മാങ്കല്യം | SHORT STORY | ✍️ SANA VILLAN
💙 മാങ്കല്യം 💙
Short Story
✍️Sana Villan
"നാളത്തേ ദിവസത്തിൽ നിന്നും ഒരു ഒളിച്ചോട്ടമാണ് ഈ യാത്ര എന്ന് എനിക്ക് നന്നായറിയാം...അല്ലാതെ ഇത്രയും കേസുകൾ ഉള്ള സമയം ഒരിക്കലും *ഗഗൻ* ഇവിടെന്ന് പോകില്ല... എന്നെയും കൊണ്ട് പൊക്കൂടെ. ഞാനും വരാം കൂടെ.."
"ഇനി നീയെന്നെ കുറിച്ച് ചിന്തിക്കാൻ കൂടെ പാടില്ല *പ്രിയേ* നാളെ നീ മറ്റൊരുവന്റെ താലി സ്വീകരിക്കേണ്ടവളാണ്.. നീ ഇനി പുതിയ ജീവിതത്തെ കുറിച്ച് ചിന്തിക്ക്.."
"എങ്ങനെയാ ഇങ്ങനെ പറയാൻ തോന്നുന്നേ ഗഗൻ ..."
"വേറെ എന്ത് പറയും ഞാൻ ..പെട്ടെന്ന് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് നമ്മൾ കരുതിയോ.. ഒട്ടും ചിന്തിക്കാൻ കൂടെ സമയം കിട്ടാതെയല്ലേ കാര്യങ്ങൾ പോയത്.. നമുക്കെന്ത് ചെയ്യാൻ ആവുമായിരുന്നു.."
"ഇല്ല ഗഗൻ...നാളത്തെ പുലരിയെ ഞാൻ കാത്തിരിക്കുന്നില്ല.. എനിക്കും വരണം നിന്റെ കൂടെ...പോകുമ്പോൾ എന്നെയും വിളിക്ക്.. ഞാനും വരാം കൂടെ..."
"എന്ത് വിഡ്ഢിത്തരം ആണ് നീ പറയുന്നേ. ഒട്ടും പ്രതീക്ഷിക്കാതെ മുറച്ചെറുക്കനുമായുള്ള നിന്റെ കല്യാണ തിയ്യതി നിശ്ചയിച്ചപ്പോൾ നീ മറുത്തൊന്നും പറയാഞ്ഞത് നിന്റെ അച്ഛനെ ഓർത്തല്ലേ..ആ മനസ്സ് വേദനിപ്പിക്കേണ്ട എന്ന് കരുതിയല്ലേ..നമ്മുടെ കാര്യം കേൾക്കുമ്പോൾ ഉൾക്കൊള്ളാൻ ആവില്ലെന്നറിഞ്ഞിട്ടല്ലേ..അച്ഛനെന്തെങ്കിലും സംഭവിച്ചാലോ എന്ന് പേടിച്ചല്ലേ..അപ്പോൾ നീ അവിടെന്ന് ഇറങ്ങി പോന്നാലും ഇതൊക്കെ തന്നെയല്ലേ സംഭവിക്കുന്നത്... നമുക്കെല്ലാം മറക്കാം.. നമ്മൾക്കൊരു തെറ്റ് പറ്റി. നമ്മൾ പരസ്പരം പ്രണയിക്കാൻ പാടില്ലായിരുന്നു.. ആ തെറ്റ് തിരുത്താനാണ് ഈ സമയം.. നാളെ നീ അവന്റെ താലി ഏറ്റു വാങ്ങേണ്ടത് പൂർണ സംതൃപ്തിയോടെയാവണം.."
"എങ്ങനെ.. പറ.. എങ്ങനെയാ ഞാൻ സംതൃപ്ത ആവുന്നത്.. എനിക്കാവില്ല ഒരിക്കലും അതിന്.. എന്തിനാ നമ്മൾ തമ്മിൽ കണ്ട് മുട്ടിയെ... ഇങ്ങനെ വേദന നൽകാനോ.."
"നമ്മൾ ഒരുമിക്കാനുള്ളവരല്ല പ്രിയേ.. ആണെങ്കിൽ ഒരു തടസ്സവും ഇല്ലാതെ നമ്മളൊരുമിച്ചേനെ.. നമുക്ക് മറ്റെന്തോ വിധിയാണ്..നിന്നെ ഞാനിപ്പോ വിളിപ്പിച്ചത് യാത്ര പറയാൻ മാത്രമല്ല.. വിവാഹാശംസകൾ കൂടെ നേരാനാണ്.."
"അ... അമ്മ... അമ്മ എന്ത്യേ... അമ്മ എന്താ പറയുന്നേ..."
"നിന്നോട് സന്തോഷമായിട്ടിരിക്കാൻ പറഞ്ഞു. ഇനി പഴയതൊന്നും മനസ്സിൽ വക്കേണ്ടെന്നും.. ഒരമ്മയായി എന്നും ഉണ്ടാവുമെന്നും പറയാൻ പറഞ്ഞു.."
"എനിക്ക്.. എനിക്കമ്മയെ കാണണം.."
"വേണ്ട പ്രിയേ.. നീ അമ്മയെ കണ്ടാൽ ചിലപ്പോ തിരിച്ചു പോകില്ല.. ഞാൻ പോകട്ടെ നേരത്തെ പോയാലേ ട്രെയിൻ കിട്ടൂ.... *Happy married life*...."
അത്രയും പറഞ്ഞുകൊണ്ട് ഗഗൻ അമ്പലപ്പടികളിറങ്ങി നടന്നു..കണ്ണുകൾ നിറഞ്ഞു കാഴ്ചയെ മറക്കുന്നുണ്ടായിരുന്നു...ആരുമായിക്കൊള്ളട്ടെ..,വിരഹത്തിന് വല്ലാത്ത വേദനയാണ്...
ഇപ്പോൾ ഈ നിമിഷം ഗഗൻ ഒരു *പോലീസ് ഓഫീസർ* അല്ല.. പ്രണയത്തെയും സ്വപ്നങ്ങളെയും എല്ലാം നഷ്ടപ്പെട്ട ഒരു കാമുകനാണ്....
______••••°°°°••••______
6:30pm നായിരുന്നു ചെന്നൈ യിലേക്കുള്ള ട്രെയിൻ..നേരം ഇരുട്ടി തുടങ്ങുന്നു..ഉള്ളത് പറഞ്ഞാൽ നാളെ ഒരു ദിവസത്തേക്ക് വേണ്ടിയുള്ള ഒളിച്ചോട്ടം തന്നെയാണ് ഈ യാത്ര.. അല്ലാതെ മൂന്ന് നാല് കേസുകൾക് പിറകെ ഓടുന്ന ഈ സമയം പെട്ടന്നൊരു ലീവ്, അതൊരിക്കലും ഞാൻ ചെയ്യുമായിരുന്നില്ല...നാളത്തെ ദിവസം എനിക്ക് ഇവിടെ നിൽക്കാൻ ആവില്ല..ഒരിക്കലും എന്നെക്കൊണ്ടതിന് സാധിക്കില്ല. പ്രിയ💕☹️. അവളിനി എന്റെ ജീവിതത്തിൽ ആരുമല്ലെന്ന് വിശ്വസിക്കാൻ തന്നെയാവുന്നില്ല..വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അവളത്രമാത്രം എന്റെ മനസ്സിൽ ഇടം പിടിച്ചു കളഞ്ഞു..എങ്ങനെ..? അവളെ കാണാനും മിണ്ടാനും എവിടെയായിരുന്നു എനിക്ക് സമയം? എന്നിട്ടും എന്തെ ഞങ്ങൾ പരസ്പരം അടുത്തത്... എന്തെ പ്രണയിച്ചത്..??വിട്ട് കൊടുക്കാനാണോ..? ആയിരിക്കും.. ജോലിയുടെ പിറകെ മാത്രം പോയപ്പോൾ ദൈവം ഒരുപക്ഷെ പ്രണയത്തെയും വിരഹത്തെയും കൂടെ എനിക്ക് പരിചയപ്പെടുത്തി തന്നതാവാം.. 😊
ഓരോന്നോർത്ത് കണ്ണടച്ച് സീറ്റിൽ ചാരിയിരുന്നപ്പോൾ അവളെ ആദ്യമായി കണ്ടയാ ദിനത്തെ മനസ്സിൽ കൊണ്ട് വന്നു...
____•°•°•°•°____
"സാറേ ദേ ഒരു പെൺകൊച്ചു വരുന്നുണ്ട്.. ഹെൽമറ്റൊന്നും ഇല്ലാതെയാ വരവ്.പിടിക്ക് സാറേ..."
ചെക്കിങ്ങിനിടയിലാണ് ഫൈനടക്കുന്ന ഒരുത്തൻ റോട്ടിലേക്കും ചൂണ്ടികൊണ്ട് പറയുന്നത് കേട്ടത്....
"ടോ.. താൻ ഫൈനടച്ചു പോകാൻ നോക്ക്.. ഇനി ഹെൽമറ്റും, ബുക്കും പേപ്പറും ഒന്നുമില്ലാതെ ഇറങ്ങിയാ ഇതാവില്ല അവസ്ഥ...
ഹാ.. ഹാ... നിർത്ത് നിർത്ത്....."
അവന് നേരെ ആദ്യം ശബ്ദമുയർത്തി പിന്നീട് വണ്ടിയും ഓടിച്ചു വരുന്നവളെ അരുവിലേക്ക് സൈടാക്കി നിർത്തിച്ചു...
"എവിടെ നിന്റെ ഹെൽമറ്റ്.."
"അയ്യോ.. സാറേ... ദേ ഞാൻ ഒരു അത്യാവിഷ്യത്തിന് ഇറങ്ങിയതാ.. ദാ ആ കാണുന്ന മരുന്ന് കടേന്ന് മരുന്ന് വാങ്ങാനാ.. ദേ ഇവിടെ തന്നെയാ എന്റെ വീട്.."
"എസ്ക്യൂസ് ഒന്നും എനിക്ക് കേൾക്കണ്ട..നിനക്ക് ലൈസൻസുണ്ടോ.."
"ഉണ്ട് സാറേ.. ഇന്നലെ കിട്ടിയേ ഒള്ളു..."
"എടുത്തേ.."
"എടുക്കാൻ മറന്നു സാറേ😌.."
"ബുക്കും പേപ്പറും ഉണ്ടോ.."
"ആ.. ഉണ്ട് സാറേ..." എന്നും പറഞ്ഞു അവൾ സീറ്റ് തുറന്ന് ഉള്ളിലാകെ അരിച്ചു പെറുക്കുന്നുണ്ട്... അവസാനം മുഖവും ചുളിച്ചോണ്ട് അതും വീട്ടിലാണെന്ന് പറഞ്ഞു .. ഇവളെയൊക്കെ എന്ത് ചെയ്യാനാ എന്നും മനസ്സിൽ ചിന്തിച്ചോണ്ട് രണ്ട് പറയാനായി വാ തുറന്നപ്പോഴേക്ക് ആള് ഇങ്ങോട്ട് പറയാൻ തുടങ്ങി...
"ദേ സാറേ.. ആ കാണുന്നതാ എന്റെ വീട്, ഞാൻ പെട്ടെന്ന് ബുക്കും പേപ്പറും ലൈസൻസും ഹെൽമറ്റും ഒക്കെ എടുത്തോണ്ട് വരാം..."
അതും പറഞ്ഞോണ്ട് അവള് ചൂണ്ടിയടിത്തേക്ക് എന്റെ കണ്ണും പോയി.. ഒരു കുഞ്ഞു തറവാട് വീടാണ്.. അങ്ങോട്ടു പോയ മിഴികളെ തിരികെ കൊണ്ട് വന്നപ്പോഴേക്ക് മുന്നിലുള്ളവളെ കാണാനില്ല... കൊണ്ട് വരാമെന്നും പറഞ്ഞു അവള് വീട്ടിലേക്കെത്തി എന്ന് തോന്നുന്നു... എന്തായാലും വണ്ടി ഇവിടെ ഇരിപ്പുണ്ടലോ വരുമായിരിക്കും എന്ന് ആശ്വസിച്ചു ഞാൻ എന്റെ പണി തുടർന്നു...
കുറച്ചു കഴിഞ്ഞപ്പോൾ എല്ലാം എടുത്തോണ്ട് അവള് തിരികെ വന്നു...ഒരു വാർണിങ്ങും കൊടുത്ത് താൽക്കാലത്തേക്കവളെ പറഞ്ഞു വിട്ടു...
പിറ്റേന്ന് അമ്മക്കൊപ്പം അമ്പലത്തിൽ പോയപ്പോഴാണ് വീണ്ടും അവളെ കാണുന്നത്..തൊഴുതിറങ്ങുമ്പോൾ അവളും അമ്മയും കാര്യമായി സംസാരിച്ചു ചിരിക്കുന്നതാണ് കണ്ടത്..തലേന്ന് കണ്ടതിനേക്കാൾ സുന്ദരിയായിട്ടുണ്ട്.. ആരും ഒന്ന് പെട്ടെന്ന് നോക്കിപ്പോകും..ഞാനവരുടെ അടുത്ത് ചെന്നപ്പോൾ എന്നെ കണ്ടവൾ ഒരുമാതിരി നോട്ടം നോക്കുന്നുണ്ട്...
"ഇയ്യാള് ഇന്നലെ ചെക്കിങിൽ ഉണ്ടായ സാറല്ലേ.."
"അതേ.."
"ആഹാ.. മക്കള് പരിചയണ്ടോ..."
അമ്മയുടെ ചോദ്യത്തിന് ഞാൻ വിശദമായി ഞങ്ങളുടെ കൂടി കാഴ്ചയെ കുറിച്ചറിയിച്ചു.. അപ്പോഴാ അമ്മ അവളെ കുറിച്ച് പറഞ്ഞെ.. എപ്പോഴും അമ്പലത്തിൽ പോയിവന്നാൽ സ്ഥിരം ഒരു പെൺകുട്ടിയെ കുറിച്ച് പറയാറുണ്ട്.. ഒരു പ്രിയ യേ കുറിച്ച്.. അതിവളാണെന്ന്.. എന്നും അമ്പലത്തിൽ വരും.. അമ്മയില്ലാത്ത കുട്ടിയാ.. നല്ല സംസാരമാ... അവളുമൊത്ത് സംസാരിച്ചാൽ നേരം പോകില്ല എന്നൊക്കെ അമ്മ പറയാറുണ്ട് ..എനിക്ക് വേണ്ടി ആലോചിച്ചാലോ എന്ന് വരെ പറഞ്ഞിട്ടുണ്ട്..പോലീസിൽ കയറിയതിന് ശേഷം ആദ്യമായി ട്രാൻസ്ഫർ കിട്ടിയതാണ് ഇങ്ങോട്ട്.. അപ്പോൾ തന്നെ ഇവിടെ വന്നു നല്ലൊരു വീട് സംഘടിപ്പിച്ചു അമ്മയെ കൂട്ടി കൊണ്ട് വന്നു .. അത്കൊണ്ട് തന്നെ അമ്മക്കിവിടെ കൂട്ടെന്ന് പറഞ്ഞു കേട്ടത് ഇവളെ കുറിച്ച് മാത്ര... അമ്മ ഇവളെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ എനിക്കും തോന്നിയിരുന്നു കുട്ടിയെ ഒന്ന് കാണണമെന്ന്.. അമ്മയെ ഇത്രയധികം കയ്യിലെടുത്ത ആ മഹതി ആരെന്നറിയാൻ വെറുതെ ഒരു കൊതി ..
എന്തായാലും അന്നവളെ അടുത്ത് കണ്ട് സംസാരിച്ചതിൽ പിന്നെ എപ്പോഴെങ്കിലും അമ്പലത്തിലോട്ട് വന്ന ഞാൻ സ്ഥിര അമ്പലസന്ദർഷകൻ ആയി മാറി..വെറുതെ അവളെ കണ്ടില്ലേൽ സമാധാനമാവത്ത പോലെ.. അമ്മയാണേൽ ഇപ്പോഴത്തെ എന്റെ സ്ഥിര വരവ് അവളെയും അറിയിച്ചു ചിരിക്കുന്നുണ്ടായിരുന്നു ...
അച്ഛനും അവളും ഒതുങ്ങുന്ന അവളുടെ കുടുംബത്തിൽ അവളുടെ ഉത്തരവാദിത്യങ്ങൾ അറിഞ്ഞും കണ്ടും അവളോടൊരുപാട് ബഹുമാനവും.. പിന്നീടത് ഞാൻപോലും അറിയാതെ പ്രണയത്തിലേക്കും വഴി മാറിയെന്നത് ഞാൻ തിരിച്ചറിഞ്ഞു..വളച്ചു കെട്ട് ശീലമില്ലാത്തത് കൊണ്ട് തന്നെ അമ്മയോടും അവളോടും ഞാൻ അപ്പോൾ തന്നെയത് തുറന്നും പറഞ്ഞു.....
അവളുടെ മറുപടി മൂന്ന് നാളുകൾ വൈകിയാണെങ്കിലും എനിക്കനുകൂലമായിരുന്നു..
ജോലിക്കും അമ്മക്കുമൊപ്പം മാത്രം സമയം ചിലവഴിച്ച ഞാൻ അവൾക്കായി സമയം കണ്ടെത്താനും നന്നേ പാട് പെട്ടിരുന്നു.. രാത്രിയിലെ ചെറിയ ചെറിയ ഫോൺ സാമ്പാഷണങ്ങളിലും, അമ്പലത്തിൽ വെച്ചുള്ള കൂടിക്കാഴ്ചകളിലും മാത്രം ഒതുങ്ങിയാണെങ്കിലും ഞങ്ങൾ പരസ്പരം ഇഷ്ട്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കി പോന്നു...
ചെക്കിങിനിടയിൽ വല്ലവൾമ്മാരും ഹെൽമറ്റൊന്നും ഇല്ലാതെ വരുമ്പോൾ അവളെ അറിയാതെ ഒന്നോർത്ത് പോകും🤭..
ഒരു ലീവിനാണ് ഞങ്ങൾ ഒരുമിച്ചു കുറച്ചു സമയം സ്‌പെന്റ ചെയ്യാമെന്ന് പറഞ്ഞത്..അവളെയും കാത്ത് കൂൾബറിൽ ഇരിക്കുമ്പോഴാണ് എനിക്ക് മുന്നിൽ ഒരു സ്ത്രീയുടെ മാലയും പൊട്ടിച്ചുകൊണ്ടൊരുത്തൻ ഓടുന്നത്... അവനെ പിടിക്കുന്നതിനിടെ അവന്റെ കയ്യിലുള്ള കത്തി കൊണ്ട് ചെറുതായോന്നെന്റെ കയ്യ് മുറിഞ്ഞു.. എങ്കിലും അവനെ പിടിച്ച് മാല അവർക്ക് തിരികെ നൽകി അവനെ ലോക്കപ്പിലാക്കിയിട്ടാണ് ഞാൻ വീണ്ടും അവിടെ എത്തിയത്.. അപ്പോഴേക്കെന്റെ പെണ്ണ് വന്നു ആകെ ചടച്ചിരിക്കുന്നുണ്ടായിരുന്നു.
"പ്രിയേ.. നീ ഒരുപാട് സമയമായോ എത്തിയിട്ട്.."
"പിന്നെ ഇല്ലേ.. എത്ര സമയമായി ഞാൻ ഇവിടെ കാത്തിരിക്കുന്നു 😬ഇത്ര വൈകുമെങ്കിൽ വരുന്ന സമയം ഒന്ന് വിളിച്ചറിയിക്കായിരുന്നില്ലേ."
അവൾക് മറുപടി കൊടുക്കാൻ തുനിയുമ്പോഴേക്ക് വെയ്റ്റർ ഞങ്ങളുടെ അടുത്തൊട്ട് വന്നിരുന്നു..
"സാർ.. സാറിനെന്തെങ്കിലും കുഴപ്പം.."
"ഏയ്.. No. I am ok..."
"കയ്യിന് വലിയ മുറിവൊന്നും ഇല്ലല്ലോ ..."
"ഇല്ലെടോ..പ്രിയേ... നിനക്കെന്താ വേണ്ടേ..നിന്റെ fav ഐസ് ക്രീം പറയട്ടെ...."
ഞാൻ അവളോടായി ചോദിക്കുന്നുണ്ടെങ്കിലും അവളെന്റെ കയ്യിലെ കെട്ടിലേക്കാണ് നോട്ടം പായിക്കുന്നത്... വെയ്റ്ററോട് ഞങ്ങൾക് രണ്ട് പേർക്കും ഓരോ ബട്ടർ സ്കോച് ഐസ് ക്രീം എടുക്കാൻ പറഞ്ഞു കൊണ്ട് ഞാൻ അവൾക്ക് നേരെ തിരിഞ്ഞു....
"ടീ..."
"എന്താ.. എന്താ ഗഗൻ നിന്റെ കയ്യിന് പറ്റിയെ.. എന്താ അയ്യാൾ വന്നു നിന്നോടങ്ങനെ ഒക്കെ ചോദിച്ചേ..."
"അത് നീ വരുന്നതിന് മുന്നേ ഞാനിവിടെ എത്തിയിരുന്നു. അപ്പോൾ ഇവിടെ ചെറിയ ഒരു റോബറി..ആ വെക്തിയെ പിടിക്കാൻ നിന്നപ്പോ പറ്റിയത. ചെറിയ മുറിവാ..."
"അയ്യോ.. Sorry ഗഗൻ.." എന്നും പറഞ്ഞവള് ഓപ്പോസിറ്റ് ഇരുന്നിടത്ത് നിന്ന് എന്റെ തൊട്ടടുത്തേക്ക് വന്നിരുന്നു..
"എന്തിന്.."
"ഞാൻ ഒന്നും അറിയാതെ അല്ലെ നീ വന്ന ഉടനെ അങ്ങനെ ഒക്കെ പറഞ്ഞെ.. Iam sorry.. "
"ശേ.. അതിനൊക്കെ എന്തിനാ പെണ്ണെ sorry..."
"കൈ വേദനയുണ്ടോ.."
"ഇല്ലെടി."
"ന്റെ ഈ പോലീസിന് നല്ല ബുദ്ധിമുട്ടുള്ള പണികളാണല്ലേ.."
"ഒരിക്കലും അല്ല.. 😍ഒരുപാട് ആഗ്രഹിച്ചു നേടി എടുത്തതാണ് ഞാൻ എന്റെ പോലീസ് യൂണിഫോം... അതെനിക്കൊരിക്കലും മടുപ്പൊ വിഷമമോ ഉണ്ടാക്കുന്നില്ല.. ആ കാക്കി അണിയുമ്പോൾ കിട്ടുന്ന പവർ..അത് പറഞ്ഞറിയിക്കാൻ കഴിയില്ലെടി.."
"എങ്കിലും സൂക്ഷിക്കണം..ഇതൊക്കെ കാണുമ്പോ എനിക്ക് പേടി ആവാ..."
"ഇതിലൊക്കെ എന്ത് പേടിക്കാൻ കിടക്കുന്നു..നീയപ്പോൾ രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിക്കുന്ന ജാവാൻമാരെ ആലോചിച്ചു നോക്കിയേ..അവരുടെ കുടുംബങ്ങളെ നോക്കിയേ.."
"ഹ്മ്മ്.. ഹ്മ്മ്.. മതി മതി.. ഞാൻ എന്ത് പറഞ്ഞാലും ഇങ്ങോട്ട് SA പോലെ പറയാനുണ്ടാവും നിങ്ങൾക്..."
"ആ.. അതൊക്കെ ഒരു കഴിവാടി..."
"പിന്നെ.. പിന്നെ.... 🤭😏..."
"എന്താ നിനക്കൊരു പുച്ഛം.."
"ഒന്നുല്ല എന്റെ പോലീസെ..ആ പിന്നില്ലേ.. ഇന്ന് ഞാൻ അച്ഛനെ അറിയിക്കാൻ പോകുവാ, നമ്മുടെ കാര്യം.. അച്ഛൻ എതിർത്തൊന്നും പറയില്ലെന്ന് എനിക്കുറപ്പാ.."
"ഹ്മ്മ്.. അത് വേണം. എന്തിനാ വെറുതെ അച്ഛനോട് പറയാൻ നീട്ടികൊണ്ട് പോകുന്നെ .. അച്ഛനെന്ത് പറയുന്നെന്ന് നീ വിളിച്ചറിയിക്കണം.."
"അത് പിന്നെ ഞാൻ ചെയ്യാണ്ടിരിക്കോ.."
അന്നായിരുന്നു ഞങ്ങൾ അടുത്തിരുന്നു ആദ്യമായി ഒരുപാട് സമയം ചിലവിട്ടത്.അവസാനമായെന്നും വേണമെങ്കിൽ പറയാം..
അച്ഛനെ അറിയിക്കണം എന്ന് പറഞ്ഞു കൊണ്ട് അന്നവൾ വീട്ടിൽ ചെന്നപ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് അപ്രതീക്ഷിതമായി ഒരു തിരിച്ചടി വന്നത്...
ബാംഗ്ലൂരിലുള്ള അവളുടെ മുറച്ചെറുക്കന്റെ വരവും അച്ഛൻമ്മാർ രണ്ട് പേരും കൂടെ അവർക്ക് രണ്ട് പേർക്കും കല്യാണവും നിശ്ചയിച്ചു.. ആദ്യമേ അച്ഛന്മ്മാർ പറഞ്ഞുറപ്പിച്ചിട്ടതായിരുന്നത്രെ.. അതും ഒരാഴ്ചക്കുള്ളിൽ കല്യാണം ഉണ്ടാവുമത്രേ...വിക്രം (മുറച്ചെറുക്കൻ ) വരുന്നതറിഞ്ഞപ്പോൾ തന്നെ അച്ഛൻമാർ രഹസ്യമായി പൊരുത്തവും മുഹൂർത്തവും ഒക്കെ കുറിച്ച് സർപ്രൈസ് ഒരുക്കിയതാണ്..
ഒരറ്റാക്ക് കഴിഞ്ഞ അച്ഛനോട് അവൾക് ഒന്നും പറയാൻ തോന്നിയില്ല...
അന്നവൾ കരയുന്നത് ആദ്യമായി ഞാൻ കണ്ടു.. അച്ഛനോട് ഞങ്ങളുടെ ബന്ധം പറഞ്ഞാൽ അച്ഛനെന്തെങ്കിലും സംഭവിക്കുമോ എന്ന ഭയവും..ഒരേട്ടന്റെ സ്ഥാനം നൽകിയ ആളെ ഭർത്താവാക്കാൻ ഓർക്കാൻ കൂടെ ആവില്ലെന്നും പറഞ്ഞവൾ ഒരുപാട് കരഞ്ഞു.. എന്ത് ചെയ്യണമെന്ന് എനിക്കും അറിയാതെയായി... ചെറുതിലെ വാക്കാലുറപ്പിച്ചതാണ് അവരുടെ വിവാഹമെന്ന് അച്ഛൻ പറഞ്ഞപ്പോഴാണ് അവളും അറിയുന്നത്.അവരോടെങ്ങനെ പറയും ഞങ്ങൾ തമ്മിലുള്ള ബന്ധം..അവളുടെ അമ്മയുടെ മരണ സമയമാണ് അച്ഛന് അറ്റാക്ക് വന്നത്..ഇതറിഞ്ഞാൽ എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയം അവളിലൂടെ എന്നിലേക്കും പകർന്നു....
നമ്മൾ കാരണം അവളുടെ കൊച്ചു വീട്ടിലെ സന്തോഷം കെടരുതെന്നും, നിങ്ങൾ വല്ലാതെ അടുക്കുന്നതിന് മുന്നേ ഇങ്ങനെ സംഭവിച്ചത് നന്നായെന്നും കരുതി, മോള് മോളുടെ പുതിയ ജീവിതത്തെ കുറിച്ച് മാത്രം ഓർക്കുക എന്ന് അമ്മയും പറഞ്ഞതോടെ, ഏതാണ്ട് ഞങ്ങളുടെ പ്രണയം അസ്‌തമിച്ചെന്ന് ബോധ്യമായി... മാസങ്ങളും വർഷങ്ങളും മണിക്കൂറുകൾ പോലെ പോകുന്നിടത്ത് ഒരാഴ്ചക് വേഗത വളരെ ഏറെയായിരുന്നു..നാളെ അവളെന്റെതല്ല എന്ന തിരിച്ചറിവ് എനിക്കുൾക്കൊള്ളാൻ നന്നേ ബുദ്ധിമുട്ടായിരുന്നു.. ഇങ്ങനെ ആവുമെന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാൻ അവളെ കാണാനെ ശ്രമിക്കില്ലായിരുന്നു... എന്തിനാവുമിങ്ങനെ ഒരു വിധി.. ഇത്രയും കാലങ്ങൾക്കിടയിൽ ആദ്യമായാണൊരു പ്രണയം..ഞാനിപ്പോൾ അണിയുന്ന കാക്കിക്ക് ശേഷം സ്വന്തമാക്കണമെന്ന് മോഹിച്ചത് അവളെ മാത്രമാണ്...
നാളത്തെ പുലരി... അത് എന്നെ സ്വയം ഇല്ലാണ്ടാക്കുന്നതാണ്. പൂർണമായും എന്റെ മോഹത്തെ നഷ്ടപ്പെടുത്തുന്നതാണ്.. ആ പുലരി അവിടെ കൂടാൻ എനിക്കാവുന്നില്ല.. അത് കൊണ്ടാണ് രണ്ട് പ്രധാന കേസുകൾക്കിടയിലും ചെന്നൈ യിലേക്ക് വെറുതെ ഒരു ട്രെയിൻ കയറ്റം....
_____°•°•°•°•°_____
ഓരോന്നോർത്ത് മനസ്സിനെ വീണ്ടും വീണ്ടും വേദനിപ്പിച്ചോണ്ട് ഇരിക്കുമ്പോഴാണ് ഒരു സ്റ്റേഷനിൽ ട്രെയിൻ നിന്നത്...നേരം ഒരുപാട് ഇരുട്ടിയിട്ടുണ്ട്..സ്റ്റേഷനിൽ ആളുകളും നന്നേ കുറവാണ്..മണിക്കൂറുകളോളം ട്രെയിനിലിരുന്നതിനാലാവാം അവിടെയൊന്ന് ഇറങ്ങണമെന്ന് തോന്നി ബാഗുമെടുത്ത് ഇറങ്ങി...
_____°°°°•••°°°°
ജാലകത്തിനരികിൽ പുറത്തോട്ടും കണ്ണ് നട്ട് ഓരോന്നോർത്ത് നിൽക്കുവാണ് പ്രിയ..
കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്..
പുറത്ത് വിക്രം അങ്ങോട്ടും ഇങ്ങോട്ടും ഓടി പായുന്നതെല്ലാം കാണുന്നുണ്ട്.വിക്രത്തിനോട് തന്റെ ഉള്ളിലെ കാര്യം പറയാൻ പല തവണ മുതിർന്നതാണ് .. പക്ഷെ കാണുമ്പോഴെല്ലാം വിക്രം തിരക്കിലാണ്.. ഒന്ന് ചിരിച്ച് കാണിച്ചു പോകും.. പെട്ടെന്നുള്ള കല്യാണം ആയത് കൊണ്ട് കൂട്ടുകാരെ എല്ലാം വിളിക്കുന്ന തിരക്കിലാണ് എപ്പോഴുമെന്ന് തോനുന്നു..
"മോളെ...."
🌼🌼
ഗഗനേ കുറിച് ആലോചിച്ചിരിക്കുമ്പോഴാണ് ചുമലിൽ കൈ വെച്ചു കൊണ്ടച്ചൻ തന്നെ വിളിക്കുന്നത്...
അച്ഛനെ കണ്ടപ്പോഴേ ആ നെഞ്ചിലേക് മുഖം പൂഴ്ത്തി കരച്ചിലിന്റെ യാക്കം കൂട്ടി..
"എന്തിനാ ന്റെ മോള് കരയുന്നെ..കുറച്ചായി എന്റെ കൊച്ചിന് ഒരു തെളിച്ചവും ഇല്ലല്ലോ.. എന്താ നിനക്ക് പറ്റിയെ.."
"ഒ... ഒന്നുല്ലച്ചാ..."
"മോൾക് പെട്ടെന്ന് ഇവിടെന്ന് പോകുവായത് കൊണ്ടാണോ ഈ സങ്കടം... അതൊന്നും മോള് കാര്യാക്കണ്ട..എന്തായാലും ഇന്നല്ലെങ്കിൽ നാളെ നീ പോകേണ്ടതല്ലേ.. അതിച്ചിരി നേരത്തെ ആയന്നല്ലേ ഒള്ളു.. അല്ലെങ്കിലും മോൾക്കിപ്പോ തന്നെ പ്രായം ഒരുപാടായില്ലേ... പിന്നെ ദൂരേക്കൊന്നും അല്ലല്ലോ..തൊട്ടടുത്ത് തന്നെ ഇല്ലേ...ഇനി കരയണ്ട.. ആ കണ്ണൊക്കെ ഒന്ന് തുടച്ചേ.. എന്നിട്ട് ഭക്ഷണം കഴിച്ച് കിടക്കാൻ നോക്കിക്കേ... നാളെ നേരത്തെ എണീക്കേണ്ടതാ..."
അച്ഛനത്രയും പറഞ്ഞു കൊണ്ട് വേഗം മുറിയിൽ നിന്നും പോയി.. എന്റെ കരച്ചിൽ കണ്ടിട്ട് അച്ഛനും വല്ലാണ്ടായിട്ടുണ്ട്.. പക്ഷെ എന്റെ മനസ്സിൽ ഉള്ള ദുഃഖം എന്തെന്ന് അച്ഛനറിയില്ലല്ലോ..എനിക്കെങ്ങനെ കഴിയും ഗഗനേ മനസ്സിൽ വെച്ച് കൊണ്ട് വിക്രമേട്ടന്റെ താലി സ്വീകരിക്കാൻ😢😢..
മനസ്സിൽ മുഴുവൻ ഞങ്ങൾക്കിടയിലുണ്ടായ ചെറിയ ചെറിയ സന്തോഷങ്ങളായിരുന്നു.. ഗഗന്റെ അമ്മ എനിക്ക് സ്വന്തം അമ്മയായിരുന്നു..ഇനി അവരെ ഒക്കെ ഒരു നോക്ക് ഞാൻ കാണുമോ.കണ്ടാലും ഞാനെങ്ങനെ അവരോട് മിണ്ടും.. ഇപ്പോഴീ നിമിഷം ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ തോന്നുന്നുണ്ട്. പക്ഷെ അതിനുള്ള ധൈര്യം പോലും ഇല്ല എനിക്ക്..
ഒരു പോള കണ്ണടക്കാതെയാണ് നേരം വെളുപ്പിച്ചത്..ഈ രാത്രി കഴിയരുതേ എന്നൊരുപാട് ആശിച്ചിരുന്നു..പക്ഷെ സമയവും എന്റെ സങ്കടങ്ങളൊന്നും വകവെക്കാതെ ഓടി പോയികൊണ്ടിരിക്കുവാണ്...
വിവാഹ വേഷമണിയുമ്പോഴും ചുറ്റുമുള്ളവരുടെ വിശേഷം തിരക്കലുകൾക്കിടയിലുമെല്ലാം മറ്റേതോ ലോകത്തായിരുന്നു ഞാൻ ... ഇനി ഒരിക്കലും ഞാനാഗ്രഹിച്ച ജീവിതമല്ല എനിക്ക് ലഭിക്കാൻ പോകുന്നതെന്ന് ഞാൻ പൂർണമായും തിരിച്ചറിഞ്ഞു.. പക്ഷെ അതിനെ ഉൾക്കൊള്ളാൻ മാത്രം സാധിക്കുന്നില്ല..
മുഹൂർത്തസമയമായെന്ന് പറഞ്ഞെന്നെകൂട്ടിക്കൊണ്ട് വന്നപ്പോൾ ചുറ്റിനും കണ്ണുകൾ പായിച്ചാണ് മണ്ഡപത്തിലേക്ക് കയറിയത്.. വെറുതെ ഒരു പ്രതീക്ഷ. ഗഗൻ ഇവിടെ ഉണ്ടായിരിക്കണേ എന്ന്..ഈ കല്യാണം എങ്ങനെ എങ്കിലും മുടങ്ങണെ എന്ന്...
എനിക്കരികിൽ, എന്നെ താലി കെട്ടാൻ വന്നിരിക്കുന്നവനെ അറിയാതെ പോലുമെനിക്ക് നോക്കാൻ തോന്നിയില്ല..
ഗഗൻ..., അവൻ ശരിക്കും പോയിക്കാണുമോ... എന്നെയും കൊണ്ട് പൊയ്ക്കൂടായിരുന്നോ..ഇവിടെ നിന്നും എങ്ങോട്ടെങ്കിലും ഓടി ഒളിക്കാൻ തോന്നുന്നുണ്ട്...
സമയമായെന്നും താലി ചാർത്താനും പൂജാരി പറയുന്നത് കേട്ടപ്പോൾ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയി... എഴുനേറ്റ് നിന്ന് എനിക്കീ കല്യാണത്തിന് സമ്മതമല്ലെന്ന് ഉറക്കെ വിളിച്ചു കൂവാൻ തോന്നുന്നുണ്ടെങ്കിലും അച്ഛന്റെ മുഖം കണ്മുന്നിൽ തെളിഞ്ഞു നിന്നു..കണ്ണുകൾ നിറഞ്ഞു കാഴ്ചയെ മറച്ചുകൊണ്ടിരുന്നു...
ഒരു തണുപ്പ് കഴുത്തിൽ തട്ടിയപ്പോൾ മനസ്സിലാക്കി താൻ, തന്നിൽ താലി ചാർത്തപ്പെട്ടെന്ന് ...നിറഞ്ഞിരുന്ന മിഴികളിൽ നിന്നും കണ്ണുനീര് കവിളിനെ നനച്ചുകൊണ്ട് പോയി... സിന്തൂരം ചാർത്തുന്നതിനിടെ കാതോരം ഒരു ശബ്ദം വന്നു നിന്നു..
"ഇനിയെങ്കിലും താലി ചാർത്തിയവനെ ഒന്ന് നോക്കിക്കൂടെ പെണ്ണെ..." എന്ന്....
ആ ശംബ്ദം എന്റെ പ്രാണന്റേത് പോലെ തോന്നിയെനിക്ക്. തലതിരിച്ചു നോക്കിയപ്പോൾ കണ്ടു എന്നെയും നോക്കി മനോഹരമായി പുഞ്ചിരി തൂകുന്ന ഗഗനെ..ഗഗനെ മാത്രം ആലോചിച്ചിട്ടെനിക് തോന്നുന്ന വെറും തോന്നലാണോ എന്നറിയാൻ നിറമിഴികൾ രണ്ടും അമർത്തി തുടച്ചൊന്നുകൂടെയാ വെക്തിയെ നോക്കി...
"*ഗഗൻ*... നീ.... 😢😢നീയപ്പോ..എന്താ... എന്നെ എല്ലാരുടെ പറ്റിക്കാ.. എന്താ ഇത് ഗഗൻ.. പറ.. എന്തിനാ എന്നെ വേദനിപ്പിച്ചേ.. പറ.. പറയാൻ.... 😭😭😭..."
ഗഗനെ കണ്ട സന്തോഷവും ഇവിടെ ഇപ്പോൾ സംഭവിച്ചതൊന്നും മനസ്സിലാവാതെയും ഞാനവനെ തല്ലികൊണ്ട് എന്റെ സങ്കടം പ്രകടമാക്കി....
അച്ഛനെ നോക്കിയപ്പോൾ നിറമിഴികളോട് ഞങ്ങളെ വീക്ഷിക്കുന്നത് കണ്ടു.. ഞങ്ങൾക് തൊട്ടരികിൽ തന്നെ ഉണ്ടെല്ലാവരും.. അമ്മയുമുണ്ട്.. എന്തെ അമ്മയെ ഒന്നും ഞാൻ കാണാതെ പോയെ??
"തല്ലല്ലേടി..ഞാൻ പറയട്ടെ.. നീയൊന്നടങ്ങടി...." എന്റെ കൈ പിടിച്ചു വെക്കാൻ നോക്കികൊണ്ട് ഗഗൻ അങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും എന്നിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യവും സങ്കടവുമെല്ലാം ഞാൻ തല്ലി തന്നെ തീർത്തുകൊണ്ടിരുന്നു..കൂടെ അനുസരണയില്ലാതെ മിഴികളും പെയ്യുന്നുണ്ട്...
അപ്പോഴേക്കും എനിക്കരികിലെത്തി അച്ഛൻ എന്നെ ചേർത്ത് പിടിച്ചു മുടിയിൽ തലോടികൊണ്ടിരുന്നു...
"അച്ഛനറിഞ്ഞില്ലല്ലോ എന്റെ കുഞ്ഞിന്റെ മനസ്സ്.. അച്ഛന് വേണ്ടി എന്തിനാ എന്റെ മോള് മോളുടെ സന്തോഷം വേണ്ടെന്ന് വെക്കുന്നെ. എന്തിനാ അച്ഛനോടിത് നേരത്തെ പറയാതിരുന്നെ ..."
"എ.. എങ്ങനെയാ... പി.. പിന്നെ അച്ഛൻ ഇതറിഞ്ഞേ.."
"അത് ഞാൻ പറയാമെടി....."
____________💕💕
അങ്ങനെയും പറഞ്ഞുകൊണ്ട് ഞാൻ അവൾക്കരികിലേക്ക് നീങ്ങി നിന്നു.. ഇന്നലെ ട്രെയിനിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ നടന്ന സംഭവങ്ങൾ അവൾക്കും വിവരിച്ചു കൊടുക്കാൻ തുടങ്ങി...
____💞💞💞____
ട്രെയിനിൽ നിന്നും സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് ഒരു ഇരുപത് ഇരുപത്തൊന്ന് പ്രായം തോന്നിക്കുന്ന പെൺകുട്ടിയെയും അവളുടെ കയ്യിൽ ഒരു കൈ കുഞ്ഞിനേയും കാണാനിടയായത്...
എന്നിലെ പോലീസ് കാരൻ അതിലെന്തോ സംശയത്തിച്ചത് കൊണ്ട് അവരിരിക്കുന്നതിന്റെ അങേ തലക്കൽ ഞാനും ഇരുന്നു... ഇടക്കിടക്കവർ കരയുന്നതും ഫോണിലാർക്കോ വിളിച്ചിട്ട് കിട്ടാതെ വിഷമിക്കുന്നതും കണ്ടുകൊണ്ട് ഞാൻ അവർക്കരികിലേക്ക് ചെന്നു കാര്യം തിരക്കി.. ആദ്യമൊന്നും പറയാൻ കൂട്ടാക്കിയില്ലെങ്കിലും ഞാനൊരു പോലീസ് ആണെന്നും ഇയ്യാളെ ഇങ്ങനെ കണ്ടെനിക്ക് പോകാൻ കഴിയില്ലെന്നും പറഞ്ഞപ്പോൾ അവള് കാര്യം പറഞ്ഞു...
അവളുടെ ഭർത്താവിന്റെ കല്യാണമാണ് നാളെ എന്ന്.. ആ കുട്ടിയൊരു അനാഥയാണ്..അപ്രതീക്ഷിതമായി ഒട്ടും പ്രതീക്ഷിക്കാതെ നടന്നതാണ് അവളുടെ വിവാഹം..പൂർണമായും വിവാഹം എന്ന് പറയാൻ ഒക്കില്ല. രജിസ്റ്റർ marriage.. അറിയാതെ ഒരു മുറിയിൽ അവര് രണ്ട് പേരും ഒരുമിച്ചു കുടുങ്ങിയതാണ്.. പിന്നീട് അതിനെ ചൊല്ലി പല പ്രശ്നങ്ങളും ഉണ്ടാവാനിടയായപ്പോൾ അവർക്കങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു.. അവർക്ക് പരസ്പരം അതഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായെങ്കിലും പോകെ പോകെ അവരടുത്തു...രണ്ട് വർഷത്തോളം ആയി സംഭവം നടന്നിട്ട്.. അവർക്കിടയിലേക്ക് ഒരു കുഞ്ഞും വന്നു.. കുഞ്ഞിന് അഞ്ചു മാസമായപ്പോഴാണ് അവൻ നാട്ടിലേക്ക് പേരെന്റ്സിനോട് കാര്യം പറയാമെന്നു വെച്ചു വന്നത് ... പക്ഷെ വന്നപ്പോൾ അവന്റെ കല്യാണം ഉറപ്പിച്ചിട്ടിരിക്കുവായിരുന്നു...അവൻ കല്യാണതലേന്ന് എങ്ങനെയെങ്കിലും വീട്ടിൽ നിന്നും മുങ്ങി വരാമെന്നു പറഞ്ഞവളെ ആശ്വസിപ്പിച്ചെങ്കിലു അത് കേട്ടപ്പോൾ തന്നെ അവള് അവനോട് പോലും പറയാതെ ഫ്ലൈറ്റ് കയറിയതാണ്.. കേട്ടറിഞ്ഞ സ്ഥലങ്ങൾ വഴിയൊക്കെ ഒരു വിധം ഇവിടെ എത്തി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണത്രേ ഞാൻ കണ്ടത്... ഇങ്ങനെ പല വിവാഹതട്ടിപ്പ് കേസുകൾ അറിയാവുന്നത് കൊണ്ട് ഞാൻ അവളുടെ ഹസ്ബന്റിന്റെ ഫോട്ടോ ഉണ്ടോ എന്ന് തിരക്കി... ഫോട്ടോ കണ്ടപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് അത് വിക്രം ആണെന്ന്..
സത്യം പറഞ്ഞാൽ എന്ത് ചെയ്യണമെന്ന് എനിക്കൊരു പിടിത്തവും ഇല്ലായിരുന്നു.. വിക്രത്തെ ഫോട്ടോയിൽ കണ്ടപ്പോ സന്തോഷവും..,സങ്കടവും, എല്ലാ വിധ ഭാവങ്ങളും ഒരുമിച്ചു വന്നിരുന്നു....
എനിക്കറിയാം ഇവനെ എന്നും, എന്റെ കൂടെ വന്നാൽ മതി എന്നും മാത്രം പറഞ്ഞുകൊണ്ട് ഒരു എമർജൻസി യാത്ര നടത്തി ഇങ്ങോട്ട്... ഇവിടെ എത്തിയപ്പോഴേക്ക് ഏകദേശം മൂന്ന് മണി ആയിരുന്നു... വിക്രത്തെ ആയിരുന്നു ഞങ്ങൾ ആദ്യം കണ്ടത്.. അവനിവളോട് പറഞ്ഞപോലെ വീട്ടിൽ നിന്നും മുങ്ങാൻ നിക്കുവായിരുന്നു.. ഞങ്ങളെ കണ്ടപ്പോൾ അവൻ ആകെ നെട്ടി... പിന്നെ ഞാൻ തന്നെയാണ് നിന്റെ അച്ഛനെയും വിക്രത്തിന്റെ അമ്മയെയും അച്ഛനെയും ഒക്കെ വിളിച്ചു കൊണ്ട് കാര്യം പറഞ്ഞത്.. അവർ രണ്ട് പേരും ഒരുപാട് ദേഷ്യം പ്രകടിപ്പിച്ചെങ്കിലും പേരകുഞ്ഞിനേയും മരുമകളെയും കണ്ടതോടെ അതെല്ലാം ഇല്ലാതായി.. നിന്റെ അച്ഛൻ കാര്യം കേട്ടപ്പോൾ ഒരുമാതിരി മരവിച്ച അവസ്ഥയായിരുന്നു..മോളുടെ ഭാവിയോർത്ത്..കൂടുതൽ വഷളാവുന്നതിന് മുന്നേ ഞാൻ നമ്മുടെ കാര്യം തുറന്ന് പറഞ്ഞു..അപ്പോഴാ എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞേ..പിന്നെ അച്ഛൻ മോള് പ്രണയം നേരത്തെ പറയാത്തതിന്റെ പരിഭവം തീർക്കാൻ വേണ്ടി നിന്നോട് ഒന്നും അറിയിക്കേണ്ടെന്ന് പറഞ്ഞു.. ഇന്ന് പറഞ്ഞ മുഹൂർതത്തിൽ തന്നെ താലിക്കെട്ട് നടത്താവോ എന്നും ചോദിച്ചു.. ഞാനെന്തിന് എതിർക്കണം.ഒരുപാട് വിഷമിച്ചു. ഇനി എത്രയും വേഗം നിന്നെ സ്വന്തമാക്കിയാൽ മതി എന്നല്ലേ എനിക്കൊള്ളൂ... "
ഞാൻ പറഞ്ഞു നിർത്തിയതും ഒരു കഥ കേൾക്കുന്ന ഫീലോടെ ഇരുന്ന അവള് അതിൽ നിന്നെല്ലാം മോചിതയായി ഒന്ന് ചുറ്റുപാടും നോക്കുന്നുണ്ട്...
"എന്താടി.."
"എന്നിട്ടെവിടെ വിക്രമേട്ടനും അവളും..."
"വിക്രം...."
ഞാൻ വിളിച്ചതും വിക്രവും അവളും ആൾക്കൂട്ടത്ത് നിന്ന് ഞങ്ങൾക്കരികിലെത്തി...
"പ്രിയ മോളെ.. നിന്നോടെനിക്ക് ഒന്നും സംസാരിക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ലടി ഞാൻ.. മാത്രല്ല നിന്നെ ഞാനെന്റെ അനിയത്തിയെ പോലെയല്ലേ കണ്ടിട്ടുള്ളു... നീയും എതിർപ്പുകളൊന്നും പറഞ്ഞു കേക്കാഞ്ഞപ്പോ എനിക്കാകെ ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു.. നമ്മുടെ കാര്യം കേട്ട ഉടനെ തന്നെ ഇവൾക്ക് വിളിച്ചു ഞാൻ എങ്ങനെയെങ്കിലും മുങ്ങാമെന്ന് പറഞ്ഞു വെച്ചതാ.. പിന്നീട് വിളിക്കുമ്പോഴൊന്നും ഇവളെ കിട്ടില്ല.. ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു.. ഇവടെന്ന് എങ്ങോട്ടും പോകാൻ പറ്റാത്ത അവസ്ഥയും... നിന്റെ ഈ ഇഷ്ട്ടം അറിഞ്ഞാലും മതിയായിരുന്നു. ഞാൻ തന്നെ എങ്ങനെ എങ്കിലും നമ്മടെ കല്യാണം മുടക്കിയേനെ.. പക്ഷെ നീയും ഒന്നും പറഞ്ഞില്ല... എന്തായാലും ഇപ്പൊ നീ ഹാപ്പി അല്ലെ..."
"ഹ്മ്മ്.. ഒത്തിരി... എനിക്കും വിക്രമേട്ടേനെ എന്റെ ഭർത്താവായി കാണാൻ ഒരിക്കലും സാധിക്കില്ലായിരുന്നു..മാത്രല്ല ഇങ്ങനെ നടന്നത് തന്നെയാ ഒരു വിധം നന്നായേ.. ഇന്നലെ രാത്രി ഏട്ടൻ ഇവിടന്ന് പോയെന്ന് ഇന്നറിഞ്ഞാൽ ചിലപ്പോ എന്റെ അച്ഛനും എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ.. അത് പേടിച്ചാ ഞാൻ എന്റേം ഗഗന്റെയും കാര്യം പോലും പറയാതിരുന്നത്.."
"ഗഗൻ എന്നോ... ഏട്ടാന്ന് വിളിയെടി 🧐.."
വിക്രം അങ്ങനെ പറഞ്ഞപ്പോൾ അവളെന്നെ ഒരു നോട്ടം നോക്കുന്നുണ്ട്.. പിന്നീടവൾ ഞാനണിഞ്ഞ താലിയിലേക്കും നോട്ടം മാറ്റി... അമ്മ അവൾക്കരികിൽ വന്ന് സന്തോഷമായില്ലേ എന്നൊക്കെ ചോദിക്കുന്നുണ്ട്... അവളുടെ കണ്ണിൽ നിന്നും ഇപ്പോഴും വെള്ളം ചാടികൊണ്ടിരിക്കുവാണ്..ഇപ്പോൾ അവ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടാണ് പെയ്യുന്നതെന്ന് മാത്രം 😍😍
🌹🌹🌹🌹🌹
"എന്റെ മോള് എവിടെ ആണെങ്കിലും സന്തോഷായിട്ടിരിക്കണമെന്നേ ഈ അച്ഛനൊള്ളു.. എന്നോട് ആദ്യം തന്നെ മോളിത് പറഞ്ഞിരുന്നേൽ അച്ഛനൊരിക്കലും എതിര് ഒന്നും പറയില്ലായിരുന്നു..ഒരുപാട് കഷ്ട്ടപെടുന്നുണ്ടെന്റെ കുട്ടി...
എന്റെ മോളുടെ മനസ്സെനിക്ക് വായിക്കാനായില്ല എന്ന കുറ്റബോധമേ എനിക്കൊള്ളു.."
"അച്ഛനിപ്പോൾ അങ്ങനെ ഒന്നും ഓർക്കേണ്ട.. ഇപ്പൊ എല്ലാം കലങ്ങി തെളിഞ്ഞില്ലേ.."ഗഗൻ
"ഹ്മ്മ്.. മോന്റെ കയ്യിൽ എന്റെ മോള് സുരക്ഷിതയാവും എന്നെനിക്കുറപ്പാ.നിക്ക് അത്രയും മതി... അതിനും കൂടുതലൊന്നും എനിക്കും വേണ്ട..."
എന്നും പറഞ്ഞുകൊണ്ട് അച്ഛൻ ന്റെ പോലീസിനെ ചേർത്ത് പിടിക്കുന്നുണ്ട്..ചടങ്ങുകളെല്ലാം കഴിഞ്ഞു ഞാനും ഗഗനും തനിച്ചു ഇരുന്ന സമയം ഞാനെന്റെ താലിയൂരി ഒന്നൂടെ എന്നെ അണിയിക്കാൻ പറഞ്ഞു.. മനസ്സറിഞ്ഞു അവ എന്റെ നെഞ്ചിൽ പറ്റിച്ചേരണമെന്നെനിക്ക് തോന്നി... ഒരു ചിരിയോടെ തന്നെ അവനത് എനിക്കണീഞ്ഞു തന്നു....
"അതേയ്... നമ്മക്ക് ഒരു ഫങ്ക്ഷൻ കൂടെ വെക്കണം കേട്ടോ.. ഞാനും അമ്മയും മാത്രമേ എന്റെ കല്യാണത്തിന് കൂടിയൊള്ളു😁.. കുടുംബക്കാർ വേറെയും ഉണ്ട്.. അവരൊക്കെ ഇതറിഞ്ഞോണ്ട് ഇടിച്ചു പൊളിച്ചു വീട്ടിലോട്ട് വരുവോ ആവോ.. പിന്നെ സ്റ്റേഷനിൽ നിന്നും വിളിക്കണ്ടേ..."
"ല്ലാം ന്റെ ഏട്ടന്റെ തീരുമാനം പോലെ... 🤭😉."
"ആരെ തീരുമാനം 😳😱😱.."
"എന്റേട്ടന്റെ..."
"ഏട്ടനോ😱.."
"ആ.. എന്തെ.. അങ്ങനെ വിളിക്കണ്ടേ.. പ്രായത്തിൽ എന്റെ ഒരു വയസ്സിനെ നിങ്ങള് മൂപ്പൊള്ളൂ.. ഇപ്പൊ എന്റെ ഭർത്താവല്ലേ നിങ്ങള്.. ഞാനതിന്റെ റെസ്‌പെക്ട് തരണ്ടേ..''
"ഓഹോ..അങ്ങനെയാണോ.അല്ലാതെ നിന്റെ അച്ഛൻ പറഞ്ഞോണ്ടല്ല അല്ലെ .."
"ഈ 😁😁അച്ഛൻ എന്നോട് അങ്ങനെ വിളിക്കാൻ പറഞ്ഞത് നിങ്ങള് കേട്ടായിരുന്നോ.."
"കേട്ടായിരുന്നു 🤭🤭.."
"ആണല്ലേ 😁😁..ഗഗൻ *ഗഗൻ * എന്ന് വിളിക്കുന്നത് കേട്ടിട്ട് അച്ഛന് സഹിക്കുന്നില്ല പോലും.. ഹാ... ഞാനുമെന്നാ മാറ്റിപിടിച്ചെക്കാമെന്ന് കരുതി.."
"നല്ലതാ😉..ഹാ പിന്നേയ്, ശരിക്കും ഇന്ന് നീ ഇങ്ങനെ സന്തോഷത്തോടെ നിക്കേണ്ടവളായിരുന്നോ.."
"എന്താ സംശയം.. ഇങ്ങനെ നടന്നില്ലെങ്കിലും വിക്രമേട്ടൻ ഒളിച്ചോടി പോകില്ലായിരുന്നോ 🤭.. അപ്പോഴും നിക്ക് സന്തോഷം ആവില്ലേ 😁.."
"ആ.. അതും നേരാ.. പക്ഷെ ബാക്കി എല്ലാവരും അപ്പൊ സങ്കടത്തിലാവും.. ഇപ്പൊ എല്ലാരും ഹാപ്പി അല്ലെ.."
"അതേ 😍😍... വിക്രമേട്ടന് മുന്നേ കെട്ടാൻ തോന്നിയത് നന്നായി 😜മൂപ്പത്തിക്ക് നിങ്ങള് ഇറങ്ങിയ സ്റ്റേഷനിൽ തന്നെ വന്ന് പെടാൻ തോന്നിയതും നന്നായി.., നിങ്ങളെ പോലീസ് ബുദ്ധി അവിടെ പ്രയോഗിച്ചതും നന്നായി 😁.."
"ദൈവ നിച്ഛയം 😍😍
നമ്മളൊരുമിക്കാൻ ഉള്ളവരാണേൽ തടസ്സങ്ങളൊന്നും ഇല്ലാതെ ദൈവം നമ്മെ ഒരുമിപ്പിച്ചേനെ എന്നാ ഇന്നലെ ഞാൻ പറഞ്ഞെ.. പക്ഷെ ആ ദൈവം തന്നെ നമ്മെ ഒരുമിപ്പിച്ചത് എത്ര അത്ഭുതകരമായിട്ടാ നോക്കിയേ .. തടസ്സങ്ങൾക്കിടയിലൂടെ നമ്മുടെ പ്രണയം പൂവണിഞ്ഞിരിക്കയാണെടി.."
_______🤍🤍🤍🤍
ഞാനതും പറഞ്ഞവളെ ചേർത്ത് പിടിച്ചതും അവളെന്നോട് കൂടുതൽ ചാഞ്ഞിരുന്നു 😍
എന്റെ അധരങ്ങളവളുടെ നെറ്റിയിൽ പതിയുമ്പോൾ ചെറുചിരിയോടെ അവളതിനെ കണ്ണടച്ച് സ്വീകരിച്ചു..
ഇത് ഞങ്ങളിലേക്കൊരു തുടക്കമാണ്.. ഇനിയാണ് ഞങ്ങൾ പ്രണയിക്കുന്നത്..ഒരതിർ വരമ്പുകളും ഇല്ലാതെ 😍😍
(അവസാനിച്ചു )
✍🏻️. മയിൽപീലി💞
പ്രണയമെന്ന വികാരം മനസ്സിലാക്കിയവർക് മാത്രമേ അതിന്റെ മാധുര്യം മനസ്സിലാവൂ...💝
വിരഹത്തെ അറിഞ്ഞവർക്കേ അതിന്റെ നോവിനെ മനസ്സിലാവൂ...💔
ഇത് രണ്ടും കൂടികലർന്നനുഭവിച്ചവർക്ക് പ്രണയത്തെ ഭയമാണ്...🤍
അതിനൊരു ചവർപ്പാണ് 🥺🥺🥺
ജീവിതാവസാനം വരെ മാധുര്യം നിറഞ്ഞതാവട്ടെ നിങ്ങളുടെ ഓരോരുത്തരുടെയും പ്രണയം 😍😍
Comments
Post a Comment