CRAZY LOVE 2 | ✍️ AJWA | ഫുൾ പാർട്ട്
💞 CRAZY LOVE 2 💞
Full Part
✍️ajwa
'ട്രിണ്... ട്രിണ്... ട്രിണ്...'
കാലത്ത് തന്നെ ഫോൺ റിങ് ചെയ്യുന്നത് കേട്ടതും കണ്ണാടിയിൽ തന്റെ സൗന്ദര്യം നോക്കി മുടി ചീകുന്ന ഒരുത്തൻ മുഷിപ്പോടെ ഇറങ്ങി വന്നു...
"ഹലോ..."
ഉമ്മച്ചീടെ സൗണ്ട് കേട്ടതും കക്ഷി വന്നത് പോലെ മേലേക്ക് കയറിപ്പോയി...
"കാലത്ത് തന്നെ ആരാണാവോ..."
😕കക്ഷി ആത്മഗതിച്ചു ചീർപ്പ് ടേബിളിൽ വെച്ചു സ്പ്രേ എടുത്തു അതിൽ കുളിക്കാൻ തുടങ്ങി...🙄വെള്ളം ഇല്ലാത്തോണ്ട് ഒന്നും അല്ല... സ്പ്രേ കണ്ടാൽ ഓൻ അങ്ങനെയാ...വല്ലവന്റെയും കാശ് അല്ലേ എടുത്തടിക്കട്ടെ...😏
"ആടാ... ഞാൻ ഇപ്പൊ വരാം ഫൈവ് മിനിറ്റ്..."
തന്റെ പോക്കെറ്റിൽ ഉള്ള മൊബൈൽ റിങ്ങ് ചെയ്യേണ്ട താമസം അവൻ റിപ്ലൈയും കൊടുത്തു... ഇത്രയും നേരം എടുത്തു പൂശിയ സ്പ്രേ ഓൻ മറന്നു എന്ന് തോന്നുന്നു വീണ്ടും അതിൽ കുളിക്കാൻ തുടങ്ങി...🙄
"മോനെ... അമി..."
എന്നുള്ള ഉമ്മച്ചിടെ നീട്ടിയുള്ള വിളി കേട്ടതും അവൻ മുറിയിൽ നിന്നും ഇറങ്ങി താഴേക്ക് നോക്കി... ഉമ്മച്ചി വിളിച്ചാൽ എങ്ങനാ വിളി കേൾക്കാണ്ട് ഇരിക്കാ...😍
"എന്താ ഉമ്മച്ചി..."
"നിന്റെ കുഞ്ഞിപ്പയാ വിളിച്ചേ... കുഞ്ഞിമ്മയും നിയയും വൈകീട്ട് എയർപോർട്ടിൽ എത്തും എന്ന്... നിന്നോട് വണ്ടിയും കൊണ്ട് ചെല്ലാൻ പറഞ്ഞു..."
🙄അത് കേട്ടതും ലവൻ കറണ്ട് അടിച്ച പോലെ നിന്നു... ഇതിനേക്കാൾ ബേധം കറണ്ട് ആയിരുന്നു...
"😕അവരെന്താ ഇത്ര പെട്ടെന്ന്..."
"പെട്ടെന്നൊ... അവർ നാട്ടിൽ വന്നു പോയിട്ട് അഞ്ച് വർഷം ആയി... നിനക്കെന്താ ബോധം ഇല്ലേ... ഇനി കുറച്ച് കാലം അവർ ഇവിടെ ഉണ്ടാവും... നിന്റെ കുഞ്ഞിപ്പ അവിടെ നിർത്തി വരാൻ ഉള്ള പരിപാടിയാ...നീ എന്തായാലും വൈകീട്ട് എയർപോർട്ടിൽ പോവാൻ നോക്ക്..."
🙄ലവൻ ഇപ്പോഴും തൊള്ളയും തുറന്നു പിടിച്ചു അതേ നിൽപ്പ് ആണ്...
അവൻ ആ നിൽപ്പിൽ നെറ്റിയിലെ രണ്ട് സ്റ്റിച്ച് ഇട്ട മുറി പാടിൽ ഒന്ന് തടവി...
ഇഡലിയും സാമ്പാറും ഇരുന്നു തട്ടുന്ന പെങ്ങളെ നോക്കിയതും അവൾ വളിച്ച ഒരു ഇളിയും കൊടുത്തതോടെ അവൻ മുറിയിൽ ചെന്നു കണ്ണാടിയിൽ നോക്കി... സ്പ്രേ പൂശാൻ ഉള്ള മൂടൊക്കെ പോയി...😪
ഇന്നലെ വൈകീട്ട് ഷെഡിൽ ഇരിക്കുമ്പോ കയ് നോട്ടക്കാരി കയ് പോലും നോക്കാതെ ലക്ഷണം പറഞ്ഞത് അവൻ ഓർത്തു...
"ചീത്ത സമയം ആണ്... കുറച്ചു കാലം നല്ലോണം സൂക്ഷിക്കണം... എപ്പോഴാ അപകടം വരുന്നെ എന്ന് പറയാൻ ആവില്ല..."
🙄അപകടം ഇതാണല്ലേ... അപ്പൊ അവരെ പുച്ഛിച്ചു വിട്ടതാ... അവർക്ക് ഒരു പുള്ളി പോലും തെറ്റിയില്ല എന്ന് ഇപ്പോഴല്ലേ മനസ്സിൽ ആയത്...
ആദ്യമായി കിട്ടിയ അപകടം പഴയ കാലത്തിലേക്ക് ചെന്നു വീണ്ടും ഓർത്തു...അന്ന് കോളേജിൽ ചേർന്ന ആദ്യ ദിവസം...🙄
ചൂളം വിളിച്ചു കയ്യും കഴുകി ടേബിളിൽ ഇരുന്നു പ്ലേറ്റ് എടുത്തു കാസറോളിൽ കയ്യിട്ടതും ശൂന്യം...🙄നമ്മക്കുള്ള ഓഹരി എവിടെ...
അപ്പോഴാണ് മുന്നിൽ ഇരുന്നു രണ്ട് കുറ്റി പുട്ട് അകത്താക്കി കൊണ്ടിരിക്കുന്ന ഒരുത്തിയെ കണ്ടത്...😬വിശന്നു പൊരിഞ്ഞ അവൻ അവളെ നോക്കി പല്ല് കടിച്ചു...
"ഡീ എന്റെ പുട്ടാണോ എടുത്തു മോന്തുന്നെ... താടി കുരിപ്പേ..."
"😏നീ പോടാ പട്ടി... ഇത് എന്റെയാ..."
"😬പട്ടീന്നൊ... എന്റെ പുട്ട് കഴിച്ചു എന്നെ പട്ടി എന്ന് വിളിക്കുന്നോ...അങ്ങനെ ഇപ്പൊ നീ കഴിക്കേണ്ട..."
എന്നും പറഞ്ഞു ലവൻ മുന്നിൽ ഉള്ള ഗ്ലാസും വെള്ളവും എടുത്തു അവളെ പ്ലേറ്റിൽ കമിഴ്ത്തി... അത് കണ്ടതും പെണ്ണ് കലിപ്പിൽ അവനെ നോക്കിയതും അവൻ നന്നായി ഇളിച്ചു... കലിപ്പ് ഒന്ന് കൂടി കൂടിയ ലവൾ ആ ഗ്ലാസ് എടുത്തു ഒരു ഏർ ആയിരുന്നു... ചെക്കന്റെ നെറ്റി പൊട്ടി ബ്ലഡ് വന്നു...😓
"🙄ചോറിൽ വെള്ളം ഒഴിച്ചു കഞ്ഞി കുടിക്കും...പുട്ടിൽ വെള്ളം ഒഴിച്ചു പുഞ്ഞി കുടിച്ചൂടെ..."😏
സ്പൂൺ എടുത്തു പെണ്ണ് നിഷ്കു ആയി അതും കോരി കുടിച്ചു... നെറ്റിയിൽ കയ്യും വെച്ചു വായും പൊളിച്ചു നിക്കാനേ ലവന് ആയുള്ളൂ...😕
അന്ന് കിട്ടിയ രണ്ട് സ്റ്റിച്ച് ആണ്... അതിൽ പിന്നെ അവളെ കണ്മുന്നിൽ ചെന്നു പെടാതെ ഒഴിഞ്ഞു മാറി... വെറുതെ എന്തിനാ തടി കേടാക്കുന്നെ...😪
കുഞ്ഞിപ്പാ സംഗതി അറിഞ്ഞു ചൂരലും എടുത്തു അന്ന് പെണ്ണിനെ തല്ലാൻ ഇരുന്നതാ...
"😭ഞാൻ അറിഞ്ഞു കൊണ്ടല്ല ബാപ്പച്ചി...ഞാൻ വെള്ളം കുടിക്കുമ്പോ സ്ലിപ് ആയതാ...ഗ്ലാസ് ഓന്റെ അല്ല അമിക്കാടെ നെറ്റിയിൽ കൊണ്ടതാ... വെള്ളം മുഴുവനും എന്റെ പുട്ടിൽ ആയോണ്ട് ഞാൻ ഇന്ന് പുഞ്ഞിയാ കുടിച്ചത്..."😪
ചൂരൽ കണ്ടപ്പോൾ പെണ്ണ് പച്ച കള്ളം പറഞ്ഞതും ചെക്കൻ വായും പൊളിച്ചു നിന്നു...അമിക്കായൊ നമ്മളോ...🙄
"അങ്ങനെ ആണോ മോനെ ഈ മുറിവ് ഉണ്ടായത്...?"
എന്ന കുഞ്ഞിപ്പാടെ ചോദ്യം കേട്ടതും അവൻ ലവളെ ഒന്ന് നോക്കി...😒വായിൽ വിരൽ ഇട്ടാൽ പോലും കടിക്കാത്ത പോലുള്ള പെണ്ണിന്റെ നിഷ്കു മോന്ത കണ്ട് അറിയാതെ പറ്റിയത് ആണെന്ന് പറഞ്ഞു അന്ന് അവളെ ചൂരലിൽ നിന്നും രക്ഷിച്ചതാ...😕
അന്നേ രണ്ട് കൊടുക്കാൻ വിട്ടാൽ മതിയായിരുന്നു എന്ന് പിന്നീട് അങ്ങോട്ട് പലപ്പോഴും തോന്നിയതാ...പക്ഷെ കുരിപ്പിന് തല്ലു കിട്ടുന്നത് കാണാൻ ഉള്ള ശേഷി ഇല്ലാത്തോണ്ട് മാത്രാ വെറുതെ വിട്ടത്...😓
"അമിക്കാ ഞാനും വരട്ടെ എയർപോർട്ടിൽ..."
നേരെ ചൊവ്വേ ഉള്ള അവന്റെ പെങ്ങൾ അവന്റെ നിഴൽ വെട്ടം കണ്ടതും അതും ചോദിച്ചു ഇളിച്ചു കാണിച്ചു...
"അവരൊക്കെ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നെ അപ്പൊ കണ്ടാൽ മതി..."
"😪ഓഹ്..."
അവൻ പെങ്ങളെ ഒന്നും മൈൻഡ് ചെയ്യാതെ വരാൻ ഇരിക്കുന്ന സുനാമിയെ കുറിച്ച് മാത്രം ആയിരുന്നു ആലോചന...😓
"ആ മോനെ...കുഞ്ഞിപ്പാക്ക് ലീവ് കിട്ടാത്തോണ്ട് ഇപ്പൊ വരുന്നില്ല...അമീന മോളെ കല്യാണത്തിന് വരാം എന്ന് പറഞ്ഞു...അത് കൊണ്ട് നീ കുറച്ച് നേരത്തെ ചെല്ലണം..."
"ശരി ഉപ്പച്ചി..."
അവൻ നിഷ്കു ആയി പറഞ്ഞതും ഉപ്പച്ചി അകത്തേക്ക് കയറി...ഉപ്പച്ചി പോവുന്നതും ദയനീയമായി നോക്കി കൊണ്ട് അവൻ ബൈക്കും എടുത്തു വിട്ടു...
ഇതാണ് അമീർ എന്ന അമി... ഡിഗ്രിയും പിജിയും ഒക്കെ കഴിഞ്ഞു വല്യ നിലയിൽ ഒന്നും എത്തീല... ഇപ്പോഴും ജോലി അന്വേഷിച്ചു നടക്കാ...
ഉമ്മച്ചി ആമിന ഉപ്പച്ചി അബ്ദുൽ കാദർ കുടുംബ നാഥൻ... ഒരേ ഒരു പെങ്ങൾ അമീന...ലവളാണ് ഇപ്പൊ എയർപോർട്ടിലേക്ക് ടിക്കറ്റ് ചോയിച്ചേ... അല്ലേലും ഈ ആങ്ങളമാർക്ക് ജാഡയാ പെങ്ങൾ എന്തേലും ആവശ്യപ്പെടുമ്പോ മാത്രം...😕ലവളെ അടുത്ത് തന്നെ കെട്ടിച്ചു വിടാൻ ഉള്ള പ്ലാൻ ആണ്...ഉടനെ തന്നെ നമ്മക്ക് ഒരു ബിരിയാണി കഴിക്കാം...😋
പിന്നെ ഉള്ള അംഗസംഖ്യ ലവന്റെ കുഞ്ഞിപ്പ... അതായത് ലവന്റെ ഉപ്പാടെ ഒരേ ഒരു കൂടപിറപ്പ്... അങ്ങേര് ആയ നാളിലെ നാട് വിട്ടതാ... പതിയെ കെട്ടിയോളെയും കൊണ്ട് പോയി... അവർക്ക് ഒരേ ഒരു മോൾ ആണ് നിയ...😍
അയിനെ പറ്റി പറയാണേൽ അത് പോലത്തെ ഒരു പഞ്ച പാവം ലോകത്തിൽ ഇല്ല...
[🙄അത് അമിടെ തലക്ക് ഇട്ടു പൊട്ടിച്ച ലവൾ അല്ലേ... അവൾ പഞ്ച പാവാണോ...?]
😒അത് വഴിയേ മനസ്സിൽ ആവും... അല്ല പിന്നെ...
കുഞ്ഞിപ്പ അബ്ദുൽ നാസറും കുഞ്ഞിമ്മ നസീമയും ആ ഒന്നിനെ കിട്ടിയതോടെ ഒരു തീരുമാനത്തിൽ എത്തി...😪ഇനി ഇങ്ങനെ ഒന്ന് വേണ്ടെന്ന്... അതൊന്നും അല്ലാട്ടോ ഒരുപാട് ചികിത്സയുടെ ഫലം ആയി ആറ്റു നോറ്റ് കിട്ടിയ മുതൽ ആണ്... തലയിൽ വെച്ചാൽ പേനരിക്കും തറയിൽ വെച്ചാൽ ഉറുമ്പരിക്കും എന്ന പോലെ...❣️
*********💞
🎶എനിക്കൊരു പെണ്ണുണ്ട്...
കരിമഷി കണ്ണുണ്ട്...🎶
"അപ്പൊ അജുന് ലവ് ഉണ്ടോ..."
പിന്നിൽ നിന്നുള്ള അശരീരി കേട്ട് നമ്മളെ കഥാനായകൻ തിരിഞ്ഞു നോക്കി...
"ലവോ... എനിക്കോ...എന്റെ അനുട്ടിക്ക് എന്താ ഇപ്പൊ അങ്ങനെ തോന്നാൻ..."
"പാട്ട് കേട്ടിട്ട്..."
"🙄ഞാൻ ചുമ്മാ പാടിയതാ... അജുന് ലവ് തോന്നാൻ ഉള്ള പെണ്ണൊന്നും ഈ ലോകത്ത് ഇല്ല മോളെ..."
"അതെന്താ അജു..."
"അതോ... ഒന്നിനും എന്റെ അനുട്ടിയുടെ അത്രയും ഗ്ലാമർ ഇല്ല... അതോണ്ട്..."
അത് കേട്ടതും അഞ്ച് വയസ് മാത്രം പ്രായം ഉള്ള ലവൾ കണ്ണും മിഴിച്ചു നിന്നു...🙄ചെക്കൻ വീണ്ടും പാടാൻ വാ തുറന്നതും ചോദ്യങ്ങളുടെ പ്രഹസനം ഓർത്ത് വേണ്ടെന്ന് വെച്ചു...
"😕അല്ലേടി നീ എന്താ ചോദിച്ചെ... ലവോ... നിനക്ക് ഈ പ്രായത്തിൽ അതൊക്കെ അറിയോ..."
"😌അതൊക്കെ അറിയാം...ഹണിക്കും ബണിക്കും കിറ്റിയോട് ലവാ..."
"🙄ഹണിയും ബണിയൊ അതാരാ...?"
"ഹെയ് കാർട്ടൂൺ ചാനലിലെ... അത് പോലെ അജുനും ലവ് ഉണ്ടോ..."
😕കാർട്ടൂണിലും ലവോ...വെറുതെ കൊച്ചു കുട്ടികളെ വഴി തെറ്റിക്കാൻ ആയിട്ട്...
അജു... കാണാൻ ഒക്കെ മൊഞ്ചൻ തന്നെ... പക്ഷെ ആള് കലിപ്പനാ...ഫ്രണ്ട്‌സ് ഒക്കെ ആവശ്യത്തിന് ഉണ്ട് എന്നാലും എല്ലാം അമിയാണ്...പരസ്പരം അറിയാത്ത രഹസ്യം ഒന്നും തന്നെ ഇല്ല... അതായത് ഒരു പ്ലേറ്റിൽ കഴിച്ചും ഒരു പായയിൽ കിടന്നും ഉള്ള കൂട്ട്...❣️
😏നമ്മക്കും ഇണ്ട് ഫ്രണ്ട്‌സ്... പാര പണിയൽ ആണ് മെയിൻ...ഒരു രഹസ്യവും അബദ്ധത്തിൽ പോലും പറയാൻ പറ്റില്ല...അത് പാട്ടാകാൻ ഒരു മണിക്കൂർ വേണ്ടി വരില്ല...
ഉപ്പച്ചി അബ്ദുള്ള...അടുത്ത് തന്നെ പലചരക്ക് കട നടത്തുന്നു... ഉമ്മച്ചി ജമീല...അവർക്ക് മൂത്ത മകൻ അഫ്സൽ... പിന്നെ ദാ ഇപ്പൊ കണ്ടവൻ അജ്മൽ എന്ന അജു...❣️
അഫ്സൽ എന്ന അപ്പു വൈഫ് നസിയ...രണ്ടിനും ഒരു മോൾ... കക്ഷി ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു...അജുവും പി ജി ഒക്കെ കഴിഞ്ഞു...അതോടെ ലവൻ ഒരു ടാക്സി ഒക്കെ വാങ്ങി... പുള്ളിക്ക് അതാ താല്പര്യം... അതാവുമ്പോ വല്ലപ്പോഴും അല്ലേ ഓട്ടം ഉള്ളൂ ബാക്കി ടൈം ഉപ്പച്ചീടെ കടയുടെ മുന്നിൽ ഉള്ള ക്ലബ്ബിൽ ഫ്രണ്ട്‌സും ആയി ഇരുന്നു കത്തി അടിക്കുന്നു...🙄പുള്ളീടെ ഉപ്പച്ചി എപ്പോഴാ അവനെ എടുത്തടിക്കുന്നെ എന്ന് പറയാൻ പറ്റില്ല...ഏതായാലും അവിടെ നിക്കുന്നുണ്ട് പിന്നെ ആ കടയിൽ നിന്ന് ഒരു ഹെല്പ് ചെയ്താൽ എന്താ...
പക്ഷെ തിരിഞ്ഞു നോക്കാതെ ഒന്നുല്ല... ഇടക്ക് കയറും... മേശ തുറന്നു കാശും എടുത്തു പോക്കെറ്റിൽ ഇട്ടു ഉപ്പച്ചിയോട് എടുത്ത കാര്യം ബോധിപ്പിച്ചു ഇറങ്ങും എന്ന് മാത്രം...😕
മുടിയും ചീകി സുന്ദര കുട്ടപ്പൻ ആയി ഒന്നൂടെ കണ്ണാടിയിൽ നോക്കി ചാവിയും കറക്കി അവൻ ഇറങ്ങിയതും ഒരുത്തൻ താടിക്ക് കയ്യും കൊടുത്തു ബൈക്കും ചാരി നിക്കുന്നു...
"അമി നീ എന്താ അവിടെ തന്നെ നിക്കുന്നത് ചായ കുടിച്ചു പോവാം മോനെ..."
🙄ഉമ്മച്ചിക്ക് തന്റെ കൂട്ട് കാരനോട് ഉള്ള സ്നേഹം കണ്ട് അജു ഉമ്മച്ചിനെ ഒന്ന് ദയനീയമായി നോക്കി... വേലയും കൂലിയും ഇല്ലാത്തോണ്ട് നമ്മൾ പുറത്ത്...അവൻ പിന്നെ കളക്ടർ ഓഫിസിൽ ആണല്ലോ ജോലി ചെയ്യുന്നേ ഇമ്മാതിരി സ്നേഹിക്കാൻ...😏എന്നായിരുന്നു ആ ഭാവം...
"ഇപ്പൊ വേണ്ട ഉമ്മച്ചി..."
"ഉമ്മച്ചി ഞാൻ ഇറങ്ങിട്ടോ..."
"ഇറങ്ങുന്നത് ഒക്കെ കൊള്ളാം...നേരത്തും കാലത്തും വന്നാൽ മതി..."
അവൻ ഒന്ന് മൂളി അമിയുടെ അടുത്ത് ചെന്നു അവനെ അടിമുടി ഒന്ന് നോക്കി...
"എന്ത് പറ്റിയെടാ...എന്തേലും പ്രശ്നം ഉണ്ടോ...?"
"പ്രശ്നം അല്ല ദുരന്തം എന്ന് പറയുന്നത് ആവും നല്ലത്..."
"അതെന്ത് ദുരന്തം..."
"കുഞ്ഞിമ്മയും മോളും ഇന്ന് വൈകീട്ട് ലാൻഡ് ആവും..."
😕അത് കേട്ടതും അജു ഉള്ളതാണോടാ എന്ന പോലെ അവനെ ഒരു നോട്ടം...
"🙄ആ കുരിപ്പിനെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുക്കുന്നെ..."
"ആ ആർക്കറിയാം... ഇനി അങ്ങോട്ട് പൊന്നില്ലെന്ന് ആണ് കേട്ടത്... അത് മാത്രല്ല അതിന് ആകെ കൂടെ പേടി ഉള്ള പെണ്ണിന്റെ ഉപ്പച്ചി അവരെ കൂടെ ഇല്ല... അപ്പൊ പിന്നെ ഇങ്ങോട്ട് വന്നാൽ എന്താവോ അവസ്ഥ... എന്റെ കണ്ടക ശനി തുടങ്ങി എന്ന് തോന്നുന്നു..."😓
"എന്റെ എന്നോ ഞങ്ങളെ എന്ന് പറ..."
എന്നും പറഞ്ഞു അജു കണ്ണും മിഴിച്ചു മേല്പോട്ട് നോക്കി...
വർഷങ്ങൾക്ക് മുന്നേ അവളെ ആദ്യമായി മീറ്റ് ചെയ്തത് ഓർത്ത് അമിടെ തൊട്ടടുത്ത് ആയി നിന്നു...🙄
വർഷങ്ങൾ എന്ന് പറയുമ്പോ ആ പുള്ളി LP സ്കൂളിൽ നിന്നും UP യിലേക്ക് കടന്നു ചെന്ന വർഷം...അതായത് ആറാം ക്ലാസിൽ...
ആദ്യമായി പുതിയ സ്കൂളിൽ പോവാൻ ഉള്ള ഒരുക്കം ആണ്... വെള്ള ഷർട്ടും നീല പാന്റും ഒക്കെ ഇട്ടു കണ്ണാടിക്ക് മുന്നിൽ നിന്നു...😕 അപ്പുക്കാടെ ഷെൽഫ് നോട്ടം വെച്ചിട്ടുണ്ട്... അതിന് മുന്നിൽ ഉള്ള അപ്പുക്ക ഒന്ന് നീങ്ങിയിട്ട് വേണം ലവന് ഒന്ന് റെഡി ആവാൻ...
"അജു നീ വരുന്നോ... നിന്റെ സ്കൂളിന്റെ മുന്നിൽ കൂടി അല്ലേ ഞാൻ പോന്നത് നിന്നെ അവിടെ ഇറക്കാം..."
പത്താം ക്ലാസ് ജയിച്ചപ്പോൾ ഉപ്പച്ചീനെ കൊണ്ട് ലോൺ എടുപ്പിച്ചു വാങ്ങിച്ച ബൈക്ക് ആണ്...
"ഞാൻ അമിടെ കൂടെയേ വരൂ...ഉപ്പച്ചി പറഞ്ഞത് അല്ലേ ബൈക്ക് എടുത്തു സ്കൂളിൽ പോവേണ്ടന്ന്... ഉപ്പച്ചിക്കാ കേസ്..."
"പോലീസ്കാര് കണ്ടാൽ അല്ലേ...ഷോർട് കട്ട് ഉണ്ടെടാ..."
അങ്ങേര് വല്യ ഗമയിൽ ബൈക്ക് ഒക്കെ എടുത്തു വിട്ടു... പുള്ളി ഗേറ്റ് കടന്നതും പുള്ളിടെ ഷെൽഫ് തുറന്നു നേരത്തെ നോക്കി വെച്ച സ്പ്രേ എടുത്തു ആ വെള്ള ഷർട്ട് മൊത്തം നനച്ചു... പൗഡർ എടുത്തു മുഖവും തേച്ചു പിടിപ്പിച്ചു...
ലവൻ ഇനി പെണ്ണ് കാണാൻ എങ്ങാനും ആണോ പോണെ... അമ്മാതിരി ഒരുക്കം ആണേ...🙄
"ഉമ്മച്ചി ഞാൻ ഇറങ്ങാ..."
"ആ മോനെ സൂക്ഷിച്ചു പോണം...പിന്നെ നിന്റെ യൂണിഫോം രണ്ടും തയ്ച്ചു കിട്ടിയിട്ടില്ലല്ലോ... അത് കൊണ്ട് ഇതിൽ മണ്ണും പൊടിയും ഒന്നും ആക്കരുത്... നാളെയും ഇടാൻ ഉള്ളതാ... നാളെയല്ലെ മറ്റേ യൂണിഫോം കിട്ടൂ..."
"ഇന്ന് ഉച്ച വരെ അല്ലേ ഉള്ളൂ ഉമ്മച്ചി..."
ലവൻ അങ്ങനെ സുന്ദര കുട്ടപ്പൻ ആയി ഇറങ്ങി...
"അമീ..."
അമിടെ വീടിന്റെ മുറ്റത്ത് നിന്ന് നീട്ടി വിളിച്ചു... ലവൻ ആണേൽ പൗഡർ ടിൻ തുറക്കുന്നെ ഉള്ളൂ...
അപ്പോ ദാ വരുന്നു അകത്തു നിന്നും ഒരു മിസൈൽ...🙄പാവം അജു ആണേൽ അങ്ങോട്ട് പോണോ ഇങ്ങോട്ട് പോണോ എന്ന കൺഫ്യൂഷൻ ആയി...ലെഫ്റ്റിലേക്ക് നീങ്ങിയതും ആ മിസൈൽ അവന്റെ നെഞ്ചത്തു തന്നെ വന്നു പതിഞ്ഞു... അതിന്റെ ആഘാതത്തിൽ ചെക്കൻ നിലത്തേക്ക് വീണു... ഒപ്പം ആ മിസൈലും...
😬ചെക്കൻ പല്ലും കടിച്ചു നോക്കിയത് ആ സാധനത്തെയാണ്... മൂക്കിൽ നിന്നും ഒലിച്ചു വന്നത് ഒക്കെ അവന്റെ ഷോൾഡറിൽ തേച്ചു പിടിപ്പിച്ചിട്ടുണ്ട്...കഴിച്ചതിന്റെ ബാക്കിയും ഏകദേശം ഷർട്ടിൽ ആയിട്ടുണ്ട്...
ചെക്കൻ എണീറ്റതും കോപ്പ് കരച്ചിൽ തുടങ്ങി... ദേഹത്ത് ഉള്ള മണ്ണും പൊടിയും തട്ടി അവൻ കാറി പൊളിക്കുന്ന ആ കോപ്പിനെ ഒന്ന് നോക്കി...
പേരിന് പോലും ഒരു തുണി എടുത്തിട്ടില്ല... അരയിലും കഴുത്തിലും കാലിലും ഗോൾഡ് തിളങ്ങുന്നു...ഒറ്റ കാതിൽ മാത്രമേ കമ്മൽ ഉള്ളൂ...മൂക്കിൽ നിന്നാണേൽ വീണ്ടും ഒലിച്ചു തുടങ്ങി... മുഖം മുഴുവനും കഴിച്ചത് ഒക്കെ പറ്റി പിടിച്ചിട്ടുണ്ട്...ഒപ്പം നിലത്തു കിടന്നു ഉരുണ്ടത്തിന്റെ മണ്ണും പൊടിയും...🙄
"നിക്ക് ഉസ്സൂളിൽ പോണ്ടാ..."😭
എന്നും പറഞ്ഞു കോപ്പ് അവിടെ കിടന്നു കാറി പൊളിക്കുന്ന കണ്ട് ചെക്കന് അതിനെ തല്ലി കൊല്ലാൻ ആണ് തോന്നിയെ...😬
"നിയ... മോളെ വാ... ദെ മോളെ കൂടെ ഉമ്മച്ചിയും സ്കൂളിൽ വരൂലോ... പിന്നെ അമിത്തയും ഇല്ലേ..."
കാറി പൊളിക്കുന്ന ആ കുരിപ്പിനെ എണീപ്പിച്ചു ഉമ്മച്ചി അവളെ ദേഹത്ത് ഉള്ള പൊടി ഒക്കെ തട്ടി എടുത്തു...
"😭ഈ ചെക്കൻ എന്നെ തല്ലി ഇട്ടു ഉമ്മച്ചി..."
ലവനെ ചൂണ്ടി പെണ്ണ് പറഞ്ഞതും ലവൻ വായും പൊളിച്ചു ഉമ്മച്ചിനെ ഒന്ന് നോക്കി...മിസൈൽ കണക്കെ വന്നു ലവനെ തള്ളി ഇട്ടു പറയുന്നത് കേട്ടില്ലേ...
"മോന് വല്ലതും പറ്റിയോ..."
🙄ഹോ ഭാഗ്യം ഉമ്മച്ചിക്ക് എങ്കിലും മനസ്സിൽ ആയല്ലോ എന്ന പോലെ അവൻ ഇല്ലെന്ന് തലയാട്ടി കാണിച്ചു...അവർ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊടുത്തു...
"വാ മോളെ കുളിച്ചു നല്ല ഉടുപ്പ് ഒക്കെ ഇട്ടു പോണ്ടേ..."
"മാണ്ട... നിക്ക് ഉസ്സൂളിൽ പോണ്ട..."
എന്നും പറഞ്ഞു കോപ്പ് വീണ്ടും കാറി പൊളിക്കാൻ തുടങ്ങിയതും ഉമ്മച്ചി അതിനെ എങ്ങനെ ഒക്കെയോ കയ്യിൽ എടുത്തു അകത്തേക്ക് നടന്നു...
ഒരു യുദ്ധം കണ്ട പ്രതീതി ആയിരുന്നു അവന്... അകത്തു നിന്നും കരച്ചിൽ കേൾക്കാം... അവൻ അവർ പോയ വഴിയേ നോക്കി ശ്വാസം നീട്ടി വലിച്ചു... അപ്പോഴാണ് ഷോൾഡറിൽ ഒരു നനവ് തോന്നിയത്...
"😬ഈൗ... ബ്ലാ..."
പെണ്ണിന്റെ മൂക്കിൽ നിന്നു ഒലിച്ചു ഇറങ്ങിയത് മുഴുവനും അവിടെ ഉണ്ട്...അവൻ അപ്പൊ തന്നെ കഴുത്ത് തിരിച്ചു അത് നോക്കാതെ ബട്ടൻസ് ഊരി മാറ്റി...അപ്പോഴാണ് അകത്തു നിന്നും ലുക്കിൽ ഇറങ്ങി വരുന്ന അമിയെ കണ്ടത്...
"😬പന്നി എവിടെ ആയിരുന്നു നീ ഇത് വരെ..."
"🙄എന്ത് പറ്റി..."
"ആ കാറി പൊളിക്കുന്നതിന്റെ മൂക്കിൽ നിന്ന് വന്നത് മുഴുവനും എന്റെ ഇന്ന് കാലത്ത് തയ്ച്ചു കിട്ടിയ ഈ ഷർട്ടിൽ ആയി...ആ കുരിപ്പിനെ കൊല്ലാൻ തോന്നാ എനിക്ക്..."
"അത് കുഞ്ഞിപ്പാടെ മോൾ ആടാ... ഒരു കുരുത്തം കെട്ട ജന്തു... ഞാൻ അതിനെ ഒന്നും മൈൻഡ് ചെയ്യാറില്ല... ഇന്നലെ കൊണ്ടോയി സ്കൂളിൽ ചേർത്തതാ അപ്പൊ വല്യ ചാട്ടം ഒക്കെ കണ്ടു... ഇന്ന് കാലത്ത് ആ റേഡിയോ ഓൺ ആയതാ..."
🙄ചെക്കന് പിന്നെ അന്നത്തെ ദിവസം തന്നെ പോയി കിട്ടി...ഇതിപ്പോ ആരോട് പറയാൻ...
"സ്കൂൾ വിട്ടോ മോനെ...നീയല്ലേ ഉച്ചക്കേ വരൂ എന്ന് പറഞ്ഞത്..."
"😒ഞാൻ പോയില്ല...അമിയെ വിളിക്കാൻ പോയതാ ഉമ്മച്ചി അപ്പൊ ഓന്റെ കുഞ്ഞുപ്പാടെ മോൾ ഉണ്ട് ഒരു കുട്ടി പിശാശ് ആ കുരിപ്പ് മിസൈൽ പോലെ എന്റെ മേലേ വന്നു വീണു... കുരിപ്പിന്റെ മൂക്കിൽ ഉള്ളത് മുഴുവനും ഇതിൽ ഉണ്ട്... ഞാൻ ഇനി ഇത് ഇടില്ല... കൊണ്ടോയി കത്തിച്ചെക്ക്..."
"അലക്കിയാൽ പോവൂടാ..."
"😬ബ്ലാ... എനിക്ക് വേണ്ട... ഞാൻ നാളെ മറ്റേ യൂണിഫോം തയ്ച്ചു കിട്ടിയാൽ ഇട്ടോളാം..."
"ഇതിനാണോ എന്റെ മോൻ കാലത്ത് കട തുറപ്പിച്ചു അടുത്ത് ഇരുന്നു ഇത് തയ്‌പ്പിച്ചത്..."
😕പാവം ചെക്കൻ... അവൻ സങ്കടത്തോടെ ഷർട്ടും മാറ്റി പോയി...യൂണിഫോം ഇല്ലാത്ത വക ആദ്യത്തെ രണ്ട് ദിവസം തല്ലും വാങ്ങി അകത്തു കയറി... അപ്പോഴൊക്കെ ആ കുട്ടി പിശാഷിനെ തല്ലി കൊല്ലാൻ തോന്നിയതാ...
പിന്നീട് അങ്ങോട്ട് ആ മിസൈൽ എപ്പോൾ വന്നു പതിക്കും എന്ന് അറിയാത്തോണ്ട് അവൻ ഗേറ്റിന് വെളിയിൽ നിന്നാ അകത്തുള്ള അമിയെ വിളിച്ചത്...
എപ്പോഴും കുരിപ്പിന്റെ കാറൽ കേൾക്കാം...🙄ഇതെന്താ പടച്ചോനെ ഇങ്ങനെ...ഒരിക്കൽ അവനെയും വിളിച്ചു മതിലും ചാരി നിക്കുമ്പോ ആണ് പെണ്ണ് ഉമ്മച്ചീടെ കയ്യും പിടിച്ചു തുള്ളിചാടി വന്നത്... അവന്റെ നടു പുറം നോക്കി ഒരു തല്ലായിരുന്നു കുരിപ്പ്...അന്ന് തള്ളി ഇട്ടതിനാണത്രെ...😨
അങ്ങനെ ഒരു വർഷം കഴിഞപ്പോൾ ഒരു ദിവസം ഗേറ്റിന് വെളിയിൽ നിന്ന് അവനെ വിളിക്കുമ്പോൾ കണ്ടത് പുത്തൻ ഉടുപ്പ് ഒക്കെ ഇട്ടു ലവൾ ഇളിച്ചു നിക്കുന്നതാണ്...ഒരു അറ്റാക്ക് പ്രതീക്ഷിച്ചു അവൻ അകത്തേക്ക് നോക്കിയതും പെണ്ണിന്റെ ഉമ്മച്ചി അവളെയും കൊണ്ട് കാറിൽ കയറി പോയി...🙄പെണ്ണ് റ്റാറ്റാ ഒക്കെ കാണിക്കുന്നുണ്ട്...
"അവർ കുഞ്ഞിപ്പാടെ അടുത്ത് ദുബായിൽ പോവാ..."
അമി പറഞ്ഞപ്പോൾ ആണ് അവന് ആശ്വാസം ആയത്... അങ്ങനെ ഒരു ശല്യം ഒഴിഞ്ഞു കിട്ടിയല്ലോ...
പിന്നെ അവരൊക്കെ നാട്ടിൽ വന്നു എന്ന് കേട്ടാൽ ആ വഴിക്ക് പോലും പോവാറില്ല...
ഇപ്പൊ കുറച്ചായി ആരെയും ഒന്നിനെയും പേടി ഇല്ലാതെ രണ്ടും രണ്ട് വീടിന്റെ കിച്ചണിലും ബെഡ്‌റൂമിലും ഒക്കെ കയറി നിരങ്ങുന്നു...
ഇന്നത്തോടെ അജുന് ആ വഴിക്ക് പോവാൻ ഉള്ള ധൈര്യം ഇല്ല... അമി ആണേൽ ഏത് നേരത്തും വരുന്ന അപകടം ഓർത്ത് ഇരിക്കാ...😕
"എന്തായാലും നിന്റെ കാർ എടുക്ക്...കുഞ്ഞിപ്പ എന്നോട് ആദ്യായിട്ട് ഒരു കാര്യം ഏല്പിച്ചത് അല്ലേ..."
അത് കേട്ടതും അജു കയ്യിൽ ഉള്ള ചാവി എടുത്തു അവന് നീട്ടി...
"😓നീ വേണേൽ പോയിക്കോ ആ കുരിശിനെ കൊണ്ട് വരാൻ അല്ലേ ഞാൻ ഇല്ല..."
"എടാ അതിന് നീ അവളെ തലയിൽ ഏറ്റി കൊണ്ട് വരാൻ അല്ല... കുട്ടിക്കാലം അവൾ അറിയാതെ എന്തോ സംഭവിച്ചു എന്ന് കരുതി നീ ഇപ്പോഴും ഇങ്ങനെ കലിപ്പ് കാണിക്കല്ലേ അജു...അവൾക്ക് ഇപ്പൊ പത്ത് പതിനെട്ടു വയസ് ആയില്ലേ...ബുദ്ധി ഒക്കെ വെച്ച് കാണും... നീ ഉണ്ടെന്ന ധൈര്യത്തിൽ ആണ് ഞാൻ പോവാന്ന് ഏറ്റത് തന്നെ നീ വന്നേ പറ്റൂ...അവിടം വരെ ശോകം അടിച്ചു തനിച്ചു പോവാൻ ഒന്നും എന്നെ കൊണ്ട് പറ്റില്ല..."
അത് കേട്ടതും അവൻ ഒന്ന് കൂൾ ആയി...
വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ... പ്ലെയിൻ ലാൻഡ് ആയതും നമ്മളെ കഥാപാത്രം ലാൻഡ് ആയി... വെയിറ്റ് ചെയ്തു നിക്കുന്ന രണ്ടും പിന്നെ കളർഫുൾ ആയി അകത്തു നിന്നും ഇറങ്ങി വരുന്ന എയർ ഹോസ്റ്റസിന്റെ ഗ്ലാമറും നോക്കി നിന്നു...
"ഫുൾ പുട്ടിയാടാ... പെണ്ണ് കാണാൻ ചെല്ലുമ്പോ ബക്കറ്റും വെള്ളവും കരുതേണ്ടി വരും..."[അമി ]
"അതിന് വേലയും കൂലിയും ഇല്ലാത്ത നിന്നോട് അവര് പെണ്ണ് കാണാൻ ചെല്ലാൻ പറഞ്ഞ..."🙄[അജു ]
😌അതിന് അമി അജുനെ നോക്കി നന്നായി ഇളിച്ചു... നോക്കുന്നതിന് വേലയും കൂലിയും ഒന്നും വേണ്ടല്ലോ... വീണ്ടും പിന്നെ രണ്ടും തങ്ങളെ ജോലി തുടർന്നു... ഇവറ്റകൾ ഇപ്പൊ ഇത്രയും ദൂരം വന്നത് ഇതിനാണോ...
അതിനിടയിൽ അജുന്റെ കണ്ണ് ചെന്നു പതിഞ്ഞത് ഒരു മൊഞ്ചത്തിയിൽ ആണ്...😍പടച്ചോനെ എയർഹോസ്റ്റസിനെക്കാളും ഭംഗി ഉള്ള പെണ്ണോ... അതും പുട്ടി അല്ലാത്ത ഒറിജിനൽ കളർ... ചെക്കൻ കണ്ണ് എടുക്കാതെ നടന്നടുക്കുന്ന അവളെയും നോക്കി നിന്നു...അവൾ ആണേൽ അവന്റെ തൊട്ടടുത്ത് കൂടെ പോയതും അവൻ കണ്ണും മിഴിച്ചു നോക്കി നിന്നു...❣️
"അമീ..."
എന്നുള്ള വിളി കേട്ടതും അമി തരുണീമണികളിൽ നിന്നും കണ്ണ് മാറ്റി വിളി കേട്ട ഭാഗത്തേക്ക് നോക്കി... ദെ നിക്കുന്നു കുഞ്ഞിമ്മാ...
"ഞങ്ങൾ കുഞ്ഞിമ്മാനെയും നോക്കി നിക്കർന്നു..."😕[അമി ]
കണ്ടപ്പോൾ തന്നെ അമി അതും പറഞ്ഞു ലഗേജ് ഒക്കെ താങ്ങി പിടിച്ചു ഡിക്കിയിൽ ഇറക്കി വെക്കാൻ തുടങ്ങി...
"സുഖാണോ മോനെ..."
"പിന്നല്ലാതെ... യാത്ര ഒക്കെ എങ്ങനെ ഉണ്ടായിയിരുന്നു..."[അമി ]
"സുഖം... ഇത് അജു അല്ലേ..."
അത് കേട്ടതും അജു അതേ എന്ന പോലെ തലയാട്ടി...🙄ലഗേജ് ഒക്കെ വെച്ചപ്പോൾ അമി ചുറ്റിലും ഒന്ന് നോക്കി...
"അവൾ എവിടെ നിയ...?"
"മോളെ നിയ..."
എന്ന് വിളിച്ചതും ഫോണും തോണ്ടി നിൽക്കുന്ന ലവൾ ആ എന്നും പറഞ്ഞു അവർക്ക് അരികിലേക്ക് വന്നു.. 🙄അമിക്ക് ആണേൽ ലുക്ക് ഒക്കെ കണ്ടപ്പോൾ ഒരു ആശ്വാസം...പഴയ കച്ചറ സ്വഭാവം ഒക്കെ പോയി കാണും...
എന്നാൽ ഒരുത്തൻ ഇവിടെ കണ്ണും മിഴിച്ചു ആ വരുന്നതിനെയും നോക്കി നിക്കാ...പടച്ചോനെ ഇവൾ ആണോ ലവൾ...അവൻ പിന്നെ കണ്ണും തള്ളി അവളെയും വാച്ച് ചെയ്ത് നിന്നു... ഹൈ ഹീൽ ചെരിപ്പ് ജീൻസ് പാന്റ് മുട്ടിനു മേലേ ഉള്ള ടോപ് കഴുത്തിൽ ഒരു ഷാൾ... പിന്നെ അവളുടെ ആ വെളുത്തു തുടുത്ത മുഖവും കണ്ട് അവൻ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാതെ പരിസരം മറന്നു നിന്നു...❣
പടച്ചോനെ ആ മൂക്കും ഒലിപ്പിച്ചു നടന്ന കോപ്പ് തന്നെയാണോ ഇത്...🙄
"ഡാ... നീ എന്താ വായും പൊളിച്ചു നിക്കുന്നെ വന്നു കേറ്..."
അമി പറഞ്ഞതും അവൻ ബോധം വന്ന പോലെ അവനെ തിരിഞ്ഞു നോക്കി...പെണ്ണ് ഒക്കെ കാറിൽ കയറി ഇരുന്നിട്ടുണ്ട്...🙄അവൻ അപ്പൊ തന്നെ ചാവി എടുത്തു അമിക്ക് നീട്ടി... ഇങ്ങോട്ട് വരുമ്പോ ഡ്രൈവിംഗ് ചെയ്ത ക്ഷീണം ആവും എന്ന് കരുതി അവൻ അതും വാങ്ങി വണ്ടി വിട്ടു...
😍അജുന്റെ കോൺസെൻട്രേഷൻ ആണേൽ മുഴുവനും അവളിൽ ആണ്... മുന്നിൽ ഉള്ള മിററിൽ അവളെ മുഖം കണ്ണ് എടുക്കാതെ അവൻ നോക്കി ഇരുന്നു...
പെണ്ണാണെങ്കി ആ ഇരിപ്പ് തന്നെ ഒന്ന് തല ഉയർത്തി നോക്കുന്നുപോലുമില്ല... ഫോൺ വരുന്ന വഴി വാങ്ങിയത് ആണോ...🙄എന്താണാവോ അതിനകത്ത് ഇങ്ങനെ തലയിടാൻ... ഇനി കാമുകൻ എങ്ങാനും ആണോ...
അവൻ അങ്ങനെ ഉള്ള നീണ്ട ചിന്തയിൽ ആണ്...
അടുത്തുള്ളതിന്റെ അനക്കം ഒന്നും ഇല്ലാത്തോണ്ട് അമി ഒന്ന് നോക്കിയതും ചെക്കന്റെ നോട്ടം മുഴുവനും അവളിൽ ആണെന്ന് കണ്ടതും അവൻ വായും പൊളിച്ചു ഇരുന്നു...
എന്തൊക്കെ ആയിരുന്നു... ആ കുരിപ്പിനെ കൊണ്ട് വരാൻ ഞാൻ ഇല്ല... എന്നിട്ട് ഇപ്പൊ പെണ്ണിന്റെ ഗ്ലാമറും നോക്കി ഇരിക്കാ അല്ലേ...🙄
"😓യ്യോ ഉമ്മച്ചി ചാർജ് തീർന്ന്... പവർബാങ്ക് എവടെ...?"
🙄അത് കേട്ടതും അമിയും അജുവും പരസ്പരം ഒന്ന് നോക്കി...
"അത് ബാഗിൽ അല്ലേ മോളെ... എന്തായാലും ഇനി വീട്ടിൽ എത്തിയാലെ എടുക്കാൻ പറ്റൂ... അത് ഓഫ് ചെയ്ത് മോൾ പുറത്തേക്ക് ഒക്കെ ഒന്ന് നോക്കിക്കേ..."
"😪ഞാൻ ജയിക്കാൻ ആയതാ ഉമ്മച്ചി... അപ്പോഴാ ചാർജ് തീർന്നെ..."
🙄അത് കൂടി കേട്ടതും അജു ഒന്ന് കൂടി വായും പൊളിച്ചു അമിയെ നോക്കി...
"പബ്ജി കളിച്ചു ഫോൺ ഓഫ് ആവുമ്പോ എന്നും നീ ഇത് തന്നെ അല്ലേ പറയുന്നത്..."
മുന്നിൽ ഉള്ള രണ്ടും ഷോക്ക് അടിച്ച പോലെ പരസ്പരം ഒരു നോട്ടം ആയിരുന്നു...🙄അയ്യേ ഇതാണോ ഇത്രയും നേരം അതിൽ മൂടും കുത്തി ഇരുന്നത്... രണ്ടിനും അങ്ങനെ ഒരു ഭാവം ആയിരുന്നു...
പെണ്ണ് പിന്നെ താടിക്ക് കയ്യും കൊടുത്തു പുറത്തോട്ട് നോക്കി ഇരുന്നു... ചെറിയ ഒരു ഷോക്ക് കിട്ടിയിരിന്നു എങ്കിലും അജു എല്ലാം മറന്നു വീണ്ടും അവളെ നോക്കാൻ തുടങ്ങി...😍അമി ആണേൽ അവനെയും വാച്ച് ചെയ്തു ഇരുന്നു... രണ്ട് കൊടുക്കണം എന്നൊക്കെ ഉണ്ട് ഒന്ന് ഇറങ്ങിയിട്ട് വേണം എന്ന പോലെ ഇരിക്കാ...
പെണ്ണിന്റെ കണ്ണ് ആണേൽ ചെന്നു പതിഞ്ഞത് മീൽസ് റെഡി എന്ന ബോർഡിലേക്ക് ആണ്... അത് പിന്നെ പഴയത് ആയാലും പുതിയത് ആയാലും കുറുക്കന്റെ കണ്ണ് കോഴി കൂട്ടിൽ ആണല്ലോ...
"നല്ല വിശപ്പ് നിക്ക് ഫുഡ് വേണം..."
"വീട്ടിൽ എത്തിയിട്ട് കഴിച്ചാൽ പോരെ മോളെ..."
"😪അപ്പോഴേക്കും ഞാൻ വിശന്നു ചാവും..."
🙄അപ്പൊ പ്ലെയിനിൽ നിന്നു തട്ടിയ ഫുഡ് ഒക്കെ പിന്നെ എവിടെ പോയി എന്നായിരുന്നു പെണ്ണിന്റെ ഉമ്മച്ചി പറയാതെ ചിന്തിച്ചത്...
അങ്ങനെ അതിന് മുന്നിൽ വണ്ടി നിന്നതും പെണ്ണ് വിശപ്പ് കാരണം ഇറങ്ങി ഒരു പോക്ക് ആയിരുന്നു... പെണ്ണിന് പിന്നാലെ ഉമ്മച്ചി പോയതും അമി ഇറങ്ങി കൊണ്ട് അജുനെ ഒന്ന് നോക്കി...
"കാര്യം അവൾ ഉടായിപ്പ് ആണേലും കൂട്ടുകാരന്റെ പെങ്ങൾ ആണെന്ന ബോധം എങ്കിലും വേണം..."
"😍അത് പിന്നെ ഗ്ലാമർ ഉള്ള പെണ്ണ് എവിടെ കണ്ടാലും ഞാൻ നോക്കും... നിന്റെ പെങ്ങൾ ആയത് എന്റെ കുഴപ്പം ആണോ..."
"🙄അപ്പൊ നീ അവളെ കയ്യിൽ നിന്ന് കിട്ടിയത് ഒക്കെ വീണ്ടും ഇരന്നു വാങ്ങാൻ ഉള്ള പ്ലാൻ ആണോ..."
"നീ പറഞ്ഞ പോലെ അതൊക്കെ വിവരം ഇല്ലാത്ത കാലത്ത് അല്ലേ... ഇപ്പൊ കണ്ടില്ലേ എല്ലാം കൊണ്ടും പെണ്ണ് മാറി... ഗൾഫിൽ ഒക്കെ ചെന്നാൽ ഇത്രക്ക് ഗ്ലാമർ ഒക്കെ വെക്കോടാ..."
"അവൾ കുഞ്ഞുനാളിലെ അങ്ങനെ ആയിരുന്നു..."
"അത് മാത്രം നീ എന്നെ ഓര്മിപ്പിക്കല്ലേ അമി..."
"വാ മക്കളെ...നിങ്ങളും കാലത്ത് എങ്ങാനും കഴിച്ചത് ആവില്ലേ..."
ഉമ്മച്ചിടെ വിളി കേട്ടതും രണ്ടും അപ്പൊ തന്നെ അകത്തു കയറി... പെണ്ണിന് നേരെ മുന്നിൽ ഉള്ള ചെയറിൽ അമി പെട്ടെന്ന് തന്നെ ചാടി കയറി ഇരുന്നു അജുനെ നോക്കി ഒന്ന് ഇളിച്ചു...😌
അത് നന്നായി അല്ലേ അവൻ അവളെ നോക്കി വെള്ളം ഇറക്കുന്നത് കാണേണ്ടി വന്നേനെ...
"ബിരിയാണി മതി..."
പെണ്ണ് ചാടി കയറി പറഞ്ഞു... അജു പിന്നെയും അവളെയും നോക്കി ഇരിക്കാൻ തുടങ്ങി...🙄ചെക്കന് വലുത് എന്തേലും കിട്ടിയാലേ പഠിക്കൂ...
ബിരിയാണി മുന്നിൽ എത്തിയതും പെണ്ണ് കയ്യിട്ടു ഇളക്കാൻ തുടങ്ങി...🙄ഇനി മൊട്ട എങ്ങാനും നോക്കുന്നത് ആണോ... അല്ലാതെ ഇപ്പൊ അതിനകത്ത് നിധി ഒന്നും ഇണ്ടാവില്ലല്ലോ...
"😓നിക്ക് ലെഗ് പീസ് കിട്ടീല..."
😕അപ്പൊ അതാണ് അതിനകത്ത് തോണ്ടി നോക്കി നോക്കിയത്...അമിക്ക് പിന്നെ അതൊന്നും ഒരു പുത്തരി അല്ല... ഒരു പുട്ട് നനച്ചതിന് തല പൊട്ടിച്ച മുതൽ ആണ്...പക്ഷെ അജു അത് കേട്ട് വായും പൊളിച്ചു ഇരിക്കാ...
അപ്പോഴാണ് ലവൻ തന്റെ പ്ലേറ്റിൽ വലിയൊരു ലെഗ് പീസ് കണ്ടത്... പെണ്ണിന്റെ നോട്ടവും അതിൽ ആണ്...🙄അജു നിഷ്കരണം ആ പീസ് എടുത്തു അവൾക്ക് നീട്ടി...😓
"ഈ... നിക്ക് എങ്ങും വേണ്ട ആ ചെക്കൻ തൊട്ടത്..."😏
😬അത് കേട്ടതും അജുന് ഉള്ളം കാൽ മുതൽ എരിഞ് കയറി... പഴയ കോലം ഓർത്താൽ ആരായാലും ഒന്ന് ചിരിക്കും...അജു പൊട്ടിതെറിക്കാൻ ആയി എന്ന് കണ്ടതും അമി അവന്റെ കാലിൽ ഒരു ചവിട്ട് ആയിരുന്നു... അവൻ ആണേൽ കലിപ്പോടെ അമിയെ നോക്കിയതും അമി ഒന്നും മിണ്ടരുത് എന്ന് കണ്ണ് ഇറുക്കി കാണിച്ചു... വെറുതെ എന്തിനാ പാണ്ടി ലോറിടെ മുന്നിൽ ചെന്നു നിക്കുന്നെ...😕
ഒരു പ്ലേറ്റ് ചില്ലി അതും ലെഗ് പീസ് മാത്രം ഉള്ളത് വാങ്ങി പെണ്ണ് ഇരുന്നു തട്ടാൻ തുടങ്ങി...😕അതൊക്കെ കണ്ട് അജു ഏകദേശം കിളി പോയ പോലെ ഇരുന്നു...ഇതിപ്പോ കുഞ്ഞു നാളിൽ ഉള്ളതിനേക്കാൾ ഭീകരമായ അവസ്ഥ ആണല്ലോ...🙄
"😨ഇവിടന്ന് പോയിട്ട് ഫുഡ് കഴിച്ചില്ലെന്ന് തോന്നുന്നു..."
അജു പെണ്ണിന്റെ തീറ്റ കണ്ട് അമിയോട് ആയി പതുക്കെ പറഞ്ഞു...
"😌അത് പിന്നെ വൈകീട്ട് വന്നു നോക്കിയാലും നിനക്ക് ഇതൊക്കെ തന്നെയേ തോന്നൂ..."
അമി അതും പറഞ്ഞു ഇളിച്ചു കാണിച്ചു...
രണ്ടും എണീറ്റ് പോവുംമ്പോഴും പെണ്ണ് ഭയങ്കര തീറ്റ തന്നെ... കയ്യും കഴുകി ടിഷ്യു കൊണ്ട് മുഖം തുടച്ചു വരുന്ന അജു അടുത്ത് എത്തിയതും പെണ്ണ് തീറ്റയും കഴുകി എണീറ്റു... രണ്ടിന്റെയും നെറ്റി കൂട്ടി ഇടിച്ചതും പെണ്ണ് കലിപ്പിൽ നെറ്റിയും ഉഴിഞ്ഞു അവനെ നോക്കി...
"😬എവിടെ നോക്കിയാടാ നടക്കുന്നെ... മരപ്പട്ടി..."
😠അജുന്റെ കയ് പെണ്ണിന്നിട്ട് രണ്ട് പൊട്ടിക്കാൻ എന്ന പോലെ പൊങ്ങിയതും പിന്നാലെ വന്ന അമി പിടിച്ചു നിർത്തി... പെണ്ണ് ആണേൽ അവനെയും പുച്ഛിച്ചു നടന്നതും അജു കലിപ്പിൽ അമിടെ കയ് മാറ്റി...
"ഇന്ന് തന്നെ ഇതിനുള്ളത് ആ കുരിപ്പിന് കൊടുത്തില്ലേ എന്റെ പേര് അജു എന്നല്ല..."😬
പെണ്ണ് പോയ വഴിയേ നോക്കി കലിപ്പിൽ പറഞ്ഞു കൊണ്ട് അവൻ ചാവിയും വാങ്ങി ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു...🙄അമി ആണേൽ അന്തം വിട്ടു നിന്നു... എന്തായാലും ഇവൻ രണ്ടും കല്പിച്ചാ അപ്പൊ പിന്നെ അവളെ കയ്യിൽ നിന്ന് ഇവനുള്ളതും കിട്ടും...
കാർ പിന്നെ ലവന്റെ ആണെന്ന് കണ്ടതും പെണ്ണ് നേരത്തെ ഉള്ള കലിപ്പ് പുറത്തേക്ക് വന്നു...
"എന്ത് പാട്ട കാർ ആണ് ഇത്... എവിടുന്ന് കിട്ടി ഇതൊക്കെ...മനുഷ്യന് ചൂട് എടുത്തിട്ട് വയ്യ..."
🙄ഒന്നുകിൽ അവൾ ഇരന്നു വാങ്ങും എന്ന് ഏകദേശം അമിക്ക് മനസ്സിൽ ആയി...
"അത് പെട്ടെന്ന് വിളിച്ചു പറഞ്ഞത് കൊണ്ടാ... ഇന്നലെ ഏൽപ്പിച്ചു എങ്കിൽ ഞാൻ ഒരു ബെൻസ് തന്നെ ഏർപ്പാട് ആക്കിയേനെ..."
അമി പെണ്ണിനെ നോക്കി ദയനീയമായി പറഞ്ഞു... അങ്ങനെ ഏലും ആൾ ഒന്ന് സൈലന്റ് ആവട്ടെ...
പാട്ട കാർ ആണേൽ എന്താ പിന്നെ പെണ്ണ് ഒന്നൊന്നര ഉറക്കം ആയിരുന്നു... അജു പിന്നെ ആ വഴിക്ക് നോക്കീട്ടില്ല... കൊടുക്കാൻ ഉള്ള പണി മാത്രം ആണ് ഉള്ളിൽ...
വീട്ടു മുറ്റത്തു നിർത്തിയതും അജുവിന്റെ കലിപ്പ് അടങ്ങിയില്ല... അവൻ ഒന്ന് തിരിഞ്ഞു നോക്കിയതും പെണ്ണ് നല്ല ഉറക്കം...😴
"മോളെ എണീക്ക്... വീട് എത്തി..."
"കുറച്ചൂടെ ഉറങ്ങട്ടെ ഉമ്മച്ചി..."
എങ്ങനെ ഒക്കെയോ ഉമ്മച്ചി വീണ്ടും പെണ്ണിനെ തട്ടി വിളിച്ചു ഉണർത്തിയതും പെണ്ണ് കണ്ണ് തുറന്നു ചുറ്റിലും നോക്കി... അമി ഇറങ്ങി ലഗേജ് ഒക്കെ എടുത്തു നടക്കാൻ തുടങ്ങി...🙄പാവം ചെക്കൻ അവനുള്ളത് വല്ലോം അതിൽ കാണോ എന്തോ...
അമിക്ക് പിന്നാലെ ഉമ്മച്ചിയും ഇറങ്ങി നടന്നതും പെണ്ണ് നീട്ടി ഒരു കോട്ട് വാ ഇട്ടു ഡോറും തുറന്നു ഇറങ്ങി... അപ്പോഴേക്കും അജു ഇറങ്ങി പെണ്ണിനെയും വെയിറ്റ് ചെയ്തു നിക്കുവായിരുന്നു...😏
വീടൊക്കെ ഒന്ന് നോക്കി ആദ്യ സ്റ്റെപ് വെച്ചതും അജു കാൽ നീട്ടി...അവൾ മൂക്കും കുത്തി ദെ കിടക്കുന്നു താഴെ...
"😬നീ എന്താടി എന്നെ വിളിച്ചത് മരപ്പട്ടി എന്നോ...അതിനുള്ളതാ ഇത്...ഈ അജുനോട് കളിക്കുമ്പോൾ സൂക്ഷിക്കണം അല്ലേ മോൾ വിവരം അറിയും..."
എന്നും പറഞ്ഞു അവൻ നല്ല പോലെ ചിരിക്കാൻ തുടങ്ങി...
😬പെണ്ണ് കലിപ്പിൽ അവനെ ചവിട്ടാൻ കാൽ നീട്ടിയതും അവൻ ആ നിമിഷം മാറി നിന്നു... അവളെ കാൽ വീലിൽ ഇടിച്ചതും പെണ്ണ് അവിടെ കിടന്നു പിടഞ്ഞു...
"😭ആാാ... ഉമ്മച്ചി... ഉപ്പച്ചി..."
എന്ന് അലറി കൊണ്ട് അവൾ കാൽ പിടിച്ചു ഇരുന്നു...
അമിടെ ഉപ്പച്ചിയും ഉമ്മച്ചിയും അവൾക്ക് ഉപ്പച്ചിയും ഉമ്മച്ചിയും ആണ്...
"മരപ്പട്ടി മരപ്പട്ടി മരപ്പട്ടി...ധൈര്യം ഉണ്ടേൽ നീ എന്നെ തല്ലെടാ ചെക്കാ..."😬
അത് കേട്ടതും അവൻ കലിപ്പിൽ പെണ്ണിന്റെ അടുത്ത് ഇരുന്നതും പെണ്ണിന്റെ വിളി കേട്ട് അവരൊക്കെ പുറത്തേക്ക് വന്നിരുന്നു...
"എന്ത് പറ്റി മോളെ..."
"ഉറക്ക പിച്ചിൽ ഇറങ്ങിയതാ അതൊണ്ടാവും താഴെ വീണത്..."
പെണ്ണ് എന്തേലും പറയുന്നതിന് മുന്നേ അജു പറഞ്ഞത് കേട്ട് അവൾ കലിപ്പിൽ അവനെ തുറിച്ചു നോക്കി...😬അവൻ ആണേൽ എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എന്ന പോലെ ഇളിച്ചു...
എല്ലാരും കൂടെ പെണ്ണിനെ പിടിച്ചു നിർത്തി വല്ലോം പറ്റിയോ എന്ന് മൊത്തത്തിൽ ഒരു ചെക്കപ്പ് നടത്തി അകത്തേക്ക് അവളെയും കൊണ്ട് നടന്നു...
പെണ്ണ് അപ്പോഴും അവനെ കലിപ്പിൽ തിരിഞ്ഞു നോക്കിയാണ് നടപ്പ്...ഇതിനുള്ളത് എന്നായാലും തന്നിരിക്കും... നോട്ടത്തിന്റെ അർത്ഥം മനസ്സിൽ ആയതും അവനും കലിപ്പിൽ അവളെ നോക്കി...
"😕ഇത്ര പെട്ടെന്ന് കൊടുക്കും എന്ന് കരുതീല..."[അമി ]
"ഇന്ന് തന്നെ കൊടുത്തില്ലേ ഞാൻ എങ്ങനെ സ്വസ്ഥം ആയി കിടന്നു ഉറങ്ങും മോനെ അമി...പക്ഷെ അവൾക്കുള്ളത് ആയിട്ടില്ല... കിട്ടാൻ ഇരിക്കുന്നതെ ഉള്ളൂ..."😬
എന്നും പറഞ്ഞു അജു അവന്റെ താടിയും പിടിച്ചു വലിച്ചു വണ്ടിയും എടുത്തു വിട്ടു...
"ഡീ അമ്മൂസെ...വല്ല ബാമും ഉണ്ടേൽ എടുത്തു വാടി...എന്റെ കാൽ പോയെടി..."
പെണ്ണ് നൊണ്ടി നൊണ്ടി അവിടെ ഇരുന്നു കാൽ നോക്കി...
ആ വിളി ആണേൽ അമീന എന്ന നല്ല മൊഞ്ചൻ പേരുള്ള ലവൾക്ക് പിടിച്ചില്ല... അപ്പൊ തന്നെ അവൾ ഒരു ബാം എടുത്തു അവൾക്ക് നീട്ടി... വേണേൽ എടുത്തു തെക്കട്ടെ...പെണ്ണ് അതും വാങ്ങി തേച്ചു ഓകെ ആയി...
ബോക്സ് ഒക്കെ പൊളിച്ചടുക്കുന്ന തിരക്കിൽ ആണ് അമി... ക്ഷമ ഇല്ലന്നെ... വേറൊന്നും അല്ല ഓന്റെ കുഞ്ഞിപ്പ അവനുള്ള ഒരു ഫോണ് ഓഫർ ചെയ്തതാ... അത് എവിടെ എന്ന തിരച്ചിലിൽ ആണ് കക്ഷി...
തുറന്നത് ചോക്ലേറ്റ് ബോക്സ് ആണെന്ന് കണ്ടതും അതും കൊണ്ട് പ്ലെയിൻ കയറിയ പെണ്ണ് ഒരു ഓട്ടം ആയിരുന്നു...അതും കയ്യിൽ ആക്കി അവൾ നിന്നു...
"😓എനിക്കും താടി ഗാലക്സി..."
ഭാഗ്യം പെണ്ണിന് മീന കൊച്ചിനോട് ഭയങ്കര സ്നേഹം ആയോണ്ട് അതീന്നു ഒന്നേലും കിട്ടി... വെറുതെ പ്ലെയിനിന്നു ഭാരം ഉണ്ടാക്കാനാണോ പിന്നെ ഇതും കൊണ്ട് വന്നത് അവിടെ വെച്ചു തിന്നാൽ പോരെ...😏
അങ്ങനെ അമി ഫോൺ കിട്ടിയതോടെ ബൈക്കും എടുത്തു വിട്ടു...
"ഇത് മോളെ പെണ്ണ് കാണൽ ചടങ്ങിന് ഇടാൻ വേണ്ടി കുഞ്ഞിമ്മാ പ്രത്യേകം വാങ്ങിയതാ..."
"😕എപ്പോളാ ഉമ്മച്ചി ഇവളെ കാണാൻ വരുന്നെ..."
"അടുത്ത ആഴ്ച വരാം എന്ന് പറഞ്ഞു..."
🙄ലവളെ നാണം കണ്ട് പെണ്ണ് ഒരുമാതിരി ഒരു നോട്ടം...
"ഇവൾക്കുള്ള ചെക്കനെ പിന്നെ പെണ്ണിന്റെ ബാപ്പച്ചി കണ്ട് വെച്ചിട്ടുണ്ട്... ഇവിടെ വെച്ചു നടത്തണം എന്നാ ഞങ്ങൾക്ക് ആഗ്രഹം...അവനും അത് സമ്മതിച്ചു...അമീന മോളെ കെട്ടിന് വരുമ്പോ അവനും ഈ നാടൊക്കെ ഒന്ന് കാണാൻ വരും..."
"😌അപ്പൊ എന്റെ കെട്ടും ഇണ്ടാവോ ഉമ്മച്ചി..."
നേരത്തെ മാറ്റവൾക്ക് ഉള്ളതിനേക്കാൾ നാണം ആയിരുന്നു പെണ്ണിന്റെ മുഖത്ത്...🙄
"അതൊക്കെ നിന്റെ ബാപ്പച്ചി എന്താന്ന് വെച്ചാൽ ചെയ്തോളും..."
😕അപ്പൊ അടുത്തൊന്നും കെട്ടിക്കാൻ ഉള്ള പ്ലാൻ ഇല്ല...പടച്ചോനെ ബാപ്പച്ചിക്ക് നല്ല ബുദ്ധി കൊടുക്കണേ...എന്നും പ്രാർത്ഥിച്ചു ലവൾ എല്ലാരേയും ഒന്ന് നോക്കി... ആർക്കേലും ഒരുമിച്ച് നടത്താം എന്ന് പറഞ്ഞുടെ...😏ഒന്നിനും മിണ്ടാട്ടം ഇല്ല...
*********💞
"അമിടെ കുഞ്ഞിമ്മായും മോളും വന്നെന്ന് കേട്ടല്ലോ അജു..."
"മ്മ് വന്നു... മോൾ ഒരുത്തി ഉണ്ട് ഒരു പിശാശ്... ഇങ്ങനെ ഒരു സാധനത്തെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല... ഇങ്ങനെയും ഉണ്ടാവോ പെൺപിള്ളേര്..."
"🙄പഴയ പോലെ നിനക്ക് ഇന്നും കിട്ടിയോ മോനെ..."
ഉമ്മച്ചി ദയനീയമായി അജുനെ നോക്കി കൊണ്ട് ചോദിച്ചു...
"പിന്നെ അതിന് അജു ഒന്നൂടെ ജനിക്കണം...ആ പിശാഷിന് ഉള്ളത് ഇന്ന് കയ്യോടെ ഞാൻ കൊടുത്തു വിട്ടിട്ടുണ്ട്..."
"കാണാൻ ഒക്കെ കൊള്ളാവോ ആ പെണ്ണ്..."
ഇത്തൂസിന്റെ വകയുള്ള ചോദ്യം കേട്ടതും അവൻ ആദ്യമായി കണ്ണിൽ പതിഞ്ഞ സീൻ ഓർത്ത് നിന്നു...😍പിന്നെ കുറച്ച് നേരത്തേക്ക് സ്വപ്ന ലോകത്ത് ആയിരുന്നു കക്ഷി...
അപ്പുക്ക അവന് നേരെ വിരൽ നെടിച്ചപ്പോൾ ആണ് അവൻ ബോധത്തിലേക്ക് വന്നത്...
"😏ആ ഞാൻ നോക്കീട്ടില്ല..."
പുച്ഛത്തോടെ അതും പറഞ്ഞു അവൻ എണീറ്റ് പോയി...
നേരെ ചെന്നത് ക്ലബ്ബിലേക്ക് ആണ്... അവിടെ അമിയും ലാൻഡ് ആയിട്ടുണ്ട്... എല്ലാം കഴിഞ്ഞു പത്ത് പതിനൊന്ന് മണി ആയാലേ എല്ലാം വീട്ടിലേക്ക് പോവൂ...മാലിക് പിന്നെ ജൗഹറും ഷമീറും ഇങ്ങനെ അഞ്ചെണ്ണം ആണ് അതിനകത്ത് അട ഇരിക്കുന്നത്...🙄പകൽ സമയത്ത് പിന്നെ നേരെ മുന്നിൽ ഒരു ബസ്‌റ്റോപ് ഉള്ളത് കൊണ്ട് വായി നോട്ടവും നല്ലോണം നടക്കും...പെണ്ണ് കെട്ടിയാൽ ഏലും നേരെ ആവോ എന്തോ...
ഇതിൽ നമ്മളെ ജൗഹർ ഒരുത്തിയെ കുറെയായി ട്യൂൺ ചെയ്യുന്നു... ആൾ ബാക്കി എല്ലാറ്റിനെക്കാളും രണ്ട് വയസ് പ്രായം അതികം ഉണ്ട്... അത് കൊണ്ട് പെണ്ണ് കെട്ടാൻ ഉള്ള ആഗ്രഹം കൂടി കൂടി വന്നപ്പോ പുള്ളി തന്നെ കണ്ട് വെച്ച പെണ്ണാണ് അത്... ഒന്ന് മൂളിയാൽ മതി ചെക്കൻ ഇന്ന് വേണേലും കെട്ടാൻ റെഡിയാ...
*********💞
"അമി... എവിടെ അവൻ വന്നില്ലല്ലോ..."
"അവൻ വരാൻ ആവുന്നതേ ഉള്ളൂ... ക്ലബ്ബിൽ എന്നും പറഞ്ഞു രാവും പകലും അതിനകത്ത് ആണ്... അത് കൊണ്ടാ ഞാൻ അവനോട് ഇവനുള്ള ഒരു വിസക്ക് പറഞ്ഞത്...ഈ കൂട്ട് കെട്ട് നിർത്തിയാലേ അവൻ നന്നാവൂ..."
ഇതൊക്കെ കേട്ട് ഫുഡും വായിൽ തിരുകി പെണ്ണ് അടുത്ത് തന്നെ ഇരിപ്പുണ്ട്...
"ശരിയാ ഉപ്പച്ചി അമിക്കാനെ ചീത്ത ആക്കുന്നെ ആ ചെക്കനാ...അവൻ ആള് ശരിയല്ല...കാണുമ്പോ തന്നെ ഒരു കള്ള ലക്ഷണം..."😏
"അവൻ നല്ലവനാ...എന്നും ഇവിടെ വരാറുണ്ട്...വേറെയും മൂന്നെണ്ണം ഉണ്ട് വേലയും കൂലിയും ഇല്ലാത്തത്..."
😕ഓഹ് ഒരു നല്ലവൻ... അവൾ പിന്നെ ഫുഡും കഴിച്ചു യാത്രാ ക്ഷീണം തീർക്കാൻ പോയി...
പത്ത് പതിനൊന്ന് മണിക്ക് എണീറ്റ് ബൂസ്റ്റും കുടിച്ചു കയ്യിലെ മസിൽ ഒക്കെ ഒന്ന് നോക്കി ഭാവി കാര്യങ്ങൾ പ്ലാൻ ചെയ്തു ഇരിക്കുമ്പോ ആണ് അമിടെ ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടത്...
🙄അവൾ അകത്തൊക്കെ തലയിട്ട് ഒന്ന് വാച്ച് ചെയ്തു...ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേട്ടതും പെണ്ണ് ധൈര്യം ആയി അകത്തേക്ക് കയറി ഫോൺ എടുത്തു നോക്കി...
അജു എന്ന് കണ്ടതും അവൾ ഒന്ന് പുച്ഛിച്ചു... വീണ്ടും കാൾ ആയതും ഓൺ ആക്കി കാതിൽ വെച്ചു...
"എത്ര നേരായെടാ വിളിക്കുന്നു...ഞാൻ നിന്റെ വീടിന്റെ ഗേറ്റിന് വെളിയിൽ ഉണ്ട്...ഇന്നലെ ലാൻഡ് ചെയ്ത ആ പിശാശ് ഉള്ളോണ്ടാ അങ്ങോട്ട് വരാത്തത്... നീ ഒന്ന് റെഡി ആയി വന്നേ ഒരു അത്യാവശ്യം ഉണ്ട്..."
😕പിശാശ് എന്ന് പറഞ്ഞത് കേട്ട് പെണ്ണ് കലിപ്പ് ആയതും അവൻ അപ്പൊ തന്നെ ഫോണും വെച്ചു താഴേക്ക് ഇറങ്ങി... പിശാശ് ആരാണെന്ന് കാണിച്ചു തരാടാ പട്ടി എന്നും പറഞ്ഞു പെണ്ണ് പുറത്ത് ഇറങ്ങി ചുറ്റിലും ഒന്ന് നോക്കി... അവന്റെ തല വെട്ടം കണ്ടതും ആദ്യം എടുത്തത് കല്ല് ആണേലും അത് അവിടെ ഇട്ടു ചുറ്റിലും വല്ല ആയുധവും ഉണ്ടോ എന്ന് നോക്കി...ജയിലിൽ പോവാൻ ഉള്ള പേടി കൊണ്ടാ...
ടാപ്പിലൂടെ നീണ്ടു പോകുന്ന ഓസ് കണ്ടതും പെണ്ണ് ഇളിച്ചു കൊണ്ട് ടാപ്പും തുറന്നു ഓസ് വലിച്ചു അവന്റെ തലയും നോക്കി നടന്നു... പാവം ചെക്കൻ കാര്യായിട്ട് ആരെയോ വിളിക്കുന്ന തിരക്കിൽ ആണ്...🙄
പെട്ടെന്നുള്ള മഴ കണ്ട് ചെക്കൻ വായും പൊളിച്ചു മേലോട്ട് നോക്കിയതും ദെ നിക്കുന്നു പിശാശ് ഓസും നീട്ടി പിടിച്ചു കൊണ്ട്...
"😬😬😠😠ഡീീീ..."
എന്നും വിളിച്ചു ചെക്കൻ ബൈക്കിൽ നിന്നും ഇറങ്ങി പെണ്ണിന്റെ കയ്യിൽ പിടിച്ചു വലിച്ചതും പെണ്ണ് ദെ പോണു മതിലും കടന്നു അവന്റെ മേലേക്ക്...പെണ്ണിന്റെ വെയിറ്റ് വന്നതും രണ്ടും കൂടി താഴേക്ക് ലാൻഡ് ആയി...ഓസ് ആണേൽ ഇപ്പോഴും പണി തുടർന്നു കൊണ്ടിരിക്കാ...
അജു കണ്ണ് തുറന്നതും പെണ്ണ് ഉണ്ട് മേലേ നനഞ്ഞു കുതിർന്നു കിടക്കുന്നു... പെണ്ണിന്റെ കണ്ണും മൂക്കും ചുണ്ടും ഒക്കെ നോക്കി അവൻ സ്വയം മറന്നു കൊണ്ട് അങ്ങനെ കിടന്നു...😍
പെണ്ണ് ആണേൽ കലിപ്പിൽ എണീക്കാൻ നോക്കിയതും ആ എന്നും പറഞ്ഞു അവിടെ തന്നെ ലാൻഡ് ആയി...അവന്റെ ബട്ടൻസിൽ കുരുങ്ങിയ മുടി മാറ്റാൻ നോക്കിയതും അവനു ബോധം വന്നു...
"അയ്യേ എന്താടി കാണിക്കുന്നേ... ബട്ടൻസ് അഴിക്കുന്നോ..."
"😬ഈ എന്റെ മുടി മാറ്റി താടാ മരപ്പട്ടി..."
അത് കേട്ടതും ചെക്കന് വീണ്ടും കലിപ്പായി... പെണ്ണിനേയും കൊണ്ട് തിരിഞ്ഞതും പെണ്ണ് തന്റെ മേലേ ഉള്ള അവനെ അൽപ്പം പേടിയോടെ നോക്കി...
"എണീറ്റ് പോടാ ചെക്കാ എന്തൊരു വെയിറ്റ് ആണ്..."
"നീയും ഒട്ടും മോശം ഒന്നും അല്ല..."
മുടി മാറ്റി കൊണ്ട് അവൻ പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി...
"ഉഗ്രൻ പീസ് ആണ് കേട്ടോ..."🙈
അവൻ അവളെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് അവനെ പിടിച്ചു തള്ളാൻ ഒരു ശ്രമം നടത്തി...അവൻ ആണേൽ അവളെ നോക്കി കിടക്കാ... ചെക്കന്റെ മൂഡ് ഒക്കെ മാറി എന്ന് തോന്നുന്നു...🙄തലയിൽ വെള്ളം വീണൊണ്ട് ആവും...
പെട്ടെന്ന് അവന്റെ മുന്നിലേക്ക് രണ്ട് കാൽ വന്നതും അവൻ ചാടി എണീറ്റു... പിന്നാലെ അവളും... മുന്നിൽ നിക്കുന്ന ഉപ്പച്ചിനെ കണ്ട് രണ്ടും ഒരു വളിച്ച ഇളി ആയിരുന്നു...
"എന്ത് പറ്റി മോളെ...?"
"😭ഈ ചെക്കൻ എന്നെ വലിച്ചു ഇട്ടതാ ഉപ്പച്ചി..."
എന്നും പറഞ്ഞു പെണ്ണ് ഒരു കരച്ചിൽ ആയിരുന്നു...
"അത് പിന്നെ ചുമ്മാ ഇരിക്കുന്ന എന്റെ മേലേ ഹോസ് എടുത്തു വെള്ളം നനച്ചാൽ ഞാൻ പിന്നെ വെറുതെ നിക്കോ... കണ്ടില്ലേ ഇവിടെ ഒക്കെ..."
"അത് ഈ ചെക്കൻ എന്നെ അമിക്കാടെ ഫോണിൽ വിളിച്ചു പറയാ പിശാശ് എന്ന്... അതോണ്ടാ ഉപ്പച്ചി..."😓
🙄അപ്പൊ ഈ പിശാശ് ആണോ അത് കേട്ടത്... വെറുതെ അല്ല ഇത്രയും നേരം ആയിട്ടും അവന്റെ അഡ്രസ്സ് ഇല്ലാത്തത്... അവൻ ദയനീയമായി ഉപ്പച്ചിനെ ഒന്ന് നോക്കി...
"കഴിഞത് കഴിഞ്ഞു... ഇനി ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കരുത്...രണ്ടാളും കേൾക്കാൻ വേണ്ടിയാ ഈ പറയുന്നേ..."
രണ്ടും തലയാട്ടിയതും പെണ്ണിനേയും കൂട്ടി ഉപ്പച്ചി അകത്തേക്ക് നടന്നതും മുന്നിൽ ഉള്ള ബൈക്ക് കണ്ടതും അതിന്റെ ചാവി എടുത്തു അവനെ നോക്കി നാവും പുറത്തേക്ക് നീട്ടി കളയാക്കി കൊണ്ട് ഉപ്പച്ചീടെ പിന്നാലെ നടന്നു...😬അവൻ പിന്നെ ഒന്നും പറയാൻ ആവാതെ ആ പോയതിനെയും നോക്കി കലിപ്പിൽ നിന്നു...
"എന്ത് പറ്റി ഇവളെ എവിടുന്ന് കിട്ടി..."
നനഞ്ഞ കോഴിയെ പോലെ ഉള്ള പെണ്ണിന്റെ കോലം കണ്ട് ഉമ്മച്ചി ചോദിച്ചതും പെണ്ണ് ഉപ്പച്ചിയെ നോക്കി...
"അവൾ ഒന്ന് വീണതാ... മോൾ അകത്ത് ചെല്ല്..."
😕അത് കേട്ടതും പെണ്ണ് അകത്തേക്ക് ചെന്നു...അവന്റെ ചാവിയും നോക്കി ഇളിച്ചു കൊണ്ട് മുറിയിൽ കയറി...😏തത്കാലം ഓൻ കുറച്ച് നടക്കട്ടെ... അപ്പൊ പഠിക്കും...
**********💞
അജു ആണേൽ കലിപ്പിൽ അമിയെ വീണ്ടും വിളിച്ചു...
"ആ പിശാഷിന്റെ അന്ത്യം എന്റെ കയ് കൊണ്ട് ആണെന്നാ തോന്നുന്നേ നീ ഫോണും അവൾക്ക് ഇട്ടു കൊടുത്തു ഏത് അടുപ്പിൽ പോയി കിടക്കായിരുന്നു..."😬
"നീ എന്നോട് ഇങ്ങനെ കലിപ്പ് ആയിട്ട് എന്താ കാര്യം... വന്ന അന്ന് തന്നെ അവൾക്കിട്ട് ചൊറിയാൻ നിന്നാൽ പിന്നെ അവൾ കേറി മാന്തില്ലേ..."
"അവളെ സൂക്കേട് ഇന്നത്തോടെ നിർത്തും ഞാൻ നീ കണ്ടോ..."
"നീ എന്ത് ചെയ്യാൻ പോവാ..."
"അതൊക്കെ ഉണ്ട്... പിന്നെ അവൾ എന്റെ മുന്നിലേക്ക് വരില്ല..."
അജു ഏതാണ്ട് തീരുമാനിച്ച പോലെ വീട്ടിലേക്ക് വിട്ടു...
"വൈകീട്ടെ വരുള്ളൂ എന്ന് പറഞ്ഞു പോയത് അല്ലേ നീ... ഇതെന്താ നിന്റെ ഈ കോലം... ഇന്ന് ആരും ആയിട്ടാ തല്ല് ഉണ്ടാക്കിയെ..."
ഡ്രെസ്സ് ഉണക്കാൻ ഇടുന്ന ഉമ്മച്ചി അവന്റെ കോലം കണ്ട് ചോദിച്ചതും അവൻ ദയനീയമായി നോക്കി...
"😓ഇനി അങ്ങോട്ട് ഇതൊക്കെ തന്നെ ആവും... ആ കുരിപ്പ് ജനിച്ചു വീണത് തന്നെ എന്നെ കൊല്ലാൻ ആയിട്ടാണോന്നാ ഇപ്പൊ എന്റെ ഡൌട്ട്..."
"🙄ആര്...?"
"വേറെ ആര്... ആ പിശാശ് തന്നെ..."
എന്നും പറഞ്ഞു അവൻ അവളോട് ഉള്ള കലിപ്പിൽ അകത്തേക്ക് കയറി...
"അത് ശരി നീ ചെന്നു ഇരന്നു വാങ്ങിയത് ആവും ഇതല്ലേ നിന്റെ സ്വഭാവം..."
അതും നേരാ... അവൻ പിന്നെ ഒന്നും പറയാൻ നിന്നില്ല...
"നിന്റെ ബൈക്ക് എവിടെ...?"
"അതും ആ പിശാഷിന്റെ കയ്യിൽ ആയി..."
എന്നും നീട്ടി പറഞ്ഞു അവൻ ബാത്‌റൂമിൽ കയറി...കുളിച്ചു സുന്ദര കുട്ടപ്പൻ ആയി ക്ലബ്ബിലേക്ക് വിട്ടു...
"ഉപ്പച്ചി ഒരു അഞ്ഞുർ രൂപ എടുത്തിട്ടുണ്ട്..."
"മ്മ് ഇവിടെ എന്നെ ഒന്ന് സഹായിക്കാൻ നിന്നാൽ ദിവസം നിനക്ക് ആ കാശ് ഞാൻ തരില്ലേ..."
"എന്റെ ഉപ്പച്ചി ഈ കട നോക്കൽ ഒന്നും എനിക്ക് പറഞ്ഞിട്ടുള്ള പണി അല്ല..."
"അത് ശരിയാ... വഴിയിൽ കൂടെ പോണ പെണ്ണിനെ നോക്കുന്ന പോലെ അത്ര എളുപ്പം ഉള്ള പണി അല്ലല്ലോ..."🙄
"അത് പിന്നെ കൂടെ ഉള്ളവന്മാർ നോക്കി അവരെ പറ്റി ഓരോന്ന് പറയുമ്പോൾ ഞാൻ നോക്കി പോകുന്നു എന്നെ ഉള്ളൂ... എന്റെ ഉപ്പച്ചിക്ക് ഇഷ്ട്ടം അല്ലെങ്കിൽ ഇന്നത്തോടെ അജു ആ പണി നിർത്തി..."
"മോനെ അജു നിന്നെ പത്ത് ഇരുപത്തിനാല് കൊല്ലം ആയിട്ട് കാണുന്നതാ... ഒന്നുകിൽ ഏതോ ഒരുത്തി നിന്നെ തല്ലി... അല്ലെങ്കിൽ നിനക്ക് പറ്റിയതിനെ നീ കണ്ട് വെച്ചു... ഇതിൽ ഏതാ ഇപ്പൊ ഉണ്ടായത് അത് പറ..."
"🙄സത്യം പറയാലോ ഉപ്പച്ചി... ഇങ്ങള് എന്റെ ഉപ്പച്ചി തന്നെയാ... അതിൽ ഒരു ഡൗട്ടും ഇല്ല..."
"😕അപ്പൊ ഇത് വരെ നിനക്ക് അങ്ങനെ ഒരു ഡൌട്ട് ഉണ്ടായിരുന്നു എന്നാണോ..."
"അതല്ല ഉപ്പച്ചി...ഉപ്പച്ചി പറഞ്ഞ രണ്ടും എനിക്ക് കിട്ടി... പക്ഷെ രണ്ടും ഒരാൾ ആണെന്ന് മാത്രം..."😓
"😁അത് നന്നായി... അവളെ തന്നെ നീ കേട്ടുകയും കൂടി ചെയ്താൽ നീ നന്നായിക്കോളും... പടച്ചോനെ ഉടനെ തന്നെ ആ പെണ്ണ് ഇവന്റെ തലയിൽ ആയാൽ മതിയായിരുന്നു..."
🙄ചെക്കന് ആണേൽ അത് കേട്ടതും ഒരു കയ്യിൽ ഐസ്ക്രീമും മറു കയ്യിൽ ചൂട് കോഫിയും ഒരുമിച്ച് കിട്ടിയ അവസ്ഥ ആയിരുന്നു...
*********💞
പബ്ജി കളിച്ചു ഫോണിലെ ചാർജ് തീർന്നപ്പോൾ പെണ്ണ് അമ്മൂസിനെ ഒന്ന് നോക്കി... സൺഡേ ആയോണ്ട് ആവും പെണ്ണിന് ആണേൽ ഉറക്കം തിരിഞ്ഞു നോക്കുന്നില്ല...പെണ്ണിന് സൺഡേ നൈറ്റ് അങ്ങനെ ആണ്...
"ഡീ അമ്മൂസെ ഇങ്ങ് വന്നേ..."
എന്നും പറഞ്ഞു പെണ്ണിനെയും വിളിച്ചു അവളെ മുറിയിലേക്ക് വിട്ടു...
"നമുക്ക് അവരെ ക്ലബ്ബിലേക്ക് പോയാലോ..."
"😕നമ്മൾ പെണ്ണുങ്ങൾ ആടി... രാത്രി പുറത്ത് ഇറങ്ങാൻ ഒന്നും പറ്റൂല... ക്ലബ് എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലാതെ അതിനകത്തു എന്താണെന്ന് ഞാൻ ഇത് വരെ കണ്ടിട്ടില്ല..."
"ഞാൻ ഒക്കെ അവടെ നൈറ്റ് ഒക്കെ കറങ്ങി തിരിച്ചു നേരം വെളുക്കുമ്പോൾ ആണ് ഫ്ലാറ്റിലേക്ക് വരുന്നെ..."
"🙄അവിടെ ഒക്കെ എന്തും ആവാം... ഇവടെ അങ്ങനെ ഒന്നുല്ല..."
"😏ഇൻക് പേടി ആണേൽ അത് പറ..."
"അമിക്കാ എന്നെ കൊല്ലും... ആ വഴിക്ക് എങ്ങാനും ചെന്നാൽ ... അവടെ കുറെ ആണുങ്ങൾ അല്ലേടി..."
"ആണുങ്ങൾ ആണേൽ എന്താ അവടെ അവന്മാർക്ക് എന്താ പരിപാടി എന്ന് അറിയണം അല്ലോ...അല്ലേ വേണ്ട നീ വഴി പറഞ്ഞു താ... ഞാൻ പൊക്കോളാം..."
"😓നിന്നെ തനിച്ചു വിട്ടാൽ അതിനേക്കാൾ കുഴപ്പം ആവും... ഞാൻ വരാം...അതിനകത്തേക്ക് വരില്ല...പക്ഷെ അയിന്..."
"അയിന്..."
"ഗാലക്സി നീ ഒന്നല്ലേ തന്നത്... എനിക്ക് മുഴുവനും വേണം..."
😕പെണ്ണ് പിന്നെ അത് വേണോ ഇത് വേണോ എന്നും ചിന്തിച്ചു ഒടുക്കം ഗാലക്സി എടുത്തു അവൾക്ക് കൊടുത്തു...ലവൾ അതും പൊളിച്ചു കഴിച്ചു കൊണ്ട് ലവളെ കൂടെ ഇറങ്ങി...
പെണ്ണ് മതില് ചാടിയത് കണ്ട് അവൾ വായും പൊളിച്ചു നിന്നു...
"നിനക്ക് അവിടെ ഇതായിരുന്നോ പണി..."
"സൺഡേ മാത്രം... എല്ലാ സൺഡേയും അവിടെ ഡാൻസ് പാർട്ടി ഉണ്ട്... അത് കാണാൻ വേണ്ടി ഞാനും നെച്ചുവും ഇങ്ങനെ ഒക്കെയാ പോവുന്നെ...ഇതിന്റെ അഞ്ച് ഇരട്ടി ഇണ്ട് അവിടത്തെ മതില്..."
പെണ്ണ് അഞ്ചിരട്ടി ഊഹിച്ചു ശൂന്യകാശത് എത്തി നിന്നു...എങ്ങനെ ഒക്കെയോ ലവളെയും മതില് ചാടിച്ചു രണ്ടും ക്ലബ് ലക്ഷ്യം വെച്ച് നടന്നു...
"അല്ലേടി ആരാ നെച്ചു...നിന്നെ കെട്ടാൻ പോണ ഷേക്ക് ആന്നോ...?"🙄
"😌നെച്ചു എന്റെ കൂട്ട്കാരിയാ... അവടത്തെ സ്കൂളിന്ന് കിട്ടീതാ... നെസ്‌ല എന്നാ ശരിക്കുള്ള പേര്...ഓളും കൂടി അവടെ ഇല്ലേ ഞാൻ എപ്പോ നാട് വിട്ടു വന്നേനെ... ഓൾ അടുത്ത ആഴ്ച നാട്ടിൽ വന്നുണ്ട്... ഞാൻ ഇല്ലാത്തോണ്ട് ഓൾക്ക് അവടെ ബോർ അടിക്കാണ്...നിന്റെ കെട്ടിന് ഞാൻ ഓളെ കൊണ്ട് വരും അപ്പൊ കാണിച്ചു തരാട്ടോ..."
"അപ്പൊ നിന്നെ കെട്ടാൻ പോണ ഷേക്ക് ഇല്ലേ നിനക്ക് കമ്പനിക്ക്..."
"😌അങ്ങേരെ മാത്രം ഞാൻ ഇത് വരെ കണ്ടിട്ടില്ലെടി... ആൾ എന്നെ കണ്ടിട്ടുണ്ടത്രേ... നിന്റെ കെട്ടിന് വന്നാൽ കാണാലോ... ഉയ്യോ നിക്ക് ഓർക്കുമ്പോ തന്നെ നാണം വരുവാടി.. "
🙄കാണാത്ത ചെക്കനെ ഓർക്കുമ്പോ തന്നെ ഇത്രക്ക് നാണോ... ഇവൾ ആള് കൊള്ളാലോ...
"😕എന്ത് കണ്ടിട്ടാടി അങ്ങേര് നിന്നെ കെട്ടാൻ വന്നേ... അറബി പെണ്ണുങ്ങൾ ഒക്കെ അവിടെ ഉള്ളപ്പോൾ..."
"ഓന് മലയാളി പെണ്ണിനെ ആണത്രേ ഇഷ്ട്ടം..."😌
😒ദാരിദ്ര്യം അല്ലാണ്ട് എന്താ... അമ്മൂസ് ആണേൽ പെണ്ണിന്റെ ഒരുമാതിരി നാണം ഒക്കെ കണ്ട് വായും പൊളിച്ചു നടക്കാ...
"അതാണ് ക്ലബ്ബ്... ഞാൻ ഇവടെ നിന്നോളാം... നീ ചെന്നു നോക്കീട്ട് വാ..."
പെണ്ണ് ഗാലക്സി കടിച്ചു കൊണ്ട് അവിടെ കണ്ട മരത്തിൽ ചാരി നിന്നു... നിയ അപ്പൊ തന്നെ പിറക് വശത്ത് ഒരു വിൻഡോസ് കണ്ടതും അതിന്റെ പാതി തുറന്ന ഗ്ലാസ് വഴി അകത്തേക്ക് നോക്കി...🙄
മൊത്തം പുകമയം... സിഗരറ്റ് സ്മെൽ മൂക്കിലേക്ക് തുളച്ചു കയറി...
ലവൾ പിന്നെ ഒന്നും നോക്കാതെ മുൻവശത് ചെന്നു ഡോർ തള്ളി തുറന്നതും എല്ലാം കൂടി ഞെട്ടി കൊണ്ട് അവളെ നോക്കി...
"ഇതേതാടാ ഈ മുതല്...?"
മാലി ചോദിച്ചതും അജു അവനെ തുറിച്ചു നോക്കി...
"ഇതാണ് ഇന്നലെ ലാൻഡ് ആയ ലവന്റെ പെങ്ങൾ...അത് കൊണ്ട് ആ വഴിക്ക് നോക്കേണ്ട... പതിനാറിന്റെ പണിയാ അത് എവിടെ ചെന്നാലും..."
ഇടക്കൊക്കെ കേൾക്കുന്നത് കൊണ്ട് പിന്നെ അവർക്ക് കൂടുതൽ ചോദിക്കേണ്ടി വന്നില്ല...
"ഇറങ്ങി പോടീ കോപ്പേ... നിന്നോട് ആരാടി ഈ സമയത്ത് ഇവിടെ കേറി വരാൻ പറഞ്ഞത്...?"😬
അമി പെണ്ണിനെ കണ്ട് ആദ്യം ഷോക്ക് ആയെങ്കിലും സ്വബോധം വീണ്ടെടുത് അവളോട് കലിപ്പ് ആയി...
"മ്മ് മ്മ് മ്മ് നടക്കട്ടെ ഇതാണല്ലേ പരിപാടി... നോക്കിക്കോ ഇന്നത്തോടെ ഇത് ഞാൻ നിർത്തി തരാം... ഓരോരുത്തനെ കണ്ടാൽ ഈയ്യോ എന്തൊരു മാന്യൻ... ഇതാണല്ലേ കയ്യിലിരിപ്പ്..."
എന്ന് അജുനെ നോക്കി പറഞ്ഞു കൊണ്ട് പെണ്ണ് മൊത്തത്തിൽ ഒന്ന് നോക്കി... സിഗരറ്റ് പാക്ക് ഒക്കെ കണ്ട് പെണ്ണ് അതൊക്കെ എടുത്തു നോക്കി... ഇത് എവിടുന്ന് പൊട്ടി വീണു എന്ന പോലെ ബാക്കി ഉള്ള മാലിയും ഷമീറും പരസ്പരം നോക്കി...
"കുപ്പി ഒക്കെ എവിടെയാ ഒളിപ്പിച്ചു വെച്ചേ..."
"🙄കുപ്പിയാ ഏത് കുപ്പി..."
"കുപ്പീൽ എന്താന്ന് പോലും അറിയാത്ത മാന്യൻ... ഇതൊക്കെ ചെന്നു ഞാൻ ഉപ്പച്ചീടെ അടുത്ത് ചെന്നു പറയാൻ പോവാ..."
"ഉപ്പച്ചിക്ക് ഇതൊക്കെ അറിയാം..."
"പക്ഷെ കള്ളും കഞ്ചാവും ഒന്നും അറീല്ലല്ലോ..."
"🙄കള്ളും കഞ്ചാവും...നിനക്ക് എപ്പോഴാ എന്റെ കയ്യീന്ന് കിട്ടുന്നെ എന്ന് പറയാൻ ആവില്ല... വന്നത് പോലെ പോവുന്നതാ നിനക്ക് നല്ലത്..."
ഇതൊക്കെ കണ്ടതും അജു ഇത് ഒരു നടക്ക് പോകില്ലെന്ന് കണ്ട് മെല്ലെ പുറത്തേക്ക് ഇറങ്ങി...അവന് പിന്നാലെ ഓരോന്ന് ആയി ഇറങ്ങിയതും അമിയും ഇറങ്ങി... പെണ്ണ് പിന്നെ ആരെ നോക്കാൻ നിക്കാ എന്ന പോലെ മുക്കിലും മൂലയിലും ഒക്കെ ഒന്നൂടെ നോക്കി അവിടന്ന് ഇറങ്ങി...
"😌ഇത് കാലത്ത് എത്ര മണിക്ക് ഓപ്പൺ ആക്കും..."
"അപ്പൊ മോൾ ഇവിടത്തെ സ്ഥിരം കസ്റ്റമർ ആവാൻ ഉള്ള പ്ലാൻ ആണോ...ഇനി ഈ വഴിക്ക് എങ്ങാനും വന്നാൽ എന്ത് ചെയ്യണം എന്ന് ഞങ്ങൾക്ക് അറിയാം..."
"😏ഓഹ് ഈ ചെക്കനെ കണ്ടിട്ടാണോ ഞങ്ങൾ എന്നൊക്കെ... ഇവർ ഒക്കെ പാവങ്ങളാ അല്ലേ... ഇങ്ങളെ ഒക്കെ പേരെന്താ..."
😬അജു പല്ലും കടിച്ചു പിടിച്ചു പെണ്ണിനെ നോക്കിയതും ലവന്മാർ മൂന്നും പെണ്ണിന് പരിചയപ്പെടുത്തി കൊടുക്കുന്ന തിരക്കിൽ ആണ്...പടച്ചോനെ ഈ പിശാശ് എവിടെ ചെന്നാലും പണി ആണല്ലോ...
"ഇവൾ ഇവിടെ നിന്നോട്ടെടാ...പന്ത്രണ്ടു മണി ഒക്കെ ആവുമ്പോ നാല് കാലിൽ കുറെ എണ്ണം ഈ വഴി വരാൻ ഉണ്ട്...അവർ നോക്കിക്കോളും ബാക്കി ഒക്കെ... നാളെ കാലത്ത് പിന്നെ പെണ്ണിന്റെ പല്ലും നഖവും പെറുക്കി എടുത്താൽ മതി..."
അത് കേട്ടതും പെണ്ണ് ചുറ്റിലും ഒന്ന് നോക്കി ഉമിനീര് ഇറക്കി...പിന്നെ അവനെ നോക്കി ഒരു ലോഡ് പുച്ഛവും...പിന്നെ അവന്മ്മാരെ ജാതകം വരെ ചോദിക്കും എന്ന അവസ്ഥയിൽ അവന്മാരോട് ഓരോന്ന് ചോദിക്കുകയും പറയുകയും ചെയ്യുന്ന കണ്ട് അജു ചുറ്റിലും ഒന്ന് നോക്കി... ഒരു വള്ളി കണ്ടതും ഇളിച്ചു കൊണ്ട് അതെടുത്തു അവന്മാരെ മോന്തയും നോക്കി നിക്കുന്ന പെണ്ണിന്റെ മേലേ ഇട്ടു...
"😨എന്റുമ്മച്ചി... പാ... മ്പ്..."
എന്നും പറഞ്ഞു അടുത്തുള്ള മാലിടെ മേലേ ചാടി കയറി... അവൻ ആണേൽ പുറത്ത് പത്തന്പത് കിലോ വൈറ്റും താങ്ങി ഇപ്പൊ അങ്ങോട്ട് ചെരിയും ഇങ്ങോട്ട് ചെരിയും എന്ന പോലെ ആടി കളിച്ചു...😕
"ഇറങ്ങെടി പിശാശ്ശെ... അത് വള്ളിയാ..."😬
അവന്റെ മേലേ പെണ്ണ് കയറിയത് കണ്ട് അജു സഹിക്കാൻ ആവാതെ പറഞ്ഞതും പെണ്ണ് അത് സൂക്ഷിച്ചു നോക്കി ലഗേജ് താഴെ വെച്ചു...
മാലി പിന്നെ നീണ്ടു നിവർന്നു നിന്നു പെണ്ണിനെ നോക്കി നിന്നു... ഹാങ്ങോവർ മാറീലെന്ന് തോന്നുന്നു...😍അജു ആണേൽ അവനെ തുറിച്ചു നോക്കി കൊണ്ട് നിന്നു...
"😬പേടിച്ചു ചത്തെനെ മരപ്പട്ടി..."
എന്നും പറഞ്ഞു അജുന്റെ നടുപുറം നോക്കി ഒന്ന് കൊടുത്തു പെണ്ണ് ഓടി... അത് കണ്ട് ഗാലക്സിയുടെ കവർ നക്കി തുടക്കുന്ന അമിയും കാര്യം അറിയാതെ അവൾക്ക് പിന്നാലെ ഓടി...
അജു ആണേൽ വർഷങ്ങൾക്ക് മുന്നേ കിട്ടിയ തല്ല് ആണ് ഓർത്തത് എങ്കിലും പഴയ പോലെ അല്ല നന്നായി വേദനിച്ചിട്ടുണ്ട്... എല്ലാം കൂടി അവന്റെ കലിപ്പ് ഇരട്ടി ആയി... അവൾക്കുള്ളത് ഇന്ന് തന്നെ കൊടുക്കണം എന്നും തീരുമാനിച്ചു അവൻ മുന്നിൽ തന്നെ കണ്ട ഷമീടെ ബൈക്കും എടുത്തു വിട്ടു...
*********💞
രണ്ടും വീടിന്റെ മുന്നിൽ എത്തിയപ്പോ ആണ് ഓട്ടം നിർത്തിയത്... കിതപ്പ് ഒക്കെ മാറ്റി രണ്ടും അകത്തു കയറി അവരവരുടെ മുറിയിലേക്ക് ചെന്നു...
പെണ്ണ് മുറിയിൽ ചെന്നു ഡോർ അടച്ചു ലോക്ക് ചെയ്തു... ഷാളും വലിച്ചൂരി ബെഡിൽ ഇട്ടു ac സ്പീഡ് കൂട്ടി ടോപ്പിന്റെ ബട്ടൺസ് ഊരി മാറ്റുമ്പോൾ ആണ് ഒരുത്തൻ മേശമേൽ കയറി ഇരുന്നത് കണ്ടത്...
🙄ഇവനല്ലേ അവിടെ കണ്ടത് ഇനി ട്വിൻസ് എങ്ങാനും ആണോ... ഇനി സ്വപ്‌നം കാണുന്നത് ആണോ എന്നൊക്കെ കരുതി പെണ്ണ് അവന്റെ മുഖത്ത് ഒന്ന് തൊട്ട് നോക്കി...
"😕യ്യോ ഇയാൾ അപ്പൊ ശരിക്കും ഇവിടെ ഉണ്ടോ...?"
"പിന്നില്ലാതെ നിനക്ക് എന്താ കണ്ണും കാണാതെ ആയോ..."
"😏അതോണ്ടല്ലേ ചോയിച്ചേ...😨യ്യോ ടാ ചെക്കാ നീ എന്താ ഇവടെ...?"
അവൻ ഒരു കൂസലും ഇല്ലാതെ എണീറ്റ് നടക്കാൻ തുടങ്ങിയതും അവന്റെ നോട്ടം ഒക്കെ കണ്ട് പെണ്ണ് അപ്പൊ തന്നെ ഊരി മാറ്റിയ ബട്ടൻസ് ഒക്കെ നേരെ ആക്കി...
"കുറച്ച് കണക്ക് തീർക്കാൻ ഉണ്ട്... പിന്നെ എന്റെ ചാവി എവിടെ... അതും കൂടി കയ്യോടെ വാങ്ങാം എന്ന് കരുതി..."
എന്നും പറഞ്ഞു അവൻ ബെഡിൽ ഒരു ചാട്ടം...😕
"😬ഈ... എന്റെ ബെഡിൽ നിന്ന് എണീക്കെടാ...വേറെ ആരും കിടക്കുന്നത് നിക്ക് ഇഷ്ട്ടം അല്ല..."
"അപ്പൊ മോൾ കെട്ട് കഴിഞ്ഞാൽ എന്ത് ചെയ്യും... വേറെ വേറെ ബെഡിൽ കിടന്നാൽ എങ്ങനെ കാര്യങ്ങൾ നടക്കും..."
"അയിന് ഞാൻ കെട്ടുന്നത് ഇയാളെ പോലെ വൃത്തികെട്ടവനെ അല്ല..."
"ഞാൻ കെട്ടാൻ ഉള്ള യോഗ്യത ഒന്നും നിനക്കില്ല..."
അജു ഉള്ളിൽ തോന്നിയ ഇഷ്ട്ടം ഒന്നും പുറത്ത് കാണിക്കാതെ ബെഡിൽ ചെരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു...
"😏ഓഹ് ഇയാളെയും കാത്തു രാജകുമാരിമാർ ക്യു നിക്കല്ലേ... ടാ ചെക്കാ മര്യാദക്ക് എന്റെ ബെഡിൽ നിന്നും എണീറ്റോ അല്ലേ ഞാൻ ഒച്ച വെക്കും..."
"ഒച്ച വെച്ചോ... എല്ലാരും പിടിച്ചാൽ ഞാൻ പറയും നീ എന്നെ വിളിച്ചു വരുത്തിയത് ആണെന്ന്... പിന്നെ അറിയാലോ സീൻ ആയാൽ നാണക്കേട് ഓർത്ത് അവരൊക്കെ നിന്നെ എടുത്തു എന്റെ തലയിൽ കെട്ടി വെക്കും...എനിക്ക് തന്നെയാ നഷ്ടം... എന്നാലും ഞാൻ കെട്ടിക്കോളാം..."
🙄യ്യോ എന്റെ പടച്ചോനെ ഇതൊക്കെ കേട്ട് പെണ്ണ് അപ്പൊ തന്നെ കയ് കൊണ്ട് വാ അടച്ചു പിടിച്ചു... അബദ്ധത്തിൽ എങ്ങാനും ഒച്ച പുറത്തേക്ക് വന്നാൽ ഈ കുരിശ് തലയിൽ ആവുമല്ലോ എന്നോർത്ത്...
"നിനക്കെന്താ ഇപ്പൊ വേണ്ടേ... നിക്ക് ഉറങ്ങണം...?"
"എനിക്ക് വേണ്ടത് ആദ്യം എന്റെ ചാവി താ... അത് ഇല്ലാതെ എനിക്ക് പറ്റില്ല..."
അത് കേട്ടതും പെണ്ണ് ചാവിയെ പറ്റി ഓർത്തെടുക്കാൻ നോക്കി...
"അത് എവിടെയാ വെച്ചത് എന്ന് ഓർമ ഇല്ല..."
"അത് കിട്ടാതെ ഞാൻ പോവില്ല... കിട്ടുന്നത് വരെ ഞാൻ ഇവിടെ കാണും..."
പെണ്ണ് അപ്പൊ തന്നെ മുറി മുഴുവനും ചെക്ക് ചെയ്യാൻ തുടങ്ങി... ഇതൊക്കെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അജു ഒരു സൈഡിൽ കയ്യും താങ്ങി കൊണ്ട് കിടന്നു...
ഒരിടത്തും കാണാതെ ക്ലോസെറ്റിൽ വരെ പെണ്ണ് തിരച്ചിൽ നടത്തി...🤔പടച്ചോനെ ഇത് എവിടെ പോയി പിന്നെ... ഈ ചെക്കൻ ഇവിടെ സ്ഥിര താമസം ആക്കോ...😓
"ടാ ചെക്കാ അത് ഇവിടെ എങ്ങും ഇല്ല...ഞാൻ നാളെ കാലത്ത് വീട് മുഴുവനും ഒന്ന് നോക്കട്ടെ..."
"ആ നീ ഇങ്ങനെ ഒക്കെ താണ് കേണ് പറയുമ്പോ എങ്ങനാ കേൾക്കാതേയിരിക്കുന്നെ..."
"😏എന്നാൽ ഒന്ന് പോയി താ... ഞാൻ ഉറങ്ങട്ടെ..."
"അപ്പൊ പിന്നെ ബാക്കി കണക്കൊ..."
അവൻ എണീറ്റ് കൊണ്ട് ചോദിച്ചതും പെണ്ണ് അവനെ നോക്കി എന്ത് ബാക്കി എന്നും ആലോചിച്ചു നിന്നു...
"എന്നെ തല്ലിയിട്ടല്ലേ മോൾ വന്നത് ആ കണക്ക് തീർക്കണ്ടേ... പിന്നെ എന്നെ കുളിപ്പിച്ചു തന്നതിന്..."
പെണ്ണിന്റെ നേരെ നടന്നടുത്തു കൊണ്ട് അവൻ പറഞ്ഞതും പെണ്ണ് ബാക്കിലേക്ക് നടന്നു...
പെണ്ണ് ആണേൽ ചുവരും തട്ടി നിന്നതും അവനെ ഒരു പേടിയോടെ നോക്കി...അവനും വിട്ടു കൊടുക്കാതെ പെണ്ണിനെ തന്നെ നോക്കി കൊണ്ട് സ്ലീവ്ലെസ് കയറ്റിയതും അവളുടെ ചെന്നിയിലൂടെ വിയർപ്പ് തുള്ളികൾ ഇറ്റ് വീഴാൻ തുടങ്ങി...😓
"അപ്പൊ നിനക്കും പേടി ഉണ്ടല്ലേ...പെണ്ണിന്റെ ഒരു ലക്ഷണം എങ്കിലും ഉണ്ടല്ലോ അത് തന്നെ ഭാഗ്യം..."
പെണ്ണ് കലിപ്പിൽ തുറിച്ചു നോക്കിയതും അവൻ നന്നായി ഇളിച്ചു കൊടുത്തു...
"ഇനി ഒരു മാപ്പ് കൂടെ പറഞ്ഞാൽ ഞാൻ അങ്ങ് പോയേക്കാം..."
"🙄എന്തിന്...?"
"എന്നെ എന്താ നീ അന്ന് വിളിച്ചേ... അതിന്..."
"പിന്നെ... എന്നെ അയിനൊന്നും കിട്ടൂല..."
"ആണോ... എന്നാൽ ഞാൻ ഇവിടെ കിടക്കാൻ പോവാ..."
എന്നും പറഞ്ഞു അവൻ ബെഡിലേക്ക് വീണതും പെണ്ണ് കലിപ്പിൽ അതും നോക്കി നിന്നു...
"😬ടാ ചെക്കാ എണീറ്റ് പോയെ..."
എന്നും പറഞ്ഞു അവൾ കലിപ്പിൽ അവനെ പിടിച്ചു വലിച്ചിടാൻ നോക്കിയതും പെണ്ണിനെയും പിടിച്ചു അവൻ ബെഡിലേക് ഇട്ട് അവൾക്ക് മുകളിൽ ആയി സ്ഥാനം പിടിച്ചു...
"ഇപ്പൊ എവിടെ പോയി നിന്റെ നാവ്..."
പെണ്ണ് പേടിച്ചു കൊണ്ട് അവനെ ദയനീയമായി നോക്കിയതും അവന് കണ്ട്രോൾ വിട്ടു പെണ്ണിനെ എന്തെങ്കിലും ഒക്കെ ചെയ്യുമെന്ന് തോന്നിയതും കിസ്സ് ചെയ്യാൻ എന്ന പോലെ പെണ്ണിന്റെ അടുത്തേക്ക് മുഖം കൊണ്ട് പോയി...
കണ്ണടച്ച് പിടിച്ച അവളെ ഷോൾഡറിൽ അമർത്തി കടിച്ചു കൊണ്ട് അവൻ എണീറ്റു...
"അപ്പൊ ചേട്ടൻ പോട്ടെ... നിന്നാൽ മോൾക്ക് പിന്നെ ഉള്ള പത്ത് മാസം റസ്റ്റ് ആയിരിക്കും അത് കൊണ്ടാ...ആ പിന്നെ ചാവി വന്നപ്പോ തന്നെ ഞാൻ എടുത്തു കേട്ടോ...അപ്പൊ ശരി..."
😬അത് കൂടി ആയതും പെണ്ണ് കലിപ്പിൽ എണീറ്റ് അവൻ പോയ ഭാഗത്ത് നോക്കി നിന്നു... എല്ലാം കൊണ്ടും അവനെ കൊല്ലാൻ ഉള്ള ദേഷ്യം ആയിരുന്നു അവൾക്ക്...
ടോപ് മാറ്റി കണ്ണാടിയിൽ ഷോൾഡറിൽ നോക്കിയതും ചെക്കന്റെ മുപ്പത്തി രണ്ട് പല്ലും കണ്ടതോടെ പെണ്ണ് ഇതിനുള്ളത് തരാതെ ഞാൻ വിടില്ല എന്നും കണക്ക് കൂട്ടി നിന്നു... ഷീറ്റ് ഒക്കെ വലിച്ചു വാരി തറയിൽ ഇട്ട് ബെഡിൽ കയറി കിടന്നു അവന് കൊടുക്കാൻ ഉള്ള പതിനാറിന്റെ പണി ആലോചിക്കൽ ആയിരുന്നു പെണ്ണിന്റെ പണി...
**********💞
"😬നിനക്കെന്തിന്റെ കേടാടി... ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കില്ലേ...രാത്രി ക്ലബ് ആയിരുന്നു നേരം വെളുത്തില്ല അയിന് മുന്നേ തുടങ്ങി... ഇത്ര കാലത്ത് നിനക്ക് എവിടെയാ പോണ്ടത്..."
ഉറങ്ങി കിടക്കുന്ന പെണ്ണിനെ തോണ്ടി വിളിച്ചതിനാ അവളെ ഈ കലിപ്പ്...കുറ്റം പറയാൻ ആവില്ല ഇന്നലെ ക്ലബ് കാണാൻ പോയിട്ട് പാതിരാത്രി കേറി വന്നത് അല്ലേ ഉറക്ക ക്ഷീണം കാണും...
🙄നിയ ആണേൽ പിന്നെ അജു പോയെന് ശേഷം ഒരു പോള കണ്ണാടിച്ചിട്ടില്ല... എന്നിട്ട് വേണ്ടേ എണീക്കാൻ...
"ഡീ നിനക്ക് ഞാൻ ഒളിപ്പിച്ചു വെച്ച കിറ്റ്കാറ്റ് തരാ നീ വരോ...?"😓
അത് കേട്ടതും മീനകൊച്ച് ചാടി എണീറ്റ് ബാത്‌റൂമിൽ കയറി... അങ്ങനെ പെണ്ണ് കിറ്റ് കാറ്റും നുണഞ്ഞു കൊണ്ട് ലവളെയും കൂട്ടി നടന്നു...
"എവിടെക്കാ എന്നെയും കൊണ്ട് നീ പോന്നെ...?"
അത് കേട്ടതും പെണ്ണ് ഒന്ന് നിന്നു...
"😕യ്യോ അപ്പൊ നിനക്ക് അറീലെ... നിന്നോട് ഞാൻ വിളിക്കുമ്പോൾ തന്നെ പറഞ്ഞത് അല്ലേ... ആ ചെക്കന്റെ വീട് കാണിച്ചു തരാൻ..."
"ഏത് ചെക്കന്റെ..."
"അമീക്കാടെ കൂടെ ഉള്ള ആ ചെക്കന്റെ വീട്... ആ അജുന്റെ..."
അത് കേട്ടതും ലവൾ ഒന്ന് നിന്നു...
"🙄അതിനാണോടി ഇത്രയും ദൂരം നീ എന്നെ നടത്തിച്ചത്...വാ ഇനി വന്ന വഴിയേ തിരിച്ചു നടക്കാം..."
പെണ്ണ് തിരിച്ചു നടന്നതും അവളും മുഖം ചുളുക്കി പിടിച്ചു പിറകെ തന്നെ നടന്നു...😕
"നീ ഇത് വീട്ടിലേക്ക് തന്നെയാണോ എന്നെ കൊണ്ടൊവുന്നെ... ഇൻക് അറീലെ ആ ചെക്കന്റെ വീട്...?"
"ഇതാണ് അജുന്റെ വീട്..."
"🙄ഇത്രക്ക് അടുത്താന്നോ... ന്നിട്ടാ നീ എന്നെ കൊണ്ട് ഇത്രയും നടത്തിച്ചത്...ഇത്രയും ജാഡ കാണിക്കാതെ മൂന്നാമത്തെ വീടാണെന്ന് പറഞ്ഞാൽ പോരെ..."
"😌അതോണ്ട് ഇത് കിട്ടീലെ..."
എന്നും പറഞ്ഞു പെണ്ണ് അത് കഴിക്കാൻ തുടങ്ങിയതും പെണ്ണ് മതിലിന്റെ മേലേ കൂടെ അകത്തേക്ക് തല പൊക്കി നോക്കി...
ഒരു ബനിയനും ത്രീ ഫോർത്തും ഇട്ട് അവൻ കാർ തേച്ച് മിനുക്കുന്നത് കണ്ട് പെണ്ണ് അതും നോക്കി നിന്നു...
ഒന്ന് നോക്കി ഇളിച്ചു കൊണ്ട് ലവൾ കുനിഞ്ഞു ഒരു കുഞ്ഞു കല്ല് എടുക്കാൻ നോക്കിയതും ദേ കിടക്കുന്നു ഒരു കൊട്ട തേങ്ങ...
മുൻഭാഗത്തെ ഗ്ലാസ് മിനുക്കുന്നത് കണ്ട് പെണ്ണ് നടന്നു നടന്നു നേരെ മുന്നിൽ മതിലും ചാരി നിന്നു... ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി ഓന്റെ പുറം ലക്ഷ്യം വെച്ച് അത് എറിഞ്ഞതും അവൻ കുനിഞ്ഞതും ഒരുമിച്ച് ആയിരുന്നു...
അപ്പൊ തന്നെ വെട്ടി തിളങ്ങുന്ന ഗ്ലാസ് ചിന്നഭിന്നമായി...😨അത് കണ്ടതും പെണ്ണ് അപ്പൊ തല കുനിച്ചു... ചോക്ലേറ്റ് കഴിച്ചു കൊണ്ടിരിക്കുന്ന പെണ്ണ് ആണേൽ ഒന്നും അറിയാതെ അകത്തേക്ക് തല നീട്ടി നോക്കിയതും നിയ വന്നു അവളെ തല പിടിച്ചു താഴ്ത്തി...
😭പടച്ചോനെ ഇതെങ്ങാനും ഞാൻ ആണെന്ന് കണ്ടാൽ എന്റെ എല്ല് ആവും ഗ്ലാസ് പൊടിയുന്നത് പോലെ പൊടിയുന്നത്... ലവൾ ആണേൽ നിയയെ നോക്കി നീയാണോ എന്ന് ആക്ഷൻ കാണിച്ചതും പെണ്ണ് നിഷ്കു ആയി അതേ എന്ന് തലയാട്ടി...😕
😨അജു ആണേൽ ആകാശത്തു നിന്നു വന്ന തേങ്ങ ആയോണ്ട് മേല്പോട്ടും നോക്കി നിൽപ്പ് ആണ്...🙄തെങ്ങ് എവിടെ...?!!!
"എവുടുന്നാടാ തേങ്ങ വീണത്... ഇവിടെ തെങ്ങ് ഒന്നും ഇല്ലല്ലോ...?"
ഗ്ലാസ് ഉടയുന്ന സൗണ്ട് കേട്ട് വീട്ടിലുള്ള അംഗസംഖ്യ മുഴുവനും ഇറങ്ങി വന്നു കൊണ്ട് ചോദിച്ചു...
"🙄അതാണ് ഉപ്പച്ചി ഞാനും നോക്കുന്നെ...അല്ലെങ്കിൽ ഇന്ന് മംഗലാപുരത്തേക്ക് ഒരു ട്രിപ്പ് ഉള്ളതാ... ഇതിനാണോ പടച്ചോനെ ഞാൻ നേരം വെളുക്കുന്നതിന് മുന്നേ എണീറ്റ് ഇത് കഴുകിയത്..."😪
"പോവാൻ ഉള്ള മടി കൊണ്ട് നീ തന്നെ ഈ കൊട്ട തേങ്ങ വെച്ച് ഗ്ലാസ് ഉടച്ചത് ആണോന്ന എന്റെ ഡൌട്ട്..."
"ഉപ്പച്ചി പുര കത്തുമ്പോൾ ഒരുമാതിരി വാഴ വെട്ടുന്ന സ്വഭാവം കാണിക്കല്ലേ... ഈ തേങ്ങ എവിടുന്ന് വന്നത് ആണെന്ന് നോക്ക്..."
രണ്ടും ശ്വാസം അടക്കി പിടിച്ചു പരസ്പരം നോക്കി ഇരുന്നു... രണ്ടിനും ആണേൽ കുനിഞ്ഞു ഇരുന്ന ഇരുപ്പിൽ ആണേൽ ഒന്ന് അനങ്ങാൻ പോലും ആവുന്നില്ല...🙄
ഉപ്പച്ചി ആണേൽ കൊട്ട തേങ്ങയും കയ്യിൽ പിടിച്ചു എന്തോ കണ്ട് പിടിക്കാൻ ഉള്ള ആലോചനയിൽ ആണ്...
"മോനെ അപ്പു നിനക്ക് എന്ത് തോന്നുന്നു... ഈ തേങ്ങ കണ്ടിട്ട്..."
"🙄ഒരു കൊട്ട തേങ്ങ ആണെന്ന് തോന്നുന്നു..."
"അത് തോന്നൽ അല്ല കൊട്ട തേങ്ങ തന്നെയാണ്... വേറെ എന്തെങ്കിലും തോന്നുന്നുണ്ടോ..."
🙄ഇങ്ങേർ സിബിഐ ആണോ ആവോ... വല്ലോം കണ്ട് പിടിച്ചാൽ ആ പാവം രണ്ട് എണ്ണം അല്ലേ തന്നെ ഇരുന്നിടത് മുള്ളാൻ എന്ന പോലെ നിക്കാ...
"കണ്ടില്ലേ ഇത് ഉണങ്ങി കരിഞ്ഞു ഇരിക്കുന്നത്...ഇത് ചൈനയിൽ ഉള്ള തെങ്ങിൽ നിന്ന് വീണതാണെന്നാ തോന്നുന്നേ..."
😕ഓഹ് ആ തോന്നൽ ആണല്ലേ ഇത്...വെറുതെ പിള്ളേർ രണ്ടും പേടിച്ചത് മിച്ചം...
🙄അജുവും അപ്പുക്കയും അത് കേട്ട് പരസ്പരം ഒന്ന് നോക്കി... ഗ്ലാസ് ഉടഞ്ഞതിനേക്കാൾ വലിയ ദുരന്തം ആണോ ഇത്...
"ഞാൻ ന്യൂട്ടനെ വിളിച്ചു ചോദിക്കട്ടെ ഇത് എവിടുന്ന് വന്നത് ആണെന്ന്..."😕
എന്നും പറഞ്ഞു അജു കയ്യിൽ ഉള്ള ടർക്കിയും താഴെ ഇട്ട് അകത്തേക്ക് കയറി... പിന്നാലെ അപ്പുക്കയും... ഓരോരുത്തർ ആയി അവർക്ക് പിന്നാലെ വന്നത് പോലെ അകത്തേക്കു പോയതും ഉപ്പച്ചി പിന്നെ കൊട്ട തേങ്ങയും അവിടെ ഇട്ട് അകത്തേക്ക് നടന്നു...
"😨ഡീ ആ ചെക്കൻ ന്യൂട്ടനെ വിളിച്ചു ചോദിച്ചാൽ അങ്ങേര് ഞാൻ ആണെന്ന് പറയോ...?"
ന്യൂട്ടനെ പറ്റി കേട്ട് കേൾവി പോലും ഇല്ലാത്ത ലവൾ ചോദിക്കുന്നത് കേട്ട് അമ്മൂസ് ആണേൽ വായും പൊളിച്ചു നിന്നു...🙄
"എടീ അത് ഒരു ശാസ്ത്രജ്ഞൻ ആണ്... ഇവിടത്തെ സ്കൂളിൽ പഠിക്കാത്തതിന്റെ കുഴപ്പാ.. വാ ആ അജു കാണുന്നതിന് മുന്നേ പോവാം..."
എന്നും പറഞ്ഞു അമ്മൂസ് അവളെ കയ്യിൽ പിടിച്ചു നടന്നു...
"🤔ആ ശാസ്ഥ... സ്ഥ... ആ എന്തേലും ആവട്ടെ അങ്ങേര് ഇനി ഞാൻ ആണെന്ന് കണ്ടു പിടിക്കോ..."
"അങ്ങേര് ഒക്കെ മരിച്ചിട്ട് കൊല്ലം കുറെയായി... പക്ഷെ പോന്നേനു മുന്നേ നങ്ങക്ക് ഇട്ട് നല്ല പണി തന്നാ പോയെ..."
"അപ്പൊ ഇൻക് അയാളെ അറിയോ...? എവിടാടി കക്ഷീടെ വീട് ഇവടെ അടുത്താണോ..."
"😬പടച്ചോനെ എന്നെ അങ്ങ് കൊല്ല്..."
എന്നും പറഞ്ഞു അവൾ സ്വയം തലക്കിട്ടു രണ്ട് കൊടുത്തു...
"ഇൻക് അറീലെ അത് പറഞ്ഞാൽ പോരെ... അയിന് ഇങ്ങനെ ചൂടാവണോ..."😓
"എടീ അങ്ങേരെ തലയിൽ ഒരു ആപ്പിൾ വീണപ്പോൾ ആണ് അങ്ങേര് ഗുരുത്വാകർഷണ ബലം കണ്ട് പിടിച്ചത്..."
😕അതൊക്കെ കേട്ട് നിയ ആണേൽ കിളി പോയി നിക്കാ...
"അപ്പൊ അങ്ങേരെ തലയിൽ ചക്ക ആണ് വീണത് ഏലോ...?"
പെണ്ണ് വളരെ നിഷ്കു ആയി ചോദിച്ചു...
"ഡെഡ് ബോഡി ആവും അല്ലാണ്ട് എന്താവാൻ... ആപ്പിൾ ആയത് അങ്ങേരെ ഭാഗ്യം... എന്റെ പൊന്നു നിയ ഇനി അതിനെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്... ഇതൊക്കെ ഞാൻ ഫിസിക്‌സിൽ പഠിച്ചതാ...ആളെ ഒരു ഫോട്ടോ ബുക്കിൽ തന്നെ ഉള്ളോണ്ട് ആളെ കാണാൻ പറ്റി... ഇനി നാടും വീടും ചോദിക്കരുത് കേട്ടല്ലോ..."
അതിന് അവൾ ഒന്ന് തലയാട്ടി കൊടുത്തു...
"അല്ലേടി അവിടെ ഒക്കെ ഫിസിക്‌സിൽ പിന്നെ ആരെ പറ്റിയാ പഠിക്കുന്നെ...ആപ്പിൾ വീണ പോലെ അവിടത്തെ ഈത്തപ്പഴം തലയിൽ വീണു ആരേലും എന്തെലും കണ്ട് പിടിച്ചത് ആവും... ല്ലേ..."
"🙄ആ അതൊന്നും നിക്ക് അറീല ഞാൻ വേണേൽ നെച്ചു വിളിക്കുമ്പോൾ ചോയ്ക്കാം..."
"അപ്പൊ അവിടെ ഫ്സിക്സ് ഒന്നുല്ലേ... അവടത്തെ സ്കൂളിൽ എങ്ങാനും പഠിച്ചാൽ മതിയായിരുന്നു... ആ സരസ്വതി ടീച്ചർ ഫിസിക്സ് ക്ലാസിൽ വന്നാൽ എനിക്ക് തല്ല് ഉറപ്പാ..."
"😌നിനക്ക് തല്ലൊക്കെ കിട്ടാറുണ്ട് അല്ലേ..."
പെണ്ണ് കരുതിയത് അവൾക്ക് മാത്രമേ ഇതൊക്കെ ഉള്ളൂ എന്നാ ഇപ്പോഴാ ആശ്വാസം ആയത്...
"ഓഹ് അത് കേട്ടപ്പോൾ എന്താ ഇളി... കയ് നീട്ടം തന്നെ നിന്റെ കയ്യോണ്ട് അല്ലേ അതോണ്ടാവും വെച്ചടി വെച്ചടി തല്ലാ..."😓
പെണ്ണ് കുട്ടി കാലത്ത് രണ്ട് വയസ് കൂടുതൽ ഉള്ള ഇത്ത ആണെന്ന് ഒന്നും നോക്കാതെ തല്ലിയത് ഒക്കെ ഓർത്തു നിന്നു...😓
പെണ്ണിന്റെ കയ്യിലിരിപ്പ് കൊണ്ട് ആരേലും വഴക്ക് പറയുന്ന കേട്ട് ഒന്ന് ചിരിച്ചു പോയാൽ തല്ലാണ്...😓ചെറിയ കുട്ടി അല്ലേ എന്ന് കരുതി വെറുതെ വിട്ടതാ... അല്ലേ പിന്നെ അവളെ തല്ലി എന്നും പറഞ്ഞു അവൾ ഉലക്ക എങ്ങാനും കൊണ്ട് വന്നു തല്ലില്ലെന്ന് ആര് കണ്ടു...
"നിങ്ങൾ രണ്ടും ഇത് എവിടെ പോയതാ കാലത്ത് തന്നെ...?"
രണ്ടും വരുന്നത് കണ്ട് ഉമ്മച്ചി ചോദിച്ചതും രണ്ടും പരസ്പരം ഒന്ന് നോക്കി...
"ജോഗിങ്ങിന് പോയതാ ഉമ്മച്ചി..."😌
"നീയോ...?!!
അതിന് നീ ഒന്നൂടെ ജനിക്കണം..."
"അത് അവിടെ ആയോണ്ട് അല്ലേ ഉമ്മച്ചി... ഇവടെ ഞാൻ നല്ലതാ..."
"അവിടേക്ക് തന്നെ പോവാൻ ഉള്ളതാ... നല്ല പോലെ നടന്നാൽ നിനക്ക് കൊള്ളാം..."
അതിന് പെണ്ണ് ഇളിച്ചു കൊടുത്തു അകത്തേക്ക് നടന്നു...
"ഡീ നിയ എനിക്കൊരു ഡൌട്ട്...?"
"😕അയിന് നിക്ക് ന്യുട്ടനെ അറീലെടി..."
"🙄പഠിച്ച എനിക്ക് അറീല പിന്നെയാ കേട്ടിട്ട് പോലും ഇല്ലാത്ത നിനക്ക്... നീ അത് വിട് നിനക്ക് അജുനെ അറീലെ അതാ എന്റെ ഡൌട്ട്..."
"യ്യോ അയിന് ഓന്റെ തലേൽ തേങ്ങ കൊണ്ടില്ലെടി...ഗ്ലാസിന് അല്ലേ കൊണ്ടേ..."
😏ഓഹ് പിന്നെ അജു ആരാ ഒരു കൊട്ട തേങ്ങ വീണാൽ ബലം കണ്ട് പിടിക്കാൻ... മിക്കവാറും ഇവളാ അത് ചെയ്തേ എന്ന് കണ്ട് പിടിക്കുമായിരിക്കും...
ആ ഉപ്പച്ചി ഇനി വല്ലോം കണ്ടു പിടിക്കോ... അങ്ങേരെ തലക്ക് കൊള്ളാതെ പോയത് ഭാവിയിലെ പിള്ളേരെ ഭാഗ്യം അല്ലാണ്ട് എന്താ...🙄
"😬നീ അത് വിട്...നിന്റെ കൂടെ രണ്ട് ദിവസം നിന്നാൽ എനിക്ക് ഭ്രാന്ത് ആവുന്ന തോന്നുന്നേ..."
"നിക്ക് ഇപ്പൊ ഒന്ന് മനസ്സിൽ ആയി... ഈ ഫിസിക്സ് വല്യ എന്തോ ആന്ന്..."
"അതിനേക്കാൾ വല്യ സംഭവാ നീ മോളെ... ഞാൻ ചോദിക്കാൻ വന്നത് ആ അജുനോട് നിനക്കെന്താ ഇത്രക്ക് ദേഷ്യം... ഇനി ലവ് എങ്ങാനും ആണോ...ക്ലബ്ബിൽ എന്ന് പറഞ്ഞു എന്നെയും കൊണ്ട് പോയത് അവനെ കാണാൻ അല്ലേ...നട്ടുച്ചക്ക് എണീക്കുന്ന നീയാണേൽ വെളുപ്പിന് എണീറ്റ് അവന്റെ വീട് കാണാൻ പോന്നു...നിനക്ക് അവന്റെ മൊഞ്ച് കണ്ടപ്പോൾ സ്പാർക്ക് തോന്നിയോ..."
"😏ഈ കണ്ടാലും മതി...ഒരു മൊഞ്ചൻ വന്നിരിക്കുന്നു...ആ ചെക്കൻ ഞാൻ വന്ന അന്ന് തന്നെ എന്നെ കാൽ വെച്ചു വീഴ്ത്തി അറിയോ നിൻക്...അയിനുള്ളത് അവന് ഞാൻ കൊടുക്കാൻ പോയപ്പോൾ അവൻ എനിക്കിട്ട് തന്നു... ഇപ്പൊ ഞാൻ ജയിച്ചു അത് മതി...ഞാൻ ആന്ന് ചെയ്തേ എന്ന് ആ ചെക്കൻ കണ്ട് പിടിക്കാണ്ട് ഇരുന്നാൽ മാതിയെന്നു..."
"അപ്പോ അതാണോ കാര്യം... ഞാൻ കരുതി നിനക്ക് അവനോട് ലവ് ആണെന്ന്... ആ നിനക്ക് ആ ഷേക്ക് തന്നെയാ ബെസ്റ്റ്..."
അതും പറഞ്ഞു അവൾ പോയതും പെണ്ണ് വായും പൊളിച്ചു നിന്നു... പറഞ്ഞത് ഒന്നും പെണ്ണിന് കത്തീട്ടില്ല...
പെണ്ണ് പിന്നെ ഇരുന്നു ഫുഡ് തട്ടുമ്പോൾ ആണ് അമി ഇറങ്ങി വരുന്നത് കണ്ടത്...🙄അവനെ ഒന്ന് നോക്കി പെണ്ണ് വീണ്ടും കഴിപ്പ് തുടങ്ങി...
"മോനെ അമി... ഈ പെണ്ണിന് ഇംഗ്ലീഷ് ഒരു വക അറീല...കുറച്ച് എങ്കിലും ഇംഗ്ലീഷ് പഠിക്കാൻ വല്ല വഴിയും ഉണ്ടോ...അങ്ങനെ വല്ലതും ഉണ്ടെങ്കിൽ ഇന്ന് തന്നെ കൊണ്ട് പോയി ചേർക്കണം...കെട്ടുന്നവൻ പറയുന്നത് എങ്കിലും പെണ്ണിന് മനസ്സിൽ ആവണ്ടേ..."
അത് കേട്ടതും അമി പെണ്ണിനെ ഒന്ന് നോക്കി...🙄അപ്പൊ ഇപ്പോഴും വിവരം വെച്ചിട്ട് ഇല്ലല്ലേ...മീന കൊച്ച് ആണേൽ വായും പൊളിച്ചു ഇരിക്കാ...പെണ്ണ് കരുതിയെ അവിടെ ഫിസിക്സ് ഇല്ലാത്ത കൊണ്ട ഇവൾക്ക് വിവരം ഇല്ലാത്തത് എന്നാ... ഇപ്ലോഴല്ലേ മനസ്സിൽ ആയെ പഠിക്കാതോണ്ട് മാത്രം ആണെന്ന്...
"അങ്ങനെ ആണേൽ എന്തിനാ അയാളെ കൊണ്ട് കെട്ടിക്കുന്നെ...നാട്ടിൽ ഉള്ള വല്ല ചെക്കനെയും കൊണ്ട് കെട്ടിച്ചാൽ പോരെ... അതാവുമ്പോ പേടിക്കാൻ ഇല്ലല്ലോ..."
"അതിന് അയാൾക്ക് നിന്റെ കുഞ്ഞിപ്പ വാക്ക് കൊടുത്തു...അവിടുത്തെ മലയാളി സ്കൂളിൽ പ്ലസ്ടു വരെ എങ്ങനെ ഒക്കെയോ പഠിച്ചു ജയിച്ചു...ആ പഠിപ്പ് ഒക്കെ മതി എന്ന് അയാൾ പറഞ്ഞത് ഇവളെ ഭാഗ്യം..."
😌അതിന് പെണ്ണ് എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു... പെണ്ണിന് ആണേൽ അത് കേട്ടപ്പോൾ ഹാപ്പി ആയി...
"നീ എന്തായാലും വല്ല ഇംഗ്ലീഷ് ക്ലാസും ഉണ്ടോ എന്ന് നോക്ക്...ഇവിടെ എന്തായാലും വെറുതെ നിക്കല്ലേ കെട്ട് കഴിയുന്ന വരെ പഠിക്കട്ടെ..."
"😕നിക്ക് പോണ്ട ഉമ്മച്ചി...നിക്ക് പാട്ടും ഡാൻസും പഠിച്ചാൽ മതി..."
അത് കേട്ട് ആങ്ങളയും പെങ്ങളും വാ ഒന്ന് കൂടെ തുറന്നു പിടിച്ചു...
"ഇനി അതിന്റെ കുറവേ ഉള്ളൂ... പാട്ടും ഡാൻസും പഠിച്ചിട്ട് എന്ത് ചെയ്യാനാ... അവൾ അങ്ങനെ പലതും പറയും അമി നീ ഒന്ന് അന്വേഷിക്കണം..."
"ഞാൻ അജുനോട് ചോദിക്കട്ടെ... അവനാവുമ്പോ അതിനെ പറ്റി ഒക്കെ നല്ലോണം അറിയാം...അല്ലേ അവൻ തന്നെ മതി... അവിടെ കൊടുക്കുന്ന ഫീസ് അവന് കൊടുത്താൽ മതി..."
😏അജു എന്ന പേര് കേട്ടതും പെണ്ണം ഒരു ലോഡ് പുച്ഛം വാരി വിതറി...അവന് അതൊക്കെ അറിയോ... എബിസിഡി പഠിപ്പിക്കാൻ ആണോ ഇനി...🙄
"എങ്കിൽ നിനക്ക് പഠിപ്പിച്ചാൽ പോരെ..."
ഉപ്പച്ചി പറഞ്ഞതും അമി പെണ്ണിനെ ഒന്ന് നോക്കി...
"അതിന് ഞാൻ ഇങ്ങ് വാ എന്ന് വിളിച്ചാൽ അങ്ങോട്ട് പോകുന്ന ഇവളെ പഠിപ്പിക്കാൻ ഇരുത്തിയാൽ എനിക്ക് ഭ്രാന്ത് ആവും... അജു ആവുമ്പോ പെണ്ണ് പേടിച്ചു ഇരുന്നോളും..."
"😏നിക്ക് ആ ചെക്കനെ പേടി ഒന്നുല്ല..."
"കണ്ടില്ലേ ഇപ്പൊ തന്നെ ചെക്കൻ എന്നൊക്കെയാ വിളി...അത് കൊണ്ട് അവനെ കൊണ്ടൊന്നും ആവില്ല ഇവളെ പഠിപ്പിക്കാൻ...എന്തായാലും നീ അവനോട് ഒന്ന് അന്വേഷിക്ക്..."
പെണ്ണിന്റെ ഉമ്മച്ചി പറഞ്ഞതും പെണ്ണ് നന്നായി എന്ന പോലെ ഇരുന്നു...
"എങ്കിൽ അവന്റെ വണ്ടിയിൽ തന്നെ കൊണ്ട് പോവാനും തിരിച്ചു കൊണ്ട് വരാനും പറ... അവൾക്ക് ബസിൽ ഒന്നും പോയി ശീലം ഇല്ലല്ലോ... അതാവുമ്പോ പേടിക്കാനും ഇല്ല..."
അത് കേട്ടതും പെണ്ണ് ചെറുതായി ഒന്ന് ഞെട്ടി...
"നിക്ക് ആ ചെക്കന്റെ കൂടെ ഒന്നും പോവാൻ പറ്റില്ല... ആ ചെക്കൻ ആള് ശരിയല്ല..."
"ഇവന്റെ കൂടെ എങ്ങാനും വിട്ടാൽ പിന്നെ വഴിയിൽ തല്ലും വഴക്കും ആവും അത് കൊണ്ടാ അവന്റെ കൂടെ വിടുന്നെ..."
😕അല്ലേലും അത് ഉറപ്പല്ലേ...പടച്ചോനെ ആ വണ്ടീടെ ഗ്ലാസ് അല്ലേ ഈ പൊട്ടിച്ചു വന്നിരിക്കുന്നെ... പെണ്ണ് മറ്റവളെ ദയനീയമായി ഒന്ന് നോക്കി...ആ ചെക്കൻ ഒന്നും കണ്ട് പിടിക്കാൻ പറ്റരുതേ... പിടിച്ചാൽ തന്നെ എന്താ എന്റെ മുറിയിൽ വന്നു ചാവി എടുത്തു കയ്യിൽ ആക്കി എന്നെ പറ്റിച്ചോണ്ട് അല്ലേ...
*********💞
കൊട്ട തേങ്ങയുടെ ഓർണറേ കണ്ട് പിടിക്കാൻ ആയില്ലെങ്കിലും അജു കാറിന്റെ ഗ്ലാസ് ഒക്കെ റെഡി ആക്കി...
അജു ആണെങ്കിൽ കേട്ടപാടെ റെഡി ആയിരുന്നു...😍ചെക്കൻ രണ്ട് ദിവസം കൊണ്ട് പടിച്ചോളും... കൊട്ട തേങ്ങയുടെ കാര്യം വല്ലതും അറിഞ്ഞ പിന്നെ പറയേ വേണ്ട...
അങ്ങനെ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ പോകാൻ റെഡി ആയി പെണ്ണ് കാറിൽ കയറി ഇരുന്നു...പെണ്ണ് ഗ്ലാസ് ഒക്കെ ഒന്ന് നോക്കി... ഉള്ളിൽ അവനെ നല്ലോണം പ്രാകുന്നുമുണ്ട്...ആദ്യ ദിവസം ആയോണ്ട് ഒരു സുരക്ഷക്ക് അമിയും കൂടെ തന്നെ ഉണ്ട്...
അജു അവളെ നോക്കിയതും പെണ്ണ് പുച്ഛിച്ചു മുഖം തിരിച്ചു...
"വൗ സൂപ്പർ...നല്ല സ്ഥലം നിക്ക് ഇഷ്ടായി...താഴേക്ക് പോയാൽ എവിടാ എത്താ അമിക്കാ..."
പെണ്ണ് റോഡിന്റെ ഇരു വഷത്തും ഉള്ള പച്ചപ്പ് നോക്കി കൊണ്ട് ചോദിച്ചു...
"പരലോകത്ത് എത്താൻ ആണ് ചാൻസ്... ഇതൊക്കെ നീ ആദ്യായിട്ട് കാണുന്നോണ്ട് തോന്നുന്നതാ...ഞങ്ങൾക്ക് വല്യ അത്ഭുതം ആയിട്ട് ഒന്നും തോന്നുന്നില്ല..."
അവിടെ എത്തിയതും പെണ്ണ് ഇറങ്ങി കൊണ്ട് അതും നോക്കി നിന്നു...
"😕യ്യോ ഇതിനകത്തു എങ്ങനെ ഇരിക്കും... ശ്വാസം കിട്ടാതെ ചാകുമല്ലോ..."
"ഇത്രയും കാലം ac മുറിയിൽ അല്ലായിരുന്നോ പഠിപ്പ് അതിന്റെ ഗുണം മാർക്ക് ലിസ്റ്റിൽ കാണാനും ഉണ്ട്... ഇനി മോൾ ചൂടും പൊടിയും കഷ്ടപ്പാടും ഒക്കെ സഹിച്ചു പഠിച്ചു നോക്ക് ചിലപ്പോൾ വിവരം വെച്ചാലോ..."
" ഡ്രൈവർ ആ പണി നോക്കിയാൽ മതി... ഇതും ഈ ചെക്കൻ അല്ലേ കാണിച്ചു തന്നത് അല്ലേ...വേറെ നല്ല സ്ഥലം ഒന്നും കിട്ടീലെ..."
"വേറെ നല്ല സ്ഥലം ഒക്കെ ഉണ്ട്... അതൊക്കെ പഠിപ്പും വിവരവും ഉള്ളവർക്ക് ഉള്ളതാ..."
"😏ഓഹ് അതൊക്കെ ഉള്ള ഒരാൾ... ന്നിട്ടാണോ ഈ പാട്ട കാറും കൊണ്ട് നടക്കുന്നെ..."
ഇത് ഒരു യുദ്ധത്തിന്റെ തുടക്കം ആണെന്ന് കണ്ടതും അമി ഇടയിൽ കയറി നിന്നു...
"നീ അകത്ത് ചെന്നു നോക്ക്... നല്ല ക്ലാസ് റൂം ആണ്...ac ഇല്ലെങ്കിൽ എന്താ ഫാൻ ഒക്കെ ഉണ്ട്...തീരെ ഇഷ്ട്ടം ആയില്ലേ നാളെ തന്നെ എന്തെങ്കിലും വഴി ഉണ്ടാക്കാം..."
അമി പരമാവധി താണ് കേണ് പറഞ്ഞതും ഇന്നത്തോടെ നിർത്തണം എന്നും പ്ലാൻ ഇട്ട് പെണ്ണ് ഒന്ന് അജുനെയും തുറിച്ചു നോക്കി അകത്തേക്ക് കയറി പോയി... അമി ആണേൽ അജുനെ ദയനീയമായി നോക്കി...
"കഷ്ടപ്പാട് ഒക്കെ കുറച്ച് അറിയട്ടെ... എന്നാലേ ആളെ ബഹുമാനിക്കാൻ പഠിക്കൂ... അല്ലേലും ഈ നാട്ടിൽ കെട്ടി കഴിയേണ്ട പെണ്ണല്ലേ..."
"കുഞ്ഞിപ്പ വരുമ്പോ അവളെ കെട്ടാൻ ഉള്ള ഷേക്കിനെയും കൊണ്ടാ വരുന്നത്... ഷേക്ക് ആവുമ്പോ അവിടെ കൊണ്ട് പോവുമല്ലോ അതാ ആകെ കൂടെ ഉള്ള സമാദാനം...പിന്നെന്തിനാ ഇവിടത്തെ കഷ്ടപ്പാട് അവളെ അറിയിക്കുന്നെ..."🙄
അത് കേട്ടതും അജു ഒന്ന് ചെറുതായി ഷോക്ക് ആയി...😓
"നിന്റെ കുഞ്ഞിപ്പാക്ക് എന്താടാ വിവരം എന്ന് പറയുന്ന ഒന്നില്ലേ...ഇത്തിരി പോന്ന അവളെ എങ്ങാണ്ടോ ഉള്ള ഷേക്കിന് കെട്ടിച്ചു കൊടുക്കാൻ...അവിടെ ഉള്ളവന്മാർക്ക് എല്ലാം കൂടുതൽ ആണെന്നാ കേട്ടത്..."
"മോൾ നല്ല നിലയിൽ ജീവിക്കണം എന്നാ അങ്ങേരെ ആഗ്രഹം... അവൾക്ക് പിന്നെ ഒരു എല്ല് കൂടുതൽ ആണല്ലോ...അപ്പൊ അങ്ങനെ അങ്ങ് പോയിക്കോളും...കക്ഷി നാട്ടിൽ വരുമ്പോ കാണാം..."
അത് കേട്ടതും അജു പെണ്ണ് പോയ വഴിയേ നോക്കി ഒന്ന് ചിരിച്ചു...
"നിനക്കെന്താ ഒരു ചിരി ഒക്കെ...?"🙄
"ആ പോയതിനെ ഷേക്ക് കെട്ടിയാൽ ഉള്ള അവസ്ഥ ആലോചിച്ചു ചിരിച്ചു പോയതാ... ഹൽവയും മത്തിക്കറിയും പോലെ ഇരിക്കും..."
അത് കേട്ടതും അമി വായും പൊളിച്ചു നിന്നു...
*********💞
"ദേഡി നോക്കിക്കേ ഒരു വെള്ളപ്പാറ്റ..."
പെണ്ണ് ആകെ കൂടെ വീക്ഷിച്ചു രണ്ടെണ്ണം മാത്രം ഉള്ള ബെഞ്ചിൽ ഇരുന്നതും റൈറ്റ് സൈഡിൽ നിന്നും രണ്ടെണ്ണം കുശു കുശുക്കുന്നത് കേട്ട് പെണ്ണ് അവറ്റകളെ നോക്കി ഒന്ന് ചിരിച്ചു...
"ഇനി മദാമ്മ ആന്നോ...?"
"മദാമ്മ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ വരുവോ..."
😕ഇതൊക്കെ കേട്ട് നിയ ആണേൽ വീണ്ടും അവറ്റകളെ നോക്കി ഇളിച്ചു...
"ദേഡി ചിരിക്കുന്നു... നീ ചോയ്ക്ക് പേരെന്താന്ന്..."
അത് കേട്ടതും മറ്റവൾ നിയയുടെ കയ്യിൽ തോണ്ടി...🙄നിയ ആണേൽ ഇത് രണ്ടും കുറെ നേരയല്ലോ തുടങ്ങീട്ട് എന്ന പോലെ നോക്കി...
"എന്താ പേര്...?"
"😌നിയ... ഇങ്ങളെ ഒക്കെ പേരെന്താ..."
"അയ്യോ മലയാളി ആന്നോ... കണ്ടപ്പോൾ ഞങ്ങൾ കരുതി മദാമ്മ ആണെന്ന്...ഞാൻ ജെസ്‌ന ഇത് ഷമീന..."
രണ്ടിനെയും നോക്കി പെണ്ണ് ചിരിച്ചതും ഷമീന പെണ്ണിനെ പെണ്ണിനെ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഇരിക്കാ...
😕ഈ പെണ്ണ് എന്താ പടച്ചോനെ ഇങ്ങനെ നോക്കുന്നെ... ഇനി വട്ട് കേസ് എങ്ങാനും ആണോ... എന്നും ചിന്തിച്ചു നിയ ആണേൽ പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചു...
"നീ നിയ ആന്നോ..."
"അതല്ലെടി അവൾ ഇപ്പൊ പറഞ്ഞത്..."
"നീ ഒന്നിലും രണ്ടിലും ALP സ്കൂളിൽ ആന്നോ പഠിച്ചേ..."
"രണ്ടിൽ ഉള്ളപ്പോൾ എന്നെ ബാപ്പച്ചി ദുബായിലോട്ട് കൊണ്ട് പോയി... പിന്നെ അവടെ ആയിരുന്നു..."
"😌യ്യോ ഞാൻ അന്ന് നിന്റെ അടുത്ത് ഇരുന്ന ഷമീനയാടി...നിന്റെ പേര് കേട്ടപ്പോൾ ആന്ന് മനസ്സിൽ ആയെ നീ ആണെന്ന്... അങ്ങനെ ഉള്ള പേരൊന്നും വേറെ ആർക്കും ഇണ്ടാവില്ലല്ലോ..."
🙄അത് കേട്ടതും പെണ്ണ് നീണ്ട ആലോചനയോടെ അവളെ നോക്കി...
"അന്നൊക്കെ ക്ലാസിൽ വന്നു പോന്നത് വരെ എന്തൊരു കരച്ചിൽ ആയിരുന്നു...ഇൻക് എന്നെ മനസ്സിൽ ആയാ...ഞാൻ നിനക്ക് ഒരീസം പെൻസിൽ ഇല്ലാത്തോണ്ട് എന്റെ പെൻസിൽ തന്നിട്ടുണ്ട്... ന്നിട്ട് നീ അതും കൊണ്ടാ നീ വീട്ടിൽ പോയെ..."😓
അത് കേട്ട് നിയ ആണേൽ ഒന്ന് ഇളിച്ചു കൊടുത്തു...😌അതൊക്കെ ഓർമ്മിക്കാൻ തുടങ്ങി... അല്ലേലും പെണ്ണിന് നല്ല കാര്യം ഒന്നും ഓർമ ഇണ്ടാവില്ല... പെണ്ണ് എന്തോ ഓർത്തു കൊണ്ട് ലവളെ ഒന്ന് നോക്കി...
"അന്ന് നീയല്ലെടി എന്നെ തടിച്ചി നിയ എന്ന് വിളിച്ചേ..."
"😌അത് അന്ന് നീ തടിച്ചിട്ട് ആയോണ്ട് അല്ലേ...അതോണ്ടാണോ നീ ഇപ്പൊ ഒന്നും കഴിക്കാതെ ഇങ്ങനെ മെലിഞത്... പക്ഷെ അയിന് നീ എന്നെ തല്ലിയ വേദന ഇപ്പോഴും മാറീട്ടില്ല..."
🙄 പെണ്ണ് നോക്കിയതും ലവൾ ഇളിച്ചു കൊടുത്തു...
"സൈലന്റ്‌സ്..."
എന്നും പറഞ്ഞു ടീച്ചർ കയറി വന്നതും മൂന്നും ഒരു മിനിറ്റ് സൈലന്റ് ആയിരുന്നു... പിന്നെ ആണേൽ പൊരിഞ്ഞ ഇംഗ്ലീഷ് കേട്ടപ്പോൾ മൂന്നും അവരെ ചർച്ച തുടങ്ങി...
"ന്നിട്ട് നീ ദുബായിൽ ഒക്കെ പോയിട്ട് ഇപ്പോഴാണോ വന്നേ..."
"രണ്ട് മൂന്ന് ദിവസം ആയി..."
"അതല്ല... അവിടെ ആണോ പഠിച്ചേ അവിടെ ഇംഗ്ലീഷ് ഒന്നുല്ലേ... ഇവടെ പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ വരാൻ..."[ഷമി ]
"പോക്കൺ അല്ലേടി സ്പോക്കൺ..."[ജെസി ]
"😬അതെന്തേലും ആവട്ടെ..."
"ഞാൻ അവടെ മലയാളി സ്കൂളിൽ ആന്ന്...പിന്നെ എന്നെ കെട്ടുന്നത് അവടെ ഉള്ള ഷേക്ക് ആയോണ്ട് ഉമ്മച്ചി പറയാ കുറച്ചു ഇംഗ്ലീഷ് ഒക്കെ പഠിക്കണം എന്ന്... അല്ലേ അങ്ങേര് കോഫി ചോയ്ക്കുമ്പോൾ ഞാൻ വെള്ളം കൊടുക്കും എന്ന്..."
"അതെന്താ..."🤔[ഷമി ]
"നിക്ക് കോഫി ഇണ്ടാക്കാൻ അറീല്ലലോ..."
"🙄ഞാൻ കരുതി നിനക്ക് ഇംഗ്ലീഷ് അറിയാത്തോണ്ട് ആണെന്ന്... അങ്ങനെ ആണേൽ നിന്നെ പാചക ക്ലാസിൽ അല്ലേ കൊണ്ടോയി ചേർക്കേണ്ടത് ഇംഗ്ലീഷ് പഠിക്കാൻ ആന്നോ..."[ജെസി ]
"അയിന് ഷേക് ആണ് കെട്ടുന്നേൽ നീ പാചകം ഒന്നും പഠിക്കേണ്ട... അവടെ ഒക്കെ ഇഷ്ട്ടം പോലെ ജോലിക്കാർ ഇണ്ടാവും...😌നിക്കും ഒരു ഷേക്കിനെ കിട്ടണേ പടച്ചോനെ..."[ഷമി ]
"🙄എന്നാ എനിക്കും..."[ജെസി ]
"അപ്പൊ പിന്നെ നിനക്ക് നിന്റെ റാഷിക്കാനെ വേണ്ടേ...?"[ഷമി ]
"അത് വേണം...😓പക്ഷെ അങ്ങേര് ഞാൻ ഇതൊക്കെ പഠിക്കുമ്പോഴേക്കും വേറെ പെണ്ണ് കെട്ടോന്നാ എന്റെ ഡൌട്ട്..."[ജെസി ]
എന്നും പറഞ്ഞു അവൾ താടിക്ക് കയ്യും കൊടുത്തു അങ്ങേരെയും സ്വപ്‌നം കണ്ട് ഇരുന്നു... അത് കണ്ടിട്ട് നിയ ആണേൽ ഷമിയെ വായും പൊളിച്ചു നോക്കി...
"ഇവൾക്ക് ഇവളെ അമ്മായിടെ മോനോട് ഭയങ്കര ലവ്... പത്തിൽ പഠിക്കുമ്പോ ഉള്ളതാ... വല്യ പെണ്ണായിട്ട് പറയാന്നു കരുതി പ്ലസ്ടു പാസ്സ് ആയപ്പോൾ അവനോട് ചെന്നു ഐ ലവ് യു ഒക്കെ പറഞ്ഞു..."[ഷമി ]
"🙄ന്നിട്ട്..."
"അവൻ ആണേൽ ഇംഗ്ലീഷിലും മലയാളത്തിലും ഒക്കെ കൂടി എന്തൊക്കെയോ പറഞ്ഞു...അതോണ്ട് പെണ്ണിന് മലയാളം പോലും മനസ്സിൽ ആയില്ല ബോധം പോയി നിക്കർന്നു... അങ്ങനെ ഇംഗ്ലീഷ് പഠിച്ചു അങ്ങേരോട് ഐ ലവ് യു എന്ന് പറയാൻ ഉള്ള പ്ലാൻ ആണ്..."
😕അതാണല്ലോ ഇപ്പൊ ഇവിടെ ഇരുന്നു ചെയ്യുന്നത്... ഉടനെ തന്നെ മൂന്നും പഠിച്ചു പാസ് ആവും...
"അപ്പൊ നീയോ...?നിനക്കും ലവ് ഇണ്ടോ...?"
"ഏയ് അതൊന്നും ഇല്ല...എനിക്ക് രണ്ട് കാക്കുമാർ ഉണ്ട് അവറ്റകൾ എന്നെ തല്ലി കൊല്ലും...അതോണ്ട് ഞാൻ പ്രേമിക്കൊന്നും ഇല്ല..."[ഷമി ]
പെണ്ണ് നിരാശയോടെ പറഞ്ഞു...
"😕അപ്പൊ പിന്നെ നീ എന്തിനാ ഇംഗ്ലീഷ് പഠിക്കുന്നെ...?"
"😌പ്ലസ്ടു കഴിഞ്ഞപ്പൊ ഡിഗ്രി ഒക്കെ പഠിക്കേണ്ട കാര്യം ഓർത്ത് കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ പോയതാ... അപ്പൊ അവർ പറയാ പോയി ഇംഗ്ലീഷ് പഠിച്ചു വാ എന്ന്..."
മൂന്നും കാര്യം ആയ ലക്ഷ്യം വെച്ചാ ഇംഗ്ലീഷ് പഠിക്കാൻ ഇറങ്ങിയെക്കുന്നെ...😕എന്താവോ എന്തോ...
രണ്ട് മണിക്കൂർ നീണ്ട ഇംഗ്ലീഷ് കേട്ട് തലയും ചൊറിഞ്ഞു നിയ ഇറങ്ങിയതും അജു ഉണ്ട് ഹെഡ് സെറ്റും കാതിൽ വെച്ച് കണ്ണും അടച്ചു ഇരിക്കുന്നു...
"😍അയ്യോ നോക്കെടി ഒരു മൊഞ്ചൻ..."
ജെസി അജുനെ കണ്ടപാടെ അവനെയും നോക്കി പറഞ്ഞു ...
"🙄മൊഞ്ചാ അവനോ...അത് ടാക്സി ഡ്രൈവർ ആടി ഞാൻ അതിലാ വന്നേ..."
"വെറുതെ അല്ല നിന്റെ റാഷിക്കാ നിന്നെ തിരിഞ്ഞു നോക്കാതെ... നീ ഏതേലും ചെക്കനെ കണ്ടാൽ വായും പൊളിച്ചു നോക്കുന്നത് കണ്ടിട്ടാവും..."[ഷമി ]
😌അയിന് ജെസി ഒന്ന് ഇളിച്ചു കൊടുത്തു...
"ഇത് അജുക്ക അല്ലേ..."
"നിൻക് അറിയോ ആ ചെക്കനെ..."
"മ്മ്... എന്റെ ഷമീർ കാക്കുന്റെ ഫ്രണ്ട് ആന്ന്... വീട്ടിൽ ഒക്കെ വല്ലപ്പോഴും വരാറുണ്ട്..."
"യ്യോ ഷമീർ കാക്കു നിന്റെ കാക്കു ആന്നോ...അവരെ ഒക്കെ ഞാൻ കണ്ടിട്ടുണ്ട് അവരെ ക്ലബ്ബിൽ ഒക്കെ ഞാൻ പോയിട്ടുണ്ട്..."
അതൊക്കെ കേട്ട് ഷമി വന്നിട്ട് മൂന്ന് ദിവസം ആവുമ്പോഴേക്കും അതൊക്കെ കഴിഞ്ഞ എന്ന പോലെ പെണ്ണിനെ തന്നെ നോക്കി...
പെണ്ണ് പിന്നെ അവന്റെ അടുത്ത് ചെന്നു കാറിൽ തട്ടിയെങ്കിലും അജു ഒന്നും അറിയാതെ ഇരിപ്പ് ആണ്... പെണ്ണ് അപ്പൊ തന്നെ അകത്തേക്ക് കയ് നീട്ടി ഹോൺ അടിച്ചതും അജു ഞെട്ടി കൊണ്ട് കണ്ണ് തുറന്നു...
ഇത്രയും നേരം സ്വപ്‌നം കണ്ട് കൊണ്ടിരുന്ന അവളെ മുന്നിൽ കണ്ടതും അവൻ കണ്ണ് എടുക്കാതെ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു...❣️
"അമിക്കാ എവടെ...?"
"അവൻ വരും നീ കേറ്..."
അത് കേട്ടതും പെണ്ണ് ശമിയെയും ജെസിയെയും വിളിച്ചു അതിൽ കയറി...
"എന്റെ വീട് ഈ വഴിയാ ഞാൻ ഇല്ല..."
ജെസി അതും പറഞ്ഞു എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു കാണിച്ചു... ഷമിക്ക് പോകാനും വരാനും ഒരാളെ കിട്ടിയ സന്തോഷത്തിൽ അവളോടൊപ്പം കയറി ഇരുന്നു... അജു അവരെ രണ്ടിനെയും ഒന്ന് നോക്കിയതല്ലാതെ ഒന്നും പറയാൻ നിന്നില്ല...
അമിയെ കണ്ടതും വണ്ടി സൈഡ് ചെയ്തപ്പോൾ അവനും കയറി...
"അപ്പൊ നിങ്ങൾ രണ്ടും കമ്പനി ആയോ...അത് നന്നായി ഇവളെ മടി പോയി കിട്ടും..."
അമി കയറിയ പാടെ രണ്ടിന്റെയും കളിയും ചിരിയും കണ്ട് ചോദിച്ചു...
"ഇവൾ എന്റെ കൂടെ ഒന്നിലും രണ്ടിലും ഇണ്ടായതാ...ഇവളെ പേര് കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിൽ ആയി..."[ഷമി ]
ഷമിയെ വീടിന് മുന്നിൽ ഇറക്കി വണ്ടി എടുത്തതും പെണ്ണ് സൈലന്റ് ആയി ഇരുന്നു... അവളെ എല്ലാ ഭാവങ്ങളും ഒരു പുഞ്ചിരിയോടെ അവൻ വീക്ഷിച്ചു കൊണ്ടേ ഇരുന്നു...❣️
"നാളെ തൊട്ട് ഇവളും കൂടെ ഇല്ലേ... എനിക്ക് ആണേൽ ജോലിക്കും പോവാൻ ഉണ്ട്...എന്ന് കരുതി നിങ്ങൾ രണ്ടും ഇതിനകത്തു ഒരു യുദ്ധക്കളം ആക്കരുത് കേട്ടല്ലോ..."
അമി അതും പറഞ്ഞു പെണ്ണിനെ നോക്കി...പെണ്ണ് അപ്പൊ തന്നെ തലയാട്ടി കൊണ്ട് അജുനെ നോക്കി... അവൻ ഒന്ന് ചിരിച്ചു കാണിച്ചു...🙄ആവോ കണ്ടറിയാം എന്തായി തീരുമെന്ന്...
"എങ്ങനെ ഉണ്ടായിരുന്നു ക്ലാസ് ഒക്കെ..."
പെണ്ണ് ഇറങ്ങി വന്നപ്പോ തന്നെ ഉമ്മച്ചി ചോദിച്ചതും അവൾ മുഖവും കോട്ടി പിടിച്ചു ഒന്ന് നോക്കി...
"😓മൊത്തം ഇംഗ്ലീഷ് ആന്ന്... നിക്ക് ഒന്നും മനസ്സിൽ ആയിട്ടില്ല..."
എന്നും പറഞ്ഞു അവൾ അകത്തേക്ക് കയറിപോയി... ഉമ്മച്ചി ആണേൽ പിന്നെ അത് പഠിക്കാൻ അല്ലേ പറഞ്ഞു വിട്ടത് എന്നും ചിന്തിച്ചു വായും പൊളിച്ചു നിന്നു...🙄
പിറ്റേ ദിവസം യാതൊരു പൊട്ടലും ചീറ്റലും ഇല്ലാതെ അജുന്റെ കൂടെ പോയി വന്നത് കണ്ട് അമിക്ക് അല്പം ആശ്വാസം ആയിരുന്നു... അജു ആണേൽ പെണ്ണിനേയും നോക്കി ഇരിപ്പ് ആണ് പണി...അജു ഡീസന്റ് ആണെന്ന് ആരെക്കാളും അമിക്ക് അറിയാവുന്നൊണ്ട് അവളെ കാര്യത്തിൽ പേടി ഒന്നും ഇല്ല...
"ഡാ ചെക്കാ ഞാൻ വരുന്നത് വരെ ഇയാൾ ഇവിടെ ആന്നോ നിക്കുന്നെ..."
പെണ്ണ് ഇറങ്ങി പോകുമ്പോ അജുനെ നോക്കി കൊണ്ട് ചോദിച്ചതും അവളെ ആ വിളി കേട്ട് അവന് കലിപ്പ് ആയി...
"എനിക്ക് നല്ലോരു പേരുണ്ട്...അത് വിളിച്ചാൽ മതി... അല്ലാതെ ഇങ്ങനെ പ്രായത്തിനു മൂത്ത ആളെ കേറി ചെക്കാ എന്നൊക്കെ വിളിക്കാൻ നിക്കേണ്ട..."
"😌പ്ര്ര്ര്ർ...മൂത്ത ആൾ കണ്ടാലും മതി... കാണുമ്പോ തന്നെ പാൽ കുടി മാറാത്ത പോലെ ഇണ്ട്..."
അത് കേട്ടതും ചെക്കന് കലിപ്പ് ഒന്ന് കൂടെ കൂടി...
"😬അത് നിനക്ക് ഞാൻ മനസ്സിൽ ആക്കി തരാം ഇപ്പൊ മോൾ ചെല്ല്..."
"ഇവിടെ പെൺപിള്ളേരെ വായും നോക്കി നിക്കാതെ വേറെ വല്ല ജോലിയും കിട്ടോന്ന് നോക്ക്..."😏
എന്നും പറഞ്ഞു പെണ്ണ് പോയതും അവൻ ആണേൽ പെണ്ണിന് തന്നെ പറ്റി നല്ല ദാരണ ഉണ്ടെന്ന് മനസ്സിൽ ആയി... ആരെ നോക്കിയാലും നിന്നെ പോലെ ആവില്ല മോളെ എന്നും ചിന്തിച്ചു അവൻ വണ്ടിയും എടുത്തു വിട്ടു...
"ഇന്നെന്താ ജെസി ഇല്ലേ...അവൾ ഇല്ലാത്തോണ്ട് ഒരു ഒച്ചയും ബഹളവും ഇല്ല അല്ലേ..."
"🙄നീ അയിനാണോ ദുബായീന്നെ വന്നത്... ഇംഗ്ലീഷ് പഠിക്കാൻ അല്ലേ... ഇന്ന് ഏലും രണ്ട് അക്ഷരം പടിക്കാൻ പറ്റൊന്ന് നോക്കാം..."
പറയും പോലെ ഇതിനകത്ത് കയറിയാൽ പിന്നെ വന്ന കാര്യം മറക്കും...
രണ്ടും പിന്നെ ജെസി ഇല്ലേൽ എന്താ ലോക കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്ത് ക്ലാസ് കഴിഞതും അവിടന്ന് ഇറങ്ങി...
😕ഓനോട് പൊക്കോളാൻ പറഞ്ഞപ്പൊ തന്നെ പോയാ... പെൺപിള്ളേരെ നോക്കുന്നത് കണ്ട് പറഞ്ഞു പോയതാ... എങ്ങനെ തിരിച്ചു പോകും പടച്ചോനെ... അല്ലേ തന്നെ ആ ചെക്കനെ വിശ്വസിക്കാൻ കൊള്ളില്ല... എന്നൊക്കെ ആലോചിച്ചു കൊണ്ട് പെണ്ണ് അവിടെ ഉള്ള സ്റ്റെപ്പിൽ ഇരുന്നു...
"നീ അജുക്കാനെ വിളിച്ചു നോക്ക്..."
"നിന്റെ കൊജുക്കാന്റെ നമ്പർ ഒന്നും എന്റെ കയ്യിൽ ഇല്ല..."
"എന്നാൽ പിന്നെ നിന്റെ അമിക്കാനെ വിളിച്ചു അജുക്കാനോട് വരാൻ പറ..."
"🙄ഈ ലോകത്ത് ഉള്ള ചെക്കന്മാർ ഒക്കെ നിനക്ക് ഇക്കമാർ ആണോ... അങ്ങനെ ആണേൽ നീ ആരെയാടി കെട്ടുന്നേ... അല്ലേലും ആ അജുനെ ഒക്കെ ആരേലും ഇക്ക എന്നൊക്കെ വിളിക്കോ..."
"അതാണോ ഇവടെ പ്രശ്നം... നമ്മൾ എങ്ങനാ തിരിച്ചു പോവുന്നെ..."
"😕ആ നിക്ക് അറീല..."
എന്നും പറഞ്ഞു പെണ്ണ് താടിക്ക് കയ്യും കൊടുത്തു ഇരുന്നു... അപ്പോഴേക്കും അവൻ വന്നതും പെണ്ണ് കലിപ്പിൽ അടുത്തേക്ക് ചെന്നു...
"ഡാ ചെക്കാ ഇത്രയും നേരം എവിടെ ആയിരുന്നു... എത്റ നേരായി വെയിലും ഇവിടെ ഇരിക്കുന്നു എന്ന് അറിയോ..."
"കുറച്ചു വെയിൽ ഒക്കെ കൊള്ളണം എന്നാലേ ബുദ്ധി ഒക്കെ പ്രവത്തിക്കൂ... പിന്നെ കുറച്ച് ക്ഷമയും വേണം..."
"😏ഓഹ്..."
എന്നും പറഞ്ഞു പെണ്ണ് ഡോറും തുറന്നു അകത്തേക്ക് കയറി... പെണ്ണിന്റെ അപ്പോഴത്തെ മുഖഭാവം കണ്ട് അവൻ മിററിൽ കൂടി അവളെ നോക്കി ഒന്ന് ചിരിച്ചു...
"ഡാ ചെക്കാ ഒന്ന് നിർത്തിക്കെ..."
😬അത് കേട്ടതും അവൻ കലിപ്പിൽ ബ്രേക്ക് ചവിട്ടി കൊണ്ട് അവളെ തിരിഞ്ഞു നോക്കി...
"നിന്നോട് ഞാൻ പറഞ്ഞിട്ട് ഇല്ലെടി പിശാശ്ശെ എന്നെ അങ്ങനെ വിളിക്കരുത് എന്ന്..."😬
ചെക്കൻ കലിപ്പിൽ പെണ്ണിന്റെ കയ് പിടിച്ചു തിരിച്ചതും പെണ്ണ് ഒന്ന് പേടിച്ചു...
"😕യ്യോ ഇനി വിളിക്കില്ല...സത്യം സത്യം സത്യം...വിട് വിട് വിട് വേദനിക്കുന്നു..."
അത് കേട്ടതും അവൻ ഒന്ന് കൂൾ ആയി പെണ്ണിനെ നോക്കി ചെറുതായി പുഞ്ചിരിച്ചു...
"നിക്ക് ആ പച്ചമാങ്ങ വേണം..."
വഴിയിൽ നിന്നും വിൽക്കുന്ന പച്ച മാങ്ങ കാണിച്ചു പെണ്ണ് പറഞ്ഞതും അവൻ കലിപ്പ് ഒക്കെ മറന്നു അത് നോക്കി...കിലോ ഇരുന്നൂർ എന്ന് കണ്ടതും ചെക്കന്റെ എല്ലാ പ്രതീക്ഷയും പോയി...ആദ്യായിട്ട് പെണ്ണ് ഒരു കാര്യം ചോദിച്ചതാ അത് പോയികിട്ടി...
"അതൊന്നും കാണുന്ന ടേസ്റ്റ് ഉണ്ടാവില്ല..."
"😓ഇല്ലെങ്കിൽ എന്താ നല്ല പുളി ഇണ്ടായാൽ മതി... കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു..."
പെണ്ണ് വായും തുറന്നു പിടിച്ചു കാണിച്ചു...അത് കേട്ടതും അടുത്തുള്ളതിനും ഏകദേശം അത് കഴിക്കാൻ ഉള്ള കൊതിയായി...
"ദാ കാശ്...ഒന്നെണ്ണം മതി..."
ചെക്കൻ ഇറങ്ങുമ്പോൾ തന്നെ പെണ്ണ് പറഞ്ഞതും അവൻ പെണ്ണിനെ ദയനീയമായി നോക്കി...
"ഒരെണ്ണം എന്നാ പറയാ... ആദ്യം നേരെ ചൊവ്വേ മലയാളം പടിക്ക് എന്നിട്ട് മതി ഇംഗ്ലീഷ്..."
"എനിക്കും വേണം ഒന്ന്..."
🙄അപ്പൊ രണ്ടെണ്ണം എന്ന് തന്നെ ആന്നോ പറയാ എന്നായിരുന്നു പെണ്ണിന്റെ ആലോചന... ചെക്കൻ രണ്ടെണ്ണം കൊണ്ട് വന്നതും രണ്ടും ഇത്തിരി വെള്ളം പോലും തട്ടിക്കാതെ ഒരു കടി ആയിരുന്നു...
അത് കടിച്ചുള്ള രണ്ടിന്റെയും ഭാവം കണ്ട് ബെസ്റ്റ് എന്നും പറഞ്ഞു അവൻ വണ്ടി എടുത്തു...
"പച്ചമാങാ പച്ചമാങാ ഈ നാട്ടു മാവിലെ മാങ്ങാ... "🎶
പെണ്ണ് അത് മുഴുവനും കഴിച്ചു പാട്ടും പാടി കൊണ്ട് ഇറങ്ങിയതും അജു ഒന്ന് ചിരിച്ചു...
"😏ഹ്മ്മ് എന്തെ ഇങ്ങനെ കിണിക്കാൻ..."
"പാട്ടിന്റെ സംഗതികൾ ഒക്കെ കേട്ട് ചിരിച്ചു പോയതാ..."
"ഓഹ്... ഒരു വലിയ പാട്ടുകാരൻ വന്നിരിക്കുന്നു... കണ്ടാലും മതി...എന്നെ കെട്ടാൻ പോണ ആള് ഇണ്ടല്ലോ അറബിലും ഇംഗ്ലീഷിലും അടിപൊളി ആയിട്ട് പാട്ട് പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്...നാട്ടിൽ വന്നാൽ ഞാൻ കേൾപ്പിച്ചു തരാം പാട്ട് എന്താന്ന്..."
അതും പറഞ്ഞു പെണ്ണ് അവനെയും പുച്ഛിച്ചു കൊണ്ട് ഇറങ്ങി...🙄അവൻ ആണേൽ വായും പൊളിച്ചു ഇരുന്നു...അത് കേട്ടാണോ ലവൾ വീണത്...
മുറ്റത്ത് ഒരു എക്സ്ട്രാ കാർ കണ്ട് പെണ്ണ് ആണേൽ അതിനകത്ത് കുനിഞ്ഞു നിന്ന് നോക്കി...🤔ആരാപ്പോ ഇതിൽ ഒക്കെ വന്നേ...
വീണ്ടും പച്ച മാങ്ങാ ട്യൂൺ ഇട്ട് അകത്തേക്ക് കയറിയതും ആദ്യം കണ്ടത് ഒരു മൊഞ്ചൻ ചെക്കനെ ആണ്...😌പെണ്ണ് ഒന്ന് ഇളിച്ചു അല്പം ഡീസന്റ് ആയി... യ്യോ ബാപ്പച്ചി നമ്മളെ കെട്ടാൻ ഉള്ള ചെക്കനെയും കൊണ്ട് വന്നിരിക്കാണല്ലേ... ഇപ്പൊ പറഞ്ഞു നാക്ക് വായിലോട്ട് ഇട്ടതെ ഉള്ളൂ...പെണ്ണിന് നാണം കൊണ്ട് ആളെ മുഖത്ത് പോലും നോക്കാൻ ആയില്ല...😕
അങ്ങനെ ബാപ്പച്ചിനെ നോക്കിയപ്പോ ആണ് വേറെ ഒരുത്തനെ കൂടി കണ്ടത്...😍ഇനി ഇതാണോ നമ്മളെ ഷേക്ക്...പെണ്ണ് രണ്ടിനെയും മാറി മാറി നോക്കി... കണ്ടിട്ട് ഷേക്കിന്റെ ലക്ഷണം ഒന്നുല്ലല്ലോ...
പെണ്ണ് വീണ്ടും അവിടെ നിന്ന് പരുങ്ങി കൊണ്ട് പിന്നിൽ ഉള്ള സോഫയിൽ നോക്കിയതും ദേ ഒരുത്തി...അതാണേൽ കാര്യായിട്ട് എന്തോ നോക്കി നിക്കാ...🤔ഹെയ്ഷ് ഈ മോന്ത ഞാൻ എവടെയോ കണ്ടിട്ട് ഇണ്ടല്ലോ...
"😕ഡീ ജെസി നീ എന്താടി ഇവടെ...?"
അത് കേട്ടതും അവൾ ദേ പെണ്ണിനെ കണ്ട് ഒന്ന് ഇളിച്ചു കൊടുത്തു...
"ഇവര് അമീനയെ പെണ്ണ് കാണാൻ വന്നവരാണ്..."
ഉപ്പച്ചി പറഞ്ഞതും പെണ്ണ് ആ ചെക്കനെ നോക്കി...😕അപ്പൊ വേറെ വല്ലവളുമാരുടെ ചെക്കൻ ആന്നോ...എന്റെ ചെക്കൻ അല്ലല്ലേ... അയിനെ ഒക്കെ എപ്പോ ആവോ ഒന്ന് കാണുന്നെ... ഈ ബാപ്പച്ചിക്ക് എന്താ പെട്ടെന്ന് ഒന്ന് വന്നാൽ...
പിന്നെ രണ്ട് പെണ്ണുങ്ങളെ കണ്ടതും പെണ്ണ് കമ്പനി ആയി... ജെസി ഫ്രണ്ട് ആണെന്ന് ഒക്കെ പറഞ്ഞു വല്യ ഗമയിൽ നിന്നു...ചെക്കനും പെണ്ണും മാറി നിന്ന് സംസാരിക്കാൻ പോയതും പെണ്ണ് പിന്നെ ജെസിയെയും കൊണ്ട് മുറിയിൽ ഒക്കെ പോയി...
"നിന്റെ കാക്കു ആണോ എന്റെ അമ്മൂസിനെ കെട്ടുന്നേ...അപ്പൊ നമ്മൾക്ക് കെട്ടിനോക്കെ പൊളിക്കാല്ലേ..."😌
"നിക്ക് അറിയോ എന്റെ കാക്കുന്റെ കെട്ടിന്റെ അന്ന് തന്നെ എന്റെയും കെട്ട് നടത്താനാ ഉമ്മച്ചിയുടെ പ്ലാൻ...അതിന്റ ടെൻഷനിൽ ആന്ന് ഞാൻ അപ്പോഴാ..."
"😍യ്യോ നല്ലതല്ലെടി പെട്ടെന്ന് കെട്ടുന്നത്..."
"അതൊക്കെ നല്ലതാ പക്ഷെ എന്റെ റാഷിക്കാ എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യുന്നില്ല...നൗഫിക്കാടെ ഫ്രണ്ട് ആയിട്ട് അങ്ങേരെയാ കൂടെ കൊണ്ട് വന്നേ... ഇറങ്ങിയപ്പോ തൊട്ട് ഒന്ന് നോക്കി കിട്ടാൻ ഞാൻ എന്തൊക്കെ ചെയ്ത് എന്ന് എനിക്കെ അറിയൂ... തൊട്ട് മുന്നിൽ ഞാൻ ഇണ്ടായിട്ടും എന്നെ ഒന്ന് നോക്ക പോലും ചെയ്യുന്നില്ല..."
"🙄അപ്പൊ അതാണോ നിന്റെ ചെക്കൻ..."
"അതല്ലേ ഞാൻ പറഞ്ഞത്..."😓
അത് കേട്ടതും പെണ്ണ് ഹാളിൽ ഒക്കെ ചെന്നു അവറ്റകളെ ഒക്കെ നോക്കി ഒന്ന് ഇളിച്ചു...അവൻ ആണെങ്കിൽ ഫോണും നോക്കി ഇരിപ്പ് ആന്ന്...
അതും കഴിഞ്ഞു മാറി നിന്ന് സംസാരിക്കുന്ന രണ്ടിനെയും പെണ്ണ് ഒളിഞ്ഞു നോക്കിയതും രണ്ടും കാര്യായിട്ട് ചർച്ച ആന്ന്...
കിച്ചണിൽ കൂടെ അവറ്റകളെ വാച്ച് ചെയ്ത് ചെയ്തു പെണ്ണ് കാൽ വെച്ചതും പിന്നെ കാൽ പൊക്കുമ്പോൾ ആണ് എന്തോ കൂടെ വന്നത് പോലെ തോന്നിയത്...
"😦😲യ്യോ ഉമ്മച്ചി എന്റെ കാൽ കുടുങ്ങി..."
എന്നും പറഞ്ഞു ഒരു അലർച്ച ആയിരുന്നു...അത് കേട്ട് മാറി നിന്നു സംസാരിക്കുന്നവരും ചെക്കന്റെ ഉമ്മച്ചിയും റാഷിയും ജെസിയും ബാക്കി വീട്ടിലെ അംഗങ്ങളും എല്ലാം കിച്ചണിൽ ലാൻഡ് ആയി...😨എല്ലാരും അന്തം വിട്ടു കാറി പൊളിക്കുന്ന പെണ്ണിനെ ദയനീയമായി നോക്കി നിന്നു...
പെണ്ണ് ആണേൽ ഒരു കാലിൽ പുട്ടും പാനിയും കൊണ്ട് അവിടെ ഇരുന്നു...അമി വന്നു കുറെ വലിച്ചു മാറ്റാൻ നോക്കി എങ്കിലും രണ്ടും രണ്ട് വഴിക്ക് പോവില്ല എന്ന പോലെ നിന്നു...😓
"നീ എന്തിനാടീ ഇപ്പൊ ഇതിനകത്ത് വന്നത്...?"
അമി കലിപ്പോടെ പെണ്ണിനെ നോക്കി ചോദിച്ചു...
"😭അത്... നാ വെള്ളം കുടിക്കാൻ വന്നതാ...അമിക്കാ എങ്ങനെ ഏലും ഒന്ന് വലിച്ചു മാറ്റ്..."
അമി ആവുന്ന വിധത്തിൽ നോക്കി... പെണ്ണ് ആണേൽ ജെസിനെ ഒന്ന് നോക്കി പേടിപ്പിച്ചു... അവളെ ഒരു ലവ്...😬
അമിക്ക് ആണേൽ പിന്നെ പുട്ട് കാണുമ്പോ തന്നെ പെണ്ണോട് കലിപ്പാ... കേട്ടിട്ടില്ലേ പുട്ട് ഉണ്ടാക്കിയ മുറിവ്... അവൻ കലിപ്പിൽ അതിൽ പിടിച്ചു വലിച്ചതും പെണ്ണ് കൂടെ വരുന്നുണ്ട് അല്ലാതെ പാത്രത്തിന് വലിയ ചലനം ഒന്നുല്ല...
"ഇതിനകത്ത് എങ്ങനെയാടി കാൽ എടുത്തു വെച്ചത് അത് പോലെ പുറത്ത് എടുക്കാൻ നോക്ക്..."
"😕യ്യോ എങ്ങനാന്ന് ഞാൻ കണ്ടിട്ടില്ല...ഇനി ഷൂന് പകരം ഇതും ഇട്ടാണോ ഞാൻ നടക്കേണ്ടത്... എന്നെ ആരേലും ഒന്ന് രക്ഷിക്കോ..."😭
പെണ്ണ് വീണ്ടും കരച്ചിൽ തുടങ്ങി... ഉപ്പച്ചിയും ഉമ്മച്ചിമാരും ഒക്കെ ആവുന്ന വിധത്തിൽ നോക്കി തോൽവി സമ്മതിച്ചു...
ഒടുക്കം പെണ്ണ് കാണാൻ വന്ന ചെക്കനും റാഷിയും ഒക്കെ ഒന്ന് ശ്രമിച്ചു നോക്കി... എവടെ അവരും തോറ്റു പിന്മാറി... അവറ്റകൾ ആണെങ്കിൽ വന്നു പെട്ടല്ലോ പടച്ചോനെ ഈ അവസ്ഥയിൽ തിരിച്ചു പോകാൻ പറ്റോ എന്ന അവസ്ഥയിൽ നിക്കാ...🙄
"എന്റെ മോളെ ഹോസ്പിറ്റലിൽ കൊണ്ടോവാം..."
"😭യ്യോ അത് വേണ്ട... നിക്ക് പേടിയാ..."
പെണ്ണ് അത് കേട്ടതും ഒന്ന് കൂടി സൗണ്ട് കൂട്ടി കാറി പൊളിക്കാൻ തുടങ്ങി...
"ഇതിന് ഹോസ്പിറ്റലിൽ പോയിട്ട് ഒന്നും കാര്യം ഇല്ല...ഞാൻ അജുനെ വിളിച്ച് നോക്കട്ടെ ഫയർ സ്റ്റേഷനിൽ വിളിക്കണോ ഇത് എടുക്കാൻ വല്ല വഴിയും ഉണ്ടോ എന്ന്..."
😕യ്യോ അവനോ... അവൻ എങ്ങാനും കണ്ടാൽ നാണക്കേട് ആണല്ലോ പടച്ചോനെ...
പെണ്ണിനെ എല്ലാരും കൂടി പിടിച്ചു സോഫയിൽ ഇരുത്തിയതും മുന്നിൽ ഉള്ള കലം ഇട്ട കാലും നീട്ടി വെച്ച് പെണ്ണ് കരച്ചിൽ തന്നെ...😓അമി ആണേൽ ഫോണും എടുത്തു അജുനെ വിളിയാണ്...
ഏകദേശം നാട്ടുകാർ ഒക്കെ കൂടീട്ടുണ്ട്... പെണ്ണിന്റ ഇടവും വലവും ജെസിയും മീന കൊച്ചും ഇരുന്നു സമാദാനിപ്പിക്കാൻ നോക്കുന്നുണ്ട്...
ഒടുക്കം അജു ഒരുത്തനെയും കൊണ്ട് വന്നതും പെണ്ണിന്റെ അവസ്ഥ കണ്ട് അജു തലയിൽ കയ് വെച്ച് പോയി...😨ഈ പെണ്ണിന്റെ ഒരു കാര്യം...
കാലിൽ നിന്നും കലം കട്ട് ചെയ്തു എടുത്തതും ആ വെളുത്ത കാലിൽ സ്വർണ കൊലുസ് കാണാൻ ഭംഗി തോന്നിയ അജു അതും നോക്കി നിന്നതും ചുവന്ന പാടുകൾ കണ്ട ഒരു നിമിഷം അവൻ പരിസരം മറന്നു അവിടെ പതിയെ തലോടി...
അപ്പൊ തന്നെ പെണ്ണ് എരിവ് വലിച്ചു കാൽ പിൻവലിച്ചതും അമി അവന്റെ തോളിൽ ഒന്ന് അമർത്തി... ചെക്കൻ അപ്പൊ തന്നെ അമിയെ നോക്കി ഇളിച്ചു...
"എങ്കിൽ ശരി ഞങ്ങൾ ഇറങ്ങട്ടെ..."
അവരൊക്കെ ഇറങ്ങാൻ നിന്നതും പെണ്ണ് വളിച്ച ഒരു ഇളി കൊടുത്തു...
"😕യ്യോ അപ്പൊ ഇവളെ ഇഷ്ട്ടം ആയില്ലേ..."
പെണ്ണ് പെട്ടെന്ന് ഓർത്ത പോലെ ചോദിച്ചതും അവരൊക്കെ ഒന്ന് ചിരിച്ചു...
"അത് ശരി ഇവര് തമ്മിൽ കണ്ട് ഇഷ്ട്ടം ആയത് കൊണ്ടാ ഇപ്പൊ ഇങ്ങോട്ടെക്ക് വന്നത് തന്നെ...നൗഫിക്ക് പോവാൻ ഉള്ളതാ അത് കൊണ്ട് ഈ മാസം ഇരുപതിന് തന്നെ നമുക്ക് അത് നടത്താം..."
🙄പടച്ചോനെ പ്രേമോ ഇവൾക്കോ... ന്നിട്ട് എന്നോട് ഒരു വാക്ക് പറയാൻ തോന്നിയോ... പെണ്ണ് മീന കൊച്ചിനെ ഒന്ന് കടുപ്പിച്ചു നോക്കി... പെണ്ണ് പിന്നെ നാണത്തിൽ കുളിച്ചു നിക്കാ...
അവരൊക്കെ പോയതും അജു പെണ്ണിനെ നോക്കി ഒന്ന് ഇളിച്ചു...🙄ഇനി ഇവന്റെ പ്രാക്ക് ആന്നോ ഇങ്ങനെ ഒക്കെ ഇണ്ടായേ...
"😏അയിന് ഇപ്പൊ ഇങ്ങനെ കിണിക്കാൻ എന്താ..."
"പിന്നല്ലാണ്ട്... ആദ്യായിട്ട ഇത്രയും വളർന്ന ഒന്ന് കലത്തിൽ കുടുങ്ങി എന്നൊക്കെ കേൾക്കുന്നത്...പൂച്ച കുട്ടികൾ ഒക്കെ തലയിട്ട് എന്നൊക്കെ കേട്ടിട്ടുണ്ട്..."
"ഓഹ്... ഒരു അബദ്ധം ഒക്കെ ആർക്കും ഇണ്ടാവും..."
പെണ്ണ് അവനെയും പുച്ഛിച്ചു നൊണ്ടി നൊണ്ടി മുറിയിലേക്ക് വിട്ടു...
"😕നിന്നെ പറ്റി ഞാൻ ഇങ്ങനെ ഒന്നുല്ല കരുതിയെ...നീ എപ്പോളാടി ആ ചെക്കനെ പ്രേമിച്ചത്..."
"ഞാൻ പ്രേമിച്ചിട്ട് ഒന്നുല്ല...നൗഫിക്കാക്ക് എന്നെ കണ്ടപ്പോൾ ഇഷ്ട്ടം ആയി പെണ്ണ് ആലോചിച്ചു വന്നു...അത്രയേ ഉള്ളൂ..."
🙄നമ്മളെ ഒന്നും എന്താ പടച്ചോനെ ആർക്കും ഇഷ്ട്ടം ആവാതെ... പെണ്ണ് അതും ചിന്തിച്ചു വായും പൊളിച്ചു നിന്നു... തോന്നുന്നവൻ ഒക്കെ നാട് വിടുന്നത് ആണെന്ന് നമ്മക്ക് അല്ലേ അറിയൂ...
"😕എന്നെ ഒന്നും എന്താടി ആർക്കും ഇഷ്ട്ടം ആവാതെ..."
"നിന്നെ അല്ലേ ഷേക്കിന് ഭയങ്കര ഇഷ്ട്ടം ആണെന്ന് കേട്ടത്... നാട്ടിൽ വരാൻ ഉള്ള ഒരുക്കത്തിൽ നിനക്ക് വേണ്ടി എന്തൊക്കെയോ വാങ്ങി വെക്കുന്ന തിരക്കിൽ ആണ് കക്ഷി എന്ന കുഞ്ഞിപ്പ ഇന്നലെ വിളിച്ചപ്പോൾ നിന്റെ ഉമ്മച്ചിയോട് പറഞ്ഞത്..."
😌അത് കേട്ടതും പെണ്ണ് ഇളിച്ചു...
*********💞
"നീ എന്താടാ വെറുതെ ഇരുന്നു ചിരിക്കുന്നേ..."
അജുവിന്റെ നോട്ടം ഉള്ളിടത് ഉപ്പച്ചി തല കുനിച്ചു നോക്കി കൊണ്ട് ചോദിച്ചു...
"ഈ പെണ്ണിന്റെ ഒരു കാര്യം... അതെന്താ പടച്ചോനെ ഇങ്ങനെ ആയിപ്പോയെ..."
അജു ആണേൽ സ്വബോധത്തിലേക്ക് തിരിച്ചു വരാതെ അതേ ഇരുപ്പിൽ തന്നെ പറഞ്ഞു...
"ഏത് പെണ്ണ്... അനുട്ടി ആണോ...?"
അത് കേട്ടതും അവൻ ചുറ്റിലും ഒന്ന് നോക്കി കൊണ്ട് ഉപ്പച്ചിയെ നോക്കി ഒരുമാതിരി ഇളിച്ചു...
"അ... അത്... ഞാൻ...അവിടെ..."
"എന്താടാ നിനക്ക് മാത്രം കാണാൻ പറ്റുന്ന യക്ഷി വല്ലോം ഉണ്ടോ അവിടെ... ഞാൻ നോക്കീട്ട് കാണുന്നില്ലല്ലോ..."
😕അത് കേട്ടതും അവൻ ഉപ്പച്ചിയെ തുറിച്ചു നോക്കി...
"യക്ഷി അല്ല പിശാശ്..."
"അത് എനിക്കും മനസ്സിൽ ആയി... ആ പിശാശ് ഒരു പെണ്ണല്ലേ എന്നാ ചോദിച്ചെ..."
"ഉപ്പച്ചിക്ക് ഏതൊക്കെ പെണ്ണിനെ അറിയാം..."
"അങ്ങനെ ചോദിച്ചാൽ നിനക്ക് അറിയുന്ന പോലെ ഒന്നും അറീല... പക്ഷെ ഒന്ന് അറിയാം ഒരു പ്ലെയിൻ ഇറങ്ങിയപ്പോ തൊട്ട് എന്റെ മോന്റെ ഏതോ ഒരു പിരി ഇളകിയിട്ടുണ്ട് എന്ന്..."
ഉപ്പച്ചി അതും പറഞ്ഞു അകത്തേക്ക് നടന്നതും ചെക്കൻ വായും പൊളിച്ചു നിന്നു...🙄
"ആ കുട്ടിയുടെ കാൽ ശരിയായോ ഇപ്പൊ ക്ലാസിൽ ഒന്നും പോവാറില്ലല്ലോ..."
"കാലിന് ഒന്നും ഒരു കുഴപ്പവും ഇല്ല... മടിയാ ആ പിശാഷിന്... ആ പെരും പറഞ്ഞു ചുമ്മാ ഇരിക്കുന്നതാ... ഇനി മനപ്പൂർവം ചെയ്തു വെച്ചത് ആവോ എന്നാ ഇപ്പൊ എന്റെ ഡൌട്ട്..."
ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ഉമ്മച്ചിയുടെ ചോദ്യം കേട്ടതും അജു വല്യ കാര്യം പോലെ പറഞ്ഞു...
"അല്ലെങ്കിൽ തന്നെ പഠിച്ചിട്ട് ഇപ്പൊ എന്താവാനാ... വല്യ പഠിപ്പ് ഒക്കെ എത്ര എണ്ണം വെറുതെ ചൊറിയും കുത്തി ഇരിക്കുന്നു..."
ഉപ്പച്ചി നൈസ് ആയിട്ട് താങ്ങിയത് ആണെന്ന് മനസ്സിൽ ആയതും അവൻ അതൊന്നും മൈൻഡ് ചെയ്യാൻ നിന്നില്ല... ഇതൊക്കെ എത്ര കേട്ടതാ എന്ന പോലെ ഇരുന്നു...
"അല്ല അജു അമിടെ ആ പെങ്ങളെ ഒരു ഷേക്ക് ആണ് കെട്ടുന്നത് എന്ന് കേട്ടല്ലോ..."
അപ്പുക്ക ചോദിച്ചതും അജു ഒന്നും പറയാതെ എന്തോ ഓർത്തെന്ന പോലെ ഇരുന്നു...
"ആ ഷേക്കിന്റെ ഒരു ഗതി അല്ലാണ്ട് എന്താ..."
എന്നും പറഞ്ഞു അവൻ കഴിപ്പ് നിർത്തി എണീറ്റ് പോയി...🙄എന്തൊക്കെയോ പ്രതീക്ഷിച്ചു നിന്നവർ ഒക്കെ വായും പൊളിച്ചു നിന്നു...
**********💞
സബ്ബും ഓൺ ചെയ്തു പെണ്ണ് പൊരിഞ്ഞ ഡാൻസ് ആണ്...🙄സൗണ്ട് കേട്ട് ചെന്ന അമി ഒരു മിനിറ്റ് വായും പൊളിച്ചു നിന്നു... പടച്ചോനെ ഇതെന്ത് ഡാൻസ്... ഇതാണോ ഇവിക്ക് അവിടെ പരിപാടി...
അമി പിന്നെ താഴേക്ക് ചെന്നു എല്ലാരേയും വിളിച്ചു കാണിച്ചതും എല്ലാം കൂടി കൂട്ട ചിരി ആയിരുന്നു...പെണ്ണിന്റെ ഉമ്മച്ചി പിറ്റേന്ന് തന്നെ ഇംഗ്ലീഷ് ക്ലാസിൽ പറഞ്ഞു വിട്ടു...
മീന പെണ്ണിന്റെ കല്യാണം അടുത്തതും പന്തൽ പണിയും പെയിന്റിംഗ് പണിയും ഒക്കെയായി ആകെ ബഹളം...
പെണ്ണ് ആണേൽ നെച്ചുന്റെ കൂടെ കല്യാണം അടിച്ചു പൊളിക്കാൻ ഉള്ള പ്ലാൻ ആണ്...
"ഡീ നെച്ചു നീ നാട്ടിൽ വന്നാ... ന്നിട്ട് ഇപ്പോളാണോ പറയുന്നേ... നീ എന്തായാലും അമ്മൂസിന്റെ കെട്ടിന് വരണം..."
"മ്മ് ഞാൻ വരും... എനിക്ക് ഇപ്പൊ നിന്റെ അമിക്കാനെയും അമ്മൂസിനെയും ഉമ്മച്ചിയെയും ഒക്കെ കാണാൻ കൊതി ആവാ..."
"😕അമിക്കാനെ കാണാനോ...ഓൻ വല്യ ഗ്ലാമർ ഒന്നും ഇല്ലെടി... കാണാൻ തന്നെ ഒരുമാതിരി കോലം...ഭയങ്കര കലിപ്പും... ഓനെ ആള് ശരിയല്ല...ഒരു പണിക്ക് വരെ പോകില്ലടി... പെണ്ണുങ്ങളെ കണ്ടാൽ പിന്നെ പറയേ വേണ്ട..."
"😬ഡീ..."
വീഡിയോ കാൾ ആക്കി നെച്ചുനോട് സംസാരിക്കുമ്പോൾ ആണ് പുറത്തോടെ പോന്ന അമിക്കാ തന്നെ പറ്റി കുറ്റം മാത്രം പറയുന്നത് കേട്ടത്... അപ്പൊ തന്നെ കലിപ്പിൽ വന്നതും പെണ്ണ് ഫോണും താഴ്ത്തി പിടിച്ചു ഒരു വളിച്ച ഇളി ആയിരുന്നു...
"ആരോടാടി എന്നെ പറ്റി ഇങ്ങനെ ഒക്കെ പറയുന്നെ... നിനക്ക് ഇന്ന് എന്നെ ആണോ ചൊറിയാൻ കിട്ടിയേ..."😬
ചെക്കൻ പല്ല് കടിച്ചതും പെണ്ണ് പരുങ്ങി കളിച്ചു... കയ്യിൽ ഉള്ള ഫോൺ കണ്ടതും ലവൻ അടുത്ത് ചെന്നു അത് തട്ടി പറിച്ചു നോക്കിയതും അതിൽ ഉള്ള പെണ്ണിനെ കണ്ട് അവൻ കണ്ണും മിഴിച്ചു നിന്നു...😍അവൾ ആണേൽ അതിനേക്കാൾ വല്യ ഷോക്കിൽ നില്ക്കാ...❣️
"ഇതാരാ..."
"എന്റെ ഫ്രണ്ട്... നെച്ചു... ഓൾ ഇന്നലെയാ നാട്ടിൽ വന്നേ...ഞാൻ അമ്മൂസിന്റെ കെട്ടിന് വിളിച്ചതാ ഓൾ വരാന്ന് പറയരുന്നു..."
പെണ്ണ് ഇടം കണ്ണിട്ട് അവനെ നോക്കി അത്രയും പറഞ്ഞു... അവൻ ആണേൽ പെണ്ണിനെ കണ്ട ഷോക്ക് മാറീട്ടില്ല...
"😓എന്നാലും നീ എന്നെ പറ്റി കുറ്റം പറഞ്ഞത് ശരിയായില്ല..."
"😏ഉള്ളതല്ലേ..."
"എന്നെ കാണാൻ അത്രക്ക് കൊള്ളില്ലേ..."
അതിന് പെണ്ണ് തോൾ പൊക്കി ഇല്ലെന്ന് കാണിച്ചു...
"നീ എന്റെ തല എറിഞ്ഞു പൊട്ടിച്ചപ്പോൾ നിന്റെ ബാപ്പച്ചിടെ ചൂരലിന്റെ മുന്നിൽ നിന്നും നിന്നെ ഞാൻ രക്ഷിച്ചില്ലേ ആ ഒരു നന്ദി എങ്കിലും നിനക്ക് കാണിക്കാർന്നു..."
"അയിന് ഇപ്പൊ ഞാൻ എന്ത് ചെയ്ത് എന്നാ..."😕
"ഇനി ആ പെണ്ണ് വിളിക്കുമ്പോൾ എന്നെ പറ്റി എന്തേലും നല്ലത് പറയണം..."
😁അത് കേട്ടതും പെണ്ണിന്റെ മനസിൽ ലഡു പൊട്ടി തുടങ്ങി...
"അങ്ങനെ ഒക്കെ പറയണേൽ എന്നെ നൈറ്റ് ഇങ്ങളെ ക്ലബ്ബിൽ കേറ്റണം..."
അത് കേട്ടതും അമി ചെറുതായി ഒന്ന് ഞെട്ടി... ഇതിപ്പോ ഞാൻ സമ്മതിച്ചിട്ടും കാര്യം ഇല്ല അജു കയ്യോടെ എടുത്തു വെളിയിൽ ഇട്ടോളും... അല്ലെങ്കിൽ ഉപ്പച്ചി അറിഞ്ഞ അതോടെ അടച്ചു പൂട്ടും...
"അത് നടക്കില്ല അവിടെ ഞാൻ മാത്രം അല്ല വേറെയും ആണുങ്ങൾ ഉണ്ട്... കെട്ടിക്കാൻ പ്രായം ആയ നിന്നെയും കൊണ്ട് ചെന്നാൽ എനിക്കാ നാണക്കേട്..."
"😏എന്നാൽ ഞാൻ നെച്ചുനെ ഇപ്പൊ വിളിക്കാൻ പോവാ... ഇങ്ങളെ പറ്റി വേറെയും ചിലതൊക്കെ നിക്കറിയാം അതും കൂടെ ഞാൻ പറയാൻ പോവാ..."
എന്നും പറഞ്ഞു പെണ്ണ് ബെഡിൽ കിടന്ന ഫോൺ എടുത്തതും അമി തട്ടി പറിക്കാൻ നോക്കി... അപ്പൊ തന്നെ പെണ്ണ് ബെഡിൽ കയറി നിന്നു...
"ഡീ നല്ല മോളല്ലേ... നീ വേറെ എന്ത് ആവശ്യപ്പെട്ടാലും ഞാൻ നടത്തി തരും..."
പെണ്ണ് അപ്പൊ ഒന്ന് നിന്ന് കാര്യായിട്ട് ആലോചന തുടങ്ങി...🤔
"എങ്കിൽ ആ ചെക്കനോട് പറയണം എന്നെ ഇംഗ്ലീഷ് ക്ലാസിന് കൊണ്ടോവാതെ പാട്ടും ഡാൻസും പഠിക്കാൻ കൊണ്ടോണം എന്ന്... ഇവിടെ ആരും അറിയേണ്ട..."
"നിന്റെ നല്ലതിന് വേണ്ടിയാ പഠിക്കാൻ പറയുന്നേ...പിന്നെ നിന്റെ ഡാൻസ് അത് കണ്ട് ഞങ്ങളെ ഒക്കെ ബോധം പോവാത്തത് തന്നെ ഭാഗ്യം... ഓരോരുത്തർക്കും ഓരോ കഴിവ് ഉണ്ട് അത് മാത്രം പുറത്തെടുത്താൽ മതി..."
"😕യ്യോ അപ്പൊ നിക്ക് എന്ത് കഴിവാ ഉള്ളെ അമിക്കാ..."
"ഒരു കഴിവ് ഇല്ലാത്തവർ ഒക്കെ ഉണ്ടാവും സ്വാഭാവികം..."
😏അത് കേട്ടതും പെണ്ണ് അവനെ നോക്കി പുച്ഛിച്ചു...അപ്പൊ തന്നെ കട്ട് ആക്കിയ ഫോൺ റിങ്ങ് ചെയ്തതും നെച്ചു എന്ന് കണ്ടതും അമി ഫോണിനെയും പെണ്ണിനേയും മാറി മാറി നോക്കി...
"മ്മ്...മ്മ്... മ്മ്... പ്രേമാണോ...?ഇപ്പൊ ശരിയാക്കി തരാം മോനെ..."
അത് കേട്ടതും പെണ്ണിനോട് ഇപ്പൊ എന്ത് പറയും എന്ന പോലെ നിന്നു...പെണ്ണ് ഫോണും എടുത്തു അവനെയും തള്ളി ഇട്ട് ഓടി...അവനും പിന്നാലെ ഓടിയതും ഉപ്പച്ചിയെ കണ്ട് സ്റ്റേക് ആയി...🙄
"ആ... രണ്ടും തുടങ്ങിയോ...നീ എന്താ അവളെ പിന്നാലെ ഓടാൻ കൊച്ച് കുട്ടിയാണോ അവളെ പിന്നാലെ ഓടാൻ..."
"അമിക്കാക്ക് എന്റെ നെച്ചുനെ കണ്ടപ്പോൾ ഒരു ഇളക്കം ഉപ്പച്ചി... അതിനാ എന്നെ ഇട്ട് ഓടിക്കുന്നെ..."
അത് കേട്ടതും അമി ഒന്ന് ഇളിച്ചു...😬പിന്നെ പെണ്ണിനെ നോക്കി പല്ല് കടിച്ചതും പെണ്ണ് നന്നായി ഇളിച്ചു കാണിച്ചു...
"അതിനാണോടി നിന്നെ ഞാൻ ഓടിച്ചത്... എന്നെ പറ്റി കണ്ണിൽ കണ്ടവരോടൊക്കെ നീ എന്തിനാടി വൃത്തികെട്ടവൻ എന്നൊക്കെ പറഞ്ഞു കൊടുക്കുന്നെ..."
"😏ഉള്ളതല്ലേ..."
അമി പിന്നെ ഒന്ന് ക്ഷമിച്ചു നിന്നു... പെണ്ണിന്റെ ഹെല്പ് ഇല്ലാതെ അതിനെ ഒന്ന് നേരിൽ കാണാൻ പോലും പറ്റില്ല... അതന്നെ കാര്യം...
നിനക്ക് ഞാൻ തരാട്ടോ എന്നും മനസ്സിൽ പറഞ്ഞു അവൻ അവിടെ നിന്നും മുങ്ങി... പെണ്ണ് പിന്നെ മുറിയിൽ കയറി ഇരുന്നു ഗെയിം കളിക്കുമ്പോൾ ആണ് അമ്മൂസ് കേറി വന്നത്...
" ഡീ നിന്റെ ബാപ്പച്ചി നാളെ എത്തും...വെളുപ്പിന് ആണ് പ്ലെയിൻ എന്ന് അമിക്കാനെ വിളിച്ചു പറയുന്നത് കേട്ട്...നിന്റെ ചെക്കനും ഇണ്ടത്രേ... "
😌അത് കേട്ടതും പെണ്ണ് ഒന്ന് ഇളിച്ചു...പെണ്ണിന് അപ്പൊ തന്നെ നാണം ഒക്കെ വന്നു തുടങ്ങി...
"അയ്യടാ എന്താ ഒരു നാണം... വന്ന അന്ന് തന്നെ നിന്നെ കേട്ടുന്നൊന്നും ഇല്ല... ആറ് മാസം കഴിഞ്ഞു മാത്രേ ഉള്ളൂ നിന്റെ കല്യാണം..."
🙄യ്യോ അപ്പൊ ആറ് മാസവും ഞാൻ ഇങ്ങനെ ഇംഗ്ലീഷ് പഠിച്ചു നടക്കണം എന്നാണോ...
"🙄എന്താ ഒരു ആലോചന...?"
"ഒന്നുല്ല..."
"ഡീ അങ്ങേര് കിറ്റ്കാറ്റും ഗാലക്സിയും ഒക്കെ കൊണ്ട് വരുമ്പോ എനിക്ക് തരണേ..."
"😏അയിന് നീ നിക്ക് ഒരു ഹെല്പ് ചെയ്തു തരണം എങ്കിൽ തരാം..."
"എന്താ...?"
"എന്റെ ഇംഗ്ലീഷ് ക്ലാസ് മുടക്കാൻ എന്തേലും ഒരു വഴി പറഞ്ഞു തരോ..."
🤔അവൾ കാര്യായിട്ട് ആലോചിക്കാൻ തുടങ്ങി...
"ഒരു വഴി ഇണ്ട്... നിന്റെ ഷേക്ക് വന്നാൽ അങ്ങേരോട് പറ..."
🙄പടച്ചോനെ അങ്ങേരോട് എങ്ങനെയാ ഇംഗ്ലീഷിൽ ഇതൊന്ന് സമ്മതിപ്പിക്കുന്നെ...
**********💞
ക്ലബ്ബിൽ ഇരുന്നു സിഗും പുകച്ചു കാരംസ് കളിക്കുമ്പോൾ ആണ് കൊലുസിന്റെ സൗണ്ട് കേട്ടത്...🙄
ഞങ്ങൾ നാലും തല ചെരിച്ചു നോക്കിയതും ദേ നിക്കുന്നു പല്ല് മുഴുവനും കാട്ടി ഇളിച്ചു കൊണ്ട് അവൾ... ഈ പെണ്ണിന് എത്ര കിട്ടിയാലും പഠിക്കില്ലേ പടച്ചോനെ...
"ഡീ നീയോ നിന്നോട് ഞാൻ ഈ വഴിക്ക് വരരുത് എന്ന് പറഞ്ഞത് അല്ലേ..."[അമി ]
"നിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല അപ്പൊ അമ്മുസിനെയും വിളിച്ചു ഞാൻ ഇവടെ വന്നു... ഇവടെ നല്ല രസല്ലേ ഇതൊക്കെ കളിക്കാൻ..."
കാരംസ് തൊട്ട് കൊണ്ട് പെണ്ണ് പറഞ്ഞതും നമ്മളും അമിയും പെണ്ണിനെ നോക്കി പല്ല് കടിച്ചു... മാലി ആണേൽ അന്നത്തെ എഫെക്ട് ഓർത്താവും വായും പൊളിച്ചു നിക്കാ...🙄
"ഇങ്ങള് ഇനി വരുമ്പോ ഷമിനെ കൂടി കൊണ്ട് വരണേ ഷമീർക്കാ... എന്നാൽ ഞങ്ങൾക്ക് കമ്പനി ആവും..."
"ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളൂ... വീട്ടിലോ കുരിപ്പ് സ്വസ്ഥത തരുന്നില്ല..."
ഷമീർ അതും പറഞ്ഞു അവന്റെ പണി നോക്കി...🙄പെങ്ങള്മാർ ഇത്രക്ക് എടങ്ങേറ് പിടിച്ച ഒന്നാണെന്നു ഇപ്പോഴാ മനസ്സിൽ ആയെ...
"😌ഇങ്ങൾക്ക് പെങ്ങൾ ഇണ്ടോ മാലിക്കാ എങ്കിൽ അവരെയും കൊണ്ടന്നോ അപ്പൊ ഞങ്ങൾ നാലാൾ ആവും..."
"പക്ഷെ കെട്ടിയോൻ സമ്മതിക്കോ എന്ന് അറിയില്ല..."[മാലി ]
"ഉള്ള പെണ്ണുങ്ങളെ മുഴുവനും ഇങ്ങോട്ട് വിളിച്ചു കൊണ്ട് വരാൻ ഇവിടെ കുടുംബശ്രീ ഇല്ല..."
"😬അയിന് ഇയാക്ക് എന്താ... പെണ്ണുങ്ങളെ വായി നോക്കാൻ കുഴപ്പം ഒന്നുല്ല... ഓഹ് ജാഡ കാണുമ്പോ തോന്നും പെണ്ണുങ്ങളെ മുഖത്ത് പോലും നോക്കില്ലെന്ന്..."😏
എന്നും പറഞ്ഞു കുരിപ്പ് നമ്മളെ നോക്കി പുച്ഛിച്ചു...
"😬ഡീ വിളിച്ചു കൊണ്ട് പോടീ ഈ കുട്ടിതേവാങ്കിനെ... അടുത്ത ആഴ്ച നിന്റെ കല്യാണം ആണ് അത് നീ മറന്നോ...അവരെങ്ങാനും ഇത് അറിഞ്ഞ എന്താവും..."
"😒നിയ വിളിച്ചോണ്ടാ ഞാൻ വന്നേ അമിക്കാ..."
"വെറുതെ ഒന്നുല്ലല്ലോ എന്നെ കെട്ടാൻ പോണ ചെക്കനും ബാപ്പച്ചിയും കൊണ്ട് വരുന്ന ചോക്ലേറ്റ് തരാന്ന് പറഞ്ഞത് കൊണ്ടല്ലേ..."
ബെസ്റ്റ്...ഇതിനെ ഒക്കെ കെട്ടിച്ചു കഴിഞ്ഞാൽ എന്താവോ എന്തോ...വേറെ വഴി ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾ അപ്പൊ തന്നെ ക്ലബ്ബും പൂട്ടി ഇറങ്ങി...ഈ കോപ്പിനെ തളക്കാൻ ആ ഷേക്ക് മതിയാവോ ആവോ...🙄
അമിടെ കാലത്ത് തന്നെ ഉള്ള കാളിംഗ് കണ്ട് വണ്ടിയും എടുത്തു ഇറങ്ങി...പെണ്ണിന്റെ വീട്ട് മുറ്റത്ത് എത്തിയപ്പോ തന്നെ പെണ്ണ് ഇറങ്ങി വരുന്നത് കണ്ട് നമ്മൾ കണ്ണ് തള്ളി നിന്നു...😍
പടച്ചോനെ ഇന്ന് നല്ല മൊഞ്ചത്തി കുട്ടി ആയിട്ടുണ്ടല്ലോ... മിഡിയും ഷർട്ടും ഒക്കെ ഇട്ട് മുടി ഒക്കെ നല്ല അടക്കത്തിൽ കെട്ടി വെച്ചു വരുന്ന പെണ്ണിനെ കണ്ട് നമ്മൾ സ്വയം മറന്നു നിന്നു... ഇന്നെന്താ പറ്റിയെ ആവോ ഇങ്ങനെ ഒക്കെ ഒരുങ്ങാൻ...
"ഇന്നെന്താ ബർത്ത്ഡേ ആന്നോ..."
"അതൊന്നുല്ല... ഇന്ന് എന്റെ ബാപ്പച്ചിയും കെട്ടാൻ പോണ ചെക്കനും വരുന്നുണ്ട്..."
🙄പടച്ചോനെ എന്താ ഒരു നാണം ഒക്കെ... ഇതൊക്കെ ഉണ്ടായിരുന്നോ കോപ്പിന്...
"ഡാ അജു ഇന്ന് കുഞ്ഞിപ്പാനെ കൊണ്ട് വരാൻ എയർപോർട്ടിൽ പോകാൻ ഉള്ളതാ... അതിനാ നിന്നെ വിളിച്ചത്..."
അവൻ പറഞ്ഞു തീരുന്നതിനു മുന്നേ പെണ്ണ് വണ്ടിയിൽ കയറി ഇരുന്നു...😕
"ഡീ നീ എങ്ങോട്ടാ... പിന്നെ വരുന്നവർ ഒക്കെ നിന്റെ തലയിൽ കേറി ഇരിക്കണോ...?"
"ഇവടെ മൂന്നാൾക്ക് ഇരിക്കാ...ഞാൻ എന്തായാലും വരും... എന്റെ ബാപ്പച്ചിയും കെട്ടാൻ പോണ ചെക്കനും അല്ലേ വരുന്നെ..."
"അതിന് അവരൊക്കെ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നെ അപ്പൊ കണ്ടാൽ പോരെ..."
"പോരാ നിക്ക് എയർപോർട്ടിൽ വെച്ച് തന്നെ കാണണം..."
"😬ഇറങ്ങെടി... നിന്നോട് മര്യാദക്ക് പറഞ്ഞ നീ അനുസരിക്കില്ലെന്ന് എനിക്കറിയാം...ഇതിനാണോ മോൾ വെളുപ്പിന് എണീറ്റ് റെഡി ആയി നിന്നത്..."
അവളെ കയ് പിടിച്ചു അമി ഇറക്കാൻ നോക്കിയതും കുരിപ്പ് അവന്റെ കയ്യിൽ കടിച്ചു...
"ഇങ്ങള് എന്തിനാ വരുന്നെ... ഇവടെ വന്നാൽ കണ്ടാൽ പോരെ അവരെ ഒക്കെ...?ഞാൻ പൊക്കോളാം ഈ ചെക്കന്റെ കൂടെ..."
നമ്മളെ നോട്ടം കണ്ടതും അവൾ നമ്മളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു...
"എങ്കിൽ അവൾ പോയിക്കോട്ടെ മോനെ... വെളുപ്പിന് എണീറ്റ് റെഡി ആയതാ... നീ എങ്ങാനും ഇവളെ കൂടാതെ പോയാൽ ഇവിടെ പിന്നെ യുദ്ധം ആയിരിക്കും..."
പെണ്ണിന്റെ ഉമ്മച്ചിക്ക് നല്ലൊണം അറിയാലോ കോപ്പിന്റെ സ്വഭാവം... അമി പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല...
"എങ്കിൽ ഞാനും പൊക്കോട്ടോ കുഞ്ഞിമ്മാ..."
"എങ്കിൽ പിന്നെ ഒരു കാര്യം ചെയ്യ്... നിങ്ങൾ എല്ലാം കൂടി ഇതിൽ കയറി ഒന്ന് പോയിക്കോ... വരുന്നവർ ഒക്കെ ഒരു ടാക്സി പിടിച്ചു അതിൽ വന്നോട്ടെ..."
അമിയുടെ കലിപ്പ് കണ്ട് പെങ്ങൾ ദേഷ്യം കാണിച്ചു അകത്തേക്ക് പോയി... എന്നാലും അകത്തുള്ള കുരിപ്പ് രണ്ടും കല്പ്പിച്ചു ഇരിക്കാ...🙄
"ഇങ്ങള് വണ്ടി എടുത്തെ ഇപ്പൊ തന്നെ നേരം വൈകി... എന്റെ ഷേക്കിന് വെയിറ്റ് ചെയ്യുന്നത് ഒന്നും ഇഷ്ട്ടം അല്ല..."
😕എന്റെ ഷേക്കോ... അതൊക്കെ എപ്പോൾ നേരിട്ട് കണ്ടിട്ട് പോലും ഇല്ലെന്ന് അല്ലേ കേട്ടത്... വെയിറ്റ് ചെയ്യുന്നത് ഇഷ്ട്ടം അല്ല അല്ലേ... കാണിച്ചു തരാം അവളും അവളെ ഒരു ഷേക്കും...😏
നമ്മൾ വണ്ടി എടുത്തതും പെണ്ണ് എല്ലാർക്കും റ്റാറ്റാ ഒക്കെ കാണിച്ചു... മിററിൽ കൂടി പെണ്ണിനെ നോക്കിയതും പെണ്ണ് സ്വപ്ന ലോകത്ത് ആണ്...🙄എന്താണോ എന്തോ...
"കുറച്ചൂടെ സ്പീഡിൽ വിട്ടാൽ എന്താ ഇയാളെ പാട്ട വണ്ടി ഒടിഞ്ഞു പോവത്തൊന്നും ഇല്ല..."
"എനിക്കറിയാം എങ്ങനെ പോണം എന്ന്... എന്റെ പാട്ട വണ്ടി തന്നെ വേണ്ടി വന്നില്ലേ നിനക്ക് നിന്റെ ഷേക്കിനെ കൊണ്ട് വരാൻ..."
"😏എന്നെ കെട്ടാൻ പോണ ഷേക്കിന് അവിടെ ലമ്പോർഗിനി ഇണ്ടല്ലോ...കെട്ട് കഴിഞ ഞാൻ ഇയാളെ മുന്നിൽ കൂടി അതിൽ കേറി പോവും... അപ്പൊ ഇയാൾ ഇണ്ടാവും വഴിയിൽ കൂടി ഈ പാട്ടയും കൊണ്ട് ഉരുണ്ട് ഉരുണ്ട് പോണു...യ്യോ ഓർക്കുമ്പോ തന്നെ ചിരി വരാ..."😌
പെണ്ണ് പൊട്ടി ചിരിക്കാൻ തുടങ്ങിയതും നമ്മൾ അപ്പൊ തന്നെ ബ്രേക്ക് ചവിട്ടി...
"കുറെ നേരം ആയി എന്റെ വണ്ടിയിൽ കയറി ഇരുന്നു അതിനെ കുറ്റം പറയുന്നു... ഇറങ്ങെടി പിശാശ്ശെ..."😬
പെണ്ണിനെ പിടിച്ചു വലിച്ചതും പെണ്ണ് ഇറങ്ങാതെ അവിടെ തന്നെ ഇരുന്നു...
"ഇനി ഞാൻ പറയില്ല സോറി സോറി സോറി സോറി..."
റേഡിയോ ഓൺ ചെയ്ത പോലെ കുരിപ്പ് പിന്നെ സോറി പറഞ്ഞതും നമ്മൾ കയ്യും കെട്ടി നിന്നു പെണ്ണിനെ തന്നെ തുറിച്ചു നോക്കി...
"നിന്റെ ഷേക്കിന് എന്താ ഉണ്ടെന്ന് പറഞ്ഞത്... എങ്കിൽ മോൾ അതിൽ വന്നാൽ മതി..."
"😕യ്യോ ഇവിടെ എന്നെ ഇറക്കി വിടാൻ പോവണോ... ഇനി ഞാൻ ഒന്നും പറയില്ല സോറി..."
"ഇനി എങ്ങാനും വല്ലതും കേട്ടാൽ എടുത്തു വെളിയിൽ ഇടും ഞാൻ... പെണ്ണാണെന്ന് ഒന്നും നോക്കില്ല കേട്ടോടി...ഒരു ലമ്പോർഗിനി...കെട്ടുന്നതിന് മുന്നേ ഇങ്ങനെ..."🙄
നമ്മൾ അത്രയും പറഞ്ഞു വണ്ടി എടുത്തതും പെണ്ണ് ഒരു ഫൈവ് മിനിറ്റ് സൈലന്റ് ആയിരുന്നു...
"😓കുറച്ച് സ്പീഡിൽ വിട്ടൂടെ..."
"ഇത് ലമ്പോർഗിനി അല്ല... ഇങ്ങനെ ഒക്കെയേ പോവൂ..."
"😏ഓഹ്..."
എന്നും പറഞ്ഞു പെണ്ണ് വീണ്ടും സൈലന്റ് ആയി...അതും നോക്കി നമ്മൾ ഇരുന്നു...ആദ്യായിട്ട് ഇഷ്ട്ടം തോന്നിയ കുരിപ്പ് ആണ് ഇരുന്നു വേറെ വല്ലവനെയും സ്വപ്നം കാണുന്നത്...അത് ആണെങ്കിൽ നമ്മക്ക് തീരെ പിടിക്കുന്നുമില്ല... അത് കൊണ്ട് ഉള്ള കുഴിയിൽ ഒക്കെ മനഃപൂർവം ഇറക്കി പെണ്ണിന്റെ സ്വപ്‌നം കാണൽ പരിപാടി അങ്ങ് നിർത്തിച്ചു...
"😕എന്നെ കൊല്ലാൻ കൊണ്ടുവാണോ...?"
"പിന്നെ നിന്നെ കൊന്നിട്ട് എനിക്ക് എന്ത് കിട്ടാൻ... ജയിലിൽ ഒക്കെ പോവുമ്പോ അതിന്റെതായ അന്തസ് വേണം... തീപ്പെട്ടി കൊള്ളി പോലെ ഉള്ള നിന്നെ കൊന്നിട്ട് അകത്തു പോയാൽ എനിക്കാ നാണക്കേട്..."
"😬എനിക്കെന്താടാ മരപ്പട്ടി ഒരു കുറവ്..."
"ഡീ ആവശ്യം ഇല്ലാത്തത് വല്ലതും പറഞ്ഞാൽ എടുത്തു വെളിയിൽ ഇടും ഞാൻ... സൂക്ഷിച്ചു സംസാരിക്കണം..."
"നീ പോടാ കൊരങ്ങാ..."
അത് കൂടി കേട്ടതും നമ്മൾ സൈഡിൽ ആയി വണ്ടി നിർത്തി പെണ്ണിനെ ഒന്ന് തിരിഞ്ഞു നോക്കി...
"😕എന്താ...?"
"നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റൊന്ന് ഞാൻ ഒന്ന് നോക്കട്ടെ..."
എന്നും പറഞ്ഞു നമ്മൾ പിൻസീറ്റിലേക്ക് ചെന്നതും പെണ്ണ് നമ്മളെ തുറിച്ചു നോക്കി...🙄ഇതിന് പേടിയും ഇല്ലേ പടച്ചോനെ...
"ഡാ മര്യാദക്ക് വണ്ടി എടുത്തോ അവരൊക്കെ അവടെ എത്തി കാണും..."
"നിനക്ക് അല്ലേ നിന്റെ ഷേക്കിനെ കാണാൻ വല്ലാത്ത പൂതി...എന്നെ നീ എന്താ വിളിച്ചത് മരപ്പട്ടി കുരങ്ങൻ എന്നൊക്കെ അല്ലേ...ആ എന്റെ വണ്ടിയിൽ ആണ് മോൾ ഇപ്പൊ ഉള്ളത്...വേണേൽ ഡ്രൈവ് ചെയ്തു പോയിക്കോ..."
"😏നിക്ക് ഡ്രൈവിംഗ് ഒക്കെ അറിയാം... ഞാൻ ഓടിക്കും... ഇതിനേക്കാൾ വല്യ വണ്ടി വരെ ഞാൻ കയ്കാര്യം ചെയ്തിട്ടുണ്ട്...പിന്നെയാ തന്റെ ഉണക്ക കാർ... ഒരു കൊട്ട തേങ്ങ വീണാൽ പൊട്ടുന്ന പാട്ട വണ്ടി..."
എന്നും പറഞ്ഞു പെണ്ണ് മുന്നിലേക്ക് പോയി ഗിയർ പിടിച്ചു പൊട്ടിക്കാൻ ഉള്ള പരിപാടി ആണെന്ന് തോന്നുന്നു... നമ്മൾ കൊട്ട തേങ്ങ എന്ന് കേട്ട ഷോക്കിൽ ആയിരുന്നു...അപ്പൊ പെണ്ണിനെ കൊല്ലാൻ ഉള്ള ദേഷ്യം ആയിരുന്നു നമ്മക്ക്...
"😬ഡീ പിശാശ്ശെ അപ്പൊ നീയാണോടി എന്റെ കാറിന്റെ ഗ്ലാസ് അന്ന് പൊട്ടിച്ചത്...ഞാൻ കരുതി ചെകുത്താൻ വല്ലതും ആണോ എന്ന്... ഇപ്പോഴല്ലേ മനസ്സിൽ ആയത് കുട്ടി പിശാശ് ആണെന്ന്... "
ഉള്ള കലിപ്പ് മുഴുവനും പെണ്ണിനോട് തീർക്കാൻ എന്ന പോലെ അവളെ പിടിച്ചു പുറത്തേക്ക് വലിച്ചതും പെണ്ണ് ഗിയറും പിടിച്ചു ഇരുന്നു...
"ഇറങ്ങെടി... ഇനി ഒരു മിനിറ്റ് എന്റെ വണ്ടിയിൽ ഞാൻ വെച്ചേക്കില്ല..."
"എന്നെ വിട് വിട്... ഞാൻ ഇയാളെ എറിയുമ്പോ ഗ്ലാസിന് കൊണ്ടതാ സത്യായിട്ടും ഞാൻ ഇയാളെയാ എറിഞ്ഞത്..."
😨അത് കേട്ടതും നമ്മൾ ഒന്ന് ഞെട്ടി കൊണ്ട് പെണ്ണിനെ നോക്കി... പടച്ചോനെ അതെങ്ങാനും നമ്മളെ മേലേ ആണ് കൊണ്ടതെങ്കിൽ നമ്മൾ എപ്പോഴേ പരലോകത്ത് എത്തുമായിരുന്നു... ഗ്ലാസിന് കൊണ്ടത് നമ്മളെ ഭാഗ്യം...
"ഓഹോ അപ്പൊ എന്നെ കൊല്ലാൻ ആയിരുന്നു മോളെ പ്ലാൻ... ഇറങ്ങെടി പിശാശ്ശെ..."
"😪യ്യോ നിക്ക് ഇവടെ ഒന്നും അറീല..."
"അത് കൊണ്ട് തന്നെയാ ഇറക്കി വിടുന്നെ... നിന്റെ സ്വഭാവത്തിന് ഇതൊന്നും പോരാ..."
"അത് അന്ന് ഇയാൾ എന്റെ മുറിയിൽ വന്നു എന്നെ ദേഷ്യം പിടിപ്പിച്ചോണ്ട് അല്ലേ... ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല... പ്ലീസ് പ്ലീസ് പ്ലീസ്..."
"ഓഹ് ആ റേഡിയോ ഒന്ന് ഓഫ് ചെയ്യടി കുരിപ്പേ..."
അതോടെ പെണ്ണ് സ്വിച്ച് ഇട്ട പോലെ സൈലന്റ് ആയി...
"😋വൗ ഉപ്പിലിട്ട നെല്ലിക്ക..."
പെട്ടെന്ന് കേട്ടതും നമ്മളും പെണ്ണ് നോക്കുന്ന ഭാഗത്ത് തിരിഞ്ഞു നോക്കി...എവിടെ ആയാലും കുറുക്കൻ കോഴിക്കൂട് കണ്ടാൽ മതി...
"ദാ കാശ് നിക്ക് നെല്ലിക്ക വേണം... മൂന്നെണ്ണം മതി..."
"ആർക്കാ മൂന്നെണ്ണം...?"
"നിക്കും ബാപ്പച്ചിക്കും ഷേക്കിനും..."
🙄ഓഹ് നമ്മളെ അപ്പൊ എണ്ണത്തിൽ കൂട്ടീട്ടില്ല എന്ന്... നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി പിശാശ്ശെ...
"വേണേൽ പോയി വാങ്ങിക്കോ... എനിക്ക് അതല്ല പണി..."
"😕യ്യോ നിക്ക് റോഡ് ക്രോസ്സ് ചെയ്യാൻ പേടിയാ..."
"അതിന് ഞാൻ എന്ത് വേണം...വേണേൽ ഷേക്കിനെ കൂട്ട് വിളിച്ചോ..."
"ഞാൻ പോയാൽ എന്നെ ഇട്ടേച്ചു പോവോ..."
"എല്ലാരേയും മുന്നിൽ വെച്ച് കൊണ്ട് വന്നത് അല്ലേ... സമാധാനം പറഞ്ഞല്ലേ പറ്റൂ..."
എന്നും പറഞ്ഞു നമ്മൾ ഡ്രൈവങ് സീറ്റിൽ ഇരുന്നതും പെണ്ണ് നമ്മളെ ഒന്ന് നോക്കി മുന്നോട്ട് നടന്നു... റോഡിൽ ഇറങ്ങും അതേ പോലെ തിരിച്ചു വരും...ഇപ്പൊ ടൈം പോന്നതിൽ ഒന്നും പ്രശ്നം ഇല്ലേ...🙄
"😬ഡീ പോയിട്ട് വാടി...ഷേക്ക് അവിടെ വെയിറ്റ് ചെയ്യാവും..."
അത് കേട്ടതും പെണ്ണ് നമ്മളെ ഒന്ന് നോക്കി മുന്നോട്ടേക്ക് കാൽ എടുത്തു വെച്ചു...
"😭യ്യോ എന്റുമ്മച്ചി..."
എന്നും അലറി കൊണ്ട് രണ്ടും കാതും അടച്ചു പിടിച്ചു നിന്ന പെണ്ണിനെ കണ്ട് റോഡിൽ ഉള്ള വണ്ടി ഒക്കെ മുന്നിൽ ആയി നിന്നു...പെണ്ണാണെങ്കി കണ്ണ് പോലും തുറക്കാതെ ആ നിൽപ്പ് ആയിരുന്നു...
"ഡീ വന്നേ... എന്തോന്നടി ഇത്... വായിലെ നാക്കിന് നീളം ഉണ്ടെന്ന് അല്ലാതെ ഒരു റോഡ് ക്രോസ്സ് ചെയ്യാൻ പോലും ഉള്ള ധൈര്യം ഇല്ല അല്ലേ... അയ്യയ്യേ നാണക്കേട്... ഇതൊക്കെ ഷേക്ക് കണ്ടാൽ എന്താവോ എന്തോ..."🙄
😒പെണ്ണ് നമ്മളെ ദയനീയമായി നോക്കിയതും നമ്മൾ പെണ്ണിനെ സൈഡിൽ നിർത്തി നെല്ലിക്കയും വാങ്ങി വന്നതും പെണ്ണ് നമ്മളെ വായും പൊളിച്ചു നോക്കി നിക്കാ...
😍പടച്ചോനെ നെല്ലിക്ക കണ്ടപ്പോൾ നമ്മളോട് ലവ് ആയ...
"എന്തൊരു സ്പീഡിലാ ആ വണ്ടികളുടെ ഇടയിൽ കൂടി പോയെ... എന്നെ കൊണ്ടൊവോ അത് പോലെ..."
അത് കേട്ടതും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് സമ്മതിച്ചതും പെണ്ണ് നമ്മളെ പിന്നാലെ വന്നു... ഇടക്ക് പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചതും നമ്മൾ പെണ്ണിനെ കണ്ണ് എടുക്കാതെ നോക്കി... അറിയാതെ അവളുടെ കയ് നമ്മളെ കയ്യിൽ കോർത്തു പിടിച്ചു നടന്നതും എന്നും കൂടെ നടക്കാൻ ഇത് പോലെ പെണ്ണിനെ കിട്ടണേ എന്ന് മാത്രം ആയിരുന്നു നമ്മളെ പ്രാർത്ഥന...
"ഇയാൾക്ക് വേണോ..."
പെണ്ണ് നെല്ലിക്ക കടിച്ചു പറിച്ചു കൊണ്ട് ചോദിച്ചതും നമ്മൾ വേണ്ടെന്ന് തലയാട്ടി...🙄
"ഞാൻ ഡ്രൈവിംഗ് ചെയ്തോട്ടെ... നിക്ക് വണ്ടി ഓടിക്കാൻ വല്യ ഇഷ്ടാ..."😍
അത് കേട്ടതും നമ്മൾ ലെഫ്റ്റ് സീറ്റിൽ ഇരുന്നു പെണ്ണിനെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി...
പെണ്ണ് സ്റ്റാർട്ട് ചെയ്തതും നമ്മൾ ഫ്രീ ആയി സിനിമ കാണുന്ന പോലെ പെണ്ണിനേയും നോക്കി ഇരിക്കാൻ തുടങ്ങി... അപ്പൊ തന്നെ പറക്കുന്നത് പോലെ തോന്നി നമ്മൾ ഞെട്ടി കൊണ്ട് പെണ്ണിനേയും പുറത്തും മാറി മാറി നോക്കി...
"😕യ്യോ ഇത് എങ്ങനാ നിർത്താ... നിക്ക് പേടിയാ..."😭
എന്നും പറഞ്ഞു കുരിപ്പ് കണ്ണും അടച്ചു പിടിച്ചു ഇരുന്നതും നമ്മൾ നീങ്ങി ഗിയർ മാറ്റുന്നതിനു മുന്നേ മുന്നിൽ ഇടിക്കാൻ പാകത്തിന് ബസ് വരുന്നത് കണ്ടതും നമ്മൾ സൈഡിലേക്ക് പിടിച്ചു മാറ്റിയതും ബസ് മറികടന്നു പോയതും കാർ എന്തിലോ ഇടിച്ചു താഴേക്ക് വീഴുന്ന കണ്ടതും പെണ്ണ് നമ്മളെ ഇറുക്കി പിടിച്ചു കണ്ണും അടച്ചു ഇരുന്നു...😨നമ്മൾ ആണേൽ രണ്ട് ഷോക്ക് കൊണ്ട് ബോധം പോയി നിക്കായിരുന്നു...
തെറിച്ചു വീണ നമ്മൾ മരത്തിന്റെ ചില്ലയിൽ തൂങ്ങി പിടിച്ചു നിന്നതും പെണ്ണ് നമ്മളെ കാലിൽ പിടിച്ചു അലറാൻ തുടങ്ങി...നമ്മളെ ഇറുക്കി പിടിച്ചു മരിക്കുന്നതിന് മുന്നേ കൊല്ലാൻ ഉള്ള പ്ലാൻ ആണ്... കണ്ണ് തുറന്നു നോക്കാൻ ഉള്ള ധൈര്യം പോലും ഇല്ല കോപ്പിന്... ഈ കുരിപ്പ് തന്നെ ആണോ ഇത്രയും നേരം വായിട്ട് അലച്ചത്...
"ഡീ കണ്ണ് തുറക്ക്..."
"😭യ്യോ... നിക്ക്... പേ...ടി... യാ..."
"അത് നല്ലതാ..."
എന്നും പറഞ്ഞു നമ്മൾ എങ്ങനെ എങ്കിലും കയറാൻ നോക്കുമ്പോൾ ആണ് പെണ്ണ് നമ്മളെ തന്നെ അങ്ങോട്ട് പിടിച്ചു വലിച്ചത്...
"എടീ എന്താടി കാണിക്കുന്നേ...പിടിച്ചു താഴെ ഇടല്ലെടി പിശാശ്ശെ..."
"😭അയ്യോ എന്റുമ്മച്ചി ഞാൻ ഇപ്പൊ വീഴും... യ്യോ എന്നെ പിടിക്കെടാ... ഞാൻ ഇപ്പൊ താഴെ പോവും...എന്നെ പിടിക്ക്... പ്ലീസ് പ്ലീസ് പ്ലീസ്... എന്റെ കയ് കടയുന്നു...
എന്നെ വിടല്ലേടാ...എന്നെ പിടിക്ക്... ഞാൻ ഇപ്പൊ ചാകും..."😭
അപ്പോഴും ചെവി തല കേൾക്കാൻ വിടാതെ നിലവിളി ആയിരുന്നു...നമ്മളെ കയ് കടയും തോറും പെണ്ണ് കാലിൽ കൂടി പിടിച്ചു വലിക്കാൻ തുടങ്ങിയതും നമ്മളെ കയ് ഇളകി... 😨പടച്ചോനെ ഞങ്ങളെ കാര്യം തീരുമാനം ആയി...ഒരുമിച്ച് മരിക്കാൻ ആണോ ഞങ്ങളെ യോഗം പടച്ചോനെ...താഴേക്ക് പോവും തോറും പെണ്ണ് കാറി പൊളിക്കുന്നുണ്ട്...
വെള്ളത്തിൽ ലാൻഡ് ആയതും നമ്മൾ ശക്തിയായി ഒഴുകുന്ന വെള്ളത്തിലൂടെ ഒഴുകി തുടങ്ങി... പെട്ടെന്ന് സ്വബോധം വീണ്ടെടുത് നീന്തി മേലേക്ക് പൊങ്ങിയതും പെണ്ണിനെ കാണാൻ ഇല്ല...പെണ്ണ് ഒഴുകി പോകുന്നത് കണ്ട് നമ്മൾ നമ്മൾ അങ്ങോട്ട് ചെന്നു പെണ്ണിനെ പിടിച്ചു പൊക്കി എങ്ങനെ ഒക്കെയോ ഒരു കരക്ക് എത്തിച്ചു...
🙄നീന്താനും അറീലെ പടച്ചോനെ ഇതിന്... പിന്നെ ഈ കോപ്പിന് അവിടെ എന്തായിരുന്നു പണി ആവോ...
ബോധം പോയി കിടക്കുന്ന പെണ്ണിനെ കണ്ടതും നമ്മൾ പെണ്ണിനെ നല്ലോണം ഒന്ന് നോക്കി... പെണ്ണിന്റെ നിഷ്കളങ്കമായ ഫേസ് നമ്മളെ അവളിൽ നിന്നും കണ്ണ് എടുക്കാൻ സമ്മതിക്കാത്ത പോലെ തോന്നി...😍ഒന്ന് സൈലന്റ് ആയപ്പോൾ തന്നെ കടിച്ചു തിന്നാൻ തോന്നാ പെണ്ണിനെ...
😕ഇങ്ങനെ നോക്കി നിന്നാൽ പെണ്ണിന്റെ ബോഡി ആവും കിട്ടുന്നെ... നമ്മൾ പെണ്ണിനെ തട്ടി വിളിക്കാൻ നോക്കിയതും പെണ്ണിന് അനക്കം ഒന്നും ഇല്ല...
നമ്മളെ കണ്ണ് ചെന്നു പതിഞ്ഞത് അവളുടെ ആ ഇളം റോസ് അധരങ്ങളിൽ ആണ്... ഒരു പുഞ്ചിരിയോടെ നമ്മൾ അവളിലേക്ക് മുഖം അടുപ്പിച്ചതും പെണ്ണ് ഒരു ചുമയോടെ പെട്ടെന്ന് പൊങ്ങിയതും നമ്മളെ ഫേസ് ആകെ അവളെ വായിൽ നിന്നു തെറിച്ചു വന്ന വെള്ളം ആയിരുന്നു...😬അപ്പൊ തന്നെ നമ്മക്ക് കുരിപ്പിനോട് വീണ്ടും കലിപ്പ് തോന്നി പെണ്ണിനെ തുറിച്ചു നോക്കിയതും പെണ്ണ് നമ്മളെ ഒന്ന് നോക്കി ചുറ്റിലും നോക്കാൻ തുടങ്ങി...
"😕യ്യോ ഇതേതാ സ്ഥലം..."
"ഇതാണ് ഊട്ടി... നമ്മൾ ഇവിടെ ട്രിപ്പിനു വന്നതാ..."
"🙄ഇതാണോ ഊട്ടി... ഞാൻ കേട്ടിട്ടുണ്ട്...കെട്ടൊക്കെ കഴിഞ്ഞു ഹണിമൂൺ ഒക്കെ പോണ സ്ഥലം അല്ലേ..."😌
ഒന്നും അറിയില്ലെങ്കിൽ എന്താ ആ വക കാര്യങ്ങൾ ഒക്കെ നന്നായി പഠിച്ചു വെച്ചിട്ടുണ്ട്...😕
"എടീ നിന്റെ ഒടുക്കത്തെ ഡ്രൈവിംഗ് കാരണം ആണ് ഇവിടെ എത്തിയെ...ഇതേതാ സ്ഥലം എന്ന് കൊളമ്പസ് പോലും കണ്ട് പിടിച്ചു കാണില്ല..."
"അതാരാ..."
"എന്റെ അമ്മായിടെ മോൻ... എടീ പിശാശ്ശെ ഡ്രൈവിംഗ് അറിയാതെ ആണോ കാർ ഓടിക്കാൻ താരോന്ന് ചോദിക്കുന്നെ... ചോദ്യം ഒക്കെ കേട്ടപ്പോൾ ഞാൻ കരുതി..."😬
"😒സോറി...എല്ലാരും ഓടിക്കുന്ന കണ്ടപ്പോൾ ഞാൻ കരുതി ഈസി ആണെന്ന്...അതോണ്ട് ഓടിച്ചു നോക്കിയതാ..."
എന്നും പറഞ്ഞു പെണ്ണ് ഡ്രെസ്സ് ഒക്കെ ഒന്ന് കുടഞ്ഞു ഷാൾ ഒക്കെ വലിച്ചു കഴുത്തിൽ ഇട്ട് തല പൊക്കി മേലേക്ക് നോക്കി..🙄ഓടിച്ചു നോക്കാൻ പറ്റിയ പ്ലേസ്... ജീവൻ കിട്ടിയത് തന്നെ ഭാഗ്യം...
"😭യ്യോ ഇനി നമ്മൾ എങ്ങനെ മേലോട്ട് പോകും..."
"മേലോട്ട് പോകാൻ ആയതാ... ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം എന്ന് പറ..."
"😕അതല്ല വീട്ടിലേക്ക് നമ്മൾ എങ്ങനാ പോവാന്ന്..."
"കെട്ടാൻ പോണത് വല്യ ഷേക്ക് അല്ലേ... അവനോട് ലമ്പോർഗിനിയും കൊണ്ട് വരാൻ വിളിച്ചു പറ..."
അല്ല പിന്നെ കുറെ നേരം ആയി കുരിപ്പ് മനുഷ്യനെ വെറുപ്പിക്കാൻ തുടങ്ങീട്ട്...
നമ്മൾ പോക്കെറ്റിൽ കയ്യിട്ടു ഫോൺ എടുത്തതും അതിന്റെ കാര്യം തീരുമാനം ആയത് കണ്ട് നമ്മൾ അതും കയ്യിൽ പിടിച്ചു അവിടെ ഇരുന്നു...
"😕യ്യോ... അവരൊക്കെ ഇപ്പൊ എങ്ങനാ വീട്ടിലേക്ക് വരാ..."
"അവർക്ക് ഒരു ടാക്സി വിളിച്ചാൽ വീട്ടിൽ എത്താം... നമ്മൾ എങ്ങനെ പോവുന്നു ആലോചിക്കാൻ നോക്ക്..."
"അപ്പൊ നമുക്ക് പോവാൻ പറ്റില്ലേ...😕ഇന്നേലും ആ ഷേക്കിനെ കാണാന്ന് വെച്ചതാ... അതും പോയി...ഓൻ കാണാൻ എങ്ങനെ ആവോ... മൊഞ്ചൻ ആയിരിക്കോ..."🙄
അത് കേട്ടതും നമ്മൾ വായും പൊളിച്ചു നിന്നു...നിനക്ക് മുന്നിൽ ഒരു മൊഞ്ചൻ ഉണ്ടായിട്ടും വലിയ മൈൻഡ് ഇല്ല അല്ലേടി കോപ്പെ...ആ വരുന്നവൻ പെണ്ണിനെ കാണാതെ നാട് വിട്ടു പോയാൽ മതിയായിരുന്നു...
"നമുക്ക് ഒരു വള്ളി എടുത്തു മേലേക്ക് എറിഞ്ഞു കയറി പോയാലോ..."
"ഞാൻ ബാഹുബലി അല്ല...മോൾ വേണേൽ വള്ളിമേ തൂങ്ങി അങ്ങ് പോയിക്കോ..."
😕പെണ്ണ് അപ്പൊ തന്നെ സൈലന്റ് ആയി ഇരുന്നു...ഇതിന്റെ ബുദ്ധി ഒന്നും വർക്ക് ചെയ്യുന്നില്ലേ ആവോ...
*********💞
🤔ഹെയ്ഷ് ഷേക്ക് ഇപ്പൊ നമ്മളെ കാണാതെ വിഷമിക്കോ ആവോ... ഓനെ കാണാൻ ഉള്ള യോഗം ഒന്നും നമ്മക്ക് ഇല്ലെന്നാ തോന്നുന്നേ...😒അതും ചിന്തിച്ചു ചുറ്റിലും നോക്കിയതും അവൻ ദേ നടന്നു പോവുന്നു...
"യ്യോ ഡാ ചെക്കാ പോവല്ലേ ഞാനും വരുന്നു..."
എന്നും പറഞ്ഞു ഓടി ഓന്റെ അടുത്ത് എത്തിയതും ഓൻ നമ്മളെ കലിപ്പിൽ നോക്കിയതും നമ്മൾ വളിച്ച ഒരു ഇളി ആയിരുന്നു...
"സോറി... ഇനി ഞാൻ വിളിക്കില്ല..."😒
"എങ്കിൽ ഒരു പത്ത് തവണ അജുക്കാ എന്ന് വിളിച്ചേ..."
"😌അയ്യേ...അജുക്കാന്നോ...?"
നമ്മൾ ചിരിച്ചോണ്ട് ഓനെ നോക്കി ചോദിച്ചു... കണ്ടാൽ തോന്നണ്ടേ അങ്ങനെ ഒക്കെ വിളിക്കാൻ...
"ഇല്ലെങ്കിൽ ഞാൻ ഇവിടെ ഇട്ടേച്ചു പോവും...ഇവിടെ മനുഷ്യൻമാർ ഒന്നും ഇല്ലെങ്കിലും സിംഹവും കടുവയും ഒക്കെ കാണും.. "
"😕യ്യോ... ഞാൻ വേണേൽ അജുക്കാന്ന് വിളിക്കാം.. നിക്ക് ഇതൊക്കെ കാണുമ്പോ പേടി ആവാ..."
"എങ്കി വിളിക്ക്..."
ഓൻ കയ്യും കെട്ടി നിന്നതും നമ്മൾ ശ്വാസം എടുക്കാതെ അജുക്കാ എന്ന് ഒരു പത്തിരുപത് തവണ വിളിച്ചതും ഓൻ ഒന്ന് ചിരിച്ചു...ഇവിടന്ന് ഒന്ന് രക്ഷപെടട്ടെ... അവന്റെ ഒരു കൊജുക്കാ...😏
ഓൻ ഒരു പാറ കല്ല് ചവിട്ടി മേലേക്ക് കയറിയതും നമ്മളും പിന്നാലെ അത് കേറാൻ നോക്കി...😕പടച്ചോനെ ഇതെങ്ങനെ ചവിട്ടി കടക്കും...കുരിപ്പ് ആണേൽ നമ്മളെ തിരിഞ്ഞു നോക്കാതെ പോവാ...
"അജു... നിക്ക് കേറാൻ പറ്റുന്നില്ല..."
അപ്പോൾ തന്നെ ഓൻ ഒന്ന് നിന്ന് നമ്മളെ നോക്കി...😕പടച്ചോനെ അജുക്കാ എന്നല്ലേ വിളിക്കാൻ പറഞ്ഞത്... ഇനി ഓൻ നമ്മളെ ഇവടെ ഇട്ടേച്ചു പോവോ...
"സോറി ഞാൻ അറിയാതെ വിളിച്ചു പോയതാ...ഇനി വിളിക്കില്ല..."
അപ്പൊ തന്നെ ഓൻ ഇളിച്ചു കൊണ്ട് നമ്മക്ക് നേരെ കയ് നീട്ടി...നമ്മൾ ഓന്റെ കയ്യും പിടിച്ചു മേലേക്ക് കയറി...
"പറഞ്ഞു പഠിപ്പിക്കാതെ നീ എന്നെ അജു എന്ന് വിളിച്ചപ്പോൾ എന്താ പറയാ... അജുക്കാ എന്ന് വിളിക്കുന്നതിനേക്കാൾ ഇഷ്ട്ടം ആയി എനിക്ക്... ഇനി അങ്ങനെ വിളിച്ചാൽ മതി കേട്ടോ..."😍
😏ഓഹ് അല്ലെങ്കിൽ ഇപ്പൊ കണ്ടാൽ തോന്നും അജുക്കാന്ന് വിളിക്കാൻ... കൊജു കൊജു കൊജു...
"മ്മ് എന്താ ഒരു ആലോചന..."🙄
"അങ്ങനെ വിളിക്കാന്ന് ആലോചിക്കായിരുന്നു..."
നമ്മൾ തലയും ചൊറിഞ്ഞു പറഞ്ഞതും ഓൻ വല്യ മൈൻഡ് ഇല്ലാതെ മുന്നോട്ട് കാടും നീക്കി നടന്നു... എങ്ങോട്ടാണാവോ പടച്ചോനെ നമ്മളെ ഈ കൊണ്ട് പോണെ...🙄
അയിന് ഇപ്പൊ ആര് കൊണ്ട് പോണു... പട്ടിയെ പോലെ നമ്മൾ ഓന്റെ പിന്നാലെ അല്ലേ പോണെ... ജാഡ തെണ്ടി ഒന്ന് തിരിഞ്ഞു നോക്കിയാൽ എന്താ...
"അ... അജു... നിക്ക് വയ്യ ഇനി നടക്കാൻ... കുറച്ചു കഴിഞ്ഞു പോവാം..."
നമ്മൾ കിതച്ചു അവിടെ ഇരുന്നു കൊണ്ട് പറഞ്ഞതും ഓനും അവിടെ ഇരുന്നു...വിശപ്പും ദാഹവും നമ്മക്ക് വല്ലാണ്ട് കൂടി കൂടി വന്നു...
"ഇവടെ കഴിക്കാനും കുടിക്കാനും ഒന്നുല്ലേ..."
നമ്മൾ വയറിൽ കയ് വെച്ച് ചുറ്റിലും നോക്കി കൊണ്ട് പറഞ്ഞു...
"കയ്യും കഴുകി ഓർഡർ ചെയ്തു ഇരുന്നാൽ മതി... ഇപ്പൊ വരും ഫുഡ്..."
🙄ഇനി ശരിക്കും വരോ അതോ കോപ്പ് ആക്കിയത് ആന്നോ... നമ്മൾ ഓനെ ഉള്ളതാണോ എന്ന പോലെ ഒന്ന് നോക്കിയതും ഓൻ കലിപ്പും ഇട്ട് ഇരിക്കാ...
"വല്ലപ്പോഴും പട്ടിണി ഒക്കെ കിടന്നു ശീലിക്കണം... അത് എങ്ങനെയാ വായിക്കും വയറിനും എന്നേലും റസ്റ്റ് കൊടുത്തിട്ടുണ്ടോ..."
വെറുതെ ഓർഡർ ചെയ്താൽ കിട്ടും എന്നൊക്കെ പറഞ്ഞു കൊതിപ്പിച്ചിട്ട്...😓
ഓന് ആണേൽ സിഗരറ്റ് കിട്ടാത്ത വിഷമാണെന്ന് തോന്നുന്നു... പോക്കെറ്റിൽ കയ്യിട്ടു നോക്കിയതും നനഞ്ഞു കുതിർന്ന സിഗ് പാക്ക് കണ്ട് അത് എടുത്തു നിരാശയോടെ വലിച്ചറിഞ്ഞു...
"😏ഹ്മ്മ് വല്ലപ്പോഴും വലിക്കാതെ ഇരുന്നു ശീലിക്കണം... അല്ലെങ്കിൽ ദാ ഇത് പോലെ ഇരിക്കും..."
"ഓഹ് എനിക്ക് അതിനൊക്കെ പറ്റും..."
ഓൻ ഒരു കമ്പ് എടുത്തു ചുണ്ടുകൾക്ക് ഇടയിൽ വെച്ചു...🙄യ്യോ അപ്പൊ ഓൻ അത് വെച്ച് അട്ജെസ്റ്റ് ചെയ്തു...വല്ല ലീഫും എടുത്തു കഴിക്കേണ്ടി വരോ നമ്മൾ...
നമ്മൾ പിന്നെ അടുത്ത് കണ്ട മരത്തിൽ ചേർന്ന് ഇരുന്നു ക്ഷീണം തീർക്കാൻ തുടങ്ങി.. എന്തേലും കഴിക്കാതെ ഒന്ന് എണീക്കാൻ പറ്റൂന്ന് തോന്നുന്നില്ല...😓
എപ്പോഴോ അറിയാതെ നമ്മൾ ഉറക്കിലേക്ക് വീണു... ഇടക്ക് ഒന്ന് കണ്ണ് തുറന്നതും ചുറ്റിലും ഇരുട്ട് കണ്ട് നമ്മൾ കണ്ണും തുടച്ചു ചുറ്റിലും നോക്കി...😨പടച്ചോനെ ആ മരപ്പട്ടി നമ്മളെ ഇവടെ ഇട്ടേച്ചു പോയി... ഒന്ന് വിളിക്കാർന്നില്ലേ തെണ്ടിക്ക്...😪
"അ... അജു...അല്ല അജുക്കാ..."😓
എന്നും വിളിച്ചു നമ്മൾ ആ മരത്തിനു ചുറ്റും ഒന്ന് നടന്നു നാല് പാടും നോക്കി...
"😭ങ്ങീ...അയ്യോ ഉമ്മച്ചി ആ കാലമാടൻ എന്നെ ഇട്ടേച്ചു പോയിന്നാ തോന്നുന്നേ..."
"കാലമാടൻ നിന്റെ മറ്റവൻ..."
🙄ഇതിപ്പോ എവിടന്നാ... നമ്മൾ തല പൊക്കി നോക്കിയതും ഓൻ ആ മരത്തിൽ നിന്നും ചാടി ഇറങ്ങി... കുരങ്ങൻ ചാടുന്ന പോലെ ഇണ്ട്...😏അവടെ കേറി ഇരുക്കാന്നോ എന്നെ പേടിപ്പിച്ചു കൊല്ലാൻ ആയിട്ട്...
"നിന്നോട് ഞാൻ പറഞ്ഞത് അല്ലേടി എന്നെ നിന്റെ മറ്റവന്റെ പേരിട്ടു വിളിക്കരുത് എന്ന്..."
മറ്റവനാ...ഇനി നമ്മളെ ചെക്കനെ ആണോ ഓൻ ഉദ്ദേശിച്ചത്...🙄
"അത് എന്നെ ഇട്ടേച്ചു പോയെന്ന് കരുതി അല്ലേ..."
"അങ്ങനെ ഒന്നും ഞാൻ നിന്നെ ഇട്ടേച്ചു പോവില്ല മോളെ..."
എന്നും പറഞ്ഞു ഓൻ നമ്മളെ നോക്കിയതും നമ്മൾ ഇളിച്ചു കൊണ്ട് താങ്ക്സ് പറഞ്ഞു...
"ഉഫ് നിന്റെ ആ വിളി... അത് കേട്ടപ്പോൾ എന്താ പറയാ എന്റെ രോമം വരെ എഴുന്നേറ്റ് നിന്നു പോയി..."
"😕യ്യോ അതെന്താ അതിന്റെ മേലെന്ന് ഉറുമ്പ് കടിച്ചോ..."
"പോടീ പിശാശ്ശെ... നിന്നോട് സംസാരിക്കാൻ വന്ന എന്നെ വേണം പറയാൻ... അല്ല മോൾ അത് കഴിഞ്ഞു എന്താ വിളിച്ചത് കാലമാടൻ എന്നോ... ഇനി അങ്ങനെ വിളിക്കോടി നീ..."
എന്നും പറഞ്ഞു അവൻ നമ്മളെ കയ്യിൽ പിടിച്ചതും നമ്മൾ നിന്ന നിൽപ്പിൽ ഒന്ന് പൊങ്ങി...😪അമ്മാതിരി പൈൻ ആയിരുന്നു...
"😭ഇനി ഞാൻ വിളിക്കില്ല... പ്ലീസ് എന്നെ വിട്... എന്റെ കയ് വേദനിക്കുന്നു... ഞാൻ ഇനി വിളിച്ചാൽ എന്നെ വേണേൽ കൊന്നോ..."
"ഈ കാട് കടക്കുന്നതിന് മുന്നേ അത് തന്നെ ആവും നടക്കാൻ പോണെ... ആ വാ ഇനി തുറന്നാൽ പിടിച്ചു താഴെ ഇട്ട് ഞാൻ എന്റെ വഴിക്ക് അങ്ങ് പോകും..."😬
യ്യോ അപ്പൊ എന്റെ കാര്യം പോക്കാ...നമ്മൾ പിന്നെ സൈലന്റ് ആയി ഓന്റെ പിന്നാലെ നടന്നു...😕
നമ്മക്ക് വല്ലാണ്ട് ദാഹിച്ചു തൊണ്ട വരണ്ടതും നമ്മൾ ഓനെ തോണ്ടി...
"മ്മ് മ്മ് മ്മ്..."
"എന്താന്ന് വെച്ചാൽ വാ തുറന്നു പറയെടി കോപ്പേ.."
🙄ഇനി എടുത്തു താഴെ ഇടോ... എന്തായാലും നമ്മളെ അന്ത്യം ഇവന്റെ കയ് കൊണ്ടാണെന്നാ തോന്നുന്നേ...
"അതേയ്...നിക്ക് വല്ലാണ്ട് ദാഹിക്കുന്നു...വെള്ളം കിട്ടാൻ വല്ല വഴിയും ഇണ്ടോ...?"😓
ഓൻ നമ്മളെ ഒന്ന് നോക്കി എന്നല്ലാതെ ഒന്നും മിണ്ടാതെ നടക്കാൻ തുടങ്ങി... പിന്നാലെ വീണ്ടും ഡോഗിനെ പോലെ നമ്മളും... ഏത് നേരത്ത് ആണാവോ ഇവന്റെ ആ പാട്ട വണ്ടി ഓടിക്കാൻ ആഗ്രഹം തോന്നിയെ...😪
ഓൻ വീണ്ടും മരത്തിൽ കയറാൻ തുടങ്ങിയതും നമ്മൾ ഓനെയും പുച്ഛിച്ചു നിന്നു...😏ഇവിടെ മനുഷ്യൻ ചാകാനായി നിക്കുമ്പോ ആണ് ഓന്റെ മരം കയറ്റം...
ഓൻ ഇറങ്ങി നമ്മളോട് വാ എന്നും പറഞ്ഞു നടന്നതും നമ്മൾ ചെറുതായ് ഒന്ന് പേടിച്ചു...😕കൊല്ലാൻ എങ്ങാനും ആണോ... കോപ്പിനെ വിശ്വസിക്കാൻ കൊള്ളില്ല...
ഓൻ നിന്നതും ഒരു ചെറിയ അരുവി കണ്ടതും നമ്മൾ കാലത്ത് എണീറ്റപ്പോൾ കണ്ട ബൂസ്റ്റ് പോലെ അങ്ങോട്ടേക്ക് ആവേശത്തോടെ നടന്നു...
"ഡീ നിക്ക്... വല്ല മുതലയും ഉണ്ടെങ്കിലോ..."
😕യ്യോ അത് കേട്ടതും നമ്മൾ ഓടി ഓന്റെ പിന്നാലെ വന്നു നിന്നു... വിഴുങ്ങാണെൽ ഓനെ വിഴുങ്ങട്ടെ ആദ്യം...
ഓൻ ചെറിയ ഒരു കല്ല് എടുത്തു അതിലേക്ക് എറിഞ്ഞതും വെള്ളം ഒന്ന് അനക്കം വെച്ചു...🙄ഒരു ഈച്ച പോലും ഇല്ലെന്ന് കണ്ടതും അപ്പൊ തന്നെ ഓൻ ചെന്നു കയ്യും മുഖവും നല്ല വെടിപ്പ് ആയി കഴുകി...🙄
ഇത്തിരി വെള്ളം കയ്യിൽ ആക്കി സ്മെൽ ചെയ്തു നോക്കി ഓൻ അത് കോരി കുടിക്കാൻ തുടങ്ങി...
"വേണേൽ വന്നു കുടിക്ക്..."
"ഈ നിക്ക് എങ്ങും വേണ്ട ഈ വൃത്തികെട്ട വെള്ളം..."
"ഓഹ് വേണ്ടെങ്കിൽ വേണ്ട... പിന്നെ ഈ പരിസരത്ത് വേറെ അരുവി ഒന്നും ഇല്ല കേട്ടോ..."
അത് കേട്ടതും നമ്മൾ ആ വെള്ളത്തിൽ ഒന്ന് നോക്കി... ഇവൻ കുടിച്ചിട്ട് വടി ഒന്നും ആയില്ലല്ലോ...🙄അപ്പൊ കുടിച്ചു നോക്കാം...
നമ്മൾ ഓനെ പോലെ കയ്യും മുഖവും കഴുകി സ്മെൽ ചെയ്തു വെള്ളം കയ്യിൽ ആക്കിയതും കയ് വായിക്ക് അരികിൽ എത്തുമ്പോൾ കയ്യിൽ ഉള്ള വെള്ളം ഒക്കെ താഴേക്ക് പോയി...
"😕യ്യോ ഇതെങ്ങനാ കുടിക്കുന്നെ..."
ഓൻ അപ്പൊ തന്നെ നമ്മളെ അടുത്തായി വന്നു ഇരുന്നു അവന്റെ രണ്ട് കയ്യും യോജിപ്പിച്ചു വെള്ളം കോരി നമ്മക്ക് മുന്നിൽ ആയി നീട്ടി...
നമ്മൾ ഓനെയും ഓന്റെ കയ്യിലും നോക്കി വായും പൊളിച്ചു നിന്നു...
"എന്റെ സൗന്ദര്യം നോക്കി നിക്കാതെ വേണേൽ കുടിക്കെടി കോപ്പേ..."
അത് കേട്ടതും നമ്മൾ തലയാട്ടി... ഓൻ വീണ്ടും കയ്യിൽ ആയി വെള്ളം എടുത്തതും നമ്മൾ മുഖം കുനിച്ചു ആ കയ്യിൽ ഉള്ള വെള്ളം മുഴുവനും കുടിച്ചു...😋വെറുതെ പേടിച്ചു അമ്മാതിരി ടേസ്റ്റ് ഉള്ള വെള്ളം ഞാൻ ജീവിതത്തിൽ കുടിച്ചിട്ടില്ല... നമ്മൾ വീണ്ടും വീണ്ടും വയർ നിറച്ചു കുടിച്ചു.. ഓൻ ആണേൽ കോരി കയ്യും കടഞ്ഞു... നമ്മളെ നോക്കുന്നത് കണ്ടാൽ അറിയാം നിനക്ക് നിർത്താൻ ആയില്ലേ എന്നാ ചോദ്യം എന്ന്... ഓൻ തന്നെ അല്ലേ ഇനി അരുവി ഒന്നും ഇല്ലെന്ന് പറഞ്ഞത്...😏
ഇപ്പൊ വെള്ളത്തിനു പഴയ ടേസ്റ്റ് ഒന്നുല്ല... എന്തോ ഒരു വൃത്തികെട്ട ചുവ ഇണ്ടോന്ന് ഒരു ഡൌട്ട്... ഇനി ഓന്റെ കയ്യിന്റെ പവർ ആവോ ആദ്യം നല്ല ടേസ്റ്റ് ഉണ്ടായേ...🙄നമ്മൾ നിർത്തി ഓനെ നോക്കി മതി എന്ന് കാണിച്ചു...
"ഷേക്കിനെ കെട്ടി കഴിഞ്ഞു പോരെ ഇമ്മാതിരി ജാഡ ഒക്കെ...എന്തൊക്കെ ആയിരുന്നു...ഈ വൃത്തികെട്ട വെള്ളം ഞാൻ കുടിക്കില്ല... എന്നിട്ട് രണ്ട് ലിറ്റർ വെള്ളം കുടിച്ചല്ലോ നീ... അതും ഈ വൃത്തികെട്ട വെള്ളം..."
😕യ്യോ അത് കേട്ടതും നമ്മൾ ഓനെ ഒന്ന് നോക്കി...
"വൃത്തികെട്ട വെള്ളം ആണോ നിക്ക് കോരി തന്നെ..."
"വെള്ളം കിട്ടാതെ മരിക്കുന്നതിനേക്കാൾ ബേധം ഇതാ..."
😕അത് കേട്ടതും നമ്മളെ വയറ്റിൽ ഒരു കിരി കിരിപ്പ്...
"യ്യോ നിക്ക് വോമിറ്റ് ചെയ്യാൻ തോന്നാ..."
എന്നും പറഞ്ഞു നമ്മൾ മാറി നിന്നു കുടിച്ചത് മുഴുവനും പുറത്തേക്ക് കളഞ്ഞു...അപ്പൊ തന്നെ ഓൻ ഇളിക്കാൻ തുടങ്ങി... ഇന്ന് ആരെയാണാവോ കണി കണ്ടത് പടച്ചോനെ...😪
**********💞
ഇതിപ്പോ വിളിക്കാൻ പോയവരും ഇല്ല വരാൻ നിന്നവരും ഇല്ല... ആ അജു കോപ്പ് ആണെങ്കിൽ സ്വിച്ച് ഓഫ് ചെയ്തിരിക്കാ...ആ കുരിപ്പിന്റെ ഫോണും ഓഫ് ആണല്ലോ... രണ്ടും കൂടി തമ്മിൽ തല്ലി ചത്തോ ആവോ...🙄
അമി അതും ചിന്തിച്ചു മുറ്റത്തു കൂടി നടക്കാൻ തുടങ്ങി... വണ്ടിയുടെ വല്ല സൗണ്ട് കേട്ടാലും അവൻ ഓടി ചെന്നു അവരാണോന്ന് നോക്കും...
"നീ ഒന്ന് അജുനെ വിളിച്ചു നോക്ക് അമി... അവർ എത്തേണ്ട ടൈം ആയല്ലോ.."
"സ്വിച്ച് ഓഫ് ആണ്... കൂടെ പോയത് അവൾ അല്ലേ... വല്ല ഹോട്ടലിലോ കേറി ഇറങ്ങാത്തത് ആവും..."[അമി ]
അത് കേട്ടപ്പോൾ കുഞ്ഞിമ്മാ പിന്നെ സൈലന്റ് ആയി... മോളെ കാര്യം നന്നായി അറിയാലോ...അങ്ങനെ നിന്ന നിൽപ്പിൽ അഞ്ചാറ് മണിക്കൂർ ആയപ്പോൾ ആണ് ഒരു ടാക്സി വന്നു മുറ്റത്തു നിന്നത്...
അതിൽ നിന്നും ഇറങ്ങിയ സാധനത്തെ കണ്ട് അമി കണ്ണും മിഴിച്ചു നിന്നു...🙄ഇതാരാ പടച്ചോനെ...പിന്നാലെ കുഞ്ഞിപ്പാ ഇറങ്ങുന്നത് കണ്ട് അവൻ ഷോക്ക് അടിച്ച പോലെ ഒരു നിൽപ്പ് ആയിരുന്നു...
😨പടച്ചോനെ ഇതാണോ ഷേക്ക്...ഇതിനെ എങ്ങനെ ഈ ടാക്സിയിൽ കൊണ്ട്... അഞ്ചാക്കി മടക്കി കാണും...
അവൻ അങ്ങനെ ഉള്ള നീണ്ട ചിന്തയിൽ ആയിരുന്നു...
"അമി... ഒന്ന് പിടിക്കെടാ..."
എന്നുള്ള കുഞ്ഞിപ്പാന്റെ വിളി കെട്ടാണ് അവന് ബോധം വന്നത്.. ടാക്സിക്ക് കാശും കൊടുത്തു പറഞ്ഞു വിട്ടതും അമി അവരെ അടുത്ത് ചെന്നു അങ്ങേരെ ഒന്ന് തല പൊക്കി നോക്കി...🙄
"ഇതാരാ കുഞ്ഞിപ്പാ..."
"ഇതാണ് നിയയെ കെട്ടാൻ പോണ ഷേക്..."
😕അമി അത് കേട്ടതും വായും പൊളിച്ചു വീണ്ടും അങ്ങേരെ നോക്കി... അജു പറഞ്ഞ പോലെ ഈ കുഞ്ഞിപ്പാക്ക് ഇത്തിരി പോലും വിവരം ഇല്ലേ ഇതിനെ പിടിച്ചു അവളെ കെട്ടിക്കാൻ...
"ഹായ് ഐ ആം മർജാൻ അലി കാസിം..."
"അമീർ..."
അമി അങ്ങേര്ക്ക് ഷേക്ക് ഹാൻഡ് കൊടുത്തപ്പൊ തന്നെ അങ്ങേര് കയ്‌ഫൽ ഹാൽ എന്നും ചോദിച്ചു കെട്ടിപ്പിടിച്ചതും അവൻ ശ്വാസം വിടാതെ നിന്നു...🙄
പടച്ചോനെ ഇങ്ങനെ എങ്ങാനും അവളെ ഒന്ന് പിടിച്ചാൽ പെണ്ണ് പപ്പടം പൊടിയുന്ന പോലെ പൊടിയാൻ ആണ് ചാൻസ്...പറയും പോലെ പെണ്ണ് എവിടെ പോയി...
😦ഇനി ഈ സാധനത്തെ കണ്ട് അവൾ വല്ല കടും കയ്യും ചെയ്തോ... എന്നാലും അജു പിന്നെ ഇത് എവിടെ പോയി... ഇനി അവൻ എങ്ങാനും അവളെ തല്ലി കൊന്നോ...
"ഇത് എടുത്തു അകത്ത് കൊണ്ട് വെക്ക് മോനെ..."
വീണ്ടും കുഞ്ഞിപ്പാടെ സൗണ്ട് കേട്ടതും അവൻ ലഗേജ് എടുത്തു സിറ്റൗട്ടിൽ കൊണ്ട് വെച്ചു...
"നിങ്ങളെ കൊണ്ട് വരാൻ വന്നവർ എവിടെ...?"[അമി ]
"🙄അപ്പൊ അവർ ഇവിടെ വന്നില്ലേ... പ്ലെയിൻ അരമണിക്കൂർ ലേറ്റ് ആയിരുന്നു... അത് കൊണ്ട് ആരെയും കാണാത്തപ്പോൾ ഞങ്ങൾ കരുതി നിങ്ങൾ മടങ്ങി എന്ന്... അത് കൊണ്ട് ഒരു ടാക്സി വിളിച്ചു ഇങ്ങ് പോന്നു...ട്രാഫിക്ക് ആയോണ്ട് ഒന്നര മണിക്കൂർ അങ്ങനെ പോയി..."
😕അങ്ങനെ ഒന്നും ലവൾ മടങ്ങില്ലല്ലോ... എന്നാലും ഇവിടെ എത്തേണ്ട ടൈം ആയില്ലേ...
"അല്ല അവൾ എവിടെ...?!!"
🙄അമി അപ്പൊ തന്നെ ആാാ എന്നും പറഞ്ഞു വായും പൊളിച്ചു നിന്നു...
"കുഞ്ഞിപ്പാ..."
എന്നും പറഞ്ഞു മീനകൊച്ച് ഇറങ്ങി വന്നതും പിന്നാലെ ഉമ്മച്ചിമാരും ഇറങ്ങി വന്നു..
"😍my sweet girl...niya..."
എന്നും പറഞ്ഞു അങ്ങേര് മീന പെണ്ണിനെ കെട്ടി പിടിക്കാൻ പോയതും പെണ്ണ് പേടിച്ചു അമിടെ പിന്നാലെ പോയി നിന്നു...🙄
"This is my sister..."
അമി പെണ്ണിന്റെ പേടി കണ്ട് പറഞ്ഞതും ആള് സ്പെക്സ് ഊരി മാറ്റി അവളെ ഒന്ന് നോക്കി... അങ്ങേര് പിന്നെ മൊത്തം ഒരു സെർച്ചിങ് ആയിരുന്നു... മീന പെണ്ണ് ആണേൽ നീട്ടി ഒന്ന് ശ്വാസം വലിച്ചു വിട്ടു...
"😕ഇതാന്നോ അമിക്കാ നിയനെ കെട്ടാൻ പോണ ഷേക്ക്...?"
അവൾ നഖവും കടിച്ചു തല പൊക്കി നോക്കി കൊണ്ട് ചോദിച്ചു...
"🙄ആ..."
"Where is my sweet girl...?"
അങ്ങേര് പെണ്ണിനെ ചോദിച്ചതും കുഞ്ഞിപ്പാ അമിയെ നോക്കി...
"അവൾ നിങ്ങളെ വിളിക്കാൻ വന്നതാ കുഞ്ഞിപ്പാ... പക്ഷെ ഇത് വരെ തിരിച്ചു വന്നില്ല... എവിടെ പോയെന്നാ ഞങ്ങളും ആലോചിക്കുന്നേ..."😓
"അയ്യോ എന്റെ മോൾ അപ്പൊ പിന്നെ എവിടെ പോയി...?"
പിന്നെ ഉമ്മച്ചിമാരൊക്കെ കരച്ചിലും ബഹളവും ആയിരുന്നു...അമി ആണേൽ അജുന്റെ വീട്ടിലും ഫ്രണ്ട്‌സിനെയും ഒക്കെ വിളിച്ചു അവനെ തിരക്കി...അവരൊന്നും ഇന്നത്തെ ദിവസം അവനെ കണ്ടില്ല എന്നായിരുന്നു മറുപടി...
"മോനെ അമി... ഞങ്ങൾ വരുന്ന വഴിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായിരുന്നു... അവിടെ ആണ് ഒന്നര മണിക്കൂർ ഞങ്ങൾ ട്രാഫിക്കിൽ പെട്ടത്... ഇനി അവർ പോയ കാർ എങ്ങാനും ആവോ..."😓
അതൊക്കെ അമി അപ്പൊ തന്നെ നിരസിച്ചു... ഷേക്ക് ആണേൽ തലയും കുനിച്ചു അകത്തേക്ക് കയറിയതും മീന വായും പൊളിച്ചു അമിയെ ഒന്ന് നോക്കി...ലവൻ അവളെയും കൊണ്ടേ പോവുള്ളൂ എന്നാ തോന്നുന്നേ...
"തത്കാലം അവളെ മുറിയിൽ ചെന്നു റസ്റ്റ് എടുക്കട്ടെ...എന്തായാലും കെട്ടാൻ പോകുന്ന ആളല്ലേ...
കുഞ്ഞിപ്പാ അങ്ങേരെയും കൊണ്ട് അവളെ മുറിയിൽ ചെല്ലുന്നത് കണ്ട് അമി അറിയാതെ നെറ്റിയിൽ കയ് വെച്ചു... ഇവന്റെ അന്ത്യം അവളെ കയ് കൊണ്ട് ആവോ...
🙄ഇതെങ്ങാനും ആ കാട്ടിൽ കിടക്കുന്ന കൊച്ച് അറിഞ്ഞ എന്താവോ എന്തോ...
"എന്തായാലും ഞാൻ ചെന്നു അന്വേഷിച്ചു നോക്കട്ടെ... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം... അവരെ കണ്ടില്ലെങ്കിൽ ഞാൻ സ്റ്റേഷനിൽ ചെന്നു അന്വേഷിക്കുകയും ചെയ്യാം...പേടിക്കാൻ ഒന്നുല്ല... അജു റേസിംഗ് ഒക്കെ ചെയ്യുന്നതാ... അങ്ങനെ ഒന്നും സംഭവിച്ചിട്ടുണ്ടാവില്ല..."
എന്നൊക്കെ പറഞ്ഞു വന്നവരെ അടക്കം എല്ലാറ്റിനെയും സമാദാനിപ്പിച്ചു അമി ഷമീറിനെയും കൂട്ടി ഇറങ്ങി ആക്‌സിഡന്റ് നടന്ന പ്ലെസിൽ ചെന്നു...അതിനിടയിൽ വീട്ടിൽ നിന്ന് എല്ലാരും മാറി മാറി വിളിക്കുന്നുണ്ട്... അജുന്റെ കാർ തല കീഴായി മറിഞ്ഞു കിടക്കുന്നത് കണ്ട് അമി അവിടെ ഒക്കെ ഒന്ന് നോക്കി... എല്ലാം ക്ലിയർ ആക്കിയിട്ടുണ്ട്... എന്നാലും അവൻ ആശിച്ചു മോഹിച്ചു വാങ്ങിയ കാർ കണ്ട് അവൻ അത് ഒന്ന് കൂടി നോക്കി...
അവറ്റകൾ സ്റ്റേഷനിൽ ചെന്നു si അനസ് മുഹമ്മദ് എന്ന് കണ്ടതും രണ്ടും പരസ്പരം ഒന്ന് നോക്കി... പണ്ട് കോളേജിൽ പഠിക്കുന്ന കാലം തൊട്ട് എതിർ പാർടി ആയോണ്ട് തന്നെ എന്നും തല്ലും വഴക്കും ആണ്...🙄
"കംപ്ലയിന്റ് വല്ലതും ഉണ്ടെങ്കിൽ അവിടെ കൊടുത്തേക്ക്... അന്വേഷിക്കാം..."
അങ്ങേര് വന്നു അവരെ കണ്ടതും ഒടുക്കത്തെ ജാഡ കാണിച്ചു കൊണ്ട് ഫയൽ മറിച്ചു അവരെ മുഖത്ത് പോലും നോക്കാതെ പറഞ്ഞു...
"അത് ഇന്ന് ആക്‌സിഡന്റ് ഉണ്ടായ കാർ...അത് ഞങ്ങളെ ഫ്രണ്ടിന്റെ ആണ്...അതിൽ ഉള്ളവർ ഇത് വരെ തിരിച്ചെത്തിയില്ല..."
"😬ആ കാർ കാരണം ആണ് ഇത്രയും ആക്‌സിഡന്റ് ഇവിടെ നടന്നത്... പോരാത്തതിന് രണ്ട് മൂന്ന് മണിക്കൂർ ട്രാഫിക്കും...ഡ്രൈവിംഗ് ചെയ്തത് ആരായാലും എവിടെയാ ഒളിച്ചിരിക്കുന്നത് എന്ന് വെച്ചാൽ വന്നു കീഴടങ്ങാൻ പറയുന്നത് ആണ് നല്ലത്... അല്ലെങ്കിൽ കൂട്ട് നിന്നവർക്കും അകത്തു കിടക്കേണ്ടി വരും..."
🙄ഡ്രൈവിങ് ചെയ്ത ആളെ നമ്മക്ക് അല്ലേ അറിയൂ...
🙄അവൻ ആണേൽ അന്നൊക്കെ അജുന്റെ കയ്യീന്ന് വാങ്ങി കൂട്ടിയതിന്റെ ദേഷ്യം തീർക്കാ...
"അവരെ അതിന് ശേഷം കാണാൻ ഇല്ല സാർ..."
"എവിടെ പോയി ഒളിച്ചാലും ഇരുപത്തി നാൽ മണിക്കൂർ കൊണ്ട് ഞാൻ കണ്ട് പിടിക്കും..."
"🙄അത് തന്നെയാ ഞങ്ങൾക്കും വേണ്ടത്... കണ്ട് കിട്ടിയാൽ ഒന്ന് വിളിച്ചു പറയണേ സാർ..."
"ഡെയ് പോടെ പോടെ...അവനെ അകത്തു ഇട്ട് പൂട്ടാനാ കണ്ട് പിടിക്കുന്നത്... അല്ലാതെ..."
"അതൊക്കെ സാറിന്റെ ഇഷ്ട്ടം... അതിൽ വേറെ ഒന്ന് കൂടി ഉണ്ട്... അതിനെ കാണാത്തോണ്ട് വീട്ടുകാർ ഒക്കെ വെള്ളം പോലും കുടിക്കാതെ അവളെയും നോക്കി ഇരിപ്പ് ആണ്... അതിനെ എങ്കിലും തിരിച്ചു ഏല്പിച്ചാൽ മതി..."
"ഓഹോ അത് ശരി അപ്പൊ പെണ്ണ് കേസും തുടങ്ങി അല്ലേ...എന്താ പ്രേമിച്ചു ഒളിച്ചോടിയത് ആണോ... അതോ മറ്റ് വല്ല ബിസിനസും ആണോ...?"
"എന്റെ പെങ്ങളാ അവന്റെ കൂടെ ഉള്ളത്... എയർപോർട്ടിൽ പോയതാ അവർ രണ്ടും...എങ്ങനെ ആക്‌സിഡന്റ് ഉണ്ടായി എന്നൊന്നും ഞങ്ങൾക്ക് അറിയില്ല..."
"രണ്ടിനെയും വല്ല ലോഡ്ജിലോ വെച്ച് കയ്യോടെ പിടിച്ചാൽ അപ്പോഴും ഇതൊക്കെ പറയണം..."
അങ്ങേര് ഇപ്പൊ പിടിച്ചു കാണിക്കാം എന്ന പോലെ അപ്പൊ തന്നെ ഇറങ്ങി...
"മ്മ് എന്തായാലും അവനോടുള്ള ദേശ്യം കൊണ്ട് എങ്കിലും ഈ പോയവൻ അവരെ കണ്ട് പിടിച്ചിരിക്കും അത് ഉറപ്പാ..."[ഷമീർ ]
"🙄എന്നാലും രണ്ടും എവിടെ പോയതാ... അങ്ങനെ ഒരു ആക്സിഡന്റ് കേസ് ആണെങ്കിൽ അടുത്തൊന്നും ഉള്ള ഒരു ഹോസ്പിറ്റലിലും ഇല്ല...ഇനി രണ്ടും തമ്മിൽ തല്ലി ജീവനോടെ ഉണ്ടോ ആവോ..."
അമി നേരം ഇരുട്ടി തുടങ്ങിയപ്പോ വീട്ടിലേക്ക് വന്നതും എല്ലാരും കൂടി അവനെ പൊതിഞ്ഞു...
"ആക്‌സിഡന്റിൽ അവർക്ക് ഒന്നും സംബവിചിട്ടില്ല... പക്ഷെ മിസ്സിംഗ് ആണ്... ഇരുപത്തി നാല് മണിക്കൂറിനകം കണ്ട് പിടിക്കാം എന്ന് si വാക്ക് തന്നിട്ടുണ്ട്..."
അമി അതും പറഞ്ഞു അകത്തേക്ക് കയറിയതും ഷേക്ക് എന്തിന് വന്നു പടച്ചോനെ എന്ന പോലെ ഇരിപ്പ് ആണ്...🙄
"ഇയാളെ വല്ല ഹോട്ടൽ റൂമും എടുത്തു അവിടെ ആക്കിയാൽ എന്താ കുഞ്ഞിപ്പാ... ഇവിടെ പ്രായം ആയ പെൺകുട്ടികൾ ഒക്കെ ഉള്ളത് അല്ലേ..."
"അവളെ കാണാത്ത വിഷമത്തിൽ ആണ് അവൻ... കണ്ടില്ലേ ആ ഇരിപ്പ്...അവളെ കണ്ട് കിട്ടിയാൽ മാത്രേ അവൻ പോകൂ..."
🙄അവിടെ ഒന്നും പെണ്ണുങ്ങൾ ഇല്ലേ ആവോ... അമി അതും ചിന്തിച്ചു ഫ്രഷ് ആയി ഇറങ്ങിയതും വീട് മുഴുവനും സൈലന്റ്...അവളെ കുറവ് നല്ലോണം കാണാൻ ഉണ്ട്...
"മോനെ അമി... ആ അജു എങ്ങനാ അവനെ വിശ്വസിക്കാൻ പറ്റുമോ...?"
"അതെന്താ കുഞ്ഞിപ്പാ അങ്ങനെ ചോദിച്ചത്...?"
"അത് അവൻ ഒരു ചെറുപ്പക്കാരൻ അല്ലേ...ആ പ്രായത്തിൽ ഉള്ള പെണ്ണിനെ ഒന്നും വിശ്വസിച്ചു അവന്റെ കൂടെ വിടേണ്ടിയിരുന്നില്ല..."
"കുഞ്ഞിപ്പാക്ക് അവനെ അറിയതോണ്ടാ... അത് അജു ആണ്...എന്റെ കൂടെ എന്ന പോലെ സമദാനിക്കാം... ഇവിടെ എല്ലാർക്കും അവനെ അറിയാം... അത് കൊണ്ട് തന്നെ ആർക്കും അവനെ ഒരു ഡൗട്ടും ഇല്ല..."
"അത് പിന്നെ മർജാൻ തന്നെയാ എന്നോട് ചോദിച്ചത്... അപ്പൊ എനിക്കും ഒരു ഡൌട്ട് തോന്നി... കുറച്ച് കാലം അവന്റെ കൂടെ അല്ലായിരുന്നോ അവൾ ട്യൂഷന് പോയത് അപ്പൊ പ്രേമം വല്ലതും..."😓
"നല്ല കാര്യായി... എന്റെ കുഞ്ഞിപ്പാ അവർ രണ്ടും പൊരിഞ്ഞ ശത്രുക്കൾ ആണ്... ഇവിടെ അവൾ വന്നപ്പോ തൊട്ട് രണ്ടും തല്ലാ... ക്ലബ്ബിൽ പോയാൽ അവിടെ തല്ല്... വഴിയിൽ കണ്ടാൽ അവിടെയും വണ്ടിയിൽ ആണേലും മിക്ക ദിവസവും തല്ല് തന്നെയാ... പിന്നെ ഇപ്പൊ എന്റെ പേടി അന്ന് കൊട്ട തേങ്ങ എറിഞ്ഞു അജുന്റെ കാറിന്റെ ഗ്ലാസ് അവളാ പൊട്ടിച്ചേ എന്ന് അവൻ അറിഞ്ഞു കാണുമോ എന്നാ..."
😨 പെങ്ങൾ പറയുന്നത് കേട്ടതും അമി വലുതായി തന്നെ ഞെട്ടി... ഏതോ പിശാശ് വെളുപ്പാൻ കാലത്ത് ഗ്ലാസ് പൊട്ടിച്ച കഥ അവനും കേട്ടത് ആണ്... അത് അവൾ ആണെന്ന് അറിഞ്ഞ ഒരു യുദ്ധം ഉറപ്പാണെന്ന് അവന് മനസ്സിൽ ആയി...
"ഇത്ര ഒക്കെ ഉണ്ടായിട്ടും നീ എന്താടി എന്നോട് പറയാതിരുന്നത്... നീ ആ കുരിപ്പിന്റെ കൂടെ എല്ലാ ഉടായിപ്പിനും കൂടെ ഉണ്ടല്ലേ...അവൻ അറിഞ്ഞു കാണും...രണ്ടിൽ ഒരാൾ എങ്കിലും ജീവനോടെ ഉണ്ടായാൽ മതിയായിരുന്നു..."🙄
അതോടെ പെണ്ണിന്റെ ബാപ്പച്ചിടെ ഡൌട്ട് മാറി കിട്ടി... അജുനെ കാണാത്തൊണ്ട് അപ്പുക്ക അമിയെ തേടി വന്നതും അവളെയും കൂടെ കാണാൻ ഇല്ലെന്ന് കേട്ടതും അങ്ങേര് അവൻ അവളെയും കൊണ്ട് നാട് വിട്ടോ എന്നും ചിന്തിച്ചു നിന്നു...🙄
***********💞
നേരം നല്ല പോലെ ഇരുട്ടി തുടങ്ങിയതും പെണ്ണ് പേടിച്ചു നമ്മളെ കയ്യിൽ പിടുത്തം ഇട്ടു...
"നിക്ക് പേടി ആവുന്നു അജു...അല്ല അജുക്കാ..."😭
ഹ്മ്മ് ആവശ്യം വന്നപ്പോ അജുക്കാ അല്ലേ... നിന്നെ ഞാൻ പഠിപ്പിച്ചു തരാം മോളെ...
"ശ്... മിണ്ടല്ലേ..."
"😭യ്യോ എന്റുമ്മച്ചി എന്താ..."
"ഒന്നുല്ല...നിന്റെ സൗണ്ട് കേട്ട് ഒറിജിനൽ മരപ്പട്ടി വന്നാലോ..."
😏പെണ്ണ് നമ്മളെ നോക്കി പുച്ഛിച്ചു എന്നല്ലാതെ കൂടുതൽ ഡയലോഗ് ഒന്നും ഇല്ല... പേടിച്ചാൽ ഇമ്മാതിരി നല്ല ഒന്നിനെ വേറെ എങ്ങും കാണില്ല...
നമ്മൾ നല്ല ഒരു പ്ലേസ് നോക്കി അവിടെ ഇരുന്നതും പെണ്ണ് നമ്മളെയും നോക്കി നിന്നു...
"വേണേൽ അവിടെ എവിടേലും കിടക്ക്..."
"😕യ്യോ ഇവിടെയാ..."
"അല്ല നിനക്ക് ഉള്ള സ്പെഷ്യൽ റൂം ബുക്ക് ചെയ്തിട്ടുണ്ട്...അവിടെ ചെന്നു കിടന്നോ..."
നമ്മൾ അതും പറഞ്ഞു അവിടെ കിടന്നതും പെണ്ണ് നമ്മളെ തന്നെ നോക്കി നിന്നു... ഇതൊന്നും ശീലം കാണില്ല... എന്നാലും കോപ്പ് കാരണം അല്ലേ ഇവിടെ എത്തിപ്പെട്ടത്... അല്ലേലും ഇതൊക്കെ ശീലം ആവുന്നത് നല്ലതാ...😍
പെണ്ണ് പിന്നെ ഒന്നും നോക്കാതെ ഷാളും വിരിച്ചു നമ്മളെ നോക്കാതെ മാറി കടന്നു... നമ്മൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കണ്ണും അടച്ചു കിടന്നതും ഉറക്കം നമ്മളെ കണ്ണിനെ തലോടി...
ഇടക്ക് എപ്പോഴോ നമ്മളെ ആരോ ഇറുക്കി പൊട്ടിക്കുന്ന പോലെ തോന്നി കണ്ണ് തുറന്നതും പെണ്ണ് ഉണ്ട് നമ്മളെ ഇറുക്കി പിടിച്ചു നമ്മളെയും പറ്റി ചേർന്നു കിടക്കുന്നു...🙄പടച്ചോനെ ഈ പെണ്ണ് നമ്മളെ കണ്ട്രോൾ കളയോ...
എന്തൊക്കെയോ വികാരങ്ങൾ നമ്മളിലൂടെ കടന്നു പോയതും നമ്മൾ അവളിൽ ഉള്ള പിടി വിട്ടു മാറി കിടന്നു...
കാലത്ത് ഉണ്ട് പെണ്ണ് നമ്മളെ നെഞ്ചിൽ കാൽ വെച്ച് സുഖം ആയി കിടന്നുറങ്ങുന്നു...😍എന്താ ഒരു കിടപ്പ്...നമ്മൾ പെണ്ണിന്റെ കാലിൽ വിരലുകൾ ഓടിച്ചതും പെണ്ണ് ഇക്കിളി വന്ന പോലെ ഞെരുങ്ങി കൊണ്ട് കാൽ പിൻവലിച്ചു...
പെണ്ണിനെ നോക്കി കൊണ്ട് നമ്മൾ അങ്ങനെ ഇരുന്നതും പഴയ ആ കുറുമ്പി ആ പെണ്ണിനെ ആണ് ഓർമ വന്നത്... ഇപ്പോഴും അതിന് ഒരു കുറവും ഇല്ല...
🙄ഇതിപ്പോ പെണ്ണ് സുഖ വാസത്തിന് വന്ന പോലെ നല്ല ഉറക്കം ആണല്ലോ പടച്ചോനെ... നമ്മൾ ഒരു ഇല എടുത്തു പെണ്ണിന്റെ കാലിനടിയിൽ ഇക്കിളി ആക്കിയതും പെണ്ണ് തിരിഞ്ഞു കിടന്നു...ഇത് എളുപ്പത്തിൽ ഒന്നും ഉണരില്ല എന്ന് കണ്ടതും നമ്മൾ അവളെ ചെവിയിൽ തിരുകിയതും പെണ്ണ് ചാടി എണീറ്റു... നമ്മളെ തന്നെ കണി കണ്ടതും കോപ്പ് മുഖം ചുളിച്ചു മൊത്തത്തിൽ ഒന്ന് നോക്കി... നോട്ടം കണ്ടാൽ തോന്നും നമ്മൾ പിടിച്ചു കൊണ്ട് വന്നത് ആണെന്ന്...🙄
"ഇവിടെ തന്നെ കൂടാൻ ആണോ പ്ലാൻ പോകണ്ടേ..."
"നിക്ക് വിശക്കുന്നു..."😪
പെണ്ണ് വയറിൽ കയ് വെച്ച് പറഞ്ഞതും നമ്മൾ ഈ കോപ്പിനെ ഇപ്പൊ കഷ്ടപ്പെട്ട് ഉണർത്തിയത് അബദ്ധം ആയോ എന്ന പോലെ ഇരുന്നു...
പെണ്ണിന്റെ ഫേസ് കണ്ടാൽ അറിയാം നല്ല പോലെ ക്ഷീണം ഉണ്ടെന്ന്...ഇന്നലെ ഇറങ്ങിയപ്പോ തൊട്ട് ഒന്നും കഴിച്ചില്ലല്ലോ... അതാവും... നമ്മൾ ചുറ്റിലും നോക്കി പെണ്ണിനേയും കൊണ്ട് നടന്നതും പെണ്ണ് നമ്മളെ തോണ്ടി വിളിച്ചു കാണിച്ചത് കണ്ട് നമ്മൾ വായും പൊളിച്ചു നിന്നു...
"അതെന്ത് പഴമാ...വാ നമുക്ക് അത് കഴിക്കാം..."
എന്നും പറഞ്ഞു പെണ്ണ് ആ മരത്തിന് കീഴിൽ ഉള്ള എന്തോ ഒന്ന് എടുത്തു കഴിക്കാൻ തുടങ്ങി...
"ഡീ വിഷക്കായ വല്ലതും ആവും..."
അത് കേട്ടതും പെണ്ണ് നീട്ടി തുപ്പി നമ്മളെ ദയനീയമായി നോക്കി...😓
അത് കണ്ടതും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നമ്മൾ അവിടെ ഒക്കെ നോക്കിയതും ഒരു കൂട്ടം ഉറുമ്പുകൾ പഴത്തിന് ചുറ്റിലും പറ്റി പിടിച്ചു അത് കഴിക്കുന്നത് കണ്ടതും നമ്മൾ പെണ്ണിനെ തിരിഞ്ഞു നോക്കി... പെണ്ണ് ആണെങ്കിൽ രണ്ട് കയ്യും താടിക്ക് താങ്ങു കൊടുത്തു ഇരുന്നു നമ്മളെ തന്നെ നോക്കാ...🙄
"കഴിച്ചോടി..."
അത് കേട്ടതും പെണ്ണ് പുഞ്ചിരിയോടെ എണീറ്റു അത് പറിച്ചെടുക്കാൻ എന്ന പോലെ കയ് ഉയർത്തിയതും പെണ്ണിനെ ആ വെളുത്തു മെലിഞ്ഞ വയറിലേക്ക് ആണ് നമ്മളെ കണ്ണ് ചെന്നു പതിഞ്ഞത്... പെണ്ണിന്റെ ഒരു ഉയരലിലും അവിടെ തൂങ്ങി ആടുന്ന അരഞ്ഞാണം കൂടി കണ്ടതും നമ്മൾ കണ്ണ് എടുക്കാതെ അതും നോക്കി നിന്നു...😍
പറിച്ചെടുക്കാൻ ആവാതെ അവൾ നമ്മളെ ഒന്ന് നോക്കിയതും നമ്മൾ പോലും അറിയാതെ നമ്മളെ കാലുകൾ അവളെ അടുത്തേക്ക് ചലിച്ചു...
പെണ്ണിനെ പിടിച്ചു പൊക്കിയതും അവൾ കയ് ഉയർത്തി അതിൽ മാത്രം ശ്രദ്ധ ചെലുത്തി പറിച്ചെടുക്കാൻ തുടങ്ങി... നമ്മൾ പെണ്ണിന്റെ വയറിൽ തൂങ്ങി ആടുന്ന അരഞ്ഞാണത്തിന്റെ ഭംഗിയും നോക്കി അവിടെക്ക് ഒരു ചുംബനം നൽകാൻ എന്ന പോലെ മുഖം കൊണ്ട് പോയി...
"കഴിഞ്ഞു ഇനി താഴെ ഇറക്ക്..."
അത് കേട്ടതും നമ്മൾ ഞെട്ടി കൊണ്ട് നോട്ടം പിൻവലിച്ചു... പടച്ചോനെ ഇപ്പൊ പെണ്ണിന്റെ മുന്നിൽ നാണം കെട്ടേനെ...😓
നമ്മളെ കയ് അയഞ്ഞതും അവൾ നമ്മളെ ദേഹത്ത് കൂടി ഊർന്ന് ഇറങ്ങി...ആ നിമിഷം നമ്മൾ കണ്ണും തള്ളി കറണ്ട് അടിച്ച പോലെ അതേ നിൽപ്പ് ആയിരുന്നു...😍
"ഇയാക്ക് വേണോ... നല്ല ടേസ്റ്റ് ഇണ്ട്..."
എന്നും പറഞ്ഞു പെണ്ണ് നമ്മക്ക് നേരെ നീട്ടിയതും നമ്മൾ അതേ നിൽപ്പിൽ ഒന്ന് എടുത്തു കടിച്ചു...
വയർ നിറച്ചു കഴിച്ചതും ചാർജ് ചെയ്ത ഫോൺ പോലെ പെണ്ണ് ആക്റ്റീവ് ആയി... തുള്ളി ചാടി നമ്മളെ മുന്നിൽ കൂടി നടക്കും തോറും നമ്മൾ പെണ്ണിനേയും നോക്കി നടന്നു...പടച്ചോനെ ഇതിനെ നമ്മക്ക് തന്നെ തന്നേക്കണേ...
പെണ്ണിനാണെങ്കി നമ്മളോട് ഈ കാണുന്ന അടുപ്പം പോലും വീട് എത്തിയാൽ കാണിക്കില്ല... പോരാത്തതിന് കെട്ടാൻ കാത്തിരിക്കുന്ന ചെക്കനും... എന്താവോ എന്തോ നമ്മളെ അവസ്ഥ...🙄
"😍വൗ സൂപ്പർ... ഡാ ചെക്കാ... അല്ല അജു...ഹെയ്ഷ് അതല്ല അജുക്ക നോക്കിക്കേ..."
അല്ലേലും പട്ടിയുടെ വാല് എന്ന് നേരെ നിക്കാനാ അത് പോലെയാ കോപ്പിന്റെ അവസ്ഥ...😓നമ്മൾ പെണ്ണിനെ ഒന്ന് ദയനീയമായി നോക്കി...
"😓സോറി..."
പെണ്ണ് ചൂണ്ടിയ ഭാഗത്ത് നോക്കിയപ്പോ കണ്ടത് വെള്ളത്തിന്റെ ഒഴുക്ക് ആണ്...അത് കണ്ടതും പെണ്ണിന്റെ കണ്ണിൽ ഉള്ള തിളക്കം കണ്ട് പെണ്ണിനേയും കൊണ്ട് നമ്മൾ അങ്ങോട്ട് നടന്നു...
ഒരു വലിയ കല്ല് എടുത്തു പെണ്ണ് അതിലേക്ക് എറിഞ്ഞതും നമ്മൾ ഒന്ന് ചിരിച്ചു... അപ്പൊ തന്നെ പെണ്ണ് നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ അങ്ങോട്ട് ഓടി അതിൽ കാൽ ഇട്ട് ഇളക്കി കൊണ്ട് അവിടെ ഇരുന്നു...
"ഹെയ്ഷ് എന്തൊരു തണുപ്പ്... ഇത് കുടിക്കാവോ...?"
"മ്മ്... ഫ്രഷ് വെള്ളം ആണ്...കുടിക്കാൻ മാത്രം അല്ല വേണേൽ കുളിക്കേം ചെയ്യാം... പിന്നെ വേറെ വല്ലതും വേണേൽ അതും..."
നമ്മൾ അതിലേക്ക് ഇറങ്ങി കൊണ്ട് പറഞ്ഞതും പെണ്ണ് കാര്യായിട്ട് ആലോചന തുടങ്ങി...
"അജു...അജുക്കാ..."
"😕എടീ പെണ്ണെ നീ എന്നെ എന്തിനാ ഇങ്ങനെ മാറി മാറി വിളിക്കുന്നെ... നിനക്ക് വല്ല കുഴപ്പവും ഉണ്ടോ... നിനക്ക് എന്താ തോന്നുന്നത് അത് വിളിച്ചാൽ മതി... പക്ഷെ ആ ചെക്കൻ വിളി മാത്രം വേണ്ട... ഞാൻ എന്താ നിന്റെ അനിയൻ ആണോ..."
"😓അജുക്കാ എന്ന് വിളിക്കണം എന്ന് കരുതീത പക്ഷെ മറന്നു പോവാ..."
അതെങ്ങനെയാ മനസ് മുഴുവനും ആ ഷേക്ക് അല്ലേ...ഈ കോപ്പിന് ഒരിക്കലും അങ്ങേര് മാച്ച് ആവരുതേ... എന്നും പ്രാർത്ഥിച്ചു കൊണ്ട് നമ്മൾ പെണ്ണിനെ നോക്കി ഒന്ന് തലയാട്ടി.. ഇവിടെ തന്നെ ഈ കോപ്പിനെയും കൊണ്ട് നിന്നാലോ...🙄എങ്കിൽ പെണ്ണ് വിശക്കുമ്പോൾ നമ്മളെ പിടിച്ചു തിന്നും അല്ലാണ്ട് എന്ത്...😪
"ഈ കാട്ടിൽ മനുഷ്യൻമാർ ഒന്നുല്ലല്ലോ പിന്നെ എങ്ങനെയാ ഇവിടെ നമ്മൾ നേരത്തെ കഴിച്ച പഴം ഇണ്ടായേ..."
"ഇവിടെ നമ്മൾ മനുഷ്യരെ കൂടാതെ ഒരുപാട് ജീവികൾ ഉണ്ട്... ഒരു പക്ഷി വിചാരിച്ചാൽ ഒരു മരം ഉണ്ടാക്കാൻ പറ്റും...അതിന്റെ വായിൽ നിന്ന് വീഴുന്ന ഒരൊറ്റ വിത്ത് മതി അങ്ങനെ ഒന്ന് ഉണ്ടാവാൻ..."
"അപ്പൊ ഈ വെള്ളം ആർക്കാ..."
"അത് പോലുള്ള ജീവികൾക്ക് വേണ്ടി...പിന്നെ നിന്നെ പോലെ ഒന്നിനെ കൊണ്ട് ഇവിടെ ഒക്കെ എത്തിപ്പെടുന്ന എന്നെ പോലുള്ളവർക്ക് വേണ്ടിയും..."
"😏ഓ..."
എന്നും പറഞ്ഞു പെണ്ണ് നമ്മളെയും പുച്ഛിച്ചു ഇരുന്നു...
നമ്മൾ ആണെങ്കിൽ ആ വെള്ളത്തിൽ മുങ്ങി കുളിച്ചു... പെണ്ണിനെ ഒന്ന് നോക്കിയതും പെണ്ണ് ആലോചനയോടെ ഓരോ കല്ല് എടുത്തു വെള്ളത്തിൽ ഇടുന്ന തിരക്കിൽ ആണ്...🙄നമ്മൾ ടി ഷർട്ട് ഊരി ഒന്ന് കുടഞ്ഞു അവിടെ കണ്ട പാറ കല്ലിൽ ഉണക്കാൻ ഇട്ട് അതിൽ കയറി ഇരുന്നു...
*********💞
🙈വൃത്തികെട്ട ചെക്കൻ... ടി ഷർട്ട് ഊരി ഇരിക്കാ...ഓൻ എന്താ നമ്മളെ കാണുന്നില്ലേ...😏
നമ്മൾ പിന്നെ ഓൻ കാണാതെ ഓനെ നോക്കാൻ തുടങ്ങി... എന്നാ ഒരു മസിൽ ആണ്... നമ്മളെ ഷേക്കിന് ഇവനെക്കാൾ മസിൽ ഒക്കെ ഇണ്ടാവോ...😕
പിന്നെ നമ്മൾ ഓന്റെ മോന്ത നോക്കി ഇരിക്കാൻ തുടങ്ങി... ഓൻ ആണെങ്കിൽ ആ കല്ലിന്റെ മേലേ കണ്ണും അടച്ചു കിടന്നു...ആ താടിയും ചുണ്ടും മൂക്കും കണ്ണും ഒക്കെ നല്ല പോലെ നോക്കി...
"ഡീ വേഗം ഒന്ന് ഫ്രഷ് ആവാൻ നോക്ക്...ഇനി ഇത് പോലെ ഒന്ന് കിട്ടില്ല..."
ഓൻ പെട്ടെന്ന് നമ്മളോട് ആയി പറഞ്ഞതും നമ്മൾ ഒന്ന് ഞെട്ടി കൊണ്ട് നോട്ടം മാറ്റി... വല്യ ഗ്ലാമർ ഒന്നുല്ല...എന്റെ ഷേക്ക് ഇവനെക്കാൾ മൊഞ്ചൻ ആവണേ പടച്ചോനെ...
"നീ എന്താടി സ്വപ്‌നം കണ്ട് ഇരിക്കാണോ... പറഞ്ഞത് കേട്ടില്ലേ...പിന്നെ എനിക്ക് ദാഹിക്കുന്നു വിശക്കുന്നു എന്നൊന്നും എന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല... എന്താന്ന് വെച്ചാൽ വേഗം നോക്ക്..."
നമ്മൾ അതിലേക്ക് ഇറങ്ങി ഓനെ ഒന്ന് നോക്കിയതും ഓൻ വീണ്ടും കണ്ണടച്ച് കിടന്നു...🙄
"അതേയ്... ഇയാൾ ഇവടെ നിന്നാൽ എങ്ങനെയാ അങ്ങോട്ട് എങ്ങാനും പോയെ...ഇപ്പൊ കണ്ണടച്ച് കിടന്നിട്ട് പിന്നെ കണ്ണ് തുറക്കില്ലെന്ന് ആര് കണ്ടു..."
"ഓ പിന്നെ... നോക്കാൻ പറ്റിയ ഒരു കോപ്പ്..."
എന്നും പറഞ്ഞു ഓൻ ടി ഷർട്ടും എടുത്തിട്ട് പോയി...😓നമ്മൾ എന്താ കാണാൻ കൊള്ളില്ലേ... പിന്നെന്താ ഓൻ അങ്ങനെ പറഞ്ഞത്... ഓ ഓന് വല്യ ഗ്ലാമർ ഉള്ള പെണ്ണിനെ മാത്രേ കണ്ണിൽ പിടിക്കുള്ളൂ ആവോ...😏അല്ലേലും ഓൻ എന്തിനാ നമ്മളെ നോക്കുന്നെ...
നമ്മൾ ഷാൾ വെള്ളത്തിൽ മുക്കി ഓൻ ചെയ്ത പോലെ കല്ലിന് മേലേ ഇട്ടു... പിന്നെ നല്ല പോലെ അതിൽ കളിക്കാൻ തുടങ്ങി... കേറാനെ തോന്നുന്നില്ല..
"ഡീ... അവിടെ തന്നെ അട ഇരിക്കാൻ ആണോ പ്ലാൻ... എങ്കിൽ ഞാൻ പോവാ..."
"😕യ്യോ പോവല്ലേ ഞാൻ വരുന്നു..."
എന്നും പറഞ്ഞു നമ്മൾ ഷാൾ എടുക്കാൻ നോക്കിയതും നമ്മളെ ഷാൾ ഇല്ല... പടച്ചോനെ ഇത് എവിടെ പോയി... നമ്മൾ എല്ലാടത്തും നോക്കിയതും അത് ദേ ഒഴുകി പോണു...
"യ്യോ അജു എന്റെ ഷാൾ പോണു..."
"മ്മ് അത് പോട്ടെ... ഇനി അതിന്റെ പിന്നാലെ പോയിട്ട് വേണം വല്ല ഉട്ടോപ്യയിലും എത്താൻ..."
ഓൻ അതും പറഞ്ഞു നിന്നതും നമ്മൾ അതിൽ നിന്നും കയറി ഡ്രെസ്സ് ഒക്കെ ഒന്ന് കുടഞ്ഞു... മുടി ഒക്കെ ആകെ നനഞ്ഞു കുതിർന്നു നിക്കാ... നമ്മളെ അവസ്ഥ കണ്ടിട്ട് ആവും ഓൻ പാന്റ്സിന്റെ പോക്കെറ്റിൽ കയ്യിട്ടു കെർചീഫ് എടുത്തു നമ്മക്ക് നീട്ടി... ഇത് കൊണ്ട് എന്താവാൻ...😓നമ്മൾ അതും വാങ്ങി മുഖവും തലയും തുടച്ചു ഓന് തന്നെ കൊടുത്തു... ഓൻ അത് പിഴിഞ്ഞ് കുടഞ്ഞു കൊണ്ട് വീണ്ടും പോക്കെറ്റിൽ ഇട്ടു...
നമ്മക്ക് ആണെങ്കിൽ തണുത്തു വിറക്കാൻ തുടങ്ങി... നമ്മൾ കയ് രണ്ടും കൂട്ടി പിടിച്ചു നിന്നിടത് നിന്നും വിറക്കുന്നത് കണ്ടു ഓൻ നമ്മളെ തന്നെ നോക്കി നിക്കാൻ തുടങ്ങി...😪
"ഇവിടെ വാ... ഈ വെയിലിൽ നിന്നാൽ മതി തണുപ്പ് പോവും..."
ഓൻ നമ്മളെ ഉണക്കാൻ ഇട്ടു ഒരു മരത്തിൽ ചാരി നിന്നു...
"ഹാ ചീ..."😪
നമ്മൾ ഉണങ്ങാൻ നിന്ന നിൽപ്പിൽ നീട്ടി തുമ്മിയതും ഓൻ ഞെട്ടി കൊണ്ട് നമ്മളെ ഒന്ന് നോക്കി... അപ്പോഴേക്കും നമ്മൾ വീണ്ടും അഞ്ചാറു തവണ തുമ്മി...
"ഒരുപാട് നേരം വെള്ളത്തിൽ അല്ലേ അത് കൊണ്ടാ... തല നേരെ ചൊവ്വേ തുടച്ചിട്ടും ഇല്ല..."
എന്നും പറഞ്ഞു ഓൻ നമ്മളെ അടുത്ത് വന്നു കെർചീഫ് കൊണ്ട് തല തുടക്കാൻ തുടങ്ങി... വീണ്ടും പിഴിഞ്ഞ് നമ്മളെ മുടി ഉണങ്ങുന്നത് വരെ തുടക്കുന്നത് കണ്ടു നമ്മൾ അനങ്ങാതെ നിന്നു...
"ഇത്രക്ക് ഒന്നും നീളം വേണ്ട... ഉണക്കാൻ ഒക്കെ പാടാ... ദേ ഇത്രയും മതി..."
എന്നും പറഞ്ഞു ഓൻ നമ്മളെ പുറത്ത് കയ് വെച്ചതും നമ്മൾ ഒരു നിമിഷം കണ്ണടച്ച് നിന്നു... ഓൻ തൊടുമ്പോഴൊക്കെ പഴയ പോലെ അല്ല ഇപ്പൊ ഒരു തരിപ്പ് തോന്നാ...
"പക്ഷെ ബാപ്പച്ചി സമ്മതിക്കില്ല എന്റെ മുടി വെട്ടാൻ...എന്നെ കെട്ടാൻ പോണ ആൾക്ക് നീണ്ട മുടി വല്യ ഇഷ്ട്ടം ആണെന്ന് ബാപ്പച്ചി പറഞ്ഞല്ലോ..."😌
"😬 ഈ പിശാഷിനെ ഒക്കെ എന്ത് കണ്ടിട്ടാ അങ്ങേര് കെട്ടുന്നേ എന്നാ ഞാൻ ആലോചിക്കുന്നേ...നീണ്ട മുടി ഒക്കെ ഈ ലോകത്ത് എത്ര പെണ്ണുങ്ങൾക്ക് ഉണ്ട്... ആ അങ്ങേരെ കഷ്ടകാലം..."
നാട്ടിൽ എത്തട്ടെ ഇതിനുള്ളത് ഒക്കെ തരാം...😓ഇനി ബാപ്പച്ചി കൊണ്ട് വന്ന അങ്ങേർക്ക് നമ്മളെ ഇഷ്ടാവോ...ഇല്ലേ ഈ കോപ്പ് കളിയാക്കി കൊല്ലും...നമ്മൾ അതും ചിന്തിച്ചു ഓനെ തന്നെ നോക്കി നടക്കാൻ തുടങ്ങി...❣️
"നമ്മൾ ഇന്നും വീട്ടിൽ എത്തില്ലേ അജു..."😓
"എത്താൻ നോക്കാം... എന്തെ നിനക്ക് ഇവിടെ ഒക്കെ മടുത്തോ...?"
"ഇവടെ നല്ല രസണ്ട്... പക്ഷെ കഴിക്കാൻ ഒന്നുല്ലല്ലോ... പിന്നെ നേരെ ചൊവ്വേ കിടക്കാനും...അതൊക്കെ ഇണ്ടാരുന്നേൽ ഞാൻ ഇവടെ തന്നെ നിന്നേനെ... നിക്ക് ഇവടെ ഒക്കെ അത്രക്ക് ഇഷ്ടായി..."😍
"അപ്പൊ തീറ്റയും ഉറക്കവും മാത്രേ ഉള്ളൂ അല്ലേ..."🙄
😌അയിന് നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു...
"ഇവടെ ആവുമ്പോ പഠിക്കൊന്നും വേണ്ടല്ലോ..."😁
"ഓ എന്ന്... അപ്പൊ പഠിക്കാൻ ഉള്ള മടി കൊണ്ടാണോ ഇവിടെ ഇഷ്ട്ടം ആയത്..."
"യ്യോ അതല്ല... ഇവടെ നിക്ക് വല്ലാണ്ട് ഇഷ്ട്ടം ആയി... ഞാൻ ഇങ്ങനെ ഉള്ള സ്ഥലം ഒക്കെ ആദ്യായിട്ട് കാണുവാ... ഇയാൾ കണ്ടിനോ ഇതിന് മുന്നേ ഇങ്ങനെ ഒക്കെ..."
"നിന്നെ പോലെ ഉള്ള ഒന്നിനെ തന്നെ ഞാൻ ആദ്യായിട്ട് കാണുവാ... അപ്പൊ പിന്നെ കാണാത്തതു പലതും ഇനി കാണേണ്ടി വരും..."
"അയിന് നമ്മൾ നാട്ടിൽ എത്തിയാൽ പിന്നെ ഞാൻ ഇയാളെ കൂടെ വരില്ല പോരെ..."
നമ്മൾ അതും പറഞ്ഞു ഓനെ നോക്കിയതും ആള് ഒന്ന് ചിരിച്ചു... ഓ അത് കേട്ടപ്പോൾ തന്നെ ഓൻ ഹാപ്പി ആയി...😏അങ്ങനെ ഇപ്പൊ മോനെ വെറുതെ വിടില്ല ഞാൻ... വന്നു ശല്യം ചെയ്തിട്ട് തന്നെ ബാക്കി കാര്യം...
**********💞
നേരം വീണ്ടും ഇരുട്ടി തുടങ്ങിയതും പെണ്ണ് വീണ്ടും നമ്മളെ പറ്റി ചേർന്നു നടക്കാൻ തുടങ്ങി... വഴിയിൽ കണ്ട സകലതും പറിച്ചു തിന്ന നടപ്പ്... മൂന്ന് നേരം ബിരിയാണി മാത്രേ പറ്റൂ എന്നാ കരുതിയെ ഇപ്പൊ കണ്ണിൽ കണ്ടത് മുഴുവനും തിന്നുന്ന അവസ്ഥയിൽ ആയി...🙄
"നിക്ക് വയ്യാ എന്റെ കാൽ കഴഞ്ഞു..."😪
എന്നും പറഞ്ഞു പെണ്ണ് മുഖം ചുളുക്കി ഇരുന്നതും നമ്മൾ പെണ്ണിനെ നോക്കി അവിടെ നിന്നു...
"അത് നിനക്ക് ശീലം ഇല്ലാത്തോണ്ടാ...ഇനി കുറച്ച് കൂടെ നടന്നാൽ മതി..."
"അത് തന്നെ അല്ലേ ഇയാൾ ഇന്നലെ തൊട്ടേ പറയുന്നേ... നടന്നു നടന്നു എന്റെ ഊപ്പാട് ഇളകി..."😏
"പറയുന്നത് കേട്ടാൽ തോന്നും നിന്നെ ഞാൻ നിർബന്ധിച്ചു കൊണ്ട് വന്നത് ആണെന്ന്...എങ്ങാണ്ടോ ഉള്ള എന്നെ ഈ അവസ്ഥയിൽ ആക്കിയതിന് നിന്നെ ഞാൻ വെറുതെ വിട്ടതും പോരാ...എന്റെ വണ്ടി പോലും നിന്നെ കൊണ്ട് പോയി..."
"മനഃപൂർവം ഒന്നുല്ലല്ലോ... എല്ലാറ്റിനും ഉള്ള കാശ് ഞാൻ എന്നെ കെട്ടാൻ പോണ ആളോട് മേടിച്ചു തരാം പോരെ... അങ്ങേര് വല്യ കാശ്കാരനാ..."😌
ഇത്ര ഒക്കെ ആയിട്ടും കോപ്പിന്റെ മനസ്സിൽ ഇപ്പോഴും അങ്ങേര് തന്നെ ആണല്ലോ പടച്ചോനെ... നമ്മൾ സ്വപ്‌നം കാണുന്നത് ഒക്കെ വെറുതെ ആവോ പടച്ചോനെ...😓
"കാശ് മാത്രം ഉണ്ടായാൽ എല്ലാം നടക്കോ..."
"പിന്നില്ലേ..."
"സ്നേഹം കൊണ്ട് കിട്ടുന്നത് ഒന്നും കാശ് കൊടുത്താൽ കിട്ടില്ല...ഇപ്പൊ തന്നെ നമ്മൾ ഇവിടെ എത്തിപ്പെട്ടില്ലേ ഇവിടെ കാശ് കൊണ്ട് എന്ത് ചെയ്യാൻ പറ്റും..."
"😕 അപ്പൊ ഇയാക് കാശ് വേണ്ടേ...?"
"എനിക്ക് എങ്ങും വേണ്ട നിന്റെ കാശ്... നീ കൊണ്ട് പോയി പുഴുങ്ങി തിന്ന്... ഒപ്പം ആ ഷേക്കിനെയും കൂട്ടിക്കോ..."😬
പണ്ടാരം എങ്ങനെ എങ്കിലും ഒന്ന് കോപ്പിന് ഒരു ഇഷ്ട്ടം തോന്നിക്കാൻ എന്താ വഴി പടച്ചോനെ...
"😨യ്യോ... പാമ്പ്..."
എന്നും പറഞ്ഞു നമ്മളെ മേലേ ചാടിയതും നമ്മൾ ചിന്തയിൽ നിന്നും ഉണർന്നു നോക്കിയതും അത് അതിന്റെ വഴിക്ക് പോയി...പെണ്ണ് ആണേൽ അട്ടയെ പോലെ ഒട്ടി പിടിച്ചു നിക്കാ...🙄
ഇന്ന് നമ്മൾ കണ്ട്രോൾ വിടാതെ പിടിച്ചു നിക്കാൻ ഒരു പാട് ശ്രമിച്ചു... കോപ്പ് ആണേൽ പണി വാങ്ങിയേ അടങ്ങൂ എന്ന പോലെ നിക്കാ...
"അത് അതിന്റെ വഴിക്ക് പോയി...ഇനി എങ്കിലും ഒന്ന് വാടി കോപ്പേ അല്ലെങ്കിൽ ഇനി പലതും വരും..."
അത് കേട്ടതോടെ പെണ്ണ് നമ്മളെ പിന്നാലെ നടന്നു വന്നു... നമ്മളെ നോട്ടം മുഴുവനും അവളിൽ ആണെങ്കിലും പെണ്ണ് പിന്നെ മൊത്തം സെർച്ചിങ് ചെയ്താ നടപ്പ്...
നമ്മളെ മുഖത്ത് ഒരു വെള്ള തുള്ളി വീണതും നമ്മൾ തല പൊക്കി മേല്പോട്ട് നോക്കി...
"😍ഹെയ്ഷ്... മഴ..."
എന്ന് കേട്ടപ്പോൾ നമ്മൾ പെണ്ണിനെ ദയനീയമായി നോക്കി... ഇതിപ്പോ എവിടെ കയറി നിക്കും എന്ന നമ്മൾ ചിന്തിക്കുന്നേ...
ഞങ്ങളെ രണ്ടിനെയും നനച്ചു കൊണ്ട് വെള്ളതുള്ളികൾ ഭൂമിയിലേക്ക് വീണു തുടങ്ങിയതും കയ് നീട്ടി മഴയെ സ്വീകരിക്കുന്ന പെണ്ണിനെ നമ്മൾ കണ്ണ് എടുക്കാതെ നോക്കി നിന്നു...😍
"ഇതിന് മുൻപ് മഴയൊന്നും കണ്ടിട്ടില്ലേ...?"
"😍ഇണ്ട് പക്ഷെ ഇവിടെ കാണുമ്പോ എന്ത് രസാല്ലേ..."
എന്നും പറഞ്ഞു പെണ്ണ് വീണ്ടും മഴയെ വരവേറ്റു...ഈ പെണ്ണ് എന്ത് ഭാവിച്ചാ പടച്ചോനെ.. ഒരു ഷാൾ വരെ ഇല്ല... നമ്മൾ പെണ്ണിൽ നിന്നും നോട്ടം മാറ്റി അവിടെ ഒക്കെ ഒന്ന് നോക്കി... മഴ നനയാത്ത കാടുകൾ മൂടിയ ഒരു പ്ലേസ് കണ്ടതും അവിടെ ഒക്കെ ഒന്ന് നോക്കി കൊണ്ട് ഇരുന്നു...
നന്നേ ഇരുട്ടി തുടങ്ങിയതും പെണ്ണ് എല്ലാം നിർത്തി നമ്മളെ സൈഡിൽ ആയി വന്നു ഇരുന്നു നമ്മളെ ഷോൾഡറിൽ കയ് വെച്ചു...അതൊന്നും നോക്കാതെ നമ്മൾ ഇവിടന്ന് എങ്ങനെ രക്ഷപെടും എന്ന് ചിന്തിച്ചു ഇരിക്കാൻ തുടങ്ങി...നല്ല പോലെ ഇരുട്ട് മൂടിയതും പെണ്ണ് നമ്മളെ കയ്യിൽ ഒതുങ്ങി കൂടി...😍
"തണുക്കുന്നു... അജു..."
എന്നും പറഞ്ഞു പെണ്ണ് വിറക്കാൻ തുടങ്ങിയതും നമ്മൾ പെണ്ണിനെ നോക്കി... ആകെ കൂടെ വിറച്ചു കൊണ്ടിരിക്കുന്ന അവളെ മുഖം മാത്രം നിലാവ് പോലെ തിളങ്ങുന്നത് കണ്ടു കണ്ണ് എടുക്കാതെ നോക്കിയതും ചേർന്നു നിൽക്കാൻ മടിക്കുന്നത് പോലെ പെണ്ണിന്റെ അധരങ്ങൾ വിറക്കുന്നത് കണ്ടതും ആ ഒറ്റ നിമിഷം നമ്മൾ എല്ലാം മറന്നു ആ അധരങ്ങളെ നമ്മളെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞു...
അപ്പോ തന്നെ പെണ്ണ് ഞെട്ടി കൊണ്ട് നമ്മളെ കയ്യിൽ ഉള്ള പിടി മുറുക്കിയതും പതിയെ ആ അധരങ്ങൾ നമ്മൾ നുണയാൻ തുടങ്ങി... നമ്മളെ കയ്യിൽ പെണ്ണിന്റെ നഖം ആഴ്ന്നിറങ്ങിയതും നമ്മൾ പതിയെ കണ്ണ് തുറന്നു പെണ്ണിന്റെ മുഖം ഒന്ന് നോക്കി... അപ്പോൾ അത് കൂടുതൽ തിളങ്ങുന്ന പോലെ തോന്നി...❣️
പതിയെ അവളുടെ എതിർപ്പ് കുറഞ്ഞു വന്നതും നമ്മൾ കൂടുതൽ ആവേശത്തോടെ അതിലേക്ക് ലയിച്ചു... നാവുകൾ തമ്മിൽ കോർത്തു പിടിച്ചതും നമ്മളെ കയ്കൾ അവളുടെ വയറ്റിൽ സ്ഥാനം പിടിച്ചു...പെണ്ണിന്റെ അരഞ്ഞാണത്തിൽ കൂടി നമ്മളെ കയ്കൾ ഓടിച്ചു കൊണ്ട് പെണ്ണിനെ വീണ്ടും കണ്ണ് തുറന്നു നോക്കിയതും പെണ്ണ് കണ്ണുകൾ ഇറുക്കി അടച്ചത് കണ്ടു നമ്മൾ വീണ്ടും അധരങ്ങൾ ആവേശത്തോടെ തന്നെ നുണഞ്ഞു കൊണ്ടിരുന്നു...😘
നമ്മളെ കയ്കൾ ബട്ടൺസിൽ ഇടഞ്ഞതും സ്വയം മറന്നു അത് ഊരി മാറ്റി നമ്മളെ കയ്കൾ ചലിക്കാൻ തുടങ്ങിയതും പെണ്ണ് നമ്മളെ കയ്യിൽ അമർത്തി പിടിച്ചു മാറ്റി നമ്മളെ ശക്തിയായി പിടിച്ചു തള്ളി...അപ്പോഴാണ് നമ്മൾക്ക് എന്താണ് കാണിക്കുന്നത് എന്നുള്ള ബോധം വന്നത് തന്നെ... പതിയെ അവളിൽ നിന്നും മാറികൊണ്ട് പെണ്ണിന്റെ മുഖത്തു നോക്കാൻ ആവാതെ തല ചെരിച്ചതും പിന്നെ പെണ്ണിന്റെ അനക്കം ഒന്നും ഇല്ലാത്തോണ്ട് ഇടം കണ്ണിട്ട് നോക്കിയതും പെണ്ണ് നമ്മളെ തന്നെ തുറിച്ചു നോക്കുന്നത് ആണ് കണ്ടത്...😍
"നീ എന്താ ഇങ്ങനെ നോക്കുന്നെ നിന്റെ തണുപ്പ് ഒക്കെ ഇപ്പൊ പോയി നല്ലോണം വിയർത്തു കുളിച്ചല്ലോ..."
"😣ഈഈ... ബ്ലാ..."
എന്നും പറഞ്ഞു ചുണ്ട് നല്ല പോലെ തുടച്ചതും നമ്മൾ പെണ്ണിനെ തുറിച്ചു നോക്കി...
"ഓ നിന്റെ അത്രയും വൃത്തികേട് ഒന്നും അല്ല..."
"എന്നെ പിടിച്ചു കിസ്സ് ചെയ്തിട്ട് ഇപ്പൊ പറയുന്ന കേട്ടില്ലേ... നോക്കിക്കോ ഞാൻ എല്ലാരോടും പറഞ്ഞു കൊടുക്കും..."
🙄പടച്ചോനെ ആദ്യം ആയി ഇഷ്ടം തോന്നിയ പെണ്ണിനെ ചുംബിച്ചു പോയെന്ന് കരുതി പെണ്ണ് എന്നെ നാറ്റിക്കോ... അതാണെങ്കിൽ പെണ്ണിനോടുള്ള ഇഷ്ടം മൂത്തു ചെയ്തത് ആണെന്ന് കേട്ടാൽ പെണ്ണ് വിശ്വസിക്കാനും പോണില്ല...
"ഞാൻ നിന്റെ തണുപ്പ് മാറ്റാൻ വേണ്ടി ചെയ്തതാ... അല്ലാതെ നിന്നെ ഒക്കെ ആരേലും കിസ്സ് ചെയ്യോ... കണ്ടാലും മതി..."
"തണുപ്പ് മാറ്റാൻ ആരേലും കിസ്സ് അടിക്കോ... വൃത്തികെട്ടവൻ..."
"ഞാൻ വൃത്തികെട്ടവൻ ആണെങ്കിൽ മോൾ ഇപ്പൊ വിവരം അറിയുമായിരുന്നു..."
"😏ഹ്മ്മ് എന്ത് വിവരം അറിയാൻ..."
"അതോ... ഞാൻ നിന്നെ ഇവിടെ ഇട്ടു റേപ്പ് ചെയ്യുമായിരുന്നു എന്ന്..."
"😕യ്യോ..."
എന്നും പറഞ്ഞു പെണ്ണ് അപ്പോൾ തന്നെ ഒരു ചാട്ടം ആയിരുന്നു... ദൂരെ ഇരുന്നു നമ്മളെ ഒന്ന് നോക്കി...നമ്മൾ കണ്ണ് ഇറുക്കി കാണിച്ചതും പെണ്ണ് അപ്പൊ തന്നെ മുഖം തിരിച്ചു...
പെണ്ണിന്റെ ചുണ്ടുകളുടെ മധുരം ഇപ്പോഴും നമ്മളിൽ നിന്ന് വിട്ടു പോവാത്ത പോലെ കഴിഞ നിമിഷങ്ങൾ ഓർത്ത് കൊണ്ട് ഒന്ന് പുഞ്ചിരിച്ചു...😍
അവൾ ആണെങ്കിൽ നമ്മളെയും പ്രാകി കുറെ ലീഫ് ഒക്കെ പറിച്ചിട്ട് നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു അവിടെ കിടന്നു... നീ എന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കാൻ വരും മോളെ... അല്ലെങ്കിൽ വരുത്തും ഈ അജു... എന്നും പറഞ്ഞു നമ്മൾ പെണ്ണിനെ തന്നെ നോക്കി അവിടെ കിടന്നു...
ചില്ലകൾ നെരുങ്ങുന്ന സൗണ്ട് കേട്ടതും നമ്മൾ കണ്ണ് തുറന്നു...പെണ്ണ് ഒന്നും അറിയാതെ നല്ല ഉറക്കം ആണ്...സൗണ്ട് അടുക്കും തോറും നമ്മൾ ചാടി എണീറ്റ് ശ്രദ്ധ കൊടുത്തതും പെണ്ണിനെ ഒന്ന് നോക്കികൊണ്ട് അടുത്തേക്ക് ചെന്നു പെണ്ണിനേയും ചുട്ടിപിടിച്ചു അവിടന്ന് മാറി... അപ്പൊ എന്തോ ഒരു ചെറിയ ജീവി പെണ്ണ് കിടന്നിടത്തു കൂടി പോയതും പിന്നാലെ എന്തോ ഒറ്റ കുതിപ്പിന് ചാടി പോയി... ശ്വാസം അടക്കി പിടിച്ചു പെണ്ണിനേയും നെഞ്ചോട് ചേർത്തു നമ്മൾ അവിടെ ഇരുന്നു...😓
"അ... അജു... നിക്ക്... പേ... ടി... ആവാ..."
ഒരു കിതപ്പോടെ പെണ്ണ് പതിയെ പറഞ്ഞതും നമ്മൾ ഒന്നും ഇല്ലെന്ന് കാണിച്ചു പെണ്ണിനെ ഒന്ന് കൂടി നമ്മളെ നെഞ്ചോട് ചേർത്തു പിടിച്ചു... അവൾ എല്ലാം മറന്നു കൊണ്ട് നമ്മളെയും ഇറുക്കി പിടിച്ചു നമ്മളെ നെഞ്ചിൽ നല്ല പോലെ പറ്റി കിടന്നതും വാത്സല്യ പൂർവ്വം അവളെ മുടിയിൽ തലോടി...
പെണ്ണിന്റെ ചുടു നിശ്വാസം നമ്മളെ നെഞ്ചിൽ വന്നു തട്ടിയതും അവൾ ഉറക്കത്തെ കൂട്ട് പിടിച്ചെന്ന് മനസ്സിൽ ആയതും നമ്മൾ പതിയെ പെണ്ണിനെ പൊക്കി എടുത്തു നമ്മൾ കിടന്നിടത് കൊണ്ട് കിടത്തി...
കണ്ണ് തുറന്നു പെണ്ണ് നമ്മളെ ദയനീയമായി ഒന്ന് നോക്കിയതും നമ്മൾ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു...❣️
"അജു... എന്നെ എന്തേലും ചെയ്യോ..."
"എന്തെ ചെയ്യണോ...?മ്മ്...?"😜
നമ്മൾ ഒരു പുഞ്ചിരിയോടെ പെണ്ണിലേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ചോദിച്ചതും പെണ്ണ് നമ്മളെ മുഖം തട്ടി മാറ്റി...
"പോടാ...വൃത്തികെട്ടവൻ..."
എന്നും പറഞ്ഞു പെണ്ണ് അവിടെ കിടന്നതും നമ്മളും ഒരു ചിരിയോടെ മാനത്തേക്ക് നോക്കി കിടന്നു... അപ്പൊ തന്നെ പെണ്ണ് ഒന്നും നോക്കാതെ നമ്മളെ ടി ഷിർട്ടിന്റെ ഇടയിൽ കൂടി നൂണ് കയറി തണുക്കുന്നു എന്നും പറഞ്ഞു കണ്ണും അടച്ചു കിടന്നു... പെണ്ണിന്റെ ഭയം കാരണം ചെയ്തത് ആണേലും ആ പ്രവർത്തി നമ്മക്ക് ഒത്തിരി ഇഷ്ടായി... ഇനി എന്തേലും കാണിച്ചാൽ പിന്നെ കോപ്പിന് നമ്മളോടുള്ള ഇത്തിരി വിശ്വാസം പോലും പോയി കിട്ടും എന്ന് ഓർത്തപ്പോ എന്നും ഇത് പോലെ പെണ്ണിനേയും ചേർത്തു കിടക്കാൻ നമ്മക്ക് ആവണേ പടച്ചോനെ എന്നും പ്രാർത്ഥിച്ചു പെണ്ണിനേയും ചുറ്റി പിടിച്ചു കൊണ്ട് നമ്മളും ഉറക്കത്തെ കൂട്ട് പിടിച്ചു...❣️
**********💞
കണ്ണ് തുറന്നതും ആദ്യം കണ്ടത് ചെക്കന്റെ മോന്ത ആണ്...😍എന്താ ഒരു മൊഞ്ച് ഇങ്ങനെ ഉറങ്ങുന്നത് കാണാൻ... നമ്മൾ ഓനെ തന്നെ നോക്കി കണ്ണ് എടുക്കാതെ കിടന്നു...അവന്റെ ചുണ്ടുകളിൽ നോക്കി കൊണ്ട് കിസ്സ് ചെയ്തത് ഒക്കെ ഓർത്ത് ഒന്ന് ചിരിച്ചു...😓കോപ്പിന് നമ്മളെ ഇഷ്ട്ടം ഉള്ളോണ്ട് തന്നത് ഒന്നുല്ലല്ലോ... അത് ഓർത്തപ്പോ നമ്മൾ ഓനിൽ ഉള്ള പിടി വിട്ടു എണീക്കാൻ നോക്കിയപ്പോൾ ആണ് നമ്മൾ ഓന്റെ നെഞ്ചിൽ ആണെന്ന് മനസ്സിൽ ആയത്...
🙈അയ്യേ... നിക്ക് എന്താ പറ്റിയെ പടച്ചോനെ.. കിസ്സ് കിട്ടിയപ്പോൾ ഫ്ലാറ്റ് ആയോ...ഇങ്ങനെ ഒക്കെ കാണിച്ചിട്ടും അവൻ വെറുതെ വിട്ടത് തന്നെ ഭാഗ്യം... ഓൻ എണീറ്റ് നമ്മൾ നാണം കെടുന്നതിനു മുന്നേ നമ്മൾ ഓന്റെ ബോഡിയിൽ നിന്നും ഇറങ്ങി... ഓന്റെ ജിമ്മൻ ബോഡി കണ്ടു നമ്മൾ ചിരിച്ചു കൊണ്ട് അവനെ തന്നെ നോക്കി...
പെട്ടെന്ന് നമ്മളെ കാതിലേക്ക് ഒരു ഹോൺ കേട്ടതും നമ്മൾ എണീറ്റ് ചുറ്റിലും നോക്കി...
"അജു... എണീക്ക്...ദേ വണ്ടിയുടെ ഹോൺ കേൾക്കുന്നു..."
നമ്മൾ ഓനെ തട്ടി വിളിച്ചതും ഓൻ ഒന്ന് മൂളി കൊണ്ട് തിരിഞ്ഞു കിടന്നു...🙄ഈ കോപ്പിന് ഇവടെ ഒക്കെ ഇത്രക്ക് ഇഷ്ടായോ... കിടക്കുന്ന കിടപ്പ് കണ്ടില്ലേ...
"അജു... എണീക്ക്..."😬
നമ്മൾ വീണ്ടും കോപ്പിനെ പിടിച്ചു കുലുക്കിയതും ആള് കണ്ണ് തുറന്നു നമ്മളെ വായും പൊളിച്ചു നോക്കി...🙄ഇതെന്താ ആദ്യായിട്ട് കാണുന്നത് പോലെനോക്കുന്നെ...
"എന്ത് കോലാടി ഇത്...?"🙄
😕യ്യോ നമ്മൾ കയ് കൊണ്ട് നമ്മളെ തന്നെ തൊട്ട് നോക്കി കൊണ്ട് ഓനെ നോക്കി പേടിപ്പിച്ചു... അല്ലേലും ഇവിടെ എത്തിയപ്പോ നമ്മളെ കോലം ഒക്കെ ഇങ്ങനെ അല്ലേ...
"ഇയാളും വല്യ കോലത്തിൽ ഒന്നും അല്ല... കണ്ടാലും മതി..."😏
നമ്മൾ ഓനെ പുച്ഛിച്ചതും ഓൻ എണീറ്റ് നമ്മളെ മാത്രം അല്ല അവിടെ ഒക്കെ ഒന്ന് നോക്കി...😕ഉണ്ടായിരുന്ന ബോധം കൂടി പോയോ...
"നല്ലോരു സ്വപ്‌നം ആയിരുന്നു അതും കളഞ്ഞു കുളിച്ചു പിശാശ്..."
എന്നും പറഞ്ഞു ഓൻ നമ്മളെ ഒന്ന് കടുപ്പിച്ചു നോക്കി...😏കണ്ട പെണ്ണുങ്ങളെയും സ്വപ്‌നം കണ്ടു കിടക്കവും... അതാണെന്ന് അറിഞ്ഞിരുന്നു എങ്കിൽ നേരത്തെ തന്നെ നിർത്തിച്ചേനെ ഓന്റെ ഒരു സ്വപ്നം കാണൽ...
"എന്ത് സ്വപ്ന കണ്ടത്...?"
നമ്മൾ വല്ലോം ഇണ്ടോ എന്ന് അറിയണമല്ലോ...😏
അപ്പൊ തന്നെ ഓൻ നമ്മളെ തിരിഞ്ഞു കൊണ്ട് നമ്മളെ നോക്കി...
"ഞാനും എന്റെ പെണ്ണും ഞങ്ങളെ മക്കളും ഉള്ള സുന്ദര സ്വപ്നം...എന്തൊരു ബ്യൂട്ടിഫുൾ ആണെന്നോ...നല്ലോരു സീൻ ആയിരുന്നു... അതിനിടക്ക് വിളിച്ചുണർതിയത് കൊണ്ട് അതും പോയി...നിനക്ക് എന്തിന്റെ കേടാടി എല്ലാറ്റിനും ഇടങ്കോൽ ഇടാൻ..."
😓അപ്പൊ നമ്മളെ ഒന്നുല്ല അല്ലേ കണ്ടേ...ഓനും ഓന്റെ ഒരു പിള്ളേരും...😏
"ഞാൻ വണ്ടിയുടെ ഹോൺ കേട്ടോണ്ട് വിളിച്ചതാ... ഇയാൾ വരുന്നില്ലേ സ്വപ്നം കണ്ടു അവടെ കിടന്നോ ഞാൻ പോവാ..."
എന്നും പറഞ്ഞു നമ്മൾ ഓനെ പിടിച്ചു മാറ്റി മുന്നിലേക്ക് നടന്നു...
"ഇങ്ങോട്ട് വാ..."
എന്നും പറഞ്ഞു ഓൻ റൂട്ട് മാറ്റി നടന്നതും വേറെ വഴി ഇല്ലാത്തോണ്ട് നമ്മളും ഓനെയും പുച്ഛിച്ചു പിന്നാലെ നടന്നു... റോഡ് കണ്ടതും നമ്മക്ക് ആണെങ്കിൽ തുള്ളി ചാടാൻ തോന്നാ...
"🙄ഇതെന്താ വണ്ടി ഒന്നും കാണാതെ...?"
"ഇപ്പൊ വരും നിന്റെ ഷേക്ക് ലാംബോർഗിനിയും കൊണ്ട്..."
എന്നും പറഞ്ഞു ഓൻ നടന്നതും നമ്മൾ പല്ലും കടിച്ചു ഓനെ ഇടിക്കാൻ എന്ന പോലെ കയ് പൊക്കിയതും ഓൻ കറക്റ്റ് ആയി തിരിഞ്ഞു നോക്കി...😨അപ്പൊ തന്നെ നമ്മൾ രണ്ട് കയ്യും പൊക്കി മുടി കേറ്റുന്ന പോലെ ആക്ഷൻ ഇട്ടു...🙄
"മതി നിന്റെ ആക്ഷൻ...പാലം കടക്കുവോളം നാരായണ അല്ലേ.. ശരിയാക്കി തരാം..."
🙄അത് കേട്ടതും നമ്മൾ ചെറിയ തോതിൽ ഒന്ന് ഞെട്ടി... ഇവിടെ ഇട്ടേച്ചു പോയാലും നമ്മളെ കാര്യം പോക്കാ...
"😏എന്ത് പാലം.. ഇയാളെ പറച്ചില് കേട്ടാൽ തോന്നും ഇയാൾ എന്നെ എടുത്തു കൊണ്ട് വന്നതാ ഇത് വരെ എന്ന്..."
"പിന്നെ എടുത്തോണ്ട് വരാൻ നീ നീ പെറ്റു കിടക്കല്ലേ... നീ കാരണാ ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്നുള്ള ബോധം വേണം..."
"നിക്ക് ബോധം ഒക്കെ ഇണ്ട്... ബോധം ഇല്ലാത്തത് ഇയാക്കാ..."😏
അയിന് ഓൻ കലിപ്പ് ഇട്ടു നമ്മളെ ഒന്ന് നോക്കി...ജന്തു ജാഡ കാണിക്കാ... ഓന്റെ വിചാരം എന്താ...നമ്മൾ ഓന്റെ പിന്നാലെ നടക്കാതെ അവിടെ തന്നെ നിന്നതും ഓൻ നമ്മൾ പിന്നാലെ വരുന്നുണ്ട് എന്ന പോലെ നടപ്പ് ആണ്...
നമ്മൾ കാൽമുട്ടും പിടിച്ചു അവിടെ ഇരുന്നു... നമ്മളോട് ഇത്തിരി ഏലും ഇഷ്ട്ടം ഉണ്ടേൽ തിരക്കി വരട്ടെ അല്ല പിന്നെ...🙄യ്യോ അപ്പൊ ഇഷ്ടല്ലേ നമ്മൾ എന്ത് ചെയ്യും...
അതും ചിന്തിച്ചു എണീറ്റതും നമ്മളെ മുന്നിൽ ഉള്ള കാടിന് ഒരു അനക്കം...നമ്മക്ക് ആണെങ്കിൽ അത് എന്താന്നു അറിയാതോണ്ട് ഒരു ഏനക്കേട്... നമ്മൾ ആദ്യായിട്ട് ആരെയും ഹെല്പ് ഇല്ലാതെ റോഡ് ക്രോസ്സ് ചെയ്തു പോയി... എല്ലാ റോഡും ഇങ്ങനെ സൈലന്റ് ആണെങ്കിൽ നമ്മക്ക് ആരെയും ഹെല്പ് ഒന്നും വേണ്ട...😏
നമ്മൾ കുനിഞ്ഞു നിന്നു മരച്ചില്ല നീക്കിയതും രണ്ട് പട്ടികളെ കണ്ടു അതേ പോലെ തന്നെ സ്റ്റെക്ക് ആയി നിന്നു...😕വല്ല ആവശ്യവും ഉണ്ടാർന്നോ റോഡും കടന്നു വരാൻ...
"ബൗ... ബൗ..."😨
എന്നും പറഞ്ഞു രണ്ടും നമ്മളെ നേരെ കുരച്ചു ചാടിയതും നമ്മൾ പി ടി ഉഷയെക്കാൾ സ്പീഡിൽ ഓടി...അവറ്റകൾ രണ്ടും ആണേൽ നമ്മളെ പിന്നാലെയും... അല്ലേലും നമ്മക്ക് ഇത് കിട്ടണം മര്യാദക്ക് ഓന്റെ പിന്നാലെ പോയാൽ മാതിയെന്നു...
ഓന്റെ നിഴൽ കണ്ടപ്പോൾ ആണ് നമ്മക്ക് ശ്വാസം നേരെ വീണത്...
"😭അജു എന്നെ പട്ടി പിടിക്കാൻ വരുന്നുണ്ട്... "
എന്ന് അലറിയതും ഓൻ തിരിഞ്ഞു ഒരു നോട്ടം... നമ്മൾ ഓനെ വേണേൽ പിടിച്ചോട്ടെ എന്ന പോലെ ഓനെ ഒന്നും വെയിറ്റ് ചെയ്യാതെ ഓട്ടം ആയിരുന്നു...
നമ്മൾ ആ ഓട്ടത്തിൽ ഓനെ അവറ്റകൾ തിന്നോ എന്നും ചിന്തിച്ചു തിരിഞ്ഞു നോക്കിയതും നമ്മൾ ഞെട്ടിപ്പോയി...😲അവറ്റകൾ നമ്മളെ പിന്നാലെ തന്നെ ഇണ്ട്... ഓൻ ആണേൽ അവറ്റകളെ പിന്നാലെ ഓടാ... അതെന്തിനാപ്പോ ഓൻ അവറ്റകളെ പിന്നാലെ ഓടുന്നെ...നമ്മളെ കടിച്ചു തിന്നുന്നത് കാണാൻ ആന്നോ...
"😬എടീ കോപ്പേ വല്ല മരത്തിലും കേറി നിക്ക്..."
എന്ന് ഓൻ ഇടക്ക് വിളിച്ചു കൂവുന്നുണ്ട്...😪ഇവിടെ ഇപ്പൊ ഏത് മരം... നമ്മൾ രണ്ട് സൈഡിലും നോക്കിയതും നമ്മക്ക് ആണേൽ ഏതിൽ കേറും എന്ന് അറിയാതെ ഓടി കൊണ്ടേ ഇരുന്നു...
"😪ഏത് മരത്തിലാ കേറാ...?"
ഇനി ഓടാൻ ആവില്ലെന്ന് കണ്ടതും നമ്മൾ ഉള്ള ഒച്ച മുഴുവനും പുറത്തെടുത്തു ചോദിച്ചു...
"ഓ ഏതേലും ഒന്നിൽ കേറെഡി... അതൊക്കെ നല്ല ശീലം അല്ലേ..."
🙄ഇതൊക്കെ ഈ കോപ്പിന് എങ്ങനെ അറിയാം... നമ്മൾ പിന്നെ ആദ്യം കണ്ട മരത്തിൽ അള്ളിപിടിച്ചു എങ്ങനെ ഒക്കെയോ കയറി ഒരു കമ്പിൽ സേഫ് ആയി ഇരുന്നു...😕അവറ്റകൾ ആണേൽ താഴെ നിന്നും നമ്മളെ നോക്കി കുറെ നേരം കുരച്ചു... പടച്ചോനെ നമ്മളെ കൊന്നേ അവറ്റകൾ പോവുള്ളൂ എന്നാ തോന്നുന്നേ...
"അജു അയിനെ ഓടിക്ക്..."😪
"😬പിന്നെ എനിക്ക് അതല്ലേ പണി... എങ്ങനെയാ മോൾ കൂടെ കൊണ്ട് വന്നത് എന്ന് വെച്ചാൽ അത് പോലെ പറഞ്ഞു വിടാൻ നോക്ക്..."
നമ്മൾ വിളിച്ചു കൂടെ കൊണ്ട് വന്നതാണോ... ആ പട്ടികൾക്ക് എന്താ ഓനെ കടിച്ചാൽ... നമ്മളെ തന്നെ വേണോ...😕
"ഞാൻ വിളിച്ചോണ്ട് വന്നത് ഒന്നുല്ല... അവറ്റകൾ എന്റെ പിന്നാലെ ഓടി വന്നതാ..."
"ചുമ്മാ നിന്റെ പിന്നാലെ വരാൻ അവറ്റകൾക്ക് എന്താ ഭ്രാന്ത് ആണോ... ഇത് നിന്നെ മാത്രം ലക്ഷ്യം ഇട്ടു വന്നതാ..."
😏ജന്തു പട്ടിടെ സൈഡ് ആണല്ലോ... ഇനി ഓന്റെ ഫ്രണ്ട് വല്ലതും ആണോ...
"ഒരു കല്ല് എടുത്തു എറിഞ്ഞ അത് പോവില്ലേ...അയിനാണോ ഇമ്മാതിരി ഡയലോഗ്..."
"ഞാൻ ആരെയും അനാവശ്യായി ഉപദ്രവിക്കാറില്ല... നിനക്ക് എവിടന്നാ ഇവറ്റകളെ കിട്ടിയേ..."🙄
"അത് ആ കാട്ടീന്നാ... അനക്കം കണ്ടപ്പോൾ എന്താന്ന് നോക്കീതാ അപ്പൊ തന്നെ രണ്ടും എന്നെ ഓടിക്കാ... അയിന് മാത്രം ഞാൻ എന്താ ചെയ്തേ ആവോ..."
"അത് ശരി രണ്ടിന്റെയും റൊമാൻസ് മുടക്കീട്ട് ആണല്ലേ... നിനക്ക് എന്തിന്റെ കേടാടി എവിടെ എങ്കിലും റൊമാൻസിച്ചു കഴിയുന്ന അതുങ്ങളെ വായിൽ കയ്യിട്ടു കടിപ്പിക്കാൻ..."
"😌അയ്യേ അവർ അപ്പൊ അതാന്നോ അവടെ പണി... അയിന് എന്തിനാ ഇത്രേം ദേഷ്യം..."
"അതൊന്നും നിനക്ക് പറഞ്ഞ മനസ്സിൽ ആവില്ല...നീ ഇവറ്റകളോട് ഒരു സോറി പറ എങ്കിൽ അവർ പോയിക്കോളും..."
🙄പട്ടികൾ വരെ പുരോഗമിച്ചോ... സോറി ഇപ്പൊ എങ്ങനാ പറയാ...
"സോറി സോറി സോറി സോറി സോറി..."😪
നമ്മൾ ഒരു പത്തിരുപത് തവണ കണ്ണും അടച്ചു അതും പറഞ്ഞു കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ രണ്ടും നമ്മളെ തന്നെ നോക്കി നിൽപ്പുണ്ട്...😏ഓനെയും ചേർത്ത് മൂന്ന് പട്ടികൾ ഇണ്ട്...
അവിടയും നമ്മക്ക് ഇത് തന്നെയാ അവസ്ഥ... നാട്ടിൽ വന്നാൽ ഏലും ഒന്നിനെയും പേടിക്കാതെ കഴിയാം എന്ന് വിളിച്ചരിച്ചതാ ഇതിപ്പോ ഇവിടെ പൊന്നടുത് ഒക്കെ കുരിശ് ആണല്ലോ പടച്ചോനെ...😭
*********💞
കുരിപ്പ് അവടെ സ്ഥിര താമസം ആക്കാൻ ഉള്ള പ്ലാൻ ആണോ... അവിടെ തന്നെ ഇരുന്നു കാര്യായിട്ട് എന്തോ ചിന്തിച്ചു പിന്നെ ഒരൊറ്റ മോങ്ങൽ ആയിരുന്നു...
"നീ അവിടെ തന്നെ നിന്നോ...ഞാൻ പോവാ..."
"😕യ്യോ പോവല്ലേ... എന്നെയും കൂടെ കൊണ്ടോവെട..."
എടാ എന്നോ... ഇതെന്താ പടച്ചോനെ ഇങ്ങനെ... പട്ടി ഇതിനേക്കാൾ ബേധം ആണല്ലോ...
"അറിയാതെ പറ്റി പോയത് ആണെന്ന് പറഞ്ഞു നോക്ക്... നീ മനഃപൂർവം നോക്കിയത് ആണെന്ന് എനിക്കല്ലേ അറിയൂ... വല്ലവരെയും റൊമാൻസ് ഒളിഞ്ഞു നോക്കാൻ നാണം ഇല്ലെടി നിനക്ക്..."
"ഞാൻ എല്ലാരേം നോക്കീട്ടൊന്നുല്ല..."
😕പടച്ചോനെ അപ്പൊ നോക്കീട്ടുണ്ട് എന്നാണോ ഈ പറഞ്ഞു വരുന്നത്...
"നീ എന്താടി ഇങ്ങനെ... നിനക്ക് നിന്റെ കാര്യം നോക്കി കഴിഞ പോരെ... വെറുതെ അല്ല പോയ വഴി മുഴുവനും പണി കിട്ടുന്നെ... നിന്റെ കൂടെ കൂടിയേ പിന്നെ എനിക്കും നല്ല ബെസ്റ്റ് ടൈം ആണ്..."
"😏ഇന്ന് ഞാൻ ഇയാളെയാ കണി കണ്ടേ... അതോണ്ടാ..."
"ഓ അല്ലേ ബെസ്റ്റ് ടൈം ആണല്ലോ... കയ്യിലിരിപ്പ് എന്ന് പറ... വേണ്ടാത്തത് പറഞ്ഞ കാലേ പിടിച്ചു ഞാൻ ഇവറ്റകൾക്ക് ഇട്ടു കൊടുക്കും..."
അത് കേട്ടതും പെണ്ണ് ഒന്ന് കൂടെ മേലേയ്ക്ക് കയറി ഇരുന്നു...
"ഇങ്ങള് എന്നെ ഇങ്ങനെ നോക്കി നിക്കാതെ ഒന്ന് പോയി തരോ... അറിയാണ്ട് നോക്കിതാ... ഇനി ഞാൻ എന്ത് കണ്ടാലും നോക്കില്ല... ഇങ്ങള് പോയി ബാക്കി റൊമാൻസിച്ചോ ഞാൻ വരൂല... പ്ലീസ് നല്ല ഡോഗ്സ് അല്ലേ...എന്നെ വെറുതെ വിടോ ആദ്യായിട്ട് അല്ലേ... ഇനി നോക്കിയേൽ ഇങ്ങള് എന്നെ കടിച്ചു തിന്നോ..."😭
എന്നും പറഞ്ഞു പെണ്ണ് മോങ്ങിയതും അവറ്റകൾ കുര നിർത്തി...😕പെണ്ണിന്റെ വർഗം ആയത് കൊണ്ടാണെന്ന് തോനുന്നു കോപ്പ് പറഞ്ഞത് മുഴുവനും അവറ്റകൾക്ക് മനസ്സിൽ ആയി...
"🙄എവിടുന്ന് വരുന്നു ആവോ ഇതൊക്കെ..."[ഡോഗ് ]
രണ്ടും പെണ്ണിനെ ഒന്ന് കൂടി നോക്കി കുരച്ചു കൊണ്ട് പോയതും പെണ്ണ് ഇറങ്ങി വന്നു...
"ആ ലാസ്റ്റ് കുര ഇല്ലേ അത് നിന്നെ നോക്കി ശപിച്ചതാ...അവറ്റകളെ പ്രാക്ക് പെട്ടെന്ന് ഏൽക്കും..."
"😓എന്ത് പ്രാക്ക്..."
"നിന്റെ റൊമാൻസും ഇത് പോലെ കുളം ആവട്ടെ എന്ന്..."
"യ്യോ അപ്പൊ എന്റെ ഫസ്റ്റ് നൈറ്റ് മുടങ്ങൊ...?"
😨നമ്മൾ പെണ്ണിനെ ഒന്ന് ഞെട്ടി കൊണ്ട് നോക്കി... അപ്പൊ അതും സ്വപ്നം കണ്ടാണോ നടപ്പ്...
"നിന്റെ ഫസ്റ്റ് നൈറ്റ് കുളം ആവാതെ ഞാൻ നോക്കിക്കോളാം..."😍
"😏ഒളിഞ്ഞു നോക്കാൻ ആവും.. എന്റെ ഫസ്റ്റ് നൈറ്റ് ഒക്കെ അങ്ങ് ദുബായിൽ വെച്ചാ അതോണ്ട് ഇയാളെ ഹെല്പ് ഒന്നും വേണ്ട..."
നടത്തി തരാടി...നിന്നെ കെട്ടി ഫസ്റ്റ് നൈറ്റ് നടത്തേണ്ടത് എങ്ങനെ ആണെന്ന് എനിക്കറിയാം... അങ്ങ് ദുബായിൽ അല്ല ഈ കാട്ടിൽ വെച്ച് തന്നെ നടത്തി തരാം കേട്ടോ...😜
നമ്മൾ അതും ചിന്തിച്ചു പെണ്ണിനെ നോക്കിയതും പെണ്ണ് നഖവും കടിച്ചു അവിടെ തന്നെ നിൽപ്പ് ആണ്...
"നീ എന്താ വരുന്നില്ലേ... ഫസ്റ്റ് നെറ്റും ഓർത്ത് നിക്കാണോ...?"🙄
"😌നമുക്ക് ആ പട്ടി എന്താ ചെയ്യുന്നേ എന്ന് നോക്കിയാലോ...?"
"നിനക്ക് ഈ കിട്ടിയത് ഒന്നും പോരാ അല്ലേ... മോൾ ചെന്നു ഒളിഞ്ഞു നോക്കീട്ട് വാ...അവറ്റകൾ കണ്ടാൽ മോൾ പിന്നെ ജീവനോടെ കാണില്ല..."
"😕യ്യോ എന്നാ വേണ്ട..."
പടച്ചോനെ ഈ കോപ്പിനെ കെട്ടുന്നവൻ അന്ന് തന്നെ ഒത്തിരി വെള്ളം കുടിക്കും...എങ്ങനെ പിടിച്ചു നിക്കും ആവോ ഇതിന്റെ മുന്നിൽ ഒക്കെ...🙄
"ദേ ഒരു ബസ്..."
എന്ന പെണ്ണിന്റെ കാറൽ കേട്ടതും നമ്മൾ തിരിഞ്ഞു നോക്കിയപ്പോൾ ട്രാവലിംഗ് ബസ് കണ്ടു നമ്മൾ മുന്നിൽ കയറി അത് നിർത്തിച്ചു... അവറ്റകളെ കാൽ പിടിച്ചു കാര്യം പറഞ്ഞു മനസിൽ ആക്കിയപ്പൊ ഞങ്ങളേയും അകത്ത് കയറ്റി...
ഞങ്ങൾ രണ്ടും അതിനകത്ത് കയറി പരസ്പരം ഒന്ന് നോക്കി... അതിലുള്ളവർ ഒക്കെ ഞങ്ങളെ നല്ല പോലെ നോക്കുന്നുണ്ട്...കാട്ട് വാസി കോലം കണ്ടിട്ട് ആവും...🙄
"സീറ്റ് ഒന്നും ഇല്ലല്ലോ...നമുക്ക് വേറെ ബസ് വരുമ്പോ കേറാം..."😪
"😕ഇത് തന്നെ ഭാഗ്യം കൊണ്ട് വന്നതാ...ഇനി ഇന്ന് എന്തായാലും ബസ് പോയിട്ട് സൈക്കിൾ പോലും വരില്ല... അവിടെ എങ്ങാനും അടങ്ങി നിക്ക്..."
നമ്മൾ പെണ്ണിനെ പിടിച്ചു നേരെ നിർത്തി പെണ്ണിന് പിന്നാലെ നമ്മളും നിന്നു... പെണ്ണ് ആണേൽ ഓരോ കുലുക്കത്തിലും തെറിച്ചു വീഴാൻ പോവാ... അപ്പൊ തന്നെ നമ്മൾ വയറിൽ കയ്യിട്ടു പിടിച്ചതും നഗ്നമായ വയറിൽ കയ് തട്ടിയപ്പോൾ നമ്മളെ കയ്കൾ പിന്നെ വെറുതെ നിന്നില്ല...അവിടെ ഒക്കെ ഒന്ന് തഴുകി കൊണ്ടിരുന്നു...അപ്പൊ തന്നെ പെണ്ണ് നമ്മളെ ഒന്ന് തിരിഞ്ഞുകൊണ്ട് തുറിച്ചു നോക്കി...ഒന്നും അറിയാത്ത പോലെ പുറത്തേക്ക് നോക്കിയതും ഒരു സ്ത്രീ നമ്മളെ തന്നെ നോക്കുന്നത് കണ്ടതും അപ്പൊ തന്നെ നമ്മൾ കയ് മാറ്റി അവരെ നോക്കി വളിച്ച ഒരു ഇളി കൊടുത്തു...
"നിങ്ങൾ ഇവിടെ ഇരുന്നോ..."
എന്നും പറഞ്ഞു അവർ എണീക്കേണ്ട താമസം പെണ്ണ് ചാടി കയറി ഇരുന്നു... നമ്മൾ ആണേൽ വായും പൊളിച്ചു നിന്നു... ഒരു തെറി അല്ലേ ഒരു തല്ല് അതാണ് നമ്മൾ പ്രതീക്ഷിച്ചത്...🙄
"വാ അജു ഇവടെ ഇരിക്ക്..."
പെണ്ണ് സ്നേഹത്തോടെ നമ്മളെ വിളിച്ചതും നമ്മൾ അവരെ നോക്കി ഒന്ന് കൂടി ഇളിച്ചു..
"ഇരിക്ക് മോനെ വിളിക്കുന്നത് കേട്ടില്ലേ... ഞാൻ ഇവിടെ ഇരുന്നോളാം..."
എന്നും പറഞ്ഞു അവർ ഒരു കൊച്ചിനെ പിടിച്ചു മടിയിൽ ഇരുത്തി അവരെ മകൾ എന്ന് തോന്നിക്കുന്നവരെ കൂടെ ഇരുന്നു...അവരോട് ഒരു താങ്ക്സ് പറഞ്ഞു നമ്മൾ പെണ്ണിന്റെ അടുത്തായി ഇരുന്നു അവരെ ഒന്ന് നോക്കി ചിരിച്ചു... ഭാഗ്യം ഈ കോപ്പ് നമ്മളെ കെട്ടിയോൾ ആണെന്നാ അവർ കരുതിയെ...😍
നമ്മൾ പെണ്ണിനെ ഒന്ന് നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പെണ്ണിനോട് പറ്റി ചേർന്നു ഇരുന്നു... ഇപ്പൊ എല്ലാറ്റിനും ലൈസൻസ് ആയല്ലോ...
"വിവാഹം കഴിഞ്ഞു എത്ര നാളായി...?"
ആ സ്ത്രീ നമ്മളെ തട്ടി കൊണ്ട് ചോദിച്ചതും പെണ്ണ് നമ്മളെ വായും പൊളിച്ചു നോക്കി... കുരിപ്പ് എന്തോ പറയാൻ വാ തുറന്നതും നമ്മൾ അപ്പൊ തന്നെ പെണ്ണിന്റെ തോളിൽ കയ്യിട്ടു...
"അല്ലേൽ നമ്മൾ കുടുങ്ങും... നീ നിന്റെ ആ പൊട്ട വാ തുറക്കരുത് കേട്ടല്ലോ..."
അപ്പൊ തന്നെ പെണ്ണ് സൈലന്റ് ആയി പുറത്തേക്ക് നോക്കി ഇരുന്നു...
"രണ്ട് ദിവസം ആയി..."😍
"മ്മ് തോന്നി വെറുതെ അല്ല അല്ലേ..."
🙄 അവർ ഒരുമാതിരി അർത്ഥം വെച്ച് ചിരിച്ചതും നമ്മളും ഇളിച്ചു കൊടുത്തു... അപ്പൊ തന്നെ പെണ്ണ് ഒന്നും അറിയാതെ നമ്മളെ തോണ്ടി വിളിച്ചു...
"വല്ലോം കഴിക്കാൻ ഇണ്ടോന്ന് ചോയ്ക്കോ നല്ല വിശപ്പ്..."
"ഇത് ഫൈവ് സ്റ്റാർ ഹോട്ടൽ അല്ല ബസ് ആണ്..."
"😏ഓ...നിക്ക് അറിയില്ലായിരുന്നു... ദേ ആ പെണ്ണിന്റെ കയ്യിൽ ലെയ്സ് കണ്ടോ അതേലും കിട്ടിയാൽ മാതിയെന്നു..."
"അതിന്റെ ഒക്കെ പ്രായം കഴിഞ്ഞു..."
"അതെന്താ അതിൽ എഴുതി വെച്ചിട്ടുണ്ടോ കഴിക്കാൻ ഉള്ള പ്രായം... ഹ്മ്മ്..."😏
പെണ്ണ് എങ്ങാനും യഥാർത്ഥ സ്വഭാവം പുറത്തെടുത്താൽ നമ്മളെ ഭാര്യ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കാൻ പോണില്ല...🙄
"ചേച്ചി ഇങ്ങളെടുത്തു വെള്ളം ഇണ്ടോ...?"
എന്ന് പെണ്ണ് തല പൊക്കി ചോദിച്ചതും അവർ ബോട്ടിൽ എടുത്തു നമ്മക്ക് നേരെ നീട്ടി... നമ്മൾ അത് വാങ്ങിയതും അപ്പൊ തന്നെ പെണ്ണ് തട്ടി പറിച്ചു വായിലേക്ക് കമിഴ്ത്തി... വെള്ളം കണ്ടിട്ട് ഒരു വർഷം ആയെന്ന് തോന്നുന്നു...🙄നമ്മളെ വായും പൊളിച്ചുള്ള നോട്ടം കണ്ടു പെണ്ണ് നമ്മളെയും ബോട്ടിലിലേക്കും ഒന്ന് നോക്കി ഇളിച്ചു കൊണ്ട് അത് നമ്മക്ക് നീട്ടി... രണ്ട് തുള്ളി വെള്ളം ഉണ്ട്...😕
പിന്നെ അങ്ങോട്ട് പെണ്ണ് ഒന്നൊന്നര ഉറക്കം ആയിരുന്നു... അതും നമ്മളെ തോളിൽ തലയും വെച്ചാ കിടപ്പ്... നമ്മൾ പെണ്ണിനേയും നോക്കി അതേ ഇരിപ്പ് ആയിരുന്നു...ഇതിനെ ഒക്കെ കെട്ടിയാൽ എപ്പോഴും ഉറക്കി കിടത്തേണ്ടി വരും...നമ്മളെ ഷോൾഡർ നനഞ്ഞു തുടങ്ങിയപ്പോ ആണ് കുരിപ്പിന്റെ തുപ്പൽ നമ്മളെ തോളിലേക്ക് പടരാൻ തുടങ്ങിയത് ആണെന്ന് മനസ്സിൽ ആയത്...😬തേനും ഒലിപ്പിച്ചു ഉറങ്ങാ...നമ്മൾ പതിയെ തല പൊക്കി വിൻഡോസിൽ കൊണ്ട് വെച്ചതും പെണ്ണ് ഒരു കയ് കൊണ്ട് നമ്മളെ കഴുത്തിൽ ചുറ്റി പിടിച്ചു വീണ്ടും തോളിൽ തല വെച്ച് കിടന്നു...😓
"നിങ്ങൾ ലവ് മാരേജ് ആയിരുന്നു അല്ലേ..."
അവർ വീണ്ടും നമ്മളെ തട്ടി കൊണ്ട് ചോദിച്ചു...അപ്പൊ തന്നെ നമ്മൾ അതേ എന്ന പോലെ ചിരിച്ചു...😕ഇതിനെ ഒക്കെ ആരേലും ലവ് ചെയ്യോ...അപ്പൊ പിന്നെ നമ്മക്ക് ഈ കുരിപ്പിനോട് പിന്നെന്താ...
"She is ❣️Crazy Lovers ❣️..."
അവർ ഒരു ചിരിയോടെ പറഞ്ഞതും നമ്മൾ ഒന്ന് ചിരിച്ചു കൊണ്ട് പെണ്ണിന്റെ മോന്ത ഒന്ന് നോക്കി...😍ആ ക്യൂട്നെസ് കാണുമ്പോൾ കടിച്ചു തിന്നാനും തോന്നുന്നുണ്ട്... ചിലപ്പോൾ എടുത്തു കിണറ്റിൽ ഇടാനും...😓
"എങ്ങനെ ആയിരുന്നു നിങ്ങളെ ലവ്...ആദ്യായിട്ട് എങ്ങനെയാ അവളെ കണ്ടത്..."
🙄പടച്ചോനെ എന്ത് ലവ്... കീരിയും പാമ്പും ആണെന്ന് മാത്രം...
"ആദ്യമായി കാണുന്നത് എയർപോർട്ടിൽ എയർഹോസ്റ്റസിന്റെ പിന്നാലെ നടന്നു വരുന്ന മാലാഖയെ പോലെ ഉള്ള ഇവളെയാണ്... അപ്പൊ തന്നെ ഇവിടെ കേറി കൂടിയതാ..."❣️
🙄അന്ന് തൊട്ട് നമ്മളെ കഷ്ടകാലം തുടങ്ങിയതാ... അതിപ്പോ ആരോട് പറയാൻ...
പിന്നെ അവരും ഒന്ന് സൈലന്റ് ആയി... നമ്മൾ ആണേൽ പിന്നെ പെണ്ണിനേയും ചേർത്ത് പിടിച്ചു ചെറുതായി ഒന്ന് മയങ്ങി...
***********💞
"നമുക്ക് ന്യൂസ് ചാനലിൽ ഒരു ഫോട്ടോ കൊടുത്തു കാണ്മാനില്ല എന്ന് പരസ്യം കൊടുത്താലോ... കണ്ടു പിടിക്കുന്നവർ വിളിച്ചു പറയുമല്ലോ..."
ജൗഹർ പറഞ്ഞതും അമി വായും പൊളിച്ചു നിന്നു...
"അതിന് അവരെ കാണാതായിട്ട് ഒന്നും ഇല്ല...കോൺടാക്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ എവിടെയോ കുരുങ്ങി കിടക്കാവും... അജു കൂടെ ഇല്ലെങ്കിൽ അവളെ ഫോട്ടോസ് കൊടുക്കായിരുന്നു... അവൻ കൂടെ ഉള്ളോണ്ട് ഒരു സമാദാനം ആണ്... എങ്ങനെ ആയാലും ജീവനോടെ ഉണ്ടേങ്കിൽ അവൻ അവളെയും കൊണ്ട് വരും അത് ഉറപ്പാ..."[അമി ]
"ഇനി ആ അനസ് കണ്ടു പിടിച്ചു അകത്തു പൂട്ടി ഇട്ടു കാണോ..."[മാലി ]
"പിന്നെ എങ്കിൽ അജു അവനെ വെറുതെ വിട്ടത് തന്നെ... ഇത് കാര്യായിട്ട് അവന് എന്തോ പണി കിട്ടിയിട്ടുണ്ട്..."[അമി ]
"കൂടെ ഉള്ളത് അവൾ അല്ലേ അവന് പണി കിട്ടാൻ ആണോ പാട്..."[മാലി ]
രണ്ട് വരവ് കൊണ്ട് തന്നെ പെണ്ണിനെ നല്ല പോലെ എല്ലാം മനസ്സിൽ ആക്കി വെച്ചിട്ടുണ്ട്...🙄
"ആ ഷേക്കിന്റെ കാര്യം ഓർക്കുമ്പോഴാ..."[അമി ]
"ഞാൻ ഷമീറിനെ ഒന്ന് വിളിച്ചു നോക്കട്ടെ... അവനും കൂടെ വന്നാൽ നമുക്ക് ഒന്ന് കൂടി മൊത്തം ഒന്ന് സെർച്ചിങ് ചെയ്യാം... ഇപ്പൊ വരാം എന്ന് പറഞ്ഞു പോയവനാ..."
മാലി ഫോൺ എടുത്തു ഡയൽ ചെയ്തു കൊണ്ട് പറഞ്ഞതും ഫോൺ റിങ്ങ് ആയി...
"ഹലോ... ആരാ...?"
റിപ്ലൈ വന്ന സൗണ്ട് കേട്ടതും മാലി ഒന്ന് കൂടി സ്‌ക്രീനിൽ നോക്കി ഷമീർ ആണെന്ന് ഉറപ്പ് വരുത്തി...
"സ്‌ക്രീനിൽ പേരില്ലേ പിന്നെന്തിനാ ആരാന്ന് ചോദിക്കുന്നെ..."
അത് കേട്ടതും ഷമീറിന്റെ പെങ്ങൾ ആയ ഷമീന ഒന്ന് ബാത്‌റൂമിൽ തല ചെരിച്ചു നോക്കി കൊണ്ട് സ്‌ക്രീനിൽ നോക്കി...അങ്ങേര് ബാത്‌റൂമിൽ കയറി അട ഇരിക്കാൻ തുടങ്ങിയപ്പോൾ കാക്കുന്റെ വല്ല ഉഡായിപ്പും കണ്ടു പിടിക്കാൻ ഉള്ള ഒരു സെർച്ചിങ്ങിനു വേണ്ടി എടുത്തതാ... എന്നാൽ അല്ലേ നമ്മക്ക് വല്ലതും പറ്റൂ...🙄
"🙄മാലി... അയ്യേ പെണ്ണാണോ ന്നിട്ട് ആണിന്റെ സൗണ്ട് ആണല്ലോ..."🤔
അത് കേട്ടതും അവന് ഉള്ളം കാൽ മുതൽ കലിപ്പ് കയറി...
"നീ അവന് ഒന്ന് കൊടുക്ക്... ഞാൻ മനസ്സിൽ ആക്കി കൊടുത്തോളാം..."
"എവിടെയാ കൊടുക്കേണ്ടത്...?"
വീണ്ടും അവന് കലിപ്പ് ഇളകി...
"😬അവന്റെ പെങ്ങൾ അല്ലേടി കുരിപ്പേ നീ... അവൻ എന്നും പറയാറുണ്ട് ഈ ജന്തു കാരണം ഒന്ന് ഫോൺ വരെ മര്യാദക്ക് കൊണ്ട് നടക്കാൻ പറ്റില്ലെന്ന്... അവന് ഫോൺ കൊടുക്കെടി @#₹... "
അത് കേട്ട് അമിയും മറ്റവനും വായും പൊളിച്ചു നിന്നു...🙄
പിന്നെ കാതിൽ കേട്ടവൾ ആണെങ്കിൽ പല്ല് നെരിച്ചു നില്ക്കാ...😬
"നീ പോടാ തെണ്ടി അലവലാതി...നീയാരാ എന്നെ ചീത്ത പറയാൻ..."
"ഞാൻ നിന്റെ കാലൻ ആടി കുരിപ്പെ... അവന് ഫോൺ കൊടുക്കാൻ അല്ലേടി പറഞ്ഞത്..."😬
"അവന് കൊടുക്കാൻ തന്നെയാ പോന്നെ... എന്നെ പറ്റി കണ്ട ജന്തുക്കളോട് ഒക്കെ അനാവശ്യം പറഞ്ഞു നടക്കാല്ലേ... ഓനെ കാണണം എങ്കിൽ ഇനി മോർച്ചറിയിലോട്ട് വാ..."😬
മാലി അത് കേട്ടതും ഷോക്ക് അടിച്ച പോലെ നിന്നു... ഫോൺ ആണേൽ ഉടയുന്ന ഒരു സൗണ്ട് മാത്രം ആണ് കേട്ടത്...😓അതോടെ അവന്റെ കാര്യം തീരുമാനം ആയെന്നു മാലിക്ക് ഏകദേശം ഉറപ്പായി...
"അവനെന്താ പറഞ്ഞത്...? നീ എന്താ ഇങ്ങനെ ഇരിക്കുന്നെ...?"[അമി ]
"പണി പാളി എന്നാ തോന്നുന്നേ... അവനെ കാണാൻ മോർച്ചറിയിലോട്ട് ചെല്ലാൻ... അവന്റെ പെങ്ങൾ ഇല്ലേ ആ കുരിപ്പ്..."
മാലി പോകാൻ ആയ പകുതി ബോധത്തിൽ പറഞ്ഞു...
"അല്ലേലും ഈ പെങ്ങൾമാർ ഇല്ലാതിരിക്കുന്നതാ ബേധം... ഏത് വഴിക്കാ പണി കിട്ടുന്നെ എന്ന് പറയാൻ ആവില്ല... ആ കാര്യത്തിൽ അജു ഭാഗ്യവാൻ ആണ്..."[ജൗഹി ]
"🙄പെങ്ങൾ ഇല്ലെങ്കിൽ എന്താ അവന്റെ കൂടെ ഇപ്പൊ ഉള്ളവളെ കൊണ്ട് തന്നെ അവന് ഈ ജന്മം മുഴുവനും കിട്ടാൻ ഉള്ളത് കിട്ടി കാണും...കൂടെയുള്ളത് ഇപ്പൊ കേട്ടതിനേക്കാൾ അന്തവും കുന്തവും ഇല്ലാത്ത ഒന്നാ..."
അമി അതും പറഞ്ഞു അവന്റെ അവസ്ഥ ഒന്ന് ഓർത്ത് നോക്കി... അവന് ചിരിയും കരച്ചിലും ഒരു പോലെ ഉള്ള അവസ്ഥയാ ഉള്ളത്... എന്താവോ എന്തോ...
നീരാട്ടും കഴിഞ്ഞു ഇറങ്ങി വന്ന ഷമീർ കണ്ടത് തന്റെ ഫോൺ പൊട്ടി ചിതറി കിടക്കുന്നത് ആണ്...😕പടച്ചോനെ ചാർജിൽ ഇട്ടു പോയത് ആണല്ലോ... ഇനി ഹീറ്റ് ആയി പൊട്ടിയത് ആവോ...🙄
അവൻ ചിന്തിച്ചു നിൽക്കെ ഭദ്രകാളി ലുക്കിൽ ഒരുത്തി നിൽക്കുന്നത് കണ്ടു അവന് കാര്യങ്ങൾ എല്ലാം ബോദ്യം ആയി...
"😬എന്താടി കുരിപ്പേ കാണിച്ചു വെച്ചിരിക്കുന്നെ എന്റെ ഫോൺ എടുത്തു പൊട്ടിക്കാൻ ഇന്നെന്താ നിനക്ക് കിട്ടിയേ..."
"എന്നെ പറ്റി അബവാദം പറഞ്ഞു കൊടുത്തില്ലേ അതോണ്ടാ...ഒരുത്തൻ വിളിച്ചോണ്ട് ഇങ്ങളെ സ്വഭാവം അറിയാൻ പറ്റി...അവനുള്ളത് ഞാൻ വയർ നിറച്ചു കൊടുത്തിട്ടുണ്ട്..."😬
🙄പടച്ചോനെ മൂന്നിൽ ഏത് ഹതഭാഗ്യൻ ആണാവോ ആ വിളിച്ചേ...അവന് ഇന്നത്തേക്കുള്ള വകയായി...
"ഞാൻ പറയാതെ തന്നെ അവർക്കൊക്കെ നിന്നെ മനസ്സിൽ ആയി കാണും... എല്ലാർക്കും ഉണ്ട് പെങ്ങൾ എനിക്ക് മാത്രം എന്താ പടച്ചോനെ പെങ്ങൾ ആയിട്ട് ഇങ്ങനെ ഒരു കുരിശിനെ തന്നത്..."😏
"ഓ തുടങ്ങി രണ്ടും...നാട്ടുകാരെ പോലും ചെവിതല കേൾക്കാൻ സമ്മതിക്കരുത്..."
"ഞാൻ അല്ല ഉമ്മച്ചി കാക്കുവാ..."
"എനിക്കറിയാം രണ്ടിനെയും..."
അവൻ എന്തേലും പറയുന്നതിന് മുന്നേ വല്ലിക്കാടെ കാറിന്റെ ഹോൺ കേട്ടതും പെണ്ണ് ഒരു ഓട്ടം ആയിരുന്നു...ആകെ കൂടെ പേടി അങ്ങേരെ മാത്രേ ഉള്ളൂ...🙄
"😬നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി കുരിപ്പെ..."
എന്നും പറഞ്ഞു പാവം ചെക്കൻ ഫോണിന്റെ പാർട്സ് ദയനീയമായി കയ്യിൽ എടുത്തു...😬ഏത് കോപ്പ് ആണാവോ ബാത്‌റൂമിൽ കയറിയ നേരത്ത് തന്നെ വിളിച്ചത്...
🙄അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ... അങ്ങനെ അവന്റെ അന്നത്തെ കാര്യം തീരുമാനം ആയി...
ബാക്കി മൂന്നും അവറ്റകളെയും തിരച്ചിൽ നടത്തി നേരം വെളുപ്പിച്ചു...പെണ്ണിന്റെ ഉമ്മച്ചിമാരും ഉപ്പച്ചിമാരും ഊണും ഉറക്കവും ഇല്ലാതെ ഇരിപ്പാണ്...മാരേജ് ഡേറ്റ് അടുത്ത പെണ്ണാണെങ്കി അവളെ കണ്ടില്ലേ കെട്ട് മുടങ്ങൊ എന്ന ടെൻഷനിലും...🙄
വന്ന ഷേക്ക് ആണെങ്കിൽ പെണ്ണിന്റെ ഫ്രെയിം ചെയ്തു വെച്ച പിക് എടുത്തു കയ്യിൽ പിടിച്ചു അതിൽ തലോടിയും ഉമ്മ വെച്ചും ആ ദിവസവും കഴിച്ചു കൂട്ടി...രാത്രി ആവുമ്പോ ഹോട്ടൽ മുറിയിൽ കഴിച്ചു കൂട്ടി നേരം വെളുക്കുന്നതിന് മുന്നേ വീട്ടിലേക്ക് വരും... ചുരുക്കി പറഞ്ഞ അങ്ങേര് അവളെയും കൊണ്ടേ പോവൂ...🙄
***********💞
ആരോ നമ്മളെ തോളിൽ തട്ടിയപ്പോൾ ആണ് നമ്മൾ കണ്ണ് തുറന്നത്... നമ്മൾ അവരെ നോക്കിയതും അവരൊക്കെ ഇറങ്ങാൻ നിക്കായിരുന്നു...പെണ്ണ് ഇപ്പോഴും സുഖ നിദ്രയിൽ ആണ്...
"എങ്കിൽ ശരി... ഞങ്ങൾ ഇറങ്ങട്ടെ...ഇവിടെ അടുത്താ ഞങ്ങളെ വീട്...വൈഫിനേയും കൊണ്ട് ഒരിക്കൽ വരണം...ഇത് എന്റെ കാർഡ് ആണ്..."
നമ്മൾ അതും വാങ്ങി പോക്കെറ്റിൽ ഇട്ടു ഒന്ന് പുഞ്ചിരിച്ചു കൊടുത്തു...പെണ്ണ് ഉറക്കം ആയോണ്ട് തന്നെ ഒന്നും അറിയില്ല...
നമ്മൾ പെണ്ണിനേയും തട്ടി വിളിച്ചു ഇറങ്ങിയതും പെണ്ണ് ഉറക്ക പിച്ചിൽ നമ്മളെ കയ്യും പിടിച്ചു നടന്നു...🙄
"നിക്ക് വിശക്കുന്നു അജു...ഇനി എത്ര ദൂരം ഇണ്ട്... എപ്പോഴാ വീട്ടിൽ എത്താ...?"
അത് കേട്ടതും നമ്മൾ പെണ്ണിനെ നമ്മളോട് ചേർത്തു നിർത്തി...രണ്ട് ദിവസം കൂടെ ഉണ്ടായിട്ടും അവളെ വിശപ്പ് മാറ്റാൻ പോലും നമ്മക്ക് ആയില്ല...😓
"ഏതേലും വണ്ടി നോക്കാം... എന്തായാലും ഇത് വരെ എത്തികിട്ടീലെ... ഇനി പേടിക്കാൻ ഇല്ല..."
അപ്പൊ തന്നെ നമ്മളെ മുന്നിൽ ആയി വന്നു നിന്ന വണ്ടി കണ്ടു ഞങ്ങൾ രണ്ടും ഞെട്ടി കൊണ്ട് പരസ്പരം നോക്കി... അപ്പൊ തന്നെ പെണ്ണിന്റെ കയ് നമ്മളിൽ നിന്നും പിടി വിട്ടിരുന്നു...
"അപ്പൊ എങ്ങനാ.. പോവാല്ലേ..."
എന്നും പറഞ്ഞു ഞങ്ങൾക്ക് മുന്നിൽ പോലീസ് വാനിൽ ആയി ഇറങ്ങിയ അനസ് ഒന്ന് പുച്ഛിച്ചു ചിരിച്ചതും പെണ്ണ് പേടിച്ചു നമ്മളെ പിന്നിൽ വന്നു നിന്നു...
"ഓകെ അളിയാ... ഡീ വന്നു കേറ്...നമ്മളെ കൊണ്ട് പോവാൻ വന്ന സാറാ..."
എന്നും പറഞ്ഞു തിരിച്ചും അവനെ പുച്ഛിച്ചു കയറിയതും പെണ്ണും നമ്മളെ അടുത്തായി വന്നു ഇരുന്നു...🙄അവനും അത് കേട്ട് വായും പൊളിച്ചു അൽപ നേരം നിന്നു കൊണ്ട് മുന്നിൽ വന്നു കയറി നമ്മളെ ഒന്ന് നോക്കി... നമ്മൾ ആണേൽ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു...
"അജു ഇങ്ങളെ അളിയനോട് വണ്ടി നിർത്താൻ പറ... ദേ ഒരു തട്ട് കട... നിക്ക് വിശന്നിട്ട് നിക്കാൻ വയ്യ..."
😕പടച്ചോനെ അത് കേൾക്കേണ്ട താമസം അവൻ ബ്രേക്ക് ഇട്ടു വായും പൊളിച്ചു ഞങ്ങളെ ഒന്ന് കൂടി നോക്കി...
"😬ആരാടി നിന്റെ അളിയൻ...?"
"യ്യോ എന്റെ അല്ല അജുന്റെ അളിയൻ അല്ലേ ഇങ്ങള്..."
"ഞാൻ ആരുടെയും അളിയൻ അല്ല...എന്നെ കണ്ടാൽ അങ്ങനെ തോന്നോ... ഞാൻ ഇവിടത്തെ si ആണ്..."
"😕അത് എന്തേലും ആവട്ടെ... നിക്ക് വിശക്കുന്നു ഞാൻ പോയി വല്ലോം കഴിക്കാൻ ഇണ്ടോന്ന് നോക്കട്ടെ..."
എന്നും പറഞ്ഞു പെണ്ണ് ചാടി ഇറങ്ങി അങ്ങോട്ട് നടന്നു...അവൻ ആണേൽ എവിടുന്ന് കിട്ടിയെടാ ഇതിനെ എന്ന പോലെ നമ്മളെ ഒന്ന് നോക്കി പെണ്ണിന് പിന്നാലെ ചെന്നു... അത് കണ്ടു ഒന്ന് ചിരിച്ചു കൊണ്ട് നമ്മളും...🙄ഇനി അവനുള്ളത് പെണ്ണിന്റെ കയ്യീന്ന് കിട്ടിക്കോളും...
പെണ്ണ് ഇരുന്ന ഇരുപ്പിന് പത്ത് ഇരുപത് ദോശയും ചട്നിയും അകത്താക്കി...രണ്ട് ദിവസത്തെ മുഴുവനും ഈ ഒറ്റ ഇരുപ്പിൽ തിന്നാണല്ലോ പടച്ചോനെ...😓അവൻ ആണേൽ വായും പൊളിച്ചു നോക്കാ...
പെണ്ണിന്റെ തീറ്റ കണ്ടിട്ട് ആണോ മൊഞ്ച് കണ്ടിട്ടാണോ എന്തോ അവളെ തന്നെ നോക്കി നിക്കാ ബാക്കി ഉള്ളവർ ഒക്കെ... അത് കണ്ടതും നമ്മൾ പെണ്ണിന്റെ അടുത്തായി ഇരുന്നു ഒന്ന് തോണ്ടി...
"ഡീ ബാക്കി വീട്ടിൽ എത്തീട്ട് കഴിക്കാം..."
"ഒന്ന് പോയെ...രണ്ടീസം ആയി വല്ലതും കഴിച്ചിട്ട്... ഇയാക്ക് വിശപ്പ് ഒന്നുല്ലേ..."
🙄ഉണ്ടായിരുന്നു... ഇപ്പൊ തന്നെ വയർ നിറഞ്ഞ അവസ്ഥയാ... പെണ്ണ് ആണേൽ ഫുഡ് കണ്ടപ്പോൾ ചുറ്റിലും ഉള്ളത് ഒക്കെ കാണാത്ത പോലെ തീറ്റ തന്നെ...
ഒടുക്കം അങ്ങേര് ചുട്ട് കൊണ്ടിരുന്ന ദോശ മാവ് തീർന്നപ്പോൾ ആണ് പെണ്ണ് ഇരിപ്പിടത്തിൽ നിന്നും എണീറ്റത്... ഒരു ഫുൾ ബോട്ടിൽ വെള്ളവും അകത്താക്കി കൊണ്ട് നമ്മളെ നോക്കി ഒന്ന് ഇളിച്ചു...😕
തൃപ്തി ആവാതോണ്ട് ആണോ എന്തോ രണ്ട് പാക്ക് ലെയ്സും വാങ്ങി പെണ്ണ് വീണ്ടും കഴിക്കാൻ തുടങ്ങി...അനസ് ആണേൽ കിളി പോയി നിക്കാ...🙄
"നാനൂറ്റി എൺപതു രൂപ..."
ബിൽ കേട്ടതും നമ്മൾ പോക്കെറ്റിൽ കയ്യിട്ടപ്പോൾ ആണ് പേഴ്‌സ് ഒക്കെ നഷ്ടപ്പെട്ടു എന്ന് അറിഞ്ഞത് തന്നെ...😓
"പേഴ്‌സ് ഇല്ലാതെ ആണോടാ ഒരുത്തിയെയും കൊണ്ട് കറങ്ങാൻ ഇറങ്ങിയത്.."
"ഇതിനെ ഒക്കെ കൊണ്ട് ആരേലും കറങ്ങാൻ ഇറങ്ങോ...അല്ലെങ്കിലും ഈ കുരിശിനെ കണ്ടേ പിന്നെ എനിക്ക് ബെസ്റ്റ് ടൈം ആണ്..."
"നിന്നെ എന്ന് കാണുന്നോ അന്ന് എനിക്കും..."
അതിന് നമ്മൾ നൈസ് ആയി ഒന്ന് ഇളിച്ചു കൊടുത്തു...അവൻ നമ്മളെ നല്ല പോലെ നോക്കി അഞ്ഞുർ രൂപ നീട്ടി...
പെണ്ണ് ലെയ്സും കഴിച്ചു ഇരുന്നതും അവൻ ഞങ്ങളെ രണ്ടിനെയും മാറി മാറി നോക്കുന്നുണ്ട്...
"😪ഒന്നൂടെ വണ്ടി നിർത്തോ...?"
"😬ഇനി എന്താ...?"
"അത്... നിക്ക് ടോയ്‌ലെറ്റിൽ പോണം..."
🙄ബെസ്റ്റ്... ഇതിനേക്കാൾ വല്യ ദുരന്തം ഒന്നും ഈ ലോകത്ത് കാണില്ല... എന്തായാലും അനസ് വന്നത് നന്നായി... എല്ലാം അവൻ നോക്കിക്കോളും...
"സ്റ്റേഷനിൽ എത്തി കഴിഞ്ഞു പോവാം അത് വരെ അടങ്ങി ഇരുന്നാൽ നിനക്ക് കൊള്ളാം..."
"😕അവിടേക്ക് കുറെ ദൂരം ഇണ്ടോ...?"
"ഒന്നൊന്നര മണിക്കൂർ കാണും..."
"😪യ്യോ അത് വരെ ഒന്നും പിടിച്ചു നിക്കാൻ നിക്ക് പറ്റില്ല... ഇപ്പൊ തന്നെ ഇങ്ങള് ഓരോ കുണ്ടിലും കുഴിയിലും കൊണ്ടിടുമ്പോൾ ഇരിക്കാൻ പോലും പറ്റുന്നില്ല... എവിടേലും ഒന്ന് നിർത്ത്..."😓
അത് കേട്ടതും നമ്മൾ പെണ്ണിന്റെ അടുത്ത് നിന്ന് നീങ്ങി ഇരുന്നു... ഇതിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല...🙄
പിന്നെ അവന് ടോയ്ലറ്റ് അന്വേഷിച്ചു നടക്കൽ തന്നെ ആയിരുന്നു പണി...si ക്ക് പറ്റിയ പണി തന്നെ...
"അതിന്റെ പിന്നിൽ ഒരു ടോയ്ലറ്റ് ഉണ്ട് പോയിട്ട് പെട്ടെന്ന് വാ..."
അവൻ അന്വേഷിച്ചു വന്നതും പെണ്ണിനോട് ആയി പറഞ്ഞു... നമ്മൾ ആണേൽ താടിക്ക് കയ്യും കൊടുത്തു അവന്റെ ഗതികേട് ഓർത്ത് ചിരിച്ചു...
"😕നിക്ക് പേടിയാ ഇയാളും വാ...ഇങ്ങള് ആവുമ്പോ പട്ടി ഓടിച്ചാലും തോക്ക് എടുത്തു വെടി വെക്കാലോ..."
"ഞാനോ...വേണേൽ ദാ ഇവനെ തന്നെ കൂട്ടിക്കോ... രണ്ട് മൂന്ന് ദിവസം ആയി കൂടെ തന്നെ അല്ലേ..."
"അതിന്റെയാ ഞാൻ ഈ അനുഭവിക്കുന്നെ... സാർ വന്നപ്പോ ഒരു റീലാക്സിയേഷൻ കിട്ടിയതാ..."
"കൂടുതൽ വാചകം അടിക്കാതെ പോയിട്ട് എന്താന്ന് വെച്ച ചെയ്തു വാ... പിന്നെ രണ്ടും അത് വഴി മുങ്ങിയെക്കരുത്..."
നമ്മൾ പെണ്ണിന്റെ പിന്നാലെ പോയതും പെണ്ണ് ടോയ്‌ലെറ്റിൽ പോയി വരുന്നത് വരെ അവിടെ ചുറ്റി പറ്റി നിന്നു... പെണ്ണിന് വീട്ടിൽ എത്തുന്ന സന്തോഷം ആണെങ്കിൽ നമ്മക്ക് കോപ്പിനെ പിരിയുന്ന സങ്കടം ആണ്...😓ഇനി ഇത് പോലെ എപ്പോഴാ പടച്ചോനെ ഒന്ന് അടുത്ത് കിട്ടുന്നെ...
നമ്മൾ അവനെ നോക്കി ഒന്ന് കൂടി ഇളിച്ചു കൊണ്ട് വണ്ടിയിൽ കയറിയതും പെണ്ണ് നെഞ്ചിൽ കയ് വെച്ച് നിന്ന് പിന്നെ ഒരു ഓട്ടം ആയിരുന്നു...വോമിറ്റ് ചെയ്യുന്നത് കണ്ടതും നമ്മൾ ചാടി ഇറങ്ങി പെണ്ണിന്റെ പുറം ഉഴിഞ്ഞു കൊടുത്തു...😕തീറ്റ കണ്ടു കണ്ണ് തട്ടിയത് ആവും...പെണ്ണ് പിന്നെ കുഴഞ്ഞു നമ്മളെ കയ്യിലേക്ക് വീണു...😓
"പോയിട്ട് രണ്ട് ദിവസം തന്നെ അല്ലേ ആയത്... അതിനിടയിൽ നീ ഇതും ഒപ്പിച്ചോ..."
"എന്ത്...?"🙄
"ഒരു പെണ്ണ് നിന്ന നിൽപ്പിൽ ബോധം കെട്ട് വീഴുന്നു വോമിറ്റ് ചെയ്യുന്നു... ഇതൊന്നും അത്ര നല്ല ലക്ഷണം അല്ല..."
അവന് പിന്നെ അങ്ങോട്ട് കണ്ടക ശനി ആയിരുന്നു...നമ്മക്ക് പിന്നെ അത് നേരത്തെ തുടങ്ങിയത് ആണല്ലോ... പെണ്ണിനേയും പിടിച്ചു ഹോസ്പിറ്റലിൽ എത്തിയതും ടെസ്റ്റ് ചെയ്യാൻ എന്നും പറഞ്ഞു അകത്തോട്ടു കൊണ്ട് പോയി... നമ്മൾ അവിടെ കണ്ട ചെയറിൽ ഇരുന്നെങ്കിലും അവൻ ഭാര്യയെ ലേബർ റൂമിൽ കേറ്റിയ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടപ്പാണ്...😕
"പേടിക്കാൻ ഒന്നും ഇല്ല...ഫുഡ് ഇൻഫെക്ഷൻ ആണ്.. രണ്ട് ദിവസം ഒന്നും കഴിച്ചില്ല അല്ലേ..."
ഡ്യൂട്ടി ഡോക്ടർ വന്നു പറഞ്ഞതും നമ്മൾ ഇല്ലെന്ന് കാണിച്ചു...
"ഡോക്ടർ അപ്പൊ ഞാൻ പറഞ്ഞ ടെസ്റ്റ് ചെയ്തു നോക്കിയില്ലെ..."
"കന്യകയായ ഒരു പെണ്ണിനെ ആണോ പ്രേഗ്നെൻസി ടെസ്റ്റ് ചെയ്യേണ്ടത്..."
ഡോക്ടർ അവനോട് കലിപ്പ് ഇട്ടതും നമ്മൾ ഒന്ന് പുഞ്ചിരിച്ചു... ഈ കോപ്പ് ടെസ്റ്റ് ചെയ്യാൻ പറയുന്നത് കേട്ടപ്പോൾ മുതൽ ടെൻഷൻ അടിച്ചു പണ്ടാരം അടങ്ങി ഇരുന്നതാ... ഇപ്പോഴാ ആശ്വാസം ആയത്...😍
"രണ്ടാളും ഒന്ന് വന്നേ...ആ കുട്ടിക്ക് നല്ല ക്ഷീണം ഉണ്ട് ഡ്രിപ് കൊടുക്കാൻ സമ്മതിക്കുന്നില്ല..."
😕അവൻ നമ്മളെ ഒന്ന് ദയനീയമായി നോക്കി അകത്തേക്ക് നടന്നു... വല്ല ആവശ്യവും ഉണ്ടാർന്നോ...🙄
"😭എന്നെ കുത്തല്ലേ എന്ന് പറ അജു... നിക്ക് ഇപ്പൊ കുഴപ്പൊന്നും ഇല്ല..."
നമ്മളെ കണ്ടതും പെണ്ണ് മോങ്ങാൻ തുടങ്ങി...😕അപ്പൊ അതിനാണോ ഞങ്ങളെ കൊണ്ട് വന്നേ...
അവൻ പെണ്ണിന്റെ കാൽ രണ്ടും പിടിച്ചതും നമ്മളും നഴ്സും പെണ്ണിന്റെ കയ്യും തലയും പിടിച്ചു വെച്ചു... ഇതിനിടയിൽ പെണ്ണ് വിളിച്ചു പറയാൻ ഒന്നും തന്നെ ബാക്കി ഇല്ല...
സിറിഞ്ചു അമർന്നതും അനസ് തെറിച്ചു വീണത് കണ്ടു നമ്മൾ ഒരു ഞെട്ടലോടെ അവനെ നോക്കി...🙄ഇതിനാണോ ക്ഷീണം.. ഇത് ഫുൾ ബാറ്ററി ആണല്ലോ... ഒരൊറ്റ ചവിട്ടിന് അല്ലേ അവൻ തെറിച്ചു വീണത്...
"😌ഇതാ പറയുന്നേ വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്ന്..."
നമ്മൾ അവനെ നോക്കി ഇളിച്ചു കൊണ്ട് അതും പറഞ്ഞു കയ് നീട്ടി...
"😓ഇതിപ്പോ വരാതെ പോയതിനെ ഫ്ളിപ്കാർട്ടിൽ ഓർഡർ ചെയ്തു വാങ്ങിയത് അല്ലേ... എവിടുന്ന് കിട്ടിയെടാ ഈ സാധനത്തിനെ..."😬
അവൻ ഊരയും പിടിച്ചു എണീറ്റ് പെണ്ണിനെ നോക്കി പല്ല് കടിച്ചു...
"സാർ പരിചയപ്പെട്ടിട്ട് രണ്ട് മണിക്കൂർ അല്ലേ ആയുള്ളൂ ഇപ്പൊ തന്നെ മതിയായോ... ഞാൻ ഒക്കെ പത്ത് വയസിൽ തൊട്ട് തുടങ്ങിയതാ... ഇപ്പൊ അതൊക്കെ ഒരു ശീലം ആയി... സാറിനും കുറച്ച് കഴിഞ അതൊക്കെ ശീലം ആയിക്കോളും..."
നമ്മൾ പറയുന്നത് കേട്ടതും അവൻ ആണോ എന്ന പോലെ നമ്മളെ നോക്കി...😕
ഞങ്ങൾ രണ്ടും അവിടെ കണ്ട ചെയറിൽ രണ്ട് അറ്റത് ആയി ഇരുന്നു... അവന്റെ ഊരയുടെ കാര്യം തീരുമാനം ആയെന്നു തോന്നുന്നു.. ആ ഇരിപ്പ് കണ്ടാൽ അറിയാം...🙄ഇടക്ക് അവൻ നമ്മളെ തുറിച്ചു നോക്കുന്നുണ്ട്...
അവൻ അവിടെ ഇരുന്നു സ്‌മോക്ക് ചെയ്യാൻ തുടങ്ങിയതും നമ്മൾ അടുത്തേക്ക് ചെന്നു അതും കയ്യിൽ ആക്കി ഒരൊറ്റ ഇരിപ്പിന് വലിച്ചു തീർത്തു... ഈ രണ്ട് ദിവസം അത് ഇല്ലാതെ എങ്ങനെ നിന്നു എന്ന് നമ്മക്ക് തന്നെ അറീല... നേരം പോവാൻ ആ കോപ്പ് കൂടെ ഉണ്ടായത് കൊണ്ടാവും...
"അതെങ്കിലും സ്വന്തം കാശ് കൊടുത്തു വാങ്ങേടെ..."
എന്നും പറഞ്ഞു അവൻ മറ്റൊരു സിഗ് എടുത്തു സ്‌മോക്ക് ചെയ്യാൻ തുടങ്ങി...
ഡ്രിപ്പും കഴിഞ്ഞു വെളുപ്പിന് ഞങ്ങൾ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി... എല്ലാം കൂടി അവന്റെ പേഴ്സിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്...🙄പാവം...
"ദാ ചായ വേണേൽ കുടിക്ക്..."
സ്റ്റേഷനിൽ ഇരുന്ന ഞങ്ങൾക്ക് രണ്ടിനും ഓരോ ഗ്ലാസ് ചായ കൊണ്ട് വെച്ചതും നമ്മൾ അത് എടുത്തു കുടിക്കാൻ തുടങ്ങി...
"നിക്ക് ബൂസ്റ്റ് മതി... ഞാൻ ഇതൊന്നും കുടിക്കാറില്ല..."😪
"ബൂസ്റ്റ് മാത്രം ആക്കണ്ട... നിനക്ക് ഞാൻ അപ്പവും മുട്ടക്കറിയും കൂടി വാങ്ങി തരാം..."
"😌താങ്ക്സ്...നിക്ക് ബിരിയാണി മതിയാരുന്നു..."
"ഓഹ്... എവിടുന്ന് വരുന്നു ആവോ ഇതൊക്കെ..."
എന്നും പറഞ്ഞു അവൻ അവന്റെ വഴിക്ക് പോയി... അപ്പൊ പെണ്ണ് നമ്മളെ ദയനീയമായി നോക്കി...
"ബൂസ്റ്റ് ഒക്കെ പോന്ന വഴി കുടിക്കാം..."
"😏അതിന് ഇയാളെ കയ്യിൽ കാശ് ഇണ്ടായിട്ട് വേണ്ടേ..."
"ഉണ്ടായിരുന്നത് നീ കാരണം ആണ് പോയത്... രണ്ടായിരം രൂപയാ നീ കാരണം വെള്ളത്തിൽ പോയെ..."
"ഒരു രണ്ടായിരം രൂപ... പറീണ കേട്ട തോന്നും രണ്ട് ലക്ഷം ആണെന്ന്..."
"😬എനിക്ക് അത് രണ്ട് ലക്ഷം കയ്യിൽ ഉള്ളത് പോലെ തന്നെയാ...ലക്ഷങ്ങൾ വിലയുള്ള എന്റെ കാർ നീ കാരണം അല്ലേടി പിശാശ്ശെ പോയത്... നിന്നെ ഒക്കെ തല്ലി കൊല്ലേണ്ട ടൈം കഴിഞ്ഞു..."
"കൊല്ലാൻ ഇങ്ങ് വാ... ഒരു പാട്ട കാർ കണ്ടാലും മതി..."😏
"ഓ... ഈ പിശാഷിനെ ഞാൻ ഇന്ന് കൊല്ലും എന്നാ തോന്നുന്നേ..."
"നീ പോടാ മരപ്പട്ടി... എന്നെ കൊല്ലാൻ നീയാരാ..."
😬അത് കേട്ടതും നമ്മൾ കലിപ്പിൽ എണീറ്റു പെണ്ണിനെ തുറിച്ചു നോക്കി... ഇതിനെ ആണോ പടച്ചോനെ ഞാൻ ഒരു പോറൽ പോലും ഏല്പിക്കാതെ കൊണ്ട് വന്നേ...😓
"ഇത് ചന്തയല്ല സ്റ്റേഷൻ ആണ്... രണ്ടും അതോർത്താൽ കൊള്ളാം..."
അവൻ അത് പറഞ്ഞതും നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി പിശാശ്ശെ എന്നും ഉള്ളിൽ പറഞ്ഞു നമ്മൾ ഇരുന്നു...
"😏എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നേ... നിക്ക് വീട്ടിൽ പോണം..."
പെണ്ണ് എണീറ്റു അവന്റെ അടുത്ത് ചെന്നു ചോദിച്ചതും അവൻ ഫയലും മടക്കി വെച്ച് ഞങ്ങളെ രണ്ടിനെയും ഒന്ന് നോക്കി...
"അന്ന് നീയല്ലേ കാർ ഓടിച്ചത്... ഞാൻ cctv ദൃശ്യം കണ്ടതാ... അതിന് മോൾക്ക് ഒരു അവാർഡ് തരാൻ കൊണ്ട് വന്നതാ..."
"😌മ്മ്... നല്ല രസണ്ടായിരുന്നു... പക്ഷെ അപ്പോഴേക്കും ബസ് ഇടിക്കാൻ വന്നു...അപ്പൊ അജു ഗിയർ പിടിച്ചു തിരിച്ചതും ഞങ്ങൾ തെറിച്ചു വീണു...🙄ആ കാർ എന്തായി എന്തോ...?"
"ആ കാർ വേറൊരു ബസിൽ ഇടിച്ചു... ബസ് ചെന്നു ലോറിയിൽ ഇടിച്ചു... ഒന്നര മണിക്കൂർ ആണ് ട്രാഫിക് ബ്ലോക്ക് ഉണ്ടായത്... ഭാഗ്യത്തിന് ആളപായം ഇല്ല... എങ്കിൽ നീയൊക്കെ കൊല കുറ്റത്തിന് അകത്തു കിടന്നേനെ..."😬
"😕അയിന് എന്തിനാ ഞങ്ങളെ പറയുന്നേ... ആക്‌സിഡന്റ് ഇണ്ടാവുമ്പോ ഞങ്ങൾ ഇല്ലല്ലോ അതിൽ... അപ്പൊ അത് ഇവന്റെ ആ പാട്ട കാറിന്റെ കുഴപ്പാ.. "😏
സ്റ്റേഷനിൽ ഉള്ളവർ മൊത്തം വായും പൊളിച്ചു പെണ്ണിനെ നോക്കി എങ്കിലും പെണ്ണിന് വല്യ തകരാർ ഒന്നും ഇല്ല...അനസ് ആണേൽ ഇനി പോകാൻ കിളി ഇല്ലാതെ ഇരിക്കാ...
"നിനക്ക് ലൈസൻസ് ഉണ്ടോ...?"
"🙄ഇല്ല അത് എവടാ കിട്ടാ..."
"മാർക്കറ്റിൽ ചെന്നു അന്വേഷിച്ചു നോക്ക് ചിലപ്പോൾ കിട്ടും... എടീ...😬റോഡിൽ കൂടി കാർ ഓടിക്കാൻ ഉള്ള സർക്കാരിന്റെ സമ്മതപത്രം ആണ് അത്... അതൊന്നും ഇല്ലാതെ ആണോടി നിന്റെ ഒക്കെ അഭ്യാസം..."
"ഈ അജുന്റെ അല്ലേ കാർ... ഓൻ സമ്മതിച്ചോണ്ടാ ഞാൻ ഓടിച്ചെ..."
അവൻ നമ്മളെ തുറിച്ചു നോക്കിയതും നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു...അപ്പോഴത്തെ ഭാവം ഒക്കെ കണ്ടപ്പോൾ നമ്മൾ കരുതി എക്സ്‌പെര്ട് ആണെന്ന്... പിന്നെ ഉണ്ടായത് നമ്മക്ക് അല്ലേ അറിയൂ...🙄
"ഇവൾക്ക് ഡ്രൈവിംഗ് അറിയാവോ എന്ന് പോലും അന്വേഷിക്കാതെ ആണോടാ കാർ ഓടിക്കാൻ കൊടുക്കുന്നെ...അതിനുള്ള ബുദ്ധി പോലും തനിക്ക് ഇല്ലേ...എന്തായാലും കേസ് ഫയൽ ചെയ്തിട്ടുണ്ട്... വിധി ആവുന്നത് വരെ നാട് വിട്ടു എങ്ങും പോവരുത്..."
"🙄ആര്...?"
"രണ്ടാളും..."
"യ്യോ..."😕
അത് കേട്ടതും പെണ്ണിന്റെ മോന്ത ഒന്ന് കാണണം... അതേതായാലും നന്നായി പെണ്ണിനെ നമ്മക്ക് കണ്ടോണ്ട് ഇരിക്കാലോ...
"സാർ അവർ വന്നിട്ടുണ്ട്..."
"ആ അവരോട് അകത്തേക്ക് വരാൻ പറ..."
കോൺസ്റ്റബിൾ പുറത്തേക്ക് പോയതും രണ്ടെണ്ണം അകത്തു കയറി വന്നു അവന്റെ മുന്നിൽ ഉള്ള ചെയറിൽ ഇരുന്നു...🙄
"രണ്ടും ഇതിൽ ഒന്ന് സൈൻ ചെയ്തേ..."
കേൾക്കേണ്ട താമസം പെണ്ണ് അതിൽ സൈൻ ചെയ്തു പെൻ നമ്മക്ക് നേരെ നീട്ടി... നമ്മളും അത് വാങ്ങി അതിൽ സൈൻ ചെയ്തു...
"ഇനി ഞങ്ങൾ വീട്ടിൽ പൊക്കോട്ടെ..."
"അതൊക്കെ പോവാം... അവര് കൂടെ ഒന്ന് വന്നോട്ടെ..."
"വേണേൽ ഈ അജുനെ ജയിലിൽ ഇട്ടോ...എല്ലാറ്റിനും കാരണം ഓനാ..."
😕എടീ പിശാശ്ശെ നീ എന്നെ ഒറ്റി കൊടുക്കാല്ലേ...നമ്മൾ പെണ്ണിനെ ഇരുത്തി നോക്കിയതും പെണ്ണ് ഇളിച്ചു തന്നു... അകത്തായാലും പുറത്തായാലും നീയും എന്റെ കൂടെ ഉണ്ടാവും മോളെ...
അതും ചിന്തിച്ചു പെണ്ണിനെയും നോക്കി നിക്കുമ്പോ ആണ് അമിയും മാലിയും ബൈക്കിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടത്... നമ്മൾ അപ്പൊ തന്നെ ഇറങ്ങി ചെന്നു അവരെ കെട്ടിപ്പിടിച്ചു നിന്നു...
"എവിടെ ആയിരുന്നു നിങ്ങൾ...ഈ അനസ് കുറച്ചു മുന്നേ വിളിച്ചു പറഞ്ഞപ്പൊ തന്നെ ഓടി വന്നതാ ഞങ്ങൾ..."
"😭അമിക്കാ..."
എന്നും പറഞ്ഞു പെണ്ണ് നമ്മളെ ഒക്കെ പിടിച്ചു മാറ്റി ഓനെ കെട്ടിപ്പിടിച്ചു നിക്കുന്നത് കണ്ടു നമ്മൾ വായും പൊളിച്ചു നിന്നു... പെണ്ണിന് ഇവനെ ഇത്രക്ക് വില ഒക്കെ ഉണ്ടായിരുന്നോ...
"എന്റെ മോൾ പേടിച്ചു പോയോ... മ്മ്..."
"😕പേടി ഒന്നുല്ല... നിക്ക് അങ്ങേര് ഒരു ബൂസ്റ്റ് വരെ വാങ്ങി തന്നില്ല... അമിക്കാ മേടിച്ചു തരോ..."
"അതിനെന്താ വാങ്ങി തരാം..."🙄
അവൻ നമ്മളെ ഒന്ന് നോക്കി പെണ്ണിനോട് ആയി പറഞ്ഞു... പിന്നെ കാട്ടിൽ ബൂസ്റ്റ് ഉണ്ടാക്കി വെച്ചിരിക്കല്ലേ...😓
"നിങ്ങൾ രണ്ടാളോടും അകത്തു ചെന്നു സൈൻ ചെയ്യാൻ പറഞ്ഞു..."
കോൺസ്റ്റബിൾ നമ്മക്ക് പിന്നാലെ വന്നു അവരോട് ആയി പറഞ്ഞതും രണ്ടും അകത്തേക്ക് പോയി സൈൻ ചെയ്തു വന്നു...
"അമിക്കാ ബാപ്പച്ചിയും ഷേക്കും വീട്ടിലേക്ക് വന്നാ..."
"അവർ അന്ന് തന്നെ ടാക്സി പിടിച്ചു വന്നതാ... ഇപ്പൊ അവരൊക്കെ വീട്ടിൽ ഉണ്ട്... കേട്ടപ്പോൾ എല്ലാരും കൂടി ഇറങ്ങിയതാ...ഞാൻ അവിടെ തന്നെ നിർത്തിയതാ..."
"ഞാൻ രണ്ട് മൂന്ന് ദിവസം ആയി കുളിച്ചിട്ട്...എന്നെ ഈ കോലത്തിൽ കണ്ടാൽ ആൾക്ക് എന്നെ ഇഷ്ടാവോ..."
😨കൊള്ളാലോ കുരിപ്പിന്റെ ആഗ്രഹം...നിന്നെ ഏത് കോലത്തിലും ഇഷ്ടപ്പെടാൻ ഞാൻ ഇല്ലെടി...😍
"അല്ലേലും അങ്ങേര് നിന്നെ കെട്ടുന്നു എനിക്ക് തോന്നുന്നില്ല... നിന്നെ രണ്ട് ദിവസം കൊണ്ട് തന്നെ സഹിക്കാൻ പെട്ട പാട് എനിക്കെ അറിയൂ..."
"😏ഓഹ്..."
പെണ്ണ് നമ്മളെ പുച്ഛിച്ചു കാണിച്ചു...
" എന്നെ കാണാൻ എങ്ങനെ ഇണ്ട്...കൊള്ളാവോ..."
പെണ്ണ് വീണ്ടും നെളിഞ്ഞു നിന്നു കൊണ്ട് ചോദിച്ചു...
"കാണാൻ ഒക്കെ കൊള്ളാം... പക്ഷെ സ്വഭാവത്തിന് ഏഴയലത്തു അടുപ്പിക്കില്ല..."
അതിനും പെണ്ണ് നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു...😏
നേരത്തെ കയറി വന്ന രണ്ടെണ്ണം അവന്റെ കൂടെ വന്നു പുറത്തേക്ക് ഇറങ്ങി പോയതും പെണ്ണ് അവന്റെ അടുത്തേക്ക് ചെന്നു...
"ഇവിടെ ബാത്രൂം ഇണ്ടോ നിക്ക് കുളിക്കാൻ..."😓
"നിന്നെ ഇന്നലെ കണ്ടപ്പോൾ മുതൽ നിന്റെ തീറ്റയും ചികിത്സയും ഒക്കെ എന്റെ തലയിലാ... ഇനി നിന്നെ കുളിപ്പിക്കേം കൂടി ചെയ്യാടി ഞാൻ... വിളിച്ചു കൊണ്ട് പോടാ ഇതിനെ ഒക്കെ... കേസ് പോലും ഞാൻ ഫയൽ പോലും ചെയ്യുന്നില്ല പോരെ... ഈ വഴിക്ക് ഇനി വന്നേക്കരുത്..."
അവൻ കലിപ്പ് ഇട്ടതും പെണ്ണ് സൈലന്റ് ആയി...🙄
"നിങ്ങൾ രണ്ടും ഇങ്ങ് വന്നേ..."
അനസ് വിളിച്ചതും നമ്മളും അമിയും പെണ്ണിനെ ഒന്ന് നോക്കി അകത്തേക്ക് കയറി...🙄പെണ്ണ് അപ്പോ മാലിയോട് വീട് എവിടന്ന് ചോദിക്കുന്ന തിരക്കിൽ ആണ്...
"പഠിക്കുന്ന കാലത്ത് നീ എന്റെ ശത്രു ആണെങ്കിലും നിന്നോട് എനിക്ക് ദേഷ്യം ഒന്നും ഉണ്ടായിരുന്നില്ല... അതൊക്കെ അതിന്റെതായ രീതിയിൽ വിട്ടു കളഞ്ഞതാ... പക്ഷെ നിനക്ക് എന്തേലും ഒരു പണി തന്നില്ലേ എനിക്ക് സ്വസ്ഥം ആയി കിടന്നുറങ്ങാൻ പറ്റോ... ഒരിക്കൽ എങ്കിലും നിന്നെ തോൽപ്പിച്ചു എന്ന ഒരു സമാദാനം എനിക്ക് കിട്ടിയാൽ മതി...നിന്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് വിഷമം ഉണ്ട് പക്ഷെ സന്തോഷവും..."
🙄നമ്മളും അമിയും പരസ്പരം ഒന്ന് നോക്കി വായും പൊളിച്ചു നിന്നു...
"ഒന്നും മനസ്സിൽ ആയില്ല അല്ലേ...ഇത് നോക്ക് അപ്പൊ മനസ്സിൽ ആവും..."
എന്നും പറഞ്ഞു അവൻ നീട്ടിയ പേപ്പർ വാങ്ങി നമ്മൾ നോക്കിയതും ഞങ്ങൾ സൈൻ ചെയ്ത പേപ്പർ ആണെന്ന് കണ്ടതും അവനെ വീണ്ടും ഒന്ന് നോക്കി...🙄
"അതെന്ത് പേപ്പർ ആണെന്ന് കൂടി നോക്ക് അജു..."
ഞങ്ങൾ രണ്ടും വീണ്ടും അതിലേക്ക് നോക്കിയതും ഞെട്ടി കൊണ്ട് വീണ്ടും പരസ്പരം നോക്കി...
"മാരേജ് രെജിസ്ട്രേഷൻ..."😨
"അതേ... എന്ന് വെച്ചാൽ ദേ ആ പുറത്ത് നിക്കുന്ന ദുരന്തത്തിന്റെയും നിന്റെയും രെജിസ്റ്റർ മാരേജ് ആണ് ഇപ്പൊ ഇവിടെ ഉണ്ടായ സൈൻ...സാക്ഷികൾ പെണ്ണിന്റെ ബ്രോ ആയ ഈ അമിയും ചെക്കന്റെ ഫ്രണ്ട് ആയ മാലിയും പിന്നെ ഈ ഞാനും..."
കേട്ടത് വിശ്വസിക്കാൻ ആവാതെ നമ്മൾ വായും പൊളിച്ചു നിന്നു...😨
"നിനക്കോ അവൾക്കൊ ഇത് നിലവിൽ ഉള്ളിടത്തോളം കാലം മറ്റൊരു വിവാഹം ചെയ്യാൻ ആവില്ല... അവളെയും കൊണ്ട് ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ നീ കുത്ത്പാള എടുക്കും എന്ന് എനിക്കറിയാം... അപ്പോഴൊക്കെ നീ എന്നെ നന്നായി സ്മരിക്കും... എനിക്ക് അത് മതി..."
അത് കേട്ടതും നമ്മൾ ഒന്ന് പുഞ്ചിരിച്ചു... പുറത്ത് തിരിഞ്ഞു നിന്ന് മാലിയോട് ആക്ഷൻ ഇട്ടു എന്തൊക്കെയോ പറയുന്ന അവളെ കണ്ടതും നമ്മൾ നീട്ടി ശ്വാസം വലിച്ചു... ജയിച്ചവനെ പോലെ നിൽക്കുന്ന അവനെ നമ്മൾ കെട്ടിപ്പിടിച്ചു നിന്നു...
"താങ്ക്സ് അളിയാ...ഉമ്മ..."😘
"ചീ നിന്റെ കെട്ടിയോൾക്ക് കൊണ്ട് പോയി കൊടുക്ക്... അവന്റെ ഒരു ഉമ്മ..."
എന്നും പറഞ്ഞു അവൻ നമ്മളെ പിടിച്ചു മാറ്റിയതും നമ്മൾ ആ പേപ്പർ മടക്കി പോക്കെറ്റിൽ ഇട്ടു...
"ആ കോപ്പിനെ എങ്ങനെയാ ഒന്ന് സ്വന്തം ആക്കുക എന്ന് കരുതി നിക്കായിരുന്നു...എനിക്ക് ഇങ്ങനെ ഒരു അവസരം തന്നതിന് നന്ദി പറഞ്ഞാൽ തീരില്ല..."
"🙄ഏ... അപ്പൊ നിനക്ക് അവളോട് ലവ് ആണോ... ഞാൻ നിങ്ങളെ തല്ലും വഴക്കും കണ്ടപ്പോൾ കരുതി ഉടക്ക് ആണെന്ന്..."
"😍അത് പിന്നെ സ്നേഹം ഉള്ളിടത് അല്ലേ ഉടക്ക് ഉണ്ടാവൂ...എന്തായാലും നീ ചെയ്തു തന്ന ഈ ഉപകാരത്തിന് നിനക്ക് ഉള്ള ട്രീറ്റ് ഞാൻ തരും...നൈറ്റ് ക്ലബ്ബിൽ വന്നാൽ മതി..."
"🙄നിനക്കെന്താടാ അജു വട്ടായോ...നീയല്ലേ കുറച്ചു മുന്നേ പറഞ്ഞത് അവളെ കൊണ്ട് കുത്ത്പാള എടുത്തെന്ന്..."
അമി വായും പൊളിച്ചു നിന്ന നിൽപ്പിൽ തന്നെ ചോദിച്ചു...
"അത് ശരിയാ പക്ഷെ എനിക്ക് ആ കുരിപ്പിനെ കാണാതെ അഞ്ച് മിനിറ്റ് പോലും നിക്കാൻ ആവില്ല..."😍
"എടാ നിനക്ക് ഒരു പണി തരണം എന്നെ ഞാൻ കരുതിയിട്ടുള്ളൂ... നീ അത് സീരിയസ് ആക്കി എടുക്കാണോ... ഡാ അജു ചതിക്കല്ലേടാ...കഷ്ടപ്പെട്ട് നേടിയ എന്റെ തൊപ്പി പോകും..."
"ഞങ്ങൾ ഒക്കെ ഇങ്ങനെ നടക്കുമ്പോൾ നീ മാത്രം ഇത്രേം വലിയ പദവിയിൽ ഇരിക്കുന്നത് ശരിയല്ലല്ലോ..."
"എടാ അജു..."😓
"നീ പേടിക്കേണ്ട നിന്നെ ഞാൻ ചതിക്കില്ല... എന്തായാലും നീ തന്നെ ഞങ്ങളെ അവളെ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യ്..."
അവൻ അപ്പൊ തന്നെ നമ്മളെ ദയനീയമായി നോക്കി കൊണ്ട് വണ്ടിയും എടുത്തു വന്നു...
"🙄ഞാൻ എന്തിനാ ഇപ്പൊ ഇത്രയും കഷ്ടപ്പെട്ട് നിങ്ങളെ ട്രൈസ് ചെയ്തു കണ്ടു പിടിച്ചത്..."
"അത് കൊണ്ടെന്താ ആ കോപ്പ് എന്റെ മാത്രം ആയില്ലേ..."
നമ്മൾ അവനോട് കാതിൽ പറഞ്ഞു ഒന്ന് ഇളിച്ചു കൊണ്ട് പെണ്ണിനെ തിരിഞ്ഞു നോക്കി... അപ്പൊ പെണ്ണ് മണവാട്ടി പെണ്ണിന്റെ വേഷത്തിൽ ഇരുന്നു നാണത്തോടെ നമ്മളെ നോക്കുന്നത് കണ്ടു നമ്മൾ കണ്ണ് ഒന്ന് തിരുമ്മി...😕
എവിടെ പെണ്ണ് അപ്പോഴും ഭദ്രകാളി ലുക്കിൽ നമ്മളെ നോക്കി പേടിപ്പിക്കുന്നത് ആണ് കണ്ടത്...അമിയും അനസും ആണേൽ നമ്മളെ തന്നെ വായും പൊളിച്ചു നോക്കി നിക്കാ... എന്താവോ എന്തോ...
*********💞
"എന്താ ഇങ്ങനെ നോക്കാൻ..."
ഓന്റെ നോട്ടം കണ്ടു നമ്മൾ ചോദിച്ചു...
"ഏയ് രണ്ട് ദിവസം ഈ കുരിശിനെ ആണല്ലോ ഞാൻ ചുമന്നത് ഓർത്തപ്പോ അറിയാതെ നോക്കിയതാ..."😏
എന്നും പറഞ്ഞു ആ കുരങ്ങൻ മോന്ത തിരിച്ചതും നമ്മളും ഓനെ പുച്ഛിച്ചു...തെണ്ടിക്ക് നമ്മളെ പിരിയുന്നേൽ സങ്കടം ഒന്നുല്ല... പിന്നെ നമ്മക്ക് മാത്രം എന്തിനാ...
വല്യ ശത്രുത കാണിച്ച കോപ്പാണ് ഇപ്പൊ അടയും ചക്കരയും പോലെ ഇരിക്കുന്നെ...😏ഒരു ബൂസ്റ്റ് പോലും വാങ്ങി തരാത്ത ജന്തു...
"ഇങ്ങേർ ഇങ്ങളെ കൂടെ പഠിച്ചത് ആന്നോ അമിക്കാ...?"
"🙄ആ എന്തെ..."
"ഒന്നുല്ല എല്ലാറ്റിനും ഒരേ സ്വഭാവം കണ്ടു ചോയ്ച്ചതാ..."
അയിന് അങ്ങേര് നമ്മളെ ഒന്ന് നോക്കി പേടിപ്പിച്ചു...മറ്റവൻ ആണേൽ ഇടക്ക് ഇടക്ക് നമ്മളെ തന്നെ നോക്കാ...
നമ്മൾ പിന്നെ സൈലന്റ് ആയി പുറത്തേക്ക് നോക്കി ഇരുന്നു...🙄ആ ഷേക്ക് എങ്ങനെ ആവോ ഇണ്ടാവാ... കാണാൻ ഒക്കെ കൊള്ളോ ആവോ... ഈ അജുനെക്കാൾ നല്ല മൊഞ്ചൻ ആവണേ പടച്ചോനെ... എന്നാലേ ഇവന്റെ മുന്നിൽ ഓനെയും കൊണ്ട് ഷൈൻ ചെയ്യാൻ പറ്റൂ...😌
വീട് കണ്ടതും നമ്മൾ ചാടി ഇറങ്ങി... പുറത്ത് തന്നെ ഉള്ള ഉപ്പച്ചിനെയും ബാപ്പച്ചിനെയും കണ്ടതും നമ്മൾ ഓടി ചെന്നു അവരെ കെട്ടിപ്പിടിച്ചു നിന്നു...
"മോൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ..."
"😍ഏയ് നിക്ക് കുഴപ്പൊന്നും ഇല്ല..."
"കുഴപ്പം മുഴുവനും കൂടെ ഉള്ളവർക്ക് ആണെന്ന് മാത്രം... രണ്ട് ദിവസം ഇവളെ സഹിച്ച ഇവന് അവാർഡ് കൊടുക്കണം..."
ആ അനസ് വന്നു പറഞ്ഞതും ഉപ്പച്ചിയും ബാപ്പച്ചിയും നമ്മളെ ഒന്ന് നോക്കി... അയിന് നമ്മൾ ഇളിച്ചു കൊടുത്തു... ഓൻ അപ്പൊ തന്നെ എല്ലാം തത്ത പറയുന്ന പോലെ പറഞ്ഞു കൊടുത്തതും നമ്മൾ ഓനെ പുച്ഛിച്ചു കാണിച്ചു...😏കോപ്പ് കിസ്സ് അടിച്ചത് മാത്രം പറയുന്നില്ല... നമ്മളെ പട്ടി ഓടിച്ചത് ഒക്കെ പറയുമ്പോഴേക്കും അമ്മൂസ് അടക്കം എല്ലാരും വന്നു ചിരിക്കാൻ തുടങ്ങി...😪നമ്മളെ അവറ്റകൾ കടിച്ചിരുന്നെങ്കിലും ഇവറ്റകൾ ഇളിക്കെ ഉള്ളൂ...
"എന്തായാലും മോൾ അകത്ത് ചെന്നു കുളിച്ചു മൊഞ്ചത്തി കുട്ടിയായി വാ... നിങ്ങളും വാ വല്ലതും കഴിച്ചിട്ട് പോവാം..."
നമ്മൾ അപ്പോഴും ഓനെയും ഒന്ന് നോക്കി അകത്തേക്ക് കയറിയതും മുന്നിൽ ഉള്ള തടസ്സം കണ്ടു നമ്മൾ കഴുത്തു പൊക്കി നോക്കി...😨പടച്ചോനെ ഇതാരാ ബുർജ് ഖലീഫ വഴിയിൽ കൊണ്ട് വെച്ചേ...
"യ്യോ... ആരാ ബാപ്പച്ചി ഇത്...?"
എന്നും ചോദിച്ചു നമ്മൾ ബാപ്പച്ചിന്റെ പിന്നാലെ ചെന്നു ആളെ തല പൊക്കി നോക്കി... ഇതിനെ ഒന്ന് നോക്കുമ്പോഴേക്കും നമ്മളെ കഴുത്ത് ഉളുക്കുമല്ലോ...
"ഇതാണ് മോളെ മർജാൻ... മോളെ കെട്ടാൻ പോണ ചെക്കൻ..."
😨പടച്ചോനെ ഇതാ... ഇവന് നമ്മളെ കെട്ടാൻ വല്ലാണ്ട് കുനിയേണ്ടി വരും... നമ്മൾ ആണേൽ ഏണിമ്മേ കേറി നിക്കേണ്ടി വരും...😓
എന്നാലും എന്റെ ബാപ്പച്ചി എന്നോട് വെണ്ടാർന്നു ഈ കൊലചതി... കല്യാണം കഴിക്കാൻ പൂതി തോന്നിയപ്പോൾ കേൾക്കുന്നതാ എന്നെ കെട്ടാൻ ഷേക്ക് ഇണ്ടെന്ന്... ഇതാണോ ആ കാലമാടൻ...
😪ഞാൻ സ്വപ്‌നം കണ്ടത് ഒക്കെ വെള്ളത്തിൽ വരച്ച വര പോലെ ആയല്ലോ പടച്ചോനെ... നമ്മൾ ആളെ നോക്കി ആത്മഗതിച്ചതും രണ്ട് ഇളി കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ ആണ് ഓനും ആമിക്കായും നമ്മളെ നോക്കി ഒരുമാതിരി ആക്കി ഇളിക്കുന്നത് കണ്ടത്...
😏തെണ്ടികൾ... എന്നാലും ആ കുരിപ്പ് അമിക്കക്ക് ഈ വക സാദനം ആണ് വന്നത് എന്ന് ഒരു സൂചന തരാർന്നു... ഞാൻ ആ കാട്ടിൽ എങ്ങാനും നിന്നേനെ...
"My sweet angel..."😍
എന്നും പറഞ്ഞു ഓൻ നമ്മളെ അടുത്ത് വന്നു കെട്ടിപ്പിടിച്ചതും നമ്മളെ എല്ലൊക്കെ നുറുങ്ങിയോ എന്നൊരു ഡൌട്ട്... രണ്ടീസം കുളിക്കാത്തത് നന്നായി... അല്ലേ ഓൻ പിടിച്ചു ഞെക്കി കൊന്നേനെ...😓
"അതൊക്ക മാരേജ് കഴിഞ്ഞു മതി..."
എന്നും പറഞ്ഞു അമിക്കാ നമ്മളെ ഓനിൽ നിന്നും മാറ്റി... നമ്മൾ ആണേൽ നട്സ് പോയ അണ്ണാനെ പോലെ ഓനെയും നോക്കി നിൽപ്പ് ആയിരുന്നു...😪
"താങ്ക്സ് അജ്മൽ..."
എന്നും പറഞ്ഞു ആ ഷേക്ക് ആണേൽ ഓനെയും കെട്ടിപ്പിടിച്ചു നിന്നു...🙄അത് കണ്ടിട്ട് നമ്മൾ പാവം ഓനെ ഒന്ന് നോക്കി... ഫുഡ് വരെ കഴിക്കാത്തതാ ഓനെ ഞെക്കി കൊല്ലോ ഇവൻ...
"എല്ലാരും അകത്തു കയറി വല്ലതും കഴിച്ചിട്ട് പോയാൽ മതി..."
"ഏയ് എനിക്ക് പോയിട്ട് അത്യാവശ്യം ഉണ്ട്..."
എന്നും പറഞ്ഞു അനസ് അജുനോടും അമിക്കാനോടും കാര്യായിട്ട് എന്തോ പറഞ്ഞു വണ്ടിയും എടുത്തു പോയി...🙄രണ്ടും അന്തം വിട്ടു നിക്കാ... എന്താവോ ഓൻ അയിന് മാത്രം പറഞ്ഞത്...
"എങ്കിൽ ശരി ഞാൻ ഇറങ്ങട്ടെ...വീട്ടിൽ എല്ലാരും വിഷമിച്ചിരിക്കുകയാവും..."😓
ഓൻ അതും പറഞ്ഞു അമിക്കാടെ ബൈക്കും എടുത്തു പോയി... നമ്മളെ ഒന്ന് നോക്കിയത് കൂടിയില്ല... ജാഡ കോപ്പ്...😏
നമ്മൾ അകത്തേക്ക് കയറിയതും കഴിക്കാൻ ഇരുന്നു...
"ഉമ്മച്ചി നിക്ക് ബൂസ്റ്റ് വേണം... രണ്ടീസം ആയി ബൂസ്റ്റ് കുടിച്ചിട്ട്..."
"🙄പോയി കുളിച്ചിട്ട് വാടി..."
അമിക്കാ നമ്മളെ വായും പൊളിച്ചു നോക്കി കൊണ്ട് പറഞ്ഞു...
"ഞാൻ ഫുഡ് കഴിച്ചിട്ടേ കുളിക്കുള്ളൂ..."
"മിക്കവാറും ആ ഷേക് നിന്നെ വേണ്ടെന്ന് പറഞ്ഞു പോവാനാ ചാൻസ്..."
😕പോണേൽ പോട്ടെ അല്ല പിന്നെ... അങ്ങേര് നമ്മളെ നോക്കി ഒന്ന് ഇളിച്ചു മേലേക്ക് കയറിപോയി... പടച്ചോനെ നമ്മളെ മുറിയിലേക്ക് ആണല്ലോ പോണെ...🙄അവിടെ ആണോ ഇങ്ങേരെ താമസം...
***********💞
"അജു ചതിക്കരുത്... ഇത്രേം വലിയ ഷേക്ക് ഒക്കെ ആ ദുരന്തത്തെ കെട്ടാൻ നിക്കുന്നുണ്ട് എന്ന് ഞാൻ അറിഞ്ഞില്ല... നീ അവളെ രെജിസ്റ്റർ മാരേജ് ചെയ്‌ത കാര്യം പറഞ്ഞാൽ ഞാൻ ആവും കുടുങ്ങുന്നേ... നീ ഒന്ന് ക്ഷമിക്ക് അവളെ നിനക്ക് വിധിച്ചിട്ടുണ്ടെൽ കിട്ടും... ഞാൻ പോട്ടെ ഇവിടെ നിക്കുന്നത് അത്ര നല്ലതല്ല..."😓
എന്നും പറഞ്ഞു അനു പോയതും നമ്മൾ അമിയെ ഒന്ന് നോക്കി...
"അങ്ങനെ സംഭവിച്ചു എന്ന് കരുതി ഇപ്പൊ തന്നെ അവളെ നിനക്ക് കിട്ടാൻ ഒന്നും പോണില്ല...അവളെ മോന്ത കണ്ടിട്ട് അങ്ങേരെ ഇഷ്ട്ടം ആയ മട്ടില്ല..."
അമി പറഞ്ഞതും നമ്മൾ പെണ്ണിനെ നോക്കിയപ്പോൾ കുരിപ്പ് അവനെ വായും പൊളിച്ചു നോക്കി നിക്കാ...😬
"ഇനി ഇഷ്ട്ടം ആയാലും ആ കോപ്പിനെ ഞാൻ വിട്ടു കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല... അങ്ങേരെ കയ്യിൽ നിന്നും എന്റെ പെണ്ണിനെ നോക്കേണ്ടത് നീയാ...ഇനി എങ്ങാനും ആ കോപ്പ് അവളെ കെട്ടിപ്പിടിക്കുന്നത് കണ്ടാൽ നിനക്ക് ആവും കിട്ടുന്നെ..."
"🙄അതിന് എനിക്ക് എന്തിനാടാ തരുന്നേ..."
"അങ്ങനെ സംഭവിക്കാതെ നോക്കേണ്ടത് നീയാ..."
എന്നും പറഞ്ഞു നമ്മൾ കോപ്പിനെ ഒന്ന് നോക്ക പോലും ചെയ്യാതെ ബൈക്കും എടുത്തു വിട്ടു...
നമ്മളെ കണ്ടതും അനുട്ടി വന്നു നമ്മളെ കെട്ടിപ്പിടിച്ചു നിന്നു...
"അജു എവടെ പോയതാ..."
"അജു ചുമ്മാ ഒന്ന് കറങ്ങാൻ പോയതാ..."
നമ്മൾ പെണ്ണിനേയും എടുത്തു അകത്തേക്ക് കയറി കൊണ്ട് പറഞ്ഞതും എല്ലാരും കൂടി നമ്മളെ അടുത്തേക്ക് വന്നു...🙄
"അജു നിനക്ക് വല്ലതും പറ്റിയോ മോനെ..."
ഉമ്മച്ചി വെപ്രാളത്തോടെ നമ്മളെ മൊത്തത്തിൽ ഒന്ന് തിരിച്ചും മറിച്ചും നോക്കി...
"😍എനിക്ക് ഒന്നും പറ്റിയില്ല ഉമ്മച്ചി..."
നമ്മൾ ഉമ്മച്ചിയെ ചുറ്റി പിടിച്ചു പറഞ്ഞതും ഉമ്മച്ചി ഹാപ്പി ആയി...
"നിന്റെ കൂടെ ഉണ്ടായിരുന്ന അമിടെ പെങ്ങൾ എവിടെ...?"
"അവളെ വീട്ടിൽ ആക്കി... അല്ലാതെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നിട്ട് എന്തിനാ..."
"ഞങ്ങൾ കരുതി നീ അവളെയും വിളിച്ചു കൊണ്ട് ഇങ്ങോട്ട് വരും എന്ന്... നീയല്ലേ ആള് അത് കൊണ്ട് ഒന്നും പറയാൻ പറ്റില്ലല്ലോ..."
"പിന്നെ ഞാൻ വിളിക്കേണ്ട താമസം പെണ്ണ് ഇറങ്ങി വരല്ലേ..."
"ആ പെണ്ണിനെ കെട്ടാൻ അല്ലേ ഏതോ ഷേക് വന്നിട്ടുണ്ടെന്ന് കേട്ടത്... ആളെ നീ കണ്ടോ..."
"ആ കണ്ടു..."
😪നമ്മൾ ദയനീയമായി പറഞ്ഞു മുറിയിലേക്ക് കയറി...
ആ കുരിപ്പിനെ എങ്ങനെ കെട്ടി കൊണ്ട് വരാൻ... നമ്മക്ക് പെണ്ണിനെ വല്ലാതെ മിസ് ചെയ്യുന്ന പോലെ... രണ്ട് ദിവസം കൊണ്ട് പെണ്ണ് നല്ലോണം ഉള്ളിൽ കയറിപ്പോയി...❣️
തണുത്ത വെള്ളം തലയിൽ വീഴും തോറും നമ്മളെ ആലോചന പെണ്ണിനെ കുറിച്ചായിരുന്നു...🙄ആ കോപ്പിന് നമ്മളെ പറ്റി വല്ല ചിന്തയും ഉണ്ടാവോ ആവോ...
"എന്താ അജു അജുന്റെ കൂടെ ഇണ്ടായ പെണ്ണിന്റെ പേര്...?"
ഫുഡ് കഴിക്കാൻ തുടങ്ങുമ്പോൾ ആണ് അനുട്ടി അതും ചോദിച്ചു വന്നത്... അപ്പൊ തന്നെ നമ്മളെ ചിന്തയിൽ പെണ്ണ് വീണ്ടും കടന്നു കൂടി...
"😍നിയ..."
"നല്ല പേര്... എനിക്കിഷ്ടായി..."
നമ്മക്ക് അവളെ തന്നെ ഇഷ്ട്ടം ആണ് മോളെ... ആ ആരോട് പറയാൻ...😒
നൈറ്റ് ആയതും നമ്മൾ ക്ലബ്ബിലേക്ക് വിട്ടു...പെണ്ണിന് വല്ല കുരുട്ടും തോന്നി അങ്ങോട്ടേക്ക് വന്നാൽ മതിയായിരുന്നു... കണ്ണ് നിറച്ചു കാണാലോ...😍
**********💞
"നീ എന്റെ മുറിയിൽ വരുന്നതാ നല്ലത്... ഇപ്പൊ പകൽ മുഴുവനും നിന്റെ ഷേക്ക് ഈ മുറിയിൽ ആണ് മോളെ... അതും നിന്റെ ഈ ഫോട്ടോയും കെട്ടിപ്പിടിച്ചു കൊണ്ട്..."
😕യ്യോ...അത് കേട്ട് നമ്മൾ പിന്നെ അമ്മൂസിന്റെ മുറിയിൽ ചെന്നു കുളി കഴിഞ്ഞു ഡ്രെസ്സ് ഒക്കെ മാറി താഴേക്ക് വന്നു...
"😍wow... My sweet niya..."
എന്നും പറഞ്ഞു ഓൻ നമ്മളെ കണ്ടപാടേ വീണ്ടും കെട്ടിപ്പിടിക്കാൻ വന്നതും നമ്മൾ എല്ലാരേം ഒന്ന് നോക്കി... ഇങ്ങേർ എന്താ എപ്പോൾ നോക്കിയാലും കെട്ടിപ്പിടിക്കാൻ വരുന്നെ...നമ്മൾ ആണേൽ അപ്പൊ തന്നെ മാറി എല്ലാരേയും ഇടയിൽ കയറി ഇരുന്നു...
"നല്ല മൊഞ്ചത്തി കുട്ടി ആയിട്ടുണ്ട്..."😍
😕പടച്ചോനെ മലയാളം അല്ലേ ഓൻ ആ പറഞ്ഞത്... ഇവൻ ഇതും പഠിച്ചോ...
"അമിക്കാ അങ്ങേര് മലയാളം പഠിച്ചു..."
അമ്മൂസ് പറഞ്ഞതും ആദ്യായിട്ട് ആണോ എന്ന പോലെ ഓളെ നോക്കി...
"അങ്ങേർക്ക് മനസ്സിൽ ആയി കാണും ഈ പൊട്ടിയോട് ഇംഗ്ലീഷ് പറഞ്ഞാൽ മനസ്സിൽ ആവില്ലെന്ന്...നിന്നെ ഇംഗ്ലീഷ് പഠിക്കാൻ വിട്ട സമയം ഇങ്ങേരെ മലയാളം പഠിപ്പിക്കാൻ ആണ് വിട്ടത് എങ്കിൽ ഇപ്പൊ ഇവൻ മലയാളം മാഷ് ആയേനെ..."
അമിക്കാ നമ്മളെ നോക്കി പറഞ്ഞതും നമ്മൾ വായും പൊളിച്ചു അതേ നിൽപ്പ് ആയിരുന്നു...😓
"Come..."
എന്നും പറഞ്ഞു അങ്ങേര് നമ്മളെ കയ്യിൽ പിടിച്ചു മുറിയിലേക്ക് നടന്നു...😓പടച്ചോനെ ഇവൻ എന്തിനുള്ള പുറപ്പാട് ആണോ എന്തോ...
മുറിയിൽ എത്തി കഴിഞതും ഓൻ ഓന്റെ ബ്രിഫ്കേസ് തുറന്നു നമ്മളെ മുന്നിൽ വെച്ചത് കണ്ടു നമ്മളെ കണ്ണ് തള്ളി...😨
"ഇതൊക്കെ എന്റെ ഐഞ്ചലിന്..."
😍നമ്മൾ ഓനെ നോക്കി ഒന്ന് ഇളിച്ചു ഓരോന്ന് എടുത്തു നോക്കി... ഓൻ അപ്പൊ തന്നെ ഒരു സ്പ്രേ എടുത്തു ഞെക്കിയതും നമ്മൾ അതിന്റെ സ്മെൽ മൂക്കിലേക്ക് വലിച്ചു കയറ്റി...
നമ്മക്കുള്ള വില കൂടിയ ഫോൺ അതിന്റെ ഇടയിൽ നിന്ന് തപ്പി പിടിച്ചു ഓൻ എടുത്തതും നമ്മളെ വാ താനേ തുറന്നു...😍പടച്ചോനെ ഇമ്മാതിരി ഫോൺ ഒക്കെ ലോകത്ത് ഇണ്ടാർന്നോ... നമ്മൾ അത് തട്ടി പറിച്ചു വാങ്ങി എല്ലാം ഒന്ന് നോക്കി... ഹെയ്ഷ് എല്ലാരേം മുന്നിൽ ഒന്ന് ഷൈൻ ചെയ്യണം... പ്രത്യേകിച്ച് അമിക്കാടെ മുന്നിൽ...😌
ഓൻ ഗിറ്റാർ ഒക്കെ എടുത്തു നമ്മക്ക് കുറെ അറബിയും ഇംഗ്ലീഷും കൂടി മിക്സ് ചെയ്ത പാട്ട് ഒക്കെ പാടി തന്നു...😍ഇയ്യോ ഒന്നും അറീലെലും നമ്മൾ വായും പൊളിച്ചു ഇരുന്നു... ഇങ്ങേരെ കെട്ടിയാൽ എന്നും ഈ പാട്ട് കേൾക്കാം...അപ്പൊ തന്നെ അത് ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്യേം ചെയ്തു...
നമ്മൾ ആ സാധങ്ങൾ ഒക്കെ അങ്ങനെ തന്നെ വലിച്ചു വലിച്ചു നമ്മളെ റൂമിൽ കൊണ്ടോയി ഇട്ടു...
"ചോക്ലേറ്റ് ഒന്നുല്ലെടി..."🙄
അമ്മൂസ് വന്നു മൊത്തം ഒന്ന് കിളച്ചു കൊണ്ട് ചോദിച്ചു...
"ചോക്ലേറ്റ് വേണേൽ നിന്റെ കേട്ടിയോനോട് പറ... നീ ഇത് കണ്ടോ..."
നമ്മളെ ഫോൺ കണ്ടതും പെണ്ണ് അത് വാങ്ങി അതും നോക്കി കണ്ണും തള്ളി ഇരുന്നു...
"😕ഓൻ വന്നപ്പോ നീയാണ് ഞാൻ എന്ന് കരുതി എന്നെ കെട്ടിപ്പിടിക്കാൻ വന്നതാ... ഇതൊക്കെ തന്നു നിന്നെ മയക്കി എടുക്കാൻ ആവും..."
"😏നിനക്ക് അസൂയയാ..."
നമ്മൾ അത് തട്ടി പറിച്ചു വാങ്ങി ഷാൾ കൊണ്ട് ഒന്ന് തുടച്ചെടുത്തു... പെണ്ണ് ആണേൽ നമ്മളെ പുച്ഛിച്ചു താടിക്ക് കയ്യും കൊടുത്തു ഇരുന്നു... നമ്മൾ പിന്നെ അതൊക്കെ എല്ലാരേയും കാണിച്ചതും അമിക്കാനെ മാത്രം കണ്ടില്ല...
നൈറ്റ് ആയപ്പോൾ ഓൻ സ്പെഷ്യൽ ഫുഡ് ഒക്കെ കഴിച്ചു ടാക്സിയിൽ കയറി ഓന്റെ റൂമിലേക്ക് വിട്ടു... നമ്മൾ ആണേൽ നമ്മളെ സെൽഫി ഒക്കെ എടുത്തു ഫോൺ നിറക്കാൻ ഉള്ള പരിപാടിയിൽ ആയിരുന്നു...
"ഡീ അമ്മൂസെ നമുക്ക് അവറ്റകളെ ക്ലബ്ബിൽ വിട്ടാലോ... എല്ലാരേയും എന്റെ ഫോൺ കാണിച്ചു ഒന്ന് ഷൈൻ ചെയ്യാലോ..."
"😏ഞാൻ വരൊന്നും ഇല്ല... നീ വേണേൽ പോയിക്കോ..."
കുരിപ്പിന് അസൂയ ഇണ്ടോ എന്നൊരു ഡൌട്ട്...😏നമ്മൾ ഓളെയും പുച്ഛിച്ചു വീണ്ടും സെൽഫി എടുക്കാൻ തുടങ്ങി...
ബാപ്പച്ചി ആണേൽ നമ്മളെ അടുത്ത് വന്നു നമ്മളെ തലയിൽ തലോടിയതും നമ്മൾ ആളെ നോക്കി ഒന്ന് പുഞ്ചിരിച്ചു വീണ്ടും ഫോണിലേക്ക് നോക്കി...
"മോൾക്ക് ഇഷ്ടായോ അവനെ...?"
"ആരെയാ ബാപ്പച്ചി..."
"നിന്നെ കെട്ടാൻ വന്ന ആളെ..."
😕പടച്ചോനെ എന്താപ്പോ പറയാ... ആളെ ഇഷ്ട്ടം ആയില്ല എന്ന് പറഞ്ഞ ഫോൺ ഒക്കെ പോവും... നമ്മളെ ബാപ്പച്ചി എന്തായാലും ഇങ്ങനെ ഒന്ന് വാങ്ങി തരാൻ ചാൻസ് ഇല്ല...
"എന്റെ മോളെ അവൻ ഒരു രാജകുമാരിയെ പോലെ നോക്കും...എന്താ എന്റെ മോൾക്ക് വേണ്ടത് എന്ന് വെച്ചാൽ ഓർഡർ ഇട്ടാൽ മതി... എല്ലാം നടത്തി തരാൻ ചുറ്റിലും ജോലിക്കാർ ഉണ്ടാവും... മോളെ അവന് ജീവനാ...എന്റെ മോളെ അവൻ വിഷമിപ്പിക്കില്ല..."
"😓എന്നെ കൊണ്ടോയാൽ ഞാൻ ഇങ്ങളെ ഒക്കെ എങ്ങനാ കാണാ ബാപ്പച്ചി..."
"മോളെ കാണാൻ എപ്പോൾ വേണേലും ഞാൻ വരും... നിനക്ക് ഞങ്ങളെ കാണാൻ തോന്നുമ്പോൾ ഒരു വാക്ക് അവനോട് പറഞ്ഞാൽ മതി... അവൻ നിന്റെ ഒരു ഇഷ്ടത്തിനും എതിർ നിക്കില്ല... ബാപ്പച്ചിടെ ബിസിനസ് ഒക്കെ നഷ്ടത്തിൽ ആയപ്പോൾ സഹായിച്ചത് അവനാ... ആ പണം ഒന്നും അവൻ തിരിച്ചു ചോദിച്ചിട്ടില്ല... ചോദിച്ചാലും അത്രയും പണം തിരിച്ചു കൊടുക്കാൻ ഈ ബാപ്പച്ചിടെ കയ്യിൽ ഇല്ല മോളെ... അതിന് പകരം ആയി നിന്നെ കൊടുക്കാണ് എന്നൊന്നും മോൾ കരുതണ്ട... അവൻ നിന്നെ ഒരു സങ്കടവും ഉണ്ടാക്കാതെ നോക്കും എന്ന് മനസ്സിൽ ആയത് കൊണ്ട് മാത്രാ ഞാൻ ഇതിന് കൂട്ട് നിൽക്കുന്നെ..."
"😭ബാപ്പച്ചി ഇങ്ങനെ കരയുമ്പോൾ നിക്ക് സങ്കടാവും..."
എന്നും പറഞ്ഞു നമ്മൾ ബാപ്പച്ചിയെ കെട്ടിപ്പിടിച്ചു നിന്നു...ഇത്തിരി ഹൈറ്റ് ഇണ്ടെന്ന് അല്ലേ ഉള്ളൂ... വേറെ കുറവ് ഒന്നുല്ലല്ലോ...പിന്നെ ഓന് ആണേൽ നല്ലോണം പാടാനും അറിയാം...എന്നൊക്കെ ചിന്തിച്ചു നമ്മൾ ആളെ കെട്ടാൻ തന്നെ തീരുമാനിച്ചു...
ഉറക്കം ഒന്നും വരാതോണ്ട് നമ്മൾ ആളെ പാട്ടും കേട്ട് സൈഡിൽ ഉള്ള കട്ടിലിൽ കിടന്നു... ഓളെ കൂടെ കുരിപ്പ് നമ്മളെ കിടത്തൂല...😏
*********💞
നാലും കാരംസ് കളിക്കുന്നത് നോക്കിയാ നമ്മളെ ഇരിപ്പ് എങ്കിലും നമ്മളെ ചിന്ത മുഴുവനും പെണ്ണിനെ ആണ്...
"നീ എന്താടാ ഇങ്ങനെ ഇരിക്കുന്നെ... ഇന്നലെ വരെ ഞങ്ങൾ പറഞ്ഞത് നീ ഇല്ലാത്തോണ്ട് ഒരു ആളനക്കം ഇല്ലെന്നാ... ഇന്നിപ്പോ വന്നപ്പോ തൊട്ട് നീ ഈ ഇരിപ്പ് ആണല്ലോ..."
"ഒന്നിനും പഴയ പോലെ മൂഡില്ല... ആ കോപ്പ് ഉള്ളിൽ നിന്നും ഇറങ്ങി പോണ്ടേ..."😓
"ആ അനസ് ഒരു പണി തന്നതിനാണോ മോൻ അവളെയും ചിന്തിച്ചു നിക്കുന്നത്... അത് ആ പേപ്പർ ഒന്ന് കീറി കളഞ്ഞ തീരുന്ന പ്രശ്നമേ ഉള്ളൂ..."
"പെണ്ണിന്റെ ബാപ്പച്ചിയെ കണ്ടു എനിക്ക് നിക്കാഹ് ചെയ്തു തരാൻ പറഞ്ഞാലോ... ആ അനസിന് അത് കൂടി ചെയ്തു തരാം ആയിരിന്നു... കോപ്പ് അവനെ കൊണ്ട് അല്ലേലും ഒരു ജോലി മുഴുവനും ആക്കാൻ കൊള്ളില്ല...അങ്ങനെ എങ്ങാനും നടന്നിരുന്നു എങ്കിൽ ഞാനും അവളും ഇപ്പോ ഫസ്റ്റ് നൈറ്റ് ആഘോഷിച്ചേനെ..."😍
"🙄ഓഹ് അതാണോ മോന്റെ പൂതി... പോയി ചോദിക്കേണ്ട താമസം അപ്പൊ തന്നെ നിനക്ക് അവളെ കെട്ടിച്ചു തരും... കാത്തിരിക്ക്..."
"പിന്നല്ലാതെ... അവൻ എങ്ങാനും കെട്ടേണ്ട അവസ്ഥയിൽ എത്തിയാൽ അന്ന് ഞാൻ അവളെയും അടിച്ചു മാറ്റി കൊണ്ട് പോകും ആ കാട്ടിലേക്ക്..."
"എടാ അജു അവളെ കണ്ടപ്പോൾ എനിക്കും ഒരു സ്പാര്ക് അടിച്ചതാ... ഷേക്ക് വന്നെന്ന് കെട്ടാപ്പോ ഞാൻ അത് വിട്ടതാ...അത് പോലെ നീയും അങ്ങ് വിട്ടേക്ക്..."
മാലി പറഞ്ഞതും നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് സ്‌മോക്ക് ചെയ്ത് സിഗ് വലിച്ചെറിഞ്ഞു...
"😍ഇന്ന് അവൾ എന്റേതായ ദിവസം ആണ്... അവളും ആയി ഫസ്റ്റ് നൈറ്റ് ആഘോഷിക്കേണ്ട ഞാൻ ആണ് ഇവിടെ ഇങ്ങനെ ഇരിക്കുന്നെ... എന്തായാലും ഞാൻ എന്റെ കെട്ടിയോളെ കണ്ടിട്ട് വരാം... കാണാതെ എനിക്ക് സ്വസ്ഥത കിട്ടില്ല..."
"😬എടാ പന്നി നീ എന്റെ വീട്ടിലേക്ക് ആണോ കേറി ചെല്ലാൻ പോണെ..."
"എന്റെ സ്വീറ്റ് വൈഫ് അവിടെ അല്ലേ അമി... അപ്പൊ ഞാൻ പോയല്ലെ പറ്റൂ..."
"ഓഹ് എടാ നിക്ക്... ഇവൻ എന്നെയും കൊണ്ടേ പോവുള്ളൂ എന്നാ തോന്നുന്നേ... ഏത് നേരത്ത് ആണാവോ ആ തെണ്ടി അനസിന് ഇങ്ങനെ ഒരു ബുദ്ധി ഉദിച്ചത്..."
എന്നും പറഞ്ഞു അമി നമ്മളെ പിന്നാലെ ബൈക്കിൽ കയറി ഇരുന്നു... നമ്മൾ അപ്പൊ തന്നെ ഒന്ന് ചിരിച്ചു കൊണ്ട് ബൈക്ക് എടുത്തു...😍
"ജസ്റ്റ് ഒന്ന് കണ്ടിട്ട് ഇറങ്ങിയെക്കണം...കെട്ടിയോൾ ആണെന്നും പറഞ്ഞു വേണ്ടാത്ത പണിക്ക് നിന്നാൽ നീ വിവരം അറിയും..."
"അതൊന്നും പറയാൻ പറ്റില്ല... അവൾ ഇപ്പൊ ഏത് അവസ്ഥയിൽ ആണോ കിടക്കുന്നെ അതിന് അനുസരിച്ചു ഇരിക്കും എന്റെ പെരുമാറ്റം..."😜
എന്നും പറഞ്ഞു നമ്മൾ ബാൽക്കണി വഴി കയറിയതും പെണ്ണ് മുറിയിൽ ഇല്ല...
"പകൽ സമയത്ത് അങ്ങേര് ഇവിടെ
യാ അതോണ്ട് പെണ്ണ് അമീനടെ മുറിയിൽ ആണ്... അതാണ് ഒരു സമാദാനം..."
അപ്പൊ ഒറ്റയ്ക്ക് അല്ലേ... ഒരു കിസ്സ് എങ്കിലും പ്രതീക്ഷിച്ചു വന്നതാ...😓ഒന്ന് കണ്ടിട്ട് പോവാം എന്ന് കരുതി നമ്മൾ അകത്തേക്ക് ചെന്നതും രണ്ടും ഓരോ കട്ടിലിൽ കിടപ്പുണ്ട്... പെണ്ണിന്റെ ദേഹത്ത് നിന്നാണേൽ ഫോൺ ലേറ്റ് കണ്ടു നമ്മൾ അത് കയ്യിൽ എടുത്തതും ആ ഫോൺ കണ്ടു തന്നെ നമ്മളെ കിളി പോയിരുന്നു... അതിൽ പ്ലേ ചെയ്തു വെച്ച വിഡിയോ കണ്ടു നമ്മൾ പെണ്ണിനെ ഒന്ന് കലിപ്പിൽ നോക്കി...😪കുരിപ്പ് അവന്റെ വിഡിയോയും കണ്ടാണല്ലോ കിടപ്പ്... ഇതിനെ ആണോ നമ്മൾ ഇങ്ങനെ ഹൃദയത്തിൽ ഇട്ടു നടക്കുന്നെ...😓
വീണ്ടും പെണ്ണിനെ ഒന്ന് നോക്കിയതും പെണ്ണിന്റെ കാൽ മുട്ട് വരെ നഗ്നമായി കിടക്കുന്നത് കണ്ടതും നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് നിന്നു...അമി മുന്നിൽ കയറി തറയിൽ വീണ പുതപ്പ് എടുത്തു പെണ്ണിനെ മൂടി പുതച്ചു...
"ഇതെന്താടാ രണ്ടും ഓരോ സൈഡിൽ കിടക്കുന്നെ..."
"അവളെ ആരേലും അടുത്ത് കിടത്തിട്ട് വേണ്ടേ... ചവിട്ടി താഴെ ഇടും..."
"🙄പെണ്ണിനെ കെട്ടിയാൽ അപ്പൊ ഒരുപാട് കഷ്ടപ്പെടേണ്ടി വരുമല്ലോ... ആ ഷേക്കിനെ കൊണ്ട് അതിനൊക്കെ പറ്റോ..."
"നിന്നെ കൊണ്ട് പറ്റും എന്ന് നന്നായി എനിക്കറിയാം...പക്ഷെ ആദ്യം നീ അവളെ കെട്ടാൻ പറ്റൊന്ന് നോക്ക്..."
"അതൊക്കെ ഞാൻ ഏറ്റു..."
നമ്മൾ പെണ്ണിനേയും നോക്കി തറയിൽ ഇരുന്നതും പെണ്ണിന്റെ നിഷ്കളങ്കമായ മോന്ത കണ്ടു താടിക്ക് കയ്യും കൊടുത്തു ഇരുന്നു...
"ഡാ പന്നി എണീറ്റ് വാടാ..."
അമി നമ്മളെ വിളിച്ചതും നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് അവനെ നോക്കി...
"എന്റെ കെട്ടിയോൾ അല്ലേടാ ഒരു കിസ്സ്... ഒരേ ഒരു കിസ്സ്..."😍
അപ്പൊ അവൻ ലിപ് തൊട്ട് അത് വേണ്ടെന്ന് കാണിച്ചതും നമ്മൾ പെണ്ണിന്റെ കവിളിൽ ഉമ്മ വെച്ചു...
നമ്മളെ താടിയും മീശയും കുത്തി തറച്ചത് കൊണ്ടാണെന്ന് തോന്നുന്നു പെണ്ണ് അപ്പൊ തന്നെ കണ്ണ് തുറന്നു നമ്മളെ നോക്കി...😕
"ഒന്ന് പോ അജു..."😍
എന്നും പറഞ്ഞു പെണ്ണ് തിരിഞ്ഞു കിടന്നതും നമ്മൾ കണ്ണും തള്ളി ഇരുന്നു... കോപ്പ് അപ്പൊ നമ്മളെയും സ്വപ്നം കണ്ടാണോ കിടപ്പ്...🙄
"ഡാ അവൾ എന്നെ കണ്ടിട്ട് പറഞ്ഞത് കേട്ടില്ലേ..."
"അതിന് ഉണർന്നിരിക്കുമ്പോൾ തന്നെ ബോധം ഇല്ല അപ്പോഴാ ഉറങ്ങുമ്പോൾ... നീ ഇങ്ങ് വന്നേ... കൂടുതൽ നിന്നാൽ അവൾ കെട്ടിന് മുന്നേ പെറ്റു കിടക്കാൻ ആണ് ചാൻസ്..."
"ഒന്ന് പോടാ രണ്ട് ദിവസം അവൾ എന്റെ കൂടെ തന്നെ ആയിരുന്നു... എന്നിട്ട് ഞാൻ അവളെ ഒരു പോറൽ പോലും ഏല്പിച്ചിട്ടില്ല..."
"അവൾ ഇപ്പൊ നിന്റെ ഭാര്യ അല്ലേ... അപ്പൊ നീ നിലവിട്ടു പെരുമാറും..."
നമ്മൾ അതിന് അവനെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് പെണ്ണിനെ ഒന്ന് കൂടി നോക്കി പുറത്തേക്ക് ഇറങ്ങി... അപ്പോഴാണ് പെണ്ണിന്റെ മുറി കണ്ടത്...
"ആ ഷേക്കിന് ഇട്ടു ഒരു പണി കൊടുത്താലോ... അവൻ കാലത്ത് എഴുന്നള്ളില്ലേ..."
"ഞാൻ എന്തിനാ നിന്നോടൊപ്പം നിക്കുന്നെ എന്ന് അറിയോ അവളെ അവൻ കെട്ടി കഴിഞ പിന്നെ കാണാൻ പോലും കിട്ടില്ലല്ലോ എന്ന് ഓർത്താ... നീയാവുമ്പോ പാര ആണേലും കൺവെട്ടത് കാണും എന്ന് കരുതിയാ...അവൻ ഇപ്പൊ കുഞ്ഞിപ്പാടെ ഗസ്റ്റ് ആണ്...ഇത് ഒരു കല്യാണ വീടാ... അതെങ്കിലും ബംഗിയായി നടക്കട്ടെ... പിന്നെ നോക്കാം ആൾക്കുള്ള പണി..."
🙄അപ്പോഴേക്കും കോപ്പ് നമ്മളെ ഒക്കെ മറന്നു ഓനെ മതി എന്നെങ്ങാനും പറയോ ആവോ...
പെണ്ണ് ആണെന്ന് സങ്കൽപ്പിച്ചു നമ്മൾ പില്ലോ എടുത്തു കെട്ടിപ്പിടിച്ചു അതിനെ ഉമ്മ വെച്ചു കൊണ്ട് കെട്ടിപ്പിടിച്ചു കിടന്നു... കാലത്ത് തന്നെ അമിടെ മെസേജ് കണ്ടു പെണ്ണിനെ കാണാൻ ഉള്ള ഒറ്റ ഉദ്ദേശം ലക്ഷ്യം വെച്ചു അങ്ങോട്ട് ചെന്നു...
*********💞
"എടീ നിയ എണീക്ക്..."
"എന്താടി കുരിപ്പേ... ഉറങ്ങാനും സമ്മതിക്കില്ലേ... നിനക്ക് വേണേൽ നീ പോയിക്കോ..."
"ഞാൻ പോയാൽ അങ്ങേര്ക്ക് ഇഷ്ടാവോ...അര മണിക്കൂർ ആയി നിന്നെ ചോദിക്കുന്നു... ഇനിയും ചെന്നില്ലേ അങ്ങേര് ഇങ്ങോട്ട് കേറി വരും..."
"😕യ്യോ... അങ്ങേര് എന്തിനാടി എന്നെ ചോയ്ക്കുന്നെ..."
"നിന്നെ കെട്ടാൻ പോണ ചെക്കൻ അല്ലേ..."
നമ്മൾ എണീറ്റ് റെഡി ആയി കൊണ്ടിരിക്കുന്ന പെണ്ണിനെ ഒന്ന് നോക്കി കവിളിൽ കയ് വെച്ചു...ആ അജു നമ്മളെ കവിളിൽ ഉമ്മ വെക്കുന്നതാ സ്വപ്‌നം കണ്ടത്...വന്നത് ഷേക്ക് ആന്നോ...🙄
"നീ എവിടെ പോവാ..."
"എന്റെ കല്യാണ ഡ്രെസ്സും സ്വർണവും ഒക്കെ എടുക്കാൻ പോവാൻ അമിക്കാ റെഡി ആവാൻ പറഞ്ഞു..."
"😍ആന്നോ... എന്നാ ഞാനും ഇണ്ട്..."
"അയിന് തന്നെയാ ഷേക്ക് വന്നിരിക്കുന്നെ...നീ പോയി കുളിച്ചു വാടി... ഇപ്പൊ തന്നെ നേരം വൈകി..."
നമ്മൾ അപ്പൊ തന്നെ എണീറ്റ് കുളിച്ചു റെഡി ആയി വന്നതും ഓൻ നമ്മളെയും വെയിറ്റ് ചെയ്തു നിക്കുന്നതാ കണ്ടത്... നമ്മൾ കിച്ചണിൽ ചെന്നു ബൂസ്റ്റും ഫുഡും ഒക്കെ അകത്താക്കി ഓന്റെ അടുത്ത് ചെന്നതും ഓൻ നമ്മളെ മൊത്തത്തിൽ ഒന്ന് നോക്കി സൂപ്പർ എന്നൊക്കെ കാണിച്ചു...🙄കെട്ട് കഴിഞ്ഞാലും ഇങ്ങനെ ഒക്കെ പറഞ്ഞാൽ മതി...നമ്മൾ ആളെ നോക്കി നമ്മളെ പൊക്കി പറഞ്ഞ സന്തോഷത്തിൽ ചിരിക്കുമ്പോൾ ആണ് അജു ബൈക്കും ആയി വന്നു ഞങ്ങളെ മുന്നിൽ നിന്നത്... ആളെ കണ്ടപ്പോൾ തന്നെ നമ്മളെ നോട്ടം ഒക്കെ അവനിൽ ആയിരുന്നു...😓ഓൻ ആണേൽ നമ്മളെ നോക്കിയതും നമ്മൾ അപ്പൊ തന്നെ നോട്ടം മാറ്റി...
***********💞
"ഇതേതാ കാർ അമിക്കാ..."
നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ പെണ്ണ് അവനെയും ഒട്ടി നിന്നു അമിയോട് ആയി ചോദിച്ചു...
"ഇത് ഇങ്ങേർ വന്നപ്പോ രെജിസ്റ്റർ ചെയ്ത വണ്ടിയാ...ഇന്നലെ ഇറക്കിയതാ ആദ്യമായി നിന്നെ കേറ്റണം എന്നാ ആളെ ഡിമാൻഡ്... നീ ഐശ്വര്യം ആയി കേറിക്കോ..."
അമി പറഞ്ഞതും ഇത് കാണിക്കാൻ ആണോടാ പട്ടി നീ എന്നെ വിളിച്ചത് എന്നും പറഞ്ഞു നമ്മൾ അവനെയും അവളെയും കലിപ്പിൽ ഒന്ന് നോക്കി...😬
അപ്പോഴേക്കും അങ്ങേര് പെണ്ണിന്റെ കയ്യും പിടിച്ചു അകത്തേക്ക് കയറി ഇരുന്നു...😭അത് കണ്ടതും നമ്മൾ അമിടെ കയ്യിൽ പിടിച്ചു ഉള്ള ദേഷ്യം മുഴുവനും തീർത്തു...
"കയ് വിടെടാ പന്നി... നിനക്ക് അവളെ വളക്കാൻ ഒരു ചാൻസ് കിട്ടിക്കോട്ടേ എന്ന് കരുതിയാ ഞാൻ നിന്നെ വിളിച്ചേ... ആൾക്ക് ഈ റോഡിൽ കൂടി വണ്ടി ഓടിച്ചു എക്സ്പീരിയൻസ് ഇല്ലല്ലോ..."😓
അവന്റെ പെങ്ങൾ വന്നു അവളെ അടുത്തായി ഇരുന്നതും പെണ്ണ് ഒന്ന് കൂടി അങ്ങേരെ ഒട്ടി ഇരുന്നത് കണ്ടു നമ്മൾ ദയനീയമായി പെണ്ണിനെ ഒന്ന് നോക്കി... എവടെ നമ്മളെ ഒന്ന് നോക്കീട്ട് വേണ്ടേ... ഇങ്ങനെ ആണെന്ന് അറിഞ്ഞിരുന്നു എങ്കിൽ ഞാൻ ഒരു റേപ്പും കൂടി നടത്തിയേ കൊണ്ട് വരുള്ളായിരുന്നു...😕
കല്യാണ ഡ്രെസ്സ് എടുക്കാൻ ഈ ബുർജ് ഖലീഫയും എന്തിനാണാവോ...🙄
"മോനെ അമി അവൾ അവനെ മുടിപ്പിക്കാൻ ആണ് ചാൻസ്... നീ വേണം അത് ഒന്ന് ശ്രദ്ധിക്കാൻ..."
പെണ്ണിന്റെ ഉമ്മച്ചി അമിയോട് ആയി പറഞ്ഞതും അമി നമ്മളെ ഒന്ന് നോക്കി വണ്ടിയിൽ കയറി ഇരുന്നു... നമ്മൾ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു പെണ്ണിനെ തന്നെ മിററിൽ കൂടി വാച്ച് ചെയ്തു വണ്ടി എടുത്തു...
എടീ കുട്ടി തേവാങ്കേ തിരിച്ചു വരുന്നതിന് മുന്നേ നിന്നെ കൊണ്ട് ഇഷ്ട്ടം ആണെന്ന് ഞാൻ പറയിപ്പിക്കും... അതിനുള്ള വഴി ഒക്കെ എനിക്കറിയാം...😏
ചിന്തിച്ചു തീർന്നില്ല അതിന് മുന്നേ വീൽ പൊട്ടുന്ന ശബ്ദത്തോടെ ബാലൻസ് തെറ്റിയതും നമ്മൾ ബ്രേക്ക് ഇട്ടു...അങ്ങേര് തന്നെ ആദ്യം ഇറങ്ങിയതും നമ്മൾ ഇളിച്ചു കൊണ്ട് പെണ്ണിനെ ഒന്ന് നോക്കി...😌
"ബെസ്റ്റ് ഐശ്വര്യം..."
"😬അയിന് ഇയാൾക്ക് എന്താ... എന്നെ കെട്ടാൻ പോണ ആളെ അല്ലേ വണ്ടി..."
"ഓഹ് രണ്ടും ഒന്ന് ഇറങ്ങിക്കേ..."
അമി പറഞ്ഞതും നമ്മൾ പെണ്ണിനെ പുച്ഛിച്ചു കൊണ്ട് ഇറങ്ങാൻ ഡോർ തുറന്നതും പെണ്ണ് നമ്മളെ നടുപ്പുറം നോക്കി ഒന്ന് തന്നു ചാടി ഇറങ്ങി...😕കെട്ടിന് മുന്നേ ഈ കുരിപ്പ് എന്റെ കയ് കൊണ്ട് തീരും എന്നാ തോന്നുന്നേ...
പെണ്ണ് നമ്മളെയും പുച്ഛിച്ചു വണ്ടിയും ചാരി നിന്നു ഫോൺ എടുത്തു അതിൽ മൂക്കും കുത്തി നിന്നു...നമ്മൾ അപ്പൊ തന്നെ ഇടം കണ്ണിട്ട് നോക്കിയതും പെണ്ണ് പബ്ജി കളിക്കാൻ ഉള്ള പുറപ്പാട് ആണ്...അതിൽ ആയോണ്ട് ഇത്തിരി സമാദാനം ഉണ്ട്... അല്ലേൽ പിന്നെ അവന്റെ അടുത്താവും...
"ഡാ നീ അവളെയും നോക്കി നിക്കാതെ എന്തെങ്കിലും ചെയ്യാൻ നോക്ക്..."
"ഞാൻ എന്ത് ചെയ്യാൻ... ഒന്നാമത് എന്റെ വണ്ടിയല്ല... പിന്നെ ഈ വാഹനത്തിന്റെ ഐശ്യര്യം അല്ലേ ആ നിക്കുന്നെ അതിനോട് പറ..."😓
"ഓഹ്... ഇപ്പൊ അങ്ങനെ ആയി... ഇനി നീ എടാ അമി എനിക്ക് അവളെ കാണണം എന്നും പറഞ്ഞു കൊണ്ട് വാ..."
🙄അത് കേട്ടതും നമ്മക്ക് കുരിപ്പിനെ കാണാതിരിക്കാൻ പറ്റില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ അവന്റെ അടുത്ത് ചെന്നു... വീലിൽ ആണി തറച്ചത് കണ്ടു ഞങ്ങൾ രണ്ടും വീൽ ചേഞ്ച് ചെയ്തു...
"ആ..."
നമ്മളെ കയ് ഡിക്കിയിൽ തട്ടിയതും നമ്മൾ എരിവ് വലിച്ചു...
"യ്യോ അജു എന്ത് പറ്റി..."
എന്നും പറഞ്ഞു പെണ്ണ് വന്നു നമ്മളെ കയ് എടുത്ത് നോക്കാൻ തുടങ്ങി... കാണുന്നത് വിശ്വസിക്കാൻ ആവാതെ നമ്മൾ പെണ്ണിനെ തന്നെ നോക്കി നിന്നു പോയി...😍പടച്ചോനെ ഇഷ്ട്ടം ആണെന്ന് പറയിച്ചില്ലെങ്കി എന്താ ഈ കോപ്പിന്റെ ഉള്ളിൽ നമ്മൾ ഉണ്ടെന്ന് ആ നിമിഷം തന്നെ നമ്മക്ക് മനസ്സിൽ ആയി...❣️
നമ്മൾ കണ്ണ് എടുക്കാതെ നോക്കിയതും പെണ്ണ് പെട്ടെന്ന് എന്തോ ഓർത്ത പോലെ അങ്ങേര് നിന്ന ഭാഗത്ത് നോക്കി കൊണ്ട് നമ്മളെ കയ് വിട്ടു...അങ്ങേര് ആണേൽ ആരെയോ വിളിച്ചു കാര്യായിട്ട് ചർച്ചയാണ്...
നമ്മൾ പിന്നെ പെണ്ണിനെ തന്നെ നോക്കി ഇരിപ്പ് ആയിരുന്നു... പെണ്ണ് ആണേൽ ആരെയും മൈൻഡ് ചെയ്യാതെ മുടിഞ്ഞ ഗെയിം ആണ്...🙄
ഡ്രെസ്സ് സെലക്ട് ചെയ്യാൻ പോയതും അവൻ പെണ്ണിനേയും കൊണ്ട് മാറി നിന്നു ഓരോന്ന് സെലക്ട് ചെയ്യുന്ന തിരക്കിൽ ആണ്...
"😓ഇങ്ങനെ ആർന്നു എങ്കിൽ ഞാൻ വേറെ ആരെയേലും കൂട്ടിയേനെ... ഇതിപ്പോ ഭംഗിയുണ്ടോ എന്ന് പോലും ചോദിക്കാൻ ആളില്ല..."
"അതിനെന്താ ഞങ്ങൾ ഇല്ലേ... നീ നിനക്ക് ഇഷ്ട്ടം ഉള്ളത് സെലക്ട് ചെയ്യ്..."
അമി അതും പറഞ്ഞു പെങ്ങളെ സമാദാനിപ്പിച്ചു എങ്കിലും പെണ്ണിനെ തന്നെ വാച്ച് ചെയ്തു നിക്കൽ ആയിരുന്നു നമ്മളെ പണി...
**********💞
😨പടച്ചോനെ ഇതെന്തു വേഷം ആണ്...ഇതും ഇട്ടു എങ്ങനെ നമ്മൾ ആൾക്കാരെ മുന്നിൽ പോവും...
നമ്മൾ മിററിൽ നോക്കി മെല്ലെ ഇറങ്ങി...
"നല്ല ചേരുന്നുണ്ട്... സൂപ്പർ..."😍
എന്നൊക്കെ ഓൻ ഒലിപ്പിക്കാൻ തുടങ്ങി ഏലും നമ്മക്ക് വല്യ സന്തോഷം ഒന്നും തോന്നിയില്ല...😒ഓൻ ആണേൽ നമ്മളെ ഫോട്ടോ ഒക്കെ അപ്പൊ തന്നെ എടുക്കേം ചെയ്തു...
"ഞാൻ ഡ്രസ്സ് ചേഞ്ച് ചെയ്യട്ടെ..."
എന്നും പറഞ്ഞു നമ്മൾ അകത്തു ചെന്നു ഡോർ അടച്ചതും ദേ നിക്കുന്നു ഒരുത്തൻ...ഇതിനിടക്ക് ആള് കേറിയോ എന്ന പോലെ നമ്മൾ ഇറങ്ങാൻ നിന്നതും മിററിൽ അജുനെ കണ്ടു നമ്മൾ വായും പൊളിച്ചു നിന്നു...
"അയ്യേ ഇത് പെണ്ണുങ്ങളെ സെക്ഷൻ ആണ്... ഇയാക്ക് ഡ്രസ്സ് മാറാൻ ഉള്ള സ്ഥലം ഇതല്ല..."
"ആണോ... പക്ഷെ ഞാൻ വന്നത് അതിനല്ല..."
🙄അയിനല്ലേ പിന്നെന്തിനാ... നമ്മൾ അതും ചിന്തിച്ചു ഓനെ നോക്കിയതും ഓൻ ഇളിച്ചു കൊണ്ട് നമ്മളെ രണ്ട് സൈഡിലും കയ് കുത്തി നിന്നു...
"നിന്നെ ഈ വേഷത്തിൽ കണ്ടാൽ ഏതൊരാണും ഒന്ന് നോക്കി പോകും... അത് കൊണ്ട് ഇഷ്ടപ്പെടാത്ത വേഷം ഇഷ്ടം ആയില്ലെന്ന് പറയാൻ ഉള്ള തന്റെടം വേണം... അല്ലെങ്കിൽ നിനക്ക് നൂറ് നാവാണല്ലോ... ഈ ഡ്രസ്സ് അങ്ങേര് സെലക്ട് ചെയ്യുമ്പോൾ നിന്റെ നാവ് എവിടെ പോയി...?"
നമ്മൾ അതെങ്ങനെ ഇവന് മനസ്സിൽ ആയി എന്ന പോലെ ഓനെയും നോക്കി നിന്നു...ഓനെ തന്നെ നോക്കിയതും നമ്മളെ ഇഷ്ടം പുറത്ത് ചാടോ എന്നൊരു ഡൌട്ട്... ആ കണ്ണുകളിൽ നോക്കുമ്പോ തന്നെ കോപ്പിനെ പിടിച്ചു ഉമ്മ വെക്കാൻ തോന്നാ...😏നമ്മളെ ഇത്തിരി പോലും ഇഷ്ട്ടം ഇല്ലാത്ത കോപ്പാണ് എന്നോർത്തപ്പോൾ നമ്മൾ ഓനിൽ നിന്നും നോട്ടം മാറ്റി...
"നിക്ക് ഡ്രെസ്സ് മാറണം..."
"വേണേൽ ഞാൻ മാറി തരാം... എന്തെ..."
"😬ദേ തമാശ കളിക്കാതെ ഒന്ന് ഇറങ്ങി പോയെ...അല്ലേ നീ വിളിച്ചു കൂവി ഇയാളെ നാറ്റിക്കും..."
"അതാ എനിക്കും നല്ലത്..."
🙄യ്യോ അപ്പൊ ഓൻ ആവും ആദ്യം വരുന്നെ... അപ്പൊ പിന്നെ നമ്മളെ വേണ്ടെന്ന് പറഞ്ഞു ഓൻ പോവുമ്പോൾ പിന്നെ ബാപ്പച്ചി എങ്ങനെ അയാളെ കാശ് കൊടുത്തു വീട്ടും...😓അതോർത്തതും നമ്മൾ സൈലന്റ് ആയി...
"എന്തെ ഒച്ച വെക്കുന്നില്ലേ..."
"അയ്യടാ അങ്ങനെ ഇപ്പൊ മോന്റെ ഉദ്ദേശം നടക്കില്ല..."
"പക്ഷെ ഞാൻ ഉദ്ദേശിച്ചത് വേറെയാ..."
എന്നും പറഞ്ഞു ഓൻ നമ്മളെ കിസ്സ് ചെയ്യാൻ എന്ന പോലെ മുഖം അടുപ്പിച്ചു വന്നതും നമ്മൾ കുനിഞ്ഞു ഓന്റെ കയ്ക്കുള്ളിൽ നിന്നും ഇറങ്ങി...
"അന്നത്തെ പോലെ എന്നെ എങ്ങാനും കിസ്സ് ചെയ്താൽ ഞാൻ മർജാൻ കാക്കുനോട് പറഞ്ഞു കൊടുക്കും... എല്ലാരോടും പറയും..."
"അയ്യട കിസ്സ് ചെയ്യാൻ പറ്റിയ കോപ്പ്... ഞാൻ എന്റെ കണ്ണിൽ കരട് വീണപ്പോ എടുക്കാൻ വന്നതാ അപ്പോഴാ നീ വന്നത്...പറയുന്ന കേട്ടാൽ തോന്നും നിന്നെ കേറി കിസ്സ് ചെയ്യാൻ വേണ്ടി പിടിച്ചു കൊണ്ട് വന്നതാ ഞാൻ എന്ന്... "
😏എന്നും പറഞ്ഞു കോപ്പ് ഇറങ്ങി പോയി... ജാഡ തെണ്ടി...എന്നെ കണ്ണിൽ പിടിക്കില്ല അല്ലേ...ഇവിടന്ന് പൊന്നേനു മുന്നേ കാണിച്ചു തരാട്ടോ...അല്ലേ വേണ്ട പാവല്ലേ ഓൻ...😓
**********💞
"ഇത് കൊള്ളാം നിനക്ക് നല്ല പോലെ ചേരുന്നുണ്ട്... അല്ലേടാ അജു..."
എന്നും പറഞ്ഞു തിരിഞ്ഞു നോക്കിയ അമി അജു നിന്നിടം ശൂന്യം ആയത് കണ്ടു വായും പൊളിച്ചു നിന്നു...🙄പടച്ചോനെ ഇവൻ ആ ഷേക്കിനെ കൊന്നാ... ഒന്നിനെയും കാണുന്നില്ലല്ലോ...
"ഇതെങ്ങനെ ഉണ്ട്..."
എന്നും പറഞ്ഞു മീനു ഗ്രീൻ ഗൗൺ എടുത്തു പൊക്കിയതും അവളെ പിന്നാലെ വന്നു നിന്ന ഒരുത്തിയെ കണ്ടു അമി കണ്ണും തള്ളി നിന്നു...😍
അവൾ വന്നതും അമിടെ കയ്യിൽ ഉള്ള ഗൗൺ വാങ്ങി മുന്നിൽ ഉള്ള ഇത്തിരി പോന്ന ഒന്നിനെ നോക്കി എങ്ങനെ ഉണ്ടെന്ന് നോക്കുന്ന തിരക്കിൽ ആണ്...
"ഡാ ഇത് എങ്ങനെ ഇണ്ട്... കൊള്ളാവോ...?"
അത് കണ്ടു ആങ്ങളയും പെങ്ങളും ഒരു പോലെ വായും പൊളിച്ചു നിന്നു... അവൾക്ക് വേണ്ടി സെലെക്ഷൻ ചെയ്തതാ വാങ്ങി നോക്കുന്നെ...😕ഇത് മറ്റവളെ ബാക്കി ആണോ എന്ന് അവൻ ഒന്ന് ചിന്തിച്ചതും...
"ഇത് പോലത്തെ സ്കൈ ബ്ലൂ ഇണ്ടോ..."
🙄അമിയോട് ആയി ചോദിച്ചതും അമി കിളി പോയ നിൽപ്പ് ആയിരുന്നു...കുരിപ്പ് എന്നെ പിടിച്ചു സെയിൽസ് മാൻ ആക്കിയോ...
"ഡീ നെച്ചു നീ എന്താ ഇവടെ..."
എന്നും പറഞ്ഞു നിയ ഓടി വന്നു അതിനെ കെട്ടിപ്പിടിച്ചപ്പോൾ ആണ് അമിക്ക് ആശ്വാസം ആയത്...
"അമിക്ക ഇതാ എന്റെ നെച്ചു...ഡീ അമ്മൂസെ ഞാൻ എന്നും പറയാറുള്ള നെച്ചു ഇതാ..."
പെണ്ണ് ആണേൽ അമി എന്ന് കേട്ടതും അവനെ തന്നെ നോക്കി നിൽപ്പ് ആണ്... പിന്നാലെ വന്ന ഷേക്കിനെ കണ്ടതും പെണ്ണ് കണ്ണും തള്ളി നിയയെ നോക്കി...
"ഇത് മർജാൻ എന്നെ കെട്ടാൻ പോണ ആളാ..."
"😕ഇങ്ങേര് ആണോ നിന്നെ കെട്ടുന്നേ..."
പെണ്ണ് വായും പൊളിച്ചു അവനെയും അവളെയും ഒന്ന് നോക്കി കൊണ്ട് ചോദിച്ചു...
"പുള്ളിക്ക് മലയാളം അറിയാടി അതോണ്ട് വേണ്ടാത്തത് ഒന്നും വിളിച്ചു പറയല്ലെടി..."
നിയ കാതിൽ പറഞ്ഞതും പെണ്ണ് പിന്നെ വാ തുറന്നില്ല... നല്ല പോലെ അറിയാന്ന് തോന്നുന്നു...അമി ആണേൽ ഇപ്പോഴും കിളി പോയ പോലെ അവളെയും നോക്കി നിൽപ്പ് തന്നെ...
അവർക്ക് പിന്നാലെ വന്ന അജു അമിടെ നിൽപ്പ് കണ്ടതും ഒന്ന് തട്ടി...വെളിവ് വന്ന പോലെ അവൻ ചുറ്റിലും നോക്കി ഒന്ന് പുഞ്ചിരിച്ചു..😍
"എന്താടാ അതിനെ കണ്ടപ്പോൾ ഒരു ഇളക്കം..."
"അവൾ എന്നെ പിടിച്ചു സെയിൽസ് മാൻ ആക്കിയെടാ..."
"🙄 രണ്ട് കയ്യിലും ലേഡീസ് ഡ്രെസ്സും പിടിച്ചു പന പോലെ നിക്കല്ലേ നീ അത് കൊണ്ടാവും..."
അത് കേട്ടതും അമി രണ്ട് കയ്യിലും ഒന്ന് നോക്കി അതൊക്കെ താഴെ ഇട്ടു...
"ഇതേതാടി ഈ ചെക്കൻ..."
"മാമീടെ മോൻ ആടി... എന്റെ കൂടെ ഒരു കൂട്ടിന് വന്നതാ...ഡാ ഇതാ ഞാൻ എന്നും പറയാറുള്ള നിയ..."
"അയ്യേ ഈ പെണ്ണർന്നോ...?"
😕അത് കേട്ടതും ലവൾ ആ കോപ്പിനെ നോക്കി പേടിപ്പിച്ചു അജു ആണേൽ നന്നായി എന്ന പോലെ ഇളിച്ചു...
"എന്തെ നിനക്ക് എന്നെ പിടിച്ചില്ലേ...നീയാരാന്നാടാ നിന്റെ വിചാരം..."
😬അവൾ പിന്നെ ഈ കണ്ട ആൾക്കാരെ മുന്നിൽ കൊച്ചാക്കിയപ്പൊ അവനോട് കലിപ്പ് ആയി...
"എടീ ഇത് ഒരു ടെക്സ്റ്റ്ടൈൽസ് ആണ് ഇവിടെ കിടന്നു ഒച്ച വെച്ചാൽ ആ മർജാൻ നിന്നെ പറ്റി എന്താ കരുത..."
അത് കേട്ടതും പെണ്ണ് ചെയറിൽ ഇരുന്നു ഫോൺ തോണ്ടുന്ന അവനെ നോക്കി ഒന്ന് ഇളിച്ചു...
"ആ ആളാണോ ഈ പെണ്ണിനെ കെട്ടുന്നേ നെച്ചുത്താ..."
"😌ആടാ എന്നെ കെട്ടാൻ പോണ ആളാ അത്..."
അത് കേട്ടതും എട്ടു വയസ് ഉള്ള ലവന് പോലും ചിരിയാണ് വന്നത്... അവൻ അവിടെ നിന്നു ചിരിച്ചു മരിക്കുന്നത് കണ്ടു അജുവും അവന്റെ തോളിൽ കയ്യിട്ടു ചിരിക്കാൻ ഒപ്പം കൂടി...
"😬ഓഹ് നിങ്ങളെ രണ്ടിനെക്കാളും നല്ലത് തന്നെയാ..."
എന്നും പറഞ്ഞു പെണ്ണ് കലിപ്പ് ഇട്ടു മാറി നിന്നു...
"എന്താടാ നിന്റെ പേര്...?"
"ഫെബിൻ ഷഹാം..."
"നൈസ് നെയിം...നീ ആള് കൊള്ളാട്ടോ... അല്ല നിനക്കെന്താടാ അവളോട് ഇത്രക്ക് ദേശ്യം..."
"അത് ഒരീസം നെച്ചുത്ത എനിക്ക് ഫോൺ ഗെയിം കളിക്കാൻ തന്നു...കളിക്കുമ്പോ ആണ് ആ പെണ്ണ് ഫോണിലേക്ക് വിളിച്ചത്...കുറെ വിളിച്ചപ്പോൾ ഞാൻ കാൾ എടുത്തു... കൊടുക്കില്ല എന്ന് പറഞ്ഞപ്പൊ എന്നെ തെറിയാ വിളിച്ചേ അതോണ്ടാ..."
🙄ഈ കൊച്ച് ചെക്കനെ പോലും പെണ്ണ് വെറുതെ വിട്ടില്ലേ...
അവറ്റകൾ പിന്നെ മാറി ഇരുന്നു കമ്പനി ആയി... ഷേക്ക് പിന്നെ ആരും ഇല്ലേലും ഫോണും ആയി നല്ല കമ്പനിയാണ്...
മൂന്നും അകത്ത് നിന്നും രണ്ട് മണിക്കൂർ കൊണ്ട് ഡ്രെസ്സും എടുത്തു പുറത്തേക്ക് ഇറങ്ങി...
"എന്റെ കല്യാണത്തിന് എന്തായാലും വരണം... ഇവനെയും കൂട്ടണം കേട്ടോ..."
മീനു പറഞ്ഞതും നെച്ചു സമ്മതിച്ചു... പെണ്ണ് അതിന് ചെല്ലാൻ ഉള്ള ഡ്രെസ്സ് സെലക്ട് ചെയ്യാൻ വേണ്ടി തന്നെയാണല്ലോ വന്നത്...
"അല്ല നിങ്ങൾ എങ്ങനെയാ വന്നേ..."
"ഇവന്റെ ഉമ്മച്ചിയും ഉപ്പച്ചിയും താഴെ ഇണ്ട്... അവർ എന്തോ ആവശ്യത്തിന് വരുമ്പോൾ ഞാനും കൂടെ വന്നതാ..."
എന്നും പറഞ്ഞു എല്ലാരോടും യാത്ര പറഞ്ഞു അവൾ അമിടെ അടുത്ത് ചെന്നു...
"സോറി ഞാൻ ആള് അറിയാതെ..."
😍അതിന് അമി ഒന്ന് ഇളിച്ചു കൊണ്ട് തലയാട്ടിയതും പെണ്ണ് ഒരു പുഞ്ചിരിയോടെ ചെക്കനെയും കൊണ്ട് അമിയെയും തിരിഞ്ഞു നോക്കി കൊണ്ട് നടന്നു...❣️
"അമിക്കാ നമുക്ക് അവരേം ക്ഷണിക്കാം... എന്നാലേ ഓളെ മെഹന്ദിക്ക് വിടൂ..."
അത് കേട്ടതും അമി അവരെ പിന്നാലെ ചെന്നു അവരേം ക്ഷണിച്ചു...
************💞
😬ആ പരട്ട ഷേക് ഓരോ ചെയിൻ എടുത്തു പെണ്ണിന്റെ കഴുത്തിൽ വെച്ച് നോക്കുന്നത് ഒക്കെ കാണുമ്പോൾ നമ്മൾ കലിപ്പ് പരമാവധി പിടിച്ചു വെച്ച് ഇരുന്നു...
കണ്ടാൽ തോന്നും അവളെ കെട്ടാണെന്ന്...🙄വലിയ ഒരു മാലയും എടുത്തു പെണ്ണിന് ഇട്ടു കൊടുക്കാൻ നിന്നതും നമ്മളെ നിയന്ത്രണം ഒക്കെ തെറ്റി...
😬ഈ കുരിപ്പിനെ ഞാൻ ഇന്ന് കൊല്ലും... ഒലിപ്പിച്ചു നിക്കുന്നത് കണ്ടില്ലേ എന്നെ കാണിക്കാൻ വേണ്ടിയാ...നമ്മൾ പെണ്ണിനെ കലിപ്പിൽ നോക്കിയതും കോപ്പ് നമ്മളെ നോക്കി ഒന്ന് ഇളിച്ചു...🙄
വല്ലതും ചെയ്ത് പോകും എന്ന് തോന്നിയതും നമ്മൾ നോട്ടം മാറ്റി അവിടെ വെച്ച ഗോൾഡിലേക്ക് ഒന്ന് നോക്കി... ഹാർട്ട് ഷേപ്പിൽ വേർഡ് വെച്ചുള്ള ഓരോ മഹർ മാലയും താലിമാലയും നോക്കി നമ്മൾ നിന്നതും നമ്മളെ കണ്ണിൽ ഉടക്കിയത് എ എൻ വേർഡ് വെച്ച ഒന്നായിരുന്നു... അത് കണ്ടതും നമ്മൾ ഒരു പുഞ്ചിരിയോടെ അവളെ നോക്കി...😍എപ്പോഴാണാവോ അങ്ങനെ ഒരു ദിവസം വരുന്നത്...😪
പെണ്ണ് പിന്നെ അങ്ങോട്ട് നല്ലോണം അങ്ങേരെയും മുടിപ്പിച്ചു കാർ നിറച്ചു... നമ്മൾ ആണ് അവന്റെ സ്ഥാനത്ത് എങ്കിൽ ഇതൊന്നും നമ്മളെ കൊണ്ട് താങ്ങില്ല... അത് വേറൊരു സത്യം...
"😌ഇനി ബിരിയാണി കഴിച്ചു വീട്ടിൽ പോവാം..."
എന്നും പറഞ്ഞു പെണ്ണ് തുടങ്ങിയതും അങ്ങേരെ നിലവാരം വെച്ചു ഫൈവ് സ്റ്റാർ ഹോട്ടലിൽ തന്നെ പോയി...ഞങ്ങൾ ഒരു സൈഡിൽ ഇരുന്നതും അങ്ങേര് പെണ്ണിനേയും കൊണ്ട് ഞങ്ങൾക്ക് മുന്നിൽ ആയി ഇരുന്നു... പെണ്ണ് നമ്മളെ തൊട്ട് മുന്നിൽ ആയതും നമ്മൾ അവളെയും നോക്കി ഇരുന്നു...😍
പെണ്ണിന്റെ തീറ്റ അസഹനീയമായതും നമ്മൾ പിന്നെ ആ ഭാഗത്ത് നോക്കാൻ പോയില്ല...😕ഇടക്ക് നമ്മളെ കാലിൽ ആരെയോ കാൽ തട്ടിയതും കൊലുസ് കൊണ്ട് നമ്മക്ക് മനസ്സിൽ ആയി അത് പെണ്ണിന്റെ കാൽ ആണെന്ന്...
അപ്പൊ തന്നെ നമ്മൾ കാൽ കൊണ്ട് അവളെ കാലിൽ തഴുകി കൊണ്ട് പെണ്ണിനെ ഒന്ന് നോക്കി...🙄അപ്പൊ കുരിപ്പ് നോക്കുന്നത് അങ്ങേരെയാണ്... എടീ പിശാശ്ശെ നിന്റെ ഉള്ളിലിരിപ്പ് കൊള്ളാലോ.. നിന്നെ കെട്ടി കഴിഞ്ഞു എന്റെ കയ്യിൽ തന്നെ കിട്ടും...
അങ്ങേര് ഒന്നും അറിയാതെ പെണ്ണിനെ നോക്കി ഇളിക്കുന്നത് കൊണ്ട് നമ്മൾ ആ ചാൻസ് നല്ലോണം മുതലാക്കി...😍
"അമിക്കാ നമുക്ക് കല്യാണത്തിന് മർജാൻ കാക്കുനെ കൊണ്ട് പാടിച്ചാലോ... ആൾക്ക് നല്ല പോലെ പാടാൻ അറിയാം..."😍
അത് കേട്ടതും നമ്മൾ ഒന്ന് ഞെട്ടി... പടച്ചോനെ ഇന്നലെ ഫോണിൽ കണ്ടതാണോ...🙄അതൊക്കെയാണോ കുരിപ്പിന് ഇഷ്ടം...
"അതൊക്കെ അല്ലേലും ഉണ്ട്... പിന്നെ നിനക്ക് അത്രക്ക് നിർബന്ധം ആണേൽ പാടിക്കോട്ടെ..."🙄[അമി ]
"ആരാ അമിക്കാ വേറെ പാടുന്നേ..."
"ഇവൻ തന്നെ അല്ലാതെ ആരാ..."
"😕ഇവനാ... അയ്യേ ഇവന് പാടാൻ ഒക്കെ അറിയോ... എങ്കിൽ ആദ്യം മർജാൻ കാക്കു പാടിയാൽ മതി...ഇവൻ ആദ്യം പാടിയാൽ പിന്നെ ആൾക്കാർ ഒന്നും അവടെ ഇണ്ടാവില്ലല്ലോ..."😏
പെണ്ണ് നമ്മളെ നോക്കി നല്ലോണം പുച്ഛിച്ചു കൊണ്ട് പറഞ്ഞതും അമി വാദിക്കാൻ എന്ന പോലെ വാ തുറന്നു... അപ്പൊ തന്നെ നമ്മൾ അവന്റെ കയ്യിൽ പിടിച്ചു നിർത്തി വേണ്ടെന്ന് കാണിച്ചു...ആര് പോയാലും നീ അവിടെ തന്നെ കാണുമല്ലോ... നീ എന്റെ പിന്നാലെ വരുന്നത് ഞാൻ കാണിച്ചു തരാട്ടോ...😓പിന്നെ പെണ്ണ് അമീനാടെ തോളിൽ തലയും വെച്ച് ഉറക്കം ആയിരുന്നു... എന്തായാലും അതിന് പെണ്ണ് അങ്ങേരെ തോളിൽ പോയില്ല...ഭാഗ്യം...🙄
വീട് എത്തിയതും ഉറങ്ങുന്ന പെണ്ണിനെ അങ്ങേര് തട്ടി വിളിക്കുന്നത് കണ്ടു നമ്മക്ക് വീണ്ടും എരിഞ്ഞു കയറി... നമ്മൾ ശക്തിയായി ഡോർ അടച്ചതും പെണ്ണ് ഞെട്ടി എണീറ്റു...ഒന്നിനും നിക്കാതെ പിന്നെ നമ്മൾ വീട്ടിലേക്ക് വിട്ടു...
ഉള്ള സ്വസ്ഥത പോയി കിട്ടി എന്ന് പറഞ്ഞാൽ മതിയല്ലോ... അത് കൊണ്ട് തന്നെ നമ്മൾ വീട്ടിൽ നിന്നും ഇറങ്ങി... എങ്ങനെയാ പടച്ചോനെ പെണ്ണിനെ തിരിച്ചു പിടിക്കുന്നെ...😓
ക്ലബ്ബിൽ ഇരുന്നു സ്‌മോക്ക് ചെയ്യുമ്പോൾ ആണ് പെണ്ണിന്റെ കൊലുസിന്റെ സൗണ്ട് കേട്ടത്...😍അപ്പൊ ഈ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു നമ്മക്ക്... നമ്മൾ പുഞ്ചിരിയോടെ പെണ്ണ് വരുന്നത് നോക്കിയതും കൂടെ ആ ബുർജിനെയും കണ്ടു നമ്മൾ ഞെട്ടി കൊണ്ട് എണീറ്റു...😨കൂടെ ഉള്ളവന്മാരും നമ്മളെ അതേ അവസ്ഥയിൽ തന്നെയാണ്...
"അമിക്കാ ഞാൻ ഇങ്ങളെ പറ്റിയും ക്ലബ്ബിനെ പറ്റിയും ഒക്കെ പറഞ്ഞപ്പോൾ ആൾക്ക് കാണണം എന്ന്...പുള്ളിക്ക് ഈ കളി ഒക്കെ അറിയാത്രെ..."
അമി അപ്പോൾ നമ്മളെ ആണ് നോക്കിയത് എങ്കിൽ നമ്മൾ പെണ്ണിനെ ആണ് നോക്കിയത്... ഈ കുരിപ്പ് എന്റെ കുഴി തോണ്ടിയെ അടങ്ങുള്ളൂ...😪
"ഇരിക്ക്..."
എന്നും പറഞ്ഞു പുള്ളി ഫോണും പെണ്ണിന്റെ കയ്യിൽ കൊടുത്തു ചെയറിൽ ഇരുന്നതും ബാക്കി ഉള്ളവന്മാരും വായും പൊളിച്ചു ഇരുന്നു അങ്ങേരെ കൂടെ കാരംസ് കളിക്കാൻ തുടങ്ങി...കളിയും നോക്കി പെണ്ണ് നമ്മളെ തൊട്ട് മുന്നിൽ ആയി നിന്നതും നമ്മൾ പെണ്ണിനെ തന്നെ നോക്കി ഇരുന്നു...
നഖവും കടിച്ചു പെണ്ണ് ആകാംക്ഷയോടെ കളിയും വീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മൾ പെണ്ണിനെ സെർച്ച് ചെയ്യുന്ന തിരക്കിൽ ആയിരുന്നു...😍പെണ്ണിനെ കടിച്ചു തിന്നാൻ തോന്നിയതും നമ്മൾ ചുറ്റിലും ഒന്ന് നോക്കി...
നിനക്ക് ഞാൻ ഇപ്പൊ തന്നെ തരാട്ടോ...നമ്മൾ നാലിനെയും നോക്കി കണ്ണ് ഇറുക്കിയതും നാലും നമ്മക്ക് സപ്പോർട്ട് എന്ന പോലെ ഒന്ന് ചിരിച്ചു...നമ്മൾ മെല്ലെ കയ് നീട്ടി സ്വിച്ച് ഓഫ് ചെയ്തു പെണ്ണിന്റെ കയ്യിൽ പിടിച്ചു വലിച്ചു...ചെറിയ മുറി ആയത് കൊണ്ട് തന്നെ നല്ല പോലെ ഇരുട്ട് വ്യാപിച്ചിരുന്നു...
പെണ്ണിനേയും പിടിച്ചു നമ്മളിൽ ചേർത്തു നിർത്തി അവളുടെ അധരങ്ങൾ ചുംബിച്ചു കൊണ്ട് അതിൽ നമ്മക്ക് പെണ്ണിനോട് അടക്കി വെച്ച ഇഷ്ട്ടം മുഴുവനും ചുംബിച്ചു തീർത്തു...😘
പെണ്ണിന്റെ കയ്യിൽ നിന്നും ഫോൺ താഴേക്ക് വീഴുന്നത് ഒക്കെ നമ്മൾ അറിഞ്ഞു...
"നിയ..."
എന്നുള്ള അങ്ങേരെ വിളി കേട്ടതും നമ്മൾ പെണ്ണിനെ മോചിപ്പിച്ചു പുറത്തേക്ക് തന്നെ ഇറങ്ങി... ഇന്നത്തേക്ക് നിനക്കും എനിക്കും പരസ്പരം ഓർക്കാൻ ഇത് മതി...❣️
***********💞
😕കറണ്ട് പോയതും നമ്മൾ പേടിച്ചു അലറാൻ വാ തുറന്നതും നമ്മളെ ആരോ പിടിച്ചതും നമ്മളെ ഒച്ച ഒക്കെ താനേ നിന്നു...കിസ്സ് കിട്ടിയ ഹാങ്ങോവർ മാറിയത് ആരോ ഫ്ലാഷ് ഓൺ ആക്കിയപ്പോൾ ആണ്...പടച്ചോനെ ആരാ നമ്മളെ കിസ്സ് ചെയ്തേ... നമ്മൾ ഇനി സ്വപ്‌നം കാണാണോ... അയിന് ഞാൻ ഉറക്കൊന്നും അല്ലാലോ... അത് മാത്രം അല്ല നമ്മളെ ചുണ്ടിൽ നല്ല നീറ്റൽ ഇണ്ട്... ആരോ നല്ലോണം കടിച്ചു പൊട്ടിച്ചിട്ടുണ്ട്...🙄
എന്തായാലും ബുർജ് അല്ല... ഇത് ഈ കോപ്പുകളിൽ ആരോ ആണ്...സിഗിന്റെ ചുവ നല്ലോണം ഇണ്ട്...😒
ആർക്കും ഭാവ വിത്യാസം ഒന്നും ഇല്ലാത്തോണ്ട് തന്നെ നമ്മൾ നോക്കിയത് നമ്മളെ പിന്നിൽ ഉള്ള കോപ്പിനെ ആണ്...🙄അവൻ ആണേൽ ഞാൻ ഈ നാട്ടുകാരനെ അല്ല എന്ന പോലെ ഇരിപ്പ് ആണ്...അന്നത്തെ അവന്റെ സ്മെല്ലും കിസ്സും ഒക്കെ ഓർത്തപ്പോൾ അത് കോപ്പ് തന്നെയാണെന്ന് മനസ്സിൽ ആയി...ഇത് പോലെ ഒരു ഷോക്ക് മോന് തരാട്ടോ... ഈ നിയ ആരാണെന്ന് അപ്പൊ മനസ്സിൽ ആവും...😏
നമ്മൾ ഫോണും എടുത്തു അവനെ ഒന്ന് നോക്കി പേടിപ്പിച്ചു പുറത്തേക്ക് ഇറങ്ങി...അപ്പോഴും അവൻ നമ്മളെ ഒന്ന് നോക്കുന്നു കൂടി ഇല്ല...🙄ഇരിപ്പ് കണ്ടാൽ തോന്നും ഒന്നും അറിയാത്ത കൊച്ച് കുട്ടി ആണെന്ന്...
നമ്മൾ ഓനുള്ള പണിയും പ്ലാൻ ചെയ്തു അമിക്കാടെ പിന്നാലെ നടന്നു...നമ്മൾ ബുർജിന് റ്റാറ്റായും കാണിച്ചു അകത്തേക്ക് കയറിയതും ഓനെ അമിക്കാ റൂമിലേക്ക് കൊണ്ടോയി...
നമ്മൾ വരുമ്പോൾ അമ്മൂസ് നല്ല ഉറക്കം ആണ്.... അതോണ്ട് ഓളെയും കെട്ടിപ്പിടിച്ചു കൊണ്ടാ കിടന്നത് ഏലും കാലത്ത് നോക്കുമ്പോൾ നമ്മൾ തറയിൽ ആയിരുന്നു...😏ആ കോപ്പ് ചവിട്ടി താഴെ ഇട്ടത് ആവും...
കാലത്ത് തന്നെ എണീറ്റത് എന്തിനാന്നു വെച്ചാൽ ആ കോപ്പ് അജു ഉണരുന്നതിനു മുന്നേ ഓന്റെ വീട്ടിൽ ചെന്നു ഒന്ന് ഞെട്ടിക്കാൻ ആണ്...ബുർജ് ആണേൽ കാലത്ത് കറങ്ങാൻ പോവാൻ വരും എന്നൊക്കെ പറഞ്ഞ പോയത്...😓അതീന്നു രക്ഷപ്പെടേം ചെയ്യാം...
നമ്മൾ ഗേറ്റ് തുറന്നു അകത്തേക്ക് കയറി വീടൊക്കെ ഒന്ന് നോക്കി...😌കൊള്ളാം നല്ല ചെടികളും പൂക്കളും ഒക്കെ ഇണ്ട്...
"ആരാ..."🙄
പേപ്പറും കയ്യിൽ പിടിച്ചു ചെയറിൽ ഇരിക്കുന്ന ആളെ കണ്ടതും നമ്മൾ ഡീസന്റ് ആയി നിന്നു... ഓന്റെ ഉപ്പച്ചിആന്ന്...
"ഞാൻ നിയ... അമിക്കാടെ..."
"😌ആ മോൾ ആണല്ലേ നിയ... ഇടക്ക് ഇടക്ക് മോളെ കുറിച്ച് കേൾക്കാറുണ്ട്...മോൾ അകത്തു വാ..."
😕പടച്ചോനെ ഇങ്ങേർ നമ്മളെ പറ്റി നല്ലത് വല്ലതും ആവോ കേട്ടത്... ആയാൽ മതിയാരുന്നു... ഈ ബഹുമാനം ഒക്കെ വെറുതെ ആവോ...
"ഇത് ആരാ വന്നിരിക്കുന്നെ എന്ന് നോക്കിക്കെ..."
അങ്ങേര് അകത്തു കയറി വിളിച്ചു കൂവിയതും കിച്ചണിൽ നിന്നു രണ്ട് പെണ്ണുങ്ങളും മുറിയിൽ നിന്ന് ഒരുത്തനും ഇറങ്ങി വന്നു നമ്മളെ വായും പൊളിച്ചു നോക്കി...🙄ഇറങ്ങി ഓടേണ്ടി വരോ ആവോ...
"ഇതാരാ ഉപ്പച്ചി..."
എന്ന ഒരു കുഞ്ഞു സൗണ്ട് കേട്ടതും നമ്മൾ തിരിഞ്ഞു നോക്കി...🙄ഒരു അടക്കാകുരു പോലെ ഒന്ന്... ഉറക്ക പിച്ചിൽ വന്നു നമ്മളെ നോക്കാ...
"ഇതാണ് മോളെ അജു പറയാറുള്ള നിയ..."
😌അയിന് നമ്മൾ എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു കൊടുത്തു...ഓൻ നമ്മളെ പറ്റി പറയൽ ഒക്കെ ഇണ്ടല്ലേ...ഇനി അതെന്താണാവോ...ലവനെ മാത്രം കണ്ടില്ലല്ലോ ഓൻ ഇവിടെ ഇല്ലേ ആവോ...
"മോൾ ഇരിക്ക്... ചായ എടുക്കാം..."
"😕ഞാൻ ചായ ഒന്നും കുടിക്കൽ ഇല്ല നിക്ക് ബൂസ്റ്റ് മതി..."
എന്നും പറഞ്ഞു നമ്മൾ അവടെ കണ്ട സോഫയിൽ ഇരുന്നു...
"അല്ല മോൾ എന്താ കാലത്ത് തന്നെ വന്നത്..."
"😌ഞാൻ അജുക്കാനെ വിളിക്കാൻ വന്നതാ..."
അപ്പോഴേക്കും ഒരു ഇത്ത നമ്മക്ക് ഉള്ള ബൂസ്റ്റ് കൊണ്ട് വന്നു കയ്യിൽ തന്നു... നമ്മൾ ഇളിച്ചു കൊണ്ട് അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു ഗ്ലാസ് അവരെ കയ്യിൽ കൊടുത്തു...
"ഇങ്ങള് അജുക്കടെ ആരാ..."
"ഇത് അജുന്റെ കാക്കു ആണ്... ഞാൻ അങ്ങേരെ വൈഫും ഇത് മോളും ആണ്... ഇത് ഉമ്മച്ചിയും ഉപ്പച്ചിയും..."
അങ്ങനെ ഡൌട്ട് ഒക്കെ ക്ലിയർ ആയി... നമ്മൾ എണീറ്റ് എല്ലാടത്തും ഒന്ന് നോക്കിയതും മറ്റവൾ വന്നു നമ്മളെ തോണ്ടി...🙄
"അജുനെ കാണണോ...?"🙄
അയിന് നമ്മൾ തലയാട്ടിയതും പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചു ഒരു മുറിയിലേക് കൊണ്ടോയി...
നമ്മൾ അവിടെ ഒക്കെ ഒന്ന് നോക്കിയതും പെണ്ണ് നമ്മളെ തോണ്ടി കയ് ചൂണ്ടിയ ഭാഗത്ത് നോക്കിയതും ഷർട്ട് ഒന്നും ഇടാതെ ഷോർട്സ് മാത്രം ഇട്ടു ബെഡിൽ കമിഴ്ന്നു കിടക്കുന്ന ഓനെ കണ്ടു നമ്മൾ വായും പൊളിച്ചു നിന്നു...🙈അയ്യേ വൃത്തികെട്ടവൻ...
പെണ്ണ് പോയി ഓനെ തോണ്ടി വിളിച്ചു ഉണർത്താൻ നോക്കി...
"ഹ ചുമ്മാതിരി അനുട്ടി... അജു ഉറങ്ങട്ടെ..."😴
എന്നും പറഞ്ഞു ഓൻ തല ചെരിച്ചു വീണ്ടും ഉറക്കം തുടങ്ങി...
"അജുനെ കാണാൻ വന്നതാ... എണീക്ക് അജു..."
എന്നും പറഞ്ഞു അവൾ ഓനെ കുലുക്കി വിളിച്ചതും ഓൻ കിടന്ന കിടപ്പിൽ കണ്ണ് തുറന്നു ഓളെ ഒന്ന് നോക്കി... പെണ്ണ് നമ്മളെ കാണിച്ചതും ഓൻ നമ്മളെ ഒന്ന് നോക്കി വീണ്ടും അതേ പോലെ കിടന്നു...😕പിന്നെ ചാടി എണീറ്റ് നമ്മളെ നോക്കിയതും നമ്മൾ ഇളിച്ചു കൊടുത്തു...
"നീ എന്താ ഇവിടെ...?"😲
എന്നും പറഞ്ഞു ഓൻ സ്വയം ഒന്ന് നോക്കി പുതപ്പ് എടുത്തു മൊത്തത്തിൽ ഒന്ന് മൂടിയതും നമ്മൾ ഇളിച്ചു കൊണ്ട് ഓന്റെ ബെഡിൽ കയറി ഇരുന്നു... അതോടെ ഓൻ ഞെട്ടി കൊണ്ട് എണീറ്റു...
"നീ എന്താടി കാണിക്കുന്നേ എണീറ്റ് പോടീ പിശാശ്ശെ..."😬
"ഞാൻ ഇയാളെ കൂട്ടി കൊണ്ടോവാൻ വന്നതാ... എനിക്കും മർജാൻ കാക്കുനും കറങ്ങാൻ പോവാൻ..."
"പിന്നെ... എനിക്ക് അതല്ലേ പണി... നിന്റെ ഒക്കെ ഡ്രൈവർ അല്ല ഞാൻ...എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ എണീറ്റ് പോടീ... എന്റെ മുറിയിൽ നിന്നും ഈ വീട്ടിൽ നിന്നും പോയെ..."😬
"അനു മോളെ... ഇങ്ങ് വന്നേ ദേ ഇപ്പൊ സ്കൂൾ ബസ് വരും കുളിക്കണ്ടേ..."
വിളി വന്നതും പെണ്ണ് ഇറങ്ങി ഓടി... നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് ഓന്റെ നേരെ ചെന്നതും ഓൻ കണ്ണും തള്ളി നമ്മളെ തന്നെ നോക്കി നിൽപ്പ് ആണ്...🙄
"എന്നെ ഇന്നലെ കിസ്സ് ചെയ്തത് ഇയാൾ ആണെന്ന് എനിക്ക് നല്ല പോലെ അറിയാം...അതോണ്ട് തന്നെയാ ഒരു പണി തരാൻ ഞാൻ അലാറം വെച്ച് എണീറ്റ് ഇങ്ങോട്ട് വന്നത്..."
ഓനെ പേടിപ്പിക്കാൻ എന്ന പോലെ ഓന്റെ മുന്നിൽ കയ്യും കെട്ടി നിന്നതും ഓൻ നമ്മളെ കയ്യിൽ പിടിച്ചു വലിച്ചു ചുവരിൽ ചേർത്തു നിർത്തി രണ്ട് കയ്യും പിടിച്ചു നമ്മളെ തന്നെ നോക്കി നിന്നു...😕പടച്ചോനെ സിംഹകൂട്ടിൽ ആന്നോ ഞാൻ തലയിട്ടു കൊടുത്തെ...
"അപ്പൊ നിനക്ക് മനസ്സിൽ ആയല്ലേ ഞാൻ ആണ് നിന്നെ കിസ്സ് ചെയ്തത് എന്ന്...ഞാൻ കരുതി അതും നീ ആ ബുർജ് ആണെന്ന് കരുതി കാണും എന്ന്..."
"ഇയാളെ പോലെ വൃത്തികെട്ടവൻ അല്ല അങ്ങേര്..."
"എങ്കിൽ അവന് കൊള്ളാം..."
🙄എന്നും പറഞ്ഞു ഓൻ നമ്മളെ ഒന്ന് കൂടി ഒട്ടി നിന്നതും നമ്മൾ കയ് വിടുവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു...
"ഈ നാറീട്ട് വയ്യ പോയി പല്ലെങ്കിലും തേക്ക്..."😧
പറഞ്ഞു തീരുന്നതിനു മുന്നേ ഓൻ നമ്മളെ കയ്യിൽ ഉള്ള പിടി വിട്ടു തലയിൽ പിടിച്ചു ഓനോട് അടുപ്പിച്ചു നമ്മളെ അധരങ്ങൾ നുണയാൻ തുടങ്ങി... ഇതിനാണോ പടച്ചോനെ കാലത്ത് തന്നെ കുളിച്ചു റെഡി ആയി വന്നത്... പല്ലും കൂടി തേക്കാത്ത ഒരുത്തന്റെ കിസ്സ് വാങ്ങാൻ...😪
നമ്മൾ ഓന്റെ കയ്യിൽ വേദനിപ്പിക്കാൻ തുടങ്ങിയതും ഓൻ നമ്മളിൽ നിന്നും മാറി നിന്നു നമ്മളെ നോക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു കണ്ണ് ഇറുക്കി കാണിച്ചു...
"😬ഈഈഈ..."
നമ്മൾ ഓനെയും പിടിച്ചു തള്ളി മുറിയിൽ നിന്നും ഇറങ്ങി ഹാളിൽ കണ്ട വെസിൽ ചെന്നു നല്ലോണം ചുണ്ടൊക്കെ കഴുകി...ഓനെ ഞെട്ടിക്കാൻ വന്നിട്ട് ഇപ്പൊ നമ്മൾ ആണല്ലോ പടച്ചോനെ ഞെട്ടിയെ...
നമ്മൾ തിരിഞ്ഞു നടക്കുമ്പോൾ ആണ് ഡെയിനിങ് ടേബിളിന് ചുറ്റും ഇരുന്നു ആ വീട്ടിലെ അംഖസംഖ്യ മുഴുവനും നമ്മളെ നോക്കുന്നത് കണ്ടത്...അപ്പൊ തന്നെ നമ്മൾ വളിച്ച ഒരു ഇളി കൊടുത്തു...🙄
"അജു വരാൻ ടൈം എടുക്കും...അപ്പോഴേക്കും മോൾ ഫുഡ് കഴിക്ക്..."
😋അത് കേട്ടതും നമ്മൾ ഇടം കണ്ണിട്ട് എന്താ ഫുഡ് എന്ന് നോക്കി...പത്തിരിയും ബീഫും കണ്ടത് നമ്മൾ ഒന്നും നോക്കാതെ മുന്നിൽ കണ്ട ചെയറിൽ ഇരുന്നു...🙄എല്ലാം നമ്മളെ വായും പൊളിച്ചു നോക്കുന്നുണ്ട്... ഇനി ഇങ്ങോട്ട് വരൊന്നും ഇല്ലല്ലോ... അപ്പൊ പിന്നെ ഇത്തിരി ഡീസന്റ് കുറഞ്ഞു പോയാലും കുഴപ്പല്ല...
**********💞
എന്തായാലും നമ്മക്ക് ഇട്ടു പണിയാൻ കോപ്പ് ഈ വഴിക്ക് വരില്ല... എന്നാലും കൊടുത്തത് ഓവർ ആയോ ആവോ... എപ്പോഴായാലും കൊടുക്കേണ്ടത് അല്ലേ...അപ്പൊ കുഴപ്പല്ല...
അതും ചിന്തിച്ചു നമ്മൾ ഷർട്ടും ഇട്ടു സ്ലീവ്ലെസ്സും മടക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും കോപ്പ് ഇരുന്നു ഫുഡ് കഴിക്കുന്നത് നമ്മൾ നല്ലോണം ഞെട്ടി... ഈ കോപ്പിനെ പറ്റിയാണോ നമ്മൾ മുന്നിൽ വരില്ല എന്നൊക്കെ ചിന്തിച്ചത്...😕
"നീ ഇത് വരെ പോയില്ലേ..."🙄
"അവൾ നിന്നെ കൂട്ടാൻ വന്നത് അല്ലേ..."
ഉപ്പച്ചി പറഞ്ഞതും നമ്മൾ വീണ്ടും ചെറുതായി ഒന്ന് ഞെട്ടി കൊണ്ട് പെണ്ണിനെ നോക്കി... അപ്പൊ പെണ്ണ് നമ്മളെ നോക്കി പുച്ഛിച്ചു കാണിച്ചു... ഇത് ഇമ്മാതിരി ഷോക്കിൽ ഒന്നും തളരില്ലെന്ന് തോന്നുന്നു...🙄
നമ്മൾ ഇരിക്കുമ്പോഴേക്കും ഓരോരുത്തർ ആയി കഴിച്ചു എണീറ്റു...ഉപ്പച്ചി നമ്മളെ നല്ലോണം ഒന്ന് നോക്കിയാ എണീറ്റ് പോയത്...🙄പെണ്ണ് ഇപ്പോഴും തീറ്റ തന്നെ... പെണ്ണ് കെട്ടി കൊണ്ട് വരുന്നെന് മുന്നേ വില കളയും എന്ന തോന്നുന്നേ...😕
"ഡീ ബാക്കി വീട്ടിൽ പോയി കഴിച്ചോ... എണീറ്റ് പോടീ..."
നമ്മൾ ദയനീയമായി പറഞ്ഞതും പെണ്ണ് അതൊന്നും മൈൻഡ് ചെയ്യുന്നില്ല...പടച്ചോനെ ഇതിനെ എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും...🙄
"ആ പെണ്ണ് വേണേൽ കഴിച്ചോട്ടെടാ അതിന് നിനക്കെന്താ..."
അപ്പുക്ക നമ്മളെ പിന്നിൽ തന്നെ ഉണ്ടെന്ന് മനസ്സിൽ ആയതും നമ്മൾ ആളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു... ഈ കുരിപ്പ് എന്നെയും കൊണ്ടേ പോവുള്ളൂ എന്നാ തോന്നുന്നേ...
"നല്ല ടേസ്റ്റ് ഇണ്ട് ആരാ ഫുഡ് ഇണ്ടാക്കിയെ..."😌
പെണ്ണ് ചോദിച്ചതും നമ്മൾ വായും പൊളിച്ചു ഇരുന്നു... കയ്യിൽ ഉള്ളത് വായിലേക്ക് ഇടണോ പ്ലേറ്റിൽ ഇടണോ എന്ന അവസ്ഥയിൽ ആണ് നമ്മൾ...😓
ഇത്തൂസ് പിന്നെ പെണ്ണിനെ നല്ല പോലെ തീറ്റിക്കാൻ തുടങ്ങി... പൊക്കി പറഞ്ഞത് അല്ലേ... നമ്മൾ ആണേൽ വയർ നിറഞ്ഞത് കൊണ്ട് എണീറ്റ് പുറത്തിറങ്ങി...
"നീ എന്താടാ കെട്ടിയോൾ ലേബർ റൂമിൽ കിടക്കുന്ന പോലെ നടക്കുന്നെ അവിടെ എങ്ങാനും ഇരിക്ക്..."
അപ്പുക്കാ നമ്മളെ ആക്കി പറഞ്ഞതും നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് അവിടെ ഇരുന്നു... അതിനേക്കാൾ ഭീകരമായ അവസ്ഥയിൽ ആണ് നമ്മൾ ഉള്ളത് എന്ന് നമ്മക്ക് അല്ലേ അറിയൂ...😓
അങ്ങേര് വണ്ടി എടുത്തു വിട്ടതും നമ്മൾ പിന്നെയും നടക്കാൻ തുടങ്ങി... അപ്പോഴേക്കും ഉപ്പച്ചിയും ഇറങ്ങി വരുന്നത് കണ്ടു നമ്മൾ വീണ്ടും നിഷ്കു ആയി ഒന്ന് ഇരുന്നു...
"കേരള ബംബർ ലോട്ടറി ഇന്ന് നിനക്ക് ആണല്ലേ അടിച്ചത്..."
"🙄ഏ... അതിന് ഞാൻ ലോട്ടറി ടിക്കറ്റ് എടുക്കാറില്ലല്ലോ..."
"അത് നന്നായി... അല്ലെങ്കിൽ ഇവിടെ പെൺപിള്ളേർ ക്യു നിന്നേനെ... ആ ഓരോരുത്തരുടെ ഒരു യോഗം..."
"😁 കണ്ടല്ലേ..."
"😓ആ കണ്ടു... ആ കൊച്ചിനെ വല്ലതും കഴിക്കാൻ വിളിക്കാൻ വന്നതാ...ഇഷ്ട്ടം ആണെങ്കിൽ കെട്ടി കൊണ്ട് വന്നിട്ട് എന്താന്ന് വെച്ചാൽ കാണിച്ചോ... പക്ഷെ കെട്ടിന് മുന്നേ ഇതൊന്നും പറ്റില്ല കേട്ടല്ലോ... ഇന്ന് ഞാൻ ആയത് കൊണ്ട് രക്ഷപെട്ടു... എന്റെ സ്ഥാനത്ത് നിന്റെ ഉമ്മച്ചിയാ വരാൻ ഇരുന്നത്... അവൾ ആണെങ്കിൽ ഇപ്പൊ എന്തായേനെ..."🙄
ഉപ്പച്ചി അതും ചിന്തിച്ചു മേൽപ്പോട്ട് നോക്കി പറഞ്ഞതും നമ്മൾ ഇളിച്ചു കൊടുത്തു...
"അതേ അതിനെ ഒന്ന് വളച്ചെടുക്കാൻ ഉപ്പച്ചീടെ കയ്യിൽ വല്ല ഐഡിയയും ഉണ്ടോ..."
നമ്മൾ ആളെ കോളർ ഒക്കെ ഒന്ന് നേരെ ആക്കി നൈസ് ആയി കാര്യം അങ്ങ് ചോദിച്ചു... ഒടുക്കത്തെ കുരുട്ട് ബുദ്ധിയാ പുള്ളിക്ക്...
"എന്റെ മോൻ സ്വന്തം കഴിവ് അതിലെങ്കിലും കാണിക്ക്... എല്ലാം മറ്റുള്ളവർ നടത്തി തന്നാൽ ശരിയാവില്ല..."
അങ്ങേര് അതും പറഞ്ഞു നൈസ് ആയിട്ട് മുങ്ങി...🙄
പെണ്ണ് കഴിച്ചു വന്നതും നമ്മളെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് ഇറങ്ങി...🙄നമ്മൾ ആണേൽ പട്ടി ചന്തക്ക് പോണ പോലെ പെണ്ണിന്റെ പിന്നാലെ ബൈക്കും എടുത്തു വിട്ടു...
"വരുന്നോ ഞാൻ വീട്ടിൽ വിടാം..."
"ഇയാളെ ബൈക്കിൽ എന്റെ പട്ടി കയറും..."😏
എന്റെ ഹൃദയത്തിൽ കേറിയ കോപ്പാ... അല്ലേ കാണർന്നു...
"നിനക്കല്ലേ അങ്ങേരെ കൂടെ എങ്ങോട്ടോ പോണം എന്ന് പറഞ്ഞത്..."
അതിന് പെണ്ണ് നടത്തം നിർത്തി നമ്മളെ ഒന്ന് നോക്കി...
"പോയി വേറെ നല്ല പണിയും കിട്ടോന്ന് നോക്ക്..."😬
അപ്പൊ നിനക്ക് ഞാൻ ഈ പണി ചെയ്യുന്നത് ഇഷ്ട്ടം അല്ല അല്ലേ...പക്ഷെ നിന്നെ കാണാൻ വേണ്ടി അല്ലേടി പെണ്ണെ ഞാൻ എല്ലാം സഹിച്ചു പിന്നാലെ വരുന്നത്...അതെന്താ നീ മനസ്സിൽ ആക്കാത്തെ...😓
പെണ്ണ് പിന്നെ നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ വീട്ടിലേക്ക് ഓടി കയറി...
**********💞
"😕യ്യോ എന്ത് പറ്റി എല്ലാർക്കും...എന്താ ഇങ്ങനെ ഇരിക്കുന്നെ..."
നമ്മൾ അകത്തു കയറി ചെന്നതും എല്ലാരും ഓരോ ഭാഗത്ത് താടിക്ക് കയ്യും കൊടുത്തു ഇരിപ്പ് ആന്ന്...🙄ഇനി ആ ചെക്കൻ അമ്മൂനെ വേണ്ടന്ന് എങ്ങാനും പറഞ്ഞു കാണോ...വന്ന അന്ന് നമ്മളെ വക ഒരീസം അല്ലേ പോയി കിട്ടിയത്...
ആരും ഒന്നും മിണ്ടാത്തൊണ്ടു നമ്മൾ അമ്മൂസിനെ ഒന്ന് തോണ്ടി...
"നിന്നെ വേണ്ടാന്ന് പറഞ്ഞ ആ ചെക്കൻ... പോട്ടെ സാരല്ല്യ... നിന്നെ കെട്ടാൻ ആരും ഇല്ലേ മർജാൻ കാക്കുനെ കെട്ടിക്കോടി... നിക്ക് സങ്കടം ഒന്നുല്ല..."🙄
"ഈ എനിക്ക് എങ്ങും വേണ്ട നീ തന്നെ എടുത്തോ..."
"😏വേണ്ടേൽ വേണ്ട... അപ്പൊ പിന്നെ നിന്നെ ആരാടി കെട്ടാ..."
"😬ഓഹ് എന്നെ കെട്ടാൻ എന്റെ നൗഫിക്കാ ഉണ്ട്... ഇത് എന്റെ കെട്ട് മുടങ്ങിയത് ഒന്നും അല്ല... കല്യാണം ഓഡിറ്റോറിയത്തിൽ മതി എന്ന് അവർ വിളിച്ചു പറഞ്ഞു... അതാണ്..."
നമ്മക്ക് മാത്രം ആരുല്ല...ഓളെ ഒരു ജാഡ കണ്ടില്ലേ... ഓൾക്ക് എന്താ ആ ഷേക്കിനെ കെട്ടിയാൽ...😏
"അല്ലേടി അവരെ വീട് പൊളിഞ്ഞു വീണാ അതോണ്ടാണോ... "
"നിന്റെ കരിനാക്ക് വെച്ച് ഓരോന്ന് പറയല്ലെടി... അന്ന് തന്നെ നൗഫിക്കടെ പെങ്ങളെ കെട്ടും ഉറപ്പിച്ചു എന്ന്... അപ്പൊ സൗകര്യം വേണ്ടേ അതോണ്ടാണത്രെ..."
"😕ഓഹ്... അതാന്നോ..."
😨യ്യോ പെങ്ങൾ എന്ന് പറയുന്നത് ജെസി അല്ലേ... ഹെയ്ഷ് ഓളെ കെട്ടും ആയാ...ഓളെ ഒക്കെ ഭാഗ്യം... കുരിപ്പ് ഒന്ന് വിളിച്ചത് കൂടി ഇല്ല...
"ആരാടി ഓളെ കെട്ടുന്നേ... അത് അറിയോ നിനക്ക്..."
"മുറ ചെക്കൻ തന്നെയാ... റാഷിദ് എന്നാ ഇൻവിറ്റേഷൻ കാർഡിൽ കണ്ടത്..."
🙄യ്യോ... ഓനെ കിട്ടീലെ ഈ ബുർജിനെ കൊടുക്കാന്നു വെച്ചതാ... എന്നാലും അങ്ങേര് എങ്ങനാ പടച്ചോനെ സമ്മതിച്ചിട്ട് ഇണ്ടാവാ...
പിന്നെ നമ്മളെ സമാദാനം ഒക്കെ പോയി...ആ കുരിപ്പ് എന്ത് ചെയ്തിട്ടാ ആളെ വീഴ്ത്തിയെ എന്ന് അറിയണം... ന്നിട്ട് വേണം ആ അജുനെ വീഴ്ത്താൻ പറ്റൊന്ന് നോക്കാൻ...🙈
"അമി ഞാൻ ഇറങ്ങി... എനിക്ക് പോണ വഴിക്ക് ഷമീറിന്റെ വീട്ടിൽ ഒന്ന് പോണം..."
മാലിക്കാ എന്തോ അമിക്കാനെ ഏൽപ്പിച്ചു പറയുന്നത് കേട്ട് നമ്മൾ കിച്ചൻ വഴി മതിലും ചാടി റോഡിൽ ചെന്നു നിന്നു...
"നീ എന്താ ഇവിടെ...?"
"എന്നെ ഷമീടെ വീട്ടിൽ ആക്കണം...ഇങ്ങള് അങ്ങോട്ടേക്കല്ലേ..."
എന്നും പറഞ്ഞു നമ്മൾ ഓന്റെ തോളിൽ പിടിച്ചു ബൈക്കിൽ കയറി ഇരുന്നു...
"😪നിന്നെ എന്റെ ബൈക്കിൽ കേറ്റിയാൽ രണ്ടിൽ ഒരാളെ കയ് കൊണ്ട് എന്റെ അന്ത്യം ആവും..."
🙄ഒന്ന് ബുർജ് മറ്റൊന്ന് അമിക്കാ ആവും...
"അമിക്കാ ഒന്നും ചെയ്യില്ല... പിന്നെ മർജാൻ ഈ വഴി ഒന്നും വരൂല... ഇങ്ങള് ധൈര്യം ആയി വിട്ടോളൂ..."
[🙄ആ അജു കണ്ടാൽ ഉള്ള കാര്യം ഓർത്താ ചെക്കന്റെ പേടി...]
"അല്ല നീ എന്തിനാ ഇപ്പൊ അങ്ങോട്ട് പോന്നെ...?"
"ശമിയെ കല്യാണത്തിന് ക്ഷണിക്കാൻ വേണ്ടിയാ..."
എന്നും പറഞ്ഞു നമ്മൾ ഒന്ന് ഇളിച്ചു കാണിച്ചു... ജെസീടെ കാര്യം ഓൾ അറിഞ്ഞു കാണോ എന്തോ...🙄
**********💞
"യ്യോ നിർത്ത് മാലിക്കാ...ദേ ഷമി..."
മാലി വണ്ടി ബ്രേക്ക് ചവിട്ടേണ്ട താമസം പെണ്ണ് ഇറങ്ങി നടന്നു പോകുന്ന ഷമീടെ അടുത്ത് ചെന്നു... മാലി ആണേൽ കുരിപ്പിനെ ഒന്ന് കാണാൻ നിക്കാർന്നു എന്നും ചിന്തിച്ചു അവൾക്ക് പിന്നാലെ നടന്നു...ഷമി ആണേൽ സിപ്പപ്പും കടിച്ചു പറിച്ചു കൊണ്ടുള്ള അതേ നിൽപ്പിൽ രണ്ടിനെയും ഒരുമിച്ച് കണ്ടുള്ള ഷോക്കിൽ ആണ്...
സിപ്പപ്പ് കണ്ടു നിയ ആണേൽ വന്ന കാര്യം ഒക്കെ മറന്നു...
"😋ഇനി ഇണ്ടോടി..."
"ഒന്നുണ്ട് വല്ലിക്കാടെ മോന് വാങ്ങീതാ..."
"😌അവൻ ഒന്നും അറിയാൻ പോണില്ല നീ ഇങ്ങ് തന്നെ..."
എന്നും പറഞ്ഞു പെണ്ണ് അത് കയ്യിൽ ആക്കി കടിച്ചു പറിച്ചു കഴിക്കാൻ തുടങ്ങി...🙄മാലിആണെങ്കിൽ അത് കണ്ടു ഇവറ്റകൾക്ക് എത്ര പ്രായം ആയി കാണും എന്ന ചിന്തയിൽ ആയിരുന്നു...
"😬ഡീ കുരിപ്പേ നിന്നെ ഞാൻ കാണാൻ ഇരിക്കാർന്നു... നീ ആരാന്നാടി നിന്റെ വിചാരം... ഞാൻ അവനെ ഫോൺ ചെയ്യുമ്പോ നീ എന്തിനാടി അത് അറ്റന്റൻഡ് ചെയ്യുന്നേ..."
"അത്... അത് പിന്നെ ഞാൻ കാക്കു കുളിക്കുമ്പോൾ..."
"ഓഹ് ഞാൻ വിളിക്കുമ്പോൾ മാത്രം ആണോ അവൻ കുളിക്കാൻ ചെല്ലുന്നത്... എന്നിട്ട് നീ എന്താ ചോദിക്കുന്നെ ആരാണെന്ന് അല്ലേ... നിനക്ക് അറിയില്ലെടി ഞാൻ ആണെന്ന്..."
"അത്... അത് പിന്നെ..."😕
പെണ്ണ് പരുങ്ങി കൊണ്ട് നിയയെ ഒന്ന് നോക്കി... പെണ്ണ് ആണേൽ ഒന്നും അറിയാതെ പാക്കറ്റ് എങ്ങനെ കഴിക്കാൻ പറ്റും എന്ന റിസർച്ച് നടത്താ...🙄
"പെൺപിള്ളേർ ആയാൽ ഇത്തിരി അടക്കവും ഒതുക്കവും വേണം...നിന്റെ കൂട്ടല്ലേ ഇവൾ...ഇവളെ ഏഴയലത്തു നിന്നെ വെക്കാൻ കൊള്ളോ... കണ്ടു പടിക്ക്..."
🙄അത് കേട്ടതും നിയ വായും പൊളിച്ചു നിന്നതും പാക്കറ്റ് വരെ താഴെ വീണു... ഷമി ആണേൽ ഇവളെയോ എന്ന പോലെ നിയയെയും നോക്കി നിന്നു...
"😌മാലിക്കാ ഇങ്ങളെ ഇവൾ എന്താ ചെയ്തേ..."
പെണ്ണ് പിന്നെ വളരെ ഡീസന്റ് ആയി മാലിടെ കയ്യിൽ തോണ്ടി കൊണ്ട് ചോദിച്ചു...
"സ്വസ്ഥം ആയിട്ട് ഷമീറിനെ ഫോൺ ചെയ്യാൻ പോലും ഈ കോപ്പ് സമ്മതിക്കില്ല...ഞാൻ അത് പോലെ അമിയെയും വിളിക്കാറുണ്ട്... അവന് നിങ്ങൾ രണ്ട് പെങ്ങന്മാർ അല്ലേ എന്നിട്ട് ഇന്നേ വരെ അങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടോ..."
🙄അത് കേട്ട് നിയ ആണേൽ അന്ന് അജു വിളിച്ചതും ഉണ്ടായതും ഒക്കെ ഓർത്ത് ഒന്ന് ഇളിച്ചു കൊടുത്തു...
"അത് എനിക്ക് ഇയാളെ ഇഷ്ട്ടം ആയിട്ടാ ഞാൻ ഫോൺ എടുക്കുന്നെ... വേറെ ആരെ ഫോണും ഞാൻ എടുക്കാറില്ല..."
😨നിയ വീണ്ടും ഞെട്ടി... ഇവളെ ഏലും മർജാനേ കൊണ്ട് കെട്ടിക്കാന്നു വെച്ചതാ അതും പോയി... മാലി ആണേൽ അത് കേട്ട് ഷോക്ക് ആയി നിന്നു... നിയ തട്ടി വിളിച്ചതും ആള് ഒന്ന് കൂൾ ആയി പെണ്ണിനെ ഒന്ന് നോക്കി...😍രണ്ടിനും ഒരുമാതിരി നാണം...
😪പടച്ചോനെ എല്ലാരും ഗോൾ അടിച്ചു പോവാണല്ലോ... ഞാൻ ഇങ്ങനെ നിക്കത്തെ ഉള്ളൂ... ഇങ്ങനെ ഒക്കെ ആ അജുന്റെ മുന്നിൽ ചെന്നു പറഞ്ഞ ഓൻ തൂക്കി എടുത്തു വല്ല കൊക്കയിലും കൊണ്ടോയി ഇടും...😓
"നിന്നെ പോലെ ഒരുത്തിയെ ഒന്നും എനിക്ക് ഇഷ്ട്ടം അല്ല...നിന്റെ സൂക്കേട് ഇന്നത്തോടെ ഞാൻ നിർത്തി തരാം... ഞാൻ നിന്റെ ഷബീർ കാക്കുനോട് പറയാൻ പോവാ..."
എന്നും പറഞ്ഞു ലവൻ പുച്ഛിച്ചു നടക്കാൻ തുടങ്ങിയതും ഷമി വല്ലിക്കാ തല്ലുന്നത് ഓർത്ത് കവിളിൽ കയ് വെച്ചു...
"വല്ലിക്കാനോട് പറഞ്ഞാൽ ഞാൻ ഇയാളെ വീട്ടിൽ വന്നു തൂങ്ങി ചാകും നോക്കിക്കോ...എന്നിട്ട് പ്രേതം ആയി വന്നു ഇയാളെ കൊല്ലും..."
😕അതൊക്കെ കേട്ട് നിയ ആണേൽ കിളി പോയി നിക്കാ...
"നീ അങ്ങ് വാ ഒരു കയർ ഞാൻ വാങ്ങി വെക്കാം..."
എന്നും പറഞ്ഞു മാലി അവളെയും പുച്ഛിച്ചു ബൈക്കിൽ നിന്നും ഒരു കവർ എടുത്തു നിയടെ അടുത്ത് ചെന്നു...
"നീ ഇത് ഷമീറിന്റെ കയ്യിൽ കൊടുക്കണം... അവൻ ഇല്ലെങ്കിൽ ഉമ്മച്ചീടെ കയ്യിൽ കൊടുത്താൽ മതി..."
അതും നിയയെ ഏൽപ്പിച്ചു അവൻ ബൈക്കും എടുത്തു പോയി...
നിയ പിന്നെ അതിൽ എന്താന്ന് അറിയാൻ ഉള്ള തൊര കൊണ്ട് അപ്പൊ തന്നെ കവർ മാറ്റിയതുംജെയ്‌സി കണ്ടു അത് പെണ്ണിന്റെ മേലേ വെച്ച് നോക്കുന്നത് കണ്ടു ഷമി ഇതിനെ കണ്ടാണോ ഞാൻ പഠിക്കേണ്ടത് എന്നും ചിന്തിച്ചു നിന്നു... ഇതിപ്പോ ആരാ ബെറ്റർ എന്ന കാര്യത്തിൽ രണ്ടിനും വെളിവ് വന്നിട്ടില്ല..
"അതിങ് തന്നെ ഞാൻ കാക്കുന് കൊടുത്തോളാം... ഓന് മാച്ച് കളിക്കാൻ എന്റെ കാക്കുന്റെ ജെയ്‌സി വേണം... എന്നെ പിടിക്കൂല അല്ലേ... ഇനി ഇങ്ങോട്ട് വാ ഞാൻ നായികുര്ണ പൊടി തേച്ച് പിടിപ്പിച്ചു തരാം..."😬
അവൻ പോയ വഴിയേ നോക്കി അവൾ കലിപ്പ് ഇട്ടു...
"അതെന്ത് പൊടിയാടി..."
"മേലാകെ ചൊറിയുന്ന പൊടിയ..."
"😌ആണോ എന്ന നിക്കും വേണം കുറച്ച്..."
"അയിന് ഞാൻ കേട്ടിട്ടേ ഉള്ളൂ ഇത് വരെ കണ്ടിട്ട് പോലും ഇല്ലാ..."😓
പറയുന്നത് ഒക്കെ കേട്ടപ്പോൾ കരുതിയത് ഒരു മരം തന്നെ നട്ട് വളർത്തിയിട്ടുണ്ട് എന്നാ... രണ്ടും പിന്നെ അകത്തേക്ക് നടന്നതും നിയ പെണ്ണിന്റെ മോന്ത ഒന്ന് നോക്കി...
"നിനക്ക് എപ്പോൾ തുടങ്ങിയെടി ഓനോട് ലവ്..."
"കുറച്ച് കാലം ആയി...അതോണ്ട് മനഃപൂർവം ഞാൻ കാൾ എടുക്കുന്നതാ... ഒരു ദിവസം ഓൻ എന്റെ പിന്നാലെ വരും...!!
അല്ലേടി നീ കാട്ടിൽ ഒക്കെ പോയിട്ട് എങ്ങനെ ഇണ്ട്..."
"അവിടെ കിടക്കാൻ വീടും കഴിക്കാൻ ഫുഡും ഇല്ലെടി... അതോണ്ടാ ഞാൻ പെട്ടെന്ന് വന്നേ..."😓
പെണ്ണിന് ഇപ്പൊ തോന്നി തുടങ്ങി അവിടെ തന്നെ നിന്നാൽ മതിയാരുന്നു എന്ന്...🙄
***********💞
"അജുക്കാ നിന്നെ തല്ലി കൊന്നിട്ട് ഒന്നുല്ലല്ലോ... നിന്നെ കാണാതെ ആയപ്പോൾ ഞാൻ കരുതി നീ വടി ആയിട്ട് ഇണ്ടാവും എന്ന്... അല്ലേ അജുക്കാ നിന്നെ തല്ലി കൊന്നിട്ട് ഇണ്ടാവും എന്നും..."
😪അല്ലേലും ഈ കുരിപ്പിനെ കാണാൻ വന്ന നമ്മളെ പറഞ്ഞാൽ മതി... ആ കോപ്പ് ബുർജ് അവിടെ ലാൻഡ് ആയപ്പോൾ ഓൻ പോന്ന വരെ ഇവളെ അടുത്ത് നിക്കാന്ന് കരുതി വന്നതാ...ഇവളെക്കാൾ ബേധം അങ്ങേര് തന്നെ...
"😬പന്നി നീ അങ്ങനെയെ കരുതൂ...മാലിക്കാക്ക് ഈ കോപ്പിനെ ഇഷ്ട്ടം ആവരുതേ പടച്ചോനെ...അത് പറഞ്ഞപ്പോഴാടീ ഞാൻ ഓർത്തെ ജെസീടെ കല്യാണം അമ്മൂന്റെ കെട്ടിന്റെ അന്ന് ഇണ്ടെന്ന്...ഓളെ കെട്ടുന്നത് ആണെങ്കിൽ റാഷിക്കാ ആന്ന്...കുരിപ്പ് ആണേൽ എന്നെ ക്ഷണിച്ചിട്ട് കൂടി ഇല്ല..."😓
എന്തായാലും രണ്ട് പ്ലേറ്റ് ബിരിയാണി കഴിക്കണം... ഓൾ വിളിച്ചിരുന്നെങ്കിൽ മൂന്നേലും കഴിക്കാർന്നു...😒
"ഓൾ എന്നെ വിളിച്ചെടി നിന്റെ നമ്പർ ഒന്നും ഇല്ലാത്തോണ്ടാ...നീ എന്തായാലും കെട്ടിന് ഉണ്ടാവൂലെ അപ്പൊ വിളിച്ചില്ലേലും കുഴപ്പല്ലല്ലോ..."
"ഓൾ എന്ത് ചെയ്തിട്ടാടി ഓനെ വീഴ്ത്തിയെ... പുള്ളി വീഴില്ല എന്നൊക്കെ പറഞ്ഞു കരഞ്ഞ പെണ്ണാ..."
"😌ഓൾ കെട്ടിന്റെ അന്ന് വീട്ടിൽ വന്നു തൂങ്ങി ചാവുന്നു പറഞ്ഞു ഓനെ പേടിപ്പിച്ചെടി...അപ്പൊ തന്നെ ആള് ഫ്ലാറ്റ് ആയി... അതോണ്ട ഞാൻ മാലിക്കാനോട് ആ ഡയലോഗ് പറഞ്ഞത്... പക്ഷെ ആ കോപ്പ് എനിക്ക് കയർ വാങ്ങി തരൂന്ന്..."😏
യ്യോ അങ്ങനെ ആണേൽ അജുനോട് നമ്മൾ എങ്ങാനും അങ്ങനെ പറയാൻ പോയാൽ ഓൻ അപ്പൊ തന്നെ നമ്മളെ പിടിച്ചു തൂക്കി കൊല്ലും... അമ്മാതിരി കോപ്പാണ്...😪
"നിന്നെ കെട്ടാൻ വന്ന ഷേക്ക് എങ്ങനെ ഇണ്ട്... ഷമീർ കാക്കു പറഞ്ഞു... ആള് പൊക്കം ഇണ്ടെന്ന് ഒക്കെ... നിനക്ക് ഇഷ്ടായോ... കാണാൻ മൊഞ്ചൻ ആണോടി..."
"🙄പിന്നല്ലാണ്ട്..."
നമ്മൾ ഓളെ നോക്കി ദയനീയമായി പറഞ്ഞു...
"നീ എങ്ങനാ വീട്ടിലേക്ക് പോവാ..."
"ഞാൻ നൈറ്റ് ഷമീർ കാക്കുന്റെ കൂടെ എങ്ങാനും പോയിക്കോളാം...നീ വാ നിക്ക് നല്ല വിശപ്പ്..."
നമ്മൾ ഓളെ കൂടെ നടന്നതും ഒരുത്തൻ ബൈക്കും ആയി ഞങ്ങളെ മുന്നിൽ കൂടി പോയി...പോയ അതേ പോലെ തിരിച്ചു വന്നു ഞങ്ങളെ മുന്നിൽ നിർത്തി നമ്മളെ നോക്കി സ്പെക്സ് ഊരി മാറ്റി...😌അയിന് നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു...
"ആരാടി ഷമീന ഇത്...?"
"എന്റെ കൂട്ട്കാരിയാ..."
"ആണോ... ബൈ ദ ബൈ ഞാൻ അൽത്താഫ്... ഇവളെ കൂടെ പഠിച്ചതാ... എന്താ ഇയാളെ പേര്..."
"😌നിയ..."
"നൈസ് നെയിം... എവിടെയാ വീട് ഇവിടെ അടുത്താണോ...ഇതിന് മുൻപ് ഇവിടെ ഒന്നും കണ്ടിട്ട് ഇല്ലല്ലോ...?"
"എടാ അൽത്താഫെ ഇവൾ ദുബായീന്ന് കഴിഞ്ഞ മാസം വന്നതെ ഉള്ളൂ..."
"ഓഹ് അതാവും ഞാൻ കാണാതെ പോയത്... അപ്പൊ ഒരു മാസം ആയി പുറത്ത് ഒന്നും ഇറങ്ങീട്ട് ഇല്ലേ..."
"ഇറങ്ങീതാ ഇങ്ങോട്ട് വന്നിട്ടില്ല..."
"ഡാ നിനക്ക് ഇവളെ മനസ്സിൽ ആയില്ലേ... നമ്മളെ കൂടെ ഒന്നിലും രണ്ടിലും ഉണ്ടായതാടാ... രണ്ടാം ക്ലാസ് പകുതിക്ക് വെച്ച് നിർത്തി പോയതാ ദുബായിലോട്ട്... നിനക്ക് ഓർമ ഇണ്ടോ ഇവളെ..."
🙄ചെക്കൻ ഓർത്ത് കൊണ്ട് നമ്മളെ നല്ലോണം ഒന്ന് നോക്കി... ഇവൻ നോക്കീട്ട് ഓർക്കുന്നത് തന്നെ ആണോ... ആർക്കറിയാം...😕
"അതൊക്കെ ഇപ്പൊ ആർക്കെങ്കിലും ഓർമ ഇണ്ടാവോ..."
"ഇവളെ ഓർമ ഉണ്ടാവും...മൂക്ക് ഒക്കെ ഒലിപ്പിച്ചു എപ്പോളും കരഞ്ഞു അലമ്പുണ്ടാക്കുന്ന ഒരു പെണ്ണ്..."
😬കുരിപ്പ് എന്നെ നാറ്റിക്കാ... ഇപ്പൊ എന്തിനാ ഇതൊക്കെ പറീന്നെ...
"ഓഹ് അതാണോ...ഇപ്പൊ ഓർമ ഇണ്ട്... അതാവും എനിക്ക് കണ്ടപ്പോൾ തന്നെ ഒരു സ്പാർക് അടിച്ചത്..."😍
"അത് എല്ലാ പെണ്ണിനെ കാണുമ്പോഴും ഉണ്ടാവുന്നത് അല്ലേ... ഇവളെ കാണുമ്പോ അത് വേണ്ടാട്ടോ .. ഇവളെ കെട്ടാൻ ദുബായീന്ന് ഷേക്ക് ഒക്കെ വന്നിട്ടുണ്ട്..."
😕ഈ കുരിപ്പിനെ ഞാൻ ഇന്ന് കൊല്ലുന്ന തോന്നുന്നേ... ഒരുത്തൻ ഇഷ്ട്ടം ആണെന്ന് പറഞ്ഞു വരുമ്പോ ഓളെ ഒരു ഷേക്ക്... അതിനെ എങ്ങനെ ഒഴിവാക്കുന്നു ചിന്തിക്കുമ്പോൾ ആണ്...😒
"ആറ് മാസം കഴിഞ്ഞിട്ടെ ഉള്ളൂ കല്യാണം..."
"ആണോ...നിന്റെ നമ്പർ എത്രയാ... സ്കൂൾ ഗ്രൂപ്പിൽ ചേർക്കാനാ..."
നമ്മൾ അപ്പൊ തന്നെ നമ്മളെ നമ്പർ ഓന് കൊടുത്തു ഓന്റെ നമ്പറും വാങ്ങി...
"നീ ഗ്രൂപ്പിൽ ചേർത്താൽ ഇവളെ അർക്കെലും മനസ്സിൽ ആവോ...?"🙄
"അത് LP സ്കൂൾ ഗ്രൂപ്പിൽ ആണ് ചേർക്കുന്നെ... പിന്നെ up വേറെ ഇണ്ട്... ഹൈ സ്കൂൾ വേറെ ഉണ്ട്...പ്ലസ് ടു ഗ്രൂപ്പും ഉണ്ട്...അതിൽ ചേർക്കണോ..."
" LP മതി... ഒന്നിച്ചു പഠിച്ചവരെ ഒക്കെ അറിയാലോ..."😓
"😌നിന്റെ പഴയ ഒരു ഫോട്ടോ ഇണ്ടേൽ ഗ്രൂപ്പിൽ ഇട്ടാൽ മതി എല്ലാർക്കും മനസ്സിൽ ആവും..."
ഷമി വീണ്ടും നമ്മക്ക് ഇട്ട് താങ്ങിയതും നമ്മൾ ഓളെ കലിപ്പിൽ നോക്കി...
"😬നീ കുറെ നേരം ആയി തുടങ്ങീട്ട്...പട്ടി നീ എപ്പോഴാ എന്റെ കയ്യീന്ന് വാങ്ങാന്ന് അറീല...നീ അന്നൊക്കെ നസ്രിയ ആയിരുന്നല്ലോ..."😏
നമ്മൾ ഓളെയും പുച്ഛിച്ചു നിന്നതും ഓൾ തലയിൽ കയ് വെച്ചു...
"😨പടച്ചോനെ വല്ലിക്കാ..."
"😏ഓഹ് നിന്റെ വല്ലിക്കാനെ നിക്ക് പേടി ഒന്നുല്ല..."
എന്നും പറഞ്ഞു നമ്മൾ കയ്യും കെട്ടി നിന്നതും പെണ്ണ് ഓടി മരത്തിന് പിന്നാലെ നിന്നു...അങ്ങേര് ആണേൽ നമ്മളെ കണ്ടതും വണ്ടി നിർത്തി...
"നീ എന്താടി ഇവിടെ...?"
😕പടച്ചോനെ ഇങ്ങേർക്ക് നമ്മളെ അറിയാർന്നോ...
"ഞാൻ ശമിനെ കാണാൻ വന്നതാ...ഓളെ കല്യാണത്തിന് വിളിക്കാൻ..."😓
"അവളെ കാണണം എങ്കിൽ വീട്ടിലേക്ക് വരണം... അല്ലാതെ വഴിയിൽ കണ്ട ചെക്കന്മാരോട്..."
"ഞാൻ ഈ ചെക്കനോട് വീട് ചോയ്ച്ചതാ..."😓
എന്നും പറഞ്ഞു നമ്മൾ നിഷ്കു ആയി നിന്നു...
"ഇതാണ് വീട്..."
അയിന് നമ്മൾ വീണ്ടും നിഷ്കു ആയി തലയാട്ടി...ആള് പോയതും നമ്മൾ ഇതെന്തു ജീവി എന്ന പോലെ മൂപ്പര് പോയ വഴിയെ നോക്കി നിന്നു...അപ്പോഴേക്കും ഷമി ഓടി വന്നു...
"ഡീ വാ എന്നെ കണ്ടില്ലേ വല്ലിക്കാ തിരക്കി വരും..."
എന്നും വിളിച്ചു ഓൾ നടന്നതും നമ്മൾ ആ ചെക്കനെ നോക്കി ഒന്ന് ചിരിച്ചു...
"അല്ല ആരെ കല്യാണം ഇണ്ടെന്നാ പറഞ്ഞത്...?"
"എന്റെ ഇത്തൂസിന്റെയാ നീയും വരണം... ഈ സൺഡേ ആണ്..."
"അയിന് ഇവനെ വിളിക്കൊന്നും വേണ്ട...ഈ ജില്ലയിൽ തന്നെ കല്യാണം ഉണ്ടെന്ന് കേട്ടാലും അവൻ എത്തും..."😌
"ചുമ്മാതാട്ടോ... അല്ല എവിടെയാ വീടെന്ന് പറഞ്ഞില്ല..."
"എടാ ഷമീർ കാക്കുന്റെ ഫ്രണ്ട് ഇല്ലേ അമീർ കാക്കു ആളെ കുഞ്ഞിപ്പാടെ മോളാ..."
"ആന്നോ എങ്കിൽ ഞാൻ വരാം... ആ ഭാഗത്ത് ഒന്നും ഞാൻ അതികം വന്നിട്ടില്ല..."😍
പടച്ചോനെ ഇതിനേക്കാൾ ബേധം ആ മർജാൻ തന്നെയാ...🙄ഇനി ഈ കോപ്പ് അവിടെ വന്നിട്ട് എന്താണാവോ ഉണ്ടാക്കാൻ പോണെ...😏ഒന്നുല്ലേലും ആ അജുന്റെ മുന്നിൽ ഷൈൻ ചെയ്യാലോ... ഓനല്ലേ നമ്മളെ പിടിക്കാതുള്ളൂ...
"നീ എവിടെ പോയതാടി..."
"ഇവൾ വരുന്നുണ്ടെന്ന് പറഞപ്പോൾ വിളിക്കാൻ പോയതാ..."
"എന്നിട്ട് നിന്നെ അവിടെ ഒന്നും കണ്ടില്ലല്ലോ..."
"അത് ഞാൻ ആ വഴിയാ പോയെ അതോണ്ടാവും..."😓
അങ്ങേര് ഒന്ന് മൂളി അകത്തേക്ക് ചെന്നതും പെണ്ണ് നമ്മളെയും വലിച്ചു അകത്തേക്ക് നടന്നു...
"ഇതാണ് ഉമ്മച്ചി നിയ... ഇത്തൂസെ ഇതാ ഞാൻ പറയാറുള്ള നിയ..."☺️
എന്നും പറഞ്ഞു ഓൾ നമ്മളെയും കൊണ്ട് നടന്നു...
"ഇത് വല്ലിക്കടെ കെട്ടിയോൾ ആണ്... ഒരു മോൻ ഇണ്ട് റയാൻ... ചെക്കന്റെ സിപ്പപ്പാ നീ നേരത്തെ കഴിച്ചേ...'
☺️അയിന് നമ്മൾ ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു കൊടുത്തു... തറയിൽ ഇരുന്നു കളിച്ചു കൊണ്ടിരിക്കുന്ന ഇത്തിരി പോന്ന ചെക്കനെ കണ്ടു നമ്മൾ അവടെ ഇരുന്നു...
"ഞാൻ ജ്യൂസ് എടുത്തിട്ട് വരാവേ.. "
എന്നും പറഞ്ഞു ഷമി കിച്ചണിലോട്ട് പോയതും ചെക്കൻ നമ്മളെ ഒന്ന് നോക്കിയതും നമ്മൾ ഇളിച്ചു കൊടുത്തു...😌
"😭ങ്ങീ..."
എന്നും പറഞ്ഞു കുരിപ്പ് അപ്പൊ തന്നെ കാറി പൊളിക്കാൻ തുടങ്ങിയതും നമ്മൾ പേടിച്ചു ചെക്കന്റെ മുന്നിൽ ഉള്ള ടോയ്‌സ് ഒക്കെ എടുത്തു ചെക്കന് നീട്ടി...കുരിപ്പ് ആണേൽ വോളിയം കൂട്ടുന്നത് അല്ലാതെ നിർത്തുന്ന മട്ടില്ല...😏ഇനി ഓന്റെ സിപ്പപ്പ് കഴിച്ചത് ചെക്കൻ അറിഞ്ഞു കാണോ... അയിനാണോ...😕
"ഡാ ചെക്കാ ഞാൻ നിന്നെ എന്ത് ചെയ്തിട്ടാടാ നീ കാറി പൊളിക്കുന്നെ..."😬
നമ്മൾ പല്ല് കടിച്ചു പറഞ്ഞതും മുന്നിൽ നിക്കുന്ന ഓളെ കാക്കുനെ കണ്ടു നമ്മൾ എണീറ്റ് നിന്നു...😪അവടെ തന്നെ നിന്നാൽ മതിയാരുന്നു... ഇതിപ്പോ നമ്മൾ എവടെ ചെന്നാലും ഇത് തന്നെ ആണല്ലോ അവസ്ഥ...
"😓ഞാൻ ഒന്നും ചെയ്തിട്ടില്ല..."
നമ്മൾ വിക്കി വിക്കി പറഞ്ഞതും അങ്ങേര് ചെക്കനെ വന്നു എടുത്തതും നമ്മൾ ഷമീടെ അടുത്തേക്ക് മുങ്ങി...
നമ്മൾ പിന്നെ അവരൊക്കെ കമ്പനിയായി ഫുഡ് ഒക്കെ കഴിച്ചു... ആ കുരുട്ടടക്കയുടെ മുന്നിൽ പോലും നമ്മൾ പിന്നെ പോയിട്ടില്ല...😏
പഴയ ആൽബം ഒക്കെ ഇത്തൂസ് നമ്മക്ക് കാണിച്ചു തന്നതും ഷമീടെ പഴയ കോലം കണ്ടു നമ്മൾ ഓളെ നോക്കി ഒന്ന് ഇളിച്ചു...ഇതിനേക്കാൾ ബേധം ഞാൻ തന്നെയാ...😕
നമ്മൾ അത് ഓൾ കാണാതെ ഫോണിൽ ആക്കി... നീ എന്നെ നാറ്റിക്കും അല്ലേ നിനക്ക് കാണിച്ചു തരാട്ടോ...😌
"പണ്ട് സ്കൂളിൽ പോവാൻ നോക്കുമ്പോൾ ഇവളെ കാണില്ല...കട്ടിലിനടിയിലോ ഷെൽഫിലോ പറമ്പിലോ വിറക് പുരയിലോ ആവും ഒളിക്കാ...ഇവളെ കാക്കുന് തപ്പി നടക്കാനെ നേരം വെളുത്താൽ സമയം കാണൂ..."
☺️ഓളെ ഉമ്മച്ചി പറഞ്ഞതും നമ്മൾ ഓളെ നോക്കി...മോന്ത അപ്പൊ ഒന്ന് കാണണം... നമ്മൾ അപ്പൊ തന്നെ ഓളെ കളിയാക്കി ചിരിച്ചു...
ആൽബം മറിച്ചു ഓളെ ഓരോന്ന് കാണിച്ചു കളിയാക്കുമ്പോൾ ആണ് പഴയ സ്കൂൾ ഫോട്ടോ നമ്മളെ കണ്ണിൽ പെട്ടത്...ഷമീർ കാക്കുന്റെ പത്താം ക്ലാസിൽ ഉള്ള ഫോട്ടോ ആണെന്ന് കണ്ടതും നമ്മളെ കണ്ണുകൾ തേടിയത് അജുനെയാണ്...❣️
അമിക്കാനെയും ഒട്ടിപിടിച്ചു നിക്കുന്ന ചെക്കനെ കണ്ടു നമ്മൾ അതും നോക്കി നിന്നു...പടച്ചോനെ എന്തൊരു മൊഞ്ചാ ചെക്കൻ...😍 ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി അത് കയ്യിൽ ആക്കി...
ഷബീർ കാക്കു തന്നെ നമ്മളെ വീട്ടിൽ ആക്കാം എന്ന് പറഞ്ഞപ്പൊ നമ്മൾ ശമിയെ നോക്കി വേണ്ടെന്ന് കാണിച്ചു... കുരിപ്പ് ആണേൽ നിന്റെ കാര്യം പോക്കാണെന്ന് പറഞ്ഞു ഇളിച്ചു തന്നു...നമ്മൾ എല്ലാരോടും കല്യാണത്തിന് വരാൻ ഒക്കെ പറഞ്ഞു കാറിൽ കയറി ഇരുന്നു...🙄വാ തുറക്കാതെ ഇരിക്കുന്നതാ നല്ലത്... ആളെ കലിപ്പ് കാണേണ്ടി വരും...
"നീ എന്താടി എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ..."
"പേടിച്ചിട്ടാ..."😓
"ആർക്ക് നിനക്കോ പേടിയോ...?"
"മ്മ്... ഷമി പറഞ്ഞു ഇങ്ങള് ചൂടൻ ആണെന്ന് അതോണ്ടാ..."
"🙄ഏ അവൾ അങ്ങനെ പറഞ്ഞ...?"
"മ്മ്... ഇങ്ങോട്ട് വരുമ്പോൾ ഓൾ പറയാ നിന്റെ കാര്യം പോക്കാണെന്ന്... അതോണ്ട് ഞാൻ പേടിച്ചിട്ടാ വാ തുറക്കാതെ ഇരിക്കുന്നെ..."
"ഇങ്ങനെ ആണേൽ നീ വാ തുറക്കാതെ ഇരിക്കുന്നതായിരുന്നു നല്ലത്..."
😕അത് കേട്ടതും നമ്മൾ വീണ്ടും സൈലന്റ് ആയി...
"നിന്നെ കെട്ടാൻ വന്ന ചെക്കനെ നിനക്ക് ഇഷ്ടായോ...?"
"മ്മ്..."😪
അല്ലാണ്ട് ഇപ്പൊ എന്ത് പറയാനാ...😓
പിന്നെ ആള് കുറച്ച് ഉപദേശം ഒക്കെ തന്നു ഏലും നമ്മൾ ഒന്ന് മൂളി... എന്താണാവോ ആ പറഞ്ഞത്...
വീട് എത്തിയപ്പോൾ നമ്മൾ ഇറങ്ങിയതും അങ്ങേര് അമിക്കാനോട് ഒക്കെ എന്തൊക്കെയോ സംസാരിച്ചു പോവേം ചെയ്തു...
മർജാൻ ആണേൽ നിയ എന്നും വിളിച്ചു നമ്മളെ അടുത്തേക് വന്നു... നമ്മൾ ഫ്രഷ് ആവാൻ പോയേലും ഇറങ്ങിയപ്പോ തന്നെ കണ്ടത് ഓനെയാണ്...
"ഒരു ഹാപ്പി ന്യൂസ് ഉണ്ട്..."
🙄ഓൻ നമ്മളെ മുറിയിൽ കൊണ്ടോയി പറഞ്ഞതും നമ്മൾ ഉള്ളിൽ ചെറുതായി ഒന്ന് ഇളിച്ചു... ഓന് നമ്മളെ വേണ്ടാന്നോ മറ്റോ ആണെലോ...
"മാരേജ് നെക്സ്റ്റ് മന്ത്സ് നടത്താൻ തീരുമാനിച്ചു..."
😨യ്യോ അത് കേട്ടതും നമ്മൾ ഞെട്ടി കൊണ്ട് ആളെ നോക്കി... പടച്ചോനെ ആറ് മാസം ഇണ്ടല്ലോ എന്ന് കരുതിയാ ഓന് ഒരു പണിയും കൊടുക്കാതെ വെറുതെ വിട്ടത്...
ഇതാണോ ഹാപ്പി ന്യൂസ്... വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട്...
"നെക്സ്റ്റ് ബാഡ് ന്യൂസ്..."
😌അതും ഇണ്ടാ... അപ്പൊ അതാവും നമ്മക്ക് ഹാപ്പി... നമ്മൾ നിഷ്കു ആയി ആളെ ഒന്ന് നോക്കി...
"സിസിന്റെ മാരേജ് കഴിഞ്ഞു ഞാൻ പോവും... ടിക്കറ്റ് ആൾറെഡി ബുക്കിങ് ആണ്...അവിടെ പോയി നിന്നെ കൊണ്ട് ചെല്ലാൻ ഉള്ള ഏർപ്പാട് ചെയ്തു ഞാൻ വരും... കുറച്ച് ഫ്രണ്ട്‌സും ഉണ്ടാവും ഞങ്ങളെ മാരേജിന്..."
😪ഓൻ എന്ത് പറഞ്ഞാലും നമ്മക്ക് ഷോക്ക് ആണല്ലോ പടച്ചോനെ...
"നിന്റെ പേരെന്റ്സിനെ വിട്ടു പിരിയുന്ന ടെൻഷൻ ആണോ... അവരേം നമുക്ക് അങ്ങോട്ട് പിക്ക് ചെയ്യാം..."
കാലത്ത് തന്നെ വന്നു പുറത്തൊക്കെ പോവാന്ന് പറഞ്ഞു ഓൻ ഇറങ്ങി...അതിന് നമ്മൾ വോൾടേജ് ഇല്ലാത്ത ഒരു ഇളി കൊടുത്തു...ഓൻ നമ്മളെ മോന്ത കണ്ടു നമ്മളെ ആശ്വസിപ്പിച്ചു പോയതും നമ്മൾ ബെഡിൽ ഒരു ചാട്ടം ആയിരുന്നു...😴
**********💞
"ആ മർജാൻ ലോക ഉടായിപ്പ് ആണ്... വെറുതെ ഒന്നും അല്ല അങ്ങേര് ഹോട്ടൽ മുറിയിൽ നിക്കുന്നെ... ഇന്ന് ഞാൻ അങ്ങേരെ മുറിയിൽ കൊണ്ട് വിടാൻ ചെന്നപ്പോൾ ആള് എന്നെ നിർബന്ധിച്ചു അകത്തേക്ക് ക്ഷണിച്ചു... അകത്ത് കയറിയപ്പോ നിരത്തി വെക്കുന്ന ബോട്ടിൽ കണ്ടു എന്റെ കണ്ണ് തന്നെ തള്ളിപ്പോയി...എന്നെ ഒരു കമ്പനിക്ക് വിളിച്ചതാ...എന്തൊക്കെയോ പറഞ്ഞു ഞാൻ രക്ഷപെട്ടു...മിക്കവാറും അവളെ ആവും അവൻ ഇനി കമ്പനിക്ക് വിളിക്കുന്നെ..."
🙄പടച്ചോനെ പെണ്ണിന്റെ കാര്യം പോക്കാണല്ലോ...അല്ലേലും കുരിപ്പിന് അത് കിട്ടണം...
"അത് നന്നായി... വന്ന അന്ന് തന്നെ ഞങ്ങളെ അടുത്ത് കുപ്പി തിരക്കി വന്നവളാ... അവൻ അതും കൊണ്ടാ നടക്കുന്നെ എന്ന് അറിയുമ്പോൾ പെണ്ണ് തന്നെ ആളെ വേണ്ടെന്ന് വെച്ചോളും..."
നമ്മൾ അതും പറഞ്ഞു ചിരിച്ചതും അമി നമ്മളെ തുറിച്ചു നോക്കി...
"കാലത്ത് അവളെയും കൊണ്ട് അവന് എങ്ങോട്ടൊക്കെയോ പോണം എന്ന്... ഞാൻ ബിസി ആണെന്ന് പറഞ്ഞു മുങ്ങാൻ നിന്നപ്പോൾ ആണ് അജു ബായിയെ വിളിക്കാൻ പറഞ്ഞത്... നീ തന്നെ ചെന്നോ... എന്നിട്ട് എന്താന്ന് വെച്ചാൽ ആയിക്കോ..."
"😬മിക്കവാറും അങ്ങേര് എന്റെ കയ് കൊണ്ട് തീരുന്നാ തോന്നുന്നേ...അവന് പോവാൻ ആയില്ലേ...!!"
"മാരേജും കഴിഞ്ഞു മണ്ടേ പോവും എന്നാ കേട്ടത്... വേറൊരു സന്തോഷവാർത്ത കൂടി ഉണ്ട്... അടുത്ത മാസം തന്നെ പെണ്ണിനെ കെട്ടാൻ ഉള്ള വകയും ആയി വരും..."
"അപ്പൊ ആറ് മാസം ഗ്യാപ് ഉണ്ടെന്ന് പറഞ്ഞത്...?"😕
"അങ്ങേർക്ക് കെട്ടാൻ ദൃതി ആയി എന്ന്... നീ ഇങ്ങനെ വഴിയും ആലോചിച്ചു നിന്നോ ഒരു മാസം ഒക്കെ ശടെ എന്ന് ആവും... അങ്ങേര് വന്നു കെട്ടി കൊണ്ട് പോകുമ്പോൾ മാനസ മൈനേ വരൂ പാടി നടന്നോ...അതാ നല്ലത്..."
"ഒരു മാസം ഉണ്ടല്ലോ എനിക്ക് അത് തന്നെ ദാരാളം... ആ സമയം ഞാൻ അവളെ മടക്കി ഒതുക്കി കുപ്പിയിൽ ആക്കും... നിങ്ങൾ കണ്ടോ..."
😍പെണ്ണിന്റെ ഉള്ളിൽ നമ്മളോടുള്ള ഇഷ്ട്ടം ഉണ്ടെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ നമ്മൾ ധൈര്യം ആയി ബെറ്റ് വെച്ചു...🙄ഓന്ത് പോലെ മാറുന്ന കോപ്പാണ്... വിശ്വസിക്കാൻ കൊള്ളില്ല...
"എടാ അമി ഞാനും വന്നോട്ട... അവളെ കാണാതെ എനിക്ക് ഉറക്കം വരില്ല..."
"നീ പെട്ടെന്ന് കെട്ടി കൊണ്ട് പോയിക്കോ... എന്നിട്ട് കണ്ണ് നിറച്ചു കണ്ടോണ്ട് ഉറങ്ങിക്കോ... വീട്ടിൽ പഴയ പോലെ അല്ല ഉപ്പച്ചീടെ ഫാമിലി ഒക്കെ ഉണ്ട്..."
😓ആ ചാൻസും പോയി കിട്ടി... എന്തായാലും കെട്ട് കഴിഞ്ഞു അങ്ങേര് പോയാൽ പിന്നെ എന്നും പെണ്ണിനെ കാണാലോ അതാണ് ഒരു ആശ്വാസം...
"എടാ അജു... ഞാൻ ഒരു ഐഡിയ പറയട്ടെ... നീ അവളെ വീഴ്ത്താൻ നോക്കുന്ന സമയം പെണ്ണിന്റെ ഉപ്പച്ചീനെ ഇമ്പ്രെസ്സ് ചെയ്യാൻ നോക്ക്... കൊണ്ട് വന്ന ഷേക്ക് വെള്ളം അടി ആണെന്ന് കണ്ടാൽ പിന്നെ അങ്ങേര് നിനക്ക് കെട്ടിച്ചു തരും..."[മാലി ]
"അതിന് കുഞ്ഞിപ്പാ അങ്ങേരെ കൂടെ അല്ലേ ഇത്രേം കാലം... അപ്പൊ പിന്നെ അങ്ങേരെ എല്ലാ സ്വഭാവവും അറിഞ്ഞു കാണില്ലേ..."🙄
അമി പറഞ്ഞതും നമ്മൾ പിന്നെ അങ്ങേര് എന്തിനാ പെണ്ണിനെ പിടിച്ചു ആ കോപ്പിന് തന്നെ കെട്ടിച്ചു കൊടുക്കുന്നത് എന്ന് ആലോചിച്ചു ഇരുന്നു...😓
പെണ്ണിന് കൊടുക്കാൻ ഉള്ള ഉമ്മ ഒക്കെ പില്ലോയും കെട്ടിപ്പിടിച്ചു കൊടുത്തു കൊണ്ട് നമ്മൾ കിടന്നു...😍
കാലത്തു തന്നെ എണീറ്റ് അമിടെ വീട്ടിൽ പോയേലും പെണ്ണിന്റെ നിഴൽ പോലും കണ്ടില്ല... ഷേക്ക് ആണേൽ നമ്മളെ പോലെ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഇരിപ്പ് ആണ്...☺️
"ഫ്രണ്ടിനെ കല്യാണം വിളിക്കാൻ ആണ് പെട്ടെന്ന് തിരിച്ചു വരും എന്നും പറഞ്ഞ ഇവിടന്ന് ഇറങ്ങിയേ...നേരം ഉച്ച ആയിട്ടും പെണ്ണിനെ കാണാൻ ഇല്ല...ഇന്നലെ ഷമീറിന്റെ വീട്ടിൽ ആയിരുന്നു...ഇന്നിനി എവിടെ പോയതാണോ എന്തോ...?"🙄
"അതിന് അവൾക്ക് ഇവിടെ ഏത് ഫ്രണ്ട്..."
"ആവോ ആർക്കറിയാം...ആരെ കണ്ടാലും വാ അടച്ചു വെക്കാത്തോണ്ട് ഫ്രണ്ട്‌സ് ഒക്കെ പെട്ടെന്ന് ഉണ്ടാവും...അങ്ങനെ ആരേലും ആവും..."
എന്നാലും കോപ്പ് ഇത് എവിടെ പോയതാണോ എന്തോ... പോയത് എവിടെ ആയാലും അവിടെ എന്തേലും ഒപ്പിച്ചു വെക്കും അത് ഉറപ്പാ...അതും ചിന്തിച്ചു നമ്മൾ അവിടന്ന് തിരിച്ചു...
"ഉപ്പച്ചി... ഒരു ആയിരം എടുക്കുന്നുണ്ടെ..."
എന്നും പറഞ്ഞു കാശും എടുത്തു പോക്കെറ്റിൽ ഇട്ടു കൊണ്ട് ആള് ഇരിക്കുന്ന ചെയറിൽ നോക്കിയതും നമ്മൾ ഷോക്ക് അടിച്ച പോലെ നിന്നു...😨ഇനി മനസ്സിൽ മുഴുവനും പെണ്ണ് തന്നെ ആയോണ്ട് തോന്നുന്നത് ആണോ...
"അയ്യേ നാണം ഇല്ലേ മോഷ്ടിക്കാൻ... കള്ളൻ..."
😕 കുരിപ്പ് തന്നെ ആണല്ലോ ഇത്... ഇവളെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ...
"നീ എന്താടി ഇവിടെ...?!!ഉപ്പച്ചി എവിടെ...?!!"
"നമ്മൾ കട മുഴുവനും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു...
"ഉപ്പച്ചി വീട്ടിൽ പോയി... വരുന്നത് വരെ എന്നോട് നിക്കാൻ പറഞ്ഞു..."
😕പടച്ചോനെ ഇവളോടോ...വേറെ ആരെയും കിട്ടീലെ...
"ഇപ്പൊ ഇറങ്ങിക്കോണം... ഒരു മിനിറ്റ് ഇവിടെ നിക്കരുത്..."
"അയിന് ഇയാൾ ആരാ അത് പറയാൻ...😏എന്നോട് നിക്കാൻ പറഞ്ഞത് ഉപ്പച്ചിയ... ഉപ്പച്ചി വന്നാൽ ഞാൻ പൊക്കോളാം..."
"😬മര്യാദക്ക് ഇറങ്ങി പോന്നതാ നിനക്ക് നല്ലത്... വെറുതെ എന്നെ കൊണ്ട് പിടിച്ചു പുറത്താക്കുന്നതിന് മുന്നേ ഇറങ്ങെടി പിശാശ്ശെ ഇവിടന്ന്..."
"ന്നിട്ട് കാശ് മുഴുവനും അടിച്ചു മാറ്റാൻ അല്ലേ... ഉപ്പച്ചി വന്നു ഇയാൾ ആണ് കാശ് അടിച്ചു മാറ്റിയത് എന്ന് പറഞ്ഞു കൊടുത്തിട്ടേ ഞാൻ പോകൂ..."😏
"എന്റെ ഉപ്പച്ചിടെ കാശ് എന്റെയും കൂടെ കാശ് തന്നെയാ... നല്ലോരു ജോലി കിട്ടിയാൽ ഞാൻ തിരിച്ചു കൊടുക്കേം ചെയ്യും..."
"ഓഹ്... അയിന് ജോലി കിട്ടീട്ട് വേണ്ടേ..."
"😬എടീ പിശാശ്ശെ മര്യാദക്ക് പറഞ്ഞാൽ നിനക്ക് മനസ്സിൽ ആവില്ല അല്ലേ..."
എന്നും പറഞ്ഞു നമ്മൾ കുരിപ്പിനെ പിടിച്ചു പുറത്താക്കാൻ എന്ന പോലെ അടുത്തേക്ക് നടന്നതും പെണ്ണ് ചെയറും ചവിട്ടി തുള്ളി ഓടി...ഓട്ടത്തിനിടയിൽ നമ്മളെ കള്ളാ എന്ന് കൂടി വിളിച്ചതും നമ്മക്ക് കലിപ്പ് കയറി... കുരിപ്പ് ആണേൽ പിടി തരാതെ ഓടി കൊണ്ടിരിക്കാ...😓
"അത് ശരി നിങ്ങൾ രണ്ടും ഇവിടെ ടോം ആൻഡ് ജെറിയെ പോലെ ഓടി കളിക്കാ..."🙄
എന്നും ചോദിച്ചു ഉപ്പച്ചി കയറി വന്നതും നമ്മൾ ആളെ കലിപ്പിൽ നോക്കി...
"ഇങ്ങള് ഇത് എവിടെക്കാ ഈ പിശാശിനെയും ഇവിടെ നിർത്തി പോയത്..."
"പിശാശോ... ഇത്രയും നല്ല സ്വഭാവം ഉള്ള കൊച്ചിനെ ആണോ നീ പിശാശ് എന്നൊക്കെ വിളിക്കുന്നെ... എന്നോട് ഞാൻ ഇവിടെ നിന്നോളാം ഉപ്പച്ചി പോയി ഫുഡ് കഴിച്ചു റസ്റ്റ് എടുത്തു വന്നാൽ മതി എന്നും പറഞ്ഞു എന്നെ നിർബന്ധിച്ചു വീട്ടിലേക്ക് പറഞ്ഞു വിട്ട മോളാ ഇത്... ഇത്രയും വർഷം ആയിട്ടും നിനക്ക് ഇത് വരെ അങ്ങനെ പറയാൻ തോന്നീട്ടുണ്ടോ..."
😕കുരിപ്പ് അങ്ങനെ ഒക്കെ പറഞ്ഞു വിട്ടെങ്കിൽ എന്തോ ഉടായിപ്പ് ഉണ്ടല്ലോ...
"ഉപ്പച്ചി ദേ ഇവൻ കള്ളനാ.. ഉപ്പച്ചീടെ ആയിരം രൂപയാ ഓൻ അടിച്ചു മാറ്റിയത് ഞാൻ കണ്ടതാ..."😏
എന്നും പറഞ്ഞു പെണ്ണ് നമ്മളെ പുച്ഛിച്ചതും നമ്മൾ വീണ്ടും പെണ്ണിനെ പിടിക്കാൻ നോക്കിയതും പെണ്ണ് വീണ്ടും ഓടി...😓
"കെട്ടിക്കാൻ പ്രായം ആയ പെണ്ണിനെ ആണോ കട നോക്കാൻ നിർത്തുന്നെ... ഇവിടെ പൂവാലന്മാരുടെ ശല്യം ഉള്ളതാ...ആരെങ്കിലും വന്നെങ്കിൽ ഇപ്പൊ കാണർന്നു..."
"അതിന് എന്റെ മോൻ വൈകീട്ടെ വരുള്ളൂ എന്ന് പറഞ്ഞല്ലേ വീട്ടീന്ന് ഇറങ്ങിയത്..."🙄
😕പടച്ചോനെ ഉപ്പച്ചി നമ്മളെ ട്രോളാൻ നിക്കാണല്ലോ... കുരിപ്പിന്റെ മുന്നിൽ ഉള്ള വില കൂടി കളയോ...
"ഡീ... ഉപ്പച്ചി വന്നില്ലേ... ഇനി എങ്കിലും ഇറങ്ങി പോടീ കോപ്പേ..."😬
"ഇയാളെ തലയിൽ ഒന്നും അല്ലല്ലോ ഞാൻ കേറി നിക്കുന്നെ... ഇയാൾ അടിച്ചു മാറ്റാൻ വന്നത് അല്ലേ... ഇനി പൊക്കൂടെ..."
"അപ്പൊ മോൾ ഇവിടെ സ്ഥിര താമസത്തിന് വന്നതാണോ...?"🙄
"ആണെങ്കിൽ ഇയാക്കെന്താ...കള്ളാ..."
അത് കേട്ടതും നമ്മളെ കലിപ്പ് ഒന്ന് കൂടി... പെണ്ണിന്റെ അടുത്ത് ചെന്നതും പെണ്ണ് നമ്മളെ ഓരോന്ന് എടുത്തു എറിയാൻ തുടങ്ങി.. അപ്പൊ തന്നെ നമ്മൾ തിരിഞ്ഞു ഓടി പെണ്ണിനെ കയ്യിൽ ആക്കി...
"എന്നെ വിട്... ഞാൻ പൊക്കോളാം..."
"നീ എന്നെ എന്താ വിളിച്ചത് കള്ളൻ എന്നോ... ആരാടി കള്ളൻ... ഒന്നൂടെ വിളിക്കെടി..."😬
പെണ്ണ് ഇല്ലെന്ന് തലയാട്ടിയതും നമ്മൾ പെണ്ണിൽ ഉള്ള പിടി മുറുക്കി...
"എടാ അവളെ വിട്... നീ കാശ് എടുക്കുന്നത് കണ്ടത് കൊണ്ടല്ലേ... പൊക്കോട്ടെ പാവം..."
"ഒരു പാവം കൊച്ച് കണ്ടാലും മതി...സത്യം പറയെടി നീ എന്തിനാ ഇങ്ങോട്ട് വന്നത്... എന്താ നിന്റെ ഉദ്ദേശം... നീ വീട്ടിൽ പറഞ്ഞത് ഫ്രണ്ടിന്റെ വീട്ടിൽ എന്നല്ലേ..."
"😓അത്... ഞാൻ... ഫ്രണ്ടിന്റെ വീട്ടിൽ പോവാർന്നു... അപ്പോഴാ ഈ കട കണ്ടത്... അപ്പൊ ലെയ്സ് വാങ്ങാൻ കേറീതാ... അപ്പോഴാ ഉപ്പച്ചി ഫുഡ് ഒന്നും കഴിക്കാതെ ക്ഷീണിച്ചു ഇരിക്കുന്ന കണ്ടത്... അതോണ്ടാ ഞാൻ..."
"ഇവിടെ ഏത് ഫ്രണ്ട് ആടി നിനക്ക് ഉള്ളത്..."
"അ... അത്... അത് വേറെ ഫ്രണ്ട് ആണ് ഇയാക്ക് എല്ലാരേം അറിയോ..."
"നിന്റെ ഈ വിക്ക് കേട്ടാൽ അറിയാം പറയുന്നത് കള്ളം ആണെന്ന്... നീ എന്തിനാടി ഇങ്ങോട്ട് വന്നു ഉപ്പച്ചിനെ ഇവിടന്ന് ഒഴിവാക്കിയേ... നിന്റെ മോന്ത കണ്ടാലേ എന്തോ കള്ള ലക്ഷണം ഉണ്ട്..."
"അ... അത് ഞാൻ എന്റെ ഫ്രണ്ട് അൽത്താഫ് ഇണ്ട്... ഓന്റെ വീട്ടിലേക്കാ ഞാൻ പോണെ..."
🙄പടച്ചോനെ അതേതാ പുതിയ മാറണം... നമ്മൾ പെണ്ണിനെ ഒന്ന് കലിപ്പിൽ നോക്കി കൊണ്ട് പിടി വിട്ടതും പെണ്ണ് ഇളിച്ചു കൊണ്ട് ഉപ്പച്ചിയോട് പോട്ടെ എന്നും പറഞ്ഞു നടക്കുന്നത് കണ്ടു നമ്മൾ തിരിഞ്ഞു ഉപ്പച്ചിയെ നോക്കിയതും...
"നീ പോടാ കള്ളാ..."
"😬ഡീീീ..."
എന്നും വിളിച്ചു പെണ്ണിനെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നോക്കിയതും പെണ്ണ് ഓടി സ്റ്റെപ് ഇറങ്ങിയതും മൂക്കും കുത്തി വീഴുന്നതാണ് കണ്ടത്...
"😭ആാാ... അയ്യോ ഉമ്മച്ചി എന്റെ കാൽ..."
എന്നും പറഞ്ഞു പെണ്ണ് കരച്ചിൽ തുടങ്ങിയതും നമ്മൾ നന്നായി ചിരിച്ചു...
"എന്നെ കള്ളൻ എന്നും വിളിച്ചു ഓടിയത് അല്ലേ... പടച്ചോൻ അറിഞ്ഞു തന്നതാട്ടോ... അനുഭവിച്ചോ..."
എന്നും പറഞ്ഞു നമ്മൾ കയ്യും കെട്ടി നിന്ന് പെണ്ണിനെ നോക്കിയതും പെണ്ണ് കരച്ചിൽ തന്നെ ആയിരുന്നു...
"😭യ്യോ ബ്ലഡ്..."
😕ഇത് സീരിയസ് ആണോ എന്ന പോലെ നമ്മൾ അടുത്ത് ചെന്നു നോക്കിയതും പെണ്ണിന്റെ കാലിൽ നിന്നും ബ്ലഡ് വരുന്നത് കണ്ടു അടുത്ത് ചെന്നു മുട്ട് കുത്തി ഇരുന്നു കാലിലേക്ക് നോക്കി...അപ്പോഴേക്കും നമ്മക്ക് പെണ്ണിനോട് തോന്നിയ കലിപ്പ് ഒക്കെ ഇല്ലാതായി...
"നോക്കീട്ട് നടക്കാത്തതിന്റെയാ... കാലിൽ ഗ്ലാസ് പീസ് തറച്ചിട്ടുണ്ട്..."
"😭യ്യോ..."
നമ്മൾ പെണ്ണിന്റെ പേടി കണ്ടു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ കയ്യിൽ എടുത്തു ചെയറിൽ കൊണ്ട് ഇരുത്തി... ഉപ്പച്ചി ആണേൽ വായും പൊളിച്ചു നിൽപ്പ് ആണ്...
"കണ്ണ് അടച്ചു ഇരുന്നോ..."
എന്നും പറഞ്ഞു നമ്മൾ ഗ്ലാസ് എടുക്കാൻ നോക്കിയതും പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചു വേണ്ടെന്ന് പറഞ്ഞു...
"എടീ ഇത് എടുത്തില്ലെങ്കിൽ നിനക്ക് നടക്കാൻ പറ്റില്ല... മറ്റന്നാൾ കല്യാണം കൂടാൻ ഉള്ളതാ അത് മറക്കണ്ട... ഒന്നും ഉണ്ടാവില്ല ചെറിയ ഒരു പൈൻ മാത്രേ ഉണ്ടാവൂ..."
"😭എന്നാ എടുക്കേണ്ട..."
🙄ബെസ്റ്റ് ആരോടാ പറഞ്ഞു മനസ്സിൽ ആക്കാൻ നോക്കുന്നെ...നമ്മൾ പെണ്ണിന്റെ കയ് മാറ്റി കാൽ എടുത്തു കാൽ തുടയിൽ വെച്ചു ഗ്ലാസ് പീസ് വലിച്ചൂരിയതും പെണ്ണ് നമ്മളെ ഇറുക്കി പിടിച്ചു കഴുത്തിൽ മുഖം അമർത്തി വെച്ചു...😍പടച്ചോനെ നമ്മൾ ആണേൽ അതിന്റെ ഷോക്കിൽ അങ്ങനെ തന്നെ നിന്നു...
ഉപ്പച്ചി നമ്മളെ തോളിൽ തട്ടിയതും നമ്മൾ ഞെട്ടി കൊണ്ട് ആളെ നോക്കി ഒന്ന് ചിരിച്ചു...☺️
"കഷ്ടം തന്നെ..."😕
അതിന് വീണ്ടും ഒന്ന് ഇളിച്ചു കൊണ്ട് പെണ്ണിന്റെ കാൽ കഴുകി ഡെറ്റോൾ കൊണ്ട് തുടച്ചതും പെണ്ണ് നമ്മളെ വീണ്ടും ഇറുക്കി പിടിച്ചു...😕ഉപ്പച്ചീടെ മുന്നിൽ ഇനിയും നാണം കെടാൻ ആഗ്രഹം ഇല്ലാത്തോണ്ട് നമ്മൾ സ്വയം നിയന്ത്രിച്ചു പെണ്ണിനെ മാറ്റി കൊണ്ട് കാൽ കെട്ടി വെച്ചു കൊടുത്തു...
**********💞
ഇത്ര ഒക്കെ ഓനോട് ചെയ്തിട്ടും നമ്മളെ കാൽ ഒക്കെ കെട്ടി വെക്കുന്നത് കണ്ടു ഓനെ തന്നെ നോക്കി... വേറെ ആരാ നമ്മളെ ഇത് പോലെ നോക്കാ...😓
"കുറച്ചു നേരം ഇവിടെ ഇരിക്ക്... ഞാൻ നിന്നെ കൊണ്ട് വിടാം..."
എന്നും പറഞ്ഞു ഓൻ കയ്യിൽ പറ്റിയ ബ്ലഡ് ഒക്കെ കഴുകി... ഓനെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തോന്നി ഏലും ഉപ്പച്ചി ഉള്ളോണ്ട് നമ്മൾ അടങ്ങി ഇരുന്നു...
കൊണ്ട് വിടുമ്പോ ചോയ്ക്കണം ഇയാൾ എന്നെ കെട്ടോന്ന്... ആ ഷേക്കിന്റെ കൂടെ പോവാൻ ഇഷ്ട്ടം അല്ലാത്തോണ്ടാ ഇവടെ വന്നു ഇരുന്നേ എന്ന്...🙄ഇനി ഓൻ നമ്മളെ ഇഷ്ടല്ലന്ന് പറയോ...😪
"ഇപ്പൊ എങ്ങനെ ഉണ്ട് മോളെ..."
"കുഴപ്പല്ല ഉപ്പച്ചി..."
നമ്മൾ ഉപ്പച്ചിനെ നോക്കി പുഞ്ചിരിച്ചു... ഓന്റെ ഫോൺ റിങ്ങ് ചെയ്തതും ഓൻ പുറത്തോട്ട് പോയി സംസാരിക്കാൻ തുടങ്ങി...😕ഇനി ഏതേലും പെണ്ണ് ആവോ വിളിച്ചേ... അല്ലേ ഓന് ഇവിടെ വെച്ച് സംസാരിച്ചാൽ എന്താ...
"വാ പോവാം..."
എന്നും പറഞ്ഞു ഓൻ വന്നതും നമ്മൾ എണീക്കാൻ നോക്കി... അപ്പൊ തന്നെ ഓൻ നമ്മളെ കയ്യിൽ പിടിച്ചതും നമ്മൾ ഓനെ നോക്കി പുഞ്ചിരിച്ചു...😍ഓനും തിരിച്ചു തന്നപ്പോൾ ആണ് ആശ്വാസം ആയത്...കുറച്ചേലും ഇഷ്ട്ടം ഇല്ലാതെ ഇങ്ങനെ ചിരിക്കോ...
"അജു... ഒന്ന് വരോ..."
എന്നും പറഞ്ഞു ഒരുത്തി പുറത്ത് വന്നു വിളിച്ചതും ഓൻ ആ പെണ്ണിനെ നോക്കി നമ്മളെ അവിടെ തന്നെ ഇരുത്തി...😒
"ആ നീയ്യോ എന്താ..."
എന്നും ചോദിച്ചു ഓൻ നമ്മളെ ഒന്ന് നോക്ക കൂടി ചെയ്യാതെ പോയതും നമ്മൾ സസി ആയി അവിടെ തന്നെ ഇരുന്നു...😏അതേതു കുരിപ്പ് ആണാവോ ആ വന്നേ... മിക്കവാറും ഓളെ നമ്മളെ കയ്യോണ്ട് കൊല്ലുന്ന തോന്നുന്നേ...
ഓൻ ആണേൽ ചിരിച്ചു ഒലിപ്പിച്ചു കൊണ്ട് ഓളെയും കൊണ്ട് നമ്മളെ കണ്മുന്നിൽ മാറി...കോഴി അജു... ഏതേലും പെണ്ണ് വിളിക്കാൻ കാത്തു നിക്കാ...😒
നമ്മൾ അവിടെ ഉള്ള ക്ലോക്കിൽ നോക്കി ഓരോ മിനിറ്റ് ആവുന്നത് കണ്ടതും നമ്മക്ക് വല്ലാണ്ട് കലിപ്പ് ആയി... ആ പെണ്ണിനെ കണ്ടപ്പോൾ നമ്മളെ ഒന്നും ഓർമ ഇണ്ടാവില്ല...ഓനെ കൊണ്ടാ നമ്മളെ കാലിൽ കുപ്പി ചില്ല് കൊണ്ടേ... ഓൻ തന്നെ ആവും അത് ഇവിടെ കൊണ്ടിട്ടെ...😏
നമ്മൾ എണീറ്റ് മെല്ലെ കാൽ തറയിൽ വെച്ച് നടക്കാൻ നോക്കി...
"അവൻ വന്നിട്ട് പോവാം മോളെ...ബൈക്കിൽ പോവാലോ..."
"നിക്ക് ഇപ്പൊ പൈൻ ഒന്നുല്ല ഉപ്പച്ചി..."
എന്നും പറഞ്ഞു നമ്മൾ ഇറങ്ങി നൊണ്ടി നടന്നു...😏കോപ്പ് ഇപ്പോഴും ഒലിപ്പിച്ചു നിക്കാ... നമ്മളെ ഒന്നും കാണുന്നില്ല... തെണ്ടി...
ഇതിനേക്കാൾ ബേധം മർജാൻ കാക്കു തന്നെയാ... ഓൻ എന്നെ അല്ലാതെ വേറെ ആരെയും നോക്കൽ കൂടി ഇല്ല...😓
നമ്മൾ ആ അജുനെയും പ്രാകി നടക്കുമ്പോൾ ആണ് ജൗഹർ കാക്കു വരുന്നത് കണ്ടത്... ഓനെയും നിർത്തിച്ചു നമ്മൾ കാൽ വയ്യെന്ന് പറഞ്ഞു ഓന്റെ ബൈക്കിൽ കയറി വീട്ടിലേക്ക് വിട്ടു...
"അതെന്താ ആ ബോക്സിൽ ജൗഹർ കാക്കു..."
"അത് ഒരു പൂച്ചകുട്ടിയാണ്... ഉമ്മച്ചിക്ക് വല്യ ഇഷ്ടാ പൂച്ച കുട്ടിയെ...അതിന് വേണ്ടി വാങ്ങിയതാ... വീട്ടിൽ ഒരുപാട് ഉണ്ടെങ്കിലും ഇങ്ങനെ ഒന്നില്ല..."
"😕യ്യോ അത് മാന്തില്ലേ... നിക്ക് പേടിയാ..."
"ഏയ് ഇത് അങ്ങനെ ഉള്ളത് ഒന്നും അല്ല... പത്ത് ഇരുപതിനായിരം രൂപ വിലയുള്ള പൂച്ചയാ...അത്രക്ക് ഭംഗി ഉള്ള പൂച്ചയാ... ഇണങ്ങി കഴിഞ്ഞാൽ പിന്നെ ഇവറ്റകൾ നമ്മളെ വിട്ട് പോവില്ല..."
"ന്നാ കാണട്ടെ..."
അങ്ങേര് അപ്പൊ തന്നെ ബൈക്ക് നിർത്തി ബോക്സ് തുറന്നതും വെളുത്ത പഞിക്കെട്ട് പോലെ ഉള്ള പൂച്ച കുട്ടിയെ കണ്ടു നമ്മക്ക് വല്ലാണ്ട് ഇഷ്ടായി... നമ്മൾ മെല്ലെ ഒന്ന് തൊട്ട് കയ് മാറ്റിയതും അത് നമ്മളെ ഒന്നും ചെയ്തില്ല... അപ്പൊ തന്നെ നമ്മൾ അതിനെ കയ്യിൽ എടുത്തു മുഖത്തോട് അടുപ്പിച്ചു...😍
അയിനാണെങ്കി നമ്മളെ വല്ലാണ്ട് ഇഷ്ടായീന്ന് തോന്നുന്നു... നമ്മളെ മേലേ ചേർന്നു നിക്കാ... നമ്മൾ അതിനെ ഉമ്മ വെച്ച് കെട്ടിപ്പിടിച്ചു...
"നിക്ക് ഈ പൂച്ച കുട്ടീനെ വേണം..."
"😕 എടീ ഞാൻ ഇത് രണ്ട് മൂന്ന് മാസം മുന്നേ ഓർഡർ ചെയ്തതാ... അവർ വിളിച്ചിട്ട് പോയി വാങ്ങിച്ചതാ... ഇത് അങ്ങനെ തരാൻ ഒന്നും പറ്റില്ല..."
"ഞാൻ തരൂല ഇതിനെ..."
"അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി... നീ അതിനെ ഇങ്ങ് തന്നെ..."
എന്നും പറഞ്ഞു ഓൻ പിടിച്ചു വലിച്ചതും നമ്മൾ അതിനെ കൊടുക്കാതെ ഇറുക്കി പിടിച്ചു...😓
"പ്ലീസ് ജൗഹർ കാക്കു... നിക്ക് ഇതിനെ വേണം... ഇങ്ങളെ വീട്ടിൽ വേറെയും ഇല്ലേ .. നിക്ക് ഇതിനെ നല്ലോണം ഇഷ്ടായോണ്ടാ... ഞാൻ ബാപ്പച്ചിനോട് കാശ് വാങ്ങി തരാം..."😪
ആള് നമ്മളെ സങ്കടം കണ്ടു ഒന്ന് മൂളിയതും നമ്മൾ ഓനെയും കൊണ്ട് വീട്ടിലേക്ക് വിട്ടു...
ബൈക്കിൽ നിന്ന് ഇറങ്ങി അകത്തേക്ക് കേറുമ്പോൾ തന്നെ മർജാനെ കണ്ടു നമ്മൾ ദയനീയമായി ഒന്ന് ഇളിച്ചു... പൂച്ച കുട്ടിയേയും പിടിച്ചു നമ്മൾ നൊണ്ടി നടന്നതും ഉപ്പച്ചിമാരും അമിക്കയും ഉമ്മച്ചിമാരും നമ്മളെ തന്നെ നോക്കി നിക്കുന്നത് കണ്ടു നമ്മൾ ആ പൂച്ചടെ മുതലാളിനെ ഒന്ന് നോക്കി...😕
കാശിനു പകരം തല്ലാവും കിട്ടുന്നെ... മിക്കവാറും ഇങ്ങേർക്കും കിട്ടാൻ ഉള്ള സാധ്യത ഇണ്ട്... പാവം ഓൻ...
"എവിടെ പോയതാടി നീ...ഇവൻ നിന്നോട് കാലത്ത് തന്നെ റെഡി ആയി നിക്കാൻ പറഞ്ഞത് അല്ലേ... എന്നിട്ട് അവൻ വരുമ്പോഴേക്കും നിന്നെ കാണാൻ ഇല്ല..."
😬എന്നും പറഞ്ഞു നമ്മളെ ബാപ്പച്ചി കലിപ്പ് ആയതും നമ്മൾ മോങ്ങാൻ തുടങ്ങി...
"അത് ബാപ്പച്ചി... ഞാൻ ഈ ജൗഹർ കാക്കുന്റെ വീട്ടിൽ ഈ പൂച്ചകുട്ടീനെ വാങ്ങാൻ പോയതാ... വേഗം വരാന്ന് കരുതിയാ പോയെ... അപ്പൊ എന്റെ കാലിൽ കുപ്പി ചില്ല് കൊണ്ട് അതാ ലേറ്റ് ആയെ..."
🙄എന്റെ വീട്ടിലാ എന്ന പോലെ ജൗഹർ കാക്കു നമ്മളെ ഒന്ന് നോക്കിയതും നമ്മൾ ഓനെ ദയനീയമായി നോക്കിയപ്പോൾ ഓൻ സൈലന്റ് ആയി...
നമ്മളെ കാൽ കണ്ടതും എല്ലാർക്കും വിഷമായി... നല്ലോണം സങ്കടായത് നമ്മളെ മർജാൻ കാക്കുന് ആണ്...😪
ഓൻ തന്നെ ജൗഹർ കാക്കുന് പൂച്ച കുട്ടീന്റെ കാശ് കൊടുക്കുന്നത് കണ്ടു നമ്മൾ ആളെ നോക്കി ഒന്ന് ചിരിച്ചു...😌അപ്പൊ ഓനും നമ്മക്ക് നല്ലോരു ഇളി തന്നു...
കാൽ വയ്യാത്തോണ്ട് പിന്നെ നമ്മളെ ആരും ശല്യം ചെയ്യാൻ ഒന്നും വന്നില്ല... ഫുഡ് ഒക്കെ ഉമ്മച്ചി മുറിയിൽ കൊണ്ട് വന്നു തരും...😌അതോണ്ട് നമ്മക്ക് പിന്നെ പൂച്ച കുട്ടിനേയും കെട്ടിപ്പിടിച്ചു ഉറക്കം തന്നെ ആയിരുന്നു പണി... പൈൻ ഒക്കെ പോയിട്ടും നമ്മൾ കെട്ട് മാറ്റാതെ തന്നെ ഇരുന്നു...😕
ആ അജു കുരിപ്പിനെ പിന്നെ കണ്ടിട്ടില്ല... കോപ്പ് അവളെ കൂടെ പോയി കാണോ എന്തോ...😒പോണേൽ പോട്ടെ നമ്മക്ക് മർജാൻ കാക്കു ഇണ്ടല്ലോ...
ഇന്ന് അമ്മൂസിന്റെ മെഹന്ദി ആണ്...അമ്മൂസ് ആണേൽ വെളുപ്പിന് എണീറ്റ് നമ്മളെ വിളിച്ചെങ്കിലും നമ്മൾ അവടെ തന്നെ കിടന്നു...😏ഓളെ മെഹന്ദി അല്ലേ നമ്മളെ ഒന്നുല്ലല്ലോ കാലത്ത് എണീക്കാൻ...
ആ കോഴി അജു എന്തായാലും വരും... നമ്മൾ മൈൻഡ് പോലും ചെയ്യില്ല കോപ്പിനെ... നമ്മൾ ഓനെ പ്രാകി കൊണ്ട് എണീറ്റ് കാലിലെ കെട്ടൊക്കെ ഊരി മാറ്റി...അപ്പോഴേക്കും പൂച്ച കുട്ടി എണീറ്റ് ഒരു ഓട്ടം ആയിരുന്നു പുറത്തേക്ക്...
"പോവല്ലേ...നമുക്ക് കുളിച്ചിട്ട് പോവാ..."
എന്നും പറഞ്ഞു നമ്മളും പിന്നാലെ ഓടിയേലും അത് പുറത്തേക്ക് ഓടി...😕
പുറത്താണെൽ അമിക്കാടെ ഫ്രണ്ട്‌സ് ഒക്കെ പാട്ട് കച്ചേരിക്ക് സ്റ്റേജ് ഒക്കെ കെട്ടുന്ന തിരക്കിൽ ആണ്... നമ്മൾ അവരെ ഒക്കെ ഒന്ന് നോക്കി ഇളിച്ചു പൂച്ച കുട്ടിന്റെ പിന്നാലെ ഓടി... ഇത് എവിടെക്കാ പടച്ചോനെ പോണെ... അപ്പോഴേക്കും ഒരു ബൈക്ക് വന്നതും പൂച്ച കുട്ടി പോയ പോലെ നമ്മളെ നേരെ വന്നു... അജു ആണെന്ന് കണ്ടതും നമ്മൾ ആളെ മൈൻഡ് ചെയ്യാൻ ഒന്നും പോയില്ല...😏അവളെയും കൊണ്ട് നാട് വിട്ടില്ല അല്ലേ...
"എടീ അതിന് എന്തേലും പേരിട്ടാൽ നിനക്ക് അത് വിളിച്ചാൽ പോരെ... പൂച്ച കുട്ടി എന്നും പറഞ്ഞു പിന്നാലെ ഓടണോ..."[ജൗഹി ]
"അത് ശരിയാ ഇവന്റെ ഉമ്മച്ചി ഉള്ള പേര് മുഴുവനും പൂച്ചക്ക് ഇട്ടു ഇപ്പൊ ഒന്നും കിട്ടാതെ ആയപ്പോൾ മക്കളെ പേരാ വിളിക്കുന്നെ....ജൗഹർ എന്നൊക്കെ പൂച്ചകുട്ടിക്ക് ആരേലും ഇടോ...അതിന്റെ ഒരു ഗതികേട്..."[ഷമീർ ]
അതിന് നമ്മൾ ജൗഹർ കാക്കുനെ നോക്കിയപ്പോൾ ആള് ഒരുമാതിരി മോന്തആക്കി ഇളിച്ചു കാണിച്ചു...
"നസ്രിയ എന്നിടാം... നെച്ചു എന്ന് വിളിക്കേം ചെയ്യാലോ..."😌
അതിന് നമ്മളെ അമിക്കാ നോക്കി പേടിപ്പിച്ചു...🙄
"ഒരു വീട്ടിൽ രണ്ട് നെച്ചു വേണ്ട... ചിലപ്പോൾ ഞാൻ അവളെ വിളിക്കുമ്പോ നിന്റെ ഈ പൂച്ചയാ വരുന്നതെലോ..."
"🙄കൊള്ളാലോ ഉള്ളിലിരിപ്പ്... വൈകീട്ട് വരട്ടെ ഞാൻ ശരിയാക്കി തരാട്ടോ..."
"എടീ അത് കണ്ടൻ പൂച്ചയാ...അതിനാണോ നസ്രിയ എന്ന് ഇടുന്നെ..."[മാലി]
😕യ്യോ ഇതിന് അങ്ങനെയും ഇണ്ടാ... നമ്മൾ അയിനെ ഒന്ന് നോക്കി എല്ലാരേം നോക്കി ഒന്ന് ഇളിച്ചു...എല്ലാരും നമ്മളെ ആക്കി ചിരിക്കാൻ തുടങ്ങിയതും ആ കോപ്പ് അജു ഇത്തിരി ഓവർ ആയി ചിരിച്ചോ എന്നൊരു ഡൌട്ട്...😬
"എന്നാ ഞാൻ ഇതിന് അജു എന്നാ പേരിടുന്നെ...കണ്ടൻ പൂച്ച അല്ലേ അപ്പൊ അത് മതി..."😌
"😬ഡീ... നിനക്ക് നിന്റെ മറ്റവന്റെ പേരിട്ടാൽ പോരെ..."
എന്നും പറഞ്ഞു ആള് കലിപ്പ് ഇട്ടു അടുത്തേക്ക് വന്നതും നമ്മൾ അയിനെ അജു അജു അജു എന്ന് വിളിച്ചു അതിനെയും എടുത്തു അകത്തേക്ക് ഓടി കയറി... അല്ലേ ഓൻ പപ്പടം പോലെ പൊടിച്ചെടുക്കും...നമ്മൾ ആരെയോ തട്ടി നിന്നതും ബാപ്പച്ചി കലിപ്പിൽ നമ്മളെ തന്നെ നോക്കി നിക്കുന്നതാണ് കണ്ടത്...😨
"നിനക്ക് അജുനെ ഇഷ്ടം ആണോ...?"
നമ്മളെ തുറിച്ചു നോക്കി കൊണ്ട് ബാപ്പച്ചി ചോദിച്ചതും നമ്മൾ ഓനെ ഒന്ന് തിരിഞ്ഞു നോക്കി...
🙄പടച്ചോനെ പെട്ട്... നമ്മൾ അപ്പൊ തന്നെ ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു...
"നീ അവരോട് കാണിക്കുന്ന അടുപ്പം പോലും നിന്നെ കെട്ടാൻ വന്ന ആളോട് കാണിക്കുന്നില്ല അത് കൊണ്ടാ..."
"അത്... അത് പിന്നെ നിക്ക് ഇംഗ്ലീഷ് ഒന്നും സംസാരിക്കാൻ അറിയതോണ്ട..."
"പക്ഷെ അവൻ നിന്നെക്കാൾ നന്നായി മലയാളം സംസാരിക്കും..."
🙄അതും നേരാണല്ലോ... പിന്നെ ഇപ്പൊ എന്താ പറയാ...
"നോക്ക് മോളെ... അവൻ കല്യാണം കഴിഞ്ഞു പിറ്റേന്ന് അങ്ങ് പോകും... നിന്റെ കൂടെ ഒരു ദിവസം പുറത്ത് പോണം എന്നൊക്കെ അവൻ ആഗ്രഹിച്ചതാ...പക്ഷെ നിനക്ക് അതിനൊന്നും സമയം ഇല്ല... നിന്റെ എല്ലാ കാര്യവും ഇപ്പൊ ബംഗിയായി നടക്കുന്നത് അവന്റെ ഔദാര്യം കൊണ്ടാ... അത് എന്റെ മോൾ മറക്കണ്ട..."
"ബാപ്പച്ചി... അതിന്... ഞാൻ..."😓
"നീ പെട്ടെന്ന് റെഡി ആയി വാ... ഇന്ന് എന്തായാലും നീ അവന്റെ കൂടെ പോണം... വൈകീട്ട് അല്ലേ ഫങ്ക്ഷൻ അപ്പോഴേക്കും തിരിച്ചു വരാൻ ഞാൻ അവനോട് പറയാം..."
നമ്മൾ ഒന്ന് മൂളി കൊണ്ട് മുറിയിൽ ചെന്നു കുളിച്ചു റെഡി ആയി...😒ഇന്ന് ഇങ്ങനെ ഒരു പണി കിട്ടും എന്ന് കരുതീല...
***********💞
കുരിപ്പ് അന്നത്തെ ദേഷ്യം തീർക്കാന്നാ തോന്നുന്നേ...എന്നാലും ആ കോപ്പ് ആ പൂച്ച കുട്ടിക്ക് നമ്മളെ പേര് വെക്കും എന്ന് കരുതീല...
അവളും ആയി ബൈക്കിൽ കയറാൻ അവസരം ഒത്തു വന്നപ്പോ ആണ് ഒരുത്തി വന്നത്... അതും നമ്മളോട് ഇഷ്ടം ആണെന്ന പറഞ്ഞത്... അതിനെ പറഞ്ഞു മനസ്സിൽ ആകുമ്പോഴേക്കും പെണ്ണ് ഇറങ്ങി പോയി... പിന്നെ പെണ്ണിനെ കാണാൻ ഉള്ള അവസരം പോലും നമ്മക്ക് കിട്ടീട്ടില്ല...😓
"ഇപ്പോഴാ ആ പൂച്ചക്ക് പറ്റിയ പേര് കിട്ടിയത്... അല്ലേടാ അമി..."[മാലി ]
മാലി അതും പറഞ്ഞു ഇളിച്ചതും നമ്മൾ അവനെ കലിപ്പിൽ നോക്കി...
"😬ഇന്ന് ഇവിടന്ന് പോന്നതിനു മുന്നേ ആ കുരിപ്പിനുള്ളത് ഞാൻ കൊടുത്തിരിക്കും... അതോടെ അവൾ ആ വിളി നിർത്തും നീ കണ്ടോ..."
"എന്റെ അജു നീ ഇങ്ങനെ ചൂടാവാതെ...ഞങ്ങൾ ഇത്രയും പേര് ഇവിടെ ഉണ്ടായിട്ടും അവൾ നിന്റെ പേര് മാത്രം വിളിച്ചെങ്കിൽ അവൾക്ക് നിന്നെ ഒരുപാട് ഇഷ്ട്ടം ആണ്... കാരണം അവൾ ആദ്യം പറഞ്ഞ പേര് നീ കേട്ടോ... അവൾക്ക് അതിനെ ഇഷ്ട്ടം ആണ്... പിന്നെയാ നിന്നെ പറഞ്ഞത്..."[അമി ]
അത് കേട്ടതും നമ്മൾ ഒന്ന് കൂൾ ആയി...😍ശരിയാണ് ആ പറഞ്ഞത്... നമ്മളോട് മാത്രാ കൂട്ടത്തിൽ കലിപ്പ് കാണിക്കുന്നത്... വേറെ ആരോടും അവൾ അത്രയും കലിപ്പ് കാണിക്കുന്നത് കണ്ടിട്ടില്ല... അപ്പൊ കോപ്പിന് നമ്മളെ നല്ലോണം ഇഷ്ടാണല്ലേ...
അത് നിന്റെ വായിൽ നിന്ന് തന്നെ എനിക്ക് കേൾക്കണം... നീ തന്നെ വന്നു പറയണം എന്നെ ഇഷ്ട്ടം ആണെന്ന്... അപ്പോഴുണ്ടാവുന്ന ഫീലിംഗ്സ് ഒന്ന് വേറെ തന്നെയാണ്...❣️
"എനിക്കിഷ്ടം അവൾ എന്റെ പേര് ആദ്യം പറയാനാ... അത് ഞാൻ അവളെ കൊണ്ട് ഈ കെട്ട് കഴിയുന്നതിനു മുന്നേ പറയിക്കും..."
"🙄അത് നടന്നത് തന്നെ... ഉള്ള വില കൂടെ കളയാതെ നോക്കിയാൽ നിനക്ക് കൊള്ളാം..."[അമി ]
"എന്തായാലും അവൾ അതിനെ അജു എന്നും വിളിച്ചു പെണ്ണിന്റെ നെഞ്ചോട് ചേർത്തു കിടത്തില്ലേ... അത് പോലെ എനിക്കും വേണം എന്റെ നിയ കുട്ടിയായി ഒന്നിനെ എന്റെ നെഞ്ചോട് ചേർത്ത് ഉറക്കാൻ..."
"😕ഞാൻ കരുതി അവളെ തലയിൽ ഓളം ആയോണ്ട് ആണെന്നാ... ഇതിപ്പോ നിനക്കും അത് പകർന്നോ...?"[അമി ]
അതിന് നമ്മൾ അവനെ നോക്കി തലയാട്ടി കൊണ്ട് ഇളിച്ചു...എന്തായാലും പെണ്ണിന്റെ ഉള്ളിൽ നമ്മളെ എത്രത്തോളം ഇഷ്ട്ടം ഉണ്ടെന്ന് മനസ്സിൽ ആയാലേ നമ്മക്ക് സമാദാനം കിട്ടൂ...
പെണ്ണിന്റെ ഓരോ കുറുമ്പും ആലോചിച്ചു ചിരിച്ചതും നമ്മക്ക് മുന്നിൽ ആയി അവന്റെ കാർ വന്നു നിന്നു...🙄ഇങ്ങേർ ആള് കൊള്ളാലോ വണ്ടി ഒക്കെ ഈ റോഡിലും നല്ല കലക്കൻ ആയി ഓടിക്കുന്നുണ്ട്...
നിയ എന്നുള്ള നെയിം സ്റ്റിക്ക് കണ്ടതും നമ്മൾ പല്ലും കടിച്ചു ആളെ നോക്കി... പെണ്ണ് അത് കൂടി കാണെ വേണ്ടൂ... നമ്മളെ ഒന്നും തീരെ മൈൻഡ് ചെയ്യില്ല... അമ്മാതിരി ജാഡ കോപ്പാണ്...😕
"നിയ..."
എന്ന് നീട്ടി വിളിച്ചതും പെണ്ണ് നല്ല മൊഞ്ചത്തി കുട്ടി ആയി ഇറങ്ങി വന്നിട്ടുണ്ട്... കയ്യിൽ തന്നെ ആ പൂച്ച കുട്ടിയും ഉണ്ട്... അങ്ങേര് ആണെങ്കിൽ അവളെ കയ്യിൽ ഉള്ള ആ പൂച്ച കുട്ടിയെ തലോടുന്നത് കൂടി കണ്ടപ്പോൾ നമ്മളെ എല്ലാ പ്രതീക്ഷയും കാറ്റിൽ പറന്നു...😓
"Come..."
എന്നും പറഞ്ഞു അങ്ങേര് നടന്നതും പെണ്ണ് അങ്ങേരെ പിന്നാലെ നടന്നു...ഇടക്ക് നമ്മളെ തന്നെ നോക്കുന്നുണ്ടായിരുന്നു... നമ്മൾ അമിയെ ഒന്ന് തട്ടി എവിടെക്കാന്നു ചോദിക്കാൻ ആക്ഷൻ കാണിച്ചു...😓
"എങ്ങോട്ടാ രണ്ടാളും..."
"പുറത്തൊക്കെ ഒന്ന് കറങ്ങാൻ... പിന്നെ നിയക്ക് കുറച്ച് ഡ്രെസും ഓർണമെന്റ്സും എടുക്കാൻ..."
😕ആഴ്ചക്ക് ഡ്രെസ്സും ഓർണമെന്റ്സും എടുക്കാൻ ഇവളെ കെട്ട് കഴിഞ്ഞ...പെണ്ണ് നമ്മളെ നോക്കും തോറും നമ്മക്ക് എന്തോ അവളെ പറഞ്ഞു വിടാൻ തോന്നാത്ത പോലെ...പെണ്ണിന് അവന്റെ കൂടെ പോവാൻ ഇഷ്ട്ടം അല്ലെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു...😓
"ഞങ്ങൾക്കും കുറച്ച് സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു... നിങ്ങളെ വണ്ടി ഉള്ള സ്ഥിതിക്ക് പെട്ടെന്ന് വരാലോ..."
എന്നും പറഞ്ഞു നമ്മൾ മാലിടെ കയ്യും പിടിച്ചു പിറകിൽ കയറി ഇരുന്നു... അപ്പൊ പെണ്ണ് നമ്മളെ നോക്കോയില്ലേലും മാലിയെ നോക്കി പുഞ്ചിരിച്ചു...
അങ്ങേര് ആണേൽ അതൊന്നും ഇഷ്ടപ്പെടാത്ത പോലെ ഞങ്ങളെ രണ്ടിനെയും ഒന്ന് നോക്കി വണ്ടി എടുത്തു... ഡ്രൈവിംഗ് അങ്ങേര് ആയോണ്ട് നമ്മൾ പെണ്ണിനേയും കോൺസെൻട്രേറ്റ് ചെയ്തു ഇരുന്നു...പെണ്ണ് ആണേൽ പൂച്ച കുട്ടിയെ പുറത്തെ കാഴ്ച ഒക്കെ കാണിക്കുന്ന തിരക്കിൽ ആണ്...😍
മാലി തുറിച്ചു നോക്കി കൊണ്ട് ഫോൺ എടുത്തു അതും നോക്കി ഇരുന്നു...
മാളിന് മുന്നിൽ നിർത്തിയതും ഞങ്ങൾ രണ്ടും ഇറങ്ങി അവരെ പിന്നാലെ നടന്നു...😓അങ്ങേര് ആണേൽ പെണ്ണിന്റെ കയ്യും പിടിച്ചാ നടപ്പ്...ഒറ്റ ചവിട്ടിനു താഴെ ഇടാൻ തോന്നി എങ്കിലും നമ്മൾ ക്ഷമിച്ചു നിന്നു...
ഓരോ ഡ്രെസ്സും വാങ്ങി പെണ്ണിനെ ട്രയൽ റൂമിലേക്ക് പറഞ്ഞു വിടും തോറും പെണ്ണിന്റെ മോന്ത കണ്ടു ക്ഷമ നശിച്ചെന്ന് മനസ്സിൽ ആയതും നമ്മൾ അതും നോക്കി പുറത്ത് നിന്ന് ചിരിച്ചു...🙄അവന്റെ കാര്യം പോക്കാണെന്നാ തോന്നുന്നേ...
മാലി നമ്മളെ തോണ്ടുന്നത് കണ്ടു നമ്മൾ അവനെ നോക്കിയതും അവൻ കാണിച്ചു തന്നത് കണ്ടു നമ്മൾ അവനെ തുറിച്ചു നോക്കി...പുറത്ത് നിന്നും ഡമ്മിക്ക് ഡ്രെസ്സ് ചേഞ്ച് ചെയ്യുന്ന കണ്ടാ കോപ്പ് നമ്മളെ തോണ്ടി വിളിച്ചത്...🙄
"അത് വെറും ഡമ്മിയാ അതിനെ പോലും വെറുതെ വിടരുത്..."😬
"😌അത് പിന്നെ കണ്ടപ്പോൾ നിനക്ക് കാണിച്ചു തന്നെ ഉള്ളൂ..."
എന്നും പറഞ്ഞു അവൻ ഇളിച്ചു കാണിച്ചു... അവർ അതിനെ ഇടീക്കുന്ന ഡ്രെസ്സ് കണ്ടു നമ്മൾ അത് തന്നെ നോക്കി നിന്നു...😍ആ സ്ഥാനത്ത് നമ്മൾ പെണ്ണിനെ സങ്കൽപ്പിച്ചു കൊണ്ട് ഒന്ന് ചിരിച്ചു...
"😕ഓഹ് അപ്പൊ നിനക്ക് എന്തുമാവാം... നിന്റെ നോട്ടം കണ്ടാൽ തോന്നും ആ അകത്തുള്ള പെണ്ണാണെന്ന്... അത് വെറും ഡമ്മിയാ..."
"അതല്ലടാ... നീ അതിന്റെ സ്ഥാനത്ത് അവളെ ഒന്ന് സങ്കല്പിച് നോക്കിയേ... എന്ത് ഭംഗിയാവും അല്ലേ..."😍
"ഞാൻ അവളെ ആ കണ്ണ് കൊണ്ട് ഇപ്പൊ നോക്കാറില്ല... നീ രെജിസ്റ്റർ ചെയ്തു എന്ന് കേട്ടതിനു ശേഷം ഞാൻ അവളെ പെങ്ങൾ ആയാ കാണുന്നത്..."😕[മാലി ]
"😬പന്നി അങ്ങനെ വല്ലോം നോക്കിയാൽ നിന്നെ കൊന്ന് കളയും ഞാൻ...ആ ഡ്രെസ്സ് ഇട്ടാൽ ഉള്ള കാര്യം ആണ് ഞാൻ പറഞ്ഞത്..."
"🙄അതാണോ... ആ അത് കൊള്ളാം... ഒരു പെണ്ണായി തോന്നും... ഇത് ഒരുമാതിരി ദാരിദ്ര്യം പിടിച്ചവരെ പോലെ ഉള്ള വേഷം ആണ് അങ്ങേര് അവൾക്ക് വാങ്ങി കൊടുക്കുന്നത്..."
നമ്മൾ അപ്പൊ തന്നെ ആ സെയിൽസ് ഗേളിനോട് ആ ദാവണി തന്നെ ഊരി തരാൻ പറഞ്ഞു... അത് അവർ കവറിൽ ആക്കി കൊണ്ട് വന്നതും നമ്മൾ അപ്പുക്കാടെ കാർഡ് നീട്ടി ബിൽ പേ ചെയ്തു...ആള് അനുട്ടിയുടെ നഴ്സറി ഫീസ് പേ ചെയ്യാൻ തന്നത് നന്നായി...
"🙄ഇത് ഇനി എങ്ങനെ അവളെ ഇടീക്കും...?"[മാലി ]
"അതിനൊക്കെ വഴി ഉണ്ട്... നീ വാ പെണ്ണ് അവനെ കൊന്ന് കാണോ എന്തോ...?"
ഞങ്ങൾ ചെന്നു നോക്കുമ്പോൾ ഉണ്ട് അങ്ങേര് ഫോണും കുത്തി പിടിച്ചു നിക്കുന്നു... പെണ്ണിന്റെ അഡ്രസ് ഇല്ല...🙄ഇനി ഓടി പോയോ ആവോ...
"ഡാ ആ സാധനത്തെ ഒരു പത്ത് മിനിറ്റ് എന്തെങ്കിലും തള്ളി മറിച്ചിട്ട് ആയാലും പിടിച്ചു വെക്ക്... ഞാൻ എന്റെ പെണ്ണിനെ ഒന്ന് നോക്കട്ടെ..."😍
"എടാ ഞാൻ എന്ത് പറയാനാ ആ സാധനത്തിന്റെ അടുത്ത്...?"[മാലി ]
"പെണ്ണിനെ പറ്റി ഇത്തിരി പൊക്കി പറഞ്ഞാലും വേണ്ടില്ല ആള് അവിടന്ന് അനങ്ങാൻ പാടില്ല..."
എന്നും പറഞ്ഞു നമ്മൾ അങ്ങേരെ കണ്ണിൽ പെടാതെ അകത്തേക്ക് കയറി... മാളിൽ മൊത്തം പെണ്ണിനെ തിരക്കി നടക്കാൻ തുടങ്ങി...😓പടച്ചോനെ ഇവിടെങ്ങും കാണുന്നില്ലല്ലോ എന്നൊക്കെ ചിന്തിച്ചു നമ്മൾ പാർക്കിങ് ഏരിയയിൽ എത്തിയതും അറ്റത് ആയി രണ്ട് നിഴൽ കണ്ടു അങ്ങോട്ട് നടന്നു...
"നിന്റെ കൂടെ ഷേക്ക് ഉണ്ടെന്ന് കരുതി ഞങ്ങൾ എന്ത് വേണം..."
ഷേക് എന്ന് കേട്ടതും നമ്മൾ പെണ്ണ് തന്നെ ആണെന്ന് ഉറപ്പിച്ചു അവരെ മുന്നിൽ ആയി ചെന്നു നിന്നതും പേടിച്ചു കൊണ്ട് ചുവരിൽ ഒട്ടി നിക്കുന്ന പെണ്ണിനേയും അവളെ അടുത്തായി നിക്കുന്ന രണ്ടെണ്ണത്തിനെയും പിടിച്ചു മാറ്റി പെണ്ണിന്റെ അടുത്തായി നിന്നു...
"😕യ്യോ... അജു..."
എന്നും പറഞ്ഞു പെണ്ണ് നമ്മളെ നോക്കിയതും ആ രണ്ടെണ്ണം നമ്മളെ വായും പൊളിച്ചു നോക്കി നിന്നു...
"നീയൊക്കെ എന്താ കരുതിയെ ഇവൾക്ക് ചോദിക്കാനും പറയാനും ആളില്ലെന്നോ..."😬
"എന്റെ പൊന്ന് സാറെ ഈ കുരിശിനെ ഒന്ന് ഇവിടന്ന് കൊണ്ടൊവോ... കുറെ നേരം ആയി ഞങ്ങളെ ശല്യം ചെയ്യുന്നു..."
😕പടച്ചോനെ ഇവൾ ആണോ ഇവറ്റകളെ ശല്യം ചെയ്തേ... നമ്മൾ ആണോടി എന്ന പോലെ പെണ്ണിനെ നോക്കിയതും പെണ്ണ് ഇളിച്ചു തന്നു...
"🙄ഇവൾ നിങ്ങളെ ശല്യം ചെയ്തു എന്നോ...?"
"ഞങ്ങൾ കാർ എടുക്കാൻ വന്നതും ഈ പെണ്ണ് ഞങ്ങളെ പിന്നാലെ വന്നു ലിഫ്റ്റ് വേണം എന്ന് പറഞ്ഞു...ഇത്തിരി ദൂരം ഉള്ളോണ്ട് അവിടെ വരെ കൊണ്ട് വിടാൻ ടൈം ഇല്ലെന്ന് പറഞ്ഞപ്പോൾ തുടങ്ങിയതാ... എന്റമ്മോ ഇങ്ങനെ ഉണ്ടാവോ ശല്യങ്ങൾ... ഒരു ഷേകിന്റെ പേര് പറഞ്ഞു ഞങ്ങളെ പേടിപ്പിക്കാ...ഏത് ഭ്രാന്ത് ആശുപത്രിയിൽ നിന്ന് ചാടിയത് ആണാവോ..."🙄
പടച്ചോനെ ഇതിന് ഇത്തിരി ബുദ്ധി പ്രതീക്ഷിച്ച നമ്മളെ വേണം പറയാൻ... പെണ്ണാണെങ്കിൽ ഞാൻ അബദ്ധം ഒന്നും കാണിച്ചില്ല എന്ന പോലെ കൊച്ചിൻ ഹനീഫടെ എക്സ്പ്രഷൻ ഇട്ടു നിക്കാ...
"ഇന്ന് കാലത്ത് ടാബ്ലെറ്റ് കഴിച്ചില്ല അതാവും... നിങ്ങൾ വിട്ടോ..."
അവർ സത്യം ആണെന്ന് വിശ്വസിക്കാൻ വലിയ പാട് ഒന്നും ഇല്ലാത്തോണ്ട് നല്ലോരു ഡോക്ടറെ സജസ്റ്റ് ചെയ്തു അവർ പോയി...🙄
"നിനക്ക് എന്തിനെ കേടാടി... അവന്മാരെ സ്ഥാനത്ത് വേറെ വല്ലവരും ആണെങ്കിൽ കിട്ടിയ ചാൻസിന് നിന്നെയും കൊണ്ട് പോയേനെ...പിറ്റേന്ന് മോളെ പല്ലും നഖവും മാത്രേ കാണൂ..."😬
"🙄ആന്നോ... അവർക്കൊക്കെ എന്തിനാ എന്റെ പല്ലും നഖവും..."
😕ആരോടാ ഈ പറയുന്നേ എന്നുള്ള ബോധം വന്നതും നമ്മൾ പെണ്ണിനെ ദയനീയമായി ഒന്ന് നോക്കി...
"നിന്നെ കൊണ്ടോവാൻ കാറും പിന്നെ ആ ഷേക്കും ഉള്ളപ്പോൾ എന്തിനാ നീ ഇവരോട് ലിഫ്റ്റ് ചോദിച്ചത്..."
"😪ഹ്മ്മ് അങ്ങേരെ കൊണ്ട് ഞാൻ തോറ്റു... എത്ര ഡ്രസ്സാ ഞാൻ മാറിയത് എന്ന് അറിയോ... ലോകത്ത് ഒരാളും ഇത്രേം ഡ്രെസ്സ് ജീവിതത്തിൽ മാറി കാണില്ല... എനിക്ക് വയ്യ...അപ്പൊ ഞാൻ അവിടന്ന് അങ്ങേര് കാണാതെ മുങ്ങി വീട്ടിലേക്ക് പോവാന്ന് കരുതിയെ... അവരോടൊക്കെ എന്തേലും കള്ളം പറയാലോ..."😒
അത് കേട്ടതും നമ്മൾ ഒന്ന് ചിരിച്ചു...
"നിനക്ക് ഏത് ഡ്രെസ്സ് വേണം എന്ന് ഒറ്റ നോട്ടത്തിൽ നീ ഒന്ന് ട്രയൽ പോലും ചെയ്യാതെ മനസ്സിൽ ആക്കുന്ന ആളെയാ നിനക്ക് കെട്ടാൻ വേണ്ടത്... അല്ലേ..."
"🙄അങ്ങനെ പറ്റോ... നിക്ക് തന്നെ എന്താ പറ്റാന്ന് നിക്ക് അറീല..."
"എങ്കിൽ നീ പറ നിനക്ക് ഏത് കളർ ആണ് ഇഷ്ട്ടം...?"
"നിക്ക് എല്ലാ കളറും ഇഷ്ടാ...പക്ഷെ ബ്ലൂ തീരെ ഇഷ്ടല്ല..."😌
"ബ്ലൂന് എന്താ കുഴപ്പം...?"
"ബ്ലൂ കളർ ഉള്ള ഫുഡ് ഒന്നും ഇല്ലല്ലോ അതോണ്ടാ..."
🙄എന്താ പടച്ചോനെ ഇത് ഇങ്ങനെ ആയിപ്പോയെ... ഈ കോപ്പിനെ കെട്ടിയാൽ ജീവിതം എങ്ങനെ ആവുന്നു ഏകദേശം ഒരു ദാരണ കിട്ടി... എന്നാലും കോപ്പിനെ അങ്ങേർക്ക് വിട്ട് കൊടുക്കാൻ തോന്നുന്നില്ല...😓
നമ്മൾ ആണേൽ ചുറ്റിലും ഒന്ന് നോക്കി ഒരു ചിരിയോടെ പെണ്ണിന്റെ അടുത്ത് ചെന്നു പെണ്ണിനെ കിസ്സ് ചെയ്യാൻ എന്ന പോലെ പോയതും...
"എന്റെ അജു..."
😍എന്ന് കേട്ടതും നമ്മൾ ഷോക്ക് അടിച്ച പോലെ നിന്നു...പടച്ചോനെ നമ്മൾ കേട്ടത് സ്വപ്നം ആണോ...അപ്പൊ തന്നെ നമ്മൾ കണ്ണടച്ച് മായാ ലോകത്ത് എന്ന പോലെ നിന്നു...❣️ പതിയെ കണ്ണ് തുറന്നു പെണ്ണിനെ നോക്കിയതും പെണ്ണ് നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ തിരച്ചിൽ ആണ്...
"അജു..."
എന്നും വിളിച്ചു പെണ്ണ് താഴെ ഇരുന്നു കുനിഞ്ഞു കൊണ്ട് കാറിനടിയിൽ നോക്കിയതും പൂച്ച കുട്ടി ചാടി പെണ്ണിന്റെ അടുത്ത് വന്നതും നമ്മൾ കിളി പോയി നിന്നു...😕വെറുതെ കുറെ സ്വപ്‌നം കണ്ടത് മിച്ചം... എന്നാലും ഇന്ന് കാലത്ത് പേരിടുമ്പോഴേക്കും അവന് എന്താ ഒരു അനുസരണ...🙄നമ്മളെ സ്വഭാവം അതിനും കിട്ടി കാണോ...
"Niya... What is this...?"
എന്നും ചോദിച്ചു ആ മർജാൻ വന്നതും നമ്മൾ പിന്നാലെ വന്ന മാലിയെ നോക്കി പല്ല് കടിച്ചു...
"നിന്നോട് ആരാടാ ഈ കോപ്പിനെയും കൊണ്ട് ഇങ്ങോട്ട് വരാൻ പറഞ്ഞത്...?"😬
ഒരു കിസ്സ് മിസ് ആയ ദേഷ്യം നമ്മൾ അവനോട് തീർത്തു...
"ഞാൻ കൊണ്ട് വന്നെന്നോ... ഞാൻ അങ്ങേരെ പിന്നാലെയാ വന്നേ... അങ്ങേര് ഇങ്ങോട്ട് വരാൻ തന്നെ നീ ഒരാളാ കാരണം..."[മാലി ]
അപ്പോഴേക്കും അങ്ങേര് കുനിഞ്ഞു നിന്നു പൂച്ച കുട്ടിയെ എടുക്കുന്ന പെണ്ണിനെ പിടിച്ചു നിർത്താൻ ഒക്കെ തുടങ്ങിയിരുന്നു...
"🙄ഞാൻ കാരണോ...?"
"ആ നീയല്ലേ പറഞ്ഞത് പെണ്ണിനെ പറ്റി അങ്ങേരോട് തള്ളി മറിക്കാൻ... ഞാൻ പെണ്ണിനെ പറ്റി പൊക്കി പറഞ്ഞു പറഞ്ഞു ഒടുക്കം അങ്ങേർക്ക് ഇഷ്ട്ടം കൂടി എന്ന് തോന്നുന്നു...മൈ എയിൻജൽ എന്നും വിളിച്ചു തപ്പി ഇറങ്ങിയതാ... ഞാൻ പിന്നെ ഇങ്ങേരെ പിന്നാലെ വന്നും കുറെ തള്ളി കൊടുത്തു..."
😕അത് കേട്ട് നമ്മൾ അവനെ മൊത്തത്തിൽ ഉഴിഞ്ഞു നോക്കി...മുടക്കാൻ പറഞ്ഞു വിട്ടിട്ട് ഇവൻ പെണ്ണിനെ ഇന്ന് തന്നെ കെട്ടാൻ പാകത്തിന് ആക്കിയാണോ ഈ വന്നത്... അങ്ങേര് ആണേൽ പെണ്ണിന് വല്ലോം പറ്റിയോ എന്ന പോലെ സെർച്ചിങ് ആണ്...
"എന്ത് പറ്റി നിയ... നീ എങ്ങനെ ഇവിടെ എത്തി...?"[മർജാൻ ]
"😕അത്... അതില്ലേ എന്നെ രണ്ട് ആള് ഇവിടെ പിടിച്ചു കൊണ്ട് വന്നതാ..."😓
അത് കേട്ടതും മാലിയോട് തർക്കിച്ചു കൊണ്ടിരിക്കുന്ന നമ്മൾ വായും പൊളിച്ചു നിന്നു... അവന്മാരെ കോപ്പ് പിടിച്ചു കൊണ്ട് വന്നത് ആവും...🙄
പെണ്ണ് ആണേൽ കള്ളത്തരം നല്ലോണം ഉള്ളോണ്ട് മോങ്ങി കൊണ്ട് നമ്മളെ ഇടം കണ്ണിട്ട് നോക്കി ഇളിച്ചു കാണിച്ചു... നമ്മക്ക് മനസ്സിൽ ആയ പോലെ കോപ്പിനെ വേറെ ആർക്കും മനസ്സിൽ ആവില്ല... അങ്ങേര് അതും വിശ്വസിച്ചു പെണ്ണിനെ കെട്ടിപ്പിടിച്ചപ്പോൾ നമ്മൾ പെണ്ണിനെ തുറിച്ചു നോക്കി...
"അജു ബായി താങ്ക്സ്...അവർ എവിടെ...?"
നമ്മളാണ് രക്ഷിച്ചത് എന്ന് കരുതി ആള് നമ്മക്ക് താങ്ക്സ് പറഞ്ഞതും നമ്മൾ ഒന്ന് ചിരിച്ചു കൊടുത്തു...🙄
"അവരൊക്കെ അജു തല്ലിയപ്പോ ഓടി പോയി..."😓
പെണ്ണ് പറഞ്ഞതും അങ്ങേര് അതും വിശ്വസിച്ചു...വാങ്ങിയത് ഒക്കെ അങ്ങേര് തന്നെ ചുമന്നു വന്നു ഡിക്കിയിൽ ഇട്ടു കാറും എടുത്തു ഇറങ്ങി...
"എടാ ശരിക്കും അവളെ ആരാ പിടിച്ചു കൊണ്ട് വന്നേ...?"[മാലി ]
"പിടിച്ചു കൊണ്ട് വരാൻ അവൾ എന്താ പൂച്ച കുട്ടിയോ... അവൾ അവന്മാരെ കൂടെ വന്നതാ..."
🙄മാലി ആണോ എന്ന പോലെ നമ്മളോട് തലയാട്ടിയതും നമ്മൾ എല്ലാം ഓന്റെ ചെവിയിൽ പറഞ്ഞു...
***********💞
അങ്ങേര് വണ്ടിയും എടുത്തു കൃത്യം കൊണ്ട് നിർത്തിയത് പോലീസ് സ്റ്റേഷന്റെ മുന്നിൽ ആണെന്ന് കണ്ടതും നമ്മൾ ഞെട്ടി കൊണ്ട് അജുനെ നോക്കി...😌 അപ്പൊ തന്നെ ഓൻ നമ്മക്ക് നന്നായി ഇളിച്ചു കാണിച്ചു...
ആള് കംപ്ലൈന്റ് ഒക്കെ കൊടുത്തു വന്നതും കക്ഷികളെ തിരിച്ചറിയാൻ ഞങ്ങളെ വിളിച്ചതും അനസിനെ കണ്ടു അവിടെ ഉള്ള ചെയറിൽ ഇരുന്നു...
"🙄നിന്നെ ആന്നോ രണ്ട് പേര് പിടിച്ചു കൊണ്ട് പോവാൻ നോക്കി എന്ന് പറഞ്ഞത്...?"
"മ്മ്..."😌
നമ്മൾ മൂളി കൊണ്ട് തലയാട്ടിയതും അജു വന്നു നമ്മളെ സൈഡിൽ ആയി ഇരുന്നു...😕
"നീ അവന്മാരെ പിടിച്ചു കൊണ്ട് പോയി എന്ന് പറയുന്നത് ആവും നല്ലത്...ഇതിനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല..."
ഓൻ പറഞ്ഞതും നമ്മൾ ഓനെ നോക്കി പുച്ഛിച്ചു...😏
"നിങ്ങൾക്ക് രണ്ടിനും ഇത് വരെ മാറ്റം ഒന്നും ഇല്ലേ...നീ ഈ പെണ്ണിനേയും വിളിച്ചു കൊണ്ട് പോയെടാ... അല്ലേൽ തന്നെ ഇന്നത്തെ ദിവസം പോക്കാ...ഇവളെ കണ്ടാൽ പിന്നെ പറയേം വേണ്ട..."
"🙄അതെന്താ...?"
"ഒന്നുല്ല...അങ്ങേരെ കണ്ടപ്പോൾ തന്നെ എനിക്ക് ഉറപ്പായിരുന്നു ഒന്നും നടന്നിട്ടുണ്ടാവില്ലെന്ന്...അത് കൊണ്ട് രണ്ടും ഒന്ന് പോയെ...അല്ലെങ്കിൽ രണ്ടിന്റേം നിക്കാഹ് ഞാൻ ഇവിടെ വെച്ച് നടത്തും..."
😏ഈ കോപ്പിന് ഇപ്പൊ തന്നെ പിടിച്ചു നടത്തിയാൽ എന്താ...🙄ഇനി വല്ല കേസും ഇണ്ടാക്കി വന്നാൽ ഇവൻ പിടിച്ചു കെട്ടിക്കോ ആവോ...😍
😕ഓൻ അപ്പൊ തന്നെ നമ്മളെ പിടിച്ചു പുറത്താക്കി...ഹെയ്ഷ് അപ്പൊ നമ്മളെ ശരിക്കും ആരേലും പിടിച്ചു കൊണ്ടോവാൻ നോക്കിയാൽ ഈ കോപ്പ് നമ്മളെ തിരക്കില്ലേ...😓അല്ലേലും നമ്മളെ ആര് പിടിച്ചു കൊണ്ടോവാൻ...
ആ അനസ് അവന്മാരെ ഉടനെ തന്നെ കണ്ടു പിടിക്കും എന്ന് പറഞ്ഞപ്പോൾ ആണ് അങ്ങേര് വീട്ടിലേക്ക് തിരിച്ചത് തന്നെ... വീട്ടിൽ എത്തേണ്ട താമസം ഷേക്ക് തന്നെ എല്ലാരോടും പറഞ്ഞപ്പോൾ നമ്മളെ ബാപ്പച്ചിവരെ വിശ്വസിച്ചു...🙄അതോണ്ട് ഇനി ഓന്റെ കൂടെ നമ്മളെ ആരും ഇനി പുറത്തോട്ട് വിടില്ല...
ആ അജു കോപ്പ് ആണേൽ എല്ലാരോടും സത്യം പറയുന്നു എന്ന് കണ്ടതും നമ്മൾ മുറിയിലേക്ക് മുങ്ങി...
അവരൊക്കെ വൈകീട്ട് വരാന്നു പറഞ്ഞു പോയതും നമ്മൾ പിന്നെ പുറത്ത് ഒന്നും പോയില്ല...ക്ഷീണം ഉള്ളോണ്ട് നമ്മൾ അജുനെയും കെട്ടിപ്പിടിച്ചു കിടന്നു...
ഉറക്കം കഴിഞ്ഞു എണീറ്റതും അമ്മൂസ് ഇത് രണ്ടാമത്തെ തവണയാണ് ഈ കുളിക്കുന്നെ...😕പെണ്ണിന്റെ ഡ്രെസും സ്വർണവും ഒക്കെ നോക്കി നമ്മൾ അവിടെ നമ്മളെ കെട്ടും ആലോചിച്ചു ഇരുന്നു...😌ഈയ്യോ...
നമ്മൾ അങ്ങനെ സ്വപ്നം കാണുമ്പോ ആണ് നെച്ചുന്റെ കാൾ വന്നത്... അവൾ വീട് ചോദിക്കാൻ വിളിച്ചത് ആണ് എന്ന് കണ്ടതും നമ്മൾ അമിക്കാനെ വിൻഡോസ് വഴി ഒന്ന് നോക്കി...😌ബെസ്റ്റ് കോലം...ഒരു പണി കൊടുത്താലോ...ഇപ്പൊ തന്നെ പെണ്ണിനെ കൊണ്ട് വരണം...
"നീ എന്താടി ഇവിടെ കിടന്നു പരുങ്ങുന്നത്... പോയി നല്ലത് വല്ലതും എടുത്തിടാൻ നോക്ക്..."
അമിക്കാ നമ്മളെ കണ്ടതും വല്യ ജാഡ ഇട്ടു പറഞ്ഞു...🙄ഓന്റെ കൊലത്തെക്കാളും നല്ലത് തന്നെയാ... ഒരു മുണ്ടും ബനിയനും ഇട്ടു മസിലും കാട്ടി നിക്കാ...😌
"അയിന് എന്റെ കെട്ടൊന്നും അല്ലല്ലോ... നിക്ക് ഇതൊക്കെ മതി..."
"വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കേണ്ട എന്ന് കരുതിയാ...കൊള്ളാലോ പെണ്ണിന്റെ ഒരു പൂതി..."😕
അയിന് നമ്മൾ ഇളിച്ചു കൊടുത്തു...ഓന്റെ പൂതി ഇപ്പൊ കോഞ്ഞാട്ട ആവാൻ ആണ് ചാൻസ്...
"എടീ നിന്റെ ഫ്രണ്ട്സ് ഒക്കെ എപ്പോളാ വരാ ഇന്ന് വരോ...?"[അമി ]
"ആ ഷമി ഇന്ന് വരും ഷമീർ കാക്കുന്റെ കൂടെ... പിന്നെ അൽത്താഫ് എന്തായാലും വരും..."
"😕അപ്പൊ അവളോ...?"
"ആര്...?"
"നിന്റെ ബെസ്റ്റ് ഫ്രണ്ട് ഇല്ലേ അവൾ..."
"അവൾ ഇന്ന് വരില്ലാന്ന് പറഞ്ഞു...നാളെ തന്നെ വന്നാൽ കാണാം..."
😕അയിന് അങ്ങേര് നമ്മളെ ദയനീയമായി നോക്കി...
"നിനക്ക് അവളെ ഒന്ന് നിർബന്ധിച്ചാൽ എന്താ...അല്ലേലും നിന്റെ നാവ് ആവശ്യത്തിന് ചലിക്കില്ലല്ലോ..."😓
അങ്ങേരെ മോന്ത കണ്ടതും നമ്മൾ ഒന്ന് ചിരിച്ചു... അപ്പൊ തന്നെ കാർ വന്നതും നമ്മൾ അതിന്റെ അടുത്തേക്ക് ഓടി...മാമനെ കണ്ടു നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് പിന്നിലേക്ക് നോക്കി... നെച്ചു അപ്പൊ തന്നെ ഇറങ്ങി വന്നതും പിന്നാലെ ആ ഫെബിനും ഇറങ്ങി...🙄ഇവനെ ആരാപ്പോ വിളിച്ചേ...😏
"ഡീ നെച്ചു...ഞാൻ എത്ര നേരായി ഇവടെ നിക്കുന്നു എന്ന് അറിയോ..."
"ഇവിടെ അല്ലേ ഒരുപാട് ചെയർ ഉള്ളെ... പിന്നെന്തിനാ നിന്നെ...?"[ഫെബി]
"😬നിന്നോട് ആര പറഞ്ഞത്..."
ചെക്കനോട് കലിപ്പ് ആയി നമ്മൾ അമിക്കാനെ തിരിഞ്ഞു നോക്കിയപ്പോൾ ആണ് പുള്ളി ഇറങ്ങിയ പെണ്ണിനെ കാണുന്നെ...😕അങ്ങേര് കറണ്ട് അടിച്ച കാക്കയെ പോലെ ഒരു നിൽപ്പ് ആയിരുന്നു...നമ്മൾ ആണേൽ മുടിഞ്ഞ ചിരിയും...
"😍അത് നിന്റെ അമിക്ക അല്ലേ...?"
"അയ്യേ നിനക്ക് അങ്ങനെ തോന്നിയാ... അത് ഇവിടെ പണിക്ക് വന്ന ബംഗാളിയാടി..."😌
😕പെണ്ണ് വീണ്ടും അങ്ങേരെ ഒന്ന് നോക്കി... പിന്നെ നമ്മളെയും...
"🙄ഈ ബംഗാളിനെ നിന്റെ അമിക്കാനെ പോലെ തന്നെ ഇണ്ട്..."
"എല്ലാരും പറയാറുണ്ട്..."
അമിക്കാ ആണേൽ എല്ലാ പ്രതീക്ഷയും പോയി നമ്മളെ കലിപ്പിൽ നോക്കി...
"അവർ വന്നിട്ട് നീ അവിടെ തന്നെ നിർത്തിയെക്കാണോ... അകത്തേക്ക് വിളിക്ക്... അല്ലേലും നിന്റെ കാര്യം എല്ലാം എതിർ ആണല്ലോ..."
നമ്മളെ ഉമ്മച്ചി അതും പറഞ്ഞു അവരെ അകത്തേക്ക് ക്ഷണിച്ചു... മാമൻ നാളെ ഓഡിറ്റോറിത്തിൽ വരാന്ന് പറഞ്ഞു പോയി...പെണ്ണിന്റെ ഉപ്പച്ചിയും ഉമ്മച്ചിയും കുറച്ചീസം കഴിഞ്ഞാലെ നാട്ടിൽ വരൂ...
🙄പെണ്ണ് പിന്നേം അമിക്കാനെ ഒന്ന് നോക്കി അകത്തേക്ക് കയറി... നമ്മൾ പിന്നാലെ കയറാൻ നിന്നതും ഓൻ നമ്മളെ കയ്യിൽ പിടിച്ചു അവിടെ നിർത്തി...
"😬ബംഗാളി നിന്റെ മറ്റവൻ... നിനക്ക് ഞാൻ തരാട്ടോ... ഇതിനാനോടി നീ ഇവിടെ കിടന്നു ശോ നടത്തിയേ..."
"ആമിക്കാക്ക് എന്നോട് ഇത്തിരി ഏലും സ്നേഹം ഇണ്ടാ... അതോണ്ടല്ലേ ഞാൻ ഇങ്ങനെ ഒക്കെ കാണിച്ചേ..."
"🙄ഞാൻ നിന്നെ ഇതിൽ കൂടുതൽ എങ്ങനെ സ്നേഹിക്കാൻ ആടി... എന്റെ സ്ഥാനത്ത് വേറെ വല്ല ആങ്ങളമാരും ആണേൽ നീ ഇപ്പൊ ജീവനോടെ കാണില്ല..."
"അപ്പൊ എന്നെ കൊല്ലുന്നാണോ പറഞ്ഞത്... നോക്കിക്കോ ഇത് ഞാൻ എന്റെ മർജാൻ കാക്കുനോട് പറഞ്ഞു കൊടുക്കും..."
"പിന്നെ അങ്ങേര് എന്നെ മൂക്കിൽ വലിച്ചു കേറ്റും...!!
എടീ നല്ല മോളല്ലേ എന്റെ നിയ കുട്ടി... ആ പെണ്ണിന്റെ മുന്നിൽ എങ്കിലും നീ എനിക്ക് ഒരു വില താ... ഈ ഞാൻ ബംഗാളി ആയി തന്നെ നിന്നോട്ടെ... ഇനി അമിയായി ഞാൻ വന്നാൽ നീ എന്നെ നാറ്റിക്കരുത് അതെങ്കിലും ഒന്ന് ചെയ്യാവോ...?"😓
"മ്മ് നോക്കട്ടെ...!!"
എന്നും പറഞ്ഞു നമ്മൾ വല്യ ജാഡ ഇട്ടു... നെച്ചുനെ നമ്മളെ മുറിയിൽ കൊണ്ടോയി ആക്കാൻ പറഞ്ഞ അമിക്കാ അകത്തേക്ക് കയറിയത് തന്നെ...🙄
നമ്മൾ മാറാൻ ഉള്ള ഡ്രെസ്സും എടുത്തു അയൺ ചെയ്യാൻ ഉള്ള മടി കൊണ്ട് അമിക്കാടെ മുറിയിൽ വിട്ടു... ഓൻ ആണേൽ തേച്ച് മിനുക്കാ...😕അല്ലേലും തേക്കാൻ ഇങ്ങേരെ കഴിഞ്ഞു വേറെ ആളില്ല...
"അമിക്കാ ഇത് കൂടി അയൺ ചെയ്തു വെക്കണെ... ഞാൻ പോയി കുളിക്കട്ടെ..."
"അയ്യട അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി... എനിക്ക് നീയാ അയൺ ചെയ്തു തരേണ്ടത്... രണ്ട് പെങ്ങന്മാർ ഉണ്ടായിട്ട് എന്താ കാര്യം ഒന്നിനെ കൊണ്ടും ഒരു ഉപകാരം ഇല്ല..."
"😏ഓഹ് കേട്ടാൽ തോന്നും നിക്ക് വല്യ ഉപകാരം ഇണ്ടെന്ന്..."
"ഒന്നുല്ലേലും എന്റെ ഫുഡിന്റെ പകുതി നിനക്ക് തരുന്നില്ലേ ഞാൻ ആ ഒരു നന്ദി എങ്കിലും..."
"😕അത് എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ലല്ലോ..."
"അല്ല എന്റെ നെറ്റിയിൽ ഇനിയും സ്റ്റിച്ചു വീണാൽ കാണാൻ കൊള്ളില്ല അത് കൊണ്ടാ..."
എന്നും പറഞ്ഞു ഓൻ തേച്ച ഷർട്ട് തന്നെ വീണ്ടും വീണ്ടും ഉരച്ചു കൊണ്ടിരിക്കാ...🙄
"വെറുതെ ഉരക്കുന്നതല്ലേ ഇത് ഒറ്റ തവണ ഉരച്ചാൽ മതി..."
"ഒന്ന് പോടീ...നീ പോയി നിന്റെ ഷേക്കിനോട് പറ... അങ്ങേര് നീ എന്താ പറയാ എന്ന് കരുതി നിക്കാവും..."
😕ന്നിട്ട് വേണം ഇതല്ല അതാണ് എന്നും പറഞ്ഞു ഓന് നമ്മളെ മാറ്റിക്കാൻ...
"നോക്കിക്കോ ഇതും ഇട്ടു ഷൈൻ ചെയ്യാന്ന് മോൻ കരുതണ്ട... ഞാൻ നെച്ചുന്റെ മുന്നിൽ നാറ്റിക്കും..."😏
അപ്പൊ ഓൻ തേപ്പ് നിർത്തി നമ്മളെ ഒന്ന് നോക്കി... നമ്മൾ ആ എന്നും പറഞ്ഞു ഇളിച്ചു... അപ്പൊ തന്നെ നമ്മളെ കയ്യിൽ ഉള്ള ഡ്രസ്സ് ഓൻ പിടിച്ചു വാങ്ങി തേക്കാൻ തുടങ്ങി...
"എന്നാ ഞാൻ കുളിച്ചിട്ട് വരാ... ഇവടെ വെച്ചേക്ക്..."
"നീ പോവല്ലേ... നീ അവളോട് ചെന്നു എന്നെ പറ്റി എന്താ പറയാ എന്ന് കൂടി പറ...?"🙄
"അമിക്കാ ആണ് എന്റെ ഡ്രെസ്സ് തേച്ച് തന്നത് എന്ന്..."
"😬ഓഹ് അതും കൂടി പറഞ്ഞു എന്നെ നാറ്റിക്കെടി കോപ്പേ... നീ ഒരു കാര്യം ചെയ്താൽ മതി എന്നെ പറ്റി നല്ലതും പറയണ്ട ചീത്തയും പറയണ്ട... നീ ആ വാ അടച്ചു വെച്ചാൽ മാത്രം മതി..."
"🙄അപ്പൊ ഇങ്ങൾക്ക് ഓളെ ഇഷ്ടാണെന്ന് പറയണ്ടേ..."
"😍നീ പറയോ..."
"ആ ഇന്നല്ലേ നാളെ ഞാൻ പറയാം... പക്ഷെ ഞാൻ ചോയ്ക്കുന്നത് ഒക്കെ നിക്ക് തരണം എന്നാലേ ഞാൻ പറയൂ..."
"മ്മ് അതൊക്കെ തരാം..."
എന്നും പറഞ്ഞു ഓൻ തേച്ചു വെച്ച് ബാത്‌റൂമിൽ കയറി...🙄നമ്മൾ ഓനോട് ഇപ്പൊ എന്താ ചോയ്ക്കാ എന്ന പ്ലാനിൽ ആയിരുന്നു...
😌ഓളോട് ഇപ്പൊ ഒന്നും പറയണ്ട... കുറച്ചീസം നമ്മളെ കാര്യം നോക്കട്ടെ... ന്നിട്ട് മതി ഓന്റെ പ്രേമം...😏നമ്മളെ ഒന്നും പ്രേമിക്കാൻ ആളില്ല...അപ്പോഴാ...
നമ്മൾ കുളി ഒക്കെ കഴിഞ്ഞു വന്നപ്പോ മുറിയിൽ നെച്ചു ഇല്ല...ഇനി പെണ്ണിനെ അമിക്കാ കൊണ്ടൊയോ ആവോ...
നമ്മളെ ബെഡിൽ കിടക്കുന്ന ഡ്രെസ്സ് കണ്ടു നമ്മൾ വായും പൊളിച്ചു അത് നോക്കി നിന്നു...🙄ഇനി അമ്മൂസിന്റെ ഡ്രെസ്സ് ആവോ... ഓളല്ലേ റെഡി ആയി പോയത്...
നമ്മൾ അതിന്റെ മൊഞ്ച് നോക്കി എടുത്തിട്ടാലോ എന്ന് ചിന്തിച്ചു കൊണ്ട് നമ്മളെ മേലേ വെച്ച് കണ്ണാടിയിൽ നോക്കി...😍പടച്ചോനെ നമ്മളെ കാണാൻ ഇപ്പൊ എന്താ ഒരു മൊഞ്ച്... ഇതിട്ട് ആ അജു എങ്ങാനും കണ്ടാൽ ഓന് നമ്മളോട് മുടിഞ്ഞ ലവ് തോന്നും...
എന്നാലും ഇടാൻ ഒരു മടി...🙄വേറെ വല്ലോരുടെയും ആണേൽ നാണം കെടും... അമ്മൂസിന്റെ ഉമ്മച്ചീടെ ടീംസ് ഒക്കെ കുറെ അലവലാതി പെൺപിള്ളേർ ഇണ്ട്...അത് അവിടെ തന്നെ വെക്കുമ്പോൾ ആണ് ഒരു പേപ്പർ കണ്ടത്...
*എന്റെ നിയ കുട്ടിക്ക്... ദേ ഇത് ഇട്ടു നല്ല മൊഞ്ചത്തി കുട്ടിയായി വരണം...*
എന്തായാലും മർജാൻ കാക്കു അല്ല...നമ്മളെ നിയ കുട്ടി എന്ന് ഓൻ വിളിക്കാറില്ല...🙄അമിക്കാ ആവും...നെച്ചുനെ വളക്കാൻ ഉള്ള സോപ്പിങ് ആവും...
നമ്മൾ അതൊക്കെ ഇട്ടു മുടി കെട്ടാൻ തുടങ്ങി...😍ഇപ്പൊ നമ്മളെ കണ്ടാൽ എന്തൊരു മൊഞ്ചാ... ഹെയ്ഷ് ആ അജുന്റെ മുന്നിൽ ചെന്നു ഒന്ന് ഷൈൻ ചെയ്യണം...😏
"വൗ സൂപ്പർ...എടീ നിനക്ക് ഈ ഡ്രെസ്സ് എടുക്കുമ്പോ എന്നോടും കൂടെ പറയൽ അല്ലേ എങ്കിൽ ഞാനും കൂടെ വാങ്ങിയേനെ..."[നെച്ചു ]
എന്നും പറഞ്ഞു ഓൾ നമ്മളെ നോക്കി ബെഡിൽ കയറി ഇരുന്നു...
"ഞാൻ വാങ്ങീത് ഒന്നുല്ലെടി... ആരോ ഇവടെ ഇട്ടേച്ചു പോയതാ...നല്ല ചെലുണ്ടല്ലേ..."
നമ്മൾ ദാവണി പിടിച്ചു കറങ്ങി കൊണ്ട് ചോദിച്ചു...
"ആ ഷേക്കിന് നല്ല ഡ്രെസ്സ് സെൻസ് അല്ലെ...നിന്റെ ഭാഗ്യം..."[നെച്ചു ]
"😕ഒലക്കയാണ്...ഇത് വേറെ ആരോ ആണ്... എന്നെ നിയ കുട്ടി എന്ന് വിളിക്കുന്ന ആരോ ആണ്...അമിക്കാ തന്നെ ആവും..."
"😍അമിക്കാ ആന്നോ... നിന്റെ അമിക്കാ സൂപ്പർ ആണ് അല്ലേ... ഞാൻ ഫെബിനെ തിരക്കി പുറത്ത് പോയപ്പോൾ നിന്റെ അമിക്കാനെ കണ്ടു... എന്നെ നോക്കി ഒന്ന് ചിരിച്ചപ്പോൾ എന്റെ നിയ ഞാൻ ഫ്രീസ് ആയി പോയെടി എന്തൊരു മൊഞ്ചാ ആ ചിരി കാണാൻ..."❣️
😕പടച്ചോനെ ഈ കുരിപ്പിന് ഓനോട് ലവ് ആണോ...എങ്കിൽ പിന്നെ നമ്മളെ ആവശ്യം ഒന്നുല്ലല്ലോ... ഓൻ എങ്ങാനും അറിഞ്ഞ പിന്നെ നമ്മളെ മൈൻഡ് ചെയ്യില്ല...
"നിനക്ക് അമിക്കാനോട് ലവ് ആന്നോ...?"🙄
"മ്മ്..."😍
തീർന്ന്... കുറച്ചീസം ഓനെ കൊണ്ട് പണി എടുപ്പിക്കാന്നു കരുതീതാ... ഈ പെണ്ണ് അതും കുളം ആക്കി...😒
"നിക്ക് എപ്പോളാടി ഓനെ ഇഷ്ട്ടം ആയെ..."
"😍നീ എപ്പളും അമിക്കാ എന്ന് പറയുമ്പോ എനിക്ക് ഒന്ന് കാണണം എന്നൊക്കെ തോന്നീതാ...പിന്നെ അന്ന് വീഡിയോ കാൾ ആക്കിയപ്പോൾ ആണ് കണ്ടത്... പിന്നെ അന്ന് മാളിൽ...നേരത്തെ നീ എന്നെ ബംഗാളി എന്ന് പറഞ്ഞു പറ്റിച്ചത് അല്ലേ... പക്ഷെ എനിക്ക് അതൊക്കെ അപ്പൊ തന്നെ മനസ്സിൽ ആയതാ...ആ വേഷത്തിൽ കാണാൻ എന്തൊരു ബംഗിയാ..."
🙄ഹെയ്ഷ് അതാണോ പെണ്ണിന് ലവ് ആയെ...നമ്മൾ ഓന് ഒരു പണി കൊടുക്കാൻ നോക്കിയതാ...😕
"നീ പറയോ അമിക്കാനോട്...?"
പെണ്ണ് നമ്മളെ കവിളിൽ നുള്ളി കൊണ്ട് ചോയ്ച്ചതും നമ്മൾ തലയാട്ടി...
"ഇൻക് ഓനെ ഇഷ്ട്ടം ആന്നല്ലേ... അതൊക്കെ ഞാൻ പറയാം..."
"😓എടീ അങ്ങനെ പറയണ്ട...നീ അമിക്കാനോട് എന്നെ കെട്ടാൻ പറഞ്ഞാൽ മതി...അല്ലേ എന്നെ പറ്റി എന്ത് കരുതും..."
എന്ത് കരുതാൻ... അതൊക്കെ ശമിനെയും ജെസിനെയും കണ്ടു പഠിക്കണം... നമ്മളും ഇപ്പൊ പെണ്ണിന്റെ അതേ അവസ്ഥയിൽ ആണ്...😓
പെണ്ണ് നമ്മളെ മുടി ഒക്കെ കെട്ടാൻ ഹെല്പ് ചെയ്തു ഞങ്ങൾ രണ്ടും താഴേക്കു വിട്ടു... അമ്മൂസ് ആണേൽ മണവാട്ടി പെണ്ണായി നിക്കാ...😍നല്ല മൊഞ്ചത്തി ആയിട്ടുണ്ട് ഓൾ... നമ്മളെ അത്രേം ഇല്ല...😏
ഷമി കൂടി വന്നതും നമ്മൾ നെച്ചുനെ പരിചയപ്പെടുത്തി രണ്ടിനെയും കൊണ്ട് നടക്കാൻ തുടങ്ങി...വീട് നിറച്ചു ആൾക്കാർ ആയതും നമ്മക്ക് ഒന്ന് നിക്കാൻ പോലും പ്ലേസ് ഇല്ല... അമ്മൂസിന്റെ കൂടെ കുറച്ച് സെൽഫി എടുത്തു സ്റ്റാറ്റസ് ഇട്ടു നമ്മൾ പിന്നെ പുറത്തൊക്കെ ഇറങ്ങി...
**********💞
😕വെറുതെ വന്നു... നമ്മക്ക് കമ്പനിക്ക് ആരുല്ല... എന്നും ചിന്തിച്ചു പുറത്ത് തന്നെ ഉള്ള ചെയറിൽ താടിക്ക് കയ്യും കൊടുത്തു ഇരിപ്പ് ആണ് ഫെബിൻ...
"നീ എന്താടാ ഇഞ്ചി കടിച്ച മങ്കിയെ പോലെ ഇരിക്കുന്നെ...?"🙄
നിയ നെച്ചുനെയും ശമിനെയും കൊണ്ട് ഇറങ്ങിയപ്പോ തന്നെ ചെക്കനെ കണ്ടു ചോദിച്ചു...
"എനിക്ക് ആരുല്ല... നെച്ചുത്ത അല്ലേ പറഞ്ഞത് ഒരുപാട് പിള്ളേർ ഇണ്ടാവും എന്ന്..."😓
"അയിന് എന്താടാ ഞങ്ങൾ മൂന്ന് പിള്ളേർ ഇല്ലേ... നീ ഞങ്ങളെ കൂടെ വന്നോടാ..."[നിയ ]
"അയ്യേ നിങ്ങളെ കൂടെയാ... ഞാൻ പെൺപിള്ളേരെ കൂടെ ഒന്നും നടക്കില്ല..."
എന്നും പറഞ്ഞു ചെക്കൻ മുഖവും ചുളുക്കി കയ്യും കെട്ടി നിന്നു...
"😏ഓഹ്..."
മാലിയും ജൗഹിയും ഷമീറും അമിയും അജുവും കൂടി വരുന്നവർക്ക് ഉള്ള ജ്യൂസ് സെർവ് ചെയ്യുമ്പോൾ ആണ് അജുന്റെ കണ്ണിൽ നിയ പെട്ടത്..
😍അത് കണ്ടതോടെ ചെക്കൻ ഫ്രീസ് ആയി പെണ്ണിനെ തന്നെ നോക്കി നിന്നു...
"എന്താടാ...?"🙄[അമി ]
അവന്റെ നിൽപ്പ് കണ്ടു തട്ടി വിളിച്ചു കൊണ്ട് അമി ചോദിച്ചതും അജു നെഞ്ചിൽ കയ് വെച്ച് പെണ്ണിനെ നോക്കി...
"കണ്ടോടാ എന്താ ഒരു മൊഞ്ച് എന്റെ പെണ്ണ്... ഞാൻ വാങ്ങിച്ച ഡ്രെസ്സ് തന്നെ അവൾ ഇട്ടല്ലോ എനിക്ക് ഇപ്പൊ പെണ്ണിനെ കെട്ടിപ്പിടിച്ചു..."
"മതി മതി..."
എന്നും പറഞ്ഞു അവനെ മുഴുവൻ ആക്കാൻ സമ്മതിക്കാതെ അവന്റെ വാ അടച്ചു പിടിച്ചു...😕
"അവൾ എന്റെ പെങ്ങളാ... ആ എന്നോട് തന്നെ വേണോടാ ഇതൊക്കെ പറയാൻ..."😓
എന്നും പറഞ്ഞു അമി കലിപ്പ് ഇട്ടു ആ ഭാഗത്ത് നോക്കിയതും നെച്ചുനെ കണ്ടു അവനും അതേ ഫീലിൽ നിന്നു...😍
രണ്ടിന്റെയും വായും പൊളിച്ചുള്ള നിൽപ്പ് കണ്ടു മാലിയും ആ ഭാഗത്ത് നോക്കിയതും ഷമിയെ കണ്ടു അവനും ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിന്നു...❣️
ഷമീറും ജൗഹിയും കൂടെ ഉണ്ടായിരുന്ന മൂന്നിനെ കാണാതെ നോക്കിയതും മൂന്നും ദേ നിക്കുന്നു ഒരമ്മ പെറ്റ മക്കളെ പോലെ...🙄രണ്ടും പരസ്പരം ഒന്ന് നോക്കി അവരെ അടുത്ത് ചെന്നു അവന്മാർ ഫോക്കസ് ചെയ്യുന്നത് എന്താണെന്ന് നോക്കി...
മൂന്നും ആണെങ്കിൽ ഇത്തിരി പോന്ന ചെക്കനും ആയി പൊരിഞ്ഞ ചർച്ചയാണ്...
മാലി ഇത് എന്തിനെ ആണെന്ന് ഉള്ള നോട്ടം ആയിരുന്നു ഷമീറിന്...🙄ഏയ് അവളെ ആവില്ല... അവളെ ആരേലും നോക്കോ... എന്നും ആശ്വസിച്ചു ഷമീർ നിന്നു...പെങ്ങളെ പറ്റി അങ്ങേർക്ക് ഒരു ദാരണ ഒക്കെ ഇണ്ട്...😦
"ഡാ...ഒന്നുല്ലേലും നിന്റെ പെങ്ങളെ കെട്ടല്ലെ ഒന്ന് വാടാ... അവളെ പിന്നേം നോക്കാം... പെങ്ങളെ പിന്നെ കെട്ടിക്കാൻ പറ്റില്ല..."
എന്നും പറഞ്ഞു ജൗഹി അമിയെ കോളറിൽ പിടിച്ചു കൊണ്ട് പോയി...🙄മാലിടെ നോട്ടം പെങ്ങൾ കുരിപ്പിനെ ആണെന്ന് കണ്ടത് ഷമീറും അവനെ കൊണ്ട് പോയി...
അജു ആണേൽ പെണ്ണിനെ നോക്കി താടിക്ക് കയ്യും കൊടുത്തു ഇരിപ്പ് ആണ്...😍പടച്ചോനെ ഈ പെണ്ണിനെ ഇപ്പൊ തന്നെ കെട്ടി കൊണ്ട് പോയാലോ... എന്നൊക്കെ ചിന്തിച്ചു അവൻ ഒന്ന് പുഞ്ചിരിച്ചതും മുന്നിൽ ഉള്ള മറ കണ്ടു അവൻ കലിപ്പിൽ തല ചെരിച്ചു നോക്കിയപ്പോൾ ആണ് ഷേക്കിനെ കണ്ടത്...അതോടെ അവൻ ചാടി എണീറ്റു അങ്ങേരെ മുഖം നോക്കി... പെണ്ണിനെ ആണ് അവന്റെ നോട്ടം കണ്ടതും അവൻ പല്ലും കടിച്ചു പിടിച്ചു നിന്നു...😬
"അമീർ..."
അയാൾ വിളിച്ചതും അജു രണ്ട് സ്റ്റെപ് പിന്നിലേക്ക് വെച്ചു... അമി ആണേൽ നീ എന്തേലും ഒപ്പിച്ചു വെച്ചോടാ എന്ന പോലെ അജുനെ ഒന്ന് നോക്കി അങ്ങേരെ മുന്നിൽ നിന്നു...😓
"😍യുവർ സെലെക്ഷൻ സൂപ്പർ..."
😌ചെക്കൻ ആണേൽ ഒന്ന് ഇളിച്ചു തന്റെ സെലെക്ഷൻ ആയ പെണ്ണിനെ ഒന്ന് നോക്കി...നെച്ചു ആണേൽ ഇടക്ക് അമിയെ നോക്കി ചിരിക്കാനും മറന്നില്ല...
"അവൾക്ക് നല്ല പോലെ ചേരുന്നുണ്ട്..."
🙄ഏ... അമി വായും പൊളിച്ചു മർജാനേ ഒന്ന് നോക്കി... പിന്നെയാണ് കത്തിയത് ഡ്രെസ്സ് ആണെന്ന്... അവൻ ഒന്ന് ചിരിച്ചു കൊണ്ട് ഉള്ളിൽ കുറച്ച് തെറിയും വിളിച്ചു അവിടന്ന് മുങ്ങി...
"ഒന്ന് പോയി തരോ... ഞാൻ ഫുഡ് കഴിക്കട്ടെ..."
എന്നും പറഞ്ഞു ഫെബിൻ ആ മൂന്ന് ശല്യങ്ങളെ ഒഴിവാക്കാൻ നോക്കി... മൂന്നും പിന്നെ എന്ത് പറഞ്ഞു അവിടെ നിക്കും...🙄
നിക്കുന്നത് തന്നെ അവന്മാർ കാണാൻ ആണ്...😍മൂന്നിന്റെയും കണ്ണ് അവർ നോക്കി വെച്ച ചെക്കന്മാരെ ആണെന്ന് നമ്മക്ക് അല്ലേ അറിയൂ...
"നമുക്ക് ഒരുമിച്ച് ഫുഡ് കഴിക്കടാ... നിന്റെ സ്കൂളിലെ കാര്യം ഒക്കെ പറയെടാ..."[ഷമി ]
"🙄നിങ്ങളൊന്നും അപ്പൊ സ്കൂളിൽ പോയിട്ടില്ലേ...?"
"ഉണ്ട് നീ എന്താ അങ്ങനെ ചോദിച്ചെ...?"
"😕എന്റെ അത്രേം വിവരം ഇല്ലാത്തോണ്ട് ചോദിച്ചതാ..."
"😬ഓഹ് ഒരു വലിയ വിവരം ഉള്ള ആള്... കണ്ടാലും മതി..."
എന്നും പറഞ്ഞു നിയ അവനെ പുച്ഛിച്ചു കാണിച്ചു...
അജുന് ആണെങ്കിൽ പെണ്ണിനെ അടുത്ത് കാണാൻ ഉള്ള കൊതി കൊണ്ട് ട്രെ എടുത്തു നാല് ഗ്ലാസിൽ വെള്ളവും നിറച്ചു പെണ്ണിനേയും നോക്കി അടുത്തേക്ക് നടന്നു...😍
മാലിയും അമിയും ആണെങ്കിൽ മർജാനേ മറഞ്ഞു നിന്നു...😕തിരിച്ചും സപ്പോർട്ട് വേണ്ടേ...
അപ്പോഴേക്കും അവരെ അടുത്തായി ഒരുത്തൻ വന്നതും ട്രെയിൽ നിന്നും ഗ്ലാസ് എടുത്തു കമിഴ്ത്തുന്നത് കണ്ടു അജു അവനെ തുറിച്ചു നോക്കി...🙄ഇതേതാ ഈ പേ കോലം...
"ഡാ അൽത്താഫെ..."
എന്നും പറഞ്ഞു പെണ്ണ് അവനെ പോയി ഒട്ടി നിന്നതും അജു കണ്ണും തള്ളി നിന്നു...🙄ഷേക്കിനെ മറച്ചത് നന്നായി അല്ലേ ആളെ ബോധം പോയേനെ...
ശമിയും നിയയും ചെക്കനെ പൊക്കി പറഞ്ഞു നെച്ചൂന് നല്ല പോലെ പരിചയപ്പെടുത്തി കൊടുത്തു... ഞങ്ങളെ മൂന്ന് കിളി കുഞ്ഞുങ്ങൾ ഒരുത്തനെ വളഞത് കണ്ടു മൂന്നും കുളം വറ്റിയ തവളയെ പോലെ നിന്നു...😕ഇനി ഇപ്പൊ എന്ത് ചെയ്യും...😬ഈ പന്നിനെ അങ്ങ് കൊന്നാലോ...
ഫെബിൻ ആണേൽ അപ്പൊ തന്നെ പ്ലേസ് വിട്ടു...😕
"ഡാ നിനക്ക് അമ്മൂസിനെ കാണണ്ടേ... വാ..."
എന്നും പറഞ്ഞു യാതൊരു ദയയും ഇല്ലാതെ പെണ്ണ് അവന്റെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു...😕പടച്ചോനെ ഈ കുരിപ്പ് എപ്പോഴാ നമ്മളെ കയ് ഇങ്ങനെ പിടിച്ചു നടക്കുന്നെ...😓
അജു പിന്നെ ബാക്കി വന്ന മൂന്ന് ഗ്ലാസ് വെള്ളവും ഒറ്റ വലിക്ക് കുടിച്ചു തീർത്തു...😪നിനക്ക് ഞാൻ ഇതിനുള്ളത് തരാം കേട്ടോ...😬
********💞
അൽത്താഫിനെ നമ്മളെ ഉമ്മച്ചീനെ അടക്കം എല്ലാരേം പരിചയപ്പെടുത്തി... നമ്മക്ക് ആകെ അത്രക്ക് ഫ്രണ്ട് ഒക്കെ അല്ലേ ഉള്ളൂ... ആ അജുന് ഒക്കെ എന്തോരം ഫ്രണ്ട...😏
"നിന്റെ ഷേക് അല്ലേ അത്...അങ്ങേരെ ഒന്നും നീ കെട്ടേണ്ടടി... നിനക്ക് ഈ ഞാൻ ഇല്ലേ..."😍
"പക്ഷെ ഞാൻ ഇണ്ടായിട്ട് വേണ്ടേ..."😓
നമ്മൾ പറഞ്ഞതും ഓൻ ആണോ എന്ന പോലെ നമ്മളെ നോക്കി...
അൽത്താഫ് പിന്നെ അകത്തുള്ള പെൺപിള്ളേരെ മൊത്തം നോക്കി നടക്കാ...😕ഇവൻ ആന്നോ നമ്മക്ക് ഇണ്ട് എന്ന് പറയുന്നേ...
ചെക്കൻ പിന്നെ ഫുഡ് കഴിക്കാൻ പോയതും അമ്മൂസ് ഇണ്ട് ഒരു ഇത്താടെ മുന്നിൽ കയ്യും നീട്ടി നിക്കുന്നു...😍അത് കണ്ടതും നമ്മൾ ഓളെ മുന്നിൽ ചെന്നു ഇരുന്നു...
"ഫസ്റ്റ്...എടീ സെക്കന്റ് വിളിക്ക്..."😌
"🙄എന്തിന്...?"
"നിക്ക് മൈലാഞ്ചി ഫസ്റ്റ് ഇടാൻ...നീ വേണേൽ സെക്കന്റ് വിളിച്ചോ... നെച്ചു തേർഡ് വിളിച്ചോ... ഷമിക്ക് ഫോർത്..."😍
"എന്റെ അല്ലേ കല്യാണം അപ്പൊ ഫസ്റ്റ് എനിക്കല്ലേ..."🙄
"അയിന് മൈലാഞ്ചി ഫസ്റ്റ് ഇടണം എന്നൊന്നുല്ല... ഇങ്ങള് ഇട്ടു താ ഇത്താ ഞാൻ ഫസ്റ്റ് വിളിക്കുന്നത് കേട്ടില്ലേ..."
അവർ നമ്മളെ ഒന്ന് നോക്കി നമ്മളെ കയ്യിൽ ഇടാൻ തുടങ്ങി...
"എന്റെ ഈ കയ്യിലും കാലിലും ഇടണം... ന്നിട്ട് മതി ഓളെ ഇടുന്നത്..."
"😕എന്റെ കല്യാണം നാളെയാണ് അല്ലാതെ അഞ്ച് ദിവസം കഴിഞ്ഞിട്ട് അല്ല..."
"അതൊക്കെ ഇത്ത പെട്ടെന്ന് തീർക്കും അല്ലേ ഇത്താ..."
അയിന് അവർ ഒന്ന് ഇളിച്ചു തന്നു...😌ആളെ പെരും വീടും ഒക്കെ നമ്മൾ ചോതിച്ചു വെച്ചു... ഇടക്ക് വീട്ടിൽ പോയി ഇടാലോ... നെസി എന്നാ പേര്... അടുത്ത് തന്നെയാ വീട് എന്ന് കൂടി കേട്ടതും നമ്മൾ ഹാപ്പി.... എന്റെ കല്യാണത്തിന് ഇടാൻ നമ്മൾ അവരെ ബുക്കും ചെയ്തു...😍
"ഉമ്മച്ചി നിക്ക് ഫുഡ് വാരി തരോ...?"😓
നമ്മൾ ഫുഡിന്റെ സ്മെൽ വന്നപ്പോ കയ് നോക്കി കൊണ്ട് ഉമ്മച്ചിയെ കണ്ടു പിടിച്ചു ചോദിച്ചു...😏അതിന് കുറെ പെണ്ണുങ്ങൾ നമ്മളെ നോക്കി ചിരിച്ചു... ഉമ്മച്ചി ആണേൽ നമ്മളെ നോക്കി പേടിപ്പിക്കാ...🙄
ഇതിപ്പോ ആരോടാ ഒന്ന് പറയാ...അൽത്താഫിനോട് പറയാ... ഓൻ ആവുമ്പോ മൈലാഞ്ചി ഒന്നും ഇടൂലല്ലോ... നമ്മൾ ഓനെ തപ്പി ഇറങ്ങിയതും ഏതോ മതിലിൽ ചെന്നു തട്ടി നോക്കിയതും മർജാനേ കണ്ടു നമ്മൾ വായും പൊളിച്ചു നിന്നു...🙄
"ഫുഡ് കഴിച്ചോ...?"
😕പടച്ചോനെ ഇനി ഇവന് തീറ്റിക്കാൻ ആണോ ഈ ചോയ്ക്കുന്നെ...
"ആ കഴിച്ചു..."
എന്നും പറഞ്ഞു നമ്മൾ നിഷ്കു ആയി നിന്നു...
"വാ..."
എന്നും പറഞ്ഞു ഓൻ മേലേക്ക് കേറി പോയതും നമ്മൾ പിന്നാലെ അങ്ങേരെ തുറിച്ചു നോക്കി കൊണ്ട് നടന്നു...😒
മുറിയിൽ എത്തി ഡോർ അടച്ചതും നമ്മൾ ഒന്ന് ഞെട്ടി...🙄ഇവൻ ഇത് എന്തിനുള്ള പുറപ്പാട് ആണ്... ഫുഡ് കഴിച്ചില്ലെന്ന് പറഞ്ഞാൽ മതിയാരുന്നു... അങ്ങേര് ഓന്റെ ഗിറ്റാർ എടുത്തു ഓന്റെ ഒലക്കമേലേ പാട്ടും പാടി അവിടെ ഇരുന്നു...😕വട്ടാണോ ഈ കോപ്പിന്...
പാട്ട് പിന്നെ നമ്മളെ വീക്നെസ് ആയോണ്ട് പിന്നെ നമ്മൾ വിശപ്പ് ഒക്കെ മറന്നു ഓനെയും നോക്കി നിന്നു...😍ഡെയ്ലി ഓരോ പാട്ട് പാടി തരും എങ്കിൽ ഇങ്ങേരെ കെട്ടുന്നതാ നല്ലത്...
പാടി കഴിഞ്ഞപ്പൊ തന്നെ നമ്മൾ ക്ലാപ് ചെയ്യാൻ കയ് കൊണ്ട് പോയതും മൈലാഞ്ചി കണ്ട് അങ്ങേരെ നോക്കി ഇളിച്ചു...
"എങ്ങനെ ഉണ്ട്...?"
"സൂപ്പർ..."😍
എന്നും പറഞ്ഞു നമ്മൾ ഇളിച്ചു...ഓൻ ഗിറ്റാറും എടുത്തു താഴേക്ക് പോയതും നമ്മൾ പിന്നെ അമ്മൂസിന്റെ അടുത്തേക്ക് വിട്ടു...😕നെച്ചുവും ഷമിയും കയ്യും നീട്ടി നിക്കുന്നെ ഉള്ളൂ...
"നെസിത്ത ഇനി എനിക്ക് ഇട്ടു തരോ..."
എന്നും ചോദിച്ചു ഒരുത്തി വന്നതും ആ ഇത്ത അപ്പൊ തന്നെ ഓളെ നോക്കി ചിരിച്ചു കൊണ്ട് ആ എന്ന് കാണിച്ചു...
"അതെങ്ങനെ ശരിയാവും ഇവൾ വേണേൽ ഫിഫ്ത് ടോക്കൺ എടുക്കട്ടെ... തേർഡ് നെച്ചു അല്ലേ..."🙄
"ഞങ്ങൾ ഒരുമിച്ചാ വന്നത് അപ്പൊ ഒരുമിച്ച് പോവാന്ന് കരുതി..."
"അയ്യടാ അപ്പൊ ഇവരെ കയ്യിൽ മൈലാഞ്ചി ഇടാതെ മുങ്ങാൻ ആണല്ലേ പ്ലാൻ...അല്ല ഇത് ഇങ്ങളെ ആരാ...?"🙄
അപ്പൊ രണ്ടും ഒരുമിച്ച് നമ്മളെ നോക്കി ചിരിച്ചു...
"ഇത് നിന്റെ അമിക്കാടെ ഫ്രണ്ട് ജൗഹിടെ പെങ്ങളാ...പാത്തു...!!
ഇവിടന്ന് പോയില്ലേലും വേണ്ടില്ല എല്ലാരേയും ഇട്ടു തരാം പോരെ..."
😍അയിന് നമ്മൾ അവരെ നോക്കി ഇളിച്ചു കാണിച്ചു...
"നീയല്ലേ ഫുഡ് വേണം എന്ന് പറഞ്ഞത്... ദാ കഴിച്ചോ..."
എന്നും പറഞ്ഞു ഉമ്മച്ചി നമ്മക്ക് ഫുഡ് സ്പൂണിൽ ആക്കി വായിൽ ഇട്ടു തന്നതും നമ്മൾ അവിടെ തന്നെ ഇരുന്നു കഴിക്കാൻ തുടങ്ങി...❣️
**********💞
"ഈ ശീമപന്നിക്ക് എങ്ങനാടാ അവളുമാരെ അറിയാ...?"
മേല്പോട്ട് നോക്കി കൊണ്ടിരിക്കുന്ന അൽത്തൂനെ നോക്കി കൊണ്ട് അജു ചോദിച്ചതും ഷമീർ പെങ്ങളെ ക്ലാസ് മറ്റ് ആണെന്നുള്ള സത്യം പറഞ്ഞു...
"🙄 ആ കോപ്പിന് എങ്ങനാ പിന്നെ ഇതിനെ അറിയാ...കയ്യും പിടിച്ചാ അകത്തു കൊണ്ട് പോയത്..."
"ഒന്നാം ക്ലാസിൽ പഠിച്ച ഒരു ഫ്രണ്ടിനെ കിട്ടി എന്ന് പറഞ്ഞു ഒരിക്കൽ തുള്ളി ചാടുന്ന കണ്ടു... അത് ഈ സാദനം ആണെന്നാ തോന്നുന്നേ..."😕[അമി ]
ഒന്നിൽ പഠിക്കുമ്പോ കിട്ടിയ ഡോസ് ഓർത്ത് അജു ഒന്ന് ചിരിച്ചു... അത് മാത്രം കുരിപ്പിന് ഓർമ കാണില്ല... ബാക്കി എല്ലാ ലവൻമാരെയും ഓർമ കാണും...😒
അജു അൽത്തൂനെ ഒന്ന് നോക്കി ആത്മഗതിച്ചതും ചെക്കന്റെ കഴുത്ത് കോടി പോയ സ്ഥലത്ത് അജുന്റെ ശ്രദ്ധ തെറ്റി...
🙄എടാ മോനെ അപ്പൊ ഇതാണോ മോൻ ഇങ്ങനെ ഡീസന്റ് ആയി ഇരിക്കുന്നെ...കോഴി കൂട്ടിൽ ആണല്ലോ ചെക്കന്റെ കണ്ണ്...
അജു അമിയെയും മാലിയെയും തോണ്ടി കാണിച്ചതും മൂന്നും കഴുത്ത് പൊക്കി വെച്ചടത് നിന്നും എടുക്കാതെ അവരെയും നോക്കി നിന്നു...
ഒത്ത നടുവിൽ ഇരുന്നു പൊട്ടി ചിരിക്കുന്ന പെണ്ണിന്റ വായിൽ ഉമ്മച്ചി ഫുഡ് ഇട്ടു കൊടുക്കുന്നത് കണ്ടു അജു ഒന്ന് ചിരിച്ചു... അമിയും മാലിയും ആണെങ്കിൽ പരസ്പരം വാ തോരാതെ സംസാരിച്ചു കൊണ്ടിരിക്കുന്ന ശമിയെയും നെച്ചുനെയും നോക്കി നിന്നു...❣
"ഡാ നീ അതിൽ ഏതിനെയാടാ നോക്കുന്നെ...?"
അജു ഡൌട്ട് ക്ലിയർ ചെയ്യാൻ ഉള്ള ആഗ്രഹം കൊണ്ട് അൽത്തൂന്റെ തോളിൽ കയ്യിട്ടു കൊണ്ട് ചോദിച്ചു...
"ദോ അവൾ... എന്തൊരു മൊഞ്ചാ ചിരിക്കുന്നത് കാണാൻ..."😍
എന്നും പറഞ്ഞു ചെക്കൻ കാണിച്ചത് നിയയെ ആണെന്ന് കണ്ടതും അജു ചാടി എണീറ്റു ചെക്കന്റെ കയ്യിൽ പിടിച്ചു തിരിച്ചു...
"😬അവളെ തന്നെ നിനക്ക് നോക്കണോ...അത് എന്റെ പ്രോപ്പർട്ടിയാ...അനിയൻ അത് വിട്ട് ആരെ വേണേലും നോക്കിക്കോ..."
"ഇങ്ങളെയോ... അത് ആ ഷേക്ക് അല്ലേ പറയേണ്ടത്...?"😪
ചെക്കൻ വേദനയിലും ഞെരി പിരി കൊണ്ട് പറഞ്ഞു...
"അവൾ എന്റെ ഭാര്യയാ... ഞാൻ ഡിവോഴ്സ് ചെയ്താലേ ആ ഷേക്കിന് കെട്ടാൻ പറ്റൂ... അങ്ങനെ ഒന്നും അതിനെ ഡിവോഴ്സ് ചെയ്യാനും ഞാൻ ഉദ്ദേശിക്കുന്നില്ല..."
"എന്നിട്ട് അവൾ അതൊന്നും എന്നോട് പറഞ്ഞില്ലല്ലോ..."
"അവൾ അറിയില്ലല്ലോ പിന്നെ എങ്ങനെ പറയാനാ... എന്ന് കരുതി നീ ചെന്നു പറയാന്നു കരുതണ്ട... നിന്റെ അന്ത്യം അവളെ കയ് കൊണ്ടാവും..."
"😪മനസ്സിൽ ആയി...പിടി വിട് ഞാൻ ഒന്നും പറയേം ഇല്ല ചോയ്ക്കേം ഇല്ല..."
"അത് മാത്രം അല്ല എന്റെ പെണ്ണിനെ നീ നോക്കാനും പാടില്ല..."
"ഇല്ല ഇനി അഥവാ നോക്കുന്നുണ്ടേൽ ഫ്രണ്ട് ആയിട്ടേ നോക്കൂ..."😓
"ആ അതാണ്... അങ്ങനെ ആയിരിക്കണം ഇനി അനിയൻ ഇരിക്ക്..."
എന്നും പറഞ്ഞു അജു ഇരുന്നു അവനെയും പിടിച്ചു ഇരുത്തി... അജു പിന്നേം നിയയെയും നോക്കി ഇരുന്നു... ബാക്കി ഉള്ളവന്മാർ നേരത്തെ പൊക്കി വെച്ചാ കഴുത്താ പിന്നെ താഴ്ത്തിയിട്ടില്ല...😍
"ആ അടുത്ത് നിക്കുന്ന പെണ്ണ് ആള് കൊള്ളാലെ... ഞാൻ അതിനെ നോക്കിയാലോ..."
"😬ഡാ പന്നി അതിനെ എങ്ങാനും നോക്കിയാൽ നീ വിവരം അറിയും..."
എക്കോ കേട്ട് അൽത്തൂന്റെ കിളി മാത്രം അല്ല അജുന്റെയും ഷമീറിന്റെയും ജൗഹിയുടെയും ഒക്കെ പോയിരിക്കാ...നാലും വായും പൊളിച്ചു അത് രണ്ടിനെയും നോക്കിയതും മാലിയും അമിയും ഒന്ന് ഇളിച്ചു...🙄
"അല്ല നീ ഏതിനെയാ ഉദ്ദേശിച്ചത്...?"[അജു ]
അവൻ നെച്ചുനെ ചൂണ്ടി കാണിച്ചതും അമി അതോടെ നിർത്തിച്ചു... ശമിയെ കാണിച്ചതും മാലിയും അതോടെ അവനെ നോക്കി വേണ്ടെന്ന് കാണിച്ചു...
"എടാ അളിയാ നീ എന്ത് അറിഞ്ഞിട്ടാ അവളെ ... അവിടെ ഇത്രേം പെൺപിള്ളേർ ഉണ്ടായിട്ടും..."🙄[ഷമീർ ]
"അത് പിന്നെ അവൾ ഇഷ്ട്ടം ആണെന്ന് പറഞ്ഞു പിന്നാലെ വരുമ്പോൾ എങ്ങനെയാടാ കണ്ടില്ലെന്ന് നടിക്കുന്നെ..."
"🙄അപ്പൊ ഇതായിരുന്നോ രണ്ടിന്റെയും സൂക്കേട്..."
ഷമീർ വായും പൊളിച്ചു നിന്ന് കൊണ്ട് ചോദിച്ചതും മാലി ഇളിച്ചു കൊണ്ട് തലയാട്ടി...😌
"അതിന് വേണ്ടി എന്റെ എത്ര ഫോണുകളാ ഭലിയാടായത്..."😓
"അത് നിനക്ക് ഭാവിയിൽ ഞങ്ങളെ പിള്ളേർ വാങ്ങി തരുമെടാ..."[മാലി ]😜
"ഹ്മ്മ്... രണ്ടിന്റെയും സ്വഭാവം വെച്ച് നോക്കുമ്പോ നിങ്ങൾക്ക് ഉണ്ടാവുന്ന പിള്ളേരെ പറ്റി എനിക്ക് ഒരു ദാരണ ഉണ്ട്...അത് കൊണ്ട് എനിക്ക് വല്യ പ്രതീക്ഷ ഒന്നും ഇല്ല..."
അതും പറഞ്ഞു ഷമീർ ഫോണും എടുത്തു മാറി ഇരുന്നു...🙄
അൽതു ആണേൽ ഞാൻ ഉന്നം വെക്കുന്നത് ഒക്കെ കാക്ക കൊത്തി കൊണ്ട് പോവാണല്ലോ എന്നും ചിന്തിച്ചു വായും പൊളിച്ചു നിന്നു...🙄ചെക്കന് ഒന്ന് സെറ്റ് ആയാൽ അവൻ നന്നായിക്കോളും...
"ആ മൈലാഞ്ചി ഇട്ടു കൊടുക്കുന്ന ഇത്ത ആള് കൊള്ളാലെ..."
ചെക്കൻ ഇവിടുന്ന് ഒന്നിനെയും കൊണ്ടേ ഞാൻ പോവൂ എന്ന പോലെ പറഞ്ഞു...
"അത് വേണ്ട... ഇവൻ ഉണ്ടല്ലോ രണ്ട് കൊല്ലം ആയി പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്... എന്നിട്ട് വീണില്ല പിന്നെയാ..."
നിരാശനായി ഇരിക്കുന്ന ജൗഹിയെ തോളിൽ കയ്യിട്ടു പിടിച്ചു അജു പറഞ്ഞു...🙄
ഇനി ഉമ്മച്ചിമാരെ നോക്കീട്ട് എന്ത് കാര്യം എന്ന പോലെ അൽതു പിന്നെ അവിടെ ഡീസന്റ് ആയി ഇരുന്നതും അടുത്തിരിക്കുന്നവന്മാർ ഒക്കെ നോട്ടം മേലേ ആണെന്ന് കണ്ടതും അവനും പിന്നെ അങ്ങോട്ട് നോക്കി...
"ഇത്ത ഇനി എനിക്ക് ഇട്ടു താ..."
എന്നും പറഞ്ഞു കയ് നീട്ടിയ ഒന്നിനെ കണ്ട് അൽതു ഇരുന്നിടത് നിന്നും വായും പൊളിച്ചു നിന്നു...😍
"എന്റെ സൈസിന് പറ്റിയ ഒന്ന്...അതിനെ എന്തായാലും ആരും ബുക്കിങ് ചെയ്തിട്ടുണ്ടാവില്ല..."😍
"😬അതെന്റെ പെങ്ങളാടാ പന്നി..."
എന്നും പറഞ്ഞു ജൗഹി എണീറ്റ് അവന്റെ കഴുത്തിനു പിടിച്ചു...
"വിട്... എനിക്ക് മതിയായി... ഞാൻ ഇല്ല..."
എന്നും പറഞ്ഞു ചെക്കൻ എന്തോ പോയ ആരെയോ പോലെ ഒരു മൂലയിൽ ഇരിക്കുന്ന ഫെബിന്റെ അടുത്ത് ചെന്നു ഇരുന്നു...😪
എല്ലാരും വയർ നിറച്ചതും സ്റ്റേജ് പരിപാടി അരങ്ങേറി...😍മർജാൻ ഗിറ്റാറും പിടിച്ചു മൈക്കിന് മുന്നിൽ ഇരുന്നതും നിയ ഷുഗർ കണ്ട ഉറുമ്പിനെ പോലെ മുന്നിൽ തന്നെ ചെന്നു നിന്നു...
അങ്ങേര് അറബിയും ഇംഗ്ലീഷും മിക്സ് ചെയ്ത സോങ് പാടിയതും നിയ അജുനെ നോക്കി ഒന്ന് പുച്ഛിച്ചു മർജാനേയും നോക്കി വായും പൊളിച്ചു നിന്നു...
😬അജു ആണെങ്കിൽ പെണ്ണിനെ കലിപ്പിട്ട് നോക്കി നിന്നു...😕ഓന്റെ പാട്ട് കേട്ടപ്പോൾ നമ്മളെ ഒന്ന് നോക്കുന്നുകൂടി ഇല്ല അല്ലേ... ഇതിനൊക്കെ കെട്ട് കഴിഞ്ഞ അന്ന് തന്നെ തരാട്ടോ...
പാട്ട് കേൾക്കാൻ നിക്കുന്നത് ആണേലും നെച്ചുവിന്റെ കണ്ണ് അമിയിൽ ആണ്... തിരിച്ചും അങ്ങനെ തന്നെ... ശമിയും മാലിയും പിന്നെ പറയേ വേണ്ട...
ഇതിനിടയിൽ അൽതു ഒരു പൂവ് എറിഞ്ഞു പാത്തുന്റെ നോട്ടം പിടിച്ചു പറ്റി...😍പെണ്ണ് ആണേൽ ഓന്റെ ഇളി കണ്ടപ്പോൾ തിരിച്ചും ഒന്ന് ഇളിച്ചു... അതോടെ ചെക്കൻ ഫിക്സ് ചെയ്തു അതിനെ മതി എന്ന്...
മർജാൻ പാടി കഴിഞ്ഞതും എല്ലാരും ക്ലാപ് ചെയ്തു... മൈലാഞ്ചി പോലും മറന്നു നിയയും... 🙄അജു ആണേൽ പെണ്ണ് കയ് വിട്ടു പോയല്ലോ എന്ന ടെൻഷനിൽ ആണ്...
ലേറ്റ് ആയെന്നും പറഞ്ഞു മർജാൻ നിയയുടെ കയ്യിൽ ഗിറ്റാറും കൊടുത്തു വണ്ടിയും എടുത്തു പോയി...😓അത് വരെ വളരെ ഡീസന്റ് ആയ നിയ പിന്നെ ഒറ്റ പോക്കിന് മൈക്ക് കയ്യിൽ ആക്കി...
"😌ഇനി ഞാൻ പാടാ..."
😕ഇവൾക്ക് പാടാൻ അറിയോ എന്ന പോലെ പെണ്ണിനെ അറിയാവുന്നവരും ഉമ്മച്ചിയും ബാപ്പച്ചിയും അടക്കം അന്തം വിട്ട് നിന്നു...
🎶twinkle twinkile little star
How i wonder what you are...
Up above the world so high
Like a diamond in the sky...🎶
😁എല്ലാരും പൊട്ടി ചിരിക്കാൻ തുടങ്ങിയതും പെണ്ണിന് ആവേശം കൂടി...😓പാവം പെണ്ണ് കരുതി ഇഷ്ടായിട്ടാണെന്ന്...
🎶johny johny yes pappa
Eating sugar no pappa...🎶
🙄പാടി തീരുന്നതിനു മുന്നേ അമി അവളെ വട്ടം പിടിച്ചു സ്റ്റേജിന് പുറത്ത് കൊണ്ട് നിർത്തി...
😕നമ്മളെ ഫെബിൻ പോലും പെണ്ണിനെ ഒന്ന് മൊത്തത്തിൽ നോക്കി... ഇനി വലുപ്പം വെച്ചത് പോലെ പെണ്ണിനെ തോന്നിയതാണോ എന്നൊരു ഡൌട്ട്...🙄
"😓ഞാൻ പാടി തീർന്നില്ല..."
"😕ഇനി പാടിയാൽ ചീമുട്ട വന്നു വീഴും...നീ ആ മൈക്ക് ഇങ്ങ് തന്നെ...ഇതാണോ നിന്റെ പാട്ട്..."[അമി ]
"😁അവൾ പാടിക്കോട്ടെടാ അമി...ശ്രേയ ഗോശാൽ പാടോ ഇങ്ങനെ..."
അജു ചിരി നിർത്താതെ പറഞ്ഞതും പെണ്ണ് കലിപ്പിൽ അവനെ നോക്കി പേടിപ്പിച്ചു...
"ഓഹ് ഒരു വല്യ പാട്ട്കാരൻ വന്നിരിക്കുന്നു... അന്ന് പാടുന്നൊക്കെ പറയുന്ന കേട്ടല്ലോ... ഇപ്പൊ എന്താ മർജാൻ കാക്കുന്റെ പാട്ട് കേട്ടപ്പോൾ പേടിച്ചു പോയോ..."😬
"ഞാൻ പേടിച്ചിട്ട് ഒന്നുല്ല... പക്ഷെ പേടിച്ചു,,, നീ പാടിയപ്പോൾ... നിന്നെ കടത്തി വെട്ടാൻ ആർക്കും ആവില്ല മോളെ..."
അജു പുഞ്ചിരിച്ചു കൊണ്ട് പെണ്ണിനെ നോക്കി കയ്യും കെട്ടി പറഞ്ഞതും നിയ ദാവണിയും പിടിച്ചു അരയിൽ ഇറുക്കി അവന്റെ മുന്നിൽ ചെന്നു നിന്നു...
"അങ്ങനെ ആണേൽ പാടി കാണിക്ക്... മർജാൻ കാക്കുന്റെ പാട്ടിനേക്കാൾ നന്നായി പാടോന്ന് ഞാൻ ഒന്ന് നോക്കട്ടെ..."😏
"നന്നായാൽ നീ എനിക്ക് എന്താ തരാ...?"😍
🙄അത് കേട്ടതും രണ്ടിന്റേം ചർച്ചക്ക് ഇടയിൽ പെട്ട് കിടക്കുന്ന അമി കണ്ണും തള്ളി നിന്നു...
"ആ ഒരു ആന മുട്ട തരും..."😏
പെണ്ണ് അതും പറഞ്ഞു അവനെ പുച്ഛിച്ചു നിന്നു...
"അന്ന് ഞാൻ കാട്ടിൽ വെച്ച് നിനക്ക് തണുക്കുമ്പോൾ ഒരു ഗിഫ്റ്റ് തന്നില്ലേ അത് പോലെ ഒന്ന് എനിക്ക് തന്നാൽ മതി കേട്ടോ..."😍
അത് കേട്ടതും നിയ ആ കിസ്സിങ് സീൻ ഓർത്ത് ഞെട്ടിയ പോലെ അവന്റെ മുന്നിൽ നിന്ന് മാറി നിന്നു... അജു പെണ്ണിനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു അവളെ കയ്യിൽ നിന്നും മൈക്ക് വാങ്ങി...
"എന്തായാലും ഞങ്ങൾ ഉറങ്ങാൻ പോവാ... പാട്ട് കേട്ടാൽ പെട്ടെന്ന് ഉറക്കം വരും...ഇവിടെ കിടന്നു ഉറങ്ങാൻ വയ്യാത്തോണ്ടാ വാടി നമുക്ക് മുറിയിൽ പോവാം..."😏
എന്നും പറഞ്ഞു പെണ്ണ് നെച്ചുനെയും ശമിയെയും അമ്മൂസിനെയും പിടിച്ചു തിരിച്ചു നടത്തിച്ചു അജുനെയും നോക്കി ഒന്ന് പുച്ഛിച്ചു അവർക്ക് പിന്നാലെ നടന്നു...
അജു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി മൈക്കും ആയി സ്റ്റേജിന് നടുവിൽ ചെന്നു നിന്നു... അവന്റെ ഇരു വശവും അവന്റെ ഫ്രണ്ട്‌സും...
🎶ഓ.........ഒ ഒ ഒ ഒ ഒ ഒ ഓ..........
ഒ ഒ ഒ ഒ ഒ ഓ............🎶
അവൻ പാടി തുടങ്ങിയതും നിയയുടെ കാലുകൾ പതിയെ നടത്തം നിർത്തി... അവൾ പോലും അറിയാതെ അവനെ തിരിഞ്ഞു നോക്കി കൊണ്ട് അവിടെ നിന്നു...❣️
അവിടെ കൂടി നിന്നവർ ഒക്കെ അത് കേട്ട് കണ്ണും തള്ളി നിന്നു...അവന്റെ ഫ്രണ്ട്‌സിന് മാത്രം യാതൊരു ഞെട്ടലും ഇല്ല...
അൽത്താഫ് ആണെങ്കിൽ ഫെബിനെ ഒന്ന് നോക്കി വായും പൊളിച്ചു ഇരുന്നുപെൺപിള്ളേർ മുഴുവനും ഇങ്ങനെ നോക്കി നിക്കും എങ്കിൽ ഞാൻ എന്നെ പാട്ട് പഠിച്ചേനെ...😓
അജു നിയയെ കണ്ണെടുക്കാതെ നോക്കി കൊണ്ട് വീണ്ടും മൈക്ക് തന്റെ ചുണ്ടോടടുപ്പിച്ചു...😍
🎶മുത്തു നവരത്നമുഖം കത്തിടും മയിലാളെ...
മൊഞ്ചോളിവിൽ തഞ്ചമേറും കഞ്ചകപ്പൂ മോളെ...
ചിത്തിരം കൊത്തി മറിയും ചെമ്പക ചുണ്ടും ചിരിയും...
ഉത്തമ മലർ തിരിയും സൂക്ഷ്മമിൽ പലെ കുറിയും...
കണ്ട് മോഹിച്ച് സങ്ങതി കൊണ്ട് ദാഹിച്ച്...
എൻ മലരെ നമ്മളെല്ലാം രാജിയക്കാരല്ലേ...
എന്നൊരു വിചാരവും സന്തോഷവും നിക്കില്ലേ...
ഇമ്മധുര തേൻ കുടിപ്പാൻ ഒത്തവൻ ഞാനല്ലേ...
ഏറിയ നാളായി പൂതി വെച്ചിടുന്നു മുല്ലേ...🎶
പാട്ട് കഴിഞ്ഞതും കൂടി നിന്നവർ ഒക്കെ ആർപ്പ് വിളിയോടെ കയ്യടിച്ചു... പക്ഷെ നിയ മാത്രം നിന്നിടത് നിന്ന് അനങ്ങിയില്ല...😍ചെക്കനെ തന്നെ കണ്ണും മിഴിച്ചു നോക്കി നിക്കാ...പെണ്ണ് ഫ്ലാറ്റ് ആയെന്ന്...
എല്ലാരും അവനെ അഭിനന്ദിച്ചു പോയതും പെണ്ണ് അതെ നിൽപ്പ് ആയിരുന്നു... അജുനെ ഫ്രണ്ട്‌സ് പൊതിഞ്ഞു ഓരോന്ന് പറയുന്ന തിരക്കിൽ ആണ്... ഉപ്പച്ചിമാരൊക്കെ അവനെ പുകഴ്ത്തി അകത്തേക്ക് ക്ഷീണം തീർക്കാൻ പോയി...
ശമിയെയും കൊണ്ട് ഷമീർ പോയി..നെച്ചുവും മാമൻ വന്നപ്പോ കാലത്ത് ഓഡിറ്റോറിയത്തിൽ വരാന്ന് പറഞ്ഞു പോയി...
"ഡീ നിയ നീ എന്താ ഇങ്ങനെ നിക്കുന്നെ...നമുക്ക് കിടക്കാം... വെളുപ്പിന് എണീക്കാൻ ഉള്ളതാ..."😓
എന്നും പറഞ്ഞു അമ്മൂസ് പെണ്ണിനെ പിടിച്ചു നടന്നതും അവൾ അവനെ തിരിഞ്ഞു നോക്കി കൊണ്ട് അകത്തേക്ക് നടന്നു... അവൻ അതൊക്കെ എടുത്തു വെക്കുന്ന തിരക്കിൽ ആണ്...
അമ്മൂസ് കേറിയപാടെ ചൂടാണെന്നും പറഞ്ഞു ബാത്‌റൂമിൽ കയറി... നിയ ആണേൽ അജുന്റെ പാട്ട് ഇപ്പോഴും കാതിൽ നിന്ന് പോവാതെ ഇരിക്കാ...❣️
ബെഡിൽ ഉള്ള മർജാന്റെ ഗിറ്റാർ കണ്ട് പെണ്ണ് അത് കലിപ്പിൽ മോന്ത ഇട്ടു അത് തള്ളി... താഴേക്ക് വീണതും പെണ്ണ് ഞെട്ടി...പടച്ചോനെ പൊട്ടിയല്ലോ...😕ഇനി ഓൻ നമ്മളെ ഇത് പോലെ പൊട്ടിക്കോ...പെണ്ണ് അത് കയ്യിൽ എടുത്തു ഒന്നും അറിയാത്ത പോലെ
ഓന്റെ മുറിയിൽ കൊണ്ട് വെച്ചു...🙄
ടേബിളിൽ തന്നെ നല്ല ശുദ്ധമായ പച്ച വെള്ളത്തിന്റെ ബോട്ടിൽ കണ്ടതും തൊണ്ട വരണ്ടു നിക്കുന്ന നിയ അത് ഒന്ന് നോക്കി... ബിരിയാണി തന്നേലും ഉമ്മച്ചി വെള്ളം തന്നില്ല അതോണ്ടാവും...😪
ഗ്ലാസ് പിന്നെ ഓൻ കുടിച്ചത് കൊണ്ട് ഒരു ഇഷ്ടക്കേട്... അതോണ്ട് ബോട്ടിൽ അടപ്പ് തുറന്നു വായിലേക്ക് അപ്പാടെ എടുത്തു കമിഴ്ത്തി...കണ്ണിൽ കൂടിയും മൂക്കിൽ കൂടിയും വായിൽ കൂടിയും ചെവിയിൽ കൂടിയും ഒരു തരം പുക അങ്ങ് പോയി...😰
തൊണ്ട തൊട്ട് വയർ വരെ പിന്നെ ഒരു എരിഞ് കയറ്റം ആയിരുന്നു... തല ഒന്ന് കുടഞ്ഞു ബോട്ടിൽ നോക്കിയേലും അത് രണ്ടും നാലും ആയാണ് കാണുന്നത്...😨
കാൽ ഉറക്കാതെ പെണ്ണ് ഇറങ്ങി വന്നതും എങ്ങോട്ടാ ഈ നടക്കുന്നെ എന്ന് പോലും അറിയുന്നില്ല...മുന്നിലെ വഴി തടസപെട്ടതും പെണ്ണ് ഡോർ ആണെന്ന് കരുതി വിൻഡോസ് കുറെ തള്ളി നോക്കി...
"ഇതാരാ ഇവടെ ഡോർ കൊണ്ടച്ചേ..."
നാവ് കുഴഞ്ഞു കൊണ്ട് പറഞ്ഞു വീണ്ടും വിൻഡോസ് തള്ളി നോക്കി...അപ്പോഴാണ് പുറത്ത് നിന്നും ചെയർ അടുക്കി വെക്കുന്ന അജുനെ പെണ്ണ് കണ്ടത്...😍
"ഉമ്മാ..."😘
എന്നും പറഞ്ഞു ഫ്ലയിങ് കിസ്സും കൊടുത്തു ആടി കുഴഞ്ഞു പെണ്ണ് അവനെയും നോക്കി നിന്നു...അവൻ സൈഡിലേക്ക് പോകും തോറും പെണ്ണ് തല ചെരിച്ചു നോക്കി നിന്ന് ചിരിച്ചു... പിന്നെ കാണാത്തോണ്ട് എങ്ങനെ ഒക്കെയോ സ്റ്റെപ് ഇറങ്ങി താഴേക്ക് ചെന്നു...
അജുനെ കാണാതെ എല്ലാ ഇടവും ഒന്ന് നോക്കി ഹിറ്റ് അടിച്ച പാറ്റയെ പോലെ തോന്നിയ വഴി ഒക്കെ പോയി...ഫോൺ വിളിച്ചു കൊണ്ട് തിരിഞ്ഞു നിക്കുന്ന അജുനെ കണ്ടതും പെണ്ണ് വീണ്ടും അങ്ങോട്ട് നടന്നു...😍
കാൾ കട്ടാക്കി തിരിഞ്ഞ അജുന്റെ മുന്നിൽ യക്ഷിയെ പോലെ നിക്കുന്ന നിയയെ കണ്ട് അജു ഒന്ന് ഞെട്ടി...😨
"😌ഹായ്..."
എന്നും പറഞ്ഞു അവന് ഇളിച്ചു കൊടുത്തപ്പോൾ നിയ ആണെന്ന് കണ്ട് അവന് ആശ്വാസം ആയെങ്കിലും ഒരു വശപിശക് കണ്ട് അവൻ പെണ്ണിന്റെ നിൽപ്പ് ഉറക്കാത്ത കാൽ ഒന്ന് നോക്കി...😓
🙄ഇവൾ എന്താ വെള്ളം അടിച്ചവനെ പോലെ നിൽപ്പ് ഉറക്കാതെ...😕
ആലോചിച്ചു തീരുന്നതിനു മുന്നേ പെണ്ണ് അവന്റെ രണ്ട് തോളിലും കയ്യിട്ടു അവനെ നോക്കി നിന്നു...😍അവൻ ആണെങ്കിൽ രണ്ട് തോളിലും ഒന്ന് നോക്കി കൊണ്ട് പെണ്ണിനെ നോക്കി ചിരിച്ചു... ബോധം പോയപ്പോൾ ആണ് പെണ്ണിന് ധൈര്യം വന്നത്...🙄
"😍ഐ ലവ് യു... അജു..."
നാവ് കുഴഞ്ഞു കൊണ്ട് അവൾ അതും പറഞ്ഞു അവന്റെ അധരങ്ങളിൽ തന്റെ അധരങ്ങൾ ചേർത്തു വെച്ചതും അജു കണ്ണും തള്ളി നിന്നു...❣️
പെണ്ണിന്റെ കിസ്സ് കണ്ട് അവൻ കിളി പോയ പോലെ നിന്നു...കുറച്ച് മുന്നേ ചോദിച്ചെങ്കിലും ഇങ്ങനെ ഒന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല...😍ആ ചുംബനത്തിൽ നിന്ന് തന്നെ അവന് മനസ്സിൽ ആയി ഇത്തിരി കൂടിയ എന്തോ ഒന്ന് എടുത്തു അടിച്ചിട്ടാ ഈ വന്നിരിക്കുന്നത് എന്ന്...🙄
തന്നിൽ നിന്നും വിട്ട് മാറാൻ അവളെ സമ്മതിക്കാതെ അവളെ തന്നിലേക് അടുപ്പിച്ചു അജു അവളെ അധരങ്ങൾ നുകർന്നു കൊണ്ട് നിന്നു... മദ്യത്തിന്റെ ചവർപ്പ് അവന്റെ നാവിലും പടർന്നു...
അപ്പോഴും അവളുടെ കയ്കൾ അവന്റെ ഷോൾഡറിൽ ഇറുക്കി പിടിച്ചു നിൽപ്പ് ആണ്... അവൻ അരയിൽ കൂടി കയ്യിട്ടു പിടിച്ചു കിട്ടിയ അവസരം മുതൽ എടുത്തു...🙄വെളിവ് ഇല്ലാതെ തരുന്നതാ... നാളെ കാലത്ത് ഓന്താവും എന്ന് നല്ല പോലെ അറിയാവുന്നത് കൊണ്ട് തന്റെ മൊബൈൽ ക്യാമറ ഓൺ ചെയ്ത് അവൻ അതിൽ ഒരു പിക് എടുത്തു...
ഫോണും പോക്കെറ്റിൽ ഇട്ടു അവളെ ഒന്ന് കൂടി വലിച്ചടുപ്പിച്ചതും രണ്ട് പെരും മത്സരിച്ചു ചുംബിച്ചു... അവന്റെ കയ്കൾ അവളുടെ വയറിൽ തഴുകാൻ തുടങ്ങി...😍
എന്ത് സംഭവിച്ചാലും അവൾ പ്രതികരിക്കില്ലെന്ന് അവനറിയാം...
അവസാനത്തെ ചെയറും അടുക്കി വെച്ചു അജുനെ തിരക്കിയ അമി കണ്ടതോ ലൈവ് കിസ്സിങ് സീൻ...😨
"ഡാ... അജു... നീ എന്താ കാണിക്കുന്നേ...?"😪
അവൻ അടുത്ത് ചെന്നു അജുനെ മാറ്റി കൊണ്ട് ചുറ്റിലും ഒന്ന് നോക്കി...
"ഞാൻ അല്ല ഇവളാ... ഐസ്ക്രീം കൊണ്ട് വന്നു ആരേലും വായിൽ വെച്ച് തന്നാൽ തുപ്പി കളയാൻ പറ്റോ..."😍
അജു ഏതോ ഒരു ഫീലിങ്‌സിൽ എന്ന പോലെ പറഞ്ഞു... ഇതിപ്പോ കണ്ടാൽ രണ്ടും ഒരുമിച്ച് വെള്ളം അടിച്ചത് ആണെന്നെ പറയൂ...🙄
"😍നിക്ക് ഇനിയും വേണം..."
എന്നും പറഞ്ഞു പെണ്ണ് അജുന്റെ മേലേ ചാഞ്ഞതും അമി വായും പൊളിച്ചു അവളെ ഒന്ന് നോക്കി...😨
"😕ഇതെന്തു കൂടോത്രം ആടാ നീ ചെയ്തേ...?"
"നീ പെണ്ണിന്റെ നിൽപ്പ് കണ്ടില്ലേ... ഫിറ്റാ...മിക്കവാറും ആ മർജാന്റെ ആവും..."
"നിക്ക് ഇനിയും വേണം..."😘
എന്നും പറഞ്ഞു വീണ്ടും പെണ്ണ് നിൽപ്പ് ഉറക്കാതെ അവനെ പിടിച്ചു വീണ്ടും കിസ്സ് ചെയ്യാൻ എന്ന പോലെ പോയി...
"🙄അല്ലെങ്കിൽ നിനക്കായിരുന്നു ഇളക്കം... ഇപ്പൊ ഇവൾക്കായോ...?"
അതും ചോദിച്ചു അമി എനിക്ക് ഇതൊന്നും കാണാൻ ഉള്ള ശേഷി ഇല്ലേ എന്ന പോലെ തിരിഞ്ഞു നിന്നു...
"ബ്ബാ..."
എന്നൊരു സൗണ്ടോടെ പെണ്ണ് കഴിച്ചതിന്റെ എഫെക്ട് കാരണം കിസ്സിന് റെഡി ആയി നിന്ന അജുന്റെ മേലേ ശർദിച്ചു...
"ഈൗ..."😬
എന്നും പറഞ്ഞു അജു ആണേൽ അപ്പൊ തന്നെ മാറി നിന്നു...
"ഐസ്ക്രീം ആണെന്ന് കരുതിയാൽ മതി..."🙄
അമി അതും പറഞ്ഞു നൈസ് ആയി കയ് ഒഴിഞ്ഞു... അജു ആണേൽ ഷർട്ട് ഊരി ടാപിന്റെ കീഴിൽ പോയി കഴുകി...🙄അല്ലെങ്കിലും ഞാൻ ഇത് പ്രതീക്ഷിക്കണം ആയിരുന്നു... എന്തേലും നല്ലത് പെണ്ണിന്റെ കയ്യിൽ നിന്ന് കിട്ടിയാൽ നേരെ വിപരീതം ഉടനടി കിട്ടും എന്ന്...
"അജു... ഐ ലവ് യു... നിക്ക് ഇനിയും ഉമ്മ വേണം..."
എന്നൊക്കെ പറഞ്ഞു പെണ്ണ് അമിടെ മേലേ വീണതും അമി താങ്ങി നിർത്തി...🙄ഇതെന്താ ഇവൾ എടുത്തു കുടിച്ചത് പടച്ചോനെ...ലവും ഉമ്മയും ഒക്കെ ആണല്ലോ ചോദിക്കുന്നെ എന്നും ആലോചിച്ചു അമി പെണ്ണിനേയും താങ്ങി പിടിച്ചു നിന്നു...
"ഒന്ന് പിടിക്കെടാ... കാണുന്ന പോലെ അല്ല മുടിഞ്ഞ വെയിറ്റ്..."😓
അജു ഷർട്ടും കുടഞ്ഞു വന്നതും അമി വിയർപ്പ് തുടച്ചു കൊണ്ട് പറഞ്ഞു... അവളെ അപ്പാടെ എടുത്തു പൊക്കാൻ നിന്ന അജുനെ അമി മാറ്റി...
"നീ കാലിൽ പിടിച്ചാൽ മതി..."😓
അജു ആണേൽ കാലും നമ്മളെ വീക്നെസ് തന്നെയാ എന്ന പോലെ അവളെ കാലിലെ കൊലുസ്സിൽ ഒന്ന് തഴുകി കൊണ്ട് കാലിൽ പിടിച്ചു...
"ഡാ... മരപ്പ...ട്ടി... അജു... നീ എന്നെ ഇട്ടെ... ച്ചു... വേറെ... പെണ്ണിന്റെ... കൂടെ...പോവൂല്ലേ... കോന്തൻ... പെൺപിള്ളേർ... വിളിക്കാൻ... കാത്തു നിക്കാ..."
പെണ്ണ് രണ്ടിന്റെയും കയ്യിൽ കിടന്നു അബോധാവസ്ഥയിൽ പറയുന്ന കേട്ട് അജു അമിയെ നോക്കി ഒരുമാതിരി ഇളിച്ചു...
"നിക്ക്... ഉമ്മ വെക്കാൻ ഒക്കെ എന്നെ വേണല്ലോ..."
🙄പെണ്ണ് വീണ്ടും തുടങ്ങിയതും അമി അവനെയും പെണ്ണിനേയും ഒന്ന് നോക്കി...അവന്റെ കിളി മൊത്തം പോയി നിക്കാ...
അജു ആണെങ്കിൽ പെണ്ണ് പറയുന്നത് ഒക്കെ പുഞ്ചിരിച്ചു...😍പലതും വിളിച്ചു പറയും എന്ന് കണ്ടതും അവൻ അവളുടെ കാലിനടിയിൽ ഇക്കിളി ആക്കിയതും പെണ്ണ് സൈലന്റ് ആയി...
ആ പാർസൽ ഒന്ന് മേലേക്ക് കയറ്റാൻ ശ്രമിക്കുമ്പോൾ ഉപ്പച്ചീടെ മുറിയിൽ ലേറ്റ് ഓൺ ആയത്...
അത് കണ്ടതും രണ്ടും അവളെ തറയിൽ നിർത്തി സ്റ്റെയറിന്റെ പിന്നിലേക്ക് മാറി നിന്നു...🙄
"വല്ലതും കാണിച്ചാൽ കൊല്ലും ഞാൻ പന്നി..."😬
എന്നും പറഞ്ഞു അമി ഉപ്പച്ചീടെ മുന്നിൽ ചെന്നു നിന്നു...
അവളെയും ചേർത്തു പിടിച്ചു അവൻ നിന്നതും പെണ്ണ് വീണ്ടും എന്തോ പറയാൻ ഉള്ള തയാറെടുപ്പിൽ വാ തുറന്നതും അജു അവളെ വാ അടച്ചു പിടിച്ചു...🙄
"ആ മോനെ അമി... നാളെ പോവാൻ ഉള്ള വണ്ടി ഒക്കെ റെഡി അല്ലേ...?"
"അതൊക്കെ റെഡിയാ ഉപ്പച്ചി...ഉപ്പച്ചി പോയി കിടന്നോ ഒന്ന് കൊണ്ടും പേടിക്കേണ്ട... എല്ലാം ഞങ്ങൾ നോക്കിക്കോളാം..."
അമി പറഞ്ഞതും ഉപ്പച്ചി അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി...
അവറ്റകൾ രണ്ടും വീണ്ടും അതിനെയും താങ്ങി മുകളിൽ കയറി...😓
"ഇവളെ മുറിയിൽ തന്നെ കിടത്താം... എന്തൊക്കെയാ വിളിച്ചു പറയാ എന്ന് പറയാൻ പറ്റില്ല..."
അമി പറഞ്ഞതും രണ്ടും മുറിയിലേക്ക് കയറുമ്പോ ആണ് പെണ്ണിന്റെ ബാപ്പച്ചിയെ മുറിയിൽ കണ്ടത്... അജു വീണ്ടും പെണ്ണിനേയും താങ്ങി പിടിച്ചു മാറി നിന്നു...😓
"കുഞ്ഞിപ്പാ എന്താ ഈ നേരത്ത് ഇവിടെ...?"
"ഒരു ശ്രദ്ധയും ഇല്ലാതെ ഇതൊക്കെ ഇവിടെ വെച്ചിട്ടാ അവൻ പോയത്...നിയ എങ്ങാനും കണ്ടാൽ അത് മതി അവനെ വേണ്ടെന്ന് പറയാൻ...ഇതൊക്കെ അടുക്കി വെക്കാന്ന് കരുതി വന്നതാ..."😪
🙄ബെസ്റ്റ് ഇതാണോ പെണ്ണ് എടുത്തു അകത്താക്കിയത്... അപ്പൊ നാളെ നേരം വെളുത്താൽ പോലും പെണ്ണിന്റെ ഫിറ്റ് മാറില്ലല്ലോ... അമി ആ ബോട്ടിൽ ഒക്കെ ഒന്ന് നോക്കി ആത്മഗതിച്ചു...
"എന്തിനാ കുഞ്ഞിപ്പാ ഇതൊക്കെ അറിഞ്ഞിട്ടും ആ പാവത്തിനെ അവന്റെ തലയിൽ കെട്ടി വെക്കുന്നെ..."😓
"ആഗ്രഹം ഉണ്ടായിട്ടല്ല മോനെ... ലക്ഷങ്ങളാ ഞാൻ അവന് കൊടുത്തു വീട്ടാൻ... അതിനൊക്കെ പകരം ആയി എന്റെ മോളെ ചോദിച്ചപ്പോൾ സമ്മതിച്ചു പോയി... പക്ഷെ അവൻ അവളെ ഒരു സങ്കടവും അറിയിക്കാതെ നോക്കും... അത് എനിക്ക് ഉറപ്പാ..."
അജു അത് കേട്ട് പെണ്ണിനെ ദയനീയമായി നോക്കിയതും പെണ്ണ് ഉമ്മ ചോദിക്കാ... അപ്പൊ തന്നെ അജു ഒന്നും നോക്കാതെ പെണ്ണിന്റെ അധരങ്ങൾ നുണയാൻ തുടങി...😍നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ലെന്ന തീരുമാനത്തോടെ...❣️
കുഞ്ഞിപ്പാ ഡോറും ലോക്ക് ചെയ്തു ചാവിയും കൊണ്ട് പോന്നത് കണ്ട് അമി വായും പൊളിച്ചു നിന്നു... അവളെ ഇനി എവിടെ കൊണ്ട് വെക്കും എന്നും ചിന്തിച്ചു അവരെ രണ്ടിനെയും നോക്കിയതും അവിടെ മുടിഞ്ഞ കിസ്സിങ്...😕പടച്ചോനെ ഇവിടെ എന്താ നടക്കുന്നെ...
"😬ഡാ..."
എന്ന് വിളിച്ചതും അജു പെണ്ണിനെ മോചിപ്പിച്ചു അമിയെ നോക്കി ഒന്ന് ചിരിച്ചു...😌
"കിട്ടിയ ചാൻസ് മുതൽ ആക്കാണല്ലേ പന്നി...കൂട്ടുകാരന്റെ പെങ്ങൾ ആണെന്ന ബോധം വേണം.. "😬
"😍ചോദിച്ചാൽ പിന്നെ എങ്ങനാടാ കൊടുക്കാതെ വിടുന്നെ...നിന്റെ പെങ്ങൾ മാത്രം അല്ല എന്റെ ഭാര്യയും കൂടിയാ... ഭാര്യയുടെ ഏത് ആവശ്യവും നിറവേറ്റി കൊടുക്കേണ്ടത് ഭർത്താവിന്റെ കടമയല്ലേ..."😜
എന്നും പറഞ്ഞു അജു പെണ്ണിനെ കയ്യിൽ എടുത്തു...
"ആ മുറി പൂട്ടി.. തത്കാലം എന്റെ മുറിയെ ഇവിടെ ഒഴിവുള്ളൂ... അവിടെ കൊണ്ട് വെക്കാം..."
കേൾക്കേണ്ട താമസം അജു അവളെ ബെഡിൽ കിടത്തി നിവർന്നു നിന്നു പെണ്ണിനെ നോക്കി...
മാറിൽ നിന്നും നീങ്ങിയ ദാവണിയും നഗ്നമായ വയറും കാലും ഒക്കെ കണ്ട് അജുന്റെ കണ്ണ് അവിടെ ഒക്കെ ആണെന്ന് കണ്ടതും അമി അപ്പൊ തന്നെ ഒരു പുതപ്പെടുത്ത് പെണ്ണിനെ മൊത്തത്തിൽ മൂടി...
"😕നീ പോന്നില്ലേ...?"[അമി ]
"ഇന്നിനി പോണോ...ഒരു കമ്പനിക്ക്..."😍
"നിന്റെ കമ്പനി എനിക്കറിയാം...ബോധം ഇല്ലാതെ അവൾ പറയുന്ന കേട്ട് ഓരോന്ന് കാണിച്ചു വെക്കാൻ അല്ലേ... തത്കാലം മോൻ ചെല്ല്...അവൾ അവിടെ കിടക്കട്ടെ...നിന്നെ എനിക്ക് തീരെ വിശ്വാസം ഇല്ല അത് കൊണ്ടാ..."
അമി അജുനെ നോക്കി നന്നായി ഇളിച്ചു കാണിച്ചു...
"അവൾ ബെഡിൽ കിടന്നോട്ടെ നമുക്ക് തറയിൽ കിടക്കാടാ..."😍
"എന്നെ ഉറക്കി കിടത്തി നീ വല്ലതും ഒപ്പിക്കാൻ ഉള്ള പ്ലാൻ ആണോ...?"🙄
"അങ്ങനെ ആണെങ്കിൽ എനിക്ക് അതൊക്കെ അന്നേ ആവാം ആയിരുന്നു... അതൊക്ക പെണ്ണ് എന്റെ സ്വന്തം ആയിട്ട് മതി..."😍
അമി പിന്നെ തറയിൽ ഷീറ്റ് വിരിച്ചു പില്ലോയും എടുത്തു അവനെ ഒന്ന് നോക്കി...
"അവളെ തറയിൽ കിടത്തി നമുക്ക് ബെഡിൽ കിടന്നാലോ..."🙄
"പാവം.... അവൾക്ക് അതൊന്നും ശീലം ഉണ്ടാവില്ല... നമുക്ക് പിന്നെ റോഡിലും കിടന്നു ശീലം ഉണ്ടല്ലോ..."
ലേറ്റും ഓഫ് ചെയ്തു രണ്ടും കെട്ടിപ്പിടിച്ചു ഉറങ്ങാൻ തുടങ്ങി...
"😲എന്റുമ്മച്ചി..."
എന്നും പറഞ്ഞു അമി എണീക്കാൻ നോക്കിയതും ദേ കിടക്കുന്നു മേലേ കിടത്തിയ പാർസൽ അവന്റെ മേലേ...
"ഡാ അജു പിടിച്ചു മാറ്റടാ ഇതിനെ... എന്റെ ഊര പോയെന്നാ തോന്നുന്നേ..."
🙄അജു പെണ്ണിനേയും ബെഡിലും ഒന്ന് നോക്കി വായും പൊളിച്ചു ഇരുന്നു... ബെഡിൽ ഇത്രേം സ്ഥലം ഉണ്ടായിട്ടും ഈ പെണ്ണ് എന്തിനാ താഴെ വന്നത്...
"നോക്കി നിക്കാതെ മാറ്റെടാ..."
അപ്പൊ തന്നെ പെണ്ണ് ഒരു തിരിച്ചിലിൽ അജുന്റെ മേലേക്ക് പോവാൻ നിന്നതും അജു ഉരുണ്ട് മാറി... പെണ്ണ് പിന്നെ നല്ല പോലെ അവിടെ കിടന്ന് ഉറങ്ങുന്നത് കണ്ട് രണ്ടും അന്തം വിട്ട് അവളെ തന്നെ നോക്കി...🙄
അമി ഊരക്ക് കയ്യും കൊടുത്ത് എണീറ്റ് ബെഡിൽ കയറി ഇരുന്നു...😪
"ശീലം ഇല്ല അല്ലേ... അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കോ... അവൾ അവിടെ തന്നെ കിടക്കട്ടെ..."[അമി ]
"😍നീ അവിടെ കിടന്നോ... ഞാൻ ഇവളെയും നോക്കി ഇവിടെ കിടന്നോളാം..."
എന്നും പറഞ്ഞു അജു പെണ്ണിനെ നോക്കി കിടന്നു...
"😬കേറി വാടാ പന്നി..."
അമി കലിപ്പിട്ടതും അജു ഒറ്റ ചാട്ടത്തിന് ബെഡിൽ കയറി അവനെയും കെട്ടിപ്പിടിച്ചു കിടന്നു...
[🙄ഇതല്ലേ അമി നേരത്തെ പറഞ്ഞത്...]
**********💞
അലാറം കേട്ടാണ് നമ്മൾ കണ്ണ് തുറന്നത്...🙄അമിയെയും കെട്ടിപ്പിടിച്ചാ കിടപ്പ് എന്ന് കണ്ടതും നമ്മൾ എണീറ്റ് അവനെ ഒന്ന് നോക്കി... ചെക്കൻ ആണേൽ പൂര ഉറക്കം...
"ഡാ അമി എണീക്ക്... പെങ്ങളെ കല്യാണം ആണെന്ന് മറന്നോ...?"
അവൻ അപ്പൊ തന്നെ എണീറ്റ് നമ്മളെ നോക്കി ഒന്ന് ചിരിച്ചു...
"ഞാൻ റെഡി ആയി വരാം..."
എന്നും പറഞ്ഞു നമ്മൾ ടൈം നോക്കി നോക്കി ബെഡിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് തറയിൽ വിരിച്ച ഷീറ്റ് മാത്രം കണ്ടത്...🙄ഇതിൽ ഒരു സാദനം കൂടി വേണമല്ലോ അതെവിടെ പോയി...
നമ്മൾ കുനിഞ്ഞു കട്ടിലിന്റെ അടിയിൽ നോക്കിയതും പെണ്ണ് അതിനകത്ത് സുഖനിദ്രയിൽ ആണ്...😕അതോടെ നമ്മക്ക് ഒന്ന് മനസ്സിൽ ആയി... ഇവളെ കെട്ടിയാൽ തറയിൽ കിടക്കുന്നതാ ആരോഗ്യത്തിന് നല്ലത്... കിടന്നിടത് നിന്ന് ഓടാണോ ഇത്...🙄
നമ്മൾ പെണ്ണിനെ ഉണർത്താൻ എന്ന പോലെ കയ് കൊണ്ട് പോയതും ഡോർ കൊട്ടുന്ന സൗണ്ട് കേട്ട് നമ്മൾ ചാടി എണീറ്റു...അമി ആണേൽ ബെഡിൽ ഇരുന്നു കോട്ട് വാ ഇട്ടു നമ്മളെ നോക്കി... ഡോർ തുറന്നതും അമിടെ ഉപ്പച്ചിയെ കണ്ട് നമ്മൾ ഒന്ന് പുഞ്ചിരിച്ചു...🙄പെണ്ണ് ഒച്ച ഇട്ടാൽ എല്ലാം തീർന്ന്...
"നേരം വൈകി അല്ലേ കിടന്നത് അത് കൊണ്ട് ഉറങ്ങിപോയാലോ എന്ന് കരുതി വിളിച്ചതാ...രണ്ടാളും റെഡി ആയി പെട്ടെന്ന് വാ..."
ഉപ്പച്ചി പറഞ്ഞതും നമ്മൾ അമിയെ നോക്കി... അവൻ അപ്പൊ തന്നെ എണീറ്റ് ബാത്‌റൂമിൽ പോവാൻ ഉള്ള പ്ലാൻ ആണ്...
"ഞാൻ വീട്ടിൽ പോയി റെഡി ആയി വരാം..."
എന്നും പറഞ്ഞു നമ്മൾ അമിയെ നോക്കി കണ്ണ് കൊണ്ട് ആ കട്ടിലിന്റെ അടിയിൽ ഉള്ളതിനെ വിളിച്ചുണർത്താൻ ആക്ഷൻ കാണിച്ചു ഇറങ്ങി...😪
വീട്ടിൽ എത്തിയതും നമ്മൾ ബാത്‌റൂമിൽ കയറി കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ ആണ് ഇന്നലെ പെണ്ണ് പിടിച്ചു കിസ്സിയത് ഓർമ വന്നത്...😍
ബോധം ഇല്ലാതെ ആണേലും അവളെ നാവിൽ നിന്നും ഐ ലവ് യു എന്ന് കേട്ടല്ലോ... അത് മതി...❣️
നമ്മൾ അതും ഓർത്ത് ചിരിച്ചു കൊണ്ട് കുളിയും കഴിഞ്ഞു റെഡി ആയി മുറിയിൽ നിന്ന് ഇറങ്ങിയതും ഉപ്പച്ചി നമ്മളെ ഒരു നോട്ടം...🙄
"അല്ലേടാ മോനെ നിന്റെ ആന്നോ കെട്ട്...?"🙄
"😕അതെന്താ അങ്ങനെ ചോദിച്ചത്...?"
"മണവാളൻ ചെക്കനെക്കാൾ വല്യ ഒരുക്കം ആണല്ലോ അത് കൊണ്ട് ചോദിച്ചതാ..."
"അത് പിന്നെ നമ്മളെ വേണ്ടപ്പെട്ടവർ കാണാൻ ഒക്കെ ഉണ്ടാവുമ്പോ പിന്നെ ഒരുങ്ങണ്ടെ..."😌
എന്നും പറഞ്ഞു നമ്മൾ ഇളിച്ചു കാണിച്ചു...
"മ്മ്... എല്ലാം മനസ്സിൽ ആവുന്നുണ്ട്... വല്ലതും നടക്കോ എന്തോ...?"🙄
"എന്റെ ഉപ്പച്ചി ഇനി എന്ത് നടക്കാൻ... അവൾ എന്നോട് എന്റെ മുഖത്ത് നോക്കി പറഞ്ഞു ഐ ലവ് യു എന്ന്..."😍
"നിന്നോടോ...?"🙄
അപ്പുക്ക ഡൗട്ടും ചോദിച്ചു വന്നതും നമ്മൾ അതേ എന്ന് തലയാട്ടി കൊടുത്തു...
"എന്ത് കണ്ടിട്ടാ നിന്നോട് അവൾ അങ്ങനെ പറഞ്ഞത് എന്നാ എനിക്ക് മനസ്സിൽ ആവാതെ...?"🙄
"എന്റെ അപ്പുക്കാ ഇങ്ങള് ഈ ഉപ്പച്ചിയേക്കാൾ കഷ്ടം ആവല്ലേ... ഒരു പെണ്ണിന് ഇഷ്ട്ടം തോന്നാൻ ഉള്ള ഗ്ലാമർ ഒക്കെ എനിക്കുണ്ട്..."
"അതൊക്കെ എന്റെ അനിയന് വേണ്ടുവോളം ഉണ്ട്... എടാ ആ പെണ്ണിനെ കെട്ടിച്ചു താരോന്ന് ചോദിക്കാൻ ആദ്യം വേണ്ടത് ഒരു ജോലിയാ...അത് കൊണ്ട് ഏതെങ്കിലും ഒരു കമ്പനിയിൽ ഞാൻ നിനക്ക് ചാൻസ് ഉണ്ടോന്ന് നോക്കട്ടെ...ഇനി വല്ല ഒഴിവ് കേടും പറഞ്ഞാൽ പിന്നെ അവൾ പോയെന്നും പറഞ്ഞു മോങ്ങേണ്ടി വരും അത് കൂടി ഓർത്താൽ നിനക്ക് കൊള്ളാം..."
"😁ഏതായാലും വേക്കൻസി നോക്കുമ്പോൾ അമിക്ക് കൂടി നോക്കിക്കോ..."
"ആ അത് പിന്നെ അങ്ങനെ ആണല്ലോ... ശരി മോൻ ചെല്ല്..."
നമ്മൾ രണ്ടിനെയും നോക്കി ഒന്ന് ഇളിച്ചു അപ്പുക്കാനോട് എല്ലാരേയും കൂട്ടി ഓഡിറ്റോറിയത്തിൽ വന്നാൽ മതി എന്നും പറഞ്ഞു ഇറങ്ങി...
അമി വന്നവരെ ഒക്കെ ഓഡിറ്റോറിയത്തിൽ അയക്കുന്ന തിരക്കിൽ ആണ്... അവന്റെ പെങ്ങളെ കണ്ട് നമ്മളെ കക്ഷിയെ മൊത്തം ഒന്ന് നോക്കി...😍
ഈ പെണ്ണ് ഇത് എവിടെ പോയി കിടക്കാ... എല്ലാരും ഉണ്ട് അതിനെ മാത്രം കാണാൻ ഇല്ല...
"മോളെ...നിയ എവിടെ അവളെ കണ്ടില്ലല്ലോ...?"
പെണ്ണിന്റെ ഉമ്മച്ചി അമിടെ പെങ്ങളോട് ചോദിച്ചതും നമ്മളും പ്രതീക്ഷയോടെ അവളെ നോക്കി...
"ആ ഷേക്കിന്റെ കൂടെ പോയെന്നാ തോന്നുന്നേ...വിളിക്കാന്ന് വെച്ചാൽ ഫോണും മുറിയിൽ വെച്ചാ പോയത്..."😓
പെണ്ണ് അങ്ങേരെ കൂടെ പോയെന്നോ... അങ്ങനെ ഒരിക്കലും പെണ്ണ് പോവില്ലല്ലോ...🙄
"ഡാ അമി... അവൾ ആ മർജാന്റെ കൂടെ പോയോ... അങ്ങനെ വല്ലതും നടന്നെങ്കിൽ അവൾക്കുള്ളത് ഇന്ന് തന്നെ ഞാൻ കൊടുക്കും..."
"😕നിനക്ക് ഈ കൊടുത്തത് ഒന്നും പോരെ...!!
അവൾ ഇത് വരെ എണീറ്റില്ല... ആ കട്ടിലിന്റെ അടിയിൽ തന്നെ ഉണ്ട്... ഞാൻ കുറെ വിളിച്ചു നോക്കി...പിന്നെ എനിക്ക് വിളിക്കാൻ ഉള്ള ഗ്യാപ് കിട്ടീട്ടില്ല... നോർമലി കിടന്നാൽ എണീക്കാൻ ആവുന്നേ ഉള്ളെ പിന്നെയാ ബോധം ഇല്ലാതെ കിടന്നാൽ...ഇന്നലത്തെ കെട്ട് ഇത് വരെ വീട്ടില്ലെന്ന് തോന്നുന്നു..."
😍പെണ്ണിന്റെ ഉള്ളിലിരിപ്പ് അറിഞ്ഞപ്പൊ തൊട്ട് ഉള്ള ആഗ്രഹം ആണ്...നോർമലി ഒന്ന് കാണണം എന്ന്...
നമ്മൾ മെല്ലെ അകത്തു ചെന്നു അമിടെ മുറിയിൽ കയറിയതും പെണ്ണ് അവിടെ ഇല്ല... വെള്ളം വീഴുന്ന സൗണ്ട് കേട്ടപ്പോൾ പെണ്ണ് ബാത്‌റൂമിൽ ആണെന്ന് മനസ്സിൽ ആയി...🙄ജോണി ജോണി യെസ് പപ്പയും പാടി പെണ്ണ് കുളിക്കാ...ഇന്നലത്തെ ബാക്കി ആണെന്ന് തോന്നുന്നു...തത്കാലം അതിനകത്ത് തന്നെ നിക്കട്ടെ...
[🙄പടച്ചോനെ ഈ പ്രാവശ്യവും ബാത്‌റൂമിൽ പൂട്ടി ഇട്ടോ അതിനെ...]
അവസാനം വീട്ടുകാരെ മൊത്തം വണ്ടിയിൽ കയറ്റിയതും നമ്മൾ അമിടെ കാതിൽ ആയി പറഞ്ഞു...
"നീ ഇവരെ കൂടെ വിട്ടോ... ഞാൻ എന്റെ പെണ്ണിനേയും ബൈക്കിന്റെ പിറകിൽ ഇരുത്തി വന്നോളാം..."😍
"നീയും അവളും മാത്രമാണെന്ന് കരുതി വല്ലതും ഒപ്പിക്കാൻ ആണ് പ്ലാൻ എങ്കിൽ..."
"ഞാൻ അങ്ങനെ ഒക്കെ ചെയ്യോ..."😌
നമ്മൾ ഇളിച്ചു കൊണ്ട് പറഞ്ഞതും അവൻ ഒന്ന് മൂളി കൊണ്ട് അവരെ കൂടെ പോയി... നമ്മൾ അപ്പൊ തന്നെ അകത്തു ചെന്നതും പെണ്ണ് കാറി പൊളിക്കുന്നത് ആണ് കേട്ടത്...
"😭യ്യോ... ആരേലും ഒന്ന് തുറക്കോ... ആരാ എന്നെ പൂട്ടി ഇട്ടെ..."
നമ്മൾ മെല്ലെ ലോക്ക് തുറന്നതും പെണ്ണിന്റെ നിൽപ്പ് കണ്ട് തിരിഞ്ഞു നിന്നു...😨അമി പറഞ്ഞ പോലെ വല്ലതും സംഭവിക്കോ ആവോ...😕നമ്മളെ കണ്ടതും പെണ്ണ് പുറത്തേക്ക് തലയിട്ട് നമ്മളെ നോക്കി...
"യ്യോ ഇയാൾ എന്താ ഇവടെ...?"
🙄ഇയാളാ...ഒരു അജു എങ്കിലും വിളിക്കാർന്നു കുരിപ്പിന്... നേരം വെളുക്കുവോളം എന്റെ കിസ്സ് ചോദിച്ചു വാങ്ങിയ പെണ്ണാ...
"നീ കാറി പൊളിക്കുന്നത് കേട്ട് വന്നതാ..."
"എന്റെ ഡ്രെസ്സ് ഒക്കെ മുറിയിലാ... അത് എടുക്കാനാ ഞാൻ വിളിച്ചേ..."😓
"അതാണോ... അത് ഞാൻ വേണേൽ എടുത്തു തരാം..."
"വയിറ്റ് മതീട്ടോ..."
പെണ്ണ് വിളിച്ചു പറയുന്ന കേട്ട് നമ്മൾ മുറിയിൽ കയറി ഷെൽഫിൽ തിരച്ചിൽ നടത്തി...ആ ബുർജ് എന്തായാലും വൈറ്റ് അല്ലേ അപ്പൊ പിന്നെ അതിന് മോൾ മാച്ച് ചെയ്യേണ്ട... നമ്മൾ റെഡ് ഡ്രെസ്സ് എടുത്തു അത് മതി എന്ന് തീരുമാനിച്ചു...
"ഇതല്ല..."😓
"ഇതേ അവിടെ ഉള്ളൂ...ഇപ്പൊ തന്നെ ലേറ്റ് ആയി...പെട്ടെന്ന് നോക്ക്..."
പെണ്ണ് അതും വാങ്ങി നമ്മളെ ഒന്ന് നോക്കി പേടിപ്പിച്ചു...🙄
😍ഇറങ്ങി വരുന്നത് കണ്ടതും നമ്മൾ ഇന്നലത്തെ കിസ്സ് സീനും ഓർത്ത് പെണ്ണിനെ ഒന്ന് നോക്കി...🙄തലക്ക് കയ്യും കൊടുത്താ നടപ്പ്... കെട്ട് വിട്ടില്ലേ ഇത് വരെ...
പെണ്ണ് നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ പെണ്ണിന്റെ മുറിയിൽ ചെന്നു മുടി ഒക്കെ കെട്ടി ഷാൾ ഒക്കെ ഇട്ടു വന്നു...
"😕യ്യോ എല്ലാരും എന്നെ കൂട്ടാതെ പോയാ...?"
"നീ ബാത്‌റൂമിൽ അട ഇരുന്നാൽ ആരേലും നിന്നെ കാണോ... അവരൊക്കെ നീ പോയെന്ന് കരുതി കാണും.. "
"😪ഇനിപ്പൊ എന്താ ചെയ്യാ...ആർക്കും എന്നോട് ഒരു സ്നേഹോം ഇല്ല..."
😍വേണ്ടുവോളം സ്നേഹിക്കാൻ ഞാൻ ഇല്ലെടി പെണ്ണെ...
"ഞാൻ അങ്ങോട്ടാ പോണത്... വേണേൽ നിന്നെ അവിടെ ഇറക്കാം... അല്ലേൽ നീ ഇവിടെ തന്നെ നിന്നോ..."
മര്യാദക്ക് വിളിച്ചാൽ ഒടുക്കത്തെ ജാഡ ആവും...🙄
നമ്മൾ വീടിന്റെ മുൻവശത്തെ ഡോറും അടച്ചു ബൈക്കിൽ കയറി ഇരുന്നു പെണ്ണിനെ മിററിൽ കൂടി നോക്കി... പെണ്ണ് നഖവും കടിച്ചു നമ്മളെ തന്നെ തുറിച്ചു നോക്കി നിൽപ്പ് ആണ്...
നമ്മൾ അതൊന്നും കാര്യം ആക്കാതെ സ്റ്റാർട്ട് ചെയ്തതും പെണ്ണ് വന്നു നമ്മളെ തോളിൽ കയ് വെച്ചു പിന്നാലെ കയറി ഇരുന്നതും നമ്മൾ ഒന്ന് പുഞ്ചിരിച്ചു...😍
പടച്ചോനെ എന്നും ഇത് പോലെ നമ്മക്ക് ഈ പെണ്ണിനേയും കൊണ്ട് ഇത് പോലെ പോവാൻ പറ്റണെ...❣️
🙄ഇന്നലത്തെ വല്ലതും ഓർമ ഉണ്ടോ എന്ന് എങ്ങനെയാ ഈ കുരിപ്പിനോട് ചോദിക്കാ... ഇതിന് യാതൊരു മാറ്റവും കാണുന്നില്ലല്ലോ...😓
"ഇന്നലെ ഞാൻ പാടിയിട്ട് ഇയാൾ മാത്രേ അഭിപ്രായം പറയാതുള്ളൂട്ടോ..."
"🙄അയിന് ഇയാൾ എപ്പോഴാ പാടിയെ...?"
😕അപ്പൊഴെ ഈ കുരിപ്പ് വെള്ളം ആയിരുന്നോ...
"😌ആ ഓർമ ഇണ്ട്... അടിപൊളി പാട്ടാ... നിക്ക് ഒത്തിരി ഇഷ്ടായി... നിക്ക് എന്നും അത് പോലെ പാട്ട് പാടി തരോ...?"
"അതിനെന്താ നിനക്ക് എന്നും പാടി തരാം പോരെ... അത് കഴിഞ്ഞു എന്താ ഉണ്ടായത് എന്ന് ഓർമയുണ്ടോ നിനക്ക്..."
പെണ്ണ് കാര്യായിട്ട് ഓർത്തെടുക്കാൻ തുടങ്ങി...🙄
"😒അത് അങ്ങേര് കണ്ട് പിടിച്ചാ..."
എന്താണാവോ ഉദ്ദേശിച്ചത്... നമ്മളെ പിടിച്ചു കിസ്സിയത് ആവോ...🙄
"അറിയാതെ എന്റെ കയ്യീന്ന് വീണതാ...ഒരുപാട് കാശ് ഉള്ള ആളല്ലേ... ഒന്ന് വാങ്ങിച്ചൂടെ...അങ്ങേര് എന്നെ ചീത്ത പറഞ്ഞ..."
"🙄ആര്...?"
"മർജാൻ കാക്കു... ഞാൻ അങ്ങേരെ ഗിറ്റാർ പൊട്ടിച്ചു...എന്നെ കണ്ടാൽ തല്ലോ...?"😓
ഇവിടെ മനുഷ്യന് ലവ് പൈൻ അപ്പോഴാ അവളെ ഒരു ഗിറ്റാർ പൈൻ... ഏതായാലും കുരുപ്പ് അവന്റെ മുന്നിൽ ചെല്ലണ്ട... അതാണ് നമ്മക്കും നല്ലത്...😌
"കാലത്ത് തൊട്ട് തുടങ്ങിയതാ നിന്നെ തപ്പി നടക്കാൻ അപ്പൊ ഇതാണോ കാര്യം...ആള് നല്ല കലിപ്പിലാ...നീ എന്തായാലും അങ്ങേരെ മുന്നിൽ പെടാതെ നോക്കിയാൽ നിനക്ക് കൊള്ളാം... "
😍അതിന് പെണ്ണ് ഒന്ന് മൂളി തന്നു...ഇത് കൊണ്ടേലും പെണ്ണ് അവന്റെ മുന്നിൽ പോകാതിരുന്നാൽ മതിയായിരുന്നു...നമ്മൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പെണ്ണിന്റെ ഫേസ് തന്നെ നോക്കി...
"അജു... നിക്ക് വോമിറ്റ് ചെയ്യാൻ തോന്നാ..."
പെണ്ണ് നെഞ്ചിൽ കയ് വെച്ച് പറഞ്ഞതും നമ്മൾ ബ്രേക്ക് ഇട്ടു പെണ്ണ് ഇറങ്ങുന്നതിനു മുന്നേ ഇറങ്ങി...😨നമ്മളെ ഷർട്ട് എങ്ങാനും കുളമാക്കി വെക്കോ...
"ഇപ്പൊ പോയി..."
😕പെണ്ണ് അവിടെ തന്നെ ഇരുന്നു പറഞ്ഞതും നമ്മക്ക് മുന്നിൽ കയറാൻ ഒരു മടി... കുരിപ്പ് ഒന്നും നോക്കാതെ പണി തന്നാൽ വീട്ടിലേക്ക് തന്നെ മടങ്ങുന്നതാ നല്ലത്...അല്ലേലും ഇവളെയും കൊണ്ട് ഇറങ്ങിയാൽ അന്ന് പണിയാ...😪
"ഇന്നലെ എന്താ എടുത്തു കുടിച്ചത് അത് വല്ല ഓർമയും ഉണ്ടോ...?"
"മർജാൻ കാക്കുന്റെ വെള്ളം കുടിച്ചതാ... പിന്നെ നിക്ക് ഒന്നും ഓർമ ഇല്ല..."
"😕ഒന്നും ഓർമ ഇല്ലേ...?"
അപ്പൊ കുരിപ്പ് തോൾ പൊക്കി ഇല്ലെന്ന് കാണിച്ചു...😪അല്ലേലും ഇതിനെ പച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല... പിന്നെയാ മദ്യം കുടിച്ചാൽ...
"ഇന്നലെ മോൾ എടുത്തു കുടിച്ചത് ആ ഷേക്കിന്റെ മദ്യം ആയിരുന്നു... എന്നിട്ട് എന്തൊക്കെയാ കാണിച്ചു കൂട്ടിയെ എന്ന് വല്ല ബോധവും ഉണ്ടോ..."
"😕യ്യോ... ഞാനോ...?"
"ആ നീ തന്നെ...എന്നോട് ഇത്രക്ക് ഇഷ്ട്ടം ഒക്കെ ഉണ്ടായിരുന്നോ നിനക്ക്...ഇനി ഞാൻ എങ്ങനെ അമിടെ മുഖത്ത് നോക്കും... അവനാ എല്ലാം കണ്ടത്...അവന്റെ മുന്നിൽ വെച്ചല്ലേ നീ എന്നെ പിടിച്ചു കിസ്സിയത്..."😍
"😨ഞാൻ നിന്നെ കിസ്സ് അടിച്ചെന്നോ...?"
"ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കില്ലല്ലോ... അതോണ്ട് അമിയോട് തന്നെ ചോദിച്ചു നോക്ക്..."
അത് കേട്ടതും പെണ്ണ് വായും പൊളിച്ചു നമ്മളെ നോക്കി...🙄അമിയോട് എന്ത് പറയിപ്പിക്കണം എന്ന് എനിക്കറിയാം മോളെ...😍പിന്നെ നമ്മക്ക് കോപ്പിനെ പിന്നിൽ ഇരുത്താൻ ഒരു മടി... പണി തരാൻ ഇവളെ കഴിഞിട്ടെ ആളുള്ളൂ...
"നിനക്ക് ഈ ബൈക്ക് ഓടിക്കണോ...?"🙄
"😌സത്യായിട്ടും ഓടിക്കാൻ തരോ...!!
അല്ലേ ന്നെ പറ്റിക്കാൻ ആണോ...?"
"നിന്നെ ഞാൻ അങ്ങനെ പറ്റിക്കോ... നീങ്ങി ഇരിക്ക്..."
പെണ്ണാണെങ്കി കേൾക്കേണ്ട താമസം മുന്നിലേക്ക് നീങ്ങി...😕ഇരിപ്പ് കണ്ടാൽ തോന്നും ലൈസൻസ് എടുത്തു വന്നതാണെന്ന്... നമ്മൾ പിറകിൽ ആയി ഇരുന്നു കൊണ്ട് അവളുടെ കയ്യിൽ കൂടി ഗിയറിൽ പിടിച്ചതും പെണ്ണ് ഒന്ന് പിടഞ്ഞു...
അവളുടെ കഴുത്തിൽ നമ്മളെ മുഖം അമർത്തി വെച്ച് വണ്ടി മുന്നോട്ട് എടുത്തു...❣️
"😪അതേയ്... ഉള്ളതാണോ ഞാൻ ഇയാളെ ശരിക്കും കിസ്സ് ചെയ്തോ...?"
"പിന്നല്ലാതെ...എന്നാലും ഞാൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല കേട്ടോ...എനിക്ക് ഒത്തിരി ഇഷ്ടായി..."😍
എന്നും പറഞ്ഞു അവളെ കഴുത്തിൽ നമ്മളെ താടി ഉരസിയതും പെണ്ണ് ഇക്കിളി കൊണ്ട് പിടഞ്ഞു...
"വണ്ടി നിർത്തിയെ... ഞാൻ ഇയാളെ കൂടെ വരൊന്നും ഇല്ല... കള്ളം പറയാ ഞാൻ കിസ്സ് അടിച്ചെന്ന് ഒക്കെ..."😓
"😍എന്റെ കയ്യിൽ തെളിവുണ്ട്..."
അത് കേട്ടതും പെണ്ണ് നമ്മളെ ദയനീയമായി തിരിഞ്ഞു നോക്കി...😘അപ്പൊ നമ്മൾ ഉമ്മ വെക്കുന്ന പോലെ കാണിച്ചതും പെണ്ണ് തിരിഞ്ഞിരുന്നു...
ഗേറ്റും കടന്നു അകത്തേക്ക് കയറിയതും മുന്നിൽ തന്നെ കയ്യും കെട്ടി നിക്കുന്ന ആളെ കണ്ട് നമ്മൾ ഒന്ന് ഇളിച്ചു കൊണ്ട് ബൈക്കിൽ നിന്നും ഇറങ്ങി പെണ്ണിനേയും പിടിച്ചു ഇറക്കി...😕പണി പാളി എന്നാ തോന്നുന്നേ..
പെണ്ണ് നമ്മളെ ഒന്ന് നോക്കി മുന്നോട്ട് നടന്നതും എന്തിലോ തട്ടി വീഴാൻ പോയതും ഒരുമിച്ച് ആയിരുന്നു... അപ്പൊ തന്നെ നമ്മൾ അവളെ കയ്യിൽ താങ്ങി പിടിച്ചു...😓
" നോക്കി നടക്ക്..."
എന്നും പറഞ്ഞു അവളെ നേരെ നിർത്തിയതും പെണ്ണ് നമ്മളെ ദയനീയമായി നോക്കി...
"😓 അങ്ങേര് എന്നെ തല്ലാൻ ആവോ നിക്കുന്നെ...?"
പെണ്ണിന് ഇങ്ങേരെ ഇത്രക്ക് പേടിയാണോ...നമ്മളെ മാത്രേ പേടി ഇല്ലാതുള്ളൂ അല്ലേ...🙄
അങ്ങേര് ആണേൽ പെണ്ണിനെ കണ്ടപ്പോൾ അടുത്തേക്ക് നടന്നു...പെണ്ണാണെങ്കിൽ നമ്മളെ ഇടക്ക് തിരിഞ്ഞു നോക്കി നടക്കാ...
"മൈ ഐഞ്ചൽ..."
എന്നും പറഞ്ഞു അങ്ങേര് അവളെ കെട്ടിപ്പിടിക്കാൻ എന്ന പോലെ കയ് കൊണ്ട് വന്നതും ആളെ ഫോൺ റിങ്ങ് ആയി...😬അല്ലേ ഇപ്പൊ ആ പന്നിയെ ഞാൻ കൊന്നേനെ...
അങ്ങേര് ഫോണിൽ സംസാരിക്കുമ്പോൾ കോപ്പ് അവന്റെ വായും നോക്കി നിക്കാ...😬നമ്മൾ പല്ല് കടിച്ചു പെണ്ണിനെ നോക്കിയതും പെണ്ണ് ഇളിച്ചു തന്നു... അകത്തേക്ക് പോവാൻ കണ്ണ് കൊണ്ട് കാണിച്ചപ്പോൾ കുരിപ്പ് ഇല്ലെന്ന് കാണിച്ചു അവിടെ തന്നെ നിന്നു...
"എന്താ ലേറ്റ് ആയത്...?"
അങ്ങേര് ഫോണും പോക്കെറ്റിൽ ഇട്ടു പെണ്ണിനെ നോക്കി ചോദിച്ചു...
"😓അത് ഞാൻ ഉറങ്ങിപ്പോയി...എന്നെ ആരും വിളിച്ചില്ല... ഞാൻ കുളി ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും എല്ലാരും ഇങ്ങോട്ട് വന്നു... അപ്പോഴാ ഇവനെ കണ്ടേ..."
"ഞാൻ നിന്നെ അവിടെ ഒക്കെ നോക്കിയതാ അപ്പൊഴൊന്നും കണ്ടില്ല...എന്തായാലും അജ്മൽ കൃത്യ സമയത്ത് വന്നല്ലോ..."
🙄പെണ്ണ് അമിടെ കട്ടിലിനടിയിൽ ആയത് നന്നായി...
"താങ്ക്യൂ..."
എന്നും പറഞ്ഞു അങ്ങേര് നമ്മക്ക് ഷേക്ക് ഹാൻഡ് തന്നു... ഓരോ ദിവസവും പെണ്ണിനെ അങ്ങേരെ മുന്നിൽ നമ്മൾ ആയിട്ട് എത്തിക്കുന്നതിന് ആണോ ഈ താങ്ക്സ്...😕
"നമുക്ക് ഒരുമിച്ച് പോവാം..."
എന്നും പറഞ്ഞു ആ കോപ്പ് പെണ്ണിനേയും കൊണ്ട് അകത്തേക്ക് നടന്നു...🙄എടീ പിശാശ്ശെ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്...
നമ്മളും കലിപ്പിൽ അവറ്റകളെ പിന്നാലെ പോവുമ്പോൾ ആണ് നാലെണ്ണം നമ്മളെ നോക്കി കയ്യും കെട്ടി നിക്കുന്നത് കണ്ടത്... അവന്മാരെ നോക്കി നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു...
"നീയല്ലേ ബൈക്കിന്റെ പിന്നിൽ കയറ്റി വരാൻ ആണെന്ന് പറഞ്ഞത്... എന്നിട്ട് അവൾ നിന്റെ നെഞ്ചത്ത് ഇരുന്നാണല്ലോ വരുന്നത് കണ്ടത്..."[അമി ]
"🙄പിന്നിൽ ഇരുന്നു പണി തരാൻ അവൾ ബെസ്റ്റാ അത് കൊണ്ട് ഇതേ വഴി കണ്ടുള്ളൂ..."
"അങ്ങനെ നിന്റെ കാര്യം സെറ്റ് ആയല്ലേ... നമ്മളെ ഒക്കെ എന്നാണാവോ..."🙄[ജൗഹി ]
"എവിടെ സെറ്റ് ആവാൻ... ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞാൽ നമ്മളെ വഴിയിൽ കണ്ട പരിചയം പോലും കാണിക്കില്ല കുരിപ്പ്...ഇപ്പൊ തന്നെ കണ്ടില്ലേ കോപ്പ് അവന്റെ കൂടെ പോയത്..."
നമ്മൾ അതും പറഞ്ഞു അകത്തേക്ക് കയറുമ്പോൾ കണ്ടത് പെണ്ണ് നാരങ്ങാ വെള്ളം എടുത്തു കുടിക്കുന്നത് ആണ്...ചുണ്ടിൽ എരിഞതും പെണ്ണ് ചുണ്ട് പിളർത്തി നോക്കുന്നത് കണ്ട് നമ്മൾ ഒന്ന് ചിരിച്ചു... ചോദിച്ചു വാങ്ങിയത് അല്ലേ അപ്പൊ പിന്നെ നല്ലോണം അങ്ങ് കൊടുത്തതിന്റെ പുകച്ചിൽ ആവും...
പിന്നെ നമ്മളും അകത്തു ചെന്നു അത് എടുത്തു കുടിച്ചു... നമ്മളെ ചുണ്ടിലും പുകച്ചിൽ വന്നപ്പോ നമ്മൾ ഓർത്തത് പെണ്ണിന്റെ കിസ്സാണ്...😍അമിയെയും കൊണ്ട് മാറി നിന്നു ഇന്നലത്തെ സീൻ ഇത്തിരി ഷുഗർ ചേർത്തു പറയാൻ അവനെ ഏൽപ്പിച്ചു... ആ കുരിശ് നമ്മളെ തലയിൽ ആവണം എന്നാ അവന്റെ ആഗ്രഹം അതോണ്ട് അവൻ അതേറ്റു...🙄
***********💞
നമ്മൾ മർജാന്റെ അടുത്ത് നിന്ന് എങ്ങനെ ഒക്കെയോ ഒന്ന് മുങ്ങി ഷമീടെയും നെച്ചുന്റെയും അടുത്ത് ചെന്നു അവളുമാരെ തോണ്ടി...
"ഇത്തൂസിന്റെ മാരേജ് ആയിട്ട് ഇപ്പോഴാണോടി വരുന്നെ...?"[നെച്ചു ]
🙄ഇവൾക്ക് എന്താ ഒരു ആത്മാർത്ഥത... ഇനി ആ കോപ്പ് അമിക്കാ വളച്ചെടുത്തോ ഇതിനെ...
"😌ഉറങ്ങി പോയെടി..."
"നീ നിന്റെ കെട്ടിനെങ്കിലും നേരത്തും കാലത്തും എണീക്കോ...?"[ഷമി ]
"😍യ്യോ പിന്നെ എണീക്കാണ്ട്... അല്ലേ വേണ്ട ഞാൻ അന്ന് ഉറങ്ങില്ലെടി...നിക്ക് അത്രക്ക് സന്തോഷം ആവുല്ലോ..."
നമ്മൾ അതൊക്കെ ഓർത്ത് ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞതും രണ്ടും നമ്മളെ പോലെ ഇളിച്ചു കാണിച്ചു...
😕ആരാ പടച്ചോനെ നമ്മളെ കെട്ടാ... ആ മർജാൻ നമ്മളെ ഇട്ടേച്ചു പോവാൻ ഒരു ചാൻസും ഇല്ല...
അപ്പൊ തന്നെ നമ്മൾ അവിടെ ഒക്കെ നോക്കിയത് അജുനെയാണ്... ഓൻ ആണേൽ അവടെ ഒന്നുല്ല... ശരിക്കും നമ്മൾ ഓനെ ഉമ്മ വെച്ചു കാണോ...🙄അതൊക്കെ ഒന്ന് ഓർക്കാൻ നോക്കിയേലും നമ്മക്ക് ആ ബോട്ടിൽ എടുത്തു കുടിച്ചത് മാത്രേ ഓർമ ഉള്ളൂ... പിന്നെ ഓർമ ഒക്കെ വന്നത് നമ്മൾ ഉറക്കം കഴിഞ്ഞു എണീക്കാൻ വേണ്ടി തല പൊക്കിയതും കട്ടിലിൽ ഇടിച്ചത് ആണ്...😓ഇപ്പോഴും പൈൻ ഉണ്ട് അമ്മാതിരി ഇടി ആയിപ്പോയി... അതും അമിക്കാടെ കട്ടിലിന്റെ കീഴെ... നമ്മൾ എങ്ങനാ പടച്ചോനെ അതിനകത്ത് ചെന്നു പെട്ടത്...അമിക്കനോട് തന്നെ ചോയ്ക്കാ...
"ഡീ വാ നമുക്ക് സെൽഫി എടുക്കാ..."
എന്നും പറഞ്ഞു നമ്മൾ അമ്മൂസിന്റെ അടുത്ത് ചെന്നു കുറെ സെൽഫി എടുത്തു... അപ്പോഴാണ് അജുന്റെ ഉമ്മച്ചിനെയും ഇത്തൂസിനെയും അനുട്ടിയെയും കണ്ടത്...
😍നമ്മൾ അപ്പൊ തന്നെ ഇറങ്ങി അവരെ അടുത്തേക്ക് വിട്ടു...
"ഉമ്മച്ചി ഇത്തൂസെ നിങ്ങളൊക്കെ നേരത്തെ വന്നാ..."
"നിന്നെക്കാൾ മുന്നേ എത്തി..."
ഇത്തൂസ് പറഞ്ഞതും ചോദിക്കേണ്ടായിരുന്നു എന്ന പോലെ നമ്മൾ ആളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു...😓
"അനുട്ടി... ഇന്ന് സുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ... അന്ന് ഇന്നേ കണ്ടപ്പോൾ പ്രേതത്തെ പോലെ ഇണ്ടായിരുന്നു..."
"എപ്പോഴും ഞാൻ സുന്ദരിയാ... അജു പറഞ്ഞല്ലോ ഞാൻ സുന്ദരി ആണെന്ന്..."
"😏അത് നിന്നെ പറ്റിക്കാൻ ആവും..."
"അല്ല ഉള്ളതാ... എന്നെ പോലെ സുന്ദരി കുട്ടിനെ കാണാതൊണ്ടാ അജു കെട്ടാതെ എന്ന് പറഞ്ഞല്ലോ..."
😕യ്യോ... അപ്പൊ അതോണ്ടാണോ ആ കോപ്പ് നമ്മളെ കെട്ടാതെ... എന്നാലും ഇവളെ അത്രയും ഗ്ലാമർ ഇല്ലേ നമ്മൾ... ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ... ആരോടാ ഒന്ന് ചോയ്ക്കാ...🙄
"നീയും അന്ന് വീട്ടിൽ വന്ന പോലെ അല്ല കാണാൻ മൊഞ്ചത്തി കുട്ടി ആയിട്ടുണ്ട്..."
നമ്മൾ ചിന്തിച്ചു നിക്കുമ്പോൾ ആണ് ഇത്തൂസ് അത് പറഞ്ഞത്... അപ്പോഴാ നമ്മക്ക് സമാദാനം ആയെ...
"അന്ന് ഞാൻ സോപ്പ് തേക്കാതെയാ കുളിച്ചേ അതോണ്ടാവും..."😌
ഉമ്മച്ചിയും ഇത്തൂസും നമ്മളെ നോക്കി ചിരിച്ചപ്പോൾ നമ്മൾ അവരെ നോക്കി നല്ല പോലെ ചിരിച്ചു... ആ അജുനോട് ഇവരേലും നമ്മളെ കെട്ടാൻ പറഞ്ഞാൽ മതിയാരുന്നു...
🙄പിന്നെ ആ കുരുട്ടടക്ക പോലെ ഉള്ള പെണ്ണ് നമ്മളെ കളിയാക്കിയാലോ എന്ന് കരുതി നമ്മൾ അവിടന്ന് മുങ്ങി നെച്ചുന്റെ അടുത്ത് ചെന്നു നിന്നതും നമ്മളെ കയ്യിൽ ഉണ്ട് ആരോ തോണ്ടുന്നു...
"ഇത്താ... ഇങ്ങൾക്ക് അനുട്ടിയെ അറിയോ...?"
🙄ഇത്തയാ നമ്മളാ...ഇവൻ അങനെ അല്ലല്ലോ വിളിക്കാറ്...
"മ്മ്...നിനക്ക് എങ്ങനാ അവളെ അറിയാ..."
"എന്റെ സ്കൂളിലാ അവൾ... ഞങ്ങൾ ഒരു ബസില പോണെ..."
അത് കേട്ടതും നമ്മൾ ഓനെ നല്ല പോലെ ഒന്ന് നോക്കി...🙄
"നിന്റെ ക്ലാസിൽ ഒന്നും അല്ലല്ലോ... ന്നിട്ടും നീ അവളെ പേരൊക്കെ അറിഞ്ഞു വെച്ചെങ്കിൽ എന്തോ ഒരു കള്ളത്തരം ഉണ്ടല്ലോ മോനെ..."
"😍അത് എനിക്ക് ആ പെണ്ണിനോട് ലവാ..."
😨യ്യോ ഈ കുരുട്ടടക്ക പോലുള്ള ചെക്കന് ലവ്വാ... ഇവൻ ആള് കൊള്ളാലോ...
"നെച്ചു നീ കേട്ടോടി ഇവന് ദേ ആ കാണുന്ന പെണ്ണിനോട് ലവ് ആണെന്ന്... എടാ ചെക്കാ ഇത്രേം പ്രായം ആയിട്ടും ഞങ്ങൾ വരെ ലവ് ചെയ്തില്ല അറിയോ നിനക്ക്..."😒
"അയിന് നിങ്ങളെ ഒക്കെ കണ്ടാൽ ആർക്കെങ്കിലും പ്രേമിക്കാൻ തോന്നണ്ടേ..."😏
എന്നും പറഞ്ഞു ചെക്കൻ നമ്മളെ നോക്കി പുച്ഛിച്ചു...😪ഉള്ളതാവും... അതോണ്ടാവും ആ കോപ്പ് അജു വരെ നമ്മളെ പ്രേമിക്കാതെ...
"നെച്ചു... നീ എന്താടി ഒന്നും പറയാതെ...ഒന്ന് ഉപദേശിച്ചു നോക്കെടി... ഇവൻ നന്നായാലോ..."😕
"അവൻ എന്നോട് പറഞ്ഞടി ഓന്റെ ലവ്വിന് കൂട്ട് നിന്നാലേ എന്റെ കാര്യം നടക്കൂ എന്ന്..."
😕ഇവൻ ആള് കൊള്ളാലോ...ഈ ചെക്കനെ കണ്ട് പഠിച്ചിട്ട് വേണം ഒന്ന് പ്രേമിക്കാൻ...
ചെക്കൻ പിന്നെ ഞങ്ങളെ അടുത്ത് നിന്നും മുങ്ങിയതാ... പിന്നെ കണ്ടത് രണ്ടും ഭയങ്കര കളിയും ചിരിയും ഒക്കെ ആണ്... കൊച്ച് പിള്ളേർ ആയോണ്ട് ആവും ആരും വലിയ മൈൻഡ് ഇല്ല... രണ്ടും ലവ്വ് ആണെന്ന് നമ്മക്ക് അല്ലേ അറിയൂ...
😏നമ്മക്ക് ആണേൽ അവറ്റകളെ നോക്കും തോറും വല്ലാണ്ട് ചൊറിഞ്ഞു കേറാ... എങ്ങനെ ഏലും രണ്ടിനെയും തെറ്റിക്കണം... അയിനിപ്പോ എന്താ ഒരു വഴി...🙄
"ഡീ വാ ജെസി വന്നു... നമുക്ക് പോയി സെൽഫി എടുക്കാ..."[ഷമി ]
"😏ഞാൻ എങ്ങും ഇല്ല... ഓള് എന്നെ കെട്ടിന് വിളിച്ചിട്ട് ഒന്നുല്ല... ഞാൻ അമ്മൂസിന്റെ കെട്ടിനാ വന്നേ..."
അല്ല പിന്നെ ഓളെ കെട്ടായപ്പോ വല്യ ജാഡയാ...പ്രേമിച്ച ചെക്കനെ അല്ലേ കെട്ടുന്നേ അതിന്റെ ചിരി ആവും... നമ്മൾ തൂങ്ങി ചത്താലും ആ കോപ്പ് അജു നമ്മളെ കെട്ടുന്നു തോന്നുന്നില്ല... ഉമ്മ കൊടുത്തു എന്നൊക്കെ പറഞ്ഞു വല്യ ജാഡ കാണിച്ചു പോയതാ ഓൻ... എന്നാൽ ഏലും കുരിപ്പിന് നമ്മളെ കെട്ടിക്കൂടെ...😓
"വാടി നിയ... നീ ഇണ്ടാവുന്നു കരുതി അല്ലേ നിന്നെ ഞാൻ വിളിക്കാനേ..."
ഷമി പോയി ഓളെ ചെവിയിൽ നമ്മൾ പറഞ്ഞത് ഒക്കെ വിളമ്പി കൊടുത്തപ്പോൾ ജെസി നമ്മളെ കയ്യിൽ പിടിച്ചു വലിച്ചു...🙄
പിന്നെ സെൽഫി എടുക്കാലോ എന്ന് വെച്ച് നമ്മൾ ഓളെ കൂടെ നിന്ന് കുറെ സെൽഫി എടുത്തു... നെച്ചു ആണേൽ നമ്മളെ പോലെ ഓളും ആയി പെട്ടെന്ന് കമ്പനി ആയി... പിന്നെ പാത്തുവും വന്നപ്പോൾ ഞങ്ങൾ നാലും അവിടെ ഉള്ള ചെയറിൽ ഇരുന്നു അവടെ ഉള്ള മൊഞ്ചൻമാരെ ഒക്കെ ഒന്ന് നോക്കി...😍ആ അജു തന്നെയാ മൊഞ്ചൻ... ഓൻ ആണേൽ നമ്മളെ ഒന്നും നോക്കാതെ അമിക്കാ ആയി കത്തി അടിയാ...😏
നിക്കാഹ് ആണെന്ന് പറഞ്ഞു അവറ്റകളെ ഒക്കെ അവടന്ന് കൊണ്ടോയി...🙄അപ്പോഴും നമ്മളെ ഫെബിൻ ആ അനുട്ടിയെ വഴി തെറ്റിച്ചു കൊണ്ടിരിക്കാ... ഓനെന്താ ഓളോട് ഇത്രക്ക് പറയാൻ...😕
നിക്കാഹ് ഒക്കെ കഴിഞ്ഞു ചെക്കന്മാർ ഒക്കെ വന്നതും നമ്മൾ വായും പൊളിച്ചു രണ്ട് മണവാളനെയും ഒന്ന് നോക്കി..
"ഡീ ആരാടി ഇതിൽ മൊഞ്ചൻ...?"🙄
നമ്മൾ നെച്ചുനെ നോക്കി കൊണ്ട് ഡൌട്ട് ചോയ്ക്കുമ്പോൾ ഓളെ മോന്ത വേറെ എങ്ങാണ്ടോ ആണ്...ഓളെ കണ്ണുള്ള ഭാഗത്ത് നോക്കിയതും അമിക്കാ പെണ്ണിനേയും നോക്കി നിക്കാ...😏കണ്ടാലും മതി...പാത്തു ആണേൽ അൽതുനെയും നോക്കി ഇരിപ്പാ...
മാലിക്കയും ഫോകസ് ചെയ്തു നിക്കുന്നത് ശമിയെ ആണെന്ന് കണ്ടതും നമ്മക്ക് വല്ലാണ്ട് സങ്കടായി...😪ന്നെ നോക്കാൻ മാത്രം ആരുല്ല...
അപ്പോഴാണ് മർജാൻ തന്നെ ഒരു മൂലയിൽ ഇരുന്നു നോക്കി ഇളിക്കുന്നത് കണ്ടത്...🙄ഓഹ് ഇങ്ങേർ ഇണ്ടാർന്നോ... എന്നും ചിന്തിച്ചു നമ്മൾ ഒരു വളിച്ച ഇളി കൊടുത്തു...
കപ്പിൾസിന്റെ കൂടെ വേണ്ടപ്പെട്ടവർ ഒക്കെ ഫോട്ടോ ഷൂട്ട് കഴിഞ്ഞു ഇറങ്ങിയതും ഞങ്ങൾ നാലും അവറ്റകളെ അടുത്ത് ചെന്നു ഫോട്ടോ എടുപ്പ് തുടങ്ങി... ഒപ്പം മുടിഞ്ഞ സെൽഫിയും...😕നൗഫിയുടെയും റാഷിയുടെയും കഴുത്ത് ഉളുക്കിയോ എന്നൊരു ഡൌട്ട്... കെട്ടിയോൾമാർക്ക് പിന്നെ അതൊന്നും ഒന്നുമല്ല...
"കാലൊക്കെ സുഖായോ...?"
🙄നൗഫിക്കാ ഇളിച്ചു കൊണ്ട് നമ്മളെ നോക്കി ചോദിച്ചതും നമ്മൾ വായും പൊളിച്ചു നിന്നു...
"അന്ന് പുട്ടും കുടത്തിൽ കാൽ വീണില്ലെ അത്..."
😕ഇങ്ങേർ അത് ഇത് വരെ മറന്നില്ലേ...
"അതൊക്കെ അന്ന് തന്നെ സുഖം ആയതാ... പക്ഷെ കക്ഷി ഒരാഴ്ച റസ്റ്റ് എടുത്തു... അല്ലേ നിയ..."
😕ഡീ അമ്മികുട്ടി നിനക്ക് ഓനെ കിട്ടിയപ്പോൾ എന്നെ നാറ്റിക്കാ അല്ലേ...😏
ജെസി പിന്നെ ഡീസന്റ് ആയി കെട്ടിയോന് ഞങ്ങളെ പരിചയപ്പെടുത്തി കൊടുത്തു...റാഷിക്കയും ആദ്യം നോക്കിയത് നമ്മളെ കാലിൽ ആണ്...🙄 നമ്മൾ എന്താ പുട്ടും കലം ആണോ കാലിൽ ഇട്ടു നടക്കുന്ന പോലെ അങ്ങേരെ നോക്കി ഒന്ന് ഇളിച്ചു...
അമിക്കയും അജുവും ഒക്കെ അവരെ ഫോട്ടോ എടുപ്പിന് വന്നപ്പോ തന്നെ ഞങ്ങൾ മുങ്ങി... വേറെ എങ്ങോട്ടും അല്ല ഫസ്റ്റ് ട്രിപ്പ് ഇരുന്നു ഫുഡ് തട്ടാൻ...
ഞങ്ങളെ പിന്നാലെ അൽതു കൂടി വന്നതോടെ നമ്മൾ ആണേൽ രണ്ടിന്റെയും ഇടയിൽ കയറി ഇരുന്നു ബിരിയാണി തട്ടാൻ തുടങ്ങി...🙄രണ്ടും കണ്ണും കണ്ണും നോക്കാൻ മുന്നിലേക്കും പിന്നിലേക്കും നീങ്ങും തോറും നമ്മൾ നീങ്ങി ഇരുന്നു...😕അങ്ങനെ ഇപ്പൊ നമ്മൾ ഇങ്ങനെ നിക്കുമ്പോൾ ഇങ്ങള് മാത്രം ലവ് വേണ്ട...😏
പാത്തു വയർ നിറഞ്ഞു എണീറ്റ് പോകേണ്ട താമസം അൽതു ഫുഡും മതിയാക്കി എണീറ്റ് പെണ്ണിന്റെ പിന്നാലെ പോയി...🙄നമ്മൾ ആണേൽ ബിരിയാണി കഴിക്കണോ അവരെ ഇടയിൽ പോണോ എന്ന് ചിന്തിച്ചു...
ബിരിയാണി പിന്നെ കിട്ടില്ല... അവരെ പ്രേമത്തിൽ മണ്ണ് വാരി ഇടാൻ നാളെ ആയാലും പറ്റും എന്ന പോലെ നമ്മൾ പിന്നെ ബിരിയാണി കഴിക്കൽ തുടർന്നു...
"അയ്യോ എടി നിയ ഞാൻ ഫെബിനെ വിളിക്കാൻ മറന്നു..."😕[നെച്ചു ]
"അയിന് ഓൻ അവളെ കൂടെ വന്നു കഴിച്ചോളും... അത് വരെ നമ്മക്ക് അടിച്ചു പൊളിക്കാടി..."
ഞങ്ങൾ മൂന്നും പിന്നെ വയർ നിറച്ചു കഴിച്ചു എണീറ്റ് പോയപ്പോൾ ആണ് ബാക്കി എല്ലാം കൂടി ഇടിച്ചു കയറി വന്നത്...
🙄നട്ടം തിരിഞ്ഞു കളിക്കുന്ന മർജാനേ കണ്ടിട്ട് ആണേൽ നമ്മക്ക് ആണേൽ വല്ലാണ്ട് സങ്കടം ആയി...
"നിങ്ങൾ അകത്തു പോയിക്കോ ഞാൻ ഇപ്പൊ വരാം..."
എന്നും പറഞ്ഞു നമ്മൾ മർജാനെ പിടിച്ചു കൊണ്ടോയി ചെയറിൽ ഇരുത്തി...കഴിച്ചോ എന്നും പറഞ്ഞു ഫുഡ് ഒക്കെ എടുത്തു കൊടുത്തു...😌
സെർവ് ചെയ്യുന്ന അജു ആണേൽ നമ്മളെ നോക്കി പേടിപ്പിക്കാ...🙄ഇനി ഇന്നലെ ഉമ്മ വെച്ചതിന് ആവോ... ഓൻ നമ്മളെ ഉമ്മ വെക്കാറുണ്ടല്ലോ...😓
അൽതുനെയും പാത്തുനെയും കയ്യോടെ പൊക്കി ഞങ്ങൾ സ്റ്റേജിൽ കയറി പൊരിഞ്ഞ തുള്ളി ചാട്ടം ആയിരുന്നു...🙄ഒന്ന് നീങ്ങാൻ പറ്റിയിരുന്നെങ്കിൽ എന്ന പോലെ അൽതു പാത്തൂനെ നോക്കി ആക്ഷൻ കാണിക്കാ...നമ്മൾ അല്ലേ ആള് വിട്ടത് തന്നെ...
നെച്ചു പിന്നെ ചാടി കളിക്കുന്ന നമ്മളെ തോണ്ടി വിളിക്കാ...🙄
"ശല്യം ചെയ്യാതെ കളിക്കെടി..."
എന്നും പറഞ്ഞു നമ്മൾ നല്ല പോലെ തുള്ളി കളിക്കാൻ തുടങ്ങി...
"എടീ അവന്മാർ നിന്റെ കളി റെക്കോർഡ് ചെയ്യാ... അടങ്ങി നിക്കെടി..."
എന്നും പറഞ്ഞു നെച്ചു നമ്മളെ കാലിൽ ഒരു ചവിട്ട് തന്നതും നമ്മൾ ഒന്ന് നിന്നു എല്ലാരേം നോക്കി ഒന്ന് ഇളിച്ചു...😕
"ഇന്നലത്തെ പാട്ടിനേക്കാളും കലക്കി അല്ലേടാ അമി..."
എന്നും പറഞ്ഞു ആ കോപ്പ് അജു നമ്മളെ അടുത്തേക്ക് ആയി വന്നു...നമ്മൾ ആണേൽ നേരത്തെ പറയൽ അല്ലേടി കുരിപ്പ്കളെ എന്ന പോലെ അവൾമാരെ രണ്ടിനെയും നോക്കി പേടിപ്പിച്ചു...
ലെഫ്റ്റ് സൈഡിൽ നോക്കിയതും രണ്ടും എപ്പോഴേ മുങ്ങി ഇരുന്നു... എടാ അൽതു കുരിപ്പേ നിനക്ക് ഞാൻ തരാട്ടോ...😬
"ഇയാൾക്ക് പാട്ട് അറിയായിരിക്കും...എന്ന് വെച്ച് വല്യ ജാഡ ഒന്നും കാണിക്കേണ്ട..."😏
"എനിക്ക് പാടാൻ മാത്രം അല്ല ഡാൻസ് കളിക്കാനും അറിയാം എന്തെ കാണണോ...?"
😕ഈ കോപ്പ് അതും പഠിച്ചിട്ടുണ്ടാ...നമ്മൾ ഓനെ നോക്കി പുച്ഛിച്ചു കാണിച്ചു...
"നിന്റെ ഡാൻസിനെക്കാൾ നന്നായെങ്കിൽ എനിക്ക് നീ ഇന്നലെ ബോധം ഇല്ലാതെ തന്നില്ലേ അത് പോലെ ഒന്ന് ബോധത്തോടെ തരണം..."
"😬ഞാൻ ഇയാളെ കിസ്സ് അടിച്ചിട്ടൊന്നുല്ല..."
"അതിന് ഞാൻ കിസ്സ് ആണെന്ന് പറഞ്ഞ... വേറെ ഒന്ന് തന്നില്ലേ അത് മതി..."
🙄അതെന്താ പടച്ചോനെ നമ്മൾ വേറെ കൊടുത്തെ... കുരിപ്പ് ആണേൽ ഇളിച്ചു കാണിക്കാ...
അവന്മാർ അഞ്ചും കൂടി സോങ് പ്ലേ ചെയ്തു ഡാൻസ് ചെയ്യുന്നത് കണ്ടു നമ്മൾ അന്തം വിട്ട് നിന്നു...😕ഇതൊക്കെ ഈ കോപ്പുകൾക്ക് അറിയോ...
"ഇവന്മാർ പുലി ആണല്ലോടി..."😍
നെച്ചു വായും പൊളിച്ചു നിന്ന് പറയുന്നത് കേട്ട് നമ്മൾ ഓളെ നോക്കി പേടിപ്പിച്ചു... എല്ലാരും ക്ലാപ് ചെയ്യുന്നത് കണ്ട് കൂടെ ഉള്ള രണ്ട് കുരിപ്പും ക്ലാപ് ചെയ്യുന്നത് കണ്ട് നമ്മൾ അവള്മാരെ കയ് മാറ്റി പിടിച്ചു...😏അങ്ങനെ ഇപ്പൊ മോൻ ഷൈൻ ചെയ്യണ്ട...
"നിന്റെ അജുക്ക ആള് കൊള്ളാലോ... കലക്കി സൂപ്പർ..."[അൽതു ]
"🙄എന്റെ അജുക്കയാ...?"
"നിന്റെ അല്ല ഇവളെ..."
അൽതു പാത്തുനെ ചൂണ്ടി കൊണ്ട് പറഞ്ഞതും നമ്മൾ ഓളെ നോക്കി പുച്ഛിച്ചു...😏ഓളെ അജുക്കാ ആണത്രേ...അപ്പോഴാണ് ഓന്റെ കാക്കുനെ കണ്ടത്...🙄
"ദേ അപ്പുക്കാ ഇങ്ങളെ മോളെ കണ്ടോ... ആ ചെക്കൻ അവളെ ലൈൻ അടിക്കാ..."
നമ്മൾ അപ്പുക്കാനേ കണ്ടതും രണ്ടിനെയും കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു...
"അവർ ഒരു സ്കൂളിൽ പഠിക്കുന്നതാ അല്ലാതെ നീ കരുതും പോലെ ലൈൻ ഒന്നും അല്ല..."
😕ഇങ്ങേർക്കും നമ്മളെ വിശ്വാസം ഇല്ലേ...അങ്ങേര് അവരെ രണ്ടിനെയും നോക്കി ഇളിച്ചു കൊണ്ട് പോയി...
നമ്മൾ പിന്നെ നമ്മളെ ഫോണും കുത്തി പിടിച്ചു ഇരുന്നു... കണി കണ്ടത് ആ അജുനെയാ ഇന്നത്തെ ദിവസം ശരിയല്ല...
😭അമ്മൂസ് കരയുന്ന കണ്ട് നമ്മളും ഓളെ കെട്ടിപ്പിടിച്ചു കരച്ചിൽ തുടങ്ങി...
"പോട്ടെടി സാരല്ല്യ ഞാൻ നാളെ തന്നെ എങ്ങനെ ഏലും നൗഫിക്കാനോട് പറഞ്ഞു വീട്ടിലേക്ക് വരാ... നീ കരയണ്ട..."
"😕യ്യോ നീ വരൊന്നും വേണ്ട... ഇനി ഉപ്പച്ചിക്കും ബാപ്പച്ചിക്കും ഉമ്മച്ചിമാർക്കും ഒക്കെ ഞാൻ അല്ലേ ഉള്ളൂ...😍അവർ പുറത്തൊക്കെ പോയാൽ കൊണ്ട് വരുന്ന സ്വീറ്റ്സ് ഒക്കെ നിക്ക് ഒറ്റയ്ക്ക് തിന്നാലോ... അതൊക്കെ ഓർത്തപ്പോ ഞാൻ സന്തോഷം കൊണ്ട് കരഞ്ഞതാടി..."
"😬പോടീ..."
എന്നും പറഞ്ഞു ഓൾ നമ്മളെ മാറ്റി... ഓള് പിന്നെ ഉമ്മച്ചിമാരെ ഒക്കെ കെട്ടിപ്പിടിച്ചു കരച്ചിൽ തുടങ്ങി...🙄ഇനി ഓള് നമ്മക്ക് ഒന്നും കൊടുക്കണ്ട എന്ന് എങ്ങാനും പറീണത് ആവോ...
ഓളെ മോങ്ങൽ തീർന്നപ്പോൾ ജെസി ഇണ്ട് മൂക്കും ചീറ്റി കരയുന്നു...🙄ഇവൾ എന്തിനാ ഈ കരയുന്നേ ആവോ...
"നീയല്ലേ പറഞ്ഞത് റാഷിക്കാടെ വീട് തൊട്ടപ്പുറത് ആണെന്ന്... പിന്നെന്തിനാടി കരയുന്നെ..."
"😌അത് പിന്നെ ഞാൻ മാത്രം കരയാണ്ട് നിന്നാൽ കുറച്ചിൽ അല്ലേടി..."
😕പാവം ആ ചെക്കൻ...അങ്ങനെ അവറ്റകളെ ടീംസ് പോയതും നമ്മൾ നോക്കിയത് അജുനെയാണ്...😍ഓന്റെ കൂടെ വന്ന പോലെ പോവാൻ ഒരു പൂതി...
"വാ നമുക്ക് ഇറങ്ങാം..."
എന്നും പറഞ്ഞു മർജാൻ വന്നതും നമ്മൾ അവളുമാരെക്കാൾ കൂടുതൽ കരയാൻ തോന്നി... ഓനെയും പ്രാകി നമ്മൾ ഓന്റെ പിന്നാലെ നടന്നതും കാലത്ത് വരുമ്പോൾ ഇണ്ടായ പോലെ വോമിറ്റ് ചെയ്യാൻ തോന്നി ഏലും നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ നടന്നു...
***********💞
അവൾ അവന്റെ പിന്നാലെ പോവുന്നത് അജു കലിപ്പോടെ നോക്കി നിന്നു...ഇന്ന് കൂടി സഹിച്ചാൽ മതിയല്ലോ കോപ്പിനെ... നാളെ തൊട്ട് പെണ്ണ് ഫ്രീയല്ലേ രണ്ട് ദിവസം കൊണ്ട് അവൾ ബോധത്തോടെ നമ്മളെ ഇഷ്ട്ടം ആണെന്ന് പറയിക്കാൻ ഉള്ള വഴി ഒക്കെ എനിക്കറിയാം...😓
അവൻ ആണേൽ അവളെയും കൊണ്ട് എങ്ങോട്ടാ ഈ പോന്നെ അറിയണമല്ലോ അപ്പൊ തന്നെ നമ്മൾ ഒരുത്തിയെയും വായി നോക്കി നിക്കുന്ന മാലിയെ പിടിച്ചു ബൈക്കിന്റെ അടുത്തേക്ക് നടന്നു...
ഡോർ തുറന്നു കൊടുക്കുന്ന അങ്ങേരെ മേലേ പെണ്ണ് ഒരൊറ്റ വാൾ വെക്കൽ ആയിരുന്നു...😨ഇത് കാലത്ത് നമ്മക്ക് ഇട്ടു തരാൻ വെച്ചത് അല്ലേ... ഇങ്ങേർക്ക് ആണോ അത് കിട്ടിയേ...😁
"ഓഹ് ഷിറ്റ്..."
എന്നും പറഞ്ഞു അങ്ങേര് പെണ്ണിന്റെ കരണം നോക്കി പുകക്കുന്നത് കണ്ടതും നമ്മൾ അവളെ അടുത്തേക്ക് ഓടാൻ നിന്നതും മാലി നമ്മളെ കയ്യിൽ പിടിച്ചു നിർത്തി...
"😬എന്റെ പെണ്ണിനെ തല്ലിയ അവനെ ഞാൻ വെറുതെ വിടില്ല..."
"നിന്റെ പെണ്ണാണെന്ന് ഞങ്ങൾക്കല്ലേ അറിയൂ... അവൾക്ക് പോലും അറിയില്ല..."
കവിളിൽ കയ് വെച്ച് അവൾ നിന്നത് കണ്ട് നമ്മക്ക് സഹിക്കാൻ ആയില്ല...നമ്മൾ നോക്കി നിക്കേ പെണ്ണ് കുഴഞ്ഞു വീഴുന്നത് കണ്ട് നമ്മൾ അടുത്തേക്ക് ഓടി...😓പെണ്ണിനെ എടുക്കാൻ നോക്കിയതും മാലിയും നമ്മളെ ഒപ്പം വന്നു അവളെ പിടിച്ചു അകത്തേക്ക് നടന്നു...അവൻ ആണേൽ അവന്റെ ഷർട്ട് അപ്പാടെ ഊരി മാറ്റി വലിച്ചെറിഞ്ഞു...
അമിയും ഉപ്പച്ചിമാരും ഒക്കെ വന്നു പെണ്ണിനെ അകത്തു കിടത്തി മുഖത്ത് ഇത്തിരി വെള്ളം തെളിച്ചു...😓
"ആ പന്നി എന്ത് തല്ലാ തല്ലിയത്... അവന്റെ ഫിംഗർ പ്രിന്റ് മൊത്തം അവളെ മുഖത്തുണ്ട്..."
നമ്മൾ കലിപ്പിൽ അമിയെ നോക്കികൊണ്ട് പറഞ്ഞു...
"അങ്ങനെ ഒന്ന് അവന്റെ കയ്യീന്ന് അവൾ വാങ്ങിയിട്ടുണ്ടെൽ അവൻ ഇവിടന്ന് പൊന്നേനു മുന്നേ അവൾ പണി കൊടുത്തിരിക്കും... അതോർത്തു നീ പേടിക്കേണ്ട..."
ഒന്ന് കിട്ടിയാലും വേണ്ടില്ല പെണ്ണ് അങ്ങേരെ വേണ്ടെന്ന് പറഞ്ഞാൽ മതി... എന്തായാലും ഈ തല്ലോടെ അവന്റെ കാര്യം തീരുമാനം ആയി...😌നേരത്തെ അവളെ സ്നേഹം എന്തായിരുന്നു ഫുഡ് കഴിപ്പിക്കാൻ കൊണ്ട് പോയി ഇരുത്തുന്നു ഊട്ടുന്നു...🙄
പെണ്ണ് പതിയെ കണ്ണ് തുറന്നതും ഇല്ലാരുടെയും മുഖത്ത് പെണ്ണിന് തല്ലു കിട്ടിയ സങ്കടം ആയിരുന്നു...
"സോറി നിയ..."
എന്നും പറഞ്ഞു ആ കോപ്പ് എണീറ്റ് ഇരുന്ന പെണ്ണിനെ വന്നു കെട്ടിപ്പിടിച്ചതും ഈ പിശാശ് എന്നെയും കൊണ്ടേ പോവുള്ളോ എന്ന പോലെ നമ്മൾ നിന്നു...🙄അപ്പോഴേക്കും പെണ്ണ് വീണ്ടും വോമിറ്റ് ചെയ്യാൻ എന്ന പോലെ ആക്ഷൻ കാണിച്ചതും അങ്ങേര് ഏഴയലത്തു നിക്കാതെ മാറി നിന്നു...
പെണ്ണ് വൈസിൽ പോയി വോമിറ്റ് ചെയ്തതും ഉമ്മച്ചിമാർ ഒക്കെ കരച്ചിലിന്റെ അടുത്തെത്തി...😓
"എന്താ മോളെ പറ്റിയത്..."
"അറിയില്ല ഉമ്മച്ചി നിക്ക് തല കറങ്ങാ..."
എന്നും പറഞ്ഞു പെണ്ണ് ആണേൽ ഉമ്മച്ചിടെ തോളിൽ തല വെച്ചു കിടന്നു...😓ഇത്രേം നേരം തുള്ളി ചാടി കളിച്ച പെണ്ണാ...
"ഇതൊക്കെ കണ്ടിട്ട് എനിക്കെന്തോ പേടി ആവുന്നു... നമുക്ക് ഇവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോവാം..."
അമിടെ ഉമ്മച്ചി പറഞ്ഞതും പെണ്ണിനേയും പിടിച്ചു ഇറങ്ങി...😕ഈ കുരിപ്പ് വീണ്ടും അവന്റെ കാറിൽ ആണോ പോന്നെ... നമ്മക്ക് അതൊക്കെ നോക്കി നിക്കാനെ ആയുള്ളൂ...
"😏ഞാൻ ഈ കുരങ്ങന്റെ കാറിൽ കേറൂല... ഈ പന്നി എന്നെ തല്ലി ഉമ്മച്ചി... നിക്ക് നല്ല വേദന ഇണ്ട്..."😭
എന്നും പറഞ്ഞു പെണ്ണ് മോങ്ങാൻ തുടങ്ങിയതും നമ്മൾ ഇളിച്ചു കൊണ്ട് അമിയെ നോക്കി... അവനും അപ്പൊ തന്നെ ഇപ്പൊ എങ്ങനെ ഉണ്ടെന്ന് കണ്ണ് കൊണ്ട് കാണിച്ചു...😌പാവം അങ്ങേര് ആണേൽ എന്തൊക്കെയോ പറയുന്നുണ്ടേലും പെണ്ണ് അതൊന്നും കേൾക്കുന്ന ലക്ഷണം ഇല്ല...
അപ്പുക്കാടെ വണ്ടിക്ക് നമ്മൾ അങ്ങേരെ സോപ്പിട്ടു സമ്മതിപ്പിച്ചതും പെണ്ണിനേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വിട്ടു... രണ്ട് ഉമ്മച്ചിമാരും പെണ്ണിനെയും പിടിച്ചു പിന്നാലെ ഉണ്ട്... പെണ്ണിന്റെ ബാപ്പച്ചി ആണേൽ സൈലന്റ് ആയി നമ്മളെ സൈഡിൽ ആയാണ് ഇരിക്കുന്നത് അത് കൊണ്ട് പെണ്ണിനെ കൂടുതൽ നോക്കാൻ ആയില്ല...🙄
അമിയും ഉപ്പച്ചിയും പിന്നാലെ ബൈക്കിൽ വന്നു നമ്മളെ ഒന്നിച്ചു തന്നെ ഹോസ്പിറ്റൽ മുറ്റത്തു ഇറങ്ങി...ഡോക്ടറെ കാണിച്ചതും ചെക്കപ്പ് ചെയ്തു പെണ്ണിനെ ഡ്രിപ് കൊടുത്തു അകത്തു തന്നെ കിടത്തി...ടെസ്റ്റ് റിപ്പോർട്ട് വന്നതും നമ്മളും അമിയും ചെയറിൽ തന്നെ ഇരുന്നു... രണ്ട് ഉമ്മച്ചിമാരും ഉപ്പച്ചിമാരും അകത്തേക്ക് കയറി...
നമ്മളും അമിയും പിന്നെ ഫ്രീ ആയി കുറെ മാലാഖമാരെ നോക്കി ഇരുന്നു...😍
അവരൊക്കെ ഇറങ്ങുന്നത് കണ്ട് ഞങ്ങൾ രണ്ടും സീസന്റ് ആയി എണീറ്റതും എല്ലാരുടെയും മുഖത്ത് ഒരു നിരാശ ആയിരുന്നു...🙄
"എന്ത് പറ്റി കുഞ്ഞിപ്പാ... എന്താ ഡോക്ടർ പറഞ്ഞത്...?"😓
"മോനെ അത്... ഞാൻ എങ്ങനെ നിന്നോട് പറയും...!!"
"എന്താണെങ്കിലും ടെൻഷൻ ആക്കാതെ പറ കുഞ്ഞിപ്പാ..."
"അത് മോനെ...അവൾ പ്രെഗ്നന്റ് ആണെന്ന്...!!"😓
😨അത് കേട്ട് ആരെക്കാളും ഞെട്ടിയത് നമ്മളാ...പടച്ചോനെ ആ തെണ്ടി ഷേക്ക് ഇതും ഒപ്പിച്ചാണോ പെണ്ണിനെ പിടിച്ചു തല്ലിയെ...😪നമ്മൾ സ്വപ്നം കണ്ടതൊക്കെ വെറുതെ ആയോ...
കാത്ത് സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി... അയ്യോ കാക്കച്ചി കൊത്തി പോയി...🎶
😒നമ്മക്ക് പറ്റിയ പാട്ട് തന്നെ... നമ്മൾ ദയനീയമായി പെണ്ണിനെ നോക്കിയതും പെണ്ണ് നമ്മക്ക് ഒന്ന് ഇളിച്ചു തന്നു...പെണ്ണിനെ പിടിച്ചു വണ്ടിയിൽ കയറ്റി ഏലും ഉമ്മച്ചിമാർ രണ്ടും കൂട്ട കരച്ചിൽ ആണ്...😭നമ്മൾ ആണേൽ ഉള്ളിലും... എന്നാലും ആ തെണ്ടി എത്ര പെട്ടെന്നാ ഇതൊക്കെ ഒപ്പിച്ചത്...
അതാവും ഇന്ന് കോപ്പിന് അങ്ങേരോട് ഭയങ്കര സ്നേഹം ഒക്കെ കണ്ടത്...😓
"ആരാ മോളെ നിന്നോട് ഇങ്ങനെ ചെയ്തേ...?"😓
പെണ്ണിന്റെ ഉമ്മച്ചി കരച്ചിലിനിടയിലും ചോദിച്ചു...
"ആ മർജാൻ പന്നി എന്നെ തല്ലി... ഓന് ഞാൻ വെച്ചിട്ടുണ്ട്... അറിയാതെ പറ്റി പോയത് അല്ലേ...അയിനാ ഓൻ എന്നെ..."😪
പെണ്ണ് കവിളിൽ കയ് വെച്ച് കൊണ്ട് എരിവ് വലിച്ചു...
എന്നാലും പെണ്ണ് കയ് വിട്ടു പോയല്ലോ പടച്ചോനെ...അതൊക്കെ എപ്പോ... അങ്ങനെ ഒക്കെ ചിന്തിച്ചു നമ്മൾ പെണ്ണിന്റെ വീട്ട് മുറ്റത്തു വണ്ടി നിർത്തി... ഇതിനാണെങ്കിൽ ഹോസ്പ്പിറ്റലിൽ പോകേണ്ടിയിരുന്നില്ല... ഉള്ള സമാദാനം കൂടി പോയി കിട്ടി...😓
പെണ്ണ് നമ്മളെ ഒന്ന് നോക്കി ഇറങ്ങി പോയെങ്കിലും നമ്മൾ പെണ്ണിനെ നോക്കാതെ എങ്ങോട്ടോ ഇരുന്നു... അമിയെ കണ്ടതും നമ്മൾ ഓനെ ദയനീയമായി നോക്കി വണ്ടിയും കൊണ്ട് വീട്ടിലേക്ക് വിട്ടു...
"🙄നീ എന്താടാ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ വരുന്നെ... ആ പെണ്ണിനേയും കൊണ്ട് ഹോസ്പിറ്റലിൽ പോയിട്ട് എന്താ പറഞ്ഞത്...?"
ഉപ്പച്ചി നമ്മളെ കണ്ടതും അതും ചോദിച്ചു വന്നപ്പോ നമ്മൾ അങ്ങേരെ ഒന്ന് നോക്കി...😓
"നീയല്ലേടാ കാലത്ത് അവൾ ഐ ലവ് യു പറഞ്ഞു എന്നും പറഞ്ഞു തുള്ളിചാടിപോയത്...?!!വരവ് എന്താ ഇങ്ങനെ...?!!എന്താ ഉണ്ടായത് എന്ന് പറയെടാ...?"
"😪ഇതിൽ കൂടുതൽ ഇനി എന്തുണ്ടാവാൻ...?എല്ലാം പോയി..."
എന്നും പറഞ്ഞു നമ്മൾ നിരാശയോടെ മുറിയിൽ ചെന്നു ഡോറും കൊട്ടി അടച്ചു ബെഡിലേക്ക് വീണു...😓
**********💞
😬ആ പന്നി മർജാൻ എന്ത് തല്ലാ തല്ലിയെ...ഓന്റെ വെള്ളം എടുത്തു കുടിച്ചപ്പോ തുടങ്ങീതാ വയറ്റിൽ ഒരു നീറ്റൽ...
നമ്മൾ വീട്ടിൽ എത്തേണ്ട താമസം ഉമ്മച്ചി ഇണ്ട് വല്യ ഒരു വടി എടുത്തു വരുന്നു...😕ഇത് നമ്മളെ തല്ലാൻ ആവോ...
"😭യ്യോ ഉമ്മച്ചി ന്നെ തല്ലല്ലേ..."
എന്നും പറഞ്ഞു നമ്മൾ ഉപ്പച്ചീടെ പിന്നാലെ ചെന്നു...
"കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കാൻ ആയിട്ട്..."
"🙄എന്ത് പറ്റി ഇങ്ങളെ കുടുംബത്തിന്...?"
"എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട... എന്റെ മോളെ ഇനി എങ്കിലും നീ പറ ആരെ കുഞ്ഞ നിന്റെ വയറ്റിൽ ഉള്ളെ..."
😨യ്യോ കുഞ്ഞ നമ്മളെ വയറ്റിലോ... ഇനി അതിനുള്ള മരുന്നെങ്ങാനും ആണോ നമ്മൾ ഇന്നലെ എടുത്തു കുടിച്ചേ...🙄
" മോൾ സമാധാനം ആയി ഇരുന്നു ആലോചിച്ചു പറ... എങ്ങനാ ഇത് സംഭവിച്ചത്...?"😓
ഉമ്മച്ചിയെ മാറ്റി ഉപ്പച്ചിയും നമ്മളെ പിടിച്ചു ഇരുത്തി ചോദിച്ചതും നമ്മൾ അവരെ ഒക്കെ ഒന്ന് നോക്കി... എല്ലാം മുഴു കലിപ്പിലാ...😕അമിക്കാ മാത്രേ നമ്മളെ നോക്കാതെ ഇരിക്കുന്നുള്ളൂ...
"അത് ഇല്ലേ... ഞാൻ മർജാൻ കാക്കുന്റെ..."
"ആ ഞാൻ പറഞ്ഞ ആരും വിശ്വസിക്കില്ലല്ലോ...അവൻ തന്നെയാ... അല്ലേലും കെട്ട് പ്രായം ആയി നിക്കുന്ന ഒരു പെണ്ണ് ഉണ്ടെന്ന ബോധം ഇല്ലാതെ അല്ലേ ഒരുത്തനെ കൊണ്ട് വന്നു വീട്ടിൽ കേറ്റിയെ... അവൻ പെണ്ണിനെ ചതിച്ചു... വല്യ ഷേക്ക് ആയിട്ട് എന്ത് കാര്യം... സ്വഭാവം നോക്കിയല്ലേ വലുപ്പം നോക്കേണ്ടത്... അവന്റെ കാര്യം കഴിഞപ്പൊ കണ്ടില്ലേ പെണ്ണിനെ തല്ലാനും തുടങ്ങി... "
😕എന്റെ അമിക്കാ ഇങ്ങള് അവിടെ സൈലന്റ് ആയി ഇരുന്നത് ഈ ഡയലോഗ് കാണാണ്ട് പഠിക്കാൻ ആന്നോ...🙄
"അതിന് ഇവൾ എന്നാ അവന്റെ കൂടെ പോയത്...?"
നമ്മളെ ബാപ്പച്ചി ചോദിച്ചതും അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ എന്നും ചിന്തിച്ചു ഇരുന്നു...
"നിന്റെ നാവ് ഇറങ്ങിപ്പോയോ... അല്ലേ നൂറ് നാക്കാണല്ലോ തർക്കുത്തരം പറയാൻ മർജാൻ ആണോ നിന്റെ വയറ്റിൽ ഉള്ള കുഞ്ഞിന്റെ ഉപ്പച്ചി..."
"😬അയ്യേ അങ്ങേര് ഒന്നുല്ല... ഞാൻ ഇന്നലെ അറിയാണ്ട് അങ്ങേരെ വെള്ളം എടുത്തു കുടിച്ചു... അപ്പൊ തൊട്ട് ന്റെ വയറ്റിൽ എന്തോ ഉള്ള പോലെ തോന്നാ..."
"അവളെ കെട്ട് കഴിഞ്ഞു അറിഞ്ഞത് നന്നായി അല്ലെങ്കിൽ ഇവൾ കാരണം അവൾ ഇവിടെ നിന്ന് പോയേനെ... ഇനി ഈ ചെക്കന്റെ ഗതി എന്താവോ...?"🙄
നമ്മളെ ഉമ്മച്ചി അമിക്കാനെ നോക്കി അതും പറഞ്ഞു വടിയും കളഞ്ഞു കണ്ണും തുടച്ചു പോയി... പിന്നാലെ ബാപ്പച്ചിയും... നമ്മക്ക് ഇത്തിരി ഏലും വെള്ളം തന്നത് അമിക്കാടെ ഉമ്മച്ചി ആണ്...😓ഉപ്പച്ചി ആണേൽ നമ്മളെ അടുത്ത് വന്നിരുന്നു നമ്മളെ തലയിൽ തലോടി...
"മോൾ ഈ ഉപ്പച്ചിയോട് പറ... ആരാ നിന്നെ ചതിച്ചത്...?"
😕ഇന്നേ വരെ നമ്മളെ ആരും ചതിച്ചിട്ടില്ല... തല്ല് പിന്നെ എവിടെ പോയാലും ഉള്ളതാ...
"ഉപ്പച്ചി ഇങ്ങ് മാറിയേ... ഞാൻ ചോദിക്കാം അവളോട്...?"
എന്നും പറഞ്ഞു അമിക്കാ നമ്മളെ അടുത്ത് വന്നു ഇരുന്നു...
"എടീ നിനക്ക് ആ മർജാനേ ഇഷ്ട്ടം ആണോ...?"
😏അയിന് നമ്മൾ കവിളിൽ കയ് വെച്ച് അല്ലെന്ന് കാണിച്ചു...
"അത് ഇന്ന് അവൻ നിന്നെ തല്ലിയൊണ്ടല്ലേ... അത് വരെ നിനക്ക് ഇഷ്ട്ടം അല്ലേ... അവൻ മുറിയിൽ ഉള്ളപ്പോൾ നീ എപ്പോഴേലും ചെന്നിരുന്നോ...?"🙄
"ഇന്നലെ രാത്രി ചെന്നിരുന്നു... ഓൻ എന്നെ പാട്ടൊക്കെ പാടി കേൾപ്പിച്ചു... അപ്പൊ ഞാൻ ഓൻ നല്ലവനാന്നാ കരുതിയെ..."😓
"ഓഹ് എടീ അതല്ല... അങ്ങേര് നിന്നെ...!!
എങ്ങനാ ഈ പെണ്ണിനോട് ചോദിക്കുന്നെ പടച്ചോനെ..."🙄
എന്നും പറഞ്ഞു ഓനും എണീറ്റ് പോയി... നമ്മൾ അപ്പൊ തന്നെ എണീറ്റതും കാറും നിർത്തി ആ മർജാൻ വന്നതും നമ്മൾ അതേ പോലെ ഇരുന്നു...😓
ഓൻ നമ്മളെ ഒന്ന് നോക്കിയേലും നമ്മൾ മൈൻഡ് ചെയ്യാൻ ഒന്നും പോയില്ല...😏ഹ്മ്മ് കണ്ടാലും മതി...
ഓൻ മേലേ പോയതും നമ്മൾ വീണ്ടും എണീറ്റു... അപ്പോ ദാ ഓൻ നമ്മൾ പൊട്ടിച്ച ഗിറ്റാരും കയ്യിൽ പിടിച്ചു വരുന്നു...😕
"ഇത് നീയാണോ ഉടച്ചത്...?"
"കയ്യീന്ന് വീണു പോയതാ..."😓
"യു ബ്ലഡി... ലക്ഷങ്ങൾ വിലയുള്ള ഗിറ്റാർ ആണ് ഇത്..."
😏ഓഹ് അങ്ങനെ ആണേൽ തറയിൽ വീണാൽ പൊട്ടാനും പാടില്ലാരുന്നു... പിന്നെ ഓൻ നമ്മൾ കുറെ ഇംഗ്ലീഷ് തെറി വിളിച്ചപ്പോൾ നമ്മൾ അമിക്കാനെ ഒന്ന് നോക്കി...😓എന്നെ ഒന്ന് രക്ഷിച്ചൂടെ ഓന്...
"ലക്ഷങ്ങൾ വിലയുള്ള ഗിറ്റാർ പൊട്ടിയതിന് ആണോ ഇങ്ങനെ കലിപ്പ് ആവുന്നേ... ഇവൾക്കുണ്ടായ നഷ്ടം അതിനെക്കാൾ വലുതാ...സ്നേഹം നടിച്ചു ഈ പാവത്തിനെ ചതിച്ചു ഗർഭിണി ആകിയതും പോരാ..."
😌യ്യോ നമ്മൾ പാവണത്രെ...നമ്മൾ ഇളിച്ചു കൊണ്ട് അമിക്കാനെ നോക്കിയതും ഓൻ നമ്മളെ നോക്കി പേടിപ്പിച്ചു...
"Whaatt...?"
എന്നും ചോദിച്ചു ഓൻ നമ്മളെ ഒന്ന് നോക്കി...അയിന് നമ്മൾ തലയാട്ടി കാണിച്ചു...അപ്പൊ തന്നെ ഓൻ ഏതാണ്ട് ഒക്കെ അമിക്കനോട് ഇംഗ്ലീഷിൽ പറഞ്ഞു...
"🙄എന്താ അമിക്കാ ഓൻ ഈ പറീന്നെ...?"🤔
"😬മിണ്ടാതിരിയെടി..."[അമി ]
അങ്ങനാണോ ഈ കോപ്പ് പറയുന്നേ... ഇപ്പൊ ആരാ അയിന് ഓനോട് മിണ്ടുന്നേ...ഓൻ പിന്നെ പെട്ടിയും കിടക്കയും എടുത്തു വീട് വിട്ടു...😕ഇനി വരോ ആവോ...🙄
"തൃപ്തി ആയല്ലോ നിനക്ക്...?"😬
എന്നും പറഞ്ഞു ആ ഷേക്ക് പോയതും നമ്മളെ ബാപ്പച്ചി നമ്മളോട് കലിപ്പ് ഇട്ടു അകത്തേക്ക് പോയി...
************💞
🙄ആരും ഒന്നും മിണ്ടാതെ ഫുഡ് കഴിക്കാൻ ഇരുന്നേലും നിയ എല്ലാരേയും ഒന്ന് നോക്കി... അമ്മൂസ് പോയപ്പോൾ എല്ലാരേം സ്നേഹം ഒക്കെ പ്രതീക്ഷിച്ചതാ... ഇതിപ്പോ ഉള്ള സ്നേഹം കൂടി പോയി...😓
"ഡീ നിനക്ക് ആരോടെങ്കിലും ഇഷ്ടം ഉണ്ടോ..?"[അമി ]
അത് കേട്ടതും നിയ വായും പൊളിച്ചു ഇരുന്നു...😓ആ അജു കോപ്പിനെ ആണ് ഇഷ്ട്ടം...
"നിന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു ഒരുത്തൻ നടക്കുന്നുണ്ടല്ലോ... അവനെ നിനക്ക് ഇപ്പൊ എവിടുന്നാ കിട്ടിയേ..."
"അത് കുറച്ചീസം ആയി...ഓന്റെ പേര് അൽത്താഫ് എന്നാ... ഓൻ എന്നോട് ഐ ലവ് യു ഒക്കെ പറഞ്ഞതാ അപ്പോ ആ ഷമി ന്നെ കെട്ടാൻ ഷേക്ക് വന്നിട്ടുണ്ടെന്ന് പറഞ്ഞു ഓനെ ഓടിച്ചു..."
😕അമി ആണേൽ അത് കേട്ട് ബോധം പോയ പോലെ നിന്നു...
എല്ലാരും ഒന്ന് നീങ്ങി എന്ന് കണ്ടതും അമി കാർട്ടൂൺ കാണുന്ന പെണ്ണിന്റെ അടുത്തിരുന്നു...
"നിന്നെ ആരെങ്കിലും എപ്പോഴേലും ഉമ്മ വെച്ചിട്ടുണ്ടോ...?"
"😍ആ ഇണ്ട്... ആ അജു അന്ന് കാട്ടിൽ ഉള്ളപ്പോൾ ആണ് ഓൻ എന്നെ ആദ്യം ഉമ്മ വെച്ചത്... പിന്നെ ക്ലബ്ബിൽ വെച്ച്... പിന്നെ ഓന്റെ വീട്ടിൽ പോയപ്പോൾ... പിന്നെ ഇന്ന് ഓൻ പറഞ്ഞത് ഞാൻ ഇന്നലെ വെള്ളം അടിച്ചു ഓനെ കിസ്സ് അടിച്ചു എന്നാ അത് ഓന്റെ ഫോണിൽ ഇന്ടെന്നും പറഞ്ഞു..."
😕അമി പടച്ചോനെ ഞാൻ എന്തിനാ ഇപ്പൊ ഇത് ചോദിച്ചെ എന്ന പോലെ തിരിഞ്ഞതും രണ്ട് ഉപ്പച്ചിമാരും ഉമ്മച്ചിമാരും എല്ലാം മനസ്സിൽ ആയ പോലെ അമിയെ നോക്കി നിക്കുന്ന കണ്ട് അവൻ ഒന്ന് പതറി...😓
"അന്ന് ഇവൾ കാട്ടിൽ പെട്ടപ്പോൾ തന്നെയാ അത് സംഭവിച്ചത്... വെറുതെ ആ മർജാനേ തെറ്റിധരിച്ചു... നിനക്ക് നിന്റെ കൂട്ടുകാരനെ പറ്റി പറയാൻ ആയിരം നാവാണല്ലോ...ഇപ്പൊ എന്തായി രണ്ട് ദിവസം കൂട്ട്കാരന്റെ പെങ്ങൾ ആണെന്ന് പോലും നോക്കാതെ അവൻ ചതിച്ചില്ലേ ഇവളെ..."
കുഞ്ഞിപ്പാ അമിയോട് ആയി ദേഷ്യത്തിൽ പറഞ്ഞതും അമിക്ക് അറിയാം ആയിരുന്നു അജുനെ...
"അത് അജു ആണ്... അങ്ങനെ ഒന്നും അവൻ ഒരിക്കലും ചെയ്യില്ല... ആരെക്കാളും എനിക്ക് അവനെ അറിയാം..."😓
"കാട്ടിൽ ഉള്ളപ്പോൾ നീയും അവനും എവിടെയാ കിടന്നതൊക്കെ...?"
"നിക്ക് പേടി ആയോണ്ട് ഞാൻ അജുനെയും കെട്ടിപ്പിടിച്ചാ കിടന്നേ..."😍
എന്നും പറഞ്ഞു പെണ്ണ് ആ സീൻ മനസ്സിൽ ഓർത്ത് ഇളിച്ചതും അമി പെണ്ണിനെ ദയനീയമായി നോക്കി...
"നീ അവനെ വിളിക്ക്..."
😕എടാ അജു നീ പെട്ട്...
അമി ഫോണും എടുത്തു അവനെ ഡയൽ ചെയ്തു പുറത്ത് ഇറങ്ങി നിന്നു...
പെണ്ണിനേയും ഓർത്ത് ഡ്രെസ്സ് പോലും മാറാതെ മുറിയിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ഉലാതുന്ന അജുനെ തേടി വന്നത് അമിടെ കാൾ ആയിരുന്നു... അവൻ ആണേൽ അപ്പൊ തന്നെ കാൾ അറ്റന്റൻസ് ചെയ്തു...
"എന്തായെടാ അമി അവളെ വയറ്റിൽ ഉള്ള കുഞ് ആരെയാണെന്ന് അവൾ പറഞ്ഞ...?"😓
"ആ പറഞ്ഞു...നീ കൊടുത്ത മൂന്ന് കിസ്സിന് പകരം ആയി നിനക്ക് ഒരു കുഞ്ഞിനെ ഫ്രീ ആയി കിട്ടി..."
"😕എന്ത്...?"
"നിന്റെ കുഞ് ആണ് അവളെ വയറ്റിൽ എന്ന് അവൾ പറഞ്ഞു എന്ന്..."
"😨എന്റെയോ... അവൾ അങ്ങനെ പറഞ്ഞ... അത് കള്ളം ആടാ... ആ കുരിപ്പിന് ഇതേലും ഒന്ന് സത്യം പറഞ്ഞുടെ..."
"എന്തായാലും മോൻ വാ... അല്ലെങ്കിൽ നിനക്ക് കിട്ടാൻ ഉള്ളത് ഒക്കെ ഇവിടന്ന് എനിക്ക് വയർ നിറച്ചു കിട്ടും..."
"😕എടാ ഞാൻ എന്തിനാ വരുന്നെ... ഞാൻ അതിന് ഒന്നും..."
"നീയല്ലെന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ ധൈര്യം ആയിട്ട് വന്നോ... ആ കുരിപ്പിനെ കൊണ്ട് എങ്ങനെ എങ്കിലും നമ്മക്ക് സത്യം പറയിക്കാം.. "
അല്ലെന്ന് ഉറപ്പുണ്ടേലും അജു വീണ്ടും വീണ്ടും വല്ല തെറ്റും സംഭവിച്ചിട്ടുണ്ടോ എന്ന് ഓർത്ത് നോക്കി...🙄ഏയ് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലല്ലോ... പിന്നെ എന്തിനാ ആ പിശാശ് എന്റെ പേര് പറഞ്ഞത്...
അജു എല്ലാരും കൂടി എന്നെ തല്ലി കൊല്ലാൻ ആവോ ആ വിളിച്ചേ എന്നും ചിന്തിച്ചു മുറിയിൽ നിന്നും ഇറങ്ങിയപ്പോ തന്നെ കണ്ടത് ഉപ്പച്ചിയെയും അപ്പുക്കയെയും ആണ്...😓
"നീ എങ്ങോട്ടാ ഈ നേരത്ത്...?"
"ഒരു അത്യാവശ്യം ഉണ്ട്..."😓
"പാതിരാത്രി എങ്കിലും വരോ...?"
ഉമ്മച്ചി ചോദിച്ചതും അജു എല്ലാരേയും ദയനീയമായി നോക്കി...
"തിരിച്ചു വരോന്നു തന്നെ അറീല..."
"അതെന്താ...?"🙄
"ആ അത് അങ്ങനെയാ..."
എന്നും പറഞ്ഞു അവൻ ഇറങ്ങി...നിയ ആണേൽ ബൈക്കിന്റെ സൗണ്ട് കേട്ടതും മേലേ നിന്നും തലയിട്ട് നോക്കി... അജു ആണെന്ന് കണ്ടതും പെണ്ണ് താഴേക്ക് ഇറങ്ങി...😍
പെണ്ണിന്റെ ആ ഓട്ടം കണ്ടതും ഉപ്പച്ചി നല്ല പോലെ രണ്ടിനെയും നോക്കി ഇരുന്നു... രണ്ടും കണ്ടതും മുന്നിൽ നില്കുന്നവരെ ഒന്നും കാണാതെ പുഞ്ചിരിച്ചു... അജു ആണേൽ വന്ന കാര്യം പോലും മറന്നു പെണ്ണിനെ വായും നോക്കി നിന്നു...😍
"ആ അജു മോൻ ഇവിടെ ഇരിക്ക്..."
അമിടെ ഉപ്പച്ചി പറഞ്ഞതും അജു ഇട്ടിക്കണോ അതോ വേണ്ടയോ എന്ന പോലെ ഇരുന്നു...😓
അമിയെ ഒന്ന് നോക്കിയതും എല്ലാം നിന്റെ ഭാഗ്യം പോലെ ഇരിക്കും എന്ന പോലെ അമി അവനെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി... നിയ ആണേൽ പിന്നെ എന്തോ കിച്ചണിൽ നിന്ന് അടിച്ചു മാറ്റി കഴിച്ചു പോണ പൂച്ച കുട്ടിയെ കയ്യിൽ എടുത്തു തലോടി കൊണ്ട് അവരെയും നോക്കി നിക്കാ...🙄
"എന്തിനാ ഇപ്പൊ ഇവനെ ഇങ്ങ് വിളിച്ചു വരുത്തിയെ എന്റെ മോളെ ജീവിതം നശിപ്പിച്ചതിനുള്ള സ്വീകരണ ചടങ്ങിന് ആണോ...?"
പെണ്ണിന്റെ ബാപ്പച്ചി അജുനെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചതും അജു വായും പൊളിച്ചു ഇരുന്നു... ജീവിതം നശിപ്പിച്ചു എന്നോ... ഈ കുരിപ്പിനെ കണ്ടേ പിന്നെ എന്റെ ജീവിതം പോയി എന്ന് മാത്രം...😓
"എന്തായാലും സംഭവിക്കാൻ ഉള്ളത് സംഭവിച്ചു... ഇനി ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാം... അവർക്ക് രണ്ട് പേർക്കും ഇഷ്ട്ടം ആയ സ്ഥിതിക്ക് രണ്ടിന്റെയും വിവാഹം നമുക്ക് നടത്തി കൊടുക്കാം..."
😨പടച്ചോനെ ഇതിന് വേണ്ടിയാ ഇത്രയും കാലം ആഗ്രഹിച്ചത് പക്ഷെ ഇപ്പൊ..😓
നിയ ആണേൽ പിന്നെ കണ്ണും തള്ളി നിക്കാ...🙄ഇങ്ങനെ അന്നേൽ എന്നെ ഞാൻ വയറ്റിൽ ഇണ്ടെന്ന് പറഞ്ഞു ഓനെ കെട്ടിയേനെ...
"എന്താ... ഈ വൃത്തികെട്ടവനെ കൊണ്ട് എന്റെ മോളെ കെട്ടിക്കാനോ... ഞാൻ ഒരിക്കലും സമ്മതിക്കില്ല..."
പെണ്ണിന്റെ ബാപ്പച്ചി പറഞ്ഞതും അതിന് ഈ പെണ്ണിനെ ഇപ്പൊ ആരാ കെട്ടുന്നേ എന്നായിരുന്നു അജു അലിച്ചിച്ചത്...
"നീ കൊണ്ട് വന്ന ആളെക്കാൾ നല്ല പോലെ ഇവൻ അവളെ നോക്കും...ഇന്ന് അവളെ തല്ലുന്നത് നീയും കണ്ടതല്ലേ..."
"എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണിന് വയറ്റിൽ ഉണ്ടാക്കി കൊടുത്ത ഇവനാണോ നല്ലവൻ..."
😕എട്ടും പൊട്ടും തിരിയില്ലെങ്കിൽ എന്താ എവിടുന്നോ പിശാശ് ഒപ്പിച്ചു വന്നിട്ട് നമ്മളെ തലയിൽ കെട്ടി വെച്ചില്ലേ...
"ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഇനി രണ്ടിനെയും പിടിച്ചു കെട്ടിക്കൽ അല്ലാതെ വേറെ വഴി ഇല്ല... അല്ലെങ്കിൽ കുടുംബത്തിനാ ചീത്തപ്പേര്... നാളെ തന്നെ ഒരു ദിവസം തീരുമാനിക്കാം..."
😕അജു ആണേൽ കിളി മൊത്തം പോയി ഇരുന്നു... ഇതിപ്പോ എങ്ങനാ ഒന്ന് പറഞ്ഞു മനസ്സിൽ ആക്കുന്നെ...
അമിയും അജുന്റെ അവസ്ഥ ഓർത്ത് ഷോക്ക് അടിച്ച പോലെ നിൽപ്പ് ആയിരുന്നു... പെണ്ണാണെൽ പിന്നെ പറയേ വേണ്ട പൊട്ടന് ലോട്ടറി അടിച്ച കണക്ക് നില്ക്കാ...😍
"നീ ഇങ്ങ് വന്നേ..."
എന്നും പറഞ്ഞു ഉപ്പച്ചി പെണ്ണിനെ വിളിച്ചതും പെണ്ണ് കയ്യിൽ ഉള്ളതിനെ സോഫയിൽ ഇരുത്തി ഉപച്ചീടെ അടുത്ത് നടന്നു... അജുനെ നോക്കി ഒന്ന് ഇളിക്കാനും മറന്നില്ല...😍
"നിനക്ക് ഇവനെ ഇഷ്ട്ടം ആണോ...?"
"😌ആ ഉപ്പച്ചി... നിക്ക് ഓനെ വല്യ ഇഷ്ടാ... പിന്നെ ബാപ്പച്ചി വഴക്ക് പറയുന്നു കരുതിയോണ്ടാ...!!
എപ്പോഴാ ഉപ്പച്ചി ഞങ്ങളെ കല്യാണം..."
😪എടീ പിശാശ്ശെ നീ എന്റെ അന്ത്യം കണ്ടേ അടങ്ങൂ അല്ലേ... നിന്റെ വായിൽ നിന്ന് ബോധത്തോടെ ഇത് കേൾക്കാനാ ഞാൻ ആഗ്രഹിച്ചത്...പക്ഷെ ഇപ്പൊ കേൾക്കേണ്ട എന്ന് കരുതി ഇരിക്കുമ്പോൾ ആണോടി പറയുന്നേ...
"നിനക്കോ മോനെ...?"
അജു അപ്പൊ സന്തോഷം കൊണ്ട് നില്കപൊറുതി ഇല്ലാതെ നിക്കുന്ന പെണ്ണിനെയാണ് നോക്കിയത്...😓
"അജുനും എന്നെ ഇഷ്ടാ ഉപ്പച്ചി...അതോണ്ടല്ലേ കാട്ടിൽ വീഴാൻ പോയപ്പോൾ എന്നെ രക്ഷിച്ചത്...നിക്ക് തണുത്തപ്പോ എന്നെ കെട്ടിപ്പിടിച്ചത്..."
😕ഇതൊക്കെ അറിഞ്ഞു വെച്ചു നീ എന്നെ കുഴിയിൽ ഇട്ടത് ആണല്ലേ... അജു അവളെ നോക്കി ഒന്ന് ആത്മഗതിച്ചു...കെട്ടിപ്പിടിച്ചാൽ കുഞ് ഉണ്ടാവോടി പിശാശ്ശെ...
അപ്പോഴേക്കും ഉമ്മച്ചിമാർ ഭാവി മരുമകന് ഉള്ള ജ്യൂസ് ഒക്കെ കൊണ്ട് വന്നു...😕അജു അവരെ ഒക്കെ ഒന്ന് നോക്കി ഇളിച്ചു...
എന്റെ കുഞ് അല്ലെന്ന് വിളിച്ചു പറയാൻ തോന്നുന്നുണ്ടേലും എന്തോ പറയാൻ ആവുന്നില്ല...😓
"എങ്കിൽ നീ പോയിക്കോ ഞങ്ങൾ നാളെ നിന്റെ ഉപ്പച്ചിയേയും കാക്കുനെയും കണ്ട് തീരുമാനിച്ചോളാം..."
😪പടച്ചോനെ അവരെ മുന്നിലും നമ്മക്ക് ഉള്ള വില പോവുമല്ലോ... ഈ പിശാശ് ഇത് എവിടെന്ന് ഒപ്പിച്ചു വന്നത് ആണാവോ...
അവിടന്ന് ഇറങ്ങുമ്പോഴും കുരിപ്പ് നമ്മക്ക് റ്റാറ്റാ കാണിക്കാ...😏
**********💞
എല്ലാരും ഉണരുന്നതിന് മുന്നേ നമ്മൾ എണീറ്റ് ക്ലബ്ബിൽ എത്തി... അവരൊക്കെ അറിഞ്ഞ എങ്ങനെ അവരെ ഫേസ് ചെയ്യും... നമ്മളെ ഉപ്പച്ചി ആണേൽ നമ്മളെ ട്രോളാൻ ആയിട്ട് റെഡി ആയി നിക്കാ...🙄
സ്‌മോക്ക് ചെയ്തു ഇതിന്ന് എങ്ങനെ രക്ഷപ്പെടാം എന്നും അലോചിച്ചു ഇരുന്നു നേരം ഇരുട്ടി തുടങ്ങി... ഒരു വഴിയും കിട്ടുന്നില്ലല്ലോ പടച്ചോനെ...
"നീ എന്തിനാടാ ഇങ്ങനെ ടെൻഷൻ ആവുന്നേ... ആ തണുപ്പിൽ നീ അവളെ കെട്ടിപ്പിടിച്ചു കിടന്നപ്പോൾ സംഭവിച്ചത് ആവും... അല്ലാതെ അവൾ അങ്ങനെ ഒന്നും ഇല്ലാതെ നിന്റെ പേര് പറയോ..."[മാലി ]
"😬ഡാ പന്നി നിന്നോട് എന്റെ തലയിൽ കെട്ടി വെക്കാൻ അല്ല തലയിൽ നിന്ന് ഊരി തരാൻ ഉള്ള ഐഡിയ പറഞ്ഞു തരാനാ പറഞ്ഞത്..."
"നീ ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട് ഇപ്പൊ തലയിൽ നിന്ന് ഊരാനോ...നിങ്ങൾ രണ്ടും തിരിച്ചു വന്നപ്പോ തൊട്ട് നിനക്ക് അവളോട് മുടിഞ്ഞ ലവ് അല്ലേ... അവളെ അടുത്തറിഞ്ഞ ഇഷ്ട്ടം ആവും അത്...പിന്നെ നിന്റെ നിയമപ്രകാരം നിന്റെ ഭാര്യ കൂടി അല്ലേ അവൾ..."
"എനിക്ക് അപ്പോഴൊക്കെ ആ പിശാശിനോട് ഇഷ്ട്ടം ഉണ്ടായിരുന്നു... പക്ഷെ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഞാൻ എങ്ങനെയാ നിങ്ങളെ പറഞ്ഞു മനസ്സിൽ ആക്കാ...ഉണ്ടായത് ഒക്കെ ഞാൻ അന്ന് തന്നെ നിങ്ങളോട് പറഞ്ഞതല്ലേ..."😓
"നീയല്ലേ അവിടെ വെച്ച് അവളെ കിസ്സ് ചെയ്തു എന്ന് അവൾ പറഞ്ഞത്... അത് നീ ഞങ്ങളോട് പറഞ്ഞ..."[അമി ]
"അത് പിന്നെ... അങ്ങനെ ഇപ്പൊ എല്ലാ കാര്യവും നിങ്ങളോട് പറയാൻ പറ്റോ...?"🙄
"ഇപ്പൊ കണ്ടോ ഓരോന്ന് പുറത്ത് വരുന്നത്... നല്ല തണുപ്പ്... പ്രേമിക്കുന്ന പെണ്ണ് കൂടെ... അതും ആരും കൂടെ ഇല്ലാത്ത മനോഹരമായ സ്ഥലം... അപ്പൊ നീ കണ്ട്രോൾ പോയി വല്ലതും ചെയ്തു കാണും..."😍[മാലി ]
"അപ്പൊ നിങ്ങൾക്ക് ആർക്കും എന്നെ വിശ്വാസം ഇല്ല... പിന്നല്ലേ ബാക്കി ഉള്ളവർ... ശരിയാ അവൾ തണുക്കുന്നു എന്ന് പറഞ്ഞപ്പൊ എന്റെ കണ്ട്രോൾ പോയി ഞാൻ അവളെ പിടിച്ചു കിസ്സിയിട്ടുണ്ട്... അവൾ തണുത്തു വിറച്ചപ്പോൾ എന്റെ നെഞ്ചിലാ കിടന്നത്...അപ്പോഴൊക്കെ അവൾ എന്റെ ആയിട്ടില്ലെന്ന ബോധം എനിക്കുണ്ടായിരുന്നു..."😓
"🙄ഇങ്ങനെ ഒക്കെ ഉണ്ടായിട്ടും നീ അവളെ വെറുതെ വിട്ടു എന്നാണോ പറഞ്ഞു വരുന്നത്...?"[ജൗഹി ]
"കുന്തം... നിനക്ക് ഒന്നും പറഞ്ഞാൽ മനസ്സിൽ ആവില്ലേ... എന്റെ കുഞ് അല്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട് ആ ധൈര്യത്തിലാ ഞാൻ പറയുന്നത്...!!
ഇത് ആ മർജാൻ ചതിച്ചത് തന്നെ ആവും... ഒരു ഫുൾ ബോട്ടിൽ കൊടുത്താൽ പെണ്ണ് ബോധം പോയി എന്താ കാണിച്ചു വെക്കാ എന്ന് പറയാനും പറ്റില്ല... അവൻ ആ ചാൻസ് മുതലാക്കി കാണും..."😬
"അതിന് അവൾ ഒരു അഞ്ച് മിനിറ്റ് പോലും അവന്റെ കൂടെ തനിച്ച് ഉണ്ടായിട്ടില്ല...വീട്ടിൽ നൈറ്റ് ഉണ്ടാവാറില്ല...പകൽ ആണെങ്കിൽ ആകെ കൂടെ രണ്ട് ദിവസം മാത്രേ അവന്റെ കൂടെ അവൾ പോയിട്ടുള്ളൂ... ആ രണ്ട് ദിവസവും നീ അവരെ കൂടെ ഉണ്ടായിട്ടുണ്ട്... പിന്നെ എങ്ങനെ സംഭവിച്ചു എന്നാ നീ ഈ പറയുന്നത്..."[അമി ]
🙄അതും ശരിയാ... അങ്ങനെ ഒരു അവസരം വരാതെ നമ്മൾ തന്നെ അവളെ കൂടെ ഉണ്ടായിട്ടുണ്ട്... പിന്നെ ഇതെങ്ങനെ സംഭവിച്ചു...
"എന്തായാലും ഇത്ര ഒക്കെ ആയ സ്ഥിതിക്ക് നീ അവളെ അങ്ങ് കെട്ടിയേക്ക്... അവസരം വരുമ്പോൾ നീ തന്നെ ചോദിച്ചു മനസ്സിൽ ആക്ക് അവകാശി ആരാണെന്ന്..."[ഷമീർ ]
"അത് ശരിയാ അവളെ കെട്ടാൻ നീ എന്തൊക്കെ ചെയ്തു... ഇപ്പൊ ദാ ഒന്നും ചെയ്യാതെ നിനക്ക് അവളെ കെട്ടിച്ചു തരാന്ന് അവർ തന്നെ സമ്മതിച്ചു..."[മാലി ]😕
"അതാ നല്ലത്... അവളെ കാണാൻ തോന്നുമ്പോൾ എന്നെ ശല്യം ചെയ്യേം വേണ്ട...കെട്ടിയാൽ പിന്നെ എപ്പോൾ വേണേലും കാണാല്ലോ..."[അമി ]
"ശവത്തിൽ കുത്താതെടാ പന്നികളെ... അവളെ വായിന്ന് ഇഷ്ട്ടം ആണെന്ന് കേൾക്കാനും അവളെ കെട്ടാനും ഞാൻ ആഗ്രഹിച്ചിട്ടുണ്ട്... രണ്ടും നടന്നു... പക്ഷെ അവൾക്കൊപ്പം ഒരു കുഞിനെ ഫ്രീ ആയി വേണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല..."😪
"അത് ഒന്ന് വാങ്ങുമ്പോൾ മറ്റൊന്ന് ഫ്രീ ആണെന്ന് കരുതി സമാദാനിച്ചാൽ മതി..."[മാലി ]
"എന്തൊക്കെ സ്വപ്‌നങ്ങൾ ആയിരുന്നു എനിക്ക്...ഞങ്ങൾക്ക് ഉണ്ടാവുന്ന ആദ്യത്തെ കുഞ്ഞുങ്ങൾ ത്രിൻസ് ആണെന്ന് ഒക്കെ ആയിരുന്നു ഞാൻ സ്വപ്‌നം കണ്ടത്..."
"🙄തൃൻസാ... കൊള്ളാലോ നിന്റെ പൂതി... വെറുതെ അല്ല പടച്ചോൻ നിനക്ക് കെട്ടിന് മുന്നേ ഇങ്ങനെ ഒരു പണി തന്നത്..."[അമി ]
"എന്നാലും ആ പിശാശ് എന്തിനാ എന്റെ പേര് പറഞ്ഞത് എന്നാ ഞാൻ ആലോചിക്കുന്നേ..."😕
"അടുത്ത മാസം ഫസ്റ്റ് തന്നെ നിങ്ങളെ രണ്ടിനെയും കെട്ടിക്കാൻ ഉള്ള തീരുമാനം ആയിട്ടുണ്ട്...ഷമീർ പറഞ്ഞ പോലെ നീ തന്നെ അവളോട് ചോദിച്ചു നോക്ക്..."
അമി പറഞ്ഞതും നമ്മക്ക് ചുറ്റിലും ഇരുന്ന പിശാശുക്കളെ ഒന്ന് നോക്കി...😓കാൽ വാരികൾ...
"ഞാൻ അവളോട് ചോദിക്കാൻ പോവാ... അത് ആ കുരിശ് എന്റെ തലയിൽ ആയിട്ടല്ല... ഇപ്പൊ തന്നെ..."
എന്നും പറഞ്ഞു നമ്മൾ കയ്യിൽ ഉള്ള സിഗും കളഞ്ഞു നമ്മൾ എണീറ്റു...😓
"എടാ അജു ചതിക്കല്ലേ... ഈ കെട്ടിന് മുന്നേഞാൻ എങ്ങനെ ഏലും അവളോട് ചോദിച്ചു മനസ്സിൽ ആക്കാം..."
എന്നും പറഞ്ഞു അമി പിന്നാലെ വന്നതും നമ്മൾ അവനെയും കൊണ്ട് ആരും കാണാതെ അവളെ മുറിയുടെ വിൻഡോസിന്റെ അടുത്ത് നിന്നു... കുരിപ്പ് ലേറ്റ് വരെ ഓഫ് ചെയ്യാതെ ഈ നേരത്ത് അകത്ത് എന്താണാവോ പരിപാടി...🙄
"😍ഡാ ചെക്കാ നീ എന്നെ കെട്ടോ...യ്യോ നിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... ഐ ലവ് യു...ഞാൻ ഒരു ഉമ്മ തരട്ടെ... ഉമ്മ..."😘
😨പടച്ചോനെ പിശാഷിന് ഇതാണോ അകത്ത് പരിപാടി...
"😬കണ്ടോടാ ആ പിശാശ് ഏതോ ഒരുത്തനെ അകത്തു കേറ്റി അവന് ഉമ്മയും ബാപ്പയും കൊടുക്കാ... ഇന്ന് രണ്ടിന്റെയും അന്ത്യം എന്റെ കയ് കൊണ്ട് ആവും നീ നോക്കിക്കോ..."
"എടാ അവൾ അങ്ങനാ... ഒറ്റയ്ക്ക് ആണേലും സംസാരിച്ചു കൊണ്ടിരിക്കും...ഒന്നുകിൽ നിന്റെ പേരിൽ ഉള്ള പൂച്ച കുട്ടി ആവും... അല്ലേ ഏതേലും ഫ്രണ്ടിനെ വിഡിയോ കാൾ ചെയ്യാവും..."🙄
"ഇത് അതൊന്നും അല്ല... ഇത് ഏതോ കാമുകൻ തന്നെയാ..."😬
നമ്മൾ മുറിയുടെ ഡോറും തള്ളി തുറന്നു അകത്തു കയറി ചുറ്റിലും ഒന്ന് നോക്കിയപ്പോ ആരും ഇല്ല...🙄പെണ്ണ് ആണേൽ ബെഡിൽ നിന്നും ചാടി എണീറ്റ് കയ്യിൽ ഉള്ള എന്തോ പിന്നിലേക്ക് മറച്ചു പിടിച്ചു...😕അപ്പൊ കാമുകന്റെ ഫോട്ടോ ആണല്ലേ...
"ഇയാൾ എന്തിനാപ്പൊ ഇങ്ങോട്ടേക്ക് വന്നേ..."😕
"നിന്റെ അവിഹിതം കണ്ട് പിടിക്കാൻ... ഇങ്ങ് താടി പിശാശ്ശെ..."😬
എന്നും പറഞ്ഞു നമ്മൾ കലിപ്പിൽ പെണ്ണിന്റെ കയ് പിടിച്ചു തിരിച്ചു ആ ഫോട്ടോ കയ്യിൽ ആക്കി നോക്കിയതും ഞങ്ങളെ പഴയ പത്താം ക്ലാസ് ഫോട്ടോ കണ്ട് നമ്മളും അമിയും പരസ്പരം വായും പൊളിച്ചു നോക്കി നിന്നു...🙄
അതിൽ നമ്മളെ തല നോക്കി റൗണ്ട് മാർക്ക് ചെയ്തത് കണ്ട് നമ്മൾ ഫ്രീസ് ആയി നിന്നു...😍പെണ്ണ് ഈ കണ്ട ഉമ്മ ഒക്കെ കൊടുത്തത് നമ്മക്ക് ആണല്ലേ...
ഇനി നമ്മൾ പോലും അറിയാതെ ഇവൾ വല്ലതും ഒപ്പിച്ചോ... അല്ലാതെ ഇങ്ങനെ വരാൻ വഴി ഇല്ലല്ലോ...😓
"നിയ നീ നല്ല പോലെ ഒന്ന് ഓർത്ത് നോക്ക്... ആരാ നിന്നെ ഇങ്ങനെ ആക്കിയേ...?"😓
പെണ്ണിന് നമ്മളോടുള്ള ലവ് കണ്ട് നമ്മക്ക് പെണ്ണിനെ വിടാനും തോന്നുന്നില്ല... അത് കൊണ്ട് ഒന്ന് കൂടി ചോദിച്ചതും പെണ്ണ് ആലോചിക്കാൻ തുടങ്ങി...
"അജു അല്ലേ...?"
"😬ഞാൻ അല്ലെന്ന് എനിക്ക് നല്ല പോലെ അറിയാം...ആ ഷേക്ക് അല്ലെങ്കിൽ വേറെ ഒരുത്തൻ ഉണ്ടല്ലോ അൽത്താഫ് അവൻ ആവും അല്ലേ..."
"😕യ്യോ ഓൻ പാത്തുനെയാ ലവ്വ് ചെയ്യുന്നേ..."
"പിന്നെ ആരാടി..."
"ആ നിക്ക് അറീല... എന്നെ അജു മാത്രേ ഉമ്മ വെച്ചിട്ടുള്ളൂ..."😓
🙄പടച്ചോനെ ഏത് സമയത്താ ഇതിനെ കിസ്സ് ചെയ്യാൻ തോന്നിയെ... അതിൽ ഒരു കുഞിനെ ഫ്രീ ആയി കിട്ടുമെന്ന് അറിഞിരുന്നു എങ്കിൽ അടുത്ത് പോലും വരില്ലായിരുന്നു...
"അജുനെ എനിക്കറിയാം അത് കൊണ്ട് ചോദിക്കാ നീ ഒന്ന് ഓർത്ത് നോക്ക്..."
"ദേ അമിക്കാ നിക്ക് ഒന്നുല്ല... ആ മർജാൻ കാക്കുന്റെ വെള്ളം കുടിച്ചപ്പോഴാ എന്റെ വയറ്റിൽ എന്തോ ഇണ്ടായേ..."
🙄ഇതിനെ എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും പടച്ചോനെ...
"😬ഡീ പിശാശ്ശെ ഞാൻ കെട്ടും എന്ന് കരുതിയാണോ മോൾ എന്റെ പേര് പറയുന്നത് എങ്കിൽ ഞാൻ ഒരിക്കലും നിന്നെ കെട്ടാൻ പോണില്ല... മര്യാദക്ക് സത്യം പറയുന്നതാ നിനക്ക് നല്ലത്..."
നമ്മൾ കലിപ്പ് ആയതും പെണ്ണ് മോങ്ങാൻ തുടങ്ങി...😓
"😬എന്തിനാടി മോങ്ങുന്നേ..."
"എന്റെ വയറ്റിൽ ഉള്ള കൊച്ചിന്റെ ഉപ്പച്ചി അല്ലേന്ന് കരുതിയാ ഞാൻ ഇയാളെ കെട്ടാൻ ഇഷ്ടാണോ എന്ന് ഉപ്പച്ചി ചോയ്ചപ്പോൾ സമ്മതിച്ചേ അല്ലാതെ ഇയാളെ ഇഷ്ട്ടം ആയിട്ടൊന്നുല്ല..."
"ഉപ്പച്ചി മണ്ണാങ്കട്ട... ദേ എന്നെ കൊണ്ടൊന്നും പറയിപ്പിക്കേണ്ട..."
"അയ്യട ഇയാൾ തന്നാ... എന്നെ കെട്ടിയില്ലേ ഞാൻ പോലീസ് സ്റ്റേഷനിൽ ചെന്നു പരാതി കൊടുക്കും നോക്കിക്കോ..."
😬ഈ പിശാശ് എന്റെ കയ്യീന്ന് വാങ്ങുന്ന തോന്നുന്നേ...
അപ്പോഴാ നമ്മളെ മനസ്സിൽ പോലീസ് എന്ന് ഓടിയത്...😕
"ഡാ അമി ഞാൻ അല്ലെന്ന് തെളിയിക്കാൻ ഉള്ള പ്രൂഫ് എന്റെ കയ്യിൽ ഉണ്ട്..."😌
നമ്മൾ സന്തോഷത്തോടെ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു...
"🙄എന്ത് പ്രൂഫ്...?"
"അത് അന്ന് ഞങ്ങൾ അവിടന്ന് പുറത്ത് വന്നപ്പോ ഈ പിശാശ് വാരി വലിച്ച് ഉള്ള ദോശ മുഴുവനും കഴിച്ചിട്ട് ആ അനസിന് പണി കൊടുത്ത കാര്യം ഞാൻ പറഞ്ഞതല്ലേ... അവൻ അന്ന് ഹോസ്പിറ്റലിൽ ഇവളെ ചെക്കപ്പ് ചെയ്തതാ... അന്ന് ഇവൾ വേർജിൻ ആയിരുന്നു... അതിന് ശേഷം ആവും ഇതൊക്കെ സംഭവിച്ചത്... അതിന് ഞാൻ ഉത്തരവാദിയല്ല...അവനെ കണ്ടാൽ എന്റെ കാര്യം ക്ലിയർ ആകും കേട്ടോടി... പിന്നെ നീയായി നിന്റെ പാടായി..."
എന്നും പറഞ്ഞു പെണ്ണിനേയും തുറിച്ചു നോക്കി നമ്മൾ അവനെയും പിടിച്ചു ഇറങ്ങി... അപ്പൊ പെണ്ണ് മുഖവും ചുളിച്ചു പിടിച്ചു നമ്മളെ നോക്കി നിന്നെലും നമ്മൾ അതൊന്നും മൈൻഡ് ചെയ്തില്ല...
***********💞
🙄ഓൻ അല്ലേ അപ്പൊ പിന്നെ ആരാ നമ്മളെ വയറ്റിൽ ഉള്ള കുഞ്ഞിന്റെ ഉപ്പച്ചി...
കോപ്പ് നമ്മളെ കേട്ടാണ്ട് ഇരിക്കാൻ ഒഴിഞ്ഞു മാറാല്ലേ... ഓനെന്താ നമ്മളെ കെട്ടിയാൽ...😏നമ്മൾ അപ്പൊ തന്നെ കലിപ്പിൽ ഓൻ ഇട്ടിട്ട് പോയ ഓന്റെ ഫോട്ടോ ചവിട്ടി കൂട്ടി...
"ങ്യാവൂ..."
"പോയിക്കോ അവിടന്ന് നിന്നെ ഞാൻ അജു എന്നൊന്നും വിളിക്കൂല്ല..."😏
എന്നും പറഞ്ഞു നമ്മൾ അതിനെ എടുത്തു ബെഡിൽ നിന്ന് താഴെ കിടത്തി...😒
നമ്മൾ ബൂസ്റ്റ് ഒക്കെ കുടിച്ചു ചുമ്മാ ഇരിക്കുമ്പോൾ ആണ് അമിക്കാ കേറി വന്നത്...😏ഓന്റെ സൈഡിലെ നിക്കൂ കോപ്പ്...
നമ്മളെ തുറിച്ചു നോക്കി കൊണ്ട് ഓൻ മേലേക്ക് കയറി...
"നീ എവിടെ പോയതാടാ... ഇന്നലെ രാത്രി എവിടെ ആയിരുന്നു...?"
ഉമ്മച്ചി ചോദിച്ചതും ഓൻ സ്റ്റെപ്പിൽ നിന്ന് നമ്മളെ ഒന്ന് നോക്കി...🙄
"ഒരു അത്യാവശ്യകാര്യം ഉണ്ടായിരുന്നു...കാണാൻ പോയ ആളെ കണ്ടില്ല... നാളെ കാണാൻ പറ്റും...എന്നിട്ട് വേണം പലരുടെയും കള്ളത്തരം പുറത്ത് കൊണ്ട് വരാൻ..."
എന്നും പറഞ്ഞു ജാഡ ഇട്ടു ഓൻ പോയി...😌നിന്നെ വീഴ്ത്താൻ നിക്ക് അറിയാം മോനെ...
നമ്മൾ മെല്ലെ മുറിയിൽ ചെന്നു ഓനെ നോക്കി ഇളിച്ചു...
"മ്മ് എന്താ...?"
"അത്... അതില്ലേ ഇങ്ങൾക്ക് നെച്ചുനെ ഇഷ്ടല്ലേ..."
"അതിന്...?"🙄
"ഓളെ ഞാൻ സെറ്റ് ആക്കി തരണേൽ എന്റെ സൈഡിൽ നിക്കണം... ആ അജുന്റെ കൂടെ അല്ലേ എപ്പളും നിക്കുന്നെ..."
"അങ്ങനെ ഇപ്പൊ നീ എനിക്ക് സെറ്റ് ആക്കി തരേണ്ട...അവൾക്ക് എന്നെ ഇഷ്ട്ടം ആണെന്നും എനിക്ക് അവളെ ഇഷ്ട്ടം ആണെന്നും ഞങ്ങൾക്ക് അറിയാടി ഇനി എന്ത് സെറ്റ് ആക്കാൻ..."
🙄എടീ നെച്ചു നീ ഇതൊന്നും എന്നോട് പറഞ്ഞില്ലല്ലോ...😒ആ അജു ഇനി നമ്മളെ തീരെ മൈൻഡ് ചെയ്യില്ല...
നമ്മളെ ഫോൺ റിങ്ങ് ആയതും നമ്മൾ ആരാണെന്ന് നോക്കിയതും ഷമിയാണ്... ഓൾ ആയോണ്ട് വല്ല ഐഡിയയും ചോയ്ക്കാം...😕
"ഡീ ഞാൻ കേട്ടത് ഉള്ളതാണോ...?"😕
"എന്താടി...?"
"നിനക്ക് വയറ്റിൽ ഇണ്ടെന്ന്...ഉമ്മച്ചിയോട് ഷബീർ കാക്കു രഹസ്യമായി പറീന്ന കേട്ടു... അപ്പൊ ഞാൻ നിന്നെ വിളിച്ചത... എന്നെ ഇനി പുറത്തൊന്നും ഇറക്കരുത് എന്നും പറയുന്നുണ്ടാർന്നു..."
"🙄അതെന്താ...?"
"അത് പിന്നെ എനിക്കും വയറ്റിൽ ആവുന്നു കരുതി ആവും... അജു ആണെന്ന് ഒക്കെ പറയുന്നുണ്ടാർന്നു... ന്നിട്ട് നീ എന്താടി ഞങ്ങളോട് ഒന്നും പറയാതെ ഇരുന്നേ..."
"😕യ്യോ അപ്പൊ അജു തന്നെ ആന്നോ...?"
"അത് എന്നോടാണോ ചോയ്ക്കുന്നെ...ഞാൻ വല്ലിക്കാ പറീന്ന കേട്ടതാ...ഞാൻ ഇത് അൽത്താഫിനോട് പറയാൻ വിളിച്ചപ്പോൾ ഓൻ പറയാ പാത്തു പറഞ്ഞു എന്ന്... എല്ലാരും അറിഞ്ഞുല്ലേ..."😌
യ്യോ... ആരാ പടച്ചോനെ എല്ലാരോടും പറഞ്ഞത്... നമ്മൾ അതും ആലോചിച്ചു നിക്കുമ്പോൾ ആണ് നമ്മളെ ഫോണിൽ വേറൊരു കാൾ വന്നത്...😕നെച്ചു ആണല്ലോ ഓളും അറിഞ്ഞു കാണോ...
"നെച്ചു വിളിക്കുന്നുണ്ട് ഞാൻ വെക്കാ..."
"ഓളും അറിഞ്ഞു കാണും നിനക്ക് വയറ്റിൽ ഇണ്ടായത്..."😌
നമ്മക്ക് വയറ്റിൽ ആയതിന് ഈ കുരിപ്പ് എന്തിനാ ഇങ്ങനെ സന്തോഷിക്കുന്നെ...🙄
"😓എന്താടി... നീയും അറിഞ്ഞ...?"
"🙄എന്ത് അറിഞ്ഞ എന്ന്..."
ഹെയ്ഷ് അപ്പൊ ഇവൾ ഒന്നും അറിഞില്ല അല്ലേ... ആ പിശാശ് ശമി വെറുതെ ഓരോന്ന് പറഞ്ഞു ആളെ കൊല്ലാൻ നോക്കാ...
"ഡീ നീ നിന്റെ അമിക്കാടെ നമ്പർ ഒന്ന് വാട്സ്ആപ്പ് ചെയ്യോ... എനിക്ക് ആളെ വിളിച്ചു പറ്റിക്കാൻ ആന്ന്..."
"😬പോടീ കുരിപ്പേ.. ഇവിടെ മനുഷ്യൻ ആകെ പെട്ടിരിക്കാ അപ്പോഴാ അവളെ ഒരു പറ്റിക്കൽ... നിനക്ക് അറിയോ അമിക്കാ ഇന്ന് വേറൊരു പെണ്ണിനെ സെറ്റ് ആക്കിയെടി.. "
😏അങ്ങനെ ഇപ്പൊ ഓൻ മാത്രം വല്യ ആളാവണ്ട...
"ഉള്ളതാണോ...?"
"പിന്നല്ലാണ്ട്..."😏
"നീയല്ലേ എന്നോട് പറഞ്ഞത് അമിക്കാ നല്ലവൻ ആണെന്നൊക്കെ... അത് കൊണ്ടാ ഞാൻ..."😓
"ഓൻ ചീത്തയാടി... ഒരു വായി നോക്കി... ഏത് പെൺപിള്ളേരെ കണ്ടാലും ഓൻ വായും നോക്കി നിക്കും..."
"😬ഡീ..."
എന്നും വിളിച്ചു അമിക്കാ നമ്മളെ മുറിയിലേക്ക് കയറിയതും നമ്മൾ ബെഡിൽ കയറി അറ്റത് ചെന്നു നിന്നു...
"നീ എന്തിനാടി അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പോലെ നീ എന്തോ ഒപ്പിച്ചു വന്നതിന് എന്നോട് ഇങ്ങനെ കാണിക്കുന്നേ.. "
"ഇങ്ങള് അല്ലേ പറഞ്ഞത് സെറ്റ് ആയെന്ന്...😌ഇനി അവൾ ഇങ്ങളെ കണ്ടാൽ പോലും നോക്കില്ല മോൻ കണ്ടോ..."
"നിനക്കെന്താ വേണ്ടത്...?!!"
"😪അത് ഇല്ലേ ആ അജുനോട് പറയണം എന്റെ വയറ്റിൽ ഉള്ള കുഞ്ഞിന്റെ ഉപ്പച്ചി അജു എന്നെ ആണെന്ന്..."
"🙄അവനാണെങ്കിൽ ഞാൻ പറയാതെ തന്നെ അവനറിയാം... ഇതിപ്പോ അവൻ അല്ലല്ലോ...പിന്നെന്തിനാ ഞാൻ അങ്ങനെ പറയുന്നേ..."
"😌എന്നാൽ അല്ലേ ഓൻ എന്നെ കെട്ടൂ..."
"നിനക്ക് അത്രക്ക് ഇഷ്ടാണോ അവനെ...?"
🙄അയിന് നമ്മൾ ഒന്ന് തലയാട്ടി കൊടുത്തു...
"നിന്നെ കെട്ടീട്ട് എന്തിനാ അവന്റെ ബാക്കി ജീവിതം കൂടി നശിപ്പിക്കാനോ... അല്ലേ തന്നെ അവൻ കുത്ത്പാള എടുത്തു നിക്കാ നിന്നെ കൊണ്ട്..."
"എന്നാൽ ഞാൻ നെച്ചുനെ വിളിച്ചു അമിക്കാനെ പറ്റി ഇനിയും പറഞ്ഞു കൊടുക്കും..."😏
"എന്താന്ന് വെച്ചാൽ നീ പറഞ്ഞു കൊടുക്ക്... അല്ല പിന്നെ..."
🙄എന്നും പറഞ്ഞു ഓൻ പോയി... എന്നാലും നമ്മളെ കൂടെ നിക്കില്ല... രണ്ടിനെയും തെറ്റിക്കാൻ എന്തേലും വഴി ഇണ്ടോന്ന് നോക്കണം...
എന്നും തീരുമാനിച്ചു നമ്മൾ തുള്ളി ചാടി താഴേക്ക് പോയി...
"നീ എവിടെക്കാ...?"
നമ്മളെ കണ്ടതും ബാപ്പച്ചി അതും ചോദിച്ചു നമ്മളെ തുറിച്ചു നോക്കി...🙄
"ഞാൻ ലെയ്സ് വാങ്ങിക്കാൻ അജുന്റെ ഉപ്പച്ചീടെ കടയിൽ പോവാ..."
"കേറി പോടീ അകത്ത്..."
നാഗവല്ലി ആവേണ്ടി വരോ...🙄അത് വേണ്ട ബാപ്പച്ചി നിയ എന്ന് വിളിക്കല്ല ചെയ്യാ പോയി ചൂരലും കൊണ്ട് വരും...😓
"നിക്ക് ഇപ്പൊ ലെയ്സ് കഴിക്കണം..."
എന്നും പറഞ്ഞു നമ്മൾ നിഷ്കു ആയി നിന്നു...😪
"അവൾക്ക് ആഗ്രഹം തോന്നിയത് കൊണ്ടാവും... എന്തായാലും നീ പോവേണ്ട ഞാൻ അമിയെ വിളിച്ചു പറയാം..."
ഉപ്പച്ചി പറഞ്ഞതും നമ്മൾ ഇളിച്ചു കൊടുത്തു... അമിക്കാ ഉപ്പച്ചി പറഞ്ഞാൽ മേടിക്കും...😍
"ഉണ്ടാക്കി വെച്ചവന് അതൊന്നും അറിയേണ്ടല്ലോ..."
😓പാവം ന്റെ അജു വെറുതെ ബാപ്പച്ചി ചീത്ത പറയാ...
"പ്രായം അതല്ലേ ആ അവസരത്തിൽ തെറ്റ് പറ്റി കാണും...അവൻ അത് നിഷേധിച്ചിട്ട് ഒന്നും ഇല്ലല്ലോ... എന്തായാലും കെട്ടി കഴിഞ്ഞാൽ അവൻ നോക്കിക്കോളും..."
😍ഉപ്പച്ചി നമ്മളെ ബാപ്പച്ചിയോടായി പറഞ്ഞതും നമ്മൾ അതൊക്കെ ഓർത്ത് ഒന്ന് ചിരിച്ചു... നമ്മൾ പ്രെഗ്നന്റ് ആണെന്നൊന്നും നമ്മക്ക് തോന്നുന്നില്ല... എന്നാലും അജു നമ്മളെ കെട്ടൂലെ അത് മതി...😌
***********💞
"😬ഒന്ന് പോടാ അവിടന്ന്... നിനക്കൊക്കെ ഇത് എന്തിന്റെ കേടാ...അന്ന് ആ ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ... എന്റെ കയ്യിൽ അതിന്റെ സിർട്ടിഫിക്കറ്റ് ഒന്നും ഇല്ല... നീ വേണേൽ പോയി ആ ഡോക്ടറെ പോയി കാണ്..."
"എടാ അനു പ്ലീസ് നീയെങ്കിലും ഒന്ന് ഹെല്പ് ചെയ്യെടാ.. അവിടെ ഞങ്ങൾ പോയിട്ട് എന്താ കാര്യം... നീ പോയാലെ വല്ലതും നടക്കൂ..."😓
"കോളേജിലെ ഹീറോ ആയിരുന്ന നീ അന്ന് എനിക്ക് ഒരു പാര ആയിരുന്നു... ആ നീ ഇപ്പൊ എന്റെ മുന്നിൽ ഇങ്ങനെ വന്നു നിക്കുമ്പോൾ എന്താ പറയാ ഞാൻ വല്ലാത്തൊരു ഫീലിങ്ങിലാ..."
എന്നും പറഞ്ഞു അവൻ നമ്മളെ സങ്കടം ആസ്വദിച്ചു ഇരുന്നു... ഒരൊറ്റ ചവിട്ടിനു താഴെ ഇടാൻ തോന്നി എങ്കിലും നമ്മളെ ആവശ്യം ആയോണ്ട് ഉള്ളിൽ തെറിയും വിളിച്ചു അവനെ നിഷ്കളങ്കമായി ഒന്ന് നോക്കി...😓
"അന്ന് ഞാൻ ആ കുരിശിനെ നിനക്ക് രെജിസ്റ്റർ മാരേജ് ചെയ്തു തരുമ്പോൾ നീ ഹാപ്പി ആയത് കണ്ട് ഞാൻ ഒന്ന് ഞെട്ടിയിരുന്നു... എന്നാലും വേണ്ടില്ല നീ ഇപ്പൊ അനുഭവിക്കാൻ തുടങ്ങിയല്ലോ..."😌
ഡാ പന്നി നീ എന്റെ വേദന ആഘോഷിക്കാണല്ലേ... നിനക്ക് ഞാൻ ഇതിന് തരാം... പക്ഷെ അതിന് മുന്നേ നമ്മളെ കാര്യം ഒന്ന് തീരുമാനം ആവട്ടെ...😬
"നീ ഒരു കാര്യം ചെയ്യ്... ഞാൻ രെജിസ്റ്റർ മാരേജ് ചെയ്ത പെണ്ണാണ് ഇത് അത് കൊണ്ട് ഞാൻ ധൈര്യം ആയി ഫസ്റ്റ് നൈറ്റ് ആഘോഷിച്ചതിന്റെ ഫലം ആണ് ആ കുഞ് എന്നും പറഞ്ഞു അവളെ കെട്ടിക്കോടാ..."
"അങ്ങനെ പറയാതെ തന്നെ ആ പിശാച് എന്റെ തലയിൽ ആവാൻ ഇനി വെറും ദിവസങ്ങൾ മാത്രേ ഉള്ളൂ... അതിന് മുന്നേ അത് എന്റെയല്ലന്ന് എനിക്ക് തെളിയിക്കണം... അതിനാ ഞാൻ നിന്റെ അടുത്ത് വന്നത്... ഞങ്ങൾ തിരിച്ചു വന്നതിന് ശേഷം ഉള്ളതാണല്ലോ ആ റിപ്പോർട്ട്... അപ്പൊ പിന്നെ അതിന്റെ അവകാശി വേറെ ആരോ അല്ലേ..."😕
"മ്മ്... അങ്ങനെ ആണല്ലേ..."🙄
ആ കുരിപ്പ് അനസിന്റെ ഇരിപ്പ് കണ്ട് നമ്മൾ പല്ലും കടിച്ചു അമിയെ ഒന്ന് നോക്കി... മിക്കവാറും ഇന്ന് ഇവൻ എന്റെ കയ്യീന്ന് വാങ്ങും... അമി ആണേൽ നമ്മളെ കയ്യിൽ ബലമായി പിടിച്ചു വേണ്ടെന്ന് കാണിച്ചു...
"ഒരു കാര്യം ചെയ്യ്... ഒരു പെറ്റീഷൻ തന്നേക്ക്... ഞാൻ അന്വേഷിച്ചു കണ്ടെത്താം... അല്ലെങ്കിൽ നമുക്ക് ഡി എൻ എ ടെസ്റ്റ് വേണേൽ നടത്തി ആരാണെന്ന് കണ്ട് പിടിക്കാം..."
"അപ്പോഴേക്കും ആ കൊച്ച് നഴ്സറിയിൽ പോയി തുടങ്ങും... പിന്നെ ഞാൻ അല്ലെന്ന് തെളിയിച്ചിട്ട് എന്ത് കാര്യം...🙄
എനിക്ക് വേണ്ടത് ഞാൻ അവളെ കാട്ടിൽ വെച്ചു പിഴപ്പിച്ചിട്ടില്ല എന്ന് തെളിയിക്കുക മാത്രം ആണ്... എന്റെ വീട്ടിൽ ഉള്ളവരെ മുഖത്ത് എങ്കിലും നേരെ ചൊവ്വേ നോക്കാൻ ഉള്ള ആഗ്രഹം കൊണ്ട് പറയുവാ..."😪
നമ്മളെ അവസ്ഥ ഓർത്ത് ഒരു എത്തും പിടിയും കിട്ടാതെ നമ്മൾ പറഞ്ഞു...
"നീ ഒരു കാര്യം ചെയ്യ് എങ്ങോട്ടെങ്കിലും നാട് വിട്... ടിക്കറ്റ് വേണേൽ ഞാൻ ശരിയാക്കി തരാം..."
"😬നിന്നെ ഒക്കെ ആരെടാ പോലീസിൽ എടുത്തെ...!!
നിനക്ക് പറ്റില്ലെങ്കിൽ അത് പറ..."
ഗതികെട്ട് നമ്മൾ അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞതും അവൻ നമ്മളെ തന്നെ നോക്കി ആലോചിക്കാൻ തുടങ്ങി...🙄ഇവനെ കൊണ്ട് പറ്റില്ലെന്ന് നമ്മക്ക് തന്നെ ദാരണ ആയി...
"നിനക്ക് ഇപ്പൊ വേണ്ടത് നിങ്ങൾ തിരിച്ചു വന്നപ്പോ അവളെ ചെക്കപ്പ് ചെയ്ത ഡോക്ടറെ സിർട്ടിഫിക്കറ്റ് അല്ലേ.. വാ വഴിയുണ്ടാക്കാം..."
എന്നും പറഞ്ഞു അവൻ എണീറ്റ് തൊപ്പിയും തലയിൽ വെച്ച് നടന്നു...😕
"എങ്ങോട്ടാ...?"[അമി ]
"ആ ഡോക്ടറെ അടുത്തേക്ക്... പക്ഷെ അത് കൊണ്ട് കാര്യം ഇല്ല... അതിന് ശേഷം അല്ലെങ്കിൽ അന്ന് തന്നെ ആയാലും അവൾക്ക് ഇങ്ങനെ ഒക്കെ സംഭവിക്കാലോ..."🙄
"അത് ആരാണെന്നാണ് ഞങ്ങൾക്കും അറിയേണ്ടത്..."
"ആ പെണ്ണിനോട് നേരെ ചൊവ്വേ ചോദിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ അതിനാ ഇങ്ങനെ..."
"എന്നാൽ പിന്നെ അവളെ സാറിന്റെ മുന്നിൽ കൊണ്ട് വന്നേക്കാം... സാർ തന്നെ ചോദിച്ചു മനസ്സിൽ ആക്കിക്കോ..."😒
🙄അപ്പൊ തന്നെ അവൻ അവളും ആയുള്ള കൂടി കാഴ്ച ഓർത്ത് വായും പൊളിച്ചു നിന്നു...
"🙏എന്റെ പൊന്നോ വേണ്ട... ആ കുരിശിനോട് അവളെ സ്വന്തം പേര് ചോദിച്ചാൽ തന്നെ അത് ഏതൊക്കെ വിധത്തിൽ വളച്ചു പറയാം അങ്ങനെ ഒക്കെയേ പറയൂ... അപ്പോഴാ ഈ വളച്ചു കെട്ടിന്റെ കാര്യം...അതിനേക്കാൾ ബേധം ആ ഡോക്ടറെ കാൽ പിടിച്ചിട്ട് ആയാലും അന്നത്തെ ടെസ്റ്റ് റിപ്പോർട്ട് വാങ്ങുന്നതാ..."😓
ഇത് തന്നെ അല്ലേ ഞങ്ങളും പറഞ്ഞത് അപ്പൊ അവന്റെ ഒരു ജാഡ...
ഞങ്ങളെയും പുറത്ത് ഇരുത്തി അവൻ തന്നെ റിപ്പോർട്ടും വാങ്ങി നമ്മളെ കയ്യിൽ വെച്ചു തന്നു...പക്ഷെ അന്ന് അത് കേട്ടപ്പോൾ ഉള്ള സന്തോഷം ഒന്നും ഇന്ന് അത് കയ്യിൽ കിട്ടിയപ്പോൾ ഇല്ല...🙄മൂന്ന് ആഴ്ച കണ്ട് ഇതൊക്കെ സംഭവിക്കോ...
"ഇത് കൊണ്ട് എന്ത് ചെയ്യാനാ നിന്റെ പ്ലാൻ...?"[അമി ]
"ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ലെന്ന് അവളെ ബാപ്പച്ചിടെ മുന്നിൽ തെളിയിക്കണം... അങ്ങേരെ സംസാരം ഞാൻ ഏതാണ്ട് വല്യ തെറ്റ് ചെയ്ത പോലെയല്ലേ..."😒
"എടാ അത് കുഞ്ഞിപ്പ ഒന്നും മനസ്സിൽ വെച്ച് കൊണ്ട് പറയുന്നതല്ല... ഒറ്റ മോളല്ലേ എന്തൊക്കെ സ്വപ്‌നങ്ങൾ കാണും...അതൊക്കെ തകർന്നു എന്ന് തോന്നിയപ്പോൾ ഒരു ദേഷ്യം അതിനെ അങ്ങനെ കണ്ടാൽ മതി..."
😕നമ്മളെ സ്വപ്‌നങ്ങൾ തകർന്നത് നമ്മൾ ആരോട് പറയും...നിന്നെയും മനസ്സിൽ ഇട്ടു നടക്കുമ്പോൾ നിനക്ക് ആരാടി ഇങ്ങനെ ഒന്ന് സമ്മാനിച്ചത്...😓
അവന്റെ ഫോൺ റിങ്ങ് ചെയ്തതും ഉപ്പച്ചി ആണെന്ന് പറഞ്ഞു അവൻ കാൾ അറ്റന്റൻസ് ചെയ്തു...
"പെണ്ണിന് ലെയ്സ് കഴിക്കാൻ ഒരു പൂതി...കൊണ്ട് ചെല്ലാൻ... അവളെ ബാപ്പച്ചി ഇനി അതിനെ പുറത്തിറക്കാൻ ചാൻസ് ഇല്ല..."
അമി ഫോണും ഓഫ് ചെയ്തു പോക്കെറ്റിൽ ഇട്ടു കൊണ്ട് പറഞ്ഞതും നമ്മക്ക് എന്തോ അവളെ അവസ്ഥ ഉൾകൊള്ളാൻ ആവാത്ത പോലെ...
കടയുടെ മുന്നിൽ തൂങ്ങി ആടുന്ന ലെയ്സ് പത്ത് ഇരുപത് പാക്കറ്റ് എടുത്തു നമ്മൾ കവറിൽ ആക്കി നമ്മൾ അവന് നേരെ നീട്ടി...😓
"അവൾക്ക് കൊടുത്തേക്ക്...അവൾക്ക് നിസാര ആഗ്രഹങ്ങളെ കാണൂ...എന്തുണ്ടെലും ഏത് പാതിരാത്രി വേണേലും എന്നെ വിളിച്ചാൽ മതി... ഞാൻ സാധിച്ചു കൊടുക്കാം അവളെ ആഗ്രഹം..."😓
"🙄ഇതൊക്കെ കാണുമ്പോൾ എനിക്കൊരു ഡൌട്ട് നീ അറിയാതെ വല്ല തെറ്റും പറ്റിയോ... അവളെ മുറിയിലേക്കുള്ള റൂട്ട് നിനക്ക് നല്ല പോലെ അറിയാലോ അത് കൊണ്ടാ..."
"😬പിന്നെ എനിക്ക് അതല്ലേ പണി... ആ പിശാഷിന്റെ സ്വഭാവം കണ്ടാലും മതി ഇറങ്ങി ഓടാൻ തോന്നും..."
എന്നും പറഞ്ഞു നമ്മൾ അവനെ തുറിച്ചു നോക്കി വണ്ടി എടുത്തു...
വീട് എത്തിയതും പുറത്ത് തന്നെ നമ്മളെ ഉപ്പച്ചി ആരെയോ പ്രതീക്ഷിച്ചു നിക്കുന്നതാ കണ്ടത്...🙄പടച്ചോനെ ഇവിടെ അറിഞ്ഞു കാണോ നമ്മൾ ഫ്രീ ആയി ഉപ്പച്ചി ആവാൻ പോന്ന കാര്യം...
നമ്മൾ ആളെ ഒന്ന് ഇടം കണ്ണിട്ട് നോക്കി മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറിയതും നമ്മളെ ഉപ്പച്ചി പേപ്പർ എടുത്തു കയ്യിൽ പിടിച്ചു...
"അപകടം സംഭവിച്ചു കാട്ടിൽ ഒറ്റ പെട്ടു പോയ പോയ പെൺകുട്ടിയെ അതേ അപകടത്തിൽ അവളെ കൂടെ ഉണ്ടായ യുവാവ് പീഡിപ്പിച്ചു ഗർഭിണി ആക്കി...!!
ഇവനെ ഒക്കെ തല്ലി കൊല്ലേണ്ട ടൈം കഴിഞ്ഞു..."🙄
😕പേപ്പറിൽ ആണ് മോന്ത എങ്കിലും നമ്മക്ക് ഇട്ടു നല്ലത് പോലെ വെച്ചത് ആണെന്ന് മനസ്സിൽ ആയി നമ്മൾ അങ്ങേരെ നോക്കി നിന്നു...
"വല്ലതും പറയാൻ ഉണ്ടേൽ മുഖത്ത് നോക്കി പറയണം അല്ലാതെ..."😓
"രണ്ട് ദിവസം കൊണ്ട് എങ്ങനെ സാധിച്ചെടാ നീ..."🙄
"ദേ ഉപ്പച്ചി ആര് എന്ത് വേണേലും പറഞ്ഞാൽ ഞാൻ സഹിക്കും... പക്ഷെ എന്റെ ഉപ്പച്ചി എന്നെ അവിശ്വസിക്കരുത്..."😓
"നീ അപ്പൊ ആ പെണ്ണിനെ കയ് ഒഴിയാൻ ഉള്ള പരിപാടി ആണോ... നിനക്ക് ആ പെണ്ണിനോടുള്ള ഇഷ്ട്ടം ഒക്കെ ആരെക്കാളും എനിക്കറിയാം... തിരിച്ചു വന്നപ്പോ ഉള്ള മാറ്റവും ഞാൻ കാണുന്നുണ്ട്... അതൊക്കെ എന്താണെന്ന് ഇപ്പോഴല്ലേ മനസ്സിൽ ആയത്... എന്തായാലും സംഭവിക്കാൻ ഉള്ളത് സംഭവിച്ചു... ഇനി തീരുമാനിച്ച ഡേറ്റിന് നീ അവളെ കെട്ടാൻ നോക്ക്..."
"ദേ ഉപ്പച്ചി എരി തീയിൽ എണ്ണ ഒഴിക്കല്ലേ... ഞാൻ അല്ല... അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല..."😓
"എന്നിട്ടാണോ അവൾ അന്ന് ഇവിടെ നിന്നെ തിരക്കി വന്നപ്പോ നീ പിടിച്ചു അവളെ ഉമ്മ വെച്ചത്...അത് ഞാൻ കണ്ടത് കൊണ്ട് അവർ കാര്യം പറഞ്ഞപ്പോൾ എനിക്ക് മനസ്സിൽ ആയി...എന്തായാലും എന്റെ മോൻ ഒരു ഉപ്പച്ചി ആവാൻ പോവാ... അപ്പു നിനക്കുള്ള ജോലി ശരിയായിക്കിയിട്ടുണ്ട്... ഇതൊരു നല്ല തുടക്കം ആണ്... ഇനി നിനക്ക് ജീവിതത്തിൽ ഒരു അടുക്കും ചിട്ടയും ഒക്കെ വരും..."😌
"ദേ വല്ലവന്റെയും കുഞ്ഞിനെ പിടിച്ചു സ്വന്തം മകന്റെ തലയിൽ ഇടാൻ നോക്കാതെ എങ്ങനെ ഇതിൽ നിന്നും രക്ഷിക്കാൻ പറ്റും എന്ന് നോക്ക്..."😓
അപ്പോഴാണ് അപ്പുക്ക ഞങ്ങളെ സംസാരം കയ്യും കെട്ടി നോക്കി നിക്കുന്നത് കണ്ടത്...😓
"സത്യായിട്ടും അപ്പുക്ക ഞാൻ ആ പെണ്ണിനെ കിസ്സ് അടിച്ചിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല..."😪
"എടാ ആ സാഹചര്യത്തിൽ അങ്ങനെ ഒക്കെ സംഭവിക്കുന്നത് സ്വാഭാവികം ആണ്... കാരണം നീ ഒരാണും അവൾ ഒരു പെണ്ണും ആണ്... അപ്പൊ ഇങ്ങനെ ഒക്കെ സംഭവിച്ചില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ..."
😒പടച്ചോനെ നമ്മളെ അവസ്ഥ ആരോട് പറഞ്ഞു മനസ്സിൽ ആക്കും...
"ഇത് കണ്ടോ അന്ന് അവളെ ടെസ്റ്റ് ചെയ്ത ഡോക്ടറെ റിപ്പോർട്ട് ആണ്... ഇതിന്ന് മനസ്സിൽ ആക്കിക്കൂടെ ഞാൻ അല്ലെന്ന്...പിന്നീട് എന്തോ സംഭവിച്ചത് ആണ് അതാണ് എല്ലാരും കൂടി എന്റെ തലയിൽ കെട്ടി വെക്കുന്നെ..."😪
നമ്മൾ റിപ്പോർട്ട് എടുത്തു കാണിച്ചെങ്കിലും അപ്പുക്ക അത് വാങ്ങി നോക്കി നമ്മളെ ഒരു നോട്ടം ആയിരുന്നു...🙄
"അപ്പൊ പിന്നെ അവൾ പറഞ്ഞതോ നീയാണ് ഉത്തരവാദി എന്ന്... അവളെ വാക്കിനെക്കാൾ വലിയ തെളിവ് ഒന്നും അല്ല ഇത്... അവർക്ക് കയ് കൂലി കൊടുത്തു വാങ്ങിയത് ആവും അല്ലേ..."
😕പടച്ചോനെ ഇവറ്റകൾക്ക് തന്നെ നമ്മളെ വിശ്വാസം ഇല്ല പിന്നല്ലേ ബാക്കി ഉള്ളവർ...
"ഈ കുടുംബത്തിൽ ഒന്നല്ല രണ്ട് പേരകുഞ്ഞുങ്ങൾ ആണ് വരാൻ പോവുന്നത്... അതിന്റെ സന്തോഷത്തിലാ ഞങ്ങൾ..."
😕ഉപ്പച്ചി പറഞ്ഞതും നമ്മൾ വായും പൊളിച്ചു നിന്നു...രണ്ടോ... കുരിപ്പ് ട്വിൻസിനെ ആണോ ഒപ്പിച്ചു വെച്ചത്... സിംഗിൾ ആണെങ്കിൽ എങ്ങനെ ഏലും അഡ്ജസ്റ്റ് ചെയ്‌യായിരുന്നു...🙄
"നീ എന്താടാ വായും പൊളിച്ചു നിക്കുന്നത്... അനുട്ടിക്ക് ഭയങ്കര ആഗ്രഹം അവളെ കൂട്ടുകാർക്ക് ഒക്കെ അനിയനും അനിയത്തിയും ഒക്കെ ഉണ്ടെന്ന്... അവൾക്കും വേണമെന്ന് പറഞ്ഞു... നീ സാധിച്ചു കൊടുക്കും എന്ന് അറിഞ്ഞിരുന്നു എങ്കിൽ ഞാൻ വേണ്ടെന്ന് വെച്ചേനെ..."
"😍അപ്പുക്കാ അപ്പൊ ഇങ്ങള് വീണ്ടും ഉപ്പച്ചി ആവാൻ പോവാണോ...?"
മൂപ്പര് അതേ എന്ന് കാണിച്ചതും നമ്മൾ ആളെ കെട്ടിപ്പിടിച്ചു നിന്നു...
"അജു... അജു ഉപ്പച്ചി ആവാൻ പോവാണോ...എനിക്ക് രണ്ട് കുഞ് വാവനെ കിട്ടും അല്ലേ..."😌
"ആടി ഇനി നീയും തുടങ്ങിക്കോ... അതിൽ എനിക്ക് യാതൊരു പങ്കും ഇല്ല... നിനക്ക് ഉള്ള കുഞ് വാവ നിന്റെ ഉമ്മച്ചീടെ വയറ്റിൽ ഉണ്ടാവും...തത്കാലം മോൾ അതിനെ മാത്രം സ്വപ്നം കണ്ടാൽ മതി..."
എന്നും പറഞ്ഞു നമ്മൾ അവളെയും പുച്ഛിച്ചു അകത്തേക്ക് കയറിയതും നമ്മളെ ഉമ്മച്ചിയും ഇത്തൂസും ഭയങ്കര ചിരി...😕
"മോനെ കുടിക്കാൻ വല്ലതും വേണോ...?സന്തോഷവാർത്ത ആയോണ്ട് ഇവൾ പായസം ഉണ്ടാക്കിയിട്ടുണ്ട് എടുക്കട്ടെ..."
"😏ആ പായസം എടുത്തു എല്ലാരേയും തല അതിൽ മുക്കി എടുക്ക്... എനിക്ക് വല്യ സന്തോഷം ഒന്നും ഇല്ല..."
നമ്മൾ മുറിയുടെ ഡോറും അടച്ചു ബെഡിലേക്ക് വീണു... കയ്യിൽ ഉള്ള റിപ്പോർട്ട് കൊണ്ടൊന്നും ഒരു കാര്യവും ഉണ്ടെന്ന് തോന്നുന്നില്ല...
ഇത്ര ഒക്കെ ആയിട്ടും കുരിപ്പിനെ കാണാതെ ഇരിക്കാൻ നമ്മക്ക് പറ്റുന്നില്ല... രണ്ട് ദിവസം ആയി പെണ്ണിന്റെ നിഴൽ കണ്ടിട്ട്...പഴയ പോലെ നമ്മൾ ആ ഭാഗത്ത് പോവുന്നത് പോലും നിർത്തി...😓
***********💞
അമിക്കാ കാലത്ത് തന്നെ ഒരു പേപ്പറും കൊണ്ട് വന്നു ഓന്റെ കൊച്ചല്ല എന്നൊക്കെ പറഞ്ഞു നമ്മളെ ടെൻഷൻ ആക്കാ...😓
അതൊക്കെ കേട്ട് ഉപ്പച്ചി വരെ സൈലന്റ് ആയി...🙄ആ കോപ്പ് അജു എന്നെ കേട്ടാണ്ട് ഇരിക്കാൻ ഒരു പേപ്പറും കൊണ്ട് വിടാ...😪
നമ്മൾ ഓനെ കെട്ടാൻ ഉള്ള വഴി ആലോചിക്കുമ്പോൾ ആണ് നല്ലോരു സ്മെൽ മൂക്കിലേക്ക് വന്നത്...അപ്പൊ തന്നെ നമ്മൾ കിച്ചണിൽ ലാൻഡ് ആയി...😍
"😋ഹായി ചിക്കൻ..."
എന്നും പറഞ്ഞു നമ്മൾ ലെഗ് പീസ് എടുത്തു കടിച്ചു തിന്നാൻ തുടങ്ങി...ഉമ്മച്ചി ആണേൽ ഫ്രൈ ചെയ്തു വെക്കുന്ന കണ്ട് അപ്പൊ തന്നെ അടുത്തുള്ള സ്ലാബിൽ കയറി ഇരുന്നു...
"അത് മുഴുവനും ഒറ്റ ഇരിപ്പിന് തിന്നോ... അമീന മോളും നൗഫിയും വിരുന്നിനു വരുന്നുണ്ട് അതിന് വേണ്ടിയാ ഇത്..."
😓ഉമ്മച്ചി നമ്മളെ കയ് തട്ടി മാറ്റി കൊണ്ട് പറഞ്ഞു...ഓളെ ഒക്കെ ഒരു യോഗം... അല്ലാണ്ട് എന്താ... നമ്മൾ ഒക്കെ എപ്പോഴാണാവോ കെട്ട് കഴിഞ്ഞു ഇത് പോലെ വിരുന്നിനു വരുന്നെ...
ആ അജു കോപ്പാണെൽ നമ്മളെ കാണാൻ വരുന്നു കൂടി ഇല്ല...😏ഇങ്ങനെ ആന്നേൽ ആ ഷേക്ക് മതിയാരുന്നു...
"മോൾ കഴിച്ചു എന്ന് കരുതി അത് തീരാൻ ഒന്നും പോണില്ല... എടുത്തു കഴിച്ചോ മോളെ..."
എന്ന് ഉമ്മച്ചി പറഞ്ഞതും നമ്മൾ അപ്പൊ തന്നെ നമ്മളെ സ്വന്തം ഉമ്മച്ചിയെ നോക്കി പുച്ഛിച്ചു... അല്ലേലും നമ്മളെ ഉമ്മച്ചിക്ക് നമ്മളെക്കാൾ കാര്യം ആ അമ്മൂസിനെ ആണ്...😏
"ഓഹ് നിക്ക് എങ്ങും വേണ്ട... ഓൾക്ക് തന്നെ കൊടുത്തേക്ക്..."
എന്നും പറഞ്ഞു എണീറ്റതും ആരേലും പിന്നീന്ന് വിളിക്കണെ എന്ന് ഉള്ളിൽ പ്രാർത്ഥിച്ചു...🙄വിളിക്കോ...
"മോളോട് ഞാൻ അല്ലേ കഴിക്കാൻ പറഞ്ഞത്... വന്നു കഴിക്ക്... അല്ലേലും ഈ സമയത്ത് മോളോട് കഴിക്കേണ്ട എന്ന് പറഞ്ഞാൽ അതിന്റെ ശാപം ഞങ്ങൾക്ക് ആവും..."
ഒരു പ്ലേറ്റ് നിറച്ചും ഉമ്മച്ചി നമ്മക്ക് ചിക്കെൻ ഫ്രൈ തന്നതും നമ്മൾ ഇരുന്ന ഇരുപ്പിന് അകത്താക്കി...😋ശാപം കിട്ടേണ്ട പാവത്തുങ്ങൾക്ക്...😓
"ഇനി അവരെ കൂടെ ഇരുന്നു വാരി വലിച്ചു കഴിച്ചിട്ട് ആ ചെക്കന്റെ മുന്നിൽ ചെന്നു ശർദിക്കാൻ നിക്കേണ്ട... അവർ ഒന്നും അറിയേണ്ട... അമീന മോൾക്കാ അതിന്റെ കുറച്ചില്..."
😪നമ്മളെ സ്വന്തം ഉമ്മച്ചി അതും പറഞ്ഞു പോയതും നമ്മൾ ആ അമ്മൂസിനെ കുറെ പ്രാകി... ഇനി ഓളാണോ നമ്മളെ ഉമ്മച്ചിന്റെ മോൾ...😏
അവറ്റകൾ വന്നതും എല്ലാരും സ്വീകരിക്കാൻ ഒക്കെ പോയി...😏നമ്മൾ മാത്രം പോയില്ല... വേണേൽ ഇങ്ങോട്ട് വന്നു കാണട്ടെ... നമ്മൾ അടുത്തുള്ള ചിക്കെൻ ഒന്ന് നോക്കി...ഈ ചിക്കനിൽ ഒക്കെ വല്ല വിമ്മും തേച്ച് വെച്ചാലോ...🙄ഏയ് അത് വേണ്ട അവറ്റകൾ പോയാൽ ഇതൊക്കെ നമ്മക്ക് ഉള്ളത് തന്നാ...
😏ഹ്മ്മ് പൈനാപ്പിൾ ജ്യൂസ് ഒക്കെ ഗ്ലാസിൽ ആക്കി കൊടുക്കുന്നത് നോക്കി നമ്മൾ അങ്ങനെ ഇരുന്നു...🙄ബാക്കി ഇണ്ടാവോ...
നമ്മൾ ബാക്കി എടുത്തു വായിൽ വെക്കാൻ നിന്നതും നമ്മളെ ഉമ്മച്ചി അത് പിടിച്ചു വാങ്ങി...😪
"അതൊന്നും നിനക്ക് ഈ സമയത്ത് കഴിക്കാൻ പറ്റില്ല..."
😓നമ്മൾ അപ്പൊ തന്നെ ചുവരിൽ ഉള്ള ക്ലോക്ക് നോക്കി... പന്ത്രണ്ട് മണിക്ക് ജ്യൂസ് കുടിക്കാൻ പാടില്ലേ... അപ്പൊ അവറ്റകൾ കുടിക്കുന്നതോ...
എല്ലാരും ഹാളിൽ തന്നെ ഇരുന്നു അവറ്റകളോട് വിശേഷം ചോദിക്കൽ ഒക്കെയാണ്... പന്ത്രണ്ട് മണി കഴിഞ്ഞു അഞ്ച് മിനിറ്റ് ആയതും നമ്മൾ അപ്പൊ തന്നെ അത് എടുത്തു കുടിച്ചു...
"അയ്യോ മോളെ നീ എന്ത് പണിയാ കാണിച്ചേ...?നിന്നോട് പറഞ്ഞതല്ലേ അത് കുടിക്കാൻ പാടില്ലെന്ന്..."
"😕അയിന് പന്ത്രണ്ട് മണി കഴിഞില്ലേ... അത് വരെ ഞാൻ എങ്ങനാ ഇരുന്നേ എന്ന് നിക്കേ അറിയൂ..."
"ഓഹ് ആ സമയം അല്ല പറഞ്ഞത്...ഗർഭിണികൾ ഇത് കുടിക്കാൻ പാടില്ലെന്നാ..."😓
"യ്യോ... ആന്നോ... അതെന്താ...?!!"
"അത് അങ്ങനെയാ... കുഞ്ഞിനാ ദോഷം..."
😓ഇല്ലാത്ത കൊച്ചല്ലേ... അപ്പൊ പിന്നെ പ്രശ്നല്ല...
"വല്ല ഏനക്കേടും തോന്നുന്നുണ്ടേൽ പറയണം കേട്ടോ..."
അയിന് നമ്മൾ നിഷ്കു ആയി തലയാട്ടി കൊടുത്തു...😪
"ഡീ നിയ നീ ഇവിടെ ഇരിക്കാണോ...നിന്നെ കാണാത്തപ്പോൾ ഞാൻ കരുതി ഇവിടെ ഇല്ലെന്ന്... ദാ ഇത് നിനക്കാ..."
ഓൾ ഒരു കവർ തന്നതും നമ്മൾ അത് വാങ്ങി നോക്കി... ഐസ്ക്രീം ആണെന്ന് കണ്ടതും നമ്മൾ ഓളെ കെട്ടിപ്പിടിച്ചു അത് കഴിക്കാൻ തുടങ്ങി...😍
പിന്നെ അവറ്റകൾക്കുള്ള ഫുഡും എടുത്തു പോവാൻ തുടങ്ങിയതും നമ്മക്ക് അങ്ങോട്ടുള്ള ടിക്കെറ്റ് ഇല്ലാത്തോണ്ട് നമ്മൾ സ്ലാബിൽ തന്നെ ഇരുന്നു...😪
"എന്താ ഇയാൾ പുറത്തോട്ട് ഒന്നും വരാതെ ഇവിടെ തന്നെ ഇരുന്നു കളഞ്ഞത്... ഇന്നും വല്ല കലത്തിലും കുടുങ്ങിയോ...?"🙄
അത് കേട്ടതും നമ്മൾ ഐസ്ക്രീം നിർത്തി നൗഫിക്കാനെ നോക്കി കൊണ്ട് സ്ലാബിൽ നിന്നും ചാടി ഇറങ്ങി...
"😓ഉമ്മച്ചി എന്നോട് പറഞ്ഞു നൗഫിക്കാ,,, അങ്ങോട്ട് ഒന്നും വരരുത് എന്ന് അതോണ്ടാ..."
"🙄അതെന്താ നീ അങ്ങോട്ടേക്ക് വന്നാൽ...?"
"എന്റെ വയറ്റിൽ കൊച്ച് ഇണ്ടായൊണ്ട് ഞാൻ വല്ലോം കഴിച്ചാൽ ഇടക്ക് വോമിറ്റ് ചെയ്യും അതോണ്ടാ... അമ്മൂസിനാത്രേ അതിന്റെ കുറച്ചില്..."😓
🙄നൗഫിക്കാ കെട്ടി വെച്ച കയ് ഒക്കെ ഇളക്കി നമ്മളെ തന്നെ വായും പൊളിച്ചു നോക്കിയതും നമ്മളെ ഉമ്മച്ചി നമ്മളെ പുറത്ത് നല്ല അടാർ നുള്ള് തന്നു...😨പടച്ചോനെ അബദ്ധം ആയോ... നമ്മളെ ഉമ്മച്ചി ഇവറ്റകൾ പോയാൽ തല്ലി കൊല്ലുമല്ലോ...😪
അപ്പൊ തന്നെ അമിക്കാ നമ്മളും അജുവും ലവ്വ് ആണെന്നും ആക്‌സിഡന്റ് ഇണ്ടായപ്പോ അബദ്ധം പറ്റിയതാ എന്നൊക്കെ പറഞ്ഞു...😏ലവ്വ് ആണത്രേ... കോപ്പ് ഓന് നമ്മളോട് അതൊന്നുല്ല...
പിന്നെ നൗഫിക്കാടെ തോളിൽ കയ്യിട്ടു പുറത്ത് പോയി സ്വകാര്യം പറച്ചിൽ ആണ്...ന്നെ കുറ്റം പറയൽ ആവും...😏
"🙄എന്നാലും അജു അങ്ങനെ ചെയ്യോ... ഏയ്... എന്നോട് പറയെടി എന്താ ഉണ്ടായേ...?"
അമ്മൂസ് നമ്മളെയും കൊണ്ട് മാറി നിന്നു ചോയ്ച്ചു...
"😓നിക്ക് അറീലെടി... ഞാൻ പേടിച്ചിട്ട് ഓനെയും കെട്ടിപ്പിടിച്ചാ കിടന്നേ... ഓൻ എന്നെ ഉമ്മ വെച്ചപ്പോൾ ഓന്റെ അടുത്ത് പോവണ്ട എന്ന് കരുതീതാ...ഓൻ ആള് ശരിയല്ല..."
"അജു നല്ലവൻ ആണ്... എനിക്ക് നിന്നെയാ ഡൌട്ട്..."
"😏ഓഹ് അല്ലേലും ആർക്കും എന്നെ വിശ്വാസം ഇല്ല... എന്റെ നെച്ചൂന് മാത്രേ എന്നെ വിശ്വാസം ഉള്ളൂ..."
"ഇനി ആ ഷേക്ക് എങ്ങാനും ആണോ...?"
"ച്ചും... ഓൻ എന്നെ ഉമ്മ വെച്ചിട്ടൊന്നുല്ല..."
"എന്നാലും അജു അങ്ങനെ ചെയ്യും എന്ന് എനിക്ക് ചിന്തിക്കാൻ കൂടി വയ്യ..."
"😬അയിനാണോ കുരിപ്പേ നീ എന്നോട് ചോയ്ച്ചത്...ഓളെ ഒരു കൊജു..."
നമ്മൾ ഓളോട് കലിപ്പായി എണീറ്റ് പോയി...
"ഇനി നിന്റെ കെട്ടിന് വരാം..."
എന്നും പറഞ്ഞു ഒന്നിനും നിക്കാതെ ഫുഡും കഴിച്ചു അവറ്റകളെ പോയതും നമ്മൾ ഫുഡ് കഴിക്കാൻ തുടങ്ങി... അമിക്കാ ആണേൽ നമ്മളെ തന്നെ നോക്കി ഇരിക്കാ...😏
"ഇങ്ങള് എന്താ എന്നെ പറ്റി നൗഫിക്കാനോട് പറഞ്ഞത്...?"😓
"അത് നീ അജുനെ പീഡിപ്പിച്ച കഥ... അല്ലാതെ അവൻ നിന്നെ പീഡിപ്പിക്കില്ലെന്ന് എനിക്കുറപ്പുണ്ട്..."🙄
അത് കേട്ടപ്പോൾ തന്നെ നമ്മക്ക് എക്കിൾ വന്നതും നമ്മൾ നെഞ്ചിൽ കയ് വെച്ച് ഒന്ന്,,,രണ്ട്,,, മൂന്ന്,,,നാല്.......അങ്ങനെ പത്ത് ഇരുപത് എക്കിൾ ആയതും അമിക്കാ നമ്മളെ നേരെ വെള്ളം നീട്ടിയതും അത് വാങ്ങി കുടിച്ചു..
"പതുക്കെ കഴിക്ക്... ആരും കയ്യിട്ടു വാരി കൊണ്ട് പോവോന്നും ഇല്ല..."
എന്നും പറഞ്ഞു നമ്മളെ ഉമ്മച്ചി നമ്മളെ നോക്കി പേടിപ്പിച്ചതും നമ്മൾ അതൊന്നും മൈൻഡ് ചെയ്തില്ല...
കുറെ ഫുഡ് ഒക്കെ തട്ടിയതിന്റെ ക്ഷീണം ഒക്കെ നമ്മൾ ഉറങ്ങി തീർത്തു... കാലത്തു തന്നെ എണീറ്റ് പുറത്തൊക്കെ നോക്കി...😪നമ്മളെ കെട്ടിന് ഇനി കുറച്ചീസം കൂടി അല്ലേ ഉള്ളൂ... ന്നിട്ട് പന്തൽ പണി ഒന്നുല്ലേ...😕
നമ്മൾ ഇറങ്ങി വന്നപ്പോ അമിക്കാ ഇരുന്നു ചായ കുടിക്കാ... ഉപ്പച്ചിയും ബാപ്പച്ചിയും അടുത്ത് തന്നെ ഇണ്ട്...😒
"😌എപ്പോഴാ അമിക്കാ എന്റെ കല്യാണ ഡ്രെസ്സ് എടുക്കാൻ പോണെ...?"
"🙄ഇനിയും മൂന്നാലു ദിവസം ഇല്ലേ..."
"അത് എടുത്തില്ലേലും കുഴപ്പം ഇല്ല... അങ്ങനെ ആരെയും ക്ഷണിക്കുന്നില്ല...മാനക്കേട് മറക്കാൻ കെട്ടിക്കുന്നതാ അല്ലാതെ..."
ഉമ്മച്ചി പറഞ്ഞതും നമ്മക്ക് വല്ലാണ്ട് സങ്കടം ആയി...
"അതൊന്നും പറ്റില്ല നിക്ക് അങ്ങനെ ഉള്ള കെട്ടൊന്നും വേണ്ട... വല്യ പന്തൽ ഒക്കെ കെട്ടി കുറെ ആളെ ഒക്കെ ക്ഷണിക്കണം..."😓
"അത് ഇതൊക്കെ ഒപ്പിച്ചു വെക്കുമ്പോൾ ആലോചിക്കണം ആയിരുന്നു...അതിനൊക്കെ ഈ മൂന്നാലു ദിവസം കൊണ്ട് ഇനി പറ്റോ..."
"ന്നാ നിക്ക് കുറച്ചീസം കഴിഞ്ഞു മതി കല്യാണം..."😌
"അവളെ ഒരു ആഗ്രഹം അല്ലേ...വിവാഹം എന്നൊക്കെ പറയുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ഉള്ളതാ...അജുനോട് ഇതിനെ പറ്റി സംസാരിച്ചു നോക്കാം..."
ഉപ്പച്ചി പറഞ്ഞതും നമ്മക്ക് സന്തോഷം ആയി...
"ഞാൻ അജുനോട് ഒന്ന് സംസാരിച്ചു നോക്കട്ടെ..."
അമിക്കാ പറഞ്ഞതും സൈലന്റ് ആയിരുന്ന നമ്മളെ ബാപ്പച്ചി ചെയർ തള്ളി കൊണ്ട് കലിപ്പിൽ എണീറ്റു...🙄
"ആ അജ്മൽ മനഃപൂർവം അന്നത്തെ ആക്‌സിഡന്റ് ഉണ്ടാക്കി ഇവളെ ട്രാപ് ചെയ്തത് ആണോന്ന എനിക്ക് ഡൌട്ട്... ഇവന്റെ ഫ്രണ്ട് ആയിട്ട് കൂടി ഇവന്റെ പെങ്ങളെ അവൻ ചതിച്ചില്ലേ... അവന് കെട്ടിച്ചു കൊടുക്കുന്നതിലും ബേധം ആ കൊച്ചിനെ കളഞ്ഞു വേറെ വല്ലവനെയും കൊണ്ട് കെട്ടിക്കുന്നതാ..."
🙄യ്യോ... അപ്പൊ നമ്മക്ക് അജുനെ കിട്ടൂലല്ലോ...😓
"നീ എന്താടാ ഈ പറയുന്നത്... ഒരു കുഞ് ഉണ്ടാവാൻ എത്ര ചികിത്സനടത്തിയ നിനക്ക് ഇവൾ ഉണ്ടായത് എന്ന് മറന്നു പോയോ... എത്ര നിസാരം ആയാ നീ അതിനെ ഇല്ലാതാകുന്ന കാര്യം പറഞ്ഞത്... പ്രായത്തിന്റെ കുഴപ്പം കൊണ്ട് അങ്ങനെ ഒക്കെ സംഭവിക്കുന്നത് സ്വാഭാവികം ആണ്...രണ്ട് പേർക്കും ഇഷ്ടക്കേട് ഒന്നും ഇല്ലാത്ത സ്ഥിതിക്ക് അവരെ തമ്മിൽ കെട്ടിക്കുന്നതല്ലേ നല്ലത്..."
ഉപ്പച്ചി പറഞ്ഞതും നമ്മളെ ബാപ്പച്ചി കലിപ്പായി എണീറ്റ് പോയി...😓
"മോൾ പേടിക്കേണ്ട...മോളെ ആഗ്രഹം പോലെ തന്നെ നമുക്ക് ഈ വിവാഹം നടത്താം... ഈ ഉപ്പച്ചി നടത്തി തരും..."
അയിന് നമ്മൾ ഒന്ന് തലയാട്ടി കൊടുത്തു...😓
കാറിന്റെ സൗണ്ട് കേട്ട് നമ്മൾ തല ചെരിച്ചു നോക്കിയപ്പോൾ മർജാൻ കാക്കുനെ കണ്ട് നമ്മൾ ഷോക്ക് അടിച്ച പോലെ നിന്നു...😕ഇങ്ങേര് ഇപ്പൊ എന്തിനാ വന്നേ ആവോ...
അങ്ങേരെ കണ്ടതും ഉപ്പച്ചി ആളെ അകത്തു കയറ്റി... നമ്മളെ ബാപ്പച്ചി ആണേൽ കലിപ്പ് ഒക്കെ മാറ്റി ചിരിച്ചു കൊണ്ട് വന്നു അങ്ങേരെ കെട്ടിപ്പിടിച്ചു...അങ്ങേര് ആണേൽ സോഫയിൽ ഇരുന്നു നമ്മളെ ഒന്ന് ദയനീയമായി നോക്കി...😓
നമ്മളെ തല്ലിയതിന് കുറെ സോറി ഒക്കെ പറഞ്ഞു...😓പാവം ഓൻ... നമ്മൾ പിന്നെ അങ്ങേര് നമ്മക്ക് കൊണ്ട് വന്ന ഫ്രൂട്ട്സ് ഒക്കെ വയർ നിറച്ചു കഴിച്ചു...
ആ അജു നമ്മളെ കെട്ടിയില്ലേ ഓൻ കെട്ടാന്നു വരെ പറഞ്ഞു...🙄ഇനി തല്ലി കൊല്ലാൻ ആന്നോ...നമ്മളെ വയറ്റിൽ ഉള്ള കൊച്ചിന്റെ ഉപ്പച്ചി തന്നെ നമ്മളെ കെട്ടിക്കോളാന്നു പറഞ്ഞപ്പോൾ ആൾക്ക് വല്ലാണ്ട് വിഷമായി... നമ്മളെ കെട്ട് കഴിഞിട്ടെ ഇനി അങ്ങേര് പോവുള്ളൂത്രേ...🙄
*********💞
"നിന്റെ പ്രാർത്ഥന പടച്ചോൻ കേട്ടു... അത് കൊണ്ടാ ആ മർജാൻ മനസ് മാറി വന്നത്... നീ കയ് ഒഴിഞ്ഞാൽ അവളെ കെട്ടാൻ അവൻ റെഡിയാ..."
അത് കേട്ടതും നമ്മൾ ചെറുതായി ഒന്ന് പകച്ചു...😓
"🙄അപ്പൊ അങ്ങേര് തന്നാണോ അവളെ ചതിച്ചത്...?"[മാലി ]
"അവൻ അല്ലെന്ന് ഞങ്ങൾക്ക് ഉറപ്പാ... കാരണം അവര് രണ്ടും ഒരുമിച്ച് ഒരു മിനിറ്റ് പോലും ഉണ്ടായിട്ടില്ല..."
"അവന് അവളെ തല്ലി കൊല്ലാൻ ആണോ...?"😬
"എന്തിനായാൽ നിനക്കെന്താ നീ രക്ഷപെട്ടില്ലേ..."
"അങ്ങനെ ഇപ്പൊ എനിക്ക് അവൾ ഇല്ലാതെ രക്ഷപെടേണ്ട... കഴിഞ്ഞ മൂന്ന് ദിവസം അവളെ കാണാതെ എങ്ങനെ കഴിച്ചു കൂട്ടി എന്ന് എനിക്കെ അറിയൂ... എനിക്ക് അവളെ വേണം..."😓
"നിനക്ക് എന്താടാ ഭ്രാന്ത് ആണോ ഇങ്ങനെ തോന്നുമ്പോൾ തോന്നുമ്പോൾ വാക്ക് മാറാൻ..."😬
അമി നമ്മളെ നോക്കി പല്ല് കടിച്ചതും നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു...
"എന്തായാലും ഞാൻ നനഞ്ഞു... ഇനി കുളിച്ചു കേറാൻ തന്നെയാ എന്റെ തീരുമാനം... അവളെയും അവളെ വയറ്റിൽ ഉള്ള കൊച്ചിനെയും സ്വീകരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..."😓
"ഇപ്പൊ ആ മർജാൻ വന്നപ്പോ ആണോ നിനക്ക് ബോധോദയം ഉണ്ടായത്... നിന്റെ സങ്കടം കണ്ടിട്ടാ ഞാൻ ആ റിപ്പോർട്ട് അവരെ കാണിച്ചു നിന്റെ കൊച്ച് അല്ലെന്ന് തെളിയിക്കാൻ നോക്കിയത്...ഇനി മോൻ എന്റെ കൊച്ചാണ് എന്നും പറഞ്ഞു പോയാൽ കുഞ്ഞിപ്പാ ആവും നിന്നെ തല്ലി കൊല്ലുന്നേ..."
അതൊക്കെ കേട്ട് നമ്മൾ ആണേൽ കയ്യിൽ ഉള്ള സിഗും കളഞ്ഞു എണീറ്റു...
"അവൾ എന്റെ ഭാര്യ അല്ലേ... ഞാൻ ആ സിർട്ടിഫിക്കറ്റ് കാണിച്ചു അവളെ ആർക്കും വിട്ടു കൊടുക്കില്ല...ഭാര്യ ആയത് കൊണ്ടാ ഞാൻ അവൾക്കൊരു കുഞിനെ സമ്മാനിച്ചത് എന്ന് പറഞ്ഞാൽ പ്രശ്നം തീർന്നില്ലേ..."😍
"അറിയാൻ മേലാത്തോണ്ട് ചോദിക്കാ ഇത്രയും ദിവസം എന്റെ കുഞല്ല അവളെ ഞാൻ കെട്ടില്ല എന്നൊക്കെ പറഞ്ഞു നടന്നിട്ട് ഇപ്പൊ ആ മർജാൻ വന്നപ്പോ നിനക്കെന്താ ഒരു മാറ്റം... അവളെ ആരെങ്കിലും സ്നേഹിക്കാൻ വരുമ്പോൾ മാത്രം ആണല്ലോ നിനക്ക് ഈ കുശുമ്പ്.. "🙄[അമി ]
"ശരിയാ... അവളെ ഞാൻ അല്ലാതെ വേറെ ആരും സ്നേഹിക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല... അതോണ്ട് ഞാൻ തന്നെ അവളെ സഹിച്ചോളാം..."
"കെട്ടി കഴിഞ്ഞു പിന്നെ എന്നെ കുറ്റം പറയാൻ വന്നേക്കരുത്... കേട്ടല്ലോ..."[അമി ]
അപ്പൊ തന്നെ നമ്മൾ ഇളിച്ചു കൊണ്ട് തലയാട്ടി...😕ആ കോപ്പിനെ വിട്ടു കളയാനും തോന്നുന്നില്ലല്ലോ പടച്ചോനെ...
"മോനെ ഒരു ലോട്ടറി ടിക്കറ്റ് എടുക്കട്ടെ...?"
അത് കേട്ട് നമ്മൾ തല പൊക്കി നോക്കി...
"ലോട്ടറി അടിച്ചിട്ട് ഇതിന്റെ കാശ് തന്നാൽ മതിയോ...?"
"അത് പറ്റില്ല ഇപ്പൊ തന്നെ വേണം... അവസാനം ആയി ഒന്ന് ഉള്ളതാ മോനെ... ഇനി ഇത് കൊണ്ട് നടക്കാൻ വയ്യാത്തോണ്ടാ..."😓
നമ്മളെ പോക്കെറ്റിൽ നയാ പൈസ ഇല്ലാത്തത് ഓർത്ത് അമിടെ പോക്കെറ്റിൽ കയ്യിട്ടു നമ്മൾ നൂറിന്റെ നോട്ട് എടുത്തു കൊടുത്തു ആ ടിക്കറ്റ് വാങ്ങി... ഈ ടിക്കറ്റ് പോലാ നമ്മളെ അവസ്ഥയും...😓
"അതേലും സ്വന്തം കാശ് കൊടുത്തു വാങ്ങടെ..."[അമി ]
"ഇത് അടിച്ചാൽ താരാടാ..."😕
അതിന് അവൻ വായും പൊളിച്ചു നമ്മളെ നോക്കി... നിയ ലോട്ടറി അടിച്ച ക്ഷീണം ഇത് വരെ തീർന്നില്ല അപ്പോഴാ...😓
"അപ്പൊ നീ അവളെ കെട്ടാൻ തന്നെ തീരുമാനിച്ചോ...?"[അമി ]
"അതല്ലേ നിന്നോട് ഇത്രയും നേരം പറഞ്ഞത്..."😬
"എനിക്ക് നീയും അവളും ഒരു പോലാ...അവളെ ഭാഗത്ത് നിന്ന് നീ കെട്ടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് എങ്കിൽ നിന്റെ ഭാഗത്ത് നിന്ന് നീ അവളെ കെട്ടരുതേ എന്നാ എന്റെ ആഗ്രഹം..."😓
"ആൾക്കൂട്ടത്തിൽ ഒന്നും വളർന്നത് അല്ലല്ലോ... അവളെ ലോകം ഉമ്മച്ചിയും ഉപ്പച്ചിയും ഒരു കുഞ് മുറിയും ആയിരിക്കില്ലേ... അതാവും സ്വന്തം കാര്യത്തിൽ പോലും അവൾക്ക് ശ്രദ്ധ ഇല്ലാതെ പോയത്...അവളെ ഞാൻ അതിന്റെ പേരിൽ കയ് ഒഴിയാൻ തയാറല്ല... അത്രക്ക് ഇഷ്ട്ടം ആണ് എനിക്ക് ആ കുറുമ്പിയെ..."😍
"പക്ഷെ അവൾക്ക് കുറച്ച് സ്വപ്‌നങ്ങൾ ഉണ്ട്... ആർഭാടമായി വിവാഹം നടത്താനാ അവളെ ആഗ്രഹം...നിന്റെ തീരുമാനം എന്താ...?"
"അവൾക്ക് അതാണ് ഇഷ്ട്ടം എങ്കിൽ അങ്ങനെ ആവട്ടെ..."
🙄എന്താവോ എന്തോ... ആ കോപ്പ് നമ്മളെ ആയിട്ട് വേണം അവളെ ഒന്ന് മാറ്റി എടുക്കാൻ...😕
ആ മർജാൻ ഉള്ളത് കൊണ്ട് നമ്മക്ക് പഴയത് പോലെ പോയി...😓പിന്നെ പെണ്ണ് ആളും ആയി പഴയ അടുപ്പം ഇല്ലെന്ന് കേട്ടപ്പോൾ ആണ് ആശ്വാസം ആയത്...
പെണ്ണിന് വേണ്ടിയുള്ള മഹർ നമ്മളെ പണം കൊണ്ട് തന്നെ വാങ്ങണം എന്ന ആഗ്രഹം ഉള്ളോണ്ട് നമ്മൾ ചെയ്യാത്ത ജോലി ഒന്നും ഇല്ല...നല്ലോരു കമ്പനിയിൽ തന്നെ നമ്മക്കും അമിക്കും ജോബ് ആയതോടെ ഞങ്ങളും ഹാപ്പി ആയി...
"മോനെ... നീ ആ പെണ്ണിനെ കെട്ടാൻ തന്നെ തീരുമാനിച്ചോ...?"😓
നമ്മൾ ഫുഡ് കഴിക്കുമ്പോൾ ആണ് നമ്മളെ ഉപ്പച്ചി എല്ലാരും കേൾക്കെ അങ്ങനെ ചോദിച്ചത്...
"🙄അതെന്താ ഉപ്പച്ചി അങ്ങനെ ചോദിച്ചത്...?"
"ആ പെണ്ണ് ഗർഭിണി ആയത് നീ കാരണം അല്ലെന്ന് നീ പറയാതെ തന്നെ ഞങ്ങൾക്ക് അറിയാം അത് കൊണ്ടാ..."
അത് കേട്ടതും നമ്മൾക്ക് ഒന്നും പറയാൻ ആവാതെ സൈലന്റ് ആയി...😓
"വല്ലവന്റെയും കുഞ്ഞിന്റെ ഉപ്പച്ചി ആവാൻ ആണോ എന്റെ മോന്റെ തീരുമാനം... മനസ്സിൽ ഇത്തിരി പോലും കളങ്കമില്ലാത്ത പെണ്ണാ അവൾ... അതിന് എവിടെയാ തെറ്റ് പറ്റിയത് എന്ന് മനസ്സിൽ ആവുന്നില്ല..."
"അവൾ എന്റെ മനസ്സിൽ കടന്നു കൂടിയതിനു ശേഷം അല്ലേ ഉപ്പച്ചി ഇങ്ങനെ ഒക്കെ സംഭവിച്ചത്... അത് മാത്രം അല്ല ഞങ്ങളെ രെജിസ്റ്റർ മാരേജ് കൂടി കഴിഞതാ..."😪
"😕രെജിസ്റ്റർ മാരേജോ...?"
"മ്മ്... ആ അനസ് ഒരു പണി തരാൻ നോക്കിയതാ..."
"അന്നേ നിനക്ക് അവളേം വിളിച്ചു ഇങ്ങോട്ട് വരാം ആയിരുന്നില്ലേ... എങ്കിൽ ഇപ്പൊ ഇങ്ങനെ സംഭവിക്കുമായിരുന്നോ..."
"😒പക്ഷെ ഇതൊന്നും അവൾക്ക് അറീല... പിന്നെ എങ്ങനെ ഞാൻ അവളേം വിളിച്ചു കൊണ്ട് വരും..."
എന്നും പറഞ്ഞു നമ്മൾ എണീറ്റു... ബാക്കി എല്ലാരും നമ്മളെ ദയനീയമായി നോക്കി ഇരുന്നു...😓
ഇനി പെണ്ണ് നമ്മളെ ആവാൻ വെറും രണ്ട് ദിവസം മാത്രം...😍കുറെ ആയി കോപ്പിനെ ഒന്ന് കണ്ടിട്ട്... അത് കൊണ്ട് തന്നെ നമ്മൾ അമിയോട് പോലും പറയാതെ പെണ്ണിന്റെ മുറിയിലേക്ക് നമ്മളെ റൂട്ട് വഴി കയറി...
😕കുരിപ്പ് ഇവിടെ ഇല്ലല്ലോ... ഇവൾ ഇത് എവിടെ പോയി... നമ്മൾ പെണ്ണിന്റെ സ്വന്തം മുറിയിൽ ചെന്നു നോക്കിയതും അവിടെയും കോപ്പ് ഇല്ല...
🙄ഈ രാത്രി ഇവൾ ഇത് എവിടെ പോയി കിടക്കാ...അവിടെ ഒക്കെ ഒന്ന് നോക്കി നമ്മൾ നിരാശയോടെ വീട്ടിലേക്ക് മടങ്ങി... എന്തോ ചുറ്റിക്കളി ഉണ്ട് കുരിപ്പിന്...😬
പെണ്ണിനേയും പ്രാകി നമ്മൾ മുറിയിൽ ചെന്നു ഡോറും അടച്ചു ടി ഷർട്ട് ഊരി മാറ്റുമ്പോൾ ആണ് ഒരു മോന്ത കണ്ടത്...😕തോന്നൽ ആണെന്ന് കരുതി തിരിഞ്ഞു നിന്നു വീണ്ടും അവിടേക്ക് നോക്കിയപ്പോൾ ദേ നിക്കുന്നു ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു കൊണ്ട് കോപ്പ്...🙄പടച്ചോനെ ഇത് തോന്നൽ അല്ല ആ കുരിശ് തന്നെ ആണല്ലോ...
"നീ എന്താടി ഇവിടെ...?"😕
"ഞാൻ... ഇയാളോട് ഒരു കാര്യം പറയാൻ..."
"😬പതുക്കെ പറയെടി കോപ്പെ..."
എന്നും പറഞ്ഞു നമ്മൾ പെണ്ണിന്റെ വാ അടച്ചു പിടിച്ചു...
"എന്തിനാടി കോപ്പെ നീ ഇപ്പൊ അങ്ങോട്ടേക്ക് വന്നത്... ആരേലും കണ്ടിരുന്നു എങ്കിലോ...? "😓
അപ്പൊ പെണ്ണ് കയ് കൊണ്ട് ആക്ഷൻ കാണിക്കുന്ന കണ്ടതും നമ്മൾ പതിയെ കയ് മാറ്റി...
"നിക്ക് ഒരു കാര്യം..."
"അതിന് പാതിരാത്രി ഒരുത്തന്റെ മുറിയിലോട്ടാണോടി കേറി വരുന്നെ... വെറുതെ അല്ല..."
ബാക്കി പറയാതെ നമ്മൾ പെണ്ണിനെ ഒന്ന് നോക്കിയതും പെണ്ണ് നമ്മളെ വായും പൊളിച്ചു നോക്കി നിക്കുന്നത് കണ്ട് സ്വയം ഒന്ന് നോക്കി...🙄
അപ്പൊ തന്നെ നമ്മൾ വലിച്ചൂരി എറിഞ്ഞ ഷർട്ട് ബെഡിൽ കണ്ടതും അത് എടുത്തു ഇട്ടതും പെണ്ണ് ഇളിച്ചു തന്നു...😕ഈ കോപ്പ് നമ്മളെക്കാൾ കഷ്ടം ആണല്ലോ...
"എന്റെ സൗന്ദര്യം നോക്കി നിക്കാതെ എന്താ നിന്റെ ഉദ്ദേശം എന്ന് പറഞ്ഞു പോവാൻ നോക്ക്..."🙄
"😏ഓഹ് ഒരു വലിയ സൗന്ദര്യം... ഇയാളെക്കാൾ മസിൽ ഉണ്ട് മർജാൻ കാക്കുന്..."
😬ഈ പിശാശ് പാതിരാത്രി മുറിയിൽ വന്നു കയറിയത് ഇതിനാണോ പടച്ചോനെ...
"ഇത് പറയാൻ ആണോ മോൾ കഷ്ടപ്പെട്ട് വന്നത്...?"
നമ്മൾ പെണ്ണിനെ കലിപ്പിൽ നോക്കി ചോദിച്ചതും പെണ്ണ് അല്ലെന്ന് കണ്ണ് ഇറുക്കി കാണിച്ചു...
"അത്... ഞാൻ ഇല്ലേ... നിക്ക്...!!
😨യ്യോ...എന്റുമ്മച്ചി..."
എന്നും പറഞ്ഞു അലറി കൊണ്ട് കോപ്പ് നമ്മളെ വന്നു ഇറുക്കി പിടിച്ചതും നമ്മൾ അന്തം വിട്ടു നിന്നു...🙄പടച്ചോനെ രണ്ട് ഷോക്ക് ആണല്ലോ ഒരുമിച്ച് കിട്ടിയേ...
"😬എന്താ...?"
"😪യ്യോ നോക്ക്... ദേ പാറ്റ..."
അത് കേട്ടതും നമ്മൾ ദയനീയമായി തിരിഞ്ഞു നോക്കി... ചുവരിൽ ഉള്ള പാറ്റയെ കണ്ടാണോ കുരിപ്പ് ഈ അലറിയത്...😕
"എടാ അജു എന്താ അവിടെ ഒരു പെണ്ണിന്റെ സൗണ്ട് കേട്ടത്...?"
😱തീർന്ന്... ഇതിന്റെ സ്പീക്കർ ഇത്രക്ക് പവർ ഉണ്ടായിരുന്നോ...
"അത്...ഫോ... ണാ... അപ്പുക്കാ..."
"നീ തുറക്ക്..."
അത് കേട്ടതും നമ്മളെ കെട്ടിപ്പിടിച്ചു നിക്കുന്ന കോപ്പിനെ നമ്മൾ ഒന്ന് നോക്കി...
"ഒച്ച വെച്ചാൽ കൊന്ന് കളയും ഞാൻ...ആ ബാത്‌റൂമിൽ കേറി നിക്ക്..."
"😲യ്യോ അവടെ പാറ്റ ഇണ്ടാവൂലെ..."
"ഇവിടെ അതൊക്കെ കാണും എന്ന് കരുതി അലറാൻ നിന്നാൽ അതിനെ നേരം കാണൂ..."
"എടാ അജു തുറക്ക്... അവിടെ എന്താ നീ ചെയ്യുന്നേ..."
😪ഒരു കുരിശിനെ തളക്കാ...കോപ്പിനെ അവളെ ഷാൾ കൊണ്ട് വാ കെട്ടി വെച്ചു ബാത്‌റൂമിൽ തള്ളി നമ്മൾ ഡോർ തുറന്നു... മുന്നിൽ അപ്പുക്കടെ കൂടെ നമ്മളെ ഉപ്പച്ചീനെ കണ്ട് നമ്മൾ ഒന്ന് ഞെട്ടി...😕
"എന്താടാ ഒരു പെണ്ണിന്റെ സൗണ്ട് കേട്ടത്...?"
"😓പെ... പെണ്ണോ... അത്... ഞാൻ സിനിമ കാണുമ്പോൾ ബ്ലൂ ടൂത്തിൽ കണക്ഷൻ ചെയ്തതാ..."
"ഇത് ബ്ലൂട്ടൂത് ഒന്നും അല്ല...നല്ല കേട്ട് പരിചയം ഉള്ള വോയിസ് ആണ്..."
എന്നും പറഞ്ഞു നമ്മളെ ഉപ്പച്ചി മുറി മൊത്തത്തിൽ ഒന്ന് നോക്കി...നമ്മളെ പിന്നെ നല്ല വിശ്വാസം ആയോണ്ട് നമ്മൾ നല്ല പോലെ നിന്ന നിൽപ്പിൽ വിയർത്തു...😓
ബാത്‌റൂമിന്റെ മുന്നിൽ ചെന്നു നിന്നതും നമ്മൾ ഉപ്പച്ചിയെ നോക്കി ഇളിച്ചു കാണിച്ചു...🙄വല്ല പാറ്റയെയോ കണ്ടാൽ ആ പിശാശ് ഇറങ്ങി വരും അത് ഉറപ്പാ...
"ഇങ്ങള് എന്താ സിബിഐക്ക് പാടിക്കാണോ... ഒന്ന് ഇറങ്ങിക്കെ എനിക്ക് ഉറങ്ങണം..."
"എന്താ മോനെ നിനക്ക് വല്ലാത്ത ചൂട്...
"അത്... ഏയ് എനിക്ക് ചൂടൊന്നും ഇല്ല... ഉപ്പച്ചി ഒന്ന് ഇറങ്ങിക്കെ..."😓
"നിന്റെ വെപ്രാളം കണ്ടാൽ തോന്നുമല്ലോ നീ കാമുകിയെ പിടിച്ചു മുറിയിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന്..."
😕നമ്മളെ അല്ലേ ഉപ്പച്ചി...മൂപ്പര് അതും പറഞ്ഞു നമ്മളെ നല്ല പോലെ ഒന്ന് നോക്കി ഇറങ്ങി... നമ്മൾ ഒരു വളിച്ച ഇളിയും കൊടുത്തു ഡോർ അടച്ചു ആ കുരിപ്പിനെ നോക്കിയതും കോപ്പ് ഉണ്ട് സോപ്പും കയ്യിൽ പിടിച്ചു അതും നോക്കി നിക്കുന്നു...
"ഡീ... അത് കഴിക്കാൻ പോവാണോ അത് സോപ്പാ..."
അപ്പൊ തന്നെ പെണ്ണ് കെട്ട് ഊരി മാറ്റി ശ്വാസം വലിച്ചു വിട്ടു...🙄
"😌ഞാൻ അയിന്റെ പേര് നോക്കീതാ..."
"സോപ്പിന്റെ പേരാണോ കൊച്ചിന് ഇടുന്നെ..."
"അയിനല്ല... നിക്കും ഇയാളെ പോലെ ഗ്ലാമർ ഇണ്ടാവാനാ..."
അത് കേട്ടതും നമ്മൾ ഒന്ന് ചിരിച്ചു...
"അതിനൊന്നും ഒരു കുറവും ഇല്ല പോരെ..."
"😓ന്നിട്ടെന്താ എന്നെ ആർക്കും ഇഷ്ടാവാതെ...?"
"അത് നിന്റെ സ്വഭാവം കൊണ്ടാവും... അത് മാറ്റാൻ ഉള്ള വല്ല മരുന്നും ഉണ്ടോ എന്ന് നോക്ക്..."
"😏ഓഹ് കണ്ടാലും മതി വല്യ സ്വഭാവം ഉള്ള ആളെ..."
എന്നും പറഞ്ഞു പെണ്ണ് നമ്മളെ നോക്കി പുച്ഛിച്ചു...🙄
"അത് ശരിയാ എന്റെ സ്വഭാവം മഹാ മോശാ... അത് കൊണ്ട് മോൾ വന്ന പോലെ പോവാൻ നോക്ക്..."
"നിക്ക് പേടിയാ... ന്നെ കൊണ്ടാക്കോ..."
"പിന്നെ എന്ത് ധൈര്യത്തിൽ ആടി കുറ്റിയും പറിച്ചു ഇങ്ങോട്ടേക്ക് വന്നത്..."
"അപ്പൊ നേരം ഇരുട്ടി തുടങ്ങീട്ടെ ഉള്ളൂ..."🙄
"ഓഹോ അപ്പോഴേ വന്നു അട ഇരുന്നതാണോ...അല്ല എന്തിനായിരുന്നു ഇങ്ങ് പോന്നത് അത് പറ..."
"😪അത് ഒരു കാര്യം പറയാനാ... അത് ഞാൻ പറയുമ്പോൾ എന്നെ ചീത്ത പറയോ...?"
🙄പടച്ചോനെ ഇനി അതെന്ത് മാറണം ആണാവോ...
"ചീത്ത പറയ മാത്രം അല്ല വേണ്ടി വന്നാൽ കരണം നോക്കി ഒന്ന് തരാനും എനിക്ക് മടിയില്ല..."
"😪യ്യോ..."
എന്നും പറഞ്ഞു പെണ്ണ് അപ്പൊ തന്നെ കവിളിൽ കയ് വെച്ചു നമ്മളെ ദയനീയമായി നോക്കി... ആ നോട്ടത്തിൽ തന്നെ നമ്മൾ എല്ലാം മറന്നു കൊണ്ട് പെണ്ണിനെ നമ്മളിലേക്ക് വലിച്ചടുപ്പിച്ചു...
"ഇനി പറ എന്താ നിനക്ക് പറയാൻ ഉള്ളത്..."
"ന്നെ തല്ലോ..."😪
അപ്പൊ തല്ലിനുള്ള വക എന്തോ ഉണ്ടാക്കി വെച്ചിട്ടുണ്ട്... അല്ലാതെ ഇങ്ങനെ താണ് നിക്കില്ല...
"ഇല്ല... നീ പറ..."
"😓അതില്ലേ... ഞാൻ ഇല്ലേ... ഞാൻ... നിക്ക് വയറ്റിൽ ഒന്നുല്ല..."
അവൾ വിക്കി വിക്കി പറയുമ്പോൾ എല്ലാം നമ്മളെ കണ്ണുകൾ അവളുടെ കണ്ണിലും മൂക്കിലും കവിളിലും ആയിരുന്നു... അവളുടെ അധരങ്ങളിൽ നമ്മളെ കണ്ണ് ചെന്നു പതിഞ്ഞതും നമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
"ആണോ...?"😍
പെണ്ണ് പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ ഏതോ ലോകത്ത് എന്ന പോലെ ചോദിച്ചതും അവൾ എന്തൊക്കെയോ പറയുമ്പോൾ ഉള്ള പെണ്ണിന്റെ അധരങ്ങളും മുല്ലമൊട്ടു പോലുള്ള പല്ലുകളും ഒക്കെ നോക്കി കാണുന്ന തിരക്കിൽ ആയിരുന്നു നമ്മൾ...😘
"അന്ന്... ഇല്ലേ...ഹോസ്പിറ്റലിൽ..."
പറഞ്ഞു തീരുന്നതിനു മുന്നേ നമ്മൾ അവളുടെ അധരങ്ങൾ കവർന്നെടുത്തിരുന്നു...😘പെണ്ണ് ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ നമ്മളെ എതിർക്കാൻ നിന്നില്ല... നമ്മൾ ആ ചാൻസ് നല്ല പോലെ മുതലാക്കി...
നീണ്ട ചുംബനത്തിന് ശേഷം അവളിൽ നിന്ന് വിട്ടു മാറി മുഖത്തേക്ക് നോക്കിയതും പെണ്ണിന്റെ മുഖം ചുവന്നു തുടുത്തത് കണ്ട് പെണ്ണ് നമ്മളെ കയ്യീന്ന് പണി വാങ്ങും എന്ന് കണ്ടതും അവളിൽ ഉള്ള നമ്മളെ നോട്ടം മാറ്റി...
"ഇപ്പൊ ഇത്രേം മതി... അല്ലെങ്കിൽ നിനക്ക് തന്നെയാ പണി... വാ പോവാം..."
പെണ്ണിന്റെ കയ്യും പിടിച്ചു നമ്മൾ പുറത്തേക്ക് ഇറങ്ങി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി ബാൽക്കണി വഴി ഇറങ്ങി...പെണ്ണാണേൽ ഇതൊക്കെ എന്ത് എന്ന പോലെ തുള്ളി ചാടി ഇറങ്ങാ...🙄
"ഡീ...സൂക്ഷിച്ച്..."
"നിക്ക് കുഴപ്പൊന്നുല്ല..."
എന്നും പറഞ്ഞു അവൾ മതിലും ചാടി ഇറങ്ങി നമ്മളെ നോക്കി ഇളിച്ചു...🙄
തണുത്ത കാറ്റിൽ പാറി പറക്കുന്ന അവളെ മുടി ഇഴകളിൽ അവളുടെ കുഞ്ഞു മുഖം നിലാവത്തു വെട്ടി തിളങ്ങുന്ന കണ്ട് നമ്മൾ പെണ്ണിനെ തന്നെ നോക്കി നടന്നു... പെണ്ണ് അപ്പോഴും നഖവും കടിച്ചു കാര്യായിട്ട് എന്തോ ആലോചിക്കാ...🙄
"അല്ല... നീ എന്താ പറയാൻ വന്നത്...?"
നമ്മൾ പെട്ടെന്ന് ചോദിച്ചതും പെണ്ണ് ഒന്ന് നിന്നു നമ്മളെ തുറിച്ചു നോക്കി...😕
"അത് പറയുമ്പോൾ അല്ലേ ഇയാൾ എന്നെ പിടിച്ചു കിസ്സ് അടിച്ചേ..."😓
"അത് എന്റെ കുഴപ്പം ആണോ...സുന്ദരി ആയ പെണ്ണ് ഒരു ആണിന്റെ മുറിയിൽ വലിഞ്ഞു കേറി വരുമ്പോൾ ആലോചിക്കണം ആയിരുന്നു... ഒരു കാര്യം തോന്നിയാൽ അപ്പൊ ചെയ്യണം... ഒന്നും പിന്നത്തേക്ക് മാറ്റി വെക്കുന്ന ശീലം എനിക്കില്ല..."
"😏അയിന് എന്നെ പിടിച്ചു കിസ്സ് ചെയ്യണോ...?"
"എനിക്ക് അപ്പൊ അതാ തോന്നിയെ..."😍
എന്നും പറഞ്ഞു നമ്മൾ കണ്ണ് ഇറുക്കി കാണിച്ചതും മുന്നിൽ ഒരു അനക്കം കേട്ട് ഞങ്ങൾ രണ്ടും അങ്ങോട്ടേക്ക് നോക്കി...😕
"😨യ്യോ പട്ടി..."
എന്നും പറഞ്ഞു പെണ്ണ് നമ്മളെ പിന്നിൽ വന്നു നിന്നു...
"ഒച്ച വെക്കല്ലെടി കുരിപ്പേ... എന്തിനാ അതിന്റെ കടി വാങ്ങുന്നെ... അടങ്ങി നിക്ക്..."
എന്നും പറഞ്ഞു നമ്മൾ പെണ്ണിനേയും പിടിച്ചു അവറ്റകളെ ഡിസ്റ്റർബ് ചെയ്യാതെ നടന്നതും നമ്മളെ മുന്നിൽ ഒരു പൂച്ച കുട്ടിയെ കണ്ട് നമ്മൾ ചുറ്റിലും ഒന്ന് നോക്കി അവിടെ മുട്ട് കുത്തി ഇരുന്നു... അത് പേടിച്ചു പിന്നിലേക്ക് നീങ്ങിയതും നമ്മൾ പതിയെ അതിനെ കയ്യിൽ എടുത്തു തലോടി...😍
അത് നമ്മളെ കയ്യിൽ ചൂട് പറ്റി ചുരുണ്ടു കിടന്നതും പെണ്ണ് വന്നു അതിനെ തൊടാൻ തുടങ്ങി... അതാണേൽ ഇഷ്ടപ്പെടാത്ത പോലെ നമ്മളെ കയ്യിലേക്ക് തന്നെ നീങ്ങി...
"കണ്ടില്ലേ നിന്നെ ഇഷ്ടായില്ല..."
"😏ഓഹ് അയിന് എന്നെ ഇഷ്ടായില്ലേ എന്താ എന്റെ അജുന് എന്നെ ഇഷ്ട്ടം ഇണ്ട്..."
😍പെട്ടെന്ന് നമ്മൾ വായും പൊളിച്ചു നിന്നതും അജു ഏതാന്ന് കത്തിയതും നമ്മൾ പെണ്ണിനെ പുച്ഛിച്ചു...
നമ്മൾ അതിനെ കയ്യിൽ എടുത്തു നടക്കാൻ തുടങ്ങിയതും പെണ്ണ് വായും പൊളിച്ചു അവിടെ തന്നെ നിക്കാ...🙄
"ഇയാൾ അയിനെയും കൊണ്ട് പോവാണോ...?"
"പിന്നെ ഇതിനെ ഇവിടെ കിടത്താൻ പറ്റോ... ഇപ്പൊ തന്നെ തണുത്തു മരവിച്ചു..."😓
"ജൗഹികാക്കുന്റെ വീട്ടിലെ പൂച്ചകുട്ടി ആവും... ഇയാൾ മോഷ്ടിച്ചെന്ന് ഞാൻ പറഞ്ഞു കൊടുക്കും നോക്കിക്കോ..."😏
"എങ്കിൽ ഇപ്പൊ തന്നെ പോയി പറഞ്ഞു കൊടുക്ക്...!!"
എന്നും പറഞ്ഞു നമ്മൾ നടന്നതും പെണ്ണ് പിന്നാലെ നമ്മളെ പുച്ഛിച്ചു നടന്നു...
"ഞാൻ ഇതിനെ വളർത്താൻ ഉള്ള പ്ലാൻ ആണ്...നിയ എന്ന് പേരിടാനും പോവാ..."
"😕അയ്യേ... ഇതിന...?"
"നിനക്ക് എന്റെ പേരിടാം എങ്കിൽ പിന്നെ എനിക്കെന്താ നിന്റെ പേര് ഇട്ടൂടെ..."
നമ്മൾ അതിനെ അവളെ പേര് വിളിച്ചു ഉമ്മ വെച്ചതും പെണ്ണ് നമ്മളെ കലിപ്പിൽ നോക്കി...
"അയിന് ഇത് പെണ്ണാന്നോ...?"🙄
"അതും നിനക്ക് മനസ്സിൽ ആയില്ലേ... അല്ലേലും നിന്റെ പേര് കേട്ടാൽ ഒരു പെണ്ണിന്റെ പേരാണ് എന്നൊന്നും പറയില്ല...റഷ്യൻ പട്ടിയുടെ പേര് പോലെ ഉണ്ട്..."
"😬അപ്പൊ ഇയാളെ പേരോ... അജു കൊജു കേട്ടാലും മതി..."😏
എന്നും പറഞ്ഞു നമ്മളെ പുച്ഛിച്ചു പെണ്ണ് മതിലിന്റെ മേലേ വലിഞ്ഞു കയറാൻ തുടങ്ങി...
"🙄ഡീ നീ ഇത് എവിടെ പോവാ...?"
"😕ഇതല്ലേ എന്റെ വീട്..."
അപ്പോഴാണ് നമ്മക്ക് ബോധം വന്നത്... നമ്മൾ പെണ്ണിനെ നോക്കിയതും അവൾ മതില് ചാടിയിരുന്നു...
"അതേയ് ഇയാൾ പോക്കോ..."
എന്നും പറഞ്ഞു തല പൊക്കി നോക്കി കൊണ്ട് നമ്മക്ക് റ്റാറ്റാ കാണിക്കാ...😓ഇത്രേം നേരം കൂടെ ഉണ്ടായിട്ടും പെണ്ണിന് പറയാൻ ഉള്ളത് കേട്ടില്ലെന്ന് അപ്പോഴാണ് ഓർത്തത്...🙄വല്ല ലെയ്സൊ മറ്റോ ചോദിക്കാൻ ആവും...
"സൂക്ഷിച്ചു പോണെ..."😪
അത് കേട്ടതും നമ്മൾ ഒന്ന് പുഞ്ചിരിച്ചു...പെണ്ണ് പതുങ്ങി കൊണ്ട് വീട്ടിലേക്ക് കയറിയതും നമ്മൾ അവൾ പോയ വഴിയേ നോക്കി എത്ര നേരം നിന്നെന്നു നമ്മക്ക് തന്നെ അറീല...😓
പിന്നെ കയ്യിൽ ഉള്ള നിയ കുട്ടി നമ്മളെ ഉണർത്താൻ എന്ന പോലെ ഒച്ച ഇട്ടതും നമ്മൾ വീട്ടിലേക്ക് വിട്ടു...പെണ്ണിന് കൊടുക്കാൻ ഉള്ള കിസ്സ് ഒക്കെ നമ്മൾ അതിന് കൊടുത്തു കെട്ടിപ്പിടിച്ചു കിടന്നു...❣️
കാലത്ത് അനുട്ടി പൂച്ചക്കുട്ടിയെ കണ്ട് വന്നെങ്കിലും അത് നമ്മളെ മേലേ ചാടി കയറി...😍പെണ്ണിനെ പോലെ ഇതിനും നമ്മളോട് ഭയങ്കര മുഹബ്ബത്ത് ആണെന്നാ തോന്നുന്നെ...❣️
***********💞
"ഡീ എണീക്കെടി... നേരം എത്ര ആയീന്ന് അറിയോ...?"🙄
കാലത്ത് തന്നെ അമ്മൂസിന്റെ സൗണ്ട് കേട്ട് നമ്മൾ ചെവിയും അടച്ചു പിടിച്ചു തിരിഞ്ഞു കിടന്നു...
"😴ഒന്ന് പോയെടി..."
"കല്യാണം ആയിട്ടും നീ ഇങ്ങനെ ഉറങ്ങാണോ..."🙄
അത് കേട്ടതും നമ്മൾ ചാടി എണീറ്റു...🙄അപ്പൊ അവൾ നിന്നു ഇളിക്കാ...യ്യോ അത് നാളെ അല്ലേ കുരിപ്പ് പറ്റിച്ചതാ അല്ലേ...
"എന്നെ പറ്റിക്കാൻ ആണോ നീ രാവിലെ തന്നെ ഇങ്ങോട്ട് വന്നത്..."
എന്നും പറഞ്ഞു നമ്മൾ ബെഡിലേക്ക് തന്നെ വീണു...😓
"എനിക്ക് ആകെ കൂടെ ഉള്ള അനിയത്തി കുട്ടി അല്ലേ എന്ന് കരുതി നൗഫിക്കാനെ സോപ്പിട്ടു വന്നതാ ഞാൻ... നീ ഇപ്പോഴും ഉറക്കാണെന്ന് കേട്ടപ്പോൾ ഉണർത്താൻ വന്നതാ... വല്ല കാര്യവും ഇണ്ടാർന്നോ..."😓
എന്നും പറഞ്ഞു ഓൾ താടിക്ക് കയ്യും കൊടുത്തു ബെഡിൽ ഇരുന്നു...
"😌ഞാൻ നാളെ കാലത്ത് എണീക്കൂടി... അപ്പൊ നിന്നെ ഞാൻ ഉണർത്താ..."
"അല്ലേലും ഇനി അങ്ങോട്ട് നിനക്ക് ഉറങ്ങാൻ ഒന്നും പറ്റില്ല...കെട്ടി കഴിഞ്ഞാൽ അവിടെ ചെന്നു വെളുപ്പിന് എണീക്കണം..."
"😕അതെന്തിനാ...?"
"അല്ലെങ്കിൽ അവിടെ ഉള്ളവർ കുറ്റം പറയും..."
"അയിന് വെളുപ്പിന് എണീക്കണോ..."
"പിന്നല്ലാണ്ട്... എണീറ്റാൽ മാത്രം പോരാ ജോലിയും ചെയ്യണം... ഉമ്മച്ചിയെ സഹായിക്കണം...ഉറങ്ങി കിടക്കുന്ന കെട്ടിയോന് ചായ ഉണ്ടാക്കി കൊടുക്കണം അങ്ങനെ പലതും..."
😕യ്യോ പണി ആയാ... ഇതൊക്കെ ചെയ്യണോ... നമ്മൾ കാലത്ത് എണീറ്റ് ജോലി ചെയ്യുമ്പോ ഓന് ഉറങ്ങണം അല്ലേ... പിന്നെ ഉറക്കിയത് തന്നെ...😏
"നീ എന്താ ആലോചിക്കുന്നേ...?"
"ഇങ്ങനെ ആണെങ്കിൽ ആ മർജാൻ കാക്കുനെ തന്നെ കെട്ടിയാ മതിയാരുന്നു... അവിടെ ജോലിക്കാർ ഒക്കെ ഇണ്ടെടി..."😓
ഏത് നേരത്ത് ആണാവോ ആ അജു കോപ്പിനെ നമ്മക്ക് ഇഷ്ട്ടം ആയെ...😪
"അതിന് നിന്റെ വയറ്റിൽ അജുന്റെ കുഞ്ഞല്ലേ... അതോണ്ടല്ലേ അജു നിന്നെ കെട്ടുന്നേ..."
🙄ഇതിപ്പോ വടി കൊടുത്തു പാമ്പിനെ വാങ്ങിയ അവസ്ഥ ആയല്ലോ... ഷേക്ക് ആയിട്ട് ആ അജുന് ജനിച്ചാൽ പോരായിരുന്നോ...
"😌അയിന് ഒരു ഐഡിയ ഇണ്ടെടി... കെട്ടി കഴിഞ്ഞു ഓന്റെ വീട്ടിൽ പോണ്ട... ഓനെ ഇങ്ങട്ട് കൊണ്ട് വന്നാൽ പോരെ... അപ്പൊ നമ്മക്ക് ഉറങ്ങി ഓനെ കൊണ്ട് ജോലി ചെയ്യിക്കാലോ... എങ്ങനെ ഇണ്ട്..."
"😕ഉള്ളിലിരിപ്പ് കൊള്ളാലോ...ചിലപ്പോൾ നിനക്ക് ആ ഷേക്കിനെ അതിന് കിട്ടിയേക്കും പക്ഷെ ഒരിക്കലും അജുന്റെ അടുത്ത് നിന്ന് നീ അങ്ങനെ ഒന്ന് പ്രതീക്ഷിക്കേണ്ട...അത് കൊണ്ട് ആ വെള്ളം അങ്ങ് മാറ്റി വെച്ചേരെ..."
ഉള്ളതൊക്കെ പറഞ്ഞു ആ മർജാനേ തന്നെ കെട്ടിയാലോ...🤔
അല്ലേ വേണ്ട ആ അജുനെ കാണാതിരിക്കാൻ ഒന്നും നമ്മക്ക് പറ്റൂല...😒വെളുപ്പിന് ഉണരേണ്ടത് ഓർക്കുമ്പോളാ...
പിന്നെ നമ്മൾ എണീറ്റ് പല്ല് നല്ല പോലെ തേച്ച് ഉരച്ചു ആലോചിക്കാൻ തുടങ്ങി... ഓനെ കെട്ടി കഴിഞ്ഞു ഇവടെ തന്നെ നിക്കാം...അല്ലേ ഒരീസം നിന്ന് നോക്കാം അവടെ ഉള്ളവർ ഒക്കെ കുറ്റം പറയുന്നവർ ആണോ എന്ന്...🙄ആ അജു കുരിപ്പ് സമ്മതിക്കോ എന്തോ...
ഫോൺ റിങ്ങ് ചെയ്യുന്ന കേട്ടാണ് നമ്മൾ പിന്നെ ബാത്‌റൂമിൽ നിന്ന് ഇറങ്ങിയത്... ഇല്ലേ നമ്മളെ പല്ലിന്റെ കാര്യം തീരുമാനം ആയേനെ...😓നെച്ചു ആണല്ലോ ഇവൾക്ക് ഉറക്കം ഒന്നുല്ലേ...
"നീ എന്താടി കാലത്ത് തന്നെ...?"
"കാലത്തോ... ഇവടെ ഒക്കെ പതിനൊന്ന് മണി കഴിഞ്ഞു..."🙄
"നീ ദുബായിലോട്ട് തന്നെ തിരിച്ചു പോയാ...?"
"പോവല്ല ഞാൻ വന്നൊണ്ട് ഇരിക്കാ നിന്റെ വീട്ടിലേക്ക്..."
"🙄എന്തിന്...?"
"എടീ നിന്റെ കെട്ടിന്... നീയല്ലേ കാലത്ത് തന്നെ വരണം എന്നൊക്കെ പറഞ്ഞത്...അതോണ്ടാ ഞാൻ ഇത്രയും പെട്ടെന്ന് ഇറങ്ങിയെ... നിനക്ക് ഇഷ്ടല്ലേ ഞാൻ പൊക്കോളാം..."😓
"യ്യോ പോവല്ലേ... ഞാൻ ടൈം ഒന്നും കണ്ടിട്ടില്ല... അതോണ്ടാ...!!
നീ എവിടെ എത്തി...?"
"😪ഒന്നും പറയേണ്ടടി... ഞാൻ ബസിനാ വന്നേ...അത് ഇടക്ക് എന്തോ കേട് വന്നു നിന്നു...ഒരു മണിക്കൂറോളം അതിനകത്ത് ആളുകൾ ഇരുന്നു... ഞാൻ ആണേൽ പബ്‌ജി കളിച്ചു ഇരുന്നു ടൈം പോയത് ഒന്നും അറിഞ്ഞില്ല... പിന്നെ നോക്കുമ്പോൾ ബസിൽ രണ്ട് മൂന്ന് ആൾക്കാരെ ഉള്ളൂ... എല്ലാരും അവരവരെ പാട് നോക്കി പോയെടി... ഞാൻ ഇപ്പൊ റോഡിൽ നിക്കാ..."😪
യ്യോ അപ്പൊ നമ്മക്ക് മാത്രം അല്ല പെണ്ണിനും എവിടെ പോയാലും പണി ആണല്ലോ...
"ഒരു ഓട്ടോ പിടിച്ചു വന്നോടി..."
"അയിന് കാശ് വേണ്ടേ... മാമൻ ആള് ഒരു കഞ്ചൂസ് ആടി... ബസിനുള്ള കാശെ കിട്ടീട്ടുള്ളൂ...!!
നീ നിന്റെ അമിക്കാനോട് ബൈക്കും കൊണ്ട് വരാൻ പറയോ... ഞാൻ വഴിയിൽ ആയത് കൊണ്ടല്ലെടി..."
🙄ഇനി ഈ പെണ്ണ് ഓന്റെ കൂടെ ബൈക്കിൽ കയറാൻ ചുമ്മാ പറീണത് ആണോ... ഓളെ വിശ്വസിക്കാൻ കൊള്ളില്ല...
"നീ ഒറ്റയ്ക്ക് ആന്നോ...?"🙄
"മ്മ്... ആ ഫെബിനെ കൂടെ കൂട്ടിയാൽ മതിയാരുന്നു..."😓
"യ്യോ വേണ്ട... ആ ചെക്കന് എന്റെ അപ്പുക്കാടെ മോളെ ലൈൻ അടിക്കാൻ അല്ലേ..."😏
എന്നും പറഞ്ഞു നമ്മൾ അമിക്കാനെ നോക്കിയതും ഓൻ ഭയങ്കര ബിസിയാ... നമ്മളെ കെട്ടിനുള്ള കഷ്ടപ്പാട് അല്ലേ...🙄അത് മുടക്കേണ്ട...
"നീ അവടെ തന്നെ നിക്ക്... ഞാൻ നോക്കട്ടെ..."
എന്നും പറഞ്ഞു നമ്മൾ കാൾ കട്ടാക്കി പുറത്ത് ഇറങ്ങി...
"നീ എവിടെ പോവാ മോളെ...?"
നമ്മളെ ഉമ്മച്ചി ചോദിച്ചതും നമ്മൾ നിഷ്കു ആയി നിന്നു...😓
"അത് ഉമ്മച്ചി...എന്റെ ഡ്രെസ്സ് തയ്ക്കാൻ കൊടുത്തില്ലേ അത് വാങ്ങാൻ..."
"അതിന് നീ പോവേണ്ട...അമിയെ പറഞ്ഞു വിടാം..."
അല്ലേലും നമ്മളെ അടുത്ത് തന്നെ ഇപ്പൊ വിടാറില്ല... പിന്നെയാ ഇത്തിരി ദൂരെ...😏
"ഉമ്മച്ചി നെച്ചു വരുന്നുണ്ട്... ഞാൻ ആ ഗേറ്റ് വരെ പൊക്കോട്ടെ..."😪
"അതിന് ചോദിക്കൊന്നും വേണ്ട..."
എന്നും പറഞ്ഞു ഉമ്മച്ചി നമ്മളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് പോയതും നമ്മൾ ഡീസന്റ് ആയി ഗേറ്റിന് മുന്നിൽ എത്തിയതും പുറത്തേക്ക് ഒറ്റ ഓട്ടം ആയിരുന്നു...😌അങ്ങനെ വെളിയിൽ എത്തി...
എങ്ങനാ ഇപ്പൊ ഓൾ ഉള്ളിടത് പോവാ... നമ്മൾ നഖവും കടിച്ചു നടക്കുമ്പോൾ ഒരു കാർ നമ്മളെ മുന്നിൽ കൂടി വന്നത്...
"എസ്ക്യൂസ്മി...ഈ അമീറിന്റെ വീട് ഈ വഴിയാണോ...?"
നമ്മളെ മുന്നിൽ ഉള്ള ചേച്ചീടെ അടുത്ത് നിർത്തി ഒരുത്തൻ ചോയ്ക്കുന്ന കേട്ടതും നമ്മൾ ഒന്ന് നോക്കി...🙄അമിക്കാ അല്ലാതെ വേറെ ഏത് ചെക്കനാ ആ പേര് ഇവടെ ഉള്ളെ...നമ്മളെ അറിവിൽ ഇല്ല...
"😌നിക്കറിയാം ആ വീട്... ഞാൻ കൊണ്ട് കാണിക്കാം..."
അപ്പോ ആ ചേച്ചി നമ്മളെ ഒന്ന് നോക്കി ആ വീട്ടിലെ ആണെന്ന് മനസ്സിൽ ആയോണ്ട് ആവും മിണ്ടാതെ നടന്നു പോയി... നമ്മൾ ഡോർ തുറന്നു പിന്നിലെ സീറ്റിൽ കയറി ഇരുന്നു അങ്ങേരെ നോക്കി ഇളിച്ചു...🙄അങ്ങേര് നമ്മളെ കണ്ണും തള്ളി നോക്കി ഇരിക്കാ...
"വണ്ടി വിട്ടോ... ഞാൻ വഴി പറഞ്ഞു തരാ..."
അങ്ങേര് ഒന്ന് മൂളി വണ്ടി എടുത്തപ്പോൾ നമ്മൾ നെച്ചു ഉള്ള സ്ഥലത്തേക്ക് ഉള്ള വഴി പറഞ്ഞു കൊടുത്തു...
"അടുത്താണ് എന്നാണല്ലോ അവർ പറഞ്ഞത്...?"🙄
"അത് നടന്നു പോകുമ്പോൾ ആന്ന്... വണ്ടീൽ ദൂരം ഇണ്ട്..."
വീണ്ടും അങ്ങേര് നമ്മളെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോ നമ്മൾ ഇളിച്ചു കൊടുത്തു...🙄ഇനി വല്ല കള്ളനും ആവോ... കണ്ടിട്ട് തോന്നുന്നുമില്ല...
"ഇങ്ങള് എന്തിനാ അമിക്കാടെ വീട്ടിലേക്ക് പോണെ...?"🙄
"അത് ആള് ഒരു ഗിഫ്റ്റ് ഓർഡർ ചെയ്തിരുന്നു അത് കൊടുക്കാൻ വേണ്ടിയാ..."
"😌എന്ത് ഗിഫ്റ്റാ...?"
"അത് സ്പെഷ്യൽ ഗിഫ്റ്റാ...ഞങ്ങളെ കമ്പനി തുടങ്ങി ഫസ്റ്റ് കസ്റ്റമർ ആണ് അമീർ.. അത് കൊണ്ട് ഞാൻ തന്നെ നേരിട്ട് വന്നതാ.. "
എന്നും പറഞ്ഞു അങ്ങേര് ഒരു ബോക്സ് കാണിച്ചതും ഇത്തിരി പോന്ന ഗിഫ്റ്റിനാണോ ഇമ്മാതിരി ജാഡയും കാണിച്ചു കാറും ആയി വന്നേ എന്നും ചിന്തിച്ചു നമ്മൾ അങ്ങേരെ വായും പൊളിച്ചു നോക്കി...🙄
"ഈ വഴി തന്നെയാണോ..."
"ആ... ഇത് തന്നാ ഇനി കുറച്ചൂടെ പോയാൽ മതി..."
നെച്ചുന്റെ നിഴൽ കണ്ടതും നമ്മൾ പുറത്തേക്ക് തല നീട്ടി ഓളെ നോക്കി കയ് വീശി കാണിച്ചു...
"ഇവടെ നിർത്ത്... ദാ അവളും ഇണ്ട്..."😍
"എങ്ങോട്ട്...?"
"അമിക്കാടെ വീട്ടിലേക്ക്..."😌
അങ്ങേര് വണ്ടി നിർത്തി നമ്മളെ കണ്ണും തള്ളി നോക്കിയതും നമ്മൾ നൈസ് ആയി ഇളിച്ചു കൊണ്ട് വണ്ടി തിരിക്കാൻ പറഞ്ഞു...
"🙄അപ്പൊ ശരിക്കും എവിടെയാ വീട്...?"
"ഞാൻ കേറീലെ അതിനടുത്താ... ഇനി വിട്ടോ..."
"അപ്പൊ എന്നെ കളിപ്പിച്ചതാ അല്ലേ..."
അങ്ങേര് പറഞതും നമ്മൾ വീണ്ടും ഇളിച്ചു കൊടുത്തു...നെച്ചു ആണേൽ കേറി ഇരുന്നപ്പോൾ തൊട്ട് നമ്മളെ തുറിച്ചു നോക്കാ...🙄
"നിന്നോട് ഞാൻ അമിക്കാനെ അയക്കാൻ അല്ലേടി പറഞ്ഞത്...?"😓
"ഓൻ ബിസിയാടി...അവടെ ചുമ്മാ ഇരിക്കുന്നത് ഞാൻ മാത്രേ ഉള്ളൂ അതോണ്ടാ ഞാൻ തന്നെ വന്നേ... നിന്റെ ഭാഗ്യത്തിന് ഇറങ്ങിയപ്പോ തന്നെ ഇവനെ കിട്ടി... ഈ പൊട്ടൻ അമിക്കാടെ വീട്ട് മുറ്റത്തു നിന്ന് ഓന്റെ വീട് ചോയ്ക്കാ..."😌
അങ്ങേര് അപ്പൊ തന്നെ കലിപ്പിൽ ബ്രേക്ക് ഇട്ടതും ആ ഗിഫ്റ്റ് ബോക്സ് വരെ നമ്മളെ മേലേ വന്നു വീണു...🙄
**********💞
നേരം ഇരുട്ടി തുടങ്ങി... കല്യാണ വീട് ആൾക്കാരെ കൊണ്ട് നിറഞ്ഞു...
"കുഞ്ഞിമ്മാ നിയ മുറിയിൽ ഒന്നും ഇല്ല..."😓
എന്നും പറഞ്ഞു മീനുട്ടി ഓടി വന്നതും രണ്ട് ഉമ്മച്ചിമാരും ഒന്ന് ഞെട്ടി...🙄
അമിയോടും ഉപ്പച്ചിമാരോടും വിവരം പറഞ്ഞതും എല്ലാരും ഷോക്ക് അടിച്ച പോലെ നിൽപ്പ് ആയിരുന്നു... അമി ആണെങ്കിൽ ഈ പെണ്ണ് ഇത് എവിടെ പോയി എന്നും ചോദിച്ചു വീട് മൊത്തം സെർച്ചിങ് ആയിരുന്നു...🙄
അജുനെ പെണ്ണിന് ഇഷ്ട്ടം ആണല്ലോ... പിന്നെ കല്യണ തലേന്ന് പെണ്ണ് ഇത് ആരെ കൂടെ ഒളിച്ചോടിപ്പോയി എന്ന കൺഫ്യൂഷൻ ആയിരുന്നു പിന്നീട് അങ്ങോട്ട്...😒
"😪ഡാ അജു നിയയെ കാണാൻ ഇല്ല..."
😨അത് കേട്ടതും അജു അന്തം വിട്ടു അമിയെ നോക്കി...കല്യാണ ചെക്കൻ ആയി റെഡി ആവാൻ നിക്കായിരുന്നു അവൻ...എന്തെല്ലാം സ്വപ്‌നങ്ങൾ കണ്ടതാ...
"😕എന്ത്...?!!അവൾ എവിടെ പോയി...?"
"അറിയില്ല...എണീറ്റപ്പോൾ ഒരു നോക്ക് കണ്ടതാ...അവളെ സംസാരത്തിൽ ഒക്കെ കല്യാണത്തിന് ഇഷ്ട്ടം ഒക്കെ ഉണ്ടായിരുന്നു... ഫ്രണ്ട് വരുന്നുണ്ട് ഗേറ്റ് വരെ പൊക്കോട്ടെ എന്ന് ചോദിച്ചു പോയതാ പിന്നെ കണ്ടിട്ടില്ല..."😓
അമി ദയനീയമായി പറഞ്ഞതും അജു മോങ്ങാൻ ഇരുന്ന പട്ടീടെ തലയിൽ തേങ്ങാ വീണ അവസ്‌തയിൽ നിന്നു...🙄
ഫോണിൽ വിളിച്ചു നോക്കിയതും സ്വിച്ച് ഓഫ് ആയിരുന്നു...
"എടാ ആ മർജാൻ എങ്ങാനും അവളെ കടത്തി കൊണ്ട് പോയത് ആവോ...?"😓
"അങ്ങേര് കല്യാണം കൂടാൻ കുറച്ച് മുന്നേ വന്നതേ ഉള്ളൂ...ഇത് കേട്ടപ്പോൾ അങ്ങേരെ കൊണ്ട് കഴിയുന്ന വിധത്തിൽ അവളെ അന്വേഷിച്ചു നടക്കുന്നുണ്ട്..."
പെണ്ണിനെ റെഡി ആക്കാൻ വന്ന ബ്യൂട്ടിഷനും മെഹന്ദിക്കാരും ഒക്കെ വന്നു തിരിച്ചു പോയി...😒യോഗല്ല ആ പാവത്തിന്...
അൽത്താഫ് ആണെങ്കിൽ ഒന്നും അറിയാതെ കെട്ട് കൂടാൻ വന്നതാ അവനെയും പിടിച്ചു രണ്ടും നല്ല പോലെ പെരുമാറിയപ്പോൾ അവൾ അവനെ കെട്ടിന് വിളിച്ചത് അല്ലാതെ പിന്നെ ഒരു മെസേജ് പോലും ഇല്ലെന്ന് കാണിച്ചപ്പോൾ വെറുതെ വിട്ടു...
"😓അവൾക്ക് വേറെ ആരുമായോ കണക്ഷൻ ഉണ്ട്... ആളെ ആവും അവളെ വയറ്റിൽ ഉള്ള കൊച്ച്... വേറെ ഒരുത്തനും ആയുള്ള വിവാഹം നടക്കും എന്ന് ആയപ്പോൾ അങ്ങേര് വന്നു അവളെ കൊണ്ട് പോയി കാണും..."[മാലി ]
"അവൾ അങ്ങനെ ഒന്നും പോവില്ല... എന്നെ വിട്ടു പോവാൻ അവൾക്ക് ആവില്ല..."
അജു അതും പറഞ്ഞു സ്‌മോക്ക് ചെയ്യാൻ തുടങ്ങി...കല്യാണ വീടാകെ ശോകം അടിച്ചു ഇരുന്നു...😪
അജുവും അമിയും ആണെങ്കിൽ പെണ്ണിനെ തിരക്കി നടക്കാൻ തുടങ്ങി... ബാക്കി ഫ്രണ്ട്‌സ് ഒക്കെ വേറെ വഴിയെ അവളെയും തിരക്കി നടക്കാ...ബാപ്പച്ചിയും മർജാനും മറ്റൊരു വഴിക്കും...😓
പാതിരാത്രിയിൽ നിർത്താതെ ഉള്ള കാളിംഗ് ബെൽ കേട്ടാണ് അനസ് പുറത്തേക്ക് വന്നത്... ഉറക്ക പിച്ചിൽ ആണേലും മുന്നിൽ നിൽക്കുന്ന അജുനെയും അമിയെയും കണ്ട് കണ്ണും തള്ളി അവരെ നോക്കി...🙄
"നീയ്യൊക്കെ എന്താ ഈ നേരത്ത്...?"
"അത് അവളെ കാണാൻ ഇല്ല..."
"😕ആരെ...?"
"സർ എനിക്ക് കെട്ടിച്ചു തന്നില്ലേ അവളെ... ഒറിജിനൽ ആയി അവളെ ഞാൻ നാളെ കെട്ടാൻ ഇരിക്കയിരുന്നു... അപ്പോഴേക്കും അവളെ കാണാൻ ഇല്ല... സാർ വേണം കണ്ട് പിടിക്കാൻ... ഞങ്ങൾ ഉച്ചക്ക് തൊട്ട് തുടങ്ങിയതാ..."😓
"നിനക്കൊക്കെ ഇത് തന്നെയാണോ പണി.. ഏത് നേരത്ത് ആണാവോ..."🙄
"അങ്ങനെ പറയരുത് ഇന്ന് ഒരൊറ്റ തവണ കൂടി നങ്ങളെ ഹെല്പ് ചെയ്യണം... നാളെ തൊട്ട് അവളെ ഞാൻ നോക്കിക്കോളാം..."😓
അജു ഇത്തിരി ദയനീയമായി പറഞ്ഞതും അനസ് അവനെ വായും പൊളിച്ചു നോക്കി നിന്നു...🙄ഒരു കാലത്ത് പുലിയെ പോലെ നടന്നവനാ ഈ നിക്കുന്നെ...
"ഇപ്പൊ വന്നു കിടന്നേ ഉള്ളൂ... കെട്ട് കഴിഞ്ഞു നാല് മാസമേ ആയുള്ളൂ... എന്നിട്ട് പോലും അവളെയും കൊണ്ട് പുറത്ത് പോകാൻ പോലും ടൈം ഇല്ല അപ്പോഴാ നിന്റെ ഒക്കെ ആ പെണ്ണിനെ തേടി ഞാൻ നടക്കുന്നെ... കാലത്ത് എങ്ങാനും നോക്കാം..."
എന്നും പറഞ്ഞു അവൻ അകത്തേക്ക് കയറാൻ നിന്നതും രണ്ടും അവനെ കെട്ടിപ്പിടിച്ചു...
"ഒരൊറ്റ തവണ... ഇനി ഒരിക്കൽ പോലും ആ പിശാഷിന്റെ പെരും പറഞ്ഞു നിന്റെ മുന്നിൽ വരില്ല..."😓
അവൻ ഒന്ന് നിന്ന് നല്ല പോലെ ആലോചിച്ചു ഡ്രെസ്സും മാറി വന്നു വണ്ടിയും എടുത്തു പുറപ്പെട്ടു... കൂടെ അവന്മാരും...
നേരം വെളുത്തിട്ടും അവരെ കണ്ട് കിട്ടാതെ ഉമ്മച്ചിമാർ കരച്ചിൽ തുടങ്ങി...കല്യാണം കൂടാൻ വന്ന ആൾക്കാരെ കൂട്ടത്തിൽ ഫെബിൻ ആണ് പറഞ്ഞത് മാറ്റവളും ഇന്നലെ വെളുപ്പിന് തന്നെ അങ്ങോട്ടേക്ക് പോന്നിട്ടുണ്ട് എന്ന്... അത് കേട്ടതും അജുവും അമിയും പരസ്പരം ഒന്ന് നോക്കി...🙄
"ഇനി രണ്ടും നാട് വിട്ടോ...?"[അമി ]
"ഏയ് അങ്ങനെ പോവാൻ ഒന്നും ചാൻസ് ഇല്ല... എന്തെങ്കിലും ഏടാ കൂടത്തിൽ പെട്ടു കാണും..."
എന്നും പറഞ്ഞു അജു കാര്യായിട്ട് ആലോചന തുടങ്ങി...🙄
"ഭാഗ്യം മറ്റവൾ പോയിട്ടില്ല... അല്ലേ ഇപ്പൊ ഞാനും നിങ്ങളെ കൂട്ടത്തിൽ നിന്ന് വെള്ളം കുടിച്ചേനെ..."
ഉമ്മച്ചിമാരെ അടുത്ത് നിന്ന് നഖവും കടിച്ചു പറിച്ചു ഇവളുമാർ എന്നെ കൂടാതെ എവിടെ പോയി എന്ന് ചിന്തിക്കുന്ന ശമിയെ നോക്കി മാലി പറഞ്ഞതും അജു പട്ടി എന്നും വിളിച്ചു അവന്റെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു...😬അവന് പ്രാണ വേദന അപ്പോഴാ...
"എന്റെ മോൾക്ക് എന്താ പറ്റിയത് എന്ന് അറിയില്ല... അവളെ ഒന്നും പറ്റാതെ കൊണ്ട് വന്നാൽ നിനക്ക് ഞാൻ പൂർണ മനസോടെ അവളെ കെട്ടിച്ചു തരും...എന്റെ മോൾ നല്ല രീതിയിൽ ജീവിച്ചു കാണാൻ വേണ്ടിയാ ആഗ്രഹിച്ചത്...അതിന് വേണ്ടിയാ അവനെ കൊണ്ട് കെട്ടിക്കാൻ തീരുമാനിച്ചത്...അവൾ ഇങ്ങനെ ഒക്കെ ആയത് ഞങ്ങളെ കുറ്റം കൊണ്ട് തന്നെയാ..."😓
അജുന്റെ കയ്യിൽ പിടിച്ചു പെണ്ണിന്റെ ബാപ്പച്ചി പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൻ അവളെയും കൊണ്ടേ വരൂ എന്ന് വാക്ക് കൊടുത്തു അമിയെയും കൊണ്ട് ഗേറ്റിന് വെളിയിൽ ഇറങ്ങി...
"കാലത്ത് ഒരു കാറിൽ ഒരാൾ വന്നു അമിടെ വീട് ചോദിച്ചതാ... അതും ഇവിടന്ന് അപ്പൊ ഞാൻ കാണിച്ചു തരാം എന്നും പറഞ്ഞു അവൾ അതിൽ കേറുന്നത് കണ്ടതാ... അപ്പൊ ഞാൻ കരുതി പരിചയം ഉള്ള ആളാണെന്ന്..."
അമിയെ കണ്ടതും അടുത്ത വീട്ടിലെ സ്ത്രീ വന്നു പറഞ്ഞതും രണ്ടും ഞെട്ടി കൊണ്ട് പരസ്പരം നോക്കി...🙄ഇനി അവൾ അവനെയും കൊണ്ട് നാട് വിട്ടോ...ആ വന്നവൻ എങ്ങാനും ആണോ കൊച്ചിന്റെ അവകാശി... അങ്ങനെ നൂറ് കൂട്ടം കാര്യങ്ങൾ ആലോചിച്ചു വണ്ടിയുടെ കളറും മാറ്റും ചോദിച്ചു അവർ ബൈക്കും എടുത്തു വിട്ടു...
അവർ പറഞ്ഞ അതേ കളറിൽ ഉള്ള വെട്ടി പൊളിഞ്ഞ കാർ കണ്ട് രണ്ടും ഇറങ്ങിയ അകത്തു നോക്കി എങ്കിലും ആരും ഇല്ല... താഴെ ആയി പെണ്ണിന്റെ ഷേക്ക് സമ്മാനിച്ച ഫോൺ തവിടു പൊടിയായി കിടക്കുന്നത് കണ്ട് അജു ആദ്യം ഒന്ന് ചിരിച്ചു...😌അങ്ങനെ അതിന്റെ അവസാനം ആയി... നേരെ ചൊവ്വേ അത് കളയാൻ പറഞ്ഞ കുരിപ്പ് കേൾക്കില്ല...😕ഇനി അവന്റെ ആയി ഒന്നും വേണ്ട...😏
"ഡാ അജു..."
എന്നുള്ള അമിടെ വിളി കേട്ടതും അജു അങ്ങോട്ട് നോക്കിയതും കുഴിയിൽ ഇരിക്കുന്ന മൂന്നെണ്ണത്തിനെ കണ്ട് രണ്ടിന്റെയും കണ്ണ് തള്ളി...😨പടച്ചോനെ രണ്ടിനെയും അവൻ വല്ലതും ചെയ്തു കാണോ...
രണ്ടും വെപ്രാളപ്പെട്ടു ഇടിഞ്ഞു വീണ മരവും മറി കടന്നു താഴേക്ക് ചെന്നതും കുഴിയിൽ മൂന്നെണ്ണം താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്നത് കണ്ട് അവറ്റകൾക്ക് ഷോക്കിന് മേൽ ഷോക്ക് കിട്ടി കൊണ്ടേ ഇരുന്നു...🙄
"ഹായ് അജുവും അമിക്കേം..."😍
എന്നും പറഞ്ഞു പെണ്ണ് ചാടി എണീറ്റതും പിന്നാലെ മറ്റേ രണ്ടും എണീറ്റു...
🙄പടച്ചോനെ ഈ പിശാഷിനെ രക്ഷിച്ചു കൊണ്ടോയി ഇനി കെട്ടണോ എന്നും ചിന്തിച്ചു അജു തരിച്ചു നിന്നു...
"😬ഇന്നലെ തൊട്ട് എവിടെ ആയിരുന്നെടി രണ്ടും...?"
അമി പല്ലും കടിച്ചു പിടിച്ചു രണ്ടിനെയും നോക്കി ചോദിച്ചതും മറ്റവൻ ആണേൽ മൂന്നല്ലേ എന്ന പോലെ സ്വയം ഒരു കണക്കെടുപ്പ് നടത്തി...🙄
"😓ഈ കുഴിയിൽ..."
😕അത് കേട്ടതും അജു വന്ന ദുരന്തവും വന്നു കൊണ്ടിരിക്കുന്നതും ഇനി വരാൻ ഇരിക്കുന്നതും ഓർത്ത് അതേ നിൽപ്പ് ആയിരുന്നു...
"ഇന്നലെ തൊട്ട് നിങ്ങൾ ഈ കുഴിയിൽ ആണോ...?"🙄
അമി വായും പൊളിച്ചു നിന്നു കൊണ്ട് ചോദിച്ചു...
"മ്മ്... കാറീന്ന് ഞങ്ങൾ മൂന്നാളും ഈ കുഴിയിലാ വീണേ...😓വീണപ്പോൾ തൊട്ട് ഇവളാണെൽ ഇവിടെ ഇരുന്നു ഒരേ കരച്ചിലാ കല്യാണം മുടങ്ങി എന്നും പറഞ്ഞു കൊണ്ട്...🙄ഇന്നല്ലേ കല്യാണം... ടൈം കഴിഞപ്പൊ പിന്നെ ഇവൾ കരച്ചിൽ നിർത്തി..."
നെച്ചു നിഷ്കു ആയി നിന്ന് കൊണ്ട് പറഞ്ഞു...രണ്ടും വായും പൊളിച്ചു പെണ്ണിനെ നോക്കിയതും പെണ്ണ് ഉള്ള പല്ല് മുഴുവനും കാട്ടി ഇളിക്കാ...🙄
"അതിന് മാത്രം എന്താ ഉണ്ടായേ..."
"😪അതൊരു പാമ്പിനെ കൊണ്ടാ..."
എന്നിട്ട് അതെവിടെ എന്ന പോലെ രണ്ടും കാലിന്റെ ഇടയിൽ ഒക്കെ ഒന്ന് നോക്കി...🙄ഇവരെ കുഴിയിൽ ഇടാൻ മാത്രം ഉള്ള പാമ്പോ...
"എന്നെ ഒന്ന് പിടിക്കോ... ഫസ്റ്റ് ഡെലിവറി കയ്യോടെ വേണം എന്നുള്ള എന്റെ ആഗ്രഹം പോലും നിന്ന് പോയി...😓എന്റെ ജീവിതം തന്നെ കൊഴിഞ്ഞു പോയെന്നാ തോന്നുന്നേ..."
എന്നും പറഞ്ഞു അവൻ ഊരക്ക് കയ്യും കൊടുത്തു പിടിച്ചു കരക്ക് എത്തിക്കാൻ എന്ന പോലെ കയ് നീട്ടി...
"നീ ആരാ... നീ എന്തിനാ ഇവളുമാരെയും കൊണ്ട് ഇങ്ങോട്ട് വന്നത്..."😬
അജു കലിപ്പിൽ അവനെ നോക്കി കൊണ്ട് ചോദിച്ചു...
"😪ഞാൻ കൊണ്ട് വന്നത് അല്ല ഈ പെണ്ണ് എന്നെ കൊണ്ട് വന്നതാ...!!
ഏത് നേരത്ത് ആണാവോ..."🙄
എന്നും പറഞ്ഞു അവൻ നീണ്ടു നിവർന്നു നിക്കാൻ ആവാതെ അവളെ ഒന്ന് നോക്കി...😌പെണ്ണ് ആണേൽ വീഴ്ച ഓർത്ത് ഒന്ന് ചിരിച്ചു...
ആദ്യം ലാൻഡ് ആയത് മൂപ്പരാ... ഓന്റെ മേലേ വെട്ടി ഇട്ടത് പോലെ നെച്ചു...അതിന്റെ മേലേയാ പെണ്ണ്... ഭാഗ്യത്തിന് കേട് പാട് ഒന്നും പറ്റിയില്ല...
ഇതൊക്കെ കേട്ട് അജു നോക്കിയത് പെണ്ണിന്റെ വയറാണ്... ഇങ്ങനെ വീണിട്ടും ഇവൾക്ക് ഒന്നും പറ്റീലെ...🙄
"😓ഇതിൽ ആരാ അമീർ..."
"ഞാനാ... എന്താ കാര്യം..."
"നിങ്ങൾ ഓർഡർ ചെയ്ത ഗിഫ്റ്റും ആയി വന്നതാ ഞാൻ... ഫസ്റ്റ് ഡെലിവറി ആയോണ്ട് കമ്പനി വകയുള്ള പുതിയ കാറും ആയാ ഞാൻ വന്നത്...!!😪
ഗൂഗിൾ മാപ്പ് എന്നെ വഴി തെറ്റിച്ചപ്പൊ ഞാൻ വഴിയിൽ കണ്ട ആളുകളോട് ഒക്കെ ചോദിച്ചു വന്നതാ... വഴി കാണിക്കാം എന്ന് പറഞ്ഞു കേറിയതാ ഈ പെണ്ണ് എന്റെ വണ്ടിയിൽ...😓പിന്നെയാ ഞാൻ അറിഞ്ഞത് അത് നിങ്ങളുടെ വീടിന് മുന്നിൽ വെച്ചാണെന്ന്... ആദ്യം ഞാൻ കരുതിയത് ബുദ്ധി ഇല്ലാത്തത് ഇവൾക്ക് ആണെന്നാ... പിന്നല്ലേ മനസ്സിൽ ആയത് ഇവൾ എന്നെ പൊട്ടൻ ആക്കിയത് ആണെന്ന്..."
"ഓഹോ എന്നിട്ട് മൂന്ന് ബുദ്ധൂസുകളും എങ്ങനാ ഇതിനകത്തു വീണത്..."😬
അജു വീണ്ടും പെണ്ണിനെ നോക്കി കലിപ്പ് ഇട്ടു കൊണ്ട് ചോദിച്ചു...
"ഇവളെ സംസാരം കേട്ട് ബ്രേക്ക് ഇട്ടതാ... ഗിഫ്റ്റ് ചെന്നു തെറിച്ചത് ഈ കുട്ടി പിശാഷിന്റെ മേലേയാണ് എന്ന് ഈ കുഴിയിൽ ലാൻഡ് ആയപ്പോൾ ആണ് ഞാൻ അറിഞ്ഞത്..."😓
"🙄അതിനകത്ത് ബോംബ് ആയിരുന്നോ...?"
അജു സംശയത്തോടെ ചോദിച്ചതും അമി കുഴിയിൽ ഉള്ള അവനെ നോക്കി ഒന്ന് ചിരിച്ചു... ഫസ്റ്റ് നൈറ്റ് ഒരു പണി കൊടുക്കാം എന്ന് കരുതി ഓർഡർ ചെയ്തതാ അത് ഇങ്ങനെ ആയി...അജുന് ഒരു ഷോക്ക് ആണ് പ്രതീക്ഷിച്ചത്... ഇതിപ്പോ രണ്ടാളും കൂടി ബാഗിച്ചെടുത്തു...🙄
"ദാ ഇതായിരുന്നു..."
അവൻ പോക്കെറ്റിൽ കയ്യിട്ടു പ്ലാസ്റ്റിക് അനാകോണ്ടയെ എടുത്തു നീട്ടിയതും...
"😨യ്യോ പാമ്പ്..."
എന്നും പറഞ്ഞു പെണ്ണ് നെച്ചുന്റെ പിന്നാലെ ചെന്നു നിന്നു... അജു ദയനീയമായി അമിയെ ഒന്ന് നോക്കി...😕കെട്ട് മുടക്കാൻ ആണോടാ നിന്റെ ഗിഫ്റ്റ്...
"എന്തായിരുന്നു ഇത് വെച്ച് മോന്റെ ഉദ്ദേശം..."🙄
അജു അമിടെ തോളിൽ കയ്യിട്ടു കൊണ്ട് ചോദിച്ചു...
"എന്റെ മാത്രം അല്ല ഞങ്ങളെ എല്ലാരേയും...ലോക തോൽവി ആയ അവൾ ഇതിന്റെ നിഴൽ കാണെ വേണ്ടൂ... ഈ ലോകം മുഴുവനും ഇവളെ അലർച്ച കേൾക്കാം... അപ്പൊ പിന്നെ ഫസ്റ്റ് നൈറ്റ് ഗംഭീരം ആക്കാം എന്ന് കരുതി..."
അമി ഇളിച്ചു കൊണ്ട് പറഞ്ഞതും അജു ആ നിമിഷം ഓർത്ത് വായും പൊളിച്ചു നിന്നു...🙄പെണ്ണ് ഇവിടെ വെച്ചു പൊട്ടിച്ചത് നന്നായി അല്ലേ എന്റെ വീട് ഫസ്റ്റ് നൈറ്റ് പൊട്ടി ചിതറിയേനെ...
🙄ഇത് വഴി നാട് വിട്ടാലോ എന്ന് അജു ഒരു നിമിഷം ചിന്തിക്കാതെ ഇരുന്നില്ല... പിന്നെ പെണ്ണിനെ ഒന്ന് നോക്കിയപ്പോൾ വിട്ടു കളയാനും തോന്നുന്നില്ല...😍
"😪അജു... ഇനി എന്നെ ഇന്ന് കെട്ടോ...?"
കുഴിയിൽ നിന്ന് പെണ്ണ് അജുനെ നോക്കി ചോദിച്ചതും അജു തലയാട്ടി...
"😕ഇവളെയാണോ കെട്ട്... അതിനാണോ നിങ്ങൾ ഈ ഗിഫ്റ്റ് തന്നെ ഓർഡർ ചെയ്തത്...?"
അങ്ങേര് വായും പൊളിച്ചു നിന്നു കൊണ്ട് ചോദിച്ചതും അമിയും അജുനെ പോലെ എന്ത് പറയും എന്ന് അറിയാതെ തലയാട്ടി...🙄
"ഇങ്ങനെ ഒന്ന് വീട്ടിൽ ഉണ്ടെന്ന് ഒരു വാക്ക് എന്നോട് പറയാം ആയിരുന്നു... ഞാൻ ഒന്ന് കെയർ ചെയ്തേനെ..."😓
"🙄ആരെ...?"
"ഈ എന്നെ തന്നെ...!!
ഇതിപ്പോ എന്റെ നട്സും ബോൾട്സും എല്ലാം ഈ രണ്ടെണ്ണം മേലേ വന്നു വീണപ്പോൾ ഇളകി എന്നാ തോന്നുന്നേ..."😓
അത് കേട്ടതും അമി നെച്ചുനെയും അജു നിയയെയും തുറിച്ചു നോക്കി...😌രണ്ടും ഇളിച്ചു കാണിക്കാ...
"😬നീ എന്തിനാടി പിശാശ്ശെ ഇവന്റെ കാറിൽ കയറി ഇങ്ങോട്ട് വന്നത്... ഒറ്റ ഒരുത്തനെയും വെറുതെ വിടരുത്...!!
ഇവനെ കണ്ടാൽ തന്നെ അറിയില്ലേ ഫ്രോഡ് ആണെന്ന്... നിന്നെ ഒക്കെ എവിടെയെങ്കിലും കൊണ്ട് പോയി റേപ്പ് ചെയ്യില്ലെന്ന് ആര് കണ്ടു..."
അജു കലിപ്പിട്ടതും രണ്ടും ഇവനോ എന്ന പോലെ അവനെ ഒന്ന് നോക്കി...🙄
"എനിക്കും ഉണ്ട് അമ്മയും പെങ്ങളും ഭാര്യയും...!!😓
പീഡനത്തെക്കാൾ വലിയ പീഡനം ആണ് ഈ കുരിശിനെ കണ്ടപ്പോൾ മുതൽ ഞാൻ അനുഭവിക്കുന്നെ... ഒന്ന് എന്നെ പിടിക്കോ ഞാൻ ജീവനും കൊണ്ട് എങ്ങോട്ടെങ്കിലും പോയിക്കോളാം...!!
പാവം എന്റെ പെണ്ണ് വിവാഹം കഴിഞ്ഞു ഒരാഴ്ച ആയെ ഉള്ളൂ... എന്നെ കാണാതെ ഇപ്പൊ കരച്ചിൽ ആവും..."😓
അത് കേട്ട് രണ്ട് പെൺപിള്ളേരും കരച്ചിലിന്റെ വക്കിൽ എത്തി...😓
"😭നെച്ചു വഴിയിൽ ആണെന്ന് വിളിച്ചു പറഞ്ഞപ്പൊ ഞാൻ ഇവളെ കൊണ്ട് വരാൻ വന്നതാ... അപ്പോഴേക്കും ഇങ്ങളെ ഗിഫ്റ്റ് കിട്ടിയപ്പോ എന്തായാലും നിക്കല്ലേ എന്ന് കരുതി പൊട്ടിച്ചു നോക്കീതാ... അപ്പൊ പാമ്പിനെ കണ്ട് ഞാൻ അലറിയപ്പൊ കാർ ചെന്നു മരത്തിൽ ഇടിച്ചു... ഇങ്ങനെ ആവുന്നു അറിഞ്ഞിരുന്നെ ഞാൻ വരില്ലാരുന്നു..."😪
"നിന്നോട് വരാൻ ഞാൻ പറഞ്ഞ...? ആരെയേലും അയക്കാൻ അല്ലേ പറഞ്ഞുള്ളൂ..."😓[നെച്ചു ]
"😏അമിക്കനോട് വരാൻ അല്ലേ...അമിക്കാ പെണ്ണിനെ ഒന്നും ബൈക്കിന്റെ പിന്നിൽ ഇരുത്തൂല അതോണ്ടാ ഞാൻ വന്നേ..."
😕അത് കേട്ട അമി ആണെങ്കിൽ പെണ്ണിനെ നല്ല പോലെ ഒന്ന് നോക്കി പല്ല് നെരിച്ചു... നല്ലോരു ചാൻസ് ഇല്ലാതാക്കി നിന്ന് മോങ്ങുന്നത് കണ്ടില്ലേ...
"എന്നെ ഒന്ന് പിടിക്കോ...?"
അങ്ങേര് വീണ്ടും കരയിൽ ഉള്ള ജഡ്ജിനെ നോക്കി ചോദിച്ചതും രണ്ടും അവളുമാരെ നോക്കി പേടിപ്പിക്കുന്ന തിരക്കിൽ ആണ്...🙄ഇത്രേം തെളിവുകൾ വിസ്തരിച്ചു കൊടുത്തിട്ടും ഒരു പരോൾ വരെ കൊടുക്കാൻ ഉള്ള ഉദ്ദേശം ഇല്ലെന്ന് തോന്നുന്നു...
"അതേയ്...എന്നെ ഒന്ന്..."🙄
വീണ്ടും അങ്ങേര് വിളിച്ചു കൂവിയതും അമിടെ കയ് അവിടെ ഇരുന്നു നെച്ചൂന് നേരെ നീണ്ടതും അവൾ ഒരു പുഞ്ചിരിയോടെ കയ് നീട്ടി...😍
ഇത് കണ്ട നിയയും ലവനും പെണ്ണിനെ തള്ളി കയറ്റാൻ ഉള്ള പ്ലാൻ ആണ്...
"😬അവളെ വിടെടാ പന്നി..."
നെച്ചുനെ പിടിച്ചത് കണ്ട് അമി കലിപ്പായി കൊണ്ട് അതിനെ പിടിച്ചു മേലേ എത്തിച്ചു... നിയ കയ് നീട്ടിയതും അവൻ ഒരു ഹെല്പിന് എന്ന പോലെ പെണ്ണിനെ എടുത്തു പൊക്കാൻ നിന്നതും അജു ഒരു ചാട്ടം ആയിരുന്നു...അസൂയ അല്ലാണ്ടെന്താ...🙄
വായും പൊളിച്ചു നിന്ന അവളെ വയറ്റിൽ വട്ടം പിടിച്ചു എടുത്തു പൊക്കിയതും അമി പിടിച്ചു മേലേ ഇട്ടു... അജുവും കയറിയതോടെ അങ്ങേര് എന്നെയും കൂടെ എന്ന പോലെ ദയനീയമായി നോക്കി...😕
"നിന്റെ ഫോൺ എവിടെ...?"
അജു ഗൗരവത്തിൽ ചോദിച്ചതും അവൻ പോക്കെറ്റിൽ കയ്യിട്ടു കുറെ പാർട്സ് പെറുക്കി കാണിച്ചു...അതിൽ നിന്നും എസ് ഡി കാർഡ് എടുത്തു അവന്റെ ഫോണിൽ ഒന്ന് സെർചിങ് നടത്തി...😕നിയ ആണേൽ അതിലേക്ക് തല നീട്ടി നോക്കി...
അവൻ പറഞ്ഞ പോലെ അവന്റെ മാരേജ് പിക് കണ്ട് അജുവും അമിയും പരസ്പരം ഒന്ന് നോക്കി ഒരു വളിച്ച ഇളി ആയിരുന്നു...
"😍ഇങ്ങളെ കെട്ടിയോൾ ആന്നോ ഇത്...?"
പെണ്ണ് അപ്പൊ തന്നെ അത് വാങ്ങി അവന് നേരെ നീട്ടി കൊണ്ട് ചോദിച്ചതും അവൻ അതേ എന്ന് കാണിച്ചു...
"നിന്നെ തേച്ചോട്ടിച്ചു പോയ പെണ്ണാ...എന്നിട്ട് കെട്ടിയതോ ഇവനെ പോലെ ഒന്നിനെ..."😁
അജു ഇളിച്ചു കൊണ്ട് അമിയോട് ആയി പറഞ്ഞതും പെണ്ണ് എങ്ങോട്ടോ നോക്കി ചെവി കൂർപ്പിച്ചു നിന്നു...😕ഈ കോപ്പ് അജുനെ ആ പെണ്ണ് തേച്ചിട്ട് പോയത് ആണോ പടച്ചോനെ...😒ഹെയ്ഷ് ഇവനെ ആന്നോ ഞാൻ കെട്ടുന്നേ...
പെണ്ണ് നഖവും കടിച്ചു കാര്യായിട്ട് ചിന്തിക്കാൻ തുടങ്ങി...🙄അജു ആണേൽ പെണ്ണിനെ നിൽപ്പ് കണ്ട് അവളെ ഒന്ന് നോക്കി...
"എന്തായാലും ആള് കൊള്ളാം...എന്താ അളിയന്റെ പേര്...?"
"സക്കീർ..."😌
"അളിയൻ ഇവളുമാരെ ഫോട്ടോ വല്ലതും കളക്ട് ചെയ്തായിരുന്നോ..."
"ഏയ് ഇല്ല...വീഴ്ചയിൽ ഫോൺ തകർന്നത് കണ്ടില്ലേ... അല്ലേലും എനിക്കെന്തിനാ ഈ പെണ്ണുങ്ങളെ ഫോട്ടോ... രണ്ടിനെയും ഇനി ജീവിതത്തിൽ കാണരുതേ എന്ന ഒരൊറ്റ പ്രാർത്ഥന മാത്രേ എനിക്കുള്ളൂ..."😓
അങ്ങേര് കുഴിയിൽ ആണേലും നല്ല പോലെ വെള്ളം കുടിച്ചെന്ന് തോന്നുന്നു...🙄
"അത് നന്നായി...അളിയൻ വാ...!!"
എന്നും പറഞ്ഞു രണ്ടും കൂടി അവനെ പിടിച്ചു കരക്ക് എത്തിച്ചു... നിയ ആണേൽ അളിയൻ വിളി ഒക്കെ കേട്ട് അജുനെ തുറിച്ചു നോക്കി നിക്കാ...😏അളിയൻ ആണത്രേ... വെറുതെ അല്ല ആ പെണ്ണ് ഇട്ടേച്ചു പോയെ...ഞാൻ മർജാൻ കാക്കുനെ കെട്ടിയാൽ ഇവൻ അളിയാന്നു വിളിക്കോ...
"😬എന്താടി കിനാവ് കാണുന്നെ...നടക്കങ്ങോട്ട്..."
അജുന്റെ കലിപ്പ് കേട്ടതും നിയ സ്വബോധത്തിലേക്ക് വന്നു...അമിടെ പിന്നാലെ അവനെയും നോക്കി നടക്കാ മറ്റവൾ...
"ഹ്മ്മ്... ഞാൻ എങ്ങും ഇയാളെ കൂടെ വരുന്നില്ല...ആ പെണ്ണ് തേച്ച ഇയാളെ നിക്ക് കെട്ടെം വേണ്ട..."
"എന്താ...?"🙄
"😏ഹ്മ്മ് ആ പെണ്ണിന്റെ ഫോട്ടോ നോക്കി ഇയാൾ പറീണത് ഒക്കെ ഞാൻ കേട്ടു..."
എന്നും പറഞ്ഞു കയ്യും കെട്ടി നിന്നു കൊണ്ട് അവനെ പുച്ഛിച്ചു കാണിച്ചു...മറ്റവൻ ഇതൊക്കെ കേട്ട് വായും പൊളിച്ചു നിന്നത് കണ്ട് അമി അജുന് അവനെ കാണിച്ചു കൊടുത്തു...
"എന്നാൽ പിന്നെ അളിയൻ ചെല്ല്... നമുക്ക് വിഷദമായി പിന്നെ കാണാം..."
"നിങ്ങൾക്ക് എന്റെ വൈഫിനെ അറിയോ...?"🙄
"ആൾക്ക് നല്ല പോലെ തേക്കാൻ അറിയാം...അല്ലാതെ വേറെ അറിവൊന്നും ഇല്ല..."
"ശരിയാ ഒരു ചുളിവ് പോലും ഇല്ല..."
എന്നും പറഞ്ഞു ഷർട്ട് പിടിച്ചു നെളിഞ്ഞു നിന്ന അവനെ രണ്ടും വായും പൊളിച്ചു നോക്കി...
🙄കാറിന്റെ അവസ്ഥ കണ്ട് അങ്ങേര് പിന്നെ അതങ്ങു ഉപേക്ഷിച്ചു ഊരക്ക് കയ്യും കൊടുത്തു അവിടെ തന്നെ നിന്നു...
"വരുന്നുണ്ടേൽ വാ... അല്ലേ ഇവിടെ തന്നെ കിടന്നോ...കൂട്ടിന് ആ നിക്കുന്നവനെയും വേണേൽ വിളിക്കാം..."😬
പെണ്ണിന് നിന്നിടത് നിന്ന് അനക്കം ഇല്ലെന്ന് കണ്ടതും അജു കലിപ്പായി...
"ന്നിട്ട് ഇയാൾക്ക് ആ പെണ്ണിനെ നോക്കി പോവാൻ ആന്നോ..."
"😬ഡീ പിശാശ്ശെ വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ തലയിൽ കേറി നിരങ്ങുന്നോ...!!
ശരിയാ അവളോട് എനിക്ക് ലവ്വ് ആയിരുന്നു... നിനക്ക് എന്താ നഷ്ടം...!!"
"😕അല്ലേലും കാണുന്ന പെണ്ണിനെ ഒക്കെ ലവ്വ് ചെയ്യൽ അല്ലേ ഇയാളെ പണി..."
"ആടി എനിക്ക് അത് തന്നെയാ പണി..."
"ഒന്ന് നിർത്തോ രണ്ടും... ഇതിനെ രണ്ടിനെയും കാണാതെ കുറച്ച് പേര് അവിടെ വിഷമിച്ചിരിക്കാ... അവിടെ ചെന്നിട്ട് എന്താന്നു വെച്ചാൽ ആയിക്കോ... രണ്ടും വന്നേ..."😬
അമി കലിപ്പിട്ടതും പെണ്ണ് അവനെയും പുച്ഛിച്ചു നടന്നു...
ചെരിഞ്ഞു വീണ മരവും മറി കടന്നു അമി നെച്ചൂന് നേരെ കയ് നീട്ടി... അവൾ ആ കയ്യിൽ പിടിച്ചു അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവന്റെ തൊട്ടടുത്തായി നിന്നു...😍രണ്ടും പരസ്പരം കണ്ണും കണ്ണും നോക്കി പരിസരം മറന്നു നിക്കുന്നത് കണ്ട് നിയ വായും പൊളിച്ചു നിന്നു...🙄
അവരെ ഡിസ്റ്റർബൻസ് ചെയ്യാൻ ഉള്ള പരിപാടിയാണ് പെണ്ണ് എന്ന് കണ്ടതും അജു അവളെ കയ്യിൽ പിടിച്ചു മിണ്ടരുത് എന്ന് കാണിച്ചു...
രണ്ടിന്റെയും അകലം കുറഞ്ഞതും നിയക്ക് ഒന്ന് മനസ്സിൽ ആയി...ഒരു കിസ്സിങ് സീൻ കാണാം എന്ന്...😌
അമിയുടെ അധരങ്ങൾ അവളുടെ ചുണ്ടുമായി ചേർന്നതും കണ്ണും തള്ളി നിന്ന നിയയുടെ മുന്നിൽ തടസം ആയി അജു നിന്നു...😌നിയക്ക് ആണേൽ ഒരു സീൻ പിടിക്കാൻ ഉള്ള തൊര കൊണ്ട് അവനെ മാറ്റാൻ നോക്കികൊണ്ട് തള്ള വിരലിൽ നിന്ന് കാൽ പൊക്കി പരമാവധി നോക്കാൻ ഉള്ള ഒരു ശ്രമം നടത്തി...
"നിനക്ക് കാണണോ...?"
😌അത് കേൾക്കേണ്ട താമസം ഇളിച്ചു കൊണ്ട് പെണ്ണ് തലയാട്ടിയതും പെണ്ണിനെ ഒറ്റ വലിക്ക് തന്നോട് അടുപ്പിച്ചു അവളുടെ അധരങ്ങൾ അവനും നുകർന്നു...
കാറിന്റെ കിടപ്പും നോക്കി തലയും ചൊറിഞ്ഞു നിന്ന ലവൻ അനക്കം ഒന്നും ഇല്ലാതകണ്ട് തിരിഞ്ഞു നോക്കിയതും കണ്ടത് രണ്ട് കിസ്സിങ്ങിന്റെ ലൈവ് സീൻ...😕പടച്ചോനെ ഇത്രേം നേരം വടിവാൾ എടുത്ത രണ്ടെണ്ണം തന്നെ ആണോ ഇത്... അവൻ അതും ചിന്തിച്ചു ഇത് ഇപ്പോഴൊന്നും തീരില്ലെന്ന് കണ്ടതും താടിക്ക് കയ്യും കൊടുത്തു അവിടെ ഇരുന്നു...🙄
വെളിവ് വന്ന നിയ അജുനെ തള്ളി മാറ്റി അവനെ തുറിച്ചു നോക്കി...
"എന്തെ ഇഷ്ടായില്ലേ... നീ എന്തിനാ ഞാൻ ഉള്ളപ്പോൾ മറ്റൊരാളെ സീൻ പിടിക്കുന്നെ...മ്മ്..."😍
"പോടാ..."
"എടാ എന്നോ..?"
"ഇയാൾ പെൺപിള്ളേരെ കാണുമ്പോ പിടിച്ചു കിസ്സ് അടിക്കല്ലേ അതോണ്ട് ഞാൻ അങ്ങനെ ഒക്കെയേ വിളിക്കൂ..."
"ഞാൻ കാണുന്ന പെൺപിള്ളേരെ മുഴുവനും പിടിച്ചു കിസ്സ് ചെയ്യാറില്ല..."
"അപ്പൊ എന്നെ കിസ്സ് അടിച്ചതോ...?"😏
"നീ എന്റെ മാത്രം ആയത് കൊണ്ട്..."
"😕എന്ന് വെച്ചാ..."
"എടീ പൊട്ടി... നീ ഈ അജുന്റെ പെണ്ണായത് കൊണ്ടാണെന്ന്... കെട്ടിന്റെ ടൈം കഴിഞ്ഞാൽ എന്താ നിന്നെയും കൊണ്ട് ചെന്നാൽ നിന്റെ ഉപ്പച്ചി നിന്നെ പിടിച്ചു സന്തോഷത്തോടെ എന്റെ കയ്യിൽ വെച്ചു തരും...!!
പിന്നെ നീ അങ്ങോട്ട് അറിയാൻ പോന്നെ ഉള്ളൂ എന്നെ..."😍
അത് കേട്ടതും പെണ്ണ് ഉള്ളിൽ നല്ല പോലെ ചിരിച്ചു കൊണ്ട് അവനെ ഗൗരവത്തിൽ നോക്കിയതും അവൻ പുഞ്ചിരിച്ചു കൊണ്ട് കണ്ണ് ഇറുക്കി കാണിച്ചു...❣️
"അപ്പൊ ആ പെണ്ണിനെ ഇയാൾ പ്രേമിച്ചിരുന്നോ...?"😓
ഇവൾ ഹിസ്റ്ററി ഒക്കെ ചോദിച്ചു നമ്മളെ കൊല്ലാൻ ആന്നോ...🙄
"ഒരുത്തിയെ പ്രേമിച്ചിട്ട് ഉണ്ടെങ്കിൽ കെട്ടാനും ഈ അജുന് അറിയാം...ആ പെണ്ണ് തന്നെ അമിയോട് ഇഷ്ട്ടം ആണെന്ന് പറയേം ചെയ്തു തേച്ച് പോവേം ചെയ്തു...കാശ് ചിലവാക്കാൻ അവൾക്ക് ഒരാൾ വേണം അത്രയേ ഉള്ളൂ...പോയപ്പോൾ അവൻ ഹാപ്പി ആയി എന്നല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ല..."
"അല്ലേലും ആ പെണ്ണ് അമിക്കാക്ക് ചെരോന്നും ഇല്ല..."
അത് നന്നായി നമ്മൾ അനുഭവിക്കാൻ ഉള്ളത് ഒക്കെ അവനും കിട്ടുമല്ലോ... ഇതിന്റെ ബാക്കിയാ അത്...😕
"ഡാ മതിയെടാ..."
അജു പറഞ്ഞതും അമി അവളിൽ നിന്ന് വിട്ടു മാറി...നെച്ചു നാണം കൊണ്ട് അവന്റെ മുന്നിൽ നിന്നും മാറി നിന്നു...
🙄ഇത് കണ്ട നിയ ആണേൽ രണ്ടിനെയും സെറ്റ് ആക്കി കൊടുക്കാന്നു പറഞ്ഞു ഊറ്റി എടുക്കാന്നു ഒക്കെ കരുതിയതാ ഇതിപ്പോ ഒരു വാക്ക് പോലും മിണ്ടാതെ രണ്ടും കിസ്സിങ് വരെ ആയല്ലേ എന്ന പോലെ നിന്നു...😪
**********💞
"എന്ത് നോക്കി നിക്കാ... വാ..."
എന്നും പറഞ്ഞു എന്തോ കുരുട്ട് ആലോചിച്ചു നിക്കുന്ന അവളെ കയ്യിൽ പിടിച്ചു നടന്നതും പെണ്ണ് നമ്മളെ തുറിച്ചു നോക്കി കൊണ്ട് നടക്കാ...🙄
എന്തൊരു കുശുമ്പാ ഈ കോപ്പിന്... ഇതിനെ കെട്ടിയാൽ പിന്നെ നമ്മളെ സ്വഭാവം ഒക്കെ മാറ്റേണ്ടി വരോ എന്തോ...😕
"നിക്ക് എങ്ങും വയ്യ നടക്കാൻ...ഇന്നലെ തൊട്ടാണെൽ ഒന്നും കഴിച്ചിട്ടും ഇല്ല..."😪
എന്നും പറഞ്ഞു പെണ്ണ് കാൽ മുട്ടും പിടിച്ചു കുനിഞ്ഞു... ഇതിന് ഏത് നേരം നോക്കിയാലും തീറ്റടെ കാര്യം മാത്രേ ഉള്ളൂ...🙄
"ഞാനും നെച്ചുവും ഈ ബൈക്കിൽ വന്നോളാ...ഇങ്ങള് വല്ല വണ്ടിയും കിട്ടോന്ന് നോക്ക്..."
നമ്മളെ ബൈക്ക് കണ്ടതും പെണ്ണ് അതിൽ പിടിച്ചു നിന്ന് കൊണ്ട് പറഞ്ഞു...🙄ഇവറ്റകൾ രണ്ടും ഇതിലാ...
"നിന്നെ വണ്ടിയിൽ കേറ്റാൻ കൊള്ളില്ലെന്ന് നിനക്ക് മനസ്സിൽ ആയില്ലേലും ഞങ്ങൾക്ക് നല്ല പോലെ മനസ്സിൽ ആയി...മാറിക്കെ..."
നമ്മൾ കലിപ്പ് ആയതും പെണ്ണ് വാശിയോട് ബൈക്കിൽ കയറി ഇരുന്നു... അതിനെ ബാലൻസ് ചെയ്യാൻ പോലും ആവാതെ ബൈക്കും പെണ്ണും ഒരുമിച്ച് മറിഞ്ഞു വീണു...🙄പടച്ചോനെ ആകെ കൂടെ ഉള്ള എന്റെ ബൈക്കിന്റെ കാര്യവും ഈ പിശാശ് തീരുമാനം ആക്കി എന്നാ തോന്നുന്നേ...
"😬നിന്നോട് ഞാൻ പറഞ്ഞതല്ലെടി ആവാത്ത പണിക്ക് നിക്കരുത് എന്ന്... നിന്നെ എന്ന് കണ്ടോ അന്ന് തുടങ്ങിയതാ എന്റെ കഷ്ടകാലം...ആദ്യം എന്റെ കാർ ഇപ്പൊ എന്റെ ബൈക്ക്... സമാദാനം ആയല്ലോ..."
എന്നും പറഞ്ഞു നമ്മൾ അവളെയും പിടിച്ചു മാറ്റി ബൈക്ക് നേരെ വെച്ചതും പെണ്ണ് കലിപ്പിൽ ഒറ്റ ചവിട്ടിനു ബൈക്ക് താഴെ ഇട്ടു...അതിന്റെ മിറർ ഉടഞ്ഞതും നമ്മൾ കലിപ്പ് അടക്കി പിടിച്ചു അവളെ തുറിച്ചു നോക്കി കൊണ്ട് ബൈക്ക് എടുത്തു...
"ഇതിനെ ഒക്കെ കെട്ടാൻ ആണോ ഞാൻ ഇത്രയും റിസ്ക് എടുക്കുന്നെ..."😬
"എന്നെ ഇയാൾ കെട്ടിയില്ലേ വേറെ ആളുണ്ട് കെട്ടാൻ..."😏
എന്നും പറഞ്ഞു പെണ്ണ് നമ്മളെ പുച്ഛിച്ചു കൊണ്ട് വീണ്ടും ബൈക്ക് തള്ളി ഇടാൻ ശ്രമിച്ചതും നമ്മൾ കലിപ്പിൽ പെണ്ണിനെ തല്ലാൻ കയ് ഓങ്ങിയതും പെണ്ണ് അപ്പൊ തന്നെ പേടിച്ചു മാറാൻ നോക്കിയതും കാൽ സ്ലിപ് ആയി താഴെ ഉള്ള ചാണകത്തിലേക്ക് മൂക്കും കുത്തി വീണു...😕
"😧😫ഈൗൗൗ..."
എന്നും ഒച്ച വെച്ചു അവൾ തല പൊക്കിയതും പെണ്ണിന്റെ കോലം കണ്ട് നമ്മക്ക് ചിരി പൊട്ടിയതും നമ്മൾ നല്ല പോലെ അവളെ നോക്കി ചിരിച്ചു...😁
അതോടെ അമിയും നെച്ചുവും കൂടി അവളെ നോക്കി പൊട്ടി ചിരിക്കുന്ന കണ്ട് പെണ്ണ് കലിപ്പിൽ മുഖം തുടച്ചു...കയ് മണത്തു നോക്കി ഒരുമാതിരി എക്സ്പ്രഷൻ ഇട്ടതും നമ്മൾ വീണ്ടും അവളെ നോക്കി നല്ല പോലെ ചിരിച്ചു...😌
ഇതൊക്കെ കണ്ട് മറ്റവനും ചിരിക്കാൻ തുടങ്ങിയതും പെണ്ണ് അപ്പൊ തന്നെ ചാണകം കയ്യിൽ എടുത്തു നമ്മളെ ഒന്ന് നോക്കിയതും നമ്മളെ ചിരി താനേ നിന്നു...😕
അപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന അമിക്ക് നമ്മൾ കണ്ണ് കൊണ്ട് അവളെ കാണിച്ചതും അവനും അവളും ചിരി നിർത്തി... അപ്പോഴും മറ്റവൻ ശ്രീനിവാസനെ പോലെ നിന്ന് ചിരിക്കാ...🙄
പെണ്ണിന്റെ ഉന്നം നമ്മളെ ആണെന്ന് കണ്ടതും നമ്മൾ അങ്ങേരെ പിടിച്ചു മുന്നിൽ നിർത്തിയതും ആളെ മോന്ത ചാണകത്തിൽ കുളിച്ചു...
എല്ലാം അവന്റെ ദേഹത്ത് ആയ നിർവൃതിയിൽ നമ്മൾ ഇനി എറിയാൻ ഒന്നും ഇല്ലെന്ന് കണ്ടതും പെണ്ണിന്റെ മുന്നിൽ ചെന്നു നല്ല പോലെ ചിരിച്ചു...പെണ്ണിന്റെ ഒരു ചെറു വിരൽ പോലും ഇനി ചാണകത്തിൽ മുങ്ങാൻ ബാക്കി ഇല്ല...🙄
നമ്മളെ കിട്ടാത്ത ദേഷ്യത്തിൽ പെണ്ണ് എണീറ്റ് നമ്മളെ ബൈക്കിന് ഒരു ചവിട്ട് കൊടുത്തു മുന്നിലേക്ക് നടന്നതും നമ്മൾ ഒരു അകലം പാലിച്ചു പെണ്ണിന്റെ പിന്നാലെ നടന്നു...അപ്പോഴും പെണ്ണ് നമ്മളെ പ്രാകി കൊണ്ട് ഇരിക്കാ... ഇതൊക്കെ ഒപ്പിച്ചു വെച്ചത് അവൾ തന്നെ അല്ലേ...🙄
നമ്മളെ തിരിഞ്ഞു നോക്കി കൊണ്ട് റോഡിൽ ഇറങ്ങാൻ നിന്നതും അവൾക്ക് തൊട്ട് മുന്നിൽ ആയി ഒരു കാർ കണ്ട് നമ്മൾ അവളെ വിളിക്കുമ്പോഴേക്കും ആ കാർ തട്ടി അവൾ പിന്നിലേക്ക് വീണിരുന്നു...
"നിയ..."😨
എന്നും വിളിച്ചു അവളെ അടുത്ത് ഇരുന്നു പെണ്ണിനെ നോക്കിയതും പെണ്ണിന് അനക്കം ഇല്ല...
കാറും നിർത്തി ഒരുത്തൻ ഇറങ്ങി വന്നെങ്കിലും അത് തട്ടിയ യാതൊരു ലക്ഷണവും പെണ്ണിന് ഇല്ല...🙄പിന്നെ എങ്ങനാ ഇതിന്റെ ബോധം പോയെ...
"നിയ... ഡീ എണീക്കെടി..."😓
നമ്മൾ വെപ്രാളപ്പെട്ടു അവളെ കവിളിൽ തട്ടി വിളിച്ചെങ്കിലും പെണ്ണിന് അനക്കം ഒന്നും ഇല്ല...എവിടെയും കുഴപ്പം ഒന്നും ഇല്ലല്ലോ...
"സ്വന്തം ആരോഗ്യം എങ്കിലും ശ്രദ്ധിച്ചൂടെ ഇവൾക്ക്,,,ഈ സമയത്ത്...പ്രെഗ്നന്റ് ആണെന്നുള്ള ബോധം പോലും ഇല്ലാതെ ഓരോന്നിൽ ചെന്നു ചാടാ..."😓
നമ്മൾ ആരോടെന്നില്ലാതെ പറഞ്ഞു...അല്ലേലെ ബോധം ഇല്ല... അതാണെങ്കിൽ ഇപ്പൊ മുഴുവനും പോയി കിട്ടി...
"ആ വണ്ടിയിൽ വാട്ടർ ബോട്ടിൽ ഉണ്ടോ...?"
"ഇങ്ങനെ ഒക്കെ ആണെന്ന് അറിഞിരുന്നു എങ്കിൽ ഞാൻ ഒരു ടാങ്ക് വെള്ളവും ആയി വന്നേനെ..."😓
എവിടുന്ന് വരുന്നു ആവോ ഇതൊക്കെ... ഇത് എവിടെ ചെന്നാലും പറ്റിയ ഓരോന്നിനെ കിട്ടേം ചെയ്യും...
"അല്ല നിങ്ങൾ കെട്ടാൻ നിക്കുന്നു എന്നല്ലേ പറഞ്ഞത് അതിന് മുന്നേ ഇവൾ പ്രെഗ്നന്റ് ആയാ... എങ്ങനെ ആവാതിരിക്കും ഞാൻ കണ്ടായിരുന്നു കിസ്സിങ്..."😌
"നീ മിണ്ടരുത്... എല്ലാറ്റിനും കാരണം നീയാ... ഒരുത്തി ഇളിച്ചു കാണിച്ചപ്പോൾ വണ്ടിയിൽ കേറ്റിയിട്ട് ഇവിടെ കൊണ്ട് എത്തിച്ചില്ലേ... അത് മതി..."😬
അവൻ ആണേൽ ഞാൻ കയറ്റി എന്നോ എന്ന പോലെ വായും പൊളിച്ചു നിന്നു...🙄
"ഇന്നലെ കാലത്ത് ഒന്നും കഴിക്കാതെയാ വന്നേ...അതോണ്ടാവും..."😓[നെച്ചു ]
അത് കേട്ടതും നമ്മൾ പെണ്ണിനെ ഒന്ന് നോക്കി...😕ദേഹത്തുള്ള ചാണകം ഒക്കെ നമ്മളെ മേലേ ആയിട്ടുണ്ട്... ക്രീം തേച്ചു വെച്ച പോലെ കിടക്കാ...
"എന്തായാലും നമുക്ക് ഇവിടെ അടുത്തെങ്ങാനും വല്ല ഹോസ്പിറ്റലോ മറ്റോ ഉണ്ടോന്ന് നോക്കാം..."
അമി പറഞ്ഞതും നമ്മൾ പെണ്ണിനെ കയ്യിൽ എടുത്തു ഇടിച്ച വണ്ടിയിൽ തന്നെ കയറി...😓
"ഞാൻ എവിടാ ഇരിക്കാ..."
🙄ലവൻ ചോദിക്കുന്നത് കേട്ടതും നമ്മൾ വായും പൊളിച്ചു അവനെ നോക്കി...
"നിന്നെ എന്താ ഇവളുമാർ ദത്തെടുത്തോ...ഭാര്യ തിരക്കുന്നുണ്ടാവും വീട്ടിൽ ചെല്ലാൻ നോക്ക്..."
"അത് ശരിയാ...ഞാൻ അത് മറന്നു... എന്നാൽ പിന്നെ ഞാൻ അങ്ങോട്ട്...!!
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം ഇതാ എന്റെ നമ്പർ..."
"അതുണ്ട്... അതാണല്ലോ ഇവിടെ വരെ എത്തിയത്..."[അമി ]
അവൻ പോവുന്നതും നോക്കി ഞങ്ങൾ രണ്ടും പരസ്പരം നോക്കി ഒന്ന് ഇളിച്ചു...
"ഇവിടെ വല്ല ഹോസ്പിറ്റലും ഉണ്ടോ ചേട്ടാ...?"
നമ്മളെ അവസ്ഥ കണ്ട് അമി വഴിയിൽ കണ്ട ആളോടായി ചോദിച്ചതും അങ്ങേര് നമ്മളെ കയ്യിൽ ആണ് നോക്കിയത്...🙄
"അതുണ്ട്... പക്ഷെ ഈ കുട്ടിയെ കാണിക്കാൻ പറ്റിയ ഹോസ്പിറ്റൽ ഒന്നും അടുത്തെങ്ങും ഇല്ല..."
😕ഇതിന് മുഴുവട്ടാണെന്ന് അങ്ങേർക്ക് മനസ്സിൽ ആയി കാണോ... അതെന്താ പിന്നെ അങ്ങനെ പറഞ്ഞത്...
"അല്ല ചേട്ടാ... ഏത് ഹോസ്പിറ്റൽ ആയാലും മതി...എവിടെയാ...?'🙄
"ആ വളവ് കഴിഞ്ഞാൽ ആദ്യം കാണുന്നതാ..."
അങ്ങേര് പെണ്ണിനെ ഒന്ന് കൂടി നോക്കി കൊണ്ട് പറഞ്ഞതും കാർ അങ്ങോട്ട് വിട്ടു...
കാർ നിന്നതും നമ്മൾ ഗേറ്റിന് മുന്നിൽ ഉള്ള ബോർഡ് കണ്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ അവളെ ഒന്ന് കൂടി നോക്കി... ഇപ്പൊ കണ്ടാൽ ഒരു പൂച്ച കുട്ടിയെ പോലെ തന്നെ ഉണ്ട്...അപ്പൊ ഇത് തന്നാ ബെസ്റ്റ് പ്ലേസ്...😌
"ഇത് വെറ്റിനറിയ... വെറുതെ അല്ല അങ്ങേര് ഇവളെ കാണിക്കാൻ പറ്റിയതല്ലെന്ന് പറഞ്ഞത്..."[അമി ]
"എന്തായാലും നീ ഇറങ്ങു... ഇവൾക്ക് പറ്റിയത് ഇത് തന്നാ... കണ്ടില്ലേ ഇപ്പൊ കണ്ടാൽ പൂച്ച കുട്ടിയെ പോലെ തന്നെ ഉണ്ട്..."😍
എന്നും പറഞ്ഞു നമ്മൾ ഒരു പെണ്ണിനേയും കൊണ്ട് സെൽഫി എടുത്തു ഫോണും പോക്കെറ്റിൽ ഇട്ടു ഇറങ്ങി...
🙄ഇറങ്ങിയപ്പോൾ തന്നെ കണ്ടത് ഒരു ആട്ടിൻ കുട്ടിയെ സിറിഞ്ച് എടുക്കുന്നതാണ്...
"അയ്യോ...ഇതെങ്ങാനും ഇവളെ കുത്തി വെക്കോ... നമുക്ക് വേറെ എവിടേലും പോവാ..."[നെച്ചു ]
"അതിന് മാത്രം സൂക്കേട് ഒന്നും അവൾക്കില്ല... ഒന്ന് ബോധം വരുത്തണം അത്രയല്ലേ വേണ്ടൂ... അതിന് ഇതൊക്കെ മതി..."
അതും പറഞ്ഞു നമ്മൾ അവരെ അടുത്ത് ചെന്നതും ഡോക്ടർ ഞങ്ങളെ വല്ല ആട്ടിൻ കുട്ടിയെയോ പൂച്ച കുട്ടിയെയോ പ്രതീക്ഷിച്ചു താഴെ ഒക്കെ നോക്കാ...🙄
"ബോധം പോയതാ...ഇവിടെ അടുത്തൊന്നും വേറെ ഹോസ്പിറ്റൽ ഇല്ല അത് കൊണ്ട് വന്നതാ..."
"മ്മ്... വാ അകത്തു കിടത്താം..."
നമ്മൾ പെണ്ണിനേയും കയ്യിൽ എടുത്തു അവരെ കൂടെ അകത്തു കയറിയതും അവർ മുറിയിൽ ഉള്ള ബെഡ് കാണിച്ചു തന്നു...🙄വല്ല പട്ടി കുട്ടിയേയും കിടത്തുന്ന ബെഡ് ആവോ...
"എന്ത് പറ്റിയതാ...?"
പെണ്ണിന്റെ കണ്ണിൽ ഒക്കെ നോക്കി കൊണ്ട് ഡോക്ടർ ചോദിച്ചു...
"അത് ചാണകത്തിൽ വീണതാ..."😌
"അത് മനസ്സിൽ ആയി... ബോധം പോയത് എങ്ങനെ ആണെന്ന്...?"
"അത് ഒരു കാർ ഇടിക്കാൻ വന്നതാ... പേടിച്ചു താഴെ വീണതാ... അത് മാത്രം അല്ല ആള് പ്രെഗ്നന്റ് ആണ്..."😓
നമ്മൾ ഒരു നിരാശയോടെ പറഞ്ഞു...
"ഇയാൾ ഹസ്ബന്റ് ആണോ...?"
പ്രെഗ്നന്റ് ആണെന്ന് പറഞ്ഞ സ്ഥിതിക്ക് ഹസ്ബന്റ് ആവുന്നത് തന്നാ നല്ലത്... അല്ലേലും ഇനി ഇവൾ തലയിൽ ആവാൻ അതിക സമയം ഇല്ലല്ലോ... അതൊക്കെ ഓർത്ത് നമ്മൾ ഇളിച്ചു കൊണ്ട് തലയാട്ടി...😕
"ഭക്ഷണം കഴിക്കാത്തതിന്റെയാ ക്ഷീണം... ഡ്രിപ് കൊടുക്കേണ്ടി വരും...!!
ഇയാൾ ആദ്യം ഈ കുട്ടിക്ക് മാറാൻ ഉള്ള ഒരു ഡ്രസ്സ് വാങ്ങി വരൂ..."
"ഇവിടെ അടുത്തെന്നും ടെക്സ്റ്റ്‌ടൈൽ ഷോപ്പ് ഇല്ല... പിന്നെ എവിടുന്നാ..."
"ലെഫ്റ്റ് സൈഡ് ഒരു ചെറിയ ഷോപ്പ് ഉണ്ട്..."
അപ്പൊ തന്നെ നമ്മൾ സമ്മതിച്ചു ഇറങ്ങി...🙄കൂടെ ആ കാർകാരൻ പയ്യൻ ഉള്ളതോണ്ട് പെട്ടെന്ന് അവിടെ എത്തി.. അതും വാങ്ങി വന്നതും ഒരു മൂലയിൽ ഇരുന്നു അമിയും നെച്ചുവും കൂടെ ഭയങ്കര റൊമാൻസ്...നമ്മക്ക് പിന്നെ അതിനൊന്നും ടൈം ഇല്ല...🙄
"ആ ഡ്രെസ്സ് ഒന്ന് ചേഞ്ച് ചെയ്തു കൊടുക്ക്..."
വാങ്ങി വന്ന ഡ്രെസ്സ് നീട്ടിയതും ഡോക്ടർ പറയുന്ന കേട്ട് നമ്മൾ തരിച്ചു നിന്നു...😨പടച്ചോനെ പണി ആവോ...
"അത്... ഡോക്ടർ തന്നെ... എനിക്ക് അതൊന്നും ശീലം ഇല്ല..."
നമ്മൾ എങ്ങനെ ഒക്കെയോ വിക്കി വിക്കി പറഞ്ഞു...😓
"എങ്കിൽ ഇയാൾ പിടിക്ക്..."
പടച്ചോനെ ഇത് പണി ആവും...😨ഡോക്ടറുടെ നോട്ടം കണ്ടതും നമ്മൾ പെണ്ണിനെ പിടിച്ചു ഇരുത്തി... അവർ ഡ്രെസ്സ് നീക്കുന്നത് കണ്ടതും നമ്മൾ കണ്ണുകൾ ഇറുക്കി അടച്ചു... തൊണ്ട ഒക്കെ വരളുന്നത് പോലെ തോന്നിയതും നമ്മൾ തല ചെരിച്ചു പിടിച്ചു...പെണ്ണിനെ അറിയാൻ ആഗ്രഹം ഉണ്ടെങ്കിലും അവൾ നമ്മളെ സ്വന്തം ആയിട്ട് മതി അതെല്ലാം...😓
"മ്മ്... കിടത്തിക്കോ..."
അത് കേട്ടതും നമ്മൾ പെണ്ണിനെ ഒന്ന് നോക്കി കൊണ്ട് ബെഡിൽ കിടത്തി... ഡ്രെസ്സ് ഒക്കെ മാറി മുഖത്തെ ചാണകം ഒക്കെ തുടച്ചു മാറ്റിയിട്ടുണ്ട്...🙄
"ഇയാൾ ആരാണെന്നാ പറഞ്ഞത്...?"
നമ്മളെ തുറിച്ചു നോക്കി കൊണ്ട് ഡോക്ടർ ചോദിച്ചതും നമ്മൾ ഒന്നും പറയാൻ ആവാതെ നിന്നു...
"ഹസ്ബന്റ് അല്ലേ...!!
അപ്പൊ പ്രെഗ്നന്റ് ആരുടെയാ...?!!"
എന്തൊക്കെയോ മനസ്സിൽ ആയ പോലെ അവർ ചോദിച്ചതും നമ്മൾ അതേ നിൽപ്പ് ആയിരുന്നു...😓
"എന്തായാലും ഞാൻ പോലീസിനെ വിളിക്കാൻ പോവാ..."
എന്നും പറഞ്ഞു അവർ ഫോൺ എടുക്കാൻ നിന്നതും നമ്മൾ അത് വാങ്ങി വേണ്ടെന്ന് കാണിച്ചു...
"അത് ഇന്ന് ഞങ്ങളെ വിവാഹം ആണ്...ഹസ്ബന്റ് ആവാൻ പോവുന്നെ ഉള്ളൂ... പിന്നെ ഇവൾ പ്രെഗ്നന്റ് ആയത് കൊണ്ട് ഞാൻ ഹസ്ബന്റ് ആണെന്ന് പറഞ്ഞതാ...ആരാണ് അതിന്റെ അവകാശി എന്ന് അവൾക്ക് പോലും അറിയില്ല..."😓
പറഞ്ഞു തീരുന്നതിനു മുന്നേ അവരുടെ കയ് നമ്മളെ കവിളിൽ പതിഞ്ഞു...😨നമ്മൾ ഞെട്ടി കൊണ്ട് അവരെ നോക്കിയതും അവർ ഒന്ന് കൂൾ ആയി നമ്മളോട് സോറി പറഞ്ഞു...🙄നമ്മളെ തല്ലുന്ന സൗണ്ട് കേട്ടാണോ എന്തോ അമി അവളെയും കൊണ്ട് അകത്തു ലാൻഡ് ആയിട്ടുണ്ട്...
"പൂർണ പരിശുദ്ധി ഉള്ള ഒരു പെണ്ണിനെ കാണിച്ചു പ്രെഗ്നന്റ് ആണ് അവകാശി ആരാണെന്ന് അറിയില്ല എന്നൊക്കെ പറഞ്ഞാൽ ആരായാലും നേർവസ് ആവും..."
😕അത് കേട്ടതും നമ്മളും അമിയും ഞെട്ടി കൊണ്ട് പരസ്പരം ഒന്ന് നോക്കി...
"ഗൈനക്ക് തന്നെയാണ് ഇവൾ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞത്... വെറ്റിനറി ആയത് കൊണ്ട് ഡോക്ടർക്ക് തെറ്റ് പറ്റിയത് ആവും..."[അമി ]
"ഒരു പെൺകുട്ടി പൂർണ പരിശുദ്ധി ഉള്ളത് ആണെന്ന് പറയാൻ ഗൈനക്ക് തന്നെ ആവണം എന്നില്ല... നിങ്ങൾ ഏത് ഡോക്ടറെ വേണേലും ഈ നിമിഷം കണ്ടാലും ഇതൊക്കെ തന്നെയേ പറയൂ..."
അത് കേട്ടതും നമ്മൾ പ്രതീക്ഷയോടെ നിഷ്കളങ്കമായി കിടക്കുന്ന അവളെ തന്നെ നോക്കി...ശരിയാണ് അന്ന് വോമിറ്റ് ചെയ്തു എന്നല്ലാതെ അതിന്റെ ഒരു ലക്ഷണവും പിന്നെ കണ്ടിട്ടില്ല...🙄അതാണെങ്കിൽ അന്ന് വെള്ളം അടിച്ചതിന്റെയാവും...
പിന്നെ ആ ഡോക്ടർ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞതോ...ആർക്കാ തെറ്റ് പറ്റിയത് എന്ന് അറിയാത്ത ഒരു ആകാംക്ഷയായിരുന്നു പിന്നീട് നമ്മക്ക്...😓
ഡോക്ടർ അത് തന്നെ ആവർത്തിച്ചു പറഞ്ഞതും നമ്മക്ക് ഇത്തിരി ആശ്വാസം ആയി... സത്യാവസ്ഥ അറിയണം... ഡ്രിപ് കഴിയുന്ന വരെ നമ്മൾ പുറത്ത് ഇറങ്ങിയതും അമി നമ്മളെ കലിപ്പിൽ ഒരു നോട്ടം...
"😬നീയാണോ അവളെ ഡ്രസ്സ് മാറിയേ...?"
ഇതാണോ നോട്ടം കണ്ടപ്പോൾ ഞാൻ കരുതി പ്രേഗ്നെന്സി റിപ്പോർട്ട് നമ്മൾ എഴുതി എന്ന് കരുതി ആണെന്ന്...😍നമ്മൾ അതേ എന്നും പറഞ്ഞു കണ്ണ് ഇറുക്കി കാണിച്ചതും അവൻ നമ്മളെ കലിപ്പിൽ നോക്കി ചെയറിൽ ഇരുന്നു...
"നിനക്ക് തോന്നുന്നുണ്ടോ ഞാൻ അങ്ങനെ ചെയ്യും എന്ന്... അതൊക്കെ അവൾ എന്റെ മാത്രം ആയിട്ട് മതി..."
അപ്പൊ തന്നെ അവൻ നമ്മളെ കെട്ടിപ്പിടിച്ചു.. ഒരു ആങ്ങളയുടെ വാത്സല്യം മുഴുവനും അവനിൽ അപ്പോഴാണ് കണ്ടത്...😍
"ആ കുട്ടിക്ക് ബോധം വീണിട്ടുണ്ട്..."
അത് കേട്ടതും ഞങ്ങൾ അകത്തേക്ക് കയറി...🙄
"അമിക്കാ ഞാൻ മരിച്ചില്ലേ...?"😓
പെണ്ണ് നമ്മളെ ഒന്നും നോക്കാതെ അമിയോട് ആയി ചോദിച്ചു...🙄
"ആ കാർ നിന്നെ ഇടിച്ചിട്ട് പോലുമില്ല...പിന്നെ എന്തിനാ നിന്റെ ബോധം പോയെ...?!!അതാ ഞാൻ ചിന്തിക്കുന്നേ..."[അമി ]
"😪പേടിച്ചിട്ടാ...!!
ഇത് എവിടാ...?"
എന്നും ചോദിച്ചു പെണ്ണ് മേല്പോട്ട് നോക്കി...🙄പടച്ചോനെ ഇതേതാ ഹോസ്പിറ്റൽ എന്ന് അറിഞ്ഞ നമ്മളെ കൊലവെറി ആവും...
"ഇത് ഒരു ചെറിയ ഹോസ്പിറ്റൽ ആണ്...നിന്റെ ബോധം പോയപ്പോൾ ഇതേ കണ്ടുള്ളൂ..."[അമി ]
"😕ആരാ എന്റെ ഡ്രസ്സ് മാറിയേ...?"
"ചാണകത്തിൽ കുളിച്ചല്ലായിരുന്നോ വരവ്...നാറ്റം സഹിക്കാതെ ആയത് കൊണ്ട് മാറിയതാ..."
എന്നും പറഞ്ഞു നമ്മൾ കയ്യും കെട്ടി നിന്നതും പെണ്ണ് നമ്മളെ ഒരു നോട്ടം...🙄
"ഇയാൾ ആന്നോ എന്റെ ഡ്രെസ്സ് മാറിയേ...?"😓
"പിന്നെ എനിക്ക് അതല്ലേ പണി..."
നമ്മൾ ഒരു പുച്ഛത്തോടെ പറഞ്ഞതും പെണ്ണ് നല്ല പോലെ കലിപ്പിട്ട് നമ്മളെ നോക്കി പേടിപ്പിക്കാ...
"നീ എന്താടി എന്നെ ഇങ്ങനെ നോക്കുന്നെ... അവിടന്ന് ഇവിടെ വരെ നിന്നെയും താങ്ങി പിടിച്ചു കൊണ്ട് വന്നത് ഞാൻ ആണ്... അത് കൊണ്ട് നിന്റെ മേലേ ഉള്ള ചാണകം ആയതാ... അല്ലാതെ ഡ്രെസ്സ് മാറിയത് ഞാൻ അല്ല ഡോക്ടർ ആണ്..."
"😏ഓഹ് എന്നെ തല്ലാൻ നോക്കിയോണ്ട് അല്ലേ ഞാൻ അതിൽ വീണേ... ന്നിട്ട് ഇപ്പൊ കുറ്റം മുഴുവനും നിക്ക്..."
"വീണത് മാത്രം ആണോ ഇത്... അത് കൊണ്ട് എന്തായിരുന്നു കളി... കണ്ടാൽ തോന്നും ഐസ്ക്രീമിൽ ആണ് മൂക്കും കുത്തി വീണത് എന്ന്..."🙄
"ഞാൻ അങ്ങനെ പലതും ചെയ്യും... ഇയാളോട് ആരാ എന്നെ പിടിക്കാൻ പറഞ്ഞത്... ന്നെ പിടിക്കാൻ അമിക്കയും സക്കീർക്കായും ഇണ്ട്..."😏
"😬ഓഹ് അവൻ പിടിക്കും എന്ന് കരുതിയാണോ മോൾ വണ്ടി കണ്ടപ്പോൾ തന്നെ വീണത്... കൊള്ളാലോ മനസ്സിൽ ഇരിപ്പ്..."
"അയിന് ഇയാൾക്ക് എന്താ...?!!
ഞാൻ നിക്ക് ഇഷ്ട്ടം ഉള്ള പോലെ ചെയ്യും..."
"ആ പൂതി തത്കാലം ഞാൻ ഉള്ളപ്പോൾ നടക്കില്ല കേട്ടോ...നിന്നെ കെട്ടാൻ പോന്നത് ഞാനാ..."
"നിക്ക് എങ്ങും വേണ്ട ഇയാളെ..."😏
ഈ പിശാശ് നമ്മളെ കയ്യീന്ന് വാങ്ങും എന്നാ തോന്നുന്നേ... പ്രെഗ്നന്റ് അല്ലെന്ന് കൂടി കേട്ടപ്പോൾ പെണ്ണിനെ പിടിച്ചു ഉമ്മ വെക്കാൻ തോന്നാ... അപ്പോഴാ അവളെ ഒരു ജാഡ...🙄ഡോക്ടറെ നിഴൽ കണ്ടതും പെണ്ണ് അമിയെ നോക്കി...
"നമുക്ക് പോവാ അമിക്കാ...!!
അല്ലേ ഇവര് എന്നെ കുത്തി വെക്കും..."😓
"അതൊക്കെ കഴിഞ്ഞു..."😁
നമ്മൾ ഒരു ചിരിയോടെ പറഞ്ഞതും പെണ്ണ് കയ്യിൽ നോക്കി...ബാൻഡ് ഐഡ് കണ്ട് പെണ്ണ് നമ്മളെ തുറിച്ചു നോക്കി...
"ഇയാൾ മനഃപൂർവം കുത്തി വെച്ചത് അല്ലേ...നിക്ക് അയിന് മാത്രം ഒന്നുല്ലല്ലോ..."😓
പെണ്ണ് ബെഡിൽ നിന്ന് ഇറങ്ങി കൊണ്ട് പറഞ്ഞു...
"ആകെ കൂടെ ഇത്തിരി ബോധം ഉണ്ടായിരുന്നു.. അത് കൂടി പോയപ്പോൾ ഇതേ വഴിയുള്ളൂ...അല്ലേലും നിനക്ക് രണ്ട് കിട്ടാത്ത കുറവാ..."
നമ്മൾ പറഞ്ഞതും പെണ്ണ് നമ്മളെ നോക്കി പേടിപ്പിച്ചു കൊണ്ട് ഇറങ്ങി ചുറ്റിലും ഒന്ന് നോക്കി...🙄
"യ്യോ സക്കീർ കാക്കു എവടെ...?"
😬ഈ കുരിപ്പ് അവനെയാണോ തേടിയത്...
"അവൻ പോയി...!!
അവന് കെട്ടിയോൾ ഒക്കെ ഉള്ളതാ..."
"ഓഹ്... ഞാൻ ഇയാളോട് ചോയ്ച്ചില്ല..."
എന്നും പറഞ്ഞു പെണ്ണ് അവിടെ ഒക്കെ നോക്കാൻ തുടങ്ങി...അമി ആണേൽ നമ്മളെ നോക്കി പണി ആവോ എന്ന് ചോദിച്ചതും പെണ്ണ് ഞങ്ങളെ രണ്ടിനെയും ഒന്ന് നോക്കി...
"എന്നെ ഇവടെ ആണോ കൊണ്ട് വന്നേ...അവർ എന്താണാവോ എന്റെ കയ്യിൽ കുത്തി വെച്ചത്..."😓
"നിനക്ക് പറ്റിയ ഡോക്ടർ ഇവരാടി... കണ്ടില്ലേ നീ ഇപ്പൊ പന പോലെ നിക്കുന്നത്..."
"😬പട്ടി...നീ അല്ലേ എന്നെ ഇവടെ കൊണ്ട് വന്നേ..."
"അതേ... നീയിപ്പോ വിളിച്ച സാധനത്തിന് വെക്കുന്ന സിറിഞ്ച് ആണ് നിന്റെ കയ്യിൽ വെച്ചത്..."
"അല്ലേലും നിക്കറിയാം... ആർക്കും എന്നോട് ഒരു സ്നേഹവും ഇല്ലാന്ന്... നെച്ചു നിനക്കേലും പറയർന്നു..."😓
"ഞാൻ പറഞ്ഞതാടി...ഇവര് കേട്ടില്ല...അജുക്ക പറയാ നിന്നെ കാണാൻ പൂച്ച കുട്ടിയെ പോലെ ഇണ്ടെന്ന്..."
എന്നും പറഞ്ഞു മറ്റവൾ ഇളിച്ചതും പെണ്ണ് നമ്മളെ തുറിച്ചു നോക്കി...രണ്ടും നമ്മളെ ഒക്കെ മറന്നു മുന്നിൽ നടന്നു പോവാ... പിന്നാലെ ഞങ്ങളും...
"🙄ഇതാരാടി...?"
"ഇങ്ങേർ ആടി നിന്നെ കാർ ഇടിച്ചേ..."
😕പാവം ചെക്കൻ അവന്റെ കാര്യം തീരുമാനം ആയി...
"എന്നെ കാർ ഇടിച്ചതല്ലേ...വീട്ടിൽ കൊണ്ട് വിടോ...!!
നല്ല വിശപ്പും ഇണ്ട്... ഫുഡും വാങ്ങി തരണം..."
അപ്പൊ തന്നെ അങ്ങേര് തലയാട്ടിയതും പെണ്ണ് ഡോറും തുറന്നു അകത്തു കയറി... രണ്ടും മറ്റൊരു പണിക്ക് ഉള്ള പുറപ്പാട് ആണെന്ന് കണ്ടതും നമ്മൾ അമിയെയും കൊണ്ട് അതിൽ കയറി...കുരിപ്പ് ആണേൽ നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ അവനോട് തള്ളി മറിക്കാ...ഇതിനൊക്കെ ഞാൻ തരാം...😬
ഫുഡും വാങ്ങി കഴിച്ചു അവന്റെ പേഴ്‌സ് കാലിയായി എന്ന് കണ്ടതും രണ്ടും ഇറങ്ങി വന്നു... പാവം ചെക്കൻ അവളെ ഏഴയലത്തു കൂടെ ഒന്ന് പോയെ ഉള്ളൂ...😓
അപ്പോഴാണ് ആ അനസ് വണ്ടിയും ആയി വന്നു നമ്മളെ മുന്നിൽ ലാൻഡിയത്...അവനെ കണ്ടതും നമ്മളും അമിയും ഒന്ന് ചിരിച്ചു...അവനാണേൽ പോലീസ് ജാഡയിൽ ഇറങ്ങി അവളുമാരെ അടുത്ത് ചെന്നു...🙄
"ഇവൾ മിസ്സിംഗ് ആണെന്ന് പറഞ്ഞല്ലേ രണ്ടും പെറ്റീഷൻ തന്നത്...എന്നിട്ട് ഇവളെയും കൊണ്ട് കറക്കം ആണോ...?"
"യ്യോ ന്നെ കിട്ടി... ഞങ്ങൾ രണ്ടാളും കാർ ആക്സിഡന്റ് ആയി കുഴിയിൽ വീണതാ..."😓
പെണ്ണ് പറഞ്ഞതും അവൻ കൂടെ ഉള്ളതിനെ ഒന്ന് നോക്കി...
"ഇതേതാ പുതിയ ഒരു അവതാരം...?"
"ന്റെ ഫ്രണ്ട്... നെച്ചുന്നാ പേര്...!!അമിക്കാടെ ലവറാ..."
പെണ്ണ് പറഞ്ഞതും അവൻ അമിയെ ഒന്ന് നോക്കി... അപ്പൊ തന്നെ അവൻ ഇളിച്ചു കൊടുത്തു...
"അപ്പൊ ഇതൊ...?"
"ഇവൻ എന്നെ കാർ ഇടിക്കാൻ നോക്കിതാ...നിക്ക് ബോധം പോയപ്പോൾ ഹോസ്പിറ്റലിൽ ഒക്കെ കാണിച്ചു ഫുഡ് വാങ്ങി തരാൻ കൊണ്ട് വന്നതാ..."
🙄അവൻ അപ്പൊ അന്ന് ഇത് പോലെ പെട്ടത് ഓർത്ത് ഒരു നിമിഷം അന്തം വിട്ടു നിന്നു...അവനോട് പെരും നാളും ചോദിച്ചു അപ്പൊ തന്നെ അവനെ പറഞ്ഞു വിട്ടു... അവൻ ആണേൽ അപ്പൊ തന്നെ സ്ഥലം കാലിയാക്കി...
"എന്തായാലും നാലും വണ്ടിയിൽ കയറ്..."
അപ്പൊ തന്നെ അത് രണ്ടും വണ്ടിയിൽ കയറി ഇരുന്നു... പിന്നാലെ ഞങ്ങളും...🙄
*********💞
"ഇങ്ങള് എങ്ങനാ പോലീസ് ആയെ...?"
നിയ അനസിനെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു...അജുവും അമിയും ആണെങ്കിൽ പരസ്പരം ഒന്ന് നോക്കി...🙄
"പഠിച്ചിട്ടാ... അല്ലാതെ ഒരു ദിവസം ഈ യൂണിഫോം എടുത്തിട്ടത് അല്ല..."
"ഇങ്ങള് ഇവരെ കൂടെ പഠിച്ചതല്ലേ... ഇങ്ങള് പഠിക്കുമ്പോൾ ഇവറ്റകൾക്ക് രണ്ടിനും എന്തായിരുന്നു പണി...?"🙄
അവനെക്കാൾ കൂടുതൽ മാർക്ക് വാങ്ങുന്ന രണ്ടും ഒന്ന് കൂടി വാ പൊളിച്ചു ഇരുന്നു...അനസ് ആണെങ്കിൽ രണ്ടിനെയും ഒന്ന് നോക്കി ഇളിച്ചു...
"വല്ല പെൺപിള്ളേരെയും വായും നോക്കി നിക്കൽ ആവും...!!
അന്നൊക്കെ ഞാൻ ആയിരുന്നു കോളേജിലെ ഹീറോ... ക്ലാസ് ടോപ്പർ കോളേജ് ചെയർ മാൻ ഒക്കെ ഞാൻ ആയിരുന്നു..."
🙄ഇവൻ കിട്ടിയ ചാൻസ് മുതൽ ആക്കാണല്ലോ... രണ്ടും അവന്റെ തള്ള് കേട്ട് രണ്ട് പെണ്ണിനേയും ഒന്ന് നോക്കി... അവളുമാർ ആണേൽ അവന്റെ തള്ള് കേട്ട് വായും പൊളിച്ചു ഇരിക്കാ...
"നിക്കും പോലീസ് ആവണന്നാ ആഗ്രഹം..."😍[നിയ ]
"എനിക്കും..."[നെച്ചു ]
"അതിനാദ്യം പ്ലസ്ടു കരകയറാൻ നോക്ക്..."[അജു ]
അജു രണ്ടിനെയും നോക്കാതെ എങ്ങോട്ടോ നോക്കി കൊണ്ട് പറഞ്ഞു...
"😏ഓഹ് ഒരു വല്യ പടിപ്പിസ്റ്റ്... ന്നിട്ടാണല്ലോ ജോലി ഒന്നും ഇല്ലാതെ ഇങ്ങനെ നടക്കുന്നെ... ന്നെ കെട്ടാൻ വേണ്ടി വെറുതെ ജോലി കിട്ടി,,, കെട്ടു കഴിഞ്ഞു പോവുന്നൊക്കെ പറയാ...ഇയാക് ഒക്കെ ആര് ജോലി തരാനാ..."
"നിന്നെ കെട്ടാൻ അങ്ങനെ ഒക്കെ പറയാൻ നീ ആരാന്നാടി നിന്റെ വിചാരം... കണ്ടാലും മതി... പൂച്ച കുട്ടീടെ മോന്തയും നാഞ്ഞുൽ പോലത്തെ മുടിയും... തീപ്പെട്ടി കോലവും... ഇതിനെ ഒക്കെ കെട്ടാൻ വന്ന ആ ഷേക്കിനെ വേണം തല്ലി കൊല്ലാൻ..."
ഇതൊക്കെ കേട്ട് അമി പോലും അന്തം വിട്ടു പെണ്ണിനെ നോക്കി...പെണ്ണ് ആണേൽ കലിപ്പ് ഇളകി അവനെ കൊല്ലാൻ പാകത്തിന് നോക്കാ...
"😬നിന്റെ വിചാരം ആരാന്നാ ദുൽകർ സൽമാൻ ആണെന്നോ... ഈ കണ്ടാലും മോന്ത മരപ്പട്ടീടെ മോന്തയും ചീകാത്ത മുടിയും വൃത്തികെട്ട താടിയും..."😏
എന്നും പറഞ്ഞു പെണ്ണ് അവന്റെ താടി പിടിച്ചു വലിച്ചതും അജു പെണ്ണിന്റെ മുടി പിടിച്ചു വലിച്ചു...കാര്യങ്ങൾ കയ്യാങ്കളിയിൽ എത്തിയതും വണ്ടി ഒന്ന് പുളഞ്ഞു... അതോടെ അനസ് ബ്രേക്ക് ഇട്ടതും രണ്ടും ഡീസന്റ് ആയി ഇരുന്നു...
😍മറ്റേ രണ്ടും എപ്പോഴോ ഒന്ന് നോക്കിയതും കണ്ണും കണ്ണും നോക്കി ഇരിക്കാ...🙄
"ഇനി വല്ല സൗണ്ടും കേട്ടാൽ ഞാൻ ജയിലിൽ കൊണ്ട് പോയി ഇടും... പിന്നെ പുറംലോകം കാണില്ല നീയൊന്നും..."😬
അനസ് ഒച്ച ഇട്ടു പറഞ്ഞതും നിയ ആണേൽ പേടിച്ചു വാ അടച്ചു പിടിച്ചു ഇരുന്നു...പേടിച്ചിട്ടാ ഒരീസം കുഴിയിൽ വീണപ്പോൾ പട്ടിണി കിടന്നതാ പെണ്ണ് ഓർത്തത്...🙄അപ്പൊ പിന്നെ പെണ്ണിന് ഒരു ഡൌട്ട്...
"അതേയ് ഈ ജയിലിൽ ഫുഡ് ഒക്കെ കിട്ടോ...?"🙄
അമി ആണേൽ ഞെട്ടാൻ വയ്യാത്തോണ്ട് ആ ഭാഗത്ത് നോക്കിയില്ല...അജു ആണെങ്കിൽ ഈ പിശാശിനെ രണ്ട് ദിവസം അകത്തു കിടത്തിയാലേ പഠിക്കൂ എന്ന പോലെ പെണ്ണിനെ തുറിച്ചു നോക്കാ...
"ആ കിട്ടും എന്താ..."
"അവിടെ മുറീൽ ac ഇണ്ടാവോ...?"
😕അത് കേട്ടതും ഡ്രൈവർ അടക്കം നാല് ആണുങ്ങളും ഒന്ന് ചിരിച്ചു...
"ഇണ്ടാവോ...?"🙄
"ആ നിനക്ക് വേണേൽ ഉണ്ടാക്കാം..."
"😌യ്യോ എന്നാ ഞാൻ ഒച്ച വെക്കും... ന്നിട്ട് എന്നെ പിടിച്ചു ഇയാൾ ജയിലിൽ കൊണ്ടോയി ഇട്ടോ... നിക്ക് കഴിക്കാൻ ബിരിയാണി മാത്രം മതി... ഞാൻ ആ മുറീൽ കിടന്നോളാം... അവിടെ ആവുമ്പോ ഉമ്മച്ചീടെയും ബാപ്പച്ചീടെയും വഴക്ക് ഒന്നും കേൾക്കേം വേണ്ട...
"ന്നാ ന്നെയും കൂടെ കൊണ്ടോയിക്കോ..."😓
നെച്ചു കൂടി പറഞ്ഞതും അജു എനിക്ക് മാത്രം അല്ല ദുരന്തം നിനക്കും ഉണ്ടെന്ന പോലെ അമിയെ നോക്കി ഇളിച്ചു...🙄രണ്ടിന്റേം പൂതി കൊള്ളാലോ...
അവളെ വീട്ടു മുറ്റത്തു കാർ നിന്നതും ഞങ്ങൾ ഇറങ്ങി...കൂടി ഇരിക്കുന്നവർ ഒക്കെ പെണ്ണിനെ കണ്ടതും അടുത്തേക്ക് വന്നു...
"ഉമ്മച്ചി..."
എന്നും വിളിച്ചു പെണ്ണ് ഉമ്മച്ചിയെയും ബാക്കി എല്ലാരേയും കെട്ടിപ്പിടിച്ചു...
"എവിടെ ആയിരുന്നു നീ...ഞങ്ങൾ എന്ത് മാത്രം വിഷമിച്ചു എന്ന് അറിയോ...?"😓
"കുഴിയിൽ വീണൊണ്ട ഉമ്മച്ചി..."
"ഉമ്മച്ചി,,,ഉപ്പച്ചി...നിങ്ങൾ എപ്പോൾ എത്തി...?"
എന്നും ചോദിച്ചു നെച്ചു രണ്ടെണ്ണത്തിനെ കെട്ടിപിടിച്ചതും അവളെ പാരന്റ്സ് ആണെന്ന് മനസ്സിൽ ആയപ്പോൾ അമി അവരെ തന്നെ ഫോകസ് ചെയ്തു നിന്നു...
"ഞങ്ങൾ വെളുപ്പിന് തന്നെ എത്തി... നീയും ഇവളും മിസ്സിംഗ് ആണെന്ന് കേട്ടപ്പോൾ തന്നെ ഇങ്ങോട്ട് വന്നതാ..."
പിന്നെ അവൾ കുഴിയിൽ വീണ വീര ഷൂര കതകൾ പറയുന്ന തിരക്കിൽ ആണ്...🙄
"നന്ദി ഉണ്ട് എന്റെ മോളെ രക്ഷിച്ചതിന്..."
കയ് കൂപ്പി കൊണ്ട് പെണ്ണിന്റെ ബാപ്പച്ചി ആ അനസിനോട് പറഞ്ഞതും അവൻ അതൊന്നും വേണ്ടെന്ന് പറഞ്ഞു ഒന്ന് ചിരിച്ചു...ഇവന് ഇതിൽ എന്ത് പങ്ക്...അജു ആണേൽ കഷ്ടപ്പെട്ടത് ഒക്കെ വെറുതെ ആയോ എന്ന പോലെ നിന്നു...ഇനി പെണ്ണിന്റെ ബാപ്പച്ചി ഇതിനെ കെട്ടിച്ചു കൊടുക്കില്ലേ ആവോ...മർജാൻ ആണെങ്കിൽ പെണ്ണിനെ വായും നോക്കി നിക്കാ...😕
ആ അനസ് ആണെങ്കിൽ എന്തോ വല്യ കാര്യം ചെയ്ത പോലെ രണ്ടിന്റെയും അടുത്ത് വന്നു...അജു ആണേൽ അവനെ നോക്കി പുച്ഛിച്ചു കാണിച്ചു...
"ഇവരെ വിവാഹം ഇന്ന് ഇനി നടത്തുന്നുണ്ടോ...?"[അനു ]
"ഇനി മറ്റൊരു ദിവസം നടത്താം..."
പെണ്ണിന്റെ ബാപ്പച്ചി അലോസരമായി പറഞ്ഞു...എന്നിട്ട് വേണം ആ പിശാശ് അന്ന് വേറെ വല്ല കുഴിയിലും ചെന്നു വീഴാൻ...🙄ബാപ്പച്ചീടെ സ്വഭാവം തന്നെ കോപ്പിന് കിട്ടിയിട്ടുണ്ട്...
"ഇന്ന് നടത്താൻ ഞാൻ റെഡിയാ..."[അജു ]
"😓നിക്ക് ഇപ്പൊ വേണ്ട... ഞാൻ മൈലാഞ്ചി പോലും ഇട്ടിട്ടില്ല..."
കുഴിയിൽ നിന്നും എന്നെ ഇന്ന് തന്നെ കെട്ടോന്ന് ചോദിച്ച കുരിപ്പ് ആണ് ഇപ്പൊ ഈ കാൽ മാറിയേ...അജു ഒന്ന് ആത്മഗതിച്ചു...
"അതിന് ഇനി നേരവും കാലവും നോക്കണോ...പിന്നെ ഇത് നീണ്ടു പോവേ ഉണ്ടാവൂ...വല്ല ചങ്ങലയിലും ബന്ധിച്ചാൽ എന്റെ ജോലി കുറഞ്ഞു കിട്ടും... അത് കൊണ്ടാ..."😓[അനു ]
"ഇന്ന് ഇത്രയും ആയില്ലേ... നമുക്ക് ഇനി നാളെ നടത്താം..."
അമിടെ ഉപ്പച്ചി പറഞ്ഞതും അജു ഹാപ്പിയായി പെണ്ണിനെ നോക്കി ഇളിച്ചതും പെണ്ണ് അവനെ നോക്കി പുച്ഛിച്ചു... ഇന്ന് കൂടിയെ ഈ പുച്ഛം നിനക്ക് ഉണ്ടാവൂ മോളെ...നാളെ തൊട്ട് ഞാൻ ആരാണെന്ന് നീ അറിയാനിരിക്കുന്നെ ഉള്ളൂ... അജു അവളെ നോക്കി അതും ചിന്തിച്ചു നല്ല പോലെ ഇളിച്ചു കാണിച്ചു...
"എങ്കിൽ ശരി ഞാൻ നാളെ വരാം..."
അനസ് ഇറങ്ങിയതും ഓരോത്തർ ആയി അവരവരുടെ വഴിക്ക് പോയി...
"എടാ എന്നാൽ ഞാനും ഇറങ്ങാ... വീട്ടിൽ അവരൊക്കെ കല്യാണം മുടങ്ങിയ ടെൻഷനിൽ ആവും..."
"അതൊന്നും പറ്റില്ല... കാലത്ത് തൊട്ട് ഒന്നും കഴിച്ചിട്ടില്ലല്ലോ മോൻ വല്ലതും കഴിച്ചു പോയാൽ മതി..."
പെണ്ണിന്റെ ഉമ്മച്ചി പറഞ്ഞതും അജു നോക്കിയത് പെണ്ണിനെയാണ്...🙄ഈ കോപ്പിന് ഒന്ന് വിളിച്ചാൽ എന്താ...
പെണ്ണ് ആണേൽ മനസ്സിൽ ആയിരം വട്ടം കേറാൻ പറയുന്നുണ്ടേലും ഒരുമാതിരി ജാഡ കാണിച്ചു നിക്കാ...
"അതേ മോനെ... മോൻ മുന്നേ ഇവിടെ വന്നു എടുത്തു കഴിക്കുന്നത് അല്ലേ... ഇവൾ വന്നേ പിന്നെ അല്ലേ ഈ വഴിക്ക് വരാതെ നിന്നെ... ഇപ്പൊ നിങ്ങൾ ഒന്നാവാൻ പോവാ പിന്നെ ആരെ പേടിച്ചിട്ടാ..."
അമിടെ ഉപ്പച്ചി കൂടി പറയേണ്ട താമസം അമി അവനെയും കൊണ്ട് അകത്തേക്ക് കയറി...
"നിക്ക് നല്ല വിശപ്പ്.. "
എന്നും പറഞ്ഞു പെണ്ണ് ഡെയിനിങ് ടേബിളിന് മുന്നിൽ വന്നു ഇരുന്നതും കഴിച്ചിട്ട്ഒരു മണിക്കൂർ പോലും ആയില്ലല്ലോ എന്ന പോലെ പെണ്ണിനെ ഒന്ന് നോക്കി...അജുനെ കണ്ടോണ്ടിരിക്കാൻ ആണെന്ന് നമ്മക്ക് അല്ലേ അറിയൂ...😌
"ചാണകത്തിൽ കുളിച്ചിട്ട് നീ വെള്ളം തൊട്ടോ... പോയി കുളിച്ചിട്ട് വാടി..."[അമി ]
"അപ്പൊ ഈ അജുവോ...?"
"അവൻ നീ വീണപ്പോൾ ഒന്ന് കയ്യിൽ എടുത്തു എന്നല്ലേ ഉള്ളൂ അതിൽ കിടന്നു നിരങ്ങീട്ടില്ലല്ലോ..."🙄[അമി ]
അത് കേട്ടതും പെണ്ണിന്റെ ബാപ്പച്ചി ഒരു നേർത്ത പുഞ്ചിരിയോടെ അജുനെ നോക്കി...
"അല്ലേലും ഇനി പഴയ പോലെ കുളിക്കാതെ ഒക്കെ നടന്നാൽ നീ വിവരം അറിയും അല്ലേ അജു..."[അമ്മൂസ് ]
"😏ഓഹ് ഒരു വല്യ നല്ല ആള്... നൗഫിക്കാക്ക് അറിയോ ഇവൾ കുളിക്കാൻ എന്ന് പറഞ്ഞു ബാത്‌റൂമിൽ കേറി പോകും അപ്പൊ തന്നെ തിരിച്ചു വരേം ചെയ്യും... ചുമ്മാ കുളിക്കാൻ എന്ന് പറഞ്ഞു പോയി വരാ... ന്നെ പറ്റിക്കാൻ ആയിട്ട്... മുടി മാത്രേ നനഞ്ഞിട്ട് ഇണ്ടാവൂ... അമ്മാതിരി മടിച്ചിയാ ഇവൾ..."
"😕നീ അങ്ങനെ ആണോ ഇപ്പോഴും..."
നൗഫി അവളെ ആക്കി ചോദിച്ചതും നിയ ആണേൽ അങ്ങേര് അത് വിശ്വസിച്ചല്ലോ എന്ന പോലെ ഓളെ നോക്കി ഇളിച്ചു കാണിച്ചു...
"😬പോടീ...!!
ഞാൻ അങ്ങനെ ഒന്നും അല്ല... ഓള് വെറുതെ പറയാ..."😪
"എടീ എനിക്കറിയാം... നീ കുളിക്കാറില്ലെന്ന്..."
മൂപ്പര് ഇളിച്ചു കൊണ്ട് പറഞ്ഞതും നിയ ആണേൽ ഓളെ നാറ്റിച്ച നിർവൃതിയിൽ ആയിരുന്നു...അജുനെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് അപ്പൊ തന്നെ അവൾ കിച്ചണിലോട്ട് വിട്ടു...😓
"പോയി കുളിച്ചിട്ട് ഇതിനകത്ത് കയറിയാൽ മതി..."
ഉമ്മച്ചി ഇതൊക്കെ കേട്ടത് കൊണ്ട് തന്നെ അകത്തു കേറാൻ സമ്മതിക്കാതെ തടസ്സം നിന്നതും പെണ്ണ് ഫുഡ് കഴിക്കാൻ ഇരുന്നു നെച്ചുനെ വായി നോക്കുന്ന അമിടെ നടും പുറം നോക്കി ഒന്ന് കൊടുത്തു ഒറ്റ ഓട്ടം...😕അവളും ഉമ്മച്ചിയും ഉപ്പച്ചിയും ഉള്ളോണ്ട് ഒന്ന് ഇളിക്കാനെ അവനെ കൊണ്ട് ആയുള്ളൂ...
"ഇവൾ എപ്പോഴും പറയും നിയക്ക് ഒക്കെ ബ്രദർ ഉള്ളോണ്ട് ഭയങ്കര രസാണെന്...കുറച്ച് നിമിഷം കൊണ്ട് തന്നെ ഞങ്ങൾക്ക് ഇഷ്ടായി..."
🙄ഇതാണോ ഇഷ്ടയത്... ആ കുരിപ്പ് എന്റെ നടും പുറം നോക്കി കലക്കിയാ ആ പോയെ...അമി വേദന ഉള്ളിൽ ഒതുക്കി ഒന്ന് ചിരിച്ചു...
"ഇതൊന്നും അല്ല ശരിക്കും ഉള്ള പൂരം കണ്ടാൽ നിങ്ങൾ ഇതൊന്നും അല്ല പറയാ..."
ഉമ്മച്ചി അതും പറഞ്ഞു ഫുഡ് കൊണ്ട് വെച്ചു...
"ഇവൾ പറയുന്നത് അമിയെ പോലെ ഒരു ബ്രദർ വേണം എന്നാ...ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്കും അങ്ങനെ തോന്നാ..."
"😍ഈ അമിയെ തന്നെ മരുമകൻ ആയി അങ്ങ് എടുത്തോ... അപ്പൊ എല്ലാ പരാതിയും തീരും അല്ലേ അമി..."[അജു ]
കഴിക്കുന്നതിനിടയിൽ അജു ഒരു ചെറിയ ബോംബ് ഇട്ടതും അമിയും നെച്ചുവും ഒരു പോലെ ചുമച്ചു പരുവം ആയി... ഇതൊക്കെ കണ്ട് രണ്ടിന്റെയും പേരെന്റ്സ് അവരെ ഒന്ന് നോക്കാതെ ഇരുന്നില്ല... പകരം രണ്ടും വളിച്ച ഒരു ഇളി ആയിരുന്നു...
"😕എന്ത് പണിയാടാ നീ കാണിച്ചേ...!!
"[അമി ]
"ഇങ്ങനെ ഇരുന്നാൽ ഒന്നും അവർ എന്റെ മോളെ കെട്ടോ എന്നും ചോദിച്ചു വരില്ല... അതിന് നീ തന്നെ മനസ് വെക്കണം...അതിനുള്ള വഴി ഞാൻ തുറന്നു തന്നു എന്നെ ഉള്ളൂ..."
🙄അമി ആണേൽ അതും ശരിയാ എന്ന പോലെ ഇരുന്നു... അത് കേട്ട് അവറ്റകൾ ചിരിച്ചു എന്നല്ലാതെ റിപ്ലൈ ഒന്നും ഇല്ല...
അപ്പോഴും മർജാൻ പുറത്ത് ചാരു കസേരയിൽ ഇരിപ്പാണ്... പെണ്ണിന്റെ ഉമ്മച്ചി ആണെങ്കിൽ അങ്ങേര്ക്കുള്ള സ്പെഷ്യൽ ഫുഡും ആയി അങ്ങോട്ട് ചെല്ലുന്നത് കണ്ട് അജു അങ്ങേരെ ഒന്ന് തല പൊക്കി നോക്കി...🙄ഇങ്ങേർക്ക് ഇത് വരെ പോവാൻ ആയില്ലേ...
അവൻ ആണേൽ ഒന്നിനും മിണ്ടാട്ടം ഇല്ലാതെ ഇരുന്നു പോർക്കും എടുത്തു ഫുഡ് കഴിക്കാ.. അവൾ വൈലന്റ് ആണെങ്കിൽ ഇത് സൈലന്റ് ആണ്... പൊട്ടലും ചീറ്റലും കുറയും...🙄കോപ്പിന് ഇവൻ തന്നാ ബെസ്റ്റ്... ചുമ്മാതല്ല പെണ്ണിന്റെ ബാപ്പച്ചി ആ സാധനത്തെ ഇങ്ങേരെ തലയിൽ കെട്ടി വെക്കാൻ നോക്കുന്നെ...
ആ അജു പോയി കാണോ... ചാണകം ഒക്കെ ആയോണ്ട് നല്ല പോലെ സോപ്പ് തേച്ചു കുളിച്ചു കുറെ ടൈം പോയി... അല്ലേലും ഓൻ കാരണം അല്ലേ നമ്മൾ അതിൽ വീണേ...😓പെണ്ണ് ആത്മഗതിച്ചു കൊണ്ട് പുറത്ത് ഇറങ്ങി...
താഴേക്ക് ഇറങ്ങുമ്പോ ഓൻ അമിക്കാടെ ബൈക്കിന്റെ ചാവിയും കറക്കി പുറത്തേക്ക് നടക്കാ... ന്നെ ഒന്ന് നോക്കിയാൽ എന്താ...😏
"അമിക്കാ..."
അവൻ ഒന്ന് നോക്കാൻ വേണ്ടി വിളിച്ചതും ഓൻ തിരിഞ്ഞു നോക്കി...😍
"എന്താടി...?"
🙄ഈ കോപ്പിനെ ആന്നോ ഞാൻ ഒരു ആവേശത്തിൽ വിളിച്ചേ...
"അത് നാളെ അല്ലേ എന്റെ കെട്ട്... അപ്പൊ നിക്ക് ഇന്ന് മൈലാഞ്ചി ഇടാൻ ആരൂല്ല..."😓
"അതൊന്നും ഇല്ലേലും നിന്റെ കല്യാണം നടക്കും പോരെ...അല്ലേലും നിനക്ക് അതിനുള്ള യോഗം ഇല്ല... അതെങ്ങനാ വഴിയിൽ കൂടെ പോണ വയ്യാ വേലി മുഴുവനും നിന്റെ തലയിൽ അല്ലേ വന്നു വീഴുന്നേ..."
"🙄നെച്ചു ആന്നോ വയ്യാ വേലി...എന്നിട്ടാണോ ഓളെ പിടിച്ചു കിസ്സിയെ...😏വേഗം ആരെയേലും കൊണ്ട് വന്നില്ലേ ഞാൻ എല്ലാരോടും പറഞ്ഞു കൊടുക്കും ഇങ്ങള് നെച്ചുനെ പിടിച്ചു ഉമ്മ വെച്ചത്..."
😨പറഞ്ഞു തീരുന്നെന്നു മുന്നേ ഉമ്മച്ചിമാരും ഉപ്പച്ചിമാരും ലാൻഡ് ആയി...പടച്ചോനെ അറിയാണ്ട് വായീന്ന് വീണു പോയതാ അമിക്കാ ന്നെ ഇന്ന് തല്ലികൊല്ലും... അയിന് മുന്നേ ഓനെ എല്ലാരും തല്ലി കൊല്ലും എന്നാ തോന്നുന്നേ...😌
"എന്താ നീ ഇപ്പൊ പറഞ്ഞത്...?"🙄
"അത്... ഞാൻ... ഇല്ലേ ചുമ്മാ പറഞ്ഞത... അല്ലാതെ അമിക്കാ നെച്ചുനെ കുഴീന്ന് കേറിയപ്പോ ഉമ്മ വെച്ചിട്ട് ഒന്നുല്ല..."😓
"എന്താടാ ഈ കേള്ക്കുന്നെ..."
"😬നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി പിശാശ്ശെ..."
പല്ല് നെരിച്ചു അമി പെണ്ണിനെ നോക്കി പേടിപ്പിച്ചു... അജുനെ ഒന്ന് നോക്കിയതും ഓൻ നോക്കി പേടിപ്പിച്ചു നിക്കുന്നുണ്ട്...😓
"എന്താ മോളെ ഇവൾ ഈ പറയുന്നത്...?"😓
"അമിക്കാനെ നിക്ക് ഇഷ്ടാ ഉമ്മച്ചി..."
അത് കേട്ടതും അമി പെണ്ണിനെ നോക്കി ചിരിച്ചു... കിസ്സിങ് വരെ ആയേലും ആദ്യായിട്ടാ അവളെ വായീന്ന് അങ്ങനെ ഒന്ന് കേൾക്കുന്നെ...😍
"നിനക്ക് ഇവളെ ഇഷ്ടാണോ...?"
"🙄അതോണ്ടല്ലേ ഓളെ ഉമ്മ വെച്ചേ..."[നിയ ]
അമിടെ വായീന്ന് ഒരു ഇഷ്ട്ടം കേൾകാം എന്ന് കരുതിയ നെച്ചു നിരാശയോടെ പെണ്ണിനെ നോക്കി...😓പെണ്ണാണെൽ നിന്ന് ഇളിക്കാ...😌
"ഓഹോ അപ്പൊ നീയും അറിഞ്ഞുള്ള കളിയാ അല്ലേ... ഇനി നിന്നെ പോലെ വല്ല ചീത്തപേരും കേൾപിക്കൊ..."
😪പെണ്ണാണെൽ അത് കേട്ടപ്പോൾ ദയനീയമായി അജുനെ ഒന്ന് നോക്കി...
അതോണ്ടല്ലേ ഓൻ കെട്ടാൻ സമ്മതിച്ചേ... അല്ലേ ഇട്ടേച്ചു പോവോ എന്തോ...😓
ഇതിന് പ്രെഗ്നന്റ് ആണോ അല്ലയോ എന്ന് പോലും മനസ്സിൽ ആവുന്നില്ലേ... ഇതെന്തൊരു ജന്മം ആണ് പടച്ചോനെ എന്നും ചിന്തിച്ചു അജു പെണ്ണിനെ തന്നെ നോക്കി നിന്നു...
പെണ്ണിന്റെ ബാപ്പച്ചിയെ മുന്നിൽ കണ്ടതും അജു അത് തിരുത്താനും നിന്നില്ല...🙄ഷേക്ക് ഇവിടെ തന്നെ ഉള്ള സ്ഥിതിക്ക് അത് പന്തിയല്ല...
"അങ്ങനെ ആണെങ്കിൽ ഉടനെ തന്നെ ഇവരെ രണ്ടിനെയും പിടിച്ചു കെട്ടിക്കുന്നതാ നല്ലത്...എന്താ നിങ്ങളെ അഭിപ്രായം..."
അമിടെ ഉപ്പച്ചി നെച്ചുന്റെ പേരെന്റ്സിനോടായി ചോദിച്ചതും രണ്ടെണ്ണം ഇന്ന് തന്നെ റെഡി ആണെന്ന പോലെ നിക്കാ... നിയ ആണേൽ ഇത്രയും പെട്ടെന്ന് സെറ്റ് ആയ എന്ന പോലെ നിന്നു...😓
"അമി എന്ന് പറയുമ്പോ ഇവൾക്ക് നൂറ് നാക്കാ... മോളെ ഇഷ്ടം തന്നെയാ ഞങ്ങളെയും ഇഷ്ട്ടം..."
😓നമ്മളെ ബാപ്പച്ചിക്ക് എന്താ അങ്ങനെ ഒക്കെ പറഞ്ഞാൽ എന്നും ചിന്തിച്ചു പെണ്ണ് സൈലന്റ് ആയി നിന്നു...
"വേണേൽ നാളെ തന്നെ ഇവരെ കൂടെ നടത്താനും ഞങ്ങൾ റെഡിയാ..."
😕പടച്ചോനെ നാളെയാ... നിയ ഞെട്ടി പണ്ടാരം അടങ്ങി നിൽപ്പാണ്... ഓന് രണ്ട് കിട്ടുന്നു കരുതീത ഇതിപ്പോ ഉടനെ കെട്ടിച്ചു കൊടുക്കാണല്ലോ...
"നിയടെ കെട്ടിന്റെ അന്ന് തന്നെ നടത്തുന്നതിൽ ഞങ്ങൾക്ക് സന്തോഷം മാത്രേ ഉള്ളൂ...ഒറ്റ മോൾ അല്ലേ കുടുംബക്കാരോട് എങ്കിലും പറയണ്ടേ...അടുത്ത സൺഡേ നടത്താം..."
"😏ഞാനും ഒറ്റ മോൾ തന്നാ... ന്നിട്ട് കുടുംബക്കാർ ഒക്കെ വന്നപ്പോ ഞാൻ ഇല്ല... അവരൊക്കെ പോവേം ചെയ്ത്..."😓
കയ്യിലിരിപ്പ് കൊണ്ടല്ലേ അല്ലേ ഇപ്പൊ എന്റെ പെണ്ണായി കൂടെ ഉണ്ടാവും ആയിരുന്നു.. അജു അവളെ നല്ല പോലെ ഒന്ന് നോക്കി ചിന്തിച്ചു...🙄
"നിങ്ങളെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ അതും ശരിയാ...എന്താ അമി നിനക്ക് നെക്സ്റ്റ് സൺഡേ മതിയോ...?"
😪നാളെ തന്നെ മതിയാരുന്നു... ഇങ്ങനെ ആണെന്ന് അറിഞ്ഞിരുന്നു എങ്കിൽ ഈ പെണ്ണിന്റെ മുന്നിൽ വെച്ചു അന്നേ പിടിച്ചു കിസ്സ് അടിച്ചേനെ...
"ഉപ്പച്ചി പറയും പോലെ..."
ഉള്ളിലിരിപ്പ് പുറത്ത് കാണിക്കാതെ അതും പറഞ്ഞു അവൻ നെച്ചുനെ നോക്കി നിക്കാ...
"😌എനിക്ക് ഇപ്പോഴാ സമാദാനം ആയത്...നാളെ ഞാൻ പടു കുഴിയിൽ വീഴുന്നുണ്ടെങ്കി പിന്നാലെ തന്നെ നീയും ഉണ്ടല്ലോ... സമാദാനം ആയി..."
അജു അമിയോട് ആയി പറഞ്ഞതും അമിയും നല്ല പോലെ ഇളിച്ചു...കണ്ടക ശനി കൊണ്ടേ പോവൂ...😕
"നാളെ ഇവളെ നിയടെ കെട്ട് കഴിഞ്ഞു കൊണ്ടോവാം എന്ന് കരുതിയതാ...ഇനി പഴയ പോലെ ഇവളെ ഇവിടെ നിർത്താൻ പറ്റില്ല...ഞങ്ങൾ എല്ലാരും നാളെ വരാം മോളെ ഇപ്പൊ ഇവളെയും കൊണ്ട് ഞങ്ങൾ പോവാ..."
നെച്ചുനെയും പിടിച്ചു പെണ്ണിന്റെ ഉമ്മച്ചി പറഞ്ഞതും നിയ വായും പൊളിച്ചു നിന്നു...😕 കെട്ടിനെ പറ്റി ചില ഡൌട്ട് ചർച്ച ചെയ്യാൻ ഉണ്ടായിരുന്നു...
"യ്യോ നെച്ചു പോവാണോ... ഓള് ഇവടെ രണ്ടീസത്തേക്ക് വന്നതല്ലേ...നെച്ചുനെ കൊണ്ടോവണ്ട ഉമ്മച്ചി...അമിക്കാ ഉമ്മ വെക്കാതെ ഞാൻ നോക്കിക്കോളാ..."
നശിപ്പിച്ചു...😬അമി പല്ലും കടിച്ചു അതിനെ ഒന്ന് നോക്കി... ഈ കുരിപ്പിനെ കൊണ്ട് ഒരു ഉപകാരം ഉണ്ടായപ്പോൾ ഒന്ന് സൂക്ഷിക്കണം ആയിരുന്നു... പിന്നാലെ പണി വരും എന്ന്...
😌ചാണകത്തിൽ വീണില്ലെ എന്താ നല്ല പോലെ നാറി എന്ന പോലെ അജു അമിയെ നോക്കി ചിരിച്ചു...
"ഇന്നല്ലേ കൊണ്ട് പോവുന്നുള്ളൂ... അടുത്ത ആഴ്ച തൊട്ട് ഇവിടെ അല്ലേ..."
🙄അപ്പൊ ഞാൻ ഈ കൊന്തന്റെ കൂടെ പോവേണ്ടി വരില്ലേ... അപ്പൊ പിന്നെ ഈ കെട്ട് കഴിഞ്ഞ നിക്ക് എന്ത് ലാഭം... അമ്മൂസ് പോയെ പിന്നെ എല്ലാരേം സ്നേഹം പിടിച്ചു പറ്റി കഴിയാന്നു വെച്ചപ്പോൾ ഒരു ഗർഭം കൊണ്ട് ആർക്കും ഇഷ്ടല്ലാണ്ട് ആയി...😏ഇനി ഞാൻ കൂടെ പോയാൽ എല്ലാരും ഈ കോപ്പ് നെച്ചുനെ ആവും സ്നേഹിക്കുന്നെ.. കെട്ട് കഴിഞ്ഞാലും ഞാൻ ഇവടെ തന്നെ നിക്കും...നോക്കിക്കോ...😓
പെണ്ണ് നല്ലോരു തീരുമാനം എടുത്തു... അല്ലേലും അജുന് ഇത് കിട്ടണം... നാട്ടിൽ എന്താ വേറെ പെൺപിള്ളേർ ഇല്ലാനിട്ടാണോ...🙄
**********💞
ഞങൾ ഹാപ്പി ആയി ഇറങ്ങിയതും പെണ്ണിന്റെ ബാപ്പച്ചി ടെൻഷൻ അടിച്ചു പുറത്ത് കൂടെ വലിയ ചിന്തയിൽ നടക്കുന്നത് ആണ് കണ്ടത്...😓ഇനി നമ്മളെ ആഗ്രഹം മുടക്കാൻ ഉള്ള അടുത്ത പാര ആവോ...
ഞങ്ങൾ രണ്ടും അവന്മാരെയും വിളിച്ചു സ്മോക്കും ചെയ്തു ഇരിക്കുമ്പോൾ ആണ് മൂന്നെണ്ണം വന്നത്... ഞങ്ങളെ രണ്ടിന്റേം കാര്യം പറയാൻ വേണ്ടിയാ വിളിച്ചേ...😍
"എടാ അജു..."
എന്നും വിളിച്ചു ബൈക്കിൽ നിന്ന് ഇറങ്ങുന്നതിനു മുന്നേ മാലി നമ്മളെ അടുത്തേക്ക് ഓടി വന്നു...😓
"എടാ നിന്റെ അന്നത്തെ ലോട്ടറി ടിക്കറ്റ് എവിടെ...?"[മാലി ]
"🙄ഏത് ലോട്ടറി...?"
"എടാ അന്ന് നീ നമ്മൾ ക്ലബ്ബിൽ ഉള്ളപ്പോൾ വാങ്ങീലെ അത്...!!"[ഷമീർ ]
"എടുത്തത് ഓർമയുണ്ട്...ടിക്കറ്റ് ഞാൻ സൂക്ഷിച്ചിട്ടില്ല..."😓
"ഓഹ് ഇതിനേക്കാൾ ഒക്കെ ബേധം അവളുമാരാ...നീ നല്ല പോലെ ഓർത്ത് നോക്ക്..."
"അതിപ്പോ ഓർത്തിട്ട് എന്തിനാ...?"😓
"ഏടാ ആ ചേട്ടൻ നിന്നെ തേടി രണ്ട് മൂന്ന് തവണ ഞങ്ങളെ അടുത്തു വന്നിരുന്നു... നറുക്കെടുപ്പ് ഇന്ന് കാലത്ത് പത്ത് മണിക്ക് ആയിരുന്നു...രണ്ടാം സമ്മാനം നിന്റെ നമ്പർ ആണോ എന്ന് അങ്ങേർക്ക് ഡൌട്ട് ഉണ്ട്..."
അത് കേട്ടതും നമ്മളും അമിയും ഒരുപോലെ സിഗും കളഞ്ഞു എണീറ്റു...🙄പടച്ചോനെ അത് എവിടെ ആണാവോ കളഞ്ഞത്...
"ക്ലബ്ബിൽ നിന്നല്ലേ എടുത്തെ അവിടെ എവിടേലും കാണും നീ വാ..."
ഞങ്ങളെയും കൊണ്ട് അവന്മാർ അതിനകത്ത് ചെന്നു മൊത്തം തിരച്ചിൽ തുടങ്ങി...🙄ഇനി അത് തന്നെ ആവോ അടിച്ചത്...
അപ്പോഴാണ് നമ്മളെ കണ്ണ് ചുരുട്ടി എറിഞ്ഞ ടിക്കറ്റിൽ ചെന്നു പതിഞ്ഞത്... നമ്മൾ അത് കയ്യിൽ എടുത്തു മടക്കു നിവർത്തിനോക്കി...അപ്പോ തന്നെ മാലി വാങ്ങി അവന്റെ കയ്യിൽ കുറിച്ചിട്ട നമ്പറിലേക്ക് നോക്കി...
"എടാ നോക്ക്... അത് തന്നെയാ..."😁
"അത് ഇവന്റെ കാശ് അല്ലേ... ഇവനുള്ളതാ..."
"ടിക്കറ്റ് വില തരാം എന്ന് പറഞ്ഞല്ലേ നീ വാങ്ങിയേ... എനിക്ക് അത് തന്നാൽ മതി..."[അമി ]
അതും പറഞ്ഞു അവൻ നിന്നതും ജൗഹി അത് കയ്യിൽ ആക്കി...🙄
"രണ്ടാൾക്കും വേണ്ടെങ്കിൽ അത് എനിക്ക് തന്നേക്ക്..."
"അവന്റെ ഒരു പൂതി കണ്ടില്ലേ... ഇത് നിങ്ങൾക്ക് രണ്ടാൾക്കും ഉള്ളതാ... ഫിഫ്റ്റി ഫിഫ്റ്റി അതാണ് നല്ലത്..."[മാലി ]
"അതേ എന്നിട്ട് വേണം ഈ ക്ലബ്ബ് ഒക്കെ നമുക്ക് ഒന്ന് മിനുക്കാൻ..."[ജൗഹി ]
അത് കേട്ടതും നമ്മൾ അമിയെ നോക്കി പുഞ്ചിരിച്ചു...
"എടാ എന്റെ കല്യാണം നാളെയും നെക്സ്റ്റ് വീക്ക് ഇവന്റെയും തീരുമാനിച്ച കാര്യം പറയാനാ ഞങ്ങൾ നിങ്ങളെ കാണാൻ വന്നത്...ഇതിനേക്കാൾ വലിയ ടിക്കറ്റ് അടിച്ച ഫീലാ ഞങ്ങൾക്ക് ഇപ്പോൾ ഉള്ളത്...അറിയോ...?"
"🙄ഇതൊക്കെ ഇത്രയും പെട്ടെന്ന് ഇവൻ എങ്ങനെ സംഘടിപ്പിച്ചു..."[മാലി ]
"അതൊക്കെ പെങ്ങന്മാരെ മിടുക്ക് പോലെ ഇരിക്കും അല്ലേടാ അമി..."😍
നമ്മൾ പറഞ്ഞതും മൂന്നും വായും പൊളിച്ചു നിന്നു...
"😕ശരിയാ... ഒരേ സമയം ചാണകത്തിലും സ്വിമ്മിംഗ് പൂളിലും വീണ അവസ്ഥയിലാ ഞാൻ...ഇന്ന് കൂടെ സഹിച്ചാൽ മതിയല്ലോ നാളെ തൊട്ട് നീ വേണം സഹിക്കാൻ..."
അമി അതും പറഞ്ഞു നമ്മളെ ആശ്വസിപ്പിച്ചു...🙄നമ്മളെ കൊണ്ട് അതിന് പറ്റോ ആവോ...
"അപ്പൊ ആ ടിക്കറ്റ് അടിച്ചത് കൊണ്ട് ഇത് വേണ്ടെന്നാണോ...?രണ്ടാൾക്കും ഇപ്പോഴാ ആവശ്യം... അത് കൊണ്ട് ഇപ്പൊ വേണ്ടെന്നുള്ള കടുത്ത തീരുമാനം ഒന്നും എടുക്കേണ്ട..."[മാലി ]
അതും ഒരു വിധത്തിൽ ശരിയാ... അതിനെ കണ്ടപ്പോൾ തൊട്ട് എട്ടിന്റെ പണിയാ...കെട്ടി കഴിഞ്ഞാൽ പതിനാറായി ആവും കിട്ടുന്നെ...😓
നമ്മൾ ചില കാര്യങ്ങൾ ഒക്കെ പ്ലാൻ ചെയ്തു അവറ്റകളെ ഏൽപ്പിച്ചു വീട്ടിലേക്ക് വിട്ടു...
"ഓഹ് വന്നോ... എവിടെ ആയിരുന്നു...?!!"
നമ്മളെ കണ്ടതും ഉപ്പച്ചി ഫോണിൽ നിന്ന് തല പോക്കതെ ചോദിച്ചു...
"അത് ആ പെണ്ണിനെ കുഴിയിൽ നിന്ന് പൊക്കി എടുത്തു വരുമ്പോഴേക്കും ലേറ്റ് ആയി..."😓
"അതേതു കുഴി...?!!"
"ഇങ്ങൾക്ക് ഏതൊക്കെ കുഴി അറിയാം..."🙄
"നീ കുഴിച്ച കുഴിയിൽ ആ പെണ്ണ് ഇന്ന് വീഴും എന്ന് കരുതിയതാ... എന്റെയും നിന്റെ ഉമ്മച്ചിയുടെയും കുറച്ച് കുടുംബക്കാരെ മാത്രം ക്ഷണിച്ചത് നന്നായി... അല്ലെങ്കിൽ എല്ലാരുടെയും മുന്നിൽ ഞങ്ങൾ നാണം കെട്ടേനെ..."
"ഇങ്ങള് ഇങ്ങനെ ചൂടാവാതെ... ആ കോപ്പിന് വിവരം കുറവാണെന്ന് ഉപ്പച്ചിക്ക് തന്നെ അറിയില്ലേ... അതിൽ എന്നെ പഴിച്ചിട്ട് എന്ത് കാര്യം..."😓
"നിന്നെക്കാൾ വിവരം ഉണ്ട് ആ പെണ്ണിന് എന്നാ എനിക്ക് തോന്നുന്നത്...നിന്നെ കെട്ടുന്നതിലും ബേധം വല്ല കുഴിയിലും ചാടി മരിക്കാന്നു അതിന് തോന്നി കാണും..."
😪അല്ലേലും ഉപ്പച്ചി നമ്മക്ക് ഇട്ടു വെക്കാൻ നല്ല ആളാ...
"നീ വന്നോ... ഞങ്ങൾ കരുതി അവളെയും കൊണ്ടാ നീ ഇങ്ങോട്ടേക്ക് വരുന്നത് എന്ന്..."
അപ്പുക്ക പറഞ്ഞതും നമ്മൾ ഒന്ന് ചിരിച്ചു...🙄വിളിക്കേണ്ട താമസം കോപ്പ് ഇറങ്ങി വരല്ലേ...
"നാളെ കൊണ്ട് വരാം എന്ന കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്..."😍
"വല്ലതും നടക്കോ എന്തോ...?!!
ഇന്ന് കെട്ടും നാളെ കെട്ടും എന്ന് പറഞ്ഞു നടക്കാ... ഇന്ന് പുത്തൻ ഡ്രെസ്സ് ഇട്ടു അഴുക്ക് ആവുന്നതിനു മുന്നേ ഊരിയിട്ടതാ... നാളെ അത് ഇടണോ വേണ്ടയോ എന്ന് ഉറപ്പിക്കാനാ..."
"എന്റെ ഉപ്പച്ചി,,, ഇങ്ങൾക്ക് വെറും ഡ്രെസ്സ് മാറുന്ന പ്രശ്നം അല്ലേ ഉള്ളൂ... എന്നാലേ എനിക്ക് അങ്ങനെ അല്ല... പെണ്ണിന്റെ ബാപ്പച്ചി തന്നെ ഇതിന് എതിരാണ്... പോരാത്തതിന് ഒരുത്തൻ അവളെ കെട്ടാൻ റെഡി ആയി നിക്കാ... എനിക്ക് ആത്മബലം നൽകി നിങ്ങൾ ഒക്കെയല്ലേ കൂടെ നിക്കേണ്ടത്..."😓
"അപ്പൊ നാളെയും ഈ കെട്ട് നടക്കാൻ ചാൻസ് ഇല്ല അല്ലേ...!!
അപ്പൊ ഒരുങ്ങി കെട്ടി നിക്കൊന്നും വേണ്ട ഉള്ളത് എടുത്തിട്ട് നിന്നാൽ മതി... വെറുതെ എന്തിനാ അഴുക്ക് ആക്കുന്നെ...!!
നടക്കുന്ന വല്ല കെട്ടിനും ഇടാം..."😕
പടച്ചോനെ ഉപ്പച്ചി തന്നെ നമ്മക്ക് ഇട്ടു തരാണല്ലോ...🙄
[🙄നടന്നില്ലേ ആ പാവം അജ് വയെ എല്ലാരും തല്ലി കൊല്ലാൻ ചാൻസ് ഉണ്ട്...നടന്നാൽ മതിയാരുന്നു...]😓
"നിങ്ങൾ ആരും ഇല്ലെങ്കിലും വേണ്ടില്ല... ഇത് ഞാൻ നടത്തും... നാളെ അവളെയും കൊണ്ടേ ഞാൻ വരൂ...!!
നിക്കാഹ് നഫാന്നില്ലെങ്കി എന്താ നിയമത്തിന്റെ മുന്നിൽ എന്റെ ഭാര്യ അല്ലേ അവൾ..."😪
"നീ പേടിക്കേണ്ടടാ... ഞങ്ങൾ ഉണ്ട് നിന്റെ കൂടെ...!!ഉപ്പച്ചി നിന്നെ ചുമ്മാ കളിയാക്കിയതല്ലേ..."
അപ്പുക്ക പറഞ്ഞതും നമ്മൾ ഹാപ്പി ആയി...നമ്മൾ ഉപ്പച്ചിയെ ഒന്ന് നോക്കി ഇളിച്ചു കൊണ്ട് മുറിയിലേക്ക് ചെന്നു...
🙄നേരെ ചൊവ്വേ ആ കെട്ട് ഇന്ന് നടന്നിരുന്നു എങ്കിൽ ആ കോപ്പിനെയും കെട്ടിപ്പിടിച്ചു കിടക്കായിരുന്നു...ആ യോഗല്ല...😓
ബെഡിൽ കിടന്നു പെണ്ണിന്റെ പിക് നോക്കി പെണ്ണിന്റെ ഓരോ പൊട്ടത്തരം ഓർത്ത് ചിരിച്ചു...മൈലാഞ്ചി ഇടാത്ത പരാതി ഓർത്ത് എല്ലാരും ഉറങ്ങി എന്ന് കണ്ടതും നമ്മൾ ഒച്ച വെക്കാതെ എണീറ്റു...ഉപ്പച്ചീടെ കടയുടെ ചാവിയും കയ്യിൽ ആക്കി ഇറങ്ങി...
എന്തായാലും പെണ്ണ് ആഗ്രഹിച്ചത് അല്ലേ നടത്തി കൊടുത്തേക്കാം...😍
പെണ്ണിന് ഇടാൻ ഉള്ള മൈലാഞ്ചി കയ്യിൽ ആക്കി കടയും അടച്ചു അവളെ വീടിന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിർത്തി നമ്മളെ റൂട്ട് വഴി മുകളിലേക്ക് വിട്ടു...🙄അമി കണ്ടാൽ നമ്മളെ കൊലവെറി ആവും...
ആദ്യമായി വന്ന അന്ന് തന്നെ ഒരു ചാവി അടിച്ചു മാറ്റിയത്കൊണ്ട് അത് വെച്ചു ലോക്ക് തുറന്നു അകത്തു കയറി...😍ലാമ്പ് ലേറ്റ് ഒക്കെ പെണ്ണ് സുഖനിദ്രയിൽ ആണ്...
പുതപ്പൊക്കെ തറയിൽ ലാൻഡ് ആയിട്ടുണ്ട്... കാൽ ആണേൽ ഒന്ന് ബെഡിൽ നിന്ന് പുറത്ത്... കയ് ഒന്ന് തലയിൽ ആണ് ഉള്ളത് ഇനി വല്ല ജീവികളെയും തലയിൽ ഇട്ടു വളർത്തുന്നുണ്ടോ എന്തോ...🙄
അടുത്തേക്ക് ചെന്നു പെണ്ണിനെ മൊത്തത്തിൽ ഒന്ന് നോക്കിയതും വാ തുറന്നു വെച്ചുള്ള കിടപ്പ് കണ്ട് നമ്മൾ ചിരിച്ചു കൊണ്ട് രണ്ട് വിരൽ വെച്ചു ചുണ്ടുകൾ തമ്മിൽ ബന്ധിപ്പിച്ചു...❣️
മുട്ട് കുത്തി ഇരുന്നു ബെഡിലേക്ക് കയ് താങ്ങു കൊടുത്തു അവളെയും നോക്കി ഇരുന്നു...ഇന്ന് എന്റെ കൂടെ എന്റെ ബെഡിൽ കിടക്കേണ്ട കോപ്പാണ് ഈ കിടക്കുന്നത്...😕
ഇനിയും നോക്കി നിന്നാൽ നടക്കാതിരുന്ന ഫസ്റ്റ് നൈറ്റ് നടക്കും എന്ന് തോന്നിയതും അവളിൽ ഉള്ള നോട്ടം മാറ്റി പെണ്ണിന്റെ തലയും ചൊറിഞ്ഞു കൊണ്ടിരിക്കുന്ന കയ് എടുത്തു നമ്മളെ മടിയിൽ വെച്ചു അതിൽ നമ്മളെ പേരെ വെച്ചു നല്ലോരു ഡിസൈൻ തന്നെ ചെയ്തു കൊടുത്തു...😍
അടങ്ങി ഒതുങ്ങി കിടക്കാൻ അറിയാത്ത കോപ്പ് ആയത് കോപ്പ് ആയത് കൊണ്ട് തന്നെ ആ കയ്യും പിടിച്ചു നമ്മൾ അവളെ അടുത്തായി ഇരുന്നു...
പെണ്ണ് ഒന്ന് ഞെരുങ്ങി കൊണ്ട് തിരിഞ്ഞു കിടന്നതും ടോപ് നീങ്ങി അവളെ വയർ നഗ്നമായത് കണ്ട് ആദ്യം അതും നോക്കി ഇരുന്നതും ടേബിളിൽ ഉള്ള മൈലാഞ്ചി കണ്ട് നമ്മൾ ചിരിച്ചു കൊണ്ട് അത് കയ്യിൽ എടുത്തു...😍നിനക്കുള്ള ഒരു കുഞ്ഞു ബോംബ് അവിടെ കിടക്കട്ടെ...
ഈ പെണ്ണ് അങ്ങനെ തന്നെ എടുത്തു കൊണ്ട് പോയാലും അറിയില്ലല്ലോ...🙄ഒരു കണക്കിന് അത് നന്നായി... ഭാവിയിൽ ഉപകരിക്കും...😌
നമ്മൾ പെണ്ണിന്റെ ഭാവങ്ങൾ മാറി കൊണ്ടിരിക്കുന്ന മുഖത്തേക്ക് നോക്കി അരഞ്ഞാണം നീക്കി കൊണ്ട് നാവെലിനു ചുറ്റിലും ഹാർട്ട് ഷേപ്പ് വരച്ചു വില്ലും കൊടുത്തു... ഹാർട്ട് പ്ലേസ് നോക്കി ടോപ് ചെറുതായി മാറ്റി അവിടെ നമ്മളെ പേരും എഴുതി വെച്ചു... ഇക്കിളി കൊണ്ട് പെണ്ണ് ഞെരുങ്ങുന്നുണ്ടേലും ഉണരാൻ ഉള്ള പ്ലാൻ ഇല്ല...🙄ഇനി കള്ള ഉറക്കം ആന്നോ...
അതൊന്നു അറിയാൻ വേണ്ടി പെണ്ണിന്റെ കവിളിൽ ചുംബിച്ചതും താടി കുത്തിയത് കൊണ്ടാവും പെണ്ണ് കവിളും മാന്തി തിരിഞ്ഞു കിടന്നു... അപ്പൊ ഒന്നും അറിയാതെ ഉറങ്ങാ അല്ലേ...❣️
നാളെ ഇത് കണ്ട് നീ നല്ല പോലെ ഞെട്ടണം... കുറെ ആയില്ലേ നീ കാരണം ഞാൻ ഞെട്ടി പണ്ടാരം അടങ്ങുന്നു...😌
എല്ലാം കഴിഞ്ഞു വെളുപ്പിന് നാല് മണിക്കാണ് നമ്മൾ പെണ്ണിന്റെ മുറിയിൽ നിന്ന് ഇറങ്ങിയത്...❣️
***********💞
"എന്റെ പടച്ചോനെ നീ ഇത് വരെ എണീറ്റില്ലേ... എടീ ഇന്ന് നിന്റെ കല്യാണം അല്ലേ..."
😨അത് കേട്ടതും നമ്മൾ എണീറ്റ് അമ്മൂസിനെ ഒന്ന് നോക്കി...
"നീയല്ലേ നിന്റെ കെട്ടിന് ഉറങ്ങെ ഇല്ല വെളുപ്പിന് എണീക്കും എന്നൊക്കെ വീമ്പിളക്കിയത്..."🙄
"😓ഇന്നലെ ഉറങ്ങാത്തൊണ്ടാടി... ആ സക്കീർ കാക്കു ഞങ്ങളെ പിടിച്ചു ഓന്റെ രണ്ട് സൈഡിലും ഇരുത്തിച്ചു ഓൻ പൂര ഉറക്കം ആയിരുന്നു... ഞങ്ങൾ പേടിച്ചിട്ട് ഉറങ്ങീട്ട് ഒന്നുല്ല..."
"അല്ലേലും നീ ചെല്ലുന്നിടത്ത് ഒക്കെ നിനക്ക് പറ്റിയ കമ്പനി ആണല്ലോ...!!
നീ ചെന്നു വേഗം കുളിച്ചിട്ട് വാ... എന്നിട്ട് വേണം നിന്നെ മൊഞ്ചത്തി കുട്ടിയായി ഒന്ന് റെഡി ആക്കാൻ..."
😍അത് കേട്ടതും നമ്മൾ ഇളിച്ചു കൊണ്ട് എണീറ്റു...
"നീ എപ്പോഴാ മൈലാഞ്ചി ഒക്കെ ഇട്ടെ...?"
അമ്മൂസ് ചോദിച്ചതും നമ്മൾ കയ്യിലേക്ക് നോക്കി...😨പടച്ചോനെ ഇനി പ്രേതം എങ്ങാനും ആവോ...
🙄പ്രേതത്തിന്റെ ഡ്യൂട്ടി അതല്ലല്ലോ... ബ്ലഡ് അല്ലേ... അപ്പൊ പിന്നെ ആരാ...
"അമിക്കാ ആവും ഓൻ നെച്ചുനെ ഉമ്മ വെച്ചതൊക്കെ ഞാൻ പറഞ്ഞതോണ്ട് പേടിച്ചിട്ട്..."😌
"ആര് അമിക്കായോ...!!നിന്നെ പേടിച്ചിട്ടോ... പേടിച്ചത് തന്നെ..."
ഹെയ്ഷ് അപ്പൊ പിന്നെ ആരാ... നമ്മൾ ഉറങ്ങാൻ കിടക്കുന്നത് വരെ ഇല്ലല്ലോ... എന്നും ചിന്തിച്ചു നമ്മൾ കയ്യിലേക്ക് നോക്കിയതും ഡിസൈൻ കണ്ട് നമ്മളെ കണ്ണ് തള്ളി... നെസിത്ത വരെ ഇത്രക്ക് നന്നായി ഇടാറില്ല...🙄ഇനി നമ്മളെ ഉമ്മച്ചി എങ്ങാനും ആവോ... ഏയ് അതാവാൻ ചാൻസ് ഇല്ല...
"നീയും നൗഫിക്കായും അല്ലേ അപ്പുറത്തെ മുറിയിൽ കിടന്നേ...നിനക്ക് പിന്നെ അറീല എന്ന് നിക്ക് അറിയാം... ഇനി ഇത് ഇട്ടത് നൗഫിക്കാ എങ്ങാനും ആവോ...?!!"🤔
"😬അങ്ങേർക്ക് അതിന്റെ പാക്കറ്റ് എങ്ങനാന്നു പോലും അറീല...എന്റെ കുടുംബം കലാക്കാതെടി..."
😏ഓൾക്ക് അല്ലേലും നൗഫിക്കാനെ കിട്ടിയപ്പോൾ നമ്മളെ ഒന്നും കണ്ണിൽ പിടിക്കുന്നില്ല... ഹ്മ്മ് നമ്മളും കെട്ടാൻ പോവാ...
നമ്മൾ ഓളെ മുന്നിൽ ജാഡ ഇട്ടു നിക്കുന്നത് ഒക്കെ ആലോചിച്ചു നിക്കുമ്പോൾ ആണ് പുറത്ത് കാർ വന്നത്... നെച്ചുവും പേരെന്റസും ആ ഫെബിനും കൂടി ഇറങ്ങുന്ന കണ്ട് നമ്മൾ അതും നോക്കി നിന്നു...🙄ഇനി ആ കുരുട്ടടക്ക അനുട്ടിയെ വായി നോക്കാൻ വന്നതാണോ...അമിക്കാ ആണേൽ നെച്ചുനെ കണ്ടപ്പോൾ മുതൽ അവടെ ചുറ്റി പറ്റി നിക്കാ...
"ആൾക്കാരൊക്കെ വന്നു തുടങ്ങി... നീ ചെന്നു കുളിക്കെടി അല്ലേ കുഞ്ഞിമ്മാ എന്നെയാ വഴക്ക് പറയാ..."
😕എന്ത് ആൾക്കാർ...ഇനി ഷമിയും ജെസിയും കൂടെയേ വരാൻ ഉള്ളൂ...
നമ്മൾ ബാത്‌റൂമിൽ കയറി പല്ലും തേച്ച് കയ്യിൽ ഊതി നോക്കി... കുറെ ദിവസം കൂടി പല്ല് തേച്ചതല്ലേ അതോണ്ടാ... സ്മെൽ ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി നമ്മൾ കുളിക്കാൻ വേണ്ടി ശവറിന്റെ ചോട്ടിൽ നിന്നു ഡ്രെസ്സ് മാറി ടാപ് തുറന്നു...
തണുപ്പുണ്ടോ എന്ന് അറിയാൻ വേണ്ടി കയ് നീട്ടിയതും നമ്മൾ കയ് മാറ്റി... നല്ല തണുപ്പാ...🤔ഇന്നിനി കുളിക്കണോ... ഇന്നലെ ചാണകം ആയോണ്ട് നല്ല പോലെ കുളിച്ചതല്ലേ...
☺️അല്ലേ വേണ്ട കുളിച്ചേക്കാം... നമ്മളെ കെട്ടല്ലെ... ആ അജു മഹർ കെട്ടുമ്പോൾ നല്ല സ്മെൽ ഇണ്ടാവട്ടെ... നമ്മൾ വെള്ളം തൊടാതെ ഉള്ള ഷാംപൂ സോപ്പ് എല്ലാം കൂടെ പത ആക്കി നമ്മളെ മേലേ ഒഴിച്ചു...😜ഓൻ ബോധം കെട്ട് വീഴട്ടെ...
ശവറിന്റെ കീഴെ നിന്നു നനയാൻ തുടങ്ങിയതും നമ്മളെ വയർ കണ്ട് നമ്മൾ ഞെട്ടി...😨പടച്ചോനെ ഇതെന്താത്...
നമ്മൾ തല താഴ്ത്തി നോക്കിയതും അജു എന്ന് കണ്ട് അന്തം വിട്ടു...ഇനി ഇത് ആ അജു ആവോ...😓ഓന് ഇങ്ങനെ ഒക്കെ മൈലാഞ്ചി ഇടാൻ അറിയോ...
ഓൻ ആവില്ല... ആ പൊട്ടന് ഇത്രക്ക് ഒക്കെ ബംഗിയായി ഇതൊന്നും ഇടാൻ അറീല...അല്ലേലും നമ്മൾ മുറി ഒക്കെ ലോക്ക് ആക്കിയല്ലേ കിടന്നേ... അപ്പൊ ഓൻ എങ്ങനാ വരുന്നെ...😓
നമ്മൾ കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി കട്ടിലിനടിയിൽ ഒക്കെ ഒന്ന് നോക്കി...🤔ആരും ഇല്ലല്ലോ...
"നീ എന്താ തപ്പുന്നെ...?"
"നിക്ക് മൈലാഞ്ചി ഇട്ടു തന്ന ആള് ഇവിടെ ഇണ്ടോന്ന്..."😕
നെച്ചുന്റെ സൗണ്ട് കേട്ട് നമ്മൾ അതും പറഞ്ഞു കർട്ടൻ ഒക്കെ നീക്കി മൊത്തം നോക്കി...
"😍ആരാടി അത്... എന്തൊരു ഭംഗിയാ കാണാൻ..."
"അതറിയും എങ്കിൽ നിക്ക് ഇങ്ങനെ നോക്കണോ... ഞാൻ കിടക്കുന്നത് വരെ ഇല്ലെടി ഉണർന്നപ്പോൾ കയ്യിലും വയറിലും നെഞ്ചിലും ഒക്കെ മൈലാഞ്ചി ഇണ്ട്...ആരാ ഇട്ടു തന്നെ എന്നറീല..."😓
"അവിടെ ഒക്കെ ആരേലും മൈലാഞ്ചി ഇടോ...? നീ തന്നെ ആവും..."🙄
" നിക്ക് മൈലാഞ്ചി ഇടാൻ ഒന്നും അറീല... എന്നാലും ആരാവും അത്...? "
"അത് പിന്നെയും കണ്ട് പിടിക്കാം... ഇപ്പൊ നീ റെഡി ആയിക്കെ... എല്ലാരും നിക്കാഹിനു പള്ളിയിൽ പോവാൻ റെഡി ആവാ..."
അമ്മൂസ് വന്നു പറഞ്ഞതും നമ്മൾ ഗൗൺ ഒക്കെ ഇട്ടു റെഡി ആയി... നെച്ചുവും അമ്മൂസും ഷമിയും ജെസിയും കൂടെ നമ്മളെ റെഡി ആക്കി കണ്ണാടിക്ക് മുന്നിൽ കൊണ്ടോയി നിർത്തി...😍
"നീ തന്നെയാണോ ഇത്...!!
നിനക്ക് ഇത്രക്ക് മൊഞ്ചൊക്കെ ഉണ്ടായിരുന്നോ...?"🙄
അമ്മൂസ് പറഞ്ഞതും നമ്മൾ ചെരിഞ്ഞും മറിഞ്ഞും നമ്മളെ നോക്കാൻ തുടങ്ങി...
"അതന്നെയാ ഞാനും നോക്കുന്നെ..."
"മിക്കവാറും അജു നിന്നെ കണ്ട് ബോധം കെട്ടു വീഴും... നിന്നെ അങ്ങേര് എപ്പോഴേലും നല്ല കോലത്തിൽ കണ്ടിട്ടുണ്ടോ..."[ജെസി ]
"ഇവൾ അജുനെ കണ്ട് വീഴാതിരുന്നാൽ മതി..."[നെച്ചു ]
😏ഓഹ് പിന്നെ,,, ഓൻ നമ്മളെ അത്രക്ക് ഗ്ലാമർ ഒന്നുല്ല...
"നമ്മളെ ഒക്കെ കെട്ട് എന്നാണാവോ... ആ മാലിക്കാനെ പ്രേമിക്കുന്ന നേരത്ത് വേറെ വല്ലവനെയും പ്രേമിച്ചാൽ മതിയാരുന്നു... ഇപ്പൊ വന്നു എന്നെ കെട്ടിയേനെ..."😓[ഷമി ]
അതും പറഞ്ഞു ഷമി നമ്മളെ ബെഡിൽ കേറി ഇരുന്നു...
"അല്ലേടി അതേതാ ആ കുഴി...?"🤔[ഷമി ]
"ഏത് കുഴി...?"
"നിങ്ങൾ വീണ കുഴിയില്ലെ അത്...!!
അതിൽ വീണൊണ്ട് അല്ലേ നിങ്ങേൾ ഒക്കെ കെട്ട് പെട്ടെന്ന് നടക്കുന്നെ... എനിക്കും അതിൽ പോയി ചാടാനാ..."😌
"അതോണ്ടൊന്നും അല്ല അജു എന്നേം അമിക്കാ നെച്ചുനേം കിസ്സ് അടിച്ചോണ്ടാ..."😌
അത് കേട്ടതും കുരിപ്പ് ഇളിച്ചു കാണിച്ചു കാര്യയിട്ട് എന്തോ ചിന്തിക്കാ... ഇനി ആ മാലിക്കാനെ പിടിച്ചു ഉമ്മ വെക്കാൻ എങ്ങാനും ആന്നോ...🙄
നമ്മൾ റെഡി ആയി താഴേക്ക് വന്നതും എല്ലാരും നമ്മളെ കണ്ണും തള്ളി നോക്കി നിക്കാ...😌നമ്മളെ മൊഞ്ച് കണ്ടിട്ടാവും... അല്ലാണ്ട് ഇങ്ങനെ നോക്കോ... അമിക്കാടെ മുന്നിൽ ഒന്ന് ഷൈൻ ചെയ്യാന്ന് വെച്ചപ്പോൾ ഓനെ കാണാൻ ഇല്ല...😓
"മോളെ മറ്റൊരാളെ കയ്യിൽ ഏല്പിക്കാനാ ഞങ്ങൾ പോവുന്നെ... ഇനി അതാണ് മോളെ ലോകം..."
ഉപ്പച്ചി നമ്മളെ തലയിൽ തൊട്ട് പറഞ്ഞതും നമ്മൾ ചിരിച്ചു കൊണ്ട് തലയാട്ടി...😪ഉപ്പച്ചിക്ക് വല്ലാണ്ട് സങ്കടം ഇണ്ടെന്ന് തോന്നുന്നു...
മർജാൻ ആണേൽ അടിപൊളി ആയി ഒരുങ്ങി വന്നിട്ടുണ്ട്...🙄അജുനെക്കാൾ ഗ്ലാമർ ആയിട്ടുണ്ടോ... ഇണ്ടെന്നാ തോന്നുന്നേ...😓
അങ്ങേര് ആണേൽ നമ്മളെ നോക്കി ഇളിച്ചതും നമ്മൾ ഒന്ന് ചിരിച്ചു എന്ന് വരുത്തി... ബാപ്പച്ചി ഓന് കാശ് കൊടുക്കാൻ ഉള്ളോണ്ട് ചിരിക്കാണ്ട് പറ്റില്ലല്ലോ...😏
"ബാപ്പച്ചിക്ക് ന്നോട് ഒന്നും പറയാനില്ലേ..."😓
നമ്മൾ ഓനിൽ നിന്നും നോട്ടം മാറ്റി ബാപ്പച്ചീടെ മുന്നിൽ ചെന്നു നിന്നു...
"നീ എത്ര വളർന്നാലും എന്റെ മോൾ തന്നെയാ... ഇപ്പോഴും എപ്പോഴും എനിക്ക് നീ എല്ലാ സൗഭാഗ്യത്തോടെയും കൂടി ജീവിക്കുന്നത് കാണാനാ ഇഷ്ട്ടം..."
🙄ആ പറഞ്ഞത് ഒന്നും മനസ്സിൽ ആയില്ലേലും നമ്മൾ ബാപ്പച്ചിയെ കെട്ടിപ്പിടിച്ചു നിന്നു...
എല്ലാരും ഇറങ്ങിയപ്പോ ഞങ്ങൾ നാലും ഇരുന്നു ഗെയിം കളിക്കാൻ തുടങ്ങി... അമ്മൂസ് ആണേൽ നൗഫിക്കാടെ ഉമ്മച്ചിന്റെ കൂടെ നടക്കാ...😏ഓളെ ഒരു ജാഡ അല്ലാണ്ട് എന്താ... ഓളെ ഉമ്മച്ചിടെ കൂടെ ഇങ്ങനെ നടന്നിട്ടില്ല...
ഗെയിം കളിക്കുമ്പോൾ ആണ് അജുന്റെ ഉമ്മച്ചിയും ഇത്തൂസും അനുട്ടിയും കൂടെ വന്നത്... അപ്പൊ തന്നെ നമ്മൾ മൂന്നിനെയും ഒന്ന് നോക്കാതെ അവരെ അടുത്ത് ചെന്നു...🙄ആ അമ്മൂസിനെ കുറ്റം പറഞ്ഞിട്ട് കാര്യല്ല...
"നല്ല മൊഞ്ചത്തി കുട്ടി ആയിട്ടുണ്ടല്ലോ..."
ഇത്തൂസ് പറഞ്ഞതും നമ്മൾ അനുട്ടിയെ നോക്കി ഇളിച്ചു...😌
"നിക്ക് വയ്യാ...എല്ലാരും അതന്നാ പറയുന്നേ..."😍
അയിന് ഇത്തൂസ് നമ്മളെ നോക്കി ഒന്ന് ഇളിച്ചു...
ആ ഫെബിൻ ആണേൽ ഓളെ നിഴൽ കണ്ടപ്പോൾ ഓളെയും വിളിച്ചു പുറത്ത് പോയി...
"അജുന് ഇങ്ങനെ കാണാനാ ഇഷ്ട്ടം എന്ന് പറഞ്ഞു... എങ്ങനെ ഉണ്ട്...?"
നമ്മൾ കണ്ണാടിക്ക് മുന്നിൽ ചെന്നു നോക്കിയതും നമ്മളെ ഡ്രെസ്സ് ഒക്കെ മാറി വേറൊരു കോലം ആയി...😪വല്യ ഗ്ലാമർ ഒന്നുല്ല... ആ അജു മനഃപൂർവം തന്നെയാ ഇങ്ങനെ പറഞ്ഞത്...😏
**********💞
ഉപ്പച്ചിമാരൊക്കെ കാറിൽ നിന്ന് ഇറങ്ങിയതും നമ്മൾ അടുത്ത് ചെന്നു ഷേക്ക് ഹാൻഡ് കൊടുത്തു...
പെണ്ണിന്റെ ബാപ്പച്ചി നമ്മളെ അടുത്തു വന്നത് തന്നെ വല്യ സന്തോഷം ഇല്ലാതെയാണ്...😓
"എനിക്ക് മോനോട് കുറച്ച് സംസാരിക്കാൻ ഉണ്ട്... അവളെ കാര്യം ആണ്..."
അങ്ങേര് നമ്മളെയും കൊണ്ട് മാറി നിന്നതും നമ്മൾ അമിയെ നോക്കി അങ്ങേരെ ഒപ്പം നടന്നു...
"ഞാൻ നിക്കാഹ് ചെയ്തു കൊടുക്കാൻ പോവുന്നത് ഞാൻ കണ്ട് പിടിച്ച ആൾക്ക് തന്നെയാണ്...നിനക്ക് വേണമെങ്കിൽ തിരിച്ചു പോകാം അല്ലെങ്കിൽ അമിടെ കൂടെ നിന്നു ഈ വിവാഹത്തിൽ പങ്കെടുക്കാം..."
അത് കേട്ട് നമ്മൾ ഒന്ന് പതറി എങ്കിലും അങ്ങേരെ നോക്കി ചിരിച്ചു കൊടുത്തു...
"നിങ്ങൾ ഇതൊക്കെ തന്നെയാ പറയാൻ പോവുന്നെ എന്ന് നല്ല പോലെ എനിക്കറിയാം ആയിരുന്നു... അത് കൊണ്ട് ഞാനും ഒന്ന് തീരുമാനിച്ച വന്നത് അവളെ ഒരുത്തനും കൊടുക്കില്ലെന്ന്..."
"അത് തീരുമാനിക്കേണ്ടത് നീയാണോ...?"
"😍ന്റെ ഭാര്യയെ ആർക്ക് കെട്ടിച്ചു കൊടുക്കണം എന്ന് തീരുമാനിക്കേണ്ടത് ഞാൻ അല്ലേ..."
"ഭാര്യയോ...?"😨
"അതേ...!!
ദാ അതിനുള്ള തെളിവ്... അവളുടെ സൈൻ നല്ല പോലെ നോക്കിക്കോ... പിന്നെ സാക്ഷികളെയും..."
നമ്മൾ അതും നീട്ടി പിടിച്ചു കാണിച്ചതും അവളെ ബാപ്പച്ചി നല്ല പോലെ അത് വാങ്ങി നോക്കി...
"😬അപ്പൊ നീ രണ്ടും കല്പിച്ചാ അല്ലേ...?"
"രണ്ടല്ല ഒന്ന്... അവളെ മാത്രം മതി എനിക്ക്..."
ചിരിയോടെ നമ്മൾ പറഞ്ഞതും ആ സിർട്ടിഫിക്കറ്റ് കീറി നമ്മളെ മുഖത്ത് എറിഞ്ഞു...
"അത് കോപ്പിയാ...നേരം വൈകുന്നു...അവരൊക്കെ വൈറ്റ് ചെയ്യാ..."
"അതിന്...!!
ഒരു ജോലിയും കൂലിയും ഇല്ലാത്ത നിന്നെ എന്ത് കണ്ടിട്ടാ അവൾ ഇഷ്ടപ്പെടുന്നേ എന്ന് എനിക്കറിയില്ല...അമിടെ ഉപ്പച്ചി കൂടെ ഉള്ള ധൈര്യത്തിൽ ആണ് നീ എന്നെ വെല്ലുവിളിക്കുന്നത് എങ്കിൽ അത് നിർത്തിക്കോ അവൾ എന്റെ മോളാ...അവളെ കാര്യം തീരുമാനിക്കാൻ ഞാൻ ഉണ്ട്..."
🙄മോളാണെന്നുള്ളത് സ്വഭാവത്തിൽ കാണാനും ഉണ്ട്...ഇനി ആ കുരിപ്പ് കാൽ മാറോ എന്തോ...
"അത് കൊണ്ട് തന്നെയാണല്ലോ നിങ്ങൾ ആയിട്ട് അവളെ എന്റെ കയ്യിൽ പിടിച്ചു തരണം എന്ന് ഞാൻ ആഗ്രഹിച്ചത്... അത് കൊണ്ട് മാത്രാ ഇത്രയും ദിവസം ഞാൻ വൈറ്റ് ചെയ്തതും... സ്വന്തം മകളെ കണ്മുന്നിൽ നിന്ന് എങ്ങോട്ടെങ്കിലും പറിച്ചു നടുന്നതിനേക്കാൾ ബേധം എനിക്ക് അടുത്ത് തന്നെ ഉണ്ടാവുന്നത് അല്ലേ..."😓
"എന്ന് കരുതി നിന്നെ പോലെ ഒരു ദാരിദ്ര്യം പിടിച്ചവന് അവളെ കെട്ടിച്ചു തരണോ ഞാൻ...ഞാൻ ആഗ്രഹിച്ചത് എന്റെ മോൾ ഒരു രാജകുമാരിയെ പോലെ ജീവിക്കാൻ ആണ്... അപ്പോഴേക്കും നീ വന്നു അവളെ ജീവിതം നശിപ്പിച്ചു...!!
നിന്റെ കുഞ് അവളെ വയറ്റിൽ ഉള്ളത് കൊണ്ട് മാത്രാ അവൾ നിന്നെ കെട്ടാൻ സമ്മതിച്ചത് അല്ലാതെ ഇഷ്ട്ടം കൊണ്ടൊന്നും അല്ല... അവന് കുറച്ച് പണം കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ അവൾ അവനെ കെട്ടാൻ സമ്മതിച്ചതാ... നിന്റെ കുഞിന് ജന്മം നൽകുന്നത് വരെ അവൻ വൈറ്റ് ചെയ്യാൻ തയാർ ആണ്... അതിനിടയിൽ നിന്നെ അവൾ വെറുക്കും.. അത് എങ്ങനെ ആണെന്ന് എനിക്കറിയാം... നിനക്കുള്ള ട്രോഫി നിനക്ക് തന്നു അവൾ എന്റെ അടുത്തേക്ക് വരും... അപ്പൊ ഞാൻ എന്റെ മോളെ ആഗ്രഹിച്ച ആൾക്ക് കെട്ടിച്ചു കൊടുക്കേം ചെയ്യും...!!
അപ്പോൾ അവൾ നിന്നെ മതി എന്ന് പറയിപ്പിക്കാൻ നിനക്കും ശ്രമിക്കാം..."
അങ്ങേര് അപ്പൊ അവളെയും കൊണ്ടേ പോവൂ അല്ലേ...😕ഇങ്ങേർ എന്തിനാ അവളെ തന്നെ വേണം എന്ന് പറയുന്നേ... വേറെ പെണ്ണിനെ കിട്ടാത്തോണ്ട് ആണോ...
"അവൾ മരണം വരെ എന്റെ കൂടെ തന്നെ ഉണ്ടാവും... ഈ അജുന്റെ മാത്രം പെണ്ണായി..."
🙄പടച്ചോനെ അങ്ങനെ വല്ലതും സംഭവിക്കോ... നമ്മളെ കുഞ് ഇല്ലാ കഥ ആണെന്ന് അറിഞ്ഞ അന്നത്തോടെ എല്ലാം തീരും...
😓എന്നാലും അവൾ നമ്മളെ വിട്ടു പോവോ...അതിനൊന്നും അവൾക്ക് ആവില്ല...എന്നൊക്കെ നമ്മൾ സ്വയം ആശ്വസിച്ചു...
മാന്യമായി നമ്മളെ ഹൃദയത്തിൽ ഒരു ഹോൾ ഇട്ടു അങ്ങേര് എല്ലാരേയും അടുത്തേക്ക് നടന്നു... നമ്മൾ എല്ലാരേയും ദയനീയമായി നോക്കി അവരെ അടുത്തേക്ക് നടന്നു...😓
"എന്താടാ പ്രശ്നം...?"[അമി ]
"ഏയ് ഒന്നുല്ല... അവളെ പറ്റി പറഞ്ഞതാ..."😓
അതും പറഞ്ഞു നമ്മൾ അവനെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി...
"🙄അതിന് മാത്രം എന്താ...?"[അമി ]
"അവൾക്ക് എന്നേക്കാൾ വലിയ കാര്യം നിങ്ങളെ അല്ലേ നിങ്ങൾ തന്നെ അവളെ നിക്കാഹ് ചെയ്തു കൊടുത്താൽ മതി..."
അമിടെ ഉപ്പച്ചിയോട് ആയി അങ്ങേര് പറഞ്ഞതും അങ്ങേര് അപ്പൊ തന്നെ അത് നിരസിച്ചു...
നമ്മളെ ഫ്രണ്ട്സും ഉപ്പച്ചിയും അപ്പുക്കയും കൂടെ ഉള്ളത് കൊണ്ട് നമ്മക്ക് എല്ലാറ്റിനും കൂടെ ഉള്ളത് കൊണ്ട് പെണ്ണിന്റെ ബാപ്പച്ചിയുടെ നീരസം നമ്മൾ കാര്യമാക്കിയില്ല... എല്ലാറ്റിനും ഉപരി അവൾ നമ്മളെ സ്നേഹിക്കുന്നുണ്ട് അത് മതി...❣️
മനമില്ലാ മനസോടെ അങ്ങനെ അങ്ങേര് നമ്മക്ക് അവളെ നിക്കാഹ് ചെയ്തു തന്നു... ഇങ്ങനെ ഒന്ന് നമ്മൾ തീരെ പ്രതീക്ഷിച്ചത് അല്ല...😓
**********💞
"ഡീ അജുന്റെ അടുത്ത് ഇങ്ങനെ പോയാൽ മതിയാ...?"🙄
നമ്മൾ നാണം ഒക്കെ ഫിറ്റ് ചെയ്ത് നടന്നു കാണിച്ചതും എല്ലാം കൂടെ ഇരുന്നു ചിരിക്കാൻ തുടങ്ങി...
"ഇത് കണ്ടാൽ അജു ചിരിച്ചു മരിക്കും... കെട്ടിന്റെ അന്ന് തന്നെ അവനെ കൊല്ലേണ്ട..."
അമ്മൂസ് പറഞ്ഞതും നമ്മൾ ഓളെ പുച്ഛിച്ചു വിട്ടു...😏ഓൾ അന്ന് അങ്ങനാ നടന്നേ ന്നിട്ട് പറയുന്ന കേട്ടില്ലേ...
"നീ ആദ്യായിട്ട് ഒന്നും അല്ലാലോ ഓന്റെ മുന്നിൽ നടക്കുന്നെ... എപ്പോളും പോണ പോലെ അങ്ങ് പോയാൽ മതി..."[നെച്ചു ]
"നിക്ക് പടിക്കാൻ ഉള്ളതാ..."[ഷമി ]
"😕ഇവളെ കണ്ടോ...?"[ജെസി ]
"അത് മാലിക്കാ പറഞ്ഞു കൊടുത്തതാടി...എന്ത് കണ്ടിട്ടാ എന്ന് നിക്ക് തന്നെ ഇന്നേ വരെ മനസ്സിൽ ആയിട്ടില്ല..."🙄
എന്നും പറഞ്ഞു നമ്മൾ സ്വയം ഒന്ന് നോക്കി...
"മോളെ വാ... അവരൊക്കെ വന്നു..."
എന്നും പറഞ്ഞു നമ്മളെ ഉമ്മച്ചി വന്നതും നമ്മൾ ചാടി എണീറ്റു...😪പടച്ചോനെ എങ്ങനാപ്പൊ നടക്കുന്നെ...
അപ്പോഴേക്കും ഇത്തൂസ് വന്നു നമ്മളെ കയ്യിൽ പിടിച്ചു താഴേക്ക് കൊണ്ടോയി...😍നമ്മൾ ആണേൽ സ്റ്റെയറിൽ നിന്ന് തന്നെ അമിക്കാനോട് കുശു കുശുക്കുന്ന ഓനെ നോക്കി നടക്കാൻ തുടങ്ങി...
😨അതോണ്ട് തന്നെ നമ്മളെ കാൽ ഗൗണിൽ ചവിട്ടി ഒരു പോക്ക് അങ്ങ് പോയതും നമ്മളെ മുന്നിൽ ഉള്ള ഇത്തൂസ് നമ്മളെ പിടിച്ചു നിർത്തി...😭യ്യോ നമ്മൾ നാറി...
"നോക്കി നടക്ക് എന്റെ നിയ... അവന്റെ അടുത്ത് തന്നെയാ പോണെ..."
അയിന് നമ്മൾ ഒന്ന് ഇളിച്ചു കൊടുത്തു...😓നോക്കി നടന്നോണ്ട് തന്നാ ഇങ്ങനെ ആയെ...
നമ്മളെ ഓന്റെ മുന്നിൽ കൊണ്ടോയി നിർത്തിയതും ഓൻ ആണേൽ നമ്മളെ ആദ്യായിട്ട് കാണുന്ന പോലെ വായും പൊളിച്ചു നിക്കാ...🙄ഈ കോലം കണ്ടപ്പോൾ തന്നെ കരുതീതാ ഇത് ഇങ്ങനെയേ ഇണ്ടാവൂ എന്ന്...
"നോക്കി നിക്കാതെ ആ മഹർ അവളെ കഴുത്തിൽ ഇടെടാ..."
എന്ന് അമിക്കാ പറഞ്ഞപ്പോൾ ആണ് ഓന് ബോധം വന്നത്... എല്ലാരും മാറി നിന്നതും നമ്മക്ക് ഇത്തിരി പേടി വരുന്നുണ്ടോ എന്നൊരു ഡൌട്ട്...😍അത് വേണ്ട നമ്മളെ അജു അല്ലേ... നമ്മൾ ഓനെ നോക്കി നൈസ് ആയി ഇളിച്ചതും ഓൻ വലിയ മൈൻഡ് ഇല്ലാതെ ഇളിച്ചു തന്നു...😏ജാഡ അല്ലാണ്ട് എന്താ...
ഓൻ മഹറും നമ്മളെ കണ്മുന്നിൽ നീട്ടി പിടിച്ചു നമ്മളെ കഴുത്തിലേക്ക് ഇടാൻ എന്ന പോലെ വന്നതും നമ്മൾ ഓനെ തന്നെ നോക്കി കൊണ്ട് നിന്നു... ഓൻ ഒരു പുഞ്ചിരിയോടെ കഴുത്തിലേക്ക് ഇട്ടു തന്നു...😍ഓനെ നമ്മളെ സ്വന്തം ആയി കിട്ടിയതും നമ്മൾ ഹാപ്പി ആയി...ഓനും നമ്മളെ നോക്കി നിക്കാൻ തുടങ്ങിയതും നമ്മക്ക് എന്തോ പോലെ തോന്നി തുടങ്ങി...😌
"എന്തെ ഇങ്ങനെ നോക്കുന്നെ...?"
"എന്തൊരു കോലം ആടി...ഇന്നേലും ഇത്തിരി വൃത്തിയായി നിന്നൂടെ..."
😪അല്ലേലും നമ്മക്ക് ഇത് കിട്ടണം... ഇന്ന് കുളിച്ച പോലെ നമ്മൾ ഈ ജീവിതത്തിൽ കുളിച്ചിട്ടില്ല...
"😏ഇയാൾ നോക്കേണ്ട..."
എന്നും പറഞ്ഞു നമ്മൾ ഓനെ പുച്ഛിച്ചു പോവാൻ നിന്നതും ഓൻ നമ്മളെ കയ്യിൽ പിടിച്ചു മുന്നിൽ നിർത്തി...ഓന്റെ മുഖം നമ്മളിലേക്ക് അടുത്തതും നമ്മൾ ഒരു കിസ്സ് പ്രതീക്ഷിച്ചു നിന്നു...😍
"എങ്ങനെ ഉണ്ട്...?"
"മൊഞ്ചൻ ആയിട്ടൊന്നുല്ല... ആ മർജാൻ കാക്കുനെ കണ്ടോ നല്ല ഗ്ലാമർ ഇണ്ടല്ലേ..."
😌നമ്മക്ക് ഇട്ടു വെച്ചോണ്ട് തന്നെ നമ്മൾ ഓനെ കലിപ്പാക്കാൻ വേണ്ടി പറഞ്ഞപ്പൊ ഓന്റെ മോന്ത കണ്ട് നമ്മൾ ചിരിച്ചു കൊടുത്തു...
"അവൻ മൊഞ്ചൻ ആണെന്ന് നീ പറയാതെ എനിക്കറിയാം... ഞാൻ ചോദിച്ചത് ഞാൻ ഇട്ടു തന്ന മൈലാഞ്ചി എങ്ങനെ ഉണ്ടെന്നാ..."
"😕യ്യോ... അപ്പൊ ഇയാൾ ആന്നോ മൈലാഞ്ചി ഇട്ടത്..."
"പിന്നെ നീയെന്താ കരുതിയെ നിന്റെ മർജാൻ കാക്കു ആണെന്നോ...?ഞാൻ ആയോണ്ട് അല്ലേ എന്റെ പേര് എഴുതി വെച്ചേ... അത് എങ്ങനെ ഉണ്ട്...?"😍
അത് കേട്ടതും നമ്മളെ ഒരു കയ് വയറിലും മറ്റേ കയ് നെഞ്ചിലും ചെന്നു...😓
"സത്യായിട്ടും ഇയാൾ ആന്നോ...?"
"ആന്നെ...!!എന്തൊരു ഉറക്കാ പെണ്ണെ നീ... അത് കൊണ്ട് നന്നായി...അതോണ്ടല്ലേ എനിക്ക് അതിനൊക്കെ പറ്റിയെ...ഇങ്ങനെ ഒന്നും ഉറങ്ങരുത് കേട്ടോ... വായിൽ കൂടി വല്ല പാറ്റയും അകത്ത് ചെല്ലും..."
😕പടച്ചോനെ ഇവൻ തന്നെ ആണല്ലേ. അയ്യേ നാണക്കേട്...നമ്മൾ പിന്നെ ഓന്റെ മുഖത്ത് നോക്കാൻ ആവാതെ എല്ലാരേം അടുത്ത് വന്നു...
"വാ മക്കളെ ഫുഡ് കഴിക്കാം..."
എന്നും പറഞ്ഞു ഉപ്പച്ചി വിളിച്ചതും നമ്മൾ ബിരിയാണിടെ സ്മെൽ അടിച്ചതും പോവാൻ നിന്നതും അജു നമ്മളെ കയ്യിൽ പിടിച്ചിരുന്നു...😕ഇനി എന്താണാവോ...
"നമുക്ക് ഇപ്പൊ തന്നെ ഇറങ്ങാം... ഫുഡ് അവിടെ ചെന്നു കഴിക്കാം... നൈറ്റ് ഫ്രണ്ട്‌സ് ഒക്കെ ആയി ഒരു ചെറിയ ഫങ്ക്ഷൻ ഉണ്ട്... ഇപ്പൊ ചെന്നാലേ അതിന് പറ്റൂ..."
😕അത് കേട്ടതും ബിരിയാണി കഴിക്കാൻ ഉള്ള നമ്മളെ മൂഡ് വരെ പോയി...
നമ്മൾ എല്ലാറ്റിനെയും ഒന്ന് നോക്കിയതും ആരെയും കാണാൻ ഇല്ല... ആകെ കൂടെ ഉള്ളത് ഓന്റെ ഫാമിലിയും ഷമീർ കാക്കുവും ജൗഹി കാക്കുവും ആണ്...😏എല്ലാം വായി നോക്കി നിക്കാവും...
വായും നോക്കി ഓരോ മൂലയിൽ നിക്കുന്ന എല്ലാരേയും വിളിച്ചു നമ്മളെ സെൽഫി എടുപ്പ് ഒക്കെ നടന്നു...അതിനിടയിൽ അമിക്കാ നെച്ചു ആയി കുറെ സെൽഫി ഒപ്പിച്ചു... മാലിക്കാ ഷമിയും ആയും...😕ആ ഫെബിൻ കുരിപ്പ് അനുട്ടിയുടെ കൂടെ നിന്നതും നമ്മൾ ഇടയിൽ കയറി നിന്നു...😏
ഓൻ എല്ലാരേം നൈറ്റ് ഫങ്ക്ഷന് ക്ഷണിച്ചു നമ്മളോട് ഇറങ്ങാൻ പറഞ്ഞു...😓
"😭ഞാൻ വരില്ല...അജു ഇവടെ നിന്നോ...ഉമ്മച്ചി ഉപ്പച്ചി ബാപ്പച്ചി ന്നെ പറഞ്ഞു വിടല്ലേ... ഞാൻ പോവൂല..."
എന്നും പറഞ്ഞു നമ്മൾ അവടെ ഇരുന്നു മോങ്ങാൻ തുടങ്ങിയതും അജു നമ്മളെ നോക്കി പേടിപ്പിക്കാ...😓നിക്ക് എങ്ങും വയ്യ അവടെ ചെന്നു ജോലി ചെയ്യാൻ...
"എടീ... എല്ലാ പെൺകുട്ടികളും ഇങ്ങനെ തന്നാ... എന്ന് കരുതി ഇങ്ങനെ ഉണ്ടാവോ... ഒന്ന് കരഞ്ഞു കെട്ടിയോന്റെ കൂടെ പോവാ ചെയ്യാ..."
🙄അങ്ങനെ ആന്നോ... അയിന് നമ്മൾ ആക്ട് ചെയ്യൊന്നും അല്ലല്ലോ... സങ്കടം വന്നിട്ടല്ലേ...
"നിക്ക് പോണ്ടാ... അജു ഇവടെ നിന്നോ... നല്ല അജു അല്ലേ..."
"ഡീ വന്നില്ലേ ഞാൻ തൂക്കി എടുത്തു കൊണ്ട് പോകും..."
ഓൻ നമ്മളെ കാതിൽ ആയി പറഞ്ഞതും നമ്മൾ ഓനെ നോക്കി പേടിപ്പിച്ചു...
"മോൾ കുറച്ച് കഴിഞ്ഞു വാ... ഞങ്ങൾ ഇറങ്ങാ..."
എന്നും പറഞ്ഞു ഓന്റെ ഫാമിലി പോവാൻ ഇറങ്ങിയപ്പോ ആണ് അനുട്ടിയെ അവറ്റകൾ തിരക്കിയെ...ഓളെ ഉമ്മച്ചി വിളിച്ചതും ഓൾ ഫെബിനെ നോക്കി റ്റാറ്റാ കാണിച്ചു വന്നു...🙄
അപ്പൊ തന്നെ ഓൻ നമ്മളെ തുറിച്ചു നോക്കിയതും ഓൻ നമ്മളെയും കൊണ്ടേ പോവൂന്ന് നമ്മക്ക് മനസ്സിൽ ആയി...
"നീ വാ നമുക്ക് ഇവരെ കൂടെ തന്നെ പോവാം..."
"ഞാൻ വരൂല..."
ഇനി തൂക്കി എടുത്തു കൊണ്ടൊവോ എന്ന് ഡൌട്ട് അടിച്ചതും നമ്മൾ അകത്തേക്ക് ഒരു ഓട്ടം ആയിരുന്നു...😕
"എടീ ഈ സമയത്ത് ഇങ്ങനെ ഓടാൻ പാടില്ല..."
🙄ഈ സമയത്തോ എന്ന പോലെ നമ്മൾ ടൈം നോക്കിയപ്പോൾ ആണ് നമ്മക്ക് വേറൊരു കാര്യം ഓർമ വന്നത്... നമ്മൾ പ്രെഗ്നന്റ് ആണെന്ന് കരുതിയാ ഉമ്മച്ചി അങ്ങനെ പറഞ്ഞത്...😓
അജു നമ്മളെ കെട്ടിയ സ്ഥിതിക്ക് ഇനി ആരെ പേടിക്കാൻ ആന്ന്...
"അങ്ങനെ ആണെങ്കിൽ നിക്ക് എല്ലാരോടും ഒരു കാര്യം പറയാൻ ഉണ്ട്..."
"എന്ത് കാര്യം...?"😕
"ഞാൻ പ്രെഗ്നന്റ് അല്ല...😌എല്ലാരേയും ഞാൻ പറ്റിച്ചതാ..."
"എന്താ നീ പറഞ്ഞത്...?"
നമ്മളെ ബാപ്പച്ചി നമ്മളെ അടുത്ത് വന്നു ചോദിച്ചതും നമ്മൾ അതേ എന്ന പോലെ തലയാട്ടി...
"എന്തിനാ നീ അങ്ങനെ പറഞ്ഞത്...?!!
ഡോക്ടർ കൺഫോം ചെയ്തതല്ലേ... പിന്നെ എങ്ങനാ...?"
"അത്... അന്ന് എന്നെ ഈ മർജാൻ കാക്കു തല്ലി ഹോസ്പ്പിറ്റലിൽ കൊണ്ട് പോയില്ലേ അന്ന് അവർ നിക്ക് ബോധം വന്നപ്പോ പറയാ ബ്ലഡും യൂറിനും വേണന്നു...ബ്ലഡ് വേണന്നു കേട്ടപ്പോൾ തന്നെ നിക്ക് പേടി ആവാൻ തുടങ്ങീതാ...വൈകീട്ട് ആയോണ്ട് ആ നഴ്സ് ഡ്യൂട്ടി ടൈം കഴിഞ്ഞു എന്നും നൈറ്റ് ഡ്യൂട്ടി നഴ്സ് ഇപ്പൊ വരുന്നു പറഞ്ഞു പോയപ്പോൾ ഞാൻ ടെൻഷൻ അടിച്ചു അവടെ ഇരുന്നു... അപ്പൊളാ ടേബിളിൽ ഒരു ബ്ലഡും യൂറിനും ടെസ്റ്റ് ചെയ്യാൻ വെച്ചത് കണ്ടേ... ഞാൻ അതെടുത്തു എന്റെ പ്രിസ്‌ക്രിപ്ഷ്യനിൽ വെച്ചു... അതൊരു ചേച്ചീടെയാ... പാവം ചേച്ചി അവരെ വീണ്ടും കുത്തി..."😌
😨അത് കേട്ടതും എല്ലാരേം നോട്ടം കണ്ട് നമ്മൾ പടച്ചോനെ പെട്ടല്ലോ എന്ന പോലെ നിന്നു...
"എന്നിട്ട് ഇതൊന്നും നീ എന്താ അന്ന് പറയാതിരുന്നേ...?"
"അതോണ്ടാ പ്രെഗ്നന്റ് എന്ന് അവർ പറഞ്ഞത് എന്ന് നിക്ക് മനസ്സിൽ ആയിട്ടില്ല... രണ്ടീസം കഴിഞ്ഞപ്പോൾ ആന്ന് മനസ്സിൽ ആയെ..."
"അപ്പോഴെങ്കിലും നിനക്ക് സത്യം പറയാം ആയിരുന്നില്ലേ..."
"അങ്ങനെ പറഞ്ഞ ഈ അജു എന്നെ കെട്ടോ...?!!ഇല്ലല്ലോ...കെട്ടി കഴിഞ്ഞു പറയാന്നു കരുതി... ഓൻ എന്നെ ഉമ്മ വെച്ചിട്ടുള്ളൊണ്ട് പാവം ഓൻ കരുതി ഉള്ളതാണെന്ന്..."😌
എന്നും പറഞ്ഞു നമ്മൾ ഓനെ നോക്കിയതും ഓൻ കറണ്ട് അടിച്ച കാക്കയെ നമ്മളെയും നോക്കി നിക്കാ...
"ന്നാലും അജുനോട് പറയാന്നു കരുതി രാത്രി ഓന്റെ മുറിയിൽ പോയപ്പോൾ ഓൻ പറയാൻ സമ്മതിച്ചില്ല... ഓൻ അതോണ്ടാ ന്നെ കെട്ടുന്നെ എന്ന് മനസ്സിൽ ആയോണ്ട് പിന്നെ ഞാൻ പറയാനും പോയില്ല..."😌
"അപ്പൊ നിനക്ക് ഇവനെ കിട്ടാൻ വേണ്ടി ആണോ ഇങ്ങനെ ഒരു കള്ളം...അത് കൊണ്ട് നിനക്കും ഇവനും ചീത്തപ്പേര് കിട്ടിയില്ലെ..."
ഉപ്പച്ചി നമ്മളെ നോക്കി ചോദിച്ചതും നമ്മൾ ചിരിച്ചു...
"അതൊന്നും സാരല്ല്യ... അല്ലേ ഈ ബാപ്പച്ചി എന്നെ ആ മർജാനേ കൊണ്ട് കെട്ടിക്കില്ലേ..."😓
"നിനക്ക് ഇഷ്ട്ടം അല്ലെങ്കിൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല... ഈ ഉപ്പച്ചി നടത്തി തരില്ലേ ഈ കല്യാണം..."
അത് കേട്ടതും നമ്മൾ ഉപ്പച്ചീനെ കെട്ടിപ്പിടിച്ചു അജുനെ ഒന്ന് നോക്കി... അജു മാത്രല്ല ഓന്റെ ഫാമിലി മുഴുവനും വായും പൊളിച്ചു നിക്കാ...🙄പണി ആവോ...
"അത് കൊണ്ട് ഞങ്ങൾ ഒക്കെ മോളോട് ദേഷ്യപ്പെട്ടു സംസാരിച്ചു...!!
മോൾക്ക് ഇഷ്ടം അല്ലെങ്കിൽ ഇന്ന് തന്നെ പോവേണ്ട രണ്ട് ദിവസം കഴിഞ്ഞു പോയാൽ മതി..."
ബാപ്പച്ചി പറഞ്ഞതും നമ്മൾ ഹാപ്പി ആയി...അജുനെ കെട്ടേം ചെയ്തു... ഇവടന്ന് പോവേം വേണ്ട...
[🙄പിന്നെ ഈ പെണ്ണ് എന്തിനാ അവനെ കെട്ടിയെ...]
"എങ്കിൽ പിന്നെ ഞങ്ങൾ ഇറങ്ങാ...മോൾക്ക് ഇഷ്ടം ഉള്ളപ്പോൾ അങ്ങോട്ട് വന്നാൽ മതി..."
എന്നും പറഞ്ഞു ഓന്റെ ഫാമിലി മൊത്തം പോയതും ഓൻ നമ്മളെ ഒന്ന് നോക്കി ബൈക്കും എടുത്തു വിട്ടു...🙄അമിക്കാ ഓനെ വിളിക്കുന്നുണ്ടേലും ഓൻ നിക്കുന്നില്ല... നമ്മൾ പോവാത്ത ദേഷ്യം ആവും...
"എടീ അജുക്കാ സങ്കടപ്പെട്ടാ പോയെ... നീ എന്താ കൂടെ പോവാനെ..."[നെച്ചു ]
"😌ജാഡ കാണിച്ചാലെ ഓന് എന്നെ വില ഇണ്ടാവൂ... അല്ലേ ഓന്റെ ജാഡ കാണേണ്ടി വരും..."
"ഒന്ന് പോടീ നിനക്ക് വട്ടാ..."
എല്ലാരും ഫുഡ് ഒക്കെ കഴിച്ചു അവരവരെ വീട്ടിലേക്ക് വിട്ടു...അപ്പോഴാ നമ്മക്ക് മനസ്സിൽ ആയെ ഓന്റെ കൂടെ പോയാൽ മതിയാരുന്നു എന്ന്...
**********💞
പിശാശ് അവളെ ബാപ്പച്ചീടെ അതേ സ്വഭാവം കാണിക്കാ... വിത്ത് ഗുണം പത്ത് ഗുണം എന്നാണല്ലോ...😓
നമ്മൾ കലിപ്പിൽ വീട്ടിൽ വന്നു കയറി ഡോറും ലോക്ക് ചെയ്തു മുറിയിൽ കയറി... കോപ്പിനെയാണ് ആദ്യം തല്ലി കൊല്ലേണ്ടത്... എന്തിനാ പിന്നെ പിശാശ് നമ്മളെ കൊണ്ട് ഇത്രയും കഷ്ടപ്പെട്ട് കെട്ടിച്ചത്...
മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരിക്കുമ്പോൾ ആണ് ബൈക്കിന്റെ സൗണ്ട് കേട്ട് നമ്മൾ വിൻഡോസ് വഴി പുറത്തേക്ക് നോക്കിയത്...
അമിടെ ബൈക്കിൽ നിന്നും പൂച്ച കുട്ടിയേയും കയ്യിൽ പിടിച്ചു ഇറങ്ങുന്ന പെണ്ണിനെ കണ്ടതും നമ്മക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു...😍
ഇത്രയും നേരം നീ എന്നെ വെള്ളം കുടിപ്പിച്ചത് അല്ലേ... ഇനി കുറച്ച് നേരം മോളും അനുഭവിക്ക്... അപ്പൊ മനസ്സിൽ ആവും ഈ അജു ആരാണെന്ന്...
നമ്മൾ ഇറങ്ങി അവളെ ഒന്നും മൈൻഡ് ചെയ്യാതെ അമിടെ അടുത്ത് ചെന്നു... പെണ്ണ് വായും പൊളിച്ചു നമ്മളെ നോക്കുന്നുണ്ടേലും അങ്ങനെ ഒരാൾ ഇല്ലെന്ന പോലെ ആയിരുന്നു നമ്മളെ പെരുമാറ്റം...
"നീ വാ എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്..."
നമ്മൾ അമിയെയും കൊണ്ട് മുറിയിലേക്ക് നടന്നതും പെണ്ണ് പുറത്ത് തന്നെ നിന്നു...
"അജു..."😓
എന്നൊക്കെ പെണ്ണ് വിളിക്കുന്നുണ്ടേലും നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ ആയിരുന്നു നടന്നത്...
"ഡാ ഇന്ന് തന്നെ അവൾ അങ്ങോട്ട് വരുവല്ലോ കാര്യങ്ങൾ ഇങ്ങനെ ആണെങ്കിൽ..."[അമി ]
"അവൾ അങ്ങനെ ഒന്നും അങ്ങോട്ടേക്ക് വരില്ല...കുറച്ച് അനുഭവിക്കട്ടെ..."
എന്നും പറഞ്ഞു നമ്മൾ ഇത്തൂസിനെ നോക്കി പെണ്ണിനെ വിളിക്കാൻ കണ്ണ് കൊണ്ട് കാണിച്ചു... അപ്പൊ തന്നെ ഇത്തൂസും ഉമ്മച്ചിയും ചിരിച്ചു കൊണ്ട് അവളെ അടുത്തേക്ക് പോയി...
"മോൾ ഇവിടെ തന്നെ നിക്കാണോ...വാ..."
ഉമ്മച്ചി വിളിച്ചേലും നമ്മൾ കേറാൻ നിന്നില്ല...
"ന്നെ അജു വിളിച്ചില്ല ഉമ്മച്ചി..."😪
"ഡാ അജു...നിനക്കെന്താ അവളെ വിളിച്ചു അകത്തു കേറ്റിയാൽ... നീ കെട്ടി കൊണ്ട് വന്ന പെണ്ണല്ലേ ഇത്..."
അപ്പുക്ക ഓനെ വിളിച്ചു ചോയ്ച്ചതും നമ്മൾ പെണ്ണിനെ നോക്കി പുച്ഛിച്ചു...
"ആദ്യായിട്ട് ആന്നോ നീ ഈ വീട്ടിലേക്ക് വരുന്നെ... അന്നൊക്കെ ആര് വിളിച്ചിട്ടാ മോൾ അകത്തേക്ക് വന്നത്..."
😌അയിന് പെണ്ണ് എല്ലാരേം നോക്കി ഒന്ന് ഇളിച്ചു കൊടുത്തു...
"അവൻ അങ്ങനെയാ...മോൾ അവിടെ വെച്ച് അവൻ വിളിച്ചപ്പോൾ വരാത്തതിന്റെയാ ഈ ദേശ്യം... കുറച്ച് കഴിഞ ശരിയായിക്കോളും..."
എന്നും പറഞ്ഞു ഉമ്മച്ചി പെണ്ണിനെ അകത്തു കയറ്റി ഹാളിൽ ഉള്ള ചെയറിൽ ഇരുത്തി... പെണ്ണ് ആണേൽ നമ്മളെ ഒന്ന് തുറിച്ചു നോക്കി അവിടെ ഇരുന്നു...
"ഫ്രണ്ട്‌സ് ഒക്കെ ഉള്ള ധൈര്യത്തിൽ ആണ് ഇങ്ങോട്ട് വരാൻ മടിച്ചത്...അവരൊക്കെ പോയപ്പോൾ എന്റെ അടുത്ത് വന്നതാ അജുന്റെ വീട്ടിൽ പോണം എന്ന് പറഞ്ഞു കൊണ്ട്...!!ഡീ ഇവിടെയും കൂടെ പറയിപ്പിക്കാതെ അടങ്ങി ഒതുങ്ങി നിന്നോണം... ഇപ്പൊ ഞാൻ പോവാ...നൈറ്റ് വരാം..."
എന്നും പറഞ്ഞു അമി ഇറങ്ങിയതും പെണ്ണ് ദയനീയമായി നമ്മളെ ഒന്ന് നോക്കി...😁അപ്പൊ നമ്മൾ പല്ല് മുഴുവനും കാട്ടി പെണ്ണിനെ നോക്കി ഇളിച്ചു... അതിന് പെണ്ണ് സൗണ്ട് പുറത്ത് വരാതെ നമ്മളെ നോക്കി പോടാ എന്ന് വിളിച്ചു കയ്യിൽ ഉള്ള പൂച്ച കുട്ടിയെ തറയിൽ ഇരുത്തിയതും അത് നമ്മളെ മുറിയിലേക്ക് ഓടി...🙄നമ്മളെ മുറി കൃത്യം ആയിട്ട് ഇതിന് അറിയാല്ലോ...
"എന്തായിരുന്നു രണ്ടിനും... ഇപ്പൊ കണ്ടില്ലേ രണ്ടും കണ്ണും കണ്ണും നോക്കി ഇരിക്കുന്നത്..."
അപ്പുക്ക പറഞ്ഞതും നമ്മൾ ബോധം വന്ന പോലെ തലക്ക് ഒന്ന് കൊടുത്തു മുറിയിലേക്ക് വിട്ടു... കട്ടിലിന്റെ അടിയിൽ നെരുക്കം കണ്ടതും നമ്മൾ തലയിട്ട് നോക്കി...😨പടച്ചോനെ ഇതിനാണോ ഈ കോപ്പ് അങ്ങോട്ടേക്ക് വന്നത്...
പെണ്ണിന്റെ അജു മോശം അല്ലല്ലോ,,, നമ്മളെ നിയ കുട്ടി ഉറങ്ങുന്നതും നോക്കി അടുത്ത് തന്നെ ഇരിക്കാ...
പിന്നെ പെണ്ണിനെ നോക്കീട്ട് കണ്ടില്ല...അപ്പുക്കാടെ മുറിയിൽ തല ഇട്ടു നോക്കിയതും പെണ്ണ് അനുട്ടിയും ആയി ഭയങ്കര ഗെയിം കളിയാ... ഇന്നത്തോടെ എല്ലാം ശരിയാക്കി തരാട്ടോ...😍
അതും ചിന്തിച്ചു പെണ്ണിനെ നോക്കി ഒന്ന് ചിരിച്ചു നമ്മൾ ബൈക്കും എടുത്തു വിട്ടു...
*********💞
"മോൾ പോയി ഫ്രഷ് ആയി വാ..."
ഇത്തൂസ് നമ്മളോട് ആയി പറഞ്ഞതും നമ്മൾ ഇത്തൂസിനെ നോക്കി നിന്നു...
"😕യ്യോ ഞാൻ ഡ്രെസ്സ് ഒന്നും കൊണ്ട് വന്നിട്ടില്ല..."
"നിനക്കുള്ള ഡ്രെസ്സ് ഒക്കെ അവൻ അന്നേ അതൊക്കെ വാങ്ങി ഷെൽഫിൽ വെച്ചിട്ടുണ്ട്... ഇന്ന് അവന്റെ ഫ്രണ്ട്സും നിന്റെ വീട്ടുകാരും ഒക്കെ വരുന്നുണ്ട്... അത് കൊണ്ട് പോയി കുളിച്ചു റെഡി ആയി നിക്ക്..."
പടച്ചോനെ ഓൻ മുറിയിൽ ഇണ്ടാവില്ലേ... അപ്പൊ എങ്ങനാ... അല്ലേലും ഓൻ ആള് ശരിയല്ല...😓
"നീ എന്താ ആലോചിച്ചു നിക്കുന്നെ..."
"അജു ഇണ്ടാവില്ലേ മുറിയിൽ..."
"അതിനെന്താ... അവൻ ഇപ്പൊ ഇല്ല പുറത്ത് പോയി... രാത്രിക്കുള്ള ഫുഡ് ഓർഡർ ചെയ്തത് കൊണ്ട് വരാൻ പോയതാ..."
😏അല്ലേലും ഓന് നമ്മളെ ഒന്നും നോക്കാൻ ടൈം ഇല്ല...
നമ്മൾ ഓന്റെ മുറിയിൽ കേറിയപ്പോൾ തന്നെ ബെഡിൽ നമ്മക്ക് ഇടാൻ ഉള്ള ഡ്രെസ്സ് കണ്ടതും നമ്മൾ അത് എടുത്തു നോക്കി...അത് നമ്മളെ മേലേ വെച്ചു കണ്ണാടിയിൽ ഒന്ന് നോക്കി നമ്മക്ക് ചേരുന്നുണ്ടെന്ന് ഉറപ്പ് വരുത്തി നമ്മൾ ഷെൽഫ് തുറന്നു നോക്കി...
നമ്മക്കുള്ള ഡ്രെസ്സ് ഒക്കെ അടുക്കി വെച്ചത് കണ്ട് നമ്മൾ ഓരോന്നായി എടുത്തു നമ്മളെ മേലേ വെച്ചു നോക്കാൻ തുടങ്ങി...😌എല്ലാം നന്നായിട്ടുണ്ട്... ഓൻ ആള് കൊള്ളാലോ...
അടുത്ത് തന്നെ ഉള്ള ഷെൽഫ് തുറന്നതും അതിനകത്ത് ഓന്റെ ഡ്രെസ്സ് അടുക്കി വെച്ചത് കണ്ട് നമ്മൾ അതൊക്ക ഒന്ന് നോക്കി... പിന്നെ കുറെ ബുക്കും പേപ്പറും ഒക്കെ കണ്ട് ഓന് വല്ല കള്ളത്തരവും ഇണ്ടോന്ന് അറിയാൻ ഉള്ളോണ്ട് അതൊക്കെ നമ്മൾ കയ്യിട്ടു വാരി ബെഡിൽ ഇട്ടു ഓരോന്നായി നോക്കാൻ തുടങ്ങി...
ഓന്റെ കുറെ പഴയ സ്കൂൾ ഫോട്ടോസ് ഒക്കെ കണ്ട് നമ്മൾ അതൊക്കെ നോക്കി ഇരുന്നു... അന്നേ മൊഞ്ചൻ ആണ്...😍
ഓന്റെ ബൈക്കിന്റെ സൗണ്ട് കേട്ടതും നമ്മൾ അതൊക്കെ ബെഡിൽ ഇട്ടു അപ്പൊ തന്നെ ബാത്‌റൂമിൽ കയറി...ഓൻ തേച്ച് വെച്ച സോപ്പ് കണ്ടതും ആദ്യം ഒന്ന് മടിച്ചു കൊണ്ട് നമ്മൾ അത് കയ്യിൽ എടുത്തു...😓ഓനെന്താ നമ്മക്ക് വേറെ ഒന്ന് വാങ്ങി വെച്ചാൽ...😓
പിന്നെ നമ്മളെ അജു അല്ലേ എന്നൊക്കെ ഓർത്ത് തേച്ചു കുളി ഒക്കെ കഴിഞ്ഞു... ഓന്റെ തോർത്ത് കണ്ടതും ഒന്ന് സ്മെൽ ചെയ്തു നോക്കി...😒
ഓന്റെ അതേ സ്മെൽ കിട്ടിയതും നമ്മൾ തലയും തുടച്ചു ഡ്രെസ്സ് മാറാൻ നോക്കുമ്പോൾ ആണ് മാറാൻ ഉള്ളത് ഒന്നും കൊണ്ട് വന്നിട്ടില്ലെന്ന് ഓർത്തത്...😨ഊരി ഇട്ടത് ആണേൽ എവിടാ വെക്കാ എന്ന് അറിയാത്തോണ്ട് തറയിൽ തന്നെയാ ഇട്ടെ... അതാണേൽ മൊത്തം നനഞ്ഞു...
പടച്ചോനെ നമ്മൾ ഇന്ന് മുഴുവനും ഈ ബാത്‌റൂമിൽ തന്നെ കഴിയേണ്ടി വരോ...
മെല്ലെ ഡോർ തുറന്നു നോക്കിയതും അനക്കം ഒന്നും ഇല്ല...😕ഇനി ഓൻ വരോ...
ബെഡിൽ ഉള്ള നമ്മളെ ഡ്രെസ്സ് ഒന്ന് ദയനീയമായി നോക്കി നിന്ന് ഇറങ്ങണോ വേണ്ടയോ എന്ന ചിന്തയിൽ നിക്കുമ്പോൾ ആണ് ഓൻ വന്നു കേറുന്നത് കണ്ടത്... അപ്പൊ തന്നെ നമ്മൾ ഡോർ അടച്ചു ശ്വാസം വിട്ടു...😓
ഇത്തിരി കഴിഞ്ഞു വീണ്ടും ഡോർ തുറന്നതും ഓൻ ഫോണിൽ ആണ്...😒ഫോൺ ഓഫ് ആക്കുന്നത് വരെ നമ്മൾ ഓനെയും നോക്കി നിന്നു...
"അതേയ്... ആ ഡ്രെസ്സ് ഇങ്ങ് എടുക്കോ... ഞാൻ എടുക്കാൻ മറന്നു..."😓
അപ്പൊ ഓൻ നമ്മളെയും ബെഡിലേക്കും ഒന്ന് നോക്കി...
"നീ വന്ന് എടുത്തോ... വേറെ ആരും ഇല്ല..."😍
"അയ്യടാ...വേം എടുത്തെ..."
"വന്നു കേറിയില്ല... അതിന്ഉന്നെ എന്താടി ഈ കാണിച്ചു വെച്ചിരിക്കുന്നെ...?"
"😕എന്ത് കാണിച്ചു എന്ന്...?"
"ഇതെന്താ ഷെൽഫ് മുഴുവനും ബെഡിൽ ഉണ്ടല്ലോ... ഇത് നീയല്ലേ ചെയ്തേ..."😬
അയിന് നമ്മൾ അതേ എന്ന് തലയാട്ടി... അപ്പൊ ഓൻ നമ്മക്കുള്ള ഡ്രെസ്സ് നീട്ടിയതും നമ്മൾ അത് കയ് നീട്ടി വാങ്ങി... പുറത്തേക്ക് വരുമ്പോ തന്നെ ഓൻ കയ്യും കെട്ടി നിക്കാ... അല്ലേലും ഇങ്ങോട്ട് വന്ന നമ്മളെ പറഞ്ഞാൽ മതി...😓
"ഇത് മുഴുവനും എടുത്ത സ്ഥലത് അത് പോലെ വെച്ചിട്ട് പുറത്ത് ഇറങ്ങിയാൽ മതി..."
😏ഓഹ് ഓന്റെ മുറി ആണെന്നുള്ള ജാഡ അല്ലാണ്ട് എന്താ...
"ഒന്ന് ഹെല്പ് ചെയ്യോ...?"
ബെഡിൽ ഉള്ളത് കണ്ട് നമ്മൾ ഓനെ നോക്കി ദയനീയമായി ചോദിച്ചു...
"ഇത് വലിച്ചു വാരി ഇടാൻ നിന്നെ ആരാ ഹെല്പ് ചെയ്തേ...?"
"🙄അത് ഞാൻ ഒറ്റക്കാ...!!എന്നാലും ഞാൻ ആദ്യായിട്ട് വന്നതല്ലേ..."
"എന്നാൽ അത് പോലെ ഒറ്റയ്ക്ക് അങ്ങ് വെച്ചാലും മതി...!!ഇനി അങ്ങോട്ട് ശീലം ആയിക്കോളും..."
എന്നും പറഞ്ഞു ഓൻ ഇറങ്ങി പോയി...😏എന്റെ പട്ടി എടുത്തു വെക്കും... നമ്മൾ എല്ലാം കൂടി ഷെൽഫിൽ തിരുകി കയറ്റി ഷെൽഫ് അടച്ചു വെച്ചു...
നമ്മൾ പിന്നെ ഓനെ ഒന്നും മൈൻഡ് ചെയ്യാതെ അനുട്ടിടെ കൂടെ ആയിരുന്നു...
**********💞
അജുന്റെ ഫ്രണ്ട്സ് ഒക്കെ വന്നതും മുറിയിൽ കയറി അട ഇരിക്കാൻ തുടങ്ങിയതാ...🙄എന്ത് പണി ആണാവോ വരുന്നെ...അജു ഒന്ന് പേടിക്കാതെ ഇരുന്നില്ല...
പെണ്ണിന്റെ വീട്ടുകാർ വന്നതും അജുന്റെ ഉമ്മച്ചിയും ഉപ്പച്ചിയും അപ്പുക്കയും ഒക്കെ നല്ല പോലെ സ്വീകരിച്ചു...🙄പെണ്ണിന്റെ ബാപ്പച്ചി ആ മർജാനേ ദത്തെടുത് എന്നാ തോന്നുന്നേ... ഒപ്പം തന്നെ ഉണ്ട്...
"ബാപ്പച്ചി,,,ഉമ്മച്ചി..."
എന്നും വിളിച്ചു പെണ്ണ് വന്നതും പെണ്ണിന്റെ ബാപ്പച്ചി പെണ്ണിനേയും ചേർത്ത് പിടിച്ചു അജുനെ ഒന്ന് നോക്കി...🙄
അങ്ങേര് ഞങ്ങളെ തമ്മിൽ തെറ്റിക്കും എന്ന പറഞ്ഞ സ്ഥിതിക്ക് അങ്ങനെ വല്ലതും സംഭവിക്കോ...അതിന് മുന്നേ പെണ്ണിനുള്ള ട്രോഫി കൊടുക്കണം...എന്നും ചിന്തിച്ചു അജു നല്ല പോലെ ചിരിച്ചു കൊടുത്തു...
അവന്മാർ മണിക്കൂർ രണ്ടായി അകത്തു കേറിയിട്ട്... ഇപ്പോഴൊന്നും പുറത്തേക്ക് ഇല്ലെന്ന് കണ്ടതും ബാക്കി ഉള്ളവരെ ഒക്കെ ഫുഡ് കഴിക്കാൻ ഇരുത്തി...
ഫ്രണ്ട്‌സ് ഒക്കെ ഇറങ്ങി വന്നതും അജു അവന്മാരെ അടുത്ത് ചെന്നു...
"എന്ത് പണിയാടാ നീയൊക്കെ ഒപ്പിച്ചു വെച്ചത്...?!!"
"അങ്ങനെ ഒക്കെ ഞങ്ങൾ ചെയ്യോ...ഇന്ന് ഫസ്റ്റ് നൈറ്റ് അല്ലേ നിനക്കുള്ള മണിയറ ഒരുക്കി എന്നെ ഉള്ളൂ...!!"
എന്നാലും വിശ്വാസം വരാത്ത പോലെ അജു അവരെ ഒക്കെ ഒന്ന് നോക്കി...🙄
"ഞാൻ ഇത് മറന്നു..."
എന്നും പറഞ്ഞു മാലി പോക്കെറ്റിൽ കയ്യിട്ടു അജുന് ചെക്ക് ലീഫ് എടുത്തു നീട്ടി... അവൻ നോക്കിയത് അമിയെയാണ്...അപ്പൊ തന്നെ അമി അവനെ നോക്കി ഡൺ എന്ന് കാണിച്ചു...അവരെല്ലാം കൂടി പെണ്ണിന്റെ ബാപ്പച്ചിയുടെ മുന്നിൽ ചെന്നു നിന്നു...🙄അത് കണ്ട നിയയും അവരെ അടുത്ത് ചെന്നു എല്ലാറ്റിനെയും നോക്കി ഒന്ന് ഇളിച്ചു...
"ഇതിന് വേണ്ടിയല്ലേ അവളെ ബലിയാടാക്കുന്നത്...അവൾ എന്റെ ജീവിതത്തിലേക്ക് വന്നത് കൊണ്ടാവും ഇങ്ങനെ ഒരു ഭാഗ്യം എന്നെ തേടി എത്തിയത്...അവളിൽ ഇനി ഒരു അവകാശവും പറഞ്ഞു ആരും ഞങ്ങളെ ജീവിതത്തിലേക്ക് വരരുത്..."
അപ്പൊ തന്നെ അങ്ങേര് അവരെ ഒക്കെ ദയനീയമായി നോക്കി...
"എന്താ അജു ഇത്...?"
എന്നും ചോദിച്ചു പെണ്ണ് അത് കയ്യിൽ ആക്കി നോക്കി...🙄 ഇത് എത്രയാ പൈസ അയ്യായിരം ആന്നോ...അതോ അന്പതിനായിരം ആന്നോ...പെണ്ണ് പിന്നെ പൂജ്യം കണക്ക് കൂട്ടി ഒരു വഴിയും ഇല്ലാത്തോണ്ട് അത് തിരിച്ചു അജുന് തന്നെ കൊടുത്തു...😪
"വാങ്ങിക്കോ കുഞ്ഞിപ്പാ..."
എന്നും പറഞ്ഞു അമി തന്നെ അങ്ങേരെ കയ്യിൽ വെച്ചു കൊടുത്തതും ഒരു പുഞ്ചിരിയോടെ അത് വാങ്ങി...അതുമായി ഫോണും നോക്കി നിൽക്കുന്ന മർജാന്റെ അടുത്ത് ചെന്നു...
"ഇതാ നിന്റെ പണം... അൻപത് ലക്ഷം ഉണ്ട്...ഇതിന് വേണ്ടിയല്ലേ ഇത്രയും കാലം ഇവരെ ദ്രോഹിച്ചത്...ഇവളെ ഉമ്മച്ചി നിങ്ങളെ ഒരു വേലക്കാരിയെ പോലെ പരിചരിക്കുന്നത് കണ്ടിട്ടും കാണാത്ത പോലെ നിന്നത് അന്ന് ഇത് എന്റെ കയ്യിൽ ഇല്ലാത്ത കൊണ്ടാണ്... ഇനി ഒരിക്കലും ഇങ്ങോട്ടേക്ക് വന്നേക്കരുത്... നാളത്തെ ഫ്‌ളൈറ്റിന് തന്നെ വിട്ടോണം...ഇവളെയും അങ്ങ് മറന്നേക്ക്... ഇവൾ ഒന്ന് പെറ്റാലും നീ കെട്ടിക്കോളും അല്ലേ... നിന്റെ ഓവർ സൈലന്റ്സ് കണ്ടപ്പോൾ തന്നെ എനിക്ക് അറിയാം ആയിരുന്നു നീ ആള് അപകടം പിടിച്ച ഒന്നാണെന്ന്..."
😕അൻപത് ലക്ഷവും ഓന് കൊടുത്താ... ഇത്തിരി ഏലും ബാക്കി വെക്കരുന്നു... ഓരോ ബിരിയാണി ഐസ്ക്രീമും കഴിക്കാർന്നു...😏ഓന് കുറച്ച് നമ്മക്ക് തന്നാൽ എന്താ...നിയ അതും ചിന്തിച്ചു വായും പൊളിച്ചു നിന്നു...
വാങ്ങാതെ പെണ്ണിനേയും നോക്കി നിന്ന ഓന്റെ കയ്യിൽ അത് വെച്ചു കൊടുത്തു... 🙄ഇത്രേം വല്യ കാശ്കാരന് എന്തിനാ അത്...
അതും കയ് പറ്റി പെണ്ണിനെ ഒന്ന് കൂടി നോക്കിയതും നിയ അങ്ങേരെ സങ്കടത്തിൽ നോക്കി...😓പാവം ഓൻ...എന്നാലും കാശ് കിട്ടീലെ...
"ആ,,, നിക്ക് നിക്ക്..."
അജു പോവാൻ ഒരുങ്ങിയ അവനെ പിടിച്ചു നിർത്തി അവന്റെ ഫോൺ കയ്യിൽ ആക്കി... ഗാലറി ഓപ്പൺ ചെയ്യണ്ട താമസം പെണ്ണിന്റെ പല ഭാവത്തിൽ ഉള്ള ഫോട്ടോ മാത്രം ആയിരുന്നു അതിൽ...ഒപ്പം കുറെ സെൽഫിയും...അത് കണ്ടതും അജു പെണ്ണിനെ ഒന്ന് തുറിച്ചു നോക്കി...😌പെണ്ണാണെൽ ഒരു വളിച്ച ഇളി ആയിരുന്നു...
"ഇതാരാ..?"
ഇടക്ക് അജുന്റെ ചോദ്യം കേട്ടതും നിയ വലിഞ്ഞു നിന്ന് ആ ഫോണിലേക്ക് ഒന്ന് നോക്കി...🙄
"മൈ ഫസ്റ്റ് വൈഫ്..."
"😨യ്യോ..."[നിയ ]
"അപ്പൊ സെക്കന്റോ...?"🙄[മാലി ]
അങ്ങേര് ആണേൽ നിയനെ ഒരു നോട്ടം...
"രണ്ടാം കെട്ട്കാരി ആവാൻ ആണോടി ഇവന്റെ കൂടെ ഇളിച്ചു പിടിച്ചു നിന്നെ..."
"😪നിക്കറിയോ..."
"ഇതൊന്നും ഞാൻ അറിയില്ല മോനെ..."
ആ ഫോൺ തന്നെ റീ സെറ്റ് ചെയ്തു അവന്റെ പോക്കെറ്റിൽ തന്നെ വെച്ചു കൊടുത്തു കാറിൽ കയറ്റി വിട്ടു...അവളെ നെയിം കണ്ടതും അജുന് ഒന്ന് കൂടി കലിപ്പ് കയറി...😬
പെണ്ണിന്റെ ഉമ്മച്ചിയും ബാപ്പച്ചിയും അജുനോട് നന്ദി പൂർവ്വം ഒന്ന് ചിരിച്ചു...
"ഉള്ളതെല്ലാം വിറ്റ് പെറുക്കി ആണെങ്കിലും ഞാൻ തരില്ലായിരുന്നോ കാശ്... എന്നോട് പറയാം ആയിരുന്നില്ലേ..."
"ഇത്രയും വർഷം അവിടെ നിന്നിട്ടും കഴുത്തോളം കടവും ആയിട്ടാ വന്നത് എന്ന് പറയാൻ കുറച്ചിൽ തോന്നി..."😪
"കരയണ്ട ബാപ്പച്ചി..."
എന്നും പറഞ്ഞു നിയ കണ്ണ് തുടച്ചു കൊടുത്തത് ആള് ഒന്ന് ചിരിച്ചു...അജു ആണേൽ പെണ്ണിനെ നോക്കി ഒന്ന് ചിരിച്ചതും പെണ്ണ് മോന്തയും വീർപ്പിച്ചു അവിടെ കണ്ട ചെയറിൽ പോയി ഇരുന്നു...😪
"എന്റെ കുഞ്ഞിപ്പാ മനസ്സിൽ ഉള്ളതൊക്കെ അന്നേ പറഞ്ഞിരുന്നു എങ്കിൽ ഇപ്പൊ ഇങ്ങനെ സങ്കടപ്പെടേണ്ട ആവശ്യം വല്ലതും ഉണ്ടായിരുന്നോ..."[അമി ]
"എല്ലാരേയും സങ്കടം മാറ്റാൻ അജു ഒരു പാട്ട് പാടുന്നതാണ്..."[മാലി ]
അത് കേൾക്കേണ്ട താമസം നിയ കണ്ണും തുടച്ചു അജുനെ നോക്കി...അവന്റെ കയ്യിൽ മൈക്കും കൊടുത്തു മാലി മാറി നിന്നു... അജു ആണേൽ നിയയെ നോക്കി പാടാൻ തുടങ്ങി...❣️
ആരും കാണാതിന്നെന്നുള്ളിൽ താനേ വന്നു പൂക്കാലം...🎶
മുഴുവനും പാടി തീർന്നതും നിയ എല്ലാം മറന്നു അജുനെയും നോക്കി നിൽപ്പാണ്... അജുവും പെണ്ണിൽ നിന്നും കണ്ണെടുക്കാതെ നോക്കി നിന്നു...❣️
എല്ലാരും ഹാപ്പി ആയി പോവാൻ ഇറങ്ങിയതും പെണ്ണ് ആണെങ്കിൽ പൊരിഞ്ഞ കരച്ചിൽ ആയിരുന്നു...😭
🙄പിന്നെ എന്തിനാണാവോ ഇങ്ങോട്ടേക്ക് വന്നത്...
"മോൾ നാളെ കാലത്ത് വന്നാൽ മതി... ഞങ്ങൾ ഒക്കെ അവിടെ ഇല്ലേ... നിന്നോടൊപ്പം അജു ഇല്ലേ പിന്നെന്തിനാ കരയുന്നേ..."
ഉമ്മച്ചി പെണ്ണിന്റെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് പിന്നേം പോവാൻ ഒരുങ്ങി കാറിലേക്ക് തല ഇട്ടു നോക്കി...😪അവിടെ ശ്വാസം കഴിക്കാൻ ഇടം ഇല്ല...🙄
"അതിൽ നിന്നെ കൊള്ളില്ല... ഇതിൽ പോവാം..."
എന്നും പറഞ്ഞു അജു ബൈക്കും എടുത്തു മുന്നിൽ നിന്നതും ഈ കോപ്പ് എന്നെ പറഞ്ഞു വിടാണോ എന്ന പോലെ നിയ വായും പൊളിച്ചു നിന്നു...🙄
"എന്തെ കേറുന്നില്ലേ...?"
ചോദ്യം കേട്ടതും പെണ്ണ് ഓന്റെ പിറകെ കയറി ഇരുന്നു...
"നിനക്ക് എന്താടി നേരത്തെ ഞാൻ വിളിക്കുമ്പോ ഒരു ജാഡ,,,നേരെ ചൊവ്വേ വന്നാൽ എന്താ...?"
"നിക്ക് വയ്യ വെളുപ്പിന് എണീറ്റ് ഇയാൾക്ക് ചായ ഇട്ടു തരാനും ജോലി ചെയ്യാനും ഒന്നും..."😏
"ഓഹ് അപ്പൊ അതാണോ കാര്യം...അതോർത്തു മോൾ ടെൻഷൻ ആവണ്ട... നിന്റെ കയ് കൊണ്ട് ഒരു ഗ്ലാസ്സ് ചായ വാങ്ങി കുടിക്കാൻ ഉള്ള യോഗം ഒന്നും എനിക്കില്ല..."
😌 അത് കേട്ടതും പെണ്ണ് ഹാപ്പി ആയി... സന്തോഷം കൊണ്ട് ഓന്റെ മേലേ തല വെച്ചുകിടന്നതും വീട് എത്തി...😓ഇവന് വല്ല ദുബായിലും പോയി നിന്നൂടെ... എന്നാൽ അത് വരെ ഓനെയും ചുറ്റി പിടിച്ചു ഇങ്ങനെ ഇരിക്കാർന്നു...
"സ്വപ്നം കാണാതെ ഇറങ്ങാൻ നോക്ക്..."
"നമുക്ക് നാളെ വരാ..."😕
അത് കേട്ടതും അജു പെണ്ണിനെ ദയനീയമായി നോക്കി...
"നിനക്ക് എന്തെങ്കിലും തകരാർ ഉണ്ടോ...?"🙄
"ഇല്ല,,,എന്താ...?"
"മിക്കവാറും ഉണ്ടാവും... പിന്നെ എന്തിനാ അവിടെ കിടന്നു മോങ്ങിയേ അത് കൊണ്ടല്ലേ ഞാൻ നിന്നെയും കൊണ്ട് വന്നേ..."
"അത് ഇയാൾ അല്ലേ പറഞ്ഞത് ഞാൻ ചായ ഇണ്ടാക്കി താരോന്നും വേണ്ടെന്ന്... അപ്പൊ പിന്നെ പ്രശ്നല്ല..."
"എന്റെ പെണ്ണെ... നീ ഒന്നൊന്നര മുതലാ...നിന്നെ നേരെ ആക്കാൻ പറ്റൊന്ന് ഞാൻ ഒന്ന് നോക്കട്ടെ..."
"ന്നെ എന്ത് ചെയ്യാൻ പോവാ..."🙄
"നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലേ...അതിന് പോവാ..."😍
അത് കേട്ടതും പെണ്ണ് സൈലന്റ് ആയി... ചെറിയ ഒരു പേടി അത്രയേ ഉള്ളൂ...തിരിച്ചു വരവ് കണ്ട് വീട്ടുകാർ ഒന്ന് ചെറുതായി ഞെട്ടി... നാലെണ്ണം പിന്നെ ഇതൊക്കെ എത്ര കണ്ടതാ എന്ന പോലെ ആയിരുന്നു...🙄
"All the best &Happy first night..."❣️
നാലെണ്ണവും അജുനോട് ആയി പറഞ്ഞു ഒന്ന് ഇളിച്ചു കാണിച്ചു രണ്ട് ബൈക്കിൽ ആയി ഇറങ്ങി...🙄ആ ഇളിയിൽ എന്തോ ഒളിഞ്ഞു കിടപ്പില്ലേ...
മുറിയിലേക്ക് നടക്കുന്ന നിയയുടെ പിന്നാലെ അജു ചെന്നു...
"നീ ഇവിടെ നിക്ക്... അകത്തു കയറാൻ ആയിട്ടില്ല..."
എന്നും പറഞ്ഞു പെണ്ണിനെ പുറത്ത് നിർത്തി അജു മുറിയിൽ കയറി ഡോർ അടച്ചതും പെണ്ണ് തിരിച്ചു വരേണ്ടായിരുന്നു എന്ന പോലെ പല്ലും കടിച്ചു നിന്നു...😬
എല്ലാരേം മുന്നിൽ വല്യ ആളായിട്ട് ആ തെണ്ടി എന്നെ കൊണ്ടോവാതെ പോയില്ലേ...🙄ഇതാണോ ഓന്റെ ഫസ്റ്റ് നൈറ്റ്...
"മോളെന്താ മുറിയിൽ ചെല്ലാതെ ഇവിടെ നിക്കുന്നെ..."
പുറത്ത് നിന്നും അകത്തു കയറിയ ഉപ്പച്ചി നിയയെ കണ്ടതും അടുത്ത് വന്ന് ചോദിച്ചു...
"😪ഓൻ എന്നോട് കേറണ്ട പറഞ്ഞു ഡോർ അടച്ചു..."
പെണ്ണ് നിഷ്കു ആയി പറഞ്ഞതും ഉപ്പച്ചി വായും പൊളിച്ചു നിന്നു...🙄ഇന്നലെ വരെ ഇതിനെ കെട്ടാൻ പറ്റാത്തോണ്ട് ടെൻഷൻ അടിച്ചു നടന്നവനാ...ഇന്ന് കെട്ടിയപ്പോൾ ഇവിടെ ഇട്ടു പോയെ... ഇവനെന്താ പടച്ചോനെ ഇങ്ങനെ...
"ഡാ... തുറക്ക്... നീ എന്താ കെട്ടി കൊണ്ട് വന്ന പെണ്ണിനെ പുറത്ത് നിർത്തി പോയേക്കുന്നെ..."
എന്നിട്ടും അവന്റെ ഒരു അനക്കവും ഇല്ല...
"എന്താ ഇവിടെ...?"
"അപ്പുക്ക,,,അജു എന്നോട് മുറിയിൽ കേറണ്ട എന്ന് പറഞ്ഞു പോയി..."
"ഇവന് ഇതെന്തു പറ്റി...?"
"🙄കുറെ ദിവസം ആയി ഉറക്കം ഇല്ലാതെ അലച്ചിൽ അല്ലായിരുന്നോ... അതാവും...!!
ഇവനൊക്കെ എന്തിനാണാവോ പെണ്ണ് കെട്ടിയെ..."
ഉപ്പച്ചി അതും പറഞ്ഞു ഡോറിൽ വീണ്ടും മുട്ടാൻ തുടങ്ങി...
"ഇനി വന്നോ..."😁
എന്നും പറഞ്ഞു ഡോറും തുറന്നു അജു ഇളിച്ചതും ഉപ്പച്ചി അവനെ മൊത്തത്തിൽ ഒന്ന് നോക്കി...
"എന്റെ മോൻ ഒളിച്ചു കളിക്കാൻ ആണോ പെണ്ണ് കെട്ടിയെ...?"🙄
"അത്... എന്റെ കുറച്ച് സാധനങ്ങൾ ഒക്കെ ഇവിടെ ഉണ്ടായിരുന്നു... അതൊക്കെ എടുത്തു വെക്കാൻ വേണ്ടിയാ..."
"എന്നിട്ട് വെച്ചോ...?"
അതിന് അജു ഒന്ന് തലയാട്ടി കൊടുത്തു...😕ഇവനെ ഒക്കെ ഉണ്ടാക്കിയ നേരത്ത് വല്ല വാഴയും വെച്ചാൽ മതിയായിരുന്നു എന്നും ചിന്തിച്ചു അവനെ ഒന്ന് കൂടി നോക്കി ഉപ്പച്ചി നിന്നു...
"നിയ... ദാ ഈ പാലും കൊണ്ട് പോയിക്കോ..."
എന്നും പറഞ്ഞു ഇത്തൂസ് വന്നതും പെണ്ണ് ഇളിച്ചു കൊണ്ട് അത് വാങ്ങി...😕ബൂസ്റ്റ് എടുക്കാൻ മറന്നു... സാരല്ല്യ ഇന്ന് ഒരീസം പാലൊക്കെ കുടിക്കാ... നാളെ തൊട്ട് ബൂസ്റ്റ് കുടിക്കാലോ...
പെണ്ണ് അകത്തു കയറിയതും പുറത്തുള്ളവരെ ഒക്കെ ഒന്ന് നോക്കി ഇളിച്ചു കൊണ്ട് അജു ഡോറും അടച്ചു പെണ്ണിനെ ഒന്ന് നോക്കി...😍
"ഇയാൾ പാൽ കുടിക്കാറുണ്ടോ...?"
"ഫസ്റ്റ് നൈറ്റ് അല്ലേ ആവശ്യം... നീ കാണാറില്ലേ സിനിമയിൽ ഒക്കെ ഭർത്താവ് കുടിച്ചതിന്റെ പാതി ഭാര്യ കുടിക്കുന്നത്... നീ എന്റെ പാതി ആണ് അതിനാ അങ്ങനെ ഒരു ചടങ്ങ്..."❣️
"ഈ,,,ഞാൻ ആരെയും ബാക്കി ഒന്നും കുടിക്കൂല...😓ഇയാളെ സോപ്പും തോർത്തും ഉപയോഗിച്ചതന്നെ നിക്ക് ഇഷ്ടായിട്ടില്ല..."
"അതിന് നിന്നോട് ആര് പറഞ്ഞു അത് എടുക്കാൻ... നിനക്കുള്ള എല്ലാം ഇവിടെ ഞാൻ വാങ്ങി വെച്ചതാ... ഒന്നും എടുക്കാതെ അങ്ങനെ അങ്ങ് പോയതല്ലേ..."
"😌എന്നാ ഈ പാൽ ഞാൻ കുടിച്ചോട്ടെ...?"
"അത് വേണ്ട ഞാൻ കുടിച്ചതിന്റെ ബാക്കി കുടിച്ചാൽ മതി... എന്താ സംഭവിക്കുന്നെ എന്ന് നമുക്ക് നോക്കാലോ..."
അജു അതും വാങ്ങി കുടിക്കാൻ തുടങ്ങിയതും പെണ്ണ് ഇപ്പൊ കിട്ടും എന്ന് കരുതി നിന്നു...ഓൻ ആണേൽ അത് മുഴുവനും കുടിച്ചു പെണ്ണിന്റെ കയ്യിൽ കാലി ഗ്ലാസ് വെച്ചു കൊടുത്തു...😓
ആദ്യം വീട്ടിൽ കേറ്റീല,,, പിന്നെ മുറിയിൽ ഇപ്പൊ ദാ പാലും തന്നില്ല...😪
ചിന്തിച്ചു തീരുന്നതിനു മുന്നേ അജു പെണ്ണിനെ തന്നോട് അടുപ്പിച്ചു അവളുടെ അധരങ്ങൾ ചുണ്ടുകൾ പൊതിഞ്ഞു പിടിച്ചു...😓ഒരു സൂചന തരായിരുന്നു ഫസ്റ്റ് നൈറ്റ് തുടങ്ങാണെന്നു...അപ്പോഴാണ് പെണ്ണിന് മനസ്സിൽ ആയത് ഇത് വേറെ ഉദ്ദേശം ആണെന്ന്...😨അവളിൽ നിന്നും വിട്ട് മാറി വശ്യമായി ഒന്ന് ചിരിച്ചു കൊണ്ട് പെണ്ണിന്റെ കവിളിൽ തട്ടിയതും ഇത്രയും നേരം ഷോക്ക് അടിച്ച പോലെ നിന്ന അവൾ ബോധത്തിലേക്ക് വന്നു...
"ഇപ്പൊ മനസ്സിൽ ആയോ ഈ അജു ആരാണെന്ന്...!!നിനക്ക് എന്റെ പാതി കുടിക്കാൻ ഇഷ്ട്ടം അല്ല അല്ലേ... ഇപ്പൊ എങ്ങനെ ഉണ്ട്..."😍
"😓പോ അവിടന്ന്...!!ഞാൻ മിണ്ടൂല..."
"ഇന്ന് ഇനി മിണ്ടണ്ടാന്നെ... നമുക്ക് നാളെ മിണ്ടാം... ഇപ്പൊ മോൾ പോയി കുളിച്ചു നല്ല സുന്ദരി കുട്ടിയായി വാ..."
"😌ഞാൻ കുളിച്ചതാ...!!ഇന്ന് രണ്ട് തവണ കുളിച്ചു... ഇനി നാളെയെ കുളിക്കൂ..."
"പോയി കുളിച്ചിട്ട് വാടി... എന്നാലേ എന്റെ ബെഡിൽ ഞാൻ കിടത്തൂ..."
പെണ്ണ് ബെഡ് നോക്കിയതും പൂക്കൾ കൊണ്ട് അലങ്കരിച്ച ബെഡ് കണ്ട് പെണ്ണ് അതും നോക്കി നിന്നു...നടുവിലായി ഹാർട്ട് ഷേപ്പ് റോസ് പൂക്കൾ കണ്ട് പെണ്ണിനാണേൽ അതിന്റെ മേലേ കിടന്നു നോക്കാൻ ഒരു പൂതി ഇല്ലാതില്ല...😍സിനിമേൽ ഒക്കെ കണ്ടുള്ള ആഗ്രഹം ആണ് ഇങ്ങനെ ഒന്നിൽ കിടക്കാൻ...പിന്നെ ഒരു പേടിയും...😓
"അയിന് ഞാൻ ഇയാളെ ബെഡിൽ കിടക്കുന്നില്ല പോരെ...😓എന്നെ മുറിയിൽ കയറ്റാതെ പുറത്ത് നിർത്തീലെ..."
"നീയല്ലേ ആള് എന്റെ മാനം പോവാതിരിക്കാൻ വേണ്ടിയാ ഞാൻ അങ്ങനെ ചെയ്തേ... അവന്മാർ ആണ് ഇതിനകത്ത് നിന്ന് ഇറങ്ങി പോയെ... വിശ്വസിക്കാൻ കൊള്ളില്ല..."
"😏ഇയാളെ അല്ലേ ഫ്രണ്ട്‌സ്...!!"
അത് ശരിയാ... അപ്പൊ പിന്നെ എന്തേലും ഉണ്ടാവും... പക്ഷെ ഇതിനകത്ത് കയറി ഇത്രേം നേരം നോക്കീട്ടും ഒന്നും കണ്ടില്ല... ആ ധൈര്യത്തിൽ ആണ് കോപ്പിനെ അകത്തു കേറ്റിയെ... പണി എവിടെ ആണാവോ...🙄
അജു അതും ചിന്തിച്ചു കട്ടിലിനടിയിൽ നോക്കിയതും കണ്ണ് തള്ളിപ്പോയി...😨അവന്റെ നോട്ടം കണ്ടതും നിയ കുനിഞ്ഞു നോക്കിയതും അജു പെണ്ണിന്റെ കണ്ണ് അടച്ചു പിടിച്ചു...
"വിടെന്നെ ഞാൻ കൂടെ നോക്കട്ടെ..."😪
പെണ്ണ് അവന്റെ കൈ തട്ടി മാറ്റികൊണ്ട് പറഞ്ഞു...
"അജുവും നിയയും അവിടെ ഫസ്റ്റ് നൈറ്റ് തുടങ്ങി... നമുക്കും തുടങ്ങണ്ടെ..."😍
"യ്യോ..."
എന്നും പറഞ്ഞു പെണ്ണ് കുനിഞ്ഞതും പെണ്ണ് വായും പൊളിച്ചു നിന്നു...🙈
നാണത്തോടെ അജുനെ ഒന്ന് നോക്കിയതും അവനും പെണ്ണിനെ തന്നെ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു...😍ഒന്നാവാൻ കൊതിക്കുന്ന മനസോടെ അവൻ അവളിലേക്ക് അടുത്തതും നിയ അവന്റെ മുഖത്ത് നോക്കാൻ ആവാതെ മാറി...
"പോയി ഫ്രഷ് ആയി ഈ ഡ്രെസ്സ് ഒക്കെ ഒന്ന് മാറി വാ...!!"
പെണ്ണ് അനുസരണയോടെ ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ ചെന്നതും അജു ഒരു പുഞ്ചിരിയോടെ ബെഡിലേക്ക് നോക്കി...❣️
അവൻ ഷെൽഫ് തുറന്നു ഷർട്ട് മാറി ടി ഷർട്ട് കയ്യിൽ എടുത്തതും...
"😱ആാാ...!!"
പെണ്ണിന്റെ കാറൽ കേട്ടതും അജു ഷോക്ക് അടിച്ച പോലെ നിന്നു...റൊമാൻസിക്കുന്ന അജുവും നിയയും കാറൽ കേട്ട് പുറത്ത് ഇറങ്ങിയിട്ടുണ്ട്...😨പടച്ചോനെ അവിടെ ആയിരുന്നോ നമ്മക്കുള്ള പണി...പോയി എല്ലാം പോയി കിട്ടി...
"😭അജു... അവടെ...!!"
പെണ്ണ് വെപ്രാളത്തോടെ ഇറങ്ങി വന്നു അജുന്റെ ദേഹത്തേക്ക് ചേർന്നു നിന്നു...
"അവിടെ എന്താ...?"🙄
"അവടെ..."😭
പെണ്ണ് പേടിയോടെ പറയുന്നത് കേട്ടതും അജു ബാത്‌റൂമിൽ തല ഇട്ടു നോക്കി...😨പടച്ചോനെ ഇവറ്റകൾ ഇത്രയും പാറ്റകളെയും പല്ലികളെയും എവിടുന്നു സംഘടിപ്പിച്ചു...
"അജു... മോൾക്ക് എന്ത് പറ്റി... ഡോർ തുറക്ക്..."
ഡോറിൽ ഉള്ള തട്ടും ഉപ്പച്ചീടെ വിളിയും കൂടി കേട്ടതോടെ അജു ഇതിനാണോടി പിശാശ്ശെ അലറി പൊളിച്ചത് എന്ന പോലെ ഒന്ന് നോക്കി ഡോർ തുറന്നു...
അനുട്ടി അടക്കം ഹാജർ ആയിട്ടുണ്ട്...🙄അജുന്റെ ഷർട്ട് ഇടാത്ത കോലവും ഓട്ടത്തിൽ ഷാൾ തറയിൽ വീണ നിയയുടെ പേടിച്ച കോലവും ഒക്കെ കണ്ട് എല്ലാരും അജുനെ ഒരു നോട്ടം...😪ഇതിലും ബേധം അവന്മാർക്ക് പച്ചയോടെ കത്തിക്കുന്നതായിരുന്നു നല്ലത്...
"മോൾ പേടിച്ചു പോയോ...?"
"😭ആ ഉമ്മച്ചി ഞാൻ വല്ലാണ്ട് പേടിച്ചു..."
ഉമ്മച്ചീടെ തോളിൽ വീണു പെണ്ണ് പറഞ്ഞതും അജുനെ ഒരു കുറ്റവാളിയെ പോലെ എല്ലാരും തുറിച്ചു നോക്കി...🙄
"ഇത്തിരി പോന്ന ഒരു പെണ്ണല്ലേ അത്...അതിന് തിരിച്ചറിവ് ആവുന്നേ ഉള്ളൂ... എന്തോന്നാടാ നീ കാണിച്ചു വെച്ചേ...?"😕
"ഉപ്പച്ചി ഞാൻ ഒന്നും ചെയ്തിട്ട് അല്ല...ബാത്‌റൂമിൽ പാറ്റയെയും പല്ലിയെയും കണ്ടിട്ടാ..."😓
അജു പറഞ്ഞതും അപ്പുക്കയും ഉപ്പച്ചിയും കൂടി ബാത്‌റൂമിൽ തല ഇട്ടു നോക്കി...
"അവന്മാരെ പണിയാ..."😓
"അത് ഞങ്ങൾക്കല്ലേ അറിയൂ...അടുത്തുള്ളവർ എന്ത് കരുതി കാണും പടച്ചോനെ...!!"🙄
ഉപ്പച്ചി അതും പറഞ്ഞു മേൽപ്പോട്ട് നോക്കി...
"എന്തായാലും ഇന്ന് ഇനി കുട്ടി ഇവിടെ കിടക്കേണ്ട... ഉപ്പച്ചി ഇവിടെ കിടന്നോ... ഇവൾ ഉമ്മച്ചീടെ കൂടെ കിടന്നോട്ടെ..."
അപ്പുക്ക പറഞ്ഞതും എന്റെ ഫസ്റ്റ് നൈറ്റ് ഉപ്പച്ചീടെ കൂടെ ആന്നോ എന്ന പോലെ ഉമ്മച്ചീടെ കൂടെ പോന്ന പെണ്ണിനെ അജു ഒന്ന് നോക്കി...😓അവിടേം കൂടെ ഒന്ന് ടെസ്റ്റ് ചെയ്‌യായിരുന്നു...
പെണ്ണിന്റെ അജു ആണേൽ നിയയെയും കൊണ്ട് കട്ടിലിനടിയിലേക്ക് തന്നെ ചെന്നു...ആ നീ എങ്കിലും ആഘോഷിക്ക് എനിക്കോ യോഗം ഇല്ല...
"നിന്നെ എനിക്ക് അത്ര വിശ്വാസം പോരാ...!!
അവൾ ആണെന്ന് കരുതി എന്നെ കേറി പീഡിപ്പിക്കരുത്..."😓
"ഞാനെ ഉപ്പച്ചീനെ പോലെ അല്ല...ഇങ്ങള് ഉമ്മച്ചി ആണെന്ന് കരുതി എന്നെ വല്ലോം ചെയ്യോ എന്നാ എന്റെ പേടി..."
"നിന്റെ ഉമ്മച്ചി ഇന്നേ വരെ എന്നെ കണ്ട് പേടിച്ചു അലറിയിട്ടില്ല... അത് എന്റെ മോൻ മറക്കണ്ട..."
"ദേ ഉപ്പച്ചി എന്നെ കണ്ടിട്ടല്ല... ഇങ്ങളും കണ്ടതല്ലേ ബാത്‌റൂമിൽ..."😓
"സത്യാവസ്ഥ എന്താണെന്ന് ആർക്കറിയാം..."🙄
"ഉപ്പച്ചി ആണെന്ന് ഒന്നും ഞാൻ നോക്കില്ല... എടുത്തു കൊണ്ട് പോയി മുറിക്ക് പുറത്ത് കൊണ്ട് പോയി കിടത്തും..."😓
അവൻ അതും പറഞ്ഞു തിരിഞ്ഞു കിടന്നു.. അപ്പോഴാണ് അവന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കണ്ടത്...
"എങ്ങനെ ഉണ്ടായിരുന്നു മോനെ ഫസ്റ്റ് നൈറ്റ്...?"
"😬വെച്ചിട്ട് പോടാ പട്ടികളെ...നിങ്ങൾക്കുള്ളത് നാളെ തരാം കേട്ടോ...
അവൻ കാളും കട്ടാക്കി കലിപ്പിൽ ഫോൺ ടേബിളിൽ വെച്ചു...
"🙄ഈ റോസ് പൂ എന്താ ഒരു സ്മെൽ അല്ലേ മോനെ... എന്റെ ആഗ്രഹം ആയിരുന്നു ഇങ്ങനെ ഒരു ബെഡിൽ കിടക്കണം എന്ന്... ഇതിപ്പോ നീ കാരണം അതും സാധിച്ചു കിട്ടി..."😍
അജുന്റെ അവസ്ഥ കണ്ട് ഉപ്പച്ചി അവനെ ഒന്ന് ഏറു കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു...
"എന്നാൽ നല്ല പോലെ ഇതിൽ കിടന്നോ..."
എന്നും പറഞ്ഞു അവൻ ഷീറ്റും പില്ലോയും എടുത്തിട്ട് തറയിൽ കിടന്നു...🙄
ഫസ്റ്റ് നൈറ്റ് അല്ലേ പോയുള്ളൂ... ഫസ്റ്റ് ഡേ നടത്താലോ...അജു സ്വയം ആശ്വസിച്ചു...
"വല്ലതും നടക്കോ എന്തോ..."🙄
"😬എന്ത് നടക്കോ എന്ന്...?"
"നാളെ..."
"നാളെ...?"
"അല്ല നാളെ എനിക്ക് കടയിലേക്ക് കുറച്ച് പല ചരക്ക് കൊണ്ട് വരാൻ പോണം... അത് പറഞ്ഞതാ..."😌
"എന്നാൽ നിങ്ങൾ ഇവിടെ കിടന്നു നടത്ത്..."
എന്നും പറഞ്ഞു അവൻ ഷീറ്റും പില്ലോയും എടുത്തു ഡോറും തുറന്നു പുറത്തേക്ക് ഇറങ്ങി ഹാളിൽ ഉള്ള സോഫയിൽ കിടന്നു...
😕ഒരു പെണ്ണ് കെട്ടിയപ്പോൾ സ്വന്തം കിടപ്പാടം വരെ നഷ്ടപ്പെട്ടു...🙄
**********💞
"ഡാ എണീക്കെടാ...!!"
എന്ന അപ്പുക്കാടെ സൗണ്ട് കേട്ടാണ് നമ്മൾ കണ്ണ് തുറന്നത്...
"നീ ഇവിടെ ആണോ കിടന്നേ..."
😕അപ്പോഴാണ് ഇന്നലെ നടന്നത് ഒക്കെ ഓർമ വന്നത് തന്നെ...
"ഒരു പെണ്ണ് കെട്ടിയോണ്ട് ഞാൻ ഇവിടെ ആയി..."😓
എന്നും പറഞ്ഞു നമ്മൾ എണീറ്റ് മുറിയിൽ ചെന്നു...ബെഡിൽ ദയനീയമായി നോക്കിയതും ഫസ്റ്റ് നൈറ്റ് കഴിഞതിനേക്കാൾ ഭീകരമായ അവസ്ഥ ആയിരുന്നു അവിടെ ഉള്ളത്... എല്ലാം കൂടെ വലിച്ചു വാരി തറയിൽ ഇട്ടു ഒരു ഫസ്റ്റ് ഡേക്കുള്ള വല്ല വകുപ്പും ഉണ്ടോ എന്ന് അറിയാൻ വേണ്ടി കോപ്പിനെയും നോക്കി ഉമ്മച്ചീടെ മുറിയിൽ ചെന്നു...
🙄ഈ പെണ്ണ് ഇത് എവിടെ പോയി... വെളുപ്പിന് തന്നെ എണീറ്റോ...
നമ്മൾ മെല്ലെ വലിഞ്ഞു ഓരോന്ന് തിരയുന്ന പോലെ മൊത്തത്തിൽ ഒന്ന് പെണ്ണിനെ നോക്കി...ഇത്തൂസിന്റെ മുറിയിലും ഇല്ലെന്ന് ഉറപ്പ് വരുത്തി കിച്ചണിലേക്ക് തലയിട്ട് നോക്കി...
🙄ഇത്തൂസും ഉമ്മച്ചിയും പൊരിഞ്ഞ ജോലിയിൽ ആണ്... കോപ്പിനെ പരിസരത്ത് ഒന്നും കാണുന്നില്ലല്ലോ...😕
നീട്ടി ഉള്ള ഒരു ചുമ കേട്ടതും നമ്മൾ തല ചെരിച്ചു നോക്കിയപ്പോ ഉണ്ട് അപ്പുക്ക നിന്ന് ഇളിക്കുന്നു...😓ഇന്നലെ തൊട്ട് നമ്മളെ മാനം കപ്പൽ കേറി തുടങ്ങി...നമ്മൾ ആളെ നോക്കി ഒരു വളിച്ച ഇളി കൊടുത്തു...
"ഇതൊക്കെ ഒരാഴചയെ കാണൂ..."🙄
എന്നും പറഞ്ഞു മൂപ്പര് ഡെയിനിങ് ടേബിളിന് മുന്നിൽ ചെന്ന് ഇരുന്നു...ഇതൊക്കെ കഴിഞ്ഞ പുള്ളി ഇവിടെ വരെ എത്തിയെ എന്ന് അല്ലേ...😌അനുഭവം ഗുരു...
പിന്നെയും അവിടെ ചുറ്റി പറ്റി നിന്നതും ഇത്തൂസ് കെട്ടിയോനുള്ള ഫുഡും ആയി വന്നു നമ്മളെ നോക്കി ഒരുമാതിരി ചിരിച്ചു...
"എന്റെ അജു ഇങ്ങനെ ഒന്ന് രണ്ടാഴ്ച ഈ പരിസരത്ത് നിന്ന് ചുറ്റി കളിച്ച ആളാ ഈ ഇരിക്കുന്നെ...അന്നൊക്കെ എന്തായിരുന്നു കിച്ചണിൽ വന്നു പാത്രം വരെ കഴുകി തന്ന ആളാ... ഇപ്പൊ ടൈം ആവുമ്പോ ഇവിടെ വന്നു ഇരിക്കും എന്നല്ലാതെ കിച്ചണിന്റെ ഭാഗത്ത് വന്നു നോക്കില്ല..."😓
"നിങ്ങൾ രണ്ട് പെണ്ണുങ്ങൾ ഉള്ളപ്പോൾ ഞാൻ എന്തിനാടി പാത്രം കഴുകാൻ വരുന്നെ... അന്നൊക്കെ നിനക്ക് പരിചയക്കുറവ് ഉള്ളത് കൊണ്ട് ഒന്ന് ഹെല്പ് ചെയ്യാന്ന് കരുതിയല്ലെ..."🙄
"അല്ലാതെ ഇത്തൂസിനെ കാണാൻ അല്ല... ചുമ്മാതല്ല കെട്ട് കഴിഞ്ഞു മാസം ഒൻപത് ആവുമ്പോൾ തന്നെ ട്രോഫി കിട്ടിയേ..."
"നിന്റെ കാര്യം ആയോണ്ട് അതിനെ മുന്നേ ട്രോഫി കിട്ടോന്ന എന്റെ ഡൌട്ട്...ഇന്നലെ എന്തായിരുന്നു... ആ പെണ്ണ് പേടിച്ചു നിലവിളിച്ചോണ്ട് എല്ലാരും അറിഞ്ഞു എന്ന് മാത്രം..."
"ദേ അപ്പുക്ക ആ കോപ്പ് ബാത്‌റൂമിൽ പോയപ്പോൾ ആണ് അലറിയെ... അല്ലാതെ ഞാൻ കാരണം ഒന്നും അല്ല... നിങ്ങളും കണ്ടതല്ലേ..."😓
"ആ പാവം മിണ്ടാ പ്രാണികൾ വന്നു സത്യം പറയില്ലല്ലോ..."
😪പടച്ചോനെ നമ്മളെ വിശ്വസിക്കാൻ ഇവിടെ ആരും ഇല്ലേ... ആ കോപ്പ് ആണെങ്കിൽ ആവശ്യത്തിന് വാ തുറക്കില്ല...🙄പറയും പോലെ ആ കോപ്പിനെ ഇത് വരെ കണ്ടില്ലല്ലോ...നമ്മൾ വീണ്ടും പുറത്തൊക്കെ ഒന്ന് നോക്കി...അത് കണ്ട് ഇത്തൂസ് നമ്മളെ പിന്നാലെ വന്നു ഇളിച്ചു കാണിച്ചു...
"നീ ഇങ്ങനെ ഇവിടെ കിടന്നു കോഴി മുട്ട ഇടാൻ കളിക്കുന്ന പോലെ പരുങ്ങി കളിക്കേണ്ട... അവൾ ഇവിടെ ഇല്ല..."
"😕ഇല്ലേ അവൾ കാലത്ത് തന്നെ പിന്നെ ഇത് എവിടെ പോയി...?"
"ഉപ്പച്ചീടെ കൂടെ കടയിൽ..."
"😨കടയിലോ...?!!എന്തിന്...?!!"
"കാലത്ത് ചായ കൊടുത്തപ്പോൾ അവൾ പറഞ്ഞു ബൂസ്റ്റേ കുടിക്കാറുള്ളൂ എന്ന്... ഇവിടെ ഉണ്ടായിരുന്നത് ആണേൽ തീർന്നിരിക്കയിരുന്നു... ഉപ്പച്ചി കടയിൽ പോവുമ്പോ അവിടെ ബൂസ്റ്റ് ഉണ്ടോ എന്നും ചോദിച്ചു അനുട്ടിയെയും കൊണ്ട് കൂടെ പോയതാ..."
😲ഈ പിശാഷിനെ കൊണ്ട് തോറ്റല്ലോ... ഇന്നലെ കെട്ട് കഴിഞ്ഞ പെണ്ണാ ഇന്ന് കടയിൽ പോയെ... മണിക്കൂർ ഒന്നായി നമ്മൾ ഇവിടെ കിടന്നു നട്ടം തിരിയാൻ തുടങ്ങീട്ട്... അഞ്ച് മിനിറ്റ് കൊണ്ട് പോയി വരാവുന്ന ദൂരം അല്ലേ ഉള്ളൂ...🙄ആ പിശാശ് അവിടെ സ്ഥിര താമസം ആക്കിയോ ആവോ...
നമ്മൾ മുറിയിൽ ചെന്നു ഡ്രെസ്സും മാറി പുറത്തേക്ക് ഇറങ്ങി ബൈക്ക് എടുക്കുമ്പോൾ ആണ് അയൽവക്കത്തെ ഇത്ത നമ്മളെ തന്നെ നോക്കി നിക്കുന്നത് കണ്ടത്... നമ്മൾ ഒന്ന് ഇളിച്ചതും അവർ മതിലിനടുത്തേക്ക് വന്നു...🙄
"ഇന്നലെ അവളെ കരച്ചിൽ കേട്ടല്ലോ...എന്തിനായിരുന്നു...?"
നമ്മൾ എന്തേലും പറയുന്നതിന് മുന്നേ കോപ്പ് ഉണ്ട് രണ്ട് കയ്യിലും ഓരോ ബൂസ്റ്റ് ബോട്ടിൽ പിടിച്ചു മസിലും നോക്കി നടക്കുന്നു... കണ്ടാൽ തോന്നും ജിമ്മിൽ ചെന്നു അൻപത് കിലോ എടുത്തു പൊക്കി മസിൽ പെരുപ്പിക്കാണെന്ന്...😕
അപ്പൊ തന്നെ മതിലും ചാരി നിന്നവര് നമ്മളെയും പെണ്ണിനേയും ഒന്ന് നോക്കി ഒരു ചിരി ആയിരുന്നു...🙄ഈ കോപ്പ് വല്ലോം അറിയുന്നുണ്ടോ...എനർജി ബോട്ടിൽ അല്ലേ കയ്യിൽ ഉള്ളെ... അതും രണ്ടെണ്ണം...
രണ്ടും അടുത്തെത്തിയതും നമ്മൾ ബൈക്കിൽ നിന്നും ഇറങ്ങി... മറ്റവളെ കയ്യിൽ ഉള്ള മിക്സർ പാക്കറ്റ് മുഴുവനും ഉണ്ട്... നമ്മളെ ഉപ്പച്ചി ഇന്ന് തന്നെ കുത്ത് പാള എടുക്കോ...🙄
"നീ ഇത് എവിടെ പോയതാ...?"
"ഉപ്പച്ചീടെ കടയിൽ..."🙄
"ആ കടയിൽ ഉള്ളത് മുഴുവനും എടുത്തോണ്ട് വന്നോ...?!!"
"ഓഹ് ഉപ്പച്ചി തന്നപ്പോൾ വാങ്ങീതാ... അല്ലാതെ ഇയാളെ പോലെ കട്ടോണ്ട് വന്നതല്ല..."😏
ഏ...🙄
"ആരോട് ചോദിച്ചാ നീ പോയെ...?"
"ആരോടും ചോയ്ച്ചില്ല..."
"നിന്നെ കെട്ടി കൊണ്ട് വന്നതാ ഇവിടന്ന് മുറ്റത്ത് ഇറങ്ങുമ്പോൾ എന്നോട് ചോദിക്കണം..."
"🙄ഞാൻ ഉപ്പച്ചീടെ കടയിൽ അല്ലേ പോയെ...ഇയാൾ അല്ലേ എന്നെ മുറ്റത്ത് നിർത്തിയെ..."
"😬ഇനി മേലാൽ അങ്ങോട്ട് പോകരുത് എന്നാ പറഞ്ഞത്... ഇവളെ പ്രായം അല്ല നിനക്ക് ഇങ്ങനെ നടക്കാൻ..."
"😏അപ്പൊ ഇയാക്ക് ഇവളെ പ്രായം ആന്നോ...?"
"😬കേറി പോടീ അകത്ത്...!!"
അതിന് കുരിപ്പ് നമ്മളെ നോക്കി പുച്ഛിച്ചു അകത്തേക്ക് നടന്നു...🙄ഇതിനെ ഒക്കെ കെട്ടാൻ ഏത് നേരത്ത് ആണാവോ തോന്നിയെ...
"ഡാ നീ ഇങ്ങനെ നിക്കാതെ പോയി റെഡി ആവാൻ നോക്ക്...ഇന്ന് ഓഫിസിൽ ചെന്നു എല്ലാരേയും ഒന്ന് പരിചയപ്പെടാം... നാളെ തൊട്ട് ജോയിൻ ചെയ്യാം..."
"ഇന്നോ... ഞാൻ ഇന്നൊന്നും ഇല്ല... ഒരാഴ്ച്ച എങ്കിലും കഴിയട്ടെ..."😓
"കിട്ടിയ ചാൻസ് പോവും പറഞ്ഞില്ലെന്ന് വേണ്ട..."
എന്നും പറഞ്ഞു അപ്പുക്ക വണ്ടിയും എടുത്തു പോയി...🙄ഇനി എന്ത് ചാൻസ്... ആ പോയ കോപ്പിനെ ഇനി പ്രതീക്ഷിക്കേണ്ട...
നമ്മൾ കിച്ചണിൽ കയറിയ പെണ്ണിനെ ഒന്ന് നോക്കി കൊണ്ട് ഫ്രഷ് ആവാൻ ബാത്‌റൂമിലേക്ക് കയറി... ഉള്ള പാറ്റകളെയും പല്ലികളെയും ഒക്കെ പുറത്ത് കളഞ്ഞു...
ബൂസ്റ്റും മിക്സ്ചറും കൊണ്ട് സോഫയിൽ ഇരുന്നു കാർട്ടൂണും കണ്ട് ഇരുന്നു കേറ്റുന്നത് കണ്ട് നമ്മക്ക് ഒന്ന് മനസ്സിൽ ആയി...😕ഇന്ന് ഒരു ഫസ്റ്റ് ഡേ പ്രതീക്ഷിക്കണ്ടാ എന്ന്... അതൊക്കെ ഒന്ന് തീർന്നിട്ട് വേണ്ടേ അവിടന്ന് ഒന്ന് എണീക്കാൻ...ഡേ മുഴുവനും തീറ്റിയാണെന്ന് തോന്നുന്നു... നൈറ്റ് എങ്കിലും ഒന്ന് സ്നേഹിക്കാൻ കിട്ടിയാൽ മതിയായിരുന്നു...
😬ടിവിയും കലിപ്പിൽ ഓഫ് ചെയ്തു നമ്മൾ പുറത്തേക്ക് ഇറങ്ങുന്നതിന് മുന്നേ നമ്മളെ നടുംപുറം നോക്കി ഒരു തല്ലായിരുന്നു പിശാശ്...😪നമ്മളെ ഭാഗ്യത്തിന് ആരും കണ്ടില്ല... അല്ലേലും നമ്മക്ക് ഇത് വാങ്ങാനെ നേരം ഉള്ളൂ...നിനക്ക് വന്നിട്ട് തരാം എന്നും പറഞ്ഞു നമ്മൾ ക്ലബ്ബിലേക്ക് വിട്ടു...
"അജു,,,നിയ ഇന്നലെ എന്തോ കണ്ട് പേടിച്ചു നിലവിളിച്ചു എന്ന് കേട്ടല്ലോ..."[ജൗഹി ]
"😬പന്നി നീയൊക്കെ ഇതിനായിരുന്നോ വൈകീട്ട് തന്നെ കെട്ടി എടുത്തോ...എവിടുന്ന് ഒപ്പിച്ചു ഇത്രയധികം പാറ്റകളെ..."
"അതൊക്കെ അനാകോണ്ട ചീട്ടിയപ്പോൾ മെനക്കെട്ട് ഒപ്പിച്ചതാ... കാശ് ചിലവും ഇല്ല..."[മാലി ]
"ആരുടേതായിരുന്നു ഈ ചീഞ്ഞ ബുദ്ധി...?!!"
"എന്റെയാ... ഇതൊക്കെ എന്ത്..."😁[ജൗഹി ]
"വെറുതെ അല്ല നിനക്ക് പെണ്ണ് കിട്ടാതെ...!!"
"എനിക്ക് കിട്ടാത്തോണ്ട് ഒന്നും അല്ല...ഞാൻ കണ്ട് വെച്ച പെണ്ണിനെ കിട്ടാത്തോണ്ടാ..."
"എന്നാലും എന്റെ അമി നിനക്ക് എങ്കിലും ഒരു സൂചന തരായിരുന്നു... വീട്ടിലും നാട്ടിലും ഞാൻ നല്ല പോലെ നാറി... അത് പോട്ടെ എന്ന് വെക്കാം...കെട്ടിയ പെണ്ണിനേയും കെട്ടിപ്പിടിച്ചു കിടക്കേണ്ട ഞാൻ ഇന്നലെ സോഫയിൽ കിടന്നാ നേരം വെളുപ്പിച്ചത്...നീയൊക്കെ പെണ്ണ് കെട്ടാൻ കിടക്കുന്നല്ലേ ഉള്ളൂ ഞാൻ തരാം നല്ല പതിനാറിന്റെ പണി..."😬
"എടാ ചതിക്കല്ലേ...എനിക്ക് ഇതിൽ പങ്കില്ല... എന്റെ പെങ്ങളെ ഫസ്റ്റ് നൈറ്റ് മുടക്കാൻ ഞാൻ കൂട്ട് നിക്കോ..."[അമി]
"ഇവന് കൊടുത്തിട്ടുണ്ടേൽ നിനക്കുള്ളത് ഞങ്ങൾ തന്നിരിക്കും..."[ഷമി ]
"🙄പടച്ചോനെ അവൾക്ക് ഈ വക ജീവികളെ ഒന്നും പേടി ഉണ്ടാവരുതേ..."[അമി ]
"അവളെ കൂടെയല്ലേ ഇത്രയും കാലം... അപ്പൊ ഊഹിക്കാവുന്നതല്ലേ ഉള്ളൂ..."
നമ്മൾ പറഞ്ഞതും അമി വായും പൊളിച്ചു എല്ലാറ്റിനെയും നോക്കി...മൂന്നും നല്ല പോലെ ഇളിച്ചു കൊടുക്കുന്നുണ്ട്...🙄അവന്റെ കാര്യം അങ്ങനെ തീരുമാനം ആയെന്ന് തോന്നുന്നു...
"അല്ലേലും ഞങ്ങൾ മാത്രം ഇങ്ങനെ നിക്കുമ്പോൾ നിങ്ങൾ മാത്രം... അത് ശരിയല്ലല്ലോ...വേണേൽ സെക്കൻഡും മുടക്കി തരാം...!!"😁[ജൗഹി ]
"ഇവനെ പിടിച്ചു പെണ്ണ് കെട്ടിച്ചില്ലേ പണി പാളും..."[അമി ]🙄
"അതിന് ഇവനുള്ള പെണ്ണ് ഇപ്പൊ വരും നോക്കി ഇരുന്നോ..."
"എന്റെ അജു നീ മുത്താണ്... ദേ ഡാ അവൾ വരുന്നു..."
എന്നും പറഞ്ഞു കോപ്പ് നമ്മളെ കവിളിൽ നുള്ളി ഉമ്മ വെച്ചു പുറത്തേക്ക് ഇറങ്ങി...അവൾ എന്നും ബസും കാത്തു ഇവിടെ വന്നു നിക്കേം ചെയ്യും അവൻ ഇവിടെ വായും നോക്കി നിക്കേം ചെയ്യും അല്ലാതെ ഒന്നും നടക്കാൻ പോണില്ല...🙄
ഞങ്ങളും അവന്റെ പിറകെ പുറത്ത് ഇറങ്ങി അവനെ ഒന്ന് നോക്കിയതും ലവൻ പെണ്ണിനേയും നോക്കി ഇരിപ്പാണ്...🙄ഇങ്ങനെ നോക്കി ഇരുന്നു ഇവന്റെ ജീവിതം പാഴായി പോവത്തെ ഉള്ളൂ...
"ഡാ അജു നമുക്ക് ഒന്ന് വല്ല മാറ്റവും ഉണ്ടോന്ന് നോക്കിയാലോ...!!അല്ലെങ്കിൽ കെട്ടിയ പെണ്ണിനെ ഇത് പോലെ നോക്കി ഇരിക്കേണ്ടി വരും..."[അമി ]
അതിന് നമ്മൾ അവനെ ഒന്ന് നോക്കി...സ്വന്തം കാര്യം വരുമ്പോൾ ഇങ്ങനെ... നമ്മളെ കാര്യം ഹുദാഗവ...😓
"ഡീ പെണ്ണെ ഇവനോട് നിനക്ക് ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ എന്താ...രണ്ട് വർഷം ആയില്ലേ ഇവൻ നിന്റെ പിറകെ നടക്കുന്നെ..."
നമ്മൾ രണ്ടും കല്പ്പിച്ചു പറഞ്ഞതും ആ പെണ്ണ് നമ്മളെ ഒരു നോട്ടം...🙄
നമ്മളെ ഉപ്പച്ചി ആണേൽ ഇവൻ ഈ പെണ്ണിനേയും ട്യൂൺ ചെയ്യാണോ എന്ന പോലെ നമ്മളെ തന്നെ നോക്കി നിക്കാ...😒ഇനി ആ പിശാശിനോട് വല്ലോം ചെന്നു പറയോ ആവോ...
"എന്റെ അജു ഇയാൾ എന്നേം നോക്കി ഇവിടെ ഇങ്ങനെ നിന്നിട്ട് എന്ത് കാര്യം... എന്നെ കെട്ടണം എങ്കിൽ എന്റെ വീട്ടിൽ വന്നു ചോദിക്കണം... പുള്ളി ഇന്ന് വരും നാളെ വരും എന്ന് കരുതി എന്റെ രണ്ട് വർഷം വൈസ്റ്റ് ആയത് മിച്ചം... ഈ ഫാഷൻ ഡിസൈനിങ് കോഴ്‌സിന് ഞാൻ പോന്നത് തന്നെ ഇങ്ങേരെ കാണാനാ..."
😨ആ പെണ്ണിന്റെ നാവിൽ നിന്ന് അത് കേൾക്കേണ്ട താമസം ലവൻ ഇരുന്ന ഇരുപ്പിൽ ചാടി എണീറ്റു അന്തം വിട്ടു നിന്നു... കേട്ട ഞങ്ങൾക്ക് തന്നെ ഷോക്ക് ആയി പിന്നെ ലവന്റെ കാര്യം പറയണോ...
"എന്റെ ബസ് വന്നു...ഞാൻ പോവാ...പിന്നെ നാളെ തൊട്ട് എന്നെയും നോക്കി ഇവിടെ കണ്ട് പോവരുത്..."
എന്നും പറഞ്ഞു അവൾ ബസിൽ കയറി പോയതും നമ്മൾ അവനെ ഒന്ന് തട്ടി... അവൻ ആണേൽ അവളെയും നോക്കി ഒന്ന് റൗണ്ട് ചെയ്തു...
"അവൾ പോയി...നിന്നെ ഇനി ഇവിടെ കണ്ട് പോവരുത് എന്നാ പറഞ്ഞത്..."
"😍എടാ നമുക്ക് ഇപ്പൊ തന്നെ അവളെ വീട്ടിലേക്ക് പോയാലോ..."
🙄അത് കേട്ട് ഞങ്ങൾ നാലും പരസ്പരം ഒന്ന് നോക്കി...അവന്റെ കാര്യം ആയോണ്ട് പിന്നെ എല്ലാം എടി പിടി എന്നായിരുന്നു... അങ്ങനെ പെണ്ണിന്റെ വീട്ടിൽ ചെന്നു കെട്ടും ഉറപ്പിച്ചു ഞങ്ങൾ ഇറങ്ങി...അന്നത്തെ ചിലവ് അവന്റെ വീട്ടിൽ ആയിരുന്നു...
"എടാ ഇത് പൂച്ച ബിരിയാണി വല്ലതും ആണോ...?"[മാലി ]
"പിന്നെ പൂച്ച... അതിനെ തൊട്ടാൽ ഉമ്മച്ചി ഭദ്രകാളിയാ... അപ്പോഴാ... മട്ടൻ ആടാ ധൈര്യം ആയി കഴിച്ചോ..."
🙄 ഇവനെ പോലെ ഉള്ളതിനെ ഒക്കെ നോക്കുന്നതിലും ബേധം അവറ്റകൾ ആണെന്ന് തോന്നി കാണും...
നേരം ഇരുട്ടി തുടങ്ങിയതും നമ്മൾ അവന്മാരോട് ബൈ പറഞ്ഞു വീട്ടിലേക്ക് വിട്ടു...😍നമ്മളെ പെണ്ണ് ഉള്ളോണ്ട് നിക്ക പൊറുതി ഇല്ല...
നമ്മൾ ബൈക്കിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് കേറുമ്പോൾ ആണ് ഉപ്പച്ചി ഇറങ്ങി വന്നു മാനത്തേക്ക് നോട്ടം എറിഞ്ഞത്...🙄അവിടെ എന്താ എന്ന പോലെ നമ്മളും ഉപ്പച്ചീടെ കൂടെ മാനം നോക്കി...
"അവിടെ എന്താ...?"🙄
"വല്ല കാക്കയും മലർന്നു പറക്കുന്നുണ്ടോ എന്ന് നോക്കിയതാ...!!
പാതിരാത്രി അല്ലായിരുന്നോ വരവ്... അല്ലേലും പെണ്ണ് കെട്ടി കഴിഞ്ഞ എല്ലാ ലവന്മാരും ഇങ്ങനാ..."
😌വെറും സത്യം ആയോണ്ട് നമ്മൾ ഒന്ന് ഇളിച്ചു കാണിച്ചു അകത്തേക്ക് കയറി... അപ്പൊ ആ പിശാശ് നമ്മളെ ഷോർട്സും ടി ഷർട്ടും ഇട്ടു രണ്ട് കാലും സോഫയിൽ നീട്ടി വെച്ച് ഇരിക്കുന്നത് കണ്ട് നമ്മൾ വായും പൊളിച്ചു നിന്നു...😱ഇതിനെ നമ്മൾ തന്നെ മിക്കവാറും തല്ലി കൊല്ലും...
"ഡീ...എന്തോന്നാടി ഈ കാണിച്ചു വെച്ചിരിക്കുന്നെ...?"
"എന്താ അജു...?"
"നീ എന്തിനാ എന്റെ ഡ്രെസ്സ് എടുത്തിട്ടിരിക്കുന്നെ..."
"😌കൊള്ളാലെ...!!
ഞാൻ ദുബായീന്ന് ഇങ്ങനെ ഉള്ളതാ ഇടുന്നെ...കണ്ടപ്പോൾ ഇട്ടതാ...നല്ല രസില്ലേ..."
പെണ്ണ് നെളിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞതും നമ്മൾ പെണ്ണിനെ മൊത്തത്തിൽ ഒന്ന് നോക്കി... അവളെ കാൽ പോലെ ഉള്ള വേറെയും രണ്ട് കാൽ കേറാൻ ഇടം ഉണ്ട്... ടി ഷർട്ടിൽ ആണെങ്കിൽ പെണ്ണിനെ പോലെ രണ്ടെണ്ണത്തിനെ പിടിച്ചു ഇടാം...🙄ഇതാണോ രസം...
"😬ചെന്നു മാറീട്ട് വാടി... ഇവിടെ വേറെയും ആണുങ്ങൾ ഉള്ളതാ..."
"ആര്...?"
"ആര് എന്നോ... നിനക്കെന്താ ഇവരെ കണ്ടിട്ട് ആണുങ്ങൾ ആയിട്ട് തോന്നുന്നില്ലേ...?"🙄
"നീ ആണാണെന്ന് പറഞ്ഞല്ലേ അവളെ കെട്ടിയെ... ഇപ്പൊ അവൾക്ക് തന്നെ സംശയം കാണും ഇതിൽ ആരാ ആണുങ്ങൾ എന്ന്..."
"😬ദേ ഉപ്പച്ചി ചീഞ്ഞ കോമഡി അടിക്കാതെ ഒന്ന് പോയെ... ഇവൾക്ക് സപ്പോർട്ട് ആയി നിന്നാൽ നാളെ അത് നിങ്ങൾക്ക് തന്നെ പാര ആവും... അമ്മാതിരി ഐറ്റം ആണ്..."
"ഞാൻ പാവാ ഉപ്പച്ചി... ഞാൻ ഇങ്ങേരെ ഡ്രെസ്സ് ഇട്ടേനുള്ള കലിപ്പാ... ഇങ്ങനെ ആണേൽ ഞാൻ ആ മർജാൻ കാക്കുനെന്നെ കെട്ടിയേനെ... ഓൻ എന്നെ വെറുതെ ചീത്ത പറയൽ ഒന്നുല്ല..."😓
"😬കെട്ടിക്കാടി നിന്നെ ഞാൻ അവനെ കൊണ്ട്..."
"അവൾ അവിടെ എങ്ങാനും ഇരുന്നോട്ടെഡാ... വന്നപ്പോ തൊട്ട് തുടങ്ങിയതാണല്ലോ അവളോട് തട്ടി കേറാൻ..."
ഇത്തൂസ് കൂടി പറഞ്ഞതും നമ്മൾ ഒന്ന് സൈലന്റ് ആയി പെണ്ണിനെ നോക്കി...😕അപ്പൊ ആ മോന്ത ഒന്ന് കാണണം... അമ്മാതിരി നിഷ്കു ആണ്...
വെറുതെ ഓരോന്ന് കാണിച്ചു ആളെ കണ്ട്രോൾ കളയാൻ... നമ്മൾ മുറിയിൽ ചെന്ന് ഒന്ന് കൂൾ ആയതും ബെഡിലേക്ക് ഒന്ന് നോക്കി...😍ഇപ്പൊ കോപ്പ് ഫ്രീ ആണ്...ഒന്ന് എറിഞ്ഞു നോക്കാം ഒത്താൽ ഒത്തു...
"ഡീ നിയ കുടിക്കാൻ ഇത്തിരി വെള്ളം കൊണ്ട് വരോ...?"🙄
ആ എന്നുള്ള പെണ്ണിന്റെ പ്രതികരണം വന്നതും നമ്മൾ ഒരു ചിരിയോടെ പുറം തിരിഞ്ഞു നിന്നു...
"ച്ചി... ൽ..."
എന്ന സൗണ്ട് കേട്ടതും നമ്മൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി...😨
പെണ്ണ് തറയിൽ വീണുടഞ്ഞ ഗ്ലാസും നമ്മളെയും മാറി മാറി നോക്കി നിക്കുന്നത് കണ്ട് നമ്മൾ പെണ്ണിന്റെ അടുത്തേക്ക് ചെന്നു... ഏത് നേരത്ത് ആണാവോ ചോദിക്കാൻ തോന്നിയെ...😪
"അറിയാതെ വീണതാ... ഞാൻ വേറെ കൊണ്ടരാം..."😓
"വേണ്ടേ... ഞാൻ ഇനി വെള്ളം കുടിക്കാൻ തോന്നുമ്പോൾ കിച്ചണിൽ ചെന്ന് കുടിച്ചോളാം..."🙄
അപ്പൊ തന്നെ പെണ്ണ് ഇരുന്നു അത് പെറുക്കി എടുക്കാൻ തുടങ്ങിയതും...
"😭ആ...യ്യോ ബ്ലഡ്..."
എന്നും പറഞ്ഞു കരച്ചിൽ തുടങ്ങിയതും നമ്മൾ പെണ്ണിന്റെ അടുത്ത് ഇരുന്നു കയ്യിലേക്ക് നോക്കി...
"ഇതെന്താ കയ്യിൽ എണ്ണയാണോ...?"🙄
"അത് ഞാൻ മിക്സ്‌ചർ കഴിച്ചോണ്ടിരിക്കുമ്പോ അല്ലേ ഇയാൾ വെള്ളത്തിനു ചോയിച്ചേ..."
🙄ഇതിനെ പറഞ്ഞു മനസ്സിൽ ആക്കുന്നതിലും ബേധം സൈലന്റ് ആണെന്ന് കണ്ടതും കയ്യിൽ ബാൻഡ് ഐയിഡ് ചെയ്തു നമ്മൾ തന്നെ അത് വൃത്തിയാക്കി...
ഫുഡ് കഴിക്കാൻ ഇരുന്നതും നമ്മൾ പെണ്ണിന്റെ മുന്നിൽ ചെന്ന് ഇരുന്നു അവളെ ഒന്ന് നോക്കി...😍കയ്യിലെ മുറിവ് കാരണം പെണ്ണ് സ്പൂണിൽ ആണ് ഫുഡ് കഴിക്കുന്നത്...
"ഇന്ന് എന്താടാ നീയൊക്കെ കൂട്ടം ചേർന്നു ഒരു പെണ്ണിനെ വളഞ്ഞത് കണ്ടത്...?"
ഉപ്പച്ചി ചോദിച്ചതും അത് വരെ നമ്മളെ ഭാഗത്ത് നോക്കാതെ ഇരുന്ന ആ കോപ്പ് നമ്മളെ ഒരു നോട്ടം...🙄ഇങ്ങേർക്ക് ഇത് സ്വകാര്യം ആയി ചോദിച്ചാൽ എന്താ...!
"അത്... ഞങ്ങൾ ജൗഹിടെ കാര്യത്തിന്..."😓
"അവരെ കൂട്ടത്തിൽ നീയാ പെണ്ണ് കെട്ടിയവൻ...പെണ്ണ് കെട്ടിയാൽ ഇങ്ങനെ ഉള്ള സ്വഭാവം ഒക്കെ നിർത്തണം..."
😓അതിന് പെണ്ണ് മുഖവും വാട്ടി പിടിച്ചു നമ്മളെ തുറിച്ചു നോക്കി...
"മോൾ ഇവനെ ഒന്ന് സൂക്ഷിക്കണം..."
🙄ബെസ്റ്റ് നമ്മളെ നോക്കാൻ ഈ പിട കോഴിയെ ആണോ ഏല്പിക്കുന്നെ...
"ഇങ്ങേരെ നോക്കി പെൺപിള്ളേർ എപ്പളും വരാറുണ്ട് ഉപ്പച്ചി... അന്ന് ഒരീസം ഞാൻ കണ്ടതാ..."😓
"ആ പെണ്ണും ആയി ജൗഹിടെ കല്യാണ കാര്യം തീരുമാനിക്കാൻ പോയതാ ഞങ്ങൾ...അല്ലാതെ നിങ്ങൾ ആരും വിചാരിക്കുന്ന പോലെ ഒന്നുമല്ല..."
"അവന്റെ കെട്ട് തീരുമാനിക്കാൻ എന്റെ മോന് ഇങ്ങനെ ഒരു അനന്തിരവൻ ഉള്ളത് ഞാൻ അറിഞ്ഞില്ല...സാദാരണ കാർണോരന്മാറ പെണ്ണ് ചോദിക്കാൻ പോണെ..."
😏അതിന് പെണ്ണ് നമ്മളെ നോക്കി പുച്ഛിച്ചു ഫുഡ് കഴിക്കാൻ തുടങ്ങി...ഇന്ന് കോപ്പിന് ഒരു കാരണം ആയി... എന്നാലും എന്റെ ഉപ്പച്ചി സ്വന്തം മകന്റെ കഞ്ഞിയിൽ തന്നെ പാറ്റയെ പിടിച്ചിടണോ...
നമ്മളെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയതും നമ്മൾ എണീറ്റ് മുറിയിൽ ചെന്നു...അമി ആണല്ലോ... ഇത് വരെ അവിടെന്ന് പോയില്ലേ...
"എടാ അജു നിനക്ക് ഒരു ഗുഡ് ന്യൂസ് ഉണ്ട്..."[അമി ]
"🙄ആ അതിപ്പോ അവിടെ കിടന്നു ഫുഡ് തട്ടുന്നുണ്ട്..."
"😁ഇന്നലെ കെട്ടിയല്ലേ ഉള്ളൂ... ഇപ്പോഴേ നീ ഇങ്ങനെ തളരാതെ... നീ പെട്ടെന്ന് വാ... ഒക്കെ നേരിട്ട് പറയാം..."
"🙄എന്താടാ നീ മനുഷ്യനെ ടെൻഷൻ ആക്കാതെ കാര്യം പറ...ആ ഷേക്ക് എങ്ങാനും തിരിച്ചു വന്നോ...?"
"നിനക്ക് താല്പര്യം ഉണ്ടെങ്കിൽ വിളിക്കാം അങ്ങേര് റെഡിയാ...!!ഗുഡ് ന്യൂസ് ആണെന്ന് പറഞ്ഞില്ലേ...നീ പെട്ടെന്ന് വാടാ..."
നമ്മൾ ഓകെ പറഞ്ഞു കാൾ കട്ടായതും പെണ്ണ് ഉണ്ട് മുന്നിൽ... ആവശ്യത്തിന് കാണില്ല കോപ്പിനെ...😓
"നീ കിടന്നോ ഞാൻ വരാം..."
എന്നും പറഞ്ഞു ബൈക്കിന്റെ ചാവി കയ്യിൽ എടുത്തു...
"ക്ലബ്ബിലേക്ക് ആന്നോ...?!!ഞാനും വരട്ടെ അജു..."
🙄ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ...
"മുന്നേ വന്നത് പോലെ അല്ല ഇനി അങ്ങനെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ മോൾ ഇപ്പൊ തന്നെ കളയുന്നതാ നല്ലത്...!!അന്ന് ആ മർജാനേയും കൊണ്ട് വന്നപ്പോ നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക്..."
"😏അന്ന് എന്നെ പിടിച്ചു ഉമ്മ വെച്ചപ്പോൾ നിക്കും അങ്ങനെ തന്നെ ആയിരുന്നു..."
😍അതിന് നമ്മൾ ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു...
"പ്ലീസ് അജു നല്ല അജു അല്ലേ ഞാനും വരട്ടെ...😓അല്ലേലും ഉപ്പച്ചി എന്നോട് പറഞ്ഞതല്ലേ ഇയാളെ നോക്കണം എന്ന്,,, അല്ലേ ഇയാൾ കണ്ട പെണ്ണുങ്ങളെ പിന്നാലെ പോവുന്നു..."
ഒരുത്തിയുടെ പിന്നാലെ പോയി അത് തലയിൽ ആവേം ചെയ്തു... പിന്നെയാ...!!
"😬നിന്നോട് പറഞ്ഞാൽ മനസ്സിൽ ആവില്ലേ... ഇനി എന്റെ പിറകെ എങ്ങാനും ഒളിച്ചു വന്നാൽ അടിച്ചു പരത്തി ഭിത്തിയിൽ ഒട്ടിക്കും ഞാൻ..."
🙄പെണ്ണ് വായും പൊളിച്ചു നമ്മളെ ഒരു നോട്ടം ആയിരുന്നു... കോപ്പ് ഇനി പിറകെ വരോ... നമ്മളെ ഒന്നും വല്യ പേടി ഒന്നും ഇല്ലാത്ത കോപ്പാണ്...
"എന്നാ നിക്ക് ഫോൺ തരോ... ഗെയിം കളിക്കാനാ..."
🙄അതിനേക്കാൾ ബെധം ഇതിനേം കൊണ്ട് പോവുന്നതാ...
"ഫോണൊന്നും തരാൻ പറ്റില്ല... നീ കിടന്നു ഉറങ്ങാൻ നോക്ക്..."
"😏ആ മർജാനേ കെട്ടിയാൽ മതിയാരുന്നു... ഒരു ഫോൺ വരെ വാങ്ങി തരൂല..."
എന്നും പറഞ്ഞു പെണ്ണ് ബെഡിൽ കയറി താടിക്ക് കയ്യും കൊടുത്തു ഇരുന്നു... ഇനി അവൻ എങ്ങാനും വന്നാൽ പിശാശ് ഇറങ്ങി പോകോ എന്തോ...🙄
"ഫോൺ അല്ലേ അത് നിനക്ക് ഞാൻ വാങ്ങി തരാം... രണ്ട് ദിവസം കഴിയട്ടെ..."
"😌നിക്ക് മർജാൻ കാക്കു വാങ്ങി തന്നില്ലേ അത് പോലത്തെ ഫോൺ മതി..."
😕പടച്ചോനെ അത് പോലത്തതാ... അല്ലേലും നമ്മക്ക് ഇത് കിട്ടണം ഒരു ലോട്ടറി അടിച്ചപ്പോൾ ഈ കോപ്പിനെ കിട്ടാൻ അത് കളഞ്ഞു കുളിച്ചു...
"ആ ഞാൻ നോക്കട്ടെ...അങ്ങോട്ടേക്ക് വന്നേക്കരുത് കേട്ടല്ലോ... എങ്കിൽ പിന്നെ അങ്ങനെ ഒന്ന് പ്രതീക്ഷിക്കേണ്ട... "
കോപ്പ് തലയാട്ടി കാണിച്ചതും നമ്മൾ ഇളിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... അപ്പോഴും രണ്ട് കയ്യും താടിക്ക് താങ് വെച്ചു ഇരിപ്പാ... റിവേഴ്‌സ് വന്നു പെണ്ണിന്റെ മുന്നിൽ വന്നതും പെണ്ണ് തല ഉയർത്തി നോക്കി...🙄
"ഞാൻ പെട്ടെന്ന് വരാട്ടോ... അത് വരെ ഈ ബുക്ക് വായിച്ചിരിക്ക്..."
"😕ഈ ബുക്ക് ഒന്നും നിക്ക് വേണ്ട... ബാലരമ ഒന്നുല്ലേ...?"
കഷ്ടപ്പെട്ട് സ്വന്തം ആക്കിയത് അല്ലേ അനുഭവിച്ചല്ലേ പറ്റൂ...ഉറങ്ങിക്കോളാൻ പറഞ്ഞു നമ്മൾ പെണ്ണിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ഇറങ്ങി...😍
"നീ എവിടെക്കാ...?"
"ഞാൻ ക്ലബ്ബിൽ പോവാ...ഒരു അഞ്ച് മിനിറ്റ് കൊണ്ട് വരാം..."
"🙄ആ പെണ്ണ് അകത്തുള്ളപ്പോൾ നീ എന്തിനാ അങ്ങോട്ട് പോന്നെ...നേരത്തെ വന്നപ്പോ ഞാൻ കരുതി ഒരു പെണ്ണ് കെട്ടിയപ്പോൾ നന്നായെന്ന്...!!എവിടെ പണ്ടാരോ പറഞ്ഞ പോലെ പട്ടീടെ വാൽ നേരെ നിക്കോ..."
"എന്റെ ഉപ്പച്ചി,,,എന്തോ അത്യാവശ്യം ഉണ്ടായിട്ട് അവര് എന്നെ വിളിച്ചോണ്ടാ... എന്താന്ന് പോയി നോക്കീട്ട് വരാം..."
നമ്മൾ ക്ലബ്ബിൽ എത്തിയതും നാലും അവിടെ തന്നെ ഉണ്ട്...🙄
"എന്താടാ കാര്യം...?"
"നീ വന്നോ ഞങ്ങൾ കരുതി വരില്ലെന്ന്... അവൾ എന്ത് പറയുന്നു..."
"🙄എന്ത് പറയാൻ ഇപ്പൊ തന്നെ ഇങ്ങോട്ട് വരാൻ ഇറങ്ങിയതാ... ഇനി പിന്നാലെ ഉണ്ടോ എന്നാ ഇപ്പൊ ഡൌട്ട്... അതിനെ വിശ്വസിക്കാൻ കൊള്ളില്ല..."
നമ്മൾ പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു...
"എങ്കിൽ പിന്നെ അവളേം കൂടെ കൊണ്ട് വരായിരുന്നു..."😁[മാലി ]
"ആ എന്നിട്ട് വേണം അത് സ്ഥിരമാക്കാൻ...നിങ്ങൾ വിളിച്ച കാര്യം പറ..."
"അത് വേറൊന്നും അല്ല... കഴിഞ ഓണം സെലിബ്രേഷന് നീ സ്റ്റേജ് പ്രോഗ്രാമിൽ പാടിയത് ഓർമ ഉണ്ടോ...?"[അമി ]
"അത് ഓർമിപ്പിക്കാൻ ആണോ എന്നെ വിളിച്ചേ...?!!ഞാൻ ഒരു പെണ്ണ് കെട്ടി എന്ന് കരുതി നിനക്കൊക്കെ ഇത് എന്തിന്റെ കേടാടാ..."🙄
"നിന്റെ ഫസ്റ്റ് നൈറ്റ് മുടങ്ങിയതിനാണോ...?!!അത് പിന്നെയും ആഘോഷിക്കാം...പക്ഷെ നിനക്ക് കിട്ടിയ ചാൻസ് പിന്നെ കിട്ടില്ല...നിനക്ക് പാടാൻ ഉള്ള ഒരു ചാൻസും ആയിട്ടാ ഞങ്ങൾ നിക്കുന്നെ...ആ ഓഡിഷനിൽ ആണ് നിന്റെ ഭാഗ്യം ഇരിക്കുന്നെ... സിനിമയിൽ പാടാൻ ഉള്ള ചാൻസ് ആണ് നിന്നെ തേടി വരുന്നെ..."
"😨സത്യാണോ...?!!അതോ നിങ്ങൾ വീണ്ടും എനിക്കിട്ട് പണിയാൻ ഉള്ള ഉദ്ദേശം ആണോ...?"
"നിന്നെ ഞങ്ങൾ അങ്ങനെ പറ്റിക്കോ...നിനക്ക് ഓണം സെലിബ്രേഷൻ സമയത്തുള്ള പ്രസിഡന്റ് ശ്രീ രാമേട്ടനെ അറിയില്ലേ അങ്ങേര് അന്ന് നിന്റെ പാട്ട് കേട്ടിരുന്നു... അങ്ങേര് തന്നാ നേരിട്ട് നിന്നെ തിരക്കി ഇവിടെ വന്നത്... ഞങ്ങൾ പുള്ളീടെ നമ്പര് വാങ്ങിയിട്ടുണ്ട്... ഇരുപത്തി എട്ടിന് എറണാകുളം ആണ് ഓഡിഷൻ...അതിൽ നിന്ന് ഒരാളെ സെലക്ട് ചെയ്യും... അത് നീയാവണം എന്നാ ഞങ്ങളെ ആഗ്രഹം..."
"അവിടെ ആണെങ്കിൽ ഒന്ന് രണ്ട് ദിവസം വേണ്ടേ അവിടെ പോയി വരാൻ...?"
"ആ... വേണേൽ ഞങ്ങളും നിന്റെ കൂടെ വരാം...ഇവന്റെ കെട്ടിന്റെ പിറ്റേന്ന് ഇറങ്ങിയാൽ മതി... അത് കൊണ്ട് നന്നായി..."
"പക്ഷെ അവൾ...?"😓
"ഒന്ന് രണ്ട് ദിവസത്തെ കാര്യം അല്ലേ,,,അവിടെ നിൽക്കാൻ വയ്യെങ്കിൽ വീട്ടിൽ ആക്കാം..."[അമി ]
"അവൾ സമ്മതിക്കോ... അവളെ എനിക്ക് കാണാതിരിക്കാൻ പറ്റാത്ത പോലെ തന്നെ അവൾക്കും എന്നെ കാണാതിരിക്കാൻ പറ്റില്ല..."😓
"ഇത് പറയുമ്പോ അവൾ എന്തായാലും സമ്മതിക്കും... കാരണം നിന്റെ പാട്ട് അവൾക്ക് അത്രക്ക് ഇഷ്ടാ..."
"എങ്കിൽ ഞാൻ ആലോചിച്ചു പറയാം... ഓഫീസിൽ ചെല്ലാൻ അപ്പുക്ക ആണെങ്കിൽ നിർബന്ധിച്ചു കൊണ്ടിരിക്കാ... ഈ വീക്ക് ചെന്നില്ലെങ്കി ആ ചാൻസ് മിസ് ആവും..."
ഇങ്ങനെ ഒന്ന് ഒരുപാട് ആഗ്രഹിച്ചതാണ്... പക്ഷെ ഇപ്പൊ അവളെ വിട്ട് ഒരു ദിവസം പോലും മാറി നിക്കാൻ വയ്യ...😓
എല്ലാരും ഉറങ്ങിയിട്ടുണ്ട്... നമ്മൾ ഒച്ച വെക്കാതെ ഡോറും തുറന്നു അകത്തു കയറി മുറിയിൽ എത്തിയതും പെണ്ണ് ഉണ്ട് വായും തുറന്നു വെച്ചു ഉറങ്ങുന്നു... 😍നമ്മളെ ഷോർട്സ് ആയത് കൊണ്ട് തന്നെ നമ്മൾ പെണ്ണിന്റെ മുട്ട് വരെ ഉള്ള കാലിൽ ഒന്ന് നോക്കി... ആ വെളുത്തു മെലിഞ്ഞ കാലിൽ ഉള്ള കൊലുസും നോക്കി നമ്മൾ ഇരുന്നു...😍
എന്ത് സംഭവിച്ചാലും കോപ്പ് അറിയാൻ ഒന്നും പോണില്ല...വേണ്ട ഉണർന്നിരിക്കുമ്പോൾ നിന്നെ എന്റേതാക്കാൻ ആണ് എനിക്കിഷ്ടം... നിന്റെ ഓരോ ഭാവങ്ങളും കൺകുളിർക്കേ കാണണം എനിക്ക്...❣️
നമ്മൾ പെണ്ണിനെ പുതപ്പിച്ചു ആ വാ അടച്ചു കൊടുത്തു പെണ്ണിന്റെ നെറ്റിയിൽ ആയി ഉമ്മ വെച്ചതും പെണ്ണ് പതിയെ കണ്ണ് തുറന്നു...
"ഉറങ്ങിയില്ലേ...?"
"അ... അജു... ഞാൻ... ഞാൻ ഇല്ലേ നിക്കില്ലേ... വയർ വേദനിക്കുന്നു..."😪
പെണ്ണ് മോങ്ങി കൊണ്ട് എണീറ്റ് പറഞ്ഞതും നമ്മൾ പെണ്ണിനെ ചേർത്തു പിടിച്ചു...
"കണ്ണിൽ കണ്ടതൊക്കെ ഒരുമിച്ച് കഴിച്ചാൽ പിന്നെ വേദനിക്കില്ലേ..."
"അതോണ്ടല്ല..."
"പിന്നെ...?"🙄
"നിക്കില്ലേ..."
"നിനക്ക്...?"
"അത്... നിക്ക്... എന്നെ ചീത്ത പറയോ...?"
"😬ഒന്ന് പറയെടി..."
"അത്..."😓
എന്നും പറഞ്ഞു ടേബിളിൽ ഉള്ള ബുക്കും പെന്നും എടുത്തു എന്തോ എഴുതാൻ തുടങ്ങി...🙄എന്താണോ എന്തോ...
നമ്മളെ കയ്യിൽ തന്നതും നമ്മൾ വായും പൊളിച്ചു പെണ്ണിനെ നോക്കി...
"😕ഇപ്പോഴോ...?"
അതിന് പെണ്ണ് ഒന്ന് മൂളി കൊണ്ട് തലയാട്ടി... പടച്ചോനെ ഈ നേരത്ത് ഞാൻ ഇത് എവിടുന്ന് സംഘടിപ്പിക്കും...🙄
"നിനക്ക് ഇതൊക്കെ ഒന്ന് കരുതിയാൽ എന്താ... നിനക്ക് ഡേറ്റ് ഒന്നും അറിയില്ലേ..."
"ഞാൻ വീട്ടീന്ന് ഒന്നും കൊണ്ട് വന്നിട്ടില്ല...ഇയാൾ അല്ലേ എല്ലാം വാങ്ങി വെച്ചേ... ഞാൻ ഷെൽഫിൽ മൊത്തം നോക്കി അവടെ എങ്ങും ഇല്ല..."😓
🙄അത് കേട്ടതും നമ്മൾ ഷെൽഫ് ഒന്ന് നോക്കി... എല്ലാം കൂടെ ഇപ്പൊ വീഴും എന്ന പോലെ കിടപ്പുണ്ട്...😓
"ഞാൻ വാങ്ങുമ്പോൾ നീ പ്രെഗ്നന്റ് അല്ലായിരുന്നോ...?!!ഇതൊക്കെ നിനക്ക് വരുമ്പോൾ കൊണ്ട് വന്നൂടെ...അവൾ പൂച്ചയെ കൊണ്ട് വരാൻ മറന്നില്ല...
"😓ഞാൻ അറിയോ...?!!ഡേറ്റ് ആയില്ല..."
പെണ്ണ് മോങ്ങി കൊണ്ട് പറഞ്ഞതും നമ്മൾ പെണ്ണിനെ ദയനീയമായി നോക്കി...
"കരയണ്ട...ഞാൻ കൊണ്ട് വരാം..."
എന്നും പറഞ്ഞു നമ്മൾ പെണ്ണിന്റെ തലയിൽ തലോടി കൊണ്ട് പുറത്തേക്ക് ഇറങ്ങി... ഉപ്പച്ചീടെ ചാവിയും എടുത്തു നമ്മൾ കട തുറന്നു അതുമായി വന്നപ്പോ പെണ്ണ് കാൽ മുട്ടിന്മേൽ തലയും വെച്ചു ഇരിപ്പാണ്...😪
"ഡീ... എണീക്ക് ഇതാ നീ ചോദിച്ചത്..."
തല പൊക്കി നോക്കിയതും നമ്മളെ കയ്യീന്ന് അതും തട്ടി പറിച്ചു പെണ്ണ് ബാത്‌റൂമിൽ കയറി...
പെണ്ണ് ഇറങ്ങിയതും നമ്മൾ പെണ്ണിനെ നോക്കി ഒരു ചിരിയോടെ ബാത്‌റൂമിലേക്ക് കയറി...പെണ്ണ് നമ്മളെ നോക്കി ഒരു വളിച്ച ഇളിയായിരുന്നു...
പെണ്ണ് കിടക്കുന്നത് വയറിൽ കയ് വെച്ചാണ്... നല്ല പൈൻ ഉണ്ടെന്ന് തോന്നുന്നു... നമ്മൾ അടുത്തിരുന്നു അവളെ വയറിൽ തലോടിയതും പെണ്ണ് ആശ്വാസത്തോടെ നമ്മളെ നോക്കി...😪
"പൈൻ ഉണ്ടോ...?"
"മ്മ്..."
എന്ന് മൂളിയതും നമ്മളെ കയ് അവിടെ ചലിക്കാൻ തുടങ്ങി... അപ്പൊ പെണ്ണ് ഒരു ചിരിയോടെ നമ്മളെ നോക്കി...ബസിൽ വെച്ച് അവളെ വയറിൽ തലോടിയതാണ് നമ്മക്ക് ഓർമ വന്നത്...😍
ടി ഷർട്ട് നീങ്ങിയതും നമ്മൾ വരച്ചു വെച്ച ഹാർട്ട് കണ്ട് നമ്മൾ അതിൽ തലോടി...
"നല്ല പോലെ ചുവന്നിട്ടുണ്ടല്ലോ...?"
പെണ്ണിന്റെ കാതിൽ നമ്മളെ ചുണ്ടുകൾ അടുപ്പിച്ചു ചോദിച്ചതും പെണ്ണ് പുളഞ്ഞു... പതിയെ നമ്മളെ കയ് അവളെ നെഞ്ചിലേക്ക് നീങ്ങി കൊണ്ട് നമ്മളെ പേര് എഴുതി വെച്ചതിൽ നമ്മളെ കയ് പതിഞ്ഞതും പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചു വേണ്ടെന്ന് കണ്ണ് കൊണ്ട് കാണിച്ചു...😓
"ഞാൻ ക്ഷമയോടെ കാത്തിരുന്നോളാം... ഇപ്പൊ ഉറങ്ങിക്കോ..."❣️
പെണ്ണ് നമ്മക്ക് ഒരു പുഞ്ചിരി നൽകി ഉറക്കത്തെ കൂട്ട് പിടിച്ചതും നമ്മൾ പെണ്ണ് ഉറങ്ങുന്നതും നോക്കി അടുത്ത് കിടന്നു... നിഷ്കളങ്കമായി ഉറങ്ങുന്ന അവളെ എത്ര കണ്ടാലും മതി വരാത്ത പോലെ...❣️
**********💞
ഫോൺ റിങ്ങ് ചെയ്യുന്ന കേട്ടാണ് നമ്മൾ കണ്ണ് തുറന്നത്...🙄അപ്പൊ ഓൻ നമ്മളെയും കെട്ടിപ്പിടിച്ചു കിടക്കാ...😌നമ്മക്ക് ആണേൽ എന്തോ പോലെ... നമ്മൾ ഓന്റെ കയ് മാറ്റി എണീറ്റ് ഫോണിൽ നോക്കിയതും അലാറം ആണ്... പിന്നെന്തിനാ കോപ്പ് അലാറം വെച്ചേ ഇങ്ങനെ ഉറങ്ങാനോ...!
നമ്മൾ എണീറ്റ് ഫോൺ എടുത്തു ഓന്റെ ചെവിയിൽ വെച്ചു കൊടുത്തു ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ കയറി...😌അങ്ങനെ ഇപ്പൊ ഓൻ ഉറങ്ങണ്ട...
ഇറങ്ങി വരുമ്പോ ഓൻ ബെഡിൽ ഫോണും നോക്കി ഇരിക്കാ...
"അജു ഞാൻ ചായ ഇണ്ടാക്കി കൊണ്ടരട്ടെ..."😍
"🙄നിനക്ക് അതൊക്കെ അറിയോ...?"
"മ്മ്... അമ്മൂസ് പറഞ്ഞു കെട്ടി കഴിഞ്ഞു അങ്ങനെ ആണെന്ന്... അപ്പൊ ഞാൻ ചായ ഇണ്ടാക്കുന്നതൊക്കെ നോക്കി പഠിച്ചിട്ടുണ്ട്..."
"ആ ഗ്ലാസ് മുഴുവൻ ആയും ഈ മുറിയിൽ എത്തോ...?"🙄
"😓അത് ഇന്നലെ കയ്യിൽ എണ്ണ ഇണ്ടയൊണ്ട് അല്ലേ... ഇന്ന് ഞാൻ കയ്യൊക്കെ സോപ്പിട്ടു കഴുകീട്ടുണ്ട്..."
നമ്മൾ കയ് ഓന് നേരെ നീട്ടി കാണിച്ചതും ഓൻ ഒന്ന് ചിരിച്ചു കാണിച്ചു... അപ്പൊ തന്നെ നമ്മൾ മുടിയും ചീകി കെട്ടി ഡോറും തുറന്നു കിച്ചണിലോട്ട് വിട്ടു...
"അജു എണീറ്റോ മോളെ...?"
"ഹ... ഞാൻ അജുന് ചായ ഇണ്ടാക്കട്ടെ...?"
"അതൊക്കെ പിന്നെ മതി... ഇപ്പൊ ഞങ്ങൾ ഉണ്ടാക്കി തരാം... മോൾ കൊണ്ട് പോയി കൊടുത്തോ..."
"അജുന് ഇണ്ടാക്കി കൊടുക്കാൻ വേണ്ടി ഞാൻ പഠിച്ചതാ... ഞാൻ ഇണ്ടാക്കിക്കോളാ..."
"അത് പിന്നേം ആവാലോ... ഇപ്പൊ മോൾ ഇത് കൊണ്ട് പോയി കൊടുക്ക്..."
ഇത്തൂസ് സ്നേഹത്തോടെ പറഞ്ഞതും നമ്മൾ പിന്നെ സമ്മതിച്ചു... ഓനോട് നമ്മൾ ഇണ്ടാക്കിയതാന്ന് പറയാ...😌
നമ്മൾ ചായയും കൊണ്ട് മുറിയിൽ ചെല്ലുമ്പോൾ നമ്മളെ ഉപ്പച്ചിയും ബാപ്പച്ചിയും ഉമ്മച്ചിമാരും അമിക്കാനെയും കണ്ട് നമ്മൾ വായും പൊളിച്ചു നിന്നു...😍
"😨പടച്ചോനെ ഈ കാണുന്നത് സത്യം ആണോ...?!! നീ വെളുപ്പിന് എണീറ്റ് ചായ ഉണ്ടാക്കാൻ ഒക്കെ പഠിച്ചോ,,, ഇങ്ങോട്ട് ഇറങ്ങുമ്പോ ഞാൻ പറഞ്ഞത് നീ എണീറ്റ് കാണില്ലെന്നാ..."
അമിക്കാ നമ്മളെ ഒന്ന് മൊത്തത്തിൽ നോക്കി കൊണ്ട് പറഞ്ഞതും നമ്മൾ ഇളിച്ചു കൊടുത്തു...😌
"അല്ലേലും കെട്ടി കഴിഞ്ഞ പെൺപിള്ളേർ നല്ല ശീലം പഠിക്കുന്നെ... അല്ലേ മോളെ...?"
നമ്മളെ ഉമ്മച്ചി അതും പറഞ്ഞു നമ്മളെ തലയിൽ തലോടി...
ഈ ഒരാഴ്ച്ച അജുനെ സോപ്പിട്ടു നെച്ചു വന്നാൽ അവടെ കഴിയാൻ പ്ലാൻ ഇട്ടിരിക്കുന്ന ഞാൻ...😌
"ആ നിങ്ങളോ...? നീ എന്താടി അവരേം നോക്കി കൊണ്ട് നിക്കുന്നെ ഇരിക്കാൻ പോലും പറയാതെ...?"
എന്നും ചോയ്ച്ചു അജു വന്നതും നമ്മൾ എല്ലാരേം പുകഴ്ത്തൽ കേട്ട് ഫ്രീസ് ആയടുത്തു നിന്ന് ബോധത്തിലേക്ക് വന്നു...അവരെ ഒക്കെ ഇരുത്തിയതും നമ്മൾ ഉമ്മച്ചീടെ അടുത്ത് ചെന്നു നിന്നു...
"എന്താ ഉമ്മച്ചി എല്ലാരും കാലത്ത് തന്നെ വന്നേ എന്നെ കൊണ്ടോവാൻ ആണോ...?"
"അമിടെ കെട്ടിന് ക്ഷണിക്കാൻ വന്നതാ ഞങ്ങൾ...പിന്നെ നിങ്ങളെ രണ്ടിനേം നാളെ വീട്ടിലേക്ക് ക്ഷണിക്കാനും..."
😍അത് കേട്ടതും നമ്മൾ അജുനെ നോക്കി ഒന്ന് ഇളിച്ചു...ഓന് വല്യ സന്തോഷം ഒന്നുല്ല...
അവരൊക്കെ ചായയും പലഹാരവും കഴിക്കുമ്പോ അജു നമ്മൾ കൊടുത്ത ചായ കുടിച്ചു നമ്മളെ ഒരു നോട്ടം...🙄അയിന് നമ്മൾ അല്ലല്ലോ ചായ ഇട്ടെ പിന്നെന്തിനാ ഇങ്ങനെ നോക്കുന്നെ...
"ഇത് നീ ഉണ്ടാക്കിയതാണോ...?"
നമ്മൾ അല്ലെന്നും അതേ എന്നും ഒരു പോലെ തലയാട്ടി...
"ഡീ കള്ളി ഇത് ഇത്തൂസിന്റെ ചായയാണെന്ന് എനിക്കറിയാം...വെറും വയറ്റിൽ തന്നെ നീ തുടങ്ങിയോ കള്ളം പറയാൻ..."
🙄അങ്ങനെ ഒക്കെ ഇണ്ടോ... ചായ കുടിച്ചാൽ ആരാ ഇണ്ടാക്കിയെ എന്ന് പറയാൻ പറ്റോ...🤔
നമ്മൾ ഫുഡ് ആയി അജുനെ കഴിപ്പിക്കാൻ ഇരുന്നപ്പോൾ ഓന്റെ പൂച്ച കുട്ടി നമ്മളെ അടുത്ത് വന്നത്...രണ്ടും ലവ് ആയോണ്ട് ഒരുമിച്ചു കഴിക്കാ...😌
"കണ്ടോ ഇങ്ങനെ വേണം നമ്മൾ... നീ എപ്പോഴാ ഇതൊക്കെ ഒന്ന് പഠിക്കാ..."
പെട്ടെന്ന് അജു വന്നു നമ്മളെ കാതിനടുത്തായി മുഖം കൊണ്ട് വന്നു പറഞ്ഞതും നമ്മൾ നീങ്ങി ഇരുന്നു...
"ന്നിട്ട് വേണം എന്റെ ഫുഡ് കൂടെ ഇയാൾക്ക് കഴിക്കാൻ ഒന്ന് പോയെ..."
"നിന്റെ അജു നിന്നെ പോലെ അല്ല അത് നല്ല സ്നേഹം ഉള്ള കൂട്ടത്തിലാ..."😍
"ഇയാളെ പേര് വെച്ചതാ കുഴപ്പം ആയെ... പെൺപിള്ളേരെ കണ്ടാൽ മതി അപ്പൊ തുടങ്ങിക്കോളും..."😏
"പോടീ,,, നിന്റെ അജു വന്ന അന്ന് തന്നെ എന്റെ നിയ കുട്ടിയെ പിഴപ്പിച്ചില്ലേ...അതെങ്ങനാ നിന്റെ സ്വഭാവം കണ്ടല്ലേ പഠിക്കുന്നെ... കെട്ടിന് മുന്നേ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞു നാണം കെട്ടതല്ലേ... അതോണ്ട് നമുക്ക് ഒരു കാര്യം ചെയ്യാം... പെട്ടെന്ന് പ്രെഗ്നന്റ് ആവാം... അല്ലേ..."😍
🙄യ്യോ ഇവൻ പൂച്ചേടെ കാര്യം അല്ലേ പറഞ്ഞത്,,, ന്നിട്ട് ഇപ്പൊ നമ്മളെ കാര്യം ആണല്ലോ പറയുന്നേ...
"😪നിക്കിപ്പോ ഒന്നും കൊച്ചുങ്ങൾ വേണ്ട... അന്ന് ഞാൻ പ്രെഗ്നന്റ് ആണെന്ന് കേട്ടപ്പോൾ ഉമ്മച്ചി പറഞ്ഞല്ലോ നീ തന്നെ കൊച്ച് കുട്ടിയല്ലേ മോളെ എന്ന്...ഞാൻ കുറച്ചൂടെ വലുതാവട്ടെ..."
"പിന്നെ എന്തിനാടി മര്യാദക്ക് കഴിഞ്ഞ എന്നെ പിടിച്ചു നിന്നെ കെട്ടിച്ചേ... എനിക്ക് കാത്തിരിക്കാൻ ഒന്നും വയ്യാ... പിള്ളേർ ഒക്കെ ആവുമ്പോഴേക്കും നീ വളർന്നോളും...കൊച്ച് കുട്ടികൾ ആയിട്ടല്ലേ കമ്പനി നീ കരുതിയത് അവരെ പ്രായം ആണ് നിനക്ക് എന്നാണോ...എല്ലാം ആവശ്യത്തിന് വളർന്ന പെണ്ണ് തന്നാ നീ...പിന്നെ ബുദ്ധീടെ കാര്യം അത് ഇനി വളരും എന്ന് തോന്നുന്നില്ല... പിള്ളേർ ഒക്കെ ആവുമ്പോ ശരിയാവുമായിരിക്കും..."🙄
"😬പോടാ...!!"
"ഡാ എന്നോ...?!!നിന്നെ ഞാൻ ഇതിന് എന്റെ പിള്ളേരെ കൊണ്ട് പ്രതികാരം ചെയ്യിക്കും നോക്കിക്കോ..."
"🙄പിള്ളേരോ...?"
"ആ നമ്മുടെ മക്കൾ... ഒരു പത്ത് പതിനഞ്ചേണ്ണം മതി..."😍
🙄യ്യോ ഇവൻ ആള് ശരിയല്ലെന്നാ തോന്നുന്നേ...
"പിന്നെ,,, മോൻ ഇങ്ങ് വാ... വേണേൽ ഒന്ന് നോക്കാം... അതും ഞാൻ വലുതായിട്ട്..."
"എടീ അതെപ്പോഴാ...?!!"
നമ്മൾ അവിടന്ന് മുങ്ങുമ്പോ ഓൻ വിളിച്ചു ചോദിക്കുന്നുണ്ടേലും നമ്മൾ അതൊന്നും കാര്യം ആക്കീല... നാളെ വീട്ടിൽ പോവല്ലേ ഉമ്മച്ചീനോട് ചോയ്ക്കാ...
നമ്മൾ ഒളിഞ്ഞു നോക്കുന്നൊണ്ട് ആവും ആ കോപ്പ് അജു നിയനേം കൊണ്ട് റൊമാൻസിക്കാൻ ബാൽക്കണിയിൽ പോവും...😓ബാക്കി ടൈം ഒക്കെ നമ്മളെ വേണം...
"നിനക്കിപ്പോ സമാദാനം ആയില്ലേ... അതിന് സംസാരിക്കാൻ ആവാത്തത് നിന്റെ ഭാഗ്യം...ഒളിഞ്ഞു നോക്കാൻ ആയിട്ടല്ലെടി നീ അതിനെ ഇങ്ങോട്ട് കൊണ്ട് വന്നത്..."
"😏അപ്പൊ ഇയാൾ നോക്കുന്നതോ...?"
"ഞാൻ നിന്നെ പോലെ ഒളിഞ്ഞു നോക്കൽ ഇല്ല...വഴിയിൽ കാണുന്ന പട്ടികളെ പോലും സീൻ പിടിക്കൽ അല്ലേ നിന്റെ പണി...!!"
"ആ ഞാൻ അത്തരക്കാരി തന്നാ... അയിന് ഇയാക്ക് എന്താ...?"😏
"😍എന്തിനാടി വല്ലവരെയും സീൻ പിടിക്കുന്നെ... നിനക്ക് അറിയാൻ ഉള്ളതൊക്കെ ഞാൻ പറഞ്ഞു തരാം..."
🙄പടച്ചോനെ ഈ കോപ്പ് കലിപ്പാവുന്നത് തന്നാ നമ്മക്ക് നല്ലത്...ഓൻ അടുത്തേക്ക് വരും തോറും നമ്മൾ നീങ്ങി നീങ്ങി ബെഡിന്റെ അറ്റത് എത്തി... ഇനി നീങ്ങാൻ പ്ലേസ് ഇല്ലെന്ന് കണ്ടതും നമ്മൾ ഓനെ പിടിച്ചു തള്ളി...
😲അപ്പോ തന്നെ ഓൻ വീഴാൻ എന്ന പോലെ പോയി ഷെൽഫിൽ തട്ടിയതും കയ് തട്ടി ടേബിളിൽ ഉള്ള ജഗും വെള്ളവും തറയിലേക്ക് വീണു...ഷെൽഫ് ആണേൽ ഒന്ന് ആടി ഉലഞ്ഞു മേലേ ഉള്ള ഫ്‌ളവർ വൈസ് ആണേൽ വലിയ സൗണ്ടോടെ നിലം പതിച്ചു...😕
നമ്മളെ കാര്യം ഏതാണ്ട് തീരുമാനം ആയി... ഓൻ ആണേൽ ഇതൊക്കെ കണ്ട് വായും പൊളിച്ചു നമ്മളെ നോക്കി കൊണ്ട് നേരെ നിന്നു...
😧നമ്മക്ക് ഇത്ര ഒക്കെ ശക്തി ഇണ്ടാരുന്നോ... നമ്മൾ അറിയാണ്ട് പറ്റിതാ എന്ന പോലെ നിഷ്കു ആയി നിന്നതും ഡോറിൽ കൊട്ട് വീണു...
"പടച്ചോനെ ഉപ്പച്ചി ആവും...😬ഇതിനേക്കാൾ ബേധം നിനക്ക് എന്നെ കൊല്ലായിരുന്നു..."
എന്നും പറഞ്ഞു ഓൻ ഡോർ തുറന്നതും വീട്ടിൽ ഉള്ള ആൾക്കാരെല്ലാം ലാൻഡ് ആയിട്ടുണ്ട്...😓ഇവറ്റകൾക്ക് ഉറക്കൊന്നും ഇല്ലേ ആവോ...?!!🙄
"എന്തോന്നാടാ ഇത്...?!!ഇതൊക്കെ എങ്ങനാ താഴെ വീണേ...?!!"
അപ്പുക്ക ചോദിച്ചതും ഓൻ നമ്മളെ ഒരു നോട്ടം...
"അത്...ഞാൻ...?"😓
ഓൻ ഒന്നും മിണ്ടാത്തോണ്ട് നമ്മൾ അത്രയും പറഞ്ഞു നിർത്തി... ഓനെ പിടിച്ചു തള്ളിയോണ്ടാ എന്ന് എങ്ങാനും പറഞ്ഞാൽ ആരേലും വിശ്വസിക്കോ...🙄
"ഇന്നും വല്ല പാറ്റയും പല്ലിയും ആണോ മോനെ...?"
ഉപ്പച്ചി ചോയ്ച്ചതും ഓൻ നമ്മളെ നോക്കി പേടിപ്പിച്ചു...
"കെട്ടിന് മുന്നേ ഒരു കുഴപ്പവും ഇല്ലാത്ത ചെക്കനാ...!!എന്തുവാടാ ഇത്...?!!മറ്റുള്ളവരെ കൊണ്ട് പറയിക്കാൻ ആയിട്ട്..."
എല്ലാരും ഓനെ നോക്കി ചിരിച്ചതും നമ്മളും ഓനെ നോക്കി ഇളിച്ചു...😌
അപ്പുക്കയും ഓനും കൂടെ എല്ലാം എടുത്തു വെച്ചു ഇറങ്ങിയതും ഉപ്പച്ചി ഓനോട് കാതിൽ എന്തോ സ്വകാര്യം പറഞ്ഞു പോയി...🙄
"എന്താ ഉപ്പച്ചി ഇയാളെ ചെവിയിൽ പറഞ്ഞത്...?"
"അറിയണോടി കോപ്പേ നിനക്ക്...!!ഞാൻ ആക്രാന്തം മൂത്തു നിന്നെ കേറി പീഡിപ്പിക്കാൻ നോക്കിയതാണെന്ന്...തൃപ്തി ആയല്ലോ...?"
"ഇയാൾ എന്തിനാ ഓരോന്ന് പറഞ്ഞു എന്റെ പിന്നാലെ വന്നേ അതോണ്ടല്ലേ ഞാൻ പിടിച്ചു തള്ളിയെ...!!അപ്പോഴേക്ക് ചെന്ന് വീഴേം ചെയ്തു..."
"ഞാൻ അറിയോ നീ കുടിക്കുന്ന ബൂസ്റ്റിന് ഇത്രക്ക് പവർ ഉണ്ടെന്ന്... എന്തൊരു തള്ളാടി ഇത്..."
ഓൻ നെഞ്ചിൽ കയ് വെച്ച് പറഞ്ഞതും നമ്മൾ ഒന്ന് ഇളിച്ചു... അല്ലേ നമ്മളെ തീപ്പെട്ടി കൊള്ളി എന്ന് വിളിച്ച് കളിയാക്കുന്ന ആളാ...
ഓൻ നമ്മളെ ഒന്നും മൈൻഡ് ചെയ്യാതെ കിടന്നതും നമ്മൾ സൈഡിൽ ആയി കിടന്നു...
കാലത്ത് തന്നെ ഓൻ നമ്മളെയും കൊണ്ട് നമ്മളെ വീട്ടിലേക്ക് വിട്ടു... അവടെ എത്തിയതും പഴയ പോലെ അല്ല എല്ലാർക്കും ഭയങ്കര സ്നേഹം...😌
"അല്ലേലും ഫുഡ് കണ്ടാൽ ഇവൾ ഇങ്ങനെയാ പരിസരം മറക്കും..."
കഴിച്ചു കൊണ്ടിരിക്കുന്ന നമ്മളെ നോക്കി അമിക്കാ പറഞ്ഞതും നമ്മൾ ഓന്റെ കാലിൽ അമർത്തി ചവിട്ടി...😬നെച്ചു ഇങ്ങ് വരട്ടെ ഓളെ മുന്നീന്ന് ഞാൻ നാറ്റിക്കും നോക്കിക്കോ...😏
അമിക്കാടെ കെട്ട് കഴിഞ്ഞു പോവാന്ന് എല്ലാരും പറഞ്ഞതാ... ന്നിട്ടും ഓൻ കാലത്ത് വരാം എന്ന് പറഞ്ഞു നമ്മളെയും കൊണ്ട് ഇറങ്ങി...🙄
എന്നും കാലത്ത് വീട്ടിലേക്ക് പോവുമ്പോൾ നമ്മളെ കൊണ്ടോവും വൈകീട്ട് തിരിച്ചു വരേം ചെയ്യും... കല്യാണ ഡ്രെസ്സ് ഒക്കെ ഓനും അമിക്കയും തന്നെ ചെന്നു വാങ്ങി...😏നമ്മളെ ഒന്നും കൊണ്ടോയിട്ടില്ല...
"അജു ഞാൻ നാളെ പോയാൽ അമിക്കാടെ കെട്ടൊക്കെ കഴിഞ്ഞു മാത്രേ വരൂ... അമ്മൂസ് ഒക്കെ വീട്ടിൽ വന്നിട്ടുണ്ട്..."😓
ഫുഡ് കഴിക്കാൻ ഇരുന്നതും നമ്മൾ എല്ലാരേം മുന്നിൽ വെച്ച് പറഞ്ഞു... ഓൻ ജാഡ ഇടും ഉപ്പച്ചി എങ്ങാനും പറഞ്ഞാൽ ഓൻ അനുസരിക്കും...
"ഇപ്പൊ വേണ്ട...കല്യാണം കഴിഞ്ഞു എനിക്ക് ഒന്ന് രണ്ട് ദിവസം എറണാകുളം പോവാൻ ഉണ്ട്... അപ്പോ നീ അവിടെ നിന്നോ..."
😌യ്യോ അപ്പൊ നെച്ചുനെയും കൊണ്ട് പൊളിക്കാം...
"🙄എന്തിനാ പോണെ...?"
അപ്പുക്ക ചോദിച്ചതും നമ്മൾ അത് ശരിയാ എന്ന പോലെ ഓനെ നോക്കി...
"ജസ്റ്റ് ഒരു ഓഡിഷന് വേണ്ടി...എട്ട് പത്ത് പേരുണ്ടാവും... എന്താവും എന്ന് പറയാൻ പറ്റില്ല...എന്നാലും ഒന്ന് ട്രൈ ചെയ്യാം എന്ന് തോന്നുന്നു..."😓
🤔ഹെയ്ഷ് ഈ ഓഡിഷൻ എന്ന് പറഞ്ഞ എന്താ... ഒന്നും മനസ്സിൽ ആവാത്തൊണ്ട് നമ്മൾ ഓനെ തന്നെ നോക്കി ഇരുന്നു...
"നിനക്ക് എന്തിനെക്കാളും അതല്ലേ ഇഷ്ട്ടം... പിന്നെ നീ ഒരുപാട് ആഗ്രഹിക്കുന്നത് ആണെന്ന് ഞങ്ങൾക്കും അറിയാം...നീ ധൈര്യം ആയി പോയിക്കോ..."
അപ്പുക്ക പറയുന്നത് കേട്ട് ഓന് ഇഷ്ടാണെന്നോ അതെന്താ എന്നൊന്നും മനസ്സിൽ ആവാതെ അവടെ ഉള്ളവരെ ഒക്കെ എല്ലാം മോന്ത നോക്കി...😕എല്ലാരും വല്യ സന്തോഷത്തിൽ ആണ്...
ഇനി വേറെ പെണ്ണ് കെട്ടാൻ എങ്ങാനും ആന്നോ...
"നീ എന്താ ഉലക്ക വിഴുങ്ങിയ പോലെ ഇരിക്കുന്നെ നിനക്ക് ഒന്നും പറയാൻ ഇല്ലേ...?"🙄
"ഈ ഓഡിഷൻ എന്ന് വെച്ചാ എന്താ...?"🙄
അയിന് എല്ലാതുങ്ങളും കൂടി ഭയങ്കര ഇളിയാ...😏ഓഹ് ജാഡ അല്ലാണ്ട് എന്താ...
മുറിയിൽ നമ്മൾ ഓനോട് ഒന്നും മിണ്ടാൻ ഒന്നും പോയില്ല... ഓൻ ആണെങ്കിൽ ഫോണും നോക്കി ഇരിക്കാ...😏
"അല്ലേടി നിനക്ക് ഞാൻ പോവുന്നു എന്ന് കേട്ടിട്ട് വിഷമം ഒന്നും ഇല്ലേ...?"
"കണ്ട പെൺപിള്ളേരെ വായി നോക്കാൻ പോവുന്നതല്ലേ..."
"ആ നോക്കണം... ഒന്ന് കെട്ടി എങ്കിലും നമ്മൾ ഇപ്പോഴും പഴയ പോലെ അല്ലേ കഴിയുന്നെ..."
"😓അതോണ്ട്...?!!"
"നല്ല ഒന്നിനെ നോക്കി കെട്ടണം... ഈ ഷേക്മാര് മാത്രം രണ്ടും മൂന്നും കെട്ടിയാൽ എങ്ങനാ..."
"😬കൊല്ലും ഞാൻ..."
"നീ എന്നെ മൈൻഡ് ചെയ്യാതോണ്ടല്ലേ..."
"ഹ്മ്മ്...ഇയാൾ അല്ലേ ന്നെ മൈൻഡ് ചെയ്യാതെ...!!അതോണ്ട് ഞാനും മൈൻഡ് ചെയ്യുന്നില്ല..."
"നിന്നെ അല്ലാതെ ഞാൻ വേറെ ആരെ മൈൻഡ് ചെയ്യാനാടി പെണ്ണെ... നിന്നെ ഒന്ന് ഉമ്മ വെക്കാൻ പോലും നീ ഈയിടെ ആയിട്ട് സമ്മതിക്കുന്നില്ല..."😓
"കെട്ടിന് മുന്നേ ഇതല്ലായിരുന്നോ പണി... അത് വെച്ച് മോൻ അഡ്ജസ്റ്റ് ചെയ്തോ..."
എന്നും പറഞ്ഞു നമ്മൾ അറ്റത്തായി കിടന്നതും ഓൻ നമ്മളെ പിടിച്ചു ഓനിലേക്ക് അടുപ്പിച്ചു...
"😍കെട്ടിന് ശേഷം ഡെയ്ലി നിന്നെ ഇത് പോലെ ചേർത്തു പിടിച്ചു നിന്റെ ഈ അധരങ്ങളെ മതി വരുവോളം നുണയാൻ ഞാൻ ഒത്തിരി ആഗ്രഹിച്ചതാ..."
"പോടാ..."
എന്ന് വിളിച്ചു മുഴുവൻ ആക്കുന്നതിന് മുന്നേ ഓൻ നമ്മളെ അധരങ്ങൾ ലോക്ക് ചെയ്തു...😍അതിൽ ലയിച്ചു ചേർന്നു നമ്മളും ഓനെ നമ്മളിലേക്ക് അടുപ്പിച്ചു...❣️
************💞
"ഇന്ന് പാട്ട് ഇണ്ടാവോ അജു...?!!"
പെണ്ണ് റെഡി ആയി കൊണ്ട് നമ്മളെ നോക്കി ചോദിച്ചതും നമ്മൾ പെണ്ണിന്റെ അടുത്ത് ചെന്നു...
"എന്തെ പാടണോ...?"
"വേണ്ട..."
"🙄അതെന്താ നിനക്കല്ലേ എന്റെ പാട്ട് കേൾക്കാൻ ഇഷ്ട്ടം ആണെന്ന് പറഞ്ഞത്...?"
"അജു എല്ലാരേം മുന്നിൽ വെച്ചു പാടണ്ട... നിക്ക് കേൾക്കാൻ മാത്രം പാടിയാൽ മതി...അതാ നിക്ക് ഇഷ്ട്ടം..."😓
🙄പടച്ചോനെ അപ്പൊ പണി പാളോ...
"എടീ അപ്പൊ ഞാൻ ഓഡിഷന് പോന്നതോ... അത് സിനിമയിൽ പാടാൻ ഒരു ചാൻസ് കിട്ടാൻ വേണ്ടിയാ..."
"😕യ്യോ ഉള്ളതാണോ... ഇയാൾ ശരിക്കും സിന്മേൽ പാടോ...?"
"അതൊക്കെ ലക്ക് പോലെ ഇരിക്കും..."
"എങ്കിൽ ഇയാക് പാടാൻ ഒന്നും പറ്റൂല... പടച്ചോനെ ഈ അജുന് പാടാൻ പറ്റല്ലേ..."
"എടീ പിശാശ്ശെ ഇങ്ങനെ ആണോടി ഒരു ഭാര്യ പ്രാർത്ഥിക്കുന്നെ...?!!"😓
"😏അങ്ങനെ ഇയാൾ കണ്ട പെൺപിള്ളേരെ നോക്കാൻ പോണ്ട..."
🙄ഇതൊക്കെ കെട്ടിന് മുന്നേ ആണേൽ നമ്മൾ ഒന്ന് പച്ച പിടിച്ചേനെ... ഈ പിശാശ് ഒന്നിനും സമ്മതിക്കും എന്ന് തോന്നുന്നില്ല...
"സ്വന്തം വീടാണെന്ന് കരുതി തറ വേല കാണിക്കരുത് കേട്ടല്ലോ... അജുന്റെ ഭാര്യയാ നീ ഇപ്പോൾ ആ ഓർമ വേണം..."
"😏മ്മ്..."
അപ്പോഴും കോപ്പിന് പുച്ഛം...അതൊക്കെ നിർത്തി തരാം ഞാൻ...
പെണ്ണ് അകത്തു കയറി പോയതും നമ്മൾ അമിടെ അടുത്ത് ചെന്നു... അവിടെ അവളെ വീഡിയോ കാൾ ചെയ്യുന്ന തിരക്കിൽ ആണ്...
"ഡാ മതിയെടാ നാളെ തൊട്ട് നിന്റെ തലയിലാ ആ ഓർമ വേണം..."
"🙄പക്ഷെ നാളത്തെ കാര്യം അവന്മാർ കുളമാക്കി കയ്യിൽ തരും... അതുറപ്പാ... ഞാൻ ആണെങ്കിൽ അവൾക്ക് ഏതൊക്കെ ജീവികളെയാ പേടി എന്നൊക്കെ അറിഞ്ഞു വെക്കൽ ആയിരുന്നു..."
"😁ഒരാഴ്ച്ച മുന്നേ കെട്ട് നടന്ന ഞാൻ ഇങ്ങനെ നിക്കുമ്പോ നീയായിട്ട് ഫസ്റ്റ് നൈറ്റ് ആഘോഷിക്കുന്നത് ശരിയാണോ...അത് കൊണ്ട് നിനക്കുള്ള പണി ഞാൻ അവന്മാരെ കൂടെ തന്നെ തരും മോനെ..."
നമ്മൾ അവന്റെ തോളിൽ കയ്യിട്ടു ഇളിച്ചു കൊണ്ട് പറഞ്ഞു...
"അങ്ങനെ ആണെങ്കിൽ മറ്റന്നാൾ മോൻ ഒറ്റയ്ക്ക് പോവേണ്ടി വരും..."
"അന്നും നീ തന്നെ എന്റെ കൂടെ വരും... വന്നിട്ട് നമുക്ക് ഒരുമിച്ചു നടത്താട ഫസ്റ്റ് നൈറ്റ്..."😁
"ഇങ്ങനെ ഉറപ്പിച്ചു പറയുന്ന സ്ഥിതിക്ക് നീയൊക്കെ എനിക്ക് എന്തോ വല്യ പണി ഒപ്പിച്ചിട്ടുണ്ടെന്ന് മനസ്സിൽ ആയി..."
"അന്നെങ്കിലും മോൻ എന്റെ കൂടെ നിന്നിരുന്നു എങ്കിൽ ഞാൻ ഈ കാര്യത്തിൽ നിന്റെ കൂടെ ഉണ്ടായനെ...!!നീ വാ അവന്മാർ താഴെ വൈറ്റ് ചെയ്യാ..."
ഞങ്ങൾ താഴേക്ക് ചെല്ലുമ്പോൾ പെണ്ണ് തള്ളി മറിക്കാ...🙄എന്തരോ എന്തോ...
മാലി പിന്നെ ഒരുത്തിയെയും നോക്കി നില്ക്കാ... ഇതൊക്കെ കെട്ട് കഴിയുന്ന വരെയേ കാണൂ...😓പിന്നെ പഠിച്ചോളും... എന്നാലും നമ്മളെ കണ്ണ് ഇടക്ക് ഇടക്ക് പെണ്ണിനെ തേടി പോകും...
ഫുഡ് പരിപാടി ഒക്കെ കഴിഞ്ഞതും നമ്മളോട് അവന്മാർ ഒക്കെ പാടാൻ പറഞ്ഞങ്കിലും നമ്മൾ ഒഴിഞ്ഞു മാറി...
"അജു ഒന്ന് വരോ...?"
പെണ്ണ് വന്നു നമ്മളെ വിളിച്ചതും നമ്മൾ വായും പൊളിച്ചു നിന്നു... എന്തിനാണാവോ...
"ചെല്ല്... അവൾക് നിന്നെ കാണാതിരിക്കാൻ പറ്റുന്നുണ്ടാവില്ല..."[മാലി ]
നമ്മൾ ഇളിച്ചു കൊണ്ട് പെണ്ണിന്റെ കൂടെ ചെന്നതും ഒരു ലോഡ് പെണ്ണുങ്ങൾ...
"അജുന് നല്ല പോലെ മൈലാഞ്ചി ഇടാൻ അറിയാന്ന് പറഞ്ഞിട്ട് ഇവര് ആരും വിശ്വസിക്കുന്നില്ല...ആദ്യം നിക്ക് പിന്നെ അമ്മൂസിനും ഷമിക്കും പിന്നെ ഇവർക്കൊക്കെ..."😌
പെണ്ണ് ഇളിച്ചു കൊണ്ട് പറഞ്ഞതും നമ്മൾ പെണ്ണിനെ ദയനീയമായി നോക്കി... വേറെ ഒന്നിനെ നോക്കുന്നത് ഇഷ്ട്ടം ഇല്ലാത്ത പെണ്ണാ ഇന്ന് നമ്മളെ കൊണ്ട് കണ്ട പെണ്ണുങ്ങളെ കയ്യിൽ മൈലാഞ്ചി ഇട്ടു കൊടുക്കാൻ പറയുന്നേ...🙄
"അതിന് എനിക്ക് ഇതൊക്കെ അറിയാന്ന് നിന്നോട് ആരാ പറഞ്ഞത്...?!!നീ വേറെ അറിയാവുന്ന ആരോടേലും ചെന്നു പറ..."
"😕യ്യോ അപ്പൊ പിന്നെ ന്റെ കെട്ടിന് ഇയാൾ അല്ലേ നിക്ക് മൈലാഞ്ചി ഇട്ടു തന്നെ...?"
"ഞാനോ...നിനക്കെന്താ വട്ടാണോ..."
"ഞാൻ അപ്പോഴേ പറഞ്ഞതാ അജു... പക്ഷെ ഇവൾ സമ്മതിക്കണ്ടേ..."
എന്ന് അമിടെ പെങ്ങൾ കൂടി പറഞ്ഞതും നമ്മൾ പെണ്ണിനെ നോക്കി ഇളിച്ചു... പെണ്ണാണെങ്കി കാര്യായിട്ട് ആലോചനയാണ്...🤔
"അപ്പൊ ശരിക്കും അജു അല്ലേ...?"
പെണ്ണ് നമ്മളെ പിന്നാലെ വന്ന് കൊണ്ട് ചോദിച്ചതും നമ്മൾ പെണ്ണിനേയും നോക്കി കയ്യും കെട്ടി നിന്നു...
"എങ്കിൽ നീ ഓരോരുത്തരെ ആയിട്ട് ഇങ്ങ് വിളിക്ക്... ഞാൻ അവരെ ഒക്കെ കയ്യിൽ പിടിച്ചു മൈലാഞ്ചി ഇട്ടു കൊടുക്കാം എന്തെ..."
"😕യ്യോ വേണ്ട...ഞാൻ അതോർത്തില്ല..."
"ഇതിപ്പോ നിന്റെ വീട്ടിൽ ആയോണ്ടാ വേറെ വല്ല എവിടെ എങ്കിലും ആണെങ്കിൽ ഒരു കയ് നോക്കായിരുന്നു..."😍
നമ്മൾ പറഞ്ഞതും പെണ്ണ് നമ്മളെ കലിപ്പിൽ ഒരു നോട്ടം...
"കൊല്ലും ഞാൻ..."😬
"അത് ശരി നീയല്ലേ എന്നെ വിളിച്ചു കൊണ്ട് പോയെ..."
"അത് ഞാൻ ഓർക്കാതെയാ...!!എന്ന് കരുതി മോൻ അങ്ങനെ ഉള്ള ആഗ്രഹം ഒന്നും വെക്കേണ്ട..."
"എന്താ നിനക്ക് ഞാൻ വേറെ പെണ്ണിനെ നോക്കുമ്പോൾ കുശുമ്പ് ആണോ..."
"😓അജു എന്റെ മാത്രാ... വേറെ ആരേം നോക്കണ്ട... നല്ല അജു അല്ലേ..."
പെണ്ണ് ചിണുങ്ങി കൊണ്ട് നമ്മളെ നെഞ്ചിൽ ചേർന്നു നിന്നു കൊണ്ട് പറഞ്ഞതും നമ്മൾ പെണ്ണിന്റെ അരയിൽ കയ്യിട്ടു നമ്മളിലേക്ക് അടുപ്പിച്ചു...
"എനിക്ക് നിന്നെ പൂർണമായും വേണം... നിന്നെ അറിയണം...അതിന് നീയും കൂടെ മനസ് വെക്കണം..."
"അമിക്കാടെയും നെച്ചുന്റേം ഫസ്റ്റ് നൈറ്റ് കഴിയട്ടെ ആദ്യം... ന്നിട്ട് മതി..."😌
"🙄അതെന്തിനാ...?"
"നിക്ക് ഓളോട് എല്ലാം ചോയ്ച്ചു മനസ്സിൽ ആക്കാനാ..."
😕പടച്ചോനെ അമി നീ അറിഞ്ഞ പണി പിന്നേം വരാ...
"അതെന്തിനാടി നീ മറ്റുള്ളവരെ രഹസ്യം ചോർത്തുന്നെ... നിനക്ക് എല്ലാം മനസ്സിൽ ആക്കി തരാൻ ഞാൻ ഇല്ലേ..."
"😏ന്നിട്ട് ഓൾ എന്നോട് ചോയ്ച്ചല്ലോ കുറച്ച് മുന്നേ അമ്മൂസിന്റെ ഫോണീന്നു വിളിച്ചപ്പോൾ..."
"😕എന്നിട്ട് നീ എന്ത് പറഞ്ഞു...?"
"ഞാൻ ഒന്നും പറഞ്ഞിട്ടില്ല...ഇയാൾ ഉമ്മ വെച്ചതെ പറഞ്ഞുള്ളൂ..."
"എടീ ഇതൊന്നും അങ്ങനെ പറയാൻ പറ്റില്ല...ഇത് വരെ ഒന്നും നടക്കാത്തത് ഭാഗ്യം തന്നെ..."
"മതിയെടാ രണ്ടിന്റേം രഹസ്യം പറച്ചില് വീട്ടിൽ പിന്നെ എന്താ പണി...?!!നീ ഇങ്ങ് വന്നേ..."
അമി നമ്മളെ വിളിച്ചതും നമ്മൾ ഓനെ ഒന്ന് നോക്കി ഇളിച്ചു... നാളെ തൊട്ട് നമ്മളെ അതേ അവസ്ഥയിൽ കടന്നു ചെല്ലാൻ ഉള്ളതല്ലേ...🙄
"നീ വേണ്ടെന്ന് പറഞ്ഞത് കൊണ്ടാ ഇവൻ പാടാതെ...ഒന്ന് സമ്മതിക്കെടി..."
"😏അങ്ങനെ ഇപ്പൊ ന്റെ അജുനെ കൊണ്ട് പാടിക്കണ്ട... അമിക്കാടെ കെട്ടല്ലെ വേണേൽ പാടിക്കോ..."
"നിന്റെ അജു ആയിട്ട് ഒരാഴ്ച്ച അല്ലേ ആയുള്ളൂ അതിന് മുന്നേ ഇവൻ ഞങ്ങളെ അജുവാ..."
"ആന്നോ... എന്നാലേ നെച്ചു എന്റെയാ... ഞാൻ വിചാരിച്ചാൽ അമിക്കാടെ അല്ലാണ്ട് ആക്കാനും പറ്റും..."😏
അത് കേട്ടതും അമി ചെറുതായി ഒന്ന് ഞെട്ടി...🙄
"എടീ ചതിക്കല്ലേ... നിന്റെ അജുനെ നീ തന്നെ എടുത്തോ... ഇവൻ പാടുകയും വേണ്ട... പോരെ..."😓
അത് കേട്ടതും നമ്മൾ നല്ല പോലെ ചിരിച്ചു...
"നോക്കട്ടെ..."😌
എന്നും പറഞ്ഞു പെണ്ണ് ഇളിച്ചു കൊണ്ട് അകത്തു പോയി...
"കെട്ട് കഴിയുന്ന വരെ ഈ പെണ്ണിനെ നല്ല പോലെ സോപ്പിട്ടു നിർത്തണം..."
"🙄അത് കഴിഞ്ഞാലും...?"
"അതെന്താ നീ അങ്ങനെ പറഞ്ഞത്...?"
"ഇവളുമാർ ഞങ്ങളെക്കാൾ തറയാടാ... രണ്ടിന്റേം ഇപ്പോഴത്തെ ചർച്ചാ വിഷയം ഫസ്റ്റ് നെറ്റാ... അത് കൊണ്ട് മോൻ ഒന്ന് സൂക്ഷിച്ചും കണ്ടും ഒക്കെ മതി ഫസ്റ്റ് നൈറ്റ് നടത്തുന്നത്..."
"🙄ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു...?"
"ആ പോയ മുതൽ പറഞ്ഞതാ... അത് കേട്ടതോടെ എന്റെ എല്ലാ ആഗ്രഹവും ഇല്ലാതായി..."
ഞങ്ങൾ അവന്മാരെ അടുത്ത് ചെന്നതും ഷമീർ ഒന്നും അറിയാതെ ഫോണും നോക്കി ഇരിപ്പാ...🙄അല്ലേലും ഇവന് ഇത് തന്നെയാ പണി...ഓൺലൈനിൽ പരിചയപ്പെട്ടതാണ് ഒരുത്തിയെ...ഇപ്പൊ അത് ലവ് വരെ ആയിട്ടുണ്ട്...
"ഡാ എന്തായി... അവൾ കാണാന്നു സമ്മതിച്ചോ...?"
"നെക്സ്റ്റ് വീക്ക് എക്സാം ആണ് അത് കഴിഞ്ഞു മതിയെന്നാ അവൾ പറയുന്നത്..."
"ഓരോ തവണയും അതിന് ഓരോരോ കാരണം ആണല്ലോ... ഇത് വല്ല ഉഡായിപ്പും ആവും..."[മാലി ]
"പോടാ അതൊരു പാവം പെണ്ണാ..."
"ആണെങ്കിൽ അവൾക്ക് കൊള്ളാം... അല്ലെങ്കിൽ അവൾ വിവരം അറിയും... നിന്നെ ഇത്രയും കാലം പറ്റിച്ചതിന്..."[ജൗഹി ]
"അതിനെ വെറുതെ വിട്ടേക്ക്..."
"കണ്ടോ കണ്ടോ ഇവന് അവളെ പറയുന്നത് തീരെ പിടിക്കുന്നില്ല... ഇങ്ങനെ പോയാൽ ഇവൻ കയ് വിട്ട് പോവും..."[മാലി ]
"നിർത്തെടാ... എന്തായാലും വൺ വീക്ക് കൂടിയല്ലേ ഉള്ളൂ...അത് കഴിഞ്ഞു ബാക്കി അപ്പൊ പറയാം...ഞാൻ അവളെ കാണാൻ പോവുമ്പോൾ അജുവും അമിയും വന്നാൽ മതി... നീയൊക്കെ വന്നാൽ അത് വേറൊരു ദുരന്തം ആവും..."
"ഞങ്ങൾ പെണ്ണ് കെട്ടി കഴിയുന്നവരാ ഇങ്ങനെ ഉള്ളതിന് പോവുമ്പോ നിനക്ക് ഞങ്ങൾ തന്നെ കൂടെ വേണോ...?"🙄
നമ്മൾ അവൻ പറയുന്നത് കേട്ടു ചോദിച്ചതും അവൻ ഫോണും ഓഫ് ചെയ്തു പോക്കെറ്റിൽ ഇട്ടു നമ്മളെ തോളിൽ കയ്യിട്ടു പിടിച്ചു...
"അത്യാവശ്യം ബുദ്ധിയും എക്സ്പീരിയൻസും നിങ്ങൾക്കാ... അത് കൊണ്ടാ അല്ലാതെ...!!
ഇനി ഇപ്പൊ നാണം കെടാൻ ആണെങ്കിൽ നിങ്ങൾക്ക് ഓൾറെഡി കെട്ടിയത് കൊണ്ട് ഇനി പെണ്ണ് കിട്ടൂല എന്ന പേടി വേണ്ടല്ലോ..."😁[ഷമീർ ]
"ഓഹ് എന്ന്...!!നിനക്കറിയോ ഞാൻ കെട്ടിയ പെണ്ണിന് ഒരു കുഴപ്പം ഉണ്ട്...വേറെ എന്തും അവൾ സഹിക്കും... പക്ഷെ പെണ്ണ് കേസ് സഹിക്കില്ല... എന്നെ കൊല്ലാനും മടിക്കില്ലെടാ ആ പിശാശ്..."
"അത് നന്നായി എന്നെ ഞങ്ങൾ പറയൂ... വഴിയിൽ കാണുന്ന പെൺപിള്ളർക്ക് ഒക്കെ നിന്നെ കാണുമ്പോൾ ഒരു ഇളക്കം ആണ്...നമ്മളെ ഒന്നും ഒറ്റ ഒരുത്തിക്കും പിടിക്കൂല്ല..."[ജൗഹി ]
"അത് പിന്നെ ഇപ്പോഴത്തെ പെൺപിള്ളേർ ഒക്കെ അങ്ങനെയാ ഇത്തിരി ഗ്ലാമർ കൂടിയ ഒരുത്തനെ കണ്ടാൽ മതി...!!ഇവന്റെ പെണ്ണ് തന്നെ ഇവനോട് ഒടുക്കത്തെ ലവ് ആയോണ്ട് കെട്ടിയതല്ലേ... ആ ഷേക്ക് എവിടെ പോയി രണ്ടാമത് കെട്ടിയോ എന്തോ...?"🙄
എന്നും പറഞ്ഞു മാലി ഇരുന്നതും നമ്മൾ ടൈം നോക്കി...
"ഡാ എന്നാൽ പിന്നെ നമുക്ക് ഇറങ്ങിയാലോ..."
അവന്മാർ ഒക്കെ ഇറങ്ങിയതും നമ്മൾ പെണ്ണിനേയും നോക്കി മുറിയിൽ ചെന്നു...
"നീ വരുന്നില്ലേ...?"
"ഇല്ല... ഞാൻ കുറച്ചീസം ഇവിടെയാ..."
"അപ്പൊ നിന്റെ കയ്യിൽ മൈലാഞ്ചി ഇടണ്ടേ..."
"😕യ്യോ അത് വേണം..."
"എങ്കിൽ വാ ഞാൻ വീട്ടിൽ എത്തി ഇട്ടു തരാം..."😍
അപ്പൊ തന്നെ പെണ്ണ് ഫ്രീസ് ആയി നമ്മളെ കൂടെ ഇറങ്ങി...ഒന്നും ഇല്ലേലും പെണ്ണിനെ കണ്ടോണ്ടിരിക്കാലോ...
പിന്നെയാണ് മനസ്സിൽ ആയത് അവിടെ എങ്ങാനും നിക്കുന്ന ദുരന്തത്തെ കൊണ്ട് വന്നത് അബദ്ധം ആയെന്ന്...😓നേരം വെളുക്കുന്നത് വരെ അതിന്റെ രണ്ട് കയ്യിലും മൈലാഞ്ചി ഇട്ടു നമ്മൾ ഒരു വഴിയായി...
"താങ്ക്സ് അജു... ഇനി ഉറങ്ങിക്കോ ഗുഡ് നൈറ്റ്..."
"ഇത്രയും കഷ്ടപ്പെട്ടിട്ട് ഇതേ ഉള്ളൂ ഒരു കിസ്സ് എങ്കിലും താടി..."
"അതൊക്കെ പിന്നെ തരാം... ഇപ്പൊ എന്റെ മൈലാഞ്ചി പരക്കും..."
🙄അല്ലേലും എനിക്കിതു കിട്ടണം... ആ ഷേക്കിന് വരാൻ ഉള്ളതല്ലേ നമ്മൾ കയറി ഏണി വെച്ച് പിടിച്ചത്...
ഒന്ന് ഉറക്കം പിടിച്ചു വരുമ്പോഴേക്കും അലാറം അടിക്കേം ചെയ്തു... നമ്മൾ ഫ്രഷ് ആയി വന്നിട്ടും പെണ്ണ് വായും പൊളിച്ചു ഉറക്കം തന്നെ...
"ഡീ നിയ എണീക്കെടി നമുക്ക് പോണ്ടേ..."
"😴ഞാൻ വർന്നില്ല..."
എന്നും പറഞ്ഞു പെണ്ണ് വീണ്ടും ഉറക്കം തന്നെ...
"ഡീ എണീക്ക്... ഇന്ന് അമിടെ കല്യാണം ആണ്...അതിനും നീ വരുന്നില്ലേ...?"🙄
"മ്മ്... കുറച്ച് കഴിയട്ടെ..."
"എടീ ഇപ്പൊ തന്നെ ലേറ്റ് ആയി... എണീക്ക്... അല്ലേ ഞാൻ അങ്ങ് പോവും..."
"ഇയാൾ പൊക്കോ ഞാൻ പിന്നെ വന്നോളാ..."
🙄പിന്നെയാ... ഇന്ന് നടക്കുന്ന കെട്ടിന് പിന്നെ പോയിട്ട് എന്ത് കാര്യം... പിന്നെ എന്തിന് വേണ്ടിയാ കയ് രണ്ടും ചുവപ്പിച്ചു കിടക്കുന്നെ ആവോ...
"ഡീ നീ എണീക്കുന്നുണ്ടോ..."
"കുറച്ചൂടെ ഉറങ്ങട്ടെ..."😴
ഇതിനെ നേരെ ചൊവ്വേ വിളിച്ചാൽ ഒന്നും ഉണരില്ല... നമ്മൾ പെണ്ണിന്റെ കാലിൽ ഇക്കിളി ആക്കി എങ്കിലും കാൽ മാറ്റി എന്നല്ലാതെ വലിയ കുലുക്കം ഒന്നും ഇല്ല... ഇതിനെ ഇന്നലെ എന്തിനാ പടച്ചോനെ ഞാൻ കൊണ്ട് വന്നേ... അവന്റെ കെട്ടിന് ലേറ്റ് ആയാൽ അവൻ നമ്മളെ പൊങ്കാല ഇടും...😓ഇതിന് പിന്നെ അങ്ങനെ ഉള്ള ഒരു ചിന്തയും ഇല്ലല്ലോ...
പിന്നെ ഒന്നും നോക്കാതെ കോപ്പിനെ അങ്ങനെ തന്നെ പൊക്കി ശവറിന്റെ ചോട്ടിൽ നിർത്തി ടാപ് തുറന്നതും പെണ്ണ് കണ്ണ് തുറന്നു... അവൾ നനയും തോറും നമ്മളെ കണ്ണുകൾ അവളിൽ ഇഴയാൻ തുടങ്ങി...🙄അമിടെ കെട്ടായത് കൊണ്ട് മാത്രം നമ്മൾ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി...😓
************💞
"ഇതാ നിനക്ക് ഇടാൻ ഉള്ളത്... പെട്ടെന്ന് റെഡി ആയി ഇറങ്..."
എന്നും പറഞ്ഞു ഓൻ നമ്മക്ക് നീട്ടിയ ഡ്രെസ്സ് നമ്മൾ കയ് പുറത്തേക്ക് ഇട്ടു വാങ്ങി...
"അഞ്ച് മിനിറ്റ് കൊണ്ട് നിന്റെ ഒരുക്കം കഴിഞില്ലേൽ ഞാൻ അങ്ങ് പോകും... വേഗം റെഡി ആവാൻ നോക്ക്..."
😏ഇവന്റെ കെട്ടാണോ എന്താ ഒരു ദൃതി...
നമ്മൾ എങ്ങനെ ഒക്കെയോ മുടി ചീകി കെട്ടി വെച്ചു... ഇത്തിരി പൗഡർ ഇടാന്ന് വെച്ചപ്പോൾ അടപ്പ് അനങ്ങുന്നില്ല... നമ്മൾ ആണേൽ അത് അങ്ങോട്ടും ഇങ്ങോട്ടും തിരിക്കാൻ തുടങ്ങി...😒ഒന്ന് മൊഞ്ചത്തി ആയി പോവാന്നു കരുതീതാ ഇതിന് എന്ത് പറ്റി ആവോ...നമ്മൾ അത് എടുത്തു ഷെൽഫിനു മേലേ ഇടിക്കാൻ തുടങ്ങി...
"😬ഡീ...നീ എന്താ കുത്തി പൊളിക്കുന്നെ...?"
അത് കേട്ടതും ബോട്ടിൽ നമ്മളെ കയ്യീന്ന് സ്ലിപ് ആയി...😨അതിൽ ഉള്ളത് മുഴുവൻ നമ്മളെ റെഡ് ഗൗണിൽ ആയി വൈറ്റ് ആയിട്ടുണ്ട്...
"പൗഡറിൽ ആണോ നീ ഇന്ന് കുളിക്കുന്നെ..."
"ഇയാൾ ഒച്ച വെച്ചപ്പോൾ എന്റെ കയ്യീന്ന് സ്ലിപ് ആയതാ...മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്..."😓
"നിനക്ക് അപ്പൊ എന്നെ പേടി ഒക്കെ ഉണ്ടല്ലേ..."
"😏നിക്ക് ഇയാളെ പേടി ഒന്നുല്ല..."
എന്നും പറഞ്ഞു നമ്മൾ ഓനെ പുച്ഛിച്ചു ഡ്രെസ്സിൽ ഉള്ള പൗഡർ ഒക്കെ കയ്യിൽ ആക്കി നമ്മൾ മുഖത്ത് തേക്കാൻ തുടങ്ങി...
"ഇതിന്റെ ഒന്നും ആവശ്യം നിനക്കില്ല... അല്ലാതെ തന്നെ കാണാൻ കൊള്ളാം നീ വന്നേ..."
"ഇയാൾക്ക് അസൂയയാ..."
"അതേലോ... കാരണം എനിക്ക് മാത്രം കാണാൻ ഉള്ളതാ നിന്റെ ഈ സൗന്ദര്യം... അത് മാറ്റാരുടെയും മുന്നിൽ പ്രദർശിപ്പിച്ചു നടക്കുന്നത് എനിക്ക് ഇഷ്ടമല്ല..."
എന്നും പറഞ്ഞു ഓൻ നമ്മളെ മുഖത്ത് ഊതിയതും നമ്മൾ ക്ലോസപ്പിന്റെ പരസ്യം പോലെ അത് ആസ്വദിച്ചു നിന്നു...😍
😕യ്യോ ഓൻ എന്റെ പൗഡർ കളയല്ലേ ആ ചെയ്യുന്നേ...
"ഈ നാറീട്ട് വയ്യ..."😏
എന്നും പറഞ്ഞു നമ്മൾ ഓനെ പുച്ഛിച്ചു തള്ളിയതും ഓൻ പോയ അതേ സ്പീഡിൽ ആണോ എന്നും ചോദിച്ചു കൊണ്ട് വന്നു നമ്മളെ ചുണ്ടുകളിൽ ഓന്റെ അധരങ്ങൾ ലോക്ക് ചെയ്തു...❣️
😕ഇത്രേം നേരം തിടുക്കം കൂട്ടിയ ആളാ ഇപ്പൊ നമ്മളെ വിടാതെ പിടിച്ചു വെച്ചേക്കുന്നേ...
"ഡാ അജു റെഡി ആയോ...?"🙄
എന്നും പറഞ്ഞു വന്ന അപ്പുക്ക സ്റ്റെക്ക് ആയി നിന്നതും ആളെ സൗണ്ട് കേട്ട് ഓൻ നമ്മളിൽ നിന്നും പിന്മാറി...😌അപ്പൊ തന്നെ ഒരു വളിച്ച ഇളിയും ആയി ഓൻ അപ്പുക്കാനേ നോക്കിയതും നമ്മൾ തിരിഞ്ഞു നിന്നു ഡ്രെസ്സിൽ ഉള്ള പൗഡർ ഒക്കെ കളയാൻ തുടങ്ങി...
അപ്പുക്ക ഒന്ന് ഇളിച്ചു കൊണ്ട് പോയതും ഓൻ നമ്മളെ ഒരു നോട്ടം...🙄
"😌അയ്യേ ചമ്മിപ്പോയി..."
"പോടീ,,, നിനക്ക് ഇതിനുള്ളത് ഞാൻ മുതലും പലിശയും ചേർത്തു തരാം...നീ കാത്തിരുന്നോ..."
"പോടാ..."
"ഡാ എന്നോ...?"😬
"ആടാ ചെക്കാ..."
"😬ഡീ നിന്നെ ഞാൻ..."
എന്ന് പറഞ്ഞു ഓൻ തല്ലാൻ എന്ന പോലെ വന്നതും നമ്മൾ ഇറങ്ങി ഓടി...
ഓൻ പിന്നെ വാച്ചും നോക്കി പുറത്ത് കൂടെ നടക്കാൻ തുടങ്ങിയതും നമ്മൾ ഇത്തൂസിന്റെ മുറിയിൽ ചെന്നു ഐലൈനർ ഒക്കെ ഇട്ടു മൊഞ്ചത്തി ആയി ഇറങ്ങി...അവരൊക്കെ റെഡി ആവുന്നേ ഉള്ളൂ... പാവം അപ്പുക്ക വൈറ്റ് ചെയ്യാ...😕എന്നാലും ഈ ഉപ്പച്ചിക്ക് ഇതിന് മാത്രം ഒരുങ്ങാൻ എന്താ...🙄
"നീ ഇപ്പോഴാണോടി വരുന്നെ..."
നമ്മൾ ഓന് പിന്നാലെ അകത്തു കേറുമ്പോൾ തന്നെ അമ്മൂസ് നമ്മളോട് ചോദിച്ചതും നമ്മൾ ഇളിച്ചു കാണിച്ചു അതേ എന്നും പറഞ്ഞു അകത്തേക്ക് കാൽ വെച്ചതും ഒരു പോക്ക് ആയിരുന്നു...😨പടച്ചോനെ ഇന്ന് ആരെയാണാവോ കണി കണ്ടത്...
നടുവും കുത്തി വീണതും എല്ലാരും നമ്മളെ വായും പൊളിച്ചു നോക്കി നിന്നു...🙄ഇവറ്റകൾ ആരും വീഴുന്നത് ഒന്നും കണ്ടിട്ടില്ലേ...😏
നമ്മൾ വീണ അതേ സ്പീഡിൽ ചാടി എണീറ്റതും എവിടെ ഒക്കെയോ എന്തോ ഒരു തകരാർ...😪എവിടെ ഒക്കെയോ ഉടഞ്ഞുന്നു തോന്നുന്നു... ഒരുത്തൻ ഇണ്ട് വീഴുമ്പോൾ വന്നു പിടിച്ചൂടെ...ഓൻ അതൊന്നും കാണാതെ അമിക്കാടെ മുറിയിലേക്ക് കേറിപ്പോയി...വല്ല സിന്മാ നടനെയും കെട്ടിയാൽ മതിയാരുന്നു... നായിക വീഴുമ്പോൾ എല്ലാം അവരൊക്കെ വന്നു പിടിക്കും...😓
നമ്മൾ മേലേക്ക് കേറുമ്പോ ആണ് ആ കുരിപ്പ് ഷമി നാരങ്ങാ വെള്ളം സെർവ് ചെയ്യുന്നത് കണ്ടത്...ആ പിശാശ് ഞാൻ വീഴാൻ വേണ്ടി മനഃപൂർവം ഇനി തറയിൽ ആക്കിയതാണോ...🙄
നമ്മൾ ഓളെ അടുത്ത് ചെന്നു ഒരു ഗ്ലാസ് വെള്ളം എടുക്കാൻ നോക്കിയതും ഓൾ ട്രെ മാറ്റി പിടിച്ചു...
"😕ഇത് എന്റെ വീടാ... ന്നിട്ട് എന്താ നീ നിക്ക് വെള്ളം തരാതെ..."
"ഇത് നിന്റെ അമിക്കാടെ ഫ്രണ്ട്‌സിനാ...അവരൊക്കെ മുറിയിൽ ആന്ന്..."
"അയിന്...!!"
"മാലിക്കാ ഇണ്ടെടി... ഒന്ന് കാണാലോ... കുറച്ചീസം ആയി കണ്ടിട്ട്..."
"എന്റെ അമിക്കാടെ കെട്ടാ... വെള്ളം കൊടുക്കാൻ ഒക്കെ ഞാൻ ഇണ്ട്... ഇങ്ങ് താടി..."😏
എന്നും പറഞ്ഞു നമ്മൾ ഓളെ കയ്യീന്ന് ട്രെ പിടിച്ചു വാങ്ങാൻ നോക്കിയതും ഓൾ അത് വിടാതെ പിടിച്ചു വലിച്ചു... ഞങ്ങൾ രണ്ടും പിടിയും വലിയും ആയതും ഒടുക്കം ട്രെ അടക്കം തറയിൽ വീണു...😦അത് കണ്ടതും ഞങ്ങൾ രണ്ടും പരസ്പരം ഒന്ന് നോക്കി നിനക്ക് സമാദാനം ആയല്ലോ എന്ന് ചിന്തിച്ചു തീരുന്നെന്നു മുന്നേ അവന്മാർ ഒക്കെ പുറത്ത് ഇറങ്ങി ഞങ്ങളെ ഒരു നോട്ടം...
"എന്താ ഇത്...?"
"ഇവളാ അമിക്കാ..."😓
"അതൊന്നും അല്ല... ഞാൻ ഇങ്ങൾക്ക് വെള്ളം കൊണ്ടരുമ്പോൾ ഇവൾ പിടിച്ചു വലിച്ചു താഴെ വീണതാ..."[ഷമി ]
"ഞാൻ അല്ലേ എല്ലാർക്കും വെള്ളം കൊടുക്കണ്ടേ... അതോണ്ടാ..."
"🙄എന്നിട്ട് എല്ലാരും കുടിച്ചത് തന്നെ...ഇത് വരെ ആയിട്ട് ഇവളെ കയ്യീന്ന് ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ ഉള്ള യോഗം കെട്ടിയോൻ ആയ എനിക്കുണ്ടായിട്ടില്ല പിന്നെയാ...ആരെയേലും കാലിൽ തറക്കുന്നതിന് മുന്നേ ഇത് വൃത്തിയാക്കി രണ്ടും പോയാൽ മതി..."
ആ അജു കോപ്പ് നമ്മളെ നോക്കി യാതൊരു ദയയും ഇല്ലാതെ പറഞ്ഞു അവറ്റകളെയും കൊണ്ട് മുറിയിൽ കയറി ഡോർ അടച്ചു...
"എന്താ നോക്കി നിക്കുന്നെ,,, വാ പെറുക്കി എടുക്കാ..."😓
"നിന്റെ വീട് നിന്റെ അമിക്കാടെ കെട്ട് നിന്റെ ഗ്ലാസ്... അയിന് ഞാൻ എന്തിനാ..."
"😬പെറുക്കി എടുക്കെടി കുരിപ്പേ...അല്ലേ നിന്നെയും മാലിക്കാനേയും തമ്മിൽ ഞാൻ തെറ്റിക്കും..."
അത് കേട്ടതും പെണ്ണ് എല്ലാം നമ്മളെ കൂടെ പെറുക്കി എടുക്കാൻ തുടങ്ങി...😏ആ അജുന് ഞാൻ കൊടുത്തോളാം...
എല്ലാരും ഓഡിറ്റോറിയത്തിലേക്ക് പോവാൻ ഇറങ്ങിയതും നമ്മൾ അജുനെ ഒന്ന് നോക്കി...😍ഓന്റെ കൂടെ ബൈക്കിൽ പോവാലോ...
😕അപ്പോഴാണ് ഓൻ കാർ എടുക്കുന്ന കണ്ടത്... മുന്നിൽ അമിക്ക ബാക്കി ഓന്റെ മൂന്ന് ഫ്രണ്ടും...😏നമ്മളെ ഒന്ന് നോക്കുന്നു കൂടി ഇല്ല... ജാഡ തെണ്ടി...
നമ്മൾ ആകെ കൂടെ ഉള്ള ഒരു ട്രാവലറിൽ ആദ്യം കയറി ഇരുന്നതും ഇത്തൂസ് വന്നപ്പോ നമ്മൾ എണീറ്റ് കൊടുത്തു...അപ്പൊ ആ ഷമി കുരിപ്പ് നമ്മളെ നോക്കി ഇളിച്ചതും നമ്മൾ ഓളെ കാലിൽ നോക്കി ഒരു ചവിട്ട് അങ്ങ് കൊടുത്തു...😬
വീടും പൂട്ടി ഉമ്മച്ചി ഇറങ്ങിയതും ശമിയെ നമ്മൾ പിടിച്ചു പൊക്കി...നൗഫിക്കാടെ ഉമ്മച്ചി ഇള്ളൊണ്ട് അമ്മൂസും ഞങ്ങളെ കൂടെ എണീറ്റ് നിന്നു...😪ഉമ്മച്ചിമാരെ ഒക്കെ യോഗം...
പിന്നെ നമ്മൾ ഓനോട് സോങ് പ്ലെ ചെയ്യാൻ പറഞ്ഞു ഡാൻസ് കളിക്കാൻ തുടങ്ങി... ഓന പാട്ട് ആയോണ്ട് നമ്മൾ തന്നെ അത് ചേഞ്ച് ചെയ്തു...😌അജുന്റെ കൂടെ പോവാത്തത് നന്നായി...😪
ഓഡിറ്റോറിയം എത്തിയതും നമ്മൾ സീറ്റിൽ ഇരുന്നു...😕ഇത്രേം നേരം നിന്ന ക്ഷീണം കൊണ്ടാ...
"🙄എല്ലാരും ഇറങ്ങുമ്പോ നീ ഇരിക്കാണോ...?"
അമ്മൂസ് നമ്മളെ നോക്കി ചോദിച്ചോണ്ട് ഇറങ്ങി...
"അത് വരേലും ഇരിക്കാലോ..."😓
ഷമി ആണേൽ അത് ശരിയാ എന്ന് പറഞ്ഞു നമ്മളെ അടുത്ത് ഇരുന്നു... ഞങ്ങൾ രണ്ടും ലാസ്റ്റ് ഇറങ്ങി അകത്തേക്ക് നടന്നു... നെച്ചുനേം തപ്പി ഇറങ്ങി നമ്മൾ നടക്കുമ്പോൾ ആണ് ആ ഫെബിൻ വായും പൊളിച്ചു ആരെയോ നോക്കുന്നത് കണ്ടത്...
അവന്റെ നോട്ടം ഉള്ള ഭാഗത്ത് നോക്കിയതും അനുട്ടിയെ ആണ് കോപ്പ് നോട്ടം വെച്ചത് എന്ന് കണ്ടതും നമ്മൾ ഇത്തൂസിന്റെ അടുത്ത് വിട്ടു...
"😌അനുട്ടിയെ ഞാൻ നോക്കിക്കോളാ ഇത്തൂസെ..."
"നീയോ... നിന്നെ നോക്കണം എന്ന് അജു എന്നോട് പ്രത്യേകം പറഞ്ഞതാ..."
😬നമ്മൾ എന്താ കൊച്ച് കുട്ടിയാണോ നോക്കാൻ...
"ഓന് ജാഡയാ...ഓനെ കേട്ടുന്നേനു മുന്നേ ഞാൻ കുറെ കല്യാണത്തിന് പോയതാ...നീ വാടി അനുട്ടി..."
നമ്മൾ ഓളെ കയ്യും പിടിച്ചു ഫെബിന്റെ മുന്നിൽ കൂടി ജാഡ ഇട്ടു നടന്നു...😌പാവം ഓൻ...
നെച്ചുനെ എല്ലാരും കൂടെ റെഡി ആക്കുമ്പോൾ നമ്മൾ പൊരിഞ്ഞ ഒരുക്കം ആയിരുന്നു...
"ഡീ മാറി നിക്ക് നിന്റെ അല്ല കെട്ട്..."
അമ്മൂസ് നമ്മളെ കണ്ണാടിക് മുന്നിൽ പിടിച്ചു മാറ്റി ഏലും നമ്മൾ അവിടെ തന്നെ നിന്നു...😏ഓൾക്ക് ഇനി നെച്ചുനെ കിട്ടുമ്പോ നമ്മളെ വേണ്ടന്ന് വെക്കോ...
ജെസിയും കൂടെ വന്നതോടെ ഞങ്ങൾ നാലും സെൽഫി ആയിരുന്നു...😓നമ്മക്ക് ഫോൺ ഇല്ലാത്തോണ്ട് ആ അജുനെ കുറെ പ്രാകി... ഓനെന്താ നമ്മക്ക് ഒരു ഫോൺ മേടിച്ചു തന്നാൽ...
**********💞
നിക്കാഹ് ഒക്കെ കഴിഞ്ഞു വന്നതും അമി മഹർ ഇടുന്ന തിരക്കിലും അജു നിയയെ തേടുന്ന തിരക്കിലും ആണ്...പെണ്ണ് ഒരു ചെയറിൽ ഇരുന്നത് കണ്ടപ്പോൾ ആണ് അജുന് ആശ്വാസം ആയത്...🙄
കപ്പിൾസിന്റെ കൂടെ ഉള്ള സെൽഫി എടുപ്പിന് അജു വീണ്ടും പെണ്ണിനെ നോക്കുമ്പോൾ ആണ് പെണ്ണ് കയ് കൊണ്ട് ആക്ഷൻ ഇടുന്നത് കണ്ടത്. അവളെ റൂട്ട് നോക്കിയതും അൽത്താഫിനെ കണ്ട് അജു പല്ല് കടിച്ചു...😬ആ ഷേക്ക് പോയപ്പോൾ ഇവനാണോ...
ഇതൊന്നും അറിയാതെ നിയ ആണേൽ ആക്ഷൻ ഇട്ടു കൊണ്ടിരിക്കുന്ന അൽത്തഫിനോട് എന്താ കാര്യം എന്ന് ചോദിക്കാ...രക്ഷ ഇല്ലെന്ന് കണ്ടപ്പോൾ പെണ്ണ് എണീറ്റ് ചെക്കന്റെ അടുത്ത് ചെന്നു... ഫോട്ടോ എടുപ്പിലും അജു ശ്രദ്ധിക്കുന്നത് അവളെയാണ്...
"എന്തിനാ നീ എന്നെ വിളിച്ചേ...ആ അജു കണ്ടാൽ ന്നെ കൊല്ലും..."😓
"പാത്തു വന്നില്ലേ കണ്ടില്ലല്ലോ... ഓളെ കാണാന്നു വെച്ചാ ഞാൻ വന്നത് തന്നെ..."
"ഓൾക്ക് പനിയാ... അതോണ്ട് വന്നിട്ടില്ല..."
"അല്ലേലും ഓൾ അങ്ങനാ ആവശ്യത്തിന് കിട്ടില്ല..."
"എന്താടി നിനക്ക് ഇവനോട് ഇത്രക്ക് സ്വകാര്യം പറയാൻ..."
പെട്ടെന്ന് അജുന്റെ ചോദ്യം കേട്ടതും രണ്ടും ഞെട്ടി തരിച്ചു നിന്നു...😪
"അ... അത്... ഞാൻ... പാത്തു..."
"നിനക്കെന്താടി വിക്ക് വന്നോ...!!
അവിടെ ഇരുന്ന ഇവളെ എന്തിനാ നീ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നേ...?"😬
"അ... അത്... ഞാൻ വിളിച്ചോണ്ട് വന്നതല്ല... ഞാൻ പാത്തു വന്നില്ലേ എന്ന് ചോയ്ച്ചതാ... അപ്പൊ ഇവൾ എന്റെ അടുത്തേക്ക് വന്നതാ..."
😕അത് കേട്ട് നിയ ആണേൽ അൽത്താഫിനെ തുറിച്ചു നോക്കി... അവിടെ എങ്ങാനും ഇരുന്ന എന്നെ കയ്യും കലാഷും കാണിച്ചു വിളിച്ചു കൊണ്ട് വന്നിട്ട് ഇപ്പൊ പറയുന്ന കേട്ടില്ലേ...😪
"അത് പിന്നെ അങ്ങനെ ആണല്ലോ... ഏതേലും ഒരുത്തൻ ഒന്ന് ഇളിച്ചു കാണിക്കേണ്ട താമസം മൂക്കും കുത്തി വീണോളും..."
"😏ഞാൻ എന്റെ ഫ്രണ്ട് ആയോണ്ട് വന്നതാ..."
"എനിക്കും ഉണ്ട് ഗേൾ ഫ്രണ്ട് പക്ഷെ സ്വകാര്യം പറച്ചില് ഇല്ല..."
"ന്നിട്ടാണോ ഒരുത്തി വന്ന് അന്ന് വിളിച്ചപ്പോൾ ഇറങ്ങി പോയെ..."😏
പാവം അൽതു ആണെങ്കിൽ അതിന്റെ ഇടയിൽ പെട്ടു പോയല്ലോ എന്നോർത്ത് നിന്നു...
"അത് ഒരു ഡൌട്ട് ക്ലിയർ ചെയ്യാൻ വിളിച്ചതല്ലേ..."😓
അജു പരുങ്ങി കൊണ്ട് പറഞ്ഞു...
"ഓഹ് ആ പെണ്ണിന്റെ മാഷല്ലേ അപ്പൊ ഡൌട്ട് ഇണ്ടാവും..."😏
"അതെന്താണെന്ന് ഞാൻ വീട്ടിൽ എത്തീട്ട് തെളിയിച്ചു തരാം... ഇപ്പൊ മോൾ ചെല്ല്..."
പെണ്ണ് കലിപ്പിൽ നടന്നതും പിന്നിൽ നിന്നും അവനെ രണ്ട് കൊമ്പ് വെച്ചു നാക്ക് പുറത്തേക്ക് ഇട്ടു കോഷ്ടി കാണിച്ചതും അജു തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു...😨
പെണ്ണ് ആണേൽ രണ്ട് സ്റ്റെപ് പിറകോട്ടു വെച്ച് ഒരു ഓട്ടം ആയിരുന്നു...🙄നിന്നെ ഞാൻ എടുത്തോളാം...
ഇതൊക്കെ കണ്ട് ചിരി പൊട്ടി നിക്കുന്ന അൽത്താഫ് അജുന്റെ നോട്ടം കണ്ടതും ചിരി ഒക്കെ താനേ നിന്നു...😓
"അനിയന്റെ തടി കേടാവണ്ട എന്നുണ്ടെങ്കിൽ ആ പിശാശുമായി അടുക്കാതിരിക്കുന്നതാ നല്ലത്..."
😕ഞാൻ എന്തിനാ ഈ കെട്ടിന് വന്നേ എന്ന പോലെ ചെക്കൻ തലയാട്ടി കൊടുത്തു...
നിയടെ ഓട്ടം നിന്നത് ആണെങ്കിൽ ഫെബിനും അനുട്ടിയും കുറുകുന്നത് കണ്ടാണ്...😕ഒരു ഗ്യാപ് കിട്ടിയപ്പോഴേക്കും അവൻ ഇവളെയും കൊണ്ട് മുങ്ങിയാ... ആ അജുന് പിന്നെ ഇങ്ങനെ ഉള്ളത് ഒന്നും കാണില്ല...
"ഡാ ചെക്കാ ആരോട് ചോയ്ച്ചിട്ടാ നീ അനുട്ടിയെ ഇങ്ങട്ട് കൊണ്ട് വന്നേ... ഓളെ നോക്കാൻ ഏൽപ്പിച്ചതാ എന്നെ ഓളെ കാണാണ്ട് ആയാൽ നിക്കാ കേസ്..."😓
"ഞാൻ ഓളെ ഉമ്മച്ചിനോട് ചോയ്ച്ചല്ലോ..."
"ഓളെ ഉമ്മച്ചിക്ക് നിന്റെ ഉദ്ദേശം അറിയതോണ്ടാ... ഒന്ന് പോടാ ചെക്കാ... ഡീ ഇങ്ങ് വന്നേ ആരേലും വന്നു വിളിച്ചാൽ ഉടനെ അങ്ങ് പൊക്കോളും..."
[🙄കുറച്ച് മുന്നേ ആ ചെക്കൻ എന്തോ ചോദിക്കുമ്പോൾ തന്നെ ഇറങ്ങി പോയ കൊച്ചാ ഈ ഉപദേശിച്ചു നേരെ ആക്കുന്നെ...]
"നീ പോടീ...!!"
😨യ്യോ പോടീ എന്നോ... ഈ കുരിപ്പിനെ ഞാൻ ഇന്ന് കൊല്ലും...
"നീ കണ്ടോ ന്റെ അജുനെ കൊണ്ട് നിന്നെ ഞാൻ തല്ലിക്കും..."
"അജുക്ക തല്ലൊന്നും ഇല്ല..."
നമ്മൾ ഓനെ കലിപ്പിൽ നോക്കി ആ അജുനെ തപ്പി ഇറങ്ങി...🙄പടച്ചോനെ ഓനെ ഇപ്പൊ കോഷ്ടി കാണിച്ചെന് തിരിച്ചു കിട്ടോ... പെണ്ണ് ഒന്ന് നിന്നു ആലോചിച്ചു...
എല്ലാ ഇടത്തും ഒന്ന് കണ്ണോടിച്ചു പെണ്ണ് ചെന്നു തോണ്ടിയത് ജൗഹിയെ ആണ്...
"എന്താ അജുനെ വിളിക്കണോ...?"🙄
"ഏയ് അയിനൊന്നും അല്ല...ജൗഹി കാക്കു ഒരുത്തനെ തല്ലണം ഓൻ എന്നെ പോടീ എന്ന് വിളിച്ചു... ആ അജുനോട് പറഞ്ഞാൽ നിക്കാവും തല്ലു കിട്ടുന്നെ..."😪
പെണ്ണ് നിഷ്കു ആയി പറഞ്ഞതും ജൗഹി ഏതാണ്ട് ഒക്കെ ചിന്തിച്ചു കൂട്ടി...
"എന്റെ പെങ്ങളെ ഒരുത്തൻ പോടീ എന്ന് വിളിച്ചോ... അവനെ തല്ലല്ല വേണ്ടേ കയ്യും കാലും ഓടിക്കാ വേണ്ടത്... ഞാൻ ആ മാലിയേയും വിളിക്കാം..."
ശമിയെ വായി നോക്കി നിക്കുന്ന മാലിയെ കൂടി ഓൻ വിളിച്ചു പെണ്ണിന്റെ പിന്നാലെ നടന്നു... പെണ്ണാണെങ്കിൽ രണ്ട് ഗുണ്ടകളെയും കൊണ്ട് വരുന്ന പോലെ ഗമയിൽ അങ്ങ് നടന്നു...
"ദാ ഈ ചെക്കനാ..."😓
🙄ആ കുരുട്ടടക്ക പോലത്തെ ചെക്കനെ കണ്ട് രണ്ടും വായും പൊളിച്ചു പരസ്പരം നോക്കി...
"ഈ ചെക്കൻ ആണോ നിന്നെ പോടീ എന്ന് വിളിച്ചേ...?"🙄
"ആ മാലിക്കാ... ഈ ചെക്കന് രണ്ട് കൊടുക്കണം..."😓
"എന്നിട്ട് വേണം ഞങ്ങൾ അകത്തു കിടക്കാൻ... നീയായിട്ട് വല്ല പ്രശ്നവും ഉണ്ടെങ്കിൽ അത് നീയായിട്ട് തീർത്താൽ മതി...!!എന്ത് കണ്ടിട്ടാ ഈ പെണ്ണ് വിളിച്ചപ്പോൾ തന്നെ ഇങ്ങ് വന്നത്..."
മാലി പോയതും ജൗഹിയും പിന്നാലെ പോയി...പെണ്ണിന് പിന്നെ ചെക്കന്റെ ഇളി കണ്ടതും കലിപ്പ് ഒന്ന് കൂടി...😬
"നീ പോടാ മരമാക്രി..."
എന്നും പറഞ്ഞു പെണ്ണ് സ്ഥലം കാലിയാക്കി...
"ഡീ വാ നമുക്ക് പിക് എടുക്കാ..."
നെച്ചു വന്നു എല്ലാരേയും കൊണ്ട് പോയതും പെണ്ണ് അജുനെ ഒന്നും മൈൻഡ് ചെയ്യാതെ അമിടെയും നെച്ചുന്റെയും ഇടയിൽ കയറി നിന്നു...😌
അമി ആണേൽ വായും പൊളിച്ചു പെണ്ണിനെ നോക്കി...ഒന്ന് അടുത്ത് നിക്കാനെ ഇന്ന് യോഗം ഉള്ളൂ അത് ഇങ്ങനെയും പോയി കിട്ടി...😕
ഫുഡ് കഴിക്കാൻ ഇരുന്നപ്പോഴും ഇത് തന്നാ അവസ്ഥ...
"നീ എന്തിനാടി ഞങ്ങളെ ഇടയിൽ കയറി ഇരിക്കുന്നെ... ഇവിടെ ഇത്രയും സ്ഥലം ഉണ്ടായിട്ടും..."😕
അമി സഹി കെട്ട് പെണ്ണിനോടായി ചോദിച്ചു...
"നിക്ക് അമിക്കാനെയും നെച്ചുനേം ഒത്തിരി ഇഷ്ടായിട്ടാ..."😍
ഇങ്ങനെ ആണെങ്കിൽ ദേഷ്യം ആയിരുന്നു നല്ലത്...
ലെഗ് പീസും കടിച്ചു പെണ്ണ് മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചതും അജു ഫുഡ് കഴിക്കുന്നുണ്ട്...😕ആ ഫെബിനും അനുട്ടിയും ഒരുമിച്ചാണ്...🙄ഒരു ഞാൻ അല്ലേ ഉള്ളൂ എല്ലാറ്റിന്റേം ഇടയിൽ കയറി ഇരിക്കാൻ പറ്റോ... അതോണ്ട് എല്ലിൻ കഷ്ണം കൊണ്ട് ചെക്കന് ഒരു ഏറു കൊടുത്തു പെണ്ണ് നിർവൃതി കൊണ്ടു...
"ഡീ നെച്ചു,,, ഈ അമിക്കാ ഫുഡ് കഴിക്കാൻ ഇരുന്നാൽ പിന്നെ ചുറ്റിലും ഉള്ളതൊന്നും കാണില്ല... അമ്മാതിരി തീറ്റയാ..."😌
പെണ്ണ് കണക്ക് കൂട്ടി വെച്ചതിൽ നിന്ന് ഒന്ന് പുറത്തെടുത്തു...
"ഇവൾ ചുമ്മാ പറയുന്നതാ..."
"ഉള്ളതാടി... അമിക്കാടെ നെറ്റിയിലെ ഈ കല കണ്ടോ അത് പണ്ട് ഓൻ എന്റെ പുട്ട് കയ്യിട്ടു വാരീട്ട് ഞാൻ കൊടുത്തതാ..."
തെളിവ് സഹിതം ആയോണ്ട് അമി ദയനീയമായി കെട്ടിയ പെണ്ണിനെ ഒന്ന് നോക്കി...അവൾ നല്ല പോലെ ചിരിക്കുന്നുണ്ട്...😕ആ നഗ്ന സത്യം ഞാൻ എങ്ങനെ തെളിയിക്കും ആവോ...
😌പെണ്ണിന് ആണേൽ സമാധാനം ആയിട്ടുണ്ട്... ഇനി ആ അജുന്നുള്ളത് കൂടി കൊടുക്കണം...🙄അയിനിപ്പൊ എന്ത് ചെയ്യും...
😨അപ്പോഴാണ് ശമിയും മാലിക്കയും മിസ്സിംഗ് ആണെന്ന് കണ്ടത്...🙄പടച്ചോനെ രണ്ടും എവിടെ പോയി റൊമാൻസിക്കാവോ...ഇരിക്ക പൊറുതി ഇല്ലാത്തോണ്ട് തന്നെ പെണ്ണ് വാരി വലിച്ചു കഴിച്ചു ഒരു പോക്കായിരുന്നു...
"ഞാൻ ഇപ്പൊ വരാട്ടോ..."
🙄ഇനി വന്നില്ലേലും കുഴപ്പം ഇല്ല... അമി ഒന്ന് നീങ്ങി ഇരുന്നു കൊണ്ട് ആത്മഗതിച്ചു...
പെണ്ണ് ഉള്ള ഹാളിൽ മൊത്തം നോക്കി ഇറങ്ങി... ഒരു കുശു കുശുപ്പ് കേട്ടതും നിയ മെല്ലെ അകത്തേക്ക് തലയിട്ട് നോക്കി...
"പ്ലീസ് ഒന്ന് താടി...അല്ലെങ്കിൽ ഞാൻ തരാം..."[മാലി ]
😍പടച്ചോനെ കിസ്സിങ്ങിന് വകുപ്പ് അല്ലേ അത്... ആരേലും ഇണ്ടോ എന്ന് ഒന്നൂടെ നോക്കി പെണ്ണ് കണ്ണ് ചിമ്മാതെ നോക്കി നിന്നു...
"ഒന്ന് സമ്മതിക്കെടി..."
😕ഓഹ് ഈ കുരിപ്പിനു എന്താ ഒന്ന് സമ്മതിച്ചാൽ... ആ അജു ഒക്കെ ഒന്നും ചോയ്ക്കാതെയും പറയാതെയും അങ്ങ് കിസ്സ് അടിക്കാ...ഒന്നുല്ലേലും കൂടെ അല്ലേ നടപ്പ്... ന്നിട്ടും ഇവന് ഇതൊന്നും അറീലെ...🙄ഇന്ന് വല്ലോം നടക്കോ എന്തോ...
"അതൊക്കെ കല്യാണം കഴിഞ്ഞു മതി... ആരേലും കാണും നിക്ക് പേടിയാ..."😓
"എടീ ആ നിയക്ക് വരെ അജു കെട്ടിന് മുന്നേ എത്ര എണ്ണം കൊടുത്തിട്ടുണ്ട് എന്ന് അറിയോ... അമിടെ കെട്ട് നടക്കുന്നത് തന്നെ ഒരൊറ്റ കിസ്സിങ് കൊണ്ടാ...!!നീ കേട്ടിട്ടില്ലേ ഒരൊറ്റ കിസ്സ് മതി ജീവിതം മാറി മറിയാൻ എന്ന്..."
🙄യ്യോ ആ കോന്തൻ അജു അതൊക്കെ എല്ലാരോടും പറയൽ ഇണ്ടാ...
നിയക്ക് കിട്ടിട്ടുണ്ട് എന്ന് കേട്ടോണ്ട് ആവും ഷമി സൈലന്റ് ആയതും മാലി അവളിലേക്ക് ഒന്ന് കൂടി അടുത്തതും നിയടെ വാ താനേ തുറന്നു...😍ഒരു സീൻ കാണാൻ ഉള്ള തൊര...
ഇപ്പൊ കൊടുക്കും എന്ന് കരുതി നിന്നതും ഒരു കാൽ പെരുമാറ്റം കേട്ടതും നിയ മെല്ലെ താഴേക്ക് നോക്കി...😕കാൽ മുതൽ തല വരെ നോക്കിയതും കയ്യും കെട്ടി നിക്കുന്ന അജുനെ കണ്ട് പെണ്ണ് ഒന്ന് ഇളിച്ചു കൊടുത്തു...😌
"സീൻ പിടിക്കാ അല്ലേ...?"
അതിന് പെണ്ണ് തലയാട്ടിയതും അജു പെണ്ണിന്റെ അടുത്ത് ഒന്ന് കൂടി നീങ്ങി...
"നിന്നോട് ഞാൻ പറഞ്ഞതല്ലേ ഈ ഒളിഞ്ഞു നോട്ടം നിർത്താൻ..."
"😏ഇയാൾ ഒളിഞ്ഞു നോക്കാൻ അല്ലേ പിന്നെന്തിനാ എന്റെ പിന്നാലെ വന്നേ...?"
"അത് ശരി ഞാൻ വന്നതാണോ ഇപ്പൊ കുഴപ്പം...!!നീ എവിടെ പോയാലും പോയ പോലെ തിരിച്ചു വരില്ലെന്ന് എനിക്കറിയാം അത് കൊണ്ടാ... കെട്ടിന്റെ അന്ന് വരെ നീ എന്നെ വെള്ളം കുടിപ്പിച്ചതല്ലേ അത് കൊണ്ട് എന്തിനാ ഇനിയും ഒരു പരീക്ഷണം... അത് കൊണ്ട് നിന്റെ പിന്നാലെ തന്നെ എന്റെ ഈ രണ്ട് കണ്ണുകളും ഉണ്ട്..."
"😏ന്നിട്ടാണോ ഇങ്ങട് വരുമ്പോൾ ന്നെ മൈൻഡ് ചെയ്യാതെ ഇയാളെ ഫ്രണ്ട്സിന്റെ കൂടെ വന്നേ..."
"അപ്പോഴും എന്റെ കണ്ണ് നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു..."
എന്നും പറഞ്ഞു ഓൻ ഫോൺ ഓൺ ചെയ്തു പെണ്ണിന് നേരെ നീട്ടിയതും പെണ്ണ് ആ ഡ്രൈവറോട് സോങ് പ്ലെ ചെയ്യാൻ പറഞ്ഞതും സോങ് അവൾ തന്നെ ചേഞ്ച് ചെയ്യുന്നതും അവളും ഷമിയും തുള്ളി കളിക്കുന്നതും ഒക്കെ കണ്ടപ്പോൾ പെണ്ണിന്റെ കണ്ണ് തള്ളിപ്പോയി...😦പടച്ചോനെ ഓൻ കാണില്ലെന്ന ധൈര്യത്തിൽ ആണ് ഇത്രേം കാണിച്ചു കൂട്ടിയെ... അതാണേൽ ഓന്റെ ഫോണിലും...
"നിന്നെ ഞാൻ പഠിച്ചു വരുന്നെ ഉള്ളൂ... അത് കൊണ്ടാ വിനുനോട് ഞാൻ ക്യാം ഓൺ ചെയ്തു വെക്കാൻ പറഞ്ഞത് അത് കൊണ്ട് നിന്റെ ഈ കോലം കൂടി കാണാൻ പറ്റി..."
അയിന് പെണ്ണ് ചമ്മിയ ഒരു ഇളി ആയിരുന്നു...😓
"പക്ഷെ എനിക്ക് ഒത്തിരി ഇഷ്ടായിട്ടോ..."😍
"പോടാ..."
എന്നും പറഞ്ഞു നാണത്തോടെ അവൾ അവനെ തള്ളി മാറ്റി...അപ്പോഴാണ് ഇപ്പോഴും കിസ്സിന്റെ വക്കത്തു നിക്കുന്ന രണ്ടെണ്ണത്തിനെ അജു കാണുന്നത്...
"🙄ഡാ ഇന്നെങ്ങാനും വല്ലതും നടക്കോ...?!!"
അത് കേട്ടതും ഷമി ഒരു ഓട്ടം ആയിരുന്നു... മാലി ആണേൽ ഇളിച്ചു കൊണ്ട് അജുന്റെ നേരെ വന്നു...
"നീ കൊടുക്കാത്തത് നന്നായി ഇവിടെ ഒരുത്തി സീൻ പിടിക്കലാ പണി..."
"അതൊന്നുല്ല മാലിക്കാ ഞാൻ ഷമീനെ കാണാത്തോണ്ട് നോക്കി വന്നതാ... അപ്പൊ നോക്കീന്നേ ഉള്ളൂ...അയിനാ ഇവൻ കള്ളം പറയുന്നേ... ഞാൻ പോവാ..."
എന്നും പറഞ്ഞു അജുനെ കലിപ്പിൽ നോക്കി പെണ്ണ് വന്ന വഴി വിട്ടു...
"ഡീ മാലിക്കാ നിന്നെ ഉമ്മ വെച്ചോ...?"🙄
"അപ്പോഴേക്കും നിങ്ങൾ വന്നു കുളം ആക്കീലേ..."😓
"ന്നിട്ടാണോ വേണ്ട എന്നൊക്കെ പറയുന്നത് കേട്ടെ..."
"😌അത് ഒരു പഞ്ചിനാടി... അല്ലാണ്ട് ഇഷ്ടായിട്ടല്ല... പക്ഷെ പുള്ളി അത് ഉള്ളതാക്കി..."😒
"അതൊക്കെ അജു... കിസ്സ് കിട്ടുന്നു പ്രതീക്ഷിക്കുമ്പോ ഒന്നും കിട്ടൂല... ഞാൻ അറിയാതെയാവും ഓൻ തരുന്നേ അതോണ്ട് ഒഴിഞ്ഞു മാറാനും പറ്റില്ല..."😒
"🙄ന്റേം അവസ്ഥ അത് തന്നെ ആടി... റാഷിക്കാക്ക് ഇപ്പൊ പഴയ പോലെ സ്നേഹം ഒന്നുല്ലെടി...അങ്ങേര് എന്നോട് പറയാ നിനക്ക് കുറച്ചൂടെ വിവരം വെച്ചിട്ട് കെട്ടിയാൽ മാതിയെന്നു എന്ന്..."😒[ജെസി ]
"😌അത് നിൻക് വിവരം ഇല്ലാത്തോണ്ടല്ലേ സാരല്ല്യ..."[ഷമി ]
"😬പോടീ...അതൊക്കെ കെട്ട് കഴിഞ്ഞാലെ നിനക്ക് മനസ്സിൽ ആവൂ... ഇപ്പൊ തോന്നാ ആ ഇംഗ്ലീഷ് സായിപ്പിനെ കെട്ടണ്ടാന്ന്... ഫോണിൽ ഫുൾ ഇംഗ്ലീഷ് ആടി... അത് എനിക്ക് അറീലാന്ന് അറിഞ്ഞു കൊണ്ട് തന്നെയാ...😏ചിലതൊക്കെ ഞാൻ എഴുതി വെക്കാറുണ്ട്... ഡിക്ഷണറി നോക്കി ഞാൻ കണ്ട് പിടിക്കും..."[ജെസി ]
🙄ഇതുങ്ങളെ ഒക്കെ ജീവിതം എന്താവോ എന്തോ...
പ്രേമിച്ചു കെട്ടിയൊണ്ട് ആവും അമ്മൂസിന് മാത്രം പരാതി ഒന്നുല്ല അട്ടയെ പോലെ ഓൾ നൗഫിക്കാനെ ഒട്ടി നിക്കാ...😌ഓൻ വേറെ പെണ്ണുങ്ങളെ നോക്കുന്നുണ്ടോ എന്ന് നോക്കാൻ ആണെന്ന് നമ്മക്ക് അല്ലേ അറിയൂ...😬അങ്ങനെ വല്ലതും കണ്ടാൽ നൗഫിടെ അന്നത്തെ കാര്യം കട്ട പൊക ആയോണ്ട് ആള് ഫുൾ ഡീസെന്റായാ നിൽപ്പ്...
നെച്ചു എല്ലാരേം കെട്ടിപ്പിടിച്ചു കരയുമ്പോൾ നിയ നോക്കിയത് ഫെബിനെ ആണ്...😕ചെക്കനും കരച്ചിൽ വരുന്നില്ലേ... അയിന് അവന് നാളെ സ്കൂളിൽ വെച്ച് കാണാൻ ഉള്ളതല്ലേ...
"ഉമ്മച്ചി ഉപ്പച്ചി ഞാൻ പോയിട്ട് വരാ..."[നെച്ചു ]
"🙄എപ്പോ...?!!"[നിയ ]
😕നെച്ചു ആണേൽ കരച്ചിൽ നിർത്തി നിയനെ ഒന്ന് നോക്കി...
"എപ്പോൾ വേണേലും മോൾക്ക് വരാം... മോൾ പോയിട്ട് വാ..."
അവളെ ഉമ്മച്ചിയും ഉപ്പച്ചിയും കൂടി പറഞ്ഞതും നിയ എന്നെ പറഞ്ഞു വിടുമ്പോ അങ്ങനെ പറയാത്തതെന്താ എന്നുള്ള ചിന്തയിൽ ആയിരുന്നു...🤔
കരച്ചില് ഒക്കെ കഴിഞ്ഞു അമിയും നെച്ചുവും കാറിൽ കയറിയതും അജു പെണ്ണിനെ നോക്കി...
"വാടി ഇതിൽ പോവാം..."
ഡ്രൈവിങ് സീറ്റിൽ ഇരുന്നു അജു നിയയെ വിളിച്ചതും നിയ വന്ന കലിപ്പ് തീർക്കാൻ ഉള്ള പ്ലാനിൽ നിന്നു...
"😏ഞാൻ വന്നത് പോലെ പൊക്കോളാം..."
"അതിൽ നിന്ന് തുള്ളാൻ ആണോ...?!!വന്നു കേറെഡി..."
"ഞാൻ വരില്ല... വരുമ്പോ എന്നെ കൊണ്ട് വന്നില്ലല്ലോ..."😓
"എടീ നീ വരുമ്പോൾ ഇതിൽ പ്ലേസ് കണ്ടായിരുന്നോ...?!!അല്ലേലും അഞ്ച് ആണുങ്ങളെ കൂടെ നിന്നെ പിടിച്ചു ഞാൻ എവിടെ ഇരുത്താനാ..."🙄
"ഇയാളെ തലയിൽ..."😏
ഇയാളെ ബൈക്കിൽ കൊണ്ടന്നൂടെ...😏ഓന്റെ ചോദ്യം കേട്ടില്ലേ... പെണ്ണ് അവനെ നോക്കി പേടിപ്പിച്ചു...
ജാടയാണല്ലേ... ഞാൻ വിളിക്കാതെ തന്നെ നിന്നെ എന്റെ തൊട്ടടുത്ത് എത്തിക്കാൻ എനിക്കറിയാം...😍അജു പെണ്ണിനെ നോക്കി ഇളിച്ചോണ്ട് അമീനയെ ഒന്ന് നോക്കി അവളെ കണ്ണ് കൊണ്ട് കാണിച്ചു കൊടുത്തു...
"എങ്കിൽ ഞാൻ വരാം അജുക്കാ..."
എന്നും പറഞ്ഞു അമ്മൂസ് ഡോർ തുറന്നതും നിയ ഒരു ചാട്ടത്തിന് അവിടെ കയറി ഇരുന്നു...
"😏നീ നിന്റെ നൗഫിക്കാടെ കൂടെ വന്നാൽ മതി...!!"
എന്നും പറഞ്ഞു അവളെ നോക്കി പുച്ഛിച്ചതും അജു ഒരു ചിരിയോടെ വണ്ടി വിട്ടു...വീട് വരെ പെണ്ണ് പിന്നെ ഉറക്കം ആയോണ്ടും നെച്ചു മോങ്ങലിൽ ആയോണ്ടും ഫുൾ സൈലന്റ് ആയിരുന്നു...
ഉറങ്ങി കിടക്കുന്ന അവളെ പിന്നെ ഉണർത്താനും അവന് തോന്നിയില്ല... അമ്മാതിരി നിഷ്കു ആണ്...😕അജു അവളെ എടുത്തു കൊണ്ട് പോയി മുറിയിൽ കിടത്തി...
പെണ്ണ് പിന്നെ ഉണർന്നത് ഒച്ചയും ബഹളവും കേട്ടാണ്...🙄ഞാൻ എന്താ ഇവടെ...?!!ആ അജു എന്നെ ഇട്ടേച്ചു പോയോ...😓
"ഉണർന്നോ... എത്ര നേരായി ഞാൻ വൈറ്റ് ചെയ്യുന്നു..."
താടിക്ക് കയ്യും കൊടുത്തു പെണ്ണിന്റെ അടുത്തായി ഇരിക്കുന്ന നെച്ചു ചോദിച്ചു...
"എടീ എല്ലാരും എവടെ പോയി...?!!അവടെ എന്താ ബഹളം..."
"അത് അമിക്കാടെ ഫ്രണ്ട് ആണ്..."
അത് കേട്ടതും പെണ്ണ് പുറത്തേക്ക് വന്നതും ആദ്യം കണ്ടത് അജുനെയാണ്...😍ഓൻ ഡ്രെസ്സ് ഒക്കെ മാറി സുന്ദര കുട്ടപ്പൻ ആയിട്ടുണ്ട്...
അവളെ കണ്ടതും അജു അടുത്തേക്ക് വന്നു...
"നിന്നെയും വൈറ്റ് ചെയ്തു നിക്കായിരുന്നു ഞാൻ...വാ ഇറങ്ങാം...നാളെ കാലത്ത് എനിക്ക് പോവാൻ ഉള്ളതാ... ഡ്രെസ്സ് ഒക്കെ എടുത്തു വെക്കണം..."
😏ഓന് പോണം എന്ന്...എന്നേം കൂടെ കൊണ്ട് പോയാൽ എന്താ...!!
"ഇയാക്ക് പോണേൽ പോയിക്കോ ഞാൻ നാളെ വരുള്ളൂ... ഇന്ന് നെച്ചു ഒക്കെ ഇവടെ ഉള്ളതല്ലേ..."
"അതിന് നീയാണോ അവളെ കെട്ടിയെ കൂടെ കഴിയാൻ അമിയല്ലേ .."🙄
"ഓഹ് വല്യ കോമഡി നിക്ക് ചിരി ഒന്നും വരുന്നില്ല..."😓
"നിന്നെ ചിരിപ്പിക്കാൻ ഒക്കെ എനിക്കറിയാം... നീ വാ..."😍
😕ഈ കോപ്പ് എങ്ങനെ ചിരിപ്പിക്കാൻ...നിയ അതും ആലോചിച്ചു നിന്നു...
"അതൊക്കെ പിന്നെ ആലോചിക്കാം നീ വന്നേ..."
"ഞാൻ ഫുഡ് കഴിച്ചു വരാ..."
എന്നും പറഞ്ഞു പെണ്ണ് ഡെയിനിങ് ടേബിളിൽ ഇരുന്നു ഫുഡ് ചോദിക്കാൻ തുടങ്ങി... ഫുഡ് വന്നതും എല്ലാരും ഒരുമിച്ചിരുന്നു...
അമി ആണെങ്കിൽ നെച്ചുനെ കണ്ണ് എടുക്കാതെ നോക്കിയാ കഴിപ്പ്...അജു ആണെങ്കിൽ നാളെ പോവുന്നത് കൊണ്ടാവും പെണ്ണിനെ ഇന്ന് സ്നേഹിച്ചാലോ എന്ന ആലോചനയിൽ ആണ്...
അവറ്റകൾ രണ്ടും പൊരിഞ്ഞ ചർച്ചയാണ് എന്താണോ എന്തോ...
"നീ പോവാണോ എനിക്ക് നല്ല പേടിയുണ്ടെടി... ഫസ്റ്റ് നൈറ്റ് അല്ലേ..."😓[നെച്ചു ]
"അല്ലേലെ അമിക്കാ എന്നെ മുറിയിൽ കേറാൻ സമ്മതിക്കലില്ല... പിന്നെയാ ഫസ്റ്റ് നെറ്റിന്..."
"😕അയ്യേ ഞാൻ നിന്നെ എന്റെ കൂടെ വിളിച്ചതല്ല...ഞാൻ എനിക്ക് പേടി ഇണ്ടെന്ന് പറഞ്ഞതല്ലേ..."
"അയിന് എന്നോട് അല്ല പറയണ്ടേ അമിക്കനോട് പറ..."
"😌ഞാൻ പറയൊന്നുല്ല...എനിക്ക് ഈ ഫസ്റ്റ് നൈറ്റ് എന്താന്ന് അറിയാലോ..."
"നിക്കും ഇണ്ടെടി..."😌
പെണ്ണും ഇളിച്ചു കൊണ്ട് പറഞ്ഞു...
"അയിന് എന്നോടല്ല നിന്റെ അജുനോട് ചെന്ന് പറ..."
രണ്ടിന്റേം ചർച്ച തീരത്തോണ്ട് അജു അവളെയും കാത്ത് പുറത്ത് നിൽപ്പാ...🙄ഇതിന് മാത്രം എന്താണാവോ രണ്ടിനും ചർച്ച ചെയ്യാൻ...
"ഡാ അജു സത്യം പറ... നീയൊക്കെ എന്താടാ ഒപ്പിച്ചു വെച്ചത്... ഫസ്റ്റ് നൈറ്റ് മുടങ്ങുന്നത് കോണ്ടല്ല നാണം കെടാൻ വയ്യാത്തോണ്ടാ..."[അമി ]
"നീ നാറണം... നീയൊക്കെ കാരണം എന്റെ ഉപ്പച്ചി എന്നെ ഇപ്പോഴും ട്രോളി കൊണ്ടിരിക്കാ... എന്റെ ഫസ്റ്റ് നൈറ്റ് ആണെങ്കിൽ ഇന്നേ വരെ നടന്നിട്ടുമില്ല... ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കോ... പ്രേമിച്ചു കെട്ടിയ ഞങ്ങൾ ഇപ്പോഴും ഭാര്യയും ഭർത്താവും ആയിട്ടില്ലെന്ന്...അതിന് നീയും കൂട്ട് നിന്നതല്ലേ അനുഭവിക്ക്..."
"ആ നീ പറഞ്ഞ പോലെ നമുക്ക് പോയി വന്നിട്ട് നോക്കാലെ..."
"അതാ നല്ലത്..."😁
അജു ഇളിച്ചു കൊണ്ട് പറഞ്ഞതും അമി അവനെ ദയനീയമായി ഒന്ന് നോക്കി...😒
പെണ്ണ് എല്ലാരോടും റ്റാറ്റാ ഒക്കെ കാണിച്ചു വന്നതും അമി ബൈക്കിന്റെ അടുത്ത് നിന്നും നീങ്ങി നിന്നു...
"അമിക്കാ റ്റാറ്റാ ഗുഡ് നൈറ്റ്..."
"ആ ഗുഡ് നൈറ്റ്...!!അല്ലേടി ഇത്രേം നേരം നിങ്ങൾക്കെന്താ സംസാരിക്കാൻ...?"🙄[അമി ]
"നിങ്ങൾക്കെന്താ ഇവടെ സംസാരിക്കാൻ...?"😏
"അത് ഞങ്ങൾ ഒരു പാര പണിയുടെ കാര്യം സംസാരിച്ചതാ...മോൾ ചെല്ല്..."
"ഓഹ്..."
എന്നും പറഞ്ഞു പെണ്ണ് അവനെ പുച്ഛിച്ചു കാണിച്ചു...
ഇത്തിരി നേരം ഉള്ള ആ യാത്രയിൽ നിയ അജുന്റെ തോളിൽ തല വെച്ചു... നല്ല തണുപ്പ്... അവൾ അവനെ വയറിൽ വട്ടം പിടിച്ചു ഇരുന്നു... അജു അവളെ ഓരോ പ്രവർത്തിയും ആസ്വദിച്ചു ഇരുന്നു...
"നിനക്കിഷ്ടാണോ ഇങ്ങനെ യാത്ര ചെയ്യാൻ...?"
"ന്നെ പറ്റി കണ്ട് പിടിക്കാൻ നടക്കുന്ന ആളല്ലേ... അതും കണ്ട് പിടിച്ചോ..."😓
അപ്പോഴേക്കും വീട്ട് മുറ്റത്ത് എത്തിയത് കണ്ട് പെണ്ണ് കലിപ്പിൽ ചാടി ഇറങ്ങി അകത്തേക്ക് നടന്നു...
പാലും ആയി വരുന്ന നെച്ചുനെ കണ്ടതും അമി മുറിയിൽ തിരച്ചിൽ നടത്തി...ബാത്‌റൂമിലും നല്ല പോലെ തിരഞ്ഞു...🙄പടച്ചോനെ എവിടെ ഏത് രൂപത്തിൽ ആണാവോ പണി...
അവൾ മുറിയിൽ കയറിയതും അമി ഡീസന്റ് ആയി നിന്നു... പാൽ നീട്ടിയതും അമി അത് വാങ്ങി ടേബിളിൽ വെച്ചു...
"നിനക്ക് ഈ പാറ്റയെയും പല്ലിയെയും ഒക്കെ പേടിയാണോ...?"
🙄ബെസ്റ്റ് ആദ്യായി ചോദിക്കാൻ പറ്റിയ ചോദ്യം തന്നെ... അത് കേട്ട് പെണ്ണാണെങ്കി വായും പൊളിച്ചു നിക്കാ...
"അതൊക്കെ ഇവടെ ഇഷ്ടം പോലെ ഉണ്ടോ...?!!അന്നും ഇയാൾ എന്നോട് ചോദിച്ചല്ലോ..."🙄[നെച്ചു ]
"അത്... അല്ല അങ്ങനെ വല്ലതും ഈ മുറിയിൽ കണ്ടാൽ നിലവിളിക്കരുത് എന്ന് പറയാൻ വേണ്ടി ചോദിച്ചതാ..."
അമി ചമ്മൽ മറച്ചു കൊണ്ട് പറഞ്ഞു...
"എങ്കിൽ കുട്ടി കിടന്നോളൂ..."
😕അത് കേട്ടതും പെണ്ണ് വാ തുറന്നു അവനെ മൊത്തത്തിൽ ഒന്ന് നോക്കി...
🙄കുട്ടിയാ,,, ഫസ്റ്റ് നൈറ്റ് ആയിട്ട് പറയുന്ന കേട്ടില്ലേ കിടന്നോ എന്ന്... ആലോചിച്ചു കൊണ്ട് പെണ്ണ് ബെഡിൽ ഇരുന്നു...
"പാല്..."
ടേബിളിൽ ഇരിക്കുന്ന പാൽ നോക്കി നെച്ചു പറഞ്ഞതും അമി ദയനീയമായി പെണ്ണിനെ നോക്കി...
പാലും കുടിച്ചു ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ ഉള്ള ധൈര്യം ഇല്ല പുള്ളിക്ക്...പണി എന്താണെന്ന് അറീല്ലല്ലോ...😓
"താൻ കുടിച്ചോ...!!ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ..."
എന്നും പറഞ്ഞു ലവൻ ബാത്‌റൂമിൽ കയറി പോയി... നെച്ചു ആണേൽ പാലും കൊണ്ട് അവനെയും വൈറ്റ് ചെയ്തു ഇരുന്നു...😍
"എടാ അജു സാഹചര്യം ഒക്കെ അനുകൂലം ആടാ... അവൾ നിയയെ പോലെ അല്ല... അത് കൊണ്ട് ചോദിക്കാ... എവിടെയാടാ എനിക്കുള്ള പണി... അവന്മാരെ വിളച്ചിട്ട് കാര്യം ഇല്ലല്ലോ അതാ ഞാൻ നിന്നെ വിളിച്ചേ...ഒന്ന് പറയെടാ..."
അത് കേട്ട് അജു ആണെങ്കിൽ ബാത്‌റൂമിൽ നോക്കി ഒന്ന് ഇളിച്ചു...നിയ ആണേൽ പാട്ടും പാടി കുളിക്കാ...അവന്റെ മാവ് പൂക്കുമ്പോൾ നമ്മൾ ആയിട്ട് ഇങ്ങനെ നിൽക്കുന്നത് ശരിയല്ല...
"നിനക്കുള്ള മുട്ടൻ പണി തന്നെയാ...ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ...!!"
അതോടെ അമിടെ അവസാന പ്രതീക്ഷയും പോയി കിട്ടി...😓
അവൻ ഇറങ്ങി വന്നു തന്നേയും വൈറ്റ് ചെയ്തു ഇരിക്കുന്ന പെണ്ണിനെ ഒന്ന് നോക്കി...🙄യോഗല്ല...അല്ലേലും അന്നേ സൂക്ഷിക്കണം ആയിരുന്നു ആ അജു എങ്കിലും കൂടെ ഉണ്ടാവുമായിരുന്നു... കെട്ട് കഴിഞ്ഞു ഒരാഴ്ച ആയിട്ടും അവൻ നിക്കുന്നില്ലേ അത് പോലെ നിക്കാം...😓
"താൻ കിടന്നോ...!!എനിക്ക് നാളെ പോവാൻ ഉള്ളതാ ഡ്രെസ്സ് ഒക്കെ എടുത്തു വെക്കാൻ ഉണ്ട്..."
"ഞാൻ സഹായിക്കാം..."
😕പെണ്ണിനെ ഒന്ന് ഉറക്കാം എന്ന് വെച്ചാൽ അതും നടക്കില്ലേ...
"ക്ഷീണം കാണും...പിന്നെ സഹായിച്ചാൽ മതി ഇന്ന് തന്നെ വേണ്ട... കിടന്നോ..."
😒എടീ നിയ നിന്റെ അവസ്ഥ തന്നെയാടി എനിക്കും... നെച്ചു ഒന്ന് ആത്മഗതിച്ചു ഡ്രെസ്സ് അടുക്കി വെക്കുന്ന അമിയെയും നോക്കി കിടന്നു...
ബാഗ് പാക്കിങ് കഴിഞ്ഞു അമി വരുമ്പോൾ പെണ്ണ് നല്ല ഉറക്കം...അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് പുതപ്പിച്ചു നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് അവളെ അടുത്തായി അവനും കിടന്നു...
***********💞
"ഞാൻ ഇത് ഒന്ന് അയൺ ചെയ്തു വരാം...അത് വരെ ഉറങ്ങല്ലേ എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാൻ ഉണ്ട്..."
"ഞാൻ അയൺ ചെയ്തു തരാ അജു..."
"എന്നിട്ട് വേണം ഇത് മൊത്തം കരിച്ചു വെക്കാൻ... നീ ഇവിടെ നിന്നാൽ മതി... വേണേൽ കണ്ട് പഠിച്ചോ...ഭാവിയിൽ എങ്കിലും ഇട്ടു തരാലോ..."
പെണ്ണ് ഒന്ന് മൂളിയതും നമ്മൾ ചിരിച്ചു കൊണ്ട് അയൺ ചെയ്യാൻ തുടങ്ങി...
"ന്നേം കൂടെ കൊണ്ടൊവോ അജു..."😓
അത് കേട്ടതും നമ്മൾ ചെറുതായി ഒന്ന് ഞെട്ടി...🙄
"എവിടെ...?"
"ഇയാൾ പാടാൻ പോണ സ്ഥലത്ത്...ഞാൻ ഒരു കച്ചറയും ഇണ്ടാക്കില്ല നല്ല അജു അല്ലേ..."😪
"ഞാൻ നല്ലത് തന്നാ അത് നീ ഇങ്ങനെ ഇടക്ക് ഇടക്ക് പറയണം എന്നില്ല..."
"😌യ്യോ അപ്പൊ ന്നെ കൊണ്ടോവും അല്ലേ... ഞാൻ പോയി ഡ്രെസ്സ് ഒക്കെ എടുത്തിട്ട് വരാ..."
"എടീ ഞാൻ നിന്നെ കൊണ്ട് പോവാന്നു പറഞ്ഞ... അതൊക്കെ പിന്നെ ഒരിക്കൽ ആവാം... ഇപ്പൊ എന്റെ നിയ കുട്ടി ഇവിടെ കച്ചറ ഒന്നും ഉണ്ടാക്കാതെ അടങ്ങി നിന്നാൽ മതി...വെറും രണ്ട് ദിവസത്തെ കാര്യം അല്ലേ ഉള്ളൂ..."
"അപ്പൊ എന്നെ കൊണ്ടോവില്ല അല്ലേ... അല്ലേലും നിക്കറിയാം ഇയാൾ കണ്ട പെണ്ണുങ്ങളെ നോക്കാൻ പോവാണെന്ന്...അതോണ്ടല്ലേ എന്നെ കൊണ്ടോവാതെ...?"😏
അത് കേട്ട് നമ്മക്ക് ചിരിയാണ് വന്നത്... പെണ്ണിന്റെ അപ്പോഴത്തെ മോന്ത ഒന്ന് കാണണം...😍
"അത് ശരിയാ നീ കൂടെ ഉണ്ടായാൽ എനിക്ക് അതിന് പറ്റോ... ഒക്കെ നിനക്കറിയാലോ അത് തന്നെ ഭാഗ്യം..."
"ഹ്മ്മ് ഇനി നിയ എന്നും വിളിച്ചു വാ... എന്നോട് മിണ്ടാൻ വന്നാൽ അപ്പൊ കാണാം..."
"അയ്യേ എനിക്ക് കാണണ്ട..."
"😬പോടാ..."
എന്നും വിളിച്ചു പെണ്ണ് കലിപ്പിൽ ബെഡിൽ പോയി ഇരുന്നു... നമ്മൾ ഡ്രെസ്സ് ഒക്കെ ബാഗിൽ ആക്കി പെണ്ണിന്റെ അടുത്ത് ചെന്നു ഇരുന്നു...
"ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... നിന്നെ കണ്ടെൽ പിന്നെ ഞാൻ വേറെ പെണ്ണിനെ നോക്കിയിട്ടില്ല... നീയല്ലേ കണ്ട ചെക്കന്മാരെ നോക്കി നടക്കുന്നെ..."
"😏ഇനീം ഞാൻ നോക്കും ഇയാക്ക് എന്താ..."
"അയ്യടി കൊള്ളാലോ ഉള്ളിലിരിപ്പ്... ദേ അങ്ങനെ വല്ലതും കണ്ടാൽ നിനക്ക് ഞാൻ ഓഫർ ചെയ്ത മക്കളെ എണ്ണം കൂടും അത് നിനക്ക് തന്നാ ദോഷം... അത് കൊണ്ട് സൂക്ഷിച്ചു നിന്നാൽ നിനക്ക് കൊള്ളാം..."
🙄ഇതൊക്കെ എപ്പോഴാണാവോ ഉദ്ദേശിക്കുന്നെ... കാത്തിരുന്നു മടുത്തു...
"പിന്നെ ഇങ്ങ് വാ..."
"ഏയ് ഇപ്പൊ വേണ്ട... വന്നിട്ട് മതി... അല്ലെങ്കിൽ നാളത്തെ പോക്ക് നടക്കില്ല..."😍
"ചീ വൃത്തികെട്ട ജന്തു..."
എന്നും പറഞ്ഞു പെണ്ണ് മുഖം പൊത്തി പിടിച്ചു...അത് കണ്ടതും നമ്മൾ പെണ്ണിന്റെ അടുത്ത് നീങ്ങി ആ കയ് പിടിച്ചു മാറ്റി...പെണ്ണിന്റെ അപ്പോഴത്തെ ഭാവം കണ്ടാൽ കടിച്ചു തിന്നാൻ തോന്നും...
നമ്മളെ മുഖം അവളിൽ അടുത്തതും അധരങ്ങൾ നുകർന്നു... പെണ്ണ് ഒന്ന് പിടഞ്ഞു കൊണ്ട് നമ്മളെ ഇറുക്കി പിടിച്ചതും നമ്മൾ ആവേശത്തോടെ അവളെ അധരങ്ങളെ മോചിപ്പിക്കാതെ നുകർന്നു കൊണ്ടിരുന്നു...
അവളുടെ കുറുകലിൽ സ്വയം മറന്നു നമ്മളെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് അരിച്ചിറങ്ങിയതും പെണ്ണ് നമ്മളെ തലമുടിയിൽ കോർത്തു പിടിച്ചു...
"അജു..."😓
പെണ്ണ് ഒരു ഞെരുക്കത്തോടെ വിളിച്ചതും നമ്മൾ തല ഉയർത്തി നോക്കി... അപ്പൊ പെണ്ണ് വേണ്ടെന്ന് നമ്മളെ നോക്കി തലയാട്ടി...
"എന്തെ...?"
"നിക്ക്... പേടി... യാ..."😓
"എന്നെയോ...?!!"😕
"😌അതല്ല നിക്ക് എന്തോ പോലെ..."
"അതിനാ നാണം എന്ന് പറയുന്നേ... കേട്ടോ... നീ വിളിച്ചില്ലായിരുന്നു എങ്കിൽ പണി പാളിയേനെ...!!എന്തായാലും ഇനി ഞാൻ വന്നിട്ട് മതി ബാക്കി ഒക്കെ...അപ്പോഴും ഒഴിഞ്ഞു മാറാന്ന് മോൾ കരുതണ്ട... നിന്നെ ഞാൻ എടുത്തോളാം... മ്മ് കേട്ടോ..."😍
"മ്മ്..."
നമ്മളെയും നോക്കി കിടന്നു കൊണ്ട് പെണ്ണ് വീണ്ടും മൂളി... പെണ്ണിനെ പിടിച്ചു വലിച്ചു നമ്മളെ നെഞ്ചിലേക്ക് ചേർത്തു വെച്ചു നമ്മളും ഉറക്കത്തെ കൂട്ട് പിടിച്ചു...❣️
കാലത്ത് തന്നെ നമ്മൾ റെഡി ആയി പെണ്ണിനെ കുത്തി പൊക്കി... പെണ്ണ് ആണേൽ എണീറ്റപ്പോൾ തൊട്ട് താടിക്ക് കയ്യും കൊടുത്തു ഇരിപ്പാ...🙄ഇനി നമ്മൾ ഇറങ്ങുമ്പോ എന്താണോ അവസ്ഥ...
"നീ ചെന്ന് ബൂസ്റ്റ് ഒക്കെ കുടിക്കെടി... എന്നെയും നോക്കി ഇങ്ങനെ ഇരിക്കാതെ..."
"😏ഞാൻ ഇയാളെ നോക്കീത് ഒന്നുല്ല..."
"പിന്നെ ഞാൻ അല്ലാതെ വേറെ ആരാ ഇവിടെ ഉള്ളെ നിനക്ക് നോക്കാൻ..."🙄
"ഞാൻ ആലോചിച്ചതാ..."
"നീ ആലോചിക്കാതെ തന്നെ ഞാൻ ഏഴാനാകാശം കണ്ട്... ഇനി ആലോചിക്ക കൂടി ചെയ്താൽ എന്താവോ എന്റെ അവസ്ഥ...അല്ല എന്താണ് ഇപ്പൊ ഒരു ആലോചന..."
"നിക്കെന്താ കൊണ്ട് വരാ അജു...?"
"എന്താ എന്റെ നിയ കുട്ടിക്ക് വേണ്ടേ... ഫോൺ ആണോ...?"
"മ്മ്... പിന്നെ ഐസ്ക്രീം..."
"കണ്ണടക്ക്..."
നമ്മൾ പറഞ്ഞതും പെണ്ണ് കണ്ണുകൾ അടച്ചു ഇരുന്നു... നമ്മൾ അപ്പൊ തന്നെ പെണ്ണിന് വാങ്ങിയ ഫോൺ എടുത്തു കയ്യിൽ വെച്ച് കൊടുത്തു...
"ആ ഷേക്കിന്റെ ഫോണിന്റെ അത്രേം ഇല്ല... എന്നാലും എനിക്ക് നിന്നെ കാണാൻ ഇത് മതി... ഞാൻ വിളിക്കുമ്പോൾ എല്ലാം എടുക്കണം...അനാവശ്യം ആയി ആർക്കും നമ്പർ കൊടുക്കരുത്... കേട്ടല്ലോ..."
നമ്മൾ പെണ്ണിന്റെ കവിളിൽ നുള്ളി കൊണ്ട് ചോദിച്ചു...
"😓അതെന്താ അജു ന്നെ വിശ്വാസം ഇല്ലേ...?"
"നിന്നെ വിശ്വാസം ഇല്ലാത്തോണ്ടല്ല... പക്ഷെ ഞാൻ ഇല്ലെന്ന് കരുതി നീ എന്തൊക്കെ ഒപ്പിക്കും എന്നുള്ള നല്ല പേടി ഉണ്ട് എനിക്ക് അതാണ്..."
"ന്നാ എന്നെ കൊണ്ട് പൊയ്ക്കൂടേ..."😪
"കൊണ്ട് പോവാൻ എനിക്ക് ആഗ്രഹം ഇല്ലാത്തോണ്ടല്ല... പക്ഷെ സേഫ് ആയി നിന്നെ നോക്കാൻ പറ്റിയില്ലെങ്കിലോ... നിനക്ക് കിടക്കാൻ നല്ലോരു പ്ലേസ് കിട്ടീലെങ്കിലോ... ഞങ്ങൾ ആവുമ്പോ റോഡിൽ ആയാലും കിടക്കാലോ...അത് കൊണ്ട് എന്റെ നിയ കുട്ടി കുരുത്തക്കേട് ഒന്നും ഒപ്പിക്കാതെ അടങ്ങി ഒതുങ്ങി നിക്കണം... മ്മ്..."❣️
"ഞാൻ അജുന്റെ കൂടെ കാട്ടിൽ ഒക്കെ കഴിഞതല്ലേ... അത് പോലെ കഴിയാനും ഞാൻ റെഡിയാ ന്നെ കൊണ്ടൊവോ അജു..."😓
"ആ കാട്ടിൽ എനിക്ക് ശ്രദ്ധിക്കാൻ നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ...പക്ഷെ ഇത് അങ്ങനെ അല്ല...നിന്നെ എനിക്ക് തന്ന ആ കാട്ടിൽ നമുക്ക് ഒരിക്കെ പോവാം... എന്നെ വിഷമിപ്പിക്കാതെ ഹാപ്പി ആയി എന്നെ യാത്ര ആക്കണം... ഓകെ..."
"മ്മ്..."
പെണ്ണ് മൂളിയതും നമ്മൾ ബാഗും എടുത്തു ഇറങ്ങി... പെണ്ണ് നമ്മളെ പിന്നാലെ തന്നെ വന്നു...
"നീ വീട്ടിൽ ആണ് നിൽക്കുന്നത് എങ്കിൽ നിന്നെ ഞാൻ അവിടെ ഇറക്കാം..."
"അതെന്താ... നീ ഇല്ലെന്ന് കരുതി ഞങ്ങൾ ഇവളെ നോക്കില്ലേ... മോൾ ഇവിടെ നിന്നാൽ മതി കേട്ടോ..."
"ഞാൻ ഇവിടെയാ ഉപ്പച്ചി നിക്കുന്നെ..."
ആ പറച്ചിൽ കേട്ട് നമ്മൾ പെണ്ണിനെ ഒന്ന് നല്ല പോലെ നോക്കി... മറ്റവൾ അവിടെ ഉണ്ടായിട്ടും ഇവൾ ഇവിടെ നിൽക്കണം എങ്കിൽ എന്തോ ഉടായിപ്പ് ആണല്ലോ...🙄
"അവിടെ എത്തിയാൽ വിളിക്കണം..."
അപ്പുക്ക പറഞ്ഞതും നമ്മൾ തലയാട്ടി... ഉമ്മച്ചീനെയും ഉപ്പച്ചീനെയും അപ്പുക്കനേയും കെട്ടിപ്പിടിച്ചു നമ്മൾ യാത്ര പറഞ്ഞു...അനുട്ടിയെ കയ്യിൽ എടുത്തു അവളെ കവിളിൽ ഉമ്മ വെച്ചു...
"ഇത്തൂസെ അപ്പൊ ഓകെ... ദേ ഇതിനെ ഒന്ന് സൂക്ഷിക്കണേ..."
"വേണേൽ ഞാൻ കൂടെ തന്നെ കിടന്നോളാം പോരെ..."
"അയ്യോ അത് വേണ്ട പെണ്ണ് ഉറക്കിൽ അമ്മാതിരി ചവിട്ടാ... ഒരു ചവിട്ട് കിട്ടിയാൽ ഇത്തൂസ് തറയിൽ ഉണ്ടാവും... അത് കൊണ്ട് റിസ്ക് എടുക്കേണ്ട ഇപ്പൊ ഒറ്റയ്ക്ക് അല്ല വയറ്റിൽ ഒരാൾ കൂടെ ഉണ്ട് അത് മറക്കണ്ട..."
"😕ഞാൻ ചവിട്ടൽ ഒന്നുല്ല ഇത്തൂസെ ഈ അജു കള്ളം പറയാ..."
"അത് ശരി ഞാൻ വീഡിയോ എടുത്തു നിന്നെ കാണിക്കാം... നിന്റെ ചവിട്ട് ഡെയ്ലി വാങ്ങുന്ന ഞാൻ കള്ളം പറയാ അല്ലേ..."
അതിന് പെണ്ണ് നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു...
"എങ്കിൽ ഓകെ ഞാൻ ഇറങ്ങി..."
"എല്ലാരോടും ചോയ്ച്ചു അനുട്ടിക്ക് ഉമ്മയും കൊടുത്തു എന്നോട് മാത്രം പറഞ്ഞിട്ടില്ല..."
🙄ഇവൾ എന്നെ നാണം കെടുത്തിയെ അടങ്ങൂ...
"നിനക്കുള്ളത് ഞാൻ നൈറ്റ് തന്നതല്ലേ മറന്നോ...?!!പോരെങ്കിൽ വന്നാൽ മുതലും പലിശയും ചേർത്തു തരാം... സ്വീകരിക്കാൻ റെഡി ആയി നിന്നോ..."😍
അവളെ ചെവിയിൽ ആയി അത്രയും പറഞ്ഞു നമ്മൾ ബൈക്കിൽ കയറി... എല്ലാർക്കും റ്റാറ്റായും കൊടുത്തു നമ്മൾ ഗേറ്റ് കടന്നു...
അമിയാണെങ്കി യാത്ര പറയുന്നെ ഉള്ളൂ...നമ്മളും അവരോടൊക്കെ യാത്ര പറഞ്ഞു അവനെയും കൊണ്ട് ഇറങ്ങി...
"എന്താടാ ഒരു മൂഡ് ഓഫ്...കെട്ടിയോളെ വിട്ട് വന്നതിനാണോ...?"
"അതിനൊന്നും അല്ല... എന്നാലും ഇന്നലെ ഒരൊറ്റ രാത്രി കൊണ്ട് അവൾക്ക് ഞാൻ ഒരു മുരടൻ ആയി തോന്നി കാണും അതാ എന്റെ സങ്കടം... ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടി കൊണ്ട് വന്നിട്ട് അതിനെയും നോക്കി നേരം വെളുപ്പിക്കേണ്ട ഗതി ആയിപ്പോയി..."
"😁അതാണോ കാര്യം... അങ്ങനെ ആണെങ്കിൽ എന്റെ കാര്യം ആലോചിച്ചു നോക്ക്...കെട്ടിയ അന്ന് തൊട്ട് അവളെ നോക്കി നേരം വെളുപ്പിക്കലാ എന്റെ പണി... തിരിച്ചു വന്നിട്ട് വേണം ജീവിച്ചു തുടങ്ങാൻ..."
"അതെങ്കിലും നടന്നാൽ മതിയായിരുന്നു...!!😓അല്ലേടാ അജു നിങ്ങളൊക്കെ എനിക്ക് ഒരുക്കിയ പണി എന്താ നേരം വെളുക്കുന്നത് വരെ ഞാൻ നോക്കീട്ട് ഒന്നും കണ്ടില്ല..."
"സത്യം പറയാലോ അമി ഒരു പണിയും അവിടെ ഇല്ല... അവന്മാർ പലതും പ്ലാൻ ചെയ്തതാ... ജൗഹിക്ക് അടുത്ത ചാൻസ് ആയോണ്ട് അവൻ പക്കാ ഡീസന്റ് ആയി... എന്നാൽ അല്ലേ അവന്റെ കാര്യം നടക്കൂ... നിന്റെ ഉറക്കം കെടുത്തുന്ന പലതും പ്ലാൻ ചെയ്തതാ... ഞാൻ തന്നെയാ രണ്ടിനോടും വേണ്ടെന്ന് പറഞ്ഞത്... അവന്മാർ കെട്ടാൻ ഉള്ളതോണ്ട് പിന്നെ അത് വേണ്ടെന്ന് വെച്ചു... പക്ഷെ നിന്റെ ഫസ്റ്റ് നൈറ്റ് നടക്കരുത് എന്ന് കരുതി ഞാൻ പണി ഉണ്ടെന്നൊക്കെ തട്ടി വിട്ടതാ..."
"🙄പടച്ചോനെ നല്ലോരു ചാൻസ് ആണല്ലോ ഞാൻ കളഞ്ഞു കുളിച്ചത്... ഇനി അങ്ങനെ ഒരു അവസരം വരുമോ എന്തോ..."
"അതൊക്കെ വരും... നീ ഇപ്പൊ തത്കാലം കെട്ടിയ പെണ്ണിനെ ഒക്കെ ഒന്ന് മറക്ക്..."
അവനും അത് ശരി വെച്ച് യാത്ര എൻജോയ് ചെയ്യാൻ റെഡി ആയി...ടിക്കറ്റ് കൺഫേം ചെയ്തു ഞങ്ങൾ രണ്ടും ട്രെയിനിൽ കയറിയതും മൂന്നെണ്ണം ഇരിക്കുന്നത് കണ്ട് ഞങ്ങൾ വായും പൊളിച്ചു പരസ്പരം നോക്കി...
"🙄നിങ്ങൾ മൂന്നും എവിടെക്കാ...?!!"
"നിങ്ങൾ എവിടെയാണോ അങ്ങോട്ട്...!!രണ്ട് ദിവസം നിങ്ങളെ കൂടെ എൻജോയ് ചെയ്യാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു..."[മാലി ]
🙄ബെസ്റ്റ് അതിന്റെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ...അവന്മാർ കൂടി ആയപ്പോൾ നമ്മൾ ഹാപ്പി ആയി...❣️
***********💞
"😌ഞാൻ ആടി നിയ..."
"ഓഹ് നീയായിരുന്നോ... നിനക്ക് ഫോൺ കിട്ടിയ...?"
നമ്മൾ നെച്ചുനെ വിളിച്ചു കഴിഞ്ഞു ശമിനേം വിളിച്ചു... ഓൾക്ക് നമ്മക്ക് ഫോൺ കിട്ടിയത് ഒന്നും ഇഷ്ടായില്ലെന്ന് തോന്നുന്നു...😏
"അജു നിക്ക് ഫോൺ ഒക്കെ തന്നാ പോയെ... രണ്ടീസം കഴിഞാലെ ഓൻ വരൂ..."
"🙄അയിന്...?!!അതൊക്കെ നിക്കറിയാം... ഷമീർ കാക്കുവും ഇവിടന്ന് പറയുന്ന കേട്ട്..."
"ഡീ അവരൊക്കെ പോയിനാ... അമിക്ക മാത്രല്ലേ ഉള്ളൂ..."
"അവർ അഞ്ചേണ്ണവും ഉണ്ട്... ഷമീർ കാക്കുനെ അതോണ്ടല്ലേ വല്ലിക്കാ പോവാൻ സമ്മതിച്ചേ..."
യ്യോ അപ്പൊ എല്ലാ ലവന്മാരും കൂടി അടിച്ചു പൊളിക്കാൻ പോയതാണോ...😕ന്നിട്ടാ എന്നേം നെച്ചുനേം കൊണ്ടോവാതിരുന്നേ...
ഇനി പാടാൻ എന്നൊക്കെ കള്ളം പറഞ്ഞതാവോ...😏ആവും അല്ലേലും ഓനെ ഒക്കെ ആര് പാടിക്കാനാ...
"അവറ്റകൾക്ക് എന്തും ആവാലെ...ഡീ ഞാനും നെച്ചുവും അടിച്ചു പൊളിക്കാൻ പോവാ വേണേൽ നീയും വന്നോ..."
"😌അയിനാണോ ഞാൻ ഇപ്പൊ വരാം..."
നമ്മൾ ഫോണും വെച്ച് മുറിയിൽ നിന്നും പുറത്ത് ഇറങ്ങി...
"😒ഉമ്മച്ചി ഞാൻ വീട്ടിൽ പൊക്കോട്ടെ... വൈകീട്ട് വരാ..."
"അതിനെന്താ മോൾ പോയിക്കോ... ഒരു കൂട്ടിന് അനുനെയും കൂട്ടിക്കോ... സൂക്ഷിച്ചു പോണം..."
അതും സമ്മതിച്ചു കാർട്ടൂൺ കാണുന്ന അനുട്ടിയെയും കൊണ്ട് നമ്മൾ ഇറങ്ങി...അപ്പോഴേക്കും ശമിയും നെച്ചുവും എത്തി...പാടത്തു കളിച്ചു കൊണ്ടിരിക്കുന്ന പിള്ളേരെ കൂടെ ഞങ്ങൾ ക്രിക്കറ്റ് ഒക്കെ കളിക്കാൻ പടിക്കൽ ആയിരുന്നു പിന്നെ പണി...😌അടിപൊളി ആയിട്ടുണ്ട്... ഇങ്ങനെ ആണേൽ ആ അജു കുറച്ചീസം അവിടെ നിക്കട്ടെ...
ഇരുട്ടിയപ്പോൾ ഞങ്ങൾ വീട്ടിലേക്ക് വിട്ടു...അനുട്ടിയെ വിലക്കിയോണ്ട് ഓൾ ആരോടും പറയാനും നിന്നില്ല...ഫുഡും കഴിച്ചു ബെഡിൽ കയറി ഇരുന്നു അനുട്ടിയെയും കൊണ്ട് ഗെയിം കളിക്കുമ്പോൾ ആണ് അജുന്റെ കാളിംഗ് കണ്ടത്...🙄വല്ലോം അറിഞ്ഞു വെച്ചാണോ ഈ വിളി ആവോ...
"ഡീ അജു ആണ്... ഓനെ നിനക്ക് എന്നേക്കാൾ വല്യ കാര്യാണെന്ന് നിക്കറിയാം... വല്ലോം പറഞ്ഞാൽ പിന്നെ നാളെ മോൾ സ്കൂളിലേക്ക് പോവണ്ടി വരും... ഞാൻ കൊണ്ടോവില്ല..."
"ഞാൻ പറയൂല..."
😕നേരിട്ട് കാണുമ്പോ ഇതൊന്നും അല്ല ഇണ്ടാവാ... അതൊക്കെ അപ്പൊ അല്ലേ പിന്നെ വല്ലതും പറഞ്ഞു ഈ പെണ്ണിനെ ചാക്കിലാക്കാം...
"😌അജു... അവടെ എത്തിയാ...?"
നമ്മൾ എടുത്തപാടെ ഇളിച്ചു കൊണ്ട് ചോദിച്ചു...
"അതൊക്കെ നേരത്തെ എത്തി... നീ എന്തെടുക്കാ...?"
"ഞാൻ അനുട്ടിയെയും കൊണ്ട് കിടക്കാൻ പോവാ...അജു കിടന്നോ..."
"ഇല്ല... അനുട്ടിയെ സൈഡിൽ കിടത്തിയാൽ മതി... അല്ലേൽ അവൾ നാളെ തറയിൽ ആവും..."
😏ഓഹ് അല്ലേലും നമ്മൾ ഓളെ സൈഡിൽ തന്നാ കിടത്തിയെക്കുന്നെ... ഓന് എല്ലാരേം വല്യ ഇഷ്ടാ നമ്മളെ മാത്രേ ഇഷ്ടല്ലാണ്ട് ഉള്ളൂ... നമ്മൾ ഓനെ വല്ലാണ്ട് ഇഷ്ടപ്പെടുന്നൊണ്ട് ആവും...😓
"അജു പാടി കഴിഞ്ഞ...?"
"എടീ അതൊക്കെ നാളെയാ...!!"
"ആന്നോ...?അപ്പൊ അജു എപ്പളാ വരണേ..."
"എന്തെ എന്നെ മിസ് ചെയ്യുന്നുണ്ടോ...?!!"
😌അത് കേട്ടതും നമ്മൾ ഒന്ന് ഇളിച്ചു... അല്ലേ ഓൻ മുറ്റത്ത് ഇറങ്ങാൻ വിടൂല...അതോണ്ട് നമ്മക്ക് മിസ്സിംഗ് ഒന്നുല്ല...
"മ്മ് നിക്ക് ഭയങ്കര മിസ്സിങ്ങാ...!അജുനെ കാണാത്തൊണ്ട്..."😓
"അത്രക്ക് അങ്ങോട്ട് വേണ്ട... ഞാൻ എല്ലാരേം വിളിച്ചിരുന്നു... നീ ഹാപ്പി ആണെന്നാണല്ലോ അവരൊക്കെ പറഞ്ഞത്..."
🙄ഏ... അതൊക്കെ അപ്പൊ ഓൻ അറിഞ്ഞ... നമ്മളെ ആക്ഷൻ ഒക്കെ വെറുതെ ആയി...
"😏ഹ്മ്മ് നിക്ക് മിസ്സിംഗ് ഒന്നുല്ല... ന്നെ കൊണ്ടൊവോ എന്ന് ഞാൻ ആയിരം വട്ടം ചോയ്ച്ചില്ലേ അപ്പൊ വല്യ ജാഡ... ന്നിട്ട് ഫ്രണ്ട്സിംനേം കൊണ്ടല്ലേ പോയെ... ഇയാക്ക് മാത്രല്ല നിക്കും ഉണ്ട് ഫ്രണ്ട്... ഞാനും ഒരീസം അവരെ ഒക്കെ കൊണ്ട് കറങ്ങാൻ പോകും നോക്കിക്കോ..."
"എടീ പിശാശ്ശെ അപ്പൊ ഞാൻ ഇറങ്ങാൻ കാത്തിരിക്കായിരുന്നു അല്ലേ നീ... നിനക്ക് ഞാൻ അങ്ങോട്ട് വന്നാൽ ഇതിനുള്ളത് തരാട്ടോ..."
"നിക്ക് എങ്ങും വേണ്ട..."😏
"ഡീ ഞാൻ അങ്ങോട്ട് തന്നാ വരുന്നെ അത് മറക്കണ്ട...നിന്നെ എന്റെ കയ്യിൽ കിട്ടും..."
എന്നും പറഞ്ഞു ഓൻ കാൾ കട്ടാക്കി... പടച്ചോനെ പണി പാളിയ... ഇനി ഓൻ വന്നാൽ നമ്മളെ മയ്യത് ഉറപ്പാ...😕
**********💞
"ഡാ മതിയെടാ നോക്കിയത്... ഒരു പരിധി ഇല്ലേ ഇതിനൊക്കെ..."
മൂന്നിന്റെയും കോഴി കൂട്ടിൽ ഉള്ള നോട്ടം കണ്ട് നമ്മൾ പറഞ്ഞു...
"അത് ശരി നീയൊക്കെ പെണ്ണ് കെട്ടി എന്ന് കരുതി നങ്ങക്ക് നോക്കിക്കൂടെ...അല്ലേ നിങ്ങളും നോക്കിക്കോ കെട്ടിയോൾമാർ കാണാൻ ഒന്നും പോണില്ല..."[ജൗഹി ]
"നിനക്കൊക്കെ നോക്കാൻ സ്വന്തം ആയി ഓരോന്ന് ഇല്ലേ... ഡാ ഷമി നിന്റെ പെങ്ങളെയാ ഇവൻ കെട്ടാൻ പോണെ... അത് കൊണ്ട് അവനെ സൂക്ഷിച്ചാൽ നിന്റെ പെങ്ങൾക്ക് കൊള്ളാം..."[അമി ]
"ഇവിടന്ന് പോവുന്ന വരെയല്ലേ അതിന് പറ്റൂ... അവൻ നോക്കിക്കോട്ടെ...!!അല്ലേലും അവൾ അവിടെ ഏതേലും ചെക്കനെ നോക്കി നിൽക്കാവും... എന്റെ പെങ്ങൾ ആയോണ്ട് പറയല്ല..."
😕പടച്ചോനെ നമ്മളെ കോപ്പ് ഇത് എന്ത് ചെയ്യാ ആവോ...വിളിച്ചാൽ ആണേൽ ഒടുക്കത്തെ ജാഡയും...
"മിക്കവാറും അവളും അത് തന്നെ ആവും പണി... ഞാൻ ഇങ്ങോട്ട് വരുമ്പോ മോങ്ങി കൊണ്ട് നിന്ന പെണ്ണാ ഇപ്പൊ കാൾ എടുക്കാൻ പോലും കോപ്പിന് ടൈം ഇല്ല..."
"അത് പിന്നെ അങ്ങനെ ഒന്ന്...!!അല്ല എന്താ കാരണം...?"
"ഇവന്മാരെയും കൊണ്ട് ഞങ്ങൾ കറങ്ങാൻ വന്നതാണെന്ന്... അതിന് പകരം അവളും ഫ്രണ്ട്സും കറങ്ങാൻ പോവും എന്ന്...!!"
"🙄ഭാഗ്യം ഞങ്ങളെ പെണ്ണ് അവളുമാരെ ഫ്രണ്ട് അല്ലാത്തത് അല്ലേടാ ഷെമീ..."[ജൗഹി ]
അവൻ പറഞ്ഞതും നമ്മൾ എണീറ്റ് നിന്നു ഫോൺ പോക്കെറ്റിൽ നിന്ന് എടുത്തു ഡാറ്റാ ഓൺ ആക്കി...
"ഡാ അമി വന്ന് കണ്ടോ നിന്റെ കെട്ടിയോളെ പറ്റി ഇനി അറിഞില്ല കണ്ടില്ല എന്ന് പറയരുത്... മാലി നീയും കണ്ടോ നിനക്കും കെട്ടാൻ പോണ പെണ്ണിനെ പറ്റി ഒരു ദാരണ വരും..."
മൂന്നും ക്രിക്കറ്റ് കളിക്കുന്ന വീഡിയോ കണ്ട് അവന്മാർ തലയിൽ കൈ വെച്ചു...
"കൊച്ച് കുട്ടികളാ കൂടെ അത് തന്നെ ഭാഗ്യം..."[മാലി ]
"ഇന്ന് കൊച്ച് കുട്ടികൾ ആണെങ്കിൽ നാളെ മുതിർന്നവർ ആവില്ലെന്ന് പറയാൻ പറ്റില്ല... എന്നാലും ഇവൾക്ക് ഇങ്ങനെ ഒരു കഴിവുണ്ടെന്ന് നീ എന്നോട് പറഞ്ഞില്ലല്ലോ അമി..."😓
"ഇവർക്കൊക്കെ ഇങ്ങനെ ഒരു കഴിവുണ്ടെന്ന് ഇന്നാ ഞാൻ അറിയുന്നേ...!!🙄അല്ല നീ ഇതൊക്കെ എവിടുന്ന് സംഘടിപ്പിച്ചു..."[അമി ]
"അവളെ പറ്റി ഒരു ദാരണ ഉള്ളോണ്ട് ഞാൻ അതൊക്കെ ഏർപ്പാട് ചെയ്തു... ഇത് ഏത് വരെ പോവും എന്ന് നോക്കാലോ... അവിടെ എത്തിയിട്ട് വേണം എല്ലാം കൂടെ കണക്ക് പറഞ്ഞു കൊടുക്കാൻ..."😬
"🙄നീയൊക്കെ കൊടുത്താലും കൊടുത്താലും പത്താം മാസം അവൾമാര് ലേബർ റൂമിൽ എത്തല്ലേ ഉള്ളൂ..."[ജൗഹി ]
"അങ്ങനെ എങ്കിലും ഒന്ന് അടങ്ങി കിട്ടുമല്ലോ..."😍
നമ്മൾ ഇളിച്ചു കൊണ്ട് അതും പറഞ്ഞു ഫോൺ പോക്കെറ്റിൽ ഇട്ടു എണീറ്റു...
ഓഡിഷൻ ഒക്കെ കഴിഞ്ഞു ഞങ്ങൾ ശ്രീ രാമേട്ടനേയും വൈറ്റ് ചെയ്തു നിന്നു... ആളെ കാണാതെ നമ്മൾ പെണ്ണിന്റെ ആഗ്രഹം പോലെ അത് പോയി കിട്ടി എന്നും പറഞ്ഞു ബാഗ് ഒക്കെ പാക്ക് ചെയ്യാൻ തുടങ്ങി... അപ്പോഴാണ് കാളിംഗ് ബെൽ വന്നത്... അമി ഡോർ തുറന്നതും ശ്രീ രാമേട്ടനെ കണ്ട് നമ്മൾ അടുത്ത് ചെന്നു...
"ഞങ്ങൾ ഇറങ്ങാ... വന്നത് പാടാൻ വേണ്ടി ആണെങ്കിലും രണ്ട് ദിവസം ശരിക്കും എൻജോയ് ചെയ്തു അത് തന്നെ ദാരാളം..."
"അജു യുവർ സെലക്ടെട്..."
"Whaatt...?"
"യെസ്... താൻ എന്തായാലും രണ്ട് മൂന്ന് ദിവസം കൂടി ഇവിടെ നിന്നെ പറ്റൂ...!!താൻ നല്ലോരു ഹോട്ടൽ മുറിയിലേക്ക് മാറാൻ നോക്ക്... സ്റ്റുഡിയോയിൽ നാളെ കാലത്ത് വരേണ്ടി വരും...ടു ഡേ കൊണ്ട് പ്രാക്ടീസ് ചെയ്തെടുക്കാം...അത് കൂടി പൂർത്തിയാക്കി പോയാൽ മതി..."
കേട്ടത് വിശ്വസിക്കാൻ ആവാതെ നമ്മൾ തരിച്ചു നിന്നു...അങ്ങേര് പോയതും നമ്മൾ സെലെക്ഷൻ ആയ വിവരം എല്ലാരേയും വിളിച്ചു പറഞ്ഞു...പെണ്ണിനെ നമ്മൾ വിളിക്കാൻ നിന്നില്ല... ഒന്നും അതിനെ പറഞ്ഞു മനസ്സിൽ ആക്കാൻ അടുത്തുള്ളപ്പോൾ പറ്റാറില്ല പിന്നെയാ ഫോണിൽ...🙄
"ഡാ അമി നീ ഇവന്മാരെയും കൂട്ടി ഇറങ്ങിക്കോ...കെട്ട് കഴിഞ്ഞ പിറ്റേന്ന് വന്നതല്ലേ...ഒന്നും ഇല്ലേലും അവൾ എന്ത് കരുതും..."
നമ്മൾ പറഞ്ഞതും അമി സമ്മതിക്കുന്ന മട്ടില്ല...
"അവൾക്ക് എന്നെ മനസ്സിൽ ആവും... ഇവന്മാർ വേണേൽ പോയിക്കോട്ടെ ഞാൻ നിന്റെ കൂടെയേ ഉള്ളൂ...!!പിന്നെ ലൈഫ് ഒക്കെ നമുക്ക് ഒരു ദിവസം തന്നെ സ്റ്റാർട്ട് ചെയ്യാം..."
ബാക്കി ഉള്ളവന്മാരും പോകാൻ റെഡി അല്ലെന്ന് കണ്ടതും നമ്മൾ പിന്നെ ബാക്കി ഉള്ള ദിവസം എൻജോയ് ചെയ്തു...
**********💞
"ഡാ ചിക്കു നീ ഇങ്ങ് ഇറങ്ങി വന്നേ... ഞാൻ കേറാ... നീ പറിച്ചിടുന്ന മാങ്ങ ഒന്നും ശരിയല്ല..."
നമ്മൾ പറഞ്ഞതൊന്നും മൈൻഡ് ചെയ്യാതെ നമ്മളെ പുതിയ ഫ്രണ്ട് ആയ ചെക്കൻ നമ്മക്കുള്ള മാങ്ങ പറിച്ചു താഴെക്കിട്ട്...🙄ആരെ പറമ്പാണോ എന്തോ...
"മതിയെടാ അവൻ പറിച്ചിടുന്നത് കണ്ടാൽ തൊന്നും അവന്റെയ ഈ പറമ്പെന്ന്... ഇറങ്ങി വാടാ..."[ഷമി ]
അവൻ ഇറങ്ങി വന്നതും ട്രൗസറിന്റെ പോക്കെറ്റിൽ ഉള്ള മാങ്ങ എടുത്തു നമ്മക്ക് നീട്ടി...നമ്മൾ അത് ഉപ്പും മുളകും ഒക്കെ തേച്ചു പിടിപ്പിച്ചു കഴിക്കാൻ തുടങ്ങി...😋
"ഇന്ന് നമ്മക്ക് ക്രിക്കറ്റ് വേണ്ട... ഹൈഡ് ആൻഡ് സീക്ക് മതി..."[നെച്ചു ]
"അത് ശരിയാ... എപ്പോഴും ക്രിക്കറ്റ് കളിച്ചു മടുത്തു..."
നമ്മൾ മാങ്ങ കടിച്ചു പറിച്ചു കൊണ്ട് പറഞ്ഞു... അപ്പൊ ചിക്കു ആണേൽ ഞങ്ങളെ നിർത്തി സെൽഫി ഒക്കെ എടുത്തു...അജുന്റെ അടുത്ത വീട്ടിലെ കൊച്ചാ... ചെക്കന്റെ ചേച്ചി അജുന്റെ കൂടെ പഠിച്ചതാണെന്ന് കേട്ട്... ആളെ കെട്ടൊക്കെ കഴിഞ്ഞു കെട്ടിയോന്റെ വീട്ടിൽ ആയോണ്ട് നമ്മക്ക് ഇത് വരെ കാണാൻ പറ്റിട്ടില്ല...
"അജുക്ക സിനിമയിൽ പാടാൻ പോവാണെന്നു കേട്ടല്ലോ ഉള്ളതാണോ...?"
ചെക്കൻ നമ്മളെ നോക്കി കൊണ്ട് ചോദിച്ചു...
"🙄ഞാനും കേട്ട്...!!നിക്ക് വിശ്വാസം ഒന്നുല്ല...ഓൻ കുറച്ചീസം കൂടി അവടെ നിക്കാൻ തട്ടി വിടുന്നതാണെന്നാ നിക്ക് തോന്നുന്നേ..."😏
"ഉള്ളതാടി അമിക്ക പറഞ്ഞല്ലോ... അത് കഴിഞ്ഞു മാത്രേ നാട്ടിൽ വരുള്ളൂ എന്നാ പറഞ്ഞത്..."[നെച്ചു ]
"അവന്മാരെ ഒന്നിനേം വിശ്വസിക്കാൻ കൊള്ളില്ലെടി... രണ്ടീസം എന്ന് പറഞ്ഞ പോയത്...ഇപ്പൊ അഞ്ചു ദിവസം ആയി..."😓
നമ്മൾ അതും പറഞ്ഞു ട്രോസ് ഇട്ടു നോക്കി... ഷമി കണ്ണും അടച്ചു പിടിച്ചു മരത്തിൽ ചാരി നിന്നതും ഞങ്ങൾ ഓരോന്നായി ഓരോ സ്ഥലത്ത് ഒളിക്കാൻ തുടങ്ങി...
"എന്നേം കൂട്ടോടി കളിക്കാൻ...?"
അൽത്തൂന്റെ സൗണ്ട് കേട്ടതും ഒളിക്കാൻ പോയ ഞങ്ങൾ വായും പൊളിച്ചു അവനെ നോക്കി...😕ഇത്രേം വലുതായിട്ടും ഇവന് നാണം ഇല്ലേ ഇങ്ങനെ ചോയ്ക്കാൻ...
[🙄ഒന്നിച്ചു പഠിച്ചതല്ലേ അവൻ വലുതാവുമ്പോ ഇവറ്റകൾ ഒക്കെ കൊച്ചു കുട്ടിയയാണോ നിൽപ്പ്...]
"അയ്യേ നിന്നെയാ...?!!"
"നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ പണ്ട് ഞങ്ങൾ എൽ പി സ്കൂളിൽ കളിച്ചത് ഓർമ വരാടി... നല്ല രസല്ലേ ഇങ്ങനെ ഒളിക്കാൻ..."😓
പാവം ഓൻ... ഓന്റെ സങ്കടം കണ്ട് ഞങ്ങൾ ഓനെയും ഞങ്ങളെ കൂടെ കൂട്ടി... കളി ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തിയപ്പൊ ഉമ്മച്ചിടെ ഒരു ചോദ്യം വീട്ടീൽ എല്ലാർക്കും സുഖാണോ എന്ന്... അയിന് നമ്മൾ അതെ എന്ന് കാണിച്ചു... ആ വഴിക്ക് ഇന്ന് പോയിട്ടില്ല...😓
അജുന്റെ മിസ് കാൾ കണ്ടതും നമ്മൾ തിരിച്ചു വിളിച്ചു...
"എവിടെ ആയിരുന്നു ഇത് വരെ...?"
"😓ഞാൻ വീട്ടിൽ പോയതാ അനുട്ടി ഇണ്ടാർന്നു..."
"ആ അത് ഞാൻ അറിയാറുണ്ട്..."
"😌ഓൾക്ക് ന്നെ വല്യ ഇഷ്ടാ ഞാൻ എവടെ പോണേലും എന്റെ കൂടെ വരും അതോണ്ടാ ഞാൻ വീട്ടി പോവുമ്പോ ഓളെ കൊണ്ട് പോണെ..."
നമ്മൾ ഇളിച്ചു കൊണ്ട് പറഞ്ഞു...
"ആ എന്നിട്ട്...?!!"
"ഒന്നുല്ല... ഇയാൾ വരുന്നൊന്നും ഇല്ലേ... അവടെ തന്നെ നിക്കാണോ...?"😓
"ആ ഒരു പെണ്ണിനേയും കെട്ടി ഇവിടെ തന്നെ കൂടിയാലോ എന്ന എന്റെ ആലോചന... എന്താ നിന്റെ അഭിപ്രായം..."
അത് കേട്ടതും നമ്മക്ക് കലിപ്പ് ഏതൊക്കെയോ വഴിയിൽ കൂടി വന്നു...
"അതാ നിക്കും നല്ലത്... നല്ലോരു ചെക്കനെ കെട്ടി ഞാനും ഇവിടെ കഴിയാം..."😏
"ഒരുത്തനേം കിട്ടാൻ പോണില്ല... ആ ഷേക്കിനെ മാത്രേ കിട്ടൂ..."
"ഇയാളെക്കാൾ നല്ല ചെക്കനെ തന്നെ നിക്ക് കിട്ടും... അല്ലേ വേണ്ട ആ ഷേക്ക് തന്നെ മതി... ഓൻ ആവുമ്പോ ഞാൻ എന്തേലും ചോയ്ക്കേണ്ട താമസം അത് വേടിച്ചു തരും..."
"😬നീ അവിടെ കാത്തിരിക്ക്...!!ഇപ്പൊ വരും ആ ഷേക്ക്..."
"ആണോ..."
"ആണല്ല പെണ്ണ്... ഇതിനൊക്കെ ഞാൻ നിനക്ക് കണക്ക് പറഞ്ഞു തന്നെ തരാം... നീ റെഡി ആയി നിന്നോ..."
🙄ഓൻ കട്ടാക്കിയതും നമ്മൾ ആലോചന തുടങ്ങി... ഇനി തല്ലാവോ... ഏയ് ഓൻ നമ്മളെ തല്ലൊന്നും ഇല്ല... ഇനി അഥവാ തല്ലാൻ വന്നാൽ ഓനെ വീഴ്ത്താൻ ഒക്കെ നമ്മക്കറിയാം...😍
**********💞
അഞ്ചാറ് ദിവസത്തെ യാത്ര ഒക്കെ കഴിഞ്ഞു എല്ലാം ട്രെയിനിൽ നിന്ന് ഇറങ്ങിയതും ബൈക്കും എടുത്തു വീട്ടിലേക്ക് വിട്ടു...
അജുവും അമിയും കൂടെ അമിടെ വീട്ട് മുറ്റത്തു നിർത്തിയതും നിയടെ ഉപ്പച്ചി അടുത്തേക്ക് വന്നു...
"ആഹാ ഇന്ന് നിങ്ങൾ എത്തും എന്ന് പറഞ്ഞില്ലല്ലോ... ഞാൻ അറിയാത്തതാവും അല്ലേ...എന്തായാലും മോൻ വാ വല്ലതും കഴിച്ചു പോവാം..."
"ഇപ്പൊ കേറുന്നില്ല പിന്നെയാവാം...തിരിച്ചു വരുന്നത് ആരെയും അറിയിച്ചിട്ടില്ല..."
അജു അതും പറഞ്ഞു ബൈക്ക് തിരിക്കാൻ തുടങ്ങി...
"നെച്ചു അവിടെയാ... എന്നും കാലത്ത് നിയടെ അടുത്ത് പോവും വൈകീട്ടെ വരൂ..."
🙄പടച്ചോനെ അത് മറന്നു... അവറ്റകൾ ഇത് എവിടെ ആണാവോ... അമി ബാഗും പുറത്തിട്ടു അജുന്റെ ബൈക്കിൽ തന്നെ കയറി ഇരുന്നു...
"മിക്കവാറും ആ പിള്ളേരെ കൂടെ ക്രിക്കറ്റ് തന്നെ ആവും..."
എന്നും പറഞ്ഞു അമി ഒരു ദീർഘ നിശ്വാസം എടുത്തു...അവിടെ ഒക്കെ ഒന്ന് നോക്കി വീട്ടിൽ എത്തിയതും നിയ അനുട്ടിയെയും കൊണ്ട് അവളെ വീട്ടിലാണെന്ന് കേട്ട് രണ്ടിനും പിന്നെ അവളുമാരെ തിരക്കി നടക്കൽ ആയിരുന്നു പണി...
"🙄ഇനി രണ്ടും ഞങ്ങളോടുള്ള ദേഷ്യം കൊണ്ട് നാട് വിട്ടോ... നിനക്ക് അന്നേ അവൾ ഒരു സൂചന തന്നതാണല്ലോ...രണ്ടിന്റെയും ഫോൺ റിങ്ങ് ചെയ്യുന്നു എന്നല്ലാതെ കാലെടുക്കുന്നുമില്ല..."[അമി ]
"ഏയ് ഇന്ന് കാലത്ത് ഇറങ്ങിയതല്ലേ ഇവിടെ എവിടെ എങ്കിലും കാണും...ഞാൻ ആ ചിക്കുന്നേ ഒന്ന് വിളിച്ചു നോക്കട്ടെ..."
അജു അതും പറഞ്ഞു ചെക്കനെ കാൾ ചെയ്തെങ്കിലും പ്രതികരണം ഇല്ല...🙄അവൻ ആയിരുന്നു ഒരു ഹെല്പ് അവനേം ഇവളുമാർ നമ്മളെ റൂട്ടിൽ നിന്നും മാറ്റിയോ...
"അവനും രണ്ട് ദിവസം ആയി ഫോൺ എടുക്കുന്നില്ല... ഇനി അവളുമാർ കണ്ട് പിടിച്ചു അവനെ പഞ്ഞിക്കിട്ടോ ആവോ...?"🙄
അജു അതും പറഞ്ഞു ഗ്രൗണ്ടിലേക്ക് വണ്ടി തിരിച്ചു...
ആർപ്പ് വിളിയും കയ്യടിയും കേട്ട ഭാഗത്തേക്ക് രണ്ടും ബൈക്കിൽ നിന്ന് ഇറങ്ങി നടന്നു പോയതും മുന്നിലെ കാഴ്ച കണ്ട് കണ്ണും തള്ളി നിന്നു...😨പടച്ചോനെ എന്താ ഈ കാണുന്നെ... രണ്ടു ദിവസം ആയി ഇവന്റെ അഡ്രസ് ഇല്ലാത്തത് ചുമ്മാതല്ല...
ക്രിക്കറ്റ് ബാറ്റും പിടിച്ചു നല്ല സ്റ്റൈലിൽ രണ്ട് ഭാഗത്തും നിന്ന കെട്ടിയോളുമാരെ കണ്ട് രണ്ടിന്റെയും തൊണ്ട വരണ്ടു...😲ഇത്രേം വലിയ ഷോക്ക് കിട്ടും എന്ന് അറിഞ്ഞി്രുന്നു എങ്കിൽ വരുന്ന വിവരം ഒന്ന് പറയായിരുന്നു...ഇവിടെ പൊരിഞ്ഞ മാച്ച് നടക്കുന്ന വിവരം കാണാൻ ഉള്ള ശേഷി ഇല്ല...
"നോക്കെടാ നിൽപ്പ് എന്താ ഒരു ഫിഗർ... ഇവളുമാരോട് ബെറ്റ് വെച്ചത് നന്നായി..."
മുന്നിൽ ഉള്ള ചെക്കന്റെ കമെന്റ് കേട്ടതും അജു അവന്റെ നോട്ടം ഉള്ളിടത്തുള്ള നിയയെ ഒന്ന് നോക്കി...😬
"എനിക്ക് ഇഷ്ടം ആയത് ഇവളെയാ... ഇവൾ ആള് കുറച്ച് സൈലന്റാ..."
അമിയും അപ്പൊ കലിപ്പിൽ നെച്ചുനെ ഒന്ന് നോക്കി...😬
ഷാൾ ഒക്കെ അരയിൽ കെട്ടി വെച്ചിട്ടുണ്ട്... തലയിൽ കെട്ടിയോന്മാരെ ക്യാപ്പും എടുത്തു വെച്ചിട്ടുണ്ട്...🙄കോഹ്ലി നിക്കോ ഇമ്മാതിരി സ്റ്റൈലിൽ... കാണികൾ ആണെങ്കിൽ മുഴുവൻ വഴിയിൽ ചൊറിയും കുത്തി ഇരിക്കുന്ന ചെക്കന്മാരും...രണ്ടിന്റേം ക്ഷമ നശിച്ചതും രണ്ടും എല്ലാറ്റിനെയും ഉന്തി തള്ളി മുന്നിൽ കയറി...
"😬ഡീീീ..."
എന്ന് രണ്ടും രണ്ട് ഭാഗത്ത് നോക്കി അലറിയതും രണ്ടിന്റെയും കയ്യിൽ നിന്നും ബാറ്റ് ഊർന്നു താഴെ വീണു...
"😨😕ഡീ നെച്ചു ഷമി ഓടിക്കോ..."
എന്നും പറഞ്ഞു നിയ ഒരു ഓട്ടം ആയിരുന്നു... നെച്ചു പിന്നെ അത് കേട്ടതും ഒന്നും നോക്കാതെ മുന്നിൽ കണ്ട വഴിയിൽ കൂടി ഓടി...സംഗതി പന്തിയല്ലെന്ന് കണ്ട് അനുട്ടി നിയന്റെ പിന്നാലെ തന്നെ ഓടി... അജു അതിന് മുന്നേ അവളെ കയ്യിൽ ആകോയിരുന്നു...😓ഷമി ആണേൽ അമ്പയർ വേഷത്തിൽ വായും പൊളിച്ചു നിന്നു...😨ഇവന്മാർ അറിഞ്ഞ സ്ഥിതിക്ക് വീട്ടിലും അറിയും മാലിക്കായും അറിയും... പെണ്ണും ഒന്നും കാണാൻ നിക്കാതെ വീട്ടിലേക്ക് ഓടി...
"ഡീ പിശാശ്ശെ അവിടെ നിക്കെടി..."
"😪ഇല്ല ന്നെ തല്ലാൻ അല്ലേ..."
പെണ്ണ് ഓടി കൊണ്ട് തന്നെ പറഞ്ഞു...
"തല്ലല്ല നിന്നെ കൊല്ല വേണ്ടേ..."
അത് കേട്ടതും പെണ്ണ് സ്പീഡ് കൂട്ടി ഓടി...ഇവളെന്താ പടച്ചോനെ പി ടി ഉഷയാണോ... എങ്ങനെ ഓടാതിരിക്കും കണ്ട പട്ടിയും പൂച്ചയും ഓടിക്കുന്നൊണ്ട് ഓടി ഓടി നല്ല ശീലം ഉണ്ട്...🙄
നെച്ചു ആണെങ്കിൽ റൂട്ട് അറിയാത്ത വഴിയിൽ എത്തിയതും ഒന്ന് തിരിഞ്ഞു നോക്കി...ഭാഗ്യം ആളു പിറകേ തന്നെ ഉണ്ട്...😓
വീണ്ടും മുന്നിലേക്ക് ഓടിയതും മുന്നിൽ ഉള്ള നീണ്ട വെള്ളം ഒഴുകുന്ന തോട് കണ്ടതും പെണ്ണിന്റെ കാലുകൾ ബ്രേക്ക് ഇടുന്നതിനു മുന്നേ അതിലേക്ക് മൂക്കും കുത്തി വീണിരുന്നു...
😕നല്ല ഒഴുക്ക് ഉള്ളത് കൊണ്ട് പെണ്ണ് കിടന്നു ഒഴുകി പോകുന്നത് കണ്ട് അമി അതിനെ ചാടി പിടിച്ചു കരയിൽ എത്തിച്ചു... കവിളിൽ തട്ടി പെണ്ണിനെ ഉണർത്തിയതും പെണ്ണ് കണ്ണ് തുറന്നു അമിയെ ദയനീയമായി നോക്കി...😓
"സോറി..."😪
അമി ഒന്നും മിണ്ടാതെ എണീറ്റതും പെണ്ണ് കയ്യിൽ പിടിച്ചു നിർത്തി...
"കെട്ടി കൊണ്ട് വന്ന പിറ്റേന്ന് പോയതല്ലേ...ആകെ കൂടെ എനിക്ക് മിണ്ടാൻ നിയ അല്ലേ ഉള്ളൂ...അതോണ്ടാ ഞാൻ അവളെ കൂടെ പോയെ..."
അമിക്ക് ഒന്നും തിരിച്ചു പറയാനും ആയില്ല... അവൻ നടന്നതും അവളും പിന്നാലെ സോറി പറഞ്ഞു കൊണ്ട് നടന്നു...😓
"മോൾ ഇവിടെ നിക്ക്...ആ പിശാഷിനെ അങ്ങെനെയും ഇങ്ങനെയും ഒന്നും കിട്ടില്ല..."
പെണ്ണ് തലയാട്ടിയതും അജു അവളെ ഒന്ന് നോക്കി മറ്റൊരു വഴിയിൽ കൂടി ഓടി...🙄
നിയ ഒന്ന് തിരിഞ്ഞു നോക്കിയതും പിന്നാലെ അജുനെ കാണാത്ത ആശ്വാസത്തിൽ ഒന്ന് നിന്നു കാൽ മുട്ടിൽ പിടിച്ചു കിതപ്പ് മാറ്റി...😨പെട്ടെന്ന് തൊട്ട് മുന്നിൽ ആയി രണ്ട് കാൽ കണ്ടതും പെണ്ണ് മെല്ലെ നടു ഒന്ന് നിവർത്തി ഒന്ന് ഇളിച്ചു കൊണ്ട് തിരിഞ്ഞു ഓടാൻ നിന്നതും അജു അവളെ വയറിൽ കൂടി വട്ടം പിടിച്ചു നിർത്തിച്ചു...
"😭യ്യോ എന്നെ താഴെ ഇറക്ക് അജു ഇനി ഞാൻ ക്രിക്കറ്റ് കളിക്കില്ല... ഇന്ന് ഫൈനലാ..."
"നീയാരാ കോഹ്ലിയോ...?"😬
അതിന് പെണ്ണ് കണ്ണിറുക്കി അല്ലെന്ന് കാണിച്ചു...
"കണ്ടവന്മാരെ മുന്നിൽ ചെന്ന് നിന്ന് നിനക്ക് ഇങ്ങനെ നിക്കാൻ നാണം ഇല്ലെടി പിശാശ്ശെ...😬നിന്റെ ഇളക്കം ഞാൻ ഇന്നത്തോടെ നിർത്തി തരാടി..."
"ഇയാൾ കണ്ട പെണ്ണുങ്ങളെ നോക്കാൻ പോയത് അല്ലേ...അതോണ്ടാ ഞാൻ..."
"ദേ വെറുതെ അനാവശ്യം പറയരുത്..."
"ചിക്കുനോട് എന്നെ വാച്ച് ചെയ്യാൻ പറഞ്ഞതല്ലേ... ഞാൻ നസിത്താനേ സോപ്പിട്ടു ജൗഹി കാക്കുനെ വീഡിയോ കാൾ ആക്കിയപ്പോൾ ഇയാൾ ബസിൽ ഒരു പെണ്ണിന്റെ കൂടെ ഇരുന്നത് ഞാൻ കണ്ടതാ..."😓
പടച്ചോനെ ഏത് നേരത്താണാവോ...?!!അവന്മാർ വന്നപ്പോ തന്നെ എന്തേലും പണി ഏതേലും വഴി കിട്ടും എന്ന് ആലോചിക്കണം ആയിരുന്നു...😓
"എടീ അത് സീറ്റ് ഒഴിവ് കണ്ട് ഇരുന്നത് ആവും അല്ലാതെ നീ ഉദ്ദേശിക്കുന്നത് പോലെ അല്ല...അതിന് കെട്ട് കഴിഞ നീ കണ്ട ചെക്കന്മാരെ മുന്നിൽ ചെന്ന് ക്രിക്കറ്റ് കളിക്കാണോ ചെയ്യേണ്ടത്..."😬
വയറിൽ ഉള്ള പിടി കാരണം ഇപ്പൊ ചാകും എന്ന് തോന്നി പെണ്ണ് കഴുത്ത് താഴ്ത്തി കയ്യിൽ കടിച്ചതും അവൻ പിടി വിട്ടു... അപ്പോ തന്നെ പെണ്ണ് താഴെ ലാൻഡ് ആയി...
"എന്ത് കടിയാടി പിശാശ്ശെ ഇത്..."😬
"ഹൂ...എന്തൊരു പിടിയാ ഇപ്പൊ ഞാൻ ചത്തെനെ..."
"നിന്നെ വേദനിപ്പിക്കാൻ തന്നെയാ... നിന്റെ കുറുമ്പെല്ലാം ഞാൻ കാര്യം ആക്കാതെ വിട്ടതാ എന്റെ തെറ്റ്...ഇനി അജു എന്നും വിളിച്ചു എന്റെ പിന്നാലെ വന്നേക്കരുത്...ഇന്നത്തോടെ തീർന്ന് എല്ലാം..."
എന്നും പറഞ്ഞു പെണ്ണിനെ ഒന്നും മൈൻഡ് ചെയ്യാതെ അജു കലിപ്പിൽ അനുട്ടിയെയും കൊണ്ട് നടന്നു...
🙄യ്യോ പണി പാളിയാ... വീട്ടിലേക്ക് പോണോ ഓന്റെ പിന്നാലെ പോണോ...എവിടെ പോയാലും തല്ലുറപ്പാ... അവടെ അമിക്കാ എല്ലാം നമ്മളെ തലയിൽ എടുത്തിടും...😓അതന്നെയാ സത്യം അവന്മാരോട് ബെറ്റ് വെച്ചത് നമ്മൾ ആണല്ലോ...പടച്ചോനെ നമ്മക്ക് പോവാൻ ഒരിടം ഇല്ലാതെ ആയല്ലോ... എന്നും പറഞ്ഞു നമ്മൾ ഓന്റെ പിന്നാലെ തന്നെ വീട്ടിലേക്ക് വിട്ടു...
വീട്ടിൽ എല്ലാരും അജുനെ കണ്ടതും വലിയ സ്വീകരണം ആയിരുന്നു... അജു ആണെങ്കിൽ പെണ്ണിനെ ഒന്ന് നോക്കുന്നു കൂടി ഇല്ല...😓
"ആ ചെക്കന്മാരും ആയി ബെറ്റ് വെച്ചത് ആണെന്ന് ഒക്കെ പറയുന്ന കേട്ടല്ലോ എന്താടി ഉണ്ടായേ...?"
അജു അനുട്ടിയുടെ അടുത്ത് ചെന്നു സ്വകാര്യം ആയി ചോദിച്ചു...
"അത് ഞങ്ങൾ ചിക്കുന്റെ കൂടെ കളിക്കുമ്പോ ആ ചെക്കന്മാർ വന്നു ഞങ്ങളെ ഗ്രൗണ്ട് ആണ് ഇത് എന്ന് പറഞ്ഞു ഞങ്ങളെ കളിക്കാൻ സമ്മതിച്ചില്ല... അപ്പൊ നിയ ബെറ്റ് വെച്ചതാ..."
🙄ക്രിക്കറ്റിൽ ബെറ്റ് വെക്കാൻ ഇവളാരാ പടച്ചോനെ...
"എന്നിട്ട് ജയിച്ചോ...?"
"അവർ ഇരുപത് റൻസ് എടുത്തു...ഞങ്ങളെ ടീം കളിക്കുമ്പോ അല്ലേ അജു വന്നേ..."
"ഓഹോ അല്ലേ നിന്റെ നിയ ജയിച്ചത് തന്നെ...!!"
"നിയ ഒരു സിക്സെർ അടിച്ചതാ..."
ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാ പടച്ചോനെ...അജു വായും പൊളിച്ചു നിന്നു...🙄
ഷമീടെ ഓട്ടം നിന്നത് ബൈക്കിൽ വരുന്ന മാലിടെയും ഷമീർ കാക്കുന്റെയും മുന്നിൽ ആണ്...🙄രണ്ടും പെണ്ണിന്റെ കോലം കണ്ടിട്ടാണെങ്കി ബ്രേക്കും ചവിട്ടി വായും പൊളിച്ചു പെണ്ണിനെ നോക്കി ഇരുന്നു...
"നീ എന്താടി ഈ കോലത്തിൽ...?എവിടുന്നാ ഈ ഓടി വരുന്നെ..."
"😓അത്... അതില്ലേ നിയനേം നെച്ചുനേം അവരെ കെട്ടിയോന്മാർ ഓടിച്ചപ്പോൾ ഞാനും ഓടീതാ..."
"എന്തിന്...?!!"
"അത് അവർ ക്രിക്കറ്റ് കളിക്കുമ്പോഴാ വന്നേ... അതോണ്ടാ..."
"🙄അപ്പൊ നിങ്ങൾ അത് നിർത്തിയിട്ടില്ലേ ഇത് വരെ..."
"ഇന്നൂടെ കളിക്കുള്ളായിരുന്നു... ഫൈനലാ..."😌
ഇളിച്ചു കൊണ്ട് പെണ്ണ് മാലിയെ നോക്കി പറഞ്ഞു...
"എങ്കിൽ അവളുമാർ രണ്ടിന്റെയും കാര്യം പോക്കാ... ഇന്നത്തോടെ ഒരു തീരുമാനം ആവും..."
"😕അതെന്താ...?"
"ആ അത് അങ്ങനെയാ... പ്രായം ആയ പെണ്ണുങ്ങൾ അല്ലേടി നിങ്ങൾ ഒക്കെ... ഒന്നിനും ബുദ്ധി വന്നിട്ടില്ല... നിന്നെ ഒക്കെ കെട്ടുന്നവന്റെ ഗതികേട് അല്ലാണ്ട് എന്താ..."
"😓അപ്പൊ ഇയാൾ എന്നെ കെട്ടില്ലേ..."
"എനിക്ക് വയ്യ നിന്റെ പിറകേ അവന്മാരെ പോലെ ഓടാൻ... ഞാൻ വേറെ വല്ല പെണ്ണിനേയും കിട്ടോന്ന് നോക്കട്ടെ..."
എന്നും പറഞ്ഞു മാലി ബൈക്കിൽ നിന്നു ഇറങ്ങി നടന്നതും പെണ്ണ് അന്തം വിട്ടു നിന്നു...
"നിനക്ക് കിട്ടണം... കയ്യിലിരിപ്പ് കൊണ്ടാ അനുഭവിച്ചോ..."
എന്നും പറഞ്ഞു ഷമീർ ബൈക്കും ആയി പോയി...😪പടച്ചോനെ എന്റെ എല്ലാ സ്വപ്നങ്ങളും തകർന്നു... ദുഷ്ടൻ ഒന്ന് ക്രിക്കറ്റ് കളിച്ചു എന്ന് വെച്ചു വേണ്ടെന്ന് പറഞ്ഞു പോണോ...
പെണ്ണ് വീട്ടിൽ കയറി ഫുഡ് അടിച്ചു കൊണ്ട് ഇരിക്കുന്ന ഷമീർ കാക്കുനെ ഒന്ന് തുറിച്ചു നോക്കി മുറിയിൽ പോയി...അങ്ങേരെ വീഴ്ത്താൻ എന്താ വഴി പടച്ചോനെ ആരോടാ ഒന്ന് ചോയ്ക്കാ...
അവളുമാർ രണ്ടും ഏതാണ്ട് കുഴിയിൽ വീണ അവസ്ഥയിൽ ആവും... അപ്പൊ പിന്നെ ജെസി തന്നെയാ ബെസ്റ്റ്... പെണ്ണിനേയും വിളിച്ചു ഒരു ഐഡിയ ചുളുവിൽ ഒപ്പിച്ചെടുത്തു... നടന്നാൽ നടന്ന് എന്ന് പറയാം...🙄
"നിനക്കെന്താടാ മുഖത്ത് ഒരു സന്തോഷം ഇല്ലാതെ...?"
ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ അജുനെ നോക്കി കൊണ്ട് ഉപ്പച്ചി ചോദിച്ചു...അത് കേട്ടതും മോന്തയും വീർപ്പിച്ചു ഇരിക്കുന്ന നിയ അജുനെ ഒന്ന് നോക്കി...
"അതിപ്പോ ഞാൻ സീ സോയിൽ ഇരിക്കുന്ന പോലാ എന്റെ അവസ്ഥ... ഒരു ഭാഗം നേരെ ആവുമ്പോ മറ്റേ തല വളഞ്ഞ അവസ്ഥയിലാ ഞാൻ..."😓
അജു പെണ്ണിനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു...
"ഒരാഴ്ച്ച കൊണ്ട് നിനക്ക് ഇത് എന്ത് പറ്റിയെടാ...!!പറഞ്ഞത് മലയാളം ആണേലും ഒന്നും മനസ്സിൽ ആയില്ല... ഈ ഭാഷയാണോ അവിടെ...?"
"അവിടത്തെ കുഴപ്പം ഒന്നും അല്ല ഇത്... എന്റെ കുഴപ്പാ എന്റെ മാത്രം കുഴപ്പം..."
എന്നും പറഞ്ഞു ഫുഡും മതിയാക്കി അജു എണീറ്റ് പോയി...🙄ഉപ്പച്ചി ആണേൽ ആ പറഞ്ഞത് മൊത്തം മനസ്സിൽ ആവാതെ വായും പൊളിച്ചു ഇരുന്നു...
"എന്താടാ അവൻ ആ പറഞ്ഞു പോയെ...?"
"അത്... നിയ... ഇന്ന്..."
അതിന് മുന്നേ നിയ അനുട്ടിയുടെ കാലിൽ ഒരു ചവിട്ട് കൊടുത്തു പറയരുത് എന്ന് തലയാട്ടി കാണിച്ചു...
"അതെന്നോട് അജുന് പിണക്കാ അതോണ്ടാവും ഉപ്പച്ചി..."😓
"അതെന്തിനാ...?"
"😓ഇപ്പൊ പാട്ട്കാരൻ ഒക്കെ ആയീലെ അതോണ്ടാവും...!!അവടെ ഉള്ള ഏതേലും പെണ്ണിനെ കണ്ട് വെച്ചിട്ടുണ്ടാവും..."😪
"അവൻ അങ്ങനെ ഒന്നും ചെയ്യില്ല... മോൾ എന്ന് വെച്ചാൽ അവന് ജീവനാ... നിന്നെ കെട്ടാൻ അവൻ എന്തൊക്കെ സഹിച്ചതാ...മോളെ കിട്ടിയതിൽ പിന്നെ അവന് നല്ലതേ ഉണ്ടായിട്ടുള്ളൂ...അല്ലേലും അവന് കൂടുതൽ ഇഷ്ടം ഉള്ളവരോടാ കലിപ്പ് കൂടുതൽ..."
😍അങ്ങനെ ആണോ അപ്പൊ നമ്മളെയാ കൂടുതൽ ഇഷ്ടം...നമ്മളെ കെട്ടിയൊണ്ട് ഓന് നല്ലതാ... പക്ഷെ കെട്ടിയെ പിന്നെ നമ്മക്ക് കഷ്ടകാലാ...😏
😕അമിക്കനോട് ഇന്നേ വരെ ഓൻ കലിപ്പ് ആയിട്ടില്ലല്ലോ അപ്പൊ ഓനെ ഇഷ്ടല്ലേ... ഓനെ ഇഷ്ടല്ലാണ്ട് ഇരിക്കില്ല... നമ്മളെ തന്നെയാ ഇഷ്ടല്ലാതെ... അത് ഒന്ന് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം...ഫുഡും വാരി വലിച്ചു തിന്നു പെണ്ണ് മുറിയിലേക്ക് വിട്ടു...
**********💞
"അമിക്കാ സോറി... ഇനി ഞാൻ ഒരു തെറ്റും ചെയ്യില്ല... എന്നോട് ഒന്ന് മിണ്ടന്നെ..."
😓പെണ്ണ് മോങ്ങി കൊണ്ട് പറഞ്ഞത് ഒന്നും മൈൻഡ് ചെയ്യാതെ അമി ടവൽ എടുത്തു ബാത്‌റൂമിൽ കയറി പോയി...
🙄പടച്ചോനെ കണ്ണീരിൽ ഒന്നും പുള്ളി വീഴില്ല... എന്തേലും ഐഡിയ പ്രയോഗിച്ചേ പറ്റൂ... പെണ്ണ് നഖവും കടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു ആലോചന തുടങ്ങി...
നടത്തത്തിൽ ബാത്‌റൂമിനു മുന്നിൽ എത്തിയതും അമി ഡോർ തുറന്നതും ഒരുമിച്ചായിരുന്നു... ഡോർ വന്നു തട്ടിയതും പെണ്ണ് താഴേക്ക് ഉമ്മച്ചി എന്നും വിളിച്ചു പോയെങ്കിലും അമിടെ കയ്യിൽ അവൾ വീഴാതെ നിന്നു...
പേടിച്ചു കണ്ണ് ഇറുക്കി അടച്ച പെണ്ണ് താഴേക്ക് വീഴാത്ത കണ്ട് പതിയെ കണ്ണ് തുറന്നതും തന്നെ നോക്കി നിക്കുന്ന അമിയെ കണ്ട് ഒന്ന് പുഞ്ചിരിച്ചു... പിന്നെ അങ്ങേരെ കണ്ണും മൂക്കും ചുണ്ടും നെഞ്ചും സിക്സ് പാക്ക് ബോഡിയും മൊത്തം വാച്ച് ചെയ്യൽ ആയിരുന്നു പണി...😍
പെണ്ണിനെ പിടിച്ചു നിർത്തി വഴിയിൽ കണ്ട പരിചയം കാണിക്കാതെ അമി ഷെൽഫ് തുറന്നു ഷർട്ട് എടുക്കുന്നതും നോക്കി പെണ്ണ് തുറിച്ചു നോക്കി...
"ഇങ്ങേർ എന്തിനാ പിന്നെ പെണ്ണ് കെട്ടിയെ ആവോ...!!"
ഒച്ച ഇല്ലാതെ അതും പറഞ്ഞു പെണ്ണ് ബെഡിൽ ഇരുന്നു...കണ്ണാടിയിൽ കൂടി പെണ്ണിന്റെ ചുന്ദനക്കം കണ്ടെങ്കിലും അമി പെണ്ണ് കാണാതെ ഒന്ന് ചിരിച്ചു...
അല്ലേലും ആ നിയടെ തള്ള് കേട്ട് ഇതിനെ ഒക്കെ ഇഷ്ടപ്പെടാൻ പോയ എന്നെ വേണം പറയാൻ...😓അയിന് അവൾ നല്ലത് ഒന്നും ഇന്നേ വരെ പറഞിട്ടില്ലല്ലോ...ഓൾ പറഞ്ഞ പോലെ ദുഷ്ടൻ തന്നെ...
🙄പെണ്ണ് ബെഡിന്റെ അറ്റത് ഇരുന്നു നീങ്ങാത്തത് കണ്ട് അമി സൈഡിൽ ആയി കിടന്നു... അപ്പോഴാണ് പെണ്ണ് ചിന്തയിൽ നിന്നും ഉണർന്നത്...
"ആലോചന തീർന്നെങ്കിൽ ആ ലേറ്റ് ഒന്ന് ഓഫ് ചെയ്താൽ കൊള്ളാം..."
അത് കേട്ടതും പെണ്ണ് എണീറ്റ് അങ്ങേരോടുള്ള ദേഷ്യം സ്വിച്ചിൽ അമർത്തി ഞെക്കി ഓഫ് ചെയ്തു...
"നാളെ എന്റെ ഉമ്മച്ചിയും ഉപ്പച്ചിയും വരും... അവർ വന്നാൽ ഞാൻ കൂടെ പോവും..."
അപ്പോഴും അവന് ഒരു കുലുക്കവും ഇല്ല...😕ഇത്ര പെട്ടെന്ന് ഉറങ്ങിയോ...അവൾ തല നീട്ടി മുഖത്ത് നോക്കിയതും അമി തിരിഞ്ഞതും ഒരുമിച്ചയോണ്ട് രണ്ടിന്റെയും തല കൂട്ടി ഇടിച്ചു...
"😓ആ..."
എന്നും പറഞ്ഞു പെണ്ണ് നെറ്റി ഉഴിഞ്ഞതും അമിയും നെറ്റി തടവി കൊണ്ട് എണീറ്റ് ഇരുന്നു കൊണ്ട് അവളെ നോക്കി... അപ്പൊ തന്നെ പെണ്ണ് ചമ്മൽ മറച്ചു പിടിച്ചു കൊണ്ട് എണീറ്റ് ഷീറ്റും പില്ലോയും എടുത്തു തറയിൽ ഇട്ടതും അമി പെണ്ണിനെ വലിച്ചു ബെഡിൽ ഇട്ടു...
കണ്ണും തള്ളി അവന്റെ മുഖത്ത് നോക്കിയ അവളുടെ കയ്കൾ രണ്ടും അവന്റെ കയ്ക്കുള്ളിൽ ഒതുക്കി അധരങ്ങളിൽ ചുംബിച്ചു കൊണ്ട് അതിനെ നുകർന്നു...
ദീർഘ ചുംബനത്തിന് ശേഷം അവളിൽ നിന്നു വിട്ടു മാറി ആ കണ്ണുകളിലേക്ക് നോക്കി...❣️
"നീ നാളെ പോവോ...?"
അവൻ ചോദിക്കുമ്പോൾ തന്നെ നെച്ചു പ്രണയാവേഷത്തിൽ ഇല്ലെന്ന് തലയാട്ടി...
"നിനക്ക് ഞാൻ എന്തിനാ നിന്നെ കെട്ടിയത് എന്ന് ഡൌട്ട് ഉണ്ടല്ലേ..."
🙄ഉണ്ടായിരുന്നു... ഇപ്പൊ ഇല്ല... അവന്റെ കയ്കളിൽ കിടന്നു ഒന്നും മിണ്ടാൻ ആവാതെ അവൾ തലയാട്ടി...
😓പടച്ചോനെ ഈ നോട്ടം തന്നെ സഹിക്കാൻ ആവുന്നില്ല...വെറുതെ ഓരോന്ന് ചോദിച്ചു വാങ്ങാൻ വന്നതാ... ആ മൂലയിൽ എങ്ങാനും കിടന്നോട്ടെ എന്ന് വിചാരിച്ചാൽ മതിയായിരുന്നു...😕
"നിനക്കറിയോ ഇന്ന് നിന്നെയും അവളെയും ആ പയ്യന്മാർ വർണിക്കുന്നത് കേട്ടപ്പോൾ അവന്മാരോട് തോന്നിയതിനെക്കാൾ ഇരട്ടി ദേഷ്യം ആയിരുന്നു നിങ്ങളോട് ഞങ്ങൾക്ക് തോന്നിയത്... നിങ്ങൾ അല്ലേ അതിന് വഴി ഒരുക്കിയത്..."
"😓സോറി അമിക്കാ... ഇവിടെ ഇരുന്നു ബോർ അടിച്ചപ്പോൾ..."
അത്രയും പറഞ്ഞു ബാക്കി പറയാൻ ആവാതെ തൊണ്ടയിൽ കൂടി ഉമിനീര് ഇറക്കി അവൾ അവനെ ദയനീയമായി നോക്കി... അപ്പോഴേക്കും അവൻ അവളുടെ അധരങ്ങളെ വീണ്ടും നുകർന്നു... അവിടെ നിന്നും കഴുത്തിലേക്കും തന്റെ ദേഹത്തേക്കും അവന്റെ ചുണ്ടുകൾ ഒഴുകി നടക്കുന്നത് അവൾ അറിഞ്ഞു... എല്ലാറ്റിനും മുന്നിൽ പുഞ്ചിരിയോടെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു...പിണക്കം ഒക്കെ വഴിമാറി അവിടെ പ്രണയത്തിനു മാത്രം തിരി കൊളുത്തി കൊണ്ട് അവർ ഒന്നായി...❣️
**********💞
🙄പടച്ചോനെ ഇവൾ എന്നെ കൊല്ലാൻ ആണോ ഇങ്ങനെ ഒരു ഐഡിയ പറഞ്ഞു തന്നെ... ഇവൾക്ക് ഈ ചാകാൻ നടക്കൽ അല്ലാതെ വേറെ പണി ഒന്നുല്ലേ...
തലക്ക് മേലേ കറങ്ങുന്ന ഫാൻ നോക്കിയാണ് ഷമീടെ ഇരിപ്പ്...😕ഒന്നുകിൽ ചാകും അല്ലേ കാക്കുമാർ തല്ലി കൊല്ലും... എന്തായാലും മരണം ഉറപ്പാ... എനിക്കെന്തിനാ പടച്ചോനെ രണ്ട് കാക്കുമാരെ തന്നത്...😓
വല്ലിക്കാന്റെ വണ്ടീടെ സൗണ്ട് കേട്ടതും പെണ്ണ് ഡോർ ഇത്തിരി തുറന്നു വെച്ചു രണ്ട് ഷാൾ എടുത്തു കൂട്ടി കെട്ടാൻ തുടങ്ങി...ബെഡിൽ കയറി നിന്നു ഫാനിലേക്ക് എത്തിച്ചു കെട്ടാൻ നോക്കിയതും ഒരു വീഴ്ച ആയിരുന്നു തറയിലേക്ക്...😲പടച്ചോനെ ചാകാൻ നോക്കുന്നെന്നു മുന്നേ ഞാൻ വടി ആവൂന്നാ തോന്നുന്നേ...
ചക്ക വീഴുന്ന പോലെ ഉള്ള സൗണ്ട് കേട്ടിട്ട് പോലും ഒരാളും തിരിഞ്ഞു നോക്കീല... അതെങ്ങനാ ഇതിനകത്ത് കയറി കൂടിയാൽ ഈ സൗണ്ട് പതിവാണ്... വല്ലിക്കാ മേലേക്ക് കയറി വരുന്നതും നോക്കി പെണ്ണ് നിന്നു അങ്ങേരെ നിഴൽ കണ്ടതും പെണ്ണ് വീണ്ടും ബെഡിൽ ചാടി കയറി കയറ് കെട്ടാൻ ഒരു ശ്രമം നടത്തി..പടച്ചോനെ വല്ലിക്കാനെ കൊണ്ട് ഒന്ന് നോക്കിക്കണെ... അല്ലേ ഞാൻ വടി ആവും...😓
"😨മോളെ..."
എന്നുള്ള വിളി കേട്ടതും പെണ്ണ് കെട്ട് നിർത്തി ദയനീയമായി നോക്കി...😕അങ്ങേര് അടുത്ത് വരുമ്പോ ഒരു പേടി... തല്ലി കൊല്ലോ...
"എന്താ മോളെ ഇത്..."
മേലേക്ക് നോക്കി കൊണ്ട് ചോദിച്ചതും പെണ്ണ് ഒരു പാറ്റ അത് വഴി പോയാൽ വീഴുന്ന കെട്ടിലേക്ക് നോക്കി...🙄
എല്ലാരും ലാൻഡ് ആയതും ഷമീർ കെട്ടിലേക്കും ഒരിക്കലും വിശ്വസിക്കാൻ കൊള്ളാത്ത പെണ്ണിലേക്കും ഒന്ന് നോക്കി...😕
"ഇതിൽ ഇരുന്നാണോ നീ ഊഞ്ഞാൽ ആടുന്നെ..."[ഷമീർ ]
🤔ഇത് കണ്ടിട്ട് അങ്ങനെ ആന്നോ തോന്നിയെ... ഇത് തൂങ്ങി ചാകാൻ അല്ലേ ഞാൻ കെട്ടിയെ... ഷമി ഒരു നിമിഷം സ്തംഭിച്ചു നിന്നു...
"😪ഞാൻ അയിനൊന്നുമല്ല ചാകാൻ വേണ്ടിയാ ഇത് കെട്ടിയെ..."
"ഇതിലോ... അതിനൊക്കെ നല്ല ബലത്തിൽ കെട്ടണം..."[ഷമീർ ]
🙄പടച്ചോനെ ഇവൻ എന്നെ കൊല്ലാൻ നടക്കാണോ...
"😪വല്ലിക്ക... കണ്ടോ ചാകാൻ പോണ ഒരാളോട് ഇങ്ങനെ ആന്നോ പറയേണ്ടത്..."
"ഏതാ ആ ഒരാൾ..."
ഇവൻ എല്ലാം കൊളമാക്കി കയ്യിൽ തരൂന്നാ തോന്നുന്നേ...😕
"നീ ഒന്ന് മിണ്ടാതിരിക്ക് ഷെമീ...!!എന്തിനാ എന്റെ കുട്ടി ഇങ്ങനെ ചെയ്തേ അത് പറ..."
വല്ലിക്കാ ചോദിച്ചതും പെണ്ണ് ചെറുതായി ഒന്ന് പേടിച്ചു...കേൾക്കുമ്പോ ഇതിൽ തന്നെ കെട്ടി തൂക്കോ...😓
"അത് ആ മാലിക്കാ എന്നെ തേച്ച്... എന്നെ വേണ്ടാന്ന് പറഞ്ഞു..."
"ഏത് മാലിക്കാ...?"
"ഷമീർ കാക്കുന്റെ ഫ്രണ്ട് ഇല്ലേ ഓൻ..."
"അയ്യേ അതിനാണോ നീ ഇതൊക്കെ കാണിച്ചേ... അല്ലേലും അവനെ കൊണ്ട് നിന്നെ കെട്ടിക്കാൻ ഒന്നും പോണില്ല അല്ലേ വല്ലിക്കാ..."😁
ഷമീർ ഇളിച്ചു കൊണ്ട് പറഞ്ഞതും വല്ലിക്കാ അവനെ ഒരു നോട്ടം... അതോടെ അവൻ സൈലന്റ് ആയി...
"നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണോ...?"
"മ്മ്..."
"ഇവൾ അവന്റെ പിന്നാലെ നടന്നു ചാകും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തീട്ടാ...അല്ലാതെ ഇതിനെ ഒക്കെ അവൻ പ്രേമിക്കോ..."[ഷമീർ ]
"അവനോട് ഈ വല്ലിക്കാ നാളെ സംസാരിക്കട്ടെ... അത് വരെ മോൾ കടും കയ്യൊന്നും കാണിക്കരുത് കേട്ടല്ലോ..."
"🙄എന്തിനാ വല്ലിക്കാ...?!!"
"അതൊന്നും മോൾ ഇപ്പൊ അറിയണ്ട... ഈ വേലയും കൂലിയും ഇല്ലാതെ നടക്കുന്ന ചെറുപ്പക്കാർ പെൺകുട്ടികളെ വീഴ്ത്താൻ പല അടവും പയറ്റും അതിലൊന്നും എന്റെ മോൾ വീഴരുത്...മോൾ കിടന്നോ ഉമ്മച്ചി ഇനി മോളെ കൂടെ കിടന്നോട്ടെ..."
🙄അപ്പൊ ഞാൻ ഈ കാണിച്ചതൊക്കെ പിന്നെ എന്തിനാ...!!എടീ ജെസി പ്ലാൻ ചീറ്റിയെടി... അല്ലേലും നിന്റെ പ്ലാൻ എന്നാ വർക്ക് ഔട്ട് ആയിട്ടുള്ളെ...
അങ്ങേര് പറഞ്ഞു പോയത് അവൻ എന്നെ വീഴ്ത്താൻ അടവ് കാണിച്ചു എന്നല്ലേ... ഞാൻ അല്ലേ ഓനെ വീഴ്ത്തിയെ...🙄പെണ്ണ് വായും പൊളിച്ചു ഒരു നിൽപ്പ് ആയിരുന്നു... എല്ലാരേം കൂടെ പുറത്തിറങ്ങിയ ഷമീർ വല്ലിക്കാ പോയെന്ന് കണ്ടതും മുറിയിൽ കയറി...
"ഈ പരിപ്പ് ആ കലത്തിൽ വേവൂല മോളെ...!!ചീറ്റിപ്പോയി..."😁
"ഈ... തസ്‌നിയെ പറ്റി ഞാൻ പറയണോ...?!!"
"😨പതുക്കെ പറയെടി...നീ ഇത് എവിടുന്നാ അറിഞ്ഞത്...?!!"
ഷമീർ ഞെട്ടി കൊണ്ട് ചോദിച്ചു...
"അതൊക്കെ അറിഞ്ഞു... അതോണ്ട് എന്റെ കൂടെ നിന്നാൽ ഞാനും ഉണ്ടാവും... എന്ത് പറയുന്നു...?"
പെണ്ണ് കയ്യും കെട്ടി നിന്നതും ഷമീർ ഒന്ന് ഇളിച്ചു...
"ഞാൻ ഉണ്ടാവും...പോരെ..."
"😌അത് മതി..."
എടാ മാലി നിനക്ക് ഞാൻ വെച്ചിട്ടുണ്ട് പന്നി...😬ഷമീർ പല്ലും കടിച്ചു പിടിച്ചു അവളെ ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങി...
**********💞
പെണ്ണ് വന്നു നമ്മളെ നോക്കി എങ്കിലും നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ ഫോണിൽ ഹെഡ് സെറ്റും തിരുകി കാതിൽ വെച്ചു ഇരുന്നു...കുളി ഒക്കെ കഴിഞ്ഞു വരുമ്പോഴും നമ്മൾ അതേ ഇരിപ്പ് ആയിരുന്നു...
നമ്മളെ മുന്നിൽ കൂടി ഒന്ന് നടന്നപ്പോൾ ആണ് നമ്മൾ പെണ്ണിന്റെ വേഷം കാണുന്നത്... ബോഡി ഫിറ്റ് ആയ വയർ മറയാത്ത ഷർട്ടും മുട്ട് വരെയുള്ള മിഡിയും ആണ് വേഷം...പെണ്ണ് നമ്മളെ കണ്ട്രോൾ കളഞ്ഞു മിണ്ടിക്കാൻ ഉള്ള പ്ലാൻ ആണോ...🙄
എന്തെങ്കിലും മിണ്ടാൻ പോയാൽ അത് ഒടുക്കം നമ്മക്ക് തന്നെ ആവും പാര ആവുന്നേ...അതോണ്ട് നമ്മൾ പെണ്ണ് കാണാതെ അവളെ കാലിന്റെ ഭംഗിയും ആസ്വദിച്ചു ഇരുന്നു...
"മാറി ഇരിക്കെങ്ങോട്ട് നിക്ക് കിടക്കണം..."
എന്നും പറഞ്ഞു പിശാശ് നമ്മളെ ഒരു തള്ള് ആയിരുന്നു...😕ഇവൾ ചോദിച്ചു വാങ്ങിയേ അടങ്ങൂ.. കാലും നമ്മളെ മുന്നിൽ കൂടി നീട്ടി ബെഡിന്റെ അറ്റത് ചെന്നു ഇരുന്നതും നമ്മൾ പെണ്ണിനെ തുറിച്ചു നോക്കി...
"ഇത് എന്റെ ബെഡ് ആണ് അത് മറക്കണ്ട..."
"😏എന്ന് കരുതി ഞാൻ തറയിൽ ഒന്നും കിടക്കൂല്ല... ഇയാൾ വേണേൽ തറയിൽ കിടന്നോ..."
"അയ്യട ആ പൂതി അങ്ങ് മനസ്സിൽ ഇരിക്കട്ടെ..."
നമ്മൾ ഫോണും വെച്ചു നീണ്ടു നിവർന്നു കിടന്നു... അപ്പൊ തന്നെ പെണ്ണ് കലിപ്പിൽ എണീറ്റ് നമ്മളെ ഒരു നോട്ടം... നമ്മൾ കാലിന് മേലേ കാലും കേറ്റി വെച്ചു പെണ്ണിനെ നോക്കി പുച്ഛിച്ചു...
അപ്പൊ തന്നെ പെണ്ണ് ഇറങ്ങിപ്പോയി ഒരു ഷാളും എടുത്തു ബെഡിൽ കയറി...🙄എന്നതിനുള്ള പുറപ്പാട് ആണ് ആവോ പിശാശ്...
"എനിക്ക് ഇയാളെ തീരെ വിശ്വാസം ഇല്ല... ഇപ്പുറത്തെങ്ങാനും വന്നാൽ ഉണ്ടല്ലോ..."
എന്നും പറഞ്ഞു പിശാശ് ഷാൾ എടുത്തു നടുവിൽ ആയി കട്ടിലിനോട് ചേർത്തു കെട്ടി വെച്ചു...
"നിന്റെ കയ്യും കാലും എന്റെ മേലേ വെക്കുന്നതിനു യാതൊരു കുഴപ്പവും ഇല്ല അല്ലേ..."
"ഓഹ് ഇയാൾ വല്യ നല്ല പുള്ളി...എന്നെ കെട്ടിപ്പിടിക്കാൻ എങ്ങാനും വന്നാൽ അപ്പൊ കാണാം..."
"അയ്യേ എനിക്ക് കാണണ്ട..."🙈
"😬പോടാ..."
എന്നും വിളിച്ചു പെണ്ണ് വനിതാ മതിലും കെട്ടി വെച്ചു കിടന്നു... കണ്ട്രോൾ കളയാൻ ഉള്ള വേഷവും കെട്ടി മതിലും പണിതു മോളെ ഉദ്ദേശം ഒക്കെ എനിക്ക് മനസ്സിൽ ആവുന്നുണ്ട്...നമ്മളെ കണ്ണാണെങ്കി ഇടക്ക് പെണ്ണിന്റെ വയറിൽ ചെന്ന് നില്ക്കാ...അത് ആണെങ്കിൽ ഷാളിന്റെ നിഴലിൽ കൂടി ആവുമ്പോ ഒരു പ്രത്യേക ബംഗിയാ...😍
"ഓഹ് കെട്ടിപ്പിടിക്കാൻ പറ്റിയ ഒരു മുതൽ..."
എന്നും പറഞ്ഞു നമ്മൾ തിരിഞ്ഞു കിടന്നു... എന്നാലും കോപ്പ് ഇങ്ങനെ അടുത്ത് കിടക്കുന്നൊണ്ട് ആവും നമ്മക്ക് ഉറക്കം വരുന്നില്ല... അല്ലെങ്കിൽ മൂടി പുതച്ചു കിടക്കുന്ന പിശാശ് ആണ് അങ്ങനെ കിടക്കുന്നെ...
കുറച്ച് കഴിഞ്ഞു അനക്കം ഒന്നും ഇല്ലാത്ത കണ്ട് തിരിഞ്ഞു നോക്കിയതും അരണ്ട വെളിച്ചത്തിൽ പെണ്ണിന്റെ സൗന്ദര്യം ഒന്ന് കൂടി എടുത്തു കാണിച്ചു...🙄അങ്ങനെ അവളെ മുന്നിൽ തോറ്റു കൊടുത്താൽ ശരിയാവില്ല... കോപ്പിന് ഒരു സോറി എങ്കിലും പറഞ്ഞുടെ...
നമ്മൾ വീണ്ടും തിരിഞ്ഞു കിടന്നതും പെണ്ണിന്റെ കാൽ അപ്പോഴേക്കും നമ്മളെ നെഞ്ചിൽ വന്നു വീണു...😕ഈ കോപ്പ് മനഃപൂർവം നമ്മളെ പരീക്ഷിക്കാണല്ലോ പടച്ചോനെ...
അവളെ കാലിൽ ഒന്ന് തഴുകി കൊണ്ട് നമ്മൾ ആ കൊലുസ്സിൽ ഉമ്മ വെച്ചു അവളെ ഒന്ന് നോക്കി...😍ഇതിനെ ഇപ്പൊ തന്നെ സ്വന്തം ആക്കിയാലോ...
നമ്മളെ ചുണ്ടുകൾ കാലിൽ കൂടി വയറിൽ സ്ഥാനം പിടിച്ചതും പെണ്ണ് ഒന്ന് കുറുകി കൊണ്ട് തിരിഞ്ഞു കിടന്നു...ഇനി കള്ള ഉറക്കം ആണോ... പെണ്ണ് ഉണരുന്നെങ്കിൽ ഉണരട്ടെ എന്ന് കരുതി അവളെ ചുണ്ടുകൾ നുണഞ്ഞതും പെണ്ണിൽ യാതൊരു അനക്കവും ഇല്ല...
ഉണരുന്ന അവളെ നേടാൻ ആണ് ഇഷ്ട്ടം എങ്കിലും പെണ്ണിൽ നിന്ന് പിന്മാറാൻ ആവാത്ത പോലെ നമ്മൾ അവളെ കഴുത്തിൽ മുഖം അമർത്തി ചുംബിച്ചു... പതിയെ കയ് അവളെ ഷർട്ടിൽ സ്ഥാനം പിടിച്ചു അതിന്റെ ബട്ടൻസ് ഊരി മാറ്റി... അവളുടെ ഭംഗി ആസ്വദിക്കുന്നതിന് മുൻപ് തന്നെ ഡോറിൽ മുട്ട് വീണു...
"മോനെ... അജു..."
എന്നുള്ള ഉപ്പച്ചീടെ വിളി കേട്ടതും നമ്മൾ ചാടി എണീറ്റ് പെണ്ണിനെ പുതപ്പിച്ചു ഡോർ തുറന്നു...😓
"എന്താ... എന്താ ഉപ്പച്ചി..."
"നിന്നെയാ ചോദിച്ചത്... നിന്റെ ഫോൺ ഓഫ് ആണോ...?"
അപ്പോഴാണ് നമ്മളെ ഫോൺ ബാറ്ററി തീർന്ന് ഓഫ് ആയത് നമ്മൾ ഓർത്തത്...നമ്മൾ അറ്റന്റൻഡ് ചെയ്തു കാതിൽ വെച്ചതും അങ്ങേര് പറയുന്ന കാര്യങൾ കേട്ടതും നമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
"ആരാഡാ...!!ഇനി വല്ല പെണ്ണുങ്ങളും സൗണ്ട് മാറ്റി വിളിച്ചത് ആണോ... നീയായത് കൊണ്ട് വിശ്വസിക്കാൻ പറ്റില്ല..."
"🙄എന്റെ ഉപ്പച്ചി ഒരു പെണ്ണ് കെട്ടി ഞാൻ ഇവിടെ ഇങ്ങനെ കഴിയുന്നത് കണ്ടിട്ട് ഇങ്ങക്ക് സഹിക്കാൻ പറ്റുന്നില്ലേ...അത് എന്റെ ഒരു ഫ്രണ്ടാ..."
"അങ്ങേര് എന്നോട് പേര് പറഞ്ഞില്ലെടാ അതാണ് എനിക്ക് ഡൌട്ട് ആയെ...🙄അല്ല അതേതാ നിനക്ക് ഞാൻ അറിയാത്ത ഫ്രണ്ട്...?!!"
"സ്വന്തം മകനെയാണ് ആദ്യം വിശ്വാസം വേണ്ടത്..."😕
"എന്ത് ചെയ്യാനാ എനിക്ക് നിന്റെ കാര്യത്തിൽ അത് തീരെ ഇല്ല...നീ ഒരു പാട്ട് പാടി എന്ന് കരുതി ആ പാവം പെണ്ണിനെ ഇന്ന് തീരെ മൈൻഡ് ചെയ്തില്ലല്ലോ... അവൾ അവളെ പാട്ടിന് ഇറങ്ങി പോയാൽ എന്റെ മോൻ കിടന്നു മോങ്ങേണ്ടി വരും..."
"അങ്ങനെ ഒന്നും അവൾ പോവില്ല..."
നമ്മൾ ഇളിച്ചു കൊണ്ട് അവളെ കിടപ്പ് നോക്കി കൊണ്ട് പറഞ്ഞു... ഉപ്പച്ചി പോയതും നമ്മൾ ഡോറും ലോക്ക് ചെയ്തു പെണ്ണിനെ ഒന്ന് നോക്കി...
"നീ അറിയാതെ നിന്നെ നേടി എടുക്കാൻ അല്ല നീ അറിഞ്ഞു നിന്നെ നേടാൻ ആണ് എനിക്കിഷ്ടം... പക്ഷെ ഇന്ന് കയ് വിട്ടു പോയേനെ...ഉപ്പച്ചി വന്നത് കൊണ്ട് മോൾ രക്ഷപെട്ടു അല്ലെങ്കിൽ ഈ അജു ആരാണെന്ന് നീ അറിയുമായിരുന്നു..."
പെണ്ണിന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞതും പെണ്ണ് ഇന്ന് ക്രിക്കറ്റ് ഗെറ്റപ്പിൽ നിന്നതാണ് നമ്മക്ക് ഓർമ വന്നത്... നീ അടങ്ങി ഒതുങ്ങി നിൽക്കണം എങ്കിൽ നിനക്കുള്ള പണി തന്നെ പറ്റൂ...എന്ത് തന്നെ ആയാലും അത് നാളെ തന്നെ കൊടുക്കണം...
ഇടക്കെപ്പോഴോ നമ്മൾ കുഴിയിലേക്ക് വീണ പോലെ തോന്നിയതും നമ്മൾ എണീറ്റ് നോക്കുമ്പോൾ തറയിൽ ആണ്...😕
"സിക്സെർ..."
എന്നുള്ള പെണ്ണിന്റെ അലർച്ച കേട്ടപ്പോൾ ആണ് കുരിപ്പ് നമ്മളെ നടുപ്പുറത്ത് ആണ് സിക്സെർ അടിച്ചതെന്ന് മനസ്സിൽ ആയത്... ഇതിനെ കൊണ്ട് കുത്ത് പാള എടുക്കും എന്നാ തോന്നുന്നേ...🙄
നമ്മൾ എണീക്കാൻ നോക്കിയതും ഊരക്ക് നല്ല പൈൻ ഉണ്ട്... അമ്മാതിരി ചവിട്ട് ആയിപ്പോയി...
"😬ഡീ അങ്ങോട്ട് നീങ്ങി കിടക്കെടി പിശാശ്ശെ..."
പെണ്ണിനെ തട്ടി വിളിക്കാൻ നോക്കി എങ്കിലും കോപ്പ് നല്ല ഉറക്കം ആണ്... പകൽ മുഴുവൻ ഓടിയ ക്ഷീണം തീർക്കൽ ആവും...
ഇന്നെന്തായാലും സിക്സെർ തന്നെയാവും... അതോണ്ട് നമ്മൾ ഒരു പരീക്ഷണത്തിന് നിക്കാതെ തറയിൽ തന്നെ കിടന്നു...
നമ്മൾ പിന്നെ കണ്ണ് തുറന്നത് പെണ്ണിന്റെ കരച്ചിൽ കേട്ടാണ്...നമ്മൾ എണീറ്റ് ഇരുന്നതും പെണ്ണ് ഇരുന്നു മോങാ...🙄
"എന്താടി കാലത്ത് തന്നെ കിടന്നു മോങ്ങുന്നേ..."
"😭പോ അവിടന്ന്...ഞാൻ മിണ്ടൂല..."
"എന്നാൽ ആ മോങ്ങലും കൂടി നിർത്തി മിണ്ടാതെ പോയെ..."
"അയ്യടാ അങ്ങനെ ഇപ്പൊ ഞാൻ പോവുന്നു കരുതണ്ട... ദുഷ്ടൻ ചതിയൻ..."😬
"ഡീ പിശാശ്ശെ നിനക്കെന്താ ഉറക്കിൽ പിരി ഇളകിയോ...സിക്സെർ എന്നും വിളിച്ചു കൂവി എന്നെ ചവിട്ടി തറയിൽ ഇട്ടതും പോരാ വെറും വയറ്റിൽ തെറി വിളിക്കുന്നോ..."
"😬ഇയാൾ എന്നെ പീഡിപ്പിച്ചോണ്ടല്ലേ ഞാൻ ചവിട്ടി താഴെ ഇട്ടെ... വൃത്തികെട്ട ജന്തു...ഇന്നലെ എന്തൊക്കെയാ പറഞ്ഞത് കെട്ടിപ്പിടിക്കാൻ പറ്റിയ ഒരു മുതൽ എന്നൊക്കെ അല്ലേ ന്നിട്ട് എന്നെ..."😓
"ഞാൻ നിന്നെ കെട്ടിപ്പിടിക്കാൻ ഒന്നും വന്നിട്ടില്ല...ഉറക്കിൽ എന്നെ ചവിട്ടി താഴെ ഇട്ടതിന് ആണോടി വെളുപ്പിന് തന്നെ വായിൽ തോന്നിയത് വിളിച്ചു പറയുന്നേ..."
"😪ഇയാൾ എന്നെ പീഡിപ്പിച്ചോണ്ടല്ലേ... ഞാൻ ഉറങ്ങി കിടക്കുമ്പോൾ ഇയാക്ക് ഇതാണല്ലേ പണി..."
🙄ഉറങ്ങി കിടക്കുമ്പോൾ പീഡിപ്പിച്ചു എന്നോ... പടച്ചോനെ ഇതിനെന്താ ഇപ്പൊ അങ്ങനെ തോന്നാൻ...
"പിന്നെ പീഡിപ്പിക്കാൻ പറ്റിയ മുതൽ ഒന്ന് പോടീ...ഇതിനെ ഒക്കെ കെട്ടാൻ തോന്നിയ എന്നെ പറഞ്ഞാൽ മതി..."
"വല്യ നല്ല പുള്ളി ആവൊന്നും വേണ്ട...ഇതിനല്ലേ ഇയാൾ തറയിൽ കിടക്കില്ല എന്ന് പറഞ്ഞത്... ന്നിട്ട് എല്ലാം കഴിഞപ്പൊ തറയിൽ പോയി കിടന്നു ഞാൻ ചവിട്ടി താഴെ ഇട്ടത് ആണെന്ന് പറഞ്ഞാൽ ഞാൻ മിണ്ടൂല്ലലോ ആയിനല്ലേ... "
"😬നിനക്കെന്താടി ഭ്രാന്ത് ആണോ...?!!കുറെ നേരം ആയി തുടങ്ങീട്ട്..."
"പിന്നെ ഇതെന്താ... ഞാൻ കിടക്കുമ്പോൾ ബട്ടൻസ് ഇട്ടു തന്നാ കിടന്നേ... ഇത് തനിയെ ഊരി പോവോ..."😪
പടച്ചോനെ ഏതോ ഒരു ദുർബല നിമിഷത്തിൽ നമ്മൾ തന്നെ ആണല്ലോ അത് ഊരി മാറ്റിയെ... പിന്നെ അത് ഇടാനും മറന്നു...നാലഞ്ച് ബട്ടൻസ് ഊരിയതിനാണോ പീഡിപ്പിച്ചു എന്നും പറഞ്ഞു മോങ്ങുന്നേ...😕
"കണ്ട ഇയാൾ പുട്ട് വിഴുങ്ങിയ പോലെ ഇരിക്കുന്നെ... ഒന്നും നിക്ക് മനസ്സിൽ ആവില്ലന്ന് കരുതിയാ...വൃത്തികെട്ടവൻ..."😏
"അതേടി ഞാൻ നിന്നെ പീഡിപ്പിച്ചു...അന്യ പെണ്ണിനെ ഒന്നും അല്ലല്ലോ ഞാൻ കെട്ടി കൊണ്ട് വന്ന പെണ്ണിനെ അല്ലേ... എത്രയെന്ന് വെച്ചാ നിന്റെ സമ്മതം കാത്തു നിക്കുന്നെ... ഉറങ്ങി കിടന്നാൽ പിന്നെ ലോകം കീഴ്മേൽ മറിഞ്ഞാലും അറിയാത്തോണ്ട് ഞാൻ നിന്നെ പീഡിപ്പിച്ചു... നീ കൊണ്ട് പോയി കേസ് കൊടുക്ക്..."
"😕യ്യോ അപ്പൊ സത്യായിട്ടും ഇയാൾ എന്നെ പീഡിപ്പിച്ചോ..."
പെണ്ണിന്റെ അപ്പോഴുള്ള മോന്ത കണ്ടതും നമ്മക്ക് ചിരിയാണ് വന്നത്...
"😍മ്മ്...നിന്നെ ഞാൻ നല്ല പോലെ കണ്ടു..."
നമ്മൾ പെണ്ണിന്റെ അടുത്ത് മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് ഷർട്ട് കൂട്ടി പിടിച്ചു നമ്മളെ തള്ളി...
"😬പോടാ..."
"ഡീ ഇനി അങ്ങനെ വിളിച്ചാൽ അറിയാണ്ട് ചെയ്തത് ഞാൻ ഇപ്പൊ നീ അറിഞ്ഞു ചെയ്യും..."
അതോടെ പെണ്ണ് പേടിച്ചു പിന്നിലേക്ക് നീങ്ങി...
"എന്തിനാ പേടിക്കുന്നെ... നിന്റെ അജു അല്ലേ ഞാൻ..."
"😏നിക്ക് പേടിയൊന്നുല്ല..."
"ഇല്ലേ...?!!"
എന്നും ചോദിച്ചു നമ്മൾ പെണ്ണിന്റെ അടുത്ത് നീങ്ങും തോറും പെണ്ണ് പിറകോട്ടു നീങ്ങി ഇരിക്കാൻ തുടങ്ങി...
"പ്ലീസ് വേണ്ട അജു നിക്ക് പേടിയാ..."😪
"ആ... അങ്ങനെ മര്യാദക്ക് പറ... ഈ പേടി പ്രവർത്തിയിലും കാണണം കേട്ടല്ലോ അല്ലെങ്കിൽ ഞാൻ ഇപ്പൊ പോണ പോലെ പോയെന്ന് വരില്ല പൂർത്തി ആക്കിയേ പോവൂ..."
നമ്മൾ പെണ്ണിനെ നോക്കി പറഞ്ഞു എണീറ്റ് ടവലും എടുത്തു പെണ്ണിനെ നോക്കി കൊണ്ട് തന്നെ ബാത്‌റൂമിൽ കയറി... അപ്പോഴും പെണ്ണ് നഖവും കടിച്ചു ഇരുന്നു പീഡന കഥ ആലോചിക്കൽ ആണ്...ഇത്തിരി പേടി നല്ലതാ...
"നഖം കടിച്ചു തിന്നാതെ പോയി കുളിക്കെടി..."
നമ്മൾ ഇറങ്ങി വരുമ്പോഴും പെണ്ണിന്റെ ഇരിപ്പ് കണ്ട് അലറിയതും പെണ്ണ് ഒരു ഓട്ടം ആയിരുന്നു ബാത്‌റൂമിലേക്ക്...🙄ഇന്നും ഡ്രസ്സ് എടുക്കാതെയാണോ പോയെ...
"ഡീ തുറന്നെ..."
"😕എന്താ...?"
"ഇതാ മാറാൻ ഉള്ള ഡ്രെസ്സ്...!!ഒളിക്കൊന്നും വേണ്ട എല്ലാം ഞാൻ കണ്ടതാ..."😍
എന്നും പറഞ്ഞു കയ്യിൽ കൊടുത്തതും പെണ്ണ് വായും പൊളിച്ചു നിന്നു...നമ്മൾ ഒന്ന് ഇളിച്ചു കാണിച്ചു റെഡി ആയി ഇറങ്ങി...
പുറത്ത് തന്നെ നമ്മളെ ഒരുമാതിരി നോട്ടം നോക്കി കൊണ്ട് ഉപ്പച്ചി ഉണ്ട്... അപ്പുക്ക ആണെങ്കിൽ ഇടക്ക് നമ്മളെ ഒരു നോട്ടം...🙄
"എന്താടാ നിന്നെ ഇന്നലെ പാതിരാത്രി ആരോ വിളിച്ചു എന്നും നീ ആളെ പറഞ്ഞില്ല എന്നൊക്കെ ഉപ്പച്ചി പറയുന്നുണ്ടായിരുന്നല്ലോ...?"
"എന്റെ ഉപ്പച്ചി ഇങ്ങള് അത് ഇത് വരെ വിട്ടില്ലേ... ഞാൻ ഉപ്പച്ചിയെ കളിപ്പിച്ചത് അല്ലേ..."😁
"അത് മനസ്സിൽ ആയി... നീ കളിക്കാതെ കാര്യം പറ..."
"എന്റെ ഉപ്പച്ചി അത് ശ്രീരാമേട്ടൻ എന്റെ ഫോണിൽ കിട്ടാത്തോണ്ട് വിളിച്ചതാ... വിളിച്ചത് ഒരു ഗുഡ് ന്യൂസ് പറയാൻ വേണ്ടിയാ..."
"🙄ഗുഡ് ന്യൂസോ...?!!"
നമ്മൾ അപ്പൊ തന്നെ ഫോൺ ഓൺ ചെയ്തു അങ്ങേർക്ക് നീട്ടി...
"ഉള്ളതാണോ മോനെ...?"
"അത് കണ്ടിട്ടും ഉപ്പച്ചിക്ക് വിശ്വാസം വന്നില്ലേ..."
നമ്മൾ പാടുന്ന സോങ്ങും നോക്കി എല്ലാരും ഇരുന്നു... പെണ്ണ് മാത്രം നീരാട്ട് കഴിഞ്ഞു ഇറങ്ങിയില്ല... അത് റിലീസിങ്ങിന് മുന്നേ തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടി...
**********💞
കണ്ണുകൾ തുറന്ന നെച്ചു ആദ്യം കണ്ടത് അമിടെ മുഖം ആയിരുന്നു... അവന്റെ നെഞ്ചിൽ നിന്നും തല പൊക്കി ഒരു പുഞ്ചിരിയോടെ അവൾ എണീറ്റു...
ഇന്നലെ ഉണ്ടായ ഓരോ നിമിഷവും ഓർത്ത് പുഞ്ചിരിയോടെ തന്നെ അവൾ അവന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് എണീക്കാൻ നോക്കിയതും അവളെ പിടിച്ചു അമി തന്റെ നെഞ്ജിലേക്ക് തന്നെ ഇട്ടു...
"വിട് അമിക്കാ... ഇപ്പൊ തന്നെ നേരം വൈകി..."
"എന്താ പോയിട്ട് നിനക്ക് ക്രിക്കറ്റ് കളിക്കാൻ ഉണ്ടോ...?"
"അത് ഇത് വരെ വിട്ടില്ലേ... ഇനി ഞാൻ പോവില്ലന്ന് ഇന്നലെ പറഞ്ഞതല്ലേ..."😪
"എങ്കിൽ രണ്ടിനും കൊള്ളാം..."
"അതേയ്... ഇന്ന് ഉമ്മച്ചിയും ഉപ്പച്ചിയും വന്നാൽ അവരോട് അതൊന്നും പറഞ്ഞു കൊടുക്കരുത് കേട്ടോ...?!!"
"മോൾക്ക് ഇങ്ങനെ ഒരു കഴിവുള്ളത് അവരും കൂടി അറിയട്ടെ..."
"പ്ലീസ് അമിക്കാ അവരെന്നെ വഴക്ക് പറയും..."
"ഇത്തിരി വഴക്ക് കേൾക്കുന്നത് നല്ലതാ..."
"അങ്ങനെ ആണേൽ ഇന്നലെ ഇയാൾ കാണിച്ചു കൂട്ടിയത് ഒക്കെ ഞാൻ നിയനോട് പറഞ്ഞു കൊടുക്കും നോക്കിക്കോ..."
എന്നും പറഞ്ഞു പെണ്ണ് ചാടി എണീറ്റതും അമി കിളി പോയ പോലെ എണീറ്റ് ഇരുന്നു...😨പടച്ചോനെ പണി പാളിയോ... ഇത് അതിനേക്കാൾ വല്യ മന്ധബുന്ദി ആണോ...രണ്ടിന്റേം ബുദ്ധി മരുഭൂമിയിൽ കിടന്നു മരവിച്ചു എന്നാ തോന്നുന്നേ...
"എടീ അത് അങ്ങനെ ഒന്നും പറയാൻ പറ്റില്ല... അതും ആ വട്ട് കേസിനോട്..."😓
"അങ്ങനെ ആണേൽ ഇയാൾ എന്റെ വീട്ട്കാരോട് എന്നെ പറ്റിയും പറയരുത്...പറഞ്ഞാൽ അപ്പൊ ഞാൻ നിയനോട് പറയും..."
"ഇല്ലെടി..."
🙄പടച്ചോനെ ഇതിനെ ഒക്കെ കെട്ടാൻ എപ്പോഴാണാവോ തോന്നിയെ... അമി വായും പൊളിച്ചു ഇരുന്ന ഇരുപ്പിൽ തന്നെ ആയിരുന്നു...പെണ്ണ് കുളിയും കഴിഞ്ഞു ഇറങ്ങി പോയത് അവൻ അറിഞില്ല...
അജു നീ വല്ലതും അറിഞ്ഞ ഞാൻ നിന്നെക്കാൾ വലിയ പിടിയിൽ ആണ് പെട്ടത്...😕അവന്റേം കൂടെ വല്ലതും നടന്നാൽ മതിയായിരുന്നു...
അമി ഫോൺ എടുത്തു അജുനെ വിളിച്ചതും അവിടെ ഹാപ്പി ന്യൂസ് ആയിരുന്നു... പിന്നെ അതിന്റെ ആഘോഷത്തിൽ ആയിരുന്നു എല്ലാരും...
നെച്ചുന്റെ പേരെന്റ്സ് വന്നതും അമി വാ തുറന്നില്ല... എന്തിനാ വെറുതെ നാണം കെടാൻ നിക്കുന്നെ...😓
**********💞
"ഞാൻ മര്യാദക്ക് നടക്കുന്നത് കണ്ടിട്ടും നിനക്കും പെങ്ങൾക്കും സഹിക്കുന്നില്ലേ... ഇനി അങ്ങേര് വന്നിട്ട് എന്താവോ എന്തോ...?!!"🙄[മാലി ]
"അല്ലേലും ഈ കൂട്ടുകാരന്റെ പെങ്ങളെ പ്രേമിക്കുന്ന പരിപാടിക്ക് വെറുതെ ആണോ ഞാൻ നിക്കാതെ... ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥ ആവും..."[ജൗഹി ]
"ഞാൻ പ്രേമിച്ചിട്ട് ഒന്നും ഇല്ല... ആ കുരിപ്പ് വന്നു എന്നോട് ചത്തു കളയും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതാ...അത് ഇങ്ങനെ ഒരു പണി ആവും എന്ന് കരുതീല..."😓
"അവൾ ഇന്നലേം കൂടി കെട്ടി തൂങ്ങി ചാകാൻ നോക്കി ഒപ്പിച്ചു വെച്ചതാ ഇത്... ഇനി വല്ലിക്ക വന്നാൽ വാങ്ങാൻ ഉള്ളതൊക്കളെ നീ വാങ്ങിക്കോ...എന്റെ കയ് കൊണ്ട് കിട്ടാൻ ഉള്ളത് കൂടി നിനക്ക് കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം..."[ഷമീർ ]
"അതെന്തിനാ...?!!"
"ഈ പന്നി കാമുകന്റെ തനി സ്വഭാവം അവളെ മുന്നിൽ എടുത്തു...അവളെ പേരടക്കം അല്ലേ ആ കുരിപ്പിനോട് ചെന്നു പറഞ്ഞു കൊടുത്തത്... അതും പറഞ്ഞ ഇപ്പൊ എന്നെ ബ്ലാക്ക് മൈൽ ചെയ്യുന്നേ..."
"🙄ഏയ് ഞാൻ നിന്നെ പറ്റി പറയാറെ ഇല്ലെടാ... അതും അവളോട്..."[മാലി ]
"പിന്നെ ആ കുരിപ്പ് എങ്ങനെ അറിഞ്ഞു...?"🙄
ഷമീർ നോക്കിയത് ജൗഹിയെ ആണ്... അവൻ ആണെങ്കിൽ പല്ല് മുഴുവൻ കാട്ടി ഇളിച്ചു കൊടുത്തു...
"സത്യം പറ നീ വഴി അല്ലേ ചോർന്നത്...?!!അജുവും അമിയും അമ്മാതിരി പണി ചെയ്യില്ലെന്ന് എനിക്കറിയാം..."
"അതിന് എന്റെ പെണ്ണിന് അവളെ ഒന്നും അറിയില്ല...ഞാൻ അവളോട് മാത്രേ പറഞ്ഞുള്ളൂ..."
"🙄പടച്ചോനെ ഇത് റൂട്ട് മാറി ആണല്ലോ എത്തിയെ... ആ നിയ വഴി ആവും ലീക്ക് ആയത്... അതിന്റെ വാ ഇത് ആരോടൊക്കെ പറഞ്ഞു കാണോ എന്തോ...?മിക്കവാറും ഇവന്റെ കാര്യം തീരുമാനം ആവുന്നതിന് മുന്നേ എന്റെ കാര്യം തീരുമാനം ആവും..."😓[ഷമീർ]
"നീ കേട്ടിട്ടില്ലേ വരാൻ ഉള്ളത് വഴിയിൽ താങ്ങില്ലെന്ന്..."[മാലി ]
"😓വന്നു..."
ഷമീർ അതും പറഞ്ഞു ഫോൺ നീട്ടി പിടിച്ചു അത് അറ്റൻഡ് ചെയ്തു കാതിൽ വെച്ചു...
"സൂയിസൈഡ് ചെയ്യാൻ നോക്കി നോക്കി ഒടുക്കം ആ കുരിപ്പ് സ്റ്റെപ് ഇറങ്ങുമ്പോൾ താഴെ വീണെന്ന്... അത് പറയാനാ വല്ലിക്കാ വിളിച്ചത്..."
"😕എന്നിട്ട് വല്ലതും പറ്റിയോ...?"
"ഹോസ്പിറ്റലിൽ ആണ്... നീ വരുന്നെങ്കിൽ വാ ചെന്ന് നോക്കാം..."
ഷമിയും മാലിയും പോയതും പുറത്ത് തന്നെ വല്ലിക്കാ ഉണ്ട്... രണ്ടും അല്പം ഡീസന്റ് ആയി മുറിയിലേക്ക് കയറി... ഒരു കയ്യിൽ വലിയ ബാൻഡേജൊക്കെ ഇട്ടു മറ്റേ കയ് കൊണ്ട് ഓറഞ്ച് കഴിക്കൽ ആണ്...😌മാലിയെ കണ്ടതും അവാർഡ് കിട്ടിയ ഇളി ആയിരുന്നു പെണ്ണിന്...
"ഇന്ന് എന്തായിരുന്നു അതിന്റെ മേലെന്ന് ചാടാൻ...?"
"😪ശരിക്കും ഞാൻ വീണതാ...!!"
"ആരാടി നിനക്ക് ഈ ഊള ഐഡിയ ഒക്കെ പറഞ്ഞു തരുന്നേ...?!!"
"ഇത് ഞാൻ സ്റ്റെപ് ഇറങ്ങുമ്പോൾ കാൽ സ്ലിപ് ആയി വീണതാ..."
ഷമീർ പിന്നെ ഒരു ഓറഞ്ച് എടുത്തു തൊലി കളഞ്ഞു ഹാഫ് മാലിക്കും നീട്ടി രണ്ടും അവിടെ ഇരുന്നു കഴിക്കാൻ തുടങ്ങി... വല്ലിക്കാ മുറിയിൽ കയറേണ്ട താമസം കയ്യിൽ ഉള്ള ഓറഞ്ച് ഷമീറിന്റെ മടിയിൽ ഇട്ടു മാലി ഡീസന്റ് ആയി നിന്നു...🙄
"നിനക്ക് വേലയും കൂലിയും ഒന്നും ഇല്ലേ അതോ ഇവനെ പോലെ ആണോ...? "
അത് കേട്ടതും ഷമീർ ഇളിച്ചു കൊണ്ട് നിന്നു...
"എനിക്ക് രണ്ട് ടെക്സ്റ്റ്ൽസ് കമ്പനി ഉണ്ട്..."
"ഓഹ് അപ്പൊ അതും വല്ലവനെയും ഏൽപ്പിച്ചു ഇങ്ങനെ നടന്നാൽ മതിയല്ലോ... നാളെ തൊട്ട് എന്നും വെളുപ്പിന് എണീറ്റ് ചെന്നു കമ്പനിയിൽ ചെന്ന് ജോലി ചെയ്യണം... വേണേൽ ഒരു ഹെൽപ്പിന് ദാ ഇവനേം കൂട്ടിക്കോ..."
😕ഇങ്ങേർ കമ്പനി കാര്യങ്ങൾ ആണോ പറയുന്നേ... ന്നെ കെട്ടിച്ചു കൊടുക്കാൻ ഉള്ള ഉദ്ദേശം ഒന്നുല്ലേ... ഷമി ഒന്ന് ആത്മഗതിച്ചു വല്ലിക്കാനെ നോക്കി...
"രണ്ട് ദിവസം കഴിഞ്ഞാൽ ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്... ഇനി വെച്ചു താമസിപ്പിക്കേണ്ട... അവിടെ ആരെങ്കിലും ഒക്കെ ഉണ്ടോ...?"
"ഉമ്മച്ചിയും പെങ്ങളും ഉണ്ട്..."
അത് കേട്ടതും ഷമി വല്ലിക്കാ എന്നും വിളിച്ചു സന്തോഷത്തോടെ ബെഡിൽ നിന്നും ചാടി ഇറങ്ങി അങ്ങേരെ കെട്ടി പിടിക്കാൻ ലക്ഷ്യം വെച്ചു പോയതും ദേ പോണു അങ്ങേരെ കാൽ കീഴിൽ...
😨പടച്ചോനെ കാൽ കൂടി കെട്ടി വെക്കാൻ പാകത്തിന് ആയിന്നാ തോന്നുന്നേ...ഷമി ചമ്മി കൊണ്ട് മെല്ലെ എണീക്കാൻ നോക്കി...
"നിനക്കെന്താ കണ്ണും കാണുന്നില്ലേ..."
"😓ഈയിടെ ആയി ഞാൻ ചുമ്മാ നടക്കുംമ്പോൾ തന്നെ വീഴാ ഉമ്മച്ചി... ഡോക്ടറെ കാണിക്കണം..."
"അത് മനസ്സിൽ വേറൊരാൾ കേറി കൂടിയോണ്ടാ..."
ഷമി പിന്നെ ലോട്ടറി അടിച്ച സന്തോഷത്തിൽ നൊണ്ടി നൊണ്ടി ബെഡിൽ പോയി ഇരുന്നു...😓എന്നാലും എന്നെ വന്നു ഒന്ന് പിടിച്ചു ഇരുത്തിയാൽ എന്താ...
😬കെട്ട് കഴിയട്ടെ ഇതിനുള്ളത് ഞാൻ തരാം...പെണ്ണ് മാലിയെ നോക്കി പല്ല് നെരിച്ചു കൊണ്ട് പുറമെ ഇളിച്ചു കാണിച്ചു...
ഷമീർ ആണെങ്കിൽ എന്റെ കാര്യം എങ്ങനെ സെറ്റ് ആക്കും എന്നുള്ള ചിന്തയിൽ ആയിരുന്നു... പെങ്ങൾ കുരിപ്പിനെ ഒന്ന് നോക്കിയപ്പോ പെണ്ണ് കയ്യും കാലും ഒടിഞ്ഞാൽ എന്താ എന്റെ കാര്യം ഒക്കെയായി എന്ന പോലെ ഇരിപ്പാ...
"ഡീ ഷമി നിനക്കെന്തു പറ്റി...?!!"
എന്നും ചോദിച്ചു ജെസി അകത്തു കയറിയതും എല്ലാം കൂടെ അവളെ നോക്കി...🙄ഇതേതു ദുരന്തം...മാലിയും ഷമീറും റാഷിയുടെ അടുത്ത് ചെന്നു...
"എന്താ രണ്ടാളും ഇവിടെ...?"
"ഇവൾക്ക് രാവിലെ തൊട്ട് ഒരു തല കറക്കം... ആള് പ്രെഗ്നന്റ് ആയതിന്റെയാ..."
😕ഷമി ജെസിയെ നല്ല പോലെ ഒന്ന് നോക്കി... കെട്ട് കഴിഞ്ഞതിൽ പിന്നെ മൈൻഡ് ചെയ്യുന്നില്ല എന്ന് പറഞ്ഞ പെണ്ണാ...🙄
"അടങ്ങി ഒതുങ്ങി നിക്കില്ല... വല്ലതും പറഞ്ഞാൽ ഉടനെ സൂയിസൈഡ് ചെയ്യും എന്ന് പറഞ്ഞു ഭീഷണിയാ... എന്താവോ എന്തോ...?!!"😓
അപ്പൊ സൂയിസൈഡ് വന്ന റൂട്ട് മനസ്സിൽ ആയി എല്ലാരും കൂടെ രണ്ടിനെയും ഒന്ന് തുറിച്ചു നോക്കി... രണ്ടും അതിന് നല്ല പോലെ ഇളിച്ചു കാണിച്ചു...
**********💞
😒കണ്ട്രോൾ കളഞ്ഞു ഓനെ വീഴ്ത്താന്നു കരുതീതാ... ഇതിപ്പോ നമ്മൾ അറിയാതെ ഓൻ എല്ലാം കണ്ട്... അല്ലേലും ആ ജെസി കുരിപ്പിനോട് ഐഡിയ ചോയ്ച്ച ന്നെ വേണം പറയാൻ...
ഫസ്റ്റ് നൈറ്റ് എങ്ങനെ ആണെന്ന് പോലും അറിയാതെ എല്ലാം കഴിഞ്ഞു...😏ആ അജു കൊജു ഇങ്ങനെ ചെയ്യുന്നു കരുതീല...
നമ്മൾ ഓനെ കുറെ പ്രാകി പുറത്തേക്ക് ഇറങ്ങി...അപ്പോ എല്ലാരും ഓന്റെ പാട്ടും കേട്ട് ഇരിപ്പാണ്...😍നമ്മക്ക് പിന്നെ അത് കേട്ടപ്പോൾ ഓനോടുള്ള ദേഷ്യം ഒക്കെ എങ്ങോട്ടോ പോയി...
നമ്മക്ക് ഓനെ നോക്കുമ്പോൾ എല്ലാം എന്തോ പോലെ... ഓൻ ആണേൽ വലിയ ജാഡ ഇട്ടാ ഇരിപ്പ്... ഇനി ചുമ്മാ എന്നെ പറ്റിക്കാൻ പറഞ്ഞതാവോ...🙄അല്ലേൽ പിന്നെ ആ ബട്ടൻസ് എങ്ങനെ അഴിഞ്ഞു...
"അജുന്റെ ബർത്ത്ഡേ ആണ് നാളെ... ഇപ്പൊ പാട്ട് കൂടി ഹിറ്റ് ആയ സ്ഥിതിക്ക് നമുക്ക് ഇതങ് ആഘോഷിച്ചാലോ..."
അപ്പുക്ക പറഞ്ഞതും നമ്മൾ ഓനെ ഒന്ന് നോക്കി...
"ഏയ് അതൊന്നും വേണ്ട..."
"😌അല്ലേലും ഈ കിളവന്റെ ബർത്ത് ഡേ ആഘോഷിക്കുന്നകണ്ടാൽ ആൾക്കാർ കളിയാക്കും..."
എന്നും പറഞ്ഞു നമ്മൾ ഓനെ നോക്കി ഇളിച്ചു...
"😬കിളവൻ നിന്റെ മറ്റവൻ..."
"🙄ഇയാൾ മർജാൻ കാക്കുനെ ആണോ ഉദ്ദേശിച്ചത്...?!!"
"😬ഡീ പിശാശ്ശെ അവൻ ആണോടി നിന്റെ മറ്റവൻ... അവളെ ചോദ്യം കേട്ടില്ലേ..."
ഇവന് ഭ്രാന്ത് ആണോ... നിക്ക് മർജാൻ കാക്കു അല്ലാതെ വേറെ ഏത് മറ്റവൻ...😕
"അത് ശരി നീ തന്നെ അല്ലേ മറ്റവൻ എന്ന് പറഞ്ഞത്... ആ കുട്ടി ഒരു ഡൌട്ട് ചോദിച്ചതല്ലെടാ..."
"ദേ ഉപ്പച്ചി ഈയിടെ നിങ്ങൾ രണ്ടാൾക്കും ഡൌട്ട് കൂടുതലാ... രണ്ടിനും വിവരം എന്ന് പറയുന്ന ഒന്ന് ഏഴയലത്തു കൂടി പോയിട്ടില്ല..."
"😏ഒരു വല്യ വിവരം ഉള്ള ആള്...അല്ലേ ഉപ്പച്ചി..."
"പിന്നല്ലാതെ... മോളെ കിട്ടിയേ പിന്നെയാ ഇവന്റെ ശുക്രൻ ഒന്ന് തെളിഞ്ഞത്... അതിന്റെ അഹങ്കാരം ആണ് മോൾ അതൊന്നും കാര്യം ആക്കണ്ട..."
ഉപ്പച്ചി പറഞ്ഞതും നമ്മൾ വല്യ ജാഡ ഇട്ടു ഓനെ നോക്കി...😌
"എനിക്കല്ല ആ ഷേക്കിനാണെന്ന് പറ...ഈ കുരിശ് തലയിൽ നിന്ന് പോയപ്പോൾ തന്നെ അൻപത് ലക്ഷം അല്ലേ അവന് കിട്ടിയേ..."
അത് കേട്ടതും നമ്മൾ കഴിക്കുന്നത് നിർത്തി എണീറ്റു... ഫസ്റ്റ് നൈറ്റ് ഒക്കെ അറിയാണ്ട് നടത്തീട്ട് ഇപ്പൊ അങ്ങനെ ആയല്ലേ...കാണിച്ചു തരാം...
"😭കണ്ടോ ഉപ്പച്ചി...ഈ അജുന്റെ ഉള്ളിലിരിപ്പ്...!!ഞാൻ എന്റെ വീട്ടിൽ പോവാ..."
എന്നും പറഞ്ഞു നമ്മൾ പുറത്തേക്ക് നടന്നു...😌ഓളെ പേരെന്റ്സ് വരുന്നോണ്ട് ഇഷ്ട്ടം പോലെ ഫുഡ് ഒക്കെ അവടെ ഇണ്ടാവേം ചെയ്യും...നെച്ചുന്റെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞു എന്ന് ഓള് കാലത്ത് തന്നെ മെസേജ് വിട്ടതാ...അതും ചോയ്ക്കാം...
"ഡീ എവിടെ പോവാ...?"
"വീട്ടില്...!!😏ആ മർജാൻ കാക്കു ഇനീം വന്നാൽ ആ കാശ് മുഴുവൻ ഞാൻ വേടിച്ചു തരാം... ന്നിട്ട് ഞാൻ ഓനെ കെട്ടിക്കോളാം...ഇയാളെ അടുത്ത് ഞാൻ വരൂല പോരെ..."
"മോളെ ഉള്ളിലിരിപ്പ് കൊള്ളാലോ... അതിന് ഈ അജു ജീവനോടെ ഉള്ളപ്പോൾ സമ്മതിക്കില്ല..."
അല്ലേലും ഓന് നമ്മക്ക് നല്ലത് വരുന്നത് പിടിക്കൂലല്ലോ...
"നിന്നെ ഞാൻ വേണേൽ വീട്ടിൽ കൊണ്ട് വിടാം... പക്ഷെ വൈകീട്ട് ഞാൻ വരുമ്പോ നീ എന്റെ കൂടെ തിരിച്ചു വരണം... അങ്ങനെ ആണെങ്കിൽ പോവാം..."
"അപ്പൊ നേരത്തെ മർജാൻ കാക്കുനാണ് നല്ല കാലം എന്ന് പറഞ്ഞതോ...?"😒
"അത് വെറും സത്യം മാത്രം... മോൾ വാ..."
എന്നും പറഞ്ഞു ഓൻ ബൈക്ക് എടുത്തു.. നമ്മൾ ഓനെയും പുച്ഛിച്ചു ബൈക്കിൽ കയറി ഇരുന്നു... അവിടെ എത്തീട്ട് കാണിക്കാം ഞാൻ ആരാണെന്ന്...😏
"അതേയ് ശരിക്കും ഇന്നലെ ഇയാൾ തന്നെയാണോ...?"😓
"എന്ത് ആണോന്ന്...?"
"അത്... അതില്ലേ നമ്മുടെ ഫസ്റ്റ് നൈറ്റ് കഴിഞ്ഞ എന്ന്..."😪
അപ്പൊ ഓൻ മിററിൽ കൂടി നമ്മളെ നോക്കി ഒന്ന് ചിരിച്ചു...നമ്മൾ അയിന് ഓനോട് ചിരിക്കാൻ ഒന്നും നിന്നില്ല...
"പിന്നല്ലാതെ... ഇന്നും വേണട്ടോ..."
"ഹ്മ്മ് വൃത്തികെട്ടവൻ...ഇയാളെ വിശ്വസിക്കാൻ കൊള്ളില്ല..."
"നിന്നെക്കാൾ വിശ്വസിക്കാൻ കൊള്ളാം...കെട്ടിയോൻ ഇല്ലാത്ത നേരം നോക്കി അവൾ ക്രിക്കറ്റ് കളിക്കാൻ പോയേക്കുന്നു...ഞങ്ങൾ ആയോണ്ട് വെറുതെ വിട്ടു..."
🙄 അതും നേരാ... അതോണ്ട് മാത്രം നമ്മൾ സൈലന്റ് ആയി...ഓന്റെ കയ്യീന്ന് രണ്ട് പ്രതീക്ഷിച്ചതാ...
"ഫുഡ് ഒക്കെ കഴിച്ചു നല്ല എനെർജെറ്റിക് ആയി നിക്കണം...നമുക്ക് സെക്കന്റ് നൈറ്റ് നടത്താൻ ഉള്ളതാ..."
ഇറങ്ങുമ്പോൾ നമ്മളോട് ആയി പറഞ്ഞതും നമ്മൾ ചെറുതായി ഒന്ന് ഞെട്ടി...😕
"ഹ പേടിക്കാൻ ഒന്നും ഇല്ലെടി... നിന്റെ അജു അല്ലേ..."😍
എന്നും പറഞ്ഞു ഓൻ നമ്മളെ കവിളിൽ തട്ടി...🙈പിന്നെ നമ്മക്ക് വല്ലാണ്ട് നാണം ഒക്കെ വന്നു ഓനെ നോക്കാൻ വയ്യാതെ ആയി...
"ഇപ്പോഴേ നാണം വന്നോ...ഇതൊക്കെ അപ്പൊ കണ്ടാൽ മതി..."😍
"പോ അവിടന്ന്..."
എന്നും പറഞ്ഞു നമ്മൾ ഓനെയും തള്ളി അകത്തേക്ക് ഓടി കയറി...
**********💞
നിയയെയും പിന്നാലെ വരുന്ന അജുനെയും കണ്ട് അമി ഞെട്ടി കൊണ്ട് നെച്ചുനെ ഒന്ന് നോക്കി...
"ഡീ നെച്ചു..."
എന്നും പറഞ്ഞു രണ്ടും ഒരു കെട്ടിപ്പിടിത്തം ആയിരുന്നു...🙄കണ്ടാൽ തൊന്നും അടുത്ത കാലത്തൊന്നും ഇവര് തമ്മിൽ കണ്ടിട്ടില്ലെന്ന്...
"മോളെ കാണാനിട്ട് ഞങ്ങൾ ഇപ്പൊ ചോദിച്ചെ ഉള്ളൂ..."
നെച്ചുന്റെ ഉമ്മച്ചി പറഞ്ഞതും പെണ്ണ് അവരെ ഒക്കെ നോക്കി ഒന്ന് ഇളിച്ചു...
"ഞാൻ ലേറ്റ് ആയിപ്പോയി...ഇനി വൈകീട്ടെ പോവുള്ളൂ..."
🙄പടച്ചോനെ വൈകുന്നേരം വരെ ഇതുങ്ങളെ രണ്ടിനെയും മാറി നിക്കാൻ വിടരുത്... ഇങ്ങനെ ആണെങ്കിൽ ഫസ്റ്റ് നൈറ്റ് വേണ്ടെന്ന് വെച്ചേനെ...
ജ്യൂസും വാങ്ങി കുടിച്ചു ഫ്യൂസ് പോയ പോലെ നിക്കുന്ന അമിയെ കണ്ട് അജു അവനെ ഒന്ന് തട്ടി...
"എന്ത് പറ്റി... കിളി പോയ പോലെ ഒരു നിൽപ്പ്..."🙄
"നീ ഇങ്ങ് വന്നേ..."
എന്നും പറഞ്ഞു അജുനെയും വലിച്ചു അമി പുറത്തേക്ക് പോയി...
"നീ എന്തിനാ ഇപ്പൊ അതിനെ ഇങ്ങോട്ട് കൊണ്ട് വന്നത്... ഞാൻ നിന്നോട് മാത്രം വരാൻ അല്ലേ പറഞ്ഞത്..."😓
"ഞാൻ വന്നില്ലേലും അവൾ ഇവിടെ ലാൻഡ് ആവും...അല്ല എന്താ കാര്യം...?!!"
"അത്... ഒരു വലിയ കഥയാ..."
"നീ ചെറുതായിട്ട് പറഞ്ഞാൽ മതി..."
"ഇന്നലെ ഏതോ ഒരു ദുർബല നിമിഷത്തിൽ ഞാൻ ഫസ്റ്റ് നൈറ്റ് ആഘോഷിചിച്ചായിരുന്നു..."😒
"അതാണല്ലേ കാര്യം... നിന്റെ കിളി പോയ നിൽപ്പ് കണ്ടപ്പോഴേ എനിക്ക് തോന്നി..."😍
"അത് മുഴുവനും നീ ഇപ്പൊ കൊണ്ട് വന്നതിനോട് പറയാൻ ഉള്ള പ്ലാൻ ഉണ്ട്...രണ്ടിനും പിന്നെ നല്ല ബുദ്ധി ആയത് കൊണ്ട് എന്റെ കാര്യം തീരുമാനം ആവും..."
"😁ആ കാര്യത്തിൽ ഞാൻ രക്ഷപെട്ടു... അവൾ അറിഞ്ഞാൽ ബി ബി സി വേറെ വേണ്ട... നിന്റെ കാര്യം തീരുമാനം ആയി...വേണ്ടാത്ത പണിക്ക് പോവുമ്പോ ആലോചിക്കണം ആയിരുന്നു..."
"അപ്പൊ മോൻ അവളെ പേടിച്ചു വേണ്ടെന്ന് വെച്ചോ...?"
"ഏയ് അവളെ ഞാൻ നിലക്ക് നിർത്തിയിട്ടുണ്ട്... അവളെ വിചാരം അതൊക്ക കഴിഞ്ഞു എന്നാ...ഇന്നത്തെ കാര്യം ഞാൻ ഒരു സൂചന കൊടുത്തിട്ടുണ്ട്...എന്താവോ എന്തോ..."🙄
"അത് നീ പ്രതീക്ഷിക്കേണ്ട... പ്രത്യേകിച്ച് സൂചന കൊടുത്ത സ്ഥിതിക്ക്..."
"അതൊക്കെ എങ്ങനെ കയ്കാര്യം ചെയ്യണം എന്ന് എനിക്കറിയാം മോനെ...ഒന്നും നടക്കാനിട്ടും പെണ്ണിന്റെ വിചാരം ഫസ്റ്റ് നൈറ്റ് കഴിഞ്ഞു എന്നാ...കണ്ടില്ലേ എന്നെ നോക്കുമ്പോൾ അവൾക്ക് ഒരു നാണം..."😍
അമി നോക്കുമ്പോൾ രണ്ടും കെട്ടിയോന്മാരെ നാണത്തോടെ നോക്കുന്നുണ്ട്...🙄എന്നാലും അമിക്ക് ഒരു പേടി വല്ലതും പറയോ എന്ന്...ചോദിച്ചറിയാൻ മറ്റവൾ ബെസ്റ്റാ...
"😍കണ്ടില്ലേ ആ നോട്ടം കാണുമ്പോൾ തന്നെ കടിച്ചു തിന്നാൻ തോന്നാ...!!"
"അവൾ എന്റെ പെങ്ങളാ... അത് ഓർത്താൽ നിനക്ക് കൊള്ളാം..."
"അത് ശരി അപ്പൊ നിനക്ക് അതൊന്നും ബാധകമല്ലേ... നിന്റെ പെങ്ങളെ കെട്ടി എന്ന് വെച്ചു എത്രെന്ന് വെച്ചാ അവളെയും നോക്കി ഇരിക്കുന്നെ... നീ വാടാ..."
"എങ്ങോട്ടാ...?!!"
"എനിക്ക് ഒരാളെ കാണാൻ ഉണ്ട്... അവന്മാരെ ഒന്നിനെയും കിട്ടുന്നില്ല അത് കൊണ്ട് നീ വന്നാൽ മതി..."
"എടാ അവൾ..."
"അവൾ അറിയട്ടെ... എന്നാലേ അവൾക്കും അതൊക്കെ അറിയാൻ താല്പര്യം കാണൂ..."
അമി അകത്തേക്ക് ഒന്ന് കൂടി നോക്കി അവന്റെ കൂടെ ബൈക്കിൽ കയറി പോയി...🙄എന്താവോ എന്തോ...
ഫുഡും കഴിച്ചു അവളെ പേരെന്റ്സ് പോയതും നിയ നെച്ചുനേം കൊണ്ട് മുറിയിലോട്ട് പോയി...
"ഡീ നീ അറിഞ്ഞ ജെസിക്ക് പ്രെഗ്നന്റ് ആണെന്ന്..."[നെച്ചു ]
"😕യ്യോ ഉള്ളതാണോ...?"
അവളെ ഫോൺ വാങ്ങി മെസേജ് നോക്കി നിയ വായും പൊളിച്ചു നിന്നു... അപ്പൊ തന്നെ ഫോൺ എടുത്തു ജെസിയെ വിളിച്ചു...
"നീയല്ലെടി പറഞ്ഞത് റാഷിക്കാ പഴയ പോലെ മൈൻഡ് ചെയ്യുന്നില്ല എന്നൊക്കെ... ന്നിട്ട് ഇപ്പൊ പ്രെഗ്നന്റ് ആണെന്ന്..."
"അത് ഞാൻ എനിക്ക് അപ്പോ തോന്നിയോണ്ട് പറഞ്ഞതാ... ഇപ്പൊ വയറ്റിൽ ആയെ പിന്നെ എന്നെ വല്യ ഇഷ്ടാടി... മുത്തേ ചക്കരെ എന്നൊക്കെയാ വിളിക്കുന്നെ..."😌
"😕ആന്നോ...!!പ്രെഗ്നന്റ് ആയാൽ അങ്ങനെ ഒക്കെ വിളിക്കോ..."
"പിന്നല്ലാണ്ട്... അതോണ്ടല്ലെ ഞാൻ പെട്ടെന്ന് പ്രെഗ്നന്റ് ആയെ..."
"😒ഞാൻ പ്രെഗ്നന്റ് ആയാലും ആ അജു അങ്ങനെ ഒന്നും വിളിക്കില്ലെടി... ഓന് കലിപ്പാവാനെ അറിയൂ..."
"അയിന് മുന്നേ റാഷിക്കയും അങ്ങനെ ആടി...!!ഡീ പിന്നെ ഷമീടെ കയ്യൊക്കെ ഒടിഞ്ഞു ഹോസ്പിറ്റലിൽ ആണ്...അതോണ്ട് ഓളെയും മാലിക്കാടെയും കെട്ടുറപ്പിച്ചു എന്ന ഓള് എന്നോട് പറഞ്ഞത്..."
🙄ഇവളുമാർക്ക് ഒക്കെ ഓരോ ദുരന്തത്തിന് ഓരോ കാര്യങ്ങൾ നടക്കുന്നുണ്ട്... അത് മതി...
"😌ഞാൻ ഷമീനെ വീഡിയോ കാൾ ചെയ്യട്ടെ ഓളെ ഒടിഞ്ഞ കയ് കാണാലോ... നിന്നെ ഞാൻ പിന്നെ വിളിക്കാ..."
ഒരുത്തീടെ കയ് ഒടിഞ്ഞത് കേട്ടപ്പോൾ എന്താ ഒരു സന്തോഷം... പെണ്ണ് കാളും കട്ടാക്കി മറ്റവളെ വിളിച്ചു...
"ഡീ കയ് കാണിക്കെടി വല്യ കെട്ടൊക്കെ ഇണ്ടാ...?"
"😏അങ്ങനെ ഒന്നും കാണാൻ പറ്റൂല...ഫ്രൂട്ട്സും കൊണ്ട് വന്നാലേ എന്റെ കയ് കാണാൻ പറ്റൂ..."
"ഞാൻ ഇപ്പോഴാടി അറിഞ്ഞത്... അല്ല ആരാ നിന്റെ കയ് പിടിച്ചു തിരിച്ചെ ഷമീർ കാക്കു ആണോ...?"😌
"ഓൻ ആണേൽ ഓന്റെ തലമണ്ട ഞാൻ പൊട്ടിച്ചെനെ... ഇത് ഞാൻ വീണതാടി... അതോണ്ട് എന്റെ കെട്ടുറപ്പിച്ചെടി...അവരൊക്കെ കരുതീത് ഞാൻ സൂയിസൈഡ് ചെയ്യാൻ നോക്കീന്നാ..."😌
"കയ് ഒടിഞ്ഞതോണ്ട് പെട്ടെന്ന് ഒന്നും കെട്ടാൻ പറ്റില്ലെടി..."
"😓അയ്യോ ഞാൻ അത് മറന്നു...ഇത് ഊരാൻ മൂന്നാഴ്ച ഏലും വേണന്നാ ഡോക്ടർ പറഞത്..."
"എന്നാ ഞാൻ നാളെ ഫ്രൂട്ട്സ് ഒക്കെ ആയി വരാ..."
എന്നും പറഞ്ഞു പെണ്ണ് ഫോൺ വച്ചു...
"നീ പറാടി എങ്ങനെ ഇണ്ടാർന്നു..."😁
പെണ്ണ് നെച്ചുനേം പിടിച്ചിരുത്തി ഡോർ ലോക്ക് ചെയ്തോണ്ട് ചോദിച്ചു.. 🙄ഇവൾ എല്ലാറ്റിനും ഇന്ന് തീരുമാനം ആക്കും...
"ആരോടും പറയരുത് എന്ന അമിക്ക പറഞ്ഞത്... പ്രത്യേകിച്ച് നിന്നോട്..."😒
"അമിക്ക അങ്ങനെ പറഞ്ഞ...?അല്ലേലും ഓന് ജാഡയാ...😒ആ അജു ആണേൽ നമ്മൾ ഒന്നും അറിയാതെ എല്ലാം നടത്തി..."
"പേടിക്കാൻ ഒന്നുല്ലെടി... ഡീ നമുക്കും ജെസി പറഞ്ഞ പോലെ പെട്ടെന്ന് പ്രെഗ്നന്റ് ആവാ... എന്നാൽ നമ്മളെയും അവന്മാർ മുത്തേ എന്നൊക്കെ വിളിക്കും..."😌
"ന്നിട്ടും വിളിച്ചില്ലേ പിന്നെ എന്ത് ചെയ്യും...?!!"🤔
രണ്ടും കാര്യായിട്ട് ആലോചന തുടങ്ങി...
"അമിക്കാ വിളിക്കും നിക്ക് ഉറപ്പാ...🙈ഇന്നലെ തന്നെ എന്നെ ഒത്തിരി സ്നേഹിച്ചെടി..."
😕ആ അജു കോപ്പ് മാത്രം എന്താ ഇങ്ങനെ... ഓന് നമ്മൾ അറിഞ്ഞു കൊണ്ട് സ്നേഹിച്ചാൽ എന്താ...
വൈകീട്ട് രണ്ടും വന്നപ്പോ രണ്ടിന്റെയും മോന്ത കണ്ട് രണ്ട് കെട്ടിയോന്മാരും പരസ്പരം ഒന്ന് നോക്കി...രണ്ട് കെട്ടിയോന്മാർക്കും നല്ല പേടി ഉണ്ട്...
"ഡീ വാ പോവാം..."
"നമുക്ക് ഇവടെ നിന്നാലോ അജു..."😓
അല്ലേലും ഇവിടന്ന് ഇറങ്ങാൻ നേരം പെണ്ണിന് ഉള്ള സൂക്കേട് ആയോണ്ട് അജു അതൊന്നും കാര്യം ആക്കീല...അവളെയും കൊണ്ട് ഇറങ്ങി...
അവൾ തന്നിലേക്ക് ചേർന്നിരുന്നപ്പോൾ അജു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി... ആ കാറ്റിൽ അവളുടെ മുടി ഇഴകൾ അവന്റെ മുഖത്ത് പതിയുമ്പോൾ അവൻ അതിന്റെ മണം ആസ്വദിച്ചു...😍പെണ്ണിനും ആ യാത്ര നല്ല പോലെ ഇഷ്ട്ടം ആയി... പക്ഷെ വീട് എത്താറായത് കണ്ട് പെണ്ണിന്റെ മുഖം ഒക്കെ വാടി...
"😒അജു എന്നെ എന്താ എവിടെയും കൊണ്ടോവാത്തെ...?!!"
"അതെന്താ അങ്ങനെ ചോദിച്ചെ...?നിനക്ക് എവിടെയ പോകണ്ടതെന്ന് പറ... ഞാൻ കൊണ്ട് പോവാന്നെ..."
"അങ്ങനെ ഒന്നുല്ല നിക്ക് അജുന്റെ കൂടെ ഇങ്ങനെ കറങ്ങണം..."
അവന്റെ വയറ്റിൽ ഇറുക്കി പിടിച്ചു അവൾ പറഞ്ഞതും അവൻ പുഞ്ചിരിയോടെ ബൈക്ക് തിരിച്ചു... എല്ലാം ആസ്വദിച്ചു അവൾ അവനെ ഇറുക്കി പുണർന്നു...
"മതിയായില്ല അജു..."
"ഇനിയും പോവാൻ ഉള്ള പെട്രോൾ ഇതിനകത്തില്ല... മോൾക് പിന്നെ നടന്നു പോവേണ്ടി വരും അത് കൊണ്ട് തത്കാലം നമുക്ക് വീട്ടിലേക്ക് പോവാം..."
"ന്നാ ഇനി നാളെ കൊണ്ടൊവോ...?"
"ആ നോക്കട്ടെ..."
അത് കേട്ടതും പെണ്ണ് ഹാപ്പി... വീട്ടിലേക്ക് കയറിയതും പെണ്ണ് മുറിയിലേക്ക് പോയി ബെഡിലേക്ക് വീണു...🙄ഒരു ഫസ്റ്റ് നൈറ്റ് പ്രതീക്ഷിക്കുന്ന അജു പെണ്ണിനെ ദയനീയമായി നോക്കി...
"ഡീ പോയി കുളിച്ചിട്ട് വാ ഈ ക്ഷീണം ഒക്കെ മാറും..."
"നിക്ക് ക്ഷീണം ഒന്നുല്ല..."
😌പേടിക്കേണ്ട നാളെ മുതൽ തുടങ്ങിക്കോളും... അജു പെണ്ണിനെ നോക്കി കൊണ്ട് ചിരിച്ചു...
"അജു... ഞാൻ പ്രെഗ്നന്റ് ആയാൽ എന്നെ എന്താ വിളിക്കാ...?"
🙄അജുന്റെ കിളി ഒക്കെ നാട് വിട്ടു... ഒരു പ്രെഗ്നന്റ് കഴിഞ്ഞതെ ഉള്ളൂ... ഇനിയും നാണം കെടേണ്ടി വരോ... ഫസ്റ്റ് നൈറ്റ് ഇത് വരെ കഴിഞ്ഞില്ല...
"അതിപ്പോ ഉമ്മച്ചി എന്നല്ലേ..."
"😬അതല്ല അജു എന്നെ എന്താ വിളിക്കാന്ന്..."
"😕അതിപ്പോ എന്ത് വിളിക്കാൻ... നിന്റെ പേരല്ലേ വിളിക്കാൻ പറ്റൂ... അല്ലാതെ ഇപ്പൊ എന്റെ പേര് വിളിച്ചാൽ നീ വിളി കേൾക്കോ..."
അല്ലേലും ഇതിനെ കെട്ടിയ എന്നെ വേണം പറയാൻ...😓
"ഇയാൾക്ക് എന്താ എന്നെ മുത്തേ ചക്കരെ എന്നൊക്കെ വിളിച്ചാൽ..."😏
അത് കേട്ടതും അജു പൊട്ടി ചിരിച്ചു...അത് കണ്ട് നിയ അവനെ കലിപ്പിൽ നോക്കി...
"ഒന്ന് പ്രെഗ്നന്റ് ആയെന്ന് വെച്ചു അങ്ങനെ ഒക്കെ വിളിക്കണോ...?!!ഇത് നീ മാത്രമല്ല ലോകത്തുള്ള എല്ലാ പെണ്ണുങ്ങളും ആവുന്നതാ..."
"😒അത് പോലാണോ ഞാൻ...?"
"അല്ല നീ തന്നെ ഒരു കൊച്ച് കുട്ടി ആണെന്നല്ലേ നിന്റെ വിചാരം..."
അത് കേട്ടതും പെണ്ണ് കലിപ്പിൽ അജുനെ ഒന്നൂടെ നോക്കി...
"ഞാൻ കൊച്ച് കുട്ടി തന്നാ... എന്നെ തൊടാൻ എങ്ങാനും വന്നാൽ ഉണ്ടല്ലോ..."
"🙄എടീ അപ്പൊ നിനക്ക് കൊച്ചിനെ വേണം എന്നൊക്കെ പറഞ്ഞു എന്നെ കൊതിപ്പിച്ചതോ...?"
"അത് ഞാൻ ചോയ്ച്ചപ്പോൾ തന്നെ ഇങ്ങനെ...പോയെ നിക്ക് ഒന്നും വേണ്ട..."
🙄ഇതിനാണെന്ന് അറിഞ്ഞിരുന്നു എങ്കിൽ നല്ലോണം പതപ്പിച്ചു കൊടുത്തേനെ... അപ്പൊ ഇന്നത്തെ നെറ്റും പോയ...
ആ അമി അവിടെ അതിനെയും വളച്ചു സെക്കന്റ് നൈറ്റ് ആഘോഷിക്കൽ ആവും... ഇവിടെ തൊടാൻ സമ്മതിക്കാതെ പ്രെഗ്നന്റ് ആയിട്ടുള്ള കാര്യം ആലോചിച്ചു ഇരിക്കാ...😕
"എടീ ചതിക്കല്ലേ... പ്രെഗ്നന്റ് ആയാൽ നീ പറയുന്നത് ഒക്കെ ഞാൻ വിളിക്കാം..."
"അങ്ങനെ ഇപ്പൊ ഞാൻ പറയുന്നത് ഒന്നും വിളിക്കേണ്ട... ഇയാൾക്ക് തോന്നിയത് വിളിച്ചാൽ മതി..."
😬പിശാഷിനെ രണ്ട് തെറി വിളിക്കാൻ ആണ് ഇപ്പൊ തോന്നുന്നേ... പെണ്ണിന്റെ ഒരു ജാഡ കണ്ടില്ലേ... ഇതിനാണോ എന്നോട് മുടിഞ്ഞ ലവ് ആണെന്ന് പറഞ്ഞു എന്നെ കൊണ്ട് കെട്ടിച്ചേ...🙄
"ഞാൻ ഉറങ്ങി കിടക്കുമ്പോ എന്നെ തൊടാൻ വരാന്നു കരുതണ്ട...ഞാൻ തറയിൽ കിടന്നോളാ..."
എന്നും പറഞ്ഞു പെണ്ണ് ഷീറ്റ് എടുത്തു വിരിച്ചു മൂടി പുതച്ചു കിടന്നു...ഫസ്റ്റും പോയി സെക്കൻഡും പോയി...പെണ്ണിനെ ഒന്നൂടെ നോക്കി അജു ബെഡിൽ നീണ്ടു നിവർന്നു കിടന്നു...
മലരേ മൗനമോ... മൗനമോ...🎶
അജുന്റെ പാട്ട് കേട്ടതും പെണ്ണ് തല പൊക്കി നോക്കി...😍അത് കേട്ടാൽ പെണ്ണ് മൂക്കും കുത്തി വീഴും എന്ന് അറിയാം... പെണ്ണ് ഒന്ന് പതഞ്ഞു വന്നതും അജുന്റെ ഫോൺ റിങ്ങ് ആയി...
കട്ടാക്കാൻ നോക്കി എങ്കിലും അമി എന്ന് കണ്ട് അവൻ അറ്റൻഡ് ചെയ്തു കാതിൽ വെച്ചു...
"🙄എടാ അജു പ്രെഗ്നന്റ് ആയാൽ ഈ പെണ്ണുങ്ങളെ ഒക്കെ എന്താ വിളിക്കാ...?"
😕ഇത് അവിടേം ഉണ്ടോ...?!!
"ഗർഭിണികൾ എന്ന് അത് നിനക്ക് അറീലെ..."
"എനിക്കറിയാം... പക്ഷെ ഇവിടെ ഉള്ളതിന് അറിയണ്ടേ..."
"😁അപ്പൊ സെക്കന്റ് പോയല്ലേ..."
"😒മിക്കവാറും ഇത് കൊണ്ട് പോകും..."
"ഇവിടെ ഫസ്റ്റ് തന്നെ പോയി കിടക്കാ... അപ്പോഴാ... പോയി കിടന്നു ഉറങ്ങാൻ നോക്ക്... അതെങ്കിലും നടക്കട്ടെ..."😓
അജു ഫോണും ഓഫ് ചെയ്തു താഴെ ഉള്ളതിനെ നോക്കി... അത് കൂർക്കം വലി തുടങ്ങി... ഇനി പാട്ടും ഏൽക്കില്ല...
***********💞
നമ്മൾ കാലത്ത് കിച്ചണിൽ കേറുമ്പോ തന്നെ ഇത്തൂസ് ഇണ്ടാക്കുന്ന കേക്ക് ഇണ്ടാക്കുന്ന കണ്ട് ക്രീം കയ്യിട്ടു വാരി വായിൽ ഇട്ടു...
"അജുന്റെ ബർത്ത്ഡേ അല്ലേ അതിനാ...!!നിനക്ക് കേക്ക് ഉണ്ടാക്കാൻ അറിയോ..."
"😌നിക്ക് പഠിക്കണം... എന്നാ ദിവസും ഇണ്ടാക്കി തിന്നാലോ..."
നമ്മൾ അടുത്ത് ഇരുന്നു എല്ലാം നോക്കി...😒മുടിഞ്ഞ പണിയാ,,,പഠിച്ചത് തന്നെ...
ഓൻ ആണേൽ കാലത്ത് എണീറ്റ് പോയതാ എവിടെ ആണോ എന്തോ... നമ്മൾ അത് നോക്കി മടുത്തപ്പോ അനുട്ടിയെ നോക്കി മുറിയിൽ പോയി... ഓള് കുറെ ചോക്ലേറ്റ് ബോക്സ് ആക്കി പാക്ക് ചെയ്യാ...
🙄ഇനി ഇത് ആ ഫെബിന് കൊടുക്കാൻ എങ്ങാനും ആണോ...ഞാൻ ഇവടെ ഉള്ളപ്പോൾ അത് നടക്കൂല മോളെ...
"ഡീ നിക്കും താടി ചോക്ലേറ്റ്..."
"ഇത് അജുനാ..."
😕അജുനാ... അതൊക്കെ കൊടുക്കാൻ ഇവടെ ഞാൻ ഉള്ളപ്പോൾ...
"ഞാൻ അല്ലേ ചെറുത്... നിക്ക് താടി ന്നിട്ട് അജുന് കൊടുക്കാ..."
"അജുന് ബർത്ത് ഡേ ഗിഫ്റ്റ് കൊടുക്കാനാ..."
😌അയിനാണോ അപ്പൊ മുഴുവൻ നമ്മക്ക് ഉള്ളത് തന്നെ...നമ്മൾ നല്ല പോലെ അത് നോക്കി ഇരുന്നു... അപ്പോഴാണ് വേറൊരു ബോക്സ് കട്ടിലിൽ കണ്ടത്...
"ഇതെന്താടി...?"
"അത് ഉപ്പച്ചീടെ ഗിഫ്റ്റാ..."
😕യ്യോ എല്ലാരും ഓന് ഗിഫ്റ്റ് കൊടുക്കുന്നുണ്ടോ... അപ്പൊ പിന്നെ നമ്മൾ മാത്രം കൊടുക്കാതെ ഇരുന്നാൽ ശരിയാവില്ല...
കയ്യിൽ ആണേൽ നയാ പൈസ ഇല്ല...നമ്മൾ മുറിയിൽ ചെന്നു മൊത്തം ഒന്ന് നോക്കി...🙄ആ കോപ്പിന് ഒരു നൂറ് രൂപ ഏലും ഇവടെ വെച്ചു പോയാൽ എന്താ...!!
ഉപ്പച്ചിടെ കടയിൽ പോയി വല്ലതും ഒപ്പിക്കേണ്ടി വരും... നമ്മൾ അനുട്ടിയെയും കൊണ്ട് ഓൻ ഇല്ലാത്ത ധൈര്യത്തിൽ ഉപ്പച്ചീന്റെ കടയിൽ ചെന്നു...ഉപ്പച്ചി നമ്മളെ നിർത്തി പള്ളിയിലേക്ക് എന്നും പറഞ്ഞു പോവേം ചെയ്തു...
🤔ഹെയ്ഷ് ഇപ്പൊ എന്താ കൊടുക്കാ... നമ്മൾ നോക്കീട്ട് ഒന്നും കണ്ടില്ല...നമ്മൾ അവടെ ഉള്ള ഓരോന്നും നോക്കി നടന്നതും എന്തിലോ ചെന്ന് ഇടിച്ചു...
തല ഉയർത്തി നോക്കിയതും കയ്യും കെട്ടി നിക്കുന്ന അജുനെ കണ്ട് നമ്മൾ ഞെട്ടി...😕ഇവൻ ഇവടെ തന്നെ ഇണ്ടാരുന്നോ... ഇങ്ങോട്ട് വരരുത് എന്നാ ഓർഡർ... ഓന്റെ ബർത്ത് ഡേ ക്ക് നമ്മളെ അന്ത്യം ആവോ...
"നീ എന്താടി ഇവിടെ...?!!നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇവിടെ വരരുത് എന്ന്..."
നമ്മളെ കയ്യിൽ ഇറുക്കി പിടിച്ചു പറഞ്ഞതും നമ്മൾ കയ് വേദനിച്ചു ഓനെ ദയനീയമായി നോക്കി...😒
"ഇനി വരൂല അജു... കയ് വിട്... വേദനിക്കുന്നു..."
"വേദനിക്കാൻ തന്നാ പിടിക്കുന്നെ...നിനക്കെന്താ എന്നെ അനുസരിച്ചാൽ..."
"ഞാൻ ഇയാക്ക് തരാൻ ഗിഫ്റ്റ് വേടിക്കാൻ വന്നതാ..."
"ഗിഫ്‌റ്റോ...?!!"🙄
"മ്മ്... എല്ലാരും ഇയാളെ ബർത്ത് ഡേ ആയിട്ട് ഗിഫ്റ്റ് ഒക്കേ വേടിച്ചു വെച്ചിട്ടുണ്ട്... അപ്പൊ ഞാൻ മാത്രം എങ്ങനാ തരാതിരിക്കാ... ന്റെ കയ്യിൽ കാശ് ഒന്നുല്ല അതോണ്ടാ ഇവടെ വന്നേ ഇവടെ ഫ്രീയായിട്ട് കിട്ടൂലോ..."
"എല്ലാരും എനിക്ക് ഗിഫ്റ്റ് തരുന്നുണ്ടോ...?"
"😒മ്മ്...നിക്കും തരണം..."
"തരോ...?"
ഓൻ നമ്മളെ അടുപ്പിച്ചു നിർത്തി കൊണ്ട് ചോദിച്ചതും നമ്മൾ തലയാട്ടി...
"എനിക്ക് നിന്നെയാ വേണ്ടത്... ഗിഫ്റ്റ് ആയിട്ട് എനിക്ക് നിന്നെ വേണം...തരോ...?"
ഓന്റെ ശ്വാസം ഒക്കെ നമ്മളെ മുഖത്ത് പതിഞ്ഞതും നമ്മൾ കണ്ണടച്ച് നിന്നു...
"എനിക്ക് ഇന്ന് വേണം നിന്നെ... അതിനേക്കാൾ പ്രിയപ്പെട്ട ഗിഫ്റ്റ് ആയി എനിക്ക് ഒന്നും തരാൻ നിനക്ക് ആവില്ല..."❣️
അവന്റെ ചുണ്ടുകൾ നമ്മളെ കാതിൽ ആയി പറഞ്ഞതും നമ്മൾ അപ്പൊ തന്നെ തലയാട്ടി... അവൻ അപ്പൊ തന്നെ നമ്മളെ നെറ്റിയിൽ കൂടി ഒഴുകിയ വിയർപ്പ് തുള്ളികൾ തുടച്ചു കൊണ്ട് നമ്മളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു...
🙄അയിന് ഫസ്റ്റ് നൈറ്റ് ഒക്കെ കഴിഞ്ഞില്ലേ പിന്നെന്തു ഗിഫ്റ്റ്...നമ്മൾ വായും പൊളിച്ചു ഓനോട് ചോയ്ക്കാൻ ആവാതെ നിന്നു...
"പിന്നെ നമ്മുടെ ഫസ്റ്റ് നൈറ്റ് ഇന്ന് നടക്കാൻ പോവുന്നെ ഉള്ളൂ... അന്ന് നിന്റെ റിയാക്ഷൻ കാണാൻ വേണ്ടി ചുമ്മാ പറഞ്ഞതാ...എന്നത്തേയും പോലെ എന്നെ പട്ടിണിക്ക് ഇടരുത് കേട്ടല്ലോ..."
അത് കേട്ടപ്പോൾ നമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...എല്ലാറ്റിനും സമ്മതം എന്ന പോലെ നമ്മൾ തലയാട്ടി...❣️
നമ്മൾ ഓനെ തിരിഞ്ഞു നോക്കി കൊണ്ട് അനുട്ടിയെയും കൊണ്ട് നടന്നു...😓പടച്ചോനെ ഇപ്പൊ തന്നെ കയ്യും കാലും വിറക്കാ...അപ്പൊ എന്താവോ എന്തോ... എന്റെ അജു അല്ലേ പാവല്ലേ...😍
വീട്ടിൽ എത്തിയതും ഉമ്മച്ചി സ്റ്റോർ റൂം വൃത്തിയാക്കുന്ന തിരക്കിൽ ആണ്...നമ്മൾ ഉമ്മച്ചീടെ അടുത്ത് ചെന്നു കുറച്ച് ഹെല്പ് ഒക്കെ ചെയ്തു...
"ഇതെന്താ ഉമ്മച്ചി ഈ ബാഗിൽ..."
"അത് അജുന്റെ കുറച്ച് സാധനങ്ങൾ ആണ്..."
🙄നമ്മൾ അപ്പൊ തന്നെ സിബ് വലിച്ചൂരാൻ നോക്കി ഏലും അത് പൊട്ടി കയ്യിൽ ആയി... അല്ലേലും നമ്മൾ എന്തേലും കയ് വെച്ചാൽ ആ മേഖല അപ്പൊ തന്നെ തീരുമാനം ആവും...ഉമ്മച്ചി അത് കണ്ട് നമ്മളെ ഒരു നോട്ടം...അപ്പൊ നമ്മൾ ഞാൻ ഒന്നും അറിഞ്ഞില്ല എന്ന പോലെ അത് ദൂരെ നീക്കി ഡീസന്റ് ആയി ഇരുന്നു...ഇതെങ്ങാനും കണ്ടാൽ ഇന്നത്തെ ഫസ്റ്റ് നൈറ്റ് മുടക്കാൻ ഓന് ഇത് മതി...😓
നമ്മൾ അത് ഫിറ്റ് ചെയ്യാൻ നോക്കി ഏലും ആയില്ല... ഉമ്മച്ചി ചൂൽ എടുത്തു വരാന്ന് പറഞ്ഞു പോയതും നമ്മൾ മെല്ലെ അതിനകത്തു നോക്കി...ഓന് കിട്ടിയ ട്രോഫി ഒക്കെ കണ്ട് നമ്മളെ കണ്ണ് തള്ളി...ഓന്റെ പഴയ ആൽബവും ഡയറിയും ഒക്കെ കണ്ട് അത് തുറന്നു നോക്കി... ഡയറി മുഴുവൻ പാട്ടാ...😕ഇതിന് വട്ടാണോ...
ആൽബം തുറന്നതും ഓന്റെയും അപ്പുക്കാടെയും പഴയ കുറെ ഫോട്ടോ...അമിക്കായും ഇണ്ട്... ഓന് പിന്നെ അങ്ങേര് ഇല്ലാതെ പറ്റൂലല്ലോ...😍യ്യോ എന്റെ അജു പണ്ട് എന്തൊരു ഗ്ലാമറാ...
നമ്മൾ ഓരോന്ന് മറിച്ചു നോക്കുമ്പോ ആണ് ഓന്റെ കുഞ്ഞു നാളിലെ ഒരു ഫോട്ടോ കണ്ടത്...🙈അയ്യേ വൃത്തികെട്ടവൻ തുണി ഉടുക്കാതെ നിക്കാ...
നമ്മൾ അത് പറിച്ചു മാറ്റി ടോപ്പിൽ വെച്ചു അതൊക്കെ എടുത്തു വെച്ചു... മുറിയിൽ ചെന്നു ഓന്റെ ഫോട്ടോ നോക്കി ഒന്ന് ചിരിച്ചു...😏ഫസ്റ്റ് നൈറ്റ് കഴിഞ്ഞു എന്ന് പറഞ്ഞു എന്നെ പറ്റിച്ചത് അല്ലേ... ഇന്ന് ഞാനും ഇയാളെ നാറ്റിക്കാൻ പോവാ... അതും ഈ ഫോട്ടോ ഗിഫ്റ്റ് ആയി കൊടുത്തിട്ട്...😌
നമ്മൾ ആ ഫോട്ടോ എടുത്തു അത് നല്ല പോലെ കവർ ചെയ്തു... ടാപ് ഒക്കെ വെച്ചു ഒട്ടിച്ചു ഭംഗി ആക്കി വെച്ചു...
നൈറ്റ് എല്ലാരും ലാൻഡ് ആയതും ഓൻ അമിക്കാനെയും നെച്ചുനേം വിളിച്ചു വരുത്തി...അജു നമ്മളെ നോക്കി ഒന്ന് ഇളിച്ചതും നമ്മളും അയിന് നല്ല പോലെ ഒന്ന് ഇളിച്ചു കൊടുത്തു...😌
നമ്മക്ക് ആണേൽ നെച്ചുനെ ഒറ്റയ്ക്ക് കിട്ടീട്ടും ഇല്ല...അല്ലേ ഈ ഫസ്റ്റ് നൈറ്റ് ഒക്കെ എങ്ങനാന്നു ചോദിക്കാരുന്നു...😓ആ അജു കഴിഞ്ഞു എന്നൊക്കെ പറഞ്ഞതോണ്ട് നമ്മൾ അതും വിശ്വസിച്ചു നിക്കേം ചെയ്തു...
ഫുഡ് ഒക്കെ കഴിച്ചു ഇത്തൂസ് കേക്ക് കൊണ്ട് വെച്ചതും നമ്മൾ വാ പൊളിച്ചു നിന്നു... അതിൽ അജുന്റെ പിന്നിൽ നിക്കുന്ന നമ്മളെ ഫോട്ടോ കണ്ട് നമ്മക്ക് വല്ലാണ്ട് സന്തോഷം ആയി...😍
ഓൻ അത് കട്ട് ചെയ്ത് പീസ് പീസ് ആക്കി ആദ്യം രണ്ട് കയ്യിലും ആയി ഉമ്മച്ചിക്കും ഉപ്പച്ചിക്കും പിന്നെ അത് പോലെ അപ്പുക്കക്കും ഇത്തൂസിനും പിന്നെ നമ്മക്കും അനുട്ടിക്കും അവസാനം അമിക്കാക്കും നെച്ചുനും കേക്ക് തന്നു...😏നമ്മൾ അനുട്ടിയെ പോലെ ആണോ ദുഷ്ടൻ...അതോണ്ട് തന്നെ നമ്മൾ ക്രീം കയ്യിൽ ആക്കി ഓന്റെ മുഖത്ത് തേച്ചു പിടിപ്പിക്കാൻ നോക്കിയതും അപ്പോഴേക്കും ഓൻ നമ്മളെ രണ്ടും കയ്യും പിടിച്ചു നമ്മളെ മുഖത്ത് തന്നെ തേച്ചു പിടിപ്പിച്ചു...😪എല്ലാതുങ്ങളും അതും നോക്കി ഇളിച്ചു നിന്നു...നമ്മൾ ഷാൾ കൊണ്ട് തുടച്ചു എല്ലാരേയും നോക്കി പേടിപ്പിച്ചു...😓
ഉപ്പച്ചി ഒരു ജോഡി ഡ്രെസ്സ് കൊടുത്തപ്പോൾ ഉമ്മച്ചി ഓനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു... അപ്പുക്കയും ഇത്തൂസും കൂടി പൊതിഞ്ഞു വെച്ച ഗിഫ്റ്റ് കൊടുത്തതും നമ്മക്ക് അതിനകത്ത് എന്താന്ന് അറിയാൻ ഒരു തൊര... ഇത് കഴിഞ്ഞാൽ നോക്കാലോ...😌
അനുട്ടി ഓളെ ഗിഫ്റ്റ് കൊടുത്തതും അമിക്കായും പൊതിഞ്ഞു വെച്ച ഗിഫ്റ്റ് കൊടുത്തു...
"ഡീ നെച്ചു അതിനകത്ത് എന്ത് ഗിഫ്റ്റാ...?"
"🙄ആ നിക്ക് അറീല..."
അല്ലേലും അവറ്റകൾ രണ്ടും കണക്കാ ഒന്നും കെട്ടിയോൾമാരോട് പറയില്ല...😓
നമ്മൾ ലാസ്റ്റ് ഓനെ നോക്കി ഇളിച്ചു കൊണ്ട് ഗിഫ്റ്റ് നീട്ടിയതും ഓൻ നമ്മളെ അന്തം വിട്ടു നോക്കി...🙄
"ന്റെ ഗിഫ്റ്റാ നോക്ക്..."
അപ്പൊ തന്നെ ഓൻ നമ്മളെ ഒന്ന് നോക്കി അത് പൊട്ടിക്കാൻ തുടങ്ങി... അതിന്റെ പേപ്പർ നീക്കി നീക്കി അവസാനം അവന്റെ ക്ഷമ നശിച്ചു...
"ഇതെന്തോന്നാടി പാഞ്ചാലി വസ്ത്രക്ഷേപം ആണോ..."
"അയിനകത്താ എന്റെ ഗിഫ്റ്റ്..."
"എനിക്ക് വയ്യ നീ തന്നെ എടുത്തു കാണിച്ചാൽ മതി..."
😌അത് നന്നായി നമ്മൾ ഇളിച്ചു കൊണ്ട് അപ്പൊ തന്നെ അത് വാങ്ങി പൊതിഞ്ഞു വെച്ചതൊക്കെ പറിച്ചു കളഞ്ഞു...
"ദാ നോക്കിയേ..."😍
അപ്പൊ തന്നെ എല്ലാരും ഒരുമിച്ചു നോക്കിയതും ഓൻ കിളി പോയ പോലെ നിന്നു...
"ഇത് അജുവാ..."😌
"😬ഡീ... ഇങ്ങ് താടി..."
ആകെ നാണം കെട്ട് ഓൻ നമ്മളെ അടുത്തേക്ക് വന്നതും നമ്മൾ ഓടി... ഓന് നമ്മളെ പിടിക്കാൻ ആവാതെ വീട് മൊത്തം ഓടിച്ചേലും നമ്മൾ പിടി കൊടുത്തില്ല...നാണം കേട്ടോണ്ട് ഓൻ കയ്യിൽ കിട്ടിയാൽ നമ്മളെ കൊന്നേനെ...
"അത് കുഞ്ഞുനാളിലെ ഫോട്ടോ അല്ലേ അതിനാണോ നീ ഇങ്ങനെ അതിനെ ഇട്ടു ഓടിക്കുന്നെ..."
ഉപ്പച്ചി പറഞ്ഞതും ഓൻ നമ്മളെ തുറിച്ചു നോക്കി...
"പിശാശ് എന്തിനാ അത് എല്ലാരേം മുന്നിൽ വെച്ചു പുറത്തെടുത്തെ എന്നെ നാണം കെടുത്താൻ അല്ലേ... നിന്നെ എന്റെ കയ്യിൽ കിട്ടും അപ്പൊ തരാം..."😬
"അയിന് കിട്ടീട്ട് വേണ്ടേ..."😌
നമ്മൾ ഇളിച്ചു കൊണ്ട് ദൂരെ നിന്ന് പറഞ്ഞു...
"നീ അത് വിടെടാ...ഒന്നും ഇല്ലേലും ഞങ്ങൾ അല്ലേ കണ്ടുള്ളൂ... ഇവളെ സ്വഭാവം വെച്ചു നാട്ടുകാരെ മുഴുവൻ കാണിക്കേണ്ടതാ..."[അമി ]
"ഇങ്ങളെ രണ്ടിന്റേം ബാക്കി ഫ്രണ്ട്സിനെ കാണിക്കും ഞാൻ..."
"😬അത് ഇനി നിന്റെ കയ്യിൽ ഇണ്ടായിട്ട് വേണ്ടേ..."
എന്നും പറഞ്ഞു ഓൻ നമ്മളെ അടുത്തേക്ക് വരാൻ നിന്നതും നമ്മൾ ടോപിന്റെ ഉള്ളിൽ കൂടി അരയിൽ ഇറുക്കി വെച്ചു പിന്നേം ഓടി...
"ഞങ്ങൾ ഇറങ്ങാ... നിങ്ങളെ തല്ലും വഴക്കും കണ്ട് നിക്കാൻ ഞങ്ങൾക്ക് ടൈം ഇല്ല... ഡാ അജു നാളേക്ക് അവൾ ബാക്കി കാണോ..."
"മിക്കവാറും ഇന്ന് ഇവളെ കാര്യം ഞാൻ തീരുമാനം ആക്കും..."
ഓൻ നമ്മളെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് പറഞ്ഞതും നമ്മൾ നെച്ചൂന് റ്റാറ്റാ കാണിച്ചു...അപ്പൊ ഓളും റ്റാറ്റാ കാണിച്ചു പോയതും അജു നമ്മളെ ഒരു നോട്ടം... അയിന് മുന്നേ നമ്മൾ കിച്ചണിൽ ചെന്നു...😒വന്നു പെട്ട് ഒരു ലോഡ് പ്ലേറ്റ് ആണ് കഴുകാൻ... പിന്നെ നമ്മളെ അജുന്റെ ബർത്ത്ഡേ ആയോണ്ടല്ലേ അതോണ്ട് മാത്രം ഒക്കെ കഴുകി വെച്ചു...തിരിച്ചു പോവുംമ്പോഴേക്കും ഓൻ ഉറങ്ങി കാണണെ പടച്ചോനെ...
***********💞
അമി പോയതും ഇപ്പോഴും അജുനെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ഉപ്പച്ചിയെ അജു നല്ല പോലെ ഒന്ന് നോക്കി...
"എന്തെ ഇങ്ങൾക്ക് മാത്രം ചിരി അടക്കാൻ പറ്റാത്തെ...?"
"😁നിന്റെ ആ കോലം കണ്ടിട്ട് അനുട്ടി ചോദിക്കാ അന്ന് അജുന് പാന്റും ഷർട്ടും ഒന്നും ഇല്ലേന്ന്..."
😕അജു അനുട്ടിയെ ദയനീയമായി ഒന്ന് നോക്കി... പെണ്ണിനും നല്ല പോലെ ചിരി വരുന്നുണ്ട്...
"ഇന്ന് ഇങ്ങനെ ഒരു പണി തരാൻ ആയിരുന്നോ അന്ന് ഇമ്മാതിരി ഫോട്ടോ എടുത്തു വെച്ചേ..."😓
"😌അത് കൊണ്ട് ഇന്നെങ്കിലും ഉപകാരം ഉണ്ടല്ലോ അത് മതി..."
"ദേ ഉപ്പച്ചി... സത്യം പറ നിങ്ങൾ അല്ലേ അത് ആ പിശാഷിന് എടുത്തു കൊടുത്തെ..."
"നീ വരുമ്പോഴല്ലെടാ ഞാൻ കടയിൽ നിന്നും വന്നത് ആ ഞാൻ എങ്ങനെയാ..."
🙄അപ്പോഴാണ് ഉമ്മച്ചി പെണ്ണ് അടിച്ചു മാറ്റിയ റൂട്ട് പറഞ്ഞു കൊടുത്തത്... എന്നാലും ഇന്ന് തന്നെ വേണമായിരുന്നോ ഇങ്ങനെ ഒരു ചതി...
അജുന്റെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ ഉള്ള മൂടൊക്കെ പോയി... അവൻ കലിപ്പിൽ മുറിയിൽ കയറി പെണ്ണ് വരുന്നതും നോക്കി കുറെ നടന്നു... സമയം പോവുന്നത് അല്ലാതെ പെണ്ണിനെ കാണാത്തോണ്ട് അജു ഫ്രഷ് ആയി പുറത്തേക്ക് വന്നു കിച്ചണിൽ ഒന്ന് നോക്കി... നീ എന്റെ അടുത്തേക്ക് തന്നെ അല്ലേ വരാ...അപ്പൊ തരാം മോളെ...
പെണ്ണ് പ്ലേറ്റ് ഒക്കെ കഴുകി വെച്ചു ഹാളിൽ വന്നു ഓൻ വാങ്ങി വെച്ച ഗിഫ്റ്റ് ഒക്കെ നോക്കി...എല്ലാം കയ്യിൽ ആക്കണം...😍
കാർട്ടൂൺ കാണുന്ന അനുട്ടിയെയും കൂട്ടി കൊണ്ട് പെണ്ണ് ഗിഫ്റ്റ് ഒക്കെ പൊട്ടിച്ചു നോക്കാൻ തുടങ്ങി...
അപ്പുക്കടെ ഗിഫ്റ്റ് സ്പീക്കർ സെറ്റ് ആണെന്ന് കണ്ടതും പെണ്ണ് മുഖവും ചുളിച്ചു പിടിച്ചു നെക്സ്റ്റ് ഗിഫ്റ്റ് എടുത്തു പൊട്ടിക്കാൻ തുടങ്ങിയതും അജു ഒരു ചാട്ടത്തിന് അത് കയ്യിൽ ആക്കി...
"നിന്നോട് ആരാടി ഇതൊക്കെ എടുത്തു പൊട്ടിക്കാൻ പറഞ്ഞത്...?"😬
"ഇതിനകത്ത് എന്താന്ന് നോക്കാതെ നിക്ക് ഉറക്കം വരൂല അതോണ്ടാ..."😓
"അതിന് ഇത് നിനക്കല്ല..."
എന്നും പറഞ്ഞു അതും കൊണ്ട് ഓൻ മുറിയിലേക്ക് നടന്നു...😌ഭാഗ്യം അനുട്ടിടെ ചോക്ലേറ്റ് മുന്നിൽ തന്നെ ഇണ്ട്...
"നമ്മക്ക് ചോക്ലേറ്റ് പൊട്ടിക്കാ..."
"😏വേണ്ട... നിയക്ക് തിന്നാൻ അല്ലേ...ഇത് അജുനുള്ളതാ..."
"ഓഹ് നിക്ക് എങ്ങും വേണ്ട,,,ഓളെ ഒരു അജു..."
"അജു ഞാൻ തന്ന ചോക്ലേറ്റ് നിയ കട്ടെടുക്കാൻ നോക്കാ..."
എന്നും പറഞ്ഞു അനുട്ടി ആ ബോക്സ് അജുന് കൊണ്ടോയി കൊടുത്തു...😏ഓളെ ഒരു ചോക്ലേറ്റ്...കൊണ്ടോയി പുഴുങ്ങി തിന്ന്... ഇന്നല്ലേ നാളെ ഞാൻ എടുത്തു കഴിക്കും നോക്കിക്കോ...
"അനു വന്നേ കാലത്ത് എണീറ്റ് സ്കൂളിൽ പോവാൻ ഉള്ളതാ..."
എന്നും പറഞ്ഞു ഇത്തൂസ് വന്നു അനുട്ടിയെയും കൊണ്ട് മുറിയിൽ ചെന്നു... എല്ലാരും ഉറങ്ങാൻ പോവാൻ തുടങ്ങിയതും പെണ്ണ് മുറിയുടെ മുന്നിൽ വന്നു നിന്നു...
🙄ഉറങ്ങി കാണോ...പടച്ചോനെ ഉറങ്ങി കാണണേ...ഇല്ല ഉറങ്ങീട്ടില്ല... ഫോണും തോണ്ടി ബെഡിൽ തന്നെ ഇരിപ്പുണ്ട്... കുഞ്ഞു നാളിലെ ഫോട്ടോ കാണിച്ചതിനാണോ ഇത്രക്ക് കലിപ്പ്...
"അതേയ്,,,ഞാൻ വന്നാൽ എന്നെ തല്ലോ...?"😒
പെണ്ണിന്റെ ചോദ്യം കേട്ടതും അജു ഫോണിൽ നിന്നും തല പൊക്കി നോക്കി...
"ഒന്ന് തല്ലിയാൽ നീ നന്നാവോ...?"
അത് കേട്ടതും പെണ്ണ് രണ്ട് കണ്ണും ഇറുക്കി അടച്ചു ഇല്ലെന്ന് കാണിച്ചു...
"എങ്കിൽ പോര്..."
"😕സത്യായിട്ടും ന്നെ തല്ലില്ലല്ലോ അല്ലേ..."
"മിക്കവാറും നീ ഇരന്നു വാങ്ങിക്കും..."
അത് കേട്ടതും പെണ്ണ് അകത്തു കയറി...ഓരോ സ്റ്റെപ്പും പതിയെ മുന്നോട്ട് വെച്ചതും അജു എണീറ്റത് കണ്ട് പെണ്ണ് ഓടാൻ എന്ന പോലെ നിന്നു...🙄തന്നെയും മറി കടന്നു പോയതും നിയ ശ്വാസം വലിച്ചു വിട്ടു... അപ്പോഴേക്കും ഡോർ ലോക്ക് ചെയ്യുന്ന കണ്ട് പെണ്ണ് വീണ്ടും വാ പൊളിച്ചു നിന്നു...🙄
"നിന്റെ കയ്യിൽ ഉള്ള ആ പിക് എവിടെ...?"
"എന്റെ കയ്യിൽ ഇല്ല..."
"കയ്യിൽ ഇല്ലെങ്കിൽ അത് എവിടാന്നാ ചോദിച്ചെ..."
"ആ നിക്കറീല..."
"കളിക്കാതെ മര്യാദക്ക് താടി...അല്ലെങ്കിൽ നീ വിവരം അറിയും..."😬
"ഇല്ലെന്ന് പറഞ്ഞില്ലേ..."😓
"നീ എവിടെയാ വെച്ചത് എന്ന് എനിക്കറിയാം..."
പെണ്ണിന്റെ കയ്യിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു അവളുടെ അരയിൽ കയ് കൊണ്ട് പോയതും പെണ്ണ് കണ്ണ് ഇറുക്കി അടച്ചു...അരയിൽ കൂടി വയറിൽ കയ് നീങ്ങിയതും പെണ്ണ് കണ്ണും അടച്ചു ഒന്ന് ഉയർന്നു പൊങ്ങി കൊണ്ട് അവന്റെ തോളിൽ കയ് വെച്ചു... അരയിൽ നിന്നും പിക് അവന്റെ കയ്യിൽ ആയതും പെണ്ണ് കണ്ണ് തുറന്നു അവനെ നോക്കി...😓
"ഇതിനൊക്കെ നിനക്ക് ഞാൻ എന്തെങ്കിലും തരണ്ടേ..."
പെണ്ണ് നിഷ്കു ആയി വേണ്ടെന്ന് കാണിച്ചതും അജു അരയിൽ ഉള്ള പിടിയാലേ പെണ്ണിനെ തന്നിലേക് വലിച്ചടുപ്പിച്ചു...😍
"ഞാൻ നിന്നോട് പറഞ്ഞതല്ലേ ഗിഫ്റ്റ് ആയിട്ട് എനിക്ക് നിന്നെ മതി എന്ന്...പക്ഷെ നീ കാണിച്ചത് എന്താ... അതിന് നിനക്ക് ഞാൻ എന്തേലും തരണ്ടേ..."
"😓ഞാൻ ചുമ്മാ ചെയ്തതാ അജു..."
"ആണോ...?"
അതിനും പെണ്ണ് തലയാട്ടി കാണിച്ചു...😓അജു ആണേൽ കയ്യിൽ ഉള്ള ഫോട്ടോ അവളെ വിടാതെ തന്നെ നോക്കിയതും നിയ ഒന്ന് ചിരിച്ചു പോയി...
"നിനക്കെന്താ ഇത് കാണുമ്പോ ചിരി വരുന്നുണ്ടോ...?'
🙄അപ്പൊ പെണ്ണ് ഇളി ഒക്കെ നിർത്തി നിഷ്ക്കു ആയി ഇല്ലെന്ന് കാണിച്ചു...
"ഇത് പോലെ നിന്നെ ഞാനും ഒരിക്കൽ കണ്ടതാ...മോൾ അതികം കളിക്കണ്ട..."
"😕യ്യോ എപ്പോ...?"
"അന്ന് ഞാൻ നിന്നെ ആദ്യമായി കണ്ട ദിവസം... അന്നേ നീ എനിക്ക് പണി തരാൻ മിടുക്കിയാ...അത് കൊണ്ട് ഇന്ന് ഞാൻ നിനക്ക് പണി തരാൻ പോവാ..."
"😓എന്ത് പണി...?"
"അത് എനിക്കുള്ള ഗിഫ്റ്റ് തരാന്ന് എനിക്ക് വാക്ക് തന്നതല്ലേ അത്..."
അത് കേട്ട് പെണ്ണ് നാണത്തോടെ അവനെ നോക്കി പുഞ്ചിരിച്ചതും അജുന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു... അവിടെ നിന്നും കവിളിലേക്കും മൂക്കിലേക്കും പിന്നെ ചുണ്ടുകളിലേക്കും നീങ്ങി... അതിനെ നുകർന്നു കൊണ്ട് അവന്റെ കയ് അവളുടെ ദേഹത്ത് സ്ഥാനം ഉറപ്പിച്ചു...❣️
ഒന്ന് കുറുകി കൊണ്ട് പെണ്ണ് അവനോട് ഒട്ടിയതും അജു അവളുടെ കണ്ണിലേക്കു നോക്കി കൊണ്ട് ബട്ടൻസ് ഓരോന്നായി ഊരി മാറ്റിയതും നിയക്ക് ഒരു പരവേഷം ആയിരുന്നു...അവനെ തള്ളി മാറ്റാൻ നോക്കിയതും അപ്പോഴേക്കും ഷർട്ട് അവളിൽ നിന്നും ഊർന്ന് താഴെ വീണു...
അതോടെ അജുനെ ശക്തിയായി തള്ളി മാറ്റിയതും അജുന്റെ കണ്ണുകൾ അവളിൽ പതിയുന്നതിന് മുൻപ് തന്നെ അവന്റെ ടി ഷർട്ടിനുള്ളിലെക്ക് അവൾ നൂൺ കയറി...
"വേണ്ട അജു നിക്ക് പേടിയാ..."😓
"നിന്റെ അജു അല്ലേ..."
എന്നും പറഞ്ഞു അവൻ അവളുടെ കഴുത്തിൽ മുഖം അമർത്തി... ചുണ്ടുകൾ അവിടെ സ്ഥാനം പിടിച്ചതും പെണ്ണ് അവനെ ഇറുക്കി പിടിച്ചു...
ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ അധരങ്ങൾ വീണ്ടും നുകർന്നു അവളെയും കൊണ്ട് ബെഡിലേക്ക് വീണു... അവന്റെ കയ് വീണ്ടും ദേഹത്ത് ഓടി നടക്കാൻ തുടങ്ങിയതും പെണ്ണ് കണ്ണുകൾ ഇറുക്കി അടച്ചു... ചുണ്ടുകൾക്ക് മോചനം നൽകി ടി ഷർട്ട് ഊരി മാറ്റിയതും നിയ കിടന്നു പിടച്ചു.. അവൻ അവളെ തന്നിലെക്ക് ചേർത്തതും അവൾ കണ്ണുകൾ അടച്ചു കൊണ്ട് അവനെ ഇറുക്കി പിടിച്ചു...❣️
"എന്തെ നാണം ആണോ...?"
അവന്റെ പതിഞ്ഞ സ്വരം കാതിൽ ഉയർന്നതും അവൾ നാണത്തോടെ കണ്ണ് തുറന്നതും അവൻ കണ്ണ് ഇറുക്കി കാണിച്ചു ഒന്ന് ചിരിച്ചതും പെണ്ണ് വീണ്ടും കണ്ണുകൾ അടച്ചു...
അവൻ അവളിലേക്ക് ലയിച്ചു ചേരുമ്പോൾ അവൾ അവന്റെ തലമുടിയിൽ കയ് കോർത്തു പിടിച്ചു തന്നിലേക് ചേർത്തു പിടിച്ചു...❣️
കിതച്ചു കൊണ്ട് അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അടുത്തായി കിടന്നതും നിയയും ഉയർന്നു വന്ന നെഞ്ചിടിപ്പ് മാറിയതോടെ അവനെ തല ചെരിച്ചു നോക്കി...❣️
അവന്റെ പുഞ്ചിരിയിൽ അവൾ നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെച്ചു കിടന്നു...
"എനിക്ക് ഈ ഗിഫ്റ്റ് ഒത്തിരി ഇഷ്ടായിട്ടോ..."😍
അവളെ ഒരു കയ് കൊണ്ട് ചേർത്തു പിടിച്ചു അജു പറഞ്ഞതും പെണ്ണ് തല ഉയർത്തി അവനെ നോക്കി കൊണ്ട് ആ നെറ്റിയിലും കണ്ണിലും ഉമ്മ വെച്ചു ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ അധരങ്ങളിലും തന്റെ ചുണ്ടുകൾ ചേർത്തു ചുംബിച്ചു...❣️
അതിനെ മോചിപ്പിക്കാതെ അജു അവളെയും കൊണ്ട് തിരിഞ്ഞു കൊണ്ട് വീണ്ടും അവളിലേക്ക് ലയിച്ചു...❣️
കാലത്ത് തന്നെ ഫോൺ റിങ്ങ് ചെയ്യുന്ന കേട്ടാണ് അജു കണ്ണ് തുറന്നത്...ഫോൺ എടുത്തു നോക്കി കൊണ്ട് എണീക്കാൻ നോക്കിയതും പെണ്ണ് അവന്റെ നെഞ്ചിൽ ആണെന്ന് കണ്ടതും അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കാൾ അറ്റൻഡ് ചെയ്തു...❣️
സന്തോഷ വാർത്ത കേട്ട് ഫോണും ഓഫാക്കി ടേബിളിൽ വെച്ചു...
"ഡീ നിയ എണീക്ക്..."
"മ്മ്..."
എന്നും മൂളി കൊണ്ട് പെണ്ണ് അവനെ ഒന്ന് കൂടി വരിഞ്ഞു മുറുക്കി...🙄
അജു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ നീക്കി കിടത്തി എണീറ്റ് പെണ്ണിനെ തന്നെ നോക്കി ഇരുന്നു... പെണ്ണിന്റെ നിഷ്കളങ്കമായ മുഖം കണ്ട് അവൻ പുഞ്ചിരിയോടെ അവളെ നോക്കി നിന്നു... ആവേശം കൊണ്ട് അവളുടെ ചുണ്ടിൽ പല്ലുകൾ പതിഞ്ഞത് കണ്ട് അവൻ അവിടെ ഒന്ന് തലോടി...
ചിതറി കിടക്കുന്ന ഡ്രെസ്സ് എടുത്തു അവളെ ഉടുപ്പിച്ചു കവിളിൽ ഉമ്മ വെച്ചു അജു ബാത്‌റൂമിൽ കയറി... ഫ്രഷ് ആയി വന്നപ്പോഴും അവൾ നല്ല ഉറക്കം തന്നെ...അവൻ അവളുടെ മുഖത്തിന് നേരെ തല കൊണ്ട് പോയി ഒന്ന് കുടഞ്ഞതും പെണ്ണ് ഞെട്ടി കൊണ്ട് കണ്ണ് തുറന്നു...🙄
"എണീറ്റ് പോയി കുളിച്ചിട്ട് വാ..."
"കുറച്ചൂടെ കഴിയട്ടെ അജു..."
എന്നും പറഞ്ഞു പെണ്ണ് വീണ്ടും കണ്ണുകൾ അടച്ചു കിടന്നു...🙄ഇന്നലെ കഴിഞ്ഞത് ഒന്നും ഓർമ ഇല്ലേ ഇതിന്...യാതൊരു ബാവ മാറ്റവും ഇല്ലല്ലോ...
പെട്ടെന്ന് തന്നെ പെണ്ണ് അടച്ച കണ്ണുകൾ തുറന്നു അജുനെ നോക്കിയതും അജു എന്തെ എന്ന പോലെ പുരികം പൊക്കിയതും പെണ്ണ് മൊത്തത്തിൽ ഒന്ന് നോക്കി...🙄
അജു മുടി ചീകി കൊണ്ട് കണ്ണാടിയിൽ പെണ്ണിനെ നോക്കി നല്ല പോലെ ചിരിച്ചു...തറയിൽ കിടക്കുന്ന തന്റെ ഫോട്ടോ കണ്ട് അജു ഒരു കള്ള ചിരിയോടെ അവളെ നോക്കി അത് എടുത്തു... നിയ അത് കണ്ടതും ഒന്ന് ചിരിച്ചു...
"ഇപ്പൊ ഞാൻ പോവാട്ടോ... വൈകീട്ടേ വരുള്ളൂ...അത് വരെ എന്റെ മോൾ കുളിച്ചു ഫുഡ് ഒക്കെ കഴിച്ചു എനെർജറ്റിക്ക് ആയി നിക്ക്...ഇന്നും ഉറക്കം ഒളിക്കാൻ ഉള്ളതാ..."😍
വായും പൊളിച്ചു ഇരിക്കുന്ന അവളെ കവിളിൽ ഒന്ന് കൂടി ഉമ്മ വെച്ചു അവൻ പോയതും നിയ ഒരു ചിരിയോടെ തന്റെ കവിളിൽ കയ് വെച്ചു...
*********💞
😒ആ അജു മൊത്തം കടിച്ചു പൊട്ടിച്ചിട്ടുണ്ട്... എന്തൊരു നീറ്റലാ...കുളി ഒക്കെ കഴിഞ്ഞു വന്നതും നമ്മൾ കണ്ണാടിയിൽ കൂടി നമ്മളെ തന്നെ നോക്കി നിന്നു... എല്ലാം ഓർത്ത് ഒരു ചിരിയോടെ നമ്മൾ എത്ര നേരം നിന്നെന്നു നമ്മക്ക് തന്നെ അറീല...
"എന്ത് പറ്റി... മുഖത്ത് ഒക്കെ നല്ല തെളിച്ചം ഉണ്ടല്ലോ..."
ഇത്തൂസ് നമ്മളെ നോക്കി ചോദിച്ചതും നമ്മൾ ഒന്ന് ചിരിച്ചു കാണിച്ചു... എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിൽ ആണ് നമ്മൾ ഇപ്പൊ ഉള്ളത്...❣️
അജുനെ കാണാൻ തോന്നാ... എങ്ങോട്ടാ പോണെ എന്ന് വരെ നമ്മക്ക് ചോദിക്കാൻ ആയില്ല... നമ്മൾ ഫോൺ എടുത്തു ഓനെ വിളിച്ചെങ്കിലും അത് ഓഫ് ആണ്...😓ആദ്യായിട്ട് വിളിക്കാൻ തോന്നീതാ അപ്പോഴേക്കും അത് ഓഫ്...
നമ്മൾ പിന്നെ നെച്ചുനെ വിളിച്ചതും ഓള് ഫോൺ എടുത്തു...
"എന്താടി...?"
"🙄ഒന്നുല്ല ഞാൻ ചുമ്മാ വിളിച്ചതാ... അമിക്കാ ഇണ്ടോ അവടെ...?"
"അജുക്കാ അല്ലേ വെളുപ്പിനെ വന്നു കൊണ്ടോയെ..."
"ആണോ..."
😕രണ്ടും കൂടി എങ്ങോട്ടാണോ പോയെ ആവോ...
"ഡീ ഇന്നലെ ആ ഫോട്ടോ കണ്ടിട്ട് അജുക്ക നിന്നെ തല്ലിയാ...?"
"😍ഇല്ല...അങ്ങനെ ഒന്നും ന്റെ അജു എന്നെ തല്ലില്ലാ..."
എന്നും പറഞ്ഞു നമ്മൾ ഫോണും കട്ടാക്കി ബെഡിലേക്ക് വീണു... അപ്പോഴാണ് അമിക്കാടെ ഗിഫ്റ്റ് ടേബിളിൽ തന്നെ കണ്ടത്... ഇന്നലെ ഇത് തൊട്ടപ്പോൾ ഓന് കലിപ്പാണല്ലോ കണ്ടേ... ഇന്ന് ഇത് നോക്കീട്ട് തന്നെ കാര്യം...
പടച്ചോനെ എനിക്കുള്ളത് വല്ലോം ആവണേ...😌നല്ലോണം പ്രാർത്ഥിച്ചു അത് തുറക്കാൻ നോക്കിയതും ആ അജു അതൊക്കെ തുറന്നു നോക്കീട്ടുണ്ട് ന്നിട്ടും അത് പോലെ വെച്ചിരിക്ക... അത് എടുത്തു നോക്കിയതും നമ്മൾ നല്ല പോലെ ഞെട്ടി...
😕യ്യോ... ഇത് ഞാനും അജുവും കൂടി കുറെ പിള്ളേരെ നോക്കുന്ന എഡിറ്റ് ചെയ്ത ഫോട്ടോ ആണല്ലോ...
പടച്ചോനെ ഞാൻ പറഞ്ഞതൊക്കെ തിരിച്ചെടുത്തു... നിക്ക് എങ്ങും വേണ്ട ഇത്രേം പിള്ളേരെ...😒
വെറുതെ അല്ല ഓൻ ചൂടായത്... ഇതെങ്ങാനും കണ്ടാൽ നമ്മൾ ഫസ്റ്റ് നെറ്റിന് സമ്മതിക്കില്ല എന്ന് ഉറപ്പായോണ്ടാ...😕
നമ്മൾ അതിലെ കൊച്ചുങ്ങളെ ഒന്ന് നോക്കി...😌നല്ല വാവ
കൾ... ഇത് പോലെ ഒന്നിനെ ഏലും മതി നമ്മക്ക്... ന്റെ അജുനെ പോലെ ഉള്ളത്...😍
നമ്മൾ അതും നോക്കി ബെഡിൽ കിടന്നു ഉറങ്ങിപ്പോയി... വൈകീട്ട് ഉണർന്നേലും വരാന്നു പറഞ്ഞ ഓനെ കണ്ടില്ല... അതോണ്ട് നമ്മൾ പിന്നെ ഗെയിം ഒക്കെ കളിച്ചു നേരം കളഞ്ഞു...
നൈറ്റ് ആയപ്പോൾ ആണ് ഓന്റെ ബൈക്കിന്റെ സൗണ്ട് കേട്ടത്... എന്തോ അത് കേട്ടതും നമ്മക്ക് എന്തോ പോലെ ആയി നമ്മൾ കിച്ചണിലോട് ചെന്നു... ഇത്രേം നേരം കാണാൻ ആണ് തോന്നിയത് എങ്കിൽ ഇപ്പൊ എന്തോ മുന്നിൽ പോവാൻ ഒരു മടി...😍
"നീ എന്താ നോക്കുന്നെ...?"
"വെള്ളം..."
ഇത്തൂസ് ചോയ്ച്ചതും നമ്മൾ ഫ്രിഡ്ജ് തുറന്നു വെള്ളം എടുത്തു കുടിച്ചു... പക്ഷെ നമ്മളെ മൂക്കിൽ കയറി നമ്മൾ നല്ല പോലെ ചുമക്കാൻ തുടങ്ങിയതും നമ്മളെ തലയിൽ കൊട്ട് വീണു... ഇത്തൂസ് ആവുന്നു കരുതി നോക്കിതും അജുനെ കണ്ട് നമ്മൾ സ്റ്റെക്ക് ആയ പോലെ നിന്നു...ഓനെ കണ്ട ഷോക്ക് കൊണ്ടാവും നമ്മളെ ചുമ ഒക്കെ നിന്നു... ഓൻ അപ്പൊ തന്നെ നമ്മളെ കയ്യിൽ ഉള്ള ബോട്ടിൽ വാങ്ങി വെള്ളവും കുടിച്ചു അതും നമ്മളെ കയ്യിൽ തന്നെ തന്നു തിരിച്ചു പോയി...🙄
പിന്നെ ഓനെ കാണുന്നത് ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ആണ്...നമ്മൾ ഓനെ ഒന്ന് നോക്കിയതും ഓൻ കണ്ണ് ഇറുക്കി കാണിച്ചു... പിന്നെ നമ്മൾ ആ വഴിയേ നോക്കീട്ടില്ല...
"നീ ഇത് കാലത്ത് തന്നെ എങ്ങോട്ടാ പോയെ...?"
"അത് എനിക്ക് ഒരു സ്റ്റേജ് പ്രോഗ്രാം ഉണ്ട്... അവർ വിളിച്ചപ്പോൾ ഒന്ന് നോക്കാന്നു കരുതി പോയതാ..."
🙄ഓഹ് അപ്പൊ അതാണോ കാര്യം... ഇനി അത് എവടെ ആണാവോ... നമ്മളെ കൊണ്ടോവാതെ ഓൻ പോവോ...😓
"അപ്പൊ നീ ഇതുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചോ...?"
"നോക്കട്ടെ... ഒന്നും പറയാൻ ആയിട്ടില്ല... കുറെ ഓഫർസ് ഇപ്പൊ തന്നെ വരുന്നുണ്ട്..."
ഓൻ അതും പറഞ്ഞു ഫുഡും മതിയാക്കി നമ്മളെ നോക്കി പെട്ടെന്ന് മുറിയിൽ പോവാൻ ആക്ഷൻ കാണിച്ചു ഓൻ എണീറ്റ് പോയി...😕ഓൻ എന്തിനാണാവോ നമ്മളെ വിളിച്ചേ...ഗിഫ്റ്റ് നോക്കിയേനു ചീത്ത പറയാൻ ആവോ...
"നിയ ഇത് കണ്ടോ ഉമ്മച്ചീടെയും ഉപ്പച്ചീടെയും കല്യാണ സി ഡി..."
അനുട്ടി പഴയ സിഡി കൊണ്ട് വന്നതും നമ്മൾ അതിലെ പിക് കണ്ടപ്പോൾ തന്നെ കാണാൻ ഉള്ള തൊര കൊണ്ട് പ്ളേയർ ഒക്കെ എടുത്തു വീഡിയോ കാണാൻ തുടങ്ങി.. 😍രണ്ടും നല്ല മാച്ചാ...
"നീ എന്തിനാ അതിപ്പോ പുറത്തെടുത്തെ...?!!ഇവൾക്ക് ഇത് തന്ന പണി..."
"ഇത്തൂസ് കാണണ്ട ഞങ്ങൾ കണ്ടോളാം..."
"നിങ്ങൾ ഇവിടെ ഇരിക്കാണോ കുറച്ച് കഴിഞ്ഞാൽ അവളെ ഒരു ചോദ്യം ഉണ്ട് അതിന് ഉത്തരം കൊടുക്കാൻ പറ്റുമെങ്കിൽ മാത്രം ഇരുന്നാൽ മതി..."
എന്നും പറഞ്ഞു ഇത്തൂസ് പോയേലും ഞങ്ങൾ അത് കാണാൻ തുടങ്ങി...ഓളെ ചോദ്യം ഒക്കെ നമ്മൾ ശരിയാക്കി കൊടുക്കാം...😌
"അപ്പുക്ക അന്ന് വല്യ ബിൽഡപ്പ് ആണല്ലോ..."
"പോടീ അത് ടെൻഷൻ അടിച്ചിട്ടാ..."
🙄കെട്ടിനോക്കെ എന്തിനാ ടെൻഷൻ ആവോ...
"😪ഞാൻ എവടെ ഉപ്പച്ചി...?"
അനുട്ടി ചോയ്ച്ചതും അപ്പുക്ക കുടുങ്ങി...പടച്ചോനെ ഇതാണോ ഇത്തൂസ് പറഞ്ഞ ചോദ്യം...🙄
"അന്ന് നീ ഉണ്ടായിട്ടില്ല മോളെ..."
"എല്ലാരും ഇണ്ടല്ലോ പിന്നെ ഞാൻ ഒറ്റയ്ക്ക്
എവടെ പോയതാ ഉപ്പച്ചി...?!!"
"എടീ അന്ന് നീ വയറ്റിൽ ആയിരുന്നു അതാ നീ ഇല്ലാതെ...?"
"ന്നിട്ട് ഉമ്മച്ചീടെ വയർ വീർത്തിട്ട് ഇല്ലല്ലോ... ഇപ്പൊ വാവ ഇള്ളൊണ്ട് വീർത്തിട്ടുണ്ടല്ലോ..."
🤔ഹെയ്ഷ് പെണ്ണിനേക്കാൾ ഡൌട്ട് ആണല്ലോ ഇപ്പൊ നമ്മക്ക്... ആരോടാ ഒന്ന് ചോയ്ക്കാ...
അജു വന്നതും നമ്മൾ ഡൌട്ട് ഒക്കെ മാറ്റി വെച്ചു ഡീസന്റ് ആയി ഇരുന്നു... നമ്മൾ ഓനെ ഇടക്ക് നോക്കുമ്പോൾ എല്ലാം ഓൻ കണ്ണ് കൊണ്ട് നമ്മളെ വിളിക്കാ... ഇത് കെട്ടൊക്കെ കഴിഞ്ഞു അനുട്ടി ഇണ്ടാവുന്നത് കൂടി നോക്കീട്ട് പോവാ...🙄
നമ്മൾ ഓനെ നോക്കുന്നത് നിർത്തി ടീവി തന്നെ നോക്കി ഇരുന്നു... അപ്പൊ ഓൻ ടിവിയും നോക്കി നമ്മളെ മുന്നിൽ വന്നു ഇരുന്നു... നമ്മൾ നോക്കാത്ത കണ്ട് നമ്മളെ കാലിൽ ഓൻ കാൽ മുട്ടിച്ചതും നമ്മൾ അറിയാതെ ഓനെ നോക്കിപ്പോയി... അപ്പോഴും ഓൻ നമ്മളെ വിളിക്കാ... നമ്മൾ ഇല്ലെന്ന് കാണിച്ചു ടീവി നോക്കി ഇരുന്നതും ഓൻ നമ്മളെ തൊട്ടടുത്തായി വന്നു ഇരുന്നു...😓
"അജു ഇതിൽ ന്നെ കാണുന്നില്ല..."😓
അനുട്ടി പറഞ്ഞതും അജു പെണ്ണിനെ പിടിച്ചു മടിയിൽ ഇരുത്തി...
"അന്ന് അനുട്ടി നല്ല ഉറക്കം ആയിരുന്നു... അതല്ലേ ഇതിൽ ഇല്ലാതെ...അജുന്റെ കെട്ടിന് മോൾ ഉറങ്ങാതോണ്ട് ഫോട്ടോയിൽ അനുട്ടി ഇല്ലേ..."
"ആ..."
🙄ഇത്രേ ഇണ്ടായിരുന്നുള്ളോ... ഇപ്പൊ ഓളെ ഡൌട്ട് ഒക്കെ തീർന്നു...അപ്പുക്കാ അപ്പൊ ഹാവൂ എന്ന് പറഞ്ഞു ആശ്വസിച്ചു...
"അല്ലേലും ഈ പിള്ളേരെ ചില സമയത്തെ ഡൌട്ട് കേട്ടാൽ നമ്മളാ വെള്ളം കുടിക്കുന്നെ... കുറെ കാലം ആയി ഇവൾ ഇത് ചോദിക്കാൻ തുടങ്ങീട്ട്... ഇപ്പോഴ ആശ്വാസം ആയത്..."
"ആവശ്യത്തിന് ബുദ്ധി പ്രയോഗിക്കാൻ പഠിക്കണം...അല്ലെങ്കിൽ വെള്ളം കുടിക്കേണ്ടി വരും..."
"🤔അയിന് എല്ലാരും ഓഡിറ്റോറിയത്തിൽ അല്ലേ അപ്പൊ അനുട്ടി ഒറ്റയ്ക്ക് ആണോ ഈ വീട്ടിൽ ഉറങ്ങുന്നേ...?!!"
നമ്മൾ ചോദിച്ചതും അജു നമ്മളെ ഒരു നോട്ടം...
"നീ ഇങ്ങ് വന്നേ അത് ഞാൻ നിനക്ക് പറഞ്ഞു തരാം..."
"ഞാൻ ഇത് കഴിഞ്ഞാലെ വരുള്ളൂ... അപ്പൊ പറഞ്ഞു തന്നാൽ മതി..."
"നിന്റെ ബുദ്ധി ഒന്നും അവിടെ വർക്ക് ആവില്ല..."
ഉപ്പച്ചി പറഞ്ഞതും നമ്മൾ ഉപ്പച്ചിയെ നോക്കി ഇളിച്ചു...
"ഇവളെ അടുത്ത് മാത്രം അല്ല ഇങ്ങളെ അടുത്തും... ഇങ്ങളെ അതേ സ്വഭാവം ഈ പിശാഷിനും കിട്ടീട്ടുണ്ട് എന്നെ എവിടെ ഒക്കെ നാറ്റിക്കാൻ പറ്റോ ആ ഒരു അവസരവും പാഴാക്കില്ല..."😓
ലാസ്റ്റ് അജു പാടുന്ന സീൻ വന്നതും നമ്മൾ വായും പൊളിച്ചു ഇരുന്നു...😍പടച്ചോനെ അമ്മാതിരി പാട്ടും ഡാൻസും ആണ്...അത് കണ്ടതും നമ്മളെ നോട്ടം ഓനിൽ ആയിരുന്നു...
😏പിന്നെയല്ലേ മനസ്സിൽ ആയെ പെണ്ണുങ്ങൾ നോക്കി നിക്കുന്നോണ്ട് ആണ് ഓൻ ഈ കാണിച്ചു കൂട്ടുന്നത് ഒക്കെ എന്ന്...അതോടെ നമ്മൾ ഓനെ നോക്കി പുച്ഛിച്ചു...
"വല്യ രസൊന്നുല്ല..."😏
"എന്ത്...?കല്യാണം ആണോ...?"🙄
"ഇയാളെ പാട്ടും കൂത്തും..."
"അത് കഴിഞ്ഞു ആറ് വർഷം ആയി... ഇപ്പോൾ നിന്റെ അഭിപ്രായം കേട്ട് ഞാൻ മാറ്റി പാടണോ..."
"പെണ്ണുങ്ങളെ കാണിക്കാൻ വേണ്ടി അല്ലേ ഇതൊക്കെ കാണിക്കുന്നേ... നിക്കറിയാം..."
"അന്ന് നീ എന്റെ ഭാര്യ ഒന്നും അല്ലല്ലോ... നിനക്കെന്താ നഷ്ടം..."
🙄ആ... എന്നാലും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... ഓന്റെ ജാഡ കാണാൻ പറ്റാത്തോണ്ട് നമ്മൾ അപ്പൊ തന്നെ ടീവി ഓഫ് ആക്കി...
"അല്ല മോളെ ബാക്കി കാണുന്നില്ലേ... ഇവരെ ഔട്ടിങ് ഒക്കെ ഉണ്ട്..."
"😪വേണ്ട ഉപ്പച്ചി ഈ അജു ഇണ്ടേൽ നിക്ക് കാണണ്ട..."
എന്നും പറഞ്ഞു നമ്മൾ മുറിയിൽ പോയി...കണ്ട പെണ്ണുങ്ങൾ നോക്കാൻ ആണോ ഇവൻ പാട്ടുകാരൻ ആയെ...😓
നമ്മൾ ഷെൽഫും തുറന്നു ഡ്രെസ്സ് തപ്പി കൊണ്ട് ഓനെ കുറെ പ്രാകി... അപ്പോഴാണ് നമ്മളെ കഴുത്തിൽ ഓന്റെ ചുണ്ടുകൾ പതിയുന്നതോടൊപ്പം വയറിൽ കയ് അമർന്നത് കണ്ടത്...
"എന്തേ എന്നെ പെണ്ണുങ്ങൾ നോക്കുന്നത് നിനക്ക് ഇഷ്ട്ടം അല്ലേ...?"
"😏ഇയാളെ ആര് നോക്കിയാൽ നിക്കെന്താ..."
"ഒന്നുല്ലേ... എന്നാൽ ഞാൻ നാളെ പോവുമ്പോ നിനക്ക് കൂടി എടുത്ത ടിക്കറ്റ് ക്യാൻസൽ ചെയ്യാ അല്ലേ..."
"😕യ്യോ വേണ്ട.."
പെട്ടെന്ന് പറഞ്ഞതും നമ്മൾ സൈലന്റ് ആയി... ജാഡ ഇട്ടതാ പോയിക്കിട്ടി...😓
"നിനക്കെന്താടി ഞാൻ വിളിക്കുമ്പോ വരാൻ ഒരു മടി...?"
അവന്റെ മുഖം നമ്മളെ കഴുത്തിൽ അമർത്തി കൊണ്ട് ചോദിച്ചു...
"എന്തിനാ വിളിച്ചേ...പറയതോണ്ടല്ലേ ഞാൻ വരാനെ..."
"അതോ... നിന്നെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാൻ...എന്തെ തുടങ്ങിയാലോ...?"
"അയ്യട... ഞാൻ കുളിക്കാൻ പോവാ... അല്ലേ കുളിച്ചിട്ടു വാടി നാറുന്നു എന്നൊക്കെ പറഞ്ഞ ആളാ... ഇപ്പൊ എന്താ ഒരു റൊമാൻസ്..."
"നീ കുളിച്ചില്ലേലും എനിക്കിഷ്ടാ..."😍
"നിക്കിഷ്ടല്ല... മാറങ്ങോട്ട്..."
നമ്മൾ ഡ്രെസ്സ് കയ്യിൽ ആക്കി ഓനെയും പിടിച്ചു തള്ളി ബാത്‌റൂമിൽ നടന്നതും ഓൻ നമ്മളെക്കാൾ മുന്നേ അതിനകത്ത് കയറി... നമ്മൾ ഓനെ കലിപ്പിൽ നോക്കി നിന്നതും ഓൻ നമ്മളെ കയ്യിൽ പിടിച്ചു വലിച്ചു അകത്തിട്ട് ഷവർ തുറന്നതും ഞങ്ങൾ രണ്ടും ഒരു പോലെ നനഞ്ഞു... നമ്മളെയും ചേർത്തു പിടിച്ചു അധരങ്ങൾ നുണയാൻ തുടങ്ങിയതും കയ്യിൽ ഉള്ള ഡ്രെസ്സ് ഒക്കെ താഴെ വീണു നമ്മൾ ഓനെ ഇറുക്കി പിടിച്ചു...❣️
ഓൻ നമ്മളെ ടോപ്പിൽ പിടിച്ചു ഊരാൻ നോക്കിയതും നമ്മൾ ഓന്റെ കയ് പിടിച്ചു തടഞ്ഞു...
"നിന്റെ നാണം ഇത് വരെ മാറീലെ... ഇനിയും നനഞ്ഞ പനി പിടിക്കും... ഡ്രെസ്സ് ഒക്കെ മാറി വാ ഞാൻ വൈറ്റ് ചെയ്യാം..."
ഓൻ പോയതും നമ്മൾ ഒരു ചിരിയോടെ ഡ്രെസ്സ് ഒക്കെ ഊരി മാറ്റി... അപ്പോഴാണ് ഇടാൻ കൊണ്ട് വന്ന ഡ്രെസ്സ് താഴെ കിടന്ന് നനയുന്നത് കണ്ടത്...🙄
"😓അതേയ് ഒരു ഡ്രസ്സ് എടുത്തു തരോ എടുത്തത് നനഞ്ഞു..."
"ഞാൻ അല്ലേ ഉള്ളൂ ഇറങ്ങി വന്നോ...ഇനി കാണാത്തതായി ഒന്നുല്ലല്ലോ..."😍
"ദേ കളിക്കാതെ ഡ്രസ്സ് എടുത്തെ...അല്ലേ ഞാൻ ഇവടെ നിക്കും..."
അത് കേട്ടതും ഓൻ ഡ്രെസ്സ് എടുത്തു നമ്മക്ക് നീട്ടിയതും നമ്മൾ എടുത്തിട്ടു... അപ്പോഴാണ് ഓന്റെ ടി ഷർട്ട് ആണ് അതെന്ന് മനസ്സിൽ ആയെ...😕ഇതിട്ട് എങ്ങനെ ഇറങ്ങി പോകും...
😍ന്റെ അജു അല്ലേ പോവാ എന്നൊക്ക മനസ് പറഞ്ഞപ്പോൾ നമ്മൾ ഇറങ്ങി ചെന്നു... വേറെ ഡ്രസ്സ് എടുക്കുന്നതിനു മുന്നേ ഓൻ നമ്മളെ പിടിച്ചു ബെഡിൽ കിടത്തി കൊണ്ട് നമ്മളെ മേലേ സ്ഥാനം പിടിച്ചു...നമ്മൾ പിടിച്ചു തള്ളിയതും ഓൻ നമ്മളെ ടി ഷർട്ടിന്റെ ഉള്ളിൽ കൂടി മേലേക്ക് ചുംബിച്ചു കൊണ്ട് വന്നതും നമ്മൾ കിടന്നിടത് നിന്ന് പിടഞ്ഞു...
"നീ ആ ഗിഫ്റ്റ് നോക്കിയിരുന്നോ...?"
"മ്മ്..."
"അത് പോലെ നമ്മക്ക് വേണ്ടേ..."
"നിക്ക് ഒന്ന് മതി... ഈ അജുനെ പോലെ ഉള്ളത്..."❣️
"എനിക്ക് ഒരുപാട് വേണം..."
"😕എന്തിനാ ഒരുപാട് കൊച്ചുങ്ങൾ..."
"അവരെ കൂടെ കളിക്കാൻ നല്ല രസല്ലേ..."
🙄അവരെ കൂടെ കളിക്കാൻ ഇവനെന്താ കൊച്ച് കുട്ടിയാന്നോ...നമ്മളെ കാര്യം പോക്കാണല്ലോ... എന്നാലും അമിക്കാ ഇങ്ങനെ or ഗിഫ്റ്റ് വേണ്ടെന്നു...
**********💞
അവളെ ചുംബിച്ചുണർത്തി കൊണ്ട് അവളിലേക്ക് ചേർന്നതും പെണ്ണ് നമ്മളെ വരിഞ്ഞു മുറുക്കി... അവളെ കണ്ണുകളിലെ പിടച്ചിൽ കാണുമ്പോൾ വീണ്ടും അവളിലേക്ക് ചേർന്നു കിടക്കാൻ തോന്നാ...
പരസ്പരം പ്രണയം പങ്ക് വെച്ച് എപ്പോഴോ ഉറക്കിലേക് വീണു...അലാറം അടിച്ചപ്പോൾ ഉറക്കം മതിയാവാതെ നമ്മൾ എണീറ്റു...
"ഡീ എണീക്ക്..."
"കുറച്ചൂടെ ഉറങ്ങട്ടെ അജു..."
"എടീ റെഡി ആയിട്ട് പോവാൻ ഉള്ളതാ...ലേറ്റ് ആയാൽ പോക്ക് നടക്കില്ല ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കലെ ഉണ്ടാവൂ..."
നമ്മൾ പറഞ്ഞതും പെണ്ണ് കണ്ണ് തുറന്നു നമ്മളെ ഒന്ന് നോക്കി...
"ദുഷ്ടൻ...രാത്രി ഒന്ന് ഉറങ്ങാൻ സമ്മതിച്ചോ..."😓
"ബാക്കി ഒക്കെ നീ ചോദിച്ചു വാങ്ങിയത് അല്ലേ...വയ്യെങ്കിൽ ഞാൻ കുളിച്ചു തരാം എന്തെ വേണോ...?"😍
"തരോ...?"
"അപ്പൊ നാണം ഒക്കെ പോയോ...?"🙄
"മ്മ്... എന്റെ അജുന്റെ മുന്നിൽ അല്ലേ..."
പറഞ്ഞു തീരുന്നതിനു മുന്നേ നമ്മൾ അവളെ കയ്യിൽ എടുത്തു ശവറിന് കീഴേ നിർത്തി...
"നീറിയിട്ട് വയ്യ..."
"😍അത് പിന്നെ ഫസ്റ്റ് ടൈം അല്ലേ അതൊക്കെ കാണും... ഇനി എന്റെ നിയ കുട്ടിയെ വേദനിപ്പിക്കാതെ ശ്രദ്ധിച്ചോളാം..."
"അയ്യട ഇനി ഒന്നുല്ല..."😓
"അതൊക്കെ ഞാൻ എടുത്തോളാം..."
അത് കേട്ടതും പെണ്ണ് നമ്മളെ നോക്കി നാണത്തോടെ ചിരിച്ചു...
ഡ്രെസ്സ് ഒക്കെ ചേഞ്ച് ചെയ്തു നമ്മൾ പ്ലാൻ ചെയ്ത ഔടട്ടിങ്ങിന് ഇറങ്ങാൻ നിക്കുമ്പോ ആണ് നമ്മളെ ഫോൺ റിങ്ങ് ചെയ്തത്...മാലി ആണെന്ന് കണ്ട് അറ്റൻഡ് ചെയ്തതും അവൻ പറയുന്ന കേട്ട് നമ്മളെ കലിപ്പ് കയറി...🙄ഇനി ഈ റെഡി ആയി നിക്കുന്നതിനോട് എന്ത് പറയും...
"നമുക്ക് പോക്ക് മറ്റൊരു ദിവസം ആക്കിയാലോ...?"
"😕പിന്നെന്തിനാ ഉറങ്ങുന്ന എന്നെ പിടിച്ചു ഒരുക്കി നിർത്തിയെ... നിക്ക് ഇന്നന്നെ പോണം..."
"എടീ അർജെന്റ് കാര്യം ആയോണ്ടല്ലേ..."
"😪അല്ലേലും നിക്കറിയാം ഇയാൾ രാത്രി എന്നെ സോപ്പിടാൻ പറഞ്ഞതാണെന്ന്... എല്ലാം കഴിഞ്ഞല്ലോ ഇനി കള്ളം പറഞ്ഞു മുങ്ങിക്കോ..."
"എല്ലാം കഴിഞിട്ടൊന്നുമില്ല... നമ്മൾ തുടങ്ങീട്ടെ ഉള്ളൂ... ഇപ്പൊ അത്രക്ക് അർജെന്റ് ആയോണ്ട് അല്ലേടി..."
നമ്മൾ പെണ്ണിന്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു...
"സോപ്പിങ് ഒന്നും വേണ്ട... പാടാൻ എന്ന് പറഞ്ഞു പോയിട്ട് കണ്ട പെണ്ണുങ്ങളെ വായി നോക്കാൻ ആവും..."😏
"ഹോ എത്ര പെട്ടെന്നാ സത്യം കണ്ട് പിടിച്ചത്... അപ്പൊ ഞാൻ പോയി നല്ല ഒന്നിനേം വളച്ചെടുത്തു കൊണ്ട് വരാം... പോട്ടെ..."
നമ്മൾ ചാവിയും എടുത്തു പെണ്ണിന്റെ കവിളിൽ ഉമ്മ വെച്ചു കണ്ട് നമ്മൾ ഇറങ്ങി...
*********💞
അമിയെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തിയതും ഷമീർ നെറ്റിയിലും കയ്യിലും മുറിവും ആയി കിടക്കുന്നത് ആണ് കണ്ടത്...അവന്റെ കാക്കുവും മാലിയും ജൗഹിയും അടുത്ത് തന്നെ ഉണ്ട്...
"ആരാടാ നിന്നെ തല്ലിയെ...?!!"
"അത് അവളുടെ കാക്കുമാര്...ഞങ്ങളെ കാര്യം അവർ അറിഞ്ഞു...രാത്രി ഞാൻ വീട്ടിലേക്ക് പോവുമ്പോൾ വന്നു തല്ലിയതാ ഒറ്റയ്ക്ക് ആയോണ്ട് എനിക്ക് ഒന്നും ചെയ്യാൻ ആയില്ല..."😓
"നീ വാ..."
അവനെയും കൊണ്ട് അവന്മാർ നാലും കാറിൽ കയറി ഇരുന്നു...അവളുടെ വീടിനു മുന്നിൽ ലാൻഡ് ആയതും അഞ്ചും ഇറങ്ങി...
"നീ വിളിച്ചാൽ അവൾ വരോ...?!!"
"ഉറപ്പില്ല..."😓
"ബെസ്റ്റ്... ഇതാണോ നിന്റെ പ്രേമം..."
"നീ എന്നോട് പറഞ്ഞ ഇങ്ങോട്ടാണെന്ന്..."😪
"ആ എന്തേലും ആവട്ടെ നീ വിളിക്ക്...ബാക്കി ഒക്കെ ഞാൻ ഏറ്റു..."
അവളെ പേര് ഷമീർ ഉച്ചത്തിൽ വിളിച്ചതും ഒരുത്തൻ ഇറങ്ങി വന്നു... പിന്നാലെ വേറെ ഒന്നും...അത് കണ്ടതും ഷമീർ രണ്ട് സ്റ്റെപ് പിന്നിലേക്ക് വെച്ചു...😓
"🙄ഇതിൽ ഏതാ നീ വിളിച്ചവൾ...?"[മാലി ]
"എടാ ഇത് അവളെ കാക്കുമാരാ..."😓
"അല്ലേലും പ്രേമിക്കുന്ന പെണ്ണിന് കാക്കുമാര് ഉണ്ടോന്നാ ആദ്യം നോക്കേണ്ടത്... എന്നിട്ടേ പ്രേമിക്കാൻ നിക്കാവൂ..."[മാലി ]
"🙄എന്നിട്ടാണോ രണ്ട് കാക്കുമാർ ഉള്ളതിനെ നീ പ്രേമിച്ചേ...?"[ജൗഹി ]
"അത് ഇവറ്റകളെ പോലെയാണോ... ഇവരെ കാണുമ്പോ തന്നെ കയ്യും കാലും വിറക്കാ..."😓[മാലി ]
"ഡാ നീ ഒന്ന് കൂടി അവളെ വിളിക്ക്..."
"അത് വേണോ അജു..."
അജു അവനെ കടുപ്പിച്ചു നോക്കിയതും അവൻ വീണ്ടും ഉച്ചത്തിൽ അവളെ വിളിച്ചു...
"🙄ഇനി അവളെ പൂട്ടി ഇട്ടു കാണോ...?"[മാലി ]
അഞ്ചും അകത്തു നോക്കി നിരാശരായി നിന്നു...
"🙄ആരാ...?"
പിന്നിൽ നിന്നുള്ള സൗണ്ട് കേട്ടതും അഞ്ചും തിരിഞ്ഞു നോക്കി...ലോലിപോപ്പ് നുണഞ്ഞു നിക്കുന്ന പെണ്ണിനെ കണ്ടതും അഞ്ചിന്റെയും കിളി പോയി...🙄അവളെ കണ്ടതും ഷമീർ ഒന്ന് പുഞ്ചിരിച്ചു... ഒപ്പം അവളും...അവൻ പതിയെ അവന്മാരോട് ഇതാണ് കക്ഷി എന്ന് പറഞ്ഞു ഇളിച്ചു കാണിച്ചു...
"ഇവനെ തല്ലി കൊന്നു നിന്നെ മറ്റൊരാളെ കൊണ്ട് കെട്ടിക്കാൻ ആണ് അവരെ ഉദ്ദേശം...കുട്ടിയുടെ ലൈഫ് ആണ്,,,നിന്നെ വിളിച്ചു കൊണ്ട് പോവാൻ ആണ് ഇവൻ വന്നത്..."
🙄അജു അത്രയും പറഞ്ഞതും പെണ്ണ് വായും പൊളിച്ചു നോക്കി നിന്നു...
"അജുക്ക അല്ലേ...?"😌
വീണ്ടും അഞ്ചിന്റെയും കിളി പോയെങ്കിലും അജു അതേ എന്ന് തലയാട്ടി...
"ഒരു ഓട്ടോഗ്രാഫ് തരോ... എനിക്ക് അജുക്കടെ പാട്ടൊക്കെ ഒത്തിരി ഇഷ്ടാ... ഇങ്ങേർ അജുക്കടെ ഫ്രണ്ട് ആണെന്ന് എന്നോട് പറഞിട്ടില്ല...ഇന്ന് സ്ട്രൈക്ക് ആയോണ്ട് ക്ലാസ് ഇല്ല അതോണ്ട് രക്ഷപെട്ടു..."😌
😕ഇതിനേക്കാൾ ബേധം ഞങ്ങളെ പെണ്ണ് തന്നെയാ... അജുവും അമിയും ഒന്ന് ആത്മഗതിച്ചു... പെങ്ങൾക്ക് പറ്റിയ കൂട്ട് തന്നെ,,,മാലി...🙄
"ഇറങ്ങി പോടാ അവിടന്ന് അവൾ വരില്ല..."
ബാഗിൽ നോണ്ടികൊണ്ടിരിക്കുന്ന പെണ്ണ് അത് കേട്ട് ബാഗിൽ നിന്ന് തലപൊക്കി...
"ഞാൻ പോവും..."😓
അവന്റെ കൂടെ കാറിൽ കയറി ഇരുന്ന അവളെ തടയാൻ വിടാതെ നാലും അവരെ തടഞ്ഞു...ഒടുക്കം അത് പോലീസ് സ്റ്റേഷൻ വരെയായി... അനസ് ആണേൽ ഇവന്മാർക്ക് ഇത് തന്നെയാണോ പണി ഏത് നേരത്ത് ആണാവോ കൂടെ പഠിച്ചത് എന്ന അവസ്ഥയിൽ ആയിരുന്നു...
"ഇങ്ങള് പെണ്ണ് കെട്ടിയതാണോ...?"
🙄തിരക്കിനിടയിലും പെണ്ണ് അജുനെ തോണ്ടി കൊണ്ട് ചോദിച്ചു...ഇവൾ അജു ഫാൻ ആണോ... ഷമീർ വായും പൊളിച്ചു ഇരുന്നു... അജു അതിന് ഒന്ന് മൂളി...
"ഇങ്ങളെ പെണ്ണ് മൊഞ്ചത്തി ആണോ...?"
"അതിനൊന്നും ഒരു കുറവും ഇല്ല..."😍
അജു പെണ്ണിനെ ഓർത്ത് ചിരിച്ചു കൊണ്ട് പറഞ്ഞു...
"തത്കാലം ഈ പെണ്ണിനെ നിങ്ങളെ ആരെയെങ്കിലും വീട്ടിൽ ആക്കിയാൽ മതി... അവർ ഇവന്റെ വീട്ടിൽ വന്നു പ്രശ്നം ആക്കിയാലോ..."
അങ്ങനെ അജുന്റെ വീട്ടിൽ ആക്കാൻ ഉള്ള തീരുമാനത്തിൽ അവന്മാർ അവളെയും കൊണ്ട് കാറിൽ കയറി...
*********💞
കാലത്ത് നോക്കിയ പേപ്പർ രാത്രി കടയും അടച്ചു വന്നപ്പോ ഒന്നൂടെ മറിച്ചു നോക്കാണ് ഉപ്പച്ചി...😕ചരമ കോളം ഒക്കെ നമ്മളെ അതേ പ്രായത്തിൽ ഉള്ളവരാ...അങ്ങേര് ഒന്ന് നെടുവീർപ്പെട്ടു...
അമ്മൂസ് കൂടി പ്രെഗ്നന്റ് ആയതോടെ വീട്ടിൽ ഉണ്ടാക്കിയ സ്വീറ്റ്സ് ഒക്കെ ഉപ്പച്ചി കൊണ്ട് വന്നേ പിന്നെ നിയ അതും തിന്നു ഇരിപ്പാ...🙄
കാറിൽ നിന്നും ഇറങ്ങി വരുന്ന അജുന്റെ പിന്നാലെ ഒരു പെണ്ണ് കൂടി വരുന്നത് കണ്ടതും ഉപ്പച്ചി വായും പൊളിച്ചു എണീറ്റ് നിന്നു...
"മോളെ അജു ദേ ഒരു പെണ്ണിനേം വിളിച്ചു കൊണ്ട് വരുന്നു..."
😨അത് കേൾക്കേണ്ട താമസം കയ്യിൽ ഉള്ള സ്വീറ്റ്സ് ഒക്കെ താഴെ പോയി നിയ ചാടി എണീറ്റു... കാലത്ത് ഒന്നിനെ വളച്ചെടുക്കാൻ എന്ന് പറഞ്ഞു പോയത് ഇതിനാണോ പടച്ചോനെ...
കണ്ണും നിറച്ചു പുറത്തേക്ക് നോക്കിയതും ദേ വരുന്നു ഒരുത്തിയെയും കൊണ്ട്...😏ഹ്മ്മ് എന്റെ അത്രയും മൊഞ്ച്യൊന്നുല്ല ന്നിട്ടാ ഓളെയും വിളിച്ചു കൊണ്ട് വന്നിരിക്കുന്നെ...
"😭ഇതിനാണോ കാലത്ത് ഒരുത്തിയെ വളച്ചെടുക്കാൻ എന്നും പറഞ്ഞു പോയെ... എന്നോട് ഇത് വെണ്ടാർന്നു...കൊല്ലും ഞാൻ..."😬
എന്നും പറഞ്ഞു വീട്ട് സാധങ്ങൾ മുഴുവൻ അജുന്റെ മേലേ വന്നു വീഴാൻ തുടങ്ങിയതും മറ്റവൾ വായും പൊളിച്ചു നിന്നു...🙄
മിസൈൽ കണക്കെ വരുന്നത് ഒക്കെ അജു പരമാവധി ക്യാച്ച് ചെയ്തു...😓
"എടീ ഇത് ഞാൻ വിളിച്ചോണ്ട് വന്നതൊന്നും അല്ല... ഷമീറിന്റെ പെണ്ണാ..."
"😓പാവം ഷമീർ കാക്കു അവളേം വിളിച്ചോണ്ട് വന്നിരിക്ക..."
"ഞാൻ അജുക്കാടെ ഫാൻ ആയോണ്ട് മാത്രാ വന്നേ..."
😕അജുക്കയോ ഫാനോ എന്ന പോലെ നിയ മറ്റവളെ നല്ല പോലെ ഒന്ന് നോക്കി...
🙄പാവം അജു ഒരു ഫാനിന്റെ മുന്നിൽ ആണ് ഈ നാണം കെടുന്നെ...
"😬കൊല്ലും ഞാൻ പന്നി നിന്നെ... എന്റെ അജുനെ അജുക്ക ന്നൊക്കെ വിളിക്കുന്നെന്തിനാ... അവളെ ഒരു ഫാൻ..."
ചുറ്റിലും ഒന്ന് നോക്കി നേരത്തെ എറിഞ്ഞ ഫ്‌ളവർ വൈസ് കണ്ടതും അത് എടുത്തു പെണ്ണിന്റെ തലമണ്ട തല്ലി പൊട്ടില്ലുന്നതിന് മുന്നേ അജു കയറി പിടിച്ചു നിർത്തി... മറ്റവൾ ആണേൽ കാതും പിടിച്ചു കണ്ണും അടച്ചു നിക്കാ...🙄
"എടീ ഇവർ രണ്ടിന്റെയും കെട്ടാ നാളെ അത് വരെ ഇവൾ ഇവിടെ നിന്നോട്ടെ എന്ന് കരുതി...അവന്റെ വീട്ടിൽ ഇവളെ ആങ്ങളമാർ വന്നു പ്രശ്നം ഉണ്ടാക്കും..."
പുലിയെ പോലെ പോയി ഒരുത്തിയെ ചാടിച്ചു കൊണ്ട് വന്നവനാ...ഇവിടെ അതൊന്നും ചിലവാകില്ല...
"നിക്ക് ഇയാളെ വിശ്വസം ഇല്ല... ഇയാൾ കാലത്ത് ഒരുത്തിയെ വളക്കും എന്നൊക്കെ പറഞ്ഞു പോയെ..."😓
പെണ്ണ് അവന്റെ കയ്യിൽ നിന്ന് കുതറി കൊണ്ട് പറഞ്ഞു...
"ദാമ്പത്യ ബന്ധത്തിൽ ആദ്യം വേണ്ടത് വിശ്വാസം ആണ്..."
"ഇങ്ങളെ ഉപ്പച്ചി തന്നാ പറഞ്ഞത് അജു ഒരുത്തിയെയും വിളിച്ചോണ്ട് വരുന്നുണ്ടെന്ന്..."😓
🙄ഉപ്പച്ചി... അജു നല്ല പോലെ അങ്ങേരെ നോക്കി...
"അത് ഈ നേരത്ത് ഒരുത്തിയെ വിളിച്ചു കൊണ്ട് വരുന്നത് കണ്ടപ്പോൾ ഞാൻ നിന്നെ തെറ്റിധരിച്ചു..."😓
ഇനി ഇവന്റെ കയ് കൊണ്ട് എങ്ങാനും ആണോ എന്റെ അന്ത്യം... അജുന്റെ നോട്ടം കണ്ടതും അങ്ങേര് എസ്‌കേപ്പ് ആയി...
"😕നീ ഷമീർ കാക്കുന്റെ പെണ്ണ് എന്നെയാണോ..."
"😓മ്മ്..."
"ന്നാ വാ..."
പെണ്ണ് അതിനെയും കൊണ്ട് അകത്തോട്ടു പോയതും അജു നെഞ്ചിൽ കയ് വെച്ചു... അമിടെ കൂടെ വിട്ടാൽ മതിയാരുന്നു... ഒക്കെ അവന് കിട്ടിയേനെ...വെറുതെ അല്ല എല്ലാം ഒഴിഞ്ഞു മാറിയത്...🙄
പിന്നെ അവളെ നിഴൽ കണ്ടിട്ടില്ല...ഇത് മൊത്തത്തിൽ എനിക്ക് പാര ആണല്ലോ... അജു മുറിയിൽ നിന്നും ഇറങ്ങി വന്നതും പെണ്ണ് ദുബായിലെ കഥ വരെയേ എത്തിയിട്ടുള്ളൂ...തള്ളി മറിച്ചു ഇത് ഇന്നെങ്ങാനും തീരോ ആവോ...
"ഡീ നാളെ അതിന്റെ കെട്ടാ... ഉറങ്ങിക്കോട്ടേ നീ വന്നേ..."
"ഞാൻ ഇന്ന് ഇവളെ കൂടെയാ അജു പോയിക്കോ..."
😓എനിക്കിതു കിട്ടണം...പെണ്ണിനെ ദയനീയമായി നോക്കി ഏലും പെണ്ണിന് നമ്മളെ ഒന്ന് നോക്കാൻ പോലും ടൈം ഇല്ല...
"ഒരു ദിവസം മാറി കിടക്കുന്നെന് നീ എന്തിനാടാ ഇടക്ക് ഇടക്ക് വന്നു നോക്കുന്നെ... അതിനും കാണില്ലേ ആഗ്രഹം..."🙄
ഉപ്പച്ചി അതും പറഞ്ഞു അജുനെ നല്ല പോലെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് മുറിയിലേക്ക് പോയി...
അജു നിരാശയോടെ മുറിയിൽ കയറി ബെഡിലേക്ക് ഒന്ന് നോക്കി... കോപ്പ് വന്നേ പിന്നെ ഇവിടെ കിടന്നാ ഉറങ്ങിയേ... ഇന്ന് റൂം മുഴുവൻ ശൂന്യം ആയത് പോലെ...😓
അവൻ ബെഡിൽ മാനം നോക്കി കിടന്നതും ഫോൺ റിങ്ങ് ആയി... അമി ആണെന്ന് കണ്ടതും അപ്പൊ തന്നെ കാൾ ഓൺ ആക്കി...
"എടാ പ്രശ്നം ഒന്നും ഇല്ലല്ലോ... ആരെങ്കിലും അവിടെ വന്നോ...?"
"🙄എന്തിന് ഇവിടെ ഉള്ളത് പോരാനിട്ടോ... എന്റെ ദേഹം ആകെ പൊട്ടലും നീറ്റലും ആണ്... ഇന്നാണേൽ പട്ടിണിയും... ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടായൊരുന്നോ എനിക്ക്..."
"അപ്പൊ വെടിയും പുകയും ഒക്കെ ആയിരുന്നു അല്ലേ..."
"ആറ്റം ബോംബ് ആയിരുന്നു... നിന്റെ പെങ്ങളെ പറ്റി നിനക്ക് ഒരു സൂചന തരായിരുന്നു..."😓
"അവളെ പറ്റി പറഞ്ഞാൽ ഒന്നും തീരില്ല അത് കൊണ്ടാ... എന്നാൽ പിന്നെ ഞാൻ നാളെ വിളിക്കാം... അവൾ വൈറ്റ് ചെയ്യാ..."
😕അവന്റെ ഒക്കെ ഒരു യോഗം...അജു പുതപ്പ് എടുത്തു മൂടി പുതച്ചു പെണ്ണിന്റെ പില്ലോയും കെട്ടിപ്പിടിച്ചു കിടന്നു...
**********💞
കാലത്ത് നമ്മൾ കുളിയും കഴിഞ്ഞു ഇറങ്ങുമ്പോൾ പെണ്ണ് ഉണ്ട് ഷെൽഫിൽ കാര്യായിട്ട് എന്തോ തിരയുന്നു...ഇപ്പോഴെങ്കിലും തോന്നിയല്ലോ ഇങ്ങോട്ട് വരാൻ അത് മതി...
നമ്മൾ ഡോർ ലോക്ക് ആക്കി പെണ്ണിന്റെ അടുത്ത് ചെന്നു...
"എന്താ തിരയുന്നെ...?!!"
"ഇതിന്റെ ഷാൾ... തനുന് കൊടുക്കാനാ..."
🙄അതിനിടയിൽ പേരിടൽ ചടങ്ങ് കൂടി നടന്നാ...
"അവൾക്കുള്ളതൊക്കെ ഷമീർ വാങ്ങിച്ചോളും...നീ ഇങ്ങ് വന്നേ..."
നമ്മൾ പെണ്ണിനെ പിടിച്ചു നേരെ നിർത്തിയതും പെണ്ണ് നമ്മളെ ഒരു നോട്ടം...
"ഇന്നലെ എന്നെ ഒറ്റയ്ക്ക് കിടത്തിയത് ശരിയായില്ല...എനിക്ക് നിന്നെ കാണാതെ ഉറങ്ങാൻ പറ്റില്ലെന്ന് നിനക്ക് അറിയില്ലേ..."
"അയിന് ഞാൻ വന്നു നോക്കുമ്പോ അജു നല്ല ഉറക്കാണല്ലോ..."🙄
അങ്ങനെ ഒന്നുണ്ടായോ... അപ്പൊ പെണ്ണിന് നമ്മളെ പറ്റി ഉള്ള ചിന്ത ഒക്കെ ഉണ്ട് അത് മതി...😍
"ഇന്നലത്തെ കടം തീർക്കാൻ ഉണ്ട്... നീ ഇപ്പൊ വന്നത് നന്നായി..."
"😕യ്യോ അവൾ അവടെ നിക്കാ..."
"അവൾ അവിടെ തന്നെ ഉണ്ടാവും... പക്ഷെ നഷ്ടപ്പെട്ട ഡേ പിന്നെ കിട്ടില്ല..."
"ഞാൻ പിണക്കാ... ഇന്നലെ ഒരുത്തിയെ വളച്ചു കൊണ്ട് വരുന്നൊക്കെ എന്നോട് പറഞ്ഞില്ലേ അതോണ്ട്..."😒
"എന്റെ പൊന്നോ നീ അത് ഇത് വരെ വിട്ടില്ലേ... ഏത് നേരത്ത് ആണാവോ എനിക്ക് അങ്ങനെ പറയാൻ തോന്നിയെ..."🙄
നമ്മൾ തലയിൽ കയ് വെച്ചു പറഞ്ഞതും പെണ്ണ് ഇളിച്ചു... അത് മതിയായിരുന്നു നമ്മക്ക് പോസിറ്റീവ് ആയി കാണാൻ...😍
പെണ്ണിനെ എടുത്തു നമ്മൾ ബെഡിൽ കിടത്തി അവളിലേക്ക് അമർന്നു...പെണ്ണിൽ നിന്ന് വിട്ടു മാറുമ്പോൾ പെണ്ണ് നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഉറക്കിലേക്ക് വീണു...🙄അപ്പൊ രണ്ടും നേരം വെളുക്കുന്നത് വരെ ഉറങ്ങീട്ടില്ലേ...
ടൈം ആയതും നമ്മൾ പെണ്ണിനെ കുത്തി പൊക്കി റെഡി ആക്കി...രെജിസ്റ്റർ മാരെജിനുള്ള എല്ലാം അനസ് തന്നെ റെഡി ആക്കി...
"😕ഷമിന്റെ കെട്ടും ഇന്നുണ്ടാ...?!!"
പെണ്ണ് ചോദിച്ചതും നമ്മൾ അവളെ നോക്കി ഒന്ന് ചിരിച്ചു...
"കൂട്ടത്തിൽ ഇവരെ കൂടി നടത്താം... ഇതിന്റ പേരിൽ ഇനി ഇവളെ കെട്ടിന് തടസം ഉണ്ടാവേണ്ട..."
ഷമീറിന്റെ കാക്കു പറഞ്ഞതും രണ്ടിന്റെയും കെട്ട് നടന്നു... അടുത്തുള്ള പള്ളിയിൽ വെച്ചു തന്നെ നിക്കാഹും നടത്തി ഷമീറിന്റെ വീട്ടിലേക്ക് തിരിച്ചു...
"നാലും ഒന്നിനൊന്നു മെച്ചം ആണ്... നിങ്ങളെ ജീവിതം കട്ടപ്പോക..."
നാലും കൂടി നിന്ന് സെൽഫി എടുക്കുന്നത് കണ്ട് ജൗഹി പറഞ്ഞതും നമ്മൾ ഇളിച്ചു...
"അവരുടെ ഉള്ളിൽ ഞങ്ങൾ മാത്രേ ഉള്ളൂ അതിനും വേണം ഒരു യോഗം..."😍
നൈറ്റ് ഉള്ള റിസപ്ഷൻ കൂടാൻ റാഷിയും കെട്ടിയോളും ആയി വന്നു...അവന്റെ ഫേസ് കണ്ടാൽ അറിയാം നമ്മളെ അതേ അവസ്ഥ ആണെന്ന്...
"നമ്മളെ അതേ തോണിയിൽ കാൽ വെച്ചവനാ അവൻ... ഒന്ന് കരക്ക് അടുക്കോ എന്തോ..."🙄
പിന്നെ അഞ്ചും കൂടി ഒരു ബഹളം ആയിരുന്നു...
"എടാ പണി ഒന്നും ഇല്ലല്ലോ അല്ലേ... മുറിയിൽ നിന്നും ഇറങ്ങി വരുന്ന കണ്ട് ചോദിക്കാ..."🙄
"ഏയ്...അതിന്റെ ആവശ്യം ഒന്നും ഇല്ല... അവൾ ഇന്നലെ രാത്രി ആരെ കൂടെയാ എന്ന് അറിയാലോ...നേരം വെളുക്കുന്നത് വരെ കഥ പറച്ചില് ആയിരുന്നു... ഇന്ന് ഇനി അവൾ ബെഡ് കാണെ വേണ്ടൂ..."
ഷമീർ അത് കേട്ട് വായും പൊളിച്ചു നിന്നു...
"എനിക്ക് പിന്നെ അതിന്റെ ആവശ്യം ഒന്നും ഇല്ല... പല കണക്കും തീർക്കാൻ അവൾ കെട്ട് കഴിയാൻ വേണ്ടിയാ നിന്നെ ഇന്ന് തൊട്ട് അത് വാങ്ങാനെ എനിക്ക് നേരം കാണൂ..."😓[മാലി ]
"ഹ നീ ഇങ്ങനെ തളരാതെ...ജീവിത കാലം മുഴുവൻ പിടിച്ചു നിക്കേണ്ടതാ..."
നമ്മൾ അവന് ഇത്തിരി ധൈര്യം പകർന്നു... എന്താവോ എന്തോ...
മാലി പെണ്ണിനേയും കൊണ്ട് വീട്ടിലേക്ക് ഇറങ്ങുമ്പോ പെണ്ണ് ഭയങ്കര ഹാപ്പി... ഇതിന് പേരിനെങ്കിലും ഒന്ന് കരഞ്ഞുടെ...🙄
"ഡീ ഇപ്പൊ നമ്മൾ അടുത്തായില്ലേ... നമ്മക്ക് എന്നും കാണാ...ഇപ്പൊ തനുവും കൂടി ഇണ്ടല്ലോ..."
പടച്ചോനെ ക്രിക്കറ്റ് കളിക്കാൻ ഒന്നിനെ കൂടെ കിട്ടി... ഇനി ഇതിനെ നല്ല പോലെ ഒന്ന് സൂക്ഷിക്കണം... അല്ലേ വല്ല ഗ്രൗണ്ടിലും പോയി കാണേണ്ടി വരും...🙄
"എല്ലാരും പെണ്ണ് കെട്ടി...നമ്മക്ക് ഇനിയും ഒരു മാസം വൈറ്റ് ചെയ്യണം...നിങ്ങളെക്കാൾ ഒക്കെ രണ്ട് വയസിന് മൂപ്പുള്ള ഞാൻ ഇങ്ങനെ നിക്കത്തെ ഉള്ളൂ..."😓[ജൗഹി ]
"ആ ഒരു മാസം പരമാവധി എൻജോയ് ചെയ്തോ അതാ നല്ലത്...പിന്നെ ഒന്നിനും പറ്റി എന്ന് വരില്ല..."
"അനുഭവം ഗുരു അല്ലേ അജു..."
അമി നമ്മളെ തോളിൽ കയ്യിട്ടു പറഞ്ഞതും നമ്മൾ ഇളിച്ചു കാണിച്ചു...
വന്നപാടെ പെണ്ണ് ഷാളും വലിച്ചൂരി ബെഡിലേക്ക് വീണതും നമ്മൾ പെണ്ണിന്റെ അടുത്തായി കിടന്നു...
"എന്ത് പറ്റി...?!!"
"നല്ലോണം ഉറക്കം വരുന്നു..."
"അത് ഇന്നലെ ഉറങ്ങാത്തതിന്റെയാ... എന്തായിരുന്നു നേരം പുലരുവോളം രണ്ടിനും പണി..."
"അത് ഞങ്ങൾ പരിചയപ്പെട്ടതാ..."
"🙄നേരം വെളുക്കുവോളോ...എന്ന് കരുതി കിടന്ന് ഉറങ്ങാന്നു കരുതണ്ട... എന്റെ സ്നേഹ പ്രകടനം കൂടി കഴിഞ്ഞു മതി..."😍
"അയ്യടാ... വെളുപ്പിനല്ലേ സ്നേഹിച്ചേ അത് മതി..."
"അത് ഇന്നലത്തെയല്ലെ..."
"തത്കാലം ഇയാളെ സ്നേഹം എനിക്ക് വേണ്ട... ബാക്കി ഉള്ള നേരം മുഴുവൻ കലിപ്പും ആവശ്യം വരുമ്പോ മാത്രം ഒടുക്കത്തെ സ്നേഹവും...മാറങ്ങോട്ട്..."
🙄പെണ്ണ് സത്യം മനസ്സിൽ ആക്കി... എല്ലാ നേരവും ഇതിനോട് സ്നേഹം കാണിച്ചാൽ പെണ്ണ് തലയിൽ കയറി നിരങ്ങും...
"നിനക്ക് നൈറ്റ് റൈഡ് പോണം എന്നല്ലേ എപ്പോഴും പറയാറ്... പോയാലോ..."
"😬നിക്ക് ഇപ്പൊ ഉറങ്ങിയാ മതി ഒന്ന് പോയെ..."
പെണ്ണ് കലിപ്പായതും നമ്മൾ ഇത്തിരി നീങ്ങി കിടന്നു...
"എങ്കിൽ നാളെ പോവാം അല്ലേ..."
"ഇയാക്ക് എന്താപ്പോ വേണ്ടേ കുറെ നേരം ആയല്ലോ തുടങ്ങീട്ട്..."😓
"എനിക്ക് നിന്നെ വേണം..."
നമ്മൾ പെണ്ണിന്റെ അടുത്ത് നീങ്ങി കൊണ്ട് ഇറുക്കി പിടിച്ചു കാതിൽ ആയി പറഞ്ഞതും പെണ്ണ് നമ്മളെ പിടിച്ചു തള്ളി...
"എന്നെ തൊട്ടാൽ വിവരം അറിയും..."
"എനിക്ക് കുറച്ച് വിവരം വേണം..."
"😬ഇതെന്തൊരു ശല്യാ... ഞാൻ പോയി പുറത്തെങ്ങാനും കിടന്നോളാം..."
എന്നും പറഞ്ഞു പെണ്ണ് എണീറ്റതും നമ്മൾ പെണ്ണിനെ പിടിച്ചു ബെഡിൽ തന്നെ ഇട്ടു...
"ഞാൻ നിന്റെ കലിപ്പ് കാണാൻ പറഞ്ഞതല്ലേ...ഉറങ്ങിക്കോ ഞാൻ ശല്യം ചെയ്യില്ല പോരെ..."
എന്നും പറഞ്ഞു നമ്മൾ തിരിഞ്ഞു കിടന്നു... കുറച്ച് കഴിഞ്ഞു തിരിഞ്ഞു നോക്കിയതും പെണ്ണ് നല്ല ഉറക്കം ആണ്... നിന്നെ ഞാൻ കാലത്ത് എടുത്തോളാം...😓
മാലിടെയും ഷമീറിന്റെയും ഫസ്റ്റ് നെറ്റും പൊളിഞ്ഞു എന്ന് കേട്ടപ്പോൾ ആണ് നമ്മക്ക് ആശ്വാസം ആയത്...
പിന്നെ നമ്മക്ക് ഡേ പാടാൻ പോവുന്നിടത് ഒക്കെ പെണ്ണിനെ കൊണ്ട് പോവാനെ നേരം ഉള്ളൂ...😓പെണ്ണ് ആണേൽ അവസരം നല്ല പോലെ മുതലാക്കാ...
പെണ്ണ് കെട്ടിയെ പിന്നെ മാലിയും ഷമീറും കൃത്യം ആയി ജോലിക്ക് പോയി തുടങ്ങി...അമിയും അപ്പുക്കാടെ കൂടെ ജോയിൻ ചെയ്തു... ജൗഹിടെ കെട്ടിനുള്ള ഒരുക്കങ്ങൾ നടന്നു തുടങ്ങി...
നമ്മൾ പാട്ടിൽ തന്നെ സ്ഥാനം പിടിച്ചു...
ഇന്ന് നമ്മൾ അഞ്ച് ദിവസത്തേക്ക് ഉള്ള ഫങ്ക്ഷന് വേണ്ടി പാടാൻ പോവാൻ റെഡി ആയി കൊണ്ടിരിക്കാ... വന്നിട്ട് വേണം ജൗഹിടെ കെട്ട് കൂടാൻ...
പെണ്ണാണെങ്കി നല്ല ഉറക്കം ആണ്...അഞ്ച് ദിവസത്തേക്ക് കൂടി ഉള്ളത് നമ്മൾ രാത്രി സ്നേഹിച്ചതിന്റെ ക്ഷീണം ആണ്...ഒരു ബൂസ്റ്റ് ചെല്ലുന്നതോടെ പെണ്ണ് ഓകെ ആവും...😍
"ഡീ എണീറ്റെ..."
പെണ്ണിനെ തട്ടി വിളിച്ചതും പെണ്ണ് കണ്ണ് തുറന്നു...
"എണീറ്റ് കുളിച്ചു റെഡി ആയി ബൂസ്റ്റ് ഒക്കെ കുടിച്ചെ... ഞാൻ ഇറങ്ങാ..."
"😏ഇയാൾ പോണേനു ഞാൻ എന്തിനാ കുളിച്ചു റെഡി ആവുന്നേ...?!!"
"നിനക്ക് ഞാൻ പോന്നോണ്ട് നല്ല കുശുമ്പ് ഉണ്ടല്ലേ..."
"നിക്ക് എങ്ങുല്ല..."
"അത് നിന്റെ മോന്ത കാണുമ്പോൾ മനസ്സിൽ ആവുന്നുണ്ട്... ഞാൻ ഇല്ലെന്ന് കരുതി വല്ലതും ഒപ്പിക്കാം എന്ന് കരുതണ്ട... അമി ഇവിടെ തന്നെ ഉണ്ട്..."
"അയിന് ഞാൻ എന്ത് വേണം..."
"ഒന്നും വേണ്ട അടങ്ങി നിന്നാൽ മതി...!!പോയി കുളിച്ചിട്ട് വാടി എനിക്ക് നിന്നെ നല്ല കോലത്തിൽ കണ്ട് പോകാൻ ഉള്ള കൊതി കൊണ്ടാ..."
പെണ്ണ് ഒന്ന് മൂളി കൊണ്ട് പോയതും നമ്മൾ മുടി ഒക്കെ ചീകി പെണ്ണിനേയും വൈറ്റ് ചെയ്തു നിന്നു...
"അജു എന്നാ ഞാൻ വീട്ടിൽ പൊക്കോട്ടേ... ന്നെ അവടെ നിർത്തിയാൽ മതി..."
"അവിടെ നിനക്ക് കമ്പനി ഉള്ളോണ്ട് നീ പിന്നെ ഞാൻ പറഞ്ഞതൊക്കെ മറക്കും..."
"😏അവടെ അമിക്കാ ഇല്ലേ എന്നെ നോക്കാൻ പിന്നെന്താ..."
അതും ശരിയാ അത് കൊണ്ട് നമ്മൾ പെണ്ണിനേയും കൊണ്ട് എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി... വീട്ടിൽ എത്തിയതും പെണ്ണ് നമ്മക്ക് റ്റാറ്റാ കാണിക്കാ...🙄
"പറഞ്ഞത് ഓർമ ഉണ്ടല്ലോ... പ്രശ്നം ഒന്നും ഉണ്ടാക്കരുത് അവിടെ എനിക്ക് ഒരു സമാദാനം കിട്ടില്ല അത് കൊണ്ടാ..."
"😬ഞാൻ എന്താ കൊച്ച് കുട്ടയാണോ..."
പെണ്ണ് കലിപ്പ് ആയതും നമ്മൾ ഇറങ്ങി... അമി ഉള്ളതാ ഒരു സമാദാനം...എന്തേലും കാരണം കിട്ടാൻ കാത്തു നിക്കാ വല്ലതും ഒപ്പിക്കാൻ...
**********💞
അജു പോയതും നമ്മൾ നെച്ചുനെയും കൊണ്ട് ഫുഡ് ഒക്കെ കഴിച്ചു... ഗെയിം കളിച്ചു ഇരിക്കുമ്പോ അമിക്കാ വന്നു... നമ്മൾ ഇവടെ ആണെന്ന് അജു പറഞ്ഞു കാണും അതാ നേരത്തെ വന്നേ...😏
നമ്മൾ ഓനെ മൈൻഡ് ഒന്നും ചെയ്യാൻ പോയില്ല...അജു അവടെ എത്തി കാൾ ചെയ്തതും നമ്മക്ക് വല്ലാണ്ട് സങ്കടം ആയി... പാവം ഓൻ ഒറ്റക്ക് അല്ലേ...😓
"അജു എന്ത് ചെയ്യാ ഫുഡ് കഴിച്ചോ...?!!"
"ആടി... എനിക്ക് എന്ത് സന്തോഷം ആയെന്ന് അറിയോ നീ ഇങ്ങനെ മെറ്റ്യുയെർഡ് ആയി ഡാംസാരിക്കുമ്പോ..."
"പോ അവിടന്ന്... ഇപ്പൊ എന്ത് ചെയ്യാ..."
"യാത്രാ ക്ഷീണം തീർക്കാ... അപ്പൊ എന്റെ നിയ കുട്ടിയെ വിളിക്കാന്ന് കരുതി..."
"അല്ലേലും ആ സമയത്ത് അല്ലേ എന്നെ ഓർമ വരൂ..."
"അയ്യേ നിനക്ക് അങ്ങനെ തോന്നിയോ... ആ ദാരണ ഞാൻ വന്നിട്ടാമ്പോൾ മാറ്റി തരാട്ടോ..."😍
"ദേ പിന്നേം..."
"പോടീ ഇത് അങ്ങനെ അല്ല..."
"ഈൗ..."
"ആ ഇനി എന്റെ മോൾ ആ സ്റ്റെയറിൽ നിന്ന് എണീറ്റ് പോയി ആക്റ്റീവ് ആയെ..."
"🙄യ്യോ ഞാൻ സ്റ്റെയറിൽ ആണെന്ന് അജുന് കാണാൻ പറ്റുന്നുണ്ടോ വിഡിയോ കാൾ അല്ലല്ലോ...?!!"
"കെട്ടിയോൻ പോയ സങ്കടത്തിൽ നീ താടിക്ക് കയ്യും കൊടുത്തു സ്റ്റെയറിൽ ഇരിപ്പ് അല്ലേ അതോണ്ട് വിളിച്ചതാ... ദുരന്തം ആണേലും നീ ഇങ്ങനെ കിരു കിരാ സംസാരിക്കുന്നതാ എനിക്കിഷ്ടം..."
"അമിക്കാനെ വിളിച്ചോണ്ടല്ലേ..."
"ആ വിളിച്ചു... അതോണ്ടല്ലേ നിനക്ക് സങ്കടം ഉണ്ടെന്ന് മനസ്സിൽ ആയെ..."
"😒ഓഹ് അല്ലാതെ മനസ്സിൽ ആവില്ല..."
"ഇല്ല... എനിക്ക് ആകെ കൂടെ മനസ്സിൽ ആക്കാൻ പറ്റാത്തതായി നീയേ ഈ ലോകത്ത് ഉള്ളൂ..."
"ഓഹ്..."
ഓൻ ഓകെ പറഞ്ഞു ഫോൺ വെച്ചതും നമ്മൾ ഓകെ പറഞ്ഞു...
"ആദ്യായിട്ട് ഒന്നും അല്ലല്ലോ അജു പോന്നെ നിനക്കെന്താ സങ്കടം..."
ഫുഡ് കഴിക്കുമ്പോൾ ആണ് അമിക്ക നമ്മളെ നോക്കി കൊണ്ട് ചോദിച്ചത്...🙄
"അയിന് ആര് പറഞ്ഞു നിക്ക് സങ്കടം ഇണ്ടെന്ന്..."
"ഇല്ലേ..."
അയിന് നമ്മൾ തോൾ പൊക്കി ഇല്ലെന്ന് കാണിച്ചു...
"പിന്നെന്താ ഇന്ന് സൈലന്റ് ആയെ...?"
"അമിക്കാ ന്നെ വാച്ച് ചെയ്യുന്ന് അജു പറഞ്ഞു അതോണ്ടാ..."
"അതാണോ... "
അയിന് നമ്മൾ ഇളിച്ചു കൊടുത്തു...
"അമിക്കാ നെച്ചു ഇന്ന് എന്റെ കൂടെയാട്ടോ..."
നമ്മൾ ഉറങ്ങാൻ നേരം അവളേം കൂട്ടി കൊണ്ട് പറഞ്ഞു...
"😕എടീ ചതിക്കല്ലേ..."
"ഒരീസം കെട്ടിയോൾ അടുത്തില്ലാന്ന് കരുതി ഒന്നും സംഭവിക്കില്ല..."
"എടീ പറയെടി ഞാൻ ഇല്ലാതെ പറ്റില്ലെന്ന്..."😓
"എന്നാര് പറഞ്ഞു... എനിക്ക് നിയന്റെ കൂടെ കിടന്നാൽ മതി..."😌
"ഇന്ന് ഒരു ദിവസത്തേക്ക് അല്ലേ അതോണ്ട് ഞാൻ ക്ഷമിക്കാം..."
"അജു വരുന്ന വരെ ഞാൻ ഇവടെ കാണും ഞാൻ പോണ വരെ ഇവൾ എന്റെ അടുത്തും അല്ലേടി..."
"😌പിന്നല്ലാണ്ട്..."
"എന്നാലും എന്നോട് വേണ്ടായിരുന്നു..."
എന്നും പറഞ്ഞു ഓൻ പോയതും നമ്മൾ നെച്ചുനേം കൊണ്ട് കിടന്നു...
"ഡീ നമുക്ക് വെറുതെ പുറത്തൊക്കെ ഒന്ന് പോയാലോ... പണ്ട് നമ്മൾ ദുബായീന്ന് പോയ പോലെ..."
"ഞാൻ റെഡിയാ..."
നമ്മൾ ഒച്ച വെക്കാതെ ഡോർ തുറന്നു പുറത്ത് ഇറങ്ങിയതും ലേറ്റ് ഓൺ ആയി...
"😬എടീ ലേറ്റ് ഓഫ് ആക്ക്... ആ കുരിപ്പ് അമിക്കാ എണീക്കും..."
"ഞാൻ അല്ലഡി..."😓
യ്യോ പിന്നെ ആരാ... നമ്മൾ തിരിഞ്ഞതും കയ്യും കെട്ടി നിക്കുന്ന അമിക്കാനെ കണ്ട് ഇളിച്ചു...
"നിന്നെ അജുന് നല്ല പോലെ അറിയാട്ടോ... അവൻ ഇപ്പൊ പറഞ്ഞതെ ഉള്ളൂ..."
🙄നേരത്തെ അല്ലേ ഓൻ പറഞ്ഞത് നമ്മളെ പറ്റി മനസ്സിൽ ആയില്ലാന്ന്...
"രണ്ടും രാത്രി എങ്ങാനും പുറത്ത് ഇറങ്ങിയാൽ കൊന്ന് കളയും ഞാൻ പോയി കിടന്ന് ഉറങ്ങെടി..."😬
അത് കേട്ടതും ഞങ്ങൾ രണ്ടും ബെഡിൽ ലാൻഡ് ആയി...ഇനി ഒന്നും നടക്കൂല അതോടെ നമ്മൾ ഓളെയും കെട്ടിപ്പിടിച്ചു കിടന്ന്...😓ആ അജു എന്ത് ചെയ്യാവോ എന്തോ... പെണ്ണുങൾ ഒക്കെ അവടെ ഇല്ലാണ്ട് ഇരുന്നാൽ മതിയാരുന്നു... കണ്ടാൽ ഓൻ നോക്കാണ്ട് ഒന്നും ഇരിക്കൂല...
നമ്മൾ കാലത്ത് എണീറ്റ് നോക്കുമ്പോൾ ആണേൽ നെച്ചു കൂടെ ഇല്ല...🙄ആ അമിക്കാ വന്നു കൊണ്ടോയി കാണും...
"ഉമ്മച്ചി ബൂസ്റ്റ്..."
എന്നും പറഞ്ഞു നമ്മൾ സ്ലാബിൽ കേറി ഇരുന്നതും ഉമ്മച്ചി ഒരു നോട്ടം ആയിരുന്നു...🙄
"നീ അവിടെയും ഇങ്ങനെ ആണോ...?!!"
"അല്ല അവടെ ആവുമ്പോ അജു വിളിക്കും ഇവടെ ആരും വിളിക്കാതെയാ ഞാൻ എണീറ്റെ..."
"നിന്നെയല്ലേ ആ പെണ്ണ് വിളിക്കാൻ വന്നേ... അവളെ കണ്ട് പടിക്ക്... വെളുപ്പിന് എണീറ്റ് മുറ്റം അടിക്കാ അവൾ..."
😕യ്യോ നെച്ചുവാ... അവൾ എപ്പഴാ പടച്ചോനെ ഇത്രക്ക് നന്നായെ... ഹെയ്ഷ് അവൾ എപ്പളാ എന്നെ വിളിച്ചേ...🙄നമ്മൾ ചെന്ന് പുറത്തോട്ട് നോക്കുമ്പോൾ ലവൾ ദേ മുറ്റം അടിച്ചു വൃത്തിയാക്കുന്നു...
"ഡീ നിനക്കെന്തു പറ്റി...?!!"
"ഒന്നും പറ്റീല... എന്താ...?!!"
"പിന്നെന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നേ..."
"അമിക്കാ പറഞ്ഞടി കാലത്ത് എണീറ്റ് ഇതൊക്കെ ചെയ്യണം എന്ന്... അല്ല നിന്നോട് അജു ഇതൊന്നും പറയാറില്ലേ..."🙄
"ഓൻ പറയാറൊക്കെ ഇണ്ട്... ഞാൻ എണീക്കുമ്പോഴേക്കും ഇത്തൂസ് എല്ലാം വൃത്തിയാക്കീട്ട് ഇണ്ടാവും..."😌
"ഇത്തൂസ് പ്രെഗ്നന്റ് അല്ലേ നിന്റെ കാര്യം പോക്കാ... ആള് പെറ്റു കിടക്കുമ്പോ എല്ലാം ചെയ്യേണ്ടത് നീയാ... നോക്കി പഠിച്ചോ..."
😕യ്യോ അത് നേരാണല്ലോ...
"അയിന് ആ സമയത്ത് ഞാൻ ഇവടെ വന്നു നിന്നോള..."
"അജുക്ക വിടോ ഇന്നേ..."
🙄അതും നേരാ... അപ്പൊ പിന്നെ പഠിച്ചേ പറ്റൂ... അല്ലേലും ഇപ്പൊ തന്നെ ആ അജുന് നമ്മളോട് തീരെ സ്നേഹില്ല... അപ്പൊഴേക്കും നമ്മളോട് ഇത്തിരി പോലും സ്നേഹം ഇണ്ടാവില്ല...അങ്ങനെ ആണേൽ ഓനും ഹെല്പ് ചെയ്യൂല...😒
"അതിരിക്കട്ടെ ഉമ്മച്ചി പറഞ്ഞു നീ എന്നെ വിളിക്കാൻ വന്നു എന്ന്..."🙄
"ഞാൻ വിളിച്ചതാ...😒അപ്പൊ നീ എന്നെ അജു എന്നും വിളിച്ചു കിസ്സ് അടിച്ച്... ഇനീം നിന്നാൽ നീ എന്നെ പീഡിപ്പിച്ചാലോ അതോണ്ട് ഞാൻ ഇങ്ങ് പോണു..."
അത് കേട്ട് നമ്മൾ ഒരു വളിച്ച ഇളി ആയിരുന്നു...😌
എന്നും ഓൻ അല്ലേ വിളിച്ചുണർത്തല് അതോണ്ടാവും...😍അയിന് നമ്മൾ അജുനെ ഇന്ന് വരെ കിസ്സ് അടിച്ചില്ലല്ലോ...
"ഉള്ളതാണോടി..."
"പിന്നല്ലാണ്ട്... നിനക്ക് ഇതന്നെ ആണോ പണി..."
"😕അയിന് ഞാൻ ഇത് വരെ ഉമ്മ കൊടുത്തിട്ടൊന്നുല്ലടി... എപ്പളും വിചാരിക്കും കൊടുക്കണന്നു ഓനെ കാണുമ്പോൾ പറ്റണ്ടേ..."😓
"അമിക്കാ എന്നോട് ചോയ്ച്ചു വാങ്ങും..."
ഓൻ ചോയ്ക്കാതെ ഒരീസം കൊടുക്കണം...😌
അമിക്കാ ഞങ്ങളോട് പുറത്ത് ഇറങ്ങിയാൽ തല്ലി കൊല്ലും എന്നൊക്കെ പറഞ്ഞു പോയതും ഞങ്ങൾ പറമ്പിൽ ഒക്കെ ചെന്നു ചാമ്പക്കയും പച്ച മാങ്ങയും ഒക്കെ ഉപ്പും മുളകും തേച്ചു പിടിപ്പിച്ചു കഴിച്ചു... രണ്ട് മൂന്ന് ദിവസം ഡീസന്റ് ആയി നിന്നോണ്ട് അമിക്കാ ഇന്ന് ഉപദേശിക്കാതെയാ പോയെ...😏അല്ലേ ഡെയ്ലി പറഞ്ഞതന്നെ പറഞ്ഞു തന്നു പോവും...
"ഡീ ഷമി മാലിക്കാ പോയെൽ ഇറങ്ങി വാടി..."
"തനുവോ അവളെ വിളിക്കണ്ടേ..."
"അവളൊക്കെ വരും നീ വന്നാൽ മതി..."
ഓളും കൂടെ വന്നതും കുറച്ച് കഴിഞ്ഞു തനുവും എത്തി... ഓള് ആണേൽ സ്കൂട്ടിയും എടുത്താ വന്നേ...
"🙄ഡീ നിനക്ക് ഇതൊക്കെ അറിയാവോ...?"
"പിന്നല്ലാണ്ട്...കാക്കുന്റെ സ്കൂട്ടി ഓടിച്ചു പഠിച്ചതാ... ഇന്ന് ആണേൽ ഷമീക്ക വല്ലിക്കടെ കൂടെയാ പോയെ അപ്പൊ പിന്നെ ഞാൻ ഇത് എടുത്തു വന്നു..."
"ഉമ്മച്ചി ചോയ്ച്ചില്ലേ..."[ഷമി ]
"എവടെ പോവാണെന്നു ചോയ്ച്ചു...ഞാൻ പറഞ്ഞു നിന്നെ കാണാൻ ആണെന്ന് അതോണ്ട് സമ്മതിച്ചു... ദാ ഇത് നിനക്ക് തരാൻ പറഞ്ഞു..."
😌അത് കണ്ടതും നമ്മൾ തട്ടി പറിച്ചു കവർ തുറന്നു നോക്കി... ഉണ്ണിയപ്പം ആണ്... അപ്പൊ തന്നെ അതിന്റെ കാര്യം തീരുമാനം ആയി...😋
"ഡീ തനു നിക്കും കൂടി ഒന്ന് ഇത് പഠിപ്പിച്ചു താടി... എന്നാ മാലിക്കാ പോയാൽ നിക്ക് വീട്ടിൽ ഒക്കെ വരാലോ..."[ഷമി ]
"😌ആദ്യം ഞാൻ ഓടിക്കട്ടെ ന്നിട്ട് നിനക്ക് പഠിപ്പിച്ചു തരാ... നിക്ക് വണ്ടി കണ്ടാൽ ഓടിക്കണ്ട് പറ്റില്ല...നെച്ചു നീ എന്നെ പിടിച്ചു ഇരുന്നോ... എന്റെ കഴിഞ്ഞു നീ ഓടിച്ചോടി ഷമി..."
നമ്മൾ നെച്ചുനേം പിന്നിൽ ഇരുത്തി സ്കൂട്ടിയിൽ കയറി ഇരുന്നു...
"🤔നീ എപ്പോഴാടി ഡ്രൈവിങ് പഠിച്ചേ...?"[നെച്ചു ]
"അജു ന്നെ മുന്നിൽ ഇരുത്തി പിന്നിൽ ഇരുന്നിട്ടുണ്ടെടി അപ്പൊ പഠിച്ചതാ... നീ എന്നെ പിടിച്ചാൽ മതി ബാക്കി ഞാൻ ഏറ്റു..."
നമ്മൾ അങ്ങനെ സ്റ്റാർട്ട് ചെയ്ത് ഗിയർ പിടിച്ചതും ഒരു പോക്ക് ആയിരുന്നു...😨പടച്ചോനെ ഇത് എങ്ങോട്ടാ ഈ പോണെ...
"തനു ഇത് ഞാൻ ഓടിക്കുന്നോടത് അല്ല പോണെ...ഓടി വാടി..."😭
രണ്ടും പിന്നാലെ ഇണ്ടേലും നമ്മക്ക് ഒടുക്കത്തെ സ്പീഡ് ആയിരുന്നു...തനു ആണേൽ എന്തോ പിടിക്കാൻ ഒക്കെ പറീന്നുണ്ട്... നമ്മക്ക് ആണേൽ പേടിച്ചിട്ട് ഒന്നും മനസ്സിൽ ആവുന്നില്ല...
"😭ഞാൻ ചോയ്ച്ചതല്ലെടി നിന്നോട് ഡ്രൈവിങ് അറിയോന്ന്..."[നെച്ചു ]
"അതല്ലേ ഞാൻ പറഞ്ഞത് അജു പിന്നിൽ ഇരുന്നു ഇതിൽ പിടിക്കൂന്ന്... നീ ഇതെങ്ങാനും പിടിച്ചു നോക്കെടി നിന്നാലോ... നിക്ക് രണ്ട് കയ്യല്ലേ ഉള്ളൂ..."😭
"നിക്ക് ഇതൊന്നും അറീലെടി..."
ഓള് ആണേൽ നമ്മളെ ഇറുക്കി പിടിച്ചു കൊല്ലാ... പിന്നാലെ വന്നതിനെ ഒന്നും കാണാനും ഇല്ലാ...😦നമ്മളെ കാര്യം തീരുമാനം ആയി...
"യ്യോ എടി ഒരു കാർ..."
എന്ന് പറഞ്ഞു തീരുന്നെന്നു മുന്നേ നമ്മളെ വണ്ടി അതിൽ ചെന്നു ഇടിച്ചു... അപ്പോഴേക്കും അത് നിന്നെലും ഞങ്ങൾ രണ്ടും താഴെ വീണു...😓
നമ്മൾ എങ്ങനെ ഒക്കെയോ എണീറ്റ് ഇരുന്നു നെച്ചുനെ നോക്കി...
"വല്ലതും പറ്റിയോ...?"
"ന്റെ കയ് പൊട്ടിയെടി... നിനക്കോ...?!!"
"എന്റെ എല്ലാം പോയെന്നാ തോന്നുന്നേ... മൊത്തം പൈൻ ആടി... നീ ഇവടെ ഒന്ന് നോക്കിക്കേ നല്ല വേദന..."
നമ്മൾ ടോപ് നീക്കി നെഞ്ചിനു മേലേ കാണിച്ചു കൊടുക്കുമ്പോൾ ആണ് അഞ്ചാറു കാലുകൾ നമ്മളെ മുന്നിലേക്ക് വന്നത്...😨പടച്ചോനെ ഈ ഷൂസ് ഒക്കെ ഞാൻ എവടെയോ കണ്ടിട്ടുണ്ടല്ലോ...
നമ്മൾ അതേ ഇരിപ്പിൽ മേലേക്ക് നോക്കിയതും അജുനെ കണ്ടതും ഇവടെ തന്നെ ഒരു കുഴി കുത്തി താഴേക്ക് പോയാലോ എന്ന് തോന്നി...😒അവടെ മാവേലി ഏലും കൂട്ടിന് ഇണ്ടാവുമല്ലോ...
[🙄ആ പാതാളത്തിൽ ഉള്ള പാവത്തിനെ കൂടി ഉപദ്രവിക്കാൻ ആണോ...?!!]
"😬ടോപ് നീക്കെടി..."
നമ്മൾ ഇപ്പോഴും തുറന്നു പിടിച്ചിരിക്കുന്ന ഷോൾഡറിൽ ഉള്ള ടോപ് നീക്കി അതേ ഇരിപ്പ് ഇരുന്നു... എണീറ്റിട്ടു വല്യ കാര്യൊന്നുല്ല ഓന്റെ തല്ല് വാങ്ങാൻ ആണോ...ഇവൻ അല്ലേ നാളെയെ വരുള്ളൂ എന്ന് ഇന്നലെ കൂടെ പറഞ്ഞത്...🙄
"നിയ നെച്ചു..."
എന്നും വിളിച്ചു പിന്നാലെ വന്ന രണ്ടെണ്ണം എത്തിയതും അവളുമാർ അടുത്ത് എത്തുന്നതിന് മുന്നേ അവടെ സ്റ്റോപ്പ് ആയി...😦
അപ്പോഴാണ് ബാക്കി ഉള്ളവന്മാരെ ഒക്കെ നമ്മൾ കണ്ടത്... അമിക്കാ ഷമീർ കാക്കുവും മാലിക്കയും ആണ്...കെട്ടിയോന്മാർ നാലും ഇന്ന് ഞങ്ങളെ കൊലവെറി നടത്തും...😪
"ഡീ ഓടരുത്... ഓടിയാൽ പിന്നാലെ വരും,,, കയ്യിൽ കിട്ടിയാൽ പിന്നെ നീ പുറം ലോകം കാണില്ല..."[മാലി ]
🤔ഇങ്ങേർ അല്ലേ പുറം ലോകം കാണാണ്ട് ഇരിക്കാ... ഓളെ കൊന്ന് ജയിലിൽ പോയാൽ...തെറ്റി പോയത് ആവോ...
"😱പടച്ചോനെ ഇത് എന്റെ സ്കൂട്ടി അല്ലേ..."
പെട്ടെന്ന് ഷമീർ കാക്കു അലറിയതും നമ്മൾ കാലിന്റെ അടുത്തുള്ള സ്കൂട്ടി ഒന്ന് നോക്കി...😟അത് മൊത്തം പൊളിഞ്ഞിട്ടുണ്ട്... വീൽ ഒക്കെ ഒന്ന് എവടെ പോയി ആവോ...🙄ഈ പരിസരത്ത് എവോടെലും ഇണ്ടാവും...
"😬നിനക്ക് എവിടുന്നാടി ഇവന്റെ സ്കൂട്ടി കിട്ടിയെ...?!!"
"അത് തനു കൊണ്ട് വന്നു തന്നതാ...ഞാൻ ഓടിച്ചു നോക്കാന്ന് കരുതി..."😓
"ഡ്രൈവിംഗ് അറിയാത്ത നീ ആണോടി പിശാശ്ശെ ഓടിക്കുന്നെ..."
"😕നിനക്ക് അതൊക്കെ അറിയാവോ... ഇതൊന്നും നീ എന്നോട് പറഞ്ഞില്ലല്ലോ...?!!"[ഷമീർ ]
"അയിന് ഇയാൾ ചോയ്ച്ചിട്ട് ഒന്നുല്ലല്ലോ..."
ഷമീർ കാക്കു ആണേൽ വായും പൊളിച്ചു നിന്നു... പ്രേമിക്കുമ്പോൾ ഡ്രൈവിംഗ് അറിയാവൊന്ന് വേണം ആദ്യം ചോയ്ക്കാൻ...
"🙄അന്ന് ഒരിക്കൽ കാർ ഓടിച്ചതിന്റെ ക്ഷീണം തീർന്നിട്ട് പോരായിരുന്നോ ഇന്ന് ഇത് ഓടിക്കുന്നത്...?"[അമി ]
"ഹ അതിന്റെയാ ഞാൻ ഈ അനുഭവിക്കുന്നെ..."😓
അയിന് ഓടിച്ചതിന്റെ ക്ഷീണം മുഴുവൻ നമ്മക്ക് അല്ലേ... എവിടെ ഒക്കെയോ നീറ്റൽ തുടങ്ങീട്ടുണ്ട് എണീക്കാൻ പോലും ആവുന്നില്ല...ന്നിട്ട് ഓൻ ആണ് അനുഭവിക്കുന്നെ എന്ന്...😏
"എന്ത് നോക്കി കൊണ്ട് നിക്കാ... എണീക്കെടി പിശാശ്ശെ..."😬
എണീറ്റാൽ തല്ല് ഉറപ്പാ... ഓന് കുനിഞ്ഞു തല്ലാൻ പറ്റാത്തോണ്ട് ആവും... നമ്മൾ എണീക്കാൻ എന്ന പോലെ മുന്നിൽ ഉള്ള കാർ ഒക്കെ പിടിച്ചു ആക്ഷൻ ഇട്ടു...
"ഡീ ബോധം കെടെടി..."
"🙄ഏ..."
"തല്ലു വേണ്ടേൽ വീണോ..."
ഓള് തലയാട്ടിയതും നമ്മൾ എണീക്കാൻ ആവാത്ത പോലെ കണ്ണും അടച്ചു താഴേക്ക് വീണു... അപ്പൊ നെച്ചു വീണെന്ന് മനസ്സിൽ ആയത് കുരിപ്പ് നമ്മളെ തൊലി ഉരിഞ്ഞ കാലിൽ ആയത് കൊണ്ടാണ്...😪
"എടീ നിയ..."
എന്നും വിളിച്ചു ഓൻ വന്നു നമ്മളെ ഓന്റെ മടിയിൽ കിടത്തിയാതൊക്കെ അറിയുന്നുണ്ടേലും നമ്മൾ കണ്ണ് തുറക്കാതെ കിടന്നു...🤔ഹെയ്ഷ് ബോധം പോയാൽ ശ്വാസം എടുക്കോ... അത് വിടണോ പിടിച്ചു വെക്കണോ... എന്ന ഒരു കൺഫ്യൂഷൻ ഇണ്ടെന്ന് മാത്രം...അമിക്കാ നെച്ചുനേം വിളിക്കുന്നുണ്ട്...
"😭അയ്യോ എന്റെ നിയക്കും നെച്ചുനും എന്ത് പറ്റി..."
എന്നും ചോയ്ച്ചു ആ ഷമി കുരിപ്പ് കരച്ചിൽ ആണ്...ഓള് കൊളമാക്കോ എന്തോ...🙄
"ഡാ ആ ബോട്ടിൽ ഇങ്ങേടുത്തെ..."
വെള്ളം തെളിക്കാൻ ആവും... അപ്പൊ ബോധം വന്ന പോലെ ആക്ഷൻ ഇടാം... ന്നിട്ട് ഒരു വയ്യായ്കയും അപ്പൊ പിന്നെ തല്ലില്ല...😓
വെള്ളം മുഖത്തേക്ക് വീണതും നമ്മൾ പതിയെ കണ്ണ് തുറന്നു...
"😕യ്യോ ഞാൻ ഇത് എവിടാ..."
"നിന്റെ മറ്റവന്റെ വീട്ടിൽ... എണീറ്റ് വാടി.. വല്ലതും പറ്റിയിരുന്നെങ്കിലോ..."
ഓൻ നമ്മളോട് കലിപ്പായി പിടിച്ചു നിർത്തിയതും നമ്മൾ ആ എന്നും പറഞ്ഞു പൈൻ കൊണ്ട് നെഞ്ചിൽ കയ് വെച്ചു...
"എന്താ എന്ത് പറ്റി...?!!"
"ആ ഇവിടെ നല്ല പൈൻ ഇണ്ട്..."😓
ബാക്കി ഉള്ളതൊക്കെ തിരിഞ്ഞു നിന്നതും ഓൻ ടോപ് നീക്കി നോക്കി...
"ഗ്ലാസ് തറച്ചിട്ടുണ്ട്... അതിന്റെയാ..."
ഓൻ കയ് കൊണ്ട് പോയതും നമ്മൾ പിടിച്ചു വെച്ചു...
"വേണ്ട അജു നിക്ക് പേടിയാ... വേദനിക്കും..."😓
"വരുത്തി വെച്ചത് അല്ലേ അപ്പൊ ഇത്തിരി വേദന നല്ലതാ..."
"വേണ്ട പ്ലീസ് നിക്ക് നല്ല പൈൻ ഇണ്ട്...ഞാൻ എടുത്തോള ഇയാൾ എടുക്കേണ്ട..."
"നീ കണ്ണടച്ചാൽ മതി ബാക്കി ഞാൻ ഏറ്റു..."
നമ്മൾ ഓന്റെ കയ്യിൽ ഇറുക്കി പിടിച്ചു കണ്ണടച്ചതും ഓന്റെ ചുണ്ട് നമ്മളെ നെഞ്ചിൽ പതിഞ്ഞത് അറിഞ്ഞു നമ്മൾ ഒന്ന് പിടഞ്ഞു... അവിടെ ഓന്റെ പല്ലുകൾ അമർന്നതും നമ്മളെ കയ് ഓനെ വരിഞ്ഞു മുറുക്കി...പിന്നെ അനക്കം ഒന്നും ഇല്ലാത്ത കണ്ട് നമ്മൾ കണ്ണ് തുറന്നതും ഓൻ ചില്ല് കഷ്ണം തുപ്പി കളയുന്നത് കണ്ട് നമ്മൾ ഒന്ന് ചിരിച്ചു...😓അതോണ്ട് കാര്യല്ല ഓന്റെ കലിപ്പിൽ ഉള്ള നോട്ടം കണ്ട് പേടി തോന്നാ...
ഷമീർ കാക്കു ആണേൽ ഇപ്പോഴും വായും പൊളിച്ചു ബൈക്കും നോക്കി നിക്കാ... മാലിക്കാ ആണേൽ ഷമീനെ വല്ലാണ്ട് ഉപദേശിക്കാ...😕
അമിക്കാ ആണേൽ കലിപ്പിൽ ആണേലും നെച്ചുന്റെ കാലിലെ മുറിവ് ഒക്കെ നോക്കുന്നുണ്ട്...
"😬എന്ത് ചെയ്താലും നന്നാവില്ല എന്ന് തീരുമാനിച്ചു വെച്ചേക്കല്ലേ...നിന്നെയൊക്കെ എന്താ ചെയ്യേണ്ടത് എന്ന് നീ തന്നെ പറഞ്ഞു താ..."
"ന്നെ തല്ലിക്കൊ..."😪
നമ്മൾ കവിളും കാണിച്ചു നിന്നേലും ഓൻ നോക്കി പേടിപ്പിക്കുന്നു എന്നല്ലാതെ തല്ലാൻ ഉള്ള പ്ലാൻ ഒന്നുല്ല...ഇനി പിണങ്ങി നിക്കാൻ ആണോ ഉദ്ദേശം... ആയിനും ആവില്ല കുറച്ചീസം കൂടി വന്നൊണ്ട് ഓൻ എന്തായാലും മിണ്ടാതെ നിക്കില്ല...😌
"ഇയാൾ അല്ലേ നാളെയെ വരുള്ളൂ എന്ന് പറഞ്ഞത്...?!!"
"അത് കൊണ്ട് നിന്റെ ഒക്കെ അന്ത്യം എന്റെ കയ് കൊണ്ടാണെന്ന് മനസ്സിൽ ആയി..."
😨യ്യോ ആ പറഞ്ഞത് ന്നെ കൊല്ലും എന്നാണോ...
"ബാക്കി നിനക്ക് അവിടെ എത്തീട്ട് തരാം നീ വാ..."
"😕യ്യോ വീട്ടീന്ന് എന്നെ കൊല്ലാൻ ആണോ...?!!"
"നിന്നെ ഒക്കെ കൊന്നിട്ട് അകത്തു പോയിട്ട് എനിക്കെന്ത് കിട്ടാൻ...നിന്നെ എങ്ങനെ നന്നാക്കണം എന്ന് എനിക്കറിയാം തത്കാലം മോൾ വാ... ഡാ ഇവളുമാരെ എങ്ങനെ മര്യാദ പഠിപ്പിക്കണം എന്ന് ഞാൻ പറഞ്ഞു തരാം... തത്കാലം എല്ലാറ്റിനെയും വിളിച്ചു വീട്ടിൽ പോവാൻ നോക്ക്..."
😦എന്താണോ എന്തോ...?!!എല്ലാർക്കും ഇണ്ടല്ലോ അതാ ഒരു സമാദാനം...
വീട്ടിൽ പോലും പോവാൻ സമ്മതിക്കാതെ ഓൻ നമ്മളെയും കൊണ്ട് ഓന്റെ വീട്ടിലേക്ക് കൊണ്ടോയി... അവടെ അല്ലേ ഇന്ന് ചിക്കനാ അതാ ഓൻ മിസ് ആക്കിയേ...😓
"നീയല്ലേ നാളെയെ വരുള്ളൂ എന്ന് പറഞ്ഞത്...?"
ഓനെ കണ്ടപാടെ ഉമ്മച്ചി ചോദിച്ചു...
"അത് പോയ കാര്യം ഇന്നലെ തന്നെ തീർന്നു... പിന്നെന്തിനാ അവിടെ നിക്കുന്നെ... പിന്നെ ജൗഹി ആണേൽ വിളിയോട് വിളി... അവൻ തനിച്ചല്ലേ ഉള്ളൂ എല്ലാറ്റിനും ഞങ്ങൾ വേണം എന്ന്... അത് കൊണ്ട് വന്നതാ...ഇന്ന് ഡ്രെസ്സ് എടുക്കാൻ ചെല്ലാൻ ഉണ്ട് അത് കൊണ്ട് ഞങ്ങൾ എല്ലാരും ഇപ്പൊ പോവാന്നു സമ്മതിച്ചു..."
😏ഓഹ് അപ്പൊ അയിന് വന്നതാ ല്ലേ...
"പോയി നല്ലോരു ചായ ഇട്ടോണ്ട് വന്നേ..."
"ഞാനോ...?"😕
"നിനക്കെന്താ കൊമ്പുണ്ടോ പോയി കൊണ്ട് വാടി..."
😏ജാഡ കാണിക്കാ... ഇത് കൊണ്ടൊന്നും ഞാൻ നേരെ ആവൂല നോക്കിക്കോ... നമ്മൾ ഓനുള്ള ചായ ടേബിളിൽ കൊണ്ട് വെച്ചു ഓനെ ഒന്നും മൈൻഡ് ചെയ്യാതെ ഇറങ്ങി...
"ഒന്ന് നിന്നെ ഈ ഡ്രെസ്സ് ഒക്കെ അയൺ ചെയ്തു വെക്ക്... ഞാൻ കുളിച്ചു തീരുമ്പോഴേക്ക് വേണം..."
😦ഇവൻ എന്നെ പണി എടുപ്പിച്ചു കൊല്ലാൻ ഉള്ള പ്ലാൻ ആണോ ഇനി...
"എന്തേലും ഒന്ന് കരിഞ്ഞ അറിയാലോ എന്നെ..."
😏നിക്ക് അറിയൊന്നുല്ല...നമ്മൾ ഓനെയും പുച്ഛിച്ചു എല്ലാം എടുത്തു... ഇവനെന്താ ഒരു മാസത്തേക്ക് എങ്ങോട്ടേലും പോണുണ്ടോ... അത്രക്ക് ഇണ്ടല്ലോ... ഇതൊന്നും ഇന്നേ വരെ ഇട്ടിട്ട് കണ്ടില്ലല്ലോ...
നമ്മൾ ഓനെ പ്രാകി കൊണ്ട് കരിയാതെ എല്ലാം അയൺ ചെയ്തു വെക്കാൻ തുടങ്ങി... വീണ പൈൻ നല്ലോണം ആയോ എന്നൊരു ഡൌട്ട്... ഓന് നമ്മളോട് ഇത്തിരി ഏലും സ്നേഹം ഇണ്ടേൽ ഇങ്ങനെ പണി എടുപ്പിക്കോ...😪
"ആ മതി..."
ഓൻ അയൺ ചെയ്തത് ഒക്കെ നീട്ടി പിടിച്ചു നല്ല പോലെ നോക്കി...😏ബോഡിയും കാണിച്ചു നിക്കാ... കണ്ടാലും മതി...
"അപ്പൊ നല്ല പോലെ അറിയാം അല്ലേ... ദാ ഇനി ഇത് അയൺ ചെയ്ത് വെക്ക്... എനിക്ക് ഇപ്പൊ ഇടാൻ ഉള്ളതാ..."
"ഇതീന്ന് ഒരെണ്ണം എടുത്തിട്ട പോരെ..."🙄
"അത് പഴയതാ ആദ്യം ആയോണ്ട് നിനക്ക് പഠിച്ചെടുക്കാൻ തന്നതാ..."
😕ഈ അയൺ ബോക്സ് വെച്ചു ഓന്റെ തലമണ്ട തല്ലി പൊളിച്ചാലോ എന്ന് വരെ തോന്നിയേലും നമ്മൾ പല്ലും കടിച്ചു പിടിച്ചു അയൺ ചെയ്യാൻ തുടങ്ങി...
"😭ആ..."
ഇടക്ക് നമ്മളെ കയ് പൊള്ളി അലറിയതും ഓൻ ഓടി വന്നു...
"എന്ത് പറ്റി നോക്കട്ടെ..."
"പോ അവിടന്ന് ഞാൻ കാണിക്കൊന്നും ഇല്ല... ഇന്നാ കൊണ്ടോയി പുഴുങ്ങി തിന്ന്..."
എന്നും പറഞ്ഞു ഷർട്ട് ഓന് നേരെ എറിഞ്ഞു നമ്മൾ മുറിയിൽ ചെന്നു... ഓൻ ആണേൽ അവടെ ഭയങ്കര ഒരുക്കം... ഒന്ന് വന്നു നോക്കിയാൽ എന്താ ന്റെ കയ് പൊള്ളിയാൽ ഓനെന്താ...😏
"വരുമ്പോഴേക്കും ഈ മുറി ഒക്കെ ക്‌ളീൻ ചെയ്തു വെക്കണം... ഷെൽഫിൽ ഉള്ള ഡ്രെസ്സ് ഒക്കെ നല്ല വെടിപ്പ് ആയി വെക്കണം കേട്ടല്ലോ...ആ പിന്നെ ഫോൺ ഇനി എന്റെ കയ്യിൽ കാണും... വല്ല അത്യാവശ്യവും ഉള്ളവർ വിളിച്ചാൽ അപ്പൊ തരാം..."
😕യ്യോ കയ് പൊള്ളി ഇരിക്കുന്ന പെണ്ണാണെന്നുള്ള ബോധം ഓനില്ലേ... പോയി വന്നേ പിന്നെ ഓൻ വല്ലാണ്ട് ദുഷ്ടൻ ആയിട്ടുണ്ട്... ഇനി ആരെയേലും വളച്ചോ ആവോ...😓എന്നാലും എന്റെ ഫോൺ...
വന്നാൽ റൊമാൻസിക്കാൻ വരട്ടെ അപ്പൊ കാണാം... ഒരു സ്കൂട്ടി ഓടിച്ചേന് ഇമ്മാതിരി ശിക്ഷ വേണോ...
എല്ലാം എടുത്തു വെച്ചു നമ്മൾ ഫോൺ ഇല്ലാത്തോണ്ട് അനുട്ടീടെ കൂടെ കാർട്ടൂൺ കണ്ട്...ഓനെ കാണാത്തോണ്ട് ഓന്റെ ഫുഡ് കൂടി കഴിക്കുമ്പോൾ ആണ് ഓൻ വന്നത്...
"വാ മോനെ കഴിക്കാം..."
"ഞങ്ങൾ എല്ലാരും പുറത്ത് നിന്ന് കഴിച്ചു..."
എന്നും പറഞ്ഞു ഓൻ മുറിയിൽ പോയി... ഹോട്ടലീന്ന് കഴിച്ചു വന്നിരിക്ക ദുഷ്ടൻ...
മുറിയിൽ ചെല്ലുമ്പോൾ ഓൻ നിയയെയും തലോടി ഇരിപ്പാ...😏നമ്മക്ക് പകരം ഓൻ ആ പൂച്ച കുട്ടീനെ കെട്ടിയോ ആവോ...നമ്മൾ ഒന്ന് പുച്ഛിച്ചു ബാത്‌റൂമിൽ ചെന്ന് ഫ്രഷ് ആയി ഇറങ്ങി...
"ഞാൻ നിന്നെ വൈറ്റ് ചെയ്‌യായിരുന്നു... ഈ ബെഡ് ഷീറ്റ് ഒന്ന് മാറ്റിക്കെ..."
🙄യ്യോ ഇത്രേം വല്യ സാദനം നമ്മക്ക് ഇടാൻ ആവോ...നമ്മൾ ഇട്ടാൽ തന്നെ രാവിലേക്ക് അത് തറയിൽ ഇണ്ടാവും...😓ഇവന് എന്തോ കാര്യായിട്ട് പറ്റിട്ടുണ്ട്...അവിടെ ശരിയായില്ല ഇവിടെ ശരിയായില്ല എന്ന് പറഞ്ഞു എന്നല്ലാതെ ഓൻ ഒന്ന് ഹെല്പ് വരെ ചെയ്തില്ല...😬തെണ്ടി...
ഇന്ന് ഒരീസം കൊണ്ട് തന്നെ നടുവിന്റെ ഊപ്പാട് ഇളകി എന്നാ തോന്നുന്നേ...
"ഇന്ന് തൊട്ട് എന്റെ നിയ മോൾ ഇവിടെ കിടന്നാൽ മതി... അജുനെ വേണേൽ ഇവിടെ കിടത്താം... പുറത്ത് തണുപ്പിൽ ഒക്കെ കിടന്നാൽ പനി പിടിക്കും ഈ സമയത്ത് അത് പാടില്ല..."
😦ആദ്യം നമ്മൾ ആണെന്ന് കരുതിയേലും പിന്നെയാണ് പൂച്ചയാണെന്ന് മനസ്സിൽ ആയെ...ഇവന്റെ തലക്ക് അടി കിട്ടിയാ...നമ്മക്ക് പകരം അയിനെ ആണല്ലോ സ്നേഹിക്കുന്നെ...ഓൻ അയിനെ പിടിച്ചു ഷീറ്റ് ഒക്കെ വിരിച്ചു കിടത്തി...ഒലിപ്പീര് കേട്ടിട്ടാണേൽ സഹിക്കാൻ പറ്റുന്നില്ല...
"നിക്ക് ഉറങ്ങണം...ഒച്ച കേട്ടാൽ നിക്ക് ഉറക്കം വരൂല..."😏
നമ്മൾ അതും പറഞ്ഞു ഓനെ പുച്ഛിച്ചു പുതപ്പ് എടുത്തു മൂടി പുതച്ചു കിടന്നു... നെച്ചു ഷമി തനു ഇങ്ങളൊക്കെ എന്ത് ചെയ്യാ...😓
അനക്കം ഒന്നും കാണാതെ നമ്മൾ മെല്ലെ തല മാത്രം വെളിയിൽ ഇട്ടു നോക്കിയതും ഓൻ നമ്മളെ തന്നെ നോക്കി ഇരിക്കാ... കയ്യീന്ന് ഒരു റിങ്ങ് തിളങ്ങുന്ന കണ്ട് നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ തിരിഞ്ഞു കിടന്നു...
"ഇത് ഞാൻ നിനക്ക് വേണ്ടി വാങ്ങിയതാ..."
"😏നിക്ക് എങ്ങും വേണ്ട..."
"വേണ്ടെങ്കിൽ വേണ്ട... ഇനി ഇത് വേറെ വല്ലവർക്കും കൊടുക്കണേൽ നെയിം ഒക്കെ ചേഞ്ച് ചെയ്യണം..."
😓അതൊക്കെ കേൾക്കുമ്പോൾ എണീറ്റ് നോക്കാൻ തോന്നുണ്ടേലും ഓൻ നമ്മളെ ജോലി ചെയ്യിച്ചത് ഓർക്കുമ്പോൾ കലിപ്പ് വരാ...
"അന്ന് എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു വന്ന ആ പെണ്ണ് ഇല്ലേ അവൾക്ക് കൊടുക്കാം... അതാവുമ്പോ രണ്ട് വേർഡ് മുന്നിൽ ചേർത്താൽ മതി... അവൾ ആണേൽ ഇപ്പോഴും കല്യാണം പോലും കഴിക്കാതെ നിക്കാ..."
😕യ്യോ അങ്ങനെ വല്ലതും ചെയ്യോ...
"😬എന്നാ പിന്നെ അവളെ കെട്ടിയാൽ പോരായിരുന്നോ... ന്നെ എന്തിനാ കെട്ടിയെ...?"
"കെട്ടിയേനെ... അതിന് മുന്നേ നീ പ്രെഗ്നന്റ് ആണെന്ന് ഒക്കെ പറഞ്ഞു എന്നെ നാറ്റിച്ചില്ലേ..."
"അയിന് ഇപ്പൊ വേണേലും പോയി കെട്ടിക്കോ... ഞാൻ എന്റെ വീട്ടിൽ പൊക്കോളാം..."😓
എന്നും പറഞ്ഞു നമ്മൾ എണീറ്റതും ഓൻ പിടിച്ചു നമ്മളെ മടിയിൽ ഇരുത്തി...
"എന്തിനാ അവിടെ പോയിട്ട് തോന്നിയ പോലെ നടക്കാൻ ആണോ...?"
"ഞാൻ നിക്ക് ഇഷ്ട്ടം ഉള്ളത് പോലെ ചെയ്യും ഇയാക്ക് എന്താ...?"😏
"അതിന് എന്റെ കൊക്കിന് ജീവനുള്ളിടത്തോളം കാലം ഞാൻ സമ്മതിക്കില്ല... ആ വെള്ളം മോൾ മാറ്റി വെച്ചേക്ക്..."
"ന്നെ വിട്ടേ..."
നമ്മൾ ഓന്റെ മടിയിൽ നിന്ന് എണീക്കാൻ നോക്കിയേലും ഓൻ വിടുന്ന ലക്ഷണം ഇല്ല...
"ഞാൻ ഒരു പെണ്ണിനെ നോക്കുന്നത് സഹിക്കാത്ത നീയാ എന്നോട് കെട്ടിക്കോളാൻ പറഞ്ഞത്... അതിന് നിനക്ക് ഒരു വിഷമവും ഇല്ലേ..."
"ഇയാൾ അല്ലേ പറഞ്ഞത് ഞാൻ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞു നാണം കെടുത്തോയോണ്ടാ എന്നെ കെട്ടിയെ എന്ന്..."😓
"അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ...നിന്റെ കലിപ്പ് കാണാൻ...എനിക്ക് ഈ ജന്മം നിന്നെ മാത്രം മതി..."
"🙄അപ്പൊ അടുത്ത ജൻമോ...?"
"നിനക്ക് എന്നെ ഉപദ്രവിച്ചു മതിയായില്ലേ..."
അയിന് നമ്മൾ ഇല്ലെന്ന് തോൾ പൊക്കി കാണിച്ചതും ഓൻ ഇളിച്ചു കൊണ്ട് നമ്മളെ കഴുത്തിൽ മുഖം അമർത്തി...😕ഓനെ മാറ്റ് ഇത്രേം നേരം ഒരു വേലക്കാരിയെ പോലെ പണി എടുപ്പിച്ച കോപ്പാണ് എന്ന് നമ്മളെ മനസ് പറഞ്ഞതും നമ്മൾ ഓനെ പിടിച്ചു തള്ളി...
"ഞാൻ ദേഷ്യാ...ന്നെ വിട്ടേ..."😪
അപ്പോഴേക്കും ഓൻ നമ്മളെ വിടാതെ കയ് പിടിച്ചു ആ റിങ്ങ് ഇടാൻ നോക്കിയതും നമ്മളെ കയ് പൊള്ളിയത് കണ്ട് ഓൻ അവിടെ ചുംബിച്ചു...
"പൈൻ ഉണ്ടോ...?"
"ഉണ്ടേൽ ഇയാക്കെന്താ..."
"നിനക്ക് ഒരു ചെറിയ പൈൻ ഉണ്ടാവുമ്പോ എനിക്ക് എന്റെ ഇവിടെയാ വേദനിക്കുന്നെ..."
ഓൻ നെഞ്ചിൽ കയ് വെച്ചു പറഞ്ഞതും നമ്മൾ ഉള്ളതാവോ എന്ന പോലെ ഓനെ നോക്കി ഇരുന്നു...🙄
"ന്നിട്ടാണോ എന്നെ കൊണ്ട് ഉള്ള ജോലി മുഴുവൻ ചെയ്യിച്ചത്..."
"കെട്ടിയോന് ഒരു ചായ ഇടാനും അയൺ ചെയ്യാനും ഷീറ്റ് വിരിക്കാൻ പറഞ്ഞതും ആണോ നിന്റെ ജോലി... നീ ആള് കൊള്ളാലോ... അതൊന്നും ചെയ്യാതെ നടക്കുന്നോണ്ട് നിനക്ക് ഒക്കെ ഒരു ചിന്ത ഉണ്ട് ഇള്ള കുട്ടി ആണെന്ന്... അത് ഇന്നത്തോടെ നിർത്തി ഈ അജുന്റെ നല്ലോരു ഭാര്യയായി മാറിയേ പറ്റൂ..."
കെട്ടിപ്പോയില്ലെ അതോണ്ട് മാത്രം നമ്മൾ തലയാട്ടി കൊടുത്തു... ഓൻ റിങ്ങ് ഇട്ടതും നമ്മൾ വിരലിലേക്ക് നോക്കി... അജ്നിയ എന്ന് കണ്ടതും നമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...😍
"അതേയ് നിന്റെ അജു പണി പറ്റിച്ചു,,,എന്റെ നിയ കുട്ടി പ്രെഗ്നന്റ് ആണ്..."
ഓൻ നമ്മളെ കാതിൽ ആയി പറഞ്ഞതും നമ്മൾ വായും പൊളിച്ചു അതിനെ നോക്കി...🙄
"😕യ്യോ ഉള്ളതാണോ...?"
"കണ്ടില്ലേ നീ അതിന്റെ വയർ വീർതിരിക്കുന്നത്..."
🙄ഓഹ് അപ്പൊ അയിനാണ് കുറച്ച് മുന്നേ മുത്തേ പോന്നെ കരളേ എന്നൊക്കെ വിളിച്ചു വിരിപ്പിൽ കിടത്തിയിരിക്കുന്നെ... പൂച്ച പ്രെഗ്നന്റ് ആയതിന് ഇങ്ങനെ ആണേൽ കെട്ടിയോൾ ആണേൽ എന്താവും...😌പടച്ചോനെ നിക്ക് അത് ഓർക്കാൻ കൂടി വയ്യ...
"നമുക്കും വേണ്ടേ അത് പോലെ...?മ്മ്...!!"
നമ്മൾ ആലോചിച്ചത് തന്നെ ഓൻ നമ്മളെ കഴുത്തിൽ മുഖം പൂഴ്ത്തി വെച്ചു ചോയ്ച്ചതും നമ്മൾ ഇത്തിരി ജാഡ ഇട്ടു...
"നിക്ക് എങ്ങും വേണ്ട...ഇയാൾ അല്ലേ വേറെ കെട്ടാൻ നടക്കുന്നെ...?"😏
"നിനക്ക് വേണ്ടെങ്കി വേറെ കെട്ടേണ്ടി വരും... എനിക്ക് കൊച്ചിനെ വേണം...നമ്മളെ കെട്ട് കഴിഞ്ഞ അവർ ഒരുമിച്ചേ... നിന്റെ അജു എത്ര പെട്ടെന്നാ പണി ഒപ്പിച്ചെ...നീ ഇങ്ങനെ നിന്നോ..."
🙄എന്നാലും എന്റെ അജു നീ എങ്ങനാ ഇതൊക്കെ സാദിച്ചേ...
"അയിന് ഇപ്പൊ ഞാൻ എന്ത് ചെയ്യാനാ...?"🙄
"അത് ഞാൻ ചെയ്തോളാം..."😍
എന്നും പറഞ്ഞു ഓൻ ഉമ്മ വെക്കാൻ വന്നതും നമ്മൾ ഓനെ ഇക്കിളി ആക്കി ഓന്റെ കയ് വിട്ടതും നമ്മൾ എണീറ്റു...
"റൊമാൻസിക്കാൻ മാത്രം ന്നെ വേണമല്ലേ... അയിന് എന്നെ കിട്ടൂല..."😏
"🙄എടീ അപ്പൊ കൊച്ചുങ്ങൾ വേണ്ടേ..."
"ആ വേണം..."
"അതിനാ ഞാൻ ഈ അധ്വാനിക്കുന്നത് മുഴുവൻ നീ ഇങ്ങ് വന്നേ..."
"ഞാൻ വരൂല..."
"എടീ നീ കണ്ടിട്ടില്ലേ കട്ടിലിനടിയിൽ അജുവും നിയയും ആയിട്ടുള്ള റൊമാൻസ് അതിന്റെയാ ആ നിയ വയറും വീർപ്പിച്ചു കിടക്കുന്നെ... ഇതൊന്നും ഇല്ലാതെ കൊച്ചുങ്ങളെ തരാൻ ഞാൻ ദിവ്യശക്തി ഉള്ള ആളല്ല..."
😍ഓന്റെ സ്നേഹം നല്ല പോലെ കിട്ടും എന്ന് ഉറപ്പാ... എന്നാലും വന്നപ്പോ തൊട്ട് നമ്മളെ കഷ്ടപ്പെടുത്തീലെ അപ്പൊ ഓനും കുറച്ച് കഷ്ടപ്പെടട്ടെ...
"ആ നാളെ ഇയാൾ എങ്ങനാ എന്നോട് പെരുമാറുന്നെ എന്ന് നോക്കീട്ട് തീരുമാനിക്കാം..."😓
"എടീ അത് നീ ആവാത്ത പണിക്ക് നിന്നോണ്ടല്ലേ... ഇങ്ങനെ എങ്കിലും ഒരു ശിക്ഷ ഞാൻ നിനക്ക് തരണ്ടേ..."
"ഞാൻ നല്ല പോലെ ഓടിച്ചതാ ഇയാൾ അല്ലേ കാറും ആയി വന്നു എന്നെ ഇടിച്ചിട്ടേ... ന്നിട്ട് ഇപ്പൊ പറയുന്ന കേട്ടില്ലേ..."
"🙄അത് ഞാൻ ആയോണ്ട് നീ ഇപ്പോഴും ജീവനോടെ ഉണ്ട്... അല്ലെങ്കിൽ രണ്ടാളും ഇപ്പോ പരലോകത്തു എത്തിയേനെ..."
അതും നേരാ... എന്നാലും നമ്മൾ തോറ്റു കൊടുക്കില്ല...
"അയ്യോ പാറ്റ..."
"😨യ്യോ എവടെ...?"
എന്നും ചോയ്ച്ചു നമ്മൾ ഓന്റെ നേരെ വന്നു പിന്നിലേക്ക് നോക്കിയതും ഓൻ നമ്മളെ ചുറ്റി പിടിച്ചു കഴുത്തിൽ ആയി മുഖം അമർത്തി...
"നിന്റെ പിറകേ ഓടി എന്റെ എനർജി കളയാൻ എനിക്ക് താല്പര്യം ഇല്ല അത് കൊണ്ടാ... നീ വന്നേ പിന്നെ ഇവിടെ പാറ്റ പോയിട്ട് ഒരു ഈച്ച പോലും ഇല്ല... എപ്പോഴാ നാണം കെടുന്നെ എന്ന് പറയാൻ പറ്റില്ലല്ലോ അത് കൊണ്ടാ..."
😒അല്ലാതെ നമ്മക്ക് പേടി ആയോണ്ടല്ല...
ഓൻ നമ്മളെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ തന്നെ നമ്മൾ കണ്ണുകൾ അടച്ചു ഒരു പുഞ്ചിരിയോടെ അവനെ നമ്മളിലേക്ക് വരവേറ്റു...❣️
**********💞
അലാറം അടിച്ചതും നമ്മൾ കണ്ണ് തുറന്നു നോക്കി... പെണ്ണ് ഇപ്പോഴും നമ്മളെ നെഞ്ചിൽ പറ്റി കിടക്കാ...ആ നിഷ്കു കണ്ടാൽ ഉണർത്താൻ തോന്നില്ല... എന്നാലും ഇവൾ നേരെ അവണേൽ ഇതൊക്കെ വേണം...
"ഡീ എണീറ്റെ..."
"😴കുറച്ചൂടെ കഴിയട്ടെ അജു..."
എന്നും പറഞ്ഞു പെണ്ണ് നമ്മളെ ഇറുക്കി പിടിച്ചതും നമ്മൾ പെണ്ണിനെ പിടിച്ചു തിരിച്ചു കിടത്തി...
"നേരം പത്ത് മണി കഴിഞ്ഞു എണീറ്റെ..."
"😕യ്യോ പത്ത് മണി ആയാ... ന്നിട്ട് അജു എന്താ എണീക്കാതെ..."
"അ... അത് എനിക്ക് നല്ല ക്ഷീണം ഉണ്ട്... അത് കൊണ്ടാ നീ പോയി ഫ്രഷ് ആയെ..."
"ഇയാക്ക് എന്തിനാ ക്ഷീണം... അങ്ങനെ ആണേൽ നിക്കും ക്ഷീണം ഇണ്ട്..."
"നിനക്കെന്തിനാ ക്ഷീണം കഷ്ടപ്പാട് മുഴുവൻ എനിക്കല്ലേ... പോയി കുളിക്കെടി..."
നമ്മൾ കലിപ്പായതും പെണ്ണ് എണീറ്റു നമ്മളെ തുറിച്ചു നോക്കി...കാലത്ത് തന്നെ നമ്മളെ സ്വഭാവം മാറിയത് കണ്ടിട്ടാവും...😍
"എന്റെ ടോപ് എവടെ...?"
"അത് അവിടെ എവിടെ എങ്കിലും കാണും..."
നമ്മൾ നൈസ് ആയിട്ട് റിപ്ലൈ കൊടുത്തതും പെണ്ണ് വീണ്ടും നമ്മളെ നല്ല പോലെ ഒന്ന് നോക്കി...🙄
"ഊരി മാറ്റാൻ മാത്രം അറിയാം... ഇനി ഇങ്ങട്ട് വരട്ടെ..."😏
എന്നൊക്കെ പിറു പിറുത്ത് പെണ്ണ് നമ്മളെ ടി ഷർട്ടും വലിച്ചിട്ടു ബാത്‌റൂമിൽ കയറി...ഇന്ന് ഇനി ഡിമാൻഡ് ആവും...അതൊക്കെ മറി കടക്കാൻ ഉള്ള വഴി നമ്മളെ കയ്യിൽ ഉണ്ട് മോളെ... നമ്മൾ ചിരിച്ചു കൊണ്ട് ഫോണും നോക്കി അവിടെ തന്നെ കിടന്നു...
കുളി ഒക്കെ കഴിഞ്ഞു പെണ്ണ് ഇറങ്ങി വരുന്നത് കണ്ടെങ്കിലും നമ്മൾ ഫോണിൽ എന്ന പോലെ അവളെ തന്നെ നോക്കി... ഈ പെണ്ണ് കുളി കഴിഞ്ഞു ഇറങ്ങി വരുന്നത് കാണാൻ ഒരു പ്രത്യേക ബംഗിയാ...😍
[എന്ന് കരുതി ഡെയ്ലി മൂന്ന് നേരം ആക്കണ്ട...😓]
"😨യ്യോ... ഇയാൾ അല്ലേ പത്ത് മണി കഴിഞ്ഞു എന്ന് പറഞ്ഞത് അഞ്ചല്ലേ ആയുള്ളൂ..."
പെണ്ണ് ടവലും കളഞ്ഞു വീണ്ടും ബെഡിലേക്ക് കേറാൻ നിന്നതും നമ്മൾ എണീറ്റ് പെണ്ണിനെ നോക്കി ഇളിച്ചു...
"എന്തായാലും എണീറ്റത് അല്ലേ പോയി നല്ലോരു ചൂട് കോഫി ഇട്ടോണ്ട് വാ.. "
"🙄ഈ നേരത്തോ...?!!"😓
"ആ ഇന്ന് തൊട്ട് എനിക്ക് ഈ ടൈം നല്ല ചൂട് കോഫി വേണം.. എന്നാലേ ക്ഷീണം മാറൂ..."
"ക്ഷീണം ആണത്രേ... കേട്ടാൽ തൊന്നും മല മറിക്കാൻ പോയി വന്നതാണെന്ന്..."😬
എന്നും പറഞ്ഞു കലിപ്പായി ലവൾ ഡോറും തുറന്നു പോയി... പെണ്ണ് കോഫി ആയി വരുന്നതിനു മുന്നേ നമ്മൾ ഫ്രഷ് ആയി പെണ്ണിന്റെ വരവും നോക്കി നിന്നു...
"ദാ കോഫി..."
എന്നും പറഞ്ഞു കപ്പും നമ്മളെ നേരെ നീട്ടി പെണ്ണ് ബെഡിലേക്ക് മറിയാൻ ഉള്ള പ്ലാൻ ആണ്...
"അവിടെ നിക്ക്...ഇന്നിനി ഉറക്കം ഇല്ല... പോയി വീടൊക്കെ തൂത്തു തുടച്ചെ..."
"😨ഏ... ഞാനോ...?!!"
"നീയല്ലാതെ പിന്നെ ഇവിടെ ആരാ ഉള്ളെ ഇതൊക്കെ ചെയ്യാൻ... ഇത്തൂസിന് വയ്യാത്തത് ആണെന്ന് നിനക്ക് അറീലെ..."
"😪നിക്ക് അതൊന്നും ചെയ്യാൻ അറീല..."
"ഇന്ന് ഞാൻ പഠിപ്പിച്ചു തരാം... നാളെ തൊട്ട് മോൾ തന്നെ ചെയ്യണം കേട്ടല്ലോ..."
"എപ്പളും ഞാൻ ചെയ്യണോ...?!!"😒
"പിന്നല്ലാതെ... സമയം കളയാതെ പോയി ചൂൽ എടുത്തോണ്ട് വാ...ഇത് തീർന്നിട്ട് വേണം അടുത്തത് തരാൻ..."
😕ഇനീം ഉണ്ടോ എന്ന പോലെ പെണ്ണ് നമ്മളെ വായും പൊളിച്ചു നോക്കിയതും നമ്മൾ അതേ എന്ന പോലെ ഇളിച്ചു കൊണ്ട് തലയാട്ടി...😌അപ്പോഴത്തെ ആ മോന്ത ഒന്ന് കാണണം...
"നിനക്ക് ഇത് എന്തിന്റെ കേടാടാ... ആ പെണ്ണിനെ കൊണ്ട് വെളുപ്പാൻ കാലത്ത് തുടങ്ങിയത് ആണല്ലോ...?!!"🙄
"എന്റെ ഉപ്പച്ചി ഇത്തൂസ് ഇവിടെ കെട്ടി കൊണ്ട് വന്നതിന്റെ പിറ്റേന്ന് കഷ്ടപ്പെടുന്നത് ഞാൻ കാണുന്നതാ... അത് കൊണ്ട് അടങ്ങി ഒതുങ്ങി നല്ലോരു ഭാര്യ ആയി അവർ ഇവിടെ കഴിയുന്നു... ഇതൊന്നും പരിചയം ഇല്ല എന്ന് പറഞ്ഞു ഇവളെ താളത്തിന് വിട്ടാൽ നാളെ ഇവളെ തിരക്കി വല്ല മൈതാനത്തിലും പോണ്ടി വരും... ജോലി ഒക്കെ ആവുമ്പോ ഇവിടെ എങ്ങാനും അടങ്ങി ഒതുങ്ങി നിന്നോളും..."
"😏ഞാൻ നിക്കൊന്നുല്ല..."
"നിന്നെ നിർത്താൻ എനിക്കറിയാം... വേഗം നോക്കെടി..."
പെണ്ണ് ഊരക്ക് കയ്യും കൊടുത്തു വീട് മുഴുവൻ തുടച്ചു വൃത്തിയാക്കി...
"ഇനി ഈ മുറ്റത്തു കാണുന്ന ചപ്പും ചവറും ഒക്കെ ക്‌ളീൻ ചെയ്താൽ മതി..."
"😬എനിക്ക് വയ്യ... ഇപ്പൊ തന്നെ എന്റെ ഊപ്പാട് ഇളകി... ഞാൻ എന്റെ വീട്ടി പോവാ..."
"😬മര്യാദക്ക് അടിക്കെടി..."
കലിപ്പ് ആയതും പെണ്ണ് പേടിച്ച പോലെ നമ്മളെ ദയനീയമായി ഒന്ന് നോക്കി മുറ്റം അടിക്കാൻ തുടങ്ങി...
"എന്തിനാടാ ആ പാവത്തിനെ...ഞാൻ അടിച്ചോളാം..."
"ദേ ഇത്തൂസെ ഇവളെ നിലക്ക് നിർത്താൻ ഇതല്ലാതെ വേറെ വഴി ഇല്ല...ഇവൾ പുറത്ത് പോയി കാണിച്ചു കൂട്ടുന്ന അത്രക്ക് അധ്വാനം ഒന്നും ഇല്ല ഇതിന്...ഇതൊക്കെ ആവുമ്പോൾ ഇവൾ ഇവിടെ തന്നെ കാണും നോക്കിക്കോ..."
"അതൊന്നും ശീലം ഇല്ലാത്തത് അല്ലേടാ..."
"ഇങ്ങനെ ഒക്കെ അല്ലേ ശീലിക്കുന്നെ... അത് മാത്രം അല്ല ഇത്തൂസിന്റെ ഡെലിവറി ഒക്കെ ആവുമ്പോഴേക്കും ഇവൾ ഇതൊക്കെ പഠിക്കുന്നത് നല്ലതാ..."
ഇത്തൂസ് കിച്ചൻ ഡ്യൂട്ടിയിൽ പോയതും പെണ്ണ് നമ്മളെ പ്രാകി കൊണ്ട് ചെയ്യുന്നതും നോക്കി നമ്മൾ പുറത്ത് തന്നെ ഇരുന്നു...
"ഇനി എന്നെ കൊണ്ട് വയ്യ..."😓
എന്നും പറഞ്ഞു പെണ്ണ് തളർന്നു ഇരുന്നതും നമ്മൾ ബൂസ്റ്റ് എടുത്തു കയ്യിൽ കൊടുത്തു... ജൗഹിയെ തിരക്കി പോയി തിരിച്ചു വന്നതും പെണ്ണ് നല്ല ഉറക്കം...ഇത്തിരി കൂടി പോയോ എന്തോ...😓
"വേഗം കുളിച്ചു മാറ്റി ദാ ഈ ഡ്രെസ്സ് ഇട്ടു വാ..."
വൈകീട്ട് അവളേം വിളിച്ചുണർത്തി കയ്യിൽ കൊടുത്തതും പെണ്ണ് അതിലേക്ക് ഒന്ന് നോക്കി...
"നിക്ക് എങ്ങും വേണ്ട..."😒
"ഞാൻ ആയിട്ട് ഇട്ടു തരണോ അതോ... പിന്നെ വെറും ഡ്രെസ്സ് ഇടൽ മാത്രം ആയിരിക്കില്ല നടക്കാ... ന്തേ വേണോ...?!!"
"😏വേണ്ട നിക്ക് ഇടാൻ അറിയാം..."
എന്നും പറഞ്ഞു പെണ്ണ് കുളിച്ചു മാറ്റി വന്നു...
"മുടി ഒക്കെ ചീകി കെട്ടി എന്റെ നിയ കുട്ടി സുന്ദരി കുട്ടിയായി വാ...ജൗഹിടെ മെഹന്ദി നൈറ്റ് ആണ് ഇന്ന്... നിന്നേം കൊണ്ട് ചെല്ലാൻ അവൻ പ്രത്യേകം പറഞ്ഞതാ...മാത്രം അല്ല നിന്റെ ടീമും കാണും..."
അമി കൂടി വന്നതും നമ്മൾ നിയ കുട്ടിക്കുള്ള പാൽ ഒക്കെ പ്ലേറ്റിൽ ആക്കി വെച്ചു...
"ഇതെന്താ ഒരു പ്രത്യേക സ്നേഹം..."🙄
"അത് വയറ്റിൽ ഒരു കൊച്ചുള്ളത് അല്ലേ... അതിനാ..."
അത് കേട്ട് അവനും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതിനെ തലോടി...പെണ്ണ് റെഡി ആയി വന്നതും ഞങ്ങൾ അനുട്ടിയെയും അവളുമാരെയും കൊണ്ട് അങ്ങോട്ട് വിട്ടു... നൈറ്റ് അപ്പുക്കയും ഉപ്പച്ചിയും ഒന്നിച്ചു വന്നോളും...
"അവറ്റകളെ കാണുമ്പോൾ നിന്റെ യഥാർത്ഥ സ്വഭാവം പുറത്തെടുത്താൽ ഉണ്ടല്ലോ..."
പെണ്ണ് അതിനും നമ്മളെ തുറിച്ചു നോക്കി കൊണ്ട് അകത്തേക്ക് കയറിപ്പോയി...
"ഇനി ഇവടെ പാട്ട് കച്ചേരി നടത്താൻ ആവും..."
എന്നൊക്കെ പിറു പിറുത്തു കൊണ്ടാ പോക്ക്...🙄
"🙄അതെന്താടാ അവൾ എന്നെ കണ്ടിട്ട് ഒന്നും മിണ്ടാതെ പോയത്..."[ജൗഹി ]
"ആ റേഡിയോ ഇന്ന് തൊട്ട് അങ്ങനാ ഇത്തിരി സൈലന്റ് ആവും..."
അതും പറഞ്ഞു നമ്മൾ ബാക്കി ഗ്യാങ്ങിന്റെ കൂടെ ചെന്നു...
***********💞
"😒നിക്ക് അറിയോടി ആ അജു മരപ്പട്ടി എന്നെ ഇന്നലെ തൊട്ട് ഉള്ള ജോലി മുഴുവൻ ചെയ്യിക്കാടി... നിക്ക് വയ്യ മടുത്തു..."
എന്നും പറഞ്ഞു നമ്മൾ ഇത്തിരി റസ്റ്റ് കിട്ടിയ ആശ്വാസത്തിൽ അവടെ കണ്ട ചെയറിൽ ഇരുന്നു...
"അമിക്കാ എന്നെ വെളുപ്പിന് അഞ്ച് മണിക്ക് വിളിച്ചാടി പണി എടുപ്പിച്ചേ... ഉമ്മച്ചിമാർ ഒക്കെ തടഞ്ഞതാ ന്നിട്ടും അങ്ങേര് കേട്ടില്ലേടി..."😓
"😕എന്നേം ഓൻ അഞ്ച് മണിക്കാടി വിളിച്ചെ..."
"എന്നേം..."
ഷമിയും തനുവും കൂടി ഒരുമിച്ച് പറഞ്ഞതും ഇതൊക്കെ ഇവറ്റകൾ പ്ലാൻ ചെയ്ത് ആണെന്ന് മനസ്സിൽ ആയി...😏അങ്ങനെ ഇപ്പൊ ഞാൻ നേരെ ആവൂല...
"കയ്യിൽ ഉള്ള ഫോണും വാങ്ങി വെച്ച്...ഇതെല്ലാം നിന്റെ അജുന്റെ പ്ലാനാ..."
ഷമി പറഞ്ഞതും നമ്മൾ മേലേ നിന്നും താഴെ ഉള്ള ഓനെ നോക്കി...😍കണ്ണ് എടുക്കാൻ തോന്നുന്നില്ല...
"നീ എന്താ ആലോചിക്കുന്നേ...?!!"
നെച്ചു നമ്മളെ തട്ടി വിളിച്ചപ്പോൾ ആണ് നമ്മൾ ഓനിൽ നിന്നും നോട്ടം മാറ്റിയെ...ഇങ്ങനെ നോക്കി നിന്നാൽ പ്രതികാരം ഒക്കെ മറക്കും...
"ഡീ നിയ വാ നമുക്ക് സെൽഫി എടുക്കാ..."
പാത്തു വന്നു വിളിച്ചതും നമ്മൾ മുറിയിൽ ചെന്നു സെൽഫി എടുക്കുമ്പോൾ ആണ് അൽതു ഓടി പിടിച്ചു വന്നത്...
"🙄നിങ്ങൾക്കൊക്കെ എന്ത് പറ്റിയെടി...ഒന്ന് ചിരിക്കെടി..."
പാത്തു പറഞ്ഞതും പിറകെന്ന് അൽതു നല്ല പോലെ ഇളിച്ചു..
"എടീ നിയ ഞാൻ ഇങ്ങോട്ട് വരുമ്പോൾ ഒരു പെണ്ണ് അജുക്കാനോട് പാട്ട് സൂപ്പർ ആണെന്ന് ഒക്കെ പറഞ്ഞു കൂടെ നിർത്തി സെൽഫി ഒക്കെ എടുക്കുന്നത് കണ്ട്..."
😕പടച്ചോനെ ഇനി അതും കൂടെ കാണേണ്ടി വരോ... അല്ലേൽ തന്നെ ഓൻ കയ് വിട്ടു പോയി...
"ഉള്ളതല്ലേ നിന്നെ ഞാൻ കൊല്ലും നോക്കിക്കോ..."😬
"ഉള്ളതാടി.. ദേ ആ പോണ പെണ്ണാ..."
🤔പടച്ചോനെ ഈ പെണ്ണ് എന്റെ അത്രേം ഗ്ലാമർ ഇണ്ടോ... ഏയ് ഇല്ല...
"ഏയ്..."
ആ പെണ്ണിന്റെ പിന്നാലെ ചെന്ന് നമ്മൾ വിളിച്ചതും പെണ്ണ് തിരിഞ്ഞു നോക്കി...
"ഫോൺ ഒന്ന് തരോ...?ഞങ്ങളെ ഫോൺ എവടെയോ വെച്ചു മറന്ന് അത് നോക്കാനാ..."
ആ പെണ്ണ് അൺലോക്ക് ചെയ്തു തന്നതും നമ്മൾ ഗാലറി ഓൺ ചെയ്തു...😬കുരിപ്പ് ഒട്ടി നിന്ന് സെൽഫി എടുക്കാ അല്ലേ... നമ്മൾ കലിപ്പിൽ അത് ഡിലീറ്റ് ചെയ്തു ഫോൺ ആ കുരിപ്പിന് കൊടുത്തു...😏
"എന്ത് പണിയാ കാണിച്ചേ...ഞാൻ എന്ത് മാത്രം ആഗ്രഹിച്ചു എടുത്ത സെൽഫി ആണെന്ന് അറിയോ... അജുക്കാടെ പാട്ട് കേട്ടപ്പോൾ തൊട്ട് ഉള്ള ആഗ്രഹം ആണ്..."😓
"ആ അജുക്കാടെ കെട്ടിയോളാ ഇത്... കാണുന്ന പോലെ അല്ല ഇനി ഒരു സെൽഫി എടുത്തു എന്ന് അറിഞ്ഞാൽ ചിലപ്പോൾ നിന്നെ കൊന്ന് എന്ന് വരും..."
അൽതു പറഞ്ഞതും പെണ്ണ് നമ്മളെ നോക്കി പേടിപ്പിച്ചു പുറത്തേക്ക് പോയി...
"എടീ ആ പെണ്ണ് അജുക്കാന്റെ അടുത്ത് എല്ലാം പറഞ്ഞു..."[നെച്ചു ]
"അയിന് എനിക്കെന്താ... ചോയ്ക്കാൻ ഇങ്ങ് വരട്ടെ..."
നമ്മൾ മേലേ നിന്ന് ആ പെണ്ണ് ഓനോട് ചെന്ന് പറയുന്നത് കലിപ്പിൽ നോക്കി കൊണ്ട് പറഞ്ഞു...
അപ്പോഴാണ് അന്ന് ഉപ്പച്ചീടെ കടയിന്ന് ഓനെ വിളിച്ചോണ്ട് പോയ ലവൾ ഓനോട് എന്തൊക്കെയോ പറയുന്നത് കണ്ടേ...😕
🤔ഇതിനെ അല്ലേ ഓൻ ഇന്നലെ പുകഴ്ത്തി പറഞ്ഞത്... പേരൊക്കെ എന്തോ വേർഡ് കൂടിയാൽ ആവുന്നൊക്കെ...😬നിനക്ക് ഞാൻ തരാടി നീ ഇങ്ങ് വാ...
"നെച്ചു നീ ഇങ്ങ് വന്നേ...ഡീ ഞങ്ങൾ ഇപ്പൊ വരാം..."
ആ പെണ്ണിന് കൊടുക്കാൻ ഉള്ള പണിയും പ്ലാൻ ചെയ്തു നമ്മൾ താഴെ ഇറങ്ങി... ബാക്കി ഉള്ളതിനെ ഒക്കെ മേലേ തന്നെ നിർത്തി...
ആ പെണ്ണ് കുണുങ്ങി കുണുങ്ങി വരുന്നത് കണ്ടപ്പോൾ തന്നെ നമ്മൾ പെട്ടെന്ന് കാൽ നീട്ടിയതും ദേ പോണു ആ കോപ്പ് താഴേക്ക്...😁
ചക്ക വെട്ടി ഇട്ട പോലെ ആ കുരിശ് വീണതും എല്ലാരും അകത്തു വന്നു അതിനെ നോക്കി... ഞങ്ങൾ ആണേൽ നിഷ്കു ആയി ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന പോലെ നിന്നു...
എന്നാലും ആ കോപ്പ് അജു നമ്മളെ ഒരു നോട്ടം ആയിരുന്നു...🙄ഇനി ഓന് മനസ്സിൽ ആയി കാണോ നമ്മൾ ആണെന്ന്...
"നെച്ചു വാ മുങ്ങാം..."
നമ്മൾ ഓളെയും കൊണ്ട് മെല്ലെ പുറത്തേക്ക് വലിഞ്ഞു...
"എടീ അവറ്റകളെ സ്നേഹം കിട്ടാൻ ഒരു വഴി ഇണ്ട്... നമ്മൾ പ്രെഗ്നന്റ് ആണെന്ന് പറയാ... അപ്പൊ അവന്മാരെ തല്ലും വഴക്കും ഇണ്ടാവേം ചെയ്യില്ല ജോലിയും ചെയ്യിക്കില്ല...നീ കണ്ടിട്ടില്ലേ വീട്ടിൽ ഓൻ പൂച്ച കുട്ടിയെ സ്നേഹിക്കുന്നത്..."
"😌എങ്കിൽ നമുക്ക് ഷമീനെയും തനുനെയും കൂടി വിളിക്കാ ആക്ഷൻ ഇടാൻ..."
"നാലാളും കൂടെ ഒരുമിച്ചു ആക്ഷൻ ഇട്ടാൽ പിടിക്കില്ലെടി...അവളുമാരെ കെട്ട് ആണേൽ അടുത്തല്ലേ കഴിഞ്ഞത് അപ്പൊ ഞങ്ങളെ കൂടി വിശ്വസിക്കില്ല..."
"അത് ശരിയാ... ഇനി എന്താടി ചെയ്യാ...എനിക്കാണേൽ ഈ പ്രെഗ്നന്റ് ആയാൽ എന്താ ഇണ്ടാവാ എന്നൊന്നും അറീല..."
"നിക്കും അറീല... സിനിമയിൽ ഒക്കെ കണ്ടതാ...ഒന്നുകിൽ ആദ്യം ബോധം പോവും അല്ലേ വല്ലതും കഴിക്കുമ്പോൾ വായും അടച്ചു വോമിറ്റ് ചെയ്യാൻ പോവും..."
"🙄അപ്പൊ ഇനി എന്താ ചെയ്യാ...?!!"
അതും നേരാണല്ലോ... ഇവന്മാരെ എങ്ങനാ ബോധിപ്പിക്കാ... നേരെ ചൊവ്വേ ചെന്നു പറഞ്ഞാൽ അവറ്റകൾ വിശ്വസിക്കില്ല...😕
ആദ്യം ഫുഡ് കഴിക്കാൻ ഇരിക്കാം... അതാവുമ്പോ ഉമ്മച്ചിമാര് കാണും... നമ്മൾ ഫസ്റ്റ് ട്രിപ്പ് തന്നെ ഇരുന്നു നല്ല പോലെ കഴിച്ചു വയർ നിറഞ്ഞതും പിന്നെ വൊമിറ്റ് ചെയ്യാൻ എന്ന പോലെ പുറത്തേക്ക് പോയി...😕വെറുതെ കയ് ഇട്ടതെ ഉള്ളൂ... കഴിച്ചത് മുഴുവൻ പുറത്തേക്ക് പോവാണല്ലോ...
"അജു,,,അമി..."
എന്നുള്ള പാത്തൂന്റെ ഉമ്മച്ചീടെ വിളി കേട്ടതും രണ്ടും വല്ലാണ്ട് നിഷ്കു ആയി വന്നു നിന്നു...🙄കണ്ടാൽ പറയോ കയ്യിലിരിപ്പ് നമ്മക്ക് അല്ലേ അറിയൂ...
"രണ്ടും പണി പറ്റിച്ചു അല്ലേ...ദേ കണ്ടില്ലേ പോയി പിടിക്ക് നല്ല ക്ഷീണം കാണും..."
"അത് ബിരിയാണി കണ്ടാൽ രണ്ടും വയർ അവളുമാരെ ആണെന്ന് ഓർക്കില്ല അതിന്റെയാവും..."[അമി ]
😬ഈ പട്ടി അമിക്കാനെ ഇന്ന് ഞാൻ തല്ലി കൊല്ലും...പ്രെഗ്നന്റ് ആവാൻ പെടുന്ന പാട് ഓന് വല്ലോം അറിയണോ...
"പോടാ ഇത് അതിന്റെ ഒന്നും അല്ല... ഞാൻ ഇതൊക്കെ കുറെ കണ്ടതാ... ഇത് രണ്ടും ഒരു ഉപ്പച്ചി ആവാൻ പോന്നതിന്റെ ലക്ഷണം ആണ്..."
അത് കേട്ടതും രണ്ടും വായും പൊളിച്ചു പരസ്പരം നോക്കി...🙄ഇന്നെങ്ങാനും വന്നു പിടിക്കോ... നമ്മൾ ആണേൽ ക്ഷീണിച്ച പോലെ അവടെ ഉള്ള ചെയറിൽ ഇരുന്നു...
"ഡീ എന്താ പറ്റിയെ...?!!"
"😪ഇന്ന് മുഴുവൻ എന്നെ കഷ്ടപ്പെടുത്തിയത് അല്ലേ... ഞാൻ അപ്പോഴേ പറഞ്ഞതല്ലേ നിക്ക് വയ്യെന്ന്... ഗർഭിണി ആയ പെണ്ണിനോട് ഇങ്ങനെ ഒക്കെ ചെയ്യാവോ...എന്നോട് മിണ്ടണ്ട..."
"🙄അതിന് പ്രെഗ്നന്റ് ആണെന്നത് സത്യാണോ...?!!അതിന്റെ ലക്ഷണം ഒന്നും കണ്ടില്ലല്ലോ..."
"ഇന്നലെ ഞങ്ങൾ തല കറങ്ങി വീണില്ലെ..."
"രണ്ടും ഒരുമിച്ച് വീണപ്പോൾ ഞങ്ങൾ കരുതി ഡ്രാമ ആണെന്ന്..."
😕യ്യോ അപ്പൊ അത് ഡ്രാമ ആണെന്ന് ഇവന്മാർക്ക് മനസ്സിൽ ആയാ... അപ്പൊ ഇതും മനസ്സിൽ ആവോ...🙄അല്ലേലും ഇവന്മാരെടുത്ത് ഇതൊന്നും നടക്കില്ല...
"ഈ സമയത്ത് ഇനി ഡോക്ടറെ കാണാൻ പറ്റില്ലല്ലോ..."[അമി ]
"അത് നാളെ ജൗഹി കാക്കുന്റെ കെട്ടൊക്കെ കഴിഞ്ഞു മറ്റന്നാൾ പോവാ..."
അപ്പോഴേക്കും ഐഡിയ വല്ലോം കണ്ട് പിടിക്കാം...🙄
"എങ്കിൽ വാ...അകത്തെങ്ങാനും ഇരിക്കാം..."
അവറ്റകൾ ഞങ്ങളെ പിടിച്ചു അകത്ത് ഇരുത്തി പോയതും ഷമിയും തനുവും പാത്തുവും അൽതുവും കൂടെ ഇടിച്ചു കേറി വന്നു...
"സത്യാണോ... നിങ്ങൾ പ്രെഗ്നന്റ് ആണെന്ന് കേട്ടല്ലോ..."
"😌ആടി..."
"ഇവിടന്ന് താഴേക്ക് പോവുന്നത് വരെ ഇല്ലല്ലോ..."[ഷമി ]
"ഞങ്ങൾ താഴേന്നു ഒരു ഉലക്ക വിഴുങ്ങിയപ്പോ കിട്ടീതാ...😬ഒന്ന് മിണ്ടാതിരിയെടി..."
നമ്മൾ ശമിയെ നോക്കി പല്ല് കടിച്ചു...അപ്പോ ദാ വരുന്നു ഒരുത്തി...🙄അവർ ആണേൽ ഞങ്ങളെ കണ്ണ് ഒക്കെ വലിച്ചു തുറന്നു നല്ല പോലെ നോക്കി... കണ്ണീ ചോര നോക്കാണോ... അത് ഇല്ലാത്ത രണ്ടെണ്ണം ആണ് ആ പിറകെ ഉള്ളത്...
😕പണി പാളിയെടി നെച്ചു... ഇനി കണ്ണിൽ ആണോ ഗർഭം...
"ഇങ്ങള് ഡോക്ടർ ആണോ...?!!"
"നഴ്സ് ആണ്... നാളെ ചെക്കപ്പ് ചെയ്തു നോക്കാം പ്രെഗ്നന്റ് ആണോ എന്ന്... ഹോസ്പ്പിറ്റലിൽ വന്നാൽ മതി..."
പിന്നെ നമ്മൾ ആ പണിക്ക് നിന്നിട്ടില്ല... വീട്ടിൽ എത്തിയതും നമ്മൾ പണി ഒന്നും ഏൽക്കാത്ത നിരാശയിൽ താടിക്ക് കയ്യും കൊടുത്തു ഇരുന്നു... ഓൻ നമ്മളെ ഒന്ന് നോക്കി ഷീറ്റ് ഒക്കെ വിരിച്ചു...
"നിനക്ക് ഒക്കെ രണ്ട് കിട്ടാത്ത കുറവാ അല്ലേ...നീയല്ലെടി അവളെ ഇന്ന് വീഴ്ത്തിയെ...?!!"
"ആ ഞാൻ തന്നാ... കണ്ണിൽ കണ്ട പെണ്ണുങ്ങളോട് കൊഞ്ചാൻ നിക്കല്ലേ ഇയാളെ പണി...ഇന്നലെ പറഞ്ഞത് ഒന്നും ഞാൻ മറന്നിട്ടില്ല... അതോണ്ട് തന്നാ അവളെ വീഴ്ത്തിയെ..."😏
"അവൾക്ക് വല്ലതും പറ്റിയിരുന്നെങ്കിൽ ആര് സമാധാനം പറയും..."
"എനിക്ക് വല്ലോം പറ്റിയാൽ ആരാ സമാധാനം പറയാ..."
"🙄ഏ നിനക്കോ...?!!"
"പിന്നല്ലാതെ ഗർഭിണി ആയ എന്നെയല്ലെ ഇയാൾ കാലത്ത് അഞ്ച് മണി തൊട്ട് കഷ്ടപ്പെടുത്തിയെ..."😓
"ഓഹ് അപ്പൊ നീ പ്രെഗ്നന്റ് ആണല്ലേ... എന്നാൽ മോൾ ക്ഷീണം ഉണ്ടേൽ വന്നു കിടക്ക്..."
"നിക്ക് ക്ഷീണൊന്നുല്ല..."😓
"ഏയ് നിന്റെ ഫേസ് കണ്ടാൽ നല്ല ക്ഷീണം ഉണ്ട്..."
🙄അത് ഇന്ന് പണി എടുപ്പിച്ചതിന്റെ ആവും...😓ഇവൻ എന്തിനാ ഇപ്പൊ നമ്മളെ ഉറക്കി കിടത്തുന്നെ എന്ന പോലെ നമ്മൾ ഓനെ നോക്കിയതും ഓൻ നമ്മളെ എടുത്തു ബെഡിൽ കിടത്തി...🙄
പിന്നെ കാലത്ത് ഓന്റെ വിളി കേട്ടാണ് കണ്ണ് തുറന്നത്...😕പടച്ചോനെ പണി തരാൻ ആണോ...
"ഇപ്പൊ എങനെ ഉണ്ട്...?!!"
ഓൻ നെറ്റിയിൽ ഒക്കെ കയ് വെച്ചു കൊണ്ട് ചോദിച്ചു...നമ്മൾ എന്താ പനി പിടിച്ചു കിടപ്പാണോ... ഹെയ്ഷ് പ്രെഗ്നന്റ് ആണെന്ന് ഇണ്ടാക്കുമ്പോൾ പനി ആണെന്ന് ഇണ്ടാക്കിയാലും ഓന്റെ സ്നേഹം കിട്ടും... ഇനി അവസരം വന്നാൽ പനി ഇണ്ടാക്കാം...😌
"ജൗഹി കാക്കുന്റെ കെട്ടിന് പോണ്ടേ...ഞാൻ റെഡി ആവട്ടെ..."
"നൈറ്റ് നിനക്ക് പൊള്ളുന്ന പനി ആയിരുന്നു...വയ്യെങ്കിൽ വരണ്ട ഞാൻ കഞി ഉണ്ടാക്കി തരാം...അതും കുടിച്ചു ഇവിടെ കിടന്നോ..."
😒അവടെ ബിരിയാണി ഉള്ളപ്പോൾ ഞാൻ കഞി കുടിക്കണം എന്ന്... നമ്മൾ ഒന്നുല്ല എന്ന് പറഞ്ഞു ബാത്‌റൂമിൽ ചെന്ന് കുളിച്ചു റെഡി ആയി...എണീറ്റപ്പോൾ തൊട്ട് നമ്മക്ക് തലക്ക് ഒരു ഭാരം പോലെ...🤔ഇനി ബുദ്ധി കൂടിയൊണ്ട് ആവോ... വൈറ്റ് താങ്ങില്ലേ കുറച്ചു ബുദ്ധി മതി...
"വൈകീട്ട് ഹോസ്പിറ്റലിൽ പോവാം... ഓടി ചാടി നടക്കരുത് കേട്ടല്ലോ..."
🙄യ്യോ ഹോസ്പിറ്റലിൽ പോയാൽ പണി ആവും...അവടെ ചെന്ന് അന്നത്തെ പോലെ വല്ലതും മാറ്റി വെക്കാൻ കിട്ടിയാൽ മാതിയെന്നു...😓അയിന് ഇന്നലെ കണ്ട ആ ജന്തു സമ്മതിക്കോ ആവോ...
മഹർ ചാർത്തൽ ഒക്കെ കഴിഞ്ഞു ഞങ്ങളേം കൊണ്ട് അവന്മാർ സെൽഫി ഒക്കെ എടുത്തു... നസിത്ത ആൾ സൈലന്റ് ആണ്...വല്യ ഡയലോഗ് ഒന്നുല്ല...പാത്തു ആണേൽ നാത്തൂനേ കിട്ടിയപ്പോൾ അൽതുനെ മൈൻഡ് ഇല്ല... ജൗഹി കാക്കു ഓന് ജോലി ആയാൽ ഓളെ കെട്ടിച്ചു കൊടുക്കാം എന്ന് വാക്ക് കൊടുത്ത സന്തോഷത്തിൽ ആണ് ഓൻ...
"അനസ് കാക്കു ഇങ്ങളെ പോലീസ് യൂണിഫോമിൽ അല്ലാണ്ട് കാണാൻ എന്താ ഭംഗി...ഇങ്ങളെ കെട്ടിയോൾ ആണോ ഇത്...?!!"
"😕അജു കെട്ടീട്ടും നിനക്ക് വല്യ മാറ്റം ഒന്നുല്ലല്ലേ...ഇത് എന്റെ കെട്ടിയോൾ ആണ്... പിന്നെ നീ ആദ്യം പറഞ്ഞത് എല്ലാരും പറയും എന്നെ യൂണിഫോമിൽ കാണുന്നതിനേക്കാൾ ബംഗിയാ ഇങ്ങനെ കാണാൻ എന്ന്..."😌
" എന്നാ ഈ ഡ്രെസ്സ് സ്ഥിരം ആക്കിക്കോ... "
"അതിന് സ്റ്റേഷനിൽ അതൊന്നും പറ്റില്ല..."
"ആ പണി നിർത്തി ഇങ്ങള് മാട്രിമോണി തുടങ്ങിക്കൊ ഇപ്പൊ അതല്ലേ ഇങ്ങളെ പണി..."😌
"പോടീ... നിന്റെ ഒക്കെയല്ലേ കയ് നീട്ടം... അത് തൊട്ട് കൂടെ പഠിച്ചവന്മാരെ മുഴുവൻ കെട്ടിക്കുന്ന ജോലി എന്റെ തലയിൽ ആണ്..."
അങ്ങേര് അതും പറഞ്ഞു കെട്ടിയോളെയും കൊണ്ട് മുങ്ങി...
ഉമ്മച്ചിയും ഇത്തൂസും അനുട്ടിയും വന്നതോടെ നമ്മൾ ഡീസന്റ് ആയി നിന്നു...ജെസികൂടെ വന്നതും റാഷിക്കാ കുറെ ഉപദേശം ഒക്കെ കൊടുത്തു ഓളെ ഞങ്ങളെ കൂടെ ആക്കി പുറത്ത് പോയി... കെട്ടിയോൻ ഉള്ളപ്പോൾ ഓള് എലി ആണേൽ അങ്ങേര് പോയപ്പോൾ ഓള് പുലിയാ...
ഫുഡ് കഴിക്കാൻ ഇരുന്നതും നമ്മക്ക് ഒറിജിനൽ ആയിട്ട് വോമിറ്റ് ചെയ്യാൻ തോന്നി...😕ആക്ഷൻ ഇട്ടു ഇപ്പൊ ഒറിജിനൽ ആയോ... നമ്മളെ അതേ അവസ്ഥ തന്നെയാ നെച്ചൂനും...
നമ്മൾ പിന്നെ ഫുഡ് നിർത്തി ഐസ്ക്രീം കഴിക്കാൻ തുടങ്ങിയതും ഒക്കെ പോയി...
"എന്നാലും ഒരു അടവും ഓന്റെ അടുത്ത് നടക്കുന്നില്ലെടി...പ്രെഗ്നന്റ് ആക്കാൻ നോക്കീതാ ഓന്റെ വിചാരം നിക്ക് എന്തോ വല്യ സൂക്കേട് ആണെന്നാ...പ്രെഗ്നന്റ്ആയേക്കാൾ നല്ല പോലെ ഇപ്പൊ നോക്കുന്നുണ്ട്...🤔ഇനി ഞാൻ വടി ആവുന്നു കരുതി ആണോ എന്ന് എനിക്ക് ഡൌട്ട് ഇണ്ട്..."😓
"അപ്പൊ ഇന്നലെ പ്രെഗ്നന്റ് ആണെന്ന് പറയാൻ ആണോ നിങ്ങൾ രണ്ടും വോമിറ്റ് ചെയ്തേ...?!!"[ഷമി ]
"അത് അവറ്റകൾ വിശ്വസിച്ചിട്ട് ഒന്നുല്ലെടി..."😪
"അയിന് ഒരു ഐഡിയ ഇണ്ട്...എന്റെ കസിന്റെ കെട്ടിയോന്റെ പെങ്ങൾ ഡോക്ടർ ആണ് അവരാ എന്നെ നോക്കുന്നെ...ആള് ഇവിടെ ഉണ്ട്...മണവാട്ടിടെ ഫ്രണ്ട് ആണെന്നാ ഞാൻ ചോയ്ച്ചപ്പോൾ പറഞ്ഞത്...നിങ്ങൾ രണ്ടും ബോധം കെടണം അപ്പൊ ഞാൻ ആളെ വിടാം... നിങ്ങൾ പ്രെഗ്നന്റ് ആയോണ്ടാ ബോധം പോയത് എന്ന് ഞാൻ പറയിക്കാം..."
"അയിന് അവർ സമ്മതിക്കോ...?!!"🙄
"ഒരു നല്ല കാര്യത്തിന് അല്ലേടി അവരെ കൊണ്ട് സമ്മതിപ്പിക്കാം..."
ഞങ്ങൾ പോയി അവർ ഇരുന്നതിന്റെ അടുത്തുള്ള ചെയറിൽ ഇരുന്നു... ജെസി ആണേൽ ഓളെ പറ്റി ഇരുന്നു എല്ലാം പറയേം ചെയ്തു...
"അത് ശരി...അല്ല ആരാ കെട്ടിയോന്മാർ അവരെ കാണട്ടെ..."
"ദാ ആ മണവാളൻറെ റൈറ്റും ലെഫ്റ്റും ഉള്ളതാ..."
ജെസി അവറ്റകളെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു...
"അത് അജുവും അമിയും അല്ലേ..."
😨പടച്ചോനെ വീണ്ടും പണി പാളിയാ...അവർ എണീറ്റ് അവന്മാരെ അടുത്ത് ചെന്നതും ഞങ്ങൾ ഒരു ഓട്ടം ആയിരുന്നു... ഇനി പറഞ്ഞു കാണോ... പിന്നെ ഞങ്ങൾ ആരും കെട്ടിയോന്മാരെ മുന്നിൽ ചെന്ന് പെട്ടിട്ടില്ല...😓
അവന്മാർ അവിടെ നിന്നതും നമ്മൾ ഇത്തൂസിന്റെ കൂടെ വീട്ടിലേക്ക് വന്നു ഡ്രെസ്സ് പോലും മാറാതെ ബെഡിലേക്ക് വീണു...
നമ്മളെ മുഖത്ത് ആരോ ഊതുന്ന പോലെ തോന്നിയാണ് നമ്മൾ കണ്ണ് തുറന്നത്... നോക്കുമ്പോൾ ഉള്ള പല്ല് മുഴുവൻ കാട്ടി ഇളിച്ചു രണ്ട് കയ്യും നമ്മളെ സൈഡിൽ ആയി കുത്തി കിടക്കുന്ന അജുനെയാണ് കണ്ടത്...😓
"എന്താ...?!!"
"എന്റെ ഭാര്യക്ക് ഇപ്പൊ കെട്ടിയോന്റെ സ്നേഹം കിട്ടാൻ ഒരു കുഞ്ഞിനെ അത്യാവശ്യം ആയി വേണം എന്ന് കേട്ടല്ലോ... സത്യാണോ..."
"😓ഇയാക്ക് ഇപ്പൊ എന്നോട് പഴയ പോലെ സ്നേഹോന്നും ഇല്ലല്ലോ അതോണ്ടല്ലേ...ഇണ്ടേൽ എന്നെ കൊണ്ട് വീട്ട് വേല മുഴുവൻ ചെയ്യിക്കോ..."
"എന്റമ്മോ...എടീ അതൊക്കെ എല്ലാ പെണ്ണും ചെയ്യുന്നതല്ലേ..."
"പോ അവിടന്ന് എന്നോട് മിണ്ടാൻ വരണ്ട..."
നമ്മൾ ഓനെ ഒന്നും മൈൻഡ് ചെയ്യാതെ ബെഡിൽ തിരിഞ്ഞു കിടന്നു...
"അതെങ്ങനെ ശരിയാവും... പോട്ടെ എന്ന് വിചാരിച്ചു വെറുതെ വിടുമ്പോ നീയായിട്ട് ഒരു കൊച്ചിനെ വേണം എന്ന് പറഞ്ഞു എന്നെ ഇളക്കിയിട്ട്..."
🙄ഭാഗ്യം നമ്മക്ക് അങ്ങനെ ഒരു ആഗ്രഹം ഇണ്ടെന്നാ ആ പെണ്ണ് ചെന്ന് പറഞ്ഞത്... അല്ലേ ഇവന്റെ കലിപ്പ് ആവും ഇപ്പൊ കാണാ...
"അറിയാൻ മേലാത്തോണ്ട് ചോയ്ക്കാ ലോകത്തുള്ള പെണ്ണുങ്ങൾ ഒക്കെ ഇയാളെ കൂടെ പഠിച്ചത് ആണോ....!!"😏
"അത് പിന്നെ സ്കൂളിലും കോളേജിലും ഒക്കെ ആയി കുറെ എണ്ണം ഉണ്ട്... പഠിക്കാൻ വിട്ട സമയം സ്കൂളിൽ പോവാതെ വല്ലടത്തും കറങ്ങാൻ പോയാൽ ക്ലാസ് മെറ്റിനെ പോലും അറിഞ്ഞു എന്ന് വരില്ല..."
🙄ഇവന് ഇതൊക്കെ അറിയോ... നമ്മളെ എല്ലാ ഉഡായിപ്പും ഇവൻ നല്ല പോലെ പഠിച്ചിട്ടുണ്ട്...
"ഞാൻ ആലോചിക്കായിരുന്നു നീയെങ്ങാനും ഒരു ഉമ്മച്ചി ആയാൽ ഉള്ള അവസ്ഥ,,,ഓർക്കുമ്പോൾ തന്നെ ചിരി വരാ..."😁
"അയിന് ഞാൻ ഉമ്മച്ചി ആവുന്നില്ല പോരെ... ഇയാൾ വല്ലാണ്ട് ചിരിക്കേണ്ട..."😬
"നിന്റെ ഈ കലിപ്പ് കാണാൻ പ്രത്യേക ഭംഗിയാ..."😍
"ഓഹ് സുഖിച്ചു... അങ്ങ് നീങ്ങി കിടന്നേ..."
"ചതിക്കല്ലെടി ഇന്നലെ തൊട്ടേ ഞാൻ പട്ടിണിയാ..."
"ജൗഹി കാക്കുന്റെ വീട്ടിൽ വളിച്ച ബിരിയാണി കാണും പോയി എടുത്തു കഴിക്ക്..."😏
"നീ നല്ല പോലെ സംസാരിക്കാൻ ഒക്കെ പഠിച്ചല്ലോ..."🙄
"ആ പഠിച്ചു ഇയാളെ കൂടെ അല്ലേ ജീവിക്കുന്നെ..."
"ഒരു ദിവസം വീട്ട് വേല ചെയ്യിക്കുമ്പോഴേക്കും നീ ഇത്രക്ക് മാറിയോ...ഇങ്ങനെ ആണേൽ ഞാൻ എന്നെ നിന്നെ നന്നാക്കിയേനെ..."
"ഞാൻ നന്നായി തന്നാ ഇരിക്കുന്നെ...?!!"😏
"എങ്കിൽ മോൾ സത്യം പറ... എന്തിന് വേണ്ടിയാ നിങ്ങൾ രണ്ടും ഇങ്ങനെ ഒരു ഡ്രാമ നടത്തുന്നെ..."
"😓അത് പറഞ്ഞാൽ എന്നെ തല്ലോ..."
"നിന്നെ ഞാൻ തല്ലോ... നീ സത്യം പറ നീ പ്രെഗ്നന്റ് ആണോ...?!!"
"അത് ഇങ്ങളെ സ്നേഹം കിട്ടാൻ വേണ്ടിയാ അങ്ങനെ ഒക്കെ ചെയ്തേ...പ്രെഗ്നന്റ് ആയാൽ ഇങ്ങള് നല്ല പോലെ സ്നേഹിക്കൂലേ... ആ നിയ കുട്ടിയോട് വരെ എന്തൊരു സ്നേഹാ...അതോണ്ടാ... അല്ലാതെ ഞങ്ങൾ രണ്ടാളും പ്രെഗ്നന്റ് ഒന്നുല്ല..."😓
"പ്രെഗ്നന്റ് ആയാൽ രണ്ടാൾക്കുള്ള സ്നേഹം അല്ലേ വീതിച്ചു കൊടുക്കുന്നെ അത് കൊണ്ട് നിനക്ക് തോന്നുന്നതാ...പ്രെഗ്നന്റ് അല്ലെങ്കിലും എന്റെ സ്നേഹം മുഴുവൻ നിനക്കുള്ളതാ...അത് നീ കാണാത്തത് എന്നെ നോക്കാൻ നിനക്ക് ടൈം ഇല്ലാത്തത് കൊണ്ടാ..."❣️
അതൊക്കെ കേട്ട് നമ്മൾ വായും പൊളിച്ചു കിടന്നു...🙄
"എന്നാൽ ഇപ്പൊ നമുക്ക് സ്നേഹിക്കാം അല്ലേ...ഭാവിയിൽ ഒരു കുഞ് ഒക്കെ വേണ്ടേ..."😍
ഓൻ നമ്മളെ വലിച്ചടുപ്പിച്ചു മുഖത്തൊക്കെ കയ്കൾ ഓടിച്ചു കൊണ്ട് പറഞ്ഞതും നമ്മൾ കയ് തട്ടി മാറ്റിയതും ഓന്റെ കയ് നമ്മളെ വയറ്റിൽ അമർന്നു... അതോടെ നമ്മൾ ഒന്ന് ഉയർന്നു പൊങ്ങിയതും ഓൻ നമ്മളെ മയക്കും വിധത്തിൽ ഒന്ന് ചിരിച്ചു...😍ആ ചിരി കണ്ടാൽ പിന്നെ ഒന്നും കാണില്ല...
ഓൻ വീണ്ടും നമ്മളെ വയറിൽ കയ്കൾ ഓടിച്ചതും നമ്മൾ ഓനെ പിടിച്ചു നമ്മളിലേക്ക് അടുപ്പിച്ചു... അധരങ്ങൾ കോർത്തു വെച്ച ചുംബനത്തിൽ ലയിച്ചപ്പോൾ അവന്റെ കയ്കൾ ദേഹത്ത് ഓടി നടക്കുകയായിരുന്നു...❣️
**********💞
പാലും ആയി വരുന്ന നസിയെ കണ്ടതും ജൗഹി ഓടി ചെന്ന് ഡോർ ലോക്ക് ആക്കി... കുറെ വർഷം പിറകെ നടന്നത് അല്ലേ ഒന്നിനും ക്ഷമ ഇല്ലന്നെ...
"ഇരിക്ക്..."
പാൽ വാങ്ങി കൊണ്ട് അവളോട് ഇരിക്കാൻ പറഞ്ഞതും പെണ്ണ് ബെഡിലേക്ക് നോക്കി...🙄ഫസ്റ്റ് നൈറ്റ് തന്നെയല്ലേ എന്തിനാ ഇത്രക്ക് അലങ്കാരം...
"ഞാൻ ഫ്രഷ് ആയി വരാം..."
എന്നും പറഞ്ഞു അവൾ ബാത്‌റൂമിൽ കയറിയതും ജൗഹി പെണ്ണിനെ കെട്ടിയത് വിശ്വസിക്കാൻ ആവാത്ത പോലെ ഒന്ന് തുള്ളിചാടി ബെഡിലേക്ക് ചാടിയതും നാല് കാലും നിലം പതിച്ചു...😨
ഡോറും തുറന്നു കെട്ടിയോൾ വന്നു വായും പൊളിച്ചു നിന്ന് ഉമ്മച്ചിയും പെങ്ങളും ആണേൽ പുറത്ത് നിന്നും ഡോർ മുട്ടി വിളിക്കാ... നസി ചെന്ന് ഡോർ തുറന്നു എന്തോ പോയ ആരെയോ പോലെ കിടക്കുന്ന ജൗഹിയെ നോക്കി...
😌പാത്തു ആണേൽ വായും പൊത്തി ഒരു ഇളി ആയിരുന്നു... അവന്റെ അവസ്ഥ കണ്ട് ഉമ്മച്ചിയും നെസിയും ചിരിക്കാൻ അധിക സമയം വേണ്ടി വന്നില്ല...
കൂട്ട ചിരി ഉയർന്നതും ജൗഹി ചമ്മൽ മറച്ചു വെച്ചു എണീക്കാൻ ഒരു ശ്രമം നടത്തി എങ്കിലും എവിടെ ഒക്കെയോ ഒരു കൊളുത്തി പിടി...😦ഫസ്റ്റ് നൈറ്റ് മാത്രം അല്ല ഒരു മാസത്തേക്ക് ഉള്ള നൈറ്റ് പോയെന്നാ തോന്നുന്നേ... വല്ല എണ്ണ തോണിയിലും മുങ്ങി കിടക്കേണ്ടി വരും...
🙄ആ അജുനിട്ട് പണി കൊടുക്കുമ്പോൾ ആലോചിക്കണം ആയിരുന്നു എനിക്കും ഒരു ദിവസം ഉണ്ടെന്ന്...
എന്നാലും അവൻ ഇതെപ്പോ സാധിച്ചു... ഞാൻ മാത്രം ആണ് ഈ മുറിയിൽ കയറി ഇത്രയും അലങ്കരിച്ചത്...🙄അവന്മാരെ ശല്യം ഓർത്ത് ഫോൺ വരെ ഓഫ് ആണ്...
എണീക്കാൻ വയ്യാത്തത് കണ്ടത് കൊണ്ടാവും നെസിയും പാത്തുവും കൂടെ അവനെ പിടിച്ചു നിർത്തി... നേരെ ചൊവ്വേ നിക്കാൻ ആവാത്ത അവസ്ഥ ആയല്ലോ...
"😓ഇത് അവന്മാരെ പണിയാ..."
"അജുക്കാടെ മുറിയിൽ പാറ്റയെ പിടിച്ചിട്ട് നിയ അലറിയത് കാക്കു കാരണം അല്ലേ അതിനിപ്പോ കാക്കുന് ഇതൊന്നും പോരാ... ഇതിപ്പോ ഞങ്ങൾ അല്ലേ കണ്ടുള്ളൂ... അജുക്കാ നാട്ടിൽ മുഴുവൻ നാണം കെട്ടതാ..."
🙄അതും ശരിയാ... ഇതല്ലേ കിട്ടിയുള്ളൂ എന്ന് ആശ്വസിക്കാം... എന്നാലും അടുത്ത കാലത്തൊന്നും ഒരു ലൈഫ് ഇനി കിട്ടില്ല...
തറയിൽ വിരിച്ച ബെഡിൽ അങ്ങേരെ പിടിച്ചു രണ്ടാളും കിടത്തി...
"മോൾ ഇവളെ കൂടെ കിടന്നോ..."
🙄അപ്പൊ ഒരു ദർശനം പോലും ഇന്നില്ലേ...
പെണ്ണ് ഇറങ്ങി പോവുന്നത് തല മാത്രം ചെരിച്ചു അവൻ ദയനീയമായി നോക്കി...
അവന്റെ നൈറ്റ് മുടങ്ങിയാൽ എന്താ ബാക്കി എല്ലാ ലവന്മാരും കെട്ടിയോളെയും കെട്ടിപ്പിടിച്ചു കിടക്കാ...🙄
*********💞
കാലത്ത് തൊട്ട് നമ്മക്ക് ഐസ്ക്രീം കഴിക്കാൻ ഒരു പൂതി...നമ്മൾ ആണേൽ യു ട്യൂബ് നോക്കി എളുപ്പം ഇണ്ടാക്കാൻ പറ്റുന്ന ഐസ്ക്രീം തപ്പി പിടിച്ചെടുത്തു...
"ഇത്തൂസെ ഇങ്ങളെ കിച്ചണിലെ ജോലി കഴിഞ്ഞ..."
"ഇനി ഉച്ചക്കത്തെ ഫുഡ് ഉണ്ടാക്കിയാൽ മതി എന്താ..."
"എങ്കിൽ ഇങ്ങള് രണ്ടാളും ഹാളിൽ പോയി ഇരുന്നു ടീവി കണ്ടോ... ഞാനും അനുട്ടിയും കൂടി ഐസ്ക്രീം ഇണ്ടാക്കട്ടെ..."
"നിനക്ക് അതൊക്കെ അറിയോ...?!!"
"😌മ്മ്..."
ഇത്തൂസും ഉമ്മച്ചിയും പോയതും നമ്മൾ എല്ലാം എടുത്തു സ്ലാബിൽ നിരത്തി വെച്ചു... അവർ കാണിച്ച പോലെ പാൽ തിളപ്പിക്കാൻ വെച്ചു...
" ഞാൻ ക്രീം ഇണ്ടാക്കാ...അത് ഉമ്മച്ചി ഇണ്ടാക്കുന്ന ഞാൻ കണ്ടിട്ടുണ്ട്..."
"എന്നാ നീ അത് ഇണ്ടാക്കിക്കോ..."
ഓള് ക്രീം ഇണ്ടാക്കാൻ തുടങ്ങിയപ്പോ നമ്മൾ പാലിൽ അവർ കാണിച്ചതൊക്കെ ചേർക്കാൻ തുടങ്ങി...
😟ആ അജുന് ഒരു ദാരണ ഇണ്ട് നമ്മക്ക് ഒന്നും അറീലെന്ന്... ഇന്നത്തോടെ ഓന്റെ ചിന്ത മാറ്റി കൊടുക്കണം...
ഐസ്ക്രീം ഇണ്ടാക്കി ഓന്റെ മുന്നീന്ന് കഴിക്കണം ഒരു തുള്ളി പോലും ഓന് കൊടുക്കരുത്...😏
**********💞
"ഫസ്റ്റ് നൈറ്റ് കഴിഞ്ഞ ക്ഷീണം ആണോ നേരെ ചൊവ്വേ നടക്കാൻ പോലും ആവിന്നില്ലല്ലോ..."
നമ്മൾ ജൗഹീടെ വരവ് കണ്ടതും ഇളിച്ചു കൊണ്ട് ചോദിച്ചു...
"എന്നെ കൊണ്ട് പറയിപ്പിക്കരുത്... ഈ പാര പണി നിർത്തി എന്ന് പറഞ്ഞിട്ട് എനിക്കിട്ട് ഇമ്മാതിരി പണി തരേണ്ടായിരുന്നു... അന്ന് ഇവിടെ നിന്ന് കാണുന്ന അത്രയും പോലും ഇപ്പൊ അവളെ കാണാൻ ഇല്ല... അവളെ പറഞിട്ടും കാര്യം ഇല്ല... ആവി പിടിക്കാൻ വെള്ളം തിളപ്പിക്കൽ ഒക്കെയല്ലേ ഇപ്പൊ പണി..."😓
"ഒരു ക്ലൂ തരാന്ന് കരുതി വിളിച്ചപ്പോൾ ഫോൺ ഓഫ് ആയിരുന്നു... അതെന്തിനാ ഓഫ് ആക്കിയേ..."
"അത് വഴി പണി വരണ്ട എന്ന് കരുതി...!!അല്ലേടാ നീയൊക്കെ ഇതെപ്പോ കട്ടിലിന്റെ കാൽ ഇളക്കി വെച്ചു...?!!"
"അത് ഞങ്ങൾ ഇറങ്ങാണെന്ന് പറഞ്ഞു നിന്റെ മുറിയിൽ ആയിരുന്നു ലാൻഡ് ആയത്... എനിക്ക് തന്നതിന് എന്തെങ്കിലും തിരിച്ചു തരണ്ടേ... അന്ന് ഞാൻ വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ ആണ് നാണം കെട്ടത്..."
"അത് മാത്രം അല്ല ഈ ഫസ്റ്റ് നൈറ്റ് ഞങ്ങൾക്ക് ഒക്കെ കാള രാത്രി ആയിരുന്നു... നീ മാത്രം ആഘോഷിക്കുന്നത് ശരിയല്ലല്ലോ..."[മാലി]
"😓എന്ന് കരുതി ജീവിതകാലം മുഴുവൻ നൈറ്റിന് വക ഇല്ലാത്ത പണി ആയിപ്പോയി ഇത്..."
അവൻ ഊരക്ക് കയ്യും കൊടുത്തു നിന്ന് കൊണ്ട് പറഞ്ഞു...
"ഇത്രക്ക് ഒന്നും വരില്ലല്ലോ... അല്ല നീയെന്താ അതിൽ കിടന്ന് കാണിച്ചേ..."
"😪ഒരു ആവേശത്തിൽ അതിൽ ഒന്ന് ചാടി മറിഞ്ഞതാ..."
"😕അതിൽ കയറി ഇരിക്കെ ഉള്ളൂ എന്നല്ലേ ഞങ്ങൾ കരുതിയത്..."
"അവളെ ഞാൻ ഒന്ന് ഇരുത്താൻ നോക്കിയതാ... അവൾ എങ്കിലും രക്ഷപെട്ടല്ലോ അത് മതി..."
ഒരു ഇരിപ്പ് പ്രതീക്ഷിച്ചു കൊടുത്ത പണിയാ അവൻ ചാടി കയറി വാങ്ങിയെക്കുന്നെ...🙄
അമിയെയും വിട്ടു വീട്ടിൽ ചെല്ലുമ്പോൾ ഉമ്മച്ചിയും ഇത്തൂസും ടീവിയും കണ്ട് ഇരിക്കാ...🙄ഈ സ്ഥാനത്ത് മറ്റേ രണ്ടെണ്ണം ആണല്ലോ വേണ്ടത്... അവളുമാർ ഇത് എവിടെ പോയി...
"രണ്ടും എവിടെ...?!!"
"രണ്ടും കൂടെ ഞങ്ങളെ പുറത്താക്കി ഐസ്ക്രീം ഉണ്ടാക്കാ... കേറിയിട്ട് മണിക്കൂർ ഒന്നായി ഇത് വരെ അഡ്രസ് ഇല്ല..."
"ഭാഗ്യം ഐസ്ക്രീം അല്ലേ തോന്നിയുള്ളൂ..."
പറഞ്ഞു തീരുന്നതിനു മുന്നേ കിച്ചണിൽ നിന്ന് ഒരു വലിയ സൗണ്ട് വന്നതും രണ്ടിന്റെയും അലർച്ചയും കേട്ടു...
😨പടച്ചോനെ എന്താവോ രണ്ടിനും പറ്റിയെ...
നമ്മൾ ഞെട്ടി ഒരു ഓട്ടം ആയിരുന്നു കിച്ചണിലോട്ട്... അവിടന്ന് ആണെങ്കിൽ നമ്മളെ മേലേ ഒക്കെ എന്തോ തെറിച്ചു വരുന്നുണ്ട്...😨
"നിങ്ങൾ ഇവിടെ നിന്നാൽ മതി ഞാൻ നോക്കാം..."
നമ്മൾ ഷർട്ടും തല വഴി ഇട്ടു കിച്ചണിലോട്ട് ചെന്നു...വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന ബീറ്റർ ഓഫ് ചെയ്തു കിച്ചൻ മൊത്തം ഒന്ന് നോക്കി...🙄കിച്ചൻ മൊത്തം ക്രീം ആണല്ലോ... ഇവൾ ഇത് എന്താവോ ഉദ്ദേശിച്ചത്...
പറയും പോലെ അതുങ്ങളെ രണ്ടിന്റേം അലർച്ച കെട്ടതാ... എവിടെ പോയി ആവോ...
ഒരു അനക്കം കണ്ട് ഷെൽഫ് തുറന്നതും അനുട്ടി ഉണ്ട് അതിൽ പരുങ്ങി ഇരിക്കുന്നു...🙄
"അവൾ എവിടെ...?!!"
"നിയനെ ഇതിൽ കൊള്ളാത്തോണ്ട് പുറത്തേക്ക് ഓടി..."
നമ്മൾ അനുട്ടിയെ എടുത്തു വെളിയിൽ ഇറക്കി പുറത്ത് ഇറങ്ങിയതും പെണ്ണ് ഉണ്ട് തെങ്ങും മറഞ്ഞു നിക്കുന്നു...😕
"അത് ഓഫ് ആക്കിയ അജു...?!!"
"ആ നീ ഇങ്ങ് വന്നേ..."
"😓ഇല്ല ന്നെ തല്ലാൻ അല്ലേ..."
"വരുന്നതാ നിനക്ക് നല്ലത് അല്ലെങ്കിൽ ഞാൻ ഓടിച്ചിട്ട് പിടിക്കും..."
അതിന് മുന്നേ പെണ്ണ് ഓടിയിരുന്നു... പിന്നാലെ ഓടിയാൽ കോപ്പിനെ കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ നമ്മൾ പിന്നാമ്പുറം വഴി ഓടിയതും പെണ്ണ് മുന്നിൽ ലാൻഡ് ആയി... തിരിഞ്ഞു ഓടാൻ ശ്രമിക്കുന്നതിന് മുന്നെ നമ്മൾ അവളെ പിടിച്ചിരുന്നു...
"ഇത് മുഴുവൻ വൃത്തിയാക്കിയിട്ട് മോൾ പോയാൽ മതി..."
കിച്ചണിൽ കൊണ്ട് പോയി നിർത്തി നമ്മൾ പറഞ്ഞതും പെണ്ണ് ചുറ്റിലും നോക്കി കണ്ണും തള്ളി നിന്നു...🙄
"ന്നെ ഒന്ന് ഹെല്പ് ചെയ്തൂടെ..."
"ആവശ്യം ഇല്ലാത്ത പണിക്ക് നിക്കുമ്പോ ആലോചിക്കണം ആയിരുന്നു..."
"😏ഓഹ്... ന്റെ കൂടെ അനുട്ടി ഇണ്ടാർന്നു... ഞാൻ ഓളെ കൂട്ടിക്കോളാ..."
"എന്നിട്ട് വേണം അത് വേറൊരു പണി ആവാൻ... ഒറ്റയ്ക്ക് അങ്ങ് വൃത്തിയാക്കിയാൽ മതി..."
"😬ദുഷ്ടൻ..."
"തല്കാലത്തേക്ക് ഞാൻ ദുഷ്ടൻ തന്നെയാ..."
പെണ്ണ് അവിടെ ഒക്കെ ക്‌ളീൻ ചെയ്യാൻ തുടങ്ങിയതും നമ്മൾ മുറിയിലോട്ട് ചെന്നു...🙄ഈ പെണ്ണ് ഏത് വഴിക്ക് പോയാലും പണി ആണല്ലോ ഇതെന്താ ഇങ്ങനെ ആയിപ്പോയെ ആവോ...
"അജു നിയ വിളിച്ചിട്ട് മിണ്ടുന്നില്ല അവടെ ബോധം പോയി കിടക്കാ..."
അനുട്ടി പറഞ്ഞതും നമ്മൾ വായും പൊളിച്ചു നിന്നു... എല്ലാറ്റിൽ നിന്നും രക്ഷപെടാൻ ഇപ്പൊ കണ്ട് പിടിച്ച ഏർപ്പാട് ആണല്ലോ ഇത്... നമ്മൾ ചിരിച്ചു കൊണ്ട് കിച്ചണിൽ ചെന്നതും പെണ്ണ് ഉണ്ട് അനക്കം ഇല്ലാതെ കിടക്കുന്നു...
"എടീ എണീക്ക്...ഇത് ക്‌ളീൻ ചെയ്യാൻ പറഞ്ഞതിനാണോ ഇങ്ങനെ ഒക്കെ... ഞാൻ ക്‌ളീൻ ചെയ്തോളാം... എണീറ്റെ...നിങ്ങൾ പേടിക്കേണ്ട... ഇത് ഇവളെ പുതിയ അടവാ..."
"🙄അല്ലേടാ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല..."
നമ്മൾ വീണ്ടും തട്ടി വിളിച്ചെങ്കിലും പെണ്ണ് എണീക്കാൻ ഉള്ള ഉദ്ദേശം ഇല്ല... ഇത്തിരി വെള്ളം തളിച്ചതും പെണ്ണ് പതിയെ കണ്ണ് തുറന്നു...
"😪ഞാൻ ഇത് എവിടാ...?!!"
"ഉഗാണ്ടയിൽ... കളിക്കാതെ എണീറ്റെ..."
പെണ്ണിനെ പിടിച്ചു നിർത്തിയതും ഉമ്മച്ചി പെണ്ണിനുള്ള വെള്ളം കൊടുത്തപ്പോൾ തന്നെ അത് വാങ്ങി കുടിച്ചു...🙄ശരിക്കും ബോധം പോയത് ആണോ... അതിന് ബോധം ഉണ്ടായിട്ട് വേണ്ടേ...
എല്ലാം ക്‌ളീൻ ചെയ്തു നമ്മൾ മുറിയിൽ ചെല്ലുമ്പോൾ പെണ്ണ് ബെഡിൽ കിടന്ന് നല്ല ഉറക്കം ആണ്... കണ്ടാൽ പറയോ കയ്യിലിരിപ്പ് മൊത്തം ഉടായിപ്പ് ആണെന്ന്...😍നമ്മൾ കവിളിൽ ഒരു ഉമ്മ കൊടുത്തു പെണ്ണിന്റെ കിടപ്പും നോക്കി ഇരുന്നു..
രണ്ട് ദിവസം പിന്നെ അവൾ നല്ല രീതിയിൽ ആയിരുന്നു... നമ്മക്ക് ആണേൽ വീണ്ടും പാടാൻ ഉള്ള ചാൻസ് വന്നതും ഈ പെണ്ണിനെ എങ്ങനെ ഇവിടെ നിർത്തി പോകും എന്നുള്ള ചിന്തയിൽ ആയിരുന്നു...🙄
"😋വൗ ചിക്കൻ..."
എന്നും പറഞ്ഞു അപ്പുക്ക ഒന്നും ഉള്ളത് നോക്കാതെ പെണ്ണ് വലിയൊരു ലെഗ് പീസ് എടുത്തു കടിച്ചു പറിക്കാൻ തുടങ്ങി...😦
ഇവൾക്ക് കോഴി കാലിനോട് എന്തോ വിരോധം ഉണ്ടെന്ന് തോന്നുന്നു...നമ്മളെ കണ്ണ് തട്ടിയഥാവോ എന്തോ പെണ്ണ് അതും പ്ലേറ്റിൽ ഇട്ടു വായും അടച്ചു പിടിച്ചു വെയിസിനിൽ ചെന്ന് വോമിറ്റ് ചെയ്യാൻ തുടങ്ങി...🙄ഇവൾ ഇത് എന്ത് ഭാവിച്ചാ പടച്ചോനെ...
ഉമ്മച്ചി ആണേൽ പെണ്ണിന്റെ പുറത്തൊക്കെ ഉഴിഞ്ഞു കൊടുക്കുന്നുണ്ട്...🙄
"ചിക്കെൻ ഒക്കെ അങ്ങനെ സ്പീഡിൽ കഴിക്കരുത് മോളെ അത് കൊണ്ടാ... പതിയെ ആസ്വദിച്ചു വേണം കഴിക്കാൻ..."
ഉപ്പച്ചി പെണ്ണിനോടായി പറഞ്ഞതും നമ്മൾ ഉപ്പച്ചിയെ ഒന്ന് തുറിച്ചു നോക്കി...
"ഇത് അത് കൊണ്ടൊന്നും അല്ല... ഈ വീട്ടിൽ പുതിയ ഒരാൾ കൂടി വരാൻ പോകുന്നതിന്റെയാ..."
"🙄എടാ അജു നീ വീണ്ടും വല്ലവളുമാരെയും വിളിച്ചോണ്ട് വരാൻ ഉള്ള പ്ലാൻ ഉണ്ടോ...?!!"
ഉപ്പച്ചി ആയിപ്പോയി അല്ലേ ഇതിനുള്ള മറുപടി കൊടുത്തേനെ...😓
"എന്റെ ഉപ്പച്ചി ഇത് അതൊന്നും അല്ല... ഇവൻ ഒരു ഉപ്പച്ചി ആവാൻ പോന്നതിന്റെയാ..."
അപ്പുക്ക പറഞ്ഞതും ആദ്യം നമ്മൾ ഞെട്ടി എങ്കിലും പെണ്ണിന്റെ ഉടായിപ്പ് ആണെന്ന് ഓർത്തപ്പോ യാഥാർഥ്യവും ആയി പൊരുത്തപ്പെട്ടു...😕വെറുതെ ആളെ കൊതിപ്പിക്കാൻ ആയിട്ട്...
"എന്റെ ഉമ്മച്ചി അത് അവളെ വേറൊരു അടവാ... അവളെ വിചാരം ഇങ്ങനെ ഒക്കെ കാണിച്ചാലെ ഞാൻ സ്നേഹിക്കൂ എന്നാ..."
"പോടാ അവിടന്ന്... ഞങ്ങൾക്ക് ഇതൊക്കെ കണ്ട് പരിചയം ഉണ്ട്..."
😕മ്മ്... അമ്മാതിരി ആക്ഷൻ അല്ലേ... നമ്മൾ പെണ്ണിനെ ഒന്ന് നോക്കിയതും പെണ്ണ് അപ്പോഴേക്കും തളർന്നു വീണിരുന്നു... നമ്മൾ അവളെ എടുത്തു ബെഡിൽ കിടത്തുമ്പോൾ അവളിൽ ഒരു മൂളൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ...
നമ്മൾ പെണ്ണിന്റെ തലയിൽ തലോടി കൊണ്ട് അടുത്തായി ഇരുന്നതും നമ്മളെ ഫോൺ റിങ്ങ് ആയി...🙄അമി ആണല്ലോ...
"എടാ അജു അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ...?!!"
"ഇവിടെ ഒരുത്തി ഇടക്ക് തല കറങ്ങി വീഴുന്നു,,,വോമിറ്റ് ചെയ്യുന്നു... എന്താണാവോ ഉദ്ദേശം..."
"ഇവിടെ തല കറക്കം ഇല്ല... നല്ല പോലെ വൊമിറ്റ് ചെയ്യുന്നുണ്ട്...എന്തോ പുതിയ പ്ലാനിങ് ആണെന്നാ തോന്നുന്നേ..."
"ഇവിടെയും ഒരുത്തി അഭിനയിച്ചു തകർക്കുവാ...ഏത് വരെ പോവും എന്ന് നോക്കാലോ..."
കാളും കട്ടാക്കി നമ്മൾ ഒരു ചിരിയോടെ പെണ്ണിനെ നോക്കി...
"എടീ എണീറ്റെ..."
"😓എന്താ...?!!"
"നീ ഇവിടെ അഭിനയിക്കുന്നത് പോലെ മറ്റവളും അഭിനയിച്ചു തകർക്കാണെന്ന് അമി ഇപ്പൊ വിളിച്ചു പറഞ്ഞതെ ഉള്ളൂ... എന്താ രണ്ടിന്റെയും ഉദ്ദേശം..."🙄
"ഓളെന്തിനാ അങ്ങനെ ചെയ്യുന്നേ എന്ന് നിക്കറീല..."
"നീയെന്തിനാ ചെയ്യുന്നേ എന്ന് പറഞ്ഞാലും മതി..."
"😪സത്യായിട്ടും ഞാൻ ഒന്നും ചെയ്യുന്നില്ല അജു... എന്തേലും കഴിക്കുമ്പോൾ തന്നെ ശർദിച്ചു പോവാ..."
"ഇതൊക്കെ ഗർഭിണികളെ ലക്ഷണം ആണെന്ന് മനസ്സിൽ ആക്കിയൊണ്ടല്ലേ അങ്ങനെ ഒക്കെ കാണിക്കുന്നേ... ഇതൊക്കെ ഔട്ട്‌ഓഫ് ഫാഷൻ ആണ്... ഇത്തൂസ് പ്രെഗ്നന്റ് ആണല്ലോ എന്നിട്ട് എന്നെങ്കിലും വീഴുന്നതോ വോമിറ്റ് ചെയ്യുന്നതോ നീ കണ്ടിട്ടുണ്ടോ...?!!"
"😕ഇല്ല അതോണ്ട്..."
"പിന്നെ നീ എന്തിനാ ഇങ്ങനെ ഒക്കെ കാണിക്കുന്നേ എന്ന്...?!!"
"😬ഒന്ന് പോയെ...കുറെ നേരായി തുടങ്ങീട്ട്... ഉറങ്ങാനും സമ്മതിക്കില്ല..."
പെണ്ണ് കലിപ്പായി തിരിഞ്ഞു കിടന്നതും നമ്മൾ വായും പൊളിച്ചു നിന്നു... നമ്മളെ ഒന്ന് കൂടെ നോക്കി പേടിപ്പിച്ചു മൂടി പുതച്ചു വീണ്ടും അതേ പോലെ കിടന്നു...🙄ഇതിന് പ്രേതബാധ വല്ലതും ആണോ... ഏയ് രണ്ടെണ്ണത്തിന് ഒരുമിച്ചു പ്രേതബാധ ഉണ്ടാവോ...
ഇനി വല്ലതും മിണ്ടാൻ പോയാൽ കോപ്പിന്റെ കയ്യീന്ന് കിട്ടാൻ ചാൻസ് ഉണ്ട്... അത് കൊണ്ട് നമ്മൾ സൈലന്റ് ആയി പെണ്ണിന്റെ അടുത്തായി കിടന്നു...വയറിലൂടെ കയ്യിട്ടു വട്ടം പിടിച്ചതും നമ്മളെ കയ് എടുത്തു മാറ്റിയതും നമ്മളും തിരിഞ്ഞു കിടന്നു...🙄
എന്തോ സൗണ്ട് കേട്ട് കണ്ണ് തുറന്നതും നമ്മളെ മുഖത്ത് പ്രകാശം വന്നതും നമ്മൾ ചാടി എണീറ്റു... ബാത്‌റൂമിൽ നിന്നാണല്ലോ സൗണ്ട്... ബെഡിൽ നോക്കിയപ്പോ പെണ്ണ് ഇല്ല...
ബാത്‌റൂമിൽ തല ഇട്ടു നോക്കിയതും പെണ്ണ് നല്ല പോലെ വോമിറ്റ് ചെയ്യാണല്ലോ...😓പെണ്ണിന് കളി കാര്യം ആയോ...
"എടീ എന്ത് പറ്റി...?!!"
"😪അജു നിക്ക് വയ്യ..."
എന്നും പറഞ്ഞു പെണ്ണ് നമ്മളെ തോളിൽ ചാഞ്ഞതും നമ്മൾ പെണ്ണിനെ എടുത്തു ബെഡിൽ കിടത്തി...
"എന്താടി പറ്റിയെ... ഇതൊന്നും അപ്പൊ ഡ്രാമ അല്ലേ..."
"അജു നിക്ക് വയ്യ... ഞാൻ ഇപ്പൊ..."
🙄പടച്ചോനെ ഇന്നേ വരെ ഒരു ക്ഷീണം പോലും ഇല്ലാതെ പയർ മണി പോലെ ഓടി ചാടി നടന്ന പെണ്ണാ... പെട്ടെന്ന് ഇതിന് എന്ത് പറ്റി...
നമ്മളെ മേലേ വീണ പെണ്ണിനെ നീക്കി ബെഡിൽ കിടത്തിയതും നമ്മക്ക് അതൊന്നും അവളെ കളി ആയി തോന്നിയില്ല... മുഖം ഒക്കെ ആകെ ക്ഷീണിച്ചു വാടിയ പോലെ...😓
പെണ്ണിനുള്ള ബൂസ്റ്റും റെഡി ആക്കി കൊടുത്തു കുടിപ്പിച്ചപ്പോൾ പെണ്ണ് ഇത്തിരി ആക്റ്റീവ് ആയി...എന്നാലും എനർജി കുറവാണല്ലോ...🙄
"എടാ അമി കളി കാര്യം അയെന്നാ തോന്നുന്നേ...അവൾ ഉറങ്ങീട്ട് പോലും ഇല്ല എന്തോ ശരിക്കും പ്രശ്നം ഉണ്ട്..."😓
"നീ ഒരു കാര്യം ചെയ്യ് അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോവാൻ നോക്ക്...ഞങ്ങളും അങ്ങോട്ട് വരാം..."
നമ്മൾ ഓകെ പറഞ്ഞു കാൾ കട്ടാക്കി പെണ്ണിനോട് റെഡി ആവാൻ പറഞ്ഞു...
"😕അവര് ന്നെ കുത്തി വെക്കോ...?!!"
"അതിന് മാത്രം ഉള്ള സൂക്കേട് ഒന്നും നിനക്കില്ല...വേഗം റെഡി ആയി വാ..."
"ഈ സിബ് മുടിയിൽ കുരുങ്ങി ഒന്ന് മാറ്റി തരോ..."
മുറിയിൽ നിന്നും ഇറങ്ങാൻ നിന്ന നമ്മളോട് ആയി പെണ്ണ് പറഞ്ഞതും നമ്മൾ മുടി നീക്കി ഒന്ന് ചിരിച്ചു കൊണ്ട് സിബ് വലിച്ചൂരി പെണ്ണിനെ നമ്മളിലേക്ക് അടുപ്പിച്ചു...
"കുറച്ച് ദിവസം ആയി നിന്റെ മൊഞ്ച് ഇത്തിരി കൂടീട്ടുണ്ട് കേട്ടോ..."😍
"അതെനിക്കറിയാം... ഇയാൾ പോയെ..."
"ഹ സത്യാടി..."
നമ്മളെ ചുണ്ടുകൾ അവളുടെ പുറം കഴുത്തിൽ അമർത്തി അവിടെ ചുംബിച്ചു...❣️
"😌എന്നാൽ നമുക്ക് ഹോസ്പിറ്റലിൽ പോണ്ട അല്ലേ... ഇപ്പൊ നിക്ക് കുഴപ്പൊന്നുല്ല..."
😕അത് കേട്ട് നമ്മൾ നല്ല പോലെ ഒന്ന് ഞെട്ടി...
"അതൊക്കെ വന്നിട്ട് മതി... നീ വേഗം റെഡി ആയി വന്നേ..."🙄
ഇതെന്തൊ കാര്യമായ കുഴപ്പം ആണ്...
"പോവാം..."
പെണ്ണ് റെഡി ആയി വന്നു നമ്മളെ ബൈക്കിന്റെ പിന്നാലെ കേറി ഇരുന്നു കൊണ്ട് പറഞ്ഞു... നമ്മളെ വയറിൽ വട്ടം പിടിച്ചു പുറത്ത് തല വെച്ചു കിടന്നപ്പോൾ തന്നെ പെണ്ണിന് വീണ്ടും ക്ഷീണം തുടങ്ങി എന്ന് മനസ്സിൽ ആയതും നമ്മൾ പതിയെ വണ്ടി വിട്ടു...
അവിടെ എത്തിയപ്പോ തന്നെ അമിയും ഉണ്ടായിരുന്നു...ടോക്കൺ എടുത്തു ഞങ്ങൾ പുറത്ത് തന്നെ ഇരുന്നു...അവളുമാർ രണ്ടും കുശു കുശുപ്പ് തുടങ്ങിയിട്ടുണ്ട്...🙄അടുത്ത പണി ആവാതിരുന്നാൽ ഭാഗ്യം...
"ഹേയ്...മിസ്റ്റർ..."
പെട്ടെന്ന് നമ്മളെ മുന്നിൽ കൂടി നടന്ന ഡോക്ടർസിൽ ഒരു സ്ത്രീ നിന്ന് പറഞ്ഞതും നമ്മൾ അത് പൂർത്തിയാക്കി...
"അജ്മൽ..."
"എന്താ ഇവിടെ...?!!എന്നെ മറന്നോ...?!!"
നമ്മൾ ആണേൽ ഇതാരാണ് പടച്ചോനെ അതും നമ്മളെ അറിയുന്ന ഡോക്ടർ എന്ന പോലെ നിന്നു...
"*Youre crazy partner...*"
വായും പൊളിച്ചു നിന്ന പെണ്ണിന്റെ അടുത്ത് ചെന്ന് അവർ പറഞ്ഞതും അത് കേട്ട് നമ്മൾ ഒന്ന് പുഞ്ചിരിച്ചു...
"😕ആരാ അജു ഇത്..."
"അത് നമ്മൾ അന്ന് കാട്ടിൽ നിന്നും നാട്ടിൽ എത്തിയപ്പോൾ ഒരു ബസിൽ കയറിയത് ഓർമ ഉണ്ടോ അന്ന് നമുക്ക് സീറ്റ് തന്നത് ഇവരാണ്..."
"😌യ്യോ അവരാണോ..."
പെണ്ണ് പിന്നെ ഇളിച്ചു പിടിച്ചു നിന്നു...
"മേഡം ഒരു ഡോക്ടർ ആണെന്ന് അന്ന് പറഞ്ഞില്ലല്ലോ..."
"അന്ന് ആ സാഹചര്യം ആയിരുന്നില്ലല്ലോ...സംസാരിക്കുന്നതിനേക്കാൾ എനിക്ക് ത്രിൽ ആയി തോന്നിയത് നിങ്ങളെ ലവ് ആയിരുന്നു..."❣️
🙄അതിന്റെയാ ഇപ്പൊ ഈ അനുഭവിക്കുന്നത്...
"അല്ല എന്താ ഇവിടെ...?!!"
"ഈയിടെ ആയി നല്ല ക്ഷീണം ഫുഡ് ഒക്കെ കഴിച്ച പോലെ പുറത്തേക്ക് പോവുന്നുണ്ട്...ഒന്ന് ചെക്കപ്പ് ചെയ്യാം എന്ന് കരുതി..."
"ഓഹ്...അതിന് ഈ ഇ എൻ ഡി യെയാണോ കിട്ടിയേ... ഞാൻ ഗൈനക്കോളജിസ്റ്റ് ആണ് എന്റെ കേബിലേക്ക് വരൂ..."
ഞങ്ങൾ പിന്നെ അവരെ മുറിയിൽ എത്തി...പെണ്ണിനെ ആദ്യം കർട്ടന് പിന്നിൽ കൊണ്ട് പോയതും ഞങ്ങൾ അവിടെ ഉള്ള ചെയറിൽ ഇരുന്നു...
"വല്ല ടെസ്റ്റും ഉണ്ടെങ്കിൽ ഞങ്ങൾ തന്നെ കൊണ്ട് പോയി കൊടുത്തോളാം... ഇവളുമാരെ വിശ്വസിക്കാൻ കൊള്ളില്ല..."
പുറത്തേക്ക് വന്ന ഡോക്ടറെ കണ്ടതും നമ്മൾ പറഞ്ഞു...🙄അനുഭവം അത്രക്ക് ഉണ്ടല്ലോ...
"അതിന്റെ ഒന്നും ആവശ്യം ഇല്ല... ഷി ഈസ് പ്രെഗ്നന്റ്...!!കോൺഗ്രാറ്റ്ലഷൻസ് മിസ്റ്റർ അജ്മൽ..."
😕അതിന് നമ്മക്ക് വായും പൊളിച്ചു നിക്കാനെ ആയുള്ളൂ...
"പരിചയം വെച്ച് ഇവൾ അങ്ങനെ പറയാൻ പറഞ്ഞതാണോ...?!!"
"എന്തെ തനിക്ക് ഒരു ഉപ്പച്ചി ആവാൻ ഉള്ള കഴിവില്ലേ... സ്വന്തം വൈഫ് പ്രെഗ്നന്റ് ആണെന്ന് കേട്ടിട്ട് ഇങ്ങനെ ഒരു സീൻ ഞാൻ ഫസ്റ്റ് ടൈം ആണ് കാണുന്നെ..."
"😕ഇതും ചേർത്ത് ഇവൾ മൂന്നാം തവണയാ ഡോക്ടർ പ്രെഗ്നന്റ് ആണെന്ന് കേൾക്കുന്നത്... അത് കൊണ്ടാ... സത്യം തന്നെയാണോ..."
"ഹൻഡ്രഡ് പേഴ്സൺ...പുറത്ത് വെച്ച് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിൽ ആയതാ... അതാണ് ഞാൻ ഇങ്ങോട്ട് വിളിച്ചത്..."
😍അപ്പോഴേക്കും പുറത്തേക്ക് വന്ന പെണ്ണിനെ നമ്മൾ കണ്ണ് എടുക്കാതെ നോക്കി ഇരുന്നു...😬പെണ്ണ് ആണേൽ നമ്മളെ നോക്കി പല്ല് കടിക്കാ... നമ്മൾ എന്ത് പിഴച്ചു എല്ലാം കയ്യിലിരിപ്പ് കൊണ്ടല്ലേ...
"ഇവളെയും കൂടി..."😓[അമി ]
"അവളും പ്രെഗ്നന്റ് ആടോ...രണ്ടാൾക്കും ഇതെന്തു പറ്റി..."
നമ്മൾ പെണ്ണിനെ കണ്ട് മുട്ടിയപ്പോൾ ഉള്ളത് മുഴുവൻ അപ്പൊ തന്നെ പറഞ്ഞു കൊടുത്തതും അവർ നല്ല പോലെ ചിരിച്ചു...
"തത്കാലം ഭാര്യമാരെ എല്ലാ കുറുമ്പും സഹിച്ചേക്ക്... അല്ലെങ്കിൽ കുഞ്ഞിനാ ദോഷം...രണ്ടാളും ഈ ടാബ്ലെറ്റ് കഴിക്ക്... വല്ല പ്രശ്നവും ഉണ്ടെങ്കിൽ വന്നാൽ മതി അല്ലെങ്കിൽ നെക്സ്റ്റ് മന്ത് വന്നാൽ മതി... ദാരാളം വെള്ളം കുടിക്കണം..."
എല്ലാറ്റിനും രണ്ടും തലയാട്ടി കൊടുത്തു... അപ്പൊ ഇനി ഡെലിവറി വരെ നമ്മൾ പലതും സഹിക്കേണ്ടി വരും...😕
"എന്തെങ്കിലും കഴിക്കാൻ വേണോ...?!!"
"മ്മ്.. നിക്ക് ഐസ്ക്രീം വേണം..."
"എനിക്ക് ചോക്ലേറ്റ് മതി..."
"🙄എടീ അതല്ല വിശപ്പ് മാറാൻ ഉള്ളത് വല്ലതും വേണോ എന്ന്..."
"അത് കഴിച്ചാൽ ശർദിച് പോവും... ഐസ്ക്രീം ആവുമ്പോ പോവൂല..."
"ഡോക്ടർ പറഞതല്ലേ രണ്ട് മൂന്ന് മാസം അങ്ങനെ ഉണ്ടാവും എന്ന്... എന്ന് കരുതി ഫുഡ് കഴിക്കാണ്ട് ഇരിക്കാൻ പറ്റോ..."
"ന്നാ നിക്ക് ബർഗർ മതി..."😋
ബെസ്റ്റ് അത് കഴിച്ചാൽ പിന്നെ എന്താവോ എന്തോ...
അതും വാങ്ങി കഴിച്ചു അവിടെ തന്നെ ശർദിച് കളഞ്ഞു രണ്ടും വന്നു...
സ്വീറ്റ്സ് ഒക്കെ വാങ്ങി വീട്ടിലേക്ക് വന്നതും എല്ലാരും നമ്മളെ നല്ല പോലെ വഴക്ക് പറഞ്ഞു... ലക്ഷണം കണ്ടിട്ട് അവർ പറഞ്ഞതാണല്ലോ പെണ്ണ് അതിന് മുന്നേ മുടിഞ്ഞ അഭിനയം ആയോണ്ട് നമ്മക്ക് മാത്രം വിശ്വസിക്കാൻ ആയില്ല...😓
"മോൾക്ക് എന്ത് വേണേലും ഉപ്പച്ചീടെ കടയിൽ വന്നു കഴിച്ചോളൂ...ഗർഭിണി ആയിരിക്കുമ്പോൾ പലതും കഴിക്കാൻ ആഗ്രഹം ഉണ്ടാവും..."
"😓ദേ ഉപ്പച്ചി എന്നിട്ട് വേണം ഇവൾ ഇരുപത്തി നാല് മണിക്കൂറും അവിടെ വന്നു അട ഇരിക്കാൻ... ഓരോന്ന് പറയുമ്പോൾ നല്ല പോലെ ആലോചിക്കണം..."
"😓കണ്ടോ ഉപ്പച്ചി ഞാൻ പ്രെഗ്നന്റ് ആയിട്ടും ഈ അജുന് എന്നോട് ഒരു സ്നേഹവും ഇല്ല..."
ഇനി അതിന് വേണ്ടി വല്ലതും ഉണ്ടാക്കി വെക്കോ ആവോ...🙄
"എടീ എനിക്ക് നിന്നോടുള്ള സ്നേഹം പ്രെഗ്നന്റ് ആണെന്ന് വെച്ച് കൂടില്ല... കാരണം നിന്നെ ഞാൻ മുന്നേ എത്ര സ്നേഹിക്കുന്നുണ്ടോ അത്രയും സ്നേഹം ഇപ്പോഴും ഉണ്ട്..."
"ന്നിട്ട് ഇത്തിരി പോലും സ്നേഹം എന്നോട് കാണിക്കുന്നില്ലല്ലോ..."
"എന്നിട്ട് വേണം വല്ല ഗ്രൗണ്ടിലും ക്രിക്കറ്റ് ബാറ്റും പിടിച്ചു നിക്കുന്ന നിന്നെ കാണാൻ..."
പെണ്ണ് പിന്നെ ഒന്നും മിണ്ടാതെ പോയതും നമ്മൾ ടാബ്ലെറ്റ് ഒക്കെ എടുത്തു കൊടുത്തു...
"😓ഇതിന് നല്ല കയ്പ്പാവുല്ലേ...?!!"
"അത് ചവച്ചു തിന്നാൻ അല്ല വായിൽ ഇട്ടു വെള്ളം കുടിച്ചാൽ അതങ്ങു പോയിക്കോളും..."
"ന്നാ താ..."
"നീ ആ വാ അങ്ങ് തുറന്നാൽ മതി... നിന്നെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല..."
പെണ്ണ് വാ തുറന്നതും നമ്മൾ ടാബ്ലെറ്റ് നാവിനുമേലേ വെച്ച് വെള്ളവും കൊടുത്തു... പടച്ചോനെ പത്തു മാസം എങ്ങനെ ആക്കോ എന്തോ...🙄
"ഹ അടങ്ങി നിക്കെടി ഞാൻ എന്റെ കൊച്ചിനെ നോക്കട്ടെ..."
നമ്മൾ പെണ്ണിന്റെ ടോപ് പൊക്കി വയറ്റിൽ തലോടി കൊണ്ട് അവിടെ ഉമ്മ വെച്ചതും പെണ്ണ് പുളഞ്ഞു...
"താടി കുത്തീട്ട് ഇക്കിളി ആവുന്നു അജു..."
"നിനക്കല്ല ഞാൻ എന്റെ കൊച്ചിനെയാ ഉമ്മ വെക്കുന്നെ..."
"😓ഓഹ് ഇപ്പൊ അങ്ങനെ ആയില്ലേ..."
"എന്തെ നിനക്ക് വേണോ...?!!"
"😌മ്മ്..."
"ഇത്രയും കാലം ഞാൻ അല്ലേ തന്നെ... ഇനി ഇന്ന് തൊട്ട് മോൾ എനിക്ക് താ..."
പെണ്ണ് നമ്മളെ മടിയിൽ ഇരുന്നു നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് നമ്മളെ അധരങ്ങൾ ചുംബിച്ചു...😍പിന്നെ നമ്മളും അവളെ ചുംബനങ്ങൾ കൊണ്ട് മൂടി...
"ക്ഷീണം വല്ലതും തോന്നുന്നുണ്ടോ...?!!"
"ഇല്ല...എന്തെ..."
"എനിക്ക് ഇന്ന് നിന്നെ സ്നേഹിക്കാൻ..."😍
പെണ്ണ് എതിർക്കാതെ പുഞ്ചിരിച്ചു കൊണ്ട് നമ്മളെ അവളിലേക്ക് അടുപ്പിച്ചു... ഇന്നത്തെ പ്രണയത്തിന് മാധുര്യം കൂടിയത് പോലെ...
അവളിൽ നിന്നും നീങ്ങി കിടക്കുമ്പോൾ നമ്മളെ കയ് അവളെ ആ കുഞ്ഞു വയറിൽ തലോടി കൊണ്ടിരുന്നു... പെണ്ണ് നമ്മളെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് നമ്മളെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു...❣️
നമ്മളെ സ്നേഹം കിട്ടാൻ പ്രെഗ്നന്റ് ആവാൻ കൊതിച്ച പെണ്ണാ ഇപ്പൊ നമ്മളെ സ്നേഹം കൊണ്ട് മൂടുന്നത്...😍
**********💞
"ഇന്ന് പോണോ അജു..."
"പോണം മോളെ... എനിക്കറിയാം നിനക്ക് വിഷമം ഉണ്ടെന്ന്... പക്ഷെ പോവാതെ പറ്റില്ല... ഒന്ന് പച്ച പിടിച്ചു വരുന്നല്ലേ ഉള്ളൂ... ഇപ്പൊ ഉത്തരവാദിത്തം കൂടുകയല്ലേ ചെയ്യുന്നേ...നമ്മുടെ കുഞിനെ നമുക്ക് നല്ല രീതിയിൽ വളർത്തണ്ടേ... ഒരു പ്രയാസവും അറിയിക്കാതെ..."
"😪അതൊക്കെ അപ്പോഴല്ലേ... എനിക്കിപ്പോ അജുനെ കാണാതിരിക്കാൻ പറ്റില്ല..."
"നിന്നെ ഞാൻ കൂടെ കൂട്ടിയേനെ... പക്ഷെ അത്രയും ദൂരം യാത്ര ചെയ്യുന്നത് നിനക്ക് ആരോഗ്യ പ്രശ്നം ഉണ്ടാക്കും..."
"😓ന്നാ അജു പോയിക്കോ..."
"വിഷമായോ എന്റെ നിയ കുട്ടിക്ക്..."
ഓൻ നമ്മളെ തലയിൽ തലോടി കൊണ്ട് ചോയ്ച്ചതും നമ്മൾ ഇല്ലെന്ന് തലയാട്ടി...
"പഴയ പോലെ ഓടാനും ചാടാനും ഒന്ന് നിക്കരുത് കേട്ടല്ലോ..."
"മ്മ്..."😓
ഓൻ നമ്മളെ ഫോണും തിരിച്ചു തന്നു വീട്ടിൽ നിർത്തി പോയതും നമ്മൾ മുറിയിൽ ചെന്ന് റസ്റ്റ് എടുത്തു... നെച്ചുവും റസ്റ്റ് തന്നെയാ...
ഉമ്മച്ചി ആണേൽ നമ്മളെ കണ്ടേ പിന്നെ പലഹാരം ഒക്കെ ഇണ്ടാക്കി തീറ്റിക്കാൻ തുടങ്ങി...പക്ഷെ എല്ലാം ശർദിച് കളയേണ്ടി വരുമ്പോൾ ആണ് സങ്കടം...😓
നമ്മൾ ചാനെൽ മാറ്റി കളിക്കുമ്പോൾ ആണ് അജുനെ പോലെ ഒന്നിനെ കണ്ടത്... വീണ്ടും പിന്നിലേക്ക് വന്നതും ഓൻ പാടുന്ന കണ്ട് നമ്മൾ കണ്ണും തള്ളി നിന്നു...😍ഇപ്പൊ ഓനെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തോന്നാ...
നമ്മൾ അപ്പൊ തന്നെ ഫോൺ എടുത്തു ഓനെ വിളിച്ചു...
"അജു...ഞാൻ ഇപ്പൊ അജുനെ കണ്ടോണ്ട് ഇരിക്കാ... ടിവിയിൽ പരിപാടി ഇണ്ടല്ലേ...എന്നിട്ട് എന്താ എന്നോട് പറയാതെ ഇരുന്നേ..."
"ഏതൊക്കെ ചാനൽകാർ ഉണ്ടെന്ന് പോലും ഞാൻ അറീല...പിന്നല്ലേ നിന്നോട് പറയുന്നേ..."
"ന്നാ ഞാൻ വിഡിയോ എടുത്തു സെൻറ് ചെയ്യാം..."😍
"അതൊന്നും വേണ്ട... ഞാൻ പാടിയത് അല്ലേ അതെന്തിനാ എനിക്ക് സെൻറ് ചെയ്യുന്നേ..."
😏ജാഡ ആവും... അല്ലേലും നമ്മളെ വേണം പറയാൻ... നമ്മൾ ഫോണും ഓഫ് ആക്കി മുറിയിൽ ചെന്നു ഉപ്പച്ചി കൊണ്ട് വന്ന പച്ച മാങ്ങ ഉപ്പും തേച്ചു കഴിക്കാൻ തുടങ്ങി... നെച്ചും കൂടെ വന്നതും ഞങ്ങൾ രണ്ടും പുറത്തൊക്കെ പോയി കാറ്റൊക്കെ കൊണ്ട്...
"ഡെലിവറി കഴിഞിട്ട് വേണം പഴയ പോലെ ഹൈഡ് ആൻഡ് സീക് കളിക്കാൻ അല്ലേടി..."[നെച്ചു ]
"അപ്പൊ നമ്മളെ പിള്ളേർ അല്ലേടി കളിക്കാ..."😓
"അപ്പൊ നമുക്ക് ഇനി കളിക്കാൻ ഒന്നും പറ്റില്ലേ...?!!"
"ഞാനും ഇപ്പോഴാ അതൊക്കെ ആലോചിക്കുന്നേ... ഇത്രേം ദിവസം ഒന്ന് പ്രെഗ്നന്റ് ആയാൽ മതി എന്നാ കരുതിയെ... ഇപ്പോഴല്ലേ മനസ്സിൽ ആയെ ഇതൊക്കെ ആളെ പിടിച്ചു ചങ്ങലയിൽ ഇടുന്ന ഏർപ്പാട് ആണെന്ന്...ഒന്നിനും പറ്റില്ലെടി... ആ ജെസി മനഃപൂർവം നമ്മക്ക് പണി തന്നത് ആണോന്ന ഇപ്പൊ എന്റെ ഡൌട്ട്..."😪
"അതന്നെ ഓൾക്ക് ഒന്നിനും പറ്റാത്തോണ്ട് നമ്മളേം കൂടെ പ്രെഗ്നന്റ് ആക്കിയത് ആവും ല്ലേ..."
"നമ്മളെ പ്രെഗ്നന്റ് ആക്കിയത് കെട്ടിയോന്മാർ ആണ് ഓള് അല്ല..."
"നമുക്ക് ഷമീനോടും തനുനോടും ഒന്ന് സൂക്ഷിക്കാൻ പറഞ്ഞാലോ..."🙄
"അത് വേണ്ട... അവളുമാരും പ്രെഗ്നന്റ് ആവട്ടെ...അവളുമാർ മാത്രം ഓടി ചാടി നടക്കുന്നത് നിക്ക് സഹിക്കില്ല... മാലിക്കയും ഷമീർ കാക്കുവും അല്ലേ ആള് ഉടനെ കൊടുത്തോളും..."
"നീ ഒന്ന് ആലോചിച്ചു നോക്കിയേ ആ ഷേക്ക് എങ്ങാനും ആണ് നിന്നെ കെട്ടിയത് എങ്കിൽ ഇപ്പൊ നീ ഒറ്റയ്ക്ക് അവിടന്ന് എന്താ ചെയ്യാ... ഇവടെ ആയോണ്ട് ഞാൻ ഇല്ലേ..."
"😪ഓരോന്ന് പറഞ്ഞു പേടിപ്പിക്കാതെടി...!!
അല്ലേ വേണ്ട അവടെ ആണേൽ ഞാൻ വയ്യാണ്ട് കിടക്കുമ്പോൾ എന്നെ നോക്കാൻ ജോലിക്കാർ ഏലും ഇണ്ടാവുമായിരുന്നു...ഇപ്പൊ കെട്ടിയോൻ വരെ ഇല്ല..."😓
ആ യോഗല്ല അടുത്ത ജന്മത്തിൽ ഏലും വല്യ ഒരു ഷേക്കിനെ കെട്ടണം...😌
ഉമ്മച്ചി ഞങ്ങളെ തിരക്കി വന്നപ്പോ പിന്നെ നമ്മൾ വീട്ടിലേക്ക് വിട്ടു...
ഓൻ അഞ്ചു ദിവസം എന്ന് പറഞ്ഞു പോയതാ ന്നിട്ട് ഇപ്പൊ എട്ട് ദിവസം ആയി... നമ്മൾ പ്രെഗ്നന്റ് ആയിട്ടും ഓന് വല്യ സ്നേഹം ഒന്നുല്ല...😪
**********💞
ഫോൺ റിങ്ങ് ആയതും അമി ഒന്ന് നെടുവീർപ്പെട്ടു കൊണ്ട് സ്‌ക്രീനിൽ നോക്കി...
"എന്റെ അജു നിന്റെ പെണ്ണ് ഇവിടെ ഉണ്ടെന്ന് കരുതി നീ എന്നെ ഇങനെ ഇരുപത്തി നാല് മണിക്കൂറും വിളിച്ചു കൊണ്ടിരിക്കണം എന്നില്ല... അവൾക്ക് ഇവിടെ യാതൊരു കുഴപ്പവും ഇല്ല..."
"അവൾ ഉണ്ടായത് കൊണ്ടാണെന്നോ അല്ലേ ഞാൻ നിന്നെ വിളിക്കാറില്ലേ..."
"അതുണ്ട്... പക്ഷെ ഇതിത്തിരി ഓവർ അല്ലേ... മോനെ അജു നിന്നെ എനിക്ക് അറിയുന്ന പോലെ നിന്റെ പെണ്ണിന് പോലും അറിയില്ല കേട്ടോ..."
"😁എന്നാൽ പിന്നെ ചോദിച്ചേക്കാം അല്ലേ അവൾ ഫുഡ് കഴിച്ചോ...?!!"
"അവൾ ഫുഡും കഴിച്ചു ഇപ്പൊ നല്ല ഉറക്കം ആണ്..."
"ഇപ്പൊ പഴയ പോലെ തന്നെ വൊമിറ്റിംഗ് ഒക്കെ ഉണ്ടോ...?!!"
"എന്റെ അജു ഇതൊക്കെ നിനക്ക് അവളെ വിളിച്ചു ചോദിച്ചൂടെ..."😓
"നിനക്കറിയാലോ ഞാൻ എങ്ങനെ ഏലും വന്നു കിട്ടാൻ അവൾ പത്തിരട്ടി ആയി പറയും... അത് കേട്ടാൽ പിന്നെ എനിക്കാണെങ്കിൽ ഇവിടെ നിൽക്കപൊറുതി കിട്ടില്ല..."
"അവൾക്ക് ഇവിടെ കുഴപ്പം ഒന്നും ഇല്ല... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ അറിയിക്കാം... നീ പോയ കാര്യം ബംഗിയായി ചെയ്യാൻ നോക്ക്..."
അമി ഫോണും വെച്ച് അടുത്തിരുന്നതിനെ നോക്കി... അവിടെ ശൂന്യം...
എണീറ്റ് പോയപ്പോൾ ആണ് രണ്ട് ഗർഭിണികളും ഇരട്ട പെറ്റ പോലെ കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടത്...😍അതും നോക്കി അമി ഒരു പുഞ്ചിരിയോടെ ഫോട്ടോ എടുത്തു അജുന് സെൻറ് ചെയ്തു...അത് കണ്ടതോടെ അജുന്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു...❣️
കാലത്ത് എണീറ്റ് ഇന്നലെ ഒട്ടിപ്പിടിച്ചു കിടന്ന രണ്ടിനെയും ഒന്ന് നോക്കി എങ്കിലും രണ്ടും ഇല്ല...🙄അല്ലേ ഉച്ചവരെ കിടന്നിറങ്ങുന്ന പെണ്ണാ ഗർഭിണി ആയപ്പോൾ നല്ല ശീലങ്ങൾ ഒക്കെ തുടങ്ങിയോ...
ഓഫിസിൽ പോവാൻ റെഡി ആയി താഴേക്ക് ഇറങ്ങുമ്പോൾ ആണ് രണ്ടും പുറത്ത് നിന്ന് ഏണി എടുത്തു വെക്കുന്നത് കണ്ടത്...
"😕എടീ നീയൊക്കെ ഇത് എന്തിനുള്ള പുറപ്പാടാ...?!!"
"അമിക്കാ ദേ കണ്ടോ അതിൽ കുഞ്ഞു മാങ്ങ ആയിട്ടുണ്ട് അത് പറിക്കാൻ..."
"അതിന് നിങ്ങൾ ആണോ ഏണിയിൽ കേറുന്നേ...!!ഇവിടെ ആരോടെങ്കിലും പറഞ്ഞുടെ..."
"😓ഉപ്പച്ചി പറയാ അത് വലുതാവട്ടെ എന്ന്..."
രണ്ടിന്റേം നിഷ്കു മോന്ത കണ്ട് അമി ഏണി വെച്ച് അതിന്റെ മേലേ കേറാൻ തുടങ്ങി...🙄ആദ്യായിട്ടാ ഒരു ഏണിക്കളി... എന്താവോ എന്തോ...
"ഇതിൽ മൊത്തം ഉറുമ്പാ...!!"😓
അമി ഒന്ന് കുടഞ്ഞു കൊണ്ട് കയ്യിൽ കിട്ടിയ മാങ്ങയും ആയി ഇറങ്ങി...
"നിങ്ങൾ മാത്രം ആദ്യായിട്ട് ഗർഭിണി ആവുന്നത് ഒന്നും അല്ല... എന്റെ പെങ്ങളും ഗർഭിണിയാ എന്നിട്ട് ഇന്നേ വരെ അളിയന് ഒരു മാവിലും കേറേണ്ടി വന്നിട്ടില്ല..."
പറഞ്ഞു തീരുന്നെന്നു മുന്നേ അളിയൻ പെങ്ങളെയും കൊണ്ട് ലാൻഡായി... ഹായി മാങ്ങ എന്നും പറഞ്ഞു പെങ്ങൾ ആണേൽ ഒരു വരവ് ആയിരുന്നു...🙄
"ഇത് രണ്ടല്ലേ ഉള്ളൂ എനിക്കും വേണം..."
"അളിയാ...കേറി നോക്കുന്നെ..."
"അവിടേം ഇത് തന്നെയാ പണി... ഇവിടെ ഇപ്പൊ രണ്ട് ഗർഭിണികൾ ഉണ്ടല്ലോ അപ്പൊ അളിയന് മാവിൽ കേറേണ്ടി വരും എന്ന് ഉറപ്പാ അത് കൊണ്ടാ ധൈര്യം ആയി ഇങ്ങോട്ട് വന്നേ..."
നൗഫി ഇളിച്ചു കൊണ്ട് പറഞ്ഞതും അമി എല്ലാം എന്റെ തലയിൽ ആണോ എന്ന പോലെ അതിലേക്ക് വീണ്ടും വലിഞ്ഞു കേറി...🙄മൊത്തം ഉറുമ്പ് ആണേലും ഒരു മാങ്ങയും കയ്യിൽ ആക്കി അവൻ ഇറങ്ങി...
പെങ്ങളെയും നിർത്തി നൗഫി പോയതും അമി വായും പൊളിച്ചു നിന്നു...😕പടച്ചോനെ മൂന്ന് ഗർഭിണികൾ കൂടി എന്റെ ഊപ്പാട് ഇളക്കോ...
മൂന്നും വലിയൊരു ലിസ്റ്റും കൊടുത്തു പോയതും അമി ഷോക്ക് അടിച്ച പോലെ ഓഫിസിലേക്ക് വിട്ടു...🙄പിസ്സയും ബർഗറും ഐസ്ക്രീം ഒക്കെയാണ് ഓർഡർ...എടാ അജു നീ വന്നില്ലെങ്കിൽ മിക്കവാറും ഞാൻ അങ്ങോട്ട് വരും...😓
മൂന്ന് ഗർഭിണികളെ നോക്കി അമി രണ്ട് ദിവസം കൊണ്ട് തന്നെ ഒരു വഴിയായി... മൂന്നിനും ഡെയ്ലി ഓരോ ആഗ്രഹം ആണ്...😓
"നീ അടുത്തെങ്ങാനും വരാൻ ഉദ്ദേശിക്കുന്നുണ്ടോ...ഇപ്പൊ നാട്ടിൽ ഉള്ള മുഴുവൻ പ്ലാവിലും മാവിലും പേര മരത്തിലും ഒക്കെയാ ഞാൻ... ആർക്കും ഇങ്ങനെ ഒരു അവസ്ഥ കാണില്ല..."
"വേറെ ആർക്കും അല്ലല്ലോ കെട്ടിയോൾക്കും പെങ്ങളുമാർക്കും വേണ്ടി അല്ലേ..."
"ഇങ്ങനെ ആണേൽ ഞാൻ ഈ പണിക്ക് നിക്കില്ലായിരുന്നു..."😓
"ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ല അതൊക്കെ അപ്പൊ ആലോചിക്കണം ആയിരുന്നു..."
"അപ്പൊ നിനക്ക് വരാൻ ഉള്ള ഉദ്ദേശം ഇല്ല അല്ലേ..."
"ഒരു സോങ് കൂടി ഉണ്ട് അതിന്റെ പ്രാക്ടിസിൽ ആണ് ഞാൻ...അത് കഴിഞ്ഞ ഉടനെ വരാം എന്ന്..."
🙄അവൻ വരാൻ ഉള്ള ഉദ്ദേശം കൊണ്ട് പറഞ്ഞത് തന്നെയാണോ...?!!
**********💞
"എടീ നിയ അജുനോട് വരുമ്പോൾ കുറെ ചോക്ലേറ്റ് ഒക്കെ കൊണ്ട് വരാൻ പറയെടി..."
അമ്മൂസ് അമിക്കാ കൊണ്ട് വന്ന ചോക്കോബാർ കടിച്ചു തിന്ന് കൊണ്ട് പറഞ്ഞു...
"അതൊക്കെ ഞാൻ പറഞ്ഞതാ... എന്ന് കരുതി നിനക്ക് താരോന്നും ഇല്ല ഞാൻ...മുന്നേ ആ മർജാൻ കാക്കു കൊണ്ട് വന്ന ചോക്ലേറ്റ് മുഴുവൻ നീയാ കഴിച്ചേ അത് ഓർമ വേണം..."
"അത് നിന്റെ കൂടെ ഓരോ ഉഡായിപ്പിന് വന്നൊണ്ട് നീ കയ്കൂലി തന്നത് അല്ലേ..."🙄
"അതൊന്നുല്ല നിക്ക് അങ്ങേരെ ഇഷ്ട്ടം അല്ലാത്തോണ്ട് ഓൻ കൊണ്ട് വന്നതൊക്കെ കളയേണ്ടല്ലോ എന്നോർത്ത് തന്നതാ...എന്റെ അജു കൊണ്ട് വരുന്നതൊന്നും ഞാൻ തരൂല..."😏
"എടീ എനിക്കും തരൂലേ..."
"നിനക്ക് ഞാൻ ഒന്ന് തരാ...!!
ഓൻ മറന്ന് പോവോന്നാ എന്റെ പേടി...ഗർഭിണി ആയെ പിന്നെ ഓൻ മുങ്ങീതാ..."😪
"മിക്കവാറും അജു അവിടെ വേറെ പെണ്ണ് കെട്ടീട്ട് ഉണ്ടാവും... എത്ര പെണ്ണുങ്ങളാ അജുന്റെ കൂടെ സെൽഫി എടുക്കുന്നെ എന്ന് അറിയോ..."
😕പടച്ചോനെ ഓനെ വിശ്വസിക്കാൻ കൊള്ളില്ല... ഏതേലും പെണ്ണിനെ കണ്ടാൽ വായും പൊളിച്ചു നോക്കി നിക്കുന്ന കോപ്പാണ്...ഏതേലും പെണ്ണ് ഓനെ മയക്കി എടുത്തു കാണോ... അതാവോ ഓൻ വരാത്തെ...😓
നമ്മൾ ആണേൽ ഓന്റെ ഫോണിൽ വിളിച്ചേലും റിങ്ങ് ഷെഹ്‌യുന്നുണ്ട് എന്നല്ലാതെ ഓൻ എടുക്കുന്നില്ല...
"😬ദുഷ്ടൻ ചതിയൻ... ഒരുത്തിയെ കെട്ടി ഗർഭിണി ആക്കി മുങ്ങി ഇരിക്കാ... കുരങ്ങൻ..."
നമ്മൾ ഓന്റെ ഫോട്ടോ നോക്കി പറഞ്ഞതും നമ്മളെ കയ്യീന്ന് ദേ പോണു ആ ഫോട്ടോ മേലോട്ട്...🙄
തിരിഞ്ഞതും മുന്നിൽ ഉള്ള അജുനെ കണ്ട് നമ്മൾ ഒരു വളിച്ച ഇളി ആയിരുന്നു...😕
"അ... അജു എപ്പോൾ വന്നു..."
"ഞാൻ വന്നിട്ട് പത്തിരുപത്തി അഞ്ച് വർഷം ആയി..."
🙄അയിന് ഇപ്പൊ അതാരാ ചോയിച്ചേ...
"നീ വിളിക്കുമ്പോൾ ഞാൻ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു... അതാ കാൾ എടുക്കാതെ അപ്പോഴേക്കും നീ എന്റെ ബ്ലഡ് ഊറ്റി കുടിക്കായിരുന്നു അല്ലേ..."
"അ.. അത്... ഞാൻ വിളിച്ചിട്ട് എടുക്കാതോണ്ടല്ലേ..."
"അത് പിന്നെ നീ ഇന്ന് ഏത് കോലത്തിൽ എവിടെ ആണെന്ന് അറിയാലോ എന്ന് കരുതി അല്ലേ... ഇന്നെങ്കിലും വീട്ടിൽ ഉണ്ടെന്ന് കേട്ട് ഹാപ്പി ആയി...അപ്പൊ ഞാൻ മെനക്കെട്ടതിന് ഗുണം ഉണ്ടായല്ലോ..."
"🙄എന്ന് വെച്ചാ..."
"ഇപ്പോഴെങ്കിലും അടങ്ങി ഒതുങ്ങി നിന്നല്ലോ എന്ന്... പക്ഷെ ഇവിടെ കിടന്ന് എന്നെ കുരങ്ങൻ എന്നൊക്കെ വിളിച്ചത് ശരിയായില്ല... എന്റെ കൊച്ച് എന്ത് കരുതും ആവോ ഇതൊക്കെ കേട്ടിട്ട്..."
ഓൻ നമ്മളെ വയറിൽ നോക്കി കൊണ്ട് പറഞ്ഞു...
"😕ഇത് ഇപ്പോഴും അങ്ങനെ തന്നെ ഉണ്ടല്ലോ... ഇതിൽ എവിടെയാണാവോ എന്റെ കുഞ് ഉള്ളത്..."
"പോ അവിടന്ന് എന്റെ വയർ വീർക്കാത്തതാ ഇയാളെ സങ്കടം അല്ലേ... ദുഷ്ടൻ തന്നെയാ..."
"എടീ നിന്നെ അങ്ങനെ കാണാൻ ഉള്ള കൊതി കൊണ്ടല്ലേ..."
🙄പടച്ചോനെ ഇവൻ നമ്മളെ കളി ആക്കാണോ... ഓന് വയർ വീർത്തു കാണണത്രേ...അയ്യേ കാണാൻ തീരെ കൊള്ളില്ല... ഈ പണിക്ക് നിക്കണ്ടായിരുന്നു...😓
"നിക്ക് ചോക്ലേറ്റ് ഒന്നുല്ലേ..."
"അതൊക്കെ ഉണ്ട്...നീ വാ നമുക്ക് വീട്ടിൽ പോവാം..."
"ഞാൻ വരുന്നോന്നുല്ല... ഇവടെ അമ്മൂസും നെച്ചുവും ഒക്കെ ഇള്ളൊണ്ട് നല്ല രസാ..."😌
"എന്നിട്ടാണോ എന്നെ കാണാത്തോണ്ട് കുറച്ചു മുന്നേ എന്നെ ചീത്ത വിളിച്ചത്..."
"അത് ആ അമ്മൂസ് പറഞ്ഞു അജു അവടെ വേറെ കെട്ടീട്ട് ഇണ്ടാവും എന്ന്.. വിളിച്ചിട്ട് ആണേൽ എടുക്കുന്നുമില്ല... അപ്പൊ ഞാൻ കരുതി ഉള്ളതാണെന്ന്..."😪
"എനിക്ക് നീയുള്ളപ്പോൾ എന്തിനാടി വേറൊരു പെണ്ണ്... "😍
ഓൻ നമ്മളെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ച് പറഞ്ഞതും നമ്മക്ക് സമാദാനം ആയി... ആ അമ്മൂസ് ആളെ സമാദാനം കളയാൻ നിക്കാ...
അപ്പൊ തന്നെ നമ്മൾ ചോക്ലേറ്റ് ഒക്കെ എടുത്തു കഴിക്കാൻ തുടങ്ങി...
"വേണോ...?!!"
ഓന്റെ നോട്ടം കണ്ട് നമ്മൾ ചോയ്ച്ചതും ഓൻ തലയാട്ടി കൊണ്ട് അടുത്ത് വന്നു... കയ്യിൽ ഉള്ളത് നീട്ടിയതും ഓൻ നമ്മളെ കയ്യിൽ പിടിച്ചു താഴ്ത്തി...
"എനിക്ക് ഇവിടെ ഉള്ളത് മതി..."😍
ഓൻ നമ്മളെ ചുണ്ടിൽ പതിഞ്ഞ ചോക്ലേറ്റ് ഒക്കെ വായിൽ ആക്കിയതും നമ്മൾ കണ്ണുകൾ ഇറുക്കി അടച്ചു...
"🙈അയ്യേ വന്നു കേറീല അതിന് മുന്നേ തുടങ്ങിയോ...?!!"
അമിക്കടെ സൗണ്ട് കേട്ട് ഓൻ നമ്മളിൽ നിന്ന് മാറി... അമിക്കാ ആണേൽ തിരിഞ്ഞു നിക്കാ... അജു ഓന്റെ അടുത്ത് ചെന്നതും നമ്മൾ ബെഡിൽ ഇരുന്നു ബാക്കി ചോക്ലേറ്റ് ഒക്കെ അകത്താക്കി...
എല്ലാർക്കും ഉള്ള ചോക്ലേറ്റ് ഓൻ തന്നെ കൊടുത്തതും അമ്മൂസ് നമ്മളെ നോക്കി ഇളിച്ചു കൊണ്ട് വാങ്ങി കഴിക്കാൻ തുടങ്ങി...😕ഒരു ചോക്ലേറ്റിന് വേണ്ടി എന്റെ അജു വേറെ കെട്ടി എന്ന് വരെ പറഞ്ഞ കോപ്പാണ്...😏
**********💞
നമ്മൾ ഫ്രഷ് ആയി വന്നു പെണ്ണിന്റെ അടുത്തായി കിടന്നതും പെണ്ണ് നമ്മളെ നെഞ്ചിൽ പറ്റി ചേർന്നു കിടന്ന് നമ്മളെ നോക്കി ചിരിച്ചു...
"അജു ഞാൻ ഒരു കാര്യം ചോയ്ക്കട്ടെ..."
"മ്മ് ചോദിക്ക്..."
"എന്റെ വയർ ഒക്കെ വീർത്തു വന്നാൽ എന്നെ കാണാൻ ഒരു രസോം ഇണ്ടാവില്ല അല്ലേ..."😓
"സത്യം പറയാലോ നിന്റെ ഈ ഒട്ടിപ്പിടിച്ച വയറിനെക്കാളും എനിക്കിഷ്ടം നിന്റെ പൊങ്ങി വന്ന വയറാ..."
"🙄അതെന്താ...?!!"
" അതിൽ നമ്മുടെ കുഞ് അല്ലേടി... അവിടെ അത് എന്തൊക്കെ സഹിച്ചു കിടക്കാവും അതറിയോ നിനക്ക്... അപ്പൊ അതല്ലേ ഭംഗി..."
"മ്മ്... കുഞ് നല്ല രസണ്ടാവും ല്ലേ... അജുനെ പോലെ ആയാൽ മാതിയെന്നു..."
"എനിക്ക് എന്റെ നിയ കുട്ടിയെ പോലെ ഉള്ളതിനെ മതി... ആ കുറുമ്പും കുശുമ്പും ഒക്കെ വേണം... അതാ എനിക്കിഷ്ടം..."😍
[🙄പടച്ചോനെ അങ്ങനെ ഒന്നിനെ കിട്ടിയാൽ പിന്നെ അതും പറഞ്ഞാവും രണ്ടും വഴക്ക്... രണ്ടും കൂടെ മിക്സ് ചെയ്തത് മതി...🙈]
പെണ്ണിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞതും പെണ്ണ് തല പൊക്കി നമ്മളെ നെറ്റിയിൽ ഉമ്മ വെച്ചു...😍
അതോടെ നമ്മളും പെണ്ണിനെ ചുംബിച്ചു കൊണ്ട് അവളിലേക്ക് ലയിച്ചു ചേർന്നു...❣️
"ഇനി ഉറങ്ങിക്കോ..."
"അജു നിക്ക് ഭയങ്കര ആഗ്രഹം..."
"🙄എന്ത്...?!!"
"അമ്മൂസ് പറയുന്നത് കേട്ടിട്ടുണ്ട് മസാല ദോശ നല്ല ടേസ്റ്റ് ആണെന്ന് എനിക്കിപ്പോ അത് വേണം..."
"ഇന്ന് തന്നെ വേണോ നാളെ പോരെ...?!!"
"പറ്റില്ല ഇപ്പൊ തന്നെ വേണം... എനിക്കിപ്പോ കഴിക്കാനാ തോന്നുന്നേ..."😓
🙄എടാ അമി നീയല്ലേ പറഞ്ഞത് അവളെ എല്ലാ ആഗ്രഹവും സാധിച്ചു കൊടുത്തു എന്ന്...
"അതിന് ഈ നേരത്ത് അത് എവിടെ കിട്ടാൻ..."
"അജു ഇണ്ടാക്കി തരണം... നൗഫിക്കാ ആണത്രേ അമ്മൂസിന് ഇണ്ടാക്കി കൊടുക്കുന്നെ..."
😕അപ്പൊ അങ്ങേരും നമ്മളെ അവസ്ഥയിൽ തന്നെ ആണല്ലേ... യാത്ര കഴിഞ്ഞു ഒന്ന് ക്ഷീണം തീർക്കാം എന്ന് കരുതിയതാ... അവിടെ നിന്നോളാം എന്ന് പറഞ്ഞതാ വിളിച്ചു കൊണ്ട് വന്നതല്ലേ ഉണ്ടാക്കി കൊടുത്തേക്ക്...
എന്തൊക്കെയോ തപ്പി പിടിച്ചു ഉണ്ടാക്കി കൊടുത്തതും പെണ്ണ് ഒരു പീസ് എടുത്തു വായിൽ ഇട്ടു...
"അയ്യേ ഇതാണോ മസാല ദോഷ..."
എന്നും പറഞ്ഞു കഴിക്കാതെ പെണ്ണ് മുറിയിലേക്ക് വിട്ടു... നമ്മൾ കിച്ചൻ മൊത്തം ഒന്ന് നോക്കി... നേരം വെളുക്കുവോളം ക്‌ളീൻ ചെയ്യാൻ ഉണ്ട്...😓
ഇവൾ ഇനി കുറച്ച് ദിവസത്തെ കണക്ക് പലിശ സഹിതം തീർക്കാണോ...?!!🙄
"ഇപ്പൊ പ്രശ്നം വല്ലതും ഉണ്ടോ...?!!"
ഒരു മാസത്തിനു ശേഷം വീണ്ടും ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവളോടായി ഡോക്ടർ ചോദിച്ചു...
🙄പ്രശ്നം മുഴുവൻ നങ്ങക്ക് അല്ലേ അല്ലാതെ അവൾക്ക് എന്ത് പ്രശ്നം... പാതിരാത്രി വിളിച്ചുണർത്തിയാ ഓരോരോ ആഗ്രഹം എഴുന്നള്ളിക്കുന്നത്... പകൽ ആണേൽ പൊരിഞ്ഞ ഉറക്കവും... അതൊക്കെ ചിന്തിച്ചു നമ്മൾ ദയനീയമായി അവളെ ഒന്ന് നോക്കി... പെണ്ണ് വാളിൽ ഉള്ള കുഞ്ഞിന്റെ ഫോട്ടോ നോക്കി ഇരിക്കാ...😍അത് കണ്ടതും നമ്മളും അതിലേക്ക് നോക്കി...
"മോൾ വേണോ മോൻ വേണോ...?!!"
ഞങ്ങളെ നോട്ടം കണ്ടാവും ഡോക്ടർ അങ്ങനെ ചോദിച്ചത്...
"നിക്ക് മോൻ വേണെന്നാ പക്ഷെ അജുന് മോളെ വേണന്ന പറയുന്നേ..."😓
"അതെന്താ നിനക്ക് മോൻ വേണം എന്ന് ആഗ്രഹം...?"
"എന്റെ അജുനെ പോലെ നല്ല മൊഞ്ചൻ കുഞ്ഞു വാവനെ നിക്ക് വല്യ ഇഷ്ടാ... ദാ അത് പോലെ...എന്തൊരു ബംഗിയാ അല്ലേ..."😍
നമ്മൾ മൊഞ്ചൻ ആണെന്നോ... പടച്ചോനെ ആദ്യായിട്ട് ആണല്ലോ കോപ്പിന്റെ വായീന്ന് ഇങ്ങനെ ഒന്ന് കേള്ക്കുന്നെ...🙄
"രണ്ടാളുടെയും ആഗ്രഹം ദൈവം നടത്തി തരട്ടെ... ഈ മെഡിസിൻ തന്നെ കഴിച്ചാൽ മതി... പിന്നെ നെക്സ്റ്റ് മന്ത് ഒരു സ്കാനിംഗ് ഉണ്ട്... അപ്പൊ വന്നാൽ മതി..."
ഓകെ പറഞ്ഞു ഇറങ്ങിയതും പെണ്ണ് നമ്മളെ കയ് പിടിച്ചു നിർത്തി...
"😓അജു സ്കാൻ ചെയ്യുമ്പോ ഇൻജെക്ഷൻ വെക്കോ...?!!"
പടച്ചോനെ ഈ പെണ്ണാണോ നമ്മളെ കൊച്ചിനെ പ്രസവിക്കേണ്ടത് എന്താവോ എന്തോ...🙄
"ഏയ് അതൊന്നും ഇല്ല...നമ്മുടെ കുഞ്ഞിന്റെ പൊസിഷനും മറ്റും നോക്കാൻ വേണ്ടിയല്ലെ... വയറിൽ നൊക്കെ ഉള്ളൂ അതിന് ഇൻജെക്ട് ഒന്നും വേണ്ട..."
"🙄ആണോ ഞാൻ അങ്ങ് പേടിച്ചു..."
പെണ്ണ് ആശ്വാസത്തോടെ പറഞ്ഞതും കാറി പൊളിക്കുന്ന സൗണ്ട് കേട്ട് നോക്കുമ്പോ വയറും വീർപ്പിച്ചു ഒന്ന് സ്‌ട്രെക്ക്റ്ററിൽ കിടന്ന് അലമുറ ഇടുന്നതാണ്...😓ഡെലിവറി പൈൻ ആണെന്ന് കണ്ടാൽ അറിയാം... അത് കണ്ടതും പെണ്ണ് നമ്മളെ കയ്യിൽ ഇറുക്കി പിടിച്ചു ആ പോന്നതിനെ വായും പൊളിച്ചു നോക്കി നിന്നു...😕
"😭യ്യോ നിക്ക് വയ്യ... ഇതെങ്ങനെ ഞാൻ സഹിക്കും..."
"എടീ അതിന് നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ പിന്നെന്താ..."🙄
"ആ പെണ്ണ് കരയുന്നത് കണ്ടില്ലേ അത് ചുമ്മാതാണോ... അത് പോലെ കുറച്ചീസം കഴിഞ്ഞാൽ ഞാനും നെച്ചുവും വരണ്ടെ... വേദന ഒന്നും ഇണ്ടാവില്ല എന്നല്ലേ അജു പറഞ്ഞത്..."😪
"അതിന് നിനക്ക് മൂന്ന് മാസം അല്ലേ ആയുള്ളൂ... ഇനിയും ഏഴെട്ട് മാസം വേണ്ടേ..."
"അല്ലേലും ആണുങ്ങൾക്ക് അങ്ങനെ പറഞ്ഞു നിന്നാൽ മതിയല്ലോ... ഓരോന്ന് ഒപ്പിച്ചു വെച്ചിട്ട്...നെച്ചു ഇനി എന്താടി നമ്മൾ ചെയ്യാ..."😪
"😪ആ എനിക്കറീല..."
ഇനി എന്ത് ചെയ്യാൻ...പ്രെഗ്നന്റ് ആയ സ്ഥിതിക്ക് പ്രസവിച്ചല്ലേ പറ്റൂ...🙄അമി ആണേൽ വായും പൊളിച്ചു നിക്കാ... ഇപ്പൊ ഇങ്ങനെ ആണേൽ അന്ന് എങ്ങനെ ആവും...
"എടീ അതിന് നീ ഇവിടെ കിടന്ന് ഒച്ച വെച്ച് എന്നേം കൂടെ നാണം കെടുത്താതെ വീട്ടിലേക്ക് വാ... അവിടന്ന് എന്താന്ന് വെച്ചാൽ ആയിക്കോ..."
"അയിന് നിക്ക് ഇവിടൊക്കെ വേദനിക്കാ എണീക്കാൻ പറ്റുന്നില്ല..."
"ഒന്നുല്ല അത് നീ പേടിച്ചിട്ടാ ഞാൻ കയ് പിടിക്കാം... വാ എണീക്ക്..."
പെണ്ണ് വയറും പിടിച്ചു എങ്ങനെ ഒക്കെയോ നമ്മളെ കയ്യും പിടിച്ചു എണീറ്റ് നിന്നു...😕വീട്ടിൽ ആയാലും നമ്മളെ കാര്യം പോക്കാ...
"ഇതൊക്കെ സാദാരണയാ... നീ ആദ്യായിട്ട് കാണുന്നത് കൊണ്ടാ..."
"ഇങ്ങനെ ആരുന്നേൽ ഞാൻ ഇയാളെ കെട്ടാൻ സമ്മതിക്കില്ലായിരുന്നു..."
"😁അതിപ്പോ എന്റെ സ്ഥാനത്ത് ആ ഷേക്ക് ആണേലും നീ ഈ അവസ്ഥയിൽ തന്നെയാവും... അല്ലാതെ കെട്ടി കൊണ്ട് വരുന്ന പെണ്ണിനെ ആരേലും ചുമ്മാ നോക്കി നിക്കൊ..."
നമ്മൾ ഇളിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് നമ്മളെ നോക്കി പേടിപ്പിച്ചു...😍
വീട്ടിൽ എത്തിയപ്പൊ തൊട്ട് പെണ്ണ് താടിക്ക് കയ്യും കൊടുത്തു ഇരിപ്പാ...🙄
"വന്നു വല്ലതും കഴിക്കെടി..."
"പോ അവിടന്ന് നിക്ക് ഒന്നും വേണ്ട..."
"എടീ നമ്മുടെ കൊച്ചിനെ വിശക്കും...നീ കഴിച്ചാൽ അല്ലേ അതിന് വല്ലതും കിട്ടൂ..."
അത് കേട്ടതും പെണ്ണ് കഴിക്കാൻ വന്നിരുന്നു... ആ ഇരിപ്പ് കണ്ടിട്ട് ആണെങ്കിൽ നമ്മക്ക് ചിരിയാ വരുന്നത്...😍
"😓ഇത് കഴിഞ്ഞ പിന്നെ നിക്ക് കൊച്ചുങ്ങൾ ഒന്നും വേണ്ട... ഈ ഒന്ന് മതി..."
പെണ്ണ് അതേ ഇരിപ്പിൽ പറഞ്ഞതും നമ്മൾ ആദ്യം നോക്കിയത് ഉപ്പച്ചിയെ ആണ്...😕
"അതെന്താ മോൾ അങ്ങനെ പറഞ്ഞത്..."🙄
"അത് ഇന്ന് ഒരുത്തി കരഞ്ഞു പിഴിഞ്ഞ് ലേബർ റൂമിൽ പോന്നത് കണ്ടിട്ടാ..."
"അത് ശരിയാ... ആ കാഴ്ച കാണുമ്പോൾ തന്നെ നെഞ്ചിൽ ഒരു പിടച്ചിൽ ആണ്...അത് കാണുമ്പോൾ കൊച്ചുങ്ങളെ വേണ്ടെന്ന് പോലും തീരുമാനിച്ചു പോകും..."
"😕ഉപ്പച്ചി..."
നമ്മൾ ദയനീയമായി വിളിച്ചു പോയി... അങ്ങേരെ നോട്ടം കണ്ടതും നമ്മൾ മിണ്ടരുത് എന്ന് ആക്ഷൻ കാണിച്ചു... ഇതെങ്കിലും ഒന്ന് നേരെ ചൊവ്വേ നടക്കട്ടെ എന്നിട്ടല്ലേ അടുത്തത്...😓
"ഏയ് അതൊക്കെ സിമ്പിൾ ആടി... കാണുമ്പോൾ അങ്ങനെ ഒക്കെ തൊന്നും എന്നെ ഉള്ളൂ... അങ്ങനെ ആണേൽ ദേ ഇപ്പൊ ഈ ഇത്തൂസ് തന്നെ രണ്ടാമത് ഗർഭിണി ആവോ... പിന്നെ ഈ ഉമ്മച്ചി നിന്റെ ഉമ്മച്ചി അങ്ങനെ എത്ര പേര് രണ്ടും മൂന്നും കൊച്ചുങ്ങളെ പ്രസവിച്ചിട്ടുണ്ട്..."
അത് കേട്ടതും ഇത്തൂസ് അപ്പുക്കയെ നോക്കുന്ന നോട്ടം കണ്ടപ്പോൾ തന്നെ നമ്മക്ക് മനസ്സിൽ ആയി ഇതിൽ മൂപ്പത്തിക്ക് പങ്കില്ലെന്ന്...
"😓ന്റെ ഉമ്മച്ചി അതോണ്ടാവും ന്നെ മാത്രം മതി എന്ന് വെച്ചേ..."
"ഏയ് നിന്റെ ഉമ്മച്ചി പറഞ്ഞത് നിന്നെ കൊണ്ട് തന്നെ അവർക്ക് മതിയായെന്ന... വീണ്ടും ഒരു പരീക്ഷണം വേണ്ടെന്ന് വെച്ചതാ... നിന്നെ പോലെ ഒന്നിനെ കൂടി കിട്ടിയാൽ ഉള്ള അവസ്ഥ ഓർക്കാൻ കൂടി വയ്യെന്ന്..."😁
"😏ഓഹ്... അതോണ്ടൊന്നും അല്ല... വല്യ ഒരു കോമഡി..."
പെണ്ണ് അതും പറഞ്ഞു എണീറ്റ് പോയതും നമ്മൾ ഉപ്പച്ചിയെ ഒന്ന് നോക്കി...
"ദേ ഉപ്പച്ചി നാളെ തന്നെ ഗർഭിണിക്ക് ഉള്ള നല്ല കാര്യങ്ങൾ വല്ലതും അതിന്റെ ചെവിയിൽ പറഞ്ഞു കൊടുക്ക്..."
"അപ്പൊ നിനക്ക് ആ കുട്ടിയെ വീണ്ടും കഷ്ടപ്പെടുത്താൻ ഉള്ള ഉദ്ദേശം ആണല്ലേ..."
"ഈ പറയുന്ന ആള് എന്തെ ഒന്നിൽ നിർതീല..."🙄
"അതിന് നിന്റെ ഉമ്മച്ചിക്ക് പേടിയൊന്നും ഇല്ലെടാ..."
"ആര് പറഞ്ഞു... ഇവനെ കിട്ടിയ അന്ന് ഞാൻ പറഞ്ഞതാ ഇതോടെ നിർതാന്ന്..."
😕പടച്ചോനെ ഇതിനെ പറ്റി ഒരാൾക്കും പേടി ഇല്ലെന്ന് പറയാൻ ഇല്ലേ...🙄ഏയ് അത്രക്ക് ഒന്നുല്ല സിമ്പിൾ അല്ലേ അതൊക്കെ...
"🙄അന്നേ നിർത്തായിരുന്നു... ആ പെൺകൊച്ചിനെ കഷ്ടപ്പെടുത്താൻ ആയിട്ട്..."
"അത് കൊണ്ട് ഉമ്മച്ചിക്ക് തങ്കകുടം പോലുള്ള ഇവനെ കിട്ടീലെ..."
അപ്പുക്ക പറഞ്ഞതും നമ്മൾ ഇളിച്ചു കൊടുത്തു...
"ഞാൻ ഇല്ലെടി നിനക്ക്... ഒരു ചെറിയ പൈൻ പോലും വരാതെ ഞാൻ നോക്കിക്കോളാം പോരെ..."
"🙄അയിന് ന്റെ വയറ്റിൽ അല്ലേ കുഞ്ഞുള്ളത്..."
അതും നേരാണല്ലോ പിന്നെ ഇപ്പൊ ഇതിനെ എന്ത് പറഞ്ഞു സമാദാനിപ്പിക്കും. നമ്മൾ പിന്നെ കൂടുതൽ ഒന്നും പറയാതെ പെണ്ണിനേയും ചേർത്തു പിടിച്ചു കിടന്ന്... പെണ്ണ് ആണേൽ നമ്മളെ നെഞ്ചിൽ തല വെച്ച് കിടന്നു...
"അജു നിക്ക് ഒരു പാട്ട് പാടി തരോ... ഉറക്കം വരുന്നില്ല അതോണ്ടാ..."😓
നിന്നെയുറക്കാൻ എന്തിനി പാടും ഞാൻ...
നിന്നെ ഉണർത്താൻ ഏത് രാഗം മൂളും ഞാൻ...🎶
പാടി തീർന്ന് പെണ്ണിനെ നോക്കിയതും അവൾ നല്ല ഉറക്കം ആയിരുന്നു...😍
*********💞
ആ അജുന്റെ ആഗ്രഹം പോലെ നമ്മളെ വയറൊക്കെ വീർത്തു വരുന്നുണ്ട്...😓ഡ്രെസ്സ് ഒക്കെ ഇറുകി തുടങ്ങി... അതോണ്ട് നമ്മൾ ഓന്റെ ടി ഷർട്ട് തന്നെ എടുത്തിട്ടു...
"നാളെ നമുക്ക് നിനക്കുള്ള കുറച്ചു ഡ്രെസ്സ് ഒക്കെ വാങ്ങി ഹോസ്പിറ്റലിൽ ചെന്നു ചെക്കപ്പ് ചെയ്യാം... സ്കാനും ചെയ്യാൻ ഉള്ളതല്ലേ..."
🙄അത് കേൾക്കുമ്പോ തന്നെ പേടി ആവാ...
"സത്യായിട്ടും സ്കാൻ ചെയ്യുമ്പോൾ പൈൻ ഇണ്ടാവില്ലല്ലോ അല്ലേ..."
"ഇല്ലെടി ദാ ഇത് നോക്ക്... ഇത് പോലെയാ സ്കാൻ ചെയ്യുന്നേ..."
ഓൻ ഗൂഗിളിൽ ഒരു വീഡിയോ പ്ലെ ചെയ്തു തന്നതും നമ്മക്ക് ഇത്തിരി ആശ്വാസം ആയി... ചുമ്മാ വയറിൽ ഉരച്ചു നോക്കല്ലേ ഉള്ളൂ...
"😕അജു ഇനി എങ്ങനാ ഡെലിവറി എന്ന് നിക്ക് ഇത് പോലെ കാണിച്ചു തരോ..."
"അത് ഇതിൽ ഉണ്ടാവില്ല..."
"ഗൂഗിളിൽ നോക്കിയാൽ എന്തും കിട്ടുന്നു അമ്മൂസ് പറഞ്ഞതാ... ഞാൻ നോക്കട്ടെ..."
"എടീ അത് അങ്ങനെ നോക്കാൻ ഒന്നുല്ല...എങ്ങനാണെന്ന് ഞാൻ പറഞ്ഞു തരാം..."
ഓൻ പറയുന്നത് ഒക്കെ കേട്ട് വല്യ കുഴപ്പം ഇല്ലെന്ന് തോന്നുന്നു...🙄പിന്നെന്തിനാ ഓരോന്ന് ചീറി പൊളിക്കുന്നെ...
ഹോസ്പിറ്റലിൽ ചെന്ന് സ്കാൻ ഒക്കെ ചെയ്തു നമ്മൾ ഡോക്ടറെ വൈറ്റ് ചെയ്തു ഇരുന്നു...നമ്മൾ ആണേൽ ആ റിസൾട്ട് നോക്കി എല്ലാം വായിക്കാൻ തുടങ്ങി...🙄ഇതെന്താണാവോ ആ എഴുതി വെച്ചിരിക്കുന്നെ...
"നെച്ചു നിന്റെം ഇത് പോലെയാന്നോ...?!!ഒന്ന് നോക്കിക്കെടി..."
നമ്മൾ അതും നീട്ടി ഓളെ റിസൾട്ട് നോക്കാൻ തുടങ്ങി... വല്ല തെറ്റും ഇണ്ടേൽ തിരുത്താലോ...
"നീ എന്താ അത് ബൈഹെർട്ട് ചെയ്യാണോ കുറെ നേരം ആയല്ലോ തുടങ്ങീട്ട്... അതും നോക്കി ഇരിക്കാൻ..."
ഓൻ അത് വാങ്ങി കൊണ്ട് ചോയ്ച്ചതും നമ്മൾ ഓനെ നോക്കി പുച്ഛിച്ചു...😏
"സ്കാനിങ്ങിൽ കുഴപ്പം ഒന്നും ഇല്ല..."
ഓഹ് അപ്പൊ കുഴപ്പം നോക്കാൻ ആണോ ഇത്... അങ്ങനെ ആണേൽ ഈ അജുനെ ഒന്ന് സ്കാൻ ചെയ്യിക്കണം ഓന് എന്തൊക്കെയോ കുഴപ്പം ഇണ്ട്...😏ഇടക്ക് വല്യ ജാഡയാണ്...
"രണ്ടിനും എല്ലാറ്റിനും പേടിയാ... അന്ന് ഇവിടന്ന് ഒരു സ്ത്രീയെ ലേബർ റൂമിലേക്ക് കൊണ്ട് പോകുന്നത് കണ്ടതിനു കുറച്ച് ദിവസം ഞങ്ങൾ ശരിക്കും വെള്ളം കുടിച്ചു..."
"😓അവർ കരയുന്നുണ്ടായിരുന്നു അതാ ഡോക്ടർ..."
"അത് പേടിച്ചിട്ടാ...ഈ ഡെലിവറി എന്നത് പേടി ഇല്ലാതെ സന്തോഷത്തോടെ നടക്കേണ്ട ഒരു കാര്യം ആണ്...കാരണം അന്നാണ് അവർ ഒരമ്മ ആവുന്നത്... ജീവിത്തിന് പുതിയ ലക്ഷ്യങ്ങൾ ഉണ്ടാവുന്നത്...രണ്ട് പേരും ചിരിച്ചു കൊണ്ട് വേണം ലേബർ റൂമിലേക്ക് വരാൻ... കേട്ടല്ലോ..."
🙄ചിരി വരോ ആവോ... ചിലപ്പോൾ നെച്ചു കരയുന്ന കാണുമ്പോൾ നമ്മക്ക് ചിരി വരുവായിരിക്കും...😌ഷമിയും തനുവും കൂടെ ഇണ്ടേൽ ഞാൻ ചിരിച്ചു ചത്തെനെ...
**********💞
"ഇനി രണ്ടാളും പുറത്ത് ഇരുന്നോളൂ... ഭർത്താക്കന്മാരോട് നിങ്ങളെ എങ്ങനെ കെയർ ചെയ്യണം എന്ന് പറഞ്ഞു മനസ്സിൽ ആക്കാൻ വേണ്ടിയാ..."
"അത് ഡോക്ടർ വല്ല ലേബർ കേസും വന്നാൽ..."
"ഓഹ് എങ്കിൽ നിങ്ങൾ അകത്ത് ഇരുന്നോളൂ... അവിടെ കുറച്ച് ബുക്സ് ഉണ്ട് അമ്മയാവാൻ തയാർ എടുക്കുന്നവർക്ക് ഉള്ളതാ...നിങ്ങൾ അതൊക്കെ ഒന്ന് മറിച്ചു നോക്ക്..."
രണ്ടും ഞങ്ങളെ ഒന്ന് നോക്കി എണീറ്റു...
"ഡോക്ടർ ഞങ്ങൾ ചോയ്ക്കുന്നത് എന്തും സാധിച്ചു കൊടുക്കണം എന്ന് ഇവരോട് പറയണേ..."😌
എന്നും പറഞ്ഞു പെണ്ണ് ഒരു ഇളിയും ഇളിച്ചു പോയി...🙄അപ്പൊ ഇത് വരെ സാധിച്ചു കൊടുത്തിട്ടില്ലേ...
"മാറ്റാൾക്ക് പ്രശ്നം ഒന്നും ഇല്ല... പക്ഷെ അജ്മൽ നിയയെ നല്ല പോലെ ഒന്ന് കെയർ ചെയ്യണം...അതികം ജോലി ഒന്നും ചെയ്യിക്കേണ്ട..."
"😕അതിന് അവൾ ജോലി ഒന്നും ചെയ്യാറില്ല ഡോക്ടർ...ആകെ കൂടെ അവൾക്കുള്ള ബൂസ്റ്റ് എങ്കിലും ഉണ്ടാക്കും ഇപ്പൊ അതും ഞാൻ ആണ് ചെയ്യുന്നേ..."
"തന്റെ വൈഫിനും കുഞിനും വേണ്ടി അല്ലെടോ...അവൾ പറഞ്ഞ പോലെ എന്ത് ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചു കൊടുക്ക്... ഇപ്പോഴല്ലേ അതിന് പറ്റൂ..."
"ഇന്ന് വരെ അതിന് ഒരു കുറവും ഞങ്ങൾ വരുത്തീട്ടില്ല ഡോക്ടർ...പാതിരാത്രി വരെ അവളെ ആഗ്രഹം സാധിച്ചു കൊടുത്തിട്ടുണ്ട്..."
"ഈ സമയം അല്ലേ അവർക്ക് നിങ്ങളെ ബുദ്ധിമുട്ടിക്കാൻ പറ്റൂ... പിന്നെ പറ്റില്ലല്ലോ..."
അതും ശരിയാ... അവളുമാർക്ക് ഉള്ളത് പിന്നെ കൊച്ചുങ്ങൾ കൊടുത്തോളും...😍
അവളുമാരെയും വിളിച്ചു ഇറങ്ങിയതും നമ്മൾ പെണ്ണിനെ നല്ല പോലെ ഒന്ന് നോക്കി...പഴയ പോലെ അല്ല അവളിൽ ഒരുപാട് മാറ്റം ഉണ്ട്...എന്തെങ്കിലും കുഴപ്പം ഉണ്ടോ ആവോ...😓
"എന്താ അജു എന്നെ ഇങ്ങനെ നോക്കുന്നെ...?!!"😕
"ഇപ്പൊ എന്റെ നിയ കുട്ടിയെ കാണാൻ നല്ല ഭംഗിയുണ്ട് അതാ..."
"😌സത്യായിട്ടും ഇണ്ടോ...?!!"
"ഇണ്ടന്നെ..."
"അജുനേം ഇണ്ട്..."😍
"അത് നമ്മൾ ഒരു ഉമ്മച്ചിയും ഉപ്പച്ചിയും ആവാൻ പോന്നതിന്റെയാ..."
പെണ്ണിന്റെ ആ പുഞ്ചിരി കണ്ടതും നമ്മൾ അവളെ ചേർത്തു പിടിച്ചു... അവളുടെ ഓരോ ആഗ്രഹങ്ങളും ചോദിച്ചറിഞ്ഞു നടത്തി കൊടുക്കൽ ആയിരുന്നു പിന്നീട് അങ്ങോട്ട് നമ്മളെ പണി...
"അജു പോയിക്കോ... ഞാൻ വീട്ടിൽ നിന്നോളാം..."
"ഏയ് അത് ശരിയാവില്ല ഞാൻ ഇല്ലെങ്കിൽ നീ നിന്റെ കാര്യം ശ്രദ്ധിക്കില്ല...ഞാൻ അവരോട് ക്യാൻസൽ ചെയ്യാൻ പറയാം.. "
"അത് വേണ്ട...അജു പോയിക്കോന്നെ...ഞാൻ സൂക്ഷിച്ചോളാം..."
"ഇനി എന്നെ പറഞ്ഞയച്ചു വല്ല ഉഡായിപ്പും പ്ലാൻ ചെയ്തിട്ടുണ്ടോ രണ്ടാളും..."🙄
"ഈ അജുന് ഇതെന്താ...!!നിക്ക് പഴയ പോലെ ഇപ്പൊ ഓടാൻ ഒന്നും പറ്റണില്ല അപ്പോഴാ..."
"😍അത് നന്നായി..."
"പോ അവിടന്ന്..."
നമ്മൾ ചിരിച്ചത് പെണ്ണിന് പിടിക്കാതെ നമ്മളെ പിടിച്ചു തള്ളി...
"ആ നിനക്ക് ഒരു ഹാപ്പി ന്യൂസ് ഉണ്ട്..."
"😕യ്യോ അതെന്താ...?!!"
"മാലിയും പണി പറ്റിച്ചു...അങ്ങനെ അവളും ഒന്ന് അടങ്ങി..."
"🙄അപ്പൊ തനുവോ...?!!"
"അത് എന്നോടാണോ ചോദിക്കുന്നെ ഷമീറിനോട് ചെന്ന് ചോദിക്ക്..."
"😓ഓൾക്ക് ആയിരുന്നു ആദ്യം ആവണ്ടേ... ഓൾക്ക് സ്കൂട്ടി ഒക്കെ ഓടിക്കാൻ അറിയാ..."
"എടീ കുശുമ്പി... നീയാള് കൊള്ളാലോ..."
ഈ പെണ്ണിന്റെ ഒരു കാര്യം...🙄എല്ലാ പെണ്ണുങ്ങളും ഇങ്ങനെ തന്നെ ആണാവോ...!!
ബാഗും എടുത്തു നമ്മൾ പെണ്ണിനെ കെട്ടിപ്പിടിച്ചു നെറ്റിയിലും വയറിലും ഉമ്മ വെച്ചു...
"ഉപ്പച്ചി പോയി വരാട്ടോ... ഉമ്മച്ചീനെ ശല്യം ചെയ്യരുത്... ഉമ്മച്ചി പാവല്ലേ..."
"😓ഉള്ളതാണോ...?!!"
"എന്ത്...?!!"
"ഞാൻ പാവാണെന്ന്...?!!"
അതിന് നമ്മൾ ചിരിച്ചതും പെണ്ണ് നമ്മളെ കലിപ്പിൽ നോക്കി... അവളെ ഒന്ന് കൂടി ഉമ്മ വെച്ച് അവൾക്ക് റ്റാറ്റായും കാണിച്ചു നമ്മൾ ഇറങ്ങി...ഓരോ നിമിഷവും മനസ്സിൽ അവൾ തന്നെയാണ്...അവളെ വിട്ടു ഒരു നിമിഷം പോലും മാറി നിൽക്കാൻ ആവാത്ത പോലെ...❣️
എത്രയും പെട്ടെന്ന് അവളെ അടുത്തെത്താൻ ഉള്ള ദൃതി ആയിരുന്നു പിന്നെ നമ്മക്ക്...
*********💞
"അതേയ്... എല്ലാരും ഗർഭിണി ആയി... ഷമിയും ആയി... ഓളെ ഒന്നിച്ചല്ലേ നമ്മളെ കെട്ട് എന്നിട്ട് ഞാൻ എന്താ ഗർഭിണി ആവാതെ...?!!"😪
തനുന്റെ ഡൌട്ട് കേട്ടതും ഷമീർ വായും പൊളിച്ചു നിന്നു...
"വീട്ടുകാരെ ഉപേക്ഷിച്ചു വന്നത് അല്ലേ അവരെ ശാപം ആയിരിക്കും..."
"😕ഉള്ളതാണോ... അതോണ്ടാണോ ഞാൻ ഗർഭിണി ആവാതെ...?!!"
പടച്ചോനെ ഇതിനോട് ഇപ്പൊ ഞാൻ എന്ത് സമാദാനം പറയും...🙄അവൻ നന്നായി ആലോചന തുടങ്ങി...
"എനിക്ക് തോന്നുന്നത് അടങ്ങി ഒതുങ്ങി നിക്കാതോണ്ട് ആണെന്നാ..."
"🙄അങ്ങനെ ആണേൽ അവർ മൂന്നാളും ഗർഭിണി ആവേ ഇല്ലല്ലോ..."
അതും നേരാ... നമ്മൾ മെനക്കെടാനിട്ട് ഒന്നും അല്ലല്ലോ...
"അതൊക്കെ പടച്ചോൻ തരുമ്പോ തരട്ടെ... നമുക്ക് ശ്രമിക്കാന്നെ..."😍
"എന്നാ നമുക്ക് നാളെ അവരെ ഒക്കെ കാണാൻ പോയാലോ..."
"അത് വേണേൽ പോവാം... നിനക്ക് അവരെ ഒക്കെ കാണാൻ ഇപ്പൊ എന്താ ഒരു പൂതി ഗർഭിണികൾ ആയോണ്ട് ആണോ...?!!"
"അതൊന്നുല്ല... അവരോട് എങ്ങനാന്ന് എന്ന് ചോദിക്കാനാ..."😌
ഷമീർ വീണ്ടും വായും പൊളിച്ചു നിന്നു...🙄പടച്ചോനെ ഇത് പണി ആവോ... അതും അവളുമാരോട്...😓
"നീ ഇങ്ങ് വന്നേ ഞാൻ എങ്ങനെ ആണെന്ന് പറഞ്ഞു തരാം..."😍
അവളെ വലിച്ചടുപ്പിച്ചു അവൻ പറഞ്ഞതും പെണ്ണ് അവനെയും തള്ളി മാറ്റി ഓടി...അവനും പിന്നാലെ തന്നെ ചെന്നു...പെട്ടെന്ന് നിന്നതും താഴേക്ക് ഒരു വീഴ്ച ആയിരുന്നു അവൾ...
"എടീ എന്താ പറ്റിയെ...?!!"
അവൻ തട്ടി വിളിച്ചെങ്കിലും പെണ്ണിന് അനക്കം ഇല്ല... ഹോസ്പിറ്റലിൽ എത്തിയതും സന്തോഷ വാർത്ത കേട്ട് അവന്റെ കണ്ണ് നിറഞ്ഞു...
"എന്താ എനിക്ക് പറ്റിയെ...?"
"നീ ചോദിച്ചില്ലേ ഒരു കുഞിനെ വേണം എന്ന്... അത് ദാ നിന്റെ വയറ്റിൽ ഉണ്ട്... ഇനി ആരോടും ചോദിക്കേണ്ടല്ലോ ഡൌട്ട് ഒക്കെ തീർന്നില്ലേ..."
"😍മ്മ്..."
പെണ്ണ് നാണത്തോടെ അവന്റെ നെഞ്ചിൽ മുഖം അമർത്തി...
**********💞
ഒരു ഉപ്പച്ചി ആവാൻ പോവുന്നു എന്നുള്ള സന്തോഷത്തിൽ മാലി കെട്ടിയോളെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഓഫിസിലേക്ക് പോവാൻ ഉള്ള തയാറെടുപ്പിൽ ആണ്...
"വരുമ്പോ എനിക്ക് പത്ത് പൊറോട്ട വേണം..."
"🙄പത്തോ... എടീ കുഞിന് വല്ലതും പറ്റും...വേറെ എന്തെങ്കിലും വേണേൽ പറ ഈ സമയത്ത് അതൊന്നും കഴിക്കാൻ പറ്റൂല..."
"എന്നാ പത്ത് മസാല ദോഷ..."
"അതെന്താ പത്തിൽ കുറഞ്ഞ എണ്ണം ഒന്നും അറീലെ..."
"അത് എനിക്കിന്ന് നിയനെയും നെച്ചുനെയും തണുനെയും ഒക്കെ കാണാൻ പോവാനാ...അവടെ ഇരിക്കുമ്പോ കഴിക്കാലോ..."
"🙄അതൊന്നും വേണ്ട...എന്നിട്ട് വേണം വല്ലതും പറ്റാൻ... നാലിനും ഇപ്പൊ നല്ലോണം സൂക്ഷിക്കേണ്ട ടൈം ആണ്...നീ എങ്ങാനും ചെന്നു എന്ന് ആ അജു അറിഞ്ഞാൽ എനിക്കാവും കിട്ടുന്നെ... നാലും കൂടിയാൽ ഗർഭിണികൾ ആണെന്ന് പോലും മറക്കും..."
"😏ഓഹ് അല്ലേലും ആണുങ്ങൾക്ക് എവിടേം പോവാൻ ആരെയും സമ്മതം ഒന്നും വേണ്ട... തോന്നുമ്പോൾ അങ്ങ് ഇറങ്ങി പോവാ..."
"ഇത്രയും കാലം പോയില്ലേ... ഡെലിവറി വരെ ഒന്ന് ക്ഷമിക്ക്... പിന്നെ എവിടാന്ന് വെച്ചാൽ പോയിക്കോ..."
"അപ്പൊ പിന്നെ പോവാൻ പറ്റോ...കൊച്ചിനെ നോക്കണ്ടേ..."🙄
ഇതിനെ ഏത് നേരത്ത് ആണാവോ കെട്ടാൻ തോന്നിയെ... മാലി പെണ്ണിനെ വായും പൊളിച്ചു ഒന്ന് നോക്കി...
"എന്താ നോക്കുന്നെ...?!!"
"ഒന്നുല്ല നിന്റെ ബുദ്ധി എങ്ങാനും എന്റെ കൊച്ചിന് കിട്ടോ എന്ന ഒരു പേടി അത്രയേ ഉള്ളൂ..."
"എന്റെ ബുദ്ധിക്ക് എന്താ കുഴപ്പം..."
"കുഴപ്പം മൊത്തം നിനക്കാ... ആ ഷമീർ ഇത്രേം കാലം ഒരു വീട്ടിൽ നിന്നെ എങ്ങനെ സഹിച്ചു എന്നാ ഞാൻ ആലോചിക്കുന്നേ..."
"ഹ്മ്മ്... ഒരു കൊച്ചിനെ ഉണ്ടാക്കി തരുമ്പോ ഇതൊന്നും അല്ലല്ലോ പറയാറ്..."
"😍നിന്റെ ആ പൊട്ട വാ അടച്ചു വെച്ചാൽ നിന്നെ സ്നേഹിച്ചു കൊല്ലാൻ തൊന്നും അത് കൊണ്ടല്ലെടി..."
"😒ഞാൻ മിണ്ടാണ്ട് ഇരിക്കാൻ ഉള്ള അടവാണെന്ന് എനിക്കറിയാം..."
🙄ഇതിന്റെ അടുത്ത് ഒന്നും നടക്കൂലേ...
"പൊറോട്ട അല്ലേ കൊണ്ട് വരാം...ഞാൻ പോട്ടെ... എന്ന് കരുതി പുറത്തിറങ്ങിയാൽ എന്റെ സ്വഭാവം മാറും..."
😒ഈയിടെ ആയിട്ട് സ്നേഹം ഒക്കെ കുറഞ്ഞു വരുന്നുണ്ട്... ഇനി വാ അടച്ചു വെച്ചാൽ സ്നേഹം കൂടോ... എങ്കിൽ ഇന്ന് തന്നെ പരീക്ഷിച്ചേക്കാം...
***********💞
അഞ്ചാറ് ദിവസം കൊണ്ട് തിരിച്ചു വന്നതും പെണ്ണ് സ്റ്റെയർ ഇറങ്ങി വരുന്ന കണ്ട് നമ്മൾ വായും പൊളിച്ചു നിന്നു... വയറും താങ്ങി പിടിച്ചു നമ്മളെ കണ്ട സന്തോഷത്തിൽ ദൃതിയോടെ ഇറങ്ങുന്നത് കണ്ടതും നമ്മൾ പെണ്ണിന്റെ അടുത്തേക്ക് ഓടി...
"ഇതെന്താടി ഇത്... വയറൊക്കെ നല്ല പോലെ വീർത്തല്ലോ..."😍
"പോവുമ്പോൾ ഇങ്ങനെ തന്നെയാ... കുറെ ദിവസം കൂടി കാണുന്നോണ്ട് ഇയാക്ക് തോന്നുന്നതാ...എന്നെ കളിയാക്കിയാൽ കൊല്ലും ഞാൻ...ഞാൻ പറഞ്ഞ സാദനം എവടെ...?!!"
നമ്മൾ ബാഗ് തുറന്നു പെണ്ണിനുള്ള ചോക്ലേറ്റ് കൊടുത്തതും പെണ്ണ് അപ്പൊ തന്നെ ആവേശത്തോടെ കഴിക്കാൻ തുടങ്ങി... അതും നോക്കി നമ്മൾ ഒരു പുഞ്ചിരിയോടെ നിന്നു...😍
അപ്പോഴേക്കും അമി അവന്റെ പെണ്ണിനേയും കൊണ്ട് വന്നു...രണ്ടും പിന്നെ ഇരുന്നു ചോക്ലേറ്റ് കഴിക്കാൻ തുടങ്ങി... ഞങ്ങൾ ആണേൽ ഒരു ചിരിയോടെ അതും നോക്കി നിന്നു...
"ഞാൻ അജുനോട് ദേഷ്യാ..."
"നീ സമ്മതിച്ചോണ്ടല്ലേ ഞാൻ പോയെ..."🙄
"എന്നെ പുറത്തൊക്കെ കൊണ്ടോയി ബിരിയാണി ഒക്കെ മേടിച്ചു തന്നാൽ എന്താ...നിക്ക് എന്തിഷ്ടാണെന്ന് അറിയോ അങ്ങനെ പോവാൻ..."
"നീ റെഡി ആയി വാ നമുക്ക് ഇപ്പൊ തന്നെ പോവാം... ഞാൻ അമിയെ വിളിച്ചു പറയാം..."
"മ്മ് ഞാൻ റെഡി ആവട്ടെ ഇയാൾ പുറത്ത് നിക്ക്..."
"അതെന്തിനാ ഞാൻ പുറത്ത് പോണെ... മ്മ്..."😍
"ഇപ്പൊ മുന്നത്തെ പോലെയല്ല ന്റെ വയർ ഒക്കെ പൊങ്ങില്ലേ അതോണ്ടാ..."😒
"എന്റെ മുന്നിലും നിനക്ക് കുറച്ചിൽ ആണോടി... ഞാൻ കാരണം അല്ലേ ഇതൊക്കെ സംഭവിച്ചത്..."
"ഇയാൾ എന്നെ കളിയാക്കില്ലേ അതോണ്ടാ..."😪
"നിന്റെ അപ്പോഴത്തെ ഫേസ് കാണാൻ നല്ല രസാ... അതോണ്ടല്ലേ ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കുന്നെ...കണ്ണടക്ക് ഞാൻ മാറി തരാം..."
നമ്മൾ അവളെ ചെറുതായി വീർത്ത ആ വയറിൽ അമർത്തി ചുംബിച്ചു... ഡ്രെസ്സ് ഒക്കെ മാറി പെണ്ണിനെ റെഡി ആക്കി...
***********💞
"ബിരിയാണി കഴിച്ചു കഴിഞ്ഞ ജ്യൂസും വേണം ഐസ്ക്രീമും വേണം..."
"എന്ത് വേണേലും വാങ്ങി തരാം പോരെ..."
അത് കേട്ടപ്പോൾ നമ്മൾ ഇളിച്ചു കാണിച്ചു...
വലിയ മാളിന് മുന്നിൽ കാർ നിന്നതും നമ്മൾ ഇറങ്ങി അത് തല പൊക്കി നോക്കി...😌
അമിക്കാ ഞങ്ങളെ കൂടെ നിന്നതും ഓൻ കാർ പാർക്ക് ചെയ്യാൻ എന്നും പറഞ്ഞു പോയി...ഓൻ കീയും കറക്കി വരുന്നത് കണ്ടതും നമ്മൾ വായും പൊളിച്ചു നോക്കി നിന്നു...😍എന്തൊരു മൊഞ്ചാ ചെക്കൻ...
"ഹായ് അജ്മൽ സാർ... വൺ സെൽഫി പ്ലീസ്..."
എന്നും പറഞ്ഞു കുറെ പെൺപിള്ളേർ നമ്മളെ മറി കടന്നു ഓന്റെ അടുത്ത് ചെന്നതും നമ്മൾ ഷോക്ക് അടിച്ച പോലെ നിന്നു...🙄അജ്മൽ സാറാ ഇവനാ അതൊക്കെ എപ്പോ...?!!
പത്ത് പതിനഞ്ചേണ്ണത്തിന്റെ ഇടക്ക് ശ്രീ കൃഷ്ണൻ നിന്ന് സെൽഫിക്ക് പോസ് ചെയ്യാ...😪എന്തിനാ പടച്ചോനെ ഇതിനെ ഇങ്ങ് കൊണ്ട് വന്നേ അവടെ എങ്ങാനും ഇരുന്നാൽ മാതിയെന്നു...
"വാ നമുക്ക് അകത്തിരിക്കാം അജു വന്നോളും..."
"ഞാൻ വരൂല... ആ പെൺപിള്ളേരെ അടുത്ത് എന്റെ അജുനെ നിർത്തി വരാൻ ഒന്നും നിക്ക് പറ്റൂല... എല്ലാറ്റിനെയും മിക്കവാറും ഇന്ന് ഞാൻ കൊല്ലുന്ന തോന്നുന്നെ..."😬
പിന്നേം ലവളുമാർ ഓരോന്നായി ഓന്റെ കൂടെ ഒട്ടി നിന്ന് സെൽഫി എടുക്കുന്നത് കണ്ടതും നമ്മളെ ഉള്ളംകാൽ മുതൽ അങ്ങ് പെരുത്ത് കയറി... അമിക്കാനെയും തള്ളി മാറ്റി നമ്മൾ ഓന്റെ അടുത്തേക്ക് ചെന്നു...
"അജു ഇങ്ങ് വന്നേ... നിക്ക് വിശക്കുന്നു..."
നമ്മൾ ഓന്റെ കയ്യിൽ പിടിച്ചു വലിച്ചതും അവളുമാർ വായും പൊളിച്ചു നിന്നു...
"സിസ്റ്റർ ആണോ...?!!"
"അല്ല നഴ്സ്...😬എന്റെ നാലഞ്ച് പിള്ളേരെ ഉപ്പച്ചിയാ..."
അത് കേട്ട് ഓൻ കണ്ണ് തള്ളി നിന്നെലും നമ്മൾ അതൊന്നും മൈൻഡ് ചെയ്തില്ല...അവറ്റകളും വായും പൊളിച്ചു നിക്കാ...
അകത്തു കയറി ചെയറിൽ ഇരുന്നു നമ്മൾ ഓനെ കലിപ്പിൽ നോക്കി...
"നിനക്കെന്തൊരു കുശുമ്പാടി...🙄എനിക്കെപ്പോഴാ നാലഞ്ച് പിള്ളേർ ഉണ്ടായേ..."
"ഹ്മ്മ്...😏അങ്ങനെ ഇപ്പൊ മോൻ അവരെ മുന്നിൽ ഷൈൻ ചെയ്യേണ്ട...പെൺപിള്ളേർ അല്ലാതെ ഒരൊറ്റ ഒരുത്തൻ ഇയാളെ നോക്കുന്നുണ്ടോ ഇല്ലല്ലോ... ഇയാൾ വല്യ ദുൽകർ സൽമാൻ ആണെന്നാണോ വിചാരം..."
"എടീ നീ ഒന്ന് അടങ്... ഒരു സെലിബ്രിറ്റി ആവുമ്പോ ഇതൊക്കെ സ്വാഭാവികം അല്ലേ..."[അമി ]
" ആര് ഈ അജുവോ സെലിബ്രിറ്റിയാ..."😌
നമ്മൾ ഇളിച്ചതും വീണ്ടും കുറെ ചെക്കന്മാർ വന്നു...
"സാർ വൺ സെൽഫി പ്ലീസ്..."
😕പടച്ചോനെ ഇവൻ കയ് വിട്ടു പോയീന്നാ തോന്നുന്നേ...ശരിക്കും സെലിബ്രിറ്റി ആയോ ഇവൻ...🙄അഞ്ചാറ് പാട്ടല്ലേ പാടീട്ട് ഉള്ളൂ..
സെൽഫി ഒക്കെ കഴിഞ്ഞു ഓൻ വന്നതും ഓൻ നമ്മളെ കയ്യിൽ പിടിച്ചു...
"അത് ആണുങ്ങളാ..."
"അയിന് ഞാൻ എന്ത് വേണം...😏അവരോടും ഞാൻ പറയും നാലഞ്ച് പിള്ളേർ ഇണ്ടെന്ന്..."
"നിനക്ക് ഞാൻ ശരിക്കും നാലഞ്ച് പിള്ളേരെ തരാട്ടോ..."😍
മൂന്നും കൂടി ചിരിച്ചതും നമ്മൾ നെച്ചുനെ നോക്കി പേടിപ്പിച്ചപ്പോൾ ഓള് ചിരി നിർത്തി...
ബിരിയാണി വന്നതും ഓൻ ലെഗ് പീസ് ഒക്കെ നമ്മക്ക് തന്നു... ഇനി സോപ്പിടാൻ ആണോ...🙄
ജ്യൂസും ഐസ്ക്രീമും ഒക്കെ കഴിച്ചു നമ്മളെ വയർ ജാമായോ എന്നൊരു ഡൌട്ട്... അവടെ തന്നെ കയ്യും കഴുകി നമ്മൾ ഒന്ന് എണീക്കാൻ നോക്കി എങ്കിലും വയ്യ...
"അജു... നിക്ക് വയറ്റിൽ എന്തോ പോലെ..."😪
"ഏയ് ഒന്നുല്ല... വാ ഞാൻ പിടിക്കാം... പതുക്കെ എണീക്ക്..."
"വയ്യ അജു..."
നമ്മൾ ദയനീയമായി പറഞ്ഞതും ഓൻ നമ്മളെ രണ്ട് കയ്യിലും കോരി എടുത്തു നടക്കാൻ തുടങ്ങി...
"എല്ലാരും നോക്കുന്നു അജു..."😕
"അതിനെന്താ... എന്റെ പെണ്ണിനെ അല്ലേ ഞാൻ എടുത്തത്..."
😍അത് കേട്ടപ്പോൾ നമ്മൾ സന്തോഷം കൊണ്ട് ഓന്റെ നെഞ്ചിൽ തല വെച്ച് കിടന്നു...
"ഇവന്റെ ഫാൻസിന്റെ മുന്നിൽ നീ ഇവനെ കൊണ്ട് ചെയ്യിച്ചതാണോ മോളെ നിയ ഇത്..."[അമി ]
"ആണോടി...?!!"
"😍മ്മ്... എന്തെ ഇഷ്ടായില്ലേ..."
"നല്ല പോലെ ഇഷ്ടായി..."
നമ്മൾ ചിരിച്ചു കൊണ്ട് ഓന്റെ താടിയിൽ പിടിച്ചു വലിച്ചതും ഓൻ നമ്മളെ കവിളിൽ അടാർ കടി തന്നതും നമ്മൾ അടങ്ങി കിടന്നു...❣️
"ദാ ഇത് മുഴുവൻ കഴിക്കണം...ഇതൊക്കെ കഴിച്ചാലേ ബ്ലഡ് വെക്കൂ..."
ഓൻ ഫ്രൂട്ട്സ് ഒക്കെ കട്ട് ചെയ്തു ടീവി കാണുന്ന നമ്മളെ കയ്യിൽ തന്നു കൊണ്ട് പറഞ്ഞു...
"അയിന് നിക്കെന്തിനാ ബ്ലഡ്...?!!നിക്ക് ഇതൊന്നും വേണ്ട..."😏
"നമ്മുടെ കുഞ്ഞിന് ബ്ലഡ് വേണ്ടേ... അതിനാ ഇത്..."
"ഇത് കഴിച്ചാൽ നിക്ക് അജു ബർഗർ ഇണ്ടാക്കി തരോ..."
"തരാം... നീ ആദ്യം ഇത് മുഴുവൻ കഴിക്ക്..."
അതും കഴിച്ചു ഇരിക്കുമ്പോൾ ആണ് പുറത്ത് മഴ വന്നത്...
"ഹായ് മഴ..."
എന്നും പറഞ്ഞു നമ്മൾ ഓടാൻ നിന്നതും ഓൻ നമ്മളെ പിടിച്ചു വെച്ചു...😕
"എടീ പനി പിടിക്കും..."
"അതൊന്നുല്ല..."
ആസ്വദിക്കുന്നതിനു മുന്നേ വലിയ ഇടിയുടെ ശബ്ദം മുഴങ്ങിയതും നമ്മൾ പിന്നെ അത് വേണ്ടെന്ന് വെച്ച് അത് കേൾക്കുമ്പോൾ തന്നെ പേടിയാ...😓
***********💞
"കണ്ടോ രണ്ട് പിള്ളേർ ഉണ്ട്..."
"ഹെയ്ഷ് കാണാൻ തന്നെ എന്തൊരു ബംഗിയാ അല്ലേ അജു..."😍
"ശരിയാ... കണ്ടിട്ട് കൊതി തീരുന്നില്ല..."
നമ്മൾ അജുന്റെയും നിയയുടെയും രണ്ട് പൂച്ച കുട്ടികളെ കയ്യിൽ എടുത്തു അതിനെ തലോടി...
"ഇതിന് എന്താ പേരിടാ അജു...?!!"🙄
"നീ തന്നെ പറ..."
"😌അമിക്കാടെ പേര് ഇട്ടാലോ..."
"😕അവൻ കേൾക്കേണ്ട... ഞാൻ ക്ഷമിച്ച പോലെ അവൻ ക്ഷമിച്ചു എന്ന് വരില്ല..."
"😍അത് ഞാൻ ഇയാളോടുള്ള ഇഷ്ട്ടം കൊണ്ട് ഇട്ടത് അല്ലേ..."
"ആദ്യം എനിക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം തോന്നി എങ്കിലും പിന്നെ നീ അതിനെ കൊഞ്ചിക്കുന്നതും നെഞ്ചോട് ചേർക്കുന്നതും ഉമ്മ വെക്കുന്നതും ഒക്കെ കണ്ടപ്പോൾ ആണ് ആശ്വാസം ആയത്... പലപ്പോഴും എനിക്ക് അത് ഞാൻ ആയിട്ട് തോന്നിയിട്ടുണ്ട്..."❣️
"ഞാനും അജു ആണെന്ന് കരുതി ഇതിനെ എത്ര ഉമ്മ വെച്ചിട്ടുണ്ട് എന്ന് അറിയോ..."😌
"അപ്പൊ എനിക്ക് കിട്ടാൻ ഉള്ളതൊക്കെ നീ അതിനാ കൊടുത്തെ അല്ലേ..."😓
"അതിനെന്താ ഇപ്പൊ ഞാൻ ഡെയ്ലി തരുന്നില്ലേ..."
"ഇനി അതും കൂടെ ചേർത്ത് ഞാൻ വാങ്ങിക്കോളാം..."😍
"ആദ്യം ഇതിന്റെ പേര് പറ..."
"ഇതിനെ നമുക്ക് അനി എന്ന് വിളിക്കാം..."
നമ്മൾ കണ്ടൻ അതിൽ ആൺ പൂച്ചയെ എടുത്തു കൊണ്ട് പറഞ്ഞു...
"🙄അതാരാ അനി ഏതേലും പെണ്ണാവൂല്ലേ..."😓
"എടീ എന്റെയും നിന്റെയും ഫസ്റ്റ് വേർഡ് വെച്ച് പറഞ്ഞതാ... അത് മാത്രം അല്ല ഇത് ആൺ പൂച്ചയാ..."
"😕ആന്നോ... ആ പേര് നമ്മളെ കുഞ് മോൻ ആണേൽ ഇടേണ്ടത് അല്ലേ... എന്റെയും അജുന്റെയും ഫസ്റ്റ് വേർഡ് ഉള്ളത്..."
"ഇതിനുള്ള പേരൊക്കെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്.."
നമ്മൾ പെണ്ണിന്റെ വയറിൽ തലോടി കൊണ്ട് പറഞ്ഞു...😍
"അപ്പൊ മോൾ ആണെലോ...?!!"🙄
"അതും ഞാൻ കണ്ട് വെച്ചിട്ടുണ്ട്..."
"എന്താ അത്...?!!"
"അത് സർപ്രൈസ്..."
"പ്ലീസ് അജു നല്ല അജു അല്ലേ പറ അജു..."
"പറയില്ല... അത് അപ്പൊ കേട്ടാൽ മതി... ദാ ഇവിടെ ഉള്ള ആള് കേൾക്കുമ്പോൾ..."
"😓ഞാൻ അല്ലേ കൊച്ചിനെ പ്രസവിക്കേണ്ടത്... അപ്പൊ എന്നോട് പറഞ്ഞാൽ എന്താ..."
"ഇനി നീ പ്രസവിക്കില്ല എന്ന് വാശി പിടിച്ചാലും ഇത് സമയം ആവുമ്പോ വരും അല്ലേടാ പോന്നൂസേ..."😍
"😏ഓഹ്... കൊച്ച് ഇങ്ങ് വരട്ടെ ഇയാളെ പറ്റി ഒക്കെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്..."
"നീ പറയാതെ തന്നെ അത് എന്നെ മനസ്സിൽ ആക്കിക്കോളും അല്ലേടാ വാവേ... ഉമ്മ..."
വയറിൽ തലോടി കൊണ്ട് അവിടെ ഉമ്മ വെച്ചതും പെണ്ണ് നമ്മളെ പിടിച്ചു തള്ളി...🙄
"😏പോ അവിടന്ന്..."
"ഹായി പൂച്ച കുട്ടി... എനിക്ക് തരോ അജു ഇതിനെ..."
എന്നും പറഞ്ഞു അനുട്ടി വന്നതും നമ്മൾ ഒന്നിനെ എടുത്തു കയ്യിൽ കൊടുത്തു...
"😌ആ ഇതിന് ഫെബിൻ എന്ന് ഇട്ടാലോ... നല്ല ചേർച്ച ഇണ്ടല്ലേ അജു..."
പെണ്ണ് അനുട്ടിയെ നോക്കി പറഞ്ഞതും രണ്ടും ഒരു യുദ്ധതിനുള്ള സ്കോപ്പ് കണ്ട് നമ്മൾ ഇടയിൽ കയറി നിന്നു...🙄ആ കിളുന്ത് ചെക്കനെയും ഇത്തിരി പോന്ന ഇതിനെയും പറ്റി ആരെങ്കിലും അങ്ങനെ പറയോ...
"അതിന് ഇത് പെൺ പൂച്ചയാ..."
"😌എന്നാ അനുന്ന് മതി...അനി,,, അനു നല്ല മാച്ചാ അല്ലേ..."
"😓അജു കണ്ടില്ലേ ഈ നിയ...ഞാൻ പിണക്കാ..."
എന്നും പറഞ്ഞു പെണ്ണ് അതിനെ അവിടെ ഇട്ടേച്ചു പോയതും നമ്മൾ അവളെ പിന്നാലെ ചെന്നു... അല്ലേ പെണ്ണിനെ പിടിച്ചാൽ കിട്ടില്ല...🙄
*********💞
അജു ഇണ്ടാക്കി തന്ന ബൂസ്റ്റും കുടിച്ചു നമ്മൾ പുറത്തൊക്കെ ഇറങ്ങുമ്പോ ആണ് അനുട്ടി കളർ ഡ്രെസ്സ് ഒക്കെ ഇട്ടു മൊഞ്ചത്തി ആയി നിന്നത് കണ്ടേ...🙄
ഇവള് വെളുപ്പാൻ കാലത്ത് തന്നെ ഒരുങ്ങി കെട്ടി ഇതെങ്ങോട്ടാ പടച്ചോനെ...😕
"ഡീ നീ എവടെ പോവാ..."
"ഞാൻ പിക്നിക്കിന് പോവാ..."😌
യ്യോ ഈ പ്രായത്തിലാ... ഇത്രേം വലുതായിട്ടും ഞാൻ വരെ പോയിട്ടില്ലല്ലോ...
"ആരെ കൂടെ...?!!"
"സ്കൂളിന്ന് വൺ ഡേ ടൂർ പോവാ...വൈകീട്ടെ വരുള്ളൂ..."
🙄ഏ... നമ്മളും കുറെ സ്കൂളിൽ ഒക്കെ പോയത് ആണല്ലോ ന്നിട്ട് ഇങ്ങനെ ഒന്ന് ഇണ്ടായിട്ടില്ല...😓
"ന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ...?!!"😓
"ഞാൻ അജുനോടൊക്കെ പറഞ്ഞല്ലോ... അജു എനിക്ക് ഡയറിമിൽക്ക് ഒക്കെ വേടിച്ചു തന്നിട്ടുണ്ട്..."
"മോൾ ദാ ഫുഡ്..."
എന്നും പറഞ്ഞു ഇത്തൂസ് ഓൾക്ക് ഉള്ള ഫുഡും ബോട്ടിലും ഒക്കെ ബാഗിൽ ഇട്ടു കൊടുത്തു...വയറൊക്കെ വീർത്തു വന്നൊണ്ട് കാണുമ്പോ തന്നെ പാവം തോന്നാ...😓നമ്മളെ കാണുമ്പോ നമ്മക്കും തോന്നാറുണ്ട്...
"ഇതാ മോൾ പറഞ്ഞ സ്വീറ്റ്സും ലെയ്സും ഒക്കെ..."
എന്നും പറഞ്ഞു അപ്പുക്ക ആണേൽ ഏതാണ്ട് ഒക്കെ പെണ്ണിന്റെ കയ്യിൽ കൊടുത്തു... നമ്മൾ ആണേൽ അതും നോക്കി അവടെ ഇരുന്നു...😏ഓളെ ഒക്കെ ഒരു യോഗം... നാട്ടിൽ എങ്ങാനും വളർന്നാൽ മാതിയെന്നു...
"ദാ ബസ് വന്നു... ഉപ്പച്ചി നിയ റ്റാറ്റാ..."
എന്നും കാണിച്ചു ബസ് വന്നു നിന്നതും നമ്മൾ അകത്തേക്ക് നോക്കി...😨പടച്ചോനെ ഇത് ആ ഫെബിൻ അല്ലേ ഇവനും ഇണ്ടാ...
ബാഗ് ടീച്ചേഴ്സിന്റെ കയ്യിൽ കൊടുത്തു പെണ്ണ് കേറുമ്പോഴേക്കും നമ്മൾ ഫെബിന്റെ അടുത്ത് ചെന്നു...
"ഡാ ചെക്കാ നീയെങ്ങാനും അനുട്ടിയെ നോക്കിയാൽ കൊല്ലും ഞാൻ..."
"നീ പോടീ... ഞാൻ നോക്കും..."
😕യ്യോ ഇവൻ ആള് ശരിയല്ല...
"മോനെ ഫെബിൻ... മോൻ ഉള്ളത് കൊണ്ടാ ഞാൻ അനുട്ടിയെ വിട്ടത് തന്നെ അവളെ സൂക്ഷിക്കണേ..."
അപ്പുക്ക പറഞ്ഞതും ഓൻ ഇളിച്ചു കൊണ്ട് നോക്കാന്ന് ഒക്കെ പറഞ്ഞു... അപ്പോഴേക്കും അനുട്ടി ഓന്റെ തൊട്ടടുത്തായി വന്നു ഇരുന്നു ഞങ്ങളെ നോക്കി റ്റാറ്റാ കാണിച്ചു...😕ഇവൾക്ക് വേറെ സീറ്റ് ഒന്നുല്ലേ ഇരിക്കാൻ...
ഓൻ ആണേൽ ഇളിച്ചു കൊണ്ട് റ്റാറ്റാ കാണിച്ചു പോയി...അപ്പുക്ക അകത്തും...🙄വരുമ്പോഴേക്കും ഓനും ഓളും ലവ് ആവോ...!!
വൈകീട്ട് വരെ നമ്മക്ക് ഒരു സമാദാനവും ഇല്ല... ഓള് വന്നപ്പോ തൊട്ട് ഫെബിനെ പറ്റി ഉമ്മച്ചീനോടൊക്കെ വള വളാന്നു സംസാരിച്ചു കൊണ്ടിരിക്കാ...ഓള് ആണേൽ ഒരു പൂച്ച കുട്ടിയെ കൊണ്ടാ വന്നത്...
"ഫെബി തന്നതാ ഇതിനെ... പാത്തു എന്നാ ഇതിന്റെ പേര്... ഇതിനെ ഞാൻ നിയക്ക് തരൂല..."
😕അല്ലേലും ഓൻ കൊടുത്ത പൂച്ച കുട്ടിയെ എന്തിനാ എനിക്ക്... അവനെന്തിനാ പൂച്ച കുട്ടീനെ കൊടുത്തെ...
**********💞
"എന്താടി എന്നെ ഇങ്ങനെ നോക്കുന്നെ ആദ്യായിട്ട് കാണുന്നത് പോലെ...മ്മ്..."
പെണ്ണ് നമ്മളെ കണ്ണെടുക്കാതെ നോക്കുന്നത് കണ്ട് നമ്മൾ ചോദിച്ചു...ഇപ്പൊ നമ്മൾ പ്രോഗ്രാംസ് എല്ലാം മാറ്റി വെച്ചിരിക്ക പെണ്ണിന്റെ ഓരോ കാര്യങ്ങളും നമ്മൾ വേണം നോക്കാൻ...❣️
"അതില്ലേ അജു... അജു ഒരു ഉപ്പച്ചി ആയാൽ പ്രായം ആവില്ലേ അപ്പൊ എങ്ങനെ ഇണ്ടാവുന്നു നോക്കായിരുന്നു..."😌
"അപ്പൊ നിനക്കും പ്രായം ആവില്ലേ..."
"പക്ഷെ അജുനെ കാണാൻ രസണ്ടാവില്ല..."
"ഓഹ് എന്ന്... അപ്പൊഴെന്തിനാ മൊഞ്ചൊക്കെ..."
"എന്നാലും നിക്ക് അജുനെ പറ്റി ആലോചിക്കുമ്പോൾ തന്നെ ചിരി വരാ..."
"നിന്നെ ഞാൻ..."
പെണ്ണിനെ പിടിച്ചു നമ്മളോട് അടുപ്പിച്ചു ആ അധരങ്ങൾ നുണഞതും പെണ്ണ് നമ്മളെ ഇറുക്കി പിടിച്ചു...
"അജു പ്രായം ആയാൽ എന്നെ ഇത് പോലെ ഉമ്മ വെക്കോ..."
"😍പിന്നെ... എന്റെ മരണം വരെ..."
"അങ്ങനെ പറയല്ലേ അജു...അജു മരിക്കണ്ട... ഞാൻ മരിച്ചു കഴിഞ്ഞു അജു മരിച്ചാൽ മതി..."
"അത് പറ്റില്ല എനിക്ക് നിന്റെ ഈ മുഖം കണ്ട് കൊണ്ട് വേണം മരിക്കാൻ..."
"ന്ന നമുക്ക് ഒരുമിച്ചു മരിക്കാലെ..."
പെണ്ണ് നമ്മളെ കെട്ടിപ്പിടിച്ചു പറഞ്ഞതും നമ്മൾ പെണ്ണിന്റെ നെറ്റിയിൽ ഉമ്മ വെച്ച് കെട്ടിപ്പിടിച്ചു നിന്നു...
"അജു..."
എന്നുള്ള അപ്പുക്കാടെ വിളി കേട്ടതും നമ്മൾ പെണ്ണിനേയും കൊണ്ട് പുറത്ത് ചെന്നു...
"അവൾക്ക് പൈൻ തുടങ്ങി... നീ വണ്ടി എടുക്ക്..."
"😪യ്യോ ആന്നോ... ഞാൻ നോക്കട്ടെ..."
🙄പടച്ചോനെ ഇത് ഇനി എന്താവോ എന്തോ... നമ്മൾ വെപ്രാളപ്പെട്ടു വണ്ടി എടുത്തതും ഇത്തൂസിനെയും പിടിച്ചു പെണ്ണ് ഇറങ്ങി വന്നു...
"ഞാനും വന്നോട്ടെ അജു... നിക്കും കാണാലോ..."😓
ഇനി ഡെലിവറി കാണാൻ ആണോ...എതിര് ഒന്നും പറയാതെ പെണ്ണിനെ കൂടെ കൂട്ടിയതും പെണ്ണ് ഇടക്ക് ഇത്തൂസിനോട് പൈൻ ഉണ്ടോ എന്ന് ചോദിക്കാ... ആളെക്കാൾ ടെൻഷൻ പെണ്ണിനാണ്...😓
"ഒന്നും ഇല്ലെടി... എന്നേക്കാൾ പേടി നിനക്കാണല്ലോ..."
ഇത്തൂസിന്റെ മറുപടി കേട്ടപ്പോൾ ആണ് പെണ്ണിന് ആശ്വാസം ആയത്...❣️
ലേബർ റൂമിൽ കേറ്റിയതും ഞങ്ങൾ ഒക്കെ പുറത്ത് വൈറ്റ് ചെയ്തു... പെണ്ണ് ചെയറിൽ ഇരുന്നു ടെൻഷൻ അടിക്കുന്നത് കണ്ട് നമ്മൾ പെണ്ണിന്റെ അടുത്തായി ചെന്നു...
"അജു ഇപ്പൊ എന്താവും അകത്ത് ഇണ്ടാവാ..."
"അത് ഞാൻ എങ്ങനാ അറിയാ... നിനക്ക് പോവാൻ ഉള്ളതല്ലേ അപ്പൊ അറിയാലോ..."😍
പെണ്ണ് അതിന് നമ്മളെ തുറിച്ചു നോക്കിയതും നമ്മൾ ചിരിച്ചു കാണിച്ചു...ഇത്തൂസ് പ്രസവിച്ചു എന്നും ആൺ കുഞ് ആണെന്നും നഴ്സ് വന്നു പറഞ്ഞതും എല്ലാരും ഹാപ്പി ആയി... ഉമ്മച്ചിയെയും ഉപ്പച്ചിയെയും ഒക്കെ നമ്മൾ ചെന്ന് കൊണ്ട് വന്നപ്പോഴേക്കും മുറിയിലേക്ക് മാറ്റിയിരുന്നു... പെണ്ണാണെങ്കിൽ കുഞ് വാവയെ കണ്ണ് എടുക്കാതെ നോക്കി ഇരിക്കാ...😍അത് കണ്ടതും നമ്മൾ ഹാപ്പി ആയി...
"എന്തെ നിനക്ക് അതിനെ എടുക്കണോ...?!!"
"😕യ്യോ നിക്ക് വേണ്ട... പേടിയാ താഴെ വീണാലോ..."
"ഒന്നും ഉണ്ടാവില്ല... നിനക്ക് ഇതിപ്പോ ഏഴാം മാസം ആയി... ഒരു ട്രയൽ നല്ലതാ..."
നമ്മൾ അതിനെ എടുത്തു അവളെ കയ്യിൽ വെച്ച് കൊടുത്തതും പെണ്ണ് പേടിച്ചു അതിനെ വാങ്ങി... കണ്ടാൽ അറിയാം ആദ്യം ആയിട്ടാണ് ഒരു കുഞ്ഞിനെ തൊടുന്നത് എന്ന്...
"നിക്കിഷ്ടായി ഈ കുഞ്ഞു വാവയെ..."
പെണ്ണ് പിന്നെ അതിനെ കയ്യിൽ നിന്നും വെച്ചിട്ടില്ല...
"അജു നമ്മളെ കുഞ്ഞു വാവയും ഇത് പോലെ ആവോ..."
"ആഹാ ഇപ്പൊ തിടുക്കം ആയോ..."
"മ്മ്..."
"ഉടനെ വരും...ഏറി വന്നാൽ മൂന്ന് മാസം അല്ലേ വേണ്ടൂ..."
നൈറ്റ് പെണ്ണിനേയും കൊണ്ട് വീട്ടിലേക്ക് വന്നപ്പോഴേക്കും അവൾ ഇറങ്ങിയിരുന്നു... അവളെ ഉണർത്താതെ എടുത്തു കൊണ്ട് പോയി ബെഡിൽ കിടത്തി ആ നെറ്റിയിൽ ഉമ്മ വെച്ചു...
വയറൊക്കെ നല്ല പോലെ വീർത്തിട്ടുണ്ട്... അരഞ്ഞാണം ഇറുകിയത് കണ്ട് നമ്മൾ അത് ലൂസ് ആക്കി ഇട്ടു...😓അവളെ നോക്കും തോറും കണ്ണ് നിറയുന്നത് പോലെ...
ഏഴാം മാസത്തിൽ ഉള്ള സ്കാനിംഗ് കഴിഞ്ഞതും ഡോക്ടർ അവളെ നല്ല പോലെ കെയർ ചെയ്യണം എന്ന് തന്നെ ആയിരുന്നു പറഞ്ഞത്... അത് കൊണ്ട് തന്നെ പിന്നീടുള്ള ദിവസങ്ങളിൽ അവളെ അടുത്ത് തന്നെ ആയിരുന്നു നമ്മൾ... പെണ്ണാണെങ്കി കുഞിന്റെ അടുത്തും...
നമ്മക്കും അപ്പുകാക്കും ആണെങ്കിൽ ഉമ്മച്ചിയെ കിച്ചണിൽ ഹെല്പ് ചെയ്യാനും ഉണ്ട്...നങ്ങൾ ആയിട്ട് കെട്ടിയോൾമാരെ കിടത്തിയത് അല്ലേ...😕
"ഇപ്പൊ നീയൊക്കെ കരുതുന്നുണ്ടാവും അല്ലേ ഈ ഗർഭവും പ്രസവവും ആണുങ്ങൾക്ക് മതിയായിരുന്നു എന്ന്..."
"🙄എന്തെ ഉപ്പച്ചിക്ക് അങ്ങനെ വല്ല മോഹവും ഉണ്ടോ...?!!"
"അതല്ലടാ കിച്ചണിൽ കിടന്ന് കഷ്ടപ്പെടുന്നത് കണ്ടിട്ട് ചോദിച്ചതാ..."
"അവർ അതെങ്കിലും ചെയ്യുന്നുണ്ട്... ഞാൻ പെറ്റു കിടക്കുമ്പോ ഒരു ചായ വരെ ഇങ്ങേർ ഇട്ടു കുടിക്കില്ല..."
ഉമ്മച്ചി കലിപ്പായതും ഉപ്പച്ചി കിച്ചൻ പരിസരം വിട്ടു...അത് കണ്ട് ഞങ്ങൾ രണ്ടും നല്ല പോലെ ചിരിച്ചു...
**********💞
"അല്ലേടി അമ്മൂസെ...... ഞാൻ ആലോചിക്കുന്നേ നിന്റെം ജെസീടെയും കെട്ട് ഒരീസം അല്ലേ കഴിഞ്ഞത്... ന്നിട്ട് ഓള് ഒരാഴ്ച്ച മുന്നേ പ്രസവിച്ചല്ലോ... നീ എന്താ ലേറ്റ് ആയെ..."🤔
പെണ്ണിന്റെ ചോദ്യം കേട്ടതും അജു ഒന്ന് പതറി... പടച്ചോനെ ഇവൾ എന്താ ഈ ചോദിക്കുന്നെ... എല്ലാരും ചിരിച്ചതും നിയ കടുത്ത ആലോചനയിൽ ആണ്...🙄
"😍നിക്ക് ഇത്തൂസിന്റെ അച്ചുട്ടനെ കാണുമ്പോ മോനെ വേണന്നായിരുന്നു... ഇപ്പോൾ നിന്റെം ജെസീടെയും മോളെ കാണുമ്പോ തോന്നാ മോളെ മതീന്ന്..."
🙄അജു വായും പൊളിച്ചു പെണ്ണിനെ ഒന്ന് നോക്കി... ഇതിന് സ്വന്തം ആയി ഒരു ആഗ്രഹം ഒന്നും ഇല്ലേ...
"രണ്ടും ഒരുമിച്ചു വേണേൽ അജുനോട് ആദ്യമേ പറയൽ അല്ലേ അവൻ ഒന്ന് ശ്രമിച്ചേനെ അല്ലേടാ അജു..."[അമി ]
"യ്യോ രണ്ടെണ്ണോ..."😕
"അതിന് നെച്ചുന്റെയും നിന്റെയും കൂടി രണ്ടെണ്ണം ആയില്ലേ... പിന്നെന്താ..."
അമ്മൂസ് പറഞ്ഞതും പെണ്ണിന് ആശ്വാസം ആയി... ഫോൺ റിങ് ആയതും അജു പുറത്തേക്ക് പോയി...
"അയ്യേ... ഇത് മൂത്രം ഒഴിച്ചു എന്റെ മേലേ... നിന്റെ കൊച്ച് നിന്നെ പോലെ തന്നെയാ..."😓
"🙄അതിന് ഇവൾ നിന്റെ മേലേ... ഉണ്ടോ...?!!"
സൈലന്റ് ആയി ഇരുന്ന നൗഫി വായും പൊളിച്ചു കൊണ്ട് ചോദിച്ചു...
"😌അത് ഞാൻ ഇവളെ സ്വഭാവം അതാണെന്ന് പറഞ്ഞതാ..."
"കൊച്ചാവുമ്പോ പിന്നെ അതൊക്കെ ഉണ്ടാവും... നിന്റെ കുഞ് നിന്റെ മേലേ ആക്കിയാൽ നീ എന്താ ചെയ്യാ..."
"അയിന് ഞാൻ പാമ്പേഴ്സ് ഇട്ടു കൊടുത്തോളാ..."😏
ഇതിന്റെ ഡെലിവറി കഴിഞ്ഞാൽ പലതും കാണേണ്ടി വരും അമി ഒന്ന് ആത്മഗതിച്ചു... തൊട്ടടുത്തുള്ള കെട്ടിയോളെയും...🙄ഇത് ഇനി എങ്ങനെ ആണാവോ...
രണ്ടും വയറും താങ്ങി പിടിച്ചു എണീറ്റതും അജുവും അമിയും കയ്യിൽ പിടിച്ചു അവരോട് യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി...
"ആരാടാ വിളിച്ചേ...?!!"
"ആ അത് ഞാൻ മുന്നേ ഒരു സ്റ്റേജ് പ്രോഗ്രാം ഏറ്റിരുന്നു... അത് അന്നേ ക്യാൻസൽ ആയതാ... അന്ന് എന്തോ തടസ്സം ഉണ്ടായത് കൊണ്ടാണെന്നും ആ ഫങ്ക്ഷൻ നാളെ ഉണ്ടെന്നും പറഞ്ഞു കമ്മിറ്റിക്കാര് വിളിച്ചതാ..."
"😓അപ്പൊ അജു പോവോ...?!!"
"ഏയ് ഞാൻ ഇല്ലെന്ന് പറഞ്ഞു..."
"എവിടെയാ..."
"ഇവിടെ തന്നെ...മഹാത്മാ പാർക്കിന് അടുത്ത ഗ്രൗണ്ടിൽ..."
"അത് ഇവിടെ അടുത്തല്ലേ... ഒരു ഒന്നന്നര മണിക്കൂർ യാത്ര അല്ലേ ഉള്ളൂ... നീ പൊയ്ക്കോടാ ഇവളെ ഞാൻ നോക്കാം..."
"😪അജു ന്നാ ഞാനും വരട്ടെ... നിക്ക് ഇത് വരെ അജുന്റെ ഒരു പ്രോഗ്രാമും നേരിട്ട് കാണാൻ പറ്റിട്ടില്ല... പ്ലീസ് എന്നെ കൊണ്ടൊവോ..."
"ഈ സമയത്ത് നീ ഒരു ആഗ്രഹം പറയുമ്പോ എങ്ങനെയാ നിഷേധിക്കുന്നെ... ഞാൻ കൊണ്ട് പോവാം നീയും വാടാ അമി...അല്ല മോൾ എന്നെ അവിടെ എത്ര കൊച്ചുങ്ങളെ ഉപ്പച്ചിയാ ആക്കുന്നെ..."
"അത് അവടത്തെ സാഹചര്യം നോക്കി പറയാം..."😌
"പത്ത് ഇരുപത് ഒന്നും പറയല്ലെടി...അവരൊക്കെ എനിക്ക് അത്രേം കപ്പാസിറ്റിയോ എന്നോർത്ത് ഞെട്ടി പോവും..."
അതിന് പെണ്ണ് ഒന്ന് ഇളിച്ചു കാണിച്ചു...
"😌അമിക്കാ ഞാനും ഇണ്ട് നിങ്ങളെ കൂടെ..."
നെച്ചുവും കൂടി പറഞ്ഞതും രണ്ട് കെട്ടിയോന്മാരും സമ്മതിച്ചു...രണ്ടിന്റെയും സന്തോഷം കണ്ട് അവരുടെ മനസും നിറഞ്ഞു...❣️
🙄എന്നാലും അജുന് ഒരു ഉൾഭയം ഇല്ലാതില്ല... പെൺപിള്ളേർ എങ്ങാനും കൂട്ടത്തോടെ വന്നാൽ പത്തിരുപത് പിള്ളേർ എന്നെങ്ങാനും പറയോ...
"അജു ഞാൻ ഈ ഡ്രെസ്സ് ഇട്ടാൽ മതിയോ...?!!"😓
"അതെന്താ ഞാൻ തന്നത് നിനക്ക് ഇഷ്ടായില്ലേ..."
"അതല്ല ന്റെ വയർ നല്ല പോലെ കാണിക്കാ... അജുന് അത് കുറച്ചിൽ ആവില്ലേ..."
അത് കേട്ടതും അജു പെണ്ണിനെ കെട്ടിപ്പിടിച്ചു കവിളിലും നെറ്റിയിലും ഉമ്മ വെച്ചു...
"എന്താടി നീ പറയുന്നേ... എന്റെ കുഞ്ഞല്ലേ ഇത്... എന്തിനാ എനിക്ക് കുറച്ചിൽ ആയി തോന്നുന്നേ... അഭിമാനം അല്ലേ എനിക്ക്...ഞാൻ ഒരു ഉപ്പച്ചി ആവാൻ പോന്നതിന്റെ സന്തോഷം..."😪
"അജുനെ ഒരുപാട് ആൾക്കാർ നോക്കില്ലേ..."
"അത് കൊണ്ട്... ദേ പെണ്ണെ ഇനി അങ്ങനെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ... ഞാൻ നിന്നെ എവിടെയും കൊണ്ട് പോകാതെ ഇരുന്നത് നിനക്കോ നമ്മുടെ കുഞ്ഞിനോ വല്ലതും പറ്റും എന്ന് കരുതിയ... അല്ലാതെ എനിക്ക് കുറച്ചിൽ ആയിട്ടല്ല...കേട്ടോടി..."
"മ്മ്... എന്നാ ഞാൻ മുടി കെട്ടട്ടെ..."
"ഇങ്ങ് താ ഞാൻ കെട്ടി തരാം..."
അതും കെട്ടി വെച്ച് പെണ്ണിനെ നല്ല പോലെ റെഡി ആക്കി... കയ്യിൽ വാട്ടർ ബോട്ടിൽ എടുത്തു കൊടുത്തതും പെണ്ണിന് പണ്ട് നഴ്സറിയിൽ പോയത് ആണ് ഓർമ വന്നത്...
"😕ഇതെന്തിനാ..."
"അത് നിനക്ക് ഇടക്ക് കുടിക്കാൻ... ഇവിടെ നിന്നും ഞാൻ എടുത്തു തരുന്നതല്ലേ എന്റെ ശ്രദ്ധ തെറ്റിയാൽ വല്ല പുളി മാങ്ങയോ എടുത്തു കഴിക്കും എന്നല്ലാതെ ഒരു തുള്ളി വെള്ളം കുടിക്കാറില്ല... പിന്നെ വഴിയിൽ നിന്ന് എന്ത് വെള്ളാ കിട്ടുന്നെ എന്ന് പറയാനും ആവില്ല...മനസ്സിൽ ആയോ അപ്പൊ ഇതെന്തിനാണെന്ന്..."
"😏ഞാൻ നഴ്സറിയിൽ ആണോ പോണെ..."
"ഭാവിയിൽ നഴ്സറിയിൽ പോകേണ്ട കൊച്ചാ നിന്റെ വയറ്റിൽ ഉള്ളെ അത് മറക്കണ്ട...ഈ നീ എങ്ങനാ എന്റെ അഞ്ചാറ് കൊച്ചുങ്ങളെ പ്രസവിക്കുന്നെ ആവോ..."
"🙄അഞ്ചാറോ... നിക്ക് ഈ ഒന്ന് മതീന്ന് ഞാൻ പറഞ്ഞതല്ലെ..."
"നീയല്ലേ അഞ്ചാറ് പിള്ളേരെ ഉപ്പച്ചി ആണെന്ന് പറഞ്ഞത്... അവര് ചോദിക്കുമ്പോൾ കാണിച്ചു കൊടുക്കാൻ എങ്കിലും..."😍
"ഓഹ്...ഒന്ന് പോയെ... അവസരം മുതലാക്കാ..."😪
എന്നും പറഞ്ഞു പെണ്ണ് പോയി കാറിൽ ഇരുന്നു... അജു പെണ്ണിന്റെ കവിളിൽ ഉമ്മ വെച്ചതും പെണ്ണ് ഒന്ന് ചിരിച്ചു...അമിയെയും നെച്ചുനെയും കൂടി കൂട്ടിയതും നാലും ഹാപ്പി ആയി അങ്ങോട്ട് പോയി...
************💞
വല്യ സ്റ്റേജും ഒരുപാട് ആളുകളെയും കണ്ടതും നമ്മൾ ഷോക്ക് ആയി...🙄പടച്ചോനെ ഇത്രേം ആളോ...വരണ്ടായിരുന്നു... ഇനിപ്പോ പോവാനും പറ്റില്ലല്ലോ...
"അജു ഞാൻ വരുന്നില്ല... ഞാൻ ഇതിൽ ഇരുന്നോളാം... അജു പോയിക്കോ..."
"അതിന് ഫങ്ക്ഷൻ ഇപ്പോഴൊന്നും തീരില്ല... നീ വന്നേ ആഗ്രഹിച്ചു വന്നിട്ട് ഇതിൽ ഇരിക്കാണോ..."
😕ഓൻ നമ്മളെ കയ്യിൽ പിടിച്ചു ഇറക്കിയതും നമ്മൾ വായും പൊളിച്ചു നിന്നു...
അജുനെ കണ്ടതും കുറെ എണ്ണം വന്നു ഓനെ പൊതിഞ്ഞു...അവരൊക്കെ ഓനെ അകത്തേക്ക് കൊണ്ട് പോവുന്നത് കണ്ടതും നമ്മൾ ഓന്റെ കയ് വിട്ടു അമിക്കാടെ കയ്യിൽ പിടിച്ചു...😓
ഓൻ അപ്പൊ തന്നെ തിരിഞ്ഞു നമ്മളെ കയ്യിൽ പിടിച്ചതും എല്ലാരും നമ്മളെ നോക്കി...
"ഇതാരാ സാർ...?"
"My wife..."❣️
അത് കേട്ടതും നമ്മക്ക് ഓനെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തോന്നി... അതാണേലും ഓന്റെ വായീന്ന് അത് കേൾക്കുമ്പോ ഒരു സന്തോഷാ...😌
എല്ലാരും നമ്മളെ അല്ല വയറിലേക്ക് ആണ് നോക്കുന്നെ...😓
"ഏഴു മാസം ഗർഭിണി ആൺ ഇവൾ... എന്റെ കുഞ്ഞിന്റെ അമ്മ ആവാൻ പോവുന്നവൾ..."
എന്നും പറഞ്ഞു ഓൻ നമ്മളെ തോളിൽ കയ്യിട്ടു നടന്നതും നമ്മൾ വയറിൽ കയ് വെച്ച് ഓനെ തന്നെ നോക്കി നടന്നു...
"അജു നിക്ക് ഇപ്പൊ അജുനെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തോന്നാ..."😍
അത് കേട്ടതും ഓൻ നിന്നു നമ്മളെ നോക്കി...
"എന്നാ താ..."
"അയ്യേ ഇവരൊക്കെ കാണില്ലേ..."
"നിന്റെ ഏത് ആഗ്രഹവും ആ നിമിഷം നടത്താനാ എനിക്കിഷ്ടം...നീ വീട്ടിൽ വെച്ച് തന്നാൽ മതി..."
എന്നും പറഞ്ഞു ഓൻ നമ്മളെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചതും വലിയ ബഹളത്തോടെ ഉള്ള കയ്യടിയും കൂകി വിളിയും ആയിരുന്നു... നമ്മളെ മുന്നിൽ തന്നെ ഉള്ള ചെയറിൽ ഇരുത്തി ഓൻ അമിക്കനോട് നമ്മളെ അടുത്ത് ഇരിക്കാൻ പറഞ്ഞു സ്റ്റേജിലേക്ക് നടന്നു...😌നമ്മളെ ആണേൽ എല്ലാരും നോക്കാ...ശോ നിക്ക് വയ്യ...
ഓന്റെ കൂടെ പെൺപിള്ളേർ സെൽഫി എടുക്കുമ്പോൾ നമ്മക്ക് എരിഞ് കേറാ... ഓൻ നമ്മളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചതും നമ്മൾ മോന്തയും കോട്ടി പിടിച്ചു ഇരുന്നു...
"എന്റെ വൈഫിന് ഞാൻ പെൺപിള്ളേരെ കൂടെ സെൽഫി എടുക്കുന്നത് ഇഷ്ട്ടം അല്ല... അത് കൊണ്ട് ഇന്ന് തൊട്ട് സെൽഫി ഇല്ല..."
🙄യ്യോ ഓൻ തന്നെ ആണോ ഇത്... ഗർഭിണി ആയിട്ട് ആദ്യായിട്ട് അങ്ങനെ ഒരു ഉപകാരം ഇണ്ടായി...
"എനിക്ക് പഴയ പോലെ കുശുമ്പ് ഇല്ല അജു... ഇവിടെ ഉള്ള എല്ലാർക്കും അറിയാം അജു എന്റെയാണെന്ന്..."
നമ്മൾ പറഞ്ഞതും ഓൻ നമ്മളോട് ഉറപ്പാണോ എന്ന് ചോദിച്ചു അവരെ കൂടെ ചെന്നു...
കുറെ പ്രോഗ്രാം ഒക്കെ കണ്ട് എന്തിനാ പടച്ചോനെ വന്നേ എന്ന പോലെ ഇരിക്കുമ്പോ ആണ് അമിക്കാ പോപ്പ്കോൺ വേടിച്ചു തന്നത്... അതാണേൽ നമ്മളും നെച്ചുവും കയ്യിട്ടു വാരി തിന്നുമ്പോ ആണ് അജുന്റെ പാട്ട് തുടങ്ങിയത്... നമ്മൾ ഏതോ ലോകത്ത് എന്ന പോലെ ഓനെയും നോക്കി ഇരുന്നു...😍
ഹിന്ദി മെലഡി ആണേലും നമ്മക്ക് എന്തോ അത് തീരരുത് എന്നായിരുന്നു ആഗ്രഹം... പടച്ചോനെ ഇത് എന്റെ അജു തന്നെയാണോ...❣️
ഓന്റെ പ്രോഗ്രാം കഴിഞ്ഞതും ഓൻ വന്നു അവരോടൊക്കെ ബൈ പറഞ്ഞു നമ്മളെയും കൊണ്ട് ഇറങ്ങി...
"അജു എന്ത് രസായിരുന്നു അജു സ്റ്റേജിന്ന് പാടുമ്പോൾ നിക്ക് ഒത്തിരി ഇഷ്ടായി..."😍
"ആണോ...?!!"
"മ്മ്... അജുന് അറിയോ അജു പാടുമ്പോൾ എന്റെ വയറ്റിൽ അനക്കം ഇണ്ടാർന്നു..."
"ആണോടാ പോന്നൂസേ... ഉപ്പച്ചീടെ പാട്ട് ഇഷ്ടായോ എന്റെ മുത്തിന്... മ്മ്..."
ഓൻ നമ്മളെ വയറിൽ തലോടി കൊണ്ട് പറഞ്ഞതും നമ്മക്ക് ഒന്ന് മനസ്സിൽ ആയി... പ്രെഗ്നന്റ് ആയിരിക്കുമ്പോൾ നമ്മളെ വിളിക്കുന്നതല്ല നമ്മളെ കുഞ്ഞുങ്ങളെ അങ്ങനെ ഒക്കെ വിളിക്കുന്നത് കേൾക്കുമ്പോൾ ആണ് സന്തോഷം എന്ന്...❣️
ഓന്റെ ഫേസ് മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി നമ്മൾ ഓന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു...😍
"ഇങ്ങനെ ആണേൽ ഞാൻ ഡെയ്ലി ഓരോ പാട്ട് പാടി തന്നേനെ..."😜
"അയ്യടാ... നിക്ക് എങ്ങും വയ്യ ഇങ്ങനെ ഉമ്മ തരാൻ..."
"അതിന് ഇത്രക്ക് ഒന്നും വേണ്ടന്നെ പവർ കൂടിയ ഒന്നായാലും മതി..."😍
"🙄പവറാ...?!!"
"മ്മ്... അന്ന് നിനക്ക് തന്ന ഫസ്റ്റ് കിസ്സില്ലെ അത് പോലെ ഒന്ന്..."
"🤔അതേതു കിസ്സ്..."
"മറന്നോ കാട്ടിൽ വെച്ച് ഞാൻ നിനക്ക് തന്ന ആദ്യത്തെ എന്റെ പ്രണയ ചുംബനം..."
ഓൻ നമ്മളെ കാതിൽ ചുണ്ടുകൾ അടുപ്പിച്ചു പതിയെ പറഞ്ഞതും ആ നിമിഷം ഓർത്ത് നമ്മൾ പുഞ്ചിരിച്ചു...😍ആ ഒന്ന് കിട്ടിയപ്പോൾ കോപ്പ് ഉള്ളിൽ കേറി കൂടിയതാ...❣️
"അന്ന് എന്റെ വിറയല് മാറ്റാൻ തന്നതല്ലേ അല്ലാതെ ഇഷ്ട്ടം കൊണ്ടൊന്നും അല്ലല്ലോ..."😪
"അതിന് മുന്നേ നീ എന്റെ ഹൃദയത്തിൽ കടന്നു കൂടിയതാ...പ്രേമിക്കുന്ന പെണ്ണ് കണ്മുന്നിൽ വിറച്ചു നിക്കുമ്പോ എന്റെ കൺട്രോൾ പോയതാ... നീ എന്നെ തടഞില്ലായിരുന്നു എങ്കി അവിടെ വെച്ച് തന്നെ നമ്മുടെ ഫസ്റ്റ് നൈറ്റ് പോലും നടന്നേനെ..."
"😕ഉള്ളതാണോ... അപ്പൊ എന്നെ പറ്റിച്ചതാ അല്ലേ..."😓
"നീ ഗർഭിണി ആണെന്ന് കള്ളം പറഞ്ഞപ്പോൾ ഞാൻ കരുതി ഞാൻ പോലും അറിയാതെ എന്റെ കണ്ട്രോൾ പോയെന്ന്... പിന്നെ ഇടക്ക് തോന്നി നിന്റെ കൺട്രോൾ പോയി നീ എന്നെ പീഡിപ്പിച്ചത് ആണോന്ന്.. "
"ഈ...അനാവശ്യം പറയരുത്...ഞാൻ അങ്ങനൊന്നുല്ല..."😓
"അല്ലേ..."😍
"പോടാ..."
നമ്മൾ നനത്തോടെ ഓന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു...
***********💞
"നിയടെ ഡെലിവറിക്ക് സെർജറി വേണ്ടി വരും അജ്മൽ..."
ടെസ്റ്റ് ചെയ്തു അവരെ രണ്ടിനെയും മാറ്റി നിർത്തി ഡോക്ടർ പറഞ്ഞതും നമ്മളെ നെഞ്ച് ഒന്ന് പിടഞ്ഞു...
"ഡോക്ടർ എന്താ പറയുന്നേ... വേണ്ട ഡോക്ടർ അവളെ നോർമൽ ഡെലിവറി ആക്കാൻ ഡോക്ടറെ കൊണ്ടേ പറ്റൂ...അല്ലെങ്കിൽ ഞാൻ വേറെ എവിടെ എങ്കിലും കൊണ്ട് പോയിക്കോളാം...അവളെ കീറി മുറിക്കുന്നത് എനിക്ക് സഹിക്കാൻ ആവില്ല..."😓
"എവിടെ പോയാലും അതേ നടക്കൂ അജു..."
"അപ്പൊ പറഞ്ഞു വരുന്നത്...വേണ്ട ഡോക്ടർ...അവളെ പറ്റി ഡോക്ടർ മനസ്സിൽ ആകിയതല്ലേ...ഒരു ഇൻജെക്ഷൻ കണ്ടാൽ കരയുന്ന പെണ്ണാ അവൾക്ക് അതൊന്നും സഹിക്കാൻ ആവില്ല...അവളെ വേദനിപ്പിക്കില്ലെന്ന് ഞാൻ അവൾക്ക് വാക്ക് കൊടുത്തതാ... ആ ഒരു ഉറപ്പിലാ അവൾ നിൽക്കുന്നത് തന്നെ..."
നമ്മൾ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞതും ഡോക്ടർ എണീറ്റ് നമ്മളെ നേരെ വന്നു തോളിൽ കയ് വെച്ചു...😓
"ഈ സ്നേഹം കണ്ടാ എനിക്ക് നിങ്ങളെ രണ്ട് പേർക്കും എന്റെ മനസ്സിൽ ഒരു സ്ഥാനം നൽകിയത്... ഞാൻ എന്റെ കഴിവിന്റെ പരമാവധി നോക്കാം... പക്ഷെ ഉറപ്പില്ല... എങ്കിലും ഒരു മുൻകരുതൽ ആവാം..."
"പ്ലീസ് ഡോക്ടർ ...ദൈവം നിഷ്കളങ്കമായ മനസുള്ള അവളെ കയ് വിടില്ല... ഡോക്ടർ കൂടി നിന്നാൽ മതി..."
അവരെ രണ്ട് കയ്യും കൂട്ടിപ്പിടിച്ചു കണ്ണീരോടെ പറഞ്ഞതും ഡോക്ടർ ഒന്ന് മൂളുക മാത്രം ചെയ്തു...അമിയും ഒന്നും പറയാൻ ആവാതെ നമ്മളെ തോളിൽ അമർത്തി പിടിച്ചു...😓
"കഴിഞ്ഞ ഡോക്ടർ... എന്താ എപ്പോഴും ഇവരോട് മാത്രം പറയുന്നേ ഞങ്ങളെ വയറ്റിൽ അല്ലേ കുഞ്ഞുള്ളത് അപ്പൊ ഞങ്ങളോടല്ലേ അല്ലേ പറയേണ്ടത്..."
പെണ്ണ് നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ട് ഡോക്ടറെ നോക്കി പറഞ്ഞതും നമ്മൾ അവളെ തന്നെ നോക്കി ഇരുന്നു...😪
"അത് ഞാൻ അജുനോട് നിങ്ങൾക്ക് രണ്ടാൾക്കും ഒരു സർപ്രൈസ് ഉണ്ടെന്ന് പറയുകയായിരുന്നു..."
"😍ആണോ... എന്താ ഡോക്ടർ അത്... ന്നിട്ട് എവടെ...?!!"
"അത് ഇവിടന്ന് പോവുന്നതിനു മുൻപ് ആയി തരാം..."
"മ്മ്... എന്നാൽ ഞങ്ങൾ പൊക്കോട്ടെ ഡോക്ടർ...ഐസ്ക്രീം കഴിക്കാൻ ഉള്ളതാ..."
എന്നും പറഞ്ഞു പെണ്ണ് സന്തോഷത്തോടെ ഇറങ്ങിയതും നമ്മൾ ഡോക്ടറെ ഒന്ന് കൂടി നോക്കി അവൾക്ക് പിന്നാലെ ഇറങ്ങി...
പെണ്ണ് എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും നമ്മൾ അവളെ തന്നെ നോക്കി പുഞ്ചിരിച്ചു എന്നല്ലാതെ ഒന്നും പറയാൻ ആയില്ല...
"അജു... ഐസ്ക്രീം വേണ്ടേ..."
"വേണ്ട നീ കഴിക്കുന്നത് കാണാനാ എനിക്കിഷ്ടം..."
"മ്മ്... എന്തോ പറ്റിയിട്ടുണ്ടല്ലോ എന്താ അജു..."😪
പെണ്ണിന് നമ്മളെ നല്ല പോലെ മനസ്സിൽ ആക്കാൻ പറ്റും എന്ന് മനസ്സിൽ ആയതും നമ്മൾ ഒന്ന് ചിരിച്ചു...
"ഞാൻ നമ്മുടെ കുഞ്ഞിനെ ഓർത്തതാ... ഐസ്ക്രീം കിട്ടിയാൽ നീ അതിന് കൊടുക്കോ നീ കഴിക്കോ..."
"കുറച്ച് കുഞ്ഞിനും കുറച്ച് നിക്കും... ഇത്തിരി വേണേൽ അജുന് തരാം..."
ഡോക്ടറുടെ വാക്ക് മനസ്സിൽ വന്നതും എന്തോ ഒരു വേദന ആയിരുന്നു... അവളെ കയ്യിൽ പിടിച്ചു പതിയെ ഇറക്കുമ്പോ ആണ് പെണ്ണ് വേദനയോടെ വയറിൽ കയ് വെച്ചത്...
"എന്താ മോളെ..."
"കുഞ് ചവിട്ടാ അജു... കയ്യും അനക്കുന്നുണ്ടെന്നാ തോന്നുന്നേ...എല്ലാടത്തും വേദന ഇണ്ട്..."😪
പെണ്ണിനെ കയ്യിൽ എടുത്തു ബെഡിൽ കൊണ്ട് പോയി കവിളിൽ ഉമ്മ വെച്ചു പതിയെ വയറിൽ തലോടി...😍അതിന്റെ ഓരോ ചലനവും നമ്മൾ തൊട്ടറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി...
"എന്താ അജു..."
"നമ്മുടെ കുഞ് ഉടനെ വരും...ഉമ്മച്ചിയെ ബുദ്ധി മുട്ടിക്കാതെ വരണം കേട്ടോ..."
അവിടെ ഒക്കെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞതും പെണ്ണ് നല്ല ഉറക്കം തുടങ്ങി... പെണ്ണിനേയും പുതപ്പിച്ചു നമ്മൾ അവളെയും കെട്ടിപ്പിടിച്ചു കിടന്നു...
*************💞
നമ്മൾ ഉറക്കം ഒക്കെ കഴിഞ്ഞു പുറത്തേക്ക് വരുമ്പോ അജുനെ കണ്ട് നമ്മളെ കണ്ണ് തള്ളിപ്പോയി...😨ഓൻ നമ്മളെ കളിയാക്കല്ലേ ചെയ്യുന്നേ...
ടി ഷർട്ടിന്റെ ഉള്ളിൽ പില്ലോ എടുത്തു വെച്ച് വയറും വീർപ്പിച്ചു ഇളിക്കുന്ന കണ്ട് നമ്മൾ കയ്യിൽ കിട്ടിയ ഫ്‌ളവർ വൈസ് എടുത്തു ഒരു ഏർ ആയിരുന്നു...ഓൻ അപ്പൊ താന്നെ അത് ക്യാച്ച് ചെയ്തു... നമ്മൾ അടുത്ത് ചെന്ന് ഓനെ പിടിച്ചു നിർത്തി പില്ലോ വലിച്ചൂരി...അനുട്ടി ആണേൽ നല്ല പോലെ ചിരിക്കുന്നുണ്ട്...😓
"ഇയാൾ കാരണാ ഞാൻ ഇങ്ങനെ ആയെ... ന്നിട്ട് എന്നെ കളിയാക്കുന്നോ... പോ അവിടന്ന്..."😏
എന്നും പറഞ്ഞു നമ്മൾ മുറിയിലേക്ക് വന്നു ബെഡിൽ ഇരുന്നതും ഓൻ പിന്നാലെ വന്നു... കയ്യിൽ വല്യ പില്ലോയും ഇണ്ട്...
"വല്യ ഡയലോഗ് ഒക്കെ അടിച്ചിട്ട് ഇപ്പൊ അജു തന്നെ എന്നെ കളിയാക്കില്ലേ... ഇനി നിയ എന്നും വിളിച്ചു ഇങ്ങോട്ട് വാ..."
"ഞാൻ കളിയാക്കിയത് ഒന്നും അല്ലേടി... ചുമ്മാ ഒന്ന് നിന്നെ പോലെ പ്രാക്ടീസ് ചെയ്തതാ... നമ്മക്ക് അങ്ങനെ ഒരു ചാൻസ് ഉണ്ടാവില്ലല്ലോ..."
"പോ അവടന്ന് എന്റെ അടുത്ത് ഇരിക്കൊന്നും വേണ്ട..."
നമ്മളെ അടുത്ത് ഇരിക്കാൻ വന്ന ഓനെ പിടിച്ചു തള്ളിയതും ഓൻ തറയിലേക്ക് വീണു... തലക്ക് താങ്ങും കൊടുത്തു ഓൻ നമ്മളെ നോക്കി അവടെ തന്നെ കിടന്നു...😏
അപ്പൊ തന്നെ ഓന്റെ ഫോൺ റിങ്ങ് ആയതും ഓൻ എണീറ്റ് പോയി... അനുട്ടി വന്നു നമ്മക്ക് അജുന്റെ പിക് ഫോണിൽ കാണിച്ചു തന്നതും കോലം കണ്ട് നമ്മൾ നല്ല പോലെ ചിരിച്ചു...ഓൻ വന്നതും നമ്മൾ ചിരി നിർത്തി കലിപ്പ് ഫിറ്റ് ചെയ്തു ഇരുന്നു...
"ഞാൻ കണ്ടു..."
"🙄എന്ത്...?!!"
"നീ ചിരിക്കുന്നത്...എത്ര ദിവസം ആയി നിന്റെ ചിരി കണ്ടിട്ട് അതിന് വേണ്ടി ചെയ്തതാ..."
"നിക്ക് ഇപ്പൊ പേടിയാ അജു ചിരിക്കാൻ ഒന്നും വയ്യ..."
"ഏയ് നീ ഹാപ്പി ആവണം... അതാ എനിക്ക് വേണ്ടത്..."
വീണ്ടും ഓന്റെ ഫോൺ റിങ്ങ് ആയതും സ്‌ക്രീനിൽ നോക്കി ഓന്റെ മുഖം ചുളിക്കുന്നത് കണ്ടു നമ്മൾ തട്ടി പറിച്ചു കാതിൽ വെച്ചു...
"എടീ ഇങ്ങ് താ അവര് പറയുന്നത് നിനക്ക് മനസ്സിൽ ആവില്ല..."
നമ്മൾ ഓനെ വാങ്ങാൻ സമ്മതിക്കാതെ അവര് പറയുന്നത് ഒക്കെ കേട്ടു...
"അജു എന്താ അവര് വിളിച്ചിട്ട് പോവാതെ...?!!"
"നിന്നെ ഈ അവസ്ഥയിൽ ഇട്ടിട്ടോ..."😓
"എന്നെ ഇട്ടേച്ചു പോവാൻ അല്ല... പോയി വല്യ ആളായി എന്റെ അടുത്തേക്ക് വരാനാ പറയുന്നേ..."
"അത് തന്നെയാ ഞാനും പറഞ്ഞത്...!!നിന്നെ നോക്കണ്ടേ എനിക്ക്..."
"എന്റെ അജു മൂന്നാലീസം അല്ലേ ഞാൻ വീട്ടിൽ ചെല്ലാൻ രണ്ട് ഉമ്മച്ചിമാരും രണ്ട് ഉപ്പച്ചിമാരും ഇന്ന് വരെ വിളിച്ചതാ... അജു നോക്കുന്ന പോലെ ആവില്ലേലും അവര് എന്നെ നല്ല പോലെ നോക്കും അജു..."
"എന്നാലും ശരിയാവില്ല... നൈറ്റ് നിനക്ക് കാലൊക്കെ വേദനിക്കുന്നത് അല്ലേ... പിന്നെ കുഞ് ചവിട്ടുമ്പോൾ ഒക്കെ ഞാൻ അടുത്ത് ഇല്ലെങ്കിൽ ശരിയാവില്ല..."😓
"ഞാൻ ഉമ്മച്ചീടെ വയറ്റിൽ ഉള്ളപ്പോൾ ഉപ്പച്ചി ദുബായിൽ ആയിരുന്നു... ന്നിട്ടെന്താ നല്ല മോളെ അവർക്ക് കിട്ടീലെ..."
"🙄ഏ... അതാരാ ഞാൻ അറിയാത്ത ആ നല്ല മോള്..."
ഓൻ മേല്പോട്ട് നോക്കി ചോയ്ക്കുന്നത് കേട്ടതും നമ്മൾ വായും പൊളിച്ചു നിന്നു...
"ഞാൻ എന്റെ കാര്യാ പറയുന്നേ..."😪
"😜ഓഹ് നീയാണോ... ഞാനും വെറുതെ തെറ്റിധരിച്ചു... ആ എന്നിട്ട് ബാക്കി കൂടി പറ..."
"അതാണോ ഇവടെ പ്രശ്നം... അജു എന്തായാലും പോണം... നിക്ക് പറയാലോ എന്റെ കൊച്ച് വന്നാൽ ഉപ്പച്ചി വല്യ പാട്ട്കാരൻ ആണെന്ന്..."😍
"അപ്പൊ നിന്റെ പേടി ഒക്കെ പോയോ...?!!"
"എന്തിനാ പേടിക്കുന്നെ... ഇത്തൂസ് അമ്മൂസ് ജെസി അവരൊക്കെ പ്രസവിച്ചില്ലേ... ന്റെ കൂടെ ആണേൽ നെച്ചുവും ഇണ്ട്... പിന്നേം കിടക്കല്ലേ തനു ഷമി അവരൊക്കെ...അതോണ്ട് അജു പോണം...ന്റെ നല്ല അജു അല്ലേ..."
"എടീ ഡേറ്റ് അടുത്തതല്ലേ പൈൻ വന്നാലോ... ഞാൻ ഇല്ലെങ്കിൽ പിന്നെ എന്താ ചെയ്യാ..."
"അതിന് ഇനീം മൂന്നാഴ്ച ഇല്ലേ..."
നമ്മൾ എങ്ങനെ ഒക്കെയോ ഓനെ കൊണ്ട് സമ്മതിപ്പിച്ചു...😓
"മോൾക്ക് ഇവിടെ നിന്നൂടെ... ഞങ്ങൾ നോക്കിക്കോളാം മോളെ... വേണേൽ ഞാൻ കടയടച്ചു മോളെ കൂടെ ഇരിക്കാം..."
"വേണ്ട ഉപ്പച്ചി അവടെ ആവുമ്പോൾ നെച്ചു ഇല്ലേ..."
അവരൊക്കെ സമ്മതിച്ചതും ഓൻ നമ്മളെ കാറിൽ പിടിച്ചു ഇരുത്തി വണ്ടി എടുത്തു... ഓൻ പോന്ന സങ്കടം കൊണ്ടാവും നമ്മക്ക് ഒന്നും മിണ്ടാൻ ആവുന്നില്ല... എന്നാലും ഓൻ പോണം എന്നും വല്യ ആളാവണം എന്നൊക്കെയാണ് നമ്മളെ ആഗ്രഹം...❣️
നമ്മൾ ഓനെ ഒന്ന് നോക്കി ഷോൾഡറിൽ അമർത്തി കടിച്ചതും ഓൻ വണ്ടി ബ്രേക്ക് ഇട്ടു...
"നിനക്ക് എന്താടി പിശാശ്ശെ പേ ഇളകിയോ...😓എന്തൊരു കടിയാ കടിച്ചെ..."
"😌അജു എന്നെ എത്രയായി പിശാശ് എന്ന് വിളിച്ചിട്ട് അതോണ്ടല്ലേ..."
"ഏ... അതിനാണോ നീ എന്നെ ഇങ്ങനെ കടിച്ചെ..."
"മ്മ്...😍ഇപ്പൊ നിക്ക് ഒരുപാട് സന്തോഷായി..."
"നീയല്ലേ ഗർഭിണി ആയാൽ നിന്റെ പേര് മാറ്റണം എന്നൊക്കെ പറഞ്ഞത്... നന്നാവാനും സമ്മതിക്കില്ല അല്ലേ..."
"ഞാൻ ഗർഭിണി ആയിട്ട് അജു എന്നെ അങ്ങനെ വിളിച്ചിട്ടില്ലല്ലോ..."😓
"അച്ചോടാ... എന്റെ കൊച്ച് നിന്റെ വയറ്റിൽ ഉള്ളപ്പോൾ എങ്ങനെയാടി വിളിക്കുന്നെ... ഇപ്പൊ പിന്നെ അത്രക്ക് വേദന ആയപ്പോൾ അറിയാതെ വീണു പോയതാ..."
"വേദനിച്ചോ അജു..."
നമ്മൾ ഓന്റെ ഷർട്ട് നീക്കി അവിടെ ഉമ്മ വെച്ചു...😓
"ഇല്ലെടി... എനിക്ക് നാലഞ്ച് ദിവസം ഓർത്ത് ചിരിക്കാലോ..."
"😍ഐ ലവ് യു അജു..."
നമ്മൾ ഓന്റെ തോളിൽ തല വെച്ച് കിടന്ന് കൊണ്ട് പറഞ്ഞു...ഓനും അപ്പൊ നമ്മളെ ഇറുക്കി പിടിച്ചു ഉമ്മ വെച്ചു...
ഇറങ്ങി വന്നു നമ്മളെയും പിടിച്ചിറക്കിയതും അമിക്കായും ഉപ്പച്ചിയും വന്നു നമ്മളെ പിടിച്ചു...
"സൂക്ഷിക്കണം... സ്റ്റേയർ ഒന്നും കയറരുത്... പിന്നെ വൈകീട്ടും കാലത്തും ഇത്തിരി നടക്കണം... ഒറ്റയ്ക്ക് കിടക്കേണ്ട... നൈറ്റ് കാൽ വേദനയൊക്കെ ആവുന്നതാ..."
"മോനെ ഇവൾ ഞങ്ങളെ മോൾ അല്ലേടാ... നീ ശ്രദ്ധിക്കുന്ന പോലെ ആവില്ലേലും ഞങ്ങൾ നോക്കിക്കോളാം... ഇവൾ നിർബന്ധിച്ചു പറഞ്ഞു വിടുന്നത് ആണെന്നും ഞങ്ങൾക്ക് അറിയാം... ഇവളെ കാര്യം ഓർത്ത് പേടിക്കേണ്ട മോൻ ധൈര്യം ആയി പോയിട്ട് വാ..."❣️
നമ്മളെ ഉപ്പച്ചി പറഞ്ഞതും ഓൻ നമ്മളെ ഒന്ന് കൂടി കവിളിൽ തലോടി പോട്ടെ എന്നും ചോദിച്ചതും നമ്മൾ കണ്ണ് ഇറുക്കി കാണിച്ചു... ഓൻ പോവുമ്പോ നെഞ്ച് പിടയുന്നത് പോലെ... കുഞ് ആണേൽ വയറിൽ നല്ല പോലെ അനക്കം വെച്ച് തുടങ്ങി...😓നമ്മൾ സങ്കടപ്പെടുന്നോണ്ടാവും...
*********💞
"ഉമ്മച്ചി... ഈ ബിരിയാണി നല്ല ടേസ്റ്റ് ഇണ്ട്...അജുന് വന്നാൽ കൊടുക്കേണ്ടതാ തീർക്കല്ലേ..."
"നിന്റെ അജുന്നുള്ളത് ഇവിടെ ഉണ്ട്... നീ നല്ല പോലെ കഴിക്ക്..."
ഉമ്മച്ചി പറഞ്ഞതും നിയ ഇളിച്ചു കൊണ്ട് ലെഗ് പീസ് എടുത്തു കടിച്ചു പറിച്ചു...🙄
"പതിയെ കടിക്കെടി ആ പല്ല് ഇളകി വരും..."[അമി ]
"ഇത് അമിക്കാടെ പോലെ ഡ്യൂപ് അല്ല..."
അത് കേട്ട് ബിരിയാണി കഴിച്ചു കൊണ്ടിരിക്കുന്ന നെച്ചു ഒന്ന് അമിയെ നോക്കി...🙄
"അവൾ ചുമ്മാ പറഞ്ഞതാടി... അതിനാണോ എന്നെ ഇങ്ങനെ നോക്കുന്നെ..."
"😌ഞാൻ കരുതി ഉള്ളതാണെന്ന്... നിയ ആണേൽ ഇന്നേ വരെ ഇയാളെ പറ്റി ഇല്ലാത്തത് പറഞ്ഞിട്ടില്ല..."
അത് കേട്ടതും അമി വായും പൊളിച്ചു ഇരുന്നു...🙄അപ്പൊ ഇന്ന് വരെ പറഞ്ഞത് സത്യം ആണെന്നോ... ഇവൾ എന്നെ പറ്റി ഇന്നേ വരെ കുറ്റം അല്ലേ പറയുന്നത് ഞാൻ കെട്ടിട്ടുള്ളൂ...
"ഇതിനുള്ളത് ഈ ഡെലിവറി ഒന്ന് കഴിയട്ടെ അപ്പൊ തരാട്ടോ..."
"😍മ്മ്..."
എന്നും മൂളി പെണ്ണ് ഒരു ചിരിയോടെ എണീറ്റതും ആ എന്നും പറഞ്ഞു വയറ്റിൽ കയ് വെച്ച് അവിടെ ഇരുന്നു...
"എന്താ നെച്ചു കുഞ് ചവിട്ടിയാ... അല്ലേലും ഈ കുഞ് എന്തിനാ ഞങ്ങളെ ഇങ്ങനെ ചവിട്ടുന്നെ...ഞങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാ..."😓
"അത് തന്നെയാ നീ വയറ്റിൽ ഉള്ളപ്പോഴും ഞാൻ ആലോചിക്കാറ്... പക്ഷെ ഇപ്പോഴും നിന്റെ കൂടെ കിടന്നാൽ ചവിട്ടി താഴെ ഇടുന്നതാ കഷ്ടം..."
"😌അറിയാണ്ടാ ഉമ്മച്ചി...😕പക്ഷെ അജു ഒന്നും പറയാറില്ലല്ലോ..."
"അതിന് അവൻ നിന്നിൽ ഉള്ള പിടി വിട്ടിട്ട് വേണ്ടേ താഴെ വീഴാൻ..."[അമി ]
😍അത് കേട്ടതും നിയ ഒന്ന് ഇളിച്ചു...
"ഇത് അതല്ല അമിക്കാ... എനിക്ക് മൊത്തം വേദനയാ...എണീക്കാൻ വയ്യ..."
അമി പെണ്ണിനെ പിടിച്ചു കയ് കഴുകിച്ചതും പെണ്ണ് കരച്ചിൽ തുടങ്ങി...
"ഇത് പ്രസവവേദനയാ മോനെ അമി... നീ വണ്ടി എടുക്ക്... ഇവളെ വീട്ടിലും ഒന്ന് വിളിച്ചു പറ..."
"😕യ്യോ നിക്കും ഇവക്കും ഒന്നിച്ചല്ലേ ന്നിട്ട് നിക്ക് പൈൻ ഒന്നുല്ലല്ലോ..."
"അത് ചിലത് അങ്ങനാ മോളെ...ഒരു ദിവസം തന്നെ വേണം എന്നൊന്നും ഇല്ല..."
പെണ്ണിനെ പിടിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോവുമ്പോ നിയയും കൂടെ ചെന്നു...🙄പെണ്ണിനെ പിടിക്കാൻ തന്നെ വേണം ഒരാൾ...
"നല്ല വേനണ്ടോഡി..."
"😪ഇണ്ടെടി...നീ അത് ചോയ്ക്കാൻ ആണോടി വന്നേ..."
"😕നിന്റെ കൊച്ചിനെ കാണാൻ ആടി..."
ഹോസ്പിറ്റലിൽ എത്തിയതും രണ്ട് ഗർഭിണികളെ കണ്ടു രണ്ട് സ്ട്രക്റ്റർ മുന്നിൽ വന്നു...
"😪യ്യോ ഇത് എന്നെ കൊണ്ടോവാൻ ആണോ... നിക്ക് ഇപ്പൊ പ്രസവിക്കേണ്ട അജു വന്നിട്ട് മതി...ഞാൻ നടന്നോളാ..."
"😪നീയും വാടി നിയ..."
പടച്ചോനെ ഈ പെണ്ണിന് എന്തിനാ ഞാൻ... അമിക്കാ കാരണം അല്ലേ ഓള് ഗർഭിണി ആയെ ഇപ്പൊ എന്തിനാ എന്നെ വിളിക്കുന്നെ...
"ഞാൻ വരൂല നീ പൊക്കോ..."
പെണ്ണ് വയ്യാത്ത നടപ്പ് ഒക്കെ നിർത്തി നല്ല പോലെ നടന്നു കാണിച്ചു... അല്ലേ ഇപ്പൊ അതിൽ കിടത്തി ആ നഴ്സ്മാര് കൊണ്ട് പോയേനെ...😕
വയറും താങ്ങി പിടിച്ചു ലേബർ റൂമിന്റെ മുന്നിൽ കൂടി ഒരു കെട്ടിയോനെ പോലെ നടക്കാണ് നിയ...
ലേബർ റൂമിന്ന് ഇറങ്ങി ഓടിയതാണോ എന്ന പോലെ പെണ്ണിനെ അവിടെ ഉള്ളവർ ഒക്കെ ഒന്ന് നോക്കി...
"മോളെ നീ ഇവിടെ എങ്ങാനും ഇരിക്ക്..."
"😓നെച്ചു വന്നാലേ ഞാൻ ഇരിക്കൂ... ഓള് എന്നെ വിളിച്ചതാ കൂടെ പോയാൽ മാതിയെന്നു..."
അമി ആണേൽ അവിടെ ഉള്ള ചെയറിൽ ഇരുന്നു അജുനെ കാൾ ചെയ്യാ...
"അമി എന്റെ നിയക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ... ഞാൻ ഇപ്പൊ ട്രെയിനിൽ കേറിയേ ഉള്ളൂ..."
"അവൾക്ക് ഒരു കുഴപ്പവും ഇല്ല... അവളെ പിടിച്ചു ലേബർ റൂമിൽ കേറ്റും എന്ന് കരുതി ഇന്ന് ഫുൾ ആക്റ്റീവ് ആണ് കക്ഷി..."
അത് കേട്ടതും അജു ഒന്ന് ചിരിച്ചു...
"ഡാ ഞാൻ പിന്നെ വിളിക്കാം...നഴ്സ് വന്നിട്ടുണ്ട്..."
എന്നും പറഞ്ഞു അവൻ കാൾ കട്ടാക്കി വാതിൽക്കൽ വന്ന നഴ്സിന്റെ അടുത്ത് ചെന്നു...
"നെസ്‌ല പ്രസവിച്ചു...ആൺ കുട്ടിയാണ്..."
എല്ലാരും അത് കേട്ടതും ഒന്ന് പുഞ്ചിരിച്ചു...
"😓ന്നാ നിക്കും ആൺ കുട്ടി ആവും... അല്ലേ പെൺകുട്ടി ആവും..."
അതും പറഞ്ഞു പെണ്ണ് നഖവും കടിച്ചു വീണ്ടും നടക്കാൻ തുടങ്ങി... ഡോർ തുറന്നു നഴ്സ് പൊതിഞ്ഞു പിടിച്ച ഒരു കുഞ്ഞിനെ കൊണ്ട് വന്നതും ഉമ്മച്ചി ചെന്നു വാങ്ങി... അതിനെ ഓരോരുത്തർ ആയി കയ്യിൽ ആക്കി ഉമ്മ വെച്ചു...
😍അമിയും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പതിയെ കയ്യിൽ എടുത്തു ആ കുഞ്ഞു കവിളിൽ ഉമ്മ വെച്ചു... നിയ അതും നോക്കി ആവേശത്തോടെ നിന്നു...തന്റെ കുഞ്ഞിനെ അജു ഉമ്മ വെക്കുന്നതായിരുന്നു അവളെ ചിന്ത...
"അമിക്കാ ഇങ്ങ് താ ഞാൻ എടുക്കട്ടെ..."😍
അമി പതിയെ അവളെ കയ്യിൽ വെച്ചു കൊടുത്തതും നിയ അതിനെ തന്റെ ദേഹത്ത് ചേർത്തു പിടിച്ചു... കണ്ണും അടച്ചു കിടക്കുന്ന ആ കുഞ്ഞു കവിളിൽ അവളും ഉമ്മ വെച്ചു...❣️
അത് ഒന്ന് പിടഞ്ഞതും നിയക്ക് എന്തോ വയറ്റിൽ നിന്നും വല്ലായ്മ തോന്നി...
"അമിക്കാ... ഞാൻ... നിക്ക്... കുഞ്ഞിനെ പിടിക്ക്..."😪
അമി കുഞ്ഞിനെ വാങ്ങി ഉമ്മച്ചിയുടെ കയ്യിൽ കൊടുത്തു അവളെ പിടിച്ചു ചെയറിൽ ഇരുത്തി...
"എന്താ...?!!എന്താടി പറ്റിയെ...?!!"
അപ്പോഴേക്കും അവരെ മുന്നിൽ സ്‌ട്രെക്റ്ററിൽ കിടത്തി നെച്ചുനെ കൊണ്ട് വന്നതും നിയ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... അവളും തിരിച്ചൊരു പുഞ്ചിരി നൽകി അമിയിലേക്ക് നോട്ടം തെറ്റിച്ചു...
അവൻ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു... റൂമിൽ കൊണ്ട് വന്നു പെണ്ണിനെ പിടിച്ചു ബെഡിൽ കിടത്തുമ്പോൾ നിയ കടുത്ത ചിന്തയിൽ ആയിരുന്നു...🙄ഓള് രക്ഷപെട്ടു... വിളിച്ചപ്പോൾ കൂടെ പോവാർന്നു... ഇപ്പൊ എല്ലാം കഴിഞ്ഞു വന്നേനെ...😪
"😭ആ..."
എന്നും പറഞ്ഞു നിയ വയറും താങ്ങി പിടിച്ചു അവിടെ ഇരുന്നതും നഴ്സും ഉമ്മച്ചിമാരും പെണ്ണിനെ നോക്കി... ലേബർ പൈൻ ആണെന്ന് മനസ്സിൽ ആയതും അവളെ പിടിച്ചു ആ സ്‌ട്രെക്റ്ററിൽ കിടത്തി...🙄
"😪യ്യോ നിക്ക് ഇപ്പൊ പ്രസവിക്കേണ്ട... ന്റെ അജു വന്നിട്ടില്ല... എന്നെ കൊണ്ടോവല്ലേ സിസ്റ്ററെ..."
പെണ്ണ് മോങ്ങി കൊണ്ട് എണീക്കാൻ ഒരു ശ്രമം നടത്തി...
"അജു ട്രെയിനിൽ ആണ്... അപ്പോഴേക്കും അവൻ വന്നോളും... നീ ചെല്ല് ഞങ്ങൾ ഒക്കെ ഇല്ലേ..."[അമി ]
വീണ്ടും ഉമ്മച്ചിമാരും ഉപ്പച്ചിമാരും അമിയും ലേബർ റൂമിന് മുന്നിൽ ഹാജർ ആയി... നെച്ചുന്റെ കൂടെ അവളെ ഉമ്മച്ചിയും ഉപ്പച്ചിയും മാത്രം ആയി... മാമിയും മാമനും വന്നതോടെ നിയടെ ഡെലിവറി ഉണ്ടെന്ന് കേട്ട് ഫെബിനും ഹാപ്പി ആയി...😍അനുട്ടി വരുമല്ലോ...
ഒരീസം ആയത് കൊണ്ട് ചെക്കന് ഉപകാരം ആയി...😌
അജുന്റെ വീട്ടിൽ ഉള്ളവർ ഒക്കെ ഹോസ്പിറ്റലിൽ ലാൻഡ് ആയി... വിവരം അറിഞ്ഞ അജു ആണേൽ മുള്ളിൻമേൽ ചവിട്ടിയാ നിൽപ്പ്...🙄
[🙄ട്രെയിനിൽ മുള്ള് ഇണ്ടാവോ...]
"നിയ..."
വേദന കൊണ്ട് പുളയുന്ന നിയടെ കവിളിൽ തട്ടി ഡോക്ടർ വിളിച്ചതും അവൾ അവരെ നോക്കി ചെറുതായി ഒന്ന് ചിരിച്ചു...😪
"അജു വന്നിട്ടില്ല ഡോക്ടർ... അജു വന്നിട്ടാമ്പോൾ പോരെ..."
"ഇവിടെ അജുന്റെ ആവശ്യം ഇല്ല... ഇപ്പൊ അവനായിരിക്കും ഏറ്റവും കൂടുതൽ ടെൻഷൻ അടിക്കുന്നത്... അപ്പൊ അവൻ വരുമ്പോഴേക്കും അവന് നിയക്ക് ഒരു സർപ്രൈസ് കൊടുത്തൂടെ...നിയയുടെ ❣️Crazy Partner ❣️ഈ സർപ്രൈസ് കണ്ടു ഒത്തിരി ഹാപ്പി ആവും..."
"മ്മ്..."
നിയ ചെറുതായി ഒന്ന് മൂളി...❣️
**********💞
നമ്മൾ ഹോസ്പിറ്റലിനു മുന്നിൽ ടാക്സിയിൽ നിന്നും ചാടി ഇറങ്ങി അകത്തേക്ക് ഓടി...
"സാർ ബാഗ്..."
"അവിടെ വെച്ചേക്ക്..."
ഓടി ചെന്നു നിന്നത് ലേബർ റൂമിന് മുന്നിൽ ആണ്...😪പടച്ചോനെ പെണ്ണിനെ ഒന്ന് കണ്ടാലേ സമാദാനം കിട്ടൂ...
ഓരോ ഭാഗത്ത് ആയി ചെയറിൽ ഇരിക്കുന്ന ഉമ്മച്ചിമാരെയും ഉപ്പച്ചിമാരെയും കണ്ടു നമ്മൾ മെല്ലെ നടന്നു അമിടെ അടുത്ത് ചെന്നു...
"എടാ അമി അവൾ എവിടെ...?!!അവളെ കണ്ടോ നിങ്ങൾ..."
"ഇല്ലെടാ അകത്തു കേറീട്ട് മൂന്നാലു മണിക്കൂർ ആയി... ഇത് വരെ ഒരു വിവരവും ഇല്ല... ചോദിക്കുമ്പോൾ എല്ലാം അവർ ഡെലിവറി ആയില്ല പൈൻ തുടങ്ങിയിട്ടേ ഉള്ളൂ ഹസ്ബന്റ് വന്നോ എന്നൊക്കെയാ ചോദിക്കുന്നെ... നീ ഒന്ന് വിളിച്ചു നോക്ക്..."
അമി പറഞ്ഞതും നമ്മൾ ഡോറിന് തട്ടി വിളിച്ചു...
"സിസ്റ്റർ... നിയ അവൾ എവിടെ...?!!"
"ഓഹ് അജ്മൽ അല്ലേ... അകത്തേക്ക് വന്നോളൂ... ഡോക്ടർ നിങ്ങളെയും വൈറ്റ് ചെയ്തു നിക്കായിരുന്നു..."
😪ഇനി സർജറി വേണം എന്ന് പറയാൻ ആവോ...പടച്ചോനെ അങ്ങനെ ഒന്നും സംഭവിക്കല്ലേ...
മനസുരുകി പ്രാർത്ഥിച്ചു കൊണ്ട് അജു നഴ്സിന്റെ പിന്നാലെ നടന്നതും ഡോക്ടറെ കണ്ടു അജു അവരെ അടുത്ത് ചെന്നു...
"ഡോക്ടർ എന്റെ നിയ എവിടെ...?!!"😓
നമ്മൾ ചോദിച്ചതും ആള് പുഞ്ചിരിച്ചു കൊണ്ട് കയ് ചൂണ്ടിയ ഭാഗത്ത് നോക്കിയതും അനക്കം ഇല്ലാതെ കിടക്കുന്ന അവളെ കണ്ടു നമ്മൾ അടുത്തേക്ക് ഓടി...
"ഡീ നിയ... മോളെ... കണ്ണ് തുറക്ക്... നിന്റെ അജു വന്നു... എടീ കണ്ണ് തുറക്ക്..."
നമ്മൾ അവളെ അടുത്തായി ഇരുന്നു തട്ടി വിളിച്ചതും പെണ്ണിന്റെ മുഖം കണ്ടു നമ്മക്ക് സഹിക്കാൻ ആയില്ല...😪വാടി തളർന്നു ആകെ കോലം കെട്ടിട്ടുണ്ട്...
"മോളെ... നിയ... ഒന്ന് കണ്ണ് തുറന്നു എന്നെ നോക്കെടി..."
വീണ്ടും അവളെ കവിളിൽ തലോടി കൊണ്ട് പറഞ്ഞതും പെണ്ണ് ഒന്ന് മൂളി കണ്ണ് തുറക്കാൻ എന്ന പോലെ ശ്രമിച്ചു... അപ്പോഴാണ് നമ്മൾ അവളെ വയർ ശ്രദ്ധിച്ചത്... പടച്ചോനെ എന്റെ കുഞ്...😪
"അ... അജു..."
എന്നുള്ള പെണ്ണിന്റെ പതിയെ ഉള്ള വിളി കേട്ടതും നമ്മൾ വയറിൽ നിന്നും നോട്ടം മാറ്റി അവളെ മുഖത്തേക്ക് നോക്കി...😓
"മോളെ..."❣️
പെണ്ണിന്റെ തലയിൽ തലോടി കൊണ്ട് വിളിച്ചതും പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചു...
"ഞാൻ കരുതി ഞാൻ മരിച്ചു പോവുന്ന്..."😓
പെണ്ണ് എങ്ങനെ ഒക്കെയോ പറഞ്ഞതും നമ്മൾ പെണ്ണിനെ ഇറുക്കി പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു...
"ഈ അജു നിന്നെ വിട്ടു കൊടുക്കോടി..."
അപ്പൊ പെണ്ണ് ചെറുതായി പുഞ്ചിരിച്ചു...
"അജു... നമ്മളെ കുഞ്..."
അത് കേട്ടതും നമ്മളെ നെഞ്ചിൽ ഒരു വിങ്ങൽ ആയിരുന്നു...😓
"ദാ ഇവടെ ഇണ്ട്..."
പെണ്ണ് പറഞ്ഞതും നിറഞ്ഞു വന്ന കണ്ണ് തുടച്ചു നമ്മൾ പെണ്ണിനെ ഒന്ന് നോക്കി... അപ്പൊ ഡോക്ടർ വന്നു പെണ്ണിന് സൈഡിൽ ആയി ഉള്ള കർട്ടൻ നീക്കിയതും നമ്മളെ കണ്ണ് തള്ളി കൊണ്ട് ഇരുന്നിടത് നിന്നും അറിയാതെ എണീറ്റ് പോയി...😨
"ഇതെന്താടി ഇത്... ഇത് മൂന്നും നമ്മളെ കുഞ് തന്നെയാണോ...?!!"😍
ചുരുണ്ടു കൂടി ഉറങ്ങുന്ന മൂന്ന് കുഞ്ഞുങ്ങളെ കണ്ടതും നമ്മൾ പെണ്ണിനെ നോക്കി ചോദിച്ചു...
"അത് ഞാൻ അല്ലേ ചോയ്ക്കണ്ടേ...ഇത് മൂന്നിനെയും പുറത്തെത്തിക്കാൻ ഞാൻ എന്ത് മാത്രം വേദന സഹിച്ചു എന്ന് അറിയോ..."😪
"😍പടച്ചോനെ എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല...നക്ഷത്രങ്ങളെ പോലെ ഉണ്ട്..."
നമ്മൾ അതുങ്ങളെ അടുത്ത് ചെന്നു മൂന്നിനെയും നല്ല പോലെ നോക്കി... മൂന്നിനെയും കയ്യിൽ എടുത്തു ആ കുഞ്ഞു കവിളിൽ ഉമ്മ വെച്ചതും നമ്മളെ താടി കുത്തിയത് കൊണ്ട് അവർ നിരങ്ങി...
"ആ താടി ഒക്കെ കളഞ്ഞു എന്റെ കൊച്ചുങ്ങളെ ഉമ്മ വെച്ചാൽ മതി... ഞാൻ സഹിക്കുന്ന പോലെ അവർ സഹിക്കില്ല..."😓
"അതൊക്കെ അവർ സഹിച്ചോളും നീയും..."
അപ്പൊ പെണ്ണ് ഒന്ന് ചിരിച്ചതും അജു അവളെ അടുത്ത് വന്നു ഇരുന്നു...
"ഒത്തിരി വേദനിച്ചോടി..."
"സാരല്ല്യ അജു...ഇവരെ കണ്ടപ്പോൾ അതൊക്കെ പോയി..."😍
"മ്മ്... സ്റ്റാർസ്... നമ്മുടെ നക്ഷത്ര കുഞ്ഞുങ്ങൾ...എന്റെ നിയയെ പോലെ അവരെ നോക്കിയാൽ കണ്ണ് എടുക്കാൻ തോന്നുന്നില്ല..."
"അജു... ഇപ്പൊ എനിക്ക് ഈ അജുനെ മുന്നത്തേക്കാളും ഇഷ്ടാ..."😍
"മൂന്ന് കൊച്ചുങ്ങളെ തന്നതോണ്ട് ആണോ..."
"😓അപ്പൊ എന്റെ കയ്യിൽ കിട്ടിയെങ്കിൽ ഞാൻ കൊന്നേനെ... പിന്നെ ഇതുങ്ങളെ കണ്ടപ്പോൾ ആണ് ദേഷ്യം ഒക്കെ പോയെ..."
"😍അപ്പൊ ഞാൻ ഇല്ലാത്തത് നന്നായി അല്ലേ... സാരല്ല്യടി നമ്മുടെ സ്റ്റാർസിനു വേണ്ടിയല്ലേ..."❣️
അവൻ ഒന്ന് കൂടി അവളെ നെറ്റിയിൽ ഉമ്മ വെച്ചു...
"നിനക്ക് നേരത്തെ അറിയാവോ...?!!"
"ഇല്ല... ഡോക്ടർ ഞാൻ കരയുമ്പോൾ പറഞ്ഞതാ... ന്റെ അജുന് ഒരു സർപ്രൈസ് കൊടുക്കണം എന്ന്..."
അപ്പൊ തന്നെ അജു ഡോക്ടറെ തിരിഞ്ഞു നോക്കിയതും ഡോക്ടർ അടുത്തേക്ക് വന്നു...
"കോൺഗ്രാറ്റ്ലഷൻസ് അജു..."
"താങ്ക്സ്..."❣️
"അഞ്ച് മാസം ഉള്ളപ്പോൾ തന്നെ എനിക്ക് മനസ്സിൽ ആയി അജു കൊടുത്തിരിക്കുന്നത് ഒന്നും രണ്ടും അല്ല മൂന്ന് കുഞ്ഞുങ്ങളെ ആണെന്ന്... അത് കൊണ്ട് തന്നെയാ ഡെലിവറി സർജറി ആവും എന്നും നല്ല പോലെ കെയർ ചെയ്യണം എന്നൊക്കെ പറഞ്ഞത്... പക്ഷെ അജു പറഞ്ഞ പോലെ ഇൻജെക്ഷൻ കണ്ടാൽ കരയുന്ന ഇവൾ നിന്റെ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി അതും ബോധത്തോടെ..."
"താങ്ക്സ് ഡോക്ടർ...ഡോക്ടറെ മാത്രം കഴിവാണ്... എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല..."
"കഴിവ് നിന്റെ തന്നെയാ...എന്നോടല്ല ഇത്രയും വേദന സഹിച്ച നിന്റെ crazy partner നോട് ആണ് നന്ദി പറയേണ്ടത്..."
അത് കേട്ടതും അജു അവളെ അടുത്ത് ചെന്നു ചുംബനങ്ങൾ കൊണ്ട് മൂടി...
"ഇത് നിങ്ങടെ ബെഡ്‌റൂം അല്ല..."
അജു ഒന്ന് ചിരിച്ചു കൊണ്ട് മാറി നിന്നു എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു കൊടുത്തു...
"രണ്ട് പേരും ആഗ്രഹിച്ചത് പോലെ മോനും മോളും ഉണ്ട്... രണ്ട് മോനും ഒരു മോളും..."❣️
"താങ്ക്സ്... എന്റെ പെണ്ണിനെ കീറി മുറിക്കാതെ അവരെ പുറത്തെത്തിച്ചതിന്..."😓
"നീയല്ലേ പറഞ്ഞത് അവളെ വേദനിപ്പിക്കാൻ പാടില്ലെന്ന്... നീ കൊടുത്ത ആത്മ ധൈര്യം തന്നെയാണ് അവൾക്ക് കൂടെ ഉണ്ടായിരുന്നത്..."
😍പെണ്ണിനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചതും അവൾ പുഞ്ചിരിച്ചു...
"ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു അവളെ വിടാം... നീ തന്നെ ചെന്നു പറ രണ്ട് പേരെന്റ്സിനോടും നീ കൊടുത്ത കുഞ്ഞുങ്ങളെ കാര്യം..."
അപ്പോഴാണ് അജുവും അതോർത്തത്...😍പടച്ചോനെ അവറ്റകളെ അവസ്ഥ എന്താവോ എന്തോ...❣️
ലേബർ റൂം തുറന്നു പുറത്തേക്ക് വരുന്ന അജുനെ കണ്ടു എല്ലാരും അവന്റെ അടുത്തേക്ക് വന്നു...
"അജു എന്തായി ഡെലിവറി കഴിഞ്ഞോ...?!!"
"😍മ്മ്..."
"ആണോ...😍എന്താ കുഞ്..."
അതിന് അമിയെ കെട്ടിപ്പിടിച്ചു ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല... അപ്പോഴേക്കും രണ്ട് നഴ്സും ഡോക്ടറും കയ്യിൽ ഓരോ കുഞ്ഞുമായി വന്നതും എല്ലാം വായും പൊളിച്ചു നിന്നു...😍അജു ആണേൽ അമിയെ ഒന്ന് കൂടെ നോക്കി ഒരു വളിച്ച ഇളി ആയിരുന്നു...
"നോക്കി നിക്കാതെ വാങ് ഉമ്മച്ചി..."
ഒന്നിനെ കയ്യിൽ വാങ്ങി കൊണ്ട് ഉമ്മച്ചിമാരെ നോക്കി അജു പറഞ്ഞതും കിളി പോയി നിൽക്കുന്ന ഉമ്മച്ചിമാര് ഞെട്ടി കൊണ്ട് ഓരോന്നിനെ വാങ്ങി...
"🙄എടാ ഇത് മൂന്നും നിന്റെ കൊച്ചാണോ...?!!"
അജുനെ നോക്കി ഉപ്പച്ചി ചോദിച്ചതും അജു ഉപ്പച്ചിയെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് അതേ എന്ന് കാണിച്ചു...
"മോളെ കണ്ടായിരുന്നോ മോനെ... അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ..."
"അവൾ ഓകെയാണ്... എന്നോട് സംസാരിച്ചു... ഡ്രസിങ് കഴിഞ്ഞു അവർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാന്ന് പറഞ്ഞു..."
"🙄തല്ലും വഴക്കും കണ്ടപ്പോൾ ഞാൻ കരുതി അബദ്ധത്തിൽ എങ്ങാനും ഒരു കുഞ് ആയത് ആണെന്ന്... ഇതെങ്ങനെ സാധിച്ചെടാ നീ..."
ഉപ്പച്ചി അജുന്റെ കാതിൽ ആയി ചോദിച്ചതും അജു നല്ല പോലെ ഇളിച്ചു കാണിച്ചു...
"😍അതൊക്കെ ഉള്ളിടത്തെ സ്നേഹം ഉണ്ടാവൂ ഉപ്പച്ചി..."
🙄അമിയും ഇപ്പോഴും ഷോക്ക് അടിച്ച പോലെയാ നിൽപ്പ്... അജു ഒന്ന് തട്ടിയതും അവൻ നല്ല പോലെ അജുനെ നോക്കി...
"എന്നാലും എന്റെ അജു നീ മൂന്ന് കൊച്ചിനെ കൊടുത്തതിൽ അല്ല അവൾ എങ്ങനെ ഇതുങ്ങളെ പ്രസവിച്ചു എന്നാ എന്റെ ഡൌട്ട്... അതിനകത്ത് കേറ്റിയപ്പോ അവിടെ ഒരു യുദ്ധം പ്രതീക്ഷിച്ച ഞാൻ നിന്നത്..."
"😍ഞാൻ കൂടെ ഉണ്ടെന്ന വിശ്വാസം ഉണ്ട് അവൾക്ക് ഞാൻ കൊടുത്ത ധൈര്യവും... എന്നോടുള്ള ഇഷ്ടവും എന്റെ കൊച്ചിനെ പ്രസവിക്കാനുള്ള ആഗ്രഹവും ഒക്കെ അവളെ മാറ്റി..."❣️
അമി വീണ്ടും വായും പൊളിച്ചു നിന്നതും നിയയെ കൊണ്ട് വരുന്ന കണ്ടു അവൻ നല്ല പോലെ നോക്കി... വാടി തളർന്ന അവളെ കണ്ടു അമി അജുനെ വീണ്ടും തുറിച്ചു നോക്കി...
"നീ അവളെ സ്നേഹിച്ചു കൊല്ലോ...കണ്ടിട്ട് സഹിക്കുന്നില്ല..."🙄
"ഞാൻ അറിഞ്ഞു കൊണ്ടല്ലടാ..."
"അറിയാതെ ഇങ്ങനെ അപ്പൊ അറിഞ്ഞു കൊണ്ടാണെലോ..."🙄
"നീ കൂടുതൽ ചിന്തിക്കാതെ ഇങ്ങ് വന്നേ..."
അവനെയും പിടിച്ചു നടന്നതും നെച്ചുന്റെ തൊട്ടടുത്തയുള്ള ബെഡിൽ അവളെ കൊണ്ട് വന്നതും നെച്ചു ഒന്ന് തല പൊക്കി നോക്കി... അജു പെണ്ണിനെ എടുത്തു ബെഡിൽ കിടത്തി നെറ്റിയിൽ ഉമ്മ വെച്ചു...
😕നെച്ചു ആണേൽ കണ്ണും തള്ളി മൂന്ന് ഉമ്മച്ചിമാരെ കയ്യും നോക്കി കിടക്കാ...🤔ഇതിൽ ഏതാ നിയടെ കൊച്ച്... ബാക്കി ഒക്കെ ഇവർക്ക് എവിടന്നാ കിട്ടിയേ അങ്ങനെ ഉള്ള ആലോചനയിൽ ആയിരുന്നു...
"അമിക്കാ എനിക്ക് നിയടെ കൊച്ചിനെ ഒന്ന് കാണിച്ചു തരോ..."
അത് കേട്ടതും ഉമ്മച്ചിമാര് നീട്ടി പിടിച്ചു കൊച്ചുങ്ങളെ അവൾക്ക് കാണിച്ചു കൊടുത്തു...
"🙄ഇതിൽ ഏതാ...?!!"
"മൂന്നും അവളെയാടി..."
"😨ഏ... ഉള്ളതാണോ..."
"ഞങ്ങൾ ഒക്കെ ഷോക്കിൽ നിന്ന് മാറിയിട്ട് പറയാം ഉള്ളതാണോ എന്ന്..."[അമി ]
"ഞാൻ ആലോചിക്കുന്നത് അതല്ല ഇതൊക്കെ സ്കാൻ ചെയ്യുമ്പോൾ കാണില്ലേ... പിന്നെന്താ നേരത്തെ അറിയാനെ...?!!"
ഉപ്പച്ചി ചോദിച്ചതും അജു നിയയെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു...😜
"അത് ആറാം മാസം തന്നെ കൺഫേം ആയതാ... പിന്നെ ഡോക്ടർക്ക് ഞങ്ങളെ നേരത്തെ അറിയാവുന്നത് കൊണ്ട് അവർ ഒരു സർപ്രൈസ് ആക്കി വെച്ചിരിക്കയിരുന്നു..."
ബേബിസിനെ നിയടെ അടുത്തായി കിടത്തിയതും നിയ അതുങ്ങളെ തല ചെരിച്ചു നോക്കി...😍
"എന്തൊരു മൊഞ്ചാ അല്ലേ അജു എന്റെ ബേബിസ്..."
"🙄അത് പിന്നെ അജുന്റെയും നിന്റെയും അല്ലേടി... പിന്നെ മൊഞ്ച് ഇല്ലാണ്ട് ഇരിക്കോ..."[അമി ]
കൊച്ചുങ്ങൾ ഒക്കെ കരച്ചിൽ തുടങ്ങിയതും ആണുങ്ങൾ ഒക്കെ പുറത്തായി...
മാമനും ഫെബിനും കൂടെ കുഞ്ഞുടുപ്പുകൾ ഒക്കെ വാങ്ങി വരുമ്പോൾ പുറത്ത് നീണ്ടു നിരന്ന ആണുങ്ങളെ കണ്ടു ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ കാര്യം മനസ്സിൽ ആയി...
ഡോർ ഓപ്പൺ ആയതും എല്ലാം വീണ്ടും ഇടിച്ചു കയറി...🙄ഫെബിൻ ആണേൽ നിയടെ അടുത്ത് നിരന്നു കിടക്കുന്ന മൂന്നിനെ കണ്ടു വായും പൊളിച്ചു നിക്കാ...😍അതിനെ കണ്ടിട്ടാണെങ്കി അവന് നോട്ടം മാറ്റാനും ആവുന്നില്ല...
"പടച്ചോനെ ഈ നിയക്ക് മൂന്ന് ബേബിസ് ആണോ...?!!"
"🙄ആടാ ഫെബി..."
"😌നന്നായി... അല്ലേലും ഇവൾക്ക് ഇത് കിട്ടണം... എന്നാലും കാണാൻ നല്ല രസണ്ട്... എനിക്ക് ഇഷ്ടായി..."😍
"😏ഞാൻ താരോന്നുല്ല നിനക്ക്..."
"എനിക്ക് വേണ്ട... ഞാൻ വലുതാവുമ്പോ എനിക്കും മൂന്ന് കൊച്ചുങ്ങളെ മതി..."
🙄യ്യോ ഇവൻ എങ്ങാനും ആവോ അനുട്ടിയെ കെട്ടാ... അങ്ങനെ ആണേൽ ഓളെ കാര്യം പോക്കാ... നിയ അവനെ നോക്ക് കണ്ണുരുട്ടി കാണിച്ചു...
"നിയത്താ... ഞാൻ ഇതുങ്ങളെ അടുത്ത് ഇരുന്നോട്ടെ പ്ലീസ്..."😓
"🙄നീ എന്താപ്പൊ വിളിച്ചേ...?!!"
"ഇത്താ എന്ന്.."😌
"മ്മ് അതോണ്ട് വേണേൽ ഇവടെ ഇരുന്നോ..."
അങ്ങനെ ഒരു കോംപ്രമൈസ് ആയി ചെക്കൻ അതുങ്ങളെയും നോക്കി ഇരുന്നു...🙄
അപ്പുക്കയും ഇത്തൂസും വീടും പൂട്ടി വന്നതും അനുട്ടിയെ കണ്ട ചെക്കൻ ഒരു ചാട്ടം ആയിരുന്നു...🙄നിയ നല്ല പോലെ രണ്ടിനേം വാച്ച് ചെയ്തു...😪ഇതൊന്നും ആരും കാണുന്നില്ലല്ലോ പടച്ചോനെ...
"😍ഉപ്പച്ചി കണ്ടാ മൂന്ന് വാവ കുട്ടികൾ ഇണ്ട്... ഹെയ്ഷ് നല്ല രസണ്ട്..."
ഉപ്പച്ചി വിളിച്ചു പറഞ്ഞു അവർ രണ്ടും അറിഞ്ഞത് കൊണ്ട് വല്യ ഷോക്ക് ഒന്നും ഇല്ല...
"എന്നാലും എന്റെ അനിയാ ആറെഴു വർഷം കൊണ്ടാ എനിക്ക് പോലും രണ്ട് മക്കൾ ആയത്... നീ ഒരു വർഷം കൊണ്ട് തന്നെ മൂന്ന് കൊച്ചുങ്ങളെ ഉപ്പച്ചി ആയെന്ന് എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല..."
"ഇവൻ കുഞ്ഞുനാളിലെ ഇങ്ങനാ മോനെ ഏതേലും ജോലി ആത്മാർഥമായി ചെയ്താൽ പിന്നെ വെച്ചടി കയറ്റം ആണ്..."
"😓ഉപ്പച്ചി... പറ്റിപ്പോയി... എന്നാൽ എന്താ ഉപ്പച്ചി അഞ്ച് കൊച്ചുങ്ങളെ വല്ലിപ്പാ ആയില്ലേ..."
"വല്ലിപ്പാ എന്നോ...എല്ലാരേയും പോലെ അവറ്റകളും എന്നെ ഉപ്പച്ചി എന്ന് വിളിച്ചാൽ മതി..."😍
നിയ ആണേൽ രണ്ടിനെയും നോക്കി കിടക്കാ...രണ്ടും ചോക്ലേറ്റ് വാങ്ങാൻ പോവലും കൊച്ചുങ്ങളെ നോക്കാൻ ഇരിക്കലും കളിയും എല്ലാം ഒരുമിച്ഛ് ആയിരുന്നു...
അജു ആണേൽ അവളെയും കുഞ്ഞിനെയും മതി വരുവോളം നോക്കി ഇരിക്കാ...😍
അമി ഇപ്പോഴും യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നേ ഉള്ളൂ...🙄എന്നാലും എന്റെ അജു നീ ഇതെങ്ങനെ സാധിച്ചു...
നാല് ഉമ്മച്ചിമാരെയും അജുനെയും അമിയെയും നിർത്തി ബാക്കി എല്ലാം നൈറ്റ് ആയപ്പോൾ വീട്ടിലേക്ക് വിട്ടു...ഫെബിൻ ആണേൽ നാളെ വരാൻ പെണ്ണിനേയും ഏല്പിച്ചാ പോയത്...
ഉമ്മച്ചിമാർ നാലും ഫുഡ് കഴിക്കാൻ പോയതും അജു നിയടെ അടുത്തും അമി നെച്ചുന്റെ അടുത്തും ഇരുന്നു...😍
"എന്റെ ഈ കുശുമ്പി ഒരു ഉമ്മച്ചി ആയെന്ന് എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല..."
"അപ്പൊ അജു ഉപ്പച്ചി ആയതോ...?!!"
"🙄നീ എന്നെ നേരത്തെ നാലഞ്ച് പിള്ളേരെ ഉപ്പച്ചി ആക്കിയത് അല്ലേ..."
"😌ഇപ്പൊ മൂന്നിന്റെ ആയില്ലേ..."
"ശരിയാ അതികം വൈകാതെ നാലും അഞ്ചും ഒക്കെ ആയിക്കോളും അല്ലേ..."
"അയ്യട പോയെ... നിക്ക് വയ്യ അതിനൊന്നും... ഇന്നന്നെ ഞാൻ സഹിച്ചത് എനിക്കെ അറിയൂ..."😓
🙄ഇനി ഇവൾ ഇതും പറഞ്ഞു എന്നെ അങ്ങോട്ട് അടുപ്പിക്കോ... ഒരു പാട്ട് പാടിയാൽ തീരുന്നതെ ഉള്ളൂ... പാടി വീഴ്ത്താം...
"അജു ഇതുങ്ങൾക്ക് എന്താ പേരിടാ... ഒന്നിനുള്ള പേരല്ലേ അജു കണ്ടു വെച്ചിട്ടുള്ളൂ..."
"എന്റെ സ്റ്റാർസിനുള്ള പേരൊക്കെ ഞാൻ ഇതുങ്ങളെ കണ്ടപ്പോൾ തന്നെ തീരുമാനിച്ചു... ഇപ്പൊ നമുക്ക് സ്റ്റാർസ് എന്ന് വിളിക്കാം..."
"😪അപ്പൊ ഞാനോ...?!!"
"നീ എന്റെ നിലാവ് അല്ലേടി..."❣️
പെണ്ണിന്റെ കവിളിൽ ചുംബിച്ചു കൊണ്ട് അജു പറഞ്ഞു...
"അജുന് ശരിക്കും ഷോക്ക് ആയോ ഇതുങ്ങളെ കണ്ടപ്പോൾ...ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി... ആദ്യം നിക്ക് ദേഷ്യം ആയിരുന്നു... പിന്നെ ഇതുങ്ങളെ കണ്ടപ്പോൾ അജുനോടുള്ള ഇഷ്ടം കൂടി കൂടി വരാ..."😍
"അന്ന് കാട്ടിൽ വെച്ചു നിന്നെയും കെട്ടിപ്പിടിച്ചു കിടന്നപ്പോൾ ഞാൻ സ്വപ്‌നം കണ്ടത് എന്താന്ന് അറിയോ... ദാ നീ ഇത് പോലെ സ്റ്റാർസിനെയും ചേർത്തു പിടിച്ചു കിടക്കുന്നത്... ഇതുങ്ങളെ കണ്ടപ്പോൾ അതാ ആദ്യം എനിക്ക് ഓർമ വന്നത്... പടച്ചോൻ എനിക്ക് കാണിച്ചു തന്നതാ എന്റെ സ്റ്റാർസിന്റെ ഉമ്മച്ചി ആവാൻ പോവുന്ന പെണ്ണാ നീ ഒരു പോറൽ പോലും ഏൽപ്പിക്കാതെ വെളിയിൽ എത്തിക്കണം എന്ന്..."
"😓ന്നിട്ടാണോ അവടെ വെച്ചു എന്നെ കഷ്ടപ്പെടുത്തിയെ...?!!"
"🙄ഞാൻ ആണോ നീ എന്നെയല്ലെ കഷ്ടപ്പെടുത്തിയത്... എന്റമ്മോ എന്തൊക്കെ ആയിരുന്നു..."
"😍അതോണ്ടല്ലേ ഈ അജു എന്റെ ഉള്ളിൽ കേറി കൂടിയേ..."
അതിന് അജു ചിരിച്ചു കൊണ്ട് അവളെ കവിളിൽ ഉമ്മ വെച്ചു...
"അവൾ പെറ്റു കിടക്കാ ആ ഓർമ വേണം..."
😕തൊട്ടപ്പുറത്ത് നിന്നും അമി പറഞ്ഞതും അജു നൈസ് ആയി ഇളിച്ചു കൊടുത്തു...
"😭ങീ..."
കുഞ്ഞിന്റെ കരച്ചിൽ കേട്ടതും നിയ അതിനെ നോക്കി കഴിഞ്ഞു അജുനെയും ഒന്ന് നോക്കി...😕
"മോൾ കരയുന്നു... പാൽ കൊടുക്ക്..."
"ഇയാൾ പുറത്ത് പോയി ഉമ്മച്ചിയെ പറഞ്ഞയക്ക്..."
"അതിനെന്തിനാ ഉമ്മച്ചി... ഞാൻ ഹെല്പ് ചെയ്യാടി... എനിക്ക് കുഞ് പാൽ കുടിക്കുന്നത് കാണുകയും ചെയ്യാലോ..."😍
"വൃത്തികെട്ടവൻ... പോയിക്കോണം... അമിക്കാ ഈ സാധനത്തെയും വിളിച്ചു പോയെ..."😓
"😕സാദനോ...ഇതുങ്ങളെ ഉപ്പച്ചിയാടി ഞാൻ..."
"ഡാ മോനെ അജു... നീ ഇങ്ങ് വന്നേ നിന്റെ സൂക്കേട് എനിക്ക് മനസ്സിൽ ആയി..."
അമി അവന്റെ തോളിൽ കയ്യിട്ടു പിടിച്ചു പുറത്തേക്ക് നടന്നു...❣️
രണ്ടും കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോൾ കുഞ്ഞുങ്ങളെ നാലിനെയും ഒരു ബെഡിൽ കിടത്തി ഉമ്മച്ചിമാര് അടുത്തായി ഇരുന്നു...
"😪എപ്പോഴാ ഉമ്മച്ചി പൊറോട്ടയും ബീഫും കഴിക്കാൻ പറ്റാ..."
നിയ കഞി വായിൽ ആക്കി കൊണ്ട് നിരാശയോടെ ചോദിച്ചു...😓
"ആ വയർ ഒന്ന് ഉണങ്ങട്ടേ... കുറച്ചു ദിവസം ഇതൊക്കെയെ കഴിക്കാൻ പറ്റൂ..."
കഞി കുടി ഒക്കെ കഴിഞ്ഞു നിയ പതിയെ കിടന്നതും രണ്ട് കെട്ടിയോന്മാരും കയറി വന്നു...
"😍ദേടാ അമി നോക്കിക്കെ ഇവറ്റകൾ രണ്ടും നല്ല കമ്പനിയായല്ലോ... എന്താ ഒരു കിടപ്പ്..."
അജു പറയുന്നത് കേട്ട് നിയയും നെച്ചുവും തല പൊക്കി നോക്കി... ബാക്കി ഉള്ളവരും അതുങ്ങളെ നോക്കി കൊണ്ട് അടുത്തേക്ക് ചെന്നു...
അജുന്റെ രണ്ട് മോനും പറ്റി ചേർന്നു ഒരു ഭാഗത്തും മോളും അമിടെ മോനും ഒരു ഭാഗത്ത് പറ്റി ചേർന്നു കിടന്നത് കണ്ടു എല്ലാരും ഒന്ന് പുഞ്ചിരിച്ചു...😍
ഉമ്മച്ചി മോളെ എടുക്കാൻ നോക്കിയതും അജു തടഞ്ഞു...❣️
***********💞
"😨ഉള്ളതാണോടി... മൂന്ന് കൊച്ചുങ്ങൾ ഉണ്ടാ...?!!"
ഷമി പറഞ്ഞ കാര്യം വിശ്വസിക്കാൻ ആവാതെ തനു വായും പൊളിച്ചു നിന്നു...
"ഉള്ളതാ...മാലിക്കാ ഇപ്പൊ വിളിച്ചു പറഞ്ഞതെ ഉള്ളൂ...പാവം ന്റെ നിയ ആ അജുക്ക എന്തൊരു ദുഷ്ടനാ അല്ലേടി..."
"😓അജുക്കാക്ക് അറിയാതെ പറ്റിയതാവും... അജുക്കാ ആള് പാവാ..."
പെണ്ണ് അജു ഫാൻ ആയോണ്ട് അതൊന്നും അങ്ങോട്ട് പിടിക്കുന്നില്ല...
"ഞങ്ങൾ നാളെ വെളുപ്പിന് കൊച്ചിനെ കാണാൻ ചെല്ലും... നീയും വാ... ഷമീർ കാക്കുനെ മാലിക്കാ വിളിച്ചോളും..."
"മ്മ്..."
"എന്നാ ഞാൻ വെക്കട്ടെ... എനിക്ക് ജെസിനെയും അൽത്താഫിനേയും ഒക്കെ വിളിക്കാൻ ഉള്ളതാ..."😌
എന്നും പറഞ്ഞു പെണ്ണ് കാളും കട്ടാക്കി ജെസിയെ വിളിച്ചു...🙄എല്ലാതുങ്ങളും ആ വാർത്ത കേട്ട് വായും പൊളിച്ചു നിന്നു...
🙄സംഭവം അങ്ങ് വിദേശത്ത് വരെ പാട്ടായി...😕
"ബ്രെഡോ...ഈ നിക്ക് എങ്ങും വേണ്ട... ഉണ്ടംപൊരി കിട്ടോ..."
"ഉണ്ടം പൊരി രണ്ട് ദിവസം കഴിഞ്ഞു കഴിക്കാം... ഇപ്പൊ തത്കാലം മോൾ ഈ ബ്രെഡും ബൂസ്റ്റും കുടിക്ക്..."
നിയ വെളുപ്പിന് തന്നെ അജുനെ ഒന്ന് നോക്കി പേടിപ്പിച്ചു ബ്രെഡ് ബൂസ്റ്റിൽ മുക്കി തിന്നു...🙄അലുവയും മത്തിക്കറിയും പോലെ ഇണ്ട്...
അജു സ്റ്റാർസിനെ നോക്കിയതും മൂന്നും കണ്ണും തുറന്നു കിടക്കാ... അമിടെ കുഞ് ആണേൽ മോളെ തൊട്ടടുത്തായി അവളെ കൈകൾക്ക് മേലേ കയ്യും ചേർത്ത് വെച്ചാ കിടക്കുന്നെ...❣️അജു അതും നോക്കി ഒന്ന് ചിരിച്ചു...
"നിയ..."
എന്നും വിളിച്ചു ഷമിയും തനുവും പൊങ്ങി വന്ന വയറും താങ്ങി പിടിച്ചു കെട്ടിയോന്മാരും ആയി വന്നതും നിയ ഒന്ന് ഇളിച്ചു...
"😍പടച്ചോനെ എന്ത് രസാടി ഇതുങ്ങളെ കാണാൻ...ഇത് കേട്ടപ്പോൾ ഞാൻ എനിക്ക് മൂന്ന് കൊച്ച് ഒന്നും ആവരുതേ എന്ന് കുറെ പ്രാർത്ഥിച്ചതാ... ഇപ്പൊ തോന്നാ ഇത് പോലെ മതീന്ന്..."
അത് കേട്ടതും മാലി കണ്ണും തള്ളി നിന്നു...🙄നേരം വെളുക്കുവോളം ഇതിന് അജുനെ കുറ്റം പറഞ്ഞ പെണ്ണാ...
"ഞാൻ പറഞ്ഞതല്ലേ അജുക്കാ പാവാണെന്ന്... അജുക്കാനെ പോലെ തന്നെ ഇണ്ട് അല്ലേടി ഇവറ്റകൾ..."
"😕അപ്പൊ ന്നെ പോലെ ആരുല്ലേ..."
"🙄മോൾ ചെറിയ ചായ ഇണ്ട് അല്ലേടി ഷമി..."
"പോടീ...എല്ലാതും ന്നെ പോലെയാ..."
പെണ്ണ് അതും പറഞ്ഞു സ്റ്റാർസിനെ നല്ല പോലെ ഒന്ന് നോക്കി... 😓
അപ്പോഴേക്കും ജെസിയും റാഷിയും അമ്മൂസും നൗഫിയും ലാൻഡ് ആയതും റൂം മൊത്തം ബഹളം...
"എങ്ങനെ ഉണ്ടാരുന്നെടി ഡെലിവറി... നല്ല പൈൻ ഒക്കെ ഇണ്ടോടി..."
നെക്സ്റ്റ് മന്ത് ഡേറ്റ് ആയി നിക്കുന്ന ഷമി ബഹളത്തിനിടയിലും നിയയെ തോണ്ടി കൊണ്ട് ചോദിച്ചു...🙄
"ഒരു സൂചി കുത്തുന്ന വേദനയെ ഉള്ളുടി..."😌
🙄അപ്പൊ എനിക്ക് ഒരു കുഞ് ആയോണ്ട് ആണോ ഇത്രേം പൈൻ... ഇങ്ങനെ ആണേൽ മൂന്നെണ്ണം മതിയാരുന്നു...നെച്ചു ഒന്ന് ആത്മഗതിച്ചു...
"മൂന്നെണ്ണം ഇണ്ടായിട്ടും സൂചി കുത്തുന്ന വേദന ആണേൽ ഒന്ന് ആവുമ്പോ വേദന ഒന്നും കാണില്ല അല്ലേ..."
🙄നെച്ചു വീണ്ടും വായും പൊളിച്ചു നിയയെ നോക്കി...
ആ ആശ്വാസത്തിൽ രണ്ട് ഗർഭിണികളും വീട്ടിലേക്ക് വിട്ടതും നെച്ചു നിയയെ തോണ്ടി വിളിച്ചു...
"🙄ഉള്ളതാണോടി നിനക്ക് വേദന ഒന്നും ഇണ്ടായിട്ടില്ലേ..."
"😪ഇണ്ടെടി... പിന്നെ ഞാൻ അവരെ രണ്ടിനേം പറ്റിച്ചതാ..."
അതും പറഞ്ഞു പെണ്ണ് നല്ല പോലെ ഇളിച്ചു...😌എന്താവോ എന്തോ അവറ്റകളെ കാര്യം...
"😍എന്റെ അജു നീ ആള് കൊള്ളാട്ടോ...മൂന്ന് കൊച്ചുങ്ങളെ ഒരുമിച്ചു കിട്ടീലെ..."
ജൗഹി അതും പറഞ്ഞു കുഞ്ഞുങ്ങളെ നല്ല പോലെ നോക്കി...😍കണ്ടിട്ട് കൊതി ആവാ... ഇതിപ്പോ കെട്ടിയോളെ സ്കാനിംഗ് കഴിഞ്ഞുള്ള വരവാ...സിംഗിൾ ആണെന്ന് സ്കാനിങ്ങിൽ കാണിച്ച സ്ഥിതിക്ക് ഇനി നെക്സ്റ്റ് നോക്കാം...😌
കുഞ്ഞുടുപ്പും ആയി അൽത്താഫ് വന്നതും അജു നിയയെ ഒരു നോട്ടം ആയിരുന്നു...🙄വൈകീട്ട് വരെ പിന്നെ അനുട്ടിയും ഫെബിനും ഉള്ളോണ്ട് പിന്നെ നേരം പെട്ടെന്ന് പോയ പോലെ... നിയ അത് കൊണ്ട് വേറെ ഒന്നും കണ്ടിട്ടില്ല...
"ഓകെ അല്ലേ രണ്ടാളും വൈകീട്ട് വീട്ടിൽ പോവാം കേട്ടോ..."
കാലത്ത് ഡോക്ടർ വന്നു ചെക്കപ്പ് ഒക്കെ ചെയ്തു പറഞ്ഞതും രണ്ടും പരസ്പരം നോക്കി...😪പോവാൻ തോന്നണ്ടേ...
"ഡോക്ടർ അല്ലേ പറഞ്ഞത് നിക്ക് ഇവടന്ന് പോവുമ്പോ സർപ്രൈസ് ഇണ്ടെന്ന്..."😌
"അതല്ലേ നിന്റെ അടുത്ത് കിടക്കുന്ന സ്റ്റാർസ്..."
"🙄അതായിരുന്നോ...നിക്ക് ആരേലും ഗിഫ്റ്റ് തരുന്നത് ഒക്കെ വല്യ ഇഷ്ടാ... ഞാൻ എന്തൊക്കെയോ സ്വപ്‌നങ്ങൾ കണ്ടു... ആ സാരല്ല്യ..."😓
"എങ്കിലും എന്റെ വക ഒരു കുഞ്ഞു ഗിഫ്റ്റ് ഉണ്ട്..."
നഴ്സിനെ നോക്കിയതും അവർ വല്യ ഒരു ബോക്സ് കൊണ്ട് വന്നു...😍അത് കണ്ടതും നിയ ഹാപ്പി...
"ഇത് ഇവർക്കുള്ള കുഞ്ഞുടുപ്പും സോപ്പും പൗഡറും ഒക്കെയാണ്... പിന്നെ ഈ crazy girl നുള്ള ഒരു കുഞ്ഞു ഗിഫ്റ്റും..."
"😌യ്യോ... അജു കണ്ടില്ലേ..."
അജു പെണ്ണിനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ഡോക്ടറെ നോക്കി...
"ഇനി എപ്പോഴാ ഇങ്ങോട്ട്...?!!നിങ്ങളെ ഇനി എപ്പോഴാ കാണാൻ പറ്റാ...?!!"
"ഞങ്ങൾ അടുത്ത വർഷം വന്നോളാ അല്ലേ അജു..."😓
🙄അത് കേട്ട് അജു പെണ്ണിനെ വായും പൊളിച്ചു നോക്കി...
"ഏയ് അടുത്ത വർഷം വേണ്ട... ഒന്ന് രണ്ട് വർഷം കഴിയട്ടെ..."
"🙄അതെന്താ..."
"ഇതുങ്ങൾ ഒക്കെ ഇത്തിരി വലുതാവട്ടെ... നിന്റെ അജു അല്ലേ ആള് തരുമ്പോ ഒന്നിലും രണ്ടിലും ഒന്നും ഒതുങ്ങില്ല..."
😕അത് കേട്ട് നിയ വായും പൊളിച്ചു കൊണ്ട് അജുനെ നോക്കി...
"എങ്കിൽ ശരി പിന്നെ എവിടെ എങ്കിലും അല്ലെങ്കിൽ ഇവിടെ വെച്ചു തന്നെ കാണാം..."
ഡോക്ടർ പോയതും അജു നിയയെ നോക്കി ചിരിച്ചു കൊണ്ട് അടുത്ത് ചെന്നിരുന്നു...😍
"അടുത്ത വർഷം തന്നെ നിനക്ക് ഇങ്ങോട്ട് വരണം എന്നാണ് ആഗ്രഹം എങ്കിൽ എങ്ങനെയാ അത് സാധിച്ചു തരാതെ ഇരിക്കാ..."
"😪ഞാൻ അറിയാണ്ട് പറഞ്ഞതാ... എന്ന് കരുതി മോൻ അതിന് നിക്കണ്ട... ഡോക്ടർ പറഞ്ഞ പോലെ ഒന്നും രണ്ടും ആണോ തരുന്നേ...പോയെ..."
"😍ആ കാര്യം ഞാൻ ഏറ്റു..."
"പിന്നെ,,, ഇങ്ങ് വാ..."😏
പെണ്ണ് അവനെയും പിടിച്ചു തള്ളി സ്റ്റാർസിനെയും നോക്കി കിടന്നു...🙄ഇത് പോലെങ്ങാനും അടുത്ത വർഷം കോപ്പ് തന്നാൽ പണി പാളും... ഡോക്ടർ അതാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിൽ ആവാത്തൊണ്ട് അല്ലേ അങ്ങനെ ഒക്കെ പറഞ്ഞത്...
എല്ലാം പെറുക്കി എടുത്തു ഡിക്കിയിൽ കൊണ്ട് വെച്ചതും ഉമ്മച്ചിമാര് കുഞ്ഞുങ്ങളെയും എടുത്തു നടന്നു... നെച്ചു ബെഡിൽ നിന്ന് ഇറങ്ങി അമിടെ കയ് പിടിച്ചു നടന്നതും നിയ എണീക്കുന്നതിന് മുന്നേ അജു പെണ്ണിനെ കയ്യിൽ എടുത്തിരുന്നു...😍
"ആഹാ ഇറങ്ങിയോ... കാണാൻ പറ്റിയല്ലോ അത് മതി..."
"😕ഡോക്ടർ ഞാൻ അടുത്ത വർഷം ഒന്നും വരൂലട്ടോ... ഈ അജുന് അത് കേട്ടപ്പോൾ ഒരു ഇളക്കം..."
"എന്റെ അജു നീ ഈ പെണ്ണിനെ ഇപ്പൊ തന്നെ ഇങ്ങനെ പേടിപ്പിക്കാതെ... ഈ പൈൻ ഒന്ന് മാറട്ടെ... ഞാൻ പറഞ്ഞ പോലെ ഒന്ന് രണ്ട് വർഷം കഴിഞ്ഞു മതി..."
"😪ഞാൻ ഇനി ഇങ്ങോട്ട് വരൊന്നും ഇല്ല..."
അത് കേട്ടതും ഡോക്ടർ അജുനെ നോക്കി ചിരിച്ചു...
കാറി പൊളിച്ചു ലേബർ റൂമിലേക്ക് വരുന്ന ഒന്നിനെ കണ്ടതും നിയ വായും പൊളിച്ചു അത് നോക്കി അജുനെ ഒരു നോട്ടം... അജു കണ്ണ് ഇറുക്കി കാണിച്ചതും പെണ്ണും ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു കിടന്നു...❣️
***********💞
സ്റ്റാർസിന്റെ തൊട്ടടുത്തായി പെണ്ണിനെ കിടത്തി അജു അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു...😍
"വീട്ടിൽ നിന്നാൽ മാതിയെന്നു... അവടെ ആവുമ്പോൾ ഉമ്മച്ചിമാര് നോക്കും..."
"എനിക്ക് നിന്നെയും ഇതുങ്ങളെയും കാണാതിരിക്കാൻ പറ്റോടി..."😍
അജു പിന്നെ ഫുൾ ബിസി ആയിരുന്നു...
"ഇത് കൂടി കഴിക്കെടി... നീ കഴിച്ചാലെ ഇതുങളെ വിശപ്പ് മാറ്റാൻ ആവൂ..."
"എന്റെ അജു എന്റെ വയർ ദാ ഇപ്പൊ പൊട്ടി പോകും..."
പെണ്ണ് ടോപ് നീക്കി കാണിച്ചതും ആ ഒട്ടിയ വയറിൽ അജു ചുംബിച്ചു... ഇക്കിളി ആയതും പെണ്ണ് അവന്റെ തലമുടിയിൽ പിടിച്ചു വലിച്ചു...
"ഈ ഒട്ടിയ വയറിനെക്കാളും ചന്തം എന്റെ സ്റ്റാർസ് ഉള്ളപ്പോൾ പൊങ്ങി വന്ന വയറാ..."😍
"😓ന്നിട്ടാണോ അന്ന് എന്നെ കളിയാക്കിയെ..."
"ഇഷ്ട്ടം കൊണ്ടല്ലെടി... ഉറങ്ങിക്കോ...നൈറ്റ് ഇവര് ഉണരുമ്പോൾ പാൽ കൊടുക്കാൻ ഉള്ളതാ..."
അജു അതും പറഞ്ഞു പെണ്ണിന്റെ തൊട്ടടുത്തായി കിടന്നു...
"എന്നെ ചവിട്ടുന്നത് ഒന്നും അതുങ്ങളെ നേരെ ആവല്ലേ..."
"അപ്പൊ ഒരുപാട് ചവിട്ട് കിട്ടാറുണ്ടോ...?!!"😓
"പിന്നല്ലാണ്ട്... പക്ഷെ ഉമ്മച്ചി ആയെ പിന്നെ നിന്നിൽ ഒരുപാട് മാറ്റം ഉണ്ട്..."
"ആണോ അജു..."
"മ്മ്..."
പെണ്ണ് ഉറങ്ങി തുടങ്ങിയതും അജു സ്റ്റാർസും പെണ്ണും ഉറങ്ങുന്നത് കണ്ണ് എടുക്കാതെ നോക്കി നിന്നു...😍
"എടീ എണീക്ക്...കുഞ് കരയുന്നു..."
"😴മ്മ്...സുട്ടൂസ് ആണോ കരയുന്നെ അയിന് എപ്പളും വിശപ്പാ...അജു എടുക്ക്..."
പെണ്ണ് അതും പറഞ്ഞു തിരിഞ്ഞു കിടന്നതും അജു വായും പൊളിച്ചു കരയുന്നതിനെ കയ്യിൽ എടുത്തു അതിനെ നോക്കി...🙄
"😕സുട്ടൂസോ...?!!"
"മ്മ് മോൾ സുട്ടൂസ്... പിന്നെ ദാ ഇത് കുട്ടൂസ് ഇത് ടുട്ടൂസ്... അമിക്കാടെ മോൻ മിട്ടൂസ്..."😌
"🙄നീ അതിനിടയിൽ പേരിടൽ ചടങ്ങും നടത്തിയോ...?!!"
"പേര് വിളിക്കുന്ന വരെ വിളിക്കണ്ടേ... ഒന്നാണേൽ മോൻ അല്ലേ മോൾ കുഞ് ന്നൊക്കെ വിളിക്കാ... ഇതിപ്പോ മൂന്നല്ലേ അതോണ്ട് ഞാൻ ഇട്ടതാ...എങ്ങനെ ഇണ്ട് കൊള്ളാവോ..."😍
"മ്മ് കൊള്ളാം...🙄 ഇപ്പൊ മോൾ സുട്ടൂസിന് പാൽ കൊടുത്തു ഉറക്കാൻ നോക്ക്..."
പാലും കൊടുത്തു അതുങ്ങളെ ഉറക്കി പെണ്ണ് അജുനെയും ചുറ്റിപിടിച്ചു വീണ്ടും കിടന്നു...🙄ഈ പെണ്ണ് ഉടനെ തന്നെ പണി വാങ്ങും...
അജു പിന്നെ പെണ്ണിന് ഇഷ്ട്ടം ഉള്ള ഫുഡ് ഉണ്ടാക്കി കൊടുക്കാനും നാലിനെയും അടുത്ത് തന്നെ ഇരുന്നു നോക്കാനും തുടങ്ങി...
"🙄മോനെ വല്ല ഹെല്പും വേണോ...?!!"
ഉപ്പച്ചി അകത്തേക്ക് തലയിട്ട് ചോദിച്ചതും അജു അങ്ങേരെ ഒന്ന് നോക്കി...
"ഇങ്ങളെ ആ വാ അടച്ചു വെച്ചാൽ മാത്രം മതി...അതായിരിക്കും ഏറ്റവും വലിയ ഹെല്പ്..."
"അതല്ലടാ... ഇതുങ്ങൾ കരയുമ്പോൾ നോക്കാൻ നിങ്ങൾക്ക് രണ്ടാൾക്കും ആവോ... അതിനാ ഞാൻ..."
എന്നും പറഞ്ഞു അകത്തു കയറി ഉറങ്ങുന്ന ഒന്നിനെ കയ്യിൽ എടുത്തു...😍
"🙄അത് ഉറക്കാ..."
"അതിനെന്താ... ഇതുങ്ങളെ കണ്ടിട്ട് എനിക്ക് ആ കടയിൽ നിൽക്കാൻ തോന്നണ്ടെടാ..."
അത് കേട്ടതും അജു ഒന്ന് ചിരിച്ചു കൊണ്ട് പെണ്ണിനെ നോക്കി...😍അനുട്ടിയും മിക്ക ദിവസവും ലീവ് ആണ്... ബാക്കി ഉള്ളവരും ഏത് നേരം നോക്കിയാലും അതുങ്ങളെ അടുത്ത് തന്നെയാണ്...❣️
**********💞
"അജു... എന്താ ഇതുങ്ങൾക്ക് പേരിടാ...?!!"
"നീ എന്നോട് ചോദിച്ചിട്ടാണോ ഇതുങ്ങൾക്ക് ഓരോ പേരിട്ടത്... ഇനി ഞാൻ വിളിക്കുന്ന പേര് മോൾ അപ്പോ കേട്ടാൽ മതി..."😁
"😏ഞാൻ അല്ലേ ഇത്രേ വേദന സഹിച്ചു പ്രസവിച്ചത്... വല്യ ജാഡ ഒന്നും കാണിക്കേണ്ട..."
"ഞാൻ ഇല്ലാതെ നിനക്ക് ഇതുങ്ങളെ കിട്ടില്ല... ആ ഓർമ വേണം... ഇതിൽ റോൾ എനിക്ക് തന്ന കൂടുതൽ..."
"എന്നാൽ ഇന്ന് തൊട്ട് ഇതുങ്ങളെ പാൽ കൊടുത്തു മോൻ തന്നെ ഉറക്കിയാൽ മതി...നിക്ക് റോൾ ഒന്നും വേണ്ട..."😏
എന്നും പറഞ്ഞു പെണ്ണ് എണീറ്റ് പോയതും നമ്മൾ വായും പൊളിച്ചു അതുങ്ങളെ നോക്കി...😍അതുങ്ങൾ ആണേൽ നമ്മളെ നോക്കി കിടക്കാ... ഇത് പണി ആവോ...
"എടീ അവിടെ നിക്ക്... ഞാൻ ഒരു തമാശ പറഞ്ഞു എന്ന് കരുതി നീ അങ്ങനെ ഉള്ള കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ..."😓
പെണ്ണിന്റെ പിന്നാലെ ചെന്നു പറഞ്ഞതും പെണ്ണ് നമ്മളെ തുറിച്ചു നോക്കി...
"നെച്ചു എന്നെ വിളിച്ചപ്പോൾ ചോയ്ക്കാ എന്താടി പേരിടുന്നെ എന്ന്..."
"നിനക്ക് പറയാം ആയിരുന്നില്ലേ കൊച്ചിന് വാപ്പച്ചിയാ പേരിടൽ എന്ന്..."
"😏ഒരു വാപ്പച്ചി കണ്ടാലും മതി..."
"🙄എന്താടി എനിക്കൊരു കുറവ്...?!!"
"കുറവല്ല എല്ലാം കൂടുതലാ..."
"അയ്യേ നീ എന്ത് വൃത്തികേട് ആടി പറയുന്നേ..."
നമ്മൾ ചുറ്റിലും ഒന്ന് നോക്കി കൊണ്ട് ചോദിച്ചു...😕
"😓വൃത്തികേടോ... എല്ലാർക്കും ഒരു കൊച്ചാ... നിക്ക് മാത്രം മൂന്ന്... അത് ഇയാൾ കാരണം അല്ലേ..."
"😍അത് ഇപ്പോഴാണോ നിനക്ക് മനസ്സിൽ ആയെ..."
"😬പോയെ... വല്ലതും കയ്യിൽ കിട്ടിയാൽ ആ തലമണ്ട തല്ലി പോളിക്കും ഞാൻ..."
"നീ എന്റെ പിള്ളേരെ അനാഥരാക്കോ...?!!"
പെണ്ണ് ഒന്ന് കൂടി നമ്മളെ നോക്കി പേടിപ്പിച്ചു കിച്ചണിലോട്ട് വിട്ടു...🙄അതുങ്ങൾക്ക് ഉള്ള ഫീഡിങ് ബോട്ടിലും ആയി വന്നതും നമ്മൾ പെണ്ണിനെ നോക്കി ഇളിച്ചു...
"ന്നാ കൊണ്ടോയി അതുങ്ങൾക്ക് കൊടുക്ക്..."
🙄അപ്പൊ ഇതാണോ പെണ്ണ് ഉദ്ദേശിച്ചത്... വെറുതെ തെറ്റിധരിച്ചു...😍
"നാളെ ചടങ്ങ് ഒക്കെ കഴിഞ്ഞു മാലിടെയും ഷമീറിന്റെയും കൊച്ചുങ്ങളെ കാണാൻ പോവാം..."
നൈറ്റ് പെണ്ണ് സ്റ്റാർസിന്റെ കുഞ്ഞുടുപ്പുകൾ അടുക്കി വെക്കുന്നത് നോക്കി കൊണ്ട് നമ്മൾ പറഞ്ഞു... അതിന് പെണ്ണ് ഒന്ന് മൂളിയെ ഉള്ളൂ...🙄
മാലിടെ കെട്ടിയോള് ഒരാഴ്ച്ച മുന്നേയും ഷമീടെ കെട്ടിയോൾ ഇന്നലെയും ആണ് ഡെലിവറി ചെയ്തത്... കുഞ്ഞുങ്ങളെ കാണാൻ പോവാത്ത ദേഷ്യം നമ്മളോടാ പെണ്ണ് തീർക്കുന്നെ...😓
അല്ലേൽ ഒന്ന് എടുക്കുമ്പോൾ നാലെണ്ണം തറയിൽ വീഴാൻ പാകത്തിന് ഡ്രെസ്സ് വെക്കുന്ന പെണ്ണാ ഇപ്പൊ നല്ല പോലെ അടുക്കി വെക്കുന്നത്... നമ്മൾ ഒരു പുഞ്ചിരിയോടെ അതും നോക്കി ഇരുന്നു...എല്ലാം അടുക്കി വെച്ച് ബെഡിലേക്ക് കേറുമ്പോൾ ആണ് നമ്മൾ അവളെ കാലിൽ ശ്രദ്ധിച്ചത്... കൊലുസ് ഇല്ലാത്ത ആ കാലുകൾക്ക് എന്തോ ഒരു കുറവ് ഉള്ള പോലെ...
സ്റ്റാർസിനെയും പെണ്ണിനേയും ഉമ്മ വെച്ചു നമ്മൾ കിടന്നതും പെണ്ണ് നമ്മളെ ചുറ്റിപ്പിടിച്ചു കിടന്നു...😍
"പിണക്കം ഒക്കെ മാറിയോ...?!!"
"അയിന് ഞാൻ എപ്പളാ പിണങ്ങിയെ..."
അത് കേട്ടതും നമ്മൾ ചിരിച്ചു കൊണ്ട് അവളെ ചുറ്റിപ്പിടിച്ചു കിടന്നു...❣️
വെളുപ്പിന് തന്നെ പെണ്ണിനെ ഉണർത്തി സ്റ്റാർസിനെ കുളിച്ചു റെഡി ആക്കി കുഞ്ഞുടുപ്പുകൾ ഇട്ടു റെഡി ആക്കി...എല്ലാം കഴിഞ്ഞു പെണ്ണ് ബാത്‌റൂമിൽ പോവാൻ നിന്നതും നമ്മൾ ബാത്‌റൂമിൽ ഓടി കയറി...
ഇറങ്ങി വന്നതും പെണ്ണ് നമ്മളെ പുറം നോക്കി ഒന്ന് തന്നാണ് ബാത്‌റൂമിൽ കയറിയത്...🙄എത്ര മാറിയാലും ഈ സ്വഭാവം മാറില്ലെന്നാ തോന്നുന്നെ...
***********💞
നമ്മൾ കുളിച്ചു ഇറങ്ങിയതും ഓൻ നല്ല സുന്ദരകുട്ടപ്പൻ ആയി നിക്കുന്നത് കണ്ടു നമ്മൾ ഓനെ മൊത്തത്തിൽ ഒന്ന് നോക്കി...😍പടച്ചോനെ ഇവൻ ഈയിടെ ആയിട്ട് ഗ്ലാമർ കൂടീട്ടുണ്ട്... മൂന്ന് കൊച്ചുങ്ങളെ ഉപ്പച്ചി ആയി ന്നിട്ടാ...😓
"എന്നെ കണ്ണ് വെക്കാതെടി..."
ഓൻ പറയുന്നത് കേട്ടപ്പോൾ ആണ് നമ്മക്ക് ബോധം വന്നത്...
"കണ്ടാലും മതി... എന്ത് കോലാ ഇത്..."
"പോടീ കുശുമ്പി..."
കുശുമ്പ് തന്നെയാ... ഇപ്പൊ പാടാൻ ഒന്നും പോവതോണ്ട് ഇത്തിരി ആശ്വാസം ഇണ്ട്... അല്ലേ പെൺപിള്ളേർ മൊത്തം വളയാൻ നിക്കാ...😓
ഓൻ നമ്മളെ ഒന്ന് നോക്കി ഷെൽഫ് തുറന്നു ഓന്റെ ഷർട്ടിന് മാച്ച് ആയ വൈറ്റ് ടോപ് നീട്ടിയതും നമ്മൾ അത് വാങ്ങി...സ്റ്റാർസിനും അതേ കളർ ഉടുപ്പ് തന്നെയാണ്...❣️
"ചേഞ്ച് ചെയ്യ്..."
എന്നും പറഞ്ഞു ഓൻ സ്റ്റാർസിന്റെ അടുത്തായി ഇരുന്നതും നമ്മൾ ഓനെ ഒന്ന് നോക്കി...🙄എന്തിനാ വെറുതെ പണി വാങ്ങുന്നെ...ഇവനെ വിശ്വസിക്കാൻ കൊള്ളില്ല...
"നീ ആദ്യായിട്ട് ആണോ... എന്തിനാ ബാത്‌റൂമിൽ പോണെ..."
"ഇപ്പൊ പഴയ പോലെ അല്ല... നിക്ക് ഇയാളെ തീരെ വിശ്വാസം ഇല്ല..."😓
"😍അതാണോ കാര്യം... ഇപ്പൊ പഴയ പോലെ അല്ല... കണ്ടാൽ എന്റെ കണ്ട്രോൾ പോവും അല്ലേ..."
"😬പോടാ..."
എന്നും വിളിച്ചു നമ്മൾ ഡ്രെസ്സ് ഒക്കെ ഇട്ടു വന്നു ഓനെ നോക്കി പേടിപ്പിച്ചു മുടി ഒക്കെ ചീകി...
"ഇവിടെ ഇരിക്ക്..."
എന്നും പറഞ്ഞു ഓൻ നമ്മളെ ബെഡിൽ ഇരുത്തിയതും ഓൻ ഇത് എന്തിനുള്ള പുറപ്പാട് ആണെന്നും ചിന്തിച്ചു ഓനെ നോക്കി... അപ്പൊ ഓൻ നമ്മളെ കാൽ എടുത്തു ഓന്റെ മുട്ടിന്മേൽ വെച്ചു അതിൽ കൊലുസ് ഇടുന്നത് കണ്ടതും നമ്മൾ ഒന്ന് പുഞ്ചിരിച്ചു...ഡെലിവറി ടൈം ഊരി മാറ്റിയതാണ് എല്ലാം പിന്നെ കണ്ടിട്ട് പോലും ഇല്ല...
മഹറും ഇട്ടു തന്നു ഓൻ നമ്മളെ ടോപ് പൊക്കാൻ നോക്കിയതും നമ്മൾ വേണ്ടെന്ന് പറഞ്ഞു ഓന്റെ കയ്യിൽ പിടിച്ചു...😓
"എന്തായാലും ഞാൻ നിന്നെ ഇപ്പൊ പീഡിപ്പിക്കാൻ പോണില്ല പോരെ..."
അത് കേട്ടതും നമ്മൾ അടങ്ങി കിടന്നു...ഓന്റെ കയ്കൾ നമ്മളെ വയറിൽ അരഞ്ഞാണത്തിൽ കൂടി തഴുകിയതും നമ്മൾ കണ്ണുകൾ ഇറുക്കി അടച്ചു... കൊളുത്തിൽ ഓൻ കടിച്ചതും ഓന്റെ താടി നമ്മളെ വയറിൽ ഇക്കിളി ആക്കാൻ തുടങ്ങിയതും നമ്മൾ പെട്ടെന്ന് ശ്വാസം വലിച്ചു വിട്ടു ഒന്ന് ഉയർന്നു പൊങ്ങി കൊണ്ട് ഓന്റെ തലമുടിയിൽ പിടിച്ചു...❣️
"😍നിനക്ക് എന്റെ അത്രയും കണ്ട്രോൾ ഇല്ലല്ലോടി..."
"😓അത് പിന്നെ ഇയാളെ താടി ഇക്കിളി ആക്കീട്ടല്ലേ...അല്ലാണ്ട്..."
നമ്മൾ ചമ്മൽ മറച്ചു വെച്ച് ഓനെയും പിടിച്ചു തള്ളി എണീറ്റു...
"😍മ്മ്... അത് മനസ്സിൽ ആയി... നിന്നെ ഞാൻ എടുത്തോളാം..."
പടച്ചോനെ ഓന്റെ കയ്യിലിരിപ്പ് അമ്മാതിരി ആയോണ്ട് നമ്മൾ മൂക്കും കുത്തി വീഴാൻ ചാൻസ് ഉണ്ട്...😓
നമ്മളെ വീട്ടീന്ന് പേരിടൽ ചടങ്ങ് നടത്താം എന്ന് അജുവും അമിക്കയും തീരുമാനിച്ചോണ്ട് വീടും പൂട്ടി എല്ലാരേയും കൂട്ടി ഇറങ്ങി...
നമ്മൾ സ്റ്റാർസിനെ മിട്ടൂസിന്റെ അടുത്ത് കിടത്തി അതുങ്ങളെയും നോക്കി ഇരിക്കുമ്പോ നെച്ചു റെഡി ആയി വന്നു...
"മിട്ടൂസിന്റെ പേര് എന്താടി...?!!"😓
"അതിന് അമിക്ക പറയണ്ടേ...സ്റ്റാർസിനോ...?!!"😕
"🙄ഞാനും അറീലെടി..."
ഓളെ പേരെന്റസും മാമനും മാമിയും ഫെബിനും വന്നത് കണ്ടു നമ്മൾ വായും പൊളിച്ചു നിന്നു...🙄ആ കുരുട്ടടക്ക് ഓരോ ചാൻസ് ഇണ്ടാക്കി കൊടുക്കാ ഇവന്മാർ...😓
അമ്മൂസും നൗഫിക്കയും റാഷിക്കയും ജെസിയും അവരവരെ മോളും ആയി വന്നു... മാലിക്കയും ഷമീർ കാക്കുവും കെട്ടിയോൾമാരെ ഡെലിവറി കഴിഞതോണ്ട് ആവും ഈ വഴിക്കില്ല... ജൗഹി കാക്കു നെസിത്തയും ആയി വന്നതും മൂപ്പത്തിടെ വയർ പൊങ്ങിയത് കണ്ടു നമ്മൾ പിള്ളേരെ കണക്കെടുപ്പ് നടത്തി...🙄യ്യോ ഈ വർഷം തന്നെ ഇത് എത്രാമത്തെയാ...🙈എന്നാലും നമ്മളത്ര ആർക്കുല്ല...
ആദ്യം പിറന്നു വീണത് മിട്ടൂസ് ആയോണ്ട് പേരിടൽ ചടങ്ങും അത് പോലെ നടത്താൻ തീരുമാനിച്ചു...അമിക്കയും നെച്ചുവും മിട്ടൂസും നമ്മളെ പോലെ വൈറ്റിൽ തിളങ്ങി നിക്കാ...😍
അമിക്കാ മിട്ടൂസിനെയും മടിയിൽ ഇരുത്തി സ്വർണം ഒക്കെ ഇടീച്ചതും എന്താവും പേര് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ നമ്മൾ അമിക്കാടെ വായും നോക്കി നിന്നു...🙄
"അർഷിക് അമീർ..."
അത് കേട്ടതും നെച്ചു ഹാപ്പി...ഓള് പറഞ്ഞു കൊടുത്ത പേരാണത്രെ... ന്നിട്ട ഓള് അറീല എന്ന് പറഞ്ഞത്...😓നമ്മൾ പിന്നെ നോക്കിയത് അജുനെ ആണ്... ഓൻ എന്താണാവോ കണ്ടു വെച്ചേ...🙄
അബ്ദുപ്പയും അപ്പുക്കയും ഓനും കൂടെ നമ്മളെ സ്റ്റാർസിനെയും മടിയിൽ ഇരുത്തി ഇരുന്നതും നമ്മൾ ടെൻഷൻ കാരണം നഖം കടിച്ചു പൊട്ടിക്കാൻ തുടങ്ങി...
ആദ്യം ജനിച്ചത് കുട്ടൂസ് ആയോണ്ട് തന്നെ ഓന്റെ കയ്യിൽ എടുത്തു പേര് വിളിക്കാൻ തുടങ്ങിയതും നമ്മൾ വീണ്ടും വായും പൊളിച്ചു നിന്നു...🙄
ഓൻ നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പേര് വിളിക്കുന്നത് കേട്ടതും നമ്മൾ ഓനെ നോക്കി പുഞ്ചിരിച്ചു...
" Aizin ajmal..."
വീണ്ടും ടുട്ടൂസിനെ കയ്യിൽ എടുത്തതും നമ്മൾ വീണ്ടും ആകാംക്ഷയോടെ ഓനെ നോക്കി...
"Aizan ajmal ..."
😏വല്യ ജാഡയാ ഓന്... നമ്മൾ ഓനെ നോക്കി നല്ല പോലെ പുച്ഛിച്ചു...സുട്ടൂസിനെ കയ്യിൽ എടുത്തു പേര് വിളച്ചതും നമ്മളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
"അയ അജ്മൽ ..."
*നിയ* എന്ന നമ്മളെ നല്ല പേര് പോലത്തന്നെ* അയ *എന്ന പേര് കേട്ടതും അജുന്റെ വേർഡും നമ്മളെ വേർഡും കൂടി ചേർന്നത് ആയോണ്ട് നമ്മക്ക് അത് കൂടുതൽ ഇഷ്ടായി...😍
"ഇപ്പൊ തോന്നിയത് നൈറ്റ് തന്നാൽ മതീട്ടോ..."😍
ഓൻ എണീറ്റ് കൊണ്ട് നമ്മളെ കാതിൽ ആയി പറഞ്ഞതും നമ്മൾ എന്തെന്ന പോലെ ഓനെ നോക്കി...
"നീ എനിക്കിപ്പോ ഉമ്മ തരണം എന്ന് ആഗ്രഹിച്ചില്ലേ അത്..."😍
🙄പടച്ചോനെ ഇവന് എങ്ങനാ അത് മനസ്സിൽ ആയെ...
"നീ എന്നെ നോക്കുന്നത് കാണുമ്പോൾ തന്നെ എനിക്ക് മനസ്സിൽ ആവും നീ എന്താ ചിന്തിക്കുന്നത് എന്ന്... നീ എന്നെ പ്രാകുന്നത് പോലും ഞാൻ അറിയാറുണ്ട് കേട്ടോ..."
🙄യ്യോ അപ്പൊ എല്ലാം ഓൻ അറിയിന്നുണ്ട് അല്ലേ...
"😏ഹ്മ്മ് അയിന് മുന്നേ ഉള്ള ദേഷ്യം തീർക്കാൻ ഉണ്ട്..."
"😍അതും തീർത്തോ..."
ഫോട്ടോ ഷൂട്ട് ഒക്കെ കഴിഞ്ഞു ഫുഡും കഴിഞ്ഞു അജുന്റെ നല്ലോരു പാട്ടും കേട്ട് എല്ലാരും പോയതും നമ്മൾ മുറിയിൽ ചെന്നു സ്റ്റാർസിനെ ഉറക്കുമ്പോൾ ആണ് പുറത്ത് ഒരു കാർ വന്നത്... ആരാന്ന് അറിയാൻ ഉള്ള തൊര കൊണ്ട് വിൻഡോസ് വഴി നോക്കിയതും നമ്മൾ പകച്ചു പോയി...😨പടച്ചോനെ മർജാൻ കാക്കു...
ഓനെ കണ്ടതും നമ്മൾ ഇറങ്ങി ഒരു ഓട്ടം ആയിരുന്നു... സ്റ്റെയറിൽ എത്തിയതും ചെന്നു ഇടിച്ചത് അജുനെയാണ്... ഓൻ വീഴാൻ പോയേലും ഒടുക്കം ബാലൻസ് ചെയ്തു നിന്നു...😓
"എവിടെക്കാ ഇങ്ങനെ ഓടുന്നെ...?!!"
😕അയിന് നമ്മൾ ഒന്ന് പരുങ്ങിയതും മർജാൻ കാക്കുനെ ഉപ്പച്ചി അകത്തോട്ടു കേറ്റിയിരുന്നു...🙄ഇതിനെ കണ്ടതിന് എന്തിനാപ്പോ ഓടിയെ...അങ്ങേരെ കണ്ടതും അജു നമ്മളെ ഒന്ന് തുറിച്ചു നോക്കി...😓
നമ്മൾ എന്തേലും പറയുന്നതിനു മുന്നേ ഓൻ നമ്മളെ കയ്യിൽ പിടിച്ചു മുറിയിൽ ചെന്നു ഡോർ ലോക്ക് ചെയ്തു...😕
"എന്ത് ചെയ്യാൻ പോവാ...?!!"
"നിനക്ക് ഞാൻ നെക്സ്റ്റ് ട്രോഫി തരാൻ പോവാ... എന്റെ ട്രോഫി എനിക്ക് തന്നിട്ട് നിന്നെ കെട്ടിക്കോളാം എന്ന് പറഞ്ഞില്ലേ... അതിനാവും അവൻ വന്നത് അല്ലേ... നിനക്കും അങ്ങേരെ കണ്ടപ്പോൾ എന്താ ഒരു ഇളക്കം..."
"😓ഞാൻ അറിയാണ്ട് ഓടി പോയതാ..."
"😕ഏ... നീ അവന്റെ കൂടെ ഓടി പോകാൻ വന്നതാണോ...?!!"
"😏ഞാൻ പോവൊന്നുല്ല...അങ്ങനെ ഇപ്പൊ മോൻ സുഖിക്കണ്ട..."
"എന്ന്... അല്ലാതെ എന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ല അല്ലേ..."😓
ഓൻ പറഞ്ഞു തീരുന്നതിനു മുന്നേ നമ്മൾ ഓന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു...
"ഈ അജുനെയാ നിക്ക് ലോകത്തിൽ വെച്ചു ഏറ്റവും ഇഷ്ടം... പിന്നെ ന്റെ അജു തന്ന നമ്മളെ സ്റ്റാർസിനെയും..."😍
അത് കേൾക്കേണ്ട താമസം ഓൻ നമ്മളെ അരയിൽ കൂടി ചുറ്റിപ്പിടിച്ചു നമ്മളെ ചുണ്ടോട് അവന്റെ അധരങ്ങൾ ചേർത്തു വെച്ചു... പരസ്പരം മറന്ന് കൊണ്ട് ചുംബനത്തിൽ ലയിച്ചു നിൽക്കെ ഡോറിൽ കൊട്ട് വീണു... ഓൻ നമ്മളെ ചുണ്ടിൽ അമർത്തി കടിച്ചു നമ്മളെ വിട്ടു പോയി ഡോർ തുറന്നു...😍
ഉപ്പച്ചിനെയും മർജാനേയും കണ്ടതും ഓൻ നമ്മളെ ഒന്നൂടെ നോക്കി... നമ്മക്ക് മൂന്ന് കൊച്ചാണെന്ന് കേട്ട് ഓൻ കാണാൻ വന്നതാ...🙄അവടെ ഒന്നും മൂന്ന് കൊച്ചുങ്ങൾ ഇണ്ടാവില്ലേ...
അങ്ങേർക്ക് ഒരു മോൾ ഇണ്ടായി എന്നും അയിന് നമ്മളെ പേരാണെന്ന് കൂടി പറഞ്ഞതും നമ്മൾ മർജാൻ കാക്കുനെ നോക്കി ഇളിച്ചു...😌നമ്മളെ ഓന് അത്രക്ക് ഇഷ്ടള്ളോണ്ട് ആവും...😓
ഓൻ ഫുഡ് ഒക്കെ കഴിച്ചു പോയതും അജുന്റെ മോന്ത കടന്നല് കുത്തിയ പോലെ കണ്ടു നമ്മൾ ചെന്നു ഓന്റെ മടിയിൽ ഇരുന്നു...
"എന്നെ കുശുമ്പി എന്നാണല്ലോ വിളിക്കൽ... ഇയാക്കും നല്ല പോലെ കുശുമ്പ് ഇണ്ടെന്ന് ഇപ്പൊ അല്ലേ മനസ്സിൽ ആയെ..."😌
"😕അങ്ങേരെന്തിനാടി മോൾക്ക് നിന്റെ പേരിട്ടത്... അതാ ഞാൻ ആലോചിക്കുന്നേ...നിയ കേട്ടാലും മതി..."
"😬പോടാ..."
നമ്മൾ ഓനോട് കലിപ്പായി ഓനെയും തള്ളി മാറ്റി എണീറ്റു...😓അജ്മൽനേക്കാളും നല്ല പേര് തന്നെയാ...😏
സ്റ്റാർസിനെയും കൊണ്ട് ആദ്യമായി പുറത്തേക്ക് പോവുന്ന സന്തോഷത്തിൽ ആണ് നമ്മൾ...മിട്ടൂസിനെയും സുട്ടൂസിനെയും അമിക്കാ മടിയിൽ ഇരുത്തിയതും രണ്ടും കയ്യും കാലും ഇട്ടു ഇളക്കി ഒരേ കളി ആണ്... നെച്ചു കുട്ടൂസിനെയും നമ്മൾ ടുട്ടൂസിനെയും കൊണ്ടാണ് ഇരുന്നത്... അജു ആണേൽ ഡ്രൈവിങ്ങിലും സ്റ്റാർസിനെ കളിപ്പിക്കാ...🙄
ഷമീടെ മോനെയും നോക്കി ഓളെ അടുത്ത് ഇരുന്നതും മാലിക്കാ കേറി വന്നു...
"എന്റെ നിയ ഇവളെ കണക്കിന് മൂന്നെണ്ണം പ്രസവിച്ച നിന്നെ സമ്മതിക്കണം... ഇവൾ ഉണ്ടല്ലോ അല മുറഇട്ടതോ പോട്ടെ എന്നെ എന്നതൊക്കെയാ വിളിച്ചത് എന്ന് അറിയോ... പിന്നാലെ നടന്നു കെട്ടിച്ചതാണെന്നുള്ള ബോധം പോലും ഇല്ല..."😓
"😕ഈ നിയ എന്നോട് പറഞ്ഞത് ഒരു സൂചി കുത്തുന്ന വേദനയെ ഉള്ളൂ എന്നാ...വേദന സഹിക്കാൻ വയ്യാനപ്പോൾ അറിയാണ്ട് വിളിച്ചു പോയതാ..."😓
"😌ഞാൻ ആ കാര്യത്തിൽ ലക്കിയാ... അടുത്ത് ഉണ്ടായിരുന്നു എങ്കിൽ ഇന്ന് ജീവനോടെ കാണില്ലായിരുന്നു... ഇവളെ കയ് കൊണ്ട് ആവും അന്ത്യം..."
"😏ഞാൻ ഷമിനെ പോലൊന്നുല്ല..."
നമ്മൾ ഓനെയും പുച്ഛിച്ചു കാണിച്ചു തനുന്റെ അടുത്ത് ചെന്നു... ഓള് ആണേൽ മാനം നോക്കി കിടക്കാ...🙄അവടെ എന്താണാവോ...
"എന്താടി മേലേ നോക്കുന്നെ...?!!"
"ഞാൻ ആലോചിക്കായിരുന്നു... ഇവളെ ഡോക്ടർ ആക്കണോ ടീച്ചർ ആക്കണോ അതോ എയർ ഹോസ്റ്റസ് ആക്കണോ എന്ന്... എന്താടി ഇതിൽ നല്ലത്...?!!"😪
😨പടച്ചോനെ രണ്ടീസം മുന്നേ അല്ലേ ഡെലിവറി...
"ഡോക്ടർ ആടി...ഗൈനക്കോളജിസ്റ്റ് ആണേൽ നല്ലതാ... പേടിക്കാൻ ഇല്ലല്ലോ..."
😕നെച്ചു പറയുന്ന കേട്ട് നമ്മൾ അതും ശരിയാ എന്ന പോലെ ഇരുന്നു...
"എന്റെ തനു ആദ്യം അത് ഒന്ന് വളരട്ടെ... ബാക്കി ഒക്കെ അത് തീരുമാനിച്ചോളും..."
ഷമീർ കാക്കു പറയുന്നത് കേട്ട് ഓള് അതൊന്നും മൈൻഡ് ചെയ്യാതെ നമ്മളെ നോക്കി ഇളിച്ചു...
"😌നിനക്ക് മൂന്ന് ആയോണ്ട് ഓരോന്ന് ആക്കാലോ അല്ലേ...മൂന്നാടി നല്ലത്..."
😕യ്യോ... നമ്മൾ ഇതുങ്ങളെ ആരാ ആക്കാ പടച്ചോനെ... ഇവൾ പറയുന്ന പോലന്നെ ആക്കാം...
തനുന്റെ വീട്ടുകാർ ദേഷ്യം ഒക്കെ മറന്ന് ഓളെ വിളിച്ചോണ്ട് പോവാൻ വന്നേലും ഓൾ പോയില്ല...
നമ്മൾ ബേബിസിന്റെ കൂടെ സെൽഫി ഒക്കെ എടുത്തു കുറെ കഴിഞ്ഞു വീട്ടിലേക്ക് വന്നു...
"അജു നമ്മളെ കൊച്ചുങ്ങളെ ഒന്നിനെ ഡോക്ടറും ഒന്നിനെ ടീച്ചറും ഒന്നിനെ എയർ ഹോസ്റ്റസും ആക്കാ അല്ലേ...മിട്ടൂസിനെ എഞ്ചിനിയർ ആക്കിക്കോടി നെച്ചു നീ..."
"🙄ഇതുങ്ങളെയാ...?!!ആദ്യം ഇവറ്റകൾ മുട്ടയിൽ നിന്ന് വിരിയട്ടെ... പിന്നെ അവർ തന്നെ തീരുമാനിച്ചോളും ആരാവണം എന്ന്...നീ ഇപ്പോഴേ അതോർത്തു തല പുകക്കേണ്ട..."
"😏എന്റെ കൊച്ചല്ലേ ഇയാക്ക് എന്താ..."
"പിന്നെ നിനക്ക് മാനം നോക്കി നിന്നപ്പോൾ കിട്ടിയത് ആണല്ലോ..."
"ഓഹ് തുടങ്ങി രണ്ടും വെറുതെ അല്ല പടച്ചോൻ മൂന്നെണ്ണം ഒരുമിച്ചു തന്നത് തല്ല് കൂടുമ്പോ വീതിച്ചു എടുത്തോട്ടെ എന്ന് കരുതി ആവും..."
അമിക്കാ കലിപ്പ് ആയതും നമ്മൾ സൈലന്റ് ആയി പുറത്തേക്ക് നോക്കി ഇരുന്നു...
"😋ഹായി പച്ച മാങ്ങ... വണ്ടി നിർത്ത്..."
"😕എടീ അത് ഗർഭിണികൾ അല്ലേ കഴിക്കാ...?!!"
"അതെന്താ... ഞാൻ മുന്നേ അത് കഴിക്കൽ ഇണ്ടല്ലോ... നിക്ക് വേണം..."
"നിനക്ക് ഞാൻ ഐസ്ക്രീം വാങ്ങി തരാടി...അല്ലേ കാണുന്നവർ തെറ്റിദരിക്കും..."
😍അത് കേട്ടതും നമ്മൾ വായും പൊളിച്ചു ഓനെ നോക്കി...അതൊക്കെ കഴിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും നമ്മൾ ക്ഷീണിച്ചിരുന്നു...സ്റ്റാർസിന് നല്ല പോലെ ഇഷ്ടായീന്ന് തോന്നുന്നു...അവർ ഇപ്പോഴും നല്ല കളിയാ...
**********💞
സ്റ്റാർസിനെ ഉറക്കി കിടത്തിയതും അജുന്റെ ഫോൺ റിങ്ങ് ആയി... അവൻ ഫോൺ എടുത്ത് കാൾ അറ്റൻഡ് ചെയ്തു...
"സാർ മൂന്ന് മാസം അല്ലേ ലീവ് എടുത്തത്... ഇപ്പൊ നാല് മാസം ആയി... സാർ ഇനി പാടുന്നില്ലേ എന്നാ എല്ലാരുടെയും ചോദ്യം..."
നാല് മാസം ആയെന്ന് അപ്പോഴാണ് അവനു തന്നെ ബോദ്യം വന്നത്...🙄സ്റ്റാർസിനെ നോക്കിയതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ഇത്തിരി വലുതായിട്ടുണ്ട്...😍
ആലോചിച്ചു നിൽക്കെ ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ട് അജു അങ്ങോട്ട് തിരിഞ്ഞു... മുടിയും തുടച്ചു കൊണ്ട് പെണ്ണ് ഇറങ്ങി വരുന്നത് കണ്ടതും അജു അവളെ കാൽ പാദം മുതൽ ഉണക്കി കൊണ്ടിരിക്കുന്ന തല മുടി വരെ നോക്കി ഇരുന്നു... പെണ്ണ് ഇതൊന്നും കാണാതെ മുടി ഭയങ്കര ഉണക്കൽ ആണ്...🙄
"ആരാ അജു വിളിച്ചേ...?!!"
പെണ്ണ് കണ്ണാടിയിൽ നോക്കി കൊണ്ട് തന്നെ ചോദിച്ചു...അപ്പോഴും അവന്റെ കണ്ണുകൾ അവളുടെ നഗ്നമായ കഴുത്തിലും ഇടുപ്പിലും ആയിരുന്നു...😍
"അ... അത്... ഇവരൊക്കെ വലുതായില്ലേ...ഇനി എനിക്ക് പാടാൻ പൊയ്ക്കൂടേ... അതിനാ വിളിച്ചത്..."
🙄അത് കേട്ടതും പെണ്ണ് ജോലി നിർത്തി അജുനെ ഒന്ന് തിരിഞ്ഞു നോക്കി... പിന്നെ ബെഡിൽ ഉറങ്ങുന്ന സ്റ്റാർസിനെയും...
"😬ഇവടന്ന് പുറത്ത് ഇറങ്ങിയാൽ കൊല്ലും ഞാൻ..."
"🙄ഏ... അതെന്താ നീതന്നെ അല്ലേ എന്നെ പറഞ്ഞയക്കൽ...ഡെലിവറി ഡേറ്റ് അടുത്തപ്പോൾ പോലും എന്നെ നിർബന്ധിച്ചു പറഞ്ഞയച്ച ആളാ ഇപ്പൊ എന്ത് പറ്റി..."
"😏കണ്ട പെൺപിള്ളേരെ മുന്നിൽ ഷൈൻ ചെയ്യാൻ അല്ലേ...അത് നടക്കില്ല... മൂന്ന് കൊച്ചുങ്ങളെ ഉപ്പച്ചി ആയി അത് മറക്കണ്ട..."
"അതിന് ഞാൻ പാടാൻ അല്ലേ പോന്നത്... നീ പറയുന്നത് കേട്ടാൽ തൊന്നും ഞാൻ രണ്ടാം കെട്ടിന് പോവാണെന്ന്..."
"അതാണ് മോന്റെ ഉള്ളിരിപ്പ് എന്ന് നിക്കറിയാം...അല്ലേലും മൂന്ന് കൊച്ചുങ്ങൾ ആയെ പിന്നെ എന്നെ തീരെ മൈൻഡ് ചെയ്യുന്നില്ല... തൊട്ടതിനും പിടിച്ചതിനും മൊത്തം കുറ്റം... നിക്ക് എല്ലാം മനസ്സിൽ ആവുന്നുണ്ട്..."😓
എന്നും പറഞ്ഞു പെണ്ണ് തോർത്ത് വലിച്ചെറിഞ്ഞതും അജു കിളി പോയ നിൽപ്പിലും ഒന്ന് ചിരിച്ചു കൊണ്ട് പെണ്ണിന്റെ അടുത്തേക്ക് നടന്നു...
വയറിൽ കൂടി ചുറ്റിപ്പിടിച്ചു കഴുത്തിൽ മുഖം അമർത്തിയതും നിയ ഒന്ന് പുളഞ്ഞു കൊണ്ട് അവനെ കണ്ണാടിയിൽ കൂടി നോക്കി...
"😍നീയല്ലേ പറഞ്ഞത് മൂന്ന് കൊച്ചുങ്ങൾ ആയെ പിന്നെ മൈൻഡ് ഇല്ലെന്ന്... ആ പരാതി ഞാൻ ഇന്ന് തീർക്കാൻ പോവാ..."
പെണ്ണിനെ കയ്യിൽ എടുത്തു ബെഡിൽ കൊണ്ട് പോയി കിടത്തി അവളെ മേലേക്ക് അമർന്നു അധരങ്ങൾ നുണയാൻ തുടങ്ങിയതും പെണ്ണും അത് ആഗ്രഹിച്ച പോലെ അവനെ ചുറ്റി വരിഞ്ഞു...
നീണ്ട ചുംബനത്തിന് ശേഷം അവന്റെ കയ്കൾ അവളുടെ ദേഹത്ത് ഓടി നടക്കാൻ തുടങ്ങിയതും പെണ്ണ് അവനെ പിടിച്ചു തിരിച്ചു അവന്റെ മുകളിൽ ആയി സ്ഥാനം പിടിച്ചു...
"ഇത്രേം മതിട്ടോ..."
അവന്റെ ചെവിക്കരികിൽ ആയി പറഞ്ഞു സ്റ്റാർസിനെയും മറി കടന്നു സൈഡിൽ ആയി ചെന്നു കിടന്നു...😌
"എടീ ചതിക്കല്ലേ... പ്ലീസ്... പാപം കിട്ടും നോക്കിക്കോ... എന്നെ ഇത്രയും നേരം കൊതിപ്പിച്ചിട്ട് പോയത് കണ്ടില്ലേ ദുഷ്ട..."
"😓ഇയാൾ അല്ലേ ദുഷ്ടൻ... മൈൻഡ് ചെയ്യുന്നില്ല എന്ന് പറഞ്ഞത് ഞാൻ ഇങ്ങ് തിരിച്ചെടുത്തു..."
"നിന്നെ ഞാൻ എടുത്തോളാം..."
അജു പെണ്ണിനെ നോക്കി കൊണ്ട് പറഞ്ഞതും പെണ്ണ് ഉള്ള പല്ല് മുഴുവൻ കാണിച്ചു ഈ എന്നും പറഞ്ഞു ഇളിച്ചു...
നിയ വിടില്ലെന്ന് മാത്രം അല്ല സ്റ്റാർസിനെയും പെണ്ണിനെയും വിട്ടു എങ്ങും പോവാൻ ആവില്ലെന്ന് മനസ്സിൽ ആക്കിയതും അജു നാട്ടിൽ തന്നെ അതായത് പഴയ ക്ലബ്ബിൽ തന്നെ റെക്കോർഡിങ് സ്റ്റുഡിയോ തുടങ്ങി... ഒപ്പം അടുത്തുള്ള സ്റ്റേജ് പ്രോഗ്രാമും...
പെണ്ണ് ആണെങ്കിൽ അങ്ങോട്ട് അടുപ്പിക്കുന്നുമില്ല... സ്റ്റാർസ് കളിയും ചിരിയും ഒക്കെ തുടങ്ങി...❣️
ഇതിനിടയിൽ നസിടെ ഡെലിവറി കഴിഞ്ഞു... അനി കുട്ടന് നാല് കുഞ്ഞുങ്ങൾ ഉണ്ടായി... അച്ചു മോൻ പിച്ച വെച്ചു നടക്കാൻ തുടങ്ങി... അൽത്താഫിന്റെയും പാത്തുന്റെയും മാരേജ് രണ്ട് വർഷത്തേക്ക് എന്നും പറഞ്ഞു എൻഗേജ്മെന്റ് കഴിഞ്ഞു... അത് പിന്നെ ചെക്കൻ ഒരീസം മതില് ചാടി പിടിക്കപ്പെട്ടത് കൊണ്ടാ... ഇനി ഒരു മതില് കയറ്റം കണ്ടാൽ അതോടെ എല്ലാം തീരുമാനം ആവും... അതോടെ ചെക്കൻ അല്പം ഡീസന്റ് ആയി...😌
സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞു വന്നതും അജു വീട്ടിലേക്ക് കയറി...🙄ഒച്ചയും ബഹളവും ഒന്നും ഇല്ലല്ലോ... ആരെ സൗണ്ട് കേട്ടില്ലേലും പെണ്ണിന്റെ സൗണ്ട് കേൾക്കേണ്ടത് ആണല്ലോ...
അജു മുറിയിൽ കയറിയതും പെണ്ണ് ഉണ്ട് സ്റ്റാർസിന്റെ അടുത്ത് ഇരുന്ന് ഉറങ്ങുന്നു...😓
അവളെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അജു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു പെണ്ണിന്റെ നേരെ ചെന്നു തല കുടഞ്ഞതും പെണ്ണ് ഞെട്ടി കൊണ്ട് ചാടി എണീറ്റു...
"😬പേടിപ്പിച്ചു കൊല്ലോ... ഞാൻ ഇപ്പൊ വടി ആയേനെ..."
"ഇങ്ങനെ ഉറങ്ങിയാൽ എങ്ങനാ..."
"ആ വാ... ഫുഡ് എടുത്തു തരാം..."
പെണ്ണ് പുറത്തേക്കുള്ള വഴി നടന്നു കൊണ്ട് പറഞ്ഞതും അജു പെണ്ണിനെ പിടിച്ചു നിർത്തി...
"നീ കഴിച്ചോ...?!!"
"😌മ്മ്... ചിക്കൻ ഇണ്ടാർന്നു...അതോണ്ട്..."
അത് കേട്ടതും അജു ചിരിച്ചു...
"ഞാനും കഴിച്ചു..."
"😬എന്നാൽ എന്നെ വിളിച്ചു പറയൽ അല്ലേ... ഞാൻ ഉറങ്ങാതെ കാത്ത് നിക്കാരുന്നു... ഉറങ്ങി പോയാൽ നിന്റെ കയ് കൊണ്ട് തന്നെ എടുത്തു തരണം എന്നും പറഞ്ഞു എന്നെ വിളിച്ചുണർത്തില്ലേ...ന്നിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ കഴിച്ചിട്ടാ വന്നേ എന്ന്..."😕
"🙄എന്റമ്മോ... നീയല്ലേ ഞാൻ വരുമ്പോൾ കൂർക്കം വലിച്ചു ഇറങ്ങുന്നത് കണ്ടത്...😍പിന്നെ ഞാൻ കരുതി ഒന്നും കഴിക്കാതെ എന്നെയും വൈറ്റ് ചെയ്തു നിക്കാണെങ്കി ഒരുമിച്ചിരുന്നു കഴിക്കാം എന്ന്..."
"😕അത് നിക്ക് വിശന്നോണ്ടാ... ഞാൻ കൊച്ചുങ്ങൾക്ക് പാലൊക്കെ കൊടുക്കുന്നത് അല്ലേ അപ്പൊ നല്ല പോലെ വിശക്കും..."😏
"😍നീ എന്റേത് കൂടി കഴിച്ചാലും ഞാൻ ഹാപ്പിയാ..."
അജു പറഞ്ഞതും പെണ്ണ് ഒന്ന് തുറിച്ചു നോക്കി സ്റ്റാർസിനു പുതച്ചു കൊടുക്കുന്നതും നോക്കി അജു നിന്നു... പതിയെ ഡോർ അടച്ചു വന്നതും നിയ കിടക്കാൻ എന്ന പോലെ ബെഡിലേക്ക് നീങ്ങുമ്പോ ആണ് അജുന്റെ പിടി വീണത്...
"😍എനിക്ക് നല്ല വിശപ്പുണ്ട്..."
"😬വിശപ്പുണ്ടേൽ തനിയെ എടുത്തു കഴിക്ക്..."
"എനിക്ക് നീയെന്ന വിശപ്പാ കഴിക്കട്ടെ..."
ഒരു കള്ള ചിരിയോടെ പെണ്ണിനെ ചേർത്തു പിടിച്ചു ചോദിച്ചതും നിയ അവനെ തുറിച്ചു നോക്കുന്നതിനു മുന്നേ അവളുടെ അധരങ്ങൾ കീഴ്പ്പെടുത്തിയിരുന്നു...❣️
"😭ങ്ങീ..."
എന്ന കരച്ചിൽ വന്നതും അജു ഞെട്ടി കൊണ്ട് അവളെ മോചിപ്പിച്ചു...പെണ്ണ് നാണത്തോടെ അവനെ നോക്കിയതും അജു കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് സുട്ടൂസിനെ കയ്യിൽ എടുത്തു...
ചാഞ്ചാടി ആടി ഉറങ്ങ് നീ
ചെരിഞ്ഞാടിയാടി ഉറങ് നീ...🎶
തോളിൽ കിടത്തി പാടി ഉറക്കുന്നത് കണ്ട നിയ അജുനെ കണ്ണ് എടുക്കാതെ നോക്കി ഇരുന്നു...
അതിനെ ബെഡിൽ കിടത്തി അജു പെണ്ണിനെ നോക്കിയതും പെണ്ണ് ബോധം വന്ന പോലെ അവിടന്ന് എണീക്കുന്നതിനു മുന്നേ അവന്റെ കയ്യിൽ ആയി...😓
"നല്ല അജു അല്ലേ വേണ്ടന്നെ പ്ലീസ്..."😪
പെണ്ണ് ദയനീയമായി പറഞ്ഞതും അജു അവളിൽ ഉള്ള പിടി വിട്ടു...
"വേണ്ടെങ്കിൽ വേണ്ട..."
എന്നും പറഞ്ഞു അജു ബെഡിൽ കിടന്നതും നിയ അവന്റെ അടുത്തായി കിടന്നു കൊണ്ട് അവന്റെ നെറ്റിയിൽ ഏന്തി വലിഞ്ഞു ഉമ്മ വെച്ചു...❣️
"ദേ പെണ്ണെ അടങ്ങി കിടന്ന എന്നെ കൊണ്ട് നീ പണി ഇരന്നു വാങ്ങാണോ..."😕
"😍മ്മ്... എന്റെ അജുനെ നിരാശനായി കാണാൻ നിക്ക് ഇഷ്ടം അല്ല..."
അവന്റെ മുഖത്ത് വിരൽ ഓടിച്ചു കൊണ്ട് പെണ്ണ് പറഞ്ഞതും അജു അപ്പൊ തന്നെ ചിരിച്ചു കൊണ്ട് അവളിലേക്ക് അമർന്നു...ദേഹത്ത് അവന്റെ പല്ലുകൾ അമരുമ്പോൾ എല്ലാം പെണ്ണ് അവന്റെ കയ്യിൽ കിടന്നു പിടഞ്ഞു... വീണ്ടും ഒരു പ്രണയവേഴ്ചക്ക് ഒടുവിൽ അവൻ ക്ഷീണത്തോടെ അവളെ മാറിലേക്ക് കിടന്നു...❣️
"😭യ്യോ...ഞാൻ അപ്പോഴേ പറഞ്ഞതല്ലേ വേണ്ടെന്ന്... ന്നിട്ട് എന്നെ പറ്റിച്ചില്ലേ..."
പെണ്ണ് നേരം വെളുക്കുന്നതിനു മുന്നേ അവന്റെ നെഞ്ചിൽ നിന്ന് തല പൊക്കി മോങ്ങാൻ തുടങ്ങി...
"🙄എടീ നീ സമ്മതിച്ചിട്ടല്ലേ... അതിന് ഇങ്ങനെ മോങ്ങീട്ട് എന്താ കാര്യം..."
"😓ഇയാക്ക് എന്നെ ശല്യം ചെയ്യാതെ കിടന്നാൽ പോരെ... ആ മോന്ത കാണുമ്പോൾ സങ്കടം വന്നിട്ടാ ഞാൻ..."
"ഇപ്പൊ സങ്കടം ഒന്നും തോന്നുന്നില്ലേ..."
"😏ഇല്ല..."
😍അതിന് അജു ഒന്ന് ചിരിച്ചു കൊണ്ട് പെണ്ണിനെ വലിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു...
"എന്ത് വന്നാലും ഞാൻ ഇല്ലെടി..."
"🙄ആ അതാ എന്റെ പേടി..."
"പോടീ..."
അതിന് പെണ്ണ് അവന്റെ ഷോൾഡറിൽ അമർത്തി കടിച്ചു അവനെയും ചുറ്റിപ്പിടിച്ചു കിടന്നു...❣️
**********💞
"അ... ജു... ന്നാ...ബോല്..."
സുട്ടൂസ് പിച്ച വെച്ചു നമ്മളെ അടുത്ത് വന്നു ബോൾ തന്നതും നമ്മൾ അതിനെ ഒന്ന് നോക്കി... ആളെക്കാൾ വലിയ ബാറ്റും പിടിച്ചാ നിൽപ്പ്...🙄
രണ്ട് രണ്ടര വയസ് ഉള്ളപ്പോൾ ഇങ്ങനെ ആണേൽ ഇവൾ ഉമ്മച്ചിയെ കടത്തി വെട്ടും എന്നാ തോന്നുന്നേ...🙄ഉമ്മച്ചിടെ കഴിവ് ഇതിനാണോ കിട്ടിയേ...
"എടീ... നിയ..."
നമ്മൾ നീട്ടി വിളിച്ചതും പെണ്ണ് ചട്ടുകവും കയ്യിൽ പിടിച്ചു വന്നു... ഭയങ്കര അനുസരണയാ കിച്ചണിൽ ഉള്ളപ്പോൾ മാത്രം...😕
ആകെ വിയർത്തു കുളിച്ചു നല്ല ക്ഷീണവും തോന്നുന്നുണ്ട്...
"ഡീ... ബോൾ എറിഞ്ഞു കൊടുക്കെടി...നിന്റെ കഴിവ് നല്ല പോലെ ഞാൻ കണ്ടതല്ലേ..."
"ഇയാളെ കഴിവ് വേണ്ടുവോളം ബാക്കി രണ്ടിനും കിട്ടീട്ടുണ്ട്...രണ്ടും ഭയങ്കര പാട്ടാ..."
"😍അത് പിന്നെ എന്റെ മക്കൾക്ക് എന്റെ കഴിവ് അല്ലേടി കിട്ടുന്നെ..."
"ഓഹ് ഒരു വളിച്ച കോമഡി..."
"നീ അതിനെ കരയിക്കാതെ ബോൾ എറിഞ്ഞു കൊടുക്കെടി..."
"ന്നാ പിടിക്ക്..."
"🙄ഇതെന്താ..."
"പോയി ഇളക്ക് അജു... അല്ലേ കരിഞ്ഞു പോകും..."
😓ഇതിനേക്കാൾ ബേധം അവിടെ ഇരുന്നു ബോൾ എറിഞ്ഞാൽ മതിയായിരുന്നു...🙄
അതുങ്ങൾക്കുള്ള ഫുഡും മൂന്ന് കപ്പിൽ ആക്കി കൊണ്ട് വന്നു പെണ്ണിനെ നോക്കി ഇരുന്നതും പെണ്ണ് ബോൾ നമ്മളെ നേരെ എറിഞ്ഞു...
"നിക്ക് വയ്യ... ഇനി അജു എറിഞ്ഞു കൊടുക്ക്..."😓
"😭ങീ... ബോല്..."
എന്നും പറഞ്ഞു സുട്ടൂസ് ആണേൽ കരച്ചിലും തുടങ്ങി...
"ദാ ഇനി ഫുഡ് കഴിച്ചിട്ട് അജു ബോൾ എറിഞ്ഞു തരാം... എവിടെ കുട്ടൂസും ടുട്ടൂസും..."
പെണ്ണ് ബാറ്റും തറയിൽ ഇട്ടു അതുങ്ങളെ വിളിക്കാൻ ചെന്നതും നമ്മൾ പെണ്ണിനെ ഒന്ന് നോക്കി... പെണ്ണ് തലയിൽ കയ് വെച്ചു നില്ക്കുന്നത് കണ്ടതും നമ്മൾ അടുത്ത് ചെന്നു...
"എന്ത് പറ്റി...?!!"
"എന്തോ... തല കറങ്ങുന്ന പോലെ അജു..."
പെണ്ണ് തറയിലേക്ക് വീഴാൻ നിന്നതും നമ്മൾ താങ്ങി പിടിച്ചു ബെഡിൽ കിടത്തി...
"😭നി... യ... കന്ന് തൊ... ക്ക്..."
എന്നും പറഞ്ഞു സ്റ്റാർസ് ആണെങ്കിൽ പെണ്ണിന്റെ ചുറ്റിലും നിന്ന് കരച്ചിൽ തുടങ്ങി...
നമ്മൾ അമിയെ വിളിച്ചു പെണ്ണിനേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് വിട്ടു...
"കോൺഗ്രാറ്റ്ലഷൻസ്...!!
താൻ വീണ്ടും പണി പറ്റിച്ചല്ലേ..."
ഡോക്ടർ നമ്മളെ നോക്കി ചോദിച്ചതും നമ്മൾ ഇളിച്ചു കൊടുത്തു...
" ഇവിടുന്ന് പോകുമ്പോ പറഞ്ഞത് വെച്ചു നോക്കുമ്പോൾ ആള് കലിപ്പാവോ അജു... "
"😍ഏയ് അതൊന്നും ഉണ്ടാവില്ല..."
"🙄നീ ഇത് എന്ത് ഭാവിച്ചാ...സ്റ്റാർസിന്റെ സെക്കന്റ് ബർത്ത്ഡേ കഴിഞ്ഞ മാസം അല്ലേ നമ്മൾ ഒരുമിച്ച് ആഘോഷിച്ചത്... അതുങ്ങൾ ഒന്ന് വളർന്നിട്ട് പോരായിരുന്നോ..."
അമി വായും പൊളിച്ചു നിന്ന നിൽപ്പിൽ നമ്മളെ നോക്കി ചോദിച്ചതും നമ്മൾ നല്ല പോലെ ഇളിച്ചു കൊടുത്തു...😍
"പിള്ളേർ എന്റെ ഒരു വീക്നെസാ..."
"അല്ലാതെ അവൾ അല്ല..."🙄
"😍അവളും..."
എന്നാലും നമ്മക്ക് ഒരു പേടി ഇല്ലാതില്ല...🙄മിക്കവാറും നമ്മളെ കൊലവെറി ആവും...പെണ്ണിനെ നോക്കി അകത്തു ചെന്നതും പെണ്ണ് വായും പൊളിച്ചു ഇരിക്കാ...അടുത്ത് ആയുധം ഒന്നും ഇല്ലെന്ന് നമ്മൾ ഉറപ്പ് വരുത്തി അവളെ അടുത്ത് ചെന്നു ഇരുന്നു...
"😍ഞാൻ ഇല്ലേ നിന്റെ കൂടെ... നീ ഒന്ന് കൊണ്ടും പേടിക്കേണ്ട..."
"😕നിക്ക് പേടി ഒന്നുല്ല...😌ഇനി അജു വേണ്ടേ സ്റ്റാർസിന്റെ പിന്നാലെ ഓടാനും എന്നെ നോക്കാനും ഒക്കെ..."
🙄അജു യു ആർ ട്രാപ്പ്ഡ്... ചിരിക്കുന്ന പെണ്ണിന്റെ പിന്നാലെ പോകരുത് എന്ന് വിവരമുള്ളവർ വെറുതെ അല്ല പറയുന്നത്... നാലും കൂടെ എന്റെ കാര്യം തീരുമാനം ആക്കും...
"🙄ഇതും മൂന്നെങ്ങാനും ആവോ...?!!"[അമി ]
"😪യ്യോ... അമിക്കാ ഇങ്ങളെ കരിനാക്ക് ആണോ..."
"എന്റെ നാക്കിന്റെ അല്ല നിന്റെ അജുന്റെ കുഴപ്പം കൊണ്ടാ..."
😕അമി പെങ്ങൾക്ക് ഇട്ടു കൊടുത്തതിനു നമ്മക്ക് നല്ല പോലെ താങ്ങാ...
"ഡോക്ടർ മൂന്നൊന്നും അല്ലല്ലോ അല്ലേ..."
"ഏയ്... അതോർത്തു താൻ ടെൻഷൻ ആവണ്ട...ത്രിൻസ് ഒന്നും അല്ലെടോ..."
അത് കേട്ടപ്പോൾ ആണ് പെണ്ണിന് ശ്വാസം നേരെ വീണത്...
വീട്ടിൽ വന്നതും കാര്യം പറഞ്ഞപ്പൊ ഉപ്പച്ചി നമ്മളെ ഒരു നോട്ടം... നിനക്ക് ഇത് തന്നെ ആണോ പണി എന്നൊരു ചോദ്യം അതിൽ ഇല്ലേ...😍നമ്മൾ മൂപ്പരെ നോക്കി നല്ല പോലെ ഇളിച്ചു...
"കുഞ്ഞുങ്ങൾ വീടിന്റെ ഐശ്വര്യം ആണ്..."😕
"അപ്പൊ ഇതും മൂന്നാണോ..."
"ദേ ഉപ്പച്ചി ഒരിക്കൽ അങ്ങനെ സംഭവിച്ചു എന്ന് കരുതി എപ്പോഴും അങ്ങനെ ആവില്ല..."
മൂപ്പര് നമ്മളെ നല്ല പോലെ ഒന്ന് നോക്കി സ്റ്റാർസിനെ വിളിച്ചു... ആളെ വിളി കേൾക്കേണ്ട താമസം സ്റ്റാർസ് ഓടി വന്നു അങ്ങേരെ കൂടെ ചെന്നു...
നമ്മക്ക് ഇട്ടു നല്ല പോലെ താങ്ങിയ അമി പിറ്റേന്ന് തന്നെ വൈഫ് തല കറങ്ങി വീണു എന്ന് കേട്ടപ്പോൾ നമ്മൾ ഹാപ്പി ആയി...😌പെണ്ണും...
"😓അജു...ഇപ്പൊ വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ... എന്നേം സ്റ്റാർസിനേം അജുന് നോക്കാൻ ഭയങ്കര കഷ്ടപ്പാട് ഉണ്ടല്ലേ..."
"ദേ പെണ്ണെ നീയും സ്റ്റാർസും ആണ് ഈ ഞാൻ... അതെങ്ങനെയാ കഷ്ടപ്പാട് ആവുന്നേ... ദാ ഇനി ഇവിടെ ഉള്ള ആള് വന്നാലും എനിക്ക് ഒരു കഷ്ടപ്പാടും ഇല്ല..."
"😍എന്നാ നിക്ക് ഒരു ഉമ്മ താ..."
"നീ ഇങ്ങനെ ഒക്കെ എന്നെ പ്രലോബിപ്പിച്ചു പണി വാങ്ങിയത് എന്നെ കഷ്ടപ്പെടുത്താൻ ആണോ..."
നമ്മൾ പെണ്ണിന്റെ നെറ്റിയിലും കവിളിലും ഉമ്മ വെച്ച് കൊണ്ട് ചോദിച്ചതും പെണ്ണ് നമ്മളെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു...❣️
"ഈ അജുന്റെ സ്നേഹം എത്ര കിട്ടിയാലും മതി വരില്ല അത് കൊണ്ടാ... "😍
"ആണോ... എന്നാൽ നമുക്ക് സ്നേഹിച്ചാലോ..."
അപ്പൊ തന്നെ പെണ്ണ് നമ്മളെ പിടിച്ചടുപ്പിച്ചു നമ്മളെ ചുംബനങ്ങൾ കൊണ്ട് മൂടി... പെണ്ണിനെ എത്ര മാത്രം സ്നേഹിക്കുന്നോ അതിന്റെ നൂറിരട്ടി ആയി പെണ്ണ് നമ്മളെ സ്നേഹിക്കുന്നുണ്ട്...❣️
അവളിലേക്ക് ഇഴുകി ചേരുന്ന ഓരോ നിമിഷവും അത്രക്ക് പ്രിയപ്പെട്ടതായിരുന്നു...❣️ അവൾ തന്ന നമ്മളെ സ്റ്റാർസും...ഇനി വരാൻ ഇരിക്കുന്ന നമ്മളെ പുതിയ അതിഥിയും...❣️
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
"അജു... ന്നാ... അയ്ലൈൻ...ഇത്ത് താ..."
സുട്ടൂസ് കയ്യിൽ എടുത്തു നീട്ടിയത് കണ്ടു അജു വായും പൊളിച്ചു ബെഡിൽ കിടക്കുന്ന നിയയെ ഒന്ന് നോക്കി...🙄
"അച്ചോടാ... ഇതൊക്കെ ഇടുന്നത് കാണാൻ കൊള്ളാത്തവരല്ലേ...അജുന്റെ സുട്ടൂസ് മൊഞ്ചത്തി കുട്ടി അല്ലേ... അപ്പൊ ഇതിന്റെ ആവശ്യം ഒന്നുല്ല..."
"അപ്പോ നിയ... ഇതുന്നതൊ..."
പെണ്ണ് വായിൽ വിരൽ ഇട്ടു നിയയെ നോക്കി കൊണ്ട് ചോദിച്ചു...
"അതല്ലേ പറഞ്ഞത് കാണാൻ കൊള്ളാത്ത പെൺപിള്ളേർ ആണ് ഇതൊക്കെ ഇടുന്നത് എന്ന്..."
"😏ഓഹ് ഒരു വല്യ ഗ്ലാമർ ഉള്ള ആള്... അതൊന്നും നിന്റെ അജുന് അറിയതോണ്ടാ മോൾ വാ നിയ ഇട്ടു തരാം..."
നിയ അതും വാങ്ങി പെണ്ണിന്റെ രണ്ട് കണ്ണിലും വരഞ്ഞു കൊടുത്തു...
"ഐഞ്ചൽസ് ഇറ്റിറ്റുണ്ട്... ഐഞ്ചൽചിനെ കാണാൻ കൊല്ലൂലെ അജു..."
അത് കേട്ടതും നിയ അജുനെ തുറിച്ചു നോക്കി...
"അത് കുഞ്ഞു വാവകൾക്ക് ഇതൊക്കെ ഇട്ടു കൊടുത്താൽ അല്ലേ വലുതാവുമ്പോൾ എന്റെ സുട്ടൂസിനെ പോലെ മൊഞ്ചത്തി കുട്ടി ആവൂ..."
"ഓഹ് വീണിടത്തു നിന്ന് ഉരുളുന്നത് കണ്ടില്ലേ..."
പെണ്ണ് പുച്ഛിച്ചതും അജു ഒന്ന് ചിരിച്ചു... സ്റ്റാർസിനെ മൊത്തം റെഡി ആക്കി അജു മൂന്നിന്റെയും കവിളിൽ ഉമ്മ വെച്ചു...
"ഐഞ്ചൽചെ ഉമ്മ..."
സ്റ്റാർസ് നിയടെ തൊട്ടടുത്തായി കിടക്കുന്ന ഐഞ്ചൽസിന് ഉമ്മ കൊടുത്തു കൊണ്ട് ബെഡിൽ നിന്നും ഇറങ്ങി...
അജു അടുത്തതായി കൊടുത്തത് ട്വിൻസ് ആണ്...രണ്ട് ആഴ്ച ആവുന്നേ ഉള്ളൂ ഡെലിവറി ഒക്കെ കഴിഞ്ഞിട്ട്... ഒരു മോനും ഒരു മോളും...സ്റ്റാർസിന്റെ ഐഞ്ചൽസ്... പക്ഷെ സ്റ്റാർസിൽ ഒരാൾ ഇപ്പോഴും പിണക്കം ആണ്... എണ്ണം കൂടിയതിൽ അല്ല ഒന്ന് കുറഞ്ഞതിൽ ആണ് അജുന്റെ ടെൻഷൻ... സ്റ്റാർസിനു ബാഗിച്ചെടുക്കാൻ ഒന്ന് കുറവല്ലേ അത് കൊണ്ട്...😌അജു അല്ലേ ആള് ഉടനെ പ്രതീക്ഷിക്കാം...❣️
"അപ്പൊ നിയക്ക് ഉമ്മ ഇല്ലേ..."
"ഉമ്മ..."
മൂന്നും ഓടി വന്നു അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു... അജു ഒരു പുഞ്ചിരിയോടെ അതും നോക്കി നിന്നു...
മൂന്നെണ്ണം സ്വപ്‌നം കണ്ടു എല്ലാതും രണ്ടാമത് ഡെലിവറി കഴിഞ്ഞു എങ്കിലും അതിൽ അജുനെ കടത്തി വെട്ടാൻ ആവില്ലെന്ന് അവർക്ക് മനസ്സിൽ ആയി...😍
ഇതിനിടയിൽ നമ്മളെ അൽത്താഫിന്റെ കെട്ടു കഴിഞ്ഞു...
ആദ്യമായി നമ്മളെ സ്റ്റാർസ് നഴ്സറിയിൽ പോവാണ്...ആ ഒരുക്കത്തിൽ ആണ് അജുവും നിയയും സ്റ്റാർസും...നിയ നഖവും കടിച്ചു ടെൻഷൻ അടിച്ചു നിക്കാ...വാൻ വന്നതും അജുവും നിയ കണ്ണ് തുടച്ചു അവർക്ക് റ്റാറ്റാ കാണിച്ചു...
ഉമ്മച്ചിയും ഉപ്പച്ചിയും ഇത്തൂസും ഒക്കെ അവരെ യാത്ര ആക്കാൻ നിന്നു...
മൂന്നും ആദ്യം കരച്ചിൽ ആണെങ്കിലും മിട്ടൂസിനെ കണ്ടതും രണ്ടെണ്ണം സൈലന്റ് ആയി...🙄സുട്ടൂസ് ഇപ്പോഴും കരച്ചിൽ തന്നെ...
"ചുറ്റൂചിന്... പോന്താ..."😭
എന്നും പറഞ്ഞു പെണ്ണ് വീട് മുഴുവൻ ചുറ്റി ഓടാൻ തുടങ്ങി... അജു പിന്നാലെയും...അത് കണ്ടു ബാക്കി ഉള്ളവർ മുഴുവൻ ചിരിച്ചു...
അതിനെ കയ്യിൽ എടുത്തു അജു കണ്ണൊക്കെ തുടച്ചു കൊടുത്തു...
"സുട്ടൂസിന് പഠിച്ചു വല്യ ആളാവണ്ടെ... അതിനല്ലേ നഴ്സറിയിൽ പോന്നെ... കുട്ടൂസും ടുട്ടൂസും എല്ലാം ഇല്ലേ... ദാ മിട്ടൂസും ഉണ്ടല്ലോ..."
"ചുറ്റൂചിന് പോന്താ..."😭
അജുന്റെ തോളിൽ ഇറുക്കി പിടിച്ചു കരഞ്ഞു കൊണ്ട് പെണ്ണ് പറഞ്ഞതും അജു ഒന്ന് പുഞ്ചിരിച്ചു...
"എങ്കിൽ മോൾ ഇന്ന് പോണ്ട... നാളെ പോവാം..."
"മ്മ്..."
പെണ്ണ് മൂളിയതും അജു അവരോട് പൊക്കോളാൻ പറഞ്ഞു... വണ്ടി നീങ്ങിയതും പെണ്ണ് ഒന്ന് തല പൊക്കി നോക്കി ഒരു ചിരിയായിരുന്നു...
"😌ഹി ഹി ഹി... പോയി..."
"മ്മ് പോയി... ഇതിനാണോ കാലത്ത് തന്നെ എയ്ലൈനർ ഒക്കെ ഇട്ടു നിന്നെ... അതെങ്ങനാ ഉമ്മച്ചീടെ അല്ലേ മോൾ എല്ലാ ഉഡായിപ്പും കിട്ടീട്ടുണ്ട്..."
"പുന്നാരിച്ച് അജു തന്ന വഷളാക്കുന്നെ ന്നിട്ട് എന്നെ കുറ്റം പറയുന്നോ..."😬
"നിനക്ക് ഓർമ ഇല്ലേലും എനിക്ക് നല്ല പോലെ ഓർമ ഉണ്ട്... നീ ആദ്യായിട്ട് സ്കൂളിൽ പോയ ദിവസം... അന്ന് നിന്റെ ഉമ്മച്ചി അനുഭവിച്ചതാ ഞാൻ ഇപ്പൊ അനുഭവിക്കുന്നെ...അന്ന് എന്റെ നടും പുറത്ത് കിട്ടിയ തല്ലിന്റെ വേദന ഇപ്പോഴും മാറീട്ടില്ല...🤔എനിക്കിപ്പോഴും മനസ്സിൽ ആവാത്തത് അതല്ല എന്നെ വന്നു തള്ളി ഇട്ടു എന്റെ മേലേ മിസൈൽ കണക്കെ വന്നു വീണിട്ട് നീ എന്നെ തന്നെ തല്ലിയത് എന്തിനാണെന്ന്..."
"😏അത് പിന്നെ ഓടുന്നിടത് നിന്നോണ്ട് അല്ലേ ഞാൻ വീണേ... അതോണ്ടല്ലേ ഉമ്മച്ചി എന്നെ പിടിച്ചേ അതോണ്ട്..."
"🙄നീ ആള് അന്നേ ഒരു സംഭവാ അല്ലേ... അതെങ്ങാനും ഇതിന് കിട്ടിയാൽ ഞാൻ കുത്ത്പാള എടുക്കും അത് ഉറപ്പാ...ഇങ്ങനേം ഉണ്ടോ ഒരു മടിച്ചി..."
"അത് കൂടി പറഞ്ഞു കൊടുക്ക്... എന്നാൽ പിന്നെ അവൾക്ക് ആ വഴിക്ക് പോണ്ടല്ലോ..."
"അവൾ കൊച്ച് കുട്ടിയല്ലേ...എന്തായാലും നിന്നെ പോലെ ആവില്ല അല്ലേടാ മോളൂസേ..."
"😌മ്മ്... നിയ മതിച്ചിയാ ല്ലേ അജു..."
"ഓഹ്... ഞാൻ മടിച്ചി തന്നാ... അതിനെ സപ്പോർട്ട് ചെയ്യാൻ ഒരു ഉപ്പച്ചിയും... നിയ എന്നും വിളിച്ചു ഇനി ഇങ്ങോട്ട് വാ അപ്പൊ കാണിച്ചു തരാം..."
"🙄ഒന്ന് രണ്ട് വർഷം കഴിയട്ടെടി... അല്ലെങ്കിൽ ബന്ധുക്കളും നാട്ടുകാരും എന്ത് കരുതും എനിക്ക് ഇത് തന്നെയാ പണി എന്നല്ലേ..."
"അത് തന്നെ അല്ലേ പണി..."😏
"അത് പിന്നെ നിന്നെ കാണുമ്പോൾ എങ്ങനാടി..."😍
അതിന് നിയ ഒന്ന് നിന്നു അവനെ തുറിച്ചു നോക്കി... കയ്യിൽ കിട്ടിയ ഫ്‌ളവർ വൈസ് എടുത്തു എറിയാൻ നിന്നതും...
"എടീ മോൾ ഉണ്ട് എറിയല്ലേ..."
കലിപ്പിൽ അത് തറയിൽ ഇട്ടു പെണ്ണ് പോയി ഐഞ്ചൽസിനെയും നോക്കി കിടന്നു...
ആലിപ്പഴം പെറുക്കാം...
പീലി കുട നിവർത്തി...🎶
അജു പെണ്ണിന്റെ കൂടെ കുറെ നേരം പാട്ടും പാടി കളിച്ചതും പെണ്ണിന് ബോർ അടിച്ചു...
"ചാച് എന്താ വരാത്ത അജു..."😓
"അത് ശരി ഇപ്പൊ അങ്ങനെ ആയോ... മര്യാദക്ക് നിനക്ക് അവരെ കൂടെ പോയാൽ മതിയായിരുന്നില്ലേ..."
"😌എന്നാ നിക്ക് നഴ്ച്ചറി പോവാ..."
"😕ഇപ്പോഴോ...?!!"
"😌ആ... പൂവാ അജു... ബാ..."
"അതെങ്ങനെയാ സ്റ്റാർസിന്റെ ഒരു വാൽ അല്ലേ ഇത്...നീ അതിനെ കൊണ്ട് പോയി ആക്കേടാ..."
ഉപ്പച്ചി കൂടി പറഞ്ഞതും അജു മോളെയും ബൈക്കിൽ ഇരുത്തി ഇറങ്ങി...
സുട്ടൂസിനെ കണ്ടതും അവരും ഹാപ്പി ആയി... പെണ്ണാണെൽ അജുന്റെ ബൈക്ക് നീങ്ങുന്നതും നോക്കി ഒരു മോങ്ങൽ ആയിരുന്നു...
"😭അജു... പോയി..."
"കരയന്താറ്റൊ ചുറ്റൂചെ...നാൻ ചോക്കറ്റ് തരാ..."
മിട്ടൂസ് ബാഗിൽ കയ്യിട്ടു ചോക്ലേറ്റ് കൊടുത്തതും ഏങ്ങി കൊണ്ട് അത് വാങ്ങി...
"മിറ്റൂചു... ഉമ്മ..."😍
അത് കിട്ടിയതും ചെക്കൻ നല്ല പുള്ളിയായി ചോക്ലേറ്റ് കവർ പൊട്ടിച്ചു കൊടുത്തു... അങ്ങനെ ഓസിക്ക് വീണ്ടും ഒരു ഉമ്മ കൂടി വാങ്ങി...❣️
ബാക്കി രണ്ടും പെണ്ണിന്റെ കരച്ചിൽ നിന്നതും ഹാപ്പി ആയി...
ചോക്ലേറ്റ് കണ്ടതും ക്ലാസ് മുഴുവൻ നിലവിളി തുടങ്ങി...🙄മിട്ടൂസ് ആണേൽ കാര്യം മനസ്സിൽ ആവാതെ ചുറ്റിലും ഒന്ന് നോക്കി...ടീച്ചർസ് പോലും കരച്ചിൽ കേട്ട് വായും പൊളിച്ചു നിന്നു...ചോക്ലേറ്റിന് ആണെന്ന് കണ്ടതും ചെക്കൻ സുട്ടൂസിന്റെ അടുത്ത് ചെന്നു...
"ചുറ്റൂചെ ബേം തിന്ന്..."
🙄പെണ്ണ് അത് കഴിച്ചതും പിന്നേം കരച്ചിൽ ആയിരുന്നു... അങ്ങനെ ആ ഒരു ദിവസം കഴിഞ്ഞു കിട്ടി...
മിട്ടൂസ് പിന്നെ എന്നും പെണ്ണിനുള്ള ചോക്ലേറ്റും കൊണ്ടേ പോവൂ...പെണ്ണാണെങ്കി ചെക്കനെ കാണുമ്പോൾ കയ് നീട്ടേം ചെയ്യും... അതും വാങ്ങി ചെക്കന് ഒരു ഉമ്മയും കൊടുക്കും...
°°°°°°°°°°°°°°💞
"ങീ..."😭
സുട്ടൂസ് മോങ്ങി കൊണ്ട് നിയയെ തേടി കിച്ചണിൽ വന്നതും നിയ അതിനെ ഒന്ന് നോക്കി...
"ഓഹ് തുടങ്ങി... എന്തിനാടി കിടന്നു മോങ്ങുന്നേ നിനക്ക് ഏത് നേരം നോക്കിയാലും ഇതാണോ പണി..."
"അച്ചുക്കാ പെൻചില് പൊത്തിച്ച്..."😭
"ആണോ മോളെ... അയിന്നെന്താ മോൾക്ക് വേറെ പെൻസിൽ തരാലോ..."
ഇത്തൂസ് അതും പറഞ്ഞു പെണ്ണിനെ ആശ്വസിപ്പിച്ചു നിർത്തി...
"😕നാൻ അല്ല ഉമ്മച്ചി...ചുറ്റൂചാ പൊത്തിച്ചെ..."
"അല്ല അച്ചുക്കയാ..."
"ചുറ്റൂച്ചാ നിയ..."
കുട്ടൂസും വന്നു പറഞ്ഞതും സുട്ടൂസ് മുഖവും കോട്ടി അതിനെ രണ്ടിനെയും പുച്ഛിച്ചു...
"ഇതിന് ഒരീസം രണ്ട് മൂന്ന് പെൻസിൽ വേണം... അതിന് നാൻ കാലത്ത് വഴക്ക് പറഞ്ഞതോണ്ട് പെണ്ണ് അത് ഇവന്റെ മേലേ ഇടുന്നതാ... എപ്പോ നോക്കിയാലും പെൻസിൽ വായിലാ... ഒന്നും കിട്ടാനിട്ട് ആണോടി അത് എടുത്തു കഴിക്കുന്നേ..."
നിയ കലിപ്പ് ആയതും പെണ്ണ് അച്ചുട്ടനെ നല്ല പോലെ തുറിച്ചു നോക്കി... അച്ചുട്ടൻ ചിരിക്കുന്നത് കണ്ടതും ഓന്റെ നടുംപുറം നോക്കി ഒന്ന് കൊടുത്തു ഒരു ഓട്ടം ആയിരുന്നു...🙄
"പോട്ടെ മോനെ സാരല്ല്യ..."
"😌നീ മുന്നേ അമിയോട് ഇങ്ങനെ ആയിരുന്നു അല്ലേ അത് തന്നാ ഇത്..."
"😓നാൻ ഇങ്ങനെ ഒന്നുല്ല ഇത്തൂസെ..."
"നിന്നെ കാണുന്നതിന് മുന്നേ നിന്റെ സ്റ്റോറി ഞങ്ങൾ കെട്ടിട്ടുണ്ട്..."
🙄പടച്ചോനെ ഈ പെണ്ണ് നമ്മളെ പോലെ എങ്ങാനും ആവോ... എങ്കിൽ നമ്മളെ കാര്യം പോക്കാ...
അജു വന്നതും എല്ലാം കേട്ടു അവൻ ഒരു ചിരി ആയിരുന്നു...
"അതാ പറയുന്നേ കിട്ടാൻ ഉള്ളത് ഏത് വഴിക്ക് ആയാലും കിട്ടും എന്ന്...കൊടുത്തത് ഒക്കെ മോളെ കയ്യീന്ന് വാങ്ങിക്കോ..."
"😬ദേ അജു...എന്നെ കൊണ്ട് പറയിപ്പിക്കേണ്ട... ഈ പെണ്ണിന് അജുന്റെ സ്വഭാവം തന്നാ..."
"😕ഏയ് നാൻ ഇങ്ങനെ അല്ലേടി..."
"പോടാ... പടച്ചോനെ ഇനി ഈ ഉറങ്ങി കിടക്കുന്ന രണ്ടെണ്ണം എങ്ങനെ ആവോ...?!!"🙄
"😍മിക്കവാറും അതും ഞാനും നീയും ആയിരിക്കും..."
"നാൻ ആയാലും ഇയാൾ ആവാണ്ട് ഇരുന്നാൽ മതി..."
നിയ അതും പറഞ്ഞു ഐഞ്ചൽസിനെയും കെട്ടിപ്പിടിച്ചു കിടന്നു... തൊട്ടപ്പുറത്തെ ബെഡിൽ ആയി അജു സ്റ്റാർസിനെയും കൊണ്ടും...❣️
എന്നാലും നോട്ടം മുഴുവനും പെണ്ണിൽ ആണ്...
അക്കരെയിക്കരെ നിന്നാൽ എങ്ങനെ ആശ തീരും...🎶
അജു പാടി തീർക്കുന്നതിന് മുന്നേ പില്ലോ വന്നു വീണതും അവൻ സൈലന്റ് ആയി...
************💞
സ്റ്റാർസ് വളർന്നു അഞ്ച് വയസ് ആയി...ഐഞ്ചൽസിന് മൂന്ന് വയസും...സ്റ്റാർസിനെയും ഐഞ്ചൽസിനെയും നഴ്സറി സ്കൂളിൽ അയച്ചു നിയ നടു ഒന്ന് നിവർത്തി...😓കാലത്ത് ഒരു യുദ്ധം കഴിഞ്ഞു എന്ന് വേണം പറയാൻ...ഇത്തൂസ് അലക്കാനും പെണ്ണ് വീട് വൃത്തിയാക്കാനും നിന്നു...🙄ഇത് മറ്റേ ബാഹുബലിയിലെ യുദ്ധം കഴിഞ്ഞ പ്ലേസ് ആണോ...
അതും പറഞ്ഞു തൂത്തു തുടക്കുമ്പോൾ ആണ് ഇന്നലെ ഇറങ്ങി പോയ അജു കേറി വന്നത്...
പെണ്ണിനെ കണ്ടതും പിന്നിൽ കൂടെ ചെന്നു അരയിൽ കൂടി കയ്യിട്ടു എടുത്തു പൊക്കി വട്ടം കറക്കിയതും നിയ ഒരു അലർച്ച ആയിരുന്നു...😨
"എന്റെ ചെവി അടിച്ചു പോയെന്ന തോന്നുന്നേ ഒന്ന് പതിയെ അലറിയാൽ എന്താ..."
"😬നാൻ ഇപ്പൊ പേടിച്ചു വടി ആയേനെ... ഇന്നലെ പോയത് ആണല്ലോ എന്നെ കൊല്ലാൻ ആണോ ഇപ്പൊ വന്നേ..."
"😍വേണേൽ സ്നേഹിച്ചു കൊല്ലാം..."
അജു വീട് മുഴുവൻ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു...
"അയ്യടാ...അതിന്റെയാ ഞാൻ ഈ അനുഭവിക്കുന്നെ..."
"എല്ലാരും എവിടെ പോയി നീ മാത്രേ ഉള്ളൂ..."
"ഇത്തൂസ് ഡ്രെസ്സ് അലക്കാ... ഉമ്മച്ചി കിച്ചണിൽ ഇണ്ട്..."
"എന്നിട്ടാണോ അനുഭവിച്ചു എന്നൊക്കെ പറയുന്നേ..."
"😬പിന്നല്ലാണ്ട്... അഞ്ചെണ്ണത്തിനെ കാലത്ത് ഒരുക്കി അയക്കാൻ ഉള്ള കഷ്ടപ്പാട് ഒന്നും ഇയാക്ക് അറിയേണ്ടല്ലോ... തോന്നുമ്പോ ഇറങ്ങി പോയി എപ്പോഴേലും കയറി വന്നാൽ മതിയല്ലോ..."😪
"ഇത്രയും ദിവസം ഞാൻ അല്ലേടി അവരെ ഒരുക്കി അയച്ചത്... ഒരു ദിവസം മാറി നിന്നതിനാണോ ഇങ്ങനെ...?!!"
"ഒറ്റയ്ക്ക് ഒന്നും അല്ലാലോ ഞാനും ഹെല്പ് ചെയ്യാറില്ലേ..."😏
"😍ഇനി ഇപ്പൊ നിനക്ക് നല്ല റസ്റ്റ് വേണം അതിന് ഒരു വഴിയേ ഉള്ളൂ..."
"🙄ന്റെ വീട്ടിൽ പോവാൻ ആണോ...?!!"
"ഏയ് അതല്ല... നമുക്ക് ഐഞ്ചൽസിന് ഒരു വാവയെ കൊടുത്താലോ... നിനക്ക് ആണേൽ റെസ്റ്റും കിട്ടും..."😍
"😤എനിക്ക് ഇപ്പൊ റസ്റ്റ് വേണ്ട... പത്ത് മാസം റസ്റ്റ് എടുത്തിട്ട് എന്താ കിട്ടുമ്പോ രണ്ടും മൂന്നും അല്ലേ... അതിന്റെ ഇരട്ടി ബാക്കി ഉള്ള ദിവസം മുഴുവൻ ഞാൻ ഓടണം... പോയിക്കോണം അവിടന്ന് ഓരോ ഊള ഐഡിയയും ആയി വന്നോളും..."
"😒വേണ്ടെങ്കിൽ വേണ്ട...നീ ഇങ്ങനെ കഷ്ടപ്പെട്ടോ..."
അതും പറഞ്ഞു അജു മുറിയിൽ നടന്നതും നിയ വായും പൊളിച്ചു നിന്നു...😕
"സുറ്റൂചെ...ദാ ചോക്ലേറ്റ്..."
"ഞാൻ പറഞ്ഞതല്ലേ എന്നെ സുറ്റൂചെന്നു വിളിക്കരുത് എന്ന്... വിളിച്ചാൽ ഞാൻ മിറ്റൂച്ചെന്നു വിളിക്കും..."😏
"ഇനി വിളിക്കൂല... പിന്നെന്താ ഞാൻ വിളിക്കാ..."
"അയ എന്ന്... ന്റെ പേര് അതാ..."
"😓അപ്പൊ ഞങ്ങളേം അങ്ങനെ വിളിക്കോ..."
"മ്മ് വിളിക്കാ..."
"ചുറ്റൂചായിരുന്നു നല്ലത്..."😍[മിട്ടൂസ് ]
അതിന് പെണ്ണ് അവനെ നോക്കി പുച്ഛിച്ചു കാണിച്ചു...😏അത് പാരമ്പര്യം ആയി കിട്ടിയതാ...
സ്റ്റാർസിന്റെ ഫിഫ്ത് ബർത്ത്ഡേ ആഘോഷിക്കാൻ ഉള്ള തയാറെടുപ്പിൽ ആണ് അജുവും അമിയും...എല്ലാ പ്രാവശ്യത്തെയും പോലെ തറവാട്ടിൽ വെച്ചു നടത്താൻ ഉള്ള പ്ലാൻ ആണ്...❣️
"നിയ നിക്ക് ബട്ടൻസ് ഇട്ടു താ..."[കുട്ടൂസ് ]
"ഞാൻ തന്നെ ഈടെ റെഡി ആയില്ല അപ്പോഴാ... എന്നിട്ട് വേണം ഈ രണ്ടിനെയും റെഡി ആക്കാൻ...ആണുങ്ങൾ ഒരുങ്ങേണ്ട കാര്യം ഒന്നും ഇല്ല എന്ന് അജുനോട് ചെന്നു പറ..."
"അതെന്താടി ആണുങ്ങൾ റെഡി ആയാൽ..."
എന്നും പറഞ്ഞു അജു കേറി വന്നതും നിയ അവനെ കണ്ണും തള്ളി നോക്കി നിന്നു...🙄ഇതുങ്ങളെ ഉപ്പച്ചി ആണെന്ന് കണ്ടാൽ പറയോ...
"😏ആഞ്ചാറെണ്ണത്തിന്റെ ഉപ്പച്ചിയായി അത് മറക്കണ്ട..."
"അഞ്ചാറെണ്ണോ...?!!ഇനി ആറാമത് ഒന്ന് കൂടി കിട്ടാൻ നീ മനസ് വെക്കണം..."😍
"തത്കാലം ഞാൻ മനസ് വെക്കുന്നില്ല... ഇപ്പൊ മോൻ അതുങ്ങളെ ഒന്ന് റെഡി ആക്കിക്കെ...എല്ലാരും എത്തിക്കാണും..."
വാടാ മക്കളെ എന്നും പറഞ്ഞു സ്റ്റാർസിനെ റെഡി ആക്കുന്നത് കണ്ടു നിയ അത് നോക്കി ഒന്ന് പുഞ്ചിരിച്ചു...😍
സ്റ്റാർസും അതിന് പിന്നാലെ ഐഞ്ചൽസും ഇറങ്ങി വരുന്നത് കണ്ടു എല്ലാരുടെയും കണ്ണ് അവരിൽ ആയിരുന്നു...എത്ര കണ്ടാലും മതി വരാത്ത അവരെ നോക്കി എല്ലാരും ഒരു പോലെ പുഞ്ചിരിച്ചു...❣️
"എന്താടി ലേറ്റ് ആയത്...?!!"
വന്നു കേറുന്നതിന് മുന്നേ നെച്ചു നിയയുടെ അടുത്ത് വന്നു ചോദിച്ചു...
"രണ്ടെണ്ണം കിട്ടേണ്ട സ്ഥാനത്ത് അഞ്ചെണ്ണം അല്ലേടി... റെഡി ആക്കി എടുക്കണ്ടേ..."
"ഭാഗ്യം അല്ലേടി... ഇതുങ്ങളെ കിട്ടിയത്..."
സ്റ്റാർസ് ആണേൽ മിട്ടൂസിന്റെ കൂടെ കളിക്കാൻ ചെന്നു... ഐഞ്ചൽ ആണെങ്കിൽ നെച്ചുന്റെ മോൾ അന്ഷിടെ കൂടെയും ചെന്നു... അയ്മൻ അജ്മൽ അംന അജ്മൽ എന്നാണ് നമ്മളെ ഐഞ്ചൽസിന്റെ പേര്...
സ്റ്റാർസിന്റെ കൂടെ കളിക്കാൻ മാലിടെ മോനും ഷമീറിന്റെ മോളും അമ്മൂസിന്റെ യും ജെസീടെയും മോളും ഒക്കെ ആയി... ഉമ്മച്ചിമാര് ആണേൽ എല്ലാം കൂടെ കൂടിയപ്പോൾ പിള്ളേരെക്കാൾ കച്ചറയാണ്... ഉപ്പച്ചിമാര് എല്ലാം കൂടിയതും അജുനിട്ട് നല്ല പോലെ വെക്കുന്നുണ്ട്... പിള്ളേരെ കാര്യം തന്നെ...🙄
"Happy birth to you stars..."❣️
എന്ന കോറസ് പാടി നാലിന്റെയും ഫോട്ടോസ് പതിച്ച കേക്ക് നാലും ഒരുമിച്ചു കട്ട് ചെയ്തു...മിട്ടൂസും ഇപ്പൊ സ്റ്റാർസിലെ ഒരു അംഗം ആണ്... ഇതിനിടയിലും നിയയുടെ നോട്ടം ഫെബിനെ ആണ്...അവന്റെ നോട്ടം അനുട്ടിയെ ആണ്...അനുട്ടിയും മോശം അല്ല...🙄
സ്റ്റാർസ് നിയക്കും അജുനും കേക്ക് കൊടുത്തതും രണ്ടും അവർക്ക് തിരിച്ചു കേക്ക് കൊടുത്തു... രണ്ടാളും കൂടി അവർക്ക് ഗിഫ്റ്റ് കൊടുത്തതും ഉമ്മച്ചിമാരും ഉപ്പച്ചിമാരും ഫ്രണ്ട്സും എല്ലാം കൂടെ ഓരോരോ ഗിഫ്റ്റ് ആയി അവർക്ക് കൊടുത്തു... ഒപ്പം മിട്ടൂസിനും...❣️
കേക്ക് സപ്ലൈ ചെയ്യാൻ നിന്നതും സുട്ടൂസും മിട്ടൂസും കൂടെ കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും ഒക്കെ കണ്ടു നിയ വായും പൊളിച്ചു നിന്നു...😕പടച്ചോനെ ഇത് ഉമ്മ വെപ്പൊക്കെ തുടങ്ങിയാ... ഇതിനേം ഇവടെ വെച്ചിട്ടാണോ ഞാൻ അനുട്ടിയെം നോക്കി നിന്നെ...
ഫുഡ് ഒക്കെ കഴിച്ചതും എല്ലാരേക്കാളും കൂടുതൽ ഐസ്ക്രീം ഒക്കെ എടുത്തു തട്ടിയതും നിയക്ക് എന്തോ ഒരു വല്ലായ്മ... പെണ്ണ് അപ്പൊ തന്നെ വായും പൊത്തി പിടിച്ചു പുറത്തേക്ക് ഒരു ഓട്ടം ആയിരുന്നു...
പെണ്ണ് വോമിറ്റ് ചെയ്യുന്നത് കണ്ടു വായും പൊളിച്ചു നിന്ന അജുന്റെ ചുറ്റിലും അമിയും മാലിയും ഷമീറും ജൗഹിയും വന്നു അവനെ ഒരു നോട്ടം...🙄നീ വീണ്ടും പണി പറ്റിച്ചോ എന്നാണ് നോട്ടത്തിന്റെ അർത്ഥം എന്ന് മനസ്സിൽ ആയതും അജു എല്ലാറ്റിനെയും നോക്കി അല്ലെന്ന് തലയാട്ടി...😕
"പിന്നെങ്ങനാ അവൾ വോമിറ്റ് ചെയ്യുന്നേ...?!!"[അമി ]
"ഇത് നല്ല കൂത്ത്... എന്റെ പെണ്ണിന് വയറ്റിൽ ഉണ്ടാക്കി കൊടുക്കാൻ എനിക്ക് ആരുടെയും സമ്മതം ഒന്നും വേണ്ട...എന്നാലും ഇതിൽ എനിക്ക് പങ്കില്ല... ഐഞ്ചൽസ് വന്നേ പിന്നെ അങ്ങോട്ട് അടുപ്പിച്ചിട്ടില്ലെടാ..."😓
പെണ്ണിന്റെ ദയനീയാവസ്ഥ കണ്ടു അജു പെണ്ണിന്റെ അടുത്ത് ചെന്നു പുറം ഉഴിഞ്ഞു കൊടുത്തു...
"😒ഇതെന്താടി ഇപ്പൊ ഈ നേരത്ത് ഇങ്ങനെ ഒരു വോമിറ്റ് ഒക്കെ...?!!"
"കേക്കും ബിരിയാണിയും ചിക്കനും ഐസ്ക്രീമും എല്ലാം കൂടെ ജാമായതാ...😓ആകെ കൂടെ ഒരു വയർ അല്ലേ ഉള്ളൂ..."
😌അത് കേട്ടതും അജു നല്ല പോലെ ചിരിച്ചു...
"അവന്മാരൊക്കെ എന്നെ തെറ്റിധരിച്ചെടി...ആ ദാരണ നമുക്ക് സത്യം ആക്കി കൊടുത്താലോ..."😍
"നിക്ക് പ്രാണ വേദന അപ്പോഴാ ഓന്റെ വീണവായന..."😬
എന്നും പറഞ്ഞു പെണ്ണ് കലി തുള്ളി അകത്തേക്ക് നടന്നു...
°°°°°°°°°°°°°°°°°💞
"മീറ്റൂസെ ബോൾ എറിഞ്ഞു താ..."
ബാറ്റും പിടിച്ചു നിക്കാണ് നമ്മളെ സുട്ടൂസ്... ഒപ്പം കുട്ടൂസും ടുട്ടൂസും ഉണ്ട്...
മിട്ടൂസ് ഓടി വന്നു ബോൾ എറിഞ്ഞതും സുട്ടൂസ് പറത്തിഅടിച്ചു...
"😍സിക്സെർ..."[ടുട്ടൂസ് ]
"😕യ്യോ ബോൾ കാണുന്നില്ല..."
"നാൻ പോയി നോക്കട്ടെ..."
കുട്ടൂസ് അതും പറഞ്ഞു പോയി ബോളും ആയി വന്നതും വീണ്ടും കളി തുടങ്ങി...🙄എല്ലാറ്റിനും മടുത്തേലും പെണ്ണ് നിർത്താൻ ഉള്ള പ്ലാൻ ഇല്ല...
"മതി സുട്ടൂസേ... നിയ വഴക്ക് പറയും..."
"ഞാൻ ബരൂല..."😓
"നിയ തല്ലും..."
"ന്നാ അജുനോട് നിയനെ തല്ലാൻ പറയും..."
മിട്ടൂസ് അവന്റെ വഴിക്കും സ്റ്റാർസ് അവരെ വഴിക്കും നടന്നു...🙄വീട്ടിൽ എത്തിയതും മൂന്നിന്റെയും കോലം കണ്ടു നിയ കലിപ്പിൽ അതുങ്ങളെ നോക്കി...
"എവടെ ആയിരുന്നു ഇത്രേം നേരം...?!!"
"ഞങ്ങൾ കിക്കെറ്റ് കളിക്കാൻ പോയതാ..."😌
"ആണോ... കണ്ടിട്ട് ചെളിയിൽ കിടന്നു ഉരുണ്ടിട്ട് വരുന്ന പോലെ ഇണ്ടല്ലോ...അതും ഈ പ്രായത്തിൽ,,,ഞാനും കുറെ ക്രിക്കെറ്റ് കളിച്ചതാ ഇങ്ങനെ ഒരു കോലം ആദ്യായിട്ടാ കാണുന്നെ...ഇനി എങ്ങാനും പുറത്ത് പോയാൽ തല്ലി കൊല്ലും ഞാൻ... ഇത് എങ്ങനെ വെളുപ്പിക്കാൻ ആണാവോ..."😓
മൂന്നിനെയും നോക്കി നിയ ഒന്ന് നെടുവീർപ്പെട്ടു...
"😪അല്ലേലും എല്ലാ ആണുങ്ങളും ഇങ്ങനാ... ആദ്യം ഒക്കെ ഭയങ്കര സ്നേഹാവും... പിന്നെ കെട്ടിയോളും വേണ്ട മക്കളും വേണ്ട..."
നിയ ബെഡിൽ ഇരുന്നു ഫോൺ തോണ്ടുന്ന അജുനെ നോക്കി കൊണ്ട് പറഞ്ഞു...അജു ഒന്ന് നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല...😕
"😓കണ്ടോ മിണ്ടാട്ടം ഇല്ലാതെ...നിക്ക് വയ്യ ഞാൻ എന്റെ വീട്ടിൽ പോവാ..."
😍അജു വീണ്ടും പെണ്ണിനെ നോക്കാതെ ഫോണിൽ നോക്കി തന്നെ ചിരിച്ചു...
"😬ഒരു ഉലക്കമേലേ ഫോൺ... ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ...?!!"
പെണ്ണ് അതും പറഞ്ഞു ഫോൺ തട്ടി പറിച്ചു എറിയാൻ നിന്നതും അജു ഒറ്റ ചാട്ടത്തിന് കയ്യിൽ ആക്കി...
"😬ഞാൻ എന്റെ വീട്ടിൽ പോവാ..."
"അതിനാണോ ഈ ബഹളം... നീ പോയിക്കോ..."
😕യ്യോ ഇവൻ ന്നെ ഒഴിവാക്കാണോ...ഇവനെന്താ പോണ്ടാ എന്ന് പറഞ്ഞ... നിയ അതും ചിന്തിച്ചു അജുനെ തുറിച്ചു നോക്കി...
"😪അല്ലേ എന്നോട് പോണ്ടാ എന്ന് പറയുന്ന ആളാ... ഇപ്പൊ കണ്ടില്ലേ അഞ്ച് പിള്ളേർ ആയപ്പോൾ എന്നോടുള്ള ഇഷ്ട്ടം ഒക്കെ പോയി അല്ലേ...അതോണ്ടല്ലേ എന്നോട് പോയിക്കോ എന്ന് പറഞ്ഞത്..."
പെണ്ണ് കിടന്നു മോങ്ങാൻ നിന്നതും ഒരു ഭാഗത്ത് നിന്നും സ്റ്റാർസും മറ്റൊരു സൈഡീന്ന് ഐഞ്ചൽസും അജുനെ തല പൊക്കി നോക്കി... അജു അവരെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു പെണ്ണിന്റെ അടുത്തായി ചെന്നു പെണ്ണിനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വച്ചതും ഉയർത്തിയ തല അഞ്ചും താഴ്ത്തി കണ്ണുകൾ അടച്ചു പിടിച്ചു പിടിച്ചു...😍ഇതൊക്കെ അവറ്റകൾ എത്ര കണ്ടതാ...❣️
പിന്നെ അവളെ അധരങ്ങളിലേക്ക് ലയിച്ചു ചേർന്നതും പെണ്ണും അവനെ വരിഞ്ഞു മുറുക്കി...
"അജു നിയന്റെ പിനക്കം മാറിയ...?കണ്ണ് തൊക്കറ്റെ...?!!"
അത് കേട്ടതും നിയ അജുനെ പിടിച്ചു തള്ളി മാറ്റി അവനെ തുറിച്ചു നോക്കി...
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
"ആ ഇനി കണ്ണ് തുറന്നോ..."😍
അജു പെണ്ണിനെ നോക്കി കൊണ്ട് പറഞ്ഞതും അഞ്ചും കയ് മാറ്റി രണ്ടിനെയും ഒന്ന് നോക്കി...
"പിള്ളേർ നിൽകുമ്പോൾ ആണോ...?!!"😬
"അവർക്ക് നിന്നെക്കാൾ ബുദ്ധിയുണ്ട്... കണ്ടില്ലേ കണ്ണടച്ച് പിടിച്ചത്..."
"😓കണ്ട്... ഇനി ആരോടൊക്കെ ചെന്നു പറയോ ആവോ..."
"ഒന്നുല്ലേലും രണ്ട് ഡെലിവറിക്ക് അഞ്ച് മക്കളെ തന്നത് അല്ലേ ഞാൻ അവർ പറയാതെ തന്നെ ഊഹിച്ചോളും..."😍
"ഓഹ്... ഇതിനെ ഞാൻ... മാറങ്ങോട്ട്..."😬
എന്നും പറഞ്ഞു നിയ പിള്ളേരെ ഡ്രെസ്സ് ഒക്കെ എടുത്തു വെക്കാൻ തുടങ്ങി...
"നിയന്റെ പിനക്കം മാടീലെ അജു..."
"ഇല്ലന്നെ... ഇത് ഡോസ് കൂട്ടി കൊടുത്താലേ ഇവളെ പിണക്കം മാറൂ..."
"😌ന്നാ കൊക്ക് അജു..."
അത് കേട്ടതും നിയ വായും പൊളിച്ചു അജുനെ നോക്കി...
"പിന്നെ,,, ഇങ്ങ് വാ..."😏
"അത് ഇപ്പോഴല്ല...പിന്നെ കൊടുക്കാട്ടോ... ഇപ്പൊ നമുക്ക് ഉറങ്ങിയാലോ..."
"ആ ഒങ്ങാ..."
എന്നും പറഞ്ഞു അഞ്ചും അജുന്റെ അടുത്തേക്ക് ഓടി വന്നു...ഉറങ്ങാൻ ഇപ്പൊ അഞ്ചിനും അജു വേണം... അവന്റെ തലങ്ങും വിലങ്ങും നെഞ്ചിലും ആയി അഞ്ചും കിടന്നുറങ്ങാൻ തുടങ്ങി.. 😍അത് കണ്ടു നിയ അതുങ്ങളെയും നോക്കി ഒരു പുഞ്ചിരിയോടെ നോക്കി നിന്നു... പിന്നെ അവരെ സമ്മാനിച്ച അജുനെയും...❣️
"എന്തെ ഉറക്കം ഒന്നും ഇല്ലേ...?!!"
താടിക്ക് കയ്യും കൊടുത്തു ബെഡിൽ ഇരിക്കുന്ന നിയ ഞെട്ടി കൊണ്ട് നോക്കിയതും അജു ഉണ്ട് തൊട്ടടുത്തായി വന്നിരിക്കുന്നു...
മക്കളെ നോക്കിയതും അവർ കെട്ടിപ്പിടിച്ചു നല്ല ഉറക്കം ആണ്...ഇവനെപ്പോഴാ അവരെ നേരെ കിടത്തി പുതപ്പിച്ചത്... നിയ അതുങ്ങളിൽ നിന്ന് നോട്ടം മാറ്റി വീണ്ടും അജുനെ നോക്കി...🙄
"നീ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ടല്ലേ നമ്മുടെ പൊന്നോമനകളെ നോക്കാൻ...എന്നോട് ക്ഷമിക്കേടി ഒഴിവാക്കാൻ പറ്റാത്ത പ്രോഗ്രാം ആയോണ്ട് മാത്രാ ഞാൻ..."
പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ നിയ അവന്റെ വാ കയ് കൊണ്ട് അടച്ചു...
"അങ്ങനെ ഒന്നും പറയല്ലേ അജു... എന്റെ ഭാഗ്യം ആണ് അജുവും നമ്മുടെ മക്കളും... എനിക്ക് അവരെ നോക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല..."😓
"🙄പിന്നെന്തിനാ നീ കുറച്ച് മുന്നേ ഇവിടെ കിടന്നു ബഹളം വെച്ചത്..."
"അത് പിന്നെ... ഇയാൾ പ്രോഗ്രാം എന്നൊക്കെ പറഞ്ഞു പോയി പെണ്ണുങ്ങളെ മുന്നിൽ ഷൈൻ ചെയ്യുന്നത് കണ്ടിട്ട് നിക്ക് സഹിക്കാത്തൊണ്ട്..."😏
"😍അഞ്ച് പിള്ളേർ ആയിട്ടും നിന്റെ കുശുമ്പിന് ഒരു മാറ്റവും ഇല്ല അല്ലേ..."
അതിന് പെണ്ണ് കണ്ണ് ഇറുക്കി ഇല്ലെന്ന് കാണിച്ചു...
"അജു എന്റെ മാത്രാ...വേറെ ആരും നോക്കുന്നത് നിക്ക് ഇഷ്ടല്ല..."😓
"അതേയ് പിള്ളേർ ഒക്കെ ഉറങ്ങി..."😍
"🙄അയിന്...?!!"
അജു അപ്പൊ തന്നെ പെണ്ണിനെ പിടിച്ചു തന്റെ നെഞ്ചിൽ ഇട്ടു... അവളെ ചുംബനങ്ങൾ കൊണ്ട് മൂടിയതും പെണ്ണും എല്ലാം മറന്നു അവനിൽ ലയിച്ചു...❣️
***********💞
"നാ പിനക്കാ..."😏
"🙄നീ എന്തിനാടി എന്നോട് പിണങ്ങുന്നേ...?!!ഞാൻ എന്ത് ചെയ്തിട്ടാ..."
സുട്ടൂസ് എല്ലാരേയും കൂടെ ഫുഡ് കഴിക്കാൻ ഇരുന്നതും കയ്യും കെട്ടി മുഖവും കോട്ടി പിടിച്ചു ഇരിപ്പാ...
"അജുന്റെ സുട്ടൂസ് പറ... എന്തിനാ മോൾ പിണക്കം..."
"ന്നെ എന്തിനാ ചുറ്റൂച് എന്ന് വിക്കുന്നെ..."😏
"😍അതിനാണോ...ഇവരേം വിളിക്കുന്നുണ്ടല്ലോ..."
"ഞങ്ങളെ എല്ലാരും അങ്ങനെയാ വിക്കുന്നെ...ചുറ്റൂച് ടുറ്റൂച് കുറ്റൂച് മീറ്റൂച് എന്ന്... ആരും അയ മോലെന്ന് വിക്കുന്നില്ല..."😓
"അച്ചോടാ അതാണോ പ്രശ്നം... നിന്റെ ഉമ്മച്ചിക്ക് വേണം അതിനുള്ള അവാർഡ് കൊടുക്കാൻ..."
അജു നിയയെ നോക്കി കൊണ്ട് പറഞ്ഞതും നിയ അജുനെ നോക്കി പുച്ഛിച്ചു...
"പിന്നെ മൂന്ന് കൊച്ചുങ്ങൾ ഇണ്ടായാൽ ഞാൻ എന്താ വിളിക്കാ..."
"അത് ശരിയാ... നല്ല പേരാ മോളെ ഞങ്ങൾക്ക് ഒക്കെ ഇഷ്ട്ടം ആയി..."
ഉപ്പച്ചി ഒരു കോംപ്രമൈസ് ഉണ്ടാക്കാൻ ഉള്ള ശ്രമത്തിൽ പറഞ്ഞു...
"അജു മോളെ സ്കൂളിൽ വന്ന് പറയാം ഇനി സ്റ്റാർസിനെ അങ്ങനെ വിളിക്കരുത് എന്ന് പോരെ..."
"😓മ്മ്..."
"എങ്കിൽ വാ അജു മോൾക്ക് ഫുഡ് തരാം..."
പെണ്ണ് പിണക്കം ഒക്കെ മാറ്റി അജുന്റെ മടിയിൽ ചെന്നു ഇരുന്നതും അജു ഫുഡ് കൊടുക്കാൻ തുടങ്ങി... അത് കണ്ടതും ബാക്കി നാലും അവന്റെ അടുത്ത് ചെന്നു...😍
"ഐഞ്ചൽസ് ഉപ്പച്ചീടെ അടുത്ത് വന്നേ മക്കൾക്ക് ഞാൻ ഫുഡ് തരാം... എല്ലാരേയും അജുന് നോക്കാൻ പറ്റോ..."
ഉപ്പച്ചി അജുന്റെ അവസ്ഥ കണ്ട് പറഞ്ഞതും എല്ലാം കൂടെ അജുനെ ചുറ്റിപ്പിടിച്ചു ഇരുന്നു... അത് കണ്ടു ഉമ്മച്ചിയും ഉപ്പച്ചിയും ഇത്തൂസും അപ്പുക്കയും ഒക്കെ പുഞ്ചിരിച്ചു...❣️
"കൊച്ചുങ്ങൾ ഉണ്ടാവാണേൽ ഇങ്ങനെ വേണം അല്ലേടാ... ഇതുങ്ങൾ വന്നതിൽ പിന്നെയാ ഇത് ഒരു വീടായത്..."😍
[🙄എന്ന് കരുതി ആരും ആ പണിക്ക് നിക്കല്ലേ മക്കളെ കുത്ത് പാള എടുക്കും... പിന്നെ എന്നെ പ്രാകേണ്ട...]😌
"😓അപ്പൊ ഞാൻ ഉള്ളപ്പോഴോ...?!!"[അനുട്ടി ]
"നിനക്ക് കൂട്ടായി നിയ വന്നപ്പോഴാ ഈ വീട്ടിൽ ഒച്ചയും അനക്കവും വന്നത് തന്നെ... നീ ആള് സൈലന്റ് അല്ലേ..."
😌അത് കേട്ടതും നിയ ഒന്ന് പുഞ്ചിരിച്ചു...
പിള്ളേരെയും ഉറക്കി പെണ്ണിനേയും സ്നേഹിച്ചു അജു കിടന്നതും പുറത്ത് നല്ല ഇടി വെട്ടും മഴയും...
അതോടെ സ്റ്റാർസും ഐഞ്ചൽസും അജുന്റെ മേലെയായി...😕പേടിച്ചിട്ടാ... അറ്റത് കിടന്ന പെണ്ണും അവന്റെ മേലേ വന്നതും അജു വായും പൊളിച്ചു പെണ്ണിനെ നോക്കി...പടച്ചോനെ ഇപ്പോഴാ ശരിക്കും ആറ് കൊച്ചുങ്ങൾ ആയത്... അജു ആത്മഗതിച്ചു പോയി...
"പിള്ളേർ ആയിട്ടും നിന്റെ പേടി ഇത് വരെ മാറിയില്ലല്ലേ... ഇന്നലെ കൊച്ചുങ്ങളെക്കാൾ പേടി നിനക്കാണല്ലോ കണ്ടത്..."
"😏വലുതായിന്ന് വെച്ച് പേടി ഇല്ലാണ്ട് ഇരിക്കോ... കെട്ടിന് മുന്നേ ഇയാക്ക് അറിയുന്നത് അല്ലേ നിക്ക് അതൊക്കെ പേടി ആണെന്ന്..."
"പടച്ചോനെ ആ പേടി എങ്ങാനും ഈ പിള്ളേർക്ക് കിട്ടിയാൽ അതുങ്ങളെ ഭാവി എന്താവോ എന്തോ..."🙄
"ഒരു ഭാവി...ഇയാൾ കെട്ടിയെ പിന്നെ എന്റെ ഭാവി പോയില്ലേ..."
പെണ്ണ് ദയനീയമായി പറഞ്ഞതും അജു വായും പൊളിച്ചു നിന്നു... ഭാവി പോയെന്നോ...കോപ്പിന് ഇപ്പൊ വന്നു വന്നു നമ്മളെ ഒട്ടും പേടി ഇല്ലാതെ ആയി...പിള്ളേരെ ഉമ്മച്ചി ആയിപ്പോയി...
°°°°°°°°°°°°°°°°💞
"ചാച്ചിന് മിറ്റൂചിന്റെ വീട്ടി പോനം..."
സ്റ്റാർസ് കാലത്ത് എണീറ്റതും ഇന്ന് സ്കൂൾ ലീവാണെന്ന് കേട്ട് കരച്ചിൽ തുടങ്ങി...
"അയിന് നിങ്ങളെ അജു വെളുപ്പിന് എണീറ്റ് എങ്ങോട്ടാന്ന് പറയാതെ പോയതാ... ഓനോട് ചോദിക്കാതെയും പറയാതെയും പോയാൽ അയിന് വേറെയും കേൾക്കേണ്ടി വരും... എന്റെ സ്റ്റാർസ് അങ്ങനെ പറയില്ല നീ കള്ളം പറയുന്നത് ആണെന്ന് ഒക്കെ പറഞ്ഞു കൊണ്ട്.. അതോണ്ട് മക്കൾ തന്നെ അജുനോട് വിളിച്ചു ചോയ്ക്ക്..."😏
പെണ്ണ് ഫോൺ നീട്ടി പറഞ്ഞതും കുട്ടൂസ് ഫോൺ വാങ്ങി അജുനെ കാൾ ആക്കി... സ്വിച്ച് ഓഫ് എന്ന് കേട്ടതും മൂന്നും മാറി മാറി നോക്കി...
"😬അല്ലേലും ഓൻ അങ്ങനാ ആവശ്യത്തിന് വിളിക്കുമ്പോ ഓഫ്... എല്ലാറ്റിനെയും ഇട്ടേച്ചു ഞാൻ എന്റെ വീട്ടിൽ പോവും നോക്കിക്കോ..."
"എന്റെ നിയ നീ എന്തിനാ അജുനോടുള്ള ദേശ്യം അവരോട് തീർക്കുന്നെ..."
"😪ഇത്തൂസിന് അറിയോ ഓന് ഈയിടെ ആയിട്ട് എന്തോ ഉടായിപ്പ് ഇണ്ട്... ഇവടന്ന് പോയാൽ ഫോൺ ഓഫാ..."
"അത് അവൻ വന്നാൽ നീ തന്നെ ചോദിക്ക്... മിക്കവാറും അതിന് അവൻ സ്റ്റാർസ് ആയോ ഐഞ്ചൽ ആയോ വല്ലതും തരുമായിരിക്കും..."
ഇത്തൂസ് ഇളിച്ചു കൊണ്ട് പറഞ്ഞതും നിയ വായും പൊളിച്ചു നിന്നു... അതും ശരുയാ വല്ലതും ചോദിക്കാൻ ചെന്നാൽ ഓൻ റൊമാൻസ് ആയി വന്നു എല്ലാം കുളമാക്കും...പിന്നെ ചോയ്ക്കാൻ വന്നത് തന്നെ മറക്കും...😪
"😭നിയ ചാച്ചിന് മിറ്റൂചിന്റെ വീട്ടി പോനം കലിക്കണം..."
അഞ്ചിന്റെയും പിന്നെ അജുന്റെയും ഡ്രെസ്സ് അലക്കാൻ തുടങ്ങുമ്പോ ആണ് സ്റ്റാർസ് വീണ്ടും വന്നത്... ഡ്രെസ്സിന്റെ എണ്ണം കണ്ടു കലിപ്പായി നിക്കുന്ന പെണ്ണ് പിന്നെ ഒന്നും നോക്കീല എല്ലാറ്റിനെയും തല്ലി ഓടിച്ചു...😬
"😭അജു നിയ ചാച്ചിനെ തല്ലി..."
അജു വരേണ്ട താമസം മൂന്നും ഓനെയും കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു...
"ആണോ എവിടെ അവൾ...?എവിടെ എന്റെ സ്റ്റാർസിനെ അവൾ തല്ലിയെ..."
"😭ദാ ഇവടേം ഇവടേം...നിയ കിച്ചണിൽ ഇണ്ട്..."
മൂന്നും കയ്യിലും കാലിലും ഒക്കെ കാണിച്ചതും അജു അവിടെ ഓരോ ഉമ്മ കൊടുത്തു...
"ഡീ നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്നോടുള്ള ദേഷ്യം നീ മക്കളെ അടുത്ത് തീർക്കരുത് എന്ന്... നീ വന്നു വന്നു ഇതുങ്ങളെ തല്ലി തുടങ്ങി അല്ലേ..."
പെണ്ണ് ഒന്ന് ഞെട്ടി കൊണ്ട് അജുനെ നോക്കി ഏലും പിന്നെ മൈൻഡ് ഇല്ലാതെ പ്ലേറ്റ് ഒക്കെ കഴുകൽ തുടർന്നു...
"നിന്നോടല്ലേ ചോദിക്കുന്നെ...അല്ലേ നൂറ് നാവാണല്ലോ..."😬
"😏ആ ഞാൻ തല്ലി..."
"തല്ലി എന്നോ...?!!എന്റെ മക്കളെ തല്ലാൻ നിന്നോട് ആര് പറഞ്ഞു..."
"ആരും പറഞ്ഞില്ല വേണ്ടി വന്നാൽ ഇനീം തല്ലും..."
"പിന്നെ നീ അങ്ങ് ചെല്ല്... നിന്നെ ഞാൻ ആയിരിക്കും തല്ലുന്നേ...ഇന്ന് എന്തായിരുന്നു കാരണം..."
"എന്നോടാണോ ചോയ്ക്കുന്നെ അവരോട് തന്നെ ചോയ്ക്ക്..."😏
അജു പെണ്ണിൽ നിന്നും നോട്ടം മാറ്റി സ്റ്റാർസിനെ ഒന്ന് നോക്കി...
"എന്റെ സ്റ്റാർസിനെ തല്ലാൻ മാത്രം എന്താ നിയയോട് പറഞ്ഞത്...?!!"
"😪മിറ്റൂചിന്റെ വീട്ടി പൂവാൻ..."
🙄പടച്ചോനെ ഇത്രേം കാലം ഉമ്മച്ചി ആയിരുന്നു വീട്ടിൽ പോവാൻ ഇപ്പൊ ഇതുങ്ങളും തുടങ്ങിയോ...
"മിക്കവാറും എല്ലാറ്റിനെയും ഇട്ട് ഞാൻ ആവും പോണെ... അപ്പൊ പഠിച്ചോളും എല്ലാം..."
"എങ്കിൽ പിന്നെ ഇത്രയും പ്രശ്നം ഉണ്ടാക്കാതെ നിനക്ക് ഇതുങ്ങളെയും കൊണ്ട് പോവായിരുന്നില്ലേ..."
"ഞാൻ ഇതുങ്ങളെയും കൊണ്ടല്ല ഒറ്റയ്ക്ക് പോണ കാര്യാ പറഞ്ഞത്... പിന്നെ ഇങ്ങോട്ട് വരേം ഇല്ല..."
"അപ്പൊ പിള്ളേരെ ഇവിടെ ഇട്ടേച്ചു പോവാൻ ആണോ മോളെ മനസ്സിൽ ഇരിപ്പ്..."
"പിന്നല്ലാണ്ട് ഞാൻ ഇങ്ങോട്ട് വരുമ്പോൾ ഇതുങ്ങളെയും കൊണ്ട് വന്നതല്ല... ഇവടന്ന് കിട്ടിയതാ വന്ന പോലെ ഞാൻ അങ്ങുപോവും...ഇയാക്ക് അപ്പൊ മനസ്സിൽ ആവും എന്റെ വില..."😪
🙄അങ്ങനെ വല്ലതും സംഭവിച്ചാൽ... അജു പിന്നെ ഒരു കോംപ്രമൈസ് ഉണ്ടാക്കാൻ തന്നെ തീരുമാനിച്ചു... അല്ലേ കോപ്പ് പറഞ്ഞ പോലെ ചെയ്തു കളയും...
"സ്റ്റാർസ് പോയി ഐഞ്ചൽ എണീറ്റോ എന്ന് നോകിയെ... നിയയെ അജു തല്ലിക്കോളാം..."
"😏പിന്നെ ഇങ്ങ് വാ എന്നെ തല്ലാൻ..."
"😪നിയനെ തല്ലണ്ട അജു നിയ പാവാ..."
"അത് ശരി ഇപ്പൊ ഞാൻ പുറത്ത്..."
"നിയനോട് ഇനി ചാച്ചിനെ തല്ലണ്ട എന്ന് പറഞ്ഞാൽ മതി..."
"കണ്ടോടി അതുങ്ങൾക്ക് നിന്നെ ഞാൻ തല്ലുന്നത് പോലും ഇഷ്ട്ടം അല്ല... പിന്നെ നീ എന്താടി ഇങ്ങനെ ആയെ...?!!"
"ദേ അജു വെറുതെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കരുത് കേട്ടല്ലോ... ഇത്തൂസിന് ജോലി ആയെ പിന്നെ ഇവടെ ഉള്ള പണി എത്രയാന്ന് അറിയോ... അതിന്റെ ഇടയിൽ ഈ പിള്ളേർ വന്നു ശല്യം ചെയ്താൽ പിന്നെ ഞാൻ എന്താ ചെയ്യാ... ഞാനും പോവാ വല്ല സ്കൂളിലും പിള്ളേരെ പഠിപ്പിക്കാൻ..."😪
"😁അതിന് നീ തന്നെ നേരെ ചൊവ്വേ സ്കൂളിൽ പോയിട്ടുണ്ടോ...?!!പിന്നെങ്ങനാ..."
അത് കേട്ടതും നിയ അജുനെ കലിപ്പിൽ ഒന്ന് നോക്കി...
"😏ഞാൻ അറിയോ ഈ മരങ്ങോടനെയാ കെട്ടേണ്ടി വരാന്ന്...അങ്ങനെ ആണേൽ ഞാൻ പഠിച്ചേനെ..."
"മരങ്ങോടൻ നിന്റെ......."
"മറ്റവൻ എന്നല്ലേ... അങ്ങേരെ കെട്ടിയിരുന്നെങ്കിൽ നിക്ക് ഇത്രക്ക് കഷ്ടപ്പാട് ഒന്നും ഇണ്ടാവില്ലായിരുന്നു... ഒരു സ്നേഹോം ഇല്ലാത്ത ഇതിനെ ആണല്ലോ പടച്ചോനെ നീ നിക്ക് തന്നത്..."
"😬എടീ നിന്റെ മറ്റവൻ എന്ന് പറയുമ്പോൾ നീ എന്തിനാടി അങ്ങ് ദുബായിൽ വരെ ചെല്ലുന്നേ... അങ്ങേര് കെട്ടി പിള്ളേർ ഒക്കെ ഉള്ളതാ... അത് മോൾ മറന്നോ...ഒന്നിനാണെൽ സ്മരണക്ക് നിന്റെ പേരും... സ്വഭാവം ഇത് കിട്ടിയാൽ അങ്ങേര് അനുഭവിച്ചേനെ..."😓
"😏ഓഹ് ഇയാളെക്കാൾ നല്ല സ്വഭാവം തന്നാ..."
"അത് മനസ്സിൽ ആയി...നിനക്ക് ഇങ്ങനെ ഉള്ള മറുപടി ഒന്നും തന്നാൽ ശരിയാവില്ല...അത് തരേണ്ടത് എങ്ങനെ ആണെന്ന് എനിക്കറിയാം..."
"എന്നെ തല്ലാൻ എങ്ങാനും വന്നാൽ ഇണ്ടല്ലോ..."
പെണ്ണ് കയ്യിൽ ഉള്ള കത്തി നീട്ടി കൊണ്ട് പറഞ്ഞതും അജു അത് തട്ടിപറിച്ചു പെണ്ണിനോട് ഒട്ടി ചേർന്നു നിന്നു...
"ഇങ്ങനെ ചൂടാവല്ലേടി... നിനക്ക് അറിയാലോ നിന്റെ കലിപ്പ് കണ്ടാൽ ഞാൻ വല്ലതും കേറി ചെയ്തു പോവും എന്ന്... എന്തെ വേണോ...?!!"
"🙄എന്ത് ചെയ്യാൻ... മിണ്ടാതെ പോയിക്കോണം..."
"എന്താണെന്നോ... ദേ ഇവിടെ നെക്സ്റ്റ് ട്രോഫി ഞാൻ അങ്ങ് തരും...ഞാൻ തരുമ്പോൾ ഒന്നിൽ ഒന്നും ഒതുങ്ങില്ലെന്ന് മോൾക്ക് അറിയാലോ,,,പിന്നെ എന്റെ മോൾ കുത്ത്പാള എടുക്കേണ്ടി വരും..."😍
പെണ്ണിന്റെ വയറിൽ തലോടി കൊണ്ട് പറഞ്ഞതും നിയ അജുനെ കണ്ണും തള്ളി നോക്കി നിന്നു...😪
"എന്നെ ഇങ്ങനെ നോക്കല്ലെടി... ഇപ്പൊ തന്നെ ഞാൻ..."
അത് കേട്ടതും പെണ്ണ് അവനെ തള്ളിമാറ്റി ഫ്രൂട്ട്സ് കട്ട് ചെയ്തു പിള്ളേരെ അടുത്ത് ചെന്നു... അഞ്ചും ഇരുന്നു കളിക്കുന്നത് കണ്ടതും ഒരു ചിരിയോടെ അവരെ അടുത്തായി ഇരുന്നു ഫ്രൂട്ട്സ് വെച്ചതും അവർ അതിൽ കയ്യിട്ടു എടുത്തു കഴിക്കാൻ തുടങ്ങി...❣️
"സ്റ്റാർസിന്റെ എവിടെയാ നിയ തല്ലിയെ...?!!"
"ദാ ഇവടേം ഇവടേം..."
"ആന്നോ...വേദനിച്ചോ എന്റെ സ്റ്റാർസിന്..."
😪പെണ്ണ് സങ്കടത്തോടെ മൂന്നിനെയും ഉമ്മ വെച്ചു കൊണ്ട് ചോദിച്ചു...
"😌ഇല്ല... പറ്റിച്ചതാ അജുനെ..."
അതൊക്കെ കണ്ട് അജു ഒരു പുഞ്ചിരിയോടെ നിന്നതും പെണ്ണ് എണീറ്റു അജുനെ ഒരു പുച്ഛത്തോടെ നോക്കി കൊണ്ട് കിച്ചണിൽ ചെന്നു ജോലി തുടങ്ങി...
"ഇന്ന് എന്റെ നിയ കുട്ടിക്ക് റസ്റ്റ്... ബാക്കി ഉള്ളത് ഞാൻ ചെയ്തോളാം..."
"😏എല്ലാം തീർന്ന്... ഇനി മോൻ ചെന്നു പിള്ളേരെ കുളിപ്പിച്ചാൽ മതി..."
🙄പടച്ചോനെ അതാണ് ഏറ്റവും കഷ്ടപ്പാടുള്ള പണി... അജു പെണ്ണിനെ ദയനീയമായി നോക്കിയതും പെണ്ണ് റസ്റ്റ് എടുക്കാൻ ചെന്നു...വെള്ളം കണ്ടാൽ പിള്ളേർ പിന്നെ അജു ആണെന്ന് ഒന്നും നോക്കൂല... ഇങ്ങ് വാ എന്ന് വിളിച്ചാൽ അങ്ങോട്ട് ചെല്ലും...
അജു ഷോർട്സും ടി ഷർട്ടും എടുത്തിട്ട് ഒരു യുദ്ധത്തിന് എന്ന പോലെ പിള്ളേരെയും കൊണ്ട് ബാത്‌റൂമിൽ കയറി...അകത്തു മൊത്തം കളിയും ചിരിയും മാത്രം... നിയ ആണേൽ ഫോണും നോക്കി ബെഡിൽ കിടന്നു...😌
അഞ്ചിനെയും കുളിച്ചു ബാത്‌റൂമിൽ നിന്നും ഇറങ്ങി ഡ്രെസ്സും ഇടീച്ചു മുടിയും ചീകി പൗഡറും ഇട്ട് കൊടുത്തു ഓരോ ഉമ്മയും കൊടുത്തു കഴിഞ്ഞു അജു പെണ്ണിനെ ഒന്ന് നോക്കി...
"ഡീ വേഗം റെഡി ആവ്... എന്തായാലും സ്റ്റാർസ് ഒരു ആഗ്രഹം പറഞ്ഞതല്ലേ നമുക്ക് നിന്റെ വീട്ടിൽ പോവാം..."
അത് കേട്ടതും പെണ്ണ് ഹാപ്പി ആയി... റെഡി ആയി വന്നു വീട്ടിലേക്ക് വിട്ടതും അവിടേം എല്ലാരും ഹാപ്പി...
പിള്ളേർ എല്ലാം ഉപ്പച്ചിമാരേം ഉമ്മച്ചിമാരേം കൂടെയാ... അവർ ആണേൽ കുഞ്ഞു വർത്താനം കേൾക്കാൻ ഓരോന്ന് ചോദിച്ചു കൊണ്ട് ഇരിക്കാ...അജുവും അമിയും അടുത്ത് തന്നെ ഇരിപ്പുണ്ട്... നിയയും നെച്ചുവും ആണേൽ കെട്ടിയോന്മാരെ നല്ലോണം കുറ്റം പറയുന്നുണ്ട്...നൈറ്റ് സ്റ്റാർസ് ഉറങ്ങേണ്ട താമസം അജു അവരെയും കൊണ്ട് ഇറങ്ങി...😓പിള്ളേർക്ക് മാത്രം അല്ല അവിടന്ന് പോവാൻ പെണ്ണിനും ഇഷ്ട്ടം അല്ല...
നിയ ജോലി എല്ലാം തീർത്തു എഴുതി കൊണ്ടിരിക്കുന്ന പിള്ളേരെ ഒന്ന് നോക്കി ബെഡിൽ ഇരുന്നു ഫോൺ തോണ്ടുന്ന അജുനെ നല്ല പോലെ നോക്കി പേടിപ്പിച്ചു കൊണ്ട് ടോയ്‌സ് ഒക്കെ എടുത്തു വെക്കാൻ തുടങ്ങി... 😏അജു ആണേൽ പെണ്ണിനെ കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ ഇരുന്നു...
"നിയ നിക്ക് പഞ്ഞു താ..."
ടുട്ടൂസ് എഴുതി കൊണ്ടിരിക്കുന്ന ബുക്കും ആയി വന്നതും പെണ്ണ് അതിൽ തല പൊക്കി നോക്കി...🙄പടച്ചോനെ മൊത്തം ഇംഗ്ലീഷ് ആണല്ലോ...
"ഞാൻ ഇവടെ പണി എടുക്കുന്നത് കണ്ടില്ലേ അജുനോട് ചോയ്ക്ക്..."
"ഉമ്മച്ചിക്ക് ഇംഗ്ലീഷ് അലർജിയാ മോനൂ... ഇങ്ങ് വാ അജു പറഞ്ഞു തരാം..."
"😏ഓഹ്... ഒരു വല്യ സായിപ്പ്..."
പെണ്ണ് അജുനെയും പുച്ഛിച്ചു കാണിച്ചു ഫ്രഷ് ആയി വന്നു ബെഡിൽ കയറി കിടന്നു...ആ മർജാനേ തന്നെ കെട്ടിയാൽ മാതിയെന്നു... 😓
*************💞
"നിയ... എടീ നിയ..."
"ഓഹ്... പിള്ളേർ ഒന്ന് ഇറങ്ങീല ഇനി ഇതിന് എന്താണാവോ വേണ്ടത്..."
കിച്ചണിൽ നിന്ന് പെണ്ണ് പല്ലും കടിച്ചു മുറിയിലേക്ക് വന്നു...
"എന്താ അജു... നിക്ക് അവടെ നൂറ് കൂട്ടം പണി ഇണ്ട് അപ്പോഴാ കിയ കിയ എന്നും പറഞ്ഞു വിളിക്കുന്നെ..."
"🙄കിയ എന്നോ ഞാൻ നിയ എന്നല്ലേ വിളിച്ചെ..."
"ഓഹ് അതാണോ ഇവടെ പ്രശ്നം എന്തിനാ വിളിച്ചേന്നാ ചോയിച്ചേ..."
"😍ചുമ്മാ നിന്നെ ഒന്ന് കാണാൻ..."
അത് കേട്ടതും നിയ ഈ എന്നും പറഞ്ഞു ഇളിച്ചു കാണിച്ചു...
"കണ്ടില്ലേ ഇനി ഞാൻ പൊക്കോട്ടെ..."
പെണ്ണ് ദൃതിയിൽ ഇറങ്ങാൻ നിന്നതും അജു അവളെ തടഞ്ഞു നിർത്തി...
"ഞാൻ കുളിച്ചു വരുമ്പോഴേക്കും ഈ ഷർട്ടും പാന്റും ഒന്ന് അയൺ ചെയ്തു വെച്ചേക്ക്...നിന്റെ കയ് കൊണ്ട് അയൺ ചെയ്ത ഡ്രെസ്സ് ഇടുമ്പോൾ ഒരു ഉന്മേഷം ആണ്..."
"😕മടി ആണേൽ അത് പറ... വെറുതെ ഉന്മേഷം ന്നൊക്കെ പറഞ്ഞു എന്നെ ഞെട്ടിക്കാതെ..."
"😌ഇത്തിരി മടി ഉണ്ട്... അത് നൈറ്റ് ശരിക്കും ഉറങ്ങാത്തതിന്റെ ആവും..."
"പിള്ളേരെ കൂടെ കളിച്ചിട്ടല്ലേ... ആ സമയം കിടന്നുറങ്ങണം..."
"അവർക്ക് ഞാൻ ഇല്ലാതെ ഉറങ്ങാൻ പറ്റില്ല... എനിക്ക് നീ ഇല്ലാതെയും... പിന്നെ എന്ത് ചെയ്യാനാ..."
"പോടാ..."
"എടീ അയൺ ചെയ്തു താടി...ഇത്രേം കാലം ഞാൻ തന്നെ അല്ലേ ചെയ്തേ... നീ ഇപ്പൊ പഠിച്ചത് കൊണ്ടുള്ള ധൈര്യം കൊണ്ടല്ലേ പറയുന്നേ..."
"മ്മ്... ഇങ്ങ് തന്നേക്ക്..."
പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞതും അജു അവളെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു...
"ഈ ബട്ടൻസ് കൂടി ഇട്ടു താടി..."
"പ്രായം ആയ ഉപ്പച്ചി വരെ ഇന്നേ വരെ ഉമ്മച്ചീനെ കൊണ്ട് ഒരു ബട്ടൻസ് പോലും ഇടീച്ചിട്ടില്ല...എല്ലാം ഞാൻ ചെയ്തു തരുന്നോണ്ട് ഇപ്പൊ നല്ല മടി പിടിച്ചിട്ടുണ്ട് കേട്ടോ..."
എന്നും പറഞ്ഞു പെണ്ണ് ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി ഇട്ടു കൊടുത്തു... അജു പെണ്ണിനേയും നോക്കി പുഞ്ചിരിച്ചു നിന്നു... പഴയ കുറുമ്പിയിൽ നിന്നും ഒരുപാട് മാറ്റം സംഭവിച്ചു...😍
"ഇനി എന്തെങ്കിലും വേണോ...?!!"
"ചോദിച്ചാൽ തരോ..."😍
"പോടാ..."
പെണ്ണ് അവനെ പിടിച്ചു തള്ളിയതും അജു അവളെ അരയിൽ കയ്യിട്ടു പിടിച്ചു ചേർത്തു നിർത്തി...
"എനിക്ക് ഒരു കിസ്സ് വേണം... ദാ ഇവിടെ..."
അജു തന്റെ ലിപ്പിൽ തൊട്ട് പറഞ്ഞതും പെണ്ണ് കാൽ പൊക്കി അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു...
പരസ്പരം ഇഴുകി പുണർന്നു ആദ്യാനുരാഗത്തിന്റെ മാധുര്യത്തോടെ അധരങ്ങൾ തമ്മിൽ പുണർന്നു നിന്നു... കിതച്ചു കൊണ്ട് മാറി നിന്നതും അജു ഒന്ന് കൂടെ അവളെ തന്നിലേക് വലിച്ചടുപ്പിച്ചു...
"Happy wedding day my sweet wife..."❣️
അവളുടെ കാതിൽ ആയി പതിയെ പറഞ്ഞതും താടി കൊണ്ട് ഇക്കിളി ആയതും നിയ പിടഞ്ഞു കൊണ്ട് അജുനെ നോക്കി...
"🙄ഇന്നോ...?!!"
"അത് പോലും ഓർമയില്ലെ... നമ്മൾ ഒന്നായിട്ടു ഇന്നേക്ക് പത്ത് വർഷം ആയി..."
"ന്നിട്ടാണോ ന്നെ ഇപ്പോഴും കിസ്സ് ചോയ്ച്ചു വിളിക്കുന്നെ..."
"പത്തല്ല അൻപത് വർഷം ആയാലും ഞാൻ നിന്നെ ശല്യം ചെയ്തു കൊണ്ടേ ഇരിക്കും..."
എന്നും പറഞ്ഞു അജു അവളെ കണ്ണാടിക് മുന്നിൽ നിർത്തി കണ്ണുകൾ അടച്ചു... നിയ ഒരു പുഞ്ചിരിയോടെ കണ്ണടച്ച് നിന്നതും അവളുടെ വയറിൽ അവന്റെ ചുണ്ടുകൾ അമർന്നപ്പോൾ പെണ്ണ് ഒന്ന് ഉയർന്നു പൊങ്ങി... അരയിൽ പഴയ അരഞ്ഞാണം നീക്കപ്പെടുന്നതും അവിടെ പുതിയത് സ്ഥാനം പിടിച്ചതും അവൾ അറിഞ്ഞു... വീണ്ടും അവന്റെ ചുണ്ടുകൾ അമർന്നതും അവൾ കണ്ണ് തുറന്നു നോക്കി...❣️
"എന്റെ മക്കൾ ഇവിടെ അല്ലേ കിടന്നത്... അപ്പൊ ഗിഫ്റ്റും ഇവിടെ കിടക്കട്ടെ..."
"ഞാൻ ഗിഫ്റ്റ് ഒന്നും വാങ്ങീട്ടില്ല അജു..."😓
"നീ തന്നെ അല്ലേ എന്റെ ഏറ്റവും വലിയ ഗിഫ്റ്റ്... പിന്നെ നീ നേരത്തെ തന്ന ചുംബനവും..."
അതിന് പെണ്ണ് ഒന്ന് ചിരിച്ചതും അജു അവൾക്ക് വേണ്ടി വാങ്ങിയ ഡ്രെസ്സ് എടുത്തു നീട്ടി... പിന്നെ അത് പിൻവലിച്ചു വീണ്ടും അവളെ കണ്ണുകൾ അടച്ചു... ഡ്രെസ്സ് ഇടീച്ചു കണ്ണാടിക് മുന്നിൽ നിർത്തി അവളുടെ തോളിൽ തല വെച്ചു അവൻ കണ്ണാടിയിൽ കൂടി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു...😍
"ഇതൊക്കെ ഇട്ട് എങ്ങോട്ടാ..."
"നിനക്ക് എന്റെ ബൈക്കിന്റെ പിന്നാലെ ഇരുന്നു യാത്ര ചെയ്യാൻ അല്ലേ ഏറ്റവും കൂടുതൽ ഇഷ്ടം... വാ പിള്ളേർ വരുമ്പോഴേക്കും തിരിച്ചു വരാം..."
"മക്കൾ ഇല്ലാതെ നിക്ക് എവടേം പോവുന്നത് ഇഷ്ടല്ല അജു... അവർ അറിയുമ്പോ വിഷമിക്കും..."😓
"മക്കൾ ആയെ പിന്നെ നമ്മൾ എന്നും കാറിൽ അല്ലേ പോയെ... ഈ ഡേ എങ്കിലും നിന്റെ ആഗ്രഹം സാധിച്ചു തരേണ്ടെ ഞാൻ..."
അജു ഉമ്മച്ചിയോടും ഇത്തോസിനോടും പറഞ്ഞു പെണ്ണിനേയും ബൈക്കിൽ ഇരുത്തി ബൈക്കും എടുത്തു വിട്ടു... നിയ എല്ലാം മറന്നു ആസ്വദിച്ചിരുന്ന് കൊണ്ട് അവന്റെ തോളിൽ തല വെച്ചു...
"ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ഞാനാണെന്ന് തോന്നി പോവാ അജു..."
പെണ്ണ് ഒന്നൂടെ അജുനെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു...😍
"എന്നിട്ടാണോടി നീ ഡെയ്ലി എന്നെ കുറ്റം പറയുന്നേ..."
"അത് പിന്നെ ഞാൻ അങ്ങനാ നിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ആളെയെ ഞാൻ ഉപദ്രവിക്കൂ..."😍
"എന്ന് കരുതി മോൾ എന്റെ പിള്ളേരെ തൊട്ടാൽ വിവരം അറിയും കേട്ടോടി..."
"😏ഓഹ് ഇപ്പൊ അങ്ങനെ ആയി... എന്റെയും കൂടെ മക്കളാ..."
പെണ്ണ് അജുനെ വിട്ടു പുച്ഛിച്ചു കാണിച്ചതും അജു കയ് എടുത്തു അവന്റെ മേലേ തന്നെ വെച്ചു...❣️
അവൾക്ക് ഇഷ്ടം ഉള്ള ഫുഡും വാങ്ങി കൊടുത്തു പെണ്ണ് അതും കഴിക്കുന്നത് നോക്കി ഇരുന്നു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു...
"എന്തെ ചിരിക്കൂന്നേ...?!!"
"അത് നീ കഴിക്കുന്നത് കാണുമ്പോ എങ്ങനാടി ചിരിക്കാതിരിക്കാ..."
"😏ഓഹ്..."
പെണ്ണ് പിന്നെ അല്പം ഡീസന്റ് ആയി കഴിക്കാൻ തുടങ്ങി... അതിനിടയിൽ പലരും വന്നു ഓന്റെ കൂടെ സെൽഫിയും ഓട്ടോഗ്രാഫ് ഒക്കെ വാങ്ങുന്നത് കണ്ടു പെണ്ണ് കളിപ്പെല്ലാം ലെഗ് പീസിൽ തീർത്തു...😓
ഐസ്ക്രീമും വാങ്ങി കൊടുത്തു വീട്ടിലേക്ക് ഉള്ളതും വാങ്ങി രണ്ടും വൈകീട്ട് തിരിച്ചു വീട്ടിലേക്ക് തന്നെ വന്നു...
കേക്കും കട്ട് ചെയ്തു ആഘോഷിച്ചതും പിള്ളേർ ഹാപ്പി... അമിയും നെച്ചുവും മിട്ടൂസും അന്നു മോളും കൂടെ സ്റ്റാർസിന്റെയും ഐഞ്ചൽസിന്റെയും കൂടെ ഭയങ്കര കളി ആയിരുന്നു...
അവരൊക്കെ പിള്ളേർ ഒക്കെ ഇറങ്ങി കഴിഞ്ഞു പോയതും അജു പെണ്ണിനേയും കെട്ടിപ്പിടിച്ചു കിടന്നു...❣
കാലത്ത് നിയ ഐഞ്ചൽസിനെ റെഡി ആക്കുമ്പോൾ ആണ് സുട്ടൂസ് കണ്ണാടിക്ക് മുന്നിൽ പതിവില്ലാതെ ഒരുക്കം...🙄പടച്ചോനെ ഒൻപത് വയസേ ആയുള്ളൂ ഒരുക്കം കണ്ടിട്ട് വല്ല ലൈനും സെറ്റ് ആയ പോലെ ഇണ്ടല്ലോ...
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
"എന്തൊരു ഒരുക്കാടി ഇത്... അല്ലേ തന്നെ ആവശ്യത്തിന് മൊഞ്ചുണ്ടല്ലോ നീ...?!!"
"😌ഹി...ക്ലാസിലെ എല്ലാ ചെക്കൻമാരും എന്നെയാ ലൈൻ അടിക്കുന്നെ..."
🙄നിയ വായും പൊളിച്ചു അതിനെ നല്ല പോലെ നോക്കി...😓ഇത് ആ അജുന്റെ സ്വഭാവം തന്നാ... ഞാൻ ഇങ്ങനെ ഒന്നുല്ല...
"അയ്യടി... ലൈൻ അടിക്കാൻ പറ്റിയ പ്രായം... വലുതായാൽ നല്ല ചെക്കനെ ഞാൻ കണ്ടു പിടിച്ചു തന്നോളാ...ഏതേലും ചെക്കനെ നോക്കിയാൽ തല്ലി കൊല്ലും ഞാൻ..."😬
പെണ്ണ് കലി തുള്ളി ഏയ്ഞ്ചൽസിനെ റെഡി ആക്കി മറ്റേ രണ്ടിനെയും നോക്കി ഇറങ്ങി...
"ഡാ നീ രണ്ടും ഇത് ക്ലാസിൽ എന്ത് നോക്കി നിക്കാ...ചെക്കന്മാർ ഒക്കെ നിങ്ങളെ സുട്ടൂസിനെ ലൈൻ അടിക്കുന്നത് ചോദിക്കേണ്ടത് നിങ്ങൾ അല്ലേ..."😕
"ഇവളെ വിചാരം വല്യ മൊഞ്ചത്തി ആണെന്നാ... ഇവൾക്ക് പെൺകുട്ടികൾ ഒന്നുല്ല ഫ്രണ്ട് ആൺകുട്ടിയോളാ..."[കുട്ടൂസ് ]
"ആണോടി...?!!"🙄
"പെൺപിള്ളേർ ഒന്നും ശരിയില്ല..."
🙄യ്യോ അതെന്താ...!പെണ്ണ് വീണ്ടും വായും പൊളിച്ചു നിന്നതും സ്കൂൾ വാൻ വന്നു...
"ഡാ മിട്ടൂസെ നീ ഇതിനെ നല്ലോണം നോക്കണം..."
"😍ഞാൻ നോക്കാറുണ്ട്..."
ഇനി ഇവൻ ആന്നോ മെയിൻ കോഴി...അമിക്കാടെ അല്ലേ മിക്കവാറും ആവും... പെണ്ണാണെൽ അജുന്റെയും അപ്പൊ പിന്നെ പറയേ വേണ്ട...😕
"നിനക്ക് എന്തൊരു കുശുമ്പാടി... കാണാൻ കൊള്ളാവുന്ന പെൺപിള്ളേർ ആവുമ്പോൾ ചെക്കന്മാർ നോക്കി എന്ന് വരും... നിന്നെ ആരും നോക്കാത്തത് കൊണ്ടാ അതൊന്നും മനസ്സിൽ ആവാതെ..."
"😏അതെനിക്കറിയാം... കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ കണ്ടാൽ ഉള്ള ഇയാളെ നോട്ടം.. വെറുതെ അല്ല പിള്ളേർ ഇങ്ങനെ ആയിപ്പോയത്..."
"പോടീ..."
"നീ പോടാ..."
"😬ഡാ എന്നോ...?!!"
അതിന് പെണ്ണ് ഒന്ന് ഇളിച്ചു കൊടുത്തു അകത്തേക്ക് നടന്നു... അജു പിന്നാലെയും...
"ഇന്നെല്ലാം ഞാൻ ചെയ്തോളാം..."
"🙄എന്തോ ഉടായിപ്പ് ഇണ്ടല്ലോ..."
പെണ്ണ് അജുനെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു...
"ഉമ്മച്ചി പഴയ കൂട്ടുകാരീടെ മോന്റെ കല്യാണം എന്ന് പറഞ്ഞു പോയതല്ലേ എന്റെ പെണ്ണ് തനിച്ചല്ലേ എന്നൊക്കെ കരുതി ഒന്ന് ഹെല്പ് ചെയ്യാന്ന് വെച്ചപ്പോൾ... ആ വേണ്ടെങ്കിൽ വേണ്ട..."
"ഞാൻ ചുമ്മാ ചോയ്ച്ചതാ... ഇയാൾ തന്നെ ചെയ്തോ..."
പെണ്ണ് കയ്യിലെ പൊടിയും തട്ടി പോയതും അജു ഒന്ന് ചിരിച്ചു...പെണ്ണാണേൽ സംസാരിക്കുമ്പോൾ മാത്രേ സ്പീഡ് ഉള്ളൂ പിന്നെ ഓടാനും ബാക്കി എല്ലാം അവാർഡ് പടം പോലെയാണ്... അജു ഹൈ സ്പീഡിൽ പണി ഒരുക്കി മുറിയിലേക്ക് ചെല്ലുമ്പോൾ പെണ്ണ് കുളിയും കഴിഞ്ഞു ഇറങ്ങി വരുന്നത് കണ്ടു അജു ഒരു കള്ള ചിരിയോടെ ഡോർ അടച്ചു...😍
"എന്തെ...?!!"
"ചുമ്മാ നിന്നെ ഒന്ന് സ്നേഹിക്കാൻ..."
"അജു കളിക്കാതെ പോയെ... ഞാൻ ഇപ്പൊ കുളിച്ചേ ഉള്ളൂ..."
"ഇനി വേണേൽ ഞാൻ കുളിച്ചു തരാടി..."
"അയ്യോ വേണ്ടേ... അമ്മാതിരി സ്നേഹം ഇത്തിരി ഓവർ ആയെന്റെയാ ഞാൻ ഈ കഷ്ടപ്പെടുന്നത്... വായി നോക്കി അജു..."
😕അത് കേട്ട് അജു ചെറിയ തോതിൽ ചമ്മിയ ഒരു ഇളിയും ഇളിച്ചു പെണ്ണിന്റെ അടുത്തേക്ക് ഒന്നൂടെ നീങ്ങി...
"എല്ലാരേയും വായി നോക്കാറുണ്ടേലും നിന്നെ ഞാൻ അങ്ങനെ അല്ലാട്ടോ..."
"അതെനിക്കറിയാം...എന്നെ നോക്കാൻ വേറെ ആളുണ്ട്..."😏
"അയ്യടാ... മോളെ ഉള്ളിലിരിപ്പ് കൊള്ളാലോ,,, അങ്ങനെ വല്ലതും കണ്ടാൽ അവന്റെ അന്ത്യം എന്റെ കയ് കൊണ്ടാവും..."
"അപ്പൊ ഇയാക്ക് എന്തും ആവാലെ..."😏
"എടീ പൊട്ടി ഞാൻ പറഞ്ഞത് ആരെ വായി നോക്കിയാലും ഞാൻ മൊത്തത്തിൽ കണ്ടത് നിന്നെ മാത്രാ..."😍
"😬പോടാ..."
"നിനക്ക് ഈയിടെ ആയി പോടാ വിളി ഇത്തിരി കൂടീട്ടുണ്ട്..."
അജു പെണ്ണിനെ പിടിച്ചു തന്നിലെക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് അവനെ നോക്കി ഇളിച്ചു കാണിച്ചു...
"നിക്ക് അവടെ നൂറ് കൂട്ടം പണി ഇണ്ട് മാറി നിന്നെ..."
"എന്ത് പണി... ഇതിന് വേണ്ടി എല്ലാം തീർത്താ ഞാൻ വന്നത്..."
എല്ലാം തീർത്തോ...?!!നമ്മൾ ആണേൽ ഇപ്പോഴും അവടെ കിടന്നു കഷ്ടപ്പെട്ടേനെ...
"നല്ല സ്മെൽ... ഏത് ഷാംപൂവാ തേച്ചേ...?!!"😍
അവൻ അവളുടെ മുടിയിൽ മുഖം അമർത്തി വെച്ചു കൊണ്ട് ചോദിച്ചു...നിയ ആണേൽ കണ്ണാടിയിൽ കൂടി അവനെ നോക്കി പേടിപ്പിച്ചു...
"ഐ ലവ് യു ടി... എനിക്ക് നിന്നെ എത്ര സ്നേഹിച്ചാലും മതി വരില്ല..."
പെണ്ണ് ഒന്ന് കൂൾ ആയെന്ന് കണ്ടതും അജു അവളെ കയ്യിൽ എടുത്തു ബെഡിൽ കിടത്തി... അവളെ ചുംബനങ്ങൾ കൊണ്ട് മൂടി അവളിലേക്ക് അമരുമ്പോൾ പെണ്ണും അവനെ തന്നിലേക് ചേർത്തു...❣️
പ്രണയാലസ്യത്തിൽ അവന്റെ നഗ്നമായ നെഞ്ചിൽ തല വെച്ചു കിടക്കുകയാണ് നിയ...
"നിയ..."
"മ്മ്..."
"ഞാൻ രണ്ട് ദിവസം മാറി നിക്കുന്നത് കൊണ്ട് നിനക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ അല്ലേ...?!!"🙄
അത് കേട്ടതും പെണ്ണ് തല പൊക്കി അവനെ നോക്കി...
"😕നീ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ... നീ കരുതും പോലെ പെണ്ണുങ്ങളെ നോക്കാൻ അല്ല ഒഴിവാക്കാൻ പറ്റാത്ത പ്രോഗ്രാം ആയോണ്ടാ..."
"😓അപ്പൊ അതിനുള്ള സോപ്പ് ആണല്ലേ ഈ സ്നേഹം ഒക്കെ...?!!"
"അല്ലാതെ നിന്നെ ഞാൻ സ്നേഹിച്ചിട്ടില്ലേ..."🙄
"ആവോ ഞാൻ അറീല... എവടെ പോവാണേലും ഞാൻ പിള്ളേരെയും കൊണ്ട് വരും നോക്കിക്കോ..."😏
"എടീ ചതിക്കല്ലേ പിള്ളേർ ഉറങ്ങി കിടക്കുമ്പോൾ വേണം പോവാൻ... അവരോട് പറഞ്ഞു കൊടുത്തു ഇനി അതുങ്ങളെ കൂടെ കരയിക്കല്ലേ നീ..."
"എന്നിട്ട് വേണം അജു എവടെ എന്ന് ചോയ്ച്ചു അവർ കാലത്ത് കരയാൻ... ദേഷ്യം വന്നാൽ ഞാൻ തല്ലുട്ടോ..."😓
🙄പടച്ചോനെ ഇവൾ അതുങ്ങളേക്കാൾ കഷ്ടം ആണല്ലോ... ഇതിനെയും ഉറക്കി കിടത്തി അങ്ങ് പോയാൽ മതിയായിരുന്നു...
"ഞാൻ പോണില്ല പോരെ..."
"😏അതാ നല്ലത്..."
എന്നും പറഞ്ഞു പെണ്ണ് എണീറ്റ് പോയി... അജു ഒന്ന് ചിരിച്ചു കൊണ്ട് ബെഡിൽ തന്നെ കിടന്നു...
ഉമ്മച്ചിയും ഉപ്പച്ചിയും കല്യാണം ഒക്കെ കഴിഞ്ഞു വന്നതും ഉപ്പച്ചി അജുനെ കണ്ട് നല്ല പോലെ നോക്കി... ഇവൻ മിക്കവാറും ഈ വീട് ഒരു നഴ്സറി സ്കൂൾ ആക്കും...🙄
"എന്താ ഉപ്പച്ചി ഒരു ആലോചന..."😁
"ഇപ്പൊ തന്നെ ഈ വീട്ടിലേക്ക് വരുമ്പോൾ നഴ്സറി സ്കൂളിലേക്ക് വരുന്ന പോലാ... എവിടെ നോക്കിയാലും നിന്റെ പിള്ളേർ...നീ ആ പെണ്ണിനെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്...അവളെ വീട്ടുകാര് എന്ത് കരുതും..."🙄
"എന്ത് കരുതാൻ... എന്റെ ഭാര്യ അല്ലേ അവൾ..."
"പടച്ചോനെ ഏത് നേരത്ത് ആണാവോ അതിന് ഇവനെ തന്നെ പ്രേമിക്കാൻ തോന്നിയെ...?!!"🙄
ഉപ്പച്ചി മേല്പോട് നോക്കി അതും പറഞ്ഞു പോയതും അജു ഒന്ന് ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി...
°°°°°°°°°°°°°💞
"സുട്ടൂസേ വാ ഇവടെ ഇരിക്ക്..."
മിട്ടൂസ് വാനിൽ കയറി സുട്ടൂസിനെ അടുത്ത് തന്നെ പിടിച്ചിരുത്തി...😍പെണ്ണിനെ നോക്കി ഒന്ന് ചിരിച്ചു...
"നിയ എന്നോട് പറഞ്ഞതാ സുട്ടൂസിനെ നോക്കാൻ..."😌
കുട്ടൂസും ടുട്ടൂസും തിരിഞ്ഞു നോക്കിയതും മിട്ടൂസ് അവരെ നോക്കി പറഞ്ഞു...🙄രണ്ടും അയിന് ഒന്ന് ഇളിച്ചു കൊടുത്തു...
"ദാ ചോക്ലേറ്റ്..."
അത് കണ്ടതും സുട്ടൂസ് അതും വാങ്ങി പാക്കറ്റ് പൊട്ടിച്ചു കഴിക്കാൻ തുടങ്ങി...
"എനിക്ക് ഒരു ഉമ്മ തരോ...?"
ചെക്കൻ ചുളുവിൽ ഒരു കിസ്സ് അടിച്ചെടുക്കാൻ ഉള്ള പരിപാടി ആയിരുന്നു...
"നിയ പറഞ്ഞല്ലോ ഇനി മിറ്റൂസിനെ ഉമ്മ വെക്കരുത് വല്യ പെണ്ണായെന്ന്..."🙄
അപ്പൊ അതും പോയി... ചെക്കൻ പെണ്ണിനെ വളച്ചെടുക്കാൻ ഉള്ള പ്ലാനിൽ ആണ്...
"നമ്മളെ ബർത്ത്ഡേ ഒരീസം അല്ലേ അപ്പൊ തരാട്ടോ..."
🙄ഓഹ് അതിന് ഇനീം കുറച്ച് ഇല്ലേ... ചെക്കൻ മാസങ്ങൾ എല്ലാം കണക്ക് കൂട്ടി ചിന്തിച്ചു...
വാനിൽ നിന്നും ഇറങ്ങി ക്ലാസിലേക്ക് നടക്കുന്ന പെണ്ണിനെ പത്താം ക്ലാസ് വരെയുള്ള ചെക്കന്മാർ ഒരു നോട്ടം ആണ്...😍നമ്മടെ നിയടെ അല്ലേ മോൾ...എല്ലാറ്റിനും പെണ്ണിനോട് മുടിഞ്ഞ ലവ് ആണ്...
ബോഡി ഗാർഡിനെ പോലെ മൂന്നെണ്ണം ചുറ്റും നിന്നാ നടപ്പ്... ക്ലാസിൽ ഉള്ളതും പെണ്ണിനെ കണ്ടപ്പോൾ ഡീസന്റ് ആയി ഇരുന്നു... അവിടേം പെണ്ണ് മൂന്നിന്റെയും ഇടയിൽ ആണ് ഇരിപ്പ്... പെണ്ണിന് ഗേൾസും ആയി വല്യ കമ്പനി ഒന്നും ഇല്ല...🙄
"സുട്ടൂസേ... ഇത് ഞാൻ ഇന്നലെ മാളിൽ പോയപ്പൊ വാങ്ങിയതാ..."
"😬നിന്നോട് ഞാൻ പറഞ്ഞതല്ലേഡാ പന്നി എന്നെ സുട്ടൂസേ എന്ന് വിളിക്കരുത് എന്ന്..."
അതോടെ അവൻ പേടിച്ചു ബോക്സ് ബാഗിൽ ഇട്ടു അടുത്ത ഐഡിയ ആലോചിക്കാൻ തുടങ്ങി... നാളെ വേറെ വല്ലതും വാങ്ങി കൊടുത്തു നോക്കാം... അപ്പൊ സുട്ടൂസേ എന്ന് വിളിച്ചു പോവല്ലേ പടച്ചോനെ...
"അയ...ഇത് എന്റെ ഉപ്പച്ചി ഇന്നലെ ദുബായീന്ന് വന്നപ്പോ കൊണ്ട് വന്നതാ... അയക്ക് മാത്രേ ഉള്ളൂ..."
ചോക്ലേറ്റ് കണ്ടതും പിന്നെ ചെക്കന്റെ വിളി അയ എന്ന് ആയത് കൊണ്ടും പെണ്ണ് അത് വാങ്ങാൻ കയ് നീട്ടിയതും മിട്ടൂസ് ചെക്കന്റെ കയ് തട്ടി...
"അതൊക്കെ വാങ്ങി കൊടുക്കാൻ ഞങ്ങൾ ഉണ്ട്... ഞങ്ങളെ കയ്ക്ക് വെറുതെ പണി ഉണ്ടാക്കരുത്..."😬
മിട്ടൂസ് കലിപ്പ് ആയതും പെണ്ണിന് ചോദിക്കാനും പറയാനും മൂന്ന് ബോയ്സ് ഉള്ളോണ്ട് എല്ലാം പിന്മാറി...
ക്ലാസിലും മിട്ടൂസിന്റെ ശ്രദ്ധ മുഴുവൻ സുട്ടൂസിനെയാണ്...😍ബാക്കി ബോയ്സ് ആണേൽ പിന്നെ പറയേ വേണ്ട...
ലഞ്ച് ബ്രേക്ക് ആയതും ഫുഡ് ഒക്കെ കഴിച്ചു സുട്ടൂസ് ബാറ്റും പിടിച്ചു നിൽപ്പ് ആണ്...🙄ചുറ്റിലും കുറച്ചു ആൺ പിള്ളേരും...
ദൂരേക്ക് തെറിച്ച ബോൾ എടുക്കാൻ പോയ സുട്ടൂസ് ബോൾ ഒരുത്തന്റെ ശൂസിന്റെ അടിയിൽ കിടന്നു ഉരുളുന്നത് കണ്ടു അങ്ങോട്ട് ചെന്നു...
"ഡാ ആ ബോൾ ഇങ്ങ് താടാ..."😬
"ഇല്ലെങ്കിൽ..."
😕ആദ്യായിട്ട് ഒരുത്തൻ അവളോട് തർക്കുത്തരം പറയുന്നത്...അതിന്റെ എല്ലാ ദേഷ്യവും പെണ്ണിന് വന്നു...
"നീ തരുന്നോ അതോ...?!!"
"ഇല്ലെന്ന് പറഞ്ഞില്ലേ..."😏
"മീറ്റൂസേ..."
എന്ന് പെണ്ണ് പിന്നിലേക്ക് നോക്കി അലറിയതും മൂനിന്റെയും കൂടെ മാലിടെ മാസിയും കൂടെ നിരന്നു വന്നു...
"ഈ ചെക്കൻ ബോൾ തരില്ലെന്ന് പറഞ്ഞു..."😓
അവനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞതും നാലും കലിപ്പിൽ അവനെ പിടിച്ചു തള്ളി താഴെ ഇട്ടതും സുട്ടൂസ് ബോൾ കയ്യിൽ ആക്കി... മിട്ടൂസ് ആണെങ്കിൽ കലിപ്പിൽ അവന്റെ മേലേ കേറി ഇരുന്നു തല്ലാൻ തുടങ്ങി...
"നീ പെൺപിള്ളേരെ മര്യാദക്ക് ക്രിക്കറ്റ് കളിക്കാൻ സമ്മതിക്കില്ല അല്ലേ..."😬
നാലും കൂടെ അവനെ പെരുമാറിയതും ടീച്ചേഴ്‌സ് എല്ലാം കൂടി...എല്ലാറ്റിനെയും പിടിച്ചു നിർത്തി പേരെന്റ്സിനെ വിളിച്ചു...
അജുവും അമിയും മാലിയും സ്കൂളിൽ വന്നതും എല്ലാം കേട്ട് പരസ്പരം നോക്കി...
മാറ്റവന്റെ പേരെന്റ്സ് കാറിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടതും മൂന്നും അതേ നിൽപ്പിൽ ഒന്ന് ചിരിച്ചു...😁
"ആരാ എന്റെ മോനെ തല്ലിയെ...?!!"
"😏ഞങ്ങളാ..."
🙄ഇതേതാ ഈ തല തെറിച്ച കുറെ എണ്ണം എന്ന പോലെ അങ്ങേര് പിള്ളേരെ നല്ല പോലെ നോക്കി... ഇതുങ്ങളെ ഒക്കെ എവിടെയോ വെച്ചു കണ്ടു നല്ല പരിചയം ഉണ്ടല്ലോ...
"ഡാ അനസ്... നീയാണോ ഇവന്റെ ഫാദർ..."
പഴയ മൂന്ന് കൂട്ട്കാരനെ കണ്ടതും അനസ് എണീറ്റ് അവരെ ഹഗ് ചെയ്തു...😍
"നീ എവിടെ ആയിരുന്നു...?!!"
"നിങ്ങളെ ഒക്കെ കെട്ട് കഴിഞ്ഞതിൽ പിന്നെ എനിക്ക് പണിയോട് പണിയാ... ആദ്യം സസ്പെൻസ്,,, തിരിച്ചു വന്നപ്പോ സ്ഥലം മാറ്റം... ഇപ്പൊ ഇങ്ങോട്ട് തന്നെ മാറി...അല്ല നിങ്ങൾ എന്താ ഇവിടെ...?!!"
"😁നീ എന്തിനാണോ വന്നത് അതിന് തന്നാ ഞങ്ങളും..."
അജു പറഞ്ഞതും അനസ് അവരെയും പിള്ളേരെയും മാറി മാറി നോക്കി...
"ഓഹോ അപ്പൊ ഇത് നിങ്ങളെ പ്രൊഡക്ട് ആണല്ലേ... വെറുതെ അല്ല..."
"അവര് ഞങ്ങളെ പോലെ ഒരാളെ ചുമ്മാതൊന്നും തല്ലില്ല... നിന്റെ അല്ലേ മോൻ എന്തെങ്കിലും ഒപ്പിച്ചു കാണും..."
"ഡാ നിന്നെ ഇവരെന്തിനാ തല്ലിയെ...?!!"
"ഞാൻ ബോൾ കൊടുക്കാത്തൊണ്ട്..."😏
"ഞങ്ങളെ ബോൾ എന്തിനാ നിനക്ക്...ഇനി എങ്ങാനും ബോൾ എടുത്താൽ തല്ലി കൊല്ലും ഞാൻ..."😬
സുട്ടൂസ് കലിപ്പ് ഇട്ട് കയ്യും കെട്ടി നിന്നു അവനെ നോക്കി...😕ഇതേതാ കൂട്ടത്തിൽ ഒരു എല്ല് കൂടുതൽ ഉള്ള ഒന്ന്... അനസ് മൂന്ന് ഉപ്പച്ചിമാരെയും ഒന്ന് നോക്കി... മൂന്നും നല്ല പോലെ ഇളിച്ചു കൊടുത്തു...
ആ കണ്ണ് മൂക്ക് ചുണ്ട് കലിപ്പ് ഒക്കെ വെച്ചു നിയയെ തന്നെ തോന്നിയതും അനസ് ഇത് നിന്റെ ആണല്ലേ എന്ന പോലെ അജുനെ നോക്കിയതും അജു അതേ എന്ന പോലെ തലയാട്ടി...😍
"ഇത് മൂന്നും എന്റെയാ..."😍
"🙄ആ ഒരു പിരി ഇളകിയ അവൾ തന്നെയാണോ ഇതിന്റെ ഉമ്മച്ചി... എന്നാലും എന്റെ അജു ആ ഇത്തിരി പോന്ന പെണ്ണ് മൂന്ന് മക്കളെ ഉമ്മച്ചി ആയെന്ന് എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല..."
"🙄മൂന്നോ ഇതിന് ശേഷം ട്വിൻസ് ആണ്...അടുത്തത് വയറ്റിലും അല്ലേടാ അജു..."[മാലി ]
"😕നിനക്ക് ഇത് തന്നെ ആണോ പണി...?!!"
അജു അതിന് നല്ല പോലെ ഇളിച്ചു കൊടുത്തു... തല്ലൊക്കെ കോംപ്രമൈസ് ആക്കി എല്ലാം പുറത്തിറങ്ങി...
"മക്കളെ ഇനി ഇവനെയും നിങ്ങളെ കൂട്ടത്തിൽ കൂട്ടണം കേട്ടല്ലോ... ഉപ്പച്ചിടെ ഫ്രണ്ടിന്റെ മോനാ..."
"😏ഈ ചെക്കൻ ആള് ശരിയല്ല അജു... എന്നെ സൈറ്റ് അടിക്കുന്ന ചെക്കനാ..."
"🙄ആണോടാ...?!!"
"ഓഹ് അത് ഉപ്പച്ചീടെ ഫ്രണ്ടിന്റെ മോൾ ആണെന്ന് അറിയതോണ്ടാ..."😕
"മോനെ അപ്പു ഇവരോട് നല്ല പോലെ നിക്കണം കേട്ടോ..."
സുട്ടൂസിനെ ഒന്നൂടെ നോക്കി അവൻ ഒന്ന് മൂളി...🙄
**********💞
"സ്കൂളിൽ ഇത്രേം പ്രശ്നം ഇണ്ടാക്കി വന്നിട്ട് അജു എന്താ അവരെ വഴക്ക് പറയാത്തെ...?!!ഞാനോ മറ്റോ ആയിരുന്നേൽ എന്തൊക്കെ കേൾക്കണം..."😏
നിയ പൊങ്ങി വന്ന വയറിൽ കയ് വെച്ചു അജുനെ പുച്ഛത്തോടെ നോക്കി കൊണ്ട് പറഞ്ഞു...
"നിന്നെ പോലാണോ അവർ കൊച്ചു കുട്ടികൾ അല്ലേ..."
"ഓഹ് അല്ലേലും നിക്കറിയാം അതുങ്ങളെ വഴക്ക് പറയാൻ ഒന്നും പോണില്ലെന്ന്..."😓
"അറിയാലോ...എടീ പെണ്ണെ നീ ആ വയറും വെച്ചു ഇങ്ങനെ ഹീറ്റ് ആവാതെ ഇവിടെ വന്നിരിക്ക്..."
"അങ്ങനെ ഇപ്പൊ എന്നെ ഇരുത്തണ്ട..."😏
പെണ്ണ് അജുനെ നോക്കി വാശിയിൽ അവിടെ തന്നെ നിന്നു...
"കണ്ടോ നിയ ഈ അന്നൂസ് എന്റെ ബുക്ക് കീറി..."😭
"😬ഓഹ് എല്ലാറ്റിനെയും കൊണ്ട് ഞാൻ തോറ്റു... ഇനി നിങ്ങൾ കൂടെ തുടങ്ങിക്കോ...ഇനി ഇവിടെ ഉള്ളത് എങ്ങനെ ആണാവോ...?!!അതെങ്ങനാ ഇയാളെ അല്ലേ പിള്ളേര്... ആ ഊള സ്വഭാവം അതേ പോലെ എല്ലാറ്റിനും കിട്ടീട്ടുണ്ട്..."
"🙄ഊള സ്വഭാവോ...?!!"
"പിന്നല്ലാണ്ട്..."
"അത് തന്നെയാ അനസും പറഞ്ഞത് നിന്റെ അല്ലേ പിള്ളേർ പിന്നെ എങ്ങനാ ഇങ്ങനെ ആവാതിരിക്കാ എന്ന്... നീ ഒരൊറ്റ ദിവസം കൊണ്ട് അവനെ വെള്ളം കുടിപ്പിച്ചത് അല്ലേ..."😁
അതിന് പെണ്ണ് ഒന്ന് തുറിച്ചു നോക്കി വയറും പിടിച്ചു ബെഡിൽ കയറി കിടന്നു...
പിറ്റേന്ന് ചെക്കപ്പും കഴിഞ്ഞു വരുമ്പോൾ ഉപ്പച്ചിയെ സിറ്റൗട്ടിൽ തന്നെ കണ്ടു അജു ഒന്ന് ഇളിച്ചു...
"🙄സ്കാനിംഗ് കഴിഞ്ഞു ഡോക്ടർ എന്താ പറഞ്ഞത്...?!!"
"എന്ത് പറയാൻ..."
"അതല്ല രണ്ടാണോ അതോ മൂന്നാന്നോ അല്ലേ നാലാണോ...?!!"🙄
"😕ദേ ഉപ്പച്ചി... ഒന്ന് രണ്ട് തവണ അങ്ങനെ സംഭവിച്ചു എന്ന് കരുതി എപ്പോഴും എന്നെ അങ്ങനെ ആക്കല്ലേ... സിംഗിൾ ആണെന്ന് സ്കാനിംഗ് റിപ്പോർട്ടിൽ ഞാൻ കണ്ടതാ..."
"🙄ഉള്ളതാണോ..."
ഉപ്പച്ചി വിശ്വാസം വരാത്ത പോലെ ചോദിച്ചതും അജു വായും പൊളിച്ചു നിന്നു...🙄കാണുന്നവർക്ക് ഒക്കെ ഇതേ ചോദിക്കാൻ ഉള്ളൂ...
അജു മുന്നേ പറഞ്ഞ പോലെ പെണ്ണിന് നല്ല റസ്റ്റ് ആണ്...ഫ്രഷ് ആയി ഇരുന്ന പെണ്ണിന് ഫുഡ് ഒക്കെ കൊടുത്തു സ്റ്റാർസിനും ഐഞ്ചൽസിനും ഉള്ളത് കൂടി കൊടുത്തു അജു ക്ഷീണത്തോടെ ചെയറിൽ ഇരുന്നു...
ഡെലിവറി ഒന്ന് കഴിഞ്ഞിട്ട് വേണം റസ്റ്റ് എടുക്കാൻ...
"😌എന്തെ ഇങ്ങനെ നോക്കുന്നെ...?!!"
"ഏയ് ഒന്നുല്ല... ഈ പ്രാവശ്യം ഒൻപത് മാസം ആവാൻ ലേറ്റ് ആവുന്ന പോലെ..."😕
🙄ഇനി അടുത്ത പണി തരാൻ ആണോ അതൊ നമ്മളെ കഷ്ടപ്പാട് കാണാൻ ആണോ... എന്തോ ഒരു ഉടായിപ്പ് ഇല്ലേ...
സ്റ്റാർസിനെയും ഐഞ്ചൽസിനെയും പുതപ്പിച്ചു ഡോറും അടച്ചു അജു മുറിയിലേക്ക് നടന്നു... തന്നേയും വൈറ്റ് ചെയ്തിരിക്കുന്ന പെണ്ണിനെ അടുത്തായി ചെന്നിരുന്നു...
"എന്തെ പൈൻ വല്ലതും തോന്നുന്നുണ്ടോ...?!!"😓
അതിന് പെണ്ണ് ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു... അജു കിടന്നതും പെണ്ണ് അവനെയും ചുറ്റിപ്പിടിച്ചു കിടന്നു...
"നമുക്ക് ഇനി പിള്ളേർ ഒന്നും വേണ്ട അല്ലേ അജു..."😓
"പിള്ളേരെ വേണ്ട എന്ന് ഞാൻ പറയില്ല... പിന്നെ എന്റെ നിയകുട്ടിടെ വേദന കണ്ടു നിൽക്കാൻ പറ്റാത്തോണ്ട്..."
"😕യ്യോ അപ്പൊ പിള്ളേർക്ക് വേണ്ടി ഇയാൾ വേറെ പെണ്ണ് കെട്ടും എന്നാണോ പറയുന്നേ..."😓
"😍നിനക്ക് വിരോധം ഇല്ലെങ്കിൽ..."
"😬കൊന്ന് കളയും ഞാൻ... അല്ലേലും നിക്കറിയാം ഇയാക്ക് എന്നോട് ഒരു സ്നേഹോം ഇല്ലാന്ന്..."😪
"എന്റെ പെണ്ണെ നീ ഇങ്ങനെ ഞാൻ ചിന്തിക്കാത്തത് പോലും ചിന്തിച്ചു ബി പി കൂട്ടാതെ അടങ്ങി കിടന്നേ... എനിക്ക് ഈ ജന്മം നിന്നെ മാത്രം മതി...സ്നേഹം കൂടിയത് കൊണ്ടാ നിനക്ക് ഇങ്ങനെ ഇടക്ക് ഇടക്ക് വയറും വീർപ്പിച്ചു നടക്കേണ്ടി വരുന്നത് അത് നീ മനസ്സിൽ ആക്കണം..."😍
"😕അങ്ങനെ ആണേൽ വല്യ സ്നേഹം ഒന്നും വേണ്ട... അല്ല അജു അപ്പൊ അടുത്ത ജൻമോ...?!!"
"😍അതാ ഏക പ്രതീക്ഷ..."
"🙄എന്ന് വെച്ചാൽ..."
"വേറെ പെണ്ണിനെ കെട്ടാലോ എന്ന്..."
അത് കേൾക്കേണ്ട താമസം പെണ്ണ് ചാടി എണീറ്റു അജുനെ ഒരു നോട്ടം...
"ഞാൻ ചുമ്മാ പറഞ്ഞതാടി...മനുഷ്യർക്ക് ഒരു ജന്മം മാത്രേ ഉള്ളൂ..."
"🙄ആന്നോ... അപ്പൊ ധീരയിൽ ഇണ്ടല്ലോ... ഇനി എന്നെ കെട്ടാണ്ട് ഇരിക്കാൻ ചുമ്മാ പറയുന്നത് അല്ലേ..."😓
"🙄എന്റമ്മോ... ചുമ്മാതല്ല ആ അനസ് പറഞ്ഞത് നിന്റെ ഏതോ പിരി ഇളകിയിട്ടുണ്ട് എന്ന്... എന്തൊക്കെയാ നീ ചിന്തിക്കുന്നത്... ഈ ജന്മം മാത്രം അല്ല എത്ര ജന്മം ഉണ്ടെങ്കിലും ഞാൻ നിന്നെ മാത്രേ കെട്ടൂ പോരെ..."
"അപ്പൊ എന്നെ കണ്ടില്ലേലോ..."😓
"വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ..."
"😏നിക്ക് ഇയാളെ ഒന്നും വേണ്ട... വേറെ വല്ല മൊഞ്ചൻ ചെക്കനെയും മതി...അല്ലേ അപ്പോഴും ഇങ്ങനെ വയറും വീർപ്പിച്ചു നടക്കാനെ നിക്ക് നേരം കാണൂ..."
"😍അത് ഞാൻ ഏറ്റു..."
"ഈൗ..."
അജു ഒന്ന് ചിരിച്ചതും പെണ്ണ് അവനോട് ഒട്ടി ചേർന്നു വീണ്ടും കിടന്നു... അവൾ ഉറങ്ങുന്നത് വരെ അജു അവളെ വയറിൽ തലോടി കൊണ്ടിരുന്നു...
"മോനാ..."
ഡെലിവറി കഴിഞ്ഞതും ഡോക്ടർ വന്നു പറഞ്ഞപ്പോൾ അമി അജുനെ ഒന്ന് നോക്കി...🙄എന്താണാവോ ഒന്നിൽ ഒതുക്കിയെ...
"നീ എന്താടാ ഇങ്ങനെ നോക്കുന്നെ...?!!"
"സിംഗിൾ ആണെന്ന് കേട്ടപ്പോൾ വിശ്വാസം വന്നിട്ടില്ല... ഇപ്പോഴാ സമാദാനം ആയത്..."😓
പെണ്ണിനേയും മോനെയും ഉമ്മ വെച്ചു അജു പെണ്ണിന്റെ അടുത്തായി ഇരുന്നു...❣️
"അജു നമുക്ക് ഡെലിവറി നിർത്തണ്ടേ..."😓
"അതൊന്നും വേണ്ടടി... നിന്നെ കീറി മുറിക്കാൻ എനിക്ക് ഇഷ്ട്ടം അല്ല... പിന്നെ ഇനി നിന്നെ കഷ്ടപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നില്ല..."
"😪അപ്പൊ അജു എന്നെ സ്നേഹിക്കില്ലേ..."
"😍പിന്നല്ലാണ്ട്... എനിക്ക് നീയില്ലാതെ പറ്റുവോടി..."
"😌ഹി ഹി...കുഞ്ഞു വാവ..."
എന്നും പറഞ്ഞു സ്റ്റാർസും ഐഞ്ചൽസും കൂടി വന്നു അതിനെ പൊതിഞ്ഞതും നിയ എല്ലാറ്റിനെയ് നോക്കി പുഞ്ചിരിച്ചു...
"😌സ്റ്റാർസിനെ പോലെ ആയിരുന്നു രസം അല്ലേ അജു..."
"🙄ഇപ്പൊ അങ്ങനെ ആയോ...?!!എങ്കിൽ നെക്സ്റ്റ് ടൈം നോക്കിയാലോ..."😍
"😕വേണ്ട..."
പിന്നെ അജുന്റെ കഷ്ടപ്പാട് ആയിരുന്നു... സ്റ്റാർസിനെയും ഐഞ്ചൽസിനെയും റെഡി ആക്കി സ്കൂളിൽ അയക്കലും അവർക്ക് ഫുഡ് കൊടുക്കലും ഒക്കെ...😓
നിയ ആണേൽ ഒന്ന് മാത്രം ആയോണ്ട് വല്യ ബുദ്ധിമുട്ട് ഒന്നും ഇല്ലാതെ സുഖിച്ചു കിടക്കാ...😌ഇടക്ക് ഇങ്ങനെ റസ്റ്റ് എടുക്കുന്നത് നല്ലതാ... പക്ഷെ ഒന്ന് മതി... അല്ലേ പണിയാ...
"🙄നീ എന്താടി എന്റെ കഷ്ടപ്പാട് കണ്ടിട്ടാണോ ഇങ്ങനെ ചിരിക്കൂന്നേ...?!!"
"😁അതല്ല ഞാൻ ആലോചിക്കരുന്നു ഡെലിവറി നിർത്താത്തത് നന്നായി എന്ന്... ഇങ്ങനെ വല്ലപ്പോഴും റസ്റ്റ് എടുക്കാലോ..."
🙄അജു അത് കേട്ട് വായും പൊളിച്ചു നിന്നു... ഇവൾ ആള് ചില്ലറക്കാരിയല്ല...
"എന്തെ ഇങ്ങനെ നോക്കുന്നെ ഞാൻ ചുമ്മാ പറഞ്ഞതാ പേടിച്ചു പോയോ..."😌
"ഞാൻ സീരിയസ് ആണ് കേട്ടോ... നിനക്കുള്ള റസ്റ്റ് ഞാൻ നെക്സ്റ്റ് ഇയർ തന്നെ തന്നോളാം..."
"😓പോയെ... നിക്ക് എങ്ങും വയ്യ..."
പെണ്ണ് പില്ലോ എടുത്തു എറിഞ്ഞതും അജു ക്യാച്ച് ചെയ്തു...
സ്റ്റാർസും ഐഞ്ചൽസും മുറിയിൽ വന്നതും ഐഞ്ചൽസ് കുഞ്ഞു വാവയെ നോക്കി ഇരുന്നു... അജു പെണ്ണിനെ നോക്കി നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന പോലെ ആക്ഷൻ കാണിച്ചു...
"😌ഹി...അജു...നിക്ക് കല്യാണം കഴിക്കണം..."
സുട്ടൂസ് അജുനെ തോണ്ടി കൊണ്ട് പറഞ്ഞതും അജു വായും പൊളിച്ചു നിയയെ നോക്കി...😲നിയ ആണേൽ പത്താം വയസിൽ കല്യാണോ എന്ന പോലെ നിന്നു...😒ഞാൻ എങ്ങാനും ആയിരുന്നേൽ എല്ലാരും കളിയാക്കി കൊന്നേനെ...
"മോൾ എന്താ അങ്ങനെ പറയുന്നേ...?!!നമുക്ക് കല്യാണം ഒക്കെ വല്യ പെണ്ണായിട്ട് കഴിച്ചാൽ പോരെ..."
"😓നിക്ക് സ്കൂളിൽ പോവണ്ട അജു അതോണ്ടാ..."
"😏ഞാൻ ഒക്കെ ഈ പ്രായത്തിൽ ഒരു അലമ്പും കാണിക്കാതെ സ്കൂളിൽ പോയതാ... കേട്ടില്ലേ പെണ്ണ് പറയുന്നേ അതെങ്ങനാ ഇയാളെ അല്ലേ മോൾ..."
നിയ അതും പറഞ്ഞു അജുനെ പുച്ഛിച്ചു കാണിച്ചു... അജു ആണേൽ അത് കണ്ടതും വായും പൊളിച്ചു നിന്നു...
"സ്കൂളിൽ പോവാൻ രസല്ലേ മോളെ... വലുതായാൽ അതൊക്കെ ഓർക്കുമ്പോൾ തന്നെ വീണ്ടും ചെറുതായി അങ്ങോട്ട് പോവാൻ തോന്നും..."
😕ഇവന് വട്ടാണോ... ഇനീം പോവാൻ തോന്നണത്രെ...നിയ അജുനെ നല്ല പോലെ നോക്കി... 🙄ഇനി അന്നത്തെ വല്ല പെണ്ണിനെയും കാണാൻ ആന്നോ...!!
"നിക്കറിയാം എന്തോണ്ടാ ചെറുതായിട്ട് സ്കൂളിൽ പോവാൻ ഒക്കെ തോന്നുന്നത് എന്ന്..."😏
"🙄എന്തിനാ...?!!"[അജു ]
"കണ്ട പെൺപിള്ളേരെ ലൈൻ അടിക്കാൻ അല്ലേ..."
"😌അത് ശരിയാ... ഹോ അതൊക്കെ ഓർക്കുമ്പോൾ തന്നെ എന്റെ നിയ...... സ്കൂളിൽ പോവാത്ത നിനക്ക് അതൊന്നും മനസ്സിൽ ആവില്ല മോളെ..."
"😌ഹി... ന്നേം ആൺപിള്ളേർ ലൈൻ അടിക്കാറുണ്ട് അജു..."
"ആണോ എന്നാൽ എന്റെ മോൾ ഇപ്പോഴൊന്നും കെട്ടണ്ട...വല്യ പെണ്ണായി കഴിഞ്ഞു നല്ലൊരു ചെക്കനെ പ്രേമിച്ചു കെട്ടാം... എന്താ അത് പോരെ..."
😒നമ്മൾ വല്ലോം ആണ് എങ്കിൽ ഇപ്പൊ ഓൻ കൊന്നേനെ... നമ്മക്ക് ഒരാളേം നോക്കികൂടാ ഓൻ പറയുന്നത് കേട്ടില്ലേ... നിയ അജുനെ നോക്കി പേടിപ്പിച്ചു...
"😪എസ്സാമിന് മിട്ടൂസിനും കുട്ടൂസിനും ടുട്ടൂസിനും പാട് മാർക്ക് കിട്ടും സുട്ടൂസിന് മാത്രം കിട്ടൂല അതോണ്ടാ അജു നിക്ക് സ്കൂളിൽ പോവാൻ ഇഷ്ടല്ലാതെ..."
"അതിനെന്താ അടുത്ത എക്സാമിന് അവരെക്കാൾ ഒക്കെ മാർക്ക് എന്റെ സുട്ടൂസ് വാങ്ങും... അജു ഇല്ലേ മോൾക്ക്...നമുക്ക് അവരെ ഒക്കെ തോല്പിക്കാം...എന്തെ..."
"😌മ്മ്...ഉമ്മ..."😘
പെണ്ണ് അജുനെ ഉമ്മ വെച്ചു പുറത്തേക്ക് തന്നെ പോയി... നിയ ആണേൽ ഇരുന്ന ഇരുപ്പിൽ അജുനെ നോക്കി പേടിപ്പിക്കാ...
"നീ എന്താടി എന്നെ ഇങ്ങനെ നോക്കി ദഹിപ്പിക്കുന്നെ...?!!"
"😏ഞാൻ വല്ലോം ആണേൽ പഠിക്കതോണ്ടാ മാർക്ക് ഒന്നും ഇല്ലാതെ എന്നൊക്കെ അല്ലേ ഡയലോഗ് അടിക്കാ അതോണ്ട് നോക്കീതാ..."
"ആ നിന്റെ ഉമ്മച്ചി പറയുന്ന കെട്ടിട്ടുണ്ട് നിനക്ക് മുൻപ് ഇത് തന്നെയാ പണി എന്ന്... എക്സാമും സ്കൂളും ഒക്കെ ഓർത്ത് കെട്ടിക്കാൻ പറയൽ... എന്നാൽ കെട്ടി കഴിഞപ്പോൾ ആ ജോലി മര്യാദക്ക് ചെയ്യുന്നുണ്ടോ അതും ഇല്ല... എല്ലാറ്റിനും ഞാൻ വേണം..."
"😪ഇങ്ങനെ ആരുന്നേൽ ഞാൻ അങ്ങനെ ഒന്നും പറയില്ലാരുന്നു...ഞാൻ അറിയോ ഈ കൊജുനെയാ കെട്ടുന്നേ എന്ന്...ഹ്മ്മ്..."😏
"അതോണ്ട് ഞാൻ സഹിക്കുന്നു... വേറെ വല്ലവനും ആണേൽ കാണായിരുന്നു..."
"എന്ത് കാണാൻ... ഇയാളെ കൊണ്ട് ഞാൻ അല്ലേ കഷ്ടപ്പെടുന്നേ...ആറ് പിള്ളേരെ ഉമ്മച്ചിആയെന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല..."😓
"😍വേണേൽ നമുക്ക് ഒൻപതോ പത്തോ ആക്കാം..."
"😬പോയെ... ആള്ക്കാര് എന്ത് കരുതും ഇയാക്ക് ഇത് തന്നാ പണി എന്നല്ലേ..."
"അതിന് കാരണക്കാരി നീ തന്നെയാ...,"😍
"പോടാ..."
എന്നും പറഞ്ഞു പെണ്ണ് കലിപ്പിട്ട് വീണ്ടും പില്ലോ എടുത്തു ഏർ തുടങ്ങി... അജു അത് ക്യാച്ച് ചെയ്തു പെണ്ണിന്റെ അടുത്തേക്ക് ചെന്നു...
"ഇനി എന്നെ പോടാ എന്ന് വിളിച്ചാൽ ഇപ്പൊ തന്നെ ഞാൻ നെക്സ്റ്റ് പണി തരും...പിന്നെ എന്നെ പറഞ്ഞിട്ട് കാര്യം ഇല്ല... ഇത്രേം പിള്ളേരെ ഉപ്പച്ചി ആണെന്നുള്ള പരിഗണന തന്നാൽ നിനക്ക് കൊള്ളാം..."
"ഓഹ്..."
🙄ഇത് എപ്പോഴാണാവോ പടച്ചോനെ ഒന്ന് നേരെയായി കാണാ...അജു പെണ്ണിനെ നോക്കി ചിന്തിച്ചതും പെണ്ണ് ജ്യൂസും ഓർഡർ ചെയ്തു നീണ്ടു നിവർന്നു കിടന്നു...
**********💞
"ഹായ് മിട്ടൂസ്..."
"ഹായ് ഷാലു..."
"നീ എന്റെ ബർത്ത് ഡേ പാർടിക്ക് വരണം... ഞാൻ എന്റെ എല്ലാ ഫ്രണ്ട്സിനെയും ക്ഷണിച്ചിട്ടുണ്ട്..."
"സ്റ്റാർസിനെയോ...?!!"
"ആ അവരേം ക്ഷണിക്കണം..."
നമ്മളെ മിട്ടൂസ് ഒരുത്തിയും ആയി സംസാരിച്ചിരിക്കുന്നത് കണ്ടിട്ട് സുട്ടൂസ് കലിപ്പിൽ അവരേം നോക്കി ഇരിക്കാ...🙄അവർക്കെന്താ പടച്ചോനെ ഇത്രക്ക് സംസാരിക്കാൻ...
എട്ടാം തരത്തിൽ ആണേലും പെണ്ണിന്റെ കലിപ്പ് അങ്ങ് പ്ലസ്ടു വരെ എത്തി... അവിടന്ന് എണീറ്റ് നടന്നു കൊണ്ട് മിട്ടൂസിന്റെ അടുത്ത് ചെന്നു...
"ഡാ മിട്ടൂസെ നീ ഇങ്ങ് വന്നേ...!നെച്ചുമ്മ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു ഞാൻ അത് ഇപ്പോഴാ ഓർത്തെ..."
"എന്ത് കാര്യം..."
"നീ ഇങ്ങ് വാ..."
"ഞാൻ ശാലുനോട് സംസാരിക്കുന്നത് കണ്ടില്ലേ നീ ഇവിടന്ന് പറ..."
😬പട്ടി ഇവന് എന്നേക്കാൾ വലുതാണോ കോലു... പെണ്ണ് പല്ല് കടിച്ചു അവനെ നോക്കി...
"എന്താടി നെച്ചുമ്മ പറഞ്ഞത് ഞങ്ങൾ കേട്ടില്ലല്ലോ..."[കുട്ടൂസ്]
"ഹ അതിന് ഞങ്ങൾ ഇന്ന് നെച്ചുമ്മയെ കണ്ടിട്ടേ ഇല്ലല്ലോ..."[ടുട്ടൂസ്]
"😬നിന്റെ കുഞ്ഞമ്മ പെറ്റുന്ന്..."
പെണ്ണ് കലിപ്പ് ഇട്ടു ബെഞ്ചിൽ തന്നെ ചെന്നിരുന്നു...
😏ഇനി സുട്ടൂസേ എന്നും വിളിച്ചു ഇങ്ങ് വാ അപ്പൊ കാണിച്ചു തരാം... പെണ്ണ് അവനെയും പുച്ഛിച്ചു ഇരിക്കുമ്പോൾ ആണ് റഹാൻ ബാഗും തൂക്കി വന്നത്... അന്ന് തല്ല് കൂടി ഉപ്പച്ചിമാര് വന്നു കോംപ്രമൈസ് ആയെ പിന്നെ ചെക്കൻ സ്റ്റാർസും ആയി വല്യ കമ്പനി ആണ്...
"ഡാ റഹാനെ... ഇന്ന് നീ ആള് കൂടുതൽ മൊഞ്ചൻ ആയിട്ടുണ്ട് കേട്ടോ..."
"😍താങ്ക്സ് സുട്ടൂസേ..."
പെണ്ണ് പിന്നെ മിട്ടൂസിനെ കാണിക്കാൻ ചെക്കനും ആയി ഭയങ്കര ഒലിപ്പീര് തുടങ്ങി... അത് കണ്ടതും മിട്ടൂസിന്റെ ശ്രദ്ധ മുഴുവൻ അങ്ങോട്ടായി...
"ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ...?!!"
"അയ്യോ ഉമ്മച്ചി എന്താ പറഞ്ഞത് എന്ന് ചോദിക്കാൻ മറന്നു... ബർത്ത് ഡേക്ക് ഞാൻ വരാം നീ പോയിക്കോ..."
എന്നും പറഞ്ഞു ചെക്കൻ ഇരിക്ക പൊറുതി ഇല്ലാതെ എണീറ്റ് സുട്ടൂസിന്റെ അടുത്ത് ചെന്നു...
"സുട്ടൂസേ നീ ഇങ്ങ് വന്നേ എന്താ ഉമ്മച്ചി പറഞ്ഞത്..."😓
"അതല്ലേ ഞാൻ കുറച്ച് മുന്നേ പറഞ്ഞത്... 😬ഞാൻ സംസാരിക്കുന്നത് കണ്ടില്ലേ നീ പോയെ..."
പെണ്ണ് കലിപ്പായതും ചെക്കൻ റെഹാനെ കലിപ്പിൽ നോക്കി...😌അവൻ ആണേൽ സുട്ടൂസിന്റെ അടുത്ത് ഒന്നൂടെ നീങ്ങി ഇരുന്നു...
😬നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ പട്ടി എന്നും പറഞ്ഞു ചെക്കൻ ബെഞ്ചിൽ തന്നെ പോയി ഇരുന്നു...
"മര്യാദക്ക് അവൾ വിളിച്ചപ്പോൾ പോയിരുന്നെങ്കിലോ... ഇപ്പൊ കണ്ടില്ലേ അതാണ് അയ... രണ്ടിന്റെയും ഇളക്കം ഒക്കെ ഞങ്ങൾക്ക് മനസ്സിൽ ആവുന്നുണ്ട്..."[കുട്ടൂസ് ]
"എന്ത് ഇളക്കം അവളോട് എന്താ ഉമ്മച്ചി പറഞ്ഞത് എന്ന് ചോദിക്കാൻ പോയത് അല്ലേ ഞാൻ... അതിനെന്തിനാ അവൾ ഇത്രക്ക് ജാഡ ഇടുന്നെ..."
"അവൾ ഇനി നിന്നോട് മിണ്ടി കിട്ടാൻ എന്ത് ചെയ്യും... അറിയാലോ അവളെ,,, ഞങ്ങളോട് പിണങ്ങിയാൽ അജു കോംപ്രമൈസ് ആക്കാൻ നോക്കിയാൽ പോലും അവൾ നിക്കില്ല..."[ടുട്ടൂസ് ]
"😍അതൊക്കെ എനിക്കറിയാം..."
ചെക്കൻ അതും പറഞ്ഞു അവളെ നോക്കി ഒന്ന് ഇളിച്ചു... അത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല...
വാനിൽ കയറിയതും പെണ്ണ് എന്നും ഇരിക്കാറുള്ള മിട്ടൂസിന്റെ അടുത്തുള്ള സീറ്റ് ഒഴിഞ്ഞു കിടക്കുന്ന കണ്ടു ഒരുത്തനെ പിടിച്ചു അവിടെ ഇരുത്തി ആ സീറ്റിൽ കയറി ഇരുന്നു...
"😓സുട്ടൂസേ..."
"😏പോടാ..."
പെണ്ണ് അവനെയും പുച്ഛിച്ചു പുറത്തേക്ക് നോക്കി ഇരുന്നു... കലിപ്പിൽ ഇറങ്ങി എന്നും കൊടുക്കാറുള്ള റ്റാറ്റാ ഒന്നും കൊടുക്കാതെ വീട്ടിലേക്ക് കയറി...
"ബൈ മിട്ടൂസേ..."
ബാക്കി രണ്ടും റ്റാറ്റാ ഒക്കെ കൊടുത്തു വീട്ടിലേക്ക് കേറുമ്പോൾ ആണ് നിയ പുറത്തോട്ടേക്ക് വന്നത്...
"സുട്ടൂസ് എവടെ...?!!"
"അവൾ മിട്ടൂസും ആയി പിണങ്ങി..."
"ഇന്നെന്താ..."
"അവൻ ഒരു പെണ്ണിനോട് മിണ്ടിയെനാ..."
"😏അയിനൊന്നുല്ല... ഓന് എപ്പളും ജാഡയാ..."
🙄ജാഡയാ... ഏയ് അജുന്റെ അത്രയൊന്നും കാണില്ല... ഓൻ വല്യ പാട്ട്കാരൻ ആയെ പിന്നെ അല്ലേ ജാഡ... ഇതിപ്പോ മിട്ടൂസിന് എന്തിനാ ജാഡ...🤔
"അപ്പൊ നീ നാളെ വീട്ടിലേക്ക് വരില്ലേ... ഉമ്മച്ചിടെയും ഉപ്പച്ചീടെയും വെഡിങ് ഡേ ആണ്... അജു ഈടെ ഗിഫ്റ്റ് ഒക്കെ വാങ്ങി കൊണ്ട് വെച്ചിട്ടുണ്ട്..."
"അയിന് മിട്ടൂസിന്റെ ആനിവേഴ്സറി ഒന്നും അല്ലല്ലോ ഞാൻ വരും..."😏
എന്നും പറഞ്ഞു പെണ്ണ് മുറിയിലേക്ക് നടന്നു... 🙄നിയ ആണേൽ എന്തോ പോയ അണ്ണാനെ പോലെ നിന്നു...
°°°°°°°°°°°°°°°°💞
കാലത്ത് തന്നെ സ്റ്റാർസ് റെഡി ആയി നിൽപ്പ് ആണ്... ഐഞ്ചൽസും അതിന് പിന്നിൽ റെഡി ആയി വണ്ടിയിൽ കയറി ഇരുന്നു... അജു ആണേൽ ഇളയ സന്തതി ആയ അക്കൂസിനെയും കൊണ്ട് വന്ന് ഇരുന്നു നോക്കുമ്പോ എല്ലാറ്റിന്റെയും ഉമ്മച്ചി ഇല്ല...
കുറെ നേരം നീട്ടി ഹോൺ അടിച്ചു നോക്കിയേലും ഒരു റിപ്ലൈയും ഇല്ല...
"മക്കൾ ഇവിടെ ഇരിക്ക്... ഉമ്മച്ചി എവിടെ എന്ന് നോക്കട്ടെ..."
എന്നും പറഞ്ഞു അജു ഇറങ്ങി മുറിയിലേക്ക് വന്നതും നിയ ആണേൽ കണ്ണാടിക്ക് മുന്നിൽ തന്നെ...
"🙄പിള്ളേർ വരെ റെഡി ആയി വന്നു... നിനക്കെന്താടി ഇത്രക്ക് റെഡി ആവാൻ... മണിക്കൂർ രണ്ടായല്ലോ ഇതിന് മുന്നിൽ..."
"അപ്പൊ ഇയാൾ ഒരുങ്ങിയാതൊ... അല്ലേലും ഞാൻ റെഡി ആവുമ്പോ മാത്രം ഇയാക്ക് അസൂയയാ..."😏
പെണ്ണ് അജുനെയും പുച്ഛിച്ചു കണ്ണാടിയിൽ തന്നെ നോട്ടം മാറ്റി... അജു ഒന്ന് ചിരിച്ചു കൊണ്ട് അവളെ അടുത്തേക്ക് നടന്നു...
"ആരെ കാണിക്കാനാ ഈ ഒരുക്കം ഒക്കെ... മ്മ്... നിന്റെ പഴയ ഷേക്ക് വല്ലതും വരാമെന്ന് പറഞ്ഞ..."
"ആ പറഞ്ഞു... അയിന് ഇയാക്ക് എന്താ...ഇയാൾ കണ്ട പെണ്ണുങ്ങളെ മുന്നിൽ ചെന്നു പാടുന്നില്ലേ..."😏
"അവിടെ ആണുങ്ങളും ഉണ്ട്...!ആറ് പിള്ളേരെ ഉമ്മച്ചി ആയേലും നിന്റെ മൊഞ്ച് ഒന്നൂടെ കൂടി എന്നല്ലാതെ ഒരു കുറവും വന്നിട്ടില്ല... അത് ഈ അജുന് മാത്രം കാണാൻ ഉള്ളതാ... അതോണ്ട് മോൾ ഉള്ളത് കൂടി കളയാതെ ഇങ്ങ് വന്നേ..."
അജു പെണ്ണിനേയും വലിച്ചു നടന്നു കാറിൽ കയറി ഇരുന്നു...
വീട് എത്തിയതും നിയ ഒരോട്ടം ആയിരുന്നു നെച്ചു എന്നും വിളിച്ചു കൊണ്ട്... അജു ആണേൽ അമിയെയും കെട്ടിപ്പിടിച്ചു നിന്നു...സ്റ്റാർസിൽ ഒരാൾ മാത്രം മോന്തയും വീർപ്പിച്ചു നിക്കാ...
കുട്ടൂസും ടുട്ടൂസും മിട്ടൂസിന്റെ അടുത്ത് ചെന്നു... മിട്ടൂസ് ആണേൽ നോക്കുന്നത് മോന്തയും വീർപ്പിച്ചു നിക്കുന്ന സുട്ടൂസിനെയാണ്... പെണ്ണ് ആണേൽ ചെക്കനെയും പുച്ഛിച്ചു ഐഞ്ചൽസിന്റെ കൂടെ ചെന്നു... അവറ്റകൾ ആണേൽ സമപ്രായക്കാരിയായ അൻഷിടെ കൂടെ ചെന്നു...
ഉപ്പച്ചിമാരും ഉമ്മച്ചിമാരും ഒക്കെ കൂടി നിന്നു കേക്ക് ഒക്കെ കട്ട് ചെയ്ത് ഫോട്ടോ എടുപ്പ് ഒക്കെ നടത്തി...അജുവും നിയയും രണ്ടാൾക്കും ഉള്ള ഗിഫ്റ്റ് ഒക്കെ കൊടുത്തു...അമ്മൂസ് വിദേശത്ത് സെറ്റിൽഡ് ആയോണ്ട് വീഡിയോ കാൾ ആക്കി അതിൽ അറ്റൻഡ് ചെയ്തു...
അജുന് പകരം പാടിയത് നമ്മളെ കുട്ടൂസ് ആണ്...അല്ലേലെ അന്ഷിമോളെ കണ്ണ് നമ്മളെ കുട്ടൂസിൽ ആണ്... പാട്ട് കൂടി കേട്ടതും പെണ്ണ് ചെക്കനിൽ ഉള്ള നോട്ടം മാറ്റിട്ടില്ല...😕
നിയ ഇതൊന്നും കാണാതെ നെച്ചുനെയും കൊണ്ട് മാറി നിന്നു ഐസ്ക്രീം കഴിക്കാ... പിള്ളേർ കണ്ടാൽ ഒന്നും കിട്ടൂലാ അത് തന്നാ കാരണം...
"ഡീ നെച്ചു ന്റെ വയർ നിറഞ്ഞു... ബാക്കി പിള്ളേർക്ക് കൊടുക്കാലെ..."
"അവർക്കുള്ളത് ഒക്കെ വേറെ ഇണ്ടെടി നീ ധൈര്യം ആയി കഴിച്ചോ..."
പെണ്ണ് പിന്നെ നിറഞ്ഞ വയറിൽ ബാക്കി ഐസ്ക്രീം കൊണ്ട് നിറച്ചു... 😋ഐസ്ക്രീം കഴിക്കാൻ അങ്ങനെ പ്രായം ഒന്നുല്ല...
"നമുക്ക് ഐഞ്ചൽസിനെ ഒക്കെ വിളിച്ചു ഹൈഡ് ആൻഡ് സീക്ക് കളിച്ചാലോ...?!!"[മിട്ടൂസ്]
"😏ഹ്മ്മ്... ഞാൻ എങ്ങും ഇല്ല..."
"അയിന് നിന്നെ ആരാപ്പോ വിളിച്ചെ..."
എന്നും പറഞ്ഞു മിട്ടൂസ് കുട്ടൂസിനെയും ടുട്ടൂസിനെയും കൊണ്ട് ചെന്നു... അവറ്റകൾ പിന്നെ കേൾക്കേണ്ട താമസം റെഡി ആയി...
അവരൊക്കെ കളി തുടങ്ങിയതും സുട്ടൂസ് കലിപ്പിൽ മുറിയിൽ ചെന്നു... 😏ഓന് എന്നെ വിളിച്ചാൽ എന്താ... ജാഡ അല്ലാണ്ട് എന്താ...
പിറ്റേന്ന് പിണക്കത്തോടെ തന്നെ സ്റ്റാർസ് ക്ലാസിൽ വന്നു ഇരുന്നതും മിട്ടൂസ് ഷാലുന്റെ അടുത്ത് ചെന്നു... അത് കണ്ട സുട്ടൂസ് നോക്കിയത് റഹാനെ ആണ്... അവൻ ലീവാ... 😓
😬രണ്ടിന്റെയും ചിരിയും കളിയും കണ്ടു പെണ്ണിന് കലിപ്പ് കൂടി അവിടെ നിന്ന് എണീറ്റു...അങ്ങനെ പിണക്കം ഒരാഴ്ച്ച നീണ്ടു നിന്നു...
"അത് ശരി ഇപ്രാവശ്യം ഇത്തിരി കൂടിയല്ലോ... അല്ലെങ്കിൽ രണ്ട് ദിവസത്തിൽ കൂടുതൽ ഈ പിണക്കം നീണ്ടു പോവാറില്ലല്ലോ...ഇപ്രാവശ്യം എന്തായിരുന്നു അജുന്റെ സുട്ടൂസ് പറ..."
രണ്ടിന്റേം പിണക്കം മാറ്റാൻ ഉള്ള തയാറെടുപ്പിൽ ആണ് അജുവും അമിയും...
"ഇവന് ക്ലാസിൽ എത്തിയാൽ പെൺപിള്ളേരോട് മാത്രേ സംസാരിക്കൂ...സ്റ്റാർസിനെ മൈൻഡ് ചെയ്യാറെ ഇല്ല..."😪
"ആണോ മോനെ...?!!"
"അതൊന്നുല്ല... ഇവൾക്ക് ഇല്ലേ എപ്പോളും റെഹാനോട് സംസാരിക്കാനെ നേരം കാണൂ..."😓
"😏അവൻ എന്റെ ഫ്രണ്ട് ആണ്..."
" ശാലു എന്റെ ഫ്രണ്ട് അല്ലേ..."
"😏അയിന് ഞാൻ എന്ത് വേണം..."
പെണ്ണ് അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു...
"ആ മതി മതി... ഇനിയും വഴക്ക് കൂടാതെ രണ്ടാളും ഷേക്ക്‌ഹാൻഡ് ചെയ്തേ..."
മിട്ടൂസ് പെണ്ണിനെ നോക്കിയതും പെണ്ണ് ഇളിച്ചു കൊണ്ട് കയ് നീട്ടി...അല്ലേ ചെക്കൻ കയ് വിട്ടു പോയാലോ...!
"എന്നാ വാ ഹൈഡ് ആൻഡ് സീക്ക് കളിക്കാം..."😌
അത് കേട്ടതും മിട്ടൂസ് പെണ്ണിനേം കൊണ്ട് ചെന്നു...
"😌ഡാ ഞാനും നെച്ചുവും ഇണ്ട്..."
എന്നും പറഞ്ഞു നിയ നെച്ചുനേം വിളിച്ചു വന്നു...
"എടീ ഹൈഡ് ആൻഡ് സീക്ക് കളിക്കേണ്ട പ്രായം അല്ല ഇത്..."
"😏നാട്ടിൽ വന്നു ഹൈഡ് ആൻഡ് സീക്ക് കളിക്കാൻ പഠിക്കുമ്പോൾ അല്ലേ ഇയാൾ എന്നെ കെട്ടിയെ... കെട്ടി കഴിഞ്ഞു കളിക്കാൻ കുറെ ഫ്രണ്ട് ഒക്കെ ആയപ്പോഴേക്കും ഇയാൾ സമ്മതിച്ചില്ല... കാണാതെ കളിക്കാന്നു വെച്ച അപ്പോഴേക്കും സ്റ്റാർസ് ഇണ്ടായി... നിക്കും ഇണ്ട് അതൊക്കെ കളിക്കാൻ ആഗ്രഹം..."😓
"മക്കളെ ഉമ്മച്ചിമാരെ ഒന്ന് നോക്കണം... കണ്ണ് തെറ്റിയാൽ വല്ലതും ഒപ്പിക്കും... നിങ്ങളെ നോക്കാൻ ഇത്രക്ക് പാടില്ല..."
പെണ്ണിന്റെ പോക്ക് കണ്ടതും അജു സ്റ്റാർസിനെ നോക്കി പറഞ്ഞു...
എല്ലാം കൂടെ കളിക്കുന്നതും നോക്കി അജുവും അമിയും അവിടെ ഇരുന്നു...
"ആാാ... അജു..."
എന്നുള്ള നിയടെ കരച്ചിൽ കേട്ടതും അജു ചാടി എണീറ്റു ഒരു ഓട്ടം ആയിരുന്നു... പിന്നാലെ അമിയും സ്റ്റാർസും നെച്ചുവും എല്ലാം കൂടെ ചെന്നതും വീണു കിടക്കുന്ന നിയയെ കണ്ട് മക്കൾ ഒക്കെ കരച്ചിൽ തുടങ്ങി... അജു പെണ്ണിനെ എടുത്തു മടിയിൽ കിടത്തി തട്ടി വിളിച്ചെങ്കിലും പെണ്ണിന് അനക്കം ഒന്നും ഇല്ല... 😓
"ഡീ നിയ കണ്ണ് തുറക്ക്... ദേ നമ്മുടെ പിള്ളേർ കരയുന്നത് കണ്ടില്ലേ..."
"അജു വാ നമുക്ക് ഇവളെ ഹോസ്പിറ്റലിൽ കൊണ്ട് പോവാം... നെച്ചു നീ പിള്ളേരെയും കൊണ്ട് വീട്ടിലേക്കു നടന്നോ..."
അമി പറഞ്ഞതും നെച്ചു നിയയെ ഒന്ന് നോക്കി... 🙄
"😭അജു... നിയക്ക് എന്താ പറ്റിയെ...?!!"
"ഏയ് ഒന്നുല്ല...ഡീ നിയ കണ്ടില്ലേ പിള്ളേർ കരയുന്നത് എണീക്കെടി..."
അജുന്റെ കണ്ണിൽ നിന്നും കണ്ണ് നീര് അവളെ മുഖത്ത് വീണതും നിയ കണ്ണ് തുറന്നു... 😓
🙄അത് കണ്ടതും എല്ലാം വായും പൊളിച്ചു പെണ്ണിനെ നോക്കി...
"😌എല്ലാരും പേടിച്ചോ...ഞാൻ ചുമ്മാ പറ്റിച്ചതാ..."
പെണ്ണ് ഇളിച്ചു കൊണ്ട് പറഞ്ഞതും അജു കലിപ്പിൽ നോക്കി...
"എന്തിന്...?!!"
"അജുന് ഇപ്പൊ എന്നോട് പഴയ പോലെ സ്നേഹം ഇണ്ടോന്ന് അറിയാൻ... ഇപ്പൊ ഇണ്ടെന്ന് മനസ്സിൽ ആയി..."😍
"😬ഇത്തിരി കൂടുന്നുണ്ട് നിനക്ക്...പിള്ളേർ എന്ത് മാത്രം സങ്കടപ്പെട്ടു എന്ന് അറിയോ..."
"😪അപ്പൊ അജുന് സങ്കടം ഒന്നുല്ലേ..."
"ഉണ്ട്... നിന്നെ കെട്ടിയത് ഓർക്കുമ്പോൾ..."
എന്നും പറഞ്ഞു അജു പെണ്ണിനേയും അവിടെ ഇട്ടു എണീറ്റ് പോയതും നിയ നെച്ചുനെ ഒന്ന് നോക്കി... 🙄
"എന്താ നീയും അങ്ങനെ വല്ലതും പ്ലാൻ ചെയ്തിട്ടുണ്ടോ..."
നെച്ചു അപ്പൊ തന്നെ അമിയെ നോക്കി ഇല്ലെന്ന് കണ്ണ് ഇറുക്കി കാണിച്ചു...
"എങ്കിൽ നിനക്ക് കൊള്ളാം..."
🙄ഈ കെട്ടിയോന്മാര് ഒക്കെ പിള്ളേർ ആയാൽ ഇങ്ങനെ ആടി... ഒരു സ്‌നേഹം ഇല്ല ദുഷ്ടന്മാർ... 😓
പിള്ളേരെ ഒക്കെ പുതപ്പിച്ചു കൊടുത്തു അജു മുറിയിലേക്ക് വന്നതും ടി ഷർട്ട് ഒക്കെ മാറുന്നതും നോക്കി നിയ ഇരുന്നു... 🙄പടച്ചോനെ ഇവൻ ഗ്ലാമർ കൂടി വരാണല്ലോ വെറുതെ അല്ല ഒരു സ്നേഹോം നമ്മളോട് ഇല്ലാതെ...
"അജു... എന്നോട് മിണ്ടൂലെ...?!!"
"എന്തിനാ..."
🙄ഇത് അത് തന്നെ ജാഡ... ഹ്മ്മ്... ഓന്റെ ചോദ്യം കേട്ടില്ലേ എന്തിനാന്ന്... നിയ അതും ചിന്തിച്ചു ഇരുന്നതും അജു വിരൽ നൊടിച്ചു പെണ്ണിനെ ബോധത്തിലേക്ക് കൊണ്ട് വന്നു...
"എനിക്ക് സ്നേഹം ഇല്ലെന്ന് നിനക്ക് തോന്നുണ്ടെങ്കിൽ ഇപ്പൊ അത് തീർത്താലോ... ഇടക്ക് ടെസ്റ്റ് ആവശ്യം ഇല്ലാലോ..."
"😕യ്യോ അത്...സോറി ഇനി ചെയ്യൂല..."
"നിന്റെ എന്ത് കുറുമ്പും ഞാൻ സഹിക്കും... പക്ഷെ അത് നമ്മുടെ മക്കളെ മുന്നിൽ വേണ്ട... അവരെ കണ്ണീർ എനിക്ക് സഹിക്കാൻ ആവില്ല... ഞാനും നീയും മാത്രം ഉള്ളപ്പോൾ നീ എന്നെ തല്ലിയാലും ചിലപ്പോൾ ഞാൻ സഹിച്ചു എന്ന് വരും... പക്ഷെ ഇന്ന് കാണിച്ചത് ഇത്തിരി കൂടിപ്പോയി..."
"അയിന് ഞാൻ സോറി പറഞ്ഞല്ലോ അജു..."
"എനിക്ക് നിന്റെ സോറി ഒന്നും വേണ്ട..."
അജു പിണങ്ങിയ പോലെ ഇരുന്നതും നിയ ഓന്റെ കവിളിൽ പിടിച്ചു അവളെ നേരെ ആക്കി... വീണ്ടും തിരിച്ചതും അജു തിരിയുന്നതിന് മുന്നേ പെണ്ണ് അവന്റെ അധരങ്ങളെ ചുംബിച്ചെടുത്തു...സ്വയം മറന്നു രണ്ടും അതിൽ ലയിച്ചതും നിയ അവനെ പിടിച്ചു മാറ്റി നല്ലോരു ഇളി കൊടുത്തു... 😍
"എന്തൊരു കടിയാടി ഇത്...എന്റെ ലിപ് മുറിഞ്ഞു..."
"ഇയാൾ അല്ലേ എന്റെ ഗുരു... എപ്പളും ഞാൻ സഹിക്കുന്നില്ലേ..."😍
"എന്റെ പിണക്കം മാറ്റാൻ ഉള്ള അടവോ അതോ സ്നേഹം കൊണ്ടോ അതും അല്ലെങ്കിൽ വേറെ വല്ല ഉഡായിപ്പും ആണോ....?!!"
"😌മൂന്നും..."
"🙄എന്ന് വെച്ചാൽ..."
"പിണക്കം മാറ്റാനും... പിന്നെ ഈ അജുനോടുള്ള ഇഷ്ട്ടം കൊണ്ടും... പിന്നെ..."
"🙄അതാണ് എന്റെ പേടി..."
"ഇത് പേടിക്കാൻ ഒന്നുല്ല... നിക്ക് ഒരു ആഗ്രഹം... അത്രേ ഉള്ളൂ... സാധിച്ചു തരോ...?!!"
"നിന്റെ ഏത് ആഗ്രഹം ആടി ഞാൻ സാധിച്ചു തരാതെ... നീ ധൈര്യം ആയി പറ..."
"അതില്ലേ...നമ്മൾ മുന്നേ വീണ ആ കാടില്ലേ... അവടെ പോയാലോ... ഞാനും അജുവും മാത്രം ആയി അന്നത്തെ പോലെ രണ്ട് മൂന്നീസം അവടെ കഴിയണം... അപ്പൊ ഈ അജു എന്നെ നോക്കിയ പോലെ അവടെ ചെന്നാൽ നോക്കണം..."😍
അജുന്റെ നെഞ്ചിൽ പറ്റി ചേർന്നു കൊണ്ട് പെണ്ണ് പറഞ്ഞതും അജു അവളെ തലയിൽ തലോടി ചേർത്തു പിടിച്ചു...
"മ്മ്... പോവാം... പക്ഷെ ഇപ്പോഴല്ല...നമ്മുടെ മക്കൾ ഒക്കെ വലുതാവട്ടെ... അവരെ കൂടെ തന്നെ നമ്മൾ രണ്ടാളും എപ്പോഴും വേണം...!അവരെ ഒക്കെ ഒരു നിലയിൽ എത്തിച്ചു സ്വന്തം ജീവിതം ഒക്കെ ആയി കഴിഞ്ഞു നമുക്ക് പോവാം... അന്ന് എന്റെ ജീവനേക്കാൾ ഏറെ ഞാൻ നിന്നെ നോക്കും പോരെ..."
"😓അപ്പോഴേക്കും ഞാൻ ഇണ്ടാവോ അജു..."
"ദേ പെണ്ണെ വേണ്ടാത്തത് പറയല്ലേ... നീയില്ലെങ്കിൽ ഞാനും ഇല്ല..."
പെണ്ണ് ഒന്നൂടെ അവനെ വരിഞ്ഞു മുറുക്കി കൊണ്ട് മൂളിയതും അജു അവളെയും കൊണ്ട് ബെഡിലേക്ക് വീണു...❣️
***********💞
"നെക്സ്റ്റ് ബാറ്റിംഗ് അയ അജ്മൽ..."
അനൗൺസ്മെന്റ് വന്നതും ഗാലറിയിൽ ഇരുന്നു കുട്ടൂസും ടുട്ടൂസും മിട്ടൂസും കൂകി വിളിച്ചു...
ക്രിക്കറ്റ് വേഷത്തിൽ പെണ്ണ് വന്നതും എല്ലാറ്റിന്റെയും കണ്ണ് അവളിൽ ആയി... മിട്ടൂസ് എല്ലാറ്റിനെയും നോക്കി വീണ്ടും പെണ്ണിനെ നോക്കി... പടച്ചോനെ എന്തൊരു മൊഞ്ചാ ആ കോലത്തിലും പെണ്ണ്... വെറുതെ അല്ല എല്ലാം ഇങ്ങനെ നോക്കുന്നെ... 🙄
ഇതെങ്ങാനും വേണ്ടെന്ന് പറഞ്ഞ പെണ്ണിന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ഭദ്രകാളി പുറത്തേക്ക് വരും... 😓
മിട്ടൂസ് പരിസരം മറന്നു പിന്നെ പെണ്ണിനെ വായും നോക്കി ഇരുന്നു... 😍
എന്നും ജീനും ടി ഷർട്ടും ആണ് വേഷം... അതിനേക്കാൾ ഭംഗിയാണ് ഈ വേഷത്തിൽ...
"സുട്ടൂസെ സിക്സെർ..."
ഇടക്ക് കുട്ടൂസ് പ്രോത്സാനം നൽകിയതും മിട്ടൂസ് അവനെ തോണ്ടി വിളിച്ചു...
"😕ഇവിടെ അവളെ അയ എന്നെ വിളിക്കാവൂ എന്ന് പറഞ്ഞതല്ലേ... നീ വേണ്ടാത്ത പണിക്ക് നിക്കല്ലേ... ആ വിളി എങ്ങാനും അവൾ കേട്ടാൽ നിന്റെ കൊലവെറി ആവും..."
"വിളിച്ചു ശീലം ആയിപ്പോയി... ആ നിയക്ക് വേറെ ഒരു പേരും ഞങ്ങളെ വിളിക്കാൻ കിട്ടീലെ പടച്ചോനെ..."😓
"നിങ്ങളെ മാത്രം ആണോ..!എന്നേം കൂടെ അല്ലേ..."
"കുടുംബ പുരാണം പറയാൻ വീട്ടിൽ ഇഷ്ട്ടം പോലെ സ്ഥലം ഇണ്ട്... ഇപ്പൊ നമുക്ക് ഇത് കാണാം..."
ടുട്ടൂസ് പറഞ്ഞതും രണ്ടും സൈലന്റ് ആയി പെണ്ണിനേയും ഫോക്കസ് ചെയ്തിരുന്നു...
നിയടെ അല്ലേ മോൾ പെണ്ണ് നല്ല പോലെ കളിച്ചു ട്രോഫിയും ആയി ഇറങ്ങിയതും മിട്ടൂസ് ഓടി ചെന്നു പെണ്ണിനെ കെട്ടിപ്പിടിച്ചു... 🙄ഇതൊക്കെ കണ്ടു രണ്ടെണ്ണം വായും പൊളിച്ചു നിന്നു... ഇതിപ്പോ ഇവനാണോ ഓളെ കൂടെ വയറ്റിന്ന് വന്നത്...
"കോൺഗ്രാറ്റ്ലഷൻസ് അയ..."
"😍താങ്ക്സ്..."
പെണ്ണ് മിട്ടൂസിനെ വിട്ടു എല്ലാർക്കും ഷേക്ക് ഹാൻഡ് ഒക്കെ കൊടുത്തു മിട്ടൂസിനെ ഒന്ന് നോക്കി... മോന്ത കണ്ടാൽ അറിയാം ഒന്നും ഇഷ്ട്ടം ആയിട്ടില്ലെന്ന്...
"എന്തായാലും നാളെ സ്റ്റാർസിന്റെ പതിനഞ്ചാം ബർത്ത് ഡേ അല്ലേ അപ്പൊ ഇതും ചേർത്തു നമുക്ക് ആഘോഷിക്കാം.. അല്ലേ നിയ..."
"😏എന്നോട് ചോയ്ച്ചിട്ടാണോ എല്ലാം ചെയ്യുന്നേ ഇപ്പൊ എന്താ ഒരു കിയ..."
"എടീ ഇത് നമ്മുടെ മക്കളെ കാര്യം അല്ലേ... അപ്പൊ പിന്നെ നിന്നോട് ചോദിക്കണ്ടേ..."
"ഇവളെക്കാൾ നന്നായി ഞാൻ ക്രിക്കറ്റ് കളിക്കും ന്നിട്ട് ഇന്നേ വരെ അജു എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ...?!!😓നിക്ക് നല്ല വിഷമണ്ട്..."
പടച്ചോനെ ഈ പ്രായത്തിൽ എങ്ങാനും കുരിപ്പ് ബാറ്റും എടുത്തു ഇറങ്ങോ...🙄അജു ചിന്തിക്കാതെ ഇരുന്നില്ല...
"കേട്ടോ മോളെ എനിക്കും പണ്ട് ഇത് പോലെ ക്രിക്കറ്റ് കളിച്ചു ഒരുപാട് കപ്പ് ഒക്കെ കിട്ടീട്ടുണ്ട്... ആ കഴിവാണ് എന്റെ സുട്ടൂസിന് കിട്ടിയേ... അത് വെച്ചു നോക്കുമ്പോ ഈ പാടുന്നത് ഒന്നും ഒരു കഴിവല്ല മോളെ..."
"🙄ഉപ്പച്ചി... ഇങ്ങള് എരി തീയിൽ പെട്രോൾ ഒഴിച്ചു കൊടുക്കല്ലേ... ഈ പിശാശ് ബാറ്റും എടുത്തു ഇറങ്ങിയാൽ ഞാൻ ആവും പെടുന്നത്..."
"😏കണ്ടോ ഉപ്പച്ചി ഇത് അസൂയയാ..."
"പറയാൻ ഉണ്ടോ... എന്തായാലും നാളെ ബർത്ത് ഡേ ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞു നമുക്ക് എല്ലാര്ക്കും കൂടി ക്രിക്കറ്റ് കളിക്കാം... എപ്പോഴും പാട്ടും കൂത്തും ഒക്കെ അല്ലേ..."
"ഇങ്ങള് ഈ വയസാം കാലത്ത് ബാറ്റും പിടിച്ചു ഇറങ്ങാൻ പോവാണോ... നടു ഉളുക്കി പോവും..."
"നിന്നെക്കാൾ ആരോഗ്യം എനിക്കുണ്ട്...!എന്റെ ഒരു ആഗ്രഹം ആണ് കൊച്ച് മക്കളെ കൂടെ കളിക്കണം എന്നുള്ളത്..."
🙄അജു ആണേൽ കിളി പോയാ നിൽപ്പ്...ആ ക്രിക്കറ്റ് സീൻ മനസ്സിൽ കണക്ക് കൂട്ടിയിട്ടാണെന്ന് മാത്രം... 😌
ബർത്ത് ഡേ ഫങ്ക്ഷന് വേണ്ടി അപ്പുക്കയും ഫാമിലിയും ഒക്കെ വന്നു... അനുട്ടി ഒക്കെ വല്യ പെണ്ണായി... ചുരുക്കി പറഞ്ഞാൽ കെട്ടിക്കാൻ ആയെന്ന്...
വീടൊക്കെ എല്ലാരും കൂടി അലങ്കരിക്കുന്ന തിരക്കിൽ ആണ്... ഇത്തൂസ് ഉള്ളോണ്ട് നിയ ഇത്തിരി റെസ്റ്റിൽ ആണ്...
"എടീ നിയ ആ ബലൂൺ ഇങ്ങ് എടുത്തെ..."[അജു]
"ഒന്ന് പോ അജു ഇന്ന് ഞാൻ റസ്റ്റ് ആണ്... ഒരു സൂചി പോലും ഞാൻ തൊടൂല..."
"നമ്മുടെ മക്കളെ ബർത്ത് ഡേ ആണെടി... അപ്പൊ നീ ഇങ്ങനെ റസ്റ്റ് എടുത്താലോ... വീട് മാറിപ്പോയ ഇത്തൂസ് ആണോ കഷ്ടപ്പെടേണ്ടത്... അവര് ഇപ്പോൾ ഇവിടത്തെ ഗസ്റ്റ് അല്ലേ..."
"ഇത്തൂസ് വന്നപ്പോ പറഞ്ഞല്ലോ നീ റസ്റ്റ് എടുത്തോ എന്ന്... മക്കളെ ഒക്കെ നോക്കി ഞാൻ വല്ലാണ്ട് ക്ഷീണിച്ചു എന്നും പറഞ്ഞു... ഇയാക്ക് ഞാൻ ക്ഷീണിച്ചാൽ സങ്കടം ഒന്നും ഇല്ലല്ലോ..."😓
"🙄അതിന് നീ മുന്നേ ഉള്ള പോലെ തന്നാ ഇപ്പോഴും,,, അല്ലാതെ ക്ഷീണിച്ചിട്ട് ഒന്നും ഇല്ല... അല്ലേ ഇത്തൂസെ..."
"രണ്ട് മൂന്ന് മാസം ആയില്ലേ ഞാൻ ഇവളെ കണ്ടിട്ട് അതോണ്ട് എനിക്ക് തോന്നിയത് ആവും..."
🙄ഇത്തൂസ് പറഞ്ഞതും നിയ സ്വയം ഒന്ന് നോക്കി...
"ആ പ്രായം കൂടും തോറും ക്ഷീണം ഉണ്ടാവും എന്നല്ലേ..."
അജു പെണ്ണിനെ നോക്കി പറഞ്ഞതും പെണ്ണ് ചാടി എണീറ്റു...😕
"ഇങ്ങട്ട് മാറിക്കെ നിക്ക് ഒരു ക്ഷീണവും ഇല്ല..."
എന്നും പറഞ്ഞു അജുനേം തള്ളി മാറ്റി പെണ്ണ് സ്ട്ടൂളിൽ കയറി നിന്ന് ബലൂൺ ഒക്കെ കെട്ടി വെച്ചു... അജു ആണേൽ ഇപ്പോഴും ഇവളെ മരം കയറ്റത്തിന് യാതൊരു മാറ്റവും ഇല്ലല്ലോ എന്നും ആലോചിച്ചു അതും നോക്കി നിന്നു...
"അയ്യോ,,, അജു എന്റെ കണ്ണിൽ എന്തോ പോയി..."😪
പെണ്ണ് കണ്ണും അടച്ചു പിടിച്ചു നിന്നതും അജു അവളെ പൊക്കി എടുത്തു താഴെ ഇറക്കി...
"എവിടെ നോക്കട്ടെ..."
എന്നും പറഞ്ഞു കണ്ണ് തുറന്നു പിടിച്ചു ഊതാൻ തുടങ്ങിയതും സുട്ടൂസ് അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു... 😍അത് കണ്ടതും പെണ്ണ് ചിരിച്ചു കൊണ്ട് പതിയെ പിന്നോട്ട് നടന്നു...
"അമിക്കാ നെച്ചുമ്മാ ഉപ്പച്ചി എല്ലാരും വന്നേ... അജു നിയയെ ഉമ്മ വെക്കാ...വാ..."
പെണ്ണ് വിളിച്ചതും വീട്ടിലെ എല്ലാ അംഗവും അങ്ങോട്ട് ഹാജർ ആയി... അജു ഇപ്പോഴും പെണ്ണിന്റെ കണ്ണിൽ നോക്കി ഊതി കൊണ്ടിരിക്കാ...
"പോയോ...?!!"
"😪ഇല്ല അജു...കണ്ണ് തുറക്കാൻ പറ്റുന്നില്ല..."
വീണ്ടും അജു ഊതാൻ തുടങ്ങിയതും എല്ലാരും വായും പൊളിച്ചു അതും നോക്കി നിന്നു...
"അയ്യേ ഈ ചെക്കന് മക്കൾ വലുതായി എന്ന ഒരു ചിന്ത പോലും ഇല്ല... ഇതൊക്കെ മുറിയിൽ പോയി കൊടുത്താൽ എന്താ..."
ഉപ്പച്ചി അതും പറഞ്ഞു സീൻ കാണാതെ തിരിഞ്ഞു നിന്നു... ഒപ്പം കേട്ടിയോളെയും പിടിച്ചു തിരിച്ചു നിർത്തി...
"കുറച്ച് മുന്നേ വഴക്ക് കൂടിയ ആൾക്കാരാ കണ്ണ് ഒന്ന് തെറ്റിയപ്പൊഴേക്കും റൊമാൻസ് തുടങ്ങി..."
ഇത്തൂസും അതും പറഞ്ഞു തിരിഞ്ഞു നിന്നു... കിളി പോയി നിക്കുന്ന അനുട്ടിയെയും പിടിച്ചു തിരിച്ചു നിർത്തി... പിന്നെ സ്വന്തം കെട്ടിയോനെയും അച്ചുട്ടനെയും പിടിച്ചു തിരിച്ചു...
അമി കണ്ണ് ഇറുക്കിയതും സ്റ്റാർസും ബാക്കി പിള്ളേരും തിരിഞ്ഞു നിന്നു... 🙄അന്തം വിട്ടു നിക്കുന്ന നെച്ചുനെ ഒന്ന് നോക്കി കൊണ്ട് അമി പിടിച്ചു തിരിച്ചു നിർത്തി...
പതിയെ അടുത്ത് ചെന്നു തലക്ക് മേലേ ഉള്ള ബലൂൺ പൊട്ടിച്ചതും നിയ പേടിച്ചു അജുനെ ഒരു പിടുത്തം ആയിരുന്നു...😨അമിയെ കണ്ടതും അജു ഒരു വളിച്ച ഇളി ആയിരുന്നു...
"എന്തോന്നാടാ ഇത്... വീട് മൊത്തം നിന്റെ പിള്ളേരാ...എന്നിട്ടും ഇത്രേം ആളുകൾ ഇവിടെ ഉള്ളതൊക്കെ മറന്നു നിങ്ങൾ ഉമ്മ വെച്ചു കളിക്കാ... പിള്ളേർ ഉണ്ടെന്ന് എങ്കിലും ഓർത്തൂടെ..."
അമി പറഞ്ഞതും നിയ വായും പൊളിച്ചു എല്ലാരേം നോക്കി... എല്ലാരും തിരിഞ്ഞു നിന്നു ഒരു ഇളി ആയിരുന്നു... 🙄
"😕ഇത് ഉമ്മ വെച്ചതൊന്നുല്ല...എന്റെ കണ്ണിൽ കരട് പോയതാ... അല്ലേ അജു..."
"😍ഇനി കള്ളം ഒന്നും പറയണ്ടടി... ഇവർക്ക് എല്ലാം മനസ്സിൽ ആയി... നീ എന്റെ ഭാര്യ അല്ലേ അല്ലാതെ കാമുകി ഒന്നും അല്ലല്ലോ പിന്നെന്തിനാ നിനക്ക് പേടി..."
😲ഇവന് ഭ്രാന്ത് ആയ... കണ്ണിൽ ഊതി തന്നതിന് ആണോ ഉമ്മ വെച്ചു എന്നൊക്കെ പറഞ്ഞു കൊടുക്കുന്നെ... അതും ഇത്രേം പിള്ളേരും ഉമ്മച്ചിയും ഉപ്പച്ചിയും ഒക്കെ ഉള്ളപ്പോൾ... വൃത്തികെട്ടവൻ...
"എടീ നെച്ചു നീ എങ്കിലും വിശ്വസിക്കെടി... ഓൻ എന്നെ ഉമ്മ വെച്ചത് ഒന്നുല്ല..."
"ഞങ്ങൾ ഒക്കെ കണ്ടതാ മോളെ... സുട്ടൂസ് ആണേൽ പിക്കും എടുത്തിട്ടുണ്ട്..."
അത് കേട്ടതും നിയ അതിനെ തിരക്കി നടന്നു...ഫോണും തട്ടി പറിച്ചു ഗാലറി ഓൺ ചെയ്ത് നോക്കിയതും പിക് കണ്ടു പെണ്ണിന്റെ വാ താനേ തുറന്നു...🙄
പിന്നിൽ നിന്നും നോക്കുമ്പോൾ ഉമ്മ വെക്കുന്ന പോലെ തന്നെ ഇണ്ട്... അപ്പൊ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല... 😓ശേ ഉപ്പച്ചി ഒക്കെ എന്ത് കരുതി കാണോ എന്തോ... ഉള്ളതാണെന്ന് പറയാൻ ആ കൊജുവും... 😏
പെണ്ണ് പിന്നെ അജുനെ കാണുമ്പോൾ എല്ലാം മോന്തയും വീർപ്പിച്ചു നടന്നു...
°°°°°°°°°°°°°°°°💞
സ്റ്റാർസിന്റെ ഫിഫ്റ്റിൻത് ബർത്ത് ഡേ ആഘോഷിക്കാൻ ഉള്ള എല്ലാ ഒരുക്കങ്ങളും റെഡി ആയി...
ഈ പ്രാവശ്യം അജുന്റെ വീട്ടിൽ ആണ് ആഘോഷം ഒക്കെ... എല്ലാരേയും ക്ഷണിച്ചിട്ടുണ്ട്...
ജെസിയും റാഷിയും മാലിയും ഷമിയും ഷമീറും തസ്‌നിയും ജൗഹിയും നെസിയും അൽത്താഫും പാത്തുവും ഒക്കെ അവരെ മക്കളെയും കൊണ്ട് വന്നു... വീടാകെ പിള്ളേരെ കൊണ്ട് നിറഞ്ഞു...
ഉമ്മച്ചിമാര് ആണേൽ പിള്ളേരേക്കാൾ കഷ്ടം ആണ്... അവറ്റകളെ സൗണ്ട് ആണ് കൂടുതൽ...
നാല് സ്റ്റാർസ് മോഡൽ കേക്ക് ടേബിളിൽ വെച്ചു... ആണുങ്ങൾ മൂന്നും വൈറ്റ് ഡ്രസ്സ് ഒക്കെ ഇട്ടു വന്നേലും പെണ്ണ് വരാൻ ഇത്തിരി ലേറ്റ് ആയി... അത് പിന്നെ അങ്ങനെ അല്ലേ പെണ്ണുങ്ങൾക്ക് എത്ര റെഡി ആയാലും മതി വരില്ലല്ലോ...
വൈറ്റ് ഗൗണിൽ സ്റ്റെയർ ഇറങ്ങി വരുന്ന സുട്ടൂസിനെ എല്ലാരും ഒരു പുഞ്ചിരിയോടെ നോക്കി നിന്നു... മിട്ടൂസ് ആണേൽ വായും പൊളിച്ചു നിക്കാ... 😍
"ഹാപ്പി ബർത്ത് ഡേ മൈ സ്റ്റാർസ്..."😘
അജു മൂന്നിനെയും കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു... ഒപ്പം നിയയും...
കോറസ് പാടി ചുറ്റും കൂടിയവർ കയ്യടിച്ചതും സ്റ്റാർസും മിട്ടൂസും കേക്ക് കട്ട് ചെയ്തു... സ്റ്റാർസ് അജുനും നിയക്കും കൊടുത്തു പിന്നെ കൊടുത്തത് മിട്ടൂസിനാണ്...കേക്ക് ഒക്കെ പരസ്പരം പങ്ക് വെച്ച് എല്ലാ ബർത്ത് ഡേക്കും ചെയ്യുന്ന പോലെ അവർ പരസ്പരം കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു... 😍
സുട്ടൂസിന്റെ അധരങ്ങൾ മിട്ടൂസിന്റെ കവിളിൽ പതിഞ്ഞതും അവൻ കണ്ണുകൾ അടച്ചു നിന്നു... എന്തോ പതിവിലും വിപരീതമായി അവന്റെ ഹൃദയത്തിന്റെ തുടിപ്പ് ഉയർന്നു... ❣️
അവളുടെ കവിളിൽ അവന്റെ അധരങ്ങൾ പതിയുമ്പോഴും തന്റെ ഹാർട്ട് പുറത്ത് ചാടുമെന്ന പോലെ തോന്നി അവന്...❣️
എല്ലാർക്കും കേക്ക് കൊടുത്തു ഗിഫ്റ്റും വാങ്ങി ഫുഡും എല്ലാം കഴിഞ്ഞു എല്ലാരും ഒരുമിച്ചിരുന്നു...
"കുട്ടൂസ് ഒരു പാട്ട് പാട്..."
അച്ചുട്ടൻ പറഞ്ഞതും അന്ഷി ചെക്കനെ നോക്കി ഇരുന്നു...😍
"ഇന്നലെ അല്ലേ ഉപ്പച്ചി പറഞ്ഞത് നാളെ ഒരു വെറൈറ്റിക്ക് ക്രിക്കറ്റ് കളിക്കാന്ന്... നമുക്ക് അത് കളിച്ചാലോ... 😌ഞാൻ ആദ്യം ബാറ്റ് ചെയ്യാം..."
നിയ പറഞ്ഞതും അജുവും അമിയും പരസ്പരം ഒന്ന് നോക്കി... പിള്ളേരെ ഉമ്മച്ചിമാര് എല്ലാം റെഡി ആണെന്ന് കണ്ടതും കെട്ടിയോന്മാർ കയ് പിടിച്ചു കൂടെ നിർത്തി... 🙄പിടി വിട്ടാൽ കാര്യം പോക്കാ...
ഉപ്പച്ചിയെ പിന്നെ അജു ഒരു നോട്ടമേ നോക്കിയുള്ളൂ അതോടെ ഉപ്പച്ചി നിഷ്കു ആയി ഇരുന്നു... വല്ല ഉളുക്കും വന്നാൽ അവനെ കാണൂ... 😓
സുട്ടൂസ് ആണേൽ പിള്ളേരെ എല്ലാം വിളിച്ചു ഗിഫ്റ്റ് ഓപ്പൺ ആക്കാൻ തുടങ്ങി... പെണ്ണിന് തീരെ ക്ഷമ ഇല്ല...
"ആദ്യം അജുന്റെ ഗിഫ്റ്റ് നോക്കാം..."
അതും പറഞ്ഞു പെണ്ണ് ഗിഫ്റ്റ് കവർ വലിച്ചു കീറി... കവർ കളഞ്ഞു കളഞ്ഞു പെണ്ണിന്റെ ക്ഷമ നശിച്ചതും പെണ്ണ് ബാക്കി ഉള്ളതിനെ നോക്കി... അവറ്റകളും അതേ ജോലി തന്നെയാണ്... 🙄
"ദേ ഒരു കീ അല്ലേ ഇത്..."
കുട്ടൂസ് പറഞ്ഞതും പെണ്ണും ബാക്കി ഉള്ളത് വലിച്ചു കീറി നോക്കി...നാലും ഓരോ കീ കയ്യിൽ എടുത്തു പരസ്പരം നോക്കി...
"😕അജു ഇതെന്താ ഇത്തവണ കീ ആണോ ഗിഫ്റ്റ്..."
"ഇപ്പോഴാണോ കണ്ടത്... പുറത്ത് പോയി നോക്ക്... അപ്പൊ മനസ്സിൽ ആവും..."
🙄പുറത്ത് എന്താ എന്ന പോലെ സ്റ്റാർസ് ചെല്ലുന്നതിന് മുന്നേ നിയ എത്തിയിരുന്നു... നാല് വെട്ടി തിളങ്ങുന്ന സ്കൂട്ടി കണ്ടതും പെണ്ണ് വായും പൊളിച്ചു നിന്നു...
"😍താങ്ക്സ് അജു അമിക്കാ... ചോയ്ച്ചപ്പോൾ ഇത് വാങ്ങി തരൂന്ന് കരുതീല..."
എന്നും പറഞ്ഞു നാലും ഓടി ചെന്നു അതിൽ കയറി ഇരുന്നു ഓടിച്ചു നോക്കി...
😏നമ്മൾ വല്ലവന്റേം എടുത്തു ഓടിച്ചാൽ തല്ലും വഴക്കും...നിയ അജുനെ നോക്കി പുച്ഛിച്ചു കാണിച്ചു...
"എടീ കുശുമ്പി നീ എന്താടി എന്നെ ഇങ്ങനെ നോക്കുന്നെ...?!!"
"😏നിക്ക് ഇത് വരെ ആയിട്ട് ഇങ്ങനെ ഒന്ന് വേടിച് തന്നിട്ടുണ്ടോ...ഇപ്പൊ മൂന്നെണ്ണം അല്ലേ മേടിച്ചു കൊടുത്തെ..."
"അതിന് ആദ്യം അത് നീ ഓടിക്കാൻ പടിക്ക്..."
"😏നിക്ക് ഓടിക്കാൻ ഒക്കെ അറിയാം...ഞാൻ സുട്ടൂസിനോട് വേടിച്ചു ഓടിച്ചു കാണിച്ചു തരാം..."
"അത് വേണ്ട... എന്നിട്ട് വേണം അതീന്നു വീണു കയ്യും കാലും ഒടിയാൻ..."
😓ഈ പിള്ളേർ എങ്ങാനും ആയി ജനിച്ചാൽ മതിയാരുന്നു... നിയ പിള്ളേരെയും നോക്കി നിഷ്കു ആയി നിന്നു...
അതുമായി സ്കൂളിൽ പോവാൻ അജുന്റെ സമ്മതം ഇല്ലാത്തോണ്ട് നാലും സ്കൂൾ ബസിൽ തന്നെ ആയിരുന്നു...
സുട്ടൂസ് അടുത്ത് വന്നിരുന്നതും പരിസരം മറന്നു മിട്ടൂസ് പെണ്ണിനേയും നോക്കി ഇരിക്കാൻ തുടങ്ങി...😍
പെണ്ണ് ആണെങ്കിൽ ഇന്നലത്തെ ബർത്ത് ഡേ ഫങ്ക്ഷനെ പറ്റിയും ഗിഫ്റ്റിനെ പറ്റിയും ഒക്കെ തള്ളി മറിക്കുന്ന തിരക്കിൽ ആണ്.. 🙄
പെണ്ണിന്റെ കണ്ണും മൂക്കും കവിളും ചുണ്ടും എല്ലാം അവൻ കണ്ണെടുക്കാതെ നോക്കി ഇരുന്നു...ആ കവിളിൽ ഉമ്മ വെക്കാൻ തോന്നി എങ്കിലും പിന്നെ വേണ്ടെന്ന് വെച്ചു...
"അല്ലേടാ മിട്ടൂസെ...?!!"
പെണ്ണ് ചോദിച്ചെങ്കിലും റിപ്ലൈ ഇല്ലാതെ കണ്ടു പെണ്ണ് തല ചെരിച്ചു നോക്കി... 😕
"നീ എന്താ ആലോചിക്കുന്നേ...?!!"
പെണ്ണ് അവനെ തട്ടി വിളിച്ചു ചോദിച്ചപ്പോൾ അവൻ ഒന്നും ഇല്ലെന്ന് കാണിച്ചു അവളിൽ നിന്നും നോട്ടം മാറ്റി... 😓
"നമുക്ക് ഗിഫ്റ്റ് കിട്ടിയത് സ്കൂട്ടി അല്ലേടാ... അത് പറഞ്ഞിട്ട് ഇവന് വിശ്വാസം ഇല്ല..."
"ഉള്ളതാ... ദാ വേണേൽ കണ്ടോ പിക് ഉണ്ട്..."
ഫോണും നീട്ടി പിടിച്ചു മിട്ടൂസ് ഫോട്ടോ കാണിച്ചതും എല്ലാറ്റിനും വിശ്വാസം ആയി...
😍സുട്ടൂസിനെ കണ്ടതും എല്ലാ ചെക്കന്മാരെ കോഴിയും തല പൊക്കി തുടങ്ങിയതും മിട്ടൂസ് ഓരോന്ന് പറഞ്ഞു പെണ്ണിന്റെ തോളിൽ കയ്യിട്ടു നടന്നു...ചെക്കന് ഇത്തിരി കുശുമ്പ് ഇണ്ടേ...
നൈറ്റ് പിന്നെ പഠിപ്പൊക്കെ മാറ്റി വെച്ചു വണ്ടിയും എടുത്തു റൈസിങ് ആയിരുന്നു നാലിന്റെയും പണി...പെണ്ണിനോടുള്ള സ്നേഹം കൊണ്ടും പേടി കൊണ്ടും മൂന്നും ചെറുതായി തോറ്റു കൊടുത്തു... 😌പെണ്ണിന്റെ വിചാരം സ്വന്തം കഴിവ് കൊണ്ടാ ജയിച്ചത് എന്നാ...
"അജു ഇന്നത്തെ റേസിംഗിൽ ഞാനാ ജയിച്ചേ..."😌
"നീ ആദ്യം പത്താം ക്ലാസ് ജയിക്കാൻ നോക്ക്..."😏
"😓കണ്ടോ അജു ഈ നിയ..."
"അത് കുശുമ്പാടി മോളെ..."
"ഇപ്പൊ അങ്ങനെ ഒക്കെ പറഞ്ഞു ചിരിച്ചോ...ന്നിട്ട് ഇവൾ എങ്ങാനും തോറ്റാൽ ന്നെ പോലെ ആയോണ്ട് ആണെന്ന് പറയാൻ അല്ലേ..."😏
"അത് ഇനി പ്രത്യേകം പറയണോ...നിന്റെ ഫോട്ടോ കോപ്പി അല്ലേടി ഇത്... ആ രൂപം മാത്രം ആണോ ആ സ്വഭാവവും ആ കുശുമ്പ് വരെ കിട്ടീട്ടുണ്ട്..."😍
"😒ഹ്മ്മ്... ഞാൻ ഇത് പോലൊന്നും അല്ല..."
"ശരിയാ ഇതിനേക്കാൾ കഷ്ടം ആണ്..."
പെണ്ണ് അതിന് അജുനെ ഒന്ന് തുറിച്ചു നോക്കി...
പഠിക്കാൻ ഉള്ള ടൈം ഒക്കെ സുട്ടൂസ് ഉഴപ്പി നടപ്പ് ആണ്... 🙄ആ നിയടെ വില കളയോ ആവോ...
***********💞
"മോളെ ഞാൻ ഈ ഐസ്ക്രീം സ്റ്റാർസിനും മിട്ടൂസിനും കൊടുത്തിട്ട് വരാം..."
എന്നും പറഞ്ഞു നെച്ചു ഓരോ കപ്പിൽ ഐസ്ക്രീം എടുക്കുമ്പോൾ അന്ഷി മെല്ലെ ഉമ്മച്ചീടെ അടുത്ത് ചെന്നു...
"ഞാൻ കൊടുക്കാ ഉമ്മച്ചി..."
🙄നെച്ചു പെണ്ണിനെ ഒന്ന് നോക്കി കപ്പ് ഒക്കെ ട്രെയിൽ വെച്ച് പെണ്ണിനെ വിട്ടു...ഈ പെണ്ണിന് എന്തോ ഉടായിപ്പ് ഇണ്ടല്ലോ...
പെണ്ണ് ആണെങ്കിൽ കുട്ടൂസിന്റെ മുന്നിൽ ഐസ്ക്രീം ആയി നിന്നു... നാലിനെയും പഠിക്കാൻ ഇരുത്തിയതാണ്...
ചെക്കൻ ഒന്ന് എടുത്തേലും പെണ്ണ് നീങ്ങുന്നില്ല... 😍
ഈ പെണ്ണ് എന്താ പടച്ചോനെ എന്നെ ഇങ്ങനെ നോക്കുന്നെ എന്നും ചിന്തിച്ചു ചെക്കൻ ബുക്കിൽ നല്ല പോലെ ശ്രദ്ധ ചെലുത്തി...
😕ഇതീന്ന് എങ്ങനെ രക്ഷപെടാം എന്ന് ചിന്തിച്ചിരിക്കുന്ന സുട്ടൂസ് ഐസ്ക്രീം കണ്ടു ആദ്യം ഒന്ന് ഹാപ്പി ആയേലും രണ്ടിന്റേം അവസ്ഥ കണ്ടു ഏതാണ്ട് ഒക്കെ ഊഹിച്ചു...
മെല്ലെ മിട്ടൂസിനെയും ടുട്ടൂസിനെയും തോണ്ടി ആ സീൻ കാണിച്ചു കൊടുത്തു... 😌
മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർ കാറ്റേ...
ആരോടും പറയരുതീ പ്രേമത്തിൻ ജീവ രഹസ്യം... 🎶
സുട്ടൂസ് പാടിയതും കുട്ടൂസ് നോക്കി പേടിപ്പിച്ചു... പെണ്ണാണെൽ ചമ്മി കൊണ്ട് ഐസ്ക്രീം അവിടെ വെച്ച് ഒരു ഓട്ടം ആയിരുന്നു... ആള് നെച്ചുനെ പോലെ ഇത്തിരി സൈലന്റ് ആണേലും ഇടക്ക് വയലന്റ് ആണ്... പക്ഷെ പ്രേമത്തിന്റെ കാര്യത്തിൽ അതൊന്നും നടക്കുന്നില്ല...
"😬പോടീ... അവൾ അങ്ങനെ ഒന്നും അല്ല എന്നെ കാണുന്നെ...!"[കുട്ടൂസ് ]
"🙄അയിന് ഞാൻ പാടിയത് അല്ലേ നീയും അവളും ലവ് ആണെന്ന് പറഞ്ഞ..."
"അത് പിന്നെ കുട്ടൂസ് തെറ്റിധരിച്ചതാ അല്ലേ..."
"😬പോടാ..."
"നീ ഇങ്ങനെ ചൂടാവാതെ... എന്റെ പെങ്ങൾ ആയോണ്ട് പറയല്ല നിനക്ക് നല്ല മാച്ച് ആടാ..."
"പക്ഷെ എന്റെ പെങ്ങൾ നിനക്ക് മാച്ച് അല്ല... അതോണ്ട് മോന്റെ ഉള്ളിലിരിപ്പ് മാറ്റി വെച്ചേക്ക്..."
അത് കേട്ടതും സുട്ടൂസ് ചെറുതായി ഒന്ന് ഞെട്ടി...
"😓ആര് അന്നൂസോ...?!!"
"😌ആ ഇവന് അവളോട് ഭയങ്കര ലവ്..."
മിട്ടൂസിന്റെ കളിയാക്കലിൽ ചെക്കൻ നൈസ് ആയി ഒരു പണി കൊടുത്തു...
"നമുക്ക് ലവ് ഒന്നും വേണ്ടെടി..."[ടുട്ടൂസ് ]
പെണ്ണ് ആണേൽ മിട്ടൂസിനെ ദയനീയമായി നോക്കി... അവനോടുള്ള ദേഷ്യത്തിന് ബുക്കും അവിടെ ഇട്ടു എണീറ്റ് പോയി...
"😓എടാ അളിയാ അവൾ എന്നെ തെറ്റിധരിച്ചു കേട്ടോ..."[മിട്ടൂസ് ]
"🙄അളിയാന്നോ ഏത് വകയിൽ... നിന്റെ പെങ്ങളെ ഞാൻ കെട്ടീട്ട് ഒന്നും ഇല്ല..."
"😍നിന്റെ പെങ്ങളെ ഞാൻ കെട്ടും അല്ലോ അപ്പൊ പിന്നെ അളിയൻ അല്ലേ..."
"🙄ഏത് പെങ്ങളെ...?!!"
"ദേ ഇപ്പൊ പോയ ആ മുതലിനെ..."
"അതിന് അവൾക്ക് രണ്ട് ബ്രോ ഉണ്ട്... വേറെ വല്ല നല്ല ചെക്കനെയും കൊണ്ട് ഞങ്ങൾ അവളെ കെട്ടിച്ചോളാം..."
"എന്നേക്കാൾ നല്ല ചെക്കനെ അവൾക്ക് എവിടന്ന് കിട്ടാൻ..."😍
മിട്ടൂസ് അതും പറഞ്ഞു എണീറ്റ് പെണ്ണ് പോയ സ്ഥലത്തേക്ക് തന്നെ പോയി...
"😕ഇവൻ അവളെ കയ്യീന്ന് ഇരന്നു വാങ്ങിക്കും..."[ടുട്ടൂസ്]
"അവന് രണ്ട് കിട്ടണം... അവളെ പക്ഷം ചേർന്നു ഞങ്ങളെ കളിയാക്കൽ അല്ലേ മെയിൻ പണി..."[കുട്ടൂസ് ]
"അല്ല അപ്പൊ നമ്മളെ കാര്യം..."🙄
"എന്ത് കാര്യം..."
"😁അവന്റെ പെങ്ങളെ റൂട്ട് നിന്നിൽ ആണല്ലോ അത്..."
"അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അവൾ വന്നു നേരിട്ട് പറയട്ടെ... ഞാൻ പറഞ്ഞു മനസ്സിൽ ആക്കിക്കോളാം... എന്റെ ഐഞ്ചൽസിനെ പോലെ ആണ് നീയും എന്ന്..."
ചെക്കനും എണീറ്റ് പോയതും ടുട്ടൂസിന്റെ ഫോൺ റിങ്ങ് ആയി...
ഫോൺ നോക്കിയതും ചെക്കൻ ചുറ്റിലും ഒന്ന് നോക്കി... 🙄പടച്ചോനെ ഇത് നമ്മക്കുള്ള കുരിശ് ആണല്ലോ...ഇനി ഈ പിശാഷിന് എന്താണാവോ വേണ്ടേ..
"ഹലോ..."
"ഞാനാ എന്നെ മനസ്സിൽ ആയില്ലേ...?!!'
"ഇല്ല..."
"🙄അതെന്താ...?!!"
"അതെന്താണെന്ന് എന്നോടാണോ ചോദിക്കുന്നെ... ആദ്യം കണ്ണാടിക് മുന്നിൽ ചെന്നു നോക്ക് അപ്പൊ മനസ്സിൽ ആവും ആരാണെന്ന്..."
കക്ഷി ടുട്ടൂസ് പറഞ്ഞത് പോലെ കണ്ണാടിക് മുന്നിൽ ചെന്നു നിന്നു... 😕ഇത് ഞാൻ തന്നെ ആണല്ലോ...
കക്ഷി ആരാണെന്നല്ലേ നമ്മളെ അൽത്താഫിന്റെയും പാത്തുന്റെയും മൂത്ത സന്തതി ഐഷു... ആള് ഉപ്പച്ചിയെ പോലെ തന്നെ കോഴിയാണെന്ന് വേണേൽ പറയാം...
എട്ടാം തരത്തിൽ ആയെ ഉള്ളൂ എന്നാലും ഒരുത്തന്റെ പിന്നാലെ നടക്കാൻ തുടങ്ങി...
ഒരു ഒന്നൊന്നര മാസം മുന്നേ ഐഞ്ചൽസിന്റെ ബർത്ത് ഡേ പാർട്ടിക്ക് ആയിരുന്നു ആ സംഭവം അരങ്ങേറിയത്...
പെണ്ണ് അവിടെ കണ്ട ഡെക്കറേഷൻ ഒക്കെ ഒന്ന് നോക്കി നടക്കുമ്പോൾ ആണ് ഒരു സൈഡിൽ കുറെ മൊഞ്ചൻ ചെക്കന്മാരെ കണ്ടത്... അപ്പോ പിന്നെ കണ്ണ് അങ്ങോട്ടായി... അവിടെ നോക്കി നടന്നതും ചെന്നു ആരെയോ മേലേ വീണു...നോക്കുമ്പോ താഴെ നമ്മളെ ടുട്ടൂസ്...😍പെണ്ണ് പിന്നെ ഓനെയും വായി നോക്കി അവിടെ കിടന്നു... ചെക്കൻ കലിപ്പിൽ അതിനെയും തള്ളി ഇട്ടു എണീറ്റ് പോയി... പോവുമ്പോൾ അവളെ ഹാർട്ടും പിന്നാലെ പോയീന്നു മാത്രം...
അന്ന് തൊട്ട് തുടങ്ങിയതാ നമ്മളെ ടുട്ടൂസിന്റെ കഷ്ടകാലം... പെണ്ണ് അവസരം കിട്ടിയാൽ ആരെയേലും ഫോൺ അടിച്ചു മാറ്റി ചെക്കനെ വിളിയാണ്... നേരിൽ കണ്ടാൽ പിന്നെ പരിസരം മറന്നുള്ള പ്രവർത്തിയാണ്... ടുട്ടൂസെ എന്നും വിളിച്ചു ഒരു പോക്കാണ്... 🙄എന്താവോ എന്തോ...
ചെക്കൻ ഫോണും ഓഫ് ആക്കി കുട്ടൂസ് പോയ വഴിയെ ചെന്നു...മിട്ടൂസ് നിയയെ പറഞ്ഞു മനസ്സിൽ ആക്കാൻ ഉള്ള തന്ത്രപ്പാടിലും...
"സത്യായിട്ടും അങ്ങനെ ഒന്നും ഇല്ല സുട്ടൂസേ... അനി മോളെ പോലെയാ എനിക്ക് ഐഞ്ചൽസും...കുട്ടൂസ് ചുമ്മാ പറഞ്ഞതാ..."
"അങ്ങനെ ആണേലും നിക്ക് ഇപ്പൊ എന്താ..."😏
പെണ്ണ് ഇത്തിരി കുശുമ്പോടെ പറഞ്ഞു... പിന്നെ ചെക്കനെ നല്ലോണം വാച്ച് ചെയ്‌തേലും അങ്ങനെ ഒന്നും കണ്ടില്ല അതോടെ പെണ്ണിന് ആശ്വാസം ആയി...
°°°°°°°°°°°°💞
"😕ഡീയെ നീ അറിഞ്ഞ..."
നെച്ചു നിയയെ കാൾ ചെയ്ത് പരാതിയിൽ ആണ്...
"🙄എന്ത്...?!!"
"അനി മോൾക്ക് നിന്റെ കുട്ടൂസിനോട് ലവ് ആണോന്ന് ഒരു ഡൌട്ട്..."
"😏നിന്റെ അല്ലേ മോൾ അങ്ങനെയേ വരൂ...!!😨യ്യോ കുട്ടൂസിനോടോ...?!!"
"പിന്നെ ഞാൻ എന്താ പറഞ്ഞത് കുട്ടൂസ് എന്ന് തന്നേയല്ലേ..."
"ഉള്ളതാണോടി..."
"എന്തായാലും അടുത്ത സൺഡേ നോക്കാം... ഇന്ന് അവൾക്ക് ഒരു ഇളക്കം ഞാൻ കണ്ടതാ..."
നിയ അതൊക്കെ കേട്ടു വായും പൊളിച്ചു ഇരിക്കുമ്പോ ആണ് അജു കേറി വന്നത്...സോട്ടും കോട്ടും ഊരി മാറ്റി കൊണ്ട് അജു പെണ്ണിനെ തന്നെ നോക്കി...
"ആരാ...?!!"
"😏ആരായാൽ ഇയാക്ക് എന്താ..."
പെണ്ണ് ഫോണിൽ ആണേലും അജുനെ നോക്കി പറഞ്ഞു...
"ഇനി ആ ഷേക്ക് വല്ലതും ആണോ...?!!"🙄
"ഇയാൾ ഇങ്ങനെ എന്നേം ഡൌട്ട് അടിച്ചു നടന്നോ...😏പിള്ളേർ ഒക്കെ ലവ് ഒക്കെ തുടങ്ങി..."
"😍ലവ് അല്ലേ...!പ്രായം അതല്ലേ... കാണും അതിന് നിനക്കൊക്കെ എന്താ..."
"😕ഇയാക്ക് ഭ്രാന്ത് ആണോ...സ്റ്റാർസ് ടെൻത്തിലെ ആയുള്ളൂ... ഇപ്പോഴേ ലവ് ഒക്കെ ആയാൽ പിന്നെ വലുതായാൽ എന്താവും..."
"ഈ സമയത്ത് അല്ലാതെ പിന്നെ എപ്പോ പ്രേമിക്കാനാഡി...അവർ ടെൻത് ഏലും ആയില്ലേ ഞാൻ ഒക്കെ ഫിഫ്തീന്ന് തുടങ്ങിയതാ..."
🙄ലെ നെച്ചു... പടച്ചോനെ അപ്പൊ നമ്മളെ കെട്ടിയോൻ ചുമ്മാതെ ഇരിക്കോ... വെറുതെ അല്ല മക്കൾ ഇങ്ങനെ ആയത്...
"😬ഓഹോ അപ്പൊ എന്നെ ചതിച്ചതാ അല്ലേ... ഇയാക്ക് ഫിഫ്തീന്ന് പ്രേമിക്കാം സ്റ്റാർസിനും പ്രേമിക്കാം... 😓നിക്ക് മാത്രം ആരേം നോക്ക പോലും ചെയ്തൂട അല്ലേ... ഇത് എവിടത്തെ ഏർപ്പാടാ..."
"😍നിനക്ക് നോക്കാനും പ്രേമിക്കാനും ഒക്കെ ഞാൻ ഇല്ലെടി..."
"😏ഓഹ് കണ്ടാലും മതി..."
"🙄മക്കളെ കെട്ടിക്കാൻ ആയി... ഇപ്പൊ നിനക്ക് പ്രേമിക്കണോ..."
"ആ സമയത്ത് മർജാൻ കാക്കുനെ പോലും പ്രേമിക്കാൻ ഇയാൾ സമ്മതിച്ചിട്ടുണ്ടോ..."😓
പ്രേമിക്കാത്തവർക്ക് അല്ലേ അതിന്റെ ഫീലിംഗ് മനസ്സിൽ ആവൂ...!
"എന്ത് ചെയ്യാനാ അതിന് മുന്നേ നീ എന്റെ നെഞ്ചിൽ കേറി കൂടിയില്ലേ പെണ്ണെ... പിന്നെ നിന്നെ ഞാൻ വേറൊരുത്തനെ കൊണ്ട് പ്രേമിപ്പിക്കോ..."
"😏എന്റെ കഷ്ടകാലം അല്ലാണ്ട് എന്താ..."
പെണ്ണ് രണ്ട് കയ്യും മേല്പോട്ട് നീട്ടി കൊണ്ട് പറഞ്ഞു...
"ഒന്നും ഇല്ലേലും നിന്നെ ഇത്രയും കാലം സഹിച്ചില്ലേ... വേറെ ആര് സഹിക്കും നിന്നെ പോലെ ഒന്നിനെ..."
"ഞാൻ ഇയാളെ സഹിക്കുന്നു എന്ന് പറ...ഓന്റെ ഒരു ഒടുക്കത്തെ റൊമാൻസ്..."
അത് കേട്ടതും അജു നൈസ് ആയി ഒന്ന് ഇളിച്ചു... പെണ്ണ് വേറെ റൂട്ടിലേക്ക് ആണ് പോണെ...
"ഇപ്പൊ എന്താ നിന്റെ പ്രശ്നം അത് പറ..."
"അനി മോൾക്ക് കുട്ടൂസിനോട് ലവ് ഇണ്ടോന്ന് നെച്ചൂന് ഡൌട്ട് ഇണ്ട്... ഉള്ളതാവും ഓള് വെറുതെ പറയില്ല..."
"എന്റെ പടച്ചോനെ സ്വന്തം മക്കളെ പറ്റി പരദൂഷണം പറയുന്ന ലോകത്തെ ആദ്യത്തെ ഉമ്മച്ചിമാർ നിങ്ങൾ ആവും..."
"അയിന്നെന്താ ഉള്ളതല്ലേ..."
"അങ്ങനെ ആണെങ്കിൽ തന്നെ എന്താ നമ്മളും ഇഷ്ടപ്പെട്ടു കെട്ടിയത് അല്ലേ അപ്പൊ പിന്നെ സ്റ്റാർസും അങ്ങനെ ആയിക്കോട്ടെ... എങ്കിലേ അവരെ ലൈഫ് നമ്മളെ പോലെ ആവൂ..."
"😕നമ്മളെ പോലെയാ..."
"😍ആ..."
ഇവൻ ഇനി ആക്കിയത് ആണോ... അല്ലേലും ഓൻ ഹാപ്പി ആവും നമ്മളെ പോലെ ഒരുത്തിയെ കെട്ടീലെ... നമ്മക്ക് അല്ലേ ഈ കൊജുനെ കിട്ടിയേ പിന്നെ കഷ്ടകാലം തുടങ്ങിയെ...
നിയ ഒന്ന് ആത്മഗതിച്ചു...
"ആരെയെങ്കിലും പ്രേമിച്ചാൽ മൂന്നിനെയും ഞാൻ തല്ലി കൊല്ലും പറഞ്ഞില്ല എന്ന് വേണ്ട..."
നിയ കലിപ്പിൽ അതും പറഞ്ഞു ഡെയിനിങ് ടാബിളിൽ ഫുഡ് കൊണ്ട് വെച്ചു...
ഇപ്പൊ കിച്ചൻ കാര്യങ്ങൾ നോക്കാൻ ഒരു ചേച്ചിയെ നിർത്തിയത് കൊണ്ട് നിയടെ കഷ്ടപ്പാട് കുറച്ച് കുറഞ്ഞു... അജുനെ പെണ്ണിന് തീരെ വിശ്വാസം ഇല്ലാത്തോണ്ട് പ്രായം ഒക്കെ നോക്കിയാണ് അവരെ നിർത്തിയത്...ഉമ്മച്ചിയും ഉപ്പച്ചിയും കുറച്ചീസം അപ്പുക്കാടെ കൂടെയാണ്...
"ഈ നിയക്ക് എന്ത് പറ്റി അജു...?!!"
"അത് ഏതോ ബാധ കേറിയതാ "
അത് കേട്ടതും പെണ്ണ് ചുമച്ചു...
"ചേച്ചി,,,വെള്ളം..."
പെണ്ണിന്റെ തലയിൽ കൊട്ടി കൊണ്ട് അജു കിച്ചണിൽ നോക്കി വിളിച്ചു പറഞ്ഞു... ചേച്ചി വെള്ളം കൊണ്ട് വന്നതും അജു അവരെ നോക്കി ചിരിച്ചു... ഒരു നല്ല കാര്യം ചെയ്തത് അല്ലേ...
😒പ്രായം ഇത്തിരി കൂടി കൂട്ടർന്നു... ഓന്റെ ഒരു ഇളി കണ്ടില്ലേ...
🙄ഇനി വല്ല അമ്മൂമ്മയെയും പിടിച്ചു നിർത്തേണ്ടി വരും...!
"ഇയാൾ എന്തിനാ ഇപ്പൊ അവരോട് ചിരിച്ചേ..."
"എടീ അത് ഒരു നന്ദി സൂചന..."
"ഓഹ്... നിക്ക് എല്ലാം മനസ്സിൽ ആവുന്നുണ്ട്... നാളെ തന്നെ ഞാൻ അവരെ പറഞ്ഞു വിട്ടിട്ട് അടുക്കള പണി അറിയാവുന്ന വല്ല ആണുങ്ങളെയും നിർത്താൻ പോവാ..."😓
"എന്നിട്ട് വേണം ഞാനും മക്കളും ഒക്കെ പോയി കഴിഞ്ഞു നിനക്ക് അങ്ങേരെ വായി നോക്കാൻ... നോക്കി നോക്കി ഒടുക്കം അങ്ങേരെ നീ ഒരു റേപ്പിസ്റ് ആക്കാനും മടിക്കില്ല... അണ്ണാൻ മൂത്താലും മരം കയറ്റം മറക്കില്ല എന്നല്ലേ... ഇത്രേം പിള്ളേരെ ഉമ്മച്ചി ആയിട്ടും ഒരുത്തനെ കണ്ടാൽ അവന്റെ തലയിലെ മുടിയുടെ എണ്ണം വരെ എടുക്കും അമ്മാതിരി ഐറ്റം ആണ്..."
സ്റ്റാർസും ഐഞ്ചൽസും അക്കൂസും അതൊക്കെ കേട്ട് നിയയെ നോക്കി ചിരിച്ചു... 😌
"ഇങ്ങള് രണ്ടാളും ഞങ്ങളെ മുന്നിൽ അല്ലേ ഈ വഴക്കുള്ളൂ... ഒറ്റയ്ക്ക് ആയാൽ ഭയങ്കര റൊമാൻസ് അല്ലേ..."
"അപ്പോഴേ ഇവളെ നാവിനു ഒരു റസ്റ്റ് ഉള്ളൂ അത് കൊണ്ട് അപ്പൊ വഴക്കില്ല അല്ലേടി..."
😬പെണ്ണ് കലിപ്പിൽ അജുനെ നോക്കി കാലിൽ നല്ലോരു ചവിട്ട് കൊടുത്തു...
"ഇതൊന്നും കണ്ടു നിങ്ങൾ പേടിക്കേണ്ട ഉമ്മച്ചിക്ക് എന്നോട് ഭയങ്കര ലവ് ആണ്..."
"😌എനിക്കും അജുനെ പോലെ ഒരാളെ കിട്ടിയാൽ മാതിയെന്നു... നിയ എന്ത് കാണിച്ചാലും അജു സഹിക്കുന്നില്ലേ അത് പോലൊരു ചെക്കനെ..."[സുട്ടൂസ് ]
🙄മിട്ടൂസിനെ കൊണ്ട് പറ്റോ കുട്ടൂസും ടുട്ടൂസും പരസ്പരം ഒന്ന് നോക്കി...
"😏ഞാൻ എങ്ങാനും ആണ് ഈ പ്രായത്തിൽ ഇങ്ങനെ പറഞ്ഞതെങ്കിൽ ഉപ്പച്ചി ഇപ്പൊ എന്നെ മടൽ എടുത്തു ഓടിച്ചേനെ..."
"എന്തിന്...?!!"
മക്കൾസ് മൊത്തം ചോദിച്ചു...
"തല്ലാൻ അല്ലാണ്ട് എന്തിനാ...അന്നേ ഇവൾ ഒരു തല്ല് കൊള്ളി ആയിരുന്നു..."[അജു ]
😏അജു ഇളിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് പുച്ഛിച്ചു കാണിച്ചു...
ചേച്ചി പ്ലേറ്റ് ഒക്കെ എടുക്കാൻ വന്നതും അജു വീണ്ടും അവരെ നോക്കി ചിരിച്ചു... 😕പടച്ചോനെ ഇവനെന്തിനാ കൂടെ കൂടെ അവരെ നോക്കി ചിരിക്കുന്നേ...!
"അവരെ മോൾ എന്റെ കൂടെ പഠിച്ചതാടി..."
"😏ലോകത്തുള്ള പെൺപിള്ളേർ എല്ലാം പിന്നെ ഇയാളെ കൂടെ പഠിച്ചത് ആണല്ലോ... ഭാഗ്യം ആ ചേച്ചി കൂടെ പഠിക്കാഞ്ഞത്..."
ഇതെന്തൊരു ജീവിയാണ് പടച്ചോനെ... ഇങ്ങനേം ഉണ്ടാവോ കുശുമ്പ്...
"ഒരുപാട് നേരം ഫോണിൽ കളിക്കരുത് പെട്ടെന്ന് ഉറങ്ങണം കേട്ടോ..."
"ഓകെ... ഗുഡ് നൈറ്റ് അജു... ഉമ്മ..."😘
ആറും അജുനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു...നിയ പിന്നെ കുറെ ഉപദേശം ഒക്കെ കൊടുത്തു പോയതാ...
റൈറ്റിൽ ഉള്ള കട്ടിലിന്റെ മേലേ സ്റ്റെപ് കയറി ടുട്ടൂസും കുട്ടൂസും കിടന്നു... അതിന് താഴെ നമ്മളെ സുട്ടൂസും... പെണ്ണിന് പിന്നെ ഉറക്കത്തിൽ നിയയെ പോലെ കൂടെ കിടക്കുന്നതിനെ എടുത്തു ബാറ്റിംഗ് ചെയ്യുന്നോണ്ട് ഒറ്റയ്ക്ക് കിടക്കുന്നത് ആണ് നല്ലത്...
ലെഫ്റ്റിൽ അപ്പൂസ് ആക്കൂസിനെയും കൊണ്ട് കിടന്നു... താഴെ അന്നൂസും...
എല്ലാറ്റിനും പുതച്ചു കൊടുത്തു ലാമ്പ് ലേറ്റ് ഒക്കെ ഓൺ ചെയ്തു അജു ഡോർ ക്ലോസ് ചെയ്തു മുറിയിലേക്ക് വന്നു...
🙄പിള്ളേരെ ഒക്കെ പറഞ്ഞു ഉറക്കി ഉമ്മച്ചി ഇപ്പോഴും ഗെയിം കളിക്കാ...
"ഉറങ്ങുന്നില്ലേ..."
"അജു കിടന്നോ ഞാൻ ഇത് ജയിക്കട്ടെ..."
ഇവളെ കണ്ട അന്ന് തൊട്ട് ആ ഗെയിം ഒന്ന് ജയിക്കാൻ നോക്കാ... ഈ ജന്മം ഇത് നടക്കോ ആവോ... ഒന്ന് നടത്തി കൊടുക്കണേ പടച്ചോനെ...!അടുത്ത ജന്മവും ഈ മുതലിനെ കെട്ടിയാൽ ഇതും പിടിച്ചു നിക്കുന്നത് കാണാൻ ഇല്ലാത്ത ശേഷി ഇല്ലാത്തൊണ്ടാ...
"വെറുതെ ഉറക്കം ഒളിച്ചു നിക്കണ്ട... നീ അത് ജയിക്കാൻ ഒന്നും പോണില്ല..."
"😏എന്നാ ഇയാൾ ഒന്ന് ജയിച്ചു കാണിച്ചു താ..."
"അതല്ലെടി തൊട്ടപ്പുറത്തെ മുറിയിൽ കിടന്ന് ഉറങ്ങുന്നേ..."😍
"ദേ ഒരുമാതിരി ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന പരിപാടി കാണിക്കാതെ ഈ ഗെയിം ഒന്ന് ജയിച്ചു കാണിക്ക്..."
അജു അത് വാങ്ങി കളിച്ചതും ഫസ്റ്റ് അറ്റംറ്റിൽ തന്നെ ജയിച്ചു കാണിച്ചു...
"🙄അപ്പൊ ഇയാൾ ഇത് കളിക്കാറുണ്ടല്ലേ... ന്നിട്ടാ എന്നെ കുറ്റം പറയുന്നേ..."
"എടീ ഞാൻ ഇത് ആദ്യായിട്ടാ കാണുന്നെ... ഇതാ പറയുന്നേ ഇക്കാലത്ത് ഒരു ഉപകാരം ചെയ്യുന്നത് എന്ന്... ഇനിയേലും ഒന്ന് വന്നു കിടക്ക്..."
പെണ്ണ് ഫോൺ ഒക്കെ വെച്ച് അജുന്റെ നെഞ്ചിൽ തല വെച്ച് കിടന്നു...
"അജു..."
"മ്മ്..."
"അജു..."
"എന്താടി..."
"അതില്ലേ... രാഖി ചേച്ചീടെ മോൾ സത്യായിട്ടും അജുന്റെ കൂടെ പഠിച്ചത് ആണോ...?!!"
"ആ... അതിനെന്താ..."
"😒അപ്പൊ ആ കൊച്ചിനെ അജു പ്രേമിച്ചിട്ടുണ്ടോ...അവരെന്തിനാ അജുനെ കാണുമ്പോൾ കാണുമ്പോൾ ചിരിക്കുന്നേ..."
"എന്റെ പൊന്ന് നിയ ഇത്രയൊക്കെ ആയിട്ടും ആറ് പിള്ളേരെ തന്നിട്ടും നിനക്ക് ഇപ്പോഴും എന്നെ ഡൌട്ട് ആണോ..."
"😒ആറ് പിള്ളേർ ആയെ പിന്നെ അജുന് എന്നോട് മുന്നത്തെ പോലെ ഇഷ്ടോന്നുല്ല..."
🙄പടച്ചോനെ പെണ്ണ് ഏഴാമതും ഇരന്നു വാങ്ങിക്കും എന്നാ തോന്നുന്നേ...
"എടീ അത് അവരെ ഭർത്താവ് പെട്ടെന്ന് മരിച്ചു പോയതാ... ഞങ്ങൾ ഒക്കെ ചേർന്നാ അവരെ മോളെ കെട്ടിച്ചയക്കാൻ ഉള്ള പണം ഒക്കെ റെഡി ആക്കി കൊടുത്തത്...അതിന്റെയാ ആ പുഞ്ചിരി..."
അജു പെണ്ണിന്റെ കവിളിൽ പിടിച്ചു പിച്ചിയതും അവൾ അജുന്റെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു കിടന്നു...അജു അവളെ തിരിച്ചും ചുംബനങ്ങൾ കൊണ്ട് മൂടി... 😘
"ഇന്ന് മൊത്തം എന്നെ കളിയാക്കിയതാ ന്നിട്ട് ഇപ്പൊ റൊമാൻസിക്കാൻ വരണ്ട..."😒
"അത് നിന്നെ ഇങ്ങനെ സ്നേഹിക്കാൻ വേണ്ടിയാണ്...നീയല്ലേ പറഞ്ഞത് മുന്നത്തെ പോലെ സ്നേഹം ഇല്ലെന്ന്... അതിനേക്കാൾ നിന്നെ ഞാൻ സ്നേഹിക്കാൻ പോവാ..."
അജു അവളിലേക്ക് അമർന്നു കൊണ്ട് പറഞ്ഞു... ❣️
**********💞
"ഓഹ് മതിയെടി...നിന്റെ ഒരുക്കം കണ്ടാൽ തോന്നും നിന്നെയാ പെണ്ണ് കാണാൻ വരുന്നതെന്ന്..."
നിയടെ ഒരുക്കം കണ്ടു അജു വായും പൊളിച്ചു നിന്ന് കൊണ്ട് പറഞ്ഞു... 🙄
വേറെ ഒന്നും അല്ല അനുട്ടീടെ പെണ്ണ് കാണൽ ചടങ്ങ് ആണ്... അതിന് പോവാൻ ഉള്ള ഒരുക്കത്തിൽ ആണ് നിയ...
"ഞാൻ ഓളെ കുഞ്ഞുമ്മാ അല്ലേ അപ്പൊ പിന്നെ ഒരുങ്ങണ്ടേ..."
"പക്ഷെ അവളെ കളികൂട്ടുകാരിയെ പോലെ അല്ലേ പെരുമാറ്റം...!"
"അത് പിന്നെ ഇവടെ വന്നപ്പോ ബോർ അടി മാറിയത് ഓള് ഇള്ളോണ്ടാ... 😏ഇയാൾ ആദ്യം ഒന്നും ന്നെ മൈൻഡ് ചെയ്യാറില്ലല്ലോ..."
"😕ഇനി അതും പറഞ്ഞു രണ്ടും വഴക്ക് കൂടാതെ വന്നേ... അല്ലേ ചടങ്ങ് മാത്രം അല്ല ഫുഡും തീരും..."
സ്റ്റാർസ് അതും പറഞ്ഞു രണ്ടിന്റെയും ഇടയിൽ ചെന്നു നിന്നു... ഒരുക്കം ഒക്കെ കഴിഞ്ഞു അനുട്ടിയുടെ വീട്ടിൽ എത്തിയതും നിയ നേരെ ചെന്നത് കിച്ചണിൽ ആണ്... 😋സ്പെഷ്യൽ ഫുഡ് അല്ലേ ഉപ്പുണ്ടോ എന്നേലും നോക്കാലോ...!
"ഹ നീ വന്നോ...നീ ചെന്നു അനുട്ടിയെ ഒന്ന് റെഡി ആക്കിക്കെ..."
🙄ഒന്ന് റെഡി ആയ ക്ഷീണം തീർന്നില്ല അപ്പോഴാ... പെണ്ണ് ഇളിച്ചു കൊണ്ട് ഒരു ലെഗ്പീസ് എടുത്തു വായിൽ ഇട്ടു അനുട്ടിയുടെ മുറിയിലേക്ക് നടന്നു...
"പടച്ചോനെ വെറും പെണ്ണ് കാണൽ അല്ലേ... അല്ലാതെ നിന്റെ കെട്ടൊന്നും അല്ലല്ലോ... ഇത് എന്തൊരു ഒരുക്കാടി..."😕
പെണ്ണിന് ആ ചടങ്ങ് ഒന്നും അനുഭവിക്കാൻ യോഗം ഇല്ലാത്തോണ്ട് ഇത്തിരി കുശുമ്പ് ഇണ്ടേ...!
"കൊള്ളാലെ നിയ..."
പെണ്ണ് ഷാൾ ഒക്കെ പിടിച്ചു നിയടെ മുന്നിൽ നിവർന്നു നിന്നു...
"ആ കൊള്ളിക്കാം..."😏
ഒരുക്കം ഒക്കെ പെണ്ണ് സ്വയം ഒരുങ്ങിയോണ്ട് നിയ പിന്നെ ഹെയർ ഒക്കെ ബംഗിയായി കെട്ടി കൊടുത്തു...
സ്റ്റാർസ് പിന്നെ അച്ചുക്കാനെയും പിടിച്ചു ക്രിക്കറ്റ് കളിയിൽ ആണ്...സുട്ടൂസിന് അല്ലേലും അവന് എന്തേലും പണി കൊടുത്തില്ലേ ഒരു സമാദാനം കിട്ടില്ല...
കാർ വന്നതും ആദ്യം ഇറങ്ങിയത് നെച്ചുവാണ്... 🙄ഈ കോപ്പ് എന്താ ഇവടെ... മിട്ടൂസ് പിന്നെ ഉറങ്ങേണ്ട താമസം കണി കണ്ടത് സുട്ടൂസിനെയാണ്... 😍ക്രിക്കറ്റ് ബാറ്റ് കണ്ടു ഒന്ന് പകച്ചു ഇവടേം ഇതാണോ പടച്ചോനെ...
അനിമോൾ പിന്നെ കുട്ടൂസിനെയും... 😍ചെക്കൻ അവളെ കണ്ടതും പിന്നെ ആഭാഗത്തു നോക്കീട്ടില്ല...
😨പടച്ചോനെ ഇത് ആ ഫെബിൻ അല്ല... വെറുതെ അല്ല നെച്ചു കുറ്റീം പറിച്ചു വന്നേ ഓളെ മാമന്റെ മോൻ അല്ലേ... ഇവൻ ആള് പുരോഗമിച്ചോ കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ച് സുന്ദരകുട്ടപ്പൻ ആയല്ലോ... 😕
നിയ വായും പൊളിച്ചു നിൽപ്പ് ആണ്... എല്ലാരും അകത്തേക്ക് കയറുമ്പോ നിയടെ നിൽപ്പ് കണ്ടു ഫെബിൻ അവളെ തലക്ക് ഇട്ടു ഒരു കൊട്ട് കൊടുത്തു... പെണ്ണ് അവനെ തുറിച്ചു നോക്കിയതും ചെക്കൻ ഇളിച്ചു കാണിച്ചു... 😒ഞാനും അജുനെ പ്രേമിച്ചല്ലേ കെട്ടിയെ ന്നിട്ടെന്താ ഓന് ഇത് പോലെ എന്നെ ഒന്ന് വന്ന് കണ്ടാൽ...
"നിനക്ക് ഇത് നേരത്തെ അറിയാർന്നു എങ്കിൽ എന്നോട് ഒരു വാക്ക് പറയൽ അല്ലേടി..."
"എല്ലാം പെട്ടെന്ന് ആയിരുന്നെടി... ഇവര് തമ്മിൽ ലവ് ആണെന്ന് നിനക്ക് അറീലെ പിന്നെന്താ ഞാൻ പ്രത്യേകം പറയണ്ടേ..."
വന്നപ്പോ തൊട്ട് രണ്ടും ആദ്യായിട്ട് കാണുന്ന പോലെ കുശു കുശുപ്പ് ആണ്...🙄കാണുന്നവർ ഒക്കെ ഇതിന് മാത്രം ഇവർക്കെന്താ പറയാൻ എന്നുള്ള ചിന്തയിൽ ആണ്...
അനുട്ടി വന്നു നിന്നതും ചെക്കൻ ആദ്യായിട്ട് കാണുന്ന പോലെ പെണ്ണിനേയും നോക്കി നില്ക്കാ... 😍
"മൊട്ടയിൽ നിന്ന് വിരിയുന്നെന് മുന്നേ ഇവളെ ലൈൻ ആക്കിയ ചെക്കനാ ഇപ്പൊ ഫസ്റ്റ് ടൈം കാണുന്ന പോലെ നോക്കുന്നത് കണ്ടില്ലേ..."😌
നിയ പറഞ്ഞതും ചെക്കൻ പിന്നെ ഡീസന്റ് ആയി ഇരുന്നു...
ഈ കുരിശ് അന്നേ എനിക്ക് ഒരു വെല്ലു വിളി ആണല്ലോ പടച്ചോനെ എന്ന് ചെക്കൻ ചിന്തിക്കാതെ ഇരുന്നില്ല... 🙄
അങ്ങനെ അവരെ കാര്യം സെറ്റ് ആക്കി ഫുഡ് ഒക്കെ കഴിച്ചു എല്ലാരും പോയി...മിട്ടൂസ് പിന്നെ സ്റ്റാർസിന്റെ കൂടെ നിന്നു... ഫുഡ് ഒക്കെ കഴിച്ചു വീണ്ടും ബാറ്റും പിടിച്ചു ഇറങ്ങിയിട്ടുണ്ട്...
"ഉപ്പച്ചിയും ഉമ്മച്ചിയും ഇവടെ തന്നെ നിക്കാണോ അങ്ങോട്ട് വരുന്നില്ലേ..."
"രണ്ടീസം കഴിഞ്ഞു വരാം മോളെ..."
"അല്ലേലും ഈയിടെ ആയിട്ട് രണ്ടാൾക്കും ഞങ്ങളോട് വല്യ ഇഷ്ട്ടൊന്നും ഇല്ല... ഇണ്ടേൽ ഞങ്ങളെ ഇട്ടേച്ചു ഇവടെ വന്നു നിക്കൊ..."😪
നിയ ഏകദേശം മോങ്ങാൻ ആയി... അജു ആണേൽ ഇവൾക്ക് ഇവരോട് ഇത്രക്ക് ഒക്കെ സ്നേഹം ഉണ്ടായിരുന്നോ എന്ന കടുത്ത ആലോചനയിലും... 🙄
"രണ്ട് ആണ്മക്കളെക്കാളും എനിക്കിഷ്ടം നിങ്ങളോടാ... ആ എന്നെയാ മോൾ തെറ്റിധരിച്ചത്..."😓
"😌എങ്കിൽ ഉപ്പച്ചിയേലും വാ... ഇവരൊക്കെ പോയാൽ നമുക്ക് ഗെയിം ഏലും കളിക്കാം...ഒറ്റയ്ക്ക് ആയോണ്ട് ബോർ അടിക്കാ..."
🙄മിക്കവാറും അടുത്ത ട്രോഫി കൊടുക്കേണ്ടി വരും...
"എങ്കിൽ ഞങ്ങൾ നാളെ വരാം... ഇവർക്കും കാണില്ലേ ആഗ്രഹം..."
അങ്ങനെ കോംപ്രമൈസ് ആക്കി പിള്ളേരെയും കൊണ്ട് അവർ ഇറങ്ങി...
അനുട്ടി പിന്നെ ഇരുപത്തി നാല് മണിക്കൂറും ചെക്കനും ആയി ഫോണിൽ ആണ്... അവന് ജോലി ഒക്കെ ആയെന്ന കേട്ടത് അത് നിർത്തിക്കോ ആവോ... 🙄
°°°°°°°°°°°°°°°💞
"ഡാ... ഇത് കൂടെ ഒന്ന് സോൾവ് ചെയ്തു തരോ... മാത്‍സ് നിക്ക് കാണുന്നതേ വെറുപ്പാ..."
സുട്ടൂസ് മാത്‍സ് നോട്ട് എടുത്തു മിട്ടൂസിന്റെ മുന്നിൽ വെച്ചു...സൺഡേ ആയോണ്ട് എല്ലാം കൂടെ മിട്ടൂസിന്റെ വീട്ടിൽ ആണ്...
"നോട്സ് ഒക്കെ ഞാൻ എഴുതി തരാം... തന്നാൽ എനിക്കെന്ത് തരുമെന്ന് പറ..."😍
"🤔മ്മ്... ആ നിനക്ക് ഞാൻ ഏറ്റവും ഇഷ്ടം ഉള്ള എന്തേലും വേടിച്ചു തരാം..."
"അത് വാങ്ങാൻ ഒക്കെ എനിക്കറിയാം... നിന്റെ കയ് കൊണ്ട് എന്ത് തരുന്നു പറ..."
"കയ് കൊണ്ട് തല്ലല്ലേ ചെയ്യാ..."🙄
"ഓഹ് എടീ അതല്ല... എനിക്ക് എല്ലാ ബർത്ത്ഡേക്കും തരുന്ന പോലെ ഒരു ഉമ്മ തരോ..."
"ഉഹും... ഞാൻ തരൂല..."
"എന്നാൽ മോൾ തന്നെ ഈ വർക്ക് ചെയ്‌താൽ മതി..."
"ദേ മിട്ടൂസെ ചതിക്കല്ലേ... നിനക്കറീലെ ഇത് കംപ്ലീറ്റ് ആക്കീലേൽ നിക്ക് തല്ല് ഉറപ്പാ..."
"എങ്കിൽ ഞാൻ ചോദിച്ചത് താ..."
പെണ്ണ് നല്ല പോലെ ചെക്കനെ ഒന്ന് നോക്കി... ഈയിടെ ആയി ഇവന് ഇളക്കം ഇത്തിരി ഓവർ അല്ലേ... എന്നാലും വേണ്ടില്ല എല്ലാ ബർത്ത്ഡേക്കും കൊടുക്കുന്ന പോലെ അങ്ങ് കൊടുത്തേക്കാം... മിട്ടൂസ് അല്ലേ...
പെണ്ണ് അധരങ്ങൾ അവന്റെ കവിളിലേക്ക് കൊണ്ട് പോയതും മിട്ടൂസ് ഉദ്ദേശിച്ചത് കിട്ടാൻ വേണ്ടി അപ്പൊ തന്നെ മുഖം തിരിച്ചു... അവളുടെ അധരങ്ങൾ വന്നു പതിഞ്ഞത് അവന്റെ ചുണ്ടുകളിൽ...😘
ദേഹമാകെ ഷോക്ക് അടിക്കുന്ന പോലെ തോന്നിയ അവൾ കണ്ണും തള്ളി അവനെ നോക്കി... അവൻ ആണേൽ അതിനേക്കാൾ വലിയ ഷോക്കിൽ ആണ്... 😍
ആ നിമിഷം തന്നെ അവൾ മാറി കൊണ്ട് അവനെ തുറിച്ചു നോക്കി...
"യൂ ചീറ്റ്... 😠
ഐ ഹേറ്റ് യൂ... ഐ ഹേറ്റ് യൂ... ഐ ഹേറ്റ് യൂ...!😬ഇനി സുട്ടൂസേ എന്നും വിളിച്ചു എന്റെ അടുത്തേക്ക് വന്നേക്കരുത്..."
പെണ്ണ് നോട്ടും തട്ടിപറിച്ചു അവനെയും പിടിച്ചു തള്ളി ഇറങ്ങി...
😓പടച്ചോനെ പണി പാളി... ഇനി ആരോടെങ്കിലും ചെന്നു പറയോ... ചെക്കൻ പിന്നാലെ വന്നു തൂണിന് പിന്നിൽ മറഞ്ഞു നിന്നു...
അവിടെ അമിയും കുട്ടൂസും ടുട്ടൂസും അനി മോളും നെച്ചുവും ഉമ്മച്ചിമാരും ഉപ്പച്ചിമാരും ഇരുന്നു അനുട്ടിയുടെ കല്യാണകാര്യം ചർച്ച ചെയ്തിരിക്കാ...
"ഡാ വരുന്നുണ്ടേൽ വാ ഞാൻ പോവാ..."😬
"മോൾ അല്ലേ നോട്സ് കംപ്ലീറ്റ് ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞത് അതൊക്കെ തീർന്നോ...?!!"
"ആ തീർന്ന്..."
ഹാവൂ ആശ്വാസം ആയി വേറെ ഒന്നും പറഞ്ഞില്ല... മിട്ടൂസ് നെഞ്ചിൽ കയ് വെച്ചു...
പെണ്ണ് ആണേൽ കലിപ്പിൽ സ്കൂട്ടിയും എടുത്തു വീട്ടിലേക്ക് വിട്ടു...ചതിയൻ... ദുഷ്ടൻ... മിട്ടൂസിനെ ആവശ്യത്തിന് പ്രാകുന്നുമുണ്ട്... 🙄
ബാക്കി രണ്ടും കാര്യം എന്താണെന്ന് അറിയാതെ അവൾക്ക് പിന്നാലെ വീട്ടിലേക്ക് വിട്ടു...
മിട്ടൂസ് ആണേൽ ഹാങ്ങ്‌ഓവർ മാറാതെ കണ്ണാടിയിൽ നോക്കി നില്ക്കാ... ആ സീൻ വീണ്ടും വീണ്ടും ഓർത്ത് ഒന്ന് ചിരിച്ചു... 😍
ഇനി പെണ്ണ് സീൻ ആക്കോ... ഇവിടെ പറഞ്ഞില്ല എന്ന് കരുതി ആശ്വസിക്കേണ്ട മിട്ടൂസെ അവിടെ ചെന്നു പറഞ്ഞാൽ അജു നിന്നെ രണ്ട് പീസ് ആക്കും അത് ഉറപ്പാ...മനസ് പറഞ്ഞതും ചെക്കന് ഒരു ചെറിയ പേടി തുടങ്ങി... 😓
വണ്ടിയും ഇട്ടു സുട്ടൂസ് ഓടി അകത്തേക്ക് കയറി... ചെടി നനച്ചു കൊണ്ടിരിക്കുന്ന നിയ പെണ്ണിന്റെ പോക്ക് കണ്ടു വായും പൊളിച്ചു നിന്നെലും പിന്നാലെ രണ്ടെണ്ണം വന്നതോടെ അവരെ അടുത്തേക്ക് ചെന്നു...
"അവളെന്താ ജെറ്റ് പോലെ വന്നു അകത്തേക്ക് ഓടിയെ...?!!"
"🙄ആ അറിയില്ല..."
"മിട്ടൂസും ആയി ഉടക്കി എന്നാ തോന്നുന്നേ..."
"ഓഹ് അതാണോ ഞാൻ വെറുതെ പേടിച്ചു..."
സുട്ടൂസ് ബെഡിൽ കിടന്ന് പല്ല് നെരിച്ചു... അവന് എവിടുന്ന് കിട്ടി ഇത്രക്ക് ധൈര്യം... പട്ടി... 😬
"എന്താടി...?!!"
"കുന്തം..."
🙄കുന്തമോ... രണ്ടും പരസ്പരം നോക്കി... ഇനി ലുട്ടാപ്പിടെ കുന്തം ആണോ...
ചെടി നനച്ചു നനച്ചു നിയ എത്തിപ്പെട്ടത് സുട്ടൂസ് ഇട്ടേച്ചും പോന്ന സ്കൂട്ടിക്ക് മുന്നിൽ... 😌ഇയ്യോ കുറെ കാലായിട്ടുള്ള ആഗ്രഹം ആണ് ഇതൊന്നു ഓടിക്കണം എന്ന്...
പെണ്ണ് അകത്തും പുറത്തും ഒന്ന് നോക്കി... 😌പിള്ളേർ അകത്താ... പുറത്ത് ആണേൽ ആരും ഇല്ല... പ്രത്യേകിച്ച് ആ അജു ഇല്ല...
പെണ്ണ് അത് നേരെ വെച്ചു കയറി ഇരുന്നു ഓൺ ചെയ്തു ഗിയർ പിടിച്ചു തിരിച്ചതും ദേ പോണു... മുന്നിൽ മതില് കണ്ടതും പെണ്ണ് കണ്ണും അടച്ചു ഇരുന്നു...മതിലിൽ ഇടിച്ചതും പെണ്ണ് തെറിച്ചു വീണു...താഴെ എത്തുന്നതിന് മുന്നേ ആരുടെയോ കയ്യിൽ ആണെന്ന് മനസ്സിൽ ആയതും പെണ്ണ് പതിയെ കണ്ണ് തുറന്നു നോക്കി...
😌കലിപ്പിൽ നോക്കുന്ന അജുനെ കണ്ടതും പെണ്ണ് വളിച്ച ഒരു ഇളി ആയിരുന്നു... വണ്ടിയുടെ കാര്യം തീരുമാനം ആയിട്ടുണ്ട്... 🙄ഇതെങ്ങാനും സുട്ടൂസ് കണ്ടാൽ എന്താവോ എന്തോ...
"നിനക്ക് എന്തിന്റെ കേടാടി... അത് കളഞ്ഞപ്പോൾ തൃപ്തി ആയോ...?!!"
"😒നിക്കും ഇണ്ടാവില്ലേ ആഗ്രഹം..."
"🙄എന്ത്,,, ആ വണ്ടി തകർക്കണം എന്നോ..?!!"
"ഏയ് അതല്ല ഓടിക്കാൻ..."
"ഒരിക്കൽ നീ ഒന്ന് ഓടിച്ചത് മറന്നോ... വണ്ടി പോയതോ പോട്ടെ അന്ന് എന്റെ തലയിൽ ആയതാ നീ... പിന്നെ ഓടിച്ചു ആ ഷമീറിന്റെ വണ്ടി തകർത്തു...ഇപ്പൊ ദേ ഇതും..."
"ഞാൻ അവിടന്ന് ഇത് വരെ ഓടിച്ചതാ ഈ മതില് ഇണ്ടായൊണ്ടാ..."
"നീ വരുന്ന കണ്ടാൽ പിന്നെ മതില് മാറി തരോ..."
അതിന് പെണ്ണ് ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു...
"ഇനി എങ്ങാനും ഇങ്ങനെ ഒന്ന് കണ്ടാൽ തല്ലി കൊല്ലും ഞാൻ... ഇപ്പൊ തന്നെ ഞാൻ വന്നില്ലായിരുന്നു എങ്കിൽ എന്താവുമായിരുന്നു..."
"😌ഒന്നും ആയില്ലല്ലോ അയിന് മുന്നേ എന്റെ അജു വന്നില്ലേ..."
"എപ്പോഴും ഒരു പോലെ ആവണം എന്നില്ല നിയ... നിനക്ക് വല്ലതും പറ്റിയാൽ എനിക്കും നമ്മുടെ മക്കൾക്കും പിന്നെ ആരാ... ഞങ്ങൾക്ക് നിന്നെ സ്നേഹിച്ചു മതിയായില്ല... നിനക്ക് ഞങ്ങളെ സ്നേഹിച്ചു മതിയായെങ്കിലും..."
"😭ഇങ്ങനെ ഒന്നും പറഞ്ഞു ന്നെ കരയിക്കല്ലേ അജു... ഇനി ഞാൻ വണ്ടി തൊടില്ല പോരെ..."
"എന്നാലേ എന്റെ തലയിൽ കയ് വെച്ചു സത്യം ചെയ്യ്..."
"😕യ്യോ അതെന്തിനാ... ഞാൻ എങ്ങാനും ഓർക്കാതെ കേറിയാൽ അജുന്റെ തല പൊട്ടി തെറിക്കില്ലേ..."
"അത് കൊണ്ടാണല്ലോ സത്യം ചെയ്യിക്കുന്നെ..."
പെണ്ണ് പിന്നെ അജുന്റെ തലയിൽ കയ് വെച്ച് സത്യം ചെയ്തു...അപ്പോഴത്തെ പെണ്ണിന്റെ സീരിയസ്നെസ് കണ്ടു അജുന് ചിരിയാണ് വന്നത്... 😌അങ്ങനെ എങ്കിലും അടങ്ങി നിന്നാൽ മതിയായിരുന്നു...
"സ്റ്റാർസിന് ഫുഡ് വേണ്ടെന്ന് പറഞ്ഞു..."
ഫുഡ് എടുത്തു വെക്കുമ്പോൾ ഐഞ്ചൽസ് അതും പറഞ്ഞു വന്നു ഇരുന്നു... അത് കേട്ടതും നിയ നോക്കിയത് അജുനെയാണ്... 😓
അത് കേട്ടതും അജു എണീറ്റു സ്റ്റാർസിന്റെ അടുത്ത് ചെന്നു...
"ഇന്നെന്താ അജുന്റെ സ്റ്റാർസിന് ഫുഡ് വേണ്ടാത്തെ..."
"സുട്ടൂസിന് വേണ്ടെന്ന് പറഞ്ഞു അതോണ്ടാ...ഇന്ന് വരെ ഞങ്ങൾ എല്ലാ കാര്യവും ഒരുമിച്ചല്ലേ ചെയ്തേ അപ്പൊ പിന്നെ ഇവൾ ഫുഡ് കഴിച്ചില്ലേ ഞങ്ങൾക്ക് കഴിക്കാൻ പറ്റോ..."[കുട്ടൂസ് ]
സുട്ടൂസ് അപ്പോഴും താടിക്ക് കയ്യും കൊടുത്തു ഇരിപ്പാണ്... 😓
"കണ്ടോ അജു ഇവൾ നിയടെ വീട്ടീന്ന് വന്നേ പിന്നെ മിണ്ടിയിട്ട് പോലും ഇല്ല..."[ടുട്ടൂസ് ]
"അജുനോട് ഇത്തിരി ഏലും സ്നേഹം ഉണ്ടെങ്കിൽ എന്റെ മോൾ വന്നു ഫുഡ് കഴിക്ക്... എന്ത് പ്രശ്നം ഉണ്ടയാലും ഫുഡ് കഴിക്കാതെ ഇരുന്നാൽ അജുന് മാത്രം അല്ല നിയക്കും ഐഞ്ചൽസിനും അക്കൂസിനും ഒക്കെ വിഷമം ആവില്ലേ... അവരൊക്കെ അവിടെ ഫുഡ് കഴിക്കാതെ നിങ്ങളെയും വൈറ്റ് ചെയ്താ നിക്കുന്നെ..."
അത് കേട്ടതും സുട്ടൂസ് എണീറ്റു പോയി ഡെയിനിങ് ടേബിളിന് മുന്നിൽ ഇരുന്നു...
ഫുഡ് കഴിക്കുമ്പോഴും അജു അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...
"മോൾ പറ... എന്താ എന്റെ മോളെ ഇന്ന് വിഷമിപ്പിച്ചത്... എന്തിനാ നീ ഇന്ന് ഇങ്ങനെ സൈലന്റ് ആയത്...?!!"
ഗാർഡനിൽ സുട്ടൂസിനെയും കൊണ്ട് ഇരിപ്പാണ് അജു...
"അ... അത്... അജു... ഞാൻ..."😓
"മോൾക്ക് പറയാൻ വിഷമം ആണെങ്കിൽ പറയണ്ട..."
"ഞാൻ പറയാം അജു..."
എണീറ്റു പോവാൻ നിന്ന അജുവിന്റെ കയ് പിടിച്ചു അവൾ അടുത്തായി ഇരുത്തി...അജുന്റെ തോളിൽ തല വെച്ച് കിടന്ന് കൊണ്ട് എല്ലാം പറഞ്ഞു...
🙄കുറെ നേരം ആയല്ലോ തുടങ്ങീട്ട്...നിയ ഇടക്ക് വിൻഡോസ് വഴി ഒളിഞ്ഞു നോക്കാൻ തുടങ്ങി... നേരെ ചൊവ്വേ പോയാൽ അജുന് പിടിച്ചില്ലേലോ...ആ അജു കലിപ്പായാൽ കാര്യം പോക്കാ...
"മോൾക്ക് മിട്ടൂസിനെ ഇഷ്ട്ടം ആണോ...?!!"
എല്ലാം കേട്ടതും അജു ഒരു പുഞ്ചിരിയോടെ ചോദിച്ചു...
"അ... അത്... നിക്കറിയില്ല അജു... കുട്ടൂസിനെയും ടുട്ടൂസിനെയും പോലെ ഒക്കെ നിക്ക് ഇഷ്ടാ..."🙄
"ഒരുപക്ഷേ അത്രയേ അവനും ഉദ്ദേശിച്ചിട്ടുണ്ടാവൂ... അബദ്ധം പറ്റിയത് ആവും... അല്ലാതെ മിട്ടൂസ് അങ്ങനെ ഒന്നും ചെയ്യില്ല..."
"വേറെ വല്ലവനും ആണേൽ ഞാൻ കൊന്നേനെ...അവൻ ആയത് കൊണ്ടാ ഞാൻ വെറുതെ വിട്ടത്..."
"പ്രായമായാൽ നിങ്ങൾ തമ്മിൽ ഇഷ്ടത്തോടെ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഞങ്ങൾക്ക് സന്തോഷം മാത്രേ ഉള്ളൂ...എന്ന് കരുതി ഇപ്പൊ അതിനെ പറ്റി ഒന്നും ആലോചിക്കേണ്ട അതിനുള്ള പ്രായം ഒക്കെ ആവട്ടെ... മോൾ ഇപ്പൊ പഴയ പോലെ ഹാപ്പി ആയെ...പിന്നെ മോൾ ഇനി ഇതിന്റെ പേരിൽ അവനോട് മിണ്ടാതിരിക്കണ്ട പഴയ പോലെ തന്നെ വേണം...അല്ലെങ്കിൽ എല്ലാരും വിഷമിക്കും..."
"അജുനോട് പറഞ്ഞപ്പോൾ തന്നെ എന്റെ വിഷമം ഒക്കെ പോയി..."
പെണ്ണ് അജുനെ ഒന്നൂടെ കെട്ടിപ്പിടിച്ചു...
"അതാ പറയുന്നത് എന്തുണ്ടായാലും ആരോടേലും പറയണം എന്ന്..."
"മ്മ്...!പിന്നെ അജു ഞാൻ ആരെയും പ്രേമിക്കൊന്നും ഇല്ല... നിക്ക് ഈ അജു കണ്ടു പിടിക്കുന്ന ആളെ കെട്ടിയാൽ മതി..."
"അത് ഞാൻ ഏറ്റു... കെട്ടിക്കാൻ പ്രായമായാലും മോൾ ഇത് തന്നെ പറയുവാണേൽ..."😁
"😌എങ്കിൽ ഇപ്പോഴേ കണ്ടു വെച്ചോ..."
"ആ ഇനി ഇത് ആരോടും പറയണ്ട... പ്രത്യേകിച്ച് നിയയോട്... അറിയാലോ അവളെ കാര്യം...നിന്നെക്കാൾ കഷ്ടാ അവൾ...ഒരു മിനിറ്റ് കണ്ണ് തെറ്റിയപ്പോൾ നിന്റെ വണ്ടി ആക്കി ഇട്ട കോലം കണ്ടില്ലേ...എനിക്ക് ആറല്ല ഏഴു പിള്ളേരാ..."
എണീറ്റ് പോന്ന പെണ്ണിനോടായി പറഞ്ഞതും ലാസ്റ്റ് വാക്ക് ഇത്തിരി ഉച്ചത്തിൽ ആയിരുന്നു... അത് മാത്രം ഒളിഞ്ഞു നോക്കുന്ന നിയ നല്ലോണം കെട്ടിട്ടുണ്ട്... 😨
"🤔പടച്ചോനെ ഏതോ പെണ്ണിനെ ഓൻ ചതിച്ചിട്ട് ഒരു കുട്ടി ഉണ്ടായിട്ടുണ്ട്... ഇനി എന്നെ ആന്നോ ചതിച്ചേ... ഏഴു പിള്ളേർ ആണെന്ന്... നാണം ഇല്ലേ മോളോട് എല്ലാം പറയാൻ... ഇതായിരുന്നു അല്ലേ ഇത്രേം നേരം ഗാർഡനിൽ പണി..."
അവിഹിതത്തിൽ ഉണ്ടായ മക്കളെ പറ്റി ഒക്കെ പറയുന്ന സിനിമ ഒക്കെ പെണ്ണ് കണ്ടിട്ടുണ്ടെ...!
😪എന്നാലും ഓൻ ഇങ്ങനെ ചെയ്യുന്നു കരുതീല... പെണ്ണ് ബെഡിൽ ഇരുന്നു മോങ്ങാൻ തുടങ്ങി... അജു വരുമ്പോ കണ്ടതോ പെണ്ണിന്റെ മോങ്ങലും...
"എന്താ...?!!"
"കുന്തം... 😬എല്ലാം ഞാൻ കേട്ട്..."
പടച്ചോനെ ഈ പിശാശ് അതും കേട്ടോ... ബിബിസിയെ തോല്പിക്കും അമ്മാതിരി മുതൽ ആണ്...
"നീ കേട്ടത് കേട്ട്... ഇതിനി വേറാരും അറിയരുത്..."
"😒ഇല്ല ഞാൻ എല്ലാരോടും പറയും... ന്നെ ചതിച്ചില്ലേ...നിക്കും ഇണ്ട് ചോദിക്കാനും പറയാനും ആൾക്കാർ..."
"ആര്...?!!"🙄
"😬അതാണോ ഇവടെ പ്രശ്നം... ഇയാക്ക് വേറെ ഒരു കുട്ടി കൂടി ഇണ്ടല്ലേ... ഈ ഉള്ളത് ഒന്നും പോരാനിട്ട് ആണോ..."
😍അതാണോ... അത് കേട്ടതും അജു പൊട്ടിചിരിക്കാൻ തുടങ്ങി...
"😬ദേ ഒന്നങ്ങു തന്നാൽ ഇണ്ടല്ലോ...ന്നെ തൊടൊന്നും വേണ്ട അങ്ങോട്ട് മാറി ഇരുന്നേ..."
"എന്റെ പൊന്ന് നിയ നീ ഇത്രക്ക് പൊട്ടി ആയല്ലോ...ഞാൻ അത് നിന്നെ ഉദ്ദേശിച്ചാ പറഞ്ഞത്... പിള്ളേരേക്കാൾ കഷ്ടം അല്ലേ നിന്നെ നോക്കാൻ... അവരൊക്കെ വരുന്നതിന് മുന്നേ നിന്നെയല്ലേ ഞാൻ കൊച്ച് കുട്ടികളെ പോലെ നോക്കിയത്...ആ അർത്ഥത്തിലാ ഞാൻ അങ്ങനെ പറഞ്ഞത്..."😍
🙄അതൊക്കെ കേട്ട് നിയടെ കലിപ്പ് ഒന്ന് അടങ്ങി... ഉള്ളത് ആണോ ആവോ... ആവും ന്റെ അജു എന്നെ ചതിക്കൊന്നും ഇല്ല...പെണ്ണ് ഒന്ന് കൂൾ ആയി അജുനെയും കെട്ടിപ്പിടിച്ചു കിടന്നു...പെണ്ണിന് പിന്നെ കൂടുതൽ ഇഷ്ടം തോന്നുമ്പോ അവന്റെ ടി ഷർട്ടിനുള്ളിൽ കയറി ഒട്ടി കിടക്കും... ❣️
************💞
ബഹളം കേട്ടാണ് മിട്ടൂസ് സ്റ്റെയറിന് മേലേ നിന്നു താഴെക്ക് നോക്കിയത്... 😨അജുനെ കണ്ടതും ചെക്കൻ ചെറുതായി ഒന്ന് പേടിച്ചിട്ടുണ്ട്...
മേലേക്ക് കേറി വരുന്ന അജുനെ കണ്ടതും ചെക്കൻ മുറിയിൽ കയറിഅങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി...മുന്നിലായി അജുനെ കണ്ടതും വളിച്ച ഒരു ഇളി ആയിരുന്നു...അജു അപ്പോ തന്നെ ചെക്കന്റെ ചെവി പിടിച്ചു തിരിച്ചു...
"ഇത് എന്തിനാണെന്ന് മനസ്സിൽ ആയോ...?!!"
"മ്മ്... 😓വിട് അജു നല്ല വേദന ഉണ്ട്..."
"അപ്പൊ അവൾ നീ അങ്ങനെ കാണിച്ചപ്പോൾ എന്ത് മാത്രം വേദനിച്ചിട്ടുണ്ടാകും..."
"സോറി അജു... ഞാൻ വേറൊന്നും ഉദ്ദേശിച്ചില്ല... ആരോടും പറയല്ലേ..."
"അമിയോട് പോലും ഞാൻ പറഞ്ഞിട്ടില്ല... പിന്നെ നീ സോറി പറയേണ്ടത് എന്നോടല്ല അവളോടാ..."
"അതിന് അവൾ എന്റെ മുന്നിൽ വന്നിട്ട് വേണ്ടേ..."
"അത് നിന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ..."
🙄അതും ശരിയാ...വേണ്ടായിരുന്നു എന്ന തോന്നായ്ക ഇല്ലാതില്ല...
"നിനക്ക് അവളോട് ലവ് ആണോ...?!!"
ആലോചിച്ചു നിക്കുന്ന ചെക്കനെ തട്ടി കൊണ്ട് അജു ചോദിച്ചതും ചെക്കൻ അജുനെ നോക്കി അതേ എന്നും അല്ല എന്നും തലയാട്ടി... 🙄
"ഈ പ്രായത്തിൽ പലതും തോന്നും... ജീവിത പങ്കാളി ആയി അവൾ വേണം എന്ന് പ്രായപൂർത്തിയൊക്കെ ആവുമ്പോ തോന്നാണേൽ അവളെ ഞാൻ ഹാപ്പി ആയി കയ് പിടിച്ചു തരും... പക്ഷെ ഇപ്പോഴേ വേണ്ടാത്ത പണിക്ക് നിന്നാൽ അവൾ തന്നെ നിന്നെ വേണ്ട എന്ന് പറയും..."
😍അത് കേട്ടതും ചെക്കൻ ഹാപ്പി...
"എനിക്ക് അവളെ ഒത്തിരി ഒത്തിരി ഇഷ്ടാ അജു...വലുതാവുമ്പോ എനിക്ക് തന്നെ അവളെ കെട്ടിച്ചു തരോ അജു... പ്ലീസ് അജു..."
"അത് നിന്റെ കയ്യിലിരിപ്പ് പോലെ ഇരിക്കും..."
"ഇനി ഒരിക്കലും ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല... പ്ലീസ് അജു..."
"നമുക്ക് നോക്കാം...!പിന്നെ ഇനി പ്രേമം എന്നൊക്കെ പറഞ്ഞു പഠിത്തത്തിൽ ഉഴപ്പി എന്നെങ്ങാനും ഞാൻ അറിഞ്ഞ ഞാൻ അവൾക്ക് വേറെ ചെക്കനെ നോക്കും..."
"😍ഏയ് ഇന്ന് തൊട്ട് പഠിപ്പ് കഴിഞ്ഞു മാത്രേ ബാക്കി എന്തും ഉള്ളൂ..."
"അങ്ങനെ മോൻ ഓവർ ആക്കണ്ട... മുട്ടയിൽ നിന്നു വിരിഞ്ഞില്ല അതിന് മുന്നേ നീ എന്ത് ധൈര്യത്തിൽ ആടാ അവളെ പിടിച്ചു കിസ്സിയെ..."🙄
"😌അവളാ... ഞാൻ റൂട്ട് മാറ്റി എന്നെ ഉള്ളൂ..."
"ഇങ്ങനെ പോയാൽ മിക്കവാറും നിന്റെ റൂട്ട് മാറ്റം കൊണ്ട് അവൾ തന്നെ നിന്റെ എല്ലൂരി എടുക്കും...!!"
അതിന് ചെക്കൻ നൈസ് ആയിട്ട് ഇളിച്ചു കൊടുത്തു...
അജു ഇറങ്ങിയതും ചെക്കൻ ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു... 😍ഇനി പെണ്ണിന്റെ മുന്നിൽ മാത്രം അല്ല അജുന്റെ മുന്നിലും ഇത്തിരി ഡീസന്റ് ആയേക്കാം... അളിയന്മാരെ പിന്നെ പേടിക്കാൻ ഇല്ല... പടച്ചോനെ ആ മുതലിനെ എനിക്ക് തന്നെ തന്നേക്കണേ... ❣️
"എന്താടാ നിനക്ക് മിട്ടൂസിനോട് ഒരു സ്വകാര്യം പറച്ചില്...?!!"🙄
അജു ഇറങ്ങിയ പടെ അമി അവന്റെ തോളിൽ കയ്യിട്ടു നടന്നു കൊണ്ട് ചോദിച്ചു...
"അവൻ നിന്റെ മോൻ ആണെന്ന് ഈ പ്രായത്തിൽ തന്നെ തെളിയിച്ചു..."
"🙄എന്ന് വെച്ചാൽ..."
"ഇന്നലെ സുട്ടൂസ് പിണങ്ങി പോയത് എന്തിനാന്ന് അറിയോ നിങ്ങൾ ഒന്നും അറിയാതെ അവന്റെ മുറിയിൽ ചെറിയൊരു കിസ്സിങ് സീൻ നടന്നു...എന്തായാലും അവനെ ഞാൻ പറഞ്ഞു മനസ്സിൽ ആക്കിയിട്ടുണ്ട് ഭാവിയിൽ അവളെ വേണം എങ്കിൽ ഡീസന്റ് ആയി നിന്നോളാൻ... ഇങ്ങനെ പോയാൽ ഇവന്മാർ ഞങ്ങളെ ഒക്കെ കടത്തി വെട്ടും എന്നാ തോന്നുന്നേ..."🙄
"ഇതെങ്ങാനും അവളുമാർ അറിഞ്ഞ...അല്ലേൽ തന്നെ പിള്ളേർ വല്ല തെറ്റും ചെയ്യുമ്പോൾ നിങ്ങളെ അല്ലേ കൊച്ച് പിന്നെ എങ്ങനാ എന്നാ കെട്ടിയോളെ ഡയലോഗ്... ഇതെങ്ങാനും കേട്ടാൽ എന്താവോ എന്തോ...?!!"🙄
അമി മേല്പോട്ട് വായും പൊളിച്ചു നോക്കി കൊണ്ട് പറഞ്ഞു...
"തത്കാലം അവളുമാർ അറിയണ്ട...അതാ എനിക്കും നിനക്കും നല്ലത്... നമ്മൾ ഒക്കെ കെട്ടു പ്രായം ആയിട്ടല്ലേ ഇതൊക്കെ കാണിച്ചേ..."
"🙄ഇതാ പറയുന്നത് ഏതേലും വഴിയേ വരാൻ ഉള്ളത് വരും എന്ന്..."
"മ്മ്..."
അജു പോയതും അമി കിളി പോയ നിൽപ്പ് ആയിരുന്നു... നെച്ചു വന്നു കാര്യം ചോദിച്ചെങ്കിലും അമി ഒന്നും മിണ്ടിയില്ല...
പടച്ചോനെ മക്കൾ ഒക്കെ ഞങ്ങളെ കടത്തി വെട്ടോ... 🙄
പിറ്റേന്ന് സുട്ടൂസ് പഴയ പോലെ കളിയും ചിരിയും ബഹളവും ഒക്കെ ആയി സ്കൂളിൽ പോവാൻ റെഡി ആയി... സ്കൂൾ ബസ് വന്നതും അതിൽ കയറി സ്ഥിരം ഇരിക്കാറുള്ള സീറ്റ് നോക്കി... 🙄മിട്ടൂസ് ആണേൽ പെണ്ണിനെ നോക്കണോ നോക്കണ്ടായോ എന്ന അവസ്ഥയിൽ ആണ്...!ഒരു ചെറിയ ചമ്മലും പിന്നെ അല്പം ഭയവും...!!
"ഹായ് മിട്ടൂസ്... സുഖാണോ രണ്ടീസം ആയില്ലേ കണ്ടിട്ട്..."
🙄മിട്ടൂസ് വായും പൊളിച്ചു പെണ്ണിനെ നോക്കിയ പോലെ തന്നെ കൂടെ ഉള്ള രണ്ടും അതേ നോട്ടം ആയിരുന്നു...
പെട്ടെന്ന് ഇതെന്തു പറ്റി ഇവൾക്ക്...തലയാട്ടി എങ്കിലും മിട്ടൂസ് അവളെ തന്നെ നോക്കി...രണ്ടീസം ആയ സ്ഥിതിക്ക് എനിക്ക് കിട്ടിയ ഉമ്മ സ്വപ്നം ആയിരുന്നോ... 🤔മിട്ടൂസ് അകാതമായ ചിന്തയിൽ ആണ്..
"ഡാ നീ ഇന്ന് തൊട്ട് ഇവിടെ ഇരുന്നോ... ഞാൻ ഗേൾസ് സീറ്റിൽ ഇരുന്നോളാം..."
ഓഹ് നമ്മക്കുള്ള പണി വരുന്നെ ഉള്ളായിരുന്നോ...?!!
ഓഹ് അപ്പൊ പ്രശ്നം ഇത്തിരി സീരിയസ് ആണ്... കുട്ടൂസും ടുട്ടൂസും ഒന്ന് ആത്മഗതിച്ചു...
മിട്ടൂസിന്റെ നോട്ടം പിന്നെ പിന്നിൽ ഉള്ള പെണ്ണിൽ ആയി...എല്ലാ ചെക്കന്മാരെയും പോലെ വെറും വായി നോക്കിയായി... 😓
അവളുടെ തോളിൽ കയ്യിട്ടു നടക്കുമ്പോ അഹങ്കാരം ആയിരുന്നു... അവളെ നോക്കി നിൽക്കുന്നവരുടെ മുന്നിൽ തല ഉയർത്തി നടന്നതെല്ലാം ഓർത്ത് മിട്ടൂസ് സ്റ്റാർസിന്റെ കൂടെ നടന്നു... അപ്പോഴൊക്കെ പെണ്ണ് ഒരു അകലം പാലിച്ചിരുന്നു... 😪
"നീ മിട്ടൂസിനോട് പിണക്കാണോ...?!!"
"എന്നാര് പറഞ്ഞു... ഞങ്ങൾ തമ്മിൽ യാതൊരു പിണക്കവും ഇല്ല... അല്ലേടാ മിട്ടൂസെ..."
ശാലുന്റെ ചോദ്യത്തിന് മുന്നിൽ പെണ്ണ് പറഞ്ഞതും മിട്ടൂസ് കിട്ടിയ അവസരം മുതലാക്കി അതേ എന്നും പറഞ്ഞു കൊണ്ട് പെണ്ണിന്റെ അടുത്തായി നീങ്ങി തോളിൽ കയ്യിട്ടു... അപ്പൊ തന്നെ ചെക്കന്റെ കാല് അവളെ ചെരിപ്പിന്റെ അടിയിൽ കിടന്നു നെരിഞ്ഞു... മുഖത്തെ എക്സ്പ്രഷൻ കണ്ടു പിന്നെ ആർക്കും ഒന്നും മനസ്സിൽ ആയില്ല... 😌
"സോറി,,,സോറി,,, സോറി.............."
പതിനായിരം വട്ടം സോറി പറഞ്ഞുള്ള മെസേജ് കണ്ടതും സുട്ടൂസ് ഒന്ന് ചിരിച്ചു... ചുളുവിൽ ഒരു കിസ്സ് ഒപ്പിച്ചെടുത്തത് അല്ലേ മോൻ ഇത്തിരി വെള്ളം കുടിക്ക്...
😒പെണ്ണിന്റെ റിപ്ലൈ ഇല്ലാതെ ചെക്കന്റെ ക്ഷമ നശിച്ചു... പിന്നെ നേരെ കുട്ടൂസിന്റെ അടുത്ത്...
"ഡാ അവൾ എന്ത് ചെയ്യാ...?!!"
"ഞങ്ങളെ പോലെ ഫോണിൽ കളിക്കാ..."
"എന്നിട്ടാണോ അവൾ എനിക്ക് റിപ്ലൈ തരാതെ..."😓
"🙄നീ എന്താ ചോയിച്ചേ ഞാൻ തരാ റിപ്ലൈ..."
"അതിനുള്ള റിപ്ലൈ അവൾക്കേ തരാൻ പറ്റൂ..."
"മ്മ്... മനസ്സിൽ ആയി... രണ്ടിനും പിണക്കം ഇല്ല എന്നാൽ വല്യ പിണക്കം ആണ് താനും... ഇതൊക്കെയാ പ്രേമത്തിന്റെ ആദ്യ ലക്ഷണം..."
"🙄നിനക്ക് ലക്ഷണം ഒക്കെ അറിയാവോ...?!!എന്നാ നീ താഴെ ഉള്ള നിന്റെ പെങ്ങളെ മുഖം നോക്കി ആ ലക്ഷണം ഒന്ന് പറഞ്ഞു തരോ..."
കുട്ടൂസ് താഴേക്ക് തല നീട്ടി നോക്കി...
"ഇപ്പൊ ഒരു പുഞ്ചിരിയുണ്ട്..."
🤔ഈ സമയത്ത് അതല്ലല്ലോ ഉണ്ടാവാൻ ചാൻസ്... ചെക്കൻ വീണ്ടും ഇടക്ക് ഒരു സോറി അയച്ചേലും നോ റിപ്ലൈ...
"ഡാ അവളെ പിണക്കം മാറ്റാൻ ഉള്ള വല്ല ഐഡിയയും ഉണ്ടോ...?!!"
"പിന്നെ ഇഷ്ടം പോലെ..."😌
"എന്നാൽ ഒന്ന് ഇങ്ങ് പോരട്ടെ..."
"ആദ്യം ഫോൺ അവിടെ വെക്ക്... എന്നിട്ട് എണീറ്റു നിക്ക്... എന്നിട്ട് കയ് രണ്ടും നിലത്തുന്നി കാൽ പൊക്കി വെക്ക്..."
"ആക്കിയത് ആണല്ലേ... നിനക്കും വരും ഒരു അവസരം... കാരണം എന്റെ പെങ്ങൾ നിന്നെയാ നോക്കി വെച്ചിരിക്കുന്നത്..."
"എനിക്കെങ്ങും വേണ്ടേ..."
കുട്ടൂസ് പിന്നെ ഡാറ്റാ തന്നെ ഓഫ് ചെയ്തു പോയി... പിന്നെ ചെന്നത് ടുട്ടൂസിന്റെ ഫോണിൽ...
"അളിയാ പെങ്ങളെ ദേഷ്യം മാറ്റാൻ ഉള്ള എന്തെങ്കിലും ഒരു ഐഡിയ പറഞ്ഞു താടാ..."
"അതിന് ആദ്യം അവളെ പിണക്കം എന്തിനായിരുന്നു എന്ന് പറ..."
🙄പടച്ചോനെ അത് പറഞ്ഞാൽ... വേണ്ട അതിനേക്കാൾ ബേധം അവൾ പിണങ്ങി നടക്കുന്നത് തന്നാ...
ചെക്കൻ അതും വിട്ടു പിന്നെയും സോറിയും ആയി വന്നു... പെണ്ണ് അത് കാര്യം ആക്കാതെ ഫോണും ഓഫ് ആക്കി കിടന്നു...
"നീ ഇത് വരെ ഉറങ്ങിയില്ലെ...?!!"
ഉപ്പച്ചീടെ സൗണ്ട് കേട്ടതും മിട്ടൂസ് വളിച്ച ഇളിയോടെ തിരിഞ്ഞു നോക്കി...
"അ... അത് പിന്നെ എക്സാം ഒക്കെ അടുത്തില്ലേ അതിന്റെ ടെൻഷൻ കൊണ്ട്..."😓
"അതാണോ നിന്റെ നടപ്പ് ഒക്കെ കണ്ടിട്ട് ഞാൻ കരുതി ഒരു പെണ്ണിനെ പിടിച്ചു ഉമ്മ വെച്ചതിന്റെ ഫീലിംഗ് ആണെന്ന്..."
"😒അറിഞ്ഞു അല്ലേ..."
"മ്മ് അറിഞ്ഞു...പ്രേമിക്കുന്ന പെണ്ണിനെ ഉമ്മ വെക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവം ഒന്നും അല്ല... പക്ഷെ അതിനുള്ള പ്രായം ആവണം... പിന്നെ പ്രേമിക്കുന്ന പെണ്ണിന് തിരിച്ചും അതുണ്ടോ എന്നറിയണം... അല്ലാതെ..."
"എന്നിട്ടാണോ ഉപ്പച്ചി ഉമ്മച്ചിയെ കേറി കിസ്സടിച്ചേ... നിയ കണ്ടോണ്ട് ഉപ്പച്ചി ഉമ്മച്ചീടെ തലയിൽ ആയി...അതല്ലേ സത്യം..."
🙄പടച്ചോനെ ആ നിയ ഒന്നും വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തിട്ടുണ്ടല്ലേ... അമി ചമ്മൽ ഒക്കെ മറച്ചു വെച്ചു ചെക്കനെ ഒന്ന് നോക്കി...
"പക്ഷെ നിന്റെ ഉമ്മച്ചിക്ക് തിരിച്ചും ഇഷ്ട്ടം ഉള്ളോണ്ടാ തലയിൽ ആയെ... അവൾ പ്രതികരിച്ചിട്ടില്ല... ഇതിപ്പോ അങ്ങനെ ആണോ... അജു നീയായൊണ്ട് മാത്രാ വെറുതെ വിട്ടത്..."
😪അതും ശരിയാ...പെണ്ണ് പോയി അജുനോട് പറഞ്ഞു കൊടുക്കും എന്ന് സ്വപ്നത്തിൽ പോലും കരുതീല...
പിന്നീട് അങ്ങോട്ട് അവൾ മിണ്ടും എന്നല്ലാതെ വലിയ മൈൻഡ് ഒന്നും ഇല്ല...മിട്ടൂസിന്റെ എല്ലാ ശ്രമവും അവൾക്ക് മുന്നിൽ പരാജയപ്പെട്ടു...
************💞
അനുട്ടിയുടെയും ഫെബിന്റെയും വിവാഹം ഇന്നാണ്... അതാണ് മിട്ടൂസിന്റെ ഏക പ്രതീക്ഷയും... 🙄പെണ്ണിനെ ഒന്ന് തനിച്ചു കിട്ടിയാൽ ആ കാലിൽ എങ്കിലും വീഴാലോ...
അജുവും നിയയും ഒക്കെ രണ്ടീസം മുന്നേ വീടും അടച്ചു അവിടെ ആണ്...നെച്ചു ആണേൽ ഫെബിന്റെ വീട്ടിലും...
ഓഡിറ്റോറിയം നിറഞ്ഞതും സ്റ്റാർസ് ഒരു മൂലയിൽ ഇരുന്നു... നിയ പിന്നെ അനുട്ടിയെ ചുറ്റിപറ്റി എല്ലാ ഫോട്ടോലും നിറഞ്ഞു നിക്കാ... 🙄
അജുനും അപ്പുക്കക്കും നിന്നു തിരിയാൻ ടൈം ഇല്ല... 🙄
നിക്കാഹ് ഒക്കെ കഴിഞ്ഞു ചെക്കൻ വന്നതും കൂട്ടത്തിൽ ഉള്ള മിട്ടൂസ് ഓടി വന്നു സ്റ്റാർസിന്റെ അടുത്ത് ഇരുന്നു...
"ഡ്രെസ്സ് കലക്കി കേട്ടോ അജുന്റെ സെലെക്ഷൻ ആവുല്ലേ... സുട്ടൂസേ നീ ശരിക്കും കലക്കി..."😍
"പക്ഷെ നീ കൊള്ളില്ല... എന്ത് വേഷാടാ ഇത്..."
😌അത് കേട്ടതും കുട്ടൂസും ടുട്ടൂസും നല്ല പോലെ ചിരിച്ചു... ചെക്കൻ ആണേൽ ചോദിച്ചു വാങ്ങിയത് അല്ലേ എന്ന പോലെ ഇരുന്നു... 😓
അനി മോൾ ഐഞ്ചൽസിനെയും കൊണ്ട് സ്റ്റാർസിന്റെ അടുത്തായി വന്നിരുന്നു... പെണ്ണിനും ഏക പ്രതീക്ഷ ഇന്നാണെ...
"സുട്ടൂസേ പ്ലീസ് ഒന്ന് വരോ..."
സെൽഫി എടുത്തു കൊണ്ട് മിട്ടൂസ് പതിയെ പറഞ്ഞു...
"😬പോടാ..."
അത് കേട്ടതും അവൻ പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല...
കപ്പിൾസിന്റെ കൂടെ പിക് ഒക്കെ എടുത്തു കുറെ ടൈം കളഞ്ഞു... അവസാനം ഫാമിലി പിക്കും... എല്ലാം കൂടെ ആയതും നല്ല പോലെ വിശന്ന നിയ പിന്നെ ഒന്നും നോക്കാതെ നെച്ചുനേം വലിച്ചോണ്ട് പോയി ഫസ്റ്റ് ട്രിപ്പ് തന്നെ ഇരുന്നു... മണവാളൻറെയും മണവാട്ടിയുടെയും അടുത്ത ബന്ധു തന്നെ ഫസ്റ്റ് ട്രിപ്പ് ഇരുന്നു ഫുഡിന് വല്ല കുഴപ്പവും ഉണ്ടോ എന്ന് നോക്കുന്നത് നല്ലതാ...
"🙄നിങ്ങളോ...?!!"
അമിയും അജുവും ഫുഡ് സെർവ് ചെയ്തു കൊടുക്കുമ്പോൾ രണ്ടിനെയും കണ്ടു വായും പൊളിച്ചു നിന്നു കൊണ്ട് ചോദിച്ചു...
"ആ എന്തെ..."
"ബെസ്റ്റ്... അല്ല പിള്ളേർ വല്ലതും കഴിച്ചോ..."
"ആദ്യം ഞാൻ... എന്നാലേ പിള്ളേരെ നോക്കി പോവാൻ ഉള്ള ശേഷി നിക്ക് ഇണ്ടാവൂ... അത്രക്ക് വിശപ്പുണ്ട്..."
"അതെപ്പോഴാ ഇല്ലാതെ..."
"😏ഇയാളെ കെട്ടിയെ പിന്നെ..."
രണ്ടും ഒരു തല്ലിനുള്ള സ്കോപ്പ് കണ്ടതും അമി അജുനെ പിടിച്ചു കൊണ്ട് പോയി... നിയ പിന്നെ അതൊന്നും കാര്യം ആക്കാതെ ഫുഡ് കഴിക്കൽ തുടർന്നു...
കുട്ടൂസും ടുട്ടൂസും ഫുഡ് കഴിക്കാൻ നടക്കുമ്പോ സുട്ടൂസ് പിന്നിലേക്ക് ഒന്ന് നോക്കി... മിട്ടൂസിനെ കാണുന്നില്ല... 🙄കാര്യം ഇത്തിരി ദേഷ്യം കാണിക്കുമെങ്കിലും പെണ്ണിന് ചെക്കനെ ഒരു ഫൈവ് മിനിറ്റ് കാണാത്തപ്പോൾ വിഷമം ഉണ്ട്...
എവിടെ എങ്കിലും വല്ല പെൺപിള്ളേരെയും വായും നോക്കി നിൽക്കുന്നുണ്ടാവും... 😏
ചിന്തിച്ചു തീർന്നില്ല അവളെ കയ് ദേ പോണു അകത്തേക്ക്...മുന്നിലേക്ക് നോക്കിയതും അതാ നിക്കുന്നു ഇപ്പൊ തിരക്കിയ മുതൽ...
"😬എന്താ...?!!"
"നീ മറ്റുള്ളവരെ മുന്നിൽ സംസാരിക്കുന്നുണ്ട് എങ്കിലും എന്നോട് തനിച്ചു സംസാരിക്കുന്നില്ലല്ലോ അത് കൊണ്ട് നിന്നെ തനിച്ചു കിട്ടാൻ ഇതല്ലാതെ വേറെ വഴിയില്ല..."
"എന്തിനാ...?!!"
"അന്ന് സംഭവിച്ചതിന് നിന്നോട് ഒരു പതിനായിരം വട്ടമെങ്കിലും സോറി പറഞ്ഞതല്ലേ പിന്നെന്താ..."😓
"അങ്ങനെ സോറി പറഞ്ഞാൽ തീരോ...?!!"
"പിന്നെ ഞാൻ എന്താ വേണ്ടത്... അത് കൂടി നീ പറ..."
"ഒന്നും വേണ്ട എന്നെ ശല്യം ചെയ്യാതെ ഇരുന്നാൽ മതി..."😏
"😓അപ്പൊ ഞാൻ നിനക്കൊരു ശല്യം ആണല്ലേ..."
"ആ അതേ..."
പെണ്ണ് പുറത്തേക്ക് ഇറങ്ങാൻ നിന്നതും ചെക്കൻ വീണ്ടും പിടിച്ചു നിർത്തി...
"എന്നാൽ നീ പോയിക്കോ..."
🙄അതെങ്ങനെ ശരിയാവും... കോപ്പിന് ഒന്നൂടെ മാപ്പ് പറഞ്ഞുടെ... പെണ്ണ് നഖവും കടിച്ചു അതും ആലോചിച്ചു ഇറങ്ങി... പിന്നാലെ ലവനും...അവൾ ഒന്ന് തിരിഞ്ഞു നോക്കിയേലും ചെക്കൻ മൈൻഡ് ചെയ്തില്ല...
"😕എടാ ഒന്നൂടെ വേണ്ടേ നിങ്ങളെ കൂടെ അതെവിടെ...?!!"
ഫുഡ് കഴിക്കാൻ വന്നിടത്തു സ്റ്റാർസിൽ ഒന്ന് കുറഞ്ഞത് കണ്ടു നിയ ചോദിച്ചു... അപ്പോഴാണ് അവന്മാർ അവൾ മിസ്സിംഗ് ആണെന്ന് കണ്ടത്... 🙄
മൊത്തത്തിൽ ഒന്ന് നോക്കിയതും മിട്ടൂസ് കൂടെ മിസ്സിംഗ് ആണെന്ന് കണ്ടതും രണ്ടിനും ഏകദേശം കാര്യം പിടി കിട്ടി... 😌
"അവൾ വന്നോളും..."
അപ്പോഴേക്കും പെണ്ണ് ഓടി പിടിച്ചു ലാൻഡ് ആയി...
ഫുഡ് കഴിക്കാൻ അനുട്ടിയെ ഇരുത്തിയതും പെണ്ണ് വിശപ്പ് കാരണം അവളെ അടുത്തായി ഇരുന്നു... 😕പിന്നാലെ ഇരിക്കാൻ പോയ ഫെബിൻ ആകെ വല്ലാണ്ട് ആയി...ആ നിക്കുന്നതിന്റെ അല്ലേ മോൾ ഇങ്ങനെ വരൂ...
"ഡീ അവിടന്ന് മാറി ഇരിക്ക്... അവിടെ ചെക്കൻ ഇരിക്കട്ടെ..."
"ഇനി അങ്ങോട്ട് ഒന്നിച്ചു ഇരിക്കാൻ ഉള്ളത് അല്ലേ ഇന്ന് ഒരീസം മാറി ഇരുന്നു എന്ന് കരുതി ഒന്നും വരാൻ ഇല്ല... അല്ലേ ഫെബിൻ കാക്കു..."
🙄ലവൻ അതിന് ഡീസന്റ് ആയി തലയാട്ടി...
ഇതുങ്ങൾക്ക് രണ്ടിനും ആരുടെയേലും കഞിയിൽ പാറ്റയെ ഇടാതെ ആവില്ല... അമി അതും ചിന്തിച്ചു നിന്നു...
ഇടയിൽ ഉള്ളതിന്റെ കണ്ണ് വെട്ടിച്ചു പരസ്പരം ഒന്ന് നോക്കാൻ പോലും ആവാതെ രണ്ടും ഫുഡ് കഴിച്ചു... 🙄അയിന് മാത്രം എന്താ നോക്കാൻ... പൊടി കുപ്പി ആയിരിക്കുമ്പോൾ തുടങ്ങീതാ നോട്ടം... 😏
എല്ലാം കഴിഞ്ഞു അനുട്ടി ഉമ്മച്ചിയെയും ഉപ്പച്ചിയെയും കെട്ടിപ്പിടിച്ചു കരച്ചിൽ തുടങ്ങി...കണ്ടു നിന്ന നിയയും ഒപ്പം കരച്ചിൽ തുടങ്ങി...😪
"അയ്യേ എന്റെ അനുട്ടി കരയാണോ...വേറെ ആരെ കൂടെയും അല്ലല്ലോ ചെറുപ്പം തൊട്ടേ നിന്റെ മനസ്സിൽ ഉള്ള ആളല്ലേ...നിന്നെ പൊന്ന് പോലെ നോക്കും എന്നുള്ള ഉറപ്പും ഉണ്ട്... മോൾ പോവേണ്ടത് ഹാപ്പി ആയിട്ടാ... എന്നാലേ ഞങ്ങളും ഹാപ്പി ആവൂ..."
അജു രണ്ടിനെയും ചേർത്തു പിടിച്ചു പറഞ്ഞതും അനുട്ടി കണ്ണ് തുടച്ചു ഒന്ന് ചിരിച്ചു...
സുട്ടൂസ് നോക്കിയത് അപ്പോൾ മിട്ടൂസിനെയാണ്... 🙄വേറെ വല്ലവനും ആണ് കെട്ടുന്നത് എങ്കിൽ കരയുന്നത് ഒക്കെ ഓർത്താ...
അനി മോൾ നോക്കിയത് കുട്ടൂസിനെയും...ചെക്കൻ അത് കണ്ടെങ്കിലും അപ്പൊ തന്നെ നോട്ടം മാറ്റി... ആങ്ങളയും പെങ്ങളും കൂടി ഇറങ്ങി ഇരിക്കാ... 😓
എല്ലാ അലമ്പും കഴിഞ്ഞു വീട്ടിൽ വന്നതും സ്റ്റാർസ് ബെഡിലേക്ക് വീണു... സുട്ടൂസ് എടുത്ത സെൽഫി ഒക്കെ ഓരോന്നായി നോക്കാൻ തുടങ്ങി... തന്നെയും മിട്ടൂസിനെയും മാത്രം ക്രോപ് ചെയ്തു നോക്കിയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ❣️
°°°°°°°°°°°°💞
സ്കൂൾ ബസിൽ കയറിയതും സുട്ടൂസ് മിട്ടൂസിന്റെ തൊട്ടടുത്ത സീറ്റിലേക്ക് നോക്കിയതും അവിടെ പെണ്ണ് ഏർപ്പാട് ചെയ്തവൻ കേറി ഇരുന്നിട്ടുണ്ട്... 😬പന്നി ഏത് നേരത്ത് ആണാവോ പിടിച്ചു ഇരുത്താൻ തോന്നിയെ...
ഉള്ളിൽ തോന്നിയ കലിപ്പ് ഒന്നും കാണിക്കാതെ പെണ്ണ് ഗേൾസിന്റെ അടുത്ത് ചെന്നു ഇരുന്നു... എന്നത്തേയും പോലെ ചെക്കൻ പെണ്ണിന്റെ ഭാഗത്ത് പോലും നോക്കുന്നില്ല...പെണ്ണ് അവനെ നോക്കി കഴുത്ത് ഉളുക്കാറായി...ചെക്കൻ മറ്റവനോട് തള്ളി മറിക്കാ...
പെണ്ണിനെ കൊണ്ട് മിണ്ടിക്കാൻ ഉള്ള ഉദ്ദേശം ആയിരുന്നു ചെക്കനുള്ളത്...
ക്ലാസിൽ കയറി എങ്കിലും ചെക്കൻ ശാലുവും ആയി പുറത്ത് ചെന്നു ഭയങ്കര ഒലിപ്പീര്... അത് കണ്ടതും സുട്ടൂസ് കലിപ്പിൽ എണീറ്റു...
"🙄നീ എവിടെക്കാ...?!!"[കുട്ടൂസ് ]
"ഒന്ന് കാറ്റ് കൊള്ളാൻ പോവാ..."
എന്നും പറഞ്ഞു പെണ്ണ് കലിപ്പിൽ നടന്നു അടുത്ത് വന്നതും ശാലുനെ ഒരു തട്ട് ആയിരുന്നു...ആ തള്ളിൽ പെണ്ണ് ചെന്നു മിട്ടൂസിന്റെ മേലേ വീണതും ചെക്കൻ പെണ്ണിനേയും കൊണ്ട് താഴേക്ക് ലാൻഡ് ആയി...😬അത് കണ്ടതും സുട്ടൂസ് കലിപ്പിൽ മിട്ടൂസിനെ നോക്കി...
ശാലു ആണേൽ അവന്റെ മേലേ കിടന്നു അവനെ തന്നെ നോക്കാ... 😓ഏത് നേരത്ത് ആണാവോ തള്ളി ഇടാൻ തോന്നിയെ...
"😬ചീ എണീറ്റ് പോടാ... നാണം ഇല്ലേ..."
അത് കേട്ടതും മിട്ടൂസ് പെണ്ണിനേയും മാറ്റി എണീറ്റു...
"സോറി..."😓
"അതൊന്നും സാരല്ലടാ... ഞാൻ അല്ലേ നിന്റെ മേലേ വീണത്..."
🙄ഓഹ് രണ്ടും ഒടുക്കത്തെ ആക്ടിങ് ആണല്ലോ പടച്ചോനെ...പെണ്ണ് ഒന്നൂടെ മിട്ടൂസിനെ നോക്കി പേടിപ്പിച്ചു ക്ലാസിൽ തന്നെ വന്നിരുന്നു...
"കാറ്റ് കൊണ്ടോ...?!!"[ടുട്ടൂസ്]
"😬അവിടെ കിടന്ന് ഒരുത്തൻ കൊള്ളുന്നുണ്ട്... ചെന്നു ചോയ്ക്ക്..."
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്ന പോലെ രണ്ടിനോടും കലിപ്പ് ആയതും രണ്ടും പിന്നെ സൈലന്റ് ആയി...
രണ്ടിന്റെയും പിണക്കം ഒന്നൂടെ കൂടി... അതിന്റെ ഇടയിൽ കിടന്നു രണ്ടും ഇത്തിരി വെള്ളം കുടിച്ചു എന്ന് വേണം പറയാൻ...
"നിങ്ങൾ കണ്ടോ... നാളെ ഫെബ്രുവരി ഫോർടീൻത് ആണ്... നാളെ ഞാൻ അവളെ എന്റെ ലവ് അറിയിക്കാൻ പോവാ... നല്ലോരു അടിപൊളി പ്രപ്പോസൽ സീൻ ഒക്കെ എന്റെ മനസ്സിൽ ഉണ്ട്..."😍
മിട്ടൂസ് എന്തോ വരച്ചു കൊണ്ടിരിക്കുന്ന സുട്ടൂസിനെ നോക്കി കൊണ്ട് പറഞ്ഞു...
"അത് വേണോ...?!!"[കുട്ടൂസ് ]
"അവളാ ആള്... ഇന്ന് കണ്ട സ്വഭാവം ആവില്ല നാളെ... നിന്റെ എല്ലൂരി എടുക്കും..."[ടുട്ടൂസ് ]
"അവളെ ഈ ദേഷ്യം തന്നെ എന്നോടുള്ള ഇഷ്ടം കൊണ്ടാ...ഞാൻ ഏതേലും പെൺകുട്ടിയോട് സംസാരിക്കുന്നത് അവൾ ഇന്നേ വരെ നോക്കി നിന്നിട്ടുണ്ടോ എന്തേലും പണിയും ആയി വരും എന്നും... ചോദിക്കുമ്പോൾ നിങ്ങളെ പോലെയാണ് അവൾക് ഞാൻ എന്നൊക്കെ അല്ലേ പറയാറ്... പക്ഷെ നിങ്ങൾ ഏതേലും പെണ്ണിനോട് മിണ്ടുമ്പോ അവൾക്ക് ആ വക കുഴപ്പം ഒന്നും ഇല്ലല്ലോ...ഇതീന്ന് അവള്ക്ക് എന്നോടുള്ള ഇഷ്ട്ടം എനിക്ക് മനസ്സിൽ ആക്കാം..."😍
"🙄ഇതിൽ നീ മനസ്സിൽ ആക്കാത്ത ഒരു കാര്യം ഉണ്ട്... ഞങ്ങൾ നിന്നെ പോലെ കണ്ട പെൺപിള്ളേരോട് സംസാരിക്കാറില്ല..."
🙄അതും നേരാ... മിട്ടൂസ് ആത്മഗതിച്ചു...
"എന്തേലും ആവട്ടെ... നാളെ അറിയാലോ അവളെ ഉള്ളിലിരിപ്പ്..."😍
മിട്ടൂസ് അതും പറഞ്ഞു ഒന്നൂടെ പെണ്ണിനെ നോക്കി... 🙄എന്താവോ എന്തോ രണ്ടും പരസ്പരം അന്തം വിട്ടു നോക്കി ഇരുന്നു...
"ടാ ഈ കേരളത്തിന്റെ മാപ്പ് ശരിയാവുന്നില്ല... ഇന്ന് വരച്ചില്ലേ ക്ലാസിന്ന് പുറത്താ..."
പെണ്ണ് കുട്ടൂസിന്റെ മുന്നിൽ കൊണ്ട് വെച്ചതും മിട്ടൂസ് അതെടുത്തു നേരെയാക്കി അവൾക്ക് നീട്ടി...
"😏ഹ്മ്മ് ഇയാളോട് ഞാൻ വരയ്ക്കാൻ ഒന്നും പറഞിട്ടില്ല..."
എന്നും പറഞ്ഞു ഒരൊറ്റ തള്ളലിൽ അവിടെ ഇരുന്നു...
വെളുപ്പിന് എണീറ്റ് മിട്ടൂസ് റെഡ് റോസ് ഒക്കെ സംഘടിപ്പിച്ചു വെച്ചു... 🌷
പതിവിലും കൂടുതൽ സുന്ദരകുട്ടപ്പൻ ആയി റെഡി ആയി കഴിഞ്ഞു... റോസ് എടുത്തു അതിൽ ചുംബിച്ചു... ❣️
പ്രപ്പോസ് സീൻ ഒക്കെ പ്രാക്ടീസ് ചെയ്തു അതും ബാഗിൽ ഇട്ടു ഇറങ്ങി... പെണ്ണ് കേറുന്നത് വരെ അതും നോക്കി ഇരുന്നു... പറയാൻ ഉള്ള ഡയലോഗ് ഒക്കെ പഠിച്ചു വെച്ചു...
സ്റ്റാർസ് ബസിലേക്ക് കയറിയതും ചെക്കൻ ഡീസന്റ് ആയി ഇരുന്നു... 😓പടച്ചോനെ ഒന്നും നടക്കില്ലെന്ന തോന്നുന്നേ...പെണ്ണിനെ കണ്ടപ്പോൾ തൊട്ട് കയ്യും കാലും വിറക്കാ...
അവൾ കേറിയതും റെഹാൻ എണീറ്റ് അടുത്ത് ചെന്നു... 🙄ഈ തെണ്ടി എന്തിനുള്ള പുറപ്പാട് ആണ്...മിട്ടൂസ് അവനെ തന്നെ നോക്കി...ചെക്കൻ പെണ്ണിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നതും അവന്റെ ഉദ്ദേശം മനസ്സിൽ ആയ മിട്ടൂസ് കുട്ടൂസിനെയും ടുട്ടൂസിനെയും ഒന്ന് നോക്കി... അവന്മാർ ആണേൽ കണ്ട് പടിക്ക് എന്ന പോലെയും... ബാഗിൽ നിന്നും റോസ് ഫ്‌ളവർ വലിച്ചെടുത്തതും അതിലെ ഇതളുകൾ ഒക്കെ പറന്നു പോയി... 😕പടച്ചോനെ വെറും ചുള്ളി കമ്പ് കൊടുത്തു പ്രപ്പോസൽ ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ വ്യകതി ഞാൻ ആവും... ചെക്കൻ ആകെ വിയർത്തു കുളിച്ചു...
"😌വൗ വീട്ടിൽ റോസ് ഫ്‌ളവർ ഇല്ല... ഇത് കൊണ്ടോയി മണ്ണിൽ കുഴിച്ചിട്ടാൽ റോസ് ആവുല്ലേ..."
എന്നും പറഞ്ഞു സുട്ടൂസ് ആണേൽ അത് കയ്യിൽ ആക്കി... 🙄പ്രപ്പോസ് ചെയ്യാൻ നിന്ന റെഹാൻ പിന്നെ അത് ശരി വെച്ചു സീറ്റിൽ പോയ് ഇരുന്നു...
☺️എല്ലാ ലവന്മാരും ചെക്കനെ നോക്കി ചിരിച്ചു... മിട്ടൂസ് പിന്നെ റോസ് കൊടുത്തുള്ള പ്രപ്പോസിൽ വേണ്ടെന്ന് വെച്ചു... ഇതളുകൾ എങ്ങാനും പറന്നു പോയാൽ പെണ്ണ് റോസ് നട്ടു വളർത്തും... ഞാൻ നട്ടു വളർത്തിയ പ്രേമം ഒരു ചുള്ളി കമ്പായി മാറിയാലോ...
"അങ്ങനെ പ്രപ്പോസൽ ക്യാൻസൽ അല്ലേ... എന്തൊക്കെ ആയിരുന്നു... ഇത് ഇങ്ങനെയെ വരുള്ളൂ എന്ന് എനിക്ക് നേരത്തെ അറിയർന്നു..."[ടുട്ടൂസ് ]
"😓വെളുപ്പിന് എണീറ്റ് ഇത് സംഘടിപ്പിക്കാൻ പെട്ട പാട്...പൂ വില്പനക്കാരന്റെ ഓൾ തെ ബെസ്റ്റ് കേട്ടപ്പോൾ തന്നെ കരുതിയതാ ഇത് ഇങ്ങനെയെ വരുള്ളൂ എന്ന്..."
മിട്ടൂസ് അതും പറഞ്ഞു പെണ്ണിനെ ഒന്നൂടെ നോക്കി... അപ്പോഴാണ് പെണ്ണിനെയും നോക്കി നിക്കുന്ന റെഹാനെ കണ്ടത്...
"😬അവനുള്ളത് ആദ്യം കൊടുക്കട്ടെ... എന്നിട്ട് മതി ബാക്കി ഒക്കെ...നിങ്ങളും വാ..."
മൂന്നും അവന്റെ അടുത്ത് ചെന്നു തോളിൽ കയ്യിട്ടു ചെക്കനെയും കൊണ്ട് മാറി നിന്നു...
"എന്ത് ധൈര്യം ഉണ്ടായിട്ടാ നീ അവളെ പ്രപ്പോസ് ചെയ്യാൻ പോയെ... അവൾ ഈ മിട്ടൂസിനുള്ളതാ... അത് കൊണ്ട് മോന്റെ മനസ്സിൽ വല്ല ദുരുദ്ദേശവും ഉണ്ടെങ്കിൽ അത് വേണ്ട കേട്ടോ..."
"അതിപ്പോ എന്നെ പോലെ വൺ സൈഡ് ലവ് അല്ലേ... പ്രപ്പോസ് ചെയ്യുന്നത് ഒക്കെ എന്റെ ഇഷ്ട്ടം... അവൾക്ക് ആരെയാ ഇഷ്ട്ടം എന്ന് വെച്ചാൽ അവൾ തീരുമാനിക്കട്ടെ..."😏
"😬ടാ പന്നി അവൾ എന്റെയാ... അവൾക്ക് എന്നെ തിരിച്ചും ഇഷ്ട്ടം ആണ്..."
"അങ്ങനെ ഒന്നും അവൾക്ക് ഉള്ളതായി എനിക്ക് തോന്നീട്ടില്ല... നിങ്ങൾ തമ്മിൽ എപ്പോഴും ഉടക്കുന്നതെ ഞാൻ കണ്ടിട്ടുള്ളൂ..."
😕അതും നേരാ... എങ്ങനെയാ പടച്ചോനെ ഈ കോപ്പിന്റെ മുന്നിൽ അവൾക്ക് എന്നെ ഇഷ്ട്ടം ആണെന്ന് തെളിയിക്കാ...
"നീ നോക്കിക്കോ... വിത്ത് ഇൻ ട്വന്റി ഫോർ ഹവേഴ്സിനുള്ളിൽ അവൾക്ക് എന്നെ ഇഷ്ട്ടം ആണെന്ന് ഉള്ളത് നീ കാണും..."
"എങ്കിൽ ഞാൻ പിന്മാറാം..."
വെല്ലുവിളി ഒക്കെ കഴിഞ്ഞു സ്ലോ മോഷനിൽ നടന്നു ചെക്കൻ നേരെ ചെന്നത് ടോയ്‌ലെറ്റിൽ ആണ്... പിന്നാലെ അവന്മാരും... 😕
"😓ടാ എന്തേലും ഒരു ഐഡിയ പറഞ്ഞു താ...അവന്റെ മുന്നിൽ അവൾക്ക് എന്നെ ഇഷ്ട്ടം ആണെന്ന് തെളിയിക്കാൻ..."
"🤔അതിപ്പോ..."
രണ്ടും ഗാടമായ ആലോചനയിൽ നിന്നു...
"പക്ഷെ അതിന് മുൻപ് അന്നത്തെ ആ പിണക്കത്തിനുള്ള കാരണം നീയായിട്ട് പറയുന്നോ അതോ ഞങ്ങൾ ആയിട്ട് പറയിപ്പിക്കണോ..."
"😕അത് നിങൾ ഇത് വരെ വിട്ടില്ലേ...?!!"
"എങ്ങനെ വിടും മോനെ... ഒരു അവസരം വരാൻ കാത്തിരുന്നത് അല്ലേ ഞങ്ങൾ..."
"😓അത് ചെറിയൊരു കിസ്സിങ്..."
"😬അപ്പൊ അത് വരെ ആയല്ലേ കാര്യങ്ങൾ... പ്രപ്പോസ് ചെയ്‌യുന്നതിന് മുന്നേ കിസ്സിങ് ചെയ്യുന്നോടാ പന്നി... അതും ഞങ്ങളെ കൂടപിറപ്പിനെ..."
രണ്ടും അവന്റെ കയ് പിടിച്ചു തിരിച്ചു...
"മതി...ഭാവിയിൽ ഞാൻ നിന്റെ ഒക്കെ അളിയനാ...കിട്ടാൻ ഉള്ളത് അവളെ വകയും അജുന്റെ വകയും ഉപ്പച്ചീടെ വകയും കിട്ടിയതാ..."😓
"നിനക്ക് ഒന്ന് തന്നില്ലെങ്കിൽ പിന്നെ അവളെ കൂടപിറപ്പ് എന്ന് പറയാൻ പറ്റോ..."
കയ് മാറ്റി കൊണ്ട് രണ്ടും പറഞ്ഞു... മിട്ടൂസ് ആണേൽ കയ് കുടഞ്ഞു രണ്ടിനെയും ദയനീയമായി നോക്കി...
"അവളെ ആ തെണ്ടി വളച്ചെടുക്കുന്നതിനു മുൻപ് എന്തേലും ചെയ്തേ പറ്റൂ... പറ്റിയ ഒരു ഐഡിയ ഉണ്ട്... നിങ്ങൾ വന്നേ..."
മിട്ടൂസ് ഐഡിയയും ചെവിയിൽ പറഞ്ഞു രണ്ടിനെയും കൂട്ടി നടന്നു... 🙄എന്താവോ എന്തോ...
"എവിടെ പോയതാ...?!!"
മൂന്നും വന്നിരുന്നതും സുട്ടൂസ് ചോദിച്ചു...
"ടോയ്‌ലെറ്റിൽ..."
"🙄മൂന്നിനും ഒരുമിച്ചോ...?!!"
"😕അത് പിന്നെ ഒരു കമ്പനിക്ക്..."[കുട്ടൂസ് ]
"മ്മ്... ഞാൻ കണ്ടു പിടിച്ചോളാം..."
😏പെണ്ണ് അതും പറഞ്ഞു മൂന്നിനെയും നോക്കി പുച്ഛിച്ചു... ക്ലാസിൽ ഒന്നും ശ്രദ്ധിക്കാതെ മിട്ടൂസ് പെണ്ണിനേയും നോക്കി ഇരിപ്പാ...
"😬ടാ മതി..."[ടുട്ടൂസ് ]
അതോടെ ചെക്കൻ ഡീസന്റ് ആയി ഇരുന്നു... ഇന്ട്രെവൽ ആയതും മിട്ടൂസിന്റെ അടുത്ത് ശാലു വന്നു...🙄ഇങ്ങനെ പോയാൽ ഇരുപത്തി നാല് വർഷം ആയാലും ഇത് രണ്ടും ഒരു വഴിക്ക് ആവില്ല...
"ടാ മിട്ടൂസെ... നിന്റെ ബയോളജി നോട് തന്നെ..."
😬ഓഹ് ഈ പെണ്ണ് ഐഡിയ വർക്ക് ഔട്ട് ആക്കാനും സമ്മതിക്കില്ല...
"ദാ ബാഗ് എന്താന്ന് വെച്ചാൽ എടുത്തോ..."
അതും പറഞ്ഞു ചെക്കൻ ബാഗ് അവളെ മുന്നിൽ വെച്ച് എണീറ്റു... പെണ്ണ് തുറന്നതും ആദ്യം കണ്ടത് റെഡ് റോസ്...😍അപ്പൊ ഇതിന് വേണ്ടിയാണല്ലേ എന്നെ കൊണ്ട് ബാഗ് തുറപ്പിച്ചേ...
"താങ്ക്സ്... അപ്പൊ ഇതിനാണല്ലേ നീ ബാഗ് തന്നത്... എനിക്ക് റെഡ് റോസ് ഭയങ്കര ഇഷ്ടാ... ലവ് യൂ..."
😕അല്ലേലും ഇവനെ കൊണ്ട് ഇതിനെ കൊള്ളൂ... രണ്ടും താടിക്ക് കയ്യും കൊടുത്തു ഇരുന്നു... 🙄മിട്ടൂസ് ആണേൽ ഇതൊക്കെ ഞാൻ എങ്ങനെ പറഞ്ഞു മനസ്സിൽ ആക്കും എന്ന പോലെ സുട്ടൂസിനെ ഒന്ന് നോക്കി... പെണ്ണ് കലിപ്പ് ആണെന്ന് ആ കുത്തി വര കണ്ടാൽ അറിയാം...
ശാലു ആണേൽ അതിൽ ഉമ്മ വെക്കുന്നു തലോടുന്നു... എത്ര പെട്ടെന്നാ ഒരു ലവ് ഉടലെടുത്തത്...
"😓സുട്ടൂസേ... അത് ഞാൻ ഇല്ലേ... നിനക്ക്..."
മിട്ടൂസ് ദയനീയമായി പറയാൻ നോക്കിയതും പെണ്ണ് ആ ഭാഗത്ത് നോക്കിയില്ല...
😲പടച്ചോനെ ഇവൾ എന്താ ഇങ്ങനെ... ഒന്ന് കലിപ്പായിരുന്നു എങ്കിൽ ഇഷ്ട്ടം കൊണ്ടാണെന്ന് എങ്കിലും ഊഹിക്കാർന്നു...അപ്പൊ ശരിക്കും പെണ്ണിന്റെ മനസ്സിൽ ഞാൻ ഇല്ലേ...
റെഹാൻ ആണേൽ ആകെ കൂടെ കിട്ടിയ ചെമ്പരത്തിയും കയ്യിൽ പിടിച്ചു വന്നു... പടച്ചോനെ ഇത് അവളെ വീട്ടു മുറ്റത്തു ഉണ്ടായാൽ മതിയാരുന്നു അല്ലേ ഇതും കൊണ്ടോയി കുഴിച്ചിടും... 🙄
ചെക്കൻ സുട്ടൂസിനെയും നോക്കി കൊണ്ട് അടുത്ത് ചെന്നതും പെണ്ണ് ഇരുന്നിടത് നിന്ന് കാൽ നീട്ടിയതും ഒരുമിച്ചായിരുന്നു... 😨മൂക്കും കുത്തി പെണ്ണിന്റെ മുന്നിൽ വീണു... ഇവളെ അടുത്ത് എപ്പോൾ ചെന്നാലും ബോഡിക്ക് കേടാണല്ലോ പടച്ചോനെ... ഏതാണ്ട് ഒക്കെ ഇളകി എന്നാ തോന്നുന്നേ... 😓
"സോറി ടാ ഞാൻ കണ്ടില്ല..."😓
പെണ്ണ് ചെക്കനെ പിടിച്ചു നിർത്താൻ നോക്കിയതും ചെക്കൻ കയ്യിൽ ഉള്ള പൂവ് ഒന്ന് നോക്കി... 😕അതിലെ ഇതളിന്റെ കാര്യവും തീരുമാനം ആയി... 😁മൂന്നും ചെക്കന്റെ അവസ്ഥ കണ്ടു പൊട്ടി ചിരിക്കാൻ തുടങ്ങി...
ചെക്കൻ എങ്ങനെ ഒക്കെയോ നൊണ്ടി നൊണ്ടി സീറ്റിൽ കയറി ഇരുന്നു...
😓ഇതൊന്നും നമ്മക്ക് പറഞ്ഞിട്ടുള്ള പണി അല്ല...
"അയ..."
പെട്ടെന്നുള്ള വിളി കേട്ട് സ്റ്റാർസ് മൊത്തം തിരിഞ്ഞു നോക്കി... 😍ദേ നിക്കുന്നു ഒരു മൊഞ്ചൻ ചെക്കൻ... 😕ഇനി ഇതേതു കുരിഷാ മിട്ടൂസ് ചെക്കനെ നല്ല പോലെ നോക്കി... സീനിയർസ് ആണ് പ്ലസ്ടു ആവും...
പെണ്ണ് അടുത്ത് ചെന്നതും കയ്യിൽ ഉള്ള വൈറ്റ് റോസും ആയി അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു...
"വിത് യൂ ലവ് മി..."
😕പെണ്ണാണേൽ വായും പൊളിച്ചു മൂന്നിനെയും ഒന്ന് നോക്കി... മിട്ടൂസ് ടെൻഷൻ കാരണം നഖം കടിച്ചു പറിക്കാ...
"തന്നെ ഫസ്റ്റ് ടൈം കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടം ആയി... ഇന്നത്തെ ദിവസത്തിന് വേണ്ടി വെയ്റ്റിങ് ആയിരുന്നു ഞാൻ... തനിക്ക് ചുറ്റിലും ബോഡിഗാർഡ് പോലെ മൂന്നെണ്ണം ഉള്ളത് കൊണ്ട് പിന്മാറി എന്നെ ഉള്ളൂ... പക്ഷെ ഇഷ്ട്ടം മനസ്സിൽ ഒളിച്ചു വെക്കാൻ ഉള്ളതല്ല അത് പുറമെ പ്രകടിപ്പിക്കാൻ ഉള്ളതാണ്...സ്റ്റിൽ ഐ ലവ് യൂ..."😍
പെണ്ണ് ഇളിച്ചു കൊണ്ട് മിട്ടൂസിനെ നോക്കിയതും ദേ നിക്കുന്നു മൂന്നും തൊട്ടടുത്ത്...
"പറഞ്ഞല്ലോ ബോഡിഗാർഡ് പോലെ മൂന്നെണ്ണം ഉള്ളത് കൊണ്ടാണെന്ന്... അതേ ഞങ്ങൾ ഇവളെ കൂടപിറപ്പ് മാത്രം അല്ല ബോഡിഗർഡും കൂടെയാ... അപ്പൊ ചേട്ടൻ ചെല്ല്... ഞങ്ങളെ അളിയനെ ഞങ്ങൾ തന്നെ കണ്ടു പിടിച്ചു കൊടുത്തോളാം..."
"😓അയ..."
"ഒന്ന് പോടാ ചെക്കാ..."
മിട്ടൂസ് പറഞ്ഞതും ചെക്കൻ പെണ്ണിനെ ഒന്ന് നോക്കി അവിടന്ന് പോയി...പെണ്ണ് കയ്യും കെട്ടി മൂന്നിനെയും ഒന്ന് നോക്കി...
"😍നല്ല മൊഞ്ചൻ ആയിരുന്നു... നിങ്ങൾ വന്നില്ലായിരുന്നു എങ്കിൽ ഞാൻ..."
ഉള്ളിലിരിപ്പ് ഏകദേശം മിട്ടൂസിന് മനസ്സിൽ ആയി...നിനക്കുള്ളത് ഞാൻ തരാട്ടോ...😬
ക്ലാസ് ടൈം വീണ്ടും ചെക്കൻ പെണ്ണിനേയും നോക്കി ഇരുന്നു...കുഞ്ഞു നാളിൽ തൊട്ട് അവളോട് വാങ്ങി കൂട്ടിയ ഉമ്മകൾ ഓർത്ത് ഇരുന്നു... ഇപ്പൊ അങ്ങനെ ഒന്ന് കിട്ടാൻ ഉള്ള ഒരു ചാൻസും ഇല്ല...
"😌യുറേക്കാ...കിട്ടിപ്പോയി..."
ക്ലാസ് ടൈം ചെക്കൻ പെട്ടെന്ന് പറഞതും ക്ലാസ് നിശബ്ദമായി ചെക്കനെ ഒന്ന് നോക്കി...
"😓സോറി സാർ..."
ചെക്കൻ എണീറ്റ് അതും പറഞ്ഞു ഇരുന്നു... 🙄ഇവന് ഇങ്ങനെ പോയാൽ വട്ടാവും...
ഈവെനിംഗ് ക്ലാസ് കഴിഞ്ഞതും ചെക്കൻ ഒന്നും പറയാതെ ഇറങ്ങി ഓടി... എല്ലാരും ബസിലേക്ക് കയറുമ്പോ ചെക്കൻ സുട്ടൂസിന്റെ അടുത്ത് ഓടി വന്നു കൊണ്ട് കിതച്ചു...
"നിനക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഡയറിമിൽക്ക്..."
"🙄ഇതെന്തിനാ ഇപ്പൊ...?!!"
"ഇന്നത്തെ ദിവസം ഞാൻ നിനക്ക് ഇതെങ്കിലും തരണ്ടേ..."
😋പെണ്ണ് അത് വാങ്ങലും ചെക്കന്റെ കവിളിൽ ഉമ്മ വെക്കലും ഒരുമിച്ചായിരുന്നു... കുഞ്ഞു നാള് തൊട്ടേ ഉള്ള ശീലത്തിൽ ചെയ്തത് ആണേലും പെട്ടെന്ന് എന്താ കാണിച്ചത് എന്ന് ഓർമ വന്നു... എല്ലാരേയും മുന്നിൽ ഷൈൻ ചെയ്യാൻ ലവന് അത് മതിയായിരുന്നു... റെഹാനോട് എങ്ങനെ ഉണ്ടെന്ന് പുരികം പൊക്കി കാണിച്ചതും ചെക്കൻ പുച്ഛിച്ചു കാണിച്ചു... കയ്യിൽ റോസും പിടിച്ചു ഇരിക്കുന്ന ശാലു കലിപ്പിൽ അത് വലിച്ചെറിഞ്ഞു...😒
"🙄നീ ആള് കൊള്ളാലോ..."[കുട്ടൂസ് ]
"😌പിന്നെ എന്നെ പറ്റി നീയൊക്കെ എന്താ കരുതിയെ... ഒന്നുല്ലേലും നിന്നെക്കാൾ ഒക്കെ രണ്ട് മണിക്കൂർ മുന്നേ ഭൂമിയിൽ വന്നതല്ലേ ഞാൻ..."
"ഉമ്മയൊക്കെ വാങ്ങി അവന്റെ മുന്നിൽ ഷൈൻ ചെയ്തു... പക്ഷെ അവൾക്ക് നിന്നെ ഇഷടാണെന്ന് ഒന്നും പറഞ്ഞിട്ടില്ല..."[ടുട്ടൂസ് ]
"അതൊക്കെ അവൾ താനെ വന്നു പറയും മോനെ നിങൾ കണ്ടോ..."
ചെക്കൻ അതും പറഞ്ഞു മുടി ഒക്കെ സ്റ്റൈലിൽ പിറകോട്ടു നീക്കി ബസിൽ കയറി ഇരുന്നു... പെണ്ണിനെ ഒന്ന് തിരിഞ്ഞു നോക്കി ഒരു ചിരിയോടെ കണ്ണ് ഇറുക്കിയതും പെണ്ണ് ഉമ്മ വെച്ചത് ഓർത്ത് തലയും താഴ്ത്തി ഇരുന്നു...
***********💞
"😒അജു നിക്ക് മിട്ടൂസിനെക്കാൾ നല്ല മാർക്ക് വാങ്ങി പാസ്സ് ആവണം...ഓന് വല്യ ജാഡയാ..."
സുട്ടൂസ് ബുക്കും കയ്യിൽ പിടിച്ചു തലയും ചൊറിഞ്ഞു കൊണ്ട് വന്നു...
"🙄മിട്ടൂസിനാ..."
നിയ അജുനെ നോക്കി കൊണ്ട് ചോദിച്ചു...
"അല്ലേലും നിങ്ങൾ രണ്ടാളും ജാഡ കണ്ടു പിടിക്കാൻ ബെസ്റ്റ് അല്ലേ..."
"😏ഇയാളെ അത്രേം ജാഡ ഒന്നും ലോകത്ത് ആർക്കും ഇണ്ടാവില്ല... അത് നിക്കല്ലേ അറിയൂ..."
"നമുക്ക് രാത്രി വഴക്ക് കൂടാം... നീ അപ്പുറത്ത് എങ്ങാനും ചെന്നെ... ഞാൻ മോളെ വല്ലതും പഠിപ്പിക്കട്ടെ..."
"😕ഓഹ് അല്ലേലും ഞാൻ നിക്കുന്നില്ല... നിക്ക് ഈ പഠിപ്പിക്കുന്നത് കാണുന്നതെ ഇഷ്ടല്ല..."
"അതെങ്ങനാ പഠിക്കേണ്ട സമയത്ത് ആ പണി ചെയ്തിട്ടില്ലല്ലോ..."
😏ഓന്റെ ഒരു ജാഡ കണ്ടില്ലേ വല്യ പഠിപ്പിസ്റ്റ് ആണെന്നാ വിചാരം...പെണ്ണ് പോവുന്നത് നോക്കി അജു ഒന്ന് ചിരിച്ചു... ഇന്നത്തേക്കുള്ളത് കിട്ടി...
"മോൾക്ക് ഏതാ ടഫ് സബ്ജെക്ട്..."
"മാത്‍സ്...പിന്നെ ഇംഗ്ലീഷ്... പിന്നെ കെമിസ്ട്രി പിന്നെ..."
🙄എങ്കിൽ പിന്നെ എല്ലാം ടഫ് ആണെന്ന് പറഞ്ഞാൽ പോരെ...
അജു പെണ്ണിനെ ഇരുത്തി പഠിപ്പിക്കാൻ തുടങ്ങിയതും ബാക്കി രണ്ടും അടുത്തായി വന്നിരുന്നു...
പിന്നീട് അങ്ങോട്ട് അജുന് അത് തന്നെ ആയിരുന്നു പണി... ഇടക്ക് മിട്ടൂസും വരും... അജുന്റെ മുന്നിൽ പിന്നെ മിട്ടൂസ് നിഷ്കു ആയിരുന്നു... 🙄
അന്നത്തെ ഉമ്മയോടെ പിന്നെ സുട്ടൂസ് മിട്ടൂസിന്റെ ലവർ ആയി എല്ലാരേയും മുന്നിൽ മാറി... എക്സാം ഒക്കെ ഒരേ എക്സാം ഹാളിൽ ആയോണ്ട് മൂന്നിന്റെയും ഹെല്പ് ഉള്ളോണ്ടും പെണ്ണ് നല്ല പോലെ എക്സാം എഴുതി...
ലാസ്റ്റ് ഡേ പിള്ളേർ എല്ലാം ചേർന്നു ആകെ കൂടെ പുകയും കരിയും മാത്രം...
"ബ്ലാ... കണ്ണിലും മൂക്കിലും ഒക്കെ ആയി... ഞാൻ കഴുകീട്ടു വരാം..."
എന്നും പറഞ്ഞു സുട്ടൂസ് പോയതും ദേ നിക്കുന്നു അന്ന് വൈറ്റ് റോസ് ആയി വന്നവൻ... പെണ്ണ് അതൊന്നും മൈൻഡ് ചെയ്യാതെ ടാപ് തുറന്നു ഫേസ് കഴുകാൻ തുടങ്ങിയതും ചെക്കൻ പെണ്ണിന്റെ പിറകിൽ തട്ടി കൊണ്ട് നടന്നു... മുന്നിലേക്ക് തെഞി വീണ പെണ്ണ് ചെളിയിൽ കുളിച്ചു... ടാപ്പിൽ നിന്നും വെള്ളം പെണ്ണിന്റെ തലവഴി വീണു... 😬പന്നി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്...
പെണ്ണ് കയ്യിൽ ചെളി വാരി അവന്റെ നടും പുറം നോക്കി ഒരു ഏർ ആയിരുന്നു...
"😬ഡീ..."
ചെക്കൻ അലറി കൊണ്ട് അവളെ അടുത്തേക്ക് വന്നതും പെണ്ണ് വായും പൊളിച്ചു ഇരുന്നു... 🙄പടച്ചോനെ പണി പാളി...
"മിട്ടൂ... സെ..."
രണ്ട് കാതും അടച്ചു പിടിച്ചു ഒരു അലർച്ച ആയിരുന്നു പെണ്ണ്... വിളിച്ചു തീരുന്നതിന് മുന്നേ മൂന്നും ലാൻഡ് ആയി...😓
"😭ഈ ചെക്കൻ എന്നെ ചെളിയിൽ തള്ളി ഇട്ടു..."
"😬ടാ പന്നി..."
എന്നും പറഞ്ഞു മൂന്നും അവനിട്ടു പെരുമാറി...
"മാറി നിക്ക്... ഞാൻ കൊടുക്കട്ടെ..."
എന്നും പറഞ്ഞു പെണ്ണ് രണ്ട് കയ്യിലും ചെളി വാരി ലവന്റെ മുഖത്ത് തേച്ചു പിടിപ്പിച്ചു... 😌
"ഇവളെ തൊട്ടാൽ ചോദിക്കാനും പറയാനും ഞങ്ങൾ ഉണ്ട്... അത് ഓർത്താൽ നല്ലത്..."
ചെക്കൻ വായിൽ ആയ ചെളി തുപ്പി കൊണ്ട് അവരെ നോക്കി...
"😬പന്നി..."
സുട്ടൂസ് ഒന്നൂടെ ചെക്കനെ ചവിട്ടി കൂട്ടി... നാലും ഒരു പോലെ സ്ലോ മോഷനിൽ നടന്നു നീങ്ങി...
"നിനക്ക് വല്ലതും പറ്റിയോ...?!!"
മിട്ടൂസ് അവളെ തിരിച്ചും മറിച്ചും നോക്കി കൊണ്ട് ചോദിച്ചു...
"🙄കളർ പൊടി പോയപ്പോൾ ചെളി ആയി... അത്രേ ഉള്ളൂ..."
"എന്നാൽ വാ..."
🙄അങ്ങനെ ഇപ്പൊ ഞാൻ മാത്രം ചെളിയിൽ കുളിച്ചു പോന്നത് നല്ലതല്ലല്ലോ... നിയ വടി എടുക്കും... ഇതുങ്ങളെ നല്ലത് പറയും എന്നെ ചീത്തയും... പെണ്ണ് അതും ചിന്തിച്ചു നിന്നു...
"എന്താ...?!!"
"😕യ്യോ..."
എന്നും പറഞ്ഞു പെണ്ണ് തിരിഞ്ഞു ഓടി... കാര്യം മനസ്സിൽ ആവാതെ മൂന്നും...ടാപ്പിന് കീഴിൽ നിന്നും മറ്റവൻ എണീറ്റ് നിന്നു... 😕പടച്ചോനെ ഇനി എന്താണാവോ ചെക്കൻ നാലിനെയും ഒന്ന് നോക്കി...
അപ്പോഴേക്കും സുട്ടൂസ് ചെളി വാരി മൂന്നിന്റെയും മേലേ എറിഞ്ഞു... 🙄ഓഹ് ഇതായിരുന്നോ... മറ്റവൻ അവിടന്ന് മുങ്ങി...
നാലും ചെളി കൊണ്ട് പിന്നെ ഒന്നൊന്നര ഹോളി ആയിരുന്നു... മൂന്നും പെണ്ണിനെ ചെളി തേക്കാൻ തുടങ്ങിയതും ലവൾ ഓടി...അങ്ങനെ നാലും ചെളിയിൽ കുളിച്ചു... കുട്ടൂസ് ടുട്ടൂസിന്റെ പിന്നാലെ ആയതും മിട്ടൂസ് സുട്ടൂസിന്റെ പിന്നാലെ ആയിരുന്നു...
വഴി തീർന്നതും പെണ്ണ് ഓട്ടത്തിന് ബ്രേക്ക് ഇട്ടു... ചെക്കൻ വന്നു അപ്പോഴേക്കും പെണ്ണിന്റെ മേലേ വീണു... രണ്ടും കൂടെ താഴേക്കും... ❣️
എല്ലാം മറന്നു കണ്ണും കണ്ണും നോക്കി കിടന്ന നിമിഷങ്ങൾ... രണ്ട് പേരുടെയും ഉള്ളിൽ മൊട്ടിട്ട് തുടങ്ങിയ പ്രണയം അറിഞ്ഞു തുടങ്ങി...അവന്റെ മുഖം അവളിലേക്ക് അടുത്തതും പിന്നിൽ നിന്നും ടാ എന്നുള്ള വിളി കേട്ടതും രണ്ടും ഞെട്ടി കൊണ്ട് എണീറ്റു... മിട്ടൂസ് പെണ്ണിനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് രണ്ടിന്റേയും മേലേ കയ്യിൽ പുരണ്ട ചെളി തേച്ചു...😌
തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ നാലും വീട്ടിൽ എത്തി... മിട്ടൂസിനെ സ്റ്റാർസ് കയ്യോടെ ഇറക്കിയിട്ടുണ്ട്... കിട്ടാൻ ഉള്ളത് ഒരുമിച്ച് തീരുമല്ലോ എന്നോർത്ത് മാത്രം...🙄നിയ ആണേൽ വായും പൊളിച്ചു നാലിനെയും നോക്കി...
"😦ഇതെന്തു പറ്റി...?!!"
"😕അത് പിന്നെ...ഞങ്ങൾ ഒന്ന് ഹോളി ആഘോഷിച്ചതാ..."
😬അതു കേട്ടതും പെണ്ണ് കലിപ്പിൽ വടി എടുത്തതും നാലും നാല് വഴിക്ക് ഓടി... വീട്ടിൽ പോയാൽ മതിയാരുന്നു...
അജു വരുമ്പോൾ കണ്ടതോ ഇതും... പെണ്ണിനെ പിടിച്ചു നിർത്തി നാലിനെയും നിരത്തി നിർത്തി...
"നിനക്കെന്തിന്റെ കേടാ പിള്ളേർ ആവുമ്പോൾ അങ്ങനെ ഒക്കെ ഉണ്ടാവും..."🙄
"😏ഇണ്ടാവും ഇയാളെ അല്ലേ പിള്ളേർ..."
"ഞാൻ ഇങ്ങനെ ആണോടി..."
"പിന്നല്ലാണ്ട്..."
🙄ഏയ് അതെപ്പോ... അജു നല്ല പോലെ ഒന്ന് ചിന്തിച്ചു... കണ്ട പാടത്തും വരമ്പിലും ബാറ്റും പിടിച്ചു നിക്കുന്ന കോപ്പാണ്...എന്നിട്ട് എന്റെ തലയിൽ ആയോ കുറ്റം...
"ദേ പിള്ളേരെ ചെളി മുഴുവൻ കളഞ്ഞു വീട്ടിനകത് കയറ്റിയാൽ മതി... വീട് എങ്ങാനും വൃത്തികേട് ആക്കിയാൽ ഇണ്ടല്ലോ..."
പെണ്ണ് അജുനെയും പിടിച്ചു തിരിച്ചു അകത്തേക്ക് കയറിപ്പോയി... അജു ആണേൽ നാലിനെയും ഒന്ന് നോക്കി... ഹോസ് എടുത്തു നാലിനെയും നല്ല പോലെ വെളുപ്പിക്കാൻ തുടങ്ങി... 🙄
"ഇതെന്താടാ പിള്ളേരെ ഒക്കെ ഇങ്ങനെ കുളിപ്പിക്കുന്നെ...?!!"
"😁ഇതൊരു സ്പെഷ്യൽ കുളിയാ... വേണേൽ ഉപ്പച്ചിക്കും ജോയിൻ ചെയ്യാം..."
അജു പറഞ്ഞു തീരുന്നതിനു മുന്നേ സുട്ടൂസ് വന്നു ഹോസ് തിരിച്ചു പിടിച്ചു ഉപ്പച്ചിയെ നനക്കാൻ തുടങ്ങി... 😕അതോടെ ഉപ്പച്ചിയും പിള്ളേരെ കൂടെ കുളി തുടങ്ങി... സൗണ്ട് ഇത്തിരി കൂടിയതും നിയ വന്നു കലിപ്പിൽ എല്ലാറ്റിനെയും നോക്കി...
"😌നിയ നീ ഇങ്ങ് വന്നേ..."
അജുന്റെ സ്നേഹത്തോടെ ഉള്ള വിളി കേട്ടതും പെണ്ണ് പോണോ വേണ്ടയോ എന്ന പോലെ നിന്നു...
"😕എന്താ..."
എന്നും ചോദിച്ചു പെണ്ണ് പുറത്ത് ഇറങ്ങാതെ നിന്നു...
"ഇവനും ഞങ്ങളെ കൂടെ കുളിക്കണം എന്ന്..."
😌ഹെയ്ഷ് അതാണോ ഞാൻ ഇപ്പൊ നനച്ചു തരാം എന്ന പോലെ പെണ്ണ് ഉള്ള പല്ല് മുഴുവൻ കാട്ടി ഇളിച്ചു ഇറങ്ങിയതും എല്ലാം കൂടെ പെണ്ണിനെയും നനച്ചു...
പെണ്ണ് പിന്നെ അടങ്ങി നിക്കൊ സ്റ്റാർസിനെയും കൂട്ട് പിടിച്ചു അജുനെയും നല്ല പോലെ കുളിപ്പിച്ചെടുത്തു...പൂര പറമ്പിൽ ഉള്ള ബഹളം കേട്ടതും ഉമ്മച്ചിയും വന്ന് നോക്കി... സ്റ്റാർസ് അപ്പൊ തന്നെ ഉമ്മച്ചിയെയും നനച്ചു...
എല്ലാരും കുളി ഒക്കെ കഴിഞ്ഞു ഉണക്കി എടുത്തു ഫുഡ് കഴിക്കാൻ ഇരുന്നു...
"😦ഹാ... ചീ..."
നിയ ഒരു തുമ്മൽ ആയിരുന്നു... 😪എല്ലാരും ഇണ്ടാർന്നല്ലോ നനയാൻ നിക്ക് മാത്രം എന്താ തുമ്മലും ചീറ്റലും ഒക്കെ...പെണ്ണ് പിന്നേം പിന്നേം തുമ്മി കൊണ്ടിരുന്നു...
"എല്ലാരും നനഞ്ഞു... ഈ നിയ മാത്രം എന്താ അജു തുമ്മി കൊണ്ടിരിക്കുന്നെ...?!!"
"അത് മോളെ...വല്ലപ്പോഴും വെള്ളം നനയുന്നവർ അങ്ങനെയാ...ഞാൻ കെട്ടി കൊണ്ട് വരുമ്പോൾ വെള്ളം കാണുന്നതേ ഉമ്മച്ചിക്ക് അലർജിയാ..."😁
"😬ദേ ഇല്ലാത്തത് പറഞ്ഞു കൊടുത്താൽ ഇണ്ടല്ലോ... നിങ്ങളെ സ്വഭാവം കൂടി ഞാൻ പറയും..."
"🙄അതിന് മാത്രം എന്താ നിനക്ക് എന്നെ പറ്റി പറയാൻ..."
"😏ഇയാൾ കണ്ട പെൺപിള്ളേരെ വായി നോക്കുന്ന കാര്യം..."
"😁അത് ഞങ്ങൾക്ക് അറിയാം.. ഉപ്പച്ചി എല്ലാം പറഞ്ഞു തന്നിട്ടുണ്ട്..."
സുട്ടൂസ് പറഞ്ഞതും അജു ഉപ്പച്ചിയെ നോക്കി...ഉപ്പച്ചി ആണേൽ നല്ല പോലെ ചിരിച്ചു കൊടുത്തു...അങ്ങേര് പിന്നെ വല്ല കുറ്റവും പറയാൻ നിന്നാൽ നിയയെക്കാൾ കഷ്ടം ആണ്.. അപ്പൊ ആ കാര്യത്തിൽ തീരുമാനം ആയി...
°°°°°°°°°°°°°°💞
"അജു... എക്സാം ഒക്കെ കഴിഞ്ഞില്ലേ,,, അയിന്റെ സന്തോഷത്തിന് നമുക്ക് ഒരു ട്രിപ്പ് പോയാലോ... പ്ലീസ് അജു..."
നൈറ്റ് എല്ലാരും കൂടി സിറ്റൗട്ടിൽ ഇരിക്കുമ്പോൾ ആണ് സുട്ടൂസ് അജുന്റെ തോളിൽ തല വെച്ച് കിടന്ന് കൊണ്ട് പറഞ്ഞത്...
"ഞാൻ എങ്ങും ഇല്ല..."
"അതിന് നിന്നെ ഇപ്പൊ ആരാ വിളിച്ചേ... അല്ലേ മോളെ..."
🙄യ്യോ അപ്പൊ ഞാൻ ഇല്ലാണ്ട് പോവാൻ ആന്നോ ഉദ്ദേശം... അങ്ങനെ ഇപ്പൊ പോയത് തന്നെ...
"യേ... യ്... അജു സമ്മതിച്ചേ..."😍
"ട്രിപ്പ് ഒക്കെ നമുക്ക് റിസൾട്ട് വന്നിട്ട് പോവാം..."
"ഇയാൾ അല്ലേ പഠിപ്പിച്ചേ...അതോണ്ട് നിക്ക് വല്യ വിശ്വാസം ഒന്നുല്ല..."
നിയ അത് പറഞ്ഞതും അജു കലിപ്പിൽ പെണ്ണിനെ നോക്കി...
"നീയല്ലല്ലോ എഴുതിയത് അത് കൊണ്ട് എനിക്ക് നല്ല വിശ്വാസം ഉണ്ട്..."
"ഓഹ്..."😏
പെണ്ണ് അജുനെ നോക്കി പുച്ഛിച്ചു കാണിച്ചു...
വെക്കേഷൻ ആയത് കൊണ്ട് തന്നെ സ്റ്റാർസ് മിട്ടൂസിന്റെ വീട്ടിൽ ആവും അല്ലെങ്കിൽ ആള് ഇവിടെ ആവും...ഇങ്ങോട്ട് ആണെങ്കിൽ അനി മോളും ഇടക്ക് വരും... കുട്ടൂസിനെ കാണാലോ... 😌
സ്റ്റാർസും ഐഞ്ചൽസും എല്ലാം കൂടെ ക്രിക്കറ്റ് കളിക്കാ...അല്ലാതെ സുട്ടൂസ് ഒന്നിനെയും വെറുതെ വിടൂല...മതിലിന്മേലേ വലിഞ്ഞു കയറി ഒരുത്തി ആണേൽ ടുട്ടൂസിനെ നോക്കി നിക്കാ... 🙄ചെക്കൻ കണ്ടേലും പിന്നെ ആ ഭാഗത്ത് നോക്കീട്ടില്ല...
എല്ലാരും ക്ഷീണിച്ചേലും സുട്ടൂസ് മാത്രം ഫുൾ എനർജി ആണ്... നിയടെ അല്ലേ മോൾ ബൂസ്റ്റ് ആണ് ഡെയ്ലി കുടിക്കുന്നത്... മിട്ടൂസ് പിന്നെ പെണ്ണ് പിണങ്ങോ എന്നോർത്ത് വാടി തളർന്നു നിക്കാ...
"😕ഞാൻ പോയി ഇത്തിരി വെള്ളം കുടിച്ചിട്ട് വരാം..."
എന്നും പറഞ്ഞു ടുട്ടൂസ് അകത്തേക്ക് വലിഞ്ഞു... അല്ലാതെ വേറെ വഴിയില്ല... 😓
😌ഇത് തന്നെ പറ്റിയ ചാൻസ്... മതിലും ചാടി കടന്നു ഐഷ പിന്നാമ്പുറം വഴി അകത്ത് കയറി... ഇടക്ക് വിസിറ്റിംഗ് ഉള്ളോണ്ട് മുറി ഒക്കെ കാണാ പാഠം ആണ്... 🙄
ബെഡിൽ വീണു കണ്ണടച്ച് കിടക്കുന്ന ചെക്കനെ ഒന്ന് നോക്കി പെണ്ണ് അടുത്ത് നിന്നു... 🙄പടച്ചോനെ ഇത്രയും പെട്ടെന്ന് ഉറങ്ങിയാ... ഒരു ഐ ലവ് യൂ പറഞ്ഞു ഞാൻ പൊക്കോളാം...
ഹെഡ് സെറ്റ് കാതിൽ കണ്ടതും പെണ്ണ് ഒന്ന് ആശ്വസിച്ചു...
"😓അതേ... ഐ ലവ് യൂ..."
പെണ്ണ് പേടിച്ചു പേടിച്ചു നഖവും കടിച്ചു എങ്ങനെ ഒക്കെയോ പറഞ്ഞു...ഹെഡ് സെറ്റ് അല്ലേ കാതിൽ ലവൻ അതൊന്നും കേട്ടില്ല...
"അതേയ്..."
പെണ്ണ് ചെക്കനെ തട്ടി വിളിച്ചതും ചെക്കൻ സുട്ടൂസ് ആണെന്ന് കരുതി കണ്ണ് തുറന്നതും മുന്നിൽ നിക്കുന്നതിനെ കണ്ടു ചാടി എണീറ്റു... 😨
"നീ എന്താ ഞങ്ങളെ മുറിയിൽ..."
"😌ഇയാളോട് ഒരു ഐ ലവ് യൂ പറയാൻ വന്നതാ..."
പെണ്ണ് ഇളിച്ചു കൊണ്ട് പറഞ്ഞു...
"😬ഇറങ്ങി പോയെ ഈ മുറിയിൽ നിന്ന്..."
"ഒരു ഐ ലവ് യൂ തിരിച്ചു പറയാതെ ഞാൻ പോവൂല..."
😕പടച്ചോനെ ഇത് കുരിശ് ആയല്ലോ... ഇതിനെ ഇപ്പൊ എന്താ ചെയ്യാ...
"പെട്ടെന്ന് പറഞ്ഞാൽ ഞാൻ പെട്ടെന്ന് പോവും..."😁
"😬നിന്നോടാ ഇറങ്ങാൻ പറഞ്ഞത്..."
ചെക്കൻ കലിപ്പിൽ പെണ്ണിനെ പിടിച്ചു തള്ളാൻ നോക്കിയതും പെണ്ണ് ഓടി ബെഡിൽ കയറി നിന്നു... 😕
"ടാ നീ വെള്ളം കുടിക്കാൻ എന്ന് പറഞ്ഞു ഇവടെ വന്നു റെസ്റ് എടുക്കാ അല്ലേ..."
എന്നും പറഞ്ഞു ബോട്ടിൽ വായിലേക്ക് കമിഴ്ത്തി കൊണ്ട് സുട്ടൂസ് അകത്തേക്ക് കയറിയതും ദേ നിക്കുന്നു പെണ്ണിന്റെ ബെഡിൽ ഒരുത്തി...അതിനെ നോക്കി ടുട്ടൂസും... 🙄
"😬ആരോട് ചോദിച്ചിട്ടാടി എന്റെ ബെഡിൽ കയറിയെ ഇറങ്ങെടി..."
പെണ്ണ് ചെക്കനെയും പിടിച്ചു മാറ്റി അവളെ അടുത്ത് ചെന്നു...
"എന്നോട് ഇവൻ പറഞ്ഞിട്ടാ..."
"😕ഞാനോ... എപ്പോ...?!!"
"നീ എന്തിനാടാ ഇവളോട് എന്റെ ബെഡിൽ കേറാൻ പറഞ്ഞത്..."
"ഈ കുരിപ്പ് കള്ളം പറയാ... വലിഞ്ഞു കേറി വന്നതാ... ഇറങ്ങാൻ പറഞ്ഞപ്പൊ കേറിയതാ..."
"😬ഡീ മര്യാദക്ക് ഇറങ്ങിക്കോ... അല്ലേ ഞാൻ ആരാണെന്ന് നീ അറിയും..."
പെണ്ണ് മെല്ലെ ബെഡിൽ നിന്ന് ഇറങ്ങി...
"എനിക്ക് ഇവനെ ഇഷ്ടാ... ഇവൻ ഒരു ഐ ലവ് യൂ തിരിച്ചു പറയതോണ്ടാ ഞാൻ ഇവിടെ തന്നെ നിന്നെ..."😓
"😓എനിക്ക് ഇഷ്ട്ടം ഒന്നും അല്ല...ഈ പെണ്ണിന്റെ ഉപ്പച്ചിക്ക് മുൻപ് നിയയെ നോക്കി ഇതായിരുന്നു പണി... ആ സ്വഭാവവും ആയി ഇറങ്ങിയിരിക്ക കുരിപ്പ്..."
ചെക്കൻ പറഞ്ഞതും സുട്ടൂസ് ഇളിച്ചു കൊണ്ട് പെണ്ണിനെ നോക്കി... പെണ്ണിന്റെ അവസ്ഥ കണ്ടു ചിരിയാണ് വന്നത്...
"നിനക്ക് ഇവനെ ഇഷ്ടാണേൽ ഇവനോടല്ല എന്നോട് പറയണം... ഞാൻ കുറച്ച് ടെസ്റ്റ് ഒക്കെ ചെയ്തു എന്റെ നാത്തൂൻ ആവാൻ യോഗ്യത ഇണ്ടോ എന്നൊക്കെ നോക്കീട്ട് പറയാം...ഇപ്പൊ തത്കാലം മോൾ ചെല്ല്... ഇവടെ ഉമ്മച്ചിയും ഉപ്പച്ചിയും നിയയും ഒന്നും ഇല്ലാതെ നിന്റെ ഭാഗ്യം..."
"😌അതോണ്ടാ ഞാൻ ധൈര്യം ആയി അകത്തു കേറിയേ..."
"🙄പോടീ..."
ചെക്കൻ പറഞ്ഞതും പെണ്ണ് സുട്ടൂസിനെ പ്രതീക്ഷയോടെ നോക്കി കൊണ്ട് ഇറങ്ങി...
"നീ എന്ത് ഭാവിച്ച... അവളെ ടെസ്റ്റ് ചെയ്യാന്നൊക്കെ പറഞ്ഞല്ലോ..."
"ആ അത് വേണം...അല്ലാതെ ഒരുത്തിയെയും ഞാൻ ഈ വഴിക്ക് കൊണ്ട് വരില്ല മോനെ..."😁
എന്നും പറഞ്ഞു പെണ്ണ് പോയി... ചെക്കൻ ആണേൽ വായും പൊളിച്ചു നിക്കാ...
ഇതേ സമയം കുട്ടൂസിനെയും നോക്കി നില്ക്കാ നമ്മുടെ അനി മോൾ...ചുറ്റിലും ഒന്ന് നോക്കി ചെക്കന്റെ അടുത്തായി ഇരുന്നതും ചെക്കൻ ഞാൻ ഒന്നും അറിയില്ലേ എന്ന പോലെ എണീറ്റു പോയി...
😒ഇതെന്തൊരു കഷ്ടാ പടച്ചോനെ... പെണ്ണ് ചെക്കൻ പോവുന്നതും നോക്കി നിന്നു...ഒന്ന് തനിച്ചു കിട്ടിയതാ ഇനി കിട്ടി എന്ന് വരില്ല പെണ്ണ് വീണ്ടും പിന്നാലെ ചെന്നു...
"കുട്ടൂസേ..."
"മ്മ്..."
ചെക്കൻ ഫോണിൽ നോക്കി ഒന്ന് മൂളി...
"എനിക്ക് കുട്ടൂസിനെ വല്യ ഇഷ്ടാ... എപ്പോഴും ഇങ്ങനെ കണ്ടോണ്ടിരിക്കാൻ തോന്നും...അത്രക്ക് ഇഷ്ടാ... ഐ ലവ് യൂ..."
പടച്ചോനെ പ്രതീക്ഷിച്ചത് പോലെ തന്നെ ഈ മിണ്ടാപൂച്ചയും കലം ഉടച്ചല്ലോ... 🙄
"ഐഞ്ചൽസ് എങ്ങനെയാണോ അത് പോലാ എനിക്ക് നീയും... മേലാൽ എന്റെ അടുത്ത് വന്ന് ഇത് പോലെ പറയരുത് കേട്ടല്ലോ..."
ചെക്കൻ പറഞ്ഞതും പെണ്ണ് മോങ്ങാൻ തുടങ്ങി...
"😭എന്തോണ്ടാ എന്നെ ഇഷ്ട്ടം അല്ലാതെ..."
"🙄ഓഹ് എടീ ഇങ്ങനെ മോങ്ങാതെ ആരേലും കണ്ടാൽ എന്താ കരുതാ..."
ചെക്കൻ പേടിച്ചു എന്ന് കണ്ടതും പെണ്ണ് കരച്ചിലിന്റെ വോളിയം കൂട്ടി...
"😬ഓഹ് എടീ ഇങ്ങനെ മോങ്ങല്ലേ..."
ചെക്കൻ കലിപ്പ് ആയതും പെണ്ണ് സൈലന്റ് ആയി...
"🙄എന്താ അനി മോളെ എന്തിനാ നീ കരയുന്നെ..."
മിട്ടൂസ് വന്നതും അനികുട്ടി ഒന്നൂടെ കരയാൻ തുടങ്ങി...
"നീ എന്താടാ അവളെ ചെയ്തേ...?!!"
"അതിന് നീയല്ല ഞാൻ... എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു വന്നതാ,,,അല്ലെന്ന് പറഞ്ഞപ്പൊ തുടങ്ങിയതാ കരച്ചിൽ...നിനക്കും ഇവൾക്കും ഒക്കെ എന്തിന്റെ സൂക്കേട് ആണ്..."
"അതിന്റെ ഫീൽ ഒന്നും നിനക്ക് പറഞ്ഞാൽ മനസിൽ ആവില്ല മോനെ...ഇങ്ങനെ ഇഷ്ട്ടം ആണെന്ന് പറഞ്ഞു അവൾ എങ്ങാനും എന്റെ അടുത്ത് വന്നാൽ എന്റെ കുട്ടൂസേ ഞാൻ അപ്പൊ തന്നെ അവളെ കെട്ടിപ്പിടിച്ചു..."
ബാക്കി പറയുന്നതിന് മുന്നേ കുട്ടൂസ് ചെക്കന്റെ വാ അടച്ചു പിടിച്ചു... 🙄അത് കണ്ടു അന്ഷി കുട്ടി ആണേൽ വായും പൊളിച്ചു നിക്കാ...
"😬പന്നി നിന്റെ ഉള്ളിലിരിപ്പ് ഇതാണല്ലേ... അവളെ എങ്ങാനും തൊട്ടാൽ മോൻ വിവരം അറിയും... മിനിറ്റിന്റെ വിത്യാസം ആണേലും അവളെ കാക്കുവാ ഞങ്ങൾ..."
അതിന് മിട്ടൂസ് നൈസ് ആയി ഒന്ന് ഇളിച്ചു കൊടുത്തു...
"നീ പേടിക്കേണ്ട... ഇവനെ കൊണ്ട് നിന്നെ ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കുന്ന കാര്യം ഞങ്ങൾ ഏറ്റു..."
"🙄ആരാ ഈ ഞങ്ങൾ..."
"😌ഞാനും നിന്റെ പെങ്ങളും..."
"അയ്യടാ അത് നടന്നത് തന്നെ...ബ്രോയും സിസും കൂടെ ഇറങ്ങിയിരിക്കാ... ഒന്ന് പോടെ..."
കുട്ടൂസ് അതും പറഞ്ഞു നടന്നതും മിട്ടൂസ് അനികുട്ടിയെ നോക്കി ഞാൻ കൂടെ ഉണ്ടെന്ന് ആക്ഷൻ കാണിച്ചു അവന്റെ പിന്നാലെ ചെന്നു...
"ടാ അളിയാ... ചതിക്കല്ലേ... അവൾ നിന്നെ പ്രേമിക്കുന്നു എന്ന് കരുതി നീ എന്തിനാ എന്നോട് കലിപ്പാവുന്നെ..."🙄
"പെങ്ങളെ പറഞ്ഞു മനസ്സിൽ ആക്കണം "
"ഈ ലവ് എന്ന് പറയുന്ന സാദനം ഒരാളെ ഉള്ളിൽ കേറി കൂടിയാൽ ആര് പറഞ്ഞാലും എടുത്തു കളയാൻ ആവില്ല... ഇപ്പൊ തന്നെ നിന്റെ പെങ്ങളെ മറക്കാൻ നീ എന്നോട് പറഞ്ഞു... പക്ഷെ എനിക്ക് അതിന് പറ്റോ ഇല്ല... എന്നെ കാണുമ്പോൾ പ്രേമത്തോടെ ഒരു നോട്ടം നോക്കുന്നതിനു പകരം കോപ്പ് ബാറ്റും ബോളും എടുത്തു വരുന്നത് കണ്ട് ഉള്ളിൽ തോന്നുന്ന ദേഷ്യം പോലും കടിച്ചു പിടിച്ചു ഞാൻ ക്രിക്കറ്റ് കളിക്കുന്നില്ലേ... അത് എന്ത് കൊണ്ടാ ആ കോപ്പിനോട് അല്ലേ ലവ് അത് ഒന്ന് കൊണ്ട് മാത്രാ..."😓
"🙄അപ്പൊ നിനക്ക് അവളോട് ശരിക്കും പ്രേമം തന്നെയാണല്ലേ... അപ്പൊ പിന്നെ നീ കെട്ടുന്നത് തന്നാ നല്ലത്... അതാവുമ്പോ ഏത് പാതിരാത്രി വേണേലും അവൾക്ക് ക്രിക്കറ്റ് കളിക്കാൻ ഒരാളായല്ലോ... വേറെ ആരാ ഇത് പോലെ കൂടെ നിക്കാ..."
"അത് ഞാൻ ഏറ്റു... നീ നിന്റെ കാര്യം പറ... എന്റെ പെങ്ങൾ അവിടെ നിന്റെ മറുപടിയും കാത്തു വൈറ്റ് ചെയ്തു നിക്കാ... അവൾക്ക് അല്ലേലും എന്താ ഒരു കുറവ്... കാണാൻ ഭംഗിയില്ലെ..."
"😬നിന്റെ പെങ്ങൾ ആയിപ്പോയി എന്ന ഒരു കുറവേ അവൾക്ക് ഞാൻ കാണുന്നുള്ളൂ..."
"അത് നിന്റെ അളിയൻ ആയാൽ തീർന്നോളും..."😍
"തത്കാലം എനിക്കിപ്പോ ആരോടും പ്രേമം തോന്നുന്നില്ല... ഇനി തോന്നുവാണേൽ അറിയിക്കാം...പോരെ..."
"അത് മതി..."
പെണ്ണിനോട് ഇത്തിരി കാലം കൂടി വൈറ്റ് ചെയ്യാൻ പറഞ്ഞു കുട്ടൂസ് പിന്നെ സുട്ടൂസിനെയും തപ്പി ഇറങ്ങി...
പെണ്ണാണേൽ കുളിയും കഴിഞ്ഞു ഇറങ്ങി വരുന്നത് കണ്ട് ചെക്കൻ നെഞ്ചിൽ കയ് വെച്ചു നിന്നു... 😍പടച്ചോനെ ഇവൾ എന്നെയും കൊണ്ടേ പോവുള്ളൂ...
"😬പന്നി ഇങ്ങ് വന്നേ..."
ടുട്ടൂസ് ചെക്കനെ കയ്യോടെ പൊക്കി പുറത്തേക്ക് കൊണ്ട് പോയി...
***********💞
"മ്മ്... ഒന്നാമത്തെ ടെസ്റ്റ് ക്രിക്കറ്റ് അറിഞ്ഞിരിക്കണം..."
"🙄യ്യോ അത് ഞങ്ങൾക്ക് അറീല..."
അനിയെയും ഐഷയെയും നിർത്തിച്ചു സുട്ടൂസ് ടെസ്റ്റ് ചെയ്യാ...രണ്ടിനും ലവന്മാരോട് മുടിഞ്ഞ ലവ് ആയോണ്ട് എന്തിനും റെഡി ആയി നിക്കാ...
"സാരല്ല്യ ഞാൻ പഠിപ്പിച്ചു തരാം... കെട്ടിക്കാൻ പ്രായം ആവുമ്പോഴേക്കും പഠിച്ചാൽ മതി..."
"😕മ്മ്... അപ്പൊ രണ്ടാമത്തേ ടെസ്‌റ്റോ..."
"അത് ഫുഡിങ് അറിയണം... കെട്ടി വന്നാൽ എന്റെ നിയയെ കഷ്ടപ്പെടുത്താൻ നിക്കാതെ കിച്ചണിൽ ചെന്നു വല്ലതും വെച്ചുണ്ടാക്കണം..."
"🙄സുട്ടൂസിന് അറിയോ...?!!"
അനി മോൾ ചോദിച്ചതും പെണ്ണ് ഒന്ന് പരുങ്ങി...
"കെട്ടിക്കാൻ പ്രായം ആവുമ്പോഴേക്കും ഞാൻ പഠിച്ചോളാം..."
🙄അല്ലേ എന്റെ ഉമ്മച്ചിക്കാ പണി...അനി ഒന്ന് ആത്മഗതിച്ചു... എന്ന് കരുതി ടെസ്റ്റിന് പോയാൽ വിവരം അറിയും...
"മൂന്നാമത്തെത്... അജു... ഒരു സെലിബ്രിറ്റി ആണ്... പാട്ട് കേട്ടാൽ ആരും നോക്കി പോകും... എന്ന് കരുതി മക്കൾ അജുന്റെ ഏഴയലത്തു പോണ്ട... അത് നിയടെ മാത്രം പ്രോപ്പർട്ടിയാ...മക്കൾ ആയ ഞങ്ങൾക്ക് പോലും അത് കഴിഞ്ഞാലെ സ്ഥാനം ഉള്ളൂ..."
"മ്മ്... അപ്പൊ അടുത്തത്..."
"പിള്ളേരെ നോക്കാൻ അറിയണം...ഞങ്ങളെ ഐഞ്ചൽസിനെയും അക്കൂസിനെയും സ്വന്തം പോലെ നോക്കണം...അവരെ ആരേലും വിഷമിപ്പിച്ചു എന്ന് കേട്ടാൽ തല്ലി കൊല്ലാനും ഞാൻ മടിക്കില്ല..."
"😍അവരെ എനിക്കിഷ്ടാ..."
രണ്ടിന്റേം കളിക്കൂട്ട് ആയോണ്ട് ആ കാര്യത്തിൽ വല്യ പ്രശ്നം ഇല്ല...
"ഇനി അഞ്ചാമത്തേത്.... ഉമ്മച്ചിയും ഉപ്പച്ചിയും പ്രായം ആയി വരാ... അവർക്ക് കാലിനൊക്കെ നൈറ്റ് ആയാൽ പൈൻ തുടങ്ങും... അപ്പൊ നിങ്ങൾ വേണം അതൊക്കെ നോക്കാൻ...വേണേൽ ഉറക്കം ഒളിച്ചു നോക്കേണ്ടി വന്നാൽ അങ്ങനെ..."
🙄അപ്പൊ കെട്ടിയോന്മാരെ കാര്യം നോക്കണ്ടേ... രണ്ടും ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല... അവന്മാർക്ക് വേണ്ടി ആണല്ലോ ഈ സമരം മുഴുവൻ...
"പിന്നെ ഉള്ളത്... കെട്ടിയോന്മാരെ നിങ്ങൾ ഞാൻ പറയാതെ തന്നെ നോക്കും എന്ന് എനിക്കറിയാം... എന്നാലും പറയാ... അവരെ എല്ലാ ഇഷ്ടവും കണ്ടറിഞ്ഞു ചെയ്യണം..."
"മ്മ്..."
രണ്ടും വോൾട്ടേജ് ഇല്ലാതെ ഒന്ന് മൂളി... ഒരുത്തനെ പ്രേമിക്കാൻ ഇത്രയും പരീക്ഷ വേണോ... 🙄
എന്തായാലും കെട്ടിക്കാൻ പ്രായം ആവുമ്പോഴേക്കും ഇതൊക്കെ പഠിക്കണം... അല്ലേ ചെക്കന്മാരെ വേറെ വല്ല ലവളുമാരും കൊണ്ട് പോകും... ഒന്നാമത് അവന്മാർ ഒരു തരത്തിലും പിടി കൊടുക്കുന്നില്ല... 😒
അങ്ങനെ വെക്കേഷൻ ഒക്കെ അടിച്ചു പൊളിച്ചു തീരാറായി...
"സ്റ്റാർസ് നിങ്ങളെ റിസൾട്ട് വന്നു നിങ്ങൾ എല്ലാരും പാസ് ആയി..."
"😕ഉള്ളതാണോ അജു..."
സുട്ടൂസ് വിശ്വാസം വരാത്ത പോലെ ചോദിച്ചു...
"പിന്നല്ലാതെ... എന്റെ സുട്ടൂസിന് ഞാൻ വിചാരിച്ചതിനെക്കാൾ കൂടുതൽ മാർക്ക് ഉണ്ട്..."
"😍താങ്ക്സ് അജു... അജു പഠിപ്പിച്ചോണ്ടാ അല്ലേ ഞാൻ..."
അത് കേട്ടതും അജു നിയയെ നോക്കി...അതൊന്നും പെണ്ണിന് ഇഷ്ട്ടം ആയ മട്ടില്ല...
"ന്നേം ഇത് പോലെ ആരെലും പഠിപ്പിച്ചിരുന്നു എങ്കി ഞാനും ജയിക്കും..."😏
"പക്ഷെ അതിനുള്ള ധൈര്യം ആർക്കും ഉണ്ടാവില്ലെന്ന് മാത്രം..."
"ഓഹ്..."
പെണ്ണ് വീണ്ടും പുച്ഛിച്ചു കാണിച്ചു...
അന്ന് സ്റ്റാർസ് മിട്ടൂസിനെയും കൊണ്ട് അടിച്ചു പൊളിച്ചു... റൈസിങ് ഒക്കെ നടത്തി പാതിരാത്രി ആണ് വന്നു കേറിയത്...
"😕ഞാനോ മറ്റോ ആയിരുന്നെങ്കിൽ ഈ ടൈം കേറി വന്നാൽ എന്തൊക്കെ കേൾക്കേണ്ടി വരും..."
"ഇവർ പോയാൽ പോയ പോലെ തിരിച്ചു വരും... നീ അങ്ങനെ ആണോ..."
🙄അതും നേരാ... പെണ്ണ് പിന്നെ സൈലന്റ് ആയി... എന്നാലും ഇതുങ്ങളെ ഒക്കെ ഒരു യോഗം... 😒
നല്ല സ്കൂളിൽ തന്നെ നാലിനും പ്ലസ്ടുന് അഡ്മിഷൻ കിട്ടി... നാലും കയറി ചെന്ന അന്ന് തന്നെ സ്റ്റാർ ആയി...അജുന്റെ മക്കൾ ആയത് കൊണ്ടും ത്രിൻസ് ആയോണ്ടും ഒക്കെ അവരെ എല്ലാരും ശ്രദ്ധിച്ചു തുടങ്ങി...
സുട്ടൂസിനെ നോക്കി സീനിയർ ചെക്കന്മാരും ക്ലാസിന് മുന്നിൽ നിരന്നു നിക്കാൻ തുടങ്ങി... 😍സുട്ടൂസ് എല്ലാരേം മുന്നിൽ ഷൈൻ ചെയ്യുന്നുണ്ടേലും നമ്മളെ മിട്ടൂസിന് മാത്രം അതൊന്നും പിടിക്കുന്നില്ല... 😕ചെക്കൻ എപ്പോഴും പെണ്ണിനെ ചുറ്റിപറ്റിയാ നടപ്പ്...
അവിടെയും പെണ്ണിന് ക്രിക്കറ്റിൽ ഉള്ള ഇന്ട്രെസ്റ്റ് തെളിയിച്ചു... അതോടെ ക്രിക്കറ്റ് അറിയാവുന്ന ചെക്കന്മാർ ഹാപ്പി ആയി...
വീണ്ടും സ്റ്റാർസിന്റെ ബർത്ത് ഡേ ദിവസം ആയി... എന്നത്തേയും പോലെ സ്റ്റാർസ് തമ്മിൽ പരസ്പരം കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു... കുട്ടൂസും ടുട്ടൂസും മിട്ടൂസിനെ ഉമ്മ വെച്ചെങ്കിലും മിട്ടൂസ് നോക്കി നിന്നത് സുട്ടൂസിനെയാണ്...
🙄ചെക്കൻ റൂട്ട് മാറ്റോ... വിശ്വസിക്കാൻ കൊള്ളില്ല... സുട്ടൂസ് കേക്ക് മാത്രം ഷെയർ ചെയ്തു മാറി നിന്നു... 😒അപ്പൊ അതിന്റെ കാര്യം തീരുമാനം ആയി...
ചെക്കന്റെ മോന്ത കണ്ടതും അജു ചിരിച്ചു കൊണ്ട് ചെക്കന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു...
നിന്റെ കയ്യീന്ന് ഇതിന്റെ ഇരട്ടി വാങ്ങാൻ എനിക്കറിയാം... അതിനുള്ള വഴി ഒക്കെ ചെക്കൻ ഉള്ളിൽ പ്ലാൻ ചെയ്തു...
അതൊക്കെ കഴിഞ്ഞു സ്റ്റാർസ് അവരെ വഴിക്കും മിട്ടൂസ് അവരെ വഴിക്കും പോയി... നിയയും നെച്ചുവും കേക്കും ഐസ് ക്രീമും ഒക്കെ തുടച്ചു ക്‌ളീൻ ആക്കി അവരെ വഴിക്കും ചെന്നു...
😒ഒരു ഉമ്മ കിട്ടാത്തത് കൊണ്ടാണെൽ ചെക്കന് ഉറക്കം വരുന്നില്ല...പെണ്ണിനെ ഓൺലൈനിൽ കണ്ടതും ചെക്കൻ ലാസ്റ്റ് വിഷ് ചെയ്തു... പെണ്ണ് ഒരു താങ്ക്സ് പറഞ്ഞു ഓഫ് ആക്കി... ഇതിനൊക്കെ കെട്ടി കഴിഞ്ഞു നിനക്ക് ഞാൻ തരാം മോളെ... വല്ലതും നടന്നാൽ നടന്നു... 🙄
പിറ്റേന്ന് സൺഡേ ആയത് കൊണ്ട് തന്നെ സ്റ്റാർസിനോട് ഇങ്ങോട്ട് വരാൻ പറഞ്ഞു... സുട്ടൂസ് പിന്നെ ക്രിക്കറ്റ് അങ്ങോട്ട് മാറ്റിയ സ്ഥിതിക്ക് അതിന്റെ ആയുധവും ആയി അങ്ങോട്ട് ചെന്നു...
"ടാ മിട്ടൂസെ വാ... ക്രിക്കറ്റ് കളിക്കാം..."
പെണ്ണ് ചെക്കന്റെ മുറിയിൽ നോക്കി പറഞ്ഞതും ചെക്കൻ കയ്യിൽ ഉള്ള ഡയറിമിൽക്ക് ഒന്ന് നീട്ടി... 😋പെണ്ണ് അത് കണ്ടതും ഇളിച്ചു കൊണ്ട് അകത്തേക്ക് കയറി അവന്റെ കയ്യീന്ന് തട്ടിപറിച്ചു... അത് കിട്ടിയാൽ എന്നും ചെയ്യാറുള്ള പോലെ ചെക്കന്റെ കവിളിൽ ഉമ്മ വെക്കാൻ പോയതും പെട്ടെന്ന് പെണ്ണ് ബാക്കിലേക്ക് വലിഞ്ഞു...
"എന്താ മോനെ ഉദ്ദേശം..."
"ഒരു കിസ്സ്...അത് കിട്ടിയാൽ ഇത് മുഴുവൻ നിനക്കാ..."
ടേബിളിൽ നിറച്ചു വെച്ച ചോക്ലേറ്റ് കണ്ട് പെണ്ണ് വായും പൊളിച്ചു നിന്നു...
"കിട്ടിയത് തന്നെ... നിക്കങ്ങും വേണ്ട നീ കൊണ്ടോയി നിന്റെ മറ്റവൾ ശാലുന് കൊടുക്കും..."
"ദേ സുട്ടൂസേ ഇല്ലാത്തത് പറയരുത് എനിക്ക് അവളുമായി യാതൊരു ബന്ധവും ഇല്ല..."
"എങ്കിൽ അതികം ജാഡ കാണിക്കാതെ ആ ചോക്ലേറ്റ് ഇങ്ങ് താ..."😓
"അത് തരണേൽ ഞാൻ ചോദിച്ചത് തരണം... ഇന്നലെ ബർത്ത് ഡേ ആയിട്ട് നീ എന്നെ അവോയ്ഡ് ചെയ്തില്ലേ അതിനുള്ള ശിക്ഷയാ ഇത്..."
"ഓഹോ... എന്നാൽ നിക്ക് വേണ്ട... നീ കൊണ്ടോയി പുഴുങ്ങി തിന്ന്... "
പെണ്ണ് അതും പറഞ്ഞു ഇറങ്ങി... എന്നാലും ഏറ്റവും ഇഷ്ട്ടം ഉള്ള ചോക്ലേറ്റ് കണ്ടത് കൊണ്ടാവും പോവാൻ ഒരു മടി...
പിന്നെയും അനക്കം ഒന്നും ഇല്ലാത്ത കണ്ട് പെണ്ണ് മെല്ലെ അകത്തേക്ക് കയറി... അപ്പൊ തറയിൽ നിരത്തി വെച്ച ചോക്ലേറ്റ് കണ്ട് പെണ്ണ് ഒന്ന് പുഞ്ചിരിയോടെ അത് നോക്കി...ചോക്ലേറ്റ് നിരത്തി ഐ ലവ് യൂ എന്ന് എഴുതി വെച്ചത് കണ്ട് പെണ്ണ് അപ്പുറത്ത് കയ്യും കെട്ടി നിക്കുന്ന ചെക്കനെ നോക്കാതെ തിരിഞ്ഞു നിന്നു...
"ഐ ഹേറ്റ് യൂ..."😏
എന്നും പറഞ്ഞു കാൽ എടുത്തു വെച്ചതും ദേ പോണു ചോക്ലേറ്റ് ചവിട്ടി താഴേക്ക്... അതിന് മുന്നേ ചെക്കൻ അവളെ പിടിച്ചതും രണ്ടും കണ്ണും കണ്ണും നോക്കി അങ്ങനെ നിന്നു... ❣️
പടച്ചോനെ ഇങ്ങനെ നോക്കി നിന്നാൽ എനിക്കും ഇഷ്ട്ടം ആണെന്ന് ചെക്കൻ അതികം വൈകാതെ മനസ്സിൽ ആക്കും...അത് മാത്രം അല്ല ചെക്കന്റെ മോന്ത എന്തിനോ വേണ്ടി അടുത്തേക്ക് വരാ... 🙄
അപ്പൊ തന്നെ പെണ്ണ് ചെക്കനെ പിടിച്ചു തള്ളി നേരെ നിന്നു...
"അപ്പൊ എന്നെ ഇഷ്ട്ടം അല്ലേ..."
"അല്ല...എനിക്ക് വേറൊരാളെ ഇഷ്ട്ടം ആണ്...ആ സ്ഥാനത്ത് വേറൊരാൾക്കും സ്ഥാനം ഇല്ല..."
എന്നും പറഞ്ഞു പെണ്ണ് ഇറങ്ങിപ്പോയി... പടച്ചോനെ വേറൊരാളോ... അതേതാ ആ കുരിശ്... ഇനി ആ റെഹാൻ എങ്ങാനും ആവോ... എങ്കിൽ ആ പന്നിയുടെ അന്ത്യം എന്റെ കയ് കൊണ്ട് തന്നെ ആവും... 😬
ചെക്കൻ പിന്നെ പെണ്ണിനോട് കലിപ്പ് ഇട്ടു നടന്നു... എന്നാലും ഇങ്ങനെ ഒന്ന് കേൾക്കുന്നു പ്രതീക്ഷിച്ചില്ല...
പെണ്ണിനെ നല്ലോണം വാച്ച് ചെയ്യാൻ തുടങ്ങി... അങ്ങനെ ഒന്നും ഉള്ളതായി തോന്നീട്ടും ഇല്ല... 😓
"മിട്ടൂസെ നീ ഈ ബാഗ് ഒന്ന് പിടിച്ചേ ഞാൻ ഇപ്പൊ വരാം..."
"എനിക്ക് വയ്യ..."
പെണ്ണ് ചെക്കനെ നല്ല പോലെ നോക്കി ബാഗ് സീറ്റിൽ വെച്ച് പുറത്തേക്ക് ഇറങ്ങി...ഒരുത്തനോട് കാര്യായിട്ട് എന്തോ സംസാരിക്കുന്നത് കണ്ടിട്ട് ചെക്കന് ആണെങ്കിൽ ഇരിക്കപൊറുതി ഇല്ല... 😓
അപ്പൊ ലവൻ തന്നെ കക്ഷി... നമ്പർ ഒക്കെ വാങ്ങി ഫോണിൽ സേവ് ആക്കുന്നത് ചെക്കൻ കണ്ടതും ചെക്കന് കലിപ്പ് ഒന്നൂടെ കൂടി...
വന്നു ഇരുന്നപ്പോൾ തൊട്ട് സുട്ടൂസ് ആണേൽ മിട്ടൂസിനെ നോക്കി നല്ല പോലെ ചിരിച്ചു... അതിന് ചെക്കൻ പുച്ഛിച്ചു കാണിച്ചു...പിന്നേം പെണ്ണ് ശല്യം ചെയ്യാൻ തുടങ്ങിയപ്പോ ചെക്കൻ തന്നെ മാറി ഇരുന്നു...
🙄ഇന്ന് ഇവനാണോ ഇളക്കം... ബാക്കി രണ്ടും ചെക്കന്റെ മാറ്റം കണ്ട് ചോദിച്ചു...
"അജു ഈ സൺഡേ എനിക്ക് ഒരു ക്രിക്കറ്റ് മാച്ച് ഉണ്ട്... ഞാൻ പൊക്കോട്ടെ..."
പെണ്ണ് വന്നപാടെ അജുനെ സോപ്പിടാൻ തുടങ്ങി...
"🙄എവടെ...?!!"
നിയ വായും പൊളിച്ചു നിന്ന് കൊണ്ട് ചോദിച്ചു...
"അത് കുറച്ചു ദൂരെയാ... നൈറ്റ് ആണ്...പ്ലസ്ടു പഠിക്കുന്ന ഒരുത്തനാ എന്നോട് പറഞ്ഞത്... ഞാൻ നമ്പർ വാങ്ങീട്ടുണ്ട്... അജു തന്നെ വിളിച്ചു ചോദിച്ചോ..."
ഓഹ് അപ്പൊ അതാണ് മിട്ടൂസിന്റെ സ്ഥാനമാറ്റത്തിന് കാരണം...
അജു സമ്മതിച്ചതും നിയക്ക് ഇത്തിരി കുശുമ്പ്...
"😏ഞാനോ മറ്റോ ആയിരുന്നേൽ..."
അജു അപ്പോഴേക്കും പെണ്ണിന്റെ വാ അടച്ചു പിടിച്ചു...
"എന്നോട് നേരെ ചൊവ്വേ ചോദിച്ചു നീ എന്തേലും ചെയ്യുന്നതിന് ഞാൻ തടസം നിന്നിട്ടുണ്ടോ... നിന്നിൽ മൊത്തം കള്ളത്തരം അല്ലേ ഞാൻ ഇവിടുന്ന് ഒന്ന് നീങ്ങി കിട്ടാൻ കാത്തു നിക്കല്ലേ... ഉഡായിപ്പ് കാണിക്കാൻ..."
🙄ഹെയ്ഷ്... അങ്ങനെ ആരുന്നേൽ ചോയ്ക്കരുന്നു... ഇതിപ്പോ അയിന്റെ സമയോം കഴിഞ്ഞു... ആ ഇനി അടുത്ത ജന്മത്തിൽ ആവാം... പെണ്ണ് നിരാശയോടെ ആലോചിച്ചു... ഇതിനെ തന്നെ ആണ് കേട്ടുന്നേൽ ഒന്നും നടക്കില്ല... വേറെ വല്ലവനേം കിട്ടിയാൽ മതിയെന്നു... 😌
ചിന്തകൾ കാട് കയറിയതും അജു പെണ്ണിനെ തട്ടി വിളിച്ചു... 😌പെണ്ണ് ഒരു വളിച്ച ഇളി ആയിരുന്നു...
അങ്ങനെ എല്ലാരും വണ്ടി കയറി... ഒപ്പം മിട്ടൂസും ഉണ്ടാർന്നു... 😒ഇവൾ എങ്ങാനും കളിച്ചു ഫേമസ് ആയാൽ പിന്നെ നമ്മക്ക് കണി കാണാൻ കിട്ടില്ല... പോരാത്തതിന് ഒരു ലവും... ചെക്കൻ ആള് ഇത്തിരി സാഡ് ആണ്...
എന്നാലും സുട്ടൂസും ടീമും കളിച്ചു ഫൈനൽ വരെ എത്തി...ലാസ്റ്റ് പൊട്ടിയതും പെണ്ണ് അജുനെയും കെട്ടിപ്പിടിച്ചു മോങ്ങാൻ തുടങ്ങി...😓ഇതിനേക്കാൾ വല്യ സങ്കടം ഉള്ള ഞാൻ മോങ്ങുന്നില്ല...മിട്ടൂസിന് ചിരിയാണ് വന്നത്... 😁
ചെക്കന്റെ ഇളി കണ്ടതും പെണ്ണ് നടുംപുറം നോക്കി ഒന്ന് അങ്ങ് കൊടുത്തു... നിയടെ അല്ലേ മോൾ... ചെക്കൻ സ്വർഗ്ഗവും നരകവും കണ്ടു... 😪
എന്നാലും പെണ്ണ് ക്രിക്കറ്റ് വിട്ടു കളിയില്ല...മിട്ടൂസ് ആണേൽ ഇപ്പൊ പഴയ പോലെ മൈൻഡ് ഇല്ല...
എല്ലാരും പുറത്ത് നിന്ന് കളിയും ചിരിയും ഒക്കെ ആണ്... അമിയും അജുവും കൂടി രണ്ടീസം ആയി പോയിട്ട്... നിയ ഒരു പ്ലേറ്റ് പച്ച മാങ്ങ മുളകും പുരട്ടി കൊണ്ട് വെച്ചതും കുറെ കയ് വന്നു അത് എടുത്തു...
അന്ഷിടെ കയ് കുട്ടൂസിന്റെ കയ്യിൽ തട്ടിയതും പെണ്ണ് ചെക്കനെ നോക്കി ചിരിച്ചു...കാശ് ചിലവില്ലാത്ത ഒരു ചിരി പോലും ചെക്കന് കൊടുക്കാൻ ജാഡയാ... 🙄പടച്ചോനെ ക്രിക്കറ്റ് പഠിക്കുന്നത് ഒക്കെ വെറുതെ ആവോ...
സുട്ടൂസ് മാങ്ങ കടിച്ചു കൊണ്ട് നോക്കിയത് മിട്ടൂസിനെയാണ്... ചെക്കൻ ഇല്ലെന്ന് കണ്ടതും പെണ്ണ് വേറൊന്ന് കൂടി എടുത്തു ചെക്കനെയും തപ്പി ഇറങ്ങി...
"മിട്ടൂസെ... ദേ ഞാൻ നിനക്ക് നല്ല പച്ച മാങ്ങ കൊണ്ട് വന്നിട്ടുണ്ട്..."
എന്നും പറഞ്ഞു പെണ്ണ് ചെക്കന്റെ അടുത്ത് ചെന്നതും ചെക്കന് മൈൻഡ് ഇല്ല...
"😕നിനക്ക് വേണോ വേണ്ടയോ..."
"എന്നെ ഇഷ്ടം അല്ലാത്തവർ തരുന്നത് ഒന്നും എനിക്ക് വേണ്ട..."😒
ഈ ലോകത്ത് മറ്റെന്തിനേക്കാളും ഇഷ്ട്ടം നിന്നെയാണ് എന്ന് പറയാതെ ഈ കോപ്പിന് മനസ്സിൽ ആക്കിയാൽ എന്താ...
"വേണ്ടെങ്കിൽ വേണ്ട...എന്തൊരു ടേസ്റ്റ് ആണെന്ന് അറിയോ മോനെ... അതെങ്ങനാ വല്ലപ്പോഴും ഇതൊക്കെ കടിച്ചു നോക്കണം എന്നാലേ ടേസ്റ്റ് അറിയൂ..."
എന്നും പറഞ്ഞു പെണ്ണ് കയ്യിൽ ഉള്ള മാങ്ങ വായിൽ ഇട്ടതും ചെക്കൻ പെണ്ണിനെ പിടിച്ചു നിർത്തി മുഖത്തോട് മുഖം അടുപ്പിച്ചു പെണ്ണിന്റെ ചുണ്ടുകളിലേക്ക് ചുണ്ടുകൾ കൊണ്ട് പോയതും അവളെ ചുണ്ടിൽ നിന്നും പതിയെ ഒരു കഷ്ണം കടിച്ചെടുത്തു...അപ്പോഴേക്കും രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു... വീണ്ടും ചെക്കൻ പെണ്ണിന്റെ അധരങ്ങൾ ലക്ഷ്യം വെച്ച് പോയതും പെണ്ണ് അവനെ തള്ളി മാറ്റി ഓടാൻ ഒരുങ്ങി...അപ്പോഴേക്കും അവൻ അവളെ പിടിച്ചു നിർത്തി...
"ശരിയാ...നല്ല ടേസ്റ്റ്..."😍
"പോടാ..."
"അതേയ്... ഇനി ഇതിന്റെ പേരിൽ പിണങ്ങോ..."
"ഞാൻ... ആലോചിക്കട്ടെ..."
എന്നും പറഞ്ഞു പെണ്ണ് ഇറങ്ങി ഓടി...
ചെക്കൻ ഒരു ചിരിയോടെ പെണ്ണിനെ നോക്കി നിന്നു...അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു...പിന്നീട് അങ്ങോട്ട് പെണ്ണിന്റെ നിഴൽ ആയി ചെക്കനും കൂടെ ഉണ്ടാവും... അത് കൊണ്ട് തന്നെ പെണ്ണിനെ ഒരുത്തനും നോക്കാൻ പോലും ആയിട്ടില്ല...
ഇതിനിടക്ക് അന്ഷിയും ഐഷയും പതിനെട്ടു അടവും പയറ്റി എങ്കിലും രണ്ടും വീഴുന്ന മട്ടില്ല... എന്നാലും സുട്ടൂസിനെ വിശ്വസിച്ചു പിള്ളേർ അഞ്ച് കാര്യം വല്ലാണ്ട് ട്രൈ ചെയ്യുന്നുണ്ട്... 🙄
പ്ലസ്ടു എക്സാമും കഴിഞ്ഞു നാലും നല്ല പോലെ മാർക്ക് വാങ്ങി ജയിച്ചു... അതിന്റെ ക്രെഡിറ്റും അജുന് തന്നെ സ്റ്റാർസ് കൊടുത്തു... ഐഞ്ചൽസ് ടെൻതിലും ആയി...അക്കൂസ് ഏഴിലും...സ്റ്റാർസ് ഒരേ കോളേജിൽ പോവാൻ ഉള്ള തയാറെടുപ്പിൽ ആണ്...
"അജു... നമ്മുടെ സ്റ്റാർസിന് പതിനെട്ടു വയസായി...നമ്മളെ സുട്ടൂസിന്റെ കല്യാണം നടത്തണ്ടേ..."😌
നിയ അജുന്റെ അടുത്തായി ചെന്നിരുന്നു ചോദിച്ചു...
"സ്റ്റാർസ് ഈ ഭൂമിയിൽ ഒരുമിച്ച് വന്നതല്ലേ... അപ്പൊ അവരെ എല്ലാ കാര്യവും നമുക്ക് ഒരുമിച്ചു നടത്താം... ഒരു പത്ത് ഇരുപത്തി രണ്ട് വയസ് എങ്കിലും ആവട്ടെ... അത് വരെ അവർ പഠിച്ചു ജോബ് ഒക്കെ വാങ്ങട്ടെ...എന്നിട്ട് നമുക്ക് സ്റ്റാർസിന്റെ കല്യാണം ഒരുമിച്ചു ഗംബീരം ആയി നടത്താം പോരെ..."
🙄ഇരുപത്തി രണ്ടോ... എന്നെ പതിനെട്ടു വയസിൽ കെട്ടിയ ആളാ... 😏അതോണ്ട് നിക്ക് ക്രിക്കറ്റ് വരെ കളിക്കാൻ പറ്റീല... ഇപ്പൊ മോളെ കാര്യം വരുമ്പോ ഇരുപത്തി രണ്ട് ആണത്രേ...
"അപ്പൊ ഇയാൾ എന്നെ പതിനെട്ടു വയസിൽ കെട്ടിയതോ...?!!"😏
"ഒരു തെറ്റ് ഒരിക്കൽ അല്ലേ പറ്റൂ..."
😕അപ്പൊ ന്നെ കെട്ടിയത് തെറ്റാണെന്ന് അല്ലേ... പെണ്ണ് മുഖവും വീർപ്പിച്ചു ഇരുന്നു...
"എടീ കുശുമ്പി... ഇപ്പോഴേ കെട്ടിച്ചാൽ നമ്മുടെ മോളെ സന്തോഷം അല്ലേ ഇല്ലാണ്ട് ആവുന്നേ... അവൾ അടിച്ചു പൊളിക്കട്ടെ..."
"😪അത് ശരിയാ...ഇയാൾ എന്നെ കെട്ടിയെ പിന്നെയാ എന്റെ സന്തോഷം ഒക്കെ ഇല്ലാണ്ട് ആയെ..."
"🙄നീ ഒരു അവസരം കിട്ടാൻ കാത്തു നിക്കാ അല്ലേ..."
"പിന്നല്ലാണ്ട്..."
"അപ്പൊ നീ എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ..."
"ഇയാക്ക് എന്ത് അവസ്ഥ... കെട്ടിയെ പിന്നെ ഇയാളെ എല്ലാം ബംഗിയായി നടക്കുന്നില്ലേ... എന്റെ കാര്യം അല്ലേ ഒന്നും നടക്കാതെ..."😏
"നിന്റെ പരാതി ഈ ജന്മം ഒന്നും തീരാൻ ചാൻസ് ഇല്ല അല്ലേ..."
"😪ഇല്ല... ഇനി അടുത്ത ജന്മം ആണ് എന്റെ പ്രതീക്ഷ... അപ്പോഴേലും നല്ലൊരുത്തനെ കെട്ടണം അത്രേ ഉള്ളൂ..."
😕കൊള്ളാലോ പിശാഷിന്റെ ഉള്ളിലിരിപ്പ്...
"😁എത്ര ജന്മം ഉണ്ടേലും ഞാൻ തന്നെ നിന്നെ കെട്ടും...നിന്നെ ഇതിനേക്കാൾ കഷ്ടപ്പെടുത്തുകയും ചെയ്യും..."
അജു പെണ്ണിന്റെ കയ്യിൽ കയ് കോർത്തു പിടിച്ചു പറഞ്ഞതും പെണ്ണ് ദയനീയമായി നോക്കി... ഇത്രേം പോരെ...
🙄പടച്ചോനെ അങ്ങനെ വല്ലോം സംഭവിക്കോ...
***********💞
കുട്ടൂസും ടുട്ടൂസും ലോലിപോപ്പും നുണഞ്ഞു ക്യാമ്പസിൽ ഇരിപ്പ് ആണ്... തൊട്ടടുത്തായി മിട്ടൂസ് നഖവും കടിച്ചു പിടിച്ചു ഇരിക്കുന്നുണ്ട്... ലോലി പോപ്പ് കിട്ടാത്തോണ്ടല്ല...
നമ്മളെ സുട്ടൂസും ടീമും ഏതോ ഒരു കോച്ചിനെയും വൈറ്റ് ചെയ്തു നിക്കാ... അതന്നെ കാരണം... 🙄പടച്ചോനെ ആ വരുന്നവൻ വല്ല കിളവനും ആവണേ... മിട്ടൂസ് നല്ല പോലെ പ്രാർത്ഥിച്ചു...
ഗേറ്റ് കടന്നു ഒരു ബുള്ളെറ്റ് വന്നതും എല്ലാം അതിനെ പൊതിഞ്ഞു... 🙄ഹെൽമെറ്റ് ഊരി മാറ്റിയതും മിട്ടൂസ് വായും പൊളിച്ചു നിന്നു... പടച്ചോനെ ഇത്രക്ക് വേണ്ടിയിരുന്നില്ല...
"ആള് കൊള്ളാം അല്ലേ ടുട്ടൂസെ... കണ്ടാൽ പറയോ കോച്ച് ആണെന്ന്... ന്യൂ അഡ്മിഷൻ ആണെന്നെ പറയൂ..."
കുട്ടൂസ് ചെക്കന്റെ ഇരിപ്പ് ഇളിച്ചു കൊണ്ട് പറഞ്ഞു... അതോടെ മിട്ടൂസ് എന്തോ പോയ ആരെയോ പോലെ ഇരുന്നു...
പേര് നദീർ ഷാ... ആള് പരിചയപ്പെടുത്തുന്നതിനു മുന്നേ സുട്ടൂസ് ഷേക്ക് ഹാൻഡ് ഒക്കെ കൊടുത്തു...ക്യാപ്ടൻ ആയോണ്ട് തന്നെ സുട്ടൂസ് ആളെ കൂടെ തന്നെയാണ്... മിക്കവാറും അങ്ങേര് പെണ്ണിനേയും കൊണ്ട് പോവും... 😓
പെണ്ണ് പിന്നെ ക്ലാസിൽ ഒക്കെ വന്നാൽ വന്ന്... എപ്പോഴും പ്രാക്ടീസ് ആണ്... അതോടെ മിട്ടൂസിന്റെ ഉള്ള സമാദാനം പോയി കിട്ടി... ചെക്കന് ഇരിക്ക പൊറുതി ഇല്ലാതെ ആയി...
കോളേജിൽ പോക്കും വരവും എല്ലാം മിട്ടൂസിന്റെ ബൈക്കിനു പിറകിൽ ആണ്...
"എടീ ആ കോച്ച് ആള് ശരിയല്ല നീ അങ്ങേരും ആയി അതികം അടുത്ത് ഇടപഴകണ്ട..."
"എന്നാര് പറഞ്ഞു... നല്ല ആളാ നദീർക്കാ... എന്തും തുറന്നു പറയും... എന്നെ വലിയ ഇഷ്ടാ... ക്രിക്കറ്റിൽ എനിക്ക് നല്ല ഭാവി ഉണ്ടെന്നാ അങ്ങേര് പറയുന്നേ..."😌
🙄പടച്ചോനെ എന്റെ ഭാവി തകർത്തിട്ട് ആണല്ലോ അങ്ങേര് ഇവൾക്ക് ഭാവി ഉണ്ടാക്കാൻ നടക്കുന്നെ... എങ്ങനെ എങ്കിലും അതിനെ പുകച്ചു പുറത്ത് ചാടിക്കണം...ഒപ്പം തന്നെ മറ്റൊരു ബൈക്കിൽ ഉള്ള കുട്ടൂസിനെയും ടുട്ടൂസിനെയും ഒന്ന് നോക്കി കൊണ്ട് മിട്ടൂസ് ചിന്തിച്ചു...
പെണ്ണ് ക്ലാസിലേക്ക് കയറിയതും മിട്ടൂസ് രണ്ടിനെയും പിടിച്ചു വെച്ചു...
"ദേ ആ കോച്ച് പെങ്ങളെ കൊണ്ട് പോന്നതിനു മുന്നേ അവന്റെ കയ്യീന്ന് അവളെ രക്ഷിക്കണം... നമുക്ക് അങ്ങേർക്ക് എന്തേലും പണി കൊടുത്താലോ..."😓
"എന്നിട്ട് വേണം സുട്ടൂസ് അതറിഞ്ഞു ഞങ്ങളെ പഞിക്കിടാൻ..."[കുട്ടൂസ് ]
"അല്ലേലും അവളെ അങ്ങനെ ഒന്നും ആർക്കും വീഴ്ത്താൻ പറ്റില്ല... ഇത്രേം കാലം നീ നോക്കീട്ട് നടന്നോ പിന്നെയാ അങ്ങേര്..."[ടുട്ടൂസ് ]
🙄ആ അതും നേരാ... എന്നാലും ഏത് നേരവും ആ കോപ്പിനെ ചുറ്റി പറ്റി നടക്കുന്നത് കണ്ട് നിക്കാൻ പറ്റണ്ടേ...
"നീ പൊക്കോ മിട്ടൂസെ... ഞാൻ വന്നോളാം..."
വൈകീട്ട് പെണ്ണിനെയും വൈറ്റ് ചെയ്തു നിൽക്കുമ്പോൾ ആണ് ലവൾ വന്നു പറയുന്നത്...
"നീ എങ്ങനാ വരാ... ഞാൻ ഇവിടെ നിന്നോളാം..."
"ഏയ് അത് വേണ്ട ലേറ്റ് ആവും... വൈകിയാൽ നദീർ കാക്കു കൊണ്ട് വിടാന്ന് പറഞ്ഞു..."
അപ്പൊ അത് വരെ ആയി അല്ലേ കാര്യങ്ങൾ... 😬ഈ കോപ്പ് ഇത് എന്ത് ഭാവിച്ചാ പടച്ചോനെ...!
"നിന്നെ കൂടാതെ പോയാൽ നിയ ഞങ്ങളെ വീട്ടിൽ കേറ്റില്ല... അത് കൊണ്ട് ഞങ്ങളും ഇവിടെ നിന്നോളാം..."
മൂന്നും പ്രാക്ടീസ് ചെയ്യുന്നതും നോക്കി അവിടെ ഇരുന്നു... അങ്ങേര് ആണേൽ പെണ്ണിനെ തൊടുന്നത് പോലും മിട്ടൂസിന് സഹിക്കാൻ പറ്റുന്നില്ല... 😒
"അതേയ്... ഈ തൊട്ടും പിടിച്ചും ഉള്ള പ്രാക്ടീസ് ഒന്നും വേണ്ട കേട്ടോ..."
എല്ലാരും ഇറങ്ങിയതും മിട്ടൂസ് അങ്ങേരെ അടുത്ത് ചെന്നു പറഞ്ഞു...
"എന്താ അവളോട് ലവ് ആണോ...?!!"
"അതേ..."
"വൺ സൈഡ് അല്ലേ...?!!"
"അല്ല അവൾക്കും ഇഷ്ടം ആണ്..."
"പക്ഷെ അവൾ പറഞ്ഞത് സിംഗിൾ ആണെന്നാണല്ലോ..."
അങ്ങേര് ഷൂ ലേയ്സും കെട്ടി അതും പറഞ്ഞു നടന്നു... 🙄ഇങ്ങേർ വന്നത് എന്തിനാ ചെയ്യുന്നത് എന്താ പടച്ചോനെ...
😕എന്നാലും കോപ്പിന് സിംഗിൾ ആണെന്ന് എങ്ങനെ പറയാൻ തോന്നി... ഉള്ളിൽ ഉള്ള പ്രേമം തുറന്നു പറഞ്ഞിട്ടും പെണ്ണിന് മനസ്സിൽ ആവുന്നില്ല...
"എന്താടാ മുഖത്ത് ഒരു വാട്ടം..."
ബൈക്കിൽ കയറി ഇരുന്നു കൊണ്ട് സുട്ടൂസ് ചോദിച്ചു...
"ഓഹ് നമ്മളെ മുഖം വാടിയാൽ എന്ത് ഇല്ലേൽ എന്ത്...നിനക്ക് നഷ്ടം ഒന്നും ഇല്ലല്ലോ..."😒
എന്നും പറഞ്ഞു ചെക്കൻ സൈലന്റ് ആയി ഇരുന്നു...
പെണ്ണ് ഉള്ളിൽ ചിരിച്ചു കൊണ്ട് ചുറ്റിലും ഒന്ന് നോക്കി... ഇരുട്ടി തുടങ്ങിയത് കൊണ്ട് ആൾക്കാർ ഒക്കെ കുറവാ... കുട്ടൂസും ടുട്ടൂസും കുറച്ച് മുന്നിൽ ആണ് താനും...
ഒന്നൂടെ അവനെ പറ്റി ഇരുന്നതും ചെക്കൻ ചെറുതായി ഒന്ന് ഞെട്ടി...🙄പടച്ചോനെ ഈ പെണ്ണ് എന്റെ കണ്ട്രോൾ കളയോ...!
ഒരു കയ് അവന്റെ തോളിലും മറ്റേ കയ് വയറിലും വെച്ചതോടെ ചെക്കൻ ഒന്ന് പുളഞ്ഞു... വീണ്ടും ഒരു കള്ളചിരിയോടെ കഴുത്തിലേക്ക് മുഖം കൊണ്ട് പോയി കാതിലായി പതിയെ ഊതിയതും ചെക്കനും വണ്ടിയും ഒന്ന് പുളഞ്ഞു കൊണ്ട് താഴേക്ക് വീഴാൻ പോയതും ചെക്കൻ കാൽ കുത്തി ബാലൻസ് ചെയ്തു പെണ്ണിനെ തിരിഞ്ഞു നോക്കി... 😜പെണ്ണ് ഒന്നും അറിയാതെ നിഷ്കു ആയി എന്തെ എന്ന പോലെ ചെക്കനെ നോക്കി...
"എന്താടാ മിട്ടൂസെ..."[കുട്ടൂസ് ]
"ഒന്നുല്ല... കാറ്റടിച്ചത് ആവും..."
"🙄കാറ്റൊ...?!!"[ടുട്ടൂസ് ]
"അത് കാറ്റടിച്ചപ്പോൾ ഒരു ലീഫ് വന്നു വീണു..."🙄
ചെക്കൻ എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു...
"ഇല വന്നു മുള്ളിൽ വീണാലും മുള്ള് വന്നു ഇലയിൽ വീണാലും മുള്ളിനാ കേട് അത് മറക്കണ്ട..."
🙄രണ്ടും നല്ല പോലെ ആക്കി ബൈക്ക് എടുത്തു... മിട്ടൂസ് ആണേൽ വായും പൊളിച്ചു ഇരിപ്പാ...
"പോവാം..."
പെണ്ണ് പറഞ്ഞതും ചെക്കൻ വീണ്ടും ബൈക്ക് എടുത്തു... 😍പെണ്ണ് വീണ്ടും ചെക്കനെ ഒട്ടി ഇരുന്നു കഴുത്തിലേക്ക് ഊതിയതും മിട്ടൂസ് ബൈക്ക് നിർത്തി പെണ്ണിനെ തിരിഞ്ഞു നോക്കി...
"അത് ഒരു ഉറുമ്പ്... അപ്പൊ ഊതി പറത്തിയതാ..."😕
ചെക്കൻ അതും വിശ്വസിച്ചു വീണ്ടും വണ്ടി എടുത്തു... പെണ്ണ് അപ്പൊ തന്നെ രണ്ട് കയ് കൊണ്ടും ചെക്കനെ വട്ടം പിടിച്ചു പുറത്ത് തല വെച്ച് കിടന്നു...
"നല്ല ഉറക്കം വരുന്നു..."
നിഷ്കു ആയി പറഞ്ഞതും ചെക്കൻ ആശ്വസിച്ചു...🙄കണ്ട്രോൾ പോവാതെ കാത്തോണേ പടച്ചോനെ...!
"ഡീ എണീറ്റെ... വീട് എത്തി..."
😍ഒന്ന് പരീക്ഷിച്ചാലോ... പെണ്ണ് ചെക്കനെ ഇറുക്കി പിടിച്ചു നല്ല പോലെ ഉറക്കം അഭിനയിച്ചു...
"ടാ ഒന്ന് വന്ന് ഇതിനേം കൂടെ കൊണ്ട് പോടാ..."
മറ്റേ രണ്ടിനെയും നോക്കി മിട്ടൂസ് പറഞ്ഞതും പെണ്ണ് പണി പാളിയോ പടച്ചോനെ എന്ന് ചിന്തിക്കാതെ ഇരുന്നില്ല... 🙄
"നീ തന്നെ കൊണ്ട് വന്നാൽ മതിയെ..."
😕പറ്റിയ റിപ്ലൈ കിട്ടിയതും പെണ്ണ് ഉള്ളിൽ ചിരിച്ചു കൊണ്ട് വീണ്ടും ചെക്കനെ ഇറുക്കി പിടിച്ചു...ചെക്കൻ ആണേൽ പെണ്ണ് വീഴാതെ പിടിച്ചു ബൈക്കിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് ഷർട്ടിൽ ഇറുക്കി പിടിച്ചത് കണ്ടത്... അത് മാറ്റാൻ ആവാതെ ചെക്കൻ അവളെയും നോക്കി നിന്നു...
ഇതിനെ എനിക്ക് തന്നെ തന്നേക്കണേ പടച്ചോനെ... ചെക്കൻ ആത്മാർത്ഥമായി ആഗ്രഹിച്ചു...
പിന്നെ അവളെയും കയ്യിൽ എടുത്തു അകത്തേക്ക് നടന്നു...🙄പടച്ചോനെ ഈ ചെക്കൻ എന്നെ അറ്റാക്ക് വരുത്തി കൊല്ലോ... പെണ്ണ് തുറന്ന കണ്ണ് ഒന്നൂടെ ഇറുക്കി അടച്ചു...
"😕യ്യോ എന്ത് പറ്റി..."
നിയ എടുത്തു കൊണ്ട് പോണ പെണ്ണിനെ കണ്ട് ചോദിച്ചതും മിട്ടൂസ് ആദ്യം ഒന്ന് പതറി...
"ഒന്നും പറ്റിയതല്ല ഉറങ്ങിയതാ..."🙄
😕പടച്ചോനെ അയിന് ചെക്കന് പെണ്ണിനെ എടുത്തോണ്ട് പോണോ... വിളിച്ചാൽ പോരെ...പെണ്ണ് അതും ചിന്തിച്ചു ചെക്കനെ ഒന്ന് നോക്കി... അമിക്കാടെ അല്ലേ മോൻ വിശ്വസിക്കാൻ കൊള്ളത്തില്ല...
പെണ്ണിനെ ബെഡിൽ ആയി കിടത്തി അവളെ മുഖം ഒന്ന് നോക്കി... 😍ഇങ്ങനെ നോക്കി നിക്കാതെ ഒന്ന് പോയി തരോ... അല്ലേ ഇപ്പൊ കള്ളത്തരം പുറത്ത് ചാടും... 😒
കുട്ടൂസും ടുട്ടൂസും കൂടി മുറിയിൽ വന്നതും ചെക്കൻ അവരെ നോക്കി നെഞ്ചിൽ കയ് വെച്ചു ഫീൽ അറിയിച്ചു ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി... 🙄
"മതിയെടി ഒന്ന് എണീറ്റെ..."
"😕അപ്പൊ മനസിൽ ആയോ..."
പെണ്ണ് എണീറ്റ് ഇരുന്നു കൊണ്ട് ചോദിച്ചു...
"നമ്മൾ ഒരേ വയറ്റിൽ അല്ലായിരുന്നോ... ഇല വന്ന് വീണെന്ന് കേട്ടപ്പോൾ തന്നെ മനസ്സിൽ ആയി ആ ഇല നീയാണെന്ന്..."
😌അതിന് പെണ്ണ് രണ്ടിനെയും നോക്കി ഒന്ന് ഇളിച്ചു...
അപ്പൊ ഇഷ്ട്ടം ഒക്കെ ഉണ്ട്... ഇനി അത് നല്ല പോലെ പരീക്ഷിക്കണം... നിയ കാണിക്കുന്ന കുറുമ്പൊക്കെ അജു ക്ഷമിക്കുന്ന പോലെ എന്നെയും സഹിക്കാൻ ആവോ എന്ന് നോക്കാലോ...!
🙄അല്ലേലും പരീക്ഷണം ഉമ്മച്ചിടെയും മോളെയും മസ്റ്റ് ആണല്ലോ...
***********💞
"ഓൾ ദി ബെസ്റ്റ് സുട്ടൂസെ..."
മിട്ടൂസ് പറഞ്ഞതും വാനിലേക്ക് തന്റെ ബാഗ് എടുത്തു വെച്ച് ചെക്കനെ കലിപ്പിൽ നോക്കി...
"😬നിന്നോട് ഞാൻ പറഞ്ഞതല്ലേ ആളെ കൂട്ടത്തിൽ സുട്ടൂസെ എന്ന് വിളിക്കരുത് എന്ന്... അയ എന്ന് വിളിച്ചൂടെ... ആ കോച്ച് വരെ ഇപ്പൊ എന്നെ സുട്ടൂസേ എന്ന വിളിക്കുന്നെ..."
മാച്ച് കളിക്കാൻ ആയോണ്ട് ഒന്ന് വിഷ് ചെയ്തതാ... ചെക്കൻ നൈസ് ആയി ഇളിച്ചു കൊടുത്തു... അല്ലാതെ ഇപ്പൊ എന്ത് ചെയ്യാൻ...
"ഇനി ശ്രദ്ധിച്ചോളാം സുട്ടൂസെ..."
"😬പോടാ...ഞാൻ ഈ പെൺപിള്ളേരെ മുന്നിൽ വെച്ച് വേറെ പലതും വിളിക്കും..."
"അയ്യോ ചതിക്കല്ലേ... നിന്നെ പോലെ അല്ല അവർ കാണാൻ കൊള്ളാം എല്ലാം... ഒന്നിനെ എങ്കിലും സെറ്റ് ആക്കണം..."
😕അത് ശരി അപ്പൊ അതാണ് ഉള്ളിലിരിപ്പ് അല്ലേ...ഇപ്പൊ ശരിയാക്കി തരാം...
"ബൈ മിട്ടൂ... സെ...ഉമ്മ..."😘
പെണ്ണ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ഒരു ഫ്ലയിങ് കിസ്സ് കൊടുത്തതും ചെക്കൻ കിളി പോയ പോലെ നിന്നു...
"ബൈ... ബ്രോസ്... റ്റാറ്റാ..."
അത് ശരി സ്വന്തം ബ്രോയെ നാറ്റിച്ചില്ല...☺️എന്തായാലും കാറ്റിൽ പറത്തി വിട്ടത് ആയാലും ഒരു ഉമ്മ കിട്ടിയല്ലോ അത് മതി...
വാൻ പോയതും മൂന്നും നൈന്റീൻത് ബർത്ത് ഡേ ഗിഫ്റ്റ് ആയി കിട്ടിയ ജിപ്സിയും എടുത്തു അതിന് പിന്നാലെ വിട്ടു... പെണ്ണ് അറിയാതെ മാച്ച് കാണാൻ ഉള്ള പ്ലാൻ ആയിരുന്നു മൂന്നിനും... പിന്നെ ഒരു കെയറിങ്ങും... തനിച്ചു വിടാൻ മൂന്നിനും മനസ് ഇല്ല... ❣️
😪ആൾക്കാരെ കണ്ടത് തന്നെ സുട്ടൂസിന്റെ ധൈര്യം ഒന്ന് ചോർന്നു... ഇതിൽ എങ്ങാനും തോറ്റാൽ ഈ ബാറ്റും ബോളും പിടിച്ചുള്ള നടപ്പ് നിർത്തിയെക്ക്... എന്നുള്ള മിട്ടൂസിന്റെ വാക്ക് ഓർത്തതും അങ്ങനെ ഇപ്പൊ ഞാൻ തോൽക്കില്ല എന്ന പോലെ പെണ്ണ് ക്രിക്കറ്റ് വേഷത്തിൽ റെഡി ആയി വന്നു...
ഗാലറിയിൽ ഇരുന്നു മൂന്നും ക്ഷമയോടെ സുട്ടൂസിന്റെ ടീം കേറുന്നത് വരെ ഇരുന്നു...
"😍ടാ നോക്കിക്കെ... പിന്നെ ഇങ്ങനെ ഒന്ന് കാണാൻ പറ്റി എന്ന് വരില്ല..."
ഇത്തിരി പോന്ന ഡ്രസ്സ് ഇട്ട ഒന്നിനെ കാണിച്ചു കൊണ്ട് മിട്ടൂസ് പറഞ്ഞതും രണ്ടും ആദ്യം ഒന്ന് ആസ്വദിച്ചു... പിന്നെ ചെക്കനെ ഒരു നോട്ടം...
"ഞാൻ വിഡിയോ എടുത്തു അവളെ കാണിക്കും..."
"🙄ചതിക്കല്ലേടാ...അവൾ ഗ്രൗണ്ടിൽ ഇറങ്ങുമ്പോ മാത്രേ ഇതിനൊക്കെ പറ്റൂ... അബദ്ധത്തിൽ എങ്ങാനും ആരെയെങ്കിലും നോക്കുന്നത് കണ്ടാൽ പിന്നെ പണി പാളും... അല്ലെങ്കിൽ തന്നെ കോപ്പ് വളയുന്ന ലക്ഷണം ഇല്ല..."
"കയ്യിലിരിപ്പ് കണ്ടാൽ അവൾ തന്നെ വളച്ചോളും... നിന്റെ നട്ടും ബോൾട്ടും ആണെന്ന് മാത്രം..."[ടുട്ടൂസ് ]
അത് കേട്ടതും ചെക്കൻ പിന്നെ ഡീസന്റ് ആയി ഇരുന്നു...
ബാറ്റും പിടിച്ചു പെണ്ണ് വന്നതും മിട്ടൂസ് ഉച്ചത്തിൽ സുട്ടൂസെ എന്ന് വിളിച്ചു...
"എടാ അവൾ ആ ബാറ്റും കൊണ്ട് വന്നു നിന്റെ തലമണ്ട തല്ലിപ്പൊളിക്കും... അയ എന്ന് വിളിക്ക്..."
🙄പറയും പോലെ കേട്ട് കാണോ... വന്നു വന്നു പേര് തന്നെ മറന്നു... എന്നാലും എന്റെ നിയ...
[😓ഞാൻ അല്ല... ആ റിൻഷിദ എന്ന് പറയുന്ന കൊച്ചാ... ലവൾ ഇപ്പൊ എവിടെ ആണാവോ... മിക്കവാറും ആരേലും തല്ലി കൊന്നു കാണും... അങ്ങനെ ഉള്ള പേരല്ലേ ഇടുന്നത്...]🙄
അങ്ങനെ പെണ്ണും ടീമും കപ്പും ആയി ഇറങ്ങിയതും മൂന്നും നേരിട്ട് സ്നേഹം പ്രകടിപ്പിക്കാൻ ചെന്നു...അപ്പോഴേക്കും കോച്ച് വന്ന് പെണ്ണിനെ കെട്ടിപ്പിടിച്ചത് കണ്ട് മിട്ടൂസ് കുട്ടൂസിന്റെ തോളിൽ അമർത്തി പിടിച്ചു...
"നീ എന്നെ ഞെക്കി കൊല്ലാതെ..."
"😬മിക്കവാറും ഈ പന്നിക്ക് അതികം ആയുസ് ഉണ്ടാവില്ല..."
"അങ്ങേര് ഉള്ളോണ്ടാ അവൾക്ക് ആ ട്രോഫി കിട്ടിയേ..."[ടുട്ടൂസ് ]
ഇങ്ങനെ പോയാൽ അജു നിയക്ക് കൊടുത്ത പോലെ ഉള്ള ട്രോഫി കൊടുക്കേണ്ടി വരും... അങ്ങനെ ഏലും ഒന്ന് അടങ്ങി നിക്കുമല്ലോ... അതിന് കോപ്പിന്റെ ഉള്ളിൽ ഇരിപ്പ് എന്താണെന്ന് പോലും മനസിൽ ആവുന്നില്ലല്ലോ പടച്ചോനെ...🙄
പെണ്ണ് മൂന്നിനെയും കണ്ടതും ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു...
"ഹേയ്... ബ്രോ... സ്...നിങ്ങൾ വന്നായിരുന്നോ...?!!അജുവും നിയയും കൂടെ വേണർന്ന് അല്ലേ... ആ സാരല്ല്യ ഇനി ഒരിക്കൽ ആവാം..."
"കോൺഗ്രാറ്റ്ലഷൻസ്...സു... അല്ല അയ..."😌
ചെക്കനെ മൈൻഡ് ഇല്ലാത്ത കണ്ട് ചെക്കൻ കേറി പറഞ്ഞതും പെണ്ണ് ട്രോഫി കയ്യിൽ വെച്ച് കൊടുത്തു...
"നീ എന്താ പറഞ്ഞത്... ഞാൻ തോറ്റാൽ ബാറ്റും ബോളും ആയി നടക്കരുത് എന്നല്ലേ... കണ്ടോ..."
"🙄അ... അത് ഞാൻ നിന്നെ ഇൻസ്പിറേഷൻ ചെയ്തത് അല്ലേ..."
"😏ഓഹ്..."
പെണ്ണ് ചെക്കനെയും പുച്ഛിച്ചു ഗമയിൽ മുന്നോട്ട് നടന്നു... കോച്ച് ചെക്കന്റെ അടുത്ത് എത്തിയതും ഒന്ന് ചുമച്ചു... 😕അങ്ങേരെ ആ ചുമ ആക്കിയത് അല്ലേ... ഇതിനൊക്കെ ഉള്ളത് ഞാൻ നിനക്ക് മൂന്നായി തരാം ഭാവിയിൽ... 😍
"നിങ്ങൾ പൊക്കോ... ഞാൻ ഇവറ്റകളെ കൂടെ വന്നോളാം..."
അത് കേട്ടതും മിട്ടൂസ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു... പെണ്ണ് അതിന്റെ അടുത്തായും...
"എങ്ങനെ ഇണ്ടാർന്നു..."
"നീ കലക്കി ലെ..."
"മിട്ടൂസെ നീ പറ..."
"അത് ഒടുക്കം കറങ്ങി തിരിഞ്ഞു ആ കോച്ചിന് അല്ലേ ക്രെഡിറ്റ് കിട്ടൂ... പോയി അങ്ങേരോട് തന്നെ ചോദിക്ക്..."
🙄എടാ മോനെ കുശുമ്പാ... നിനക്ക് ഞാൻ ഇതിനൊക്കെ തരാം കേട്ടോ... തത്കാലം മോൻ നല്ല പോലെ വെള്ളം കുടിക്ക്...
"അത് പിന്നെ നദീർ കാക്കുനെ പറ്റി പറയാൻ ഉണ്ടോ...അങ്ങേര് ഇല്ലായിരുന്നു എങ്കിൽ ഇത് കിട്ടില്ല അത് ഉറപ്പാ... ഇനീം മാച്ച് ഉണ്ടാവും എന്നാ അങ്ങേര് പറഞ്ഞത്... നല്ലോണം പ്രാക്ടീസ് വേണം എന്നും പറഞ്ഞു... ഞാൻ ആലോചിക്കാ കോളേജ് ഒക്കെ നിർത്തി ഇതുമായി മുന്നോട്ട് പോയാലോ എന്ന്... പഠിപ്പൊന്നും നമ്മക്ക് പറഞ്ഞിട്ടുള്ള പണി അല്ലേ..."
😕പടച്ചോനെ ഈ കുരിപ്പ് ഇരുപത്തി നാല് മണിക്കൂറും ആ കോപ്പിന്റെ കൂടെ അട ഇരിക്കാൻ പോവാണോ...!
"ഇപ്പൊ വല്ലതും പഠിച്ചാൽ ഭാവിയിൽ മക്കൾക്ക് എങ്കിലും നാലക്ഷരം പഠിപ്പിച്ചു കൊടുക്കാം...ബാറ്റും പിടിച്ചു നടന്നാൽ പിള്ളേർക്ക് എബിസിഡി ക്ക് പകരം ബി ഫോർ ബാറ്റ് ബി ഫോർ ബോൾ എന്ന് മാത്രേ പഠിപ്പിക്കാൻ പറ്റൂ..."
"അതെന്താ ഉമ്മച്ചിമാർക്കേ പിള്ളേരെ പഠിപ്പിക്കാൻ പറ്റൂ... ഉപ്പച്ചിമാർക്ക് പഠിപ്പിച്ചാൽ എന്താ... അജു അല്ലേ ഞങ്ങളെ പഠിപ്പിക്കുന്നെ അല്ലാതെ നിയ അല്ലല്ലോ..."😏
🙄ഇവര് എപ്പോൾ പഠിപ്പിക്കുന്ന പിള്ളേരെ കാര്യം പറഞ്ഞ പടച്ചോനെ തല്ലു കൂടുന്നെ... ഇതിനേക്കാൾ ബേധം നിയയും അജുവും തന്നെയാ... കുട്ടൂസും ടുട്ടൂസും ആ ചിന്തയിൽ ആണ്...
"അല്ലേലും നീ എന്തിനാ പേടിക്കുന്നെ... ഞാൻ അങ്ങനെ ഉള്ള ഒരാളെ കണ്ട് പിടിച്ചു കെട്ടിക്കോളാം... ആ നിന്നെ ഒക്കെ കെട്ടുന്ന പെണ്ണിന്റെ കഷ്ടകാലം അല്ലാണ്ട് എന്താ..."😏
ആ കഷ്ടകാലം നിനക്ക് ഉള്ളത് തന്നാ മോളെ... ഞാൻ ഉള്ളപ്പോൾ അങ്ങനെ മോൾ മറ്റൊരാളെ കെട്ടാൻ ഉള്ള പൂതി അങ്ങ് മാറ്റി വെച്ചേക്ക്... ചെക്കൻ പതിയെ അതും പറഞ്ഞു പെണ്ണിനെ തുറിച്ചു നോക്കി...പെണ്ണ് അതിന് ചെക്കനെ നോക്കി നല്ല പോലെ ഇളിച്ചു കാണിച്ചു...
🙄വീട്ടിൽ എത്തിയതും കപ്പും ആയി വരുന്ന പെണ്ണിനെ കണ്ടതും നിയ വായും പൊളിച്ചു നിന്നു...എനിക്ക് കിട്ടേണ്ട ട്രോഫി ആന്ന് പെണ്ണിന് കിട്ടിയേ... അല്ലേലും ഞാൻ ആണെങ്കിൽ ഇതിനേക്കാൾ വല്യ ട്രോഫി വാങ്ങിച്ചേനെ...നിയ കപ്പും പിടിച്ചു നീണ്ട ചിന്തയിൽ ആണ്... 😓
അജു പിന്നെ പെണ്ണിനെ പൊക്കി പറയാ... ഓന്റെ കഴിവ് ഒക്കെ കിട്ടീട്ടുണ്ടത്രേ... ഓന് ക്രിക്കറ്റ് എന്താന്ന് അറിയോ ആവോ... 😏
അന്ന് പിന്നെ ഒരു ആഘോഷം ആയിരുന്നു...നൈറ്റ് ഫാമിലി മൊത്തം വന്നു പെണ്ണിനെ വിഷ് ചെയ്തു...
"😏നിനക്കറിയോടി നെച്ചു... ഞങ്ങൾ മുന്നേ ക്രിക്കറ്റ് കളിക്കുമ്പോ തല്ലി ഓടിക്കാൻ വരുന്ന കെട്ടിയോന്മാർ ആണ്... ഇപ്പൊ മോൾ കപ്പും കൊണ്ട് വന്ന് വന്നപ്പോ ആഘോഷിക്കുന്നെ... അവന്മാർക്ക് അസൂയ ആണെന്ന് ഇപ്പൊ അല്ലേ നിക്ക് മനസ്സിൽ ആയെ..."😓
"🙄ഇനി പറഞ്ഞിട്ട് എന്ത് കാര്യം... ആ കാലം ഒക്കെ കഴിഞ്ഞു..."
"😪മ്മ്... എന്നാലും ദുഷ്ടൻമാര് അന്ന് ഞങ്ങളെ വീട്ടിരുന്നേൽ ഇതിനേക്കാൾ വല്യ കപ്പും കൊണ്ട് വന്നേനെ ഞാൻ... അത് കാണാൻ ഓനൊന്നും യോഗല്ല..."
നെച്ചു അത് കേട്ടതും നിയയെ നല്ല പോലെ നോക്കി... 🙄ഇതിനേക്കാൾ വല്യ കപ്പൊ...
"അജു... ഞങ്ങൾ റേസിംഗിന് പോക്കോട്ടെ...?!!"
സുട്ടൂസ് വന്ന് അജുനോട് ചോദിക്കുന്ന കേട്ടതും നിയ വായും പൊളിച്ചു അജുനെ നോക്കി...
"ഇന്നിനി പോണോ മോളെ... ക്ഷീണം ഒക്കെ ഉറങ്ങി തീർത്തിട്ട് നാളെ പോരെ..."
"ഹാപ്പി ആയിരിക്കുമ്പോൾ ഒരു പ്രത്യേക ഫീലാ അജു..."
പെണ്ണ് അജുനെ കെട്ടിപ്പിടിച്ചു സോപ്പിട്ടതും അജു സമ്മതിച്ചു...
"😏നീ കണ്ടോടി...മുന്നേ ഞാൻ നൈറ്റ് ഓന്റെ ക്ലബ്ബിൽ പോണെന് ഓനത് അടച്ചു പൂട്ടിയതാ... ഇപ്പൊ മോളെ വിടുന്നതോ റൈസിങ്ങിനും..."
"അവർ എന്റെ പിള്ളേരാ പോയാൽ പോയ പോലെ തിരിച്ചു വരും... പക്ഷെ നീ അങ്ങനെ അല്ലല്ലോ..."
പെണ്ണ് പറഞ്ഞു തീരുന്നതിനു അജു പെണ്ണിനെ നോക്കി പറഞ്ഞതും നിയ ആണേൽ ഇവൻ അതും കേട്ടോ എന്ന പോലെ നിന്നു...🙄
"നീ എന്തൊക്കെ ചിന്തിക്കും എന്ന് എനിക്ക് നിന്നെക്കാൾ നന്നായി അറിയാം... കേട്ടോ..."
😕യ്യോ അപ്പൊ ഇവൻ അറിയാണ്ട് ഒന്നും ചിന്തിക്കാനും പറ്റില്ലേ... പെണ്ണ് പിന്നെ കൂടുതൽ ഒന്നും ചിന്തിച്ചില്ല...വെറുതെ എന്തിനാ ഓന്റെ വായിൽ ഇരിക്കുന്നത് കേള്ക്കുന്നെ...
റൈസിങ് ആണേൽ ഇത്തവണ മിട്ടൂസ് വിട്ടു കൊടുക്കാതെ മുന്നിൽ ആയിരുന്നു... സുട്ടൂസ് ആണെങ്കിൽ അവനെ എങ്ങനെ എങ്കിലും തോൽപിക്കണം എന്ന വാശിയോടെ എല്ലാ കുരുട്ട് വഴിയിൽ കൂടെയും അവനെ മറി കടക്കാൻ നോക്കി...
കുട്ടൂസും ടുട്ടൂസും ആണെങ്കിൽ രണ്ടിനെയും കാണാതെ വേറെ ഏതോ വഴിയിലും...🙄പെണ്ണ് ആണേൽ ഒരു വളവ് തിരിഞ്ഞതും മുന്നിൽ ചാടിയ നായയെ കണ്ട് പെട്ടെന്ന് ബ്രേക്ക് ഇട്ടതും...
"ആ..."😨
എന്നുള്ള അലർച്ച കേട്ടതും പെണ്ണ് തെറിച്ചു വീഴുന്നത് ആണ് കണ്ടത്... അപ്പൊ തന്നെ മിട്ടൂസ് പെണ്ണിന്റെ അടുത്തേക്ക് ചെന്നതും മര കമ്പിൽ തൂങ്ങി പിടിച്ചു നിക്കുന്ന അവളെ കണ്ട് ബൈക്ക് അവിടെ ഇട്ടു എത്തി പിടിക്കുന്നതിന് മുന്നേ പെണ്ണ് കയ് വിട്ടിരുന്നു...
പെണ്ണ് പോന്നത് കണ്ടതും ചെക്കനും അവൾക്ക് പിന്നാലെ ചാടി... പിന്നാലെ വന്ന രണ്ടും രണ്ടിന്റേം ബൈക്ക് കിടക്കുന്നത് കണ്ട് അവിടെ ഒക്കെ തിരച്ചിൽ നടത്തി... 😓
"നമുക്കും ചാടി നോക്കിയാലോ...?!!"
"ഏയ് അത് വേണ്ട... അവനല്ലേ കൂടെ ഉള്ളത്... പണ്ട് അജു നിയയെ കൊണ്ട് വന്നത് പോലെ അവൻ എങ്ങനെ ആയാലും അവളെയും കൊണ്ടേ വരൂ... വരുമ്പോഴേക്കും ചിലപ്പോൾ രണ്ടും സെറ്റ് ആവേം ചെയ്യും..."
കുട്ടൂസ് പറഞ്ഞതും ടുട്ടൂസ് അതും നേരാണെന്ന പോലെ നിന്നു... എന്നാലും രണ്ടും കുറെ താഴേക്ക് നോക്കി വിളിച്ചെങ്കിലും ഒരു റിപ്ലൈയും ഇല്ല... 😓
"ഇനി വല്ലതും പറ്റി കാണോ..."
"😓കാണോ..."
രണ്ടും മുഖത്തോട് മുഖം നോക്കി നിന്നു...
"എടീ സുട്ടൂ...സെ... എണീക്ക്..."
ഇലകൾക്ക് ഇടയിൽ വീണു കിടക്കുന്ന പെണ്ണിനെ ചെക്കൻ തട്ടി വിളിക്കാൻ തുടങ്ങി...നെറ്റിയിൽ ചെറിയ മുറിവും ഉണ്ട്...പെണ്ണ് പതിയെ കണ്ണ് തുറന്നതും ഇരുട്ട് കണ്ട് പേടിച്ചു ചെക്കനെ ഇറുക്കി പിടിച്ചു... 🙄ചെക്കൻ അപ്പൊ തന്നെ പോക്കെറ്റിൽ കയ്യിട്ടു ഫോൺ എടുത്തു ഫ്ലാഷ് ഓൺ ആക്കി...
"യ്യോ... ഞാൻ ഇത് എവിടയാ...?!!"
"നീ മാത്രം അല്ല ഞാനും ഉണ്ട്..."
"🙄അപ്പൊ നമ്മൾ ഇത് എവിടെയാ..."
"ആ... ആർക്കറിയാം... നീയല്ലേ ഇങ്ങോട്ടേക്ക് വരുന്നത് കണ്ടത്..."
"😕അപ്പൊ നീയോ...?!!"
"🙄പിന്നാലെ വന്നതാ... എന്താണെന്ന് അറിയണമല്ലോ..."
"😪ഞാൻ വീണതാ... പെട്ടെന്ന് ഡോഗിനെ കണ്ടപ്പോൾ ബ്രേക്ക് ഇട്ടതാ..."
"😍താങ്ക് ഡോഗ്..."
"😕എന്താ...?!!"
"അല്ല താങ്ക് ഗോഡ് എന്ന്...നിനക്ക് ഒന്നും പറ്റിയില്ലല്ലോ..."
പെണ്ണ് അതിന് തലയാട്ടിയതും ചെക്കൻ ഒന്ന് ചിരിച്ചു... 😍
"ഇനി ഇപ്പൊ എന്ത് ചെയ്യും..."
"🙄എന്ത് ചെയ്യാൻ... നമുക്ക് പോവാ..."
😕അല്ലാതെ ഇവിടെ താമസിക്കാം എന്ന് പറഞ്ഞ...ചെക്കൻ ചുറ്റിലും നോക്കി ഒന്ന് ചിന്തിച്ചു...
"വാ..."
പെണ്ണ് എണീറ്റ് നടന്നു കൊണ്ട് ചെക്കനെ വിളിച്ചു...
"🙄അവിടെ ആരാ... അങ്ങോട്ടേക്കല്ല അങ്ങോട്ടേക്ക് നടന്നാലേ മേലേ എത്തൂ...അതും നടന്നാൽ ഒന്നും പോര വന്ന പോലെ അത്ര എളുപ്പം അല്ല തിരിച്ചു ചെല്ലാൻ..."
"😕യ്യോ അപ്പൊ നമ്മൾ ഇവടെ നിക്കാണോ..."
"നീ മനസ് വെച്ചാൽ..."😍
ചെക്കൻ ഇരുന്ന ഇരുപ്പിൽ ഒരു കള്ള ചിരിയോടെ പറഞ്ഞു...
"😬എണീറ്റ് വാടാ..."
നിന്നെ ഞാൻ അത്ര പെട്ടെന്ന് ഒന്നും മേലേ എത്തിക്കില്ല മോളെ...നിന്റെ വായീന്ന് എന്നെ ഇഷ്ട്ടം ആണെന്ന് കേട്ടാലേ നമ്മൾ ഇവിടന്ന് പോവൂ...
ചെക്കൻ അതും ചിന്തിച്ചു പെണ്ണ് നിന്നിടം നോക്കിയതും പെണ്ണ് ഒരു വള്ളി തൂങ്ങി പിടിച്ചു മേലേക്ക് കയറുന്നത് കണ്ട് ചെക്കൻ കണ്ണും തള്ളി നിന്നു...🙄
"ഡാ വരുന്നുണ്ടേൽ ഇതിൽ പിടിച്ചു വാ..."
പെണ്ണ് പരിശ്രമിച്ചു കൊണ്ട് ചെക്കനെ നോക്കി പറഞ്ഞു...
ചെക്കൻ ആണെങ്കിൽ പെണ്ണിന്റെ വെളുത്തു ഒട്ടിയ വയർ കണ്ടതും ഫോണും പിടിച്ചു വായും പൊളിച്ചു നിന്നു... പടച്ചോനെ ഇവൾ എന്നെയും കൊണ്ടേ പോവുള്ളൂ എന്നാ തോന്നുന്നേ...
"😬നോക്കി നിക്കാതെ എന്നെ ഒന്ന് പിടിച്ചു മേലേക്ക് കേറാൻ സഹായിക്ക്..."
🙄അല്ലേലെ കണ്ട്രോൾ പോയി നിക്കാ... ഇനി പിടിക്കാൻ കൂടി പറഞ്ഞാൽ...ചെക്കൻ ഒന്നും നോക്കാതെ ഫോണും ഷർട്ടിന്റെ പോക്കെറ്റിൽ ഇട്ടു പെണ്ണിനെ പിടിച്ചു പൊക്കി... 😍അടുത്തായി കാണുന്ന പെണ്ണിന്റെ വയറും നോക്കി നിന്നു...
നാവേലിനു ചുറ്റിലും കണ്ണുകൾ ഓടിച്ചതും അവിടെ ഉമ്മ വെക്കാൻ എന്ന പോലെ ചെക്കന്റെ മുഖം വീണ്ടും അടുത്തു... ചെക്കന്റെ നിശ്വാസം വയറിൽ പതിയുന്നത് അറിഞ്ഞതും പെണ്ണ് അവന്റെ കയ്യിൽ നിന്നും ചാടി ഇറങ്ങി... 😕
"😓എന്താ...?!!"
"😬കുന്തം... നീ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ..."😓
പെണ്ണ് അല്പം പേടിയോടെ തന്നെ ചോദിച്ചു... അമ്മാതിരി നോട്ടം ആണ് ചെക്കൻ നോക്കുന്നത്... ഇതിന് മുന്നേ ഇങ്ങനെ ഒരു നോട്ടം കണ്ടിട്ടില്ല...
"😌പേടിച്ചു പോയോ... ഞാൻ ചുമ്മാ പറ്റിച്ചത് അല്ലേ... എന്തായാലും നീ എനിക്കുള്ളത് തന്നെയല്ലേ അപ്പൊ അത് വരെ വൈറ്റ് ചെയ്യാൻ ഉള്ള ക്ഷമയൊക്കെ എനിക്കുണ്ട്..."
"😏അയ്യട...എന്നാര് പറഞ്ഞു...എനിക്ക് നിന്നെ കെട്ടാൻ ഒന്നും ഇഷ്ട്ടം അല്ല... അതിനൊക്കെ വേറെ ആളെ ഞാൻ കണ്ട് വെച്ചിട്ടുണ്ട്..."
"🙄ആര്...?!!"
"നദീർ കാക്കു ആള് കൊള്ളാലെ... ആളെ കെട്ടിയാൽ നല്ലതല്ലേ...ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആളായോണ്ട് കെട്ടി കഴിഞ്ഞാലും എനിക്ക് ക്രിക്കറ്റ് കളിക്കാലോ..."😌
😓പെണ്ണ് ആള് കാണുന്ന പോലെ ഒന്നും അല്ല...
"എങ്കിൽ പിന്നെ അവൻ വന്ന് നിന്നെ ഇവിടന്ന് രക്ഷിച്ചു കൊണ്ട് പോവുന്നത് ഞാൻ ഒന്ന് കാണട്ടെ..."
ചെക്കൻ അതും പറഞ്ഞു അവിടെ ഇരുന്നു... നിലാവ് നോക്കി ഫ്ലാഷും ഓഫ് ചെയ്തു...
😕പടച്ചോനെ ഒരു ആവേശത്തിന് പറഞ്ഞു പോയതാ... പണി ആയോ...സോപ്പിട്ടു നോക്കിയാലോ...
"😌മി... ട്ടൂ... സെ..."
ചെക്കന്റെ അടുത്തായി ഇരുന്നു പെണ്ണ് വിളിച്ചതും അവിടെ വല്യ മൈൻഡ് ഒന്നും ഇല്ല...
"മിണ്ടൂലെ... എന്നാൽ ഞാൻ ഒറ്റയ്ക്ക് പൊക്കോളാം..."
പടച്ചോനെ പിറകെ വരുത്താൻ ഉള്ള ഒരിത് എങ്കിലും ആ കോപ്പിനെ കൊണ്ട് തോന്നിക്കണേ...പെണ്ണ് എങ്ങോട്ടെന്ന് ഇല്ലാതെ നടന്നു പിറകോട്ടു നോക്കിയേലും ചെക്കൻ അവിടന്ന് മാറീട്ടില്ല...
😕ചെക്കനെ നമ്മളെ വരുതിക്ക് കൊണ്ട് വരാൻ ഒരു വഴിയെ ഉള്ളൂ... ലാസ്റ്റ് അടവ്... അല്ല പിന്നെ... 😌
കുറച്ച് കഴിഞ്ഞതും പെണ്ണിന്റെ അനക്കം ഒന്നും കാണാതെ ചെക്കൻ എണീറ്റു...ഈ കോപ്പിന് ഇത്രക്ക് ധൈര്യം ഒക്കെ ഉണ്ടോ... എവിടെ പോയാവോ പെണ്ണ്...
"എടീ സുട്ടൂസെ..."
ചെക്കൻ കുറെ വിളിച്ചു നോക്കിയേലും പെണ്ണിന്റെ ഒരു അനക്കവും ഇല്ല...
"😓എടീ..."
പെണ്ണ് ആണേൽ ഇതൊക്കെ കണ്ട് മരത്തിന്റെ പിന്നാലെ മറഞ്ഞു നിന്നു ചിരിച്ചു... 😍
"എടീ കളിക്കാതെ വന്നേ... നിന്നെ കണ്ടില്ലെങ്കിൽ പിന്നെ ഞാനും ഇവിടന്ന് തനിച്ചു പോവില്ല...ഇനി എങ്കിലും കളിക്കാതെ ഒന്ന് വാടി..."😓
"😌ഹി... ഹി... ഹി... പറ്റിച്ചേ..."
പെണ്ണ് ചിരിച്ചു കൊണ്ട് മുന്നിൽ വന്നതും ചെക്കൻ കലിപ്പിൽ പെണ്ണിന്റെ അടുത്ത് ചെന്നു...
"എനിക്കറിയായിരുന്നു... പിണക്കം ഉള്ള ആള് എന്നെ തേടി വരുമെന്ന്... എങ്ങനെ ഉണ്ട് എന്റെ ഐഡിയ..."
പെണ്ണ് ഇളിച്ചു കൊണ്ട് ചോദിച്ചു തീരുന്നതിനു മുന്നേ ചെക്കൻ അവളെ മരത്തിലേക്ക് ചേർത്തു നിർത്തി പെണ്ണിന്റെ അധരങ്ങൾ കടിച്ചെടുത്തു...രണ്ട് കയ്യും കോർത്തു പിടിച്ചു നിർത്തിയതും പെണ്ണ് കണ്ണും തള്ളി ചെക്കനെ തന്നെ നോക്കി... 😓
ചെക്കൻ കണ്ണും അടച്ചു പിടിച്ചു അവളുടെ അധരങ്ങൾ നുണഞ്ഞു കൊണ്ടിരുന്നു... കയ് കൊണ്ട് എതിർക്കാൻ നോക്കി എന്കിലും ബലമായി പിടിച്ചു വെച്ചത് കൊണ്ട് പെണ്ണിന് ഒന്ന് അനങ്ങാൻ ആയില്ല...
ദേഷ്യം ഒന്ന് അടങ്ങിയതും അവളുടെ അധരങ്ങൾ കടിച്ചു പിടിച്ചു കൊണ്ട് കണ്ണ് തുറന്നു അവളെ നോക്കി... അവന്റെ നോട്ടത്തിൽ അവളുടെ കണ്ണുകൾ അടഞ്ഞു... 😍ചെക്കൻ പുഞ്ചിരിച്ചു കൊണ്ട് വീണ്ടും അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി... 😍
നീണ്ട ചുംബനത്തിന് ശേഷം അവളിൽ നിന്നും വിട്ടു മാറി കൊണ്ട് പെണ്ണിന്റെ കവിളിൽ ഒന്ന് തട്ടി...
"ഇനി എന്നെ ദേഷ്യം പിടിപ്പിച്ചാൽ ദാ ഇവിടെ ആവും ഞാൻ അത് തീർക്കുന്നത്..."
പെണ്ണിന്റെ അധരങ്ങളിൽ തലോടി കൊണ്ട് പറഞ്ഞതും പെണ്ണ് അവന്റെ കയ് തട്ടി മാറ്റി...
😒ഇങ്ങനെ ആരുന്നേൽ അവിടെ എങ്ങാനും അടങ്ങി നിന്നാൽ മതിയായൊരുന്നു... ഒരു നാണവും മാനവും ഇല്ലാത്ത ജന്തു... ഇനി പഴയ പോലെ കോപ്പിന്റെ മുഖത്ത് നോക്കാൻ പറ്റോ ആവോ... 😪
പെണ്ണ് പിന്നെ സൈലന്റ് ആയി അവിടെ തന്നെ ഇരുന്നു... ഓരോ കല്ല് എടുത്തു എങ്ങോട്ടെന്നില്ലാതെ എറിഞ്ഞു... ഇവിടന്ന് ഒന്ന് കേറട്ടെ ഇതിനുള്ളത് നിനക്ക് ഞാൻ തരാം... 😬
അടുത്തായി ചെക്കനും ഇരുന്നതും പെണ്ണ് ഒന്ന് നീങ്ങി ഇരുന്നു ചെക്കനെ തുറിച്ചു നോക്കി... ചെക്കൻ ആണേൽ ഇളിച്ചു കൊണ്ട് നാവ് കൊണ്ട് ലിപ് തൊട്ടതും പെണ്ണ് ഷാൾ എടുത്തു പെണ്ണിന്റെ ലിപ് നല്ല പോലെ തുടച്ചു... 😏
നിനക്ക് ഞാൻ ഇതിനൊക്കെ ഉള്ളത് തരാം... ചെക്കൻ അതും ചിന്തിച്ചു ഇരുന്നതും ഫോൺ റിങ്ങ് ആയി...
"കുട്ടൂസ് ആണല്ലോ..."
അത് കേട്ടതും പെണ്ണ് ചാടി എണീറ്റ് ഫോൺ കയ്യിൽ ആക്കാൻ നോക്കി... അപ്പൊ തന്നെ ചെക്കൻ ഫോൺ നീക്കി പിടിച്ചു അവളെ തന്റെ കരവലയത്തിൽ ഒതുക്കി മടിയിൽ പിടിച്ചു ഇരുത്തി ഒരു കയ് കൊണ്ട് വാ അടച്ചു വെച്ചു... 😓പെണ്ണ് ആണേൽ കുതറി മാറാൻ ഒക്കെ നോക്കുന്നുണ്ട്...
"എന്താടാ അളിയാ..."
"നിങ്ങൾ സേഫ് ആണോ...?!!അവൾ ഉണ്ടോ കൂടെ..."
"ആ സേഫ് ആണ്...ആര് സുട്ടൂസോ... ആ അവൾ ഇവിടെ എവിടെയോ ഉണ്ട്..."
😬കള്ള പന്നി പറയുന്നത് കേട്ടില്ലേ... ഇതിന് എന്തൊരു ശക്തിയാണ് പടച്ചോനെ... ഒന്ന് മാറ്റാനും പറ്റുന്നില്ലല്ലോ... 😓
"അവിടെ തന്നെ കൂടാൻ ആണോ പ്ലാൻ... വരുന്നില്ലേ..."
"ഇരുട്ടല്ലേ റൂട്ട് കാണണ്ടേ... എന്തായാലും ഞങ്ങൾ മോർണിംഗ് അവിടെ എത്തിയിരിക്കും..."
🙄മോർണിംഗ് വരെ ഈ കോപ്പിന്റെ കൂടെ ഇവിടെ കഴിയാനോ...
"മോർണിംഗ് വരെ മോൻ കണ്ട്രോൾ വിടാതെ നോക്കിക്കോണം... അല്ലേ നിന്നെ ജീവനോടെ വെച്ചേക്കില്ല അവൾ..."
"😁ഏയ്... അവൾ അങ്ങനെ ഒന്നും ചെയ്യില്ല... പാവം... ഇപ്പൊ തന്നെ എന്തൊരു നിഷ്കു ആയിട്ടാ ഇരിക്കുന്നെ എന്ന് അറിയോ..."
😓പെണ്ണ് ലവനെ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് എന്ന പോലെ നോക്കി...
"അപ്പൊ ഓകെ അളിയാ..."
എന്നും പറഞ്ഞു കാൾ കട്ടാക്കിയതും പെണ്ണ് കാൽ കൊണ്ട് നല്ലോരു ചവിട്ട് കൊടുത്തു... അതോടെ ചെക്കൻ പെണ്ണിനെ രണ്ട് കയ് കൊണ്ടും വരിഞ്ഞു മുറുക്കിയതും പെണ്ണ് ഷോക്ക് അടിച്ച പോലെ കണ്ണും തള്ളി ഇരുന്നു... 😲
"ഇപ്പൊ കണ്ടോ എന്നോട് കളിച്ചാൽ എങ്ങനെ ഇരിക്കും എന്ന്..."
"😬പോടാ പട്ടി..."
"പട്ടി എന്നോ... ഒന്നും ഇല്ലേലും നിന്നെക്കാൾ രണ്ട് മണിക്കൂർ മുന്നേ ഭൂമിയിൽ വന്നത് അല്ലേടി ഞാൻ..."
"പോടാ... ദേ എന്നെ വിട്ടേ... അപ്പൊ കാണാം ഞാൻ ആരാണെന്ന്..."
"അയ്യേ ഇവിടെ വെച്ച് വേണ്ട... അതൊക്കെ നമ്മുടെ ഫസ്റ്റ് നൈറ്റ് മതി... ഇപ്പൊ കണ്ടാൽ കയ് വിട്ടു പോകും..."
"ചീ...വൃത്തികെട്ടവൻ... ഇവിടെന്ന് പോയാൽ നിന്നെ എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം..."😬
"😍അതും ഫസ്റ്റ് നൈറ്റ് മതി എന്നെ..."
"ദേ മിട്ടൂസെ... എന്നെ വിട്ടേ... എനിക്ക് ദേഷ്യം വരുന്നുണ്ട്..."😬
"ദേഷ്യം വരുമ്പോ നിന്നെ കാണാൻ എന്താ ഒരു മൊഞ്ച്... നോക്കട്ടെ..."
പെണ്ണിന്റെ മോന്ത പിടിച്ചു മുഖത്തിന് നേരെ പിടിച്ചതും പെണ്ണ് അവന്റെ തോളിൽ പല്ലുകൾ അമർത്തി കടിച്ചു...
"😲ആ...ബ്ലഡ് കുടിക്കുന്ന യക്ഷി ആണോടി നീ..."
എന്നും പറഞ്ഞു പെണ്ണിനേയും വിട്ടു ചെക്കൻ തോളിൽ തടവി കൊണ്ടിരുന്നു...
"ഇപ്പൊ മനസ്സിൽ ആയോ എന്നോട് കളിച്ചാൽ എങ്ങനെ ഇരിക്കും എന്ന്... വെറുതെ ആവാത്ത പണിക്ക് നിക്കണ്ട..."
ഇതിനെ ഒതുക്കാൻ അങ്ങനെയും ഇങ്ങനെയും ഒന്നും പറ്റില്ല... ചെക്കൻ തോളിൽ നിന്ന് കയ് എടുക്കാതെ പെണ്ണിനെ നോക്കി ചിന്തിച്ചു... 😓
"നീ എന്താ പറഞ്ഞത്... മോർണിംഗെ വരുള്ളൂ എന്നോ... നീ ഇവിടെ നിന്നോ ഞാൻ പോവാ..."
"ഓഹ്... എടീ പോവല്ലേ...ഞാൻ ഇനി ഒന്നിനും ഇല്ല...പോരെ..."
"അതാ മോന് നല്ലത്..."
പെണ്ണ് കുറെ വള്ളിമ്മേ തൂങ്ങി കേറാൻ നോക്കി എങ്കിലും ആവാതെ ഒടുക്കം അവിടെ തന്നെ വന്നിരുന്നു... 😌ചെക്കൻ ആണേൽ പെണ്ണിന്റെ വീഴ്ച കണ്ട് ഉള്ളിൽ മാത്രം ചിരിച്ചു... ഇനി ഒരു അറ്റാക്ക് താങ്ങാൻ ഉള്ള ശേഷി ഇല്ലേ... 😓
**********💞
"😭ഇയാൾ അല്ലേ പറഞ്ഞത്... എന്റെ പിള്ളേർ ആണെന്നും പോയ പോലെ വരും എന്നും... ന്നിട്ട് ഇപ്പൊ കണ്ടില്ലേ..."
പെണ്ണിനെ കാണാൻ ഇല്ലെന്ന് കേട്ടപ്പോൾ മോങ്ങാൻ തുടങ്ങിയതാണ് നിയ... ഒപ്പം അജുനെ കുറ്റപ്പെടുത്തലും... 🙄
"എടീ അവർ സേഫ് ആണെന്ന് വിളിച്ചപ്പോൾ പറഞ്ഞതല്ലേ... പിന്നെന്താ... രാവിലെ ഇവിടെ എത്തിക്കോളും..."
"😕അപ്പൊ രാത്രി അവർ എവിടെ നിക്കാ..."
"ഇപ്പൊ ഉള്ളിടത്... നമ്മളും രണ്ട് മൂന്ന് ദിവസം ഇത് പോലെ പെട്ടത് അല്ലേ... എന്നിട്ട് വല്ല കുഴപ്പവും ഉണ്ടായിട്ടുണ്ടോ...?!!"
"😏ഉണ്ടോന്നോ... അതോണ്ടല്ലേ ഇയാൾ എന്റെ തലയിൽ ആയെ..."
🙄അപ്പൊ അടുത്ത തല്ലിനുള്ള സ്കോപ്പ് റെഡി ആയി... അടുത്തിരുന്ന ഐഞ്ചൽസും അക്കൂസും പരസ്പരം ഒന്ന് നോക്കി... ആശ്വസിപ്പിക്കാൻ ഇരുന്നതാ ഇതിപ്പോ പിടിച്ചു വെക്കേണ്ടി വരും...
"എന്റെ നിയ ഇതും പറഞ്ഞു നമുക്ക് വേറൊരു ദിവസം തല്ല് കൂടാം... നീ ഇപ്പൊ ആ വാ ഒന്ന് അടച്ചു വെക്ക്..."😓
"അയ്യടാ... മിട്ടൂസ് ഇയാളെ പോലെ ഒന്നും ആവില്ല നല്ല ചെക്കനാ... ഇയാൾ അല്ലേ എന്നെ അവിടെ ഇട്ടു ഉമ്മ വെച്ചേ... എന്നാലും അമിക്കാടെ സ്വഭാവം കിട്ടീട്ടുണ്ട് ഇണ്ടേൽ ചെക്കൻ സുട്ടൂസിനെ ഉമ്മ വെക്കും... പടച്ചോനെ അങ്ങനെ ഒന്നും സംഭവിക്കല്ലേ..."😓
ഇത്തിരി പോന്ന പ്രായത്തിൽ തന്നെ ചെക്കൻ തുടങ്ങിയതാ... അത് അറിയാത്തത് നന്നായി...അമിയെ പോലെ ആണേൽ ഇത്തിരി ഏലും ഡീസന്റ് പ്രതീക്ഷിക്കാം...ഇതിപ്പോ ചെക്കൻ എന്തൊക്കെ കാണിച്ചു കൂട്ടുമോ എന്തോ... അജു അതും ആലോചിച്ചു ഇരുന്നു...
കുട്ടൂസും ടുട്ടൂസും ആണെങ്കിൽ ചെക്കനെ നല്ല പോലെ അറിയാവുന്നോണ്ട് വലുത് ഒന്നും സംഭവിക്കരുതേ എന്ന ചിന്തയിൽ ആണ്... 🙄
സൈലന്റ് ആയി രണ്ടും രണ്ട് മൂലയിൽ ഇരുന്നു...
"😓സോറി..."
ചെക്കന്റെ ഇരിപ്പ് കണ്ടതും പെണ്ണിന് സഹിക്കാൻ ആയില്ല... ശേ വേണ്ടായിരുന്നു നല്ല പോലെ വേദനിച്ചു എന്ന് തോന്നുന്നു എന്ന ചിന്തയിൽ ആണ് പെണ്ണ് ഇപ്പോൾ...
പ്രതികരണം ഒന്നും ഇല്ലാത്ത കണ്ട് പെണ്ണ് ഒന്ന് നീങ്ങി ചെക്കന്റെ അടുത്തായി ഇരുന്നു...
"😓സോറി ഡാ മിട്ടൂസെ... അപ്പോഴത്തെ ദേഷ്യം കൊണ്ട് പറ്റിപ്പോയതാ... ക്ഷമിച്ചു എന്ന് ഒന്ന് പറ..."
പെണ്ണ് ചെക്കന്റെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞതും ചെക്കൻ കയ് തട്ടി മാറ്റി മൈൻഡ് ചെയ്യാതെ ഇരുന്നു...
"നീ അമ്മാതിരി പണിയല്ലെ കാണിച്ചേ... അത് കൊണ്ടല്ലേ ഞാൻ..."
അപ്പോഴും ചെക്കന് മിണ്ടാട്ടം ഇല്ല... 🙄പടച്ചോനെ ഇതിനെ ഒന്ന് മിണ്ടിക്കാൻ എന്താ വഴി.. പിന്നെ അതികം ആലോചിക്കേണ്ടി വന്നില്ല... പെണ്ണ് ഒന്ന് ചിരിച്ചു കൊണ്ട് ചെക്കന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു... ചെക്കൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെയും മൈൻഡ് ചെയ്യാതെ ഇരുന്നു...
"ഇനി എന്താ വേണ്ടേ...?!!"
പടച്ചോനെ വലുതായിട്ട് എന്തെങ്കിലും ചോദിച്ചാലോ... അല്ലേ വേണ്ട ചോദിക്കാതെ തരുമോന്നു നോക്കട്ടെ..
"നോക്കട്ടെ നല്ല പോലെ വേദനിച്ചോ...വെരി വെരി സോറി ഡാ..."
എന്നും പറഞ്ഞു ചെക്കന്റെ ഷർട്ട് നീക്കി കടിച്ച ഭാഗം നോക്കി അവിടെയും ഒരു ഉമ്മ കിട്ടി... എന്നാലും ചെക്കന് തൃപ്തി ആയില്ല... ഒന്നൂടെ വൈറ്റ് ചെയ്താൽ ഇതിനേക്കാൾ കൂടുതൽ കിട്ടിയാലോ... 😍
"ഇനിയും ദേഷ്യം മാറിയില്ലേ..."
"ഇല്ല..."
"ഇനി എന്താ വേണ്ടേ..."
"😍ഇവിടേം കൂടെ ഒന്ന്... തരോ..."
"അത് മോന്റെ കെട്ടിയോളോട് ചെന്നു പറ..."
"ഭാവിയിൽ എണ്ണം കുറക്കാടി..."
"ഭാവിയിൽ എണ്ണം കുറച്ചാൽ എനിക്കെന്താ... എന്നെ കെട്ടുന്ന ആൾക്ക് എന്തായാലും ഞാൻ ആവശ്യത്തിന് കൊടുത്തോളാം..."😌
"അത് ഞാൻ അല്ലേ..."
"അല്ല... ഞാൻ കൊള്ളാവുന്ന വല്ല ചെക്കനെയും കിട്ടോന്ന് നോക്കട്ടെ..."
"എന്നേക്കാൾ നല്ലവനെ ഒന്നും നിനക്ക് കിട്ടാൻ പോണില്ല..."
"നീ കണ്ടോ... ഞാൻ ഒരു അടിപൊളി ചെക്കനെ കെട്ടീട്ട് നിന്റെ മുന്നിൽ വന്ന് നിക്കുന്നത്..."
"എങ്കിൽ അവന്റെയും നിന്റെയും പതിനാറടിയന്തിരം എന്റെ കയ് കൊണ്ട് ആവും..."😬
അത് കേട്ടതും പെണ്ണ് ചെക്കൻ കാണാതെ ഒന്ന് ചിരിച്ചു...
"ഉറക്കം വരുന്നെടാ..."
എന്നും പറഞ്ഞു ചെക്കന്റെ തോളിൽ തല വെച്ച് കിടന്നതും ചെക്കൻ തോൾ അനക്കി... 🙄
"😓ഓഹ്..."
എന്നും പറഞ്ഞു പെണ്ണ് എണീറ്റതും ചെക്കൻ തന്നെ അവളെ തല പിടിച്ചു തോളിൽ വെച്ചു... പെണ്ണ് പിന്നെയും ഒന്ന് ചിരിച്ചു കൊണ്ട് കണ്ണടച്ച് ഇരുന്നു.. ❣️
കാലത്ത് പെണ്ണ് കണ്ണ് തുറന്നതും ചെക്കന്റെ മടിയിൽ ആണ് ഉള്ളത്... പടച്ചോനെ ഇതെപ്പോ... 🙄കോപ്പ് വല്ലതും കാണിച്ചു കൂട്ടിയോ ആവോ വിശ്വസിക്കാൻ കൊള്ളില്ല... പെണ്ണ് സ്വയം ഒന്ന് നല്ലോണം നോക്കി കഴിഞ്ഞു ചെക്കനെ നോക്കിയതും ചെക്കൻ നല്ല ഉറക്കം ആണ്...
"മി... ട്ടൂ... സെ..."
പതിയെ കാതിൽ ആയി വിളിച്ചതും ചെക്കൻ കണ്ണ് തുറന്നു...
"പോണ്ടേ..."
ചെക്കൻ എണീറ്റതും ആ എന്ന് പറഞ്ഞു തോളിൽ കയ് വെച്ചു... പടച്ചോനെ ഇത് വരെ ഇത് മാറീലെ... പണി ആവോ... 🙄
"എന്ത് കടിയാടി... പേ പട്ടി കടിക്കില്ലല്ലോ ഇങ്ങനെ..."😓
അതിന് പെണ്ണ് ഒന്ന് ഇളിച്ചു... കുറെ നടന്നതും ഒരു വള്ളി കണ്ട് ചെക്കൻ വലിച്ചു നോക്കി...
"ഇതിൽ പിടിച്ചു കേറാൻ നോക്ക്..."
😕ഇവൻ താഴെ നിക്കുമ്പോഴോ... പെണ്ണ് ഷാൾ എടുത്തു വയറിൽ വരിഞ്ഞു കെട്ടി അതിൽ പിടിച്ചു എങ്ങനെ ഒക്കെയോ കേറി...ചെക്കന് കയ് നീട്ടിയതും ചെക്കൻ അതൊന്നും മൈൻഡ് ചെയ്യാതെ പിടിച്ചു കയറി...
പിന്നാലെ ഒരു പട്ടിയെ പോലെ നടന്നതും ചെക്കൻ ചുറ്റിലും നോക്കി ഒരു സൈഡിൽ ആയി നിന്നു... 🙄പടച്ചോനെ ഇതും കേറേണ്ടി വരോ... പെണ്ണ് മേലേ ഒന്ന് നോക്കി ചെക്കന്റെ അടുത്ത് ചെന്നു നിന്നു... 😓
"അങ്ങോട്ട് മാറി നിക്കെടി..."
😕അപ്പൊ എന്നെ കൂട്ടാതെ പോവാൻ ഉള്ള പ്ലാൻ ആണോ... പെണ്ണ് ഇല്ലെന്ന് തോൾ പൊക്കി കാണിച്ചതും ചെക്കൻ പാന്റ്സിന്റെ സിബ് അഴിക്കുന്നത് കണ്ടതും പെണ്ണ് അയ്യേ എന്നും പറഞ്ഞു തിരിഞ്ഞു നിന്നു... 😬വൃത്തികെട്ടവൻ...ഇതിനാണെന്ന് കോപ്പിന് നേരത്തെ പറഞ്ഞുടെ... 🙄അല്ലേലും മാറി നിക്കാൻ പറഞ്ഞതല്ലേ... അപ്പൊ തന്നെ അനുസരിച്ചാൽ മതിയായിരുന്നു...
"വാ പോവാം..."
ചെക്കൻ തട്ടി വിളിച്ചതും പെണ്ണ് തിരിഞ്ഞു നിന്നു ചെക്കനെ മൊത്തത്തിൽ ഒന്ന് നോക്കി...
"🙄എന്താ...?!!"
"😓എനിക്കും..."
പെണ്ണ് ചെറു വിരൽ പൊക്കി കാണിച്ചതും ചെക്കൻ ഒന്ന് ചിരിച്ചു...
"അതിനല്ലേ ഇവിടെ ഇഷ്ട്ടം പോലെ പ്ലേസ്... എന്നോട് സമ്മതം ചോദിക്കേണ്ട ആവശ്യം ഒന്നും ഇല്ല..."
എന്നും പറഞ്ഞു ചെക്കൻ നടന്നതും പെണ്ണ് പിന്നിൽ നിന്ന് തല്ലാൻ എന്ന പോലെ ആക്ഷൻ കാണിച്ചു...😓ഈ തുറന്ന പ്ലേസ് നോക്കി തെണ്ടിക്ക് എങ്ങനെ പറയാൻ തോന്നി... കൂടെ ഉള്ളത് ആണെങ്കിൽ തറ വേല കാണിക്കുന്ന ചെക്കനും... അപ്പൊ പിന്നെ അത് നടക്കില്ല...
"എന്തെ... വേണ്ടേ..."
"😕നീ നിക്കുമ്പോഴോ... അതിനേക്കാൾ ബേധം വേണ്ടെന്ന് വെക്കുന്നതാ..."
"🙄നിനക്ക് എന്നെ തീരെ വിശ്വാസം ഇല്ല അല്ലേ..."
"ഇല്ല... എനിക്ക് ആകെ കൂടെ വിശ്വാസം ഇല്ലാത്ത ഒരേ ഒരാൾ നീയാ..."
"😍അതൊക്കെ കെട്ട് കഴിഞ്ഞു ഞാൻ മാറ്റി തരാം..."
"🙄പിന്നെ ഇങ്ങ് വാ മാറ്റി തരാൻ..."
പെണ്ണ് അതും പറഞ്ഞു മുന്നിൽ നടന്നു... ഒരു തരത്തിലും പിടി തരുന്നില്ലല്ലോ കോപ്പ്... 😓
റോഡിൽ എത്തിയതും ചെക്കൻ അവന്മാരെ കാൾ ചെയ്തു അവിടെ ഇരുന്നു... പെണ്ണാണെങ്കി അങ്ങോട്ടും ഇങ്ങോട്ടും നടക്കാ... 😓ഇരിക്കാൻ ഉള്ള ശേഷി ഇല്ല...
ബ്രോസ് ജിപ്സിയും ആയി വന്നതും പെണ്ണ് അടുത്തേക്ക് ഓടി അവറ്റകളെ കെട്ടിപ്പിടിച്ചു...അതികം ഞെക്കിയാൽ പ്രശ്നം സീരിയസ് ആവുന്നു കണ്ടതും പെണ്ണ് പിന്നെ ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി ഇരുന്നു... 😓
"ഡാ മിട്ടൂസെ..."
എന്നും വിളിച്ചു രണ്ടും ചെക്കനെ കെട്ടിപ്പിടിച്ചതും ചെക്കൻ എരിവ് വലിച്ചു...
"എന്ത് പറ്റി...?!!"
"😕അത് വീഴ്ചയിൽ എവിടെയോ തട്ടിയത് ആവും..."
"🙄ഏയ് ഇത് അങ്ങനെ കിട്ടിയത് ഒന്നും അല്ല...ഉള്ള പല്ല് മുഴുവൻ ഇവിടെ ഉണ്ടല്ലോ...അപ്പൊ മോൻ കാര്യായിട്ട് എന്തോ കാണിച്ചു വെച്ചിട്ടുണ്ട്... അല്ലാതെ ഇത് കിട്ടാൻ വഴിയില്ല...ഇത് തന്നത് അവൾ അല്ലേ... നീ എന്താടാ അവളെ ചെയ്തേ..."
"😕അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടെങ്കി ഞാൻ ഇപ്പോൾ ജീവനോടെ കാണോ..."
"😌അപ്പൊ കയ്യിലിരിപ്പ് കൊണ്ട് കിട്ടിയതാ നന്നായെ ഉള്ളൂ..."
"😬ഒന്ന് വരോ...വീട്ടിൽ എത്തീട്ട് വേണം..."
ബാക്കി പറയുന്നതിന് മുന്നേ മൂന്നും വന്ന് ഇരുന്ന് വണ്ടി എടുത്തു...ചെക്കൻ ഇരുന്നത് പെണ്ണിന്റെ അടുത്ത് തന്നെ ആയിരുന്നു... പെണ്ണാണെൽ ഓരോ കുണ്ടും കുഴിയും താണ്ടും തോറും വയർ അമർത്തി പിടിച്ചു... അത് കണ്ടതും ചെക്കൻ നല്ല പോലെ ചിരിച്ചു...
അതിന് പെണ്ണ് ചെക്കന്റെ കാല് നോക്കി ഒന്ന് കൊടുത്തതും ചെക്കൻ പിന്നെ ഒന്ന് അനങ്ങിയിട്ടില്ല... 😓അമ്മാതിരി ചവിട്ട് ആയിരുന്നു...
വീട് എത്തിയതും എല്ലാരും പെണ്ണിനെ കണ്ട സന്തോഷത്തിൽ നോക്കി നിൽക്കുമ്പോൾ പെണ്ണ് അകത്തേക്ക് കയറി ഒരു ഓട്ടം ആയിരുന്നു...
"അവൾക്ക് ഇത് എന്ത് പറ്റി...?!!"
"അത് ടോയ്‌ലെറ്റിൽ പോയതാ... എങ്ങനെ ഇവിടെ വരെ എത്തി എന്ന് അവൾക്കേ അറിയൂ..."
മിട്ടൂസ് അകത്തു കയറി കൊണ്ട് പറഞ്ഞു...പെണ്ണ് ഫ്രഷ് ആയി വന്നതും അഞ്ചാറു ദിവസം ആയി ഫുഡ് കണ്ടിട്ടില്ലെന്ന പോലെ ഇരുന്നു കഴിക്കാൻ തുടങ്ങി... അജു ആണെങ്കിൽ മുൻപ് നിയയുടെ അവസ്ഥ ഓർത്ത് ഒന്ന് ചിരിച്ചു... മിട്ടൂസിനെ നോക്കിയതും ചെക്കൻ വാങ്ങിക്കൂട്ടിയത് ഓർത്ത് ഇരിപ്പാ... 😕എന്തിനായിരുന്നു ഈ കോപ്പിന്റെ പിന്നാലെ എടുത്തു ചാടിയത്...പെണ്ണ് ഇടക്ക് ഒന്ന് എരിവ് വലിച്ച് ചെക്കനെ കലിപ്പിൽ നോക്കി... 😬കടിച്ചു പൊട്ടിച്ച് ഇരിക്കുന്നത് കണ്ടില്ലേ...
ചെക്കനെ നോക്കി കലിപ്പ് കാണിക്കുന്നുണ്ടേലും പെണ്ണ് കിസ്സ് ചെയ്തത് മാത്രം അജുനോട് പറയാതെ ബാക്കി ഒക്കെയും വിവരിച്ചു കൊടുത്തു... 😍അത് കേട്ടതും ചെക്കൻ ഒന്ന് ചിരിച്ചു... അപ്പൊ പെണ്ണിന് കൊടുത്തത് ഇഷ്ടം ആയിക്കാണും...
ചാടിയതിന് ഉപകാരം ഉണ്ട്... കോപ്പിനെ കൊണ്ട് എങ്ങനെ എങ്കിലും സമ്മതിപ്പിച്ചേ പറ്റൂ...എന്നാലേ വിശ്വാസം വരൂ...😍പെണ്ണിനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു ലിപ് തൊട്ട് കൊണ്ട് സൂപ്പർ എന്ന് ആക്ഷൻ കാണിച്ചതും പെണ്ണ് ചെക്കനെ കലിപ്പിൽ നോക്കി... 🙄അതോടെ ചെക്കൻ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി...
പിറ്റേന്ന് സ്റ്റാർസ് കോളേജിൽ പോവാൻ റെഡി ആവുമ്പോ ആണ് നിയ ഫോണും പിടിച്ചു കേറി വന്നത്...
"നെച്ചുവാ വിളിച്ചേ... മിട്ടൂസ് ഇന്ന് കോളേജിൽ ഇല്ലെന്ന്... പനി ആണത്രേ... പോരാത്തതിന് തോളിൽ എന്തോ കടിച്ച പാടും ഇണ്ടത്രേ...വിഷം കൂടിയ ഏതോ ജീവിയാണത്രെ...ആകെ കല്ലിച്ചു നിക്കാ... പാവം ഇവളെ രക്ഷിക്കാൻ വേണ്ടിയല്ലേ ചെക്കൻ..."
🙄പടച്ചോനെ വിഷം കൂടിയ ജീവിയാ... ഞാൻ അല്ലേ ആ കടിച്ചെ... അത് ഇങ്ങനെ ആവോ...!
പെണ്ണ് സ്വയം പല്ല് തൊട്ടൊക്കെ നോക്കി... പാവം മിട്ടൂസ്... ഇനി ഇപ്പോൾ എന്താ ചെയ്യാ പടച്ചോനെ... 😓ബ്രോസ് നോക്കിയത് പെണ്ണിനെയാണ്... എന്നാലും ഇവൾ തന്നെ ആവോ...
ഐഞ്ചൽസിനെയും അക്കൂസിനെയും സ്കൂളിൽ വിട്ടു നിയയും സ്റ്റാർസും നേരെ വന്നത് മിട്ടൂസിന്റെ അടുത്താണ്...
വിൻഡോസ് വഴി അവർ വരുന്നത് കണ്ടതും മിട്ടൂസ് മൂടി പുതച്ചു കിടന്നു... 🙄
😓എല്ലാരും ചെക്കനെ നോക്കി നിക്കുമ്പോ സുട്ടൂസ് ആണേൽ ഇപ്പോൾ കരയും എന്ന പോലെ നിക്കാ...😪ചെക്കൻ അവരോടൊക്കെ സംസാരിക്കുന്നുണ്ടെലും നോട്ടം പെണ്ണിനെയാണ്...
നിയയും നെച്ചുവും പിന്നെ കിച്ചണിൽ എത്തിയതും സ്റ്റാർസ് അവന്റെ അടുത്തായി ഇരുന്നു... കുട്ടൂസും ടുട്ടൂസും പരസ്പരം ഒന്ന് നോക്കി ഇറങ്ങാം എന്ന് ആക്ഷൻ കാണിച്ചു മുറിയിൽ നിന്ന് ഇറങ്ങിയതും സുട്ടൂസ് ഒരു സോറി പറഞ്ഞു നടന്നു...
😒ഇത്രേം കാണിച്ചിട്ടും ഒരു സോറി മാത്രേ ഉള്ളൂ... ആക്ഷൻ ഒക്കെ വെറുതെ ആയോ... ചിന്തിച്ചു തീരുന്നതിനു മുന്നേ പെണ്ണ് ഡോറും ലോക്ക് ചെയ്തു അടുത്തേക്ക് വരുന്നത് കണ്ട് ചെക്കൻ നല്ല പോലെ പകച്ചു... 😨പടച്ചോനെ ഇവൾ ഇത് എന്തിനുള്ള പുറപ്പാട് ആണ്...ഇനി ഒരു കടി കൂടി താങ്ങാൻ ഉള്ള ശേഷി ഇല്ല...
"😪സോറി... ഡാ... ഞാൻ കാരണം അല്ലേ എല്ലാം... നിനക്ക് ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് ഞാൻ കരുതീല..."
പെണ്ണ് മോങ്ങി കൊണ്ട് ചെക്കനെ കെട്ടിപ്പിടിച്ചതും ചെക്കനും തിരിച്ചു അവളെ കെട്ടിപ്പിടിച്ചു ഒന്ന് ചിരിച്ചു...
അരയിൽ കൂടി ചെക്കന്റെ കയ് ഇഴയുന്നത് അറിഞ്ഞതും പെണ്ണ് ചെക്കനെ പതിയെ വിട്ടു... 😓
"നീ ഇങ്ങനെ കരയൊന്നും വേണ്ട... ഞാൻ ചുമ്മാ നിനക്ക് എന്നോട് സ്നേഹം ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്തത് അല്ലേ... എനിക്ക് പനി പോയിട്ട് ഒരു ജലദോഷം വരെ ഇല്ല..."
"😓അപ്പൊ ഞാൻ കടിച്ചെടുത് പൈൻ ഉള്ളതോ... അത് ഞാൻ കാരണം അല്ലേ..."
"അവിടേം കുഴപ്പം ഒന്നും ഇല്ല... ഇത് ഞാൻ ഒരു റോസ് ആൻഡ് ഗ്രീൻ കളർ ചെയ്തതാ...അത് കൊണ്ട് നിനക്ക് എന്നോടുള്ള ഇഷ്ട്ടം എനിക്ക് മനസ്സിൽ ആയല്ലോ അത് മതി..."
അത് കേട്ടതും പെണ്ണ് കലിപ്പിൽ ചെക്കനെ പിടിച്ചു തള്ളി...
"എനിക്ക് ഇഷ്ട്ടം ആണെന്ന് ആര് പറഞ്ഞു... ഞാൻ എന്റെ ബ്രോസിനെ പോലെ തന്നെയാ നിന്നെയും കാണുന്നെ...അല്ലാതെ നിന്നെ എനിക്ക് ഇഷ്ട്ടം ആയോണ്ട് ഒന്നും അല്ല..."
🙄പണി പാളിയോ... കുറച്ചൂടെ വൈറ്റ് ആക്കാർന്നു... പെണ്ണിന്റെ സങ്കടം കണ്ട് പറഞ്ഞു പോയതാ...
"നിനക്ക് എന്നെ ഇഷ്ട്ടം ഉള്ളതിന്റെ തെളിവ് അല്ലേ ഞാൻ ഇന്നലെ നിനക്ക് തന്ന കിസ്സിനെ പറ്റി ആരോടും പറയാതെ മറച്ചു വെച്ചത്..."😍
"അ... അത്... ഞാൻ... പിന്നെ... ഇനി അതെങ്ങാനും കേട്ടിട്ട് വേണം നിന്നെ എന്റെ തലയിൽ കെട്ടി വെക്കാൻ... വെറുതെ എന്തിനാ..."
"ഓഹ്... എന്ന്... എങ്കിൽ പിന്നെ ഒരു കാര്യം ചെയ്യാം... അത് തന്നെ നടക്കട്ടെ..."
പെണ്ണ് ആണേൽ ചെക്കൻ പറഞ്ഞത് മനസ്സിൽ ആവാതെ നിന്നതും ചെക്കൻ പെണ്ണിന്റെ ഷാൾ വലിച്ചൂരിയതും പെണ്ണ് സ്തംഭിച്ചു നിന്നു...ഷർട്ടിന്റെ ബട്ടൻസ് ഊരി മാറ്റി മുടി ഒക്കെ പറത്തുന്നത് കണ്ട് പെണ്ണ് ഇവന് വട്ടായോ എന്ന പോലെ നിന്നു... 🙄
"കുറച്ച് കഴിഞ്ഞു നിയയും നെച്ചുമ്മയും നിന്നെ കാണാതെ ഡോർ തട്ടി വിളിക്കും...അപ്പൊ നമ്മൾ പുറത്തേക്ക് പോന്നത് ഈ കോലത്തിലും... ഒരു ഉമ്മ വെച്ചതിന്റെ പേരിൽ ഒന്നായവരാ അവർ രണ്ടും...അവരെ പറഞ്ഞു മനസിൽ ആക്കാൻ വല്യ പാടൊന്നും ഇല്ല...എന്താ ഈ കോലം എന്ന് ചോദിച്ചാൽ ഞാൻ പറയും ഞങ്ങൾ രണ്ടാൾക്കും ഒരു അബദ്ധം പറ്റി എന്നും എല്ലാ അർത്ഥത്തിലും ഒന്നായെന്നും... അപ്പൊ പിന്നെ ഇരുപത് എങ്കിൽ ഇരുപത്... പ്രായം നോക്കീട്ട് കാര്യം ഇല്ല മാനം അല്ലേ വലുത് എന്നും പറഞ്ഞു എന്നെയും നിന്നെയും പിടിച്ചു കെട്ടിക്കും...ആ അതെങ്കിലും നടക്കട്ടെ..."😍
"😕അയ്യടാ കൊള്ളാലോ മോന്റെ ഉള്ളിലിരിപ്പ്... നീ ഇതൊക്കെ ചെയ്തു കൂട്ടുമ്പോൾ ഞാൻ എന്താ ചുമ്മാതങ്ങു നിക്കൊ... ഒന്ന് പോടാ അവന്റെ ഒരു ഊള ഐഡിയ... നിനക്ക് ഇത്രക്കെ ബുദ്ധിയുള്ളോ... ഞാൻ കരുതി ഇത്തിരി എങ്കിലും ബുദ്ധി ഉണ്ടെന്ന്... കഷ്ടം..."
😓പടച്ചോനെ പണി പിന്നേം പാളിയോ...
"എന്നെ ഇങ്ങനെ കഷ്ടപ്പെടുത്താതെ നിനക്ക് എന്നെ ഇഷ്ട്ടം ആണെന്ന് ഒന്ന് പറഞ്ഞുടെ..."
"😏അയിന് നിന്നെ എനിക്ക് ഇഷ്ട്ടം അല്ലല്ലോ..."
"എങ്കിൽ ഞാൻ ഇന്നലെ തന്ന കിസ്സ് ഇങ്ങ് തിരിച്ചു തന്നേക്ക്... ഞാൻ വേറെ വല്ല പെണ്ണിനും കൊടുത്തോളാം..."
"😬ഒന്ന് പോടാ... നീ എന്നെ ഓരോന്ന് ഓർമിപ്പിച്ചു വെറുതെ എന്റെ കയ്യീന്ന് വാങ്ങാൻ നിക്കണ്ട..."
എന്നും പറഞ്ഞു ചവിട്ടി തുള്ളി പെണ്ണ് ഡോർ തുറക്കാൻ ചെന്നതും ചെക്കൻ ഓടി ചെന്നു പെണ്ണിനെ മാറ്റി... 🙄
"😬മാറിക്കെ... എനിക്ക് പോണം..."
"😍ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ... വല്ലതും നടക്കോ എന്ന്... നീ കുറച്ച് അടങ്ങി നിക്ക്..."
എന്നും പറഞ്ഞു പെണ്ണിനെ ചേർത്തു പിടിച്ചു മുടിയിലെ കെട്ട് അഴിച്ചു മാറ്റി..
"എന്താടാ കാണിക്കുന്നേ..."😬
"നീ ഈ സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ ഫസ്റ്റ് നൈറ്റ് കഴിഞ്ഞു വരുന്ന പെണ്ണിനെ... മുടി ഒക്കെ ഇങ്ങനെ പാറി പാറി പറന്നു കിടക്കുന്നത് കണ്ടിട്ടില്ലേ..."
"😬ദേ മിട്ടൂസെ കളിക്കല്ലേ..."
അപ്പോഴേക്കും ഡോറിൽ കൊട്ട് വീണു... പെണ്ണ് ഒന്ന് ഞെട്ടി കൊണ്ട് ചെക്കനെ നോക്കിയതും ചെക്കൻ ഇളിച്ചു കാണിച്ചു...
ചെക്കനെയും പിടിച്ചു തള്ളി ബെഡിൽ നിന്നും ഷാൾ എടുക്കാൻ നോക്കി എങ്കിലും അതിനും ചെക്കൻ സമ്മതിച്ചില്ല...
"🙄സുട്ടൂസേ നീ അകത്ത് എന്ത് ചെയ്യാ... ഡോർ തുറന്നെ...പോവണ്ടേ... പിള്ളേർ വരുന്നതതിന് മുന്നേ വീട്ടിൽ എത്തണം..."
😬അത് കൂടി കേട്ടതും പെണ്ണ് കലിപ്പിൽ ചെക്കനെ നോക്കി...
"നിനക്ക് ഇതിനുള്ളത് ഞാൻ പിന്നെ തരാട്ടോ..."
എന്നും പറഞ്ഞു ലോക്ക് ഊരിയതും ചെക്കൻ അവളെ പിടിക്കുന്നതിന് മുന്നേ ചെക്കനെ പിടിച്ചു ഒരൊറ്റ തള്ളായിരുന്നു...ചെക്കൻ ദേ പോണു മൂക്കും കുത്തി താഴേക്ക് പോണ പോക്കിൽ പെണ്ണിനേയും പിടിച്ചു വലിച്ചു...രണ്ടും കൂടി അവിടെയും തല്ലായിരുന്നു... ഒടുക്കം പെണ്ണ് ചെക്കനെ അന്ന് കടിച്ച ഭാഗത്ത് ഒന്നൂടെ കൊടുത്തു എണീറ്റു... 😪പടച്ചോനെ എന്നെ കൊല്ലോ ഈ ജന്തു...നെച്ചുവും നിയയും അത് കണ്ട് വായും പൊളിച്ചു പരസ്പരം നോക്കി... 🙄
😕മിട്ടൂസും പെണ്ണിന് പിന്നാലെ വളിച്ച ഇളിയോടെ എണീറ്റതും പെണ്ണ് അവനെ തുറിച്ചു നോക്കി... രണ്ടിന്റെയും കോലം കണ്ടിട്ട് ഉമ്മച്ചിമാർക്ക് രണ്ടിനും എന്താ ചോദിക്കേണ്ടത് എന്ന് പോലും മനസ്സിൽ ആയില്ല... 😪
കുട്ടൂസും ടുട്ടൂസും അവരെ കണ്ടതും അതേ ഞെട്ടലിൽ നില്ക്കാ...ഇവിടെ എന്താ യുദ്ധം ആയിരുന്നോ... 🙄
"വാ നിയ പോവാം..."
"നിങ്ങൾ രണ്ടാളും ഇതിനകത്ത് എന്ത് ചെയ്‌യായിരുന്നു...?!!"
"അ... അത്..."😓
പടച്ചോനെ ഈ പിശാശ് പ്ലാൻ ചെയ്ത പോലെ തന്നെ നടക്കാണോ...
"ഒന്നും ഇല്ല... ഇന്നലെ ഞാനാ ഇവനെ കടിച്ചെ... ഞാൻ അതിന് ഒരു സോറി പറഞ്ഞതാ..."
"🙄നീ എന്തിനാ ഇവനെ കടിച്ചെ..."
"😬അത് ഇവന്റെ കയ്യിലിരിപ്പ് കൊണ്ട്..."
എന്നും പറഞ്ഞു പെണ്ണ് ഇറങ്ങിപ്പോയി...
"😕എടീ നെച്ചു പിള്ളേർ ഒക്കെ ഞങ്ങളെക്കാൾ കഷ്ടം ആടി..."
"ശരിയാ കണ്ണ് തെറ്റുമ്പോഴേക്കും എന്തൊക്കെയാ കാണിച്ചു കൂട്ടുന്നെ..."
"😪ഇനി ഇപ്പോൾ എന്താ ചെയ്യാ..."
നിയ അതും പറഞ്ഞു നിന്നതും പെണ്ണ് വന്നു നിയയെയും വലിച്ചു കൊണ്ട് നടന്നു...
😕എല്ലാം പോയി... എന്റെ കാര്യം ഇന്നത്തോടെ തീരുമാനം ആവുന്നാ തോന്നുന്നേ... മിട്ടൂസ് നെച്ചുനെ നോക്കി ഒരു വളിച്ച ഇളി ആയിരുന്നു...
**********💞
"😓അജു...അവരെന്താ എപ്പോഴും തല്ലും വഴക്കും..."
"അത് ഞങ്ങൾ അങ്ങനെ അല്ലേ... അത് പോലെ ആയിരിക്കും... തല്ലും വഴക്കും ഉള്ളിടത്തെ സ്നേഹം കാണൂ...!പിന്നെ ഞാൻ ആയോണ്ട് നിന്നെ സഹിക്കുന്നു... അത് പോലെ വേറെ ആരെങ്കിലും സഹിക്കോ..."🙄
"😏ഞാൻ അല്ലേ ഇതൊക്കെ ഇപ്പോൾ അജുനോട് പറഞ്ഞത്... ന്നിട്ട് ഇപ്പോൾ എനിക്കായി കുറ്റം അല്ലേ..."
പെണ്ണ് മുഖവും വീർപ്പിച്ചു ഇരുന്നു...
കോളേജിലേക്ക് ചെല്ലാൻ മിട്ടൂസ് ബൈക്കും ആയി വന്നതും സുട്ടൂസ് ടുട്ടൂസിനെ പിടിച്ചു മാറ്റി കുട്ടൂസിന്റെ പിറകിൽ കേറി ഇരുന്നു... 😓പെണ്ണും ആയി അടുക്കാൻ നോക്കും തോറും അകന്നു പോവാണല്ലോ പടച്ചോനെ...
"ഹ്മ്മ്... നീ എന്തൊക്കെ കാണിച്ചാലും അവൾ നിന്റെ വരുതിയിൽ വരില്ലെന്ന് ഇപ്പോൾ മനസ്സിൽ ആയല്ലോ... ഇന്നലെ എന്തായിരുന്നു അകത്ത് പരിപാടി...?!!"
പിറകിൽ കേറി ഇരുന്നു കൊണ്ട് ടുട്ടൂസ് ചോദിച്ചതും മിട്ടൂസ് ഒന്ന് ഇളിച്ചു കാണിച്ചു...
"ഒന്നും സംഭവിച്ചിട്ടില്ല..."
"അങ്ങനെ ഒന്നും സംഭവിക്കാതെ അവൾ പിണങ്ങി നിൽക്കോ..."
"അവൾക്ക് പിന്നെന്താ പണി.. വീക്കിലി അഞ്ച് ദിവസം എന്നോട് പിണങ്ങിയില്ലെ അവൾക്ക് ഉറക്കം വരില്ലല്ലോ..."
എന്നും പറഞ്ഞു ചെക്കൻ കുട്ടൂസിനെ മറി കടന്നു... പെണ്ണ് ആ ഭാഗത്ത് പോലും നോക്കീട്ടില്ല... 😏
"സോറി... സോറി...സോറി... പ്ലീസ് ഒന്നും വേണ്ട നീ എന്നോട് പഴയ പോലെങ്കിലും എന്നോട് സംസാരിക്ക്... പ്ലീസ് ഡീ..."
പെണ്ണ് മുന്നോട്ട് നടക്കുംതോറും കോളേജ് വരാന്തയിലൂടെ ചെക്കൻ അവളെയും നോക്കി കൊണ്ട് പിന്നിലേക്ക് നടന്നു കൊണ്ട് പറഞ്ഞു... പെണ്ണ് അവനെ ഒന്ന് നോക്കാൻ പോലും നിന്നില്ല...
"😓പ്ലീസ് ഡീ... നിന്റെ മിട്ടൂസ് അല്ലേ... നീ വാശി കാണിച്ചപ്പോൾ എനിക്കും വാശി കേറി ചെയ്ത് പോയത് അല്ലേ..."
പറഞ്ഞു തീർന്നതും ചെക്കന്റെ തല പിന്നിൽ ഉള്ള തൂണിൽ ചെന്നു ഇടിച്ചതും ചെക്കൻ നക്ഷത്രങ്ങൾ എണ്ണി... പെണ്ണ് വായും പൊളിച്ചു നിക്കുന്നത് കണ്ട് നൈസ് ആയി ഒന്ന് ഇളിച്ചു കൊടുത്തു...😪പടച്ചോനെ എന്റെ തലയുടെ കാര്യം തീരുമാനം ആയി...
മുന്നിൽ കൂടി അഞ്ചാറു പെൺപിള്ളേർ കൂട്ടത്തോടെ വന്നതും ചെക്കൻ ഒന്നും സംഭവിക്കാത്ത പോലെ വേദനയും കടിച്ചു പിടിച്ചു നിന്നു...😓
രണ്ട് ദിവസം ഈ പിണക്കം തുടർന്നെങ്കിലും മൂന്നാം ദിവസം അതാ പെണ്ണ് താഴേക്ക് നോക്കുമ്പോ ചെക്കൻ ഏതോ ഒരുത്തിയും ആയി കുശു കുശുക്കുന്നു... 😬പന്നി തനി സ്വഭാവം കാണിക്കാ... പെണ്ണ് അതും നോക്കി കലിപ്പിൽ കയ്യിൽ ഉള്ള പെൻ വരെ ഒടിച്ചു...
ഇതേതാ പടച്ചോനെ പുതിയൊരു മാറണം... ഒന്ന് പോവുമ്പോൾ ഒന്നാണല്ലോ... 😓പെണ്ണിനെ കണ്ടതും ചെക്കൻ പിന്നെ നല്ല പോലെ ചിരിയും കളിയും ആയിരുന്നു...വേറൊരു പെണ്ണിനോട് സംസാരിക്കുമ്പോ അവളെ കുശുമ്പ് പുറത്ത് ചാടും എന്ന് അവന് നല്ല പോലെ അറിയാം...
🙄ഇടക്ക് ഒന്ന് തല ചെരിച്ചു നോക്കിയതും പെണ്ണ് നിന്നിടം ശൂന്യം...!
വൈകീട്ട് സ്വന്തം ബൈക്കിൽ അല്ലേലും പെണ്ണിനേയും വൈറ്റ് ചെയ്ത് നില്കുമ്പോ ആണ് പെണ്ണ് കുട്ടൂസിന്റെ അടുത്ത് ചെന്നത്...
" നിങ്ങൾ പോയിക്കോ...എനിക്ക് പ്രാക്ടീസ് ഇണ്ട്..."
"എങ്കിൽ ഞങ്ങൾ നിന്നോളാം..."🙄
"അതിന്റെ ആവശ്യം ഒന്നും ഇല്ല... ഞാൻ കൊച്ച് കുട്ടി ഒന്നും അല്ല...ഇവര് എല്ലാരും തനിച്ചു തന്നാ നിക്കുന്നെ..."
"😕പക്ഷെ നിയ വഴക്ക് പറയും..."
"ഞാൻ അജുനെ വിളിച്ചു പറയാം... നിങ്ങൾ പോയിക്കോ..."
പെണ്ണ് പോയതും മൂന്നും പുറത്ത് തന്നെ വൈറ്റ് ചെയ്ത് നിന്നു...തിരിച്ചു വരുമ്പോഴും മൂന്നിനെയും കണ്ട് പെണ്ണ് സ്വയം തലക്ക് ഒന്ന് കൊടുത്തു കലിപ്പിൽ അവരെ അടുത്തേക്ക് ചെന്നു...
"😬പോവാൻ പറഞ്ഞതല്ലേ..."
"അന്നത്തെ പോലെ വല്ല പട്ടിയും കുറുകെ ചാടിയാലോ കാണാൻ വല്ലവരും വേണ്ടേ..."
"ഓഹ്...ഇയാളോട് ചോദിച്ചില്ല... ഞാൻ എന്റെ ബ്രോസിനോടാ ചോദിച്ചെ..."
എന്തോ അത് ചെക്കന് തീരെ പിടിച്ചില്ല... ചെക്കൻ കലിപ്പിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തതും ടുട്ടൂസ് പിന്നിൽ കയറി ഇരുന്നു... പിന്നെ അവനും അവളെ മൈൻഡ് ചെയ്യാതെ നടക്കാൻ തുടങ്ങി...
അക്കൂസിന്റെ ബർത്ത് ഡേ ഫങ്ക്ഷന് ഉണ്ടായേലും ചെക്കൻ സ്റ്റാർസിന്റെ അടുത്ത് ചെല്ലാതെ ഇരുന്നു... ജ്യൂസും ആയി സുട്ടൂസ് ചെക്കന്റെ അടുത്ത് ചെന്നേലും ചെക്കൻ നോ താങ്ക്സ് പറഞ്ഞു വിട്ടു... 😓
എല്ലാരും കൂടി സെൽഫി എടുക്കുമ്പോഴും ചെക്കൻ മാറി നിന്നു... 😓കയ്യിലിരിപ്പ് അങ്ങനെ ഉള്ളതല്ലേ... അത് കൊണ്ടല്ലേ അങ്ങനെ ഒക്കെ പറയേണ്ടി വന്നത്...
ഫുഡ് കഴിക്കാൻ ഇരുന്നതും തൊട്ട് മുന്നിൽ ഉള്ള ചെക്കനെ നോക്കി കാലിൽ പതിയെ ചവിട്ടി എങ്കിലും ഒരു നോട്ടം പോലും ഇല്ല... 😕
"🙄ഇവിടെ ഫുഡ് കഴിക്കാൻ ഇരുന്നാൽ പണ്ട് മുതലേ കാലിന് ഓരോ ചവിട്ടാ... ഇത് ഇവിടെ മാത്രേ ഉള്ളൂട്ടോ..."
തൊട്ടടുത്തായി ഇരുന്ന അമി പറഞ്ഞതും പെണ്ണ് ഞെട്ടി കൊണ്ട് കാൽ മാറ്റി...
"🙄നിനക്കും ഉണ്ടോ... എനിക്കും ഇപ്പോൾ കിട്ടിയതേ ഉള്ളൂ..."
അജുന്റെ ഉപ്പച്ചി പറഞ്ഞതും കുട്ടൂസിനെ നോക്കിനിക്കുന്ന അന്ഷി കാൽ പിൻവലിച്ചു ഞാൻ ഒന്നും അറീലെ എന്ന പോലെ ഫുഡ് കഴിക്കാൻ തുടങ്ങി... അജു കൃത്യം ആളെ മനസ്സിൽ ആയ പോലെ രണ്ടിനെയും നോക്കി ഒന്ന് ചിരിച്ചു... നമ്മൾ ഇതൊക്കെ കഴിഞ്ഞു വന്നതല്ലേ എന്ന പോലെ... 😍
പിറ്റേന്നും മിട്ടൂസ് മൈൻഡ് ഇല്ല... ചെക്കൻ ഒന്ന് നോക്കി കിട്ടാൻ പെണ്ണ് ആവുന്ന പണി മുഴുവൻ നോക്കി... 😓
സൺഡേ മിട്ടൂസിന്റെ വീട്ടിൽ പോവാനുള്ള ഒരുക്കത്തിൽ ആണ് സുട്ടൂസ്... ഇന്നത്തോടെ ചെക്കനെ മിണ്ടിക്കണം... ഇനി തല്ല് കൂടരുത്... എന്നൊക്കെ പ്ലാൻ ചെയ്താ പോന്നത്... 🙄
അജു പ്രോഗ്രാമിന് പോവുമ്പോ പാട്ടിൽ കഴിവ് തെളിയിക്കാൻ തുടങ്ങിയ കുട്ടൂസിനെയും കൂടെ കൂട്ടി... ഒപ്പം ടുട്ടൂസും...
പുറത്ത് തന്നെ ഉള്ള മിട്ടൂസ് അവരെ ഒക്കെ കണ്ടതും അകത്തു ചെന്നു ടീവി യും ഓൺ ചെയ്ത് ഇരുന്നു...
ഐഞ്ചൽസും അനിമോളും അക്കൂസും വീഡിയോ ഗൈമിൽ ആണ്...നിയയും നെച്ചുവും ഒക്കെ കിച്ചണിലും... പെണ്ണ് പിന്നെ ബോർ അടിച്ചപ്പോൾ ടീവി കാണാൻ എന്ന പോലെ ചെക്കന്റെ തൊട്ട് മുന്നിൽ ആയുള്ള സോഫയിൽ ഇരുന്നു ചെക്കനെ തന്നെ നോക്കി.. ഒന്ന് ചുമച്ചു നോക്കിയേലും മൈൻഡ് ഇല്ല... 😓
സിനിമ ആണ് കാണുന്നത്... റിമോട്ട് തൊട്ടടുത്തായി കണ്ടതും പെണ്ണ് അത് കയ്യിൽ ആക്കി ക്രിക്കറ്റ് മാച്ച് വെച്ചതും ചെക്കൻ കലിപ്പിൽ പെണ്ണിനെ നോക്കി... എന്തേലും ഒരു തെറി പ്രതീക്ഷിച്ചേലും ഒന്നും മിണ്ടാതെ ചെക്കൻ മേലേക്ക് കേറിപ്പോയി...
നിന്നെ ഞാൻ അങ്ങനെ വിടില്ല മോനെ... എന്നും ചിന്തിച്ചു പെണ്ണും ചെക്കന് പിന്നാലെ കേറി ചെന്നു...
ഹാളിൽ തന്നെ ഉള്ള സോഫയിൽ ഇരുന്നു ഫോൺ നോക്കുന്ന ചെക്കനെ കണ്ടതും പെണ്ണ് മുന്നിൽ തന്നെ ഉള്ള സ്റ്റൂൾ നോക്കി അടുത്ത് ചെന്നു...അവിടെ ഉള്ള വാർഡ്രോബിന്റെ മേലേ പെണ്ണിന്റെ ക്രിക്കറ്റ് സാമഗ്രികൾ ഒക്കെ ഉണ്ട്...
മിഡി ഒക്കെ പൊക്കി വെച്ചു സ്ട്ടൂളിൽ കയറി നിന്നതും ചെക്കന്റെ നോട്ടം ഫോണിൽ നിന്നും പെണ്ണിന്റെ കാലുകളിലേക്ക് ആയി...
വെളുത്തു മെലിഞ്ഞ കാലുകളും അതിൽ ഉള്ള സ്വർണ കൊലുസും ചെക്കൻ കണ്ണ് എടുക്കാതെ നോക്കി നിന്നു... 😕ഈ പെണ്ണ് ഇനി മനഃപൂർവം എന്നെ പരീക്ഷിക്കുന്നത് ആവോ...
ക്രിക്കറ്റ് കളിക്കാൻ ഉള്ള പുറപ്പാട് ആണ് അല്ലേ... മേലേക്ക് നോക്കി ചെക്കൻ ചിന്തിച്ചതും ചെക്കന്റെ കണ്ണ് പിന്നെ ടോപ് നീങ്ങി കാണുന്ന നഗ്നമായ വയറ്റിൽ ആയിരുന്നു...
അതും നോക്കി ചെക്കൻ എണീറ്റതും പെണ്ണ് ചെറുതായി ഒന്ന് ഞെട്ടി... ഈ പരീക്ഷണം വേണ്ടാരുന്നു... ഇനി കോപ്പ് ഇനി എന്തൊക്കെ കാണിച്ചു കൂട്ടോ എന്തോ... 🙄
മുട്ട് കുത്തി ഇരുന്നു പെണ്ണിന്റെ കാലിൽ ഇക്കിളി ആക്കാൻ തുടങ്ങിയതും പെണ്ണ് അതിൽ നിന്നു തുള്ളാൻ തുടങ്ങി...
"എന്നെ കാണിക്കാൻ അല്ലേ ഇപ്പോൾ നീ ഇതിൽ വലിഞ്ഞു കേറിയേ... മോൾ കുറച്ച് അനുഭവിക്ക്..."
"എന്താ ഈ കാണിക്കുന്നേ... മാറിക്കെ ഞാൻ ഇപ്പോൾ താഴെ വീഴും..."
"എന്നെ വീഴ്ത്താൻ മിടുക്കി അല്ലേ..."
അപ്പോഴേക്കും സ്റ്റൂളും മറിഞ്ഞു പെണ്ണ് താഴേക്ക് ലാൻഡ് ആയതും ചെക്കൻ അവളെ തല ഇടിക്കാതെ കയ് വെച്ചു...
"അല്ലേ ഒരു സെക്കന്റ് കൊണ്ട് അതും എടുത്തു ഓടുന്ന നീ ഇവിടെ നിന്നത് ഓരോന്ന് കാണിച്ചു എന്റെ കണ്ട്രോൾ കളയാൻ അല്ലേ... എന്നിട്ട് ഞാൻ വല്ലതിനും വന്നാൽ ഇഷ്ട്ടം അല്ല എന്ന്... ഇങ്ങനെയും ഉണ്ടാവോ പെണ്ണുങ്ങൾ..."
"😕അ... അത്... ഞാൻ കയ് എത്താതോണ്ടല്ലേ..."
"ആണോ... എന്നാൽ ഞാൻ എടുത്തു പൊക്കി തരാം..."
"അയ്യടാ എന്നിട്ട് വേണം നിനക്ക് സീൻ പിടിക്കാൻ അല്ലേ..."
"നീ ഇങ്ങനെ മുന്നിൽ വന്ന് നിക്കുമ്പോ ചുറ്റും ഉള്ളത് ഒന്നും കാണില്ലെടി..."😍
"ഒന്ന് പോയെടാ..."
പെണ്ണ് ചെക്കനെയും മാറ്റി എണീറ്റതും ചെക്കനും എണീറ്റ് കൊണ്ട് പെണ്ണിനെ പിടിച്ചു തന്നിലേക് അടുപ്പിച്ചു... 😍
"നീ എന്താ അന്ന് എന്നോട് പറഞ്ഞത്...ഞാൻ ആരാണെന്ന് അല്ലേ... നിനക്ക് ഇനി എന്നെ ഇഷ്ട്ടം അല്ലേലും നീ എന്റെയാ... എല്ലാറ്റിനും കൂടി നിനക്ക് ഞാൻ ഒരു സമ്മാനം തരാൻ പോവാ... ഇഷ്ട്ടം ആയില്ലേലും ആയാലും സഹിച്ചേ പറ്റൂ..."
എന്നും പറഞ്ഞു പെണ്ണിന്റെ അധരങ്ങൾ കവർന്നെടുത്തതും പെണ്ണ് ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ അവനെ എതിർക്കാതെ നിന്നു...❣️
🙄പടച്ചോനെ ഇവൻ കുറെ നേരം ആയല്ലോ തുടങ്ങീട്ട്... നിർത്താൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലേ... പെണ്ണ് പിന്നെ ശ്വാസം മുട്ടുന്ന പോലെ തോന്നിയതും ചെക്കനെ പിടിച്ചു മാറ്റി ഓടാൻ ഒരു ശ്രമം നടത്തി... അതിന് മുന്നേ ചെക്കൻ അവളെ പിടിച്ചു വലിച്ച് വീണ്ടും അധരങ്ങൾ ലക്ഷ്യം ഇട്ടു പോയതും...
"😬ഡാ..."
എന്ന വിളി കേട്ട് രണ്ടും ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി... 😨മുന്നിൽ നിൽക്കുന്ന അജുനെ കണ്ടതും രണ്ടും നല്ല പോലെ പകച്ചു...
കലിപ്പിൽ അടുത്തേക്ക് വന്നു അവന്റെ മുഖം നോക്കി ഒന്ന് കൊടുത്തതും പെണ്ണ് ആകെ പേടിച്ചു... ആദ്യം ആയാണ് അജുന്റെ ഇങ്ങനെ ഒരു മുഖം പെണ്ണ് കാണുന്നത്... 😓
"വേണ്ട... അജു... തല്ലല്ലേ..."
വീണ്ടും അവനെ തല്ലാൻ ഒരുങ്ങിയതും അതും പറഞ്ഞു പെണ്ണ് പിടിച്ചു മാറ്റാൻ നോക്കി... അപ്പോഴേക്കും ബഹളം കേട്ട് എല്ലാരും ലാൻഡ് ആയി... 😓
"അജു... നീ എന്താ കാണിക്കുന്നേ..."
"ഇവനോട് ഞാൻ അന്നേ പറഞ്ഞതാ നിനക്ക് ഇഷ്ട്ടം ആണെങ്കിൽ അതിനുള്ള സമയം ആയാൽ കെട്ടിച്ചു തരാം എന്ന്... പക്ഷെ ഇവൻ എന്താ കാണിച്ചേ എന്ന് അറിയോ... നിനക്ക് അറിയാലോ നിന്റെ മകൻ ആയത് കൊണ്ട് മാത്രാ ഇത്തിരി പോന്ന പ്രായത്തിൽ ഇവൻ എന്റെ മോളോട് അങ്ങനെ കാണിച്ചിട്ടും ഞാൻ വെറുതെ വിട്ടത്... പക്ഷെ ഇവൻ വീണ്ടും... എങ്ങനെ വിശ്വസിച്ചു ഞാൻ ഇവളെ ഇങ്ങോട്ട് അയക്കും... മതി ഇന്നത്തോടെ എല്ലാം...ഇനി മുതൽ സ്റ്റാർസിൽ ഒരാൾ ആയി ഇവൻ വേണ്ട..."
😨അത് കേട്ടതും പെണ്ണ് ഞെട്ടി കൊണ്ട് മിട്ടൂസിനെ നോക്കി... ബാക്കി ഉള്ളവരും അതേ ഞെട്ടലിൽ തന്നെ ആയിരുന്നു...
"അ... അജു... എന്തൊക്കെയാ ഈ പറയുന്നേ..."
"മതി...നിയ പിള്ളേരേം വിളിച്ചു കൊണ്ട് വാ..."
എന്നും പറഞ്ഞു അജു സുട്ടൂസിന്റെ കയ്യും പിടിച്ചു നടന്നു... പെണ്ണ് അവനെ ഒന്ന് തിരിഞ്ഞു നോക്കിയതും അവൻ നേർത്ത ഒരു പുഞ്ചിരി സമ്മാനിച്ചു...
"😭ഇല്ല... ഞാൻ വരൂലാ..."
നിയ കരച്ചിലോടെ നിന്നതും അജുന്റെ നോട്ടത്തിൽ പിള്ളേർ എല്ലാം വണ്ടിയിൽ കയറി...
"ഡീ ഇപ്പൊ വന്നില്ലെങ്കിൽ പിന്നെ ഇനി അങ്ങോട്ട് വരണം എന്നില്ല... ഇവിടെ തന്നെ നിക്കേണ്ടി വരും..."
🙄യ്യോ എന്റെ പിള്ളേർ... പെണ്ണ് നെച്ചുനെയും അമിക്കാനെയും ഉമ്മച്ചിമാരെയും ഉപ്പച്ചിമാരെയും ഒന്ന് നോക്കി വണ്ടിയിൽ കേറി ഇരുന്നു...
"നീയും ആയുള്ള ബന്ധം ഉപേക്ഷിച്ചിട്ടല്ല ഞാൻ പോന്നത്... പക്ഷെ എന്റെ മോളെ സുരക്ഷക്ക് ഇതാ നല്ലത്..."
അമി വേദനയോടെ ഒന്നും പറയാതെ നിന്നു...
വീട്ടിൽ എത്തിയതും ആരും പരസ്പരം ഒന്നും മിണ്ടാതെ ബെഡിലേക്ക് വീണു... നിയ ആണേൽ വന്നപ്പോ തൊട്ട് കരച്ചിൽ ആണ്...
"ഐഞ്ചൽസ് സ്റ്റാർസിനെയും അക്കൂസിനെയും കൂട്ടി ഫുഡ് കഴിക്കാൻ വാ..."
അത് കേട്ടതും എല്ലാരും എണീറ്റതും പെണ്ണ് മാത്രം എണീറ്റില്ല... 😓
"എനിക്ക് വേണ്ട..."
പെണ്ണ് അതും പറഞ്ഞു എണീറ്റ് ഇരുന്നു...ഞാൻ പ്രലോബിപ്പിച്ചിട്ടല്ലേ അവൻ അങ്ങനെ ചെയ്തത്... ഒന്നും വേണ്ടായിരുന്നു... അത് കൊണ്ട് അവനെ ഇപ്പോൾ നഷ്ടം ആയി... പെണ്ണ് ആ ചിന്തയിൽ ആയിരുന്നു...
"മോൾക്ക് എന്താ വേണ്ടാതെ...?!!"
"അത്... പിന്നെ അജു... എനിക്ക് വിശപ്പില്ല..."
"നീ കഴിച്ചില്ലെങ്കിൽ ആരും കഴിക്കില്ല... അജു അങ്ങനെ ചെയ്തത് നിങ്ങളെ ഒന്നും വിഷമിപ്പിക്കാൻ അല്ല... ആരായാലും കണ്മുന്നിൽ വെച്ചു എന്റെ മോളെ അങ്ങനെ ചെയ്യുന്നത് കണ്ടപ്പോൾ ഞാനും... എന്റെ സ്ഥാനത്ത് ഏതൊരു ഉപ്പച്ചിയും അങ്ങനെയേ ചെയ്യൂ..."
"😓എനിക്കറിയാം അജു..."
"മോൾ വാ..."
അജു അവളെ ഇരുത്തി ഫുഡ് എടുത്തു കൊടുത്തതും പെണ്ണിന് കഴിക്കാൻ ആയില്ല... അജു തന്നെ കയ്യിൽ ഫുഡ് എടുത്തു അവളെ കഴിപ്പിച്ചു... എല്ലാർക്കും ഓരോ ഉമ്മ കൊടുത്തു അവരെ കിടത്തി ഡോറും അടച്ചു മുറിയിൽ വന്നപ്പോ നിയ ഇരുന്നു കരച്ചിൽ തന്നെ... 🙄
"ഡീ നിനക്ക് ഫുഡ് വേണ്ടേ..."
"😭നിക്കൊന്നും വേണ്ട... ഇയാളെ നിക്ക് കാണെം വേണ്ട..."😏
"എങ്കിൽ ഫുഡ് ഡെയിനിങ് ടേബിളിൽ അടച്ചു വെച്ചിട്ടുണ്ട്... വിശക്കുമ്പോൾ എടുത്തു കഴിച്ചേക്ക്..."
"😓എന്നാൽ ഇങ്ങ് എടുത്തോണ്ട് വാ...കരഞ്ഞതോണ്ടാവും നല്ല വിശപ്പ്..."
🙄ഏ... പടച്ചോനെ ഇതിന് ഒരു മാറ്റവും ഇല്ലേ... അജു പെണ്ണിനെ ഒന്ന് നോക്കി...ഫുഡ് പ്ലേറ്റിൽ ആക്കി പെണ്ണിന് കൊടുത്തു കഴിച്ചു കഴിഞ്ഞു പ്ലേറ്റ് കൊടുത്തതും വീണ്ടും കരച്ചിൽ തുടങ്ങി... 😕
************💞
"അനി മോളോട് സ്റ്റാർസിൽ ഒരാൾ അങ്ങനെ കാണിച്ചാലും ഞാനും അങ്ങനെ ഒക്കെയേ പെരുമാറൂ...നീ എന്തിനാ അവളോട് അങ്ങനെ കാണിച്ചേ... അന്നേ അജു നിന്നെ വിലക്കിയത് അല്ലേ..."
🙄എവടെ... കുറെ കാലം ആയി ഒരുത്തന്റെ പിറകെ നടക്കാൻ തുടങ്ങീട്ട്... ഒരു ഉമ്മ പോട്ടെ ഒന്ന് നോക്കൽ കൂടി ഇല്ല...😓
അനി മോൾ അതും ആലോചിച്ച് മിട്ടൂസിനെ നോക്കി...
"എനിക്ക് അവളെ ഇഷ്ട്ടം ആണ്... അവൾക്കും എന്നെ ഇഷ്ട്ടം ആണെന്നാ എന്റെ വിശ്വാസം... അത് കൊണ്ടാ ഞാൻ..."😓
"മ്മ്... കഴിഞ്ഞത് കഴിഞ്ഞു... ഇനി അതിനെ പറ്റി ചിന്തിക്കേണ്ട...എല്ലാം പതിയെ ശരിയാവും..."
"ഞാൻ ചെയ്തത് തെറ്റാ...അജു പറഞതാ സമയം ആയാൽ ഇഷ്ട്ടം ആണെങ്കിൽ കെട്ടിച്ചു തരാം എന്ന്... ഇനി ഇപ്പോൾ ആ പ്രതീക്ഷയും വേണ്ട അല്ലേ..."😓
"ഏയ് അജു അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനെ ഒക്കെ കാണിച്ചതായിരിക്കും..."
അമി ചെക്കനെ ആശ്വസിപ്പിക്കാൻ പറഞ്ഞതാണെന്ന് അവനും നല്ല പോലെ അറിയാം... ശേ ഒന്നും വേണ്ടായിരുന്നു... 😓
കോളേജിലേക്ക് പോവാൻ ഉള്ള മൂഡില്ല... സ്റ്റാർസ് ഇല്ലാതെ എങ്ങനെ...?!!
സ്റ്റാർസും അതേ അവസ്ഥയിൽ തന്നെ ആയിരുന്നു...
സുട്ടൂസ് ഒരുമിച്ചു നിന്നുള്ള ഫോട്ടോസ് ഓരോന്ന് നോക്കി ഇരിപ്പ് ആണ്... ചെക്കനെ കാണാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല...അന്നത്തെ ദിവസം നീങ്ങാത്ത പോലെ...
മിട്ടൂസ് ബാഗും പാക്ക് ചെയ്തു ഇറങ്ങുന്നത് കണ്ടതും അമിയും നെച്ചുവും അനി മോളും ഉമ്മച്ചിമാരും ഉപ്പച്ചിമാരും അന്തം വിട്ടു നിന്നു...
"നീ എവിടെക്കാ...?!!"
"ബാംഗ്ലൂർ..."
"നീ എന്താടാ ഈ പറയുന്നേ... നിനക്ക് ഈ വീട് മാറി നിന്ന് ഒരു ദിവസം എങ്കിലും പരിചയം ഉണ്ടോ..."
"എന്റെ ഒരു ഫ്രണ്ട് അവിടെ ഉണ്ട്... പഠനത്തോടൊപ്പം എനിക്ക് ഇഷ്ട്ടം ഉള്ള ഡാൻസും അവിടെ ആവുമ്പോ നടക്കും...ഇത്രയും കാലം സ്റ്റാർസിൽ ഒരാൾ ആയി നടന്നപ്പോൾ ഒന്നും ആഗ്രഹിച്ചിട്ടില്ല... പക്ഷെ ഇപ്പോൾ ഞാനും എന്തൊക്കെയോ ആഗ്രഹിക്കാൻ തുടങ്ങി..."
"😪മോനെ..."
"ഞാൻ എല്ലാം ഉപേക്ഷിച്ചു പോവോന്നും അല്ല ഉമ്മച്ചി... എനിക്ക് നിങ്ങളെ ഒക്കെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ വരും പോരെ..."
എല്ലാരോടും യാത്ര പറഞ്ഞു അവൻ ബൈക്കും എടുത്തു വിട്ടു...യാത്രയിലും അവന്റെ മനസ്സിൽ അവളുടെ മുഖം ആയിരുന്നു... കുഞ്ഞു നാളിൽ തൊട്ടേ തന്റെ കയ് ചേർത്തു പിടിച്ചു നടന്നവൾ... ചോക്ലേറ്റ് കാണുമ്പോ അവളുടെ അധരങ്ങൾ തന്റെ കവിളിൽ പതിയുന്നത് ഒക്കെ ഓർത്ത് അവൻ ഒരു പുഞ്ചിരിയോടെ ബൈക്ക് നിർത്തി...മൈ സുട്ടൂസ് ❣️എന്ന കോൺടാക്ട് എടുത്തു ഡയൽ ചെയ്‌തെന്കിലും പിന്നെ വേണ്ടെന്ന് വെച്ചു... 😓പിന്നെയും വേണോ വേണ്ടയോ എന്ന പോലെ ഡയൽ ചെയ്യും ഓഫ് ചെയ്യും... വീണ്ടും രണ്ടും കല്പിച്ചു ഡയൽ ചെയ്ത് ഫോൺ കാതിൽ വെച്ചു...
ബെഡിൽ നിന്നും ഫോൺ റിങ്ങ് ചെയ്യുന്ന കേട്ട് സുട്ടൂസ് കയ്യെത്തിച്ച് ഫോൺ എടുത്തതും മിട്ടൂസ് എന്ന് കണ്ട് ആദ്യം ഒന്ന് പുഞ്ചിരിച്ചു...
🙄പടച്ചോനെ ഇവൻ എന്തിനാപ്പോ വിളിക്കുന്നെ... ഈ കിട്ടിയത് ഒന്നും പോരെ...!അജു ഇവടെ തന്നെ ഉണ്ടല്ലോ...
പെണ്ണ് ഫോണും ആയി ബാത്‌റൂമിൽ ഓടി കയറി...
അറ്റൻഡ് ചെയ്തു കാതിൽ വെച്ചെങ്കിലും രണ്ട് പേർക്കും പരസ്പരം മിണ്ടാൻ ആയില്ല... 😓
"സുട്ടൂ... സെ..."
ഏറെ നേരത്തെ മൗനത്തിനു ശേഷം അവന്റെ വിളിയിൽ അവൾ പുഞ്ചിരിച്ചു...
"സോറി അങ്ങനെ വിളിച്ചതിന്... അയ..."
അത് കേട്ടതും അവളുടെ പുഞ്ചിരി മാഞ്ഞു...
"വിളിച്ചു ബുദ്ധിമുട്ടിച്ചതിന് സോറി... അവസാനം ആയി എല്ലാറ്റിനും സോറി പറയാം എന്ന് കരുതി... നിന്റെ ഇഷ്ടം നോക്കാതെ നിന്നെ ഇഷ്ടപ്പെട്ടതിന്... പിന്നെ നിന്റെ അനുവാദം ചോദിക്കാതെ നിന്നെ കിസ്സ് ചെയ്തതിന്... എല്ലാറ്റിനും സോറി... ഇനി ഒരിക്കലും ഒരു ശല്യം ആയി നിന്റെ മുന്നിൽ വരില്ല...എല്ലാറ്റിനും മാപ്പ്... ഞാൻ പോവാ... ബൈ..."
"എ... എങ്ങോട്ട്..."😓
അത് ചോദിക്കുന്നതിനു മുന്നേ ഫോൺ കട്ടായതും പെണ്ണ് അപ്പൊ തന്നെ തിരിച്ചു വിളിച്ചു... അപ്പോഴേക്കും സ്വിച്ച് ഓഫ് ചെയ്തിരുന്നു...
പെണ്ണ് അപ്പൊ തന്നെ നെച്ചുനെ വിളിച്ചു...
"നെച്ചുമ്മാ... ഞാനാ സുട്ടൂസ്..."
"മോൾക്ക് സുഖാണോ..."
"മ്മ്... നെച്ചുമ്മാക്ക് എന്നോട് ദേഷ്യം ആണോ...?!!"
"ഏയ് എന്തിന്... തെറ്റ് ചെയ്തത് അവനല്ലേ..."
😓അതും ഞാൻ കാരണം അല്ലേ...
"അവനില്ലേ..."
"അവൻ വെളുപ്പിന് പോയി... ചോദിച്ചപ്പോൾ ബാംഗ്ലൂർ ആണെന്ന പറഞ്ഞത്... ഏതോ ഫ്രണ്ട് അവിടെ ഉണ്ടെന്നും പറഞ്ഞു..."
😓അങ്ങനെ എന്നെ വിട്ടു നിനക്ക് പോവാൻ പറ്റോ... അത്രക്കെ എന്നോടുള്ള ഇഷ്ട്ടം ഉള്ളൂ അല്ലേ... പെണ്ണ് സ്വയം പറഞ്ഞു കലിപ്പിൽ അവിടെ നിന്നും ഇറങ്ങി...കലിപ്പ് കൂടിയാൽ പിന്നെ പെണ്ണ് ബാറ്റും ബോളും എടുത്തു ഇറങ്ങും... കിട്ടിയതോ പാവം ഐഞ്ചൽസിനെയും... പിള്ളേർ എറിയുന്ന ഓരോ ബോളും ചെക്കനായി സങ്കല്പിച്ച് പെണ്ണ് അടിച്ചു തുടങ്ങി... 😪ഐഞ്ചൽസ് ആണെങ്കിൽ പെണ്ണിന്റെ കളി കണ്ട് അന്തം വിട്ടു നിക്കാ...
പെണ്ണ് മാറിയത് കണ്ട് ബാക്കി എല്ലാരും ഒരുപാട് സന്തോഷിച്ചു...
😓ലാസ്റ്റ് ചാൻസ് അല്ലേ അപ്പോഴേലും കോപ്പിന് എന്നെ ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ എന്താ... മിട്ടൂസ് ആണെങ്കിൽ അതും ചിന്തിച്ചായിരുന്നു ഫോൺ ഓഫ് ചെയ്തത്...
പിറ്റേന്ന് ബാക്കി രണ്ടും അജു പറഞ്ഞ പോലെ കോളേജിൽ പോവാൻ റെഡി ആയേലും പെണ്ണ് മാത്രം ക്രിക്കറ്റ് വേഷത്തിൽ ആയിരുന്നു ഇറങ്ങിയത്... 🙄
"എനിക്ക് ഈ പഠിപ്പ് ഒന്നും തലയിൽ കേറൂല... ഞാൻ ഇനി അങ്ങോട്ടും ക്രിക്കറ്റ് കളിക്കാൻ തന്നെ തീരുമാനിച്ചു..."
ചെക്കന് ഞാൻ ക്രിക്കറ്റ് കളിക്കുന്നത് ഇഷ്ട്ടം അല്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് പെണ്ണ് അങ്ങനെ തീരുമാനിച്ചത്...
ദിവസങ്ങൾ കഴിയും തോറും കുട്ടൂസും ടുട്ടൂസും എല്ലാമായി പൊരുത്തപ്പെട്ടെങ്കിലും പെണ്ണിന് അവനോടുള്ള ദേഷ്യം കൂടി വരിക ആയിരുന്നു...അതിനിടയിൽ പെണ്ണ് ഒരു പൂച്ച കുട്ടിയെ സംഘടിപ്പിച്ചു അതിന് മിട്ടൂസ് എന്ന് പേരും ഇട്ടു... 🙄
മിട്ടൂസ് പോയിട്ട് ആറ് മാസം കഴിഞ്ഞു...നാളെ ഇരുപത്തി ഒന്നാം ബർത്ത് ഡേ ആണ്... അത് കൊണ്ട് തന്നെ സ്റ്റാർസ് മാത്രം ഉറങ്ങിയില്ല... ഇന്ന് രാത്രി ഒരു ആഘോഷം ആയിരുന്നു നാലും കൂടി... എല്ലാം ഓർത്ത് അവർ ഓരോ മൂലയിൽ ഇരുന്നു... 😪
അതിന് ശേഷം സ്റ്റാർസിൽ ഒരാളുമായും അവന് കോൺടാക്ട് ഇല്ലായിരുന്നു...പെണ്ണ് രണ്ടിനെയും നോക്കിയതും രണ്ടിന്റെയും ഇരിപ്പ് കണ്ട് ചാടി എണീറ്റു...
"ഏയ് ബ്രോസ്... നമുക്ക് ബർത്ത് ഡേ പ്രമാണിച്ചു അടിച്ചു പൊളിക്കണ്ടേ... ദേ ഇന്ന് അജു എന്തിനും ഉള്ള സ്വാതന്ത്ര്യം തന്നതാ... അത് ഇങ്ങനെ ഇവിടെ ഇരുന്നു കളയാൻ ഉള്ളതല്ല വന്നേ..."
രണ്ടിനെയും പിടിച്ചു വലിച്ചു ബൈക്കും എടുത്തു റൈസിങ്ങിന് കൊണ്ട് പോയി...
"😊എനിക്ക് വേണ്ടി തോറ്റു തരാതെ ജയിക്കാൻ നോക്ക്..."
അതോടെ രണ്ടും അവളെയും പാസ്സ് ചെയ്ത് പോയി... അവരെ ഓകെ ആക്കാൻ വേണ്ടി ആയിരുന്നെങ്കിലും പെണ്ണിന് എന്തോ അത് എൻജോയ് ചെയ്യാൻ പോലും ആയില്ല... 😓
**********💞
വെളുപ്പിന് തന്നെ കാളിംഗ് ബെൽ കേട്ട് നെച്ചു ഡോർ തുറന്നതും മുന്നിൽ നിൽക്കുന്ന മിട്ടൂസിനെ കണ്ട് കെട്ടിപ്പിടിച്ചു...
"😪എവിടെ ആയിരുന്നു നീ... നീ വല്ലാതെ ക്ഷീണിച്ചു... നിനക്ക് അവിടെ കഴിക്കാൻ ഒന്നും കിട്ടാറില്ലേ..."
"എന്റെ ഉമ്മച്ചി ഇത് ഞാൻ കഷ്ടപ്പെട്ട് ജിം ചെയ്ത് മാറ്റി എടുത്ത ബോഡിയാ...നന്നായിട്ടുണ്ട് എന്ന് പറയുന്നില്ലേലും ഇങ്ങനെ ആക്ഷേപിക്കണോ..."
"പോടാ അവിടന്ന്... എന്നും വിളിക്കാറുണ്ടെങ്കിലും അഞ്ച് മിനിറ്റിൽ കൂടുതൽ നീ സംസാരിക്കാറുണ്ടോ... നിനക്ക് എന്താ അവിടെ അതിന് മാത്രം മല മറിക്കാൻ..."
"ഓഹ്... എന്റുമ്മച്ചി ഞാൻ ഇവിടെ രണ്ട് ദിവസം എന്തായാലും കാണും... ബാക്കി ഒക്കെ പിന്നെ... ഞാൻ നൈറ്റ് അവിടന്ന് ബൈക്കും എടുത്തു ഇറങ്ങിയതാ... നല്ല വിശപ്പ്..."
ചെക്കൻ ഉമ്മച്ചിയുടെ ചോദ്യത്തിൽ നിന്നും രക്ഷപെടാൻ അങ്ങനെ പറഞ്ഞതും നെച്ചു ചെക്കനെ തുറിച്ചു നോക്കി...
"അവിടന്ന് ഇത് വരെ ബൈക്കിലാണോ വന്നേ... പടച്ചോനെ ഇത് എപ്പോഴാണാവോ ഒന്ന് നേരെ ആവുന്നേ..."😓
അപ്പോഴേക്കും ബാക്കി ഉള്ളവർ ഒക്കെ വന്ന് ചെക്കനെ കണ്ട സ്നേഹം പ്രകടിപ്പിച്ചു...
"മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ത ഡേ..."
അമി അവനെ കെട്ടിപ്പിടിച്ചു വിഷ് ചെയ്തതും എല്ലാരേയും ചുണ്ടിലെ പുഞ്ചിരി മാഞ്ഞു...ഇന്നത്തെ ദിവസം നിയയും സ്റ്റാർസും എല്ലാരും ചേർന്നു ഒരു ആഘോഷം തന്നെ ആയിരുന്നു... വീട് ഉറങ്ങിയത് പോലെ...
"ദേ ഉപ്പച്ചി കേക്ക് കട്ടിങ് ഇല്ലാതെ ബർത്ത് ഡേ ഇല്ലാട്ടോ..."
"ഇപ്പോൾ എത്തിക്കാം..."
അമി പറഞ്ഞതും മിട്ടൂസ് അവരെ ഒക്കെ നോക്കി ചിരിച്ചു കൊണ്ട് മുറിയിൽ ചെന്നു... ബെഡിലേക്ക് വീണു കൊണ്ട് ഫോൺ എടുത്തു കഴിഞ്ഞ ബർത്ത് ഡേ ഫങ്ക്ഷന് വീഡിയോ പ്ലെ ചെയ്തു...
അവൾ തനിക്ക് ഉമ്മ തരാതെ മാറി നിന്നതും ഒന്നിച്ചുള്ള സെൽഫിയും എല്ലാം അവന്റെ കണ്ണ് നിറച്ചു...😓
കേക്ക് കട്ട് ചെയ്യുമ്പോഴും അവനെ പോലെ തന്നെ എല്ലാർക്കും സ്റ്റാർസിനെ പറ്റിയുള്ള ചിന്ത ആയിരുന്നു... അതൊന്നും ചെക്കൻ പുറത്ത് കാണിക്കാതെ ഹാപ്പി ആയി നിന്നു...
എല്ലാം കഴിഞ്ഞു ഫുഡ് ഒക്കെ കഴിച്ചതും ചെക്കൻ ബൈക്കിന്റെ കീയും കറക്കി ഇറങ്ങി...
"നീ എവിടെക്കാ...?!!"
"ഞാൻ പുറത്തൊക്കെ ഒന്ന് കറങ്ങി വരാം..."
എന്നും പറഞ്ഞു ചെക്കൻ ഇറങ്ങി... ഇന്നത്തെ ദിവസം എങ്കിലും സ്റ്റാർസിനെ കാണണം എന്നുള്ള അതിയായ ആഗ്രഹം ആയിരുന്നു അവന്റെ ഉള്ളിൽ...!
°°°°°°°°°°°°°💞
സ്റ്റാർസ് കേക്ക് ഒക്കെ കട്ട് ചെയ്തു പരസ്പരം പങ്ക് വെച്ചു കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും ഒക്കെ ആയി... 😓മൂന്നിനും മിട്ടൂസിനെ മിസ് ചെയ്തെങ്കിലും അതൊന്നും പുറമെ കാണിച്ചില്ല...
"മിട്ടൂ... സെ..."
എന്നും വിളിച്ചു പെണ്ണ് ആണെങ്കിൽ പൂച്ചകുട്ടിയെ എടുത്തു കേക്ക് ഒക്കെ വായിൽ ഇട്ടു കൊടുത്തു അതിനെ കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു...😍
ഓരോരുത്തർക്ക് ആയി ഗിഫ്റ്റ് കൊടുത്തതും പെണ്ണ് അജുനെ സോപ്പിട്ടു കൊണ്ട് അടുത്ത് ചെന്നു നിന്നു... 🙄
"ഗിഫ്റ്റ് ഇഷ്ടായോ...?!!"
"മ്മ്...അജു ഇന്ന് വൈകീട്ട് ഞാൻ മാച്ചിന് പോക്കോട്ടെ..."
"അതിനെന്താ... അവരെയും കൂട്ടിക്കോ...ഇന്നത്തെ ദിവസം നിങ്ങൾക്കുള്ളത് അല്ലേ..."
പെണ്ണ് താങ്ക്സ് പറഞ്ഞു അജുനെയും കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു ഒരു ഓട്ടം ആയിരുന്നു... 😍അജു പെണ്ണിന്റെ പോക്കും നോക്കി ചിരിച്ചു...
ഇന്നത്തെ ദിവസം പോലും നീ എന്റെ അടുത്ത് വന്നില്ല അല്ലേ... അത് കൊണ്ട് തന്നാ ഞാൻ ഇന്ന് മാച്ചിന് പോന്നത്... അത് നിന്നെ എങ്ങനെ അറിയിക്കണം എന്ന് എനിക്കറിയാം... പെണ്ണ് അപ്പൊ തന്നെ ഫോൺ എടുത്തു ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു...
ചെക്കന്റെ എഫ് ബി ഓൺ ചെയ്തു കലിപ്പിൽ ഫോണിന് ഒരു കുത്ത് കൊടുത്തു...😏ഡാൻസ് പാർട്ടി വേഷത്തിൽ കുറെ എണ്ണത്തിന്റെ കൂടെ ഉള്ള ഫോട്ടോസ് ആണ്... ചെക്കന്റെ അടുത്ത് തന്നെ ഒരു പെണ്ണാണ് ഉള്ളത് അതിന്റെ കലിപ്പ് ആ ഫോണിൽ തീർത്തത്... 🙄
മിട്ടൂസ് പിന്നെ ഡെയ്ലി മൂന്ന് നേരം വെച്ചു പെണ്ണിന്റെ എഫ് ബി ഓൺ ചെയ്തു നോക്കും... ജസ്റ്റ് മിനിറ്റ് പോസ്റ്റ് ചെയ്തത് കണ്ടപ്പോൾ ചെക്കന് ആദ്യം ദേഷ്യം തോന്നിയെങ്കിലും അങ്ങനെ എങ്കിലും പെണ്ണിനെ കാണാലോ എന്ന് കരുതി ഒന്ന് പുഞ്ചിരിച്ചു... ❣️
"ഡാ ഇതിനെ പിടിക്ക്..."
മിട്ടൂസിനെ ടുട്ടൂസിന്റെ കയ്യിൽ വെച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു... 🙄
"എന്തിനാ ഇതിനെ കൊണ്ട് പോവുന്നെ...?!!"
"അതിനും ഉണ്ടാവും ആഗ്രഹം എന്റെ മാച്ച് കാണാൻ..."
😕ഇത് ഒറിജിനൽ മിട്ടൂസ് ആന്നോ... രണ്ടും പരസ്പരം വായും പൊളിച്ചു നോക്കി നിന്നു...
പെണ്ണ് ഗ്രൗണ്ടിൽ ഇറങ്ങിയതും കുട്ടൂസും ടുട്ടൂസും മിട്ടൂസിനെയും കയ്യിൽ പിടിച്ചു ഇരുന്നു...
"മിട്ടൂസെ നോക്കിക്കോ നിന്റെ സുട്ടൂസിന്റെ മാച്ച്..."
മിട്ടൂസിനോടെന്ന പോലെ കുട്ടൂസ് പൂച്ച കുട്ടിയെ തലോടി കൊണ്ട് പറഞ്ഞു... 🙄അത് പിന്നെ എന്തോ മനസ്സിൽ ആയ പോലെ ങ്യാ... വൂ എന്ന് കരഞ്ഞു...
ഏറ്റവും പിറകിൽ ആയി വന്നു നിന്ന മിട്ടൂസ് പെണ്ണിനെ കണ്ട് വായും പൊളിച്ചു നിന്നു... 😍എന്റെ സുട്ടൂസ്... അവളെ കാണും തോറും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു...
"വൗ സൂപ്പർ... എന്ത് ഫിഗർ ആടാ ആ ഐറ്റം..."
അത് കേട്ടതും മിട്ടൂസ് ലെഫ്റ്റിലേക്ക് തല ചെരിച്ചു നോക്കിയതും അവർ സുട്ടൂസിനെയാണ് നോക്കുന്നത് എന്ന് കണ്ടതും ചെക്കന് കലിപ്പ് കയറി... 😬
"ഡാ... എന്താടാ പറഞ്ഞത്... ഫിഗർ എന്നും ഐറ്റം എന്നും ഒക്കെ നിന്റെ ഒക്കെ വീട്ടിൽ ഉള്ളവരെ ചെന്നു വിളിക്ക്..."😬
ചെക്കൻ അതും പറഞ്ഞു രണ്ടിനെയും ഒരൊറ്റ ചവിട്ടിനു താഴെയിട്ടു...
ബഹളം കേട്ടതും കുട്ടൂസും ടുട്ടൂസും തിരിഞ്ഞു നോക്കിയതും ദേ നിക്കുന്നു മിട്ടൂസ്...
"ഡാ മിട്ടൂസെ... നീ എന്താ ഇവിടെ...?!!"
എന്നും ചോദിച്ചു രണ്ടും അടുത്തേക്ക് വന്നു ചെക്കനെ കെട്ടിപ്പിടിച്ചു...
"ഇന്നത്തെ ദിവസം ഞാൻ നിങ്ങളെ കണ്ടില്ലെങ്കിൽ പിന്നെ എപ്പോഴാടാ..."😊
"😬നിന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ... അല്ലെങ്കിൽ അടിച്ചു പൊളിച്ചൂടായിരുന്നോ... നിനക്ക് അറിയോ ഒരു കേക്ക് കട്ട് ചെയ്യുമ്പോൾ പോലും നിന്നെ എന്ത് മാത്രം മിസ് ചെയ്തു എന്ന്..."
"അവൾക്ക് എങ്ങനാ എന്നെ മിസ് ചെയ്തോ...?!!"😍
"🙄ഏയ്... അവൾക്ക് കുഴപ്പം ഒന്നും ഇല്ല... നീ പോയതിൽ പിന്നെ വല്യ കുഴപ്പം ഒന്നും കണ്ടിട്ടില്ല...അല്ല ഇവിടെ എന്തായിരുന്നു പ്രശ്നം...?!!"
"അവളെ പറ്റി ഐറ്റം എന്നൊക്കെ പറഞ്ഞ പിന്നെ ഞാൻ അത് കേട്ടു നിക്കൊ...?!!"
അത് കേട്ടതും രണ്ടും കൂടി വീണ്ടും അവന്മാരെ പഞിക്കിട്ടു... രണ്ടിനെയും അവിടന്ന് പുറത്ത് കളഞ്ഞു...
"😍ശരിക്കും അവൾ ഒരു ഐറ്റം തന്നെയാ അല്ലേടാ..."
"😬നിനക്ക് ഒരു മാറ്റവും ഇല്ല അല്ലേ..."
"😍അവളെ കാര്യത്തിൽ മാത്രം... ബാക്കി എല്ലാം കൊണ്ടും ഞാൻ ഡീസന്റ് ആടാ..."
"മ്മ്... മ്മ്... വിശ്വസിച്ചു..."🙄
"😓അല്ലേടാ നിങ്ങൾ മിസ് ചെയ്ത പോലെ അവൾ എന്നെ മിസ്സ് ചെയ്തോ...?!!"
"എവിടെ... നീ പോയതിന്റെ പിറ്റേന്ന് എവിടുന്നോ ഒരു പൂച്ച കുട്ടിയെ എടുത്തോണ്ട് വന്നു മിട്ടൂസ് എന്നും വിളിച്ചു അതിനേം കൊണ്ട് നടക്കാ...കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും ഉറക്കം പോലും ഇതിന്റെ കൂടെയാ...ഇന്ന് തന്നെ കേക്ക് വരെ ഈ പാവത്തിനെ കൊണ്ട് കഴിപ്പിച്ചു..."
"😍അവളുടെ ഉള്ളിൽ ഞാൻ ഉണ്ടെന്നതിന് തെളിവ് അല്ലേ ഇത്... കൊച്ച് കള്ളാ എനിക്ക് കിട്ടാൻ ഉള്ള ഉമ്മയൊക്കെ വാങ്ങി കൂട്ടാ അല്ലേ..."
എന്നും പറഞ്ഞു ചെക്കൻ അതിനെ കയ്യിൽ ആക്കി ഉമ്മ വെച്ചു...
🙄ലെ പൂച്ച__ഇതെന്താ പടച്ചോനെ ഇവര് മാറി മാറി എന്നെ ഉമ്മ വെക്കുന്നെ... ഭാവിയിൽ ഒരു പെണ്ണ് കിട്ടോ എന്തോ...
മൂന്നും കളി അവസാനിക്കുന്നത് വരെ വിശേഷങ്ങൾ പങ്ക് വെച്ചും സെൽഫിയും ഒക്കെ ആയി ഇരുന്നു...
"ഞാൻ പോട്ടെ..."
"എടാ നീ അവളെ കാണുന്നില്ലേ... നിന്നെ കണ്ടാൽ അവൾ ഒത്തിരി ഹാപ്പി ആവും..."
"ഇപ്പോൾ ഞാൻ അവളെ മുന്നിൽ ചെല്ലുന്നില്ല... ഞാൻ അവളെ കണ്ണ് നിറച്ചു കണ്ടല്ലോ... എനിക്കത് മതി...അവൾ എന്ന് എന്നെ ഇഷ്ട്ടം ആണെന്ന് പറയുന്നോ അന്നേ ഞാൻ അവളെ മുന്നിലേക്ക് വരൂ..."
എന്നും പറഞ്ഞു ചെക്കൻ അവിടന്ന് പോയി... പെണ്ണ് വന്നതും രണ്ടും വായും പൊളിച്ചു നിക്കുന്ന കണ്ട് രണ്ടിനെയും തട്ടി വിളിച്ചു...
"🙄എന്ത് പറ്റി രണ്ടിനും..."
മിട്ടൂസിനെ വാങ്ങി ഉമ്മ വെച്ചു കൊണ്ട് ചോദിച്ചു... പെണ്ണിന്റെ ഉമ്മ കിട്ടുമ്പോ പിന്നെ മിട്ടൂസ് എന്നല്ലേ പേര് ആള് പെണ്ണിനെ പറ്റി കിടക്കും...
"ഏയ് ഒന്നും ഇല്ല... ഒരുത്തൻ നിന്നെ ഐറ്റം എന്നൊക്കെ വിളിക്കുന്നത് കേട്ട് രണ്ട് കൊടുത്തതാ..."
🙄പക്ഷെ അപ്പോഴും സുട്ടൂസിന്റെ കണ്ണുകൾ അവിടെ എവിടെ ഒക്കെയോ തിരയുക ആയിരുന്നു... മിട്ടൂസിന്റെ സാമിപ്യം ഉള്ളത് പോലെ... ❣️
"ഫൈനൽ നാളെയാ... ഇപ്പൊ പോവാം..."
അവിടന്ന് ഇറങ്ങുമ്പോഴും പെണ്ണ് അവിടെ ഒക്കെ ഒന്ന് കൂടെ നോക്കി...
************💞
"ഇന്ന് പോണോടാ മോനെ...?!!"😓
"പിന്നെ വേണ്ടാതെ..."
മിട്ടൂസ് ഫുഡ് കഴിച്ചു കൊണ്ട് നെച്ചുനെ നോക്കി കൊണ്ട് പറഞ്ഞു... അപ്പോഴാണ് തൊട്ട് മുന്നിൽ താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്ന അനി മോളെ കണ്ടത്... 🙄
"എന്താടാ ഇഞ്ചി കടിച്ച മങ്കിയെ പോലെ ഇരിക്കുന്നെ...?!!"
"😏പോ അവിടന്ന്... നിന്റെ ഒരു ഉമ്മ വെക്കൽ കാരണം ഞാൻ കുട്ടൂസിനെ കണ്ടിട്ട് എത്ര കാലം ആയി എന്ന് അറിയോ..."😓
"നിനക്ക് അവനെ മിസ് ചെയ്യുന്നുണ്ടോ...?!!"
"ഉണ്ടോ എന്നോ... ഇപ്പോൾ അവനെ എങ്ങാനും കണ്ടാൽ ഞാൻ ഓടി ചെന്നു കെട്ടിപ്പിടിച്ചു..."
"ബെസ്റ്റ്... അതിന്റെയാ ഞാൻ ഈ അനുഭവിക്കുന്നെ..."
"😌അത് ഞാൻ ഒരു ആവേശത്തിന് പറഞ്ഞു പോയതാ..."
"അത്രക്ക് ആവേശം വേണ്ട... ഇപ്പോൾ പോയി ഇരുന്നു നല്ല പോലെ പടിക്ക്... സമയം ആവുമ്പോ അവനെ കൊണ്ട് നിന്നെ തന്നെ കെട്ടിക്കുന്ന കാര്യം ഞാൻ ഏറ്റു..."
"🙄ഇവിടെ നിന്റെ കാര്യം തന്നെ നടത്താൻ ആവാത്ത നീയോ..."
"അതിനല്ലെടി സുട്ടൂസ്... അവൾ ഉണ്ടെങ്കിൽ എല്ലാം നടക്കും..."
"🙄അയിന് അവൾ ഇല്ലല്ലോ..."
"നീ ഇങ്ങനെ ആവശ്യം ഇല്ലാത്ത ചോദ്യം ചോദിക്കാതെ അവൾ പറഞ്ഞ പോലെ പോയി ക്രിക്കറ്റ് കളിക്കാനും പിള്ളേരെ നോക്കനും ഉമ്മച്ചിമാരെ നോക്കാനും ഫുഡ് ഉണ്ടാക്കാനും ഒക്കെ പടിക്ക്... അവൾ ഇവിടെ വന്നാൽ ഹെല്പ് ചെയ്യേണ്ടത..."
എന്നും പറഞ്ഞു ചെക്കൻ എണീറ്റ് പോയി... 🙄കടുവായെ പിടിച്ച കിടുവയോ... പെണ്ണ് വായും പൊളിച്ചു ചെക്കനെ നോക്കി ഇരുന്നു...
ചെക്കൻ നാട്ടിൽ ലാൻഡ് ആയതും തിരിച്ചു പൊന്നതും ഒക്കെ നല്ല വെടിപ്പ് ആയി എഫ് ബിയിൽ വീണ്ടും അവൾക്ക് കാണാൻ എന്ന പോലെ പോസ്റ്റ് ഇട്ടു...
"😬പന്നി...പട്ടി... തെണ്ടി..."
സുട്ടൂസ് ഫോണും നോക്കി ഉള്ള തെറി മുഴുവൻ വിളിക്കുന്നത് കേട്ട് രണ്ടും തല പൊക്കി നോക്കി...
"ആരെയാ നീ ഇങ്ങനെ പച്ചക്ക് തെറി വിളിക്കുന്നെ...?!!"
"അ... അത്... പിന്നെ... ഒരുത്തൻ വല്ലാതെ ശല്യം ആണെന്നെ..."
"എങ്കിൽ നീ ആ നമ്പർ ഇങ്ങ് താ... ഞങ്ങൾ കൊടുത്തോളാം അവനുള്ളത്..."
😕പടച്ചോനെ പണി പാളിയോ മിട്ടൂസിനെ പിക് അവൾ ബാക്ക് ബട്ടൻ പ്രെസ്സ് ചെയ്തു കളഞ്ഞു...
"അതൊന്നും വേണ്ട അവനുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്..."
എന്നും പറഞ്ഞു പെണ്ണ് എണീറ്റ് പോയി...
കുട്ടൂസും ടുട്ടൂസും മിട്ടൂസും ഇപ്പോൾ നല്ല കമ്പനിയാണ്...ഡെയിലി കാളിംഗ് ഒക്കെ ഉണ്ട്...
"🙄അല്ലേടാ മിട്ടൂസെ കാര്യം അവൾ ഞങ്ങളെ കൂടെയാ ഭൂമിയിൽ വന്നത് എങ്കിലും അവളെ സ്വഭാവം മാത്രം ഞങ്ങൾക്ക് അത്ര പിടി കിട്ടുന്നില്ല... ഇടക്ക് ഫോൺ നോക്കി പച്ച തെറിയാ മോനെ... അതെന്താണെന്ന് മാത്രം ഇപ്പോഴും മനസ്സിൽ ആവുന്നില്ല..."
അത് കേട്ടതും ചെക്കൻ നല്ല പോലെ ചിരിച്ചു...
"അത് എന്റെ എഫ് ബി പേജ് നോക്കിയാൽ മതി..."
അപ്പൊ തന്നെ കുട്ടൂസ് ചെക്കന്റെ പേജ് ഓൺ ചെയ്തു... 🙄ഓഹോ അപ്പൊ ഇതാണല്ലേ കാര്യം...
"അല്ല മോനെ... അവിടേം നിനക്ക് ഇത് തന്നെ ആണോ പണി... ഇതാ പറയുന്നേ പട്ടിയുടെ വാൽ ഒരു കുഴൽ കൊണ്ടൊന്നും നേരെ ആവില്ലെന്ന്..."😕
"അതൊക്കെ ചുമ്മാ... അവളെ കാണിക്കാൻ മാത്രം..."😍
"🙄അപ്പൊ റിയൽ എങ്ങനാ..."
"പോടാ..."
"😌അല്ലേടാ മിട്ടൂസെ ഞങ്ങളും ഇപ്പോൾ ആലോചിക്കാ അങ്ങോട്ട് വന്നാലോ എന്ന്..."
"എന്തിനാ ആ പിക് കണ്ടിട്ടാണോ.. അതൊക്കെ ചുമ്മാതല്ലേ... നീയൊക്കെ അവിടെ നിന്നാൽ മതി... അല്ലെങ്കിൽ എന്റെ പെണ്ണിനെ വല്ലവനും അടിച്ചു മാറ്റി കൊണ്ട് പോവും..."
അപ്പോഴേക്കും പെണ്ണ് ചൂളം വിളിച്ചു വന്നതും രണ്ടും ഫോൺ വെച്ചു... 🙄
***********💞
"😭ടുട്ടൂസിനെ കിട്ടിയില്ലെങ്കിൽ ഞാൻ ചത്തു കളയും നോക്കിക്കോ..."
ഐഷ ഇപ്പോൾ ചെക്കനെ പഴയ പോലെ കാണാൻ കിട്ടാത്തോണ്ട് കരച്ചിൽ തുടങ്ങി...
"😬അതെങ്ങനാ ഉപ്പച്ചീടെ അല്ലേ മോൾ... അവിടെ ആണല്ലോ എല്ലാരേയും നോട്ടം..."
അൽത്താഫിനിട്ട് നല്ല പോലെ വെച്ചു കൊണ്ട് പാത്തു വന്നതും ചെക്കൻ നൈസ് ആയിട്ട് ഇളിച്ചു കൊടുത്തു...
"എടീ അതിന് അവളെ കിട്ടില്ല എന്ന് കണ്ടപ്പോൾ വിട്ടതല്ലേ... നീ പിന്നെ അത് ഇടക്ക് ഇടക്ക് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നെ..."
"നിങ്ങളെ മോൾ അല്ലേ എന്നെ കൊണ്ട് പറയിപ്പിക്കുന്നെ...ഈ ലോകത്ത് എന്തോരം ചെറുപ്പക്കാരുണ്ട് എന്നിട്ട് അവൾക്ക് അവനെ തന്നെ വേണം എന്ന് പറഞ്ഞാൽ..."😕
"ഒരാളോട് ഇഷ്ട്ടം തോന്നുന്നത് ഒരു കുറ്റം ആണോ...?!!"
"അല്ല പക്ഷെ കാണുന്ന പെൺപിള്ളേരോട് ഒക്കെ ഇഷ്ട്ടം തോന്നുന്നത് തെറ്റ് തന്നാ..."
അതിന് ചെക്കൻ ഒന്ന് ഇളിച്ചു...
"നിങ്ങൾ തമ്മിൽ തല്ല് കൂടാതെ എന്റെ കാര്യം പറ... എന്തായാലും ആ ചെക്കൻ എന്നെ ഇഷ്ട്ടം ആണെന്ന് പറയാൻ പോണില്ല... ഉപ്പച്ചീടെ അതേ സ്വഭാവം കൊണ്ട് ഇറങ്ങിയിരിക്ക എന്നും പറഞ്ഞു ഓടിക്കും... ഉമ്മച്ചി പറഞ്ഞ പോലെ ഉപ്പച്ചി മുന്നേ നിയയെ പ്രേമിച്ചോണ്ട് തന്നാ അവൻ എന്നെ ഇഷ്ട്ടം ആണെന്ന് പറയാതെ... നിങ്ങളെ മോൾ ആയത് എന്റെ കുറ്റം ആണോ..."😓
"🙄ഏയ് അല്ല... എന്റെ കുറ്റം തന്നാ..."
ആ സമയത്ത് വല്ല വാഴയും വെക്കരുന്നു...
"ഉപ്പച്ചി ചെന്നു അജുക്കാനോട് ചോയ്ക്കോ... പ്ലീസ് നല്ല ഉപ്പച്ചി അല്ലേ..."
"😕പിന്നെ നിന്റെ ഉപ്പച്ചിയെ അജുക്ക കാണെ വേണ്ടൂ... എപ്പോൾ എല്ലൂരി എടുത്തു എന്ന് ചോദിച്ചാൽ മതി..."
"ഉപ്പച്ചി എന്തിനാ നിയയെ പ്രേമിക്കാൻ പോയെ... അതോണ്ടല്ലേ..."😓
"അത് തന്നാ എനിക്ക് നിന്നോടും ചോദിക്കാൻ ഉള്ളത്... നീയെന്തിനാ നിയടെ മോനെ തന്നെ പ്രേമിക്കാൻ പോയെ..."
"രണ്ടാളെയും കൊണ്ട് ഒന്നിനും കൊള്ളില്ല... ഞാൻ മാമയെ വിളിക്കാൻ പോവാ... മാമൻ അജുക്കാടെ ബെസ്റ്റ് ഫ്രണ്ടിൽ ഒരാൾ അല്ലേ... എന്റെ കാര്യം മാമൻ നോക്കിക്കോളും..."
എന്നും പറഞ്ഞു പെണ്ണ് പോയി... അതോടെ അൽതു പാത്തുനെ ദയനീയമായി നോക്കി... 🙄
"ഇതാ പറയുന്നേ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന്... മൊട്ടയിൽ നിന്നു വിരിയുന്നതിന് മുന്നേ നിങ്ങൾക്ക് ഇതല്ലേ പണി... ഇപ്പോൾ മോൾ തുടങ്ങി... പടച്ചോനെ ഇങ്ങനെ രണ്ട് കാട്ട് കോഴികളെ ആണല്ലോ എന്റെ കൂടെ..."😓
ആയ കാലത്ത് കൊള്ളാവുന്ന പെണ്ണിനെ നോക്കി എന്ന് വെച്ചു ഇത് ഇത്രക്ക് ഭീകരമായ അവസ്ഥ ആവുന്നു സ്വപ്നത്തിൽ പോലും കരുതീല...
°°°°°°°°°°°°°°💞
"ട്രി... ൺ... ട്രി... ൺ..."
ഫോൺ റിങ്ങ് ആവാൻ തുടങ്ങീട്ട് പത്ത് പതിനഞ്ചു മിനിറ്റ് ആയി...
"ഡീ... നിയ നിന്റെ ഫോൺ റിങ്ങ് ചെയ്യുന്നു... ഒന്ന് വന്നെടുത്തെ..."
അജു വിളിച്ചു പറഞ്ഞതും പെണ്ണ് ബാത്‌റൂമിൽ നിന്നും തല തുടച്ചു കൊണ്ട് ഇറങ്ങി വന്നു...😍കുളി കഴിഞ്ഞു വരുമ്പോ ഈ പെണ്ണ് എന്തൊരു മൊഞ്ചാ പടച്ചോനെ...അജു പിന്നെ കണ്ണ് എടുക്കാതെ അവളെ തന്നെ നോക്കി ഇരുന്നു...
"😏പണ്ടങ്ങാനും ആണേൽ എന്റെ ഫോൺ റിങ്ങ് ചെയ്യുന്നെന്നു മുന്നേ ഓടി വരുമല്ലോ ആരാന്ന് നോക്കാൻ... ഇപ്പോൾ ആവശ്യത്തിന് എടുക്കൂല..."
"😌അത് പിന്നെ വല്ലവനും ആണെങ്കിൽ കയ്യോടെ നിന്നെ പിടിച്ചു കൊടുക്കാൻ അല്ലേ... ഇന്ന് ഇപ്പോൾ ആ പ്രതീക്ഷ ഇല്ലല്ലോ..."
"😏ഹ്മ്മ് അങ്ങനെ ആണേൽ അന്നേ മർജാൻ കാക്കുന് പിടിച്ചു കൊടുക്കർന്നില്ലേ... ഞാൻ ഇപ്പോൾ ദുബായീന്ന് അടിച്ചു പൊളിക്കുന്നുണ്ടാവും..."😓
"അങ്ങനെ ഇപ്പോൾ മോൾ സുഖിക്കേണ്ട... നിന്നെ കഷ്ടപ്പെടുത്താതെ എനിക്ക് ഒരു സമാദാനം കിട്ടോ..."
"😓അല്ലേലും നിക്കറിയാം... എന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ല എന്നെ കെട്ടിയെ എന്ന്...ഇയാളെ വിശ്വസിച്ച ഞാനാ പൊട്ടി..."
"നീ പൊട്ടി ആണെന്ന് ഇപ്പോഴാണോ മനസ്സിൽ ആയെ..."
"😬ഞാൻ പൊട്ടി തന്നാ... നിക്കിപ്പോ എന്റെ വീട്ടിൽ വരെ പോവാതാക്കീട്ട് പറയുന്ന കേട്ടില്ലേ... എല്ലാറ്റിനെയും ഇവിടെ ഇട്ടു ഞാനും പോവും പിന്നെ ഇങ്ങട്ട് വരെ ഇല്ല നോക്കിക്കോ..."
🙄പടച്ചോനെ ഇത് ചിലപ്പോൾ അതും ചെയ്യും...ഒന്ന് സോപ്പിട്ടു നിർത്തുന്നത് നല്ലതാ...
"നിന്റെ വീട്ടുകാരെ ഒഴിവാക്കീട്ട് ഒന്നും ഇല്ല നിനക്ക് എപ്പോൾ വേണേലും അങ്ങോട്ട് പോവാം... പക്ഷെ എന്ന് കരുതി പോയ അന്ന് തന്നെ തിരിച്ചു വന്നേക്കണം...എനിക്ക് ഒരു ദിവസം നിന്നെ കണ്ടില്ലെങ്കിൽ ഉറക്കം വരില്ലെന്ന് നിനക്ക് അറീലെ..."
"😏ഓഹ്... അതോണ്ടാണല്ലോ ഇടക്ക് എന്നെ ഇവിടെ ഇട്ടേച്ചു പോണെ..."
വീണ്ടും പെണ്ണിന്റെ ഫോൺ റിങ്ങ് ആയതും അജുന് സമാദാനം ആയി...
"നീ ആ ഫോൺ എടുക്ക്... ബാക്കി നാളെ മതി..."
പെണ്ണ് അജുനെയും പുച്ഛിച്ചു ഫോൺ എടുത്തു നോക്കിയതും പരിചയം ഇല്ലാത്ത നമ്പർ... 🙄പടച്ചോനെ ഇനി ഇത് ഓൻ നേരത്തെ പറഞ്ഞ പോലെ എന്നെ ആരേലും വിളിക്കുന്നത് ആവോ...
ഫോണും കയ്യിൽ പിടിച്ചുള്ള ആലോചന കണ്ടതും അജു പെണ്ണിനെ ഒന്ന് തട്ടി വിളിച്ചു...
പെണ്ണ് അറ്റൻഡ് ചെയ്തതും അപ്പുറത്ത് മുട്ടൻ തെറി ആയിരുന്നു... 🙄
"😬എത്ര നേരായെടി വിളിക്കുന്നു... നീ ഏത് അടുപ്പിൽ പോയി കിടക്കാ..."
🤔ഹെയ്ഷ് ഈ തേങ്ങ ഉടക്കുന്ന പോലത്തെ സൗണ്ട് ഞാൻ എവടെയോ കെട്ടിട്ടുണ്ടല്ലോ...
"നീ എന്താടി ഒന്നും മിണ്ടാതെ..."
"🙄എന്ത് മിണ്ടാൻ...വെറുതെ നിക്കുന്ന എന്നെ വിളിച്ചു ഉള്ള തെറി മുഴുവൻ വിളിച്ചിട്ട്..."😓
"😌ഇത് ഞാൻ ആടി ജെസി... കുറെ വിളിച്ചിട്ട് നീ എടുക്കാതെ ആയപ്പോൾ ദേഷ്യം കൊണ്ട് വിളിച്ചു പോയതാ..."
"😕നീ ആയിരുന്നോ... നീ ചത്തില്ലേ...നാല് കൊല്ലായില്ലോ അന്നേ കണ്ടിട്ട്...അപ്പൊ ഞാൻ കരുതി നീ വടി ആയെന്ന്..."
🙄പടച്ചോനെ ആരാണാവോ ആ വിളിച്ചേ... ഈ പിശാശ് ഇത് എന്തൊക്കെയാ ചോദിക്കുന്നെ... അജു പെണ്ണിന്റെ സംസാരം കേട്ട് അന്തം വിട്ട് ഇരിക്കാ..
"😓ഒന്നും പറയേണ്ടടി... ഞാൻ നാട്ടീന്ന് ഇങ്ങ് പോന്നെ പിന്നെ എല്ലാരേം നമ്പർ പോയി...പിന്നെ റാഷിക്കാടെ അടുത്ത് അജുന്റെ നമ്പർ ഇണ്ടോന്ന് ചോയ്ച്ചപ്പോൾ പറയാ നീ ആരെയും വിളിക്കാതെ ഇരിക്കുന്നതാ എനിക്ക് നല്ലതെന്ന്..."
😏ഓള് ദുബായിൽ ഒക്കെ പോയി വല്യ ആളായോണ്ട് വിളിക്കാത്തതാ ന്നിട്ട് പറയുന്നത് കേട്ടില്ലേ...
"🙄അപ്പൊ പിന്നെ ഇപ്പോൾ എന്റെ നമ്പർ ഇവടന്ന് കിട്ടി...?!!"
"അത്... നിന്റെ അമ്മൂസിനോട് വാങ്ങീതാ..."
"😏ഇത്രേം കാലം ഓള് നിന്റെ അടുത്തല്ലാരുന്നോ...ന്നിട്ട് ഇപ്പോൾ ആന്നോ എന്നെ ഓർമ വന്നേ..."
"😕അ... അത്...അല്ലേലും വിളിച്ചിട്ട് എന്ത് സംസാരിക്കാനാ..."
"അപ്പൊ പിന്നെ ഇപ്പോൾ എന്തിനാ വിളിച്ചേ...?!!"
"അത് നൗറിടെ കെട്ടിന് ഞങ്ങൾ എല്ലാരും നാട്ടിൽ വരുന്നുണ്ട്... അപ്പൊ നീയും ഇണ്ടാവില്ലേ അതോണ്ട് വിളിച്ചതാ..."
🙄യ്യോ അതാണോ...ആ അമ്മൂസ് എന്താ എന്നെ വിളിക്കാതെ...!
"😏ഞാൻ ഇണ്ടേലും നിന്നോട് മിണ്ടൊന്നും ഇല്ല..."
ഇതിന് ഒരു മാറ്റോം ഇല്ലല്ലോ പടച്ചോനെ...ജെസി ഒന്ന് ആത്മഗതിച്ചു...
"😓ഇവിടെ ഭയങ്കര ബിസിയാടി അതോണ്ടല്ലേ നിന്നെ ഞാൻ വിളിക്കാനെ...അല്ലേലും അമ്മൂസ് നിന്നെ ഡെയ്ലി വിളിക്കാറില്ലേ അപ്പൊ നീ എന്റെ കാര്യം ചോദിക്കാറുണ്ടോ..."
🙄ആ അതും നേരാ... പിള്ളേർ ഒക്കെ ആയെ പിന്നെ ഒന്നിനും ടൈം ഇല്ല...
"സിയ ഇല്ലേ അവടെ... ഓള് ഒക്കെ വലുതായി കാണില്ലേ..."
"ഓളെ കെട്ട് കഴിഞ്ഞു... ഇവിടന്നാ എല്ലാം ഇണ്ടായേ... ആരെയും അറിയിക്കാൻ പറ്റീല..."
"🙄യ്യോ അവിടന്ന... അപ്പൊ ഓളെ കെട്ടിയത് അവിടത്തെ ഷേക്ക് ആണോ...അല്ലേലും അത് തന്നാടി നല്ലത്... ഞാൻ ഇപ്പോൾ കൂടി വിചാരിച്ചതെ ഉള്ളൂ ആ ഷേക്കിനെ കെട്ടിയിരുന്നേൽ നിക്ക് ഇത്രക്ക് കഷ്ടപ്പാട് ഇണ്ടാവില്ലായിരുന്നു... 😓ആ യോഗല്ല..."
🙄പടച്ചോനെ ഈ പിശാഷിന്റെ ഉള്ളിലിരിപ്പ് ഇപ്പോഴും ഇതാണോ... ഇതിനെ ഇപ്പോൾ എന്താ ചെയ്യാ... 😬അജു പല്ലും കടിച്ചു പിടിച്ചു പെണ്ണിനെ നോക്കി... പെണ്ണ് ഇതൊന്നും കാണാതെ തള്ളി മറിക്കാ...
"ഒരു മലയാളിയാടി ഓളെ കെട്ടിയെ... അവരെ ഫാമിലി ഇവിടെയാ... അല്ലാണ്ട് ഷേക്കിനെ ഒക്കെ കൊണ്ട് ആരേലും പെണ്ണ് കെട്ടിക്കോ..."
😕ഇല്ലേ... അപ്പൊ എന്നെ കെട്ടിക്കാൻ ഉപ്പച്ചി മർജാൻ കാക്കുനെ കൊണ്ട് വന്നതോ...
"അവരൊക്കെ വരും നൗറി മോളെ കെട്ടിന്... അപ്പൊ നിനക്ക് കാണാലോ..."
"😒മ്മ്..."
എന്നാലും ആ കുരിപ്പ് അമ്മൂസ് ഒന്നും പറഞ്ഞില്ലല്ലോ... പെണ്ണ് ഫോണും വെച്ചു തിരിഞ്ഞതും കലിപ്പിൽ നിക്കുന്ന അജുനെ കണ്ട് വായും പൊളിച്ചു നിന്നു...ജെസി അല്ലേ വിളിച്ചേ അയിന് എന്തിനാ ഇവൻ എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ... 🙄
"😬മക്കളെ കെട്ടിക്കാൻ ആയി ഇപ്പോഴും നിന്റെ മനസ്സിൽ ആ ഷേക്ക് ആണ് അല്ലേടി..."
🙄അതാണോ... നോട്ടം ഒക്കെ കണ്ടപ്പോൾ ഞാൻ അങ്ങ് പേടിച്ചു...
"അ... അത്... ഇയാൾ എന്നെ കെട്ടിയൊണ്ട് അല്ലേ നിക്ക് ഈ കഷ്ടപ്പാട്... ആ ഷേക്കിനെ കെട്ടിയിരുന്നു എങ്കിൽ ഇത്രക്ക് കഷ്ടപ്പാട് ഇണ്ടാവില്ല എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ..."😏
"🙄നിനക്ക് എന്ത് കഷ്ടപ്പാട്..."
"😒ചോയ്ക്കുന്നത് കേട്ടില്ലേ... ഞാൻ ഇവടെ ഇല്ലാരുന്നു എങ്കിൽ കാണർന്നു..."
"എന്ത് കാണാൻ... ആ കുറച്ച് ബഹളം കുറയുമായിരിക്കും അല്ലാണ്ട് എന്ത്..."
"😓അല്ലേലും ഇയാക്ക് ഇപ്പോൾ എന്നെ കണ്ണിൽ പിടിക്കുന്നില്ല എന്നൊക്കെ നിക്കറിയാം... ഇഷ്ടല്ലേ പറഞ്ഞ മതി ഞാൻ എന്റെ വീട്ടിൽ പൊക്കോളാം..."😪
എന്നും പറഞ്ഞു പെണ്ണ് മോങ്ങാൻ തുടങ്ങിയതും അജു വായും പൊളിച്ചു നിന്നു...
"കുറെ നേരം ആയല്ലോ വീട്ടിൽ വീട്ടിൽ പോണം എന്ന് പറഞ്ഞു തുടങ്ങീട്ട്...വീട്ടിൽ പോണം എങ്കിൽ നേരെ ചൊവ്വേ പറഞ്ഞാൽ പോരെ..."🙄
"😏ഞാൻ നിക്ക് ഇഷ്ടം ഉള്ളപ്പോൾ പോവും അയിന് ഇയാക്ക് എന്താ... അല്ലേലും ഇപ്പോൾ എന്നെ പറഞ്ഞയക്കാൻ കളിക്കാ അല്ലേ... അങ്ങനെ ഇപ്പോൾ മോൻ സുഖിക്കേണ്ട..."
😕ഇവൾ തന്നെ ആണല്ലോ രണ്ടും പറയുന്നേ...
"എങ്കിൽ നീ എങ്ങും പോവേണ്ട... ഇവിടെ എവിടെ എങ്കിലും അടങ്ങി ഒതുങ്ങി നിൽക്കാൻ നോക്ക്..."
"😬അയിന് വേറെ ആളെ നോക്ക്... എന്നെ കെട്ടി കൊണ്ട് വന്നതാ അല്ലാതെ വലിഞ്ഞു കേറി വന്നതൊന്നും അല്ല... ആദ്യം ഒക്കെ എന്തൊരു സ്നേഹയിരുന്നു... ഇപ്പോൾ കണ്ടില്ലേ..."😓
"🙄എന്റെ സ്നേഹത്തിന് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല... അല്ല നിനക്കിപ്പോ എന്താ അങ്ങനെ തോന്നാൻ..."
"😒പിള്ളേരെ കണക്ക് നോക്കിയാൽ തന്നെ മനസ്സിൽ ആവും..."
"പിള്ളേരെ കണക്ക് നോക്കിയാണോ സ്നേഹം തീരുമാനിക്കുന്നെ... അതെങ്ങനാ..."
"😒അത് പിന്നെ ആദ്യം ഒക്കെ ഇയാക്ക് എന്നോട് ഭയങ്കര സ്നേഹം ആയോണ്ട് മൂന്ന് പിള്ളേർ ഇണ്ടായി... പിന്നെ അതീന്നു കുറച്ചു കുറഞ്ഞതോണ്ടല്ലേ ഒന്ന് കുറഞ്ഞത്... പിന്നേം സ്നേഹം കുറഞ്ഞതോണ്ട് ഒന്നൂടെ കുറഞ്ഞു..."
😕പടച്ചോനെ ഇതിപ്പോ പുതിയ കണ്ട് പിടിത്തം ആണല്ലോ...
"😍ഞാൻ ഒന്നൂടെ സ്നേഹം തെളിയിച്ചാൽ നീ പത്താം മാസം പത്ത് പെറ്റു കിടക്കും അത് വേണോ..."
🙄യ്യോ പത്തോ...അജു അടുത്തേക്ക് ചെന്നതും പെണ്ണ് പേടിച്ച പോലെ ഒരു ഓട്ടം ആയിരുന്നു...
***********💞
"😪അജു അങ്ങനെ ചെയ്യുന്നു കരുതിയില്ലെടി..."
"അതിന് മിട്ടൂസിനോടല്ലേ അജുന് ദേഷ്യം...അമിക്കേം അജുവും ഡെയ്ലി കാണാറും ഉണ്ട് വിളിക്കാറും ഉണ്ട്... നൗറി മോളെ കെട്ടിന് വരേം ചെയ്യും പിന്നെന്താ..."
അമ്മൂസ് പറഞ്ഞതും പെണ്ണ് പിന്നെ മോങ്ങൽ ഒക്കെ നിർത്തി...
കല്യാണം ഒക്കെ അടിച്ചു പൊളിക്കാൻ ഒക്കെ പ്ലാൻ ഇട്ടു നിക്കേം ചെയ്തു...
"😏ഹ്മ്മ് ഇയാക്ക് നാണല്ലേ എന്റെ വീട്ടിൽ കല്യാണത്തിന് വരാൻ...ഇയാൾ എന്നെ കെട്ടിന് മുന്നേ എത്ര ഉമ്മ വെച്ചിട്ടുണ്ട്... മോളെ ഒരു ഉമ്മ വെച്ചേന് ആ മിട്ടൂസിനെ തല്ലിട്ട് ഒരു കൂസലും ഇല്ലാണ്ട് നടക്കാ..."
"എന്റെ പൊന്ന് നിയ എനിക്ക് അപ്പോഴും ഇപ്പോഴും അവനോട് ദേഷ്യം ഒന്നും തോന്നീട്ടില്ല... കെട്ടിന് മുന്നേ ഇഷ്ടപ്പെടുന്ന പെണ്ണിന് ഒരു ഉമ്മ കൊടുക്കുന്നത് തെറ്റും അല്ല... നേരെ ചൊവ്വേ അവനോട് എത്രയോ തവണ പറഞ്ഞതാ ഡാൻസിൽ ഉള്ള അവന്റെ കഴിവും ആയി മുന്നോട്ട് പോകാനും ബാംഗ്ലൂർ പോയി പ്രാക്ടീസ് ചെയ്യാനും... സ്റ്റാർസ് കൂടെ ഉള്ളോണ്ട് തന്നാ അവൻ ഒക്കെ വേണ്ടെന്ന് വെച്ചത്... ഒരു തല്ല് കിട്ടിയപ്പോൾ അവൻ ഫേമസ് ആയത് കണ്ടില്ലേ..."
"🙄അപ്പൊ അയിനാണോ അവനെ തല്ലിയെ...?!!"
"അതിനല്ല... ഒരു കാരണം അത്രയേ ഉള്ളൂ... അമിക്ക് അറിയാം... നീയായിട്ട് സ്റ്റാർസിനോട് പറയാൻ നിക്കണ്ട... അവരെങ്ങാനും വിളിച്ചാൽ അവൻ എല്ലാം പാതിവഴിയിൽ ഇട്ടു തിരിച്ചു വരും..."😓
🙄അതിന് പെണ്ണ് ഒന്ന് തലയാട്ടി.. കെട്ടിന് പോവുമ്പോ നെച്ചുനോടും പറയരുത് എന്ന ഓർഡർ ഉള്ളോണ്ട് പെണ്ണ് ചെന്നപാടെ നെച്ചുന്റെ ചെവിയിൽ എല്ലാം പറഞ്ഞു...ഒന്നും ഉള്ളിൽ നിക്കൂല അതോണ്ടാ... 😓
"ഡീ ഷമി നെച്ചു ജെസി നമ്മക്ക് സെൽഫി എടുക്കാ..."
എന്നും പറഞ്ഞു നിയ സെൽഫി എടുപ്പ് തുടങ്ങി...
"ഡീ അമ്മൂസേ നീയും വാടി..."😌
"😕എന്റെ മോളെയാ കെട്ട്... ഇതെങ്ങാനും കണ്ടാൽ നൗഫിക്കാടെ വായിൽ ഉള്ളത് മുഴുവൻ ഞാൻ കേൾക്കേണ്ടി വരും... അവരൊക്കെ പോയി കഴിഞ്ഞു എടുക്കാടി..."
എന്നും പറഞ്ഞു പെണ്ണ് പോയി...
നിക്കാഹ് ഒക്കെ കഴിഞ്ഞു വന്നു മഹർ ഇടലും ഫോട്ടോസ് എടുക്കലും എല്ലാം നടക്കുമ്പോൾ സ്റ്റാർസ് മാത്രം ഒരു സൈഡിൽ മാറി ഇരുന്നു... ബാക്കി എല്ലാരും ഹാപ്പി ആണ്... മിട്ടൂസിനെ നല്ല പോലെ മിസ് ചെയ്യുന്നുണ്ടായിരുന്നു അവർക്ക്... 😓
സുട്ടൂസ് പിന്നെ അതൊന്നും പുറത്ത് കാണിക്കാതെ പൂച്ച കുട്ടിയേയും താലോലിച്ചു ഇരിക്കാ... 😪
"എടാ ക്യാമറ കുറച്ച് അങ്ങ് തിരിച്ചു വെച്ചേ...എന്റെ പെണ്ണിനെ ഞാൻ ശരിക്കും ഒന്ന് കാണട്ടെ..."
മിട്ടൂസ് എല്ലാം ലൈവ് ആയി ഇരുന്നു കാണുകയാണ്... 🙄ഹെല്പിന് നമ്മുടെ മാലിടെയും ശമിടെയും മോൻ മാസിനും...
😕ആ കോപ്പ് എന്തൊരു ദുഷ്ടൻ ആണ്...ആകെ ഉള്ള ഒരു മാമീടെ മോളെ കെട്ടല്ലെ...കണ്ട പെണ്ണുങ്ങളെ വിട്ട് വരാൻ തോന്നുന്നുണ്ടാവില്ല... 😬സുട്ടൂസ് ഇടക്ക് കലിപ്പ് ആവുന്നുമുണ്ട്...
😍ചെക്കൻ പിന്നെ പെണ്ണ് മിട്ടൂസ് പൂച്ചയെ താലോലിക്കുന്നത് കണ്ട് ചിരിച്ചു കൊണ്ട് അതും നോക്കി നിന്നു...ഇടക്ക് കലിപ്പ് റിയാക്ഷൻ കണ്ടതും ചെക്കൻ നല്ല പോലെ സൂമ് ചെയ്തു നോക്കി... നമ്മക്ക് ഇട്ടുള്ള പ്രാക്ക് ആണല്ലേ... 😌
"അതേ ഇവിടെ എന്ത് ചെയ്യാ...?!!"
ഷാനു വന്നു മാസിനെ തോണ്ടി കൊണ്ട് ചോദിച്ചു... പെണ്ണ് കുറെ നേരായി കാണുന്നു ചെക്കൻ സുട്ടൂസിനെയും ഫോക്കസ് ചെയ്തു നിക്കുന്നത്... 🙄
"ഇവിടെ ഞാൻ വാഴ നടാ..."
"😏അതെനിക്ക് മനസ്സിൽ ആയി...ആ വാഴ അവിടെ നടക്കില്ല...കുറെ നേരം ആയല്ലോ നീ സുട്ടൂസിനെയും നോക്കി നിക്കാൻ തുടങ്ങീട്ട്..."
"🙄അതിന് നിനക്കെന്താ..."
"😬കുന്തം... ഞാൻ വേറെ വല്ലവനേം കെട്ടാൻ സമ്മതിച്ചാൽ തൂങ്ങി ചാകും എന്ന് പറഞ്ഞു എന്നെ ഇങ്ങനെ നിർത്തീട്ട് ഇപ്പോൾ എന്നേക്കാൾ മൊഞ്ചുള്ള അവളെ കണ്ടപ്പോൾ നോക്കി നിക്കാ അല്ലേ..."
🙄പടച്ചോനെ ഈ കോപ്പിനോട് ഏത് നേരത്ത് ആണാവോ അങ്ങനെ പറയാൻ തോന്നിയെ...
ഷമീടെ അല്ലേ മോൻ ചെക്കൻ പിന്നെ ഉമ്മച്ചീടെ പാതയിൽ വീഴ്ത്തി വെച്ചിരിക്ക... അതും സ്വന്തം മാമൻ ഷമീറിന്റെയും തനുന്റെയും മോൾ ഷാനുവിനെ... അതിന്റെ കുശുമ്പാ പെണ്ണിന്...
"😬എടാ ശരിക്ക് പിടിക്കെടാ..."
ലക്ഷ്യം തെറ്റിയതും മിട്ടൂസ് കലിപ്പായി... ചെക്കൻ പിന്നേം സുട്ടൂസിനെ തന്നെ ഉന്നം വെച്ചു നിക്കാ... 😓അത് കണ്ടതും ഷാനു ചവിട്ടി തുള്ളി സുട്ടൂസിന്റെ അടുത്തേക്ക് ചെന്നു...
"ഹായ്... ഡാ..."
പെണ്ണിനെ കണ്ടതും സുട്ടൂസ് വിഷ് ചെയ്തു... 😓എന്റെ ചെക്കനെ വളച്ചെടുത്തിട്ട് ഹായ് എന്നോ... പെണ്ണ് വോൾട്ടേജ് ഇല്ലാത്ത ഒരു ഇളിയും കൊടുത്തു അടുത്തായി ഇരുന്നു...
"എന്ത് പറ്റി...?!!"
"😓ഇന്നലെ വരെ എന്നെ ഇഷ്ടാ എന്ന് പറഞ്ഞ ചെക്കനാ... ഇന്നിപ്പോ നിന്നെ കണ്ടെൽ പിന്നെ അവൻ എന്നെ മൈൻഡ് ചെയ്യുന്നില്ല..."😪
🙄അത് കേട്ടതും സുട്ടൂസ് ലവനെ ഒന്ന് നോക്കി...
"മിട്ടൂ... സെ പണി പാളീന്നാ തോന്നുന്നേ...അവൾ എന്നെ തന്നെ നോക്കാ..."🙄
"😓പൊന്ന് മാസി നിന്നെ കൊന്നാലും നീ എനിക്ക് വേണ്ടി ആണെന്ന് പറയല്ലേ..."
😕പടച്ചോനെ ഇവൻ എന്റെ അന്ത്യത്തിനുള്ള റൂട്ട് ഇട്ടതാണല്ലേ...
"എന്താടാ നിനക്ക് എന്നെ കാണുമ്പോ ലവ് ചെയ്യാൻ തോന്നുന്നുണ്ടോ...?!!"
സുട്ടൂസ് അടുത്ത് വന്നു തോളിൽ കയ്യിട്ടു ചോദിച്ചതും ചെക്കൻ ഒന്ന് പതറി കൊണ്ട് ഷാനുനെ നോക്കി... 😬പെണ്ണ് കലിപ്പ് ഇട്ടു നിക്കാ... ഇവിടന്ന് പോയാൽ എന്റെ കയ്യിൽ കിട്ടും എന്ന പോലെ...
"അത്... ഞാൻ..."
"😍എന്നാലേ എനിക്ക് നിന്നെ ഇഷ്ടാ... ലവ് യൂ ഡാ..."
😨അത് കേട്ടതും മൂന്നെണ്ണം ഞെട്ടി കൊണ്ട് നിന്നു...
😕പടച്ചോനെ ഇത്രയും കഷ്ടപ്പെട്ടിട്ടും ആ കുരിപ്പിന്റെ വായിന്ന് ഇങ്ങനെ ഒന്ന് കേട്ടിട്ടില്ല... ഇതിപ്പോ ഇവനാണോ അതിനുള്ള യോഗം... അപ്പൊ പെണ്ണ് ആരെയോ ലവ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞത് ഇവനെ ആണോ... 😓ഇവനെ ഒക്കെ എന്ത് കണ്ടിട്ടാ പടച്ചോനെ... മിട്ടൂസ് എന്തൊക്കെയോ വല്യ ആലോചനയിൽ ആയിരുന്നു...
😓സുട്ടൂസ് ആണെങ്കിൽ ചെക്കനെയും കൊണ്ട് മുന്നോട്ട് നടന്നു... ഷാനു ചവിട്ടി തുള്ളി അവിടെ കണ്ട ചെയറിൽ ഇരുന്നു... വീട്ടിലേക്ക് വാ നിന്റെ അന്ത്യം എന്റെ കയ് കൊണ്ടാവും...
"😬പന്നി നിന്റെ അന്ത്യം എന്റെ കയ് കൊണ്ട് ആവണ്ടെങ്കിൽ അവളോട് ഇഷ്ട്ടം അല്ലെന്ന് പറ..."
"അത് അല്ലെങ്കിലും അവളെ എനിക്ക് ഇഷ്ട്ടം അല്ല... എന്റെ പെങ്ങളെ പോലെയാ..."
"🙄അവൾക്ക് ആവശ്യത്തിൽ അതികം ബ്രോ ഉണ്ട്... ഇപ്പോൾ അളിയൻ അവളോട് അമ്മാതിരി ആഗ്രഹം വേണ്ടെന്ന് ചെന്നു പറയുന്നതാ നല്ലത്..."
ശെടാ ഇത് വല്യ കുരിശ് ആയല്ലോ... മാസി ഫുഡ് കഴിച്ചു കൊണ്ടിരിക്കുന്ന സ്റ്റാർസിനെ ഒന്ന് നോക്കി... 😍സുട്ടൂസ് അപ്പൊ തന്നെ ചെക്കനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു... 🙄
"സുട്ടൂ... സെ എനിക്ക് വേറെ ലവ് ഉണ്ട്... അതോണ്ട് എന്നെ വിട്ടേക്ക്..."😓
"അതിന് നീ എന്നെ ലവ് ചെയ്യണം എന്നൊന്നും ഞാൻ പറയുന്നില്ല... എനിക്ക് നിന്നോട് ലവ് ഉണ്ടാവും എപ്പോഴും... ലവ് യൂ ഡാ..."
😕അളിയാ ഇതിന്റെ ഏതോ പിരി ഇളകിയിട്ടുണ്ടെന്നാ തോന്നുന്നേ...സംഗതി പന്തിയല്ലെന്ന് കണ്ടതും ചെക്കൻ ഹെഡ് സെറ്റ് ഊരി മാറ്റാൻ നിന്നു...
"ഹെഡ് സെറ്റ് ഊരിയാൽ കൊന്നു കളയും നിന്നെ ഞാൻ... ആ കോപ്പ് ഇത് എന്തിനുള്ള പുറപ്പാട് ആണെന്ന് അറിയണമല്ലോ..."
"😓അത് തന്നാ എനിക്കും മനസ്സിൽ ആവാതെ...?!!നിങ്ങൾ രണ്ടും കൂടി എന്തിനുള്ള പുറപ്പാട് ആണ്... ആറ്റ് നോറ്റ് ഒരുത്തിയെ വളച്ചെടുത്തതാ അവളാണെങ്കി പിണങ്ങിയും പോയി..."😓
"അല്ലേലും ഈ പെൺപിള്ളേരെ വിചാരം അവളുമാർ പിണങ്ങി നിന്നാൽ നമ്മൾ പിറകെ പോകുന്ന...ഇവളുമാരെ ഒക്കെ നേരെയാക്കാൻ കെട്ടി കഴിഞ്ഞു ഒരു മൂന്നാലെണ്ണത്തിനേ ഒരുമിച്ച് കൊടുക്കണം അപ്പോഴേ പഠിക്കൂ..."
"സ്റ്റാർസ് ജനിച്ചേ പിന്നെ പലരും ട്രൈ ചെയ്തതാ അത് പോലെ ഉള്ളതുങ്ങളെ കിട്ടാൻ... എന്നിട്ട് നടന്നില്ല പിന്നെയാ നീ..."🙄
അത് ശരിയാ ആദ്യം ആ കോപ്പിനെ വീഴ്ത്താൻ വല്ല അടവും ഉണ്ടോ എന്ന് നോക്കട്ടെ...
"ഡാ മാസി... നീ നാളെ വൈകീട്ട് ഗ്രൗണ്ടിൽ വരണേ... ഞങ്ങളെ ക്രിക്കറ്റ് മാച്ച് ഉണ്ട്... ഗേൾസ് വിസ് ബോയ്സ്..."
😏ഹ്മ്മ് ചെല്ലോന്ന് ഞാൻ ഒന്ന് നോക്കട്ടെ... എങ്കിൽ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും... ഷാനു അതും ആലോചിച്ചു ചെക്കനെ നോക്കി പേടിപ്പിച്ചു...
അനി മോൾ കുട്ടൂസിനെ ചുറ്റി പറ്റി നിന്നെലും ചെക്കൻ അവിടന്നെല്ലാം സ്ക്യൂട്ട് ആയി... 😕
"നിനക്കെന്തിന്റെ സൂക്കേട് ആടി... ആ ഷാനു ഇന്ന് ആ പാവത്തിന്റെ പരിപ്പ് എടുക്കും..."🙄[കുട്ടൂസ് ]
"😌ഒരു മനസുഖം..."
"🙄അതിൽ നിനക്ക് എവിടുന്നാ മനസുഖം കിട്ടാൻ ഉള്ള വക..."[ടുട്ടൂസ് ]
"അതൊക്കെ ഉണ്ട്... വൈകാതെ മനസ്സിൽ ആയിക്കോളും..."
🙄രണ്ടും അത് എന്താന്ന് മനസ്സിൽ ആവാതെ പരസ്പരം നോക്കി...
കെട്ട് കഴിഞ്ഞു പോണ പെണ്ണിനേക്കാൾ കരച്ചിൽ ആയിരുന്നു നിയ ഉമ്മച്ചീനെയും ഉപ്പച്ചീനെയും അമിയെയും നെച്ചുനെയും കെട്ടിപ്പിടിച്ചു കരഞ്ഞത്... 🙄
"😕ഇത് ഇത്തിരി ഓവർ അല്ലേ..."
"എന്റെ അമി അന്ന് ഞാൻ മിട്ടൂസിനെ തല്ലി വീട്ടീന്ന് പോയെ പിന്നെ ഇതിന് ഇത് തന്നെയാ പണി... പിള്ളേർക്ക് പോലും ഇത്രേം സങ്കടം ഇല്ല..."
"ആ അത് കൊണ്ട് അവൻ ഒരു നിലയിൽ എത്തി... അവിടെ ഡാൻസ് ക്ലബ് തുടങ്ങാൻ ഉള്ള പ്ലാൻ ആണ്..."
"അല്ലേലും ഞാൻ കയ് വെച്ച ആരാ മോശം ആയിട്ടുള്ളത്..."😌
"😕ദേ ആ കരയുന്നത്..."
അമി നിയെയെ കാണിച്ചു കൊണ്ട് പറഞ്ഞു...
"🙄ആ അതിനെ നേരെ ആക്കാൻ ഞാൻ ഒന്നൂടെ ജനിക്കണം..."
എന്നും പറഞ്ഞു അജു പെണ്ണിനേയും വലിച്ചോണ്ട് പോയി...
സുട്ടൂസ് ആണേൽ മാസിയെ നോക്കി ഒരു ഫ്ലയിങ് കിസ്സ് കൊടുക്കാനും മറന്നില്ല... 😕
°°°°°°°°°°°°💞
"😬മിണ്ടി പോകരുത് എന്നോട്... വീട്ടിൽ ഒരാളും പുറത്ത് ഒരാളും അല്ലേ... ഇയാൾ എന്താ ശ്രീകൃഷ്ണൻ ആണോ...?!!"
"🙄എടീ... ഞാൻ അത് മിട്ടൂസിന് വേണ്ടിയാ... അല്ലാതെ നീ കരുതും പോലെയല്ല..."
വന്നപ്പോ തൊട്ട് ഷാനുന്റെ പിറകെ കൂടി സോപ്പിടാൻ തുടങ്ങിയതാ മാസി...
"അപ്പൊ അവൾ നിന്നെ നോക്കി ലവ് യൂ ഡാ എന്ന് പറഞ്ഞതോ... അത് ഞാൻ എന്റെ കാത് കൊണ്ട് കേട്ടതാ..."😓
പടച്ചോനെ ഇതിന്റെ ഒക്കെ വല്ല ആവശ്യവും ഉണ്ടാർന്നോ... ഇങ്ങനെ ആണേൽ ഞാൻ ഈ കെട്ടിന് പോവില്ലാരുന്നു...
"എടീ നീ ഇങ്ങ് വന്നേ... ദാ ഞാൻ എല്ലാറ്റിനും ഉള്ള തെളിവ് കാണിച്ചു തരാം... മിട്ടൂസിനുള്ള ഒരു തിരിച്ചടിയല്ലെ അവൾ അവിടെ വെച്ചു അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് ഡൌട്ട് ഇല്ലാതില്ല... ഇതിന് മുന്പും അവളെ ഞാൻ എവിടെ ഒക്കെ വെച്ചു കണ്ടിട്ടുണ്ട്... അപ്പോഴൊന്നും അവൾക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല..."
"😪വേണ്ട എനിക്കൊന്നും കാണണ്ട...നീ ഇന്ന് എന്റെ കൂടെ ഒരു സെൽഫി എടുത്തിട്ടുണ്ടോ... അതെങ്ങനാ അവളെ പിന്നാലെ അല്ലായിരുന്നോ നടപ്പ്..."
"അതാണോ... എങ്കിൽ വാ നമുക്ക് ഇപ്പോൾ തന്നെ സെൽഫി എടുക്കാം..."
എന്നും പറഞ്ഞു ചെക്കൻ പെണ്ണിനെ ഒട്ടി നിന്നു ഫോൺ പൊക്കിയതും ദേ പോണ് അത് കാറ്റിൽ താഴേക്ക്... 😨
"എടീ നീ എന്ത് പണിയാ കാണിച്ചേ... അത് ഉപ്പച്ചീടെ ഫോണാ..."
സൗണ്ട് കേട്ട് മാലിയും ഷമിയും ഒരു ഭാഗത്ത് നിന്നും ഷമീറും തനുവും വേറൊരു ഭാഗത്ത് നിന്നും ലാൻഡ് ആയി... 😕മാലി ആണേൽ ഫോൺ കണ്ടതും ചെക്കനെ ഒന്ന് നോക്കി...
"😓ഞാൻ അല്ല ഉപ്പച്ചി ഇവളാ..."
അതിന് മാലി ഷമീറിനെ ഒന്ന് ദയനീയമായി നോക്കി...
"നിന്റെ കെട്ടിയോൾ എന്റെ എത്ര ഫോൺ ഇത് പോലെ ഉടച്ചിട്ടുണ്ട് എന്ന് അറിയോ... അതും നിന്നോടുള്ള പ്രേമം കൊണ്ട്... അപ്പൊ ഇതൊക്കെ സ്വാഭാവികം..."😌
🙄പടച്ചോനെ അത് ഇങ്ങനെ ആയിരുന്നോ തിരിച്ചു കിട്ടിയേ...മാലി ഒന്ന് ചിന്തിക്കാതെ ഇരുന്നില്ല...
"രണ്ടിനെയും പിടിച്ചു ഉടനെ കെട്ടിക്കണം... അല്ലെങ്കിൽ എനിക്ക് ഫോൺ വാങ്ങാനെ നേരം കാണൂ..."😓
"😏ഡീ നിനക്ക് ഈ ഫോൺ എടുത്തു പൊട്ടിക്കർന്നില്ലേ... ഒരു പുതിയ ഫോൺ വാങ്ങാൻ എത്ര കാലായി ആഗ്രഹിക്കുന്നു എന്ന് അറിയോ...?!!"
ഷമി അവളെ രോദനം അറിയിച്ചു... 🙄
അപ്പോഴാണ് വേറൊന്ന് എവിടുന്നോ ഉടയുന്നത് കെട്ടിയത്... 😨പടച്ചോനെ എന്റെ ഫോൺ ഷമീർ ഉള്ള പോക്കെറ്റിൽ മുഴുവൻ കയ്യിട്ടു നോക്കി...
ഓടി ചെന്നതും രണ്ടിന്റെയും രണ്ടാമത്തെ സന്തതികൾ അതിന്റെ കാര്യവും തീരുമാനം ആക്കിയിട്ടുണ്ട്...😓
തമ്മിൽ തല്ലും വഴക്കും തുടങ്ങുന്നതിനു മുന്നേ വല്ലിക്കാ വന്നതും എല്ലാം ഓരോ ഭാഗത്ത് ഓടി... ആള് ഭയങ്കര സ്ട്രിക്ട് ആണ്...
അങ്ങനെ മാസിയെയും ഷാനുനെയും കെട്ടിക്കാൻ തീരുമാനിച്ചു അവരെ എൻഗേജ്മെന്റ് നടത്തി... ഒരു വർഷം കഴിഞ്ഞു കല്യാണവും... അപ്പോഴും ഷാനു ചെക്കനോട് വല്യ അടുപ്പം ഒന്നും കാണിച്ചില്ല...
"😏ഇതിനൊക്കെ ഉള്ളത് കെട്ട് കഴിഞ്ഞു ഞാൻ തരാം..."
🙄പടച്ചോനെ അതിന് മുന്നേ ആ മിട്ടൂസിന് നല്ല ബുദ്ധി തെളിഞ്ഞ മതിയായിരുന്നു... അല്ലെങ്കിൽ ജീവിത കാലം മുഴുവൻ അവളെ കയ്യീന്ന് വാങ്ങിക്കേണ്ടി വരും...!
അവിടെ മിട്ടൂസ് ആണെങ്കിൽ ഇഞ്ചി കടിച്ച മങ്കിയെ പോലെ ആണ് കഴിഞ്ഞു കൂടുന്നത്... പെണ്ണിന് മാസിയോട് ഇഷ്ടം ആണെന്ന് കേട്ടപ്പോൾ തുടങ്ങിയതാ...
അതിന് പ്രതികാരം എന്നോണം ചെക്കൻ കണ്ട പെണ്ണുങ്ങളെ കൂടെ ഒട്ടി നിന്നു സെൽഫി എടുക്കും... പെണ്ണ് ഇവിടന്ന് വല്ല ക്രിക്കറ്റ് മെമ്പേഴ്സിനെയും... 😬രണ്ടും അതും നോക്കി കലിപ്പിൽ ഫോൺ ഉടക്കുന്നത് മെച്ചം...
"😬ചീ...തെണ്ടി... അവന്റെ വിചാരം ആരാന്നാ കാമദേവൻ..."
പെണ്ണ് അടുത്ത വക കണ്ട് ഫോണും നോക്കി തുടങ്ങി... അത് കേട്ടതും ബ്രോസ് രണ്ടും പരസ്പരം നോക്കി... 🙄ആരെയാ...
"കാമദേവൻ എന്നാ... മിക്കവാറും അവനെ ആവും..."[ടുട്ടൂസ് ]
"ഇന്നെന്താണാവോ...?!!"🙄[കുട്ടൂസ് ]
"അത് നീ അവന്റെ പോസ്റ്റ് നോക്ക്... അവന്റെ ഒക്കെ ഒരു യോഗം..."
കുട്ടൂസ് ആണേൽ പിക് കണ്ടതും കണ്ണും തള്ളി നിന്നു... 🙄ഏതോ ഒരു മദാമ്മടെ കൂടെ തോളിൽ കയ്യിട്ടു ഐസ്ക്രീം കഴിക്കുന്നത്...
"😕ഇവൻ ഇത് എന്തിനുള്ള പുറപ്പാട് ആണ്... എന്നായാലും നേരിൽ കണ്ടാൽ മിക്കവാറും അവന്റെ അന്ത്യം ഇവളെ കയ് കൊണ്ടാവും..."
രണ്ടും പിന്നെ പുറത്ത് പോയി അവനുള്ള തെറി കൊടുക്കുമ്പോ അവൻ ഇളിച്ചു കൊടുത്തു...
"നോക്കിക്കോ ഈ ഒരൊറ്റ ഒന്ന് അവളെ സമാദാനം കളയും... അവൾ ഇന്നല്ലെങ്കിൽ നാളെ എന്നെ തേടി വരും... ഒന്നുകിൽ നിങ്ങൾ പറഞ്ഞ പോലെ എനിക്കിട്ട് ഒന്ന് തരും അല്ലെങ്കിൽ എന്നെ ഇഷ്ട്ടം ആണെന്ന് തുറന്നു പറയും... നിങൾ കണ്ടോ..."😍
പറഞ്ഞു തീരുന്നതിനു മുന്നേ അകത്തു നിന്നും പെണ്ണിന്റെ ഫോൺ ഉടയുന്ന സൗണ്ട് വന്നു...
"🙄ആ ഫോണും പോയി...ആദരാഞ്ജലികൾ..."😓
രണ്ടും അതും പറഞ്ഞു ഫോണും കട്ട് ചെയ്തു വന്നപ്പോ പെണ്ണ് കലിപ്പിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കാ...
"വീണ്ടും ഫോൺ പൊട്ടിയോ..."
"😬ഫോൺ അല്ലേ അല്ലാതെ അവന്റെ തല ഒന്നും അല്ലല്ലോ..."
😕യ്യോ അപ്പൊ അവന്റെ തല ആണെന്ന് സങ്കല്പിച്ചാ ആ എറിഞ്ഞു പൊട്ടിച്ചത്... രണ്ടിനും മിട്ടൂസിന്റെ അവസ്ഥ ഓർത്ത് ചിരിയും കരച്ചിലും ഒരു പോലെ വരുന്നുണ്ട്...!
അന്ന് ഉറക്കം കിട്ടാത്ത അവസ്ഥ ആയിരുന്നു പെണ്ണിന്... അത് കൊണ്ട് തന്നെ കാലത്ത് അനി മോളെ അടുത്തേക്ക് വിട്ടു... 😌സുട്ടൂസ് പേഴ്സണലി കാണാൻ വന്നതും പെണ്ണ് ഏതാണ്ട് ഒക്കെ പ്രതീക്ഷച്ചു .. തന്റെ പരിശ്രമം വിജയം കണ്ടോ എന്നൊരു ഡൌട്ട്...
"നിന്റെ ആ ഫോൺ ഇങ്ങ് തന്നെ..."
പെണ്ണ് നിഷ്കു ആയി ഫോൺ കൊടുത്തു അത് എന്തിനാനുള്ള ചിന്തയിൽ ആണ്... 🙄
അപ്പൊ തന്നെ മിട്ടൂസ് എന്ന കോൺടാക്ട് ഡയൽ ചെയ്തതും ചെക്കൻ കാൾ അറ്റെൻഡ് ചെയ്തു...
"😬ഡാ പന്നി നീ ആരാന്നാ നിന്റെ വിചാരം..."
"ആരാ...?!!ഇത് അനി മോളെ നമ്പർ ആണല്ലോ..."
പെണ്ണ് പറഞ്ഞു തീരുന്നതിനു മുന്നേ ചെക്കന്റെ ഡയലോഗ് കേട്ട് പെണ്ണ് വായും പൊളിച്ചു നിന്നു... 😕അപ്പോഴേക്കും എന്റെ സൗണ്ട് മറന്നോ...
"ഞാൻ ആടാ പട്ടി സുട്ടൂസ്..."
"സുട്ടൂസോ... ഏത് സുട്ടൂസ്... കേട്ടിട്ട് ഏതോ പൂച്ച കുട്ടീടെ പേര് പോലെ ഉണ്ട്... പക്ഷെ പൂച്ച കുട്ടി ഇത് പോലെ സംസാരിക്കോ...?!!"
😬പെണ്ണിന്റെ പല്ലിന്റെ ഞെരുക്കം ചെക്കന് നല്ല പോലെ കേൾക്കാം... അമ്മാതിരി കലിപ്പിൽ ആണ്...!
"പൂച്ച കുട്ടി നിന്റെ മറ്റവൾ... നിനക്ക് ഞാൻ ആരാണെന്ന് അറീല അല്ലേ... നിന്നെ എന്നെങ്കിലും എന്റെ കയ്യിൽ കിട്ടും അപ്പൊ കാണാം ഈ സുട്ടൂ... അയ അജ്മൽ ആരാണെന്ന്..."😬
"ഇതേതാ ഈ കുരിശ് വെളുപ്പാൻ കാലത്തു തന്നെ വിളിച്ചു ശല്യം ചെയ്യുന്നേ...?!!
ഹേയ് ഡാർലിംഗ് ഐ ആം കമിൻ..."
അത് കേട്ടതും പെണ്ണിന്റെ വാ താനേ തുറന്നു... ഞാൻ ആണെന്ന് അറിഞിട്ടും ചെക്കൻ എന്താ ഇങ്ങനെ...?!!
"അതേ എന്നേം വൈറ്റ് ചെയ്ത് ആള് നിക്കാ...തനിക്ക് കാര്യായിട്ട് എന്തോ കുഴപ്പം ഉണ്ട്... ആദ്യം പോയി നല്ലോരു ഡോക്ടറെ കാണിക്ക്... വെക്കട്ടെ..."
എന്നും പറഞ്ഞു ചെക്കൻ യാതൊരു ദയയും കാണിക്കാതെ കാൾ കട്ട് ചെയ്തതും പെണ്ണ് കണ്ണും തള്ളി നിന്നു... ഡാർലിംഗ് എന്നൊക്കെ വിളിച്ചു പന്നി ഏത് പെണ്ണിന്റെ കൂടെ ആവോ പോയെ... 😬പെണ്ണ് പിന്നെ ആ കലിപ്പിൽ കയ്യിൽ ഉള്ള ഫോണും എറിഞ്ഞു..
"😪യ്യോ എന്റെ ഫോൺ..."
ഫോൺ പോയതിൽ അല്ല ഒളിഞ്ഞും പാത്തും എടുത്ത കുട്ടൂസിന്റെ ഫോട്ടോ പോയതാ പെണ്ണിന്റെ വിഷമം.. 😓
"സാരല്ല്യ... ഭാവിയിൽ നാത്തൂൻ ആയി വരുമ്പോ അതൊക്ക നമുക്ക് തീർക്കാം..."😌
ആകെ കൂടെ പ്രതീക്ഷ ലവൾ ആയോണ്ടും കുട്ടൂസിന് ഇപ്പോഴും യാതൊരു ചാഞ്ചാട്ടവും ഇല്ലാത്തത് കൊണ്ടും പിന്നെ അവൾ അത് സഹിച്ചു... 😓
"എന്തിനാടാ അവളെ ഇട്ടു ഇങ്ങനെ പരീക്ഷിക്കുന്നെ... ഒന്നും ഇല്ലേലും നിന്നെ ഇങ്ങോട്ട് വിളിച്ചില്ലേ..!!"
മിട്ടൂസിനോടായി ഫ്രണ്ട് ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു...
"😍നിനക്കറിയോ പ്രതീക്ഷിക്കാതെ അവളെ സൗണ്ട് കേട്ടപ്പോൾ സ്വർഗം കിട്ടിയ ഫീൽ ആയിരുന്നു...എന്ന് കരുതി തോറ്റു കൊടുത്താൽ അവൾ തലയിൽ കേറും... ക്ഷമ കെട്ടാൽ ഇത് പോലെ ഒരു ദിവസം അവൾ എന്നെ വിളിച്ചു പറയും എന്നെ ഇഷ്ട്ടം ആണെന്ന്..."
"അപ്പൊ അജു..."
"അജു അവളുടെ ഇഷ്ടത്തിന് ഒരിക്കലും എതിര് നിക്കില്ല...അന്ന് എന്നെ അജു തല്ലുമ്പോഴെങ്കിലും എനിക്ക് ഇഷ്ട്ടം ആണെന്ന് അവൾ പറയും എന്ന് കരുതി... അവിടെയാ ഞാൻ തോറ്റു പോയത്...അന്ന് പറയാത്ത ആ ഇഷ്ട്ടം അവൾ തന്നെ പറഞ്ഞു അജു തന്നെ എന്നെ തിരിച്ചു വിളിക്കണം എന്നാലേ ഞാൻ അവളെ കണ്മുന്നിൽ ചെല്ലൂ... അത് ഈ മിട്ടൂസിന്റെ ഒരു വാശിയാണ്..."😓
എന്നും പറഞ്ഞു ചെക്കൻ അനി മോളെ ഫോണിലേക്ക് ഡയൽ ചെയ്തു... സ്വിച്ച് ഓഫ് എന്ന് കേട്ടതും അതിന്റെ കാര്യവും തീരുമാനം ആയെന്ന് ഓർത്ത് അവൻ ഒരു ചിരിയോടെ അവളെ കലിപ്പ് പിക്കും നോക്കി നിന്നു...
😪എന്നെ വേണ്ടാത്തവനെ എനിക്കും വേണ്ട... ഞാൻ എന്തിനാ വിഷമിക്കുന്നെ...പെണ്ണ് സ്വയം ആശ്വസിച്ചു...
ബാക്കി രണ്ടും ഡിഗ്രിയും കഴിഞ്ഞു ജോബിന് വേണ്ടി ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ ഒക്കെ തുടങ്ങി...വല്ല ഫങ്ക്ഷനും പാടും എന്നല്ലാതെ കുട്ടൂസിന് പാട്ടും ആയി മുന്നോട്ട് പോവാൻ താല്പര്യം ഇല്ലായിരുന്നു...!
അപ്പോഴും പെണ്ണ് ക്രിക്കറ്റും ആയി തന്നെ മുന്നോട്ട് പോയി... ഇടക്ക് ട്രോഫിയും കൊണ്ട് വരുമെങ്കിലും ഇടക്ക് പൊട്ടി കരച്ചിലും ആയാണ് വരുന്നത്... 🙄
ഇന്ന് നമ്മുടെ അച്ചുട്ടന്റെ കല്യാണം ആണ്... ചെക്കൻ ഉപ്പച്ചീനെ പോലെ ആള് ജെന്റിൽമാൻ ആയോണ്ട് അറേഞ്ച്ഡ് ആയി തന്നെ കെട്ട് നടത്തി...ജൗഹിടെ മോളെ തന്നെ സുട്ടൂസ് പിടിച്ചു അവനെ കൊണ്ട് കെട്ടിച്ചു വേണം എന്ന് പറയാൻ...കുടുംബത്തിൽ ഒരു പെണ്ണ് കേറി വരുന്നത് ആയോണ്ട് സുട്ടൂസിന്റെ വക ഇത്തിരി ടെസ്റ്റ് ഒക്കെ ഉണ്ടായിരുന്നു...അതോടെ ഐഷു മാമനെ വിട്ട് സുട്ടൂസിനെ തന്നെ കൂട്ട് പിടിച്ചു...അഞ്ച് ടെസ്റ്റ് അല്ലേ അത് പുഷ്പം പോലെ ഞാൻ പഠിച്ചെടുക്കും... 🙄
ഒരു ആഘോഷം ആക്കി മാറ്റി സ്റ്റാർസ് ആ കല്യാണം...അങ്ങനെ അവരെയും സെറ്റിൽഡ് ആക്കി... അപ്പോഴും മിട്ടൂസ് ഇല്ലാത്ത വിഷമം ഒന്നും സ്റ്റാർസിൽ ആരും പുറത്ത് കാണിച്ചില്ല... 😪
***********💞
"എന്റെ നിയ കുട്ടി ഇവിടെ ഇരിക്ക്... ഞാൻ നനച്ചോളാം..."
എന്നും പറഞ്ഞു സുട്ടൂസ് ചെടി നനക്കാൻ തുടങ്ങി... നിയയെ പോലെ തന്നെ പെണ്ണും ഇപ്പോൾ പൂക്കളെ ഇഷ്ടപ്പെട്ടു തുടങ്ങി...
അപ്പോഴാണ് ഐഞ്ചൽസ് കോളേജ് ബസിൽ നിന്നും ഇറങ്ങി വന്നത്... ഫസ്റ്റ് ഇയർ ആയെ ഉള്ളൂ... അന്നൂസിന്റെ മോന്ത കണ്ടതും സുട്ടൂസ് പൊന്നൂസിനെ നോക്കി എന്താന്ന് കയ് കൊണ്ട് ആക്ഷൻ ഇട്ടു... ചെക്കൻ ഉണ്ടായത് ഒക്കെ കയ് കൊണ്ട് ആക്ഷൻ ഇട്ടു അവൾക്ക് പിന്നാലെ നടന്നു... 🙄
😕നിയ ആണേൽ രണ്ടിന്റെയും ആക്ഷൻ നോക്കി ഇരിക്കാ...
"യ്യോ ഇവന് ഇതെന്തു പറ്റി സംസാരിക്കാൻ പറ്റുന്നില്ലേ..."
അത് കേട്ടതും അന്നൂസ് കലിപ്പിൽ ചെക്കനെ നോക്കിയതും ചെക്കൻ ആക്ഷൻ നിർത്തി... 😓നിയടെയും സുട്ടൂസിന്റെയും ബാക്കി അല്ലേ ചെക്കന് ഇത്തിരി പേടി ഇണ്ടേ... പക്ഷെ ബാക്കി എല്ലാർക്കും പേടി അക്കൂസിനെ ആണ്... ആള് അജുനെക്കാൾ കലിപ്പ് ആണ്...
"ആരാടി ഇന്ന് നിന്നെ കോളേജിൽ ശല്യം ചെയ്തേ...?!!"
"🙄ആര് പറഞ്ഞു..."
"ഇവൻ പറഞ്ഞല്ലോ... ആരാണെന്നാ ചോദിച്ചെ...?!!"
"അ... അത്...അവൻ ശല്യം ചെയ്തത് ഒന്നും അല്ല എന്നെ പ്രപ്പോസ് ചെയ്തതാ..."😓
"എന്നിട്ട് നീ എന്ത് പറഞ്ഞു...?!!"
"ഒന്നും പറഞില്ല... പക്ഷെ അവൻ നാളെ വരെ ടൈം തന്നിട്ടുണ്ട്... കോളേജിലെ റൗഡി ആണ്... എനിക്ക് പേടിയാ ഞാൻ ഇനി ആ കോളേജിൽ പോണില്ല..."😓
"ഓഹോ...നിനക്ക് അവന്റെ വീട് അറിയോ...?!!"
"മ്മ് കോളേജിന് അടുത്താ..."
"എങ്കിൽ നിങ്ങൾ രണ്ടാളും എന്റെ കൂടെ വാ... അവനുള്ള മറുപടി കയ്യോടെ കൊടുത്തേക്കാം..."
"😕അയ്യോ അത് വേണ്ട..."
"വാടി..."
സുട്ടൂസ് പെണ്ണിന്റെ കയ്യും പിടിച്ചു നടന്നു... അപ്പോഴേക്കും ബ്രോസും ലാൻഡ് ആയി...
"നിങ്ങൾ എങ്ങോട്ടാ...?!!"
"പറയാം നിങ്ങൾ വണ്ടി എടുക്ക്..."
"ഞാനും വരട്ടെ സുട്ടൂസേ... അവനെ ഇടിച്ചു പരിപ്പ് എടുക്കും ഞാൻ..."
അക്കൂസ് സീൻ ഒക്കെ കണ്ട് നിന്നതും ചോദിക്കുന്നത് കേട്ട് പെണ്ണ് ഒന്ന് ചിരിച്ചു...
"ഇപ്പോൾ വേണ്ട...നീ ഇവിടെ നിക്ക് നിയ ഇല്ലേ ഇവിടെ... നിയയെ അജു വരുന്നത് വരെ നോക്കിയാൽ മതി..."
"നിക്ക് ആരെയും പേടിയൊന്നും ഇല്ല... ഇവിടെ രാഖി ചേച്ചിയും വാച്ച് മാനും ഒക്കെ ഇല്ലേ..."
"എന്നാലും നിയയെ അടിച്ചോണ്ട് പോവാൻ ആരേലും വന്നാലോ..."
"😕എന്നാ ഞാൻ നിയയെ നോക്കിക്കോളാം... നിങ്ങൾ പോയി അവന് രണ്ട് കൊടുത്തിട്ട് വാ... വല്ല പ്രശ്നവും ഇണ്ടേൽ ധൈര്യം ആയി എന്നെ വിളിച്ചോ..."😌
🙄അക്കൂസിന്റെ സംസാരം കേട്ട് നിയ വായും പൊളിച്ചു നിന്നു...
"ഉത്തരവ്... എന്നാൽ ഞങ്ങൾ അങ്ങോട്ട്..."
സുട്ടൂസ് അതും പറഞ്ഞു ആക്ഷൻ കാണിച്ചു വണ്ടിയിൽ കയറി...
"😕നിങൾ പോവാണോ...?!!അജു വന്നിട്ടാമ്പോൾ പൊയ്ക്കൂടെ..."
"ഇതിന് അജുനെ ഒന്നും ബുദ്ധിമുട്ടിക്കേണ്ട നിയ... ഞങ്ങൾ തന്നെ ദാരാളം...ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല പോരെ..."
"😕നിക്ക് ആ ചെക്കനെ ഓർത്താ പേടി..."
🙄അമ്മാതിരി പോക്കാണ്... പിന്നെ പെണ്ണ് പേടിച്ചില്ലേൽ അല്ലേ അത്ഭുതം ഉള്ളൂ...
🙄അവരൊക്കെ പോയെ പിന്നെ ചെക്കൻ ആണേൽ ഒരു കമ്പും എടുത്തു നിയടെ മുന്നിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി...
"ഇതാണ് വീട്..."
പൊന്നൂസ് പറഞ്ഞതും നാലും വണ്ടിയിൽ നിന്ന് ഇറങ്ങി... വണ്ടിയിൽ തന്നെ ഇരിക്കുന്ന അന്നൂസിന്റെ കയ്യും പിടിച്ചു സുട്ടൂസ് നടന്നു കാളിംഗ് ബെൽ അമർത്തി... ഒരു സ്ത്രീ ഡോർ ഓപ്പൺ ചെയ്തതും പിന്നാലെ വന്ന ചെക്കൻ പുറത്ത് നിൽക്കുന്ന ആളുകളെ കണ്ടതും അകത്തേക്ക് വലിയാൻ നോക്കി... 🙄സംഗതി പന്തിയല്ല...
"നിൽക്കട അവിടെ..."
🙄പടച്ചോനെ പെട്ട്... ചെക്കൻ സ്വയം അതും പറഞ്ഞു തിരിഞ്ഞു നോക്കാതെ നിന്നു... ചെക്കന്റെ മുന്നിൽ അന്നൂസിനെയും കൊണ്ട് നിന്നതും ചെക്കൻ രണ്ടിനെയും നോക്കി ഒരു വളിച്ച ഇളി ആയിരുന്നു... 😕
🙄 ഉമ്മച്ചി ആണേൽ വായും പൊളിച്ചു നിക്കാ...
"നീ ഇന്ന് ഇവളെ പ്രപ്പോസ് ചെയ്തു എന്ന് കേട്ടല്ലോ... പക്ഷെ മറുപടി നാളെ അറിഞ്ഞ മതിയെന്നല്ലേ നീ പറഞ്ഞത്... ഞങ്ങൾക്ക് ഒന്നും നാളത്തേക്ക് മാറ്റി വെക്കുന്ന ശീലം ഇല്ല... അത് കൊണ്ട് കയ്യോടെ തരാന്ന് കരുതി..."
😕അതെന്താണെന്ന പോലെ ചെക്കൻ നോക്കിയതും സുട്ടൂസ് അവന്റെ മോന്ത നോക്കി ഒന്ന് കൊടുത്തു...
"😓അയ്യോ മോനെ..."
എന്നും വിളിച്ചു ഉമ്മച്ചി ചെക്കന്റെ അടുത്ത് ചെന്നു നിന്നു...
"പേടിക്കേണ്ട ഉമ്മച്ചി ഞങ്ങളെ കൂട പിറപ്പിനെ ആരെങ്കിലും വിഷമിപ്പിച്ചാൽ ഞങ്ങൾ വെറുതെ ഇരിക്കോ...ഉമ്മച്ചീടെ മോന് ദേ ഈ നിക്കുന്ന ഞങ്ങളെ അനിയത്തി കുട്ടിയോട് ലവ് ആണെന്ന്..."
🙄ഉമ്മച്ചി വായും പൊളിച്ച അതേ നിൽപ്പിൽ തന്നെ ചെക്കനെ നോക്കി... ചെക്കൻ വീണ്ടും ഉമ്മച്ചിയെ നോക്കി ഒരു വളിച്ച ഇളി കൊടുത്തു...
"ആരാ ഉമ്മച്ചി ഇവരൊക്കെ..."
എന്നും പറഞ്ഞു ഒരുത്തി അവർക്ക് അരികിലേക്ക് വന്നതും സ്റ്റാർസും ഐഞ്ചൽസും ഒരു പോലെ അവളെ നോക്കി...പെണ്ണാണെങ്കി ഒക്കെത്തിനെയും മാറി മാറി നോക്കി...
"😌യ്യോ ഉമ്മച്ചി ഇത് അജ്മൽ കാക്കുന്റെ മക്കളാ... കണ്ടില്ലേ അജ്മൽ കാക്കുനെ പോലെ തന്നെ അല്ലേ ഇവരെ... അജ്മൽ കാക്കു വന്നില്ലേ നിക്ക് വല്യ ഇഷ്ടാ...കാണർന്നു..."
🙄ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ...
"ആണോ മക്കളെ... എനിക്ക് ആദ്യം മനസ്സിൽ ആയില്ല... നിങ്ങൾ ഇരിക്ക്..."
"ഏയ് അതൊന്നും വേണ്ട..."
"ഇങ്ങള് ത്രിൻസ് ആണോ...?!!"🤔
ആ വന്നത് സ്റ്റാർസിനെയും നല്ല പോലെ നോക്കി കൊണ്ട് ചോദിച്ചു...
"മ്മ്...ഇവര് ട്വിൻസും..."
"😍യ്യോ ഞങ്ങളും ട്വിൻസാ..."
🙄അത് കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി... നമ്മക്ക് വല്ലതും പറ്റിയതുണ്ടോ എന്ന ഒരു നോട്ടവും ഉണ്ടായിരുന്നു... കണ്ടതോ പൊന്നൂസിനെയും... 😍ചെക്കനെ നോക്കി ഒന്ന് ഇളിച്ചതും ചെക്കൻ നിഷ്കു ആയി കുട്ടൂസിന്റെ പിറകെ മാറി നിന്നു... 😕
"ഇവര് ട്വിൻസ് ആയോണ്ട് അത് പോലെ ഉള്ളവരെ തന്നെ ഇവരെ കൊണ്ട് കെട്ടിക്കണം എന്നാ ഇവരുടെ ഉപ്പച്ചീടെ ആഗ്രഹം..."
😌അത് കേട്ടതും പെണ്ണ് ഒന്നൂടെ പൊന്നൂസിനെ നോക്കി... 🙄ഒരു ശല്യത്തെ ഒഴിവാക്കാൻ വന്നിട്ട് വേറൊരു ശല്യം തലയിൽ ആവാണോ... പൊന്നൂസ് ആത്മഗതിച്ചു...
"ഞങ്ങളെ ഐഞ്ചൽസിനെയും അങ്ങനെ ഉള്ളവരെ കൊണ്ട് കെട്ടിക്കണം എന്നാ ഞങ്ങളെയും ആഗ്രഹം...പക്ഷെ എന്ന് കരുതി ഈ അലവലാതിയെ ഒന്നും വേണ്ട..."
"😌ഇവര് ട്വിൻസ് ആണെന്ന് അറിഞ്ഞതോണ്ടാ ഉമ്മച്ചി ഞാൻ...പിന്നെ ഞാൻ ആള് ഡീസന്റ് ആണ്... കണ്ടാൽ ഒരു അലവലാതി ലുക്ക് ഉണ്ടെന്നേ ഉള്ളൂ..."
ചെക്കൻ പെട്ടെന്ന് ചാടി കയറി പറഞ്ഞതും സുട്ടൂസിന്റെ ഒരു നോട്ടത്തിൽ ചെക്കൻ സൈലന്റ് ആയി... അന്നൂസ് ആണേൽ അത് കണ്ടതും ചെക്കനെ നോക്കി ഒന്ന് ചിരിച്ചു... 😍
"ഇവരെ ഉപ്പച്ചി ബിസിനസ് ട്രിപ്പിൽ ആണ്... വന്നാൽ ഞാൻ പറയാം... നിങ്ങൾ അജുന്റെ നമ്പർ തന്നോളൂ... ഞങ്ങൾ വിളിച്ചോളാം..."
സുട്ടൂസ് നമ്പർ ഒക്കെ കൊടുത്തു ചെക്കനെ ഒന്ന് നോക്കി...
"ഡാ ഇനി ഇതിന്റെ പേരിൽ ഇവളുമായി കെട്ടിന് മുന്നേ ഒട്ടാൻ നോക്കണ്ട... നിന്റെ പരിപ്പ് എടുക്കും ഞങ്ങൾ..."
😪ചെക്കൻ നിഷ്കു ആയി ഇല്ലെന്ന് കാണിച്ചു... ഇവനെയാണോ വല്യ റൗഡി എന്നൊക്കെ പറഞ്ഞത്... 🙄
"എന്താ നിന്റെ പേര്...?!!"
"ഞാൻ മനാഫ് മനു എന്ന് വിളിക്കും..."
"😌ഞാൻ മിന്ഹ മിന്ന എന്ന് വിളിക്കും..."
🙄ഭാഗ്യം... നിയ വല്ലോം ആണെങ്കിൽ ഈ പേരൊക്കെ എപ്പോഴേ തല ചെരിച്ചു ഇട്ടേനെ...വല്ല ഇടിയും മിന്നലും ആക്കും...
ഇറങ്ങുമ്പോ അന്നൂസ് ഒന്ന് തിരിഞ്ഞു നോക്കിയതും ചെക്കൻ പുഞ്ചിരിച്ചു... പൊന്നൂസും അതേ പോലെ തിരിഞ്ഞതും അവിടെ പെണ്ണും ചിരിച്ചു കാണിച്ചു...😍
അന്ന് തന്നെ അജുനെ വിളിച്ചു അവരെ കാര്യം സെറ്റ് ആക്കി... അതോടെ അവരെ കാര്യവും തീരുമാനം ആയി...അബദ്ധത്തിൽ എങ്ങാനും ഒരു ഫോൺ കാൾ സംഭവിച്ചാൽ അജു പിന്നെ പിള്ളേരെ കെട്ടിച്ചു കൊടുക്കില്ല എന്ന് അറിയുന്നൊണ്ട് പിള്ളേർ പിന്നെ ഫോൺ കാൾ ഒന്നും ഇല്ല...
🙄അലവലാതി എന്ന് കേട്ടോണ്ട് ആവും ലവൻ പിന്നെ ആള് ചുള്ളൻ ആയി നടക്കാൻ തുടങ്ങി...ലവൾ ആണേൽ ചെക്കന്റെ മുന്നിലും ഡീസന്റ് ആയി നടക്കാൻ തുടങ്ങി... ❣️
***********💞
"😪നിക്ക് നല്ല വിഷമണ്ട്..."
അജു കുളിയും കഴിഞ്ഞു വരുമ്പോ ആണ് പെണ്ണ് ബെഡിൽ ഇരുന്നു വിഷമത്തോടെ പറഞ്ഞത്...
"😕നിനക്കെപ്പോഴാ വിഷമം ഇല്ലാതെ...?!!അല്ല ഇന്നെന്താ..."
"😬സ്റ്റാർസിന്റെ അത്രേം പ്രായം ഉള്ളവരെ എല്ലാരേം കെട്ട് കഴിഞ്ഞു...ആണുങ്ങൾ മൂക്കിൽ പല്ല് വന്നിട്ടാമ്പോൾ ആണ് കെട്ടുന്നേ എന്ന് കരുതി സുട്ടൂസ് പെണ്ണല്ലേ... കാണുന്നോരോക്കെ എന്നോട് ചോയ്ക്കാ മോളെ കെട്ട് കഴിഞില്ലേ എന്ന്... ഇന്നൂടെ ഉമ്മച്ചി വിളിച്ചപ്പോൾ ചോയ്ച്ചു എന്താ അവളെ കാര്യം ഒന്നും നോക്കാതെ എന്ന്..."😪
"😍അതാണോ കാര്യം...വിഷമം ഉണ്ടെന്നൊക്കെ കേട്ടപ്പോൾ ഞാൻ പേടിച്ചു..."
"😬ഞാൻ എന്തേലും പറയുമ്പോ ഇയാൾക്ക് ഉലക്കമേലെ ചിരിയാണല്ലോ...എല്ലാരും എന്നോടല്ലേ ചോയ്ക്കുന്നെ... ഞാൻ എന്താ പറയാ..."
"ചോദിക്കുന്നവരോടൊക്കെ നീ അജുനോട് ചോദിച്ചോളാൻ പറ... ഞാൻ കൊടുത്തോളാം അവർക്കുള്ള മറുപടി..."
"😏അപ്പോഴും കെട്ടിക്കാൻ ഉള്ള ഉദ്ദേശം ഇല്ല...അവരെ ഒക്കെ കല്യാണം ആയിട്ട് വേണം ഒന്ന് അടിച്ചു പൊളിക്കാൻ... നമ്മക്ക് അയിനുള്ള യോഗം ഇല്ല... ആരോട് പറയാൻ..."
🙄പടച്ചോനെ... അജു മുടി ചീകുന്നതിനിടയിലും പെണ്ണിനെ ഒന്ന് തിരിഞ്ഞു നോക്കി...
"നമുക്ക് ആറ് പിള്ളേർ അല്ലേടി...വേറെ ആർക്കാ അങ്ങനെ ഉള്ളത്...പിന്നെന്തിനാ നിനക്ക് പേടി..."
"😏അപ്പോഴേക്കും ഞാൻ വടി ആവുന്നാ തോന്നുന്നേ..."
"ദേ പെണ്ണെ വെറുതെ ഓരോന്ന് പറഞ്ഞു എന്നെ കൊതിപ്പിക്കല്ലേ..."
"😪അപ്പൊ ഞാൻ വടി ആവുന്നു കേട്ടപ്പോൾ ഇയാക്ക് സങ്കടം ഒന്നുല്ല അല്ലേ...ഞാൻ വടി ആയി കഴിഞ്ഞാൽ വേറെ കെട്ടാൻ ഉള്ള പ്ലാൻ ആവുല്ലേ... നോക്കിക്കോ ഞാൻ പ്രേതം ആയി വന്നു ഇയാളെയും കൊല്ലും..."
😍അത് കേട്ടതും അജു ചിരിച്ചു കൊണ്ട് പെണ്ണിന്റെ അടുത്തായി ഇരുന്നു...
"അങ്ങനെ ഇപ്പോൾ പെട്ടെന്ന് എന്നെ വിട്ട് പോയി നിന്നെ ഞാൻ രക്ഷപ്പെടാൻ സമ്മതിക്കോ... നിന്റെ കൂടെ അങ്ങ് പരലോകത്തും ഞാൻ ഉണ്ടാവും..."
"ദുഷ്ടൻ.. "😓
"എടീ പൊട്ടി നീയില്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന് നിനക്കറിയില്ലേ...പിന്നെന്തിനാ നീ ഇടക്ക് ഇങ്ങനെ ഒക്കെ പറഞ്ഞു എന്നെ വിഷമിപ്പിക്കുന്നെ..."
"😓സോറി അജു... ഇയാളെ പറച്ചില് കേട്ടപ്പോൾ ഞാൻ കരുതി എന്നോട് സ്നേഹം ഇല്ലാന്ന്..."
പെണ്ണ് അജുനെയും കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു...
"ഞാൻ നിന്നോട് പറഞ്ഞതല്ലേ സ്റ്റാർസിന് ഇരുപത്തി രണ്ട് വയസ് പ്രായം ആയാൽ അവരെ കല്യാണം ബംഗിയായി ഒരുമിച്ചു നടത്താം എന്ന്... അതിന് ഇനി വെറും മാസങ്ങൾ അല്ലേ ഉള്ളൂ... അത് വരെ നീ ഒന്ന് ക്ഷമിക്ക്..."
"🙄യ്യോ അപ്പോഴേക്കും സ്റ്റാർസിന് ചെക്കനെയും പെണ്ണിനേയും കണ്ട് പിടിക്കണ്ടേ..."
"അതൊക്കെ അവർ കണ്ട് പിടിച്ചോളും...അപ്പോഴല്ലേ ലൈഫ് നമ്മളെ പോലെ കളർ ആവൂ..."😍
അത് കേട്ടതും നിയ തലയാട്ടി...🙄ഏത് കളർ ആണാവോ...!
മാസിക്ക് പിന്നെ ഉമ്മച്ചീടെ അത്ര പോലും ക്ഷമ ഇല്ലാത്തോണ്ട് പെട്ടെന്ന് തന്നെ കെട്ട് നടത്തി... കക്ഷി ജോബ് കിട്ടിയേ പിന്നെ പെണ്ണ് കെട്ടാൻ തിടുക്കം കാണിച്ചോണ്ട് മാത്രം... 🙄
ചെക്കന് ആണേൽ സുട്ടൂസും ആയി അടുപ്പം ഇത്തിരി ഓവർ ആയോണ്ട് പെണ്ണ് ചെക്കനെ നോക്കി മിണ്ടാട്ടം ഇല്ലാതെ നിക്കാ...
ചെക്കൻ ഇളിച്ചു കൊണ്ട് പെണ്ണിനെ മഹർ ചാർത്തിയതും സുട്ടൂസ് അടുത്തേക്ക് വന്നു... 😓ഓഹ് വന്നു ഈ പെണ്ണ് എന്നെ കെട്ടിയോനെ കൊന്നെന്ന ചീത്തപ്പേര് കേൾപ്പിക്കും... പെണ്ണ് ഒന്ന് ആത്മഗതിച്ചു...
"ഹാപ്പി മാരീഡ് ലൈഫ് മാനു..."😌
"🙄മാനുവോ അതാരാ...?!!"🤔
പെണ്ണ് അതിനി വല്ല പെണ്ണും ആവോ എന്ന പോലെ മാസിയെ കടുപ്പിച്ചു നോക്കി...
"ഹ... മാസിയുടെ മായും ഷാനുന്റെ നുയും..."😌
🙄അതായിരുന്നോ... പെണ്ണ് ആശ്വസിച്ചു ഒപ്പം ചെക്കനും ഒരു യുദ്ധം ഒഴിവായല്ലോ...
"പിന്നെ എനിക്ക് നിന്റെ മാസിയെ എന്റെ ബ്രോസിനെ പോലെയാട്ടോ ഇഷ്ട്ടം..ഇനി അതിന്റെ പേരിൽ ഫസ്റ്റ് നൈറ്റ് മുടക്കേണ്ട..."
"😕സത്യാണോ...?!!"
"ആന്നെ... അന്ന് ഇവൻ കാൾ ചെയ്യുന്നത് ആ പന്നി മിട്ടൂസിനെ ആണെന്ന് എനിക്ക് മനസ്സിൽ ആയി... അതിന് ഞാൻ ഒരു ചെറിയ ഡോസ് കൊടുത്തതല്ലേ..."
"😌ഇപ്പോഴാ എനിക്ക് സമാദാനം ആയെ...സോറി ഞാൻ വെറുതെ തെറ്റിധരിച്ചു..."
പെണ്ണ് മാസിയെ നോക്കി പറഞ്ഞതും മാസി പെണ്ണിനെ നോക്കി പുച്ഛിച്ചു...
"പ്രണയത്തിൽ ആദ്യം വേണ്ടത് വിശ്വാസം ആണ്..."😏
"കാണുന്നതും കേൾക്കുന്നതും അല്ലേ ആദ്യം വിശ്വസിക്കേണ്ടത്... അല്ലാതെ..."
"ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതല്ലേ അപ്പൊ നീ കേട്ടില്ലേ..."
🙄രണ്ടും കല്യാണപന്തലിൽ വെച്ചു തല്ല് കൂടിയതും സുട്ടൂസ് മെല്ലെ വലിഞ്ഞു... ഇനി നിന്നിട്ട് കാര്യം ഇല്ല... അവരായി അവരെ പാടായി... 😌
"🙄നീ അവിടെ ചെന്നു എന്ത് അത്ഭുതമാ കാണിച്ചേ... ഇത്രേം നേരം അടങ്ങി ഒതുങ്ങി നിന്ന പെണ്ണാ ഇപ്പോൾ ചെക്കന്റെ നേരെ ഭദ്രകാളിയെ പോലെ ഉറഞ്ഞു തുള്ളുന്നെ..."
കുട്ടൂസ് ചോദിച്ചതും പെണ്ണ് ഇളിച്ചു കൊടുത്തു...
"അവനെ ഞാൻ നിങ്ങളെ പോലെയാ കാണുന്നെ എന്ന് പറഞ്ഞതാ... ഇങ്ങനെ ആണേൽ ഞാൻ പറയില്ലാരുന്നു..."😕
അത് കേട്ടതും ബ്രോസ് രണ്ടും വായും പൊളിച്ചു നിന്നു... അത് പിന്നെ ലവ് ഉള്ളിടത്തല്ലേ ഫൈറ്റ് കാണൂ...
ഉമ്മച്ചിമാര് പിന്നെ സെൽഫി എടുത്തു മരിക്കാ...മുന്നിൽ തന്നെ തനുവും ഷമിയും ആണ്... ഇവളുമാർക്ക് ഒരു മാറ്റവും ഇല്ലല്ലോ... കെട്ടിയോന്മാർ അന്തം വിട്ട് നിന്നു... 🙄
ചിരിച്ചു കളിച്ചു നിക്കുന്ന സ്റ്റാർസിനെ നോക്കി പലരും കൊതിയോടെ നിന്നു... അത് പോലെ ഒരു മക്കളെ കിട്ടാൻ ആരും ആഗ്രഹിച്ചു പോവും... 😍
റഹാൻ ആണെങ്കിൽ സുട്ടൂസിനെ നോക്കി നിന്നതും പെണ്ണിന്റെ അടുത്തേക്ക് വരുന്ന ഒരുത്തിയെ കണ്ട് വായും പൊളിച്ചു നിന്നു...
"എടീ ശാലു നിനക്ക് ഇത്രക്ക് ഒക്കെ ഗ്ലാമർ ഉണ്ടായിരുന്നോ... ഇങ്ങനെ ആണെങ്കിൽ ഇവളെ പിറകെ നടന്നു ടൈം വൈസ്റ്റ് ആക്കാതെ നിന്റെ പിറകെ നടക്കുമായിരുന്നു..."
രണ്ടും സംസാരിക്കുന്നതിനിടക്ക് കേറി ചെക്കൻ വന്നു പറഞ്ഞതും സുട്ടൂസ് ചെക്കന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുത്തു...
"🙄ഇപ്പോഴും നിന്റെ കോഴി തരത്തിന് ഒരു മാറ്റവും ഇല്ല അല്ലേ..."
"😍അത് പിന്നെ ഒന്നിനെ സെറ്റ് ആയാൽ ഞാൻ ഡീസന്റ് ആയിക്കോളാം..."
എന്നും പറഞ്ഞു ചെക്കൻ ശാലുനേ തന്നെ വീണ്ടും നോക്കി...
"നിന്റെ കെട്ട് കഴിഞ്ഞ..."
"നെക്സ്റ്റ് വീക്ക് ഇവളെ പെണ്ണ് കാണൽ ആണ്...അതോണ്ട് നീ ഇവളെ ഏലും വെറുതെ വിട്ടേക്ക്..."
"😌എങ്കിൽ പിന്നെ അന്ന് ഞാൻ തന്നെ പെണ്ണ് കാണാൻ വന്നാലോ..."
🙄അത് കേട്ടതും രണ്ടും പരസ്പരം നോക്കി...
"സീരിയസ് ആയിട്ട് തന്നാ... ആലോചിച്ചു മറുപടി പറഞ്ഞാൽ മതി..."
എന്നും പറഞ്ഞു ചെക്കൻ പോവാൻ നിന്നതും സുട്ടൂസ് അവനെ കയ്യിൽ പിടിച്ചു നിർത്തി...
"😌നിനക്കറിയോ നെക്സ്റ്റ് വീക്ക് ഇവളെ കാണാൻ വരുന്ന ചെക്കൻ നീ തന്നെയാ...ഇവൾ അങ്ങനെ ഒരു ഇഷ്ടം നിന്നോട് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെയാ നിന്റെ ഉപ്പച്ചി വഴി കാര്യങ്ങൾ ഇത് വരെ എത്തിച്ചത്..."
"താങ്ക്സ് ഡീ..."
എന്നും പറഞ്ഞു ചെക്കൻ പെണ്ണിനെ കെട്ടിപ്പിടിച്ചു...
"😬ഡാ തെണ്ടി ചെന്നു അവളെ കെട്ടിപ്പിടിക്ക്... അല്ലേ നിനക്ക് തന്നാ ദോഷം..."
😕അത് നേരാ... അല്ലേ ഈ പെൺപിള്ളേര് കെട്ട് കഴിഞ്ഞ പ്രതികാരം ചെയ്യും...അങ്ങനെ ചെക്കൻ പിന്നെ അവളും ആയി മാറി നിന്നു ഭാവി കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്തു... 🙄
"😌ഇതാണ് ഞാൻ പറയാറുള്ള നിയ..."
എന്നും പറഞ്ഞു തനു ഒരു സ്ത്രീയും ആയി വന്നതും നിയ നല്ല പോലെ ഇളിച്ചു കൊടുത്തു... 😌
"ഇത് എന്റെ കാക്കുന്റെ വൈഫ് ആണ്... നിന്നെ കാണണം എന്ന് പറഞ്ഞു അതാ..."
എന്നും പറഞ്ഞു തനു അവരെ അവിടെ നിർത്തി പോയി... നിയ വീണ്ടും അവരെ നോക്കി ഇളിച്ചു... 😕ഹെയ്ഷ് ഇവരോട് ഇപ്പോൾ എന്താ ചോയ്ക്കാ...
"സ്റ്റാർസിനെ ഞാൻ കണ്ടു...മോൾ നിയയെ മുറിച്ചു വെച്ച പോലെ ഉണ്ട്...ആൺ പിള്ളേർ ആണെങ്കിൽ അജുനെ പോലെയും..."
😍അത് കേട്ടതും നിയ ഫ്രണ്ട്സിന്റെ കൂടെ നിന്ന അജുനെ നോക്കി... അതിനെ കൊണ്ടേ ഇതിനൊക്കെ പറ്റൂ... 😌
"നിന്റെ മോളെ എനിക്ക് ഇഷ്ട്ടം ആയി... അവളെ എന്റെ മോനെ കൊണ്ട് കെട്ടിച്ചാൽ കൊള്ളാം എന്നുണ്ട്...അജുനോട് ചോദിച്ചു രണ്ടാളും കൂടി തീരുമാനിച്ചു പറഞ്ഞാൽ മതി... ഞാൻ തനുനെ വിളിക്കാം..."
🙄അപ്പൊ അയിനാണോ ഈ സോപ്പിങ് ഒക്കെ...
"ഇങ്ങളെ മോൻ എവിടെ...?!!"
"അവൻ ദുബായിൽ ആണ്... തീരുമാനം ആയാൽ അവൻ വന്നോളും...ആ മോളെ ആർക്കാ ഇഷ്ടം ആവാതെ അവന് ഇഷ്ടാവും അത് ഉറപ്പാ..."
😒നിക്കൊ ദുബായിക്കാരനെ കെട്ടാൻ പറ്റീല...ന്റെ സുട്ടൂസിനെലും ആ ഭാഗ്യം കിട്ടിയല്ലോ നിക്ക് അത് മതി...
"😌ഇങ്ങള് ഒന്നും പേടിക്കേണ്ട... ഞാൻ അജുനെ പറഞ്ഞു സമ്മതിപ്പിച്ചു തനുനെ വിളിച്ചു പറയാം..."
അവർ പോയതും പെണ്ണ് അജുനോട് പറയാൻ ക്ഷമ ഇല്ലാണ്ട് നിക്കാ... പെണ്ണിന് ഒന്നും ഉള്ളിൽ നിക്കൂല... കാറിൽ കേറിയതും പെണ്ണ് അജുനെ തോണ്ടി...😌
"🙄എന്താ...?!!"
"അതില്ലേ തനുന്റെ കാക്കുന്റെ കെട്ടിയോൾ..."
"🙄അവർക്ക് എന്ത് പറ്റി...?!!"
"😕അവർക്ക് ഒന്നും പറ്റീല... അവരെ മോൻ ദുബായിൽ ഇണ്ടത്രേ..."
"അതിന് നിനക്കെന്താ..."
"😏നിക്കൊന്നുല്ല... ആ ചെക്കനെ കൊണ്ട് സുട്ടൂസിനെ കെട്ടിച്ചാലോന്ന് അവർ ചോയ്ച്ചു..."
🙄അത് കേട്ടതും സ്റ്റാർസ് പരസ്പരം ഒന്ന് നോക്കി...
"ഇല്ലെന്ന് നിനക്ക് അപ്പോഴേ പറയാരുന്നില്ലേ..."
"അയിന് അവർ അജുനോട് ചോയ്ച്ചു തനുനെ വിളിക്കാൻ പറഞ്ഞു... എന്തായാലും ഞാൻ വിളിച്ചു പറയാൻ പോവാ സമ്മതം ആണെന്ന്..."
"അതിന് ഞാൻ സമ്മതിച്ചില്ലല്ലോ..."
"😏ഹ്മ്മ് ഇയാളെ സമ്മതം ഒന്നും വേണ്ട... അല്ലേലും ഇയാക്ക് നല്ലത് പിടിക്കില്ലല്ലോ...അവൻ കെട്ട് കഴിഞ്ഞാൽ ഇവളെയും കൊണ്ട് പോവുത്രെ ദുബായിൽ... 😒നിക്കൊ അയിനൊന്നും പറ്റീല..."
"🙄ഓഹ്... അപ്പൊ നിനക്ക് എങ്ങനെ എങ്കിലും എന്റെ മോളെ നാട് കടത്തണം... നീ വേണേൽ ആ ചെക്കനെ കെട്ടി അവന്റെ കൂടെ എവിടാന്ന് വെച്ചാൽ പോയിക്കോ എന്റെ മോളെ അതിനൊന്നും കിട്ടില്ല... എന്റെ മക്കൾ എല്ലാം എന്റെ കൺവെട്ടത് തന്നെ വേണം എന്നാ എന്റെ ആഗ്രഹം..."
😓ഓന് ഇത് എന്നെ കേട്ടുന്നേനു മുന്നേ പറഞ്ഞുടെ... അല്ലേലും ഇപ്പോൾ ഞാൻ അടുത്ത് വേണെന്ന് ഒന്നുല്ല... പെണ്ണ് പിന്നെ സൈലന്റ് ആയി...
വീട് എത്തുന്നത് വരെ പിന്നെ ആരും വാ തുറന്നില്ല.. 😏അജുനെയും പുച്ഛിച്ചു കാണിച്ചു പെണ്ണ് ആണേൽ ബെഡിൽ കയറി കിടന്നു...
"എടീ ആ ഡ്രെസ്സ് എങ്കിലും ഒന്ന് മാറിയിട്ട് കിടക്ക്..."
"😬ഇല്ല നിക്കിപ്പോ ഇങ്ങനെ കിടക്കാനാ ഇഷ്ടം... ഞാൻ വല്ല ദുബായിലും ആണെന്ന് കരുതിയാൽ മതി... എന്നെ നോക്കണ്ട..."
"😍നീ ഇങ്ങനെ അടുത്ത് കിടക്കുമ്പോ എങ്ങനാടി നീ ദുബായിൽ ആണെന്ന് ഞാൻ കരുതാ..."
അജു പെണ്ണിന്റെ അടുത്തേക്ക് നീങ്ങി കൊണ്ട് പറഞ്ഞു...
"മാറങ്ങോട്ട്... ഞാൻ വല്ലവന്റെയും കൂടെ ദുബായിൽ പോയാൽ ഇയാക്ക് സന്തോഷം ആണെന്നല്ലേ പറഞ്ഞത്..."😓
"🙄അതിന് നിന്നെ ഇനി ആര് കൊണ്ടോവാൻ ആണെടി... ആ ഷേക്ക് തന്നെ കനിയേണ്ടി വരും..."
"😬ഇയാളെക്കാൾ നല്ലവൻ തന്നാ ഷേക്ക്..."
എന്നും പറഞ്ഞു പെണ്ണ് അജുനെ പിടിച്ചു ഒരു തല്ലായിരുന്നു... 😓പടച്ചോനെ ഡെയിലി ഈ പിശാഷിന് മെക്കിട്ട് കേറാൻ എന്തേലും കിട്ടും... ഇന്ന് ഒരു ദുബായിക്കാരൻ ആണോ ലാൻഡ് ആയെ... 😕
ഉറങ്ങി എണീറ്റെലും പെണ്ണിന്റെ ദേഷ്യം ഒന്നും തീർന്നില്ല... അജുനെ കാണുമ്പോ കാണുമ്പോ കലിപ്പിട്ട് നടക്കും...
"എന്റെ പൊന്ന് നിയ നീ എന്നെ കാണുമ്പോൾ ഇങ്ങനെ കലിപ്പായിട്ട് എന്ത് കാര്യം... നിനക്കെന്താ ഇപ്പോൾ വേണ്ടത് അത് പറ..."
"സുട്ടൂസിനെ ആ ചെക്കന് കെട്ടിച്ചു കൊടുക്കാൻ സമ്മതം ആണെന്ന് പറയണം...അല്ലാണ്ട് ഞാൻ ഇയാളോട് മിണ്ടൊന്നും ഇല്ല..."😒
"എടീ അവൾക്കും കാണില്ലേ ഞങ്ങളെ കൂടെ തന്നെ കഴിയണം എന്ന്... സ്റ്റാർസ് ഒരു ദിവസം എങ്കിലും വിട്ട് പിരിഞ്ഞതായി നിനക്ക് അറിയോ... അവർക്ക് എന്ത് മാത്രം വിഷമം ഉണ്ടാവും..."
"കെട്ടി കഴിഞ്ഞാൽ പിന്നെ എന്നും ഒരുമിച്ച് നിക്കാൻ പറ്റോ... 😒നിക്ക് ഇയാളെ കെട്ടി വരുമ്പോ എന്ത് സങ്കടം ഇണ്ടാർന്നു... അതൊക്കെ കുറച്ച് കഴിയുമ്പോൾ മാറൂലെ..."
"നാട്ടിൽ തന്നെ ഉള്ള വല്ലവനും മതി... അതാവുമ്പോ സ്റ്റാർസിന് ഡെയിലി കാണാലോ... അവരെ പിരിച്ചുള്ള ഒരു സൗഭാഗ്യവും അവർക്ക് വേണ്ട...ജീവന്റെ തുടിപ്പ് മുതൽ അവർ ഒരുമിച്ചല്ലേ...ഒരു ദിവസം നിനക്ക് അവരെ ആരെയെങ്കിലും കാണാതെ നിക്കാൻ പറ്റോ... എന്നോട് പിണങ്ങി നീ നിന്റെ വീട്ടിൽ പോയാൽ വൈകീട്ട് തിരിച്ചു വരാറില്ലേ എന്റെ മക്കളെ കാണാൻ വേണ്ടിയാ എന്ന് പറഞ്ഞു കൊണ്ട്..."
😪അജു പറഞ്ഞു തീർന്നതും പെണ്ണ് അജുനെയും കെട്ടിപ്പിടിച്ചു ഒരൊറ്റ കരച്ചിൽ ആയിരുന്നു.. അതിന് അജു ചിരിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു... ❣️
************💞
കുട്ടൂസിന്റെ ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ട് കൊണ്ടാണ് സുട്ടൂസ് മുറിയിലേക്ക് വന്നത്... ഫോൺ എടുത്തതും സ്‌ക്രീനിൽ അളിയൻ എന്ന് കണ്ടതും പെണ്ണ് ബാത്‌റൂമിന്റെ ഡോറിൽ ചെവി വെച്ചു നോക്കി... അവിടെ വെള്ളം വീഴുന്നെ ഉള്ളൂ... 🙄അറിയണമല്ലോ ആരാ അളിയൻ എന്ന്...
പെണ്ണ് അറ്റൻഡ് ചെയ്തു കാതിൽ വെച്ചതും...
"ഡാ അളിയാ എന്തായി കാര്യം...?!!"
എന്ന മിട്ടൂസിന്റെ വോയ്‌സിൽ ഉള്ള ചോദ്യം കേട്ടതും പെണ്ണ് കലിപ്പിൽ ഓഫ് ചെയ്തു അത് എറിഞ്ഞുടക്കാൻ നോക്കിയതും പിന്നെ അത് എടുത്തടുത് തന്നെ വെച്ചു..
😬അപ്പൊ ആ തെണ്ടി ഇവരും ആയി കോൺടാക്ട് ഒക്കെ ഉണ്ടല്ലേ... എന്നെയെ വേണ്ടതുള്ളൂ...
എന്നാലും ഞാനും ആയി ഒരു രഹസ്യവും ഇല്ലാത്ത ബ്രോസ് ആണ്... ആ തെണ്ടി ഇവരേം കൂടെ ഓന്റെ ഉടായിപ്പ് പഠിപ്പിച്ചു കാണോ... 😓എല്ലാറ്റിനും ഞാൻ വെച്ചിട്ടുണ്ട്...
കുട്ടൂസ് ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുമ്പോൾ പെണ്ണ് ഒന്നും അറിയാത്ത പോലെ അവിടെ ഇരുന്നു...
"ഡാ കുട്ടൂസേ നിയ പറഞ്ഞ ആ ചെക്കനെ കെട്ടാൻ ഞാൻ സമ്മതം ആണെന്ന് പറയാൻ പോവാ... എന്താ നിന്റെ അഭിപ്രായം..."
അത് കേട്ട് കൊണ്ടാണ് ടുട്ടൂസ് കേറി വന്നത്... 😕പടച്ചോനെ അപ്പൊ ഇവൾക്ക് ആ തെണ്ടിയോട് അവൻ പറയുന്ന ലവ് ഒന്നുമില്ലേ...
"നീ എന്താ ഈ പറയുന്നേ... ഏതേലും ഒരുത്തനെ കെട്ടുന്നതിലും ബേധം നിന്നെ മനസ്സിൽ ആക്കുന്ന ഒരാളെ കെട്ടുന്നതല്ലേ നല്ലത്..."
"😓അങ്ങനെ എന്നെ മനസ്സിൽ ആക്കാൻ പറ്റിയ ആരും ഈ ലോകത്ത് ഇല്ല..."
എന്നും പറഞ്ഞു പെണ്ണ് രണ്ടിനെയും നല്ല പോലെ ഒന്ന് നോക്കി... രണ്ടും ആണെങ്കിൽ പരസ്പരം നോക്കി നിക്കാ...
"നിനക്ക് ഞങ്ങളെയും ഈ വീട്ടിൽ ഉള്ളവരെയും ഒക്കെ വിട്ട് അങ്ങനെ പോവാൻ പറ്റോ...?!!"
"എന്ത് കൊണ്ട് പറ്റില്ല... ഇപ്പോൾ എക്സാമ്പിൾ നോക്കാണേൽ മിട്ടൂസ് ഞങ്ങളെ ഒക്കെ വിട്ട് പോയി ഒന്നൊന്നര വർഷം മാറി നിക്കുമെന്ന് ഞങ്ങൾ ആരെങ്കിലും കരുതിയോ... എന്നിട്ട് അവനോ ഞങ്ങൾക്കോ വല്ല പ്രശ്നവും ഉണ്ടോ ഇല്ലല്ലോ... എല്ലാം അത്രക്ക് ഒക്കെ ഇണ്ടാവൂ..."
"അത് പോലാണോടി നീ ഞങ്ങൾക്ക്... നിന്നെ കാണാതെ ഒരൊറ്റ ദിവസം ഞങ്ങൾക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ..."😓
"എന്നാൽ പിന്നെ നാട്ടിൽ തന്നെ ഉള്ള വല്ലവനെയും മതി എന്ന് പറയാം അല്ലേ..."
അതിന് രണ്ടും ഒന്ന് മൂളി... എത്രയും പെട്ടെന്ന് ചെക്കനെ എല്ലാം അറിയിക്കാൻ ഉള്ള വെപ്രാളത്തിൽ രണ്ടും പുറത്തേക്ക് പോയതും പെണ്ണും അവർക്ക് പിന്നാലെ പുറത്ത് ചെന്നു മറഞ്ഞു നിന്നു...
"എടാ പന്നി എന്താ നിന്റെ ഉദ്ദേശം അവിടെ തന്നെ നിക്കാൻ ആണോ...?!!നീ വരുമ്പോഴേക്കും അവളെ വേറെ ആണ്പിള്ളേര് കൊണ്ട് പോവും..."
"അതിന് പറ്റിയ ആണ് വേറെ ജനിക്കണം... ഒന്നുല്ലേലും അവളെ സമ്മതം വേണ്ടേ..."
"അവൾ തന്നാ സമ്മതം ആണെന്ന് പറഞ്ഞത്... ഞങ്ങൾ കുറച്ചു സിംപതി ഒക്കെ കാണിച്ചു അവളെ പിടിച്ചു നിർത്തിയിട്ടുണ്ട്... പക്ഷെ അവളെ സ്വഭാവം എപ്പോൾ മാറുമെന്ന് ഞങ്ങൾക്ക് തന്നെ അറിയില്ല...അവളെ വേറെ വല്ലവനും കെട്ടുന്നതിലും ബേധം നീയാണെന്ന് കരുതി മാത്രാ ഞങ്ങൾ ഇതിന് കൂട്ട് നിക്കുന്നത്... അതാവുമ്പോ ഞങ്ങളെ കൂടപിറപ്പിനെ ഏത് പാതിരാത്രി വേണേലും വന്നു കാണാലോ..."😓
"😓സത്യാണോ അവൾ സമ്മതിച്ചോ...?!!"
"പിന്നല്ലാതെ... വേറൊന്ന് കൂടി പറഞ്ഞു... നീ പോയതിൽ നിനക്കോ ഞങ്ങൾക്കോ ഒരു വിഷമവും ഇല്ലെന്നും അത് പോലെ അവൾ കെട്ടി ദുബായിലോട്ട് പോയാലും ഞങ്ങൾക്കോ നിനക്കോ ഒരു വിഷമവും ഉണ്ടാവില്ലെന്നും..."
"🙄അയ്യോ അങ്ങനെ ഒക്കെ ആണോ... അപ്പൊ ഇനി എന്ത് ചെയ്യും..."
"അത് ഞങ്ങളോടാണോ ചോദിക്കുന്നെ... അല്ലെങ്കിലും കുരുട്ട് ബുദ്ധി നിന്നെക്കാൾ വേറെ ആർക്കാ ഈ ലോകത്ത്..."
"അവൾ ഈ സമയത്തെങ്കിലും എന്നെ ഇഷ്ടം ആണെന്ന് പറയും എന്നും അജു എന്നെ തിരിച്ചു വിളിക്കും എന്നൊക്കെയാണ് ഞാൻ കരുതിയത്...നിങ്ങളെ പെങ്ങൾക്ക് എന്താ കണ്ണിൽ ചോര എന്ന് പറയുന്ന ഒന്നില്ലേ..."😓
അപ്പോഴാണ് ചെക്കന് നേരത്തെ കാൾ ചെയ്തതും തിരിച്ചൊരു പ്രതികരണം കിട്ടാത്തതും ഒക്കെ ഓർമ വന്നത്... അപ്പൊ അത് അറ്റൻഡ് ചെയ്തത് നീയാണല്ലേ... അതിനുള്ള പണി ആണല്ലേ നീ എനിക്ക് തന്ന് കൊണ്ടിരിക്കുന്നത്... 😍
"🙄നീ എന്താ ഒന്നും മിണ്ടാതെ...?!!"
"ഞാൻ ആലോചിക്കായിരുന്നു... ഇവിടെ ഇഷ്ടം പോലെ കാണാൻ കൊള്ളാവുന്ന പീസ് ഉണ്ട്... എനിക്കാണെങ്കിൽ ഇവിടെ വല്യ ഡിമാൻഡും ആണ്... നല്ല ഒന്നിനെ നോക്കി വളച്ചെടുത്തു കെട്ടിയാലോ എന്ന്... നിങ്ങളെ പെങ്ങളെ കെട്ടിയാൽ ജീവിതകാലം മുഴുവൻ അവളെ ഈ സ്വഭാവം എങ്ങനെ സഹിക്കും... അല്ലേലും അവൾക്ക് താല്പര്യം ഇല്ലാത്ത സ്ഥിതിക്ക് വെറുതെ എന്തിനാ ടൈം വൈസ്റ്റ് ആക്കുന്നെ..."
😨അത് കേട്ടതും രണ്ടും നല്ല പോലെ ഞെട്ടി... ഇത്രയും കാലം ഇവന് വേണ്ടിയാണോ ഞങ്ങളെ പെങ്ങളെ പോലും മറച്ചു വെച്ചു ഈ കോപ്പിനെ ഹെല്പ് ചെയ്തത്...
"എടാ നീ എന്തൊക്കെയാ പറയുന്നേ... നിനക്ക് അവളോടുള്ള ലവ് ഇത്രക്ക് ഒക്കെയേ ഉള്ളോ..."
"പിന്നെ ഞാൻ എന്ത് വേണം... ഇത്രയും ആയിട്ടും ഒരിക്കൽ എങ്കിലും അവൾക്ക് എന്നെ ഇഷ്ടം ആണെന്ന് എന്നോടോ നിങ്ങളോടൊ പറഞ്ഞിട്ടുണ്ടോ... ഇല്ലല്ലോ... എനിക്ക് ഇപ്പോൾ പഴയ പോലെ അവളെ പിന്നാലെ നടക്കാൻ ഒന്നും ടൈം ഇല്ല..."
അത് കൂടി കേട്ടതും രണ്ടും കലിപ്പിൽ കാൾ കട്ടാക്കി... 😓അവൻ ഇത്ര പെട്ടെന്ന് ഇങ്ങനെ മാറുമെന്ന് കരുതീല...
തിരിഞ്ഞു നിന്നതും മുന്നിൽ തന്നെ കലിപ്പിൽ കയ്യും കെട്ടി നോക്കി നിക്കുന്ന സുട്ടൂസിനെ കണ്ടതും രണ്ടും ഒന്ന് ഞെട്ടി... 😨
കയ്യിൽ ഉള്ള ഫോൺ തട്ടിപ്പറിച്ചു കൊണ്ട് പെണ്ണ് റെക്കോർഡ് ആയ മിട്ടൂസിന്റെ കാളിംഗ് വോയിസ് ഓൺ ചെയ്തതും അവന് കുഴിയിലേക്കുള്ള ടിക്കറ്റ് റെഡി ആയെന്ന് രണ്ടിനും മനസ്സിൽ ആയി... 🙄
"എന്നേക്കാൾ വലുത് നിങ്ങൾക്ക് അവനല്ലേ... കേട്ടല്ലോ ഉള്ളിലിരിപ്പ്... ഞാൻ എങ്ങാനും അവനെ ലവ് ചെയ്തിരുന്നു എങ്കിൽ ഇപ്പോൾ ഇരുന്നു കരയേണ്ടി വന്നേനെ...ഇവനൊന്നും കെട്ടാൻ ഉള്ള പെണ്ണ് ഒരു കാലത്തും കിട്ടരുതേ പടച്ചോനെ.. ദുഷ്ടൻ...അമിക്കായും നെച്ചുമ്മയും പാവാണല്ലോ ഇവന് ആരെ സ്വഭാവം ആണ് കിട്ടിയേ ആവോ... ഇന്നത്തോടെ നിർത്തിക്കോണം ഈ തെണ്ടിയും ആയുള്ള എല്ലാ കോൺടാക്ടും... പറഞ്ഞില്ലെന്ന് വേണ്ട..."
രണ്ടും അതിന് ഇല്ലെന്ന് തലയാട്ടി...
"എപ്പോൾ തുടങ്ങി അവനുമായുള്ള കോൺടാക്ട്... സത്യം പറയുന്നതാ നല്ലത് അല്ലേ അറിയാലോ എന്നെ.. "
"അവൻ ഞങ്ങളെ കഴിഞ്ഞ ബർത്ത് ഡേക്ക് നാട്ടിൽ വന്നിരുന്നു... നിന്റെ മാച്ച് നടക്കുന്നിടത്തും... നിന്നെ കാണുന്നില്ലേ എന്ന് ഞങ്ങൾ ചോദിച്ചതാ അപ്പൊ അവൻ വേണ്ടെന്ന് പറഞ്ഞു..."
"😬അല്ലേലും എന്നെ എന്തിനാ ആ തെണ്ടി കാണുന്നെ..."
പെണ്ണ് പല്ലും കടിച്ചു പൊട്ടിച്ചു കൊണ്ട് പറഞ്ഞു... അവരെയും കലിപ്പിൽ ഒന്ന് നോക്കി ഫോണും കയ്യിൽ വെച്ചു കൊടുത്തു മുറിയിലേക്ക് നടന്നു... 😓
😪എന്നാലും ഇവൻ ഇത്തരക്കാരൻ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ പടച്ചോനെ...!
പെണ്ണിന് ആണേൽ ദേഷ്യവും സങ്കടവും ഒരു പോലെ വന്നു... ബാത്‌റൂമിൽ ചെന്ന് ആരും കാണാതെ കരഞ്ഞു തീർത്തു...
"ഇനി ഒരിക്കലും എനിക്ക് നിന്നെ കാണണ്ട... ഐ ഹേറ്റ് യൂ..."😬
എന്ന് ഒരായിരം തവണ എങ്കിലും പെണ്ണ് അവന്റെ പിക് നോക്കി പറഞ്ഞു കാണും... അവന്റെ ഓർമ്മകൾ അവശേഷിക്കുന്ന എല്ലാം നശിപ്പിക്കുകയും ചെയ്തു... 💔
°°°°°°°°°°°°°💞
നാളെ സ്റ്റാർസിന്റെ ഇരുപത്തി രണ്ടാം പിറന്നാൾ ആണ്... അതിന്റെ ആഘോഷത്തിൽ ആണ് വീട് മുഴുവനും...സ്റ്റാർസിനു മാത്രം പഴയ ഉത്സാഹം ഇല്ല...
അവരെ അജുവും നല്ല പോലെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു... 😓
നൈറ്റ് അജു അവർക്ക് എന്തിനുമുള്ള സ്വാതന്ത്ര്യം കൊടുത്തത് ആണെങ്കിലും സുട്ടൂസിന്റെ സൈലന്റ് കാരണം രണ്ടും അവൾക്ക് അരികിൽ ആയി ഇരുന്നു.. 😪
"സ്റ്റാർസ്... കമോൺ..."
അജു വിളിച്ചതും സ്റ്റാർസ് അജുന്റെ അടുത്ത് ചെന്നു...
"ഇന്നെന്താ ബർത്ത് ഡേ ആയിട്ട് ആഘോഷം ഒന്നും ഇല്ലേ..."
"ഇല്ല അജു ഇപ്പോൾ പഴയ പോലെ ഞങ്ങൾക്ക് റൈഡിന് ഒന്നും ഒരു മൂഡില്ല..."
"എങ്കിൽ എനിക്ക് നിങ്ങളോട് കുറച്ച് സംസാരിക്കാൻ ഉണ്ട്... നാളെ എന്റെ സ്റ്റാർസിന് ഇരുപത്തി രണ്ട് വയസ് തികയുകയാണ്... കണ്ണടച്ച് തുറക്കുന്നതിന് മുന്നേ നിങ്ങൾ വളർന്നത് പോലെ തോന്നാ... പക്ഷെ ഞങ്ങളെ മനസ്സിൽ ആ പിച്ച വെച്ചു നടക്കുന്ന സ്റ്റാർസ് തന്നെയാ നിങ്ങൾ..."❣️
"😓എന്തിനാ അജു ഇപ്പോൾ ഞങ്ങളെ സാഡ് ആക്കുന്നെ..."
"അതൊക്കെ വിട്...നാളെ ബർത്ത് ഡേ ആയിട്ടും അജു നിങ്ങൾക്ക് ഗിഫ്റ്റ് ഒന്നും വാങ്ങീല..."
"😪യ്യോ അതെന്താ... അജു ഞങ്ങളെ കാര്യം മറന്നോ..."
"നിങ്ങൾ ഇപ്പോൾ പഴയ പോലെ കൊച്ച് കുട്ടികൾ അല്ലല്ലോ... അത് കൊണ്ട് നാളത്തെ ഗിഫ്റ്റ് ആയിട്ട് എന്റെ സ്റ്റാർസിന് ഈ അജു ഒരു സ്പെഷ്യൽ ഗിഫ്റ്റ് തരാൻ പോവാ..."
സ്റ്റാർസ് ആണേൽ ഒന്നും മനസ്സിൽ ആവാതെ പരസ്പരം നോക്കി നിന്നു... 🙄
"എന്താണെന്നല്ലേ... എന്റെ സ്റ്റാർസിന്റെ ഓരോ ആഗ്രഹവും എന്നോട് പറയണം...കേക്ക് ഒക്കെ കട്ട് ചെയ്ത് ഗിഫ്റ്റ് തരുന്ന ടൈം ആ ആഗ്രഹം അജു സാധിച്ചു തന്നിരിക്കും..."
😌എന്ത് നല്ല ഉപ്പച്ചി... ഉപ്പച്ചിമാർ ആയാൽ ഇങ്ങനെ വേണം...!
"😌അജു ബ്രോസിന്റെ ആഗ്രഹം എന്താന്ന് എനിക്കറിയാം... ഇത് രണ്ടിനും കെട്ടണം... കൂടെ ഉള്ള എല്ലാം കെട്ടിയില്ലെ...പെൺപിള്ളേർ രണ്ടെണ്ണം ഇന്ന് ആണേൽ ഇന്ന് എന്ന പോലെ റെഡി ആയി നിക്കാ..."
ബ്രോസ് രണ്ടും സുട്ടൂസിനെ നോക്കി പോടീ എന്ന് വിളിച്ച് കാര്യായിട്ട് ആലോചന തുടങ്ങി...
"അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾക്ക് അതും എന്നോട് ചോദിക്കാം... പിന്നെ ഇവന്മാരെ പെൺപിള്ളേരെ കാര്യം ഒക്കെ എനിക്കറിയാം...ഇത്രയൊക്കെ നമ്മളെ സ്നേഹിക്കുന്ന പെണ്ണിനെ സ്വന്തം ആക്കുന്നതാ ഒരു പുരുഷന്റെ ഭാഗ്യവും... വേറെ എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾക്ക് ദാ ഇപ്പോൾ എന്നോട് ചോദിക്കാം..."
അത് കേട്ടതും സ്റ്റാർസ് വീണ്ടും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു...
"അജു അങ്ങനെ ആണെങ്കിൽ ഞങ്ങൾ ഒരു കാര്യം ചോദിക്കട്ടെ... കുറെ ആയിട്ടുള്ള ആഗ്രഹം ആണ്..."
എന്നും പറഞ്ഞു ബ്രോസ് രണ്ടും അജുന്റെ ഇടവും വലവും ചെന്നു ഇരുന്നതും പെണ്ണ് അതെന്താണെന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ അവരെ നോക്കി നിന്നു... 🙄
"ഞങ്ങൾക്ക് സ്വന്തം ആയി ഒരു കമ്പനി തുടങ്ങണം... അതും ഞങ്ങളെ ഫ്രണ്ട്‌സ് എല്ലാരും വേണം...ഡിസൈൻസ് കമ്പനി മതി അതിനാ ഇപ്പോൾ നല്ല മാർക്കറ്റിംഗ്...പ്രോഗ്രാമിന് വേണെങ്കിൽ ദേ ഇവന്റെ സോങ് പ്ലെ ചെയ്യാം...പേരും ഞങ്ങൾ കണ്ട് വെച്ചിട്ടുണ്ട്...സ്റ്റാർസ് ഡിസൈൻസ്..."❣️
"ഗുഡ്... എന്റെ മക്കൾ എന്നേക്കാൾ വളർന്നു എന്ന് തോന്നിപ്പോവാ ഈ അജുന്... നിങ്ങളുടെ ആഗ്രഹം അതാണെങ്കിൽ ഈ അജു സാധിച്ചു തന്നിരിക്കും പോരെ..."
"താങ്ക്സ് അജു..."😍
രണ്ടും അജുനെ കെട്ടിപ്പിടിച്ചു താങ്ക്സ് ഒക്കെ പറഞ്ഞു... അപ്പോഴും സുട്ടൂസ് ഏതോ ലോകത്ത് എന്ന പോലെ നിൽപ്പാണ്... അവളുടെ മനസ്സിൽ ഒരേ ഒരു ആഗ്രഹം മാത്രമേ മിന്നി മറയുന്നുള്ളൂ...!😓
"നിനക്കൊന്നൂല്ലെടി..."
"നിങ്ങളെ ആഗ്രഹം പറഞ്ഞല്ലോ... ഇനി മക്കൾ വിട്ടോ... ഞാൻ കാര്യായിട്ട് ആലോചിക്കട്ടെ..."
രണ്ടിനെയും പെണ്ണ് ഉന്തി തള്ളി അകത്തു പറഞ്ഞയച്ചു...ഒന്നും മിണ്ടാതെ അജുന്റെ അടുത്തായി ഇരുന്നു ആ തോളിൽ തല വെച്ചു... അവളുടെ കണ്ണ് നീർ നനവ് അറിഞ്ഞതും അജു അവളെ ചേർത്തു പിടിച്ചു...
"എന്റെ മോൾ പറ... ഈ അജുന്റെ ജീവൻ കളഞ്ഞിട്ട് ആണേലും അജു അത് സാധിച്ചു തരും..."
"😪അതൊന്നും വേണ്ട... എനിക്കിപ്പോ ഒരേ ഒരു ആഗ്രഹം മാത്രമേ ഉള്ളൂ... എനിക്ക്... എനിക്കെന്റെ മിട്ടൂസിനെ കാണണം അജു... അവനില്ലാതെ ഇനിയും എനിക്ക് പിടിച്ചു നിൽക്കാൻ ആവില്ല... അവനെ എനിക്ക് അത്രക്ക് ഇഷ്ടാ...അവനെ എനിക്ക് വേണം..."
"എന്റെ മോൾക്ക് നേരത്തെ അവനെ ഇഷ്ടം ആയിരുന്നോ...?!!"
"😪ആയിരുന്നു... ഒത്തിരി ഇഷ്ടായിരുന്നു അവനെ... അജുന് അറിയോ അന്ന് അവൻ എന്നെ ഉമ്മ വെച്ചത് പോലും ഞാൻ അവന്റെ മുന്നിൽ ചെന്ന് ചോദിച്ചു വാങ്ങിയതാ... ഇതിന് മുന്പും അവന്റെ ചുംബനത്തിന്റെ മാധുര്യം ഞാൻ അറിഞിട്ടുണ്ട്... അവന്റെ സ്ഥാനത്ത് മറ്റൊരാളെ പോലും എനിക്ക് സങ്കൽപ്പിക്കാൻ ആവില്ല... അവനെ എനിക്ക് സ്വന്തം ആക്കാൻ കഴിഞില്ലെങ്കിൽ പിന്നെ ഒരു വിവാഹം പോലും എനിക്ക് വേണ്ട... അത്രക്ക് ഇഷ്ടാ അജു എനിക്കവനെ...എന്റെ അജുവിനെയും നിയയെയും പോലെ കുറുമ്പ് കാണിച്ചും വഴക്ക് കൂടിയും ഒത്തിരി സ്നേഹം പങ്കിട്ടും കൂടെ ജീവിക്കാൻ അവനെ കൊണ്ടല്ലാതെ വേറെ ആരെ കൊണ്ടാ കഴിയാ അജു..."
"എന്റെ മോൾക്ക് അവനെ ഇത്രയധികം ഇഷ്ടം ആണെങ്കിൽ അന്നേ എന്നോട് പറയാമായിരുന്നില്ലേ... എങ്കിൽ ഇപ്പോൾ ഒരു പേര കുട്ടിയെ ഇപ്പോൾ ഞങ്ങൾ കളിപ്പിക്കുന്നുണ്ടാവും..."😌
"😓ഒന്ന് പോ അജു... അജു അന്ന് അവനെ തല്ലുന്നത് കണ്ടപ്പോൾ ഞാൻ കരുതി ഇഷ്ടം ആണെന്ന് പറഞ്ഞ എനിക്കും തല്ല് കിട്ടും എന്ന്..."
"നിന്നെ ഞാൻ താല്ലോടി... അതെങ്ങനാ ഉമ്മച്ചീടെ അല്ലേ മോൾ ബുദ്ധി ഒക്കെ ലേറ്റ് ആയെ വർക്ക് ഔട്ട് ആവൂ... എന്തായാലും മോൾ ചെന്ന് ഹാപ്പി ആയി ഉറങ്ങിക്കോ... അവനെ എത്തിക്കാൻ ഉള്ള വഴി ഒക്കെ എനിക്കറിയാം..."
"😪പക്ഷെ അജു... അവൻ അവടെ ഏതോ ഒരു പീസിനെ വളച്ചെടുത്ത് കെട്ടും എന്നൊക്കെ അന്ന് ബ്രോസിനെ വിളിച്ചു പറഞ്ഞു... അങ്ങനെ വല്ലതും സംഭവിച്ചു കാണോ...?!!"🙄
"🙄അങ്ങനെ ആണേൽ ഇപ്പോൾ എന്ത് ചെയ്യും..."
"😬എങ്കിൽ അവനെ ഞാൻ കൊന്നു കുഴിച്ചു മൂടും... തെണ്ടി..."
"ഏയ് അവൻ അങ്ങനെ ഒന്നും ചെയ്യില്ല... ഒരു പെണ്ണിനോട് ലവ് തോന്നിയാൽ പിന്നെ മറ്റൊരു പെണ്ണിനേയും ആ സ്ഥാനത്ത് സങ്കൽപ്പിക്കാൻ ആവില്ല... പ്രത്യേകിച്ച് ഫസ്റ്റ് ലവ്..."
"അങ്ങനെ ആയാൽ മതിയാരുന്നു... അവനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല..."😓
"🙄ആ അവനെ തന്നെയല്ലേ നീ ഇത്രയും നേരം എന്നോട് വർണിച്ചത്..."
"😍അത് പിന്നെ ഇഷ്ടം കൊണ്ടല്ലേ അജു... ഞാൻ ഇപ്പോൾ ഒത്തിരി ഹാപ്പിയാ അജു... ഗുഡ് നൈറ്റ് അജു... ഉമ്മ..."😘
പെണ്ണ് അജുനെയും കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു തുള്ളിചാടി അകത്തേക്ക് പോവുമ്പോ ആണ് നിയ വായും പൊളിച്ചു നിക്കുന്നത് കണ്ടത്...
"🙄നിനക്കെന്താടി വട്ടായോ..."
"ഇങ്ങനെ പോയാൽ ആവും... അത്രക്ക് ഹാപ്പിയാ ഞാൻ എന്റെ നിയ..."
എന്നും പറഞ്ഞു പെണ്ണ് നിയടെ കയ്യും പിടിച്ചു രണ്ട് സ്റ്റെപ് ഇട്ടു അകത്തേക്ക് ഓടി... കിളി പോയ നിയ അപ്പോഴാണ് പുറത്ത് ഗാർഡനിൽ ഇരിക്കുന്ന അജുനെ കണ്ടത്...
"🙄ഇയാൾ എന്താ അവളോട് പറഞ്ഞത്... പെണ്ണ് തുള്ളിച്ചടി ആണല്ലോ പോയത്..."
"ഇങ്ങ് വന്നേ നീ ഇവിടെ ഇരിക്ക്..."
🙄പെണ്ണ് അജുന്റെ അടുത്ത് ചെന്നിരുന്നു അവനെ നല്ല പോലെ നോക്കി... ഇതിന്റെയും ഏതോ പിരി ഇളകിയിട്ടുണ്ട്...
"നീ ഏറ്റവും കൂടുതൽ സന്തോഷിച്ചത് എപ്പോഴാ...?!!"😍
"🤔അ... അത്... ആ സ്റ്റാർസിനെ കിട്ടിയപ്പോൾ... 😌അന്ന് നിക്ക് ഒത്തിരി സന്തോഷർന്നു..."
"എടീ അതല്ല കെട്ടിന് മുന്നേ..."
"അ... അത്... ആ ദുബായീന്ന് ഞാനും നെച്ചുവും കൂടെ നൈറ്റ് ആരും കാണാതെ കറങ്ങാൻ പോവും അപ്പൊ...നിക്ക് ഇപ്പോഴും അത് ഓർക്കുമ്പോ സന്തോഷാ..."
"🙄ഓഹ് എടീ അതല്ല...വിവാഹം ഒക്കെ ആയപ്പോൾ..."
"😌യ്യോ അതാണോ... എന്നെ കെട്ടാൻ ദുബായിലെ ഷേക്ക് ഇണ്ടെന്ന് കേട്ടപ്പോൾ ഞാൻ എന്ത് മാത്രം സന്തോഷിച്ചു എന്ന് അറിയോ..."
പെണ്ണ് പറഞ്ഞു തീരുന്നതിനു അജു കലിപ്പിൽ എണീറ്റ് പെണ്ണിന്റെ കയ് പിടിച്ചു തിരിച്ചു...
"😬അതാണോടി നിനക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തന്നത്...പറയെടി..."
"😓കയ് വിട് അജു... ഞാൻ പറയാം..."
"വേണ്ട നീ പറയേണ്ട..."
"ഞാൻ പറയും..."
😌പെണ്ണ് ഇളിച്ചു കൊണ്ട് പിന്നിലേക്ക് മാറി നിന്നു...
"നിക്ക് ഈ അജുനെ കിട്ടിയപ്പോൾ ആണ് ഞാൻ ഈ ജന്മം സന്തോഷിച്ചത്..."😍
അജു കലിപ്പ് മാറാതെ നിന്നതും പെണ്ണ് ചുറ്റിലും നോക്കി അവന്റെ കവിളിൽ ഉമ്മ വെച്ചു ഒരു ഓട്ടം ആയിരുന്നു...
"😍പതിയെ പോടീ.. വീഴും..."
അജു ചിരിച്ചു കൊണ്ട് പെണ്ണിന്റെ പോക്ക് നോക്കി പിന്നാലെ ചെന്നു...
"നാളെ നമ്മുടെ സ്റ്റാർസിന്റെ ജീവിതത്തിലെ ഇമ്പോര്ടന്റ്റ് ഡേ ആണ്...സ്റ്റാർസിനുള്ള നമ്മുടെ ഗിഫ്റ്റ് അവർക്കുള്ള പുതിയൊരു ലൈഫ് ആണ്..."
"🙄അതാണോ അവർക്ക് ഇത്രേം സന്തോഷം...?!!"
"അവർ ഇനിയുള്ള ഓരോ ഡേയും ഇത് പോലെ സന്തോഷത്തോടെ ജീവിക്കണം... അതാ എന്റെ ആഗ്രഹം..."
"😪നിക്കും ഇല്ലേ ബർത്ത് ഡേ... എന്നേലും അജു നിനക്കെന്താ വേണ്ടേ എന്ന് ചോയ്ച്ചിട്ട് ഇന്നേ വരെ ഒരു ഗിഫ്റ്റ് തന്നിട്ടുണ്ടോ...?!!"😏
"😌ആറ് പിള്ളേരെ തന്നില്ലെടി...ഇതിൽ കൂടുതൽ എന്താ വേണ്ടേ.."
"😕ഓഹ്... വല്യ കാര്യായിപ്പോയി...അതിനെ ഇയാളെ കൊണ്ട് പറ്റൂ..."
"വൃത്തികേട് പറയാതെടി... പിള്ളേർ എന്നെ പറ്റി എന്ത് കരുതും..."
"ഓഹ് ഇനി അത് ഞാൻ പറയണോ ഇയാളെ പിള്ളേർക്ക് അറിയാത്തതല്ലേ..."
"😬പോടീ... അല്ലേലും നിന്നോട് സംസാരിക്കാൻ വന്ന എന്നെ വേണം പറയാൻ... നാളെ എങ്കിലും അടങ്ങി ഒതുങ്ങി നിക്കൊ ആവോ..."
"😪നാളെ ഞാൻ ഇയാളെ മുന്നിൽ വരില്ല പോരെ..."
എന്നും പറഞ്ഞു പെണ്ണ് മൂടി പുതച്ചു കിടന്നു... അജു അതും നോക്കി ചിരിച്ചു അവൾക്കരികിൽ ആയി കിടന്നു... ❣️
സുട്ടൂസ് ഒത്തിരി ഹാപ്പി ആണ്... അവൾക്ക് കിടന്നിട്ട് ഉറക്കം വരാത്ത പോലെ... ബ്രോസിനെ തല പൊക്കി നോക്കിയതും രണ്ടും കെട്ടിപ്പിടിച്ചു നല്ല ഉറക്കം ആണ്... ഒരു ചിരിയോടെ പെണ്ണ് ഫോൺ എടുത്തു രണ്ടിന്റേം പിന്നാലെ നടക്കുന്ന ലവളുമാർക്ക് മെസേജ് ഇട്ടു... 😍ബാക്കി നാളെ കാണാം ബ്രോസ്... ❣️
************💞
സുട്ടൂസ് വെളുപ്പിന് തന്നെ റെഡി ആയി...ബ്രോസ് എണീക്കുമ്പോഴേക്കും പെണ്ണ് റെഡി ആയി നിക്കുന്ന കണ്ട് രണ്ടും അവളെ മൊത്തത്തിൽ ഒന്ന് നോക്കി... 😍ഇന്ന് ഇത്തിരി സുന്ദരി ആയ പോലെ...
മൂന്നും പരസ്പരം കെട്ടിപ്പിടിച്ചു വിഷ് ചെയ്തു കഴിഞ്ഞു അവന്മാരും ചെന്ന് റെഡി ആയി...
ആരെക്കാളും ഹാപ്പി ആയിരുന്നു സുട്ടൂസ്...
മുറിയിൽ നിന്നും പെണ്ണിന് പിന്നാലെ ഇറങ്ങി വന്ന കുട്ടൂസും ടുട്ടൂസും അന്ഷിയെയും ഐഷയെയും കണ്ടതും പെണ്ണിനെ തുറിച്ചു നോക്കി... 😌അതിന് പെണ്ണ് നല്ല പോലെ ഇളിച്ചു കൊടുത്തു...
"നീയല്ലേ അവരെ ക്ഷണിച്ചത്...?!!"
"പിന്നല്ലാതെ എന്റെ നാത്തൂൻമാരെ ഞാൻ അല്ലേ ക്ഷണിക്കേണ്ടത്...ഒന്നും ഇല്ലേലും മൂന്നാലു വർഷം കൊണ്ട് ഞാൻ നടത്തിയ ടെസ്റ്റ് എഴുതി പാസ് ആയവരാ അപ്പോ അവരെ എങ്ങനാ ബ്രോസെ കണ്ടില്ലാന്നു നടിക്കാ.. "
"നീയല്ലേ ടെസ്റ്റ് നടത്തിയത്... എങ്കിൽ നീ തന്നെ അവളുമാരെ കെട്ടിക്കോ..."🙄
"ഇന്നത്തെ ദിവസം ഞാൻ ചോദിക്കുന്നത് എന്തും തരാന്ന് പറഞ്ഞതല്ലേ എനിക്ക് ഇതാ ആഗ്രഹം... നിങ്ങൾ ഇവരെ സ്നേഹിക്കണം അത്രയെ ഉള്ളൂ... അല്ലാതെ ഇന്ന് ഞാൻ നിങ്ങളെ കൂടെ കേക്ക് കട്ട് ചെയ്യില്ല..."😓
എന്നും പറഞ്ഞു പെണ്ണ് പിണക്കം നടിച്ചു ഇരുന്നതും രണ്ടും ഇളിച്ചു കൊണ്ട് നിക്കുന്ന രണ്ട് പെണ്ണിനേയും നോക്കി... 🙄പടച്ചോനെ ഇതിനൊക്കെ ബുദ്ധി മുളച്ചിട്ടുണ്ടോ ആവോ...?!!
"ആ നിനക്ക് വേണ്ടി അതും ചെയ്യണം എങ്കിൽ ചെയ്യാം... ഇന്നത്തെ ഡേ നീ ഇങ്ങനെ പിണങ്ങി നിക്കുന്നത് ഞങ്ങൾക്ക് സഹിക്കാൻ ആവില്ല..."
അപ്പൊ തന്നെ പെണ്ണ് ഇളിച്ചു കൊണ്ട് എണീറ്റ് രണ്ടിനെയും നോക്കി തംസപ്പ് കാണിച്ചു... 😌
കേക്ക് കട്ട് ചെയ്യാൻ നിന്നതും സുട്ടൂസ് പ്രതീക്ഷയോടെ അജുനെ നോക്കി... 🙄
"അജു ഞങ്ങൾക്കുള്ള ഗിഫ്റ്റ്..."
അപ്പൊ തന്നെ അജു കുട്ടൂസിനും ടുട്ടൂസിനും അവരുടെ ആഗ്രഹം പോലെ കമ്പനി നടത്താൻ ഉള്ള എല്ലാ പേപ്പർസും നീട്ടി... രണ്ടും അത് വാങ്ങി അജുനെ കെട്ടിപ്പിടിച്ചു താങ്ക്സ് പറഞ്ഞു... ❣️
"നിനക്കുള്ള ഗിഫ്റ്റ് കേക്ക് കട്ട് ചെയ്തു തരാം..."
അത് കേട്ടതും പെണ്ണ് അജുനെ നോക്കി ചിരിച്ചു...ഐഞ്ചൽസും അക്കൂസും അന്ഷിയും ഐഷയും അമിയും നെച്ചുവും ഉപ്പച്ചിമാരും ഉമ്മച്ചിമാരും ഒക്കെ ചുറ്റിലും കൂടിയതോടെ സ്റ്റാർസ് പരസ്പരം നോക്കി ക്നൈഫ് എടുത്തു കേക്ക് കട്ട് ചെയ്യാൻ തുടങ്ങിയതും സുട്ടൂസിന്റെ കണ്ണുകൾ പെട്ടെന്ന് പിന്നിൽ നിന്നും ആരോ കയ് കൊണ്ട് മൂടി... പെണ്ണിന്റെ കയ്കൾ കേക്ക് കട്ട് ചെയ്യുന്നതോടൊപ്പം തന്നെ ആരോ പിടിച്ചു തന്നോടൊപ്പം കേക്ക് കട്ട് ചെയ്യുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... ❣️
അത് താൻ ഇഷ്ടപ്പെടുന്ന മിട്ടൂസിന്റെ സാമിപ്യം ആണെന്ന് അവൾക്ക് തോന്നിയതും പെണ്ണ് കേക്ക് കട്ട് ചെയ്തു കഴിഞ്ഞതും തിരിഞ്ഞു നോക്കി... അപ്പൊ അവിടെ ശൂന്യം ആയിരുന്നു... 😓അപ്പൊ എല്ലാം എന്റെ തോന്നൽ ആയിരുന്നു...
"🙄എന്താടി...?!!"
ബ്രോസ് ചോദിച്ചതും പെണ്ണ് ഒന്നും ഇല്ലെന്ന് തോൾ പൊക്കി കാണിച്ചു...വീണ്ടും അവൻ വന്നില്ലേ എന്ന പോലെ ചുറ്റിലും നോക്കി... ആരിലും അങ്ങനെ ഒരാളെ കണ്ട ഭാവം ഇല്ല...🙄
അപ്പോഴാണ് മൊബൈൽ ക്യാമും ആയി നിക്കുന്ന അക്കൂസിനെ പെണ്ണ് കണ്ടത്... അപ്പൊ തന്നെ ചെക്കന്റെ അടുത്തു ചെന്ന് അത് തട്ടി പറിച്ചു ചെക്കൻ എടുത്ത വീഡിയോ പ്ലെ ചെയ്തു...
"നിന്നെ ആരാ വിഡിയോ എടുക്കാൻ പഠിപ്പിച്ചേ... ഇതിൽ കേക്ക് കട്ട് ചെയ്യുന്ന സീൻ ഇല്ലല്ലോ...?!!"🙄
"😌അത് എല്ലാ ബർത്ത് ഡേ ക്കും എടുക്കുന്നത് അല്ലേ...ഇന്ന് ഒരു വെറൈറ്റിക്ക് വേണ്ടി..."
അക്കൂസ് ഇളിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് ഫോൺ അവന് തന്നെ കൊടുത്തു...ആ കോപ്പ് ഇനി സ്വപ്നത്തിൽ വന്നത് ആവോ... അയിന് ഞാൻ ഉറക്കം ഒന്നുമല്ലല്ലോ...!🙄
കേക്ക് എടുത്തു ഓരോരുത്തർക്കായി വായിൽ വെച്ചു കൊടുക്കുമ്പോ ആണ് പെട്ടെന്ന് പെണ്ണിന്റെ മുന്നിലേക്ക് വായും തുറന്നു പിടിച്ചു മിട്ടൂസ് ഇളിച്ചു നിക്കുന്നത് കണ്ടത്... 😕അപ്പൊ സ്വപ്നം അല്ലേ...
"മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് തെ ഡേ സുട്ടൂസേ..."😍
അത് കൂടി കേട്ടതും പെണ്ണ് കയ്യിൽ ഉള്ള കേക്ക് കൊണ്ട് ചെക്കന്റെ മോന്ത നോക്കി എറിഞ്ഞു... ചുറ്റിലും ഒന്ന് നോക്കിയതും ഫ്‌ളവർ വൈസ് കണ്ടപാടെ അത് എടുത്തു...
"😬നിന്നെ ഇന്ന് ഞാൻ കൊല്ലും..."
എന്നും പറഞ്ഞു ചെക്കന്റെ അടുത്തേക്ക് ഓടിയതും അതിന് മുന്നേ ചെക്കൻ ഇറങ്ങി പുറത്തേക്ക് ഓടി...
"😬നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്ക് വന്നത്... നീയല്ലേ അവിടെ ഏതോ പീസിനെ വളക്കാൻ പോവാണെന്നു പറഞ്ഞത്..."
പെണ്ണ് പിന്നാലെ ഓടി കൊണ്ട് പറഞ്ഞു...
ചെക്കൻ ആണേൽ മുറ്റത്തു കണ്ട കാറിന് ചുറ്റിലും ഓടി... പിന്നാലെ പെണ്ണും...
"😍നീ ഉള്ളപ്പോൾ എന്തിനാടി വേറൊരു പീസ്... ഒന്നര വർഷം കൊണ്ട് നീ എന്താ പറയാ... മൊഞ്ച് ഒന്നൂടെ കൂടി... ഇപ്പോൾ നിന്നെ കണ്ടാൽ എന്റെ സുട്ടൂസേ..."
"😬സുട്ടൂസേ എന്നോ... അന്നെന്താ നീ എന്നെ വിളിച്ചേ അയ എന്നല്ലേ... ഇനി അങ്ങനെ വിളിച്ചാൽ മതി... എനിക്ക് ഇഷ്ടം ഉള്ളവർ മാത്രേ എന്നെ സുട്ടൂസേ എന്ന് വിളിക്കേണ്ടൂ..."
"ഇങ്ങനെ ഓടല്ലെടി... സ്റ്റാമിന കുറയും..."
"പോടാ തെണ്ടി... നീ കഴിഞ്ഞ ബർത്ത് ഡേ ക്ക് നാട്ടിൽ വന്നിട്ട് എന്നെ കാണാതെ പോയി അല്ലേ... അന്നൊക്കെ നിന്നെ കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ എത്ര മാത്രം ആഗ്രഹിച്ചിട്ടുണ്ട് എന്ന് അറിയോ..."
"😍ഞാൻ നിന്നെ കൺകുളിർക്കേ കണ്ടിരുന്നു..."
അതിന് പെണ്ണ് ഒന്ന് നിന്നു കയ്യിൽ ഉള്ള ഫ്‌ളവർ വൈസ് കൊണ്ട് ചെക്കനെ എറിഞ്ഞതും ചെക്കൻ ക്യാച്ച് ചെയ്തു...
"നീ കണ്ട പെണ്ണുങ്ങളെ കൂടെ സെൽഫി എടുത്തു എന്നെ കാണിക്കാൻ എഫ് ബിയിൽ പോസ്റ്റും അല്ലേ... പെണ്ണ് പിടിയൻ..."😬
"🙄ഞാൻ ഇന്ന് വരെ ഒരുത്തിയെയും പിടിച്ചിട്ടില്ല നിന്നെ അല്ലാതെ...അല്ലേലും നീ അതിന് എനിക്കിട്ട് നല്ല പോലെ തന്നിട്ടില്ലേ... നീ ഒരു കോച്ചിന്റെ കൂടെയും ആ മാസിന്റെ കൂടെയും നെളിഞ്ഞു നിന്നത് ഞാനും കണ്ടിരുന്നു... അന്നെങ്ങാനും നിന്നെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ..."
"പോടാ ഞാൻ എനിക്ക് ഇഷ്ടം ഉള്ളവരെ കൂടെ എന്തും ചെയ്യും നിനക്കെന്താ...നിന്റെ വിചാരം എന്താ..."
പെണ്ണ് ഇത് വിടാൻ ഉള്ള മട്ടില്ലെന്ന് കണ്ടതും ചെക്കൻ നിന്നു കിതച്ചു... ഒപ്പം പെണ്ണും... 🙄
"😬നിനക്ക് ഒന്ന് തരാതെ എനിക്ക് സ്വസ്ഥത കിട്ടില്ല..."
എന്നും പറഞ്ഞു പെണ്ണ് വീണ്ടും ഓടാൻ തുടങ്ങി...
"ജസ്റ്റ് മിനിറ്റ് ഇപ്പോൾ വരാം..."
എന്നും പറഞ്ഞു ചെക്കൻ അകത്തേക്ക് തന്നെ ഓടി... 😕ഇപ്പോൾ വരാന്നോ... ഇനി എന്നെ തല്ലാൻ വല്ലതും എടുക്കാൻ ആവോ...!
ചെക്കൻ ഓടി ചെന്ന് നിന്നത് അജുന്റെ അടുത്താണ്... അജുനെ കണ്ടതും ഒരു വളിച്ച ഇളി ആയിരുന്നു... ഇന്നലെ നൈറ്റ് പെണ്ണ് പോയതിന് ശേഷം അജു ചെക്കനെ വിളിച്ചതാണ്... ചെക്കൻ ആണേൽ അത് കേട്ടതും പെട്ടിയും പ്രമാണവും എടുത്തു ബൈക്കും ആയി അപ്പൊ ഇറങ്ങിയതാണ്... പെണ്ണ് ഒഴികെ ബാക്കി എല്ലാരും ചെക്കന്റെ ലാൻഡിംഗ് അറിഞ്ഞതാണ്... 🙄
"അജു ഞാൻ അവൾക്ക് ഒരു ഉമ്മ കൊടുത്തോട്ടെ... പ്ലീസ് അജു..."😓
"അവളെ കെട്ടിച്ചു തരാൻ തന്നാ നിന്നെ ഇവിടെ എത്തിച്ചത്...അല്ലേലും അവളുമാരെ വാ അടക്കാൻ ഈ ട്രീറ്റ്മെന്റ് തന്നാ നല്ലത്..."😍
അത് കേട്ടതും ചെക്കൻ അജുന്റെ കവിളിൽ ഒരു ഉമ്മ വെച്ചു പുറത്തേക്കു ഓടി... 😕ഈ ചെക്കൻ ഇത് എന്തിനുള്ള പുറപ്പാട് ആണാവോ... അജു ചിരിച്ചു കൊണ്ട് സ്വയം പറഞ്ഞു...
"😬നീ എന്താ ഞാൻ ഒരു കാര്യം പറയുമ്പോ മുങ്ങുന്നേ... അല്ലേലും നീ ഇപ്പോൾ ഒരുപാട് മാറിപ്പോയി..."
ചെക്കനെ കണ്ടതും പെണ്ണ് വീണ്ടും കലിപ്പിട്ടു...
അപ്പോഴേക്കും ചെക്കൻ ഇളിച്ചു കൊണ്ട് പെണ്ണിന്റെ അടുത്ത് വന്നതും പെണ്ണ് ചെക്കന്റെ നെഞ്ചിലിട്ട് കുത്താൻ തുടങ്ങി...
"നിനക്ക് എന്നെ വേണ്ട അല്ലേ...പോയിക്കോ എന്റെ കണ്മുന്നിൽ നിന്ന്..."😓
"ഞാൻ സമ്മതം ചോദിക്കാൻ പോയതാ..."
എന്നും പറഞ്ഞു ചെക്കൻ അവളെ കയ് പിടിച്ചു വെച്ചു പെണ്ണിന്റെ അധരങ്ങൾ കവർന്നെടുത്തു... ❣️
പെണ്ണ് കണ്ണും തള്ളി ചെക്കനെ നോക്കിയതും ചെക്കൻ കണ്ണിറുക്കി കാണിച്ചു...🙄ഇവൻ ഇത് എന്തിനുള്ള പുറപ്പാട് ആണോ... അജു എങ്ങാനും കണ്ടോണ്ട് വന്നാൽ തീരോ എന്തോ... 🙄ഇനി ഇതിനാണോ ഓൻ സമ്മതം ചോദിച്ചത്...
അജുന്റെ സമ്മതം കിട്ടിയത് കൊണ്ടാവും ചെക്കൻ ആണേൽ പെണ്ണിനെ മോചിപ്പിക്കാതെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി... ❣️
"ഡാ മതിയെടാ... ബാക്കി ഒക്കെ കെട്ട് കഴിഞ്ഞു മതി..."
അത് കേട്ടതും പെണ്ണ് ചെക്കനെ പിടിച്ചു തള്ളി ബ്രോസിനെ നോക്കി ഒരു വളിച്ച ഇളി ആയിരുന്നു... 🙄ഈ തെണ്ടിക്ക് ഒരു മാറ്റവും ഇല്ലല്ലോ പടച്ചോനെ... ഇതിനെ ഒക്കെ കെട്ടിയാൽ എന്താവോ അങ്ങോട്ടുള്ള അവസ്ഥ...
"നീ ഇങ്ങ് വന്നേ ഞങ്ങൾക്ക് നിന്നോട് വിശേഷങ്ങൾ ഒക്കെ ചോദിക്കാൻ ഉണ്ട്..."
"😕അതിന് മുന്നേ ഇവനിട്ട് രണ്ട് കൊടുക്കണം... അല്ലാതെ എനിക്ക് ഒരു സ്വസ്ഥത കിട്ടില്ല... നിങ്ങൾ കൊടുത്താലും ഞാൻ ഹാപ്പിയാ..."
"അതിന് മാത്രം ഞാൻ എന്ത് തെറ്റാടി ചെയ്തേ...?!!"🙄
"എന്നെ ഇട്ടേച്ചു ഇത്രേം കാലം മാറി നിന്നില്ലേ...എനിക്കുണ്ടായ സങ്കടം എന്ത് മാത്രം ആണെന്ന് നിനക്ക് അറിയോ... എത്ര കരഞിട്ടുണ്ട് ഞാൻ എന്ന് അറിയോ..."
അതിന് ചെക്കൻ ഇളിച്ചു കാണിച്ചു...
"എല്ലാറ്റിനും ഉള്ളത് ഞാൻ നിനക്ക് കെട്ട് കഴിഞ്ഞു താരാട്ടോ..."
🙄പടച്ചോനെ പണി പാളിയോ... അല്ലേലും എന്റെ അടുത്ത് നിന്റെ ഒന്നും ചിലവാകില്ല മോളെ...
"എടാ അളിയാ അതിനെ ഒന്ന് പറഞ്ഞു മനസ്സിൽ ആക്ക് കെട്ട് കഴിഞ്ഞാൽ എങ്കിലും ഭർത്താവ് പറയുന്നത് കേട്ട് അടങ്ങി ഒതുങ്ങി ജീവിക്കണം എന്ന്..."😕
"നീ പേടിക്കേണ്ടടാ മിട്ടൂസെ...ഞങ്ങൾക്കും പെണ്ണ് നല്ല പണി തന്നിട്ടുണ്ട്... കണ്ടില്ലേ രണ്ടെണ്ണം നിക്കുന്നത്...ഇതിനേക്കാൾ വല്യ പണി ഒന്നും വരാൻ ഇല്ലല്ലോ..."
"ഹാവൂ ഇപ്പോഴാ ആശ്വാസം ആയത്...അല്ലേലും നിന്നെ കൊണ്ടേ ഇതൊക്കെ പറ്റൂ സുട്ടൂസേ..."
ചെക്കൻ അതും പറഞ്ഞു പെണ്ണിന്റെ തോളിൽ കയ് സ്റ്റാൻഡ് ചെയ്തതും പെണ്ണ് തട്ടി തെറിപ്പിച്ചു...
"പോടാ..."
"ഞാൻ ഇണ്ട് സുട്ടൂസേ... ന്റെ സുട്ടൂസിനെ ഇട്ടേച്ചു പോയിട്ട് ഇപ്പോൾ വന്നിരിക്ക... എപ്പോളും എന്റെ സുട്ടൂസ് മിട്ടൂസിനെ ഓർത്ത് കരയും... അതോണ്ട് ഞാൻ കൊടുത്തോട്ടെ സുട്ടൂസേ..."
🙄അത് കേട്ടതും മിട്ടൂസ് അക്കൂസിനെ മൊത്തത്തിൽ ഒന്ന് നോക്കി...
"ധൈര്യം ആയിട്ട് കൊടുത്തോട... എനിക്ക് ചോദിക്കാനും പറയാനും ആവശ്യത്തിന് ബ്രോസ് ഉണ്ട് എന്ന് ഇപ്പോൾ മനസ്സിൽ ആയോ..."
"🙄ഇത് അതികം അല്ലേ..."
അപ്പോഴേക്കും അക്കൂസ് ചെക്കന്റെ നടുപ്പുറം നോക്കി ഒരു ഏറായിരുന്നു... 😌അത് കണ്ട് എല്ലാതും നല്ല പോലെ ചിരിച്ചു...
"🙄എടാ കുഞ്ഞളിയാ ചതിക്കല്ലേ... നിന്റെ സുട്ടൂസ് കരഞ്ഞത് ഞാൻ കാരണം ഒന്നും അല്ല... അവളെ കയ്യിലിരിപ്പ് കൊണ്ട..."
ചെക്കൻ പിന്നെ പെണ്ണിന് വാങ്ങിയ ഡെയ്‌റിമിൽക്ക് എടുത്തു അക്കൂസിന് കൊടുത്തു...
"😏ഹ്മ്മ് ഒരു ഉണക്ക ചോക്ലേറ്റ്... ഇപ്പോൾ തത്കാലം ഞാൻ വെറുതെ വിടുന്നു..."
🙄പടച്ചോനെ വന്നു വന്നു ഈ പൊടി കുപ്പി വരെ തലയിൽ കേറി നിരങ്ങാണല്ലോ...
"😕നിനക്കൊക്കെ ഇവനെ ഒന്ന് മര്യാദ പഠിപ്പിച്ചു കൊടുത്താൽ എന്താ... മുതിർന്നവരോട് എങ്ങനെ പെരുമാറാണം എന്നൊക്കെ..."
"അവന് കുഴപ്പം ഒന്നുമില്ല... ആദ്യം നീ മര്യാദ പടിക്ക്...നിങ്ങൾ വാടി..."
പെണ്ണ് മറ്റേ രണ്ടിനെയും കൊണ്ട് അകത്തേക്ക് നടന്നു... പിന്നാലെ ലവന്മാരും... എല്ലാരും ഡെയിനിങ് ടേബിളിന് ചുറ്റിലും ഇരുന്നതും മിട്ടൂസ് തൊട്ട് മുന്നിൽ ഉള്ള പെണ്ണിനെ നോക്കി...പെണ്ണ് ഒന്ന് നോക്കി കിട്ടാൻ കാലിൽ തട്ടിയതും പെണ്ണ് ഹീൽ കൊണ്ട് നല്ല ഒന്ന് കൊടുത്തതും ചെക്കൻ പിന്നെ ആ പണിക്ക് നിന്നില്ല... ഇഷ്ടം ഒക്കെ ആണേലും ഇത്രയും കാലത്തെ ദേഷ്യം തീർക്കണ്ടേ... 🙄
അന്ഷി ആണേൽ കുട്ടൂസിന്റെ കാൽ ലക്ഷ്യം വെച്ചു ഒന്ന് തട്ടിയതും...
"ഇപ്പോഴത്തെ പിള്ളേർക്ക് ഒന്നും ഉന്നം ഇല്ല...അതൊക്കെ ഇവൻ... എന്റെ മോൻ ആയത് കൊണ്ട് പറയല്ല..."
🙄ഉപ്പച്ചി പറയുന്നത് കേട്ടതും അജു കലിപ്പിൽ ഉപ്പച്ചിയെ നോക്കി...
"നിങ്ങൾ എന്തിനാ ഇപ്പോൾ അനാവശ്യം ആയി എന്നെ ട്രോളുന്നെ..."
"അല്ലേടാ എന്റെ കാലിൽ ആരെയോ തട്ട് കിട്ടി അത് കൊണ്ട് പറഞ്ഞതാ... ഇതൊക്കെ കാണുമ്പോ എനിക്ക് നിന്നെയാ ഓർമ്മ വരുന്നെ..."
അത് കേട്ടതും രണ്ട് ചെക്കന്മാരും മുന്നിൽ നിക്കുന്ന ലവളുമാരെ നല്ല പോലെ നോക്കി പേടിപ്പിച്ചു... ഭാഗ്യം അങ്ങനെ എങ്കിലും ഒന്ന് നോക്കിയല്ലോ...
"അല്ലടാ മക്കളെ ഇതുങ്ങളെ ഒക്കെ പിടിച്ചു കെട്ടിക്കുന്നില്ലേ... ഇനിയും നീട്ടി കൊണ്ട് പോയാൽ പലതും കാണേണ്ടി വരും..."
"ഈ മാസം തന്നെ അത് നടത്തിയേക്കാം അല്ലേടാ അമി..."
"അതാ നല്ലത് ഇവർ ഈ ഭൂമിയിൽ വന്നത് ഈ മാസം തന്നെയല്ലേ...അല്ലേലും ഇനിയും നീട്ടി കൊണ്ട് പോയാൽ എന്റെ മോൻ ആയോണ്ട് പറയല്ല വല്ല പീഡനത്തിനും തല്ല് കൊള്ളേണ്ടി വരും..."😌
😪വെണ്ടാർന്നു ഉപ്പച്ചി... മിട്ടൂസ് ഉപ്പച്ചിയെ ദയനീയമായി നോക്കി... ആരേക്കാളും നല്ല പോലെ സുട്ടൂസ് ചിരിച്ചതും ചെക്കൻ പെണ്ണിനെ നല്ല പോലെ നോക്കി... എന്തായാലും നിന്നെ എന്റെ കയ്യിൽ കിട്ടാൻ വെറും ദിവസങ്ങൾ മാത്രം അല്ലേ ഉള്ളൂ അപ്പൊ തരാട്ടോ...
എല്ലാരും തിരിച്ചു പോകാൻ തുടങ്ങിയതും മിട്ടൂസ് പെണ്ണിനെ ഒന്നൂടെ നോക്കി... ചെക്കന് പോവാൻ മനസില്ല... 😪
അന്ഷിയും ഐഷയും ചെക്കന്മാരെ തിരിഞ്ഞു നോക്കിയതും അവന്മാർക്ക് വല്യ മൈൻഡ് ഇല്ല...സുട്ടൂസ് രണ്ടിന്റെയും കയ് പിടിച്ചു ഒരു റ്റാറ്റാ കൊടുത്തു...
"എന്താടാ നിന്റെ ഒക്കെ വിചാരം...അവളുമാരെ മൈൻഡ് ചെയ്താൽ എന്താ നിങ്ങൾക്ക്... ആ സാരല്ല്യ കെട്ട് കഴിഞ്ഞു ഇതിനുള്ളത് ഒക്കെ കൊടുത്തോ എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്... മക്കൾ രണ്ടും നല്ല പോലെ വാങ്ങിച്ചോ..."😌
"🙄പിന്നെ ഇങ്ങ് വരട്ടെ..."
ഇത് രണ്ടിനും ലവ് ഫീൽ ചെയ്യുന്നേ ഇല്ലേ... ഇവന്മാർ എന്താ ഇങ്ങനെ...ആ തെണ്ടിയുടെ കൂടെ അല്ലേ നടപ്പ് അവനെ കണ്ട് പഠിച്ചൂടെ...!🙄
***********💞
വിവാഹ ഡേറ്റ് അടുത്തതും സ്റ്റാർസിന്റെ ഫോണിന് റെസ്റ്റ് ഇല്ല... മിട്ടൂസ് പിന്നെ പെണ്ണിനെ ഫോൺ താഴെ വെക്കാൻ സമ്മതിക്കാറില്ല... 🙄
ബാക്കി രണ്ടും വിളിച്ചാൽ ചെക്കന്മാർ ബിസി ആണെന്ന് പറഞ്ഞു കാൾ കട്ട് ചെയ്യും... എന്നാലും അവളുമാരെ മെസേജ് വായിക്കുമ്പോൾ രണ്ടിനും ഒരു പുഞ്ചിരി ഉണ്ടായിരുന്നു... ❣️
ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന സുട്ടൂസ് ഫോൺ റിങ്ങ് ചെയ്യുന്നത് കണ്ട് പല്ല് കടിച്ചു... ഈ ചെക്കന് ഇത് എന്തിന്റെ കേടാ... 😬
"ഹലോ..."
"എന്താ ഒരു ഗൗരവം വിളിച്ചത് ഇഷ്ടായില്ലേ...?!!"
"ഇല്ല... നിന്നോട് ഞാൻ കുളിക്കാൻ പോവാണെന്നു പറഞ്ഞല്ലേ പോയെ... പിന്നെന്തിനാ വിളിച്ചു മരിക്കുന്നെ..."😬
"😍കുളിക്കാണെന്ന് ഒക്കെ കേട്ടപ്പോൾ..."
"😬വെച്ചിട്ട് പോടാ... നിന്നെ ഒക്കെ ഏത് നേരത്ത് ആണാവോ..."
പെണ്ണ് കലിപ്പ് ആയതും ചെക്കൻ അല്പം ഡീസന്റ് ആവാൻ തീരുമാനിച്ചു... 😌
"അതൊക്കെ വിട്... നീ എന്ത് ചെയ്യാ... ഫുഡ് ഒക്കെ കഴിച്ചോ...?!!"
"കുളി കഴിഞ്ഞു തല വരെ തോർത്താൻ സമ്മതിച്ചിട്ടില്ല പിന്നല്ലേ കഴിക്കുന്നത്..."
"നീ പെട്ടെന്ന് ആ തല തുടച്ചേ... ഇനി കെട്ടിന് എങ്ങാനും നിനക്ക് പനി പിടിച്ചാൽ നിന്റെ അജു നിന്റെ ബാക്കിയാ എന്റെ മോൾക്ക് പനിയാ പിന്നെ കെട്ട് നടത്താന്ന് പറയും..."😓
"😬ദേ എന്റെ അജുനെ പറഞ്ഞാൽ ഉണ്ടല്ലോ..."
പടച്ചോനെ പണി പിന്നെയും പാളിയോ...!
"ഞാൻ അജുനെ അങ്ങനെ ഒക്കെ പറയോ...നിങ്ങളോടൊക്കെ സ്നേഹം ഉള്ളോണ്ട് ആണെന്നാ പറഞ്ഞത് അല്ലാതെ..."
"മ്മ് മ്മ് മനസ്സിൽ ആയി... എന്നാൽ പിന്നെ മോൻ താഴെ ചെന്ന് വല്ല പണിയും ചെയ്യാൻ നോക്ക്...എനിക്ക് വേറെ പണി ഉണ്ട്..."
"എടീ വെക്കല്ലേ..."
"😕എന്താ...?!!"
"അതില്ലേ... ലൈറ്റ് ആയിട്ട് ഒരു കിസ്സ് തരോ...?!!"😍
"ഫോണിലോ വെച്ചിട്ട് പോടാ അവിടന്ന്..."
"പ്ലീസ്... ഇപ്പോൾ തന്നില്ലേ ഞാൻ വീണ്ടും വീണ്ടും വിളിച്ചോണ്ടേ ഇരിക്കും..."
"നിനക്ക് ഇത് എന്തിന്റെ സൂക്കേട് ആടാ..."😓
"എന്റെ സൂക്കേട് ഒക്കെ മനസ്സിൽ ആയില്ലേ... നീ കൂടുതൽ ബിൽഡപ്പ് കാണിക്കാതെ ഒന്ന് തന്നെ... അല്ലേ ഞാൻ നമ്മുടെ ഫസ്റ്റ് നെറ്റിന് നിന്നെ ക്കൊണ്ട് നേരം വെളുക്കുന്നത് വരെ കിസ്സ് വാങ്ങിക്കും... അതിനേക്കാൾ നല്ലത് ഇപ്പോൾ ഒന്ന് തരുന്നത് അല്ലെ..."😍
"😬തത്കാലം തരാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല... നേരം വെളുക്കുന്നത് വരെ നീ എന്നെ കൊണ്ട് കിസ്സ് ചെയ്യിക്കും അല്ലേ... പിന്നെ,,, നടന്നത് തന്നെ കാണാം... ഒന്ന് വെച്ചിട്ട് പോടാ..."
എന്നും പറഞ്ഞു പെണ്ണ് കലിപ്പിൽ ഫോൺ കട്ടാക്കി... ചെക്കൻ വീണ്ടും തിരിച്ചു വിളിക്കുമ്പോഴേക്കും സ്വിച്ച് ഓഫ് ആയിരുന്നു... 😓
"ഡീ... മിട്ടൂസാ... നിനക്ക് തരാൻ പറഞ്ഞു..."
കുട്ടൂസ് ഇളിച്ചു കൊണ്ട് പെണ്ണിന്റെ അടുത്തേക്ക് ഫോണും ആയി വന്നതും പെണ്ണ് കലിപ്പിൽ അവനെ നോക്കി...
"😬ആ തെണ്ടി വിളിക്കുന്നു എന്ന് പറഞ്ഞു ഫോണും ആയി വന്നാൽ ഞാൻ ആ ഫോൺ എറിഞ്ഞു പൊട്ടിക്കും..."
🙄പടച്ചോനെ തെണ്ടി എന്നോ... ഭർത്താവ് ആവാൻ പോന്ന ആളല്ലേ ഒരു റെസ്‌പെക്ട് തന്നൂടെ...!
"അ... അതില്ലേഡാ അളിയാ അവൾ ബാത്‌റൂമിലാ..."😓
"🙄ആ ഞാൻ കേട്ട്..."
എന്നും പറഞ്ഞു ചെക്കൻ കാൾ കട്ടാക്കി... എന്തായാലും നാളെ നേരിൽ കാണേണ്ടത് അല്ലേ ഇതിനുള്ളത് അപ്പൊ തരാട്ടോ...!
ഇന്ന് സ്റ്റാർസിന്റെ ഹൽദി ഡേ ആണ്...സ്റ്റാർസിനോട് റെഡി ആവാൻ പറഞ്ഞു അജു മുറിയിലേക്ക് ചെന്നതും നിയ കണ്ണാടിയിൽ നോക്കി മുടി ചീകുന്നത് കണ്ട് അജു വായും പൊളിച്ചു അവളെ നോക്കി...
"😍എന്തൊരു മൊഞ്ചാടി നീ... മക്കൾക്ക് കെട്ട് പ്രായം ആയി എന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കോ... വേണേൽ ഉമ്മച്ചിയെ ഒന്നൂടെ കെട്ടിക്കാം... എന്തെ നോക്കുന്നോ...?!!"
"😪അല്ലേലും നിക്ക് നല്ല സങ്കടം ഇണ്ട്... ഇയാൾ എന്നെ ചെറിയ പ്രായത്തിൽ കെട്ടിയൊണ്ട് അല്ലേ... സിൽമാ നടിമാരെ ഒക്കെ വെച്ചു നോക്കുമ്പോ എന്നെ കെട്ടിക്കാൻ ആവുന്നേ ഉള്ളൂ..."😪
😕പടച്ചോനെ ഏത് നേരത്ത് ആണാവോ ഇതിനോട് അങ്ങനെ പറയാൻ തോന്നിയെ...!
"എടീ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ അപ്പോഴേക്കും അതങ്ങു വിശ്വസിച്ചോ..."
"ഇയാൾ അല്ലേലും അങ്ങനെ അല്ലേ പറയൂ... സ്റ്റാർസിന്റെ നിശ്ചയത്തിന് അൽത്താഫ് പറഞ്ഞല്ലോ നിന്നെ കാണാൻ പഴയതിനേക്കാൾ ഗ്ലാമർ ആയിട്ടുണ്ടെന്ന്..."
"🙄അതെപ്പോ... ഞാൻ കണ്ടില്ലല്ലോ..."
"അത് ഇയാൾ ഫോൺ വന്നപ്പോ പുറത്ത് പോയില്ലേ അന്നേരം..."
"പടച്ചോനെ മക്കളെ കെട്ടിച്ചു ഒടുക്കം ഉമ്മച്ചി പോവോ...ദേ ഇനി നീയെങ്ങാനും അവനോട് മിണ്ടുന്നത് കണ്ടാൽ ഉണ്ടല്ലോ... കെട്ട് കൂടി കഴിഞ്ഞാൽ എളുപ്പം ആയല്ലോ...ആരേലും എന്തേലും നുണ പറയാൻ കാത്തു നിക്കാ അതും വിശ്വസിച്ചു വന്നോളും..."
"😪ഇയാൾ എന്നോട് ഇത് വരെ അങ്ങനെ പറഞ്ഞിട്ടുണ്ടോ...ഇല്ലല്ലോ... ഇയാളാ പറഞ്ഞത് എങ്കിൽ ഞാൻ എന്ത് മാത്രം സന്തോഷിച്ചെനെ...അതെങ്ങനാ ഇയാക്ക് അസൂയ അല്ലേ..."
അത് കേട്ടതും അജു പെണ്ണിന്റെ അടുത്ത് ചെന്നു...
"ഈ സൗന്ദര്യം എനിക്ക് മാത്രം കാണാൻ ഉള്ളതല്ലേ... ആ നിന്നെ അങ്ങനെ ആരെങ്കിലും പറഞ്ഞു എന്ന് കേട്ടാൽ എനിക്ക് സഹിക്കോ... പ്രായം ഒക്കെ ആയി ഈ സൗന്ദര്യം ഒക്കെ നഷ്ടപ്പെട്ടാലും നിന്നെ ആരും നോക്കുന്നതോ നിന്നെ പറ്റി സംസാരിക്കുന്നതോ എനിക്ക് സഹിക്കില്ല... അത്രക്ക് ഇഷ്ടാടി പൊട്ടി നിന്നെ എനിക്ക്..."❣️
"സത്യായിട്ടും പ്രായം ആയി നടക്കാൻ ഒക്കെ വയ്യാതെ ആയാലും അജുന് എന്നോടുള്ള ഇഷ്ടം കുറയില്ലെ...?!!"😕
"🙄അപ്പൊ എനിക്കും പ്രായം ആവില്ലേ..."
"അത് ശരിയാ... അയ്യേ ഇയാളെ പ്രായം ആയാൽ കാണാൻ കൊള്ളില്ല കേട്ടോ... ചിരി വരാ ആലോചിക്കുമ്പോൾ തന്നെ..."😌
"പോടീ...അതൊക്കെ അപ്പോഴല്ലേ...നാളെ സ്റ്റാർസിന്റെ കെട്ടിന് നീയെങ്ങാനും അൽത്താഫിന്റെ ഏഴയലത്തു ചെന്നാൽ പിന്നെ മോൾ വീട്ടിൽ നിക്കും..."
"😓സുട്ടൂസ് അവടെ അല്ലേ ഇണ്ടാവാ എന്നാൽ ഞാൻ അവടെ നിന്നോളാ..."
പെണ്ണ് പറഞ്ഞതും അജുവും അപ്പോഴാണ് അത് ഓർത്തത്...
"അവൾ നമ്മുടെ കൺവെട്ടത് തന്നെ അല്ലേ... ദൂരെ ഒന്നും അല്ലല്ലോ..."
"😪നമുക്ക് അവരോട് ഇവടെ തന്നെ നിക്കാൻ പറഞ്ഞാലോ...നിക്ക് സുട്ടൂസിനെ കാണാണ്ട് ഇരിക്കാൻ പറ്റില്ലാട്ടോ..."
"ഈ നീയാണോ ദുബായിക്കാരനെ കൊണ്ട് അവളെ കെട്ടിക്കണം എന്ന് പറഞ്ഞു വാശി കാണിച്ചേ..."
"😪നാളെ കെട്ട് ആയില്ലേ ഇപ്പോഴാ നിക്ക് മനസ്സിൽ ആയെ...പാവം എന്റെ സുട്ടൂസ്..."
"അവൾ ഒന്നുല്ലേലും നിന്റെ വീട്ടിൽ അല്ലേടി പോണെ... നിന്റെ ഉമ്മച്ചിമാരും ഉപ്പച്ചിമാരും അല്ലേ അവിടെ ഉള്ളത്... അവളെ സ്നേഹിക്കാൻ മാത്രം അല്ലേ അവിടെ ആളുള്ളൂ... അതിന് നമ്മൾ സന്തോഷിക്കല്ലേ വേണ്ടത്..."😓
"മ്മ്..."
"എന്നാൽ നീ വേഗം റെഡി ആയി സ്റ്റാർസ് റെഡി ആയോ എന്ന് നോക്ക്..."
"ആ..."
എന്നും പറഞ്ഞു പെണ്ണ് വീണ്ടും കണ്ണാടിക് മുന്നിൽ നിന്നു...😕
"😍നിന്നെ ഇങ്ങനെ കണ്ടപ്പോൾ തൊട്ട് തോന്നിയതാ... ഒരു കിസ്സ് തരാൻ...നീ ഇങ്ങ് വന്നേ..."
"പോയെ ആരേലും കാണും..."
അജു അതൊന്നും കേൾക്കാതെ പെണ്ണിന്റെ അധരങ്ങൾ കവർന്നെടുത്തു...
"🙈അയ്യേ... ഞങ്ങൾ ഒന്നും കണ്ടില്ലേ..."
സ്റ്റാർസിന്റെ ഒന്നിച്ചുള്ള സൗണ്ട് കേട്ടതും പെണ്ണ് അജുനെ പിടിച്ചു തള്ളി...
"മക്കളെ കല്യാണം ആണെന്നുള്ള ബോധം ഇല്ലാതെ രണ്ടും ഇവിടെ നിന്ന് കിസ്സ് അടിക്കാ അല്ലേ..."
"അതാണ് ഞങ്ങളെ സ്നേഹം... ഇത് പോലെ ആയിരിക്കണം നിങ്ങളും... എത്ര വർഷങ്ങൾ കഴിഞ്ഞാലും സ്നേഹത്തിന് ഒരു കുറവും വരരുത്..."
അജു സ്റ്റാർസിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു...
"അതൊക്കെ ഉണ്ടാവും അജു... അതൊക്കെ വിട്... ഞങ്ങൾ എങ്ങനെ ഉണ്ട് കൊള്ളാവോ...?!!"
"ഇപ്പോഴാ അജുന്റെ ഈ സ്റ്റാർസ് ശരിക്കും സ്റ്റാർസ് ആയത്...ആകാശത്ത് മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളെക്കാൾ തിളക്കം ഉണ്ട് എന്റെ സ്റ്റാർസിന്റെ മുഖത്ത്..."❣️
"😏ഹ്മ്മ് എന്റെ സ്റ്റാർസ്,,,അജുന്റെ സ്റ്റാർസ്...നമ്മുടെ സ്റ്റാർസ് എന്ന് പറഞ്ഞാൽ എന്താ... ഇയാൾക്ക് വഴീന്ന് കിട്ടീതല്ല ഇവരെ..."
"😕എന്റെ പൊന്ന് നിയ നീ ഇനി ഇന്നത്തെ ദിവസം ഇതും പറഞ്ഞു തല്ലു കൂടല്ലേ... ഒരു അബദ്ധം പറ്റിയതാ... നമ്മുടെ സ്റ്റാർസ് തന്നാ... നീയില്ലെങ്കിൽ എനിക്ക് ഇവരെ കിട്ടോടി..."
അത് കേട്ടതും പെണ്ണ് ഹാപ്പി... 😍
സ്റ്റാർസിനെ ഹാളിൽ ഉള്ള ചെയറിൽ കൊണ്ട് ഇരുത്തി അജുവും നിയയും കൂടി സ്വീറ്റ്സ് വായിൽ വെച്ചു കൊടുത്തു കഴിഞ്ഞു മൂന്നിനെയും മഞ്ഞൾ കൊണ്ട് ഫേഷ്യൽ ചെയ്തു...പിന്നാലെ ഐഞ്ചൽസും അക്കൂസും സ്റ്റാർസിനെ നല്ല പോലെ മഞ്ഞളിൽ കുളിപ്പിച്ചു...
"എന്റെ മക്കൾക്ക് ആരെയും കണ്ണ് തട്ടാതിരിക്കട്ടെ..."
ഉമ്മച്ചിയും ഉപ്പച്ചിയും കൂടി വന്നു സ്റ്റാർസിനെ അനുഗ്രഹിച്ചു അവർക്ക് സ്വീറ്റ്സ് കൊടുത്തതും സുട്ടൂസ് അപ്പൊ തന്നെ രണ്ടിനെയും മഞ്ഞളിൽ മുക്കി എടുത്തു.. ഫാമിലിയും ഫ്രണ്ട്‌സും ആയി വീട് മുഴുവനും നിറഞ്ഞതും എല്ലാം കൂടെ കുട്ടൂസിനെ കൊണ്ട് നല്ലോരു പാട്ടും പാടിപ്പിച്ചു... 😍
ഫുഡ് ഒക്കെ കഴിച്ചു ഇരുന്നതും സ്റ്റാർസിനെ വീണ്ടും ഒരുമിച്ച് ഇരുത്തി...സുട്ടൂസിന്റെ കയ്യിൽ മെഹന്ദി ഇടാൻ തുടങ്ങിയതും ബ്രോസ് രണ്ടും ഒരു സൈഡിൽ മാറി ഇരുന്നു...
"😓അജു... നല്ല അജു അല്ലേ നിക്ക് മെഹന്ദി ഇട്ടു തരോ...?!!"
"എടീ ഞാൻ അതൊക്കെ മറന്നു... നീ വേറെ വല്ലാവരോടും ചെന്ന് പറ..."
"😏ഹ്മ്മ്...അപ്പൊ എന്നേം മറന്നു കാണും..."
പെണ്ണ് അജുനെയും പുച്ഛിച്ചു പോയി... കെട്ടിനോക്കെ പറയാതെ വന്ന് മെഹന്ദി ഇട്ടു തന്ന കോപ്പാണ്... 😪ഇപ്പൊ ഒരു സ്നേഹോം ഇല്ല...
അമിയും നെച്ചുവും മിട്ടൂസും അന്ഷിയും ഒക്കെ വന്നതും അജു ചെന്ന് അമിയെ കെട്ടിപ്പിടിച്ചു...
മിട്ടൂസിനെ കണ്ടതും സുട്ടൂസ് ഉള്ളിൽ ഒന്ന് ചിരിച്ചു കൊണ്ട് ചെക്കന്റെ വഴിക്ക് നോക്കീട്ടില്ല... അന്ഷി ആണെങ്കിൽ കുട്ടൂസിനെ നോക്കി ഉള്ള പല്ല് മുഴുവനും കാട്ടി ഇളിച്ചു... 😍
ചെക്കൻ അപ്പൊ തുടങ്ങിയതാ ടുട്ടൂസിനോട് സംസാരിക്കാൻ... അപ്പൊ പെണ്ണിന്റെ മോന്ത കണ്ടതും ചെക്കൻ ഇടക്ക് ഒന്ന് നോക്കി ചിരി കടിച്ചു പിടിച്ചു...
"😍ഹായ് സ്റ്റാർസ്..."
"അവിടെ ഫങ്ക്ഷൻ ഒന്നും ഇല്ലെടാ... കുറ്റിയും പറിച്ചു വന്നത് കണ്ട് ചോദിക്കാ..."
"പക്ഷെ നിങ്ങളെ കാണാതെ അവിടെ ആർക്കേലും നിക്കാൻ പറ്റോ..."
മിട്ടൂസ് ആണെങ്കിൽ മുന്നിൽ ഉള്ള സ്വീറ്റ്സ് കണ്ടതും ഇളിച്ചു കൊണ്ട് അതെടുത്തു സ്റ്റാർസിന് നേരെ ഓരോരുത്തർ ആയി വായിൽ വെച്ച് കൊടുത്തു...
സുട്ടൂസ് കിട്ടിയ അവസരത്തിൽ ചെക്കന്റെ കയ്യിൽ നല്ല പോലെ കടിച്ചു...🙄ഇതിന്റെ കടി വാങ്ങി എന്റെ ജന്മം തീരോ ആവോ...ചെക്കൻ കയ് കുടഞ്ഞു കൊണ്ട് പെണ്ണിനെ നല്ല പോലെ നോക്കി...
മെഹന്ദി ഒക്കെ കഴിഞ്ഞതും പെണ്ണ് കയ് രണ്ടും മിട്ടൂസിനെ കാണിച്ചു എങ്ങനെ ഉണ്ടെന്ന് ചോദിച്ചതും ചെക്കൻ സൂപ്പർ എന്ന് കാണിച്ചു...
ഫോട്ടോ എടുപ്പ് ഒക്കെ കഴിഞ്ഞതും മിട്ടൂസ് പെണ്ണിനേയും കൊണ്ട് സെൽഫി എടുക്കാൻ തുടങ്ങി... പെണ്ണ് രണ്ട് കയ്യും പൊക്കി പിടിച്ചു നല്ല പോലെ പോസ് ചെയ്തു...😌
"നിനക്ക് ഞാൻ കാൾ ചെയ്യുമ്പോ എടുക്കാൻ വയ്യല്ലേ... നീ എന്താ എന്നെ വിളിച്ചേ തെണ്ടി എന്നല്ലേ... ശരിക്കും തെണ്ടിത്തരം എന്താന്ന് കാണിക്കാൻ തന്നാ ഞാൻ വന്നത്..."
അത് കേട്ടതും പെണ്ണ് ഒരു വളിച്ച ഇളി കൊടുത്തു ബ്രോസിന്റെ അടുത്ത് ചെന്നു ഇരുന്നതും ചെക്കനും അടുത്തായി വന്നിരുന്നു...😕പെണ്ണ് തുറിച്ചു നോക്കി എങ്കിലും ചെക്കൻ അത് മൈൻഡ് ചെയ്തില്ല...
പെണ്ണിന്റെ അരയിൽ കൂടി ചെക്കന്റെ കയ് ഇഴഞ്ഞു നടക്കാൻ തുടങ്ങിയതും പെണ്ണ് ദയനീയമായി അവനെ നോക്കി... ചെക്കൻ ആണേൽ ഞാൻ ഒന്നും അറീലെ എന്ന പോലെ ഇരുന്നു ഓരോന്ന് ഒപ്പിച്ചു വെക്കാ... ഇവന് എത്ര കിട്ടിയാലും പഠിക്കില്ലല്ലോ പടച്ചോനെ...
"😬ദേ മിട്ടൂ... സെ... ചുമ്മാതിരിക്ക്..."
"എങ്കിൽ ഞാൻ ഇന്നലെ തൊട്ടേ ചോദിക്കുന്ന ഒന്നില്ലേ അത് നീ തരണം..."
"🙄എന്ത്...?!!"
അപ്പൊ മിട്ടൂസ് ഉമ്മ വെക്കുന്ന പോലെ കാണിച്ചതും പെണ്ണ് കലിപ്പിൽ ചെക്കനെ നോക്കി...
"😬പോടാ..."
"പോടാന്നോ... നാളെ തൊട്ട് നിന്റെ ഭർത്താവ് ആണ് ഞാൻ... അത് മറക്കണ്ട..."
"നീ കൊണ്ടോയി കേസ് കൊടുക്ക്... പോടാ പോടാ പോടാ..."
പെണ്ണ് കലിപ്പിൽ വീണ്ടും വിളിച്ചു മുന്നിൽ കണ്ട വെള്ളം എടുത്തു വായിലേക്ക് ഒഴിച്ചു... അപ്പൊ തന്നെ ചെക്കൻ ഇളിച്ചു കൊണ്ട് ഒരു തട്ട് തട്ടിയതും പെണ്ണ് നല്ല പോലെ നനഞ്ഞു...പെണ്ണ് ആണേൽ കലിപ്പിൽ ജഗ് അപ്പാടെ ചെക്കന്റെ തലയിൽ കമിഴ്ത്തിയതും ഇതു രണ്ടും ഇന്നും തല്ലാണോ എന്ന പോലെ ബ്രോസ് രണ്ടും വായും പൊളിച്ചു അവറ്റകളെ തന്നെ നോക്കി... 🙄
"സ്മൈൽ പ്ലീസ്..."
കുട്ടൂസ് ഫോണും എടുത്തു പറഞ്ഞതും രണ്ടും ചെക്കന്റെ ഫോണിലേക്ക് നോക്കി...
"ഭാവിയിൽ മക്കൾക്ക് കാണിക്കാലോ... കെട്ടിന്റെ തലേന്നും ഇത് തന്നെയാ പണി എന്ന് അവർ അറിയട്ടെ..."😌
കുട്ടൂസ് വല്യ ഡയലോഗ് ഒക്കെ അടിച്ചു സെൽഫി എടുക്കാൻ തുടങ്ങിയതും രണ്ടും പരസ്പരം ഒന്ന് നോക്കി ഇളിച്ചു മുന്നിൽ ഉള്ള മഞ്ഞൾ എടുത്തു രണ്ടിന്റേം മേലേ ഒഴിച്ചു ഒരു ഓട്ടം ആയിരുന്നു...
പിന്നാലെ രണ്ടെണ്ണം ഓടി എങ്കിലും രണ്ടിനെയും കിട്ടാതെ അവറ്റകൾ മടങ്ങി...
"എന്തായാലും വന്നതല്ലേ... ഒരു കിസ്സ് എങ്കിലും താടി..."😍
"ദേ മിണ്ടാതെ പോയെ..."
"എന്നാൽ ഞാൻ തരാം...നീയല്ലേ പറഞ്ഞത് ഞാൻ തെണ്ടി ആണെന്ന്... അപ്പൊ പിന്നെ തെണ്ടികൾ എന്താ കാണിക്കാന്ന് അറിയാലോ..."
പെണ്ണിനെ പിടിച്ചു തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും പെണ്ണ് ഞെട്ടി കൊണ്ട് ചെക്കനെ കണ്ണും മിഴിച്ചു നോക്കി നിന്നു... 🙄
ചെക്കൻ അവളുടെ അധരങ്ങൾ ലക്ഷ്യം വെച്ചു പോയതും പെണ്ണ് കണ്ണും അടച്ചു പിടിച്ചു നിന്നു...തനിക്ക് കിസ്സ് ഒന്നും കിട്ടാത്ത കണ്ട് പെണ്ണ് കണ്ണ് തുറന്നു നോക്കിയതും ചെക്കൻ പെണ്ണിനെ നോക്കി ഒരു ചിരി ആയിരുന്നു... 😌
"നാളെ തരാട്ടോ... ഇപ്പൊ കിസ്സിങ്ങിൽ ഒന്നും നിന്നു എന്ന് വരില്ല..."😍
എന്നും പറഞ്ഞു ചെക്കൻ തിരിഞ്ഞു നടന്നതും പെട്ടെന്ന് പോയ പോലെ വന്നു പെണ്ണിന്റെ കവിളിൽ അമർത്തി കടിച്ചു...😕ഈ പന്നി എന്നെ നാണം കെടുത്താൻ ആയിട്ട് വന്നതാന്നോ പടച്ചോനെ... ചെക്കന്റെ പോക്കും നോക്കി പെണ്ണ് കവിളിൽ കയ് വെച്ചു നിന്നു... 🙄
**************💞
സ്റ്റാർസ് ഒക്കെ ഉറങ്ങാൻ കിടന്നതും സുട്ടൂസിന്റ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി...സ്‌ക്രീനിൽ മിട്ടൂസ് ആണെന്ന് കണ്ടതും പെണ്ണ് കലിപ്പിൽ ടൈം നോക്കി... 😬ഒന്നര മണി ആവുന്നേ ഉള്ളൂ... ഈ കോപ്പിന് ഉറക്കം ഒന്നും ഇല്ലേ...
"എന്താടാ...?!!"
"ഉറങ്ങിയോ...?!!"
"😬ഇല്ല... ഞാൻ ഇവിടന്ന് തൃശൂർ പൂരം കാണാ..."
"😍അതൊക്കെ നമുക്ക് നാളെ നൈറ്റ് കാണാം... ഇപ്പൊ മോൾ നല്ല പോലെ ഉറങ്ങ്.. നാളെ തൊട്ട് ഉറക്കം ഒഴിയാൻ ഉള്ളതാ..."
"പോടാ..."
"ഒരു ഗുഡ് നൈറ്റ് എങ്കിലും പറയെടി..."
"ഗുഡ് നൈറ്റ്...വെച്ചിട്ട് പോടാ..."
പെണ്ണ് അതും പറഞ്ഞു കാൾ കട്ട് ചെയ്തു കിടന്നു... 🙄വിശ്വസിക്കാൻ കൊള്ളില്ല ചിലപ്പോൾ ഇനിയും കാൾ വരും...പെണ്ണ് ഫോണും ഓഫ് ചെയ്തു മൂടി പുതച്ചു കിടന്നു...
വെളുപ്പിന് തന്നെ കുട്ടൂസിന്റെ ഫോൺ റിങ്ങ് ആയതും ചെക്കൻ ഉറക്കപിച്ചിൽ കാൾ അറ്റെൻഡ് ചെയ്തു...
"ഡാ അളിയാ ഇത് വരെ എണീറ്റില്ലേ... ഇന്ന് കെട്ടാണെന്ന് മറന്നോ..."
"🙄അതിന് ടൈം നാലല്ലേ ആയുള്ളൂ... വെച്ചിട്ട് പോടാ അവിടന്ന്... നീ എന്തിനാ ഇത്ര നേരത്തെ എണീറ്റെ...?!!"
"ഉറങ്ങിയിട്ട് വേണ്ടേ എണീക്കാൻ..."😍
"എന്നാൽ ഞാൻ ഉറങ്ങട്ടെ...ഓരോന്ന് വന്നോളും..."
"ഡാ അളിയാ... നീ അവൾക്ക് കൊടുക്ക്... ഞാൻ അവളോട് സംസാരിച്ചോളാ... കുരിപ്പ് മനഃപൂർവം ഫോൺ ഓഫ് ചെയ്തു വെച്ചിരിക്ക..."
🙄എന്തായാലും കോപ്പിനുള്ളത് അവൾ കൊടുക്കട്ടെ... അവന്റെ ഉറക്കം ഇല്ലായ്മ ഇന്നത്തോടെ നിക്കും...
"ഡീ സുട്ടൂസേ...നിനക്കാ ഫോൺ..."
കുട്ടൂസ് താഴേക്ക് ഫോൺ നീട്ടിയതും പെണ്ണ് ഒന്ന് മൂളി എന്നല്ലാതെ വേറെ അനക്കം ഒന്നുമില്ല... 🙄
"എടീ നിനക്കാ ഫോൺ... എന്താന്ന് വെച്ചാൽ അവന് കൊടുത്തേക്ക്..."
ചെക്കൻ ഒന്നൂടെ പറഞ്ഞു പെണ്ണിന് ഫോൺ നീട്ടിയതും പെണ്ണ് കലിപ്പിൽ ഫോൺ വാങ്ങി...
"😬എന്താടാ... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ..."
"ഉറങ്ങിയത് ഒക്കെ മതി...പെട്ടെന്ന് എണീറ്റ് റെഡി ആയെ... കെട്ട് കഴിഞ്ഞാൽ പിന്നെ ഇങ്ങനെ ഉറങ്ങാൻ ഒന്നും ഞാൻ സമ്മതിക്കില്ല കേട്ടോ..."
"അതിന് കെട്ട് കഴിഞ്ഞാൽ അല്ലേ... ഞാൻ നിന്നെ കെട്ടുന്നില്ല പോരെ...എനിക്ക് കെട്ടാനെ വേറെ ആളെ കിട്ടോന്ന് നോക്കട്ടെ...ഓരോരോ ശല്യം..."
🙄യ്യോ കെട്ടാൻ വേറെ ആളെ കിട്ടോന്ന് നോക്കാനോ... ചെക്കൻ ആത്മഗതിച്ചതും പെണ്ണ് ഇനി ഫോൺ കൊടുത്താൽ അതിന്റെ കാര്യം പോക്കാണെന്ന ഒരു സൂചന കൊടുത്തു ഫോൺ കുട്ടൂസിന് തന്നെ കൊടുത്തു...
അതിന് ശേഷം ചെക്കന് വല്യ ഉത്സാഹം ഒന്നും ഇല്ല...😒ഇനി ആ കോപ്പ് എങ്ങാനും വേണ്ടെന്ന് പറയോ ആവോ...!
ടൈം ആയതും എല്ലാരും റെഡി ആയി ഓഡിറ്റോറിയത്തിൽ എത്തി... സ്റ്റാർസ് വന്നേലും പെണ്ണിനെ ചെക്കന് ഒന്ന് കാണാൻ പറ്റീല...
ആദ്യം കുട്ടൂസിന്റെ നിക്കാഹ് ആയിരുന്നു... അമി അന്ഷിയെ അവന്റെ കയ്യിൽ ഏല്പിച്ചു... അപ്പോഴും കുട്ടൂസിന്റെ ഉള്ളിൽ കുഞ്ഞു നാളിൽ തൊട്ടേ തന്നെ ഒളിഞ്ഞു നോക്കുന്ന പെണ്ണിന്റെ മുഖം ആയിരുന്നു...
അൽത്താഫ് ആയിഷയെ ടുട്ടൂസിന്റെ കയ്യിൽ ഏല്പിച്ചു...നിക്കാഹ് കഴിഞ്ഞതും അൽതുന് ആശ്വാസം ആയി... ഇനി പെണ്ണ് അവിടെ ചെന്ന് എന്നെ പറയിപ്പിക്കൊ എന്ന ഒരു പേടി ഉണ്ട്... 🙄
അജു പിന്നെ സുട്ടൂസിനെ മിട്ടൂസിനെ ഏല്പിച്ചതും നിക്കാഹ് പൂർത്തിയായി എല്ലാരും ഓഡിറ്റോറിയത്തിലേക്ക് വന്നു...
കുട്ടൂസ് അന്ഷിയുടെ കഴുത്തിൽ മഹർ ചാർത്തുമ്പോഴും നാത്തൂൻ ആയി സുട്ടൂസ് കൂടെ തന്നെ ഉണ്ടായിരുന്നു... ടുട്ടൂസ് പിന്നെ ഐഷയെയും മഹർ ചാർത്തി സ്വന്തം ആക്കി... ❣️
😌മിട്ടൂസിനെ കണ്ടതും പെണ്ണ് നല്ല പോലെ ഇളിച്ചു കൊടുത്തു...
"നിനക്ക് ഞാൻ ഒരു ശല്യം ആണല്ലേ... ശല്യം എന്താണെന്ന് നീ ഇന്ന് തൊട്ട് അറിയാൻ പോണെ ഉള്ളൂ..."
ചെക്കൻ മഹർ ഇട്ടു കൊണ്ട് പെണ്ണിന്റെ ചെവിയിൽ ആയി അത്രയും പറഞ്ഞു...അതിന് പെണ്ണ് വീണ്ടും നല്ല പോലെ ഇളിച്ചു കൊടുത്തു... 😌
ഫോട്ടോ ഷൂട്ട് തുടങ്ങിയതും ചെക്കൻ പെണ്ണിന്റെ അരയിൽ കയ്യിട്ടു പിടിച്ചു അവനോട് ചേർത്ത് നിർത്തി...
ഫുഡ് കഴിക്കാൻ ഇരുന്നതും മിട്ടൂസ് പെണ്ണിനെ പ്രതീക്ഷയോടെ നോക്കി ഏലും പെണ്ണ് മറ്റേ രണ്ട് മണവാട്ടികളെ കൂടെ ഇരുന്നു... 🙄ഓഹ് കോപ്പിന് നമ്മളെ ഒന്നും വേണ്ട...
നിയ പിന്നെ ഫസ്റ്റ് ട്രിപ്പ് തന്നെ വയർ നിറച്ചു... മക്കളെ കെട്ട് ആയോണ്ട് പെണ്ണിന് നല്ല ക്ഷീണം ഉണ്ടേ...!
സുട്ടൂസ് ആണേൽ ഫോൺ റിങ്ങ് ആയപ്പോൾ രണ്ട് മണിക്കൂർ ആണ് മാറി നിന്നു സംസാരിച്ചത്... 😕അത് കണ്ട് ചെക്കന് നല്ല പോലെ കലിപ്പ് തോന്നി... നമ്മൾ വിളിക്കുമ്പോൾ മാത്രേ സംസാരിക്കാൻ മടി ഉള്ളൂ അല്ലേ...
"🙄ഫാമിലിയും ഫ്രണ്ട്സും ഇവിടെ ഉണ്ട്... പിന്നെ ആരാ ഇവളെ ഇങ്ങനെ വിളിക്കാൻ..."
"😌അത് വല്ല കോച്ചും ആവും... അവരെയെ ഇവിടെ കാണാതുള്ളൂ..."
ടുട്ടൂസ് ചെക്കന്റെ അവസ്ഥ കണ്ട് ഇളിച്ചു കൊണ്ട് പറഞ്ഞതും ചെക്കൻ കലിപ്പിൽ അവന്മാരെ നോക്കി... ഇന്നത്തോടെ എല്ലാം നിർത്തി തരാം...😕
എല്ലാരും വീട്ടിലേക്ക് തിരിച്ചതും സുട്ടൂസിന് മാത്രം ഭയങ്കര ടെൻഷൻ... അവിടെ എത്തിയാൽ പിന്നെ എല്ലാരേയും വിട്ട് പോണ്ടേ... 😓
അന്ഷിക്ക് പിന്നെ എന്നും കാണുന്നവർ ആയോണ്ട് വല്യ ടെൻഷൻ ഒന്നും ഇല്ല... ഐഷയും അതേ അവസ്ഥയിൽ തന്നെ... 😕ഇവളുമാർക്ക് പേരിനെലും ഒന്നും കരയർന്നു...
"😭ഞാൻ പോണില്ല അജു... ഞാൻ ഇവടെ നിന്നോളാം..."
ദിവസത്തിന്റെ പകുതി ഭാഗം അവിടെ കഴിയുന്ന സുട്ടൂസ് കരച്ചിൽ തുടങ്ങിയതും മിട്ടൂസ് ചിരി കടിച്ചു പിടിച്ചു നിന്നു...
"മോൾക് എപ്പോൾ വേണേലും ഏത് പാതിരാത്രി വേണേലും ഇങ്ങോട്ട് വരാലോ...മോളെ സ്നേഹിക്കുന്നവർ ഒക്കെ അല്ലേ അവിടെ ഉള്ളത്... പിന്നെന്തിനാ പേടി..."
അതിന് പെണ്ണ് ഒന്ന് മിട്ടൂസിനെ ഒന്ന് നോക്കി...
"നിനക്ക് ഞാൻ ഇല്ലെടി പിന്നെന്തിനാ പേടി..."
എന്നും പറഞ്ഞു ചെക്കൻ പെണ്ണിനെ ചേർത്തു പിടിച്ചു... 😍
"🙄അത് തന്നാ എന്റെ പേടി..."
എന്നും പറഞ്ഞു പെണ്ണ് ചെക്കന്റെ ബൈക്കിന്റെ പിന്നാലെ കേറി...
"ഡാ വേഗം വിട്... ടൈം ഇല്ല..."
😕ചെക്കൻ കാര്യം മനസ്സിൽ ആവാതെ ബൈക്ക് എടുത്തതും പെട്ടെന്ന് തന്നെ വീട് എത്തി... അവിടന്ന് മോങ്ങിയ പെണ്ണാണ് അകത്തേക്ക് കയറി ഒരു പോക്ക് ആയിരുന്നു... ചെക്കൻ അവൾക്ക് പിന്നാലെ അകത്തു കയറി ഒരു ബോട്ടിൽ എടുത്തു വെള്ളം മുഴുവനും കുടിച്ചു തീർത്തു... ഇനി അങ്ങോട്ട് ദാരാളം വെള്ളം കുടിക്കേണ്ടതാണ്... 🙄
°°°°°°°°°°°°°💞
കുട്ടൂസിന്റെ ബെഡ്‌റൂം... അന്ഷി ചെക്കനെയും നോക്കി താടിക്ക് കയ്യും കൊടുത്തു ഇരിപ്പാണ്... ചെക്കൻ ആണേൽ ഫോണും നോക്കി ഇരിപ്പാ...
😒ഒരു ഫസ്റ്റ് നൈറ്റ് അല്ലേ... ഈ ചെക്കൻ എന്താ ഇങ്ങനെ... ഇനി ഇതിനും ഞാൻ തന്നെ ഇറങ്ങി പുറപ്പെടേണ്ടി വരോ..!
"😓അതേയ്... പാല്..."
"ഹ കുറെ നേരായല്ലോ തുടങ്ങീട്ട്... വേണേൽ എടുത്തു കുടിച്ചോ..."
"അയ്യേ എനിക്ക് പാലൊന്നും വേണ്ട..."
"എന്നാൽ ആ വാ അടച്ചു പിടിച്ചു അവിടെ എങ്ങാനും ചെന്നിരിക്ക്..."
🙄പടച്ചോനെ ഇവനോട് പ്രേമം തോന്നുന്ന ടൈം നിനക്ക് വേറെ വല്ലവനേം കാണിച്ചു തരാർന്നു... എന്റെ ലൈഫ് തന്നെ വൈസ്റ്റ് ആയി...
"ഇയാക്ക് എന്താ ഒരു ടെൻഷൻ..."
"😓സുട്ടൂസ് അവളില്ലാതെ ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ല... എന്തോ വല്ലാത്ത ഫീലിംഗ് അവളെ കാണാത്തോണ്ട്...വിളിച്ചിട്ടാണേൽ ഫോൺ ഓഫ്...!"
"മിട്ടൂസാ അവളെ കെട്ടിയിരിക്കുന്നെ... അവർ ഇപ്പൊ ഫസ്റ്റ് നൈറ്റ് ഒക്കെ കഴിഞ്ഞു ഉറക്കാവും..."
"അതും ശരിയാ..."
"നമുക്കും വേണ്ടേ ഫസ്റ്റ് നൈറ്റ്..."😌
അത് കേട്ടതും ചെക്കൻ പെണ്ണിനെ നല്ല പോലെ നോക്കി... അവന്റെ അല്ലേ പെങ്ങൾ... ഇത്രക്ക് ഒക്കെ പ്രതീക്ഷിച്ചാൽ മതി... 🙄
ചെക്കൻ എണീറ്റ് പോന്നത് കണ്ടതും പെണ്ണ് അവിടെ ഇരുന്നു... 😒നമുക്ക് ഒന്നിനുള്ള യോഗം ഇല്ല... ചിന്തിച്ചു തീർന്നില്ല അപ്പോഴേക്കും ചെക്കൻ ഡോർ ലോക്ക് ചെയ്യുന്നത് കണ്ടതും പെണ്ണ് ഇരുന്നിടത് നിന്നും താനേ എണീറ്റു... 🙄യ്യോ ഒരു ആവേശത്തിന് ചോയ്ച്ചു പോയതാ...
"ഫസ്റ്റ് നൈറ്റ് വേണം എന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെ നിന്നാലോ... വന്ന് ഇവിടെ ഇരിക്ക്..."
"വേ... വേണ്ട ഞാൻ ഇവടെ നിന്നോളാം..."
ചെക്കൻ അത് കേട്ടതും പെണ്ണിന്റെ അടുത്തേക്ക് നീങ്ങി നിന്നതും പെണ്ണ് പിറകോട്ടു നടന്നു ചുവരിൽ ഒട്ടി നിന്നു... 😕പടച്ചോനെ ഇവൻ എന്താ ഇങ്ങനെ നോക്കുന്നെ...
"ഐ ലവ് യു..."❣️
"സത്യായിട്ടും..."🙄
"എന്തെ...വേണ്ടേ..."
"വേണം..."😌
പെണ്ണ് ഇളിച്ചു കൊണ്ട് പറഞ്ഞതും ചെക്കൻ അവളെ കഴുത്തിൽ മുഖം അമർത്തി ഒന്നൂടെ ഇഷ്ടം ആണെന്ന് പറഞ്ഞു...ചുംബനങ്ങൾ കൊണ്ട് മൂടി അവളെയും കൊണ്ട് ബെഡിലേക്ക് വീഴുമ്പോഴും അവൾക്ക് വിശ്വസിക്കാൻ ആവാതെ കണ്ണും മിഴിച്ചു നിൽപ്പ് ആയിരുന്നു...
ടുട്ടൂസിന്റെ ബെഡ്‌റൂം... ഇവിടേം സെയിം അവസ്ഥ തന്നാ... ഇതിപ്പോ നമ്മളെ ടുട്ടൂസ് ആണ് പെണ്ണിനേം നോക്കി ഇരിക്കുന്നത് എന്ത് മാത്രം... 🙄കോപ്പ് ഫോണിൽ ആരോടാണവോ ചാറ്റിംഗ്... ഉപ്പച്ചീടെ അല്ലേ മോൾ വല്ലവനും ആവാനാൽ ഭാഗ്യം...
"ഡീ അത് ഓഫ് ചെയ്തേ... ഇതൊന്നും ഈ മുറിയിൽ പറ്റില്ല..."
"🙄എന്ത്...?!!"
"ഇങ്ങനെ പാതിരാത്രി വരെ ഫോണും നോക്കി ഇരിക്കുന്നത്..."
അത് കേട്ടതും പെണ്ണ് നിഷ്കു ആയി ഫോൺ ഓഫ് ചെയ്തു ചെക്കനെ നോക്കി...
"😓ഒരു ഫസ്റ്റ് നൈറ്റ് അല്ലേ ഇന്ന്... എന്നിട്ട് പോലും ഈ കോപ്പിന് ഒരു സ്നേഹവും ഇല്ലല്ലോ പടച്ചോനെ...ഇവനെ ഒക്കെ ഏത് നേരത്ത് ആണാവോ പ്രേമിക്കാൻ തോന്നിയെ... 🤔ബാക്കി ഉള്ളവർ ഒക്കെ എന്ത് ചെയ്യാ ആവോ..."
പെണ്ണ് സ്വയം എന്തൊക്കെയോ പറഞ്ഞു...
"എന്താടി നിന്നു പിറു പിറുക്കുന്നെ..."
അതിന് പെണ്ണ് ഒന്നും ഇല്ലെന്ന് കണ്ണ് ഇറുക്കി കാണിച്ചു...🙄ഇനി ഇപ്പൊ നിന്നിട്ട് എന്തിനാ... ഉറങ്ങിയെക്കാം...
"😓എന്നെ ഇഷ്ടം അല്ലെങ്കിൽ കെട്ടിന് മുന്നേ പറയർന്നില്ലേ..."
"🙄പറഞ്ഞാൽ നീ പോവും ആയിരുന്നോ...?!!"
"😒അതില്ല... എനിക്കും ഉണ്ട് ഫസ്റ്റ് നൈറ്റ് ഒക്കെ എന്താന്ന് അറിയാൻ ഉള്ള താല്പര്യം...ശാപം കിട്ടും നോക്കിക്കോ..."
"നീയല്ലേ എന്നെ കെട്ടാൻ വേണ്ടി ക്രിക്കറ്റ് വരെ പഠിച്ചു എന്ന് പറഞ്ഞത്...അപ്പൊ അതും കൂടെ പഠിക്കർന്നില്ലേ..."
"😓ഇങ്ങനെ ആരുന്നേൽ ഞാൻ പഠിച്ചേനെ..."
"ദേ പെണ്ണെ അടങ്ങി ഒതുങ്ങി ഇരിക്കാൻ നിനക്ക് എന്താ വേണ്ടേ.. സുട്ടൂസ് പോയ ടെൻഷനിൽ ആണ് ഞാൻ... അവളെ ഫോൺ ആണേൽ ഓഫും ആണ്..."😓
"സുട്ടൂസ് പറഞ്ഞിട്ടുണ്ട്... ബ്രോസ് ഞാൻ പോയ ടെൻഷനിൽ ഇരിക്കുമ്പോ എന്തേലും സംസാരിച്ചു ടെൻഷൻ മാറ്റണം എന്ന്... അതോണ്ടല്ലേ ഞാൻ..."
പെണ്ണ് അതും പറഞ്ഞു എണീക്കാൻ നിന്നതും ചെക്കൻ കയ്യിൽ പിടിച്ചു നിർത്തി...പെണ്ണ് ഞെട്ടി കൊണ്ട് നോക്കിയതും അവന്റെ മുഖത്തെ പുഞ്ചിരി കണ്ട് കണ്ണ് എടുക്കാതെ നോക്കി നിന്നു...😍
"നിനക്കല്ലേ ഫസ്റ്റ് നൈറ്റ് നടക്കാത്ത പരാതി... അതങ് മാറ്റിയേക്കാം അല്ലേ..."
"😕വേണ്ട... ഞാൻ..."
അതിന് മുന്നേ ചെക്കൻ പെണ്ണിനേയും കൊണ്ട് ബെഡിലേക്ക് വീണിരുന്നു... ❣️
************💞
ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാൻ എൻ സ്വന്തമാക്കും... 🎶
മിട്ടൂസ് പാട്ടൊക്കെ മൂളി ബെഡിൽ മുഴുവനും ചോക്ലേറ്റ് നിരത്തി വെക്കാൻ തുടങ്ങി...ഹാർട്ട് ഷേപ്പിൽ ചോക്ലേറ്റ് നിരത്തി വെച്ചു പെണ്ണിനെ ഓർത്ത് നല്ല പോലെ ചിരിച്ചു...
ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും ചെക്കൻ ബെഡിൽ നിന്നും ചാടി എണീറ്റ് ഡീസന്റ് ആയി... 😍
🙄പടച്ചോനെ ജീൻസ് ഒക്കെ ഇട്ടാണല്ലോ വരവ്... വല്ല നൈറ്റ് ഡ്രെസ്സ് എങ്ങാനും മതിയായിരുന്നു... പിന്നെ പെണ്ണിന്റെ നനഞ്ഞു കുതിർന്ന മുടി ഒക്കെ നോക്കി കണ്ണ് എടുക്കാതെ നിന്നതും പെണ്ണ് മുടി ഒക്കെ ഒതുക്കി കെട്ടി ബാഗ് എടുത്തു ബെഡിൽ വെച്ചു...
"ഇതെന്താടാ ബെഡിൽ മുഴുവനും ചോക്ലേറ്റ്സ് ഒക്കെ... നിനക്ക് വട്ടായോ...?!!"
"😍ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് അല്ലേ അപ്പൊ പിന്നെ പൂക്കൾക്ക് പകരം നിന്റെ ഫെവെറിറ്റ് ചോക്ലേറ്റ് തന്നെ ആയിക്കോട്ടെ എന്ന് കരുതി..."
"ഓഹ് അതാണോ... എന്തായാലും നിനക്ക് ബോർ അടിക്കുമ്പോ എടുത്തു കഴിക്കേം ചെയ്യാം അല്ലേ..."
"🙄മനസ്സിൽ ആയില്ല..."
ചെക്കൻ വായും പൊളിച്ചു നിന്നു കൊണ്ട് ചോദിച്ചു...
"ഞാൻ നിന്നോട് പറയാൻ മറന്നു... നമ്മൾ ഓഡിറ്റോറിയത്തിൽ ഉള്ള സമയത്ത് എന്റെ ഫോൺ വന്നത് നീ കണ്ടില്ലേ..."
"😕ഞാൻ എങ്ങും കണ്ടിട്ടില്ല... അല്ല ആരായിരുന്നു...?!!"
"എന്റെ കോച്ച് ആണ്...നാളെ ഡൽഹിയിൽ മാച്ച് ഉണ്ടെന്ന് പറയാൻ വിളിച്ചതാ... ഇനി പിന്നെ ഇങ്ങനെ ഒരു ചാൻസ് കിട്ടില്ലെന്നാ അങ്ങേര് പറയുന്നേ..."
🙄പടച്ചോനെ കോച്ച്... ആ കുട്ടൂസ് പറഞ്ഞപ്പോൾ തന്നെ ഇതിന്റെ ഫോൺ തല്ലി ഉടക്കാം ആയിരുന്നു...
"ഇപ്പൊ പോയാലേ വെളുപ്പിന് അവിടെ എത്തൂ... നീ എന്നെ റെയിൽവേ സ്റ്റേഷനിൽ ഒന്ന് ഡ്രോപ്പ് ചെയ്യോ... കോച്ചും ബാക്കി ടീം മെമ്പേഴ്സും അവിടെ ഉണ്ടാവും..."
"😪എടീ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് ആണ്..."
"ഫസ്റ്റ് നൈറ്റ് ഒക്കെ പിന്നേം ആവാം... പക്ഷെ ഇങ്ങനെ ഒരു ചാൻസ് പിന്നെ കിട്ടില്ല... അത് കൊണ്ട് നീ വേണ്ടെന്ന് പറഞ്ഞാലും ഞാൻ പോവും..."
🙄പടച്ചോനെ ഈ കോപ്പിനെ എന്ത് പറഞ്ഞു തടയും... കയ് വള്ളിയിൽ എത്തിയിട്ടും കയ് വിട്ട് പോവാണല്ലോ...
പെണ്ണ് എല്ലാം ബാഗിൽ നിറക്കാൻ തുടങ്ങിയതും മിട്ടൂസ് പതിയെ അടുത്തിരുന്നു പെണ്ണിനെ ദയനീയമായി നോക്കി...
"എന്നാൽ പിന്നെ ഒരു അര മണിക്കൂർ കഴിഞ്ഞു പോവാല്ലേ... അപ്പോഴേക്കും ഫസ്റ്റ് നൈറ്റ് തീർക്കാം..."
"ദേ ഒന്നങ്ങു തന്നാൽ ഉണ്ടല്ലോ... മിണ്ടാതെ വന്നേ... ഇപ്പൊ തന്നെ ലേറ്റ് ആയി..."
എന്നും പറഞ്ഞു പെണ്ണ് ബാഗ് കയ്യിൽ എടുത്തു ഒച്ച വെക്കാതെ പുറത്തിറങ്ങി...പിന്നാലെ ചെക്കനും... ആന കൊടുത്താലും ആശ കൊടുക്കരുതേ പടച്ചോനെ അല്ലേ എന്റെ ഗതി ആവും... 😪
"നിന്ന് പിച്ചും പേയും പറയാതെ ആ ചാവി ഇങ്ങ് താ..."
ചെക്കൻ ബൈക്കിന്റെ കീ നീട്ടിയതും പെണ്ണ് കയറി ഇരുന്നു സ്റ്റാർട്ട് ചെയ്തു... ചെക്കൻ ആണേൽ പെണ്ണിന്റെ ഒരൊറ്റ നോട്ടത്തിൽ തന്നെ പിന്നാലെ കേറി ഇരുന്നു...പാവം ചെക്കൻ തെറിച്ചു വീണില്ല എന്നെ ഉള്ളൂ... അമ്മാതിരി പോക്കായിരുന്നു... 😪
ദർശനമോ ഇല്ല സ്പർശനം എങ്കിലും നടക്കുമല്ലോ... ചെക്കന്റെ കയ്കൾ ഷോൾഡറിൽ നിന്നും പതിയെ ഊർന്നു വയറ്റിൽ സ്ഥാനം പിടിച്ചു... അവിടെ നിന്നും കയ്കൾ അവിടെ മൊത്തം ഇഴഞ്ഞു നടക്കാൻ തുടങ്ങിയതും പെണ്ണ് ബ്രേക്ക് ഇട്ടു ചെക്കനെ നോക്കി...
"🙄എന്താ...?!!"
"എന്ത് എന്താണെന്ന്..."
"എന്തിനാ വേണ്ടാത്തടുത് ഒക്കെ കയ് കൊണ്ട് പോണെ..."
"😍എല്ലാം എനിക്ക് വേണ്ടത് തന്നാ..."
അത് കേട്ടതും പെണ്ണ് ഇറങ്ങി ചെക്കനെ മുന്നിലേക്ക് പിടിച്ചു തള്ളി...
"തത്കാലം മോൻ അവിടെ ഇരിക്ക്... തിരിച്ചു വരുമ്പോ തനിച്ചു ഡ്രൈവ് ചെയ്യേണ്ടത് അല്ലേ പാവല്ലേ എന്നൊക്കെ കരുതുമ്പോൾ..."
പടച്ചോനെ അങ്ങനെ ഒന്നുണ്ടല്ലേ... അപ്പൊ തന്നെ ചെക്കൻ ഫോൺ എടുത്തു കൂടെ കെട്ട് കഴിഞ്ഞ രണ്ട് അളിയന്മാരെയും മാറി മാറി വിളിക്കാൻ തുടങ്ങി... 🙄ഉടക്കും പൊട്ടലും ചീറ്റലും ഒക്കെ ആണ്... ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ ചാൻസ് ഇല്ല... രണ്ടും പിന്നെ ഫോണും ഓഫ് ചെയ്തു എവിടെ പോയി കിടക്കാ... 🙄
രണ്ടും ഫസ്റ്റ് നൈറ്റ് തുടങ്ങിയത് നമ്മക്കല്ലേ അറിയൂ...
"ബൈ ഡാ... സൂക്ഷിച്ചു പോണെ..."
😬പെണ്ണ് റ്റാറ്റാ കാണിക്കുമ്പോൾ ചെക്കൻ ആ കോച്ചിനെ നല്ല പോലെ നോക്കി... മനുഷ്യന്റെ കഞിയിൽ പാറ്റയെ ഇടാൻ ആയി ഓരോന്ന് വന്നോളും...
😪എല്ലാം പോയി... ചെക്കൻ നിരാശയോടെ നിരത്തി വെച്ച ചോക്ലേറ്റിന് മേലേ വന്നു വീണു... കാലത്ത് അളിയന്മാർ രണ്ടും തിരിച്ചു വിളിച്ചപ്പോൾ ഉണ്ടായത് ഒക്കെ കേട്ട് അവന്മാർ ഭയങ്കര ചിരി...
😨അതിനേക്കാൾ വല്യ ഷോക്ക് ചെക്കന് കിട്ടിയത് രണ്ടും ഫസ്റ്റ് നൈറ്റ് ആഘോഷിച്ചു എന്ന് കേട്ടപ്പോൾ ആണ്... ആ യോഗല്ല... അവളെ ബാറ്റിന്റെ കാര്യത്തിൽ ഇതോടെ ഒരു തീരുമാനം ആയാൽ മതിയായിരുന്നു... 😒ചെക്കൻ നല്ല പോലെ പ്രാകി...
ഫൈനലിലേക്ക് സെലക്ട് ആയതും പെണ്ണും ടീമ്സും ഹാപ്പി...സന്തോഷത്തോടെ റൂമിലേക്ക് നടക്കുമ്പോൾ കുറെ എണ്ണം മുന്നിലേക്ക് വന്നത്...
"ഫൈനലിൽ ഈ ചങ്കുറ്റം കാണിക്കാൻ നിക്കണ്ട... തോറ്റു കൊടുത്താൽ നിനക്കൊക്കെ കൊള്ളാം... അല്ലെങ്കിൽ പിന്നെ മോൾക് ഒക്കെ ഈ പണിയേക്കാൾ നല്ലത് വേറെ പണിയാ... എന്താണെന്ന് ഞങ്ങൾ പറഞ്ഞു തരണോ അതോ..."
"അത് പറയാൻ നീയാരാ... ഞങ്ങൾ കളിക്കേം ചെയ്യും ട്രോഫി കൊണ്ട് പോവേം ചെയ്യും... പിന്നെ ചേട്ടന്മാർ മുന്നേ പറഞ്ഞ പണി അത് വീട്ടിൽ ഉള്ളവരെ പഠിപ്പിക്കുന്നതാവും നല്ലത്..."
"ഡീ... എന്ത് കണ്ടിട്ടാടി ഇത്രക്ക് അഹങ്കാരം... ഞങ്ങൾ എല്ലാം കൂടെ കേറി നിരങ്ങിയാൽ പിന്നെ നീയൊന്നും എണീറ്റ് നിക്കില്ല കേട്ടോടി..."
സുട്ടൂസിനെ പിടിച്ചു തള്ളി അവന്മാർ പറഞ്ഞതും പെണ്ണ് വീണിടത്തു നിന്നും ഫോൺ എടുത്തു...
"😪മിട്ടൂ... സെ..."
അത് കേൾക്കേണ്ട താമസം ചെക്കൻ ബ്രോസിനെയും കൊണ്ട് മാച്ച് നടക്കുന്നിടത് ലാൻഡ് ആയി...
എല്ലാം കേട്ടതും ചെക്കന് കലിപ്പ് സഹിക്കാൻ ആയില്ല...ഡോർ തട്ടിയതും അവന്മാർ ഡോർ ഓപ്പൺ ചെയ്തു... 🙄മൂന്നെണ്ണത്തിനെ കണ്ടതും അവന്മാർ വായും പൊളിച്ചു നിന്നു...
"😬നോക്കി നിക്കാതെ ആ പന്നിയുടെ മോന്ത നോക്കി ഒന്ന് കൊടുക്ക്..."
സുട്ടൂസ് കവിളിൽ കയ് വെച്ചു അവന്മാരെ കലിപ്പിൽ നോക്കി കൊണ്ട് പറഞതും മൂന്നും ഡോർ അടച്ചു അവന്മാർക്ക് ഇട്ടു നല്ല പോലെ പെരുമാറി... ലാസ്റ്റ് പെണ്ണിന്റെ വകയും ഒന്ന് കൂടെ കൊടുത്തു... 🙄
"ഡീ ഫൈനൽ ആണ്... അവന്മാരെ മുന്നിൽ വില കളയരുത്..."
"😌അതൊക്കെ ഞാൻ ഏറ്റു..."
"എന്ത് വില കളയുന്നതോ...?!!"
"പോടാ... ഞാൻ ജയിച്ചേ വരൂ എന്ന്..."
അങ്ങനെ പെണ്ണ് വാശിയോടെ കളിച്ചു കപ്പ് നേടി...
ഇന്നെങ്കിലും ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ ഉള്ള ആഗ്രഹം കൊണ്ട് പെണ്ണിനേയും കൊണ്ട് ചെക്കൻ ഇറങ്ങി...അളിയന്മാർ വീട്ടിലേക്ക് പോയതും മിട്ടൂസ് പെണ്ണിനേയും കൊണ്ട് അകത്തു കയറി... പെണ്ണ് ആണേൽ മുറിയിൽ കേറേണ്ട താമസം ബെഡിലേക്ക് ഒരു വീഴ്ച ആയിരുന്നു... 🙄അപ്പൊ ഇന്നത്തെ കാര്യവും തീരുമാനം ആയി...
ചെക്കൻ നിരാശയോടെ പെണ്ണിനേയും നോക്കി കിടന്നു... 😓
കാലത്ത് തന്നെ ചെക്കൻ എണീറ്റ് കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വരുമ്പോ ആണ് പെണ്ണ് വിരലും നുണഞ്ഞു കൊണ്ട് ഉറങ്ങി കിടക്കുന്നത് കണ്ടത്... 😌അത് കണ്ടതും ചെക്കൻ ചിരിച്ചു ഒരു പരുവം ആയി...
🙄മൂന്നെണ്ണം അല്ലേ ജനിച്ചു വീണത്...ഫീഡിങ് തികയാത്ത കൊണ്ടാവും... പാവം... ചെക്കൻ സ്വയം ആശ്വസിച്ചു... പെണ്ണ് ആണേൽ ഒന്നും അറിയാതെ അതേ കിടപ്പ് തന്നെ...
ആരേലും പറഞ്ഞാൽ വിശ്വസിക്കോ... ചെക്കൻ അപ്പൊ തന്നെ മൊബൈൽ ക്യാം ഓൺ ചെയ്തു നല്ല പോലെ വീഡിയോ റെക്കോർഡ് ചെയ്തു... അപ്പോഴും ചെക്കൻ ചിരി കടിച്ചു പിടിക്കാൻ പാട് പെട്ടു... 😍
ഫോണും ഓഫ് ചെയ്തു പതിയെ വിരൽ എടുത്തതും പെണ്ണ് ചുണ്ടുകൾ സ്വയം നുണഞ്ഞു കൊണ്ട് കണ്ണ് തുറന്നു... 😕കണി കണ്ടതോ ചെക്കനെയും...
"നീ എന്താ ഇവിടെ...?!!"
"ഞാൻ അല്ല നീയാ ഇവിടെ എന്റെ ബെഡ്‌റൂമിൽ ഉള്ളത്..."
😌പെണ്ണ് ഒരു വളിച്ച ഇളിയോടെ എണീറ്റ് കയ് ഒക്കെ മേലോട്ട് പൊക്കി കോട്ട് വാ ഇട്ടു... നെഞ്ചിൽ നിന്ന് ഡ്രസ്സ് നീങ്ങിയത് കണ്ടതും ചെക്കൻ പെണ്ണിനെ നോക്കി ഒന്ന് ചിരിച്ചു... ടോപ്പും നേരെ ആക്കി പെണ്ണ് ചെക്കനെയും പുച്ഛിച്ചു എണീറ്റ് ബാത്‌റൂമിൽ കയറി... 😪പടച്ചോനെ ഫസ്റ്റ് ഡേയും വല്യ പ്രതീക്ഷ ഒന്നും വേണ്ട...
"നെച്ചുമ്മാ,,,അമിക്കാ ഞങ്ങൾ ഒന്ന് വീട്ടിൽ പോയിട്ട് വരാം..."
"അതിനെന്താ... മോൾക് എപ്പോൾ വേണേലും അങ്ങോട്ട് പോവാം... എന്തായാലും കപ്പ് ഒക്കെ അവിടെ ഉള്ളവരെ കാണിക്കണ്ടേ... മക്കൾ പോയിട്ട് വാ..."
😒ഒരു കപ്പ്... ഇവിടെ ഒരാൾ കെട്ടി കഴിഞ്ഞിട്ടും ഇങ്ങനെ നിക്കുന്നതിൽ ആർക്കും ഒരു പരാതിയും ഇല്ല...മിട്ടൂസ് ആത്മഗതിച്ചു കൊണ്ട് പെണ്ണിന്റെ പിറകെ ചെന്നു...
എങ്ങനെ എങ്കിലും കോപ്പിന്റെ ക്രിക്കറ്റ് ഒന്ന് നിർത്തണം... അല്ലേ അടുത്ത പണി എപ്പോഴാ വരുന്നെ എന്ന് പറയാൻ പറ്റില്ല... അതിന് മുന്നേ സ്വന്തം ആയിട്ട് ഒരു ട്രോഫി കൊടുക്കണം...
നാത്തൂന്മാർ ഒക്കെ ഹാപ്പി ആയത് കൊണ്ടാവും പെണ്ണിന്റെ കൂടെ ക്രിക്കറ്റ് കളിയാണ്... കപ്പ് കണ്ടതും അജു പെണ്ണിനെ പൊക്കി ആകാശത്തു കൊണ്ടോയി വെച്ചിരിക്ക... ഇവിടെ ഞാൻ ഇങ്ങനെ നിന്നു മുരടിക്കത്തെ ഉള്ളൂ... ചെക്കൻ താടിക്ക് കയ്യും കൊടുത്തു ഇരുന്നു ആലോചനയിൽ ആണ്...
നൈറ്റ് ഫുഡ് ഒക്കെ കഴിച്ചു രണ്ടും ഇറങ്ങി...
മുറിയിൽ എത്തിയതും ചെക്കൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഇറങ്ങി.. പെണ്ണ് ബെഡിൽ കിടന്ന കണ്ടതും ചെക്കൻ കാലത്ത് കണ്ട സീൻ ഓർത്ത് ചിരി തുടങ്ങി...
"🙄നിനക്ക് വട്ടായോ...?!!"
"😌ഇങ്ങനെ പോയാൽ ആവും... നീ കണ്ട് നോക്ക്..."
എന്നും പറഞ്ഞു പെണ്ണിന് വിഡിയോ പ്ലെ ചെയ്തു കൊടുത്തതും പെണ്ണ് ചെക്കനെ നോക്കി പേടിപ്പിച്ചു...
"ഇത് ഞാൻ ഒന്നും അല്ല... നീ എഡിറ്റ് ചെയ്തതാവും..."😕
"😍അല്ലന്നേ ഒറിജിനൽ തന്നെയാ..."
ചെക്കൻ പെണ്ണിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് പറഞ്ഞു...
"അയിന് ഇയാൾ ഇത് എവിടെക്കാ ഈ ഇടിച്ചു കേറി പോന്നെ..."
"😍നിന്റെ അടുത്തേക്ക്..."
"ദേ മിട്ടൂ... സെ... കളിക്കല്ലേ..."
"എന്തെ പേടി തോന്നുന്നുണ്ടോ... നിന്റെ മിട്ടൂസ് അല്ലേ ഞാൻ..."
"അയിന്..."🙄
"നിന്നെ ഞാൻ എല്ലാം കൊണ്ടും എന്റേതാക്കാൻ പോവാ..."
പെണ്ണ് പിന്നിലേക്ക് പോയി ചുവരിൽ തട്ടി നിന്നതും ചെക്കൻ അതും പറഞ്ഞു അവൾക്ക് അരികിൽ ചെന്നു അവളെ കണ്ണിലേക്കു തന്നെ നോക്കി ഇരുന്നു... പ്രണയത്തിന്റെ തിളക്കം രണ്ട് പേരുടെയും കണ്ണുകളിൽ പടർന്നു... ❣️
അവന്റെ ചുണ്ടുകൾ തന്റെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ താനേ അടഞ്ഞു...അവന്റെ കയ്കൾ അവളെ വിവസ്ത്രയാക്കുമ്പോൾ അവൾ നാണത്തോടെ അവനെ നോക്കി പുഞ്ചിരിച്ചു...
അവന്റെ തീവ്രമായ പ്രണയം താങ്ങാൻ ആവാതെ അവളുടെ കയ്കൾ അവന്റെ തലയിൽ കോർത്തു വലിച്ചു... ഇരുവരുടേയും പ്രണയം ഒന്ന് ശാന്താമയതും ആലസ്യത്തിൽ മയങ്ങുന്ന അവളിലേക്ക് അവൻ ഒന്ന് കൂടെ ഇഴുകി ചേർന്നു... ❣️
അവളെയും ചേർത്തു പിടിച്ചു പുതപ്പെടുത്തു ദേഹത്തേക്ക് വലിച്ചു നീക്കി... ഒരു പുഞ്ചിരിയോടെ അവളെ നോക്കി അവനും എപ്പോഴോ ഉറക്കത്തിലേക്ക് വീണു... ❣️
"ഡീ എണീക്ക്..."
മിട്ടൂസിന്റെ വിളി കേട്ടതും പെണ്ണ് കണ്ണ് തുറന്നു...വായിൽ നിന്നും വിരൽ എടുക്കുന്നത് കണ്ട് ചെക്കൻ ആണേൽ നല്ല പോലെ ചിരിച്ചു...ചെക്കന്റെ ചിരി കണ്ടതും പെണ്ണ് പില്ലോ എടുത്തു ഒരു ഏറു കൊടുത്തു... 😍
"പോടാ വൃത്തികെട്ടവനെ..."
"അത് ശരി ഇപ്പൊ അങ്ങനെ ആയില്ലേ... ഇത്രേം ദിവസം എന്നെ പട്ടിണിക്കിട്ടതും പോരാ ഞാൻ ആയോണ്ടാ അടങ്ങി നിന്നത്..."
"പോടാ..."
"ഇങ്ങനെ കിടന്നു എന്റെ കണ്ട്രോൾ കളയാതെ ചെന്നു കുളിക്കാൻ നോക്ക്...അല്ലേൽ വേണ്ട ഞാൻ കുളിച്ചു തരാം..."
"അയ്യടാ അങ്ങനെ ഇപ്പൊ മോന്റെ ദുരുദ്ദേശം ഒന്നും നടക്കില്ല..."
എന്നും പറഞ്ഞു പെണ്ണ് എണീറ്റ് ബാത്‌റൂമിൽ കയറി... ശരീരത്തിൽ വീഴുന്ന വെള്ളതുള്ളികളിൽ നിന്നും അവൻ നൽകിയ നോവ് അവൾ തിരിച്ചറിഞ്ഞു... അപ്പോഴും അവളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... ❣️
🙄ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്ന പെണ്ണ് ചെക്കനെ ഒന്ന് തുറിച്ചു നോക്കി കണ്ണാടിക് മുന്നിൽ ചെന്ന് മുടി ചീകാൻ തുടങ്ങി...
"😓പടച്ചോനെ ലിപ് ഏലും നിനക്ക് വെറുതെ വിടർന്നു... ഇതിപ്പോ ഞാൻ താഴെ ചെന്നാൽ എല്ലാരേയും മുഖത്ത് എങ്ങനെ നോക്കും..."
"😍നിനക്ക് നോക്കാൻ അല്ലേടി ഈ ഞാൻ..."
"പോടാ... കടിച്ചു പൊട്ടിച്ചിട്ട് നിക്കുന്നത് കണ്ടില്ലേ...ശരീരം മുഴുവനും പൈൻ ആണ് എങ്ങനെയാ കുളിച്ചേ എന്ന് എനിക്കെ അറിയൂ... ഇപ്പൊ ദാ ഇതും കൂടെ..."
"അതിന് നീ എന്നോട് ചൂടായിട്ട് എന്താ കാര്യം... ഫസ്റ്റ് നൈറ്റ് കഴിഞ്ഞാൽ ഇതൊക്കെ സ്വാഭാവികം ആണ്...അത് അവർക്കും അറിയാം ആരും നിന്നോട് ചോദിക്കാൻ ഒന്നും പോണില്ല..."
എന്നും പറഞ്ഞു ചെക്കൻ പെണ്ണിന്റെ തോളിൽ കയ്യിട്ടു പിടിച്ചു നടന്നു...സ്റ്റെയർ ഇറങ്ങുമ്പോൾ തന്നെ പെണ്ണ് ചെക്കന്റെ കയ് എടുത്തു മാറ്റി... 🙄
എല്ലാരേം നോക്കി ഒരു വളിച്ച ഇളിയും കൊടുത്തു മിട്ടൂസ് ഡെയിനിങ് ടേബിളിന് മുന്നിൽ ഉള്ള ചെയറിൽ ഇരുന്നു...
"അയ്യോ മോളെ ലിപ്പിന് ഇതെന്തു പറ്റി...?!!"
സുട്ടൂസിനെ നോക്കി നെച്ചു ചോദിച്ചതും പെണ്ണ് കലിപ്പ് മുഴുവനും ചെക്കന്റെ കാലിൽ തീർത്തു... 😬
അമി ആണേൽ നെച്ചുനെ ഒന്ന് തോണ്ടി...
"അത് പിന്നെ നമ്മുടെ മോന്റെ കയ്യിലിരിപ്പ് ഓർത്താൽ പോരെ... ഫസ്റ്റ് നൈറ്റ് ഒക്കെ കഴിഞ്ഞപ്പോൾ ഞങ്ങളും ഇങ്ങനെ ആയിരുന്നില്ലേ... വെറുതെ ആ കൊച്ചിനെ നാണം കെടുത്താൻ ആയിട്ട്..."
"അത് ശരിയാ ഇയാളെ അല്ലേ മോൻ ഞാൻ അത് മറന്നു...ആ പാവം കൊച്ചിന്റെ ഒരു യോഗം..."
നെച്ചു പറഞ്ഞതും അമി വായും പൊളിച്ചു ഇരുന്നു... ചെക്കൻ ചെയ്തതിനുള്ള പഴി എന്റെ തലയിൽ ആണോ...!🙄
ഫുഡും കഴിച്ചു പെണ്ണ് ചെക്കനെയും കൊണ്ട് വീട്ടിലേക്ക് ചെന്നു...
"പെട്ടെന്ന് ഇറങ്ങണം കേട്ടോ... വന്നിട്ട് വേണം..."
"അതിന് മോൻ ബാംഗ്ലൂർ ഉള്ള വല്ല പീസിനെയും കിട്ടോന്ന് നോക്ക്..."
"ഞാൻ നോക്കിയാൽ നിനക്ക് പ്രശ്നം ഒന്നും ഇല്ലെങ്കിൽ..."
"😬കൊല്ലും ഞാൻ തെണ്ടി... ഇതാണല്ലേ മോന്റെ ഉള്ളിലിരിപ്പ്..."
"എന്റമ്മോ... ഞാൻ ചുമ്മാ ചോദിച്ചതാ... നീയുള്ളപ്പോൾ എന്തിനാടി വേറൊരു പീസ്..."😍
ഈ കോപ്പിന് ഒരു മാറ്റവും ഇല്ലല്ലോ പടച്ചോനെ... പെണ്ണ് ചെക്കന്റെ നടുപ്പുറം നോക്കി രണ്ട് കൊടുത്തു...
🙄പെണ്ണുങ്ങൾ ഒക്കെ ക്രിക്കറ്റ് കളിക്കുമ്പോൾ അളിയന്മാർ ഒക്കെ കൂടി ഇരുന്നു കമ്പനിയുടെ ഓപ്പണിങ് കാര്യങ്ങളെ പറ്റിയുള്ള ചർച്ചയിൽ ആയിരുന്നു...
"നീ പൊക്കോ... ഞാൻ ഇന്ന് ഇവിടെയാ..."
ബൈക്കിന്റെ അടുത്ത് വന്ന് സുട്ടൂസ് പറഞ്ഞതും ചെക്കൻ ഒന്നും നോക്കാതെ പെണ്ണിനെ പൊക്കി എടുത്തു ബൈക്കിന്റെ മുന്നിൽ ഇരുത്തി...
"കുറെയായി നീ എന്നെ വട്ട് കളിപ്പിക്കാൻ തുടങ്ങിയിട്ട്..."
എന്നും പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തതും പെണ്ണ് ചെക്കന്റെ നേരെ നോക്കി ഇരുന്നു അവന്റെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തു വെച്ചു...❣️
ബൈക്ക് സൈഡ് ചെയ്തു അവൻ അവളുടെ അധരങ്ങൾ വിടാതെ ചുംബിച്ചു... പെണ്ണിനേയും കയ്യിൽ എടുത്തു ചുംബനങ്ങൾ നിർത്താതെ തന്നെ അവൻ ഇരുട്ട് മൂടിയ കാട്ടിലേക്ക് നടന്നു... അവരുടെ പ്രണയം കണ്ട് ആകാശത്തുള്ള നിലാവും സ്റ്റാർസും കണ്ണുകൾ അടച്ചു...❣️
പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ എല്ലാം അവരുടെ പ്രണയ രാവുകൾ ആയിരുന്നു... ❣️
അതിനിടയിൽ സ്റ്റാർസിന്റെ കമ്പനി ഓപ്പൺ ആയി... മിട്ടൂസിന് എവിടെ എങ്കിലും സ്റ്റേജ് പ്രോഗ്രാം കിട്ടിയാൽ പോലും പെണ്ണ് വിടില്ല... പെണ്ണിന്റെ കോച്ചിനെ ചെക്കൻ തന്നെ വിലക്കിയത് കൊണ്ട് അങ്ങേര് പിന്നെ വിളിച്ചിട്ടില്ല...
°°°°°°°°°°°°°°°💞
"ഡീ നേരെ ചൊവ്വേ നിക്ക്... അല്ലേ ഞാൻ ബോൾ അടിച്ചു തെറിപ്പിക്കും..."
അത് കേട്ടതും ഐഷ പെണ്ണ് കാണിച്ചിടത് ചെന്ന് നിന്നു... കെട്ട് കഴിഞതിൽ പിന്നെ ഇത് തന്നെയല്ലേ പണി... 🙄അന്ഷി ആണേൽ ബോൾ എറിയാൻ ഉള്ള തയാറെടുപ്പ് ആണ്...
കാണുന്നവർക്ക് ഒക്കെ ശീലം ആയി തുടങ്ങിയോണ്ട് വല്യ പ്രശ്നം ഇല്ല... എന്നാലും കെട്ട് കഴിഞ്ഞ ഞങ്ങൾക്ക് ഇത് തന്നെ ആണല്ലോ പണി പടച്ചോനെ എന്ന് ആത്മഗതിച്ചു അന്ഷി ബോൾ എറിഞ്ഞതും സുട്ടൂസ് ബാറ്റ് പൊക്കി എങ്കിലും കണ്ണിൽ ആകെ ഇരുട്ട് കയറിയ പോലെ...സൂര്യന്റെ തിളക്കം തലക്ക് മേലേ കുത്തി തറക്കുന്നത് പോലെ... പെണ്ണ് നിന്ന നിൽപ്പിൽ താഴേക്ക് വീണതും രണ്ടും പേടിച്ചു പെണ്ണിനെ തട്ടി വിളിച്ചു... 🙄
"😪അയ്യോ എന്റെ സുട്ടൂസിന് എന്ത് പറ്റി..."
നിയ ബഹളം കേട്ട് വന്നേലും പെണ്ണ് ഭയങ്കര കരച്ചിൽ... അകത്തു നിന്നുംസോങ് പ്രാക്ടീസ് ചെയ്യുന്ന അജു വന്നു സുട്ടൂസിനെ കയ്യിൽ എടുത്തു ബെഡിൽ കിടത്തി...
"വെള്ളം എടുത്തെ..."
അന്ഷി കേട്ടപാടെ വെള്ളവും ആയി വന്നതും അജു പെണ്ണിന്റെ മുഖത്ത് തെളിച്ചു...കണ്ണ് തുറന്നതും വെള്ളം കുടിക്കാൻ കൊടുത്തതും പെണ്ണ് ഒന്ന് നേരെയായി...
"😓എന്തോ തല കറങ്ങുന്ന പോലെ അജു..."
"മ്മ്... അത് ആ മിട്ടൂസിന്റെ കറക്കം ആണ്... എന്തായാലും നീ തന്നെ അവനോട് വിളിച്ചു പറ പെട്ടെന്ന് വരാൻ..."
അത് കേട്ടതും പെണ്ണ് ചെക്കനെ വിളിച്ചു... ചെക്കൻ ആണേൽ പേടിച്ചതോണ്ട് അളിയന്മാരെയും കൂടെ കൂട്ടി...
"😪എനിക്ക് ഹോസ്പിറ്റലിൽ ഒന്നും പോണ്ട അജു..."
"🙄കുത്തി വെക്കൊന്നും ഇല്ലെടി..."
നിയ പറഞ്ഞതും അജു പെണ്ണിനെ ദയനീയമായി നോക്കി... ഉമ്മച്ചി ഇങ്ങനെ ആണേൽ പിന്നെ മോൾ ഇങ്ങനെ ആയില്ലേൽ അല്ലേ അത്ഭുതം ഉള്ളൂ... ഹോസ്പിറ്റലിൽ എത്തി ചെക്കപ്പ് നടത്തിയതും പെണ്ണ് പ്രെഗ്നന്റ് ആണെന്ന് കേട്ട് ചെക്കൻ ഞെട്ടി എങ്കിലും പിന്നെ ഹാപ്പി ആയി...പെണ്ണാണെൽ ഇപ്പോഴും വിശ്വാസം വരാതെ വായും പൊളിച്ചു നിക്കാ... 🙄
"അതികം ദേഹം അനങ്ങാതെ നോക്കണം... ഒരു അഞ്ചാറ് മാസം വരെ..."
"🙄അപ്പൊ ക്രിക്കറ്റ് കളിക്കാൻ പറ്റില്ലേ..."
"അത് നിർത്തണം..."
അത് കേട്ടതും ചെക്കൻ ഡബിൾ ഹാപ്പി... പെണ്ണിന്റെ മോന്ത കണ്ട് ചെക്കൻ ചിരി കടിച്ചു പിടിച്ചു നിന്നു... 😓
"അജു സുട്ടൂസ് പ്രെഗ്നന്റ് ആണെന്ന്... അതാ ഈ ക്ഷീണം ഒക്കെ..."
"അതെനിക്ക് മനസ്സിൽ ആയോണ്ടാ നിങ്ങളെ അങ്ങോട്ട് വിട്ടത്... ഇത് ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല ഞാൻ..."
വീട്ടിൽ എത്തിയതും ചെക്കൻ പെണ്ണിന്റെ ക്രിക്കറ്റ് സാമഗ്രികൾ ഒക്കെ എടുത്തു വിറക് പുരയിൽ തള്ളി... 🙄കോപ്പ് മനഃപൂർവം പണി തന്നത് ആണോ... ഇനി അതൊക്കെ ആലോചിച്ചിട്ട് എന്ത് കാര്യം...!
അന്ന് തന്നെ നാത്തൂന്മാർ പ്രെഗ്നന്റ് ആയെന്ന് കൂടി കേട്ടതും പെണ്ണിന് ഇത്തിരി ആശ്വാസം ആയി... 🙄
സുട്ടൂസിനെ പിന്നെ ഉമ്മച്ചിമാർ താഴത്തും തലയിലും വെക്കാതെ ഫുഡ് കഴിപ്പിക്കൽ ആയിരുന്നു പണി...
എന്നാലും ദിവസം കഴിയും തോറും പെണ്ണിന് ഉറക്കിൽ വിശപ്പ് തുടങ്ങി... 🙄
"മിട്ടൂ... സെ... എണീക്ക്..."
"എന്താടി... ഉറങ്ങാനും വിടില്ലേ..."
"എനിക്ക് വിശക്കുന്നു..."
"🙄ഈ നേരത്തോ...?!!"
"എന്താ ഈ നേരത്ത് വിശന്നാൽ... ഈ നേരത്ത് റൊമാൻസിക്കാൻ നിനക്ക് യാതൊരു കുഴപ്പവും ഇല്ലല്ലോ..."
😕അതും നേരാ... ചെക്കൻ പെണ്ണിനെ ദയനീയമായി നോക്കി താഴേക്ക് വിട്ടു... അങ്ങനെ ആദ്യമായി കിച്ചണിലും കയറി...ആകെ അറിയുന്ന പണി ബുൾസൈ ഉണ്ടാക്കൽ ആണ്... അതും ബ്രെഡും ഒരു വിധം ഒപ്പിച്ചു... 🙄
"നീയായിരുന്നോ... ലേറ്റ് കണ്ടപ്പോൾ ഞാൻ കരുതി കള്ളന്മാർ വല്ലതും ആണെന്ന്..."
അമി കിച്ചണിന്റെ ഡോറും ചാരി നിന്നു കൊണ്ട് പറഞ്ഞു...
"അവൾക്ക് നല്ല വിശപ്പ്... ഈ ഗർഭിണി ആയാൽ അങ്ങനെ ഒക്കെ ഉണ്ടാവും അല്ലേ..."
"പിന്നല്ലാതെ... അവളുമാരെ ഡെലിവറി വരെ ഇത് തന്നെയാ കെട്ടിയോന്മാരെ പണി... തുടങ്ങിയതല്ലേ ഉള്ളൂ ഡെയ്ലി വേണ്ടി വരും അപ്പൊ ശീലം ആയിക്കോളും..."
🙄പടച്ചോനെ ഡെയ്ലിയോ ചെക്കൻ അമിയെ വായും പൊളിച്ചു നോക്കി...
"ഹെല്പ് ചെയ്യുന്നോ..."
"ഏയ് വേണ്ട...നീയും നിന്റെ പെങ്ങളും വയറ്റിൽ ഉള്ളപ്പോൾ തന്നെ ഉമ്മച്ചി ഈ ജോലി തന്നതാ... യുവർ കണ്ടിന്യു..."
😕ഇനി കോപ്പ് പണ്ടങ്ങാനും ഉള്ള ദേഷ്യം തീർക്കാണോ... ഡെയ്ലി ഇത് തന്നെയാണ് ചെക്കന് ഇപ്പൊ പണി...
അങ്ങനെ പെണ്ണിന്റെ വയർ വീർത്തു തുടങ്ങിയതും ചെക്കൻ തന്നെ ഇടക്ക് കളിയാക്കാൻ തുടങ്ങി... അതിന് പെണ്ണ് രണ്ട് കൊടുത്തിട്ടായാലും പ്രതികാരം ചെയ്യും...
ഏഴാം മാസം പെണ്ണിനെ വീട്ടിൽ ആക്കിയതും ചെക്കനും അങ്ങോട്ട് താമസം മാറി...നാത്തൂന്മാർ വീട്ടിൽ തന്നെ ആണേലും കെട്ടിയോന്മാർ ഡെയ്ലി അവരെ കാണാൻ പോകും... 🙄
പാതിരാത്രി പൈൻ തുടങ്ങി ഏലും പെണ്ണിനേക്കാൾ കരച്ചിൽ നിയ ആണ്... 😪അവിടെ എത്തേണ്ട താമസം അന്ഷിയും ഐഷയും പിന്നാലെ വന്നു... ഉമ്മച്ചിമാരും ഉപ്പച്ചിമാരും പ്രാർത്ഥനയും ആയി ഇരുന്നു...
"അയയുടെ പേരെന്റ്സ് ആരാ...?!!"
നഴ്സ് വന്നു ചോദിച്ചലും ആർക്കും അനക്കം ഇല്ല...
"🙄എടാ അത് നമ്മുടെ മോളല്ലേ..."
ഉപ്പച്ചി പറഞ്ഞപ്പോഴാണ് അങ്ങനെ ഒരു പേരുള്ളത് തന്നെ അവർ ഓർത്തത്...
"ആളെ ഡെലിവറി കഴിഞ്ഞു... ട്വിൻസ് ആണ് ഒരു മോളും ഒരു മോനും..."
😌അത് കേട്ടതും അജുവും അമിയും അടക്കം എല്ലാരും വായും പൊളിച്ചു മിട്ടൂസിനെ നോക്കി... ചെക്കൻ ഒരു വളിച്ച ഇളി ആയിരുന്നു...
"അന്നേ പറഞ്ഞതാ... പിന്നെ നിങ്ങൾക്ക് ഒക്കെ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി..."😌
"🙄ഭാഗ്യം... എന്തായാലും നിന്നെ കടത്തി വെട്ടാൻ ആർക്കും ആവില്ല..."
അമി അജുനെ ട്രോളിയതും അജു നല്ല പോലെ ചിരിച്ചു കൊടുത്തു...
കുട്ടൂസിനും അന്ഷിക്കും ഒരു മോനും ടുട്ടൂസിനും ഐഷക്കും ഒരു മോളും കൂടി ഉണ്ടായി...
"😍ഇയ്യോ... നമുക്ക് ഇതിനെ ചു...."
അതിന് മുന്നേ അജു നിയടെ വാ അടച്ചു പിടിച്ചു...
"എന്റെ പൊന്ന് നിയ വായിൽ കൊള്ളാത്ത പേരൊന്നും വിളിക്കല്ലേ... ജീവിതകാലം മുഴുവനും അവർ അനുഭവിക്കേണ്ടി വരും...നമുക്ക് നല്ല പോലെ ആലോചിച്ചു വായിൽ കൊള്ളാവുന്ന വല്ല പേരും ഇടാം..."
😕അതോടെ പെണ്ണ് സൈലന്റ് ആയി... നല്ലോരു പേരായിരുന്നു... വേണ്ടേൽ വേണ്ട...
***********💞
സ്റ്റാർസിന്റെ പിള്ളേർ നാലും മറ്റൊരു സ്റ്റാർസ് ആയി വളർന്നു... അവർക്ക് രണ്ട് വയസ് പ്രായം ആയി...
അതിനിടയിൽ ഐഞ്ചൽസിന്റെ കല്യാണം കഴിഞ്ഞു... രണ്ട് മാസം കഴിഞ്ഞു... 🙄
അക്കൂസിനെ നോക്കി പെൺപിള്ളേർ ക്യു ആണേലും ചെക്കന് ഒന്നിനോടും ലവ് ഒന്നുമില്ല... ചെക്കന് ഫുട്ബോൾ ആണ് മെയിൻ... അത് കഴിഞ്ഞാലെ എന്തും ഉള്ളൂ...
ഇന്ന് അജുന്റെയും നിയയുടെയും ഇരുപത്തി അഞ്ചാം വെഡിങ് ആനിവേഴ്സറി ആണ്...വീട് മുഴുവനും അതിന്റെ അലങ്കാരത്തിൽ ആണ്... 😍
സുട്ടൂസ് റെഡി ആയി കൊണ്ടിരിക്കുമ്പോൾ ആണ് മിട്ടൂസ് കേറി വന്നത്...
"പിള്ളേർ എവിടെ ആണാവോ..."
പെണ്ണ് പറഞ്ഞതും ചെക്കൻ ഒരു കള്ള ചിരിയോടെ പെണ്ണിന്റെ അടുത്തേക്ക് ചെന്നു...
"😍പിള്ളേർ താഴെ ഉമ്മച്ചിമാരെ കൂടെയാ... പിള്ളേർ ഇല്ലാത്ത സ്ഥിതിക്ക് നമുക്ക് ഒന്ന്..."
"😬പോടാ... ഏത് നേരം നോക്കിയാലും ഈ ചിന്തയെ ഉള്ളൂ..."
"🙄എടീ പിള്ളേർക്ക് രണ്ട് വയസായി... അതിന് ശേഷം നീ എന്നെ അങ്ങോട്ട് അടുപ്പിച്ചിട്ടുണ്ടോ..."
"അത് എന്റെ കുഴപ്പം ആണോ... രണ്ടെണ്ണത്തിനെ ഒരുമിച്ച് തരുമ്പോ ആലോചിക്കണം... അതെങ്ങനാ രണ്ടിനും നിന്റെ ഊള സ്വഭാവം അതേ പോലെ കിട്ടിയിട്ടുണ്ട്... ഒന്ന് ഉറങ്ങുമ്പോ മറ്റൊന്ന് എണീക്കും... പോയിക്കോണം അവിടന്ന്..."
"😍ഇന്ന് ഞാൻ നിന്നെ വിടാൻ ഒന്നും പോണില്ല..."
"പോടാ..."
പെണ്ണ് ഒരു ചിരിയോടെ അതും വിളിച്ചു ഇറങ്ങി...
അജ്നിയ ❤️എന്ന പേര് കൊത്തി വെച്ച കേക്ക് രണ്ടാളും കൂടെ കട്ട് ചെയ്തു... മക്കൾസ് ഒക്കെ ആനിവേഴ്സറി ഗിഫ്റ്റ് കൊടുത്തു...
"😕നിക്ക് ഗിഫ്റ്റ് ഒന്നുല്ലേ അജു..."
"🙄അ... അത്... ഗിഫ്റ്റ്... അല്ലേലും നിനക്കെന്തിനാ ഗിഫ്റ്റ് ഞാൻ ഇല്ലെടി നിനക്ക്..."
"😓അല്ലേലും നിക്കറിയാം... ഇപ്പൊ എന്നോട് പഴയ പോലെ ഇഷ്ടം ഒന്നുല്ലെന്ന്...അതോണ്ടല്ലേ ഗിഫ്റ്റ് വാങ്ങാൻ മറന്നേ... പിള്ളേരെ കാര്യം എങ്ങാനും ആണേൽ മറക്കോ ഇല്ലല്ലോ..."😪
"എടീ അതിന് നിന്റെ ബർത്ത് ഡേ ഒന്നും അല്ലല്ലോ...നിനക്ക് അത്രക്ക് നിർബന്ധം ആണേൽ ഞാൻ ചെന്ന് വാങ്ങി വരാം..."
"😬ഇയാളെ ഞാൻ ഇരുപത്തി അഞ്ച് കൊല്ലം ആയില്ലേ സഹിക്കുന്നു... അയിന് നിക്ക് ചെറിയ ഗിഫ്റ്റ് ഒന്നും പോരാ..."
"നിന്നെ സഹിച്ചതിനു എനിക്ക് പിന്നെ എന്താടി തരാ... ഇതിനെ എങ്ങനെ ആണാവോ പടച്ചോനെ ഇത്രേം കാലം സഹിച്ചത്..."
"😕ഇപ്പൊ അങ്ങനെ ആയില്ലേ...കാണിച്ചു തരാം ഞാൻ..."
എന്നും പറഞ്ഞു പെണ്ണ് ഉള്ള കേക്കിൽ ഉള്ള ക്രീം മുഴുവൻ അവന്റെ മുഖത്ത് ഫേഷ്യൽ ചെയ്തു... അജു പിന്നെ ചുമ്മാതെ ഇരിക്കോ...ലവളെയും ക്രീമിൽ ഫേഷ്യൽ ചെയ്തപ്പോൾ ആണ് ഓന് ആശ്വാസം ആയത്...
"എന്റെ പടച്ചോനെ ഇന്നും തല്ലോ... ഇതുങ്ങളെ ആനിവേഴ്സറി തന്നെയാണോ..."🙄
അമി തലക്ക് കയ്യും വെച്ചു കൊണ്ട് പറഞ്ഞു...
"😏ഹ്മ്മ് ഇങ്ങളെ കൊണ്ട് തന്നാ നിക്ക് ഈ കോന്തനെ കെട്ടേണ്ടി വന്നേ..."
എന്നും പറഞ്ഞു അമിക്കും കിട്ടി പെണ്ണിന്റെ വക ഫേഷ്യൽ...
"😓പടച്ചോനെ ഭാവിയിൽ എന്റെ അവസ്ഥ ഇത് തന്നെ ആയിരിക്കും..."
മിട്ടൂസ് ആണേൽ സുട്ടൂസിനെ നോക്കി പറഞ്ഞതും പെണ്ണ് കലിപ്പിൽ അപ്പൊ തന്നെ ചെക്കനെ ക്രീമിൽ കുളിപ്പിച്ചു... ❣️
ഫുഡ് കഴിഞ്ഞതും അജുവും നിയയും സ്റ്റാർസിനും ഐഞ്ചൽസിനും അക്കൂസിനും ഉമ്മ ഒക്കെ കൊടുത്തു ബൈക്കിൽ കേറി ഇരുന്നു...
"എവിടാ അജു പണ്ടത്തെ കാട്ടിൽ ആണോ...?!!"
"കാടോ... അതൊക്കെ പണ്ട്... ആ പ്ലേസ് ഒക്കെ ഇവന്റെ സ്വന്താ... അവിടെ ഇപ്പൊ ഗസ്റ്റ് ഹൗസും ഉണ്ട്... അവിടെ അടിച്ചു പൊളിക്കാൻ പോവാ... അവിടെ നിന്നാണല്ലോ രണ്ടും ഒന്നായത്..."
"😕ഇതിൽ അടിച്ചു പൊളി ഏതാണെന്നാ എനിക്ക് മനസ്സിൽ ആവാതെ...?!!"
"അത് സിംപിൾ അല്ലേ... രണ്ടും തമ്മിൽ തല്ലി ചത്തില്ലേൽ അറിയാം ഏത് അടിച്ചു പൊളിയാണെന്ന്..."
"ഒരു നല്ല കാര്യത്തിന് പോവുമ്പോ നിന്റെ ആ കരിനാക്ക് വളക്കല്ലേ അമി... അല്ലേലെ ഇതിനെയും കൊണ്ട് ഇറങ്ങിയാൽ അന്ന് ദുരിതം ആണ്..."
"😬നിർത്തിക്കെ ഞാൻ ഇയാളെ കൂടെ വരുന്നില്ല... ഇയാളെ ഉള്ളിലിരിപ്പ് ഇതാണല്ലേ... നിക്ക് നല്ല ഡൌട്ട് ഇണ്ട്... ആരും കാണാണ്ട് എന്നെ അവിടെ ഇട്ടേച്ചു കൊല്ലാൻ ആണോന്ന്..."
"നിന്നെ കൊന്നിട്ട് എനിക്കെന്തു കിട്ടാൻ... വന്നു കേറെഡി..."
അജു കലിപ്പ് ഓൺ ആക്കിയതും പെണ്ണ് നിഷ്കു ആയി കേറി ഇരുന്നു ഒന്ന് കൂടെ എല്ലാർക്കും റ്റാറ്റാ കൊടുത്തു... ❣️
🙄എന്താവോ എന്തോ...പോയ പോലെ വന്നാൽ മതിയാരുന്നു...
അവർ ഗേറ്റ് കടന്നതും എല്ലാം കൂടെ അകത്തേക്ക് കേറുമ്പോൾ ആണ് മിട്ടൂസിന്റെയും സുട്ടൂസിന്റെയും രണ്ടെണ്ണവും കുട്ടൂസിന്റെയും ടുട്ടൂസിന്റെയും രണ്ടെണ്ണവും കേക്കിൽ കുളിച്ചു ഇരിക്കുന്നത് കണ്ടത്... 🙄
അതാണെങ്കിൽ മോൾ കുട്ടൂസിന്റെ മോനെയും മോൻ ടുട്ടൂസിന്റെ മോനെയും ഉമ്മ വെക്കുന്നത് കൂടി കണ്ടപ്പോൾ സുട്ടൂസ് വായും പൊളിച്ചു മിട്ടൂസിനെ നോക്കി... 🙄
"നീ എന്തിനാ എന്നെ നോക്കുന്നെ..."
"😕നിന്റെ അല്ലേ പിള്ളേർ... ഇവറ്റകൾ ഇതല്ല ഇതിനപ്പുറവും ചെയ്യും..."
"😍അത് ശരി ഒരു ചോക്ലേറ്റ് കാണുമ്പോൾ എന്നെ പിടിച്ചു ഉമ്മ വെക്കുന്നത് നീയല്ലെടി... ഇതിൽ എനിക്ക് പങ്കില്ല..."
"😬ഇപ്പൊ എന്റെ കുറ്റം ആയല്ലേ..."
രണ്ടും തമ്മിൽ തല്ല് ആയതും ബാക്കി ഉള്ളവർ വായും പൊളിച്ചു നിന്നു... 🙄പടച്ചോനെ ഒന്ന് പോയെ ഉള്ളൂ... അതിന്റെ ബാക്കി ഇവിടെ തുടങ്ങി...
🙄ഇനി അങ്ങോട്ടുള്ള ലൈഫ് എന്താവോ എന്തോ... ❣️
തമ്മിൽ തല്ലും വഴക്കും ഒപ്പം അവരുടെ crazy love ഉം ആയി അജുവും നിയയും സ്റ്റാർസും ഇനിയുള്ള ലൈഫ് നിങ്ങളെ മനസ്സിൽ ജീവിക്കട്ടെ... ❣️
************ശുഭം *************
Story Written By :- Ajwa
CRAZY LOVE 3 ഇല്ലാട്ടോ.. അജുവും നിയയും നിങ്ങളെ മനസ്സിൽ പഴയ പോലെ തന്നെ ഉണ്ടാവട്ടെ..❣️
മറ്റൊരു love story യും ആയി ഉടനെ വരാം.. ❣️
Comments
Post a Comment