനിച്ചു കൊണ്ട് തന്നെ ആണ് ഉണർന്നത്... ഉമ്മിയോട് എല്ലാം അവൾ കേൾക്കാതെ പറഞ്ഞു കൊടുത്തപ്പോ ഉമ്മി സന്തോഷം കൊണ്ട് നിലത്ത് ഒന്നുമല്ല... 


അവൾ ആണെങ്കിൽ നമ്മക്ക് അയൺ ഒക്കെ ചെയ്തു വെച്ചു എവിടെന്നോ കത്തിയടിക്കുന്നുണ്ട്... 


നമ്മക്ക് ഇടാൻ ഉള്ള ഡ്രസ്സ്‌ ഒക്കെ നമ്മൾ എടുത്തു വെച്ചു... അവളെ വിളിച്ചു... അപ്പൊ തന്നെ അവൾ മുന്നിൽ വന്നു നിന്നു... 


"ഞാൻ ഇന്ന് ഈ ഡ്രസ്സ്‌ ആണ് ഇടുന്നത്... നീ ഇത് അയൺ ചെയ്തു വെക്ക്... "


"അയ്യട... അതിനെ വേറെ ആളെ നോക്കണം... വേണം എങ്കിൽ ഇത് ഇട്ടാൽ മതി... ഇനി ഇത് തന്നെ ഇടണം എന്ന് നിർബന്ധം ആണെങ്കിൽ തനിയെ തേച്ച് ഇട്ടേച്ചു പോയാൽ മതി... പാവല്ലേ എന്നൊക്കെ കരുതി ചെയ്തു തരുമ്പോ എന്നെ ഭരിക്കാൻ ഒന്നും നിക്കണ്ട... അതിനൊക്കെ വേറെ ആളെ നോക്കണം... "


എന്നൊക്കെ പറഞ്ഞു അവളെ റേഡിയോ ഓൺ ആക്കി 😪😪... 


"അപ്പൊ നീ ഇത് അയൺ ചെയ്തു തരില്ല എന്നാണോ പറയുന്നത്... "


"അതേ... എന്തേയ്... "😏😏


"അപ്പൊ നീ ചെയ്യില്ല അല്ലേ... "


"😬😬ഇല്ലെന്ന് അല്ലേ പറഞ്ഞത്... "


അപ്പൊ തന്നെ ഡോർ അടക്കുന്നത് കണ്ട് അവൾ ഒന്ന് ഞെട്ടി... 


"എന്തിനാ ഡോർ അടച്ചത്... അത് തുറന്നെ... "


"നീ എപ്പോ ഇത് അയൺ ചെയ്തു വെക്കുന്നുവോ അപ്പൊ ഇത് തുറക്കും... "


എന്നും പറഞ്ഞു കീ നമ്മൾ വിരലിൽ ഇട്ട് കറക്കി... 


"ദേ തുറക്ക്... ഉമ്മി കണ്ടാൽ എന്താ കരുതുക... തുറക്കാൻ അല്ലേ പറഞ്ഞത്... ഉമ്മി തെറ്റിധരിക്കും... "


"ആണോ എന്നാ മോൾ പെട്ടെന്ന് ചെയ്തു പോവാൻ നോക്ക്... ഓഹ് ഞാൻ അത് മറന്നു... 🤔നീ പറഞ്ഞാൽ പിന്നെ അത് മാറ്റാൻ നീ തന്നെ തീരുമാനിക്കണം അല്ലേ... "


"അതേ... അതിപ്പോഴെങ്കിലും ഓർത്തല്ലോ... "


എന്നും പറഞ്ഞു അവൾ കയ്യും കെട്ടി നിന്നു... 


നമ്മൾ അപ്പൊ തന്നെ അവളുടെ അടുത്ത് ചെന്ന് അവളുടെ അരയിൽകൂടി പിടിച്ചു എന്നിലേക്ക് നിർത്തി... അപ്പൊ തന്നെ അവൾ ഞെട്ടിക്കൊണ്ട് പിടിച്ചു തള്ളി... 


ഒന്ന് കൂടി അവളെ അടുപ്പിച്ചു നിർത്തിയപ്പോൾ തന്നെ അവൾ മുഖം പൊത്തിപിടിച്ചു... 


"ഞാൻ ചെയ്തു തരാം... എന്നെ വിട് റയുക്ക പ്ലീസ്... "


അവളെ പിടിയിൽ നിന്ന് വിട്ട് കൊണ്ട് അവളെ നോക്കി... അവൾ അപ്പൊ തന്നെ തറയിൽ അമർത്തി ചവിട്ടി അതും എടുത്ത് നടന്നു... 


"ആ പിന്നെ വന്നിട്ടേ തുറക്കൂ... അത് വരെ മോൾ ഇവിടെ നിക്ക്... എങ്ങനെ ഉണ്ടെന്ന് നോക്കിയിട്ട് അല്ലേ വിടാൻ പറ്റൂ... പിന്നെ ഈ പുറകിൽ നിന്ന് എങ്ങാനും വല്ലതും വന്നു വീണാൽ പിന്നെ ഞാൻ ഒന്ന് കൂടി നിന്റെ അടുത്തേക്ക് വരും... "


അത് കൂടി കേട്ടപ്പോൾ അവൾ പിറുപിറുത്ത് കൊണ്ട് അയൺ ചെയ്തു... 😊😊


ഇറങ്ങുമ്പോ തന്നെ അവൾ മുഖം വീർപ്പിച്ചു വെച്ചു എന്റെ ബെഡിൽ കിടന്നിട്ടുണ്ട്... എന്നെ കണ്ടപ്പോൾ തന്നെ ചാടി എണീറ്റു അതും എടുത്ത് എന്റെ മുന്നിൽ വന്നു നിന്നു... 


"ദേ നോക്കിക്കേ ഒരു ചുളിവ് പോലും ഇല്ല... ഇനി എങ്കിലും ഒന്ന് തുറക്ക്... "


നമ്മൾ അതും വാങ്ങി അവളെ ഒന്ന് നോക്കി അത് എടുത്തിട്ടു... അപ്പൊ തന്നെ അവളെ റേഡിയോ വീണ്ടും ഓൺ ആയി... 


"അയ്യേ... ഈ ഡ്രസ്സ്‌ ഇട്ടാണോ കോളേജിൽ പോന്നത്... ഇതൊക്കെ വല്ല കല്യാണപാർട്ടിക്ക് എങ്ങാനും പോകുമ്പോൾ ഇടേണ്ട ഡ്രസ്സ്‌ ആണ്... അല്ലാതെ സ്റ്റുഡന്റ്സിന്റെ മുന്നിൽ ഷൈൻ ചെയ്യാൻ വേണ്ടി ഇതൊക്കെ ഇട്ട് പോയാൽ അവളുമാർ എല്ലാം കൂടി പിന്നാലെ തന്നെ വരുമല്ലോ... "


അവൾ അസൂയ കൊണ്ട് പറഞ്ഞത് ആണെങ്കിലും ഇതിൽ നമ്മൾ കലക്കിയിട്ടുണ്ട് എന്ന് മനസ്സിൽ ആയി... 😉😉ഇന്ന് തൊട്ട് ഞാൻ നിന്റേത് മാത്രമാ മോളെ... 


"എന്തായാലും ഒരു പെണ്ണ് വേണം... ഇന്ന് ആരാണോ ആദ്യം വീഴുന്നത് അതിനെ അങ്ങ് കെട്ടാം അല്ലേ... "


അത് അവൾക്ക് അത്ര പിടിച്ചില്ല എന്ന് മനസിലായി... എന്തോ എടുത്തു എറിയാൻ നിന്നതും നമ്മളെ നോട്ടം കണ്ട് ഒരു വളിച്ച ഇളിയും തന്ന് അത് അവിടെ തന്നെ വെച്ചു... 


"ദേ ഇതൊന്നു തുറന്നെ... നിങ്ങൾ ഡ്രസ്സ്‌ മാറുന്നത് കൂടി ഞാൻ കണ്ടു നിൽക്കണോ... "


അവൾ കലിപ്പായി കൊണ്ട് പറഞ്ഞു... കീയും എടുത്ത് കൊണ്ട് തുറക്കാൻ നോക്കുമ്പോ അവൾ മാറെന്നും പറഞ്ഞു എന്നെ പിടിച്ചു തള്ളി... നമ്മൾ വീഴുമ്പോൾ അവളും കൂടെ വന്നിട്ടുണ്ട്... നോക്കുമ്പോൾ നമ്മളെ കയ്യിൽ അവളെ കയ്യുള്ളത്... 


എന്നെ ഒന്ന് കൂടി തള്ളി നനഞ്ഞ കോഴിയെ പോലെ എണീറ്റ് ഡോർ തുറന്നു... 


എണീറ്റ് നോക്കുമ്പോ അവൾ അവിടെ തന്നെ സ്റ്റെക്കായി നിൽക്കുന്നു... മുന്നിലുള്ള പടകളെ കണ്ട് നമ്മളും അതേ നിൽപ്പ് ആയി... അവൾ ആണെങ്കിൽ അവരെ നോക്കി വളിച്ച ഇളിയൊക്കെ കൊടുക്കുന്നുണ്ട് ... 


അവളെ വീട്ടുകാർ കുടുംബ സമേതം മുന്നിൽ നിൽക്കുന്ന കണ്ട് അവളെ അതേ ചിരി മാത്രേ നമ്മളെ കയ്യിൽ ഉള്ളൂ... അഫ്സൽ ആണെങ്കിൽ എന്തൊക്കെയോ ആക്ഷൻ ഒക്കെ കാണിക്കുന്നുണ്ട്... 


"നിങ്ങൾ ഒക്കെ എന്താ ഒരുമിച്ചു വന്നത്... എല്ലാരും കൂട്ടത്തോടെ ലീവ് എടുത്തോ... ഒരു കല്യാണത്തിനുള്ള ആൾക്കാർ ഉണ്ടല്ലോ... "


അവൾ അത് പറഞ്ഞപ്പോൾ എല്ലാരും ഞെട്ടി മുഖത്തോട് മുഖം നോക്കി... 


ഞങ്ങൾക്ക് ഒരു കല്യാണം ഉണ്ടെന്ന് അവളെ മുന്നിൽ നിന്ന് പറഞ്ഞു നമ്മൾ ഇറങ്ങി... ഉമ്മി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് ആണ് യാത്ര ആക്കിയത്... അവൾ പിന്നെ അതൊന്നും കാണാത്തത് കൊണ്ട് രക്ഷപെട്ടു... 


വണ്ടിയിൽ കേറിയപ്പോ മുതൽ അഫ്സൽ കളിയാക്കി തുടങ്ങി... അത് പിന്നെ ആ സാഹചര്യത്തിൽ കണ്ടത് കൊണ്ടാണെന്ന് കരുതി അവനിട്ടു കൊടുത്തില്ല... 


"ഡാ നീ കരുതും പോലെ അല്ല... അവളെ കൊണ്ട് തന്നെ ഈ ഡ്രസ്സ്‌ അയൺ ചെയ്യിക്കാൻ വേണ്ടി ചെയ്തതാ അല്ലാതെ നീ കരുതും പോലെയല്ല... അവൾ എങ്ങാനും കേട്ടാൽ ഇക്കു ആണെന്ന് ഒന്നും നോക്കില്ല... പീസ് പീസ് ആക്കി വല്ല കടലിലും താഴ്ത്തിക്കളയും... "


"അപ്പൊ പിന്നെ നീ തിരിച്ചു പോയാൽ ഉള്ള അവസ്ഥ ഇങ്ങനെ തന്നെ ആയിരിക്കും അല്ലേ... നീ നിന്നെ നല്ലോണം സൂക്ഷിക്കണേ ചെക്കാ... അവൾ പറഞ്ഞാൽ പറഞ്ഞത് ചെയ്യും... "


അത് കൂടി കേട്ടപ്പോൾ നമ്മൾ ഒന്ന് പേടിച്ചു എങ്കിലും അവൾക്ക് എന്നെ ഒരു പേടി ഉള്ള പരിഗണന വെച്ച് എന്നെ കൊല്ലില്ല എന്ന് കരുതാം 😪😪😪...


പള്ളിമുറ്റത്ത്‌ അവളെ മാഷ് നിൽപ്പുണ്ട്... വളരെ കുറച്ച് പേരെ സാക്ഷിയാക്കി അവളെ എന്റെ കയ്യിൽ ഏൽപ്പിച്ചു തന്നു... അവളെ എനിക്ക് മാത്രമായി തന്നു എങ്കിലും മനസ്സിൽ കഴിഞ്ഞതെല്ലാം മിന്നി മറയുന്ന പോലെ... 


ഒരിക്കൽ ഇതേ കയ്കൾ എന്റെ റിച്ചുന്റെ കൈകളിൽ ഏൽപ്പിച്ചു പോയതാ മാഷ്... ഇപ്പോൾ അവളെ എന്റെ കയ്യിൽ ഏല്പ്പിച്ചു അവൾ പോലും അറിയാതെ... 


കണ്ണ് നിറഞ്ഞു അവിടെ നിന്ന് എണീക്കാൻ പോലും പറ്റാത്ത അവസ്ഥ... എങ്കിലും അവളെ ഇനി വേദനിപ്പിക്കാതെ എന്റെ റിച്ചു പറഞ്ഞത് പോലെ നോക്കാൻ പറ്റും എന്ന വിശ്വാസം എനിക്കുണ്ട്... പക്ഷെ അവൾ എന്നെ എന്തെങ്കിലും ചെയ്യുമോ എന്നുള്ള പേടിയാ ഇപ്പോൾ ഉള്ളത്... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


എല്ലാരും കൂടി വന്നു വീടാകെ മൊത്തം ഒരു കല്യാണ വീട് പോലെയായി... മാഷും ഇക്കുവും റയുക്കയും എങ്ങോട്ടോ പോയി... 


ഉമ്മിയും ഇത്തയും നമ്മളെ ഉമ്മച്ചിയും കൂടി കിച്ചണിൽ പൊരിഞ്ഞ യുദ്ധം നടത്തിക്കൊണ്ട് ഇരിക്കുന്നുണ്ട്... നമ്മളെ പിന്നെ അങ്ങോട്ട്‌ അടുപ്പിച്ചു പോലും ഇല്ല... 


ഞാനും സഹയും ഫറുവും കൂടി പിന്നെ പാത്തുന്റെ കൂടെ കളിച്ചു... പാത്തു ആണെങ്കിൽ ഞങ്ങളെ വെട്ടിച്ചു കൊണ്ട് പോയി ഒളിക്കാൻ ഒക്കെ പോയി... 


അവളെ പിന്നാലെ ഓടി പോകുമ്പോ ആണ് ആരെയോ തട്ടി വീണത്... ആ മുഖത്തേക്ക് നോക്കുമ്പോ റയുക്കാ... വേറെയും നാല് കാലുകൾ കൂടി കണ്ടപ്പോൾ പെട്ടെന്ന് തന്നെ ചാടി എണീറ്റു... 


മാഷും ഇക്കുവും നമ്മളെ ഒരുമാതിരി ആക്കിയാണോ ചിരിചെന്ന് ഒരു ഡൌട്ട്... എല്ലാരേയും മുന്നിൽ ഞാനും അങ്ങേരും കൂടി നാറികുളിച്ചു... നമ്മൾ പിന്നെ വളിച്ച ഇളിയും ഒന്ന് കൂടെ എല്ലാർക്കും കൊടുത്തു പാത്തുന്റെ പിന്നാലെ വീണ്ടും ഓടി... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


തിരിച്ചു വന്നപ്പോ ഉള്ള സ്വീകരണം എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു... പിന്നെ എല്ലാരേം മുന്നിൽ ഒന്ന് ചമ്മി അത്ര തന്നെ... 


എല്ലാരും ഫുഡ്‌ ഒക്കെ കഴിക്കുംബോൾ ആണ് അവളെ ഒടുക്കത്തെ ഡയലോഗ് എടുത്തിട്ടത്... 


"കല്യാണം കൂടാൻ പോയിട്ട് നിങ്ങൾക്ക് ഫുഡ്‌ ഒന്നും കിട്ടീലെ... "


മാഷ് പോലും ഫുഡ്‌ തലമണ്ടയിൽ കേറി ചുമക്കുന്ന കണ്ട് അഫ്സൽ എന്നെ നോക്കി നിന്റെ കാര്യം പോക്കാണെന്ന് കാണിച്ചു... അവന് ഒന്ന് ഇളിച്ചു കൊടുത്തു എന്റെ കാര്യം ഞാൻ ഏറ്റു എന്ന് കാണിച്ചു... 


~~~~~~~~~~~~~~~~~~~~~~~



എല്ലാരും പോയപ്പോൾ അവൾ ഒന്ന് സൈലന്റ് ആയി... നമ്മളെ കയ്യിൽ ഉള്ള മഹർ കയ്യിൽ പിടിച്ചു ഒന്ന് നെടുവീർപ്പു കൊണ്ട് നിന്നു... 


"മോനെ നീ ഇതും പിടിച്ചു ഇങ്ങനെ നിൽക്കാൻ ആണോ പരിപാടി... കെട്ടിയ പെണ്ണ് മുന്നിൽ നിൽക്കുമ്പോ അത് ഇട്ട് കൊടുക്കാതെ ഇങ്ങനെ നിൽക്കാൻ ആണോ നിന്റെ പരിപാടി... "


😕😕ഉമ്മി പോലും കളിയാക്കി തുടങ്ങി... 


"ഉമ്മി ഇത് ഞാൻ വളരെ നിസാരം ആയി അവളെ കഴുത്തിൽ അണിയുന്നത് ഉമ്മിക്ക് കാണണോ... ഉമ്മി എന്താ എന്നെ കുറിച്ച് കരുതിയത്... "


എന്നും പറഞ്ഞു അവളെ വിളിച്ചു... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


വീട്ടുകാർ പോയതിന്റെ മൂഡ് ഓഫിൽ ഇരിക്കുമ്പോ ആണ് റയുക്ക വിളിച്ചത്... 


അടുത്ത് ചെന്നപ്പോ എന്റെ നേർക്ക് നീട്ടിയ ചെയിൻ കണ്ട് നമ്മൾ അന്തം വിട്ട് അങ്ങേരെ നോക്കി... 


നമ്മൾ അതിലേക്ക് നോക്കി റയുക്കയെ നോക്കി... 

🙄🙄ഇത് ഉണ്ടാക്കിയ പുകില് അന്ന് ചെറുത് ഒന്നുമല്ല... 


അത് വാങ്ങാൻ വേണ്ടി കയ് ഉയർത്തി എങ്കിലും പിന്നീട് അത് വേണ്ടെന്ന് വെച്ച്... ഉമ്മി ആണെങ്കിൽ തൊള്ളയും തുറന്നു പിടിച്ചു നോക്കുന്നുണ്ട്... 


"ഇപ്പോൾ ഇത് എവിടന്ന് പൊങ്ങി വന്നു...? "


നമ്മൾ കലിപ്പ് കേറ്റിക്കൊണ്ട് ചോദിച്ചു... 


"എന്താ നിനക്ക് ഇപ്പോൾ ഇത് വേണ്ടേ... അന്ന് ഇതിന് വേണ്ടി എന്തൊക്കെയാ നീ എന്നെ പറഞ്ഞത്... എന്നിട്ട് ഇപ്പോൾ കയ്യിൽ കിട്ടിയിട്ടും നിനക്ക് എന്താ വാങ്ങാൻ ഒരു മടി... "


"അപ്പൊ നിങ്ങൾ ഇതും കയ്യിൽ വെച്ചു കൊണ്ട് എന്നോട് കള്ളം പറഞ്ഞത് ആണല്ലേ... 😬"


"ഓഹ്... അന്ന് അത് എവിടെയാ വെച്ചത് എന്ന് എനിക്ക് സത്യം പറഞ്ഞാൽ ഓർമ ഉണ്ടായിരുന്നില്ല... അത് കയ്യിൽ കിട്ടിയപ്പോ നീ ഇതിന് നൽകുന്ന വാല്യൂ അറിയുന്നത് കൊണ്ട് അപ്പൊ തന്നെ തരാൻ തീരുമാനിച്ചു... "


അത് പറഞ്ഞപ്പൊ ശരിക്കും എന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു... അപ്പൊ ഓർത്തത് റിച്ചുന്റെ ജീവിതത്തിൽ എന്നെ ആദ്യമായി അടുപ്പിച്ചു നിർത്തിയ ഈ ചെയിൻ എനിക്ക് അത്രയും പ്രിയപ്പെട്ടത് തന്നെ ആണെന്നാണ്...


എങ്കിലും അത് കാണുമ്പോൾ ഇപ്പോൾ ഓർമ വരുന്നത് റയുക്കയും ആയുള്ള ഫൈറ്റ് ആണ്... 😪😪അന്ന് ഇത് കാരണം ആണ് അവനെ നഷ്ടപ്പെട്ടത് പോലും ഞാൻ അറിഞ്ഞത്... 


അതൊക്കെ ഓർത്ത് കൊണ്ട് കണ്ണും നിറച്ചു അവിടെ തന്നെ നിന്നു... 


"എന്താ മോളെ മോൾക്ക് പറ്റിയത്... മോൾ ഇത് വാങ്ങണം... ഇതിൽ എന്റെ മകന്റെ ജീവിതം തന്നെയാണ് മോളെ ഉള്ളത്... ഇത് മോൾ എന്നും കഴുത്തിൽ ഇട്ട് നടക്കണം... നീ ഇത് ഒരിക്കലും കളയാതെ നിന്റെ ജീവൻ പോലെ കൊണ്ട് നടക്കണം... ഇത് നിന്നിൽ നിന്നും ഒരിക്കലും വേർതിരിച്ചു വെക്കരുത്... എന്നും നീ ഇത് അണിഞ്ഞു നടക്കുന്നത് കാണാൻ ആണ് ഈ ഉമ്മി കൊതിക്കുന്നത്... ഇതാണ് മോളെ ഒരു പെണ്ണിന് അവളെ ജീവിതത്തിൽ ഒരു സുരക്ഷയും ഉറപ്പും... "


ഉമ്മി അതൊക്കെ പറയുന്നത് കേട്ട് കണ്ണുകൾ വീണ്ടും നിറഞ്ഞു... ഒരു പക്ഷെ ഉമ്മിക്ക് അറിയാം ആയിരിക്കാം ഞാൻ ഇതിന് നൽകുന്ന വാല്യൂ... 


അന്നത്തെ പെർഫോമൻസ് കണ്ട് റയുക്കയും മനസ്സിൽ ആക്കി കാണും ഞാൻ ഇതിനെ ഇത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന്... 😪😪


കണ്ണൊക്കെ തുടച്ചു ഒരു പുഞ്ചിരിയോടെ അത് വാങ്ങുമ്പോൾ റിച്ചു മുന്നിൽ നിൽക്കുന്നത് പോലെ ഒക്കെ തോന്നിപോവാ... 


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



അവളുടെ മുന്നിൽ ആ മാല നീട്ടുംബോൾ നല്ല പേടി ഉണ്ടായിരുന്നു ഉള്ളിൽ... അവൾക്ക് അത് തിരിച്ചറിയാൻ പറ്റുമോ എന്നോർത്ത്... 


അവളെ ചോദ്യം കേട്ടപ്പോൾ തന്നെ മനസ്സിൽ ആയി ഇത് എന്റെ മഹർ ആണെന്ന് അവൾ മനസ്സിൽ ആക്കിയില്ല എന്ന്... 


എന്റെ കയ്യിൽ അടച്ചു പിടിച്ച അവളെ യഥാർത്ഥ ചെയിൻ നോക്കി ഒന്ന് നെടുവീർപ്പു കൊണ്ട് നിന്നു... ഉമ്മിയുടെ വാക്ക് കേട്ട് എല്ലാം പൊളിയും എന്ന ഒരു പേടി ഉണ്ടെങ്കിലും അതൊന്നും അതിന് മനസ്സിൽ ആയില്ല... 


ആ ചെയിൻ അവൾ വാങ്ങി അതിൽ നിറയെ ഉമ്മവെച്ചു കൊണ്ടിരുന്നു... ഉമ്മി നമ്മളെ നോക്കുന്ന കണ്ട് ഒരു ഇളിയും കൊടുത്തു നിന്നു... 


അത് എങ്ങാനും എന്റെ മഹർ ആണെന്ന സത്യം അവൾ അറിഞ്ഞാൽ അവൾ ആ ഉമ്മവെക്കുന്നതിന്നു പകരം എന്റെ ജീവൻ ആയിരിക്കും എടുക്കുക 😪😪... 


ഏറെ പ്രതീക്ഷയോടെ ഞാനും ഉമ്മിയും അവളെ തന്നെ നോക്കി കൊണ്ട് നിന്നു... അത് അവൾ ഉമ്മിക്ക് നേരെ നീട്ടി... 😩😩എന്തെങ്കിലും ക്ലൂ കിട്ടിക്കാണും... 


"ഉമ്മി ഇത് എപ്പോഴും എന്റെ കഴുത്തിൽ നിന്ന് തനിയെ വീണു പോകും... ഉമ്മി പറഞ്ഞത് പോലെ ഇത് ഞാൻ ഒരിക്കലും കളയില്ല... ഇത് ഉമ്മി നല്ല ഭദ്രമായി എന്റെ കഴുത്തിൽ ഇട്ട് തരണം... "


🙄🙄കേട്ടപ്പോൾ ഉമ്മി എന്നെ ഒരു നോട്ടം... അവൾക്ക് ആ പറഞ്ഞത് എന്നോട് പറഞ്ഞു കൂടായിരുന്നോ... ഉമ്മി തന്നെ അവളെ കഴുത്തിൽ വെച്ച് കൊടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... 


അപ്പോഴും അവളെ യഥാർത്ഥ ചെയിൻ നമ്മളെ കയ്യിൽ ഒന്ന് കൂടെ ഇറുക്കി പിടിച്ചു... അതേ പോലെ ഉള്ള ചെയിൻ ആയത് കൊണ്ട് അവൾക്ക് പെട്ടെന്ന് ഒന്നും തിരിച്ചറിയാൻ പറ്റില്ല... 


"മോനെ ഇത് നല്ലോണം ഒന്ന് അമർത്തിഇട്ടേ... ഇത് ശരിക്കും ആണോന്ന് ഉമ്മിക്ക് കാണുന്നില്ല... "


അത് ഉമ്മി പറഞ്ഞത് നല്ലോണം അറിയുന്നത് കൊണ്ട് തന്നെ അപ്പൊ അത് നല്ല ഭദ്രമായി തന്നെ ഒന്ന് കൂടെ പ്രെസ്സ് ചെയ്തു കൊടുത്തു... 


അപ്പൊ തന്നെ അവൾ സന്തോഷം കൊണ്ടാണോ വർക്ക്‌ എന്തോ കണ്ണൊക്കെ നിറച്ചു കൊണ്ട് ഇറങ്ങിപ്പോയി... 


"ഇത് എന്താ ഇപ്പൊ കഥ... ഇതെന്താ ഇവൾ ഒന്ന് എതിർക്കുക പോലും ചെയ്യാതെ അത് വാങ്ങിയേ... "


ഉമ്മി എന്നെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ നമ്മളെ കയ്യിലുള്ള അവളെ യഥാർത്ഥ ചെയിൻ ഉമ്മിക്ക് നേരെ നീട്ടി... അത് വാങ്ങി ഉമ്മി നല്ലോണം അരിച്ചു നോക്കുന്നുണ്ട്... 


"എന്റെ ഉമ്മി നിങ്ങൾ എന്താ അതിൽ വല്ലതും വെച്ചോ... ഇങ്ങനെ നോക്കാൻ... ഇതാണ് എന്ന് കരുതിയാ ഇപ്പൊ അവൾ എന്റെ മഹർ അണിഞ്ഞു പോയത്... സത്യം തിരിച്ചറിഞ്ഞ പിന്നെ ഉമ്മി കൂട്ട് പ്രതി ആയത് കൊണ്ട് എന്തെങ്കിലും കിട്ടുമായിരിക്കും... "


കാര്യം ഒക്കെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഉമ്മി അത് എന്റെ കയ്യിൽ തന്നെ വെച്ച് തന്നു... 


"അപ്പൊ ഇനിയും കാത്തിരിക്കണം അല്ലേ... "


"ഏറിയാൽ ഒരു മാസം അതിനുള്ളിൽ അവൾ എന്നെ കെട്ടണം എന്ന് ഇങ്ങോട്ടു വന്നു സമ്മതിക്കും ഉമ്മി നോക്കിക്കോ... അപ്പൊ അത്രയും കാലം കൂടി ഉമ്മി ഒന്ന് വെയിറ്റ് ചെയ്യുന്നെ... "


അത് കേട്ട് കൊണ്ട് ഉമ്മി വലിയ പ്രതീക്ഷയോടെ തന്നെ പോയി... 


~~~~~~~~~~~~~~~~~~~~~~~~


ഇന്ന് നമ്മളെ ഫസ്റ്റ് നൈറ്റ്‌ ആണെങ്കിലും ഇപ്പൊ അതിന് എങ്ങാനും പോയാൽ ലാസ്റ്റ് നെറ്റും കൂടി ഇന്ന് ആവും എന്ന് ഉറപ്പുള്ളത് കൊണ്ട് ഒന്നും വേണ്ടെന്ന് വെച്ചു... 


ഉറക്കം തേടിപിടിച്ചു കൊണ്ട് വന്നു ഒന്ന് കണ്ണ് ചിമ്മിയതെ ഉള്ളൂ... ആരോ ഡോർ കുത്തിപ്പൊട്ടിക്കുന്നത് പോലെ തോന്നി... സമയം രണ്ടേ ആയിട്ടുള്ളു... 


ഉമ്മിക്ക് എങ്ങാനും ആവും എന്ന് കരുതി ഡോർ തുറന്നു നോക്കിയപ്പോൾ മുന്നിൽ ഇളിച്ചു കൊണ്ട് നിക്കുന്നു കെട്ടിയോൾ... 


ഈ സമയത്ത് ഉള്ള വരവ് അത്ര പന്തിയല്ലല്ലോ... 🤔🤔എന്തെങ്കിലും അറിഞ്ഞോണ്ട് വന്നത് ആവോ... എങ്കിൽ പിന്നെ എന്റെ ജീവൻ എടുക്കാൻ വന്നതാവും... 


"റയുക്ക ഉറങ്ങിയിരുന്നോ...? "


🙄🙄അവൾ ഇളിച്ചു കൊണ്ട് ചോദിക്കുന്നത് കേട്ട് രണ്ട് കൊടുക്കാൻ ആണ് തോന്നിയത്... എങ്ങനെയൊക്കെയാ ഒന്ന് ഉറങ്ങിയത് എന്ന് എനിക്ക് മാത്രേ അറിയുള്ളൂ... 


"അത് അറിയാൻ വേണ്ടിയാണോ ഉറങ്ങിക്കിടന്ന എന്നെ വിളിച്ചു ഉണർത്തിയത്... "


"സോറി റയുക്ക... കിടന്നിട്ടു ഉറക്കം വരാത്തത് കൊണ്ട് ഇരിക്കുമ്പോൾ ആണ് ഇത് തന്നതിന് ഒരു താങ്ക്‌സ് പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്... അപ്പൊ പിന്നെ അത് പറയാൻ വേണ്ടി വന്നതാ... "


"ഉറക്കിൽ നിന്ന് വിളിച്ചു ഉണർത്തി ഒരു താങ്ക്‌സ് തരുന്ന ഒരേ ഒരാൾ നീ മാത്രേ ഉണ്ടാകൂ ഫസ്ന... ഉറങ്ങിയാൽ ഈ ലോകം തന്നെ കീഴ്മേൽ മറിഞ്ഞു വീണാലും അറിയാത്ത നീ തന്നെ ആണോ ഇത്... "😊😊


"ഉറങ്ങിയാലെ ഞാൻ അങ്ങനെ ഉള്ളൂ... പക്ഷെ ഉറക്കം വന്നില്ലെങ്കിൽ എനിക്ക് ഈ ഉറങ്ങുന്ന ആളെ കാണുമ്പോ വിളിച്ചു ഉണർത്തിയില്ലെങ്കിൽ ഒരു സമാദാനവും കിട്ടില്ല... എന്ന പിന്നെ ഉറങ്ങിക്കോ ഞാൻ പോവാ... അപ്പൊ ഗുഡ് നൈറ്റ്‌... "


എന്നും പറഞ്ഞു പോകാൻ നിന്ന അവളെ കയ്യിൽ പിടിച്ചു അവിടെ നിർത്തിച്ചു... അപ്പൊ അവളെ ആ ഒരു നോട്ടം കാണണം... 😓😓


"അങ്ങനെ അങ്ങ് പോയാലോ... ഉറങ്ങുന്ന ആളെ വിളിച്ചു ഉണർത്തി ഭക്ഷണം ഒക്കെ തീർന്നു ഇനി മോൻ നന്നായി ഉറങ്ങിക്കോ എന്നും പറഞ്ഞു പോയാൽ എങ്ങനെ ശരിയാവും... "


"എന്തോന്ന്... "🤔🤔


"എനിക്ക് ഇനി ഇപ്പൊ കഴിക്കാൻ ഒന്നും വേണ്ട... എനിക്ക് ആരെങ്കിലും വിളിച്ചു ഉണർത്തിയാൽ അയാൾ തന്നെ ഉറക്കിതരുകയും വേണം... അല്ലെങ്കിൽ എനിക്കും ഒരു സമാദാനം കിട്ടില്ല... എന്തായാലും ഒരു താങ്ക്‌സ് പറയാൻ വേണ്ടി വന്നതല്ലേ... അപ്പൊ പിന്നെ സ്മരണ ആയി ഇത് കൂടെ അങ്ങ് ചെയ്തേക്ക്... "


അവളെ പിടിച്ചു ബെഡിൽ ഇരുത്തി തലയും മടിയിൽ വെച്ചു കിടന്നു... കുറെ പിടിച്ചു തള്ളി അവൾ തന്നെ ക്ഷീണിച്ചു നിർത്തി... 


"ഡീ അത് പൊട്ടിക്കാൻ അല്ല വെച്ചത്... മസ്സാജ് ചെയ്യാൻ വേണ്ടിയാ... അങ്ങനെ ഒക്കെ ചെയ്താലേ എന്റെ നീയായിട്ട് പറഞ്ഞു വിട്ട ഉറക്കം തിരിച്ചു വരൂ..."


"അയ്യട അതിനു വേറെ ആളെ നോക്ക്... ഞാൻ ഇതിനകത്ത് ഉള്ള ആ ബുദ്ധി ഒട്ടും ഇല്ലാത്ത തലച്ചോർ വെളിയിൽ എടുക്കുന്നതിനു മുമ്പ് ഇത് അങ്ങ് മാറ്റിക്കോ ഇല്ലേ കുത്തിപ്പൊട്ടിക്കും... "😬😬


അതും പറഞ്ഞു നമ്മളെ തലക്കിട്ടു ഒരു കൊട്ട് തന്നതും അവളെ തോളിൽ കൂടെ കയ്യിട്ട് അവളെ മുഖം എന്നിലേക്ക് അടുപ്പിച്ചു... 


അവൾ കണ്ണ് ഇപ്പൊ പുറത്തേക്ക് തള്ളും എന്ന വിധത്തിൽ എന്നെ നോക്കി... കാരണം ഇപ്പൊ ഫേസ് ടൂ ഫേസ് അങ്ങനെ നില്ക്കാ ഒരു ഇഞ്ച് വിത്യാസം മാത്രം ഉണ്ട്... അപ്പൊ തന്നെ അവൾ തല പൊക്കി മസാജ് തുടങ്ങി... 


അവൾ പിറുക്കി കൊണ്ട് നന്നായി മസാജ് ചെയ്തു  കൊണ്ട് എല്ലാ ദേഷ്യവും നമ്മളെ തലയോട് തീർത്തു... പതിയെ നമ്മളും ഉറക്കിലേക്ക് വീണു... 


~~~~~~~~~~~~~~~~~~~~~~~



രാവിലെ തന്നെ ഉമ്മി നമ്മളെ പേര് വിളിക്കുന്നത് കേട്ടാണ് ഉണർന്നത്... കണ്ണ് തുറക്കുമ്പോ തന്നെ നമ്മളെ മഹർ കണ്മുന്നിൽ നിന്ന് തൂങ്ങിയാടുന്നുണ്ട്... 🤔🤔ഇനി അതിനെ അവൾ തൂക്കിക്കൊന്നോ... 


എണീക്കാൻ നോക്കുമ്പോ ആണ് നമ്മളെ ഇറുക്കി പിടിച്ചു നമ്മളെ തലയിൽ തല വെച്ചു അവൾ ഉറങ്ങുന്നത് കണ്ടത്... അപ്പൊഴാണ് ഇവളെ ഇന്നലെ പിടിച്ചു വെച്ചത് ഒക്കെ ഓർത്തത്... പാവം എപ്പോ ആണോ എന്തോ ഉറങ്ങിയത് 😪😪... 


അനക്കം ഒന്നും കാണാത്ത കൊണ്ട് അവളെ മുഖത്തു നന്നായി ഊതിക്കൊടുത്തു... അപ്പൊ തന്നെ കണ്ണ് തുറന്ന് നമ്മളെ നോക്കി ഞാൻ എങ്ങനെ ഇവിടെ എന്ന മട്ടിൽ റൂം മൊത്തം സെർച്ച്‌ ചെയ്തു... 


മുന്നിൽ നിക്കുന്ന ഉമ്മിയെ കണ്ട് നമ്മളെ തല അവൾ യാതൊരു ദയയും ഇല്ലാതെ എടുത്ത് തറയിൽ ഇട്ടു... എന്നിട്ട് ഉമ്മിയെ നോക്കി ഒരു വളിച്ച ഇളിയും കൊടുത്തു എന്നെ നോക്കി പല്ല് ഇരുമ്പി കൊണ്ടിരുന്നു... 


ഉമ്മി ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ പുറത്തേക്ക് പോയി... അപ്പൊ അവളെ ആ ചമ്മിയ മുഖം ഒന്ന് കാണണം... 😁😁😁


നമ്മക്ക് ഇട്ടു നല്ല അടാർ ചവിട്ടും തന്നു കൊണ്ട് അവൾ അവിടന്നു ഇറങ്ങിയോടി... നിന്നെ ഇങ്ങനെ ഒക്കെ നിരത്താൻ കഴിയും എങ്കിൽ എനിക്ക് നിന്നെ എന്റെ ഭാര്യ ആക്കാനും അറിയാം മോളെ എന്നൊക്കെ ചിന്തിച്ചു നമ്മൾ അവിടന്നു എണീറ്റു... 


കുളിയൊക്കെ കഴിഞ്ഞു വന്നു നോക്കുമ്പോ അവൾ ഡ്രസ്സ്‌ ഒന്നും അയൺ ചെയ്തു വെച്ചിട്ടില്ല... ഇനിയല്ലേ ഭർത്താവിന് ഇതൊക്കെ ചെയ്തു തരേണ്ടത്... കെട്ടിയപ്പോൾ തന്നെ ഇത്രയും കാലം ഉണ്ടായിരുന്നത് കൂടി പോയോ... 


നിന്നെ കൊണ്ട് തന്നെ അയൺ ചെയ്തു തരുവിക്കാൻ എനിക്ക് അറിയാം മോളെ... അവളെ തിരഞ്ഞു പോയപ്പോ അവൾ കിച്ചണിൽ ഉണ്ട്... മുഖം ഒന്നും തെളിഞ്ഞു കണ്ടില്ല... 


അവളെ കയ്യും പിടിച്ചു മുറിയിൽ കൊണ്ട് വന്നു നിർത്തി... അവൾ എന്താ എന്നുള്ള മട്ടിൽ എന്നെ തന്നെ നോക്കി നിന്നു... 


"നീ എന്താ എനിക്ക് ഇന്ന് ഇടാൻ ഉള്ള ഡ്രസ്സ്‌ ഒന്നും അയൺ ചെയ്തു വെക്കാതെ... "


"ഓഹ് എന്നിട്ട് വേണം അതല്ല ഇതാണ് എന്നും പറഞ്ഞു എന്നേയിട്ട് കളിപ്പിക്കാൻ... അത് കൊണ്ട് ഞാൻ അതൊക്കെ നിർത്തി... വേണം എങ്കിൽ എടുത്ത് എന്താന്ന് വെച്ചാൽ ചെയ്തു പൊയ്ക്കോ... "


അവളെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു... അപ്പൊ തന്നെ മുഖം തിരിച്ചു കളഞ്ഞു... ഇന്നലത്തെ പ്രതികാരം ആവും... 


"നീ എന്ത് അയൺ ചെയ്തു തരുന്നോ അതേ ഞാൻ ഇടൂന്നേ... ഇന്നലെ പിന്നെ കല്യാണം ഒക്കെ അല്ലേ... ഇന്ന് മുതൽ നീ തരുന്നത് മാത്രേ ഞാൻ ഇടുള്ളൂ... "


അവളെ അടുത്ത് ചെന്ന് അത് പറഞ്ഞപ്പോൾ തന്നെ അവൾ എന്നെയും പിടിച്ചു തള്ളി അലമാരയിൽ നിന്ന് ഒരു ഡ്രസ്സ്‌ എടുത്തു... എന്നെയും അതിലും ഒന്ന് വീക്ഷണം നടത്തി അത് അവിടെ തന്നെ വെച്ചു... 


അങ്ങനെ കുറെ എണ്ണം എടുത്തു വീക്ഷണം ഒക്കെ നടത്തി ഒരു പഴയ ഡ്രസ്സ്‌ എടുത്ത് കൊണ്ട് പോയി അയൺ ചെയ്യാൻ തുടങ്ങി... 


"ഡീ അത് എന്റെ ഏറ്റവും പഴയ ഡ്രസ്സ്‌ ആണ്... അതാണോ നിനക്ക് കിട്ടിയത്... അതിനകത്തു ഇത്രയും അധികം ഷർട്ട്‌ ഉണ്ടായിട്ടും നീ എന്താടി അത് തന്നെ എടുത്തത്... എനിക്ക് കോളേജിൽ പോകാൻ ഉള്ളതാ... "


"ഞാൻ എന്ത് എടുത്ത് തന്നാലും അതേ ഇടുള്ളൂ എന്ന് പറഞ്ഞത് ഇത്രയും പെട്ടെന്ന് മറന്നോ... "😏


"എന്നാലും ഒരു നല്ല ഷർട്ട്‌ നോക്കി എടുക്കെടി... ഇത്രയും സ്റ്റുഡന്റസ് ഒക്കെ ഉള്ള കോളേജിൽ പിടിച്ചു നിക്കണ്ടേ... "


"അയ്യട പിടിച്ചു നിക്കാൻ ആണോ പോന്നത്... ഞാൻ കരുതി വല്ലതും പഠിപ്പിച്ചു കൊടുക്കാൻ ആണെന്ന്... അപ്പൊ ഇത് തന്നെ ധാരാളം... അങ്ങനെ ഇപ്പൊ പെൺകുട്ടികളെ ഒക്കെ മുന്നിൽ ഷൈൻ ചെയ്യണ്ട... "


"അതിന് നിനക്ക് നല്ല അസൂയ ഉണ്ടല്ലേ... പെൺകുട്ടികൾ മാത്രമല്ല സ്റ്റുഡന്റസ് ആയിട്ട് ആൺകുട്ടികളും ഉണ്ട്... "


അത് നല്ലോണം മിനുക്കി വെച്ച് ഒന്നും പറയാൻ നിക്കാതെ അവൾ പോയി... നിന്റെ അസൂയ ഒക്കെ  എനിക്ക് മനസ്സിൽ ആവുന്നുണ്ട് മോളെ അതൊക്കെ എന്നോട് ഉള്ള ഇഷ്ടം കൊണ്ടാണെന്നു നിനക്ക് മനസ്സിൽ ആവുന്നില്ല എങ്കിലും... 


അവളെ തന്നെ നോക്കി കൊണ്ട് ആണ് നമ്മൾ ഫുഡ്‌ ഒക്കെ കഴിച്ചത്... ഉമ്മി ഒന്ന് ചുമച്ചു തന്നത് കൊണ്ട് മാത്രം പിൻവലിച്ചു... അല്ലേ അവൾ ഇപ്പൊ എന്നെ കൊന്നേനെ... 


അവളെ കഴുത്തിൽ ആ മഹർ കൂടി വന്നപ്പോൾ മൊഞ്ച് കൂടിയത് പോലെ... അവളെയും വായി നോക്കി ഇറങ്ങി വണ്ടിയിൽ കയറാൻ നോക്കുമ്പോ ആണ് ചാവി എടുക്കാൻ മറന്നു എന്ന സത്യം മനസ്സിൽ ആക്കിയത്... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



എനിക്ക് ഇട്ടു റയുക്ക നല്ലോണം പണി തരുന്നുണ്ട്... തിരിച്ചു വരുമ്പോഴേക്കും നല്ലൊരു മുട്ടാൻ പണി ഞാൻ ഒരുക്കി വെച്ചിട്ടുണ്ടാവും മോനെ... 


അങ്ങനെ എന്റെ മുന്നിൽ ആരും ഷൈൻ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല... ഇതൊക്കെ സഹിച്ചു നിൽക്കുന്നത് തന്നെ എന്റെ ttc മോഹം ഉള്ളിൽ ഉള്ളത് കൊണ്ടാ... 


നമ്മൾ കൊടുത്ത ഷർട്ട്‌ തന്നെ ഇട്ടു കണ്ടപ്പോൾ ഭയങ്കര സന്തോഷം ആയി... അതൊക്കെ ഞങ്ങളെ കണ്ണിൽ പുതിയതാ അവൻ അത് വളരെ പഴയത് ആണത്രേ 😕😕... 


അങ്ങേര് എണീറ്റു പോയപ്പോ ആണ് ചാവി എടുക്കാതെയാണ് പോയത് എന്ന് മനസ്സിൽ ആയത്... 


അതും എടുത്ത് വിരലിൽ കറക്കി അങ്ങേരെ അടുത്തേക്ക് വിട്ടു... ഉള്ള പോക്കറ്റ് മുഴുവൻ കയ്യിട്ട് നോക്കുന്ന റയുക്കയെ കണ്ടപ്പോൾ ചിരിയാണ് വന്നത്... 


അങ്ങേരെ മുന്നിൽ ചെന്ന് അത് നീട്ടിയപ്പോൾ എന്നെ നോക്കി കുറെ ടൈം നിന്നു... 🙄🙄🙄എന്തോന്നാ ഇത്ര മാത്രം ചിന്തിക്കാൻ... നമ്മൾ മൊത്തം നമ്മളെ തന്നെ ഒന്ന് നോക്കി കുഴപ്പം ഒന്നുമില്ല എന്ന് ഉറപ്പു വരുത്തി... 


"ന്താ ചാവി വേണ്ടേ... ഇത് ഇല്ലാതെയാണോ പോന്നത്... "


അത് ഒന്ന് വാങ്ങിക്കിട്ടാൻ വേണ്ടി ചോദിച്ചതാ... അപ്പൊ ഒന്ന് ചിരിച്ചു തന്നു... 


"ഇങ്ങനെ ഒരു പെണ്ണിനെ ആണ് എനിക്ക് വേണ്ടത്... ഭർത്താവിന്റെ കാര്യങ്ങൾ എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന ഒരു പെണ്ണ്... അത് നീ തന്നെ ആണെന്ന് ഞാൻ തീരുമാനിച്ചു കഴിഞ്ഞു കേട്ടോ... "


അങ്ങേരെ പറച്ചില് കേട്ട് അത് കൊടുക്കേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിപ്പോയി... 😏😏


"ഇതാ പറയുന്നത് ഈ കാലത്ത് ഒരു ഉപകാരവും ചെയ്യരുത് എന്ന്... ഇനി നിങ്ങളെ ചാവി കണ്ടാൽ ഞാൻ തിരിഞ്ഞു നോക്കില്ല പോരെ... "


ഓനോട്‌ ചൂടായി തിരിഞ്ഞു നടക്കുമ്പോൾ ആണ് പിന്നിൽ നിന്നും വേറെ ഒരു വെടിയുണ്ട കൂടി അവൻ എന്റെ നേർക്ക് വിട്ടത്... 


"I Love You Fasna... i love you... "


അതും കൂടി കേട്ടപ്പോൾ കലിപ്പ് മൊത്തം കേറി ഓന്റെ കയ്യിൽ നിന്ന് ആ ചാവി തട്ടിപ്പറിച്ചു... 😬😬


"ഇത് തന്നത് കൊണ്ടാണോ... ഇന്നലെ ഇത് ഞാൻ എനിക്ക് കിട്ടിയ സ്ഥലത്തു തന്നെ കൊണ്ട് വെക്കാം... അപ്പൊ പിന്നെ എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന പെണ്ണിനെ തന്നെ കണ്ടു പിടിച്ചേക്ക് അതാ നല്ലത്... "


അതും കൊണ്ട് നടക്കുമ്പോ ആണ് അങ്ങേര് ഡീ എന്ന് അലറി പിറകെ വന്നത്... അപ്പൊ തന്നെ ഒരു ഓട്ടം ആയിരുന്നു... 


ഓടി മുറിയിൽ എത്തിയപ്പോൾ ആണ് പിന്നാലെ തന്നെ അങ്ങേരെ കണ്ടത്... മുറിയിൽ വന്നു കയ്യും കെട്ടി നിൽക്കുന്ന കണ്ടപ്പോൾ തന്നെ എന്തോ ഒരു പേടി ഏതോ വഴിയിൽ കൂടി അങ്ങ് വന്നത് പോലെ... 


അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ തന്നെ ഹൃദയം ഒക്കെ പടാപടാന്ന് മിഡിക്കാൻ തുടങ്ങി... 


ഹോ ഇത് എന്തിന്റെ കേടായിരുന്നു... എങ്ങോട്ടാ പോയ ഒന്നിനെ വിമാനം പിടിച്ചു കൊണ്ട് വരാൻ 😩😩... 


"ഇതാ റയുക്ക ചാവി... ഇത് കൊണ്ട് പൊയ്ക്കോ... "

എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു അത് നീട്ടി... അപ്പോഴും മൂപ്പര് നമ്മളെ തന്നെ നോക്കി അടുത്തേക്ക് വരുന്നുണ്ട് 😰😰... 


"മര്യാദക്ക് പോയ എന്നെ ഇവിടം വരെ വിളിച്ചു വരുത്തിയതല്ലേ... എന്നിട്ട് ഇപ്പൊ പോകാൻ പറയുന്നോ... "


അത് കൂടി കേട്ടപ്പോൾ ശ്വാസം പോലും പുറത്തേക്ക് വരാതെ ആയി... 


അടുത്തേക്ക് വരും തോറും പിന്നോട്ട് നടന്നു നീങ്ങി... ഇനി ഇതൊക്കെ കുത്തിപ്പൊട്ടിച്ചു പുറത്തേക്ക് പോകേണ്ടി വരും 😩😩😩... 


"പ്ലീസ് റയുക്കാ... "

എന്നും പറഞ്ഞു വിയർപ്പ് തുള്ളികൾ ഒക്കെ തുടച്ചു മാറ്റി... 


കണ്ണുകൾ ഒക്കെ അടച്ചു പിടിച്ചു നിന്നു... നിഷ്വാസം മുഖത്തു പതിഞ്ഞപ്പോൾ തന്നെ പിടിച്ചു തള്ളി നോക്കി... 😰😰😰പാറ പോലെ നിന്നു എന്നല്ലാതെ നീങ്ങിയത് കൂടിയില്ല... 


തലകൊണ്ട് ഇടിച്ചപ്പോൾ തന്നെ എരിവ് വലിച്ചു തലയിൽ കയ്യും വെച്ചു നിന്നു... നമ്മക്ക് വേദന ആയെങ്കിലും അത് ഒന്ന് ഒഴിഞ്ഞു കിട്ടിയല്ലോ എന്ന ആശ്വാസം ആയിരുന്നു... 


അങ്ങേര് തല ഉഴിഞ്ഞു നിക്കുന്നത് കണ്ട് നമ്മക്ക് ആണെങ്കിൽ ചിരി വന്നു നിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു... ചിരി കണ്ടിട്ട് അങ്ങേര് ഒന്ന് നോക്കി പേടിപ്പിച്ചു തിരിഞ്ഞു നടന്നു... 


പെട്ടെന്ന് തന്നെ തിരിച്ചു വന്നു കവിളിൽ ഒരു ഉമ്മയും തന്നു അങ്ങേര് ഒരു ഓട്ടം... ഷോക്ക്‌ അടിച്ച പോലെ കുറെ നേരം അവിടെ തന്നെ നിന്നു... 


ആകെ കൂടി ചിന്തിച്ചു ഒന്നും വേണ്ടായിരുന്നു എന്നൊക്കെ തോന്നിപ്പോയി... വേണ്ട റയുക്കാ എന്നെ ഇഷ്ടപ്പെടെണ്ട... എനിക്ക് ഇനിയും ഒരു പരീക്ഷണം വേണ്ട... 


അങ്ങേരിൽ നിന്നും ഒഴിഞ്ഞു മാറാൻ വേണ്ടി നമ്മൾ പിന്നെ മുറിയിൽ നിന്നും പുറത്ത് ഒന്നും ഇറങ്ങിയില്ല... 


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


എങ്ങനെയൊക്കെയോ അവളെ കാണാൻ വേണ്ടിയാ വന്നത് തന്നെ... വന്നിട്ട് അവളെ ഒരു നിഴൽ പോലും കണ്ടില്ല... രാവിലെ കൊടുത്തതിന്റെ ഷോക്ക് കൊണ്ടാവും ഒരു പക്ഷെ വരാത്തത്... 😊😊


രാവിലെ ആയിട്ടും അവളെ പൊടി പോലും കണ്ടില്ല... പക്ഷെ എല്ലാം റെഡി ആക്കി വെച്ചാണ് അവൾ മുങ്ങിയത്... ഇതിപ്പോ പാതിരാത്രി ചെയ്തു വെച്ചതാണോ... 🤔🤔


എന്നാലും അവളെ ഒരു നോക്ക് കാണാതെ പോകേണ്ട കാര്യം ഓർത്ത് പോകാൻ തോന്നുന്നില്ല... ആയിരം തവണ എങ്കിലും മുട്ടി വിളിച്ചിട്ട് ആണ് കോപ്പ് ഒന്ന് ഡോർ തുറന്നു തന്നത്... 


"എന്താടി നിനക്ക് എന്ത് പറ്റി പനി വല്ലതും ഉണ്ടോ... "

എന്നും ചോദിച്ചു അവളെ നെറ്റിയിൽ ഒക്കെ തൊട്ട് നോക്കുമ്പോ തന്നെ കയ് ഒരു തട്ട് ആയിരുന്നു... 


"ദേ ഓരോരോ കാരണവും പറഞ്ഞു എന്നെ തൊടാൻ എങ്ങാനും വന്നാൽ ഞാൻ ആരാണെന്ന് നിങ്ങൾ അറിയും... "


എന്റെ നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവൾ അങ്ങനെ പറഞ്ഞപ്പോൾ ശരിക്കും നെഞ്ച് ഒന്ന് പിടഞ്ഞു... 😪😪😪


"നിന്നെ പുറത്ത് ഒന്നും കാണാത്തത് കൊണ്ട് വല്ല പനിയോ മറ്റോ ഉണ്ടോന്ന് നോക്കാൻ വന്നതാ... അല്ലാതെ നിന്നെ പിടിച്ചു തിന്നാൻ ഒന്നുമല്ല... "


"അപ്പൊ ഇന്നലെ എന്നോട് അങ്ങനെ ഒക്കെ ചെയ്തതോ... എന്തിനാ ഇന്നലെ എന്നെ കിസ്സ്‌ ചെയ്‍തത്... "


എന്റെ കോളർ പിടിച്ചു കൊണ്ട് ചോദിച്ചപ്പോ എവിടുന്ന് ഒക്കെയാ ദേഷ്യം വന്നത് എന്ന് എനിക്ക് തന്നെ അറിയില്ല... 


"എനിക്ക് നിന്നെ ഇഷ്ടം ആയത് കൊണ്ടാ ഞാൻ അങ്ങനെ ഒക്കെ ചെയ്തത്... നിനക്ക് എന്നെ ഒരുപാട് ഇഷ്ടം ആണെന്ന് ഒക്കെ എനിക്ക് അറിയാം... പക്ഷെ അത് ഒരിക്കലും നീ സമ്മതിക്കില്ല എന്നും എനിക്ക് അറിയാം... 


നിനക്ക് എന്നോട് ഉള്ളിന്റെ ഉള്ളിൽ ഇഷ്ടം ഉള്ളത് കൊണ്ടല്ലേ നീ ഇപ്പോഴും ഇവിടെ നിൽക്കുന്നത്... ഞാൻ ഇന്നലെ അങ്ങനെ ഒക്കെ ചെയ്തിട്ടും എന്നോട് ഉള്ള ഇഷ്ടം കൊണ്ടല്ലേ എന്റെ എല്ലാ കാര്യങ്ങളും നീ നടത്തിതന്നത്... 


ഇപ്പോഴും നീ എന്നെ ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവ് അല്ലേ എന്റെ കയ്യിൽ നീ പിടിച്ചിട്ട് ഉള്ളത്... "

അത് കേട്ടപ്പോ തന്നെ കയ്യിൽ നോക്കി അത് പിൻവലിച്ചു... 🙄🙄


"ഇനിയെങ്കിലും നിനക്ക് സമ്മതിച്ചുടെ എന്നെ ഇഷ്ടം ആണെന്ന്... "😊😊


"എനിക്ക് നിങ്ങളെ ഒരിക്കലും ഇഷ്ടമല്ല... അതിന് ഒരിക്കലും പറ്റില്ല... ദേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിക്കാതെ എന്റെ കണ്മുന്നിൽ നിന്നും പൊയ്ക്കോണം... "


"ഇല്ലെങ്കിൽ... ഇല്ലെങ്കിൽ നീ എന്ത് ചെയ്യും... "


അപ്പൊ തന്നെ ഏറു തുടങ്ങിയിരുന്നു... അതൊക്കെ കൊള്ളാൻ ഉള്ള ടൈം ഇല്ലാത്തോണ്ട് അപ്പൊ തന്നെ ഇറങ്ങി... ബാക്കി വന്നിട്ട് വാങ്ങിക്കൊള്ളാം... 😣😣😣


~~~~~~~~~~~~~~~~~~~~~~~


വീട്ടിലേക്ക് വന്നത് അല്പം പേടിയോടെ ആണെങ്കിലും എല്ലാം ഒന്ന് ശാന്തമായത് പോലെ തോന്നി... ഉമ്മി ആണെങ്കിൽ ഹാളിൽ നിന്നും പൊരിഞ്ഞ വായനയാണ്... 


അവളെ മുറിയിൽ നിന്നും സൗണ്ട് ഒന്നും കേൾക്കാത്തത് കൊണ്ട് ഡോർ പതിയെ ഒന്ന് തുറന്നു നോക്കി... 


ദേ ചക്ക വീണ പോലെ വീണു അവൾ... കൂടെ ഒരു ചെയർ കൂടി വീണിട്ടുണ്ട്... 🤔🤔🤔ഒന്ന് റിവർസ് ചെയ്തു നോക്കി... ഒന്ന് മനസ്സിൽ ആയി ഞാൻ ഡോർ തുറന്നത് ആണ് അവൾ വീഴാൻ കാരണം എന്ന്😭😭😭😭... 


അപ്പൊ തന്നെ അവൾ തുടങ്ങി... 


"ഡാ മരപ്പട്ടി തനിക്ക് എന്താ കണ്ണ് കണ്ടൂടെ... ആളെ തള്ളിയിടാൻ ആണോ ഇങ്ങോട്ട് കെട്ടിഎടുത്തത്... "


അവൾ അവിടെ കിടന്നു എണീക്കാൻ പാട് പെടുന്നുണ്ട്... ഹെല്പ് ചെയ്യണം എന്നൊക്കെ ഉണ്ടെങ്കിലും എന്നെ മരപ്പട്ടി എന്ന് വിളിച്ചത് മാത്രം എനിക്ക് സഹിച്ചില്ല... 


വേറെ ഏതാണ്ട് ഒക്കെ വിളിക്കാൻ തുറന്ന വാ ഉമ്മിയെ കണ്ട് അടച്ചു പിടിച്ചു ഡീസന്റ് ആയി അവിടെ കിടന്നു... 


"ഡാ നീ എന്താ അവൾ വീണതും നോക്കി രസിച്ചു നിക്കുന്നെ... അതിനെ പിടിച്ചു എണീപ്പിക്കാൻ നോക്ക്... "


ഉമ്മി പറഞ്ഞപ്പൊ അവളെ അടുത്തേക്ക് പോയെങ്കിലും കുരച്ചുചാട്ടം കണ്ട് അവിടെ തന്നെ നിന്നു... 


"എന്നെ എങ്ങാനും തൊട്ടാൽ ഉണ്ടല്ലോ... താഴെ ഇട്ടതും പോര എന്നിട്ട് പിടിക്കാൻ വന്നിരിക്കുന്നു... "


എന്നൊക്കെ പുലമ്പിക്കൊണ്ട് എണീക്കാൻ ഒക്കെ നോക്കുന്നുണ്ട്... പക്ഷെ അതിന് പറ്റുന്നില്ല അത് കണ്ടിട്ട് ആണെങ്കിൽ ചിരിച്ചു ചാവും എന്ന അവസ്ഥയിൽ ആയി... 


"എന്തായാലും എണീക്കാൻ പറ്റാത്ത സ്ഥിതിക്ക് ഞാൻ സഹായിക്കുന്നതിൽ വിരോധം ഒന്നും ഇല്ലല്ലോ... "


അതിന് ഒന്ന് നോക്കി പുച്ഛിച്ചു കൊണ്ട് മുഖം തിരിച്ചു... 


അവളെ കോരിഎടുത്ത് ബെഡിൽ കിടത്തിയപ്പൊ തന്നെ ഉമ്മി മൂവ് ഒക്കെ എടുത്ത് വന്നിരുന്നു... അതിലേക്ക് നോക്കിയിട്ട് എന്നെ നോക്കിക്കൊണ്ട് അത് തട്ടിപറിച്ചു... 


"ചെയ്തു തന്നത് തന്നെ വലിയ ഉപകാരം... ഇനി ഇതൊക്കെ ഞാൻ തന്നെ ചെയ്തോളാം... "


നോക്കിയിട്ട് പോകാൻ ആക്ഷൻ കാണിച്ചപ്പോൾ തന്നെ ഇറങ്ങിവന്നു... അല്ലേലും ഇവളെ ഒക്കെ തലയിൽ കേറ്റി വെച്ച എന്നെ പറഞ്ഞാൽ മതിയല്ലോ... 😪😪😪



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



എന്നാലും ഒരു മൂവ് കൊണ്ട് പോകുന്ന വേദന ഒന്നും അല്ല എന്റേത്... എന്നിട്ടും ഒന്ന് ഹോസ്പിറ്റലിൽ പോകണോ എന്ന് വരെ ചോദിക്കാതെ ആവശ്യത്തിന് വേണ്ട ഇളിയും ഇളിച്ചു പോയിരിക്കുന്നു... 


എണീക്കാൻ നോക്കി എങ്കിലും അതിന് പോലും പറ്റാതെ അവിടെ തന്നെ പട്ടിണി കിടന്നു ഉറങ്ങി... ഒന്ന് വേണോ എന്ന് വരെ ചോദിക്കാൻ വന്നില്ല... ഇനി എന്തിനെങ്കിലും വരട്ടെ അപ്പൊ തരാട്ടോ... 


രാവിലെ എങ്ങനെ ഒക്കെയോ എണീറ്റ് ഫ്രഷ് ആയി വന്നെങ്കിലും സ്റ്റെപ് ഇറങ്ങി പോകാൻ ഒന്നും വയ്യാത്ത കൊണ്ട് മുറിയിൽ തന്നെ ഇരുന്നു... അപ്പൊ തന്നെ ഉണ്ട് റയുക്ക ഒരു പാത്രവും ആയി വരുന്നു... 


"നിനക്ക് ഇത്ര സീരിയസ് ആണെന്ന് ഞാൻ അറിഞ്ഞില്ല... നിന്റെ ഇന്നലത്തെ വായിട്ട് അലക്കൽ ഒക്കെ കേട്ടപ്പോൾ ഞാൻ കരുതി വെറുതെ ആണെന്ന്... രാവിലെ നീ ഒന്നും ചെയ്യാത്തത് കണ്ടപ്പോൾ അല്ലേ എനിക്ക് മനസ്സിൽ ആയത് നിനക്ക് കാര്യായിട്ട് എന്തോ പറ്റിയിട്ടുണ്ട് എന്ന്... "


"പറ്റാത്തത് കൊണ്ടൊന്നും അല്ല... ഇനി അതൊക്കെ ചെയ്തിട്ട് വേണം നിങ്ങളോട് ഉള്ള ഇഷ്ടം കൊണ്ടാ അതൊക്കെ ചെയ്തു തന്നത് എന്നും പറഞ്ഞു നടക്കാൻ... "


"ഓഹ് അപ്പൊ അതാണല്ലേ... അപ്പൊ നിന്റെ പൈൻ ഒക്കെ പോയോ... "


"😬😬😬എന്റെ പൈൻ അന്വേഷിക്കാൻ ആണോ ഇപ്പൊ വന്നത്... ഒന്ന് പോയെ സ്വസ്ഥം ആയിട്ട് ഒന്ന് ഇരിക്കാൻ പോലും സമ്മതിക്കില്ലേ... "


🤔🤔🤔അതിന് മാത്രം കോമഡി ഒന്നും ഞാൻ പറഞ്ഞില്ലല്ലോ എന്താ ഒരു ചിരി... 


"ഇങ്ങനെ ചിരിക്കാൻ മാത്രം എന്ത് കോമഡിയാ ഞാൻ പറഞ്ഞത്... "


"അതല്ല എന്റെ ഒരു ഗതികേട് ഓർത്ത് ഞാൻ ചിരിച്ചതാ... പേർ എടുക്കാൻ വന്നവൻ ഇരട്ട പെറ്റു എന്ന് പറഞ്ഞ പോലെയാ നിന്റെ അവസ്ഥ... ഇതിപ്പോ നിന്നെ ഞാൻ നോക്കേണ്ട ഗതി വന്നില്ലേ... "


"ഞാൻ ആരെയും നോക്കാൻ ഒന്നും വന്നതല്ല... ഇനി ആണെങ്കിൽ തന്നെ നിങ്ങൾ എന്നെ എങ്ങനെ നോക്കി എന്നാ... തള്ളിയിട്ടു ഒരു മാതിരി ചിരിച്ചു മണ്ണ് കപ്പി പോയതോ... ഒന്ന് പോയെ എന്റെ പൈൻ ഒക്കെ മാറ്റാൻ എനിക്ക് അറിയാം... "


ബിൽഡപ്പ് ഒക്കെ ഇട്ടു അങ്ങേരെ പിടിച്ചു തള്ളി മാറ്റി... അപ്പൊ തന്നെ പിടിച്ചു കിടത്തി ചൂട് പിടിക്കൽ ഒക്കെ തുടങ്ങി... 😠😠😠


"എന്നെ വല്ല ഹോസ്പിറ്റലിൽ എങ്ങാനും കൊണ്ട് പോയാൽ മതി... "


"അതിന്റെ ഒന്നും ആവശ്യമില്ല... ഇതിപ്പോ ഞാൻ ശരിയാക്കി തരാം... എന്തിനാ വെറുതെ ഇതൊക്കെ ആ ഡോക്ടർന് കാണിച്ചു കൊടുക്കുന്നത്... ഇതിപ്പോ ഞാൻ അല്ലേ കാണുന്നുള്ളൂ... "


"അവരെ നോട്ടം അങ്ങനെ ഉള്ളതല്ല... നിങ്ങളെപ്പോലെ ആണ് എല്ലാരും എന്ന് കരുതിയെങ്കിൽ തെറ്റി... "


"ഡീ അടങ്ങി കിടന്നോണം... എനിക്കിട്ട് വെക്കാൻ ഒന്നും നീയായിട്ടില്ല... എന്നായാലും ഇതൊക്കെ കാണേണ്ടത് അല്ലേ... അപ്പൊ പിന്നെ ഇപ്പൊ ഞാൻ അതൊന്നും ഞാൻ നോക്കുന്നില്ല... നിനക്ക് പ്രാണ വേദന എടുക്കുമ്പോ ഞാൻ വീണ വായിക്കുന്നത് ശരിയല്ലല്ലോ... "


😰😰😰പൈൻ ഒക്കെ മാറിയിട്ടും ഇവൻ ഒടുക്കത്തെ ചൂടും കൊണ്ട് ഇറങ്ങിയിരിക്കുന്നു... 


"ഡീ മാറിഎങ്കിൽ പറയണം വെറുതെ സുഖിച്ചു കിടക്കേണ്ട... "


അത് കേട്ടപ്പോൾ തന്നെ ഒരു ചവിട്ട് അങ്ങ് കൊടുത്തു അല്ല പിന്നെ... 🤔🤔🤔ഫുട്ബോൾ പോലെയാ പോയത് എന്തെങ്കിലും പറ്റിയോ എന്തോ... 


"അത് ഞാൻ പൈൻ പോയെന്നു നോക്കിയതാ... "


എണീറ്റു വന്നു തറപ്പിച്ചു നോക്കി... അപ്പൊ തന്നെ കാര്യം കയ് വിട്ട് പോയി എന്നത് കൊണ്ട് ഒരു സോറി പറഞ്ഞു... ഒന്ന് ചിരിച്ചു തന്നു നെറ്റിയിൽ ഒരു ഉമ്മയും തന്നു പോയി... 


~~~~~~~~~~~~~~~~~~~~~~~


ഉമ്മിയും ഞാനും ഇന്ന് ഷോപ്പിംഗ് ഒക്കെ നടത്തി റയുക്കാനെയും വെയിറ്റ് ചെയ്തു ഇവിടെ തന്നെ ഇരിപ്പ് ഉറപ്പിച്ചു... 


ഓരോന്ന് കാഴ്ച കണ്ട് ഇരിക്കുമ്പോ ആണ് നമ്മൾ ആ മുഖം കണ്ടത്... അപ്പൊ തന്നെ ഉമ്മിയോട് ഇപ്പൊ വരാം എന്നും പറഞ്ഞു അവിടെ നിന്നും മുങ്ങി... 


അവന്റെ മുന്നിൽ പോയി നിന്നു... അവൻ ആണെങ്കിൽ എന്നെ കണ്ട് ഷോക്ക്‌ ആയി നിൽക്കുന്നുണ്ട്... 


"ഷാഹി... ഞാൻ നിന്നെ കാണണം എന്ന് കുറെ ആയി കരുതുന്നു... iam really sorry... ഞാൻ കാരണം അന്ന് നീ എല്ലാരേം മുന്നിൽ എത്ര മാത്രം നാണം കേട്ടിട്ട് ഉണ്ടാവും എന്ന് എനിക്ക് അറിയാം... അതിന് ഇപ്പൊ എനിക്ക് ഒരു സോറി മാത്രേ പറയാൻ ഉള്ളൂ... "


😖😖അൽപ്പം പേടിയോട് കൂടിയാണ് അത് പറഞ്ഞത് എങ്കിലും അവൻ നല്ല കൂൾ ആയി തന്നെ നിന്നു... 


"സോറി പറയേണ്ടത് ഞാൻ അല്ലേ... എന്നോട് ഇഷ്ടം അല്ല എന്ന് പറഞ്ഞപ്പൊ എങ്കിലും ഞാൻ ഒഴിഞ്ഞു പോകേണ്ടത് ആയിരുന്നു... നിന്റെ മാഷ് ആദ്യം ഉള്ള വാശി ആണെന്ന് ഒക്കെ പറഞ്ഞപ്പൊ ഞാൻ കരുതി അതൊക്കെ എല്ലാം കഴിയുന്നതോടെ എല്ലാം ഓകെ ആക്കി എടുക്കാൻ പറ്റും എന്നാ... പക്ഷെ നീ നിന്റെ ജീവൻ വെച്ച് എന്നെ തോൽപ്പിച്ചു കളഞ്ഞു... എങ്കിലും എനിക്ക് ദേഷ്യം ഒന്നുമില്ല നിന്റെ ആ മനസ് അപ്പോഴാ ഞാൻ മനസ്സിൽ ആക്കിയത്... "


"എന്തോ അപ്പൊ എനിക്ക് അങ്ങനെ ഒക്കെ ചെയ്യാൻ ആണ് തോന്നിയത്... ശരിക്കും നിനക്ക് വിഷമം ആയി കാണും അല്ലേ...സോറി... "


"മതി എന്നോട് സോറി പറഞ്ഞത് ഒക്കെ... അതൊക്കെ പോട്ടെ നീ എന്താ ഇവിടെ...? "


"ഹ്മ്മ് ഇവിടെ എല്ലാരും എന്തിനാ വരുന്നത്... അതിനൊക്കെ വേണ്ടി തന്നെ... ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു റയുക്കാനെയും വെയിറ്റ് ചെയ്തു നില്ക്കാ... കോളേജിൽ നിന്നും വരുന്ന വഴി പോകാം എന്ന് പറഞ്ഞു അതാ... "


"നീ ഇപ്പൊ അവിടെ ആണോ താമസം... "


"ആ... വീട്ടുകാർ അവിടെ തന്നേ നിന്നാൽ ആരെയെങ്കിലും തലയിൽ കെട്ടി വെക്കും... ഇതാവുംബോൾ ആ പേടി വേണ്ട... "


"നിന്റെ കല്യാണം റയാൻ സാറും ആയിട്ട് കഴിഞ്ഞു എന്ന് കേട്ടു നേരാണോ... "


"അങ്ങനെ ഒക്കെ ആരാ പറഞ്ഞത്... അവിടെ താമസിക്കുന്നത് കൊണ്ട് ഏതെങ്കിലും അലവലാതികൾ പറഞ്ഞത് ആവും... ഞാൻ ആരെയും കെട്ടാനും കെട്ടിക്കാനും ഒന്നുമില്ല... അങ്ങനെ ആണെങ്കിൽ പിന്നെ നീയും ആയിട്ട് ഉള്ള കല്യാണം ഇത്രയും കഷ്ടപ്പെട്ട് എനിക്ക് മുടക്കണോ... "


"ആരെങ്കിലും എന്നെ പറ്റിച്ചത് ആവും... അതൊക്കെ പോട്ടെ നിന്റെ പ്ലാൻ ഇങ്ങനെ തന്നെ നിക്കാൻ ആണോ... "


"പിന്നല്ലാതെ കെട്ടിയിട്ട് ഉള്ള പരീക്ഷണം കഴിഞ്ഞ സ്ഥിതിക്ക് ഇനി അത് വേണ്ട... കല്യാണം കഴിക്കാതെ എത്ര പേര് ജീവിക്കുന്നുണ്ട്... എനിക്ക് നെക്സ്റ്റ് ഇയർ ttc ആണ് ലക്ഷ്യം... അങ്ങനെ പാവം പിള്ളേരെയും പഠിപ്പിച്ചു എവിടെ എങ്കിലും അടങ്ങി ഒതുങ്ങി കഴിയണം അത്രയേ ഉള്ളൂ... "


"എനിക്കും അങ്ങനെ ഒക്കെ നിൽക്കാൻ ആണ് ഇഷ്ടം എങ്കിലും വീട്ടിൽ നിന്നും എന്തായാലും ഒന്നിനെ കണ്ട് പിടിച്ചു കെട്ടിക്കാൻ ഉള്ള പ്ലാൻ ഇപ്പോഴും നടക്കുന്നുണ്ട്... അന്ന് തന്നെ അവർ നിർബന്ധം പിടിച്ചത് കൊണ്ടാ... ഇപ്പോഴും ഡെയിലി ഓരോന്നും കൊണ്ട് വരും ഒഴിഞ്ഞു മാറി നടക്കുന്നു അത്ര തന്നെ... അവർ അല്ലേ ഇപ്പൊ നോക്കുന്നത് ഒരു പെണ്ണ് വന്നാൽ അവൾ നോക്കിക്കോളും അത് കൊണ്ടാവും അവരെ കുറ്റം പറഞ്ഞു കാര്യമില്ല... "


"അവരെ കൂടെ ജീവിക്കുമ്പോൾ അവർ എങ്ങനെ എങ്കിലും ഈ ശല്യം ഒഴിവായി പോയാൽ മതി എന്നാ കരുതുന്നത് എന്ന് പോലും തോന്നിപ്പോകും... അതല്ലേ സ്വന്തം കാലിൽ നിക്കാൻ ഇങ്ങനെ ഒരു വഴി കണ്ടു പിടിച്ചത് അപ്പൊ പിന്നെ ആരെയും പേടിക്കേണ്ടല്ലോ... "


"എന്തായാലും ജീവിതത്തിൽ ഒരു കൂട്ട് ഇല്ലാതെ ഒന്നും പിടിച്ചു നിക്കാൻ പറ്റില്ല... സ്വന്തം ഭാര്യ കണ്മുന്നിൽ നിന്നും പിടയുംബോൾ അവളെ എടുത്ത് ഹോസ്പിറ്റലിൽ എത്തിക്കാൻ നോക്കിയ എന്റെ ഫിംഗർ പ്രിന്റ് തന്നെ പതിഞ്ഞത് കണ്ടു ഞാൻ ആണ് അവളെ കൊന്നത് എന്ന് പോലും പറഞ്ഞവരെ മുന്നിൽ ജീവിച്ചു കാണിക്കണം എന്ന ആഗ്രഹം മാത്രമേ ഇപ്പൊ എന്റെ മനസ്സിൽ ഉള്ളൂ... അത് കൊണ്ട് തന്നെ അവർ കണ്ടു പിടിക്കുന്ന ഒന്നിനെ സ്നേഹിച്ചു ജീവിക്കാൻ തന്നെ തീരുമാനിച്ചു... "


"അപ്പൊ പിന്നെ കല്യാണം ഉടനെ ഉണ്ടാവും അല്ലേ... "😊😊


"ആ ഉണ്ടാവും... അതിപ്പോ എന്താ ഏതാ എന്നൊക്കെ കണ്ടു തന്നെ അറിയാം... "


"എന്തായാലും എന്നെ ക്ഷണിക്കണം ഞാൻ എവിടെ ആയാലും തീർച്ചയായും വന്നിരിക്കും... "


നമ്പർ ഒക്കെ വാങ്ങി സേവ് ചെയ്തു... 


"അപ്പൊ പിന്നെ ഇത് പോലെ എവിടെ എങ്കിലും വെച്ച് കാണാം... എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാം... തിരിച്ചും പ്രതീക്ഷിക്കുന്നു... അപ്പൊ പിന്നെ ഓകെ ബൈ... "


എന്നൊക്കെ പറഞ്ഞു ഷാഹി പോയപ്പോ കുറച്ച് സമാദാനം ആയി... 


പാവം എവിടുന്നെങ്കിലും ഒരു നല്ല പെണ്ണിനെ തന്നെ കിട്ടട്ടെ... അന്ന് ഒഴിഞ്ഞു മാറിയത് നന്നായി... അന്ന് അത് നടന്നിരുന്നു എങ്കിൽ അപ്പൊ അവൻ കുത്ത്പാള എടുത്തേനേ... 


റയുക്ക വരുന്നത് കണ്ടതും തിരിച്ചു ഒരു ഓട്ടം ആയിരുന്നു... 😰😰😰


"നീ ഇത് എവിടെ പോയതാ... "


"😳😳ഞാൻ ടോയ്‌ലെറ്റിൽ പോയതാ... "


എന്നെ നല്ലോണം നോക്കി ആകെ പാടെ ചുറ്റും ഒന്ന് വീക്ഷണം ഒക്കെ നടത്തി... ടോയ്ലറ്റ് നോക്കുക ആണോ എന്തോ 🤔🤔🤔...ഷാഹി എന്തായാലും അപ്പൊ തന്നെ പോയത് നന്നായി... അല്ലേ പെരുമാറികളയും... 


നോട്ടം എന്തോ ഇവിടെ വെച്ച് മറന്നത് പോലെയാണ്... 


"അതേ എന്നാ പിന്നെ എന്റെ പിറകെ ഒരു cctv ഫിറ്റ് ചെയ്തു നടന്നോ... "😬😬😬


ഒന്ന് കൂടെ നോക്കി തിരിച്ചു വന്നു... പിന്നെ ഒന്നിനും നിക്കാതെ സൈലന്റ് ആയി ഇരുന്നു... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


എവിടെ ഒറ്റയ്ക്ക് പോയാലും ഇവൾ ഇതുവരെ എന്തെങ്കിലും ഒപ്പിച്ചല്ലാതെ തിരിച്ചു വന്നിട്ടില്ല... അതാ ചുറ്റും നോക്കിയത്... അപ്പൊ ഓളെ ഡയലോഗ് കേട്ടു ദേഷ്യം വന്നെങ്കിലും വാ തുറന്നാൽ ഇങ്ങനെ ഇക്കെ വരുള്ളൂ എന്ന് അറിയാവുന്നത് കൊണ്ട് എല്ലാം വേണ്ടെന്ന് വെച്ചു... 


വീട്ടിൽ എത്തിയപ്പോ മുതൽ അവൾ ഗാഡമായ ചിന്തയിൽ ആണ് 🤔🤔🤔...


അതിനേക്കാൾ വലിയ ചിന്തയിൽ ആണ് ഞാൻ ഇപ്പൊ ഉള്ളത്... ഈ പേപ്പറിൽ അവളെ സൈൻ എങ്ങനെ വാങ്ങിക്കും എന്ന ചിന്തയിൽ... 


അവളുടെ അടുത്ത് ചെന്ന് അവളെ നോക്കി... നമ്മളെ കണ്ട് എങ്കിലും മൈൻഡ് ചെയ്യാതെ തിരിഞ്ഞു നിന്നു... 


"എന്താടി നിനക്ക് ഇത്രയും മാത്രം ചിന്തിച്ചു കൂട്ടാൻ... "


"😬😬അതൊന്നും കണ്ണിൽ കാണുന്നവരോട് പറഞ്ഞു നടക്കേണ്ട ആവശ്യം എനിക്കില്ല... "


😠😠😠നിനക്ക് ഞാൻ കണ്ണിൽ കണ്ടവൻ ആയല്ലേ... ഇതിൽ സൈൻ ചെയ്യുന്നതോട് കൂടി നീ നിയമത്തിന്റെ വഴിയും എന്റേത് ആവാൻ പോവാ മോളെ... 


"ആ നീ ഇതിൽ ഒന്ന് സൈൻ ചെയ്തേ... "😊😊


"എന്തിന്...? "


"എടീ അത് നിന്റെ ttc അഡ്മിഷൻ പേപ്പർ ഞാൻ അന്ന് തന്നത് അല്ലേ... അതിന് ഇനിയും മാസങ്ങൾ ഉള്ളത് കൊണ്ട് നിനക്ക് അത് കിട്ടിഎന്നും നീ അത് ഉറപ്പായും പൂർത്തി ആക്കും എന്നുള്ളതിന് ഉള്ള ഒരു സൈൻ... "


എന്നും പറഞ്ഞു അത് അവളെ നേർക്ക് നീട്ടി എങ്കിലും അത് വായിക്കുമോ എന്നുള്ള ഒരു പേടിയും കൊണ്ട് ഞാൻ നിന്നു... 


"അത് ഇപ്പോളെ സൈൻ ചെയ്യണോ... ഞാൻ ഇവിടെ ഒരു തീരുമാനത്തിൽ തന്നെ എത്തിയില്ല... "


"കിട്ടി എന്നതിന് ഉള്ള ഒരു തെളിവിനു വേണ്ടി എങ്കിലും ഒന്ന് ചെയ്തൂടെ... "😩😩


"പറയുന്നത് കേട്ടാൽ തോന്നും ഞാൻ വല്ല ips സെലെക്ഷൻ എങ്ങാനും ആണ് വാങ്ങി വെച്ചിരിക്കുന്നത് എന്ന്... അത് വെറും ttc തന്നെയല്ലേ അതോ വേറെ എന്തെങ്കിലും ആണോ... "


😳😳😳ഒന്ന് തല്ലിയിട്ട് വാങ്ങേണ്ടി വരുമോ ആവോ... 


"എന്തായാലും അത് ഇങ്ങ് താ... ഞാൻ ഒന്ന് നോക്കട്ടെ... "


എന്നും പറഞ്ഞു അത് വാങ്ങി... അത്ര ക്ഷമ ഉള്ള കോപ്പ് ഒന്നുമല്ല ഇത്... ജസ്റ്റ്‌ ഒന്ന് മറിച്ചു നോക്കി നല്ല അസ്സൽ സൈൻ ഒക്കെ ഇട്ടു എന്റെ കയ്യിൽ തന്നു... സന്തോഷത്തോടെ അത് സ്വീകരിച്ചു തിരിഞ്ഞു നടക്കുമ്പോൾ ആണ് അവളെ ചോദ്യം കേട്ടു അവിടെ തന്നെ നിന്നത്... 


"നിങ്ങൾ എന്നെ എപ്പോഴാ കല്യാണം കഴിച്ചത്... സത്യാണോ അതൊക്കെ... "


അവളെ ചോദ്യം ഒക്കെ കേട്ടു ഒന്ന് ഷോക്ക്‌ ആയി എങ്കിലും അറിയുന്നെങ്കിൽ അറിയട്ടെ എന്നെ ഉണ്ടായിരുന്നുള്ളൂ... 


"ആടി... നീ ഇപ്പൊ എന്റെ ഭാര്യയാ... ഞങ്ങളെ കല്യാണം ഒക്കെ കഴിഞ്ഞു ശോ നീ പോലും അറിയാതെ... ഇതൊക്കെ ഇപ്പൊ എങ്കിലും അറിയാനും ചോദിക്കാനും ഒക്കെ നിനക്ക് തോന്നിയത് തന്നെ ഭാഗ്യം... "


അവൾ സൂക്ഷിച്ചു നോക്കിയിട്ടു അടുത്തേക്ക് വന്നു... 


"ആണോ... എന്നാ എന്റെ കെട്ടിയോൻ പോയി വേറെ വല്ല പെണ്ണിനെയും കിട്ടുമോ എന്ന് നോക്ക്... അയ്യട ഭർത്താവ് ആക്കാൻ പറ്റിയ ഒരു സാദനം... "😏😏


"എന്താടി എനിക്ക് ഒരു കുഴപ്പം... ഞാൻ നിന്റെ മൊഞ്ചൻ അല്ലേ... "


"മൊഞ്ചൻ അതൊക്കെ പണ്ട്... ഇപ്പൊ നിങ്ങളെ എങ്ങാനും മൊഞ്ചൻ എന്ന് വിളിച്ചാൽ മൊഞ്ചൻമാര് പോയി തൂങ്ങിചാവും... ഇതൊക്കെയാണോ മൊഞ്ച് എന്ന് കരുതി... "


"ഡീ നീ ആരാന്നാ നിന്റെ വിചാരം... ഞാൻ വേണ്ട വേണ്ട എന്ന് വെക്കുമ്പോ നീ തലയിൽ കേറി ഡാൻസ് കളിക്കുന്നു അല്ലേ... "


എന്നും പറഞ്ഞു അവൾ കയ് പിടിച്ചു പിന്നിലേക്ക് തിരിച്ചു... 


"ആാ വിട് റയുക്ക വിട് വേദനിക്കുന്നു... "


"എന്നാൽ ഇപ്പൊ പറഞ്ഞതിന്റെ റിയൽ ആയിട്ടുള്ള കാര്യങ്ങൾ പറഞ്ഞെ... "😊😊


"റയുക്ക നിങ്ങൾ ഒരു അടാറു മൊഞ്ചൻ ആണ്... ഇങ്ങളെ മൊഞ്ച് ഒന്നും ഉള്ള ഒരുത്തനെയും ഞാൻ ഇത് വരെ കണ്ടിട്ടില്ല... ദുൽകർ സൽമാൻ പോലും നിങ്ങളെ മൊഞ്ച് കണ്ടാൽ അഭിനയം നിർത്തി പോകും... പ്ലീസ് എന്നെ വിട്... "😏😏


അപ്പൊ തന്നെ വിട്ടു... ഇല്ലേൽ ഇവൾ ദുൽഖറിനെ പോലും വെറുതെ വിടില്ല...തള്ള് കേട്ട് കണ്ണ് വരെ നിറഞ്ഞു... 


"അയ്യട ഒരു ദുൽകർ വന്നിരിക്കുന്നു... അത് കേട്ടപ്പോൾ എന്താ കയ് വിട്ടത്... ദുൽകർ എങ്ങാനും കേട്ടാൽ എന്നെ പിടിച്ചു കൊല്ലും... ഈ പരട്ടനെ കാണിച്ചു കൊണ്ടാണോ എന്നേക്കാൾ വലിയ മൊഞ്ചൻ ആണെന്ന് പറഞ്ഞത് എന്നും ചോദിച്ചു കൊണ്ട്... "


എന്നെ നോക്കി പുച്ഛിച്ചു അവൾ അത് പറഞ്ഞപ്പൊ തന്നെ അവളെ അടുത്തേക്ക് ചെന്നു... 


"പോടാ മരമാക്രി... "

എന്നും പറഞ്ഞു ഒരു ഓട്ടം ആയിരുന്നു... 


എന്റെ കയ്യിൽ കിട്ടുമ്പോൾ ഇതിനൊക്കെ ഉള്ളത് തരാം കേട്ടോ... 😬😬😬


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



വൈകീട്ട് റയുക്കയുടെ കൂടെ വരാം എന്നൊക്കെ കരുതിയാണ് നമ്മൾ പേർസണൽ ആയിട്ട് കുറച്ച് ഷോപ്പിംഗ്‌ന് ഇറങ്ങിയത്... 


എല്ലാം കൂടെ കഴിഞ്ഞു ഇറങ്ങി ടൈം നോക്കുമ്പോ എട്ടുമണി ആയിട്ട് ഉണ്ടായിരുന്നു... 😵😵😵അകത്ത് ആണെങ്കിൽ ഇരുട്ടിതുടങ്ങിയത് പോലും അറിഞ്ഞില്ല... 


കുറച്ച് പേടി ഒക്കെ തോന്നി എങ്കിലും എവിടുന്ന് ഒക്കെയോ ധൈര്യം ക്ഷണിച്ചു വരുത്തി... റയുക്ക തന്നെ രക്ഷ എന്ന് കരുതി വിളിക്കാൻ വേണ്ടി ഫോൺ എടുത്തു... 


ബാറ്ററി ലോ ആയി അത് സ്വിച്ച് ഓഫ്‌... ഞാൻ ഇത് എവിടെ പോയാലും ഇതൊക്കെ ആണല്ലോ അവസ്ഥ... എന്റെ ശനി ഒന്ന് നോക്കണം കണ്ടകത്തിൽ നിന്നും എപ്പോ അത് ഒന്ന് ഇറങ്ങി പോകും എന്ന് 😕😕😕... 


എല്ലാ ഓട്ടോയും നോക്കി സന്മനസ്സ് ഉള്ള ഒരു മുഖം കണ്ട് അതിൽ കയറി... ഒറ്റയ്ക്ക് ആയത് കൊണ്ട് ഇവനെ കൊണ്ടൊന്നും ഒന്നും തോന്നിക്കല്ലേ പടച്ചോനെ... അതായിരുന്നു പ്രാർത്ഥന... 


നല്ല ആൾ ആയത് കൊണ്ട് തന്നെ കേടു പാട് ഒന്നും ഇല്ലാതെ വീട്ടുമുറ്റത്ത്‌ തന്നെ ഇറക്കി അത് പോയി... 


പക്ഷെ മുന്നിൽ കണ്ടത് അത്ര നല്ല കാഴ്ച ഒന്നും ആയിരുന്നില്ല... 😱😱😱അങ്ങേര് നിൽക്കുന്നു കട്ട കലിപ്പിൽ... നടു റോഡിൽ ഒറ്റപ്പെട്ടു നിന്നപ്പോ പോലും ഇത്രയും പേടി ഉണ്ടായിരുന്നില്ല... 


പേടി ഒക്കെ ഒളിച്ചു വെച്ച് ഒന്ന് ഇളിച്ചു കൊടുത്തു അകത്തേക്ക് കയറാൻ നിന്ന എന്റെ കയ് പിടിച്ചു അവിടെ തന്നെ നിർത്തി 😰😰😰... 


"എവിടെ ആയിരുന്നു നീ ഇത് വരെ...? "


"ഞാൻ ഷോപ്പിംഗ്‌... കുറച്ച് ലേറ്റ് ആയിപ്പോയി... "


😭😭എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു... 


"എങ്കിൽ നിനക്ക് ഒന്ന് വിളിക്കാം ആയിരുന്നില്ലേ... വിളിച്ചാൽ ആണെങ്കിൽ സ്വിച്ച് ഓഫ്... അതും ഓഫ് ആക്കി വെച്ച് നീ രാത്രി വരെ എന്ത് ഉണ്ടാക്കുകയായിരുന്നു... "


😬😬ചോദ്യം കേട്ടപ്പോൾ തന്നെ ദേഷ്യം കാല് മുതൽ തല വരെ കേറി തുടങ്ങി... 


"ഫോൺ ചാർജ് തീർന്നു പോയതാ... അല്ലാതെ ഓഫ് ആക്കി വെച്ചത് ഒന്നുമല്ല... ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും... അതിനൊക്കെ ഉണ്ടാക്കാൻ നടക്കുന്നു എന്നൊക്കെ പറഞ്ഞാൽ ഉണ്ടല്ലോ... "


"ആ നീ നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്തു വാ... അല്ലേലും ഉണ്ടാക്കാൻ ഒക്കെ നിന്നെ കഴിഞ്ഞു മാത്രല്ലേ ഇവിടെ വേറെ ആൾ ഉള്ളൂ... നീ ഇത്രയും നേരം അവിടെ എന്താ ചെയ്തു കൊണ്ടിരുന്നത്... രാത്രി ആയത് ഒന്നും നിനക്ക് കാണുന്നില്ലേ... "


"ഇതെന്താ കോടതിയോ കുറെ നേരം ആയല്ലോ വിസ്താരം തുടങ്ങിയിട്ട്... കൊച്ചു കുട്ടിയൊന്നും അല്ല ഞാൻ രാത്രി ആണെങ്കിലും പോയത് പോലെ തിരിച്ചു വരാനും എനിക്ക് അറിയാം... "


പറഞ്ഞു തീർന്നത് മാത്രേ ഓർമയുള്ളൂ... 😵😵ഒരു അടിയായിരുന്നു മുഖത്തു...


"നീ എന്നെ അടിച്ചു അല്ലേ... നിനക്ക് ഞാൻ ആരാണെന്നു കാണിച്ചു തരാം... "


എന്നൊക്കെ പറഞ്ഞു എല്ലാം അവന്റെ മുഖത്തു തന്നെ വലിച്ചെറിഞ്ഞു മുറിയിലെക്ക് ഓടി... പല്ല് ഒക്കെ ഇളകി വരുന്ന വേദന ആയിരുന്നു ഉണ്ടായിരുന്നത് എങ്കിലും അങ്ങേർക്ക് എന്താ എന്നെ ഇങ്ങനെ തല്ലാൻ ഉള്ള അവകാശം എന്നൊക്കെ ചിന്തിച്ചു മുറിയിൽ ഉള്ളത് ഒക്കെ എറിഞ്ഞു പൊട്ടിച്ചു... 


അല്ലെങ്കിലും ഇങ്ങോട്ടേക്കു വരാൻ തീരുമാനിക്കുംബോൾ ഈ അടിയെ കുറിച്ച് ചിന്തിക്കണം ആയിരുന്നു... വീട്ടിൽ തന്നെ പോയാൽ മതിയായിരുന്നു... അവിടെ ആവുമ്പോ ആരും തല്ലാൻ ഒന്നും വരില്ലായിരുന്നു... 


ഇല്ല ഇനി ഒരിക്കലും ഇങ്ങോട്ടേക്കു വരില്ല എന്നൊക്കെ ചിന്തിച്ചു നമ്മൾ ഡ്രസ്സ്‌ ഒക്കെ ബാഗിൽ ആക്കി ഇറങ്ങാൻ തന്നെ തീരുമാനിച്ചു... 


രാത്രി ആയത് കൊണ്ട് തന്നെ കുറച്ച് പേടി ഒക്കെ ഉണ്ടെങ്കിലും രാവിലെ വരെ പിടിച്ച് നിൽക്കാൻ പറ്റില്ല എന്നൊക്കെ കരുതി നമ്മൾ താഴെ ഇറങ്ങി... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


അതിന്റെ വായിൽ നിന്നും വന്നത് അങ്ങനെ ഒക്കെ ഉള്ളത് ആയത് കൊണ്ട് തന്നെ പെട്ടെന്ന് തല്ലിപ്പോയി... അപ്പൊ തന്നെ അവൾ എന്റെ നേരെ നീ എന്നൊക്കെ വിളിച്ചു വന്നപ്പോ തന്നെ ഇത് കയ് വിട്ടു പോയി എന്ന് മനസ്സിൽ ആയി... 


ഇത്രയും സമയം ഞങ്ങൾ അനുഭവിച്ച ടെൻഷൻ ആ കുരിപ്പിന് ഒന്ന് ചിന്തിച്ചു നോക്കിക്കൂടെ... ആരെയൊക്കെ വിളിച്ചു എവിടെ ഒക്കെ അന്വേഷിച്ചു... എന്നിട്ടും അവൾ വളരെ കൂൾ ആയി വന്നു നിന്ന് ഇളിക്കുന്നു... 


അവൾ മുഖത്തെക്ക് വലിച്ചു എറിഞ്ഞു പോയ സാദനങ്ങൾ ഒക്കെ നോക്കിയപ്പോൾ ആണ് ഒരു ഭർത്താവ് ആയി നിക്കുന്നതിൽ എനിക്ക് പുച്ഛം തോന്നിയത്... 


ഒരു വീട്ടിൽ എന്തൊക്കെ വേണം എന്നൊക്കെ ചിന്തിച്ചു എങ്കിലും ഒരു ഭാര്യക്ക് എന്തൊക്കെ വേണം എന്ന് ഞാൻ ഇത് വരെ ചിന്തിചില്ല... എന്നിട്ട് ഇപ്പൊ ഒന്നും നോക്കാതെ അവളെ തല്ലിയത് ഓർത്ത് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി... 


"മോനെ നീ അവളെ തല്ലേണ്ടിയിരുന്നില്ല... ഇനി ഇപ്പൊ എന്തൊക്കെ ഉണ്ടാവോ എന്തോ... "


ഉമ്മി പേടിച്ചു കൊണ്ടാണ് അതൊക്കെ പറഞ്ഞത്... 


"സാരല്ല ഉമ്മി... കെട്ടിയോളെ തല്ലുന്നത് തെറ്റൊന്നും അല്ല... അവളെ കെട്ടിയോൻ ആണ് ഞാൻ എന്ന് അറിഞ്ഞാൽ പോലും അവൾ ഇങ്ങനെ ഒക്കെയേ ചെയ്യൂ... "


അതൊക്കെ എടുത്ത് ഉമ്മിയെയും കൂട്ടി അകത്തേക്ക് കയറുമ്പോൾ ആണ് അവൾ പെട്ടിയും കിടക്കയും എടുത്ത് കൊണ്ട് ഇറങ്ങി വരുന്നത് കണ്ടത്... 


ഹോ ഇതിന് ബുദ്ധി എന്ന് പറയുന്ന സാദനം ഇല്ലേ... ഏതെങ്കിലും ഒരു തോണിയിൽ കാല് വെച്ചു നിൽക്കാൻ പോലും ഉള്ള അത്യാവശ്യം വിവരം പോലും ഈ ജന്തുവിന് ഇല്ലെന്ന് മനസ്സിൽ ആയി 😖😖😖... 


"നീ എങ്ങോട്ടാ ഈ ബാഗും തൂക്കിപിടിച്ചു ഈ രാത്രി പോകുന്നത്...? "


"തന്റെ പതിനാരടിയന്ത്രത്തിനു എന്തെ... "


"എന്തോന്ന്... എന്തോന്നാ ആ പറഞ്ഞത്... "


"തന്റെ അമ്മായിഅമ്മയോട് ചെന്ന് അന്വേഷിക്ക്.." 


"ഹ അതിനു ഇപ്പൊ നിന്റെ വീട് വരെ പോകണ്ടേ.."


"അയ്യട ആ പൂതി അങ്ങ് മനസ്സിൽ വെച്ചേചാലും മതി... "


"അതൊക്കെ ഇനി മനസ്സിൽ വെച്ചിട്ട് കാര്യം ഒന്നുമില്ല... ഒക്കെ തലേൽ വരച്ചത് പോലെ നടന്നില്ലേ... "😓😓😓


പ്രതികരണം പ്രതീക്ഷിച്ചു എങ്കിലും ഒന്നും മിണ്ടാതെ ഇറങ്ങി... ഓടി ചെന്ന് അതിന്റെ കയ്യിൽ പിടിച്ചു അവിടെ നിർത്തി... 


"നിന്നോട് അല്ലേ ഇപ്പൊ പോകാൻ പറ്റില്ലെന്ന് പറഞ്ഞത്... പിന്നെ എവിടെക്കാ ഈ ചാടിപ്പോന്നത്... "


"അതൊക്കെ എന്റെ ഇഷ്ടം പോലെ ഞാൻ തീരുമാനിക്കും... അതൊക്കെ ചോദിക്കാൻ നിങ്ങൾ ആരാ...? "


"നാനോ... ഞാൻ നിന്റെ ഭർത്താവ്... അപ്പൊ പിന്നെ ഞാൻ അല്ലേ നിന്റെ കാര്യങ്ങൾ ഒക്കെ തീരുമാനിക്കേണ്ടത്... എന്റെ ഭാര്യ ഇപ്പൊ അകത്തേക്ക് ചെല്ല്... "


"എനിക്ക് ഇപ്പൊ തന്നെ പോണം... ഭർത്താവ് ഇപ്പൊ മാറി നിൽക്ക്... "


എന്നും പറഞ്ഞു എന്നെ പിടിച്ചു തള്ളി വീണ്ടും നടന്നു... 


"നിന്നോട് അല്ലേ ഇപ്പൊ പോകാൻ പറ്റില്ല എന്ന് പറഞ്ഞത്... "


"രാവിലെ വരെ തന്റെ അവിഞ്ഞ മോന്ത കണ്ടു നിൽക്കുന്നതിനെക്കാൾ നല്ലത് ഇപ്പൊ തന്നെ പോകുന്നത് ആണ്... "


"നീ പറഞ്ഞു പറഞ്ഞു എവിടെ വരെ എത്തി എന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ... നീ ഇനി ഈ മോന്തയും നോക്കി ഇവിടെ തന്നെ ഉണ്ടാവും ഇന്ന് മാത്രമല്ല എപ്പോഴും... ഭർത്താവിന്റെ മോന്ത ശരിയില്ല അത് കൊണ്ടാണ് ഞാൻ ഇറങ്ങി വന്നത് എന്നാണോ നീ പറയാൻ പോന്നത്... "


"ഡോ എന്നെ തല്ലിയത് കൊണ്ടാ ഞാൻ പോകുന്നെ... തനിക്ക് തോന്നുമ്പോ തോന്നുമ്പോൾ തല്ലാൻ താൻ എന്റെ ആരാ... "


😵😵😵എന്റെ ക്ഷമയുടെ നെല്ലിപലക വരെ ഇളകി തുടങ്ങി... ഇതിനെ അങ്ങ് കൊന്നാലോ... 😬😬


"എന്തൊക്കെയാ മോളെ നീ ഈ പറയുന്നത്... "

എന്റെ ദയനീയ ഭാവം കണ്ട് ഉമ്മിയാണ് അത് ചോദിച്ചത്... 


"ഞാൻ വേറെ വല്ല ആരെങ്കിലും ആണെങ്കി എന്നെ തല്ലിയതിനു ഇപ്പൊ ജയിലിൽ കിടത്തിയേനെ... ഉമ്മിക്ക് ആരും ഇല്ലാണ്ട് ആയി പോകുമല്ലോ എന്ന് കരുതിയാ ഈ പരട്ട കിളവൻ ഇവിടെ ഇപ്പൊ നിൽക്കുന്നത്... "


😭😭😭ഇത് എന്തൊക്കെയാ ഈ വിളിച്ചു പറയുന്നത്... എന്റെ അന്ത്യം കണ്ടാലേ ഇത് അടങ്ങി നിൽക്കുള്ളൂ... 


"ഞാൻ ഒന്ന് തല്ലിപോയതിനു ആണോ നീ ഇവിടെ കിടന്നു തുള്ളുന്നത്... നീ വേണം എങ്കിൽ എന്നെ തല്ലിക്കൊ... "


എന്നും പറഞ്ഞു മുന്നിൽ ചെന്നു നിന്നു... ഒന്ന് പ്രതീക്ഷിച്ചു എങ്കിലും അതൊന്നും ഉണ്ടായില്ല... പാവം തോന്നും ഇപ്പൊ കണ്ടാൽ... എന്റെ അഞ്ച് വിരലും നല്ല അന്തസ് ആയിട്ട് മുഖത്തു തെളിഞ്ഞു കാണുന്നുണ്ട്... 


അപ്പൊ പിന്നെ ഇവളെ കുറ്റം പറഞ്ഞു കാര്യം ഇല്ല 😓😓😓... 


കുറച്ച് നേരം നിന്നിട്ടു വീണ്ടും എന്നെ പിടിച്ചു മാറ്റി പുറത്തേക്ക് നടന്നു... 


"നിനക്ക് പറഞ്ഞാൽ മനസ്സിൽ ആവില്ല അല്ലേ... "

എന്നും പറഞ്ഞു അവളെ തൂക്കിഎടുത്ത് മുറിയിൽ കൊണ്ട് പോയി ഇട്ടു... 


"ഡാ തെണ്ടി അലവലാതി... എനിക്ക് പോണം... "😬😬


"ഡീ അറിയാലോ ഇങ്ങനെ ഒക്കെ വിളിച്ചാൽ ഉള്ള എന്റെ പ്രതികരണം... അപ്പൊ പിന്നെ നിന്നെ സൂക്ഷിച്ചാൽ നിനക്ക് കൊള്ളാം... "


അപ്പൊ തന്നെ അവൾ അടങ്ങി നിന്നു... അവളെയും കൊണ്ട് അവിടെ തന്നെ ഇരുന്നു... 


ആകെ പെട്ടു പോയ അവസ്ഥ... പുറത്തേക്ക് ഇറങ്ങിയാൽ എന്നെ തോൽപ്പിക്കാൻ വല്ല കടുംകയ് ചെയ്യും... അടുത്ത് തന്നെ ഇരിക്കുമ്പോ ഭാര്യയാണെന്ന് ഓർത്ത് പലതും തോന്നും... 


"എന്നെ നോക്കി നിക്കാതെ എവിടെ എങ്കിലും ഒന്ന് മാറിതരുമോ... "😬😬


"എന്തിനാ ഇറങ്ങി ഓടാൻ ആണോ...? "


😰😰😰എന്തൊക്കെയോ പിറുപിറുത്ത് അവിടെ തന്നെ ഇരുന്നു... ഈയിടെ ആയി നഖം ആണെന്ന് തോന്നുന്നു തീറ്റ... തുടങ്ങിയിട്ടുണ്ട്... ഈ ചിന്തയാണ് അവളെ വഴി തെറ്റിക്കുന്നത്... 


"എനിക്ക് വെള്ളം വേണം... "


എന്തോ പ്ലാൻ കിട്ടിയ പോലെ അവൾ കിടന്നു അലറി... 


😛😛😛ഇതിനേക്കാൾ വലിയ തരികിട കണ്ടവൻ ആണ് ഈ ഞാൻ... 


"എന്നാ പിന്നെ മോൾ വാ... നമുക്ക് ഒന്നിച്ചു വെള്ളം കുടിക്കാം... "


അവളെയും കൊണ്ട് ഇറങ്ങി വെള്ളം എടുത്ത് കയ്യിൽ കൊടുത്തു... പ്ലാൻ തെറ്റിയത് കൊണ്ടാവും അപ്പൊ തന്നെ അത് തട്ടിതെറിപ്പിച്ചു... 


"നിനക്ക് വേണ്ടെങ്കിൽ വേണ്ട എനിക്ക് വേണം... "

എന്നും പറഞ്ഞു കുടിക്കുമ്പോ ആണ് അത് തട്ടി പറിച്ചു വായിലേക്ക് ഒഴിച്ചു... 


പിന്നാലെ തന്നെ മുറിയിലെക്ക് വിട്ടു... 


"ബോബനും മോളിയും കാണുമ്പോ എനിക്ക് തോന്നാറുണ്ട് പിന്നാലെ അവരുടെ കൂടെ ഉള്ള പോലത്തെ ഒരു പട്ടി വേണം എന്ന്... ഇപ്പൊ ആ ആഗ്രഹം സഫലമായി... "


😬😬അത് എന്നെയാണ് എന്ന് അറിയാം എങ്കിലും പ്രതികരിച്ചു കുളം ആക്കാൻ നിന്നില്ല... 


"എനിക്ക് ബാത്‌റൂമിൽ പോണം... "

നെക്സ്റ്റ് പ്ലാൻ ഇറക്കി...


മതില് ചാട്ടം നല്ലോണം വശമുണ്ട് എന്ന് അവളെ ഡയറി വായിച്ചപ്പോ തന്നെ അന്ന് മനസ്സിൽ ആക്കിയിരുന്നു... 


എന്റെ മുറിയിൽ ആയത് കൊണ്ട് ജനൽ വഴി ഇറങ്ങാൻ പറ്റില്ല എന്ന് അറിയാം... അത് കൊണ്ട് തന്നെ ധൈര്യം ആയി പോകാൻ പറഞ്ഞു... പെട്ടെന്ന് തന്നെ തിരിച്ചു വന്നു... 


"എനിക്ക് ഉറങ്ങണം... "

അവൾ വീണ്ടും അലറി... ഇതിന് നല്ല മുഴുത്ത ഭ്രാന്ത് ആണെന്ന് മനസ്സിൽ ആയി... സഹിക്കുക തന്നെ കെട്ടിപ്പോയില്ലേ... 😪😪


"നീ ഉറങ്ങിക്കോ... ഞാൻ ഇവിടെ എങ്ങാനും കിടന്നു കൊള്ളാം... "


"ഡോ എന്റെ കൂടെയാണോ കിടക്കാൻ പോന്നത്...ഞാൻ എന്റെ മുറിയിൽ മാത്രേ കിടക്കൂ അതും ഒറ്റയ്ക്ക്... "


"എന്നിട്ട് വേണം വല്ല വിഷവും എടുത്ത് വിഴുങ്ങാൻ അല്ലേ ആ പൂതി നടക്കില്ല... "


"അങ്ങനെ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് ഇയാളെ കൊന്നിട്ട് ആയിരിക്കും ചെയ്യുക... എനിക്ക് ഇവിടന്ന് ഒന്ന് പോയാൽ മതി... "


"ഹോ അപ്പൊ അതാണ്... ഏതു നട്ടപാതിരാത്രി വേണം എങ്കിലും ഇറങ്ങി പോവാൻ ഉള്ള തന്റെടം നിനക്ക് ഉണ്ടല്ലോ അപ്പൊ പിന്നെ ആ പ്ലാൻ എന്റടുത്തു നടക്കില്ല... നീ അങ്ങനെ ഇറങ്ങി പോയാൽ നിന്നെ കഷ്ടപ്പെട്ടു കെട്ടിയത് ഒക്കെ വെറുതെ ആവില്ലേ... "


"കുറെ നേരം ആയല്ലോ താൻ തുടങ്ങിയിട്ട്... കഷ്ടപ്പെട്ടു കെട്ടി എന്നൊക്കെ... താൻ എപ്പോ ആണെടോ എന്നെ കെട്ടിയത്... "


"അതൊക്കെ ഇനി ഇപ്പൊ അറിഞ്ഞു വെച്ചിട്ട് എന്ത് ചെയ്യാൻ ആണ് പരിപാടി... എന്റെ ഭാര്യ ആയി ജീവിക്കാൻ ആണോ... എങ്കിൽ ഒക്കെ വിശദമായി പറഞ്ഞു തരാം... "


"ഓഹ് പിന്നെ ഭാര്യ ആയിട്ട് ഏതു മരപ്പട്ടിയുടെ കൂടെ ജീവിച്ചാലും നിന്റെ കൂടെ ജീവിക്കാൻ പോണില്ല... തല്ല് കൊണ്ട് ജീവിക്കാൻ ഒന്നും എനിക്ക് വയ്യ... "


"😓😓😓സോറി മോളെ... ഇനി ഞാൻ നിന്നെ ഒരിക്കലും തല്ലില്ല... "

എന്നും പറഞ്ഞു അവളെ കവിളിൽ കയ് വെച്ചപ്പോ തന്നെ അവൾ അത് തട്ടി മാറ്റി... 


ഒന്നും മിണ്ടാതെ ഒരു മൂലയിൽ ഇരുന്നു എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നുണ്ട്... ഞാൻ എങ്ങാനും ഒന്ന് കണ്ണ് ചിമ്മി പോയാൽ പുറത്ത് ചാടും എന്ന് ഉറപ്പുള്ളത് കൊണ്ട് അവളെയും നോക്കി ഇരുന്നു... 


ഇടക്ക് കണ്ണ് തുറന്നപ്പോൾ ആണ് അവൾ ആ ഇരുപ്പിൽ തന്നെ ഉറങ്ങുന്നത് കണ്ടത്... അതിനെ പിടിച്ചു കിടത്തി അവളെയും കെട്ടിപ്പിടിച്ചു കിടന്നു... 


ഒരു തല്ല് കൊടുത്തപ്പോ തന്നെ ഇങ്ങനെ ഒരു ചാൻസ് കിട്ടും എന്ന് കരുതിയില്ല... അവളെ കവിളിൽ ഒരു ഉമ്മയും കൊടുത്തു അപ്പൊ തന്നെ ഉറങ്ങി... 


~~~~~~~~~~~~~~~~~~~~~~~


രാവിലെ നോക്കുമ്പോ നമ്മളെ നല്ലോണം ഇറുക്കി പിടിച്ചു കൊണ്ട് ഉറങ്ങാ... ഇതിപ്പോ ഒന്ന് എണീക്കാൻ പോലും പറ്റാതെ പിടിച്ചു വെച്ചിട്ടുണ്ട്... 


അവളെ നോക്കി കിടന്നാൽ ഇന്ന് പോക്ക് ഒന്നും നടക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് അവളെ കവിളിൽ ഒരു ഉമ്മ കൊടുത്തു... അപ്പൊ തന്നെ കണ്ണ് തുറന്ന് ഞെട്ടിപിടഞ്ഞു എണീക്കാൻ നോക്കി... 


അവളുടെ മുടിയിഴകൾ ഒക്കെ നമ്മളെ ബട്ടൺസിൽ കുരുങ്ങിക്കിടന്നു... അതൊക്കെ നമ്മൾ തന്നെ മാറ്റി കൊടുത്തപ്പോ അവൾ ചാടി എണീറ്റു... 


"താൻ എന്താടോ എന്നെ ചെയ്തത്... എന്തിനാ എന്റെ കൂടെ കിടന്നത്... "


എന്നൊക്കെ ചോദിച്ചു എന്റെ നേർക്ക് കുരച്ചു ചാടി... 


"അത് ശരി ഭാര്യ ആയിട്ട് കൂടി ഒന്നും ചെയ്യാതെ ഇരുന്നത് ആണോ ഇപ്പൊ എന്റെ കുഴപ്പം... നീ ഉറങ്ങിയാൽ പിന്നെ എന്ത് ചെയ്താലും നീ അറിയില്ല എന്ന് എനിക്ക് അറിയാം എങ്കിലും നിന്റെ സമ്മതം ഇല്ലാതെ ഞാൻ അങ്ങനെ ഒക്കെ ചെയ്യോ... "😜😜


"അയ്യട ചെയ്യാൻ ഇങ്ങോട്ട് വാ... ഒരു ഭർത്താവ് വന്നിരിക്കുന്നു സമ്മതം വാങ്ങിക്കാൻ... എന്നെ പിടിച്ചു കിടന്നത് ആരോട് ചോദിച്ചിട്ട് ആണ്... എന്നിട്ട് ഇപ്പൊ നല്ലപിള്ള ചമഞ്ഞു നിക്കുന്ന കണ്ടില്ലേ... "😬😬


"നീ ഉറങ്ങുമ്പോ എന്തൊക്കെയായിരുന്നു എന്ന് നിനക്ക് അറിയോ... എന്നെ കെട്ടിപിടിച്ചു ഉമ്മ വെച്ചു... അതൊക്കെ പോട്ടെ റയുക്കാ i love you എന്ന് വരെ പറഞ്ഞു... ഇതൊക്കെ കേട്ടിട്ടും എന്നെ തന്നെ നിയന്ത്രിക്കാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ... എന്നിട്ട് എണീറ്റപ്പോൾ എല്ലാം എന്റെ തലയിൽ കെട്ടിവെക്കാൻ നോക്കുന്നു ഇത് ഇവിടത്തെ ന്യായം... "


കിട്ടിയത് ഒക്കെ എടുത്ത് എന്റെ നേർക്ക് എറിഞ്ഞു ദേഷ്യം തീർത്തു... കുറെ കൊണ്ടും ക്യാച്ച് ചെയ്തും ഒക്കെ നിന്ന് കൊടുത്തു... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



ബാത്‌റൂമിൽ പോകുമ്പോൾ എങ്കിലും ഇറങ്ങി പോകാം എന്ന് കരുതി നിൽക്കുകയായിരുന്നു... അപ്പൊ എന്നെ മുറിയിൽ തന്നെ ആക്കിയാണ് ആ അലവലാതി അതിന്റെ അകത്തേക്ക് കയറി പോയത് 😬😬😬...


എന്തായാലും കോളേജിൽ എന്നും പറഞ്ഞു ഇവിടന്ന് ഇറങ്ങും അല്ലോ അപ്പൊ തന്നെ ഇറങ്ങണം... ഞാൻ ഭാര്യ ആണെന്നും പറഞ്ഞു എന്തൊക്കെയാ ഈ കാണിച്ചു കൂട്ടുന്നത്... ഇനി കുറച്ച് ടൈം കൂടി സഹിച്ചാൽ മതിയല്ലോ എന്നൊക്കെ ചിന്തിച്ചു അവിടെ തന്നെ ഇരുന്നു.... 


ക്ഷമയോടെ കാത്തിരുന്നു എങ്കിലും അങ്ങേര് ഇറങ്ങിയപ്പോ തൊട്ട് ഉള്ള നോട്ടം ആണ്... അയൺ ഒക്കെ എന്നെ കൊണ്ട് ചെയ്യിപ്പിച്ചു... ഒന്ന് ഇറങ്ങി കിട്ടുമല്ലോ എന്നൊക്കെ കരുതി എല്ലാം ഫാസ്റ്റ് ആയി ചെയ്തു കൊടുത്തു 😏😏...


എന്റെ പ്രതീക്ഷകൾ എല്ലാം തന്നെ തല്ലിക്കെടുത്തിക്കൊണ്ട് കഴിക്കാൻ ഉള്ളത് എല്ലാം മുറിയിൽ കൊണ്ട് വെച്ചു എന്നെ നോക്കി ഒരു ഇളി തന്നു... 


അപ്പൊ തന്നെ മുഖം തിരിച്ചു നിന്നു... എന്തൊക്കെയോ കാര്യം ആയി തപ്പിപിടിച്ചു പുറത്തേക്ക് കൊണ്ട് പോയി... അപ്പോഴും ഒരു ഇളി കൂടെ തന്നു... 


"ഞാൻ വരുന്നത് വരെ കഴിക്കാൻ ഉള്ളത് ഇവിടെ ഉണ്ട്... പിന്നെ വരുന്നത് വരെ പിടിച്ചു നിൽക്കാൻ ഉള്ള ക്ഷമ നിനക്ക് ഇല്ലെന്ന് എനിക്ക് അറിയാം അത് കൊണ്ട് നിനക്ക് സൂയിസൈഡ് ചെയ്യാൻ പാകത്തിന് ഉള്ള ഒന്നും തന്നെ ഈ മുറിയിൽ ഇല്ല... ഇവിടന്ന് ചാടി പോകാനും പറ്റില്ല... അത് കൊണ്ട് വരുന്നത് വരെ അടങ്ങി ഒതുങ്ങി ഇവിടെ കിടന്നോണം കേട്ടോ..."


"😬😬ഡാ മരപ്പട്ടി... "

എന്നും പറഞ്ഞു പോകാൻ നേരം അങ്ങേര് ഡോർ അടച്ചു... രണ്ട് മൂന്ന് ചവിട്ട് കൊടുത്തെങ്കിലും അത് തുറന്നില്ല... 


ഇങ്ങേരെ അന്ത്യം മിക്കവാറും എന്റെ കയ് കൊണ്ടേ നടക്കുള്ളൂ എന്നാ തോന്നുന്നത്... അപ്പൊ തന്നെ ഡോർ തുറക്കുന്നത് കണ്ട് കുറച്ച് ആശ്വാസം ഒക്കെയായി... 


നമ്മളെ പുഞ്ചിരി കണ്ട് ആണോ എന്തോ അടുത്തേക്ക് വന്നു ഷാൾ പിടിച്ചു ഊരിഎടുത്തു... 🤔🤔ഇതെന്തിനാ....


"നിനക്ക് കെട്ടി തൂങ്ങി ചാവാൻ എങ്ങാനും തോന്നിയാൽ പിന്നെ ഇത് കൊണ്ട് നീ അത് ചെയ്താലോ... അപ്പൊ ഞാൻ പോട്ടെ... "


അലവലാതിടെ നോട്ടം കണ്ട് അപ്പൊ തന്നെ തിരിഞ്ഞു നിന്നു... അങ്ങേര് ഇറങ്ങിഎന്നു ഉറപ്പ് ആയപ്പോ ആ റൂം മൊത്തം കീഴ്മേൽ മറിച്ചിട്ടു... 


ഫോൺ എങ്കിലും ഉണ്ടെങ്കിൽ പോലീസ്കാരെ എങ്കിലും വിളിച്ചു രക്ഷപ്പെടാം ആയിരുന്നു... കുറച്ച് ഉറങ്ങി എങ്കിലും എണീറ്റപ്പോ മുതൽ രക്ഷപ്പെടാൻ ഉള്ള വഴി തന്നെ ആലോചിച്ചു കൊണ്ടിരുന്നു... 


ഏതെങ്കിലും ഒരു ചാവി എങ്കിലും കിട്ടിയെങ്കിൽ എങ്ങനെ എങ്കിലും തുറക്കാം ആയിരുന്നു... അവിടെ മൊത്തം എന്തെങ്കിലും കിട്ടും എന്ന് കരുതി തിരക്കി കൊണ്ടിരുന്നു... 


അടുക്കി വെച്ച പലതും എടുത്ത് താഴെയിട്ടു... പഴയ ഫോട്ടോസ് ഒക്കെ കയ്യിൽ കിട്ടിയപ്പോ അതൊക്കെ നോക്കി നിന്നു... പാവം റയുക്ക ചെറുപ്പം മുതലേ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നൊക്കെ ചിന്തിച്ചു എങ്കിലും ഇവിടന്ന് പുറത്തേക്ക് കടക്കേണ്ട കാര്യം ഓർത്തപ്പോ അതൊക്കെ അവിടെ തന്നെ വെച്ചു... 


അതൊക്കെ കളയാതെ  സൂക്ഷിച്ചു വെച്ചത് പോലെ തന്നെ തിരിച്ചു വെക്കുമ്പോ ആണ് എന്തോ എന്റെ കണ്ണിൽ ഉടക്കിയത്... ആ ചെറിയ ബോക്സ്‌ കയ്യിൽ എടുത്ത് ആവേശത്തോടെ അത് തുറന്നു നോക്കി... 


ഞെട്ടിപ്പോയി നമ്മൾ എന്റെ ഒരുപാട് ഫോട്ടോസ്... ഒപ്പം അങ്ങേരെയും ഇതൊക്കെ എപ്പോ... എന്റെ ഡയറി കൂടെ ഉണ്ട് അതിൽ... ഒക്കെ കണ്ടപ്പോൾ തന്നെ എന്താ ചെയ്യേണ്ടത് എന്നൊന്നും അറിയാൻ പറ്റാത്ത അവസ്ഥ... 


അതിൽ ഉണ്ടായിരുന്ന ആ ചെയിൻ കൂടെ കണ്ടപ്പോൾ എല്ലാം എന്റെ കയ്യിൽ നിന്നും താഴേക്ക് വീണു... മുന്നിൽ ഉണ്ടായിരുന്ന കണ്ണാടിയിൽ കൂടി എന്റെ കഴുത്തിൽ ഉള്ള ചെയിൻ നോക്കി... 


ഒന്നും മനസ്സിൽ ആവാതെ അതിലേക്ക് നോക്കി നിന്നു എങ്കിലും തറയിൽ കിടക്കുന്ന ചെയിൻ കയ്യിൽ എടുത്ത് ഏതാണ് ഇതിൽ എന്റെ ചെയിൻ എന്നൊക്കെ ചിന്തിച്ചു... ഇത് നഷ്ടപ്പെട്ടു പോയെന്ന് കരുതി വേറെ വാങ്ങി തന്നത് ആവുമോ...? 


ഇത് ഇത്രയും സൂക്ഷിച്ചു വെച്ച സ്ഥിതിക്ക് നഷ്ടപ്പെട്ടത് അല്ല... പിന്നെ ഇതൊക്കെ എന്താ... സത്യാവസ്ഥ നിങ്ങളെ നാവിൽ നിന്ന് തന്നെ ഞാൻ അറിയും mr റയാൻ എന്നൊക്കെ ചിന്തിച്ചു അങ്ങേര് വരുന്നത് വരെ കാത്തിരുന്നു... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


നമ്മൾ വന്നപ്പോ അവൾ നല്ല സുഖനിദ്രയിൽ ആണ്... ഉണർത്താൻ ഒന്നും പോയില്ല... അവൾ ഉറങ്ങുമ്പോ മാത്രേ ഈ പാവത്തരം ഉള്ളൂ... 


മുറി കണ്ടപ്പോൾ തന്നെ ഇത് വരെ ഇവിടെ ഒരു യുദ്ധം ആണെന്ന് മനസ്സിൽ ആയി... ഒക്കെ എടുത്തു വെച്ച് നോക്കുമ്പോൾ പെണ്ണ് നല്ല ഉറക്കം തന്നെ... 


ഷാൾ ഒന്നും ഇല്ലാതെ ആണ് അവൾ ഇപ്പൊ ഉള്ളത് അത് കൊണ്ട് തന്നെ ഒരു പുതപ്പ് എടുത്ത് പുതച്ചു കൊടുത്തു... അപ്പൊ തന്നെ എണീറ്റു കൊണ്ട് എന്നെ പിടിച്ചു ഒരു തള്ള് ആയിരുന്നു... 


"താൻ എന്തിനാ എപ്പോ നോക്കിയാലും എന്നെയും നോക്കി നിൽക്കുന്നത്... "

എന്നും പറഞ്ഞു എണീറ്റു ഒരു ചാട്ടം ആയിരുന്നു... 


"നിന്നെ അല്ലാതെ ഞാൻ വേറെ ആരെ നോക്കാൻ... സ്റ്റുഡന്റ്സിനെ എങ്ങാനും നോക്കിയാൽ നിനക്ക് അത് സഹിക്കാൻ പറ്റില്ലല്ലോ അതല്ലേ ഇപ്പോഴും ഞാൻ നിന്നെ തന്നെ നോക്കി നിൽക്കുന്നത്... "


എന്നൊക്കെ പറഞ്ഞു ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു ബാത്‌റൂമിൽ പോയി വരുമ്പോ ആണ് അവൾ നല്ല ഒരു പുഞ്ചിരിയും ആയി നിന്നത്... 


"റയുക്ക ഈ ഫോൺ ഒന്ന് ലോക്ക് തുറന്നെ... എനിക്ക് എന്റെ മാഷോട് ഒരു കാര്യം പറയാൻ വേണ്ടിയാ... "


സോപ്പിട്ടു പതപ്പിച്ചത് കേട്ട് ഓൺ ആക്കി കൊടുത്തപ്പോ ആണ് നമ്മൾ ആ ചതി മനസ്സിൽ ആക്കിയത്... 


അവൾ അതിൽ അവളെ നമ്പർ ഡയൽ ചെയ്യുമ്പോ തന്നെ അതിൽ വന്ന പേര് കണ്ട് ദേഷ്യം കൊണ്ട് മുഖം ഒക്കെ ചുവന്നു തുടുത്തു... 


മൈ സ്വീറ്റ് വൈഫ് എന്നൊക്കെ കണ്ടാൽ പിന്നെ അവൾ അടങ്ങി ഇരിക്കുമോ... 😖😖പിന്നെ തുടങ്ങി അതിൽ മൊത്തം അരിച്ചു പെറുക്കാൻ... അതിലാണ് എങ്കിൽ അവൾ നിറഞ്ഞു നില്ക്കാ... 


കാര്യം പന്തിയല്ല എന്ന് കണ്ട് അത് മേടിക്കാൻ അടുത്ത് ചെന്നപ്പോ തന്നെ അവൾ അതുമായി തിരിഞ്ഞു നിന്നു... 


അതുമായി ഒരു യുദ്ധം തന്നെയാണ് പിന്നീട് ഉണ്ടായത്... ഒടുക്കം കാലിൽ തട്ടി ബെഡിൽ വീണു... അവളും ഉണ്ടായിരുന്നു കൂടെ തന്നെ... നമ്മളെ മഹർ തന്നെയാ നമ്മളെ കൂടെ കൊണ്ട് എത്തിച്ചത്... 


കണ്ണും കണ്ണും നോക്കി നിന്നൂടെ ഇതിന്... ഒന്ന് മുഖത്തു പോലും നോക്കാതെ എണീക്കാൻ ഉള്ള പുറപ്പാട് ആണ്... പോയ പോലെ തന്നെ വന്നു എങ്കിലും നമ്മളെ കഴുത്തിൽ ചുംബിച്ചു കൊണ്ടാ വന്നത് എന്ന് മാത്രം... 


അപ്പൊ അവളെക്കാൾ വലിയ ഷോക്ക്‌ കിട്ടിയത് എനിക്കാണ്... അവൾ ആണെങ്കിൽ കണ്ണ് തള്ളി നിന്നു... 


"കുറെയായി എന്നോട് ഇതൊക്കെ വാങ്ങുന്നു എന്നല്ലാതെ ഇത് വരെ ഒന്ന് തിരിച്ചു കിട്ടാൻ എന്താ വഴി എന്ന് ആലോചിക്കുകയായിരുന്നു ഞാൻ... എന്തായാലും ഇപ്പൊ എങ്കിലും ഒന്ന് കിട്ടിയല്ലോ... സമാദാനം ആയി... "


"😬😬ഡാ മരപ്പട്ടി... എന്നെ വിട്ടേ... ഉമ്മ തരാൻ പറ്റിയ ഒരു സാദനം... "


"എങ്ങനെ എങ്ങനെ... ഒന്ന് കൂടി പറഞ്ഞെ... "

എന്നും പറഞ്ഞു ഒന്ന് തിരിഞ്ഞു... ഇപ്പൊ അവളെ മേലെയാണ് നമ്മൾ ഉള്ളത്... 😍😘


അവൾ അപ്പൊ തന്നെ എന്തോ പോയ ആരെയോ പോലെ നിന്ന് എങ്കിലും കുറച്ചു കഴിഞ്ഞു ബോധം വന്നത് പോലെ ഒരു തള്ള് ആയിരുന്നു... 


അപ്പൊ തന്നെ അവൾ നമ്മളെ മഹർ ഊരിഎടുക്കാൻ നോക്കി എങ്കിലും അവളെ കയ്യിൽ പിടിച്ചു തടഞ്ഞു... 


"ഡീ അത് അവിടെ കിടന്നോട്ടെ... വെറുതെ എന്നോട് ഉള്ള ദേഷ്യം അതിൽ തീർക്കാൻ നിക്കണ്ട... "


"ഓഹ് ഇത് കാരണം അല്ലേ ഇപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടായത്... അപ്പൊ ഈ മാരണം കളഞ്ഞിട്ട് തന്നെ കാര്യം... "


"അതിൽ എങ്ങാനും തൊട്ടാൽ ഞാൻ ആരാണ് എന്ന് നീ അറിയും... മോൾ അത് തൊട്ട് കളിക്കേണ്ട... നിനക്ക് എണീക്കണം എങ്കിൽ ഞാൻ സഹായിക്കാം... "


"എന്റെ കഴുത്തിൽ എന്ത് വേണം എന്ത് വേണ്ട എന്നൊക്കെ തീരുമാനിക്കാൻ എനിക്ക് അറിയാം... അതൊന്നും ഇയാൾ അന്വേഷിക്കാൻ നിക്കണ്ട... 😬😬"


"എന്റെ മഹർ നിന്റെ കഴുത്തിൽ അല്ലാതെ വേറെ എവിടെ കിടക്കാൻ... അപ്പൊ പിന്നെ എന്റെ ഭാര്യയുടെ  കഴുത്തിൽ എന്ത് കിടക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഞാൻ അല്ലേ... "


"ഡോ... നിന്റെ മഹർ എങ്ങനെയാ ആരും അറിയാതെ എന്റെ കഴുത്തിൽ ആവുന്നത്... മഹർ എന്നും പറഞ്ഞു എന്തെങ്കിലും ഒന്ന് നീട്ടി കള്ളം പറഞ്ഞു കഴുത്തിൽ ഇട്ടാൽ എല്ലാം ആയി എന്ന് കരുതാൻ മാത്രം വിഡ്ഢിയാണോ ഈ കോളേജ് പ്രൊഫസർ... "


നമ്മൾ തന്നെ ബട്ടൺസിൽ നിന്ന് അതൊക്കെ നേരെയാക്കി കൊടുത്തു... അവൾ അപ്പൊ തന്നെ എണീറ്റു വീണ്ടും അതിൽ കയ് വെച്ചു... 


"അങ്ങനെ എന്തെങ്കിലും ഒന്ന് നിന്റെ കഴുത്തിൽ കൊണ്ട് ഇടാൻ മാത്രം വിഡ്ഢിയല്ല ഞാൻ എന്ന് നിനക്ക് അറിയാം... അപ്പൊ പിന്നെ ഇതൊക്ക എങ്ങനെ ഉണ്ടായി എന്ന് നിനക്ക് ചിന്തിച്ചുടെ... "


"നിങ്ങൾക്ക് എന്താ ഭ്രാന്ത് ആണോ... ഇത് എന്റെ ചെയിൻ അല്ലേ... അത് എങ്ങനെ നിങ്ങളെ മഹർ ആവും... "


എന്നൊക്കെ പറഞ്ഞു പിരി പോയ പോലെ കുറെ ചിരിച്ചു... 😰😰😰


അപ്പൊ തന്നെ അവളെ പഴയ ചെയിൻ തിരഞ്ഞു എങ്കിലും അത് കാണാൻ ഇല്ല... അവൾ അപ്പൊ തന്നെ അത് എന്റെ നേർക്ക് നീട്ടി... 


തൊണ്ടിമുതലും ദൃകസാക്ഷിയും ഒക്കെ ആയാണ് അല്ലേ നിൽപ്പ്... ഇതൊന്നും ഞാൻ അറിഞ്ഞില്ല... ഇവളെ ഏതു നേരത്താണോ ഇതിനകത്ത് ഇട്ടിട്ട് പോവാൻ തോന്നിയത് 😭😭😭... 


"ഇതല്ലേ നോക്കുന്നത്... ഇതല്ലേ എന്റെ ഒറിജിനൽ ചെയിൻ... നിങ്ങൾ എന്താ കരുതിയത്... ഇത് പോലെ ഒന്ന് ഉണ്ടാക്കി കൊണ്ട് വന്നു എന്റെ കഴുത്തിൽ ഇട്ടാൽ അത് മഹർ ആയി എന്നും ഞാൻ നിങ്ങളെ ഭാര്യ ആയി എന്നും ആണോ...? "


"ഹ്മ്മ്... മഹർ ഉണ്ടാക്കുമ്പോൾ ഇത് പോലെ ഒന്ന് ഉണ്ടാക്കിയത് എന്റെ ജീവനിൽ കൊതിയുള്ളത് കൊണ്ടാ... നീയല്ലേ ആൾ എപ്പോ തലക്ക് അടിച്ചു കൊന്നു എന്ന് ചോദിച്ചാൽ മതി... പിന്നെ വെറുതെ എന്തെങ്കിലും കൊണ്ട് വന്നു ഉണ്ടാക്കിയത് അല്ല... മോളെ ജീവന് ആപത്തു സംഭവിക്കും അവളെ പൊന്ന് പോലെ നോക്കാൻ നിന്നെ കൊണ്ടേ പറ്റൂ എന്നൊക്കെ പറഞ്ഞു നിന്റെ പിതാവ് അതായത് നിന്റെ മാഷ് കയ്യിൽ പിടിച്ചു തന്നതാ നിന്നെ... "


😖😖😖ഇത് ഇത്രയും വലിയ കുരുക്ക് ആണെന്ന് അറിഞ്ഞില്ല... 


"മാഷോ... ഇല്ല എന്റെ മാഷ് എന്നെ ചതിക്കാൻ കൂട്ട് നിക്കില്ല... എനിക്ക് ഉറപ്പാ നിങ്ങൾ കള്ളം പറയാ... "


എന്നും പറഞ്ഞു എന്നെ പിടിച്ചു കുലുക്കികൊണ്ടിരുന്നു... 


"ഏതായാലും മാഷേ വിളിക്കാൻ അല്ലേ ഫോൺ വാങ്ങിയത്... ഒന്ന് വിളിച്ചു ചോദിക്ക്... ചോദിക്കുമ്പോ ഒന്ന് കൂടെ ചോദിക്കണം... ഇങ്ങനെ ഒരു കുരിശ് ആണല്ലോ എന്റെ തലയിൽ കെട്ടി വെച്ചത് എന്ന് കൂടെ... അത് നിന്റെ മാഷേ മുഖത്തു നോക്കി ചോദിക്കാൻ ആവാത്തത് കൊണ്ടാ... "


അവൾ അതും കയ്യിൽ പിടിച്ചു കണ്ണീർ ഒഴുക്കി കൊണ്ടിരുന്നു... എനിക്കും ഇതൊന്നും വേണ്ടിയിരുന്നില്ല എന്നൊക്കെ തോന്നി തുടങ്ങി... കരയാൻ അല്ലാതെ ആ നിമിഷം വേറെ ഒന്നിനും കഴിഞ്ഞില്ല... 


ഉമ്മി പോലും ഇതൊക്കെ കണ്ട്  കരഞ്ഞു എന്നല്ലാതെ ഒന്നും മിണ്ടിയില്ല...അവൾ എന്തോ ഓർത്തത് പോലെ പെട്ടെന്ന് തന്നെ ഫോൺ എടുത്തു മാഷേ വിളിച്ചു ഇപ്പൊ തന്നെ ഇങ്ങോട്ട് വരണം എന്നും പറഞ്ഞു വെച്ചു... 


പാവം ആ മാഷിന് ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ... അതേ ഇരുപ്പിൽ തന്നെ ഞങ്ങൾ മാഷ് വരുന്നത് വരെ ഉണ്ടായിരുന്നു... 


മാഷോട് ഒന്നും പറയാൻ നിക്കാതെ അവൾ മുറിയിലെക്ക് പോയി... കുറച്ച് കഴിഞ്ഞു ബാഗും ആയി വന്നു ഒന്ന് നോക്കാൻ പോലും നിക്കാതെ മാഷേയും കൂട്ടി ഇറങ്ങി... 


"മോളെ പോകല്ലേ "

എന്നൊക്കെ പറഞ്ഞു ഉമ്മി പിന്നാലെ പോയി... അവളെ ഒന്ന് തടയാൻ പോലും എന്റെ മനസ് അനുവദിച്ചില്ല... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


അവിടന്നു ഇറങ്ങുമ്പോ മനസ് മുഴുവനും എല്ലാരോടും വെറുപ്പും ദേഷ്യവും ആയിരുന്നു... വീട്ടിൽ എത്തിയിട്ടും ആരോടും മിണ്ടാതെ മുറിയിൽ പോയി കരഞ്ഞു കൊണ്ട് തന്നെ നേരം വെളുപ്പിച്ചു... 


റയുക്ക കൊണ്ട് പോവാൻ വരും എന്നൊക്കെ കരുതി എങ്കിലും അങ്ങേര് ഒന്ന് കാണാൻ പോലും വന്നില്ല 😏😏... 


റയുക്കാക്ക് എന്തോ അപകടം പറ്റുന്നത് സ്വപ്നം കണ്ടാണ് ഞെട്ടി എണീറ്റത്... നേരം വെളുത്തു തുടങ്ങിയിട്ടുണ്ട്... വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ആയത് കൊണ്ട് തന്നെ നല്ലോണം പേടിച്ചു... 


ഒന്ന് വിളിച്ചു നോക്കാൻ വേണ്ടി ഫോൺ കയ്യിൽ എടുത്തു എങ്കിലും അത് വേണ്ടെന്ന് വെച്ചു... ഞാൻ എന്തൊക്കെയാ പറഞ്ഞത് വിളിച്ചത് എന്നൊക്കെ ഓർത്ത് ആ നിമിശത്തെ പഴിച്ചു... 


റയുക്കാ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാ... പക്ഷെ എന്നെ കെട്ടിയതിന്റെ പേരിൽ നിങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ അത് എനിക്ക് സഹിക്കാൻ പറ്റില്ല... 


റയുക്കാക്ക് ഒരു കുഴപ്പവും ഉണ്ടാവാതെ എനിക്ക് തന്നെ തിരിച്ചു കിട്ടണേ എന്നൊക്കെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഒരു വണ്ടിയുടെ സൗണ്ട് കേട്ടത്... 


ഒരു ഓട്ടം ആയിരുന്നു താഴെക്ക്... റയുക്കയാണെന്ന് കരുതി സന്തോഷത്തോടെ ആയിരുന്നു ഡോർ തുറന്നത്... നോക്കുമ്പോ ഇക്കുവും ഫസിത്തയും... സന്തോഷം ഒക്കെ പോയി എങ്കിലും ഒന്ന് ചിരിച്ചു കൊടുത്തു... 


"അല്ല മോളെ നീ ഇപ്പോഴും ഇവിടെയാണോ...? എന്നാലും ആ പാവം ഉമ്മി എന്ത് പിഴച്ചു... ഈ സമയത്ത് എങ്കിലും നിനക്ക് ഉമ്മിയുടെ കൂടെ നിൽക്കാം ആയിരുന്നു... റയുനെ നിനക്ക് വേണ്ടെങ്കിൽ പോട്ടെ പക്ഷെ അവർക്ക് കുറച്ച് ദിവസം ഒരു വെള്ളം കൊടുക്കാൻ എങ്കിലും നിനക്ക് പോകാം ആയിരുന്നു... "


🤔🤔വെള്ളമോ... ഇതെന്താ ഇത്ത ഈ പറയുന്നത്... ഒന്നും മനസിലാവാതെ അവിടെ തന്നെ നിന്നു... 


"എക്സാം ടൈം അടുത്തോണ്ട് റയു ലീവ് എടുത്തത് കൊണ്ട് ചെറിയ ബുദ്ധിമുട്ട് ഉണ്ട്... ഞാൻ അവനോട് വല്ല ഹോം നെഴ്സിനെയോ മറ്റോ നിർത്താൻ പറഞ്ഞതാ... പക്ഷെ അവൻ കേൾക്കണ്ടേ... ഉമ്മിയെ ഞാൻ തന്നെ നോക്കിക്കോളും എന്നു വാശി പിടിച്ചു നില്ക്കാ... "


ഇക്കു മാഷിനോട് ആയി ആണ് പറഞ്ഞത് എങ്കിലും എന്തോ ഉമ്മിക്ക് പറ്റിയിട്ടുണ്ട് എന്നു മനസ്സിൽ ആയി നമ്മൾ താഴേക്ക് തന്നെ തിരിച്ചു വന്നു... 


"എന്താ ഇത്ത എന്താ ഉമ്മിക്ക് പറ്റിയത്... "

എന്നൊക്കെ ഇത്തയുടെ അടുത്ത് പോയി ചോദിച്ചു... 


"അപ്പൊ നീ അറിഞ്ഞില്ലേ... നീ വന്ന ദിവസം തന്നെ ഉമ്മിവീണു... കാൽ ഒക്കെ പ്ലാസ്റ്റർ ഒക്കെ ഇട്ടിട്ടുണ്ട്... ഞങ്ങൾ ഹോസ്പിറ്റലിൽ പോയിരുന്നു ഇന്ന് ഡിസ്ചാർജ് ആവും എന്നു പറഞ്ഞു... നീ ഇതൊക്കെ അറിയും എന്നാ ഞാൻ കരുതിയത്... "


അപ്പൊ ഞാൻ നോക്കിയത് മാഷിനെയാണ്... 


"നിന്നോട് പറയാത്തത് ഇനിയും അവിടെ പോയിട്ട് പ്രശ്നം ഉണ്ടാക്കേണ്ട എന്നു കരുതിയാ... അല്ലെങ്കിൽ തന്നെ നീ അവിടെ നിന്ന് എന്തൊക്കെയാ ഈ കാണിച്ചു വെക്കുന്നത്... അതൊക്കെ കണ്ട് അവന്റെ ഉമ്മി ഇപ്പൊ ഈ അവസ്ഥയിൽ ആയി... "


ശരിയാ മാഷ് പറഞ്ഞത്... ഉമ്മിയെ പോലും ഒരു വിലയും കൊടുക്കാതെ റയുക്കയെ ഞാൻ എന്തൊക്കെയാ വിളിച്ചത്... പക്ഷെ ഉമ്മി എന്നെ സ്നേഹിച്ചിട്ട് മാത്രേ ഉള്ളൂ... എന്നെ ഒരിക്കൽ പോലും കുറ്റപ്പെടുത്തി സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല... 


ഇപ്പോ അല്ലേ ഉമ്മിയുടെ കൂടെ ഞാൻ ഉണ്ടാവേണ്ടത്... പാവം മക്കൾ കരണം ഒന്ന് മനസറിഞ്ഞു ചിരിക്കുന്നത് പോലും കണ്ടിട്ടില്ല... ഉമ്മിയെ കൂടെ പോവാൻ തന്നെ മനസ് കൊണ്ട് തീരുമാനിച്ചു... 


"എനിക്ക് ഇപ്പൊ ഉമ്മിയെ കാണണം... എനിക്ക് ഉമ്മിയെ കാണണം മാപ്പ് പറയണം..."


എന്നൊക്കെ പറഞ്ഞു പെട്ടെന്ന് തന്നെ റെഡി ആയി വന്നു... ഇക്കുന്റെ കാറിൽ തന്നെ ഞങ്ങൾ എല്ലാരും ഹോസ്പിറ്റലിൽ പോയി... റയുക്കയെ എങ്ങനെ ഫേസ് ചെയ്യും എന്നുള്ള ചിന്തയെ ഇപ്പൊ മനസ്സിൽ ഉള്ളൂ... 


ഞങ്ങൾ റൂമിലേക്ക് ചെല്ലുമ്പോൾ തന്നെ റയുക്ക ഉമ്മിയുടെ അടുത്ത് ഉണ്ടായിരുന്നു... എന്നെ കണ്ടിട്ട് ആവണം എണീറ്റു ഒരു പോക്ക് ആയിരുന്നു പുറത്തേക്ക് 😖😖😖... 


ഉമ്മിയുടെ കാലിൽ ആണെങ്കിൽ പൊതിഞ്ഞു കെട്ടിയത് കണ്ട് എനിക്ക് സഹിക്കാൻ ആയില്ല... അപ്പൊ തന്നെ അടുത്ത് ചെന്ന് ആ കാലിൽ പിടിച്ചു ഒരു പാട് കരഞ്ഞു... 


"ഉമ്മി എനിക്ക് മാപ്പ് തരണം... ഞാൻ കാരണം അല്ലേ ഉമ്മിക്ക് ഇങ്ങനെ ഒക്കെ ആയത്... "


എന്നൊക്കെ പറഞ്ഞു കരയുമ്പോൾ ഉമ്മി എന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി... 


"എനിക്ക് അറിയാം മോൾ അങ്ങനെ ഒക്കെ പറയുമ്പോളും മോളെ മനസ് ശുദ്ധമാണെന്ന്... എന്തായാലും മോൾ വന്നല്ലോ എന്നെ കാണാൻ എനിക്ക് സന്തോഷമായി... "


എന്നൊക്കെ പറഞ്ഞു ചിരിച്ചു തന്നു... അപ്പൊ തന്നെ ആ കയ്യിൽ പിടിച്ചു കരഞ്ഞുപോയി... അവരോട് ഒക്കെ റയുക്ക സംസാരിക്കുന്നുണ്ടെങ്കിലും എന്നെ ഒന്ന് നോക്കുന്നു കൂടിയില്ല മാക്രി 😏😏... 


ഡിസ്ചാർജ് ഒക്കെ ആയപ്പോൾ ആണ് മാഷും ഇക്കുവും ഇത്തയും ഒക്കെ പോയത്... ഞാൻ ഉമ്മിയുടെ കൂടെ ആണെന്ന് പറഞ്ഞപ്പോൾ എല്ലാർക്കും സന്തോഷം ആയെങ്കിലും ഇവിടെ ഒരാള് മുഖവും വീർപ്പിച്ചു കൊണ്ടാ പിന്നീട് ഉള്ള പെരുമാറ്റം... 


ഉമ്മിയെ പിടിച്ചു മുറിയിൽ കിടത്തുന്നത് വരെ കൂടെ ഉണ്ടെങ്കിലും ഒന്ന് മുഖത്തു നോക്കുക പോലും ചെയ്യാതെ മുറിയിലെക്ക് പോയി... 


വാരികോരി സ്നേഹം തന്നപ്പോ വേണ്ടെന്ന് പറഞ്ഞു പോയത് അല്ലേ... ഇനി അതൊന്ന് കിട്ടാൻ എന്ത് ചെയ്യണം എന്തോ... ഫുഡ്‌ ഒക്കെ ഉമ്മിക്ക് നമ്മൾ തന്നെ മുറിയിൽ കൊണ്ട് പോയി കൊടുത്തു... അങ്ങേർക്ക് ഉള്ളത് വെച്ചിട്ട് വിളിക്കാൻ പോവാൻ ഒരു മടി... 


പക്ഷെ അങ്ങേര് വന്നു കഴിച്ചു ഒരു പോക്ക് അങ്ങ് പോയി... റയുക്കാക്ക് ഇങ്ങനെ പിണങ്ങി നിൽക്കാൻ ഒക്കെ അറിയോ... പിന്നെ നമ്മൾ അങ്ങേരെ ഭാഗത്തു പോയിട്ടില്ല ഉമ്മിയുടെ കൂടെ തന്നെ കിടന്നു... 


രാവിലെ നമ്മൾ അയൺ ചെയ്തു വെച്ച ഷർട്ട്‌ പോലും ഇടാതെ സ്വന്തം ആയി അയൺ ചെയ്തു ഇട്ടു കൊണ്ടാ അങ്ങേര് പോയത്... ഉമ്മിയോട് യാത്ര പറയുമ്പോ എന്റെ മുഖത്തു ഒന്ന് നോക്കി ഒന്ന് ചിരിക്കുക എങ്കിലും ചെയ്തൂടെ... 😭😭😭


എന്നും പിന്നെ അങ്ങനെ തന്നെ നമ്മൾ എടുത്തു വെക്കുന്നു എന്നല്ലാതെ അങ്ങേര് വേറെ ഡ്രസ്സ്‌ ഇട്ടു പോവും... ഫുഡ്‌ ആണെങ്കിൽ ഒറ്റയ്ക്ക് തന്നെ എടുത്തു കഴിക്കും... ഉമ്മിയെ നോക്കും പോവും... ഇങ്ങനെ ഒരു ജീവി ഈ ഭാഗത്തു ഉള്ളത് പോലും അങ്ങേര് അറിഞ്ഞില്ലേ എന്തോ... 


നമ്മൾ പിന്നെ ഓനെ തന്നെ വാച്ച് ചെയ്യാൻ തുടങ്ങി... എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി... എവിടെ എന്റെ നിഴൽ കാണുമ്പോ തന്നെ ഓടി രക്ഷപ്പെടും... എന്നാലും ഞാൻ വിടില്ല മോനെ എന്നൊക്കെ ചിന്തിച്ചു കുറെ ദിവസം പോയത് മിച്ചം... 


ഉമ്മിയുടെ റൂമിൽ ചായ കൊണ്ട് പോവുമ്പോൾ അങ്ങേർക്ക് സ്നേഹം ഉണ്ടെങ്കിൽ ഓടി വരും എന്നു ചിന്തിച്ചു ആ ഗ്ലാസ്‌ നിലത്തേക്ക് ഇട്ടു... അത് ചിന്നം ബിന്നമായത് അല്ലാതെ അങ്ങേര് ആ ഭാഗത്തു വന്നില്ല... 


അതിൽ നോക്കി നിന്ന് അത് പെറുക്കി എടുക്കാൻ തുടങ്ങി... എന്തിന്റെ കേടായിരുന്നു... സ്നേഹം ഒക്കെ എവിടെ പോയോ എന്തോ... ഗ്ലാസ്‌ കയ്യിൽ തറച്ചു ബ്ലെഡഡ് ഒക്കെ വരുന്നത് കണ്ട് ഉമ്മി റയുക്കയെ വിളിച്ചു... 


അത് കേട്ടപ്പോൾ നല്ലോണം പ്രെസ്സ് ചെയ്തു കുറെ ബ്ലെഡഡ് പുറത്തേക്ക് കളഞ്ഞിട്ട് കരയുന്നത് പോലെ നിന്നു... അങ്ങേര് വന്നു നോക്കുമ്പോ സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നി എങ്കിലും ഒക്കെ ആവിയായി... 😖😖😖വന്നത് പോലെ തന്നെ തിരിച്ചു പോയി... 


എന്നിട്ട് ഒരു ഉണക്ക ബാൻഡ് ഐഡും കൊണ്ട് വന്നു ഒട്ടിച്ചു കൊള്ളാൻ പറഞ്ഞു പോയി... അറ്റ്ലീസ്റ്റ് അതൊന്ന് ഒട്ടിച്ചു തരിക എങ്കിലും ചെയ്തു കൂടായിരുന്നോ... 😓😓😓


ഉമ്മിയുടെ കാൽ ഒക്കെ കെട്ട് ഒക്കെ അഴിച് മാറ്റി നടക്കാൻ ഒക്കെ തുടങ്ങി... എന്തായിട്ട് എന്താ കാര്യം അങ്ങേരെ ഒരു നോട്ടം കിട്ടാൻ ഞാൻ ചെയ്യാത്ത പരിപാടി ഇല്ല... 


വൈകീട്ട് റയുക്ക വരുന്നത് കണ്ടാണ് നമ്മൾ താഴേക്ക് വന്നത്...  അങ്ങേരെ വരവ് കണ്ട് വായി നോക്കി സ്റ്റെപ് ഇറങ്ങിയത് മാത്രേ ഓർമയുള്ളൂ... പിന്നെ ഒരു പോക്ക് ആയിരുന്നു താഴേക്ക്... 


എന്തൊക്കെയോ സംഭവിക്കാൻ പോകുന്ന പോക്ക് കണ്ട് പേടിച്ചു എങ്കിലും ഞാൻ ചെന്ന് പതിഞ്ഞത് ആ കയ്കളിൽ ആയിരുന്നു... കണ്ണിൽ തന്നെ നോക്കി നിൽക്കാൻ കൊതിച്ചു നിൽക്കുമ്പോൾ ആണ് യാതൊരു ദയയും ഇല്ലാതെ എന്നെ അവിടെ ഇട്ടേച്ചു പോയത് 😖😖... 


ഇങ്ങേരെ മനസ്സിൽ എന്താണെന്ന് അറിയാൻ ഇനി ഇപ്പൊ എന്താ ചെയ്യാ... നല്ലൊരു വഴി അപ്പൊ തന്നെ മനസ്സിൽ ഓടി എത്തി... അപ്പൊ തന്നെ ആ ഐഡിയ പുറത്ത് എടുക്കാൻ തീരുമാനിച്ചു ഓന്റെ പിറകെ തന്നെ വിട്ടു... 


അങ്ങേരെ പിറകിൽ ചെന്നു നോക്കിയപ്പോൾ ബാത്‌റൂമിൽ ടവൽ ഒക്കെ എടുത്തു പോയി... പിന്നെ ഒന്നും നോക്കീല അകത്ത് കയറി മൊത്തം ഒന്ന് സെർച്ച്‌ ചെയ്തു... 


എന്നോട് ഉള്ള ഇഷ്ടത്തിന് ഉള്ള ഒരു തെളിവും അവിടെ ഉണ്ടായിരുന്നില്ല... 😏😏ആ ബെഡിൽ കയറി കിടന്നു... അങ്ങേര് വരുമ്പോ ഒരു യുദ്ധം നടന്നു എങ്കിൽ കുറച്ച് സമാദാനം... 


പക്ഷെ വന്നപ്പോ എന്നെ ഒന്ന് നോക്കാൻ പോലും നിക്കാതെ ഇറങ്ങിപ്പോയി... അവിടെ കിടന്നു വീണ്ടും മുടിഞ്ഞ ചിന്തയിൽ വീണു... 


"ഡീ നിന്നോട് ആരാ എന്റെ മുറിയിൽ കയറി കിടക്കാൻ പറഞ്ഞത്... ഇറങ്ങി പൊയ്ക്കോണം... "


അങ്ങേര് ചൂടായി എന്നെ വലിച്ചു പുറത്തേക്ക് ഇട്ടു ഡോർ ക്ലോസ് ചെയ്തു... ഭാര്യ പിന്നെ ഭർത്താവിന്റെ മുറിയിൽ അല്ലാതെ പിന്നെ എവിടെ കിടക്കാൻ... 😠😠


എന്നാലും എന്നെ ഇങ്ങനെ ചെയ്യും എന്ന് പ്രതീക്ഷിചില്ല... ഇങ്ങേരെ ഒന്ന് നേരെയാക്കാൻ എന്താ വഴി പടച്ചോനെ... പിന്നെ അതിൽ തന്നെ അങ്ങേര് അടയിരുന്നു... ഞാൻ കേറും എന്ന് കരുതിയാവും... സാരല്ല ഇത് അല്ലെങ്കി നൂറ് വഴി... 


~~~~~~~~~~~~~~~~~~~~~~~


നല്ല മഴയൊക്കെ തിമിർത്ത് പെയ്യുന്നത് കണ്ടാണ് എണീറ്റത്... രാത്രി ആയാലും ഈ മഴ കണ്ടാൽ പിന്നെ വെറുതെ നിൽക്കാൻ പറ്റില്ല 😍😍... കുറെനേരം മഴയും കൊണ്ട് നിന്നു... 


അതിനെ കയ്യിൽ എടുത്തു നിൽക്കുമ്പോൾ എല്ലാം മനസ്സിൽ കടന്നു വന്നത് റിച്ചു ആയിരുന്നു... അവൻ അന്ന് ഞങ്ങളെ ഒക്കെ മഴയിൽ നിർത്തിയത് ഒക്കെ ഓർത്ത് കണ്ണ് നിറഞ്ഞു എങ്കിലും മഴതുള്ളികൾ അത് മറച്ചു... 


പെട്ടെന്ന് ശക്തമായ ഒരു ഇടിയും മിന്നലും വന്നപ്പോ തന്നെ എല്ലാം പോയി... ഒരു ഓട്ടം ആയിരുന്നു അകത്തേക്ക്... അതിനെ നമ്മക്ക് വലിയ പേടിയാട്ടോ... 


അകത്തേക്ക് ഓടുമ്പോൾ തന്നെ കണ്ടത് റയുക്ക കയ്യും കെട്ടി നിക്കുന്നത് ആണ്... എന്റെ ഓട്ടം കണ്ടാണോ എന്തോ ആ ഒരു ചിരി മതിയായിരുന്നു എന്നെ ഇപ്പോഴും ഇഷ്ടം ആണെന്ന് തെളിയിക്കാൻ... 


ആ ചിരി കണ്ട് കൊതി തീർന്നില്ല അപ്പൊഴേക്കും ഡോർ ക്ലോസ്... ഹോ ഇതെന്താ ഇങ്ങനെ... 🤔🤔


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



സൺ‌ഡേ ആയത് കൊണ്ട് കുറച്ചു ലേറ്റ് ആയാണ് എണീറ്റത്... ഇവൾ ഇത് എവിടെ പോയി ചായ പോലും കൊണ്ട് വെച്ചില്ലല്ലോ... 


ഇനി ഇന്നലെ എന്റെ മുറിയിൽ നിന്നും പുറത്ത് ആക്കിയതിന്റെ അരിശം ആണോ...? മൊത്തം നോക്കി എങ്കിലും അവൾ എണീറ്റ മട്ടില്ല... 


ഉമ്മിയും അവളെ കാണാത്ത പരാതിയും ആയി നില്ക്കാ... അത് കൊണ്ട് തന്നെ മുറിയിൽ ചെന്നു നോക്കുമ്പോ പെണ്ണ് മൂടിപുതച്ചു കിടന്നു ഉറങ്ങുന്നു... ഇനി അതിനെ വിളിച്ചു ഉണർത്തി എനിക്ക് തന്നെ ഒരു പാര ആവണ്ട എന്ന് കരുതി ഡോർ അടക്കുംബോൾ ആണ് പെണ്ണ് കിടന്നു വിറക്കുന്നു... 


പോയി നോക്കിയപ്പോ തന്നെ അത്രയും ചൂടുണ്ട്... നമ്മളെ കയ് നെറ്റിയിൽ തട്ടിയപ്പോ തന്നെ ആ കയ്കൾ അവിടെ തന്നെ പിടിച്ചു വെച്ചു... ഇന്നലെ പാതിരാത്രി മഴയും കൊണ്ട് വന്നതല്ലേ അതിന്റെയാവും... 


കയ്യും എടുത്തു പിടിച്ചു ഇരുത്തി... അപ്പോഴും കണ്ണ് തുറക്കാൻ പോലും പറ്റാതെ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട്... ഇടക്ക് റയുക്ക എന്നൊരു വാക്ക് കൂടി കേട്ടപ്പോൾ ചിരി വന്നെങ്കിലും അവളെ അവസ്ഥയിൽ വിഷമം തോന്നി... 


നെറ്റിയിൽ തുണി നനച്ചു കൊടുത്തപ്പോ തന്നെ പെണ്ണ് കണ്ണ് തുറന്ന് എന്നെ ഒരു നോട്ടം... 


"നല്ല പണിയുണ്ട്... ഇന്നലെ രാത്രി ഉറങ്ങാതെ ഇരന്നു വാങ്ങിയത് അല്ലേ... വാ ഹോസ്പിറ്റലിൽ പോകാം... "


"എനിക്ക് എങ്ങും പോകണ്ട... അതൊക്കെ ഞാൻ സഹിച്ചു... "


😬😬തുടങ്ങി... ഇതിനെയൊക്കെ അകറ്റി നിർത്തൽ മാത്രേ നടക്കൂ... പിന്നാലെ വന്നോളും... 


"എന്നാ പിന്നെ ഇവിടെ കിടന്നു അനുഭവിച്ചോ... "

എന്നും പറഞ്ഞു അവിടന്നു ഇറങ്ങി... 


അവൾ തന്നെ ഇങ്ങോട്ട് വന്നു പറയട്ടെ അപ്പൊ നോക്കാം... 😏😏നമ്മൾ പിന്നെ നമ്മളെ പണി തുടങ്ങി അല്ല പിന്നെ... 


കുറച്ച് കഴിഞ്ഞപ്പോൾ തന്നെ ആകെ മൂടിപുതച്ചു താഴേക്കു വരുന്ന കണ്ടു...  നമ്മളെ മൈൻഡ് ചെയ്യാതെ ഉമ്മിയെ അടുത്തേക്ക് വളരെ കഷ്ടപ്പെട്ട് നടന്നു പോയി... 


"ഉമ്മി ഞാൻ ഹോസ്പിറ്റലിൽ പോയി വരാം... "

എന്ന് പറയുന്നത് കേട്ടു... ഉമ്മി അവന്റെ കൂടെ പൊയ്ക്കോ എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാത്ത ബാവത്തിൽ അവൾ നടന്നു... 


അവളുടെ ചിന്ത ഇപ്പൊ ഞാൻ വിളിച്ചു കൊണ്ട് പോവും എന്നാണ്... പക്ഷെ നമ്മൾ ആദ്യം തന്നെ ചോദിച്ചപ്പോ അവളെ അഹങ്കാരം കണ്ടത് കൊണ്ട് മൈൻഡ് ചെയ്യാതെ അവിടെ തന്നെ ഇരുന്നു ന്യൂസ്‌ പേപ്പർ മറിച്ചു നോക്കി കൊണ്ടിരുന്നു... 


ഹാളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത് മാത്രം കണ്ടു... പിന്നെ ഒരു ചക്ക വീഴുന്ന പോലത്തെ സൗണ്ട് ആയിരുന്നു... പോയി നോക്കിയപ്പോ ദേണ്ടെ പെണ്ണ് ബോധം പോലും ഇല്ലാതെ കിടക്കുന്നു... 


ഒന്നിനും ഇല്ലാത്ത നമ്മളെ തലയിൽ ആയി പിന്നെ എല്ലാം... എടുത്തു കൊണ്ട് പോയി കാണിച്ചു വരേണ്ടി വന്നു... അവൾ ആണെങ്കിൽ പോവുമ്പോൾ ബോധം ഇല്ലെങ്കിൽ വരുമ്പോൾ നല്ലോണം ഇളിക്കുന്നുണ്ട്... 


അല്ലേ പിന്നിലേക്ക് വലിഞ്ഞു കേറുന്ന പെണ്ണാ ഇപ്പൊ മുന്നിൽ കേറിയിരുന്ന് നമ്മൾക്ക് ഇട്ടു പണി തരുന്നുമുണ്ട്... എന്നത്തേയും പോലെ അവളെ മൈൻഡ് ചെയ്യാതെ തന്നെ മുറിയിൽ കയറി... 


പിറ്റേന്ന് തന്നെ അവൾ നല്ല അന്തസ്സ് ആയിട്ട് നമ്മളെ കാര്യം ഒക്കെ റെഡി ആക്കി മുന്നിൽ വന്നു നിന്ന് ഇളിക്കുന്നുണ്ട്... നമ്മൾ അവൾ അയൺ ചെയ്ത ഡ്രസ്സ്‌ ഒന്നും തിരിഞ്ഞു നോക്കാതെ വേറെ ഒന്ന് എടുക്കുമ്പോ ആണ് അവൾ മുന്നിൽ വന്നു നിന്നത്... 


"അതെന്താ ഞാൻ എടുത്തു വെച്ച ഷർട്ട്‌ ഇട്ടാൽ...ദേ മര്യാദക്ക് അത് ഇട്ടോ... "


😳😳ഭീഷണി പെടുത്തിയാണോ ഇതൊക്കെ നടത്തേണ്ടത്... നമ്മൾ അതൊന്നും കാര്യം ആക്കാതെ കയ്യിൽ ഉള്ള ഷർട്ട്‌ ഇടുമ്പോൾ അത് വാങ്ങി താഴെയിട്ടു... 


"എന്താ ഞാൻ തന്നത് ഇട്ടാൽ... അല്ലേ ഞാൻ ഇട്ടു തന്നാൽ മാത്രേ തൃപ്തി ആവുള്ളല്ലോ... "


മുന്നിൽ കേറി നിന്ന് ആണ് ചോദ്യം... അവളെ പിടിച്ചു മാറ്റി നമ്മൾ ഷർട്ട്‌ ഒക്കെ എടുത്തിട്ടു... കണ്ണാടിക്ക് മുന്നിൽ വന്നു നിന്ന് ഒന്ന് ഒരുങ്ങാൻ പോലും സമ്മതിക്കാതെ തടസ്സം സൃഷ്ടിച്ചു... 


"ഡീ... മര്യാദക്ക് മുന്നിൽ നിന്നും മാറിക്കോ... എന്റെ മുറിയിൽ കയറി വരാൻ നിനക്ക് ആരാ അനുവാദം തന്നത്... ഇറങ്ങിപോടീ ചൂലേ... "


"ചൂൽ നിന്റെ മറ്റവൾ... എന്റെ ഭർത്താവിന്റെ മുറിയിൽ ഞാൻ വരിക മാത്രം അല്ല ഇതിനകത്ത് ഇനി താമസിക്കാൻ തന്നെയാ എന്റെ പ്ലാൻ... എന്താ ചെയ്യന്നു എനിക്ക് കാണണം അല്ലോ... "


😍😍അത് കൂടി കേട്ടപ്പോൾ ഒന്ന് പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നി എങ്കിലും ഇങ്ങനെ അകൽച്ച കാണിക്കുന്നത് തന്നെയാണ് നല്ലത് എന്ന് തോന്നി... അതാണല്ലോ ഇപ്പൊ അവളെ ഇങ്ങനെ ഒക്കെ ചെയ്യിച്ചത്... 


അവളെ കുറച്ച് കൂടി പഠിപ്പിക്കാൻ ഉള്ളോണ്ട് തന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ തന്നെ രണ്ട് മൂന്ന് ദിവസം കഴിച്ചു കൂട്ടി... മുറിയിൽ കേറാൻ പോലും സമ്മതിക്കാതെ അതിനെ പിടിച്ചു പുറത്ത് ആക്കി... അവൾ എങ്ങാനും ഇതിൽ താമസം ആക്കിയാൽ പ്ലാൻ മൊത്തം പാളിപോകും... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


അങ്ങേരെ കൂടെ പോയി കെട്ടിപ്പിടിച്ചു കിടന്നാൽ പോലും എന്നെ എടുത്തു വെളിയിൽ ഇടും... ഇതെന്തു പരട്ട സ്വഭാവം ആണ്... ഭാര്യ എന്നും പറഞ്ഞു എന്നെ കൊണ്ട് ഈ അവസ്ഥ വരെ എത്തിച്ചു... എന്നിട്ട് ഇപ്പൊ ഒരു പുല്ല് വില പോലും തരുന്നില്ല... 


എന്ത് ചെയ്തിട്ടായാലും എന്നെ ഇപ്പോഴും ഇഷ്ടം ആണെന്ന് പറയിപ്പിക്കും... 😪😪വെറുതെ വിടില്ല ഞാൻ... 


രാവിലേ തന്നെ ചാവി ഒക്കെ കയ്ക്കൽ ആക്കി പോയപ്പോ പിന്നാലെ വിട്ടു അത് കൊടുത്തു എങ്കിലും ഒന്ന് നോക്കാൻ പോലും നിക്കാതെ അതും വാങ്ങിപോയി... ഒരു കല്ല് എടുത്തു എറിയാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും ഉള്ളത് കൂടി കളയേണ്ട എന്ന് കരുതി... 


വരുമ്പോഴേക്കും വേറൊരു പ്ലാൻ ആലോചിച്ചു കൊണ്ടിരുന്നു... ഒന്ന് കണ്ട്രോൾ കളഞ്ഞു നോക്കിയാലോ... അതാവുമ്പോ എനിക്ക് തന്നെ പണി കിട്ടും എങ്കിലും ഒന്ന് ഇളക്കി നോക്കി കളയാം... 


മുറിയിൽ പോയപ്പോ പിന്നാലെ പോയി... ഷർട്ട്‌ ഊരിയപ്പോൾ തന്നെ കെട്ടിപ്പിടിച്ചു നിന്നു... പിടിച്ചു തള്ളൽ ആയിരുന്നു ഫലമെങ്കിലും വീണ്ടും പിടിച്ചു നിന്നു... കവിളിൽ നല്ലൊരു ഉമ്മയും കൊടുത്തു എങ്കിലും ഒരു കുലുക്കം പോലും ഇല്ല... 😠😠ഇങ്ങേരെ തപസ്സു ഇളക്കി കൊണ്ട് വരാൻ ഞാൻ പോരല്ലോ പടച്ചോനെ... 


"പോടീ... നിന്നെ ഇനിയും ഇഷ്ടപ്പെട്ടു എന്റെ ജീവിതം തുലച്ചു കളയാൻ ഞാൻ ഇല്ല... ഏതോ സമയത്ത് ഒരു കയ്യബദ്ധം പറ്റി നിന്നെ കെട്ടിപ്പോയി എന്ന് കരുതി ഇമ്മാതിരി ചീപ്പ് പെർഫോമൻസ്മായി എന്റെ അടുത്ത് വരരുത്... എനിക്ക് നിന്നെ കാണുന്നത് പോലും ഇഷ്ടം അല്ല... ഈ മുറിയിൽ നിന്ന് മാത്രം അല്ല ഈ വീട്ടിൽ നിന്ന് തന്നെ പോയാൽ അത്രയും സന്തോഷം... "


എന്നും പറഞ്ഞു പിടിച്ചു മാറ്റി ബാത്‌റൂമിൽ കയറി പോവുമ്പോൾ എന്റെ കണ്ണ് ഒക്കെ നിറഞ്ഞു വന്നിരുന്നു... 


അപ്പൊ തന്നെ മുറിയിൽ വന്നു ഒരുപാട് കരഞ്ഞു... എനിക്ക് ജീവിതത്തിൽ സന്തോഷം ഒന്നും പടച്ചവൻ വിധിചിട്ടില്ല... അതൊക്കെ ആഗ്രഹിച്ച എന്നെ വേണം പറയാൻ... 


നേരം പുലരുവോളം ഇരുന്നു കരഞ്ഞു എങ്കിലും അത് കേട്ടപ്പോൾ ഉണ്ടായ സങ്കടം മനസ്സിൽ തളച്ചു നിന്നത് പോലെ... ഇവിടന്ന് ഇറങ്ങിപോവാൻ മനസ് പലവട്ടം പറഞ്ഞു എങ്കിലും അത് ഒരു പക്ഷെ എന്നന്നേക്കുമായിട്ടുള്ള ഇറക്കം ആയി പോവുമോ എന്നൊരു പേടി... 


പിന്നെ റയുക്കയുടെ കണ്മുന്നിൽ പോകാൻ തന്നെ കഴിയുന്നില്ല... എല്ലാം സ്വന്തം ചെയ്തു തന്നെ കോളേജിൽ പോയി... എന്റെ ഭാഗ്യത്തെ നാശം പിടിച്ച ഈ ജീവിതത്തെ സ്വയം പഴിച്ചു ഞാനും ഇവിടം വിട്ടു പോകാൻ തന്നെ തീരുമാനിച്ചു... 😭😭😭


പോകേണ്ട എന്ന് തോന്നുന്നുണ്ടെങ്കിലും ഒരു വിധം മനസിനെ തന്നെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് എല്ലാം എടുത്തു വെക്കുമ്പോ ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടു... റയുക്ക ആണെന്ന് കരുതി സന്തോഷത്തോടെ അത് എടുത്തു നോക്കിയപ്പോൾ unknown നമ്പർ കണ്ടത് കൊണ്ട് എടുത്തില്ല... 


വീണ്ടും വീണ്ടും വിളിക്കുന്നത് കണ്ടു റയുക്ക ആയിരിക്കണേ എന്നും പ്രാർത്ഥിച്ചു ഫോൺ ഓൺ ആക്കി... 


"ഹലോ ഡാർലിംഗ്... എത്ര നേരം ആയി വിളിക്കുന്നു... എന്താ ലേറ്റ് ആയത്... സാരമില്ല എന്നാലും എടുത്തല്ലോ അത് മതി... "


🤔🤔ഒരു പരിചയവും ആ സൗണ്ടിൽ തോന്നിയില്ല... 


"നിങ്ങൾ ആരാ എനിക്ക് അറിയില്ല... നിങ്ങൾ വല്ല റോങ് നമ്പർ എങ്ങാനും ആണോ വിളിച്ചത്... ഒന്ന് നോക്കിയേ... "


എന്നും പറഞ്ഞു കട്ട്‌ ചെയ്യുമ്പോ അയാൾ പറഞ്ഞത് കേട്ടു വീണ്ടും കാതിൽ വെച്ചു... 


"ഫസ്ന അതല്ലേ തന്റെ പേര്... അപ്പൊ ഇയാളെ തന്നെയാണ് ഞാൻ വിളിച്ചത്... ഫൈസൽ മാഷിന്റെ മോൾ... ഇപ്പൊ റയാൻ എന്ന് പറയുന്നവന്റെ ഭാര്യ... "


അത് കേട്ടപ്പോൾ വീണ്ടും സങ്കടം വന്നു... റയാൻന്റെ ഭാര്യ... അത് ഒരിക്കലും ആവില്ല... 😖😖


"എന്താ ഡാർലിംഗ് ഒന്നും മിണ്ടാത്തത്... ഞാൻ പറഞ്ഞത് തന്നെയല്ലേ... "


"ആണെങ്കിൽ തനിക്ക് എന്ത് വേണം... കുറെ നേരം ആയല്ലോ തുടങ്ങിയിട്ട്... അവന്റെ ഒരു ഡാർലിംഗ്... "എന്നും പറഞ്ഞു ആരോടോ ഉള്ള ദേഷ്യം ഒക്കെ തീർത്തു... 


"എനിക്ക് അറിയാം ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ ഉള്ള ക്ഷമയൊന്നും തനിക്ക് ഇല്ലെന്ന്... ഞാൻ കുറച്ചു ഫോട്ടോസ് വിട്ടിട്ടുണ്ട്... അതൊക്കെ മോൾ ഒന്ന് നോക്ക്... അപ്പോഴേക്കും ഞാൻ വിളിക്കാം... അപ്പൊ എന്റെ ഡാർലിംഗ് എന്നോട് സംസാരിക്കണം... അല്ല സംസാരിക്കും... ഞാൻ പറയുന്നത് മുഴുവനും കേൾക്കും... അപ്പൊ പിന്നെ അതൊക്കെ നോക്ക് ഞാൻ വിളിക്കാം... "


അതും പറഞ്ഞു കട്ട്‌ ആയി എങ്കിലും മനസ്സ് കിടന്നു പിടക്കാൻ തുടങ്ങി... 


എന്ത് ചെയ്യും അത് എന്താവും എന്നൊക്കെ ചിന്തിച്ചു നെറ്റ് ഓൺ ആക്കി നോക്കിയപ്പോൾ തന്നെ വന്നു വീണ ഫോട്ടോസ് കണ്ടു അത് എടുത്തു... 


കയ്കൾക്ക് ഒരു വിറയൽ അനുഭവപ്പെട്ടു കണ്ണുകൾ നിറഞ്ഞു... ആ ഫോൺ താഴേക്ക് വീണു...കരയാൻ മാത്രം ബാക്കിയായ ഈ ജന്മം തീർത്തു കളയാൻ പോലും വിധി എന്നെ അനുവദിക്കുന്നില്ലല്ലോ... 


മരണത്തെ കുറിച്ച് മാത്രം ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ ആ ഫോൺ വീണ്ടും വിളി തുടങ്ങി... വിറയാർന്ന കയ്കൾ കൊണ്ട് അത് വീണ്ടും എടുത്തു... 


ആ ഫോൺ കാതോർത്തു നിക്കുമ്പോഴും എന്റെ കണ്ണുകൾ ഒഴുകി കൊണ്ടിരുന്നു... 


"അതൊക്കെ കണ്ടിട്ട് എന്ത് തോന്നുന്നു... ഭർത്താവ് ഇപ്പോഴും നല്ല പിള്ളയാണെന്ന് വിശ്വസിക്കുന്നുണ്ടോ...? "


"ഇല്ല ഞാൻ വിശ്വസിക്കില്ല... എന്റെ റയുക്ക അങ്ങനെ ചെയ്യില്ല... എന്നെ ഒരിക്കലും ചതിക്കില്ല... "


എന്ന് പറയുമ്പോഴും കണ്ടത് ഒന്നും സത്യം ആയിരിക്കരുതേ എന്ന പ്രാർത്ഥന മാത്രേ ഉള്ളൂ... 


എന്റെ റയുക്ക മറ്റൊരു പെണ്ണിനോട് ഒപ്പം ചേർന്നു നിൽക്കുന്ന ഫോട്ടോ... ഇല്ല ഒരിക്കലും എനിക്ക് വിശ്വസിക്കാൻ ആവില്ല... 


"അത്രക്ക് വിശ്വാസം ഉണ്ടെങ്കിൽ നേരിട്ടു കാണാൻ ഞാൻ ആയിട്ട് ഒരു അവസരം തരാം ഡാർലിംഗ്... അവൻ ഇല്ലേ പോട്ടെ നിന്റെ കൂടെ ഞാൻ ഉണ്ടാവും... "


"നോ.... "


കരഞ്ഞു കൊണ്ട് തന്നെ ഫോൺ നിലത്തേക്ക് വലിച്ചെറിഞ്ഞു... റയുക്ക മറ്റൊരു പെണ്ണിന്റെ കൂടെ ചിന്തിക്കാൻ പോലും പറ്റുന്നില്ല 😭😭😭... 


ഞാൻ ഇവിടെ നിന്ന് ഇറങ്ങി പോയപ്പോൾ ആയിരിക്കാം അവൾ റയുക്കന്റെ ജീവിതത്തിൽ കടന്നു വന്നത്... 


അത് കൊണ്ടാവും ഞാൻ തിരിച്ചു വന്നപ്പോൾ ആ മുഖത്തു നിരാശ കണ്ടത്... അത് കൊണ്ടാവും ഈ വീട്ടിൽ നിന്ന് തന്നെ ഇറങ്ങാൻ പറഞ്ഞത്... 


സ്നേഹിക്കപ്പെടാൻ മാത്രം യോഗ്യത ഇല്ലാത്ത ജീവിതം ആവും എന്റേത്... എന്തും കയ്യെത്തും ദൂരത്തു ഉണ്ടായിട്ടും അതിനെ ഒക്കെ ഞാൻ ആയിട്ട് തന്നെ കളഞ്ഞു പോകുന്ന അവസ്ഥ... 


റയുക്ക തിരിച്ചു വന്നത് ഒക്കെ അറിഞ്ഞു എങ്കിലും എനിക്ക് എന്തോ ആ മുഖത്തു നോക്കാൻ പോലും തോന്നിയില്ല... പിന്നെ എന്തിന് വേണ്ടി എന്നെ ഇങ്ങനെ മാറ്റി എടുത്തു... ഇപ്പൊ അവഗണന മാത്രം തരുന്നത് എന്തിന്... ഇതൊക്കെ ചിന്തിക്കുമ്പോൾ ചെന്നു നിക്കുന്നത് ആ ഫോട്ടോയിൽ മാത്രം ആണ് 😪😪... 


ബാൽകണിയിൽ നിന്ന് നക്ഷത്രങ്ങളെയും നിലാവിനെയും നോക്കി കണ്ണ് നിറഞ്ഞു കൊണ്ടിരുന്നു... ഉറങ്ങാൻ പോലും പറ്റാതെ അവിടെ തന്നെ നിന്നു നേരം പുലരുവോളം... 


പിന്നെയും വന്ന ഫോട്ടോസ് നോക്കി നിന്നപ്പോ ആണ് ഞാനും ശ്രദ്ധിച്ചത്... റയുക്ക ഇന്നലെ ഇട്ടിരുന്ന ഷർട്ട്‌ ആണ് അതിൽ ഒക്കെ ഉള്ളത്... 


അത് കൂടി കണ്ടപ്പോൾ ഒന്നും എന്റെ തോന്നൽ അല്ല ഒക്കെ സത്യം ആണെന്ന് എന്റെ മനസ് വീണ്ടും പറഞ്ഞു കൊണ്ടിരുന്നു... അങ്ങനെ ആണെങ്കിൽ തന്നെ അയാൾ പറഞ്ഞത് പോലെ നേരിട്ടു കാണാനും സത്യം മനസ്സിൽ ആക്കി ആ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാനും ഒക്കെ സ്വയം തീരുമാനിച്ചു കൊണ്ടിരുന്നു... 


റയുക്ക പോകുന്നതും നോക്കി ബാൽകണിയിൽ തന്നെ നിന്നു... ഇനി കാണുമോ എന്ന് അറിയാൻ പറ്റാത്ത ഒരു നോട്ടം... സ്വയം നഷ്ടപ്പെടുത്തിയ പോലെ ഒരു തോന്നൽ... കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ട് തന്നെ റയുക്ക മുന്നിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നു... 


ഒരു പക്ഷെ റയുക്ക എന്ത് പറ്റി എന്ന് ചോദിച്ചു വന്നിരുന്നു എങ്കിൽ എല്ലാം ആ നെഞ്ചിൽ വീണു ചോദിക്കാം ആയിരുന്നു... ഈ ഒഴിഞ്ഞു മാറ്റം കാണുമ്പോ തന്നെ എല്ലാം വീണ്ടും ശരിയാണെന്നു തോന്നി കൊണ്ടിരുന്നു... 


അവർ പറഞ്ഞത് പോലെ അവർ തമ്മിൽ കാണാറ് ഉള്ള സ്ഥലത്തു മനസ്സിനെ കല്ല് ആക്കി മാറ്റികൊണ്ട് പുറപ്പെട്ടു... ഉമ്മിയോട് ഒന്നും പറയാതെ ഇനി വരില്ല എന്ന തീരുമാനം മനസ്സിൽ വെച്ച് ആ കാലിൽ വീണു ഒരുപാട് കരഞ്ഞു... 


കാത്തിരിക്കാൻ ആളില്ലാത്ത സ്നേഹിക്കാൻ ആളില്ലാത്ത എന്റെ ജീവനെ ഓർത്ത് അപ്പൊ എന്നിൽ ഒരു ചെറിയ ഒരു ഭയം പോലും ഉണ്ടായിരുന്നില്ല...മരണം പോലും സന്തോഷത്തോടെ വരവേൽക്കാൻ തീരുമാനിച്ചു കൊണ്ട് തന്നെ അവിടെ നിന്നും ഇറങ്ങി... 


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



അവൾ വന്നു കെട്ടിപ്പിടിച്ചു ഉമ്മയൊക്കെ തന്നപ്പോ ശരിക്കും സന്തോഷം തോന്നി എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അവളോട്‌ ദേഷ്യത്തോടെ തന്നെ പെരുമാറി... 


നമ്മളെ ഇട്ടു കുറെ വെള്ളം കുടിപ്പിച്ചത് അല്ലേ അപ്പൊ കുറച്ച് പാട് പെടട്ടെ എന്നൊക്കെ മാത്രേ കരുതിയുള്ളൂ... 


പക്ഷെ അപ്പൊ പോയ പോക്ക് ആണ് കണ്മുന്നിൽ നിന്ന് പിന്നെ വന്നു എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല... ഞാൻ പറഞ്ഞത് അവളിൽ ഇത്ര മാത്രം സങ്കടം ഉണ്ടാക്കും എന്ന് കരുതിയില്ല... 


എന്തോ വലിയ ചിന്തയിൽ കണ്ണും നിറച്ചു നിൽക്കുന്നത് കണ്ട് എങ്കിലും അടുത്തേക്ക് പോവുമ്പോൾ തന്നെ ഒഴിഞ്ഞു മാറി പോകുന്നത് പോലെ... 


ഇന്ന് അല്പം തിരക്ക് ഉള്ളത് കൊണ്ട് തന്നെ വൈകീട്ട് വന്നിട്ട് അവളെ ചേർത്ത് നിർത്തി എന്നന്നേക്കും ആയി എന്റേത് ആവാൻ നിനക്ക് സമ്മതം ആണോ എന്നൊക്കെ ചോദിക്കാൻ ആയിരുന്നു പ്ലാൻ... 


അവൾ കണ്ണ് നിറച്ചു കൊണ്ട് ബാൽകണിയിൽ നിൽക്കുന്നത് കണ്ടപ്പോൾ എന്നോടുള്ള ഇഷ്ടം ആണെന്ന് മനസ്സിൽ ആക്കി എങ്കിലും അതൊക്കെ ഇന്നത്തോടെ ശരിയാക്കാം എന്നൊക്കെ ആയിരുന്നു മനസ്സിൽ ഉണ്ടായിരുന്നത്... 


ക്ലാസ്സിൽ പോലും നിറഞ്ഞു നിൽക്കുന്നത് അവൾ മാത്രം ആയിരുന്നു... അന്നത്തെ ദിവസം എങ്ങനെയൊക്കെയോ കഴിഞ്ഞു... അവളെ കാണാൻ വേണ്ടി മാത്രം ആയിരുന്നു പിന്നെ ഉള്ള ഓട്ടം... 


വരുമ്പോൾ തന്നെ ഉമ്മി അവൾ ഒന്നും പറയാതെ ഉറങ്ങിപോയി എന്നും പോകുമ്പോൾ ഒരുപാട് കരഞ്ഞു എന്ന് കൂടി കേട്ടപ്പോൾ ചങ്ക് പിടയുന്നത് പോലെയാണ് തോന്നിയത്... അവളെ നീ എനിക്ക് വീണ്ടും നഷ്ടപ്പെടുത്തല്ലെ എന്ന് മാത്രം ആയിരുന്നു പ്രാർത്ഥന... 


അപ്പൊ തന്നെ അവൾ സേഫ് ആയി വീട്ടിൽ എത്തിയിട്ടുണ്ടോ എന്ന് അറിയാൻ മാഷേ വിളിച്ചപ്പോ ആദ്യം തന്നെ മാഷ് ചോദിച്ചത് അവൾക്ക് സുഖമാണോ എന്നാണ്... 


മനസ് കൂടുതൽ പിടക്കാൻ തുടങ്ങിയപ്പോൾ ആണ് അവളെ മുറിയിൽ കയറിയത്... അവളെ എല്ലാം ഇവിടെ തന്നെയുണ്ട്... ഒന്നും കൊണ്ട് പോയിട്ടില്ല... അത് കൂടി കണ്ടപ്പോൾ അവൾ മരണത്തിലേക്ക് ആണോ പോയത് എന്ന് വരെ തോന്നിപ്പോയി... 


ടേബിളിൽ ഒരു പേപ്പർ കണ്ടാണ് അത് നോക്കിയത്... 


'റയുക്ക നിങ്ങളെ മുറിയിൽ നിന്നും ഈ വീട്ടിൽ നിന്നും ഈ ജീവിതത്തിൽ നിന്നും ഞാൻ പോവുകയാണ് എന്നന്നേക്കും ആയി... എനിക്ക് ഒരുപാട് ഇഷ്ടാ റയുക്ക പക്ഷെ അതിന്റെ ഒക്കെ സമയം കഴിഞ്ഞു പോയല്ലോ അല്ലേ... ഇനി ഒരിക്കലും ഈ കണ്മുന്നിൽ ഞാൻ വരില്ല... '


അത് കൂടി വായിച്ചപ്പോൾ കണ്ണുകൾ ഒക്കെ നിറഞ്ഞു തുടങ്ങി... 


ഇതിനു വേണ്ടിയാണോ നിന്നെ ഞാൻ എല്ലാം സഹിച്ചു കൊണ്ട് എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്... ഫോണിലേക്ക് വിളിച്ചപ്പോ ആണെകിൽ സ്വിച്ചഡ് ഓഫ്‌... 


നീ എനിക്ക് അവളെ നഷ്ടപ്പെടുത്തല്ലെ... അവളെയും തിരഞ്ഞു നടന്നു എങ്കിലും കാണാൻ കഴിയാതെ സ്വയം പഴിച്ചു അവിടെ തന്നെ ഇരുന്നു കരഞ്ഞു... 


അപ്പൊഴാണ് എന്റെ ഫോണിലേക്ക് കാൾ വന്നത്... അറിയാവുന്ന പലരെയും വിളിച്ചു പറഞ്ഞു എങ്കിലും ഒരു വിവരവും കിട്ടിയില്ല... അവളെ കണ്ട് കിട്ടി എന്ന് ഉള്ള വാർത്ത ആയിരിക്കണേ ഈ ഫോൺ എന്ന് ഉള്ള പ്രാർത്ഥനയും ആയാണ് അത് എടുത്തത്... 


"ഭാര്യയെ ജീവനോടെ കാണണം എന്ന് ഉണ്ടങ്കിൽ ഇപ്പൊ തന്നെ വരണം... അതും ഞാൻ പറയുന്ന സ്ഥലത്ത്... "


അവൾക്ക് ഒന്നും പറ്റിയില്ലല്ലോ എന്നൊരു ആശ്വാസം ആയിരുന്നു അപ്പൊ മനസ്സിൽ ഉണ്ടായിരുന്നത്... 


ആരായിരിക്കും അവർ എന്താവും അവർക്ക് വേണ്ടത് എന്നൊക്കെ ചിന്തിച്ചു അവർ പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


അവർ പറഞ്ഞ പ്രകാരം ഉള്ള ബിൽഡിംഗ്‌ ലക്ഷ്യം ആക്കി വന്നപ്പോ തന്നെ ആരോ പിടിച്ച് തള്ളിയപ്പോൾ തന്നെ ഡോർ അടയുകയും ചെയ്തു... 


അവിടെ ചുറ്റും നോക്കിയപ്പോ തന്നെ ആ മുറിയാകെ റയുക്ക നിറഞ്ഞു നിൽക്കുകയായിരുന്നു... റയുക്ക കോളേജിൽ പഠിക്കുമ്പോ പോലും ഉള്ള ഫോട്ടോസ്... ഇതൊക്കെ എന്താ എന്നൊക്കെ ചിന്തിച്ചു അവിടെ നിൽക്കാൻ മാത്രേ എനിക്ക് കഴിഞ്ഞുള്ളൂ... 


അപ്പൊ എല്ലാം ആരോ എന്നെ കുടുക്കാൻ വേണ്ടി ചെയ്ത പണിയാണോ എന്നൊക്കെ ചിന്തിച്ചു വരേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിപ്പോയി... 


അപ്പൊ പ്രകാശം പരത്തിക്കൊണ്ട് ആ മുറി തുറന്ന് വരുന്ന രൂപത്തെ കണ്ട് വീണ്ടും ഷോക്ക്‌ അടിച്ചത് പോലെ നിന്നു... റയുക്കയുടെ കൂടെ ഫോട്ടോയിൽ ഉണ്ടായിരുന്ന അതേ പെണ്ണ്... 😪😪


അവളെ നോക്കി നിൽക്കാൻ മാത്രേ കഴിഞ്ഞുള്ളൂ... അവർ അടുത്തേക്ക് വന്നു എന്റെ മുഖം പിടിച്ചു തിരിച്ചും മറിച്ചും നോക്കി... 


"എന്ത് കണ്ടിട്ടാ നിന്നെ എന്റെ റയാൻ കെട്ടിയത്... അതും അവന്റെ അനിയന്റെ വൈസ്റ്റ്‌നെ തന്നെ... വെറും സെക്കനണ്ട് ആയ നിന്നെക്കാളും അവന് ചേരുന്നത് ഈ ഞാൻ തന്നെയാ... "


എന്നൊക്കെ പറഞ്ഞു അവർ എന്റെ മുഖം പിടിച്ചു തന്നെ പിന്നോട്ട് തള്ളി... 


"നിനക്ക് എന്താ വേണ്ടത്... എന്തിനാ വെറുതെ ഇല്ലാത്ത ഫോട്ടോസ് ഉണ്ടാക്കി അയച്ച് എന്നെ ഇവിടെ വരെ എത്തിച്ചത്... "


"എനിക്ക് വേണ്ടത് റയാൻ... എനിക്ക് അവനെ വേണം... നീ തരില്ല എങ്കിലും ഞാൻ നേടും... നിന്നെ കൊന്നിട്ട് ആയാലും... "


അതും പറഞ്ഞു അവൾ അലറി... പറച്ചിലിൽ തന്നെ റയുക്കയെ ഇവർ എന്ത് മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിൽ ആയി... 


"അത് ഒരിക്കലും നിനക്ക് കിട്ടില്ല... റയുക്ക എന്നെ അല്ലാതെ വേറെ ആരെയും സ്നേഹിക്കില്ല... അത് എനിക്ക് ഉറപ്പാ... "


"ഡീീീ... നീ എന്താ പറഞ്ഞത്... നീ ജീവനോടെ ഉണ്ടെങ്കിൽ അല്ലേ സ്നേഹിക്കാൻ പറ്റൂ... അവൻ ഇപ്പൊ വരും... വരുമ്പോ കാണുന്നത് പിച്ചിചീന്തിയ നിന്നെയാവും... പക്ഷെ അവന് ഞാൻ എന്റെ ശരീരവും മനസും കൊടുത്തു കൊണ്ട് എന്റേത് ആക്കി മാറ്റും... "


എന്നൊക്കെ അവൾ പറയുമ്പോ പേടിച്ചു എങ്കിലും റയുക്ക ഇവിടെ വരും എന്ന് കേട്ടപ്പോൾ തന്നെ വലിയ ആശ്വാസം ആയി... 


പക്ഷെ റയുക്ക വരുമ്പോഴേക്കും എന്നെ ജീവനോടെ കാണാൻ പറ്റുമോ... ഇല്ല എനിക്ക് റയുക്കയുടെ കൂടെ ജീവിക്കണം... 😭😭


"നിനക്ക് അറിയോ വർഷങ്ങൾ എത്രയായി ഈ മനസ്സിൽ അവൻ കയറി കൂടിയിട്ട് എന്ന്... പഠിക്കുന്ന കാലത്ത് തന്നെ അവനെ എന്റെതാക്കാൻ ഞാൻ ആഗ്രഹിച്ചത് ആണ്... പക്ഷെ അവനെ എന്നിൽ നിന്നും അവൾ അടർത്തിഎടുത്തു... 


അതോടെ നഷ്ടപ്പെട്ടു എന്ന് കരുതി എങ്കിലും അവളെ വേറെ ഒരുത്തന്റെ നോട്ടപ്പുള്ളി ആയത് കൊണ്ട് തന്നെ എന്റെ റയാൻ എനിക്ക് തന്നെ സ്വന്തം ആവും എന്ന് കരുതി കാത്തിരുന്നു... 


പക്ഷെ അവിടെയും എനിക്ക് തെറ്റി... വെറും വൈസ്റ്റ്‌ ആയ നിന്നെ അവൻ കെട്ടിഎന്ന്... അപ്പൊ എനിക്ക് സഹിക്കാൻ പറ്റുമോ... പറ്റുമോന്ന്... "


അവൾ വീണ്ടും അലറി...😭ഇവൾക്ക് പ്രാന്ത് ആണോ... ജീവനോടെ ഇരുന്നിട്ടും വലിയ കാര്യം ഒന്നുമില്ല റയുക്കാനെ എനിക്ക് ഇനി ഒന്ന് കാണാൻ പോലും കിട്ടില്ല എന്ന് ഉറപ്പായി... 


"ഡാ നോക്കി നിൽക്കാതെ ഇവളെ അങ്ങ് ആസ്വദിക്കാൻ നോക്ക്... അവൻ വരുമ്പോഴേക്ക് തീർത്തിരിക്കണം... "


എന്നെ പിടിച്ചു ഒരുത്തന്റെ മേലെ എറിഞ്ഞു കൊടുത്തു കൊണ്ട് അവൾ പറഞ്ഞു... അപ്പൊ അയാളെ മുഖം കണ്ട് ഞാൻ ഞെട്ടി...  എന്റെ പിന്നാലെ അന്ന് ഒക്കെ ഉണ്ടായിരുന്നവനല്ലെ ഇത്... അന്ന് റയുക്ക ഇവനെ തല്ലിചതച്ചത് ആണല്ലോ... 🤔🤔


"എന്താ നിനക്ക് ഇവനെ അറിയോ... മറക്കാൻ പറ്റുമോ അല്ലേ... പക്ഷെ നീ മറന്നു പോയാലും ഇവന് നിന്നെ മറക്കാൻ പറ്റില്ലെന്ന്... അപ്പൊ പിന്നെ ഇവൻ നിന്നെ അങ്ങ് സ്വന്തം ആക്കിക്കോട്ടേ അല്ലേ... എനിക്ക് റയാനെ കിട്ടുകയും ചെയ്യും... "


"അത് ഒരിക്കലും നടക്കില്ല... നീ എന്ത് ചെയ്താലും ഇവന് എന്നെയോ നിനക്ക് റയാനെയോ കിട്ടില്ല... "


അത് തീരുന്നതിനു മുന്നേ മുഖത്തു ആനൊരു അടി ആയിരുന്നു... 


"പ്ഫ നിർത്തടി... നീ എന്താ കരുതിയത് ഞാൻ ഇത്രയും കഷ്ടപ്പെട്ട് ഇവിടം വരെ കൊണ്ട് എത്തിച്ചത് ഇനിയും അവനെ നഷ്ടപ്പെടാൻ വേണ്ടി ആണെന്നാണോ... അല്ലെ ഇന്നത്തെ ഒരു ദിവസം എനിക്ക് ഉള്ളതാണ്... എന്റെ റയാൻ എന്റെ സ്വന്തം ആകുന്ന ദിവസം... "


അതും പറഞ്ഞു അവൾ കൊലചിരി നടത്തി കൊണ്ട് ഇരുന്നു... ഞാൻ ആണെങ്കിൽ അയാളെ കയ്യിൽ കിടന്നു വിട്ടു കിട്ടാൻ വേണ്ടി പിടച്ചു കൊണ്ടിരുന്നു... 


"അന്ന് ഞാൻ ബീച്ചിൽ നിന്ന് എന്റെ റയാനെ പകർത്തി കൊണ്ട് ഇരിക്കുമ്പോ അവൻ നിന്നെ ആയിരുന്നു നോക്കി കൊണ്ട് ഇരുന്നത്... പക്ഷെ നിന്നിൽ മറ്റൊരുത്തന്റെ നോട്ടം വന്നു എന്ന് കണ്ടപ്പോൾ അവൻ നിനക്ക് വേണ്ടി ഇവനെ തല്ലുംബോൾ എന്റെ കണ്ണ് ആയിരുന്നു നിറഞ്ഞത്... 


നീ തന്നെ വന്നു അവനെ കയ്യിൽ പിടിച്ചു കൊണ്ട് പോവുമ്പോ നിന്നെ കൊല്ലാൻ തന്നെ ആയിരുന്നു എന്റെ ഉദ്ദേശം... പക്ഷെ റയാൻ അവൻ നിന്റെ കൂടെ ഉണ്ടായിരുന്നത് കൊണ്ട് മാത്രാ നിന്നെ അന്ന് വെറുതെ വിട്ടത്... 


അന്ന് ഇവനെ രക്ഷിച്ചത് ഞാൻ ആയിരുന്നു... ഇവന്റെ ആവശ്യം നീയാണ് എന്ന് കേട്ടപ്പോൾ എന്റെ ആവശ്യം റയാൻ ആണ് എന്നും പറഞ്ഞു ഞങ്ങൾ കയ് കോർത്തു... പക്ഷെ നിന്നെ കൂട്ടിൽ അടച്ചു കൊണ്ടല്ലേ അവന്റെ സംരക്ഷണം... അത് കൊണ്ട് നിന്നെ പുറത്ത് എത്തിക്കാൻ വേണ്ടി മാത്രം ആണ് റയാൻന്റെ പിന്നാലെ ചെന്നു ഫോട്ടോസ് ഒക്കെ എടുത്തു ഈ വിധത്തിൽ നിന്നെ ഇവിടെ എത്തിച്ചത്... "


😵😵അത് കൂടി കേട്ടപ്പോൾ ആണ് ഞാൻ എപ്പോ പുറത്ത് പോയാലും റയുക്ക എന്നോട് തട്ടി കയറുന്നത് എന്തിനാണെന്ന് മനസ്സിൽ ആയത്... 


ഇനി എന്തിനാപ്പോ ചിന്തിക്കുന്നത്... എല്ലാം കയ്യിൽ നിന്നും പോയില്ലേ... 😭😭


"അപ്പൊ നിങ്ങൾ എൻജോയ് ചെയ്യൂ... ഞാൻ എന്റെ റയാനെയും കാത്തിരിക്കാം... "


എന്നും പറഞ്ഞു അവൾ നടക്കാൻ നേരം തന്നെ അവളെ അരയിൽ ഒരു ചവിട്ട് കൊടുത്തു... അപ്പൊ തന്നെ അവൾ മുന്നോട്ട് തെറിച്ചു വീണു... 


റയുക്ക വരുന്നത് വരെ പിടിച്ചു നിൽക്കാൻ എനിക്ക് ഇപ്പൊ ഇത് അല്ലാതെ വേറെ മാർഗമൊന്നും ഇല്ല... അവൾ ആണെങ്കിൽ അവിടന്നു ചാടി എണീറ്റു ഒന്ന് തന്നത് മാത്രേ ഓർമയുള്ളൂ... 


കണ്ണിൽ ആകെ ഇരുട്ട് കയറിയത് പോലെ ഒക്കെ തോന്നിപ്പോയി... അയാളെ കയ്യിലെക്ക് വീണ്ടും എന്നെ ഇട്ടു കൊടുത്തു അവൾ പോയി... 


അവൻ അപ്പൊ തന്നെ എന്നെ ആകെ ചുറ്റിപിടിച്ചു അവനോട് അടുപ്പിച്ചു... കുതറി മാറാൻ നോക്കി എങ്കിലും അവൻ ബലമായി പിടിച്ചു എന്നല്ലാതെ വിട്ടില്ല... അവന്റെ കയ്യിൽ കടിച്ചപ്പോ പിടി വിട്ടത് കണ്ട് ഓടി എങ്കിലും എല്ലാ ഡോറും ക്ലോസ് ആയിരുന്നു... 


അവൻ കയ്യും കുടഞ്ഞു അടുത്തേക്ക് വരും തോറും ഓടിക്കൊണ്ടിരുന്നു... വീണ്ടും അവന്റെ കയ്യിൽ തന്നെ എത്തിപ്പെട്ടു... മുഖത്തു വീണ്ടും അടി വീണപ്പോൾ മുഖം തന്നെ പറന്നു പോയ പോലെയാ തോന്നിയത്... 


അവിടെ വീണു കിടക്കുന്ന എന്റെ നേർക്ക് അയാൾ അടുക്കുമ്പോൾ റയുക്ക എത്തുമ്പോഴെക്കും എന്റെ കാര്യം തീരുമാനം ആവും എന്ന് ഉറപ്പായി... അവനെചവിട്ടി വീണ്ടും എണീറ്റു ഓടിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് ഒരു ഡോർ വീഴുന്നത് കണ്ടത്... 


അപ്പൊ മുന്നിൽ നിക്കുന്ന റയുക്കാനെ കണ്ട് സന്തോഷം കൊണ്ട് തുള്ളിചാടാൻ ആണ് തോന്നിയത്... നമ്മളെ നിന്ന നിൽപ്പിൽ തന്നെ ആയോണ്ട് അയാൾ വന്നു വീണ്ടും പിടിച്ചു... 


റയുക്ക അടുത്ത് വരും തോറും അവൻ എന്നിലെ പിടി മുറുക്കിക്കൊണ്ട് ഇരുന്നു... ഇവൻ വേണ്ടിയല്ല റയുക്ക എന്നെ ഇവിടെ എത്തിച്ചത്... നിങ്ങൾക്ക് വേണ്ടിയാ എന്നൊക്കെ പറയണം എന്നുണ്ട് എങ്കിലും ഒന്നും പുറത്തേക്ക് വന്നില്ല... 


"അവളെ വിടാൻ... വിടാൻ അല്ലേ പറഞ്ഞത്... "


എന്നും പറഞ്ഞു റയുക്ക അടുത്തേക്ക് വരുമ്പോൾ തന്നെ ആ പെണ്ണ് ഓടി വന്നു റയുക്കാനെ കെട്ടിപ്പിടിച്ചു... 


"റയാൻ നീ വന്നോ... "


എന്നും പറഞ്ഞു ആ പെണ്ണ് റയുക്കാനെ ഇറുക്കിപിടിച്ചു... റയുക്കാന്റെ മുഖം പിടിച്ചു വീണ്ടും അവളിൽ അടുപ്പിച്ചു കൊണ്ടിരുന്നു... 


റയുക്കയുടെ മുഖം അവളിൽ അടുപ്പിച്ചു കൊണ്ട് പോയി ഉമ്മകൾ കൊണ്ട് പൊതിഞ്ഞു... അപ്പൊ റയുക്ക നമ്മളെ നേർക്ക് ഒരു നോട്ടം... 


നാണം ഇല്ലാത്ത ജന്തു അതൊക്കെ വാങ്ങാൻ... എന്റെ തൊള്ളയും തുറന്നു പിടിച്ചുള്ള നോട്ടം കണ്ട് റയുക്ക അവളെ പിടിച്ചു മാറ്റി... 


"നാജി നീ എന്താ ഈ ചെയ്യുന്നത്... നീ എന്തിനാ ഇവളെ ഉപദ്രവിക്കുന്നത്... "


😠😠ഹോ അപ്പോ പേരൊക്കെ അറിയാം അല്ലേ ശരിയാക്കി തരാം... 


"റയാൻ നിനക്ക് വേണ്ടി മാത്രാ ഞാൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത്... നിന്നെ എനിക്ക് വേണം... അതിന് ഇവൾ ഒരു തടസം ആയി നിന്റെ ജീവിതത്തിൽ ഉണ്ടാവാൻ പാടില്ല... "


എന്നൊക്കെ അവൾ റയുക്കയെ നോക്കി പറയുമ്പോൾ ഒരു കാര്യം മനസ്സിൽ ആയി... എന്നെ കൊന്നിട്ട് മാത്രേ ഇവൾ പോകൂ 😲😲... അപ്പൊ റയുക്ക ഇവളെ കെട്ടുവോ  എന്തോ... 


"ഞാൻ ജീവനോടെ ഉള്ളിടത്തോളം നിനക്ക് ഇവളെ ഒന്നും ചെയ്യാൻ സാധിക്കില്ല... ആദ്യം നിനക്ക് എന്നെ കൊല്ലേണ്ടി വരും... "


റയുക്ക അത് പറയുമ്പോൾ പോയി കെട്ടിപ്പിടിക്കാൻ ഒക്കെ തോന്നിപ്പോയി... 😘


"റയാൻ നിനക്ക് വേണ്ടിയാണ് ഇത്രയും വർഷം ഞാൻ കാത്തിരുന്നത്... എന്നിട്ടും നീ എന്നെ മനസ്സിൽ ആക്കാതെ നിന്റെ അനിയന്റെ വൈസ്റ്റ്‌ ആയ അവളെ എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നത്... "


"അത് എന്റെ അനിയന്റെ ജീവനാ... അത് എന്നെ ഏല്പ്പിച്ചു കൊണ്ടാ അവൻ പോയത്... അവളെ പൊന്ന് പോലെ നോക്കാൻ ഏൽപ്പിച്ചു കൊണ്ട്... അവൾക്ക് നേരെ ഒരു നോട്ടം കൊണ്ട് പോലും വരുന്നത് എനിക്ക് ഇഷ്ടമല്ല... "


എന്നും പറഞ്ഞു എന്നെ പിടിച്ചു വെച്ച ആ ചെറ്റയെ ചവിട്ടി താഴെയിട്ടു... 


റയുക്കയുടെ വായിൽ നിന്നും വീണ വാക്കുകൾ എനിക്ക് എന്തോ ഉണർവ് കിട്ടിയത് പോലെ അങ്ങേരെ കെട്ടിപ്പിടിച്ചു നിന്നു... 


അപ്പൊഴേക്കും അവൾ എന്നെ പിടിച്ചു വലിച്ചു മാറ്റി... 


"ഞാൻ ഇവിടെ ഉള്ളപ്പോൾ നിനക്ക് എങ്ങനെ ഇവനെ ഇങ്ങനെ വന്നു കെട്ടിപ്പിടിക്കാൻ തോന്നി... നീ ഇനി ജീവനോടെ ഉണ്ടാകില്ല... "


എന്നും പറഞ്ഞു എന്റെ മുഖത്തെക്ക് അടിക്കാൻ വന്ന കയ്കൾ റയുക്ക തന്നെ പിടിച്ചു വെച്ചു... അപ്പൊഴേക്കും അയാൾ എന്നെ വീണ്ടും വന്നു പിടിച്ചു... 


"റയാൻ നിന്നെ എനിക്ക് വേണം... എനിക്ക് നിന്നെ കിട്ടിയേ പറ്റൂ.... "

എന്നൊക്കെ റയുക്കാന്റെ അടുത്ത് നിന്നും പറയുമ്പോൾ വല്ലാത്ത ഒരു ഫീൽ ആയിരുന്നു... അവളോട് സഹതാപം തോന്നുന്നത് പോലെ... 


അയാളെ കയ്യിൽ നിന്നും നമ്മളെ രക്ഷിക്കാൻ റയുക്ക വരുമ്പോഴേക്കും റയുക്കയെ അവൾ പിടിച്ചു വെച്ചു... 


"കൊണ്ട് പോടാ അവളെ... "

എന്നും അവൾ ഓർഡർ ഇട്ടു... അപ്പൊ തന്നെ അയാൾ എന്നെയും വലിച്ചു താഴേക്കു ഇറങ്ങി... അയാളെ കുറെ മാന്തുകയൊക്കെ ചെയ്തു എങ്കിലും അയാൾ ബലം പ്രയോഗിച്ചു പിടിച്ചത് കൊണ്ട് കയ്കൾ ഒക്കെ കുഴഞ്ഞു പോയത് പോലെ... 😪😪


നമ്മളെയും വലിച്ചു അയാളെ കാർ ലക്ഷ്യം വെച്ചു പോകുമ്പോഴും റയുക്കയെ ആയിരുന്നു നമ്മൾ നോക്കിയത്... പക്ഷെ അപ്പോഴും റയുക്ക അവളെ കയ് പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു കൊണ്ടിരുന്നു... 


അയാൾ അതിലെക്ക് പിടിച്ചു കയറ്റുംബോളും എന്നെ കൊണ്ട് ആവുന്ന വിധത്തിൽ രക്ഷപെടാൻ പല ശ്രമങ്ങൾ നടത്തികൊണ്ടിരുന്നു... അയാൾ മുഖം നോക്കി ഒന്ന് തന്നപ്പോ തന്നെ കണ്ണിൽ ഒക്കെ ഇരുട്ട് കയറിയത് പോലെയൊക്കെ തോന്നി... 


അതിൽ പിടിച്ചുഇരുത്തി ഡ്രൈവറെ നേർക്ക് വണ്ടി എടുക്കാൻ പറഞ്ഞു... അപ്പൊ തന്നെ നമ്മൾ പിന്നിലേക്ക് നോക്കി... അപ്പൊ റയുക്ക പിന്നാലെ വരുന്നത് കണ്ടപ്പോൾ ആണ് സമാധാനം ആയത്... 


പക്ഷെ റയുക്കാന്റെ പിന്നാലെ അവളും വരുന്നത് കണ്ടപ്പോൾ തന്നെ അവൾ റയുക്കാനെയും കൊണ്ടേ പോവുള്ളു എന്ന് മനസ്സിൽ ആയി 😭😭... 


റയുക്കാനെ നമ്മൾ നോക്കുന്നത് പോലെ തന്നെ ഈ ചെറ്റയും പിന്തിരിഞ്ഞു നോക്കുന്നുണ്ട്... റയുക്ക കണ്മുന്നിൽ നിന്നും മറയുമ്പോൾ ഒരു കൊലചിരിയും ചിരിക്കുന്നുണ്ട്... 


കണ്ണ് ഒക്കെ നിറഞ്ഞു വന്നിരുന്നു അപ്പൊഴേക്കും... അല്ലേലും ഒക്കെ എന്റെ തെറ്റ് തന്നെയല്ലേ... ഞാൻ എങ്ങനെയാ ഒറ്റയ്ക്ക് ഇറങ്ങി പുറപ്പെട്ടത്... 😓😓


അവന്റെ കൊലചിരി അതികം നീണ്ടു നിന്നില്ല... മുന്നിൽ നോക്കി ഒന്ന് പേടിച്ചത് പോലെ... നോക്കുമ്പോൾ മുന്നിൽ റയുക്കാന്റെ വണ്ടി... അപ്പൊ ഒന്ന് ചിരിച്ചു എങ്കിലും റയുക്കാന്റെ പിന്നിൽ അവളെ കണ്ടപ്പോൾ അതൊക്കെ താനേ നിന്നു... 😰😰


അയാൾ ആണെങ്കിൽ എന്നെ അതിൽ ഇട്ടു പൂട്ടി റയുക്കയുടെ നേരെ ചെന്നു... ഞാൻ അതിൽ നിന്നും പുറത്ത് കടക്കാൻ നോക്കി എങ്കിലും ഡോർ ഒന്നും തുറക്കാൻ എന്നെ കൊണ്ട് പറ്റിയില്ല... 


അവനെ റയുക്ക ഇടിച്ചു പരുവം ആക്കുമ്പോൾ നാജി അതും നോക്കി നല്ലോണം ആസ്വദിച്ചു... എനിക്ക് ആണെങ്കിൽ വണ്ടിയിൽ നിന്ന് പുറത്ത് കടക്കാൻ പറ്റാത്ത ടെൻഷനും... 😖😖


അയാളെ ചതച്ചു പരുവം ആക്കിയപ്പോ തന്നെ അവൾ റയുക്കാനെ വീണ്ടും കെട്ടിപ്പിടിച്ചു😠😠... എനിക്ക് നോക്കി അവിടെ ഇരിക്കാൻ മാത്രേ കഴിഞ്ഞുള്ളൂ... 


റയുക്ക അവളെ പിടിച്ചു മാറ്റി എന്റെ നേരെ വരുമ്പോൾ തന്നെ അവൾ ഒരു തോക്ക് എടുത്തു അവിടെ തന്നെ നിർത്തിച്ചു... 


"ഇനി അവൾ ജീവനോടെ വേണ്ട... നീ എന്റെയാ എന്റെ മാത്രം.... "


എന്നും പറഞ്ഞു അവൾ നമ്മൾ ഇരിക്കുന്ന കാറിന്റെ നേരെ രണ്ട് വെടി ഉതിർത്തു... ചെവിയും പൊത്തിപിടിച്ചു കുനിഞ്ഞു എങ്കിലും പേടിച്ചിട്ട് ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി... 


അനക്കം ഒന്നും കേൾക്കാത്ത കൊണ്ട് മുന്നിൽ നോക്കിയപ്പോ ഗ്ലാസ്‌ ഒക്കെ പൊട്ടിയിട്ടുണ്ട്... പക്ഷെ അവളും റയുക്കയും എവിടെ...? വീണ്ടും ഒരു സൗണ്ട് കേട്ടപ്പോൾ ആണ് നമ്മൾ ഇരുന്ന കാറിന്റെ ഡോർ അവൾ തുറക്കുന്നത് കണ്ടത്... 😲😲😲


റയുക്ക അവളെ പിടിച്ചു മാറ്റാൻ നോക്കുന്നുണ്ടെങ്കിലും ആ ഡോർ തുറന്ന് അവൾ എന്റെ നേർക്ക് അത് നീട്ടി... മരണത്തെ മുന്നിൽ കണ്ട് കണ്ണും അടച്ചു ഇരുന്നു... 


അപ്പോഴേക്കും റയുക്കയും അവളും അതിൽ പിടിയും വലിയും നടത്തി എങ്കിലും ഒരു സൗണ്ട് വീണ്ടും കേട്ടു... 


"റയുക്കാ... "😲

എന്ന് അലറി നോക്കിയപ്പോ അവളെ ദേഹം ആകെ രക്തത്തിൽ കുളിച്ചു കിടക്കുന്നു... 


റയുക്കയും ഞാനും അത് കണ്ട് ഒരു പോലെ ഞെട്ടി എങ്കിലും അവൾ ആ തോക്ക് റയുക്കയുടെ നേരെ നീട്ടി... 


"എനിക്ക് കിട്ടില്ല എങ്കിൽ നിന്നെ ആർക്കും വേണ്ട... അതിന് ഞാൻ സമ്മതിക്കില്ല... "


അതും പറഞ്ഞു അവൾ റയുക്കാന്റെ നേരെ വീണ്ടും അത് നീട്ടിയപ്പോൾ തന്നെ നമ്മൾ അതിൽ നിന്നും ഇറങ്ങി... അപ്പൊ തന്നെ ആ സൗണ്ട് കേട്ട് വീണ്ടും കാതും പൊത്തിപിടിച്ചു അലറി... 


അവൾ എന്റെ കാലിന്റെ അടുത്ത് വീണപ്പോ ആണ് നമ്മൾ കണ്ണ് തുറന്നത്... നോക്കുമ്പോ റയുക്കാന്റെ കയ്യിൽ നിന്നും ബ്ലെഡഡ് ഒക്കെ വരുന്നത് കണ്ട് റയുക്കാന്റെ നേരെ നിന്നും താങ്ങിപിടിച്ചു... 


റയുക്ക എന്നെ പിടിച്ചു റയുക്കാന്റെ വണ്ടിയിൽ കയറ്റി അത് രണ്ടിനെയും വലിച്ചു അവരെ കാറിൽ തന്നെ ഇട്ടു... ആ ചെറ്റയെ കൊണ്ട് തന്നെ അതും സ്റ്റാർട്ട്‌ ചെയ്യിച്ചു റയുക്ക അതിന്റെ ചാവി കയ്ക്കൽ ആക്കി... 


🤔ഒന്നും മനസ്സിൽ ആവാതെ നമ്മൾ നോക്കി നിന്നെങ്കിലും അതികം വൈകിക്കാതെ തന്നെ അവരെ കാർ തല കീഴായി മറിഞ്ഞു... 


റയുക്ക ഇടത് കയ്യും പിടിച്ചു കൊണ്ട് നമ്മളെ നേർക്ക് വന്നു എന്നോട് ഒരു ചോദ്യം... 😭😭😭


"നിനക്ക് ഇത് ഓടിക്കാൻ അറിയോ...? "


😲😲ബെസ്റ്റ്... ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു ഒന്ന് ഇളിച്ചു കൊടുത്തു... അങ്ങേര് തന്നെ ആ കയ്യും വെച്ച് വണ്ടി എടുക്കുമ്പോ നോക്കി നിൽക്കാൻ മാത്രേ എനിക്ക് കഴിഞ്ഞുള്ളൂ... 


ബ്ലെഡ് ഒക്കെ വരുന്നത് കണ്ട് തലയൊക്കെ കറങ്ങുന്നുണ്ടെങ്കിലും നമ്മളെ ഷാൾ കൊണ്ട് ആ കയ് ഒരു വിധം നോക്കാതെ കെട്ടി വെച്ചു... 


ഹോസ്പിറ്റലിൽ ഇറങ്ങുമ്പോഴും ആ ഷാൾ മുഴുവനും കടന്ന് അതിന്റെ പുറത്ത് കൂടി വരുന്ന ബ്ലെഡ് ഒക്കെ കണ്ട് നമ്മൾ അവിടെ തല കറങ്ങി വീണു... ചുരുക്കി പറഞ്ഞാൽ അങ്ങേരെ കയ്യിൽ വീണു... എന്നെയും കൂടി താങ്ങിപ്പിടിക്കേണ്ട അവസ്ഥ വന്നു... 😩😩😩



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



🙄🙄വലിയ ധൈര്യം ഉള്ള കൊച്ചാ... നമ്മളെ കയ്യിൽ ഉള്ള ബ്ലെഡ് കണ്ട് നമ്മളെ മേത്തു തന്നെ അവൾ വീണു... 


നമ്മളെ കയ്യിൽ ഉള്ള ബുള്ളെറ്റ് ഒക്കെ എടുത്തു കഴിഞ്ഞു ഒന്ന് മയങ്ങി... ഉണർന്നപ്പോൾ തന്നെ ഉമ്മിയും അവളും കൂടി വന്നു... അവൾ അപ്പൊ തന്നെ നമ്മളെ ആകെ ചുറ്റിപിടിച്ചു കുറെ ഉമ്മയൊക്കെ വെച്ചു... 


😉ഇതിനെ ഒന്ന് പറ്റിക്കാം അല്ലേ... 


"ഉമ്മി ഇതാരാ... ഇതിനെ അങ്ങ് പിടിച്ചു മാറ്റിയെ.."


അവൾ അപ്പൊ തന്നെ തല ഉയർത്തി നമ്മളെ ഒരു നോട്ടം... നമ്മൾ വലിയ പരിചയം ഒന്നും കാണിച്ചില്ല... അവളെ കണ്ണ് ഒക്കെ നിറയുന്നത് കണ്ടപ്പോൾ തന്നെ അവളെ കയ്യിൽ പിടിച്ചു കണ്ണ് ഇറുക്കി കാണിച്ചു... 


"കയ്യിൽ എങ്ങാനും ഒരു ബുള്ളറ്റ് കൊണ്ടാൽ നിങ്ങളെ ഓർമ പോവും അല്ലേ... "

എന്നും പറഞ്ഞു അവൾ നമ്മളെ ഒരു പരുവം ആക്കി... 😁


പിന്നെ വീണ്ടും കെട്ടിപ്പിടിച്ചു ഉമ്മ വെക്കൽ തന്നെ പരിപാടി... അപ്പൊ വരുന്ന ആൾക്കാരെ കണ്ട് അവളെ തോണ്ടി കാണിച്ചു കൊടുത്തു... അപ്പൊ തന്നെ എണീറ്റു ഒരു വളിച്ച ഇളിയും കൊടുത്തു മാറി നിന്നു... 


"ഇപ്പൊ എങ്ങനെ ഉണ്ട് മോനെ... "

മാഷ് ചോദിക്കുന്നത് കേട്ട് ഞാൻ അവളെ നോക്കി... 


"എനിക്ക് കുഴപ്പം ഒന്നുമില്ല... ഇവളെ കാര്യം പറയാൻ വേണ്ടിയാ ഞാൻ വിളിച്ചത്... ബോധം പോയപ്പോ ഞാൻ കരുതി കയ് വിട്ട് പോയെന്ന്... "


അവളെ നോക്കി തന്നെ അത് പറയുമ്പോ അവൾ ഒരുമാതിരി ചമ്മിയ മോന്തയും വെച്ചു നിന്നു... 


"ഇവൾ അങ്ങനെയാ മോനെ ഒരു സൂചി വെച്ച് കിട്ടണം എങ്കിൽ തന്നെ അഞ്ചാറ് ആൾക്കാർ പിടിച്ചു വെക്കണം കയ്യും കാലും... "


അത് അവളുടെ ഉമ്മ പറഞ്ഞപ്പോ അവൾ വയറു നിറഞ്ഞ മാതിരി ഉമ്മയെ നോക്കി... പറയേണ്ട എന്നൊക്കെ ആക്ഷൻ കാണിക്കാൻ തുടങ്ങി... 


"പക്ഷെ വലിയ ധൈര്യം ഉള്ള ആളാണ് എന്നാണ് വിചാരം...എല്ലാ കുഴപ്പവും ഉണ്ടാക്കി വെക്കും... "

അവളെ അനിയത്തി കൂടി കളിയാക്കിയപ്പോൾ അവൾക്ക് രണ്ടെണ്ണം കൊടുത്തു രണ്ടും പൊരിഞ്ഞ അടി... 


മാഷും ഉമ്മയും കൂടി രണ്ടിനെയും രണ്ട് വഴിക്ക് നിർത്തി... ഇതൊക്കെ കണ്ട് ഞാനും ഉമ്മിയും ചിരിച്ചു നിന്നു... 


ഹോസ്പിറ്റലിൽ അതികം ചിലവിടാൻ ഇഷ്ടം അല്ലാത്ത കൊണ്ട് രണ്ട് ദിവസം കൊണ്ട് തന്നെ നങ്ങൾ വീട്ടിലേക്ക് പോയി... അവിടെ ആണെങ്കിൽ അവൾ ഭയങ്കര ചികിത്സ  ആണ്... ഫുഡ്‌ വരെ വായിൽ വെച്ചു തരും... എന്റെ വലത് കയ്ക്ക് കുഴപ്പം ഒന്നുമില്ലല്ലോ 🙄...


ഒരാഴ്ച്ച കഴിഞ്ഞപ്പോ തന്നെ നമ്മൾ കോളേജിൽ ഒക്കെ പോയി തുടങ്ങി... സ്റ്റിച്ച് ഒക്കെ എടുക്കാൻ എങ്ങാനും അവളെയും കൊണ്ട് വന്നാൽ പിന്നെ അതിന്റെ പരാക്രമങ്ങൾ കൂടി സഹിക്കേണ്ടി വരുമല്ലോ എന്നോർത്ത് ഒറ്റയ്ക്ക് തന്നെ വന്നു... 


തിരിച്ചു വരുമ്പോ വീട്ടിൽ മൊത്തം ബഹളം... അവളെ വീട്ടുകാർ മൊത്തം പോന്നിട്ടുണ്ട് എന്തിനാണോ എന്തോ... 🤔🤔


അഫ്സൽ വന്നു നമ്മളെ കെട്ടിപ്പിടിച്ചു വിശേഷം ഒക്കെ ചോദിച്ചു കൊണ്ടിരുന്നു... 


"കുറച്ച് മുമ്പ് അല്ലേടാ ഞങ്ങൾ കണ്ടത്... ഇപ്പൊ എന്താ പുതിയ ഒരു വിശേഷം ചോദിക്കൽ... "


എന്നൊക്കെ ചോദിച്ചപ്പോ അവൻ ഒരു വളിച്ച ഇളി തന്നു... 


പിന്നെ ഓരോരുത്തർ ആയി എങ്ങനെ ഉണ്ട് കയ്യൊക്കെ എന്നും ചോദിച്ചു വന്നു 🙄🙄...ഇതിപ്പോ മൊത്തം കഴിഞ്ഞതിന്ന് ശേഷം ആണല്ലോ ഇതൊക്കെ ചോദിക്കൽ... 


ഫുഡ്‌ ഒക്കെ നല്ല ഗംഭീരം ആയിട്ട് തന്നെഎല്ലാരും ഒരുമിച്ചു കഴിച്ചു... നമ്മളെ പെണ്ണിന് അതിന് പോലും നേരം കിട്ടിയിട്ടില്ല... ആ കൊച്ചു കുഞ്ഞിന്റെ അതേ പ്രായം ആണെന്നാ അവളെ വിചാരം... 


എല്ലാരും പോകാൻ റെഡി ആയി... പാത്തു ആണെങ്കിൽ ഇവളെ കൂടെ നിൽക്കണം എന്നും പറഞ്ഞു കരഞ്ഞു... അല്ലേ അവളെ കൊണ്ട് പോകണം എന്നും പറഞ്ഞു അത് ച്ചിണുങ്ങിക്കൊണ്ടിരുന്നു... 


ഒടുക്കം എങ്ങനെയൊക്കെയോ അവർ തന്നെ അതിനെ കൊണ്ട് പോയി... അതിനെ കരയിച്ചു കൊണ്ട് പെണ്ണും അവരൊക്കെ വിദേശത്തു പോയ കണക്കെ നോക്കി നിന്നു... 🙄🙄


"അപ്പൊ ആൾ ദ ബെസ്റ്റ് അളിയാ... "

എന്നൊക്കെ പറഞ്ഞു കൊണ്ടാണ് അഫ്സൽ പോയത്... എല്ലാരും ഒരുമാതിരി ആക്കിയ ചിരിയും ചിരിച്ചു കൊണ്ട് പോയി... 


നമ്മൾ പിന്നെ നമ്മളെ പാടും നോക്കി മുറിയിൽ ചെന്നു... അപ്പൊ ആണ് ഉമ്മി വിളിച്ചത്... പുറത്ത് ഇറങ്ങിയപ്പോ അവളും അവളെ പാടും നോക്കി മുറിയിൽ പോകാൻ വേണ്ടി സ്റ്റെയർ കയറുമ്പോൾ ആണ് ഉമ്മി അവളെ വിളിച്ചത്... 


"നീ എവിടെയാ മോളെ പോന്നത്... "


"ഉമ്മി ഞാൻ കിടക്കാൻ പോവാ... നല്ല ഉറക്കം വരുന്നു... ഉമ്മിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടോ... "


"ഉണ്ട്... ഇന്ന് മുതൽ ആ മുറിയിൽ അല്ല ഇവന്റെ മുറിയിൽ ആണ് നീ കിടക്കെണ്ടത്... "


ഉമ്മി അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി ആ ദേഷ്യം ഒക്കെ തീർത്തു... ഇതൊന്നും കാണാൻ പറ്റാത്ത കൊണ്ട് വീണ്ടും മുറിയിൽ തന്നെ കയറുമ്പോൾ ഉമ്മി എന്നെ പിടിച്ചു അവിടെ തന്നെ നിർത്തിച്ചു... 


"രണ്ടാളും ഇവിടെ നിക്ക്... ഞാൻ ഇപ്പൊ വരാം... "

എന്നും പറഞ്ഞു ഉമ്മി അടുക്കളയിൽ കയറി... 


അവളും ഞാനും മുഖത്തോടു മുഖം നോക്കി നിന്നു... 🤔ഒന്നും മനസ്സിൽ ആവാതെ... 


ഉമ്മി ഗ്ലാസ്സിൽ പാലും കൊണ്ട് വരുന്ന കണ്ട് അവൾ അന്തം വിട്ട് എന്നെ ഒന്ന് നോക്കി... അപ്പൊ ആണ് ഇവിടെ അരങ്ങേറ്റം കഴിഞ്ഞ എല്ലാം എനിക്ക് ഓർമ വന്നത്... അഫ്സൽ ഇതിനാണ് അല്ലേ നമ്മക്ക് ഇടക്ക് ഓരോ ഡോസ് ഒക്കെ തന്നത്... 


"മോൾ ഇതുമായി ചെല്ല്... ഇന്ന് മുതൽ നിങ്ങൾ രണ്ടാളും പുതിയ ഒരു ജീവിതം തുടങ്ങാൻ പോവാ... എപ്പോഴും ഇങ്ങനെ രണ്ട് മുറിയിൽ കിടന്നു തീർക്കാൻ ഉള്ളതല്ല ജീവിതം... എനിക്ക് ഒരു പേരകുഞ്ഞിനെ താലോലിക്കാൻ ആഗ്രഹം ഉണ്ട്... "


എന്നൊക്കെ പറഞ്ഞു അവളെ കയ്യിൽ ആ പാലും കൊടുത്തു ഉമ്മി അവിടെ തന്നെ നിന്നു... അവൾ അതൊക്കെ പിടിച്ചു ഞാൻ എന്തോ വലിയ തെറ്റ് ചെയ്ത പോലെ എന്നെ തന്നെ നോക്കി നിന്നു... 


ഉമ്മി നല്ല വെടിപ്പ് ആയി കാര്യങ്ങൾ പറഞ്ഞ സ്ഥിതിക്ക് നമ്മക്ക് ഒരു പുതിയ ജീവിതം തുടങ്ങാം അല്ലേ മോളെ എന്ന അർത്ഥത്തിൽ അവളെ നോക്കി ചിരിച്ചു... 


"ഇങ്ങനെ നാണിക്കാതെ ചെല്ല് മോളെ... "

എന്ന് ഉമ്മി പറഞ്ഞപ്പോൾ ആണ് ഇവൾക്ക് ആ നാണം ഉണ്ടോ എന്ന് തന്നെ ഓർത്തത്... 


അവൾ ആ ഗ്ലാസ്‌ പാലും കയ്യിൽ പിടിച്ചു നമ്മളെ മുറിയിലെക്ക് വന്നു വന്നില്ല എന്ന മട്ടിൽ നിന്നു... 


"ഹ അതുമായി അവിടെ നിൽക്കാൻ ആണോ പ്ലാൻ... "


എന്ന് നമ്മൾ കൂടി പറഞ്ഞപ്പോൾ അവൾ അകത്തേക്ക് കയറി ഒരു പോക്ക്... ഉമ്മി ഒന്ന് ചിരിച്ചു തന്നു മുറിയിലെക്ക് പോയി... 


ഡോർ അടച്ചു തിരിഞ്ഞു നോക്കുമ്പോൾ നമ്മൾ കണ്ടത് ആ പാൽ അവൾ ഒറ്റ വലിക്കു അകത്ത് ആക്കുന്നതാണ്... 


അതും നോക്കി തൊള്ളയും തുറന്നു നിന്നു... അതും കഴിഞ്ഞു അവൾ അവിടെ ഉണ്ടായിരുന്ന വെള്ളം മുഴുവനും കുടിച്ചു തീർത്തു... 


🤔🤔ഇതിന് വട്ടായോ... എന്താ ഇത്രക്ക് ദാഹം... ഇനി ഇപ്പൊ വിശപ്പ് ഉണ്ടെങ്കിൽ നമ്മളെ അങ്ങനെ അങ്ങ് പിടിച്ചു തിന്നുമോ ആവോ... 


ഫോൺ ഓഫ് ആക്കി ടീപോയിൽ വെക്കുമ്പോൾ അവൾ ഒന്ന് നീങ്ങി നിന്നു... ഫോൺ അവിടെ വെക്കുന്ന കണ്ടപ്പോൾ ആണ് അവൾക്ക് ശ്വാസം നേരെ വീണത്... 


ഈ എസിയിലും അവൾ നിന്നു വിയർത്തു കുളിച്ചിട്ടുണ്ട്... നല്ലോണം പേടിച്ചമട്ടും ഉണ്ട്... എന്താന്ന് ചോദിച്ചപ്പോ ഒന്ന് ഇളിച്ചു തോളും പൊക്കി ഒന്നുമില്ലെന്ന് കാണിച്ചു... 


🙄🙄ഇതെന്താ ഇങ്ങനെ പേടിച്ചു നിക്കാൻ... അവൾക്ക് വേണ്ടേ വേണ്ട... അതിന് ഇങ്ങനെ ഉരുകി തീരണോ... 


നമ്മൾ ബാത്‌റൂമിൽ പോകുമ്പോഴും അവൾ അതേ നിൽപ്പ് തന്നെ... ഇതിന് ഈ നാണം ഒക്കെ ഉണ്ടല്ലേ... അതൊക്കെ ആദ്യയായിട്ട് ആണ് വിരിഞ്ഞു കണ്ടത്... 


കുളിയൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും അവൾ ഷീറ്റും തലയിണയും എടുത്ത് സോഫയിൽ മൂടിപുതച്ചു ഉറങ്ങുന്നുണ്ട്... ഇനി ആക്ഷൻ ആണോ... 🤔🤔


ഇനി അത് ചിന്തിക്കാൻ നിക്കാതെ പെട്ടെന്ന് തന്നെ ഉറങ്ങി... 


~~~~~~~~~~~~~~~~~~~~~~~~~


പിന്നെ അവളെ കാണുന്നത് രാവിലെ ഫുഡ്‌ എടുത്ത് തരുമ്പോൾ ആണ്... വലിയ ബാവ മാറ്റം ഒന്നുമില്ല... 


"മോൻ ഇന്ന് പോകുന്നുണ്ടോ...? "

ഉമ്മി അങ്ങനെ ചോദിച്ചപ്പോ ഞങ്ങൾ രണ്ടാളും പരസ്പരം നോക്കി... 


"എന്താ ഉമ്മിക്ക് എവിടെ എങ്കിലും പോണോ... "


"അതല്ല... നിനക്ക് ഇവളെയും കൊണ്ട് വീട്ടിൽ ഒക്കെ പൊയ്ക്കൂടേ... അവര് കാത്തിരിക്കുന്നുണ്ടാവും... "


🙄🙄ഞങ്ങൾ ഇപ്പോഴും അന്തരം സൃഷ്ടിച്ചു കൊണ്ട് തന്നെയാ ജീവിതം... 


"അത് വല്ല സൺ‌ഡേയോ മറ്റോ ആവാം... അല്ലേ തന്നെ കൂടുതൽ ലീവ് എടുത്ത അവാർഡ് എനിക്ക് തരാൻ ഇരിക്കാ... "


അവൾ അതൊക്കെ കേട്ട് നമ്മളെ നോക്കി നിന്നു... നോട്ടം കണ്ടാൽ തോന്നും ഞാൻ മനഃപൂർവം ഒഴിഞ്ഞു മാറിയത് ആണെന്ന്... 


അവളെ മുറിയിലെക്ക് വിളിച്ചു നമ്മൾ കാത്തു നിന്നു... ദൂരെ നിന്ന് എന്താ എന്നും ചോദിച്ചു മുഖത്തു നോക്കാതെ തറയിൽ തന്നെ നോക്കി നിന്നു... 


"അതേ വീട്ടിൽ ഒക്കെ പോണെങ്കിൽ സൺ‌ഡേ ആവാം... അതിന് എന്നോട് ദേഷ്യം ഒന്നും വേണ്ട കേട്ടോ... "


"എനിക്ക് വീട്ടിൽ പോണം എന്ന് ഞാൻ പറഞ്ഞോ... എനിക്ക് എങ്ങും പോകേണ്ട... "


"ഉമ്മി ഇന്ന് പോവേണ്ട എന്ന് പറഞ്ഞത് എന്തിനാണ് എന്ന് അറിയോ... ഇന്നലത്തെ ക്ഷീണം കാണും എന്ന് കരുതിയാ... അതൊക്കെ ഇന്നത്തേക്ക് മാറ്റി വെച്ച സ്ഥിതിക്ക് നാളെ ലീവ് എടുക്കാം അല്ലേ... "


എന്നൊക്കെ അവളോട്‌ പറഞ്ഞപ്പോൾ അവൾ കണ്ണും മിഴിച്ചു നോക്കി നിന്നു... അവളെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു കണ്ണ് ഇറുക്കി കാണിച്ചു... 


"അപ്പൊ റെഡി ആയി നിക്കണേ എന്റെ മോൾ... ഞാൻ പെട്ടെന്ന് തന്നെ വരാൻ നോക്കാം... "


അതും പറഞ്ഞു ഇറങ്ങുമ്പോൾ അവൾ അതേ നിൽപ്പ് തന്നെ ആയിരുന്നു... 



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


റയുക്ക പോയത് നമ്മക്ക് ഉള്ള മുട്ടൻ പണിയും ആയിട്ടാണ്... 🤔ഇനി ഇപ്പൊ എന്ത് ചെയ്യും... 


റയുക്കാനെ ഇഷ്ടം ഒക്കെ ആണെങ്കിലും പെട്ടെന്ന് ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ന് കരുതിയില്ല... എന്തോ ഒരു ചമ്മൽ അതും ഉണ്ട്... 


നമ്മൾ എങ്ങനെ ഒഴിഞ്ഞു മാറും എന്ന് ചിന്തിച്ചു അങ്ങേര് വരാൻ ടൈം ആയത് മിച്ചം... കാണാൻ കൊതിയോടെ കാത്തിരുന്നു എങ്കിലും മുന്നിൽ വന്നപ്പോ തന്നെ ചമ്മൽ ഒക്കെ വന്നു തുടങ്ങി... 


ഒന്നും പുറത്ത് കാണിക്കാതെ തന്നെ ബീഹെവ് ചെയ്തു... പക്ഷെ റയുക്കാന്റെ മുറിയിൽ കയറിയതോടെ പേടി ഒക്കെ താനേ വന്നു... ഇങ്ങനെ പേടിക്കാൻ ഇങ്ങേർ വല്ല സിംഹവും ആണോ... 


അങ്ങേര് ആണെങ്കിൽ ബാത്‌റൂമിൽ ഒക്കെ നേരത്തെ പോയിരുന്നു... അല്ലെങ്കിൽ ആ ടൈം ഉറങ്ങിയത് പോലെ കിടക്കാം ആയിരുന്നു... 😖😖


തലയിണ എടുക്കുമ്പോ തന്നെ അത് വാങ്ങി അവിടെ വെച്ചു... 


"ഇന്നും അവിടെയാണോ കിടക്കുന്നത്... അങ്ങനെ ആണെങ്കിൽ നിന്റെ മുറിയിൽ തന്നെ പോയി കിടന്നോ... "


🙄കേട്ടപ്പോൾ പോവാൻ തോന്നി എങ്കിലും ഉമ്മി കണ്ടാൽ എന്നെ വെച്ചേക്കില്ല... 


അവിടെ തന്നെ നിന്നു അങ്ങേരെ നോക്കി... 


"ഇവിടെ ഇരിക്കെടീ... "

കേട്ടപ്പോൾ തന്നെ ആ ബെഡിൽ ഇരുന്നു... 😖പേടിച്ചിട്ടാ... 


"നിനക്ക് എന്തെങ്കിലു കുഴപ്പം ഉണ്ടോ... നീ എന്താ ഇരുന്നു വിയർക്കുന്നത്... "


😰😰ശരിയാ എന്തിനാണാവോ...? 


"ആ എനിക്ക് തലവേദന... "

തലയൊക്കെ പിടിച്ചു അഭിനയിച്ചു... 


"അതൊക്കെ ഞാൻ മാറ്റിതരാം... "

എന്നും പറഞ്ഞു അടുത്ത് വന്നപ്പോ തന്നെ എണീറ്റു നിന്നു പോയി... 


😲😲എല്ലാം തുറന്നു പറയാം... 


"അതേ റയുക്കാ... "


"എന്താ...? "


"അത്... അത്... അത് അതൊന്നും ഇപ്പൊ വേണ്ട... "


"എന്ത് വേണ്ടന്ന്...? "


😏😏ഒന്നും അറിയില്ല അല്ലേ... 


"അത് ഉമ്മി പറഞ്ഞ പോലെ ഇപ്പൊ കുഞ്ഞ് ഒന്നും വേണ്ടന്ന്... "


ഒരു വിധം പറഞ്ഞു ഒപ്പിച്ചു... 


"അതിന് ഇപ്പൊ തന്നെ കുഞ്ഞ് ഒന്നും ഉണ്ടാവില്ല... അതിന് പത്ത് മാസം വേണ്ടേ... അതും ഇപ്പൊ പ്രെഗ്നന്റ് ആയാൽ... ഇത് ഇപ്പൊ വിത്ത് പോലും പ്പാഖിയില്ല... "


😱😱വൃത്തികെട്ട ജന്തു... എന്നെ പ്രെഗ്നന്റ് ആക്കിയേ അടങ്ങൂ... 


"നീ ഇങ്ങ് വന്നേ... ടൈം ഒരുപാട് ആയി... "

😵😵അയ്യോ എല്ലാം പോയി... 


"പ്ലീസ് റയുക്കാ... എനിക്ക് പേടിയാ... "


"പേടിയോ എന്തിന്... പറയുന്നത് കേട്ടാൽ തോന്നും കൊച്ചു കുട്ടിയാണെന്ന്... എക്സ്പീരിയൻസ് ഉള്ള നിനക്ക് എന്തിനാടീ ഇത്രക്ക് പേടി... "


"😓😓അത് കൊണ്ട് തന്നെയാ പേടി... ഒന്നും അറിയില്ല എങ്കിൽ ഒരു ആകാംക്ഷ ഉണ്ടാവുമല്ലോ ഇതിപ്പോ എനിക്ക് പേടിയാ... അയ്യേ... "


😕😕മനസ്സിൽ ചിന്തിച്ചത് ആണെങ്കിലും നല്ല അന്തസ്സ് ആയി വിളിച്ചു കൂവി... 


അത് കേട്ട് റയുക്ക എന്നെ അടിമുടി നോക്കി... 


"അയ്യേ... നീ ഇത് എന്തൊക്കെയാടി വിളിച്ചു പറയുന്നത്... നിനക്ക് നാണവും മാനവും ഒന്നുമില്ലേ... "


"ഈ പറയുന്ന ആൾക്ക് നല്ലോണം ഉണ്ടല്ലോ...മാറി നിന്നെ... "


തലയിണ വീണ്ടും എടുത്ത് കയ്യിൽ പിടിച്ചു... അത് വാങ്ങി അവിടെ തന്നെ വെച്ചു... 


"അതൊക്ക നിന്റെ തെറ്റിദ്ധാരണ ആണ്... അതൊക്കെ ഞാൻ മാറ്റി തരാം... മോൾ ഇങ്ങ് അടുത്ത് വന്നേ... "


"അയ്യടാ... എനിക്ക് ഒരു ധാരണയും ഇല്ല... അതൊക്കെ തീരുമ്പോഴേക്കും ഞാൻ പ്രെഗ്നന്റ് ആവും... എനിക്ക് ഈ വയറും വീർപ്പിച്ചു നടക്കുന്ന പെണ്ണുങ്ങളെ കാണുമ്പോ തന്നെ പേടിയാ... പോരാത്തതിന് എന്തോരം ഇൻജെക്ഷൻ വെക്കണം... പ്രസവിക്കാൻ എന്ത് വേദന സഹിക്കണം... ഇനി ഞാൻ എങ്ങാനും ആ ടൈം വടിയായാൽ നിങ്ങൾക്ക് വേറെ കെട്ടാൻ അല്ലേ... ആ പൂതി മനസ്സിൽ ഇരിക്കട്ടെ... "


"ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും ധൈര്യം ഉള്ള പെണ്ണ് നീയാണ് എന്നായിരുന്നു എന്റെ വിചാരം... ഇപ്പോഴല്ലേ എനിക്ക് മനസ്സിൽ ആയത് എല്ലാരെക്കാളും പേടിയാ നിനക്ക് എന്ന്... "


😏😏ആണുങ്ങൾക്കു ഇതൊക്കെ പറഞ്ഞാൽ മതിയല്ലോ... 


"അതേ എനിക്ക് പേടിയാ സമ്മതിച്ചു... നിങ്ങളോട് ഞാൻ പറഞ്ഞോ ഞാൻ വലിയ ധൈര്യം ഉള്ളവൾ ആണെന്ന്... "


"ഏയ് പറഞ്ഞില്ല... പക്ഷെ എവിടെ എങ്കിലും കുഴിയുണ്ട് അവിടേക്ക് പോവേ വേണ്ട എന്ന് പറഞ്ഞാൽ നീയായിരിക്കും ആദ്യം അവിടെ എത്തുക... അവിടെ കുഴിയുണ്ടോ എന്ന് അറിയാൻ... അത്രക്ക് ധൈര്യം ഉള്ള നീ തന്നെയാണോ ഇത്... "


"കുഴി പോലെയാണോ പ്രസവം... കുഴിയിൽ ഞാൻ വീണാലും നിങ്ങൾ വരില്ലേ രക്ഷിക്കാൻ... പക്ഷെ ആ ടൈം നിങ്ങൾക്ക് പറ്റുമോ രക്ഷിക്കാൻ... "


😓😓കുഴി കണ്ടേ അടങ്ങൂ... 


"ചുരുക്കി പറഞ്ഞാൽ നമ്മൾ ഇന്നും പട്ടിണിയല്ലേ... മ്മ് ഇനി ഞാൻ ആയിട്ട് നിന്നെ നിർബന്ധിച്ചു ഒന്നും ചെയ്യില്ല പോരെ... ഈ ബെഡിൽ തന്നെ കിടന്നോ... "


"കിടന്നാൽ ഒന്നും ചെയ്യില്ലല്ലോ അല്ലേ... "


"വേണേൽ കിടന്നാൽ മതി... "

😬😬ഓന്റെ കലിപ്പ് കേറിയപ്പോ പേടിച്ചു ബെഡിൽ തന്നെ കിടന്നു... 


നന്ദി സൂചകമായി കവിളിൽ ഒരു ഉമ്മയും കൊടുത്തു തിരിഞ്ഞു കിടന്നു... 


"നിനക്ക് ഇതൊക്കെ ചെയ്യാം അല്ലേ... എനിക്ക് ഒന്നും പാടില്ലേ... "

ചോദ്യം കേട്ട് തിരിഞ്ഞു നോക്കി കെട്ടിപ്പിടിച്ചു കിടന്നു... റയുക്ക അങ്ങനെ എന്നെ ബുദ്ധിമുട്ടിക്കില്ല എന്ന് എനിക്ക് ഉറപ്പാ... 😜



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



ഉറങ്ങുന്ന അവളെ മുഖത്തെക്കു നോക്കുമ്പോ തന്നെ എന്തോ ഒരു ഫീലിംഗ്... ഒരുപാട് സഹിച്ചു ഈ പാവം... പലതവണ മരണത്തിൽ നിന്നും രക്ഷപ്പെട്ടു... ഇനി ഒരു പരീക്ഷണത്തിനും വിട്ട് കൊടുക്കില്ല നിന്നെ എന്നൊക്കെ സ്വയം പറഞ്ഞു അവളെയും കെട്ടിപ്പിടിച്ചു കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി... 


അവൾ നമ്മളെ പട്ടിണിക്കിട്ട് തന്നെ നമ്മളെ കാര്യം ഒക്കെ നടത്തിതന്നു... അവളെ വീട്ടിൽ പോയപ്പോ എന്നെക്കാളും ദൃതി അവൾക്ക് ആയിരുന്നു തിരിച്ചു വരാൻ... 😊😊


നമ്മക്ക് എന്നും ഉമ്മയും തന്നെ ഉറങ്ങാൻ ഒക്കെ കിടക്കൂ... പിന്നെ എന്താ ഇവൾക്ക് പറ്റിയെ... 🤔


~~~~~~~~~~~~~~~~~~~~~~~



ഇന്ന് നമ്മൾ വീട്ടിൽ വരുമ്പോൾ തന്നെ ആകെ ബഹളം... നോക്കുമ്പോ അവളെ ഫ്രണ്ട്‌സ് ഹസ്ബൻഡ് കൂടെ അവരെ ട്രോഫികളും... 


അവൾ ആണെങ്കിൽ അവരെ കിട്ടിയ സന്തോഷം കൊണ്ട് മുഖം ഒക്കെ നിലാവ് പോലെ തിളങ്ങുന്നുമുണ്ട്... ഇപ്പൊ അവളെ മൂന്നാമത്തെ ഫ്രണ്ട്‌സ് അഫ്സലിന്റെ പെങ്ങൾ അഫിയാണ്... 


"എന്നാലും റയാൻ സാറിനെ ഇട്ടു വട്ട് കളിപ്പിച്ചു കൊണ്ടിരുന്ന ഇവളെ തന്നെ സാറിന് തലയിൽ ഏറ്റു നടക്കേണ്ടി വന്നു അല്ലേ... "


ആ പെണ്ണിന്റെ ചോദ്യം കേട്ട് അവളെ നോക്കിയപ്പോ ഒന്ന് ഇളിച്ചു തന്നു... 


"നിങ്ങൾ ഒക്കെ എങ്ങനെ കൂട്ടത്തോടെ വന്നു...? "


"അതോ ഇവളെ അവസ്ഥ കാണാൻ വയ്യാത്ത കൊണ്ട് കണ്മുന്നിൽ വരാതെ ഇരുന്നത് അല്ലേ... ഇപ്പൊ ആരെക്കാളും ഇവളെ സേഫ് ആയി നോക്കാൻ പറ്റിയ കയ്കളിൽ ആണല്ലോ ഇവൾ ഉള്ളത്... അപ്പൊ അതൊക്കെ നേരിട്ട് കാണാൻ വേണ്ടി ഇറങ്ങിയത് അല്ലേ... "


🙄🙄അവൾ സേഫ് ആവും... ഞാൻ അല്ലല്ലോ... 


എല്ലാം കൂടെ കുട്ടിപ്പട്ടാളങ്ങൾ അടിച്ചു തകർത്ത് ആണ് പോയത്... അതുങ്ങളെ കണ്ടിട്ട് എങ്കിലും ഇതിന് അങ്ങനെ ഒക്കെ ഒന്ന് വേണം എന്ന് ചിന്തിച്ചു കൂടെ... 


കുട്ടികളെ വലിയ ഇഷ്ടം ആണ്... പക്ഷെ ഒന്നിനെ പ്രസവിക്കാൻ ആണ് പാട്... പാവം ഉമ്മി കിനാവുകൾ നെയ്തു കാത്തിരിക്കുന്നുണ്ടാവും... 


അവരൊക്കെ ഇറങ്ങിയപ്പോൾ ആണ് ഉമ്മി അടുത്തേക്ക് വന്നത്... അവളും അടുത്ത് തന്നെയുണ്ട്... 


"നിങ്ങളോട് രണ്ടാളോടും കൂടി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... "


"എന്താ ഉമ്മി... എന്ത് ഉണ്ടെങ്കിലും പറ... "

അവൾ അടുത്ത് ചെന്നു ഇരുന്നു... 


"രണ്ടാളും എങ്ങനെയാ ഇപ്പൊ ജീവിക്കുന്നത്... ഭാര്യയും ഭർത്താവും ആയിട്ടോ അതോ... "


😖😖ഉമ്മി മുഴുവൻ ആക്കാതെ നിർത്തി... എല്ലാം അറിഞ്ഞു അല്ലേ... 


"നിങ്ങൾക്ക് രണ്ടാൾക്കും കുഞ്ഞുങ്ങൾ ഉണ്ടാവുന്നതിന് ഒരു തടസവും ഇല്ലെന്ന് എനിക്ക് അറിയാം... കരണം ഇവൾ ഉമ്മ ആവാനും നീ ഉപ്പ ആവാനും ഉള്ള ആദ്യത്തെ അവസരം പാതിവഴിയിൽ അവസാനിച്ചു എങ്കിലും ഇപ്പൊ അങ്ങനെ ഒരു അവസരം ഉണ്ടായിട്ടും നിങ്ങൾ അന്യരെ പോലെ ഒരേ മുറിയിൽ കഴിയുകയല്ലേ... "


ഉമ്മിയുടെ ചോദ്യം കേട്ട് അവളും ഞാനും ഒരു പോലെ ഞെട്ടി... 


"ഉമ്മി ഞാൻ എപ്പോഴാ... "

അവൾ എന്തോ ഓർത്ത പോലെ അതും നിർത്തി ഉമ്മിയെ നോക്കി... 


"അന്ന് നിനക്ക് ബോധം ഇല്ലാതെ കിടക്കുമ്പോ ആ കുഞ്ഞ് നിന്നെ വിട്ട് പോയി... ഇതൊക്കെ എല്ലാരും നിന്നിൽ മറച്ചു വെച്ചത് അതു കൂടി നിനക്ക് താങ്ങാൻ കഴിയില്ലല്ലോ എന്ന് ഓർത്ത് ആണ്... പക്ഷെ ഇപ്പൊ ഈ വീട് ഒരു വീട് ആയി കാണണം എങ്കിൽ ഒരു കുഞ്ഞിന്റെ ചിരിയും കളിയും ഒക്കെ വേണം മോളെ... "


എന്നൊക്കെ പറഞ്ഞു ഉമ്മി കണ്ണ് നിറച്ചു പോയി... പുതിയ ഒരു സങ്കടം വീണു കിട്ടിയതിൽ അവളും... അത് എനിക്കും പുതിയ ഒരു അറിവ് ആണ്... 


സ്വന്തം ഉമ്മയും ഉപ്പയും പോലും അറിയാതെ തന്നെ ജീവൻ വെക്കുകയും അതേ പോലെ തന്നെ തീരുകയും ചെയ്ത ആ കുഞ്ഞിനെ ഓർത്ത് ആയിരുന്നു പിന്നെ ഉള്ള ചിന്ത... 


അവൾ ഒന്നും അറിയണ്ടായിരുന്നു... അവൾ പിന്നെയും കരഞ്ഞു കൊണ്ട് തന്നെ അവിടെ ഇരുന്നു... 


"ടീ അതൊക്കെ ഓർത്ത് ഇപ്പൊ എന്തിനാ കരയുന്നത്... അതൊക്കെ കഴിഞ്ഞു പോയത് അല്ലേ... ഇനി പുതിയ ലൈഫ് ഒക്കെ കിട്ടിയ സ്ഥിതിക്ക് നമുക്ക് നല്ലൊരു ജീവിതം തുടങ്ങാം... എന്നിട്ട് നമ്മുടെ കുഞ്ഞിനെ കൊഞ്ചിച്ചു ആ സങ്കടം ഒക്കെ മറക്കാൻ ശ്രമിക്കാം... "


അവൾ ഒന്ന് നെടുവീർപ്പു കൊണ്ട് എന്നെ നോക്കി... കണ്ണൊക്കെ തുടച്ചു ഒന്നും മിണ്ടാതെ ബെഡിൽ കേറി തിരിഞ്ഞു കിടന്നു... 


നമ്മൾ പിന്നെ എന്തിനാ അതൊക്കെ ഓർത്ത് ഉറക്കം കളയുന്നത് നമ്മളും കിടന്നു... അവൾ അപ്പൊ തന്നെ നമ്മളെ ചുറ്റിപിടിച്ചു സോറി പറഞ്ഞു കൊണ്ട് കഴുത്തിലും മുഖത്തുമെല്ലാം ഉമ്മകൾ കൊണ്ട് പൊതിഞ്ഞു... 


നമ്മളെ കണ്ട്രോൾ ഒക്കെ നമ്മൾ തന്നെ നിയന്ത്രിക്കാൻ  ശ്രമം നടത്തി എങ്കിലും അവൾ നമ്മളെ വിടാതെ അങ്ങനെ ഒക്കെ കിടക്കുമ്പോൾ നമ്മളും അവളെ ഉമ്മ വെച്ചപ്പോഴേക്കും പെണ്ണ് തിരിഞ്ഞു കിടന്നു... 


🤔🤔😓ഇതെന്തു ജീവിയാണ് പടച്ചോനെ...ആ ഇനി നമ്മൾ ആയിട്ട് ഒന്നിനും ഇല്ലേ... നമ്മളും തിരിഞ്ഞു കിടന്നു... 


അപ്പോഴേക്കും അവൾ വീണ്ടും എന്നെയും കെട്ടിപ്പിടിച്ചു കിടന്നു... ഇതിപ്പോ തുപ്പാനും കഴിക്കാനും പറ്റാത്ത അവസ്ഥ ആയിപ്പോയല്ലോ പടച്ചോനെ... 


രാവിലെ അവളെ മുഖത്തു വലിയ തെളിച്ചമൊന്നുമില്ല... ഇന്നലെ ഉമ്മി പറഞ്ഞ കാര്യം കേട്ടപ്പോൾ നമ്മക്ക് തന്നെ സഹിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു... പിന്നെ ഇവളെ കാര്യം പറയണോ... 


എന്തൊക്കെയോ ചെയ്യുന്നു എന്നല്ലാതെ ആൾ ഈ ലോകത്ത് ഒന്നുമല്ല എന്ന മട്ടിൽ ആണ്... 


"എന്റെ ഫസ്ന നീ ഇത് എന്തൊക്കെയാ ഈ ചെയ്യുന്നത്... എന്റെ പൊന്ന് മോൾ ഇവിടെ വന്ന് ഇരുന്നേ... ഈ ഷർട്ട്‌ നീ ഒരുമണിക്കൂർ ആയി അയൺ ചെയ്യുന്നു... "


എന്നും പറഞ്ഞു അവളെ ബെഡിൽ പിടിച്ചു ഇരുത്തി... അവൾ അവിടെ ഇരുന്നും മുടിഞ്ഞ ആലോചന തന്നെ 🙄🙄... 


അവളെ അടുത്ത് ചെന്നു ഇരുന്നു ആ കയ് പിടിച്ചു നമ്മളെ കയ്ക്കുള്ളിൽ ആക്കി... 


"ടീ അറിയാതെ ഒരു കുഞ്ഞു നഷ്ടപ്പെട്ടു പോയതിന് എന്തിനാ നീ ഇങ്ങനെ സങ്കടപ്പെടുന്നത്... അതിന് പകരം ഒന്നല്ല ഒരു പത്ത് ഇരുപത് കുട്ടികൾ നമുക്ക് ഉണ്ടാവും... അപ്പൊ ഈ സങ്കടം ഒക്കെ മാറും... "


അവൾ കണ്ണും മിഴിച്ചു എന്നെ നോക്കി... 


"എന്തോന്ന് പത്ത് ഇരുപത് കുട്ടികളെ ഒക്കെ നിങ്ങളെ കെട്ടിയോൾ പ്രസവിക്കും ആയിരിക്കും എന്നെ അതിന് കിട്ടില്ല... "


"അതിന് ഇപ്പൊ എന്റെ കെട്ടിയോൾ നീയല്ലേ...വേണേൽ ഒരു പത്ത് കുറക്കാം എന്താ സമ്മതം ആണോ... "


വീണ്ടും ഒരു നോട്ടം നോക്കി... അത് കുറച്ചു പേടിപ്പിച്ചു കൊണ്ടാ നോക്കിയത് 😖... 


"എനിക്ക് രണ്ട് കുട്ടികൾ മതി... ഒരു കൊച്ചു റയാൻ പിന്നെ ഒരു കൊച്ചു ഫസ്ന... അതിനെ നമ്മക്ക് റിച്ചു എന്നും സന എന്നും വിളിക്കണം അത്രയേ ഉള്ളൂ... അത് തന്നെ എങ്ങനെ പ്രസവിക്കും എന്നോർത്ത് ആണ് ഇപ്പൊ എന്റെ ടെൻഷൻ... അപ്പോഴാ അങ്ങേരെ ഒരു പത്തിരുപത്... "


😊😊അപ്പൊ അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി... 


"അപ്പൊ ഇതൊക്കെ കണക്കു കൂട്ടി വെച്ച സ്ഥിതിക്ക് നമുക്ക് ഒരുമിച്ചു അത് നടപ്പിലാക്കാൻ നോക്കാം അല്ലേ... എന്നിട്ടാണോ നീ എന്നെ ഇത്രയും ദിവസം പട്ടിണിക്കിട്ടത്... നമുക്ക് ഇന്ന് മുതൽ അതിന് ഉള്ള ശ്രമം തുടങ്ങാം അല്ലേ... "


അവളെ കവിളിൽ ഉമ്മ വെച്ചു കൊണ്ടാണ് അത് ചോദിച്ചത്... 


"അയ്യട അതൊക്കെ ഒരു രണ്ട് വർഷം കഴിഞ്ഞു മതി... അപ്പൊഴേക്കും എനിക്ക് കുറച്ച് ലക്ഷ്യങ്ങൾ ഒക്കെയുണ്ട്... "


അത് കൂടി കേട്ടതോടെ എല്ലാ പ്രതീക്ഷയും പോയി... 😭😭രണ്ട് വർഷം ഇനിയും ഇതിന് കാവൽ ഇരിക്കണോ...? 


"ഡീ പൊന്നു മോളെ ചതിക്കല്ലേ... അതിൽ നിന്നും കുറച്ച് ഡിസ്‌കൗണ്ട് ചെയ്യൂന്നേ... എനിക്ക് അതിന് മാത്രം കണ്ട്രോൾ ഒന്നുമില്ല... "


"എന്നാലേ എനിക്ക് ഉണ്ട്... പൊന്ന് മോൻ പോവാൻ നോക്ക്... നിങ്ങളെ കണ്ട്രോൾ പോവാതെ ഞാൻ നോക്കിക്കോളും... "


"ഡീ നമ്മുടെ ഉമ്മിക്ക് വേണ്ടി എങ്കിലും ഒന്ന് ചിന്തിച്ചുടെ... രണ്ട് വർഷം എന്നുള്ളത് രണ്ട് മാസം ആയി കുറച്ചൂടെ... "


"ദെ എനിക്ക് ആ രണ്ട് വർഷം ttc കംപ്ലീറ്റ് ചെയ്യാനാ... അല്ലാതെ വേറെ ഒന്നിനും വേണ്ടിയല്ല... ഉമ്മിയുടെ ആഗ്രഹം രണ്ട് വർഷം കഴിഞ്ഞു മാത്രേ നടക്കൂ... അത് കൊണ്ട് മോൻ ഇപ്പൊ ചെല്ല്... "


അതും നമ്മൾ ആയിട്ട് നടത്തി കൊടുത്തത് അല്ലേ... ഇനി സഹിക്കാം... ഉമ്മിയോട് ഇനി എന്ത് മറുപടി പറയും... 😪😪


~~~~~~~~~~~~~~~~~~~~~~


പെണ്ണിന് നല്ല അടാർ ധൈര്യം ആണ്... നല്ല ഇടിയും മിന്നലും മഴയും ഒക്കെ ഉള്ളത് കൊണ്ട് തന്നെ അവളെ നിഴൽ പോലും കണ്ടിട്ടില്ല... 


ബ്ലാങ്കറ്റ് തലവഴി ആകെ മൂടി ബെഡിൽ കിടന്നിട്ടുണ്ട്... അതിന്റെ ഒരു വിരൽ പോലും പുറത്തേക്ക് കാണാൻ പറ്റാത്ത വിധത്തിൽ ആണ് ഉള്ളത്... 


ഇനി അതിനകത്തു ജീവനോടെ ഉണ്ടോ ആവോ 🤔🤔... പേടിച്ചു വടിയായി കാണുമോ എന്തോ... ഇവൾക്ക് ആകെ കൂടി പേടിയില്ലാത്തത് ആയിട്ട് മനുഷ്യർ മാത്രേ ഉള്ളൂ എന്റെ അറിവിൽ... 


അവളെ ഈ അവസ്ഥ കണ്ട് ഒരുപാട് ചിരിച്ചു കൊണ്ട് നമ്മൾ ബാത്‌റൂമിൽ കേറി കുളിയൊക്കെ കഴിഞ്ഞു വന്നിട്ടും അവൾ അതേ പോലെ തന്നെയുണ്ട്... 


ഒന്ന് ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി അത് മാറ്റി എങ്കിലും അത് പോലെ തന്നെ വലിച്ചു മേത്ത് തന്നെ ഇട്ടു... ഭാഗ്യം ജീവനോടെ ഉണ്ട് 🙄🙄... 


നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് കിടന്നപ്പോ തന്നെ അവൾ വന്ന് ഒറ്റപിടുത്തം ആയിരുന്നു... നെണ്ട് പിടിക്കുന്ന പോലെ ഇറുക്കിപിടിച്ചു കിടന്നു... പേടിച്ചിട്ട് ആണെങ്കിലും നമ്മക്ക് അത് നല്ലോണം ഇഷ്ടം ആയി 😛😛... 


അവൾ ആണെങ്കിൽ നമ്മളെ കഴുത്തിൽ ആണ് മുഖം പൂഴ്ത്തി വെച്ചിരിക്കുന്നത്... അവളെ നിഷ്വാസം കഴുത്തിൽ പതിയും തോറും നമ്മളും അവളെ ചുറ്റിപിടിച്ചു... 


മുടിയിഴകൾ മുഖത്തു നിന്നും മാറ്റി അവളെ മുഖത്തു തന്നെ നോക്കിയപ്പോൾ അവൾ കണ്ണും അടച്ചു കിടക്കാ... അവളെ തലോടി ആ അധരങ്ങൾ കീഴ്പെടുത്തി... പതിയെ അവളെയും... ആദ്യം എതിർത്തു എങ്കിലും പിന്നീട് അവൾ തന്നെ ആ പിടിയും വിട്ടു... 😘😘



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️



രാവിലെ നമ്മൾ കണ്ണ് തുറന്ന് നോക്കുമ്പോ റയുക്കാന്റെ നെഞ്ചിൽ ആണ് നമ്മളെ കിടത്തം... നമ്മളെ ആണെങ്കി ചുറ്റിപിടിച്ചു വെച്ചിട്ടുണ്ട്... 


ആ കയ്കൾ ഒക്കെ എടുത്ത് മാറ്റി എണീക്കുമ്പോൾ ആണ് നമ്മക്ക് പലതും ഓർമ വന്നത് 😭😭😭... 


"റയുക്കാ എണീക്ക്... എണീക്കാൻ അല്ലേ പറഞ്ഞത്... "


എന്നും പറഞ്ഞു അങ്ങേരെ ഒരു വിധം എണീപ്പിച്ചു... നമ്മളെ നോക്കി ഒന്ന് ചിരിച്ചു എന്നല്ലാതെ വേറെ റെസ്പോൺസ് ഒന്നുമില്ല... 


"ദെ രാവിലേ തന്നെ നിങ്ങളെ ഇളി കാണാൻ അല്ല വിളിച്ചത്... നിങ്ങൾ എന്നെ എന്താ ഇന്നലെ ചെയ്‌തത്... "


അപ്പോൾ ആണ് അങ്ങേര്ക്ക് ബോധം വന്നത് എന്ന് തോന്നുന്നു... എന്തൊരു ചിരിയാ പിന്നെ ചിരിച്ചത്... ഒരുമാതിരി പിരി പോയ പോലെ... 😠


"ദെ ഇളിക്കല്ലേ... എന്തിനാ എന്നെ അങ്ങനെ ഒക്കെ ചെയ്തത്... ഞാൻ പറഞ്ഞത് അല്ലേ രണ്ട് വർഷം കഴിഞ്ഞു മതി എന്ന്... "


നമ്മൾ നല്ലോണം മോങ്ങി... അങ്ങനെ എങ്കിലും അതിന്റെ ചിരി ഒന്ന് നിന്നല്ലോ... 🙄🙄


"എന്റെ പൊന്ന് ഫസ്ന... ഞാൻ നിന്റെ സമ്മതം ഉണ്ടായത് കൊണ്ടല്ലേ അങ്ങനെ ഒക്കെ ചെയ്തത്... എന്നാലും രണ്ട് വർഷം എന്ന് പറഞ്ഞത് അല്ലെ ഇപ്പൊ രണ്ട് ദിവസം പോലും ആയില്ലല്ലോ... നിന്റെ കണ്ട്രോൾ ഒക്കെ നീയായിട്ട് കളഞ്ഞു അല്ലേ... സാരല്ല നിനക്ക് ഞാൻ ഇല്ലേ... "


"എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കാൻ നിക്കണ്ട... ഞാൻ എപ്പോഴാ സമ്മതിച്ചത്...? "


"ഓഹ് ഇപ്പൊ അങ്ങനെ ആയി... അനങ്ങാതെ കിടന്ന എന്നെ കെട്ടിപ്പിടിച്ചു കഴുത്തിൽ ഒക്കെ നിന്റെ മുഖം കൊണ്ട് വന്നിട്ട് മനുഷ്യന്റെ അടക്കി വെച്ച കണ്ട്രോൾ വരെ പുറത്ത് കൊണ്ട് വന്നിട്ട് ഇപ്പൊ ഒന്നും അറിയാത്ത പോലെ... "


"😳😳😖അത് ഞാൻ പേടിച്ചിട്ടാ... അല്ലാതെ നിങ്ങളെ കണ്ട്രോൾ കളയാൻ ഒന്നുമല്ല... 😭😭ആ ഇടി വന്നതാ എല്ലാറ്റിനും കാരണം... "


😬😬വീണ്ടും കൊലചിരി... 


"എന്റെ ഫസ്ന നിനക്ക് ഈ ഇടിയൊക്കെ ഇത്രക്ക് പേടിയാണ് അല്ലേ... എങ്കിൽ ഇതൊക്കെ നേരത്തെ പറയേണ്ടേ... എത്ര ചാൻസ് ആണ് മിസ്സ്‌ ആയത്... എന്നും ഈ ഇടി ഉണ്ടാവണം പടച്ചോനെ... "


"😠😠ദെ എന്ത് വേണം എങ്കിലും പ്രാർത്ഥിച്ചോ ഇടി ഉണ്ടാവാൻ മാത്രം പ്രാർത്ഥിക്കാൻ പാടില്ല കേട്ടോ... ഒരു ചാൻസ് കിട്ടാൻ കാത്തിരിക്കുക ആയിരുന്നു അല്ലേ കാണിച്ചു തരാം ഞാൻ... "


"ഇന്നലെ കണ്ട ക്ഷീണം തന്നെ തീർന്നില്ല... അല്ല അപ്പോൾ എന്താ നീ എതിർക്കാതെ ഇരുന്നത്... അപ്പോൾ നിനക്ക് ഈ കണ്ട്രോൾ തീരെ ഇല്ലായിരുന്നോ... "


😳😳ഓന്റെ ഒലക്കയിലെ ചോദ്യം കേട്ട് ഞാൻ ആകെ ചമ്മിപ്പോയി... എല്ലാം കയ് വിട്ടു പോയി 😖😖...


"അതെ റയുക്കാ... "


"മ്മ് എന്താ...? "


"അത് ഞാൻ പ്രെഗ്നന്റ് ഒന്നും ആയിട്ട് ഉണ്ടാവില്ലല്ലോ അല്ലേ...? "🤔🤔


😠😠വീണ്ടും കൊലചിരി തുടങ്ങി... 


"അയ്യേ നീ ഇത്രക്ക് മന്ദബുദ്ധി ആണോ... ഒരു രാത്രി കൊണ്ട് ആരെങ്കിലും പ്രെഗ്നന്റ് ആവോ... "


"ഓഹ് അതല്ല ഞാൻ ചോദിച്ചത്... "


"ആയില്ല എങ്കിലും ആവാൻ ഇനിയും ടൈം ഉണ്ട്... അതൊക്കെ അതിന്റെ ടൈം ആവുമ്പോ നടന്നു കൊള്ളും... ഏതായാലും നനഞ്ഞു ഇനി കുളിച്ചു കേറാം നീ ഇങ്ങ് വന്നേ... "


😵😵😵വീണ്ടും വലിച്ചു എന്നെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു... ഞാൻ പിടിച്ചു വെച്ചിരുന്ന കണ്ട്രോൾ ഒക്കെ കയ് വിട്ടു പോയി... ഞാനും അതിൽ ലയിച്ചു പോയി... 


~~~~~~~~~~~~~~~~~~~~~


റയുക്ക ആണെങ്കി ഇന്ന് ലീവ് ആയോണ്ട് ഇവിടെ തന്നെ ഉണ്ടായിരുന്നു... നമ്മക്ക് ആണെങ്കിൽ ഒരുമാതിരി നാണം ഒക്കെ വന്നിട്ട് അങ്ങേരെ മുമ്പിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു... 


അപ്പോൾ ആണ് ഉമ്മി വന്ന് പറഞ്ഞത് നമ്മളെ വീട്ടിൽ പോകാം എന്ന്... അങ്ങേരെ കാണേണ്ടി വരുമല്ലോ പടച്ചോനെ... എന്നൊക്കെ ചിന്തിച്ചു മുറിയിൽ നിന്ന് ഡ്രെസ്സും കയ്യിൽ പിടിച്ചു ചിന്തിക്കുമ്പോൾ ആണ് റയുക്ക വന്നത്... 


ഷോൾഡറിൽ താടി കുത്തിയപ്പോൾ ആണ് ബോധം വന്നത്... 


"എന്താ ഇത്രയും വലിയ ആലോചന... പ്രെഗ്നന്റ് ആയോ എന്നാണോ... ആയാലും നീ അതേ കുറിച്ച് ഇപ്പോഴേ ടെൻഷൻ അടിക്കേണ്ട... നിന്നെ ഒന്നിനും വിട്ടു കൊടുക്കാതെ ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടാവും... സോറി മോളെ നിന്നെ വേദനിപ്പിച്ചതിന്... "


😓😓റയുക്ക പറയുമ്പോൾ എന്റെ കണ്ണ് ഒക്കെ നിറഞ്ഞത് പോലെ... 


"ഞാൻ ചിന്തിച്ചത് നമ്മക്ക് ഫസ്റ്റ് ആൺകുട്ടിയാണോ പെൺകുട്ടിയാണോ ഉണ്ടാവുക എന്നാ 😁😁..."


അങ്ങേര് ഞെട്ടി ക്കൊണ്ട് എന്നെ അടി മുടി നോക്കി... 😁😁ഇളിച്ചു കൊടുത്തു... 


"എന്താ ഇങ്ങനെ നോക്കുന്നത്... ഞാൻ പറഞ്ഞത് സത്യാ... എന്റെ റയുക്കാന്റെയും ഉമ്മിയുടെയും ആഗ്രഹം നടത്താൻ കഴിയില്ല എങ്കിൽ പിന്നെ ഞാൻ എന്തിനാ ജീവിക്കുന്നത്... പടച്ചോൻ ഞങ്ങളെ ഒരുപാട് പരീക്ഷിച്ചു കഴിഞ്ഞില്ലേ... ഇനി നമ്മളെ പരീക്ഷിക്കില്ല..."


😖😖ഫ്യൂസ് പോയ പോലെ റയുക്ക നിന്നു... 


"എന്റെ പൊന്ന് ഫസ്ന... നീ ഇപ്പോഴാ ആ പഴയ ഫസ്ന ആയത്... എന്റെ പഴയ സ്റ്റുഡന്റ്... എപ്പോഴും എന്റെ വാ അടപ്പിക്കുന്ന ഫസ്ന... ഐ ലവ് യൂ ഫസ്ന... "


"എന്റെ പൊന്ന് റയുക്ക ഞാൻ പണ്ടത്തെ ഫസ്ന തന്നെയാ എപ്പോഴും... എന്റെ റയുക്ക എന്റെ കൂടെ ഉണ്ടാവുമ്പോൾ എനിക്ക് ഒന്നിനും പേടിയും ഇല്ല... "


"എന്ന പിന്നെ നീ ഇവിടെ നിൽക്ക് ഞാൻ ഇപ്പൊ വരാം... "


അങ്ങേര് പോയപ്പോ നമ്മൾ ഏതു ഡ്രസ്സ്‌ ഇടും എന്ന ചിന്തയിൽ എല്ലാം വലിച്ചു നോക്കിക്കൊണ്ട് നിന്നു... 


റയുക്ക വന്നു അതൊക്കെ വാങ്ങി അവിടെ തന്നെ വെച്ചു... 


"റയുക്ക ആ ഡ്രസ്സ്‌ ഒക്കെ എനിക്ക് ചേഞ്ച്‌ ചെയ്യാൻ ഉള്ളതാ... വീട്ടിൽ പോകേണ്ടതല്ലേ... "


"അതൊക്കെ ഉമ്മിയോട് പറഞ്ഞു ക്യാൻസൽ ആക്കി... നീ നിന്റെ മനസ് തുറന്ന സ്ഥിതിക്ക് ആ ആഗ്രഹം നടത്തി തരേണ്ടത് എന്റെ കടമയല്ലേ... "


"എന്ത്... കടമയോ 🤔...എന്താ വീട്ടിൽ പോവാതെ... "


ആ ചോദ്യം ചോദിച്ചു തീർന്നില്ല നമ്മളെയും കൊണ്ട് ബെഡിൽ വീണു... ഉമ്മി എന്ത് കരുതിയോ എന്തോ... 


റയുക്ക നമ്മളെ എന്ത് ആഗ്രഹവും നടത്തി തരും എങ്കിലും നമ്മളെ ttc കേക്കുമ്പോ മാത്രം മൂപ്പർക്ക് കലിപ്പ് വരും... എങ്ങനെ എങ്കിലും ഇങ്ങേരെ ഒലിപ്പിച്ചു കാര്യം നേടിയിരിക്കും 😝😝...



❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


നമ്മളെ പെണ്ണ് പഴയ പോലെ ഒന്നുമല്ല ആൾ... നമ്മളെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു കൊണ്ടിരിക്കാ... 


ഇന്ന് നമ്മൾ കോളേജിൽ പോവാൻ റെഡി ആവുമ്പോൾ കണ്ടത് പെണ്ണ് കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങിക്കൊണ്ട് ഇരിക്കുന്നത് ആണ്... 


🤔🤔ഇത്രയും മൊഞ്ചത്തിയായി ഇവൾ ഒരുങ്ങി കെട്ടി എങ്ങോട്ടാ ഈ രാവിലെ തന്നെ പോകുന്നത്... എന്തെങ്കിലും പ്രശ്നം ഒപ്പിച്ചു വെക്കാൻ ആവും... 


"ഡീ നിന്റെ ഒരുക്കം ഒക്കെ എന്തിനാ ഇപ്പൊ... അവിടന്നു മാറി തന്നെങ്കിൽ എനിക്ക് ഒന്ന് റെഡി ആവാം ആയിരുന്നു... "


"പെൺപിള്ളേരെ മുന്നിൽ ഷൈൻ ചെയ്യാൻ ആണോ... അത്രക്ക് ഒക്കെ ഒരുങ്ങിയാൽ മതി... "


ഇവൾ ഇങ്ങനെ പോയാൽ എന്നെ പെൺകുട്ടികൾ നോക്കുന്നു എന്ന് പറഞ്ഞു പുറത്ത് ഇറങ്ങാൻ വിടുമോ എന്തോ...? 😪😪


"നീ ഇപ്പൊ ഒരുങ്ങുന്നത് ഏതെങ്കിലും ചെക്കൻമാരുടെ മുന്നിൽ ഷൈൻ ചെയ്യാൻ ആണോ...? "


മുടി ചീകിക്കൊണ്ട് തന്നെ ചോദിച്ചു... അവളെ കണ്ണാടിയിൽ കാണുന്നുണ്ട് അത് കൊണ്ട് തന്നെ അവൾ ഒന്ന് പുച്ഛിച്ചു നിന്നു... 


"നിങ്ങൾ മാത്രം അല്ല... ഇനി മുതൽ ഞാനും ഉണ്ട്... എന്റെ ttc അഡ്മിഷൻ ഇന്ന് ലാസ്റ്റ് ഡേറ്റ് ആണ്... ഇന്ന് പോയില്ലേൽ ഒക്കെ പോവും... ഇനിയും നെക്സ്റ്റ് ഇയർ വരെ ഞാൻ കാത്തിരിക്കേണ്ടി വരും... "


എന്നൊക്കെ അവൾ നമ്മൾ ആയിട്ട് കൊണ്ട് കൊടുത്ത പേപ്പർ നീട്ടി വാചകം അടിച്ചു... 😰😰ഇതിനെ ഒന്ന് തളച്ചു നിർത്താൻ ആരും ഇല്ലേ... 


ഒക്കെ എന്റെ കയ്യിൽ നിന്നും പോയല്ലോ പടച്ചോനെ... ഏതു ടൈം ആണ് അത് അവൾക്ക് കൊണ്ട് കൊടുക്കാൻ തോന്നിയത്... ഇവൾ ഈ ഒരുങ്ങിക്കെട്ടി പോക്കാണ് എങ്കിൽ ഉറപ്പാ പലതും സംഭവിക്കും... 😭😭😭


"അതേ ഫസ്ന... നമ്മൾ ഒരുമിച്ചു ജീവിക്കാൻ ഒക്കെ തുടങ്ങിയ സ്ഥിതിക്ക് ഇനി അതൊക്കെ വേണോ... "


😩😩ഒരു മയത്തിൽ ഒക്കെ ചോദിച്ചു... അതൊന്നും കേട്ട ഭാവം ഇല്ലാതെ എന്നെ മറികടന്നു... എന്നിട്ട് തിരിഞ്ഞു നോക്കി ഒരു ഡയലോഗ് അങ്ങ് കാച്ചി... 


"നിങ്ങൾക്ക് അറിയാലോ ഞാൻ എന്തെങ്കിലും തീരുമാനിച്ചാൽ അതിൽ നിന്നും മാറണം എങ്കിൽ ഞാൻ തന്നെ വിചാരിക്കണം... ഇപ്പൊ ഇതിൽ നിന്നും എന്റെ മനസ് മാറ്റാൻ നിങ്ങൾക്ക് ആവില്ല... "


😵😵അത് ആരെക്കാളും എനിക്ക് നല്ലോണം അറിയാം... അത് കൊണ്ട് തന്നെ അവളെ പിന്നാലെ വിട്ടു... എന്റെ ഒരു അവസ്ഥ... ഇതിനെ ഇങ്ങനെ മേയാൻ വിട്ടാൽ എനിക്ക് തന്നെ ആണ് കേട്... 


എനിക്ക് ഫുഡ്‌ ഒക്കെ എടുത്ത് തന്നിട്ട് ഒരു കപ്പ്‌ ചായയും എടുത്ത് അടുത്ത് തന്നെ ഇരുന്നു... ഉമ്മി ആണെങ്കിൽ എന്നേക്കാൾ അന്തം വിട്ടാ ഓളെ നോക്കുന്നത്... 🙄🙄ഒക്കെ കയ് വിട്ടു പോയി ഉമ്മി... 


ചായ വായിൽ വെച്ചു ഒരു സിപ് കുടിച്ചു നീട്ടി അത് ഒരു തുപ്പൽ ആയിരുന്നു... 😠😠അതും എന്റെ ഷർട്ട്‌ ഒക്കെ കുളം ആക്കി കൊണ്ട്... 😲😲വട്ടായോ പടച്ചോനെ... എന്നെ എന്തിനാ ഇങ്ങനെ ശിക്ഷിക്കുന്നത്... 


"അയ്യേ ഈ ചായ എന്താ ഇങ്ങനെ എന്തൊരു കയ്പ്പാ ഇതിന്... "


അവളെ ചോദ്യം കേട്ട് അത് വായിൽ വെച്ചു നോക്കിയപ്പോ ഈ പറയുന്ന കയ്പ്പ് ഒന്നും കണ്ടില്ല... എനിക്ക് ഇട്ടു പണിയുകയാണോ... 🤔


"മോളെ നീയല്ലേ ഈ ചായ ഇട്ടത്... പിന്നെ നിന്റെ ചായക്ക് മാത്രം എന്താ കയ്പ്പ്...? "


ഉമ്മിയുടെ ചോദ്യം കേട്ട് അവൾ എന്നെ നോക്കി ഒന്ന് ഇളിച്ചു... അത് അവിടെ വെച്ച് അവളെ തീറ്റ തുടങ്ങി... 


അവളെ നോക്കി നിന്നു നമ്മളെ കണ്ണ് കൊണ്ടത് ആണോ എന്ന് അറിയില്ല... വായും പൊത്തിപിടിച്ചു ഒരു ഓട്ടം ആയിരുന്നു അവൾ... 🤔


വൈസിൽ പോയി കഴിച്ചത് മുഴുവനും വോമിറ്റ് ചെയ്യുന്ന കണ്ട് ഉമ്മി പോയി പുറമൊക്കെ തടവി കൊടുത്തു... 


ഇത് എന്താ ഇതിന് ttc തലയിൽ കയറിയോ...? എന്തൊക്കെയാ ഈ കാണിച്ചു കൂട്ടുന്നത്... 


"മോനെ... "

ഉമ്മിയുടെ വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവൾ ഉമ്മിയുടെ കയ്യിൽ വീണത് ആയിരുന്നു കണ്ടത്... 


അപ്പോൾ തന്നെ ഓടി ചെന്നു അവളെ മടിയിൽ കിടത്തി വെള്ളം ഒക്കെ കൊടുത്തു എങ്കിലും പെണ്ണ് വീണ്ടും കുഴഞ്ഞു നമ്മളെ കയ്യിൽ തന്നെ വീണു... 


അവളെയും എടുത്ത് ഹോസ്പിറ്റലിൽ പോകുമ്പോഴും ബോധം ഇല്ലാതെ കിടക്കുകയായിരുന്നു അവൾ... ഉമ്മി ആണെങ്കിൽ ആകെ പേടിച്ചിട്ടും ഉണ്ട്... 


ഡോക്ടർ പരിശോദിച്ചു കഴിഞ്ഞു ഞങ്ങളെ അകത്തേക്ക് വിളിച്ചു... പോകുമ്പോ അവളെ ഒരു നേഴ്സ് അവളെ എണീപ്പിച്ചു ഇരുത്തുന്നുണ്ട്... 


"എന്ത് പറ്റി ഡോക്ടർ ഇവൾക്ക്... "

നമ്മളെ ചോദ്യം കേട്ട് ഡോക്ടർ ഒന്ന് ചിരിച്ചു... 


"ഒന്നും പറ്റിയിട്ടില്ല റയാൻ... നിങ്ങൾ ഒരു ഉപ്പയാകാൻ പോകുന്നു അത്രയേ ഉള്ളൂ... "


അത് കേട്ടപ്പോൾ നമ്മൾ ഒന്ന് ഞെട്ടി അവളെ നോക്കുമ്പോൾ അവൾ അതിനേക്കാൾ വലിയ ശോക്കിൽ ആണ് ഉള്ളത്... 


ഉമ്മി കേട്ടപ്പോൾ തന്നെ അവളെ തലയിൽ ഒക്കെ തലോടിക്കൊണ്ട് നിക്കുന്നുണ്ട്... അവൾ വേണോ വേണ്ടയോ എന്ന മട്ടിൽ എന്നെ നോക്കി ഒന്ന് ഇളിച്ചു... 


അവളെ ഈ അവസ്ഥ കണ്ട് നമ്മക്ക് അധിക നേരം പിടിച്ചു നിൽക്കാൻ ആയില്ല... പൊട്ടിച്ചിരിക്കുന്ന കണ്ട് അവൾ എന്നെ ഒന്ന് നോക്കിപേടിപ്പിച്ചു... 


നമ്മളെ അപ്പോൾ തന്നെ അവൾ തോണ്ടി വിളിച്ചു... 


"അതേ റയുക്കാ... ഈ ttc നെക്സ്റ്റ് ഇയർ അഡ്മിഷൻ എനിക്ക് സംഘടിപ്പിച്ചു തരുമോ...? "


അവളെ ചോദ്യം കേട്ട് ഒന്ന് നല്ലോണം അവളെ നോക്കി... 🙄🙄ഇതിന് വല്ല കുഴപ്പവും ഉണ്ടോ ആവോ... പിന്നെ ഇനി നീ ഇവിടന്ന് പുറത്ത് ഇറങ്ങില്ല മോളെ... 


"അതിന് അപ്പോഴേക്കും അടുത്ത തലകറക്കം വരില്ലേ നിനക്ക്... അപ്പോൾ അത് ഒഴിവാക്കുന്നത് അല്ലേ നല്ലത്... "


അതിന് നമ്മളെ വയറു കലക്കി... ഒരു കുത്ത് ആയിരുന്നു വയറു നോക്കി... 


"അയ്യടാ എന്താ ഒരു പൂതി... എന്നാലും എന്നോട് റയുക്ക ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതിയില്ല... "


"ഇനി നീ എന്തൊക്കെ കാണാൻ ഇരിക്കുന്നു... 😁😁"


അതിനും നമ്മക്ക് നല്ലോണം കിട്ടി... ഒന്നും തിരിച്ചു കൊടുക്കാൻ പറ്റില്ല... നമ്മളെ കൊച്ച് അവളെ വയറ്റിൽ ആയിപ്പോയില്ലെ... 


~~~~~~~~~~~~~~~~~~~~~~


അവളെ ഉമ്മി താഴത്തും തറയിലും വെക്കാതെ തന്നെ നോക്കി... ഒരു കുഞ്ഞിനെ കാണാൻ ഉള്ള ഉമ്മിയുടെ കൊതി അപ്പോഴാണ് മനസ്സിൽ ആയത്... 😓


ഏഴാം മാസം അവളെ വീട്ടിൽ നിന്നും കൊണ്ട് പോകാൻ വന്നപ്പോൾ അവളെ മുഖം നിലാവ് പോലെ തിളങ്ങി... നമ്മൾ വേണ്ടന്ന് പറഞ്ഞപ്പോൾ ആ ദേഷ്യം മുഴുവൻ എന്നോട് തീർത്തു... 


അവളെ നമ്മളെ കണ്മുന്നിൽ തന്നെ വളരെ സേഫ് ആയി വേണം എന്നാണ് നമ്മളെ ആഗ്രഹം... ഒരു പരീക്ഷണം നടത്തി അവളെ ഇനിയും നഷ്ടപ്പെടുത്താൻ ഉള്ള ധൈര്യം നമ്മക്ക് ഇല്ല... 


നമ്മൾ വന്നപ്പോ തൊട്ട് അവൾ എന്തൊക്കെയോ കാര്യമായി തപ്പുന്നുണ്ട് മുറിയിൽ മുഴുവനും... 🤔എന്താണോ എന്തോ... 


"എന്റെ ഫസ്ന നീ ആ വയറും കൊണ്ട് അവിടെ എങ്ങാനും ഇരിക്ക്... വയറ് എങ്ങാനും എവിടെ എങ്കിലും തട്ടിയാൽ എന്തെങ്കിലും സംഭവിക്കും കെട്ടോ... "


"😬ദെ എന്നെകൊണ്ട് പറയിക്കണ്ട... എങ്ങനെ ഇരുന്ന വയർ ആണ് നിങ്ങൾ കാരണം ഇങ്ങനെ ഒക്കെ ആയത്... എന്നിട്ട് ഇപ്പൊ എന്റെ വയർനെ പറ്റി പറഞ്ഞാൽ ഉണ്ടല്ലോ... "


"😁😁അതിനെന്താ നീയും കൂടി സമ്മതിച്ചല്ലെ എല്ലാം ഉണ്ടായത്... എന്നിട്ട് എല്ലാം എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കണോ... ഒരു നാല് തവണ കൂടി നീ ഇങ്ങനെ വയറു വീർപ്പിച്ചു നടന്നാൽ മതികെട്ടോ... "


നമ്മളെ വർത്താനം കേട്ട് അവൾ കണ്ണും തള്ളി നിന്നു... 


"അതിനെ വേറെ ആളെ നോക്ക്... "


"അതൊക്കെ നീ തന്നെ നടത്തിതരും മോളെ... എല്ലാ വർഷവും ഈ ഇടിയും മിന്നലും കാണും അപ്പോൾ ആ കാര്യം ഞാൻ ഏറ്റു... "😍😛


"ദെ നിങ്ങൾക്ക് ഈ ചിന്ത മാത്രമേ ഉള്ളൂ... എനിക്ക് ഇവിടെ പേടിച്ചിട്ട് ഒരു സമാദാനം കിട്ടുന്നില്ല... അന്നേരം ആണ് ഓന്റെ ഒരു നാലും അഞ്ചും... "


എന്നൊക്കെ പിറുപിറുത്തു അവൾ ഓരോന്ന് തപ്പാൻ തുടങ്ങി... 


"ഡീ നിനക്ക് എന്താ വേണ്ടേ എന്ന് പറ... ഞാൻ എടുത്ത് തരാം... നീയല്ലേ മുമ്പ് പറഞ്ഞത് ഇങ്ങനെ വയറു വീർപ്പിച്ചു നടക്കുന്ന പെണ്ണുങ്ങളെ കാണുമ്പോൾ പേടിയാണ് എന്നൊക്കെ... എന്നിട്ട് സ്വന്തം കാര്യം വന്നപ്പോ അതൊക്കെ പോയൊ... "


"അതൊക്കെ അന്ന് തോന്നിയിരുന്നു... ഇപ്പൊ അല്ലേ മനസ്സിൽ ആയത് ഇത് അങ്ങനെ പേടിക്കേണ്ട കാര്യം ഒന്നുമല്ല എന്ന്... പക്ഷെ ഈ പ്രസവം ആണ് ഇപ്പൊ ഉള്ള പേടി... "


എന്നും പറഞ്ഞു അവൾ അവിടെ നിന്നു... എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നുണ്ട്.... 


"അതിന് നീ പേടിക്കേണ്ട... നിന്നോട് ഒപ്പം നിന്റെ ഈ റയുക്ക ഉണ്ട്... എല്ലാറ്റിനും നിനക്ക് ഇവിടെ വേദനിക്കുംബോൾ എന്റെ ഈ നെഞ്ചിൽ ആണ് ആ വേദന കൊള്ളുന്നത്... "


അവളെ ചേർത്തു പിടിച്ചു അവളെ കവിളിൽ ഉമ്മ കൊടുത്തപ്പോ തന്നെ അവൾ കുറച്ച് ഹാപ്പി ആയി... 


പക്ഷെ എന്റെ ഉള്ളിൽ പേടി നല്ലോണം ഉണ്ട്... അവളെ പ്രസവം ഇത്തിരി കൊമ്പ്ളിക്കെറ്റ് ആണെന്ന് ഡോക്ടർ പറഞ്ഞതാ... എങ്കിലും ഉമ്മിയോട് പോലും അതിനെ കുറിച്ച് പറഞ്ഞില്ല... 


അവൾക്ക് എന്തെങ്കിലും സൂചന കിട്ടിയാൽ തന്നെ പേടിച്ചു വടിയാവും അതാ മൊതല്... അവളെ ഡേറ്റ് അടുക്കും തോറും ലീവ് എടുത്ത് അവൾക്ക് കാവൽ ഇരുന്നു... വല്ലാത്ത ഉൾഭയം ഉണ്ടെങ്കിലും അവളെ മുന്നിൽ ഒന്നും കാണിക്കാതെ നിന്നു... 


~~~~~~~~~~~~~~~~~~~~~~~


ലേബർ റൂമിൽ കയറ്റുമ്പോഴും അവൾ എന്റെ കയ്യിൽ പിടിച്ചു ഒരു ചോദ്യം ആയിരുന്നു... 


"റയുക്ക ഞാൻ മരിച്ചു പോവുമോ... "


ആ ചോദ്യം കേട്ട് അവളെ കളിയാക്കുംബോൾ ഉള്ളിൽ എനിക്കും പേടിയായിരുന്നു... 


പുറത്ത് നിന്നും ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ അവളെ ഉമ്മയും മാഷും വന്നു... 


"ഫസ്ന പ്രസവിച്ചു ആണ് കുട്ടികൾ ആണ്... "


ഒരു നേഴ്സ് വന്നു പറഞ്ഞപ്പോ എല്ലാരും എന്നെ നോക്കി... നമ്മൾ ആണെങ്കിൽ അവൾക്ക് കുഴപ്പം ഉണ്ടോ എന്ന് ചോദിച്ചപ്പോ ഡോക്ടർ പോലും കളിയാക്കി... 


നേഴ്സ് കുഞ്ഞുങ്ങളും ആയിട്ട് വരുമ്പോ തന്നെ എല്ലാരും അന്തം വിട്ടു നിൽക്കുകയായിരുന്നു... 


നമ്മൾ എല്ലാരേയും നോക്കി ഒന്ന് ചിരിച്ചു കുഞ്ഞുങ്ങളെ വാങ്ങി രണ്ട് ഉമ്മമാരുടെയും കയ്യിൽ കൊടുത്തു... 


"ട്വിൻസ് ആണെന്ന് ആദ്യ ടെസ്റ്റ്‌ നടത്തിയപ്പോൾ തന്നെ പറഞ്ഞു... പിന്നെ അത് നിങ്ങൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി... അവൾ ആണെങ്കിൽ ഇത് അറിഞ്ഞാൽ കാറ്റ് എപ്പോ പോയി എന്ന് ചോദിച്ചാ മതി അതാ എല്ലാം മറച്ചു വെച്ചത്... "


ഉമ്മി നമ്മക്ക് നല്ലോണം തന്നു എങ്കിലും അവളെ കയ്യിൽ നിന്നും കിട്ടുന്നത് ആയിരുന്നു നമ്മക്ക് പേടി... 😜😜


അവളെ അടുത്ത് ഞങ്ങൾ എല്ലാരും പോയപ്പോൾ അവൾ കണ്ണും മിഴിച്ചു രണ്ട് ഉമ്മമാരെ കയ്യിലും മാറി മാറി നോക്കി... 


"ഇതിൽ ഏതാ എന്റെ കുഞ്ഞ്... "


"ഇത് നിന്റെതും പിന്നെ ഉമ്മിയുടെ കയ്യിൽ ഉള്ളത് എന്റെതും... "


നമ്മളെ ആൻസർ കേട്ട് അവൾ അന്തം വിട്ടു നോക്കി... 


"സോറി നമ്മളെ കുഞ്ഞ് ഏതാ ഇതിൽ... "


അവൾ വീണ്ടും ചോദിച്ചു... 


"എടീ ഇത് രണ്ടും നമ്മുടെയാ... ട്വിൻസ് ആണ് എന്ന്... "


😵😵അവൾ അന്തം വിട്ടു അനക്കം ഇല്ലാതെ നിന്നു... കഴിഞ്ഞ കാര്യം ഓർത്ത് ഇപ്പൊ കാറ്റ് പോയൊ... ഒന്ന് തട്ടി വിളിച്ചപ്പോ ആണ് അതിന് വെളിവ് വന്നത്... 


"എന്നാലും നിങ്ങൾ എന്താ എന്നോട് പറയാതെ മറച്ചു വെച്ചത്... "


എന്നൊക്കെ പറഞ്ഞു അവൾ നമ്മക്ക് നല്ലോണം തന്നു... ദേഹം അനക്കാൻ പാടില്ല എന്ന് പറഞ്ഞ കൊണ്ട് മാത്രാ നമ്മളെ വെറുതെ വിട്ടത്... 


"എന്റെ ഫസ്ന ഇത് എങ്ങാനും ഞാൻ നിന്നോട് പറഞ്ഞെങ്കിൽ ഇതിനെ പ്രസവിക്കാൻ നീ ജീവനോടെ ഉണ്ടാവോ... അത്രക്ക് ധൈര്യം അല്ലേ നിനക്ക്... "


നമ്മളെ പറച്ചിൽ കേട്ട് അവൾ ആകെ ചമ്മിയ പോലെ നിന്നു... 


അവളെ പേരെന്റ്സ് ആണെങ്കിൽ കുടുംബത്തിൽ രണ്ട് ആൺകുട്ടികളെ ഒന്നിച്ചു കിട്ടിയ സന്തോഷത്തിൽ ആണ്... 


ഹോസ്പിറ്റലിൽ നിന്നും അവളെ നമ്മളെ വീട്ടിലേക്ക് തന്നെയാണ് കൊണ്ട് പോയത്... അതിനും അവൾ മുഖം വീർപ്പിച്ചു വെച്ചു... നമ്മളെ ഉമ്മി പിന്നെ പറയെ വേണ്ട ഒന്നിനെ ചോദിച്ചപ്പോ രണ്ടിനെ കിട്ടിയ സന്തോഷത്തിൽ ആണ്... 


രണ്ടിനെയും നോക്കി ഒന്ന് ഞാനും ഒന്ന് റിച്ചുവും ആണെന്ന് ഉമ്മി വിലയിരുത്തി... ഒന്ന് സൈലന്റ് ആണെങ്കിൽ ഒന്ന് വയല്ന്റ് ആണ്... അതാണ് ഉമ്മി അങ്ങനെ പറയുന്നത്... 


കരച്ചിൽ കൂടിയതിനെ പിടിച്ചു അവൾ തന്നെ റിച്ചു എന്ന് വിളിക്കാൻ തുടങ്ങി... 😊😊നമ്മൾ ആൾ സൈലന്റ് ആണ് കെട്ടോ... 😛😛


~~~~~~~~~~~~~~~~~~~~~~~


6 months later... 


നമ്മളെ കെട്ടിയോളെ ഒന്ന് കാണാൻ പോലും ഇപ്പൊ കിട്ടുന്നില്ല... എപ്പോഴും അതുങ്ങളെ പിന്നാലെയാണ്... 


നമ്മൾ എങ്ങാനും വിളിച്ചാൽ കുരച്ചു ചാടിക്കൊണ്ട് വരും... ഇപ്പൊ അവൾക്ക് നമ്മളെയൊന്നും വേണ്ട... 😝😝ഇപ്പൊ ശരിയാക്കി തരാം... 


"ഡീ ഫസ്ന... "


നമ്മളെ അലർച്ച കേട്ട് അവൾ പേടിച്ചു കൊണ്ടാ വന്നത്... എന്നിട്ട് എന്നെ ഒരു നോട്ടം... 


"എന്തിനാ വിളിച്ചത് എന്ന് വെച്ചാൽ ഒന്ന് പറഞ്ഞു തുലക്ക്... പിള്ളേർ ഉമ്മിയുടെ അടുത്താ... ഉമ്മിയെ ഇപ്പൊ ഒരു വകആക്കി കാണും... "


"അവരെ ഒക്കെ നിന്നെക്കാളും നന്നായി ഉമ്മിക്ക് നോക്കാൻ അറിയാം... നീ ഇടക്ക് എങ്കിലും ഒന്ന് വന്നു എന്റെ കാര്യം നോക്കെടീ എന്റെ ഫസ്ന... "


"ദെ നിങ്ങളെ കാര്യം നോക്കിയതിന്റെ ഫലം ആണ് ആ ഇരിക്കുന്ന രണ്ടെണ്ണം... എന്നിട്ടും ഞാൻ നോക്കുന്നില്ല എന്ന് പറഞ്ഞാൽ ഉണ്ടല്ലോ... "


😎😎എല്ലാം നല്ല വെടിപ്പ് ആയി വിളിച്ചു കൂവാൻ ഇവളെ കഴിഞ്ഞു മാത്രേ ആളുകൾ ഉള്ളൂ... 


"ഡീ ആ നിക്കുന്ന രണ്ടിനെ പോലെ വേറെ രണ്ടെണ്ണം നമുക്ക് വേണ്ടേ... അത് റിച്ചുവും റയാനും മാത്രേ ആയുള്ളൂ... നമുക്ക് ഒരു ഫസ്നയും സനയും കൂടി വേണ്ടേ... "


അവളെ കണ്ണ് ഒക്കെ പുറത്തേക്ക് തള്ളി വന്നു... കലിപ്പ് ഒക്കെ കൂടി എന്നാ തോന്നുന്നേ... 


"അയ്യട കൊള്ളാലോ ഉള്ളിലിരുപ്പ്... അതിന് എന്നെ കിട്ടില്ല... "


എന്നൊക്കെ കാച്ചി പോകാൻ നിന്ന അവളെ പിടിച്ചു നമ്മളിലെക്ക് അടുപ്പിച്ചു നിർത്തി... അവൾ നമ്മളെ പിടിച്ചു തള്ളി എങ്കിലും നമ്മൾ ബെഡിൽ വീഴുമ്പോൾ അവളെയും കൊണ്ടാ വീണത്... 


അവളെ എതിർപ്പ് ഒക്കെ നിർത്തി അവളും എന്റെ മാത്രം ആയി തീർന്നു... 😘😘



ഇനി നിങ്ങൾ ഇങ്ങോട്ട് നോക്കേണ്ട... നമ്മൾ പോക്കാ... 

അയ്യോ ഞാൻ പറഞ്ഞില്ല... അവൾ കേറി വന്നു... 



അപ്പൊ റ്റാ റ്റാ... ബൈ ബൈ.... 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️


ശുഭം.... 


✍️ Written By :- Fabi



Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌