ജാനകി ജീവകം | ✍️ RIDHAZZ | ഫുൾ പാർട്ട്
💘ജാനകി ജീവകം💘
✍🏻 Ridhazz_
എന്തോകെ ആണ് ഏട്ടാ.. ഈ പറയുന്നേ....
നിൻക് പറഞ്ഞ മനസ്സിലാവുന്നില്ലേ....
ഈ നികുന്നത് എന്റെ ഭാര്യ ആണ്...!!!!
അയാൾ പറഞ്ഞ ഓരോ വാക്കും അവളുടെ പെൺഹൃദയത്തെ കിറിമുറിക്കൻ പാകത്തിനുള്ളത് ആയിരുന്നു... അവൾ നിരകണ്ണുകളോടെ നോക്കുന്നത് കണ്ടിട്ടും അയാളുടെയോ...ഭാര്യ എന്ന് പറഞ്ഞ പെണ്ണിന്റെയോ മനസ്സലിഞ്ഞില്ല........കണ്ണ് നീര് ഒഴുകി....പലതും പറയാനും ചോയ്ക്കനും ഉണ്ട്....തൊണ്ടയിൽ നിന്ന് ശബ്ദം പുറപ്പെട്ടില്ല..... എന്നിരുന്നാലും..... അവൾ.. ഇടറിയ ശബ്ദത്തോടെ.... ചോദിച്ചു...
അ... അപ്പൊ.... ഞ.... ഞാനോ...?
ഹം.... അതിന് നിന്നെ ആര് ആണ് ഭാര്യയായി കണക്ക് ആക്കിയത്.... എന്റെ കഴ*&₹ തീർക്കാൻ നി വെറും വെപ്പാട്ടി മാത്രം....
ഏഹ്ഹ്ഹ്ഹ്...
പിറകിലേക് അവൾ ഒന്ന് വെചു...അവളിൽ ഒന്നും അവശേഷിച്ചില്ല..കത്തിച്ച മെഴുകു തിരി പോലേ... ഉരുകി... പോകുന്നത് പോലേ തോന്നി... കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചു പോവുന്ന പോലേ തോന്നി........ചുറ്റും... കൂടിയ ആൾകാർ പോലും തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന പോലേ തോന്നി....
അ....അപ്പൊ... നിങ്ങൾ എന്നേ ചാതിക്കുവായിരുന്നല്ലേ...
പിന്നെ നീയെന്താ വിചാരിച്ചത്.... ഹും.... നിന്നെ ഇവിടെ മഹാ റാണി ആക്കാം എന്നോ.... പിന്നെ ഇത്രനാളും തന്ന സ്ത്രി സുഖത്തിനു... ഇതാ പിടിച്ചോ.....എനി ഇവിടെ കണ്ട് പോകരുത്...പിന്നെ ഇതും കൂടെ...
ഒരു കൂട്ടം നോട്ട് കേട്ട്... എടുത്തു അവളുടെ മുഖത്തേക്ക് അവന് വലിച്ചെറിഞ്ഞു....... അവൾ.. ആ നോട്ട് കെട്ടുകൾ ഒന്ന് നോക്കി... എന്നിട്ട് തന്റെ കയ്യിൽ കണ്ണടച്ചു ഉറങ്ങുന്ന കയ്കുഞ്ഞിനേയും....... അവന് പറഞ്ഞ ഓരോവാക്കും.... അവളിൽ കണ്ണീർ ച്ചാൽ കൂട്ടി... തന്റെ മാറോട് ആ കുഞ്ഞിനെ ഒന്നുടെ ചേർത്ത് പിടിച്ചു.... അയാളെ ഒന്ന് നോക്കി അവൾ... ചുറ്റും ഉള്ള ആൾകാർ ഒന്നും മിണ്ടിയില്ല... അല്ലേലും.. ഒന്നുമില്ലാത്തവൾക്... ഒരു കാലത്തും ആരും ഉണ്ടാവില്ല...!!അവൾ അവന് നൽകിയ devoic പേപ്പർ നോക്കി... വേണ്ട.. ഒന്നും.... ആർക്കും..എന്ന് പറഞ്... അവൾ അതിൽ ഒപ്പിട്ടു
അവൾ ആരെയും നോക്കിയില്ല... ആ പടി ഇറങ്ങുമ്പോൾ ഒന്നും ചിന്തിച്ചില്ല..... തന്റെ പ്രണയം പോലും നഷ്ട പെട്ടു.... അല്ല നഷ്ടപ്പെടുത്തി... അച്ഛയുടെ ഭീഷണിക്കുമുമ്പിൽ... അല്ല... ഇന്ന് വരെ താൻ അച്ഛയെ ധിക്കരിച്ചില്ല.... അതുകൊണ്ട്..... അവൾ.. തിരിഞ്ഞ് നോക്കിയില്ല... എന്തിന്....?? ആർക്..??
വീട്ടിലേക്ക് പോവണം എന്നുണ്ട്.... എനി അവർക്കും...??? അവൾ തന്റെ കുഞ്ഞിനെ മാറോട് അടുപ്പിച്ചു.... ഗേറ്റ് കടന്ന്... അവൾ ഇറങ്ങി.... കുറച്ചു.. ദൂരം നടന്നതും കവലയിൽ എത്തി.... അപ്പോഴേക്കും.... തെക്കേടത്ത് വീട്ടിലെ അർഷവർദ്ധാന്റെ ഭാര്യ... അല്ല.... ആദ്യ ഭാര്യയെ.... ഇറക്കി വിട്ടു.. എന്നാ വാർത്ത... നാട് ഒട്ടാകെ പരന്നു..... അവൾ ചുറ്റും നോക്കി പാതിയെ തലതാത്തി നടന്നു....
ഹം... ഹമീതെ നോക്കണം എന്തൊക്കെ ആയിരുന്നു... ഇവളുടെ വിചാരം.... ഇപ്പം കണ്ടിലെ... കണിമംഗലത്തെ... പെണ്ണ്........ ഹും അവള്ടെ അഹങ്കാരം കണ്ടാൽ വിചാരിക്കും... എന്തോ സംഭവം ആണെന്ന്... ഇപ്പം കണ്ടില്ലേ... എന്തായി....
നോക്കണേ... പാവം... ആ കൊച്ചിന്റെ അവസ്ഥ ആലോചികുംബള...
....
ആറ്റം ചരക്ക്... ആണ്.. ഒന്ന് പെറ്റെങ്കിലും... ഒടഞ്ഞിട്ടില്ലാത്ത ശരീരം....ഒതുക്കിട്ടിയ.... ദീവാലി ആണ് മോനെ......
അവൾ നടത്തതിന്റെ വേഗത കൂട്ടി...... ചിലരുടെ പരിഹാസവും... സഹതാബവും...കാമവും..എല്ലാം അവളെ അരോചകപെടുത്തി.....
അവൾ വയലിലെക്ക് നടന്നു........ നടന്ന് അവൾ... കണിമംഗലത്തേക്.. ഉള്ള വഴിയിലെ നടക്കാൻ ഒരുങ്ങിയതും.. അവൾ... വയലിലെ അങ്ങേ അറ്റത് കാണുന്ന... ഒരു ഓടിട്ട്... കരിയില ഒകെ വീണ് കിടന്ന.....കാട് പിടിച്..പൊട്ടി പൊളിയാറായി എന്ന് തോന്നിയ വീട്ടിലേക്.. അവൾ ഒന്ന് നോക്കി.... തനിക് തോന്നിയ പ്രണയം.... ആരോരുമില്ലാത്ത അനാഥ ചെക്കനോട് തോന്നിയ ആത്മാർത്ഥ പ്രണയം... അവനോട് ഇത് വരെ പറഞ്ഞില്ല... അല്ല ശ്രമിച്ചിട്ട.... അറിയാമായിരുന്നു തന്റെ അച്ഛാ അതിന് സമ്മക്കില്ലന്ന്... എന്തിനാ വെറുതെ.... ആശ കൊടുത്ത്....... അച്ഛയെ ധിക്കരിക്കാൻ ഇന്ന് വരെ അറിയില്ല... ഇപ്പളും... അത്കൊണ്ട് ആയിരിക്കും......തനിക്.. ഇങ്ങനെ ഒരു... വിധി.... ബസ്സിൽ ഡ്രൈവർ ആയും.... വാടകക്കൊക്കെ ഓട്ടോ ഒടിച്ചും..... കണ്ട പണി മുഴുവൻ എടുത്തും...കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന അവനെ.. പണത്തിന്റെ മെത്തയിൽ കിടന്ന് ജീവിക്കുന്ന എനിക്ക്...ആരാധന.. അല്ല.. പ്രണയം... തന്നെ ആയിരുന്നു... പറയാൻ ഭയം ആയിരുന്നില്ല.... പ്രണയം പറഞ്ഞിട്ട്.... അവസാനം അച്ഛാ സമ്മച്ചില്ലേൽ... അവനെ ചതിച്ച... ദൈവം പോലും പൊറുക്കില്ല...... 🙂മനസ്സിൽ വിചാരിച്ചപോലെ സംഭവിച്ചു..... അച്ഛനോട് പറഞ്ഞപ്പോ.. ഒരു ആട്ടും.... തല്ലും ആയിരുന്നു... പിന്നെ... അവനിക് എന്റെ പ്രണയം അറിയില്ല എന്നാ ഒരു കാരണം കൊണ്ട് മാത്രം ആണ് അവനെ..... വെറുതെ... വിട്ടേ....
അവൾ ഒന്ന്... നിശ്വസിച്ചു കൊണ്ട്.. തന്റെ കയ്യിൽ ഉറങ്ങുന്ന കുഞ്ഞിനെ നോക്കി... എല്ലാം എന്തിനാ... ഇതിന് വേണ്ടിയോ.... ജീവിതം മടുത്തു.... പ്രണയമോ കിട്ടിയില്ല... പരാതി പറഞ്ഞില്ല.... എന്നാൽ കിട്ടിയവൻ പൊന്ന് പോലേ നോക്കും എന്ന് വിചാരിച്ചു... ഇപ്പം... അവൾ.. ആ കുഞ്ഞിന്റെ നെറ്റിയിൽ ഒരു കുഞ്ഞു മുത്തം കൊടുത്ത്... തന്റെ വീടിന്റെ വഴിയിലേക്കു നടന്നു.. ഇടവഴി കഴിഞ്ഞ്... വലിയ ഗേറ്റ് ന്റെ മുന്നിൽ എത്തിയോ... എന്തോ പോലേ തോന്നി കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ .. കയ്യിൽ പലഹാരപൊതിയുമായി... വന്ന ദിവസങ്ങൾ.. ഓടിപ്പാഞ്ഞു മനസ്സിലേക്ക് വന്നു... അവൾ കണ്ണിൽനിന്ന് ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ചു.... ഗേറ്റ് കടന്ന് അകത്തേക്കു... കാൽ എടുത്ത് വെച്ചു...... അകത്തേക്കു നടക്കും തോറും ഹൃദയ മിടിപ്പ് കൂടി.... എന്നാൽ കൊലയിൽ ഇരിക്കുന്ന അച്ഛയെ കണ്ടപ്പോൾ... അവൾ... വല്ലാതെ ആയി.. എന്നിരുന്നാലും അവൾ... ധൈര്യം സാമ്പരിച് മുന്നോട്ട് നടന്നു....... പടിക്കൽ എത്തിയപ്പോ ചവിട്ടാൻ നിന്നതും... വായുവിൽ ശബ്ദം ഉയർന്നു...
ആരാ...?..എന്ത് വേണം........?? ഇങ്ങനെ കേറി പോരാൻ ഇത് സത്രം ഒന്നുമല്ല...??
അദ്ദേഹത്തിന്റെ വാക്കുകൾ... ഇടുത്തി പോലേ നെഞ്ചിൽ പതിഞ്ഞു... അവൾ നിശ്ചലം ആയി... നിന്നു... ശബ്ദം കേട്ട്... എല്ലാരും പുറത്തേക് വന്നു.. ഏട്ടനും.. ഏട്ടന്റെ ഭാര്യയും... ചേച്ചിയും ഭർത്താവും.. എല്ലാരും.... പുറത്ത് വന്നു ദേഷ്യത്തോടെ നോക്കുന്ന അവരെ കണ്ട് ഒന്നും മനസ്സിലാവാതെ അവൾ നോക്കിനിന്നു... കണ്ണിൽ പിടിച് നിർത്തിയ.. വെള്ളം... വീണ്ടും ഒഴുകാൻ തുടങ്ങി....
അ...അച്ഛാ....
അച്ഛനോ.. ഏത് അച്ഛൻ.. അങ്ങനെ ഒരാൾ ഇവിടെ ഇല്ല...
അമ്മയും കൂടെ ആയതും... അവൾ തളർന്നു.. വീഴുമോ എന്ന് അവൾ ഭയന്നു
... ഞ... ഞാൻ...
മതി ന്യായം ഒന്നും വേണ്ട..... നി ഇത്ര അഹങ്കാരി ആണെന്ന് കരുതിയില്ല....
ഏഹ്.... ഏട്ടന് പറഞ്ഞത് ഒന്നും മനസിലാവതെ നോക്കുമ്പോൾ ചേച്ചിയുടെ വക...
എന്തിനാ ഇങ് പൊന്നെ.... അവനെ ഉപേക്ഷിച്ചു പോരുമ്പോ..... എന്തേ ഓർത്തില്ല........ഈ കുഞ്ഞിനെ പോലും അവന്.. ഷെ..
ഹേ....... അവൾ എല്ലാവരെയും നോക്കി കുഞ്ഞിനെ മാറോട് അടുപ്പിച്ചു........ അവൾക് എല്ലാം മനസ്സിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു........
പൊക്കോ.. കണിമംഗലത്... ജാനി...... എന്ന് പറഞ്ഞ കുട്ടിയില്ല........ എനി ഇണ്ടാവുകയും ഇല്ല ആരുടെ കൂടെ പോവാൻ വിചാരിച്ചെങ്കിൽ... പോകാം ജാനിക്ക്... ഇവിടെ ആരും ഇല്ല ആരും... പൊക്കോ.. കണ്ട് പോകരുത് ഇവിടെ...!!!!!
ഓരോ വാക്കും.. ഇടുത്തി പോലേ നെഞ്ചിൽ കൊണ്ട്.. പിറകിലേക്ക് നടന്നു.. എല്ലാം മനസ്സിലായി...ഞാൻ എന്ത് ഭയപ്പെട്ടോ.. അത്... സംഭവിച്ചു....... ആരെയും നോക്കിയില്ല... ഒന്നും ന്യായികരിച്ചതും ഇല്ല.... പറഞ്ഞിട്ട് കാര്യമില്ല.... ഈ ജാനി.. എന്നും തനിചാണ് അത്.. മതി.. ഇപ്പം തന്റെ കുഞ്ഞും ഉണ്ട്... അത് മതി...
എന്നാൽ.. വിചാരിക്കുമ്പോലെ എളുപ്പം ആയിരുന്നില്ല ജീവിതം.. വീട്ടിൽ നിന്ന് ഇറങ്ങിയ അവൾക് അവളുടെ ചുറ്റും നിറയുന്ന കമകണ്ണുകൾ...... അത് ആയിരുന്നു അവളിലെ.. ഭയം... സൂര്യൻ...ആകാശത്തു...ചുവപ്പ്.. പരത്തി.... മറയാൻ തുടങ്ങി അന്തരീക്ഷം... നിഷ സന്ത്യ വരവേൽക്കാൻ കാത്തിരുന്നു....
തിരികെ നടക്കുമ്പോ.. ആ വീട്ടിലേക്ക് ഒന്ന് നോക്കി... ആൾതാമസം ഉള്ളതായി തോന്നിച്ചില്ല... കൊറച്ചു നാൾ മുമ്പ് കേട്ടിരുന്നു... ആരോടോ തല്ലുണ്ടാക്കി ജയിലിൽ പോയെന്ന്... അവൾ ഒന്ന് നിശ്വസിച്ചു....
രാത്രിയായി തുടങ്ങിയതും... അവളിലെ ഭയം ഇരട്ടിയായി.... കുഞ്ഞു എഴുനേറ്റ് കരയാൻ തുടങ്ങി.... എന്ത് ചെയ്യണം എന്ന് അറീല എവിടേക്ക് പോകണം എന്ന് അറീല.... ജീവിതം മടുക്കാൻ തുടങ്ങി... എല്ലാം നഷ്ടപെട്ട അവസ്ഥയിൽ അവൾ... ബസ്സ് കയറി ടൗണിൽ എത്തിപെട്ടു.... എന്നാൽ... അവിടെയും... തനിക് അമളി പറ്റി... പൈസ കൊടുക്കാതെ ആണ്... ബസ്സിൽ കയറിയത്... എന്നോട് ചോയ്ച്ചില്ലായിരുന്നു.... അല്ല.. ചോയ്ച്ചാലും പൈസ ഇല്ല... എന്നാൽ... അയാൾ തന്റെ.. ദേഹത്തിന് ഒരു. ടിക്കറ്റിന്റെ വില ഇട്ടപ്പോ.. മരിക്കാൻ തോന്നി... തന്റെ കഴുത്തിലും കയ്യിലും ആയി ആകെ...കിടക്കുന്ന ചൈനും വളയും..അയാൾക് ഊരി കൊടുത്തു കേണപേക്ഷിച്ചു.... എന്തിനാ... ദൈവം...എന്നേ ഇങ്ങനെ ക്ഷിക്ഷിക്കുന്നത്.........
അവൾ ബസ്സ്റ്റാൻഡിൽ നിന്നും നടക്കാൻ തുടങ്ങി.. അറിയാത്ത സ്ഥലം.. പ്രദേശം... എന്ത് ചെയ്യണം എന്ന് അറീല... മുന്നോട്ട് നടന്നു... വീണ്ടും.. വീണ്ടും... മുന്നോട്ട്... കാലിടറി വീഴാൻ പോയി... വീണ്ടും കുഞ്ഞിനെ മനസ്സിൽ. വെച് നടന്നു........ കുഞ്ഞു ആണേൽ വിശന്നു കരായാൻ തുടങ്ങി....... എവിടേലും... എത്തിപ്പെടും എന്നുള്ള പ്രതീക്ഷയിൽ നടന്നു.... കണ്ണിൽ ഇരുട്ട് കേറി തുടങ്ങി.. വലിച്ച് തുറന്നു.... മുന്നിൽ ആരെയൊക്കെയോ കണ്ടു വ്യക്തമല്ല.. പാതിയെ ക്ഷീണം കാരണം... വീഴാൻ പോയവളെ രണ്ട് ബലിഷ്ട കൈകൾ താങ്ങി....
____________________💘
(10 മണീക്കൂർ മുമ്പ്..രാവിലെ 10.00 മണി )
...സെൻഡ്രൽ ജയിൽ.....
പാതിയെ ഇരുമ്പ് വാതിൽ വലിയ ശബ്ദത്തോടെ തുറക്കപ്പെട്ടു... അതിൽ നിന്നും... പഴകിയ ഒരു ഷർട്ടും... മുണ്ടും ഇട്ട്... താടിയും മുടിയും വളർത്തിയ രൂപം പുറത്തേക് വന്നു... പാതിയെ ഒന്ന് നിശ്വസിച്ചു കൊണ്ട് അയാൾ... ചുറ്റും നോക്കി.... പിന്നീട് മുന്നോട്ട് നടന്നു...... നാട്ടിലേക്കു പോകണം എന്നുണ്ട്... എന്നാൽ എന്തോ ഒന്നയാളെ തടഞ്ഞു... അയാൾ... റോഡിൽ ഇറങ്ങി... കയ്യിലുള്ളത് വെച്... ഭക്ഷണം കഴിച്ചു...... കയ്യിൽ ഒരു കൂപ്പി വാങ്ങി... ഒരു സ്ഥലത്ത് പോയി അടിക്കാൻ തുടങ്ങി... കണ്ണിൽ ചുവപ്പ് പടർന്നു... ലഹരി തലക്ക് പിടിച്ചു.. അവുടെ കിടന്നോ.... എപ്പളോ മയങ്ങി പോയി...
ബോധം വന്നപ്പോ... അവിടെ തന്നെ ആയിരുന്നു.. അവിടെന്ന് എങ്ങനെയോ എഴുനേറ്റ്... നടന്നു... മുന്നോട്ട്.... അപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരിന്നു.......കൊറേ ദൂരം നടന്നു... പെട്ടന്ന് മുന്നിൽ എന്തോ വീഴാൻ പോകുമ്പോൾ പാതി കണ്ണാലെ അവന് കണ്ടു... ഏതോ ഒരു ഓർമയിൽ അവൻ ചേർത്ത് പിടിച്ചു ..
അവൻ പതിയെ.... അകത്താൻ നോക്കിയെങ്കിലും.... അവന്റെ മേലേക്ക് വീണു.. അവൻ street ലൈറ്റ് ന്റെ വെളിച്ചത്തിൽ.... മുഖം ഒന്ന് നോക്കി... ഒരു പെൺ കൂട്ടി ആണ് എന്ന് അറിഞ്ഞതും... അവൻ.. ഒന്ന് നോക്കി.... എന്നാൽ അവളുടെ മാറോട് ചേർത്ത് പിടിച്ച ആ കൈ കുഞ്ഞിനെ കണ്ടപ്പോൾ... അവൻ അവളെ മുഴുവനാകെ ഒന്ന് നോക്കി......... ആരാണ് എന്ന് അവൻ മാനസിലായില്ല....അവൻ എങ്ങനെയൊക്കെയോ അവളെ ചേർത്ത് പിടിച് അടുത്ത് കണ്ട.. മരത്തിന്..അടുത്ത് ഇരുത്തി.... അവളുടെ മാറോട്... ചേർന്ന് കൈ വിരൽ നുണഞ്ഞ് കൊണ്ട്......ചുറ്റും നോക്കുന്ന... ആ കുഞ്ഞി ചെക്കനെ... അവൻ പാതിയെ കയ്യിൽ എടുത്തു... അവന്റെ ഉള്ളിൽ വാത്സല്യം നിറയാൻ തുടങ്ങി...കുഞ് അവന്റെ... മേലിലേക് ഒന്നുടെ പറ്റിച്ചേർന്ന..നിന്ന് അവന്റെ മുഖത്തേക് നോക്കി ഒരു കയ്യ് കൊണ്ട് അവന്റെ താടി യിൽ തോട്ടു...
അവൻ ആ കുഞ്ഞിനെ നോക്കി കൊണ്ട് ഇരുന്നു... അവനെ തന്നെ നോക്കിയിരിക്കുന്ന... കുഞ്... പെട്ടന്ന് ചുണ്ടുകൾ വിഥുമ്പി കരയാൻ തുടങ്ങി.. അവൻ ആ കുഞ്ഞിനെ എടുത്തു നടക്കാനും... എന്ത് ചെയ്യണം എന്ന് അറീല...
അത് നോക്കടാ കുഞ്ഞു... എന്ന് പറഞ് ഓരോന്ന് കട്ടി കൊടുത്തും അവന്റെ കരച്ചിൽ മാറ്റാൻ നോക്കിയെങ്കിലും.... അത് നിർത്തിയില്ല... അവൻ ഊരക്ക് കയ്യ് കൊടുത്ത് എന്ത് ചെയ്യും എന്ന് ആലോചിച് നിക്കുമ്പോ ആണ്.. ഒരു നെരക്കം കേട്ടത് അവൻ മരത്തിനടുത്തേക് നോക്കിയിപോൾ... കണ്ണ് തുറക്കാൻ ശ്രമിക്കുന്ന പെണ്ണിനെ കാണുന്നെ അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി കയ്യിലെ കുഞ്ഞിനെ കാണാതെ വന്നതും വെപ്രാളംത്തോടെ... ചുറ്റും.. നോക്കുമ്പോൾ ആണ് കയ്യിൽ കുഞ്ഞിനേയും പിടിച്.. അവൻ തന്റെ... ആദ്യ പ്രണയം... അവൾ അവനെ നോക്കി... കയ്യിലെ കുഞ്ഞിനെ നോക്കി അത് കരയായിരുന്നു...പെട്ടന്ന് അവൻ പറയാൻ തുടങ്ങി...
പൊന്ന് കൊച്ചേ... ഞാൻ നടന്ന് വരുമ്പോ.. നി എന്റെ മുന്നിലേക്ക് വീഴാൻ പോയപ്പോ പിടിച്ച... അതോണ്ടാ ഇവിടെ കൊണ്ട് ഇരുത്തിയെ... ഈ കൊച്ചു കിടന്ന് കരയുന്ന....
ഏഹ്... മ്മ്... അവൻ പറഞ്ഞത് കേട്ട്... അവൾ... എഴുന്നേറ്റ്..അവന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി പറഞ്ഞു... അവന് വിശന്നിട്ട.... എന്ന് പറഞ് അവനെ നോക്കി... അവന് അവളെ ഒന്ന് നോക്കി പെട്ടന്ന് എന്തോ ഓർത്തപോലെ തിരിഞ്ഞ് മരത്തിന് സൈഡിൽ ഇരുന്നു... അവൾ അത് പുഞ്ചിരിച്ചു കൊണ്ട്... മറുസൈഡിൽ ഇരുന്ന് കൊണ്ട്... പാൽ കൊടുക്കാൻ തുടങ്ങി....
അവൻ... പോവണം എന്നുണ്ടായിരുന്നു.. എന്നാൽ.. ഒരു കുഞ്ഞിനേയും പെണ്ണിനേയും വിട്ട് പോവാൻ അവൻ തോന്നിയില്ല... അവൻ.. കണ്ണ് അടച്ചു മരത്തിലേക് ചാരി ഇരുന്നു.... കുഞ്ഞിന്റെ മൂളൽ കേൾകാം... അവന്റെ ചുണ്ടിൽ... പുഞ്ചിരി വിടർന്നു കാലത്തിന് ശേഷം..... അത്രമേൽ പ്രിയപ്പെട്ടത് എന്തോ ഒന്ന്.. അവന്റെ മനസ്സിൽ കുരുങ്ങി.... കുറച്ചു കഴിഞ്ഞ് ഒച്ച കേൾക്കാതെ നോക്കിയപ്പോ.. കുഞ് ഉറങ്ങി അവൾ അവനെ നോക്കി ഇരിക്കാണ് അവൻ ചോയ്ച്ചു... എന്താ...??
തല ആട്ടി കൊണ്ട് അവൾ പറഞ്ഞു... ഒന്നുല്ല....!..
കുഞ് ഉറങ്ങിയല്ലേ....
മ്മ്....
അവൻ തിരിഞ്ഞ് അവള്ടെ അടുത്തേക്ക് ഇരുന്നു.. ചോയ്ച്ചു...
തന്റെ വീട് എവിടെയാ...? ഈ കുഞ്?... നിങ്ങൾ എങ്ങനെ ഇവിടെ..??
അവൾ അവനെ നോക്കി അവള്ടെ കണ്ണിൽ നിന്ന് ചാലിട്ട് കണ്ണുനീർ ഒഴുകാൻ തുടങ്ങി.... അത് കണ്ടതും... അവൻ.. ഒന്ന് ഭയന്നു.... അവൻ എന്തോ പറയാൻ വന്നതും... അവൾ ഓരോന്നായി പറയാൻ തുടങ്ങി... തന്റെ ആദ്യ പ്രണയം മുതൽ... എല്ലാം എന്നാൽ.. അത് അവൻ ആണെന്ന് മാത്രം പറഞ്ഞില്ല...
ഇതെല്ലാം കേട്ടതും അവനിൽ സഹതാബം നിറഞ്ഞെങ്കിലും എന്തോ ഒന്ന് അവനെ സന്ദോഷിപ്പിക്കുകയും സങ്കടപെടുത്തുകയും ചെയ്തു... അവൻ അവളെ നോക്കി...എന്നിട്ട് പറഞ്ഞു...
അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ.. എന്നാൽ.... തനിക് എന്നേ വിശ്വാസം ഉണ്ടേൽ മാത്രം.... എന്റെ കൂടെ... എന്റെ നാട്ടിലേക്കു വരാം....വരുന്നെങ്കിൽ കയ്യിൽ പിടിക്ക്
അവൾ ആദ്യം എന്തോ ഒന്ന് അലോയിച്ചു പിന്നെ കുഞ്ഞിനെ നോക്കി... അവൾ... അവനെ നോക്കി അവൻ നീട്ടിയ കയ്യിലെക് നോക്കി... പെട്ടന്ന് അവൾ ആ കയ്യിൽ മുറുകെ പിടിച്ചു അവൻ ആദ്യം ഒന്ന് അമ്പരന്നെങ്കിലും... പിന്നെ ചിരിച്ച് കൊണ്ട്... അവൻ എഴുനേറ്റ് അവളെയും എഴുനേൽപ്പിച്ച കുഞ്ഞിനെ അവൻ വാങ്ങി... ഇരുവരും നടന്നു....
അവന്റെ കയ്യ് പിടിച് നടന്ന് നേരെ ചെന്നത് ബസ്സ്സ്റ്റോപ്പിലെകാണ്...
കുഞ്ഞിനെ അവൻ മുറുകെ പിടിച്ചിട്ടുണ്ട്.... അവിടെന്ന്... ശരവണത്തിലേക്ക് ഉള്ള ബസ്സ്...എങ്ങോട്ട് ആണ് എന്ന്... അവൾക് മനസ്സിലായില്ല.... ബസ്സിൽ കയറി ഇരുന്നു... രാത്രി ആയോണ്ട് തിരക്ക് കൊറവായിരുന്നു... എന്നാലും... ആൾകാർ ഉണ്ട്.. അവൾ അവനെ നോക്കിയപ്പോ... അവൻ കുഞ്ഞിനെ മുറുകെ പിടിച്... പുറത്തേക് നോക്കിയിരിക്കിയുന്നത് ആണ്....അവൾക് അവനോട് സ്മസാരിക്കണം എന്ന് ഉണ്ട്... എന്നാൽ അതിന് ഒന്നും അവൾക്കായിരുന്നില്ല... എന്ത് കരുതീട്ടാ ഇവന്റെ പ്പരം പോന്നത് എന്ന് പോലും അവൾക് അറീല.... അപ്പോൾ ആവിശ്യം... തനിക് നിക്കാൻ ഒരിടവും... കുഞ്ഞിനേയും ആയിരുന്നു ചിന്തിച്ചത്... അപ്പൊ വിളിച്ചപ്പോ പോരാൻ ആണ് തോന്നിയത്... തന്റെ ആദ്യ പ്രണയം.... എന്തൊക്കെയോ അവന്റെ ജീവിതത്തിൽ ഉണ്ട്... എനി അവൻ അനാഥൻ അല്ലെ...?? അവളുടെ ഉള്ളിൽ പലചോദ്യവും ഉണർന്നു വന്നു....അവൾ അവനെ നോക്കി...
എന്നാൽ അവന്റെ ഉള്ളിൽ.. കനൽ ആയിരുന്നു.. എല്ലാരോടും ഉള്ള പക ആയിരുന്നു.. തന്നെ എല്ലാവരിൽ നിന്നും മാറ്റിനിർത്തി.. താൻ ഒരു അനാഥൻ ആണെന്ന് പറഞ്ഞ... തന്റെ അച്ഛനോട് ഉള്ള പക... എന്നിട്ട് ആരും അറിയാത്ത നാട്ടിൽ ഒറ്റക്ക് ഇട്ട് നി തനിയെ വളരണം എന്ന് പറഞ്ഞ വരോട് ഉള്ള പക.... അവിടെന്ന് ആയിരുന്നു വാശി .. ജീവിക്കണം എന്നുള്ള വാശി.. ജീവിച്ചു... എല്ലാ പണിയും എടുത്ത്.....എന്റെ സ്വപനം നിറവേറ്റി.... ആദ്യ പോസ്റ്റിങ്ങ് ആ നാട്ടിൽ... ഹും.... ജയിലിൽ കയറിയത് ആരെയും തല്ലിയിട്ടല്ല അത്രയും സേഫ് ആയ ഒരിടം.. എനിക്ക് കൊറച്ചു കാലം താമസിക്കാൻ.... വേണമായിരുന്നു.... അതുകൊണ്ട് ആണ്... തന്റെ സീനിയർ ചേട്ടനോട് പറഞ് അങ്ങനെ ചെയ്യിപ്പിച്ചത് ആർക്കും ഡൌട്ട് തോന്നാത്ത വിധത്തിൽ... അവന്റെ ഉള്ളിൽ പുച്ഛം വിരിഞ്ഞു.. എല്ലാം അവസാനിക്കും... അല്ല... ഞാൻ അവസാനിപ്പിക്കും... ഇത് അല്ല... എനി എന്റെ ജീവിതം ആണ്.... പെട്ടന്ന് എന്തോ തോളിലേക് വീണപ്പോ അവൻ ഓർമ്മയിൽ നിന്ന് ഉണർന്നത്.. അവനെ നോക്കി നിന്ന് അവൾ ഉറങ്ങി പോയതാണ്........ അവൻ ഒന്ന് പുഞ്ചിരിച്ചു... എന്നിട്ട് ഒരു കയ്യോണ്ട് അവളെയും ചേർത്ത് പിടിച് മാറുകയ്യിൽ കുഞ്ഞിനേയും പിടിച് പഴയ പോലേ ഇരുന്നു.. എന്നിട്ട് അവളെ നോക്കി...
എന്തിനാ...?? ഈ പെണ്ണിനെ ഞാൻ കൊണ്ട് വന്നേ? അറീല... പാവം തോന്നി കയ്കുഞ്ഞിനേയും പിടിച്... നിക്കുന്നത് കണ്ടപ്പോ... ഞാൻ വളർന്ന നാട്ടിൽ ആയിരുന്നു ഇവളും.. എന്നിട്ട് ഞാൻ കണ്ടില്ലല്ലോ ഈ പെണ്ണിനെ??? 16 മത്തെ വയസ്സിൽ ആണ് എന്നേ അവിടെ കൊണ്ട് ഇട്ടത് അവൻ ഓർത്തു..... അന്ന് തൊട്ട്.. ഈ 27 മത്തെ വയസ്സ് വരെ അവിടെ ഉണ്ടായിട്ടും കണ്ടില്ല.... അതിന് ആര് നോക്കുന്നു... പ്രതികാരം ആയിരുന്നു.. ജീവിയ്ക്കണം ആയിരുന്നു...എല്ലാം മനസ്സിൽ ഇല്ലപ്പോ ഞാൻ എങ്ങനെ കാണാൻ ആണ്... എന്ത് ധൈര്യത്തിൽ ആണ് ee പെണ്ണ് എന്റെപ്പരം വന്നത്...? അവൻ ഓർത്തു... പെട്ടന്ന് എന്തോ... ഒരു ഓർമ്മയിൽ പറഞ്ഞു...
""* എല്ലാം നഷ്ടപ്പെട്ടവന്... എനി എന്ത് നോക്കാൻ.... ആരേലും കൂടെ കാണുമെന്ന ഒരു പ്രതീക്ഷ മാത്രം അല്ലെ അവരുടെ മനസ്സിലുള്ളത്....ആ പ്രതീക്ഷയായിരിക്കാം....നിന്നിലേക് എന്നേ എത്തിച്ചത്....*"""
അവൻ അവളെ നോക്കി പുറത്തേക് നോക്കി നിന്നു..
ബസ്സിന്റെ വേഗതയിൽ... ജനൽ സൈഡിൽ നിന്ന് കട്ട് വരുന്നുണ്ട് കൊറച്ചു അടച്ചു അവൻ ഇരുന്നു കുഞ്ഞിന് വല്ലതും പറ്റിയാലോ.... Enn ഓർത്തു....
അവൻ കുഞ്ഞിനെ മുറുകെ പിടിച്... കണ്ണടച്ചു കിടന്നു....
കൊറേ ദൂരം പിന്നിട്ടു.... ഇരുട്ട് മുഴുവൻ വ്യാഭിച്ചു..... ഇരുവരും ഓർക്കത്തിൽ ആണ്.... അവന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന കുഞ്ഞും അവന്റെ തൊള്ളിലേക് ചാഞ്ഞ അവളും... ഒരു പ്രത്യേക ഭംഗി തോന്നിച്ചു... ദൂരം കഴിയും തോറും.. രാത്രിയുടെ വഗ്രത കൂടി....... ബസ്സിൽ കൊറച്പേര് ഉണ്ട്.. അതികം ആൾകാർ ഇല്ല.......
_____________സമയം പുലർച്ചെ 4 മണി.._________
കോടതായം കോടതായം......
ബസ്സിന്റെ വേഗതയിൽ... അവൻ എഴുന്നേറ്റു... ഇരുൾ കീറി... വെളിച്ചം വരുന്നുണ്ട്..... അവൻ അവളെ നോക്കി തോളിൽ തലവെച്ചു കിടക്കുന്നു... കുഞ്ഞും ഉറക്കത്തിൽ ആണ്.. അവൻ അവളെ തട്ടി വിളിച്ചു പറഞ്ഞു അടുത്ത സ്റ്റോപ്പ് ആണ് ....
അവൾ... അവന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി... ചേർത്ത് പിടിചു....
വാനിരങ്ങാ... വാനിരങ്ങാ.....
സ്റ്റോപ്പ് എത്തിയതും അവളെയും ചേർത്ത് പിടിച് അവൻ ഇറങ്ങി... പഴയതിലും ഒരു പാട് മാറിയിരിക്കുന്നു... അവൾ അവനെ നോക്കി......ആൾകാർ ഒകെ നടക്കുന്നുണ്ട്.. കവലയിൽ....കാരണവർ മാർ.. രാവിലത്തെ ചായ കുടിക്കാൻ ഇറങ്ങിട്ടുണ്ട്... അവൻ ഗ്രാമീണത വിളിച്ചോതുന്ന സ്ഥലം......അവളെയും ചേർത്ത് അവൻ പഴയ ഓർമയിൽ നടക്കാൻ തുടങ്ങി..... അവളെയും ചേർത്ത് പിടിച്ചിട്ടുണ്ട്.... കയ്യിൽ ഒരു കുഞ്ഞും.... ആയി ഒരു പെൺ കുട്ടിയും ചെക്കനെയും കണ്ടപ്പോ.. അവിടെ ഇരുന്ന ഒരാൾ ചോദിച്ചു...
എവിടന്ന്... ആണ്.. ഇവിടെ കണ്ട് പരിജയം ഇല്ലല്ലോ......??
കോട്ടാണിക്കരെ നിന്നാണ്....... ആദ്യായിട്ട... ഇവിടെ ഒരാളെ അന്വേഷിച് വന്ന ഇത് എന്റെ ഭാര്യ.. ഇത് കുഞ്ഞും...
ഓ... ആരെ.. അന്വേഷിചാണ്.. വന്നത്....
മേലെടത് മാധവൻ മേനോനെ...
മാധവൻ അങ്ങുന്നിനെ ആണോ.... ഇവിടുന്ന് നേരെ പോയ മതി.... അവിടെ. എത്തും..... ആരോ കൂടെ വരണോ...
വേണ്ട... നടന്നോളാം...
ആഹ്ഹ് പോകുളൂട്ടോ...
എന്നാൽ ഇതൊന്നും അറിയാതെ ഇരിക്കാണ് ആണ്... ജാനി... അവൾ അവൻ പറഞ്ഞ *എന്റെ ഭാര്യ* എന്നാ വാക്കിൽ ആയിനു...
അവളെയും ചേർത്ത് അവൻ നടന്നു.. അവിടേക്ക് നടക്കും തോറും അവനിലെ ഹൃദയമിടിപ്പ്... ഉയർന്ന ഒച്ചതിൽ ഇടിക്കാൻ തുടങ്ങി...
ഗേറ്റിന് മുന്നിൽ നില്കുമ്പോ.... അവന്റെ ഉള്ളിലേക്കു... തന്റെ.. ബാല്യകാലം ഓർമ വന്നു..... ആരുമില്ലാത്തവൻ... എന്ന് മുദ്രപതിക്കപ്പെട്ട കാലം... എല്ലാരിൽ നിന്നും കുത്തുവാക്കുകൾ... കേട്ട കാലം.... മാധവന് ഇഷ്ടമായിരുന്നു എന്നാൽ പ്രകടിപ്പിക്കാൻ ആവില്ലായിരുന്നു....
അവൻ അവളെയും ചേർത് ഗേറ്റ് കടന്ന് അകത്തേക്കു കയറി....കുഞ് ഇത് വരെ എഴുനേറ്റില്ല.... അവൻ... മുന്നോട്ട് നടന്നു.. വലിയ ഒരു തറവാടിന്റെ മുന്നിൽ ആണ് അവര് വന്നു നിന്നത്.... എന്നാൽ അവൾക് ഇപ്പഴും ഒന്നും മനസ്സിലായില്ല.... അവൾ അവനോട് ഒന്നും ചോദിച്ചില്ല.... അവൻ ഒന്ന് നിശ്വസിച്ചു...... ബെൽ അടിച്ചു.... എന്നാൽ അവരെ കാത്തിരുന്നത് ക്രൂരതയുടെയോ അഹങ്കാരത്തിന്റെയോ മുഖമുടി അണിഞ്ഞവരെ അല്ല... എല്ലാം ശോഷിച്ച.. എന്തിനും ഭയവും സങ്കടവും സന്തോഷവും മാത്രം നിറഞ്ഞുനിൽക്കുന്ന മേലെടത് തറവാടും അവിടത്തെ.... കാരണവർ മാരും ആയിരുന്നു.......
വാതിൽ തുറന്ന്... വന്നത്.. മാധവൻ മേനോന്റെ മൂത്ത മകൻ ആയിരുന്നു... ദേവ്.... അവൻ വാതിൽ തുറന്നതും... ഒരു പെൺ കുട്ടിയും ഒരു ചെറുപ്പകാരനും...അവന്റെ കയ്യിൽ ഒരു കുഞ്ഞും ആയിരുന്നു.... അവൻ സംശയത്തോടെ... നോക്കികൊണ്ട് ചോദിച്ചു..
ആരാ..?
അവൻ വാതിൽ തുറന്ന ദേവിനെ നോക്കി... അവന് ദേവിനെ മനസ്സിലായി...അവന്റെ... വായിൽ നിന്ന ദേവ് എന്ന് വന്നു...
ഞാൻ കൊറച്ചു ദൂരെ നിന്ന് ആണ്...... മാധവൻ......
അച്ഛൻ... കിടക്ക... വരു... അകത്തേക്ക് ഇരിക്കു.....
ജാനിക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല.... അവൻ അവളെയും വിളിച് അകത്തു കയറി... ഇരുന്നു...
അമ്മേ.... ദേവി.....ഗായുമോളെ....
ദേവിന്റെ വിളി കേട്ട്... മൂവരും ഇറങ്ങി വന്നു....
ഇതാരാ മോനെ..
അറീല അമ്മ... അച്ഛനെ കാണാൻ.. വന്നതാ...ദേവി നി ഇവർക്കു ചായ കൊടുത്തേ.........
അയ്യോ ചായ വേണ്ട....
അത് പറഞ്ഞപറ്റില്ല ചായ എടുത്തോ....
അവരുടെ നിർബന്ധത്തിന് വയങ്ങി ചായ കുടിച്ചു... ചായ കുടിക്കുന്ന ഇടെ ആണ് കുഞ് എണീറ്റ് കരഞ്ഞത്... അപ്പോഴാണ്... എല്ലാവരും കുഞ്ഞിനേയും അവന്റെ തോളോട് ചേർന്ന് ഇരിക്കുന്ന പെൺ കുട്ടിയേയും കണ്ടത്... കുഞ് കരഞ്ഞതും അവൾ കുഞ്ഞിനെ വാങ്ങി... ആ അമ്മയുടെ മുഖത്തു നോക്കി...കാര്യം മനസ്സിലായപോലെ അമ്മ പറഞ്ഞു വരു....
അവൾ അവനെ നോക്കി അവന് കണ്ണ് കൊണ്ട് പോകാൻ പറഞ്ഞു... അവൾ അമ്മയുടെ ഒപ്പം പോയി റൂമിൽ കയറി പാൽ കൊടുത്തു...
അവന് ചുറ്റും നോക്കുകയായിരുന്നു.... തന്റെ.. ഓർമ്മകൾ നിറഞ്ഞ വീട്.... ദേവിന്റെ മുത്തത് ആണ് താൻ... തന്റെ അമ്മ ഇവിടുത്തെ വേലക്കാരി ആയിരുന്നു... അവിഹിതം... മാധവന് വേലകാരിയായ ബാമ യോട് തോന്നിയ അവിഹിതം... അതായിരുന്നു..... എന്നാൽ എല്ലാം മാധവന് വിവാഹം കഴിക്കുന്ന മുന്നേ ആയിരുന്നു എന്നാൽ കല്യാണം കഴിഞ്ഞ് ആയിരുന്നു തന്റെ അമ്മ ഗർഭിണി ആണെന്ന് അറിഞ്ഞത് അന്ന്... അയാൾ ആരും അറിയാതെ... അമ്മക്ക് ബന്ധു വിട്ടിൽ പോവാണെന്നു പറഞ്ഞു.. അല്ല പറയിപ്പിച്ചു ഇവിടുന്ന് മാറ്റിനിർത്തി... കൊറച്ചു അകലെ... എന്നിട്ട് ഗൾഫിൽ എന്ന് പറഞ് ആയാളും വന്നു... ചെയ്ത തെറ്റിന്റെയോ.. മറ്റോ.. പ്രായശ്ചിത്തം പോലേ...എന്നാൽ എന്റെ ജനനത്തോടെ അമ്മ മരണപെട്ടു... വേറെ നിവൃത്തി ഇല്ലായിരുന്നു... അയാൾക്... അതോണ്ട്... എന്നേ ഇങ്ങോട്ട് കൊണ്ട് വന്നു എന്നാൽ സ്വന്ധം മകൻ ആണെന്ന് പറയാൻ മടിച്ചു... അയാളുടെ ഭാര്യ... അപ്പോൾ ഗർഭിണി ആയിരുന്നു.. വഴിയിൽ നിന്ന് കിട്ടിയത് ആണെന്ന് പറഞ്ഞു... എന്നാൽ... പിന്നീട് ... മാധവന് അച്ഛന്റെ അമ്മയുടെയും... അച്ഛന്റെയും എല്ലാരുടെയും കുത്തുവാക്കുകൾ.. അവരുടെ പെങ്ങൾ മാരുടെ... എല്ലാം താൻ നേരിടേണ്ടി വന്നു.. അന്ന് അയാൾ അറിഞ്ഞില്ല എന്നാൽ അറിഞ്ഞപ്പോ അയാൾ പറഞ്ഞില്ല മകൻ ആണെന്ന് അതായിരുന്നു തനിക് അങ്ങേരോട് ഉള്ള ദേഷ്യം....എന്നാൽ അന്ന് അയാൾ പറയാതെ എന്നേ ഒരിടത് കൊണ്ട് ഇട്ടത്... ആരുമില്ലാതെ വളർന്നു കൊറേ കഷ്ടപ്പെട്ട്.. ഒരു അച്ഛൻ ഇണ്ടായിട്ട് ഇത്ര കഷ്ടപ്പാട് ഞാൻ അനുഭവിച്ചു... ഭക്ഷണം പോയിട്ട് പച്ചവെള്ളം പോലും കിട്ടാത്താ കാലം ഉണ്ടായിരുന്നു....അവിടെന്ന് ആയിരുന്നു എല്ലാം നേടണം എന്ന് തോന്നിയത്....
അതെ...
ഏഹ്ഹ്... ദേവിന്റെ വിളി ആണ് അവനെ ഉണർത്തിയത്... അവന്...വേഗം അവനെ നോക്കി.. ആഹ്ഹ്...
അച്ഛനെ കാണണ്ടേ...
ആഹ്ഹ്..
വരു.. എന്നാൽ...
ആഹ്ഹ് അവന് ദേവിന് പിറകെ നടന്നു....
ഒരു വാതിലിന് അടുത്ത് എത്തിയതും ദേവ് നിന്നു... അവന്റെ ഹൃദയമിടിപ്പ് കൂടി... അവന് വാതിലിന് അടുത്തേക് നടന്നു...ദേവ് അകത്തേക്കു കടന്നു പിറകെ അവനും അവന്. കട്ടിലിൽ നോക്കിയതും അവന് നിശ്ചലമായി... കയ്യ് കാലുകൾ അനക്കാൻ ആവാതെ കട്ടിലിൽ തളർച്ച ബാധിച്ചു കിടക്കുന്ന.. ആ മനുഷ്യനെ കണ്ടപ്പോ.... അവന്റെ ഉള്ളിൽ.. പ്രതികാരമോ.. ദേഷ്യമോ അല്ല വന്നത്..... *തന്റെ അച്ഛൻ* ആണ് അത്... അതായിരുന്നു അവന്റെ മനസ്സിൽ... കണ്ണ് നിറഞ്ഞു... അവന്റെ.... ദേവ് അയാളെ വിളിക്കാൻ നോക്കിയതും.. അവന് വേണ്ട എന്ന് കൈ കൊണ്ട് പറഞ്ഞു അവന്റെ ശബ്ദം നിലച്ചിരുന്നു... അവന് അടുത്തേക് നടന്ന് ആ മുഖത്തേക് നോക്കി... ചുക്കി ചുളിഞ്ഞിട്ടുണ്ട് എന്നാലും സൗന്ദര്യത്തിന് കൊറവ് ഇല്ല.... താൻ അമ്മയെ പോലേ ആണ്... അച്ഛന്റെ എവിടെയോ ഇണ്ട്... എന്നാൽ പൂർണമായും അമ്മയാണ് താൻ... അച്ഛൻ പണ്ട് പറഞ്ഞിരുന്നു.. നിന്റെ അമ്മയെ കാണാൻ... ദേവാതയെ പോലേ ആണെന്ന്... ഇന്ന് തന്റെ കൂടെ വന്ന പെണ്ണിലും തന്റെ അമ്മയെ കണ്ടു.. അതുകൊണ്ട് ആണ് അവളെ എന്നിലേക്കു സ്വീകരിച്ചത് അവന് ഓരോന്ന് ഓർത്ത് അവിടെ ഇരുന്ന കാസരയിൽ ഇരുന്നു...
കുഞ്ഞിന് പാൽ കൊടുത്ത് കഴിഞ്ഞ് ജാനി പൊറത് ഇറങ്ങിയപ്പോ അവളെ കാത്ത് അമ്മയും... രണ്ട് ചേച്ചി മാരും നിൽക്കുന്നുണ്ട് അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു...
മോൾ വ.. എന്തിനാ മടിക്കുന്നെ...
അവൾ മടിച്ചി ചോദിച്ചു... ചേട്ടൻ....
അവര് രണ്ടാളും കൂടെ.. അച്ഛന്റെ റൂമിൽ ഉണ്ട് നമ്മൾക്കും അങ്ങോട്ട് പോവാം...
അവളെയും കൂട്ടി അവര് അങ്ങോട്ട് നടന്നു.. അവിടെ കടന്നപ്പോ തളർന്നു കിടക്കുന്ന ഒരാളുടെ അടുത്ത് ഇരുന്നു അയാളുടെ മുഖത്തു നോക്കി എന്തൊക്കെയോ ഓർക്കുന്ന വനെ കണ്ട് ഒന്നും മനസ്സിലായില്ല... അവൾ മെല്ല അവന്റെ അടുത്ത് ചെന്ന്.... തോളിൽ കൈ വെച്ചു...
അവന് നെട്ടി... നോക്കിയപ്പോ ജാനി... അവന് അവളെ നോക്കി ചിരിച് ചോദിച്ചു..
മോൻ...
ദാ... അവനെ അവൾ അവന്റെ കയ്യിൽ വെച് കൊടുത്തു അവന് കുഞ്ഞിനെ വാങ്ങി നെറ്റിയിൽ ചുംബിച്ചു... എന്നിട്ട് അവളെയും ചേർത്തു കിടക്കയിൽ കിടക്കുന്ന അവരെ വിളിച്ചു... അമ്മയും ചേച്ചിയും ഗായുവും.. ദേവും എല്ലാരും നോക്കി നിൽക്കുന്നുണ്ട്.....
അച്ഛാ.....
അവന്റെ... വിളി കേട്ടമത്രയിൽ.... കണ്ണ് ചിമ്മി... അവൻ ഒന്നുടെ വിളിച്ചു...
അച്ഛാ...
അയാൾ പാതിയെ കണ്ണ് തുറന്നു... ചുറ്റും കൂടി നിന്നവർക് ഒന്നും മനസ്സിലായില്ല...മാധവന്... അവനെ തന്നെ ഇമവെട്ടാതെ നോക്കി..
അച്ഛാ.... അച്ചന് ... എന്നേ....
അവന്റെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു....... തൊണ്ട ഇടറി... അവന്റെ അവസ്ഥ മനസ്സിലാക്കിയപോൽ അവൾ അവനെ ഒന്നുടെ ചേർത്തു പിടിച്ചു അത് അവനിൽ കൊറച്ചു ധൈര്യം തന്നു....
അച്ഛാ.....
മോ.. മോനെ... ജീവ.....
അച്ഛാ.....
നി....ന...ക്ക് സു...ഖ...ല്ലേ....ടാ...
അദ്ദേഹത്തിന്റെ വാക്കുകൾ മുറിഞ്ഞു പോവുന്നുണ്ടായിരുന്നു.... ഒരിക്കലും പ്രതീക്ഷിച്ചില്ല... ഇങ്ങനെ ഒരു കാഴ്ച.... അവൻ അദ്ദേഹത്തെ ചേർത്തു പിടിച്ചു.......
മ്മ്.....
ചുറ്റും നില്കുന്നവർക് ഒന്നും മനസ്സിലായില്ല.... ഒന്നും....മാധവന്... വിറക്കുന്ന കയ്യോടെ അവന്റെ കയ്യ് മുറുകെ പിടിച് പതിഞ്ഞ സ്വരത്തിൽ... വാക്കുകൾ മുറിഞ്ഞു കൊണ്ട് പറഞ്ഞു...
നി.. നിന്നോ.. ടും... നിൻ...ന്റെ... അമ്മ.. യോടും... ചെയ്തതിന്.. ആണ്... ഞ... ഞാൻ... അനുഭവിക്കുന്നത്.... ഇത്... ഇതിന്... ഞാൻ... അർഹനാണ്... മം.. മോനെ.... ജീ... വ......
അച്ഛാ... മതി.. പഴയ കാര്യം പറഞ്ഞത്......
എ.. എല്ലാം സത്യം... അല്ലെ....
അച്ഛാ....
ആണ്.. അതാണ്...
...... അച്ഛാ....
ഒന്നും മിണ്ടുന്നില്ല... അവൻ... അദ്ദേഹത്തെ നോക്കി മാധവന്റെ കയ്യ്... ജീവയിൽ മുറുകി.... അയാൾ... മറു കയ്യോണ്ട്.. ഒരു പേപ്പർ എടുത്തു നൽകി... എന്നിട്ട്... അവനെ കൺനിറയെ നോക്കി... അവന്റെ കയ്യ് പിടിച് നിൽക്കുന്ന... ആ പെൺകുട്ടിയെയും... എന്നിട്ട് അദ്ദേഹം പുഞ്ചിരിച്ചു... കണ്ണുകൾ അടച്ചു... ഒരിക്കലും... തിരിച്ചു വരാൻ പറ്റാത്ത ഇടത്തേക്ക്.... അവന്റെ അവസാന ഓർമയിലൂടെ... അയാളുടെ കണ്ണ് നിറഞ് കൊണ്ട്... കാലന്റെ വിളിക്ക് ഉത്തരം നൽകി...... പറന്നു.... ഈ ലോകത്തെ വിട്ട് കൊണ്ട്.. പറന്ന് അകന്നു...
കയ്യ് ജീവയിൽ നിന്നും അകന്നതും അവന്റെ കണ്ണ് നിറഞ്ഞു കവിഞ്ഞു.... അവൻ അദ്ദേഹത്തെ വിറയലോടെ വിളിച്ചു....
അ.... അച്ഛാ.....
അവന്ക് മനസ്സിലായി... എനി ഒരു തിരിച്ചു വരവില്ലാതെ അദ്ദേഹം മടങ്ങി എന്ന്..... അവന്റെ കൺ തടത്തിലൂടെ... കണ്ണുനീർ ചാലിട്ട് ഒഴുകി...... ദേവ്.. അവനെ നോക്കി അച്ഛനെയും..... അവന്റെ കണ്ണും നിറഞ്ഞു.... ഒരു മൗനത്തിന്റെ ഇടവേളക്ക് ശേഷം എല്ലാർക്കും മനസിലായി.....
____________
കർമങ്ങളും ആചാരങ്ങളും കഴിഞ്ഞ് ഒരു പിടി ചരമായി..... മാധവന്.... എനി ഓർമ മാത്രം... ജീവന്റെ കണ്ണ് നിറഞ്ഞു.... ഇതിനിടെ എല്ലാർക്കും മനസ്സിലായി.. ജീവ ആരാണ് എന്ന്.... ആർക്കും ഒന്നും പറയാൻ പറ്റിയില്ല...
ആ പടി ഇറങ്ങുമ്പോ.. അവന്റെ മനസ്സിൽ... പകയോ വിദ്ദ്വേഷമോ അല്ല... ഒരു പറ്റ് സ്നേഹം മാത്രം...... അവൻ അദ്ദേഹം തന്ന പേപ്പർ കിശേന്ന് എടുത്തു വായിച്ചു.....
* മോനെ... ചെയ്തതിന് ഒകെ മാപ്പ്.... ഈ ഇയുള്ളവൻ നിന്നെ ഒന്ന് കണ്ടിട്ട് വേണം കണ്ണ് അടക്കാൻ.... അത് വരെ മാത്രം ആണ്... ഈ ജീവന്.. എല്ലാർക്കും ഞാൻ ഭാരമായി തുടങ്ങീട്ടുണ്ട്... അത് ആരും പറഞ്ഞില്ലേലും എനിക്ക് അറിയാം.... അന്ന്... എല്ലാരുടെയും... ദേഷ്യം കാരണം ആണ് നിന്നെ ആ നാട്ടിലേക്കു ആക്കിയത് എന്റെ മകനെ... ദ്രോഹിക്കുന്ന കാണാൻ വയ്യാഞ്ഞിട്ട.... നി ജീവിക്കണം.... നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി.... നിനക് വേണ്ടി അവസാനമായി... ഒരു കാര്യം എനിക്ക് ചെയ്യണം... വേറെ ഒന്നുമല്ല.... നി താമസിക്കുന്ന നാട്ടിലെ... തെക്കോട്ടു വിട്ടിൽ തറവാട് അത് നമ്മുടെ ആണ്.. എന്റെ അപ്പന്റെ വീട്.. അവിടെ നി എനി താമസിക്കണം... നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി... ഇതിൽ താക്കോൽ... ഉണ്ട്... അതുപോലെ... പ്രോപ്പർട്ടി നിന്റെ പേരിലേക് ആക്കിയതും.... മോനെ... നി നല്ലവനാ.. സ്നേഹിക്കണം... പഠിക്കണം.. ഈ പേപ്പർ നിന്റെ കയ്യിൽ കിട്ടി നി ഇത് വായിക്കുമ്പോൾ... ഞാൻ മരിച് കഴിഞ്ഞേക്കും.... മനസ്സ് നന്നാവട്ടെ....*
അത്രമാത്രം.... അവന്റെ കണ്ണ് നിറഞ്ഞു.. പെട്ടന്ന് ഒരു കൈ വന്നു അവന്റെ മുഖത്തെ കണ്ണുനീർ തുടച്ചു... അവൻ നെട്ടി നോക്കിയപ്പോ.. കുഞ്ഞിനേയും പിടിച്... ആ ബസ്സ്റ്റോപ്പിൽ... നിന്ന് അവൾ ഇരിക്കുന്ന അവന്റെ കണ്ണുനീർ ഒപ്പിയെടുത്തു... അവൻ അവളെ നോക്കി അവളെ ചേർത്തു പിടിച്ചു... അവൾ അപ്പൊ അവന്ക് അവന്റെ അമ്മയായിരുന്നു.... മാതൃവാത്സല്യം തുളുമ്പുന്ന.. *അമ്മ*
അവൻ അവളെ വരിഞ്ഞു കെട്ടിപിടിച്ചു.. ചുടു കണ്ണീർ അവന്റെ മുഖത്തു നിന്നും അവളുടെ മാറിലേക് പറ്റി... അവൾ ഒരു നിമിഷം നെട്ടിയെങ്കിലും അടുത്ത നിമിഷം ഒരു കയ്യോണ്ട് കുഞ്ഞിനേയും മറുകയ്യോണ്ട് അവനെയും അവൾ ചേർത്ത്.... പിടിച്ചു...
അവൾക് ഒന്നും അറീല... എന്താ സംഭവിക്കുന്നെ.. ആരാ... എന്താ... എന്ന് ഒന്നും.. എന്നാൽ ഒന്ന് അറിയാം... ഇപ്പൊ തനിക് മാത്രെ അവനെ ചേർത്തു നിർത്തി ആശ്വസിപ്പിക്കാൻ ആവു... എന്ന്....
അവളുടെ മനസ്സിൽ കണ്ണീർ പൊഴിക്കുന്ന അവനെ കാണും തോറും വാത്സല്യവും സ്നേഹവും നിറഞ് കവിഞ്ഞു... ഏറെ നേരത്തെ ഇരിപ്പിന് ശേഷം... അവൻ നെട്ടി കൊണ്ട് മാറി കണ്ണ് തുടച് കൊണ്ട് പറഞ്ഞു... സോറി....
അത് കേട്ട് അവൾക് വെഷമം ആയി... എന്നാലും അവൾ ഒന്ന് പുഞ്ചിരിച്ചു.... എന്നിട്ട് അവന്റെ കണ്ണുനീർ ഒഴുകുന്ന കണ്തടങ്ങൾ അവൾ അവളുടെ ഷാൾ കൊണ്ട്... തുടച്ചു കൊടുത്തു.... ആദ്യം അവൻ ഒന്ന് നെട്ടിയെങ്കിലും... പിന്നീട് അവൻ അവളെ തന്നെ നോക്കി നിന്നു... എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുഖം വെട്ടിച്ചു....
ബസ്സ് വന്നതും ഇരുവരും അതിൽ കയറി യാത്രയായി... അവൻ കുഞ്ഞിനെ അവളുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നു..... അവൾ അവന്റെ തോളിലേക് ചാഞ് മയങ്ങി ഇരുന്നു.... അവന്റെ മനസ്സ് കുലക്ഷിതമായിരുന്നു... ബസ്സിലെ ജനലിൽ നിന്നും വരുന്ന കാറ്റ്... ആ പെണ്ണിന്റെ മുടിയിഴകളെ നൃത്തം വെക്കാൻ നിർബന്ധിതയാക്കി...... അവന്റെ മുഖത്തേക് വീശിയടിക്കുന്ന കാറ്റിൽ... അവൻ ജനൽ പാളിയിലൂടെ പുറത്തേക് നോക്കിയപ്പോൾ പിറകിലേക് ഓടുന്ന മരങ്ങളെ.. കണ്ടതും.... അവൻ അവളെ മുഖത്തേക്... നോക്കി... ആ മരങ്ങൾക് പിറകെ അവന്റെ ഓർമകളും പിറകിലെ സഞ്ചരിച്ചു........
-----
അന്ന് താൻ 18 തികഞ്ഞ കാലം.......... താൻ തിളച് മറിയുന്ന കൗമാരം... കഴിഞ്ഞ് പ്രായപൂർത്തി ആകുന്ന സമയത്ത് ആണ്... താൻ ആ പെണ്ണിനെ ശ്രദ്ദിക്കുന്നത്... അമ്പല നടയിൽ... ഇലചീന്ത് കയ്യിൽ പിടിച് പാട്ടുപാവാടയൊക്കെ യിട്ട ആ 14 വയസ്സുകാരി... അമ്മയുടെ കയ്യിൽ പിടിച്... എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... സംസാരിക്കുമ്പോൾ വിടരുന്ന കണ്ണുകളും താളത്തിൽ... പോകുന്ന കൈകളും... ഭവങ്ങളും.... അവളിൽ ഒരു പ്രത്യേകത ഉണർത്തി...അന്ന് തന്റെ ചോടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു എന്തിന് എന്ന് അറീല... എന്നാൽ പിന്നീട് ആണ്... കണ്ടത്... തന്നെ കാണുമ്പോഴേക്കും ചോടിയിൽ വിരിയുന്ന ചിരിയും...... അവൾ ഇടംകണ്ണിട്ട് നോക്കുന്നതും.... തന്റെ വീടിന് മുന്നിൽ നിന്ന് സ്കൂൾ വിട്ട് വരുമ്പോ.. നോക്കി നിൽക്കുന്നതും തന്നെ കാണുമ്പോൾ ഓടിമറയുന്നതും എല്ലാം... ഇത്ര കാലം ഇവിടെ ഉണ്ടായിരുന്നിട് താൻ കണ്ടില്ല.... കാണാൻ തുടങ്ങിയപ്പോ ശ്രദ്ദിച്ചപ്പോ മനസ്സിലായി... താൻ ഇവിടെ വന്ന അന്ന് തൊട്ട് ആ പെണ്ണ് തന്റെ പിറകെയായിരുന്നെന്ന്....
അവൻ ആ ഓർമയിൽ ഒന്ന് പുഞ്ചിരിച്ചു.... അതിൽ എന്തോ ശക്തിയായിരുന്നു.... അവൻ ഓർത്തു അന്നത്തെ പാവാടകാരി പെണ്ണിനെ... തന്റെ തോളോട്... ഒന്നും അറിയാതെ കെടക്കുന്ന പെണ്ണിനെ.... അവളെ ഇപ്പോഴത്തെ അവസ്ഥ ഓർത്തപ്പോൾ സങ്കടം തോന്നിയെങ്കിലും കിട്ടില്ല എന്ന് വിചാരിച്ചിട്ടും... തന്റെ നെഞ്ചോട് ചെർക്കാൻ.. ഇന്ന് അവൾ ഉണ്ട് എന്നതിൽ അവൻ പുഞ്ചിരിയോടെ നോക്കി.... എനി ആരേലും അവളെ കൊണ്ട് പോവാൻ വന്നാൽ...??? അവൾ പോവുമോ..??? എന്നാ ചോദ്യം അവന്റെ മനസ്സിനെ... കുലക്ഷിതമാക്കി.... അവൾ എന്നേ വിട്ട് പോയാൽ... എനി തനിക് ആര്???.... ഒന്നും അറിയില്ല അതിന് മൂഞ്ഞേ പറയണം ഈ പെണ്ണിനോട് തനിക് തോന്നിയ പ്രണയം.. " അതിന് മുന്നേ... അവളെ.. മനസ്സിലാക്കണം... അവളെ മാറ്റിയെടുക്കണം.... എന്നിട്ട് നെഞ്ചോട് ചേർക്കണം...!!!
അവൻ... എല്ലാം മനസ്സിൽ പറഞ് കൊണ്ട്... ആ പെണ്ണിന്റെ നെറ്റിയിൽ മൃതുവായി ചുംബിച്ചു.... കയ്യിലെ കുഞ്ഞിനെ അവൻ മാറോട് അടക്കി....
അവൻ അവളെയും ചേർത്തു ഒന്ന് മയങ്ങി.... ഉള്ളിൽ കിടക്കുന്ന ചോദ്യങ്ങൾക് എല്ലാം... കാലം മറുപടി നൽകുമെന്ന്... അവന് അറിയാമായിരുന്നു....
__________
ഇരുൾ വീഴ്ത്തി... സൂര്യൻ മറഞ്ഞു.... വെള്ളിവെളിച്ചം എങ്ങും പരന്നു....അവൾ കണ്ണ് തുറന്ന് തന്നെ ചേർത്തു കിടക്കുന്നവനെ... നോക്കി... എന്നിട്ട് ആകാശത്തെ... ആ വെള്ള ഗോളത്തെ... നോക്കി അതിൽ തന്നെ കാണുമ്പോലെ അവൾക് തോന്നി.... അവൾ.... നേർത്ത പുഞ്ചിരിയിൽ... ആകാശത്തെ... ചന്ദ്രനെയും നക്ഷത്ര കൂട്ടത്തെയും നോക്കി...... കണ്ണിൽ നിന്ന് ചുടുക്കണ്ണീർ വീണു.... അച്ഛന്റെയും അമ്മയുടെയും ഓർമ്മകൾ നിരന്നു വന്നു....... മറക്കാൻ പറ്റാത്ത അത്രയും...... അവൾ ആ ഓർമ്മകൾ കുത്തി നോവിച്ചു....
ഒരു തുള്ളി കണ്ണീർ... അവന്റെ കൈതടത്തിൽ വീണതാണ് അവനെ ഉറക്കിൽ നിന്ന് ഉണർത്തിയത്... ഉറക്കം ഉണർന്ന അവന് അവളെ നോക്കിയപ്പോ... ആകാശത്തേക് നോക്കി കരയുന്ന അവളെ കണ്ട്... അവന്ക് എന്ത് ചെയ്യണം എന്ന് നിമിഷം ചിന്തിച്ചെങ്കിലും അടുത്ത നിമിഷം... കുഞ്ഞിനെ മുറുകെ പിടിച് അവളെ ചേർത്തു നെഞ്ചോട് അടക്കി... അവൾ ഒരു കരച്ചിലോടെ അവനിലേക് ചേർന്നു... അവൾ എന്തിന് കരഞ്ഞു എന്ന് അവന്ക് അറീല എന്നാലും അവൾക്....ഇപ്പം ഒരു ചേർത്തു പിടിക്കൽ ആണ് ആവിശ്യം എന്ന് അറിയാം....
പിറ്റേന്ന്....
എഴുന്നേൽക് ജാനി.....
സ്ഥലം എത്തിയോ...
ഓ.... ഇറങ് പതുകെ....
ആഹ്ഹ്...
ബസ്സിൽ നിന്ന് ഇറങ്ങി അവന് നടന്നു പിറകെ അവളും... അവൾ ചുറ്റും നോക്കി അവിടേം കാണുമ്പോൾ...അവൾ ഒന്ന് നെട്ടി അവന്റെ കയ്യിൽ പിടിച്ചു... അവന് അവളെ കയ്യ് അവന്റെ കയ്യിലെക് ആക്കി കൊണ്ട്... ഒന്നുമില്ല എന്ന് പറഞ്ഞു... കയ്യ് പിടിച് നടന്നു....
രാവിലെ ആയോണ്ട് ആരും അങ്ങനെ ഉണ്ടായിരുന്നില്ല.... കട ഒകെ അടച്ചു നില്കുന്നത് അവൾക് ഒരു ആശ്വാസം ആയി തോന്നി... അവന് അവളെ കയ്യ് പിടിച്.... അവിടത്തെ... പൂട്ടി കിടക്കുന്ന വലിയ തറവാടിന് മുന്നിൽ എത്തി....*തെക്കോട്ടു വീട്ടിൽ* എന്നാ വലിയ ബോർഡ് കണ്ട് അവന് ഒന്ന് നിശ്വസിച്ചു.. എന്നിട്ട് അവളെ ചേർത്തു പിടിച് ഗേറ്റ് തുറന്ന് അകത്തേക്കു കയറി.... വീടും പരിസരവും വൃത്തിയായി കിടക്കുന്നുണ്ട്...... അവന് അവളെയും കൊണ്ട് വാതിൽ തുറന്നു കയറി.... പെട്ടന്ന് പിറകിൽ നിന്ന് ഒരു സൗണ്ട് കേട്ടു....
മോൻ വരും ഒരിക്കൽ എന്ന് മാധവന് അങ്ങുന്ന് പറഞ്ഞിരുന്നു.....അത് കൊണ്ട് ഇവിടേം എല്ലാം ഞാൻ നന്നാക്കി ഇടൽ ഉണ്ട്....
അവന് തിരിഞ്ഞ് അവരെ നോക്കി ഒന്ന് ചിരിച്ചു.... അദ്ദേഹം ചിരിച് കൊണ്ട് അവളെയും അവന്റെ കുഞ്ഞിനേയും നോക്കി... അയാളിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടു....
ഇത്....??
ഇതെന്റെ ഭാര്യ ജാനകി.... ഇത് എന്റെ മോൻ.... എന്ന് അവന് ചിരിച് കൊണ്ട് പറഞ് അകത്തേക്കു കയറി.... അവൾ അയാളെ ഒന്ന് നോക്കി തന്റെ വീട്ടിലെ കാര്യസ്ഥൻ ആണ്... കഴിഞ്ഞ ദിവസം നടന്നത് ഒക്കെ അയാൾക് അറിയാം എന്ന്.... ഇതിലൂടെ മനസിലായി...അവളൊന്നും മിണ്ടാതെ.... അവന് പുറകെ ഉള്ളിൽ കയറി.......
ജാനി.....
ഉള്ളിൽ നിന്ന് വിളി വന്നതും.... ആഹ്ഹഹ്ഹ... എന്ന് പറഞ് ഉള്ളിലേക്കു കയറി... ഇതാ മോൻ കരയുന്നു.... അവന് പറഞ്ഞു
അവൾ കുഞ്ഞിനെ എടുത്തു ഒരു റൂമിൽ കയറി.. പാൽ കൊടുക്കാൻ തുടങ്ങി... അവന്... ഓരോ സ്ഥലവും നടന്ന് കാണുകയായിരുന്നു.... വലിയ നടുമുറ്റം ഒക്കെയായിട്ടുള്ള തറവാട്.... അവന് അവിടേം മുഴുവൻ കണ്ട് അവളെ തിരഞ്ഞു പോയപ്പോ റൂമിൽ നിന്ന്....ഒരു സൗണ്ട് കേട്ട് അങ്ങോട്ട് പോയി നോക്കിയപ്പോ പാൽ കൊടുക്കുന്ന... കുഞ്ഞിനോട് ഓരോന്ന് പറയുന്ന പെണ്ണിനെ കണ്ട് അവന്റെ മുഖത്തു ചിരി വിടർന്നു..... അവന് ചിരിയോടെ നോക്കി നിന്നതും പെട്ടന്ന് എന്തോ ഓർത്തപോലെ പുറത്തേക് ഇറങ്ങി....
-----------
കണിമംഗലം വീട്ടിലേക്... (അവളുടെ വീട്) ഒരാൾ ഓടി കിതച്ചു വന്നു... അങ്ങുന്നേ.. അങ്ങുന്നേ...
എന്താ... പ്രഭാകര ഓടി കിതച് വന്നത്...
അത്...
ആഹ്ഹ്.. ശ്വാസം വിട്ട് പറ..
അങ്ങുന്നിന്റെ മോൾ...
അത് കേട്ടതും അയാളുടെ മുഖം മാറി... അയാൾ ഒച്ചയെടുത്തു പറഞ്ഞു... എനിക്ക് അങ്ങനെ ഒരു മകൾ ഇല്ല... എനി അവളെ കാര്യവും കൊണ്ട് വന്നാൽ... നിനക്ക് നിന്റെ ജോലി വേണേൽ.. പൊക്കോ...
തെകച് കേൾക്കാതെ... അയാൾ ഉള്ളിൽ കയറുന്നത് നിസ്സഹായതയോടെ...പ്രഭാകരൻ നോക്കി നിന്നു..
------------
രാത്രി....
കുഞ്ഞിനെ ഉറക്കി അവൾ... ജനൽ പാളിയിലൂടെ പുറത്തേക് നോക്കി നിന്നതും കഴുത്തിൽ എന്തോ ഒരു തണുപ്പ് അനുഭവപ്പെട്ടു നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു.... അവൾ തിരിഞ്ഞ് നോക്കിയതും അവന് അവളിലേക്കു ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു...
ആളുമില്ല ആരാവവുമില്ല അമ്പലവുമില്ല പന്തലുമില്ല.... ഈ വകപ്പൂവിന്റെ... മൂന്നിൽ വെച്.... ഈ പെണ്ണിനെ ഞാൻ അങ്ങ് കെട്ടി...എനി ആര് വന്നാലും ആര് പോയാലും... Ni എന്റെ ഭാര്യയാണ് ഈ തെക്കോട്ടു വീട്ടിലെ ജീവന്റെ ഭാര്യ ജാനി... എന്റെ മാത്രം ജാനി💕
അത് കേട്ടതും...അവളുടെ കണ്ണുകൾ നിറഞ്ഞു.... ആ ചുടു കണ്ണുനീർ അവളുടെ കവിളിണകൾ നനച്ചു... അവന് ആ കണ്ണ് തുടച്ചു കൊടുത്തു... അവൾ ഒരുപാട് ആഗ്രഹിച്ച രംഗം.... ഒരുപാട് സ്വപനം കണ്ട... നിമിഷം... അവൾ പൊട്ടിക്കരഞ് കൊണ്ട്... അവനെ കെട്ടിപിടിച്ചു..
അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ ഊർന്ന് ഇറങ്ങി.... അവന് അവളെ ഒന്നുടെ ചേർത്തു നിർത്തി...... കണ്ണുനീർ വറ്റി തേങ്ങൽ ആയി മാറിയതും... അവന് അവളെ മാറ്റി നിർത്തി ചുവരിനോട് അടുപ്പിച്ചു... എന്നിട്ട്.. അവളുടെ മുഖം കയ്യിലെടുത്തു... ആ വിരിഞ്ഞ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകി... അവളുടെ കണ്ണിലേക്കു നോക്കി..... വെള്ളം തളം കെട്ടിയ ആ കണ്ണിൽ അവന് ഒരു വേളെ ചുംബിച്ചു അകന്ന് മാറി... അവളെ ചേർത്തു നിർത്തി... ഊർന്ന് ഇറങ്ങി അവിടെ ഇരുന്നു... എന്നിട്ട് അവളൂടെ ചെവിയോട് മുഖം അടുപ്പിച്ചു പറഞ്ഞു..."""" പാട്ടുപാവാട അണിഞ്ഞു... കാദിൽ കുഞ്ഞി കമ്മലും കയ്യിൽ നിറയെ കുപ്പിവളകളും ആയി..... അമ്പലപ്പടവിൽ നിന്ന് ഇറങ്ങി വരുന്ന ആ 14 വയസ്സുകാരി.. ആ 18 വയസ്സുകാരനിൽ..... നിറഞ്ഞു നിന്നിരുന്നു ആ പാവാട പെണ്ണിൽ നിറഞ്ഞത് പോലേ.. നടന്ന് അകലമ്പോൾ തിരിഞ്ഞ് നോക്കുമായിരുന്നു അവൾ.... ആ നോക്ക് കാണുവാൻ മറഞ്ഞു നിൽകുമായിരുന്നു അവന്... ആ പ്...""""
അവൻ പറയുന്ന ഓരോ വാക്ക് കേക്കും തോറും... അവളുടെ മുഖം ചുവന്നു തന്റെ പ്രണയം... അവനും... ഇണ്ടായിരുന്നു എന്ന്... അവളിൽ.. ഒരു... സന്ദോഷം വരുത്തി... അവൾ.... അവനെ നോക്കി....അവൻ പറഞ് പൂർത്തിയാക്കും മുന്നേ അവളുടെ അദരം അവന്റെ ചുണ്ടിനെ അണിഞ്ഞു... കോഴിയാതെ പോയ പൂവിനെ പോൽ.....അവൾ അവന്റെ പ്രണയത്തെ ഗാടമായി ചുംബിച്ചു....
ചുറ്റിലും ഇളം തെഞൽ വീശി ആ തെഞ്ഞലിൽ... ഒരു വാഗ പൂ അടർന്നു വീണു........ പൂതിയ കാലത്തിനു വരവേൽക്കാൻ... ഒരു പൂമോട്ട് നിവർന്നു നിന്നു... പൂതിയ വരവും തുടക്കവും കാത് അവരുടെ ജീവിതവും.......
____________________💕
2 വർഷത്തിന് ശേഷം.....
മാറി.... എല്ലാരും മാറി..... ഇന്ന് ജീവ ഇവിടുത്തെ പോലീസ് ആണ്.... അന്ന് തുടങ്ങിയ പുതിയ തുടക്കത്തിൽ ഇരുവരും പരസ്പരം ഒരുപാട് അടുത്തു.... തന്റെ കുഞ്ഞിന്റെ രണ്ടാം വയസ്സ് കടന്ന്... അവൻ പിച്ച വെക്കാൻ തുടങ്ങി... കുഞ്ഞിന് പേര് വെച്ചു.. ""ആയുഷ് ജീവ💙 """"ഒരുപാട് സന്ദോഷം നിറഞ്ഞ സമയങ്ങൾ...... അതിനിടെ അച്ചൻ എല്ലാം അറിഞ്ഞു മാപ്പ് ചോദിച്ചു വന്നു തിരിച്ചു കൊണ്ട് പോവാൻ.... ഒരിക്കലും പോവാൻ തോന്നിയില്ല തന്റെ പ്രാണനെ വിട്ട്.... പിന്നീട് ജീവയെ എല്ലാരും അംഗീകരിച്ചു.... പിന്നീട് ഒരിക്കൽ അറിഞ്ഞു തന്റെ ആദ്യ ഭർത്താവ്.... ആക്‌സിഡന്റിൽ മരിച്ചു.... എന്ന് എങ്ങനെ? എന്ത്? എന്ന് അറിയണം എന്ന് തോന്നിയില്ല അതുകൊണ്ട് അന്വേഷിച്ചതും ഇല്ല ചോദിച്ചതും. ഇല്ല.... എനിക്ക്.... അവൻ ഉണ്ടായിരുന്നു....ഓഫീസിൽ നിന്ന് വരുന്നതും കാത് നില്കും.... വരാൻ ലേറ്റ് അയാൽ വഴക്ക് പറയും.... അത് ഒക്കെ കേട്ട് അവൻ പുഞ്ചിരിച്ചു... ഒരു ചുടുചുംബനം ആ നെറ്റിത്തടത്തിൽ നൽകും അവിടെ തീർന്നു പരാതിയും പരിഭവവും....... സന്ദോഷം നിറഞ്ഞ നിമിഷങ്ങൾ കൊഴിയരുതേ എന്ന്.. പ്രാർത്ഥിക്കും ഓരോ ദിവസവും....ഒരിക്കലും ജീവയെ മനസ്സിലാക്കാൻ പറ്റിയില്ല..... അത്രക്കും സ്നേഹം ആയിരുന്നു തന്നോട്... ഇന്നും അതെ... അത് ഒരിക്കലും മാറാനും പോണില്ല...
അവൾ പറഞ് നിർത്തി..... കണ്ണാടിയിൽ നോക്കി.....എന്നിട്ട് പുഞ്ചിരിച്ചു... പതിയെ കൈ കൊണ്ട്... ചെറുതായി വീർത്ത വയറിലേക്ക് കൊണ്ട് പോയി... എന്നിട്ട് പുഞ്ചിരിച്ചു....തെന്റെ പ്രണയത്തിന്റെ സമ്മാനം..... കണ്ണാടിയിൽ നോക്കി....താൻ പൂർണയാണ്... എല്ലാത്തിലും പ്രണയത്തിലും അമ്മയെന്നതിലും.. സന്ദോഷവതിയുമാണ്....
എന്താണ് തെക്കേടതെ കൊച്ചു തമ്പുരാട്ടിക്ക് കണ്ണാടിയിൽ നോക്കി ഒരു ചിരി എനി വല്ല... കാമുകനും കയറി കൂടിയോ....???
ഡോറിൽ.. മോനെ കയ്യിൽ പിടിച് കൊണ്ട് ജീവ പറഞ്ഞു....
അത് കേട്ട് അവൾ തിരിഞ്ഞ് നോക്കികൊണ്ട് പറഞ്ഞു...
അങ്ങനെ കയറിയാ ഒരാളെ ഇറക്കാൻ കഷ്ടപ്പെടുകയാണ്.. അപ്പോഴാ ഒരു ആളെ കൂടെ....
ഡീ.. ഡീ... മതി ഓവർ ആക്കിയത് ഇങ് വന്നേ...
എന്ന് പറഞ് അവൻ അവളെ ബെഡിലേക് ഇരുത്തി അടുത്ത് മോനെയും ഇരുത്തി മുട്ടിൽ ഇരുന്ന് കൊണ്ട് അവളുടെ കൈപിടിച്ചു....
നി എന്നേ വിട്ട് പോവോ ജാനി....?? അവന്റെ ചോദ്യം കേട്ട് അവൾ അവന്റെ മുഖത്തു നോക്കി എന്നിട്ട് ആ കയ്യിൽ മുറുകെ പിടിച് പറഞ്ഞു അങ്ങനെ വിട്ട് പോവാൻ...പറ്റുവോ......???
ഇല്ലാലെ.. മം
ഇല്ല... മം
അത് കേട്ടതും അവൾ ചിരിച് അവന്റെ നെറ്റിയിൽ ചുംബിച്ചു.... അവൻ അവളുടെയും...
ഹും ..... എഞ്ഞേ കുത്താതെ അവ്വ കൊക്ക ഇങ്ങള്.... എനിച്ചും ബേണം....എന്തെ പാരു കുത്തിക്കും...
അത് കേട്ടതും ഇരുവരും ചിരിച് കൊണ്ട് അവന്റെ ഇരു സൈഡിൽ നിന്നും ചുംബിച്ചു.. എന്നിട്ട് അവനെയും ചേർത്തു നിർത്തി ജീവ ആ അണിവയറിൽ ചുംബിച്ചു... അവൾ അവന്റെ നെറ്റിത്തടത്തിലും........ 💕💕💕💕
ഒരിക്കലും കിട്ടില്ല എന്ന് അറിഞ്ഞിട്ടും പ്രണയിച്ച...അതുകൊണ്ട് പറയാൻ മടിച്ച...ഒരു പാട് കഥകൾ ഇവിടെ യുണ്ട്...... എന്നാൽ അവരെ അപ്രതീക്ഷിതമായി കിട്ടിയാൽ.... എങ്ങനെയാണ്??? ചിലപ്പോ വിധി അതുപോലെ ആയിരിക്കും... കിട്ടില്ല ഒറപ്പിച്ച ആ പ്രണയം പിന്നെ എന്തിന് അവനെ തേടി വരണം.......!
അതെ എല്ലാം വിധി ആണ്... അല്ല വിധി ആക്കി മാറ്റിയതാണ്..!!!
അവസാനിച്ചു...!!!
Written By Ridhazz
Comments
Post a Comment