മാങ്കല്യം | SHORT STORY | ✍️ SANA VILLAN

💙 മാങ്കല്യം 💙 Short Story ✍️Sana Villan "നാളത്തേ ദിവസത്തിൽ നിന്നും ഒരു ഒളിച്ചോട്ടമാണ് ഈ യാത്ര എന്ന് എനിക്ക് നന്നായറിയാം...അല്ലാതെ ഇത്രയും കേസുകൾ ഉള്ള സമയം ഒരിക്കലും *ഗഗൻ* ഇവിടെന്ന് പോകില്ല... എന്നെയും കൊണ്ട് പൊക്കൂടെ. ഞാനും വരാം കൂടെ.." "ഇനി നീയെന്നെ കുറിച്ച് ചിന്തിക്കാൻ കൂടെ പാടില്ല *പ്രിയേ* നാളെ നീ മറ്റൊരുവന്റെ താലി സ്വീകരിക്കേണ്ടവളാണ്.. നീ ഇനി പുതിയ ജീവിതത്തെ കുറിച്ച് ചിന്തിക്ക്.." "എങ്ങനെയാ ഇങ്ങനെ പറയാൻ തോന്നുന്നേ ഗഗൻ ..." "വേറെ എന്ത് പറയും ഞാൻ ..പെട്ടെന്ന് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് നമ്മൾ കരുതിയോ.. ഒട്ടും ചിന്തിക്കാൻ കൂടെ സമയം കിട്ടാതെയല്ലേ കാര്യങ്ങൾ പോയത്.. നമുക്കെന്ത് ചെയ്യാൻ ആവുമായിരുന്നു.." "ഇല്ല ഗഗൻ...നാളത്തെ പുലരിയെ ഞാൻ കാത്തിരിക്കുന്നില്ല.. എനിക്കും വരണം നിന്റെ കൂടെ...പോകുമ്പോൾ എന്നെയും വിളിക്ക്.. ഞാനും വരാം കൂടെ..." "എന്ത് വിഡ്ഢിത്തരം ആണ് നീ പറയുന്നേ. ഒട്ടും പ്രതീക്ഷിക്കാതെ മുറച്ചെറുക്കനുമായുള്ള നിന്റെ കല്യാണ തിയ്യതി നിശ്ചയിച്ചപ്പോൾ നീ മറുത്തൊന്നും പറയാഞ്ഞത് നിന്റെ അച്ഛനെ ഓർത്തല്ലേ..ആ മനസ്സ് വേദനിപ്പി...