കാന്താരിയെ പ്രണയിച്ച മാഷ് | ✍️ MIZHIKALE PRANAYICHAVAL | ഫുൾ പാർട്ട്‌


💘കാന്താരിയെ പ്രണയിച്ച മാഷ്💘

[Campus love story]


Full Part

____________________________



ഞാൻ *Zayan Muhammed*.... ഒരു അധ്യാപകനാണ് ട്ടോ.... ഈ കഥയിലെ കാന്താരിയെ സ്നേഹിക്കുന്ന ഒരു പാവം മാഷ്..


കുറേ സമയമായി നമ്മളിങ്ങനെ പോസ്റ്റായിരിക്കുന്നു,  വേറെ എവിടെയും അല്ലാട്ടോ സ്റ്റാഫ് റൂമിലാണ്‌... ആ ഹംകിനേയും വെയിറ്റ് ചെയ്തിരിക്കുകയാണ്...


"ഡാ സയു അവൾ ഇന്നും ലൈറ്റാണ് ഡാ... നിനക്ക് ഇന്നെങ്കിലും നേരത്തെ കാലത്തെ ക്ലാസ്സിൽ പോയിക്കൂടെ ഡാ.. വായിനോക്കി ഇവിടെ തന്നെ നിന്നോളൂ ശവം..


നാണമില്ലല്ലോടാ  പഠിപ്പിക്കുന്ന കുട്ടിയുടെ തന്നെ വായിനോക്കാൻ.... അധ്യാപകനാണ് പോലും അധ്യാപകൻ... കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപകൻ തന്നെ ഇങ്ങനെ തുടങ്ങിയാലോ...ഛെ...മോശം മോശം.."


ഇപ്പൊ ഇതൊക്കെ പറഞ്ഞ തെണ്ടി വേറെ ആരുമല്ല എൻറെ കട്ട ചങ്ക് പിന്നെ എന്റെ കസിൻ ബ്രോ.... അജ്മൽ എന്ന അജു... അവൻറെ ആ ഡയലോഗിന് തുറിച്ചുനോട്ടം സമ്മാനിച്ചു വീണ്ടും എന്റെ കണ്ണ് ഗേറ്റിലേക്കായിരുന്നു പോയിക്കൊണ്ടിരുന്നത്....


🎶കണ്ണു നട്ടു കാത്തിരുന്നിട്ടും..

നിന്റെ കരളിൻറെ കരിമ്പുതോട്ടം കട്ടെടുക്കാത്തതാരാണ്..ഓ കട്ടെടുക്കാത്തതാരാണ്..🎶


എന്റെ റബ്ബേ ഇതെവിടുന്ന് ഒരു എരുമ രാഗമെന്ന് കരുതി നോക്കുമ്പോൾ കണ്ടത് അജു മേശപ്പുറത്ത് കൈകൊണ്ട് കൊട്ടി താളം പിടിച്ച് പാടുന്നു....


"എന്റെ പൊന്നു മതിയാക്ക് "  എന്ന് പറഞ്ഞു ക്ലാസ് ലക്ഷ്യം വച്ച് നടന്നു നീങ്ങി...


അവിടെ ചെന്നപ്പോൾ ദേവിക മാത്രമുണ്ട് അപ്പോൾ ലവൾ..


ഛെ....നീ എന്താ സയു ഇങ്ങനെ.... അയ്യേ കൊച്ചുകുട്ടികളെപ്പോലെ.. നീ ദേവുനോട് ചോദിക്ക്.... ചോദിക്കണോ അത് മോശമല്ലേ..വേണെങ്കിൽ ചോദിക്ക് അവൾക്ക് അറിയാതിരിക്കില്ലല്ലോ.,അത് വേണ്ട മോശമാവില്ലേ.., 

ഹോ എന്നെക്കൊണ്ടും എൻറെ മനസ്സിനെ കൊണ്ടും ഞാൻ തോറ്റു..


എന്ത് ചെയ്യാൻ ഈ മനസ്സ് സമ്മതിക്കില്ലെന്നു വെച്ചാൽ ഇനി ചോദിച്ചിട്ട് തന്നെ കാര്യം.... 

"ദേവിക നിൻറെ വാൽ എവിടെ പോയി ഇന്ന് കണ്ടില്ലല്ലോ.? " ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി ഞാൻ അത് ചോദിച്ചതും "ഹലോ ഇവിടെ ഇവിടെ..,"   എന്ന് കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ... 

കൈയും കെട്ടി നിൽക്കുന്നുണ്ട് പിശാച്., "മ്മ്‌.....എന്താ ലൈറ്റായത് " എന്റെ ചോദ്യം കേട്ട് പെണ്ണ് എന്നെ അടിമുടി ഒരു നോട്ടം.,ഇത് എന്താ റബ്ബേ ഇവൾ ഇങ്ങനെ നോക്കുന്നേ...   എനിക്ക് നാണമാകുന്നു ട്ടോ..


"അത് സാറിന്ന് നേരത്തെ വന്നതുകൊണ്ട് തോന്നുന്നതാണ്....  ഞാൻ വരുന്ന ടൈം ആയേ ഉള്ളൂ.. 

ഇന്നെന്താണാവോ നേരത്തെ കാലത്തെ ഒക്കെ ക്ലാസ്സിൽ കയറിയത്.,നിങ്ങളെ കോലം കണ്ടിട്ട് വന്യമൃഗ കേന്ദ്രത്തിൽനിന്ന് ആരെങ്കിലും വന്നോ.."


ഹംക്......,നിങ്ങൾ കേട്ടില്ലേ ആ കുരിപ്പ് പറയുന്നത് അവളെ കാണാൻ വേണ്ടിയല്ലേ ഞാൻ അവിടെത്തന്നെ നിൽക്കുന്നത്.,ആരോട് പറയാൻ ആര് കേൾക്കാൻ എന്റെ ധർമ്മസങ്കടം..


"പിന്നെ....സാർ....എനിക്ക്..സാറിനോട് ഒരു കാര്യം പറയാനുണ്ട്..."


അവളുടെ സംസാരം കേട്ട് എന്താണാവോ എന്ന് തിരക്കി...


"അത്.പിന്നെ...,ഉണ്ടല്ലോ...എനിക്കൊരു കാര്യം പറയാനുണ്ട്... സാർ എങ്ങനെ എടുക്കുമെന്ന് അറിയില്ല.."


എന്റെ റബ്ബേ ഇവൾ എന്താ പറയാൻ പോകുന്നത് ഇനി എന്നെ ഇഷ്ടമാണെന്ന് വല്ലതും ആവോ.,വേഗം പറഞ്ഞു  തുലച്ചുകൂടെ ഈ കുരിപ്പിന്... എനിക്കാണേൽ സ്വപ്നം കാണാൻ വയ്യ..


"എനിക്ക് പറഞ്ഞില്ലേൽ ഉറക്കം വരില്ല . അത് തന്നില്ലെങ്കിലും... അതുകൊണ്ട് ഞാൻ അത് സാറിന് തരുകയാണ് ഒന്നും തോന്നരുത് എന്നോട്.."


പടച്ചോനേ കിസ്സ് ആയിരിക്കുമോ??? എനിക്ക് വയ്യ എൻറെ ഗ്ലാമർ കൊണ്ട് ഞാൻ തന്നെ തോറ്റു പോയല്ലോ..


ഇപ്പോ ഒരു കിസ്സ്‌ കിട്ടുമെന്ന് കരുതി ഞാനും ഇവൾ എന്താണ് ചെയ്യുവാൻ പോവുന്നതെന്നറിയാൻ ബാക്കി കുട്ടികളും...


എൻറെ പ്രതീക്ഷകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും സന്തോഷങ്ങളും ദേഷ്യവും സങ്കടവും എന്തിന് എന്റെ ബാല്യവും കൗമാരവും വാർധക്യവും എല്ലാം ഒരു നിമിഷം എവിടെയോ ഓടിയൊളിച്ചു..


അവൾ തന്നത് എന്താണെന്നല്ലേ...എന്റെ മുടി ചീകി കെട്ടാൻ ഒരു ചീർപ്പ്....  ഇപ്പൊ ഞാൻ ചീപ്പ് ആയത് പോലെ ആയില്ലേ... വേറെയുമുണ്ട് സോപ്പ് പിന്നെ body loofah & hair ribbons..


നിങ്ങൾ പറ ചങ്ങായിമാരെ പിന്നെങ്ങിനെ അവർ ഓടിയൊളിക്കാതിരിക്കും.,പഹയത്തി അമ്മാതിരി പണിയല്ലേ തന്നത്.. 


ക്ലാസ്സിലാണേൽ കൂട്ടച്ചിരിയായിരുന്നു... പക്ഷേ എനിക്കത് കൊലച്ചിരിയായിട്ടാണ് തോന്നിയത്....

____________________________________


നിങ്ങൾ ജാഡക്കാരന്റെ വായും  കേട്ട്  ഇരിക്കുകയാണോ ബാക്കി ഞാൻ പറയാം...


സാറിൻറെ മുഖം കാണണം മക്കളെ... ഞാൻ ഇപ്പോൾ എന്താ പറയുക പെറ്റ തള്ളപോലും സഹിക്കില്ല അമ്മാതിരിയായിട്ടുണ്ട്..


പാവം ഇതൊട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല..  ഞാൻ കുറെയായി ഇതുപോലെയൊന്ന് പ്രതീക്ഷിച്ചു ഈ സാധനങ്ങൾ കൊടുക്കണമെന്ന് കരുതുന്നു..


മുടിയൊക്കെ നീട്ടി വളർത്തി.,എനിക്ക് പോലും അത്രയ്ക്ക് മുടിയില്ല..ഇനിയെങ്കിലും ഒന്ന് ഒതുക്കി വന്നോട്ടെ ആരുടെയും കണ്ണ് തട്ടാതിരിക്കാൻ വേണ്ടിയാ.. ആദ്യം എൻറെ തന്നെ കണ്ണ് തട്ടിയാലോ അത് കൊണ്ട വേഗം കൊടുത്തത്.,പിന്നെ ആളെ കാണാൻ നല്ല മൊഞ്ചുണ്ട് ട്ടോ..


എൻറെ പേര് പറഞ്ഞില്ലല്ലോ.,ഇത്രയും നേരമായിട്ട് നിങ്ങൾ ചോദിച്ചോ അതുമില്ല.. അതുകൊണ്ട് ഞാൻ തന്നെ പറയാം...


 *"Isha Mehrin"* അടിപൊളി പേരല്ലേ...


എന്റെ റബ്ബേ ഞാൻ നിങ്ങളോട് സംസാരിക്കുന്നതിന്റെ ഇടയിൽ ഇവിടെ ഉള്ളതിന്റെ മുഖം കണ്ടില്ല എന്നല്ല നോക്കിയില്ല...


ആാാ മോന്ത മാത്രമേ ഞാൻ കണ്ടുള്ളു പിന്നെ അവിടേക്ക് നോക്കിയില്ല...


ഇന്നെൻറെ മയ്യത്താവും....

പടച്ചോനെ എന്നെ കാത്തോളീ.,എനിക്കൊന്നും വരുത്തല്ലേ അള്ളാ....എൻറെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഞാൻ ഒരെണ്ണമേ ഉള്ളൂ... അതിനെ നീ അങ്ങോട്ട് എടുത്താൽ അവർക്ക് ആരാ ഉള്ളത് അത്കൊണ്ട് എന്നെ കാത്തോളീ...


അല്ലാ കുരിപ്പിങ്ങളെ ഒരു ആമീൻ പറഞ്ഞുകൂടെ ഞാനൊരു പാവല്ലേ..


പെട്ടെന്നായിരുന്നു അത് സംഭവിച്ചത്..                   


ഇത്രയും നേരം പന്തം കണ്ട പെരുച്ചാഴിയെ പോലെ നിന്നവൻ പിന്നെ ചിരിച്ചു കൊണ്ട് എന്റെ അടുത്ത് വന്ന്..

എന്നിട്ട് പറയാ..  

"അതേ കുട്ടികളെ ഇവൾ ആദ്യമായി എനിക്ക് ഒരു ഗിഫ്റ്റ് തരുന്നതല്ലേ അതുകൊണ്ട് ഉദ്ഘാടനകർമ്മവും ഇവൾ തന്നെ ചെയ്യട്ടെ അല്ലേ..


എനിക്ക് അറിയില്ല എങ്ങനെ മുടി ഒതുക്കി കെട്ടാമെന്ന് അത് കൊണ്ട് നീ തന്നെ പറഞ്ഞു തന്നേക്ക് സോറി കാണിച്ചു തന്നേക്ക്.."


എന്റെ റബ്ബേ ഞാൻ പെട്ടു...ഹൈവ ഐഡിയ.....idea can change your life എന്നല്ലേ...


"അതെ സാറേ അത് പഠിപ്പിച്ചുതരുവാൻ കുറച്ച് ടൈം എടുക്കും.,ഇപ്പോ സാർ നമ്മളെ പഠിപ്പിക്കുക അതിനുശേഷം ഫ്രീ ടൈം ആകുമ്പോൾ ഞാൻ പഠിപ്പിച്ചു തരാം..


വെറുതെ ടൈം വൈസ്റ്റ് ആക്കണ്ട.,സാർ ഇതൊന്നും വാങ്ങിക്കു പാ..."


കള്ള ഇബിലീസ്.... തെണ്ടി..,ഹംക്ക്‌..,ബലാല്..,ശൈത്താൻ..,പഹയൻ..മാക്രി..,മരപ്പട്ടി..,കാട്ടുപോത്ത്..,ചിമ്പാൻസി ഇപ്പൊ ഇത്രയും മതി..


നിങ്ങൾക്ക് ഒന്നും മനസ്സിലായില്ലല്ലോ..,ഇവിടെ ഒരു ജാഡ പിശാച് ഇല്ലേ അവൻ എന്റെ കൈയ്യിൽ മൈലാഞ്ചിയുടെ ചുവപ്പ് ആക്കുന്നുണ്ട്.,,എന്റെ കൈ ഇപ്പൊ അവന്റെ കൈകുളിലാണ് ഉള്ളത്...പിന്നെ എന്റെ കാലിന്റെ മുകളിൽ അവൻറെ കാലും...


കൂടെ അവൻറെ ഒരു അവിഞ്ഞ ചിരിയും ഒലക്കമ്മലെത്തെ ഒരു ഡയലോഗും...


"എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.."


"അതിന് ആരാണ് ഇപ്പൊ ഇരുന്നത് ഞാൻ ഇവിടെ നിങ്ങളുടെ മുമ്പിൽ വടി പോലെ നിൽക്കുകയല്ലേ., സാറിന് കണ്ണും കാണാതെയായോ.."

____________________________________


കണ്ടില്ലേ നിങ്ങൾ...സോറി കേട്ടില്ലേ നിങ്ങൾ കണ്ണ് ഒക്കേ നിറഞ്ഞുവന്നിട്ടും പെണ്ണിൻറെ അഹങ്കാരം കണ്ടില്ലേ...


ഞാൻ പതിയെ അവളുടെ ചെവിയുടെ അരികിൽ പോയി പറഞ്ഞു...

"ഇനി കളിക്കുമ്പോൾ സൂക്ഷിച്ച് കളിക്കണം ഇല്ലെങ്കിൽ ഇതിലും വലിയ പണി കിട്ടും ഒന്നോർത്തു വെച്ചോ ട്ടോ.."


"ഞാൻ എന്റെ ഉമ്മാനോട് പറയും... വേഗം എന്റെ കൈ വിട്ടോ ഇല്ലേൽ എന്റെ ഉപ്പ വന്നു നിന്നെ കൊല്ലും..."


കൊച്ചു കുട്ടികളെപ്പോലെ ചിണുങ്ങികൊണ്ടുള്ള അവളുടെ സംസാരം കേട്ട് എനിക്ക് ചിരി വന്നു.,ഞാൻ കൈ വിട്ടു പറഞ്ഞു...


"നീ കുട്ടികളുടെ മുൻപിൽ വെച്ച് എനിക്കിട്ട് പണിതെയല്ലേ അതുപോലെ ഞാൻ തിരിച്ചും തരും ഇതിലും വലുത്..."


"അത് ഞാനും പറയണമെന്ന് കരുതിയതാണ്..

ഞാൻ തന്നത് ലോക്കലാണ് സാർ തരുമ്പോൾ ബ്രാൻഡ് തന്നേക്ക് ട്ടോ.."


എന്റെ റബ്ബേ ഏത് നേരത്താണാവോ ഇതിനെ  ഒക്കെ സ്നേഹിക്കാൻ തോന്നിയത്.,എന്റെ കഷ്ടകാലം തന്നെയാണ് ഇനി വരാൻ പോകുന്നത്..


""പോയിരിക്ക്......, പിന്നെ മുടിയുടെ കാര്യം മറക്കേണ്ട...."ഞാൻ ഇന്ന് അവൾക്കൊരു പണി കൊടുക്കും...

____________________________________


"എന്താടീ അവിടെ ഒരു സ്വകാര്യം പറച്ചിൽ.." ഇരിക്കുവാൻ പോകുമ്പോൾ ആനയുടെ ചോദ്യമാണ്...


"ഒന്നുമില്ല ആനേ അത് സാർ പറയുകയാണ് സാറിന് ഒരു കുട്ടിയെ ഇഷ്ടമാണ് സെറ്റാക്കി തരുമോയെന്ന്.."


"ഡീ നിന്നോട് ഞാൻ കുറെ പ്രാവിശ്യമായി പറയുന്നു എന്നെ ആന എന്ന്  വിളിക്കേണ്ടയെന്ന്., 

സനയെന്ന് വിളിച്ചാൽ മതി കുരിപ്പേ.."


പിന്നെ അവിടെ ഒരു യുദ്ധം തന്നെ നടന്നു ഓരോ സാർ വന്നു വെറുപ്പിച്ച് പോയി കൊണ്ടിരുന്നു..


ആകെ മൊഞ്ച് ഉള്ളത് zayan  സാറാണ് ബാക്കി ഫുൾ ചത്ത കുരങ്ങിനെ പോലെയുള്ളതാണ്..


അന്ന് ഫുൾ സാറിൻറെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞു..നാളെ എന്താവോ എന്തോ...

____________________________________


ഛെ...കുട്ടിപിശാച് കടന്നുകളഞ്ഞു ഇന്ഷാ അല്ലാഹ് നാളെ എടുത്തോളാം...


"ഹാഹാഹാ......എന്റെ റബ്ബേ ഇന്ന് രാവിലെ നിനക്ക് ഗിഫ്റ്റ് കിട്ടിയല്ലോ എന്നിട്ട് എവിടെ ഞാൻ കണ്ടില്ലല്ലോ..."


"Ohh..എല്ലാം അറിഞ്ഞു കൊണ്ടുള്ള വരവാണ് അല്ലേ..." 

അപ്പോ പറയാ ഞാൻ എല്ലാം കണ്ടുവെന്ന് കള്ളപ്പന്നി..


"എന്ത് ചെയ്യാനാ ല്ലേ..,ഒഹ് അവളെ കൊണ്ട് ഞാൻ തോറ്റ് പോയി ഡാ... അജു കുരങ്ങേ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ..."


"ഡീ റൗഡി ബേബി...ഇവിടെ ഇവിടെ....,ഇവിടെ വാടി..." ഇത് ആരെയാണ് വിളിക്കുന്നതെന്ന് കരുതി തിരിഞ്ഞുനോക്കുമ്പോൾ ഉണ്ട് എന്റെ മൊഞ്ചത്തി ഇവളെ ആണോ ഇവൻ വിളിച്ചത്..


എന്റെ നോട്ടം കണ്ടപ്പോൾ അവൻ കാര്യം മനസ്സിലായി അതെയെന്ന് തലയാട്ടി..


അവൾക്ക് റൗഡി ബേബിയെന്ന പേര് വരുവാൻ കുറച്ച് നല്ല നല്ല സ്വഭാവമുണ്ട് അതിൽ എനിക്കുമുണ്ട് മക്കളെ അനുഭവം..


"അജ്മൽ സാർ.."യെന്നും വിളിച്ചു വരുന്നുണ്ട്..

 

ക്ലോസപ്പിൻെറ പരസ്യവും കാട്ടി വരുന്നുണ്ട് എന്നെ കണ്ടില്ല.,മുങ്ങി നടക്കുന്നതല്ലേ നിനക്ക് ഞാൻ തരാം...


"ആ....,ആ.....,ആരിത് zayan സാറോ രണ്ടാൾക്കും സുഖല്ലേ.."എന്നെ കണ്ടപ്പോൾ പെണ്ണിൻറെ മോന്ത ഒന്ന് കാണണം പെണ്ണിന് വിക്കും വന്നു ഹിഹിഹി....


"എന്ന ഞാൻ പോയി എനിക്ക് കുറച്ചു തിരക്കുണ്ട്.."


അതും പറഞ്ഞു മുങ്ങേണ്ട ഏർപ്പാടാണ്.,

"അതെ അതേ  മുടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ട് പോയാ മതി.."


"ഓ പിന്നെ..ഒന്ന് പോയെ കോന്ത എന്നെ കൊണ്ടൊന്നും പറ്റില്ല.. വേണമെങ്കിൽ  അജ്മൽ സാറിനോട് പറ..,ഞാൻ തന്നു ഇനി നിങ്ങളായി നിങ്ങളെ പാടായി ഞാൻ പോലായി..."


എന്നും പറഞ്ഞു ഒറ്റപ്പോക്ക്...

"ഡീ...നിന്നെ ഞാൻ എടുത്തോളാം.."


"നിങ്ങൾ എടുക്കുമെന്ന് എനിക്കറിയാം അതിനുള്ള കപ്പാസിറ്റി നിങ്ങൾക്കുണ്ടല്ലോ..


എടുക്കുന്നതൊക്കെ ശരിയാണ് എടുത്തതുപോലെ എന്നെ അവിടെ കൊണ്ടേചാൽ മതി ട്ടോ.."


തിരിഞ്ഞു നോക്കിക്കൊണ്ട് അതും പറഞ്ഞ പെണ്ണ് പോയി...ഇവിടെ ഒരുത്തൻ ചിരിച്ചു ചാവുന്നുണ്ട്...


"ഡാ അവളെ റൗഡി ബേബിയെന്ന്  വിളിക്കാനുള്ള കാരണം എന്താണെന്ന് നിനക്ക് അറിയേണ്ടേ?? " അജു ചോദിച്ചതിന് ഞാൻ  

 " ആ "എന്ന് മാത്രം പറഞ്ഞു....


അവൻ പറയുന്നത് കേട്ടപ്പോൾ വെറുതെ അതിനെ പ്രേമിച്ചു എന്ന് തോന്നിയില്ല..

പക്ഷേ അതിത്രയും പൊട്ടിത്തെറിച്ചതാണെന്ന് മനസ്സിലായി...


വണ്ടി പാർക്ക് ചെയ്തു വരുമ്പോൾ കണി കണ്ടത് തന്നെ കാന്താരിയെയും ടീമിനെയുമാണ്...



ഞാൻ വെറുതെ ഒന്ന് മുകളിലേക്ക് നോക്കി.."എന്താ ഡാ സയു മഴ വരുമോ  എന്നാണോ നോക്കുന്നത്.."


"അല്ലടാ അത് കാക്ക മലർന്നു പറക്കുന്നുണ്ടോയെന്ന്..."അജുന്‍റെ ചോദ്യത്തിന് കൊടുത്ത മറുപടി തൃപ്തി ആവാതെ അവൻ ഒരു നോട്ടം.... 


അപ്പോത്തന്നെ ഞാൻ അവരെ ചൂണ്ടി കാണിച്ചു കൊടുത്തു...അല്ലേൽ  എനിക്ക് വട്ടായോ എന്ന് കരുതിയാല്ലോ..


"ഓ..ഞാൻ കരുതി നിനക്ക് വട്ടാണെന്ന്..."


കണ്ടില്ലേ ഞാൻ പറഞ്ഞതുപോലെ., അതാണ് മക്കളെ ചങ്ക്...ഇപ്പൊ ഞാൻ അവിടെ വരെ ഒന്ന് പോയി നോക്കി വരാം...


"ഡാ അവർ ആരുടെയോ ഇറച്ചി തിന്നുകയാണ് നമുക്കൊന്ന് പോയി നോക്കാം.."


ബെസ്റ്റ് ഞാൻ മനസ്സിൽ കരുതിയത് തന്നെ അവനും കരുതി..


ഹമുക്ക് പോലോത്ത മോൾ...അവൾ പറയുന്നത് വേറെ ആരുടെയുമല്ല....  ഈ സുന്ദരനും സുമുഖനും സർവ്വോപരി സുഭാഷണനുമായ ഞമ്മളെ തന്നെയാണ് അവളുടെ സംസാരവിഷയം...നിങ്ങൾ എന്തിന് ചിരിക്കുന്ന ഞാൻ പറഞ്ഞത് ശരിയല്ലേ..


എന്താ പറയുന്നത് എന്ന് നിങ്ങൾ തന്നെ കേട്ടോ....

____________________________________


"എന്താ അവന്റെ  വിചാരം..എൻറെ കൈക്കും കാലിനും പണി തന്നിട്ട് കള്ള ഹംകിന് ഞാൻ മുടി കെട്ടാൻ പഠിപ്പിച്ചു കൊടുക്കണം പോലും...


കാട്ടു സിംഹം....എൻറെ ബലമായ സംശയം അത് കാട്ടിൽ നിന്നും ഒളിച്ചോടിയതാണെന്നാ..


ഇവിടെ വരുന്നത് പഠിപ്പിക്കാനോ അതോ ഫാഷൻ ഷോ നടത്താനോ.,അങ്ങനെയല്ലേ മോഡലാക്കി വരുന്നത്...


എനിക്ക് പണി തരാൻ നടക്കുന്നു കള്ള ബടക്കൂസ്... 


ചാന്തുപൊട്ടാണ് അസ്സൽ ചാന്തുപൊട്ട്..."


"ഡീ സാറിൻറെ ഉപ്പയ്ക്കും ഉമ്മയ്ക്കും പെണ്മക്കളുണ്ടാവില്ല.,അത് കൊണ്ട് അവർ മാലയും വളയും ഇട്ടുകൊടുത്തതാവും.."


"അത് തന്നെ..,സന പറഞ്ഞത് വളരെ ശരിയാണ് അല്ലേ ഇഷു... പിന്നെ അത് സാർ ഊരിവെച്ചു കാണില്ല.."


ദേവുന്‍റെയും സനയുടെയും 

സംശയത്തിന് ഞാൻ അതെയെന്ന് പറഞ്ഞു...


പിന്നെ ഓരോന്നു പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് എന്റെ മുൻപിലുള്ള കണ്ണാടിയുടെ ഭാഗത്ത് സാറിനെ കണ്ടത്...


"ഓ...കണ്ടില്ലേ മരമോന്ത എന്തെന്നാ അല്ലേ.. കാണുമ്പോൾ തനി കാട്ടു സിംഹം എവിടെ പോയെന്ന് ചോദിക്കേണ്ട..."


"ഡി..ആ മോന്ത കണ്ട പൂച്ചപോലും വെള്ളം കുടിക്കില്ല.."


"പൂച്ചയെല്ലടി പട്ടിയാണ്" ദേവുപറഞ്ഞത് മാറ്റി പറഞ്ഞു സന വാ പൊത്തി ചിരിക്കാൻ തുടങ്ങി..


"ഡീ അത് രണ്ടും കുടിച്ചില്ലെങ്കിൽ എന്താ ചിമ്പാൻസിയുടെ വായിൽ വെള്ളം നിറഞ്ഞു തുളുമ്പുന്നുണ്ടല്ലോ..." എന്ന് പറഞ്ഞു ഇവിടെ ഉള്ള കൂതറ ഫർഹാനയേ കാണിച്ചുകൊടുത്തു...


അവൾ ഈ ഭാഗത്തിലെ തന്നെയാണ് നോക്കുന്നത്...എന്ന് പറഞ്ഞു പിന്നെ രണ്ടും എന്നെ നോക്കി പലവിധ കോപ്രായങ്ങളും കാണിക്കാൻ തുടങ്ങി..


"എന്താടി" എന്ന് ചോദിച്ചപ്പോൾ കണ്ണുകൾ കൊണ്ട് ബാക്ക് എന്ന് പറഞ്ഞു...


ആ...എനിക്കൊന്നും മനസ്സിലായില്ല വീണ്ടും ഞാൻ കാട്ടു സിംഹത്തെ പറയുമ്പോൾ രണ്ടും മിണ്ടരുതെന്ന്...


ഇവർക്ക് എന്തുപറ്റിയെന്ന് കരുതി ബേക്കിലേക്ക്‌ നോക്കിയതും..


പടച്ചോനെ  ഇവരോ..,അപ്പോ ഞാൻ നേരത്തെ കണ്ടത് ഈ കാട്ടു സിംഹത്തെ തന്നെയാണോ.,അപ്പോ അത് മിറർ ആണോ..,അല്ലേലും കണ്ണാടിയെന്ന് പറഞ്ഞാൽ അത് തന്നെയല്ലേ പോത്തേ.....  എന്തായലും ഇജ്ജ് പെട്ടു മോളേ...


എന്നെയും സാറിനെയും നോക്കി വാ പൊത്തി ചിരിക്കുന്ന അജുസാർ.,പിന്നെ കൈയും കുത്തി മുഷ്ടിചുരുട്ടി അതിന്റെ മുകളിൽ മുഖവും വെച്ച് എന്നെ നോക്കുന്ന സയൻ സാർ...

____________________________________


വാ പൊത്തി ചിരിക്കുന്ന അജുവിന്റെ കാലിന് ഒരു ചവിട്ടു കൊടുത്തു നോക്കി പേടിപ്പിച്ച്...


എവിടെ ഹമുക്ക് പിന്നേം  ചിരിക്കുന്നത് അല്ലാതെ ആ പണ്ടാരം നിർത്തുന്നില്ലല്ലോ..


പക്ഷേ എന്നെ കണ്ടപ്പോൾ പെണ്ണിൻറെ മുഖത്ത് പലവിധ നവരസങ്ങൾ.... എന്റെ റബ്ബേ ഇങ്ങനെയും നവരസങ്ങൾ ഉണ്ടോ ഹഹഹാ..


"Hai..good morning...how are you.?എന്നാൽ നമുക്ക് പോവാം കുറേ വർക്കുണ്ട് ചെയ്യാൻ വേഗം വാ പോവാടി..,സാർ പിന്നെ കാണാം ഇപ്പോൾ കുറച്ചു തിരക്കിലാണ്..."


ഒറ്റ ശ്വാസത്തിൽ പെണ്ണ് അതും പറഞ്ഞു അവിടെനിന്നും മുങ്ങാൻ നോക്കി... നമ്മൾ വിടുമോ..


ഇത്രയും പറഞ്ഞതല്ലേ ഒരു പണി കൊടുക്കണ്ടേ..ആ അത് തന്നെ കൊടുക്കണം നിങ്ങൾ കൂടെ ഉണ്ടാവില്ലേ...


"അതേ പൊന്നു മോൾ ഇത്രയും പറഞ്ഞ സ്ഥിതിക്ക്..എന്റെ മുടികെട്ടിതന്നു പോയാൽ മതി.."


"പോയേ എനിക്കൊന്നും വയ്യ.... എനിക്ക് കെട്ടി തരാൻ സമയമില്ല.."


"എന്ന എനിക്ക് ഉണ്ടല്ലോ..നിന്നെ കെട്ടാൻ സമയം...  ഞാൻ കെട്ടാം എന്തേ പോരേ.."


"Whaaattt..." 😨


"കണ്ണ് മിഴിച്ച് നോക്കി നിൽക്കാതെ മുടിക്കെട്ടിതന്നു പോടീ.."


കുറെ അടവ് പയറ്റി മുങ്ങുവാൻ നോക്കി ഞാൻ വിട്ടില്ല അവസാനം കെട്ടി തരേണ്ടി വന്നു..


എന്നെ കാട്ടു സിംഹം എന്ന് വിളിച്ചത് അല്ലേ.,അത് കൊണ്ട് നാട്ട് സിംഹത്തെ വെറുതെ വിടാൻ പറ്റുമോ അവളെ കൊണ്ടുതന്നെ കെട്ടിച്ചു..


അപ്പോൾ അവളുടെ മരമോന്ത ഒന്ന് കാണേണ്ടത് തന്നെ ഹിഹിഹി..


"പോടാ കാട്ടു സിംഹമേ" വിളിച്ചു ഒരു ഓട്ടം.,പിന്നെ ഞാനും ഇപ്പൊ കുറച്ചു ബിസിയാണ്..


ഇപ്പോഴാണ് കുറച്ചു ഫ്രീ ആയത്...എന്ന ഞാൻ പറയാം നിങ്ങൾ കേൾക്കാൻ റെഡി അല്ലേ...


അതിനുവേണ്ടി ഞങ്ങൾ 3 വർഷം പിറകോട്ട് പോവാം..,അവളെ കണ്ടുമുട്ടിയത് മുതൽ തന്നെ പറയാം..,ഹോ ഓർക്കാൻ കൂടി വയ്യ..


"ഡാ..., സയു ഒന്നു വേഗം വിടടാ അവർ അവിടെ വെയിറ്റ് ചെയ്യുന്നുണ്ടാവും.."


"ആ അജു നീ മിണ്ടാതിരി..."


അങ്ങനെ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോയാണ് എന്റെ വണ്ടിയുടെ മുൻപിലേക്ക് ഒരു പെൺകുട്ടി ചാടി വീണത്...


അതിനെ വഴക്കുപറയുവാൻ വാ തുറക്കുന്നതിന് മുമ്പ് തന്നെ ആ പണ്ടാരക്കാലി  തുടങ്ങിയിരുന്നു..



എന്റെ വണ്ടിയുടെ മുമ്പിലേക്ക് വന്ന് ചാടിയതും പോരാ..തെറി മൊത്തം എനിക്കും.,വേറെ ആരും എല്ലാ ഈ യക്ഷി തന്നെയാണ് നോണ്സ്റ്റോപ് ഇല്ലാതെ പറയുന്നത്..


"എവിടെ നോക്കിയാട വണ്ടി എടുക്കുന്നത്..,നിൻറെ മുഖത്ത് എന്തിനാ രണ്ട് കണ്ണ് തന്നിരിക്കുന്നത്.,അത് ഡെക്കറേഷന് വേണ്ടി വെച്ച് തന്ന ബൾബല്ലാ., റോഡിലൂടെ നോക്കി വണ്ടി എടുക്കാനാണ് അല്ലാതെ മനുഷ്യന്മാരുടെ നെഞ്ചത്തോട്ട് അല്ല.... കുറ്റിയും പറിച്ച് ഓരോന്ന് ഇറങ്ങിക്കോളും..."


"ഡീ.....,നീയല്ലേ ഡീ എൻറെ വണ്ടിയുടെ മുമ്പിലേക്ക് ചാടിയത്.,അവിടെനിന്ന് പ്രസംഗിക്കാൻ നിൽക്കാതെ പോടി പിശാചേ..." അതും പറഞ്ഞു വണ്ടിയിൽ കയറാൻ നിന്ന എന്റെ മുൻപിൽ തടസ്സമായി  അവൾ പിന്നേം നിന്നു...


"ഹലോ...,അങ്ങനെയങ്ങ് പോയാലോ..ഇത് നോക്ക് എന്റെ ഡ്രസ്സ് മൊത്തം അഴുക്കായി എൻറെ പാന്റിന്റെ മുട്ടിന്റെ ഭാഗവും കീറിയിട്ടുണ്ട്.."


"അതിന് ഞാൻ എന്ത് വേണം..,ഒന്ന് പോടീ.."


"ക്യാഷ് തരാതെ ഞാൻ പോവില്ല.,വേഗം എടുക്ക് .. എനിക്ക് പോയിട്ട് കുറച്ച് പണിയുണ്ട്..


അതെ ഈ കോലത്തിൽ പോയാൽ തന്നെ എൻറെ ഉമ്മ ബേജാർ ആകും... എന്റെ ഉമ്മക്ക് ആണായിട്ട് പെണ്ണായിട്ട് ഞാൻ ഒന്നേയുള്ളൂ.... ഉമ്മക്ക് ടെൻഷനായാൽ എനിക്കും ആകും അത് കൊണ്ട് ഡ്രസ്സ് ചേഞ്ച് ചെയ്ത് പോകണം.."


"ക്യാഷോ....... അതെ പെങ്ങളെ അറിയാതെ പറ്റിപ്പോയതാണ് ഒന്ന് ക്ഷമിച്ചേക്ക് ഞങ്ങൾക്ക് ഇപ്പോൾ അർജന്റായിട്ട് ഒരു ഇടം വരെ പോകാനുണ്ട്.."


അജു അങ്ങനെ പറഞ്ഞതും.... അവൾ അവനെ ഒരു നോട്ടം... എന്നിട്ട് അവന്റെ പേരും 

വീടും ഉപ്പയുടെ പേരും ചോദിച്ചു., പിന്നീട് പറയാ ...


"ഞാൻ കരുതി ഞാനും ഉമ്മയും അറിയാതെ ഉപ്പയ്ക്ക് വേറെ ഭാര്യയും കുട്ടികളും ഉണ്ടെന്ന് ഹോ ഭാഗ്യം... അതെ ഞാൻ ഏത് വകയിലാണ് നിൻറെ പെങ്ങൾ ആവുന്നത്.."



"അത് അല്ലാ പെങ്ങളെ...,എല്ലാവരും സഹോദരി സഹോദരന്മാരെ പോലെയാണ് എന്നല്ലേ അതുകൊണ്ടാണ്...സോറി പെങ്ങളെ..."


"ഓ...ഒരു സഹോദരി സഹോദര സ്നേഹമുള്ളവൻ.. അതെ ഈ ആങ്ങള പെങ്ങൾക്ക് പൈസ വാങ്ങി തന്നു ഈ കുരങ്ങിനെയും കൂട്ടിയിട്ട് പോവാൻ നോക്ക്.."


"കുരങ്ങൻ നിൻറെ മറ്റവൻ.." 


"സയു... വേണ്ട ഡാ നീ ക്യാഷ് കൊടുത്തേക്ക് നമുക്ക് സ്ഥലം വിടാം ഇത് വേറെ ലെവലാണ് മോനെ... അമ്മാതിരി ഒരു കുട്ടിപിശാച്...

എത്രയാണ് വേണ്ടത് പെങ്ങളെ.."


"അജു നീ പോടാ ഞാൻ കൊടുക്കില്ല...


നീ വാ ഡാ"  എന്ന് പറഞ്ഞു പോകാൻ നോക്കിയ ഞാൻ കണ്ടത് എന്റെ വണ്ടിയുടെ കീയും വിരലിൽ ഇട്ട് കറക്കുന്ന   മാക്രിനെയാണ്...


"ക്യാഷ് തരുന്നോ അതോ ഇത് വേണോ" 

 എന്റെ കീയും കാണിച്ചുകൊണ്ട് പുരികം പൊക്കിയും താഴ്ത്തിയും കളിച്ചു ചോദിക്കുകയാണ്‌...


"ഡാ...,ഇവളെന്താ പ്രിയ വാരിയർ ആണോ..,നീ കൊടുത്തോ മോനെ ഞാൻ പറഞ്ഞില്ലേ ഇത് വേറെ ലെവലാണെന്ന്.."

എത്ര എന്ന് ചോദിച്ചപ്പോ അവൾ പറഞ്ഞത് കേട്ട് ഞങ്ങളുടെ കണ്ണ് വെരെ തള്ളി പോയി...


"One thousand..."


"എന്ത്....,ആ.....ആ....യി....ആയിരമോ...😳"


"ആ...ആ....യി....ആയിരം എല്ലാ വെറും ആയിരം മതി കൂടെ ആ വേണ്ട..."


കള്ള ബടക്കൂസ്..,കാണാൻ തീപ്പെട്ടിക്കൊള്ളിയുടെ അത്രയേ ഉള്ളൂ പക്ഷേ അതിൽ നിന്ന് വരുന്ന തീയോ.... 

ഇതിന്റെ നാവ് ചെന്നൈ എക്സ്പ്രസ്സിനെകളും വലുതാണ്..


ഗതികെട്ടാൽ പുലി പുല്ലും തിന്നും അല്ലോ... അതുപോലെ എനിക്ക് 1000 കൊടുക്കേണ്ടിവന്നു,.. അജുനെ പ്രാകികൊന്നു അവൻറെ ഒരു പെങ്ങൾ..


പിന്നെ വീണ്ടും കണ്ടു അതിനെ.... അതും ഷോപ്പിൽ വെച്ച്.,ഡ്രസ്സ് എടുക്കാൻ വന്നതാണെന്ന് കരുതിയ ഞങ്ങൾക്ക് തെറ്റി..


ടോയ്ലറ്റിന്റെ ഭാഗത്തേക്ക് പോയി കുറച്ചു കഴിഞ്ഞു ഇറങ്ങി വന്നു..അതും ആ ചളി ഫുൾ കളഞ്ഞു കൊണ്ട്..


അപ്പോളാ  അവളുടെ കൂടെ ഉണ്ടായിരുന്ന ഒരു കുട്ടി ചോദിച്ചത്..

"ഇഷു പാന്റ് വാങ്ങുന്നില്ലേ..,"


"ഇല്ല മോളെ വെറുതെ എന്തിനാ പൈസ കളയുന്നത്...  കഷ്ടപ്പെട്ട് കിട്ടിയതല്ലേ.."


ഇഷു അല്ല ഹംകേ വെറും ഷൂ ആണ്...എന്റെ പൈസയും വാങ്ങി ഇപ്പൊ പാന്റ്  വാങ്ങുന്നില്ല പോലും കാണിച്ചുതരാം...


അവിടേക്ക് പോകാൻ ഇറങ്ങിയ എന്നെ അജു തടഞ്ഞു...എന്നിട്ട് പറയുകയാണ്.


"ഡാ...ഇപ്പൊ പോയത് വെറും 1000 മാത്രം...  ഇനി അവിടെ പോയാൽ നിന്റെ വർഷങ്ങളും പോകും അഭിമാനവും പോകും..." ഒന്നും മനസ്സിലാകാതെ സംശയത്തോടെ അവനെ നോക്കിയപ്പോൾ അവൻ കാര്യം പിടി കിട്ടിയത് പോലെ പറഞ്ഞു തന്നു..


"ഡാ....,ഇത് ലേഡീസ് ടോയ്ലറ്റാണ്...അത് കൊണ്ട് ഈ കുട്ടിപിശാച് പീഡിപ്പിക്കാൻ നോക്കിയെന്ന് പറഞ്ഞു കേസ് കൊടുത്താൽ.,മോൻ ബാലപീഡനത്തിന് അകത്താകും.. അതുപോലെ പൈസയും പോകും അഭിമാനവും പോകും അത് വേണമോ.."


അജു പറഞ്ഞപോലെ ഇവൾ ആയതുകൊണ്ട് പറയാൻ പറ്റില്ല ഇത്  വേറെ ലെവലാണ്..., ഇപ്പോൾ 1000 മാത്രമേ പോയിട്ടുള്ളൂ..ഇനി എൻറെ മാനവും കൂടികളയുവാൻ വയ്യ...ഹോ എന്തൊരു മുതലാണിത്..


അവിടെനിന്ന് ഞങ്ങൾ നേരെ കൂൾബാറിൽ പോയി...  അവിടെയും ആ പിശാച്..,എനിക്ക് ഓർക്കുമ്പോൾ തന്നെ ദേഷ്യം വരും പിന്നെ ഈ യക്ഷിയെ കാണുമ്പോൾ കലിപ്പ് കയറുവാൻ വേറെ എവിടേലും പോവണമോ..


എന്റെ ക്യാഷ് കൊണ്ട് ഐസ്ക്രീം നുണയുന്നത് കണ്ടില്ലേ ഇപ്പൊ ശരിയാക്കാം..


അവിടെ പോയി അവളെ ഒന്ന് സൂക്ഷിച്ചുനോക്കി..എൻറെ കണ്ണ് പുറത്തേക്ക് ചാടുമെന്നല്ലാണ്ട് വേറെ എന്ത് കാര്യം...


ഇവിടെ അങ്ങനെ ഒന്ന് ഇല്ലായെന്ന ഭാവമാണ്..,പിന്നെ എന്നെ വിളിക്കാൻ വന്ന അജുനും ഞാനും അവൾ പറയുന്നത് കേട്ട് ആകെ കിളിപോയ അവസ്ഥയായി...


"അതേ ചേട്ടാ ഇതുപോലുള്ള രണ്ട് ഐസ്ക്രീം അവർക്ക് കൊടുത്തേക്കും...


പാവങ്ങൾ കയ്യിൽ കാശില്ലാത്തതുകൊണ്ട് ഇങ്ങനെ ബാക്കിയുള്ളവർ കഴിക്കുന്നതും വായ നോക്കി നിൽക്കുന്നത് കണ്ടില്ലേ...


കണ്ടാൽ നല്ല മൊഞ്ചന്മാർ..നല്ല ക്യാഷ് ഉള്ള കുടുംബത്തിലാണെന്ന് തോന്നും... പക്ഷേ എന്ത് പറയാൻ അസ്സൽ പിച്ചക്കാരാണെന്ന് തോന്നുന്നു..."


പിന്നെ ഞങ്ങൾ അവിടെ നിന്നില്ല.,നിർത്തിച്ചില്ലായെന്ന് പറയുന്നതാണ് നല്ലത് അജു പിടിച്ചു വലിച്ചു കൊണ്ട് പോയി... രണ്ട് പറയാൻ വാ തുറന്നപ്പോഴേക്കും അജു വാ പൊത്തിക്കൊണ്ട് പോയിരുന്നു...


അന്നത്തെ ദിവസം അവളെ പ്രാകി കൊന്നു പണ്ടാരക്കാലി ....

____________________________________


ഹോ....,നിങ്ങൾക്ക് അവനെ കിട്ടുമ്പോഴേക്ക് നമ്മളെ വേണ്ടാതായി അല്ലേ....


മിണ്ടൂല ഞാൻ ഇനി ഇങ്ങുവാ ഇഷുയെന്ന് വിളിച്ചു കൊണ്ട്...


ഞാൻ പോയി അവൻ പറയുന്നതും കേട്ട് നിങ്ങൾ നിന്നോ ട്ടോ...

____________________________________


അതൊന്നും നിങ്ങൾ  കാര്യമാക്കേണ്ട  ഞാനില്ലേ.. പിന്നെന്തിന് മക്കളെ നിങ്ങൾ പേടിക്കുന്നു...


ഞാൻ കൊണ്ടുവരും ആ പൊട്ടാസിനെ..


എന്നാൽ തുടങ്ങാം അല്ലേ..


നമ്മൾ വീണ്ടും കണ്ടു അവളെ അതും ഇതുപോലെ പബ്ലിക് പ്ലേസിൽ വെച്ചിട്ട്..


അന്ന് അവളുടെ വലയിൽ കുടുങ്ങിയത് ഞാനല്ല വേറെ ഒരുത്തനാണ്...


എന്താ സംഭവമെന്ന്  അറിയാൻ അവിടെ പോയപ്പോൾ അവിടെ നടന്നത് കണ്ടു ഞാനും അജുവും മുഖത്തോട് മുഖം നോക്കി...


വീണ്ടും അവിടേക്ക് നോക്കി പിന്നെയും മുഖത്തോട് മുഖം നോക്കി., 

ഇപ്പൊ കണ്ണ് ചാടും എന്ന് പറഞ്ഞത് പോലെയായി..


ഇവൾ ഇത്രകും ഭീകരിയാണോ റബ്ബേ........




അയ്യോ സോറി ഗയ്‌സ്...,ഇപ്പൊ ഒരു കുട്ടി വന്നു വിളിച്ചതേയുള്ളൂ.., ഞാൻ അവരുടെ ക്ലാസ്സിലേക്ക് പോകുന്നത് കാണാത്തതുകൊണ്ട്..


അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു...സുബഹ് ബാങ്കിന്റെ  മാധുര്യം കേട്ടാണ് ഞാൻ ഉണർന്നത്... അള്ളാഹുവിനെ സ്തുതിക്കുന്ന കിളികളുടെ സൗണ്ട് വേറെയും...


ഞാനും അല്ലാഹുവിനെ സ്തുതിച്ച് കൊണ്ട്.,ഇബാദത്തിന്റെ മാധുര്യം നുണയാനായി നിദ്രാദേവിയേ ആട്ടിയോടിച്ച് അംഗ ശുദ്ധിവരുത്തി നിസ്കരിച്ചു... കുറച്ച് സമയം ഖുർആൻ പാരായണം ചെയ്തു... പ്രാർത്ഥിക്കാനും മറന്നില്ല ട്ടോ..



പിന്നെ ഉറങ്ങുന്ന ശീലമില്ല.,അത് ഉപ്പയ്ക്കും ഉമ്മയ്ക്കും ഇഷ്ടമല്ല ഉറങ്ങുന്നുണ്ടേൽ തന്നെ സൂര്യൻ ഉദിച്ചതിനു ശേഷം..


അപ്പോഴാണ് എന്റെ ഉമ്മയുടെ എൻട്രി... " ഇഷു വാ കോഫിയെടുത്ത് വച്ചിട്ടുണ്ട്"  എന്നും പറഞ്ഞു പോവാൻ നിന്ന ഉമ്മയെ അവിടെ പിടിച്ചു നിർത്തി ഉമ്മയുടെ സൗണ്ട് എവിടെപ്പോയെന്ന് ചോദിക്കട്ടെ..


"അല്ല...റിഷുട്ടി നിങ്ങളെ സൗണ്ട് എവിടെ പോയി.,നിങ്ങളെ കൂട്ടാതെ ടൂർ പോയോ അതോ ഇതുവരെ ഉറങ്ങി എണീറ്റില്ലേ...."


"രാവിലെ തന്നെ തുടങ്ങിയല്ലോ പെണ്ണ്.. മിണ്ടാതെ വാ" എന്ന് പറഞ്ഞു ഉമ്മ ഒറ്റ പോക്ക്..,ഇതെന്തോന്ന് സാധനം..


എന്റെ അല്ലേ ഉമ്മ ഇങ്ങനെയല്ലേ ഉണ്ടാവൂ.... അല്ലേ എന്നും രാവിലെ റേഡിയോ ഓൺ ചെയ്തത് പോലെയാണ് കലപില കലപില കൂട്ടും...എന്റെ *Rishana* ഉമ്മച്ചി...


"ഇക്കാ നമ്മുക്ക് ഇന്ന് ഹോസ്പിറ്റലിൽ പോയിവരാം.. എന്റെ സൗണ്ട് ഇടക്ക് പോകുന്നതല്ലേ ഒന്ന് ഡോക്ടറെ കാണിക്കാം.."


"ഇന്ഷാ അല്ലാഹ്  പോകാം.," അവരുടെ സംസാരം കേട്ടുകൊണ്ടാണ് എന്റെ കടന്നുവരവ്..


"അയ്യോ.....എന്റെ പൊന്നാര ഉപ്പച്ചി ചതിക്കല്ലേ നിങ്ങൾ... കുറച്ചു ദിവസമെങ്കിലും ഒന്ന് എൻറെ ചെവിയും ദേഹവും ഒന്ന് റസ്റ്റ് എടുത്തോട്ടെ..."


അതുപോലെ ഉമ്മയുടെ വായും കയ്യും... എന്ത് ചെയ്യാൻ എന്റെ ഉമ്മക്ക് ഒരു മോളെ ഉള്ളൂവെങ്കിലും ഇടയ്ക്കിടയ്ക്ക് വഴക്ക് പറയുകയും അടിക്കുകയും ചെയ്യണം...


"അതും ശരിയാണല്ലോ മോളെ അവൾ മിണ്ടാതിരുന്നാൽ കുറച്ച് നമ്മുക്ക് റസ്റ്റ് എടുക്കാം.... എപ്പൊ നോക്കിയാലും  അവളുടെ നാവിന് റസ്റ്റ് ഉണ്ടാവില്ല പാവം അതും കുറച്ചു റെസ്റ്റ് എടുക്കട്ടെ ഒരാഴ്ച കഴിഞ്ഞു കാണിക്കാം..."


"ഈ ഉപ്പാന്റെ ഒരു കാര്യം.,റസ്റ്റ് എടുക്കുന്ന ആരെങ്കിലും ഒരാഴ്ച എടുക്കുമോ.."


 "എന്നാപ്പിന്നെ രണ്ടു ദിവസം കഴിഞ്ഞ് കൂട്ടി പോകാം... ഇഷു അങ്ങനെ മതിയോ..."


"ഈ ഉപ്പാക്ക് തീരെ ബുദ്ധിയില്ല..റെസ്റ്റ് എടുക്കുമ്പോൾ മിനിമം ഒരു മാസം വേണം...


അത് ആവുമ്പോൾ ഉമ്മയും ഹാപ്പി ഞങ്ങളും ഹാപ്പി പിന്നെ ഉമ്മയുടെ സ്റ്റുഡൻസും ഹാപ്പി അപ്പോ പിന്നെ ടോട്ടലി ഹാപ്പി... "


എങ്ങനെയുണ്ട് പൊളിച്ചില്ലേ.,അന്നേരം എനിക്ക് *Mahfuz* എന്ന് പറയുന്ന എൻറെ ഉപ്പ കാണിച്ചു തന്നത് ഉമ്മനെയാണ്...


എന്റെ റബ്ബേ ടിക്കറ്റ് ബുക്ക് ചെയ്യാതെ ഫ്രീ ടിക്കറ്റ് ഉമ്മയുടെ വക..,എനിക്ക് പരലോകത്തേക്കൊരു സീറ്റ് ബുക്ക് ചെയ്തു ട്ടോ...


കൈയ്യിൽ ഒരു വടിയുമായി കത്തുന്ന കണ്ണുകളായി ചുവന്നു തുടുത്ത മുഖവുമായി ഒരു സാക്ഷാൽ കള്ളിയങ്കാട്ടു നീലിയെപ്പോലെ നിൽക്കുന്നു..


"ജീവനിൽ കൊതിയുണ്ടെങ്കിൽ ഓടിക്കോ.." എന്നും പറഞ്ഞു ഞാൻ ഓടി...അപ്പോഴുണ്ട് ഉപ്പ വിളിച്ച് പറയുന്നു "ഡി എന്നെയും കൂട്ടിയിട്ട് പോടീ ഇവിടെ ഇട്ടേച്ചു പോയാൽ നിനക്ക് ഉപ്പ ഇല്ലാതാവും... 


എല്ലാം പറയുന്നത് നീ പക്ഷേ കിട്ടുമ്പോൾ ഞാൻ ഒറ്റയ്ക്ക് വാങ്ങണം ഒരു സ്നേഹം ഇല്ലാത്ത കുട്ടിപിശാച് ആണല്ലോ ടി ഈ ചതി എന്നോട് വേണ്ടായിരുന്നു.."


"നിങ്ങളെ എടുത്തോണ്ട് ഓടാൻ നിങ്ങൾ കുഞ്ഞൊന്നുമല്ലല്ലോ... വേണമെങ്കിൽ ഓടിക്കോ... ഇപ്പൊ എനിക്ക് എന്റെ ബോഡി മാത്രം നോക്കാനേ കഴിയൂ...


ഉപ്പ നിങ്ങളെ  ബോഡി എനിക്ക് അൽ ബോഡി വൽ ഹറാമാണ്... ബട്ട്‌ മൈ ബോഡി അൽ ഹലാൽ വൽ ഹലാൽ അപ്പോ ശരി ട്ടോ..Take care of your body.,bye uppachi.."


എല്ലാം ശാന്തമായതിനുശേഷം പാത്തും പതുങ്ങിയും അവിടേക്ക് ഇറങ്ങിച്ചെന്നു., 

"അതെ ഉപ്പ ഞാനൊരു കാര്യം പറയാം.,ഇന്ന് തന്നെ ഉമ്മാനെ ഡോക്ടറെ കാണാൻ കൊണ്ടു പോകണം...



സ്നേഹിച്ചും കുറുമ്പ് കാട്ടിയും ദേഷ്യപ്പെട്ടും വെറുപ്പിച്ചും വഴക്ക് കൂടിയും തല്ലു വാങ്ങി എനിക്കും ഉമ്മാക്കും നടക്കണം..


ഇന്ന് ആ റേഡിയോ വർക്ക് ചെയ്യാത്തത് കൊണ്ട് ഒരു സുഖവുമില്ല വേഗം ശരിയാക്കി കൊണ്ടുവരണം കേട്ടല്ലോ..."


"ഉത്തരവ് തമ്പുരാട്ടി... അടിമയെ ഒന്നും ചെയ്യരുത് അടിമ സ്വയം മോചിതനായി കൊള്ളാം... തമ്പുരാട്ടി ഓന്തിനെപോലെ നിറം മാറിക്കൊണ്ടിരിക്കുന്നുണ്ട് ട്ടോ.."


എന്താല്ലേ ഉപ്പ പറയുന്നത് ഇത്രയും പച്ചപ്പാവമായ എന്റെ മുഖത്തുനോക്കി എങ്ങനെ പറയാൻ കഴിയുന്നു ഇതൊക്കെ...


"യജമാനൻ കൽപ്പന അനുസരിച്ചാലും അനുസരണ ശീലം കാട്ടിയാൽ ചാട്ടവാറുകൊണ്ട് നിങ്ങളെ സ്നേഹിക്കുന്നതാണ്.."(അങ്ങനെ തന്നെ അല്ലേ പറയുക എനിക്ക് ഒരു സംശയം...🤔ആ എന്തുവാടെ നിങ്ങൾക്ക് മനസ്സിലായില്ലേ അത് മതി)...


"അയ്യോ വേണ്ട ഞാൻ അനുസരിച്ച് തമ്പുരാട്ടി.. "ഉപ്പയുടെ കൈകൂപ്പികൊണ്ടുള്ള സംസാരം കേട്ടപ്പോൾ ഞാനും ഉമ്മയും കളിയാക്കി ചിരിച്ചു... അവർക്ക് ഓരോ കിസ്സും കൊടുത്തു സലാം പറഞ്ഞു ഇറങ്ങി...


നെക്സ്റ്റ് പോകുന്ന വഴിയിൽ നിന്ന് ആരെങ്കിലും വെറുപ്പിക്കാം അല്ലേൽ അവിടെ എത്തി ഫ്രണ്ട്സിനെയൊ...നമ്മളെക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ..

____________________________________


അയ്യോ സോറി ഗയ്‌സ്.,ഞാൻ കുറച്ചു ലേറ്റ് ആയിപ്പോയി.,ആ ഗ്യാപ്പിലവൾ  കയറി ഗോളടിച്ചുല്ലേ..


നിങ്ങളെ വെറുപ്പിച്ചുല്ലേ.. എന്ത് ചെയ്യാം സ്നേഹിച്ചു പോയില്ലേ അനുഭവിക്കുക അല്ലാതെ എന്ത് പറയാൻ...


"ഡാ നീ ഇവിടെ പറഞ്ഞു നിൽക്കാതെ ഞങ്ങൾ മുഖത്തോടെ മുഖം നോക്കിയ കാര്യം പറ...," ഓ ഇത് പറയാം എന്നെക്കാൾ തിടുക്കം ഇവനാണല്ലോ റബ്ബേ...


വേറെ ഒന്നുമല്ലാട്ടോ അവിടെ നടന്നത്... രാജ ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ രാജ് കുമാറിന്റെ  ഈ കാണുന്ന സ്വത്തുക്കളുടെ എല്ലാം ഒരേയൊരു അവകാശി സനുഷ രാജിന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചു...


കവിളത്ത് കൈയും വെച്ച് നിൽക്കുന്ന അവനെയും വിരൽ ചൂണ്ടി സംസാരിക്കുന്ന അവളെ കണ്ടാൽ ആരായാലും ഒന്ന് മുഖത്തോടുമുഖം നോക്കി പോകും..


അമ്മാതിരി നിർത്തം അല്ലേ രണ്ടിന്റെയും അവനിക്ക് ഇത് തന്നെ വേണം... ബട്ട്‌ അവന്നാള് തീരെ ശരിയല്ല തേനി ഫ്രോഡ്... എന്താവുമോ എന്തോ...


അവിടേക്ക്‌ എന്നെയും വലിച്ച് അജു പോയി... അവളുടെ കൂടെ വാൽ പോലെ ദേവു ഉണ്ടാകുന്നത് പോലെതന്നെ എന്റെ കൂടെ തലപോലെ അജുവുമുണ്ടാകും..


അവിടെ പോയപ്പോളല്ലേ സംഗതി പിടി കിട്ടിയത്.... അവിടെ കൂടിനിന്നവർ പറയുന്നത് കേട്ടു അപ്പോ തോന്നി ഒന്ന് എല്ലാ രണ്ടെണ്ണം കൊടുക്കണമെന്ന്..


അവിടെ അവളുടെ കൈകളിൽ കൈകോർത്തു ഒരു പ്രായമുള്ള സ്ത്രീ നിൽപ്പുണ്ട്...


അവർ റോഡ് ക്രോസ്സ് ചെയ്യുവാൻ പേടിച്ച് മോനെ ഒന്ന് എന്നെ അവിടെ എത്തിക്കുമോ എന്ന് ചോദിച്ചു അവന്റെ കൈ പിടിച്ചു... അതിന് അവൻ ആ സ്ത്രീയെ തള്ളിയിട്ടു.. സ്ത്രീയെന്ന് പറയാൻ കഴിയില്ല കാരണം അതൊരു വയസ്സായ മുത്തശ്ശിയാണ്...



"നാണം ഇല്ലല്ലോ തള്ളേ എന്റെ കൈയിൽ പിടിക്കുവാൻ.. ഞാനാരാണെന്ന് അറിയുമോ രാജ ഗ്രൂപ്പ്‌ ഓഫ് കമ്പനിയുടെ  അവകാശിയാണ്..ആ എന്നെ തൊടുവാൻ നിങ്ങളെ പോലുള്ളവർക്ക് അവകാശമില്ല..,തൊടുവാൻ പോയിട്ട് എന്റെ 7 അകലത്ത് പോലും നിൽക്കുവാൻ കൂടി നിങ്ങൾക്ക് യോഗ്യതയില്ല...


ഛെ.....എന്റെ ഡ്രസ്സും ശരീരവും ഈ തള്ള കാരണം അഴുക്കായി... എന്തിനാണ് ഇറങ്ങി നടക്കുന്നത് വീട്ടിലിരുന്നാൽ പോരേ.. അതുമില്ലെങ്കിൽ മെൻറൽ ഹോസ്പിറ്റൽ പോയി കിടക്ക്... അല്ലാതെ ആളെ മെനക്കെടുത്താൻ ഇറങ്ങുക അല്ല വേണ്ടത്...


എൻറെ കാൽക്കൽ വീണ് മാപ്പ് പറഞ്ഞിട്ട് നിങ്ങൾ ഇവിടെ നിന്നും പോയാൽ മതി തള്ളേ.."


അത് പറഞ്ഞു തീരലും അവളുടെ കൈകൾ അവൻറെ മുഖത്ത് പതിയലും ഒരുമിച്ചായിരുന്നു...


"ഒന്ന് കൈതൊട്ട് എന്ന് കരുതി ഇത്രയും ഡയലോഗ് അടിക്കണ്ട ആവശ്യമില്ല... അവർ ഒരു സഹായം ചോദിച്ചു എന്നല്ലേ ഉള്ളൂ അല്ലാതെ നിന്നെ മകനായി വേണമെന്ന് പറഞ്ഞോ.. അതുമല്ല നിന്റെ സ്വത്തുക്കൾ ചോദിച്ചോ..? ഇല്ലല്ലോ..!



ആദ്യം നല്ലൊരു മനുഷ്യനാകാൻ പഠിക്കെടാ അല്ലാതെ മൃഗത്തിന്റെ സ്വഭാവം കൊണ്ടു നടക്കുകയല്ല വേണ്ടത്.... 


മരിക്കുമ്പോൾ ഈ കാണുന്ന സ്വത്തുക്കൾ നീ  കൊണ്ടുപോകുമോ ഇല്ലല്ലോ..

പക്ഷേ നല്ല സ്വഭാവമുണ്ടെങ്കിൽ അതും മരിച്ചുകഴിഞ്ഞാലും നിന്നെ വിട്ട് എവിടെയും പോവില്ല...


നീ എന്താ പറഞ്ഞേ നിൻറെ കാൽക്കൽ വീണ് മാപ്പ് പറയാനോ..,നിന്റെ വീട്ടിലുമില്ലേ ഇതുപോലെ ഉളളവർ അവരോട് നീ എങ്ങനെയാണ് പെരുമാറുന്നത്.,നാണമില്ലല്ലോ ഡാ തള്ളേ എന്ന് വിളിക്കാൻ...


അച്ഛൻ കോടിക്കണക്കിന് സ്വത്തുക്കൾ സമ്പാദിച്ചിട്ടൊന്നും ഒരു കാര്യവുമില്ല... ഇതുപോലെ ചെറ്റ സ്വഭാവം കാണിക്കുന്ന കുറെ മക്കളുമുണ്ട്...


അവരെ പറഞ്ഞിട്ടും കാര്യമില്ല.. നായയുടെ വാല് 12 കൊല്ലം കുഴലിലിട്ടാലും നിവരില്ലയെന്ന് പറഞ്ഞതു പോലെയാണല്ലോ..


പിന്നെ നീ ഈ മുത്തശ്ശിയോട് മാപ്പ് ചോദിച്ചിട്ട് പോയാൽ മതി..നിങ്ങൾ പറഞ്ഞതുപോലെ കാൽക്കൽ വീണിട്ട് ആണെങ്കിൽ ആവാം..."


അവളുടെ ആ ഡയലോഗ് കേട്ടതും അവനിക്ക് അവളോട് ദേഷ്യവും പകയും വാശിയും കൂടി...


കത്തുന്ന കണ്ണുകളിലെ  ദേഷ്യം അമർത്തിപ്പിടിച്ച് ചുണ്ടുകളിലെ അവളോടുള്ള പക മനസ്സിൽ ഒതുക്കി അവൻ മാപ്പ് പറഞ്ഞു അവിടെ നിന്ന് പോകുമ്പോഴും രൂക്ഷമായ ഒരു നോട്ടം അവൾക്ക് സമ്മാനിച്ചു...


ഇതൊക്കെ ഞാൻ എത്ര കണ്ടതാ എന്നമട്ടിലാണ് പെണ്ണിന്റെ നിർത്തം..


"ഡാ...ഡാ ഞാൻ കാണുന്നത് സ്വപ്നമാണോ.." ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ചോദിച്ചതിനാൽ രണ്ടുപേരുടെയും പുറം ഒരു പോലെ പൊളിഞ്ഞു..


ഞാൻ അജുനെയും അവൻ എന്നെയും അടിച്ചു...


പിന്നെ അവൾ മുത്തശ്ശിയോട് എന്തൊക്കെ ചോദിക്കുകയും പറയുകയും ചെയ്തു...


പിന്നെ അവരെക്കൂട്ടി ഒരു റെഡിമെയ്ഡ് ഷോപ്പിൽ കയറി.. ഞങ്ങളും ബാക്കിൽ  പോയി... അവിടെ നിന്നും അവർക്ക് വേണ്ട സാധനങ്ങളൊക്കെ വാങ്ങി...


ക്യാഷ് കൊടുക്കുമ്പോൾ അവൾ പറയുന്നത് കേട്ട് സ്തംഭിച്ചു നിന്നു..


അജുവിനെ നോക്കിയപ്പോഴും അവനും ഏതാണ്ട് എൻറെ അതെ അവസ്ഥയാണ്...


ഛെ ഇവൾ ഇങ്ങനെ ആണോ...

ഞങ്ങൾ കരുതിയത് പോലെയല്ലല്ലോ..


അവൾ വേണ്ടതെല്ലാം മുത്തശ്ശിക്ക് വാങ്ങി കൊടുത്തു... ബിൽ പേ ചെയ്യാൻ പോകുന്നതിനിടെ അവരുടെ കൂടെയുള്ള കുട്ടി ചോദിക്കുന്നത് കേട്ടു..


"ഇഷു കൈയിൽ ക്യാഷ് ഉണ്ടോ.,ഇല്ലേ സ്വർഗ്ഗത്തിൽ  കൊടുക്കാൻ വച്ചിരിക്കുന്ന ക്യാഷിൽ നിന്ന് എടുത്തോ..."


"വേണ്ടാടി.,ഇന്നല്ലേ കിട്ടിയ 1000 ഞാൻ അതിൽ വെച്ചില്ല  അതുണ്ട്... പിന്നെ സ്വർഗ്ഗത്തിൽ കൊടുക്കാൻ വെച്ചതിൽ നിന്ന് ഞാൻ എടുക്കില്ലയെന്ന് നിനക്കറിഞ്ഞുകൂടെ..."


"അത് അല്ലടാ കൈയിൽ ക്യാഷ് ഇല്ലാതെ എങ്ങനെയെന്ന് കരുതി പറഞ്ഞതാ..."


"പിന്നെ നീ എന്തിനാ ഡാ അവരുടെ കൈയിൽ നിന്നും ക്യാഷ് വാങ്ങിയത് അവർ നിന്നെ കുറിച്ച് എന്ത് കരുതിക്കാണും.. അത് മോശമായി ട്ടോ എനിക്ക് ഇഷ്ടായില്ല ട്ടോ.."


അവളുടെ കൂടെയുള്ള കുട്ടി പറയുമ്പോൾ ഞാൻ അജുനെ നോക്കി പറഞ്ഞു "ഇങ്ങനെ പറഞ്ഞു കൊടുക്കെന്ന്"...


അപ്പോ അവൾ പറയാണ് "ഡിയേ....ഇപ്പൊ ഞാൻ അവനോട് പോയി എൻറെ സ്വർഗ്ഗത്തിലേക്ക്‌ അവിടെയുള്ള പാവപ്പെട്ട കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുവാൻ വേണ്ടി  നിങ്ങൾ എനിക്ക് 1000 തരുമോ ചോദിച്ചാൽ അവൻ തരുമോ ഇല്ലല്ലോ...


അഥവാ തന്നാൽ തന്നെ ഒരു 10 അല്ലേ മാക്സിമം വന്നാൽ ഒരു 50 അല്ലാതെ അവൻ ഒന്നും തരില്ല മോളെ...


തരാത്തവരോടും പിടിച്ചു വാങ്ങണം എന്നല്ലേ... അതുപോലെ ഞാനും വാങ്ങിയെന്ന് കണക്കുകൂട്ടിയാൽ മതി...


അവൻ കൈയോണ്ട് കൊടുക്കാത്ത കൂട്ടത്തിലാണെന്ന് തോന്നുന്നു... പിന്നെ അവനിക്ക് ആ പണം കൊണ്ട് ഒരു ഉപകാരവുമില്ല അത് എനിക്ക് റബ്ബ് വിധിച്ചതാണ്..


അവന്റെ കൈയിൽ എങ്ങനെയെങ്കിലും എത്തിപ്പെട്ടതാവും., അല്ലാതെ അവൻ ഹലാലായ മാർഗ്ഗത്തിലൂടെ സമ്പാദിച്ചതാണെങ്കിൽ അത് എന്റെ കൈയിൽ വന്നു ചേരില്ല...


അതിൻറെ ഉടമ അധ്വാനിച്ചുണ്ടാക്കിയതുകൊണ്ടാണ്... അതിപ്പോൾ ഹലാലായ മാർഗത്തിൽ ഒരു തുണയുമില്ലാത്ത മുത്തശ്ശിക്ക് വന്നുചേർന്നത്..


എനിക്ക് കോടിക്കണക്കിന് പൈസയുണ്ടെന്ന അഹങ്കാരത്തോടെ നടക്കുകയല്ലാവേണ്ടത്..


ആ പണത്തിന് ഈ പാവപ്പെട്ടവരും അവകാശിയാണ്... ദൈവം ഒരു നോട്ടമിടും നിങ്ങൾ അത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന് അതുകൊണ്ട് നിങ്ങൾ അഹങ്കരിച്ചു നടന്നാൽ ഒരു പിടുത്തം പിടിക്കണം..


ഒരുപക്ഷേ അപ്പോൾ നിങ്ങൾ ദരിദ്ര്യനും  നിങ്ങളുടെ മുമ്പിൽ യാചിക്കാൻ വന്നവർ സമ്പന്നനും ആയിരിക്കും..."


"എന്റെ പൊന്നേ മതി ഞാനൊന്ന് പറഞ്ഞില്ലേ.,"അവളുടെ കൈകൂപ്പിയുള്ള സംസാരംകേട്ട് ഇഷുവൊന്ന് ചിരിച്ചു..


ആ ചിരിവന്നു തറച്ചത് എന്റെ ഇടനെഞ്ചിലായിരുന്നു... എന്തൊരു മൊഞ്ചാണ് പഹയത്തിനെ കാണാൻ..


ശരിക്കും പറഞ്ഞാൽ അവൾ പറഞ്ഞത് ശരിയാണ്.,ഞാൻ തനി പിശുക്കനാണ്..


അതുപോലെ ഉപ്പയുടെ പോക്കറ്റിൽ നിന്ന് 500 എടുക്കേണ്ട ഞാൻ 1000 എടുത്തു

അത് ഇങ്ങനെയുമായി..


വീട്ടിൽ യാചിച്ച് വരുന്നവർക്ക് പോലും ഞാൻ കൊടുക്കാൻ സമ്മതിക്കാറില്ല കൊടുക്കലുമില്ല..


എങ്ങനെ കൊടുക്കും ഓരോ തട്ടിപ്പുമായി ഇറങ്ങിയതല്ലേ..


അതുകൊണ്ട് ഇതിൻറെ യഥാർത്ഥ അവകാശികൾക്ക് പോലും ആരും ഒന്നും കൊടുക്കുന്നില്ലയെന്നൊരു സത്യം വേറെയും.. 


തട്ടിപ്പാണെന്ന് കരുതി അവരെ പറഞ്ഞു വിടുന്നു..


അപ്പോൾ ഉമ്മ പറയും..,നമ്മുടെ മുമ്പിൽ ഒരാൾ കൈ നീട്ടിയാൽ അവരെ വെറുംകയ്യോടെ അയക്കരുത്..


പിന്നെ ഞാൻ ചെയ്തത് ഒരു പാക്കറ്റ് മിഠായി വാങ്ങിവെച്ചു..ആരെങ്കിലും വരുമ്പോൾ അതിൽ നിന്ന് ഒരെണ്ണം എടുത്തു കൊടുക്കും..


അപ്പോ വെറും കൈ ആകില്ലല്ലോ...ഒരു കൈയിൽ മിഠായിയും മറുകയ്യിൽ നാണയവും...അപ്പോ ഞാൻ ഹാപ്പി അവരും ഹാപ്പി..


അയ്യോ നമ്മൾ നിങ്ങളോട് കഥ പറഞ്ഞു നിന്നിട്ട് അവൾ പോയി..


എന്തായാലും അവൾ ഒരു പുലി കുട്ടിയാണ്.. 10 രൂപ കൊടുക്കേണ്ടയിടത്തല്ലേ എന്നെക്കൊണ്ട് ആയിരം കൊടുപ്പിച്ചത്... പാവം ഞാൻ എന്റെ സങ്കടം ഞാൻ ആരോട് പറയും..


ഇവിടെയുള്ള തെണ്ടി അവൾ പറഞ്ഞതൊക്കെ കേട്ട് അത് ശരിയാണ് ഇത് ശരിയാണ് മറ്റേത് ശരിയാണ് എല്ലാം ശരിയാണ് പറയുകയാണ് അതിന്റെ കൂടെ എന്നെ കുറ്റപ്പെടുത്താനും മറന്നില്ല "നീ തനി കഞ്ചൂസനാണ് നിനക്ക് ഇത് തന്നെ വേണം.." ഇതായിരുന്നു ആ കോപ്പിന്റെ ഡയലോഗ്...


🎶" സയാൻ സുന്ദരനാ ഓനൊരു വല്ലാത്ത സംഭവമാ.🎶

ഉപ്പാനെ കളളിക്കിട്ട് ക്യാഷും കൊണ്ട് പോകുന്ന സയൻ മോൻ അവനിക്ക് പണികിട്ടി ഹൈവ മുട്ടൻ പണികിട്ടി..🎶


"ഡാ...,ഹംകെ ഇനി നിന്റെ നിന്റെ വാ തുറന്ന പണി കിട്ടുന്നത് നിൻറെ ബോഡിക്കായിരിക്കും പറഞ്ഞില്ലെന്ന് വേണ്ട.."


"ഓ.....കലിപ്പ്......കട്ട കലിപ്പ്......നീ പോടാ ഞാൻ ഇനിയും പാടും നിനക്ക് തടുക്കാൻ പറ്റുമെങ്കിൽ തടുക്ക്..."(അജു)


ഒരു അടികിട്ടിയതും അവൻ ഡീസന്റായി... എങ്ങനെയാ ഈ സ്വഭാവം ഇല്ലാതിരിക്കാ...

ആ കാന്താരിയെ പിടിച്ച് പെങ്ങൾ ആക്കിയതല്ലേ അപ്പോൾ ആങ്ങളക്കും ഉണ്ടാവും അതേ സ്വഭാവം...


അയ്യോ റൗഡി ബേബി എന്ന പേര് വരുവാനുള്ള ബാക്കി കാര്യം പറയണ്ടേ... പിന്നെ ഉള്ളത് നല്ല അന്തസായി ക്ലാസ്സൊക്കെ നടന്നുകൊണ്ടിരിക്കുമ്പോൾ ഒരുത്തൻ ഒരു കുട്ടിയോട് മോശമായി പെരുമാറി..


"അതിന് ലവൾ ചെയ്യ്തത് അവനെ മൂന്നു ദിവസം ബാത്റൂമിൽ പോവാതിരിക്കേണ്ട അവസ്ഥയിലാക്കി.." എന്ന് അജു പറഞ്ഞു നിർത്തിയതും ഞാൻ ഇടയിൽ കേറി ചോദിച്ചു..


"ഒഹ് പാവം അവൻ എങ്ങനെ വേദന കൊണ്ട് 3 ദിവസം നിന്നു ഒഹ് കിടന്നു കാണും അല്ലേ..."


"#&*.....##$.....ss##...മോനെ.." അല്ല അസ്സൽ തെറിയായിരുന്നു മറുപടി എന്റെ ചെവിക്കല്ല് ഇളകി.. ഒഹ്ഹ്ഹ് വേണ്ടായിരുന്നു മിണ്ടാതെ അടങ്ങി ഒതുങ്ങിയിരുന്നു കേട്ടാൽ മതിയായിരുന്നു... എന്നിട്ട് വീണ്ടും അവൻ തുടങ്ങി...


"ഡാ....ഒരുത്തൻ ബാത്റൂമിൽ പോകാതെയും ഒരുത്തി പോയിട്ടും" എന്ന് അവൻ പറഞ്ഞതും സംശയത്തോടെ ഞാൻ അവനെ നോക്കി..


"പറയാം..,ചെയ്യാത്ത കുറ്റത്തിന് 5 ദിവസം വീട്ടിലേക്ക് പറഞ്ഞയച്ചു.,അന്നവൾ കുറെ പറഞ്ഞു ഞാൻ ചെയ്തിട്ടില്ലയെന്ന്..


പക്ഷേ അവളുടെ വാക്ക് ആരും ചെവിക്കൊണ്ടില്ല... അന്ന് അവിടെ നിന്നിറങ്ങുമ്പോൾ അവൾക്ക് സാറിനോടും ആ കുട്ടിയോടും ദേഷ്യമായിരുന്നു..


പിറ്റേ ദിവസം ആ കുട്ടി സാറിനോട് പറഞ്ഞു എന്നെ ഒരു കുട്ടി ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന്..


അവൾ അതിനേക്കാൾ ഭീഷണിപ്പെടുത്തി ആ പേര് പറയിപ്പിച്ചു..


ഇഷു ഒരു തെറ്റും ചെയ്തില്ലയെന്ന് അറിഞ്ഞു കോടതി വെറുതെ വിട്ടെന്ന് അറിഞ്ഞാൽ ആഘോഷിക്കുന്നത് പോലെ അവളും ആഘോഷിച്ചു അതും ഭീഷണിപ്പെടുത്തിയവൾക്ക് പണിയാൻ വേണ്ടി മാത്രം..


അന്നവൾ ചെറുനാരങ്ങയുടെ 100 ഇരട്ടി ഗുണമുള്ള വിം കൊണ്ടൊരു ചെറുനാരങ്ങ വെള്ളം

അവൾക്ക് കൊടുത്തു...


പിന്നെ പറയണമോ അവൾ ബാത്റൂമിലും അവൻ പുറത്തും കിടന്നു ഹാഹാ" (അജു)


"വേറെ ഉള്ളത് അവളുടെ ഉമ്മയുടെ ബ്രോ...അവളുടെ ഇക്കാ അതായത് നമ്മുടെ ഫ്രണ്ട് *Fayiz...*"


"അവനിക്കോ... അതും സ്വന്തം ഇക്കയ്ക്കോ നീ പറ.."


"നിന്റെ വാ ആദ്യം അടച്ചു വെക്ക് എന്നിട്ട് ഞാൻ പറയാം കോപ്പേ.."


പിന്നെ ഞാൻ മിണ്ടിയില്ല...അവൻ തുടങ്ങി..ഫായി അവൾക്ക് ഡയറി മിൽക്ക് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞിട്ട് കൊടുത്തില്ല..


അതിന് വേണ്ടി അവൾക്ക് അറിയാത്ത പണിപോലും അവൾ ചെയ്തു...


അവൻ കിടക്കുന്ന റൂമിൽ അവൻറെ ബഡിൽ അവന്  ചൊറിയാൻ വേണ്ടി അവൾ എന്തോ പൊടി ഇട്ടു...


പാവം അന്ന് അവൻ ഹോസ്പിറ്റലിൽ പോയി കിടന്നു ചൊറിഞ്ഞിട്ട് ബ്രേക്ക് ഡാൻസ് വരെ കളിച്ചു... പിന്നീടവൻ അവൾ പറയുന്നതിനു മുൻപ് തന്നെ വാങ്ങി കൊടുക്കുവാൻ തുടങ്ങി..


പിന്നെ നിന്റെ കൈയിൽ നിന്ന് 1000 വാങ്ങിച്ചത് പോലെ അവൾക്ക് കഞ്ചൂസ് എന്ന് തോന്നുന്നവരുടെ കൈയിൽ നിന്നും വാങ്ങിക്കും...


പിന്നെ അന്ന് ഉണ്ടായ മാഷിനെ അവൾ അഴിമതി നടത്തിയതിന്റെ പേരിൽ ജയിലിലേക്ക് അയച്ചു..


ആരും അദ്ദേഹത്തിനെതിരെ പറയാനോ ആക്ഷൻ എടുക്കാനോ നിന്നില്ല പക്ഷേ ലവൾ അദ്ദേഹത്തെ കുറച്ചുകാലം ജയിലിലേക്ക് അയച്ചു...


എന്ത് കുരുത്തക്കേട് നടന്നാലും ഫസ്റ്റ് ഉണ്ടാവുന്നതും ലവൾ തന്നെ... അതും ആരാ ഇത് ചെയ്തത് എന്ന് ചോദിച്ചാൽ അപ്പോൾ ലവളുടെ പേര് വരും...


സഖാക്കൾ വരുന്നത് പോലെയാണ് കൈ ഉയർത്തി പിടിച്ചു ഞാൻ തന്നെയെന്ന് പറഞ്ഞു വരും..."


"ഡാ ഇങ്ങനെയുള്ള തീവണ്ടിക്ക് എന്തിനാടാ കേറുന്നത്.,അതിൽ തല വെക്കുന്നതിനേക്കാൾ സുഖം വെക്കാതെയിരിക്കുന്നതാണ്.",


"ആരാ മോനെ ആ തീവണ്ടി..?"


അതും പറഞ്ഞു കൊണ്ട് അവിടേക്ക് ഗിരീഷ് സാർ കയറിവന്നു... ഭാഗ്യം ആരാണെന്ന് അറിഞ്ഞില്ല..


"ആ തീവണ്ടി ഒരിക്കലും ഇറക്കി വിടില്ല എന്നെനിക്കുറപ്പുണ്ട്.,പിന്നെ തല വെച്ചാൽ ആ തലയും കൊണ്ടല്ലേ പോകും..


എൻജിൻ കേടായെന്ന് വെച്ച് പാതിവഴിയിൽ ഇട്ടേച്ചു പോവില്ല ഡാ...."


എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് അവളോടൊപ്പമായിരിക്കും


എൻറെ ശ്വാസം നിൽക്കുന്നത് വരെ എനിക്ക് അവളെ വേണം എൻറെ ജീവൻറെ പാതിയായി...


എൻറെ മക്കളോടായി എനിക്ക് നമ്മുടെ ജീവിതത്തിൽ നടന്ന കഥ പറയണം...

 *💘കാന്താരിയെ പ്രണയിച്ച മാഷ്* 💘ന്റെ കഥ...


പിന്നെ നമ്മളെ പെണ്ണിനെ ഉടായിപ്പ് എന്ന് പറയുന്നത് കേട്ടു... പെണ്ണ് ഉടായിപ്പല്ലാട്ടോ അങ്ങനെയാണെങ്കിൽ ഞാൻ പ്രണയിക്കുമോ...


ഈ കാണുന്ന കുരുത്തക്കേട് മാത്രമേയുള്ളൂ... ആളൊരു പാവമാണ് സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കുന്ന എൻറെ പെണ്ണ്...


"ഡാ....ഇന്ന് അവളെ കണ്ടില്ലല്ലോ"

 എന്ന് പറഞ്ഞു നാവ് ഉള്ളിലേക്കിട്ടില്ല...


അപ്പോഴേക്കും കലപിലയാക്കി വരുന്നുണ്ട്.,ഞമ്മളെ കണ്ടപ്പോൾ അവളുടെ ഒരു ഒലക്കമ്മലെ പാട്ട്....


🎶 ചാന്തുപൊട്ടും ചങ്കേലസ്സും ചാർത്തി വരുന്നവനെ...🎶

🎶പുലരി ചെക്കാ നിന്നെ കാണാൻ പൂതി പെരുക്കാത്ത

മനസ്സിൽ നീയൊരു കാട്ടു സിംഹമല്ലേ എന്ന് ഡ്രാക്കുളയല്ലേ.🎶


ഇതും പാടിക്കൊണ്ട് മൈൻഡ് പോലും ചെയ്യാതെ കുരിപ്പ് പോയി..ഇവിടെ ഒരുത്തൻ തലങ്ങും വിലങ്ങും ചിരിക്കുന്നുണ്ട്  ഇവനെയൊക്കെ ഇതിനെ പറ്റൂ....


ഈ പൊട്ടാസിന് നമ്മളോട് ഇഷ്ടം തോന്നുമ്പോഴേക്കും എനിക്ക് കണ്ണില്ലാതാകുമോ.. അമ്മാതിരി നോട്ടമല്ലേ നമ്മൾ അവളെ കൊണ്ട് നോക്കുന്നത്..


തുറിച്ചു നോക്കി നോക്കി എന്റെ കണ്ണ് വെളിയിൽ പോകുമോ എന്തോ.... നമുക്കിട്ട് പാരയും പണിത് ലവൾ പോകും പിന്നെ അജുന്റെ  ഒലക്കമ്മലെത്തെ ചിരി കാണുമ്പോൾ നോക്കിപ്പേടിപ്പിച്ചു പോകും..


"ഡാ...എൻറെ ഒരു ഭാഗ്യം നോക്കിയേ... നിന്നെക്കൂടാതെ ഫായിയുടെ കൂടെ പോയി പോയി അവളോട് ഇഷ്ടം തോന്നി പറയാൻ പോകുമ്പോഴേക്കും അവൾ എന്നെ അവളുടെ ആങ്ങളയാക്കി മാറ്റി...


ഇല്ലേ ഇപ്പോൾ അവൾ എൻറെ പ്രണയിനിയായിരുന്നേനെ.... ഓ ഇപ്പൊ എന്റെ ഒരു ഭാഗ്യം...


റിങ് കൊണ്ടുപോയ എനിക്ക് കിട്ടിയത് ഇതാണ്..."

എന്ന് പറഞ്ഞു അവൻ അവന്റെ കൈ കാണിച്ചു തന്നു...


3 Love symbol undu 1ullath cute brother..,

2ullath "A piece of my heart is in heaven"..

3 ullath"forever in my heart I love U bro..."


നല്ല ഭംഗിയുണ്ട് കാണുവാൻ... 

"ഡാ ഇതെന്താ ഊരാൻ പറ്റാത്തത് " എന്ന്  ചോദിച്ചപ്പോൾ പറയുകയാ..


ആദ്യം വേറെയാ കെട്ടി കൊടുത്തത് അത് ഊരിക്കളഞ്ഞതുകൊണ്ട് കിട്ടിയ പണിയാണ്... ഇതിന്റെ കീ അവളുടെ കയ്യിലാണ്.. 


"ഇതെന്ന് ഞാൻ ഊരികളയുന്നുവോ അന്ന് തൊട്ട് നിങ്ങൾ എൻറെ ബ്രോ അല്ലാ ഞാൻ വെറുക്കുന്ന ഒരാളാകുമെന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഇന്നും എൻറെ കയ്യിൽ കെട്ടി നടക്കുന്നു.."


"ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ ഇതൊക്കെ എപ്പോൾ നടന്നു കുരിപ്പേ..?? "


"ഞാൻ പറഞ്ഞാലല്ലേ നീ അറിയൂ... നീ ചോദിച്ചതുമില്ല ഞാൻ പറഞ്ഞതുമില്ല..."(അജു)


ഒരു ലോഡ് പുച്ഛം വാരിവിതറി "എന്നാൽ വാ നമ്മുക്ക് പോകാം" അതും പറഞ്ഞു നടന്നു...

____________________________________


"ഡീ.....,ഇതൊന്ന് വായിച്ചു തരുമോ" എന്ന സനയുടെ ചോദ്യം കേട്ട് അവളുടെ കയ്യിലെ നോട്ട് വാങ്ങി..


😳..."നിനക്ക് ഡിസ്ഗ്രാഫിയയുണ്ട് മോളെ...ഇപ്പോളെന്ത് ചെയ്യും.."


"എന്ത്😮 ഡിസ്ഗ്രാഫിയയോ??  അതെന്താ??  എനിക്ക് പേടിയാകുന്നു.... അതിന് മരുന്നുണ്ടോ ഒന്ന് പറ ഇഷു..."


ഹഹഹാ പെണ്ണ് ഇപ്പോൾ കരയുമെന്ന വക്കിലെത്തി... 

"പറയാം അതിനുമുമ്പ് ഒരു two hundred താ.."


"ഇന്നാ ഇപ്പോൾ ഇതേ ഉള്ളൂ" വെന്ന് പറഞ്ഞു 150 തന്നു... പാവം ഇങ്ങനെയുള്ള സമയത്ത് മാത്രമേ അവളുടെ കയ്യിൽ നിന്ന് കിട്ടൂ... അല്ലേൽ കുരിപ്പ് ഫുഡ്‌ പോലും നമ്മളുടെ പോക്കറ്റിൽ നിന്നായിരിക്കും..


""ഡിസ്ഗ്രാഫിയ: സ്വയം എഴുതുന്ന കാര്യങ്ങൾ മറ്റുള്ളവർക്കോ സ്വന്തമായോ പോലും മനസ്സിലാക്കാനോ,  സ്വന്തം കൈയ്യക്ഷരം സ്വയം വായിക്കാൻ കഴിയാതെയൊ വരുന്ന അവസ്ഥയാണ്...""


അതിനുള്ള ചികിത്സ നിന്റെ ഉപ്പയോട് LKG അഡ്മിഷൻ ശരിയാക്കാൻ പറ.." അതും പറഞ്ഞു അവളെ കളിയാക്കി ചിരിക്കുവാൻ തുടങ്ങി..


, എന്റെ ഉമ്മ മതിയേ 😰 അയ്യോ എന്നെ കൊല്ലുന്നേ.... ഡീ ഈ ഭദ്രകാളിയെ പിടിച്ചു വെക്ക്.." 

ഞാൻ ദേവുനോട് പറഞ്ഞു എന്നിട്ടും നിന്നില്ല...  "പിന്നെ ദേവുന്റെയും  പറഞ്ഞുതരാം.."


അത് പറഞ്ഞപ്പോ പെണ്ണ് ഒന്ന് അടങ്ങി അതിനു മുമ്പ് മറ്റൊരുത്തിയുണ്ട് മുഖവും തിരിച്ചിരിക്കുന്നു..


"ഡിയേ..നീ പൈസ തരേണ്ട.."

 അതിനും കിട്ടി അടി...  എന്റെ ഉമ്മ ഇന്ന് ഇവറ്റകളുടെ അടി വാങ്ങാനാവും എൻറെ വിധി.... 

"എന്ന ഞാൻ പറയാം..."


""ഡിസ്കാൽക്കുലിയ: കണക്കുകൾ കൂട്ടുന്നതിലോ കണക്ക് പഠിക്കുന്നതിലോ ഉള്ള പ്രശ്നങ്ങൾ...""


അത് കൊണ്ടാവും അതിന്റെ പേര് തന്നെ കാൽക്കുലിയ എന്നായത് കൽ ഉളുക്കിയോയെന്ന് ചോദിക്കുന്നത് പോലെ.,വേറെയുമുണ്ട്.."


"അതും എനിക്ക് തന്നെയാണോ ഡീ മരഭൂതമേ.."

ഓ ദേവു കലിപ്പിലാണ് ട്ടോ 

"നിനക്ക് അല്ലാ എന്റെ ദേവു"

അത് പറഞ്ഞപ്പോൾ അവൾ ഒന്ന് അടങ്ങി... ഓ എന്റെ വിധി... ഇവരെ പോലെയുള്ള 2 എണ്ണം..


""ഡിസ്‌ലക്സിയ:വായനയിലും വായിച്ച കാര്യങ്ങൾ ഗ്രഹിക്കുന്നതിലുമുള്ള പ്രശ്നമാണ്.""


""അതല്ല അപ്പോൾ ഇതിൽ ഏതാ നിൻറെ...""


രണ്ടുപേരും ഒരുമിച്ച് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു...

 "എനിക്ക് ഇതിൽ ഒന്നുമില്ല കാരണം ഞാൻ ബ്രില്ലിയൻറ് 

 ആണ്..." അപ്പോയെക്കും രണ്ടും ഓടിത്തുടങ്ങി...


ഓ ഇത്രയും വേണ്ടായിരുന്നു കണ്ടകശനി കൊണ്ടേ പോകൂ എന്ന് പറഞ്ഞതുപോലെ ഇന്ന് ഞാൻ ഇവരുടെ അടിയും കൊണ്ടേ പോകൂ... അമ്മാതിരി തല്ലല്ലേ തല്ലുന്നത് പഹയത്തികൾ..


"എന്താ അവിടെ മൂന്നു പേരും കൂടി ഒരു സ്വകാര്യ പറച്ചിൽ ഇവിടെ സെർ വന്നത് പോലുമറിയാതെ..


stant up...U tell me..? "


എന്ന് സനയെ ചൂണ്ടി പറഞ്ഞപ്പോൾ അവൾ എന്നെയൊരു നോട്ടം എന്റെ 150 വാങ്ങിയതല്ലേ ഇപ്പൊ കാണിച്ചു തരാം കേട്ടോയെന്ന ഭാവത്തിൽ..


"അതില്ലേ സെർ..ഇവൾ പറയുകയാ സാറിന് ഡിസ്ഗ്രാഫിയയാണെന്ന്.."


La haula wala quwwata illa billahil aliyyil azeem....ഞാനോ എപ്പോ... കള്ളം പച്ചക്കള്ളം...


"ഞാൻ സാറിനെ പറയുന്നുണ്ടെങ്കിൽ ഒന്ന് മാത്രം പറയാൻ നിൽക്കില്ല മൂന്നും പറഞ്ഞേനെ..." എന്നും പറഞ്ഞു 3 പറഞ്ഞു കൊടുത്തു...


പിന്നെ അവിടെ നടന്നത്...


യാ ഹൂദാ....വെറൈറ്റി തെറികൾ ഹോ എൻറെ ചെവിയുടെ കർണ്ണം പോയി..ബാഹ്യകർണ്ണം മദ്ധ്യകർണ്ണം ആന്തരകർണ്ണം ഇവ മൂന്നും ഓടിപ്പോയി...  അതുകൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലുമായി കുറെ വെറൈറ്റി തെറികൾ പഠിച്ചു..


"സെർ...,ഇപ്പൊ പറഞ്ഞതൊക്കെ സാറിൻറെ കുടുംബക്കാരാണോ.."

എന്നൊരു സംശയരൂപേനെ ചോദിച്ചു..


"stupid..don't be quiet..get out...."


സാർ അത് പറഞ്ഞതും., സന ചിരിക്കുവാൻ തുടങ്ങി ഇപ്പൊ എങ്ങനെയുണ്ടെന്ന് മുഖം കൊണ്ട് കോപ്രായങ്ങൾ കാട്ടുന്നു...


നിനക്ക് കാണിച്ചു തരും...,എന്നെ ബലിയാടാക്കി നീ അങ്ങനെ ഇവിടെ സുഖിച്ചിരിക്കേണ്ട ഇപ്പൊ ശരിയാക്കിത്തരാം ഞാൻ മനസ്സിൽ പറഞ്ഞതാണ് ട്ടോ...


"എന്താ പറഞ്ഞത് കേട്ടില്ലേ.., എനിക്ക് ക്ലാസ് എടുക്കണം.,വേഗം പോവാൻ നോക്ക്.."


"അതിലെ സാർ ഈ സന പറയുന്നു.... ഞാൻ നിന്നെ പുറത്ത് പോകാൻ സഹായിച്ചില്ലേ പോകുമ്പോൾ എന്നെയും കൂടെ കൂട്ട് എന്ന്അ... വൾക്കും വരണം പോലും സെർ.."


"സന stant up.." 

സന നിന്നതും സാർ ചോദിച്ചു... അവളില്ലയെന്നെ പറയുമെന്നെനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു..


അതുകൊണ്ട് സാർ ചോദിക്കുമ്പോൾ അവളെ ഞാൻ നുള്ളി... പാവം നുള്ളിന്റെ വേദനയിൽ നമ്മളെ ആന ആ യെന്ന് പറഞ്ഞു...


നമ്മളോടാണ് അവളുടെ കളി നടക്കില്ല മോളെ..,പിന്നെ അതല്ല സാർ ഇതല്ല സാർ എന്ന് കുറേ പറഞ്ഞു നോക്കി..


"Get out......................!!"

എന്റെ റബ്ബേ ഇതെന്തോന്ന് ഗർജ്ജനമോ..


അപ്പോഴാണ് ഞമ്മളെ രണ്ടുപേരെയും നോക്കി വാ പൊത്തിചിരിക്കുന്ന ദേവൂനെ കണ്ടത്..


വെയിറ്റ് മോളെ., 

ഞാൻ സനയ്ക്ക് അവളെ കാണിച്ചു കൊടുത്തു അവൾക്ക് കാര്യം പിടി കിട്ടിയത് പോലെ അവൾ പറഞ്ഞു..


"ഡിയെ....,ദേവു വരുന്നുപോലും... എനിക്ക് ഒന്നും വയ്യ നീ തന്നെ ചോദിച്ചോ സെർ വീടുമായിരിക്കും..."


"ഇനി രണ്ടിനും എന്താ വേണ്ടത് തമ്പുരാട്ടിമാർ ഇറങ്ങുന്നില്ലേ...? "


"അതേ സെർ ദേവികയും വരുന്നുപോലും." അവിടെയും സനയെ ചെയ്തതുപോലെ അയ്യോ നുള്ളിയില്ല ട്ടോ പകരം കാലിന് അസ്സൽ ചവിട്ടു കൊടുത്തു...


"I said get out...................!!!"


"Thank you so much sir..."


എന്നും പറഞ്ഞു ഞങ്ങൾ മൂന്നും തുള്ളിച്ചാടി ഇറങ്ങി.,പിന്നെയും സെർ എന്ന് വിളിച്ചപ്പോൾ ആ കാലമാടൻ തുടങ്ങിയില്ലേ.. "ക്ലാസിലോ ഇരിക്കില്ല പുറത്താക്കിയാലോ ക്ലാസെടുക്കാനും വിടില്ല ഇനി എന്താണ് വേണ്ടത്..."


"അത് ലൈബ്രറിയിൽ പൊയ്ക്കോട്ടെ എന്ന് ചോദിക്കുവാനാണ്.." 

അപ്പൊ പറയാ  "ലൈബ്രറിയിലുള്ള ബുക്‌സിനെയും വെറുപ്പിക്കാനാണോ"...എന്താല്ലേ സാർ ഇങ്ങനെ ഒക്കേ പറയുന്നു...


അവിടെ നിന്നും ലൈബ്രറിയിലേക്ക് പോകുമ്പോൾ സന വേഗം ഓടിപ്പോയി.... പോവുന്ന വഴിയിൽ ഒരുത്തനുമായി കൂട്ടിയിടിച്ചു...


അവിടേക്ക് പോയപ്പോൾ ഒരുത്തൻ അവളോട് മോശമായി സംസാരിക്കുന്നു... പിന്നെ നമ്മളെ ചങ്കിനെ തൊട്ടുകളിച്ചാൽ അവനെ വെട്ടും എന്ന് പറഞ്ഞത് പോലെയാണ് ഞാനും...


പ്രശ്നം വേറെ ഒന്നുമല്ല..,അവൾ ബാക്കിയുള്ള നാല് പേരെയും അതുപോലെ കൂട്ടിയിടിക്കണം പോലും..


"ഹായ്....,എന്താ ഇവിടെ പ്രശ്നം..! ഞാൻ ഇടിച്ചാൽ മതിയോ... അവൾ തന്നെ ഇടിക്കണം എന്നുണ്ടോ അവളുടെ ഇടിക്ക് പവർ കുറവാണ്.... ഞാൻ ആകുമ്പോൾ അതിന്റെ പ്രശ്നമുണ്ടാവില്ല...  അപ്പോ എങ്ങനെ ഞാൻ മതിയോ അതോ അവൾ തന്നെ വേണമോ.."


"ഓ ആരിത് നമ്മളെ പുലി കുട്ടിയോ...,വരണം വരണം...  മൂന്നാല് ദിവസമായി ഒന്ന് പരിചയപ്പെടണമെന്ന് കരുതി നിൽക്കുന്നു... നീയൊരു മൊഞ്ചത്തി തന്നെയാണല്ലോ..


നീ ഇടിക്കേണ്ട അതിനുപകരം ഞാൻ നിനക്കൊരു സമ്മാനം തരാം അതല്ലേ അതിൻറെ ഒരു ശരി..


അപ്പോ എങ്ങനെയാടാ... ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ ഒരു പുലി പുലിക്കുട്ടി മൊഞ്ചത്തിയെ പറ്റി... ആ  മൊഞ്ചത്തിയാണിത് ഞാൻ കൊടുക്കാൻ പോവുന്ന സമ്മാനം എല്ലാവരും ശ്രദ്ധിച്ചു നോക്കി നിൽക്കണേ... ഒരു അടാർ കിസ്സ് തന്നെ ആവും..."


"അതേ ഇക്കാക്കസ് ഒരു മിനിറ്റ്ആ...  ഫോണിൽ ഒന്ന് വീഡിയോ എടുക്കുമോ നമുക്ക് വൈറലാക്കാം.... എന്ത് പറയുന്നു..


ഇതുപോലെ കാണാൻ സുന്ദരനായ നിങ്ങൾ കിസ് ചെയ്യുമ്പോൾ അത് വീഡിയോ എടുത്തില്ലെങ്കിൽ മോശമല്ലേ..."


വന്യജീവിയെ നോക്കുന്നതുപോലെ അവറ്റങ്ങൾ എന്നെയൊരു നോട്ടം "ഇവളുടെ ആഗ്രഹം അല്ലേ വീഡിയോ എടത്തേക്ക്.."


അവൻറെ നോട്ടവും സംസാരവും എനിക്ക് തീരെ പിടിച്ചില്ല ട്ടോ.,അവൻറെ ആഗ്രഹമല്ലേ സാധിച്ചു കൊടുത്തേക്കാം..


പക്ഷേ ഇവിടെ രണ്ടെണ്ണം "വാ ഇഷു പ്രശ്നം ഉണ്ടാക്കേണ്ട നമുക്ക് പോവാ"മെന്ന് പറയുന്നു...  ഗ്രൗണ്ടിൽ ആയതുകൊണ്ട് കാഴ്ച കാണാൻ കുറച്ചുപേരുണ്ട്...


കഴുകന്റെ കണ്ണുകളുമായി അവൻ എന്റെ അടുത്തേക്ക് വരുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സ്മെൽ...


അവൻറെ മുഖം എൻറെ മുഖത്തോടടുപ്പിച്ചു വന്നതും പിന്നെ ഒന്നും നോക്കിയില്ല അവൻറെ കരണം നോക്കി ഒന്ന് കൊടുത്തു...


കിട്ടിയ അടിയുടെ പവർ കൊണ്ട് അവൻ രണ്ട് സ്റ്റെപ്പ് ബാക്കിലേക്ക് പോയി... റബ്ബേ നമ്മളെ അടിക്ക് ഇത്രയും പവറോ..


ബാക്കി ഉളളവർ ഉണ്ട് വാ തുറന്നു നിൽക്കുന്നു...


"എന്തേ ഇതുപോലെയുള്ളത് നിങ്ങൾക്കും വേണമോ" എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി പാവം എല്ലാം പേടിച്ചു പോയി ട്ടോ..


"ആ വീഡിയോ എടുത്ത ഫോൺ ഇങ്ങുതാ" യെന്ന് പറഞ്ഞു അതും വങ്ങി ആാാ വീഡിയോ ക്യാമ്പസ്‌ ഗ്രൂപ്പിൽ സെന്റ് ചെയ്യ്തു..


"നമ്മളെ കൊണ്ട് ഇത്രയേ കഴിയും എന്തിനാ വീഡിയോ വേസ്റ്റാക്കി കളയുന്നത് അപ്പോ ഇതല്ലേ അതിന്റെതായ ഒരിത്‌..." 

എന്നും പറഞ്ഞു പോകുവാൻ നിന്ന എന്നെ വീണ്ടും അവിടെ പിടിച്ച് നിർത്തിച്ചു...


"ഡീ......നീ ചെവിയിൽ നുള്ളിക്കോ നിനക്ക് ഈ ഇർഷാദിനെ ശരിക്കുമറിയില്ല മോളെ...


ഇന്നേവരെ ഒരു പെണ്ണും എന്റെ ദേഹത്ത് കൈ വെച്ചിട്ടില്ല... ഞാൻ വെക്കുന്നതും തലോടുന്നതുമല്ലാതെ.. 


ഇന്ന് ആദ്യമായി നീ എൻറെ മുഖത്ത് അടിച്ചു... നീ നോവിച്ചത് മൂർഖനെയാണ്‌.... ഞാൻ ഒരു പെൺകുട്ടിയെ ആഗ്രഹിച്ചാൽ അതെന്ത് വിലകൊടുത്തും നേടും.. അതുപോലെ നിന്നെയും ഞാൻ ആഗ്രഹിച്ചതാണ് അതുകൊണ്ട് നിന്നെയും ഞാൻ നേടിയിരിക്കും...."


"Pphhhaaa നിർത്തെടാ പുല്ലേ നിന്റെ ഓഞ്ഞ ഡയലോഗ്..... വില കൊടുത്ത് നേടേണ്ടതല്ല സ്ത്രീകളെ മനസ്സ് കൊടുത്ത് നേടേണ്ടതാണ്...


അതിന് നിന്നെ പോലുള്ളവർക്ക് മനസ്സുണ്ടോ....  കഴുകന്മാരുടെ കണ്ണുപോലെ സ്ത്രീകളെ വേട്ടയാടുന്ന നിങ്ങൾക്കൊക്കെ എവിടെയാ മനസ്സല്ലേ..


നീ മൂർഖൻ ആണെങ്കിൽ ഞാൻ അനക്കോണ്ടയാണ്.... എല്ലാ പെൺകുട്ടികളെയും പോലെ എന്നെ വിലയിരുത്തേണ്ട... ഞാൻ വേറെ ലെവലാ... കേട്ടോടാ കോപ്പേ.."


"Pphha നിർത്തെടി ചൂലെ... ഞാനൊന്ന് നിന്നെ കാണേണ്ടത് പോലെ കണ്ടാൽ പിന്നെ പൊന്നുമോൾ 10 മാസം കഴിയാതെ പുറംലോകം കാണില്ല..."


"അത് എന്താടാ പുറത്ത്  ലോകം ഉണ്ടാവില്ലേ കാണാതിരിക്കാൻ.... അങ്ങനെ വല്ല പൂതിയും കൊണ്ട് മോൻ വന്നാൽ പിന്നെ 10 മാസം അല്ലാ നീ ഈ ജന്മം ഒരിക്കലും ഒരു പെണ്ണിൻറെ അടുത്ത് പോകില്ല.... പോവാതിരിക്കാൻ മാത്രം ചെയ്തു വെക്കും 🔪.."


"എന്താടി പുല്ലേ പേടിപ്പിക്കുകയാണോ....."

എന്ന് അവൻ ചോദിച്ചപ്പോൾ "നിന്നോട് ആരാ ഡാ പേടിക്കാൻ പറഞ്ഞത് ഞാൻ പറഞ്ഞോ ഇല്ലല്ലോ..." എന്ന് പറഞ്ഞു നടന്നു..


"നീ നോക്കിക്കോ മോളെ ഞാൻ നിന്നെ വെറുതെ വിടില്ല..."


"നീ പോടാ"  എന്നും പറഞ്ഞു തിരിഞ്ഞു നോക്കി നാവും കടിച്ച് കൈ കൊണ്ട് കഴുത്തിൽ കൈവെച്ച് കൊല്ലുന്നത് പോലെ ആക്ഷൻ കാണിച്ച് നടന്നതും ആരെയോ കൂട്ടിയിടിച്ചു.. 


പടച്ചോനെ ഇവനോ.....,അടുത്ത കുരിശ് വന്നല്ലോ..

____________________________________


എന്റെ റബ്ബേ ഇതെന്തൊരു ജന്മം... സെർ ക്ലാസ്സിൽ നിന്നും പുറത്താകുമ്പോൾ താങ്ക്സ് പറഞ്ഞു വരുന്നത് കണ്ടില്ലേ..


അവളുടെ പുറകെ വെച്ചു പിടിച്ചു.. അപ്പോഴുണ്ട് ഒരുത്തൻ അവളെ കിസ്സ് ചെയ്യുവാൻ പോകുന്നു...


അവളുടെ ആ ഡയലോഗും കൂടി ആയപ്പോൾ രണ്ടിനും ഒന്ന് കൊടുക്കാമെന്ന് കരുതി പോകുമ്പോൾ അജു വന്നു പിടിച്ചു...


എന്നിട്ട് അവിടേക്ക് വിരൽചൂണ്ടി കാണിച്ചു തന്നു എൻറെ കണ്ണ് പുറത്തേക്ക് തള്ളി.....  അവൾ അവനെ അടിച്ചതും പോര വെല്ലുവിളിയും സ്വീകരിച്ചു വന്നിരിക്കുന്നു..


ഈ പിശാച് ശത്രുക്കളുടെ എണ്ണം കൂട്ടുമോ റബ്ബേ... എന്ന് കരുതി നിൽക്കുമ്പോഴാണ് അവൾ

ആരോ ആയി കൂട്ടിയിടിച്ചത്...


ആരാ എന്ന് നോക്കിയപ്പോ ഞാനും അജുവും ഒരുമിച്ചു പറഞ്ഞു "ഇവനോ...."


"ഡാ ലവൻ......" എന്ന് പറഞ്ഞു അവളെ നോക്കുമ്പോഴുണ്ട് അവളും അതേ അവസ്ഥയിൽ

പിന്നെ സനനെയും ദേവുനെയും നോക്കി അവരും അവളെ പോലെ തന്നെ....


"പടച്ചോനെ ഇനി എന്തൊക്കെ കാണണം..."

 

യാ ഹുദാ ഇവനോ.,പടച്ചോനെ ഒന്ന് പോയില്ല അതിനുമുമ്പ് അടുത്ത കുരിശും എത്തിയല്ലോ.... നമുക്കൊരു കലക്ക് കലക്കാം...


"ഹായ്...,ചെല്ലക്കിളി മറന്നോ ഈ ചേട്ടനെ... നീ മറന്നാലും ഈ ചേട്ടൻ മറക്കില്ല നിന്നെ.... മറന്നു കളയാൻ പറ്റുന്ന ബന്ധം അല്ലല്ലോ നമ്മൾ തമ്മിൽ.."


"അതുതന്നെ എങ്ങനെ മറക്കും..

ഒന്നുമില്ലെങ്കിലും എൻറെ കൈയിൽ നിന്നും ഒരു സമ്മാനം വാങ്ങിയതല്ലേ.,അതുകൊണ്ട് അത്രപെട്ടെന്നൊനും മറക്കാൻ കഴിയില്ല..


പിന്നെ ഒന്ന് കൈ വിട്ടാൽ ഉപകാരമായിരുന്നു..ഇല്ലെങ്കിൽ നിനക്ക് തന്നെ പണിയാകും..... കൈ വിടടാ....വിടാൻ.....വിടുന്നുണ്ടോ ഇല്ലയോ..."


"ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമോടി പുല്ലേ..,ആദ്യമായി എൻറെ ദേഹത്ത് കൈവെച്ചവളാ നീ.... നിന്നെ അന്വേഷിച്ച് നടന്നപ്പോയാണ് അറിഞ്ഞത് ഈ ക്യാമ്പസിലാണെന്ന്...


പിന്നെ ഒന്നും നോക്കിയില്ല പെട്ടിയും കിടക്കയുമെടുത്ത് ഇങ്ങോട്ട് പോന്നു..,ഇവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ഇതും....   ഇതാരപ്പാ നിന്നെ പോലൊരു സാധനം എന്ന് കരുതി നോക്കുമ്പോൾ അതും നീ.... നിനക്കിത് തന്നെയാണോ ഡി ഹോബി...


അന്ന് നീ എന്നെ അടിച്ചതിന്റെ വേദന ഇന്നും പോയില്ല.... മുഖത്ത് നിന്നല്ലാ മറിച്ച് മനസ്സിൽനിന്നാണ് ട്ടോ..."


എന്നും പറഞ്ഞു അവൻ കവിളിൽ  വെച്ച കൈ എടുത്ത് നെഞ്ചത്ത് വെച്ചു... എൻറെ പടച്ചോനെ ഞാൻ ഇത്രയ്ക്കും സംഭവമാണോ..


"ഊരും പേരും അറിയാത്ത ഒരു താ....സോറി നിന്റെ ഭാഷയിൽ പറഞ്ഞാൽ മുത്തശ്ശി അവർക്ക് വേണ്ടിയല്ലേ ഡി.....നീ എന്നെ തല്ലിയത്..


പുലി കൂട്ടിലേക്ക് വരാൻ പേടിച്ചു വിറച്ചു നിൽക്കുന്ന ജനങ്ങൾ.... ആ ജനങ്ങളുടെ മുമ്പിൽ വെച്ചു ഒരു പേടമാൻ ഒരു ഭയവുമില്ലാതെ വന്നിരിക്കുന്നു.... അവിടെവെച്ച് എനിക്കിട്ട് പൊട്ടിക്കുന്നു അതും പോരാഞ്ഞിട്ട് അവിടെയുള്ള ജനങ്ങളുടെ മുൻപിൽ വെച്ച് എന്നെക്കൊണ്ട് മാപ്പ് പറയിക്കുന്നു...


പിന്നെ എനിക്ക് ഇവളോട് സ്നേഹം കൂടി ഈ ധനുഷ് രാജിന്റെ മുഖത്തടിച്ചവൾ....  അവളാണ് ഇവൾ...  ഇവൾക്ക് ഒരു സമ്മാനം കൊടുക്കാൻ വേണ്ടി വന്നതാണ് ഞാൻ.."


എന്ന് അവിടെ ഉള്ളവരെ നോക്കി പറഞ്ഞു എന്നെ ഒരുനോട്ടം....പിന്നെ വീണ്ടും പറയുവാൻ തുടങ്ങി..


"നിനക്ക് എൻറെ കൈ തൊട്ടപ്പോൾ വേദനിച്ചു അതുപോലെ നിൻറെ കൈ എന്റെ മുഖം തൊട്ടപ്പോൾ എനിക്ക് പൊള്ളലേറ്റു...  നോക്കിക്കോ മോളെ എല്ലാവരുടെയും മുമ്പിൽ വെച്ച് നീ എന്നെ തല്ലിയില്ലേ...


അതുപോലെ എല്ലാവരുടെയും മുമ്പിൽ വെച്ച്ഒ... രു പെണ്ണിന്‌ വലുത്

അവളുടെ ശരീരവും അവളുടെ മാനവുമാണ്.... അത് ഞാൻ അങ്ങ് എടുക്കും എടുക്കുകയാണ്..."


എന്ന് പറഞ്ഞു അവൻ എന്റെ അടുത്ത് വന്നതും കാൽമുട്ട് മടക്കി ഒന്ന് കൊടുത്തു..,ഞാനാരാ മോൾ..


അങ്ങോട്ട് വരട്ടെ അവൻ എടുക്കുവാൻ ഞാൻ എന്താ കൊച്ചുകുട്ടിയാ അവൻ എടുക്കാൻ വരുമ്പോൾ എന്നെ എടുക്കു പറയാൻ...


"ഡി.....🤬🤬 മോളെ നിന്നെ ഞാൻ കണ്ടോളാം.... ഇവിടെയൊക്കെ തന്നെയുണ്ട് ഞാൻ... ഇതിനുപകരം ചോദിച്ചില്ലെങ്കിൽ ഞാൻ ധനുഷ് രാജ് അല്ലാ ഡി.."


"പിന്നെ എന്ത് രാജ് ആണാവോ.... ഒരു സോപ്പ് ഉണ്ടല്ലോ രാജ്.....  ആ സോപ്പ് ഇനി ധനുഷ് രാജ് ആവുമോ...


ഞാനും ഇവിടെയൊക്കെ തന്നെയുണ്ട്.... നമുക്ക് കാണാം നീ ധനുഷ് രാജ് അല്ല എന്നല്ലേ പറഞ്ഞത്.... പക്ഷേ ഞാൻ

 *♥️Isha mehrin♥️* തന്നെയാണ്..."


""Isha saivathu mattum thaan sollren....solrathu mattumthaan seiven...""പുരിഞ്ചു കോ തെരിഞ്ചു കോ.."


എന്ന് രണ്ടുപേരോടുമായി പറഞ്ഞു മമ്മൂട്ടി സ്റ്റൈലിൽ നടന്നു വരുമ്പോൾ മോഹൻലാൽ സ്റ്റൈലിൽ വീണ്ടും ആരോ ആയി കൂട്ടിയിടിച്ച്... എന്റെ റബ്ബേ ഇന്ന് ഫുൾ കണ്ടകശനി ആണല്ലോ...


ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് എനിക്ക് ആരാ കണ്ണു വെച്ചത്??  അവർക്ക് നാളെത്തന്നെ കണ്ണ് രോഗം വരണേ റബ്ബേ....  ആമീൻ...


എന്ന് പറഞ്ഞു അവനെ നോക്കി..

ഇതെന്താ റബ്ബേ എന്നെ ഇങ്ങനെ നോക്കുന്നത്.... ആ കൺകളിൽ എന്തോ വന്യജീവിയെ കണ്ടത് പോലെയുണ്ട്..

____________________________________


"ഡാ....അജു എന്നെ ഒന്നു നുള്ളിക്കെ" എന്ന് പറഞ്ഞതും പഹയൻ കിട്ടിയ അവസരം മുതലാക്കി..


അപ്പോയാണ് അവളുടെ ആ മാസ്സ് ഡയലോഗും നടത്തവും പിന്നെ എന്റെ കൈകളിലേക്ക് ഒരു പിടുത്തവും... വന്നിടിച്ചതാണ് ട്ടോ..


ഞാൻ നല്ല മൊഞ്ചിൽ ഒക്കെ പിടിക്കാമെന്ന് വിചാരിച്ചതാ... അരക്കെട്ടിലൂടെ കയ്യിട്ട് എൻറെ നെഞ്ചിലേക്ക് അടുപ്പിക്കാമെന്ന് ഒകെ വിചാരിച്ചു ... അങ്ങനെയായാൽ ഹൈവാ പൊളിക്കുമല്ലേ....  ഓ എന്നെ പൊളിക്കാതിരുന്നാൽ മതി..


കണ്ണും കണ്ണും നോക്കി അങ്ങനെ നിൽക്കുമ്പോയാണ് അജുവിന്റെ ഒരു എരുമ രാഗം അല്ലേലും ഈ ആങ്ങളയും പെങ്ങളും കണക്കാണ്..


🎶 കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറും അനുരാഗമേ.... 🎶


അത് കേട്ടതും അവൾ എന്നിൽ നിന്ന് കുറച്ചു അകന്നുനിന്നു... അജുവിന്റെ  നടുപ്പുറം കടപ്പുറമാക്കി...


ഒരു ഡയലോഗും അതെനിക്ക് തീരെ പിടിച്ചില്ല..


"അയ്യേ... കഥകൾ കൈമാറാൻ കണ്ട  കണ്ണും... ഞാൻ കുറെ ആളുകൾ പറയുന്നത് കേട്ടിരുന്നു..


ഇതെന്താ കണ്ണോ അതോ കാന്തമോ എന്ന് പറയുന്നത് പക്ഷേ എനിക്ക് ഇതൊരുമാതിരി ചെമ്പോത്തിന്റെ കണ്ണ് പോലെയാണ് തോന്നിയത്..""


"ഡീ...ചെമ്പോത്ത്‌ നിൻറെ തന്ത..."


"എൻറെ ഉപ്പയെ പറയുന്നോടാ കാട്ടുസിംഹം.... അത് നിന്റെ കെട്ടിയോളുടെ മക്കളുടെ തന്തയാണ്‌...."


"അതാരാ....,ഡീ പൊട്ടാസെ അത് ഞാൻ അല്ലേടി കുരിപ്പെ.."


"അതേ.....നീ തന്നെയാണ് നീ പോടാ മത്തങ്ങാ തലയാ..." പിന്നെ അവിടെ ഒരു തെറിയുടെ പടക്കം പൊട്ടിക്കലായിരുന്നു...


എന്ത് പറയാന്നാല്ലേ....ഒരു സ്റ്റുഡന്റും സാറും ഇങ്ങനെ ആയാലോ.... ബാക്കിയുള്ളവരുടെ

അവസ്ഥയെന്താകുമല്ലേ..


എന്ത് കണ്ടിട്ടാണാവോ ഇതിനെ ഞാൻ സ്നേഹിച്ചത് റബ്ബേ..


"നീ പോടാ കാട്ടുസിംഹം കോന്താ..."എന്നും വിളിച്ചു കൊഞ്ഞനം കുത്തി പെണ്ണ് ഒറ്റ ഓട്ടം..


ഒരു പിരി ലൂസുള്ള പെണ്ണ്... അവളുടെ കളി കണ്ടു അറിയാതെ ഉറക്കെ ചിരിച്ചു പോയി..


എന്റെ റബ്ബേ.... പണി പാളി എല്ലാവരുടെയും നോട്ടം എന്നെയായിരുന്നു.... ഇതിന് വട്ടായോ എന്ന രീതിയിൽ..


ഇതേ പോക്ക് ആണെങ്കിൽ എനിക്ക് ആവും...


പിന്നെ അവിടെ നിന്ന്  മെല്ലെ സ്കൂട്ടായി... അതും അവളുടെ പിറകെ തന്നെ വെച്ചു പിടിച്ചു..


ഞാൻ പോകുന്നുണ്ടേൽ അവളെയും കൊണ്ടേ പോകൂ മക്കളേ.... അല്ലേൽ  അവളുടെ കയ്യിൽ നിന്ന് കൊണ്ടേ പോകൂ.... 


അവിടെ എത്തിയപ്പോൾ അവരുടെ കളി കണ്ടു എനിക്കൊന്നും മനസ്സിലായില്ല.... പക്ഷേ അജു ചാടിക്കയറി അവരുടെ ഒപ്പം കൂടി..


ഇപ്പോൾ ഞാൻ ആരായി... ഹാ  അത് തന്നെ...


ഞാനും പോയി പഠിച്ചു അവരോടൊപ്പം കൂടട്ടെ.... ബാക്കി പിന്നെ പറഞ്ഞുതരാം ആദ്യം പഠിക്കട്ടെ..


അവരുടെ കളി കണ്ടു ചിരിച്ചു ഒരു വകയായി.... വേറൊന്നുമല്ല ഒരാൾ ഒരു പാട്ടു പാടിയാൽ അതിൻറെ ലാസ്റ്റ് ഉള്ള അക്ഷരം വച്ച് മറ്റൊരാൾ പാടണം...


അതൊന്നുമല്ല രസം കാന്താരി പാടേണ്ട ടൈം ആയപ്പോൾ അവൾ കളം മാറ്റി ചവിട്ടി അവരവർക്കിഷ്ടമുള്ള അക്ഷരം ആക്കി മാറ്റി... അവർ പറഞ്ഞതിനുള്ള പാട്ട് കിട്ടിയില്ല...  അതുകൊണ്ടാണ് ഈ അടവ്..


"ഞാനുമുണ്ട് ഈ കളിക്ക് എന്തായാലും ഇതിലെ വിന്നർ ഞാനാണ്.."


"ഹലോ സാർ....,ഇത് പാട്ട് മത്സരമാണ് അല്ലാതെ കാട്ടിലുള്ള മൃഗങ്ങളുടെ ശബ്ദമുണ്ടാക്കുന്ന മത്സരമല്ല.... അതല്ല നിങ്ങൾ മുണ്ടാണോ ഞാനുമുണ്ട് എന്ന് പറഞ്ഞല്ലോ..


കാട്ടുസിംഹത്തിന് കാട്ടിലാണ് കാര്യം ഇവിടെ കാര്യമില്ല.."


"നീ പോടീ...,അധികം ഊതല്ലേ നീ നോക്കിക്കോ ഇതിൽ ഞാൻ എന്തായാലും ജയിച്ചിരിക്കും..."


"ഊതുമ്പോൾ പറക്കാൻ നിങ്ങൾ എന്താണ് അപ്പൂപ്പൻതാടി യോ.. നിങ്ങളുടെ അമിതാബച്ചന്റെ നീളവും പിന്നെ ഈ കാണുന്ന താടിയും വെച്ച് ഞാൻ ഊതിയാലൊന്നും നിങ്ങൾ പറക്കില്ല...


 ആ പറഞ്ഞ സ്ഥാനത്ത് ഞാനാണെങ്കിൽ ഓക്കെ.... പിന്നെ ആത്മവിശ്വാസം നല്ലതാണ് പക്ഷേ അത് അധികമാവാൻ പാടില്ല... ഇത് ഞാൻ തന്നെ കൊണ്ടുപോകും... എന്നാപ്പിന്നെ തുടങ്ങാം.."


അവൾ അങ്ങനെ പറഞ്ഞതും ഞാൻ അജുന്‍റെയും അവളുടെയും ഇടയിൽ കയറി ഇരുന്നു...


ദേവു *"ഞ"* പറഞ്ഞതും..അവൾ തുടങ്ങി... എൻറെ റബ്ബേ ഇത്രയും മനോഹരമായിട്ടൊക്കെ അവൾ പാടുമോ..


🎶ഞാൻ അല്ലേ ആ മഹറിൻ അവകാശി.., ഈ മാറിൽ ചാർത്താൻ ഇല്ലേ ആ വാശി..

ഉടനെ വരാമെന്നൊരു വാക്ക്..🎶

അന്ന് നീ പറഞ്ഞു പിരിഞ്ഞില്ലെ...🎶🎶


അവൾ പാടിക്കഴിഞ്ഞതൊന്നും ഞാനറിഞ്ഞില്ല....ഞാൻ തന്നെയാണ് അതിന്റെ അവകാശിയെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു ഒരു കിസ്സ് കൊടുക്കാൻ തോന്നിട്ടോ..


അവളെന്നോട് *"മ"* ചോദിച്ചതൊന്നും ഞാനറിഞ്ഞില്ല... അവളുടെ കളിയാക്കിയുള്ള സംസാരം കേട്ടാണ് ഞാൻ സ്വപ്നലോകത്ത് നിന്ന് തിരിച്ചു വന്നത്...


🎶മഹറിൻ നിൻ മനം കോർത്ത്..

കൊതിയായ്‌ മാറിൽ ചാർത്തിട്ട്..

കയ്യിൽ നിൻ കരം ചേർത്ത് ചൊന്നെൻ ജീവനാണെന്ന്..🎶


അങ്ങനെ എല്ലാവരും പാടി വീണ്ടും അവളുടെ അടുത്തെത്തി., *"ഇ"* എന്ന് ചോദിച്ചതും..


🎶ഇഷ്ടമല്ലെടാ എനിക്ക് ഇഷ്ടമല്ലെടാ... നിൻറെ തൊട്ടു നോട്ടം ഇഷ്ടമല്ലെടാ.... കാര്യം ഇല്ലെടാ ഒരു കാര്യം ഇല്ലെടാ..🎶🎶


പടച്ചോനെ പണി പാളുമോ... അവൾക്കൊന്നെ ഇഷ്ടമില്ലാതെ ആകുമോ.,അപ്പോഴാണവൾ എന്നോട് *"ഇ"* തന്നെ ചോദിച്ചു..


🎶🎶ഇഷ്ടമല്ലേ....ഇഷ്ടമല്ലേ...

ഉള്ളിലായെന്നോടിന്നും ഇഷ്ടമല്ലേ..

ചൊല്ലു ഇഷ്ടമല്ലേ....🎶

 

ഞാനാരാ മോൻ അവളെ നോക്കിക്കൊണ്ട് തന്നെ പാടി.... പക്ഷേ ആ ഹംക് തുറിച്ചു നോക്കുകയായിരുന്നു....


അങ്ങനെ കളിച്ചുകൊണ്ടിരിക്കുമ്പോൾ അവളോട്  *"ക"* ചോദിച്ചു..


🎶കാക്കേ കാക്കേ കൂടെവിടെ..

കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ..🎶


"അയ്യോ ഇതെന്ത് പാട്ട്.... നീ എന്താ LKG കുട്ടിയോ മോശം.."


എന്ന് പറഞ്ഞ് ഞാൻ കളിയാക്കിയത്തും അവിടെ ഒരു പടക്കത്തിന് തിരി കൊളുത്തിയ അവസ്ഥയായിരുന്നു..


"Stop.....,എപ്പോ നോക്കിയാലും രണ്ടും തുടങ്ങിക്കോളും കീരിയും പാമ്പും മാതിരി... നാണമില്ലല്ലോ രണ്ടിനും..ഒന്നുമില്ലെങ്കിൽ അവൾ നിൻറെ സ്റ്റുഡൻറ് അല്ലേടാ.... "

അത് പറഞ്ഞപ്പോൾ നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന മട്ടിൽ എന്നെ നോക്കുകയാണ് കുട്ടി പിശാച്..


"നിനക്ക് നാണമില്ലേടി പഠിപ്പിക്കുന്ന അധ്യാപകനുമായി വഴക്ക് കൂടാൻ..." അപ്പോ അവൾ നേരത്തെ കാണിച്ചത് പോലെ ഞാനും കാണിച്ചു..


പിന്നെ പാട്ട് മതിയാക്കി.,സ്ഥലത്തിൻറെ പേര് പറഞ്ഞ് കളിയായി..അവൾ ഫുൾ തരികിട കളി...


*"മ"*പറഞ്ഞപ്പോ മധു എന്ന് അവൾ പറഞ്ഞു എനിക്ക് അറിയാത്തതുകൊണ്ട് ഞാൻ അവളോട് തന്നെ തിരിച്ചു ചോദിച്ചു.... അപ്പൊ പറയാ..


"മധുര പ്രദേശ്..."


"Whaatt....മധ്യപ്രദേശ് എന്നൊക്കെ കേട്ടു ആദ്യമായിട്ടാണ് മധുര പ്രദേശ് എന്ന് കേൾക്കുന്നത്.."


"അത് അവിടെ മധുരങ്ങൾ മാത്രം വിൽക്കുന്നത് കൊണ്ട് ഇട്ട പേരാണ്.."


ഞാൻ പറഞ്ഞില്ലേ അവൾ ഫുൾ ഉടായിപ്പ് കളിയാണെന്ന്..ഇപ്പൊ മനസ്സിലായോ.... പിന്നെ അവിടെ അതും സ്റ്റോപ്പ് ചെയ്തു..


"അപ്പോൾ ശരി ട്ടോ നമ്മൾ പോയി.."(അജു)


"പിന്നെ കാണാം കുറച്ച് വർക്കുണ്ട്...." സാർ ആയിപ്പോയില്ലേ ഇല്ലേൽ ഇവിടെ ഇവളുടെ വായ് നോക്കി ഇരുന്നേനെ..

____________________________________


അങ്ങനെ അന്നത്തെ ക്യാമ്പസ് ദിവസം കഴിഞ്ഞു..വീട്ടിലേക്ക് വിട്ടു..


🎶ഉമ്മ.....ഉപ്പ......ഞാൻ എത്തി

നിങ്ങളുടെ ഇഷൂമോൾ എത്തി..

നാട്ടിലെത്തി വീട്ടിലെത്തി...ഇഷൂ മോൾ എത്തി....🎶


La haula wala quwwata illa billahil aliyyil azeem....


ഇതിപ്പോൾ ഓതാൻ ചേർത്ത് ഉള്ള ബുദ്ധിയും പോയെന്ന് പറഞ്ഞത് പോലെ ആയല്ലോ..


"എന്റെ ഉമ്മ സൗണ്ട് ഇല്ലാത്തതുകൊണ്ടാണ് ഡോക്ടറെ കാണിക്കാൻ പോയത്..... ഇപ്പൊ ഉണ്ടായിരുന്ന സൗണ്ട് പോയോ??? ...


ഉമ്മച്ചി ഡോക്ടർക്ക്  മനസ്സിലായിക്കാണും നിങ്ങൾ ഒരു ഭീകരജീവിയാണ് എന്ന്.... അതുകൊണ്ടാ നിങ്ങളുടെ ഉള്ള സൗണ്ടും ഡോക്ടർ എടുത്തത്.."


എന്നും പറഞ്ഞു വേഗം അകത്തേക്ക് ഓടി... 

"ഉമ്മാാാ ഇതാരാ ഈ ലഗേജ് ഇവിടെ കൊണ്ട് വെച്ചത്...."


"ഇവിടെ ലതേജ് ഒന്നും നാൻ കണ്ടില്ലല്ലോ.."


"വേറെ യാർ ഞാൻ പറഞ്ഞ ലഗേജ് നീ തന്നെ..."(ഇത് എന്റെ ഉമ്മയുടെ സിസിന്റെ മോനാണ് റിനാസ് എന്നാ റിച്ചു.)


"ഡി...പൊട്ടി താളി... നീ എന്നെയാണോ പറഞ്ഞത്..."


"നിന്നെ തന്നെയാണ് ഞാൻ പറഞ്ഞത്... അതൊക്കെ പോട്ടെ ഇതെന്താ സംഭവം.... നീ എഴുതുന്നത് എന്താണെന്ന്.."


"ഇത് ര യാണ് നിനത് മനസ്സിലായില്ലേ പൊട്ടത്തി..."


"Pphhhaa..  ര യോ.... പോത്ത് ത പോലെ എഴുതിയാൽ ആർക്കാണ് മനസ്സിലാക്കുക..... പിന്നെ പൊട്ടത്തി നിൻറെ മറ്റവൾ.."


"എന്റെ തദീസുനെ പറയുന്നോ നിന്നേ ഞാൻ തൊല്ലും...."


കണ്ടില്ലേ UKG പഠിക്കുന്ന ഇവനിക്ക് പ്രേമം പോലും അപ്പോ നമ്മൾ ആരായി അതുതന്നെ..


"ആദ്യം ക പറയുവാൻ പഠിക്ക് എന്നിട്ട് പ്രേമിക്കാൻ നടക്ക് കോപ്പേ.."


"ഡീ..,നമ്മുത് ബീരാന്താന്റെ മാംതോ

പറിത്താൻ പോതാം.... എന്ത് പറയുന്നു.."(റിച്ചു)


"പോകാം..പോകാം മതിയാ... ഓ ഇവന്റെ "ക"എവിടെപ്പോയി ഒളിച്ചു കളിക്കുകയാണാവോ.... ഒഹ് എൻറെ ഒക്കെ ഒരു വിധിയെ ഇവനെ പോലുള്ള ഒന്നിനെ കിട്ടിയത്..


എന്റെ റബ്ബേ ഓടിക്കോ..... വേഗം ഓടി വാടാ..."


""ഡീ....,ഞാനുമുണ്ട് എന്നെയും തൂട്ടിയിട്ട് പോടി.... ഓടാൻ തയുന്നില്ല താലു വേദനിത്തുന്നു...... ഞാനുമുണ്ട്..."


"എന്താ രണ്ടും കൂടെ ഓടിക്കിതച്ചു കൊണ്ടൊരു  വരവ്.,എന്തോ ഒപ്പിച്ചിട്ടാണല്ലോ രണ്ടിന്റെയും വരവ്... വേഗം പറഞ്ഞോ...." (ഉപ്പ)


"ഞാൻ പറയാ അളിയാ...."

എന്ന് പറഞ്ഞു ഫായി കടന്നുവന്നു...


പടച്ചോനെ എങ്ങനെ തടിയൂരും...


ഞാൻ തന്നെ പറഞ്ഞാൽ അടി കിട്ടുന്നത് കുറച്ചു കുറയും.... അവൻ പറയുമ്പോൾ എരിവും മുളകും ഉപ്പും മസാലപ്പൊടിയും എല്ലാം കൂട്ടിക്കുഴച്ച് പറഞ്ഞുകൊടുക്കും..

നമുക്കിട്ട് എങ്ങനെ പാര വെക്കാൻ പറ്റും അതു നോക്കി നടക്കാ ഈ ബലാൽ... കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല...അതുകൊണ്ട് ഞാൻ തന്നെ പറയും...


"ഞാൻ തന്നെ പറയാം.."


"എന്ത്😨..നീ എന്താ കാണിച്ചുകൂട്ടിയത് പെണ്ണേ..."(ഉപ്പ)


ഇത് ഞാൻ പറഞ്ഞതിന് ശേഷമുള്ള ഡയലോഗ് ആണ് ട്ടോ.... 


നിങ്ങൾക്ക് പിന്നെ പറഞ്ഞു തരാം.... ഇവിടെ നിന്ന് അടിയും വഴക്കും വാങ്ങട്ടെ...


"അതു ഉണ്ടല്ലോ ഞാനും ഇവനും കൂടി മാങ്ങ പറിക്കാൻ പോയതാണേ... അവിടെ ചെന്നപ്പോൾ ഒരു വടിപോലുമില്ല...


അതുകൊണ്ട് ഞാൻ മാവിൽ കയറി... കയറുമ്പോൾ കല്ലും എടുത്ത്.. മാങ്ങയ്ക്ക് ഉന്നം വെച്ച് കല്ലെറിയുമ്പോൾ ബീരാൻ കാക്ക

ഡി........ എന്ന് അലറി വിളിച്ചു..


ഉന്നംതെറ്റി കല്ല് ബീരാൻക്കായുടെ തലക്ക് കൊണ്ടു...ആ തരിശു ഭൂമി പൊട്ടി ചോര വന്നു...ഞാൻ അത്രയേ ചെയ്തുള്ളൂ വേറെ ഒന്നും ചെയ്തില്ല..."


"എന്നിട്ട് എന്തുണ്ടായി അവരെ ഹോസ്പിറ്റൽ കൊണ്ട് പോയോ.. കുറ്റിയും പറിച്ചു നാട്ടുകാർ ഇങ്ങോട്ട് വരട്ടെ... അവർ ഇങ്ങോട്ടേക്ക് വന്നാൽ ഉണ്ടല്ലോ..."


എന്റെ ഉപ്പയുടെ ഭീഷണിയാണ്..

"ഇല്ല... അവർ വരില്ല അതോർത്ത് നിങ്ങളാരും പേടിക്കേണ്ട... ബീരാനിക്കാനേ ഹോസ്പിറ്റലിൽ കൊണ്ടുപോയി..."


"ആരാ കൊണ്ടുപോയത്... പിന്നെ അവർ വരില്ലെന്ന് നിനക്ക് എന്താ ഇത്ര ഉറപ്പ്..."


"എന്റെ പാച്ചു(ഫായിസ്) ഒന്ന് മിണ്ടാതെ ഇരിക്കുമോ... ഞാൻ പറയും അതിൻറെ ഇടയിൽ കയറി ചോദിക്കണ്ട മനസ്സിലായോ....


ബ്ലഡ് കണ്ടപാടെ..ഞാൻ നാട്ടുകാരെ വിളിച്ചു വരുത്തി അവർ എന്താ പറ്റിയതെന്ന് ചോദിച്ചപ്പോൾ മാങ്ങ വീണതാന്ന് പറഞ്ഞു...


അപ്പോൾ ആ കൂട്ടത്തിൽ ഉള്ള ഒരാൾക്ക് സംശയം മാങ്ങ വീണാൽ ഇങ്ങനെ ആകുമോന്ന്..


അത് മാങ്ങയോട് ചോദിക്കണം എന്നോട് ചോദിച്ചിട്ട് കാര്യമില്ല എനിക്കറിയില്ല എന്ന് പറയുമ്പോഴേക്കും ബീരാനിക്ക പറഞ്ഞു കല്ല് കൊണ്ടതാണ്.. പിന്നെ അവിടെ തുടങ്ങി ആരാണെന്ന്..


ഞാൻ ബീരാനിക്കാനെ ഭീഷണിപ്പെടുത്തി... പറഞ്ഞുകൊടുത്താൽ നിങ്ങളുടെ തരിശുഭൂമിയിൽ അന്ന് പറഞ്ഞത് പോലെ കടന്നലിനെ കൊണ്ട് കൂട് കെട്ടിക്കുംന്ന് പിന്നെ ബീരാനിക്കാ ഒന്നും മിണ്ടിയില്ല...


അല്ലെങ്കിലും ഞാൻ ബീരാനിക്കയെ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു..നിങ്ങളുടെ അടുത്ത് നിന്ന് എനിക്ക് അടി വാങ്ങിച്ചു തന്നതല്ലേ"

എനിക്ക് വേണ്ടത് മറ്റവനെയാണ് ആ പറഞ്ഞവനെ... മനസ്സിൽ പറഞ്ഞതാ കേട്ടോ..


ഞാൻ അവരുടെ കയ്യിൽ 1000 രൂപയും കൊടുത്തു..


"നിനക്ക് എവിടുന്നാ ഡി 1000 കിട്ടിയത്.."


"അത് നിങ്ങളെ പോക്കറ്റിൽ നിന്ന് തന്നെ... ഒരു വഴിക്ക് പോകുന്നതല്ലേ

അഥവാ ഞാൻ വീണാൽ എന്നെ കൊണ്ടുപോകാൻ ഞാൻ തന്നെ വേണ്ടേ.. അതുകൊണ്ട് എടുത്തു പിടിച്ചതാണ്..."


"ഡി ദുഷ്ടേ... നീ എൻറെ പോക്കറ്റ് കാലിയാക്കി അല്ലേ.. എൻറെ റബ്ബേ ഇങ്ങനെ തലതെറിച്ച ഒന്നിനെയാണല്ലോ നമുക്ക് തന്നത്.. കഴിഞ്ഞ ജന്മത്തിൽ എന്ത് പാപം ചെയ്തത് കൊണ്ടാണാവോ ഇവളെ പോലുള്ള ഒരു മകളെ കിട്ടിയത്.."


"പോക്കറ്റ് എപ്പോഴും വീർപ്പിച്ച് നടന്നാൽ പോരാ.. ഇടക്കൊക്കെ അതിനെ ഒന്ന് കാലിയാക്കണം.. എന്നാലേ അത് വീണ്ടും വീണ്ടും നിറഞ്ഞുകവിയൂ...


പിന്നെ കഴിഞ്ഞ ജന്മത്തിൽ  നിങ്ങൾ ചെയ്ത പാപത്തിന് ഈ ജന്മത്തിൽ നിങ്ങൾക്ക് തന്ന പുണ്യമാണ് ഈ ഞാൻ..."


അതും പറഞ്ഞു ഞാൻ അകത്തേക്ക് പോകുമ്പോഴാണ് പാച്ചു വീടിൻറെ പുറത്തേക്ക് പോകുന്നത് കണ്ടത്...


"പോകാൻ വരട്ടെ... പോകുമ്പോൾ ഈ ലഗേജും എടുത്തോ.. ഇവിടെ വെച്ചാൽ വീണ്ടും ഞാൻ ഇങ്ങനെയുള്ള കുരുത്തക്കേടിൽ ചെന്ന് ചാടും.. പോകുമ്പോൾ കൊണ്ട് പൊയ്ക്കോ.."


എന്ന് പറഞ്ഞ് അവർ പറയുന്നത് കേൾക്കാൻ നിൽക്കാതെ വേഗം റൂമിൽ പോയി ഫ്രഷ് ആയി..


പിന്നെ ഉമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ട് ഞാനാണ് കിച്ചൺ ചാർജ് ഏറ്റെടുത്തിട്ടുള്ളത്... ഇന്ന് ഞാനൊരു കലക്ക് കലക്കും...


എന്റെ റബ്ബേ എന്താണാവോ... ആദ്യമായി കേറിയത് കൊണ്ടാവാം ഒന്നും മനസ്സിലാവാതെ..


ഞാൻ ചപ്പാത്തിയും പരിപ്പുകറിയും ചിക്കൻ ഫ്രൈയും ഉണ്ടാക്കി... എൻറെ ഉപ്പ പുറത്തുനിന്ന് ഫുഡ് കഴിക്കില്ല..


8 മണിയാകുമ്പോൾ ഭക്ഷണം കഴിക്കുകയും വേണം... എല്ലാം എടുത്തു വെച്ച് അവരെ വിളിച്ചു.. ഞാനാരാ മോൾ ഒറ്റയ്ക്കല്ലെ ഇതൊക്കെ ഉണ്ടാക്കിയത്... നിങ്ങളുണ്ടാക്കുമോ ഇതുപോലെ..


അവർ ഒരു പീസ് എടുത്തു വായിൽ വെച്ചതും മുഖത്ത് എന്തൊക്കെയോ എക്സ്പ്രഷൻ.. പടച്ചോനെ പണി പാളിയോ..


"നല്ല ടേസ്റ്റ് ഉണ്ടാകുമല്ലേ ആരാ ഉണ്ടാക്കിയത് ഞാനല്ലേ.. നിങ്ങൾ തിന്നോ" എന്നും പറഞ്ഞു ഒരു പീസ് ഞാൻ എൻറെ വായിൽ വെച്ചതും..


എൻറെ റബ്ബേ... ഉപ്പിന്റെ കമ്പനി ഇവിടെ ആണോ എരുവാണെങ്കിൽ പറയുകയേ വേണ്ട പിന്നെ ചപ്പാത്തി മരക്കഷണം വായയിൽ വെച്ചതുപോലെ..


ഛെ എല്ലാം പോയി ഇനി നിങ്ങളുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും... ഓ ഞാൻ കണ്ണ് കൊണ്ട് തന്നെ നോക്കും..


എന്റെ ഫോൺ അടിക്കുന്നുണ്ട് ഞാൻ ഒന്ന് പോയി നോക്കട്ടെ.. വെറുതെ പറഞ്ഞതാ അവിടെ നിന്നും മുങ്ങുന്നതാണ്..


അവരുടെ ചിരി കേട്ടപ്പോ മനസ്സിലായി അവർക്ക് സംഗതി പിടികിട്ടിയെന്ന്...


പാച്ചുനെ വിളിച്ച് ഫുഡ് കൊണ്ടുവരുവാൻ പറഞ്ഞു താഴെ പോകുമ്പോഴുണ്ട് എല്ലാം കൂടെ എന്നെക്കൂടാതെ ബിരിയാണി വെട്ടി വിഴുങ്ങുന്നു... ദുഷ്ടന്മാർ...


പിന്നെ ഒന്നും നോക്കിയില്ല... സുഖമായി ഫുഡ് കഴിച്ചു നിദ്രദേവിയേയും കൂട്ടുപിടിച്ച് കിടന്നുറങ്ങി..

____________________________________


എന്റെ ഫ്രണ്ട് ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു... അവനെ കാണാൻ പോയപ്പോൾ കണ്ടത് ബീരാനിക്കാനെ ആയിരുന്നു..


അവർ പറയുന്നത് കേട്ട് പകച്ചു പണ്ടാരം അടങ്ങി...


"എന്റെ മോനെ നീ കാരണമാണ് ഞാൻ ഇന്ന് ഈ ഗതിയിൽ ആയത്... അവൾക്ക് നിന്നെ പറഞ്ഞുകൊടുത്താലേ അവൾ എന്നെ വെറുതെ വിടൂ... നിന്റെ പേരെങ്കിലും പറഞ്ഞ് താ മോനെ.."


പടച്ചോനെ ഇവിടെനിന്ന് വേഗം സ്കൂട്ട് ആവാം.. അജു ചിരിയോ ചിരി വേറെ ഒന്നുമല്ല ആ കാര്യം ഓർത്താണ്..


നിങ്ങൾക്കറിയോ അവളുടെ പുറകെ അവളറിയാതെ നടക്കുമ്പോഴാണ്‌ എന്റെ ഫ്രണ്ടിന്റെ ഇത്താത്തയുടെ മാരേജ് ഉണ്ടായത്..


അവിടെ ഫസ്റ്റ് ദിവസം പോയപ്പോൾ അവളെ കണ്ടു... പിന്നെ മൂന്ന് ദിവസവും ഞാൻ കുളിച്ച് സുന്ദര കുട്ടപ്പൻ ആയി പോകും..


എനിക്കൊരു പെങ്ങൾ ഉണ്ട്... അവളുടെ കയ്യിൽ നിന്ന് ഈ മൂന്ന് ദിവസവും വഴക്ക് വാങ്ങുകയും ചെയ്തു...


അവൾ അയൺ ചെയ്തുവെച്ച ഡ്രസ്സ് ഞാൻ ഇട്ട് നോക്കും അത് അവിടെ ഇട്ട് വേറെ ഇടും... പിന്നെ വഴക്ക് കിട്ടാതെ ഇരിക്കുമോ.. നിങ്ങൾക്കും ഉണ്ടാവില്ലേ ഇതുപോലെ മൂദേവികൾ..


അയ്യോ അവിടെ പറഞ്ഞ് വെച്ചത്... ഹാ അന്ന് ആ പോയത് മാത്രം ബാക്കി അവൾ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല...


ആ ദേഷ്യത്തിന് ഞാൻ ബീരാനിക്കയോട് പറഞ്ഞു 'ഏതാ ആ കുട്ടി ലോക വായിനോക്കി.. അവളുടെ പേരൻസിനെ കണ്ടാൽ പറയണമായിരുന്നു... മോളെ വേഗം കെട്ടിച്ച് വിടുവാൻ..


ഇങ്ങനെയുമുണ്ടോ വായിനോക്കികൾ ഛെ...' അങ്ങനെ തുടങ്ങി എന്തൊക്കെയോ പറഞ്ഞു..


ഞാനത്രേ ചെയ്തുള്ളൂ ബാക്കി എന്താ സംഭവിച്ചത് എന്നൊന്നും എനിക്കറിയില്ല..


പാവം ഞാൻ എന്തിനാ എല്ലാവരും കൂടി എന്നെ ഇങ്ങനെ പേടിക്കുന്നെ... കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്തതിന്റെ പാപമാണ് ഈ ജന്മത്തിൽ ഇവളെ പോലെയുള്ള ഒരു പെണ്ണിനെ പ്രേമിക്കാൻ തോന്നിയത്...


ഇപ്പൊ ഞാൻ നിങ്ങൾക്കിത് പറഞ്ഞുതന്നത് ഓഫീസ് റൂമിൽ വെച്ചാണ്... അപ്പൊ ഞാൻ അവളുടെ അടുത്തേക്ക് പോകട്ടെ..


നല്ല അരങ്ങിൽ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുമ്പോഴാണ്... അവളുടെ സാർ എന്നൊരു വിളി.. എന്താ എന്ന് ചോദിച്ചപ്പോൾ അവൾക്ക് ഒരു സംശയം പോലും..


ഇവൾക്കോ അതും സംശയമോ മര്യാദയ്ക്ക് ഒരു ക്ലാസിൽ പോലും ഇരിക്കാത്തവളാണ്... ആ എന്തെങ്കിലുമാവട്ടെ എന്താണെന്ന് നോക്കാം..


"സാർ... നിങ്ങൾ സായിപ്പിന്റെ മോനാണോ ഇംഗ്ലീഷ് ക്ലാസ് ആണെന്ന് വിചാരിച്ചു ഇംഗ്ലീഷ് തന്നെ പറയണം എന്നില്ല..


ഞങ്ങൾ മലയാളികളാണ് അതുകൊണ്ട് ഇടക്കിടക്ക് മലയാളം പറയാം.. സായിപ്പിന്റെ മോനാണെന്നാ വിചാരം... ഒരു ഇംഗ്ലീഷ് കാരൻ വന്നിരിക്കുന്നു.."


അവളുടെ സംശയം വേറൊന്നുമല്ല.. ഇതുതന്നെ...

"നിന്റെ സംശയം ഞാൻ ഇന്റർവൽ ടൈം ആകുമ്പോൾ മാറ്റിത്തരാം.. നീ മാത്രം ഓഫീസ് റൂമിലേക്ക് വന്നാൽമതി..."


പെണ്ണിന്റെ മോന്ത ഒന്ന് കാണണം പറഞ്ഞു തെണ്ടി പോയല്ലോ എന്ന് പറഞ്ഞത് പോലെ... ഹഹഹാ..


ക്ലാസ് കഴിഞ്ഞ് ഞാൻ പോകുമ്പോൾ അവളെയും കൂട്ടി..


അവിടെ വെച്ച് ഞാൻ അവളെ.............

ബാക്കി പിന്നെ പറയാം

____________________________________


"നിനക്ക് ഞാൻ ആരുടെ മോനാണെന്ന് അറിയണമല്ലേ...? 

അതൊക്കെ ഞാൻ പറഞ്ഞുതരാം... നിനക്കെന്തിനാണ് കല്യാണാലോചനയുമായി വരാനാണോ മോളെ.."


"അയ്യോ...., നിന്നെയൊക്കെ ആർക്ക് കല്യാണ ആലോചനയുമായി വരാനാണ്... കാട്ടു സിംഹത്തെ കെട്ടി കാട്ടിലേക്ക് വരേണ്ട ഗതികേട് ഒന്നും എനിക്കില്ല..."


"അയ്യോ അതിന് ഈ നെങ്ങോപരളിനെ ആർക്കുവേണം..

നിന്നെ കെട്ടുന്നതിനും നല്ലത് ട്രെയിനിനു തല വയ്ക്കുന്നതാണ്.."


"നീ പോടാ കോന്ത... ജന്തു.. ഇബിലീസ്... പിശാച്.... കാട്ട് സിംഹം... ചാന്ത് പൊട്ട്...ext...

 

ചാന്ത് പൊട്ടിനെയൊക്കെ ആര് കല്യാണം കഴിക്കും... നിന്നെ ഓക്കെ കെട്ടിയാൽ പിന്നെ അലർജി മാറില്ല കുളിയും നനയും ഇല്ലാത്ത സാധനമല്ലേ... നീ പോടാ കോന്ത....ചാന്ത് പൊട്ടേ...!"


എന്ന് പറഞ്ഞു പെണ്ണ് പോകുമ്പോൾ...

"ഡീ നിന്നെ ഞാൻ എടുത്തോളാം കേട്ടോ..."


"കുറേ ആയല്ലോ തുടങ്ങിയിട്ട് എടുത്തോളാം എടുത്തോളാം പറയാൻ.... എനിക്ക് പൂതിയായിട്ട് വയ്യ എപ്പോളാ നിങ്ങളെന്നെ എടുക്കാ...?"


പിന്നെ ഒന്നും നോക്കിയില്ല അവളുടെ അരക്കെട്ടിലൂടെ പിടിച്ച് എൻറെ നെഞ്ചിലേക്ക് അടുപ്പിച്ച്..


എൻറെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു...

____________________________________


യാ അല്ലാഹ്...rabbana atina ഇവൻ ഷോക്കടിക്കുന്നുണ്ടോ...


ഇനി വല്ല ഇലക്ട്രിക് വല്ലതും ഘടിപ്പിച്ചതാണോ ഇവന്റെ ദേഹത്ത്...


Kseb യിൽ വിളിക്കേണ്ടി വരുമോ.. ഇല്ലെങ്കിൽ ഞാൻ ഷോക്കടിച്ചു മരിക്കും.. ഷഹാദത്ത് കലിമ ചൊല്ലാം നേരെ സ്വർഗ്ഗത്തിലേക്ക് പോകാലോ...


"എന്താടീ നിൻറെ കാറ്റ് പോയോ... എന്തോ കാര്യമായ ആലോചനയിൽ ആണല്ലോ..? 


നിന്നെ എങ്ങനെ എടുക്കണം.,രണ്ട് കയ്യിലും വാരി എടുക്കണോ പൊക്കി എടുക്കണോ.?    മോൾക്ക് ഏതാണ് കൂടുതൽ ഇഷ്ടം.."


പടച്ച റബ്ബേ പണി പാളി...

"ഒന്ന് പോയേ എന്നെ നീ എടുക്കുകയൊന്നും വേണ്ട... ഒന്നെന്നെ വിടുമോ അല്ലേ ഞാൻ ഷോക്കടിച്ചു മരിക്കും..."


"റിയലി.... ഹാഹാ.... അപ്പൊ ഞാൻ തൊട്ടപ്പോൾ നിനക്ക് ഷോക്കടിക്കുന്നുണ്ടോ..? പറയടി ഉണ്ടോ..."


പടച്ചോനെ.. വായിൽ നിന്ന് വന്നു പോയതാണ് ഇപ്പോൾ എന്ത് ചെയ്യും..

____________________________________


അവൾ അത് പറഞ്ഞതും ഞാൻ അവളുടെ മുഖത്തൊന്ന് ഊതി പെണ്ണ് രണ്ടുകണ്ണും അടച്ചു പിടിച്ചു..


പിന്നെ ഒന്നും നോക്കിയില്ല അവളുടെ കവിളിൽ അസ്സലൊരു കടി വെച്ച് കൊടുത്തു...


അവളുടെ കണ്ണൊക്കെ പുറത്തേക്ക് ചാടുമെന്ന് പറഞ്ഞത് പോലെയുണ്ട്..


"എന്താ ഇവിടെയൊരു റൊമാൻറിക് ഒക്കെ ഞങ്ങളുടെ മുമ്പിൽ രണ്ടും കീരിയും പാമ്പും ഒറ്റക്കാകുമ്പോൾ ഇതാണല്ലേ അവസ്ഥ..."


ഒരു കിസ്സും കൂടി കൊടുക്കാമെന്ന് കരുതിയതാണ് അപ്പോഴാണ് അജൂന്റെ വരവും എല്ലാം നശിപ്പിച്ചു...


"എന്താ മക്കളെ ഇവിടെ ഒരു ചുറ്റിക്കളി...വേഗം പറഞ്ഞോ.." (അജു)


"അയ്യേ ഈ കാക്കൂസിന് ഒന്നുമറിയില്ല... ചുറ്റിക്കളി ഇങ്ങനെയല്ല ഞാൻ കാണിച്ചു തരാം.."


എന്ന് പറഞ്ഞ് എന്നെ തള്ളിമാറ്റി ഞങ്ങളെ രണ്ടു വട്ടം ചുറ്റി പിന്നെ ഒരു ഓട്ടമായിരുന്നു പുറത്തേക്ക്..


പോകുമ്പോൾ എന്നെ തെറി വിളിക്കാനും മറന്നില്ല..


എന്റെ റബ്ബേ ഇതിനാണോ പെണ്ണ് ഇങ്ങനെ കളിച്ചത്...

____________________________________


"ഹായ്...ഞങ്ങളെ ഓർമ്മയുണ്ടോ നിനക്ക്.... 

പിന്നെ മോള് അധികം അവന്റെ പിന്നാലെ നടക്കേണ്ട നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല..


കേട്ടോടി പുല്ലേ... നീ ഇർഷാദിന്റെ പെണ്ണാണ് എൻറെ മാത്രം പെണ്ണ്.."


"അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ... ആരുടെ പെണ്ണാവണം ആരുടെ പുറകേ നടക്കണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ് അല്ലാതെ നീയല്ലാ...


ഒന്ന് പോടാ ഒരു ഇർഷാദ് വന്നിരിക്കുന്നു... ഒരിക്കലും ഞാൻ നിൻറെ പെണ്ണാകില്ല..


നിന്നെപ്പോലുള്ള തെമ്മാടികളെ എല്ലാം ഏത് പെണ്ണ് ഇഷ്ടപ്പെടും?? ഇഷ്ടപ്പെടുന്നവർ ഉണ്ടാവും പക്ഷെ എനിക്ക് നിങ്ങളെ പോലുള്ളവരെ ഇഷ്ടമല്ല...


അതുകൊണ്ട് മോൻ പുറകെ നടന്ന് അധികം ബുദ്ധിമുട്ടേണ്ട..  ഇത് വേറെ ലെവലാ അപ്പൊ ശരി..."


"നീയെന്ത് ലെവലായാലും നീ നോക്കിക്കോ നിന്നെ ഞാൻ പൊക്കിയിരിക്കും.... അതും ഈ ആഴ്ചയിൽ തന്നെ ഈ ക്യാമ്പസിൽ ഒരു പ്രോഗ്രാം നടക്കുന്നുണ്ട് അതിൻറെ ഇടയിലാണെങ്കിലും നിന്നെ ഞാൻ പൊക്കും... അപ്പൊ ശരി.. ബൈ ഡിയർ...."(ഇർഷാദ്)


"നമുക്ക് കാണാം...." എന്ന് പറഞ്ഞു ഞാൻ അവിടെ നിന്നും വേഗം ക്ലാസ്സിലേക്ക് വിട്ടു..


അവിടെ വെച്ചു നടന്നതൊക്കെ പറഞ്ഞു കൊടുത്തു... പറയേണ്ടിവന്നു ഡ്രാക്കുളയുടെ പല്ലിന്റെ അടയാളം മുഖത്ത് അച്ചടിച്ചത് പോലെയുണ്ടല്ലോ..


പക്ഷേ ഇർഷാദ് പറഞ്ഞത് മാത്രം പറഞ്ഞില്ല... അത് പറഞ്ഞാൽ അവരുടെ കൈയിൽ നിന്ന് വാങ്ങേണ്ടി വരും വെറുതെ എന്തിനാ തടി കേടാക്കുന്നത്...


നമ്മുടെ ക്ലാസിലെ ഇർഫാൻ വന്നു പരിചയപ്പെട്ടു ഞങ്ങൾ നല്ല കമ്പനിയായി എനിക്ക് ഒരു സഹോദരനെ കൂടെ കിട്ടി...


പിന്നെ ഓരോ സാറിന്റെ വെറുപ്പിക്കൽ കഴിഞ്ഞു.. വീട്ടിലേക്ക് ഒരു ഓട്ടമായിരുന്നു..


ഇന്ന് എൻറെ ഉമ്മയുടെ ഫ്രണ്ട് വരുന്നുണ്ട് അവരുടെ ഫാമിലി ഫുൾ ഉണ്ട്...


പിന്നെ അവരുടെ മോൾ സിയാന എന്റെ ഫ്രണ്ടും കൂടിയാണ്... അവൾക്കൊരു ഇക്കാ ഉണ്ട്... അവനും വരുന്നുണ്ട് അവനെ എനിക്കൊന്നു കാണണം..


അവനോട് അവർ വെറുതെ എന്നെ കെട്ടുമോ എന്ന് ചോദിച്ചപ്പോൾ ആ കുരിപ്പ് എന്തൊക്കെയോ പറഞ്ഞു പോലും വിടില്ല അവനെ ഞാൻ..


ഓരോന്ന് ചിന്തിച്ച് നടക്കുമ്പോഴാണ് ഒരുത്തൻ അവൻറെ ബുള്ളറ്റുമായി ചീറിപ്പാഞ്ഞുവന്ന് ചളി മൊത്തം  നമ്മുടെ ദേഹത്താക്കി കുളിപ്പിച്ചത്..


"എന്താടാ നിന്റെ കുഞ്ഞമ്മക്ക് വായുഗുളിക വാങ്ങാൻ പോവുകയാണോ ബലാലെ..."


അവൻ അവന്റെ പാട്ട വണ്ടി സൈഡാക്കി ഹെൽമെറ്റ് ഊരുമ്പോഴേക്കും ഞാൻ ചളി വെള്ളം അവന്റെ ദേഹത്ത് ആക്കിയിരുന്നു..


അയ്യോ ഇവനോ... 

"ഹായ്.... കാട്ടുസിംഹം സുഖമാണോ.. എവിടേക്കാ പോകുന്നത് ഒറ്റക്കെ ഉള്ളൂ... ഈ വൈറ്റ് ഷർട്ട്‌ കാണാൻ നല്ല മൊഞ്ചുണ്ട്..."


എന്നും പറഞ്ഞു അവന്റെ വാക്കുകൾക്ക് പോലും കാത്തുനിൽക്കാതെ ഓടിരക്ഷപ്പെട്ടു...


ഇല്ലെങ്കിൽ എൻറെ അള്ളാ ചിന്തിക്കാൻ കൂടി വയ്യ...

____________________________________


ബടുക്കൂസ്....എൻറെ ഡ്രസ്സ് മോശമാക്കി പോയത് കണ്ടില്ലേ... കാണിച്ചു കൊടുക്കുന്നുണ്ട് ഞാനാരാണെന്ന്..


ഈ കോലത്തിൽ എങ്ങനെ ആ വീട്ടിൽ ചെന്ന് കേറും...


ഓ ഞാൻ എന്റെ പാരൻസിന്റെ  ഫ്രണ്ടിന്റെ വീട്ടിലേക്ക് പോവുകയാണ് ട്ടോ...


അവിടെ അവർക്കൊരു വായിനോക്കി മോളുണ്ട്... എനിക്ക് അതിനെ കണ്ണെടുത്താ കണ്ടുകൂടാ..


അവിടേക്കാണ് ഇപ്പൊ പോകുന്നത്... അതും അവൾ എന്റെ പെങ്ങളോട് പറഞ്ഞു 'നിന്റെ ഇക്ക എന്നെ പേടിച്ചിട്ടാണ് ഇങ്ങോട്ടേക്ക് വരാതിരിക്കുന്നതെന്ന്... പേടിയില്ലെങ്കിൽ നിങ്ങൾ വരുമ്പോൾ എന്തായാലും വരുമെന്ന്..'


പേടിയില്ലെന്ന് കാണിച്ചു കൊടുക്കാൻ മാത്രമാണ് പോകുന്നത്..


അവിടെ എത്തിയപ്പോൾ കണ്ടത് ഓടിക്കിതച്ച് വരുന്നവളെയാണ്...


ഇവളോ.....

ഇവനോ.....

രണ്ടുപേരും ഒരുമിച്ചായിരുന്നു അത് പറഞ്ഞത്...


ഇവളോ....


ഇവനോ...!


"ഡാ....നീ എന്നോട് പ്രതികാരം വീട്ടാൻ വന്നതാണല്ലേ... പോയേ കാട്ടു സിംഹത്തിന് എന്റെ വീട്ടിൽ കാര്യമില്ല ഒന്നുപോയേ... വേഗം പോ ഇവിടുന്ന്..."


"പ്രതികാരമോ അതും നിന്നോട് ഒന്ന് പോടീ.. നിനക്ക് നാണമില്ലല്ലോടീ ആരെങ്കിലും വിരുന്നു വരുന്നുയെന്ന് കേൾക്കുമ്പോൾ ചാടിപ്പുറപ്പെടാൻ വീട്ടിൽ നിന്നാ പോരേ... അതെങ്ങനെയാണ് കൊതിച്ചി പാറു അല്ലെ നീ പണ്ടാരാമേ..."


"നീ പോടാ എന്റെ വീട്ടിൽ വന്നു എന്നെ കൊതിച്ചി പാറു വിളിക്കാൻ നീ ആരാടാ കാട്ടു പന്നി.. ഓ മറന്നു പോയി സാർ ആണല്ലോ അല്ലെ.. നിന്റെ ആ അധികാരം ക്യാമ്പസിൽ മതി ഇവിടെ വേണ്ട ഇത് എന്റെ വീടാണ്... ഇവിടുത്തെ അധികാരം ഞാൻ നോക്കിക്കൊള്ളാം കേട്ടോടാ... അപ്പോൾ പിന്നെ നീ പോ മോനെ ദിനേശാ"എന്നും പറഞ്ഞു തിരിഞ്ഞതും അവിടെ നിൽക്കുന്നവരെ കണ്ടതും ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ്..


"ഏതാണ്ട് അതേ അവസ്ഥയിൽ തന്നെയാണ് ഞാനും.."(സയൻ)


എന്തായാലും വീട്ടിൽ ഉള്ളവരെ ഞാനും അവളും കണ്ടില്ല അതിനിടയിൽ ഞങ്ങളുടെ വക കുറെ പൂരതെറികളുമുണ്ടായിരുന്നു... നിങ്ങളൊക്കെ കേട്ട് പഠിക്കേണ്ട എന്ന് വിചാരിച്ചിട്ടാണ് പറയാതെ നിന്നത്..


"നിങ്ങൾക്ക് രണ്ടുപേർക്കും ആദ്യമേ അറിയുമോ?,"(ഞാൻ നിങ്ങളോട് ഒരു വായിനോക്കിയുടെ കാര്യം പറഞ്ഞില്ലേ അവളുടെ ഉപ്പയാണ് ഈ ചോദ്യം ചോദിച്ചേ.)


"ഇഷ എന്താണിത് നിനക്ക് വീട്ടിൽ കയറി വരുന്ന അതിഥിയോട് പെരുമാറുന്നത് എങ്ങനെയാണെന്ന് അറിയില്ലേ..? "(വീണ്ടും അവർ തന്നെ ചോദിച്ചു)


നിനക്ക് ഇങ്ങനെ തന്നെ കിട്ടണം എന്ന മട്ടിൽ ലവളെ ഞാൻ നോക്കി... അപ്പോഴുണ്ട് എന്റെ പുന്നാര ഉപ്പച്ചിയുടെ വകയും വരുന്നു..


"സായു....!നീ എന്താ ഇങ്ങനെ ഒരു വീട്ടിൽ പോയ അവിടെ ഉള്ളവരോട് ഇങ്ങനെയാണോ പെരുമാറുക? ഒന്നുമില്ലേലും അവളെക്കാൾ വലുതല്ലേ നീ അതിന്റെ ഒരു വിവരമെങ്കിലും വേണ്ടേ... അതിലും വലുതല്ലേ അധ്യാപക പധവി കുട്ടികൾക്ക് മാതൃക ആവേണ്ട നീ തന്നെ ഇങ്ങനെ തുടങ്ങിയാലോ..."


"അപ്പോ....അങ്കിളിന് ഇവനെ അറിയുമോ അങ്കിളിന്റെ ആരാണിവൻ..."(ഇഷു )


"എന്റെ പൊന്ന് ഇഷു നിന്റെ ഈ അങ്കിൾ വിളിയൊന്ന് നിർത്തുമോ... പിന്നെ ഇവനാണ് എൻറെ പുന്നാര മോൻ "" *ZAYAN MUHAMMED""...* 


"വാട്ട്‌ട്ട്ട്ട്..., ഇവനോ....ഈ കാട്ടു.... അല്ല ഇവനാണോ നിങ്ങളുടെ മോൻ...,ഡീയോ സീയു ഇതാണോ നിന്റെ കാക്കു?,അപ്പോ ഇവനെയാണോ ഞാൻ ബെറ്റ് വെച്ച് ഇങ്ങോട്ട് കൂട്ടി വരാൻ പറഞ്ഞ ആ മൊതല്... ഇവനാണോ ആ ലവൻ..."


അവളുടെ ശ്വാസം വിടാതെയുള്ള ചോദ്യം കേട്ടപ്പോൾ നമ്മൾക്കും ഡൗട്ട് വന്നൂട്ടോ..,'അപ്പോ ഇവിടെയുള്ള പെണ്ണ് ഇവളാണോ?'നോ അത് ഒരിക്കലുമാവില്ല എനിക്ക് അജു കാണിച്ചുതന്നത് വേറൊരു കുട്ടിയെയാണല്ലോ..


എന്റെയും അവളുടെയും മുഖം കണ്ട് അവിടെയുളളവർ പറഞ്ഞു തന്നു..


അജു നിനക്ക് ഞാൻ കാണിച്ചു തരാം ഇത്രയും കാലം ഞാൻ അറിയാതെ പോയല്ലോ ഇവളാണ് ആ മുതലെന്ന്..


ഛെ ഫ്രീയായി കെട്ടാൻ കിട്ടിയ ചാൻസ് അല്ലേ കളഞ്ഞു കുടിച്ചത്... അതും പ്രേമിക്കുന്ന പെണ്ണിനെ തന്നെ.,.  എല്ലാം ആ അജു കാരണമാണ് അവന് ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്..


അവളുടെ ഉമ്മ എന്നെ ഇക്ക വിളിക്കുവാൻ പറഞ്ഞു.... കുറേ ടൈം ആയില്ലേ ഇവനോ അവനോ ചോദിക്കുന്നു അതുകൊണ്ടാവും... എനിക്കത് പെരുത്ത് ഇഷ്ടമായി..


 "ഇക്കാന്നോ അതും ഇവനെയോ എനിക്കൊന്നും വയ്യാ.."


അവളുടെ ഉമ്മയുടെ നോട്ടത്തിന്റെ മുമ്പിലും ഇഷൂ എന്നാ വിളിയിലും പെണ്ണ് പേടിച്ച് സമ്മതിച്ചു...


"ഇക്കാ.....,സുഖമല്ലേ ഇക്കാ.....,ഇക്കാ എപ്പോൾ വന്നു ഇക്കാ....,ചായ കുടിച്ചോ ഇക്കാ.., ഇക്കയുടെ ഡ്രസ്സിൽ എന്താണ് ഇക്കാ..അതൊന്ന് ക്ലീൻ ചെയ്ത് കൂടെ ഇക്കാ എന്ന ഞാൻ പോട്ടെ ഇക്കാ..."


ഒലക്കമല്ലെതെ ഇക്കാ വിളി..,അവളുടെ ഇക്കാ എന്നുള്ള വിളിയിൽ ഒരു ആക്കലില്ലേ.... നിങ്ങൾക്കും തോന്നിയോ ചെങ്ങായിമാരെ...


അവൾക്കുള്ള പണി ഞാൻ തന്നെ കൊടുത്തോളാം...

_____________________________


"പിന്നെ ഇക്കയ്ക്ക് പരമ സുഖം..,ഏതായാലും ഇതൊന്ന് ക്ലീൻ ചെയ്യണം അതുകൊണ്ട് മോളുടെ വീട് ആയതുകൊണ്ട് ഇതൊന്ന് മോൾ തന്നെ വാഷ് ചെയ്ത് തന്നേക്ക്.."


പടച്ചോനെ പണി പാളി..,നമ്മളെ കഷ്ടകാലത്തിന് എല്ലാരും അതുതന്നെ ശരിവെച്ചു... എനിക്ക് ആണെങ്കിൽ അതിന്റെ A.b.c.d അറിയില്ല...


ഉമ്മയും ഉപ്പയും അങ്ങനെയെങ്കിലും നീ പഠിക്കുമല്ലോ എന്ന മട്ടിൽ നിൽക്കുന്നു.... ദുഷ്ടമാർ അവർക്ക് പറഞ്ഞു കൂടെ ഞങ്ങൾ ചെയ്തുകൊടുക്കാമെന്ന് അവൾക്ക് ഇതൊന്നും അറിയില്ലായെന്നും..


പാവം ഞാൻ.. ഇത് ബാലവേലയാണ് ഞാൻ നിങ്ങൾക്കെതിരെ കേസ് കൊടുക്കും നോക്കിക്കോ...


പക്ഷേങ്കിൽ എനിക്കിപ്പോൾ അറിയില്ലയെന്ന് പറയാന്നും പറ്റില്ല... ആ പണ്ടാരക്കാലി കിളവി സീയുവാണ് അവന്റെ ഡ്രസ്സ് വാഷ് ചെയ്യുന്നതും അയൺ ചെയ്യുന്നതുമെല്ലാം... എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം... ഇതെല്ലാം മനസ്സിൽ വിചാരിച്ചു അവനോട് ഡ്രസ്സ് തരുവാനും പറഞ്ഞു സിയുനെയും കൂട്ടി മുകളിൽ പോയി അവളുടെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും..


"ഡീ...... മരഭൂതമേ നിന്നോട് ഞാൻ അവന്റെ ഫോട്ടോ ചോദിച്ചില്ലേ അപ്പോൾ നീ എന്താ പറഞ്ഞേ എന്റെ കാക്കു മൊഞ്ചനാണെന്ന്.... ഇത് മൊഞ്ചനല്ല ഡീ കൊഞ്ചനാണ്

നിന്നെ ഞാൻ കൊല്ലുമെടി പിശാചേ.."എന്റെ ഭദ്രകാളി ലുക്ക് കണ്ടതുകൊണ്ടാവാം അവൾ ജീവനുംകൊണ്ടോടിയത്..


പിന്നെ എന്റെ റൂമിൽ പോയപ്പോഴുണ്ട് പാച്ചു അവന്റെ ഡ്രസ്സ് കൊണ്ട് അവിടെ നിൽക്കുന്നു ശവം..


യാ ഹുദാ... എവിടെ നിന്ന് തുടങ്ങും ഇതിന്റെ ഉദ്ഘാടന കർമ്മം.... ഇതിൽ എന്ത് സോപ്പ് ഇടും... ഇത് എങ്ങനെ വാഷ് ചെയ്യും.... ഒരു അന്തവും കുന്തവും അറിയാത്ത എന്റെ കൈയിൽ വെച്ച് തന്നതോ വൈറ്റ് ഷർട്ട് ഇത് ബ്ലാക്ക് ആവാതിരുന്നാൽ മതിയായിരുന്നു..


ഐഡിയാ.... ഉജാല അതുണ്ടായാൽ പിന്നെ എന്തിന് പേടി... അതാണ് പറയുന്നത് ടിവി കാണുമ്പോൾ ഇടക്കിടക്ക് പരസ്യവും കാണണമെന്ന്..


ഉജാല സുപ്രീം ഒരു തുള്ളി നന്മ

ഒരു സാഗര വെണ്മ...

പടച്ചോനെ ഒരു തുള്ളി എവിടെയാവാനാണ് പരസ്യത്തിൽ അവർ ബക്കറ്റിൽ ഉറ്റിക്കുന്നത് ഒന്ന് അല്ലല്ലോ ഇനി എത്ര തുള്ളിയാണാവോ പത്തോ ഇരുപതോ..!


നമ്മൾ ഇങ്ങനെയുള്ളത് കാണുമ്പോൾ വേഗം ചാനൽ മാറ്റും... അതാണ് ചൊറ മാറാപ്പ്..


20 ആയിക്കോട്ടെ.. ഐഷ് ഞാനൊരു കലക്ക് കലക്കും എന്നിട്ട് അതിൽ ഡ്രസ്സ് ഇട്ടു വെക്കും... എന്നെ കളിയാക്കിയവരെ കൊണ്ടെല്ലാം പറയിപ്പിക്കണം ഇവൾ ഇത്രയും മനോഹരമായി വാഷ് ചെയ്യുമോ....  റിഷു നിന്നെക്കാൾ നന്നായി നിന്റെ മോൾ വാഷ് ചെയ്യുന്നുണ്ട് എന്നൊക്കെ... ഹൈവാ ഞാൻ ഇന്ന് പൊളിക്കും.... എല്ലാം മനസ്സിൽ കണക്ക് കൂട്ടി പാച്ചുന്റെ റൂമിലേക്ക് പോയി..


"എന്റെ റബ്ബേ.... കാശുള്ളവൻ ജോക്കി പാന്റീസ് ധരിക്കുമ്പോൾ കാശില്ലാത്തവൻ കീറിയ പാന്റീസ് ധരിക്കുന്നു."

പാച്ചുന്റെ റൂമിൽ കയറിയപ്പോൾ കണ്ടത് പാന്റീസിന്റെ സംസ്ഥാന സമ്മേളനമാണ്... അതും കീറിയ പാന്റീസ്... ബല്ലാത്ത ജാതി പഹയൻ..


കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നല്ലേ അതുകൊണ്ട് ഒന്നും നോക്കില്ല വേഗം കേറി പോയി എന്നാൽ അല്ലെ ഉജാല കിട്ടൂ..... അവന്റെ റൂമിലാണ് ഇങ്ങനെയുള്ള സാമഗ്രികളുള്ളത് നമ്മൾ പണ്ടേ മടിച്ചി ആയതുകൊണ്ട് ഒന്നും ചെയ്തു കൊടുക്കില്ല ഉമ്മിയാണേൽ അവനെ ഓടിക്കും അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ അവൻ തന്നെ ചെയ്യും അതുകൊണ്ട് ഐറ്റംസ് അവന്റെ ബാത്റൂമിൽ ഉണ്ടാവും..


"ഡിയോ...ഡിയോ..

ഡിസകാ...ഡിസക..." വാഷ് ചെയ്യുവാനും വെച്ചു പാട്ടും പാടി ഡാൻസും കളിച്ചു എന്റെ റൂമിലേക്ക് തന്നെ വിട്ടു ഫ്രഷായിട്ട് പോകാം.

_____________________________


പാച്ചുന്റെ കൂടെ അവന്റെ റൂമിൽ പോയി അവിടെ എത്തിയപ്പോ റൂം ഒന്ന് നോക്കിയതേയുള്ളൂ പിന്നൊന്നും നോക്കിയില്ല വേഗം ഇറങ്ങി ഓടി..


"അയ്യേ.... നിനക്ക് നാണം ഇല്ലെടാ ശവമേ?.."


"എന്തേ അത് നീ യൂസ് ചെയ്യാത്തത് ഒന്നുമല്ലല്ലോ.."


"പോടാ ഹംകെ..." എന്നും പറഞ്ഞു അടുത്ത റൂമിൽ കയറി... അത് ഒറ്റനോട്ടത്തിൽ മനസ്സിലായി കാന്താരിയുടെ റൂം ആണെന്ന്..


അവൻറെ റൂം പോലെയല്ല നല്ല നീറ്റുണ്ട്... എല്ലാം അടക്കി ഒതുക്കി വെച്ചിട്ടുണ്ട് അവൾക്കില്ലെങ്കിലും റൂമിന്നുണ്ടല്ലോ നീറ്റ്നസ് ഭാഗ്യം..


ഡ്രസ്സ് പാച്ചുന്റെ കൈയിൽ കൊടുത്തു ഫ്രഷ് ആവാൻ വേണ്ടി ഞാൻ അവിടെയുള്ള ബാത്ത്റൂമിൽ കയറി.ഇറങ്ങുമ്പോൾ കണ്ടത് ഇഷുനെയാണ് എന്റെ ഷർട്ട് നിവർത്തിപ്പിടിച്ച്‌ അതിനോട് എന്തൊക്കെയോ പറയുന്നതാണ് കണ്ടത്.ഇവൾക്ക് ശരിക്കും വട്ടായോ റബ്ബേ.... പിന്നെ ആരുടെയോ കുണ്ടിക്ക് തീവെച്ചത്  പോലെയുള്ള ഒരു ഓട്ടവും.... മിക്കവാറും പാച്ചുന്റെ റൂമിലേക്കായിരിക്കും ഇപ്പോൾ അതിനേക്കാളും സ്പീഡിൽ ഇങ്ങോട്ട് തന്നെ തിരിച്ചു വരും..


ഞാൻ കരുതിയത് പോലെ അവൾ വന്നില്ല... പിന്നെ അവളുടെ റൂം നിരീക്ഷിച്ചുകൊണ്ടിരുന്നു.... നിരീക്ഷണത്തിനൊടുവിൽ എനിക്ക് കുറച്ച് പേപ്പേഴ്സ് കിട്ടി.... അത് തുറന്നു വായിക്കുമ്പോഴേക്കും അവൾ വന്നു.....


പിന്നെ അവിടെ വെച്ച് എന്തായാലും ചിലത് നടക്കുമല്ലോ അവളല്ലേ ആൾ..


അവളുടെ പേപ്പറിലെ വരികൾ വായിച്ചതും എന്റെ കണ്ണ് വരെ തള്ളി പോയി..


അപ്പോൾ അവൾക്ക് പ്രണയമോ? ഞാൻ സമ്മതിക്കില്ല എന്തായാലും ഫുൾ വായിച്ചു നോക്കട്ടെ... എന്റെ റബ്ബേ നിങ്ങൾക്ക് ഞാൻ പറഞ്ഞുതരാം അതിലെ വരികൾ..


"എന്റെ പ്രണയം അത് നിന്നോടാണ്..


ആദ്യം വൺ വേ പ്രണയമായി തുടങ്ങിയ എന്റെ പ്രണയം നീ തിരിച്ചറിയുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു..


പക്ഷേ അത് ഇത്ര പെട്ടെന്ന് ടു വേ ആകുമെന്ന് ഞാൻ കരുതിയില്ല..

എന്റെ പ്രണയത്തെ പോലും നിന്റെ പ്രണയം തോൽപ്പിച്ചുകളഞ്ഞു..

ഇത്രമേൽ നീയെന്നെ പ്രണയിക്കുമെന്ന് ഞാൻ കരുതിയില്ല..

എൻ പ്രണയിനിയായ മഴയേ നിന്നെ വാരിപ്പുണർന്നത് പനിയിലൂടെ ആയല്ലോ.. 

ഇത്രമേൽ നീയെന്നെ പ്രണയിക്കണോ.."


ഇതായിരുന്നു ഒന്നിൽ... പിന്നെ ഉണ്ടായത്...


"എൻറെ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കുന്ന കാലത്ത് എൻറെ സ്വപ്നങ്ങളെയും കൂട്ടുപിടിച്ച് ഞാൻ പാറിപ്പാറി കളിച്ചു.."


ശരിക്കും ഈ പെണ്ണിനൊരു പിരിയല്ല ലൂസ്.... ഫുൾ ലൂസാണെന്ന് തോന്നുന്നു... എൻറെ റബ്ബേ ചിരിച്ചു ചിരിച്ചു ഞാൻ മുലപ്പാൽ വരെ തുപ്പിക്കളഞ്ഞു..


അവൾ അത് കൈയിൽ ആക്കുവാൻ വേണ്ടിയുള്ള യുദ്ധത്തിലാണ് ട്ടോ... ഞാൻ അവളെ നെഞ്ചോട് ചേർത്ത് വെച്ചു അപ്പോഴും പെണ്ണിന് ആ പേപ്പറിൽ മാത്രമാണ് ശ്രദ്ധ... ആ സമയം എന്റെ ചുണ്ടുകൾ അവളുടെ ചോര ചുണ്ടിനെ ലക്ഷ്യംവെച്ച് പോയി കൊണ്ടിരുന്നു ആ ടൈം ആ ഹംക് എന്നെ തള്ളി മാറ്റി ആ ഗ്യാപ്പിൽ അതും അവളുടെ കൈക്കലാക്കി..


"എന്തുവാ ഡീ ഇത്... അയ്യോ മോശം ഞാൻ എല്ലാവരോടും പറയും.."


"നീ പോടാ കാട്ടുസിംഹമേ... അധികം ഇളിക്കല്ലേ പല്ല് കൊഴിഞ്ഞ് താഴെ പോകും പിന്നെ ബാ...ബാ പറഞ്ഞു നടക്കേണ്ടി വരും.... ജാഡ പിശാച്.... ജന്തു ചൂടൻ..."


"നീ പോടി കുട്ടിപിശാചേ..മരപ്പട്ടി.."


"നീ പോടാ വലിയ പിശാചേ... പേപ്പട്ടി... ചൊറിയൻ പട്ടി.... കുരച്ച പട്ടി.... ഓൾ പട്ടി അസോസിയേഷനിലെ എല്ലാ പട്ടികളുടെയും പേര് നിനക്ക് തന്നെ.... കേട്ടോടാ പട്ടി...."


 "ഡീ..... ഇക്കാ എന്ന് വിളിക്കെടീ..

നിന്നെ കൊണ്ട് ഞാൻ ഇക്കാ വിളിപ്പിക്കും..."


"ഓ പിന്നെ ഇക്ക വിളിക്കാൻ പറ്റിയ മോന്തയും വേണമെങ്കിൽ കാട്ടു സിംഹമെന്ന് വിളിക്കാം അതാണ് നിനക്ക് നല്ലതുപോലെ മാച്ച് ചെയ്യുന്നത്....

അയ്യോ ഇക്കാ... എന്താ ഇക്കാ... ഇക്ക എന്താ പറഞ്ഞത് ഇക്ക അത് പറ്റില്ല ഇക്ക..."


റബ്ബേ ഇവൾക്ക് എന്താ വട്ടായോ... ഇത്രയും സമയം വിളിക്കില്ല പറഞ്ഞിട്ട് ഇപ്പോൾ ഒരുമാതിരി ഇക്ക വിളി എന്ന് ചിന്തിച്ചപ്പോൾ അല്ലെ മനസിലായത്..


വഴക്ക് കൂടുന്ന ഇടയിലാണ് നമ്മളെ പൊന്നാര ഉമ്മ വന്നത്....

"എന്താ ഇവിടെ ഒരു ഇക്കാ പറഞ്ഞു തർക്കം.."


"അതില്ലേ ആൻറി ഈ  ഇക്ക പറയുന്നു ഇക്കാനെ ഇക്ക വിളിക്കരുത് ന്ന് ഇക്കയ്ക്ക് അതൊരു കുറച്ചിലാണ് ന്ന്....

അതുകൊണ്ട് വേറെ എന്തേലും വിളിച്ചോ വേണെങ്കിൽ നേരത്തെ വിളിച്ചത് പോലെ എടാ പോടാ എന്നൊക്കെ വിളിച്ചോ എന്ന് പറഞ്ഞു... അത് മോശമല്ലേ ആൻറി ഇക്കാനെ ഇക്കായെന്ന് തന്നെ വിളിക്കേണ്ടേ..."


'എന്റെ റബ്ബേ നിങ്ങൾ കേട്ടോ ഈ കുട്ടിപിശാച് പറയുന്നത്..'


"അങ്ങനെയാണെങ്കിൽ മോൾക്ക് ഇഷ്ടമുള്ളത് വിളിച്ചോ... അവൻ അങ്ങനെയാണ് മോളെ.." അതും പറഞ്ഞു ഉമ്മ പോയി..


"ഡീ... നീ എനിക്കിട്ട് പണി തന്നു അല്ലേടി... അതുകൊണ്ട് മോൾ 15 മിനിറ്റിനുള്ളിൽ എന്റെ ഡ്രസ്സ് അലക്കി തരണം..."


"ഡോ..... ഞാൻ എന്താ വാഷിങ്മെഷീനാണോ അതും കൂടി 15 മിനിറ്റിനുള്ളിൽ തരില്ല... എന്നെ കൊണ്ട് പറ്റില്ല..."


"പറ്റില്ലേ... പറ്റില്ലേ... നിനക്ക് പറ്റില്ലേ" എന്നും ചോദിച്ചു അവളുടെ അടുത്തേക്ക് നടന്നു കൊണ്ടിരുന്നു..


"എനിക്ക് പറ്റും...."

എന്നും പറഞ്ഞു  ഓടിപ്പോയി... നമ്മളെ പേടിയൊക്കെയുണ്ടല്ലേ...

_____________________________


യാ ഹൂദാ.... ഇത് വൈറ്റ് ഷർട്ട് ആണോ അതോ ബ്ലൂ ഷർട്ട് ആണോ..?


ഉജാലേ എന്നോട് ഈ ചതി വേണ്ടായിരുന്നു പരസ്യം കണ്ടത് കൊണ്ടല്ലേ ഞാൻ അങ്ങനെ ചെയ്തത്.... വെളുക്കാൻ തേച്ചത് പാണ്ടായി പോയല്ലോ റബ്ബേ...


ആ സമയത്താണ് അവിടേക്ക് പാച്ചു വന്നത് പിന്നെ എന്നെയും ഡ്രസ്സിനേയും മാറിമാറി നോക്കി.... അടുത്ത നിമിഷം എൻറെ കയ്യിൽ നിന്ന് തട്ടിപ്പറിച്ച് ഓടി കളഞ്ഞു..


പിന്നെ താഴെ നിന്ന് എന്നെ കളിയാക്കി കൊന്നു... പാവം ഞാൻ.... എനിക്ക് അറിയാത്ത പണി തന്നതും പോരാ കളിയാക്കുന്നത് കണ്ടില്ലേ ദുഷ്ടന്മാർ..


അതുകൊണ്ട് എന്താ അവൻ പുതിയ ബ്ലൂ ഷർട്ട് കിട്ടിയില്ലേ... അവൻ സന്തോഷിക്കുകയല്ലേ വേണ്ടത് ബടുക്കൂസ്...


അങ്ങനെ അവരും പോയി... ഞാൻ നിദ്രദേവിയേയും കൂട്ടുപിടിച്ച് കിടന്നുറങ്ങി...

___________________________


"ഇത് എന്താ ഡാ നിന്റെ ഷർട്ട് ഇങ്ങനെ...." അജുവിന്റെ സംശയം ഞാൻ മാറ്റിക്കൊടുത്തു അതിന്റെ കൂടെ എന്റെയും..


"ഡാ അടിക്കല്ലടാ നീ കാര്യം എന്താണെന്ന് വെച്ചാൽ പറ.... ഇങ്ങനെ അടിക്കല്ലെ.."


"ഡാ ഹംകേ നീ എനിക്ക് അന്ന് കാണിച്ചുതന്ന കുട്ടി വേറെ അവിടെ പോയപ്പോ ഉണ്ടായത് നമ്മളെ കാന്താരിയും... നിനക്ക് ആദ്യമേ പറഞ്ഞു തന്നൂടായിരുന്നു... എൻറെ വീട്ടുകാർ എനിക്ക് വേണ്ടി പറഞ്ഞത് ഇവളെയായിരുന്നു... എല്ലാം നീ ഒറ്റയൊരുത്തൻ കാരണം നശിച്ചു.... ഞാൻ ആ മറ്റെ വായനോക്കിയാണെന്ന് കരുതി ഈ കല്യാണം വേണ്ടെന്നുവരെ പറഞ്ഞു.."


അവനെ പഞ്ഞിക്കിടുമ്പോഴാണ് ലവൾ വന്നത് പിന്നെ എന്നെ ഒരു നോട്ടം അടുത്തനിമിഷം തെറിയും വിളിച്ചു നോക്കി പേടിപ്പിച്ചുപോയി..

___________________________


തെണ്ടി ഇട്ട് വന്നത് കണ്ടില്ലേ കാട്ടു സിംഹം..


"ഇഷൂ നോക്കിയേ നിന്നെ ആ ചിമ്പാൻസി നോക്കി പേടിപ്പിക്കുന്നു..." (ദേവു)


"അത് ശരിയാണല്ലോ ദേവു...." പിന്നെ ഞാനും തിരിച്ചു നോക്കി പേടിപ്പിച്ചു... നമ്മളോടാ അവളുടെ കളി... എന്റെ അടുത്തേക്ക് വരുന്നുണ്ടല്ലോ... എന്താണാവോ ഇനി ഇവൾക്ക് പറയാനുള്ളത്..


"ഹായ് ഇഷ മെഹറിൻ.... ഈ ക്യാമ്പസിലെ പുലിക്കുട്ടി.... എല്ലാവരുടെയും റൗഡി ബേബി അല്ലേ.."


"അതേ... എന്താണാവോ നിങ്ങൾക്ക് വേണ്ടത് അതും കൂടെ ഒന്നു പറഞ്ഞാൽ ഞങ്ങൾക്ക് ഇവിടുന്ന് പോകാമായിരുന്നു.... "


"മോള് അധികം ആളാവാൻ നോക്കേണ്ട.... പിന്നെ കൈയും കാലും കാണിച്ച് വളച്ചൊടിക്കാൻ നോക്കേണ്ട.... അവൻ എനിക്കുള്ളതാണ് എന്റേത് മാത്രമാണ്... "


"ഹലോ മാഡം.... അവിടെയും ഇവിടെയും തൊടാതെയുള്ള സംസാരം സംസാരിക്കല്ലേ.. നീ ആരുടെ കാര്യമാണ് പറയുന്നത്... എവനാണോ നിനക്കുള്ളത് അവനെ നീ തന്നെ വെച്ചോ... എന്നാൽ പിന്നെ നമുക്ക് അങ്ങോട്ട് പോകാല്ലോ..."


"നിൽക്കെടി അവിടെ..... സയാൻ അവൻ എനിക്കുള്ളതാണ്... മോൾ വളച്ചൊടിച്ച് കുപ്പിയിലാക്കാൻ നോക്കേണ്ട... കേട്ടോടി പുല്ലേ നിനക്ക് എന്നെ അറിയില്ല... എന്റെ വഴിയിൽ ആര് തടസ്സം നിന്നാലും ഇല്ലാതാക്കും ഞാൻ... അതിന് യാതൊരു മടിയുമില്ല ഇർഫാനയ്ക്ക്..."


കത്തി ജ്വലിക്കുന്ന കണ്ണുകളോടെ അവൾ അത്രയും പറഞ്ഞു പോകുമ്പോൾ മിണ്ടാതിരിക്കുന്നത് മോശമല്ലേ..


"ഹലോ... മാഡം ഒന്ന് അവിടെ നിന്നാട്ടെ.... എനിക്ക് കൈയും കാലും കാണിച്ച് വളച്ചൊടിക്കണം എന്നില്ല അതില്ലാതെ തന്നെ ആൾക്കാർ നമ്മളെ പുറകെയുണ്ട് നിന്റെ കൂതറ സ്വഭാവം ആയതുകൊണ്ടാണ് നിന്റെ പിറകെ ആരുമില്ലാത്തെ... പിന്നെ ഞാനിപ്പോൾ ഒരു കുപ്പി തയ്യാറാക്കി വെച്ചില്ല അത് തയ്യാറാക്കി കിട്ടുമ്പോൾ കൂടുതൽ സമയമെടുക്കും അവന്റെ പാകത്തിന് ഒരു കുപ്പി കമ്പനിയിൽ പറഞ്ഞാൽ തന്നെ വേഗമൊന്നുമാവില്ല... അതുകൊണ്ട് ഞാൻ എന്റെ ഖൽബിനുള്ളിൽ ഒരു കുപ്പി നിർമ്മിച്ചിരിക്കുന്നു അതിൽ അവനെ കൊണ്ട് ഇടുകയും ചെയ്യും.... എന്റെ വഴിയിൽ ആര് തടസ്സം നിന്നാലും എനിക്കും പ്രതികരിക്കാനൊക്കെ അറിയാം..


പിന്നെ മോളെ നിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ കുപ്പി നിർമ്മിച്ചാലും ഇപ്പോയൊന്നും അവൻ ആ കുപ്പിയിൽ വരില്ല.., ആദ്യം പോയി സ്വഭാവം നന്നാക്കീട്ട് വാ"

" ഡീ.... " അതും പറഞ്ഞു പോവാൻ നിന്നതും വീണ്ടും നമ്മളെ വിളിച്ചു നിർത്തിച്ചു..


"ഡീ.....ഇത്രയും പറഞ്ഞു അങ്ങനെ അങ്ങ് പോയാലോ ഒരു സമ്മാനം പിടിച്ചോ?" എന്നും പറഞ്ഞു എന്റെ കരണം നോക്കി അവളൊന്നു തന്നു..


ഠോ... "എനിക്ക് വാങ്ങി മാത്രമല്ല ശീലം കൊടുത്തു ശീലമുണ്ട്... ഒന്നൂടെ പിടിച്ചോ..." എന്ന് പറഞ്ഞു ഒന്നൂടെ കൊടുത്തു...

'കിട്ടിയത് രണ്ടിരട്ടിയായി കൊടുക്കും അതാണ് ഈ ഇഷ മെഹറിൻ.... എന്ന ഞാനങ്ങ് പോട്ടേ മോളെ... ഇനി തരാൻ തോന്നിയാൽ പറഞ്ഞാൽ മതി ഞാനും തരാം... പക്ഷേ നിന്റെ ഗുരു ഗാന്ധിജി ആയാൽ മതി... ഒരു കവിളിൽ തന്നാൽ മറു കവിളും കാണിച്ചു തന്നാൽ മാത്രം മതി ട്ടോ... അപ്പോ ശരി വീണ്ടും കാണാം..." എന്നും പറഞ്ഞു നല്ല സിനിമാസ്റ്റൈലിൽ നടന്നു..


"ഡീ നീയൊരു സംഭവമാണ് എത്ര പേരെ അടിച്ചു"...എന്ന് ചോദിച്ചു ഇർഫാൻ വന്നു..


ഞാൻ വെറും മൂന്ന് പേരെ മാത്രമെ അടിച്ചുള്ളൂ...


"അപ്പോൾ ശത്രുക്കൾ മൂന്ന് പേരുണ്ട് അല്ലേ..?  നീ സൂക്ഷിച്ചോ മോളെ അവർ ചില്ലറക്കാർ ഒന്നുമല്ല.."


"അതെയോ എന്നാൽ അവർ ചില്ലറ ആണെങ്കിൽ ഞാൻ നോട്ടാണ് മോനെ നോട്ട് കെട്ട്..."


"മതിയെടി നിന്റെ ചളി.. പോവാൻ നോക്ക്.." എന്നും പറഞ്ഞു അവൻ പോയി ഞങ്ങളും വിട്ടു..


ക്ലാസിലിരുന്ന് ചടച്ചപ്പോൾ വെറുതെ പുറത്ത് ഇറങ്ങിയതാണ് അവിടെ ധനുഷും പിന്നെ ഇർഷാദും അവന്റെ ഗ്യാങുമുണ്ടായിരുന്നു..


"മോളെ ഇനി ദിവസങ്ങൾ മാത്രം നിന്നെ ഞങ്ങൾ സ്നേഹിച്ചു കൊല്ലാൻ പോകുകയാണ്..


കാത്തിരുന്നോ മോളെ...


നിൻറെ വീറും വാശിയൊക്കെ അവസാനിക്കാൻ പോവുകയാണ് നമ്മൾ അതങ്ങ് എടുക്കുകയാണ്.."


"ഒന്ന് പോടാ....നമ്മുക്ക് കാണാം..."


"കാണാം.......കാണിച്ചുതരും.."


"Wait and see...." എന്നും പറഞ്ഞു കൂടെ 

'എനിക്ക് പുല്ലാണ് ഡാ പുല്ല്...' എന്ന് പറഞ്ഞു മുടിയെടുത്ത് പറപ്പിച്ചു കാണിച്ചുകൊടുത്തു... അല്ല പിന്നെ നമ്മളോടാണ് ഓന്റെ കളി....


പക്ഷേ അവൾ അറിയുന്നില്ലല്ലോ അവർ ഒരുക്കിയ കെണി..

___________________________


ദിവസങ്ങൾ കടന്നും ഇരുന്നും നടന്നും ഓടിയും ചാടിയും പോയിക്കൊണ്ടിരുന്നു..


പക്ഷേ നമ്മുടെ സ്നേഹം മാത്രം പറയാൻ കഴിയില്ല എപ്പോഴും തല്ലുകൂടിയും തെറിവിളിച്ചും നമ്മളെ ദിവസം പോയി കൊണ്ടിരിക്കുന്നു..


ഓരോന്ന് ആലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് ലവൾ വന്നത്..


"ആ... ആരിത്... എന്താണാവോ വനമാല നേരത്തെ കാലത്തെയൊക്കെ വന്നിരിക്കുന്നത്... വീട്ടിലെ ക്ലോക്ക് കേടായോ ഇനി നമ്മുടെ വാച്ച് കേടായോ സായു ഒന്ന് ടൈം നോക്കിയേ..." (അജു)


അവളെ കളിയാക്കി അജു അങ്ങനെ പറഞ്ഞതും പെണ്ണ് ഭദ്രകാളി ലുക്കിലായി... പിന്നെ അവിടെ ഉണ്ടായത് ഞാൻ പറഞ്ഞു തരണമെന്നില്ലല്ലോ തെറിയുടെ പൊടി പൂരം അതിനിടയിൽ അടിയും ഇടിയും..


ഇതേ പോക്കണെങ്കിൽ ഞാനൊക്കെ എത്ര കൊള്ളേണ്ടിവരും കണ്ടും കൊണ്ടും അറിയാം..


അവൾ ദേഷ്യം പിടിച്ചു പോവാൻ നിന്നപ്പോൾ അജു വിട്ടില്ല....

"നമുക്ക് കൊച്ചുവർത്താനം പറഞ്ഞിരിക്കാം... നിനക്ക് ഇഷ്ടമുള്ളത് തന്നെ നീ പറഞ്ഞോ പക്ഷേ പിണങ്ങി പോവരുത് എന്റെ പെങ്ങളല്ലേ വാ മുത്തേ..."


എന്നും പറഞ്ഞു അവിടെ ഇരുത്തി.. അവൾ തുടങ്ങിയതും ഞങ്ങൾ പാടുപെട്ടു അത് കേട്ടാൽ നിങ്ങളും പാടുപെടും..


നിങ്ങൾ തന്നെ കേട്ടോ ഞാൻ പറഞ്ഞു തരുന്നില്ല..


""Hai good morning everybody..

How are you guys...

നിങ്ങൾക്കെല്ലാവർക്കും കുക്കറി ഷോയിലേക്ക് സ്വാഗതം..


ഞാൻ നിങ്ങൾക്കായി ഇവിടെ ഒരുക്കുന്നത് അടിപൊളി ടേസ്റ്റി...മു...!""


"സ്റ്റോപ്പ്‌...... മതി നീ വേറെ എന്തും അവതരിപ്പിച്ചോ ദയവുചെയ്ത് നിന്റെ കുക്കറി ഷോ മാത്രം ഇവിടെ അവതരിപ്പിക്കരുത്..."(അജു)


"അജുക്ക എന്നെ പറയാൻ സമ്മതിക്കുമോ ഇല്ലയോ നിങ്ങളെ ഞാനൊരിക്കൽ പരീക്ഷിച്ചെന്ന്  വിചാരിച്ചു ഇതും അതുപോലെ ആകുമോ എന്നെ പറയാൻ സമ്മതിച്ചില്ലെങ്കിൽ ഞാൻ മിണ്ടൂല..."


അവളുടെ ഭീഷണിക്കു മുമ്പിൽ അജു താണു കൊടുത്തു..


"എവിടെയാ പറഞ്ഞു നിർത്തിയത് ഈ കൊജു ഇടയിൽ കയറി വന്നതുകൊണ്ടാണ്.. ആ എന്ന തുടങ്ങാം..


ഞാൻ നിങ്ങൾക്കായി ഇവിടെ ഒരുക്കുന്നത്... അടിപൊളി ടേസ്റ്റിയായ സുലൈമാനിയാണ്... നിങ്ങളുടെ കെട്ടിയോൻമാർ ഇടയ്ക്കിടയ്ക്ക് സുലൈമാനി ചോദിക്കുമ്പോൾ നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ ഉണ്ടേൽ അവർക്കായി ഒരുക്കുന്നതാണ് ഈ റെസിപ്പി..


ഈ മുഹബ്ബത്തിന്റെ സുലൈമാനിയെന്ന് കേട്ടില്ലേ അതുപോലെ ദേഷ്യത്തിന്റെ സുലൈമാനി..


നിങ്ങളുടെ ഒക്കേ വീട്ടിൽ ഉണ്ടാവില്ലേ നിങ്ങളുടെ പേരും വിളിച്ചു സുലൈമാനി എടുക്ക് പറയുന്ന ഒരു വ്യക്തി അവർക്ക് വേണ്ടി സ്പെഷ്യൽ സുലൈമാനി റെസിപ്പി...


നിങ്ങളൊന്ന് ട്രൈ ചെയ്തു നോക്ക്..


സാധാരണ ചായ വെക്കുന്നത് പോലെ മതി അതിൽ അല്പം ഉപ്പും കുരുമുളക് പൊടിയും പിന്നെ പിന്നെ കുറച്ച് മസാലപ്പൊടിയും മുളക്പൊടിയും മഞ്ഞൾ പൊടിയും പഞ്ചസാരയും ചേർത്തു അവർക്ക് നൽകുക..


നല്ല സന്തോഷത്തോടെ പോയിട്ട് വേണം കൊടുക്കാൻ കൂടുതൽ അവിടെ നിൽക്കുന്നത് നിങ്ങളുടെ തടിക്ക് ആപത്താണ്... അതും കൊടുത്ത് അവിടെ നിന്ന് വേഗം എസ്കേപ്പ് ആവുക..


പിന്നെ അവരുടെ ഇടയ്ക്കിടയ്ക്കുള്ള സുലൈമാനി  കുടി നിൽക്കും... നിങ്ങൾ ധൈര്യമായി ട്രൈ ചെയ്തോ ഞാൻ ഗ്യാരണ്ടി.. പിന്നെ ഗോൾഡ് എപ്പോഴാ പോവുക എന്ന് ചോദിച്ചേക്കരുത്... അപ്പോൾ നിങ്ങൾ എല്ലാവരും ട്രൈ ചെയ്യുക...


ഫോളോ ചെയ്യാത്തവർ ഉണ്ടെങ്കിൽ ആ ഫോളോ ബട്ടൻ ഒന്ന് ക്ലിക്ക് ചെയ്യുക..

ലൈക്ക് ചെയ്യാത്തവർ ലൈക്ക് ബട്ടൺ പ്രസ് ചെയ്യുക..


പുതിയ റെസിപ്പിയുമായി വീണ്ടും കാണാം.,അതുവരേക്കും take care bye..."


പടച്ചോനെ ഇങ്ങനെയുള്ള ഒരു വട്ട് കേസിനെ ആണല്ലോ ഞാൻ പ്രണയിച്ചത്... എന്റെയൊക്കെ ഒരു തലവിധിയെ..

___________________________


"ഹലോ ഗയ്‌സ്... ഫ്യൂസ് പോയോ എല്ലാവരുടെയും.. ആരും എന്താ ഒന്നും മിണ്ടാത്തെ... എന്റെ റെസിപ്പി അത്രയ്ക്ക് ഇഷ്ടമായോ.."


"എന്റെ പൊന്നേ നിൻറെ കയ്യിൽ നിന്നും ഒരു ഗ്ലാസ് വെള്ളം പോലും വാങ്ങി കുടിക്കാൻ പേടിയാകുമല്ലോ ഇങ്ങനെ പോയാൽ.." (അജു)


"എന്റെ അജൂക്ക നിങ്ങൾ വാങ്ങി കുടിക്കേണ്ട ഞാൻ നിങ്ങളുടെ വായിൽ കമിഴ്ത്തി തരാം അതാവുമ്പോൾ പ്രശ്നമില്ലല്ലോ.."


"ഡീ..,നിന്നെ ഞാൻ.... "


"നീ പോടാ അജുക്കാ കൊജുക്ക ലോലൻ കൊണാപ്പ..."


എന്നും പറഞ്ഞു ഞാൻ ഓടി മക്കളെ... ഇല്ലെ എൻറെ മയ്യത്ത് അവരെല്ലാവരും കൂടി എടുക്കും..


പിന്നെ എല്ലാവരുമായി കത്തി അടിച്ചിരുന്നു... ഇർഫാനുമായി നല്ല കൂട്ടായി എനിക്ക് എന്തിനും ഏതിനുമുള്ള എന്റെ ബ്രോ..


അതിൻറെ ഇടയിൽ അവരുടെ ഭീഷണിയുമുണ്ടാകും... പ്രോഗ്രാമിനു കാണാമെന്ന് പറഞ്ഞു കൊണ്ടാണ് അവരുടെ ഒലക്കമലെത്തെ ഒരു ഭീഷണി..


അവർ ഭീഷണിപ്പെടുത്തുന്നത് ഇർഫാന് മാത്രമേ അറിയൂ..... അവൻ ചോദിക്കും "പ്രോഗ്രാമിന് നീ വരാതിരിക്കുമോ ഡാ അല്ലേൽ നീ വരേണ്ട വീട്ടിൽ ഇരുന്നൂടെ..?"

"ഓല പാമ്പിനെ കണ്ടു പേടിക്കുന്നവളല്ല ഈ ഞാൻ" എന്നാണ് എന്റെ മറുപടിയും...


അങ്ങനെ ദിവസങ്ങൾ പോയി..

ഇന്നാണ് പ്രോഗ്രാം...


അന്ന് ഞാൻ അവരെ അവിടെ എവിടെയും കണ്ടില്ല... അതുകൊണ്ട് കുറച്ച് സമാധാനമുണ്ടായിരുന്നു..


അവിടെയെല്ലാം അറേഞ്ച്മെൻറ് ചെയ്യുമ്പോഴാണ് ഇർഫാൻ താഴെ ഒരു സാധനം വെച്ച് മറന്നത് എടുത്തിട്ട് വരാമെന്ന് പറഞ്ഞു പോവാൻ നിന്നത്... അവൻ പോയാൽ ഒന്നും നടക്കില്ല അതുകൊണ്ട് ഞാൻ പോകാമെന്ന് തീരുമാനിച്ചു..


ഇർഫാൻ പറഞ്ഞ് തന്ന സ്ഥലത്തേക്ക് ഞാൻ പോകുമ്പോൾ 

ഒരു ഇക്ക വന്നു "ഇത് എങ്ങനെയുണ്ടെന്ന് ഒന്നു നോക്കിയിട്ട് അഭിപ്രായം പറയൂ.."എന്ന് പറഞ്ഞത്


അത് നോക്കാനായി ഞാൻ അങ്ങോട്ട് പോയപ്പോൾ എന്റെ വാ പൊത്തിപ്പിടിച്ച് എന്നെ ബലമായി ഒരു ഇരുട്ട് റൂമിൽ കൊണ്ടിട്ടു..


യാ അള്ളാ നീയാണ് എനിക്ക് തുണ എന്നെ കാത്തു രക്ഷിക്കണേ റബ്ബേ..


അവിടെ ഒരു മൊബൈലിന്റെ ഫ്ലാഷ് ലൈറ്റിൽ ഞാനവരെ കണ്ടു.... ഇല്ല തളരാൻ പാടില്ല തളർന്നു പോയാൽ ആ അവസരം അവർ മുതലാക്കും...


ധനുഷ്.......

ഇർഷാദ്.......!


"എന്താ മോളെ നമ്മളെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ലേ... നിന്നോട് ഞങ്ങൾ പറഞ്ഞതല്ലേ നിന്നെ ഞങ്ങൾ ഇന്ന് തന്നെ സ്നേഹിച്ചു കൊല്ലുമെന്ന്...

ഇന്ന് ഞങ്ങളുടെ ദിവസമാണ് മോളെ.."


"നിനക്ക് ഇവിടെ നിന്ന് രക്ഷയില്ല... സിംഹത്തിന്റെ മടയിലേക്കാണ് മോൾ വന്നത് സോറി ഞങ്ങൾ കൊണ്ട് വന്നത്...


ഇന്ന് നിന്നെ ഞങ്ങൾ എല്ലാവരും കൂടി സ്നേഹിച്ചു വീർപ്പു മുട്ടിക്കും..

ക്യാമ്പസിലെ പുലിക്കുട്ടി നാളെ മുതൽ പൂച്ചകുട്ടി ആവും..


നിൻറെ ഈ വീറും വാശിയും തന്റേടവും നിന്റെ ഈ മൊഞ്ചുള്ള മുഖവും ഞങ്ങളുടെ ഉറക്കംകെടുത്തി മോളെ... നിനക്ക് ഇവിടെ നിന്ന് രക്ഷയില്ല... നിന്നെ രക്ഷിക്കാൻ ആരും ഉണ്ടാവില്ല..."


"ആരു പറഞ്ഞു ഉണ്ടാവില്ലെന്ന്...! എന്റെ പെങ്ങളുടെ ദേഹത്ത് തൊടാൻ മാത്രം നിങ്ങൾ ആയോ.."


എന്ന് പറഞ്ഞുകൊണ്ട് ഇർഫാൻ വന്നതും എനിക്ക് കുറച്ചു ആശ്വാസമായി..


പക്ഷേ ആ ആശ്വാസത്തിന് അതിരില്ലായിരുന്നു..


"ഡാ... നീ ഇവളെ രക്ഷിക്കാൻ വന്ന രക്ഷകനാണോ... ഹഹഹാ നിന്നെ പോലെയുള്ള പത്തെണ്ണം വന്നാലും ഞങ്ങൾക്കു പുല്ലാണ് ഡാ പുല്ല്.."


എന്ന് പറഞ്ഞ് അവർ ഇർഫാനിന്റെ നേരെ പാഞ്ഞു ചാടി..


എന്നെ രക്ഷിക്കാൻ ഇവനെ കൊണ്ട് മാത്രം ആവില്ല...


പക്ഷേ അവിടെ നടന്നത് വേറൊന്നായിരുന്നു...


ഇർഫാൻ........!


"You cheat me...

I hate you....I hate U irfan..I hate U..."


കണ്ടത് വിശ്വസിക്കാനാവാതെ ഞാൻ ഇർഫാന്റെ കോളറിൽ പിടിച്ചു അത്രയും പറഞ്ഞതും എന്നെ പിടിച്ചു തള്ളിയതും ഞാൻ അവിടെയുള്ള ഒരു ബെഞ്ചിൽ പോയി വീണു...


ഇർഫാന്റെ അടുത്തേക്ക് പോയി ഇർഷാദ് അവനെ കെട്ടിപ്പിടിച്ചു... "നീ എന്റെ മുത്താണ് ഡാ മുത്തേ"യെന്നും പറഞ്ഞു ഒരു കിസ്സ് കൊടുത്തു... അപ്പോ ഇവൻ എന്നെ ചതിക്കുകയായിരുന്നു അല്ലേ..


"എന്താടി പുല്ലേ നീ വിചാരിച്ചു വെച്ചേക്കുന്നത് നിന്നെ ഞാൻ എന്റെ പെങ്ങളായി അങ്ങ് വാഴ്ത്തുമെന്നോ... എന്റെ ഇക്കാക്കയുടെയും ധനുഷ് ചേട്ടന്റെയും മുഖത്തടിച്ച നിന്നെ ഞങ്ങൾ വെറുതെ വിടുമെന്ന് കരുതിയോ... ഈ ഒരു മുഹൂർത്തത്തിനു വേണ്ടിയാണ് ഞാൻ നിന്നോട് കൂടുതൽ എടുത്തത് തന്നെ...


നിന്റെ ബ്രോയായി നടക്കുവാൻ ഇഷ്ടമുള്ള ആഷിഖിനെ നിന്നിൽ നിന്ന് അകറ്റിയത് നിന്നെ ഞങ്ങൾക്ക് തനിച്ച് കിട്ടാൻ വേണ്ടിയാണ്..


നിന്നോട് ആരെങ്കിലും ചങ്ങാത്തം കൂടാൻ വരുമ്പോൾ അവരിൽനിന്ന് നിന്നെ അകറ്റിയതും  ഇതിനു വേണ്ടി തന്നെയാണ് മോളെ ഹാഹഹ..."


"അപ്പോൾ എങ്ങനെ ഇക്കാക്ക നിങ്ങൾ പൊളിക്ക് ട്ടോ... ഇവൾ ഇവിടെ എത്തിയോ ഇല്ലയോ എന്നറിയാൻ വന്നതാണ്... പിന്നെ സ്നേഹിച്ച് അങ്ങ് കൊന്നേക്കരുത് ട്ടോ ബാക്കിയുണ്ടെങ്കിൽ എനിക്കും കൂടി തന്നേക്ക് ഞാനും ഒന്ന് സ്നേഹിച്ചോട്ടെ..


അവളുടെ കൂടെ കൂടിയത് മുതൽ എനിക്കുമുണ്ടായിരുന്നു ഇവളെ സ്നേഹിക്കാൻ ആഗ്രഹം അതുകൊണ്ട് ഇച്ചിരി എനിക്ക് ബാക്കി വെക്കണം ഒന്ന് സ്നേഹിക്കാൻ... അപ്പൊ ശരി മുത്തേ കുറച്ചു കഴിഞ്ഞു ഞാനും വരാം നിന്നെ ഒന്ന് ശരിക്ക് സ്നേഹിക്കാൻ ട്ടോ..


അതുവരെ നിന്റെ വാലുകളെ അവിടെ പിടിച്ചു വെക്കണം ഇല്ലേൽ നിന്നെ തേടിയവർ വരും."


എന്നും പറഞ്ഞു അവൻ പോയി റബ്ബേ എനിക്കിനി ആരാണ് തുണ..


"നീ ഞങ്ങളുമായി സഹകരിച്ചില്ലെങ്കിലും നിന്നെ ഞങ്ങൾ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല...

സ്നേഹം പിടിച്ചു വാങ്ങുമ്പോഴാണ് ഒരു സുഖം അങ്ങനെ വാങ്ങിക്കോളാം ഞങ്ങൾ."

(ഇർഷാദ് )


"അതിനുമുമ്പ് ഞങ്ങൾ ഒന്നു കൂടിയിട്ട് വരട്ടെ... ചിലതൊക്കൊ ഒന്ന് അകത്താക്കുമ്പോഴേ ഒരു ഉഷാർ കിട്ടൂ... നിനക്ക് അതിന്റെ സ്മെൽ ഇഷ്ടമല്ലല്ലോ  അതുകൊണ്ട് എന്തായാലും ഞങ്ങൾ അത് ഉപയോഗിച്ചിട്ടേ വരൂ  നിന്നെ എത്രത്തോളം ദ്രോഹിക്കാൻ പറ്റും അത്രത്തോളം ഞങ്ങൾ ദ്രോഹിക്കും..." (ധനുഷ്)


എന്ന്  പറഞ്ഞ്  അവർ ആ റൂമിൽ എന്നെ പൂട്ടിയിട്ട് പോയി... അവിടെ ഉള്ള ഒരു എയർ ഹോൾസ് വഴി ഞാൻ ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കി..


ഫോണാണേൽ ചത്തു കിടക്കുകയാണ്.... അപ്പോൾ  ആ വഴി ആഷി വന്നത് അവനെ കുറെ വിളിച്ചു പക്ഷേ ആ പോത്ത് കേട്ടില്ല..


കുറച്ചു കഴിഞ്ഞപ്പോൾ അവൻ വീണ്ടും അതുവഴി തിരിച്ചുവന്നു... അവനെ വിളിച്ചു കാര്യം പറഞ്ഞു അവൻ ഡോർ തുറക്കാൻ നോക്കിയെങ്കിലും അവനെക്കൊണ്ട് കഴിഞ്ഞില്ല..


"ഡാ നീ ഒരു കാര്യം ചെയ്യുമോ നീ അജ്മൽ സാറിനോട് മാത്രം പോയി പറയുമോ.. ദേവികയും സനയും അറിയരുത് പിന്നെ ഇർഫാനും.."  അത്‌ പറഞ്ഞതും അവൻ ഓടിപ്പോയി..


അതിനെക്കാളും സ്പീഡിൽ അവർ മൂന്ന് പേർ തിരിച്ചു വരികയും ചെയ്തു... തല ഉണ്ടാവുമ്പോൾ വാലും ഉണ്ടാവുമല്ലോ..


അവർ എന്നോട് അവിടെ വിൻഡോയുണ്ട് അത് ഓപ്പൺ ചെയ്യ്  എന്നൊക്കെ  പറയുന്നുണ്ട്..


"അയിന് ഞാൻ ഇപ്പൊ അമേരിക്കയിലാണുള്ളത് അജൂക്ക.. ഇവിടെ ഫുൾ ഇരുട്ടാണ് ഒന്നും കാണുന്നില്ല പകൽ കണ്ണ് കാണാത്ത വവ്വാലാണ് അജുക്ക ഇപ്പോൾ ഈ ഞാൻ..."


"വാ  പൂട്ടി വെച്ചു മിണ്ടാതിരിക്കടി കോപ്പേ.. ഒരു പേടി പോലുമില്ലാത്ത സാധനം ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പോലും നിന്റെ ചളിക്ക് ഒരു കുറവും ഉണ്ടാവരുത് ട്ടോ..."


"നീ എന്തിനാ കാട്ടുസിംഹമേ ചൂടാവുന്നത്..." എന്ന് പറഞ്ഞതും അവൻ അവന്റെ ഫോൺ ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു തന്നു..


അതുമായി ഞാൻ ആ ജനൽ ചാടി മതിലൊക്കെ ചാടാറുണ്ട് ജനൽ ആദ്യമായിട്ടാണ് ചാടുന്നത് ട്ടോ... അതും ഒരു ഡോർ തുറന്നിട്ടത് പോലുള്ള ജനലും... അത് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഇത് പഴയ ബിൽഡിംഗ് ആണെന്ന്..


എന്റെ ഭാഗ്യം ഇവിടെക്ക് കൊണ്ടുവന്നത് പുതിയ ബിൽഡിംഗ് ആയിരുന്നെങ്കിൽ കമ്പികൾക്കിടയിൽ കുടുങ്ങി മരിച്ചേനെ... ഓ ജീവിച്ചു കൊതി തീർന്നില്ല പാ..


ഞാൻ ചാടിയ വിൻഡോ നോക്കി കൊണ്ട് മനസ്സിൽ പറഞ്ഞതായിരുന്നു... അതെനിക്ക് മാത്രം തോന്നിയതാണ് ട്ടോ അവരുടെ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി നമ്മളെ സൗണ്ട് ചതിച്ചുവെന്ന്..


മൂന്ന് പേരും ഈ പാവത്തിനെ തുറിച്ചു നോക്കുവാൻ തുടങ്ങീക്ക് ചങ്ങായിമാരെ...


"സോറി ഇനി ഒരക്ഷരം മിണ്ടില്ല സത്യം ഒന്നും ചെയ്യരുത് ഞാനൊരു പാവമല്ലേ പാ..." നിഷ്ക്കു ഭാവത്തിൽ അങ്ങനെ പറഞ്ഞു വാ പൊത്തിപ്പിടിച്ചു അവർക്ക് നേരെ ചെറുപുഞ്ചിരിയും സമ്മാനിച്ചു..


അവർക്ക് കുറച്ചു കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്ന് പറഞ്ഞു എന്നെ അവിടെ നിന്ന് പറഞ്ഞയച്ചു...


ഞാൻ അവിടെ നിന്നു നേരെ എന്റെ  ഫ്രണ്ട്സിന്റെ അടുത്തേക്കായിരുന്നു പോയത്... അവിടെ എന്തായാലും അവനുമുണ്ടാകുമല്ലോ വെറുതെ വിടില്ല അവനെ ഞാൻ..


ഞാൻ പ്രതീക്ഷിച്ചതു പോലെത്തന്നെ ഇവിടെത്തന്നെയുണ്ടല്ലോ ദജ്ജാൽ..


എന്നെ അവരുടെ മുന്നിൽ ഇട്ടു കൊടുത്തിട്ട് ഇവിടെ വന്ന് അവർക്ക് pubg കളിക്കാൻ പഠിപ്പിച്ചു കൊടുക്കുന്നു കള്ള ബട്ക്കൂസ്..


പിന്നെ ഒന്നും നോക്കിയില്ല അവന്റെ ഫോൺ വാങ്ങി വലിച്ചെറിഞ്ഞു കുറെ പീസ് പീസാക്കി മാറ്റി...


"ഡീ..........!എന്റെ ഫോൺ" എന്ന് അലറിക്കൊണ്ട് എഴുന്നേറ്റ അവൻ എന്നെ കണ്ടതും ഷോക്കടിച്ച കാക്കയെപ്പോലെയായി..


അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു.... "വിശ്വാസവഞ്ചന കാണിക്കുന്നോടാ.. കൂടെ നിന്ന് ചതിക്കുന്നോടാ പട്ടി... ഇനി നിന്നെ എന്റെ കൺമുന്നിൽ കണ്ടുപോകരുത് തെണ്ടി.. " എന്ന് പറഞ്ഞു ഒന്നൂടെ കൊടുത്തു..


"ഇഷു എന്താ ഇത് അവന്റെ ഫോൺ പൊട്ടിക്കുകയും അവനെ അടിക്കുകയും ചെയ്തു എന്നിട്ടും വായിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്നോ...നിനക്ക് എന്താടി ഭ്രാന്തായോ.?"(ദേവു&സന)


"അതെ എനിക്ക് ഭ്രാന്ത് തന്നെയാണ്... Pubg കളിക്ക് ഇവിടെ അവന്റെ കൂടെ ഇരുന്നിട്ട്... എന്നിട്ട് അവനെ കൊല്ലും ഇവനെ കൊല്ലും വെടി വെക്ക് വെട്ട് കുത്ത് പറഞ്ഞു കളിച്ചോ രണ്ടും...


നിങ്ങൾക്ക് എന്നെയാണോ വേണ്ടത് അതോ അവനെയാണോ വേണ്ടത് ഇപ്പോൾ തീരുമാനിക്കണം..."


വീണ്ടും ഞാൻ അവന്റെ മറ്റേ കരണത്തും ഒന്ന് പൊട്ടിച്ചു...

"നിനക്ക് എന്നെ സ്നേഹിക്കാൻ വേണം എന്നല്ലേ നീ പറഞ്ഞത് നിന്നെ ഞാൻ സ്നേഹിച്ചാലോ ഡാ..?"


വീണ്ടും ഒന്ന് കൊടുത്തു....

"എന്റെ ആങ്ങള സ്ഥാനം നീ രാജി വെച്ചേക്ക്... ആ പോസ്റ്റിന് യഥാർത്ഥ അവകാശി വന്നു ഇന്നുമുതൽ ഈ നിൽക്കുന്ന ആഷിയാണ്‌ എന്റെ ആങ്ങള.... ഇവിടെ കൂടി നിൽക്കുന്ന എല്ലാവരും കേൾക്കാൻ വേണ്ടി ഞാൻ പറയുന്നതാണ്... ഇവനാണ് എന്റെ ആങ്ങള.."


എന്നും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് പോയി എന്റെ കൂടെ അവരുമുണ്ടായിരുന്നു"എന്താടാ ഇതിനു മാത്രമുണ്ടായത്" എന്നും ചോദിച്ചു കൊണ്ട്... ഞാൻ വള്ളി പുള്ളി തെറ്റാതെ എല്ലാം പറഞ്ഞു കൊടുത്തു..


എന്നെക്കാൾ കലിപ്പായത് ഇപ്പോൾ ഇവരാണ്... അവനെ കൊല്ലണം വെറുതെ വിടരുത് അടിച്ചു മോന്തയുടെ ഷേപ്പ് മാറ്റണം അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ട്..


"ഞാൻ മാറ്റുമ്പോൾ രണ്ടിനും ഒടുക്കത്തെ ജാഡയായിരുന്നല്ലോ.. ഞാൻ മാറ്റുന്നതുകണ്ട് dq ആവും എന്ന് കരുതിട്ടാവുമല്ലേ ഡാ.."

 

"പോടീ പുല്ലേ.." (സന)


ഇവർ കൂടെ ഉണ്ടാവുമ്പോൾ ഉണ്ടായ ടെൻഷൻ വരെ ഫ്ലൈറ്റ് പിടിച്ചു പോകും അതിനുള്ള കഴിവ് ഇവർക്കുണ്ട്..

_____________________________


ഞങ്ങൾ പ്രോഗ്രാം നടക്കുന്ന സ്ഥലത്ത് നിൽക്കുമ്പോഴാണ് ആഷി ഓടിക്കിതച്ചുവന്നു കാര്യം പറഞ്ഞത്... പിന്നെ ഒന്നും നോക്കിയില്ല എന്റെ പെണ്ണിന്റെ അടുത്തേക്ക് ഓടിയിരുന്നു..


അവിടെ ഉണ്ടായതല്ലാം നിങ്ങൾക്കറിയില്ലേ എന്തൊരു മൊതലാണ് റബ്ബേ അത്..


പിന്നെ അവരെ നല്ലതുപോലെ പെരുമാറി പ്രിൻസിയുടെ അടുത്തു കൊണ്ടുപോയി.. അവളുടെ കാര്യം ഒഴിച്ചു മദ്യവും കഞ്ചാവും ഉപയോഗിക്കുന്നതിന്റെ വീഡിയോ കാണിച്ചു കൊടുത്തു..


ഇങ്ങനെയൊന്നും നടന്നത് കോളേജിലെ കുട്ടികൾ ആരും അറിയാൻ പാടില്ല... അറിഞ്ഞാൽ അത് അവൾക്ക് ഒരു മോശമായാലോ കരുതി മാത്രമാണ് ആ കാര്യം ഒഴിവാക്കിയത്..


അവളെയും തിരഞ്ഞു പോകുമ്പോഴാണ് അവിടെ പടക്കം പൊട്ടുന്നതും അവളുടെ ഡയലോഗ് അടിയും കേട്ടത്... ഇതിന്റെ പിന്നിൽ ഇവനും ഉണ്ടോ.. ഓ എല്ലാം പ്ലാൻ ചെയ്തുള്ള നീക്കമായിരുന്നല്ലേ അവരുടേത്...


ആഷിയാണ് ഇന്നുമുതൽ എന്റെ ആങ്ങളയെന്ന് പറഞ്ഞപ്പോൾ അവന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്..


"നിനക്ക് അവളെ പെങ്ങൾ ആക്കേണ്ട കാര്യം ഓർത്തിട്ട് ആണോ നിന്റെ കണ്ണൊക്കെ നിറഞ്ഞത്" എന്ന് ഞാൻ ചോദിച്ചപ്പോ അവൻ പറഞ്ഞത് വേറെയും...


"എനിക്ക് പെങ്ങളില്ല... ഇവളെ കണ്ടത് മുതലേ എനിക്ക് ഒരു പെങ്ങളെ കിട്ടിയത് പോലെയായിരുന്നു പക്ഷേ ആ ഭാഗ്യം എനിക്കില്ലായിരുന്നു...


പക്ഷേ ഇർഫാൻ.. അവനെ കുറിച്ച് എനിക്കറിയുന്നത് കൊണ്ട് അവന്റെ മേൽ എന്റെ ഒരു കണ്ണുണ്ടായിരുന്നു... അവൻ ആ ഭാഗത്തുനിന്ന് വരുന്നത് കണ്ടതുകൊണ്ടാണ് ഞാൻ അവിടേക്ക് പോയത് തന്നെ..


എന്തായാലും ഞാൻ ഹാപ്പിയാണ് എനിക്ക് അവളെ ആങ്ങള പോസ്റ്റ് തന്നല്ലോ" യെന്നും പറഞ്ഞു ആഷി അവരെ തിരഞ്ഞു ക്ലാസ്സിലേക്ക് പോയി..


ഞങ്ങളും അവരുടെ അടുത്തേക്ക് പോയി ഞങ്ങളെ കണ്ടതും അവൾക്ക് പറയാൻ ഉണ്ടായത് വീട്ടിലിക്കാര്യം അറിയരുതെന്നാണ്..


പിന്നെ കുട്ടികളെല്ലാം ഓടുന്നത് കണ്ടതുകൊണ്ട് ഞങ്ങളും പുറത്തിറങ്ങി നോക്കി...


"ഡാ അവരെയും കൂട്ടിവാ" എന്ന് പറഞ്ഞു തിരിഞ്ഞതും എന്റെ ഇഷൂ

അവൾ മാത്രമില്ല..


റബ്ബേ എന്തിനാ എന്നിൽ നിന്ന് അവളെ ഇങ്ങനെ അകറ്റുന്നത്..


എന്റെ പെണ്ണിനെ ആര് കൊണ്ട് പോയി റബ്ബേ അവൾക്കൊരു  പോറൽ പോലുമേൽക്കാതെ തിരിച്ചു തരണേ നാഥാ..


യാ ഹുദാ....ആരാണാവോ എന്നെകൊണ്ടുവന്നത്... ഇന്നെന്തായാലും എന്റെ മയ്യത്ത് തന്നെയാവും വീട്ടിലേക്ക് കൊണ്ടു പോകേണ്ടിവരുന്നത്..


ഇവർക്ക് വേറെ പണിയൊന്നുമില്ലേ ഈ കാലമാടമാർക്ക് കിട്ടിയതൊന്നും പോരേ റബ്ബേ...


"എന്താടി പുല്ലേ...നീ വിചാരിച്ചു വെച്ചേക്കുന്നത് നിന്റെ ആങ്ങളമാരെ പറഞ്ഞ് വിട്ടു തല്ലിച്ചാൽ ഞങ്ങൾ അങ്ങ് പേടിച്ചു ഓടിപ്പോകുമെന്നോ.."(ഇർഷാദ്)


ഡാ....ഇർഷാദേ നമ്മുടെ മുമ്പിൽ മാത്രമേ ഈ ആങ്ങള ബന്ധമുള്ളൂ... ഫുൾ സെറ്റപ്പ് അല്ലേടാ ചുളിവിലൂടെ മൂന്നും സുന്ദരന്മാർ... ഞങ്ങളെയും കൂട്ടുമോ അവരുടെ കൂടെ നമുക്ക് അടിച്ചു പൊളിക്കാം മുത്തേ..."(ധനുഷ്)

 

"ഛെ...... അനാവശ്യം പറയുന്നോടാ

ചെറ്റകളെ... മഞ്ഞ ബാധിച്ചവരുടെ കണ്ണിൽ കാണുന്നതെല്ലാം മഞ്ഞയായിരിക്കും..


പിന്നെ അവരെ ആങ്ങളമാർ ആകണോ കാമുകനാക്കണോ കെട്ടിയോൻ ആക്കണോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം നിങ്ങളുടെ അഭിപ്രായം എനിക്കാവശ്യമില്ല ട്ടോ..."


"ശൂ.... ശൂ..... മിണ്ടിപ്പോകരുത് നീ... പിന്നെ സയാൻ അവനെ എന്റെ പെങ്ങൾ മോഹിച്ചതാണ് അവൻ അവൾക്കുള്ളതാണ്... നിനക്കൊരു വാണിംഗ് തന്നതാണ് ഇനി അവരുടെ വഴിയിൽ തടസ്സമായി നിന്നാൽ... പൊന്നു മോളെ പിന്നെ നീ ഈ ലോകം കാണില്ല..."(ഇർഷാദ്)


"ഹോ ആ ചിമ്പാൻസി  നിന്റെ പെങ്ങളാണോ?വെറുതെയല്ല നിന്നെ കാണുമ്പോൾ ഒരു ഗോറില്ലയുടെ ലുക്ക്... നിങ്ങൾ ഫാമിലിയാണെന്ന് ഇപ്പോഴല്ലേ അറിഞ്ഞത്..."


"ഡീ........ഡീ... നീ അധികം സന്തോഷിക്കേണ്ട ട്ടോ ഞങ്ങൾ പോകുന്നത് വെറും രണ്ടാഴ്ചയ്ക്ക് മാത്രമാണ്... അത് കഴിഞ്ഞാൽ ഇങ്ങോട്ട് തന്നെ വരും... വരുന്ന അന്ന് തന്നെ മോൾക്ക് ഒരു സർപ്രൈസുമുണ്ട്... ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു സർപ്രൈസ് കാത്തിരുന്നോ നീ..." (ധനുഷ് & ഇർഷാദ്)


"ഓക്കേ ഞാൻ കാത്തിരുന്നോളാം.

എന്തായാലും തരാൻ മറക്കരുത് ട്ടോ തന്നില്ലേൽ എനിക്ക് സങ്കടമാകും അതോണ്ടാണ് ട്ടോ... എന്നാൽ പിന്നെ ഇപ്പോൾ എന്നെ വിട്ടേക്ക് ഞാൻ പോകട്ടെ"യെന്ന് പറഞ്ഞു അവരുടെ കൈ മാറ്റാൻ നോക്കി നോ രക്ഷ... ഓ ഇതെന്താ പാ ഉടുമ്പോ മറ്റോ ആണോ..


"ഈ രണ്ടാഴ്ച ഓർത്തു വെക്കാൻ നിനക്കൊരു ഗിഫ്റ്റ് വേണ്ടേ... ഡാ  ധനുഷ് നമ്മൾക്ക് കൊടുക്കേണ്ടേ ഇവൾക്ക് ആ ഗിഫ്റ്റ്.." (ഇർഷാദ്)


"പിന്നെ കൊടുക്കാതെ... കഷ്ടപ്പെട്ട് അത്ര വരെ എത്തിച്ചത് അല്ലേ പിന്നെ ഒന്നും കൊടുക്കാതെ പോകുന്നത് മോശമല്ലേ ഡാ..." (ധനുഷ്)


റബ്ബനാ ആത്തിനാ ഇപ്പോ എന്ത് ചെയ്യും,ആ ഇർഷാദ് അവന്റെ ചുണ്ട് എന്റെ ചുണ്ടിനെ ലക്ഷ്യം വെച്ചാണ് കൊണ്ട് വരുന്നത്..


നമ്മൾ പിന്നൊന്നും നോക്കിയില്ല എന്റെ തല കൊണ്ട് അവന്റെ തല നോക്കി അസ്സലൊരു ഇടി വെച്ച് കൊടുത്തു...


ധനുഷിന്റെ കൈ നോക്കി എന്റെ 32 പല്ല് കാണുന്ന രീതിയിൽ അല്ല ഉള്ള പല്ല് കാണുന്ന രീതിയിൽ കടിയും കാല്ക്ക് നോക്കിയൊരു ചവിട്ടും കൊടുത്തു..


അവരവിടെ നിന്നും ബ്രേക്ക് ഡാൻസ് കളിക്കുന്നുണ്ട്... "ഡീ നിന്നെ ഞങ്ങൾ എടുത്തോളാം നിനക്കുള്ള പണി ഞങ്ങൾ വരുന്ന അന്ന് തന്നെ തന്നിരിക്കും ഇല്ലെങ്കിൽ ഞങ്ങളുടെ പേര് പട്ടിക്ക് ഇട്ടോ." അവരവിടെ നിന്ന് വിളിച്ചു പറഞ്ഞതാ..


"നിങ്ങൾ തന്നെ ഒരു പട്ടിയാണ് ഇനി വേറെ പട്ടിയും കൂടി വേണോ... വെറുതെ ആ പട്ടികളുടെ വില കൂടെ കളയേണ്ട നിങ്ങളുടെ പേരൊക്കെ ഇട്ട്..."


തലയും തടവിക്കൊണ്ട് അവരെ നോക്കി പറഞ്ഞുകൊണ്ട് ഓടുന്നതിന്റെ ഇടയിൽ എന്റെ മുമ്പിലുള്ളത് ഞാൻ കണ്ടില്ല..


ആാാ...ഹും..ഹ്ഹൂ...ഏത് കുരിപ്പാണ്

മതിലൊക്കെ ഇവിടെ കൊണ്ടു വെച്ചത് എന്റെ നടു പോയല്ലോ..


മുമ്പിലുള്ള എന്തോ ഒന്നിൽ ഇടിച്ചാണ് ഞാൻ താഴെ വീണത്... അല്ലെങ്കിൽ തന്നെ അവന്റെ ഇരുമ്പ് പോലുള്ള തലക്ക്‌ ഒന്ന് കൊടുത്തത് കൊണ്ട് വേദന അൺസഹിക്കബിളാണ്... അതിന്റെ കൂടെ ഇതും കൂടി ആയപ്പോൾ തലയുടെ മുകളിൽകൂടി നക്ഷത്രങ്ങൾ പാറിക്കളിക്കുവാൻ തുടങ്ങി..


"ഹായ് ആരിത് അമിതാബച്ചനോ? അയ്യോ നിങ്ങളെയാണോ ഞാൻ ഇടിച്ച് വീണത്... നിങ്ങൾക്കൊന്നും പറ്റിയിട്ടുണ്ടാവില്ല പക്ഷേ എനിക്ക് അങ്ങനെയല്ലല്ലോ.."


ഈ ഹിന്ദി പറയുന്നവരോട് മലയാളം പറഞ്ഞിട്ട് എന്ത് കാര്യം

എന്റെ വായിലെ വെള്ളം വെറ്റുക എന്നല്ലാതെ..


"Hi...Hello..welcome to campus..

Nice to meet you.."


ഞാനിത്രയും പറഞ്ഞതും അവിടെ പൊട്ടിച്ചിരിയുടെ പൊടിപൂരമായിരുന്നു..


ഇതെന്താ സംഭവം... അയ്യോ സംഭവാമി യുഗേ യുഗേ... ഞാൻ ഇടിച്ചത് കാട്ടു സിംഹത്തെയായിരുന്നു...

_____________________________


അവളെയും തിരഞ്ഞു നടക്കുമ്പോഴായിരുന്നു അവിടെ അവളുടെ അരങ്ങേറ്റം കണ്ടത്..


ഓ...അവളുടെ ആ ഹെഡ് ഷോട്  എന്റെ റബ്ബേ ഫുട്ബോൾ തട്ടിയത് പോലെയല്ലെ അവന്റെ തല തട്ടിയത്...


എന്നെ വന്നിടിച്ചതും പോരാ ഞാൻ മതിലാണ് പോലും പിന്നെ അവളുടെ ഓരോ സംസാരവും കാട്ടിക്കൂട്ടലും കണ്ടു അറിയാതെ ചിരിച്ചു പോയി....


ഒരു പിരി ലൂസെന്ന് കേട്ടിട്ടുണ്ട്... ഇത് ഫുൾ പിരി ലൂസാണല്ലോ... ഇവളെ കെട്ടിയാൽ എനിക്കും വട്ടാകുമെന്ന് ഉറപ്പാ..


അവളെ എല്ലാവരും കൂടി കളിയാക്കി കൊന്നു... എനിക്കൊന്നു മാത്രം അത്ര പിടിക്കുന്നില്ല...


ആഷിയോട് അവൾ കൂടുതൽ ഇടപഴകുമ്പോൾ എനിക്ക് ഒരിത് പിന്നെ അവളുടെ ആ വിളിയും.

"ആഷി.....ഡാ..പാക്കര.., മുത്തേ...എന്റെ ആഷി..,പൊന്നേ..,കരളേ..,"മിക്കവാറും ഇവളുടെ കരൾ ഞാൻ ഊരിയെടുക്കും...


ഇതേ പോക്ക് പോയാൽ മിക്കവാറും ആഷിയുടെ മരണം എന്റെ കൈ കൊണ്ടായിരിക്കും...

എന്ത് കഷ്ടകാലത്തിനാണാവോ അവനെ ആങ്ങള ആക്കാൻ തോന്നിയത്..


"ഹലോ സയൻ സാർ...ഞാൻ പറഞ്ഞത് നിങ്ങൾ കേട്ടോ എന്റെ ഇക്കാക്കയുടെ കല്യാണമാണ് നിങ്ങൾ എല്ലാവരും വരണമെന്ന്..."


സന വിളിച്ചപ്പോഴാണ് എനിക്ക് ബോധം വന്നത്....


എന്തൊരു പോക്കാണ് ഈ ദിവസങ്ങൾ... ദിവസങ്ങൾ പോകുന്നത് അല്ലാതെ എന്റെ ഇഷ്ടം പറയാൻ കഴിഞ്ഞില്ല പക്ഷേ ആഷിയും അവളും കൂടുതൽ അടുത്തു കൊണ്ടിരുന്നു... എന്തിനും ഏതിനും അവർ രണ്ടുപേരും ഒന്നിച്ചായിരിക്കും...


ഇന്നാണ് സനയുടെ ഇക്കാക്കയുടെ കല്യാണം.അതിന് നമ്മൾ പോകുന്നുണ്ട്... ഇന്നെങ്കിലും അവളെ വളച്ചൊടിച്ചു കുപ്പിയിലാക്കണം...


അവിടെ എത്തിയപ്പോൾ എന്റെ കണ്ണ് തേടിക്കൊണ്ടു നിന്നത് അവളെയായിരുന്നു..


പക്ഷേ അവിടെയുള്ളവരെ കണ്ടപ്പോൾ എന്റെ കണ്ണ് പുറത്തേക്ക് ചാടി ലവളോ...


ഡാ ഇതെന്താടാ....

അവിടെ കാണുന്നത്.... സനയും ദേവും പിന്നെ ഞമ്മളെ പെണ്ണും ആ കുരിപ്പ് ആഷിയും...

 

പെണ്ണ് സംഭവം പൊളിച്ചിട്ടാണ് വന്നത്... എന്ത് പറയണം അസ്സലൊരു ഉമ്മച്ചികുട്ടി അയ്യോ അങ്ങനെയല്ല ഒരു അറബിച്ചി കുട്ടിയായിട്ട്‌

Turban style സ്കാഫ് ചുറ്റിയാണ്‌ വന്നത് ഡ്രസ്സും സൂപ്പറാണ്..


"ഡാ ഇതെന്തോന്നാണ് ഡാ..."(അജു)


ഛെ....അവളുടെ മൊഞ്ച് നോക്കിനിന്നപ്പോൾ... എന്റെ കണ്ണ് പുറത്തേക്ക് ചാടിയത് പറഞ്ഞില്ലല്ലോ അജു വീണ്ടും പറഞ്ഞതുകൊണ്ട് നിങ്ങളുടെ ഭാഗ്യം അല്ലേ ഞാൻ അവളെ പറഞ്ഞു നിങ്ങളെ വെറുപ്പിച്ചോനെ...


കണ്ണ് പുറത്തുചാടാൻ കാരണം പറയേണ്ടേ നിങ്ങൾ അവൾ പറയുന്നത് തന്നെ കേട്ടോ... അതാവും നല്ലത്..


"ഡീ.....നിങ്ങൾക്കൊരു കാര്യം അറിയാമോ ഞാനിന്ന് ഉറങ്ങി എണീച്ചിട്ട് ഫോണെടുത്ത് നോക്കി അതിൽ എല്ലാവരും വയസ്സന്മാരായിരിക്കുന്നു...


അതിൽ ഞാനുമായി ഡീ വയസ്സത്തി... പകച്ച് പോയില്ലേ പിന്നെ ഒരു ഓട്ടമായിരുന്നു മിററിൽ 

പോയി നോക്കി അപ്പോയാ എനിക്കൊരു സമാധാനമായത്... ഹോ ഹോ..... പകച്ചു പണ്ടാരടങ്ങിപോയില്ലേ ഒരു ഉറക്കം ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും  ഞാനൊക്കെ വയസ്സത്തിയായോ

എന്ന് കരുതിപ്പോയി..


എന്തൊക്കെ ആഗ്രഹമുണ്ടായതാണെന്ന് അറിയോ കല്യാണം കഴിച്ചു കുട്ടികളായി അവരുടെ കുട്ടികളെയും കണ്ടു അവരുടെ അവരുടെ കുട്ടികളെയും കണ്ടു മരിക്കണമെന്ന്...


ഒരു നിമിഷം ആ ഫോട്ടോ കണ്ടപ്പോൾ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായിപ്പോയി..


ഓർക്കാൻ കൂടി വയ്യ റബ്ബേ...ഞാൻ അവരെ തെറിവിളിച്ചു കൊന്നു ഇനി മേലാൽ ഇമ്മാതിരി പണിയും കൊണ്ടു വരരുത് ബലാലുകളെയെന്നും പറഞ്ഞു.."


ഇത് കേട്ടിട്ടാണ് ഞങ്ങളുടെ കണ്ണു വരെ പുറത്തേക്ക് ചാടിയത്... എന്തോന്നൊരു പെണ്ണാണ് റബ്ബേ ഇത്... എൽ കെ ജി കുട്ടികളുടെ വിദ്യാഭ്യാസം പോലുമില്ലല്ലോ ഈ മൊതലിന്..


"അജു എനിക്കൊരു സംശയം അവൾ സ്കാഫ് ഇങ്ങനെ ചെയ്തത് അവളുടെ തലയിലേക്ക് കയറുവാനുള്ള സ്റ്റെപ്പ് ആയിട്ട് ആണോ നീ നോക്കിയോ അതുപോലെയില്ലെ... "


"ശവം..... ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയുന്നത് എത്ര ശരിയാ... കണ്ടാൽ പറയില്ലാട്ടോ ഇത്രയും ബുദ്ധിയുള്ള കുട്ടിയാണെന്ന്.."(അജു)


"താങ്ക്സ്....."വെറുതെ വടി കൊടുത്ത് അടി വാങ്ങി മിണ്ടാതിരുന്നാൽ മതിയായിരുന്നു..


"ഡാ.... നീ സനയെ നോക്കിയേ ഇഷുനെ പോലെ തന്നെയാണ് അവളും ഒരുങ്ങിയത്.... എന്റെ പെണ്ണിനേയും അവൾ അങ്ങനെ ആക്കി എടുത്തല്ലോ ഹംക്‌.."(അജു)


"ചന്ദനം ചാരിയാൽ ചന്ദനമേ മണക്കൂ അല്ലാതെ നിന്നെ മണക്കുന്നതു പോലെ ശവം നാറില്ല ട്ടോ.." ഓഹ് ഇപ്പോഴാണ് സമാധാനമായത് നേരത്തെ എന്നെ ശവമെന്ന് വിളിച്ചതല്ലേ തെണ്ടി അജു.


"അതൊക്കെ അവിടെ നിൽക്കട്ടെ നീ എന്താ പറഞ്ഞേ നിന്റെ പെണ്ണെന്നോ..."


"അത്...അത്....പി....പിന്നെ..എനിക്ക്...അവ....അവളെ ഒത്തിരി ഇഷ്ടമായി ഡാ...


എന്തായാലും എന്റെ പെങ്ങളുടെ സെലക്ഷൻ കൊള്ളാം... ഇന്ന് ഞാനവളെ വളക്കും മോനേ.."


"നിന്റെ എല്ല് വളയാതിരുന്നാൽ  മതി.."


"ഡാ.... തെണ്ടി ഒരു ഓൾ ദി ബെസ്റ്റ് പറയടാ കുരിപ്പേ അല്ലാതെ മറ്റേടത്തെ വർത്താനം പറയല്ലേടാ..."


"ഞാൻ നിനക്ക് സപ്പോർട്ട് നിൽക്കും അതുപോലെ നീ എനിക്കും നിൽക്കണം നിന്റെ പെങ്ങളെ വളക്കാൻ.... ഒരു പാലം ഇടുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വേണം... എന്തു പറയുന്നു ഡീൽ ഓർ നോ ഡീൽ..."


"ഡീൽ......കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നാണല്ലോ."(അജു)


"ഡാ...ഡോണ്ടു ഡോണ്ടു....വേണ്ട..വേണ്ട.....ട്ടോ.."


സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യം വന്ന് കണ്ണ് കാണുന്നില്ല... അതിന്റെ ഇടയിൽ അജുവിന്റെ ഒരു ചോദ്യവും ''ഡാ ഇനി ഇവർ ശരിക്കും പ്രണയിക്കുന്നുണ്ടോ അവരുടെ കളിയും ചിരിയും കാണുമ്പോൾ തോന്നുന്നുണ്ട് ട്ടോ...''


"അങ്ങനെയുണ്ടെങ്കിൽ അവളെയും കൊന്ന് ഞാനും ചാവും എന്നിട്ട് അവിടെ നിന്ന് അവളെ സ്നേഹിച്ചു കൊല്ലും... അവിടെ അവൻ വേണ്ട അവൻ ഇവിടെ ആരെങ്കിലും കെട്ടി ജീവിച്ചോട്ടെ എങ്ങനെയുണ്ട് എന്റെ ഐഡിയ..."


"വേഗം മോൻ ഈ ഐഡിയയും കൊണ്ടുപോ ആ കത്തി വാങ്ങി നിന്നെ കൊന്നു നിന്റെ കുടൽമാല എടുത്ത് അവന്റെ കഴുത്തിൽ ഇട്ടു കൊടുക്കും മാലയായിട്ട്.."(അജു)


"നിന്റെ പെങ്ങൾ ആയതുകൊണ്ട് വിശ്വസിക്കാൻ പറ്റില്ലടാ... നീ പറഞ്ഞില്ലേലും അവളത് ചെയ്യും... വല്ലാത്ത ജാതിയാണ് ലവൾ.."


"ഹായ് ഡീ.. നിങ്ങളെ കാണാൻ മേഡ് ഫോർ ഈച്ച് അദർ ആണെന്നേ പറയൂ ട്ടോ.."(അജു)


"എന്റെ അജുക്ക എനിക്കതറിയാം ഞാൻ ഈ ആഷിയോട് പറഞ്ഞു ഇത് ഞങ്ങൾക്ക് ശരിക്കും ആക്കിയാലോയെന്ന്... എനിക്ക് ഇഷ്ടായി ഇവനെ ഇനി ആങ്ങളമാർ കൂടി നടത്തി തന്നേക്ക് എനിക്ക് വിരോധമില്ല ട്ടോ.."


"ഡീ കാന്താരി നിന്റെ ആഗ്രഹം കൊള്ളാലോ... എന്താ മോളെയൊരു പൂതി, ഞങ്ങൾ കണ്ടെത്തിത്തരും അവനെ അങ്ങ് കെട്ടിയാൽ മതി ട്ടോ.."(അജുക്ക)


"അല്ലാ അജുക്ക നിങ്ങളുടെ ഈ സിംഹത്തിന്റെ മുഖം എന്താ ഇങ്ങനെ ആരെയോ കടിച്ചുകീറാനുള്ളതുപോലെയുണ്ടല്ലോ ഫുഡ് ഒന്നും കിട്ടിയില്ലേ വേഗം എന്തെങ്കിലും വാങ്ങി കൊടുക്ക് അല്ലെങ്കിൽ ആരെയെങ്കിലും തിന്നും ട്ടോ..."


'ഡീ നിന്നെ ഞാൻ...'


'നീ പോടാ കാട്ടു സിംഹമേ...'(ഇഷു)


ഞാൻ എന്തെങ്കിലും പറയുന്നതിനു മുമ്പ് തന്നെ ആ കാലമാടൻ ആഷി അവളെയും കൊണ്ട് സ്റ്റേജിലേക്ക് പോയി... ഇനി അവിടെ വെച്ച് അവളെ പ്രൊപ്പോസ് ചെയ്യാനാണോ.?


അതും ചിന്തിച്ച് നിൽക്കുമ്പോഴാണ് ഒരാൾ വന്ന് പറഞ്ഞത് 'എന്തിനാ മോനെ വഴിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് തോളിൽ ഇടുന്നത് അതിനെ അതിന്റെ വഴിക്ക് വിട്ടുകൂടെ..'


പക്ഷേ എൻറെ ചിന്ത മൊത്തം സ്റ്റേജിലേക്കായിരുന്നു... അയാൾ പറഞ്ഞത് ശരിയാണ്... പിടിച്ചു വാങ്ങുന്നതല്ല സ്നേഹം അറിഞ്ഞ് തരുന്നതാണ് യഥാർത്ഥ സ്നേഹം..


പക്ഷേ നമ്മളെ ചിന്തകളെ തകിടം മറിച്ചു അവർ അടിപൊളി ഗാനം അങ്ങ് തുടങ്ങി... അവൾ കുറെ മുങ്ങാൻ നോക്കി പക്ഷേ അവൻ സമ്മതിച്ചില്ല അവർ മാഷപ്പ് സോങ്ങാണ് പാടിയത്...


പാട്ടിനൊത്ത് ഓരോ ചുവട് വെക്കുന്നുണ്ട് എനിക്ക് അതൊന്നും തീരെ പിടിക്കുന്നില്ല... അവൾ എന്നിൽ നിന്ന് അകലുന്നത് പോലെ

അവളെ എനിക്ക് നഷ്ടപ്പെടുന്നത് പോലെ... ഇല്ല എനിക്കത് ഓർക്കാൻ കൂടി പറ്റില്ല...


അവിടുത്തെ പരിപാടികൾ ഒക്കെ കഴിഞ്ഞു അവളുടെ ഉമ്മയും ഉപ്പയും വരാത്തതുകൊണ്ട് ഞങ്ങളാണ് അവരെ ഡ്രോപ്പ്‌ ചെയ്തത്... പിന്നെ നേരെ വീട്ടിലേക്ക് വിട്ടു അവളെ കാണാനുള്ള കൊതി കൊണ്ട് പോയതായിരുന്നു പക്ഷേ അവൾ ആഷിയുടെ കൂടെയും...

___________________________


ഇന്നലെ കല്യാണത്തിന് പോയത് കാരണം ഇന്ന് കുറച്ച് വൈകിയാണ് എഴുന്നേറ്റത്... പിന്നെ ഒരു ഓട്ടമായിരുന്നു എല്ലാം ചടപട അങ്ങ് തീർത്തു..


വേഗം വീട്ടിൽ നിന്ന് വിട്ടു... ക്യാമ്പസിൽ എത്തിയപ്പോൾ പുറത്ത് തന്നെ ആഷിയും അജുക്കയും നമ്മളെ സിംഹവുമുണ്ട്...


"Hai...good morning...,how are you guys...? "


"അതൊക്കെ അവിടെ നിൽക്കട്ടെ നിന്റെ സന അവിടെ കിടന്നു കരയുന്നുണ്ട് ഞങ്ങൾ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല നീ പോയി ചോദിച്ചു നോക്ക് നിന്നോട് പറയാതെ നിൽക്കില്ല..."


"ഓക്കെ....ഞാൻ പോയി ചോദിച്ചു നോക്കട്ടെ... വാ ഡീ "എന്നും പറഞ്ഞു ഞാനും ദേവും ഓടിപ്പോയി..


"എന്താടോ നിനക്ക് പറ്റിയത് എന്തിനാ കരയുന്നത് പറ എന്താ കാര്യം.... ഇങ്ങനെ കിടന്നു മോങ്ങാതെ കാര്യം പറയടീ... സന വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് കോപ്പേ വാ തുറന്ന് എന്തേലും പറയെടി പുല്ലേ..."


"എടീ നമ്മൾക്ക് ഹോസ്പിറ്റൽ പോവാ.... എനിക്ക് വയറു വേദനിച്ചു വയ്യടി... നമുക്ക് ഡോക്ടറെ കാണിക്കാൻ പോവാ ഡീ..."(സന)


"ഇന്നലെ ബാക്കി വന്ന ചോറ് കഴിച്ചിട്ടുണ്ടാവും.. ബാക്കി വന്ന ബിരിയാണിനെ പോലും വെറുതെ വിടരുത് ട്ടോ..."


"എന്റെ ഇഷു ഇത് അതെല്ലാ എനിക്ക് ഡേറ്റായി പെണ്ണേ... അതിന്റെ വേദനയാണ് എനിക്ക് ഡോക്ടറെ കാണിച്ചു ഗുളികയും ഒരു ഇഞ്ചക്ഷനും കിട്ടിയാൽ മതി ഡാ അപ്പോൾ തന്നെ ശരിയാവും... "


"എന്തിനാ മോളെ പൈസ കളയുന്നത്... നിനക്ക് ഗുളിക അല്ല വേണ്ടത്..


അതിന്റെ ഗുളിക എനിക്കറിയാം... പിന്നെ അതിനുവേണ്ടി എന്തിനാ ഇഞ്ചക്ഷനും വേറെ കുറെ ഗുളികയും വാങ്ങുന്നത്... ഇതൊന്നും നല്ലതല്ല ഡീ ഈ ഗുളിക കൂടുതൽ കഴിക്കുന്നതും വേദനയുടെ ഇഞ്ചക്ഷന് ചെയ്യുന്നതും നല്ലതല്ല..


പൈൻ കില്ലർ ഒന്നും നല്ലതല്ല... ഓരോ ഗുളിക കഴിക്കുമ്പോൾ നമ്മക്ക് വേറെ അസുഖം വരും അതുകൊണ്ട് ഈ ടാബ്‌ലെറ്റ്സ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്...


ഞാൻ ആഷിനെയും കൂട്ടി പോയി ഗുളിക വാങ്ങി തരാം..

""MEFTAL-SPAS"" അതിന് ആകെ അത്രേ റൈറ്റുള്ളു.. ഞാൻ വാങ്ങി വരാം..


വിട്ടുമാറാത്ത വയറുവേദനയോ... എങ്കിൽ meftal-spas വാങ്ങി കഴിക്കൂ വയറുവേദന അകറ്റൂ..'


"ഡീ അതുമാത്രമല്ല...എനിക്ക് പിരീഡ്സ് ടൈം മാറി മാറി വരുന്നു

ഒരു ടൈമിംഗ് ഇല്ല എന്തൊക്കെയോ ഡേറ്റാണ് മാസത്തിൽ രണ്ടു പ്രാവശ്യം ഒക്കെ എന്തായാലും ഡോക്ടറെ കാണിക്കാൻ പോവാ.."(സന)


'എന്റെ പൊന്നോ അത് വിറ്റാമിൻ-എ കുറവുമൂലമാണ് കാൽസ്യം ഇല്ലാത്തതുകൊണ്ടാണ്.. അതിനു ഒരു ടാബ്‌ലറ്റ് ഉണ്ട്...

""N OVELON"" അത് 21 ടാബ്‌ലെറ്സ് ഉണ്ടാകും പീരീഡ്സ് ടൈമിംഗ് 5 ദിവസം സ്റ്റാർട്ട് ചെയ്യണം... കണ്ടിന്യൂയായി 21 ദിവസം കഴിക്കണം മതിയോ എന്റെ പൊന്നൂന്..'


പിന്നെ ഞാനും ദേവും പോയി അത് വാങ്ങി കൊടുത്തു... ഡോക്ടർ ഫീ ഞങ്ങളും വാങ്ങി..


പിന്നെ നാളെയാണ് അവർ വരുന്നത് ധനുഷും ഇർഷാദും...


സത്യം പറഞ്ഞാൽ നല്ല ടെൻഷനുണ്ട്... ഇതുപോലെ അവർ ആദ്യം പറഞ്ഞപ്പോൾ ഞാൻ അതത്ര കാര്യമാക്കിയില്ല... അവർ പറഞ്ഞ പോലെ ചെയ്യുകയും ചെയ്തു...


ഇനി അവർ എനിക്ക് വേണ്ടി ഒരുക്കിയ സർപ്രൈസ്  എന്തായിരിക്കും..


നിങ്ങൾ അതിനായി കാത്തിരിക്കുന്നുണ്ടോ... എന്നാൽ നിങ്ങളെ പോലെ ഞാനും അതിനായി കാത്തിരിക്കുകയാണ്..


രാവിലെ എഴുന്നേറ്റത് മുതലേ മനസ്സിനൊരു അസ്വസ്ഥത... എന്തോ നടക്കാൻ പോകുന്ന ഒരു ഫീലിംഗ്... ക്ലാസിൽ പോകാനൊക്കെ ഒരു മടി... പിന്നെ ഫ്രണ്ട്സിനെ കുറിച്ച് ഓർത്തത് കൊണ്ട് മാത്രമാണ് പോകുന്നത്...


അവിടെ എത്തിയപ്പോഴുണ്ട് സനയും അജുക്കയും പിന്നെ നമ്മളെ സിംഹവും സംസാരിക്കുന്നു... എന്തായാലും ഇവരുടെ കാര്യത്തിലൊരു തീരുമാനമാക്കണം..


ഞങ്ങളും അവരുടെ കൂടെ സംസാരിച്ചിരിക്കുമ്പോൾ അവിടേക്ക് ആഷി വന്നു അവനെ കണ്ടതും സിംഹത്തിന്റെ മുഖം മാറി... എന്താണാവോ ഇവൻ ഇങ്ങനെ നോക്കുന്നത് എവിടെയോ ഒരു മിസ്റ്റേക്ക് ഉള്ളത് പോലെയുണ്ട് കാട്ടുസിംഹമേ.... ഇതൊക്കെ ഞാൻ മനസ്സിൽ പറഞ്ഞതാണ് ട്ടോ..


"ഹായ് ആഷി സൊ ക്യൂട്ട്.... ഐ ലൗ യൂ ഡാ... എന്ത് മൊഞ്ചാണ് ഡാ പഹയാ നിന്നെ കാണാൻ.... എന്തായാലും ഞാനൊരു കാര്യം ഉറപ്പിച്ചു നിന്നെ എന്റെ കെട്ടിയോനാക്കാൻ എനിക്ക് സമ്മതമാണ് ട്ടോ..."


ഞാനത് പറഞ്ഞത് സിംഹത്തെ ഒന്ന് കലിപ്പാക്കാൻ വേണ്ടിയാണ്..


"പോടി എനിക്കൊന്നും വേണ്ട നിന്നെ പോലെ ഒന്നിനേ... ഇതിലും ഭേദം ആശ്രമത്തിൽ പോയി ജീവിക്കുന്നതാണ്‌... സ്വാമിയോ സന്യാസിയോ ആയി ഞാൻ ജീവിച്ചു കൊള്ളാം പൊന്നേ.."(ആഷി)


"അയ്യോ അങ്ങനെ പറയല്ലേ എന്റെ ആഷി ഞാൻ കണ്ട സ്വപ്നങ്ങളോ? നമ്മുടെ മോനെ ഡോക്ടറാക്കണം എന്നൊക്കെ സ്വപ്നം കണ്ടതാണ് ഡാ..


പിന്നെ ഞാനൊന്ന് മോഹിച്ചാൽ അത് നേടിയെടുക്കുക തന്നെ ചെയ്യും... എന്ത് വില കൊടുത്തും അത് ഞാൻ സ്വന്തമാക്കും അതുപോലെ നിന്നെയും ഞാൻ സ്വന്തമാക്കും ആഷി..."


"പോടി ഒരിക്കലും നടക്കാത്ത സ്വപ്നം... നമുക്ക് കാണാം നീ സ്വന്തമാക്കുന്നത് ആരെയാണെന്ന്.."(ആഷി)


സത്യം പറഞ്ഞാൽ ഇപ്പോൾ സിംഹത്തെ കണ്ടാൽ ആരായാലും ഒന്ന് പേടിച്ചു പോകും... കടിച്ചുകീറാൻ നിൽക്കുന്നത് പോലെയാണ് നിൽപ്പ്..


ആ സമയത്താണ് അതുവഴി ധനുഷും ഇർഫാനും ഇർഷാദും പോയത് എന്നെ കണ്ടിട്ടും മൈൻഡ് പോലും ചെയ്തില്ല.... അവർ പിന്നെ വണ്ടിയും കൊണ്ടുപോയി എല്ലാം മറന്നു കാണും ആ ദേഷ്യത്തിന് വെറുതെ എന്തൊക്കെയോ പറഞ്ഞതാവുമല്ലേ ഓരോന്നോർത്ത് വെറുതെ പേടിച്ചു പോയി..


ക്ലാസ്സ് തുടങ്ങിയ സമയത്താണ് ഒരു കുട്ടി വന്നു നിന്നെ പ്രിൻസി വിളിക്കുന്നുണ്ടെന്ന് പറഞ്ഞു പോയത്..


വേറൊന്നും കൊണ്ടല്ല ഞാനാണ് ഇപ്പോൾ ക്ലാസ്സ് ലീഡർ... ആദ്യത്തെ ലീഡർ എനിക്കിട്ടു പണി തന്നു... ഞാൻ തിരിച്ച് രണ്ട് ദിവസം ബാത്റൂമിൽ തന്നെയാക്കി അതിനുശേഷം ആർക്കും ലീഡർ ആവാൻ താല്പര്യമില്ല പിന്നെ ആ ചുമതല ഞാൻ ഏറ്റെടുക്കേണ്ടിവന്നു എന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ... ഓഫീസിലിലേക്ക് പോയി തിരിച്ചു ക്ലാസിലേക്ക് തന്നെ വന്നു..


ഇന്റർവെൽ ടൈം ആയപ്പോൾ ഞങ്ങൾ മൂന്ന് പേരും കൂടി പുറത്ത് നടക്കുമ്പോഴാണ് നോട്ടീസ് ബോർഡിന്റെ അവിടെ എല്ലാവരെയും കണ്ടപ്പോൾ എന്താ സംഭവമെന്നറിയാൻ ഞങ്ങളും അവിടേക്ക് പോയി..


നോട്ടീസ് ബോർഡിലുള്ളത്‌ കണ്ടതും ഭൂമി പിളർന്നു ഞാൻ പോയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി..


ആരാ ഈ ചതി എന്നോട് ചെയ്തത്... എന്തായാലും ധനുഷും ഇർഷാദും ഇവിടെയില്ല അവർ പോകുന്നത് ഞാൻ കണ്ടതാണ്... എന്തിന് പറയണം ഇപ്പോ ഇവിടെയും അവരെ കാണാനില്ല പിന്നെ ആരാ ഈ ചതി എന്നോട് ചെയ്തത്...


എന്റെയും ആഷിയുടെയും ഫോട്ടോസ് പിന്നെ അജുക്കയുടെയും അതും മോശമായ രീതിയിൽ... പക്ഷേ അജുക്കയുടെ കൂടെയുള്ളത് മാത്രം ഒറിജിനലാണ്...


അതും ഒരു കല്യാണത്തിന്റെ സമയത്തെടുത്ത  ഫോട്ടോയാണ്‌... ഞാൻ അജുക്കയുടെ പിറകിൽ കൂടി കഴുത്തിലൂടെ കൈയിട്ട് അജുക്കയും ഞാനും മുഖത്തോട് മുഖം നോക്കുന്നത്..


ആഷിയും ഞാനും ലിപ് ലോക്ക് വരെയുണ്ട് വേറെയും മോശമായ കുറെ ഫോട്ടോസും...


"ആഹ് ആരിത്... വന്നല്ലോ നമ്മുടെ ക്യാമ്പസ് റൗഡി ബേബി... എല്ലാവരുടെയും മുൻപിൽ ആങ്ങളയും പെങ്ങളും ചുളിവിൽ ഇതാണല്ലേ പരിപാടി."


'എങ്ങനെയാ മോളെ റൈറ്റ്... മിനിറ്റിലേക്ക് ആണോ അതോ മണിക്കൂറോ അതുമല്ലെങ്കിൽ ഒരു ദിവസമോ എങ്ങനെയാ നമുക്കും കൂടി ഒന്ന് പറഞ്ഞ് തായോ..?"


അവിടെ കൂടിനിന്നവരിൽ നിന്നും വരുന്ന കമന്റുകൾ.... പ്രതികരിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ..


"എന്താ മോളെ ഒന്നും പറയാത്തെ ഒന്ന് പറയുമോ ഇക്കയ്ക്ക്‌ നാളെ വരുവാനാണ്.."


"നീ എന്താ ഷാഫി പറയുന്നത് അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടി വരില്ലെ.... ഇപ്പോൾ തന്നെ എടുത്തോ എന്നാലേ അടുത്ത മാസത്തേക്കെങ്കിലും കിട്ടൂ..."


സനയും ദേവും അവരെ വഴക്ക് പറഞ്ഞു..


പക്ഷേ അവർ പറഞ്ഞത് "തെറ്റ് ചെയ്തത് കൊണ്ടല്ലേ അവൾ ഒന്നും മിണ്ടാത്തെ.. അവളാണ് ഇത് ചെയ്തത് അതാണ് ഒന്നും മിണ്ടാത്തതും... അവളുടെ കൂടെ കൂടി നടന്നാൽ അടുത്ത് തന്നെ നിങ്ങളുടെ ഫോട്ടോയും ഇതുപോലെ നിങ്ങൾക്ക് കാണേണ്ടിവരും അതുകൊണ്ട് മക്കളെങ്കിലും വേഗം രക്ഷപ്പെട്ടോ.."


"ഇഷു നീ എന്താ ഒന്നും മിണ്ടാതെ  നീയാണോ ഇത് ചെയ്തത്... പറ ഡീ... നീയാണോ.. പറയാൻ...!"


ദേവും സനയും മാറിമാറി ചോദിച്ചിട്ടും എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല അങ്ങനെയായിരുന്നു എന്റെ  അവസ്ഥയും..


"നിങ്ങൾ ചോദിച്ചിട്ട് കാര്യമില്ല അവൾ ഇങ്ങോട്ട് വരുന്നത് നമ്മൾ കണ്ടതാണ്... പക്ഷേ ഇങ്ങനെ ചെയ്യാനാണെന്ന് ഞങ്ങൾ വിചാരിച്ചില്ല എന്നാലും നിന്നെ തന്നെ നീ മോശക്കാരിയാക്കി ചിത്രീകരിച്ചില്ലേ അതും നിന്റെ ഫോട്ടോസ് തന്നെ ആർക്ക് വേണ്ടിയാണ് ആ ആഷിക്ക് വേണ്ടിയോ അതോ അജ്മൽ സാറിന് വേണ്ടിയോ... ആഷിക്കാവും നിനക്ക് അവനെ ഇഷ്ടമായതുകൊണ്ടോ... ഛെ ഇത്രയും തരംതാണവൾ ആണെന്ന് ഞങ്ങൾ ആരും കരുതിയില്ല.."


എല്ലാവരുടെയും കുത്തുവാക്കുകളും പരിഹസിച്ചുള്ള സംസാരവും എല്ലാം കൂടെ ആകെ ഭ്രാന്ത് പിടിച്ച പോലെയായി..


അപ്പോഴാണ് അവിടേക്ക് ആഷി വന്നതും എന്നോട് എന്തൊക്കെയോ ചോദിച്ചു ഞാൻ ഒന്നും മിണ്ടാത്തത് കണ്ടപ്പോൾ."നീ നേരത്തെ പറഞ്ഞതുപോലെ എന്നെ കിട്ടാൻ വേണ്ടി കളിച്ച കളിയാണോ ഇത്? നീ ഇത്രയ്ക്കും മോശസ്വഭാവമുള്ള പെണ്ണാണോ ഡീ.."


"അതേ ഞാൻ തന്നെ.... നിന്നെ കിട്ടാൻ വേണ്ടി ഞാൻ ചെയ്തത് തന്നെ നിന്നെ മാത്രമല്ല അജുക്കനെയും...." എന്ന് പറഞ്ഞു തീർന്നതും എന്റെ കവിളിൽ അവരുടെ കൈ പതിഞ്ഞു..


ഒന്ന് ആഷി മറ്റേത് ആരാണെന്ന് നോക്കിയപ്പോൾ അജുക്കയായിരുന്നു...


ആഷിയുടെ സംസാരം കേട്ടപ്പോൾ ദേഷ്യവും സങ്കടവും വന്നതുകൊണ്ട് പറഞ്ഞുപോയതാണ്...


"ഛെ..... ഇനി എനിക്ക് ഇങ്ങനെയൊരു പെങ്ങളില്ല... എന്റെ പെങ്ങൾ മരിച്ചുപോയി ഇനി നിന്നെ എനിക്ക് കാണേണ്ട കാണുന്നത് തന്നെ വെറുപ്പാണ്..." എന്ന് പറഞ്ഞു അജുക്ക പോയി കുടെ ആഷിയും...


"വാ ഡീ..... എന്ത് കണ്ടോണ്ട് നിൽക്കുകയാണ് നീ ഇനി ഇവളുടെ കൂടെ കൂടി നടന്നാൽ നിന്റെയും എന്റെയും ഫോട്ടോ ഇതുപോലെ വരും വാ...." എന്നും പറഞ്ഞു സന ദേവുനെയും കൂട്ടി അവിടെ നിന്ന് പോയി..


എന്റെ റബ്ബേ.... ഇത്രയും കാലം എന്റെ കൂടെ നടന്നിട്ടും എന്നെ മനസ്സിലാക്കിയില്ലല്ലോ ആരും... എന്റെ ആങ്ങളയായിട്ട് കണ്ടതല്ലേ അവരെ രണ്ടുപേരെയും എന്നിട്ടും അവർ എന്നെ വിശ്വസിച്ചില്ലല്ലോ റബ്ബേ...


അവസാന പ്രതീക്ഷ എന്നോളം സയൻ സാറിനെ നോക്കി... സാർ കനപ്പിച്ച് ഒരു നോട്ടവും നോക്കി അവിടെ നിന്ന് പോയി അതിൽ തന്നെയുണ്ടായിരുന്നു എന്നോടുള്ള വിശ്വാസം എത്രത്തോളമുണ്ടെന്ന്..


എല്ലാം നഷ്ടപ്പെട്ടവളെ പോലെയായപ്പോൾ മുട്ടുകുത്തി നിലത്തിരുന്നു രണ്ട് കൈകൊണ്ടും കണ്ണുപൊത്തി ഒരുപാട് കരഞ്ഞു..


എനിക്ക് കൂട്ടായിട്ട് കാർമേഘവും മഴയുമുണ്ടായിരുന്നു... എന്റെ സങ്കടം കണ്ടു അവർ എനിക്ക് ചുംബനം നൽകി കൊണ്ടിരുന്നു..


അപ്പോൾ അവിടടേക്ക് ഒരു കുട്ടി വന്നു പറഞ്ഞു നിന്നെ പ്രിൻസി വിളിക്കുന്നുണ്ടെന്ന്..


അവിടെ ചെന്നപ്പോൾ ഞാൻ കണ്ടത് അജുക്കനെയും ആഷിനെയുമാണ് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാനായിരുന്നു വിളിച്ചത്..


"സാർ.... എനിക്കെതിരെ എന്ത് ആക്ഷനും എടുത്തോളൂ പക്ഷേ അവർക്ക് ഒന്നും അറിയില്ല അവരെ ഒന്നും ചെയ്യരുത്..


പിന്നെ നിങ്ങൾ എനിക്ക് നൽകുന്ന എന്ത് നടപടികൾ സ്വീകരിക്കാനും ഞാൻ തയ്യാറാണ്... അതിനുമുമ്പ് എനിക്ക് കുറച്ചു ദിവസം തരണം..

പ്ലീസ് സാർ പ്ലീസ്.... പ്ലീസ്.. സാർ..


പോകുന്നതിനു മുമ്പ് എനിക്കെന്റെ നിരപരാധിത്വം കുറച്ചുപേരെ തെളിയിക്കണം..." അവരെ നോക്കിയായിരുന്നു ഞാനത് പറഞ്ഞത്..


2 ദിവസത്തിന്റെ ഗ്യാപ്പ് എനിക്ക് തന്നു മൂന്നാം ദിവസം രാവിലെ ഓഫീസിൽ പോയി പറയുവാനും..


"റബ്ബേ.... നീ എന്റെ കൂടെ ഉണ്ടാവണേ നീയും കൂടി എന്നെ കൈവിടല്ലേ... "


ക്ലാസിൽ പോയപ്പോൾ കുട്ടികളുടെ അടക്കം പറച്ചിലും ചിരിയും സനയും ദേവും മുഖത്ത് പോലും നോക്കുന്നില്ല അത്രക്കും അവർ എന്നെ വെറുത്തോ..


ലഞ്ച് ബ്രേക്കിന്റെ  ടൈമിൽ കൂടി എന്നെ കൂട്ടാതെയാണ്‌ അവർ പോയത്.... എന്നെ കാണുമ്പോൾ അവർ അവിടെ നിന്നും പോകും..

അതുപോലെ തന്നെ സയൻ സാറും തമാശക്ക് വഴക്ക് കൂടിയാലും എന്നോട് ഒരു ദിവസം പോലും മിണ്ടാതിരിക്കില്ല എന്തെങ്കിലും പറഞ്ഞു വെറുതെ വഴക്ക് കൂടാൻ വരും ആ സാർ പോലും ഇന്നില്ല..


എല്ലാവരും കൂടെ എന്നെ ഒറ്റപ്പെടുത്തുകയാണ്... ആരും എന്റെ മനസ്സ് കാണുന്നില്ലല്ലോ റബ്ബേ..


അന്നത്തെ ദിവസം തള്ളി നീക്കി... വീട്ടിൽ പോയിട്ടും ഇതുതന്നെയായിരുന്നു എന്റെ അവസ്ഥ... ഉപ്പിയും ഉമ്മിയും കുറെ ചോദിച്ചു എന്താണെന്ന് എന്റെ സങ്കടം ഞാനവരോട് പറഞ്ഞില്ല..

_____________________________


ഇനി എനിക്ക് മുമ്പിൽ ഒരേ ഒരു ദിവസം മാത്രം...


ഇതുവരെ ഒന്നും നടന്നില്ല ഇനി ഇവിടെ നിന്നും ടി സി വാങ്ങി പോവാൻ മാത്രമേ എനിക്ക് വഴിയുള്ളൂ...


ഞാനല്ല അത് ചെയ്തതെന്ന് എനിക്ക് കണ്ടുപിടിക്കുവാൻ കഴിയില്ല... എന്നാലും

ഇതിന്റെ പിന്നിൽ ആരായിരിക്കും... എന്നൊക്കെ ചിന്തിച്ചുകൊണ്ട് ലൈബ്രറിയുടെ ബാക്കിൽ ആരും പോവാത്ത ഒരു ഹാളുണ്ട് അവിടെ തനിച്ചിരിക്കാമെന്ന് കരുതി പോയതായിരുന്നു..


പക്ഷേ അവിടെ ഉള്ളവരെയും അവർ പറയുന്ന കാര്യവും കേട്ട് ഞാൻ വേഗം ഫോണെടുത്ത് അതിൽ വീഡിയോ പിടിപ്പിച്ചു... എന്റെ കഷ്ടകാലം എന്ന് പറഞ്ഞതുപോലെ അത് അവർ കണ്ടു...


അവിടെ നിന്നു ഓടുമ്പോൾ ഞാൻ ആ വീഡിയോ ആർക്കോ സെൻറ് ചെയ്തു പിന്നെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്യ്തു... ഡിലീറ്റ് ആയിപ്പോയി എന്ന് പറയാം..


ഇനി ഞാൻ എന്ത് ചെയ്യും റബ്ബേ കിട്ടിയ തെളിവും പോയല്ലോ നാഥാ..

ഞാൻ ഓടിയെത്തിയത് പ്രിൻസിയുടെ അടുത്തായിരുന്നു... എന്റെ നിരപരാധിത്വം പറയാനായി വാ തുറന്ന എന്നെ അതിനു സമ്മതിച്ചില്ല.... അതിനു മുമ്പുതന്നെ അവർ സാറിനെ ഓഫീസിൽ നിന്ന് അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി...


അവർ പോകുമ്പോൾ എന്നെ കളിയാക്കാനും  മറന്നില്ല... എൻറെ ഫോണിൽ ആ വീഡിയോ ഇല്ലാത്ത കാരണം അവർക്ക് ഉറപ്പായിരുന്നു ഞാൻ നാളെ T C വാങ്ങി പോകുമെന്നും..


അന്ന് ക്ലാസ്സ് വിട്ട് വീട്ടിലെത്തിയവാടെ ഉപ്പയോട് പറഞ്ഞു 'നാളെ എൻറെ കൂടെ വരണം....ഇപ്പോ ഇതിനെക്കുറിച്ച് എന്നോടൊന്നും ചോദിക്കരുത് നാളെ അറിഞ്ഞാൽ മതി'യെന്നും പറഞ്ഞു പോയി...


സമയം ഒന്ന് വേഗം പോയെങ്കിലെന്ന് കരുതുമ്പോൾ സമയം പോവാൻ ഭയങ്കര ബുദ്ധിമുട്ടാണ്.... പക്ഷേ ഇവിടെ അങ്ങനെയല്ല സമയം ഫ്ലൈറ്റ് പിടിച്ച് പോകുന്നതു പോലെയാണ് പോക്ക്..


റബ്ബിനോട് ഒരുപാട് പ്രാർത്ഥിച്ചു... ഇന്നെന്റെ ലാസ്റ്റ് ദിനമാണ് ഒരുപാട് ഓർമ്മകൾ സമ്മാനിച്ച എന്റെ ക്യാമ്പസിലേക്ക് ഇനി ഒരു മടക്കമില്ല ഈ ക്യാമ്പസ് പടിയിറങ്ങാൻ ഞാനും തയ്യാറെടുത്തു..


എൻറെ ഫ്രണ്ട്സ്,അജുക്ക,ആഷി,സയൻ സാർ ഇവരൊക്കെ എനിക്ക് തീരാനൊമ്പരമായി മാറുന്നു..


ഞാൻ നേരെ പോയത് ഓഫീസിലേക്കായിരുന്നു... "ഉപ്പ കുറച്ചു കഴിഞ്ഞു വരും സർ എന്റെ TC ശരിയാക്കി വെച്ചോ എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് തന്നെ ഞാൻ പോവാനും തയ്യാറാണ്..."


"സാർ....!" എന്നും വിളിച്ചു അവിടേക്ക് അജുക്കയും സിംഹവും കടന്നുവന്നു..


"ഏതായാലും ഈ കുട്ടി എല്ലാവരുടെയും മുമ്പിൽവെച്ചല്ലേ ഇങ്ങനെ ഒരു കളി കളിച്ചത് അതുകൊണ്ട് എല്ലാവരും അറിയട്ടെ ഈ കുട്ടിയെ TC കൊടുത്ത് പറഞ്ഞയക്കുന്നത്.."(കാട്ടു സിംഹം.)


"ഓക്കേ... എന്ന എല്ലാവരോടും ഓഡിറ്റോറിയത്തിലേക്ക് വരാൻ പറ 

അവിടെ വെച്ച് TC കൊടുക്കാം അവർക്കും ഇതൊരു പാഠം ആവട്ടെ..."(പ്രിൻസി)


സയൻ സാർ പറഞ്ഞതിനോട് പ്രിൻസിയും യോജിച്ചു... എന്നെ പറഞ്ഞുവിടാൻ എന്തൊരു ഉത്സാഹമാണ് ഇവർക്ക്... അത്രയ്ക്ക് എന്നെ മടുത്തു പോയില്ലേ..


എനിക്ക് സങ്കടം പിടിച്ചു നിർത്താനായില്ല... എന്റെ കണ്ണുകൾ എന്നോട് സമ്മതം ചോദിക്കാതെ തന്നെ ഒലിച്ചിറങ്ങുവാൻ തുടങ്ങി..


"എന്താ ഇവിടെ തന്നെ നിന്നു കളഞ്ഞത് അവിടെ നിനക്ക് വേണ്ടിയുള്ള പരിപാടിയാണ്... കരച്ചിലും പിഴിച്ചിലുമൊക്കെ പിന്നെയാവാം

ഇപ്പോ താൻ അങ്ങോട്ടേക്ക് വന്നാട്ടെ.."(അജുക്ക)


"അജുക്ക എനിക്ക് ഒരു കാര്യം പറയാനുണ്ട്... ഞാനല്ല ഇതൊന്നും ചെയ്തത് പ്ലീസ് എന്നെയൊന്ന് വിശ്വസിക്കൂ... സയാൻ സാർ നിങ്ങളെങ്കിലും എന്നെ വിശ്വസിക്കു പ്ലീസ്.."


"ഓ..... എപ്പോ മുതലാണ് ഞാൻ നിന്റെ സാർ ആയത്... കാര്യം കാണാൻ കഴുതക്കാലും പിടിക്കണമെന്ന് പറയുന്ന നീ എന്തായാലും അങ്ങനെ വിളിച്ചില്ലെങ്കിലെ അത്ഭുതമുള്ളു... നീ ഒന്ന് പോടി പുല്ലേ... അവിടേക്ക് വാ നിനക്ക് വേണ്ടി ഞങ്ങളൊരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്.... വാ ഡാ അജു"(കാട്ടുസിംഹം)

എന്നും പറഞ്ഞു അവർ പോയി....


ആരും ഞാൻ പറയുന്നത് കേൾക്കുന്നില്ലല്ലോ റബ്ബേ... പിന്നെ അവിടെക്ക് പോയി അജുക്കായും സയാൻ സാറും പിന്നെ പ്രിൻസിയും സംസാരിച്ചുതുടങ്ങി..


പിന്നെ അജുക്ക വന്നു പറഞ്ഞു.. "എന്തായാലും ഇവൾ എവിടെ നിന്ന് പോകുന്ന സ്ഥിതിക്ക് നിങ്ങൾ എല്ലാവരും ഇതൊന്നു കാണുക.."

എന്ന് പറഞ്ഞു ഒരു വീഡിയോ പ്ലേ ചെയ്തു..


അതിൽ അന്നുണ്ടായ വീഡിയോയും പിന്നെ ഞാൻ എടുത്തതും..


അന്നുണ്ടായ വീഡിയോയിൽ അവർ മുഖം മറിച്ചിട്ടാണുള്ളത്... ആരാണെന്ന് വ്യക്തമായി തിരിയുന്നില്ല.... പക്ഷേ ഞാൻ എടുത്ത വീഡിയോയിൽ ആളെ വ്യക്തമാണ്..


ഇർഷാദ്,ഇർഫാൻ,ധനുഷ് പിന്നെ അവരുടെ ടീമും... അവർ പറയുന്നതും വ്യക്തമായി കേൾക്കാമായിരുന്നു...


"ഡാ....എന്റെ ആഗ്രഹം പോലെ തന്നെ അവളെ അവർ അടിച്ചു മോനേ.... അവളുടെ ആഷിയും പിന്നെ അവളുടെ പുന്നാര ആങ്ങളയും... എന്തായാലും നമ്മളെ ക്യാമ്പസിലെ പുലിക്കുട്ടി എല്ലാവരുടെയും മുമ്പിൽ ഒരു മോശ കുട്ടിയായി..." (ഇർഫാൻ)


"എന്തായാലും അവളുടെ നീക്കങ്ങൾ നീയപ്പപ്പോ തന്നെ അറിയിച്ചത് കൊണ്ട് ഞങ്ങൾക്ക് അതൊക്കെ നോട്ടീസ് ബോർഡിൽ പതിക്കാൻ കഴിഞ്ഞു... പിന്നെ അവളുടെ ഫോണിൽ നിന്ന് നീ അജുവിന്റെയും അവളുടെയും ഫോട്ടോ അവളറിയാതെ എടുത്തത് കൊണ്ടും ഇങ്ങനെ ഒരു ഉപകാരം കിട്ടിയല്ലോ.."(ഇർഷാദ്)


"അവളെന്നെ തല്ലിയപ്പോൾ എനിക്ക് വാശിയായിരുന്നു... പിന്നെ ഇവിടെ വന്നപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി ഞങ്ങളെക്കാൾ അവളെ നോവിക്കാൻ ബെസ്റ്റ് അവളുടെ ഫ്രണ്ട്സും ആങ്ങളയുമാണെന്ന് അതുകൊണ്ട് തന്നെയാണ് അതുകൊണ്ട് തന്നെയാണ് ക്യാഷ് കൊടുത്തു അവരെക്കൊണ്ട് അങ്ങനെ ചോദിപ്പിച്ചതും പറയിപ്പിച്ചതും അതുകൊണ്ട് അവൾക്ക് തല്ലു കിട്ടി അവളെ ഉപേക്ഷിക്കുകയും ചെയ്തു ഹാഹാഹാ..."(ധനുഷ്)


"നമ്മുടെ ആഗ്രഹം പോലെ തന്നെ അവൾ നാളെ ഇവിടെ നിന്ന് പടിയിറങ്ങും പിന്നെ നമ്മുടെ കാലമാണ് വരുന്നത്..." എന്നും പറഞ്ഞു അവർ പൊട്ടിച്ചിരിക്കുന്നതാണ് അതിലുണ്ടായത്..


അപ്പോൾ അതിന്റെ ബാക്കി എവിടെയെന്ന് ചിന്തിച്ചു അന്ന് ഉണ്ടായത് ഓർത്തു പോയി..


അവിടേക്ക് ചിമ്പാൻസി വരുന്നതും അവൾ എന്നെ ഇല്ലാതാക്കാൻ പറയുന്നതും പിന്നെ എന്റെ ഫ്രണ്ട്സിനെയും പുറത്ത് ചാടിക്കാൻ പറയുന്നതും... അവൾക്ക് വേണ്ടത് അവനെയാണ് സയാൻ അതുകൊണ്ടുതന്നെയാണ് അവന്റെ ഫോട്ടോയുടെ കുടെ എന്റെ ഫോട്ടോ നോട്ടീസ് ബോർഡിൽ വരാതിരുന്നത്...


'ഒരുകണക്കിന് അതൊരു ഭാഗ്യമാണ്... ഇനി നിനക്കുള്ള പണി ഞാൻ തരും... നീയും ഒരു പെണ്ണ് തന്നെയല്ലേ ഡീ എങ്ങനെ തോന്നുന്നു നിനക്ക് വേറൊരു പെണ്ണിന്റെ ജീവിതം വെച്ച് കളിക്കാൻ..


നിനക്ക് വേണ്ടത് സയുനെ... പക്ഷേ എനിക്ക് വേണ്ടത് നിന്നെ നിനക്ക് വേണ്ടി മാത്രം നീ കാണാൻ വേണ്ടി മാത്രം ഞാൻ അവനുമായി കൂടുതൽ ഇടപഴകും അതെന്തായാലും നിനക്ക് കണ്ടുകൊണ്ട് നിൽക്കാൻ കഴിയില്ല.... നിങ്ങൾ എന്തായാലും കളി തുടങ്ങിയ സ്ഥിതിക്ക് ഞാനും നിങ്ങളുടെ കൂടെ അങ്ങ് കൂടി ഈ കളിയിൽ ആര് ജയിക്കുമെന്ന് കണ്ടറിയാം...'


ഇതൊക്കെ ഞാൻ മനസ്സിൽ കണക്ക് കൂട്ടിയതാണ് ട്ടോ...


പക്ഷേ ആ വീഡിയോ എങ്ങനെ ഇവരുടെ കൈയിൽ എത്തി... പിന്നെ cctv വീഡിയോ ഞാനത് സെർച്ച് ചെയ്യാൻ പോയപ്പോൾ ഒന്നും ഉണ്ടായിരുന്നില്ലല്ലോ പിന്നെ എങ്ങനെ ഇവരുടെ കൈയിൽ കിട്ടി..


"എല്ലാവരും കണ്ടില്ലേ ഇതാണ് ഇവിടെ സംഭവിച്ചത്... ഒന്നുമറിയാതെ ഒരു കുട്ടിയെ ഇങ്ങനെ ആക്ഷേപിക്കരുത്.... പിന്നെ അവരെ ഇവിടെനിന്നും TC കൊടുത്തുവിടാൻ ഞങ്ങളെല്ലാവരും തീരുമാനിച്ചിരിക്കുന്നു..." (പ്രിൻസി)


"വേണ്ട സാർ....അവരുടെ ഒരു വർഷം വെറുതെ കളയേണ്ട അവരെ TC കൊടുത്ത് പറഞ്ഞയക്കേണ്ട... നിങ്ങൾക്ക് അത്രയും നിർബന്ധമാണെങ്കിൽ കുറച്ചുദിവസത്തേക്ക് വീട്ടിലിരിക്കാൻ ഒരവസരം കൊടുത്താൽ മതി.."


അങ്ങനെ അവർക്ക് നീണ്ട ഒരു മാസത്തെ സസ്പെൻഷൻ വാങ്ങിക്കൊടുത്തു..


അവരുടെ അടുത്ത് പോയി കുറച്ചു കാര്യങ്ങൾ പറഞ്ഞ് വരാട്ടോ... പിന്നെ ഒരു സമ്മാനവും കൊടുക്കാനുണ്ട് അതൊക്കെ ഞാൻ വരുമ്പോൾ തന്നെ റെഡിയാക്കി വെച്ചതാണ്... അവരെ എന്നെ പുറത്താക്കാൻ നോക്കിയതല്ലേ കഴിഞ്ഞില്ലല്ലോ പിന്നെ അവർ എനിക്കിട്ട് പണി തന്നത് കൊണ്ട് അവർക്കൊരു ചെറിയ ഗിഫ്റ്റ്...


"ഡാ..... നിങ്ങളെ പേടിച്ചത് കൊണ്ട് പറഞ്ഞതല്ല ടിസി യുടെ കാര്യം... നിങ്ങൾ കളി തുടങ്ങിയ സ്ഥിതിക്ക് ഞാനും തുടങ്ങിയിരിക്കുന്നു... പിന്നെ ജീവിതത്തിൽ ഓർക്കാൻ ഇതുപോലെ നല്ല നല്ല അനുഭവങ്ങൾ വേണ്ടേ.... ഭാവിയിൽ മക്കൾക്ക് കഥയൊക്കെ പറഞ്ഞു കൊടുക്കണ്ടെ..


പിന്നെ നിങ്ങൾ പോകുന്നത് അല്ലേ അതുവരെ ഓർമിച്ചു വെക്കാൻ നിങ്ങൾക്കൊരു ഗിഫ്റ്റ് വേണ്ടേ മക്കളെ...." എന്ന് പറഞ്ഞു ചുണ്ടൊക്കെ തുടച്ച് ഒരു കിസ്സ് കൊടുക്കാൻ പോകുന്നത് പോലെ അവരുടെ അടുത്തേക്ക് പോയി...


"അതേ ഒന്ന് കണ്ണടക്കുമോ എനിക്ക് നിങ്ങൾ കണ്ണ് തുറന്നു നോക്കുമ്പോൾ നാണമാകുന്നു എന്തായാലും ആഷിയുമായി ഒരു ലിപ് ലോക്ക് ചെയ്യാൻ സാധിച്ചില്ല നിങ്ങളുമായി നമ്മുക്ക് ഒരു ലിപ് ലോക്ക് ചെയ്യാമെന്ന് കരുതി.."


എന്റെ കളി കണ്ടു അവർ കരുതി കാണും ഒരു ലിപ്‌ലോക്കിന് ചാൻസുണ്ടെന്ന് അതുകൊണ്ടാവാം കണ്ണുമടച്ചു നിന്ന് തന്നത്...


പിന്നെ എന്റെ കയ്യിൽ കരുതിയ നായ്ക്കുരണ പൊടി അവരുടെ ദേഹത്ത് വിതറി പിന്നെ അവരുടെ മൂക്കിനും ചുണ്ടിനും എന്റെ മോതിര വിരൽ മടക്കി ചുരുട്ടി നല്ല കുത്ത് വെച്ചുകൊടുത്തു... ഇപ്പോഴാണ് ഒരു സമാധാനമായത്..


"ഡീ...................!!"യെന്നും അലറിക്കൊണ്ട് വരുവാൻ നോക്കിയതാണ് അവരുടെ കഷ്ടകാലത്തിനും എന്റെ നല്ല കാലത്തിനും അവർക്ക് ചൊറിഞ്ഞു നിൽക്കാൻ വയ്യ... പിന്നെ കിട്ടിയ കുത്തിന്റെ ആഗാധത്തിൽ മൂക്കിൽ നിന്നും ചുണ്ടിൽനിന്നും ചോര വരുന്നുണ്ട്... ഇതൊക്കെ കാണുമ്പോൾ ഒരു ഡാൻസ് കളിക്കാൻ തോന്നുന്നു..


"എന്താ ഡാ... കിട്ടിയതൊന്നും പോരാന്നുണ്ടോ  ഉണ്ടെങ്കിൽ പറഞ്ഞാൽ മതി എനിക്ക് വീണ്ടും തരാൻ യാതൊരു മടിയുമില്ല...


കളിക്കുമ്പോൾ കളി അറിയാത്തവരോട് കളിക്ക് കളി പഠിച്ചവരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും... ഇനി കളിക്കുമ്പോൾ നോക്കിയും കണ്ടും കളിക്കാൻ പഠിക്കുക... അപ്പോ ശരി ട്ടോ ഒരു മാസം കഴിഞ്ഞ് വീണ്ടും കാണാം... ബൈ നിങ്ങൾ ചൊറിഞ്ഞു ചൊറിഞ്ഞു പണ്ടാരമടങ്ങി ക്കോട്ടോ...


എന്നെ പുകച്ച് പുറത്ത് ചാടിക്കാൻ നോക്കിയതല്ലേ... ചൊറിഞ്ഞ് നിങ്ങളുടെ പുറം പൊട്ടട്ടെ ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് നിങ്ങൾ ചൊറിഞ്ഞ് ചൊറിഞ്ഞ് ചൊറിയൻ പട്ടികൾ ആവട്ടെ ആമീൻ...."


അവരോട് അത്രയും പറഞ്ഞു നടക്കുമ്പോഴാണ്.. എന്നെ മാത്രം നോക്കുന്ന 10 കണ്ണുകൾ കണ്ടത്.... വേറെയാരുടെയുമല്ലട്ടോ എന്റെ അലവലാതിസിന്റെയാണ്... 


"ഡീ ഇഷു സോറി ഡാ... ഞങ്ങളോട് പിണക്കമാണോ നിനക്ക് ഞങ്ങളോട് ഒന്ന് ക്ഷമിച്ചു കൂടെ ഡാ... ഐ അം വെരി സോറി..." എന്നും പറഞ്ഞു എന്റെ വാലുകൾ ഏത്തം ഇടാൻ തുടങ്ങി... (ദേവു & സന)

 

ആർക്കുവേണം ഇവരുടെ ഒലക്കമലെത്തെ പരിപാടി പോവാൻ പറ അല്ലപിന്നെ..


"ഇഷു മോളെ നിന്റെ അജുക്കാ പറയുന്നതൊന്ന് കേൾക്ക് മോളെ ഇക്കയ്ക്ക് പറയാൻ ഒരു അവസരം താ മോളെ പ്ലീസ് ഇക്കയുടെ പൊന്നു പെങ്ങളുട്ടിയല്ലേ.." (അജുക്ക)


"എന്റെ മുത്തേ നിന്റെ ആഷി പറയുന്നത് കേൾക്കാൻ നീ നിൽക്കില്ലേ ആങ്ങളക്ക് പറയാനുള്ളത് പെങ്ങൾ കേൾക്കണ്ടേ പാ..." (ആഷി)


"എന്തേ നിങ്ങൾക്കൊന്നും പറയാനില്ലേ ഇവരുടെയൊക്കെ സംസാരം കഴിഞ്ഞു ഇനി നിങ്ങൾക്ക് ഒന്നുമില്ലേ..." ഒന്നും മിണ്ടാതെ എന്നെ നോക്കി നിൽക്കുന്ന കോന്തനോട് ചോദിച്ചപ്പോൾ എനിക്കൊന്നും പറയാനില്ലെന്ന മട്ടിൽ നിന്നു..


"എനിക്ക് ആരും പറയുന്നത് കേൾക്കേണ്ട.... എന്നെ വിശ്വാസം ഇല്ലാത്തവരെ എനിക്ക് കാണേണ്ട... പിന്നെ മരിച്ചുപോയ പെങ്ങൾ ഖബറിനുള്ളിലുണ്ടാകും... പെങ്ങളോട് പറയാനുള്ളത് അവിടെ പോയി പറയുക.... അല്ലാതെ എന്നോടല്ല.... എനിക്ക് ഇങ്ങനെയുള്ള ആങ്ങളമാരില്ല... ഉണ്ടായിരുന്നു പെങ്ങളെ മനസ്സ് അറിയാത പോയ ആങ്ങളമാർ പിന്നെ ചങ്ക് പറിച്ചു കൊടുത്ത് സ്നേഹിച്ച ചങ്ങാതിമാർ..


ഇനി എനിക്ക് ആരും വേണ്ട... ഞാൻ ഒറ്റയ്ക്കാണ് ആരുമില്ലെങ്കിലും എനിക്ക് ജീവിക്കാൻ കഴിയും ഞാൻ ജീവിക്കും പുതിയ ഇഷ മെഹറിനായി.."


എന്ന് പറഞ്ഞു നടന്നതും എന്റെ മുമ്പിൽ തടസ്സമായി വന്നു നിൽക്കുന്ന ആളെ കണ്ടു എനിക്ക് പേടിയായി പോയി...


നമ്മളെ കാട്ടു സിംഹമാണ്.... ശരിക്കും അവന്റെ മട്ടും ഭാവവും കണ്ടാൽ ആരായാലും പേടിച്ചു പോകും കടിച്ചുകീറാൻ വന്നത് പോലെയല്ലെ വന്നിരിക്കുന്നത്...

_____________________________


"എന്താടി പുല്ലേ നിനക്ക് പറയാനുള്ളത്... പറയടി... അടങ്ങിയൊതുങ്ങി പറയുന്നത് അങ്ങോട്ട്‌ കേട്ടാൽ നിനക്ക് കൊള്ളാം.... ഇവിടെ വാ ഡീ കോപ്പേ..."

എന്നും പറഞ്ഞ് പിടിച്ചു വലിച്ചു കൊണ്ടുപോയി അവരുടെ മുമ്പിലിട്ടു..


"നിനക്ക് അറിയുമോ.... നീ ഒരു തെറ്റും ചെയ്യില്ലെന്ന് ഞങ്ങൾക്ക് ആദ്യമേ അറിയാമായിരുന്നു..


പിന്നെ അവരുടെ മുമ്പിൽ ഒന്നും പ്രതികരിക്കാതെ നിൽക്കുന്നത് കണ്ടപ്പോൾ ദേഷ്യം വന്നു..


നിന്നോട് മാറിമാറി ചോദിച്ചിട്ടും നീ ഒന്നും മിണ്ടിയില്ല..


അതുകൊണ്ട് തന്നെയാണ് ആഷി അങ്ങനെ പറഞ്ഞത് അത് കേട്ടാൽ എങ്കിലും ഞാനല്ല അത് ചെയ്തത് പറയുമെന്ന് കരുതി.. പക്ഷേ നീ അവിടെ പറഞ്ഞത് കേട്ടപ്പോൾ ദേഷ്യവും സങ്കടവും വന്നിട്ടാണ് നിന്നെ ഞങ്ങൾ രണ്ടുപേരും തല്ലിയത് തന്നെ..


ദേവുനോടും സനയോടും ഞങ്ങൾ പറഞ്ഞത് കൊണ്ടാണ് അവരും നിന്നെ തനിച്ചാക്കി പോയത്...


അന്ന് മുതൽ നിന്നെ ഒറ്റപ്പെടുത്തിയത് തന്നെ നീ ഞങ്ങളെ എങ്കിലും സത്യം അറിയിക്കണമെന്ന വാശിയിൽ അവരെ കണ്ടുപിടിക്കുമെന്ന നല്ല ഉറപ്പുള്ളത് കൊണ്ടാണ്..


നീ പട്ടിണി കിടക്കുമ്പോൾ ഞങ്ങൾ വയറുനിറച്ച് തിന്നുവെന്ന് കരുതിയോ നിന്നെപ്പോലെ പട്ടിണിയായിരുന്നു ഞങ്ങളും..


cctv വീഡിയോ എടുത്തതും അത് ഡിലീറ്റ് ചെയ്തതും ഞങ്ങൾ തന്നെയായിരുന്നു..



ഞങ്ങൾ എല്ലാവരും സംസാരിക്കുന്ന ടൈം ആണ് നിന്റെ മെസ്സേജ് കണ്ടത്....   ഞങ്ങൾ നോക്കിയപ്പോ അതിൽ ഒരു വീഡിയോയായിരുന്നു..


നീ എന്തായാലും ആ ടൈം ടെൻഷൻ അടിച്ചിട്ടാണ് ഉള്ളതെന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നു... നിന്റെ ആ  മെസ്സേജിൽ ഉണ്ടായത് കുറെ ലെറ്റേഴ്സ് ആയിരുന്നു.. അതുകണ്ടപ്പോ തന്നെ ഞാനത് സയുന്റെ ഫോണിലേക്ക് സെന്റ് ചെയ്തു..


അതുകൊണ്ടാണ് പ്രിൻസിനോട് ഇന്ന് അങ്ങനെ ഒക്കെ പറഞ്ഞ് ഓഡിറ്റോറിയത്തിലേക്ക് എല്ലാവരെയും എത്തിച്ചത്...


അതിവിടെ വരെ എത്തുകയും ചെയ്തു... ഇപ്പോ എല്ലാം ശരിയായല്ലോ ഇനി എന്റെ കാന്താരി പെങ്ങൾ ഈ ആങ്ങളയോട് ക്ഷമിച്ചെന്നു പറ.."(അജുക്ക)


"നീ പോടാ ലോലൻ കൊണാപ്പാ..." (ഇഷു)


"ഡീ മതിയെടി ഇങ്ങനെ തല്ലിയത്... ഇങ്ങനെ പോയാൽ നിന്റെ ഫ്രണ്ട് വിധവയാകും...സായു വാടാ"  എന്നും പറഞ്ഞു എന്റെ കൈയും പിടിച്ചു അജു അവിടെ നിന്നും ഓടി... ജീവനും കൊണ്ടോടിയെന്ന് പറയാം...


"എന്നെയും കൂട്ടി കൂടെ ദുഷ്ടന്മാരെ"യെന്ന് പറഞ്ഞു ആഷിയും ബാക്കിലുണ്ട്.. അവൾ ഒരു വടിയെടുത്ത് അവനേ എറിഞ്ഞു ഞങ്ങൾ അവിടെ നിന്നില്ല... അവളിപ്പോൾ മദമിളകിയ ആനയാണ്...


"ആഷി നിന്റെ തടി നീ തന്നെ സൂക്ഷിച്ചോ ഞങ്ങളെ വിട്ടേക്ക് മോനെ...' പിന്നെ നോക്കുമ്പോൾ കണ്ടത് ദേവും സനയും ജീവനും കൊണ്ട് ഓടുന്നതാണ് ബാക്കിൽ ഭദ്രകാളിയെ പോലെ നമ്മളെ പെണ്ണും..


ഇവളെ ഒളിമ്പിക്സിൽ ആക്കണം... അജ്ജാതി ഓട്ടമല്ലേ ഓടുന്നത്..


കുറച്ചു കഴിഞ്ഞപ്പോ ഒരു അനക്കവുമില്ല... ഞാനും അജുവും വന്നു നോക്കുമ്പോൾ കണ്ടത്...


എനിക്ക് ദേഷ്യവും സങ്കടവും വെറുപ്പും എല്ലാം കൊണ്ട് ഞാനൊരു പ്രാന്തനെ പോലെയായിരുന്നു..


അവിടെ അവളും ആഷിയും കെട്ടിപ്പിടിച്ചു നിൽക്കുന്നു... എനിക്കത് കണ്ടുനിൽക്കാനായില്ല എന്നെത്തന്നെ എനിക്ക് കണ്ട്രോൾ ചെയ്യാനായില്ല..


അവൾക്ക് രണ്ട് കൊടുക്കാനായി അവിടേക്ക് പാഞ്ഞടുത്തതും അവളുടെ സംസാരം കേട്ട് ഒരു നിമിഷം ഞാൻ സ്റ്റക്കായി നിന്ന് പോയി..


"ഇനി നിന്നെ ജീവിതകാലം മുഴുവനും ആങ്ങളയായി സഹിക്കണ്ടേ.. ഇവിടെയാണെങ്കിൽ ഒരു 3 വർഷം മതിയെന്ന് കരുതിയതാണ് ഇതിപ്പോൾ ഒലക്കമലത്തെ ചതിയായിപ്പോയല്ലോ... അല്ലടാ നീ തന്നെ എന്തിനാടാ എന്റെ ആങ്ങളയായി വന്നത്.."


"ഡാ സായു എന്താ സംഭവം എനിക്കൊന്നും മനസ്സിലാവുന്നില്ല.... ആദ്യം എന്റെ ആങ്ങള ആണെന്ന് പറഞ്ഞു നടന്നവളാണ്.... ഇപ്പോ ഓൾക്ക് ഓനെ സഹിക്കാൻ പറ്റില്ലെന്ന്  പറയുന്നു കൂടെ അവനെ കെട്ടിപ്പിടിക്കുന്നു തുള്ളിച്ചാടി കളിക്കുന്നു പക്ഷേ പറയുന്നത് വേറെയും ആണല്ലോ.."(അജു)


"നീ വാ നമ്മുക്ക് അവളോട് തന്നെ ചോദിക്കാം.... എന്താണെന്ന് അപ്പോൾ അറിയാലോ"എന്നും പറഞ്ഞു അവളുടെ അടുത്തേക്ക് പോയി സംഭവം തിരക്കാൻ..

_____________________________


ഇത് ഞാൻ പറയാം... ഓ ഞാൻ ആരാണെന്ന് പറഞ്ഞില്ലല്ലോ ആഷിഖ്‌.. 


അവളുടെ ഏറ് കൊണ്ട് വീണതായിരുന്നു.... എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചത് ആപ്പയായിരുന്നു(ഉപ്പയുടെ അനുജൻ)..

"ആപ്പ എന്താ ഇവിടെ ആരെ കാണാൻ വന്നതാണ്.."


"ആദ്യം എന്റെ മോന് എന്തെങ്കിലും പറ്റിയോ? എന്ന് പറയ്" എന്നും പറഞ്ഞു എന്നെ മൊത്തത്തിലെന്ന് നോക്കി ഒന്നുമില്ലെന്ന് മനസിലായപ്പോൾ ആപ്പ പറഞ്ഞു തുടങ്ങി... "ഞാൻ എന്റെ മോളെ കാണാൻ വന്നതാണ്... മോൻ ഇവിടെയാണോ പഠിക്കുന്നത്?.."


"ഞാൻ ഇവിടെ തന്നെയാണ് ആപ്പാ പഠിക്കുന്നത്.... ഇപ്പോ അടുത്താണ് ഈ ക്യാമ്പസിൽ സീറ്റ് കിട്ടിയത് ആപ്പനോട് വിളിച്ചു പറയാൻ മറന്നു... പിന്നെ എന്റെ പെങ്ങൾ ഇവിടെയാണോ പഠിക്കുന്നത്? ഞാൻ ഇതുവരെ കണ്ടില്ലല്ലോ... ഛെ പെങ്ങൾ എവിടെയാണ് പഠിക്കുന്നതെന്ന് പോലും അറിയാത്ത ഒരു ആങ്ങള ഞാൻ മാത്രമായിരിക്കും അല്ലെ ആപ്പാ..."


"എന്റെ ആഷി അതിന് നിനക്ക് പെങ്ങളെ പേര് അറിയുമോ.?"അത് ചോദിച്ചപ്പോഴാണ് എനിക്കും ബോധം വന്നത്... ഇല്ലായെന്ന് തലയാട്ടി..


ലവളെ കുറിച്ച് എന്നും ഉമ്മച്ചി വാ തോരാതെ സംസാരിക്കും പക്ഷേ പേര് അറിയില്ല ആളെയും കണ്ടിട്ടില്ല.... കാന്താരി മറിയം എന്ന് മാത്രം അറിയാം..


അത് വിളിക്കുന്നത് അവൾക്ക് ഇഷ്ടമല്ല... പക്ഷേ ഇഷ്ടമില്ലാത്തത് വിളിക്കുന്നതാണ് നമുക്കിഷ്ടം..


"നിനക്ക് അവളുടെ പേര് അറിയേണ്ടേ?... അവളെ പേരാണ് *ഇഷാ  മെഹ്റിൻ*.." 


"എ.....എൻ..എന്ത്..ഇ....ഇഷയോ ലവളാണോ....എൻ...ഛെ...എന്റെ പെങ്ങൾ..?" 


"എന്റെ മോനേ നിനക്ക് എപ്പോമുതലാണ് വിക്ക് തുടങ്ങിയത്? പിന്നെ എന്റെ മോൾ അത്രയും ഫേമസാണോ? ഇവിടെയും കുരുത്തക്കേട് കാട്ടാറുണ്ടോ..? "


"അതല്ല ജീവിതകാലം മുഴുവനും അവളെ സഹിക്കേണ്ടെ ഓർത്തിട്ടാണ്... മോളെ കുറിച്ച് നല്ല അഭിപ്രായം ആണല്ലോ ആപ്പാക്ക്‌.... എനിക്ക് ഇപ്പോ ഒരുപാട് സന്തോഷമായി ട്ടോ... ഞാൻ എന്റെ പെങ്ങളായി കാണണമെന്ന് ആഗ്രഹിച്ചവൾ തന്നെയായിരിക്കുന്നു എന്റെ പെങ്ങളും..."


അത് പറഞ്ഞ് തീരലും ഇഷു കണ്ണുനിറച്ച് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു... അടിക്കുകയും കുത്തുകയും നുള്ളുകയുമൊക്കെ ചെയ്യുന്നുണ്ട്..


എനിക്കും അവൾക്കും ഒരുപോലെ സന്തോഷമായ നിമിഷം... അവളുടെ ഉപ്പ യാത്ര പറഞ്ഞു പോയി.... സാർ അവളെ കുറിച്ച് നല്ലതുമാത്രം പറഞ്ഞുകൊടുത്തുള്ളൂ..


അജു സാറും സയാൻ സാറും വന്നു എന്താ കാര്യമെന്ന് തിരക്കി..

_____________________________


നീ കുറെ സമയമായല്ലോ പറയുവാൻ തുടങ്ങിട്ട് ബാക്കി ഞാൻ പറയാം... നിന്റെ സംസാരം കേട്ട് ബോർ അടിച്ചിട്ടുണ്ടാവും പാവങ്ങൾക്ക് എന്നെ കാണാതെ വിഷമിച്ചിരിക്കുകയും ചെയ്യുന്നുണ്ടാവും ഞാൻ തന്നെ പറഞ്ഞു കൊടുത്തോളം..


"പണ്ടാരാണ്ടോ ചവച്ചുതുപ്പിയ കഥയുടെ കഷ്ണങ്ങൾ വാരിക്കൂട്ടി കഥ പറയുന്ന ഒരു കഥാകാരിയാണ് ഞാൻ  വെറുമൊരു കഥാകാരിയാണ് ഞാൻ...


മാന്യ സുഹൃത്തുക്കളെ... വണക്കം... ഞാൻ നിങ്ങൾക്കായി ഇവിടെ പറയാൻ പോകുന്നത്..ഉ....!"പറയുന്നതിന്റെ ഇടയിൽ ഒരു അലർച്ച കേട്ടു...


"സ്റ്റോപ്പ്‌".....എന്നും പറഞ്ഞു സിംഹം അലറി.."ഡീ മരഭൂതമേ കാര്യം മാത്രം പറഞ്ഞാൽ മതി നിന്റെ ചളിയും കൊണ്ട് വരല്ലേ പൊന്നേ.."


ഓഹോ പിന്നെ നിന്നെ പേടിച്ചിട്ടല്ല എന്നാലും ഞാൻ നല്ലൂട്ടിയായി പറയാം... എന്റെ മൂത്താപ്പയുടെ ലൗ മേരേജായിരുന്നു.. മൂത്തു ഒരു പാവപ്പെട്ട കുടുംബത്തിലും പിന്നെ നല്ല സ്വഭാവവും അതുകൊണ്ട് തന്നെ ഉപ്പാപ്പയുടെ സ്വത്തുക്കൾ മൂത്തുവിനും  കൂടി കൊടുക്കുമോന്ന് കരുതി എന്റെ ഉപ്പയുടെ സഹോദരിയുടെ ഭർത്താക്കന്മാർ ഉപ്പാപ്പനെ പിരികയറ്റിവിട്ടു... അവരെ മോശമായി ചിത്രീകരിച്ചു അവരെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.... ആ പാവങ്ങൾ ഇത്രയേ ചെയ്തുള്ളു ട്ടോ... അന്ന് അവരെ വീട്ടിൽ നിന്ന് പുറത്താക്കി ഉപ്പാപ്പയും പാവം ആയത് കൊണ്ട് അത്രേ ചെയ്തുള്ളു..


പിന്നെ എന്റെ ഉമ്മാമ ഉപ്പയോട് അവസാനമായി പറഞ്ഞത് അവരെ നീ ഉപേക്ഷിക്കരുത് മോനെ നീ കണ്ടുപിടിക്കണം അവർക്ക് കൂട്ടായി എന്റെ മോൻ വേണമെന്ന്.... ഉമ്മൂമയുടെ അവസാനത്തെ ആഗ്രഹമാണ്, ഉമ്മാമ്മന്റെ വാക്ക് എന്റെ ഉപ്പ ഇപ്പോഴും നിറവേറ്റുന്നുണ്ട്..


ഇടക്ക് പോകും പക്ഷേ നമ്മളെ മാത്രം കൂട്ടില്ല... ഫോട്ടോ കാണിച്ചു തന്നില്ല.... ഒരു ഫോൺ പോലും വിളിച്ചു തരില്ല.... ദുഷ്ടൻ ഉപ്പച്ചി

അടുത്ത പ്രാവശ്യം പോകുമ്പോൾ കൂട്ടാം എന്ന് പറയുന്നതല്ലാതെ ഇതുവരെ കൂടെ കൂട്ടിയില്ല.... ഇപ്പോൾ ഇതാ എന്റെ ബ്രോയെ എനിക്ക് കിട്ടിക്ക്....


എന്നും പറഞ്ഞു തുള്ളിച്ചാടി കളിച്ചു... എന്റെ കളി കണ്ട് എനിക്ക് വട്ടായോ എന്ന ഭാവത്തിലാണ് എല്ലാവരുടെയും നോട്ടം..


എല്ലാവരുമായി കത്തിയടിച്ചിരിക്കുമ്പോൾ അജുക്ക കണ്ണുകൊണ്ട് സനയേ കാണിച്ചു ഒന്ന് സെറ്റാക്കിതാ പെങ്ങളെ എന്ന് പറഞ്ഞു... സന പിന്നെ ഇഷ്ടമാണെന്ന് പറയാൻ കാത്തിരുന്ന പോലെ ചാടിക്കേറി അവൾക്കും ഇഷ്ടമാണെന്ന് പറഞ്ഞു ബല്ലാത്ത ജാതി..


അതിന്റെ സന്തോഷത്തിൽ ഞാൻ ഐസ് ക്രീം വാങ്ങിത്തരാൻ പറഞ്ഞു..


"നിനക്ക് എന്താടി വട്ടായോ.... ഈ മഴയത്ത് ആരെങ്കിലും ഐസ്ക്രീം വാങ്ങുമോ.... ശരീരം തണുത്ത് വിറക്കുമ്പോഴാണ് അവളുടെ ഒരു കോപ്പിലെ ഐസ്ക്രീം..."


"നീ പോടാ കാട്ടു സിംഹമേ.... നിനക്ക് വേണ്ടെങ്കിൽ വേണ്ട.... എനിക്ക് എന്തായാലും വേണം... ശരീരം മാത്രം തണുത്താൽ പോര മനസ്സിനെയും തണുപ്പിക്കണം..

പിന്നെ മഴയത്ത് ഐസ്ക്രീം കഴിക്കാൻ ഒരു പ്രത്യേക രസമാണ്... "എന്നും പറഞ്ഞു നമ്മൾ നടന്നപ്പോൾ പിന്നാലെ തന്നെ അവരും വന്നു... പിന്നെ നമ്മൾ കഴിക്കാൻ തുടങ്ങി.


അത് കഴിക്കുമ്പോൾ അവൻ ഒരുമാതിരി ഒരു നോട്ടം.... ഒരു കൊലചിരിയും.... എന്താ ചോദിക്കുമ്പോൾ ഒന്നുമില്ല പറയും..


പക്ഷേ അവന്റെ നോട്ടവും ഒരുമാതിരി ആളെ ആക്കിയുള്ള ചിരിയും നിർത്തിയില്ല.... നോക്കി പേടിപ്പിച്ചപ്പോൾ കുരിപ്പ് എന്റെ ഫോട്ടോ എടുത്ത് പിന്നെ എഴുന്നേറ്റ് എന്റെ അടുത്തുവന്നു അതും ഒരു കള്ളച്ചിരിയുമായി..


പിന്നെ അവിടെ നടന്നത് കണ്ടു എല്ലാവരുടെയും കണ്ണു തള്ളിപ്പോയി..


ഞാൻ ഫ്യൂസ് പോയത് പോലെയായി... ഷോക്കടിച്ച കാക്ക എങ്ങനെയാണോ ഉള്ളത് അതുപോലെ..


എന്താ സംഭവം എന്നല്ലേ.... അവൻ എന്റെ ബാക്കിലൂടെ കൈയിട്ട് അവന്റെ കവിൾത്തടം എന്റെ ചുണ്ടിനോട് ചേർത്തുവെച്ച് ഉരസി.... ശരിക്കും ഒരു കിസ്സ് കിട്ടിയ ഫീലിംഗ്..


പിന്നെ എന്റെ കണ്ണിൽ അവന്റെ എന്തോ കളഞ്ഞുപോയ പോലെ നോക്കിനിന്നു വെറുതെ കിട്ടിയ ചാൻസല്ലേ ഞാനും അവന്റെ മൂങ്ങ കണ്ണിലേക്ക് നോക്കി അങ്ങനെ നിന്നു..


പിന്നെ എന്റെ രണ്ട് കവിളുകളും പിച്ചിയെടുത്തു കണ്ണുകൾ ഇറുക്കി അടച്ചു അവൻ പോയി... എന്റെ റബ്ബേ തലക്ക് അടികിട്ടിയതു 

പോലെയായി...


പടച്ചോനെ ഇങ്ങനെ നിന്നാൽ ശരിയാവില്ല... ഇവർ എന്നെ കളിയാക്കി കൊല്ലും... ഇപ്പോൾ എന്ത് ചെയ്യും... ഐഡിയ.....!


"ഡാ ഹംകെ..... എന്റെ ഐസ് ക്രീം വെറുതെ വെയ്സ്റ്റാക്കി കളഞ്ഞല്ലോ... നിനക്ക് എന്നോട് പറഞ്ഞൂടായിരുന്നോ എന്തിനാ നിന്റെ കവിളിലാക്കി കളഞ്ഞത് തെണ്ടി, കാട്ട് സിംഹം, കോന്തൻ..."


എന്റെ സംസാരം കേട്ടതും എല്ലാരും ഒരു നോട്ടം നോക്കി.. അവരെ നോട്ടം കണ്ടാൽ തോന്നുമല്ലോ ഫോറസ്റ്റിൽ നിന്ന് ഇറങ്ങി വന്ന വന്യജീവിയാണെന്ന്... അമ്മാതിരി നോട്ടമല്ലേ എന്നെ നോക്കുന്നത് ഇബിലീസുകൾ...


ഒന്നും മിണ്ടാതെ പിണങ്ങിയത് പോലെ അവിടെ നിന്ന് എഴുന്നേറ്റ് നടന്നു എന്റെ ഭാഗ്യം എന്ന് പറയാലോ നല്ല മഴ വന്നു...


ആഷി കുടയുമായി എന്റെ അടുത്തേക്ക് ഇറങ്ങി വന്നു അവന്റെ കൈയിൽ നിന്നും കുട വാങ്ങി പിന്നെ അത് അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് പാട്ടും പാടി കളിക്കുവാൻ തുടങ്ങി ഹൈവാ.....


🎶എന്റെ മഴയ്ക്ക് എന്റെ പോപ്പി...

എന്റെ മഴയ്ക്ക്  എന്റെ പോപ്പി കുട....🎶


🎶മഴ....മഴ.....കുട...കുട....മഴ വന്നാൽ പോപ്പി കുട..🎶


🎶adada mazhaida adda mazhaida..

Azhaga siricha puyal mazhaida..

Maari maari mazhai aidika..🎶


പാട്ടും പാടി കളിക്കുമ്പോഴാണ് എന്റെ ബാക്കിൽ കൂടി എന്നെ ആരോ കെട്ടിപ്പിടിച്ചു എന്റെ കഴുത്തിൽ അവരുടെ മുഖവും വെച്ചു ഡാൻസ് കളിക്കാൻ തുടങ്ങിയത്.... ഞാൻ ഞെട്ടിത്തരിച്ച് ആരാണെന്ന് നോക്കിയപ്പോൾ കാട്ടു സിംഹമാണ്..


അജുക്ക സനയെയും ആഷി ദേവൂനെയും കൊണ്ട് കളിക്കുന്നു... എന്റെ റബ്ബേ ഇവന്റെ കൂടെ കളിച്ചാൽ ഞാൻ ഷോക്കടിച്ചു മരിക്കും.... എന്റെ പൊന്നു ചങ്ങായിമാരെ നിങ്ങളൊന്ന് kseb യിലേക്ക് വിളിക്കുമോ... 


ഓഹോ നിങ്ങൾ വിചാരിക്കുന്നുണ്ടാവുമല്ലെ ഇവർക്ക് പഠിക്കുകയൊന്നും വേണ്ടേ എന്ന്... എന്ന ഇന്ന് അവരെ പുറത്താക്കിയ സന്തോഷത്തിന് ക്യാമ്പസ് ഒന്നടങ്കം ഹർത്താലായി...


അവിടെ നിന്നും അവനെ തള്ളി മാറ്റി ഓടിപ്പോയി.... ഇല്ലേ ഞാൻ മരിച്ചു പോകുമായിരുന്നു... നേരത്തെ അവൻ കാട്ടിക്കൂട്ടിയതൊക്കെ ആലോചിക്കുമ്പോൾ തന്നെ ഉഫ്ഫ്ഫ്ഫ്..


വീണ്ടും അവൻ അതും ഇതും കാണിക്കുമ്പോൾ എന്റെ അലവലാതിസ് അതും പറഞ്ഞു കളിയാക്കും.... വെറുതെ എന്തിനാ വയ്യാവേലിക്ക് നിൽക്കുന്നത്...


___________________________


ഹോ ഇപ്പോഴാണ് ഒരു സമാധാനമായത്... അവളുടെ കാട്ടിക്കൂട്ടൽ കണ്ടു ശരിക്കും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നിയതാണ്.


ആഷി കെട്ടിപ്പിടിച്ചത് കണ്ടപ്പോഴേ എനിക്കും കൊതിയായതാണ് എനിക്കും ഒരു അവസരം കിട്ടും എന്ന് കരുതി കാത്തിരുന്നു ഇത്ര വേഗം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല ട്ടോ...


കിട്ടിയ അവസരത്തിൽ ഐസ്ക്രീമിലൂടെ ഒരു കിസ്സ് വാങ്ങി... നിങ്ങൾക്കും ഉണ്ടാകില്ലേ സ്നേഹിക്കുന്ന പെണ്ണിന്റെ മുഖത്ത് എന്തെങ്കിലുമായാൽ തുടച്ചുമാറ്റാൻ... എനിക്കും ആ ആഗ്രഹമുണ്ടായി.... അയിന് നിങ്ങൾ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്.


എന്നാലും ഒരു ഭൂകമ്പമുണ്ടാകുമെന്ന് കരുതിയതാണ്... എന്റെ ഭാഗ്യം കൊണ്ട് നടന്നില്ല..


അവളുടെ ഡയലോഗും പിണങ്ങി പോക്കും കണ്ടപ്പോൾ ചിരിയാണ് വന്നത്... ചിരിച്ചു കൊണ്ട് അവളെ നോക്കി നിൽക്കുമ്പോഴാണ് അവിടെ നല്ല മഴ പെയ്തത് ..


മഴ പതിയെ മണ്ണിലേക്കിറങ്ങി വന്നതും..

മഴയുടെ സംഗീതം അവളെ വേറെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി... അവളുടെ പാന്റ് ഒന്നു കയറ്റിപ്പിടിച്ചു അവൾ ആ മഴയത്തിറങ്ങി.. കൊലുസണിഞ്ഞ അവളുടെ കാലുകളെ മഴത്തുള്ളികൾ മതിയാവോളം ചുംബിച്ചു...


പിന്നെ പാട്ടും പാടി ഡാൻസ് കളിക്കാൻ തുടങ്ങി... മഴത്തുള്ളികളുടെ നൃത്തച്ചുവടിനനുസരിച്ച് അവളും ഓരോ ചുവട് വെച്ചു കൊണ്ടിരുന്നു.


അവളുടെ കൂടെ ഡാൻസ് കളിക്കാനുള്ള ആഗ്രഹം കൊണ്ട് പിറകിലൂടെ പോയി അവളെ കെട്ടിപ്പിടിച്ചു കളിച്ചുകൊണ്ടിരിക്കുമ്പോളാണ് 

എന്നെ തള്ളി മാറ്റി പഹയത്തി ഓടിക്കളഞ്ഞത്..


ഒരു കാര്യം ഉറപ്പാണ്... അന്ന് പറഞ്ഞത് പോലെ ഷോക്കടിച്ചുകാണും എന്തായാലും അവളുടെ മനസ്സിന്റെ ഒരു കോണിൽ ഞാനുണ്ട് ആ കാര്യം ഉറപ്പായി..


അതുകൊണ്ടല്ലേ എല്ലാവരുടെയും മുമ്പിൽ പുലിക്കുട്ടിയായിരുന്നവൾ

എന്റെ മുമ്പിൽ മാത്രം പൂച്ചകുട്ടിയായത്...


ഓരോ ദിവസം കഴിയുംതോറും അവളുടെയും ആഷിയുടെ സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു.... പെങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് പോലും നോക്കില്ല അവനെ പോയി തല്ലുന്ന ആങ്ങള... ബെസ്റ്റ് ആങ്ങളയും പെങ്ങളുമാണ്...


എന്ത് കാര്യത്തിനും കട്ടക്ക് നിൽക്കുന്നവർ അടി ആണെങ്കിൽ അടി ഇടി ആണെങ്കിൽ ഇടി തെറിയുടെ പൂരപ്പാട്ട് കട്ട സ്നേഹവും.


ഇപ്പോ നമ്മൾ ഉള്ളത് അവളുടെ വീട്ടിലാണ് ട്ടോ... നമ്മൾ വന്നതൊന്നും രണ്ടും കണ്ടില്ല.... അവരുടെ കളി കണ്ടു ചിരിച്ചു ചിരിച്ചു ഒരു വകയായി..


നിനക്ക് കിട്ടണം...അങ്ങനെ തന്നെ കിട്ടണം നീ ചോദിച്ച് വാങ്ങിയതല്ലേ ഡാ ആഷിയെ... 


നിങ്ങൾ തന്നെ കേട്ടോ ഞാൻ പറഞ്ഞാൽ അതിന്റെ ഒരിത് ഉണ്ടാകില്ല....


ഞങ്ങളെ കണ്ടതും രണ്ടുപേരുടെയും മോന്തയൊന്ന് കാണണം... ആഷിയുടെ പ്ലിംങ്ങിയ മുഖവും അവളുടെ ഈ പിശാചുക്കൾ ഇവിടെ ഉണ്ടായിരുന്നോ എന്ന ഭാവവും..

__________________________


"റിഷൂ....... പൂമുഖത്തേക്കൊരു മിൽക്ക് കോഫി... വേഗം കൊണ്ടുവരൂ..." സിറ്റൗട്ടിലിരിക്കുവാൻ പോകുമ്പോൾ കിച്ചണിലേക്ക് വിളിച്ചുപറഞ്ഞു...


എന്തായാലും കോഫി കിട്ടില്ല അതിനു പകരം അസ്സൽ തെറി കേൾക്കാം... നമ്മളെ പൊന്നാര ഉമ്മച്ചിക്ക് നമ്മളോട് പെരുത്ത് മുഹബത്താണ് അതുകൊണ്ട് എന്തായാലും കോഫി ഗോവിന്ദ എന്നും ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആഷി കോഫിയുമായി വന്നത്... ഇവനെപ്പോൾ വന്നു എന്നും ചിന്തിച്ചു നിന്നപ്പോൾ തലയിൽ ഒരു ലഡ്ഡു പൊട്ടി... ഒരു പെണ്ണ് കാണൽ ചടങ്ങ് അങ്ങ് നടത്തിയാലോ.?


എന്നെ പെണ്ണ് കാണാൻ ഈയടുത്ത കാലത്തൊന്നും ആരും വരുമെന്ന് തോന്നുന്നില്ല ഇവർക്ക് കെട്ടിച്ച് വിടേണ്ട പൂതിയൊന്നുമില്ല ഇപ്പോഴും കൊച്ചുകുട്ടിയാണെന്ന വിചാരം കെട്ടിച്ചുവിട്ടാൽ ഒരു കൊച്ചിന്റെ ഉമ്മയാവും.... അല്ലപിന്നെ..


"ഡാ ഒരു കാര്യം ചെയ്യാം... നമുക്ക് പെണ്ണ് കാണൽ ചടങ്ങ് ആക്കിയാലോ..?"


"അതുവേണ്ട... ഞാൻ പെണ്ണ് കാണൽ ചടങ്ങ് ആക്കാം.."


"പ്ഫാാ കുരിപ്പേ... ഞാൻ പറഞ്ഞതും പെണ്ണ് കാണൽ ചടങ്ങ് ആക്കിയാലോ എന്നാണ് അല്ലാതെ ചെക്കൻ കാണൽ ചടങ്ങല്ലല്ലോ.."


"ഓ സോറി ഡീ അങ്ങനെയല്ല.... ഞാൻ പെണ്ണും നീ ചെക്കനും... എന്താ ഓക്കെയാണോ... നീ ഓക്കേയാണെങ്കിൽ ഞാൻ ഡബിൾ ഓക്കേ.."


"എന്ന ഞാൻ ത്രിബിൾ ഓക്കേ..


അയ്യോ കുട്ടി ഞാനല്ല ചെക്കൻ അവനാണ്.."


"ഡീ പിശാചേ നീ ഒന്നല്ലേയുള്ളൂ."


"ഇപ്പോൾ ഞാൻ ചെക്കന്റെ കാരണവർ ആയതാണ് മുത്തേ.."


"ഇനി തൽക്കാലം ഒന്നുമാവേണ്ട ചെക്കനായാൽ മതി... കേട്ടല്ലോ ഇബിലീസെ..."


പിന്നെ കാലിന്റെ മുകളിൽ കാൽ കയറ്റിവെച്ചു... ചുരിദാറിന്റെ കൈയൊക്കെ മടക്കിവെച്ചു പേരും സ്ഥലവും പഠിക്കുന്ന കോളേജും വീട്ടിലുള്ളവരെയും  സഹോദരിയെയും ഫ്രണ്ട്സിനെയും ആവശ്യമുള്ളത് മാത്രം ചോദിച്ചു..


"എ...എന്റെ.....പെ.....പേര്....ആ......ആഷി.... ആഷിഫ....

എൻ....എന്റെ.....സ്‌.....സ്ഥ...,"


"സ്റ്റോപ്പ്‌".....ഇതെന്തോന്ന ഡീ ഒരുമാതിരി ചാന്തുപൊട്ട് പോലുള്ള ഐറ്റം.... നഖം കടിച്ചു നിലത്ത് കളം വരച്ചു തട്ടത്തിന്റെ ഒരറ്റം ചുരുട്ടിപ്പിടിച്ച് അയ്യോ ഛെ എനിക്ക് ഇങ്ങനെയുള്ള പെണ്ണിനെ ഒന്നും വേണ്ട.. ഇതിലും ഭേദം കെട്ടാതെ നടക്കുന്നതാണ്..


വിക്കിന്റെ മത്സരത്തിൽ പങ്കെടുത്താൽ ഫസ്റ്റ് വാങ്ങിവരാലോ.... മൂഞ്ചിയ മോന്തയും ഒരുമാതിരി മുരിങ്ങക്കോൽ പോലുള്ള ശരീരവും അയ്യോ എനിക്ക് ഒന്നും വേണ്ട ഈ പെണ്ണിനേ...


മോൾ ഇങ്ങനെ കുറെ കോഫിയും കൊണ്ട് നിൽക്കേണ്ടിവരും.... വന്നെ നമുക്ക് പോകാം..


കാരണവർ ഉണ്ടെന്ന് പറഞ്ഞില്ലേ അതുകൊണ്ടാണ് പോകാമെന്ന് പറഞ്ഞത്.."

___________________________


ഹംക്,ഇബ്‌ലീസ്,പിശാച്,ബലാല്,കുരിപ്പ്,ജന്തു,എനിക്കിട്ട് പണി തന്നിരിക്കുന്നു...


അയ്യോ ഞാൻ ആഷിയാണ് ട്ടോ പറയുവാൻ മറന്നു...


ഒരു പെണ്ണ് എങ്ങനെയായിരിക്കണമെന്ന് പറയുന്നത് കേട്ടിരുന്നു അതുകൊണ്ടാ ഇങ്ങനെ കളിച്ചത്..


അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ... എനിക്കിട്ട് പണി തന്നതല്ലേ തിരിച്ചും കൊടുക്കേണ്ടേ..


"ഡീ വൺ സെക്കൻഡ്... ഏതായാലും നീ ചെക്കനും ഞാൻ പെണ്ണുമായി... ഇനി ഞാൻ ചെക്കനും നീ പെണ്ണും..."


"ഓകെ തുടങ്ങാം"...എന്നും പറഞ്ഞു കൈയിൽ ഉണ്ടായിരുന്ന കോഫി കപ്പ് ടേബിളിൽ ശക്തിയായി വെച്ചു..


"എന്താടി ഇത്.... പെണ്ണ് കാണാൻ വരുമ്പോൾ ഇങ്ങനെയാണോ ചെയ്യുന്നത് മര്യാദക്ക് ആ കോഫി ഇങ്ങ് താ..."


"ഹലോ മാഷേ... ഇപ്പോൾ പെണ്ണുകാണാൻ വന്നതല്ലെയുള്ളു അല്ലാതെ എന്നെ നിങ്ങൾക്ക് കെട്ടിച്ചുതന്നിട്ടൊന്നുമില്ലല്ലോ..


പിന്നെ വേണെങ്കിൽ പോയി എടുത്തു കുടിച്ചോ... ഇപ്പോഴേ ഭരിക്കാൻ നടക്കേണ്ട മനസ്സിലായോ... വേണമെങ്കിൽ എന്നെ ബുക്ക് ചെയ്തിട്ട് പോകാൻ നോക്ക്, വേണ്ടെങ്കിൽ മോൻ വേഗം സ്ഥലം കാലിയാക്ക്..


ഇതുപോലെ കുറെ സ്ഥലങ്ങളിൽ കയറിയിറങ്ങാൻ ഉള്ളതല്ലേ.വേഗം പൊയ്ക്കോ.."

___________________________


എനിക്ക് പണി തരാൻ നോക്കിയതാണ്... പക്ഷേ ഞാനത് അവന് തന്നെ തിരിച്ചു കൊടുത്തു ഞാനാരാ മോൾ..


എന്റെ റബ്ബേ അവന്റെ മോന്ത... ഹാഹാഹഹാ പെറ്റ തള്ള സഹിക്കില്ല അമ്മാതിരി നിൽപ്പല്ലേ നിൽക്കുന്നത്..


അയ്യോ ഇവരോ... ഇവർ ഇവിടെയുണ്ടായിനോ... അവരുടെ മുഖം കണ്ടാൽ അറിയാം എല്ലാം കാണുകയും കേൾക്കുകയും ചെയ്തുവെന്ന്..


"ഡോ.... ഞാൻ നിന്നെ ഒന്ന് പെണ്ണുകാണാൻ വന്നാലോ... എങ്ങനെ ഉണ്ടാവുമെന്ന് നോക്കിയാലോ... നീ വാ നല്ല മൊഞ്ചത്തി കുട്ടിയായിട്ട്..."


"അയ്യടാ മോന്റെ പൂതി കൊള്ളാലോ... കാട്ടു ജന്തുക്കൾക്ക് കാട്ടിൽനിന്ന് വധുവിനെ കിട്ടും നാട്ടിൽ നിന്ന് കിട്ടില്ല അതുകൊണ്ട് നീ പോ മോനേ ദിനേശാ..."


എന്നും പറഞ്ഞു... സനയോടും ദേവുനോടും വരാൻ പറഞ്ഞു ഞാൻ റൂമിലേക്ക് വിട്ടു..


അവിടെ നിൽക്കുന്നത് എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്..

അവന്റെ അടുത്ത് നിൽക്കുന്നത് എനിക്കും എന്റെ ബോഡിക്കും ഡെയിഞ്ചറാണ്..

___________________________


കുട്ടി പിശാച്... നിന്നെ ഞാൻ വെറുതെ വിടില്ല മോളെ..


"നിങ്ങൾ ഇവിടെ ഇരിക്കി... ഞാൻ എന്തായാലും ഒന്ന് പെണ്ണ് കണ്ടിട്ട് വരാം... കാട്ടു ജന്തുകൾക്ക്‌ നാട്ടിലും പെണ്ണ് കിട്ടുമോ നോക്കട്ടെ.."


അവരെ പോകുവാൻ സമ്മതിക്കാതെ ഞാൻ തന്നെ അവളുടെ റൂമിലേക്ക് വിട്ടു..


അവളുടെ ബാക്കിലൂടെ പോയി കെട്ടിപ്പിടിച്ചു ഷോൾഡറിൽ എന്റെ തലവെച്ചു..


പെണ്ണ് ഞെട്ടി പണ്ടാരമായിട്ടുണ്ട്... കുതറിമാറാൻ  ശ്രമിക്കുന്നുണ്ട് ഞാനല്ലേ ആള് വിടുമോ ഒന്നൂടെ എനിലേക്ക് അടുപ്പിച്ചു പിടിച്ചു.


"എന്താടീ കാട്ടു ജന്തുക്കൾക്ക് ആരും പെണ്ണ് കൊടുക്കില്ലേ? ഞാൻ കെട്ടുന്നുണ്ടെങ്കിൽ  നിന്നെപ്പോലൊരു കാന്താരിയെ മാത്രമേ കെട്ടൂ...


ഇപ്പോൾ ചിന്തിക്കുകയാണ് അത് നീ തന്നെ ആയല്ലോ എന്ന്... എനിക്ക് ഒത്തിരി ഇഷ്ടായി പിന്നെ ആഷിയോട് പറഞ്ഞതുപോലെ

ഞാൻ പോയി എടുത്തു കുടിക്കുകയൊന്നും ചെയ്യില്ല ട്ടോ... പകരം നിന്റെ കയ്യിൽ നിന്ന് തന്നെ വാങ്ങി കുടിക്കും... നിന്റെ കൈ കൊണ്ട് തന്നെ എന്റെ വായിൽ വെച്ചുതരീപ്പിക്കുകയും ചെയ്യും.."


"വിടെടാ പട്ടി...തെണ്ടി....ചെറ്റേ... എന്നെ വിടാൻ..."


"ഡോണ്ടു ഡോണ്ടു... അങ്ങനെ വിളിക്കാൻ പാടില്ല... ഞാൻ ഒരു സാധനം തന്നിട്ട് പൊയ്ക്കോളാം."


"എന്തു സാധനം... തരുന്നത് വേഗം  തന്നിട്ട് പോടോ.... എന്നാലും എന്താ ആ സാധനം.... വേഗം താ കോപ്പേ മനുഷ്യനെ വെറുതെ ചിന്തിപ്പിച്ചു നിർത്തിക്കാതെ..."


"നീ ഇന്നലെ എനിക്ക് തന്നത്... അത് തിരിച്ചു നിനക്ക് തന്നെ തരുവാൻ വന്നതാണ്.." എന്നും പറഞ്ഞു ഞാൻ അവളെ കിസ്സ് അടിക്കാൻ പോകുമ്പോൾ ചോദിക്കുകയാണ്...

"ഐസ്ക്രീമാണോ?" കുരിപ്പ് എപ്പോ നോക്കിയാലും ഓളെ കോപ്പിലെ ഐസ്ക്രീം..


"ഐസ്ക്രീമിനെക്കാളും  ടേസ്റ്റിയായ ഒരു സാധനം." അതും പറഞ്ഞു അഡാർ കിസ്സടിച്ചു..


വേഗം അവിടെനിന്നും പോന്നു... ഇല്ലേ അവൾ എന്നെ കൊന്ന് കൊലവറി നടത്തിയേനെ ൽ...


പോകുന്നതിനിടയിൽ തിരിഞ്ഞു നോക്കിയപ്പോൾ കവിളത്ത് കൈയും വെച്ച് ഏതോ ലോകത്താണ് പെണ്ണിന്റെ നിൽപ്പ്...


"അതെ ഇഷ്ടമായില്ലെങ്കിൽ തിരിച്ചു തന്നേക്ക് തരുമ്പോൾ പലിശസഹിതം തരണം.."


തുറിച്ചുനോട്ടമായിരുന്നു സമ്മാനിച്ചത്... നല്ല കിസ്സ് തന്നെ കിട്ടി ബോധിക്കുകയും ചെയ്തു..


പിന്നെ പെണ്ണ് എന്റെ മുഖത്തേക്ക് നോക്കുന്നില്ലന്നെ.. പേടിച്ചിട്ടാണെന്ന് തോന്നുന്നു..


എല്ലാവരുമായി കത്തി അടിച്ചു ഇരിക്കുമ്പോഴാണ്... ആഷിയുടെ ഒരു ബ്രോയുടെ കാര്യം കൂടി പറഞ്ഞത്..


എന്റെ റബ്ബേ ഇനി അവൻ കൂടി വന്നാൽ ഇവളെ പിടിച്ചാൽ കിട്ടില്ലല്ലോ... ഈ ആങ്ങളമാർക്ക് വരാൻ കണ്ട നേരം... പിശാചുക്കൾ അവിടെ എവിടെയെങ്കിലും അടങ്ങിയൊതുങ്ങി ഇരുന്നാൽ പോരെ ആങ്ങളയാണത്രേ ആങ്ങള....


"ഇപ്പോ സമയം ഒത്തിരിയായി നാളെ കാണാം ബൈ... നേരത്തെ കാലത്തെ വന്നോണം മൂന്നെണ്ണവും മനസ്സിലായോ" എന്നും പറഞ്ഞു അജു എന്നെയും കൊണ്ടുപോയി..


കിസ്സ് കൊടുത്ത സന്തോഷവും പിന്നെ അവൾക്കൊരു ആങ്ങള കൂടി വരുന്നുണ്ടല്ലോ എന്നോർത്ത് ടെൻഷനും..

___________________________


പിറ്റേ ദിവസം സുബ്ഹ് ബാങ്കിന്റെ മധുര നാദം വാനിൽ ഒഴുകുമ്പോൾ ഉറക്കത്തെ ആട്ടിയോടിച്ചു അല്ലാഹുവിനെ സ്തുതിച്ചു പുത്തൻ പുലരിയെ വരവേറ്റു..


പ്രഭാതകർമ്മങ്ങൾ ഒക്കെ കഴിഞ്ഞു

നിസ്കാരവും ഖുർആൻ പാരായണവും കഴിഞ്ഞു... ഉമ്മാനെയും ഉപ്പാനെയും ഡിസ്റ്റർബ് ചെയ്തുകൊണ്ടിരുന്നു...


ദേവു വന്നതും അവരോട് സലാം പറഞ്ഞ് ഇറങ്ങുമ്പോൾ കിസ്സ് കൊടുക്കുവാനും മറന്നില്ല... എനിക്ക് അവരും അവർക്ക് ഞാനും മാത്രമല്ലേ ഉള്ളൂ..(പിന്നെ ഇങ്ങനെ ചെയ്യുമ്പോൾ അവർക്ക് ഒരുപാട് സന്തോഷമാകും നിങ്ങൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ.)


അവിടെയെത്തിയപ്പോൾ നമ്മളെയും കാത്തു നിൽക്കുന്ന അജുക്കയും സനയും ആഷിയും പിന്നെ നിങ്ങളുടെ പൊന്നാര സിംഹവും...


എന്നെ കണ്ടതും തുടങ്ങിയില്ലേ...

"ഹായ് വനമാല വന്നല്ലോ ഇന്ന് ഏത് ഡ്രസ്സിന് ശോഭ പൂശാൻ ആണാവോ വന്നത്.."


നിങ്ങൾ പറയുന്നത് കേട്ടില്ലേ ചങ്ങായിമാരെ... "നിനക്ക് ഞാൻ തരാം ഹംക്കെ... നിന്റേത് തന്നെ കാട്ടു സിംഹമേ.."


"എന്റെ പൊന്നേ ഒരു ഡ്രസ്സ് ശോഭ പൂശിയത് തന്നെ എന്നെ നോക്കി കരയുന്നുണ്ട്... ഇനിയും നീ ശോഭ പൂശാൻ വരരുത് ട്ടോ.."


"നിന്റെ അടുത്തേക്ക് തന്നെ വരുന്നില്ല അപ്പോഴാ ഓന്റെ ഒരു ശോഭ പൂശൽ... നിന്നെ കണ്ടാൽ ആരാടാ നിന്റെ അടുത്ത് വരിക മോന്ത കാണുമ്പോൾ തന്നെ ബ്ലാ.."


"ഓ പിന്നെ നിന്റെ മോന്ത കാണുമ്പോൾ കെട്ടിപ്പിടിച്ചൊരു കിസ്സ് തരുവാനല്ലേ തോന്നുന്നത്... നിന്റെ മുഖത്തിനേക്കാളും എത്രയോ ഭംഗിയുണ്ട് മോളെ എന്റെ മുഖം കാണുവാൻ.."


"ഓ പിന്നെ... പട്ടി പോലും വെള്ളം കുടിക്കില്ല... ഒരുമാതിരി മൂഞ്ചി മോന്തയും മൂസനാടിന്റെ താടിയും പെണ്ണുങ്ങളെ പോലെ നീട്ടി വളർത്തിയ മുടിയും... പിന്നെ നീ പെണ്ണുകെട്ടിയാൽ അവളുടെ ഓർണമെൻസ് നിന്റെ കഴുത്തിലും കൈയിലുമല്ലേ ഉണ്ടാവൂ.... നീ തനി ചാന്ത് പൊട്ട് ആണ് ട്ടോ..."


"ഡീ......... അത് നിന്റെ മറ്റവൻ... ഇത്രയും സുന്ദരനും സുമുഖനും സർവ്വോപരി സുഭാഷണനുമായ എന്റെ മുഖത്ത് നോക്കി എങ്ങനെ ഇങ്ങനെയൊക്കെ പറയാൻ തോന്നുന്നു ഇബ്‌ലീസെ നിനക്ക്..."


"ഓ പിന്നെ കണ്ടേച്ചാലും മതി ഒരു കൊന്ദരൻ... കോന്തൻ ഒന്നുപോയപ്പ ബഡായി പൊട്ടിക്കാതെ..."


"സ്റ്റോപ്പ്‌.... ഒന്ന് നിർത്തുമോ രണ്ടും എപ്പോ നോക്കിയാലും കീരിയും പാമ്പുമായി നടന്നോളും... തക്കം കിട്ടിയാൽ അവന്റെ കൈയിൽ എവിടുന്നാണോ ഇത്രയും റൊമാൻസ്.. പഹയൻ.."


"എന്റെ അജുക്ക അവർ വഴക്ക് കൂടിക്കോട്ടെ നിങ്ങൾക്ക് എന്താ ഇത്രക്ക് ദേഷ്യം... അവരുടെ കളി കാണാൻ നല്ല രസമാണ്... സയൻ സാറും ഇഷുവും നല്ല മാച്ചാണ്.."(ദേവു)


"പപ്ഹ്ഹ... പരട്ട കിളവി നീ ദേവിക അല്ലടി മൂദേവിയാണ്‌.. പിശാചേ മാച്ച് പോലും... വുമൺ ഓഫ് ദി മാച്ച് ആണോ ഡീ.."


"എന്റെ ഇഷു മതി ഇങ്ങനെ വഴക്ക്‌ കൂടിയത് ഒന്ന് നിർത്തുമോ പ്ലീസ്.."


"ഓക്കേ... സന പറഞ്ഞതുകൊണ്ട് ഞാൻ നിർത്തി നമ്മുടെ ആന പറഞ്ഞാൽ കേൾക്കണം എന്നല്ലേ.."

___________________________


അവളത് പറഞ്ഞപ്പോൾ സനന്റെ മോന്ത ഒന്ന് കാണണം...


അവിടെ അവളുടെ തള്ള് തുടങ്ങിയപ്പോൾ സഹിക്കവയ്യാതെ ഞാൻ പറഞ്ഞുപോയി...


"ഇന്ന് ഇനി നീ മിണ്ടരുത്... ഇന്നത്തെ കോട്ട കഴിഞ്ഞു..."


"അത് കൊള്ളാം.... ഞാൻ പറഞ്ഞില്ലേ ഇനിയും ഞാൻ മിണ്ടും.."


"നീ ഇപ്പൊ മിണ്ടരുത്..."


"ങേ ഞാൻ മിണ്ടണ്ടേ..."


"വേണ്ട....."


"ഞാൻ രാവിലെ പറയുവാൻ തുടങ്ങിയതേയുള്ളൂ അപ്പോഴേക്കും നിനക്ക് എന്താ ഒരു മനം മാറ്റം..." എന്നെ തറപ്പിച്ചു നോക്കിക്കൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് ഒരു പേടി ഇല്ലാതില്ല.


പടച്ചോനെ ഇവൾ നാഗവല്ലി ആവുകയാണോ..


അവളുടെ മുഖഭാവം മാറി... കണ്ണുകൾ ചുവന്നു കലങ്ങി.... എന്നെ തുറിച്ചുനോക്കി കനത്ത ഒരു ഗർജനത്തിന്റെ ആഴമുള്ള അപരിചിതമായ ശബ്ദവും ഭാവവുമായി എന്റെ നേരെ അവൾ ചീറി വന്നു... അവളുടെ ആ ഭാവ മാറ്റത്തിൽ അവിടെ നിന്നിരുന്ന ഞങ്ങൾ ഞെട്ടിത്തരിച്ചു പോയി..


"അപ്പ നീ എന്നെ ഇങ്കേറ്ന്ത് ഒന്നും പേസാ വിടമാട്ടെ..." അതൊരു ഗർജനമായി മാറുന്നു.


"അയോഗിയ നായേ.... ഉനക്ക് എവുള ധൈര്യമിറുന്ത ഇപ്പവും എൻ കൺമുന്നാടി വന്തു നിപ്പേ? ഇന്നേയ്ക്കു ദുർഗാഷ്ടമി ഉണ്ണെ നാൻ കൊന്ന് ഉൻ രത്തത്തെ കുടിക്കമാട്ടേനെ..."


എന്നും പറഞ്ഞു തലകറങ്ങി അവൾ നിലത്തേക്ക് പോയതും ആഷി ഓടിപ്പോയി പിടിച്ചു..


ഞങ്ങളെല്ലാവരും പേടിച്ചിട്ടാണ് ഇപ്പോൾ നിൽക്കുന്നത്... ശരിക്കും അവളുടെ ഭാവമാറ്റം കണ്ടാൽ നിങ്ങളും പേടിച്ചുപോവും...

__________________________


"യാ അള്ളാ..." എനിക്ക് ചിരി വന്നിട്ട് വയ്യാ... അതിന്റെ കൂടെ നമ്മളെ ആഷിയുടെ പേടിച്ചരണ്ട മുഖവും സംസാരവും...


"ഇഷു എടി പെണ്ണെ ഇഷു കണ്ണ് തുറക്ക്... ഡീ

റബ്ബേ ഇവൾക്ക് എന്തെങ്കിലും പറ്റിയോ കണ്ണ് തുറക്കുന്നില്ലല്ലോ..."  അങ്ങനെ എന്തൊക്കയോ പറയുന്നുണ്ട് ബാക്കിയുള്ളവരെ നോക്കിയപ്പോൾ എല്ലാവരും പേടിച്ചിട്ടാണ് ഉള്ളതെന്ന് മനസ്സിലായി..


ഓ അപ്പോ എനിക്ക് ഓസ്കാർ വരെ കിട്ടാൻ ചാൻസുണ്ട്..


"ലാ ഹൗല വലാ.."പക്ഷേ ആഷിയുടെ അടുത്തതായി വന്ന ആ ഡയലോഗ് നമ്മൾക്ക് തീരെ പിടിച്ചില്ല തെണ്ടി പാക്കരൻ..


"അതേ നമ്മക്ക് ഇവളെ ഏതെങ്കിലും മന്ത്രവാദിയുടെ അടുത്ത് കൊണ്ടു പോയാലോ ഈ പ്രേതങ്ങളെ ഒഴിപ്പിക്കുന്ന ആൾക്കാരില്ലേ... അവർ ആവുമ്പോൾ അടിച്ചു പുറത്താക്കും നമ്മൾക്ക് ഇവളെ കൊണ്ടുപോകാം.."


പിന്നെ ഒന്നും നോക്കിയില്ല വേഗം ചാടിയെഴുന്നേറ്റു... വെറുതെ എന്തിനാ തടി കേടാക്കുന്നത്..


പിന്നെ അവരെ നോക്കി 'പറ്റിച്ചേ' എന്നും പറഞ്ഞു പൊട്ടിച്ചിരിച്ചു...


പിന്നെ അവിടെ തെറിയുടെ പൂരപ്പാട്ട് ആയിരുന്നു... എന്റെ റബ്ബേ എന്റെ ചെവിയുടെ ബാലൻസ് തെറ്റിപ്പോയോ എന്നൊരു സംശയം.. ചെവിയുടെ എല്ലാ ഘടകങ്ങളും പോയി അമ്മാതിരി തെറിയല്ലേ വിളിച്ചത്... ചെവിയിൽ ഒരു വിരൽ ഇട്ട് തിരുകി തല കുടഞ്ഞു ഉഫ്ഫ്ഫ്..


അവരുടെ തെറി സഹിക്കവയ്യാതായപ്പോൾ അവരെ നോക്കി കൊഞ്ഞനം കുത്തി... എന്റെ നാവും പുറത്തേക്കിട്ട് തള്ളവിരൽ മൂക്കിൽ വെച്ച് ചെറു വിരൽ നിവർത്തിയും ബാക്കി വിരലുകൾ മടക്കിയും വെച്ച് കളിയാക്കി കൊണ്ട് ഓടി...


ഓടുന്നതിനിടയിൽ ആരോ ആയി കൂട്ടിയിടിച്ചു... ഏതാണാവോ ഒരു വൻമതിൽ എന്ന് കരുതി അവരുടെ മുഖം നോക്കിയതും വെറുതെ നോക്കി പോയിയെന്ന് വരെ തോന്നി പോയി..


അമ്മാതിരി കലിപ്പുണ്ട് ആ മുഖത്തിൽ... വല്ലാത്ത ജാതി മുഖം...


"എന്താ ഡീ പുല്ലേ നോക്കി പേടിപ്പിക്കുന്നേ... എന്നെ വന്ന് ഇടിച്ചതും പോരാ നോക്കി പേടിപ്പിക്കുന്നോ ഡീ കോപ്പേ... എന്തിനാ ഡീ നിനക്ക് മുഖത്ത് രണ്ട് കണ്ണ് വെച്ച് തന്നത്... മനുഷ്യന്മാരെ മെനക്കെടുത്താൻ ആയിട്ട് ഓരോന്ന് ഇറങ്ങിക്കോളും."


"ഹലോ മാഷേ.... നിങ്ങളുടെ മുഖത്തും ഉണ്ടല്ലോ രണ്ട് കണ്ണ് അതെന്തിനാ ഡെക്കറേഷന് വെച്ചതാണോ അല്ലല്ലോ.. നിങ്ങളുടെ കണ്ണ് ഫോണിന്റെ അകത്ത് ആണല്ലോ ഉണ്ടായത്... നിങ്ങൾക്കും നോക്കി നടക്കാലോ... അതെങ്ങനെയാണ് ഫോണിന്റെ ഉള്ളിൽനിന്ന് കണ്ണെടുത്താൽ ഫോൺ പിണങ്ങി പോകുമല്ലോ.."


"ഡീ പുല്ലേ അധികം വിളച്ചിൽ എടുക്കല്ലേ... ഞാൻ ആരാണെന്ന് അറിയുമോ?.."


"ഓ പിന്നെ... വിളച്ചിൽ അധികമായത് കൊണ്ടാണോ എന്നെ കൊന്ന് കുഴിച്ചു മൂടിയതെന്ന് വയൽ ചോദിച്ചു...

അതുപോലെ എന്റെ ബ്രോ പിള്ളേരെയും കൂട്ടി വന്നു എടുത്തിട്ട് അടിക്കും നിങ്ങളെ കേട്ടല്ലോ..."


"ഡീ ഇതാരാണെന്ന് അറിയോ നിനക്ക്..."അവന്റെ കൂടെ ഉണ്ടായിരുന്ന ഒരുത്തനാണ്..


"അവൻ ആരായാലും എനിക്കെന്താ... അവനിക്ക് എന്താ കൊമ്പുണ്ടോ... എന്നെ ഓൻ നേരത്തെ പറഞ്ഞ പുല്ലിലെ ആ പുല്ല് ആണ് എനിക്ക് ഇവൻ.."


അപ്പോ വേറൊരുത്തൻ പറഞ്ഞു.... "ഇവൻ ഈ ക്യാമ്പസിലെ ചെയർമാനാണ്... ആ അവനോടാണ് നിന്റെ കളി..."


"ചെയർമാനല്ലേ അല്ലാതെ കൊമ്പൻ മാൻ ഒന്നുമല്ലല്ലോ.... ഒഹ് കൊമ്പൻ മാൻ അല്ലെങ്കിലും രണ്ടു വാലുള്ള മാനാണല്ലോ..." അവന്റെ കൂടെ ഉള്ള രണ്ടെണ്ണത്തിനെ നോക്കി പറഞ്ഞു..


"ഡീ....."എന്നും വിളിച്ചു എന്നെ അടിക്കാൻ വന്നതും...

"അതേ എന്നെ അടിച്ചാൽ നിങ്ങൾ രണ്ടു ദിവസം ആ കൈയും കൊണ്ട് ഹോസ്പിറ്റലിൽ കേറി ഇറങ്ങേണ്ടി വരും..  എന്‍റെ ബ്രോ നിങ്ങളെ കേറി ഇറക്കും..."


"ഓ അത്രക്ക് ആണോ നിന്റെ ബ്രോ എന്നാൽ ഒന്ന് വിളിക്ക്... ഈ സുലൈമാൻ ആരാണെന്ന് കാണിച്ചു കൊടുക്കാം.."


"പഹയാ ഇജ്ജ് സുലൈമാനല്ല ഹനുമാനാണ്" എന്നും പറഞ്ഞു വാ പൊത്തി ചിരിച്ചു.... അവൻ നോക്കി പേടിപ്പിച്ചതും വേഗം ചിരി നിർത്തി.


"ഇതെന്താ മാൻകൂട്ടങ്ങൾ ആണോ? ആദ്യം ചെയർമാൻ ഇപ്പോൾ സുലൈമാൻ

നീ എന്ത് മാനാണ് ഡാ.."


"ഡാ ഇതേത് കുട്ടിപിശാശാണ് അൺസഹിക്കബിൾ... നീ എന്തായാലും നിന്റെ ബ്രോനെ വിളി..."എന്നും പറഞ്ഞു മൂന്നും കൈയും കെട്ടി നിന്ന് എന്നെ നോക്കി പേടിപ്പിച്ചു..


'റബ്ബേ ഇനി ആ പരട്ട കിളവൻ വരില്ലെ... എന്റെ റബ്ബേ എന്റെ ഒരു വിധി പോയി വിളിച്ചു നോക്കാം..'


അവളെയും നോക്കി പോകുമ്പോൾ കണ്ടത് ചെയർമാനുമായി വഴക്ക് ഉണ്ടാക്കുന്നതാണ്... റബ്ബേ അവനൊരു കലിപ്പനാണ്...


ജിമ്മിൽ പോയി ബോഡി ഒക്കെ ശരിയാക്കി ഇവളെ കെട്ടുന്നതാണ് നല്ലത്... ലവൾ ഇതുപോലെ കുറെ ശത്രുക്കളെ കൊണ്ടുവന്നാ അവരുടെ അടി വാങ്ങുമ്പോൾ രണ്ടെണ്ണം തിരിച്ചു കൊടുക്കുകയെങ്കിലും ചെയ്യേണ്ടേ അതിന് ജിമ്മിൽ പോകുന്നതാണ് എന്തുകൊണ്ടും നല്ലത്..


ഓ പാവം ഒന്നും അറിയാതെ ദേവുനോടും സനയോടും സംസാരിച്ചു വരുന്നുണ്ട് നമ്മളെ ആഷി.... അവനിക്കുള്ള പണിയുമായി ഇവിടെ ഒരുത്തി വരുന്നത് അവന് അറിയില്ലല്ലോ...


അവന്റെ അടുത്തെത്തിയതും "ആഷി നിനക്ക് എന്നോട് ഒരു സ്നേഹവുമില്ല നിന്റെ പെങ്ങൾ അല്ലടാ ഞാൻ എന്നെ അവൻ അടിക്കുവാൻ കയറി ഞാൻ നിന്നെ വിളിക്കും എന്ന് പറഞ്ഞപ്പോ അവർ പറയാ അവർക്ക് നീ വെറും പുല്ലാണെന്ന്,നിന്റെ മുമ്പിൽ വെച്ച് തന്നെ എന്നെ അടിച്ചു കൊല്ലും എന്നൊക്കെ പറഞ്ഞു, എന്നെ മാത്രമല്ല നിന്നെയും...എനിക്ക് നിന്നെ അവർ ഒന്നും ചെയ്യുന്നത് കണ്ടു നിൽക്കാൻ വയ്യ..."


ഇതൊക്കെ എപ്പോൾ പറഞ്ഞു അവർ,അവളുടെ നിഷ്ക്കു ഭാവത്തിലുള്ള സംസാരം കേട്ട് പാവം അവളെയും കൂട്ടി അവരുടെ അടുത്തേക്ക് പോകുന്നുണ്ട്...


"അതേ ഇനി എനിക്കിട്ട് അവരുടെ കയ്യിൽ നിന്ന് ശരിക്കും കിട്ടുമോ.?നിന്നെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല.... എനിക്ക് അടികിട്ടിക്കാനായി പിറന്ന പെങ്ങൾ ആണല്ലോ നീ..


എന്റെ പൊന്നേ എന്തിനാടി നീ എന്നെ എല്ലാവരുടെയും മുമ്പിൽ ഇങ്ങനെ ഇട്ട് കൊടുക്കുന്നത് നിനക്ക് തന്നെ വാങ്ങിയപോരെ" എന്നും പറഞ്ഞു അവൻ മുങ്ങാൻ നോക്കിയതും അവന്റെ കയ്യിലൂടെ അവളുടെ കയ്യിട്ട് അവനെയും കൊണ്ട് അവൾ നടന്നു നീങ്ങി..


അവളുടെ പിന്നാലെ ഞങ്ങളും

ലവൾ കണ്ടാൽ ഞങ്ങളുടെ മയ്യത്തായിരിക്കും..


"ഹേയ് മാനുകളെ എന്റെ ബ്രോ വന്നു നോക്കൂ ഇവിടെ... ഇവിടെ.." എന്ന് പറഞ്ഞു അവരെ വിളിച്ചതും ആഷിയുടെയും അവരുടെയും മുഖം മാറി...


"അയ്യോ ഇവനോ..... ഇവൻ വെറുമൊരു നെത്തോലി.."


"ഓ പിന്നെ നെത്തോലി ചെറിയ മീനല്ല ചെയർമാനെ... എന്റെ ബ്രോ കാണുന്നതുപോലെ ഒന്നുമല്ല വെറുതെ ഒടക്കാൻ നിൽക്കണ്ട..."


"ഇവൻ ചെറിയ മീൻ തന്നെ മോളെ... എന്തായാലും നിന്റെ ബ്രോനെ ഞാനൊന്നു പരിചയപ്പെടട്ടേ ട്ടോ.."

____________________________


"ഡീ...മുണ്ടല്ലെ ഞാൻ പറയുന്നത് കേൾക്ക് ഇത് എന്റെ...'നീ മിണ്ടിപ്പോകരുത് ഹംകേ'.എന്ന് ആഷിയോട് പറഞ്ഞിട്ടും അവൻ "ഡീ വേണ്ട എനിക്കൊരു കാര്യം പറയാനുണ്ട്.."


അവരെ കണ്ടതും കുരിപ്പ് പേടിച്ചു എന്നാ തോന്നുന്നത്..


ആ ചെയർമാൻ ആഷിയുടെ അടുത്ത് വന്നതും അവൻ "വേണ്ട ഇക്കാ ഇതാണ് ഞാൻ പറഞ്ഞ പെങ്ങൾ.എന്നെ അടിക്കരുത് നിങ്ങളുടെയും കൂടെ പെങ്ങളല്ലേ അവൾ എന്തെങ്കിലും പറഞ്ഞെങ്കിൽ അവൾക്ക് തന്നെ കൊടുത്തേക്ക് എനിക്ക് വേണ്ടതോണ്ടാണ്.."ബലാല് അവന്റെ നോട്ടവും ഭാവവും കണ്ടപ്പോൾ എന്നെ അവന്റെ മുമ്പിലിട്ട് മുങ്ങുവനുള്ള ഏർപ്പാടാണ് വീടില്ലടാ നിന്നെ ഞാൻ..


"അയ്യോ...എനിക്കൊന്നും വേണ്ട ഈ മൊതലിനെ പെങ്ങളായിട്ട്.വേറെ നല്ലതിന് ഒന്നും കിട്ടിയില്ലേടാ നിനക്ക്.ഇത് കൊള്ളൂല ട്ടോ.."എന്നും പറഞ്ഞു ഒരു നോട്ടാം.കുരിപ്പ്  ഇവൻ ചെയർമാനാല്ല കലിപ്പൻ മാനാണ്...


"ഓ പിന്നെ എനിക്ക് നിന്നെ ആങ്ങളയായിട്ട് വേണമല്ലോ.ഒന്നിനെ തന്നെ സഹിക്കുന്ന പാട് എനിക്കെയറിയൂ  ഇനി ഒന്നൂടെ താങ്ങാനുള്ള ത്രാണി എനിക്കില്ലേ.."


"എന്ന പൊന്നു മോൾ ഒന്നൂടെ താങ്ങാൻ റെഡിയായി നിന്നോ..

Anyway.,I'm his bro.."


"എന്തുട്ടാപ്പാ എങ്ങനെപ്പാ...ഇവന്റെ ബ്രോയോ? അതും ആഷിയുടെ എന്ന് പറഞ്ഞാൽ എന്റെയും ആങ്ങള എന്നല്ലേ.."


"Yes...i'm Hadil.അവൻ നിന്നെ കുറിച്ച് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.നിന്നെ കാണുവാനുള്ള തിടുക്കത്തിൽ ഓടിവന്നതാണ് നീ എന്റെ നെഞ്ചുംകൂട് പൊട്ടിച്ച് പോയല്ലോ ഹംകേ.."


"ഡാ ഈ കാന്താരി തന്നെയാണോ നിന്റെ പെങ്ങൾ?ഓഹ്‌ എങ്ങനെ സഹിക്കും മക്കളെ ഈ മൊതലിനെ..എന്റെ റബ്ബേ ഞങ്ങളെ എല്ലാവരെയും നീ കാത്തോളണേ.,"എന്നും പറഞ്ഞു ആ ഹനുമാൻ രണ്ട് കൈയും മുകളിലേക്കുയർത്തി...


അത് കണ്ടു ചിരിക്കാൻ കുറെ അലവലാതികളും...


"പഹഹാ പുല്ലേ..!! ഇഷ മെഹ്റിന്റെ കൂടെ ഉള്ള നേരം ചിരിച്ചു നടക്കും ഇപ്പോ എന്നെ കളിയാക്കി ചിരിക്കാണോ പുല്ലുകളെ... ഇനി ഞാൻ എന്തെങ്കിലും പറയുമ്പോൾ ചിരിക്കുവാൻ വാ ട്ടോ.... എന്നെ

സഹിക്കുവാൻ നിങ്ങൾക്ക് പറ്റും അത് എനിക്ക് അറിയാം... എന്നാൽ എനിക്ക് പറ്റില്ല കാരണം ഞാൻ ഇഷ മെഹ്റിനാണ്...

ജസ്റ്റ്‌ റിമെംബേർ ദാറ്റ്‌" എന്നും പറഞ്ഞു സുരേഷ് ഗോപിയെ പോലെ ഷിറ്റ് ആക്കി പക്ഷേ അത് ബെഡ്ഷീറ്റ് ആയിപോയി...


"ബെഡ്ഷീറ്റ് എനിക്ക് വേണം... നിങ്ങളെനിക്ക് ഈ ബെഡ്ഷീറ്റ് തരണം... ബെഡ്ഷീറ്റ്‌ ഞാനിങ്ങെടുക്കുവാ..."


എന്ന് സിംഹം സുരേഷ് ഗോപി സ്റ്റൈൽ തന്നെ പറഞ്ഞതും ഞാൻ പോലും ചിരിച്ചു പോയി...

___________________________


ഉഫ്ഫ്.... എന്തൊരു മൊഞ്ചാണ് പെണ്ണിന്റെ ചിരി കാണാൻ കെട്ടിപ്പിടിച്ച് ഒരു കിസ്സ് കൊടുക്കാൻ തോന്നുന്നു..


🎶നീ ചിരിക്കെടി ഇഷു നിൻ

ചിരികാണാൻ അഴക...🎶

നീ വിളിക്കല്ലേ ടി ഇഷു നിൻ

തെറി കേൾക്കാൻ കൊതിയായില്ല...🎶


യാ ഹുദാ അവളെ ചൊടിപ്പിക്കുവാൻ വേണ്ടി പാടിയതാണ് പക്ഷെ പണി പാളി..


പെണ്ണ് ഭദ്രകാളിയെപ്പോലെ ചവിട്ടി തുള്ളി പോയി..


"അതുകണ്ട് ഹാദിൽ ഡീ നിന്നെ ഒന്ന് പരിചയപ്പെടട്ടെ... നിന്നെ കാണുവാൻ വേണ്ടിയല്ലേ ഞാൻ ഉപ്പയുടെ അടുത്തുനിന്ന്

വേഗം ഇങ്ങോട്ട് പോന്നത്.. 3 മാസത്തേക്ക് പോയ ഞാൻ ഒന്നരമാസംകൊണ്ട് ഇങ്ങ് പോന്നത് തന്നെ നിന്നെ കാണാൻ അല്ലേടി എന്നിട്ട് നീയോ... എന്റെ പൊന്നു ഇങ്ങനെ കലിപ്പായി പോകല്ലേ.."അവൻ വിളിച്ചു കൂവുന്നതല്ലാതെ അവൾ നോ മൈൻഡ്...


പിന്നെ ഒരു നോട്ടം നോക്കി."നിന്നോട് ആരാ ഇപ്പോൾ വരാൻ പറഞ്ഞത്.... ഞാൻ പറഞ്ഞോ....പോയിക്കോ എനിക്ക് കലിപ്പൻ ആങ്ങളയെ വേണ്ട "എന്നും പറഞ്ഞു അവൾ പോയി..


മാങ്ങ പറി ചളി കുത്ത് എന്ന് പറയുന്നത് പോലെ ചുണ്ട് കൊണ്ട് ഒരു പറിയും കുത്തും ആയിരുന്നു പിന്നെ ഒരു കോട്ടലും... ഇങ്ങനെയുള്ള എക്സ്പ്രഷൻ ആയിരുന്നു പെണ്ണിന്റെ..


"ഡീ ""കലിപ്പൻ ആങ്ങളയുടെ കാന്താരി പെങ്ങളല്ലേ""നീ അങ്ങനെ പിണങ്ങി പോവല്ലേ" എന്നും പറഞ്ഞു ഹാദിൽ അവളുടെ അടുത്തേക്ക് ഓടിപ്പോയി..


എന്റെ റബ്ബേ ഇതേ പോക്ക് ആണെങ്കിൽ ഇവളെ വളച്ചൊടിച്ച് കുപ്പിയിലാക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടും.


ഹാദിൽ പോയതല്ലാതെ അവനെ മൈൻഡ് പോലും ചെയ്യാതെ അവൾ പോയി...


🎶പിണക്കമാണോ എന്നോടിണക്കമാണോ...

അടുത്തു വന്നാലും പൊന്നേ മടിച്ചുനിൽക്കാതെ.🎶


എന്ന് ഞാൻ പാടിയതും പെണ്ണ് ഒരു നോട്ടം... അയ്യോ എനിക്ക് നാണം വരുന്നേ...


🎶അയ്യേ... എടാ മോനെ നിന്നോട് എനിക്ക് പിണക്കമാണെടാ.. പിണക്കമാണെടാ നിന്നോട്

പിണക്കമാണ് ഡോ....🎶


അതും ചീറ്റിപ്പോയി ഇനി ഒരു ഐഡിയ മാത്രമേയുള്ളൂ... ഒരു കൈ ചെവിയിൽ വെച്ച് മറ്റേ കൈ അവളുടെ നേരെയും നിവർത്തിപ്പിടിച്ചു അങ്ങട് ഒരു പാട്ടും കൂടി കാച്ചി..


🎶 മുത്തേ പൊന്നേ പിണങ്ങല്ലേ..

എന്തേ കുറ്റം ചെയ്തു ഞാൻ...

എന്തിന്നു പെണ്ണേ നിനക്കിന്നു പിണക്കം..

നീയെൻറെ കരളല്ലേ..🎶


അതിനും കിട്ടി എനിക്ക് തിരിച്ചു നല്ല പാട്ട് തന്നെ..


🎶എന്നെ കളിയാക്കിയ പൊന്നേ നീ...

എന്നെ കളിയാക്കിയ പൊന്നേ...

നീയില്ലെങ്കിൽ നിൻ കളിയാക്കലില്ലെങ്കിൽ

എനിക്കെന്നും ആനന്ദം..🎶🎶


ബലാലെ ഇവളെയും കൊന്നു ഞാനും ചാവും.... എന്നാലും പെണ്ണ് എന്റെ കളി കണ്ട് ചിരിക്കുന്നുണ്ട്..


ഇനി ഒരു കുഞ്ഞൂഞ്ഞും & കമലയും ആയാലോ... അതേ ഇനി രക്ഷയുള്ളൂ..


🎶ഓ മൈ ഡാർലിംഗ്..

എന്നും പറഞ്ഞു അവളുടെ അടുത്തേക്ക് ചാടിവീണു... അവളെ ഒരുമാതിരി നോട്ടം നോക്കി അടുത്തേക്ക് പോയിക്കൊണ്ടിരുന്നു..


🎶വേണ്ട മാറിക്കോ അടുത്ത് വരരുത് ഛി പോടാ...

ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ ഈ 

തൊട്ടു നോട്ടം ഇഷ്ടമല്ലെടാ.. 

കാര്യമില്ലെടാ ഒരു കാര്യമില്ലെടാ എന്റെ പുറകെ നടന്നു കാര്യമില്ലെടാ...🎶


"ഇഷ്ടമാണെടോ എനിക്കിഷ്ടമാണെടോ..

നിന്റെ കുറുമ്പുകളെക്കെ എനിക്കിഷ്ടമാണ് ഡോ..🎶"


അവൾക്ക് കൂടുതൽ നേരം മസിലും പിടിച്ച് നിൽക്കുവാൻ കഴിഞ്ഞില്ല.... ഒരു ചിരിയായിരുന്നു ഇനി ഈ ചിരികണ്ടു പാടുവാൻ ഞാനില്ലേ... ഹൗ മതിയായി....


"ഡാ ഇവർക്ക് വട്ടായോ അതോ ഏതെങ്കിലും പാട്ടുകാരുടെ പ്രേതം കൂടിയോ"ഒരു സംശയ രൂപേണയാണ് സുലൈമാൻ ചോദിച്ചത്....


അവനെ ഒരു നോട്ടം നോക്കി പിന്നെ അവൻ അവൾക്ക് ശരിക്കും പ്രേതം കൂടിയെന്ന് കരുതി അവരുടെ ബാക്കിൽ പോയി ഒളിച്ചുനിന്നു..


"സത്യമായിട്ടും ഞാൻ രാവിലെ തന്നെ ഇങ്ങോട്ട് പോന്നത് നിന്നെ കാണുവാനായിരുന്നു... ഒന്ന് ഈ ആങ്ങളയോട് മിണ്ടു പെങ്ങളെ.."


"സത്യനും സീതയും ഇന്ദ്രനും അവിടെ നിൽക്കട്ടെ എനിക്ക് ഐസ്ക്രീമും ചോക്കലേറ്റും വാങ്ങി തന്നാൽ ഞാൻ മിണ്ടും.."


"അയ്യോ ഇതിനാണോ കുട്ടിപിശാചെ നീ ഇങ്ങനെ എന്നെക്കൊണ്ട് പാട്ട് പാടിച്ചത്.."

_________________________


നോ... അത് അവനുള്ള കോട്ട നിനക്കുള്ള കോട്ട വന്നില്ല ഇപ്പൊ വരും... 


"അതെ എല്ലാവരും ഇവിടെ ശ്രദ്ധിക്കൂ ഇന്നാരും ഈ കാട്ടു സിംഹത്തോട് മിണ്ടരുത്.... മിണ്ടിയാൽ.....?,മിണ്ടരുത് പറഞ്ഞാൽ മിണ്ടരുത്..."


"ഇതൊരുമാതിരി കോട്ടയായിപ്പോയല്ലോ ഡീ ഹംകേ... ഈ ചതി എന്നോട് വേണ്ടായിരുന്നു

നിന്നെ ഒരു ദിവസം ഞാൻ എടുത്തോളാം ഡീ മോളെ..


എനിക്കും കിട്ടും അവസരം... അന്ന് തന്നതുപോലെ ആരും കാണാതെ ഞാൻ തരാം... അതോ ഇപ്പൊ വേണോ.?"എന്ന് അവൻ എന്റെ കാതോരം പറഞ്ഞതും അറിയാതെ തന്നെ എന്റെ കൈ എന്റെ കവിളിനെ കവർ ചെയ്തിരുന്നു..

 

അത് കണ്ട് ഇബ്‌ലീസ് ഒരേ ചിരി..


അവനായതുകൊണ്ട് വിശ്വസിക്കാൻ പറ്റില്ല അമ്മാതിരി റൊമാന്റിക് ആണ് കൈയിലുള്ളത്..

___________________________


ഓ.... അവളുടെ ആങ്ങളമാരെ കൊണ്ട് എനിക്ക് പണി കിട്ടി.... എപ്പോ നോക്കിയാലും ഇടവും വലവും ഉണ്ടാകും മുൻകർ(അ) നകീർ(അ)മിന്നെ പോലെ..


സംസാരിച്ചു ഇരിക്കുമ്പോഴാണ് ഹാദി അവളോട് ഇർഷാദിനെയും ധനുഷിനെയും ചോദിക്കുന്നത് സത്യം പറഞ്ഞാൽ അവരെ ഓർമ്മ പോലും ഇല്ലായിരുന്നു..


"അവർ ഒരുമാസം റസ്റ്റ് എടുക്കാനായി പോയിട്ടാണുള്ളത്.... സുഖ സുന്ദരമായി കിടന്നുറങ്ങു.....ങ്ങു ഈ... ചീ...അ...ത്...അതു.....നോ...അതേ...അല്ലല്ലോ...അതുതന്നെ" എന്ന് പറഞ്ഞു കണ്ണ് ഒന്നൂടി തിരുമ്മി നോക്കി..


ഇവൾക്കെന്താ റബ്ബേ വിക്കും തുടങ്ങിയോ എന്നും ചിന്തിച്ചു അവൾ നോക്കുന്ന ഇടത്തേക്ക് ഞങ്ങൾ എല്ലാവരും നോക്കി അവർ തന്നെയല്ലേ... ഇത്രപ്പെട്ടന്ന് ഒരുമാസമായോ ഇല്ലല്ലോ പിന്നെ എങ്ങനെ ഇവർ ഇവിടെ... എന്തായാലും ഇങ്ങോട്ട് തന്നെയാണ് വരുന്നത് കാണാം...


"ഹായ്....ചെല്ലകിളിയെ ഓർമ്മയുണ്ടോ.."


"നിന്നെ കാണുവാനുള്ള പൂതി കാരണം ഞങ്ങളുടെ പേരെന്റ്സിനെ ഇന്നലെ ഇവിടെ വരെ  പറഞ്ഞയക്കേണ്ടി വന്നു... അതുകൊണ്ട് തന്നെ ഇന്ന് ഈ പടി ചവിട്ടാൻ കഴിഞ്ഞു..." എന്നും പറഞ്ഞു അവർ വന്നു ഞങ്ങളെ എല്ലാവരെയും ഒരു നോട്ടം..


"പിന്നെ ഈ ബടക്കൻ കിളികളെ മറക്കുമോ.... അങ്ങനെ മറക്കാൻ പറ്റിയ ബന്ധമല്ലാല്ലോ ഞങ്ങൾ തമ്മിൽ... ഇനി കളി തുടങ്ങാമല്ലേ.."


"പിന്നല്ലാതെ ചോദിക്കണോ തുടങ്ങാം.... ഒഹ് കുറെ പേരുണ്ടല്ലോ ഇതിൽ ആരാണ് ഒറിജിനൽ ബാക്കിയൊക്കെ സെറ്റപ്പായിരിക്കുമല്ലേ.."


"ഞങ്ങൾക്കും ഒരു ചാൻസ് തരുമോ... സെറ്റപ്പ് ആണെങ്കിൽ സെറ്റപ്പ് ഒറിജിനൽ തന്നെ വേണമെന്നില്ല... പേരിന് കുറെ ആങ്ങളമാരുണ്ട് പക്ഷേ അകത്ത് വേറെ പരിപാടിയും.."


എന്ന് പറഞ്ഞവർ ചിരിച്ചതും ഞങ്ങൾ അവർക്കിട്ട് കൊടുക്കാൻ നീങ്ങിയതും അവൾ ഞങ്ങളെ തടഞ്ഞ് വെച്ച് അവരുടെ അടുത്തുപോയി...


"ഛെ.... അനാവശ്യം പറയുന്നോടാ നിനക്കൊക്കെ അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്തതിന് നമ്മളെ പറഞ്ഞിട്ട് കാര്യമില്ല ഇങ്ങനെയുള്ള സഹോദര സ്നേഹം കാണുമ്പോൾ ഇങ്ങനെയൊക്കെ തോന്നും...


നിന്നെ പോലെ അല്ലടാ ഞങ്ങൾ തമ്മിൽ എന്റെ ശരീരത്തിൽ ഓടുന്ന അതെ രക്തമാണ് ഇവരുടേതിലും.." എന്ന് പറഞ്ഞു ആഷിയേയും ഹാദിയെയും അവൾ അവരുടെ അടുത്തേക്ക് വിളിച്ചു...


"പിന്നെ ഇത്... ആങ്ങളയാവാൻ ഒരു ഉമ്മയുടെ ഗർഭപാത്രത്തിൽ തന്നെ ജനിക്കണമെന്നില്ല ഒരേ രക്തമാകണമെന്നില്ല... മനസ്സുകൊണ്ട് അതെന്റെ പെങ്ങളാണെന്ന് വിചാരിച്ചാൽ പിന്നെ അത് ഒരു ശക്തിക്കും വേർപെടുത്താൻ കഴിയില്ല..


അല്ലാതെ നിന്നെപ്പോലുള്ളവർ വാ കൊണ്ട് എന്റെ പെങ്ങൾ എന്നും മനസ്സുകൊണ്ടും ശരീരം കൊണ്ടും വേറെ രീതിയിൽ കാണുന്നവരല്ല എന്റെ ആങ്ങളമാർ... നിങ്ങളെ പോലെ തന്നെയായിരിക്കില്ല ബാക്കിയുള്ളവർ എന്ന് ഓർത്ത നല്ലതാണ് ട്ടോ..


മനസ്സിലായോ പിന്നെ അനാവശ്യം പറഞ്ഞാൽ എനിക്ക് അടിക്കുവാൻ യാതൊരു മടിയുമില്ല പിന്നെ സീനിയേഴ്സിനെ അടിച്ചെന്ന് പറഞ്ഞു വരരുത്.."


"ഛീ നിർത്തെടീ പുല്ലേ... ഏതു വകയിലാ ഇവൻ നിന്റെ ആങ്ങളയാകുക... നീ ഇവരെ മൂന്ന് പേരെ പറഞ്ഞു ഇവനെ പറഞ്ഞില്ലല്ലോ ഇവൻ ആരാടി നിന്റെ..."


"ഓ അതാണോ കാര്യം... ഇവൻ എന്റെ ജാതി അല്ലെങ്കിലും എന്റെയും അവന്റെയും മനസ്സുകൊണ്ട് ഞങ്ങൾ സഹോദരി സഹോദരന്മാരാണെന്ന് പറഞ്ഞു കഴിഞ്ഞു."


രാഹുൽ അവളുടെ അടുത്തേക്ക് പോയി "ഇതാണ് ഡാ എന്റെ പെങ്ങൾ"എന്ന് പറഞ്ഞ് അവളെ ചേർത്ത് പിടിച്ചു...


പിന്നെ അവളുടെ ഹനുമാനേയും വിളിച്ചു കാണിച്ചു കൊടുത്തു..


എന്നെ വിളിച്ചതും ഞാനൊന്ന് സ്റ്റക്കായി പോയി..


"ഇക്കാ ഒന്നിവിടെ വരൂ... പിന്നെ നിങ്ങൾക്ക് സാറിനെ അറിയാമല്ലോ നിങ്ങളുടെ സൂപ്പർ സീനിയർ എന്നും പറയാം... പിന്നെ ഞാനും സാറും മുടിഞ്ഞ പ്രണയത്തിലാണ് എനിക്ക് എന്റെ ഇക്കയെ മാത്രം ആങ്ങളയായി കാണുവാൻ പറ്റില്ല..


നിങ്ങളുടെ പെങ്ങളോട് പറഞ്ഞേക്ക്ട്ടോ... അവൾ എന്നോട് പറഞ്ഞു വളച്ചൊടിച്ചു കുപ്പിയിലാക്കുവാൻ... പക്ഷേ ഞാൻ ഇവന് പാകമുള്ള കുപ്പി കുറെ നോക്കി കിട്ടിയില്ല അതുകൊണ്ട് എന്റെ ഹൃദയത്തിൽ വലിയൊരു കുപ്പി തന്നെ ഞാനുണ്ടാക്കി... മുഹബ്ബത്തിന്റെ കുപ്പിയാണെന്ന് മാത്രം അതില് എന്റെ ഇക്കായെ അടച്ചുവെച്ചു... ഇനി ആർക്ക് വന്നാലും പുറത്തെടുക്കാൻ കഴിയില്ല ട്ടോ.. അവളോട്‌ പോയി പറഞ്ഞേക്ക്."


അതും പറഞ്ഞു അവൾ എന്നെ നോക്കിയതും എന്റെയും അവളുടെ കണ്ണുകൾ ഒരുനിമിഷം മുഹബ്ബത്തിന്റെ കഥകൾ പറയുവാൻ തുടങ്ങി..


"ഓ അങ്ങനെയാണോ നമുക്ക് കാണാം.... നിന്നെ ഞങ്ങൾ പ്രേമിക്കാൻ വിടില്ലല്ലോ...


"നമുക്ക് കാണാം... ഞാൻ പ്രേമിക്കുകയും ചെയ്യും ഇക്കാനെ തന്നെ കെട്ടുകയും ചെയ്യും.."


ഓ എനിക്ക് അവളുടെ ആ വെല്ലുവിളി പെരുത്ത് ഇഷ്ടമായി..


അവർ അതും പറഞ്ഞു പോയി... എല്ലാവർക്കും അവർ വേഗം വന്നതുകൊണ്ട് ടെൻഷൻ ഉണ്ടായിരുന്നു..


എനിക്കുമുണ്ടായിരുന്നു പക്ഷേ അവളുടെ ആ വെല്ലുവിളി ഓഹ്‌ എന്റെ റബ്ബേ പിന്നെ എന്റെ പെണ്ണിന് ഇല്ലാത്ത പേടിയും ടെൻഷനും എനിക്ക് മാത്രം എന്തിനാ..


"ബെല്ലടിച്ചു ക്ലാസ്സിൽ പോ.... വേഗം പോകാൻ നോക്ക്‌ വേഗം... ഇൻറ്റർവൽ ആവുമ്പോൾ അവിടെ കാണുമല്ലോ... നിങ്ങളുടെ വിശപ്പിന്റെ കേന്ദ്രത്തിൽ തന്നെ നിങ്ങൾ ഉണ്ടാവുമല്ലോ..." അജു അതും പറഞ്ഞു ചിരിച്ചു..


"പിന്നെ കാണാതെ എന്തായാലും ഉണ്ടാവും ഇന്ന് എന്റെ സുലൈമാൻക്കായുടെ വക എല്ലാവർക്കും സുലൈമാനി.."


"ഡീയേ എന്തിനാടീ എന്റെ പോക്കറ്റ് മാത്രം കാലിയാക്കുന്നത് ഏത് കഷ്ടകാലത്തിനാണോ ഇതിനെയൊക്കെ പെങ്ങൾ ആക്കാൻ തോന്നിയത്.."


"എന്റെ നല്ലകാലം അല്ലാതെ എന്താ ഇപ്പോ പറയുക.." അവനുള്ള മറുപടിയും കൊടുത്തുകൊണ്ട് അവൾ പോയി..


നമ്മൾ കുട്ടികളെ വെറുപ്പിച്ചു സമയം തള്ളി നീക്കി ഇടയ്ക്കിടയ്ക്ക് വാച്ചു നോക്കും... ആ കുരിപ്പിനെ കാണാനുള്ള പൂതി കാരണം സമയവും പോകുന്നില്ലല്ലോ അവൾക്കറിയില്ലല്ലോ ഇതൊന്നും..


സമയമായതും ഞാനവിടെ വേഗം പോയി ഒപ്പുവച്ചു.... പിന്നെ അജു ഹാദിയും അവന്റെ വാലും... പിന്നെയാ ആഷിയും ദേവും സനയും വരുന്നത് ലവൾ എവിടെപ്പോയി..


"ഹായ് നിങ്ങൾ നേരത്തെ ഇവിടെ ഒപ്പുവെച്ചോ?അല്ല അവൾ എവിടെ പോയി അവൾക്ക് ഫസ്റ്റ് എത്തണമെന്ന് പറഞ്ഞ് വന്നതാണല്ലോ."


"ആഷി നീ ഇപ്പൊ എന്താ പറഞ്ഞേ?അവൾ നേരത്തെ വന്നെന്നോ? നീ പറഞ്ഞത് ശരിക്കും ആണോ എന്നിട്ട് ഞാൻ കണ്ടില്ലല്ലോ, ഞാൻ മാത്രമല്ല ഞങ്ങൾ ആരും കണ്ടില്ല അവളെ.."


"ആഷി കളിക്കാതെ കാര്യം പറ ആ കുട്ടിപിശാച് എവിടെയാ ഒളിച്ചിരിക്കുന്നേ..." എന്ന് ഹാദിയും ചോദിച്ചു..


"എന്റെ കാക്കൂ അവൾ ഞങ്ങളെ കൂട്ടാതെ അങ്ങോട്ട് ഓടി വന്നിരുന്നു.. നിങ്ങൾ ഞങ്ങളെ കളിപ്പിക്കുന്നതാണോ? എന്നാലും അവൾ എവിടെ പോയി ഇനി അവർ അവളെ......"


"അങ്ങനെ വല്ലതും സംഭവിച്ചാൽ കൊന്നുകളയും ഞാൻ അവരെ" എന്നും പറഞ്ഞു അവരെ തിരഞ്ഞ് നടന്നു

പക്ഷേ അവരെ അവിടെ എവിടെയും കണ്ടില്ല..


റബ്ബേ... എന്റെ പെണ്ണിന് ഒന്നും വരുത്തല്ലേ... എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നതുപോലെ...


ഇനി അവളെ അവർ എന്തെങ്കിലും..


"നോ".......പരിസരം മറന്ന് ഞാൻ അലറിപ്പോയി..


ഞങ്ങൾ അവിടെയുള്ള ഒരുപാട് സ്ഥലങ്ങളിൽ നോക്കി എവിടെയും കണ്ടില്ല..


എനിക്കാണെങ്കിൽ ആകെ കൂടെ ഭ്രാന്ത് പിടിക്കുന്നൊരു അവസ്ഥയും നെഞ്ചിലൊരു നീറ്റലും റബ്ബേ എന്റെ പെണ്ണിനെ നീ കാത്തുകൊള്ളണേ..


ഇഷു..........എന്ന് അലറിക്കൊണ്ട് ദേവു അവിടെ ഒരു ബെഞ്ചിൽ വീണു മുഖം പൊത്തി കരയുവാൻ തുടങ്ങി കുടെ സനയും... 


ആഷിയാണെങ്കിൽ ഹാദിയെ വിളിച്ചു കൊണ്ട് "ഇഷു... എന്റെ ഇഷു എവിടെ അവൾക്ക് എന്തെങ്കിലും പറ്റിയോ... എനിക്ക് അവളെ കാണണം എന്റെ പെങ്ങൾ അവൾക്ക് എന്തേലും പറ്റിയാൽ.... അവളൊരു പാവമാണ് ഈ കാണുന്ന വായാടിത്തരം മാത്രമേയുള്ളൂ." കൊച്ചുകുട്ടികളെപ്പോലെ ഓരോന്ന് പറയുന്നു കണ്ണൊക്കെ നിറഞ്ഞു നിൽക്കുന്നുണ്ട്...


എല്ലാവരുടെയും മുഖത്ത് നല്ല ടെൻഷനുണ്ട്.... എനിക്ക് ഒന്നുറക്കെ കരയണമെന്നുണ്ട് മനസ്സാകെ മരവിച്ചൊരു അവസ്ഥ അറ്റാക്ക് വന്നു മരിക്കാൻ ആയത് പോലെ....


ഈ വേദന അറിയണമെങ്കിൽ ഏറ്റവും വേണ്ടപ്പെട്ടവർ നമ്മളിൽ നിന്ന് അകലണം... അവരെ ഒരു നേരം കാണാതിരിക്കണം അങ്ങനെയുള്ളപ്പോഴേ ഇങ്ങനെയുള്ള ഒരു നോവിന്റെ വേദനയറിയൂ.... എൻറെ പ്രാണനെയല്ലേ കാണാതായത്...


റബ്ബേ ഒരാപത്തും വരുത്തല്ലേ... ലാസ്റ്റ് ചാൻസ് എന്നോളം പഴയ ബിൽഡിംഗിന്റെ ഭാഗത്തേക്ക് പോയി അവിടെ ഒരു ക്ലാസിൽ നിന്ന് സൗണ്ട് കേട്ടപ്പോൾ അവിടെ പോയി നോക്കി...


അപ്പോ അവിടെ ജനലരികിൽ വിദൂരതയിലേക്ക് കണ്ണും നട്ട് നോക്കിയിരിക്കുന്നവൾ..


ഒന്ന് പൊട്ടിക്കാൻ പോകുമ്പോഴേക്കും ആഷിയുടെ കൈകൾ അവളുടെ കവിളിനെ സ്വന്തമാക്കിയിരുന്നു..


അടി കിട്ടിയ ഭാഗത്ത് കൈ വെച്ച് എല്ലാവരെയും ഒരു നോട്ടം..


അതിന്റെ ഇടയിൽ നാവുകൊണ്ട് പല്ല് എണ്ണി നോക്കുന്നുണ്ട് എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ പറയാ..


"എന്റെ പല്ല് അവിടെ തന്നെ ഉണ്ടോ എന്ന് നോക്കിയതാണ്.... കിട്ടിയ അടിക്ക് പവർ പോരായെന്ന് തോന്നുന്നു പല്ല് അവിടെ തന്നെയുണ്ട്... "


"എന്താടി കോപ്പേ നിനക്കൊന്ന് പറഞ്ഞിട്ട് ഒക്കെ പോയാൽ... മനുഷ്യന്മാരെ തീ തീറ്റിക്കാനായി ജനിച്ചൊരു ജന്തു..."


"അതിന് ഞാൻ നിങ്ങളോട് തീ തിന്നുവാൻ പറഞ്ഞില്ലല്ലോ... നിങ്ങളല്ലേ തിന്നത് അതിനെന്തിനാ എന്നെ വഴക്ക് പറയുന്നത്..."


"ഡീ കോപ്പേ അടിച്ചു നിന്റെ മോന്തയുടെ ഷേപ്പ് മാറ്റും മിണ്ടാതെ അവിടെ നിന്നോണം...." അവരെ ആരെയും ഒരു വാക്ക് പോലും പറയാൻ വിടാതെ ഞാനും അവളും വഴക്കുകൂടി കൊണ്ട് നിന്നു..


"മനുഷ്യന്മാരെ മെനക്കെടുത്താനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും ഇനി ഇതുപോലെ ആവർത്തിച്ചാലുണ്ടല്ലോ....


അടങ്ങി ഒതുങ്ങി ക്ലാസ്സിലിരുന്നോണം അല്ലേ വീട്ടിൽ പോയിരുന്നോ ഇനി ഞങ്ങൾക്കൊന്നും വയ്യാ നിന്റെ പിന്നാലെ നിന്നെയും തേടി അലഞ്ഞുതിരിഞ്ഞു നടക്കാൻ... ഓരോ ശല്യങ്ങൾ ഇറങ്ങിക്കോളും മനുഷ്യരേ ശല്യം ചെയ്യാനായിട്ട്..."


അവളെ കാണാതായ ടെൻഷനും പിന്നെ അവളുടെ ഓരോ സംസാരവും എനിക്ക് അത്രയ്ക്ക് പിടിച്ചില്ല അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്... പറഞ്ഞു പോയത്...


"അതേ.... അതിന് ഞാൻ നിങ്ങളോട് പറഞ്ഞോ എന്നെ തേടി വരുവാൻ അല്ലെങ്കിലും എന്നെ തേടി വരാൻ നിങ്ങൾക്ക് എന്തവകാശമാണുള്ളത് നിങ്ങൾ എന്റെ ആരാണ്.? ഇനി എനിക്ക് എന്ത് സംഭവിച്ചാലും നിങ്ങൾക്ക് എന്താണ്... എന്നെ തേടി നടന്നു മുഷിപ്പിക്കേണ്ട ശല്യമായി ഇനി ഞാനും വരില്ല എന്റെ അടുത്തേക്ക് നിങ്ങളും വരരുത്..."


അവളുടെ ആ സംസാരം എനിക്ക് തീരെ പിടിച്ചില്ല കൊടുത്തു നല്ല പവറിൽ തന്നെ അവളുടെ വെളുത്തു തുടുത്ത കവിളത്ത്...


കിട്ടിയ അടിയുടെ പവർ കൊണ്ടാവാം അവളുടെ കയ്യൊക്കെ താനെ കവിളിനെ കവർ ചെയ്തേ.. കണ്ണൊക്കെ നിറഞ്ഞു നിൽക്കുന്നു..


അവൾ കവിളത്തു കൈയും വെച്ച് കണ്ണുനീരൊക്കെ പുറത്തുചാടാനായി വെമ്പൽ കൊള്ളുന്നുണ്ട്.... എന്റെ കൈയുടെ അടയാളം അവളുടെ കവിളത്ത് ശരിക്കും കാണാം...


ചോദിച്ച് വാങ്ങിയതല്ലേ... അവളെ കാണാതായപ്പോൾ ഞാനനുഭവിച്ച വേദന അതാർക്കും അറിയില്ലല്ലോ എന്റെ ജീവൻ തന്നെ പറിച്ചു കൊണ്ടുപോയ വേദനയായിരുന്നു... അവൾ എന്റെ ജീവനല്ലേ ആ ജീവനെ കാണാതായപ്പോൾ പോയത് എന്റെ ജീവൻ തന്നെയാണ്..


ആഷി കൊടുത്ത അടിയുടെ പാട് അവളുടെ മുഖത്ത് വെളുവെള ഉണ്ടായിരിന്നു അതുകണ്ടപ്പോൾ നെഞ്ചിലൊരു നീറ്റലുണ്ടായിരുന്നു..  പക്ഷേ അവളുടെ ആ വാക്ക് കേട്ടപ്പോൾ അറിയാതെ കൊടുത്തു പോയതാണ്...


സാരമില്ല കല്യാണം കഴിക്കുമ്പോൾ എന്തായാലും കൊടുക്കാനുള്ളതല്ലെ അപ്പൊ കൊടുക്കുമ്പോൾ അതിലൊന്ന് കുറക്കാം..

___________________________


എന്റെ റബ്ബേ എന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പാറി ചെവിയിൽ നിന്ന് ബുള്ളറ്റ് സ്റ്റാർട്ടാക്കിയ സൗണ്ട് തലയുടെ മുകളിൽ കൂടി നക്ഷത്രങ്ങൾ പാറിക്കളിക്കുന്നുണ്ട്...


ബല്ലാത്ത ജാതി അടിയായി പോയി... ആഷിയുടെ അടി പവർ കുറഞ്ഞപ്പോൾ ഇവന്റെ അടിക്ക് ഇത്രയും പവർ ഉണ്ടാകുമെന്ന് കരുതിയില്ല... ഒരു സ്റ്റെപ് പുറകോട്ടു പോയിപ്പോയില്ലേ ഞാൻ.... വെറുതെ ഓരോന്ന് പറഞ്ഞിട്ട് വടി കൊടുത്ത് അടി വാങ്ങിയത് പോലെയായില്ലേ റബ്ബേ..


എന്റെ കണ്ണുകൾ ധാരധാരയായി ഒഴുകാൻ വേണ്ടി വെമ്പൽകൊള്ളുന്നുണ്ട്..


അവന്റെ ഊഴം കഴിഞ്ഞതും അജൂക്ക പിന്നെ ഹാദിക്ക എന്റെ ബ്രദേഴ്സ് ചങ്കൂസ് ഓഹ്‌ വേണ്ടായിരുന്നു...


"നിനക്ക് എന്താടി കോപ്പേ ഇവിടെ കാണാനുണ്ടായത്... മനുഷ്യന്മാരുടെ പകുതി ജീവനും എടുത്തു ഹംകെ നീ... "(അജൂക്കാ)


"ഇവൾക്ക് എന്താ ഇവിടെ പണി കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നത് കണ്ടില്ലേ... ഇതിനെയൊക്കെ തല്ലിക്കൊല്ലുകയാണ് വേണ്ടത്... ഒന്ന് തന്നാൽ ഉണ്ടല്ലോ.."


എന്ന് പറഞ്ഞു ഹാദിക്കാ കൈ ഓങ്ങിയതും ഞാൻ പേടിച്ചു വിറച്ചു.... പിന്നെയൊന്നും നോക്കിയില്ല പതിനെട്ടാമത്തെ അടവ് പയറ്റി....


സത്യം പറഞ്ഞാൽ അവന്റെ അടിയുടെ വേദനയിൽ കരയുവാൻ വേണ്ടി കണ്ണുകൾ നേരത്തെ റെഡിയായി നിൽക്കുന്നുണ്ട്... അതുകൊണ്ട് ഞാൻ ഹാദിക്കാനെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു..


"ഞാ.....ഞാൻ....ഇവ....ഇവി......ഇവിടേക്ക് വെറുതെ....വന്നപ്പോ ഒരു കുരുവിയുടെ.....സോ...സൗണ്ട് കേട്ടപ്പോൾ വന്നതാ.... ഇവിടെ വന്നപ്പോൾ ഈ പ്രകൃതിയുടെ മനോഹാരിത കണ്ടു അതുകൊണ്ടാ" എന്നും പറഞ്ഞു അവർക്കും കാണിച്ചു കൊടുത്തു....


പ്രകൃതിയുടെ മനോഹാരിത കാണിച്ചു കൊടുത്തതും പണ്ടാരം വീണ്ടും തുടങ്ങിയില്ലേ..


കാക്കൂ വിളിക്കാത്ത ഞാൻ വീണ്ടും കാക്കൂ വിളിച്ചു കെട്ടിപ്പിടിച്ചു അടർത്തി മാറ്റാൻ ശ്രമിക്കുന്നുണ്ട് ഞാൻ ആരാ മോള് അട്ട പറ്റിയതുപോലെ അവിടെ തന്നെ ഒട്ടിപ്പിടിച്ചു..


ആഷി വന്നു അടുത്ത് നിന്നതും ഒരു കൈ കൊണ്ട് അവനെയും പിടിച്ചു കരഞ്ഞു അലമ്പാക്കി... അജൂക്കാ വന്നു എന്നെ തലോടിയപ്പോൾ അതിൽ എന്റെ വിഷമങ്ങൾ എല്ലാം അലിഞ്ഞുചേർന്നു..


"എന്റെ മോളെ കാണാതായപ്പോൾ ഇക്കൂസ് എത്ര വിഷമിച്ചൂന്ന് അറിയാമോ അതുകൊണ്ടാണ് നിന്നെ വഴക്ക് പറഞ്ഞത്... എന്റെ മോൾക്ക് ഫീൽ ചെയ്തോ... "എന്ന് ചോദിച്ചു എന്റെ നെറുകയിൽ സ്നേഹത്തിൽ ചാലിച്ച ചുംബനം നൽകി അജൂക്കാ..


ആ ചുംബനത്തിലുണ്ടായിരുന്നു ഒരു സഹോദരന്റെ സ്നേഹവും കരുതലും എല്ലാം.... ഒരു നിമിഷം എന്നെ കാണാതായപ്പോൾ മനസ്സിലായി അവരെന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്..


ആ വഴക്ക് പോലും അവരുടെ സ്നേഹത്തിന്റെ ലക്ഷണമാണ് എന്നോടുള്ള സ്നേഹ കൂടുതലാണ് എനിക്ക് കിട്ടിയ ഓരോ വഴക്കും..


അതും ആലോചിച്ചു നിൽക്കുമ്പോഴാണ് സിംഹം കനപ്പിച്ച മുഖവുമായി നിൽക്കുന്നത്..


"ഡാ നീയോ.... നീ ഒരുത്തൻ കാരണമാണ് എനിക്ക് അടി കിട്ടിയത് എന്റെ കവിൾ നോക്ക് 5 വിരൽപ്പാടുകൾ നിന്റെ മയ്യത്ത് എന്റെ കൈകൊണ്ടായിരിക്കും ബലാലേ...


നാണമില്ലല്ലോ നിനക്ക്  വീണ്ടും ഇവിടെ വന്നു എന്നെ നോക്കുവാൻ ഇനി എനിക്ക് നിന്നെ കാണേണ്ട ഇബിലീസേ....


പോ എവിടെയാണെന്ന് വെച്ചാൽ പൊയ്ക്കോ... ഹംക്ക് ബലാൽ..." എന്ന് പറഞ്ഞ് ഞാൻ നോക്കിയതും കത്തുന്ന കണ്ണുകളാലേ സിംഹം എന്റെ അടുത്തേക്ക് വരുന്നു... റബ്ബേ വീണ്ടും ഒരു അടി ഉറപ്പാണ്..


കൈപ്പത്തി നിവർത്തി അവനോട് അവിടെ നിൽക്കാൻ പറഞ്ഞു... "നിന്നെയല്ല പറഞ്ഞത് അവനെയാണ്..." എന്നുപറഞ്ഞ് കുരുവിയെ കാണിച്ചുകൊടുത്തു..


എന്താടി നന്നായിക്കൂടെ എന്നുപറഞ്ഞ് എല്ലാവരും കളിയാക്കുന്നുണ്ട്... അവർക്ക് കളിയാക്കാം അടി കിട്ടിയത് എനിക്കല്ലേ അതിന്റെ വേദന എനിക്കല്ലേ അറിയൂ....


പക്ഷേ എന്ത് ചെയ്യുവാൻ ആ കുരിപ്പ് മൈൻഡ് പോലും ചെയ്യാതെ പോയി... ക്ലാസ്സിൽ വന്നിട്ടും ലഞ്ച് ടൈമിലും ഫ്രീ ടൈമിലും കണ്ടാൽ മൈൻഡ് ചെയ്യാതെ നടക്കും... സത്യം പറഞ്ഞാൽ അതൊരു തരം വീർപ്പുമുട്ടലായിരുന്നു... എവിടെയോ ഒരു വേദന..


ലോങ്ങ് ബെൽ അടിച്ചതും വേഗം പുറത്തേക്ക് പോയി... ഇവിടെയും നോ മൈൻഡ് ജാഡ പിശാച് മസിലും പിടിച്ച് നടക്കുന്നത് കണ്ടില്ലേ..


"സോറി ഡാ ആ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്.... അതിന് ഇങ്ങനെ മസിലുപിടിച്ച് നടക്കണോ ഒന്നു മിണ്ടടോ... നീ മിണ്ടാതെ ഒരു സുഖവുമില്ല പ്ലീസ് ഡാ.... " എന്നൊക്കെ പറഞ്ഞു നോക്കി...  എവിടെ..


ഇത്‌ ജാഡ മൂത്ത് ജാഡയുടെ മുത്തശ്ശനായെന്ന് തോന്നുന്നു വാ പോലും തുറക്കുന്നില്ല ബല്ലാത്ത ജാതി സാധനം..


അപ്പോഴാണ് അവിടെ ചിമ്പാൻസിയെ കണ്ടത് നിനക്ക് ഒരു പണി തരണമെന്ന് കുറേയായി വിചാരിക്കുന്നു.... ഇവനിക്ക് വേണ്ടിയല്ലെടി ഇബിലീസെ നീ എന്റെ ഫോട്ടോ അവിടെ പതിച്ചു പരസ്യമാക്കിയത്.... കാണിച്ചു തരാം മോളെ..


"ഡാ ഞാൻ നിനക്ക് തരാം തന്നാൽ പോരെ തരില്ലയെന്ന് പറഞ്ഞതിന് ഇങ്ങനെ പിണങ്ങി പോവാണോ... നീ എന്റെ മുത്തല്ലേ ഡാ പ്ലീസ് മിണ്ടഡാ... നീ മിണ്ടാതെ നിൽക്കുമ്പോൾ എനിക്ക് പറ്റുന്നില്ലാട്ടോ നീ എന്റെയാണ് എന്റേത് മാത്രമാണ്.... ആ നിനക്ക് ഞാൻ തരാതിരിക്കുമോ.... ഒന്നല്ല ഒരായിരം സ്നേഹചുംബനം നിനക്ക് ഞാൻ തരും നീ എന്നോട് മിണ്ടിയാൽ മാത്രം മതി... "


ആ ഡയലോഗ് ഏറ്റുവെന്ന് തോന്നുന്നു അവൻ അവിടെ കാറ്റ് പോയത് പോലെ നിൽക്കുന്നുണ്ട്... എനിക്ക് അതുമാത്രം മതി ഇനി തിരിഞ്ഞു നോക്കുന്നതിനു മുമ്പ് നമ്മൾക്ക് എസ്കേപ്പ് ആവാം..


"ഹോ അത്രക്ക് ജാഡയാണോ എന്നാ ഞാൻ പോയി.... ഒരു കാര്യം ഓർത്തുവെച്ചോട്ട പോകുമ്പോൾ ഞാൻ നിന്നെ കൊണ്ടേ പോകൂ മോനേ... വിളിക്കണേ വിളിക്കാൻ മറക്കരുത് ഇനി ഈ പിണക്കം വെച്ച് വിളിക്കാതിരിക്കരുത്... 

 I LOVE U

Baby love you so much....bye daa..."


എന്നും പറഞ്ഞ് അവിടെ നിന്നും വേഗം എസ്കേപ്പായി... പോകുമ്പോൾ ദേവുനും സനയ്ക്കും അവൻ വിളിക്കലുണ്ടോ.. നിനക്ക് അവനെ ഇഷ്ടമാണോ എന്നൊക്കെയാണറിയേണ്ടത്...


ഞാൻ ചിമ്പാൻസിയെ കാണിച്ചുകൊടുത്തു അപ്പോൾ തന്നെ അവർക്ക് കാര്യം മനസ്സിലായി... അവളാണെങ്കിൽ കലിതുള്ളി നിൽക്കുന്നുണ്ട്. 


എനിക്ക് ഇത്രയും മതി അവൻ പിണങ്ങിയത് കൊണ്ട് ഒരു ഉപകാരമുണ്ടായി..

___________________________


എന്തൊരു പൊട്ടി പെണ്ണാണ് റബ്ബേയിത്... കുരുവിയെ വഴക്ക് പറഞ്ഞതാണ് പോലും ഞാൻ കരുതി എന്നെയായിരിക്കുമെന്ന്..


പിന്നെ അവളെ മൈൻഡ് ചെയ്യാതെ നടന്നത് തന്നെയാണ്...


ഞാനാരാണ് അവളുടെ, അവൾക്ക് എന്ത് സംഭവിച്ചാലും എനിക്കെന്താ എന്നല്ലേ അവൾ ചോദിച്ചത്..


എനിക്ക് പറയണമെന്നുണ്ടായിരുന്നു എന്റെ പ്രാണനാണ് നീയെന്ന് പിന്നെ വേണ്ടെന്ന് വെച്ചതാണ്..


മൈൻഡ് ചെയ്യാതെ നടന്നപ്പോൾ പെണ്ണ് ഓരോന്ന് പറഞ്ഞു ബാക്കിൽ തന്നെയുണ്ടായിരുന്നു അപ്പോ എവിടെയോ എന്നോട് ഒരു തരി മുഹബത്തുണ്ട്..


പിന്നെ അവളുടെ സംസാരത്തിന്റെ ടൂൺ മാറിയപ്പോൾ ഞാനാകെ ഷോക്കായി പോയി..


അവിടെ അവളുടെ ചിമ്പാൻസിയെ കണ്ടപ്പോൾ കാര്യം മനസ്സിലായി... ചുളിവിലൂടെ അവൾക്കിട്ടു പണിതതാണല്ലെ നമ്മളെ പെണ്ണ്..


പക്ഷേ നമുക്ക് പെരുത്തിഷ്ടായി... ഓള് I Love U പറഞ്ഞപ്പോൾ എന്റെ സാറേ എനിക്ക് കെട്ടിപ്പിടിച്ച് ഒരു കിസ്സ് കൊടുക്കാനാണ് തോന്നിയത്..


അല്ലേലും നിനക്ക് എന്നും അതു തന്നെയാണ് തോന്നാറും.... എന്റെ മനസ്സാണ് ട്ടോ പറഞ്ഞത്..


ഓരോന്ന് ആലോചിച്ചു നിന്നു.... എന്തെങ്കിലും ഒന്ന് പറയാനായി വാ തുറന്നതും പെണ്ണിന്റെ പൊടിപോലും കാണാനില്ല....


ഈ പിശാച് എവിടെപ്പോയി...


ചിമ്പാൻസിയെ നോക്കിയപ്പോൾ കലിതുള്ളി കണ്ണൊക്കെ നിറച്ചു എന്നെ ഒന്ന് നോക്കി അവിടെനിന്ന് പോയി..


എന്തായാലും നിനക്ക് ഇന്ന് ഞാൻ ഒരു കിസ്സ് തരും മോളെ നീ കാത്തിരുന്നോ... ഇന്ന് 12 മണി ആവുന്നതിനുള്ളിൽ ഞാൻ നിനക്ക് കിസ്സ് തന്നിരിക്കും..


ഓരോന്നും കണക്ക് കൂട്ടി അവിടെനിന്ന് ഞാൻ വേഗം ഓഫീസിലേക്ക് പോയി..

___________________________


വീട്ടിൽ എത്തിയതും ഉമ്മറത്ത് തന്നെ പാച്ചു ഉണ്ടായിരുന്നു... എന്റെ കവിളത്തെ പാട് ഇതുവരെ പോയില്ല..


"എന്താടി കവിളത്ത് കൈയും വെച്ച് വരുന്നു... നിനക്ക് അടികിട്ടിയോ അതോ പല്ലുവേദനയാണോ?.."


"നിനക്കെന്താ അറിയേണ്ടത് എനിക്കെന്തായാലും നിനക്കെന്താ നീ ഒന്ന് പോയേ ചൊറിയാൻ നിൽക്കാതെ.."


"ഓ ഇന്ന് കലിപ്പിലാണല്ലോ പുള്ളിക്കാരിക്ക് എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ട്.."


എന്നും പറഞ്ഞു എന്റെ കവിളിൽ വെച്ച കൈ മാറ്റി.... പിന്നെ ഒരു നോട്ടം എന്നെ..


"സത്യം പറ.... നിനക്ക് അടി തന്നയാള് ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ?.."


അതെന്താ അങ്ങനെ ചോദിച്ചത്..


"നിന്റെ മുഖത്ത് അയാളുടെ കൈയുടെ പാട് പച്ചയടിച്ചു കിടക്കുന്നത് കൊണ്ട് ചോദിച്ചതാണ്.."


"ഇത് പച്ചയല്ല തൊരപ്പാ ചുവപ്പാണ്... പിന്നെ അവൻ ഇപ്പോഴും വടിപോലെ എഴുന്നേറ്റ് നടക്കുന്നുണ്ട് പണ്ടാരക്കാലൻ എന്റെ മുഖം കുളമാക്കി എന്റെ ഗ്ലാമർ മൊത്തം പോയി അവന്റെ ഒടുക്കത്തെ അടി... അവൻ എന്താണാവോ നേരം വെളുക്കുമ്പോൾ കേറ്റുന്നത് അവന്റെ കൈ എന്താ അമ്മിക്കല്ലോ..."


"നീ എന്തിനാടി എന്നോട് ചൂടാവുന്നത് അവനോട് തന്നെ പോയി ചൂടായി കൂടെ പഹയത്തി.."


"അയ്യോ വേണ്ടേ.... ഇക്കാര്യത്തിൽ ഗാന്ധിജി എന്റെ ഗുരുവല്ല... ഒരു കവിളിൽ അടിച്ചാൽ മറു കവിളും കാണിച്ചു കൊടുക്കാൻ...


ഒന്ന് കിട്ടിയതിന്റെ വേദന ഇപ്പോഴും പോയില്ല പിന്നെയാ വേറെ ഒന്നൂടെ വാങ്ങാൻ അവന്റെ അടുത്തേക്ക് ചൂടാവാൻ.... പോകുന്നത് ഒന്ന് പോയെ തൊരപ്പാ."


എന്നും പറഞ്ഞു ഞാൻ പോകുമ്പോൾ... നിനക്ക് എന്തിനാ അടി കിട്ടിയത് ആരാണ് തന്നത് എന്നൊക്കെയാണ് തൊരപ്പന് അറിയേണ്ടത്..


"പറഞ്ഞ് തരൂല നീ പോടാ.... ആര് തന്നാലും നീ വാങ്ങാൻ പോകുമോ അവന്റെ അടുത്തേക്ക് നിനക്കുള്ള അടി,എനിക്കെന്തിനാ തന്നതെന്ന് ചോദിക്കാനും പോകില്ലല്ലോ പിന്നെ നീ എന്തിനാ അറിയുന്നത് കാട്ടുവാസി..."


"അതോ ഒന്നൂടെ തരാൻ പറയുവാനും പിന്നെ ചാൻസ് കിട്ടുമ്പോഴൊക്കെ ഓരോന്ന് പൊട്ടിച്ചോ എന്ന് പറയുവാനും.."


പഹ്ഹആ പരട്ട തൊരപ്പാ... നിന്റെ മറ്റവൾക്ക് പൊട്ടിക്കാൻ പറ ബലാലെ... "


പിന്നെ അവിടെ നിന്നില്ല.. ഉമ്മിയും ഉപ്പിയും വന്നു അവരും കുറെ കളിയാക്കി ചിരിച്ചു..


ആദ്യമായിട്ടാണ് ഒരാളുടെ കൈയിൽ നിന്ന് അടി വാങ്ങി വരുന്നത് അതുകൊണ്ടാണ് കളിയാക്കി ചിരിക്കുന്നത്..


ഒന്ന് തന്നാൽ രണ്ടെണ്ണം തിരിച്ചു കൊടുക്കാറാണ് പതിവ്...  ഇവിടെ അവന്റെ അടി വാങ്ങി വന്നതല്ലേ കോപ്പു പോലെയുള്ള ഞാൻ..


"ഡിയേ നമ്മളെ മോൾക്ക് ഒരാളെ പേടിയുണ്ടെന്നതിന്റെ തെളിവാണ് അവളുടെ മുഖത്തെ പാട്.... "(ഉപ്പി)


"ആരാ ഇഷു ആ ജിന്നിനെ നമ്മൾക്ക് ഒന്ന് പരിചയപ്പെടുത്തി തരുമോ അവനെ തന്നെ നമ്മുടെ മരുമോനാക്കാം... എന്റെ ഇക്കാ അതല്ലേ നല്ലത്..."(ഉമ്മി)


വീണു കിട്ടിയ അവസരത്തിൽ നമ്മളെ ഇട്ട് വാരുന്നുണ്ട്... എന്തൊരു സ്നേഹമുള്ള മാതാപിതാക്കൾ..


"അവൻ ജിന്ന് അല്ല ഡ്രാക്കുളയാണ്... ചോര ഊറ്റി കുടിക്കാൻ വരുന്ന ഡ്രാക്കുള..


അവന്റെ മുമ്പിൽ പോയി പെടേണ്ട രണ്ടുപേരുടെയും ചോര ഊറ്റി കുടിച്ചു കൊന്നിടും..."


"ഓ അത്രയ്ക്കുമാണോ ഡീ.... ആ ഡ്രാക്കുളയെ നമുക്കൊന്ന് പരിചയപ്പെടുത്തി താ എന്നിട്ട് ബാക്കി നോക്കാം.."


റബ്ബേ ഇവിടെ അധികം നിൽക്കുന്നത് സേഫല്ല വേഗം മുങ്ങിക്കോ ഇല്ലെ അവന്റെ പേരും നാടും മേൽവിലാസവും പറഞ്ഞു കൊടുക്കേണ്ടി വരും..


അതിന്റെ ആവശ്യമില്ല അവർക്ക് അറിയുന്നതല്ലേ...


എന്നാലും പറഞ്ഞു കൊടുക്കേണ്ടി വരും എന്റെയല്ലെ ഉമ്മിയും ഉപ്പിയും എന്തായാലും ചോദിക്കും..


വേഗം പോയി നിസ്കരിച്ചു കിടന്നുറങ്ങി...


എന്റെ മുഖത്ത്‌ ആരോ തലോടുന്ന പോലെ തോന്നിയതും ഞെട്ടിയെഴുന്നേറ്റു...


കറുത്ത് തടിച്ച ഒരു രൂപം എന്റെ മുമ്പിൽ അതും ചിരിക്കുമ്പോൾ രണ്ടു സൈഡിൽ കൂടി യക്ഷി പല്ലും വരുന്നുണ്ട്....


പടച്ചോനേ എന്നെ കാത്തോളീ... കിടക്കുമ്പോൾ ഒന്നും ചൊല്ലാതെ കിടന്നത് കൊണ്ടാവും..


വാ പൊന്തുന്നുമില്ല എന്റെ റബ്ബേ നാളെ എല്ലാവരും എന്റെ മയ്യത്ത് കാണേണ്ടിവരും..


ഇനിയെന്റെ റൂഹ് പിടിക്കാൻ വന്നതാണോ.... അയ്യോ പാവം ഞാൻ..


"ആ......ആ.......ആരാ...എ.....എന്ത്.....എന്താണ്...വേ......വേണ്ടത്....എൻ.....എന്തിനാ.....വ......വന്നത്..."

എന്ന് വിക്കി വിക്കി പറഞ്ഞതും..


ആ നിലാവിന്റെ വെളിച്ചത്തിലും മനസ്സിലാവുന്നുണ്ട് ഞാൻ പറഞ്ഞത് അവർക്ക് വ്യക്തമായില്ല എന്നുള്ളത്..


പിന്നെ ഒന്നും നോക്കിയില്ല ഒറ്റ ശ്വാസത്തിൽ പറഞ്ഞു..."ആരാ എന്താണ് വേണ്ടത് എന്തിനാ വന്നത്..."


"ഞാ.......ഞാനോ......നി......നിന്റെ....ബ്ലഡ്....കുടി.....കുടിക്കുവാൻ......വ......വന്ന......ഡ്ര......ഡ്രാക്കുളയാണ്...."


"നിങ്ങൾക്കും നമ്മളെ പേടിയാണോ.?

ഞാൻ പേടിച്ചിട്ടാണ് വിക്കി വിക്കി പറഞ്ഞത് അപ്പോ നിങ്ങൾക്കും നമ്മളെ പേടി ഉള്ളതുകൊണ്ടല്ലേ നിങ്ങളും വിക്കി വിക്കി പറഞ്ഞത്.."


"ആർക്ക് പേടി അതും നിന്നെ ഞാൻ നിന്നെ കളിയാക്കിയതാണ്.... അപ്പൊ എങ്ങനെ തുടങ്ങാം അല്ലെ ബ്ലഡ് കുടിക്കാൻ..."


"എന്റ്....എന്റെ....ബ്ലഡ്....ടേ...ടേസ്റ്റ്...ഇല്ല...സത്യം...... താഴെ മൂന്നാളുണ്ട് അവരെ പോയി കുടിച്ചോ ആ ബ്ലഡ്‌ നല്ല ടേസ്റ്റ് ആണ് വേഗം പോയിക്കോ....." പേടിച്ചിട്ട് പറയാൻ പോലും കിട്ടുന്നില്ലല്ലോ അയ്യോ എന്നെ ആരെങ്കിലും വന്നു ഒന്ന് രക്ഷിക്കണേ..


"എനിക്ക് ടേസ്റ്റ് ഇല്ലാത്ത ബ്ലഡാണ് ഇഷ്ടം..."


"എന്റെ രക്തത്തിൽ ഫുൾ അണുബാധയാണ്... നിങ്ങൾക്കും അണുബാധ കേറി എന്തെങ്കിലും രോഗം വന്നാലോ... നിങ്ങൾ പോയി അവരുടെ കുടിച്ചോ.."


"ഡ്രാക്കുളമാർക്ക് അണു ബാധ ഒന്നും ഒരു വിഷയമല്ല... അതിലും വലിയ ബാധയാണ് ഞങ്ങൾ പിന്നെയാ അണുബാധ..."


റബ്ബേ വടി കൊടുത്ത് അടി വാങ്ങിയാല്ലോ ഞാൻ..


"എന്താ മോളെ തുടങ്ങിയാലോ ദാഹിച്ചി lട്ട്‌ തൊണ്ട വരണ്ടു കിടക്കുവാണ്... മോളുടെ ബ്ലഡ് കുടിച്ചാലേ ദാഹം തീരൂ..."


"ഇത് ഞാൻ എവിടെയോ കേട്ട സ്വരമാണല്ലോ..." പിന്നെ ഒന്നും നോക്കിയില്ല വേഗം മൊബൈൽ തപ്പിപ്പിടിച്ചു എടുത്തു ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തു നോക്കി...


എന്റെ മുമ്പിൽ മാസ്ക്കിട്ട്  കറുത്ത ഡ്രസ്സുമിട്ട് ഒരു ആൾരൂപം... മാസ്ക് അഴിച്ചു മാറ്റിയതും..


"ഡാ നീയോ.... പോ ഹംക്ക് ബലാല് മുസീബത്ത് പോല്‌ത്താമോനെ..


നിന്റെ മയ്യത്ത് എന്റെ കൈ കൊണ്ടാണ് പട്ടി... നിൽക്കടാ അവിടെ ദേ ഓടിയാൽ നിന്റെ തലമണ്ട അടിച്ചു പൊട്ടിക്കും നിനക്ക് അവിടെ നിൽക്കുന്നതാണ് നല്ലത്...."


"പോടി പിശാചേ നിനക്ക് എന്നെ കൊല്ലാനല്ലേ.... എന്റെ പട്ടി നിൽക്കും നീ പോടി പൊട്ടിക്കാളി മുരിങ്ങക്കോലിnuv കയ്യും കാലും വെച്ച സാധനമേ..."


തൊരപ്പന്റെ ബാക്കിൽ ഓടുമ്പോഴാണ് ഉമ്മിയും ഉപ്പിയും ചിരിച്ചുകൊണ്ട് കേറി വന്നത്... ഓഹോ അപ്പോ ഇവരും അറിഞ്ഞു കൊണ്ടാണല്ലെ..


"എന്തിനാ ഇളിക്കുന്നത് രണ്ടുംകൂടി... ഞാൻ അറ്റാക്ക് വന്നു മരിച്ചാൽ ആര് സമാധാനം പറയും.... നിങ്ങൾക്ക് ഒറ്റ മോളല്ലേ ഉള്ളു ഒരു സ്നേഹവുമില്ല ദുഷ്ടന്മാർ.."


"ഡി ദുഷ്ടി നിനക്ക് വേറെ ഉമ്മയും ഉപ്പയുമുണ്ടോ? നീ ഞങ്ങളുടെ ബ്ലഡ് കുടിച്ചോ എന്നല്ലേ പറഞ്ഞത്... അപ്പോൾ നിനക്ക് ഞങ്ങളോട് എന്തൊരു സ്നേഹമാണ്..."(ഉപ്പി)


"അതുതന്നെ ഇക്കാ... അവളുടെ ടേസ്റ്റ് ഇല്ല കൂടെ അണു ബാധയും ഞങ്ങളുടേതാണേൽ ടേസ്റ്റും അണു ബാധയുമില്ല... ഇതിനെയൊക്കെ എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നത്... പൊന്നാര ഉപ്പയും മോളും അല്ലെ ഇപ്പൊ എന്തായി..."(ഉമ്മി)


"ശവത്തിൽ കുത്തല്ലേ ഉമ്മി

എനിക്കവനെ മനസ്സിലായിരുന്നു അതുകൊണ്ട അങ്ങനെ പറഞ്ഞത്..."


"ഉവ്വാ.. ഉവ്വേ... നിനക്ക് എന്നെ നല്ലോണം മനസ്സിലായിരുന്നല്ലോ അതാണല്ലോ ഞാൻ കണ്ടത് പേടി തൂറി..."


"അയ്യോ ശവം... നട്ടപ്പാതിരക്ക് ആളെ വിളിച്ച് പേടിപ്പിച്ചതും പോരാ എന്നിട്ട് പേടി തൂറി വിളിക്കുന്നോ തെണ്ടി പട്ടി ഇബ്‌ലീസെ മാക്രി ബലാലേ നീ..


Astaghfirullah..astahfirullah..നിന്നെക്കൊണ്ട് ഞാൻ കുറേ തെറി വിളിച്ചു..."


"ഡീ കണ്ണ് തുറന്നു സമയം നോക്ക് പോത്തേ 10 മണി പോലുമായില്ല അതിനെയാണ് അവൾ നട്ടപ്പാതിര പറയുന്നത്.... എവിടുന്നു കിട്ടി നിങ്ങൾക്ക് ഇതിനെ..."


"നിന്റെ പൊന്നാര ഇത്തയുടെ വയറ്റിൽ നിന്ന് വന്നതാണ് എന്തേ ഇഷ്ടമായില്ലേ....നിനക്ക് നട്ടപ്പാതിര അല്ലെങ്കിലും എനിക്ക് അതാണ്...


എല്ലാവരും പോയേ എനിക്ക് ഉറങ്ങണം...." ഇവിടെ കൂടുതൽ നിർത്തിച്ചാൽ എനിക്കിട്ട് പണിയും അജ്ജാതി മുതലുകളാണ് ട്ടോ..


അവരെ പറഞ്ഞയച്ചു വീണ്ടും നിദ്രാദേവിയെ കൂട്ടുപിടിച്ച് കിടന്നുറങ്ങി..


__________________________


എന്റെ റബ്ബേ ഈ കള്ളന്മാരെ ഒക്കേ സമ്മതിക്കണം... അവർ എങ്ങനെയാണാവോ കക്കാൻ കേറുന്നത്..


എങ്ങനെയൊക്കെയോ വലിഞ്ഞുകയറി അവളുടെ  വീട്ടിലെത്തി ഇപ്പോ റൂമിലെത്തി..


ഇതെന്തൂട്ട് കിടത്തമാണ് റബ്ബേ കണ്ട്രോൾ തരണേ... ഇങ്ങനെ പോയാൽ കിസ്സ് കൊടുക്കാൻ വന്ന ഞാൻ ഫസ്റ്റ് നൈറ്റ് കഴിഞ്ഞേ പോകൂ...കണ്ട്രോൾ തരി എന്റെ കണ്ട്രോൾ ദൈവങ്ങളെ... മെല്ലെ എന്റെ കൈ പതിഞ്ഞ അവളുടെ കവിളിൽ തൊട്ടുതലോടി..


പാവം എന്റെ അഞ്ചു വിരലുകളും അവളുടെ വെളുത്തു തുടുത്ത കവിളിൽ അടിപൊളിയായിട്ടുണ്ട്..


"ഡാ തൊരപ്പാ വേണ്ടാട്ടോ... എന്റെ കൈയിൽ നിന്ന് നീ മേടിക്കും ഒന്ന് പോയെ പട്ടി മനുഷ്യന്മാരെ ഉറങ്ങാനും സമ്മതിക്കില്ല പറഞ്ഞാൽ.."


പാച്ചുവാണെന്ന പെണ്ണിന്റെ വിചാരം.... അതുകൊണ്ട് വീണ്ടും ഇടങ്ങേറാക്കി കൊണ്ടിരുന്നു...


അവൾ പതിയെ കണ്ണ് തുറന്നു നോക്കി എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു വീണ്ടും കണ്ണടച്ചു കിടന്നു.... ബോധം വന്നത് പോലെ കണ്ണും തള്ളിയൊരു നോട്ടം..


"നീീീ.... നീയോ... ഈ ഡ്രാക്കുളയ്ക്ക് എന്തിന്റെ കേടാണ്... എന്നെ വീണ്ടും അടിക്കാനാണോ ഇപ്പോ ഇവിടേക്ക് വന്നേ.......!"ബാക്കി പറയാതെ ചാടിയെഴുന്നേറ്റിരുന്നു..


ആദ്യം പെണ്ണ് ഉറക്കച്ചടവോടെയായിരുന്നു പിച്ചും പേയും പറഞ്ഞത്.... എന്നെ കണ്ടതും..


"ആആആ...ഉമ്മമ്മാ..."എന്ന് അലറിയതും  ബാക്കി പറയാൻ സമ്മതിക്കാതെ അവളുടെ വാ പൊത്തിപ്പിടിച്ച്..


"എന്താടി പിശാചേ ഒച്ച വെച്ചു ആളെ കൂട്ടുന്നത്... നിനക്ക് തന്നെയാണ് ട്ടോ മോശം.. ഞാൻ പറയും നീ വിളിച്ചിട്ടാണ് ഞാൻ ഇവിടേയ്ക്ക് വന്നതെന്ന്..."


ഞാൻ പറഞ്ഞതും പെണ്ണ് കണ്ണുകൊണ്ട് എന്തൊക്കെയോ കോപ്രായങ്ങൾ കളിക്കുന്നുണ്ട് ഇടക്ക്‌ കാലുകൊണ്ടും കൈകൊണ്ടും.... ഇവൾക്ക് വട്ടായോ റബ്ബേ..


ആആആആആ.... ഇത് ഞാൻ ആക്കിയതാണ് ട്ടോ..

അവളുടെ ഒരു കടി കിട്ടിയപ്പോഴാണ് അവൾ ഇത്രയും സമയം കളിച്ചത് എന്തിനാണെന്നും കടി കിട്ടിയ കാര്യവും മനസ്സിലായത്... ഇപ്പോ പെണ്ണിന്റെ കൈകൊണ്ട് എന്റെ വാ കവർ ചെയ്തു..


"ഡാ സിംഹമേ നീ എന്നെ ശ്വാസംമുട്ടിച്ച് കൊല്ലുവാൻ നോക്കീട്ട് നീ ഇവിടെ കിടന്നു

അലാറമടിക്കുന്നോ ഡ്രാക്കുളെ..."


ഇവളിപ്പോ തനി വടയക്ഷിയായിട്ടാണുള്ളത്... ഒരേ ഒരു രക്ഷയെയുള്ളു നല്ല അഡാർ കിസ്സ് കൊടുത്തു അവളുടെ കൈയിക്ക്...


എന്റെ വാ കവർ ചെയ്തതിനേക്കാ സ്പീഡിൽ കൈ എടുത്തു... ഇല്ലെ ഞാനിപ്പോൾ ശ്വാസംമുട്ടി മരിച്ചു പോയേനെ..


"എന്തിനാ ഡാ നിന്നെയിപ്പോൾ ഇങ്ങോട്ടേക്ക് കെട്ടിയെടുത്തത്..." അവളുടെ നിരാശ കലർന്ന സംസാരം കേട്ട് എനിക്ക് ചിരി വന്നു...


"നിന്നെ കാണുവാൻ.. പിന്നെ നീ നേരത്തെ പറഞ്ഞ ഒരായിരം വേണ്ട ഒന്നു മതി

അതുവങ്ങി ഞാൻ പോയ്ക്കോളാം വേഗം തന്ന വേഗം പോകും.."


"എന്ത്.......ഞാൻ നിനക്ക് എന്ത് തരുമെന്ന പറഞ്ഞത് ഡാ.... വെറുതെ ഓരോന്ന് പറയാതെ ഒന്നുപോയെ പ്പാ... ഇവിടെക്ക് എങ്ങനെയെത്തി അതുപോലെ ഒന്നു പോയേ പ്ലീസ്..."


ഞാൻ വന്നത് എങ്ങനെയാണെന്ന് പോകുമ്പോൾ കണ്ടോ... ഇപ്പൊ പൊന്നുമോൾ തരാൻ നോക്ക്.."


"എന്ത് കുന്തമാണ് നിനക്ക് വേണ്ടത്.... അത് പറയാതെ ഞാനെങ്ങനെ തരും.."


"അതോ...അതുണ്ടല്ലോ..അത്.....എനിക്ക്......നീ നേരത്തെ തരാമെന്ന് പറഞ്ഞ കിസ്സ് കൊണ്ടാ."മുഖത്ത് ഇല്ലാത്ത നാണമൊക്കെ വരുത്തി പറഞ്ഞതാണ്...


"Whaaattt......അത് അപ്പോ ആ ചിമ്പാൻസിയെ കണ്ടതുകൊണ്ട് പറഞ്ഞുപോയതാണ് ഇനി എന്നെ കൊന്നാലും പറയില്ല പ്ലീസ്..."


കൈ കൂപ്പികൊണ്ടുള്ള അവളുടെ സംസാരം കേട്ടപ്പോൾ ഞാൻ അവളുടെ കൈ എന്റെ കൈക്കുള്ളിലാക്കി..


ഒരു കൈ കൊണ്ട് അവളുടെ മുഖത്തേക്ക് വീണ മുടി ഒതുക്കി  ചെവിയുടെ സൈഡിലേക്ക് വെച്ചു..


എന്റെ  നെറ്റി അവളുടെ നെറ്റിത്തടത്തിൽ വെച്ചു ഒരു കള്ള ചിരിയാലെ അവളെ നോക്കി..


പിന്നെ അവളുടെ ചുണ്ടിലെ തേൻ നുണയാൻ ഒരു വണ്ടിനെ പോലെ പോകുമ്പോൾ കുരിപ്പ് മുഖം മാറ്റിക്കളഞ്ഞത്.. അപ്പോൾ എന്റെ ചുണ്ട് പോയി അവളുടെ കവിളിൽ പതിഞ്ഞു... പതിയെ അവളുടെ വയറ്റിലൂടെ കൈയിട്ട് എന്റെ നെഞ്ചോട് ചേർത്തു പിടിച്ചതും പെണ്ണ് കുതറി മാറി കളഞ്ഞു.


"അതേ ഇനി ഇടയ്ക്കിടയ്ക്ക് ഇവിടേക്ക് വന്നോളാം ട്ടോ..

അപ്പോ ശരി ട്ടോ... അയ്യോ അവിടെ നോക്ക്.." എന്നുപറഞ്ഞു ഒരു ഭാഗത്തേക്ക് ചൂണ്ടിയതും പെണ്ണ് ഒരു നോട്ടം ആ ഗ്യാപ്പിൽ  ഞാനെന്റെ കവിൾ അവളുടെ ചുണ്ടിന്റെ ഭാഗത്ത് വെച്ചു എനിക്കും കിട്ടി ഒരു കിസ്സ്...


"നീയായിട്ട് എനിക്ക് തരില്ല അതുകൊണ്ട് ഞാൻ തന്നെ ഇങ്ങെടുത്തു... "


ഫ്യൂസ് പോയത് പോലെയാണ് പെണ്ണിന്റെ നിൽപ്പ്,വീണ്ടും കൊടുത്തു കിസ്സ് അല്ലാട്ടോ അഡാർ കടി... അവിടെ കൂടുതൽ നേരം നിന്നില്ല... വടയക്ഷിയുടെ തനിരൂപം പുറത്തു വരുന്നതിനു മുമ്പേ ഞാൻ പുറത്തു ചാടി..

___________________________


എന്റെ റബ്ബേ.... ഇവന് എന്താ പറ്റിയത് ഒരു റൊമാന്റിക് ഒക്കെ... കണ്ടാൽ കടിച്ചുകീറാൻ വരുന്നവനാണ്..


ഇന്ന് എന്റെ ദേവി പോലും എന്നോട് പിണങ്ങി പോയി... ഞാൻ ഉറങ്ങാതെ നേരം വെളുപ്പിച്ചു...


പിറ്റേന്ന് എഴുന്നേറ്റപ്പോൾ ഒന്നിനും ഒരു മൂഡില്ലായിരുന്നു... എന്നും നേരത്തെ പോവുന്ന ഞാൻ ഇന്ന് ക്ലാസ് തുടങ്ങിയതിനുശേഷമാണ് അവിടെയെത്തിയത്... എന്നെ കണ്ടതും പഹയൻ അവന്റെ ചുണ്ട് തുടച്ചു..


അവന്റെ ക്ലാസിൽ എങ്ങനെയൊക്കെയോ ഇരിക്കുമ്പോഴാണ് ഒരു കുട്ടി വന്നു എന്നെ അജ്മൽ സാർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്... ഹൗ രക്ഷപ്പെട്ടു..


പിന്നെ ഒന്നും നോക്കിയില്ല വേഗം ചാടിയിറങ്ങി ആരെയും കൂടെ കൂട്ടുവാൻ പോലും നിന്നില്ല..


പോകുമ്പോൾ അതാ മക്കളെ ധനുഷും ഇർഷാദും അവരുടെ വാലുകളും..


ഛെ സിംഹത്തിന്റെ അടുത്ത് നിന്ന് രക്ഷപ്പെട്ടു  ദേ എത്തിയപ്പോൾ കഷ്ടപ്പെട്ടു..


റബ്ബേ എന്റെ അടുത്തേക്ക് തന്നെയാണ് വരവ്... ഇവിടെ ആരും ഇല്ലല്ലോ എനിക്ക് വരവ് വെക്കുവാൻ..


വീണ്ടും ഞാൻ പെട്ടു മക്കളേ.... ഒരു അടിയുടെ ചാൻസ് വീണ്ടും കിട്ടിയിരിക്കുന്നു..


 അവർ എന്റെയടുത്ത് വന്നതും എന്റെ കൈ പിടിച്ചു തിരിച്ചു... ഹൗ ബല്ലാത്ത ജാതി വേദന...


"എന്റെ കൈ വിടടാ ഹംകേ...." ഇർഷാദിനെ നോക്കി പേടിപ്പിച്ചിട്ട് പറഞ്ഞത് മാത്രം ബാക്കി.. എവിടെ പേടിക്കുന്നു.. ഈ പഹയനൊന്ന് പേടിച്ചാൽ എന്താ.


"ഹായ് ചെല്ലക്കിളി സുഖമാണോ... അജൂക്കായുടെ അടുത്തേക്ക് പോകുന്ന തിരക്കിലായിരിക്കും ല്ലെ... പക്ഷേ എന്തു ചെയ്യാൻ കുറച്ച് സമയം നമ്മൾ ഒന്ന് സ്നേഹിക്കട്ടെ നമ്മളെ പൊന്നാര കാന്താരിയെ.."


"അത് പറയാനുണ്ടോ ധനുഷേ ഇവളെ സ്നേഹിക്കാൻ കിട്ടിയ അവസരം മൊത്തം മിസ്സ് ആയി പോയില്ലേ ഇന്ന് എന്തായാലും സ്നേഹിക്കാം.. ഒരു കിസ്സിലൂടെ ആണെങ്കിൽ പോലും..."


എന്ന് ഇർഷാദ് പറഞ്ഞതും ഇനി എന്ത് ചെയ്യും എന്നറിയാത്തൊരു അവസ്ഥയായിരുന്നു..


"നമ്മളെയും ഒന്ന് സ്നേഹിക്കുമോ മക്കളേ...." എന്ന് ചോദിച്ചുകൊണ്ട് നമ്മുടെ സുലൈമാനും രാഹുലും എന്റെ ഇടവും വലവും വന്നുനിന്നു..


"ഹോ ഇവിടെ ഉണ്ടായിരുന്നോ ആങ്ങളമാർ... ബാക്കി അവതാരങ്ങൾ എവിടെ പോയി നിങ്ങളുടെയൊക്കെ ഒരു ഭാഗ്യം ഈ ക്യാമ്പസിലെ പുലികുട്ടീനെയല്ലേ കിട്ടിയത്..."


 അവരുടെ അർത്ഥം വെച്ചുള്ള സംസാരം നമുക്ക് തീരെ പിടിക്കുന്നില്ല ട്ടോ..


"അതേടാ ഞങ്ങളുടെ ഭാഗ്യം തന്നെയാണ് ഇവളെ പോലൊരു പെങ്ങളെ കിട്ടിയത്..."  (ഹനുമാൻ)


"പെങ്ങൾക്ക് എന്ത് സംഭവിച്ചാലും അവിടെയെത്തുന്നതാണ് ഡാ യഥാർത്ഥ ആങ്ങള... "(രാഹുൽ)


 "എന്റെ പെങ്ങളെ കൈ വിടെടോ ന***&...."എന്നും പറഞ്ഞു അവന്റെ നെഞ്ചുംകൂട് നോക്കി ഒരു ചവിട്ടു കൊടുത്തു..


പിന്നെ അവിടെ ഒരു ഉഗ്രൻ ഫൈറ്റായിരുന്നു.. വാങ്ങിയും കൊടുത്തും അവർ തുടർന്ന് കൊണ്ടു നിന്നു..


നമ്മൾ അവർക്ക് സപ്പോർട്ട് എന്നോളം വിസിലടിച്ചും കൈമുട്ടിയും അവരെ പ്രോത്സാഹിപ്പിച്ചു..


അപ്പോഴാ അവിടേക്ക് അജൂക്കാ ഓടിവന്നത്.. പിന്നെ എല്ലാവരും പോയ വഴിയിൽ പുല്ല് മുളക്കില്ല... അമ്മാതിരി ഓട്ടമായിരുന്നു...  കണ്ടം വഴി ഓടി...


"എന്താ ഡി കുരിപ്പേ അടിയും കണ്ടുകൊണ്ട് നമ്മളെയും കളിയാക്കി നിൽക്കുന്ന് നിനക്ക് വേണ്ടിയാണ് നമ്മൾ അടി ഉണ്ടാക്കിയത്... എന്നിട്ട് കോപ്പ് കളിയാക്കി ഇളിക്കുന്നു..."


"അയ്യോ എന്റെ ഹനുമാനെ നിങ്ങളെ പ്രോത്സാഹിപ്പിച്ചതല്ലേ ഞാൻ..."


"ഒടുക്കത്ത പ്രോത്സാഹനമായി  പോയല്ലോ... പിന്നെ ഞങ്ങൾ ഇപ്പൊ വന്നത് ഒരു കാര്യം പറയാനാണ്.."


"നിങ്ങളുടെ കാര്യങ്ങളൊക്കെ നിങ്ങള് പിന്നെ പറഞ്ഞോ... ഞാൻ എന്റെ കാര്യം പറഞ്ഞു പോയിക്കോളാം..."(അജുക്ക)


"ഡീ സനയുടെ വീട്ടിൽ അവൾക്കൊരു കല്യാണാലോചന... എന്റെ പെങ്ങൾ മനസ്സുവെച്ചാൽ മാത്രമേ നമ്മുടെ കാര്യം നടക്കൂ... നിനക്കറിയാലോ അവളുടെ ഉപ്പ ഈ പ്രണയവിവാഹത്തിന് താല്പര്യമില്ലാത്ത ആളാണെന്ന്... അയാൾ ആണേൽ ഒടുക്കത്തെ ഒരു സൈക്കോ തന്തയും..  എന്റെ പൊന്നു പെങ്ങൾ ഒന്നു മനസ്സ് വെച്ചാൽ   ഒന്ന് വെക്ക് ഡാ പ്ലീസ് നീ എന്റെ മുത്തല്ലേ..."


"ഒന്ന് ശ്വാസം വിട്ട് പറഞ്ഞൂടെ മനുഷ്യാ നിങ്ങൾക്ക്... ആ കാര്യം ഞാൻ ഏറ്റു പക്ഷേ എനിക്കും എന്റെ ബ്രദേർസിനും ഇന്ന് ബിരിയാണി വാങ്ങി തരണം ഓക്കേ ആണോ..?"


"കുട്ടിപിശാച് എന്തിനുമേതിനും കൂലി വേണം തെണ്ടിക്ക്.. പെങ്ങൾ ആണ് പോലും പെങ്ങൾ.. കാര്യം കാണാൻ പെങ്ങളെ കാലും പിടിക്കണം എന്നല്ലേ വാങ്ങിത്തരാം.... ലഞ്ച് ടൈം കാന്റീൻ വന്നാൽമതി....എന്നാപ്പിന്നെ നിങ്ങൾ കണ്ടിന്യൂ ചെയ്തോളൂ ഞാൻ പോയി ട്ടോ.."


"വെയിറ്റ് പോവല്ലേ നിങ്ങൾ എന്തിനാ ഓടിവന്നത്..."


"സായു മെസ്സേജ് അയച്ചിരുന്നു നീ എത്തിയോ ഇല്ലയോ എന്ന് അറിയുവാൻ... പിന്നെ നിന്നെ കാണാത്തതുകൊണ്ട് ഓടി വന്നതാണ്..." അതും പറഞ്ഞു അജുക്ക പോയി.


പിന്നെ അവർ പറഞ്ഞത് കേട്ടപ്പോൾ നമ്മൾ വാ പൊത്തിപ്പിടിച്ചു ചിരിക്കാൻ തുടങ്ങി..


"എനിക്ക് ആദ്യമേ തോന്നിയിരുന്നു... ദേവുനെ കാണുമ്പോളുള്ള  നിങ്ങളുടെ നോട്ടം ഉണ്ടല്ലോ പെറ്റ തള്ള സഹിക്കില്ല...


ആ ലൈൻ വലിക്കാൻ നോക്കണ്ട മോനെ അത് പവർ ഫുള്ളാണ്.... ആ ലൈൻ ആദ്യമേ കെട്ടിവെച്ചതാണ് അവളുടെ കാണാമറയത്തുള്ള മൊഞ്ചൻ..."


"ഡീ ബടക്കുസെ ആ ലൈൻ കെട്ടിവെച്ച ലൈൻമാനാണ് ലവൻ നീ പറഞ്ഞ അവളുടെ കാണാമറയത്തുള്ള മൊഞ്ചൻ..."


"അയ്യേ ഇവനോ മൊഞ്ചനോ ഒന്നുപോയെ ഹനുമാനേ..." നിങ്ങൾക്ക് മനസ്സിലായില്ലേ ദേവൂനെ രാഹുലിന് പെരുത്തിഷ്ടമായി പോലും..


"നി lന്നോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേടാ ഈ ഹംകിന്റെ അടുത്തേക്ക് ഈ കാര്യവും പറഞ്ഞു വരണ്ടായെന്ന് ഇപ്പോൾ എന്തായി തെണ്ടി...


പിന്നെ ഹനുമാൻ പറഞ്ഞതാണ് സത്യം... ഞങ്ങൾ 2 പേരുമാണ് പരസ്പരം സ്നേഹിക്കുന്നത്.. അവളെ എനിക്കറിയാം അവൾക്ക് എന്നെ അറിയില്ല ഞാൻ പറഞ്ഞാൽ അവൾ വിശ്വസിക്കുമോ എന്നും അറിയില്ല..

അത്രയ്ക്ക് ഇഷ്ടമാണ് ഡാ എനിക്കവളെ എന്റെ ജീവനാണ് അവൾ അവളില്ലാതെ എനിക്ക് പറ്റില്ല ഡാ നീ ഒന്ന് പറയണം... അവൾ ഇത്രയും കാലം സ്നേഹിച്ച അവളുടെ കാണാമറയത്തെ മൊഞ്ചൻ ഞാനാണെന്ന് പ്ലീസ് ഡാ പറയുമോ..."


അവനത് പറഞ്ഞ് നാവ് ഉള്ളിലേക്ക് ഇട്ടില്ല അപ്പോഴേക്കുണ്ട് ബാക്കിൽ നിന്നൊരു തേങ്ങൽ കേൾക്കുന്നത്..


നോക്കിയപ്പോൾ നമ്മളെ ദേവു ഓടിവന്നു അവനെ വാരിപ്പുണർന്നു... ങേ ഇവൾ  ഇങ്ങനെയൊക്കെ ചെയ്യുമോ..


അവർ പരസ്പരം അവരുടെ സ്നേഹം കൈമാറുന്നുണ്ട്...  കണ്ടിട്ട് അസൂയ വരുന്നു..

___________________________


അങ്ങനെ ദേവികയുടെയും രാഹുലിന്റെയും പ്രണയം പൂത്തുലഞ്ഞു..


നമ്മളെ എന്നാണാവോ... ഇവരൊക്കെ സ്നേഹിച്ചു നടക്കുന്നത് കാണുമ്പോൾ കൊതിയാവുന്നു..


നമ്മൾ സ്നേഹിക്കാൻ പോകുമ്പോൾ അവളത് മടക്കി നാലാക്കി പോക്കറ്റിൽ വച്ച് തരും... പിന്നെ എനിക്ക് കലിപ്പ് വരാൻ വേറെവഴി വേണോ... നക്കാൻ കേറുമ്പോൾ കുത്താൻ കയറുന്നു എന്ന് പറഞ്ഞ അവസ്ഥ..


അവൾ സ്നേഹം കാണിക്കുന്നെ ചിമ്പാൻസി വരുമ്പോൾ മാത്രമാണ്... എന്റെ ആഗ്രഹം അവൾ എന്നും വന്നിരുന്നെങ്കിലെന്നും.


ലഞ്ച് ടൈമിൽ പിശാചിനെയും കാത്തു എല്ലാവരും അവിടെ ഇരുക്കുബോൾ ദാ അടിപാടി വരുന്നു നമ്മുടെ ചുന്ദരിക്കുട്ടി.


എല്ലാവരും ഫുഡ് കഴിച്ചു ഇരിക്കുമ്പോൾ അവളുടെ ഒരു പാട്ട്... നമ്മളെ പെണ്ണ് പൊളിയാണ് ട്ടോ..

 

🎶അല്ല ഏടേയന്നാപ്പാ പോയീന്...

എന്ത്ന്നാന്നപ്പാ കയിച്ചിന്..

മൂസക്കാന്റെ പൂടിയ പോയിറ്റ്..

ചിക്കൻ ബിരിയാണി കയിച്ചിന്..🎶


ലെവൾ പാടിയപ്പോൾ നമ്മൾ മറുപടി കൊടുത്തു ഞാനാരാ മോൻ..


 🎶ബേങ്കി...ബേങ്കി...ബേങ്കി...

ബും

ബേങ്കി...ബേകി....ബേങ്കി..ബും...🎶


എന്റെ റബ്ബേ ഞാൻ  മാത്രമല്ല മറുപടി കൊടുത്തത് ബാക്കി അലവലാതീസും പാടിയിരുന്നു..


"ഡീ ഇഷു നീ മാത്രം എന്താ ആരെയും വായി  നോക്കാത്തെ... നിനക്കും വേണ്ടേ ഇവരെപ്പോലെ ഒരു കൂട്ട്... നമ്മളെ സയാൻ സാറിനെ നോക്കിയാലോ എന്ത് പറയുന്നു എന്റെ ഇഷ മെഹ്റിൻ.."


ഹായ് ഇവർ ഞമ്മളെ മുത്താണ്...


"എന്റെ ഹനുമാനേ... എന്തിനാടാ ജീവനോടെ ഇരിക്കുമ്പോൾ എന്റെ ദേഹത്ത് റീത്ത് വെക്കുന്നത്.... ഇതിലും ഭേദം എന്നെ അങ്ങ് കൊല്ലുന്നത് അല്ലേടാ.."


"അത്രയ്ക്കായോ. എന്നാ പിന്നെ എന്റെ പൊന്നുമോളേ വേറെ ആരുടെയും വായിനോക്കി കഷ്ടപ്പെടേണ്ട നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.."


"നീ പോടാ കാട്ട് സിംഹമേ... ഓടുന്ന ട്രെയിനിൽ ഞാൻ തൽക്കാലം തല വെക്കുന്നില്ല... നിന്നെ കെട്ടുന്നതിലും ഭേദം ആരെയും കെട്ടാതെ ഇരിക്കുന്നതാണ്..."


പഹയത്തി അതും പറഞ്ഞു ഓടുവാൻ തയ്യാറെടുത്തതാണ് നമ്മളെ ഭാഗ്യത്തിന് അവിടേക്ക് ചിമ്പാൻസി വന്നു..


"സായുക്കാ ഞാൻ ഇന്ന് നിങ്ങളുടെ കൂടെയാണ് വരുന്നത് ട്ടോ... നിങ്ങളെ കെട്ടിപ്പിടിച്ചു വണ്ടിയുടെ പുറകിൽ ഇരുന്നു ഓരോ കാറ്റ് വന്ന് നമ്മളെ തഴുകി പോകുമ്പോൾ അതിന്റെ കൂടെ ഓരോ ചുംബനങ്ങൾ തരണം...  എന്നിട്ട് ഈ പ്രപഞ്ചത്തോട് എനിക്ക് വിളിച്ചു പറയണം ഇതാണ് എന്റെ പ്രാണൻ... എന്റെ സ്വീറ്റ് ഹാർട്ട് എന്ന്... എന്നെ കൂടെ കൂട്ടുമോ ഇക്കാ?"


എന്റെ അടുത്ത് വന്നിരുന്നു എന്റെ മടിയിൽ അവളുടെ രണ്ട് കാലും വെച്ച് താടിയും പിടിച്ചു വലിച്ചു മുടിയിലൂടെ കൈകൾ ഓടിച്ച് കൊഞ്ചിക്കൊണ്ടു ചോദിച്ചപ്പോൾ നമ്മൾ ഓക്കെ പറഞ്ഞു.


I LOVE U BABY Love u......love u so much......ഉമ്മ്മ്മാ....


എന്നും പറഞ്ഞ് കിസ്സും തന്നു അവൾ പോയി... ഒറിജിനൽ കിസ്സ് ഒന്നുമല്ല ട്ടോ..

________________________


"ഹഹാഹാ. ഡീ ചിമ്പാൻസിയുടെ മുഖം നോക്ക് കടന്നൽ കുത്തിയ പോലെ..." (സന)


"വീണുകിട്ടുന്ന ഒരു അവസരവും പാഴാക്കരുത്... അവസരങ്ങൾ അമൂല്യമാണ് അത് പാഴാക്കരുത് മക്കളെ..."


ചിരിച്ചും കളിച്ചും സമയം പോയതറിഞ്ഞില്ല...😊


അതിനിടയിൽ ദേവൂനെ കണ്ടില്ല...  ഇപ്പോൾ വരാമെന്ന് പറഞ്ഞ് പോയതാണ് ഇതുവരെ വന്നില്ല ചേട്ടായിയുടെ അടുത്തുണ്ടാകും..


ഇച്ചിരി കഴിഞ്ഞു സനയും പോയി.... സന ആദ്യം ഫുൾ സങ്കടത്തിലായിരുന്നു ഓളെ സൈക്കോ തന്ത സമ്മതിച്ചില്ലേലോ ഓർത്തിട്ട് ഞമ്മളാരാ മോള് അവരുടെ കാര്യം അങ്ങ് നടത്തിക്കൊടുത്തു..


ഇപ്പോ കുരുപ്പ് ടൈം കിട്ടുമ്പോഴൊക്കെ അജൂക്കാടെ അടുത്താണ്.... കാര്യം പറഞ്ഞാൽ നമ്മൾ കട്ട പോസ്റ്റ്...


അങ്ങനെ ഓരോന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് ഒരു കുട്ടി ഓടി വന്നു പറഞ്ഞത്..


ദേവികക്ക് ആക്സിഡന്റ് ആയിയെന്ന്..   പിന്നെയൊന്നും നോക്കിയില്ല അവിടേക്ക് ഓടിപ്പോയി... അവിടെ എത്തിയപ്പോൾ കണ്ടത് വെള്ള പുതച്ച് ആംബുലൻസിൽ കേറ്റുന്ന എന്റെ ദേവൂനെയായിരുന്നു...


അവിടെയുള്ള ഒരു കുട്ടി പറയുന്നത് എന്റെ കാതുകളിലേക്ക് അലയടിച്ചുയർന്നു കൊണ്ടിരുന്നു....

'ആ കുട്ടി മരിച്ചിട്ടുണ്ടാവും

ഇനി ബാക്കി ഉണ്ടായിട്ടും വല്യ കാര്യമില്ല....'


"ഇല്ലാ......ഞാ....ഞാൻ....ആ....ആർക്കും വിട്ടു തരില്ല...എന്റെ ദേവൂനെ.....ദേവു.....!


ദേവു...................!!!" എന്നൊരു അലർച്ചയായിരുന്നു.... പിന്നെ ആ വണ്ടിയിൽ എന്നെയും കേറ്റി....


ദേവുന് ഒന്നും സംഭവിക്കല്ലേ റബ്ബേ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന...


വണ്ടി മുന്നോട്ട് ചലിക്കുന്നതിന് അനുസരിച്ച് എന്റെ പ്രാർത്ഥന എന്റെ ദേവുന് ഒന്നും സംഭവിക്കല്ലേ എന്നുമാത്രമായിരുന്നു..


 പക്ഷേ ഞാൻ അറിഞ്ഞില്ല അവിടെ എനിക്കൊരുക്കിയ കെണിയാണെന്ന്..

"മതിയെടാ ഇർഫാനെ ഇനി നീ എഴുന്നേറ്റോ ആക്ടിംഗ് ഓവറാക്കി ചളമാക്കല്ലേ മുത്തേ..."


ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾ പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ മുഖം ഞാൻ കാണുന്നത് തന്നെ.. 


 "ധനുഷ്............!!!"എന്ന് പറഞ്ഞതും കിടന്നിടത്തു നിന്ന് വെള്ളത്തുണിയും നീക്കി ഇർഫാനും എഴുന്നേറ്റു... അവർ  എന്നെ ചതിച്ചതായിരുന്നല്ലേ...

എന്റെ റബ്ബേ ഈ വണ്ടി എവിടെയെങ്കിലും പോയി ഇടിച്ചിരുന്നെങ്കിൽ..


"ഡീ പൊന്നേ ഞാനുമുണ്ട്ട്ടോ... ഇന്ന് നമ്മുടെ ദിവസമാണ് ചക്കരേ നിന്നെ സ്നേഹിക്കാൻ പറ്റിയ ദിനമാണ് മുത്തേ..."


"ഇർഷാദ്..... നിങ്ങളൊക്കെ കൂടി എന്നെ ചതിച്ചതാണല്ലേ.. എന്തായാലും നിങ്ങളുടെ ആഗ്രഹം ഒരിക്കലും നടക്കില്ല..."


"ആരു പറഞ്ഞെടി പുല്ലേ... ഒരിക്കലും നിന്റെ ആങ്ങളമാർ വരില്ലടി രക്ഷിക്കാൻ.... അവർ അവിടെ ഫുൾ ബിസിയിലാണ് പിന്നെ നീ എവിടെയാണെന്ന് പോലും അവർക്ക് അറിയില്ല പിന്നെങ്ങനെ നമ്മളെ ആഗ്രഹം നടക്കാതിരിക്കും... നടത്തി കാണിച്ചു തരും.. അവർ അവിടെ ബിസി ആവുമ്പോൾ നമ്മൾക്ക് ഇവിടെ ആഘോഷിക്കാം..."


"അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ ഞാനും കൂടെ ഒന്ന് മനസ്സ് വെക്കേണ്ടേ.... പിന്നെ നിങ്ങളുടെ മുമ്പിൽ കീഴടങ്ങുന്നതിലും നല്ലതാണ് മരണത്തിന് മുമ്പിൽ കീഴടങ്ങുന്നത്.."


"ഞങ്ങളുടെ ആഗ്രഹം കഴിഞ്ഞാൽ നീ എന്തിന്റെ മുമ്പിലും കീഴടങ്ങിക്കോ നോ പ്രോബ്ലം അല്ലെ ഇക്കാ.... ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ ആങ്ങളയായി നടന്നതല്ലേ അതിന് എല്ലാവരുടെയും മുമ്പിൽ വെച്ച് എന്റെ കരണം പുകച്ചില്ലേ പുല്ലേ..."


"അത് നീ ചോദിച്ചു വാങ്ങിയതാണ് ഇർഫാനെ... ആങ്ങള എന്നു പറഞ്ഞു നടന്നാൽ പോരാ പെങ്ങളുടെ മനസ്സും മനസ്സിലാക്കണം അറിയണം... പെങ്ങളെ കൂട്ടിക്കൊടുക്കുന്നതാണോ ഡാ നീ പറഞ്ഞ ഈ ആങ്ങള...


എന്നെ അവിടെ കാണാതിരിക്കുമ്പോൾ തന്നെ അവർ അന്വേഷിക്കും.. പിന്നെ നിങ്ങൾ അവിടെയില്ലാതിരിക്കുമ്പോൾ തന്നെ മനസ്സിലാക്കാനുള്ള കഴിവുണ്ട് അവർക്ക്... കഴുകന്മാരുടെ കൈകളിലായിരിക്കും ഈ പെങ്ങളെന്ന്..."


"അതിന് ഈ കഴുകന്മാർ ഇപ്പോൾ അവിടേക്ക് പോകുമല്ലോ നിന്നെ സുരക്ഷിതമായ ഒരിടത്താക്കി ഞങ്ങൾ അവിടേക്ക് പോയി വരും... അപ്പോൾ നമ്മളിലുള്ള സംശയവും ഗോവിന്ദ...." (ഇർഷാദ്)


"നീ എന്നെ അടിച്ചതിന്റെ പ്രതികാരവും കൂടിയാണ് ഇന്ന് ഇവിടെ നടക്കാൻ പോകുന്നത്...  പ്രതികാരം എങ്ങനെയാണെന്ന് വെച്ചാൽ ഇന്നത്തെ മഞ്ഞ പത്രത്തിലും ബ്രേക്കിങ്‌ ന്യൂസിലുമായിട്ട് ഉണ്ടാവും..


അനാശാസ്യത്തിന്റെ ഇടയിൽ +2 വിദ്യാർത്ഥിനിയേയും നാലുപേരെയും ഹോട്ടൽ റെയ്ഡ് നടത്തിയപ്പോൾ അറസ്റ്റ് ചെയ്തു... അന്നത്തെ ഫുൾ ചർച്ച വിഷയം അതായിരിക്കും മോളെ..... "(ധനുഷ് )


"പക്ഷേ ഞങ്ങൾ ആയിരിക്കില്ല ട്ടോ ആ നാലുപേർ എന്നാലും നമ്മളെ ആഗ്രഹം നടത്തിയതിന് ശേഷം നിന്റെ കൂടെ നിനക്ക് വേണ്ടി അവരെ പറഞ്ഞു വിടും... അവർക്ക് ക്യാഷ് വേണ്ട നിന്റെ ശരീരം തന്നെ മതിയെന്ന്.." (ഇർഷാദ്)


"ഒരിക്കലും നടക്കാത്തൊരു ആഗ്രഹം... കൂടുതൽ സ്വപ്നം കാണല്ലേ മരണത്തിന്റെ മുമ്പിൽ മുട്ടുമടക്കിയാലും നിങ്ങളുടെ മുമ്പിൽ നിങ്ങളുടെ ആഗ്രഹത്തിന് മുമ്പിൽ ഞാൻ നിന്ന് തരില്ല..."


"നിന്റെ ഈ ചങ്കൂറ്റം ഉണ്ടല്ലോ പെണ്ണെ അതാണ് നമ്മളെ നിന്നിലേക്ക് വല്ലാതെ അടുപ്പിക്കുന്നതും മത്ത് പിടിപ്പിക്കുന്നതും... ശോ ഇനിയും വയ്യാ ഇപ്പോൾ തന്നെ കടിച്ചു തിന്നുവാൻ തോന്നുന്നു..." അതും പറഞ്ഞു ധനുഷ് കാമവീരനെ പോലെ എന്റെ അടുത്ത് വന്നു "എന്തൊരു സ്മെൽ ആണ് പെണ്ണെ നിന്നെ.. മ്മ്മ്മ്മ്മ് ആാാഹ്...." അവന്റെ ചുണ്ടുകൾ എന്റെ അധരങ്ങൾ ലക്ഷ്യം വെച്ചു വരുന്നത് കണ്ടതും മുഖം വെട്ടിച്ചു കളഞ്ഞു..


"മതിയെടാ സ്ഥലമെത്തി നീ വന്നേ എന്തായാലും അവൾ നമ്മുക്കുള്ളതല്ലേ നീ വാ.." എന്നും പറഞ്ഞു ഒരു ഹോട്ടലിന്റെ മുമ്പിലായി വണ്ടി നിർത്തി അത് ധനുഷിന്റെ ഹോട്ടലാണെന്ന് മനസ്സിലാക്കാൻ അധികസമയം വേണ്ടി വന്നില്ല..


അവിടെയൊരു റൂമിൽ കൊണ്ടുപോയി ഇട്ടു അവർ പോയി... യാ റബ്ബേ നീയാണ് എനിക്ക് തുണ നിന്റെ സംരക്ഷണം അല്ലാതെ വേറൊരു സംരക്ഷണവും എനിക്കില്ല എന്നെ സംരക്ഷിക്കണേ റബ്ബേ... നിന്റെ കാവൽ എനിക്ക് ഉണ്ടാവണെ നാഥാ.


"ഹായ് വരണം വരണം തമ്പുരാട്ടി.. നീ ആൾ കൊള്ളാലോ ഡീ... നോക്കടാ എന്നാ മൊഞ്ചാണ് നമ്മൾക്ക് പെരുത്ത് ഇഷ്ടായി.. പൊളി ഐറ്റം..." ആ കൂട്ടത്തിലൊരുത്തൻ എന്നെ നോക്കി അതും പറഞ്ഞു അടുത്തേക്ക് വന്നു..


"അല്ലേലും ഞാൻ പൊളിയാണ് നിങ്ങൾ പൊളിയാതിരുന്നാൽ മതിയായിരുന്നു.... എന്നോട് കളിക്കാൻ നിന്നാൽ കളി പഠിപ്പിച്ചു കൊടുക്കും ഞാൻ... ഉടക്കാൻ വരല്ലേ ഞാൻ വേറെ ലെവലാ അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ കെട്ടഴിച്ചു വിടടാ തെണ്ടികളെ..."


"അധികം കിടന്നു ചിലക്കാതെടി പുല്ലേ,, സിംഹക്കൂട്ടിലേക്ക് വന്നൊരു പേടമാനാണ് എന്നിട്ട് ഒരു തരിപോലും ഭയമില്ലാതെ നിൽക്കുന്നത് കാണുമ്പോളുണ്ടല്ലോ മോളെ.. ഇപ്പോൾ തന്നെ നമ്മൾക്കൊന്നു കൂടിയാലോ എന്നുണ്ട് ബട്ട്‌ ആദ്യം അവർക്ക് തന്നെ വേണമെന്ന് പറഞ്ഞു പോയി.. ഇല്ലേൽ ഇപ്പോൾ നമ്മളുടെ കലാപരുപാടി തുടങ്ങിയേനെ..." അവരിൽ ഒരുത്തൻ അതും പറഞ്ഞു വശ്യമായ നോട്ടം നോക്കാൻ തുടങ്ങി..


"ആണാണെങ്കിൽ കെട്ടഴിച്ചു വിടെടാ...."


"ആണത്തം ഇപ്പോൾ വേണമെങ്കിൽ ഞാൻ തെളിയിച്ചേനെ... പക്ഷേ അവർ വരുന്നതിന് മുൻപ് നിന്നെ ഒന്നും ചെയ്യരുത് എന്നാണ് അവരുടെ ഓഡർ.. അവരുട ഉപയോഗം കഴിഞ്ഞു കിട്ടുമല്ലോ അപ്പോൾ എന്റെ ആണത്തം ഞാൻ തെളിയിച്ചു തരാട്ടോ.."


"ഛെ...... നിന്റെ പെങ്ങൾക്കാണ് ഈ ഗതി വന്നതെങ്കിൽ നീയൊക്കെ ഇങ്ങനെത്തന്നെ പറയുമോ, പ്രതികരിക്കുമോ ഡാ..."


"നോ നെവർ.. അവന്റെ കൈയിൽ നിന്ന് കുറച്ച് ക്യാഷ് വാങ്ങും പിന്നെ അവളെ ആൾക്കാർക്ക് കൂട്ടികൊടുക്കും... ഹഹഹാ..." അതും പറഞ്ഞു അവൻ ചിരിക്കുവാൻ തുടങ്ങി..


"ഇന്നത്തെ ഒരു ദിവസം കഴിഞ്ഞാൽ നിനക്കും അതൊരു ശീലമായി മാറും.. തന്നെ ഇറങ്ങിക്കോളും വേണേൽ.. നമ്മളെ കൂടെ കൂടിക്കോ..." മറ്റവന്റെ തോളിൽ കൂടെ കൈയിട്ടു വേറൊരുത്തൻ വന്നു സൈറ്റടിച്ചു പറഞ്ഞ ഡയലോഗ് ആണ്..


"വാക്കുകൾ സൂക്ഷിച്ചു സംസാരിക്കണം എന്തും പറയാമെന്ന ലൈസൻസ് നിനക്ക് ആരും തന്നില്ലല്ലോ... പിന്നെ സ്വന്തം പെങ്ങളുടെ മാനത്തിന് വില പറയുന്നത് പോലെ എന്റെ അടുത്തു വന്നു ഇമ്മാതിരി ചെറ്റത്തരം പറഞ്ഞാലുണ്ടല്ലോ.? എന്തായാലും ജീവനോടെ ഇരിക്കുമ്പോൾ എന്റെ ദേഹത്ത് തൊടാൻ കഴിയില്ല അതിന് ഈ ഞാൻ സമ്മതിക്കില്ല..


അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നിങ്ങളെ പോലുള്ളവർ സമൂഹത്തിന് തന്നെ അപമാനമാണ്... ഭൂമിക്ക് ഭാരമാകാതെ ചത്തുകൂടെ നിങ്ങൾക്കൊക്കെ..."


എന്ന് പറഞ്ഞു തീർന്നില്ല അതിന് മുമ്പേ എന്റെ ചുണ്ടും കവിളും പുകഞ്ഞിരുന്നു... ചുണ്ട് പൊട്ടി ബ്ലഡ്‌ വരുന്നുണ്ട്..


"ചുടുചോര ഡാ..... തേനൂറും ചുണ്ടിലെ ചുടുചോര ഊറ്റി കുടിക്കുവാൻ എന്തൊരു രസമായിരിക്കും.. അതിന് ഇരട്ടി മധുരവുമായിരിക്കും..." എന്നും പറഞ്ഞു എന്റെ ചുണ്ട് ലക്ഷ്യം വെച്ചുകൊണ്ട് അവൻ വന്നു..


"ഡാ ശ്യാം വേണ്ട ബോസ് അറിഞ്ഞാൽ പ്രശ്നമാകും നീ വന്നേ ചുണ്ടിന്റെ തേൻ പിന്നെ നുകരാം.."


ഓഹോ അപ്പോൾ പെങ്ങളെ പോലും കൂട്ടികൊടുക്കാൻ മടിയില്ലാത്ത ഈ ചെറ്റയുടെ പേര് ശ്യാം എന്നാണല്ലേ..


അതിലൊരുത്തൻ അവനെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൻ അതൊന്നും ചെവി കൊണ്ടില്ല... എന്റെ അധരങ്ങളെ ലക്ഷ്യം വെച്ചു തന്നെ വന്നുകൊണ്ട് നിൽക്കുന്നു..


എന്റെ റബ്ബേ എന്നെയൊന്ന് നിന്റെ അടുത്തേക്ക് വിളിച്ചിരുന്നെങ്കിൽ.... വയ്യാ റബ്ബേ ഇവരുടെ കാമത്തിന് മുമ്പിൽ എന്റെ ശരീരം ഇട്ടുകൊടുക്കാൻ... കണ്ണുകൾ അടച്ചു പിടിച്ചു റബ്ബിനോട് മനസ്സുരുകി പ്രാർത്ഥിച്ചു..


* * * * * * * * * * * * * * * *


മനസ്സിന് വല്ലാത്തൊരു അസ്വസ്ഥത... ഒരു ഭാരം പോലെ പ്രിയപ്പെട്ടവർക്ക് ആപത്ത് സംഭവിക്കുവാൻ പോകുന്നത് പോലെയൊരു തോന്നൽ..


ഛെ ഈ മനസ്സ് ആവിശ്യമില്ലാത്തത് മാത്രമേ ചിന്തിച്ചു കൂട്ടൂ....


അല്ലടാ നിനക്ക് വേണ്ടപ്പെട്ട എന്താണോ അതിന് വലിയൊരു ആപത്തിൽ പെട്ടിരിക്കുകയാണ്..


എന്ന എന്റെ മനസ്സ് വീണ്ടും വീണ്ടും അത് തന്നെ പറയുന്നത് പോലെ എന്റെ മനസ്സിലേക്ക് വന്ന മുഖം എന്റെ പെണ്ണിന്റെയായിരുന്നു..


അവളെ അവിടെ എവിടെയും കാണുന്നില്ലെങ്കിലും ലവളെ ശത്രുക്കളെ എല്ലാത്തിനെയും അവിടെ കാണുന്നുണ്ട് അത് തന്നെയൊരു ഭാഗ്യമാണ്... എന്തായാലും ലവളെ തിരക്കി നടക്കാൻ ഒട്ടും സമയമില്ല... ആരുടേലും വായിനോക്കി നിൽക്കുന്നുണ്ടാവും അല്ലെ ആരേലും വെറുപ്പിച്ചു കൊണ്ട് എവിടേലും കാണും..


എന്നൊക്കെ മനസ്സിനെ പറഞ്ഞു സമാധാനിക്കുമ്പോഴും വല്ലാത്തൊരു പിടച്ചിൽ ഒരു സമാധാനവും കിട്ടുന്നില്ല... ഇനിയും ഇവിടെ നിന്നാൽ പ്രാന്ത് പിടിക്കും അത്കൊണ്ട് എല്ലാ ചിന്തകളെയും കാറ്റിൽ പറപ്പിച്ചു നേരെ ഓഫീസ് ലക്ഷ്യം വെച്ചു നടന്നു നീങ്ങി...


തന്റെ പ്രാണൻ വലിയൊരു ചതിക്കുഴിയിൽ പെട്ടുപോയത് അറിയാതെ അവനും അവരുടെ കരങ്ങളിൽ നിന്നൊരു മോചനമില്ലായെന്ന് മനസ്സിലാക്കി ഒരു ഭാഗത്ത് അവളും...


 ഒരു ഭാഗത്ത് അവളും..


മനസ്സുരുകി റബ്ബിനോട് പ്രാർത്ഥിക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു..


*  *  *  *  *  *  *  *  *  *  *   *


റബ്ബേ ഇവരുടെ കരങ്ങളിൽ നിന്ന് എനിക്കൊരു മോചനം താ റബ്ബേ എന്നെയൊന്നു രക്ഷിക്കണെ നാഥാ..


എന്റെ ചുണ്ട് ലക്ഷ്യം വെച്ചുള്ള അവന്റെ വരവ് കണ്ടതും ഇനിയെന്ത് ചെയ്യുമെന്നറിയാതെ അങ്ങനെ നിൽക്കുമ്പോഴാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.


"ഡാാ....... ശ്യാം നീ എന്താ ഈ കാണിച്ചു കൂട്ടുന്നത്.... നിന്നോട് പറഞ്ഞതെല്ലാം നീ ഇത്രപെട്ടന്ന് മറന്നോ. അവരുടെ ഊഴം കഴിഞ്ഞാൽ അത് നിങ്ങൾക്കുള്ളതാണ് അതുവരെയൊന്ന് കണ്ട്രോൾ ചെയ്യടാ. കൈയിൽ കിട്ടിയാൽ നിങ്ങൾക്ക് മതിവരുവോളം എന്താ വെച്ചാൽ ചെയ്തോ.. എന്റെ ആങ്ങളമാർ ഇവളെ ഇവിടെ കൊണ്ടു വന്നത് അവർക്ക് ആദ്യം ഇവളെയൊന്ന് സ്നേഹിക്കാനാണ് അത് കഴിഞ്ഞു നിങ്ങൾക്കും അത് മറന്നു നീ ഒന്നും ചെയ്യല്ലെട്ടോ... ഈ ചെക്കന് തീരെ കണ്ട്രോൾ ഇല്ലാ തോന്നുന്നു..."


"അതുതന്നെ ശ്യാമേ ഇങ്ങനെ കണ്ട്രോൾ ഇല്ലാത്ത കളി കളിക്കല്ലേ ഇച്ചിരി സമയത്തേക്ക് ഒന്ന് ക്ഷമിക്ക് ചെക്കാ... "


ചിമ്പാൻസി പറഞ്ഞതിനോട് യോജിച്ചു കൊണ്ട് അവളുടെ വാലും അതിലുപരി എന്റെ ഹാദിക്കായുടെ ലവറും കൂടിയായ ഷാനിബയും വന്നു..


ആദ്യം ശ്യാമിനോടായി സംസാരിച്ചു പിന്നെ എന്റെ നേരെ തിരിഞ്ഞു കൊണ്ട് പരിഹാസം നിറഞ്ഞൊരു ചിരിയും സമ്മാനിച്ചു എന്റെ അടുത്തേക്ക് വന്നു..


"ആരിത് നമ്മളെ സയൻ സാറിന്റെ പ്രണയിനിയാണോ? ഇക്കാന്റെ കുട്ടിക്ക് സുഖല്ലേ അല്ല ഇക്കാ ഇല്ലാതെ ഒറ്റക്കാണോ ഇങ്ങോട്ടേക്ക് വന്നത്.? അല്ല വാലുകൾ എവിടെ ആങ്ങളമാരെയും കാണുന്നില്ലല്ലോ അവരൊക്കെ എവിടെ പോയി... അവരെ കൂട്ടാതെയാണോ വന്നത് നമ്മളെ ക്യാമ്പസ് പുലിക്കുട്ടി സയൻ സാറിന്റെ പ്രണയ സഖി..


ശോ ശോ മറന്നു പോയി സയാന്റെ ബൈക്കിൽ അവനെയും കെട്ടിപ്പിടിച്ചു പോകാൻ നിന്നതായിരുന്നില്ലേ എന്തുചെയ്യാൻ വണ്ടി മാറി കയറി പോയല്ലോടാ സാരില്ല നിനക്ക് പകരം ഞാൻ കയറി പോയിക്കോളാം ട്ടോ ഇനി എന്നും... സയാൻ ഇക്കയുടെ സുന്ദരി കുട്ടി അത് കണ്ടു കണ്ണും നിറച്ചു നിന്നോട്ടോ..." എന്നും പറഞ്ഞു ആ ചിമ്പാൻസി നിന്ന് ഷോ  കാണിക്കാൻ തുടങ്ങി...


"എന്താടി കോപ്പേ നോക്കി പേടിപ്പിക്കുന്നേ... ഈ നോട്ടമൊക്കെ ഇനിയുമുണ്ടാവണം... നാളെ മുതൽ എല്ലാവരും മോളെ നോക്കിക്കോളും അല്ലേടി ഷാനി..."


" പിന്നെല്ലാതെ... ഈ നാശം പിടിച്ച സാധനം വന്നതിന് ശേഷം ഹാദിയെ ഒന്ന് ശരിക്കും കാണാനോ മിണ്ടാനോ പറ്റുന്നില്ല... ഒന്ന് കറങ്ങാമെന്നു വെച്ചാൽ അവിടെയും ഈ കുരിശ് ആണല്ലോ... പിന്നെയാണേൽ എന്ത് പറയുമ്പോഴും ഈ അസത്തിന്റെ പേരുമായിരിക്കും... ഇവളൊന്ന് പോയി കിട്ടിയാൽ മാത്രമേ ചെക്കനെ പഴയത് പോലെ കിട്ടൂ.... "


"ഛീ നീയൊക്കെ ഒരു പെണ്ണ് തന്നെയാണോ ഡീ... പിന്നെ എന്റെ കാക്കൂന് പറ്റിയ ഏറ്റവും വല്യ തെറ്റ് നിന്നെപ്പോലൊരു പെണ്ണിനെ ആത്മാർത്ഥമായി പ്രണയിച്ചതാവും..


പിന്നെ നിന്നോട് കോലം കൊണ്ട്  മാത്രം പെണ്ണായാൽ പോരാ... സ്വഭാവം കൊണ്ടും പ്രവർത്തികൊണ്ടും ഒരു പെണ്ണാവണം കേട്ടോടി ചിമ്പാൻസിക്ക് കോലം വെച്ച ജാഡക്കാരി പിശാചേ...


ചതിയിലൂടെ കൊണ്ടുവന്നിട്ട് തടങ്കലിൽ പാർപ്പിച്ചിട്ട് അല്ലാടി നിന്റെ തലതെറിച്ച ആങ്ങളമാർ ആളാവേണ്ടത്.... നേർക്ക് നേരെ യുദ്ധം ചെയ്യാൻ പറ്റുമോ?  അതല്ലാതെ നെറികെട്ട കളി കളിക്കുകയല്ല വേണ്ടത്..."


"നിന്നോട് ഞാൻ പല ആവർത്തി പറഞ്ഞതാണ് സയാൻ എനിക്കുള്ളതാണെന്ന് എന്റെ മാത്രമാണെന്ന്.... നിനക്ക് അനുസരിക്കാൻ മടി അപ്പോൾ അനുസരണ എന്തെന്ന് നമ്മൾ കാണിച്ചു തരാമെന്നു വെച്ചു..."


"നീയൊരു ചുക്കും ചെയ്യില്ലടി കോപ്പേ അതിന് മാത്രം നീ വളർന്നില്ല.."


"ആര് രക്ഷിക്കാൻ വരുമെന്ന് കരുതിയാണ് പൊന്നുമോൾ നിന്നു നേഗളിക്കുന്നത്..."


"നിന്നെപ്പോലെയുള്ളവരുടെ ഒരു സഹായവും എനിക്ക് വേണ്ട എന്നെ രക്ഷിക്കാൻ ഞാൻ തന്നെ ധരാളം ധൈര്യമുണ്ടേൽ ഈ കെട്ടൊന്ന് ഊരി തന്നാൽ മാത്രം മതി ബാക്കി ഞാൻ കാണിച്ചു തരാം...


ഹാ പിന്നെ ഹാദിക്കന്റെ കാമുകിയോട് ഞാൻ ഇവിടെ നിന്ന് ജീവനോടെ പുറത്ത് പോയാൽ നിന്റെ ഹാദിയെന്ന മോഹമുണ്ടല്ലോ അതൊരിക്കലും നടക്കില്ല.. അതിന് ഞാൻ സമ്മതിക്കില്ല..."


"അതിന് ആർക്ക് വേണെടി നിന്റെ ഹാദിക്കാനെ.... ക്യാമ്പസ് ലൈഫ് ആവുമ്പോൾ പ്രണയമുണ്ടാകും അതുപോലെ തേപ്പും...  സർവ്വസാധാരണം..


എനിക്ക് ബോറടിക്കുമ്പോൾ കറങ്ങാൻ നടക്കാനും പിന്നെ എന്തെങ്കിലും കഴിക്കാൻ തോന്നുമ്പോൾ വാങ്ങിത്തരുവാനും വെറുതെ ഇരിക്കുമ്പോൾ വിളിച്ചു സംസാരിക്കാനും ഒരുത്തൻ വേണമെന്നേയുള്ളു... അത് പിന്നെ ചെയർമാൻ തന്നെ ആവുമ്പോൾ ചെയർമാന്റെ പെണ്ണെന്ന് പറയുമ്പോൾ കിട്ടുന്നൊരു സുഖമുണ്ട്.. അതിന് മാത്രമാണ് അല്ലാതെ ആർക്ക് വേണം ആ മരങ്ങോടനെ.


നമ്മൾ അമേരിക്കക്കാരനെയോ ഗൾഫുകാരനെയോ കെട്ടി സുഖമായി ജീവിക്കും... അവൻ ശോക ഗാനവും പാടി അങ്ങോട്ടും ഇങ്ങോടും നടക്കും ഹാഹാഹാ..."


"അത് നിന്റെയൊക്കെ വെറും വ്യാമോഹം... നിന്നെക്കാൾ നല്ലൊരു പെണ്ണിനെ തന്നെ കണ്ടുപിടിച്ചു കെട്ടി സുഖമായി ജീവിക്കും... പക്ഷെ ഒരിക്കൽ നീ എന്റെ കാക്കുനെ കുറിച്ചോർത്തു ഖേദിക്കും...  അവനെയോർത്ത് നീ കരയും അവന്റെ സ്നേഹത്തിന് വേണ്ടി നീ കൊതിക്കും അതിന് വേണ്ടി മാത്രം നീ ആഗ്രഹിക്കും നോക്കിക്കോടി..."


"ചെലക്കാതെ ഒന്ന് പോടീ പുല്ലേ അവളും അവളുടെയൊരു കാക്കുവും..."


"ധൈര്യമുണ്ടേൽ കെട്ടഴിക്കടി അപ്പോൾ കാണാം ഞാൻ എങ്ങനെയാ പോകുന്നത് ന്ന് .... ഒറ്റ തന്തക്ക് പിറന്നവർക്കുള്ള ഏർപ്പാടല്ല ഇത് ധൈര്യമുണ്ടേൽ ഊരി മാറ്റടി..." അവരെ കലിയാക്കിയാൽ അവർ എന്തായാലും ഊരി തരുമെന്ന് ഉറപ്പായിരുന്നു..


"നിന്റെ കെട്ടൊക്കെ ഊരിമാറ്റാം... അതിനുമുമ്പോരു കാര്യം ചോദിക്കട്ടെ മോള് എങ്ങോട്ടേക്കാണാവോ പോകുവാ... സയാന്റെ അടുത്തേക്കാണോ അതോ ആങ്ങളമാരുടെയോ?


ഛെ.. ഛെ.. അതെന്ത് ചോദ്യമാണല്ലേ നിന്നോട് ഞാൻ ചോദിക്കുന്നത്... അവന്റെ പിറകിലിരുന്നു കെട്ടിപ്പിടിച്ചു പോകുമ്പോൾ ഇളം തെന്നലിന്റെ കൂടെ ഓരോ ചുംബനങ്ങൾ കൊടുക്കാനുള്ളതല്ലേ ശ്ശെടാ അത് ഞാൻ മറന്നു പോയിട്ടോ...." അതുവരെ പരിഹാസത്തോടെ പറഞ്ഞു നിർത്തി വീണ്ടും തുടങ്ങി..


"പൊന്നുമോളെ നിന്റെ ആഗ്രഹമൊരിക്കലും നടക്കില്ല...  അവന് എന്റെയാണ് എന്റേത് മാത്രമാണ് ആർക്കും വിട്ടുകൊടുക്കില്ല അവനെ ഞാൻ... എനിക്ക് തന്നെ വേണം എന്റേതായി... അവന്റെ കാര്യത്തിൽ റിസ്ക് എടുക്കാൻ എനിക്കാവില്ല അതുകൊണ്ട് നിന്നെ കൊന്നിട്ടായാലും അവനെ ഞാൻ സ്വന്തമാക്കും..."


അവളത് പറയുമ്പോൾ എന്നെ കൊല്ലാനുള്ള തീ അവളുടെ കണ്ണുകളിൽ കത്തി ജ്വലിക്കുന്നുണ്ടായിരുന്നു.... 


"സ്നേഹം പിടിച്ചു വാങ്ങേണ്ടതല്ല അറിഞ്ഞു തരേണ്ടതാണ്.... അത് നിനക്ക് ഒരിക്കലും അവനിൽ നിന്ന് കിട്ടില്ല....


ക്യാഷിന്റെ അഹങ്കാരം ആണേൽ എല്ലാം ക്യാഷ് കൊടുത്താൽ കിട്ടുമെന്ന് കരുതിയ നിനക്ക് തെറ്റി...  സ്നേഹം അതൊരിക്കലും കിട്ടില്ല..


മനസ്സിന്റെ ഉള്ളിൽ നിന്ന് തന്നെ കിട്ടണം അതാണ് യഥാർത്ഥ സ്നേഹം അതിന് മാത്രമേ ആയുസ്സുമുണ്ടാകൂ..... സ്വന്തമാക്കാൻ കഴിഞ്ഞില്ലേലും ആ സ്നേഹമെന്നും ഇടനെഞ്ചോട് ചേർന്നിരിക്കും കാലം മായ്ക്കാത്ത ഓർമ്മയായി എന്നും നെഞ്ചിലുണ്ടാക്കും..


അല്ലാതെ ഇവളെ പോലെയുള്ളവളുടെ സ്നേഹമുണ്ടല്ലോ അത് സ്നേഹത്തിന് പോലും അപമാനമാണ്..."


"മതിയെടി കോപ്പേ പ്രസംഗിച്ചത്...  പിന്നെ നീ നേരത്തെ ചോദിച്ചില്ലേ നിയൊക്കെ പെണ്ണാണോന്ന്...  സയാന്റെ പെണ്ണായി അവന്റെ കുട്ടികളുടെ ഉമ്മയായി നിനക്ക് ഞാൻ തെളിയിച്ചു തരാം എന്നിലെ സ്ത്രീയെ..."


"ഹാഹാഹാ ഒരരിക്കലും നടക്കാത്ത കുറെ സ്വപ്നങ്ങൾ... എന്തായാലും നിന്റെയും ഇവളുടെയും മോഹങ്ങൾ ഒരിക്കലും നടക്കില്ല...


അള്ളാഹുവിന്റെ കിതാബിൽ അവൻ എനിക്കുള്ളതാണെങ്കിൽ നീയെന്നല്ല നിന്റെ ആങ്ങളമാരും ഉപ്പയും വിചാരിച്ചാൽ പോലും അവനെ എന്നിൽ നിന്ന് അടർത്തി മാറ്റാൻ നിങ്ങൾക്കാവില്ല..


എന്ത് പ്രതിസന്ധിഘട്ടത്തിൽ ആയാലും സ്വന്തമാക്കിയിരിക്കും ഞാനവനെ..."


എന്റെ കൈയിലെയും കാലിലെയും കെട്ടുകൾ ഊരി മാറ്റി എന്റെ ഇരു കവിളത്തും അവളു mടെ കരങ്ങൾ വന്നു പതിച്ചു..... വിജയികളെ പോലെ മുമ്പിൽ നിൽക്കുന്നത് കണ്ടതും ദേഷ്യം വന്നു വിറക്കുവാൻ തുടങ്ങി..


കിട്ടിയത് തിരിച്ചു കൊടുത്തുള്ള ശീലം മാത്രമേ നമുക്കുള്ളു..  അല്ലാതെ അതും വാങ്ങി മോങ്ങി നിൽക്കുന്നൊരു സ്വഭാവമില്ല ട്ടോ അതുകൊണ്ട് ഞാനും കൊടുത്തു അതിൽ തന്നെ എല്ലാം അടങ്ങിയിരുന്നു..


"ഡീ നിന്നെ ഞാൻ.......! നീ എന്നെ തല്ലി അല്ലേടി..  നിന്നെ ഈ ഫർസാന വെറുതെ വിടില്ലടി പൊന്നാര മോളെ....!"


"എന്റെ ഫർസു നീ അവളെക്കോളെ പോകാതെ ഇങ്ങു വാ ഞാൻ പറയുന്നത് കേൾക്ക്... അവളുടെ അഹങ്കാരം കുറയാൻ വേണ്ടി അവമാർക്ക് ഇച്ചിരി സമയത്തേക്കൊന്ന് വിട്ടുകൊടുത്തേക്ക് ബാക്കി കാര്യങ്ങൾ അവർ നോക്കിക്കോളും വാ നമ്മൾക്ക് പോകാം..."


"ഓക്കേ നീ പറഞ്ഞത് തന്നെയാണ് ശരി ഷാനി... ഇവളുടെ അഹങ്കാരം കുറയാൻ ഇതിനോളം മരുന്ന് വേറെയില്ല... ശ്യാം നമ്മൾ ഇങ്ങോട്ട് വരുമ്പോൾ നിങ്ങൾ എന്താണോ നിർത്തിവെച്ചത് അത് കണ്ടിന്യൂ ചെയ്തോട്ടൊ...


പിന്നൊരു കാര്യം മറക്കാതെ വീഡിയോ പിടിക്കണം ഫസ്റ്റ് ക്ലിപ്പ് എനിക്ക് തന്നെ സെന്റ് ചെയ്യുകയും വേണം മറക്കല്ലേ മുത്തുമണീസ്... ഓൾ ദി ബെസ്റ്റ് ഗയ്‌സ് നിങ്ങൾ പൊളിക്ക് മച്ചാമാരെ..."


അതും പറഞ്ഞു എന്നെ അവരുടെ നേരെ തള്ളിയിട്ടു അവർ പോയി..


അവന്റെ കരങ്ങൾ എന്നെ വലിഞ്ഞു മുറുക്കിയതും കുതറിമാറി അവന്റെ കവിളത്തു നോക്കി ഒന്ന് പൊട്ടിച്ചു..


എന്റെ അതെ സ്വഭാവമാണെന്ന് തോന്നുന്നു എനിക്കും ഓൺ ദി സ്പോട് തിരിച്ചും കിട്ടി..


എന്തായാലും ഈ കാര്യത്തിൽ ഞാൻ ഗാന്ധിജിയുടെ കൊച്ചു മോൾ അല്ലാത്തതിനാൽ മറുകവിൾ കാണിച്ചു കൊടുക്കാൻ പോയില്ല..


പക്ഷേ ആ അലവലാതി ശ്യാം വീണ്ടും എന്റെ അധരങ്ങളെ ലക്ഷ്യം വെച്ചു വരുവാൻ തുടങ്ങി.. അല്ലേൽ തന്നെ വീണ്ടും വീണ്ടും അടി കിട്ടിയതിനാൽ നേരത്തെ ഉണ്ടായതിനേക്കാൾ ബ്ലഡ്‌ വന്നിട്ടുണ്ട്..


"ചുടുചോര അതിൻ രുചി അറിയുവാൻ ഞാനൊരു വണ്ടായി നിന്നിലേക്ക് അലിഞ്ഞു ചേരുകയാണ് പെണ്ണേ..."


അതും പറഞ്ഞു അവന്റെ ചുടു നിശ്വാസം എന്റെ മുഖത്ത് തട്ടിയതും അതിൽ വെന്തു മരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്... എന്റെ മുഖത്തിന് നേരെ അവനൊന്ന് ഊതിയതും മദ്യത്തിന്റെയും സിഗരറ്റിന്റെയും ഗന്ധം എന്നെ ഇല്ലാതാക്കുന്നത് പോലെ.... ഒന്ന് ഈ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്നുപോലും ഒരു നിമിഷം ചിന്തിച്ചു പോയി..


എല്ലാം കൈവിട്ട് പോയെന്നു കരുതി നിൽക്കുവാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു..


എന്തായാലും ജീവനുള്ള ശരീരത്തെ അവർക്കൊന്നും ചെയ്യുവാൻ കഴിയില്ല.. അതെ എന്റെ മരണം ഞാൻ തന്നെ നടപ്പിലാക്കാൻ പോകുകയാണ്...


അവന്റെ അധരങ്ങൾ എനിലേക്ക് അടുക്കുമ്പോറും അവന്റെ ചുടുനിശ്വാസം എന്നെ വല്ലാതെ തളർത്തുന്നു m..


ഒന്നുകിൽ ഞാൻ അല്ലെങ്കിൽ ഇവനെന്ന് കരുതി കണ്ണുകൾ അടച്ചു പിടിച്ചു ശ്വാസം വലിച്ചു വിട്ടതും കണ്ണുകൾ തുറക്കുന്നതിന് മുമ്പ് തന്നെ ആരോ നിലം പതിക്കുന്ന സൗണ്ട് കേട്ടു..


പതിയെ കണ്ണ് തുറന്നു നോക്കിയപ്പോൾ ചക്ക വെട്ടിയിട്ട പോലെ നിലത്ത് കിടക്കുന്ന ശ്യാം കത്തുന്ന കണ്ണുകളാലേ അരികത്ത് നമ്മളെ സിംഹവും..


അവനെ കണ്ടമാത്രയിൽ ഓടിപോയി വാരി പുണർന്നു അവന്റെ നെഞ്ചോരം തലചായ്ച്ചു അതുവരെ അടക്കി പിടിച്ച എന്റെ സങ്കടങ്ങളെല്ലാം ഒരു നിമിഷം പുറത്തു ചാടി.... അവനെ ഇറുകെ പുണർന്നു കൊണ്ട് കണ്ണുനീരിനെ കൂട്ടുപിടിച്ചു... ഒരു കൈ കൊണ്ട് എന്റെ തലയിലൂടെ തഴുകിയും മറു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ചു അവനും നിന്നു..


വീണ്ടും പടക്കം പൊട്ടുന്ന പോലുള്ള സൗണ്ട് കേട്ടപ്പോൾ സിംഹത്തിന്റെ നെഞ്ചിൽ നിന്ന് തല ഉയർത്താതെ മുഖം തിരിച്ചു നോക്കിയപ്പോൾ ചിമ്പാൻസിയും ഷാനിയും കവിളത്ത് കൈയും വെച്ചു നിൽക്കുന്നു അടുത്ത് തന്നെ ഹാദിക്കയും.... ശ്ശോ അപ്പോൾ നമ്മളെ കാക്കു എല്ലാം അറിഞ്ഞു ല്ലെ... സന്തോഷം കൊണ്ട് നിൽക്കാൻ വയ്യേ..


അടി കിട്ടിയിട്ടും ചിമ്പാൻസിയുടെ നോട്ടം മൊത്തം നമ്മളിലേക്കാണ്..


ഇതെന്താ സംഭവം ഓൾ എന്നാത്തിനാ ഇങ്ങനെ തുറിച്ചു നോക്കുന്നത് അയിന് മാത്രം നമ്മൾ എന്താക്കിക്ക്..? എന്നും ചിന്തിച്ചു നിന്നപ്പോൾ അല്ലെ ആ ഞെട്ടിക്കുന്ന സത്യം നമ്മളും മനസ്സിലാക്കിയത്..


ശ്ശെടാ വേണ്ടായിരുന്നു ഓനെ കണ്ടപ്പോൾ എവിടെയോ ഒരു സമാധാനം കിട്ടിയതാണ് അയിന് നമ്മൾ ഓനെ കെട്ടിപിടിച്ചു നിൽക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല... ഇനി എന്നാ ചെയ്യും എന്തായാലും നനഞ്ഞു ഇനി കുളിച്ചു കയറാം കാണിച്ചു തരാവേ പൊന്നുമോൾ.... ചിമ്പാൻസിനെ നോക്കി ഒന്ന് ആക്കി ചിരിച്ചു..


"ഇക്കാ......." മുഖത്ത് ഇച്ചിരി സങ്കടം ഫിറ്റ് ചെയ്തു സിംഹത്തെ എനിലേക്ക് കൂടുതൽ അടുപ്പിച്ചു ഇറുകെ വാരിപ്പുണർന്നു..


ഒരു നിമിഷം ഇവരെയും ഇവരുടെ സ്നേഹവും വാത്സല്യവും കരുതലും വിട്ടു പോകാനല്ലേ റബ്ബേ ഞാൻ ശ്രമിച്ചത്...  ഇവർ വന്നില്ലായിരുന്നെങ്കിൽ ഞാനെന്ന അദ്ധ്യായം എന്നെന്നേക്കുമായി അവസാനിച്ചേനെ.... ഓരോന്ന് ചിന്തിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..


*  *  *  * *  * * * * *  * * * * * *


അവളുടെ ഓരോ കണ്ണുനീർ തുള്ളികളും വന്നു പതിഞ്ഞത് എന്റെ ദേഹത്ത് ആണേലും പിടഞ്ഞത് എന്റെ നെഞ്ചകമായിരുന്നു..


അവൾ വാരി പുണർന്നതിനേക്കാൾ ഡബിൾ സ്ട്രോങ്ങിൽ തന്നെ അവളെ ഇറുകെ പുണർന്നു.. ഒരു കൈ കൊണ്ട് അവളുടെ തലയിലൂടെ വിരലുകൾ ഓടിച്ചു കൊണ്ടു പതിയെ പറഞ്ഞു "ഇഷു ഒന്നുമില്ല പെണ്ണേ..."


പതിയെ എന്നിൽ നിന്നു അടർത്തി മാറ്റി എന്റെ രണ്ടു കൈകളിലും അവളുടെ മുഖം കോരിയെടുത്തു നെറുകയിൽ അമർത്തി ചുംബിച്ചു..


"എന്തിനാ എന്റെ ഇഷൂട്ടി കരയുന്നത് ഞങ്ങളോക്കെ വന്നില്ലേ പെണ്ണേ... നിന്നെ ആർക്കും വിടുകൊടുക്കില്ല ഡാ നമ്മൾക്ക് വേണം നിന്നെ... നിന്നെ നോവിച്ചാൽ വേദനിക്കുന്നൊരു മനസ്സുണ്ട് നമ്മൾക്ക്..." അതും പറഞ്ഞു അവളുടെ ചുണ്ടിന്റെ അവിടെയുണ്ടായ ബ്ലഡ്‌ എന്റെ കൈ കൊണ്ട് ഒപ്പിയെടുത്തു..


അന്നേരം അവളുടെ മുഖത്തുണ്ടായത് നാണമാണോ അതോ വേറെ എന്തെങ്കിലുമാണോ...  ആകെക്കൂടെ ഒരു തരം ഒരു മോന്ത.. അവളിൽ നിന്ന് പതിയെ തിരിഞ്ഞു നിന്നു അവരുടെ അടുത്തേക്ക് പോയി..


പിന്നീട് അവിടെ നടന്നത് ഒരു കലാശക്കൊട്ടായിരുന്നു അടിയുടെയും ഇടിയുടെയും പൊടി പൂരം..


"ഡാാ സായു എന്തായാലും ഇവർ കഷ്ടപ്പെട്ട് മഞ്ഞപത്രക്കാരെയും പിന്നെ ചാനലുകാരെയും വിളിച്ചില്ലേ... അതുകൊണ്ട് നമ്മൾക്ക് ഇവറ്റങ്ങളെ രണ്ടിനെയും ഇവിടെ ഇട്ട് കൊടുത്തു പോയാലോ... നിങ്ങൾക്ക് സമ്മതമാണോ?"


ഹാദിക്ക അത് പറഞ്ഞതും ഞാൻ മാത്രമാണ് എതിർ അഭിപ്രായം പറഞ്ഞത്...


"ഹാദിക്ക വേണ്ട... എന്നെപ്പോലൊരു പെണ്ണ് തന്നെയല്ലേ ഇവരും അവർക്കുമില്ലേ ഇക്കാ ഭാവിയും ജീവിതവും.. നാല് ആൾക്കാരുടെ മുമ്പിൽ വെച്ചു ഇങ്ങനെയൊരു സാഹചര്യത്തിൽ പിടിക്കപ്പെട്ട തെറ്റ് ചെയ്തില്ലെങ്കിലും ആ കുറ്റം ഒരിക്കലും മായില്ല അവരെ ആ കണ്ണുകൾ കൊണ്ടേ എല്ലാവരും നോക്കൂ.. അത് ഇനി എത്ര കാലം പിന്നിട്ടാലും അങ്ങനെ തന്നെ ആവും അതുകൊണ്ട് വേണ്ടെന്നാണ് എന്റെ അഭിപ്രായം..."


"നിനക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ പറയാൻ തോന്നുന്നത് ഇഷു... നിന്നെ ഇതേ അവസ്ഥയിലേക്ക് തള്ളിയിടുവാൻ നോക്കിയതല്ലേ ഇവരും നിന്നെപ്പോലൊരു പെണ്ണ് തന്നെയല്ലേ എന്നിട്ടും നീ അവർക്ക് വേണ്ടി ഛെ..."(ഹനുമാൻ)


"നിന്നെ കാണാതിരുന്നപ്പോൾ എത്രമാത്രം വേദനിച്ചുവെന്നറിയുമോ ഞങ്ങൾ ഓരോരുത്തരും... അതിന് കാരണം ഈ അലവലാതി അല്ലെ എന്നിട്ടും നീ ഓൾക്ക് വക്കാലത്തുമായി വന്നിരിക്കുന്നു..." (ദേവു )


"എന്റെ ദേവു ദൈവം നമ്മളുടെ കൂടെയുണ്ടാകുമ്പോൾ എന്തിനാ നമ്മൾ പേടിക്കുന്നത് പിന്നെ എനിക്കൊന്നും പറ്റിയില്ലല്ലോ പെണ്ണേ പിന്നെന്താ..."


"നീയൊക്കെ കണ്ടു പഠിക്കടി എന്റെ പെങ്ങളുടെ സ്വഭാവം... നാഴികക്ക് നാല്പത് വെട്ടം നീയൊക്കെ ഇവൾക്കെന്ത് മാങ്ങാത്തൊലിയാണ് ഉള്ളതെന്ന് ചോദിക്കാറില്ലേ... ഇതുപോലെ ശത്രുക്കളെ പോലും സ്നേഹിക്കാനറിയുന്നൊരു മനസ്സുണ്ട്.. പുറമെ ഒരു വായാടി ആണേലും അവളെ കുസൃതികളെല്ലാം നമ്മൾ ആസ്വദിക്കുകയായിരുന്നു... പിന്നെയൊരു കാര്യം കൂടെ ഇനി മേലിൽ എന്റെ മുമ്പിലേക്ക്  സ്നേഹമാണ് മണ്ണാങ്കട്ടയാണെന്ന് പറഞ്ഞു വന്നാലുണ്ടല്ലോ നീ വിവരമറിയും.... എന്റെ തനി സ്വഭാവം ഞാൻ അറിയിക്കും നിന്നെ കോപ്പേ..."


നമ്മളെ കലിപ്പൻ ഹാദിക്ക കലിപ്പിലാണ്...


"നിങ്ങൾ പറഞ്ഞല്ലോ അവൾക്ക് ബഹുമാനമില്ലായെന്ന് സാർ ആണെന്നുപോലുമില്ല ഡാ പോടാ വിളിച്ചു നടക്കുന്നുയെന്ന്... അത് നമ്മളെ മാത്രമേ വിളിക്കാറുള്ളു അതിനുള്ള പെർമിഷൻ നമ്മൾ തന്നെയാണ് കൊടുത്തത് ബട്ട്‌ എന്നെ മാത്രമേ അവൾ പലതും വിളിക്കാറുള്ളു അത് തന്നെയാണ് എനിക്കിഷ്ടം... സയാന്റെ ഇഷ്ടത്തിന് നിൽക്കുന്നവളാണ് ഇഷു... ഇനി ഇതും പറഞ്ഞു വന്നാലുണ്ടല്ലോ എന്റെ കൈയുടെ ചൂട് നിങ്ങളറിയും..." (സയാൻ സാർ)


അപ്പോഴുണ്ട് ശ്യാമിന്റെ ഫോൺ റിങ് ചെയ്യ്തത്... നോക്കിയപ്പോൾ ധനുഷിന്റെ കാൾ ആയിരുന്നു... അവരിവിടെ എത്തിയെന്ന് പറയുവാനായിരുന്നു കൂടെ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിക്കോ എന്നും..


നമ്മളെ അവിടെയാക്കി അവർ ഒരു സൈഡിലേക്ക് മാറിനിന്നു നമ്മളെ കെട്ടിയിട്ട ചെയറിലേക്ക് ചിമ്പാൻസിനെ മുഖം കാണിക്കാതെ ഇരുത്തി..


"ഹായ് ചെല്ലക്കിളി ഇരുന്നു ബോറടിച്ചോ നമ്മൾ വന്നൂട്ടോ ഇനി നമ്മൾക്ക് പൊളിക്കാം... "


"ബടക്കൻക്കിളീസ് ഇല്ലാത്തപ്പോൾ ഇച്ചിരി ബോറടിച്ചപ്പോൾ അതിനെ നമ്മൾ തിരിച്ചടിച്ചു അവിടെ നിന്നും എഴുന്നേറ്റു ദാ ഇവിടെ വന്നിരുന്നു ഇനി നിങ്ങളുടെ മുമ്പിലേക്ക് വന്നു നിൽക്കാം..." നമ്മളത് പറഞ്ഞതും ഓർ എല്ലാരും നമ്മളെയൊരു നോട്ടം.. പിന്നെ ചെയറിലേക്ക് ആയിരുന്നു ഓരെ നോട്ടം..


"ഡീീീ....... നിനക്ക് ഇത്രക്ക് ധൈര്യമോ അതും സിംഹ മടയിലേക്ക് വന്നിട്ട് എന്റെ പെങ്ങളെ കെട്ടിയിട്ടുവാൻ... നിന്റെ മാനം മാത്രമല്ല അന്ത്യവും നമ്മളെ കൈ കൊണ്ടായിരിക്കും..." (ഇർഫാൻ )


"അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ ബ്ലഡി റാസ്കൽസ്..." (അജുക്ക)


"ഞങ്ങളെ പെങ്ങളെ വേദനിപ്പിക്കാൻ മാത്രം ധൈര്യമായല്ലേ നിങ്ങൾക്ക്.... അവളെ വേദനിപ്പിച്ചവരെ വെറുതെ വിടുവാൻ ഞങ്ങൾക്ക് മനസ്സില്ലാ... അവളുടെ അന്ത്യം കുറിക്കുന്നതിന് മുമ്പ് നിങ്ങളുടേത് ഞങ്ങൾ കുറിച്ചു കഴിഞ്ഞു.." എന്നും പറഞ്ഞു ബാക്കി ടീംസ് രാഗത്തേക്ക് വന്നു അവരെ കണ്ട ഷോക്കിലാണ് ലവമാർ..


"നിന്നോട് ഞങ്ങൾ പല ആവർത്തി പറഞ്ഞതാണ് പെങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവിടേക്ക് ഓടിയെത്തുന്നതാണ് യഥാർത്ഥ ആങ്ങളയെന്ന്... എന്നിട്ടും നിനക്ക് എന്റെ പെങ്ങളെ തന്നെ വേണം അല്ലേടാ നാറി.." എന്നും ചോദിച്ചു കൊണ്ട് ചേട്ടായി ധനുഷിന്റെ നെഞ്ചത്തൊന്ന് കൊടുത്തു, അതുപോലെ ഹനുമാൻ ഇർഫാന്റെയും..


പിന്നെ അവിടെ തൃശൂർ പൂരമായിരുന്നു അടിയും ഇടിയും വെട്ടിക്കെട്ടും ഒന്നും പറയേണ്ട... അതിന്റെ ഇടയിൽ അവർ വിളിച്ചു വരുത്തിയവരും വന്നു പാവങ്ങളുടെ കഷ്ടകാലം തുടങ്ങി..


നമ്മളെയും കൊണ്ട് അവർ റൂം പൂട്ടി വെളിയിലേക്കിറങ്ങി..


"പ്ലീസ് അവരെ രണ്ട് പേരെയും ഇറക്കിക്കൂടെ പ്ലീസ് എന്നെ പോലൊരു പെണ്ണല്ലേ അവരും പ്ലീസ് പ്പാ... " എവിടെ ദുഷ്ടമാർ കേൾക്കുന്നു..  പറയുന്നത് ചെവിക്കൊണ്ടില്ല..


പാവമുണ്ട് ട്ടോ.. നോക്ക് അവരുടെ അവസ്ഥ ഫോട്ടോ എടുക്കലും ക്യാമറകണ്ണുകൾ അവിടെയുള്ള ദൃശ്യങ്ങൾ ഊറ്റിയെടുക്കുന്ന തിരക്കിലുമാണ്.... നമ്മൾ അത് പറഞ്ഞുവെങ്കിലും..


അത് കാണുമ്പോൾ എന്റെ നെഞ്ചകം കിടന്നു പിടക്കുകയായിരുന്നു അവരുടെ സ്ഥാനത് ഒരു നിമിഷം എന്നെയാണ് എനിക്ക് ഓർമ്മവന്നത്..


പക്ഷേ ഈ സാഹചര്യത്തിലായിരിക്കില്ല ഒന്നുകിൽ എന്റെ മരണം അല്ലെങ്കിൽ ഞാനെന്ന കൊലപാതകി..


എന്റെ കണ്ണുകൾ എന്നോട് അനുവാദം ചോദിക്കാതെ നിറഞ്ഞൊഴുകാൻ തുടങ്ങി പിന്നെ ഒരു നിമിഷം പോലും എന്നെ അവിടെ നിൽക്കാൻ സമ്മതിക്കാതെ എന്നെയും കൊണ്ട് പാർക്കിങ് ഏരിയയിലേക്ക് പോയിരുന്നു..


"ഇഷു നിനക്കറിയുമോ പെണ്ണേ ഞങ്ങൾ എങ്ങനെയാ ഇവിടെ എത്തിയതെന്ന്..."


സിംഹം അങ്ങനെ ചോദിച്ചപ്പോൾ മ്മ് എന്നൊരു മൂളൽ മാത്രമായിരുന്നു മറുപടി..


"ഒരു നിമിഷം നിന്നെ അവിടെയൊക്കെയൊന്നു നോക്കിയതാണ് അപ്പോഴാണ് അവന്മാരെ കണ്ടത്.. പിന്നെ വല്യ മൈൻഡ് കൊടുത്തില്ല..


കുറച്ചു കഴിഞ്ഞപ്പോൾ ഇവർ എല്ലാവരും എന്റെ അടുത്തേക്ക് വന്നു ആ കൂട്ടത്തിൽ നിന്നെ മാത്രം കണ്ടില്ല ചോദിച്ചപ്പോ അവർ കരുതിയത് നീ എന്റെ കൂടെ ഉണ്ടെന്നായിരുന്നു..


പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ എല്ലാവരും നിന്നെ തിരഞ്ഞു നടന്നു.. നിന്റെ കിളി പോയപ്പോൾ കുരുവിയെ നോക്കി നിന്നത് പോലെയെങ്ങാനും പോയോ കരുതി അവിടെയും നോക്കി നിരാശ മാത്രമായിരുന്നു ഫലം..


അപ്പോഴാണ് ദേ ലവൾ ഓടി കിതച്ചു കൊണ്ട് കാര്യങ്ങൾ പറഞ്ഞത്..."


അവർ ഒരാളെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞപ്പോഴാണ് ഞാനും ലവളെ ശ്രദ്ധിച്ചത് തന്നെ... അവളെക്കുറിച്ചു പിന്നെ പറഞ്ഞു തരാവേ..


"അല്ല അയിന് മാത്രം എന്തോന്ന് കാര്യമാണ് ലവൾ പറഞ്ഞേ..?"


"തോക്കിൽ കയറി വെടി വെക്കല്ലേ ഹംകേ പറയുന്നത് അങ്ങട് കേട്ടാൽ മതിട്ടോ...."


"ഓക്കേ എന്നാൽ ബാക്കി പറ..."


"ചിമ്പാൻസിയും ഷാനിബയും സംസാരിക്കുന്നതായിരുന്നു ലവൾ നമ്മളോട് പറഞ്ഞത് ആദ്യം നിന്റെ പുന്നാര കാക്കു അത് വിശ്വസിച്ചില്ല... അവൾ കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ എന്തായാലും നോക്കീട്ട് തന്നെ ബാക്കി കാര്യമെന്ന് പറഞ്ഞു ഇറങ്ങിയതായിരുന്നു കൂടെ ഈ പിശാചുക്കളും കയറി കൂടി... അവിടെ എത്തിയപ്പോൾ പൊളി പെർഫോമൻസ് ഒരു പേടിയുമില്ലാതെ നിൽക്കുന്ന നിന്നെ കണ്ടപ്പോൾ ശരിക്കും നമ്മൾ ഞെട്ടിപോയില്ലേ പെണ്ണേ..."


"ബാക്കി കലാപരിപാടി നീയും കണ്ടതല്ലേ ഡീ... നിന്റെ ആങ്ങളമാർ പൊളിയല്ലേ...." (ആഷി )


"പിന്നെ ചോദിക്കാനുണ്ടോ നിങ്ങൾ  പൊ......പൊളിയല്ലേ എന്റെ കൈ കൊണ്ട് നിങ്ങളെ പുറം പൊളിയാതെ നിന്നാൽ മതി..."


"ദുഷ്ടി നിന്നെയുണ്ടല്ലോ.......!"


അവളുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയപ്പോൾ അവർ അടിച്ച പാട് വെട്ടി തിളങ്ങുന്നുണ്ട്.. അവരെ കൊല്ലാനുള്ള ദേഷ്യമായിരുന്നു അന്നേരം എനിക്കുണ്ടായത്..


അവളുടെ വെളുത്തു തുടുത്ത മുഖം ലക്ഷ്യമാക്കി എന്റെ കൈകൾ ചലിച്ചു.. പതിയെ എന്റെ കൈകൾക്കുള്ളിൽ അവളുടെ മുഖം കോരിയെടുത്തു...  എന്റെ ചുണ്ടുകൾ അവളോടായി മന്ത്രിക്കുവാൻ തുടങ്ങി..


"ഇഷു...... ഡീ...... പെണ്ണേ നീയില്ലാതെ എനിക്ക് പറ്റില്ലടി... ഒരു നിമിഷം നിന്നെ കാണാതായപ്പോൾ എന്തോരം വേദന അനുഭവിച്ചു എന്നറിയോ നിനക്ക്... മരണതുല്യമായ വേദനയായിരുന്നു പെണ്ണേ..."


അതും പറഞ്ഞു പതിയെ അവളുടെ അധരങ്ങൾ സ്വന്തമാക്കാൻ എന്റെ ചുണ്ടുകൾ ലക്ഷ്യമിട്ടു പോയി കൊണ്ടു നിന്നു..


നല്ല റൊമാന്റിക് മൂഡിൽ വന്നതായിരുന്നു എല്ലാം ആ കുരിപ്പ് നശിപ്പിച്ചു... അവളുടെ ലൈസൻസ് ഇല്ലാത്ത ചളി നാവ് കൊണ്ട് ഒന്ന് റൊമാന്റിക് ആവാനും പറ്റില്ലെന്ന് വെച്ചാൽ..


ശോ എല്ലാം പോയി...


 എന്താണെന്ന് നിങ്ങൾക്ക് അറിയേണ്ടേ..


"അല്ലടാ എനിക്കൊരു ഡൗട്ട് നീ ഇതിനു മുമ്പ് മരണവേദന അനുഭവിച്ചിട്ടുണ്ടോ?"

"എന്ത്..." എന്ന് തിരിച്ചു ചോദിച്ചപ്പോൾ പറയാ..


"അതല്ല മരണതുല്യമായ വേദന എന്ന് പറഞ്ഞില്ലേ അതുകൊണ്ട് ചോദിച്ചതാ... പിന്നെ എനിക്ക് ആദ്യമേ ഒരു സംശയമുണ്ടായിരുന്നു നീ ഡ്രാക്കുളയാണോന്ന്... ചോര ഊറ്റി കുടിക്കാൻ വരുന്ന പ്രേതമാണോന്ന്... അപ്പൊ നീ ഒരിക്കൽ മരിച്ചതാണല്ലേ നാറി..."


 നിങ്ങൾ കേട്ടില്ലേ പിശാച് പറഞ്ഞത്... അതും പോരാഞ്ഞിട്ട് ഓളെ ഒരു നാറി വിളിയും....


നമ്മളെ ആ നാറി വിളി മൂപ്പർക്ക് തീരെ പിടിച്ചില്ലെന്ന് തോന്നുന്നു.... മിക്കവാറും ഇപ്പോ നമ്മളെ ചുട്ടു കൊല്ലും അമ്മാതിരി നോട്ടം... നമ്മളാരാ മോൾ 32 പല്ലും കാണിച്ചു ഒന്നിളിച്ചു കൊടുത്തു.. 


🎶നാറി..നാറി..നാറി  അലിക്കത്തിട്ട് കസവിന്റെ തട്ടമിട്ട്...🎶

🎶ഗൗരവത്തിന്റെ മറവിൽ 

ഡ്രാക്കുള കണ്ണുകൊണ്ട്  നോക്കുന്നതാരെ ഓ..ഓ..നാറി...ഓ...നാറി🎶🎶


നമ്മളൊരു പാട്ടങ്ങ് പാടി നാറി വിളിച്ചതല്ല അതൊരു പാട്ടാണെന്ന് അറിയിക്കാനായിരുന്നുട്ടോ..


വീണ്ടും പണി പാളി...  എല്ലാ ബലാലുകളും കൂടി ചിരിച്ചതും സിംഹം വീണ്ടും കലിപ്പായി... ചിരി ഓവറാക്കിയത് അജുക്കയും.... കാണിച്ചു തരാടാ ലോലൻ കൊണാപ്പാ.... മനസ്സിൽ പറഞ്ഞതാണ്..


ഐശ്വര്യമായി ബിസ്മിയും കൂട്ടി അടിപൊളി പാട്ട് അങ്ങട്ട് തുടങ്ങി..


നാറിയിട്ട് പൊട്ടുന്നുണ്ട്.. നാറിയിട്ട് പൊട്ടുന്നുണ്ട്.. ചിരിയുടെ മറവിൽ അജുക്കായിട്ട ബാളി നാറുന്നു... ഓഓഓഓ ബാളി നാറുന്നു... ഓ നാറിട്ട് പൊട്ടുന്നു...


അവിടെയുള്ള ഒരാളൊഴികെ ബാക്കിയെല്ലാം ചിരിച്ചു മരിക്കുന്നുണ്ട്..


"ഡീീീ.......നിന്നെ ഞാൻ...!"


ഇന്നെനിക്ക് കണ്ടകശനിയാണെന്ന് തോന്നുന്നു അജുക്ക അവിടെ മൊത്തമായി ഓടിച്ചു...  കിട്ടേണ്ടത് കിട്ടിയപ്പോൾ നമ്മൾക്ക് തൃപ്തിയായി മക്കളെ തൃപ്തിയായിക്ക്...


അപ്പോഴാണ് സിംഹം രണ്ടാമതും നമ്മളെ നോക്കി പറഞ്ഞത്..


"ഡീ പുല്ലേ ഞാൻ നിന്നെ സ്നേഹിക്കുന്നു... ഒരുപാട് ഒരുപാട് ഇഷ്ടമാണ് എന്റെ ജീവനേക്കാളേറെ ഇന്ന് ഞാൻ നിന്നെയാണ് സ്നേഹിക്കുന്നത്... മരണത്തിന് അല്ലാതെ നിന്നെ ഞാൻ വിട്ടുകൊടുക്കില്ല...


അഥവാ നിനക്ക് എന്നെ വേണ്ട എന്നാണേൽ നിന്നെയും കൊന്ന് ഞാനും മരിക്കും അവിടെയും നിനക്ക് സ്വസ്ഥത തരില്ല മോളേ...


ജീവിക്കാനാണെങ്കിൽ ഒരുമിച്ച് മരിക്കാനാണെങ്കിൽ ഒരുമിച്ച്.." എന്നും പറഞ്ഞ് നമ്മൾ പെണ്ണിനെ നോക്കി... എവിടെ നോ മൈൻഡ്...


"എങ്ങനെ... ജീവിക്കാനാണെങ്കിൽ ഒരുമിച്ച് മരിക്കാനാണെങ്കിലും...."

എവിടെ കുട്ടി പിശാച് എന്നോട് അല്ലായെന്ന മട്ടിലാണ്... ബാക്കിയുള്ളവരെ നോക്കിയതും വേണ്ടായിരുന്നു തോന്നിപ്പോയി അമ്മാതിരി നോട്ടമാണ് നോക്കുന്നത്..


"മരിക്കാനാണെങ്കിൽ ഒരുമിച്ച് അല്ല വേറെ വേറെ അതല്ലേ അതിന്റെതായ ശരി.." ഞാൻ വേഗം വാക്കുമാറ്റി പിടിച്ചു.. ഓരെ നോട്ടം കണ്ടപ്പോൾ പേടിച്ച് പോയിക്ക് ട്ടോ..


"ശ്ശോ ഇവളൊരു മണ്ടിപ്പെണ്ണ് തന്നെ ട്ടോ... ഞാനൊന്ന് ഇഷ്ടമാണെന്ന് പറഞ്ഞപ്പോളേക്കും നീ വിശ്വസിച്ചോ? നിന്നെയൊക്കെ നോക്കുന്നതിലും ഭേദം കണ്ണും അടച്ചു കിടക്കുന്നതാണ്... നീ പറയുന്നത് പോലെ നിന്റെ മുമ്പിൽ തല വയ്ക്കുന്നതാണ് സുഖം..."


"Whatttt......"


"ഓഹോ സോറി.. സോറി മാറിപ്പോയതാണ്..." ഓളെ വാട്ട്‌ കേട്ടപ്പോഴാണ് നമ്മൾ ശശിയായെന്ന് മനസ്സിലായത്...


"നിന്നെയൊക്കെ കണ്ണ് പൊട്ടമാരെ നോക്കൂ മോളെ..."


നമ്മളത് പറഞ്ഞതും അജു ഒരുനോട്ടം... എന്നാ എന്ന് ചോദിച്ചപ്പോൾ നമ്മളെ കാതോരം വന്നു പറഞ്ഞു..


"നീ കണ്ണ് പൊട്ടനാണോ എന്ന് നോക്കിയതാണ്.... പക്ഷെ നിനക്ക് രണ്ട് മൂങ്ങ കണ്ണ് ഉണ്ടല്ലോ.. അല്ല അപ്പോൾ നീ ശരിക്കും കണ്ണ് പൊട്ടൻ ആണോ?" നമ്മളെ പോസ്റ്റിൽ കയറി ഗോൾ അടിച്ചതും പോരാ വാ പൊത്തിച്ചിരിക്കുകയാണ് കോപ്പ്..


"നിന്റെ കൂടെയല്ലേ നടത്തം, പ്രേമിക്കുന്നത് നിന്റെ പെങ്ങളെയും പിന്നെങ്ങനെ കണ്ണ് പൊട്ടൻ അല്ലാതിരിക്കും..." നമ്മളും തിരിച്ചടിച്ചു..


പ്ലിങ്ങിയ മോന്തയും കൊണ്ട് വേണ്ടായിരുന്നു വേണ്ടാത്തത് കൊണ്ട എന്ന മട്ടിലാണ് അജു..


പക്ഷേ നമ്മളെ പെണ്ണ് ഭദ്രകാളി ലുക്കിലാണുള്ളത്..


"എനിക്ക് ആദ്യമേ തോന്നിയിരുന്നു നീയൊരു കണ്ണ് പൊട്ടനാണെന്ന്.. ഇത്രയും സുന്ദരിയും സുമുഖിയും സർവോപരി സുഭാഷിണിയുമായ എന്നെ അങ്ങനെയും ഇങ്ങനെയും പറഞ്ഞാൽ ബാക്കിയുള്ളോരെ എന്ത്‌ പറയും കണ്ണ് പൊട്ടാ നീ.."


കുരിപ്പ് നമ്മളെ നല്ലത് പോലെ താങ്ങുന്നുണ്ട്... ഷോ ഇവളെ പ്രേമിക്കാൻ നടന്ന എന്നെ പറഞ്ഞാൽ മതിയല്ലോ..


ഇനി എന്നാ ചെയ്യും ഓളെ വർണ്ണിക്കാനും പറ്റില്ല അമ്മാതിരി മോയന്ത്‌ സ്വഭാവം ആണല്ലോ ചില സമയത്ത്... പെണ്ണിന് പാട്ടെന്ന് വെച്ചാൽ ജീവനാണ് ഓളെ നോക്കി ഒരു പാട്ട് അങ്ങട്ട് തുടങ്ങി..


"കല്ലായി കടവത് കണ്ടാൽ എൻ ചങ്കിൽ റങ്കാണ് എൻ റങ്കിന് കാരണമെന്തെ മൊഞ്ചുള്ളൊരു പെണ്ണാണെ.." ആാാ പാട്ട് പാടിയതും എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു...


ആരെ വാ പൊളിച്ചു കിടുക്കി തിമിർത്തു... എന്നൊക്കെ...


ഓൾ ആണേൽ ഇതിലും നന്നായി ഞാൻ പാടും.... ഇതൊക്കെയെന്ത് എരുമ ഗാനമോ.. എന്ന് പറയാതെ പറയുന്നത് പോലെ..


നിന്നെക്കൊണ്ട് അഭിപ്രായം പറയിച്ചേ ഞാൻ അടങ്ങു മോളെ... ഒന്നിക്കൽ അഭിപ്രായം അല്ലേൽ ഒരു കിസ്സ് അതും ചിന്തിച്ചു കൊണ്ട് ഓളെ അടുത്തേക്ക് പോയി..



"എന്താടി കോപ്പത്തി നിനക്ക് വാ തുറന്ന്  വല്ല അഭിപ്രായം പറഞ്ഞാൽ.. എല്ലാരും പറഞ്ഞല്ലോ നീ പറഞ്ഞാൽ ആകാശമിടിഞ്ഞു വീണുപോകുമോ ഡീ തെണ്ടി..."


 പക്ഷേ പെണ്ണിന്റെയിരുത്തം ഏതാണ്ട് കിളി കൂടും കുടുക്കയുമെടുത്ത് നാടുവിട്ട അവസ്ഥയിലാണ്..


"അതെ എന്നെയൊന്ന് നുള്ളിക്കേ... "എന്നവൾ പറഞ്ഞപ്പോൾ ആരായാലും ചോദിച്ചു പോകില്ലേ എന്തിനായൊന്ന് അതുപോലെ ഞാനും ചോദിച്ചു...


"നിങ്ങൾ ഒന്ന് നുള്ളിക്കെ മനുഷ്യ.... ഞാൻ കണ്ട അല്ലാ കേട്ടത് സ്വപ്നമാണോ അതോ യാഥാർത്ഥ്യമാണോ എന്നറിയാൻ.... ഒന്ന് നുള്ളിക്കെ..."


കുരിപ്പ് നമ്മളെയിട്ട് കളിയാക്കിയതാണല്ലേ കാണിച്ചുതരാം... അവർ ആരെങ്കിലും നോക്കുന്നുണ്ടോയൊന്ന് നമ്മൾ ആദ്യം ശ്രദ്ധിച്ചു.. 


ഇല്ലായെന്ന് മനസ്സിലായതും അവളുടെ കവിളിലൊരു കടി വെച്ചു കൊടുത്തു... നേരത്തെ നാടുവിട്ടുപോയ കിളി ആ നാടും നാട്ടുകാരേയും ഉപേക്ഷിച്ച് ഇവിടേക്ക് തന്നെ വന്നു..


ആാാാആആാാ..... കുട്ടി പിശാച് അലറുവാൻ തുടങ്ങിയതും ഞാൻ വേഗം വാ പൊത്തിപിടിച്ചു..


ആാാാ.... ഈ അലർച്ച എന്റെയാണ് ട്ടോ.. ലവൾ ലവളുടെ യക്ഷി പല്ലുകൾ കൈയിലേക്ക് ആഴ്ന്നിറക്കി..


എന്താടാ എന്ന് ചോദിച്ചു കൊണ്ട് അജു നമ്മളെ നോക്കി..


"അതൊരു കരട് വീണതാണ് ഡാ..."


"കരടോ... അതും കൈയിലോ.. കണ്ണിൽ കരട് വീണു എന്നൊക്കെ കേട്ടിട്ടുണ്ട്.... ഇതാദ്യമായിട്ടാണ് കൈയിൽ വീണു എന്ന് കേൾക്കുന്നത്..."


"ഈഈഈ ഓ സോറി കരടല്ല ഒരു യക്ഷിപല്ലാണ് TT അടിക്കേണ്ടി വരുമോ എന്തോ.." എന്ന് അവളെ നോക്കി പറഞ്ഞതും വീണ്ടും കിട്ടി ഇപ്രാവശ്യം കിട്ടിയത് കാലിനാണെന്ന് മാത്രം..


ആാാാ യെന്ന് വീണ്ടും ആക്കിയതും... എന്താടാ എന്ന് ചോദിച്ചു കൊണ്ട് അജു വന്നു...


"ഒന്നുല്ല...! നിനക്ക് എന്താ അറിയേണ്ടത്... ഒന്ന് ആാാ ആക്കിയാൽ തുടങ്ങും ഓന്റെ കോപ്പിലേ എന്താടാ എന്ന് മനുഷ്യന് മര്യാദക്ക് ഒന്ന് ആാാ എന്നും ആക്കാൻ പറ്റില്ലായെന്നുണ്ടോ തെണ്ടി.,, അപ്പോഴേക്കും വന്നോളും ശവം..."


"നീ എന്തിനാടാ കാട്ടു സിംഹമേ എന്നോട് ചൂടാവുന്നത്...  ഞാനാണോ ഹംകേ നിന്നെ ചെയ്തത് അല്ലല്ലോ ബലാലെ... നീ അ ആ ഇ ഈ ആാാാാ ഈൗ എന്ത് വേണേലും ആക്കിക്കോ എനിക്കെന്താ പ്രശ്നം...


എന്നാലും നീ ഇങ്ങോട്ട് വരുമ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു നീ എന്തേലും കുരുത്തക്കേട് ഒപ്പിക്കുമെന്ന് അവൾ ആയത് കൊണ്ട് നിനക്കിട്ട് രണ്ട് കിട്ടുമെന്നും...  അതുകൊണ്ടല്ലേ നീ ആരേലും നോക്കുന്നുണ്ടോ എന്ന് നോക്കിയ ടൈം നമ്മൾ ശ്രദ്ധിക്കാതെയിരുന്നത്... പക്ഷേ നമ്മളെ കണ്ണ് കോഴിക്കൂട്ടിത്തന്നെയായിരുന്നു ട്ടോ മോനെ..


ഞാൻ..... ഞാൻ കണ്ടു എല്ലാം കണ്ടു..." ഒരുമാതിരി നാണമൊക്കെ മുഖത്ത് ഫിറ്റ് ചെയ്തുകൊണ്ട് അവൻ പറഞ്ഞു..


"ഓഓഓഓ അപ്പോൾ എല്ലാം കണ്ടൂല്ലേ... അല്ലേലും കുറുക്കന്റെ കണ്ണുകൾ കോഴിക്കൂട്ടിലാണല്ലോ... നാണമില്ലല്ലോടാ തെണ്ടി ഒളിഞ്ഞു നോക്കാൻ കുരിപ്പ്... ഒരു സമാധാനത്തിൽ പ്രേമിക്കാൻ വിടില്ലെന്നു വെച്ചാ കഷ്ടം തന്നെ ട്ടോ അന്റെ കാര്യം...." മുഖത്ത് ഇച്ചിരി നിരാശയും അതിലുപരി ദേഷ്യവും ഫിറ്റ് ചെയ്തു പറഞ്ഞു...  നമ്മളെ പെണ്ണിനെ നോക്കി..


ലവളുണ്ട് മറ്റേ കുട്ടിയെ തുറിച്ചു നോക്കുന്നു അവളും തിരിച്ചു അതേ നോട്ടം ആണെന്ന് തോന്നുന്നു ട്ടോ.. ആ കുട്ടിയെ മനസ്സിലായില്ലേ നിങ്ങൾക്ക് ഇഷുന് ആപത്തു പറ്റിയ കാര്യം പറഞ്ഞു തന്നവൾ തന്നെ... നമ്മൾക്ക് അവളുടെ പേരൊന്നും അറിയില്ല ട്ടോ നമ്മളെ കോഴിത്തരം കാണിക്കുന്നത് ഇഷുന്റെ അടുത്ത മാത്രമാണ് പിന്നെയൊന്ന് പറഞ്ഞാൽ ആ കുട്ടി ഷാൾ കൊണ്ട് മുഖം മറച്ചു വാലിട്ടെഴുതിയ സുറുമ കണ്ണുകൾ മാത്രമാണ് കാണിച്ചിട്ടുള്ളത്..


*   *   *   *   *    *    *    *


"എന്താടി നോക്കി പേടിപ്പിക്കുന്നത്...  എനിക്കൊന്നും പറ്റിയില്ലല്ലോ എന്നാണോ അതോ ഇവളൊന്നും ഈ അടുത്ത കാലത്ത് മരിക്കാനായില്ലേ എന്നാണോ ഡീ..?? ഇത്രയും ആൾക്കാരുടെ ഇടയിൽ വെച്ചൊരു പോറൽ പോലും ഏൽക്കാതെ തിരിച്ചു വന്നതും ഇതിനൊന്നും ഈ ദുനിയാവിൽ നിന്ന് പോകാനായില്ലേ എന്നാണോ നീ ചിന്തിക്കുന്നത്.?"


എന്നാൽ നമ്മൾ വെറുതെ പറഞ്ഞതാണ് ട്ടോ ബാക്കിയുള്ളവരെ മോന്ത കണ്ടപ്പോൾ മനസ്സിലായിക്ക് അവർ കാര്യത്തിൽ എടുത്തുവെന്ന്..


പക്ഷേ നമ്മളുടെ സുറുമ കണ്ണിന്റെ അവകാശി കണ്ണും നിറച്ചു ഓടിവന്നു വാരിപ്പുണർന്നു തേങ്ങി കരയുവാൻ തുടങ്ങി...


"ഇഷു.... നിനക്ക്... തോന്നുന്നുണ്ടോ.. നിന്നെ ഈ ദുനിയാവിൽ നിന്ന് പറഞ്ഞു വിടാൻ ഞാൻ ആഗ്രഹിക്കുമെന്ന്.. നിന്നെ കണ്ടുമുട്ടിയത് മുതലാണ് ഞാനൊന്ന് മനസ്സ് തുറന്നു സന്തോഷിച്ചത് സ്നേഹമെന്തെന്ന് അറിഞ്ഞതും ആ നിന്നെ ഞാൻ....." ഇടയ്ക്കിടെ അവളുടെ സ്വരങ്ങൾ ഇടരുന്നുണ്ടായിരുന്നു വാക്കുകൾ മുറിഞ്ഞു പോകുന്നു... ഇച്ചിരി സമയം മൗനം പാലിച്ചു അവൾ വീണ്ടും തുടങ്ങി..


"കുടുംബക്കാർ പോലും ഉപേക്ഷിച്ചു പോയ ഞങ്ങളെ രണ്ട് കൈയും നീട്ടി സ്വീകരിച്ചില്ലേ അതും ഊരും പേരും ഒന്നും അറിയാതെ പോലും.. നീ ചെറുതാണെങ്കിലും നിന്റെ മനസ്സ് വലുതാണ് അതിൽ നിറയെ നന്മയാണ്...


പെണ്ണെന്ന വർഗ്ഗത്തോട് വെറുപ്പ് തോന്നിയ എന്റെ ഇക്കായുടെ മനസ്സ് പോലും മാറ്റിയെടുത്തില്ലേ... അവന് ആത്മവിശ്വാസം പകർന്നു നൽകിയില്ലേ അതിലുപരി മനോരോഗത്തിന്റെ വക്കിലെത്തിയ എന്റെ ഉമ്മാനെയും എനിക്ക് തിരിച്ചു തന്നിലെ ആാാ നിന്നെ ഈ ദുനിയാവിൽ നിന്ന് കൊണ്ടു പോകുമ്പോൾ സന്തോഷിക്കുകയാണോ ചെയ്യാ പറ....


എന്റെ കുടുംബത്തിന് അള്ളാഹു നൽകിയ മാലാഖയാണ് നീ... ഭൂമിയിലെ മാലാഖ...


നിനക്ക് വേണ്ടി ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സിന് വേണ്ടിയാണ് എന്റെ ഉമ്മച്ചിയും ഇക്കയും ദുആ ചെയ്യുന്നത്... ഓരോ ആളുടെ ദുആയുടെ ബർക്കത്ത് കൊണ്ടാണ് നിന്നെ എല്ലാവിധ ആപത്തുകളിൽ നിന്നും രക്ഷപ്പെടുത്തുന്നത്..."


പെണ്ണിനോട് മതിയാക്കാൻ പറഞ്ഞിട്ടും പെണ്ണ് കേൾക്കുന്നില്ല ഓരോന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു..


"നിങ്ങൾക്കറിയോ.. എന്റെ വിദ്യാഭ്യാസത്തിന്റെയും കുടുംബത്തിന്റെയും ചെലവുകൾ നിറവേറ്റുന്നതും ഇപ്പോൾ നമ്മൾ ജീവിക്കുന്നതും ഇവൾ നൽകിയ ഔദാര്യമാണ്... ഇഷു ഞങ്ങൾക്ക് നൽകിയ സ്നേഹമെന്ന ഔദാര്യം...


അള്ളാഹു എന്റെ കുടുംബത്തിന് തന്ന ഭൂമിയിലെ ദേവതയാണ് ഇഷു... ഒരിക്കലും മറക്കില്ല നമ്മുക്ക് ചെയ്തു തന്ന ഉപകാരങ്ങൾ സ്നേഹം ഒന്നും മറക്കാൻ പറ്റില്ല... അത്രക്ക് അത്രക്ക് സ്നേഹം നല്കുന്നുണ്ട് ഇഷുവും അവളുടെ കുടുംബവും..."


എന്ന് അവൾ എല്ലാരോടുമായി പറഞ്ഞു നിർത്തി..


"ദേ പെണ്ണേ ഇനി വാ തുറന്നലുണ്ടല്ലോ? ഇപ്പോൾ തന്നെ നമ്മളെ ആകാശത്ത് എത്തിച്ചു ഇനിയും മോൾ തുടർന്നാൽ നമ്മൾ ഏഴാം ആകാശത്തിൽ എത്തും ട്ടോ പറഞ്ഞില്ലേ വേണ്ട നൂറ...


നീ എന്താടി കോപ്പേ കൊച്ചു കുട്ടികളെ പോലെ കരയുന്നത് പോയി മുഖം കഴുകി വാ എന്റെ നൂറേ..."


ഉള്ളിൽ സങ്കടം വെച്ചിട്ട് പുറമെ ചിരിച്ചു കളിക്കുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ ഒന്നൊന്നര സുഖമാണ് ചെങ്ങായിമാരെ ഒടുക്കത്ത ഒരു ഫീലാണ് അതിന്.... നമ്മളെ സങ്കടങ്ങൾ എന്തിനാ ബാക്കിയുള്ളവരോട് പറഞ്ഞു അവരെക്കൂടെ സങ്കടത്തിലാക്കുന്നത് നമ്മൾ ഹാപ്പിയാണെങ്കിൽ അവരും ഹാപ്പി... അതുകൊണ്ട് സങ്കടങ്ങൾ ഉള്ളിലൊതുക്കി ഹാപ്പി ആവാം അതല്ലെ നല്ലത്.... ഇതൊക്കെ നമ്മളെ ചിന്തയാണ് ട്ടോ..


"ഇഷു നീ എന്നതാ ചിന്തിക്കുന്നത്..." നൂറന്റെ ചോദ്യം കേട്ടപ്പോഴാണ് നമ്മൾ ചിന്തയിൽ നിന്ന് ഉണർന്നത്..


"ഹേയ് ഒന്നുമില്ലടാ നീ പോയി മുഖം കഴുകി വാ.." അവളെ പറഞ്ഞു വിടാതെ ഇവിടെ കുറെയെണ്ണം ഒന്നും അറിയാതെ കുന്തം വിഴുങ്ങിയത് പോലെ നിൽക്കുന്നുണ്ട്..


"ഇഷു നിന്നെ അവൾക്ക് നേരത്തെ അറിയാമെന്ന് നിങ്ങളുടെ ഓരോ വാക്കുകളിൽ നിന്നും മനസ്സിലായി... എന്താണെന്ന് പറയുവാൻ പറ്റുമോ അതോ നമ്മൾ അറിയാൻ പാടില്ലാത്ത കാര്യമാണോ.?"

എന്ന് ഹനുമാൻ പുരികം പൊക്കി ചോദിച്ചു..


ദേവൂനെയും സനയെയും നോക്കി കണ്ണിറുക്കി ഞാൻ പറയാമെന്നു പറഞ്ഞു ഇപ്പോഴല്ല അവൾ ഇല്ലാത്തപ്പോഴെന്ന് മാത്രം..


എല്ലാവരും ഒരേ സ്വരത്തിൽ ഓകെ പറഞ്ഞു..


*    *   *   *  *   *   *  *   *   *


നൂറ നമ്മളെ പെണ്ണിനെ കുറിച്ച് പറയുമ്പോൾ നമ്മൾ അഭിമാന പുളകിതനായിരുന്നു..


നിന്നെ കണ്ടുമുട്ടിയ നിമിഷം ഞാൻ അറിഞ്ഞിരുന്നില്ല പെണ്ണേ നീ എന്റെ മനസ്സിൽ ഇത്രമാത്രം സ്ഥാനം പിടിക്കുമെന്ന്... ഇപ്പോൾ ഒന്നറിയാം നീ ഇല്ലാതെ ഈ സയാൻ മുഹമ്മദിന്റെ ജീവിതത്തിനൊരു പൂർണത ഇല്ല പെണ്ണേ... എന്റെ എല്ലാം ആണ് നീ എന്റെ പ്രണയം പ്രാണൻ ശ്വാസം ജീവൻ അങ്ങനെ എല്ലാം എല്ലാമാണ് നീ എന്റെ മാത്രം പെണ്ണ്..


ഓരോന്ന് ഓർത്തുകൊണ്ട് അവളെ തന്നെ കണ്ണിമവെട്ടാതെ നോക്കി നിന്നു പോയി..


അപ്പോഴാണ് അവൾ ദേവുനെയും സനയെയും നോക്കി കണ്ണിറുക്കി പറഞ്ഞത്..


അല്ലേലും ദേവും സനയും അവളുടെ വലം കൈയും ഇടം കൈയും ആണല്ലോ... അവർക്ക് അറിയാത്തതായി ഇഷുന്റെ ലൈഫിൽ ഒന്നുമില്ല അതുപോലെ തന്നെയാണ് അവരുടെ ലൈഫിലും... 3 പേർക്കും പരസ്പരം എല്ലാം പറയും... അമ്മാതിരി സൗഹൃദമാണ് അവരുടെ ആരും കണ്ടാൽ ഒന്ന് കൊതിച്ചു പോകും..


അവരുടെ ഇടയിലുള്ള ഫ്ലാഷ്ബാക്ക് അറിയാൻ വേണ്ടി എല്ലാവരും അവളെ ഉറ്റുനോക്കി എല്ലാം പറയാമെന്ന് പറഞ്ഞു... ബാക്കി നമ്മൾക്ക് അപ്പോൾ അറിയാം..


"എന്നാ എല്ലാവർക്കും പോകാമല്ലോ? എങ്ങനെയാണോ വന്നത് അതുപോലെ പോയാൽ മതി ട്ടോ..."


നമ്മൾ അങ്ങനെ പറഞ്ഞതിന് പിന്നിലെ ദുരുദ്ദേശം മനസ്സിലായിട്ടാണെന്ന് തോന്നുന്നു അജു ഒരു നോട്ടം.. ഉള്ള പല്ല് മൊത്തം കാണിച്ചു ഇളിച്ചു കൊടുത്തു അല്ലപിന്നെ..


എല്ലാവരും വണ്ടിയിൽ കയറുവാൻ പോകുമ്പോൾ നമ്മളെ പെണ്ണുണ്ട് തിരിഞ്ഞു നടക്കുന്നു.


പടച്ചോനെ ഇവൾ എങ്ങോട്ടാണ് പോകുന്നത്.. ഇവളെ എന്റെ പുറകിൽ ഇരുത്തുവാൻ വേണ്ടിയാണ് നമ്മൾ അങ്ങനെ പറഞ്ഞത് പോലും എന്നിട്ട് ഈ കോപ്പ് എങ്ങോട്ടാണ് പോകുന്നത്..


നമ്മൾ അവളോട് എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോൾ അവളുടെ മറുപടി കേട്ട് എന്റെ ബാല്യം മുതൽ വാർദ്ധക്യം വരെ പകച്ചു പണ്ടാരമടങ്ങി...


"ഞാൻ ആംബുലൻസിലല്ലല്ലോ?"


"അയിന്..."


"ഇജ്ജല്ലേ പറഞ്ഞത് വന്ന വണ്ടിക്ക് തന്നെ പോകാൻ അതോണ്ട് അതും നോക്കി പോകുന്നതാ.."


എന്റെ റബ്ബ് റഹീംമുമായ തമ്പുരാനേ ഈ പൊട്ടിപെണ്ണിനെയൊക്കെ പ്രേമിക്കുന്ന എന്റെയൊരു വിധിയെ... ഓളെ ആ ഡയലോഗ് കേട്ടപ്പോൾ എല്ലാരും തലക്ക് കൈവെച്ചു നാവ് കടിച്ചു അവളെ നോക്കി പേടിപ്പിച്ചു..


ഈഈഈ....ഓളെ കോപ്പിലെ ഇളി.... പിന്നൊന്നും നോക്കിയില്ല പൊക്കിയെടുത്തു എന്റെ ബുള്ളറ്റിൽ കൊണ്ടു വന്നു ഇട്ടു അല്ലപിന്നെ നമ്മളോടാണ് അവളെ കളി... കളി പഠിപ്പിച്ചു കൊടുക്കുന്ന എന്നോട് കളിക്കാൻ വരുന്നു..


"എന്നെ വിടുന്നോ ഇല്ലയോ.. കൊന്നാലും ഞാൻ നിന്റെ കൂടെ വരില്ല എന്നെ വിടടാ കാട്ടു സിംഹമേ..."


"ഡീ കോപ്പേ അടങ്ങിയൊതുങ്ങിയിരുന്നാൽ നിനക്ക് നല്ലത് ഇല്ലെങ്കിലുണ്ടല്ലോ പൊന്നുമോളെ ശരിക്കും നിന്നെ ആംബുലൻസിൽ അയക്കും.." കൈകൊണ്ട് കഴുത്ത് അറക്കുന്നത് പോലെയാക്കി എന്തായാലും നമ്മളെ ഭീഷണിയേറ്റു.


ഒരു കൈ കൊണ്ട് വാ പൊത്തിപ്പിടിച്ചു തലയാട്ടികൊണ്ട് ഇല്ലായെന്നും മറ്റേ കൈകൊണ്ട് തൊണ്ടക്കുഴിയിൽ നുള്ളിക്കൊണ്ട് സത്യമിടുകയും ചെയ്തു. ഓഹോ അപ്പോൾ നമ്മളെ പേടിയൊക്കെയുണ്ടല്ലേ... സമാധാനം ഒരാളെങ്കിലും പേടിച്ചല്ലോ..


വണ്ടി മുന്നോട്ട് പോകുന്നതല്ലാതെ കുരിപ്പിന്റെ അനക്കം പോലുമില്ല... അല്ലേൽ കലപില ആക്കുന്നതാണല്ലോ എന്നാ പറ്റിയാവോ മീററിലൂടെ നോക്കിയപ്പോഴുണ്ട് നമ്മളുടെ വണ്ടിയിടെ രണ്ട് ചെവിയുടെ മുകളിൽ ഇപ്പോളിയിരിക്കുമെന്ന് പറഞ്ഞത് പോലെയാണ് പെണ്ണിന്റെ ഇരുത്തം....  സൈഡ് ലൈറ്റിന്റെയാണ് ട്ടോ..


"എന്താടി നിനക്ക് വാ തുറന്ന് വല്ലതും പറഞ്ഞാൽ... നിന്റെ വായിൽ കൊഴുക്കട്ടയാണോ ഉള്ളത് പഹയത്തി... വാ തുറന്ന് വല്ലതും പറയടി..."


"നീയല്ലേ ബലാലെ അടങ്ങിയൊതുങ്ങി മിണ്ടാതെയിരിക്കാൻ പറഞ്ഞത് എന്നിട്ട് നമ്മളോട് കലിപ്പ് ആവുന്നോ ജന്തു.."


"ജന്തു നിന്റെ മറ്റവൻ പിശാചെ...." പിന്നെ തുടങ്ങിയില്ലേ ഓളെ ലൈസൻസ് ഇല്ലാത്ത ഒലക്കമ്മലത്തെ അവിലും കഞ്ഞിപോലത്തെ നാക്ക് കൊണ്ട് പൂരപ്പാട്ട്...


"ഞാനൊരു പാട്ട് പാടാം...പാടട്ടെ.."


"ആാാ പാടിക്കോ നിന്റെ പൂരപ്പാട്ട് കേൾക്കുന്നതിലും നല്ലതാണ് അത്.."


ചാന്തുപൊട്ടും ചങ്കേലസും ചാർത്തി വരുന്നവനെ.. പുലരി ചെക്കാ നിന്നെ കാണാൻ പൂതി പെരുക്കാത്ത മനസ്സിൽ നീയൊരു കാട്ടു സിംഹമല്ലേ എൻ ഡ്രാക്കുളയെല്ലേ..🎶


നമ്മളും വിടുകൊടുത്തില്ല അങ്ങനെ ലവൾ മാത്രം നമ്മളെ കളിയാക്കി പാടിയാൽ മതിയോ... ഞാൻ മണിച്ചേട്ടനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് തുടങ്ങി.


പെണ്ണേ യക്ഷി പെണ്ണേ.. ചോര കുടിക്കാൻ ഓടിവരും വടയക്ഷി പെണ്ണേ..

നാണം പൂക്കാത്ത കവിളിൽ യക്ഷി പല്ല് കാണും നിന്റെ ചുണ്ടില്..

കാമുകനെ കണ്ട നേരം പല്ല് കടിക്കണ് നഖം കൂർക്കണ്...

കണ്ണോണ്ടും പറയണതെന്താണ് എൻ യക്ഷി പെണ്ണേ കിന്നാരം പറയണതെന്താണ്...🎶


പാട്ട് നിർത്തി മീററിലൂടെ നോക്കിയപ്പോഴുണ്ട് തലക്കടി കിട്ടിയത് പോലെയിരിക്കുന്ന്... ഞാൻ ചിരിച്ചതും ബോധം വന്നത് പോലെ നമ്മളെ പുറം കടപ്പുറവും പള്ളിപ്പുറവുമാക്കി കുറെ നിർത്താൻ പറഞ്ഞുകൊണ്ടിരുന്നു കൂട്ടാക്കാത്തപ്പോൾ പറപ്പിച്ചു വിട്ടു അല്ലപിന്നെ നമ്മളോട് ആണ് ഓളെ കളി..


*    *   *    *   *   *   *   *   *


യാ അള്ളാഹ്..... എന്നും പറഞ്ഞു കണ്ണുകൾ അടച്ചുപിടിച്ചു ഓനെ കെട്ടിപ്പിടിച്ചിരുന്നു..


ചെല്ലാത്ത ദിക്റുകളും സ്വലാത്തുമില്ല എന്തിന് വിളിക്കാത്ത ദൈവങ്ങൾ പോലുമില്ല.... സ്പീഡ് ഇഷ്ടമാണ് പക്ഷേ മരണ സ്പീഡ് തലകറങ്ങുന്നത് പോലെയായത്കൊണ്ട് ഒടുക്കത്തെ അലർജിയാണ്..


വണ്ടി ക്യാമ്പസിന്റെ മുമ്പിൽ നിർത്തിയതും നെഞ്ചത്ത് കൈവെച്ചുകൊണ്ട് പറഞ്ഞു..


"ഓ സമാധാനം മരിക്കാതെ ഇവിടെയെത്തിയല്ലോ... അല്ലാഹുവിന് സ്തുതി അല്ല എന്തിനാ ഇങ്ങോട്ടേക്ക് വന്നത് വല്ല ബീച്ചിലോ പാർക്കിലോ പോയാൽ മതിയായിരുന്നില്ലേ... വെറുതെ ഇങ്ങോട്ട് വന്നു ടൈം വെസ്റ്റ്‌ ആക്കണോ?" അതും പറഞ്ഞു വീണ്ടിയിൽ നിന്നിറങ്ങി..


"അല്ല എന്തിനാ ഇങ്ങനെ നോക്കുന്നെ ചോദിച്ചതിന് ആൻസർ പറഞ്ഞാൽ പോരെ.."


"അല്ല മോളെ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുകയാ നിനക്ക് പഠിക്കണംന്നൊന്നുല്ലെ... പഠിച്ചിട്ട് ഒന്നുമാകണംന്ന് ആഗ്രഹമില്ലേ.?"


"പിരാന്തുണ്ടോ... പഠിച്ചാലും ഒരു പരിധിയുണ്ട് ആ പരിധി കഴിഞ്ഞാൽ കല്യാണം കഴിപ്പിച്ചു വിടും പിന്നെ കുട്ടികളായി അവരെയും നോക്കി വീട്ടിലിരിക്കേണ്ടി വരും.. പിന്നെന്തിനാ കഷ്ടപ്പെടു പഠിക്കുന്നത് കിട്ടിയ ചാൻസ് എൻജോയ് ചെയ്തു നടക്കണം അത്രേയുള്ളൂ എന്റെ ആഗ്രഹം...

അല്ല നീ വേണേൽ പഠിച്ചിട്ട് നന്നായിക്കോ നന്നാവണമെങ്കിൽ മാത്രം മതിട്ടോ നന്നായേക്കരുത് കേട്ടോ ഹനുമാനേ..."


അങ്ങനെ തല്ല് കൂടിയും വഴക്ക് പറഞ്ഞും ഞങ്ങൾ പോകുമ്പോഴാണ് നൂറ സലാം പറഞ്ഞു പോകാൻ നേരം പറഞ്ഞു "ഡീ നീ നാളെ വീട്ടിലേക്ക് വരണേ ഉമ്മയും ഇക്കയും നിന്നെ കാണണമെന്ന ആഗ്രഹം പറയാൻ തുടങ്ങീട്ട് ഇച്ചിരിയായി... ഇക്കാക്ക് ആണ് നിന്നെ കാണാത്തതിൽ പരാതി കൂടുതൽ... നാളെ അങ്ങൊട്ക്ക് വാ ട്ടോ.."


"ഇൻശാ അള്ളാഹ് നാളെ എന്തായാലും ഞാൻ വരാം.."


"അവൾ മാത്രമല്ല ഞങ്ങൾ എല്ലാവരും ഉണ്ടാവും... " എല്ലാരും ഒരുമിച്ചു പറഞ്ഞു..


"ആാാ ഇൻശാ അള്ളാഹ് വന്നോപ്പാ...." അതും പറഞ്ഞു അവൾ പോയതും തുടങ്ങിയില്ലേ ഇജ്ജ് പറ എന്നിട്ട് എന്തായി വേഗം പറ...


"എന്റെ ചങ്ങായിമാരെ ഞാൻ പറയാം നിങ്ങൾ എന്റെ കൂടെ വാ..."


"നീ ആരാടി വഴികാട്ടി ഡോറയോ... ആണോ ഡോറ കുട്ടി?"  അതും ചോദിച്ചു ഹാദിക്ക ഒലക്കമലത്തെ ചിരി..


"ഹായ് ഞാൻ ഡോറ ഇതെന്റെ കൂട്ടുകാരൻ ബുജി..." ഹാദിക്കാനെ നോക്കി പറഞ്ഞു..


"ഡീ നിന്നെ ഞാൻ..." ഹാദിക്കാ അടുത്തേക്ക് വരാൻ നിന്നതും നിങ്ങളുടെ വഴക്കും വക്കാണവും പിന്നെ മതിയെന്ന് പറഞ്ഞു ചേട്ടായി പിടിച്ചു വെച്ചു.


"കഥ പറയണമെങ്കിൽ ഏകദേശം ഒരു രണ്ട് മാസം മുമ്പോട്ട് പോകണം അതായത് എന്റെ ഓർമ്മയിൽ പറയാണെങ്കിൽ സെപ്......!"


"മതി നിർത്ത് കോപ്പേ ദിവസവും സമയവും മാസവും അറിയണമെന്നില്ല തത്കാലം കാര്യം മാത്രം പറഞ്ഞാൽ മതി..." (അജുക്ക)


"എന്നാൽ അത് ആദ്യമേ പറഞ്ഞുകൂടെ ലോലൻ കൊണാപ്പാ.. നോക്കി പേടിപ്പിക്കേണ്ട ഞാൻ പറയാം..


ഞാനും എന്റെ പേരൻസും കൂടി ഷോപ്പിംഗിന് ഇറങ്ങിയതായിരുന്നു അവിടെവെച്ചാണ് ഞാൻ നൂറനെ കണ്ടത്... അതും ഒരുത്തൻ ബലമായി പിടിച്ചു കൊണ്ടുപോകാൻ നോക്കുന്നത്... കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ട് ചുറ്റും കൂടി നിന്നവരെ ദയനീയമായി നോക്കുകയായിരുന്നു ഒരാൾ പോലും അവൾക്ക് സഹായത്തിന് പോയില്ല..


ഉപ്പച്ചിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല, ഉപ്പച്ചി സമ്മതിക്കില്ല എന്ന് കരുതി ഞാനും പോയില്ല. പക്ഷേ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും ഭയം നിറഞ്ഞുള്ള മുഖവും എന്റെ മനസ്സിൽ നിന്ന് മായുന്നില്ല.


ഉപ്പച്ചിനെ നോക്കിയപ്പോൾ ഫ്രണ്ടിന്നോട് സംസാരിക്കുന്ന തിരക്കിലായിരുന്നു ആ ഗ്യാപ്പിൽ ഞാൻ അവിടേക്ക് പോയി അവന്റെ കൈക്കുള്ളിൽ നിന്ന് അവളുടെ കൈ മോചിപ്പിച്ചു എന്താ പ്രശ്നമെന്ന് തിരക്കി..


"നീ ആരാടി പുല്ലേ.. ഒന്ന് പോടീ പ്രശ്നം പരിഹരിക്കാൻ വന്നിരിക്കുന്ന്...ഇവിടെനിന്നു കൂടുതൽ പ്രശ്നമുണ്ടാക്കാതെ പോകാൻ നോക്കടി പുല്ലേ.."


"ഇല്ലെങ്കിൽ താൻ എന്നാ ചെയ്യും ഒന്ന് പോടാ... ഞാൻ ചോദിച്ചത് നിങ്ങളോടല്ല ഇവളോടാണ് നിങ്ങളോട് ചോദിക്കുമ്പോൾ ആൻസർ പറഞ്ഞാൽ മതി അല്ലാതെ ഇടയിൽ കയറി ഉടക്കാൻ നിന്നാലുണ്ടല്ലോ ഈ ഇഷ മെഹറീൻ ആരാണെന്നറിയും..?"


"നീ ആരാടി ചൂലേ.. നിന്റെ ഒലക്കമലത്തെ ഭീഷണി പേടിച്ചു പോകുമെന്ന് കരുതിയോ പുല്ലേ.. ഞങ്ങളുടെ ലക്ഷ്യത്തിൽ എത്താതെ ഇവളെയും ഇവളുടെ ആങ്ങളയെയും ഉമ്മാനെയും വെറുതെ വിടില്ല.."


"പ്ലീസ് ഒരു പ്രശ്നമുണ്ടാക്കരുത്.. എവിടെവേണേലും ഒപ്പുവെച്ചോളാം... ഞങ്ങളെ വെറുതെ വിടണം പ്ലീസ് നിങ്ങളുടെ കാല് പിടിക്കാം..." അതും പറഞ്ഞു അവർ നീട്ടിയ പേപ്പറിൽ ഒപ്പ് വെച്ചു..


ഒന്നും മനസ്സിലാവാതെ വാ തുറന്നു നിൽക്കുവാൻ അല്ലാതെ നമ്മൾക്കൊന്നിനും കഴിഞ്ഞില്ല.. അവർ പോയതും എന്താ കാര്യമെന്ന് തിരിക്കി..


"എന്റെ ഉപ്പയുടെ ജേഷ്ഠന്റെ മകനാണ്.. സന്തോഷത്തോടെ ജീവിച്ച ഞങ്ങളുടെ കുടുംബം തകർക്കാൻ വന്നവർ.


എന്റെ ഉപ്പയുടെ ബിസിനസ് പടർന്നു പന്തലിക്കുന്നത് കണ്ടു അസൂയ മൂത്ത് ഉപ്പയുടെ കൂടെ കൂടി ചതിക്കുകയായിരുന്നു.


ഉപ്പാന്റെ കൂടെ ഇക്കയും ബിസിനസ് നോക്കി നടത്താൻ തുടങ്ങിയപ്പോൾ ഉയർച്ചയായി... പിന്നെ അവരുടെ നീക്കങ്ങളും കണ്ടു പിടിച്ചു..


അന്ന് ഇക്കാനെ ഇല്ലാതാക്കാൻ ശ്രമിച്ചു അവരുടെ ആ ശ്രമം പരാജയപ്പെട്ടു.. ഉപ്പയും എല്ലാം അറിയുകയും ചെയ്തു അവരെ ഓഫീസിൽ നിന്ന് പുറത്താക്കി...


സ്വത്തിനോടുള്ള ആർത്തിയും ഓഫീസിൽ നിന്ന് പുറത്താക്കിയതിന്റെ പകയും എന്റെ ഉപ്പാനെ ഈ ഭൂമിയിൽ നിന്നുതന്നെ പറഞ്ഞയച്ചു കൂടെ ഇക്കയും ഉണ്ടായിരുന്നു റബ്ബിന്റെ അനുഗ്രഹം എന്നത് പോലെ ഇക്കാനെ തിരിച്ചു കിട്ടി ഒരു ജീവശവം പോലെയായാലും..


ഉപ്പന്റെയും ഇക്കയുടെയും സ്വത്തുക്കൾ അവർ അന്ന് തന്നെ കൈക്കലാക്കി... ആകെയുണ്ടായത് ഉമ്മാന്റെ പേരിലുള്ള വീടും പറമ്പുമാണ്... പിന്നീട് അവർ തിരിഞ്ഞു പോലും നോക്കിയില്ല ഈ അടുത്താണ് അറിഞ്ഞത് എന്റെ പേരിലും ഉപ്പ സ്വത്തുക്കൾ എഴുതി വെച്ചത്... പക്ഷേ എന്നെ അവർക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല..


ഇപ്പൊ സ്വത്തുക്കൾ എന്ന് പറയാൻ എനിക്കുള്ളത് ജീവശവമായി കിടക്കുന്ന ഇക്കയും പിന്നെ ഉമ്മയും... ഉപ്പാന്റെ വേർപാടും ഇക്കയുടെ ഈ അവസ്ഥയും ഉമ്മാനെ വല്ലാതെ തളർത്തിയിരുന്നു ഇപ്പൊ ഒരു മനോരോഗിയുടെ വക്കിലാണ്..


ഇക്കയുടെ ചികിത്സയ്ക്കുവേണ്ടി ഉണ്ടായിരുന്ന വീടും പറമ്പും വിറ്റിരുന്നു എവിടെ പോകണമെന്നറിയാതെ ഉപ്പാന്റെ ഫ്രണ്ടിനെ കാണാൻ വന്നതായിരുന്നു എന്തേലും സഹായം കിട്ടിയാലോ കരുതി അവിടെയും നിരാശ മാത്രമായിരുന്നു ഫലം..


ഒരുകുപ്പി വിഷം കിട്ടിയിരുന്നെങ്കിൽ അവസാനിപ്പിക്കാമായിരുന്നു മൂന്ന് പേരുടെയും ജീവിതം എല്ലാം കൈയിൽ നിന്ന് പോയി... ഇനി എന്റെ ഉമ്മനെയും ഇക്കാനെയും എങ്ങനെ നോക്കും.. " എന്നും പറഞ്ഞു പൊട്ടിക്കരഞ്ഞു..


"ഹേയ് ഇങ്ങനെ ഒരിക്കലും കരുതരുത്.. അള്ളാഹു നൽകിയ ജീവൻ എടുക്കാനുള്ള അവകാശം അവന് മാത്രമേയുള്ളു... ഇതൊക്കെ റബ്ബിന്റെ പരീക്ഷണങ്ങളാണ് തളരാൻ പാടില്ല ക്ഷമയോടെ എല്ലാം തരണം ചെയ്യണം..


ക്ഷമ ഈമാനിന്റെ പകുതിയാണെന്ന് അല്ലെ മോളെ... ഈ പരീക്ഷണങ്ങൾക്ക് ഒടുവിൽ വൻ വിജയമുണ്ടാകും...ഇൻശാ അള്ളാഹ് എല്ലാം ശരിയാവും..."


അവളെ സമാധാനിപ്പിക്കാൻ നോക്കിട്ട് ഓളെ കരച്ചിൽ കാണുമ്പോൾ എന്റെ നെഞ്ചുപൊട്ടുന്ന വേദന... ഉപ്പാനോട് എല്ലാം പറയണമെന്ന് കരുതി തിരിഞ്ഞതും നമ്മളെ നോക്കി നിൽക്കുന്ന ഉമ്മയും ഉപ്പയും ഞാൻ എന്തേലും പറയുന്നതിന് മുമ്പ് തന്നെ ഉപ്പച്ചി അവളെ ചേർത്തുപിടിച്ചു ആശ്വസിപ്പിച്ചു..


"മോൾക്ക് ഉപ്പയില്ല എന്ന സങ്കടം വേണ്ട എന്നെ ഉപ്പയെന്ന് വിളിച്ചോ.. ആ സ്ഥാനത്ത് തന്നെ കണ്ടാൽ മതി ട്ടോ മോളെ.."


അവളെയും കൂട്ടി ഉപ്പച്ചി ഒരു വക്കീലിന്റെ അടുത്തേക്ക് പോയി... അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത് ആ വക്കിൽ മുഖേനെയാണ് അവളുടെ ഉപ്പ നൂറാന്റെ പേരിൽ സ്വത്തുക്കൾ എഴുതി വെച്ചത് അതും അവളുടെ കല്യാണ ശേഷം നൂറയുടെ ചെക്കനുള്ളതാണ് അതിന്റെ അവകാശമെന്ന്.... ഈ കാര്യം അറിഞ്ഞാൽ അവർ വീണ്ടും വരുമെന്ന് അറിയാവുന്നത് കൊണ്ട് അന്ന് തന്നെ അവരെ അനാഥാലയത്തിലാക്കി.... '


"എന്നിട്ട് ബാക്കി പറ കോപ്പേ നീ എന്നാ ഒന്നും മിണ്ടാതെ.... "(അജുക്ക)


"എനിക്ക് ഇച്ചിരി വെള്ളം വാങ്ങി താ ദാഹിച്ചിട്ട് വയ്യ..."


"അതൊക്കെ വാങ്ങി തരാം നീ ആദ്യം ബാക്കി പറ.. അനാഥലയത്തിൽ ഉണ്ടായ അവൾ എങ്ങനെ വീട്ടിലേക്ക് അവളുടെ ഉമ്മ ഇക്കാ വിദ്യാഭ്യാസം അങ്ങനെ എല്ലാം പറ.."


"എന്റെ അജുക്ക ഞാൻ പറയാം എനിക്ക് ഒന്ന് വെള്ളം വാങ്ങി താ പ്ലീസ്.."


തെണ്ടികൾ വെള്ളം കുടിക്കാൻ പോലും ടൈം തന്നില്ല ബാക്കി പറ ബാക്കി പറ പറഞ്ഞിട്ട്..


ഒരാഴ്ച വരെ യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല..


അവരെ തിരഞ്ഞുപിടിച്ചു അവിടേക്കും എത്തി സ്വത്തുകൾക്ക് വേണ്ടി കല്യാണം കഴിക്കുവാൻ വേണ്ടി.... അതും സ്വന്തം പെങ്ങളെ തന്നെ സ്വത്തുകൾക്ക് വേണ്ടി ഛെ..


അവിടെനിന്നും അവരെ കൂട്ടിക്കൊണ്ടുപോകാൻ വന്നതാണ് ആ സമയം ഞാനും അവിടെയുണ്ടായിരുന്നു അതുകൊണ്ട് സമ്മതിച്ചില്ല..


അവളെ ബലമായി പിടിച്ചു കൊണ്ടുപോവാൻ നോക്കിയതും അവന്റെ കവിളത്തു ഒന്ന് കൊടുത്തു പിന്നെ കാല് മടക്കി അവന്റെ മർമ്മം നോക്കി കൊടുത്തു നമ്മളെ കൊണ്ട് അത്രയേ പറ്റിയുള്ളൂ.... കാറ്റ് പോയ ബലൂൺ മാതിരിയായിക്ക് ഓൻ..


പിന്നെ എന്റെ ഉമ്മിയുടെ പേരിലുള്ള വീടുണ്ടായിരുന്നു അവരെ അവിടേക്ക് കൊണ്ടുപോയി... അവളും എന്റെ സെയിം എയ്ജായിരുന്നു അതുകൊണ്ട് തന്നെ അവളോട് തുടർന്നു പഠിക്കാൻ പറഞ്ഞു ഇവിടെ ചേർത്തു... ഓൾ ഹ്യുമാനിറ്റീസാണ്..


പതിയെ പതിയെ ഞാൻ അവിടുത്തെ നിത്യസന്ദർശകയായി അങ്ങനെ അവളുടെ ഇക്കയുടെ മനസ്സിലൊരു സ്ഥാനം പിടിക്കാൻ കഴിഞ്ഞു... ഇപ്പോൾ എന്നെ പെരുത്തിഷ്ടമാണ്.... ഉമ്മാനെ ഞങ്ങൾ മൂന്നു പേരും സ്നേഹം കൊണ്ട് മാറ്റിയെടുത്തു.... ഇത്രേയുള്ളൂ കഥ..


"അല്ലാടി അവളുടെ ഇക്ക ചെറുപ്പക്കാരനാണോ.?"


"എന്താ സിംഹമേ പെങ്ങൾക്ക് ആലോചിക്കാനാണോ.?"


"കാര്യം പറയടി പുല്ലേ...." അതും പറഞ്ഞു ചെക്കൻ ചൂടായി..


"നാളെ അവിടേക്ക് അല്ലെ പോകുന്നത് അപ്പോൾ കാണാവേ.... എന്നായാലും ആളൊരു ചുന്ദരനാണ്... "


"ചുന്ദരൻ അല്ല ചുണ്ടെലിയാണ് പറ കോപ്പേ..." നമ്മളെ സിംഹം കലിപ്പിലാണ് മക്കളെ ഈഈ..


 *  *   *   *  *   *   *   *   *   *   *


കുരിപ്പത്തി... ആകെ ടെൻഷനായല്ലോ എനി ഓൻ ചെറുപ്പക്കാരൻ ആവോ..


ഹേയ് ചാൻസ് കുറവാണ് ല്ലെ..


എന്നാലും ആവോ...


ഒന്ന് പോടാ...


ആവുമായിരിക്കും അല്ലെ..


ബിസിനസ്സ് നോക്കി നടത്തുന്നു പറയുമ്പോൾ ചാൻസ് കുറവാണ് ഡാ... ഇജ്ജ് ബേജാർ ആവല്ലേ കോയ..


അതല്ലടാ.... ഏതല്ലടാ എന്ന്..


അവന്റെ മനസ്സിൽ അവൾക്കൊരു സ്ഥാനം ഉണ്ടെന്നും പെരുത്ത് ഇഷ്ടമാണെന്നും പറയുമ്പോൾ എനി ലവ് ആവോ ഡാ..


അത് ശരിയാണല്ലോ അവനെ കുറിച്ച് പറയുമ്പോൾ അവൾക്ക് നൂർ നാവുള്ളത് പോലെ പൂനിലാവ് ഉദിച്ചത് പോലെയുള്ള മുഖവും..


എല്ലാം കൂടെ ഭ്രാന്ത് പിടിക്കുന്നു...


അത് നിനക്ക് ഓൾറെഡിയുള്ളതല്ലെടാ..


പോ കോപ്പേ നിങ്ങളൊരു മനസ്സാണോ മനസ്സേ മനസ്സാക്ഷി ഇല്ലാത്ത മനസ്സ്...


ഓ ഇത്രയും ടൈം ഞാൻ സംസാരിച്ചത് എന്റെ മനസ്സിനോടാണ് ട്ടോ..


അപ്പോൾ നമ്മൾക്ക് നാളെ  കാണാം ബൈ...


അവർക്ക് പരസ്പരം ഇഷ്ടമാണോ? അല്ലായിരിക്കും അല്ലെ.?

ശോ എല്ലാം കൂടെ ഭ്രാന്ത് പിടിക്കുന്നു..


എങ്ങനെയാണ് നേരം വെളുപ്പിച്ചതെന്ന് എനിക്കേയറിയൂ.... പിന്നൊന്നും നോക്കിയില്ല വേഗം മാറ്റി ഒരുങ്ങി പറപ്പിച്ചു വിട്ടു... അവളെ കാണുമ്പോഴും മറ്റവനെ കുറിച്ച് ഓർക്കുമ്പോഴും എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട്.. 


സമയമാണെങ്കിൽ പോകുന്നുമില്ല ഉന്തിയും തള്ളിയും നീക്കി ഈവനിംഗ് ആയതും ഒരു ഓട്ടമായിരുന്നു അജുന്റെ അടുത്തേക്ക്..


"നിനക്കെന്താടാ വട്ടായോ? നിന്റെ കളി കണ്ടാൽ തോന്നുമല്ലോ നിന്റെ കെട്ടിയോൾ പ്രസവവേദന വന്നു ലേബർ റൂമിലാണെന്ന്..."


"ഇതേ പോക്കാണെങ്കിൽ റൂമിലാകും ലേബർ റൂമിലല്ലെന്ന് മാത്രം അതിനു പകരം മണിയറയിലേക്ക്... ഖബറെന്ന മണിയറയിലേക്ക്..."


"ഇത് ശരിക്കും വട്ട് തന്നെ മോനെ... മുഴുവട്ട്... ആദ്യം പ്രേമം അസ്ഥിക്ക് പിടിച്ചത് ഇപ്പോൾ തലയ്ക്കും പിടിച്ചു.. അങ്ങനെ വട്ടായി പോയേ വട്ടായി പോയെ നമ്മളെ കാട്ടു സിംഹത്തിന് വട്ടായിപ്പോയി അയ്യയ്യോ വട്ടായിപോയി..."


"ഡാാാാ തെണ്ടി അജു നിന്നെയും അയക്കണോ അവളുടെ കൂടെ മണ്ണൂരിലേക്ക്.? വേണ്ടെങ്കിൽ മോൻ വാ അടച്ചു വെച്ചോ അതാണ് നിന്റെ ആരോഗ്യത്തിന് നല്ലത് മറിച്ചാണേൽ...!!"


"അയ്യോ വേണ്ടായേ ഒരുപാട് ആഗ്രഹങ്ങളും അതിലേറെ മോഹങ്ങളും ഉള്ളതാണ് നമ്മൾ ഒരു ഊരിലേക്കും തത്കാലം ഇല്ല പ്രത്യേകിച്ചു മണ്ണൂരിലേക്ക്... എനിക്ക് അവർ ചോദിക്കുന്ന ക്വസ്റ്റ്യന് ആൻസർ പറയാൻ കിട്ടിയില്ലേൽ... അയ്യോ ഞാൻ പഠിച്ചിട്ട് പോയിക്കോളാം മോനെ.."


അജുന്റെ പേടിച്ചുള്ള മുഖഭാവവും സംസാരവും കണ്ടപ്പോൾ അറിയാതെ പെട്ടിച്ചിരിച്ചു പോയി ആ സമയം നമ്മളെ പെണ്ണിനെ കണ്ടതും ചിരി പോയ വഴി അറിയില്ല.. അത്രക്ക് സന്തോഷമുണ്ട് ഓളെ മോന്തയിൽ തെണ്ടി...


"ആാാ നിങ്ങൾ ഇവിടെ ഉണ്ടായിരുന്നോ എന്നാൽ നമ്മൾക്ക് പോയാലോ? അല്ലാടി നൂറ എവിടെ.."


രാഹുലത് ചോദിച്ചപ്പോഴാണ് എല്ലാരും നൂറനെ ശ്രദ്ധിച്ചത്.. "അത് തന്നെ അവളില്ലല്ലോ എനി ഞങ്ങളും കൂടെ വരുന്നു പറഞ്ഞപ്പോൾ മുങ്ങിയോ.?"


"പോടാ നീയല്ല അവൾ.. മുങ്ങിയതൊന്നുമല്ല അവളിന്ന് ലീവാണ് നിന്നെ പോലെയുള്ള കാട്ടു സിംഹം അല്ലെ പോകുന്നത് അതുകൊണ്ട് ആ പാവം പേടിച്ചു ലീവാക്കിയതാകും, കൂടെ നിങ്ങൾക്ക് എന്തെങ്കിലും ഉണ്ടാക്കി തരേണ്ടേ അയിന്റെ നടു ഒടിഞ്ഞു കാണും അമ്മാതിരി തീറ്റ പണ്ടാരങ്ങൾ ആണല്ലോ ബാക്കി ആങ്ങളമാർ..."


"ഡീീീ കോപ്പേ ഇനി നീ വാ തുറന്നാൽ പൊക്കിയെടുത്ത് വെളിയിൽ കൊണ്ടോയി കളയും പറഞ്ഞില്ലെന്നു വേണ്ട അല്ലേൽ തന്നെ മനുഷ്യൻ ഇവിടെ ഭ്രാന്ത് പിടിച്ചു നിൽക്കുകയാണ് അപ്പോഴാ അവളെ ഒന്നിന്നും കൊള്ളാത്ത ചളിയും..."


എന്റെ ഡയലോഗിന് ഒരു ലോഡ് പുച്ഛം വാരി വിതറി അവൾ ഹാദിയുടെ കൂടെ ബുള്ളറ്റിൽ കയറിയിരുന്നു... ഒന്ന് പൊട്ടിക്കാനാണ് തോന്നിയത് ഞാനിവിടെ ആ കോപ്പിനെ കാത്തു നിൽക്കുമ്പോൾ പോസ്റ്റാക്കി ലവൾ പോകുന്നോ..


"ഹലോ മേഡം.. എവിടേക്കാണ് മോൾ.. ഇറങ്ങിക്കോ ഞാനാണ് ഇതിൽ പോകുന്നത് നീ വേറെ വണ്ടിയിൽ കയറിക്കാളി വേഗം.."


ആഷി അവളോട് അത് പറഞ്ഞപ്പോഴും ഞാനൊന്നും കേട്ടില്ല ഞാനൊന്നും അറിയില്ല എന്ന മട്ടിൽ ഇരിക്കുകയാണ് പിശാച് ഇറങ്ങുമെന്ന് കരുതിയ ഞാൻ ആരായി ആ അത് തന്നെ....


"എന്റെ പൊന്നു ഇഷു നീ വേറെ വണ്ടിയിൽ പോയി കയറടി പൊന്നുമോളെ..... ഇതിൽ ഞാനാണ് കയറേണ്ടത്..."


"നീ പോടാ പാക്കര ഇതിൽ നിന്റെ പേര് ഒന്നും എഴുതി വെച്ചില്ലല്ലോ? ഞാനും ഹാദിക്കന്റെ പെങ്ങളാണ് ഇന്ന് ഞാൻ കയറും നീ പോയി വേറെയിൽ കയറിക്കോ.."


"എന്റെ മുത്തേ നീ ഇങ്ങോട്ട് പോരെ... വഴികാട്ടി ഡോറ ഇതിലേക്ക് വാടി പെണ്ണേ.."


"ഒന്ന് പോയെ ഹനുമാനെ ഡോറക്ക് കൂട്ടായി ബുജിയുള്ളപ്പോൾ എന്തിനാ മോനെ നിന്നെപ്പോലുള്ള ഹനുമാൻ..."


"ബുജി നിന്റെ മറ്റവൻ ഹംകേ...."


"എന്റെ ബുജി ഹാദിക്കാ തന്നെ.. എന്റെ സ്വന്തം ആങ്ങള... എന്റെ മറ്റവൻ മുത്താണ് പൊന്നാണ് കരളാണ് കരളിന്റെ കഷ്ണമാണ് എന്റെയെല്ലാം എല്ലാമാണ് എന്റെ മാത്രമാണ്..."


അവളുടെ ഓരോ ഡയലോഗും എന്നെ വല്ലാതെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.


"അല്ലാടി എന്നിട്ട് നീ എന്നെ അങ്ങനെ വിളിക്കുന്നില്ലല്ലോ.?"


"എങ്ങനെ.. മുത്തേ പൊന്നെ ആണോ.? ആണേൽ അതും നിന്നെയോ ഒന്ന് പോടാ നിനക്ക് പറ്റിയ പേര് ഞാൻ വിളിക്കുന്നുണ്ടല്ലോ കാട്ടുസിംഹം എന്ന്... ഞാൻ പറഞ്ഞത് എന്റെ മറ്റവനെയാണ് അതും എന്റെ ചെക്കനെ..."


ഇനിയും നിന്നാൽ ഉഗ്രൻ വഴക്ക് ഉണ്ടാവുമെന്ന് അറിയാവുന്നത് കൊണ്ട് ഹാദി വേഗം വണ്ടി വിട്ടു പുറകെ നമ്മളും പോയി..


അവിടെയെത്തുന്നത് വരെ ഒരു സമാധാനവും ഇല്ലാത്തത് പോലെ.... മറ്റേ കോപ്പിനെ കണ്ടാലേ ഒന്ന് ശ്വാസം നേരെ വീഴൂ.... പിന്നെ ആകെയുള്ള സമാധാനം ബഹുമാനം കൂടുതലുള്ളവൾ എന്റെ പ്രായക്കാരെ ഇക്കയെന്ന് വിളിക്കില്ല അതാണ് ഇച്ചിരി ആശ്വാസം..


ഹാദി വണ്ടി റോഡരികിൽ പാർക്ക് ചെയ്തു.. "എന്താടാ ഇവിടെ നിർത്തിയത്.."


"ഇച്ചിരി നടക്കാന്നുണ്ട്...." അതും പറഞ്ഞു ഫോണെടുത്തു ആർക്കോ വിളിച്ചു..... വേറെയാർക്കുമല്ല ട്ടോ അവളേ കോപ്പിലെ ഒരു ഇക്കാവിളി..


"ഹലോ.... എന്താ ഇക്കാ സുഖമാണോ? ചായ കുടിച്ചോ? സോറി ഇക്കാ ഇന്ന് വരുവാൻ പറ്റില്ലാട്ടോ റിയലി സോറി... മിസ്സ്‌ യൂ ടു ഇക്കൂ... ഞാൻ വെക്കട്ടെ... എന്തോന്ന് വെക്കല്ലേന്നോ അല്ലേലും നിങ്ങൾ എന്നും ഇങ്ങനെയല്ലെ പറയാ സംസാരിച്ചു സംസാരിച്ചു ഒരു മണിക്കൂർ ആയാലും വക്കല്ലേ പറഞ്ഞു വീണ്ടും ഒരു മണിക്കൂർ ആക്കും..... ബട്ട്‌ ഇന്ന് അത് നടക്കില്ല മോനെ ഞാൻ വെച്ചു ബൈ ഇക്കൂ മിസ്സ്‌ യൂ..."


അവളുടെ ഫോൺ സംസാരം കേൾക്കുമ്പോൾ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് പിടിച്ചു വാങ്ങി പൊട്ടിച്ചാലോ എന്ന് വരെ തോന്നിക്ക് ബൈ പറഞ്ഞിട്ടും വെച്ചില്ല...

ഒരു മണിക്കൂർ + ഒരു മണിക്കൂർ = ഇമ്മിണി വല്യ രണ്ട് മണിക്കൂറോ....


എനിക്കാണേൽ ദേഷ്യം ചെറുവിരലിൽ നിന്ന് അങ്ങട്ട് അരിച്ചു കയറി ഫോൺ പിടിച്ചു വാങ്ങി കട്ട് ചെയ്തു അവളുടെ കൈയിൽ തന്നെ വെച്ചു കൊടുത്തു..


അവരെ വീടിലേക്ക് നടക്കുമ്പോൾ എല്ലാരും അവളെ തുറിച്ചു നോക്കി ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ പറഞ്ഞു.."ഈഈഈ അത് നിഷുക്കയ്ക്ക് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടിയാ വണ്ടിയിൽ പോയാൽ സൗണ്ട് കേൾക്കില്ലെ അതാ.." ഓളും ഓളെ ഒരു നിഷുക്കയും...


അവിടെയെത്തിയതും സൗണ്ട് ഉണ്ടാക്കാതെ അവന്റെ റൂമിലേക്ക് പോയി, അവനാണേൽ വീൽചെയറിൽ മനോഹരമായ പ്രകൃതി ഭംഗി ആസ്വദിക്കുന്നു മുഖം കണ്ടില്ലാട്ടോ..


അവന്റെ കണ്ണുകൾ പൊത്തിപ്പിടിച്ചു നൂറയോട് ആരാ ചോദിക്കാൻ അവൾ ആക്ഷൻ കാണിച്ചു.. "ഇക്കൂ ആരാണെന്ന് മനസ്സിലായോ..."


"ഹായ് എന്റെ മഞ്ചാടി...." എന്നും പറഞ്ഞു അവളുടെ കൈ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചിട്ടു പിന്നെ അവളെയും കൊണ്ട് ഞങ്ങളുടെ നേരെ തിരിഞ്ഞു....


ആ സമയം നമ്മൾ ഓളെ പ്രാകി കൊല്ലുകയാണ് കൂടെ രക്തം തിളച്ചു മറയുന്നുണ്ട് മഞ്ചാടിയല്ല മരഞ്ചാടിയാണ് കോപ്പ്... അതും ചിന്തിച്ചു ഓന്റെ മുഖത്തേക്ക് നോക്കിയതും ചിരിക്കണോ കരയണോ അറിയാത്തൊരു അവസ്ഥയായി..


"ഡാാാ സായു എന്നാ മൊഞ്ചാണ് ഡാ അവനെ കാണാൻ എന്റെ റബ്ബേ പൂനിലാവ് ഉദിച്ചത് പോലെയുണ്ട് ഉഫ്ഫ് എന്നാ മൊഞ്ചാ..." (അജു)


വെറുതെയല്ല അവനെ പറയുമ്പോൾ അവളുടെ മുഖത്തും പൂനിലാവ് ഉദിക്കുന്നത് സംസാരത്തിൽ നിന്നാണേൽ മധുരമൂറുന്നതും... ഇനി ഞാൻ സന്യാസത്തിൽ ചെരേണ്ടി വരും..


"നിഷാൽ.......!" ഇതെവിടുന്നു എന്നും കരുതി നോക്കിയപ്പോ സുലൈമാൻ....  ങേ ഇവന് അറിയുമോ ലവനെ...  ഈ മൊതലിന്റെ അടുത്തിന്ന് എന്തേലും ഹെല്പ് കിട്ടുമോ ആവോ..


ഇനി ഞാൻ പറയാട്ടോ.. നമ്മളെ സിംഹത്തിന് ഒടുക്കത്ത അസൂയയാണ് ഇത്രക്കും ഉണ്ടാവോ..


നിഷുക്കാനെ കുറിച്ച് പറയുമ്പോൾ സിംഹത്തിന്റെ മുഖമൊന്ന് കാണണം... ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകുന്നുണ്ട്.. ഇപ്പോ പൊട്ടുമെന്ന് തോന്നുന്നു ഹോസ്പിറ്റലിൽ കൊണ്ടുപോയാൽ തുന്നി കെട്ടാം..


അവനെ കലിപ്പാക്കാൻ വേണ്ടി ഇക്കാ മുത്തേ പൊന്നെ വിളിച്ചു കൂടുതൽ ചൂടാക്കാൻ തുടങ്ങി..


"അല്ലടാ ഹനുമാനെ നിനക്ക് നിഷുക്കാനേ അറിയുമോ.?"


"ഞാനും നിഷുവും 1 മുതൽ 10 വരെ ഒരുമിച്ചായിരുന്നു അല്ലേടാ നിഷു.."


"മ്മ്മ്... സുലൈമാനെ അടിപൊളി പേരാണല്ലോ നമ്മളെ പെണ്ണ് ഇട്ടത്... അല്ലേലും എന്റെ മഞ്ചാടി പൊളിയാണ്..."


നമ്മൾ സിംഹത്തെ പാളി നോക്കിയപ്പോ മുഷ്ടിചുരുട്ടി മുഖമൊക്കെ വലിഞ്ഞുമുറുകി കൊല്ലുവാനുള്ള ദേഷ്യത്തിലാണ് ശരിക്കും ഇപ്പോൾ ഗർജിക്കുന്ന സിംഹം ആയി മാറി..


"ഡീ ഇവരെയൊക്കെ പരിചയപ്പെടുത്തി താ." ഞാൻ എല്ലാരേയും പരിചയപ്പെടുത്തി കൊടുത്തു... സിംഹത്തിന്റെ അടുത്തെത്തിയതും നിഷുക്ക കൈ കൊടുക്കാൻ നിന്നതും ഞാനാ കൈ പിടിച്ചു വേറൊന്നും കൊണ്ടല്ലട്ടോ സിംഹം ഒരു ചാൻസ് കിട്ടാൻ നിൽക്കുകയാണ് ദേഷ്യം മൊത്തം ആ പാവത്തിന്റെ കൈയിൽ തീർക്കും..


"വാ നമ്മൾക്ക് പുറത്ത് പോയി ഇരിക്കാം" അതും പറഞ്ഞു ഇക്കാനെയും കൂടി പോയി... ഞാൻ ഇക്കാന്റെ അടുത്ത് തന്നെ നിന്നപ്പോൾ അജുക്ക ഒരു പാട്ട് പാടി..


കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം

കാക്ക കൊത്തിപ്പോകും അയ്യോ

കാക്കച്ചി കൊത്തിപ്പോകും

നോക്കി വെച്ചൊരു കാരകാരപ്പഴം

നോട്ടം തെറ്റിയാൽ പോകും - നിന്റെ

നോട്ടം തെറ്റിയാൽ പോകും .... അത് പാടിയതും സിംഹം തുറിച്ചു നോക്കി...


"ഈഈ ദേ മുറ്റത്തൊരു മൈന... സോറി കാക്ക മാമ്പഴം തിന്നുന്നു.... " വളിഞ്ഞ ഇളിയും പാസ്സാക്കി അജുക്ക പറഞ്ഞു..


"അല്ലടാ നിഷു നിനക്ക് തുടർന്ന് പഠിച്ചുടെ ഇവിടെ തനിച്ചിരിക്കുന്നതിലും നല്ലതല്ലെടാ ഇച്ചിരി എങ്കിലും ടെൻഷൻ കുറയല്ലോടാ നമ്മളെ ക്യാമ്പസിലേക്ക് വരുന്നോ ഈ അവസ്ഥയിൽ ചോദിച്ചത് കൊണ്ട് ഒന്നും തോന്നല്ലേ നമ്മളെ പഴയ നിഷു ആയി വാടാ.."


"വേണ്ടടാ ഇപ്പോൾ തന്നെ ഈ പാവങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു ഇനിയും അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല പിന്നെ ഈ അവസ്ഥയിൽ വീൽചെയറും കൊണ്ട് അതൊന്നും നടക്കില്ലടാ....

ആഗ്രഹമുണ്ടായിരുന്നു ഇനിയില്ല ഈ വീൽചെയറിലാണ് ഇനിയുള്ള എന്റെ ജീവിതം കിടപ്പിലായെന്ന് കരുതിയ എന്നെ ഇതിലേക്ക് മാറ്റിയതേ ദേ ഈ പെണ്ണാണ് എത്ര നന്ദി പറഞ്ഞാലും തിരില്ല ദുഃഖമുണ്ടായാൽ അതിനെപോലും സന്തോഷമാക്കി തരുന്നവളാണ് ശരിക്കും പറഞ്ഞാൽ ഒരു ദേവത..

ഞങ്ങളുടെ ജീവിതത്തിലേക്ക് ഈ പെണ്ണ് വന്നില്ലായിരുന്നുവെങ്കിൽ ഇന്ന് മൂന്നുപേരും ഓർമ്മയായേനെ...."


"എന്റെ നിഷുക്കാ മതി സെന്റിയായത്.. " അതും പറഞ്ഞു ആ കണ്ണ് തുടച്ചു കൊടുത്തു ഇടക്ക് സിംഹത്തെ നോക്കാനും മറന്നില്ലാട്ടോ..


കുറേസമയത്തെ കത്തിയടി കഴിഞ്ഞു തിരിച്ചു പോകാൻ നിന്നതും സിംഹത്തെ ചൂടാക്കാൻ എന്നോളം പറഞ്ഞു..


"എന്റെ നിഷുക്കാ നിങ്ങളെ നി വെട്ടികളഞ്ഞു എവിടെ എന്റെ  ഇ വെച്ചാൽ ഇഷു എന്നായില്ലേ... എന്തൊരു ചേർച്ചയാണ് ല്ലെ" സിംഹത്തെ നോക്കിയപ്പോൾ ചേർച്ച അല്ലാടി ചോർച്ചയാണ് എന്ന് പറയുന്നത് പോലെ..


പിന്നെയും ചൂടാക്കാൻ എന്നോളം പോയതും പണി മിൽക്ക് വാട്ടറിൽ കിട്ടി ബോധിച്ചു...


അല്ലേലും നമ്മൾ എവിടെ എവിടെയല്ലാട്ടോ സിംഹത്തിന്റെ അടുത്ത്  പരിപാടി അവതരിപ്പിക്കാൻ പോയാലും ഇതാണ് അവസ്ഥ... കണ്ടക ശനി കൊണ്ടേ പോകൂ മക്കളെ...


"നൂറ നെക്സ്റ്റ് ഡേ ആണ് ഓണ സെലിബ്രേഷൻ നേരത്തെ വന്നോണം ട്ടോ...." എന്ന് നൂറനോടായി പറഞ്ഞു നിഷുക്കാന്റെ അടുത്തേക്ക് തിരിഞ്ഞു "നിഷുക്കാ നിങ്ങളും പോര്ട്ടോ.."


"എന്നാപ്പിന്നെ നാളെ കാണാട്ടോ വിളിക്കണേ മുത്തേ മറക്കല്ലേ.. ഞാൻ കാത്തിരിക്കും എന്റെ നിഷുക്കാന്റെ കാളിന് വേണ്ടി.. അപ്പൊ ബൈ ചക്കരെ..."


"ഡീ പോത്തേ ഞാൻ നിന്നോട് ചോദിക്കാൻ മറന്നു എപ്പോഴാണ് ഡീ കോപ്പേ ഞാൻ ഒരുമണിക്കൂർ വിളിച്ചു സംസാരിച്ചത് പറയടി..."


പിന്നെയും ചൂടാക്കാൻ എന്നോണം പോയതും പണി മിൽക്ക് വാട്ടറിലൂടെ ഹോർലിക്സ് ആയി കിട്ടി ബോധിച്ചു...


അല്ലേലും നമ്മൾ എവിടെ (എവിടെയല്ലാട്ടോ സിംഹത്തിന്റെ അടുത്ത്) പരിപാടി അവതരിപ്പിക്കാൻ പോയാലും ഇതാണ് അവസ്ഥ... കണ്ടക ശനി കൊണ്ടേ പോകൂ മക്കളെ..


 ഉള്ള പല്ല് മൊത്തം കാണിച്ചു ഇളിച്ചു കൊടുത്തു... സിംഹത്തെ നോക്കിയപ്പോൾ നീ എന്നെ പറ്റിച്ചതാണല്ലെടി കോപ്പേ കാണിച്ചു തരാം എന്ന മട്ടിലും... ബാക്കിയുള്ളോരെ നോക്കിയപ്പോ പ്ലിങ്ങായി പോയേ ഇഷുട്ടി പ്ലിങ്ങായി പോയേ അയ്യയ്യേ പ്ലിങ്ങായി എന്ന ഭാവത്തിലും..


പിന്നൊന്നും നോക്കിയില്ല വേഗം അവിടെ നിന്ന് സ്കൂടായി അതാണ് എനിക്കും എന്റെ ചെവിക്കും നല്ലത്... പിന്നെ സിംഹത്തിന്റെ മുമ്പിൽ പോയി പെട്ടില്ല..


അങ്ങനെ കാത്തിരുന്ന നിമിഷം വന്നെത്തി... രാവിലെ മുതൽ തുടങ്ങിയ കലാപരിപാടിക്ക് ശേഷം സാരിയിൽ മൊഞ്ചായെന്ന് മനസ്സിലായതും മിററിനെ വെറുതെ വിടു..


സ്കാഫും ചെയ്യ്തു രണ്ട് കൈയില് നിറയെ വളയും ജിമിക്കി കമ്മലും ഇട്ട് അസ്സലൊരു ഉമ്മച്ചികുട്ടിയായി..


എന്റെ ഉമ്മാന്റെ ജിമിക്കി കമ്മൽ.. എന്റെ ഉപ്പച്ചി കട്ടോണ്ട് തന്നെ.. ഞാനത് ഇട്ടോണ്ട് പോയെ ലാ..ലാ.. ലാ..എന്നും പാടി ഡാൻസും കളിച്ചോട് ഉമ്മച്ചിന്റെ അടുത്തേക്ക് പോയി ഐ ലവ് യു റിഷൂട്ടി എന്നും പറഞ്ഞു അഡാർ കിസ്സ് കൊടുത്തു അത് കണ്ടു അസൂയയിൽ കലിതുള്ളി നിൽക്കുന്ന ഉപ്പച്ചിനെ കണ്ടപ്പോൾ ഉപ്പച്ചിക്കും കൊടുത്തു... ഇച്ചിരി സമയം ഓരെ കൂടെ നിന്ന് പിക് എടുത്തു ഓരെ നല്ലത് പോലെ സ്നേഹിച്ചു..


"എന്താ മോളെ ഒരു സോപ്പിങ്.... എന്തേലും തരികിട പണി ഒപ്പിക്കുവാൻ ഉള്ളത് പോലെയുണ്ടല്ലോ..."

"ഓഹോ ഞാൻ എന്നും കിസ്സ് തരുന്നതല്ലേ എന്നിട്ട് സോപ്പിങ് എന്ന്... ഇനി തരുന്നില്ല പോരെ" എന്നും പറഞ്ഞു നടന്നു..


പതിയെ ഉമ്മച്ചിയുടെ സ്കൂട്ടിയുടെ കീ കൈക്കലാക്കി വേഗം അവിടുന്ന് സ്കൂട്ടായി ഇല്ലേൽ വണ്ടിയും കിട്ടില്ല വഴക്ക് കിട്ടി നമ്മൾ വീട്ടിലാവും..


ദേവൂനെയും കൂട്ടി പോകുമ്പോൾ കണ്ടക ശനി കൊണ്ടേ പോകൂ പറഞ്ഞത് പോലെ ദേ നിൽക്കുന്നു പോലിസ് മാമൻ..


"ഇഷു എനിക്ക് പേടിച്ചിട്ട് കൈയും കാലും വിറക്കുന്നു... ഇനി എന്നാ ചെയ്യും എനിക്ക് കരച്ചിൽ വരുന്നുണ്ട് ട്ടോ... അപ്പോഴേ പറഞ്ഞതല്ലേ ഈ കുന്ത്രാണ്ടം എടുക്കേണ്ടായെന്ന് അപ്പോൾ ഓൾക്ക് ഒടുക്കത്തെ ജാഡ അനുഭവിച്ചോ.... ദേ വരുന്നു എന്നാ വെച്ചാൽ ഒറ്റക്ക് വാങ്ങിയാൽ മതി..."


"മിണ്ടാതിരിക്കടി ഹംകേ.. ഞാൻ നോക്കിക്കോളാം ഇജ്ജ് കട്ടക്ക് കൂടെ നിന്നാൽ മാത്രം മതി ട്ടോ..."


"മ്മ്മ്മ്മ്മ്.. അല്ല നീ എന്താ ചെയ്യാൻ പോകുന്നത്.."


"അത് മോൾ സമയം ആവുമ്പോൾ കണ്ടാൽ മതി അപ്പൊ ഞാൻ തുടങ്ങിട്ടോ... അങ്ങോര് ഇങ്ങെത്തി.."


"ഗുഡ് മോർണിംഗ്.. എവിടേക്കാണ് കുട്ടികളെ രാവിലെ തന്നെ സാരിയൊക്കെ ഉടുത്തിട്ട്. വണ്ടിയുടെ ബുക്കും പേപ്പറും ലൈസൻസും ഇങ്ങെടുക്ക് എന്നിട്ട് പോയാൽ മതി...."


"ങ്ങീ... ങ്ങീ... സാറേ എന്റെ ഉപ്പു.. ഉപ്പാന്റെ ഉപ്പാക്ക് തീരെ സുഖമില്ല ഐസിയുവിലാണ് ഉള്ളത് മരണത്തോട് മല്ലിറ്റു കിടക്കുമ്പോഴും അവസാനമായി എന്നെ സാരിയുടുത്തു കാണണം എന്നൊരു ആഗ്രഹം മാത്രമേയുള്ളൂ പറഞ്ഞു...bഅത് കേട്ടപ്പോൾ വേഗം ഇറങ്ങിയതാണ് ടെൻഷനിൽ എടുക്കാൻ മറന്നു പോയി സാറേ... പാവമാണ് എന്റെ ഉപ്പു അവസാനമായി എന്നെയൊന്ന് കാണണം എന്നൊരു ആഗ്രഹം മാത്രമേയുള്ളു സാറേ... പ്ലീസ് എന്നെ വെറുതെ വിടുമോ ഞാൻ ഉപ്പുനെ കണ്ടവാടെ ഇങ്ങോട്ട് തന്നെ വരാം പ്ലീസ് സാറേ.. എന്റെ ഉപ്പു..." എന്നും പറഞ്ഞു തുടങ്ങിയില്ലേ നമ്മളെ ഒലക്കമ്മലെത്തെ കരച്ചിൽ കമ്പനിക്ക് കൂടെ ദേവും ഉണ്ട്..


"എന്റെ ഇഷു ഉപ്പുന് എന്നും സംഭവിക്കില്ല ഉപ്പുനെ നമ്മൾക്ക് തിരിച്ചു കിട്ടും നീ ഇങ്ങനെ കരയല്ലേടാ.. സാറേ രാവിലെ തുടങ്ങിയ കരച്ചിലാണ് പ്ലീസ് ഒന്ന് കണ്ടാൽ ഓൺ ദി സ്പോർട്ടിൽ തിരിച്ചു വരാം പ്ലീസ് സാർ.."


"ഡാാാ വിട്ടേക്ക് കൊച്ചു കുട്ടികളല്ലേ.... മോൾ സമാധാനത്തോടെ പോയി ഉപ്പുനെ കണ്ടോട്ടോ.." 


"താങ്ക്യൂ സാർ താങ്ക്യൂ സോ മച്ച്.. ഈ ഉപകാരം ഒരിക്കലും മറക്കില്ല.." എന്നും പറഞ്ഞു വേഗം വിട്ടു കൂടുതൽ പറയാൻ നിന്നാൽ അവിടെ തന്നെ പിടിച്ചു നിർത്തിച്ചാലോ..


വണ്ടി പാർക്ക് ചെയ്തു നടക്കുമ്പോൾ നമ്മളെ മൊഞ്ചുകണ്ടു നമ്മൾക്കും കിട്ടി കുറെ റോസാപൂക്കൾ... അതും പിടിച്ചു നമ്മളെ ബ്രദേഴ്സിന്റെ അടുത്തേക്ക് വിടു നമ്മളെ കണ്ടതും വാഹൂ.... എന്നാ മൊഞ്ചാണ്.... ഡീ പെങ്ങളെ നിന്നെ ഈ വേഷത്തിൽ കാണാൻ എന്നാ ഭംഗി... എന്നൊക്കെ എല്ലാരും പറഞ്ഞു....


"അയ്യേ ഇതെന്ത് കോലം ഒരു ഭംഗിയുമില്ല കോലിന് തുണി ചുറ്റിയത് പോലെയുണ്ട്... പാടത്ത് കണ്ണ് തട്ടാതിരിക്കാൻ വെക്കുന്ന കോലം ഇല്ലേ അതുപോലെ തന്നെയുണ്ട്..." (സിംഹം)


"ഓ ആയിക്കോട്ടെ സിംഹമേ... നിനക്ക് പക്ക അസൂയയാണ് ഡാ... "


നൂറയെ കണ്ടതും ഇവനിക്ക് ഒരു പണി കൊടുക്കാം എന്ന് മനസ്സിൽ പറഞ്ഞു...

"ഡീ നിഷുക്കാക്ക് എങ്ങനെയുണ്ട്? നീ വാ നമ്മൾക്കൊന്ന് കാൾ ചെയ്യാലോ..."

"നിന്നോട് ഇന്ന് വിളിക്കാൻ പറഞ്ഞിരുന്നു.." എന്നും പറഞ്ഞു നൂറ നമ്മൾക്ക് വിളിച്ചു തന്നു... ഞാൻ സാരി ഉടുത്തു എന്ന് പറഞ്ഞപ്പോൾ പിക് അയക്ക് പെണ്ണേ എന്നും..


ക്യാമറമാനി നൂറയുടെ കൂടെ നല്ല മൊഞ്ചായി നിന്നു കൊടുത്തു.... നിഷുക്കാ നിങ്ങളും വേണമായിരുന്നു ശരിക്കും ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു ട്ടോ... നിങ്ങളും കൂടെ ഉണ്ടായിരുന്നുവെങ്കിൽ എന്ത് ഭംഗിയാ.....!


ഇതൊക്കെ കേട്ട് ബാക്കി പറയാൻ സമ്മതിക്കാതെ കലിതുള്ളി സിംഹം എന്റെ അടുത്തേക്ക് വന്നു.... റബ്ബേ ഇന്നെന്നെ കടിച്ചുകീറും ഞാൻ തീർന്നു മക്കളെ തീർന്നു..


ഫോൺ വാങ്ങി കട്ടാക്കി പോക്കറ്റിലിട്ടു, എനിക്ക് തരുമെന്ന് കരുതി കൈ നീട്ടിയ ഞാൻ ശശിയായി..


പതിയെ ഒരു കള്ളച്ചിരിയുമായി എന്റെ അടുത്തേക്ക് വന്നു അരയിലൂടെ കൈയിട്ടു അവന്റെ നെഞ്ചോരം ചേർത്തു നിർത്തി കണ്ണും കണ്ണും നോക്കി നിൽക്കുന്ന സെൽഫി എടുത്തു... പിന്നെ ഞാൻ ഞെട്ടി പണ്ടാരം അടങ്ങിയതും അവൻ ഇളിക്കുന്നതും... കോപ്പ് എന്റെ ഇടുപ്പിൽ ഒരു നുള്ള് തന്നപ്പോൾ ഞെട്ടിയതാണ് ട്ടോ... അടുത്ത ക്ലിക്ക് പ്രണയകഥകൾ പറയുന്ന കണ്ണുകൾ പരിസരം മറന്നു നോക്കി നിൽക്കുന്നതും അവന്റെ ചുണ്ട് എന്റെ കവിൾ ലക്ഷ്യം വെച്ചു വരുന്നതും..


കിസ്സിന് പകരം കൈ മടക്കി അവന്റെ വയറ്റിനിട്ട് ഒരു കുത്ത് കൊടുക്കുന്നത് അതിൽ ഞാൻ ചിരിച്ചിട്ടും അവന് ആാാ ആക്കിയതും പിന്നെ നമ്മൾ അവനെ ഷൂട്ട് ചെയ്യുന്നതുപോലെയും അവൻ നെഞ്ചത്ത് കൈ വെച്ചു വീഴാൻ പോകുന്നത് പോലെയും ഈ പിക് അജുക്ക എടുത്തതാണ് ട്ടോ..


സിംഹം വീണ്ടും കള്ള നോട്ടവും കൊണ്ട് വന്നതും അവനെ തള്ളി മാറ്റി ഓടി കളഞ്ഞു ഇല്ലേൽ എന്റെ കാര്യം ഓർക്കാൻ കൂടി വയ്യാ..


*   *    *   *   *   *   *   *   *


ഉഫ്ഫ്ഫ് എന്നാ മൊഞ്ചാണ് പെണ്ണിനെ കാണാൻ... ഓരോ വേഷം കെട്ടിവന്നു മനുഷ്യന്റെ കണ്ട്രോൾ കളഞ്ഞോളും... പഹയത്തി ഒരു കിസ്സ് എങ്കിലും കൊടുക്കാമെന്നു കരുതിയതാ അപ്പോഴേക്കും ഓടി കളഞ്ഞല്ലോ..


ഞങ്ങൾ 6 പേരും ഒരേ വേഷത്തിൽ വേറെ വേറെ കളർ ഷർട്ടും പിന്നെ മുണ്ടുമാണ് വേഷം കൂളിംഗ് ഗ്ലാസ് ഒക്കെയായി ഒരു കിടുകാച്ചി എൻട്രി തന്നെ കാഴ്ചവെച്ചു... കുട്ടികൾ എല്ലാം അസൂയയോടെ നോക്കുന്നുണ്ട്..


അങ്ങനെ പരിപാടികൾ അടിപൊളിയായി നടന്നു കൊണ്ടിരുന്നു... നമ്മളെ വക ഇഷുന് ഒരു സർപ്രൈസ് പ്രെപ്പോസൽ ഉണ്ട് ട്ടോ..


അപ്പോഴാണ് ഇഷുവും അവളെ വാലുകളും കൂടെ നൂറയും സ്റ്റേജിലേക്ക് കയറി പോയത്.. അതും കൂളിംഗ് ഗ്ലാസും സാരി എടുത്ത് ഇടുപ്പിൽ വെച്ചിരിക്കുന്നു പിന്നെ ബാധ കയറിയത് പോലെയുള്ള ഡാൻസും കൂടെ അവളുടെ 4 ബ്രദേഴ്സും....  ഞാനും അജുവും ഇതൊക്കെ എപ്പോൾ നമ്മളൊന്നും അറിഞ്ഞില്ലല്ലോ എന്ന മട്ടിൽ കണ്ണും മിഴിച്ചു നോക്കി നിന്നു... പിന്നൊന്നും നോക്കിയില്ല ആവേശം മൂത്തപ്പോൾ അജുന്റെ കൈയും പിടിച്ചു വലിച്ചു നമ്മളും സ്റ്റേജിലേക്ക് കയറി അവരുടെ കൂടെ കൂടി കളിച്ചു... അല്ലപിന്നെ നമ്മളെ കൂട്ടാതെ ഇവർ കളിക്കുന്നത് കണ്ടപ്പോൾ കുറെ അലവലാതികൾ കളിയാക്കി ചിരിക്കുന്നുണ്ട് ഇപ്പോൾ എല്ലാത്തിന്റെയും മോന്ത കാണണം ഹാഹഹാ..


ഡാൻസ് കഴിഞ്ഞു ഇറണ്ടുമ്പോൾ അജു മൈക്കും കൊണ്ട് വീണ്ടും സ്റ്റേജിലേക്ക് കയറി..


"ഹായ് ഫ്രണ്ട്സ് നിങ്ങൾ കണ്ടതിലും നല്ലൊരു പ്രോഗ്രാമാണ് ഇനി നടക്കുവാൻ പോകുന്നത്.. അതിലുപരി ഇപ്പോൾ കണ്ട ഡാൻസ് അത് സാറും സ്റ്റുഡന്റും ആയിട്ടല്ല ഞങ്ങൾ കളിച്ചത് ബ്രദേഴ്സ് സിസ്റ്റേഴ്സ് ആയിട്ടാണ് ചിലരുടെ അടക്കം പറച്ചിലുകൾ കണ്ടത് കൊണ്ടാണ് പറഞ്ഞത്... അതുപോലെ ഇപ്പോൾ നടക്കാൻ പോകുന്നതും അതുപോലൊരു പ്രോഗ്രാം തന്നെയാണ് ലൈവ് പ്രോഗ്രാം എന്നും പറയാം...


നിങ്ങളുടെയെല്ലാം ഹീറോയും, പെൺകുട്ടികളുടെ ലഹരിയും, രോമാഞ്ചവുമായി മാറിയ കഴിഞ്ഞ വർഷത്തെ ചെയർമാനുമായ ഈ ക്യാമ്പസ് പടിയിറങ്ങി ഇന്ന് നിങ്ങളുടെ സാർ ആയി കയറി വന്ന സയാൻ മുഹമ്മദ് സാറിന്റെ കിടിലൻ പ്രോഗ്രാമാണ് അടുത്തത്..


Zayu Please come up to the stage.."


പതിയെ അവന്റെ കാതോരം പോയി ചോദിച്ചു "എന്താടാ കോപ്പേ ഇത്...."


"ഡാ പോയി പ്രൊപോസ് ചെയ്യടാ തെണ്ടി ഓൾ ദി ബെസ്റ്റ് ചങ്കെ..."


"Next please come up to the stage my sweet sis ishu...."


എന്നാ എന്നും ചോദിച്ചു കയറി വന്നു...  പന്തം കണ്ട പെരുച്ചാഴിനെ പോലെയാണ് പെണ്ണിന്റെ നിൽപ്പ്..


"ഹായ് ഫ്രണ്ട്സ് നിങ്ങൾ കരുതുന്നത് പോലെ പ്രോഗ്രാം ഒന്നുമല്ലട്ടോ.. എന്റെ ജീവിതത്തിന്റെ ടേണിംഗ് പോയിന്റ്... ജീവിതം സുന്ദരം ആവണമെങ്കിൽ അത് സുന്ദരം ആക്കുന്ന ഒരാൾ വേണമെന്നല്ലേ അങ്ങനെയൊരാളെ എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൂടെ കൂട്ടുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.... കൂടുതൽ വലിച്ചു നിട്ടുന്നില്ല..." എന്നും പറഞ്ഞു ഇഷുന്റെ നേരെ തിരിഞ്ഞു നിന്ന് തുടങ്ങി..


"എന്റെ ജീവിതത്തിൽ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട് ആരോടും തോന്നാത്ത എന്തോ ഒരു പ്രത്യേക ഇഷ്ടം നിന്നോട് തോന്നീട്ടുണ്ട്.... എന്താണെന്നറിയില്ല നീയൊന്ന് അടുത്തേക്ക് വരുമ്പോൾ ലോകം തന്നെ കീഴടക്കിയ അനുഭൂതിയാണ്.


ഞാനറിയാതെ എന്റെ മനസ്സിൽ മോഹമുത്തുകൾ വാരിയെറിഞ്ഞ എന്റെ പ്രിയതമേ ഒരുപാട് മോഹങ്ങൾ ഒന്നുമില്ല നീയെന്ന ഒറ്റമോഹം അല്ലാതെ..


പ്രണയിച്ചു നടക്കാനല്ല നിന്നെ എന്റെ ജീവിതത്തിലേക്ക് ഒരു മഹർ നൽകി കൊണ്ടുവരാനാണ് ഞാനാഗ്രഹിക്കുന്നത്... പ്രാണവായുവിൽ കലർന്ന് നിന്റെ ശ്വാസത്തിലൂടെ എന്റെ ശ്വാസത്തിലേക്ക് അലിഞ്ഞു ചേരുന്ന ബന്ധം ദൈവത്തിനല്ലാതെ  മറ്റൊരു ശക്തിക്കും പറിച്ചെടുക്കാനാവാത്ത വിധം എനിലേക്ക് ചേരുന്നൊരു ബന്ധം..


നിനക്കറിയോ പെണ്ണേ... നിന്നിലാണെന്റെ ജന്മം പ്രതീക്ഷ ആശ്വാസം സ്വപ്നം ഈ ഭൂമിയിൽ എന്റെ മാതാപിതാക്കളെ കഴിഞ്ഞു മറ്റെന്തിനെക്കാളും വിലപ്പെട്ടതാണ് നീയെന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു..


പോരുമോ എന്റെ കൂടെ എന്റെ പെണ്ണായി എന്റെ ജീവന്റെ പാതിയായി എന്റെ എല്ലാം എല്ലാമായി എന്റേത് മാത്രമായി....


Because I Love U...

I love you a lot.... I want  you be my life partner...

My life will be happy with you..

Will you make my life beautiful with me..

Will you marry me..... "


ഒറ്റ ശ്വാസത്തിൽ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു മുട്ടുകുത്തിയിരുന്നു ഇഷുന്റെ നേരെ ഒരു റിംഗ് നീട്ടിപിടിച്ചു...


അവളുടെ പ്രതികരണം എന്തായിരിക്കും എന്റെ ഇഷ്ടം അവൾ അംഗീകരിക്കുമോ അതോ എല്ലാവരുടെയും മുമ്പിൽ വെച്ചു തള്ളിക്കളയുമോ... കാത്തിരുന്നു കാണാം...


അജുക്ക സ്റ്റേജിലേക്ക് വിളിച്ചപ്പോൾ ഇങ്ങനെയൊരു പണി സ്വപ്നത്തിൽ പോലും കരുതിയില്ല ട്ടോ..


എന്നാ പറയാ സ്വപ്നത്തിൽ എന്ന പോലെയാണ് എന്റെ കൈ അവൻ നീട്ടിപ്പിച്ചിച്ച റോസിലേക്കും എന്റെ ചുണ്ടുകൾ അവന്റെ വാക്കുകൾക്ക് റിപ്ലൈ കൊടുക്കാൻ എന്നോളം എന്നോട് അനുവാദം ചോദിക്കാതെ മന്ത്രിക്കുവാൻ  തുടങ്ങിരുന്നു..


I love you too.....I like you a lot....Wants to get married..I want to live with you as your wife..


നിന്നോട് വഴക്ക് കൂടി തല്ലുണ്ടാക്കുമ്പോഴും കളിയാക്കുമ്പോഴും ഞാൻ ഒരുപാട് സന്തോഷിക്കുകയായിരുന്നു... നിന്റെ കൂടെയുള്ള ഓരോ നിമിഷവും ഞാൻ ആനന്ദവദിയായിരുന്നു നീ എന്റെ കൂടെ ഉള്ള കാലത്തോളം ഞാൻ ഒരുപാട് സന്തോഷവതിയായിരിക്കും നീയും ഒത്തുള്ള  ജീവിതത്തിന് ഞാനും കൊതിച്ചു പോകുന്നു.... നിന്റെ കൂട്ടിലെ ഇണക്കുരുവിയായി നിന്റെ പാതിയായി നിന്റെ കൂടെ ഞാനുമുണ്ടാകും....

എന്ന് നമ്മൾ പറഞ്ഞു തീരലും അവൻ മോതിരവിരലിൽ റിംഗ് അണിഞ്ഞു അതിലേക്ക് അവന്റെ ചുണ്ടുകൾ ചേർത്തു വെച്ചു എന്റെ കൈ എടുത്തു അവന്റെ നെഞ്ചോരം ചേർത്തു പിടിച്ചു....

എന്റെ ഹൃദയം തുടിക്കുന്നത് പോലും നിനക്ക് വേണ്ടിയാണ് അതിലെ ഓരോ താളങ്ങളും നിന്റെ പേരാണ് ഉച്ചരിക്കുന്നത് ഇന്ന് എന്റെ കണ്ണുകളിലെ കുഞ്ഞു നക്ഷത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് നിന്നോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ തിളക്കമാണ് നീ എന്ന് വച്ചാൽ ഭ്രാന്താണ് പെണ്ണേ അത്രക്ക്..... അത്രക്ക് ഇഷ്ടമാണ് പെണ്ണേ എനിക്ക് നിന്നെ.... അതും പറഞ്ഞു അവനെന്നെ വാരിപ്പുണർന്നിരുന്നു..


ആർപ്പുവിളിയും വിസിലടിയുമായിരുന്നു എന്നെ സ്വബോധ മണ്ഡലത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.. അപ്പോഴേക്കും അവന്റെ കൈക്കുള്ളിൽ നിന്ന് ഞാൻ മോചിതയായിരുന്നു..


യാ ഹൗല ഞാനെന്താ കാണിച്ചത് ശോ എല്ലാം കൂടെ കഥ കുഥ ആയിപ്പോയി.... അന്തമില്ലാത്ത അന്തം കമ്മിയായി പോയല്ലോ പ്പാ...


സാർ...... നിങ്ങളുടെ പ്രണയം സാഫല്യമായ ഈ മുഹൂർത്തത്തിൽ നമ്മൾക്ക് വേണ്ടിയൊരു കപ്പിൾസ് ഡാൻസ് പ്ലീസ് സാർ...


ഏതോ ഒരു കുട്ടി വിളിച്ചു കൂവിയതും ബാക്കി എല്ലാവരും അതിനോട് അനുഗമിച്ചു..


അയ്യോ ഇനിയൊരു ഡാൻസ് കളിക്കാൻ വയ്യ. നിങ്ങൾക്ക് വേണ്ടി ഞങ്ങളൊരു പാട്ട് പാടാം... എല്ലാവരും ഓക്കേ പറഞ്ഞപ്പോൾ നമ്മൾ അങ്ങട്ട് തുടങ്ങി..


Ranu mandal & Himesh reshammiya പാടിയ teri meri kahani അങ്ങട് പാടി..


അവൻ നമ്മളെ കുറുക്കൻ നോക്കുന്നത് പോലെ തുറിച്ചു നോക്കുന്നുണ്ട് അവനിട്ട് പണി കൊടുത്തതാണെന്ന് മനസിലായി കാണും.... കാരണം നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ അത് തന്നെ എനിക്ക് രണ്ട് വരിയും ഓനിക്ക് ബാക്കി മൊത്തവും ശോ നമ്മൾ ആരാ മോൾ..

..........

Kisi aur mehak maine li hi nahi kabhi tujhse alag main raha hi nahi...


ഇവൻ ഈ അടുത്തൊന്നും നിർത്തുമെന്ന് തോന്നുന്നില്ലല്ലോ റബ്ബേ.. ഓന്റെ കാലിനിട്ട് ഒരെണ്ണം കൊടുത്തു കണ്ണ് കൊണ്ട് പോകാമെന്ന് ആക്ഷൻ കാണിച്ചു.


പിന്നെ അവിടെ കൂടുതൽ നിന്നില്ല,മൈക്കും വെച്ചു സ്റ്റേജിൽ നിന്ന് ഇറങ്ങി ഓടിയെന്ന് പറയാം..


ഛെ ഇറങ്ങേണ്ടായിരുന്നു... അവിടെത്തന്നെ നിന്നാൽ പോരെ മോളെ എന്തിനാ ഇവറ്റങ്ങളുടെ വായിലിരിക്കുന്നത് മുഴുവൻ ഒറ്റക്ക് കേൾക്കാൻ ആണോ എന്നാൽ കേട്ടോ ട്ടോ... എന്ന് നമ്മളെ മനസ്സ് നമ്മളോട് പറഞ്ഞു കൊണ്ടേ നിന്നു..


എന്റെ ഇഷൂട്ടി എന്തൊക്കെയോ വീരവാദം മുഴക്കിയത് ആണല്ലോ എന്നിട്ടിപ്പോൾ എല്ലാവരുടെ മുമ്പിൽ വെച്ചു മുട്ട് മടക്കിയിരിക്കുന്നു....ഹാാാ എനിക്ക് വയ്യ റബ്ബേ....(പാക്കരൻ)


സായുനെ പ്രേമിച്ചു കൂടെ പെങ്ങളെ ചോദിച്ചപ്പോൾ ആാാ കണ്ണുപൊട്ടനെയോ ചോദിച്ചു എന്നെ വഴക്ക് പറഞ്ഞു മൂന്നാം ലോക മഹായുദ്ധം ഉണ്ടാക്കിയ മൊതലാണ് അത്രക്ക് പുകിലായിരുന്നു ഉണ്ടാക്കിയത് എന്നിട്ട് നിന്ന് ഇളിക്കുന്നത് നോക്ക് കോപ്പ്...(ഹനുമാൻ)


എന്റെ ഹനുമാനെ ഇവൾ പറഞ്ഞ ആ ഡയലോഗ് മറന്നോ നീ? എനിക്ക് കാമുകനും ഒരു മണ്ണാങ്കട്ടയും വേണ്ട എന്റെ ആങ്ങളമാരുടെ സ്നേഹം മാത്രം മതി ഈ ഇഷൂട്ടിക്ക് എന്നിട്ടെന്തായി അവന്റെ സ്നേഹത്തിന് കൊതിക്കുകയാണെന്ന്.. (ബുജി)


മതി അലവലാതികളെ കളിയാക്കിയത്.... നമ്മളെ കൂട്ടത്തിലുള്ള ഓനെ നിരുത്സാഹപ്പെടുത്തിയാൽ അത് നമ്മൾക്കല്ലേ മോശം.. എല്ലാരുടെയും മുമ്പിൽ വെച്ചു ഓൻ തല കുനിച്ചു നിൽക്കുമ്പോൾ നിങ്ങൾക്ക് സങ്കടം ആവില്ലേ....ആ...അ... അതോണ്ട്.. മാത്രമാണ്.. അല്ലാതെ എനിക്ക് ഇഷ്ടായത് കൊണ്ടൊന്നും അല്ല...


ആ....അ...അതോണ്ട് മാത്രമാണോ....

ചേട്ടായി ഒരുമാതിരി ചിരിയോടെയാണ് പറഞ്ഞത്..


ആക്കിയതാണല്ലേ ചേട്ടായി....

ശോ മനസിലാക്കി കളഞ്ഞല്ലോ കൊച്ചുകള്ളി.... അതും പറഞ്ഞു കവിൾ പിച്ചി..


അത് പിന്നെ എന്തോ ദുർബല നിമിഷത്തിൽ അതും സ്വപ്ന ലോകത്തിൽ എന്തൊക്കെയോ പറഞ്ഞു വെച്ചു അവനോട് ഇഷ്ടമാണെന്ന് ആണോ.... എനിക്ക് ഇഷ്ടല്ല ട്ടോ.... സത്യമായിട്ടും ആ ടൈം എനിക്ക് ബാധ കയറിയത് പോലെയായിരുന്നു മനസ്സാ വാച അറിഞ്ഞു പറഞ്ഞതല്ല.... ഇനി അതും പറഞ്ഞു കളിയാക്കല്ലേ പ്ലീസ്..


മുഖത്ത് നിഷ്കു ഭാവം ഫിറ്റ്‌ ചെയ്തു ചിണുങ്ങികൊണ്ട് പറഞ്ഞതും.... അവന്മാർ സമ്മതിച്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടുവാൻ നിന്നതും..


ഇന്ന് ഒരു ദിവസം മാത്രം.. അതിന് ശേഷം നീ നമ്മളെ ആരേലും കളിയാക്കിയാൽ അപ്പോൾ മുതൽ തുടങ്ങും വിളിക്കാൻ അതുകൊണ്ട് അധികം സന്തോഷിക്കേണ്ട ട്ടോ ഹാദിക്കന്റെ പൊന്നുമോൾ..


ദുഷ്ടൻസ്.... പിന്നെ അങ്ങോട്ട് നമ്മൾ നല്ലൂട്ടിയായി ഇരുന്നു ..


ഒരു മണി ആയതും നമ്മൾ ഓടിയില്ലേ ഇലസദ്യയും പായസവും പൊളിക്കും മക്കളെ... ഓടിപോയിരിക്കുവാൻ നിന്നതും കൈയോടെ നമ്മളെ ബ്രാദേഴ്സ് പൊക്കി ഒരുമിച്ചു കഴിക്കാമെന്ന് പറഞ്ഞു പിടിച്ചു വെച്ചു..


ബാക്കിയുള്ളവർ വെട്ടിവിഴുങ്ങുന്നത് കൊതിയോടെ നോക്കി നിന്നു....

ദേ ബ്രോസ് ഇനി എനിക്കാറ്റം കിട്ടാതെ വന്നാൽ നിങ്ങളെ പിടിച്ചു സദ്യയാക്കും പറഞ്ഞില്ലെന്നു വേണ്ടാട്ടോ... അത് പേടിച്ചിട്ട് ആണോ അറിയില്ല വേഗം വന്നു നമ്മളെയും കൂട്ടി ഇരുന്നു... പിന്നെ തുടങ്ങിയില്ലേ അറ്റാക്ക്..


അല്ല ചങ്ങായിമാരെ നിങ്ങളെ തീറ്റ കണ്ടാൽ തോന്നുമല്ലോ ഒരാഴ്ച പട്ടിണി കിടന്നു വന്നതാണെന്ന് ആ ഇലയെ എങ്കിലും വെറുതെ വിടണേ... അതിനെയും ഇങ്ങനെ പീഡിപ്പിച്ചു കൊല്ലല്ലേ എന്റെ പൊന്നാര ബ്രോസേ..


അത് പറഞ്ഞതെ ഓർമ്മയുള്ളു പിന്നെ എന്റെ ചോറും ബാക്കി ഐറ്റംസും ഏതിലൂടെയാണ് പോയെന്ന് പോലും അറിയില്ല അതും തിരിച്ചു വരാത്ത പോക്കായിരുന്നു..


ദേ എനിക്കിപ്പോൾ കിട്ടണം ഇല്ലെങ്കിൽ ഞാനിവിടെ കരഞ്ഞു അലമ്പാക്കും...

എന്നിട്ടും അവറ്റങ്ങൾക്ക് ഒരു കൂസലും ഇല്ല..


എന്റെ കൊതി കൂടി പണ്ടാരമായി ലൂസ്മോഷനായി ബാത്‌റൂമിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ആവും ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് എന്റെ ചോറും ബാക്കി ഐറ്റംസും എടുത്തവരെ നീ ബാത്ത്....


നോ......ബാക്കി പറയല്ലേ മോളെ.....ഇതാടി കോപ്പേ ഞാൻ എടുത്തത് നീ തിന്ന് പണ്ടാരമടങ്ങി മരിക്ക് ഹംകേ....

അതും പറഞ്ഞു സിംഹം വെച്ചു തന്നു അതുപോലെ ബാക്കിയുള്ളവരും..


നമ്മളെ കളികണ്ടു അവിടെയുള്ളവർ എല്ലാം പൊരിഞ്ഞ ചിരിയാണ് ചിമ്പാൻസിയും ഗ്യാങ്ങും മസിലും പിടിച്ചു നിൽക്കുന്നു..


ഫുഡടിയും കഴിഞ്ഞു പിന്നെയും പ്രോഗ്രാം തുടങ്ങി എല്ലാം നമ്മളെ കൊണ്ട് പറ്റുന്നത് പോലെ കൂവി സപ്പോർട് ചെയ്യ്തു പ്രോത്സാഹിപ്പിച്ചു... നെക്സ്റ്റ് നമ്മളെ ബ്രദേഴ്സ് പ്രോഗ്രാം ആണ് ട്ടോ.


അവർ കൂളിംഗ് ഗ്ലാസ്‌ വെച്ചു ചാടി തുള്ളി സ്റ്റേജിലേക്ക് കയറി കൂടെ അജുക്കയും സിംഹവും പൊളി മാഷപ് സോങ്ങും അതിന്റെ കൂടെ അവരുടെ കിടിലൻ ചുവടുകളും..


സംഭവം പൊളിയാണ് ട്ടോ എന്നാലും നമ്മളെ കലാപരിപാടി തുടങ്ങി കൂവലും കളിയാക്കലും... ബാക്കിയുള്ളവർ നമ്മൾക്ക് വട്ടായോ എന്ന് കരുതി നോക്കുന്നുണ്ട്..


എന്താടി പോത്തേ... സ്വന്തം ബ്രദേഴ്സിന്റെ ഡാൻസിനെങ്കിലും അടങ്ങിയിരിക്കുമെന്ന് കരുതി ഇതിപ്പോൾ അതിലും ഭയാനകം ആണല്ലോ.... അടിപൊളിയായിട്ട് കളിക്കുന്നുണ്ടല്ലോ ഇതിനെയെങ്കിലും സപ്പോർട് ചെയ്തു പ്രോത്സാഹിപ്പിക്ക് എന്റെ പൊന്നു ഇഷു കഷ്ടം ഉണ്ട്ട്ടോ...

നൂറ അങ്ങിനെ പറഞ്ഞതും നമ്മൾ ഡീസന്റായി അവരെ കൂടെ കൂടി കളിക്കാൻ തുടങ്ങി അതും ഏറ്റവും ബാക്കിൽ നിന്നാണ് നമ്മളെ കലാപരിപാടി..


അവരുടെ കളിയിൽ മുഴുകി എല്ലാവരും കളിക്കുമ്പോൾ എന്റെ അരയിലുടെ എന്തോ ചുറ്റിവലിഞ്ഞു തിരിച്ചു നോക്കാൻ നിന്നതും വാ പൊത്തിപിച്ചു പൊക്കിയെടുത്തോണ്ട് പോയി... കുറെ കാല് കൊണ്ടും കൈകൊണ്ടും വിളിക്കുവാൻ നോക്കിയെങ്കിലും ആരും കണ്ടില്ല.. റബ്ബേ എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്..


അവർ ഒരു റൂമിൽ കൊണ്ടു പോയി ഇട്ടതും അവിടെ ആാാ ചെറ്റകളായ ധനുഷിനെയും ഇർഷാദിനെയും കണ്ടു... കൊണ്ടു വന്ന തെണ്ടിയെ നോക്കിയപ്പോൾ ഇർഫാൻ ഇവനെ കാണുന്നത് തന്നെ വെറുപ്പാണ് ആാാ അവന് ആണല്ലോ എന്നെ പൊക്കി കൊണ്ടു വന്നതെന്ന് ഓർക്കുമ്പോൾ ഛെ..


ആരിത് നമ്മളെ ചെല്ലക്കിളിയോ വരണം വരണം ചേട്ടൻമാർ ഒന്ന് വിശദമായി കാണട്ടെ....

വശ്യമായ നോട്ടത്തോടെ അവർ അത് പറഞ്ഞു രോക്ഷം കൊണ്ട് അവരുടെ മുഖം വലിഞ്ഞു മുറുകി ചീറി പാഞ്ഞു എന്റെ നേരെ വന്നു..


നീയൊക്കെ എന്താടി കോപ്പേ കരുതിയത് ജീവിതകാലം മുഴുവനും ജയിലിൽ കഴിയുമെന്നോ അന്ന് തന്നെ പുറത്തിറങ്ങിയിരുന്നു എന്തായാലും നിന്നെ ഇത്ര പെട്ടെന്ന് ഞങ്ങളെ കൈയിൽ കിട്ടുമെന്ന് കരുതിയില്ല..


നിന്നെ കൊണ്ടുവന്നപ്പോഴൊക്കെ നമ്മൾ ചെയ്തൊരു തെറ്റ് എന്താ അറിയുമോ... സമയം തന്നത് എന്നാൽ ഇപ്രാവശ്യം കാത്തിരിക്കാൻ നമ്മൾക്ക് തീരെ സമയമില്ല... ഇങ്ങനെ മൊഞ്ചായി വന്നാൽ ആൾക്കാർ വേറെ മൂഡിലാവും എങ്ങനെയാണ് പെണ്ണേ കാത്തിരിക്കാ... കടിച്ചു തിന്നാൻ തോന്നുന്നു മ്മ്മ്മ് ഹാാാ എന്തൊരു സ്മെൽ ആണെടി ആളെ മത്ത് പിടിപ്പിക്കുന്ന ഗന്ധം.... ചേട്ടനൊന്ന് ഈ ഗന്ധം ആസ്വദിക്കട്ടെ...

എന്നും പറഞ്ഞു ധനുഷ് എന്റെ കഴുത്തിന്റെ അടുത്തേക്ക് അവന്റെ മുഖം കൊണ്ടു വന്നതും കൈ മടക്കി അവന്റെ പള്ളക്കിട്ട് ഒന്ന് കൊടുത്തു..


ആാാാ.... ഉഫ്ഫ് എന്നാ വേദനയാണ് പെണ്ണേ... എന്നാലും നാലഞ്ചു ആൾകുട്ടികളുടെ മുമ്പിൽ ഒറ്റക്ക് ആയിട്ടും നിന്റെ ഈ ധൈര്യമുണ്ടല്ലോ മുത്തേ അതാണ്...... അതാണ് എനിക്ക് ഒത്തിരി ഇഷ്ടായത് പെണ്ണായാൽ ഇങ്ങനെ വേണം...ആാാ വീറും വാശിയും ചങ്കൂറ്റവും ഉണ്ടല്ലോ അതാണ് പെണ്ണേ എന്നെ നിന്നിലേക്ക് കൂടുതൽ ആകർഷിപ്പിച്ചത്...  ഇന്ന് നമ്മളുടെ ദിവസമാണ് പെണ്ണേ....

അതും പറഞ്ഞു അവൻ കാമ കണ്ണുകളായി എന്നെ അടിമുടി നോക്കുമ്പോൾ വെറുപ്പോടെ അവരെ നോക്കി പേടിപ്പിച്ചു കൊണ്ട് മുഖം തിരിച്ചു..


എന്നാ മൊഞ്ചാണ് പെണ്ണേ... വെറുതെയല്ല ധനു നമ്മളുടെ ശത്രു ഇന്ന് തന്നെ പ്രൊപോസൽ ചെയ്തതും..


എന്ന് പറഞ്ഞിട്ടും എന്താ കാര്യം ഇർഷു നമ്മളുടെ എച്ചിൽ അല്ലെ അവന് കിട്ടൂ... നമ്മളിന്ന് ഇവളുടെ ശരീരം അങ്ങട്ട് സുഖിക്കും... ഒരുപാട് കൊതിച്ചതല്ലേ... ഫ്രഷായി നമ്മൾക്ക് തന്നെ ഇരിക്കട്ടെടാ... എന്നിട്ട് മതി അവന്...


ഛീ.... മര്യാദയ്ക്ക് എന്നെ വിടുന്നതാ നിങ്ങൾക്ക് നല്ലത് ഇല്ലേലുണ്ടല്ലോ എന്റെ ബ്രോസ് വന്നാൽ ഒന്നിന്റെയും എല്ല് പോലും ബാക്കിയുണ്ടാവില്ല പെറുക്കി എടുക്കേണ്ടി വരും കിട്ടിയതൊന്നും മതിയായില്ലേ നിങ്ങൾക്ക്..


ഇല്ലല്ലോടി..... വാങ്ങാൻ ഞങ്ങൾ റെഡിയാണ് നിന്നെ വിടാനാണോ മുത്തേ ഇത്രയും റിസ്ക് എടുത്തു കൊണ്ടു വന്നത്... പിന്നെ അവർ ആദ്യമായി ചെയ്ത വലിയൊരു അബദ്ധം എന്താണെന്ന് അറിയോ നിനക്ക് ഇല്ലല്ലോ... എന്നാൽ കാത് കൂർപ്പിച്ചു കേട്ടോ ഒരുമിച്ചു ഡാൻസ് കളിക്കാൻ പോയത്...

 അതും പറഞ്ഞു അവർ അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി..

അവരെ ഡാൻസ് കഴിഞ്ഞു വരുമ്പോഴേക്കും നമ്മളെ കലാപരിപാടി നമ്മൾക്കും തുടങ്ങാം ഡാ മച്ചാനെ പൊളിക്കാം നമ്മൾക്ക് ഈ  അവസരം മാക്സിമം എൻജോയി ചെയ്യണം അല്ലടാ ധനു...


എന്റെ ജീവനുള്ള ശരീരത്തിൽ തൊടാൻ പോലും നിങ്ങൾക്ക് കഴിയില്ല അതിന് ഞാൻ സമ്മതിക്കില്ല...


ആർക്ക് വേണമെടി നിന്റെ സമ്മതം അറിഞ്ഞു തരുന്നതിനേക്കാളും പിടിച്ചു വാങ്ങുന്നതിനാണ്  ഇരട്ടി സുഖം..(ഇർഷാദ്)


എന്റെ ശരീരത്തിൽ ജീവൻ ഇല്ലെങ്കിലോ?


ഹാഹാഹാ.....നമ്മൾ ഇവിടെ നിൽക്കുമ്പോൾ നിന്നെ മരണത്തിന് വിടു കൊടുത്താൽ അല്ലേടി പെങ്ങളെ... അയ്യോ സോറി എന്റെ പെങ്ങൾ അല്ലല്ലോ... നമ്മളുടെ ആവിശ്യം കഴിയാതെ മരണത്തിന് പോലും നിന്നെ വിട്ടു കൊടുക്കില്ലടി പെണ്ണേ... (ഇർഫാൻ)


ഛെ.....റാസ്ക്കൽസ്... ഒരുത്തനും എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല...


നിന്നോട് പറഞ്ഞു നിൽക്കാൻ തീരെ സമയമില്ല മോളെ... അപ്പൊ നമ്മൾക്ക് പ്രവർത്തിച്ചു കാണിച്ചു കൊടുക്കാം അല്ലെ.... ഈ റാസ്ക്കൽസ് ആരാണെന്ന് അറിയിച്ചു തരാം... അതും പറഞ്ഞു എന്റെ സാരി പിടിച്ചു വലിച്ചു മുഴുവനായി അവരുടെ കൈയിലാക്കി തലയിലുണ്ടായിരുന്ന ഷാൾ വലിച്ചെടുത്തു..


കുട്ടി ബ്ലൗസും അണ്ടർസ്കർട്ടും ആയിരുന്നു എന്റെ വേഷം..


അവരിൽ നിന്ന് മുഖം തിരിച്ചു ഒരു കൈ എന്റെ നെഞ്ചോടും മറുകൈ കൊണ്ട് ബാക്കി സൈഡും കവർ ചെയ്തു പിടിച്ചു മുഖം തിരിച്ചു നിന്നു..


എന്തിനാ മുത്തേ ഇത്രക്ക് നാണം എന്തായാലും നമ്മൾക്ക് കാണാനുള്ളതല്ലേ... എല്ലാം സ്വന്തമാക്കാൻ പോകുമ്പോൾ ഇത്രക്ക് നാണം വേണമോ.?

 അതും ചോദിച്ചു കൊണ്ട് അവർ എന്റെ അടുത്തേക്ക് ഓരോ ചുവടുകൾ വെക്കുവാൻ തുടങ്ങിയതും കണ്ണുകൾ ഇറുക്കെ അടച്ചു പിടിച്ചു.

അവർ അടുത്തേക്ക് വരും തോറും എന്റെ ധൈര്യമൊക്കെ ചോർന്ന് പോകുവാൻ തുടങ്ങിയിരുന്നു...


അവരുടെ ചുടുനിശ്വാസം എന്റെ പിൻകഴുത്തിൽ തട്ടിയതും...


യാ അള്ളാഹ്...


അവരുടെ ചുടുനിശ്വാസം എന്റെ പിൻകഴുത്തിൽ തട്ടിയതും.... യാ അള്ളാഹ്.... പൊള്ളുന്നത് പോലെ തോന്നി.. എന്നെ പിടിച്ചു വലിച്ചു അവർക്ക് അഭിമുഖമായി നിർത്തി കണ്ണുകൾ ഇറുക്കെ അടച്ചു നിന്നു എന്നല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല..


എല്ലാം അവസാനിച്ചു പോയപ്പോൾ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞൊഴുക്കി...


എന്റെ കണ്ണുനീർ തുള്ളി ധനുഷിന്റെ ചുണ്ടുകൊണ്ട് ഒപ്പിയെടുത്തപ്പോൾ സകല ശക്തിയും ഉപയോഗിച്ചു പിടിച്ചു തള്ളി പുറകോട്ടു തെറിച്ചു പോയ അവൻ വീണ്ടും എന്റെ അടുത്തേക്ക് തന്നെ പാഞ്ഞുവന്നു ഇരു കൈ കൊണ്ടു എന്റെ മുഖം കോരി എടുത്തതും കാർകിച്ചു തുപ്പി....തുഫ്ഫ്ഫ്....


ഡീീീ...... പുല്ലേ നീ എന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പാൻ മാത്രം വളർന്നോടി.... അതും പറഞ്ഞു ആഞ്ഞൊരു അടിയായിരുന്നു കിട്ടിയ അടിയുടെ ആഘാതത്തിൽ നമ്മൾ തറയിലേക്ക് വീണു പോയി ട്ടോ... അമ്മാതിരി അടിയായിരുന്നു ആ മൊയന്ത് തന്നത്..


ഈൗ ചുണ്ട് കൊണ്ടല്ലേ നീ എന്റെ മുഖത്തേക്ക് തുപ്പിയത് ഉമിനീറിന് പകരം ബ്ലഡ്‌ ആക്കിത്തരാം....

അതും പറഞ്ഞു അവൻ അടുത്തേക്ക് വരുമ്പോൾ ആ കണ്ണിൽ കാമം നിറഞ്ഞ പ്രണയമായിരുന്നു അതും എന്റെ ശരീരത്തോട്.... കഴുകൻ കണ്ണുകൾ എന്റെ ചുറ്റിലും പായുന്നത് പോലെ തോന്നിപ്പോയി...


മരണത്തെ മുമ്പിൽ കണ്ടു കൊണ്ട് കണ്ണുകൾ അടച്ചപ്പോൾ തളിഞ്ഞു വന്ന രൂപം ഉമ്മ ഉപ്പ ഫ്രണ്ട്സ് ബ്രോസ് ആ നിമിഷം മനസ്സൊന്ന് നൊന്തു...


എന്റെ മാനത്തിന് വില പറഞ്ഞിരിക്കുന്നവരുടെ കാമത്തിന് മുമ്പിൽ അടിയറ വെക്കേണ്ടതല്ല എന്റെ ജീവിതം.. മരിച്ചു മണ്ണോട് ചേർന്നാലും എന്റെ ദേഹത്ത് കാമത്തോടെയുള്ള സ്പർശനം പോലും നടക്കില്ല അതിന് ഞാൻ സമ്മതിക്കില്ല... ഇല്ലാാാ.......ഞാൻ സമ്മതിക്കില്ല.....


വീണ്ടും അവരുടെ ചൂട് നിശ്വാസം എന്നിൽ തട്ടിയതും ആരോ ശക്തിയായി ഡോർ ചവിട്ടി തുറന്നതും ഒരുമിച്ചായിരുന്നു.. ആരാണെന്ന് പറയേണ്ടല്ലോ അവർ തന്നെ..


അൽഹംദുലില്ലാഹ് സർവ്വേശ്വരന് ഒരായിരം സ്തുതി...


എൻ പൊണ്ണോടെ മേൽ കൈ വെക്കാൻ എവളോ ധൈര്യമിറിക്ക് പൊറുക്കി റാസ്കൽ...


ഓഹോ അപ്പോഴേക്കും വന്നോ രക്ഷകൻ... പല്ലിറുമ്പികൊണ്ട് കലിപ്പ് ഭാവത്തിൽ ഇർഷാദ് പറഞ്ഞു..


നാൻ എപ്പ വരുവേ എപ്പടി വരുവേ എന്ന് യാർക്കും തെരിയാത് ആനാ വര വേണ്ടിയ നേരത്തിലെ കറക്ടാ വന്തിടുവേ....

അതും പറഞ്ഞു ചെക്കൻ കറങ്ങി വന്നിട്ട് ധനുഷിന്റെയും ഇർഷാദിന്റെയും നെഞ്ചത്ത് ചവിട്ടി ഇർഫാന് കൈ മടക്കി മൂക്കിനിട്ട് കൊടുത്തു..


ശോ ഇവൻ യാർ അണ്ണൻ ആണോ എനിക്ക് വയ്യ...


പിന്നെയവിടെ അടിയുടെ പൂരപ്പറമ്പായിരുന്നു അതിന്റെയിടയിൽ സിംഹം സാരിയെടുത്തു എനിക്ക് പുതച്ചു തന്നിരുന്നു..


നീയൊക്കെ എന്താടാ ഞങ്ങളെ കുറിച്ച് കരുതി വെച്ചത് വെറും ഉണ്ണാക്കൻമാരാണെന്നോ എന്ന മക്കൾക്ക് തെറ്റി.. എന്റെ പെണ്ണിന് ആപത്ത് വന്നാൽ ഏത് കോണിലാണേലും അവിടേക്ക് പറന്നെത്തുന്നവനാണ് ഈ സയാൻ മുഹമ്മദ്...

എന്റെ റൂഹ് പിരിയുവോളം അവൾക്ക് സംരക്ഷണം നൽകുവാൻ എന്റെ ഈ കരങ്ങൾ ഉണ്ടാവും പന്ന നായെ....

അതും പറഞ്ഞു വീണ്ടും കൊടുത്തു..


നിന്റെയൊക്കെ  വിചാരമുണ്ടായിരുന്നു സ്റ്റേജിൽ തകർത്തു ഡാൻസ് കളിക്കുമ്പോൾ ഇവിടെ എന്തും ചെയ്യാമെന്ന്... എന്നാലത് തെറ്റി ഡാഷ് മോനെ എന്റെ ഈ രണ്ടു കണ്ണുകൾ അവളുടെ പിന്നാലെയായിരിക്കും എന്റെ ഈ രണ്ട് കണ്ണുകൾ മാത്രമല്ല എനിക്ക് ചുറ്റിലും കണ്ണുകളാണ്..... എന്റെ പെണ്ണിന്റെ ഒരു നിഴലനക്കമില്ലെങ്കിൽ ആ നിഴൽ എവിടെ പോയെന്ന് നോക്കാൻ തന്ന കണ്ണുകളാണ് അല്ലാതെ നിന്നെപ്പോലെ കാമത്തിളപ്പോടെ നോക്കാൻ അല്ലടാ ചെറ്റേ...


അവളുടെ ഹൃദയം തൊട്ടറിഞ്ഞ പ്രണയമാണ് എന്റേത് അല്ലാതെ നിന്നെപ്പോലെ ശരീര ഭംഗി കണ്ടു മയങ്ങി വീണതല്ല.... ആാാ ഹൃദയം വേദനിക്കുമ്പോൾ പിടയുന്നത് എന്റെ നെഞ്ചകമാണ്... അല്ലേലും ജീവന് എന്തെങ്കിലും ആപത്ത് പറ്റുമ്പോൾ ഫസ്റ്റ് പിടക്കുന്നത് ആത്മാവിന് ആണല്ലോ...

അതും പറഞ്ഞു ചെക്കൻ പൊതിരെ തല്ലുന്നുണ്ട്..


എനിക്കൊരു ജീവിതമുണ്ടെങ്കിൽ അതിന്റെ മറ്റേയറ്റത്ത് എന്റെ ജീവന്റെ പാതിയായി ഇവളും ഉണ്ടാവും... നിന്റെയൊക്കെ ഒരു രോമം പോലും അവളുടെ ദേഹത്ത് സ്പർശിക്കുവാൻ ജീവനുള്ളിടത്തോളം കാലം ഞാൻ സമ്മതിക്കില്ല..


അഥവാ എന്റെ റൂഹ് പിരിഞ്ഞാലും സന്തോഷത്തോടെ എന്റെ പെണ്ണിനെ തനിച്ചാക്കി ഞാൻ യാത്ര തിരിക്കും കാരണം അവൾക്ക് സംരക്ഷണം തീർക്കുന്ന സുരക്ഷിതമായ കരങ്ങളിൽ തന്നെയാണ് എന്റെ പെണ്ണുള്ളത് ഈ ആങ്ങളമാർ ഉണ്ട് അവൾക്ക് എന്നും കൂട്ടിന്..


അവരുടെ അടി കണ്ടു കണ്ണും തള്ളി നിൽക്കുമ്പോഴാണ് സിംഹത്തിന്റെ ഓരോ ഡയലോഗും അതൊക്കെ നമ്മൾക്ക് പെരുത്തിഷ്ടായി.. ബട്ട്‌ ലാസ്റ്റ് പറഞ്ഞ ആാാ സന്തോഷത്തോടെയുള്ള യാത്ര അതെനിക്ക് ഒത്തിരി സങ്കടമുണ്ടാക്കി..


ഇനി മേലിൽ നിങ്ങളുടെ വൃത്തികെട്ട നോട്ടമോ സംസാരമോ എന്റെ പെണ്ണിന്റെ നേർക്ക് വന്നാൽ....... യാതൊരു ദയയും കൂടാതെ കൊന്നുകളയും.....പറഞ്ഞില്ലെന്നു വേണ്ട കേട്ടോ പൊന്നാര മക്കളെ....!!


ഇന്ത സയാൻ ഒരു തടവെ സൊന്നാ നൂറു തടവെ സൊന്ന മാതിരി.. ഇനി എൻ വഴി നിൻ വഴി തെർഞ്ചുക്കോ പുർഞ്ചുക്കോ സുട്ടിഡ് വെ...


മനസ്സിലായല്ലോ...ഇനി ഒരിക്കൽ കൂടി ഇവിടേക്ക് വരുത്തിച്ചാൽ ഞങ്ങൾ പഞ്ചാരിമേളം നടത്തും അതും നിന്റെയൊക്കെ നെഞ്ചത്തും..


അതും പറഞ്ഞു ചെക്കൻ സ്റ്റൈലിൽ കൂളിംഗ് ഗ്ലാസ്‌ വെച്ചു മുണ്ട് മടക്കി കുത്തി സ്ലോ മോഷനിൽ നടന്നു പിന്നെയും തിരിഞ്ഞു നടന്നിട്ട് അവർക്കിട്ട് കൊടുത്തു.. ഇതൊക്കെ കണ്ടു ആവേശം കൊണ്ട് നിൽക്കാനും ഇരിക്കാനും പറ്റാത്തൊരു അവസ്ഥയായിരുന്നു..


അതിന്റെ ഇടയിൽ മൂന്നും കൂടി സാരി ചുറ്റി തന്നിരുന്നു ഒരുമാതിരി കൊള്ളിക്ക് തുണി ചുറ്റിയത് മാതിരി.... ആാാ സമയത്താണ് ഇർഫാനെ അജുക്ക അടിച്ചിട്ടത്..


പിന്നെന്നും നോക്കിയില്ല അവന്റെ പുറത്ത് കയറിയിരുന്നു മുടി പിടിച്ചു വലിച്ചു പുറത്തിട്ടു കുത്തി നമ്മളെ വാലിനെയും കയറ്റി വണ്ടി വിടുന്നത് പോലെയാക്കി ഓടിച്ചു കളിക്കുവാൻ തുടങ്ങി ഇടക്ക് ഗിയറിടുന്നതുപോലെ മുടി പിടിച്ചു തല തറയിൽ അടിക്കും കൂടെ ചെവിയും....

നിസ്സാരം.... നിസ്സാരം ശ്രമിച്ചാൽ നമ്മക്കിതൊരു ടൂറിസ്റ്റ് ബസ് ആക്കാം...  എന്നും പറഞ്ഞു അവന്റെ മേലെ കയറി ഡാൻസ് തുടങ്ങി.... ആങ്ങളയെന്ന് പറഞ്ഞു കൂടെ കൂടിയ കള്ള ബഡക്കൂസ് അല്ലെ തെണ്ടി...


ഐഷ് അരെ വാ...ഇഞ്ചി മിട്ടായി...ഇഞ്ചി മിട്ടായി..... ഒന്നുല്ലടാ നിനക്ക് ഒന്നുല്ല ചെവിയുടെ ഉള്ളിലെ ഭാഗങ്ങൾക്ക് ചിന്ന കേടുപാട് സംഭവിച്ചു അത്രേയുള്ളൂ...

 ഇർഷാദിന് കിട്ടിയ അടിയുടെ ആഘാതത്തിൽ ചെവിയും പിടിച്ചു തറയിലേക്ക് വീണു..

നിനക്കെന്നെ റേപ്പ് ചെയ്യണം അല്ലേടാ തെണ്ടി കാണിച്ചു തരാം ഇനി മോന് ആരേലും റേപ്പ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ ഇതൊന്ന് ഓർത്താൽ മതി...

 എന്നും പറഞ്ഞു ഓന്റെ ബലൂൺ നമ്മൾ ചവിട്ടി പഞ്ചറാക്കി..

ഡാ ബുജി എനിക്ക് അവനിക്ക് രണ്ട് കൊടുക്കാൻ വല്ലാത്തൊരു ആഗ്രഹം....

എന്നും പറഞ്ഞു ധനുഷിനെ കാണിച്ചു കൊടുത്തു..


പിന്നെന്തിനാ മുത്തേ നിന്റെ ബുജിയും പാക്കരനും ഇങ്ങട്ട് വാ പെങ്ങളെ....

എന്നും പറഞ്ഞു അവനെ പിടിച്ചു തന്നു...

നമ്മളും കൊടുത്തു അവനിക്കിട്ട് കിടിലൻ അടി..


ബാക്കിയുള്ള അലവലാതിസ് ഇതെന്ത് ദുരന്തമാണ് റബ്ബേ എന്ന മട്ടിൽ നോക്കി നിൽക്കുന്നു..


ഡീീീ പുല്ലേ.... എന്നും വിളിച്ചു പണ്ടാര കാലൻ വയറ്റിനിട്ട് ഒരു ചവിട്ട് വെച്ചു തന്നു..


എന്റെ ബുജിയും പാക്കരനും അവന്റെ കരണം പുകച്ചു നിലത്തിട്ട് ചവിട്ടി കൂട്ടി.... അതിൽ തന്നെയുണ്ടായിരുന്നു എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവരെ കൊല്ലാൻ പോലും മടിക്കില്ലായെന്ന്..


ആാാ എന്ന് അലറുന്നതിന് പകരം അയ്യോ...എന്നായിരുന്നു പറഞ്ഞേ... കണ്ണും മിഴിച്ചു നിന്നു കാരണം എന്റെ സാരിയിപ്പോൾ കഴിഞ്ഞു വീണ് എന്റെ കൈയിലാണുള്ളത് ..


ധം ധിം തരികിട തോം എന്നും പറഞ്ഞു സാരി ഊരി പോന്നു ഐഷ് പൊളിച്ചില്ലേ...


അലവലാതി ചങ്ങായിമാരെ നോക്കിയപ്പോൾ എല്ലാം വാ പൊത്തി പൊരിഞ്ഞ ഇളിയായിരുന്നു... നേരാവണ്ണം ഉടുത്തു തരുവാൻ പോലും അറിയില്ല എന്നിട്ട് നിന്ന് കിണിക്കുന്നത് നോക്ക് തെണ്ടികൾ..പ്ലിംഗ് ആവാൻ എന്റെ ജീവിതം ഇനിയും ബാക്കി...


അറിയുന്ന പണിക്ക് നിന്നാൽ പോരെ എന്റെ പെങ്ങളെ... ചുറ്റാൻ പോലും അറിയാത്ത ആളാ അതും ചുറ്റി പിടിച്ചു വന്നിരിക്കുന്നത് ഇപ്പോൾ എന്തായി സരി ഗമ പത നിസ പാടുന്നത് പോലെ ആയല്ലോ..


നീ പോടാ ഹനുമാനെ.... എല്ലാവരും അറിഞ്ഞിട്ടാണോ ഇതൊക്കെ ചുറ്റുന്നത് അല്ലല്ലോ എനിക്കറിയില്ലെങ്കിലും എന്റെ ഉമ്മയ്ക്ക് നല്ലത് പോലെ അറിയാം അത് പോരെ..


ഡീ ഒന്ന് ശരിയാക്കി കൊടുത്തേ... എന്ന് ചേട്ടായി പറഞ്ഞപ്പോൾ മൂന്നും ഒരുമിച്ചു ഞങ്ങൾക്കറിയില്ല എന്നും പറഞ്ഞു കൈ മലർത്തി കാണിച്ചു തന്നു.


എന്നാൽ ഇങ്ങ് വാ മുത്തേ ഞാൻ ഉടുത്തു തരാം..


ങേ നീയോ.........!


ഡീ ഒന്ന് ശരിയാക്കി കൊടുത്തേ... എന്ന് ചേട്ടായി പറഞ്ഞപ്പോൾ മൂന്നും ഒരുമിച്ചു ഞങ്ങൾക്കറിയില്ല പറഞ്ഞു.


എന്നാൽ ഇങ്ങ് വാ മുത്തേ ഞാൻ ഉടുത്തു തരാം..


നീയോ.....! ഒന്ന് പോടാ പാ പെണ്ണായ ഞങ്ങൾക്ക് പോലും അറിയില്ല അപ്പോഴാണ് നിങ്ങൾക്ക് ബഡായി പൊട്ടിക്കാതെ രണ്ടും ഒന്ന് പോയെ പാ..


ദേ പെണ്ണേ കൂടുതൽ കളിയാക്കാൻ നിന്നാൽ ഒറ്റ ചവിട്ട് വെച്ചു തരും അടങ്ങി നിന്നാൽ മതി ഡോറയെ ഹെല്പ് ചെയ്യുന്ന ഡ്യൂട്ടി ബുജിയും പാക്കരനും ഏറ്റു ട്ടോ.... പിന്നെ നീയൊക്കെ പെണ്ണാണോ എന്നൊരു സംശയം ഇല്ലാതില്ലാട്ടോ....

അതും പറഞ്ഞു നമ്മളെ നാലിനെയും നോക്കി സൈറ്റടിച്ചു നമ്മൾ അപ്പൊ തന്നെ ഓന്റെ പുറത്ത് തിരിച്ചടിച്ചു..


ഇവിടേക്ക് വാടി....


ഒന്ന് പോയെടാ പാടത്ത് കൊണ്ടു വെക്കുന്ന കോലം പോലെ ആക്കി മാറ്റുവാൻ അല്ലെ.. തുണി ചുറ്റുന്നത് പോലെ ചുറ്റാനാവും...


മിണ്ടാതെയിവിടെ വാടി.. ഇല്ലേൽ ഈ ലുക്കിൽ തന്നെ തൂക്കിയെടുത്തു വെളിയിൽ കൊണ്ടോവും അത് വേണോ...

ഹാദിക്കാ കലിപ്പായതും നമ്മൾ പേടിച്ചു പോയി..


അള്ളോഹ് വേണ്ടേ....


അങ്ങനെ വഴിക്ക് വാ പെങ്ങളെ...


ആദ്യം ഈ തല വലതു ഭാഗത്ത്‌ കുത്തുക...(ആഷി)


അല്ല ആഷി ആരുടെ തലയാണ് കുത്തേണ്ടത് കുത്തുമ്പോൾ വേദനിക്കോ.... അങ്ങനെയാണേൽ എനിക്കൊന്നും വയ്യ.. നമ്മൾ ഓനോട് ചോദിച്ചതും ഓൻ നോക്കി പേടിപ്പിച്ചു..


പ്പഹ്ഹആ ഹംകേ നിന്റെ പെട്ടതല കള്ള പെരുച്ചായി.. ഇവളെയിന്ന് ഞാൻ.... ഓ എന്നാ പറയാ ഈ ഹംകിനോട് ദേ സാരിയുടെ ഈ തലയാണ് പറഞ്ഞേ... എന്താ ഇതിന് പറയാ എന്തായാലും ഇത് തന്നെ... എന്നിട്ട് ഒന്ന് ചുറ്റുക...



ഒന്ന് നിർത്തിക്കെ... എന്റെ ഉമ്മി എന്നെകൊണ്ട് ഇങ്ങനെയൊന്നും ചെയ്യിപ്പിച്ചില്ലല്ലോ നിങ്ങൾ ഉടുത്തു തരുമ്പോൾ ചുറ്റണം വളയണം  എനിക്കൊന്നും പറ്റില്ല....

അത് പറഞ്ഞതും പാവം പോലെയുള്ള എനിക്ക് അടി കിട്ടി..


ദേ ബ്രോ ആണെന്ന് നോക്കില്ലട്ടോ കാല് വാരി നിലത്തടിക്കും...  നിങ്ങളെല്ലാം പറയുകയും ചെയ്യും എന്റെ ഈ ലൈസൻസ് ഇല്ലാത്ത നാക്ക് എന്തേലും ചോദിക്കുകയും ചെയ്യും നിങ്ങൾ കൈ മറുപടി തരികയും.. വെറുതെ അടിവാങ്ങാൻ ഇനി എന്നെ കിട്ടില്ല...


എന്റെ പൊന്നു നമിച്ചു നിന്നോട് പറഞ്ഞു ജയിക്കാൻ നമ്മൾക്കാവില്ല നീ പഠിച്ചോട്ടെ കരുതിയാണ്...  എന്നാൽ വീണ്ടും തുടങ്ങാം അല്ലെ... എന്നിട്ട്.......


സ്റ്റോപ്പ്..... ബസ് കരോ ആനേവാല ജാനെവാല സ്റ്റോപ്പ്...

 കൈ കൊണ്ട് സ്റ്റോപ്പ്‌ ചെയ്യിപ്പിച്ചു..

 എന്നിട്ട് കൊന്നിട്ട് പറയാതെ ഉടുത്തു തന്നാൽ മതി ഞാൻ നോക്കി പഠിച്ചോളാം... വല്ലാത്ത കഷ്ടം തന്നെ ട്ടോ...

ഹാഹാഹാ..... അലവലാതികൾ എല്ലാം കളിയാക്കി ഇളിക്കുന്നുണ്ട്..


എന്നെയൊരു മൊഞ്ചത്തി കുട്ടിയാക്കി സ്കാഫും അവർ തന്നെയാണ് ചെയ്തു തന്നത്..


ഇനി പറ എന്നെ കാണാൻ എങ്ങനെയുണ്ട്.... മൊഞ്ചായി അവർക്ക് മുമ്പിൽ നിന്ന് കൊടുത്തു ചോദിച്ചു..


എന്റെ ഉമ്മ കണ്ടാൽ പൊക്കിയെടുത്തു എന്റെ റൂമിൽ കൊണ്ടു വെക്കും.. (സിംഹം)


ങേ.... അപ്പോൾ കാണാൻ കാട്ടുവാസിയെ പോലെയുണ്ടോ... അയ്യോ അത്രക്ക് ബോറാണോ..


അല്ലാടി പെണ്ണേ അത്രക്ക് മൊഞ്ചുള്ളത് കൊണ്ട്...


മൊഞ്ചുള്ള പെണ്ണിനെ എന്തിനാ കാട്ടു സിംഹത്തിന്റെ അടുത്ത് കൊണ്ടു വെക്കുന്നത് അത്രക്ക് നല്ല സ്വഭാവം ആയത് കൊണ്ടാവും ഉമ്മയും ഉപ്പയും നിന്റെ റൂമിൽ തന്നെ കൊണ്ടു വെക്കുന്നത് അല്ലേടാ... സൈറ്റ് അടിച്ചു ചോദിച്ചതും..


പോടീ പുല്ലേ... നിന്നെ മാത്രമേ കൊണ്ടു വെക്കൂ... നീ കരുതും പോലെ ബാക്കി പെണ്ണിനെ ആർക്ക് വേണം നമ്മളെ പെണ്ണായി നീ ഉള്ളപ്പോൾ എന്തിനാ വേറൊന്ന് അവർക്ക് പറ്റില്ലേൽ ഞാൻ തന്നെ പൊക്കി കൊണ്ടു പോകാം അപ്പോൾ വേഗം നിക്കാഹും ചെയ്യാം... എന്തെ ഒരു കൈ നോക്കിയാലോ എങ്ങനെയുണ്ട് എന്റെ ബുദ്ധി..


അച്ചോട... അപാര ബുദ്ധിതന്നെ ഇത്ര വലിയ മന്ദബുദ്ധിയാണെന്ന് അറിഞ്ഞില്ല ട്ടോ.. പിന്നെ മോന്റെ പൂതി അവിടെയിരിക്കത്തെയുള്ളൂ ഒരിക്കലും നടക്കില്ല നിക്കാഹ് ചെയ്യാൻ പറ്റിയ മോന്തയും..


എന്നാ പൊന്നുമോൾ മനസ്സിൽ കുറിച്ചിട്ടോ നിന്നെ ഞാൻ കെട്ടുകയും ചെയ്യും എന്റെ പൂതി നടക്കുകയും ഇരിക്കുകയും കിടക്കുകയും ചെയ്യും കൂടെ എന്റെ പിള്ളേരെകൊണ്ട് ഉമ്മയെന്ന് വിളിപ്പിക്കുകയും ചെയ്യും... കേട്ടോടീ വടയക്ഷി....


നീ പോടാ ഡ്രാക്കുളേ... നമ്മുക്ക് കാണാം കണ്ടിരിക്കാം കണ്ടുകൊണ്ടിരിക്കാട്ടോ...

പക്ഷേ അവൻ അങ്ങനെ പറയുന്നത് കേൾക്കാൻ തന്നെ നല്ല സുഖമാണ് ട്ടോ..


കാണാനൊന്നുമില്ലടി അങ്ങനെയേ നടക്കും.. "മരിക്കുകയാണെങ്കിലും ഒരുമിച്ചു ജീവിക്കുകയാണെങ്കിലും ഒരുമിച്ച്.."അങ്ങനെ അല്ലെ ഫ്രണ്ട്സ്...


അതൊക്കെ നമ്മൾക്ക് പിന്നെ തീരുമാനിക്കാം ആദ്യം ഈ മരിക്കാൻ കിടക്കുന്ന മുതലുകളെ എന്തേലും ചെയ്യ്... അല്ലെങ്കിൽ എല്ലാരും ഒരുമിച്ചു സെൻട്രൽ ജയിലിൽ പോയി അഴി എണ്ണി കളിക്കേണ്ടി വരും പറഞ്ഞില്ലെന്നു വേണ്ട ട്ടോ..


അത് വേണ്ടടി നമ്മൾക്ക് ഇവിടെയൊരു മണിയറ ഉണ്ടാക്കാം മുഹബ്ബത്തിന്റെ മണിയറ എന്തെ ഇഷ്ടായോ ഇക്കാന്റെ പെണ്ണിന്..... നമ്മൾ അത് പറഞ്ഞതും പെണ്ണ് ലോക തിരച്ചിലാണ്..


നിൽക്കെടാ തെണ്ടി അവിടെ ഞാൻ നിന്നെ മണിയറയിലേക്ക് അയക്കാം മുഹബ്ബത്തിന്റെ മണിയറയിലേക്കല്ല പള്ളിക്കാട്ടിലെ മണിയറയിലേക്ക്... നിൽക്കടാ പഹയാ....


നീ പോടീ ഭദ്രകാളി.. എന്നും പറഞ്ഞു ജീവനും കൊണ്ട് ഓടി ബാക്കിൽ തന്നെ ലവളും നിൽക്കടാ അവിടെയെന്ന് പറഞ്ഞിട്ട്..


പോടീ എന്റെ പട്ടി നിൽക്കും....


നീ തന്നെയൊരു പട്ടിയാണ് പട്ടിയെ... പിന്നെന്തിനാ മോനെ വേറൊരു പട്ടി അത് മാത്രമല്ല ബാക്കിൽ വാലാട്ടി നടക്കുന്ന വാലാട്ടി പട്ടി കൂടിയാണ്..


അത് നിന്റെ....... നീ പോടീ മരപ്പട്ടി.,, കുരാച്ചി പട്ടി,,,ചോറിച്ചി പട്ടി,,, കടിച്ചി പട്ടി....ext പട്ടികൾ...!


എന്റെ സായു നീ എന്താടാ പട്ടി വളർത്തു കേന്ദ്രത്തിൽ നിന്ന് വരുന്നതാണോ? നിന്റെ കൂടപ്പിറപ്പുകൾ ആണോ ഈ സകല പട്ടികളും... അത്രക്ക് പട്ടികളുടെ പേരുണ്ടല്ലോ ഡാ...(അജു)


നിങ്ങൾ നമ്മളെ മുത്താണ് അജുക്ക എന്നും പറഞ്ഞു അവൾ ആ വടി നമ്മളെ നേർക്കെറിഞ്ഞു ഭാഗ്യത്തിന് അവൾക്ക് തീരെ ഉന്നമില്ലാത്തത്..


നോക്കിക്കോ നിനക്ക് വലിയൊരു സർപ്രൈസ് വരാനിരിക്കുന്നതേയുള്ളു മോളെ... നിന്നെ ഞാൻ വളച്ചൊടിച്ചു കുപ്പിലാക്കും നീ കണ്ടോ..


നീ കുപ്പിയിലാക്കുമ്പോൾ അതിൽ കയറുവാൻ ഞാനാരാ നിന്നെപ്പോലെ കുപ്പിയിൽ നിന്ന് വരുന്ന ഭൂതമാണോ ഡാ...


അല്ല എന്റെ ഖൽബിൽ നിന്ന് വരുന്ന വടയക്ഷിയാണ് നീ...


ഡാാാാാ....


ഒന്ന് നിർത്തുന്നുണ്ടോ എപ്പോ നോക്കിയാലും കീരിയും പാമ്പുമാണ് ആ രണ്ടും ആണല്ലോ സ്നേഹിക്കാൻ നടക്കുന്നത് രണ്ടും ഒരുമിച്ചു ഒരു ജീവിതം തുടങ്ങിയാൽ എന്താവുമോ എന്തോ എന്റെ കൃഷ്ണ എല്ലാം കണ്ടറിയാം....(ചേട്ടായി)


ഡാാ കീരിയും പാമ്പും ആണേലും തക്കം കിട്ടിയാൽ മുടിഞ്ഞ റൊമാൻസ് ആണ് ട്ടോ..(അജുക്കാ)


എന്ത് അജുക്ക റൊമാൻസൊ.? (സന)


ആാാ മറ്റേ റൊമാൻസ്..... Lets take a selfie pulla

Give me a ummaah..ummaah..

Selfie pulla

Give me a ummaah.....


മതി ഡാാ എന്റെ പെങ്ങളെ ആക്കിയത്... അപ്പൊ ശരി പെങ്ങളെ പത്ത് ദിവസം കഴിഞ്ഞു കാണാം.... (ബുജി)


അയ്യേ എന്റെ ഇഷു കരയുകയാണോ... മോശം മോശം...നിന്റെ കണ്ണിൽ ഇത്രക്ക് വെള്ളം ഉണ്ടോടീ..(സിംഹം)


അയ്യേ എന്തോന്നാണ് ഇഷു കൊച്ചുകുട്ടികളെ പോലെ... ആാാ കണ്ണ് തുടച്ചാട്ടെ എന്നിട്ട് ആാാ തേൻ ചുണ്ടിൽ നല്ലൊരു പുഞ്ചിരി വിരിയട്ടെ വേഗം ആവട്ടെ...(ഹനുമാൻ)


ഹനുമാനെ.... നിങ്ങളുടെ ഇഷു ഇന്നത്തെ ദിവസം കഴിഞ്ഞാൽ വെറുമൊരു ഓർമ്മ പുസ്തകം ആയി മാറിയേനെ ല്ലെ...


പത്രങ്ങളിലും ചാനലിനും നിറഞ്ഞു നിൽക്കുന്ന വാർത്ത ആയേനെ... റേപ്പിനിടയിൽ കൊല്ലപ്പെട്ടു അതുമല്ലെങ്കിൽ സ്വയരക്ഷയ്‌ക്ക് വേണ്ടി ജീവനൊടുക്കിയ പെണ്ണെന്ന്...


സ്വയം ജീവനൊടുക്കുന്ന കാര്യത്തിൽ എനിക്ക് താല്പര്യം ഇല്ലാത്തതാണ്. മരിച്ചു കഴിഞ്ഞാൽ വിണ്ടുമൊരു ജന്മമുണ്ടല്ലോ പരലോകത്ത് അവിടെയും നാഥൻ നമ്മളെ ഇതുപോലെ ശിക്ഷിക്കും അത് കൊണ്ട് എനിക്ക് അതിനോട് യോചിപ്പില്ല...എന്നാലും അവർക്കും മുമ്പിൽ....... അത് ഓർക്കുമ്പോൾ...!


കാമത്തിന്റെ കണ്ണുകളാൽ നോക്കുന്ന അവർക്ക് ചിലപ്പോൾ ഞാൻ മരിച്ചാലെന്ത് ആഗ്രഹം എങ്ങനെ ആയാലും നടന്നാൽ മതിയെന്നെ ഉണ്ടാവും... മരിച്ചവരെ പോലും വെറുതെ വിടാത്ത കാലമാണ്.... എന്നെയും അവ.....!


ഇഷു പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്....

അവളെ ബാക്കി പറയാന് സമ്മതിക്കാതെ ഞാൻ അലറിയിരുന്നു..


ഇനി ഈ കാര്യത്തെ പറ്റി ഒരു ചർച്ച വേണ്ട അങ്ങനെയൊന്നും സംഭവിച്ചില്ല അതൊന്നും ചിന്തിക്കുകയും വേണ്ട.. മനസ്സിലായല്ലോ...


നിനക്ക് ഞാനില്ലേ പെണ്ണേ... എന്റെ ജീവനുള്ളടത്തോളം കാലം നിനക്കൊന്നും സംഭവിക്കില്ല അതിന് ഞാൻ സമ്മതിക്കില്ല... ഞാൻ മാത്രമല്ല ദേ ഈ നിൽക്കുന്ന നിന്റെ ആങ്ങളമാരും. പിന്നെന്തിനാ എന്റെ പെണ്ണേ ടെൻഷൻ ആവുന്നേ എന്നും ഞങ്ങളുണ്ടാവും നിന്റെ കൂടെ....


ദേ എനിക്കിഷ്ടം നിന്റെ പൊട്ടത്തരവും കുറുമ്പുമാണ് ട്ടോ അല്ലാതെ ഈ കണ്ണുനീർ അല്ല ഒന്ന് ചിരിച്ചേ.. ചിരിക്കടീ....


മ്മ്മ്മ്...


ഇതെന്തോന്ന് മൂളിയുള്ള ചിരി ഈ ചിരിക്ക് വോൾട്ടേജ് കുറവ് ട്ടോ...


എനിക്ക് വീട്ടിലേക്ക് പോവണം ഞാൻ പോവാ ദേവു വാ പോകാം... എന്നും പറഞ്ഞു ആരുടെ വാക്ക് പോലും കേൾക്കാൻ നിൽക്കാതെ അവൾ ദേവൂനെയും കൊണ്ടു പോയി...


പാവം ഒരുപാട് സങ്കടങ്ങൾ ഉള്ളിലൊതുക്കിയാണ് ഇത്രയും ടൈം കളിച്ചു ചിരിച്ചു നടന്നത്.. (നൂറ)


എന്നാലും ഒന്ന് യാത്ര പോലും പറയാതെ അവൾ പോയില്ലേ..അതോർക്കുമ്പോൾ ഒരു സങ്കടം...(പക്കാരൻ )


എല്ലാവരും ഓരോന്ന് പറയുന്നുണ്ട്..


അവൾ വണ്ടിയും കൊണ്ടാണ് പോകുന്നത് അതും നല്ലത് പോലെ ടെൻഷനുമുണ്ട് പെണ്ണിന് ഇനി എന്തേലും പറ്റുമോ... എനിക്കാണേൽ അതോർക്കുമ്പോഴാണ് ടെൻഷൻ...ഇവരോട് അത് പറഞ്ഞാൽ പിന്നെ അതും പറഞ്ഞാവും സങ്കടം ആവാ...


******************


ഇഷു ഡീ പതിയെ പോ.... ഡീ ശ്രദ്ധിച്ചു ഓടിക്കേണ്ടി...

നീ ഇങ്ങ് ഇറങ്ങിക്കെ ഞാൻ എടുക്കാം...


വേണ്ട ഞാൻ തന്നെ എടുത്തോളാം..


ദേ പെണ്ണേ നിന്റെ മൈൻഡ് ശരിയല്ല അതുപോലെയാണ് ഡ്രൈവിങ്ങും നീ ഇറങ്ങി...


വേണ്ട പറഞ്ഞില്ലേ നിനക്ക് അത്രക്ക് പേടിയാണേൽ ഇവിടെ ഇറങ്ങിക്കോ.. ഇറങ്ങുന്നോ....?


ഇല്ല എവിടേക്ക് ആണേലും നിന്റെ കൂടെ ഈൗ ദേവു ഉണ്ടാകും....അത് മരണത്തിലേക്ക് ആണേലും ഇഷുന്റെ കൂടെ ദേവു ഉണ്ടാവും...


മരണത്തിലേക്ക് എന്റെ കൂടെ ആരും വരേണ്ട ഞാൻ തനിച്ചു പൊയ്ക്കോളാവേ....


പിന്നെ കുറെ നേരത്തേക്ക് അവളൊന്നും മിണ്ടിയില്ല തോളിൽ തലചായ്ച്ചു കിടക്കുകയാണ്...


ഇഷു........ദേ ലോറി നമ്മളെ നേരെയാണ് വരുന്നത്.....ഇഷു.......!


എന്നൊരു അലർച്ചയായിരുന്നു പിന്നെയുണ്ടായത്...


ഇഷു........ദേ ലോറി നമ്മളെ നേരെയാണ് വരുന്നത്.....ഇഷു.......!


എന്നൊരു അലർച്ചയായിരുന്നു പിന്നെയുണ്ടായത്...


കണ്ണ് തുറക്കടി ഭദ്രകാളി.....


ങേ..... അപ്പൊ നമ്മൾ ചത്തില്ലേ.? ലോറി നമ്മളെ ഇടിച്ചില്ലേ.? ഓഹോ ആശ്വാസം ഒന്നും പറ്റിയില്ലല്ലോ ഇഷു...


ഇനി എന്തോന്ന് പറ്റാൻ.... പകൽ കിനാവ് കണ്ടതും പോര ന്നിട്ട് ആണോടി അലറി വിളിച്ചു ബാക്കിയുള്ള വരെ കൂടി പേടിപ്പിച്ചേ കോപ്പേ....


സോറി ഡീ...നിന്റെ ഡ്രൈവിങ് കണ്ടപ്പോ പേടിച്ചു കണ്ണുകൾ അടച്ചതായിരുന്നു അപ്പൊ മനസ്സിലേക്ക് ഓടിവന്ന രംഗം അതായിരുന്നല്ലോ പിന്നെങ്ങനെ അലറാതെ നിൽക്കും...

ഒരു അവിഞ്ഞ ഇളിയും പാസ്സാക്കി അതും പറഞ്ഞു വാരിക്കോരി നിഷ്കു ഭാവം വിതറി..


മതി മോളെ...മതി ഇറങ്ങിക്കെ...!


എന്നെ ഇവിടെ ഇറക്കി നീ എങ്ങോട്ടേക്ക് ആണാവോ? കടൽ തീരത്ത് പോകാൻ ആഗ്രഹം ഉണ്ടെങ്കിൽ കൂടെ ഈ ഞാനും ഉണ്ട് അങ്ങനെ തനിച്ചു പോവേണ്ട..


എന്റെ പൊന്നു ഞാൻ വീട്ടിലേക്കാണ് അവിടേക്ക് വേണേൽ പോര്.... അല്ലേൽ വേണ്ട നിന്നെ കൂടെ കണ്ടാൽ ഉമ്മച്ചിക്ക് ഡൗട്ട് ആവും നീ ഇവിടെ തന്നെ ഇറങ്ങിക്കോ... ദേവൂനെ സ്വർഗത്തിൽ ഇറക്കി പോകാൻ നേരം..


ഇഷു ഡീ സൂക്ഷിച്ചു പോണേ... ഡീ അതും ഇതും ഓർത്തു ടെൻഷൻ വേണ്ടാട്ടോ നിനക്ക് കൂട്ടിന് ഞങ്ങളൊക്കെയില്ലേ വീട്ടിൽ എത്തിട്ട് വിളിക്കണേ.. നിന്റെ അവിഞ്ഞ മോന്ത കാട്ടി അവരെ കൂടെ ടെൻഷൻ ആക്കാൻ നിന്നാൽ ഉണ്ടല്ലോ...? നീ എന്റെ കൈയിൽ നിന്ന് വാങ്ങിക്കും പറഞ്ഞില്ലെന്നു വേണ്ട...എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നത് പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി പോയി വായോ...


മ്മ്മ്മ്മ്മ് ഓക്കേ ബൈ ഡാാ..


വീട്ടിലേക്ക് കയറുമ്പോൾ തന്നെ കണ്ടു എന്നെയും കാത്തു എന്നോളം ഉമ്മിയും ഉപ്പിയും ഉമ്മറത്ത് ഇരിക്കുന്നത്..


ചിരിക്കുവാൻ പോലും കഴിയാത്ത ഒരു അവസ്ഥ.... ഞാൻ വേഗം അകത്തേക്ക് കയറി ബാക്കിൽ നിന്നുംഇഷു മോളെ എന്തുപറ്റി എന്റെ കുട്ടിക്ക് മുഖമൊക്കെ വല്ലാതിരിക്കുന്നുണ്ടല്ലോ... എന്റെ മോൾ കരഞ്ഞോ എന്താ മോളെ കവിളത്.... ആരാ എന്റെ മോളെ തല്ലിയത് എന്നാ വെച്ചാൽ പറ മോളെ ഞങ്ങളെ സങ്കടത്തിൽ ആക്കല്ലേ വാവേ... രണ്ടും ഇപ്പൊ കരയും എന്ന വക്കിൽ എത്തി നിൽക്കുകയാണ്..


കാര്യങ്ങളെല്ലാം പറയണമെന്നുണ്ട് പറഞ്ഞാൽ പിന്നെ അതാവും പിന്നീടുള്ള ടെൻഷൻ പറയാതെ നിൽക്കാനും വയ്യ എന്നാ ചെയ്യും റബ്ബേ...


അതുപിന്നെ.... ഉണ്ടായത് പറയാൻ തുടങ്ങുമ്പോഴേക്കും തൊരപ്പൻ വന്നു കണ്ണുകൊണ്ടും കൈകൊണ്ടുമൊക്കെ പറയേണ്ട എന്ന് ആക്ഷൻ കാണിച്ചു..


അതുണ്ടല്ലോ ഉമ്മി ഈ വേഷത്തിൽ എന്നെ കണ്ടിട്ട് എല്ലാരും കളിയാക്കി കൊന്നു കൊള്ളിക്ക് തുണി ചുറ്റിയ മാതിരി പറഞ്ഞു കളിയാക്കി കൊന്നിക്ക്...


അയ്യോ ഇതിനാണോ എന്റെ മോൾ കരഞ്ഞത് അയ്യേ മോശം മോശം... എന്റെ ഇഷുട്ടി മൊഞ്ചത്തിയായിട്ടുണ്ട് പറഞ്ഞവർക്ക് അസൂയയാണ് മോളെ... ഉപ്പിയുടെ ഇഷു ഇത്രയും സില്ലി ഗേൾ ആണോ...


നമ്മൾ തൊടുത്തു വിട്ട കള്ളം ഉപ്പി വിശ്വസിച്ചു ബട്ട്‌ ഉമ്മി അടിമുടി നോക്കുന്നുണ്ട് അവിടെ അത്രക്ക് എഫക്റ്റ് ചെയ്തില്ലെന്ന് മനസ്സിലായി...


അല്ലാ ഇഷു പോകുമ്പോൾ ഞാൻ ഉടുത്തു തന്നത് പോലെയല്ലല്ലോ ഉടുത്തിരിക്കുന്നെ നീ വീണ്ടും മാറ്റിയുടുത്തോ.?


റബ്ബേ ഈ ഉമ്മി വെറും ഉമ്മിയല്ല പോലിസ് ഉമ്മിയാണ്,, ഇനി വല്ലതും അറിഞ്ഞിട്ട് അറിയാത്ത പോലെ നിൽക്കുന്നത് ആവോ.. ഇടക്കണ്ണിട്ട് തൊരപ്പനെ നോക്കിയപ്പോ ഒന്നും അറിഞ്ഞില്ലയെന്ന് പതിയെ പറഞ്ഞു.. ഏതായാലും ഈ പഹയൻ അറിഞ്ഞിക്ക് ഓന്റെ മുഖത്ത് അത് എഴുതി വെച്ചിട്ടുണ്ട് അത് വന്നപ്പോഴേ നമ്മൾക്ക് മനസ്സിലായതാണ്... ഉമ്മി ആണേൽ മറുപടി അറിയാൻ എന്നോളം മുഖത്ത് തന്നെ നോക്കുകയാണ്...


അത് പിന്നെ... പിൻ പൊട്ടിയപ്പോ... അവിടെയുണ്ടായ ഒരു ചേച്ചി... എനിക്ക് ഉടുത്തു തന്നതാണ്... എങ്ങനെയോ അത്രയും പറഞ്ഞു വേഗം മുങ്ങി ഇനിയും നിന്നാൽ കവിളത്തെ പാട് ആവും അടുത്ത ക്വസ്റ്റിയൻ...


ഓഹോ രക്ഷപെട്ടു.... ബെഡിൽ നീണ്ടു നിവർന്നു കിടന്നു കൊണ്ട് കഴിഞ്ഞ ഓരോ രംഗങ്ങൾ ഒരു ചില്ലുകൊട്ടാരം പോലെ മനസ്സിലേക്ക് വന്നു...


മ്മ്മ്... ആാാാ..... ഹും... തൊരപ്പൻ അവിടേക്ക് വന്നു എന്നതിന്റെ സിഗ്നൽ തന്നതാണ് ട്ടോ...


പാച്ചുക്കാനെ കണ്ടതും വേഗം എഴുന്നേറ്റിരുന്നു. എന്റെ അടുത്തുവന്നു തലയിൽ തലോടിയതും ഞാൻ പാച്ചുക്കാന്റെ മടിയിൽ തലചായിച്ചു കിടന്നു..


നമ്മളെ തൊരപ്പനായത് കൊണ്ട് നമ്മളെപ്പോലെ തന്നെ ആവശ്യമില്ലാതെ ചളി വാരി കോരിയെറിയുന്നുണ്ട് ഇതൊക്കെ എന്റെ മൂഡ് മാറ്റാനുള്ള അടവാണ് ട്ടോ...


എന്റെ മുഖമൊന്ന് മാറിയാൽ മതി അവരുടെ സങ്കടവും വേവലാതിയും കാണാം അപ്പൊ തുടങ്ങും എന്റെ പ്യാരി മാതാ പിതായും കൂടെ തൊരപ്പനും എന്നെക്കാൾ ചളി പറയാൻ... ഇതൊക്കെ എനിക്ക് വേണ്ടിയാണെന്ന് ഓർക്കുമ്പോൾ കണ്ണ് നിറയും..


എന്താടി പെണ്ണേ ഓരോന്ന് ചിന്തിച്ചു ഇങ്ങനെ കിടന്നാൽ മതിയോ... ആ മുഖം കഴുകി വായോ ഉമ്മിയും ഉപ്പിയും നല്ല ടെൻഷനിലാണ് നിന്റെ മുമ്പിൽ ഉപ്പി അങ്ങനെ പറഞ്ഞാലും നീ പറഞ്ഞത് ആ പാവം വിശ്വസിച്ചില്ല ട്ടോ നിന്റെ ഉള്ളിൽ എന്തോ സങ്കടം ഉണ്ടെന്ന് അവർക്കറിയാം അത് നീ വന്നു മാറ്റി കൊടുക്കണം... അവർക്ക് നീയല്ലേയുള്ളു ആാാ നീ ഇങ്ങനെയായാൽ ശരിയാവോ? അവരെകൂടെ കളിച്ചു ചിരിച്ചു നടക്കുന്ന വായാടി പെണ്ണ് തന്നെയാവണം എന്റെ ഇഷു മോൾ മനസ്സിലായല്ലോ വേഗം വായോ..


അല്ലടാ തൊരപ്പ ഒരു ഡൗട്ട് ഇജ്ജ് പറഞ്ഞില്ലേ നല്ല ടെൻഷനെന്ന് അപ്പൊ ചീത്ത ടെൻഷനുണ്ടോ ഈ ടെൻഷൻ എത്ര തരം ഉണ്ടെന്ന് അറിയുമോടാ.?

ഓനെ വട്ടാക്കാൻ ഒരു സംശയരൂപേണേ ചോദിച്ചതാണ് ട്ടോ...


നിനക്ക് വേണ്ടി ഞാൻ കുറെ തരമാക്കി തരാം ഇപ്പൊ നീ വാ...


ഉപ്പിയുടെ മോൾ വന്നോ... ഉപ്പിക്ക് ഒരു ഗ്ലാസ്‌ ചായ ഉണ്ടാക്കി തായോ..


റബ്ബേ ഇതൊരുമാതിരി ചതിയായിപോയല്ലോ ചായ വേണം പോലും അതും ഈ ഞാൻ ഉണ്ടാക്കിയത്... എനിക്ക് കോഫി മാത്രമേ ഉണ്ടാക്കാൻ അറിയൂ.... ഞാനത് മാത്രമേ കുടിക്കാറുള്ളു... ആദ്യമായി ചോദിച്ചത് അല്ലെ ഉണ്ടാക്കി കൊടുക്കാം...


ഒരു പാക്കറ്റ് പാലെടുത്തു തിളപ്പിക്കുവാൻ വെച്ചതും നമ്മളെ മൈന്റ് ഫ്ലൈറ്റും കപ്പലും പിടിച്ചു വീണ്ടും പോയിക്ക്..


ഇഷു മോളെ........!ഉമ്മിയുടെ അലർച്ചയായിരുന്നു നമ്മളെ കൊണ്ടുപോയ ഫ്ളൈറ്റും കപ്പലും വീട്ടിൽ ആക്കീട്ട് ഓടി കളഞ്ഞു...


പാൽ തിളച്ചു മറിഞ്ഞതും ഒന്നും മനസ്സിലാവാതെ ആ പാത്രം വേഗമെടുത്തു... കൈയും പൊള്ളിപ്പോയി ആാാ എന്റെ കൈ...


ഉമ്മി വേഗം സിലിണ്ടർ ഓഫ് ചെയ്തു കൈ പിടിച്ചു നോക്കി മരുന്നും വെച്ചു തന്നു കുറെ വഴക്കും കിട്ടി...


നിനക്കിപ്പോ കുറച്ചായി ചിന്തകൂടുതലാണ് നമ്മളെയൊന്നും ഓർമ്മയില്ലാതെ എന്നും ചിന്തയിലാണ് നിന്റെ ഈ ചിന്തയും മനസ്സും ആരാ പറ നമ്മളെക്കാൾ വലുതാണോ നിനക്ക് മറ്റുള്ളവർ അവർക്ക് വേണ്ടി നിന്റെ ജീവൻ പോലും ത്യാഗം ചെയ്യുകയാണോ പറ നിന്നോടാണ് ചോദിക്കുന്നെ പറ..... നിനക്കെന്താ പറ്റിയത് പറയാൻ.....


ഉമ്മി നമ്മളെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു കൂടെ ഒരു അടിയും തന്നു എല്ലാം കൂടെയായതും ഒരു പൊട്ടികരച്ചിലായിരുന്നു ഉമ്മിയെ കെട്ടിപ്പിടിച്ചു ഒരുപാട് നേരം കരഞ്ഞു..


സോറി മോളെ നിനക്കെന്തേലും പറ്റിയാൽ പിന്നെ ഈ ഉ.....! ബാക്കി പറയാൻ കഴിയാതെ ഉമ്മി എന്റെ കണ്ണുകൾ തുടച്ചു തന്നു ചുംബനങ്ങളുടെ പേമാരി തീർത്തു..


എന്റെ ഉമ്മിയൊരിക്കലും എന്നോട് സോറി പറയരുത് ഏതൊരു ഉമ്മിക്കും മകളെ അടിക്കുവാനും ശാസിക്കുവാനുമുള്ള അർഹതയും അവകാശവുമുണ്ട്... നിങ്ങൾക്ക് എന്നെയെന്തും ചെയ്യാം ജന്മം നൽകിയ നിങ്ങൾ വെറുതെ ദ്രോഹിക്കില്ലല്ലോ?


സോറി ഉമ്മി എനിക്ക് നിങ്ങൾ കഴിഞ്ഞേ വേറെന്തുമുള്ളു.. ഉമ്മിയുടെ മോൾ ഒരു ആൺകുട്ടിയാണെന്ന് അല്ലെ എന്നും പറയാ ഇനി നമ്മൾ അങ്ങനെ തന്നെയായിരിക്കും ട്ടോ...


എന്റെ പൊന്നുമോളെ... ഉപ്പിയും മോളും കൂടെ ഉമ്മിക്ക് പണി തരുവോ.?


പിന്നില്ലാതെ നിങ്ങൾ കോഫി ഉണ്ടാക്കി വരി ഞാൻ ഉപ്പിന്റെ അടുത്തുണ്ടാവും...

അതും പറഞ്ഞു സൈറ്റ് അടിച്ചു ഒരു ഫ്ലയിങ്‌ കിസ്സ് കൊടുത്തു ഉപ്പിന്റെ അടുത്തേക്ക് പോയിട്ട് മൂക്ക് വലിച്ചു കണ്ണ് തുടച്ചു കളിക്കുവാൻ തുടങ്ങി..

ഈൗ ഉപ്പി എന്താ ഇങ്ങനെ നോക്കുന്നെ എന്തേലും ചോദിക്കാനുണ്ടോ...


എന്താ മോളെ.. ഉപ്പിയുടെ മോൾക്കെന്താ പറ്റിയെ മോളെ പറ.. ഞാൻ നിന്റെ ഉപ്പിയും സഹോദരനും കൂട്ടുകാരനുമല്ലേ... പിന്നെന്താ എന്റെ പൊന്നുവിന് പറയുവാൻ മടി... എന്റെ ചങ്കായ ചങ്കിന്റെ കഷ്ണമേ.... എന്റെ ചങ്കിന് എന്തുണ്ടേലും ഈ ചങ്കിനോട് പറ ചങ്ക് ശരിയാക്കി തരാം..


ഡാാ ചങ്കേ നിന്റെ പൊണ്ടാട്ടി എന്നെ വഴക്ക് പറഞ്ഞു കൂടെ ദേ ഈ കവിളത് അടിക്കുകയും ചെയ്തു.. അതിന് പ്രതികാരം വീട്ടണം.... ഇജ്ജ് എന്റെ ചങ്ക് അല്ലെ ചങ്കേ കിടുകാച്ചി ഡയലോഗ് പറഞ്ഞു ഒന്ന് പൊട്ടിച്ചിട്ട് സ്ലോ മോഷനിൽ നടന്നു വായോ...


നീ.... എ.... എന്താ പറഞ്ഞേ... നിന്റെ ഉമ്മിയെ അടിക്കാനോ..... അതും അവളെയോ... അതും ഈ ഞാനോ... പിന്നെ വഴക്ക് പറയാനോ അതും ഇവളെയോ...

അതും പറഞ്ഞു ഉപ്പി ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയപ്പോ സാക്ഷാൽ ഭദ്രകാളി മുമ്പിൽ വന്നു നിന്നത് പോലെയുണ്ട്... പക്ഷേ കൈയിൽ ചായയും കോഫിയും ആണെന്ന് മാത്രം....


വ്യക്തമായും ചില്ലറയായും പറഞ്ഞാൽ ഉമ്മിയെല്ലാം കേട്ട് കൊണ്ടാണ് വന്നത് അപ്പൊ നമ്മൾക്കിന്ന് കോഫി ഗോവിന്ദ....


ആരിത് സാക്ഷാൽ കാവിലെ ഭഗവതി നമ്മളെ വീട്ടിലേക്ക് പ്രത്യക്ഷപ്പെട്ടതോ.. അത് പറഞ്ഞതും കൈയ്ക്കൊരു അടി വെച്ചു തന്നു ഉമ്മി പോയിക്ക്..


നിങ്ങൾ നമ്മളെ മുത്തല്ലേ കരളല്ലേ കരളിന്റെ കഷ്ണമല്ലേ സ്വത്തല്ലേ പൊന്നല്ലേ തങ്കക്കുടമല്ലേ എനിക്കും തായോ ആ കോഫി പ്ലീസ് ഉമ്മി...

ഇല്ലാത്ത സങ്കടം മുഖത്ത് വാരി വിതറിയപ്പോ ഉമ്മി മൂക്കും കുത്തി വീണില്ലേ...


കത്തിയടിയും ഫുഡടിയും നിസ്കാരവും കഴിഞ്ഞു കിടക്കുവാൻ പോയപ്പോ ഉറക്കം വരുന്നില്ല... ഒറ്റയ്ക്ക് കിടക്കുവാനാണേൽ ഒരു ഭയം പിന്നെയൊന്നും നോക്കിയില്ല താഴേക്ക് വിട്ടു..


ഉമ്മിന്റെ റൂം ക്ലോസ്ഡ് ഇനിയിപ്പോ തൊരപ്പൻ അവിടെയാണേൽ നമ്മളെ കണ്ടതും കുരിപ്പ് ഉറങ്ങുന്നത് പോലെ അഭിനയിച്ചു കിടന്നു.... ഒറ്റ ചവിട്ട് കൊടുത്തു നിലത്തിട്ടു നമ്മൾ വേഗം കട്ടിലിൽ കയറി കിടന്നു... നിന്നടത്ത് നിന്ന് എന്നെ പ്രാകി കൊല്ലുന്നുണ്ട് അതും ചെവികോള്ളാത്ത മാതിരി കിടന്നു..


നല്ലതുപോലെ മൂടിപ്പുതച്ചു ഉറക്കിലേക്ക് വഴുതി വീണപ്പോഴാണ് നമ്മളെ മേലേക്ക് പാറക്കല്ലെടുത്തിട്ടത് പോലെ എന്തോ വന്നു വീണത്... 


അള്ളോഹ് നമ്മൾ സ്വർഗ്ഗവും നരകവും ഒരുമിച്ചു കണ്ടേ..


ഇതാണേൽ അട്ട പറ്റിയത് മാതിരിയാണ് കിടക്കുന്നത്... എവിടുന്നോക്കയോ കുറച്ചു ശക്തി കടം വാങ്ങി ആ പാറക്കല്ലിനെ പിടിച്ചു തള്ളിയിട്ടു ആാാ മുഖം കണ്ടതും...


എന്റെ ബാല്യവും കൗമാരവും എന്തിന് പറയണം വാർദ്ധക്യം വരെ പകച്ചു പണ്ടാരമടങ്ങി...


നീയോ.......... രണ്ട് പേരും ഒരുമിച്ചു ചോദിച്ചതാണ് ട്ടോ...


എന്റെ വീട്ടിൽ ഞാനല്ലാതെ നീയാണോ ഉണ്ടാവേണ്ടത് കോപ്പേ..


ഇത് പാച്ചൂന്റെ റൂമല്ലേ നിനക്കെന്താ ഇവിടെ കാര്യം..?


ആരെ റൂം ആയാലും എന്റെ വീട്ടിൽ നിനക്കെന്താ കാര്യം..?


നിന്നെയെന്തിനാടാ കാട്ടുസിംഹമേ ഇവിടേക്ക് കെട്ടിയെടുത്തത് 10 ദിവസം നിന്റെ തിരുമോന്ത കാണാതെ സുഖമായി ഇരിക്കാലോ കരുതിയതാണ് എല്ലാം നശിപ്പിക്കാൻ വന്നതാണോ കോപ്പേ...


എന്നാൽ എനിക്ക് എന്റെ പെണ്ണിന്റെ ഈ സുന്ദരമായ മുഖം കാണാതെ ഉറക്കം വരില്ല മുത്തേ ഫുഡ് പോലും ഇറങ്ങില്ല... അതുകൊണ്ട് വന്നതല്ലേ ഇക്കാന്റെ മോൾക്ക് ഇക്കാനോട് ഒട്ടും സ്നേഹമില്ല ട്ടോ.. എന്തായാലും 10 ദിവസം ഇക്കാനെ സഹിച്ചേ പറ്റൂ മോളെ...


വാട്ട്‌...... എന്തോന്ന്....


ആാാ വാ അടച്ചു വെക്കടി അല്ലേൽ ഞാൻ ഇതിലൂടെ നിന്റെ മനസ്സിലേക്ക് കയറുട്ടോ...


ഛീ പോടാ പട്ടി... അല്ല നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത്.?


വീട്ടിൽ ആരൂല്ല അവരെ എയർപോർട്ടിലാക്കിയിട്ടാണ് ഞാൻ ഇവിടേക്ക് ഷിഫ്റ്റ്‌ ചെയ്തേ വീട്ടിൽ ഒറ്റയ്ക്ക് നിൽക്കണ്ടല്ലോ കരുതി.... 10 ദിവസം ഞാനും എന്റെ പെണ്ണും.... ഐഷ് നമ്മൾക്ക് പൊളിക്കാം മുത്തേ...ഉഫ്ഫ് ഓർക്കുമ്പോൾ തന്നെ കുളിര് കോരുന്നു... സ്നേഹിച്ചും തല്ലുകൂടിയും നമ്മുടെ ഓണ വെക്കേഷൻ നമ്മൾക്ക് പൊളിച്ചടുക്കാം..


റബ്ബേ... ഈൗ കൊലച്ചതി എന്നോട് വേണ്ടായിരുന്നു 10 ദിവസം ഈ തിരുമോന്ത കാണുന്നതിലും ഭേദം എന്നെ അങ്ങോട്ട് വിളിക്കുന്നതാണ്.... നമ്മളത് പറഞ്ഞതും അവൻ കള്ളചിരിയോടെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു പേടിച്ചിട്ടാണേൽ നമ്മളെ പുറകോട്ടും... അവൻ അടുത്ത് വന്നു എന്നെ പിടിച്ചു ആ നെഞ്ചിലേക്ക് ഇടുവാൻ നിന്നതും...


ഡാാാാാ.... 


ഒരു കള്ളചിരിയോടെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു പേടിച്ചിട്ടാണേൽ നമ്മൾ പുറകോട്ടും...അടുത്ത് വന്നു എന്നെ പിടിച്ചു വലിച്ചു ആ നെഞ്ചിലേക്ക് ഇടുവാൻ നിന്നതും...


ഡാാാാാ.... എന്നൊരു വിളിയായിരുന്നു..


Zayan.... Without a warning.,,surprised me....your entry is mass entry daa.... I'm so happy.... Ummaaa.....അവനെ പുകഴ്ത്തിക്കൊണ്ട് ഫ്രഷായി നമ്മളെ പൊന്നാര തൊരപ്പൻ ഇറങ്ങി വന്നു.


മാസ്സ് പോലും നമ്മളെ മാംസം എടുക്കാനുള്ള വരവാണെന്ന് നമുക്കല്ലേ അറിയൂ..


I am that way,, will surprise everyone,, അതാണ് ഈ മുഹമ്മദ് സയാൻ...


ഒലക്കയുടെ മൂടാണ് നമ്മൾക്കിട്ട് പണി തരാനായിട്ട് വന്ന അസുരവിത്താണ് തെണ്ടി കാട്ടുസിംഹം... ഓരോ ഡയലോഗിന് നമ്മൾ മനസ്സിൽ പറഞ്ഞതാണ് ട്ടോ..


ഛെ ഈ തെണ്ടിയെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ കണ്ട സമയം ഒരു ലിപ്പടി മിസ്സാക്കി നിനക്ക് ഞാൻ തരുമെടി ഞാൻ ഇവിടെയൊക്കെത്തന്നെ കാണും മോൾ അധികം സന്തോഷിക്കേണ്ട ട്ടോ...

തൊരപ്പൻ കേൾക്കാതെ എന്റെ കാതോരം വന്നു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..


എന്താടാ....നീയെന്താ പിറുപിറുക്കുന്നെ.?


അത് നിന്റെ പെങ്ങൾക്ക് ചിലത് പഠിപ്പിച്ചു കൊടുക്കാമെന്ന് പറഞ്ഞതാണ്... ഇവൾക്ക് കുറെ ഭാഗങ്ങൾ അറിയില്ലാത്രേ അതൊക്കെ ഞാൻ പോകുന്നതിന് മുമ്പ് പഠിപ്പിച്ചിട്ടെ പോകുള്ളൂന്ന് പറഞ്ഞതാണ് അല്ലേടി.... എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ ഈ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും..


നീ പോടാ ചിമ്പാൻസിയുടെ കെട്ടിയോനെ.... അതും പറഞ്ഞു ഉമ്മിയുടെ റൂമിലേക്ക് മുങ്ങുവാൻ നിന്നു അല്ലേൽ എന്റെ മയ്യത്താവും...


ഡീീീ.... ഇഷു നീ എവിടെക്കാ ദേ ഇവിടെ കിടന്നോ ഡീ...


എന്റെ പൊന്നു തൊരപ്പ ചെയ്തു തന്ന ഉപകാരങ്ങൾക്ക് ഒക്കെ നന്ദി എനി ഞാനില്ല ഇവിടെ കിടക്കുവാൻ ഞാൻ ഉമ്മിയുടെ കൂടെ കിടന്നോളാം..


അയ്യോ നാണമില്ലാത്ത സാധനം... ഇത്രയും വലിയ കുട്ടി ആയിട്ടും ഉമ്മിന്റെ കൂടെ കിടക്കാൻ പോവാൻ ഇത്തിരി എങ്കിലും നാണം വേണമെടി മോശം മോശം..


ഓഹോ പിന്നെ... അതിലും വലിയ നാണക്കേടാണ് ഇവിടെ കിടക്കുന്നത്. പിന്നെ എത്ര വലിയ കുട്ടിയായാലും ഉമ്മിക്കും ഉപ്പിക്കും നമ്മളെന്നും ചെറിയ കുട്ടി തന്നെയാ...  എനിക്കില്ലാത്ത നാണം എന്തിനാ തനിക്ക് തത്കാലം നീ പോയി കിടക്കാൻ നോക്കടാ സിംഹമേ... എന്നും പറഞ്ഞു നമ്മൾ ജീവനും കൊണ്ട് ഓടി..


ഡീീീ..... പുന്നാര മോളെ നമ്മൾ ഇവിടെയൊക്കെ തന്നെക്കാണുട്ടോ നിന്നെ ഞാൻ എടുത്തോളാം നേരത്തെ പറഞ്ഞത് മറക്കേണ്ട വിശദമായിട്ട് ഒന്ന് കാണണം ഇപ്പൊ മോൾ പോയിട്ട് വായോ...


നീ നമ്മളെ മുത്താണ് ഡാ മുത്തേ ഒരാളെ എങ്കിലും പേടിച്ചു ഓടുന്നത് ഇന്ന് ആദ്യമായി കണ്ടു അതിന് മാത്രം നീ എന്താ അവളോട് പറഞ്ഞേ... എന്തായാലും നീ മുത്താണ്..

അതും പറഞ്ഞു പാച്ചു കിസ്സി..


ഛീ വിടടാ തൊരപ്പ ഓന്റെ ഒലക്കമ്മലെത്തെ കിസ്സ് നിന്റെ മറ്റവൾക്ക് കൊടുക്ക്...

അവൾ പോയ ദേഷ്യത്തിൽ നിൽക്കുമ്പോഴാണ് നിന്റെ മറ്റേടത്തെ കിസ്സ്...


ഒരു ചാൻസ് മിസ്സായി പോയില്ലേ ആാാ അടുത്ത തവണ പണി പോവാതെ നോക്കാം.. എന്നാലും അവള് മേലെയാണ് കിടക്കുന്നതെന്ന് അറിഞ്ഞാൽ കിസ്സ് കൊണ്ട് ഒരു കൊട്ടാരം പണിതേനെ..ഓരോന്ന് ഓർത്ത് എപ്പോഴോ നിദ്രദേവിയെയും കൂട്ടുപിടിച്ചു ഉറക്കിലേക്ക് വഴുതിവീണു..


രാവിലെതന്നെ ആളെ മെനക്കേട് ആക്കാൻ പെണ്ണ് തുടങ്ങിട്ടുണ്ട് അലാറം അടിക്കുന്നതുപോലെ.... മനസ്സമാധാനത്തോടെ കിടക്കാൻ സമ്മതിക്കില്ല വെച്ചാൽ.... എന്റെ സമയം ആവാതെ ഞാൻ ഉണരില്ലയെന്നും അവളാണേൽ ഉണർത്തിയെ അടങ്ങുമെന്നും കച്ചക്കെട്ടി നിൽക്കുവാണ്..


ദേ പെണ്ണേ രാവിലെ തന്നെ എന്നെ ചൊറിയാൻ നിൽക്കല്ലേ വേഗം പോവാൻ നോക്ക് ഇല്ലേൽ ഞാൻ പിടിച്ചു വലിച്ചു എന്റെ പുതപ്പിന്റെ ഉള്ളിൽ ഇടും പറഞ്ഞില്ലെന്നു വേണ്ട... വേഗം പോടീ ഞാൻ ഇച്ചിരി കൂടെ കിടക്കട്ടെ....

പിന്നെ അവളെ സൗണ്ട് കേൾക്കാത്തപ്പോ കരുതി പേടിച്ചു പോയി കാണുമെന്ന് എന്നാൽ പഹയത്തി എന്നെ കുളിപ്പിച്ചപ്പോൾ മനസ്സിലായി കുട്ടി പിശാച് വെള്ളം എടുക്കാൻ പോയതാണെന്ന്..


ഡീീീ നിന്നെയെന്റെ കൈയിൽ കിട്ടും അന്ന് ഇഞ്ചി ചതക്കുന്നത് പോലെ ചതക്കും കള്ള ബട്ക്കുസേ...


നീ പോടാ....  ഉമ്മി പൂമുഖത്തേക്കൊരു മിൽക്ക് കോഫി ഉടനടി പോന്നോട്ടെ...


അവളത് വിളിച്ചു പറഞ്ഞപ്പോൾ അവൾക്കുള്ള കോഫി ഉമ്മിന്റെ കൈയിൽ നിന്ന് ഞാൻ വാങ്ങി..


ഇതാടി കോപ്പേ നിന്റെ മിൽക്ക് കോഫി.... നാണമില്ലല്ലോ പോത്ത് പോലെ വളർന്നിട്ടും പൂമുഖത്തേക്കൊരു മിൽക്ക് കോഫി പോലും ശവം...


നീ എന്തിനാ കൊണ്ടു വന്നത് ഞാൻ ഉമ്മിയോട്‌ ല്ലെ ചോദിച്ചേ നിന്നോട് അല്ലല്ലോ...


നിന്റെ ഉമ്മി എന്റെ കൈയിൽ തന്നു വിട്ടതാണ്.... അവിടെ ഒറ്റയ്ക്ക് കഷ്ടപ്പെടുകയല്ലേ ആ പാവം.... ഒരുത്തിയുണ്ട് ആൺകുട്ടി ആണെന്ന വിചാരം ഒരു ഹെല്പ് പോലും ചെയ്യാതെ നടക്കുന്നത് കണ്ടില്ലേ പോത്ത്.... സ്വയം വെച്ചു കുടിക്കേണ്ട പ്രായമായി എന്നിട്ടും ഓളെ മിൽക്ക് കോഫി പൂമുഖത്തേക്ക് അല്ലാടി കൊണ്ടു തരേണ്ടത് ഈ മുഖത്തേക്ക് ആണ് ഒഴിക്കേണ്ടത്...


ഒരു ലോഡ് പുച്ഛം വാരിവിതറി നീ പോടാ നിനക്കൊരു നഷ്ടവുമില്ലല്ലോ എന്നും പറഞ്ഞു ആ കോഫി വായിൽ വെച്ചതും ഒരുപാട് നവരസങ്ങൾ മിന്നിമറയുവാൻ തുടങ്ങിയിരുന്നു...


ഹാാാഹാാാാ എന്ത് രസം എന്തൊരു രസം ഐഷ് പൊളിച്ചു മുത്തേ ഞാൻ പിക് എടുക്കട്ടെ wp സ്റ്റിക്കർ ആക്കി വിടാൻ പറ്റിയ ഇമോജിസ് നിന്റെ മുഖത്തുണ്ട്... ഒരു സ്പൂൺ ഉപ്പും കുരുമുളക് പൊടിയും ലമൺ ജ്യൂസും ഷുഗറും ഇത് മാത്രമേ ഞാൻ എക്സ്ട്രാ ആഡ് ആക്കിയുള്ളു... അപ്പൊ തന്നെ ഇത്രയും നവരസങ്ങൾ ബാക്കി കൂടെ ആക്കിയാൽ പറയെ വേണ്ട ഹാാാ ഹാ....


ഡാാാാാ..... നിന്റെ മരണം എന്റെ കൈ കൊണ്ടായിരിക്കും പിസാസെ സാത്താനെ..


അത് ഫുൾ കേൾക്കാൻ നിൽക്കാതെ അവളെ ഉമ്മിയുടെ അടുത്ത് സ്ഥാനമാനം ഉറപ്പിച്ചിരുന്നു തത്കാലം ഡെഡ്ബോഡി ആവുന്നില്ല..


ഫുഡ് കഴിക്കാൻ വിളിച്ചതും ഫസ്റ്റ് കൈയും കഴുകി അവളായിരുന്നു ഇരുന്നത് അവളെ ഉമ്മി കൈയോടെ എല്ലാം എടുത്തു വെക്കുവാൻ അവളെയും കൂട്ടി പോയി..


എല്ലാരും ഒരുമിച്ചിരുന്നു ഞാനും പാച്ചുവും ഒരു സൈഡിൽ അതും അവളുടെ ഓപ്പോസിറ്റ് മറ്റേ സൈഡിൽ അവരും..


ഇടയ്ക്കിടെ എന്റെ കാല് കൊണ്ട് അവളുടെ കാലിൽ ചിത്രം വരച്ചു കൊടുത്തു അവൾ എടുക്കാൻ പോകുന്നത് ഞാനും എടുക്കും ചുമ്മാ കൈയിൽ പിടിക്കുവാൻ അപ്പൊ പെണ്ണിന്റെ മോന്തയൊന്ന് കാണണം ഇടങ്ങേർ ആക്കി കൊന്നു പറയാം..


എന്റെ ഉമ്മ സ്പെഷ്യൽ വെജ് കുറുമയുണ്ടാക്കി തരാറുണ്ട് അത് ഇവിടെയും കിട്ടി... നമ്മളത് വായിൽ വെച്ചതും എന്റെ റബ്ബേ നേരത്തെ ഇഷുവിൽ നിന്നും മിന്നിമറഞ്ഞത് എന്റെ മുഖത്താണ് ഉള്ളത്...


ഐഷ് ഇപ്പോഴാണ് സമാധാനം ആയത് ഓന്റെ മോന്ത നോക്ക് ഈൗൗൗൗൗൗ... .ഉമ്മി നമ്മളെ ഫുഡ് എടുത്തു വെക്കാൻ പോയപ്പോഴാ ഓൻക്ക് മാത്രം സ്പെഷ്യൽ കണ്ടത് ആാാ സ്പെഷ്യൽ നമ്മൾ ഒന്നൊന്നര സ്പെഷ്യൽ ആക്കി മാറ്റി..


അതിലേക്ക് രണ്ട് സ്പൂൺ കുരുമുളക് പൊടിയും ഉപ്പും മസാലപൊടിയും ഷുഗറും കൂടെ പുളിവെള്ളവും ചേർത്തു ഒന്നും അറിയാത്ത പോലെ കൊണ്ടു വെച്ചു..


നമ്മളോടാണ് അവന്റെ കളി തരികിട പണിയിൽ മാസ്റ്റർ ഡിഗ്രി എടുത്തവളാണ് ഈ ഞാൻ...


കഴിക്കുമ്പോഴുള്ള അവന്റെ എക്സ്പ്രഷൻ പെറ്റ തള്ള സഹിക്കില്ല. നമ്മളെ ഉപ്പിക്ക് ആണേൽ അനാവശ്യമായി ഫുഡ് കളയുന്നത് ഇഷ്ടല്ല അതുകൊണ്ട് തന്നെ കഷ്ട്ടപ്പെട്ടു കുത്തിത്തിരുകി അണ്ണാക്കിൽ കയറ്റുന്നുണ്ട്.... എനിക്കാണേൽ ചിരി വന്നിട്ട് വയ്യ കടിച്ചു പിടിച്ചു നിന്നു അവന് ഞാൻ കൊടുത്ത പണി ആണെന്ന് മനസ്സിലായിട്ട് തുറിച്ചു നോക്കുന്നുണ്ട്..


അവന്റെയും എന്റെയും പാത്രമെടുത്തു കഴുകാൻ വിട്ടു.... അഥവാ ഉമ്മിയെടുത്താൽ പണി നമ്മൾക്ക് കിട്ടും അവർ കഴിച്ചു എണീറ്റില്ലട്ടോ..


അടക്കി പിടിച്ച ചിരി പൊട്ടിച്ചിരി ആയതും ബാക്കിൽ കൂടെ എന്തോ നമ്മളെ ചുറ്റി വരിഞ്ഞതും ചിരിക്ക് പകരം വന്നത് കരച്ചിലായിരുന്നു..


എന്നെ വിടെടാ തെണ്ടി.... ഡാ സിംഹമേ നിന്നോടാണ് പറഞ്ഞേ വിടെടാ... കുരിപ്പ് വിടുവാനുള്ള ഉദ്ദേശമില്ലെന്ന് തോന്നുന്നു..


ഇഷു.. സായുന് ആ ചോക്ലേറ്റ് എടുത്തു കൊടുത്തേ അവന് ഫുഡ് കഴിച്ചാൽ എന്തേലും മധുരം കഴിക്കണം പോലും..


അതിന് ചോക്ലേറ്റ് തന്നെ കൊടുക്കണോ ഉമ്മി വേറെ എന്തേലും കൊടുത്താൽ പോരെ.?


ചോക്ലേറ്റ് തന്നെ കൊടുത്താൽ മതി.... എല്ലാം ഒറ്റയ്ക്ക് തിന്നണം എന്ന് നേർച്ച നേർന്നിട്ട് ഇല്ലല്ലോ അത് കൊടുത്താൽ മതി... ഉമ്മിന്റെ ഓഡർ സ്വീകരിക്കുക അല്ലാതെ വേറെ വഴിയില്ല..


സിംഹം ആണേൽ നമ്മളെ വിട്ടിട്ടില്ല അരയിലൂടെ ചുറ്റിപ്പിടിച്ചു ഓരോ സ്റ്റെപ്പ് വെച്ചു കളിക്കുന്നുണ്ട്..

 ഡാാ എന്നെ ഒന്ന് വിട്ടേ...നിനക്ക് ചോക്ലേറ്റ് വേണ്ടേ അത് എടുത്തു തരേണ്ടേ വിട് വിടാൻ..

എവിടെയാ ചോക്ലേറ്റ് ഇരിപ്പുള്ളത്...

ഞാൻ കരുതി പറഞ്ഞു കൊടുത്താൽ അവൻ തന്നെയെടുക്കുമെന്ന് എവിടെ എന്നെ പിടിച്ചു പൊക്കി ചോക്ലേറ്റ് എടുപ്പിച്ചു എന്നിട്ട് തടിയുടെ മുകളിലിരുത്തി ഓരോ ചോക്ലേറ്റ് വിധം അവന്റെ വായിൽ വെച്ചു കൊടുക്കേണ്ടി വന്നു കൂടെ ഓരോ കടിയും കിസ്സും കിട്ടുന്നുണ്ട് തെണ്ടി..


അവനിക്ക് മാസ്റ്റർ ഡിഗ്രിയും അതിന്റെ കൂടെ ഓസ്‌കാറും പത്മഭൂഷനും മികച്ച പണി കൊടുക്കൽ വിഭാഗത്തിൽ ടോപ് വിന്നർ അവാർഡും കിട്ടിയതാണെന്നും നമ്മൾക്ക് വെറും മാസ്റ്റർ ഡിഗ്രി മാത്രമേയുള്ളുവെന്ന് അവൻ തെളിച്ചു തന്നു..


അപ്പൊ ശരി മോളെ ഇനിയും ഇങ്ങനെയുള്ള പണിയുമായി വായോ ഞാൻ വളച്ചൊടിച്ചു റൊമാന്റിക് ആയി നിന്റെ കൈയിൽ തരാവേ... അപ്പൊ ശരി നെക്സ്റ്റ് എന്ത് പണിയാന്ന് നോക്ക് നടക്ക് ട്ടോ.. I'm waiting for you mutheee... For the next pani ummmaaaa ummaaa chakkare ummaaa.....


ഛീ പോടാ പട്ടി നിന്റെ ഉമ്മാ ആർക്ക് വേണം നിന്റെ ഉമ്മാ സ്വീകരിച്ചാൽ എന്റെ മുഖം പോലും ബെടക്കാവും..


വേണ്ടേൽ ഇങ്ങട്ട് തന്നെ തിരിച്ചു തന്നേക്ക് എനിക്ക് നിന്നെ പോലെ വല്യ ജാഡയും ഡിമാന്റും ഇല്ലാട്ടോ കിട്ടിയാൽ ഇരുകൈയും നീട്ടി സ്വീകരിക്കും..


നീ പോടാ... നിന്റെ ചിമ്പാൻസിയോട് തരാൻ പറ കോപ്പേ...

അതും പറഞ്ഞു ചവിട്ടി തുള്ളി പുറത്തേക്ക് പോയി..


എന്റെ റബ്ബേ അടുത്ത പണി വന്നല്ലോ... ഇതെന്താ എന്റെ വീട് ടൂറീസ്റ്റ് കേന്ദ്രമാണോ.?


ഒരു ഫ്ലൈറ്റ് നേരത്തെ ലാൻഡ് ആയിരുന്നു ഇതെന്താ ലൈറ്റ് ആയിപ്പോയെ..


അവൻ മാത്രമല്ല മുത്തേ നമ്മളും ആ ഫ്ളൈറ്റിൽ തന്നെയാണ് വന്നത് ട്ടോ നീ നമ്മളെ കാണാത്തത് കൊണ്ടാണ്...


ങേ ഇതും ഉണ്ടായിരുന്നോ കണ്ടകശനി ഫ്ലൈറ്റ് പിടിച്ചാണല്ലോ വരവ്..


അവരെ സിംഹത്തിന് തീരെ പിടിച്ചില്ല ട്ടോ നോക്കി പേടിപ്പിക്കുന്നുണ്ട്...  അതോണ്ട് കണ്ടകശനി ആണേലും നമ്മൾക്ക് പെരുത്ത് ഇഷ്ടായിക്ക്... വന്നത് നമ്മളെ അജുക്കയും ബുജിയും പാക്കരനുമാണ് ട്ടോ..


ഡാാ സായു നീ എപ്പോ ലാൻഡി ഞാൻ വിളിച്ചപ്പോൾ നീയൊന്നും പറഞ്ഞില്ലല്ലോ ഡാ..


ഹും മ്മ്മ്മ്....ഞാൻ ഇന്നലെ തന്നെ വന്നിരുന്നു വിളിച്ചപ്പോൾ പറയാതെ നിന്നത് ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട കരുതിയാണ് പറഞ്ഞില്ലേലും വന്നോളും ബ്ലഡി ഫുൾ ഗ്രാമവാസി...


നാൻ ലേറ്റാ വന്താലും ലേറ്റസ്റ്റായി വരുവേ... എപ്പടി ഇരിക്ക് ഈ അജുന്റെ എൻട്രി..


ഒലക്കയുടെ മൂഡ്.. മര്യാദക്കൊന്ന് പ്രേമിക്കാ വെച്ചാൽ അതിനും സമ്മതിക്കില്ല.... അപ്പോഴേക്കും കുറ്റിയും പറിച്ചു വന്നോളും ശവങ്ങൾ...


നിന്റെ രോദനം നമ്മൾക്ക് അറിയും സായു നീ പറഞ്ഞിട്ട് വന്നിരുന്നുവെങ്കിൽ നമ്മൾ വരില്ലായിരിന്നു ഇനിയിപ്പോൾ കള്ള കാമുകൻ മനസ്സമാധാനത്തോടെ ഒറ്റക്ക് ലൈൻ വലിക്കേണ്ട ബാക്കി അവതാരങ്ങൾ ഇപ്പൊ ലാൻഡും അവരോട് വരുവാൻ പറഞ്ഞിട്ടുണ്ട് നിന്റെ ഭാവി അമ്മോശനും അളിയനും പിന്നെ ഞങ്ങളും... അവരും പുറപ്പെട്ടു അല്ലേടാ ബുജി..


പിന്നല്ലാതെ നമ്മളെ കൂടാതെ ലൈൻ വലിക്കാൻ വന്നത് അല്ലെ കൊച്ചു കള്ളൻ നടക്കില്ല മോനെ നിന്റെ പൂതി നമ്മൾ സമ്മതിക്കില്ല...


എന്റെ ഇക്കാ നിങ്ങളിതെന്തോന്ന് വർത്തമാന പറയുന്നേ സാർ ലൈൻ വലിക്കാൻ പോയാലും അത് കൊണ്ട് ഷോക്ക് അടിപ്പിച്ചു കൊല്ലും നമ്മളെ പെങ്ങൾ, അപ്പൊ ഹെൽപൻ വന്നതാണ് നമ്മളെന്ന് പറ..

പാക്കരൻ നന്നായിട്ട് വാരുന്നുണ്ട്. 


അതാണ് ഡാ നമ്മളെ പെങ്ങളൂട്ടി അവൾ മുത്താണ് മുത്ത്. അല്ല എന്നിട്ട് നമ്മളെ മുത്തുമണി എവിടെപ്പോയി വന്നിട്ട് കണ്ടില്ലല്ലോ..


അവർ കാണാതെ അവരുടെ സംസാരം വീക്ഷിച്ചു നിൽക്കുമ്പോഴാണ് അജുക്ക നമ്മളെ ചോദിച്ചത്... അപ്പോഴാ ഉമ്മി അവർക്കുള്ള ജ്യൂസും കൊണ്ട് വരുന്നത് കണ്ടേ... വേഗം അത് വാങ്ങി അവർക്ക് കൊണ്ടു കൊടുത്തു..


ഇതാ ഇക്കൂസെ ജ്യൂസ് നിങ്ങൾക്കുള്ള ജ്യൂസ് എടുക്കാൻ പോയതായിരുന്നു നമ്മൾ ഉണ്ടാക്കിയതാണ് കുടിക്ക്....

സിംഹം ആണേൽ നീയോ അതും ജ്യൂസോ... നോ നെവർ എന്നിട്ടൊരു നോട്ടവും അവന് കൊടുത്തത് പോലെയുള്ള പണിയാണോ എന്ന മട്ടിൽ അതോണ്ട് ഓൻ വാങ്ങിയില്ല അതോണ്ട് അവന്റെ മുഖത്തേക്ക് നോക്കി ആസ്വദിച്ചു കുടിച്ചു അല്ലപിന്നെ ഓന്റെയൊരു ജാഡ..


പിന്നെ അങ്ങോട്ട് വഴക്കും അടിയും തല്ലുമായി അടിച്ചു പൊളിക്കുമ്പോഴാണ് ഹനുമാനും ചേട്ടായിയും വന്നത് പിന്നെ പറയേണ്ടല്ലോ പൊടിപൂരം തന്നെ... സിംഹം ആണേൽ പ്രേമിച്ചു നടക്കാൻ പോയിട്ട് എന്നെ ഒറ്റക്ക് കിട്ടാത്തതിന്റെ ദേഷ്യവും കുശുമ്പും സങ്കടവും വേണ്ടുവോളം ആ മുഖത്തുണ്ട്..


ദേ രാത്രി 12 മണിക്കുള്ളിൽ ടെറസിലേക്ക് വന്നോണം അഥവാ വന്നില്ലേൽ അപ്പൊ കാണിച്ചു തരാം... പിന്നെ ഉമ്മിയുടെ കൂടെ കിടക്കുവാനുള്ള പ്ലാൻ ആണേൽ അവിടെ വന്നു പൊക്കിയെടുത്ത് എന്റെ റൂമിൽ എന്റെ കൂടെ കിടത്തും പറഞ്ഞില്ലെന്നു വേണ്ട നിനക്ക് എന്നെ നല്ലത് പോലെ അറിയാല്ലോ അതോണ്ട് മോൾ കൂടുതൽ വിൽഡപ്പ് കാണിക്കാതെ കാലത്തെ അങ്ങട്ട് വന്നേക്ക് ട്ടോ...


അവന്റെ കനപ്പിച്ചുള്ള സംസാരം കേട്ടപ്പോൾ സത്യം പറഞ്ഞാൽ പേടിച്ചിട്ട് മുള്ളാൻ മുട്ടുന്നു...


അതുവരെ നല്ല സന്തോഷത്തോടെ നടന്ന നമ്മൾക്ക് പിന്നെ രാത്രി ആവല്ലേ എന്നൊരു ചിന്ത മാത്രം ആയിരുന്നു... അന്ന് സമയം ഫ്ളൈറ്റ് പിടിച്ചു പോയത് പോലെയും..


11.30 ആയതും കിച്ചണിൽ പോയി ബനാന ചിപ്സ് എടുത്തു ടെറസിലേക്ക് പോകുമ്പോൾ ആാാ കള്ള പിശാചിനെ നോക്കി... ഓൻ പോത്ത് പോലെ കിടന്നുറങ്ങുകയാണ് തെണ്ടി എന്തായാലും നിലാവിനെ കണ്ടു വരാമെന്ന് കരുതി അങ്ങട്ട് തന്നെ വെച്ചു പിടിച്ചു...


ടെറസിൽ പോയി നിലാവിനെയും നോക്കിയിരുന്നു... എന്തൊരു മൊഞ്ചാണ് നോക്കി നിൽക്കാൻ തണുത്ത കാറ്റ് നമ്മളെ വാരിപ്പുണരുമ്പോഴും അതിലങ്ങനെ ലയിച്ചു നിൽക്കാനും അതിലേറെ മൊഞ്ചാണ്...


നിലാവ് പൂത്ത വഴികളിലാക്കെ കിനാവ് പെയ്തിറങ്ങുന്നു.. ഉദിച്ചുയരുന്ന ഉദയ സൂര്യനേക്കാൾ എത്രയോ മനോഹരമാണ് നിലാവ് തൂകുന്ന രാത്രിക്ക്.. ഇരുട്ടിലാഴ്ത്തിയ പല ഓർമ്മകളും ഇരുട്ടിൽ തലകുടഞ്ഞു ഉണരുന്ന രാത്രികൾ.... ഇരുട്ടിൽ 

പെയ്തിറങ്ങുന്ന നിലാവിനെ കൂട്ടിരുത്തി ഞാനും എന്റെ ഓർമ്മകളിലേക്ക് പോകുമ്പോഴാണ് പുറകിൽ നിന്നൊരു ഡൗണ്ട് കേട്ടത്...


തിരിഞ്ഞു നോക്കിയപ്പോ അവിടെയുണ്ടായ പൂരം കണ്ടു ഒരു നിമിഷം ടെറസിലേക്ക് വന്ന നിമിഷത്തെ പഴിചാരി...


ദേ അവിടെയൊരു വെള്ളരൂപം റബ്ബേ ഇതാണോ ജിന്ന് അതോ ഇൻസോ എന്തായാലും ജന്നത്തിലെ ഹൂറിയല്ല പിന്നെയാരത്...


മനുഷ്യൻ മരിച്ചതിനുശേഷമുള്ള അവസ്ഥയെ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് പ്രേതം ഇനി അങ്ങനെ വലതുമാണോ.... ഹേയ് അതാവില്ല ല്ലെ... ഇമ്മേ അത് തന്നെ...


രാത്രിയിൽ കേൾക്കുന്ന അലർച്ച സുഗന്ധദ്രവ്യങ്ങളുടെ രൂക്ഷഗന്ധം ചിലങ്കയുടെ സൗണ്ട് അല്ലെ ദേ മുങ്ങയുടെയും പൂച്ചയുടെയും കരച്ചിലും ഉമ്മി എനിക്ക് പേടിയാവുന്നു.... കാക്കണേ റബ്ബി....


പിന്നെ നോക്കുമ്പോൾ ആ രൂപം അവിടെയില്ല ഛെ വെറുതെ പേടിച്ചു... അസ്സൽ പൊട്ടത്തി തന്നെ നമ്മളെ അടുത്തേക്ക് യാർ വരുവാൻ ഈ പ്രേതവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല.... അതും പറഞ്ഞു തിരിഞ്ഞതും ദേ മുമ്പിൽ...


റബ്ബേ ഞാൻ ദാ നിന്റെ അടുത്തേക്ക് വരുന്നു..


ഒരുമാതിരി ശബ്ദവും കാറ്റും എനിക്കാണെങ്കിൽ പേടിച്ചിട്ട് ഒന്ന് അനങ്ങാൻ പോലും പറ്റുന്നില്ല തൊണ്ടയൊക്കെ വരണ്ടു വറ്റിയിട്ട് തരിശുഭൂമിപോലെയായിട്ടുണ്ട്..


എനിക്കാണേൽ പേടിച്ചിട്ട് വയ്യ ഓര് ആണേൽ ഓരോ ഭാഗത്തേക്ക് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു.. അവരിൽ നിന്ന് വേഗം രക്ഷപ്പെടാമെന്ന് കരുതുമ്പോൾ ഓരോ സൈഡിൽ പ്രത്യക്ഷപ്പെട്ടു.... പ്രേതങ്ങൾ ഉണ്ടെന്ന് പറയുന്നത് കേട്ടിട്ടുണ്ട് ആദ്യമായി ദാ നേരിൽ കാണുന്നു..


നാല് പ്രേതങ്ങളെ കണ്ടതും ബോധം പോകുന്നത് പോലെയായി കുടുംബസമേതം വന്നതാണെന്ന് തോന്നുന്നു....പിന്നെ നാലും നാല് സൈഡില് ആയി പോയി നിന്നു....  ധൈര്യം സംഭരിച്ചു ഓടി ഡോറിന്റെ അവിടെ എത്തിയതും മുമ്പിലേക്ക് ഒരു രൂപം വന്നു വീണു... വീണ്ടും അലറിവിളിച്ചു ബാക്കിലേക്ക് പോയതും എന്റെ തൊട്ടു പിന്നിൽ ആയിട്ട് വീണ്ടും ഒന്ന് പേടിച്ചു വിറച്ചു കൊണ്ട് സീറ്റിൽ ഇരുന്നപ്പോൾ അവിടെയും ഒന്ന്...


ആആആ..... ആാാാാ..... നേരത്തെ നമ്മൾ മതിവരുവോളം ആസ്വദിച്ച നിലാവും ആകാശവും നക്ഷത്രവും എന്തിന് പറയണം ഭൂമിപോലും എന്റെ തലന്റെ ചുറ്റിലും ബ്രെക്ക് ഡാൻസ് കളിക്കുന്നത് പോലെ.... ഉമ്മിയെന്ന് അലറിവിളിച്ചു കൊണ്ട് ഒരു തൂവൽ കണക്കെ നിലം പതിച്ചിരുന്നു...


റബ്ബേ എന്റെ മോൾ.... ബോധവും ജീവനും പോയെന്ന് തോന്നുന്നു ഞാൻ ആദ്യമേ പറഞ്ഞതായിരുന്നു എന്റെ മോൾക്ക് പേടിയാണ് പേടിപ്പിക്കേണ്ടായെന്ന് അപ്പൊ ആരും കേട്ടില്ല എല്ലാരും കൂടെ എന്റെ കുട്ടിയെ ഈ അവസ്ഥയിൽ ആക്കിയില്ലേ സമാധാനം ആയോ എല്ലാർക്കും ആയിക്കാണും.... അവളുടെ ഉമ്മി കരഞ്ഞു കൊണ്ട് ഓരോന്ന് പറയുവാൻ തുടങ്ങി..


സത്യം പറഞ്ഞാൽ അവൾക്കിട്ട് ഒരു പണി കൊടുക്കണമെന്ന് മാത്രമേ വിചാരിച്ചുള്ളൂ അതിങ്ങനെ 8ന്റെ പണി ആവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല..


അവൾ റൂമിലേക്ക് ഏന്തിവലിഞ്ഞു നോക്കുന്നത് എല്ലാം ഞങ്ങൾ കണ്ടിരുന്നു ബട്ട്‌ അവൾ അവിടെ കണ്ടത് ഞങ്ങൾക്ക് പകരം തലയിണയാണെന്ന് മാത്രം..


അവളുടെ ഓരോ ഡയലോഗും നമ്മൾ കേട്ടതാണ് ആ നിൽപ്പ് കണ്ടപ്പോൾ ബാക്കിലുടെ പോയി കെട്ടിപ്പിടിക്കണമെന്ന് കരുതിയതാ പിന്നെ തെണ്ടികൾ സമ്മതിച്ചില്ല പണി കൊടുക്കാൻ വന്നത് അല്ലെ അതോണ്ട് ഞാനും അടങ്ങി നിന്നു..


ഉപ്പിയും നമ്മളെ കൂടെയുണ്ടായിരുന്നു ഒരാൾ പോയി ഒരു സൈഡിൽ നിൽക്കുമ്പോൾ മറ്റൊരാൾ വേഗം മറ്റേ സൈഡിൽ പോയി നിന്നു സൗണ്ട് ഉണ്ടാക്കും അവളുടെ നോട്ടം അവിടേക്ക് ആവുമ്പോൾ ആദ്യം നിന്ന ആൾ മുങ്ങും അങ്ങനെ കളിപ്പിച്ചു കൊണ്ടു നിന്നു ലാസ്റ്റ് എല്ലാരും ഒരുമിച്ചു നിന്നതും അവൾ പേടിച്ചു ഓടുമ്പോൾ എടുത്തു ചാടിയത് ഹനുമാൻ ആയിരുന്നു പുറകിലായി നിന്നത് ഹാദിയും സീറ്റിൽ ഇരുന്നത് ഞാനും.. ഓളെ ഉമ്മി ഒരു കാഴ്ചക്കാരിയായി കൂടെയും..


ആഷിനെയും പെങ്ങളുടെ കൂടെ കൂട്ടാം അത്രക്ക് പേടിത്തൊണ്ടനാണ്... ഇടക്കിടക്കുള്ള അവളുടെ അലർച്ച കേൾക്കുമ്പോൾ അടുത്തുള്ള ആളെ കയറി പിടിക്കും.... ബട്ട്‌ ഇപ്പൊ എല്ലാരും ഒരുപാട് പേടിച്ചുട്ടോ.. അവളെ ഉമ്മിയാണേൽ ഓരോന്ന് പറഞ്ഞു കരയുകയാണ്..


എന്റെ റബ്ബേ ഇതുവരെ എന്റെ മോൾക്ക് ബോധം വന്നില്ലല്ലോ....


അല്ലേലും ഉമ്മിയുടെ മോൾക്ക് എപ്പോഴാ ബോധമുണ്ടായത് എന്ന് നമ്മൾ പതിയെ പറഞ്ഞതാണ്...


പതിയെ അവൾ കണ്ണു തുറക്കാനുള്ള ശ്രമം നടത്തി.... അയ്യോ എന്നെ ആാാ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കല്ലി എന്റെ ഉമ്മിയും ഉപ്പിയും ഇന്നുവരെ അടിച്ചില്ല ക്വസ്റ്റ്യൻ  ചോദിച്ച് ആൻസർ കിട്ടിയില്ലേൽ എന്നെ അടിക്കല്ലേപ്പ വേദനിച്ചാൽ ഞാൻ കരഞ്ഞു പോകും...

അതും പറഞ്ഞു പെണ്ണ് കണ്ണ് തുറക്കാതെ കിടന്നു..


പടച്ചോനെ തലച്ചുറ്റി വീണപ്പോ ഉള്ള ബോധവും പോയെന്ന തോന്നുന്നേ.... വടി കൊടുത്തു അടിവാങ്ങിയത് പോലെയായല്ലോ ആദ്യം അരവട്ടെ ഉണ്ടായുള്ളൂ ഇതിപ്പോ മുഴുവട്ടായല്ലോ എന്റെ ജീവിതം തുലഞ്ഞൂന്ന തോന്നുന്നേ....


ഇഷു മോളെ കണ്ണ് തുറന്നു നോക്ക്.... ഇതാരാണെന്ന് നോക്കിയേ ദേ മോളെ ഉമ്മിയ വിളിക്കുന്നെ നോക്ക് മോളെ... യാ അള്ളാഹ് എന്റെ മോൾക്കൊന്നും സംഭവിക്കല്ലേ...


പതിയെ അവൾ കണ്ണ് തുറന്നു കൃഷ്ണമണിയിട്ട് എല്ലാർക്കും ഒരു നോട്ടം സമ്മാനിച്ചു എഴുന്നേറ്റിരുന്നു... ഉടനടി എഴുന്നേറ്റിരുന്നു അവിടെ നിന്ന് കുറച്ചു മാറി നിന്നു തലയിലിട്ട ഷാൾ കൊണ്ട് അരയിൽ കെട്ടിവെച്ചു..

പാട്ടും പാടി നൃത്തം വെക്കുവാൻ തുടങ്ങി... ങേ ഓൾക്ക് ഇതൊക്കെ അറിയുമോ മുടി ഒലത്തിയിട്ട് അവിടെയിരുന്നു കാലിന്റെ മുകളിൽ അവളുടെ മുഖം വെച്ചു കിടന്നു..


ഇഷു ഡീ മോളെ... അവളുടെ ഉമ്മി അടുത്തേക്ക് പോയതും ഒരു നോട്ടം...  പേടിച്ചിട്ട് ആണെന്ന് തോന്നുന്നു രണ്ടടി പുറകോട്ടു വന്നത് ആ നോട്ടം കണ്ടാൽ ആരായാലും ഒന്ന് പേടിച്ചു പോകും..


ഇക്കാ എന്റെ മോൾ...എന്നും പറഞ്ഞു ഉപ്പിയുടെ നെഞ്ചിൽ ചാഞ്ഞു കരയുകയാണ്.. അതൊക്കെ കണ്ടപ്പോൾ ഒന്നും വേണ്ടായിരുന്നുവെന്ന് തോന്നി...


ഇഷു എന്താടാ നിനക്ക് പറ്റിയെ.. ദേ മോളെ ഉമ്മി കരയുന്നത് നോക്കിയേ ഉപ്പിന്റെ ചക്കരയല്ലേ നമ്മളെയൊന്ന് നോക്കിയേ മതിട്ടോ കളിച്ചത് നമ്മൾ തോറ്റുതന്നിരിക്കുന്നു..


പതിയെ അവിടെ നിന്ന് എഴുനേറ്റ് എല്ലാരേയും ഒന്നും നോക്കിയതിനു ശേഷം തിരിഞ്ഞു നടന്നു പെട്ടന്ന് നമ്മളെ അടുത്തേക്ക് തന്നെ വന്നു മുഖഭാവം മാറി കണ്ണുകൾ ചുവന്നു കലങ്ങി കനത്ത ഗർജ്ജനത്തോടെ അപരിചിതമായ ശബ്ദവും ഭാവവും.... ഞങ്ങളെ ഓരോരുത്തരെയും നോക്കി അവളുടെ ആ ഭാവമാറ്റത്തിൽ എല്ലാവരും ഞെട്ടിത്തെറിച്ചു പോയി..


യാരത് ഇന്താ ഇഷു...നിങ്ങോയാർ.. ഇന്ത ഇഷു യാർ സോല്ലുങ്കോ പേസ മുടിയതാ...


നീന്താ നമ്മളെ ഇഷു.... രാഹുൽ അത് പറഞ്ഞതും വീണ്ടും തുടങ്ങി അവളുടെ കൊലച്ചിരി..


ഹാഹാ ഞാൻ ഉങ്ക ഇഷുവല്ല.... നാന്താ മായ പേരെ കേട്ടാലോ എൻ പേര് മായ..


ഇഷു മോളെ എന്തൊക്കെയാ നീയി പറയുന്നേ ഉമ്മിന്റെ കുട്ടിക്ക് എന്തുപറ്റി..


ഉങ്കൾക്ക് തെറിയതാ.... നിങ്ങയാർ... എവളോ കഷ്ടമാർക്ക് ഇൻക്ക പെണ്ണ് ഞാനല്ലേ ഉങ്ക പെണ്ണേ ഉണക്കാർക്ക് തെറിയമാട്ടാ ഞാന്താ മായ ജാനകിയമ്മവുടെയും ജയഅപ്പവുടെയും കോളന്തേ ഞാന്താ മായ..

അതൊരു ഗാർജ്ജനാമായിരുന്നു.... അവളുടെ കണ്ണുകളിൽ നിന്ന് തീ പാറുന്നത് പോലെ..


എനി എൻ കണ്മുന്നിടി വന്താൽ.... പോ എൻ കണ്മുന്നാടിയിൽ നിന്ന് പോ... പോവാൻ..

 അത് പറഞ്ഞതും അവളുടെ ഉമ്മിയും ഉപ്പിയും കരഞ്ഞു കൊണ്ട് പോയി കൂടെ പോവാൻ നിന്ന നമ്മളെ എല്ലാത്തിനെയും അവിടെ അടച്ചു പൂട്ടി അവളും പോയി....

കുറച്ചു കഴിഞ്ഞു ഒരുമാതിരി ഒരു കാറ്റും അട്ടഹാസവും കാലിൽ ചിലങ്കയും അണിഞ്ഞു വെളുത്ത സാരിയുമുടുത്തു ദാ വരുന്നു ഇഷു സോറി ആ മായ..


കുറച്ചു കഴിഞ്ഞു അവളെ കാണാനില്ല കറണ്ട് പോയതും വായുവിൽ ഉയർന്നും താഴ്ന്നും ഡാൻസ് കളിക്കുന്നു..


നിഴലായ നിലാവായ രാവിലൊഴുക്കുന്ന.. ആാാ സോങ്ങും അവളുടെ നോട്ടവും ഭാവവും എല്ലാം കൂടെ ആയപ്പോൾ പേടിച്ചു ഒരു വിധമായി..


ഇടക്കിടക്ക് പുകയും പൂച്ചയുടെയും മുങ്ങയുടെയും ശബ്ദവും..


ഓരോ ഭാഗത്തേക്ക്‌ പ്രത്യക്ഷമാകുന്നു വീണ്ടും വായുവിൽ പറന്നു വരുന്നു കുറച്ചു കഴിഞ്ഞാൽ വീണ്ടും കാണില്ല..


കസേരയുടെ മുകളിലിരുന്നു ഊഞ്ഞാലാടുന്നത് പോലെ ആടിക്കളിക്കും....

 ഹാഹാഹാ ഞാന്താ മായ ഹഹാ...

ഈ കോപ്പ് എന്തിനാ ഇടക്കിടക്ക് ആളെ പേടിപ്പിക്കാൻ വേണ്ടി ഞാന്താ മായ മായ പറയുന്നത് കോപ്പിലെ ഇളിയും ഞാനാണേൽ ഇപ്പൊ മുള്ളിപോകും അത്രക്ക് പേടിച്ചിട്ടാണ് നിൽക്കുന്നത്..

ഹനുമാൻ പതിയെ അതും പറഞ്ഞു നോക്കിയതും അവളുണ്ട് അടുത്ത്..


ഉങ്ക ഉലഗത്തിലെ ആരെയും വെറുതെ വിട്ടമാട്ടെ.... അത് പറഞ്ഞതും അവളെ കാണുന്നില്ല..


ഡാാ പോയെന്ന് തോന്നുന്നു നമ്മൾക്ക് മുങ്ങിയാലോ.. അത് പറഞ്ഞു നടന്നു ഡോറിന്റെ അടുത്ത് എത്തിയതും കൈയും വെച്ചു നിൽക്കുന്ന ലവളെ കണ്ടു കിളികൾ കൂട്ടം കൂടി പറന്നു പോയി..


എനിക്ക് ദാഹിക്കുന്നു എന്ന് ഞങ്ങളെ നോക്കി പറഞ്ഞു..


അതിനെന്താ എന്താ വേണ്ടതെന്ന് പറഞ്ഞോ. ഐസ് ക്രീം വേണോ ജ്യൂസ് വേണോ വെള്ളം വേണോ എന്താണേലും പറഞ്ഞോ ഈ ആഷി കൊണ്ടു തരും..


ആഷി ഞാനും വരാം നിനക്ക് ഒറ്റക്ക് പോകാൻ അറിയില്ലല്ലോ.(ഹനുമാൻ)


ഞാനും വരുന്നു എനിക്ക് ദാഹിച്ചിട്ട് വായ്യ.. (ഹാദി)


ആരും ഇങ്കർക്ക്ന്ന് എങ്കയും പോവമാട്ടെ എനക്ക് വേണ്ടത് ബ്ലഡ് ആണ്...


എന്ത്..... ബ.. ബ്ളു.. ഛെ.. സോറി ബ്ലഡോ... എല്ലാവരും ഒരുമിച്ചു ഞെട്ടികൊണ്ടു ചോദിച്ചു..


ആമ ബ്ലഡ്.. ഇതുമാതിരി ബ്ലഡ് അതും പറഞ്ഞു ലവളെ കൈ കടിച്ചു കാണിച്ചു തന്നു അതിൽ നിന്ന് ബ്ലഡ് വരുന്നുണ്ട്..


അതുടെ ആയപ്പോൾ എല്ലാരും തലകറങ്ങി വീണു..


നിങ്ക ബ്ലഡ്‌ എനക്ക് റൊമ്പ പുടിക്കും നീങ്ക ബ്ലഡ്‌ മതി..

അതും പറഞ്ഞു എന്റെ അടുത്തേക്ക് വരുന്നുണ്ട് ഞാൻ ആണേൽ അതിനനുസരിച്ചു പുറകോട്ടും...


നില്ക്കവിടെ... അജു വേഗം പോയ ബോധം വീണ്ടെടുത്തു ലവളെ നേർക്ക് ഒരു വടി നീട്ടി പിടിച്ചു പറഞ്ഞു..


ഇനി ഒരടി മുന്നോട്ട് വന്നാൽ ഈ കുരിശിൽ തറക്കും നിന്നെ.... ഞാന്താ കടമറ്റത്ത് കത്തനാർ..


ഉങ്കൾ താ കടമറ്റത്ത് കത്തനാർ... ഹാഹാ.....!


ആാാ ചിരി കണ്ടതും അജു വല്ലാതെയായി.. ഡാ ഇവൾക്ക് മലയാളികളെ പേടിയില്ലയെന്ന് തോന്നുന്നു തമിഴ്നാട്ടിലെയാരെയെങ്കിലും പേര് പറഞ്ഞു നോക്കിയാലോ ചിലപ്പോൾ ഓടി പോകും....

എന്റെ കാതോരം വന്നു പതിയെ പറഞ്ഞു..


എന്നാ മോദിയുടെ പേര് പറഞ്ഞോ ഞാനൊരു പരസ്യത്തിൽ മോദിയുടെ പിക് കാണിച്ചു കൊടുത്തപ്പോൾ ആ പ്രേതം ഓടി പോകുന്നത് കണ്ടിരുന്നു.... നീ ട്രൈ ചെയ്യ്തു നോക്ക്...


ഡാ അതിന് എന്റെ കൈയിൽ പിക് ഇല്ലടാ..


ഉങ്കൾ താ കടമറ്റത്ത് കതനാർ പറയിങ്ങോ.. വീണ്ടും ചോദിച്ചപ്പോ അവന് അല്ലായെന്നും ആണെന്നും തലയാട്ടി..


എങ്കിൽ വെളിയിൽ കടകടാ മുറ്റത് നിന്ന് കത്തിയാൽ മതി കടമറ്റത് കാത്താനാറേ.


അവളെ ആ ഡയലോഗ് കേട്ടതും ഡാാ ഈ കോപ്പിന് കത്തനാറിനെ അറിയില്ലായെന്ന് തോന്നുന്നു.... പിന്നെ ഇഷുനെ പോലെ തന്നെ ഒടുക്കത്ത ചളിയും കൊല്ലാതെ വിട്ടാൽ മതിയായിരുന്നു...


അനക്ക് കേരള ആണ്പ്‌ളയെ റൊമ്പപുടിച്ചിരിക്ക് സോ ക്യൂട്ട് മച്ചാനെ...


അയ്യോ എന്റെ കല്യാണം കഴിഞ്ഞു നിങ്ങൾക്ക് നമ്മളെ പിടിച്ചിരിക്കല്ലേ എൻ പൊണ്ടാട്ടി പാവമാ... (അജു)


ഉങ്കർക്ക് പൊണ്ടാട്ടിയിരിക്ക എന്ന ഉങ്കെ വിട്ടിട്ട്.. അവളത് പറഞ്ഞതും ബാക്കി നാലും ഞങ്ങൾക്കുമുണ്ട്..


എനിക്ക് പൊണ്ടാട്ടിയും ഒരു കുഞ്ഞും ഉണ്ട്... ആഷി അത് പറഞ്ഞതും എല്ലാരും കൂടെ അവനെ തുറിച്ചു നോക്കി... എന്നെ ഇങ്ങനെ നോക്കല്ലേ അല്ലേൽ തന്നെ പേടിച്ചിട്ട് വയ്യ അത് പറഞ്ഞു ദയനീയമായി നോക്കി പാവം നല്ലത് പോലെ പേടിച്ചിട്ടുണ്ട്..


അവൾ എന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു...


എനക്ക് ഉന്നേ റൊമ്പ പുടിച്ചിരിക്ക്.... ഉങ്കെ ബ്ലാഡ് താ എനിക്ക് മുക്യം..


എന്റെ കഴുത്തിന്റെ അവിടെ അവളുടെ മുഖം കൊണ്ടു വന്നതും കണ്ണുകൾ ഇറുക്കെ അടച്ചു ശഹാദത് കലിമ ചെല്ലി കൊണ്ടു നിന്നും..


ആാാാാ....ആാാാാ അവളുടെ കടിയുടെ ആഘാതത്തിൽ വേദന കൊണ്ട് അലറിയതാണ് ട്ടോ കൈ വെച്ചു നോക്കിയപ്പോ ചോരയും.... ലവളെ ചുണ്ടിന്റെ ഭാഗത്തുകൂടെ ചോര ഒലിച്ചിറങ്ങുന്നുണ്ട്.... എന്റെ അലർച്ചയും ബ്ലഡും കണ്ടപ്പോൾ ആഷിയുടെ ബോധം പാടെ പോയിരുന്നു..


ലവൾ വീണ്ടും അടുത്തേക്ക് വരുന്നുണ്ട്....


പേടിച്ചു കൊണ്ട് എല്ലരും പുറകോട്ടും പോയി....


ഹാാാഹാാാാ.... പേടിച്ചരണ്ടു നിൽക്കുന്ന നമ്മളെ നോക്കിയാണ് അവളുടെ ഒടുക്കത്തെ കൊലച്ചിരി പിശാച്..


എന്റെയും ബാക്കിയുള്ളവരെയും അലർച്ചയും അവളുടെ കൊലച്ചിരിയും കേട്ടപ്പോൾ അവളുടെ ഉപ്പിയും ഉമ്മിയും ഓടിവന്നു ലവളെ കോലവും എന്റെ അവസ്ഥയും കണ്ടു സങ്കടത്തോടെ നോക്കുന്നുണ്ട്..


ലവൾ അവരെ കണ്ടതും അവരുടെ അടുത്തേക്ക് പോകുമ്പോൾ ഹനുമാൻ ഒരു വടിയെടുത്തു അവളുടെ തലയ്ക്ക് അടിക്കാൻ പോയതും അവൾ ഒരു തിരിഞ്ഞുനോട്ടം സമ്മാനിച്ചു അതൂടെ കണ്ടതും അവന്റെ കാറ്റ് പോയി നിലം പതിച്ചിരുന്നു..


അവരുടെ അടുത്തെത്തിയതും അവൾ അവരെയൊന്ന് നോക്കി.... പാവങ്ങൾ ഞങ്ങളുടെ നിർബന്ധത്തിൽ വഴങ്ങിയാണ് കൂടെ നിന്നത്.... അതും അവളുടെ പേടി മാറ്റാമെന്ന് പ്രോമിസ് ചെയ്യ്തു കൊണ്ട് നമ്മളെ ശപിക്കാതിരുന്നാൽ മതിയായിരുന്നു..


ഉമ്മിനെയും ഉപ്പിനെയും നോക്കിയതിനു ശേഷം തല ചുറ്റി വീണു ഞാൻ വേഗം ഓടിപ്പോയി ഇരു കൈയിലും കോരിയെടുത്തു അവളെ റൂമിൽ കൊണ്ടുപോയി കിടത്തി കുറച്ചു കഴിഞ്ഞു പെണ്ണ് കണ്ണുതുറന്നു..


അയ്യോ മായ എന്നെയൊന്നും ചെയ്യല്ലേ ഞാൻ സത്യമായിട്ടും പാവമാണ് വെറുതെ വിടണേ... ഞാനാ കാല് പിടിക്കാം..


എന്താ പാക്കര നിനക്ക് വട്ടായോ എന്തോന്നാണ് ഡാ പറയുന്നത് ആരാടാ ഈ മായ...


ങേ അപ്പൊ പ്രേതം പോയോ അൽഹംദുലില്ലാഹ് സമാധാനം..


പ്രേതമോ.?അള്ളോഹ് എന്നിട്ട് എവിടെ.. അല്ലടാ ഇവിടെയെന്താ വെള്ളകല്യാണമാണോ എല്ലാവരും വെള്ളഡ്രസ്സ്‌ ഒക്കെയായിട്ട്... ഞാൻ മഞ്ഞ കല്യാണമെന്ന് കണ്ട്ക്ക് ആദ്യമായി വെള്ള കല്യാണം കാണ്ന്നേ.... 


ഒലക്കയുടെ മൂഡ് അവളുടെ ഒരു വെള്ളകല്യാണം മനുഷ്യന്റെ കഴുത്തും പോയി... അവൾ കടിച്ച ഭാഗത്ത്‌ കൈ വെച്ചതും നീറ്റൽ കൊണ്ട് വീണ്ടും അലറി..


എന്റെ അള്ളാഹ് എന്നെ കൊല്ലല്ലേ എന്റെ ബ്ലഡിന് ടേസ്റ്റ്‌ കുറവാ രാഹുലിന്റെയോ ഹാദിയുടെയോ കുടിച്ചോ മായ ഞാനൊരു പാവമാണ്...

 എന്റെ അലർച്ച കേട്ടപ്പോ നേരത്തെ പോയ ഹനുമാന്റെ ബോധം വീണ്ടും വന്നു... അവന്റെ ഡയലോഗ് കേട്ടപ്പോൾ ഇഷു വീണ്ടും പെട്ടിച്ചിരിക്കാൻ തുടങ്ങി എന്റെ നോട്ടം കണ്ടപ്പോൾ ചിരി നിർത്തി എന്തെ എന്ന് ചോദിച്ചു..

ഇവിടെയൊരു കല്യാണം നടക്കേണ്ടതായിരുന്നു കോപ്പേ എല്ലാവരുടെയും വെള്ള പുതച്ചുള്ള കല്യാണം മനുഷ്യമ്മാരെ കൊല്ലാതെ കൊന്നിട്ട് ഓളെയൊരു കല്യാണം.....

സിംഹം കട്ട കലിപ്പിലാണ്..


അതുടെ ആയപ്പോൾ വീണ്ടും പെട്ടിച്ചിരിച്ചു...


എന്റെ പൊന്ന് ഇഷു ദയവു ചെയ്യ്തു ഇന്തമാതിരി കൊലചിരി ചിരിക്കല്ലേ കാണുമ്പോൾ തന്നെ പേടിയാവ.... നിന്റെ അജുക്കാ പാവല്ലേടാ ഇനിയും ചിരിച്ചു പേടിപ്പിക്കല്ലേ..


അതുതന്നെ ഇനി ചിരിക്കല്ലേ ചിരിക്കുമ്പോൾ തന്നെ ആാാ പരട്ട മായനെയാണ് ഓർമ്മ വരുന്നത്.... എല്ലാരും ഒരുമിച്ചു പറഞ്ഞു..


നമ്മളെ ഉമ്മിയും ഉപ്പിയും നമ്മളെ തന്നെ നോക്കി നിൽക്കുകയാണ്..


എന്തായാലും നമ്മളെ പണിയേറ്റു എല്ലാരും പേടിച്ചിട്ടുണ്ട് എനിക്ക് അത്രയും മതി... ഞാനും ആദ്യം പ്രേതത്തെ കണ്ടപ്പോ നല്ലതുപോലെ പേടിച്ചിരുന്നു പിന്നെ ഇവരുടെ പണിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ അതെ നാണയത്തിൽ തിരിച്ചു പണിനു..


എനിക്ക് കൂട്ടിന് 3 അലവലാതി ചങ്ക്‌സ് ഉണ്ടായിരുന്നു എന്റെ അയൽവാസികൾ ആണ് ട്ടോ അവർക്ക് മെസ്സേജ് അയച്ചു കാര്യങ്ങൾ പറഞ്ഞു അപ്പൊ അവർ കട്ടക്ക് കൂടെ ഉണ്ടാവും നമ്മൾ എല്ലാമായി ഇപ്പൊ തന്നെ അവിടെയെത്താമെന്ന് പറഞ്ഞു അതുവരെ വെറുതെ നിൽക്കേണ്ട കരുതി ഓരോ കോപ്രായങ്ങൾ കാണിച്ചു കൂട്ടി....


ഉമ്മിന്റെയും ഉപ്പിന്റെയും ടെൻഷനും വേവലാതിയും കണ്ടപ്പോൾ അവരെ താഴേക്ക് പറഞ്ഞയച്ചു പിന്നെ അവർ തന്ന ബ്ലൂടൂത് ആരും കാണാത്ത വിധം ചെവിയിൽ വെച്ചു മുടി ഒലത്തിയിട്ടു കിണറ്റിൽ നിന്ന് വെള്ളം വലിക്കുന്നത് പോലെയാണ് ഒരു കയർ കെട്ടി അവർ നമ്മളെ വലിച്ചത് കട്ടക്ക് എല്ലാവിധ സെറ്റപ്പോട്ട് കൂടി തന്നെ അവർ ഉള്ളത് കൊണ്ട് നമ്മളെ പ്ലാൻ അടിപൊളിയായി നടന്നു..


പിന്നെ സിംഹത്തിനെ മാത്രം കടിച്ചത് ഇതിന്റെയൊക്കെ ആസൂത്രകാരൻ അവനായിരിക്കുമെന്ന് നമ്മൾക്ക് നല്ലത് പോലെ അറിയാം... ഞാൻ കൊടുക്കുന്ന പണി എനിക്ക് തന്നെ തിരിച്ചു തരുന്നതല്ലേ അതുപോലെ അവന് തരുന്നത് ഞാനും തിരിച്ചു കൊടുക്കും ഈ ഞാൻ ആരാ മോൾ... എല്ലാത്തിന്റെയും പേടിച്ചരണ്ട മുഖം മനസ്സിലേക്ക് വന്നതും നമ്മളെ ചിരിയും പുറത്തേക്ക് വന്നു..


ഉമ്മിയും ഉപ്പിയും എന്റെ കൂടെയാണ് കിടന്നത് അവർ എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ എല്ലാം പറഞ്ഞു കൊടുത്തു ആദ്യം എന്റെ കൂടെ കൂടി ചിരിച്ചുവെങ്കിലും പിന്നെ വഴക്കും അടിയും കിട്ടി ആ പാവങ്ങളെ ഇത്രക്ക് പേടിപ്പിക്കേണ്ടായിരുന്നു പറഞ്ഞിട്ട്..


പിറ്റേന്ന് രാവിലെ സനയെയും ദേവൂനെയും കൊണ്ടു വന്നു നമ്മൾക്കും ഹെല്പാർ വേണ്ടേ.. സനയുടെ ഉപ്പ ഒരു സൈക്കോ ഉപ്പ ആയത് കൊണ്ട് കുറച്ചു കഷ്ടപ്പെട്ട് വിട്ടു കിട്ടാൻ.... നൂറനെ വിളിച്ചപ്പോ ഉമ്മനെയും നിഷുക്കാനെയും തനിച്ചാക്കിട്ട് എങ്ങോട്ടും ഇല്ലെന്ന്..


നിഷുക്കാ കൂടെ വന്നാൽ എനിക്ക് സിംഹത്തിന് നല്ലത് പോലെ പണി കൊടുക്കാമായിരുന്നു പക്ഷേ ആ പോത്ത് വരില്ലല്ലോ.. എന്റെ ഉമ്മിയും അവളോട് കുറെ പറഞ്ഞു നോ രക്ഷ...


ഡീ ഇഷു നിനക്ക് നിഷുനോട് ഒന്ന് ചോദിച്ചു കൂടെ എത്രയെന്ന് വെച്ചാണ് ആാാ പാവം ആാാ നാലു ചുമരുകളിൽ ഒതുങ്ങി ജീവിക്കുക അവനും ഉണ്ടാവില്ലേ പുറലോകം കാണുവാനുള്ള ആഗ്രഹം അവന്റെ ആഗ്രഹം എല്ലാം ഉള്ളിൽ ഒതുക്കി ജീവിക്കുക ആവില്ലേ ആാാ പാവം ആദ്യം മോൾ വിളിക്ക് എന്നിട്ട് ഉപ്പിയും വിളിക്കാം..


ഉപ്പി പറഞ്ഞത് ശരിയാണ് വേഗം നിഷുക്കാക്ക് വിളിച്ചു ഉമ്മയായിരുന്നു ഫോൺ എടുത്തത് ഉമ്മനോട് കാര്യം പറഞ്ഞപ്പോ ഉമ്മ പറയാ..


നിഷു അവളോട് കുറെ പറഞ്ഞു മോളെ പോയിട്ട് അടിച്ചു പൊളിച്ചു വാ പോത്തേയെന്ന് അവൾ കേൾക്കേണ്ടേ.... നിനക്ക് കിട്ടിയ ഓഫർ എനിക്കാണ് കിട്ടിയതെങ്കിൽ ഞാൻ എപ്പോഴേ ഓക്കേ പറഞ്ഞേനനെ.... ഈ നാല് ചുമരുകൾക്കിടയിൽ ജീവിച്ചു മടുപ്പ് തോന്നി തുടങ്ങി അല്ലേലും ഈ ഞാൻ കൊണ്ടുപോയിട്ട് എന്ത് കാര്യം ല്ലെ ഉമ്മ ന്ന് 


പാവം നിഷുക്കാ ഇത്രക്ക് സങ്കടം ഉള്ളിൽ ഉണ്ടായിട്ടും പുഞ്ചിരി തൂകി നിൽക്കുന്നില്ലേ വരില്ലായെന്ന് കരുതിയാണ് ചോദിക്കാതെ നിന്നത്.... ഞാൻ പറഞ്ഞപ്പോ ഉമ്മക്കും നല്ല സന്തോഷമായിരുന്നു..


ഡീ അവൻ വരുമെന്ന് കരുതി മോൾ അധികം സന്തോഷിക്കേണ്ട... ഞാൻ നിന്റെ ഉപ്പിനെ പറഞ്ഞു കുട്ടിച്ചോറാക്കും പിന്നെ നിന്റെ ഉപ്പിതന്നെ പറയുകയും ചെയ്യും അവനെ ഇങ്ങോട്ട് കൊണ്ടു വരേണ്ടയെന്ന്..


നിനക്കെന്താടാ ഇത്രക്ക് കുശുമ്പ് ഇത്രക്ക് മനസാക്ഷി ഇല്ലാത്തവൻ ആവരുത് ട്ടോ.. നീ നോക്കിക്കോ നിഷുക്കാനേ കൊണ്ടു വരും നിന്റെ മുമ്പിൽ കൂടി ഇക്കായുമായി ചിരിച്ചു കളിച്ചു നടക്കുകയും ചെയ്യും...


നമ്മൾക്ക് കാണാം...


ഓഹോ പിന്നെ ഒന്ന് പോടാ കാണാൻ ഒന്നുല്ല അതെ നടക്കും... അതും പറഞ്ഞു അകത്തേക്ക് കയറി പോയി കുറച്ചു കഴിഞ്ഞു വണ്ടിയുടെ കീയും കൊണ്ട് ഇറങ്ങി...


ഇഷു എവിടെക്കാ...


ഉപ്പി അത് നിഷുക്കന്റെ വീട്ടിലേക്ക് അവരെ വിളിച്ചു കൊണ്ടു വരുവാൻ ഉപ്പി തന്നെ അല്ലെ പറഞ്ഞേ.... 


ഞാനങ്ങനെ പറഞ്ഞുവെന്ന് കരുതി നീ പോകുമോ?


എന്താ ഉപ്പി ഇങ്ങനെ പറയുന്നത്..


ചോദിച്ചതിന് ആൻസർ താ നീ പോകുമോ? എന്താ നിനക്കൊന്നും പറയാനില്ലേ..


ഉപ്പി അത് പിന്നെ... സിംഹത്തെ നോക്കിയപ്പോ പുച്ഛം കലർന്ന ചിരിയായിരുന്നു..


നിന്നോടാ ചോദിച്ചേ പോകുമോ എന്ന് വാ തുറന്നു പറയടി... ആദ്യമായാണ് ഉപ്പിയെ ഇത്രയും ഗൗരവത്തോടെ കാണുന്നെ...


ഉപ്പി.....ഞാ..!



ഇഷു........ മറുപടി മാത്രം മതി...പറയാൻ സമ്മതിക്കാതെ ഉപ്പി അലറിയിരുന്നു..


എന്താ ഉപ്പി ഇങ്ങനെ ഞാൻ എപ്പോഴെങ്കിലും ഉപ്പിന്റെ സമ്മതം ഇല്ലാതെ പോയിട്ടുണ്ടോ പിന്നെന്താ ഇന്ന് മാത്രം ഇങ്ങനെയൊരു ചോദ്യം..


ഹാാാ അപ്പൊ ഉപ്പിന്റെ മോൾക്ക് ഉപ്പിനെ പേടിയൊക്കെയുണ്ട് അല്ലെ... അല്ലടാ ഹെൽമറ്റ് ഉണ്ടോ ലൈസൻസ് വണ്ടിയുടെ ബുക്കും പേപ്പറും ഇതൊക്കെ കൈയിൽ ഉണ്ടോ... അതുപറഞ്ഞു ഉപ്പി ചിരിച്ചതും ആദ്യമൊന്നും മനസ്സിലാവാതെ ഉപ്പിനെ മിഴിച്ചു നോക്കി..


പറ മോളെ...


കാറിൽ പോകുമ്പോൾ എന്തിനാ ഹെൽമെറ്റ്‌... പിന്നെ നമ്മൾക്ക് ലൈസൻസ് ഇല്ലേലും നാവിന് നല്ലത് പോലെയുണ്ട് മാമനെ കണുമ്പോൾ അത് എടുത്തോളാം..... 


ഒറ്റ ചവിട്ട് വെച്ചു തന്നാലുണ്ടല്ലോ.. ഒരിക്കൽ പോലീസിന്റെ കൈയിൽ പെട്ടതൊക്കെ ഞാൻ അറിഞ്ഞതാണ്... ഖബറിൽ കിടക്കുന്ന എന്റെ ഉപ്പാനെ മാത്രമേ നിനക്ക് കിട്ടിയുള്ളൂ ഡീ...


ഓ അപ്പൊ അറിഞ്ഞോ..

എന്നും ചോദിച്ചു ദേവൂനെ നോക്കി പേടിപ്പിച്ചു.. ഞാനല്ല സത്യം.. എന്റെ നോട്ടം കണ്ടപ്പോൾ തന്നെ അവൾ മറുപടിയും തന്നു.


നീ അവളെ തുറിച്ചു നോക്കേണ്ട എന്നോട് പറഞ്ഞത് ആ പോലീസുകാരൻ തന്നെയാണ് അവൻ എന്റെ ഫ്രണ്ട് ആണ് നിന്നെ അറിയാവുന്നത് കൊണ്ടും ഇനിയും നിർത്തിച്ചാൽ നീയും ഇവളും കരച്ചിലിന് ഓസ്കാർ എടുക്കുമെന്ന് കരുതി വിട്ടതാണെന്നാ പറഞ്ഞേ.... അല്ല അപ്പോ നിനക്ക് എന്റെ ഉപ്പാനെ മാത്രമേ കിട്ടിയുള്ളൂ..


അതുപിന്നെ ജീവിച്ചിരിക്കുമ്പോൾ ഉപ്പാപ്പക്ക് ഈ മോൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ മരിച്ചാലെങ്കിലും ഒരു ഉപകാരമായിക്കോട്ടെ കരുതി... ഉപ്പാപ്പ ഇപ്പൊ ഒത്തിരി സന്തോഷിക്കുന്നുണ്ടാവും അതുകൊണ്ട് നമ്മൾ ഇടക്കിടക്ക് സന്തോഷിപ്പിക്കും..


മോൾ അധികം സന്തോഷിപ്പിക്കേണ്ട ട്ടോ പിന്നെ ഞാനാവും നിന്നെ സന്തോഷിപ്പിക്കൽ.... ഇപ്പൊ സായുന്റെ കൂടെ പോയാൽ മതി അവൻ ആാാ വഴി പോകുന്നുണ്ട് മോൾ അവന്റെ കൂടെ പോയി വാ..


ങേ എന്തോന്ന്... പോയെ അതൊന്നും പറ്റില്ല ഞാൻ അജുക്കന്റെ കൂടെ പോയ്ക്കോളാം... എന്ന് പറഞ്ഞു അജുക്കാനെ നോക്കിയപ്പോ എനിക്ക് അത്യാവശ്യമായി വേറെ പോകാനുണ്ട് നീ അവന്റെ കൂടെ പോയിക്കോ എന്ന്..


ബാക്കി അലവലാതീസിനെ നോക്കിയപ്പോ പൊന്നുമോളെ അവന്റെ കൂടെ തന്നെ പോയാൽ മതി നമ്മളെ വിട്ടേക്കെന്ന്..


കൂട്ടിന് വരുമോ ഡീ... ദേവൂനോടും സനയോടും ചോദിച്ചു ഞങ്ങൾക്ക് കുറേ നോട്ട്സ് എഴുതാനുണ്ട് നീ പോയി വാടി എന്നും പറഞ്ഞു മുങ്ങി.... 


അവർ ആരും വരാതെ നിൽക്കണമെങ്കിൽ ആാാ കാട്ടു കൊരങ്ങൻ ഭീഷണിപ്പെടുത്തിക്കാണും... ഓന്റെ കുരുട്ട് ബുദ്ധി തന്നെ ആവും ഇതിന്റെ പിന്നിൽ എനി എന്തൊക്കെ കാണാൻ കിടക്കുന്നു റബ്ബേ..


അറക്കാൻ കൊണ്ടു പോകുന്ന പേടമാനെ പോലെ അവന്റെ കൂടെ പോയി... വണ്ടിയിൽ കയറിയപ്പോൾ തുടങ്ങിയതാണ് കോപ്പിന്റെ കൊലച്ചിരി..


കാന്താരിയെ കളിയാക്കി ചിരിക്കാൻ തുടങ്ങീട്ടും പെണ്ണിന് നോ മൈൻഡ് ഗൗരവത്തിൽ തന്നെയാണ് ഇപ്പോഴുമുള്ളത്..


എന്താടി നിനക്ക് വാ തുറന്നാൽ നിന്റെ നാക്ക് എന്താ പണയം വെച്ചിരിക്കുകയാണോ അല്ലേൽ ആരേലും അടിച്ചു മാറ്റിയോ അതുമല്ലെങ്കിൽ സഹിക്കാൻ വയ്യാതെ ആയപ്പോൾ വെട്ടിമാറ്റിയോ..!


തിരക്കിട്ട് ഇറങ്ങുമ്പോൾ എടുക്കാൻ വിട്ടുപോയി ഷെൽഫിലാണുള്ളത് പോയി എടുത്താലോ.... 


ഓഓഓ..... പുള്ളിക്കാരി കലിപ്പിലാണ് ഞാൻ നിഷുന്റെ കാര്യത്തിൽ അങ്ങനെ പറഞ്ഞത് കൊണ്ടാവും..


ഡീ പെണ്ണേ നിഷു വീട്ടിലേക്ക് വരുന്നതിന് എനിക്ക് സന്തോഷമേയുള്ളൂ....പക്ഷേ മോൾ കൂടുതൽ അവനുമായി ഇടപെടേണ്ട പിന്നെ സംസാരിക്കുന്നതൊക്കെ കൊള്ളാം എന്റെ മുമ്പിൽ വെച്ചു എനിക്കിട്ട് പണിയാൻ നോക്കിയാൽ... ബാക്കി അപ്പൊ അറിയാം..!


ഞാനാരോട് സംസാരിക്കണം ആരുടെ കൂടെ ഇടപഴകണമെന്നൊക്കെ ഞാൻ നോക്കിക്കോളാം... നീ കൂടുതൽ എന്റെ കാര്യത്തിൽ ഇടപെടാൻ നിൽക്കേണ്ട ട്ടോ..


അങ്ങനെയാണോ.... എങ്കിൽ വണ്ടി വീട്ടിലേക്ക് തിരിച്ചു വിടാം അല്ലെ..... എന്താ വേണ്ടതെന്ന് ഇപ്പൊ തീരുമാനിക്കാം വീട്ടിലേക്ക് പോവണോ അതോ നിഷുന്റെ അടുത്തേക്ക് പോവണോ ഞാൻ പറഞ്ഞത് ഓക്കെയാണേൽ മാത്രം നിഷുന്റെ അടുത്തേക്ക് പോകും...


സമ്മതം.. നീ പറയുന്നത് തന്നെ നടക്കട്ടെ കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നാണല്ലോ ചൊല്ല്..


അധികം ചൊല്ലേണ്ട.... പിന്നെ പെൺ കഴുത ആവുമ്പോൾ ആൺ കഴുതയുടെ കാല് പിടിക്കുന്നതിന് ഒന്നുമില്ല..


അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തിന്റെ എക്സ്പ്രഷൻ ഒന്ന് കാണേണ്ടത് തന്നെ..


അതെ.. നിഷുക്കാനെ ഫ്രെണ്ട് സീറ്റിലിരുത്തിയാൽ മതിട്ടോ.. ആണുങ്ങൾ ഉണ്ടാവുമ്പോൾ പെണ്ണ് മുമ്പിലിരിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല..


അതിന് അവൻ അവന്റെ ഉമ്മയുടെ കൂടെയല്ലേ ഇരിക്കുന്നത് പിന്നെന്താ നിനക്ക് പ്രശ്നം..


നിഷുക്കാ മാത്രമേ ആൺ ആയിട്ടുള്ളൂ അതുകൊണ്ട് നിഷുക്കാ ഇരുന്നോട്ടെ..അതെ സ്ഥാനത്ത് രണ്ട് മൂന്ന് ആണുങ്ങളും ഞാനും മാത്രം ആണേൽ ഞാൻ തന്നെ ഫ്രെണ്ടിൽ ഇരിക്കും പക്ഷേ ഇത് അങ്ങനെയല്ല.. ആണുങ്ങളെ ബഹുമാനമില്ലാത്തത് പോലെയാവും.. ഇപ്പൊ നീ വിചാരിക്കുന്നുണ്ടാവും എന്നിട്ടെന്തേ നമ്മളോട് ഇത്രക്ക് ബഹുമാനമെന്ന്.... എന്റേതെന്നു തോന്നുന്നവരോട് തല്ലെടുക്കും തെറി വിളിക്കും അത് ഇഷ്ടം കൊണ്ട് മാത്രമാണ് അവർ എന്നെ വിട്ടു പോകില്ല എന്ന വിശ്വാസവും... ഞാൻ പറഞ്ഞത് മറക്കേണ്ട ട്ടോ നിഷുക്കാ ആവും വരുമ്പോ....! ബാക്കി പറയാൻ സമ്മതിച്ചില്ല.


ഇഷു വാശി പിടിക്കാൻ നിൽക്കേണ്ട നീ മാത്രമായിരിക്കും എന്റെ കൂടെ ഇരിക്കുന്നത്.... നിന്റെ ഈ ആഗ്രഹം നടക്കില്ല...


അത്.... അവളെ പറയുവാൻ സമ്മതിക്കാതെ വാ പിടിച്ചു പൊത്തി... തുറന്നാലും ഇടങ്ങേർ തുറന്നില്ലേലും ഇടങ്ങേർ എന്ന് പറഞ്ഞത് പോലെയാണ്.... വാ തുറന്നാൽ അടച്ചുവെക്കില്ല കാന്താരി...


അവിടെ നിന്ന് അവരെയും കൂട്ടി വീട്ടിലേക്ക് വിട്ടു.... അവനെ ഫ്രണ്ടിൽ ഇരുത്തിയപ്പോൾ പെണ്ണിന്റെ മുഖമൊന്ന് കാണണം സന്തോഷം കൊണ്ടു എന്നെ മിഴിച്ചു നോക്കുന്നുണ്ട്... എന്റെ പെണ്ണിന്റെ ആഗ്രഹമാണ് എനിക്ക് വലുത്... അവൾ പറഞ്ഞതും ശരിയാ....


വീട്ടിൽ എത്തിയതും കുട്ടിപിശാച് തുടങ്ങിയില്ലേ നിഷുക്കാ വിളിച്ചു കളിക്കാൻ... ചായ വേണോ ചോറ് വേണോ അത് കഴിക്ക് ഇത് കഴിക്ക് പറഞ്ഞിട്ട്..


നിഷുക്കാ ഉറക്കം വരുന്നുണ്ടോ.. ദേ എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറയണം ട്ടോ..


അവളെ കോപ്പിലെ ചോദ്യം.. ഒരു താരാട്ട് പാട്ട് പാടി ഉറക്കെടി കോപ്പേ അവളും ഓളെ ഒരു കൊഷുക്കയും ചായ മാത്രം ആക്കേണ്ട ബൂസ്റ്റ്‌ ഹോർലിക്സ് കൊടുക്ക് ഞാൻ വേണേൽ രണ്ട് ആൾക്കും സൈനൈഡ് ജ്യൂസ് തരാം കേട്ടോടി കോപ്പേ.... മിക്കവാറും നിന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും കള്ള ബഡക്കൂസെ...


അവന് കാതോരം വന്നു പറഞ്ഞത് ആണേലും ചെക്കൻ കട്ട കലിപ്പിലാണ് അതോണ്ട് നമ്മൾ വേഗം മുങ്ങി..


ഫുഡ് കഴിച്ചു ഇച്ചിരി നേരം സംസാരിച്ചിരുന്നു പിന്നെ കിടക്കാൻ പോകുമ്പോൾ അവളെ കോപ്പിലേ ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസും മിസ്സ്‌ യൂ വും കൂടെ ഫ്ലയിൻ കിസ്സും ആയപ്പോൾ നമ്മൾക്ക് അങ്ങട്ട് ദേഷ്യം വന്നില്ലേ...


എന്റെ രോദനം ഞാൻ ആരോട് പറയും ആര് കേൾക്കും പാവം ഞാൻ..


ഹഹഹാ എന്ത് സുഖം എന്തൊരു സുഖം അവനിട്ട് പണി കൊടുക്കുമ്പോൾ എന്തൊരു ഹാപ്പിയാ... അവനിട്ട് പണിയാൻ കിട്ടുന്ന ചാൻസ് നമ്മൾ മാക്സിമം യൂസ് ചെയ്യും മക്കളെ..


സന്തോഷം കൊണ്ട് പാട്ടും വെച്ചു ഡാൻസ് കളിക്കുവാൻ തുടങ്ങി.. ദേവു സന നൂറ ഞങ്ങൾ നാലും കൂടെ കളിച്ചു പക്ഷേ എന്ത് പറയാൻ നൂറക്ക് ഒടുക്കത്തെ നാണം..


മോഹമുന്തിരി വാറ്റിയ രാവ്.. സ്നേഹരതിയുടെ രാസനിലാവ്... സോങ് വെച്ചു കളിച്ചു നൂറനെ മമ്മൂട്ടിയാക്കി ഇപ്പൊ ഓൾക്ക് അതാണ് കൂടുതൽ ചേരുന്നത്... നമ്മൾ ആണേൽ പൊളിച്ചടുക്കി ഓളെ ബാക്കിൽ പോകുമ്പോൾ തന്നെ അതിൽ മമ്മൂട്ടി ഓടുന്നത് പോലെ ഓൾ ഓടി ഒളിക്കും.. അത് കാണുമ്പോൾ നമ്മൾക്ക് ആവേശവും ലാസ്റ്റ് ഓളെയും ഉഷാർ ആക്കി എടുത്തു..


അതിന്റെ ഇടയിൽ പാക്കരനും ഹനുമാനും വന്നിരുന്നുട്ടോ അവരെ ഓടിച്ചു വിട്ടു..  സിംഹം വന്നപ്പോൾ ഓനെ പുറത്താക്കാൻ ഇച്ചിരി കഷ്ടപ്പെട്ടു നിങ്ങൾക്ക് അറിയാലോ ഓന്റെ മോയന്ത് സ്വഭാവം.. പൊട്ട കിണറ്റിൽ തള്ളിയിട്ടു കൊല്ലാൻ തോന്നും ചില നേരത്തെ സ്വഭാവം കാണുമ്പോൾ..


പിന്നെയും നമ്മൾ ഒരു പാട്ട് വെച്ചു പൊളിച്ചടുക്കി....

മഞ്ഞ മഞ്ഞ ബൾബുകൾ....

മിന്നി മിന്നി കത്തുമ്പോൾ...

അതും വെച്ചു പൊളിച്ചു ഇടക്ക് ഞാനും ദേവുവും കപ്പിൾ ഡാൻസ് കളിച്ചു.. ഡാൻസ് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്റെ കണ്ണുകൾ ഒരു സൈഡിൽ മാത്രം ഫോക്കസ് ചെയ്യ്തത്..


വാട്ട്‌ട്ട്..... അത് കണ്ടതും എന്റെ കണ്ണുകൾ 1000 വാൾട്ടിന്റെ ബൾബ് പ്രകാശിക്കുന്നതിന് പകരം ബൾബ് അടിച്ചു തരിപ്പണമായി..


അവൾ നിഷുനോട് മാത്രം ഗുഡ് നൈറ്റ് പറഞ്ഞു പോയപ്പോ എനിക്ക് എന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല അജുനോട് ചൂടാവുമ്പോഴാണ് അവളുടെ റൂമിൽ നിന്ന് പാട്ട് കേൾക്കുന്നത്..


ആഷിനെയും ഹനുമാനെയും ഓടിച്ചു വിട്ടപ്പോൾ എന്നോട് പോയി നോക്കാൻ പറഞ്ഞു അവളോടുള്ള ദേഷ്യം കാരണം പോവില്ലയെന്നും..


ഡാ സായു നിന്നെ മാത്രമേ അവൾക്ക് ഇച്ചിരി എങ്കിലും പേടിയുള്ളു അത്ര പെട്ടന്നൊന്നും നിന്നെ പുറത്താക്കാൻ അവൾക്ക് കഴിയില്ല... പ്ലീസ് ഡാ അവിടെ എന്താ നടക്കുന്നതെന്ന് നോക്കി വാ..


തൊരപ്പൻ പറഞ്ഞതിനോട് എല്ലാവരും ശരി വെച്ചു അപ്പൊ ഞാനും പോയി..


എന്തിനാടാ ഇങ്ങോട്ടേക്ക് വന്നത് ഒന്ന് പോടാ.. പോയില്ലെങ്കിൽ... ദേ കളിക്കാൻ നിൽക്കാതെ ഒന്ന് പോടാ സിംഹമേ നിങ്ങൾക്ക് റൂം തന്നില്ലേ അവിടെ കിടന്നാൽ പോരെ എന്തിനാ ഇങ്ങോട്ട് വന്നേ ഒന്ന് പോടാ പ്പാ...


എന്താടി കോപ്പേ എന്നെ ഓടിക്കാൻ ഇത്ര ധൃതി എന്റെ കാര്യം കഴിഞ്ഞാൽ പോയിക്കോളും..


വേണ്ട ഇപ്പൊ ഇവിടെ നിന്ന് ഇറങ്ങിക്കോണം. അവളത് പറഞ്ഞതും പോവണോ ഇപ്പൊ തന്നെ പോവണോ പറയടി പോവണോ.. അതും ചോദിച്ചു അടുത്തേക്ക് പോയതും.


ഹേയ് വേണ്ട വന്ന കാര്യം കഴിഞ്ഞു പോയാമതി നമ്മൾക്കൊരു കുഴപ്പവുമില്ല നിന്റെ കാര്യം നടക്കട്ടെ കണ്ടിന്യൂ....

ലവൾ  പേടിച്ചിട്ടുണ്ട് അവർ കാണാതെ ഒളി ക്യാമറ വെച്ചു റൂമിൽ എത്തി ലാപ്പിൽ കണക്ട് ചെയ്യ്തു എന്റെ റബ്ബേ ചിരിച്ചു ഒരു വകയായി..


Manjaadum maamala thaazhathu nee onnu paadadi poonguyilee... Pon maane... Poontheene.. ആാാ പാട്ട് വെച്ചു അവർ ഡാൻസ് കളിച്ചു അതിൽ ഇഷു ബോയ് ബാക്കി മൂന്നും അവളുടെ ലവർ ലാസ്റ്റ് മൂന്നും അവളെ തേച്ചൊട്ടിച്ചു..


മാനസ മൈനേ വരൂ മധുരം നുള്ളി തരൂ... ആാാ പാട്ടും പാടി ഭ്രാന്തനെ പോലെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സീൻ..


പിന്നെ കപ്പിൾ ഡാൻസ് ദേവുനെ മാറ്റി അവിടെ ഞാനായിരുന്നെങ്കിൽ ഉഫ്ഫ്ഫ് പൊളിച്ചേനെ അതും സ്വപ്നം കണ്ടു കിടന്നു..


ഇടക്കുള്ള അവരുടെ കേപ്രായങ്ങൾ കണ്ടു തലങ്ങും വിലങ്ങും ചിരിക്കുമ്പോഴാണ് ആ പിശാച് ക്യാമറ കണ്ടത്.... ബാക്കി ടീംസ് ഇതൊന്നും അറിഞ്ഞില്ല പൂരച്ചിരിയാണ്..


ആ ഗ്യാപ്പിൽ ഞാൻ ബാത്‌റൂമിലേക്ക് മുങ്ങി. സൗണ്ട് ഒന്നും കേൾക്കാതെ ആയപ്പോ ചെവി ഡോറിന്റെയവിടെ വെച്ചു ഹൈവാ...


ആാാ... ഇഷു വേണ്ട... നൂറ തല്ലല്ലേ.... ദേവു മുത്തേ വെറുതെ വിടെടി.... സന നിന്റെ പൊന്നാര ഇക്കാ അല്ലേടി ഇങ്ങനെ തല്ലിയാൽ ഞാൻ മരിച്ചു പോകും... അയ്യോ ഇതെന്തൊരു അക്രമം ഞങ്ങൾ അല്ലെ ഞങ്ങളെ ഒന്നും ചെയ്യല്ലേ... മതി പഹയത്തിസ് ഇനിയും അടിച്ചാൽ നമ്മൾ മയ്യത്താവും ആരേലും ഓടി വായോ ഈ കാട്ടു പിശാച്ക്കൾ ഞങ്ങളെ കൊല്ലുന്നേ... എന്റെ ഉമ്മാ... ഡീ കോപ്പുകളെ ഇത് സായുന്റെ പണിയാണ് അതിനെന്തിനാ ഞങ്ങളെ തല്ലുന്നത് പ്ലീസ് എന്റെ പൊന്നൂസ് അല്ലെ ഒന്ന് മതിയാക്കടി...

അവരുടെ രോദനമാണ് ട്ടോ ഇതൊക്കെ ആരും രക്ഷിക്കാനില്ലാതെയായി..


തെണ്ടികൾ അതിന്റെ ഇടയിൽ എന്നെ ഒറ്റിക്കൊടുത്തത് കണ്ടില്ലേ അലവലാതി ഫ്രണ്ട്സ്..


അവന്റെ നീരാട്ടൊക്കെ കഴിഞ്ഞു ഇറങ്ങുമല്ലോ അപ്പൊ എടുത്തോളാം കള്ള ഹിമാറിനെ... വാടി പോകാം..


ഓഹോ നമ്മളെ പെണ്ണ് ആണ്.. എല്ലാം കെട്ടടങ്ങിയതിനു ശേഷം ഒന്നും അറിയാത്ത പോലെ ഇറങ്ങി ഹൗ എന്തൊരു കിടത്തമാണ്..


എന്താടാ എന്തുപറ്റി... വെറുതെ ചോദിച്ചു എല്ലാം നമ്മളെ തുറിച്ചു നോക്കുന്നുണ്ട്..


നിനക്ക് ഒന്നും അറിയില്ല അല്ലേടാ ഇങ്ങു വാ മാമൻ പറഞ്ഞു തരാം...


ഹേയ് എനിക്ക് അറിയണമെന്നില്ല മാമൻ കിടന്നോ എനിക്ക് നല്ല ഉറക്കം...


അയ്യോ ബേബി അങ്ങനെ പറയല്ലേ മാമൻ താരാട്ടു പാട്ട് പാടി തന്നു ഉറക്കാം ഇങ്ങ് വായോ..


എനിക്ക് കേൾക്കേണ്ട മാമ ഞാൻ അതില്ലാതെ  ഉറങ്ങിക്കോളാം...


അവനെ ഇങ്ങ് പിടിച്ചിടെടാ തെണ്ടികളേ..


അജു മാമൻ വയലെന്റായി മക്കളെ..


എല്ലാം കൂടെ നമ്മളെ വളഞ്ഞിട്ട് ആക്രമിച്ചു അവളുടെ കൈയിൽ നിന്ന് വാങ്ങിയാൽ മതിയായിരുന്നു അതാവുമ്പോൾ തലോടുന്നത് പോലെയുണ്ടാവും.... ഹാഹു എന്തൊരു വേദനയാണ് റബ്ബേ..


നിഷുനെ മാത്രം വെറുതെ വിട്ടോ ഡാ.. എന്ന് ചോദിച്ചപ്പോൾ പറയാ..


നിന്നെക്കാൾ പഠിച്ച കള്ളനാണ് നീ ബാത്‌റൂമിലേക്ക് മുങ്ങിയതും ഈ കള്ള ബലാൽ ഉറങ്ങുന്നത് പോലെ അഭിനയിച്ചു കിടന്നു അവർ പോയതിന് ശേഷമാണ് കണ്ണ് തുറന്നത് അതുവരെ ആകാശം ഇടിഞ്ഞു വീണാലും ഉണരില്ല എന്ന മട്ടിൽ കിടന്നു കോപ്പ്...


അതുകൊണ്ട് നീയും ഇവനും രക്ഷപ്പെട്ടില്ലേ.....


ഓ പിന്നെ കോപ്പാണ് എനിക്കുള്ളത് നിങ്ങൾ തന്നില്ലേ...

പിന്നെ എല്ലാവരും കൂടെ നിദ്രദേവിനെയും കൂട്ടുപിടിച്ചു കിടന്നു..


രാവിലെ തന്നെ തുടങ്ങി ഇന്നലത്തെ ഓരോ പാട്ട് പാടി കളിയാക്കാൻ.... ഉപ്പി എന്താ സംഭവമെന്ന് ചോദിച്ചപ്പോൾ....


ലാപ് കൊണ്ടു വരാം അതിൽ ഉഗ്രൻ പെർഫോമൻസുണ്ട് കണ്ടാൽ ചിരിച്ചു മണ്ണ് വരെ തുപ്പും..(തൊരപ്പൻ )


അത് കേട്ടതും ഞാൻ വേഗം അവരുടെ റൂമിലേക്ക് പോയി ലാപ് സർച് ചെയ്തുകൊണ്ടിരിക്കുമ്പോൾ സിംഹം അവിടേക്ക് വന്നു ഡോർ ക്ലോസ് ചെയ്തു..


റബ്ബേ ആാാ വീഡിയോ ഉപ്പി കണ്ടാലും പ്രശ്നമായില്ല കരുതിയാൽ മതിയായിരുന്നു ഇതിപ്പോൾ അതിലും വല്യ കുരിശ് ആണല്ലോ...


എന്താ മോളെ കിട്ടിയോ.... കിട്ടിയില്ലേൽ ഇക്കൂ തന്നെ ഡിലിറ്റ് ആക്കാം പക്ഷേ.....!


എന്താ ഒരു പക്ഷേ എന്ന് ബാക്കി പറ...


പക്ഷേ എനിക്കൊരു ഗിഫ്റ്റ് തരണം..


എന്തോന്ന് ഗിഫ്റ്റ്..


മുത്തു ഗൗ.....

എന്താടി അത് പറഞ്ഞപ്പോൾ ഉണ്ടകണ്ണും തള്ളി നോക്കുന്നത് നിനക്ക് പറ്റില്ലെങ്കിൽ ഞാൻ തരാം.... തരട്ടെ...


അവന്റെ ചുണ്ട് തുടച്ചു കൊണ്ട് അവനത് പറഞ്ഞതും ഇതുവരെ ഉണ്ടായ ജീവനും പോയി കിട്ടി..


പോടാ കോപ്പേ... ആരോട് ചോദിച്ചിട്ട് ആണ് ഡാ എന്റെ ഫോട്ടോസ് എടുത്തത് അതും പല പോസിൽ ഡിലിറ്റ് ചെയ്യടാ ഇതൊന്നും ഒരു മൊഞ്ചുമില്ല എല്ലാം ബ്ലാ.. അത് പറഞ്ഞു ആ ലാപ്പിലേക്ക് നോക്കിയപ്പോ കണ്ടു അതിലൊരു വീഡിയോ..


പിന്നെ മനസ്സിലേക്ക് ഓർക്കാൻ കൂടി ആഗ്രഹിക്കാത്ത കാര്യങ്ങൾ ഓടി വന്നു കൂടെ മാളൂന്റെ മുഖവും... ഒരു നിമിഷം പോലും അവിടെ നിന്നില്ല കരഞ്ഞു കൊണ്ട് ഇറങ്ങിയോടിയിരുന്നു....


സിംഹം പുറകെ വന്നു കുറേ തവണ വിളിച്ചു. താഴെയെത്തിയതും ആരേയും മൈൻഡ് ചെയ്യാതെ ഊഞ്ഞാലിന്റെ അടുത്തേക്ക് പോയി സങ്കടം വന്നാൽ ഇവിടെ വന്നു ഇച്ചിരി ടൈം ഇരിക്കും...


അവർ എന്റെ അടുത്തേക്ക് വരുവാൻ നിന്നതും ഉപ്പിയും ദേവും സനയും തടഞ്ഞു... അവൾ ഇത്തിരി നേരം തനിച്ചിരിക്കട്ടെ ആരും പോയി ഡിസ്റ്റർബ് ആക്കേണ്ട എന്തെങ്കിലും സങ്കടം ഉണ്ടാവുമ്പോൾ അവിടെ തനിച്ചിരിക്കും അത് അവൾക്ക് ശീലമായി..


അവളുടെ മിഴികൾ നിറഞ്ഞു ഒഴുകുന്നത് കണ്ടത് കൊണ്ടാവും എന്താ കാര്യമെന്ന് ചോദിച്ചു കൊണ്ട് എന്നെ വളഞ്ഞത്...


ഓണ സെലിബ്രേഷന്റെ ദിവസം അവർ കൊണ്ടു പോയ വീഡിയോ കണ്ടപ്പോഴാണ് അവൾ കരഞ്ഞു കൊണ്ട് പോയത്..


ഛെ അത് നീ ഡിലിറ്റ് ആക്കിയില്ലേ കോപ്പേ...


ഡാാ അജു അതിൽ അങ്ങനെയൊരു വീഡിയോ ഉള്ളത് തന്നെ ഞാൻ ഇന്നാണ് കണ്ടത്...


നമ്മൾ പറയുന്നതിന്റെ ഇടയിൽ സനയും ദേവുവും എന്റെ റബ്ബേയെന്ന് പറഞ്ഞു തലയിൽ കൈ വെച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ഓടി പോയിരുന്നു..


എന്താടാ അവരുടെ ഇടയിൽ നമ്മൾ അറിയാൻ പാടില്ലാത്ത രഹസ്യം.... കണ്ടു പിടിക്കണം ഈ സായു കണ്ടു പിടിച്ചിരിക്കും..


എന്നിൽ നിന്നു കഴിഞ്ഞു പോയ ഒരുപാട് കാര്യങ്ങൾ ഓർത്തു കിടക്കുമ്പോഴാണ് ദേവും സനയും അടുത്തേക്ക് വന്നത് അവരും എന്റെ ഇടവും വലവുമായി കിടന്നു...


ഇഷു ഇനിയും കഴിഞ്ഞു പോയത് ഓർത്തു സങ്കടംപ്പെടുവാൻ ആണോ നിന്റെ തീരുമാനം.. (സന )


കഴിഞ്ഞു പോയ കാര്യമോർത്തു ടെൻഷൻ ആവരുത് ഒരു ദുസ്വപ്നം കണ്ടതാണെന്ന് കരുതിയാൽ മതിഡാ...


അതിന് ഇത് സ്വപ്നം അല്ലല്ലോ യാഥാർത്ഥ്യമല്ലേ ജീവിതത്തിൽ നടന്ന എന്നെ തന്നെ ഇല്ലാതാക്കിയ എന്റെ.......!

ബാക്കി പറയാൻ ആവാതെ അവരിലേക്ക് ഒന്നൂടെ ചേർന്ന് കിടന്നു... അവരാണെൽ എന്നെ വാരിപ്പുണർന്നു കണ്ണുനീർ ഒപ്പിയെടുത്തു കൊണ്ട് ഓരോന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ട്...


ദേ നോക്ക് പെണ്ണേ നിനക്ക് ചുറ്റുമുള്ള ലോകം അതിൽ നിന്നെ മാത്രം സ്നേഹിക്കുന്നവർ നിന്റെ സന്തോഷം കാണാൻ ആഗ്രഹിക്കുന്നവർ അവരെ ഓർത്തെങ്കിലും കഴിഞ്ഞു പോയ കാര്യം പാടെ മനസ്സിൽ നിന്ന് മായിച്ചു കളഞ്ഞേക്ക്..


ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കണം ഇഷു ദേ അങ്ങോട്ട്‌ നോക്ക് നിന്റെ മൂഡ് ഓഫ് കാരണം എത്ര പേരാണ് വിഷമിച്ചിരിക്കുന്നതെന്ന്....നീ ഹാപ്പിയാണെൽ അവരും ഹാപ്പി...


സോറി ഡാ മാളുവിന്റെ മുഖം മനസ്സിലേക്ക് വന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറ്റിപ്പോയത്. എനിക്കറിയാം എന്നെക്കാൾ വേദന നിങ്ങൾക്കാണെന്ന്... എന്റെ മുഖമൊന്ന് വാടുമ്പോൾ നിങ്ങളുടെ ഖൽബാണ് പിടയുന്നത് എനി വീണ്ടും ഞാനാ പഴയ ഇഷു ആവുമെന്ന് പേടി വേണ്ടാട്ടോ നിങ്ങൾ കൂടെയുള്ള കാലം വരെ എനിക്ക് അങ്ങനെ ആവാൻ കഴിയില്ല അതിന് നിങ്ങൾ സമ്മതിക്കില്ലല്ലോ എനിക്ക് റബ്ബ് തന്ന വില മതിക്കാൻ ആവാത്ത സമ്മാനമാണ് നിങ്ങൾ...


ഐ ലവ് യൂ ഡാാ... .നമ്മളെ സ്നേഹപ്രകടനം കണ്ടു അവർ നോക്കുന്നുണ്ട്...കൈ കൊണ്ട് മാടി വിളിച്ചു... വിളിക്കാൻ കാത്തു നിന്നത് പോലെ എല്ലാം കൂടെ പൊതിഞ്ഞു കെട്ടിവന്നു..


സോറി ട്ടോ ഇത്തിരി നേരത്തേക്ക് ആണെങ്കിലും നിങ്ങളെ മാറ്റി നിർത്തിയതിന് അതുപോലെ നമ്മുടെ ജീവിതത്തിൽ നടന്ന പല കാര്യങ്ങളും നിങ്ങൾക്കറിയില്ല അത് പറയുവാനും ആഗ്രഹിക്കുന്നില്ല..


ഞങ്ങൾ മൂന്ന് ശരീരമാണെങ്കിലും ഒരു മനസാണ് പരസ്പരം മനസ്സ് വായിച്ചെടുത്ത ബന്ധമാണ്... നമ്മൾ തമ്മിൽ അതുകൊണ്ട് തന്നെ എല്ലാം പരസ്പരം പറയാതെ തന്നെ അറിയുന്നവരാണ് മാറ്റി നിർത്തിയതിന് ക്ഷമിക്കണം..


പോടീ പോത്തേ.... അല്ലാടി പോത്തേ ഓണ സെലിബ്രേഷൻ സെന്റി അടിച്ചു തീർക്കാൻ ഉള്ളതാണോ ഡീ വന്നാൽ പ്രോഗ്രാം നടത്താം എല്ലാരും വായോ..


മൈൻഡ് മാറ്റാനുള്ള പരിപാടിയാണ് എന്റെ പൊന്നാര തൊരപ്പന്റെ.


ഫസ്റ്റ് കളി ലെമൺ സ്പൂൺ.. എല്ലാവർക്കും അറിയാല്ലോ അറിയില്ലേൽ പറഞ്ഞു തരാം..


വേണ്ട നമ്മൾക്ക് അറിയാം വേഗമൊന്ന് തുടങ്ങിയാൽ മതി എന്നിട്ട് വേണം ഈ ആഷിയായ പാക്കരന് ഫസ്റ്റ് പ്രൈസ് വാങ്ങാൻ..


കളി തുടങ്ങിയതും ലെമൺ സ്പൂൺ കടിച്ചു പിടിച്ചു രണ്ട് സ്റ്റെപ് നടന്നില്ല അപ്പോയെക്കും ലെമൺ വീണു എന്നിട്ടും അവൻ നിർത്തിയില്ല എന്നിട്ട് ആ സ്ഥലത്ത് എത്തിയതും ഫസ്റ്റ് എന്നും പറഞ്ഞു ആർത്തുവിളിച്ചു..


പോടാ പോത്തേ ഫസ്റ്റ് വാങ്ങിയത് ഹനുമാനെ പോലെ കളി കാഴ്ചവെച്ച ഹനുമാനാണ്. അവനോട് കളിയെ പറ്റി പറഞ്ഞു കൊടുത്തപ്പോൾ ആൾ ഓക്കെയായി..


നെക്സ്റ്റ് മ്യൂസിക് ചെയർ.... കസേരകളിയാണിത് പാട്ട് വെക്കും അത് സ്റ്റോപ്പ്‌ ആവുന്നത് വരെ കളിക്കണം ലാസ്റ്റ് ഞാനും സിംഹവും മാത്രമായി സിംഹത്തിന് ഫ്ലയിങ് കിസ്സും വശ്യമായ നോട്ടവും സമ്മാനിച്ചു നമ്മൾ വിജയിച്ചു..


അതിനുള്ള പണിയെനിക്ക്തിരിച്ചു കിട്ടി കബഡിക്ക് ആ ഹംക്ക് നമ്മളെ പിടിച്ചു പൊക്കി വട്ടം ചുറ്റി എന്നിട്ട് കവിളത്തൊരു കിസ്സും... കാറ്റുപോയ ബലൂൺ പോലെയായി തലക്ക് അടി കിട്ടിയത് പോലെ തോറ്റിട്ട് വന്നു.... ഉമ്മിയും ഉപ്പിയും നോക്കി നിൽക്കെ ആ കള്ള പന്നി കിസ്സ് ചെയ്തപ്പോൾ ഇമ്മേ...


അതിനു ശേഷം നമ്മളെ കണ്ണ് കെട്ടി എല്ലാവരെയും മുമ്പിലായി നിർത്തി എല്ലാരേയും തൊട്ടു നോക്കിട്ട് വേഗം പറഞ്ഞു... സിംഹത്തിന്റെ അടുത്ത് എത്തിയതും അവന്റെ മുഖത്തുനിന്ന് കൈ എടുക്കാൻ തോന്നുന്നില്ല മിഴികളിലൂടെ വിരലോടിച്ചു അവന്റെ താടി തൊട്ടു നിന്നു..


മതി കുരിപ്പേ.. എല്ലാരും ശ്രദ്ധിക്കുന്നുണ്ട് നേരത്തെ തന്നതുപോലെ വേണ്ടെന്നുണ്ടെങ്കിൽ വേഗം പോകാൻ നോക്ക് മനുഷ്യന്റെ കൺട്രോൾ കളയാനായിട്ട് വന്നോളും.. അത് കേൾക്കേണ്ട താമസം പെണ്ണ് ഓടിയിരുന്നു..


അടുത്തത് ഒരു തീപ്പെട്ടി കൊള്ളി കൊണ്ട് എത്ര തിരി തെളിയിക്കും എന്നത്.... ഇവിടെ 15 മെഴുക് തിരിയുണ്ട് ഒരേയൊരു ഒരു matchstick മാത്രമേ യൂസ് ചെയ്യാവു ട്ടോ..


5.7.8.9 അങ്ങനെയാണ് ചിലർക്ക് കിട്ടിയത് ഇഷു ആണേൽ 12 എണ്ണവും പിന്നെ ഒരു അലർച്ചയായിരുന്നു ആാാ എന്നും പറഞ്ഞു തുള്ളി ചാടുവാൻ തുടങ്ങി... അവളെ ഉമ്മി അവളുടെ അടുത്തേക്കും ഉപ്പി അകത്തേക്കും പോയി..


ഓഹോ മോൾ 12 എണ്ണം തെളിയിച്ചപ്പോൾ ഓൺ ദി സ്പോർട്ടിൽ ഗിഫ്റ്റും നടക്കട്ടെ നടക്കട്ടെ മനസ്സിൽ അതും പറഞ്ഞു ഇരുന്നു..


ബുജി അടുത്തേക്ക് വന്നപ്പോൾ അജു എന്താടാ കാര്യം ട്രോഫി എടുക്കാൻ പോയ ഓളെ ഉപ്പിനെ കണ്ടില്ലല്ലോ..


ട്രോഫിയോ ഒന്ന് പോടാ.. ഇഷുന്റെ കൈ പൊള്ളിയതാണ്....


എന്ത് പൊള്ളിയെന്നോ.. അതും പറഞ്ഞു ഓടുവാൻ നിന്നതും....


പടക്കവും പൊട്ടി പൂരവും കഴിഞ്ഞു എന്നിട്ടാണ് അവന്റെ തിരികൊളുത്തൽ... ഇരിക്കെടാ അവിടെ... വന്നു വന്നു നിഷു പോലും എന്നെ നല്ലത് പോലെ ആക്കുവാൻ തുടങ്ങി..


പിന്നെ നടന്ന കളി അടിപൊളിയായിരുന്നു. മനപ്പൊരുത്തം നോക്കൽ ഐഷ് നമ്മളെ പൊരുത്തം ഇന്നറിയാം..


അവൾ ഓരോന്ന് പേപ്പറിൽ എഴുതുന്നതിന് അനുസരിച്ചു ഓരോ എക്സ്പ്രഷനാണ്..

മുടി മാറ്റി ഒതുക്കി പേന കടിക്കുന്നു ഒരു കൈ കൊണ്ട് കഴുത്തിൽ തടവുന്നു ഉഫ്ഫ് ഇതേ പോക്കാണേൽ കെട്ടിപ്പിടിച്ചു ഒരു കിസ്സ് കൊടുത്തു പോകും..


റബ്ബേ നമ്മക്ക് തന്നെ ഈ മൊതലിനെ തരണേ.. കാത്തിരിപ്പിന്ന് വിരാമം ഇട്ടുകൊണ്ട് മാർക്കും വന്നു..


ങേ ഇത്രയും മാർക്കോ.. 10ത്തിൽ 9 മാർക്ക് ശോ എന്നാലും എന്താവും തെറ്റിയത് ആ ഏതായാലും പറയുമല്ലോ അപ്പൊ അറിയാം..


ഓ ഈ കുരിപ്പ് പുറകെ തന്നെയുണ്ടല്ലോ ഒന്ന് സമാധാനത്തിൽ പ്രേമിക്കാനും സമ്മതിക്കില്ല വെച്ചാൽ.. നിഷു തെണ്ടിക്ക് 8 മാർക്ക്..


നിങ്ങളിൽ നിന്ന് 1 മാർക്ക് കൊണ്ടു പോയ വില്ലൻ ആരാണെന്ന് നോക്കാം. ചോദ്യം.. നിങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും.? (രണ്ടിനും കൂടി ഒരേയൊരു ആൻസർ ആയിരിക്കണം കാരണവും പറയണം..)


ഇഷു എഴുതിയത് "ഇരുട്ട് ".. ഇരുട്ടിനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ഇരുട്ടിനോടാണ് ഞാൻ എന്റെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെച്ചത്.. അതുപോലെ ഒരുപാട് പേടിയുമാണ് ഞാൻ കാണാൻ ആഗ്രഹിക്കാത്ത മുഖങ്ങൾ ആ ഇരുട്ടിൽ മിന്നിമറയും..


എന്റേത് എന്താ നോക്കാം അല്ലെ... "എന്റെ പെണ്ണ് "

എന്റെ ജീവനേക്കാളേറെ ഇന്ന് ഞാൻ സ്നേഹിക്കുന്നത് എന്റെ പെണ്ണിനെയാണ്. എന്നിൽ നിന്ന് തുടിക്കുന്ന ഹാർട്ട് ബീറ്റ് പോലും അവൾക്ക് വേണ്ടിയാണ്... അവളുടെ പേര് മാത്രമാണ് മന്തിക്കുന്നത്... അതുപോലെ ഇടക്കുള്ള സ്വഭാവം കാണുമ്പോൾ കടലിൽ മുക്കിക്കൊന്ന് തുണ്ട് തുണ്ടായി വെട്ടിനുറുക്കി കാക്കക്കും പട്ടിക്കും ഇട്ട് കൊടുത്താലോ എന്ന് വരെ ചിന്തിച്ചു പോകും..


അത് വായിച്ചതും നമ്മളെ അലവലാതി ഫ്രണ്ട്സ് വാ പൊത്തി ചിരിച്ചുകൊണ്ട് ഇഷുനേ നോക്കി എന്നിട്ട് കണ്ണുകൊണ്ട് എന്നോട് അവളെ നോക്കുവാൻ എന്നെ കൊന്നാലും ഞാൻ നോക്കില്ല..


തനി കള്ളിയങ്കാട്ടു നീലി എന്ന രക്തരക്ഷസിയുടെ നോട്ടമായിരിക്കും എനിക്ക് പേടിയാ ഞാൻ നോക്കൂലാ... ചിണുങ്ങി കൊണ്ട് അജുവിനോട് പറഞ്ഞതും അതുക്കും ഭീകരം ആണ് മോനെ നിന്റെ കഥ കഴിഞ്ഞു..


110ന്റെ ബൾബ് പ്രകാശിച്ചത് പോലെ നമ്മളെ പല്ലിനെ പ്രകാശിപ്പിച്ചു അസ്സലൊരു ചിരി അങ്ങ് കൊടുത്തു....


പഹയത്തി തുറിച്ചു നോക്കുകയാണ് ഹൗ ഓളെ ആ നോട്ടം കണ്ടാൽ ജീവിതത്തിൽ ഒരിക്കലും ഈ മൊതലിനെ സ്വന്തമാക്കാൻ തോന്നില്ല എന്ന് ഞാൻ പറയില്ല ഇപ്പൊ തന്നെ വീട്ടിലേക്ക് കൊണ്ടു പോയാലോ എന്നാണ്..


മ്മ്മ്മ് നീ ഒന്ന് അവളുടെ അടുത്തേക്ക് പോ ഇപ്പൊ തന്നെ കൂടെ വരും..


എന്റെ അള്ളോഹ് നമ്മളില്ലേ ലവൾ രാക്ഷസിയാണ്... എല്ലാവരും ഉള്ളത് നമ്മളെ ഭാഗ്യം ഞാൻ കടലിൽ മുക്കി കൊല്ലുന്നതിനു പകരം ഒലക്കകൊണ്ട് അടിച്ചാവും ഓൾ എന്നെ കൊല്ലുന്നത്..


അതും കഴിഞ്ഞു കിടുക്കാച്ചി പ്രോഗ്രാം ഉണ്ടായി ഗുസ്തി... ഫൈനൽ ഞാനും ഇഷുവും മാത്രം അവൾ കുറെ മുങ്ങുവാൻ നോക്കി അവളെ ഒറ്റക്ക് കിട്ടിയ ചാൻസ് ആരേലും പാഴാക്കുമോ പിടിച്ചില്ലേ..


അയ്യോ എണീറ്റു പോടാ പട്ടി എന്റെ നടു... എന്തൊരു മുടിഞ്ഞ വെയിറ്റാണ് ഡാ ദിവസവും അമ്മിക്കല്ലാണോ കേറ്റുന്നത്... അള്ളോഹ് എണീറ്റു പോടാ കോപ്പേ എന്റെ നടു..


ഒരു കൂസലുമില്ലാതെ ചുണ്ടിൽ ചെറു പുഞ്ചിരിയും കണ്ണുകളിൽ വശ്യമായ നോട്ടവും... റബ്ബേ എന്റെ കഥ കഴിഞ്ഞു ഈ സിംഹം എന്തിനാ ഇങ്ങനെ നോക്കുന്നെ..


അല്ല മക്കളെ ഇങ്ങനെ കിടന്നാൽ മതിയോ ജയിക്കുകയൊന്നും വേണ്ടേ.... മതി കണ്ണുകൾ തമ്മിൽ കഥ പറഞ്ഞത്..... എട്ടുംപൊട്ടും അറിയാത്ത ലവർ പോലുമില്ലാത്ത ഒരു കൊച്ചു സുന്ദരൻ ഇവിടെയുള്ളതാണ് ആാാ എന്റെ മുമ്പിൽ വെച്ചു ഇങ്ങനെയൊന്നും പാടില്ല... എനിക്കെന്തേലും സംഭവിച്ചാൽ നിങ്ങളാവും ഉത്തരവാദി.. എന്ന് ഹനുമാൻ പറഞ്ഞതും.


ഞാനും സിംഹവും ഒരുപോലെ അവനെ നോക്കി പിന്നെ പരസ്പരം നോക്കി ചിരിക്കുവാൻ തുടങ്ങി കണ്ണും കണ്ണും ഉടക്കിയപ്പോൾ കുറച്ചു ടൈം അങ്ങനെ കിടന്നു ബോധം വന്നത് പോലെ അവനെ തള്ളി മാറ്റി എഴുന്നേറ്റു ഓടി..


ഫുഡ് കഴിക്കുവാൻ വിളിച്ചതും എല്ലാവരും ഫ്രഷായി ഫുഡ് കഴിക്കാൻ ഇരുന്നു എന്റെ തൊട്ടടുത്തു തന്നെ സിംഹവും..


നേരത്തെ പൊള്ളിയ കൈയെടുത്തു അവന്റെ കാലിന്റെ മുകളിൽ വെച്ചു ഞെട്ടി തരിച്ചു നോക്കിയപ്പോൾ പഹയൻ സൈറ്റ് അടിച്ചു ചിരിക്കുന്നു.ഇവനെ കൊണ്ട് വയ്യ...


രാത്രി എല്ലാവരും കിടന്നു ഉറക്കം വരാത്തതുകൊണ്ട് ബാൽക്കണിയിലേക്ക് വിട്ടു..


"ഖൽബിന്റെ കിതാബിൽ മറവിക്ക് പിടികൊടുക്കാത്ത ഒരുപാട് ഓർമ്മകളുണ്ട് കണ്ണിനെ ഈറനണിയിക്കുന്നതും എത്രകാലം പിന്നിട്ടാലും മായാത്ത ഓർമ്മകൾ.." അങ്ങനെയുള്ള ഓർമ്മകളെ കൂട്ടുപിടിച്ചു നിലാവിനെ നോക്കി നിൽക്കുമ്പോഴാണ് ദേവുവും സനയും വന്നത്....

എന്താ നിങ്ങൾക്ക് ഉറക്കമില്ലേ പോയി കിടന്നോ ഞാൻ കുറച്ചു കഴിഞ്ഞു വന്നോളാം..


ഒരുമിച്ചു പോവാം നീയില്ലാതെ ഉറക്കം വരുന്നില്ലടി.. രണ്ടും ഒരുമിച്ചു പറഞ്ഞു എന്റെ തൊട്ടടുത്തു വന്നിരുന്നു..


ഈ ഓർമ്മകൾ വല്ലാതെ അങ്ങ് ഇടങ്ങേർ ആക്കും അല്ലേടാ.... എത്രമാത്രം അകറ്റാൻ ശ്രമിച്ചാലും അട്ടപറ്റിയത് പോലെ കൂടെ ഉണ്ടാവും... എത്ര ഫോർമാറ്റ്‌ ചെയ്താലും ഒരു വിരുന്നുകാരെ പോലെ വന്നോളും..(ദേവു )


ചില ഓർമ്മകൾ അങ്ങനെയാണ് എത്ര മറക്കാൻ ശ്രമിച്ചാലും അത് നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും, എന്ന് കരുതി ജീവിതം കഴിഞ്ഞു പോയ ഓർമ്മകൾക്ക് മാത്രം വിട്ടുകൊടുക്കരുത് ഇനിയുള്ള ജീവിതം സന്തോഷത്തോടെ ജീവിക്കണം..(സന)


അതേടാ ജീവിക്കണം സന്തോഷത്തോടെ.. മറവി ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഭൂമിയിൽ അവശേഷിക്കുന്ന കരപോലും കടലായി മാറിയേനെ....


കുറച്ചു കഴിഞ്ഞു ഞങ്ങളെ കാണാത്തതുകൊണ്ട് നൂറയും വന്നു പിന്നെ മൂന്നുപേരും കൂടെ ഗെയിം കളിച്ചു നമ്മൾ വീണ്ടും നിലാവിനേ നോക്കി നിന്നു..


ട്ടോ..... ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ സിംഹം...

പേടിപ്പിച്ചു കളഞ്ഞല്ലോടാ കോപ്പേ....


ഈൗൗൗൗൗൗ പേടിച്ചു പോയോ അതിനു വേണ്ടി അല്ലെ വന്നതും....


പോടാ പോത്തേ..


പെണ്ണേ നിനക്ക് കൂടുന്നുണ്ട് ട്ടോ....


എന്താടാ തെണ്ടികളെ എപ്പോ നോക്കിയാലും പുറകെ വരുന്നെ.. ബാക്കി ടിംസിനെ നോക്കി ചോദിച്ചതാണ് സിംഹം..


നിന്നെ വിശ്വ സിക്കാൻ പറ്റില്ല എന്തെങ്കിലും എടാകൂടം ഒപ്പിച്ചാലോ അതല്ലേ എന്നും പുറകെ വരുന്നത്.... എട്ടുംപൊട്ടും തിരിയാത്ത single pasanga ആയ ഞാനൊക്കെയുള്ളതാ..(ഹനുമാൻ)


തുടങ്ങി ഓന്റെ ഒരു സിംഗിൾ ഒന്ന് പോടാ കോപ്പേ...ബാക്കി എല്ലാവരും മിംഗിൾ ആണല്ലോ.... ഹാദി കലിപ്പിലായി അവനിട്ടൊന്ന് കൊടുത്തു..


അതിനിടയിലാണ് സനയും അജുക്കായും ലോക കത്തിയടി..

എന്റെ നെഞ്ചാകെ നീയല്ലേ... (അജുക്ക)


എന്റെ ഉന്മാദം നീയല്ലേ...അജുക്കാനെ പാടുവാൻ സമ്മതിക്കാതെ ഞാൻ കേറി പാടി..


നിന്നെ അറിയാൻ ഉള്ളു നിറയാൻ....

ഒഴുകി ഒഴുകി ഞാൻ എന്നുമെന്നും ഒരു പുഴയായി... സന...എൻ സന... ബാക്കി എല്ലാരും ഒരുമിച്ചു പാടി..


അലവലാതികൾ മര്യാദയ്ക്ക് റൊമാന്റിക് ആവാൻ പോലും സമ്മതിക്കില്ല എന്ന് വെച്ചാൽ കഷ്ടമുണ്ട് ട്ടോ...  പിന്നെ അവിടെ വഴക്ക് ആയിരുന്നു..


അവരിൽ നിന്നു കുറച്ചു മാറി നിലാവിനെ തന്നെ നോക്കി നിന്നു..


എന്തോയൊന്ന് ഇഷുന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് അതാണ് അവളിങ്ങനെ... എല്ലാത്തിനും ഫസ്റ്റ് അവളായിരുന്നു ഉണ്ടാവാ ആ വീഡിയോ കണ്ടതിനു ശേഷം അവളാകെ മാറി ഒന്നിന്നും ഒരു ഉഷാറില്ല..


എത്ര പുറമെ ചിരിച്ചു നടന്നാലും അവളുടെയുള്ളിൽ ഒരുപാട് സങ്കടങ്ങളുണ്ട് അവളുടെ മനസ്സിനെ കീറിമുറിക്കുന്ന എന്തോ ഒന്ന്... കണ്ടു പിടിക്കണം ഈ സായുന് ആ പഴയ കാന്താരി ഇഷുനെയാണ് ജീവന്റെ പാതിയായി വേണ്ടത്... ഓരോന്ന് മനസ്സിൽ കണക്കു കൂട്ടി....


ദൂരെ കിഴക്കുദിച്ചേ.. ഇഷുവിന്റെ പൂർണ നിലാവ്.. ഞാനിന് എടുത്തുവെച്ചേ എന്റെ ഖൽബിന്റെ കൊട്ടാരത്തിൽ... എന്നും പാടി അവളുടെ അടുത്തേക്ക് പോയി..


എന്താ നോക്കുന്നെ... 


നിലാവിനെ.. ഇത് നോക്കി നിൽക്കാൻ ഒരു പ്രേത്യേക ഭംഗിയാ.... മനസ്സിനും ശരീരത്തിനും ഒരു പോലെ വേദനയുണ്ടാവുമ്പോൾ ഇവിടെ വന്നു ഈ നിലാവിനെയൊന്ന് നോക്കിയാൽ മതി എല്ലാ സങ്കടങ്ങളും മാറും.. ഒരുപാട് കഥകൾ പറഞ്ഞു തരും.. നമ്മളെക്കാൾ പ്രതിസന്ധികൾ തരണം ചെയ്തവരുടെ കഥ അവരുടെ നോവിന്റെ കഥ... ആാാ കഥ കേൾക്കുമ്പോൾ ഞങ്ങളുടേത് ഒന്നും ഒന്നുമല്ല അത്രക്ക് മനോഹരമായകഥകൾ ആവും അവ... പുഞ്ചിരിച്ചു നിൽക്കുന്ന നിലാവിനെ നോക്കി നിൽക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിർമഴയാണ്..നിലാവിനെ നോക്ക് നമ്മളെ നോക്കി പുഞ്ചിരിക്കുന്നത് എന്തൊരു ഭംഗിയാ...


എന്താ പെണ്ണേ നിനക്ക് പറ്റിയത് നീ ഇങ്ങനെ ഒന്നുമല്ലായിരുന്നല്ലോ.... ആ വീഡിയോ കണ്ടതുമുതൽ നീ ഡൌൺ ആണ് അതിന് മാത്രം എന്താണ് അതിലുള്ളത് നിന്റെ ജീവിതത്തിൽ സംഭവിച്ചത് തന്നെയല്ലേ അതിന് ശേഷം നീ എത്ര ഹാപ്പിയായിരുന്നു....ഇപ്പൊ എന്തുപറ്റി...


അതുതന്നെ ഞങ്ങൾ അറിയാൻ പറ്റാത്ത കാര്യമാണോ.? നീ എത്ര ഒന്നുമില്ലെന്ന് പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല നിന്റെയുള്ളിൽ എന്തൊക്കെയോ നിന്നെ വീർപ്പുമുട്ടിക്കുന്നുണ്ട്... (ബുജി)


നീ നമ്മളുടെ പഴയ വായാടി ഇഷു അല്ല... അന്നത്തെ ആ ഇൻസിഡന്റ് കാരണം നീ ആകെ മാറിയിരിക്കുന്നു.... നമ്മൾക്ക് ആ പഴയ ഇഷുനെ മതി. (പക്കാരൻ)


ഞങ്ങളോട് പറയാൻ പറ്റുമെങ്കിൽ മാത്രം പറയാം.... നിർബന്ധിക്കില്ല നിന്റെ ആങ്ങളയായിട്ട് ഞങ്ങളെ കണ്ടുവെങ്കിൽ മാത്രം മതി.. (അജു)


അജുക്ക ഒന്നിങ്ങു വന്നേ.... സന അവിടെ നിന്നു അജൂനെ കൂട്ടിപ്പോയി എന്തൊക്കയോ പറഞ്ഞു..


ഇഷുന്റെ കണ്ണുകൾ ചാലിട്ടൊഴുകാൻ വെമ്പൽ കൊള്ളുന്നുണ്ട്.... അവളറിയാതെ അവളുടെ ഒരു മിഴിനീർ തുള്ളി കവിളിനെ മുത്തമിട്ടു കഴിഞ്ഞു..


പോയി കിടന്നുറങ്ങടി കോപ്പേ അവളുടെ ഓരോ ഭ്രാന്ത്.. പാതിരാ നേരത്താണോടി നിന്റെ നിലാവിനെ പ്രണയിക്കൽ...അവളും അവളുടെ നിലാവും പോടോ...(അജു)


പോവാൻ പറയാൻ കാത്തു നിന്നത് പോലെയായിരുന്നു വേഗം ഓടിയത്... ഓടുമ്പോൾ .."നിലാവ് രാത്രിയല്ലാതെ ഉച്ചയ്ക്ക് വരുമോ അജൂക്ക..."  എന്ന് ചോദിക്കാനും മറന്നില്ല..


ഡാാ എന്തിനാ സന വിളിച്ചത്..


അത് ഇഷുവിനോട് ഇതിനെ കുറിച്ചൊന്നും ചോദിക്കരുതെന്ന് പറയാൻ... അവളുടെ മനസ്സിലിപ്പോ പഴയ ഓർമ്മകളേയുള്ളൂ അത് അവളെത്തന്നേ മാറ്റിമറിച്ചേക്കും എന്നും പറഞ്ഞു... അവൾ ഓർക്കാൻ കൂടി ആഗ്രഹിക്കാത്ത കാര്യമാണ് ആ വീഡിയോ കണ്ട നേരം അവളുടെ മനസ്സിലേക്ക് വന്നതെന്ന്.. ഇന്ഷാ അള്ളാഹ് സമയം കിട്ടുമ്പോൾ അവർ തന്നെ എല്ലാം പറഞ്ഞു തരും അതുവരേക്കും ആരും ഒന്നും ചോദിക്കേണ്ട..


എല്ലാവരും പോയപ്പോ എന്റെ മനസ്സാണെങ്കിൽ ആ കാര്യം അറിയാത്തത് കൊണ്ടുള്ള വേവലാതിയും.... എന്താവും ഇഷുനെ ഇങ്ങനെ വേട്ടയാടുന്നത് കണ്ടുപിടിച്ചു വേരോടെ പിഴുത് കളയണം...


സിംഹത്തെ കാത്തിരിക്കുന്നത് അതിലും വല്യ സങ്കടം ആണെന്ന് അറിയാതെ അവനും നിദ്രയെ പുൽകി..


അള്ളാഹു അക്ബർ അള്ളാഹു അക്ബർ... 

ലാ ഇലാഹാ ഇല്ലള്ളാഹ്..... 


മൊഞ്ചേറും സുബ്ഹ് ബാങ്കിന്റെ നാദം കേട്ടുകൊണ്ടുള്ള ഈ പുലരി എനിക്ക് ഒത്തിരി സന്തോഷം നൽകണേ നാഥാ. കഴിഞ്ഞു പോയ ഓർമ്മകളിൽ നിന്നും എനിക്കൊരു മോചനം തരണേ റഹ്മാനെ. ഓർമ്മകൾ എന്റെ കണ്ണുകളെ അന്തിയുറങ്ങാൻ പോലും സമ്മതിച്ചില്ല. സുബഹി നിസ്കാരം കഴിഞ്ഞ് കൈകൾ മുകളിലേക്കുയർത്തി സൃഷ്ടാവിനോട് മനസ്സുരുകി പ്രാർത്ഥിച്ചു...


പ്രകൃതി ഭംഗി ആസ്വദിക്കാനായി ഊഞ്ഞാലിനെ ലക്ഷ്യം വെച്ച് നടന്നു... ഊഞ്ഞാലിൽ കിടന്ന് ഓരോന്ന് ചിന്തിക്കുമ്പോഴാണ് സിംഹം വന്നത്... 


നിലാവുണ്ടോയെന്ന് നോക്കുന്നതാണോ അതോ ഇനി ഉച്ചക്ക് വരുമോയെന്ന് ചോദിക്കാനാണോ ഇപ്പോ ഇവിടെയൊരു വരവ്...

അവളെ ചൂടാക്കാൻ വേണ്ടിയാണ് അവനത് ചോദിച്ചത്.


നിലാവിനെ ആരെങ്കിലും പ്രണയിച്ചു പോവുമോയെന്ന് കരുതിയാണ് മേഘങ്ങൾ നിലാവിനെ പൊതിഞ്ഞു കൊണ്ടുപോകുന്നത്... ദേ അങ്ങോട്ട് നോക്കിയേ മേഘത്തിന്റെ സ്നേഹം.... ദേ മനുഷ്യാ എന്റെ മുഖത്ത് നോക്കാനല്ല പറഞ്ഞേ ദേ അങ്ങോട്ട് നോക്കടാ കാട്ടു സിംഹമേ... ഓഹോ വിളിക്കേണ്ട പേര് വിളിച്ചാലേ നീ നോക്കൂ അല്ലേടാ..


ഈൗൗൗൗൗൗ..... അത് പിന്നെ ആ മേഘങ്ങളെയും നിലാവിനെക്കാളും മൊഞ്ചുള്ള മുഖം നിന്റെയാണെന്ന് തോന്നി അതാ ഒരുനിമിഷം നോക്കി പോയത്...


മ്മ്മ്മ്മ്മ്......


ദേ പെണ്ണേ അധികം മൂളല്ലേ ഒറ്റ ചവിട്ട് വെച്ചു തരും...


ആയിക്കോട്ടെ മഹാരാജ എനി വാ തുറക്കുന്നില്ല പേരെ...


അയ്യോ അത്രക്ക് കടുത്ത തീരുമാനം എടുക്കല്ലേ എന്റെ പെണ്ണേ... മഞ്ഞു കൊണ്ട് ഇവിടെ നിൽക്കുകയാണോ അകത്തേക്ക് വരുന്നില്ലേ പെണ്ണേ...


ഇപ്പോഴില്ല ഇവിടെ നിന്ന് സൂര്യോദയം കാണാൻ നല്ല ചേലാണ്... നിലാവിനെ കാണുവാൻ കുളിച്ചൊരുങ്ങി സുന്ദരകുട്ടപ്പനായി വരും അതിനെ മേഘങ്ങൾ പൊതിഞ്ഞു കൊണ്ടുപോയതറിയാതെ അത് വരുന്നതും നോക്കി നിൽക്കും പിന്നെ അതിന്റെ ദേഷ്യം ഫുൾ ചൂടായി വർഷിക്കും... നിലാവിനോടുള്ള പ്രണയം കൊണ്ടാണ് അത് നമ്മൾക്ക് ചൂട് തരുന്നത്..


എന്റെ സൈക്കോ പെണ്ണേ മതി നിന്റെ തലതിരിഞ്ഞ സാഹിത്യം... എനിക്ക് കാല് വേദനിക്കുന്നു ഞാനും ഇവിടെ.... അവളുടെ വഴക്ക് പ്രതീക്ഷിച്ചു കൊണ്ട് ബാക്കി പറയാതെ അവളെയൊന്ന് നോക്കി..


ആദ്യം സമ്മതിച്ചില്ല പിന്നെ സഹതാപത്തോടെയുള്ള നോട്ടം സമ്മാനിച്ചു കൂടെ കൊഞ്ചി കൊണ്ടുള്ള ചോദ്യവും മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു..


നീ ഇന്നലെ ഉറങ്ങിയില്ലേ പെണ്ണേ.?


 ആഹാ ഉറങ്ങി എന്തെ അങ്ങനെ ചോദിച്ചേ...

ഇഷു നീ കള്ളം പറയേണ്ട നിന്റെ കണ്ണുകൾ സത്യം പറയുന്നുണ്ട് നിന്റെ മുഖം നോക്കിയാൽ നിന്റെ മനസ്സ് വായിച്ചെടുക്കാൻ കഴിയും...


മൗനത്തെ കൂട്ടുപ്പിടിച്ചു വിദൂരതയിലേക്ക് കണ്ണും നട്ട് അവൾ കിടന്നു... ഞാൻ കൂടുതൽ ചോദിക്കാനും പോയില്ല ഞാനും മൗനം പാലിച്ചു കിടന്നു.... ഇപ്പൊ ഞാൻ മൗനം പാലിച്ചാലും ഒരു ദിവസം എല്ലാം കണ്ടുപിടിച്ചു വേരോടെ പിഴുതെറിയും.. ഒരു പിരി ലൂസുള്ള ഇഷുനെയാണ് എനിക്കിഷ്ടം..


അവൾ സുഖനിദ്രയിലാണ് അവളെ നോക്കി അങ്ങനെ കിടന്നപ്പോ എപ്പോഴോ ഞാനും നിദ്രയെ പുൽകി..


നമ്മളെ ഉണർത്തിയത് പ്രഭാത സൂര്യനായിരുന്നു.... ഇഷു പറഞ്ഞതു പോലെ നിലാവിനെ കാണാത്ത ദേഷ്യം നമ്മളെ കൊള്ളെയാണ് തീർക്കുന്നത്.. ഇഷു കണ്ണുതുറന്നു എന്നെയൊ lന്ന് നോക്കി നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചതും പെണ്ണ് കണ്ണുകൾ അടച്ചു..


എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഒരു കൈ കൊണ്ട് ഷർട്ടിൽ പിടിച്ചാണ് പെണ്ണിന്റെ കിടത്തം... ഞാൻ ഒന്നുടെ എന്നിലേക്ക് ചേർത്തു കിടത്തി..


അവൾ വീണ്ടും കണ്ണുകൾ തുറന്നു ബോധം വന്നതുപോലെ ചാടിയെഴുന്നേറ്റു ഊരയും കുത്തി ദേ കിടക്കുന്നു തറയിൽ..


എന്റെ ഉമ്മാാാ എന്റെ നടു ആഹു എന്നാ വേദനയാ.. ചിരിക്കുന്നോടാ ദുഷ്ടാ.... കോപ്പ് വീണ്ടും പൊട്ടിച്ചിരിക്കുന്നത് നോക്കിയേ നിനക്ക് ഞാൻ തരാട്ടോ....  സകല ശക്തിയുമെടുത്തു അവനെയും നിലത്തിട്ടു..


അവനെയും കളിയാക്കി കുറെ ചിരിച്ചു.. പക്ഷേ അവളുടെ ചിരിയും കളിയും കണ്ടപ്പോൾ മതി മറന്നു അതിൽ മയങ്ങി വീണു... അവൾക്കാണേൽ അവന്റെ നോട്ടം കണ്ടപ്പോൾ ചടപ്പ് വന്നു അവിടെ നിന്ന് എസ്‌കേപ്പായി ചെന്നു പെട്ടതോ അലവലാതിസിന്റെ മുമ്പിലും..


ഛെ വേണ്ടായിരുന്നു തെണ്ടികൾ കളിയാക്കി കൊന്നു.. അജുക്ക മാത്രം കലിപ്പിലാണ് വേറൊന്നും കൊണ്ടല്ലട്ടോ സനയുടെ അടുത്തേക്ക് റൊമാൻസും കൊണ്ട് പോകുമ്പോൾ അതിനെ വളച്ചൊടിച്ചു അവന്റെ കൈയിൽ തന്നെ 10തായി വെച്ചു കൊടുക്കുന്നതല്ലേ അതിന്റെ കലിപ്പാണ്..


നമ്മളെ മുമ്പിൽ കീരിയും പാമ്പും ഒറ്റക്ക് ആണേലോ ഒടുക്കത്തെ റൊമാൻസ്... ബാക്കിയുള്ളവർക്ക് ഒന്ന് റൊമാൻസാൻ പോയിട്ട് റോ തന്നെ ആവാൻ പറ്റില്ല.. നിങ്ങൾക്കൊക്കെ എന്തുമാവാം ഞാൻ എന്റെ പെണ്ണിനേയും കൊണ്ട് ഒളിച്ചോടുവാ...

ഇല്ലാത്ത ദേഷ്യം മുഖത്ത് ഫിറ്റ് ചെയ്തു അജു പറഞ്ഞു..


എല്ലാവരുടെയും കളിയാക്കൽ അൺസഹിക്കബിൾ ആയപ്പോ നമ്മൾ വേഗം മുങ്ങി..


ഡീയെ.. പൂമുഖത്തേക്കൊരു മിൽക്ക് ടീ വേഗം കൊണ്ടുവന്നാലും എനിക്ക് മാത്രം അല്ലാട്ടോ എല്ലാവർക്കും വേണം...  അവൾ പോകുമ്പോൾ ബുജി വിളിച്ചു പറഞ്ഞു..


പോയേ.... എനിക്കൊന്നും വയ്യ വേണേൽ രണ്ട് ഉമ്മിസ് അകത്തുണ്ട് അവരോട് പറഞ്ഞോ ട്ടോ എന്നെകൊണ്ട് പറ്റില്ല..


ഡീ കോപ്പേ അതിന് അവരില്ല.... നിഷുനെ കാണിക്കുവാൻ പോയി നിന്റെ ഉമ്മിക്ക് സ്കൂളിൽ എന്തോ അത്യാവശ്യമുള്ളത് ഉമ്മിയും പോയി.... നീ ഇവിടെ സുഖനിദ്രയിൽ ആയത് കൊണ്ടാണ് ഒന്നും അറിയാതെ നിന്നത് അല്ലേടാ അജുവേ...


അത് തന്നെ ഒടുക്കത്തെ സുഖനിദ്ര.... വിരുന്നുകാരെ സൽക്കരിക്കേണ്ട ചുമതല നിനക്കാണ് അതുകൊണ്ട് പൊന്നുമോൾ പോയി അജുക്കക്ക് അടിപൊളി മിൽക്ക് ടീ കൊണ്ടു വായോ..


മിൽക്ക് ടീ ഇല്ല വേണേൽ ബ്ലാക് ടീ തരാം...


അതാണേൽ അത് എന്തേലുമെന്ന് കിട്ടിയാൽ മതി നിന്റെ.... വിം ഐറ്റം ആവാതെ നിന്നാൽ തന്നെ ഭാഗ്യമാണ് മോളെ..


ദേ തൊരപ്പ ഇക്കാ ആണെന്ന് ഞാൻ നോക്കില്ല സൈനൈഡ് കലക്കി തരും... വേണ്ടേൽ കളിയാക്കാതെ നിന്നോ എല്ലാരോടും കൂടിയാണ് ട്ടോ..


അവൾ അകത്തേക്ക് പോയതും അവരുടെ കണ്ണ് വെട്ടിച്ചു നമ്മളും വിട്ടു..


പകച്ചു പണ്ടാരമടങ്ങി പോയി ടാബ് നോക്കി ബ്ലാക്ക് ടീ ഉണ്ടാക്കുന്ന ആദ്യ പെണ്ണ് ഇവളായിരിക്കും... ഓഹോ ഭാഗ്യം മിൽക്ക് ടീ ക്ക് വാശി പിടിക്കാത്തത് മിൽക്കിന് പകരം മോര് ആവും യൂസ് ആക്കുക.. ഇമ്മേ റബ്ബ് കാത്തു ഒരായിരം സ്തുതി..


അവളുടെ ഷോൾഡറിലൂടെ കൈയിട്ട്  കവിളത്തു കിസ്സ് കൊടുത്തു പെണ്ണ് തൊള്ളയും തുറന്നു കണ്ണുമിഴിച്ചു നോക്കുന്നുണ്ട്..


ഞാൻ ഇപ്പോഴും അവളുടെ കവിളിൽ നിന്ന് മുഖമെടുത്തില്ല.... മുഖമെടുക്കുവാൻ പോയതും പെണ്ണ് എന്റെ നേരെ മുഖം തിരിച്ചതും ഒരുമിച്ചായതുകൊണ്ട് ചുണ്ടുകൾ തമ്മിൽ കഥ പറഞ്ഞു.. അവളിൽ നിന്ന് വിട്ടുനിന്നതും പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അത് കണ്ടപ്പോൾ എന്റെ നെഞ്ച് ഒന്ന് കാളി..


നേരത്തെ എന്നെ കളിയാക്കി ചിരിച്ചില്ലേ അതിനുള്ള പണിഷ്മെന്റ് മനസ്സിലായോ എനി കളിക്കുമ്പോൾ ഇതൊന്ന് ഓർത്താൽ മതി ട്ടോ..


എന്നും പറഞ്ഞു അവിടെ നിന്നും വേഗം പോന്നു... അവളുടെ കണ്ണുനീർ കാണാൻ വയ്യ.. ചെയ്യണമെന്ന് കരുതിയതല്ല സംഭവിച്ചു പോയി സോറി പെണ്ണേ ക്ഷമിച്ചേക്ക് ട്ടോ നീ എന്റെ ആണെന്ന് ഇടയ്ക്കിടെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ വേണ്ടിയാ സോറി ഡാ... കല്യാണം കഴിഞ്ഞാൽ പലിശ സഹിതം തിരിച്ചു തന്നാൽ മതി... അവളോട് പറയാൻ ആഗ്രഹിച്ച വാക്കുകൾ മനസ്സിൽ പറഞ്ഞു..


വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നേരം കൂട്ടി.... അതിന് ശേഷം പെണ്ണ് എന്റെ മുഖത്തേക്ക് നോക്കുന്നില്ല.... ആകപ്പാടെ ചടച്ചപ്പോൾ അവളെ റൂമിലേക്ക് പോയി നോക്കി അവിടെ അവൾ ഇല്ലായിരുന്നു... ചുമ്മാ ചുറ്റിലും ഒന്ന് നോക്കിയപ്പോ അവളെ ഡയറി കിട്ടി... സൈക്കോ പെണ്ണിന്റെ വരികൾ വായിച്ചു ചിരിച്ചു കൊണ്ടു അടുത്ത പേജ് മറിച്ചതും അതിലെ വരികൾ കണ്ടു കണ്ണിൽ ഇരുട്ട് കയറി തുടങ്ങി..


എന്റെ ഖൽബിന്റെ കിതാബ്.... ആരും കാണാതെ ഒളിപ്പിച്ചുവെച്ച എന്റെ മുഹബ്ബത്തിന്റെ കിതാബ്..


പെരുത്ത് മുഹബത്താണ് നിന്നോട്.. നിന്നോടുള്ള എന്റെ പ്രണയം എങ്ങനെ വർണ്ണിക്കണമെന്ന് എനിക്കറിയില്ല വർണ്ണനകൾക്കും അപ്പുറമാണ് നിന്നോടുള്ള എന്റെ പ്രണയം... എനിക്കറിയില്ലെടാ അക്ഷരങ്ങൾ കൊണ്ട് നിന്നെ വർണ്ണിക്കുവാൻ.. തൂലിക പോലും വാചാലമാകുന്നു നീയെന്ന സ്നേഹത്തെക്കുറിച്ച് എഴുതുമ്പോൾ..

എന്റെ സ്നേഹത്തിന്റെ ആഴം അളക്കുന്നതും കടൽത്തീരത്തെ മണൽ തരികൾ എണ്ണുന്നതും ഒരുപോലെയായിരിക്കും.. അത്രമേൽ ഇഷ്ടമാണ് എനിക്ക് നിന്നെ.... എന്റെ ജീവനേക്കാളേറെ ഇന്ന് ഞാൻ നിന്നെ സ്നേഹിക്കുന്നു.. കാത്തിരിപ്പാണ് നിനക്ക് വേണ്ടി...


ഇഷ്ഖിനാൽ പണിത മുഹബ്ബത്തിന്റെ മാണിക്യ കൊട്ടാരം കണ്ടിടാൻ... നമ്മളുടേതായ പ്രണയ സാഫല്യത്തിനായി നെയ്തുകൂട്ടിയ സ്വപ്നങ്ങളും ജീവിതവും സാക്ഷാത്ക്കരിക്കാൻ വേണ്ടി നിന്റെ വരവും കാത്തു ഞാൻ നിൽപ്പൂ......


ഞാനും നീയും നമ്മളാകുന്നതോടെ നമ്മളുടെ പ്രണയം പൂർണ്ണതയിലെത്തും....


അസ്ഥിക്ക് പിടിച്ച പ്രണയമാണ് എനിക്ക് നിന്നോട്...


You are my greater joy....

U are my life......You are my love....you are my life......

You are my only mine...

I Love U... 

love you so much my sweet heart...


" ZAIN ADAM "


ആ പേര് വായിച്ചതും എന്റെ കണ്ണുകളിൽ ഇരുട്ട് കയറി തുടങ്ങി.... തല ചുറ്റുന്നത് പോലെ ഭൂമി പിളർന്നു താഴേക്ക് പോയെങ്കിലെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി.... എന്റെ മനസ്സിനെ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല...


എന്റേതെന്നു കരുതി സ്നേഹിച്ച പെണ്ണിന് മറ്റൊരാളെ ഇഷ്ടമാണെന്ന് ആണോ..?


നോ........ ഇല്ല ഇത് സത്യം ആയിരിക്കില്ല അവൾ എന്റെയാണ് എന്റെ മാത്രമാണ്... ഈ സയൂന് ഉള്ളതാണ് അവൾ ഏത് സൈൻ ആദം വന്നാലും ഞാൻ വിട്ടു കൊടുക്കില്ല എന്റെ പെണ്ണിനെ..


അവളെ ഞാൻ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നോ... എന്റെ ജീവന്റെ തുടിപ്പ് പോലും അവൾക്ക് വേണ്ടിയാ.. അവളില്ലാതെ എനിക്ക് പറ്റില്ല അത്രക്ക് അത്രക്ക് സ്നേഹിച്ചു പോയി.... ഒരു ഭ്രാന്തനെ പോലെ അലമുറയിട്ട് കരഞ്ഞു..


ഒരു മാനസിക രോഗിയെ പോലെ റൂമിലേക്ക് പോയി ഇനി എന്ത് ചെയ്യുമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.... അവന്റെ ജീവൻ പോയത് പോലെയാണ് അവന് തോന്നിയത്..


ഇഷു റിബൺ കൊടുത്തത് മുതൽ അവനെന്നും മുടി കെട്ടിയാണ് നടക്കുക ആ റിബൺ അഴിച്ചു മാറ്റി.... കണ്ണുകൾ ചുവന്നു ഭ്രാന്തനെപ്പോലെയാണ് അവനുള്ളത്.. അവനെ ഇപ്പൊ ആര് കണ്ടാലും ഒന്ന് പേടിച്ചു പോകും..


സൈൻ ആദം എന്ന് മാത്രമാണ് അവന്റെ മനസ്സിൽ.... ചുണ്ടുകൾ അത് മാത്രമാണ് മന്ത്രിക്കുന്നത്..


ഇല്ല......!!!അവളെ ആർക്കും വിട്ടുകൊടുക്കില്ല അവൾ സയൂന്റെ പെണ്ണാണ്.... അവളില്ലെങ്കിൽ ഈ സയുവുമില്ല.... എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് ഇഷുവിന്റെ കൂടെ മാത്രമായിരിക്കും...


ഛെ ഞാൻ എന്താണ് ചിന്തിച്ചുകൂട്ടുന്നത്... എന്റെ സന്തോഷത്തിനുവേണ്ടി അവളുടെ ജീവിതം ബലിയാടാക്കണോ...? 


വേണ്ട..... എന്റെ കൂടെയുള്ള ജീവിതത്തേക്കാൾ അവൾ സന്തോഷവതിയായിരിക്കുക സൈന്റെ കൂടെതന്നെയാണ്.... അവരാണ് ഒരുമിക്കേണ്ടത്... അവളുടെ സന്തോഷമാണ് എനിക്ക് വലുത് ആരുടെ കൂടെ ജീവിച്ചാലും സന്തോഷത്തോടെ ജീവിച്ചാൽ മതി എന്റെ പെണ്ണ്..


ഇനി പുതിയൊരു സയുവിനെയാണ് എല്ലാവരും കാണുവാൻ പോകുന്നത്..


ഇഷുവിന്റെ പിന്നാലെ വാല് പോലെ തല്ലുകൂടി നടന്ന സയു മരിച്ചു മണ്ണിനോട് ചേർന്നു.... പുതിയൊരു സയുന്റെ അധ്യായം തുറക്കപ്പെട്ടു..


എന്താടാ സായു നിനക്ക് പറ്റിയത് പറ ഡാാ... എന്താണെങ്കിലും നിന്റെ അജുനോട് പറ ഡാാ..... ഡാാ കോപ്പേ എന്താണെന്ന് വെച്ചാൽ വാ തുറന്നു പറയടാ....


അവന്റെ മട്ടും ഭാവവും കണ്ട് എല്ലാവരും പേടിച്ചു പോയിരുന്നു... മാറി മാറി ചോദിച്ചിട്ടും അവൻ ഒന്നും പറഞ്ഞില്ല..


ചിലതൊക്കേ മനസ്സിൽ കണക്കു കൂട്ടി സയുവും യാത്രയായി..


അവന്റെ മട്ടും ഭാവവും കണ്ട് എല്ലാവരും പേടിച്ചു പോയിരുന്നു... മാറി മാറി ചോദിച്ചിട്ടും അവൻ ഒന്നും പറഞ്ഞില്ല..


ചിലതൊക്കെ മനസ്സിൽ കണക്കു കൂട്ടി സയുവും യാത്രയായി..


അവരുടെ കളി കാണാൻ തന്നെ പ്രേത്യേക രസമായിരുന്നു.. അവൻ പോയതോടുകൂടി ഉറങ്ങിക്കിടന്ന വീട് പോലെയായി പിന്നാലെ ബാക്കി ടീംസും പോയി..


സിംഹത്തിന്റെ മനസ്സിൽ നിന്ന് ഇഷുവിനെ പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞില്ല...  ഒരു തീരാനൊമ്പരമായി എന്നും അവന്റെ ഇടനെഞ്ചിലുണ്ടായിരുന്നു..


അവധി കഴിഞ്ഞു വീണ്ടും ക്യാമ്പസിലേക്ക് ചേക്കേറുമ്പോൾ അവന്റെ മനസ്സിൽ ഒറ്റ ലക്ഷ്യം മാത്രമേയുണ്ടായുള്ളു അവളെ മാക്സിമം അവോയ്ഡ് ചെയ്യണമെന്ന് മാത്രം..


ഹായ് കാട്ടുസിംഹം... ഗുഡ് മോർണിംഗ്... ഹൌ ആർ യൂ.?


I'm your sir...Just call me sir.. ഈ സിംഹം എന്നൊക്കെ വീട്ടിലുള്ളവരെയോ ഫ്രണ്ട്സിനെയോ വിളിച്ചാൽ മതി എന്നെ വിളിക്കാൻ നിൽക്കേണ്ട മനസ്സിലായോ ഇഷ മെഹറിൻ..


സോറി സാർ.... എന്നും പറഞ്ഞു അവളവിടെ നിന്നു പോയി..


സയു നിനക്കെന്താടാ പറ്റിയത്.? അവൾ ഇന്നും ഇന്നലെയും വിളിക്കുന്നത് അല്ലല്ലോ... നീ കേൾക്കാൻ ആഗ്രഹിക്കുന്നതും ഈ വിളി തന്നെയല്ലേ ഇപ്പൊ നിനക്കെന്താ പറ്റിയത്..(അജു )


എനിക്ക് അങ്ങനെ വിളിക്കുന്നത് ഇഷ്ടല്ല അത് കേൾക്കുന്നതേ കലിയാണ്.... ഇനി കൂടുതൽ അതും ചോദിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നേക്കരുത്...


അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാവും എനിക്കൊന്ന് അറിഞ്ഞേ തീരൂ...അവളുടെ വീട്ടിൽ നിന്നും പോന്നപ്പോൾ തുടങ്ങിയ മാറ്റമാണ് നിനക്ക്.. അതിന് മാത്രം എന്താണ് അവിടെ സംഭവിച്ചത് അത് എനിക്ക് അറിഞ്ഞേ തീരൂ..


നീ ഇവിടെ നിന്ന് കണ്ടു പിടിച്ചു അറിയാൻ നോക്ക് ഞാൻ പോണു.. എനിക്ക് സംസാരിക്കാൻ താല്പര്യമില്ല... അജു ഇനി ഇതും ചോദിച്ചു എന്റെ അടുത്തേക്ക് വന്നാൽ നീയുമായുള്ള ഫ്രണ്ട്ഷിപ്പ് സ്റ്റോപ്പ്‌ ചെയ്യാൻ പോലും ഞാൻ മടിക്കില്ല..


അതും പറഞ്ഞു സിംഹം പോയി... എന്നാൽ അവിടെ ഇഷുന് സർപ്രൈസ് ഗിഫ്റ്റ് എന്നോണം നിഷു ഉണ്ടായിരുന്നു.... ഇർഷാദിന്റെ ഫാമിലിയാണ് അവരെ ഈ ഗതിയിൽ ആക്കിയതും ഇഷുനെ ഉപദ്രവിക്കുന്നതും എന്ന് അറിഞ്ഞപ്പോൾ അവന് പഠിക്കാനൊരു പൂതി... അവൾക്ക് അവനെ അവിടെ കണ്ട സന്തോഷവും സിംഹത്തിന്റെ മാറ്റത്തേക്കുറിച്ചുള്ള സങ്കടവുമായിരുന്നു..


പിന്നീടുള്ള ദിവസങ്ങളിൽ ഇഷുവിനെ വല്ലാതെ തളർത്തിയിരുന്നു.. എന്നും സയുന്റെ കുത്തുവാക്കുകളും ആവശ്യമില്ലാതെയുള്ള വഴക്കും അടിയും ബ്രദേഴ്സിന്റെ അടുത്തു പോയാൽ അവരുടെ മുൻപിൽ വെച്ചിട്ട് ആണേലും വഴക്ക് പറയും..


വഴക്ക് പറഞ്ഞാലും അവന് മിണ്ടുന്നില്ലേ എന്നൊരു ആശ്വാസം ആണേലും ഇടയ്ക്കിടയ്ക്ക് അവളെ അല്ലാതെ അവോയ്ഡ് ചെയ്യും... നിഷുവിനെയും അവളെയും ചേർത്തു ഓരോന്ന് പറഞ്ഞു കുത്തിനോവിക്കും...


എന്താണ് സിംഹത്തിന് പറ്റിയത് എന്തിനാ റബ്ബേ എന്നെ എപ്പോഴും അവോയ്ഡ് ചെയ്യുന്നതും വഴക്ക് പറയുന്നതും അതിന് മാത്രം ഞാൻ എന്താക്കി... നിഷുക്കാനെ എന്തിനാ ഇതിലേക്ക് വലിച്ചിടുന്നത് ആ പാവം എന്തു പിഴച്ചു..


നിഷുക്കാനെ ആ ക്യാമ്പസ് ഫുൾ ചുറ്റി കാണിച്ചു കൊടുക്കുവാൻ പോകുമ്പോൾ മനസ്സ് നിറയെ ആ ചിന്ത മാത്രമായിരുന്നു..


എനി കുറച്ചു ടൈം ഞാൻ പറയാം.. ഞാൻ നിഷു ആണ് ട്ടോ.. നമ്മൾ ഒരു ക്ലാസ്സ്‌ റൂമിൽ കയറിയപ്പോൾ അവിടെ മുഖം മറച്ചു മൂന്നു പേരെ കണ്ടും അവരുടെ സംസാരത്തിൽ നിന്നു മനസ്സിലായി അത് ധനുഷും ഇർഫാനും ഇർഷാദും ആണെന്ന്.. ഇവരെയിന്ന് ഞാൻ കൊല്ലും തെണ്ടികൾ കിട്ടിയതൊന്നും മതിയായില്ലേ ഇവറ്റങ്ങൾക്ക്..


അവർ മോശമായി ഓരോന്ന് സംസാരിക്കാൻ തുടങ്ങി അതിന്റെ ഇടയിൽ സിംഹത്തിന്റെ മാറ്റവും...


ഹാഹാഹാ ഡാാ നോക്ക്... ഇവൾ ഇന്ന് നമ്മൾക്ക് സ്വന്തം.. കൂടെ ഉള്ളവൻ ആണേൽ വീൽചെയറിലും ഇവന്റെ മുമ്പിൽ വെച്ചു തന്നെ നിന്നെ ഞങ്ങൾ നശിപ്പിക്കും... അത് കണ്ടു ഹൃദയം പൊട്ടി അവനും മരിക്കും ഹഹാ....


എന്നും പറഞ്ഞു അവർ ഇഷുവിന്റെ അടുത്തേക്ക് വന്നു തട്ടം പിടിച്ചു വലിച്ചു തള്ളിയിട്ട് അവളെ ലക്ഷ്യം വെച്ചു അവർ പോയിക്കൊണ്ടിരുന്നു..


നിഷുക്കാ പ്ലീസ് ഹെല്പ് മീ പ്ലീസ് നിഷുക്കാ... നിഷുക്കാ ഇവർക്ക് എന്നെ  വിട്ടു കൊടുക്കല്ലേ പ്ലീസ്.... നിഷുക്കാ..... അവൾ കരഞ്ഞു കൊണ്ട് നിഷുക്കാ നിഷുക്കാ എന്നെ രക്ഷിക്ക് പ്ലീസ് ഇക്കാ എന്ന് പറയുവാൻ തുടങ്ങിയപ്പോൾ എനിക്ക് എന്ത് ചെയ്യണമെന്നറിയാതെ ഒരുനിമിഷം ആലോചിച്ചു പോയി..


എല്ല് നൂറുങ്ങുന്ന വേദനയിലും സർവ്വശക്തിയും എടുത്തു കൊണ്ട് വീൽചെയറിൽ കൈ അമർത്തി വെച്ചു കൊണ്ട് എഴുന്നേറ്റു നിന്നു...


ഡാാാാാ......


അയ്യോ പ്ലീസ് അടിക്കല്ലി... എന്നും പറഞ്ഞു ആഷി വേഗം ടൗവ്വൽ എടുത്തു മാറ്റി കൂടെ ഹനുമാനും രാഹുലും..


ഇഷുവിന്റെ പ്ലാനിങ്  സക്സസ്സ് ഫുൾ.... കൊട് മോളെ കൈ എന്തായാലും നമ്മളെ നിഷു വീൽചെയറിനോട്‌ വിട പറഞ്ഞല്ലോ... അൽഹംദുലില്ലാഹ് അതിന്റെ ഫുൾ ക്രെഡിറ്റ് എന്റെ പെങ്ങൾക്കാണ്.. എന്നും പറഞ്ഞു അജു കയറി വന്നു..


എല്ലാവരും ഒരുപാട് സന്തോഷത്തിലായിരുന്നു.. നടക്കാൻ പറ്റുന്നില്ലെങ്കിലും നൂറയും ഇഷുവും ഇടവും വലവും ഉള്ളത് കൊണ്ട് ബുദ്ധിമുട്ട് ഇല്ലാതെ നടക്കുന്നു..


ഇഷുനോട് ഒരുപാട് നന്ദി പറഞ്ഞു തിരിച്ചു കിട്ടില്ലായെന്ന് കരുതിയ സ്നേഹം തിരിച്ചു തന്നതിന്.. നിഷുക്കാന്റെ ഉള്ളിലെ എന്നോടുള്ള സ്നേഹം കൊണ്ടാണ് എല്ല് നുറുങ്ങുന്ന വേദനയിൽ പോലും എന്നെ രക്ഷിക്കാൻ വന്നത് അതിന് എന്നോട് അല്ല നന്ദി പറയേണ്ടത്.... മുകളിൽ ഉള്ള ആളോട് ആണ് നന്ദി പറയേണ്ടത് ചെറിയൊരു പരീക്ഷണം ആയാലും റബ്ബ് അല്ലെ എനിക്ക് അങ്ങനെയൊരു ഐഡിയ മനസ്സിലേക്ക് കൊണ്ടു തന്നത് അപ്പോൾ റബ്ബിനോട് പറ ട്ടോ...


അപ്പോഴും സിംഹം മാത്രം ഒന്നും മിണ്ടിയില്ല ഒരു തരം പുച്ഛം മാത്രമാണ് ആ മുഖത്ത് കണ്ടത് എന്താവോ അവന് പറ്റിയത്..


അതേസമയം അജുന്റെ ശല്യം സഹിക്കവയ്യാതെയായപ്പോൾ സിംഹത്തിന് എല്ലാം പറയേണ്ടിവന്നു..


ആദ്യം അജു കുറെ എതിർത്തെങ്കിലും സയുന്റെ ഫോണിലെ ഡയറിയുടെ പിക് കാണിച്ചു കൊടുത്തു... അവളെ മറക്കുവാൻ വേണ്ടി എടുത്തു വെച്ചതാണ് അത് കാണുമ്പോഴെങ്കിലും അവളുമായി കൂടുതൽ അടുക്കാതിരിക്കാൻ വേണ്ടി അവളോട് വെറുപ്പ് തോന്നാൻ മാത്രം എടുത്തു വെച്ചതാണ്..


അജു മാത്രമല്ല ബാക്കിയുള്ളവരും അറിഞ്ഞു എല്ലാവർക്കും അവൾ ഒന്നും പറയാത്തത് കൊണ്ട് ആദ്യം ദേഷ്യം തോന്നിയെങ്കിലും അവളോട് നല്ലത് പോലെ തന്നെ മിണ്ടിയിരിന്നു..


അവൾ പറയുമെന്ന് കരുതി അവർ ആദ്യമൊന്നും ചോദിക്കാതെയിരുന്നു.... പിന്നെ തമാശ പോലെ ഇഷു നിനക്ക് എന്താടി ലവർ ഒന്നും ഇല്ലാത്തെ എന്ന് ചോദിച്ചു..


എന്റെ ലവർസ് എന്റെ ബ്രോസ് ആണെന്ന് ആയിരുന്നു അവളുടെ മറുപടി..


അവരിൽ നിന്ന് മറച്ചു വെച്ചതും കള്ളം പറഞ്ഞതും കൂടെ ആയപ്പോൾ ദേഷ്യം പതിന്മടങ്ങ് വർധിച്ചു..


എന്നു മുതലാണ് എന്റെ പെങ്ങൾ ഞങ്ങളോട് കള്ളം പറയാൻ തുടങ്ങിയത് എല്ലാ കാര്യങ്ങളും മറച്ചു വെക്കാൻ തുടങ്ങിയത്... പറയടി പുല്ലേ.?


എന്താ അജുക്കാ.... ഇങ്ങനെയൊക്കെ പറയുന്നത് എന്നെ മടുത്തത് കൊണ്ടാണോ ഇനി ഞാൻ പെങ്ങൾ സ്ഥാനം രാജിവെച്ചു പോവണമോ ആ പോസ്റ്റിലേക്ക് വേറെ ആരെയെങ്കിലും കണ്ടു വെച്ചോ.? തമാശയ്ക്ക് ചോദിച്ചതായിരുന്നു..


ഛീ നിർത്തേടി കോപ്പേ.. ആങ്ങളമാരുടെ വിലയറിയാത്തവൾ.... നിന്നെ കാണുന്നതുപോലും വെറുപ്പാണ് നീ ആരെ വേണേലും സ്നേഹിച്ചോ അതിന് ഞങ്ങൾക്കെന്താ..


നിന്റെ ഇഷ്ടത്തിന് ഇന്ന് വരെ ഞങ്ങൾ എതിര് നിന്നിട്ടുണ്ടോ.?


എല്ലാത്തിനും കൂട്ടുനിൽക്കുന്നവരല്ലേ ആ ഞങ്ങളോട് എന്തിനാടി നീ കള്ളം പറഞ്ഞേ... പറയടി..


നിന്നോട് എത്ര പ്രാവിശ്യം ഞങ്ങൾ ഓരോരുത്തരും മാറി മാറി ചോദിച്ചു ലവർ ഉണ്ടോ ഉണ്ടോ എന്ന്... അപ്പോഴെല്ലാം നീ എന്താ പറഞ്ഞേ നിങ്ങളാണ് എന്റെ ലവർ എന്ന് അല്ലേടി കോപ്പേ..


ഞങ്ങൾ അവനെ കൊല്ലുമെന്ന പേടിയായിരിക്കും ആഷി...  അതന്നെ അവൾ പറയാതെ മറച്ചു വെച്ചത്..


നിന്റെ സന്തോഷത്തിന് ഇന്ന് വരെ ഞങ്ങൾ ആരേലും എതിർ നിന്നിട്ട് ഉണ്ടോടി..പറയടി.....


അജുക്ക...ബുജി...ആഷി.. ചേട്ടായി.. ഹനുമാനെ പ്ലീസ് വേണ്ട പ്ലീസ് ഇനി ഒന്നും പറയല്ലേ പ്ലീസ് ഒന്ന് നിർത്ത്... എന്ന് ദേവും സനയും മാറി മാറി പറഞ്ഞിട്ടും ഒരാൾ പോലും അത് കേൾക്കാൻ നിൽക്കാതെ പറയേണ്ടത് ഓരോന്ന് പറയാൻ തുടങ്ങി...


സയുക്ക പ്ലീസ് ഒന്ന് അവരോട് നിർത്താൻ പറ പ്ലീസ് നിങ്ങളെ കാലു പിടിക്കാം ഇനിയൊന്നും പറയല്ലേ.... അവരുടെ വാക്ക് ചെവി കൊള്ളാതെ അവർ മനസ്സിൽ തോന്നുന്നത് എല്ലാം വിളിച്ചു പറഞ്ഞു..


ഞങ്ങളെക്കാൾ വലുത് നിനക്ക് അവനല്ലേ പോയിക്കോ അവന്റെ കൂടെ എവിടേക്കാണെന്ന് വെച്ചാൽ പോയിക്കോ ഇനി ഞങ്ങൾക്ക് ഇങ്ങനെയൊരു പെങ്ങളില്ല... അവൾ മരിച്ചു പോയി... ഐ ഹേറ്റ് യൂ.... ഐ ഹേറ്റ് യൂ....ഇഷ മെഹറിൻ....


അജുക്കാ....


ആർക്കുവേണ്ടിയാടി നിന്റെ കള്ള കരച്ചിൽ.. മൊതല കണ്ണുനീർ കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു പോകരുത്..


പോ ഇനി കാണേണ്ട ഈ മുഖം... ഇത്രയും പറഞ്ഞിട്ടും ഒരു വാക്ക് പോലും പറയാൻ തോന്നിയില്ലല്ലോ...


അതെ എനിക്ക് ഒരാളെ ഇഷ്ടമാണ് ഞാൻ പോവുകയാണ് അവന്റെ അടുത്തേക്ക്.... ഇനി നിങ്ങൾ ഈ ഇഷുനെ കാണില്ല..


നിങ്ങളിൽ നിന്നും നിങ്ങളുടെ ജീവിതത്തിൽ നിന്നും ഇഷു മരിച്ചു മണ്ണോട് ചേർന്നു..


ഇഷു പ്ലീസ്.... ഇങ്ങനെ കരയല്ലേടാ ഇഷു ഡാ പ്ലീസ് ഡാ...ദേവും സനയും കുറെ പറഞ്ഞെങ്കിലും ഇഷു കരച്ചിൽ നിർത്തിയില്ല അവർക്കാണെങ്കിൽ ഇഷുന്റെ അവസ്ഥ കണ്ടു ഭയം കൂടി വരുവാൻ തുടങ്ങി.


അവർ വീണ്ടും പറയാൻ തുടങ്ങിയതും ദേവും സനയും അവരോട് ചൂടായി..


പോ എനിക്ക് ആരെയും കാണേണ്ട പോ.... പോകാൻ പറ.... എനിക്ക് ആരെയും കാണേണ്ട എന്റെ മുമ്പിൽ നിന്ന് പോവാൻ പറയടി ഇവരോട്..... പോ...... ഒരു ഭ്രാന്തിയെപ്പോലെ അലമുറയിട്ട് ഒരു തൂവൽ കണക്കെ അവൾ നിലം പതിച്ചു...


സനയും ദേവും മാറിമാറി വിളിച്ചിട്ടും കണ്ണു തുറന്നില്ല മുഖത്ത് വെള്ളം കുടഞ്ഞു നോക്കി എന്നിട്ടും കണ്ണ് തുറക്കാത്തത് കണ്ടപ്പോൾ ഭയം കൂടി വന്നു..


അവളുടെ അടുത്തേക്ക് ഓടി വന്ന ആങ്ങളമാരെ തൊടാൻ പോലും സമ്മതിച്ചില്ല..


തൊട്ടുപോകരുത് അവളെ ഈ ഗതിയിലാക്കിയതും പോരാ ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും വന്നത് നോക്ക് എത്ര പ്രാവിശ്യം ഞങ്ങൾ പറഞ്ഞതാ വേണ്ട വേണ്ട എന്ന്... ഒരു ദിവസം നിങ്ങൾക്കുള്ള ഉത്തരം ഞങ്ങൾ തന്നെ പറഞ്ഞു തരുമെന്ന് പറഞ്ഞതല്ലേ.... എന്നിട്ടും കേട്ടില്ലല്ലോ എന്നിട്ട് ഇപ്പൊ എന്തിനാ വന്നത് മരിച്ചോ എന്ന് അറിയാൻ ആണോ.?

സന അജുക്കന്റെ കോളർ പിടിച്ചു തള്ളി കൊണ്ട് ചോദിച്ചതും അവളുടെ കവിളത്ത് അജുക്കന്റെ കൈ പതിഞ്ഞിരുന്നു...


കൊല്ലാൻ അല്ലടി ഞങ്ങൾ ഇവളെ സ്നേഹിച്ചത് എന്നും സഹോദരിയായി ചേർത്തു പിടിക്കാൻ തന്നെയാണ് ആ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞുവെന്നു വെച്ചു അവളെ മരണം കാണാൻ ആണോടി ഞങ്ങൾ ആഗ്രഹിക്കുന്നത്.... അതും പറഞ്ഞു സനയെ തള്ളി മാറ്റി...


കൊന്നില്ലേലും അതിന് തുല്യമായ വേദന നൽകിയില്ലേ... എന്റെ ഇഷുവിന് എന്തെങ്കിലും സംഭവിച്ചാൽ.......!  ബാക്കി പറയാനാവാതെ ദേവു കരഞ്ഞുപോയി...


അവരുടെ വാക്ക് പോലും കേൾക്കാൻ നിൽക്കാതെ ബുജി ഇരുകൈയിലും കോരിയെടുത്തു പാർക്കിങ് ഏരിയയിലേക്ക് ഓടിയിരുന്നു..


ഹോസ്പിറ്റലിൽ എത്തുന്നതുവരെ ബോധം വന്നിരുന്നില്ല..


സിംഹത്തിന്റെ അവസ്ഥ അതിലും ഭീകരമായിരുന്നു.... ഒരു ജീവശവം പോലെ നടക്കുന്നുവെന്നേയുള്ളു... ഞാൻ കാരണം ആണോ എന്റെ പെണ്ണിന് ഈ ഗതി വന്നത് റബ്ബേ..


അവളുടെ സന്തോഷം ആഗ്രഹിച്ച എനിക്ക് കിട്ടിയത് ബോധമില്ലാത്ത അവളുടെ ശരീരം ആണല്ലോ അള്ളാഹ്..


ഇഷ മെഹറിന്റെ കൂടെ വന്ന ആളെ ഡോക്ടർ വിളിക്കുന്നു... ഒരു നേഴ്സ് വന്നു പറഞ്ഞപ്പോൾ എല്ലാരും ഡോക്ടറുടെ റൂമിലേക്ക് ഇടിച്ചു കയറി..


ഇതെന്താ ചന്തയാണോ രണ്ടാൾക്ക് മാത്രം ഇവിടെ നിൽക്കാം ബാക്കിയുള്ളവർക്ക് പുറത്തു പോകാം..


പ്ലീസ് ഡോക്ടർ.... ഒരു അഞ്ചു മിനിറ്റ് എന്റെ പെങ്ങൾക്കെന്തു പറ്റിയെന്നു മാത്രം അറിഞ്ഞാൽ മതി അത് കഴിഞ്ഞാൽ ഞങ്ങൾ ഇറങ്ങിക്കോളാം പ്ലീസ്...


മ്മ്മ് ഓക്കേ... ഇഷ മെഹറിൽ എന്റെ പേഷ്യന്റ് ആയിരുന്നു കുറച്ചു നാളുകൾക്ക് മുമ്പ്... അന്ന് ഇതുപോലെ ബോധമില്ലാതെ രണ്ടു ദിവസം ഐസിയു വിലായിരുന്നു കിടന്നത്... ബോധം വന്നപ്പോൾ മാനസിക രോഗിയെ പോലെയായിരുന്നു.... ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ് നോർമൽ സ്റ്റേജിലേക്ക് ഞങ്ങൾക്ക് തിരിച്ചു കിട്ടിയത് അതും പഴയതിനേക്കാളും ചങ്കൂറ്റത്തോടെയാണ് അവൾ തിരിച്ചു വന്നത്..


പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ പറഞ്ഞിരുന്നു...... ഇനി ആ ഓർമകളും അവളുടെ മനസ്സിനെ വേദനിപ്പിക്കുന്ന കാര്യവും അവളിൽ നിന്ന് പാടെ ഒഴിവാക്കണമെന്ന് മറിച്ച് വല്ലതും സംഭവിച്ചാൽ അവളെ നിങ്ങൾക്ക് തിരിച്ചു കിട്ടിയില്ലയെന്ന് വരെ വരും.. ബോധം വന്നാൽ മാത്രമേ എന്തെങ്കിലുമൊന്ന് പറയാൻ പറ്റൂ.... ദൈവത്തോട് പ്രാർത്ഥിക്കുക..


അല്ലടോ നിങ്ങൾക്ക് രണ്ടിനും എല്ലാം അറിയുന്നതല്ലേ എന്നിട്ടും എന്താ സംഭവിച്ചത് നിങ്ങളുടെ കൈകളിൽ അവൾ സുരക്ഷിതമായിരുന്നല്ലോ പിന്നെ എന്തു പറ്റി... ദേവൂനെയും സനയെയും നോക്കി ഡോക്ടർ ചോദിച്ചു..


സോറി സാർ.... എന്റെ ഇഷുനെ ഞങ്ങൾക്ക് തിരിച്ചു തരില്ലേ അങ്കിളേ പ്ലീസ് അങ്കിളേ അവളെ ഞങ്ങൾക്ക് തന്നെ തിരിച്ചു തരണേ വേണേൽ കാല് വരെ പിടിക്കാം അവളെ ഞങ്ങൾ തന്നാൽ മാത്രം മതി....

 ദേവും സനയും കരഞ്ഞു കൊണ്ട് ഡോക്ടറോട് പറഞ്ഞു..


ദൈവത്തോട് പ്രാർത്ഥിക്കുക.. എല്ലാം അവന്റെ കൈയിലാണ്.. പിന്നെ ഇഷുന്റെ പേരൻസ് ഇപ്പോവരും ഞാൻ ഇവിടെ പറഞ്ഞത് അവരോട് പറയാൻ നിൽക്കേണ്ട ട്ടോ..


ഡോക്ടറുടെ റൂമിൽ നിന്നിറങ്ങുമ്പോൾ എല്ലാവർക്കും ഒറ്റ പ്രാർത്ഥനയെ ഉണ്ടായുള്ളൂ..


എന്തിനാണ് ഇവിടെ നിൽക്കുന്നത് പോയിക്കൂടെ ഇനിയും ആ പാവത്തിനെ വേദനിപ്പിച്ചു മതിയായില്ലേ... പോ ഒന്നിനെയും കാണേണ്ട പോകാൻ ഇനി അവൾ മരിച്ചെന്ന് അറിയാതെ പോകില്ലേൽ അറിഞ്ഞോ അവൾ നിങ്ങളിൽ നിന്നു മരിച്ചു... ഇന്നത്തെ ആ ദിവസം നിങ്ങളിൽ നിന്ന് മരിച്ചു കഴിഞ്ഞു എനി ഈ ലോകത്ത് നിന്ന് തന്നെ പോകണം എന്നാണേൽ.....!


ദേവു പറഞ്ഞു പൂർത്തിയാക്കുന്നതിന് മുമ്പേ അവളുടെ കവിളത്തു കൈ പതിഞ്ഞിരുന്നു..


തെറ്റ് ഞങ്ങളുടെ ഭാഗത്ത്‌ തന്നെയാണ് സമ്മതിച്ചു.. അറിയാതെ സംഭവിച്ചു പോയതാണ് അവളോടുള്ള ഇഷ്ടവും വിശ്വാസവും ഒരു നിമിഷത്തേക്ക് ആണേലും അവൾ തന്നെ ഇല്ലാതാക്കിയപ്പോൾ അറിയാതെ ദേഷ്യമായി പോയി... അത്രയ്ക്ക് മനസ്സിൽ പെങ്ങളെന്ന സ്ഥാനം കൊടുത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചു പോയത് സോറി ദേവു അടിച്ചപ്പോൾ വേദനിച്ചോ..? ചേട്ടായി ദേവൂനോടായി ചോദിച്ചു..


ഹേയ് നല്ല സുഖം..... ദേ ഇതുപോലെ...  എന്നും പറഞ്ഞു അവളും കൊടുത്തു അവനിട്ട് ഒന്ന്.. എന്നിട്ട് അവൻ ചോദിച്ച അതെ ഡയലോഗ് ചോദിച്ചു.... അടിച്ചപ്പോൾ വേദനിച്ചോ.?ഇല്ലല്ലോ നല്ല സുഖം അല്ലെ കിട്ടിയത്..


ഒരു കാരണം ഞങ്ങൾക്കറിയണം....


എന്താ അജുക്കാ....


അവളുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണ്.? നിങ്ങൾക്ക് രണ്ടുപേർക്കും ആ കാര്യം നല്ലതുപോലെ അറിയാമെന്ന് ഡോക്ടറുടെ സംസാരത്തിൽ നിന്നുപോലും മനസ്സിലായി... ഇനിയും മറച്ചു വെക്കാൻ നോക്കേണ്ട... ഞങ്ങൾക്ക് അറിഞ്ഞേ തീരൂ... പറയടി പറയാൻ....

അജുക്ക അലറി...


ഞങ്ങൾ എല്ലാം പറയാം അത് നിങ്ങളെ പേടിച്ചിട്ട് അല്ലെന്ന് മാത്രം ഇനിയും എന്റെ ഇഷു ഈ കാരണം കൊണ്ട് വിഷമിക്കാതിരിക്കാൻ നിങ്ങളെ കുത്തുവാക്കുകൾ ഇനിയും ആ പാവത്തെ തളർത്തും... അത് ഒഴിവാക്കാൻ വേണ്ടി മാത്രം ഞങ്ങൾ എല്ലാം പറയാം....


ഞാനും ഇഷുവും LKG മുതൽ ഒരുമിച്ച് പഠിച്ചവരാണ് ചെറുപ്പം തൊട്ടുള്ള ഫ്രണ്ട്ഷിപ്പാണ് ഞങ്ങളുടേത്..


ജന്മം നൽകിയവരെ ഒരു നോക്ക് കാണാതെ അനാഥാലയത്തിൽ ജനിച്ചു വളർന്നതാണ് നമ്മളെ ദേവു.. ക്ലാസിലെ മറ്റു കുട്ടികളുടെ കളിയാക്കലും കുത്തുവാക്കുകളും അവളുടെ നിത്യസന്ദർശകനായിരുന്നു.... ആരോടും മിണ്ടാത്ത ഒരു പ്രകൃതം... ഞങ്ങളുടെ കൂടെ കൂട്ടി അവളെ തന്നെ മാറ്റിയെടുത്തത് ഇഷുവായിരുന്നു അന്ന് മുതൽ ഇടവും വലവും എപ്പോഴും ഞങ്ങളുണ്ടായിരുന്നു..


ക്ലാസിൽ നിന്ന് ഒരാളെ പൊക്കിയാൽ ബാക്കി രണ്ടും ഒന്നിച്ച് ഇറങ്ങിപ്പോകും... ഒരാൾ ചെയ്ത കുരുത്തക്കേട് മൂന്നു പേരും ചെയ്തത് പോലെയാണ്... അടി വാങ്ങലും തെറി കേൾക്കലും ഒരുമിച്ച് തന്നെ.... ആർക്കെങ്കിലും ഒരാൾക്കുണ്ടാവുന്ന സങ്കടവും സന്തോഷവും മൂന്നുപേർക്കും ബാധകമാണ് അതുപോലെ തന്നെയാണ് അവളെ ഉമ്മിയും ഉപ്പിയും എന്റെയെന്നോ അവളുടെയെന്നോയില്ല... എന്ത് കാര്യമാണെങ്കിലും അങ്ങനെത്തന്നെയാണ് ട്ടോ ഡ്രസ്സിന്റെ കാര്യമാണേൽ കൂടി..


അതുകൊണ്ട് അവളെന്നും പറയുന്നൊരു ഡയലോഗുണ്ട് ഇതേ പോക്ക് പോയാൽ എന്റെ കെട്ടിയോനെ വരെ നിങ്ങളുടെ കെട്ടിയോൻ ആക്കുമല്ലോ..


ഇണങ്ങിയും പിണങ്ങിയും ഞങ്ങളുടെ ലൈഫ് എൻജോയ് ചെയ്തു പോകുമ്പോഴാണ് അവളുടെ ഉമ്മിയുടെ ഫോണിലേക്കൊരു കാൾ വന്നത്..


ഗെയിമിന്റെ ലഹരിയിൽ ആയിരുന്നു കാൾ വന്നത് ആദ്യം കുറെ കട്ട്‌ ചെയ്യ്തു വീണ്ടും കാൾ വന്നു കൊണ്ടിരുന്നു.


കോപ്പ് ഡിസ്റ്റർബ് ചെയ്യാനായിട്ട് ഇന്ന് നിങ്ങളെ മയ്യത്ത് ആവും അതും പറഞ്ഞു കാൾ എടുത്തു.... മറുതലക്ക് നിന്ന് പുരുഷ സ്വരം പിന്നെ അവനെ തെറി പറഞ്ഞു കൊന്നുവെന്ന് പറയാം അവളെ കലിപ്പ് മൊത്തം തീർത്തിരുന്നു.. വീണ്ടും ആ നമ്പറിൽ നിന്ന് തന്നെ കാൾ വന്നു..


അവളുടെ ഉമ്മിയുടെ ഏതോ ഫ്രണ്ടിന്റെ മോനായിരുന്നു... തെറി വിളിച്ച അവൾ അവന്റെ മുമ്പിൽ കെഞ്ചി...

 ഉമ്മീനോട് പറയല്ലേ പിന്നെ എന്നെ ഉപദേശിച്ചു കൊല്ലും ഞാൻ എത്ര കേട്ടാലും നന്നാവില്ല ഉമ്മിയാണേൽ പറയുന്നത് നിർത്തില്ല അതുകൊണ്ട് ദയവ് ചെയ്തു പറയല്ലെ..


അന്ന് മുതൽ ആ കാൾ പതിവായി അവരുടെയിടയിൽ സൗഹൃദം വളർന്നു... ചാറ്റിങ്ങും കാളിങ്ങും അവർ മുമ്പോട്ട് പോയി..


അവൻ പോലും അറിയാതെ അവന്റെയുള്ളിൽ അവൾ സ്ഥാനം പിടിച്ചു..


എന്നെ ഇഷ്ടപ്പെടുന്നവർ ആദ്യം എന്റെ ഉപ്പിയുടെയും ഉമ്മിന്റെയും സമ്മതം വാങ്ങണം എന്നാലേ ഞാനും പ്രണയിക്കൂ.... ഞങ്ങളോട് മാത്രം പറഞ്ഞതായിരുന്നു ഈ കാര്യം..


അവളുടെ മനസ്സ് വായിച്ചതുപോലെ അവൻ ആദ്യം അവരോട് തന്നെയാണ് ചോദിച്ചത്..


നിങ്ങളുടെ വായാടിയെ എനിക്കൊത്തിരി ഇഷ്ടായി എന്റെ റൂഹിന്റെ പാതിയായി എനിക്ക് തരുമോ പൊന്നുപോലെ നോക്കാം..

സ്വർണ്ണം കൊണ്ടു മൂടിയില്ലെങ്കിലും സ്നേഹം കൊണ്ടു മൂടും.... ഫൈവ് സ്റ്റാർ ഹോട്ടലിൽ കൊണ്ടുപോയി വയറുനിറച്ചില്ലെങ്കിലും പട്ടിണി കിടക്കാതെ പോറ്റിക്കോളാം.... പട്ട്മെത്തയുടെ പകരം ഈ നെഞ്ചോട് ചേർത്തു കിടത്തിയുറക്കാം.. പൊന്നുപോലെ നോക്കിക്കോളാം എനിക്ക് തന്നൂടെ അവളെ എന്റെ പാതിയായി...


എന്റെ ഇഷ്ടം അവളോട് പോലും പറഞ്ഞില്ല, നിങ്ങളുടെ സമ്മതം കിട്ടിയിട്ട് വേണം അവളോടും സമ്മതം ചോദിക്കാൻ..


അതെന്താ നീ അവളോട് പറയാതെ ഞങ്ങളോട് പറയാൻ കാരണം.?


അവളോട് പറഞ്ഞതിന് ശേഷം നിങ്ങളോട് പറയാമായിരുന്നു പക്ഷേ നിങ്ങൾ ആദ്യം അറിഞ്ഞിട്ട് മതിയെന്ന് വെച്ചു... അഥവാ നിങ്ങൾ സമ്മതിച്ചില്ലെങ്കിൽ അവൾക്ക് ആശ കൊടുത്തു വഞ്ചിക്കുന്നതിന് തുല്യമാണ്.. ഇത്രയും കാലം അവളെ പൊന്നുപോലെ നോക്കിയ നിങ്ങളോട് അല്ലാതെ അവളോട് ചോദിക്കുന്നത് ശരിയല്ലെന്ന് തോന്നി..


എനിക്ക് തന്നൂടെ അവളെ അത്രക്ക് ഇഷ്ടപ്പെട്ടുപോയി... നിങ്ങളുടെ സമ്മതം കിട്ടിയിട്ട് വേണം എന്റെ ഉമ്മനെയും കൂട്ടി പെണ്ണ് ചോദിക്കാൻ വരുവാൻ... അന്ന് വേണം എനിക്ക് എന്റെ പെണ്ണിന്റെ മുഖം കാണുവാൻ..


അവളെ കണ്ടില്ലെങ്കിലും അവളുടെ മനസ്സ് മാത്രം മതിയെനിക്ക് എന്നെ ഇഷ്ടപ്പെടുമോ എന്നൊരു ഭയം മാത്രമേയുള്ളു..


അവളുടെ ഉപ്പിക്കും ഉമ്മിക്കും അവനെ നല്ലത് പോലെ ബോധിച്ചു...


ഫോണിലൂടെയാണെങ്കിലും അവൻ ചങ്കൂറ്റത്തോടെ പെണ്ണ് ചോദിച്ചില്ലേ ഇക്കാ നമ്മളെ മോളുടെ ഇഷ്ടവും അങ്ങനെയാണല്ലോ..


അത് കൊണ്ട് നമ്മളെ കാന്താരി സൈൻ ആദമിന് ഉള്ളതാണ് അവന്റെ പെണ്ണാണ് നമ്മളെ മോൾ..


ആദ്യം അവൾ കുറെ എതിർത്തെങ്കിലും അവൻ വിടാതെ പിന്തുടർന്നു... അവസാനം അവൾക്ക് അവന്റെ മുമ്പിൽ മുട്ടുമടക്കേണ്ടി വന്നു..


പരസ്പരം കണ്ടില്ലെങ്കിലും അവർ സ്നേഹിച്ചു... സൈന്റെ ഫോട്ടോ ഞങ്ങൾ കണ്ടിരുന്നു ട്ടോ അഡാർ മൊഞ്ചൻ തന്നെ..


പക്ഷേ അവളെ അവൻ കണ്ടിരുന്നില്ല ഫോട്ടോ പോലും അയക്കാൻ സമ്മതിച്ചില്ലയെന്ന് തന്നെ പറയാം..  ആകെ കണ്ടത് തിളക്കമാർന്ന കണ്ണുകളായിരുന്നു അതിൽ പരം അവന് ഇഷ്ടായത് ആ മനസ്സും... അവൻ പ്രണയിച്ചതും അതിനെതന്നെയാണ്..


അല്ല സൈൻക്കാ നിങ്ങൾക്ക് നമ്മളെ ഇഷുട്ടിനെ കാണാൻ ആഗ്രഹമില്ലേ ഒരു ഫോട്ടോ എങ്കിലും.... (ദേവു )


ഇൻഷാ അല്ലാഹ് ഞാൻ വരും എന്റെ പെണ്ണിനെ കാണാൻ... അന്ന് കണ്ടാൽ മതി എന്റെ ഹൃദയം കവർന്ന അവളുടെ പുഞ്ചിരി തൂകിയ ആ മുഖം..


അവർക്കിടയിൽ ഒരു രഹസ്യവുമുണ്ടായിരുന്നില്ല എല്ലാം ഷെയർ ചെയ്യും രണ്ടുപേരുടെയും ഇഷ്ടാനിഷ്ടങ്ങൾ പറയാതെ തന്നെ അവർക്കറിയാമായിരുന്നു.


അവളെ കണ്ടില്ലെങ്കിലും അവളുടെ മുഖമൊന്ന് വാടിയാൽ അവനറിയും... ഒരു ചെറിയ തലവേദന വന്നാൽ പോലും അപ്പൊ തന്നെ കോൾ അല്ലേൽ മെസ്സേജ് വരും.... അതുപോലെ തന്നെയാണ് അവളും...


പലപ്പോഴും അത്ഭുതം തോന്നീട്ടുണ്ട് അവരുടെ പരസ്പരമുള്ള കോമ്പോ കാണുമ്പോൾ, മൈൻഡ് റീഡിങ് പഠിച്ചിട്ടുണ്ടോ എന്ന് വരെ ചിന്തിച്ചിരുന്നു.... അത് ഞങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു..


ഞാനിന്ന് അവളെ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നു.... ഒടുക്കത്തെ മുഹബത്താണ് എന്റെ പെണ്ണിനോട് എന്നിലെ ഓരോ ഹാർട് ബീറ്റ് പോലും അവൾക്ക് വേണ്ടിയാണ്... അതിലെ ഓരോ തുടിപ്പിലും അവളുടെ നാമമാണ് മന്ത്രിക്കുന്നത്... എന്റെ ശ്വാസവും ജീവനും എല്ലാം അവളുടെ കൈയിലാണ് അപ്പോ അതിന് ചെറിയ മാറ്റം വരുമ്പോൾ എനിക്ക് അറിയാതിരിക്കുമോ... എന്റെ എല്ലാമെല്ലാം അവളാണ് ഇന്നെന്റെ ജീവനും ജീവിതവും എന്റെ പെണ്ണിന് വേണ്ടിയാ ആാാ പെണ്ണിന്റെ ചെറിയ മാറ്റങ്ങൾ പോലും എനിക്ക് തിരിച്ചറിയും അതെ തിരിച്ചറിവാണ് എന്റെ പെണ്ണിനും... ഇപ്പൊ മനസ്സിലായോ മൈൻഡ് റീഡിങ് പഠിക്കാതെ തന്നെ പഠിച്ചതാണ് നമ്മളെന്ന്...


സമ്മതിച്ചു നിങ്ങളെ.....  നിങ്ങളെ പോലെ നിങ്ങൾ മാത്രം... അസൂയ തോന്നുന്നുണ്ട് ട്ടോ നിങ്ങളെ സ്നേഹം കാണുമ്പോൾ.... (സന)


അസൂയ തോന്നീട്ട് കാര്യമില്ല മക്കളെ.. ദേ എന്റെ പെണ്ണിനെ ഞാൻ വരുന്നത് വരെ നല്ലത് പോലെ നോക്കണം അല്ലെങ്കിൽ ആരേലും വന്നു റാഞ്ചി കൊണ്ടുപോകും... അത്രക്കും ഉണ്ടല്ലോ കുരുത്തക്കേടും വായാടിത്തരവും.... ആ മൊതലിന്നെ ഞാൻ വരുമ്പോൾ എനിക്ക് തന്നെ തന്നേക്കണേ...


നിങ്ങൾക്ക് തോന്നുന്നുണ്ടോ നിങ്ങളെ മറന്നു അവള് വേറെ ആളെ സ്നേഹിക്കുമെന്ന്... അവളുടെ ഊണിലും ഉറക്കിലും ഒരു പേര് മാത്രമേയുള്ളൂ അതായത് നിങ്ങളെ പേര്..


ഇണങ്ങിയും പിണങ്ങിയും അവർ മതിവരുവോളം സ്നേഹിച്ചു... അവരെ സ്നേഹം കാണുമ്പോൾ അസൂയപ്പെടുവാൻ മാത്രമേ നേരം ഉണ്ടായിരുന്നുള്ളു പരസ്പരം കാണാതെ പോലും ഇങ്ങനെ സ്നേഹിക്കാൻ പറ്റുമോ??


ഡാാാ ചെക്കാ നിനക്ക് എന്നെ കാണാൻ പൂതിയില്ലേലും എനിക്ക് നിന്നെ കാണാൻ അതിയായ ആഗ്രഹമുണ്ട് ട്ടോ..


ഞാൻ വരും പെണ്ണേ എന്റെ ഈ മൊഞ്ചത്തിയെ സ്വന്തമാക്കാൻ ഉടനെ വരും..


എനിക്ക് പേടിയാവാ ട്ടോ എത്രയായി കാത്തിരിക്കാൻ തുടങ്ങിട്ട്..


എന്തിനാ എന്റെ പെണ്ണിന് പേടി... നിശാഗന്ധി പൂക്കുന്ന രാത്രിയുടെ അന്ത്യയാമത്തിൽ നിശാഗന്ധിയുടെ പരിമളം വീശും ഇരുട്ടിൽ 

പെയ്തിറങ്ങുന്ന നിലാവിനെ കൂട്ടിരുത്തി നമ്മുടെതായ ലോകത്തേക്ക് ചേക്കേറണം... ഇരുട്ടിന് പോലും തന്റെ പ്രാണനെ വിട്ടുകൊടുക്കാതെ സുഗന്ധവും ശോഭയും പേറിവന്നവൾ... ഹൃദയഹാരിയായ നറുമണം പൊഴിക്കുന്ന ശുഭ്ര വർണത്തിലുള്ള നിശാഗന്ധി പുഷ്പം പോലെ ഞാനും വരും എന്റെ പെണ്ണിന് കൂട്ടിരിക്കാൻ.


നിന്നെക്കുറിച്ചുള്ള എന്റെ ചിന്തകൾക്ക് മഞ്ഞുപെയ്യും പുലരിയിൽ വിടർന്ന ചെമ്പകപ്പൂമണമായിരുന്നു.... ചെമ്പകപ്പൂമണമുള്ള കുളിർതെന്നലായി നീ എന്നിൽ പെയ്തിറങ്ങണം..


നിന്റെ ഓർമകളിൽ എന്റെ ഹൃദയതാളം തുടി കൊട്ടുമ്പോൾ ഒരു പാഴ്മുളം തണ്ടിൻ ഈണമായ് നീ വന്നു നിറയുന്നത് എന്റെ ഈ ഹൃദയത്തിലാണ്.... ഇനിയും വയ്യ പെണ്ണേ നിന്നെ പിരിഞ്ഞിരിക്കാൻ ഉടനെ ഞാൻ വരും എന്റെ വായാടിയെ സ്വന്തമാക്കാൻ.... നിനക്ക് അറിയോ.....!


അവനെ പറയാൻ സമ്മതിക്കാതെ ഞാൻ ചാടി കയറി പറഞ്ഞു...


മതി എന്റെ ചെക്കാ നിന്റെ ഒന്നിനും കൊള്ളാത്ത സാഹിത്യം... ഞാൻ ഗുൽമോഹർ പോലെ ആവുമോടാ...?


ഗുൽമോഹർ തന്റെ പ്രണയത്തിന് വേണ്ടി വേനലിലും രക്തചുവപ്പാർന്ന് പൂത്തുനിന്നു ഗുൽമോഹർ പെയ്യിച്ച ഓർമ്മകൾക്ക് അത്രമേൽ ശക്തിയായിരുന്നു എന്റെ ഓർമ്മകൾക്കും പ്രണയത്തിനും ഉള്ള അതെ ശക്തി.... ഗുൽമോഹർ കാത്തിരിക്കുകയാണ് പ്രിയപ്പെട്ടൊരാളെ.... നിന്റെ കാത്തിരിപ്പും അങ്ങനെ തന്നെയല്ലേ പെണ്ണേ... കാത്തിരിപ്പിനും ഉണ്ടെടി പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സുഖം..


എനിക്ക് ആ സുഖമെല്ലാം പോയി ഇപ്പൊ പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും വേദനയാണ്.. ഇങ്ങനെ പോയാൽ ഞാൻ നല്ലൊരു മൊഞ്ചനെ കണ്ടുപിടിച്ചു അവനെ കെട്ടി സുഖമായി ജീവിക്കും അവന്റെ മക്കളെ കൊണ്ട് ഉമ്മാന്ന് വിളിപ്പിക്കുന്നത് നിങ്ങളെ കേൾപ്പിക്കും..


അയ്യടാ എന്തു നല്ല നടക്കാത്ത സ്വപ്നം.. അതിന് നിന്നെ ഞാൻ വിട്ടാൽ അല്ലെ നടക്കൂ.... എന്റെ സമ്മതം എന്തായാലും കിട്ടില്ല എന്റെ മഹർ നിന്റെ ഖൽബിൽ അണിഞ്ഞു തന്നതാണ് അത് പൊട്ടിച്ചെറിഞ്ഞു നീ മറ്റൊരുത്തന്റെ സ്വന്തം ആവാൻ പോവോടി... എങ്കിൽ പോയി കാണിക്കടി കോപ്പേ... ഞാനൊന്ന് കാണട്ടെ നിന്റെ ധൈര്യം.....


ഇമ്മേ ഒരു തമാശ പറഞ്ഞപ്പോഴേക്കും ചെക്കൻ കലിപ്പ് ആയല്ലോ.... എനിക്ക് എന്റെ ഈ സ്നേഹിക്കാൻ മാത്രം അറിയുന്ന കലിപ്പനെ മതി ട്ടോ.... എന്റെ എല്ലാം എല്ലാം ആയിട്ട് എന്റെ മക്കളെ ഉപ്പയായിട്ട്.... കേട്ടോടാ മരപ്പട്ടി....


മരപ്പട്ടി നിന്റെ ഓൻ ആണെടീ പേപ്പട്ടി...


എന്റെ ചെക്കനെ പറയുന്നോടാ രാക്ഷസാ.... നിന്റെ ഓൾ കള്ളിയങ്കാട്ടു നീലിയെ പോയി വിളിക്കെടാ...


എന്റെ പെണ്ണിനെ പറയാൻ മാത്രം ആയോടി രക്തരക്ഷസി... നിന്റെ ഓൻ ഡ്രാക്കുള.... രക്തരാക്ഷസൻ ബ്രഹ്മ രക്ഷസ്സൻ....!


ഡാാ നിർത്തെടാ.... നിന്നെ ഞാ..... പറഞ്ഞു തിരുന്നതിന് മുമ്പേ ഞങ്ങൾ ഫോൺ വാങ്ങിയിരുന്നു..


രണ്ടിനും നാണമില്ലേ എന്നും വഴക്ക് കൂടാൻ അതും നിങ്ങൾ നിങ്ങളെ തന്നെയാണ് പറയുന്നതെന്ന ബോധം പോലും ഇല്ലാതെ എന്തൊക്കെ പേരാണ് വിളിച്ചു പറയുന്ന എന്റെ സൈൻക്കാ.... (ദേവു)


പോടീ അവൾ എന്റെ പെണ്ണിനെ പറയുന്നത് കേട്ടു നിൽക്കണോ ഞാൻ... അവളെ പറഞ്ഞാൽ ഞാൻ ഇനിയും പറയും...


അവൾ തന്നെ അല്ലെ നിങ്ങളെ പെണ്ണ്... (സന)


എന്റെ പെണ്ണ് അവൾ ആണേലും അവളെ അവൾ പോലും പറയുന്നത് എനിക്ക് ഇഷ്ടമല്ല.... അത്രക്ക് ഇഷ്ടമാണ് ഭ്രാന്തമായ പ്രണയമാണ് അവളോളം ഞാൻ മറ്റൊന്നും കൊതിക്കുന്നില്ല ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായതാണ് ഇന്ന് ഓരോയൊരു സ്വപ്നം മാത്രമേയുള്ളൂ... ഞാൻ വരും എന്റെ പെണ്ണിനെ സ്വന്തമാക്കാൻ...


ആഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപോലെ അന്ന് എന്റെ പെണ്ണിനെ എന്റേത് മാത്രമാക്കാൻ ഇൻ ഷാ അല്ലാഹ് ഞാൻ വരും നിങ്ങൾ കണ്ടോ... 


ഫോണൊന്ന് അവളുടെ കൈയിൽ കൊടുത്തേ... 


ഇനിയും വഴക്ക് കൂടാൻ ആണോ.?


അല്ലെന്റെ ദേവു... എന്റെ എനർജി ഫുൾ ഡാമേജ് ആയി തിരിച്ചു ഇത്തിരി എനർജി കിട്ടുമോ നോക്കാൻ ആണ്...


മ്മ്മ് മ്മ്മ്മ് മനസ്സിലായി ഈ എനർജി എന്താണെന്ന്.... ദേ കൊടുക്കാണ് വേഗം വാങ്ങിട്ട് പോയിക്കോ ട്ടോ...


ഓക്കേ തമ്പുരാട്ടി അടിയൻ വാങ്ങിക്കോളാം വേഗം ഫോൺ കൊടുക്കേണ്ടി...


ഇമ്മേ ചെക്കൻ കലിപ്പ് ആയി വേഗം കൊടുക്ക് എന്റെ സന...


ഡീ പെണ്ണേ പിണങ്ങല്ലേ ഡാ... എനിക്ക് തരാനുള്ളത് വേഗം തായോ.. പോയിട്ട് ഒത്തിരി പണിയുള്ളതാ വേഗം തായോ..


എന്തോന്ന് തരാൻ..


ദേ പെണ്ണേ കളിക്കാതെ തായോ.... 


എന്തോന്ന് തായോ എന്ന്.? 


അത് പിന്നെ അതുണ്ടല്ലോ മുത്തു ഗൗ തായോ എന്ന്...


ദേ ചെക്കാ ഒറ്റ ചവിട്ട് വെച്ചു തരും ഫോൺ വെച്ചു പോവാൻ നോക്ക്...


കിട്ടാതെ ഞാൻ പോവില്ല വേഗം തായോ അല്ലേൽ ഞാൻ അങ്ങോട്ട് തരും.... ഇത് വെറും ചുംബനം അല്ല നീ എന്റെയും ഞാൻ നിന്റെയും സ്വന്തം ആണെന്ന തിരിച്ചറിവ് കൂടിയാണ് അതുകൊണ്ട് പൊന്നുമോൾ വേഗം തായോ....


മ്മ്മ്മ് എന്നാൽ ഇന്ന് പിടിച്ചോ ഉമ്മാാാ....


ഇതെന്തോന്ന് കിസ്സ് ആണെടോ.... ഇങ്ങനെ താ എന്റെ നെഞ്ചോട് ചേർത്തു പിടിച്ചു ആ മൃദുലമായ കവിളിലും നെറുക്കയിലും കണ്ണിലും ഒരായിരം സ്നേഹം ചുംബങ്ങൾ മ്മ്മ് ഉമ്മാാ മ്മ്മാആ.... ഇങ്ങനെ തായോ...


ഒന്ന് പോടാ.. അപ്പൊ നമ്മൾക്ക് കാണാം ഓക്കേ ഞാൻ പോയി.. അതും പറഞ്ഞു വേഗം ഫോൺ കട് ചെയ്യ്തു..


പിന്നീട് ഒന്ന് 15 ആയാൽ മതി എന്നായിരുന്നു.. പരസ്പരം കാണാതെയുള്ള അവരുടെ സ്നേഹം കണ്ടു കണ്ടു അവളെക്കാൾ സൈൻക്കാനെ കാണാൻ ഞങ്ങൾക്കായിരുന്നു ആഗ്രഹം... കാത്തിരുന്നു കാത്തിരുന്നു ആ ദിനം വന്നെത്തി..


അവന്റെ ഫേവ്റേറ്റ് കളറായ വൈറ്റ് തന്നെ ഇഷു സെലക്ട് ചെയ്തു.... മാലാഖയെ പോലെ അണിഞ്ഞൊരുങ്ങി.... കുറെ സമയം കാത്തിരുന്നിട്ടും അവനെ കാണാതായപ്പോൾ അവളുടെ മനസ്സ് അവനെന്തോ അപകടത്തിൽ പെട്ടെന്ന് മന്ത്രിച്ചു..


അവൾ അപ്പൊ തന്നെ അവനെ വിളിച്ചു ആദ്യം ഫോൺ എടുത്തില്ല വീണ്ടും വീണ്ടും തുടർന്നപ്പോൾ അറ്റൻഡ് ചെയ്യ്തു...


എന്റെ പെണ്ണേ ദേ ഞാൻ ഇപ്പൊ അവിടെ എത്തില്ലേ ഒന്ന് ഇച്ചിരി സമയം കൂടെ വെയിറ്റ് ആക്കടി...


സൈൻ എന്താടാ പറ്റിയെ..


ഒന്നുല്ലെടി പെണ്ണേ ഞാനിപ്പോൾ അവിടെ എത്തും...


നീ കള്ളം പറയേണ്ട എനിക്കറിയാം എന്തോ പറ്റീട്ടുണ്ട് നിന്റെ സ്വരം മാറി എന്റെ മനസ്സും പിടഞ്ഞതാണ്... എന്താടാ പറ എനിക്ക് ടെൻഷൻ ആവുന്നു എന്തേലും പറ്റിയോ..


ചെറിയൊരു ആക്സിഡന്റ് കാര്യമായിട്ട് ഒന്നും പറ്റിയില്ല നെറ്റിയിലൊരു പൊട്ട് ചെറുതായിട്ട് അത്രേയുള്ളൂ.... ഞാനിപ്പോ അവിടെയെത്തും എന്റെ രാജകുമാരി ഈ രാജകുമാരനെ ഇത്തിരി കൂടി വെയിറ്റ് ചെയ്യട്ടോ..


ഹോസ്പിറ്റലിൽ പോയിട്ട് വന്നാൽ മതി.... അവരോട് പറ കൊണ്ടു പോവാൻ..


അതിന് അവർ പോയല്ലോ.. എന്നെ പോലെ അവനും തിരക്കായിരുന്നു.... ഫോൺ വെക്ക് പെണ്ണേ എന്റെ രാജകുമാരിയെ കാണാൻ കൊതിയായിട്ട് വയ്യ...


സൈൻ ഹോസ്പിറ്റലിൽ പോയിട്ട് വന്നാൽ മതി ഞാൻ എത്ര വേണേലും വെയിറ്റ് ചെയ്യാം പോയി വായോ..


അതിനുള്ള മരുന്ന് നിന്റെ കൈയിൽ മാത്രമേയുള്ളൂ മോളെ എന്റെ ഡോക്ടർ നീയല്ലേ.... നീ ചികിത്സിച്ചാൽ മാറാവുന്ന മുറിവ് മാത്രമേയുള്ളു നിന്നെ കാണാതൊരു വേദന മാത്രമേ എനിക്കുള്ളൂ കണ്ടു കഴിഞ്ഞാൽ ഞാൻ ഡബിൾ ഒക്കെയാവും...


കുറച്ചു സമയത്തിനും ശേഷം..


ദേ സൈൻ വന്നെന്നു തോന്നുന്നു വണ്ടിയുടെ ഹോൺ അല്ലെ..... അതും പറഞ്ഞു അവൾ തുള്ളിച്ചാടി പുറത്തേക്ക് ഓടി...


ഇഷ മെഹറിനെ റൂമിലേക്ക് മാറ്റി പോയി കാണാം..


ബാക്കി പറയുന്നതിന് മുമ്പേ ഒരു സിസ്റ്റർ വന്നു അതും പറഞ്ഞു പോയി...


ഓഹോ കഥ പറയുന്നതിന്റെ ഇടയിൽ പറയാൻ മറന്നു ഇഷു അൽഹംദുലില്ലാഹ് ഇപ്പൊ ഒക്കെയായിട്ടോ... അവളുടെ ഉമ്മിയും ഉപ്പിയും വന്നിട്ടുണ്ട് മോളെ അവസ്ഥ അറിഞ്ഞപ്പോൾ ബോധം പോയി ഇപ്പൊ കാഷ്വാലിറ്റിലാണ് ഉള്ളത്..


ഛെ ബാക്കി എന്തായെന്ന് അറിയാനുള്ള ആകാംഷ കൊണ്ട് നിൽക്കാനും ഇരിക്കാനും വയ്യാതെയായി... നമ്മളെ സൈൻ എങ്ങനെയാണ് കാണാൻ ചുള്ളൻ ആണോടി....(ആഷി)


മ്മ്മ് ഒരു ഒന്നൊന്നര മൊഞ്ചൻ ഇഷുന് നല്ലത് പോലെ മാച്ച് ചെയ്യും... നിങ്ങൾ വായോ അവളെ കണ്ടു വരാം...(ദേവു)


എനിക്കും കാണണം ഫോട്ടോ കാണിച്ചു തരുമോ.. അവനെ കുറിച്ച് പറഞ്ഞപ്പോൾ മുതൽ ആ മുതലിനെ കാണാനൊരു പൂതി. (ഹനുമാൻ)


എന്റെ ഹനുമാനെ ഇപ്പൊ ഇഷുനെ കാണാൻ വാ അത് കഴിഞ്ഞു നമ്മൾക്ക് ആ മൊതലിനെ വിശദമായി പോയി കാണാം നമ്മളെ പെങ്ങളെ മനം കവർന്ന രാജകുമാരനെ.... ഇപ്പൊ ഇങ്ങോട്ട് വാ... (രാഹുൽ)


പിന്നൊരു കാര്യം ഞങ്ങൾ ഇത് പറഞ്ഞതായി അവൾക്ക് തോന്നരുത് അറിഞ്ഞതായി ഭാവിക്കരുത് കേട്ടല്ലോ... (സന )


ഓക്കേ.... എല്ലാരും ഒരുമിച്ചു പറഞ്ഞു..


ഡീ..... ഇഷു.... കണ്ണ് തുറന്നു നോക്കെടി പോത്തേ.... ദേ നിന്റെ ദേവും സനയും ആണ് നോക്കെടി പിശാചേ....


നോ മൈൻഡ്...


അള്ളോഹ് കണ്ണ് തുറക്കാൻ പറ്റുന്നില്ലല്ലോ ഫുൾ ഇരുട്ടാണല്ലോ റഹ്മാനെ... പക്ഷേ കൈയും കാലും അനക്കാൻ പറ്റുന്നുണ്ട് ആരോ നമ്മളെ വിളിക്കുന്നുമുണ്ട്... ഇത് വേറെയാരുമല്ല ക്വസ്റ്റ്യൻസ് ചോദിക്കുവാൻ വന്നതാണ്.... ഞാനിപ്പോൾ ഖബറിനുള്ളിലാല്ലേ.... ആൻസർ തെറ്റുമോ എനിക്കിനി അടികിട്ടുമോ റബ്ബേ കാത്തുരക്ഷിക്കണേ..


ഡീ ഇഷു കണ്ണുതുറക്ക് പെണ്ണെ.... നിന്റെ ദേവും സനയുമാണ് നോക്കെടീ മരപ്പട്ടി..


ഹായ് ഗയ്‌സ്... നിങ്ങളും മരിച്ചോ... നിങ്ങളുമുണ്ടോ നമ്മളെ കൂടെതന്നെ നിങ്ങളെക്കൊണ്ട് നമ്മൾ തോറ്റല്ലോ... ആ പിന്നെ മിണ്ടാതെ കിടന്നോ ഇപ്പൊ ക്വസ്റ്റ്യൻ ചോദിക്കാൻ വരും കിട്ടിയില്ലെങ്കിൽ നല്ല അടി കിട്ടും..


ഇഷു എന്താടി നീ പറയുന്നത് നിനക്ക് വട്ടായോ..


എന്റെ സന അടി കൊള്ളുമ്പോൾ നിനക്കും വട്ടാകും വേഗം ക്വസ്റ്റ്യന്റെ ആൻസർ പഠിച്ചു വെച്ചോ..


ഇവരെന്തിനാ നമ്മളെയിങ്ങനെ മിഴിച്ചു നോക്കുന്നേ എന്നും ചിന്തിച്ചു കിടക്കുമ്പോഴാണ് ഡോക്ടർ വന്നത്...


Hai Isha are you okay..(ഡോക്ടർ)


Im okay... ഇപ്പോൾ നമ്മൾ ഓക്കെയാണ് ക്വസ്റ്റ്യൻ ചോദിച്ചു കഴിഞ്ഞാൽ കുട്ടികൾ തിന്നുന്ന ഓകെയാവും... അല്ല അങ്കിൾ നിങ്ങളും മരിച്ചോ കൈ പിഴവ് കാരണം അടിച്ചു കൊന്നതാണോ... നിങ്ങൾ ആയത് കൊണ്ട് അതിനാണ് ചാൻസ് കൂടുതൽ..


ഡീ കാന്താരി പോയി മുഖം കഴുകി വായോ എന്നിട്ട് കണ്ണും മിഴിച്ചൊന്ന് നോക്ക് അപ്പൊ മനസ്സിലാവും എവിടെയാണെന്ന്...

 അങ്കിൾ പറഞ്ഞതുകൊണ്ട് വേഗം മുഖം കഴുകി വന്നു എല്ലാവരെയും നോക്കി അവിഞ്ഞ ഇളി പാസാക്കി..


ഛെ മരിച്ചു പോയെന്ന് കരുതി ഓരോന്ന് പറഞ്ഞു നമ്മൾ ശശിയുടെ പെങ്ങൾ രാധയും രമണിയും ആയത് മാത്രം ബാക്കി...


മരിക്കാൻ ഒരുപാട് കൊതിച്ചതാണ് പൊതുവേ നമ്മൾ കൊതിച്ചതൊന്നും കിട്ടില്ലല്ലോ... നമ്മളെ പ്രാർത്ഥനയേക്കാൾ വലുതാണ് ബാക്കിയുള്ളവരുടെ പ്രാർത്ഥന എന്നും മനസ്സിലായി..


നീ എന്താ പ്രാർത്ഥിച്ചത്.? (ദേവു )


ഇനിയൊരു തിരിച്ചു വരവ് വേണ്ടെന്ന് മരണമാലാഖ കൊണ്ടു പോകുവാൻ വേണ്ടിയും...


ഇഷു........ " എന്റെ അമ്മോ എന്റെ ഉമ്മി അലറി കൊണ്ടു വന്നു അടിക്കുവാൻ തുടങ്ങി പിന്നെ ചുംബനങ്ങളാൽ എന്നെ പൊതിഞ്ഞു വെച്ചു... മരണത്തിലേക്ക് ആയാലും നിന്റെ കൂടെ ഉമ്മിയും ഉപ്പിയും വേണമെന്നും പ്രാർത്ഥിക്കൽ ഇല്ലെ..


അയ്യടാ ഞാൻ പോയിട്ട് ഒരു 6 മാസം ഒറ്റക്ക് ജീവിക്കട്ടെ അപ്പോഴേക്കും രണ്ടും ഇവിടെ അടിച്ചു പൊളിച്ചു ജീവിച്ചു 6 മാസം ആവുമ്പോഴേക്കും അങ്ങോട്ടേക്ക് വന്നോണം അല്ലേൽ ഞാൻ വിളിക്കാൻ വരും പറഞ്ഞില്ലാ വേണ്ട ട്ടോ..


ദേ ഇഷു അങ്ങനെ നീ നമ്മളെ കൂടാതെ ഒറ്റക്ക് പോയി ജീവിക്കേണ്ട എവിടേക്കാണെലും നിന്റെ കൂടെ ഞങ്ങൾ ഉണ്ടാവും അല്ലെ ഇക്കാ... "


 പിന്നല്ലാതെ ഉമ്മിയും ഉപ്പിയും നമ്മളുടെ പൊന്നൂസും എന്നും ഒരുമിച്ചു ജീവിക്കും.. "


ഉമ്മിന്റെയും ഉപ്പിന്റെയും സ്നേഹം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു..


പോകുന്നുണ്ടേൽ നമ്മൾ ഒരുമിച്ചേ പോകൂ.. റിഷൂട്ടി ചിരിച്ചേ... ഒന്ന് ചിരിക്കപ്പാ എന്റെ ഉമ്മി കുട്ടി..


പോടീ ദുഷ്ടത്തി... അപ്പോ ഈ ദേവു... ദേവൂനെ ഒറ്റക്ക് ആക്കി ഉമ്മിയും ഉപ്പിയും മോളും പോയാൽ എനിക്കാരാണ് കൂട്ട്... അല്ലേലും ദേവുന് ആരുമില്ല... പെറ്റമ്മ പോലും ഇല്ലാത്ത ദേവുനെ ആർക്ക് വേണം അല്ലെ...


എന്റെ ദേവു സെന്റി മതിയെടി... നീയും പോരെ വേണേൽ ആ ആന സനയെയും വിളിച്ചോ അപ്പൊ സെറ്റ്..


ഉപ്പി എനിക്ക് വിശക്കുന്നു എന്തേലും വാങ്ങി വായോ, പിന്നെ നിങ്ങൾ കഴിച്ചിട്ട് വന്നാൽ മതി അല്ലാതെ എനിക്ക് മാത്രം വാങ്ങി വരാനാണേൽ എനിക്ക് വേണ്ടെന്ന് വെക്കേണ്ടി വരും മനസ്സിലായല്ലോ.?


നമ്മൾ പിന്നെ കഴിച്ചോളാം മോളെ ഇപ്പൊ എന്റെ മോൾക്ക് വാങ്ങി വരാം...


എന്നാൽ എനിക്കും വേണ്ട നിങ്ങൾ കഴിച്ചിട്ട് വാങ്ങി വന്നാൽ മതി അല്ലാതെ ഞാൻ കഴിക്കില്ല...


വാശി വേണ്ട സമ്മതിച്ചു...


ദേവുന്റെ മടിയിൽ തല വെച്ചു കിടന്നപ്പോൾ അവൾ മുടിയിലൂടെ വിരലുകൾ ഓടിച്ചു സന ആണേൽ എന്റെ കാല് അവളുടെ മടിയിൽ വെച്ചു ഓരോ വിരലുകൾ ഒടിച്ചു കൊണ്ടിരുന്നു..


ദേവു ഇതൊക്കെയാരാ... കുറേ ടൈം ആയല്ലോ ഇവിടെ തന്നെ ഒന്ന് പോകാൻ പറ എനിക്ക് കാണുമ്പോൾ പേടിയാവുന്നു..


ദേവും സനയും എന്നെയൊരു നോട്ടം പേടിയോ നിനക്കോ എന്ന മട്ടിൽ ഞനൊന്നിളിച്ചു കാണിച്ചു കൊടുത്തു...


ഇഷു ഞാൻ നിന്റെ പാക്കരൻ ആണടി നീ കളിക്കല്ലേ പെണ്ണേ.. എന്നും പറഞ്ഞു എന്റെ അരയിലൂടെ കൈയിട്ടു കെട്ടിപ്പിടിച്ചു അവന്റെ മുഖം എന്റെ മുഖത്തിനോട് അടുപ്പിച്ചു...

ഡീ നിനക്ക് എന്നെ മനസ്സിലായില്ലേ മതിട്ടോ നിന്റെ കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്..


ഛീ വിടെടാ പട്ടി... എന്നും പറഞ്ഞു അവനെ തള്ളിമാറ്റി... ഹാദിക്കാന്റെ കൈയിലേക്കാണ് അവൻ പോയി വീണത്..


ഹാദിക്ക എന്നെ വിട്ടേ... വിടാൻ എന്നെയാരും തൊടണ്ട... നിങ്ങൾ എല്ലാരും കൂടി എന്റെ പെങ്ങളെ ഈ ഗതിയിലാക്കിയത് പോ എനിക്ക് ആരെയും കാണേണ്ട... എന്റെ ഇഷു എന്നെ മറന്നു പോയല്ലോ റബ്ബേ എല്ലാത്തിനും കാരണം നിങ്ങളാണ്..


നീ അടങ്ങി നിൽക്ക് ആഷി.. ഞാൻ സംസാരിച്ചു നോക്കട്ടെ.. ഇഷു മോളെ.... മോൾക്ക് അജുക്കാനെ ഓർമ്മയില്ലേ നോക്ക് നിന്റെ അജുക്കയാണ്... സോറി മോളെ ആ ദേഷ്യത്തിന്റെ പുറത്ത് എന്തൊക്കെയോ പറഞ്ഞു പോയി അതിനിങ്ങനെ പിണങ്ങണോ... മതി നിന്റെ പിണക്കം അജുക്കാന്റെ മോൾ ഒന്ന് നോക്കിയേ.. ദേ മോളെ ഐ അം വെരി വെരി സോറി ഡാാ.. ഇക്കാക്ക് സഹിക്കുന്നില്ലടാ നിന്റെ ഈ മൗനം മതി മോളെ ദേ മോൾ എല്ലാവരെയും ഒന്ന് നോക്കിയാട്ടെ... എല്ലാരും മോളെ ഒരു വിളിക്കായി കാത്തിരിക്കുകയാണ് ഒന്ന് വഴക്കെങ്കിലും പറ മോളെ....  കരഞ്ഞുകൊണ്ടാണ് പറയുന്നത്..


ഒന്ന് പോ എന്റെ അജുക്ക ദേ അവൾ അവളുടെ ബുജിയോട് മിണ്ടും...

അല്ലേലും ഇതെന്റെ കൂട്ടുകാരി ഡോറ അല്ലെ അവളുടെ വഴികാട്ടിയായ ബുജിയും... അല്ലയോ ഡോറ ആ ബാഗും എടുത്തോണ്ട് നമ്മളുടെ മാപ് നോക്കി പോയാലോ...

 ഞാൻ മൈൻഡ് ചെയ്യാതെ കണ്ടപ്പോൾ കണ്ണും നിറച്ചോണ്ട് പോയി..


നിങ്ങൾ എല്ലാവരും അങ്ങോട്ട് മാറിക്കെ... ദാണ്ടെ നിന്റെ ഹനുമാൻ രംഗപ്രവേശനം ചെയ്തിരിക്കുന്നു...

 അതും പറഞ്ഞു കൊണ്ട് ഹനുമാനെ പോലെ മുമ്പിലേക്ക് എടുത്തു ചാടി..


എല്ലാവരും മാറി മാറി സോറി പറഞ്ഞിട്ടും നമ്മൾ മൈൻഡ് വെച്ചില്ല... പക്ഷേ സിംഹം മാത്രം ഒന്നും മിണ്ടാതെ ഇത്തിരി ദൂരത്തായി മാറി നിൽക്കുന്നു..


പാക്കരൻ കരഞ്ഞു അലമ്പാക്കുന്നത് കണ്ടപ്പോൾ ഇത്രയും സമയം പിടിച്ചു നിന്ന ഗൗരവും പൊട്ടിച്ചിരിയായി മാറി... നമ്മൾക്ക് ശരിക്കും ഭ്രാന്ത് ആയെന്ന് കരുതി ഓൻ പിറകോട്ടു ഓടി..


ദേവു ഇവരോട് പോകാൻ പറ  ഇവരിൽ നിന്നും ഇവരുടെ ജീവിതത്തിൽ നിന്നും ഇഷു മരിച്ചു മണ്ണോട് ചേർന്നു... ഇനിയെനിക്ക് ഇങ്ങനെയുള്ള ആങ്ങളമാരില്ല.... പോവാൻ പറ സന നീ എങ്കിലും ഒന്ന് പോവാൻ പറയടി..


ഇഷു പ്ലീസ് സോറി പറഞ്ഞില്ലേ ഒരിക്കലും ഞങ്ങളുടെ പെങ്ങളെ സ്ഥാനത്ത് നീ അല്ലാതെ മറ്റൊരാളും വരില്ല എന്നും ആ സ്ഥാനം നിനക്ക് മാത്രം അവകാശപെട്ടതാണ്.. ഇനിയും മൗനം കൊണ്ട് വേദനിപ്പിക്കല്ലേടാ...


കഴിഞ്ഞു പോയ കാലവും പറഞ്ഞ വാക്കും ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല.. പറയുമ്പോൾ സൂക്ഷിച്ചു പറയണം..


ഇഷു മോളെ നിനക്ക് ഞങ്ങളെ അടിക്കണമെങ്കിൽ അടിച്ചോ വഴക്ക് പറയണോ അതും ചെയ്തോ തെറി വിളിക്കണമെങ്കിൽ വിളിച്ചോ പക്ഷേ മിണ്ടാതെ നിൽക്കല്ലേടാ അത് മാത്രം ഞങ്ങൾക്ക് സഹിക്കാൻ ആവില്ല മോളെ...


അയ്യോ മതി മതി നിങ്ങളുടെ സോപ്പിങ്... ഈ സോപ്പിന് തീരെ മണമില്ല പത മാത്രമേയുള്ളു, അതുമല്ല ഞാൻ രാവിലെ വരുമ്പോൾ കുളിച്ചതാണ് പിന്നെ നിങ്ങൾ തന്നെ സ്വയം ഇട്ടൊന്ന് കുളിച്ചോ ട്ടോ..


ഉമ്മിയും ഉപ്പിയും വന്നു അവരുമായി സംസാരിച്ചിരിക്കുമ്പോഴാണ് നമ്മുടെ പുന്നാര ഡോക്ടർ അങ്കിൾ വന്നത്.... പുള്ളിക്കാരൻ ഉപ്പിന്റെ ഫ്രണ്ട് ആണ് ട്ടോ..


അല്ലടാ നീ ഇവിടെയുണ്ടായിരുന്നോ ഇപ്പൊ എങ്ങനെയുണ്ട് രണ്ടാൾക്കും.... നിന്റെ പൊട്ടിത്തെറിച്ച സന്തതി ഡബിൾ സ്ട്രോങ്ങ്‌ ആയി തിരിച്ചുവന്നില്ലേ സമാധാനമായോ ഡാ... എങ്ങനെ സഹിക്കുമെടാ ഈ മൊതലിനെ... നമ്മളെയിട്ട് കളിയാക്കാൻ വേണ്ടി മാത്രം വന്നതാണ് മൂപ്പർ..


എന്റെ ഉപ്പിക്ക് ഇപ്പോഴാണ് സമാധാനം എന്തെന്ന് അറിഞ്ഞത് തന്നെ നിങ്ങളുടെ കൂടെയുള്ള സമയത്ത് സമാധാനം എന്തെന്ന് പോലും അറിയാത്തൊരു പാവം മനുഷ്യനായിത്... എന്റെ ഉപ്പിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റാണ് നിങ്ങളെപ്പോലൊരു ഫ്രണ്ട് അല്ലെ ഉപ്പി...  സൈറ്റ് അടിച്ചു ചോദിച്ചപ്പോൾ ഉപ്പി ആണെന്നും ഇല്ലെന്നും തലയാട്ടി..


അതൊക്കെ പോട്ടെ നമ്മളെ വിടാനുള്ള ഉദ്ദേശമില്ലേ വേഗം ഡിസ്ചാർജ് ചെയ്തോളി നമ്മളെ വേഗം വിട്ടേക്ക് ട്ടോ... .നിങ്ങളെ തരികിടയൊന്നും നമ്മളെയടുത്ത് നടക്കില്ലാട്ടോ.... ക്യാഷുണ്ടാക്കാൻ വേണ്ടി ഒരു രോഗവുമില്ലാത്തവരെ പിടിച്ചു അഡ്മിറ്റ് ചെയ്തോളും അതും പോരാഞ്ഞിട്ട് കൂടെ ടെസ്റ്റും... നടക്കില്ല മോനെ നിങ്ങളെ ആഗ്രഹം... ആ പരിപ്പ് ഈ കലത്തിൽ വേവില്ല വേഗം ഡിസ്ചാർജ് ആക്കിക്കോളി..


എന്റെ മെഹഫു എങ്ങനെ സഹിക്കുന്നെടാ ഈ മൊതലിനെ.. അൺസഹിക്കബിൾ ഇവളെയധികം വെച്ചോണ്ട് നിന്നാൽ എന്റെ ഹോസ്പിറ്റൽ തന്നെ പൂട്ടിക്കേണ്ടി വരും.. അതുമാത്രമല്ല ഡോക്ടർ സർട്ടിഫിക്കേറ്റ് പോലും വെറുതെയായി പോകും.. ബിൽ പേ ചെയ്യ്തു രണ്ടിനെയും കൂട്ടി വേഗം സ്ഥലം വിട്ടോ..


അയ്യടാ മനമേ... ഇത് നടക്കില്ല അങ്കിളിനോട് പറഞ്ഞോ എന്നെ അഡ്മിറ്റ്‌ ആക്കുവാൻ എന്റെ ഉമ്മിയും പറഞ്ഞില്ലല്ലോ അതുകൊണ്ട് ക്യാഷ് കിട്ടില്ല ദാസാ...


ഇവളെയിന്ന് ഞാൻ.. ഡാാ കോപ്പേ നിന്ന് ഇളിക്കാതെ നിന്റെ കുട്ടി പിശാചിനെ പറഞ്ഞു മനസിലാക്ക് എനിക്ക് ഇവിടെയുള്ളവർക്ക് ശമ്പളം കൊടുക്കാനുള്ളതാണ്..


"നീ പേടിക്കേണ്ട ഞാൻ ഇപ്പൊ ശരിയാക്കാം" എന്നും പറഞ്ഞു ഉപ്പി എന്റെ അടുത്തേക്ക് വന്നു..


ഇഷു മോളെ. അതുണ്ടല്ലോ ഉമ്മിയുടെ ബിൽ ഉപ്പി പേ ചെയ്യ്തു 1000 പോയി കിട്ടി അത് തിരിച്ചു കിട്ടാൻ നമ്മൾ എന്ത്‌ ചെയ്യും..


ഉപ്പിന്റെ ഡയലോഗ് കേട്ടതും തലക്ക് അടി കിട്ടിയത് പോലെ അങ്കിൾ ഉപ്പിനെ നോക്കി...


 ആഹാ മോൾക്ക് പറ്റിയ ഉപ്പിയും എന്താടോ രണ്ടിനും നന്നായി കൂടെ... എന്നൊരു ഡയലോഗ് തിരിച്ചു കിട്ടി..


ഓഹോ പിന്നെ ഇപ്പൊ നന്നാവും എന്നും പറഞ്ഞു അങ്കിളിന്റെ പോക്കറ്റിൽ നിന്ന് 1000 പകരം 2000 എടുത്തു..


ഡീ മോളെ എന്റെ ക്യാഷ് ഇങ്ങനെ ചൂഷണം ചെയ്യരുത് കുട്ടി തേവാങ്കേ.... ഡീ നിൽക്കടി അവിടെ... ഇവളെയിന്ന് ഞാൻ കൊല്ലും... നിൽക്കാൻ നിൽക്കടി..

അവിടെയുള്ള സിസ്റ്റർ ബ്രോസ് എല്ലാം നമ്മളെ നോക്കി ചിരിക്കുന്നുണ്ട് അങ്കിൾ ആ ഒരു നിമിഷം ഡോക്ടർ അല്ലാതെ എന്റെ ഉപ്പിന്റെ ഫ്രണ്ട് ആയി മാറിയിരുന്നു... എന്റെ കുറുമ്പിന് കൂട്ടായി നിൽക്കുന്ന എന്റെ സ്വന്തം ബിഗ് ബ്രോ... എല്ലാരും അത്ഭുതത്തോടെ നോക്കുന്നുണ്ട്..


വെയിറ്റ് എന്റെ മുത്തുമണി വെയിറ്റ്.... ഉപ്പി ബിൽ പേ ചെയ്യാൻ വെച്ച ക്യാഷ് ഇങ്ങ് തായോ എന്നും പറഞ്ഞു 3000 എടുത്തു..


" നീ മുത്താണ് മോളെ എന്റെ മുത്താണ്" എന്നും പറഞ്ഞു അങ്കിൾ ഉപ്പിനെ നോക്കി നിനക്ക് അങ്ങനെ വേണം തെണ്ടി ചങ്കേ.. അതും പറഞ്ഞു പുച്ഛത്തോടെ നോക്കി..


ഹൈവ... ഇതാരപ്പാ എന്നെ ഈ ഗതിയിൽ ആക്കിയ തെണ്ടി ബ്രോസ് അല്ലെ... എന്നാ ചിരിയപ്പാ എന്നും പറഞ്ഞു അവരുടെ പോക്കറ്റിൽ നിന്നും ക്യാഷ് എടുത്തു.. ഇപ്പൊ ടോട്ടൽ 8000 കിട്ടി... അതുമായി ഐസിയുവിന്റെ അടുത്തേക്ക് പോയി.


അവിടെയുണ്ടായ അമ്മച്ചിയുടെ കൈയിൽ പിടിച്ചു ഒരു പുഞ്ചിരി സമ്മാനിച്ചു ക്യാഷ് അവർക്ക് നേരെ നീട്ടി.. അവരുടെ മോന്റെ ഓപ്പറേഷൻ ആണെന്നും ക്യാഷ് കെട്ടിവെക്കാതെ ഓപ്പറേഷൻ നടക്കില്ല എന്നും ആ അമ്മച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ നെഞ്ച് പിടഞ്ഞു.... അമ്മച്ചി എന്നെ നിറ കണ്ണുകളാലെ നോക്കി..


ഇതുകൊണ്ടൊന്നും ആവില്ലെന്നറിയാം.. എന്നാലും ഇതുവെച്ചോ എന്നെ കൊണ്ട് കഴിയും വിധം സഹായമുണ്ടാവും... അമ്മച്ചി പേടിക്കേണ്ട മോൻ ഒന്നും ഉണ്ടാവില്ല ഈ കണ്ണുനീർ കണ്ടില്ലെന്നു വെക്കാൻ ദൈവത്തിന് ആവില്ല ട്ടോ മനസ്സുരുകി പ്രാർത്ഥിക്കുക..


മോളെ എന്നും പറഞ്ഞു വാരിപ്പുണർന്നു കൊണ്ട് പറഞ്ഞു....

ഈ ഉപകാരം ഒരിക്കലും മറക്കില്ല... അമ്മച്ചിയുടെ കൈയിൽ പൈസയുണ്ടാവുമ്പോൾ തിരിച്ചു തരാം അതുവരെ....!


അമ്മച്ചിയെ ബാക്കി പറയാൻ വിടാതെ ഞാൻ തന്നെ തുടർന്നു....  ഇത് തിരിച്ചു തരുവാൻ വേണ്ടിയല്ല തന്നത് ഔദാര്യമായി കാണേണ്ട കൊച്ചുമോൾ തന്നതാണെന്ന് കരുതിയാൽ മതി ട്ടോ..


ഇതെല്ലാം കണ്ടു കൊണ്ടാണ് ഡോക്ടർ അങ്കിൾ വന്നത് ഓപ്പറേഷന്റെ എല്ലാ കാര്യവും അങ്കിൾ നോക്കിക്കോളാം എന്നു പറഞ്ഞു എന്റെ നെറുകയിൽ തലോടി കൊണ്ട് ഒരു സ്നേഹ ചുംബനം നൽകി..


സോറി അങ്കിൾ.. നിങ്ങളോട് എല്ലാരോടും സോറി ഒന്നും പറയാതെ ക്യാഷ് എടുത്തതിന് സോറി ട്ടോ..


നീ ക്യാഷ് എടുക്കുമ്പോൾ തന്നെ ഉറപ്പായിരുന്നു എന്റെ മോൾ ചുമ്മാ എടുക്കില്ല ഇതിന് പിന്നിൽ എന്തേലും ഉണ്ടാവുമെന്ന്... അതുകൊണ്ടല്ലേ ഒന്നും പറയാതെ നിന്നത്..


ഡാാ ഇവളെപോലൊരു മകളെ കിട്ടിയ നീ ഭാഗ്യവാൻ ആണെടാ.... ഭൂമിയിലെ മാലാഖയാണ് ഡാ എന്റെ ഈ കാന്താരി ഇഷു മോൾ... എന്നെ ചേർത്തു പിടിച്ചു അങ്കിൾ ഉപ്പിനോട് പറഞ്ഞു..


എന്റെ അങ്കിളേ അങ്ങനെയല്ല പറയേണ്ടത് ഇവരെപ്പോലൊരു ഉപ്പിനെയും ഉമ്മിനെയും കിട്ടിയതാണ് എന്റെ ഭാഗ്യം, ഫ്രണ്ടായും കൂടെപ്പിറപ്പായും സഹോദരി സഹോദരനായും എന്തിനും ഏതിനും എന്റെ കൂടെ നിൽക്കുന്ന എന്റെ ഉപ്പിയും ഉമ്മിയും... ഭൂമിയിലെ എന്റെ സ്വർഗമാണ് ഇവർ... എന്നും പറഞ്ഞു അവരെ ചേർത്തു പിടിച്ചു..


എന്റെ രക്ഷിതാക്കൾ എന്നെ വിട്ടു പോകുമ്പോൾ പറഞ്ഞൊരു കാര്യമുണ്ട്.. നിന്റെ സ്വർഗം നഷ്ടപ്പെട്ടെന്ന് കരുതി വേദനിക്കരുത് ഇവളിലൂടെ നീയൊരു സ്വർഗ്ഗം സൃഷ്ടിക്കുക എന്ന്.. ഇപ്പൊ ദേ ഞാൻ ഒരുപാട് സന്തോഷവാൻ ആണ്..


മതിയപ്പ വാ ബാക്കി വീട്ടിൽ പോയിട്ട് ആവാം എനിക്ക് തലവേദനിക്കുന്നു.. വീട്ടിലെത്തിയതും വേഗം റൂമിലേക്ക് പോയി കിടന്നിരുന്നു... ക്ഷീണം കൊണ്ടാവാം വേഗം മയങ്ങിയിരുന്നു..


ഹേയ് ദേവൂ അവളുടെ പാസ്റ്റ് പറ..എന്നിട്ട് നമ്മളെ സൈൻ... ബാക്കി പറ എന്റെ ചെങ്ങായിമാരെ... എനിക്ക് എന്റെ അളിയനെ കാണാൻ ഒടുക്കത്ത ആഗ്രഹം... കഥ കേൾക്കാൻ ആണേൽ അതിക്കും മേലെ ആഗ്രഹമാണ് വേഗം പറയടി..


 ഓക്കെ പറയാം..

********************


അതിനുള്ള മരുന്ന് നിന്റെ കൈയിൽ മാത്രമേയുള്ളൂ മോളെ എന്റെ ഡോക്ടർ നീയല്ലേ.... നീ ചികിത്സിച്ചാൽ മാറാവുന്ന മുറിവ് മാത്രമേയുള്ളു,നിന്നെ കാണാത്തൊരു വേദന മാത്രമേ എനിക്കുള്ളൂ... കണ്ടു കഴിഞ്ഞാൽ ഞാൻ ഡബിൾ ഓക്കെയാവും...


കുറച്ചു സമയത്തിനു ശേഷം..


ദേ സൈൻ വന്നെന്നു തോന്നുന്നു വണ്ടിയുടെ ഹോൺ അല്ലെ..... അതും പറഞ്ഞു അവൾ തുള്ളിച്ചാടി പുറത്തേക്ക് ഓടി...


ഛെ അവൻ വരുന്നതും ഓർത്ത് നിന്നത് കൊണ്ടാവാം എനിക്ക് തോന്നിയതാണ് എന്നും പറഞ്ഞൊരു അവിഞ്ഞ ഇളിയും പാസാക്കി അവൾ വന്നു ടിവി ഓൺ ചെയ്യ്തു..


അതിന്റെ ഇടയിൽ എല്ലാരും മാറി മാറി വിളിച്ചിട്ടും ഒരു കാൾ പോലും അവൻ അറ്റൻഡ് ചെയ്തില്ല..


ടെൻഷൻ കൂടുമ്പോൾ ഇഷു ചാനൽ മാറ്റി കളിക്കും അങ്ങനെ ചെയ്യുമ്പോഴാണ് അവളുടെ കണ്ണിൽ ആ ന്യൂസ്‌ കോർത്തിണക്കിയത്... ഒരു പ്രതിമ കണക്കെ നിൽക്കുന്ന ഇഷുനെയും ആ ന്യൂസും ആയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഒരുനിമിഷം എല്ലാരും തരിച്ചു നിന്നു പോയി...


ബ്രേക്കിങ് ന്യൂസായി കണ്ടത് വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു,, ഗുരുതര പരിക്കുകളോടെ ഒരാളെ ഹോസ്പിറ്റലിൽ പ്രവേശിച്ചു എന്നായിരുന്നു.. അതിൽ മരിച്ചയാളുടെ മുഖം വ്യക്തമല്ലായിരുന്നു പക്ഷേ ആ മൃതദേഹത്തിന്റെ അടുത്തു നിന്ന് ഫോട്ടോയും ലൈസൻസിലും കിട്ടി അതിന്റെ അടുത്തു തന്നെയായി വൈറ്റ് കളറിലും റെഡ് കളറിലുമായി റോസപ്പൂക്കൾ ചിന്നി ചിതറി കിടക്കുന്നു അടുത്തായിട്ട് തന്നെ ഒരു റിങ്ങും..


രണ്ടുപേരുടെയും മനസ്സൊന്നായതുകൊണ്ടാവാം വൈറ്റ് ഡ്രസ്സിൽ തന്നെയാണ് രണ്ടുപേരുമുണ്ടായത്... അവന്റെ ഫേവ്റൈറ്റ് കളറിൽ തന്നെ അവൻ ഈ ലോകത്തോട് വിട പറഞ്ഞു..


ആ ഷോക്കിൽ ഇഷു തളർന്നു വീണതായിരുന്നു രണ്ട് ദിവസം കഴിഞ്ഞാണ് അവൾക്ക് ബോധം വന്നത്.. പിന്നീട് ഒരു മാനസികരോഗിയെ പോലെ ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്യും..


അവളുടെ പൊട്ടിച്ചിരിയും വാവിട്ട കരച്ചിലും കേൾക്കുമ്പോൾ ഖൽബ് പിടയുമായിരുന്നു... എല്ലാം കൊണ്ടു എല്ലാവരും അവളുടെ അവസ്ഥ കണ്ടു ആകെ തകർന്നിരുന്നു..


എന്റെ സൈൻ...... എന്തിനാ റബ്ബേ എന്നിൽ നിന്ന് അവനെ അകറ്റിയത് സ്നേഹിച്ചു കൊതി തീർന്നില്ലായിരുന്നു അതിന് മുമ്പേ വിധി എന്തിനാ നമ്മളുടെ ജീവിതത്തിൽ വില്ലനായി വന്നത്... ഇത്രക്ക് ക്രൂരത കാണിക്കരുതായിരുന്നു.. എന്റെ സൈൻ അവൻ ഒരു പാവമല്ലേ സ്നേഹിക്കാൻ മാത്രം അറിയുന്നൊരു പാവം... അവനെ വിളിക്കുന്ന സമയത്ത് എന്നെ കൊണ്ടു പോയാൽ മതിയായിരുന്നു..... വാവിട്ട് കരഞ്ഞു കൊണ്ടാണ് അവൾ അവളത്രയും പറയാ...


എന്റെ പ്രാണനെ എന്നിൽ നിന്ന് കൊണ്ടു പോകാൻ പ്രധാന കാരണക്കാരൻ അവനാണ് അവൻ മാത്രമാണ് അവൻ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോയിരുന്നേൽ ഇന്നും എന്റെ സൈൻ എന്റെ കൂടെ ഉണ്ടാവുമായിരുന്നു അവൻ...... അവനാണ് എന്റെ സൈനെ എന്നിൽ നിന്ന് അടർത്തി മാറ്റിയ വില്ലൻ.... അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു തരം വെറുപ്പായിരുന്നു.. സൈൻ മരിച്ചുവെന്ന് പറയുമെങ്കിലും അവന്റെ നമ്പറിലേക്ക് വിളിക്കും കാൾ എടുത്തു സംസാരിക്കുന്നത് പോലെ സംസാരിച്ചു കൊണ്ട് നടക്കും ഫോട്ടോ നോക്കി കിസ്സ് ചെയ്യും അടി കൊടുക്കും പരാതികളും പരിഭവങ്ങളും പറഞ്ഞു ഫോണും കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് അവിടെ തന്നെ ഉറങ്ങും...


എന്റെ സൈനെ എന്നിൽ നിന്ന് അടർത്തി മാറ്റിയവൻ അവനെ ഞാൻ കൊല്ലും അവൻ കാരണമാണ് എന്റെ സൈൻ മരിച്ചത് എന്റെ സൈൻ....... അതും പറഞ്ഞു തളർന്നു വീഴും...


ആരോടും ഒന്നും മിണ്ടില്ല എന്തിന് പറയണം അവളെ ഉമ്മിനോടും ഉപ്പിനോടുപോലും അധികം സംസാരിക്കില്ല അവന്റെ ഓർമ്മകളിലൂടെയായിരുന്നു ഇഷുന്റെ സഞ്ചാരം അവളുടെ ലോകം തന്നെ ആ ഓർമ്മകൾ മാത്രമായി മാറി... ഒരുതരം ഒരു മാനസികരോഗം... മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ പറ്റാത്തൊരു അവസ്ഥ സന്തോഷത്താൽ നിൽക്കുമ്പോൾ മനസ്സിനെ കീറിമുറിക്കാൻ പാകത്തിനുള്ള വാർത്ത കേട്ടത് കൊണ്ടാവാം.. കുറെ ചികിത്സിച്ചെങ്കിലും ഒരു മാറ്റവും ഉണ്ടായില്ല...പാവം ഉമ്മിയും ഉപ്പിയും എന്നും കരയും. അവളെക്കാൾ ദയനീയ അവസ്ഥ ആയിരുന്നു അവരുടെ. എന്റെ ഇഷു അത്രക്ക് അത്രക്ക് തകർന്നിരുന്നു...


അതിന്റെ ഇടയിലാണ് അവൾക്കൊരു.....!


ബാക്കി പറയുന്നതിന് മുമ്പേ ദേവു സന വിളിച്ചു കൊണ്ട് ഇഷു വന്നിരുന്നു...

രണ്ടും ഇവിടെയായിരുന്നോ ഒന്ന് വന്നേ എനിക്ക് ഇച്ചിരി നേരം ആ മടിയിൽ കിടക്കണം... ഉമ്മിക്ക് വയ്യാത്തത് കൊണ്ട് ഉപ്പിയും അവിടെയാണ് ഉള്ളത് അവരെ വിളിക്കാൻ പറ്റില്ല പാവങ്ങൾ കിടന്നോട്ടെ... നിങ്ങൾ വായോ എനിക്ക് തല ഇച്ചിരി നേരം മസ്സാജ് ചെയ്യ്തു തായോ... അതും പറഞ്ഞു രണ്ട് പേരുടെ കൈയും പിടിച്ചു അവൾ പോയി...


ഇനി കുറച്ചു ടൈം ഞാൻ പറയാം... അവൾ ഇടയ്ക്കിടെ പറയാറില്ലേ അവളുടെ സൈൻ ആദമിനെ ഇല്ലാതാക്കിയവൻ, അവൾ കൊല്ലാൻ ആഗ്രഹിക്കുന്നവൻ അത് ഈ ഞാനാണ്...  ഇന്നവളെ പ്രാണനെ പോലെ സ്നേഹിക്കുന്ന മുഹമ്മദ്‌ സയാൻ എന്ന ഈ ഞാൻ... അവന്റെ ആശ്രദ്ധ കൊണ്ടായിരുന്നു ആക്സിഡന്റ് പറ്റിയത്...


തിരക്കിട്ട് ഒരു സ്ഥലം വരെ പോകുന്നത് കൊണ്ട് രണ്ട് പേരും സ്പീഡിൽ തന്നെയാണ് വന്നത് എന്നിട്ടും അവനെ വഴക്ക് പറയുകയായിരുന്നു ഞാൻ ചെയ്യ്തത് ബ്ലഡ്‌ വരുന്നത് കണ്ടിട്ട് പോലും തിരിഞ്ഞു നോക്കാതെ വേഗം വണ്ടിയും കൊണ്ട് വിട്ടു.. അഥവാ കേസ് ആയാൽ അതിന്റെ പിറകെ പോവാൻ കഴിയാത്തത് കൊണ്ട് തന്നെയാണ് വേഗം മുങ്ങിയത്..


ആ പോക്ക് അവന്റെ മരണത്തിലേക്കുള്ള പോക്കായിരുന്നെന്ന് ഞാനും കരുതിയില്ല... അന്ന് ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോകാനുള്ള മനസ്സ് കാണിച്ചിരുന്നെങ്കിൽ ഇന്നും എന്റെ പെണ്ണ് സന്തോഷത്തോടെ ജീവിക്കുമായിരുന്നു അവളുടെ സന്തോഷം ഇല്ലാതാക്കിയ ഞാൻ തന്നെ അവളെ സ്വന്തമാക്കാൻ നടക്കുന്നു... ഛെ അത്രക്ക് നീചൻ ആയിരുന്നോ ഞാൻ.... ഞാനാണ് ആ സന്തോഷം ഇല്ലാതാക്കിയ അയാളെന്ന് അറിഞ്ഞാൽ എന്റെ പെണ്ണ് എന്നെ വെറുക്കില്ലേ ശപിക്കില്ലേ എന്തിനാ റബ്ബേ എനിക്ക് വയ്യ... അവളോട് എല്ലാം തുറന്നു പറയണം.... എന്തായാലും അവന്റെ സ്ഥാനത്ത് എന്നെ സങ്കൽപ്പിക്കാൻ അവൾക്കൊരിക്കലും കഴിഞ്ഞെന്നു വരില്ല അവന്റെ സ്നേഹത്തേക്കാൾ ഇരട്ടി സ്നേഹം തന്നു നിന്നെ ഞാൻ ചേർത്തു പിടിച്ചോളാം എന്ന് പറയണം... എല്ലാം പൊറുത്തു മാപ്പ് തരുവാനും പറയണം...


എന്റെ ജീവനും ജീവിതവും നീ ആണെന്ന് കൂടി അവളെ പറഞ്ഞു മനസിലാക്കി എല്ലാം മറന്നൊരു പുതുജീവിതത്തിലേക്ക് ക്ഷണിക്കണം....


അവൾ വരുമോ.?? ഇല്ല അവൾ എനിക്കൊരിക്കലും മാപ്പ് തരില്ല അത്രക്ക് നീചനാണ് ഞാൻ..... അവളെ പ്രാണനെ അവളിൽ നിന്ന് അടർത്തി മാറ്റിയ അവളുടെ കഥയിലെ വില്ലൻ.... ആ എനിക്ക് അവൾ മാപ്പ് തരുവാനോ.... വയ്യ അവളില്ലാത്തൊരു ജീവിതത്തെ കുറിച്ചോർക്കാൻ എനിക്ക് വയ്യ എല്ലാം തുറന്നു പറയാതിരിക്കാനും വയ്യ....


ഇനിയെന്ത് ചെയ്യും റബ്ബേ ഞാൻ.... നഷ്ടപ്പെടുത്താനും വയ്യ സ്വന്തമാക്കാനും വയ്യ.... എന്തൊരു വിധിയാണ്....


ഡീ ദേവു സിംഹത്തിന് എന്തുപറ്റി അതുപോലെ ചേട്ടായിക്കും.? സിംഹത്തിന്റെ മുഖത്ത് കുറ്റബോധവും സഹതാപവുമായിരുന്നു കണ്ടത് ബട്ട്‌ ചേട്ടായിയുടെ മുഖത്ത് ഒരേ സമയം സന്തോഷവും സങ്കടവുമാണ് ഉണ്ടായേ എന്താടാ അവർക്ക് പറ്റിയത്... ദേവൂന്റെ മടിയിൽ കിടന്നു കൊണ്ടായിരുന്നു ഞാനത് ചോദിച്ചേ..


എന്റെ ഇഷു നിനക്ക് തോന്നുന്നതാണ് പെണ്ണെ അങ്ങനെയൊന്നുമില്ല അവർ ഹാപ്പിയാ നീ ഉറങ്ങിക്കോ ഞാൻ മസ്സാജ് ചെയ്യ്തു തരാം..


അതും പറഞ്ഞു സന തലയിൽ മസ്സാജ് ചെയ്യ്തു ദേവു പാട്ട് പാടി കൊടുക്കുകയും ചെയ്തപ്പോൾ അവൾ ഉറക്കിലേക്ക് വഴുതിവീണു..


സനയും ദേവും വീണ്ടും അവരുടെ അടുത്തേക്ക് പോയി..


സന എന്റെ പെങ്ങളെ ജീവിതത്തിൽ പിന്നെന്തു സംഭവിച്ചു ബാക്കി കൂടെ പറ...


ഹാദി അത് ചോദിച്ചപ്പോൾ അവരുടെ മുഖം സിംഹത്തിലും ചേട്ടായിയിലുമായിരുന്നു...


ഇഷു പറഞ്ഞത് ശരിയാണല്ലോ എന്തുപറ്റിക്കാണും ഇവർക്ക് രണ്ടാൾക്കും... സന ദേവുന്റെ ചെവിക്കരികിൽ പോയി ചോദിച്ചു.. 


ആവോ എനിക്കറിയില്ല ഡീ...


നിങ്ങളെന്താ ചിന്തിക്കുന്നേ.??


ഹേയ് ഒന്നുല്ല അജുക്ക...


 മ്മ്മ് എങ്കിൽ ബാക്കി പറ..


ഒരു നമ്പറിൽ നിന്നു വന്ന മെസ്സേജായിരുന്നു പിന്നീട് അവളെ തന്നെ മാറ്റി മറിച്ചത്... അതിൽ നിന്ന് വന്ന കുറെ ഫോട്ടോസ് വീഡിയോസ് അവന്റെ പലവിധ ചാറ്റുകൾ എല്ലാമായിരുന്നു അവർ ഇഷുന് അയച്ചത്... അവന് ആാാ സൈൻ എന്റെ ഇഷുനെ ചതിക്കുകയായിരുന്നു..


എല്ലാ പെൺകുട്ടികളിലും ബന്ധം സ്ഥാപിക്കുന്നവൻ... പെണ്ണെന്നാൽ ആണിന്റെ കാമം തീർക്കാനുള്ള ഒരു വസ്തുവായി ചിത്രീകരിച്ചവൻ... പ്രേമം നടിച്ചു പെണ്ണിനെ സ്വന്തമാക്കി അവളെ തെരുവ് നായകൾക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്ന മനുഷ്യ മൃഗം... ഛെ അത്രയും വൃത്തികെട്ടവനായിരുന്നു അവൻ... ഇഷുവിന് ആ സത്യത്തെ ഉൾക്കൊള്ളാൻ കുറെ സമയമെടുത്തു സത്യം പറഞ്ഞാൽ ഇപ്പോഴും പൂർണമായി വിശ്വസിച്ചിട്ടില്ല... എന്റെ സൈൻ ഒരിക്കലും അങ്ങനെയുള്ളവൻ അല്ല ഞാൻ സ്നേഹിച്ച സൈൻ ഒരു പെൺകുട്ടിയോടും മോശമായി പെരുമാറാൻ പോയിട്ട് നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ വേദനിപ്പിക്കാൻ അവനെക്കൊണ്ട് ആവില്ല എന്നാണ് പറയുന്നത്..


നമ്മൾ ഓരോന്ന് പറഞ്ഞു അവളെ വിശ്വസിപ്പിക്കുമ്പോൾ പറയും.. അവരെ നേരിൽ കണ്ടു അവരോട് തന്നെ ചോദിക്കണം എന്ന്...


 ആക്സിഡന്റ് ആയ സ്ഥലത്ത് നിന്ന് അവന്റെ ഫോൺ മോഷണം പോയിരുന്നു... മോഷണം പോയി പറയുന്നതിലും നല്ലത് ഇവർ എടുത്തു പറയുന്നതാണ്.. അവരുടെ മോൾ മാളുവും ഇവന്റെ ചതിയിൽ വീണു പോയൊരു പാവം കുട്ടിയ... മാളു മരിച്ചു പോയി നിങ്ങൾക്ക് ഓർമ്മയുണ്ടോ സായു സാറിന്റെ ലാപ്പിൽ നിന്നൊരു വീഡിയോ കണ്ടപ്പോൾ ഇഷു തകർന്നത്... അന്ന് അവൾക്ക് മാളുന്റെ മുഖമാണ് മനസ്സിലേക്ക് വന്നത് ആ വീഡിയോ കണ്ടതിന് ശേഷം എന്നും അതോർത്തു കരയും..


പിന്നെയുള്ള അവരുടെ ചാറ്റ് ആയിരുന്നു അവളെ മാറ്റിയത് സൈനോട്‌ വെറുപ്പും ദേഷ്യവും വന്നു കൂടെ വാശിയും... പിന്നെ അവരെ നേരിൽ കാണുവാനുള്ള ആഗ്രഹം ആയി... അത് അവരെ നേരിൽ കണ്ടു അറിയാൻ വേണ്ടിയാണ്... ഈ നിമിഷം വരെ സൈനെ പൂർണമായി അവിശ്വസിക്കാൻ കഴിയാത്തത് കൊണ്ടാണ്... അവൾക്കൊരു പ്രതീക്ഷയുണ്ട് അവനോടുള്ള അവളുടെ വിശ്വാസവും ഞാനറിഞ്ഞ സൈൻ അങ്ങനെയുള്ള വ്യക്തിയല്ല എന്നാണ് അവൾ ഇന്നും പറയുന്നത്..


ചക്കയല്ലല്ലോ വെട്ടി ചക്കച്ചുള എന്താണെന്ന് നോക്കാൻ... അവന്റെ മനസ്സല്ലേ മനസ്സിന്റെയുള്ളിൽ എന്താണെന്ന് അറിയില്ലല്ലോ ചിലപ്പോൾ അവനെന്നെ ചതിച്ചതാവും.... രണ്ടും അവൾ തന്നെ പറയും എന്നാലും പൂർണമായി ഞാൻ വിശ്വസിക്കില്ല അവരെ നേരിൽ കണ്ടിട്ട് ബാക്കി എന്താണെന്ന് അറിയാം..


അവളുടെ ആ സിം നഷ്ടമായതോടെ എല്ലാം അവസാനിച്ചു...

എവിടെയെങ്കിലും വെച്ചു കാണുകയാണെങ്കിൽ സത്യങ്ങളെല്ലാം അറിയണം എന്നെങ്കിലും കാണുമെന്ന വിശ്വാസമുണ്ട്... എന്റെ സൈൻ അങ്ങനെയല്ല അതോണ്ട് എന്നായാലും ഞാൻ അവരെ കാണും എന്റെ മനസ്സ് പറയുന്നു...


എന്റെ ഇഷു പാവമാണ് അത്രക്ക് അവനെ സ്നേഹിച്ചത് കൊണ്ട് പാവത്തിന് ഇന്നും വിശ്വസിക്കാൻ പറ്റുന്നില്ല അതിന് ശേഷം ആരെങ്കിലും ഇഷ്ടം പറഞ്ഞു വരുമ്പോൾ തന്നെ അവൾക്ക് ഭയമാണ് പ്രേമിക്കാൻ തന്നെ.. അത്രക്ക് വേദനിച്ചു ഈ വായാടിത്തരവും കുറുമ്പും അവളുടെ മുഖംമൂടിയാണ്, ഉള്ളം പിടയുന്നത് ആരും അറിയാതെയിരിക്കാനുള്ള മുഖംമൂടി...


എല്ലാം പറഞ്ഞു കഴിഞ്ഞു എല്ലാരേയും നോക്കിയപ്പോ ദേഷ്യം കൊണ്ട് മുഖം വലിഞ്ഞു മുറുകുന്നതാണ് കണ്ടത്..


ഇനിയുള്ള കഥ ഞാൻ പറയാം.... ഞാൻ ആരാണെന്ന് നോക്കേണ്ട ട്ടോ രാഹുൽ ആണ് എല്ലാരുടെയും ചേട്ടായി...


നിങ്ങൾക്ക് സങ്കടം ആയോ ഇഷുന്റെ കാര്യം ഓർത്തപ്പോ പാവല്ലേ നമ്മളെ ഇഷുട്ടി.... ആാാ പിന്നെ ഇന്ന് എല്ലാരും എന്റെ വീട്ടിലേക്ക് വരികയാണ് ട്ടോ...ആ അവർ വന്നു...


ഉമ്മറത്തെ ചുമരിൽ തൂക്കിയിട്ട ഫോട്ടോ കണ്ടതും ഇഷുവും സനയും ദേവും ഒരുപോലെ ഞെട്ടിത്തരിച്ചു പോയിരുന്നു അവരുടെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു...


മാളു......? അതും പറഞ്ഞു ഒരു ചോദ്യഭാവേന ചേട്ടായിനെ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു..


ചേട്ടായി.. മാളു അവൾ.. അവൾ നിങ്ങളുടെ ആരാ പറ ചേട്ടായി... പറ..അപ്പൊ എനിക്ക് മെസ്സേജ് അയച്ചത് നിങ്ങളായിരുന്നോ.? ചേട്ടായി പറ എന്റെ സൈൻ അല്ലയെന്ന് പറ... എന്റെ സൈൻ അവന്റെ രാജകുമാരിയെ ഒരിക്കലും ചതിക്കില്ല അവൻ അതിന് പറ്റില്ല... പറ ചേട്ടായി പറ.......

 എന്നൊരു അലർച്ചയോടെ ചേട്ടായിയുടെ കോളറിൽ പിടിച്ചു വാക്കുകൾ ഇടക്കിടെ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു....

ദേ ദേവുനോടും സനയോടും പറ ഇഷുന്റെ സൈൻ അല്ലായിരുന്നു മാളുനെയും ബാക്കി പെൺകുട്ടികളെയും ചതിച്ചതെന്ന് പറ ചേട്ടായി വാ തുറന്നു പറ പ്ലീസ് ചേട്ടായി...

അതും പറഞ്ഞു തറയിലേക്ക് കരഞ്ഞു തളർന്നു വീണിരുന്നു...


രാഹുൽ പിടിച്ചെഴുന്നേൽപ്പിച്ചു ഒരു കസേരയിൽ കൊണ്ടിരുത്തി അവൻ പറയുവാൻ തുടങ്ങി..


മാളു അവൾ എന്റെ ഒരേയൊരു പെങ്ങളായിരുന്നു നിന്നെപ്പോലൊരു കാന്താരി,, അവളുടെ ഏത് കുരുത്തക്കേടിനും ചുക്കാൻ പിടിക്കുന്നത് ഞാനാണ് എല്ലാത്തിനും കൂട്ടുനിൽക്കും.. ഒരു ദിവസം അവൾക്കൊരാളെ ഇഷ്ടമാണെന്നു പറഞ്ഞു ഫോട്ടോ കാണിച്ചു തന്നു മനുയെന്നാണ് അവന്റെ പേര്... നീ ചിന്തിക്കുന്നുണ്ടാവും എന്റെ ചെക്കൻ സൈൻ അല്ലേയെന്ന് എന്നാൽ രണ്ടും ഒരാൾ ആണ്..


നല്ല പിള്ള ചമഞ്ഞു എല്ലാവരിൽ നിന്നും വിശ്വാസം നേടിയെടുക്കുക അവനെ പൂർണമായി വിശ്വസിച്ചുവെന്ന് മനസ്സിലായ ശേഷം വലവിരിച്ചു വീഴ്ത്തുക അവന്റെ കാര്യം കഴിഞ്ഞതിനുശേഷം വീഡിയോയും ഫോട്ടോയും കാണിച്ചു ബ്ലാക്ക്മയിൽ ചെയ്യുക, ബാക്കിയുള്ളവരുടെ മുമ്പിൽ കാഴ്ചവസ്തുവായി പ്രദർശിപ്പിച്ചു അതിലൂടെ അവൻ ക്യാഷ് നേടുക ഇതൊക്കെയാണ് അവന്റെ മെയിൻ ബിസിനസ്..


അവൻ വിരിച്ച വലയിലെ ഒരു മീൻ ആയിരുന്നു എന്റെ മാളുവും.. അവൻ ബ്ലാക്ക് മെയിൽ ചെയ്യുന്നതിന് മുമ്പേ അവളീ ലോകത്തോട് വിട പറഞ്ഞിരുന്നു... ഞാൻ ചെയ്ത വലിയൊരു തെറ്റായിരുന്നു അവളുടെ പ്രണയത്തിന് സപ്പോർട്ട് നിന്നത്..


ഞങ്ങളുടെ സ്വന്തം ജീവനെ ഇല്ലാതാക്കിയവനെ എങ്ങനെ ഇല്ലാതാക്കും എന്നൊരു ചിന്ത മാത്രമേയുണ്ടായുള്ളു.. ഇനിയൊരു മാളു ഉടലെടുക്കാൻ പാടില്ലായെന്ന് പറഞ്ഞു അച്ഛൻ ആണ് അവനെ ആക്സിഡന്റ് രൂപത്തിൽ കൊന്നുകളഞ്ഞത്... അവിടെ നിന്നു കിട്ടിയതാണ് അവന്റെ ഫോൺ അപ്പോഴാ അടുത്ത ഇരയാവാൻ പോകുന്ന നിന്നെ അറിഞ്ഞത്... അവൻ ബ്ലാക്ക്മെയിൽ ചെയ്യാൻ മാളൂന്റെ ഫോണിലേക്ക് അയച്ച വീഡിയോയും ഫോട്ടോസും ആയിരുന്നു നിനക്ക് അയച്ചത്...


അച്ഛന് ഒരു ആഗ്രഹം ഉണ്ടായിരുന്നു നിന്നെ നേരിൽ കാണാൻ മാളൂന്റെ സ്ഥാനം നിനക്ക് തരുവാനും... മോളെ കാണാൻ പോകണം പറഞ്ഞു നിന്ന സമയത്താണ് നിന്റെ ഫോൺ നഷ്ടമായത്..


ആദ്യമായി നമ്മൾ കണ്ടുമുട്ടിയ ദിനം നിനക്ക് ഓർമ്മയുണ്ടോ.... അന്ന് ഒന്നും മിണ്ടാതെ നിന്നത് നിന്നിലൂടെ ഞാൻ കണ്ടത് എന്റെ മാളൂനെ ആയിരുന്നു.... മനസ്സ് കൊണ്ട് അന്ന് തന്നെ മാളൂന്റെ സ്ഥാനം തന്നതാണ്... ഹാദിയുടെ പെങ്ങളായി നീ വന്നപ്പോ ഒരുപാട് സന്തോഷിച്ചു ഇനിയെന്നും ഈ കുറുമ്പിയെ കാണാലോ എന്റെ പെങ്ങൾ ആയിട്ട് തന്നെയാണ് അന്നും ഇന്നും ഞാൻ ചേർത്തു പിടിച്ചത്... ഇനി എന്നും അങ്ങനെ ആവും എന്റെ മാളൂ തന്നെയാണ് മോളെ എന്നും നീ ഞങ്ങൾക്ക്.. നിന്നെപ്പോലെ ഞാനും ഒരുപാട് കൊതിച്ചതാണ് ഈ മുഖം കാണുവാൻ...


വിധി ഞങ്ങളെ വീണ്ടും ഒരുമിപ്പിച്ചു... മോൾ എല്ലാം വിശ്വസിക്കണം ഇതാണ് സത്യം പുറമേ നല്ലപിള്ള ചമഞ്ഞു നിങ്ങളിൽ വിശ്വാസം നേടിയെടുത്തു അവന്റെ ഉള്ളിലെ മൃഗത്തെ പുറത്തു ചാടിക്കുന്ന ചെന്നായ ആണ് അവൻ...


എന്റെ കൈകൊണ്ട് ഇല്ലാതാക്കണമെന്ന് കരുതിയതാണ് പക്ഷേ അച്ഛൻ അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല... അമ്മക്ക് ഇനി മോനെ കൂടി നഷ്ടമാക്കരുത് അമ്മയെ പൊന്നുപോലെ നോക്കാൻ ഏല്പിച്ചു പോയതാണ് അന്ന് തളർന്നു വീണതാണ് എന്റെ അമ്മ എന്നും മാളൂനെ വിളിച്ചു വാവിട്ടുകരയും ഇഞ്ചക്ഷൻ കൊടുക്കുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു മനസ്സു തുറന്നു ചിരിക്കാനും സന്തോഷിക്കാനും തുടങ്ങിയത് നീ വന്നതിന് ശേഷമാണ് മോളെ....

എന്നും പറഞ്ഞു ചേർത്തു പിടിച്ചു അടുത്തുള്ള റൂമിലേക്ക് കൊണ്ടു പോയി അവിടെ കിടക്കുന്ന അമ്മ എന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നു മോളെ എന്റെ പൊന്നുമോളെ അമ്മന്റെ കുട്ടി വന്നോ അമ്മയോട് പിണക്കമാണോ മോൾക്ക്... അമ്മ എന്തോരം വേദനിച്ചു അറിയുമോ മോളെ കാണാത്തപ്പോ.... വാ അമ്മന്റെ അടുത്തേക്ക് വാ മോളെ... എന്നും പറഞ്ഞു ഇരുകൈയും നിവർത്തി പിടിച്ചു ഒരുനിമിഷം എല്ലാരേയും നോക്കി അവരുടെയൊക്കെ മിഴികൾ നിറഞ്ഞിരുന്നു ഓടിപോയി അമ്മയെ വാരിപ്പുണർന്നതും തുരുതുരെ ചുംബനങ്ങളാൽ മൂടി.... കുറെ സമയം അവിടെ ചിലവാക്കിയാണ് വീട്ടിലേക്ക് തിരിച്ചത്..


ഓഹോ കേട്ടിട്ട് തരിച്ചു വരുന്നു... എന്നാലും ഇപ്പോഴാ ഒരു സമാധാനമായത് ശ്വാസം നേരെ വീണെന്ന് തന്നെ പറയാം.. ഇനി ആദ്യം എന്റെ കൈ കൊണ്ടാണ് ആക്സിഡന്റ് ആയതെന്ന് പറഞ്ഞാൽ തന്നെ നോ പ്രോബ്ലം..  എന്നാലും ഛെ എന്റെ കൈ കൊണ്ട് കൊല്ലാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം മാത്രമേയുള്ളു..


പാവം എന്റെ പെണ്ണ് ആ കാട്ടു ജന്തുനെ അത്രമേൽ പ്രണയിച്ചതിനാണോ ഇത്രമേൽ സങ്കടം കൊടുക്കുന്നത്.. എന്നാലും എന്റെ പെണ്ണിന് ഇത്രയും സങ്കടമുണ്ടായിരുന്നോ പാവം അതിന്റെ ഇടയിൽ എന്റെ അവോയ്ഡിങ്ങും... ഇതിനൊക്കെ ഞാൻ സ്നേഹിച്ചു പരിഹാരം ചെയ്യാം...


ഇപ്പൊ നമ്മൾ ഇഷുന്റെ വീട്ടിലാണുള്ളത്.. അവളെ വളക്കാനുള്ള പരിപാടിയിലാണ്.. നമ്മളെ വളച്ചൊടിച്ചു വികലാംഗൻ ആക്കാതിരുന്നാൽ മതിയായിരുന്നു... അമ്മാതിരി മൊതലാണ് നമ്മളെ പെണ്ണ്.. അതോണ്ട് പറയാൻ പറ്റില്ല ട്ടോ..


പെണ്ണ് ഉറങ്ങിയ സമയം നോക്കി പതിയെ അവളുടെ റൂമിലേക്ക് വിട്ടു... എന്തൊരു കിടത്തമാണ് റബ്ബേ കണ്ട്രോൾ കൈവിടാതെ കാക്കണേ റബ്ബേ..  അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു...


സോറി പെണ്ണെ നിന്നോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് ഒന്നും ചോദിക്കാൻ നിൽക്കാതെ നിന്നെ ഇത്രമാത്രം അവോയ്ഡ് ചെയ്തേ... എന്റെ സ്വാർത്ഥതയാണെന്ന് അറിയാം നിന്റെ കാര്യത്തിൽ ഞാൻ സ്വാർത്ഥനാണ്.. അത് അത്രക്ക് അത്രക്ക് ഇഷ്ടമാണ് പെണ്ണെ നിന്നെ... എത്രത്തോളം എന്നു ചോദിച്ചാൽ അതിനൊരുത്തരം എന്റെ കൈയിലില്ല പ്രാണൻ പോലെ പവിത്രമായ പ്രണയമാണ് എനിക്ക് നിന്നോട്..... വേദനിപ്പിച്ചതിന്റെ ഇരട്ടിയായി സ്നേഹിച്ചു കൊല്ലും ഈ സയാൻ നിന്റെ സിംഹം... ഇനിയുള്ള ദിവസങ്ങൾ അതിന് വേണ്ടിയാണ് പെണ്ണെ നിനക്ക് വേണ്ടി മാത്രമാണ് ഈ അദ്ധ്യാപക വേഷം പോലും ഞാൻ കെട്ടിയത് എന്നും നിന്നെ കണ്ടുകൊണ്ടിരിക്കാൻ വേണ്ടി മാത്രം....


Love is like the wind, you can't see it, but you can feel it.

I will cover you with my love..


I love you so much..more than my life...even the pulse of my every breath is just for you...it keeps pronouncing your name..


I love you I love you so much.....

അവളുടെ നെറുകയിലും കവിളിലും അമർത്തി ചുംബിച്ചു റൂമിൽ നിന്ന് പുറത്തിറങ്ങി...


ഇനിയുള്ള ദിവസം എന്റെ പ്രണയത്താൽ അവളെ വരിഞ്ഞു മുറുക്കാൻ ഉള്ളതാണ്... പ്രണയ മഴയിൽ അവളെയും കൊണ്ട് നനയണം...


പിന്നീടുള്ള നമ്മളെ ദിവസങ്ങൾ കഴിഞ്ഞു പോയതുതന്നെ അവളുടെ പുറകെ നടന്നാണ്. മൂന്ന് പുതിയ ചെരുപ്പ് വാങ്ങി പൊട്ടുകയും ചെയ്തു ആ പട്ടി മാത്രം നന്നായില്ല. എന്റെ റബ്ബേ ഇതിനെയൊക്കെ എങ്ങനെ വളച്ചൊടിക്കും..


നമ്മൾ എന്ത് കാണിച്ചാലും അതുപോലെ അവളും ചെയ്യും കളിയാക്കുകയാണ് പിശാച് അപ്പൊ ചവിട്ടികൂട്ടാൻ തോന്നും പക്ഷേ അവളുടെ ആ കണ്ണിൽ നോക്കിയിരിക്കാൻ എന്തൊരു രസമാണെന്നോ ഉഫ്ഫ് പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല സാറേ...


സ്നേഹത്തോടെ അവളുടെ അടുത്തേക്ക് പോകുമ്പോൾ കുരിപ്പ് നിഷുക്കാന്ന് വിളിച്ചു അവന്റെ അടുത്തേക്ക് പോകും പിന്നെ പറയാനുണ്ടോ രണ്ടുംകൂടി ഒലക്കമ്മലത്തെ ഒലിപ്പിക്കലും അത് കാണുമ്പോൾ കുത്തിക്കൊല്ലാൻ തോന്നും..


ഇതൊക്കെ കാണുമ്പോൾ ക്ഷമയുടെ നെല്ലി പാറപോലും ഇളകി മറിയും. എന്റെ കൈയിൽ കിട്ടുന്നതിനെ ഞെക്കികൊല്ലും... കൂടുതലും അജുവിന്റെ കൈയാണ് നമ്മക്ക് കിട്ടുക..


ഇന്ന് ക്യാമ്പസിൽ ചെറിയൊരു പ്രോഗ്രാമുണ്ട് അതിന്റെ ഒരുക്കത്തിലാണ്... എല്ലാവരും ഭയങ്കര സന്തോഷത്തിലാണ്... പ്രിൻസിയെ പറഞ്ഞയക്കുവാൻ എല്ലാവർക്കും എന്തൊരു തിടുക്കമാണ്..


നമ്മളെ പെണ്ണിനെ തപ്പി കൊണ്ടുള്ള നടത്തമാണ്, എന്തായാലും ഈത്തപ്പഴത്തിന് ഈച്ച പൊതിഞ്ഞത് പോലെ ആങ്ങളമാർ അവളെയും പൊതിഞ്ഞു വച്ചിട്ടുണ്ടാവും.. ഓഹോ ദേ അങ്ങോട്ട് നോക്ക് ഞാൻ പറഞ്ഞത് എത്ര കറക്റ്റ് ആണെന്ന് സ്റ്റേജിന്റെ അടുത്തായി അവരെല്ലാം ഉണ്ട്..


ഇഷു നിഷുനെ ചൊറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട് സാധാരണ എന്നെ കണ്ടാലാണല്ലോ അവൾക്കി സൂക്കേട് ഇന്നെന്തു പറ്റിയാവോ..


ഒന്ന് തരുമോ... ഡാ നിന്നോട് ഒന്ന് തരുമോ എന്ന്... ഒന്ന് മാത്രം മതി... ഡാാ പ്ലീസ് ഡാാ... ദേ ആരും ശ്രദ്ധിക്കുന്നില്ല ഒന്ന് താപ്പാ... പ്ലീസ് എന്റെ നിഷുക്ക അല്ലെ ഒന്ന് താ...

അവൾ നിഷുനോടായി ചോദിക്കുന്നതാണ് എന്റെ റബ്ബി കിസ്സ് വലതുമാകുമോ.? അങ്ങനെയാണെങ്കിൽ അവനെ ഞാൻ കൊല്ലും,, ഛെ ഛെ അത് വേണ്ട അവനെ കൊന്ന് ഞാൻ ജയിലിൽ പോയി കിടക്കുമ്പോൾ എന്റെ പെണ്ണ് വേറെ കെട്ടി സുഖമായി ജീവിക്കും അതുകൊണ്ട് അവളെയും കൊന്ന് ഞാനും മരിക്കും.. ആദ്യം പോയി നോക്കട്ടെ അവിടെയെന്താണെന്ന്..


അതെ നിഷുക്കാ തരുമോ ഇല്ലയോ.? ഞാൻ ഒന്നല്ലേ ചോദിച്ചുള്ളൂ അതിന് ഇത്രയും ജാഡ വേണമോ ദുഷ്ടാ.... ജാഡ പിശാച്.... ഹും..


ഒരു റോസപ്പൂവിന് ചോദിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി എന്നിട്ടും ഈ ജാഡ പിശാച് ഒരിതൾ പോലും തന്നില്ല...

നിന്റെ കുഞ്ഞമ്മന്റെ മോൾക്ക് കൊണ്ടു കൊടുക്കടാ ജാഡെ.. അവനോട് ചൂടായി തിരിഞ്ഞതും സിംഹം നമ്മളെ ഫോക്കസ് ചെയ്യ്തു സൂം ചെയ്യ്തു വരുന്നത് കണ്ടുപിടിച്ചു അല്ലേലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിലായിരിക്കുമല്ലോ ഇവിടെ കോഴിക്ക് പകരം പുലിക്കൂട്ടിലാണ് ഓന്റെ കണ്ണ്.... നിങ്ങൾ നോക്കേണ്ട ഈ ഞാൻ തന്നെയാണ് പുലി... ഹും കളിയാക്കുന്നോ തെണ്ടി നിഷു അതും പറഞ്ഞു ഓന്റെ തലക്കിട്ട് ഒന്ന് കൊടുത്തു...


അവനെ ചൂടാക്കാൻ എന്നോളം നിഷുക്കാനെ കൂടുതൽ ചൊറിഞ്ഞു ശല്യം സഹിക്കാനാവാതെ ഒരു പൂവിന് ചോദിച്ച എനിക്കായി ഒരു പൂക്കാലം തന്നെ തന്നു ചെങ്ങായിമാരെ...


അതെ നിഷുക്കാ എന്തായാലും തന്നില്ലേ,, തരുമ്പോൾ ഇച്ചിരി റൊമാന്റിക്കായി രണ്ട് ഡയലോഗൊക്കെ പറഞ്ഞു താ കൂടെ ഈ കവിളിൽ മുഖത്ത് ഒരു......ഹും..മ്മ്മ്.....ഇച്ചിരി നാണം വരുത്തി സിംഹത്തെ നോക്കിയാണ് പറഞ്ഞത് പുള്ളിക്കാരൻ കട്ട കലിപ്പിലാണ് ഐഷ് പൊളിച്ചു ഇന്നെന്റെ മയ്യത്താവും വീട്ടിക്ക് കൊണ്ടു പോവേണ്ടത്... എന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ പേടിച്ചു വിറച്ചു കൊണ്ട് നോക്കിയതും ദോണ്ടേ നിഷുക്ക... ഇമ്മേ ഇങ്ങേർ ഇന്ന് സിംഹത്തിന്റെ അടി വാങ്ങി ചാവാൻ നിൽക്കുന്നതാണോ.?


ഒരു കാല് മുട്ടുകുത്തി ഇരിക്കുകയാണ് ഒരു കൈ ബാക്കിലേക്കും മറുകൈയിൽ റോസപ്പൂ പിടിച്ചു എന്റെ നേരേക്ക് നീട്ടി പിടിച്ചു കണ്ണുകളിലേക്ക് നോക്കികൊണ്ട് അവൻ തുടങ്ങി...


അഴകാർന്ന നിൻ മുഖം എൻ ഹൃദയത്തിലേക്കൂർന്നിറങ്ങുന്നു.. മധുരമാം നിൻ സ്വരങ്ങൾ കേൾക്കുവാൻ എൻ കാതുകൾ കാതോർത്തിരിക്കുന്നു..

അഴകാർന്ന നിൻ മുഖം കണ്ടുകൊണ്ടിരിക്കുവാൻ എൻ മിഴികൾ വെമ്പൽകൊള്ളുന്നു..

അരികിൽ നീ അണയുമ്പോൾ ഈ ലോകം തന്നെ കീഴടക്കിയ അനുപൂതിയാണ്..

ഒരുപാട് മോഹങ്ങൾ ഒന്നും എനിക്കില്ല... നീയെന്ന ഒരൊറ്റ മോഹം മാത്രമല്ലാതെ ..

നിൻ മുഖത്തേക്കാൾ മൊഞ്ച് നിൻ ഖൽബിലാണ്..

വേർപിരിയാൻ വിധിക്കപ്പെട്ട ഈ ലോകത്ത് എനിക്ക് നീയും നിനക്ക് ഞാനും മാത്രം കൂട്ടിന് നിൻറെ സ്നേഹവും..പോരുന്നോ എന്റെ പെണ്ണായി...എന്റെ മാത്രമായി....എനിക്കായി നീ സമ്മാനിച്ച എന്റെ ജീവിതത്തിലേക്ക് പോരുന്നോ പെണ്ണെ എന്റെ മാത്രമായി.... എന്റെ ജീവന്റെ പാതിയായി....


I LOVE U..... I LOVE U SO MUCH BABY.....I LOVE U ISHA MEHRIN....♡


കിളി പോയി..... അയ്യയ്യോ.... എന്റെ കിളി പോയി..... തലക്ക് അടി കിട്ടിയത് പോലെ അവിഞ്ഞ ഇളിയും പാസാക്കി നിന്നു...


ഇതൊരുമാതിരി മറ്റേടത്തെ ചതിയായി പോയി പൂ വാങ്ങിയാൽ സിംഹം കൊല്ലും വാങ്ങിയില്ലേൽ ഈ അലവലാതികൾ കൊല്ലും... നോം കുഴിച്ച കുഴിയിൽ നോം തന്നെ വീണൂന്ന് പറയാം...


പൂവും വേണ്ട ഒരു മണ്ണാങ്കട്ടയും വേണ്ട എനിക്കെന്റെ ജീവൻ മാത്രം മതിയേ... പറ്റിച്ചേ എല്ലാരേയും പറ്റിച്ചേ എനിക്ക് പൂ ഇഷ്ടല്ല അയ്യയ്യേ.... നാണം കെട്ട് പണ്ടാരം ആയില്ലേ.. കൂ ക്കൂൂ...ക്കൂൂൂയ്....

എന്നും പറഞ്ഞു ദേവുന്റെയും സനയുടെയും കൈ പിടിച്ചു ഓടി...


എന്താടി പോത്തേ നാണം ഇല്ലല്ലോ എല്ലാം ചെയ്തു വെച്ചിട്ട് ലാസ്റ്റ് പേടിച്ചോടാൻ...(ദേവു)


നീ പോടീ മൂദേവി... വെറുതെ എന്തിനാ വടി കൊടുത്തു അടി വാങ്ങുന്നത്..


വടി എന്തായാലും നീ കൊടുത്തില്ലേ അപ്പൊ അടിയും വാങ്ങിക്കൂടെ.?(സന)


 അയ്യോ എന്റെ സനേ വെറുതെ എന്തിനാ ബോഡി കേടാക്കുന്നത്..

കൂട്ടച്ചിരി കേട്ടപ്പോൾ തിരിഞ്ഞു നോക്കി... കളിയാക്കി ചിരിച്ചു കൊണ്ട് മരത്തിന്റെ ചുവട്ടിലിരുന്നു മൂന്ന് അലവലാതി ബോയ്സ് പാട്ട് പാടുവാൻ തുടങ്ങി...


കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടെന്ന് എന്റെ പുന്നാരേ മാമ്പഴമാകട്ടെന്ന്...(ഒന്നാമൻ)


നാട്ടാരറിയാതെ വീട്ടിൽ ഞാൻ വന്നാല് നായേനഴിച്ചിടല്ലേ എന്റെ പുന്നാരേ ചുംബനം തന്നീടണേ...(രണ്ടാമൻ)


എന്റെ സ്വഭാവം നല്ലത് പോലെ അറിയുന്നത് കൊണ്ട് ദേവു പിടിച്ചു വലിച്ചു ഓടുവാൻ നിന്നതും..


ഓടേണ്ട ഓടേണ്ട ഓടിത്തളരേണ്ട ഓമനപ്പൂമുഖം വാടിടേണ്ട...

ഓമനപ്പൂമുഖം വാടാതെ സൂക്ഷിച്ചാൽ ഓമനച്ചുണ്ടത്തൊരുമ്മ നൽകാം...(മൂന്നാമൻ)


സബാഷ്.... ഇപ്പൊ ശരിയാക്കി തരാം..  എന്നും പറഞ്ഞു അവരുടെ അടുത്തേക്ക് നടക്കുമ്പോൾ സന പറഞ്ഞു 'പാട് മക്കളെ നിങ്ങൾ പാട്... ഇവളെ സ്വഭാവം തീരെ അറിയാത്ത ചേട്ടന്മാർ ആണെന്ന് തോന്നുന്നു ദേവൂസേ..."

"അത് ശരിയാണല്ലോ സനൂട്ടി... ഇനി മൂന്നും പഠിച്ചോളും..'

മിണ്ടാതെ വാടി തെണ്ടികളെ...


പടച്ചോനെ ഇവർ മണി ചേട്ടൻ ഫാൻസ്‌ ആണെന്ന് തോന്നുന്നു ദേ വീണ്ടും പാടുന്നു..


വാ...വാ താമര പെണ്ണെ നീയെൻ പൂങ്കരളല്ലേ..

കൂടെ കളിക്കാൻ വാ ഓ താളം തുള്ളാൻ വാ

കുട്ടനാടിൻ കൊച്ചു തമ്പുരാട്ടീ ഒരു പാട്ട് പാടാൻ വാ.... ( ഓഹോ ഇവരെ കൊണ്ട് നമ്മൾ തോറ്റല്ലോ)


പാട്ട് പാടി പാട്ടിലാക്കാൻ പാടുപെടുന്നൊരു പാട്ടുക്കാരൻ... നിന്റെ പാട്ട് ഇവിടെ വിലപ്പോവില്ല...

ഡോ.... എടോ.... വേണ്ട മോനെ വേണ്ട മോനെ.... ഇടിച്ചു നിന്റെ കൂമ്പ് കലക്കും മനസ്സിലായി ട്ടോ... വേണ്ട.... വേണ്ട....

She is vere level bro.. നീ പോ മോനെ ദിനേശാ..... അവരെ ഇടിക്കാൻ പോകുന്നത് പോലെ ആക്ഷൻ കാണിച്ചു പാടിയതും മൂന്നും പേടിച്ചു... സിനിമാസ്റ്റയിലിൽ കുറച്ചു നടന്നു വീണ്ടും അവരുടെ അടുത്തേക്ക് പോയി..


കൈ കൊട്ടു ചെക്കാ.. കൈ കൊട്ടു.... ഡ്യൂപ്ലിക്കേറ്റ് വച്ചിട്ട് കൈ കൊട്ടു.. നമ്മളത് പാടിയതും ഭീകരജീവിയെ  നോക്കുന്നതുപോലെ നോക്കിക്ക്..


ഇതെന്താ എല്ലാവരും പ്രേതത്തെ കണ്ടത് മാതിരി നോക്കുന്നേ.... എന്ന് ചോദിച്ചപ്പോ കണ്ണിറുക്കി ഷോൾഡർ പൊക്കി ഒന്നുമില്ലായെന്ന് പറഞ്ഞു..


ഒരു ഹെല്പ് ചെയ്യുമോ.. ഇല്ലെങ്കിൽ നേരത്തെ പറഞ്ഞ അടി കിട്ടും... നമ്മളത് ചോദിച്ചതും അതിലൊരുത്തൻ പറയുകയാ...


ഡാാ ഇത് ആാാ മാറ്റവളാണ്...കുറെ ആങ്ങളമാരുടെ ഓരേയൊരു പെങ്ങൾ അതും പോരാഞ്ഞിട്ട് ഹിറ്റ്‌ലറുടെ പെണ്ണും...  ഈ ക്യാമ്പസിലെ പുലി കുട്ടിയും...

 'അപ്പൊ ആാാ ധനുഷിനെയും ഇർഷാദിനെയും അടിച്ചവളാണോ ലവൾ?' അതിലൊരുത്തൻ സംശയത്തോടെ ചോദിച്ചു..

'ആണെടാ'...


 'ഡാാ കോപ്പേ എന്നിട്ട് നീ ഇപ്പോഴാണോ പറയുന്നത് തീവണ്ടിക്ക് ആണല്ലോ റബ്ബേ തല വെച്ചത്...

'ഞാനും ഇപ്പോഴാണ് ലവളെ ശരിക്കൊന്ന് ശ്രദ്ധിച്ചത് ഡാ...,വയ്യാവേലി ആണല്ലോ ഈശ്വര തലയിലെടുത്തു വെച്ചത്...

അതിലെ രണ്ടാളുടെയും പറച്ചിൽ കേട്ടു നമ്മൾ ചിരി അടക്കി പിടിച്ചു നിൽക്കുകയാണ്... മൂന്നാമനെ നോക്കിയപ്പോ അവൻ പകച്ചു പണ്ടാരമായി പേടിച്ചു വിറച്ചു കൊണ്ടാണ് നിൽക്കുന്നത്... ബോധം പോയത് പോലെ  'അയ്യോ എന്റെ കൈ ഒടിഞ്ഞോ കാലൊടിഞ്ഞോ..' ഇതും പറഞ്ഞു പേടിച്ചൊരു നോട്ടമായിരുന്നു..


അത്രയും ആങ്ങളമാർ ഒരുമിച്ചു വന്നാൽപ്പിന്നെ നിങ്ങളുടെ കാര്യം പറയാനുണ്ടോ ദാസാ പിന്നെ നമ്മളെ പൊന്നാര ഹിറ്റ്‌ലർ നിങ്ങളുടെ ദേഹത്ത് പഞ്ചാരിമേളം നടത്തും എല്ലാരും കൂടെ ഈ കുഞ്ഞു ശരീരത്തിൽ കയറി ഇറങ്ങും പിന്നെ നിങ്ങളോ......!


ഞങ്ങളോ...? മൂന്നും ആകാംഷയോടെ ചോദിച്ചു..


ഹോസ്പിറ്റലിൽ കയറി ഇറങ്ങേണ്ടി വരും മിനിമം 3 മാസമെങ്കിലും എടുക്കും എല്ലാം ശരിയായി ഇതുപോലെ വന്നു നിൽക്കാൻ...

അവരുടെ ഭയം ഇരട്ടിയാക്കി കൊണ്ടിരുന്നു...

എനി പറ നിങ്ങൾക്ക് ഹെല്പ് ചെയ്യാൻ പറ്റുമോ ഇല്ലയോ..


എന്റെ പൊന്നു പെങ്ങളെ ആളറിയാതെ ഒരു അബദ്ധം പറ്റിപ്പോയി ഇനിയൊരിക്കലും പെങ്ങളുടെ കൺവെട്ടത്ത് വരില്ല... അവരോട് പറയാതെ നിന്നാൽ എന്ത് ഹെല്പ് വേണേലും ചെയ്യാം..


ഗുഡ് ബോയ്സ്.. നമ്മൾ കാര്യം പറഞ്ഞു കൊടുത്തതും മൂന്നും ഒറ്റയടിക്ക് നമ്മളെ കൊണ്ട് പറ്റില്ല ആ ഹിറ്റ്ലരുടെ അടി വാങ്ങാനൊന്നും വയ്യ...


ഓക്കെ നിങ്ങൾ ഹിറ്റ്‌ലറുടെ അടി വാങ്ങേണ്ട ബട്ട്‌ ഞാനടിക്കും..


പെങ്ങൾ അടിച്ചോ എന്നാലും പ്രശ്നമില്ല..


അവിടെയാണ് പ്രശ്നം..


എന്തോന്ന് പ്രശ്നം.. (എല്ലാരും ഒരുമിച്ചു ചോദിച്ചു)


ഹിറ്റ്‌ലർ അടിച്ചാൽ സാർ അടിച്ചുവെന്നേ ആവൂ ഞാൻ അടിച്ചാലോ സംഗതി മാറും... പിന്നെ കേസായി കോടതിയായി നിങ്ങൾ നാലഞ്ചു മാസം ജയിലിലായി ശോ ഒന്നും പറയേണ്ട... എനി പറ എന്തുവേണം.. യുവർ ചോയ്സ് വേഗമൊരു തീരുമാനം പറയണം എനിക്ക് പോയിട്ട് വേറെ പണിയുള്ളതാണ്.. എന്നും പറഞ്ഞു നടക്കുന്നതുപോലെയാക്കി എന്തായാലും വിളിക്കുമെന്ന് അറിയാം..


ടിക്,, ടിക് വൺ,, ടിക്,, ടിക് ടു.. ടിക്...! (ഡീ അവർ ഹെൽപാക്കുമോ.? നിങ്ങൾ നോക്കിക്കോ ഞാൻ 5 വരെ എണ്ണുന്നതിനു മുമ്പ് അവർ വിളിച്ചിരിക്കും.അതുപോലെ ആയിക്ക്)


ഒക്കെ നമ്മൾ ഹെൽപ്പാം...


വേണ്ടടി വിട്ടേക്ക് പാവങ്ങൾ അല്ലേടി ഒരു പാട്ട് അല്ലെ പാടിയുള്ളു..... ദേവും സനയും അതും പറഞ്ഞു കൂടെ വന്നു...


പാട്ട് പാടിക്കോട്ടെ ബട്ട്‌ അതിലെ അങ്ങനെയുള്ള വരികൾ മാത്രം എന്തിനു തിരഞ്ഞെടുത്തു... അവർ ആ പാട്ട് ഫുൾ പാടിയാൽ പോലും പ്രശ്നമില്ല ചെറിയൊരു പണിഷ്മെന്റ് അത്രേയുള്ളൂ... എനി ഇങ്ങനെയുള്ള പാട്ട് പാടുമ്പോൾ അവരുടെ മനസ്സിലേക്ക് കടന്നുവരുവാനുള്ള ചെറിയ ഡോസ് അത്രേയുള്ളുവെന്ന് കരുതി വായോ..


Come on follow me... എന്നും പറഞ്ഞു അവരെയും കൂട്ടി ആങ്ങളമാർ ഇരിക്കുന്ന ഭാഗത്തേക്ക് നടന്നു...



ഡീ പോത്തേ ആ കാട്ടു സിംഹത്തെ പേടിച്ചിട്ടാണ് ഇവർ പോലും വരാൻ മടിച്ചത്.,എന്നിട്ട് എന്ത് ധൈര്യത്തിലാണ് നീ ഇവരെയും കൂട്ടി പോകുന്നത്..(സന)


നമ്മക്ക് സിംഹത്തെ പുല്ലാണ് പുല്ല്..,ഇവർക്ക് പേടിയുണ്ടാകും പക്ഷേ നമ്മൾക്ക് പേടിയില്ല കാരണം ഞാൻ Isha Mehrin നാണ്..,കോളറും പൊക്കി പിടിച്ചു കൊണ്ടാണ് നമ്മളത് പറഞ്ഞത് അപ്പോ രണ്ടും പുച്ഛത്തോടെ ചിരിച്ചു ഇവറ്റകളെ കൊണ്ട് ഇതേ പറ്റൂ...


ഉവ്വാ....ഉവ്വാ.....,അത് നേരത്തെ നമ്മക്ക് മനസ്സിലായി.,വെറുതെ അവനെ ചൊറിഞ്ഞുകൊണ്ട് പോകും അവൻ കേറി മാന്തുമ്പോയെങ്കിലും പഠിക്കുമെന്ന് കരുതിയ ഞങ്ങൾ പൊട്ടന്മാർ..


അവനെ പേടിച്ചിട്ട് നമ്മളെയും കൊണ്ട് ഓടി വന്നതാണ് വീണ്ടും ചൊറിയാൻ പോകുന്നത് നോക്ക് ചങ്ങാതിമാരെ.അവന്റെ കൈയിൽ നിന്ന് കനത്തിൽ പണിഷ്മെന്റ് കിട്ടുമ്പോൾ എന്തോ പോയ അണ്ണാനെ പോലെ നിൽക്കേണ്ട ട്ടോ..ദേവു അതും പറഞ്ഞ് അവളെ കോപ്പിലെ ഇളിയും..


ചൊറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും പക്ഷേയിത് അതല്ലല്ലോ ചെറിഞ്ഞു പൊട്ടിയാൽ പോലും അറിയില്ല,ഓരോന്ന് ഒപ്പിച്ചു വീണ്ടും വീണ്ടും പോവും....

നമ്മളെ കളിയാക്കി കൊണ്ട് ദേവു തന്നെ വീണ്ടും ഗോളടിച്ചു.. ഈ തെണ്ടിക്ക് എന്താ റബ്ബേ വാ അടച്ചുവെച്ചാൽ നേരത്തെ തുറന്നതാണല്ലോ കോപ്പ്...


ഹെലോ മോളെ ആ മൈക്കൊന്ന് സനക്ക് കൊടുത്താലും,, പാവം ഇപ്പൊ കിട്ടും ഇപ്പൊ കിട്ടുമെന്ന് കരുതി കുറെ ടൈം ആയി നിൽക്കുന്നു.. അവൾക്കൊരു അവസരം കൊടുക്കണമെന്ന് വിനീതമായ ഭാഷയിൽ ഞാൻ അഭ്യർത്ഥിക്കുന്നു,, ദേവൂനെ കളിയാക്കി കൊണ്ട് നമ്മളത് പറഞ്ഞതും പുച്ഛിച്ചു കൊണ്ട് മുഖം കോട്ടി മിണ്ടാതെ നിന്നു.. ഛെ ആദ്യം തന്നെ പറഞ്ഞാൽ മതിയായിരുന്നു..


ഡീ ദേവു നീ അസ്സൽ പൊട്ടത്തി തന്നെ ട്ടോ,, അവന്റെ പണിഷ്മെന്റ് റൊമാന്റിക്കിലൂടെയല്ലേ കിട്ടുന്നത് അതുകൊണ്ടാടി ഇവൾ ചൊറിയാൻ പോകുന്നത് അല്ലേടി ഇഷൂട്ടിയെ...


ങേ....എന്തോന്ന്...!


മ്മ്മ്മ്... എല്ലാം നമ്മൾക്ക് മനസ്സിലായി മോളെ..മ്മ്മ്... മ്മ്മ് നടക്കട്ടെ... നടക്കട്ടെ...രണ്ടും കള്ളച്ചിരിയോടെ പറഞ്ഞു.


ഒരുത്തിയുടെ കളിയാക്കൽ അൺസഹിക്കബിൾ ആയപ്പോൾ രക്ഷക്ക് വേണ്ടി കൊടുത്തതായിരുന്നു ഇതിപ്പോ അതിലും വലിയ ചതിയായി പോയില്ലേ പ്പാ...എനി മിണ്ടാതെ നിൽക്കുന്നതാണ് നല്ലതെന്ന് കരുതി ഒന്നും മിണ്ടാതെ അവരുടെ അടുത്തേക്ക് നടന്നു നിങ്ങി..


ദേ ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ ല്ലെ ദാ ആ കാണുന്നതാണ് ഞാൻ പറഞ്ഞ ആൾ.. നിഷുക്കാനേ ചൂണ്ടി കാണിച്ചു പറഞ്ഞു.


നമ്മൾ അങ്ങോട്ടേക്ക് വിടാം നിങ്ങൾ പാടണം,, ഞാൻ പാടിത്തന്ന പാട്ടുകൾ തന്നെ പാടിയാൽ മതി വേറെ ഏതേലും ആണേൽ ബാക്കി വന്നിട്ട് തരും പറഞ്ഞില്ലെന്നു വേണ്ട ട്ടോ..


**********


എന്തൊരു പൊട്ടി പെണ്ണാണ് റബ്ബേ,,ഈ അരവട്ടിനെ കെട്ടിയാൽ ലൈഫ് ഫുൾ ഹാപ്പിയാവും എന്തൊരു രസമായിരിക്കും ഇണങ്ങിയും പിണങ്ങിയും തല്ലുകൂടിയും ജീവിക്കാൻ..


ഓ ദാ വരുന്നു നമ്മളെ പെണ്ണ്..  ഇവളെ ഞാനിന്ന് കൊല്ലും അവൾക്ക് എന്റെ അടുത്തിരുന്നാൽ എന്താ..ആ തെണ്ടി നിഷുന്റെ അടുത്തേക്ക് അല്ലാതെ പോവില്ല എനി അവർ തമ്മിൽ.. "ഹേയ് അങ്ങനെ ഉണ്ടാവാൻ ചാൻസ് കുറവാണ് ഡാ എനിക്ക് തോന്നുന്നില്ല.." ങേ....ഞാൻ മനസ്സിൽ പറഞ്ഞത് നീ എങ്ങനെ അറിഞ്ഞു അജു അതിന് തന്ന മറുപടി പോലെ ആവോ..

"അതൊന്നും നമ്മൾക്കറിയില്ല അങ്ങനെ ആവാൻ ആണ് ചാൻസ് കൂടുതൽ പിന്നെ നിന്റെ മനസ്സിൽ പറയുന്നത് ചുണ്ടിലൂടെ പുറത്തേക്ക് വരുന്നുണ്ട് ട്ടോ നമ്മൾ എല്ലാം കേട്ടിക്ക് ട്ടോ..."

ഹാദി കൂടെ ആക്കി പറഞ്ഞപ്പോൾ അവിഞ്ഞൊരു ഇളിയായിരുന്നു പിന്നെ ബാക്കി തെണ്ടികൾ കൂടെ കളിയാക്കിയപ്പോൾ തൃപ്തിയായി മക്കളെ തൃപ്തിയായി...


കാത്തു സൂക്ഷിച്ചൊരു കസ്തുരി മാമ്പഴം കാക്ക കൊത്തി പോകും.. അയ്യോ.. കാക്കച്ചി കൊത്തി പോകും..നോക്കി വെച്ചൊരു മുഹബ്ബത്തിന് പെണ്ണ്..നോട്ടം തെറ്റിയാൽ പോകും.. നിന്റെ നോട്ടം തെറ്റിയാൽ പോകും..


മൂന്ന് ബോയിസ് എന്നെയും ഇഷുനെയും നിഷുനെയും നോക്കിയാണ് പാടുന്നത്,,

അജുവേ ആ ബലാൽ എന്റെ നോട്ടം തെറ്റിയാൽ അടിച്ചു മാറ്റുമെന്ന് തോന്നുന്നു..


അത് ശരിയാണ് ഡാ ദേ നീ അങ്ങോട്ട് നോക്ക്...അജു പറഞ്ഞപ്പോ ഞാനൊന്ന് നോക്കി നിഷുന്റെ തോളിൽ തലവെച്ചു കിടക്കുന്നു അവൻ ആണേൽ അവളുടെ കൈയിൽ മുറുകെ പിടിച്ചിരിക്കുന്നു..


കടക്കണ്ണിൽ മുനകൊണ്ട് അവന്റെ ഇടനെഞ്ചിന്നകം വെട്ടിപ്പിടിച്ചൊരു പെണ്ണാണെ... അവന്റെ കരളുള്ളിൽ മുഹബ്ബത്തിന്മധുരത്തേൻ ഒളിപ്പിച്ച കണ്ണാണെ.. അവനെ കുടുക്കിയ പൂമോളെ...

 രണ്ടാമൻ പാടിയതാണ് അതും നിഷുനെയും ഇഷുനെയും മാത്രം നോക്കിട്ട്.... അവരെ നോക്കുമ്പോൾ അവരുടെ കണ്ണുകൾ കഥ പറയുകയാണ്,, കോപ്പ് കുടുങ്ങിയത് ഞാനും കുടുക്കിയത് അവനെയും ഹും....


ഹാഹാാാ... അടിപൊളി സോങ് തന്നെ ട്ടോ.. നീ അവളുടെ പിന്നാലെയും അവൾ അവന്റെ പിന്നാലെയും.... അജു എനിക്ക് വീണ്ടും മറുപടി തന്ന് ഇളിക്കാൻ തുടങ്ങി..


ഇവരെയിന്ന് ഞാൻ കൊല്ലും ഓരോ പാട്ടും കൊണ്ടിറങ്ങികോളും മനുഷ്യന്റെ സമാധാനം കളയാനായി..


കാറ്ററിയില്ല.. കടലറിയില്ല... അലയും... മുഹബ്ബത്തിൻ വേദന.. പ്രണയത്തിൻ തീരാ വേദന...


മാനസ മൈനേ വരൂ... മധുരം നുള്ളി തരൂ... നിൻ അരുമ പൂ വാടിയിൽ നീ തേടുവതാരെ ആരെ.....മൂന്നാമൻ പാടുമ്പോൾ ഇടക്കിടക്ക് നമ്മളെ നോക്കുന്നുണ്ട്..


ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെ മാത്രം... ങേ ഇനി ഇവറ്റങ്ങൾ ശരിക്കും പ്രണയത്തിൽ ആണോ?ആവോ ഡാ...


ആവോ ഇപ്പൊ എനിക്കൊന്നും പറയാൻ പറ്റില്ല... എനി ആങ്ങളമാർക്ക് മാത്രമാണോ ഈ പ്രണയം അറിയാതെയോന്നൊരു തോന്നൽ എനിക്കുണ്ട് ട്ടോ...

 "ഡാാ അജു..."

 നീ അലറിയിട്ട് കാര്യമില്ല മോനെ എന്തായാലും ചെക്കനെ ഞങ്ങൾ ബാക്കിയുള്ള ആങ്ങളമാർക്ക് ഇഷ്ടായി അവൾക്ക് സമ്മതമാണേൽ ഞങ്ങൾ നടത്തി കൊടുക്കും...

"ഡാാ അയൽവാസി ദാരിദ്രവാസി രാഹുലെ നിങ്ങളെ ഇന്ന് ഞാൻ...." അതും പറഞ്ഞു പോകാൻ നിൽക്കുമ്പോൾ ആണ് നമ്മളെ കണ്ണിൽ ചില കോപ്രായങ്ങൾ കണ്ടത്..


ലവൾ കണ്ണ് കൊണ്ട് വീണ്ടും പാടാൻ ആക്ഷൻ കാണിക്കുന്നു അവരാണെൽ മതി പെങ്ങളെ പേടിച്ചിട്ട് ഒന്നിന് പോവാന് മുട്ടുന്നു എന്നും പറഞ്ഞു തിരിച്ചൊരു ആക്ഷൻ.. ഓഹോ അപ്പൊ നിന്റെ പണിയാണല്ലേ കാണിച്ചു തരാം കുട്ടി പിശാചെ...


ഇഷ്ടമല്ലടാ അവൾക്കിഷ്ടമല്ലടാ... നിന്റെ തൊട്ടുനോട്ടം ഇഷ്ടമല്ലടാ.. കാര്യമില്ലടാ ഒരു കാര്യമില്ലടാ അവളുടെ പുറകെ നടന്നു കാര്യമില്ലടാ...


ഞാനവരെ നോക്കിയപ്പോ അറക്കാൻ കൊണ്ടുവന്ന പോത്തിനെപ്പോലെ ദയനീയമായി നോക്കുകയാണ്...


നിനക്ക് കാണിച്ചു തരാവേ... എന്നും മനസ്സിൽ പറഞ്ഞു അവരുടെ അടുത്തേക്ക് പോയി..


എന്റെ റബ്ബേ.....ഓന്റെ പോക്ക് നോക്ക് ഹാ ഹാാാ..


ഷർട്ടിന്റെ കൈ കയറ്റിവെച്ചു മുണ്ടും മടക്കി കുത്തി മീശയും പിരിച്ചു ഉഫ്ഫ് കണ്ടിട്ട് ഓടിപോയി ഒരുമ്മ അല്ല ഒരടി വെച്ചു കൊടുക്കാൻ തോന്നിക്ക്...


അവന്റെ ചീറി കൊണ്ടുള്ള വരവ് കണ്ടതും മൂന്നും കണ്ടം വഴി ഓടി,,,ചിരിച്ചു കൊണ്ട് നിൽക്കുമ്പോൾ അവനൊരു നോട്ടം റബ്ബേ എന്തിനാവാണോ എന്നെ ഇങ്ങനെ നോക്കണത്..


ഇഷ്ടമാണെടാ എനിക്ക് ഇഷ്ടമാണെടാ.. നിന്റെ സൂത്രങ്ങൾ ഇഷ്ടമാണെടാ.. കൊച്ചുകള്ളിയെ എടോ എടോ... വേണ്ട മോളെ... വേണ്ട മോളെ...


അയ്യോ... വേണ്ട..ഹിഹിഹി... വേണ്ട... ഹഹാ.... പ്ലീസ് സിംഹമേ വേണ്ട... ഡാ വേണ്ട ഡാ....!  സിംഹം എന്നെ ഇക്കിളി ആക്കി കൊല്ലുകയാണ് നിർത്താൻ പറഞ്ഞിട്ടു കോപ്പ് നിർത്തുന്നില്ല..


ഒരു കാര്യം ഉറപ്പായി ഇത് നമ്മളെ പണി ആണെന്ന് ഈ സിംഹം കണ്ടു പിടിച്ചു..അവനാണേൽ പാട്ടും പാടി നമ്മളെ അങ്ങോടും ഇങ്ങോടും ഇടുകയാണ് 10 കാലിൽ നിൽക്കുന്നത് പോലെയുള്ള നിൽപ്പുമാണ് പാവം ഞാൻ..


യാ ഹൂദാ ഇതെന്താ വൻമതിൽ ആണോ.? അതും പറഞ്ഞു നോക്കിയപ്പോൾ സാക്ഷാൽ സിംഹം..


ഡീ കോപ്പേ ആരേലും വന്നു രണ്ട് വരി പാടി പോയാൽ നിന്നോടുള്ള എന്റെ ഇഷ്ടം കുറയുമെന്ന് മോൾ കരുതിയോ? ഒരിക്കലും നടക്കില്ല മോളെ... നീ എത്ര ആട്ടി ഓടിച്ചാലും ഞാൻ നിന്റെ പുറകെ വന്നിരിക്കും അത് നിന്നോടുള്ള അടങ്ങാത്ത മുഹബ്ബത്ത് കൊണ്ട് മാത്രമാണ് അത്രക്ക്... അത്രക്ക് ഇഷ്ടമാണ് പെണ്ണെ നിന്നെ...


നിന്റെ പുറകെ നടക്കുമ്പോൾ നിന്നോടുള്ള ഇഷ്ടം കൂടുന്നതല്ലാതെ കുറയില്ല 

നീ എത്ര ആട്ടിയോടിച്ചാലും എനിക്കൊരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും...നീ മാത്രം....


പിന്നെ സ്നേഹിക്കുന്ന പെണ്ണിന്റെ മുന്നിലൊന്ന് താഴ്ന്നു കൊടുത്താൽ ആണിന്റെ വീര്യമൊന്നും നഷ്ടമാവില്ല കാരണം അവൾക്ക് വാശി കാണിക്കാനും തല്ലു കൂടാനും നമ്മൾ മാത്രമല്ലേയുള്ളു,, നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം അത് നീ സമ്മതിക്കില്ലെന്നും അറിയാം..അതുകൊണ്ട് നിന്റെ പുറകെ നടക്കുന്നതിന് സന്തോഷമേയുള്ളു..പക്ഷേ.....!


പക്ഷേ......? എല്ലാവരും ഒരുമിച്ചു ചോദിച്ചു...


പണിഷ്മെന്റ് ഉണ്ട് ട്ടോ...


നിന്റെ പുറകെ ഇങ്ങനെ നടത്തിക്കുന്നതിന്റെ പണിഷ്മെന്റ് എന്താണെന്ന് അറിയുമോ നിനക്ക്.?


ഇല്ല... എന്താണെന്ന് പറഞ്ഞാൽ ഞങ്ങൾക്ക് അറിയാമായിരുന്നു അല്ലേടാ ഹാദിയെ...

"പിന്നല്ലാതെ അജുവേ...."


കല്യാണം കഴിഞ്ഞാൽ നീ എന്റെ മക്കളെ പെറ്റുകൂട്ടിക്കും... ഓരോ കൊല്ലവും ഓരോന്ന് വീതം ഇടക്ക് വേണെങ്കിൽ രണ്ട് വീതവും ആക്കാം... മനസ്സിലായോ ഇക്കാന്റെ പെണ്ണിന്..... സൈറ്റ് അടിച്ചു കൊണ്ടുള്ള നമ്മളുടെ ഡയലോഗ് കേട്ടതും ജിഞ്ചർ കടിച്ച മങ്കിയെ പോലെയായിരുന്നു എല്ലാരും..ബാക്കിയുള്ളവർ ബോധമണ്ഡലത്തിലേക്ക് വന്നിട്ടും നമ്മൾ അതെ അവസ്ഥയിൽ ആയിരുന്നു...


കൂട്ടച്ചിരി ഉയർന്നതും ജിഞ്ചർ കടിച്ച മങ്കിയെ ഓടിച്ചു വിട്ടു സാക്ഷാൽ ഭദ്രകാളിയായി... നമ്മളെ ലുക്ക് കണ്ടതും എല്ലാരും പേടിച്ചു മാളത്തിൽ കയറിയിരുന്നു സിംഹം മാത്രം കൈയും കെട്ടി നോക്കി നിൽക്കുന്നു... ഇവൻ ആണേൽ ഇവൻ മതി...


അവന്റെ നെഞ്ചകം ഇടിച്ചു പൊട്ടിക്കുമ്പോൾ ആ ഹംക്ക് എന്റെ കൈ പിടിച്ചു അവന്റെ നെഞ്ചിലേക്കിട്ട് എന്നിട്ട് എന്നോട് പറയാ..


ആാാ പറഞ്ഞ കൊല്ലം ഈ വർഷം തന്നെ ആയാലോ..,, ഈ മാറിൽ ഒരു മഹർ ചാർത്തി ഒരു ട്രോഫി ഉടനെ തരട്ടെ....മ്മ്മ് പറ.... തരട്ടെ.....


ഛീ പോടാ വൃത്തികെട്ടവനെ...അതും പറഞ്ഞു വീണ്ടും നെഞ്ചിന്നിട്ട് കൊടുത്തു..


ഡീ പെണ്ണെ.... ഹാ...ഇങ്ങനെ ഇടിക്കാതെടി ഹാഹു..,എന്റെ മുത്തേ മതിയെടി അല്ലേൽ എന്റെ പെണ്ണ് വിധവയാകും നമ്മുടെ കുഞ്ഞുങ്ങൾ അനാഥയാകും നിനക്കത് സഹിക്കുമോ ഡീ..?


പിന്നെ ഞാൻ പറഞ്ഞത് കാര്യായിട്ട് ആണ് ട്ടോ നമ്മക്ക് ഇക്കൊല്ലം തന്നെ തുടങ്ങിയാലോ.,നിന്റെ ഉപ്പിയോട് നിന്നെ വേഗം നിക്കാഹ് ചെയ്തുതരുവാൻ പറയാം നീ റെഡിയാണോ ഡീ.,കള്ളച്ചിരിയോടെ വീണ്ടും അവനത് ചോദിച്ചതും തലക്കടി കിട്ടിയത് പോലെയായിക്ക്..


ഡീ കാറ്റ് പോയോ.,ഞാൻ ചുമ്മാ പറഞ്ഞതാണ് ഇനി വീട്ടിൽ പോയി ഉപ്പിയോട് വേഗം കെട്ടിക്കാനൊന്നും പറയാൻ നിൽക്കേണ്ട നമ്മൾക്ക് കുറച്ച് പ്രേമിച്ചു നടക്കട്ടെ അതിന് ശേഷം മതി കല്യാണം.അതൊക്കെ അവിടെ നിൽക്കട്ടെ.,നമ്മക്കിട്ട് പണിതതാല്ലേ തിരിച്ചും ഒരു പണി തരട്ടെ..


ങേ അത് വേണോ..? "വേണം... വേണം താരത്തെ പിന്നെ..."


വേണ്ട എനിക്ക് വേണ്ടന്നിട്ടാണ് ഡാ..., "ബട്ട്‌  എനിക്ക് വേണം മോളെ അതും പറഞ്ഞു കോപ്പ് കൈയിൽ പിടിച്ചു..."

ഡാ കാട്ടു സിംഹമേ എന്നെ വിടെടാ ഡാാ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്..വിടെടാ വിടാൻ വിടുന്നുണ്ടോ ഹംകേ...


ഇല്ലല്ലോ മോളെ....,നീ ഇവരുടെ മുമ്പിൽ വെച്ച് ഇവർ കേൾക്കാൻ മാത്രം ഐ ലവ് യൂ പറയണം എന്നാൽ വിട്ടോളാം അഥവാ അതിന് പറ്റിയില്ലെങ്കിൽ ഒരു കിസ്സ് തന്നാലും മതി.ഇതിൽ ഏതേലുമെന്ന് വേണം..യുവർ ചോയ്സ് ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം.വേഗം ഞാൻ 5 വരെ എണ്ണും അതിനുള്ളിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കണം ഒക്കെ...യെന്നും പറഞ്ഞു അവൻ തുടങ്ങി ടിക്ക് ടിക്ക് വൺ....,ടിക്ക് ടിക്ക് ടു....!


ഡാ കള്ള ബലാലെ അലക്കിന്റെ അവിലും കഞ്ഞി പോലോത്തെ മോനെ എന്റെ തൊണ്ടയ്ക്ക് എന്താ ലൗഡ് സ്പീക്കർ ഘടിപ്പിച്ചിട്ടുണ്ടോ ഈ കാണുന്ന കുട്ടികൾ മൊത്തത്തിൽ കേൾക്കാൻ പാകത്തിന് പറയാൻ എനിക്കൊന്നും വയ്യ..


നീ പറയും നിന്നെക്കൊണ്ട് ഞാൻ പറയിപ്പിക്കും...ഇല്ലേൽ നിനക്ക് അറിയാല്ലോ എന്നെ...... എന്ത് വേണമെന്ന് നീ തന്നെ തീരുമാനിച്ചോ ട്ടോ... കോപ്പ് ഭിഷണി സ്വരത്തിൽ കാതിൽ വന്നു പതിയെ പറഞ്ഞു ചെറിയൊരു കടിയും വെച്ചു തന്നു...


എങ്കിലൊരു മൈക്ക് താ ഞാൻ അതിലൂടെ വിളിച്ചു പറയാം അങ്ങനെ മതിയോ.. അവനെ പേടിച്ചിട്ടാണ് വേഗം അങ്ങനെ പറഞ്ഞത് പിന്നെ അവൻ മൈക്ക് എടുക്കാൻ പോകുമ്പോൾ മുങ്ങാമൊന്ന് കരുതി പറഞ്ഞത് ട്ടോ നമ്മളെക്കാൾ പഠിച്ച കള്ളനാണ് ഹംക്.. മൊബൈലെടുത്ത് എന്തോ കുത്തി കുറിക്കുന്നുണ്ട്  ആർക്കോ  മെസ്സേജ് അയക്കുകയാണെന്ന് തോന്നുന്നു.,ഒരു കൈ കൊണ്ട് നമ്മളെ മുറുക്കെ പിടിച്ചുവെച്ചു ഓടിപ്പോകുന്നത് കൊണ്ടാവും..


കുറച്ചു കഴിഞ്ഞു അജുക്കാ മൈക്കുമായി വന്നു അപ്പോ ഈ ലോലൻ കൊണാപ്പനാണോ മെസ്സേജ് അയച്ചത്..


ഈ ചതിയെന്നോട് വേണ്ടായിരുന്നുയെന്നും പറഞ്ഞു അവനെ നോക്കി.. 


ഛെ...ഇതിനാണോ മൈക്ക് നിനക്ക് ആദ്യമേ പറഞ്ഞു കൂടായിരുന്നോ..(അജുക്കാ)


അപ്പോ നമ്മളെ അജുക്കാക്ക് നമ്മളോട് സ്നേഹമൊക്കെയുണ്ടല്ലേ.,വേഗം തിരിച്ച് കൊണ്ടു പൊയ്ക്കോളി എന്റെ സ്വീറ്റ് ക്യൂട്ട് ബ്രോ.നീ നമ്മളെ മുത്താണ് ഡാ മുത്ത് ഉമ്മ്മാ..


പൊടി ഇബ്‌ലീസെ.......,ഈ മൈക്കിന് വോളിയം കുറവാണ് ഇതിനേക്കാൾ പവർ ഫുൾ ആയിട്ടുള്ളത് വേറെയുണ്ട് ഇതിപ്പോൾ ഛെ എല്ലാം പോയില്ലേ..(അജുക്കാ)


ഡാ......അജുക്കാ............!!!


വെറുതെ അലറി വിളിച്ചു ടൈം വേസ്റ്റ് ആകാതെ പറയാൻ നോക്ക് കൊച്ചേ...,ഇവനോട് നീ ഐ ലവ് യു പറയുന്നത് കേൾക്കാൻ പൂതിയായി ട്ടോ..(ബുജി)


ബെസ്റ്റ് ബ്രോ..,പെങ്ങളെ കൊണ്ട് ഐ ലവ് യൂ പറയിപ്പിക്കാൻ എന്തൊരു തിടുക്കം..ബ്രോ ആയാൽ  ഇങ്ങനെ ആവാൻ പറ്റില്ലാട്ടോ തെണ്ടികളെ..


അവരോട് വായാടിത്തം കാണിക്കാതെ പറയാൻ നോക്ക് ഡീ ഇല്ലേ ഞാനിപ്പോ കിസ്സ് തരും ഞാൻ തരുമ്പോൾ എങ്ങനെ ആവുമെന്ന് അറിയാല്ലോ അത് വേണ്ടേൽ മിണ്ടാതെ വേഗം പറയാൻ നോക്ക് എന്റെ പൊന്നുമോൾ..(സിംഹം)


അല്ലാ സിംഹമേ മിണ്ടാതെ എങ്ങനെ പറയും ഞാൻ.?അവൻ കണ്ണുരുട്ടിയതും നല്ലൂട്ടിയായി പറയുവാൻ തുടങ്ങി...


ഐ ലവ് യു .....


"ഇത് എന്തോന്നാണ് LKG കുട്ടികളെ പോലെ ഇത് മാത്രം പോരാ അവന്റെ കണ്ണിൽ നോക്കി 2 ഡയലോഗൊക്കെ പറയണം വേഗമാകട്ടെ.,"നിഷുക്കാ അങ്ങനെ പറഞ്ഞതും അവന്റെ അടുത്തേക്ക് നീങ്ങി പതിയെ പറഞ്ഞു നിഷുക്കാ എന്നോട് ഈ  ചത്തി വേണ്ടായിരുന്നു എന്നെയങ്ങു കൊല്ലടാ അവന്റെയൊരു ഡയലോഗ്.. 


നീ എനിക്കിട്ട്  പണിയുമ്പോൾ എന്നാ കരുതി ഡീ,, നമ്മൾക്കൊരു അവസരം കിട്ടി അപ്പൊ ഭംഗിയായി തിരിച്ചു തരേണ്ടേ അതങ്ങു തന്നു അത്രേയുള്ളൂ,,തിരിച്ചു തന്നപ്പോൾ സന്തോഷമായി ബാലി സന്തോഷമായി... 


*******


അവൾ എന്റെ കണ്ണിൽ നോക്കി കുറച്ചു സമയം മിണ്ടാതെ നിന്നു പതിയെ കണ്ണുകൾ ഇറുക്കെ ചിമ്മി ശ്വാസം വലിച്ചു വിടു ഉഫ്ഫ് എന്നും പറഞ്ഞു എന്നെയെന്ന് നോക്കി.,പനിനീർ ദളം പോലെ മൃദുവായ അവളുടെ ചുണ്ടുകൾ മൊഴിയുവാൻ തുടങ്ങി..


എങ്ങനെ തുടങ്ങണം എന്ത് പറയണമെന്ന് എനിക്കറിയില്ല.,എന്നാലും ഞാൻ പറയുകയാണ്..


അറിയില്ലേൽ ഞാൻ പറഞ്ഞു തരാം അതുപോലെ പറയാൻ നോക്കിയാൽ മതി ട്ടോ..


If love starts not from the beauty of their face,but from the beauty of their mind,that love will always be there..So is my love for you....♡

I see you when you close your eyes....

I miss you when I open my eyes...

I love you so much,I love you more than my life.....♡

Still i love u...♡ റൊമാന്റിക് ആയി ഒരു കൈ കൊണ്ട് അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു കണ്ണുകളിൽ നോക്കി പറഞ്ഞതും പെണ്ണ് ഭദ്രകാളി ആവാൻ തുടങ്ങി...


നീയൊരു ഇംഗ്ലീഷ് അധ്യാപകൻ ആണെന്ന് കരുതി ഇംഗ്ലീഷ് തന്നെ പറയണമെന്ന് എവിടെയും എഴുതി വെച്ചിട്ടുണ്ടോ ഇല്ലല്ലോ ല്ലെ ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ പറയും വേണേൽ കേട്ടാൽ മതി ഹുംമ്മ്മ് ജാഡ തെണ്ടി... അതും പറഞ്ഞു പെണ്ണ് പുച്ഛിച്ചു മുഖം തിരിച്ചു...


എന്നാൽ നീ നിനക്ക് ഇഷ്ടമുള്ളത് പോലെ പറ കോപ്പേ...അവളുടെയൊരു പുച്ഛം  നിനക്ക് മാത്രമല്ല എനിക്കും പുച്ഛിക്കാൻ അറിയാം ഹും..മ്മ്മ്.....അതും പറഞ്ഞു ഓളെയും പുച്ഛിച്ചു...


ഡാാ രണ്ടും പുച്ഛിച്ചു കളിക്കാതെ എന്തേലും ഒന്ന് പറ അല്ലേൽ നീ പോയി ഒന്ന് കൊടുത്തിട്ട് പോ ലൈവ് ആയി ഒരു കിസ്സ് സീൻ കാണാല്ലോ അല്ലേടാ ഹാദിയെ.... പിന്നല്ലാതെ അജുവേ....


തുടങ്ങി ഒരു ഹാദിയെയും അജുവേയും മിണ്ടാതെ ഞാൻ പറയുന്നത് കേൾക്കാൻ നോക്ക് എനി വാ തുറന്നാൽ ഞാൻ ഈ പരിപാടി നിർത്തി വെച്ചു വീട്ടിക്ക് പോകും പറഞ്ഞില്ലെന്നു വേണ്ട... "നീ ധൈര്യമായി പറ മുത്തേ നമ്മൾ കൂവി പ്രോത്സാഹിപ്പിക്കാം..." അജു അത് പറഞ്ഞതും കനപ്പിച്ചു കൊണ്ട് അജുക്കാകാ എന്നൊരു വിളിയായിരുന്നു...


""നിന്റെ കൂടെയുള്ള ഓരോ നിമിഷവും എനിക്ക് വളരെ പ്രിയപ്പെട്ടതും വിലപ്പെട്ടതുമാണ്...

അപ്രതീക്ഷിതമായി കണ്ടുമുട്ടി..,നിന്നോട് ഒത്തിരി സംസാരിച്ചപ്പോൾ വളരെയധികം അടുത്തു..,എന്റെ ഉപ്പിയിൽ നിന്നും ഉമ്മിയിൽ നിന്നും കിട്ടുന്ന കേറിങ് സ്നേഹവും നിന്നിൽ നിന്നും കിട്ടുവാൻ തുടങ്ങിയപ്പോൾ ഞാനറിഞ്ഞു നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന്..,ഈ ആയുസ്സ് മുഴുവൻ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാണ് ഞാൻ നിന്നെ ആഗ്രഹിക്കുന്നത്..♡


എന്നും കാണാൻ കൊതിക്കുന്ന മുഖവും കേൾക്കാൻ കൊതിക്കുന്ന ശബ്ദവും നിന്റെ മാത്രമാണ്...,നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്റെ ഓരോ ഹൃദയാമിട്ടിപ്പ് പോലും നിനക്ക് വേണ്ടിയാണ്..... എന്റെ ജീവനാണ് നീ.....എന്റെ മാത്രം പ്രാണൻ.....♡


ജീവിതം തുടങ്ങിയത് നിന്നോടൊപ്പമല്ല പക്ഷേ അവസാനിക്കുമ്പോൾ നിന്നോടൊപ്പമായിരിക്കും ആ അവസാന നിമിഷം വരെ ഞാനുണ്ടാവും നിന്റെ ജീവന്റെ പാതിയായി..... കൂടെ കൂടുമോ നിന്റെ മാത്രം പെണ്ണായി.... നിന്റെ ജീവന്റെ പാതിയായി......♡


എന്റെ റബ്ബേ...എന്നിൽ രോമാഞ്ചിഫിക്കേഷൻ ദേ നോക്ക് ചെങ്ങായിമാരെ രോമങ്ങൾ ഉറഞ്ഞു നിൽക്കുന്നു എനിക്കുണ്ടായിരുന്നു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും..."നീ കണ്ട്രോൾ പോയി വല്ലതും ചെയ്യ്തു പോകുമോ എന്നൊരു പേടിയാ എനിക്കിപ്പോ..." അജു പതിയെ എന്നോട് അത് പറഞ്ഞതും ഒരു കള്ളച്ചിരി അവൻ സമ്മാനിച്ചു..


കളിച്ചു നടക്കാതെ   വീട്ടിൽ വന്നു അഡ്മിഷൻ ബുക്ക് ചെയ്യൂ.,അഡ്മിഷൻ ഒന്നേയുള്ളു വേറെയാരെല്ലും വന്നു ബുക്ക് ചെയ്താ പിന്നെ പറഞ്ഞിട്ട് കാര്യമില്ല..പിന്നെ നിരാശ കാമുകനെപ്പോലെ അലഞ്ഞുതിരിഞ്ഞ്  നടക്കേണ്ടി വരുട്ടോ..എന്റെ കോളറിൽ പിടിച്ച് അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചു അത്രയും പറഞ്ഞു സൈറ്റ് അടിച്ചു അവൾ ഓടിപോയി...


ങേ.... ഇവൾക്കും നാണമോ.? എന്നും ചിന്തിച്ചു അവൾ ഓടുന്നതും നോക്കി നിന്നുപോയി...


ഓ....ഹോ...ഉഫ്ഫ്.. ങേ.. ഹേയ്... ഉഫ്ഫ് എന്നും പറഞ്ഞു തല കുടഞ്ഞു  കൊണ്ട് രാഹുൽ എല്ലാരോടുമായി ചോദിക്കുകയാണ്...ഡാ എന്നെയൊന്നു നുള്ളികെ ഞാൻ  കണ്ടത് സ്വപ്നമാണോ.?നമ്മളെ പെങ്ങൾ തന്നെയാണോ ഇത്രയും പറഞ്ഞു ഓടി കളഞ്ഞത് അതും ലവൾക്ക് നാണമോ.?


അതാണെടാ ഞങ്ങളും ചിന്തിക്കുന്നത്.. പിന്നെ എല്ലാവരും കൂടെ നമ്മളെ കളിയാക്കി ചിരിക്കുന്നുണ്ട്..


എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാനും നിൽക്കാനും വയ്യ..,ഒരുപാട് ചാടിയും തുള്ളിയും കളിച്ചു..വട്ടാണെന്ന് കരുതി കുട്ടികൾ എല്ലാം നോക്കുന്നുണ്ട്..


'ഡാ നീ ആാാ ചിമ്പാൻസിയെ നോക്ക് തുറിച്ചു നോക്കി പേടിപ്പിക്കുകയാണ് നിങ്ങളെ രണ്ടിനെയും'..അജു എനിക്ക് അവളെ കാണിച്ചു തന്നുകൊണ്ട് പറഞ്ഞു...അവളോട് പോയി പണി നോക്കാൻ പറ ഇങ്ങനെ നോക്കിയാൽ അവളെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും അല്ലപിന്നെ...


അവൻ പറഞ്ഞതും ശരിയാ,, അവളുടെ മുഖം വലിഞ്ഞു മുറുകി സൂചി കൊണ്ട് കുത്തിയാൽ ചോരയുടെ കളിയാട്ടമായിരിക്കും.,കത്തുന്ന കണ്ണുകൾ കൊണ്ട് ഇഷുനെയും എന്നെയും നോക്കി പേടിപ്പിക്കുകയാണ്..അവളുടെ കണ്ണുകളിൽ പക ആളിക്കത്തുന്നുണ്ട്.,ഇനി എന്റെ പെണ്ണേ എന്തെങ്കിലും ചെയ്യുമോ.,, ഓഹോ പിന്നെ അവളിങ്ങു വരട്ടെ അപ്പൊ കാണിച്ചു കൊടുക്കാം...


****-----****


റബ്ബേ ഞാനെന്താ പറഞ്ഞതൊക്കെ അവന്റെ ആ കാന്ത കണ്ണുകളിൽ നോക്കിയപ്പോൾ എല്ലാം മറന്ന് എന്തൊക്കെയോ പറഞ്ഞു പോയി ഇനി കുട്ടികളുടെ മുഖത്ത് എങ്ങനെ നോക്കും..


കണ്ണുകൊണ്ട് നോക്കണം...!


ഇതാരാണപ്പാ ഒരു അശരീരിയെന്നു കരുതി നോക്കിയപ്പോ നമ്മളെ പൊന്നാര ഹനുമാൻ..,അല്ല ചങ്ങായിമാരെ രണ്ടു ദിവസമായി അവനെ കണ്ടിട്ട് എന്നാലും നിങ്ങളൊന്ന് ചോദിച്ചോ ഇല്ലല്ലോ ദുഷ്ടൻസ്..


ലോട്ടറി മുതലാളി തിരിച്ചു വന്നല്ലോ...,ഇനിയൊരു തിരിച്ചുപോക്ക് എന്നാണാവോ.. അടുത്തുണ്ടാക്കുമോ എന്തോ...

അവനെ കളിയാക്കി കൊണ്ട് നമ്മൾ പറഞ്ഞതും..


ആ കരിനാക്ക് വളക്കല്ലേ എന്റെ പൊന്നേ..,രണ്ടുദിവസം വീട്ടിൽ കിടന്നു ഫ്രീ ഫയർ കളിച്ചു നേരം കൂട്ടി നിന്റെ ചളിയില്ലാത്തതുകൊണ്ട് പക്കാ ബോറിങ് ആയിരുന്നു..


പഹഹഹാ കള്ള ബലാലെ......കരിനാക്ക് നിന്റെ മാറ്റവൾക്ക് എനിക്കൊന്നുമില്ല അഥവാ ഉണ്ടെങ്കിലും നിനക്ക് ഏൽക്കില്ല മോനേ.. ഓനും ഒന്റെയൊരു ഫ്രീ ഫയറും..


ഫ്രീ ഫയർ നമ്മളെ ഉയിരാണ് ഉയിർ..പക്ഷേ അതുക്കും മേലെ ഉയിർ നീ ദാ ഇഷു..(ഹനുമാൻ)


ഡാ...ഓൾ ബുക്കിട്ട് ആയിക്ക് ഇനി പറഞ്ഞിട്ട് കാര്യമില്ല മോനേ അടുത്ത സസ്പെൻഷന്റെ ചാൻസും നോക്കി നടക്കാൻ നോക്ക് ട്ടോ എന്റെ പൊന്നുമോൻ...(പാക്കരൻ)


സിംഹത്തിന്റെ മുമ്പിൽ പെടാതെയും ഹനുമാനെ കളിയാക്കിയും വെറുപ്പിച്ചും അന്നത്തെ ദിവസം കഴിഞ്ഞു പോയി..


ആങ്ങളമാരുടെ സ്നേഹവും വാത്സല്യവും വേണ്ടുവോളം കിട്ടുന്നുണ്ട് ഓരോ ദിവസം കഴിയുന്തോറും കൂടുകയല്ലാതെ കുറയുന്നില്ല..ഉപ്പിയുടെ സമ്മതത്തോടെ നമ്മൾ പ്രണയിച്ചു തുടങ്ങി..


പിന്നീടുള്ള ദിവസങ്ങൾ ഞങ്ങളുടെയായിരുന്നു പ്രണയത്തിന്റെ ദിനങ്ങൾ.,പരസ്പരം പണി കൊടുത്തും തല്ലു കൂടിയും നമ്മൾ സ്നേഹിച്ചു ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയാത്തത്രയും നമ്മളാടുത്തു..


ഒറ്റയ്ക്ക് കിട്ടുമ്പോഴൊക്കെ റൊമാന്റികുമായി വരുന്നവൻ നമ്മളെ ഒറ്റയ്ക്ക് കിട്ടുമ്പോൾ ആട്ടിയോടിക്കാൻ തുടങ്ങി.ഉപ്പി സമ്മതിച്ചാപ്പഴേക്കും അവന്റെ  റൊമാന്റിക് കണ്ടം വഴി ഓടിയെന്ന തോന്നുന്നേ...


ഓരോന്നും ചിന്തിച്ചുകൊണ്ട് റോഡ് ക്രോസ് ചെയ്യുമ്പോൾ ഒരു കാർ നമ്മളെ ഇടിച്ചു ഇടിച്ചില്ല പറഞ്ഞതുപോലെയാണുള്ളത്...


ഇഷു..........!!!എന്നൊരു അലർച്ചയായിരുന്നു ബാക്കിൽ നിന്ന്..


                    

ഇഷു..................!!!

യെന്നും അലറിവിളിച്ചു കൊണ്ട് സിംഹം ഓടിവന്നു കൈ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടും എന്റെ ഹാർട്ട് ബീറ്റിനേക്കാളും അവന്റെ നെഞ്ചിടിപ്പായിരുന്നു കൂടുതൽ..ഒരു സാധാരണ മനുഷ്യന്റെ ഹാർട്ട് ബീറ്റ് 60 മുതൽ 100 വരെയാണ് അവനിക്ക് അതിലും കൂടുതലാണ്.പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ പെട്ടെന്നുണ്ടാകുന്ന തീവ്രമായ ഭയമാണ് നെഞ്ചിടിപ്പ് കൂട്ടുന്നത്.അവന്റെ നെഞ്ചിടിപ്പ് കൂട്ടിയതും അതുതന്നെ.,പാവം നല്ലതുപോലെ പേടിച്ചിട്ടുണ്ട്..


അവന്റെ കണ്ണുകൾ ചലിക്കുന്നത് ആ കാറിനെ കൊള്ളയാണ്.,അവരെ കൈയിൽ കിട്ടിയാൽ മിക്കവാറും കൊന്ന് കൊലവിളിക്കും അത്രക്ക് ദേഷ്യമാണ് ആ മുഖത്ത്..


എന്താ ഇഷു ഇത് ഹ്‌ഹ്മ്... നിനക്കെന്താ നോക്കി നടന്നാൽ ഇപ്പോയും കൊച്ചു കുട്ടിയാണെന്നാണോ വിചാരം കുട്ടികളുടെ ബുദ്ധി പോലുമില്ലാത്തയോടി  നിനക്ക്‌ മ്മ് ഒറ്റ ചവിട്ട് വെച്ച് തന്നാലുണ്ടല്ലോ ബാക്കിയുള്ളവരെ തീ തീറ്റിക്കാൻ നടത്തോളും കോപ്പ്., കലിപ്പോടെ അജുക്കാ അതുപറഞ്ഞു കാൽ പൊക്കി അപ്പൊ തന്നെ സിംഹം നമ്മളെ അവന്റെ നെഞ്ചോട് കൂടുതൽ ചേർത്ത് എന്നെയും കൊണ്ട് തിരിഞ്ഞു നിന്നു..


എന്തിനാ ഡീ കോപ്പേ നീ മുഖത്ത് രണ്ട് ഉണ്ടക്കണ്ണ് ഫിറ്റ് ചെയ്തു നടക്കുന്നെ..,അത് ഡെക്കറേഷൻ വെച്ച് തന്നതല്ല നോക്കി നടക്കാനുള്ളതാണെന്ന് പറഞ്ഞ നിന്റെ നാക്കും കണ്ണും എവിടെപ്പോയെടീ.,ഒന്ന് പൊട്ടിക്കാത്ത ത്തിന്റെ കുറവാണ് അത് ഞാൻ തന്നെ തരാം അങ്ങനെയെങ്കിൽ നോക്കി നടക്കുമല്ലോ എല്ലാം കുട്ടിക്കളി ആണെന്നാണ് വിചാരം..,എന്നും പറഞ്ഞു ബുജിയും വന്നു..,ഇവരൊക്കെകൂടി നമ്മളെ അടിച്ചു കൊല്ലുമോ എന്നൊരു ചിന്തയുണ്ടായിരുന്നു ട്ടോ പക്ഷേ നമ്മുടെ സിംഹം മുത്താണ് മുത്ത്.അവൻ എല്ലാവരോടും ചൂടായി സംസാരിച്ചതും പിന്നെ ആരും നമ്മളെയൊന്നും പറഞ്ഞില്ല..


ഐ ലവ് യൂ ഡാ....,നീയിപ്പോ ഒരു വിധവനായെന്നെ പ്രണയിച്ചു കൊതി തീരും മുന്നേ നിന്റെ കാമുകി മരിച്ചേനെ ഇവരെന്നെ  കൊന്നേനെ..നിന്റെയൊരു ഭാഗ്യം എനിക്കൊന്നും സംഭവിച്ചില്ലല്ലോ.,സംഭവിച്ചാൽ പുതിയ ഭാര്യയെ നോക്കി നടക്കേണ്ടി വന്നേനെ അല്ലേടാ..ചുണ്ടിലൊരു കള്ളച്ചിരിയും ഫിറ്റ്‌ ചെയ്യൂ സൈറ്റ് അടിച്ചു പറഞ്ഞു മക്കളെ ഇല്ലേ ചിലപ്പോ ചൂടായല്ലോ..


ഐ ലവ് യൂ ടു....,ഞാൻ മഹർ ചാർത്തി തന്നില്ലെങ്കിലും മനസ്സുകൊണ്ട് നീ എന്റെ ഭാര്യയാണ്..,"ഭാര്യ മരിച്ച ഭർത്താവ് അനുഭവിക്കുന്ന പ്രയാസവും വേദനയും ഈ ലോകത്ത് വേറൊരു പുരുഷനും അനുഭവിച്ചിട്ടുണ്ടാവില്ല ഡീ" ഭാര്യയെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഭർത്താക്കന്മാരുടെ കാര്യമാണ് ഞാൻ പറഞ്ഞത്..ഭാര്യമാർ പിരിഞ്ഞുപോകുമ്പോൾ ഭർത്താവ് അനുഭവിക്കുന്ന ഒറ്റപ്പെടലാണ് ഏറ്റവും വലിയ കഷ്ടപ്പെട്ടാൽ., ഭാര്യയ്ക്ക് പകരം വെക്കാൻ മക്കളോ മരുമക്കളേയുണ്ടായിട്ട് കാര്യമില്ല,,ഭാര്യയ്ക്ക് പകരം ഭാര്യ മാത്രം., ഈ ചുരുങ്ങിയ നിമിഷം കൊണ്ട് ഞാൻ മനസിലാക്കി നീ എനിക്ക് എത്ര മാത്രം പ്രിയപ്പെട്ടാതാണെന്ന് നിനക്കെന്തേലും പറ്റിയാൽ ഓർക്കാൻ കൂടി വയ്യ...


നീയില്ലാതെ പിന്നെ ഞാൻ എങ്ങനെയാണ് ഡീ ജീ.......!ബാക്കി പറയാനാവാതെ അവൻ മുഖം തിരിച്ചു പിന്നെ എന്റെ കണ്ണുകളിലേക്ക് നോക്കി അവന്റെ ആ കാന്ത കണ്ണുകൾ നിറഞ്ഞിരുന്നു.. 


എനിക്ക് നിന്നെ ആവുവോളം സ്നേഹിക്കണം മതിവരുവോളം ചേർത്തുപിടിക്കണം നിന്റെ മടിയിൽ കിടന്നു ഈ ലോകത്തോട് വിട പറയണം മണ്ണിനോട് ചേർ....! അവനെ ബാക്കി പറയാൻ സമ്മതിക്കാതെ എന്റെ കൈ അവന്റെ ചുണ്ടുകൾക്ക് വിലങ്ങായി ആരുതേയെന്ന് പറഞ്ഞിരുന്നു..


നീ പറയുന്നത് പോലെ മതി ഡാ.."ജീവിക്കാനാണെങ്കിലും ഒരുമിച്ച് മരിക്കാനാണെങ്കിലും ഒരുമിച്ച് ".,നിന്നെ ഞാൻ ഒറ്റയ്ക്ക് വിടില്ല എവിടേക്കാണെങ്കിലും നിന്റെ കൂടെ ഞാനുമുണ്ടാകും..നീയില്ലാതെ എനിക്ക് പറ്റില്ലടാ അത്രയ്ക്ക് ഇഷ്ടമാണ് നിന്നെ എന്റെ ജീവനെക്കാളേറെ നിന്നെ ഞാൻ സ്നേഹിക്കുന്നു... ഇഷ്ടമാണ് ഒരുപാട്.. നിനക്ക് വേണ്ടിമാത്രമാണ് ഈ ജീവിതം.. മറ്റാരേക്കാളും ഇന്ന് ഞാൻ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു ഡാ...ജീവിക്കണം നിന്റെ കൂടെ ഒത്തിരി സ്വപ്നങ്ങൾ പങ്കുവെച്ചു ഒരായിരം ജന്മം... ഐ ലവ് യൂ സായു.,ലവ് യൂ സോ മച്ച് എന്നെ തനിച്ചാക്കി പോവല്ലേ ഡാ എവിടേക്കാണെങ്കിലും ഞാനുമുണ്ടാകും നിന്റെ കൂടെ കൂട്ടില്ലേയെന്നെ പറ ഡാ..


കരഞ്ഞു കൊണ്ട് അവൾ അങ്ങനെ ചോദിച്ചതും എന്റെ നിയന്ത്രണം വിട്ടു പോയി.അവളുടെ മുഖം എന്റെ ഇരുകൈകളിലും കോരിയെടുത്തു അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു ഇറുക്കെ വാരി  പുണർന്നു എന്റെ നെഞ്ചിന്റെ ചൂടിൽ അവളും അവളുടെ തലയിൽ കവിൾ ചായ്ച്ചു മുടിയിൽ വത്സാല്യത്തോടെ തലോടി.. 


ഇല്ല പെണ്ണേ നിന്നെ തനിച്ചാക്കി ഞാൻ എവിടെയും പോവില്ല നീയില്ലാതെ എനിക്ക് പറ്റില്ല ട്ടോ.,ഒരു കയറിന്റെ ഒരൊറ്റത് ഞാനാണെങ്കിൽ മറ്റേ അറ്റത്ത് നീയുമുണ്ടാകും. "മരിക്കാനാണെങ്കിലും ഒരുമിച്ചു ജീവിക്കാനാണെങ്കിലും ഒരുമിച്ച് "പോരേ പെണ്ണെ.. 


സിംഹമേ എനിക്കൊരു ആഗ്രഹമുണ്ട്.,ആ കയറിന്റെ നടുഭാഗത്ത് ഉപ്പിനെയും ഉമ്മിനെയും കെട്ടിയാലോ അവർക്കും ഞാനില്ലാതെ പറ്റില്ല ട്ടോ.,നിന്റെ അഭിപ്രായമെന്താ.,കൊച്ചുകുട്ടികളെപ്പോലെ ചിണുങ്ങി കൊണ്ട് അവളത് പറഞ്ഞപ്പോ കടിവെച്ചു കൊടുക്കാനാണ് തോന്നിയത്... 


മതി മക്കളെ മതി..ഇത് പബ്ലിക് പ്ലേസാണ് കഷ്ടം തന്നെ ഇത്രയും പേരുടെ മുമ്പിൽ വെച്ചു ഛെ... മ്മ്മ്മ്..ഹും..എന്നാലും നിങ്ങൾ എട്ടും പൊട്ടും തിരിയാത്ത സുന്ദരനും സുമുഖനുമായ ഒരാൾ ഇവിടെയുള്ളത് മറക്കരുതായിരുന്നു..,നിങ്ങളുടെ സ്നേഹം കാണുമ്പോൾ നമ്മളും വഴി തെറ്റി പോകുമല്ലോ യെന്ന് ഓർക്കുബോൾ സങ്കടമുണ്ട് ഒത്തിരി ഒത്തിരി സങ്കടമുണ്ട്....നീയാണ് തുണ എന്നെ കാത്തു രക്ഷിക്കണേ റഹ്മാനെ., ഇരുകൈയും മുകളിലേക്കുയർത്തി ഹനുമാൻ അങ്ങനെ പറഞ്ഞതും നമ്മൾ ഡീസന്റായി..


പക്ഷേ ആ കാറിലുണ്ടായ മാസ്ക്ക് ധരിച്ചയാൾ എന്റെ മനസ്സിലൊരു ചോദ്യചിഹ്നമായി കിടക്കുന്നുണ്ട്.ഇതിനു മുന്നേ ഇയാളെ രണ്ടുമൂന്നു പ്രാവശ്യം ഈ ഭാഗത്തുനിന്ന് കറങ്ങുന്നത് ഞാൻ കണ്ടതാണ്.നിർത്തിയിട്ട വണ്ടിയായിരുന്നു ഇഷു റോഡ് ക്രോസ് ചെയ്യുന്നത് കണ്ടതുകൊണ്ട് തന്നെയാണ് അയാൾ വണ്ടിയും കൊണ്ട് വന്നത് അതിനർത്ഥം ഇഷുവിനെ ഇല്ലാതാക്കണമെന്നല്ലേ..അതിനുമാത്രം ആർക്കാണ് അവളോട് ഇത്ര ശത്രുത അതും എന്തിനു വേണ്ടി ആർക്ക് വേണ്ടി..?


ധനുഷും ഇർഫാനും ഇർഷാദും ഈ അടുത്തകാലത്തൊന്നും എഴുന്നേറ്റ് നടക്കില്ല.,പിന്നെ ആരാണ്..? ഓരോന്ന് ചിന്തിച്ചിരിക്കുമ്പോയാണ് ഇഷു എന്താ പറ്റിയെ ചോദിച്ച് ഇടങ്ങേറാക്കുവാൻ തുടങ്ങിയത്,,പിന്നെ ചിന്തയെ കാറ്റിൽ പറപ്പിച്ചു അവരോടൊപ്പം കൂടി..


എന്തോന്നായിരുന്നു ആദ്യം രണ്ടും കീരിയും പാമ്പുമായി നടന്നതല്ലേ..,അവനെ കണ്ടാൽ കടിച്ചു കിറാൻ നിൽക്കുന്ന പെണ്ണാണ് ആ അവൾക്കിപ്പൊ അവനില്ലാതെ ജീവിക്കാൻ പറ്റില്ലാത്രെ..(നിഷു) 


അത് ആദ്യം ഇപ്പൊ ചക്കരയും തേനും പാലുമാണ്,ഇനിയെന്തൊക്കെ കാണേണ്ടി വരും റബ്ബേ..(നൂറ)


ആ പാട്ട് പാടിയാലോ..,എന്നും ചോദിച്ചു ഞാൻ തുടങ്ങിയില്ലേ..,പാട്ടുപാടി അവളെ അങ്ങോട്ടുമിങ്ങോട്ടുമിട്ട് കറക്കി പെണ്ണിന്റെ മുഖത്ത് നാണവും ദേഷ്യവും വരുന്നുണ്ട്...


🎶 പെരുത്ത് മുഹബ്ബത്താണോളോട്.. 

കണ്ടാ കടിച്ചു കിറാൻ നിക്കും പെണ്ണോട്... 

അടുത്ത് ചെല്ലനെന്തോ മടിച്ചിൽ.. 

ഇച്ച് പിടുത്തം കിട്ടാത്തെന്തോ പെടച്ചിൽ..

അന്റെ പിന്നാലെ നടന്നാകെ കടച്ചിൽ..

ഇപ്പം ഒറക്കം  കിട്ടാത്തൊരെ അലച്ചിൽ..🎶 


ഞാൻ കടിക്കാൻ വിചാരിച്ചു നിന്നപ്പോ നമ്മളെ പെണ്ണ് അസ്സലൊരു കടിവെച്ചു തന്നു.,അഹു എന്നാ കടിയാണ് എന്റെ താടിയെല്ല് പൊട്ടിച്ചുയെന്നാ തോന്നുന്നേ..അല്ലേലും കടി ലവളുടെയൊരു വീക്നെസാണ് ട്ടോ.,സന്തോഷം കൂടുമ്പോൾ അത് പ്രകടിപ്പിക്കുന്നത് കടിയിലൂടെയാണ്..കുട്ടികളെ കണ്ടാൽ പറയേണ്ട അവരെ കടിച്ചു കരയിപ്പിക്കും ഭാവിയിൽ എന്റെ മക്കളെയും ഇതുപോലെ ചെയ്യില്ലേ എന്നോർക്കുമ്പോൾ സങ്കടം ചെറിയ സങ്കടം ഇല്ലാതില്ല ട്ടോ..


അങ്ങനെ ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞു പോയി..,നമ്മുടെ പ്രണയത്തിന്റെ തീവ്രത കൂടിക്കൂടിവന്നു പരസ്പരം പിരിയാൻ പറ്റാത്ത അത്രയും അടുത്തു... 


അവളുടെ വീട്ടിൽ പോയാൽ തന്നെ അധികം നിൽക്കില്ല ഉമ്മിയും ഉപ്പിയും ഒരുമാതിരി ഒരു ആക്കി ചിരിയാണ് പിന്നെ നമ്മളെ അടുത്തുനിന്ന് മാറില്ല.,എന്തേലും കുരുത്തക്കേട് ഒപ്പിച്ചു വച്ചാലോയെന്ന്  കരുതിയാവും പിന്നെ പുള്ളിക്കാരന്  നമ്മളെ തീരെ വിശ്വാസമില്ലയെന്ന് പലപ്പോഴും തോന്നിട്ടുണ്ട്.. ഈൗൗൗൗൗൗ നിങ്ങൾ നോക്കേണ്ട നമ്മളൊരു കിസ്സ് കൊടുത്തത് മൂപ്പർ കണ്ടതിനു ശേഷമാണ് ട്ടോ...


അവളുടെ പ്ലസ് ടു കഴിഞ്ഞാൽ എൻഗേജ്മെന്റും നിക്കാഹും ഒരുമിച്ചാക്കാമെന്ന് പറഞ്ഞു കല്യാണം ഡിഗ്രി കഴിഞ്ഞാൽ..ആദ്യം അങ്ങനെ പറ്റില്ല പറഞ്ഞതാണ് എല്ലാം ഒരുമിച്ചു മതിയെന്ന് പിന്നെ ഞാനും ഒക്കെ പറഞ്ഞു ആദ്യം നിക്കാഹ് കഴിയട്ടെ.,എന്നിട്ട് വേണം കല്യാണത്തിന് തിരക്ക് കൂട്ടുവാൻ.,അവളൊന്ന് അടുത്ത് വന്നാൽ മതി എന്നേയുള്ളൂ അസ്ഥിക്ക് പിടിച്ചു പോയി പെണ്ണിനോടുള്ള പ്രണയം..


അവളുമൊത്തുള്ള സുന്ദര നിമിഷങ്ങൾ സ്വപ്നം കണ്ട് കിടക്കുന്നത് ഒഴിവാക്കി അവളെ ചേർത്ത് പിടിച്ചു കിടക്കാം...നിലാവ് പെയ്യുന്ന രാവുകളിൽ അവളുടെ മടിത്തട്ടിൽ തലചായിച്ചു മതിവരുവോളം ഉറങ്ങണം..രാവിന്റെ അന്ത്യയാമങ്ങളിൽ രാപ്പടിയുടെ പാട്ട് കേട്ട് അവളിൽ അലിഞ്ഞു ചേരണം...നമ്മളുടേതായ ലോകത്ത് മതിവരുവോളം പ്രണയിക്കണം..


നിന്നോടുള്ള എന്റെ പ്രണയത്തെ വർണ്ണിക്കാൻ എനിക്കറിയില്ല വർണ്ണിക്കാനും അല്ല എനിക്കിഷ്ടം മതിവരുവോളം പ്രണയിച്ചു ജീവിക്കാനാണ് എനിക്കിഷ്ടം....അതും നിന്റെ കൂടെ നിന്റെ മാത്രമായി ജീവിക്കാനാണ് എനിക്കിഷ്ടം.....നീ എന്റെയും ഞാൻ നിന്റെയുമായി ജീവിക്കണം....♡


ഇനി ഞാൻ പറയാം കുറെ ടൈം ആയിലെ അവൻ തുടങ്ങിട്ട്..അങ്ങനെ നമ്മളെ +2 കഴിഞ്ഞു..,ഇനി നിക്കാഹിന്റെ രാവും സ്വപ്നം കണ്ടു നടക്കലാണ് മെയിൻ ഹോബി.,ഈ ഉപ്പി എന്നാണാവോയെന്നെ അവന്റെ കൈയിൽ കൊടുക്കുന്നത്..അവന്റെ മഹറാണിന് അവന്റെ പെണ്ണാണെന്ന് ഈ ലോകത്തോട് മൊത്തം വിളിച്ചു പറയണം അവന്റെ കൂടെ ഈ ലോകം മൊത്തം ചുറ്റി കറങ്ങണം അവന്റെ നല്ല പാതിയായി അവന്റെ ബെസ്റ്റിയായി ഉമ്മയായി ഭാര്യയായി സഹോദരി മക്കളായി അവന്റെ മാത്രമായി ജീവിക്കണം..അവന്റെ മാത്രം പെണ്ണായി അവന്റെ സ്വന്തമായി  അവന്റെ എല്ലാമായി ജീവിക്കണം...


ആ പിന്നെ സിംഹത്തിന്റെ കമ്പനിയിൽ അവന്റെ കൂടെ അവന്റെ വാലാട്ടി പട്ടിയായി വർക്ക് ചെയ്യുകയാണ് ഞാൻ.,നമ്മളോട് പ്രതികാരം ചെയ്യുകയാണ് കോപ്പ് എന്റെ പുറകെ നടത്തിച്ചതിനുള്ള പ്രതികാരം..


ഇന്ന് ഞാൻ അവന്റെ PA ആയി വർക്ക് ചെയ്യുന്നു കൂടെ നമ്മളെ അലവലാതിസും മിക്കവാറും അവന്റെ ഉപ്പയുടെ കമ്പനി നമ്മൾ 8 നിലയിൽ നിന്ന് പൊടിച്ചു പൂട്ടിച്ചു കൈയിൽ കൊടുക്കും..


അതിന്റെ ഇടയിൽ അവന്റെ ഉപ്പ 8ന്റെ പണി നമ്മൾക്ക് തന്നു,,ഉപ്പാക്ക് പേടിയുള്ളത് കൊണ്ടായിരിക്കും നിക്കാഹ് ഒന്നും കഴിയാതെ സിംഹത്തെ ഗൾഫിലേക്ക് കൊണ്ടു പോകാൻ തീരുമാനം എടുത്തത് ചിലപ്പോൾ നിക്കാഹ് കഴിഞ്ഞാൽ അവിടെ നിൽക്കാതെ ഓടി വരുമെന്ന് കരുതിയവും അതും പറയാൻ പറ്റില്ലല്ലോ സിംഹം അല്ലെയാൾ..


ആക്കെയുള്ള ആശ്വാസം ഒരു മാസം കഴിഞ്ഞു വരും എന്നാണ്..,എന്നാലും അവനെ കാണാതെ എങ്ങനെ ഈ ഒരുമാസം തള്ളിനീക്കും അതോർക്കുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടലാണ് എന്നാലും സാരില്ല വേഗം വരുമല്ലോ..


പ്രവാസമേ നീ എന്തിനാ എന്റെ പ്രാണനെ കൊണ്ടു പോകുന്നത്..വേദനകൾ നൽക്കാൻ വേണ്ടി മാത്രമാണോ.?സ്നേഹിച്ചു കൊതി തീരും മുമ്പേ എന്നിൽ നിന്ന് എന്തിനാ ആക്കറ്റുന്നത്... അത്രക്ക് അത്രക്ക് ഇഷ്ടമാണ് അവനെ എന്റെ പ്രാണനാണ്.... എങ്ങനെ അവനില്ലാതെ ഞാൻ...!


അല്ല ചങ്ങായിമാരെ നിങ്ങൾ എന്നെ മറന്നോ ഇല്ലല്ലോ ല്ലെ..,നമ്മളെ പെണ്ണ് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടാകുമല്ലോ..ഞാൻ പ്രവാസിയാവാൻ പോവുകയാണ്.,ഒരു മാസത്തേക്കൊന്ന് പറഞ്ഞാണ് ഉപ്പ കൊണ്ടു പോകുന്നത്..എന്തായാലും കുറച്ചു കാലം അവിടെ നിൽക്കേണ്ടി വരും ഉപ്പാന്റെ ബിസിനസെക്കെ പച്ചപിടിച്ചു വരുമ്പോൾ കുറച്ച് ടൈംമെടുക്കും..പെണ്ണിനോട് പറഞ്ഞാൽ കരഞ്ഞു അലമ്പാക്കുമെന്ന് അറിയാവുന്നത് കൊണ്ടാണ് വൺ മോന്ത്സ്‌ കൊണ്ട് വരുമെന്ന് പറഞ്ഞോ...


"പ്രവാസം" അതൊരു നിയോഗമാണ്.പിറന്നുവീണ വീടും വളർന്ന നാടും ഉപേക്ഷിച്ച് അകലങ്ങളിൽ ചെന്ന് ചേക്കേറാനുള്ള കൽപന്ന..

പ്രവാസിയെന്നാൽ പ്രയാസിയെന്ന് നിർവചിക്കാം..,അന്ന് തൊട്ട് ആഴിയും ആകാശവും താണ്ടി  അറേബ്യൻ മണലാരണ്യത്തിൽ അണഞ്ഞവർ..,ചൂടു വെട്ടവും വെളിച്ചവും വിതറി സ്വയം ഉരുകി ഉരുകി ഇല്ലാതാകുന്ന ജന്മങ്ങൾ.. 

ജീവിക്കുന്നതിലേറെ ജീവിക്കണമെന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി പകലന്തിയോളം പാട്പ്പെട്ട് പണിയെടുക്കുന്നവർ.."

അതാണ് മക്കളെ പ്രവാസികൾ പാവങ്ങൾ തന്നെ അവർ..


എനിക്കൊട്ടും ഇഷ്ടമല്ലാത്ത കാര്യമാണ് പ്രവാസിയാവൻ പിന്നെ ജന്മം നൽക്കാൻ കാരണക്കാരനായ എന്നെ ഈ നിലയിൽ എത്തിച്ച എന്റെ പിതാവിന് ഒരു പ്രശ്നം വന്നാൽ താങ്ങും തണലും ആവാൻ കൂടെ ഞാൻ നിന്നിലെങ്കിൽ ഞാനൊരു മകൻ ആണെന്ന് പറയുന്നത് അർത്ഥമില്ല...


എന്നാലും ഉമ്മനെയും പെങ്ങളെയും ഇഷുനെ ഫ്രണ്ട്സിനെയും വിട്ടുപോകുന്നത്തിൽ ഒരു താൽപര്യവുമില്ല.. ഉപ്പാന്റെ പ്രോബ്ലംസ് തീർത്ത് ഉപ്പനെയും കൂടെ കൂടി ഉടനെ ഇങ്ങോട്ടേക്ക് തിരിക്കും എന്നിട്ട് വേണം എന്റെ പെണ്ണിനെ എന്നെന്നേക്കുമായി സ്വന്തമാക്കാൻ...


പിന്നെ അവൾ പറഞ്ഞു കാണുമല്ലോ എന്റെ കൂടെ വർക്ക് ചെയ്യുന്ന കാര്യം.,PA ആക്കിയത് തന്നെ എന്റെ കാര്യങ്ങൾ എല്ലാം പഠിച്ചോട്ടെന്ന് കരുതിയാണ്..


പെണ്ണ് ഞാൻ വിചാരിച്ചതിലും പൊളിയാണ് ഞാൻ പറയാതെ തന്നെ എന്റെ കാര്യങ്ങളെല്ലാം നോക്കി നടത്തും.,ഇഷു അതെടുക്ക് ഇതെടുക്ക് അങ്ങനെ ചെയ്യരുത് ഇങ്ങനെയാണ് ചെയേണ്ടത്.,എന്നൊന്നും അവളോട് പറയേണ്ട എല്ലാം കണ്ടറിഞ്ഞു ചെയ്യും..

"ഞാൻ മനസ്സിൽ വിചാരിച്ചത് അവൾ മാനത്ത് കാണും".നമ്മളെ പെണ്ണ് പൊളിയല്ലേ..


ആ വേറൊരു കാര്യം പറയാൻ മറന്നു അവളുടെ തൊരപ്പന് ഇന്ന് ഗിൾഫിൽ നിന്ന് ഇങ്ങോട്ക്ക് കെട്ടിയെടുക്കുന്നുണ്ട്  അവൻ 3മാസത്തേക്ക് പോയതാണ് ഒരു മാസം കൊണ്ട് തന്നെ തിരിച്ചു വരുന്നു ട്ടോ അപ്പൊ എന്റെ കാര്യം എന്താവുമോ എന്തോ..


'ഫാസി ഒരു മാസം കൊണ്ട് വന്നുവെങ്കിൽ പിന്നെ സായു ഒരാഴ്ച പോലും നിൽക്കില്ല എന്നൊരു സത്യം ഈ അജുന് മാത്രമേ അറിയും.'അജു എന്നും ഈ ഡയലോഗ് പറഞ്ഞു എന്നെ കളിയാക്കും..


ഓരോന്നും ചിന്തിച്ചു നിൽകുമ്പോയാണ് ലവൾ അവനെ കണ്ട സന്തോഷത്തിൽ തൊരപ്പയെന്നും വിളിച്ചു ഇരുകൈയും നീട്ടിപ്പിടിച്ചു ചുണ്ടിനെ മുമ്പിലേക്ക് ഉരുട്ടി പരട്ടിയെടുത്തു.,കെട്ടിപ്പിടിച്ച് കിസ്സ് കൊടുക്കാനുള്ള വരവാണ് വരുന്നത് ഇബ്‌ലീസ്..ഞാൻ എന്റെ മുഖം അവളുടെ പനിനീർ ദളം പോലെയുള്ള ചുണ്ടിന്റെ ഭാഗത്ത്‌ കൊണ്ടുവച്ചു ആ കിസ്സ് നമ്മൾ വാങ്ങിയേ.എല്ലാവരുടെയും മുമ്പിൽ വെച്ചായതുകൊണ്ട് അവളാകെ ഷോക്കടിച്ചത് പോലെയാണുള്ളത്..ഞാനൊക്കെ പുറത്തെ നടന്നു കെഞ്ചി ചോദിച്ചാൽ പോലും ഒരെണ്ണം തരാത്ത കോപ്പാണ് ബ്രോനെ കണ്ടപ്പോൾ അവളോയൊരു കോപ്പിലെ കിസ്സ്..അങ്ങനെ ഞാനുള്ളപ്പോ നീ ബാക്കിയുള്ള ബ്രോസിന് കൊടുക്കേണ്ടടി ഭദ്രകാളി... അവളുടെ ഭദ്രകാളി ലുക്ക്‌ കണ്ടു അവളോടാത്രയും പറഞ്ഞതും... കനപ്പിച്ചൊരു നോട്ടമായിരുന്നു മറുപടിയായി കിട്ടിയത്...


എന്തോന്നാണ് ഡാാ ഇത്രക്ക് ആക്രാന്തം പാടില്ലാട്ടോ ഒന്നുല്ലേലും അവളുടെ ബ്രോക്ക് അല്ലെ കൊടുക്കാൻ പോയത് അവിടെയും നിന്റെ കുശുമ്പ് അതിന് സമ്മതിക്കുന്നില്ലല്ലോ ഇങ്ങനെ പോയാൽ ഇവളെ വരും ജന്മങ്ങലിൽ പോലും നീ ആർക്കും വിടു കൊടുക്കില്ലല്ലോടാ...


ഇല്ല അജുവേ ഇനിയൊരു ജന്മം ഞങ്ങൾക്കായി പിറവിയെടുക്കുമെങ്കിൽ ഞങ്ങൾ ജീവിക്കും എന്റെയും അവളുടെയും പ്രണയം എനിയും പൂത്തുലയും എനിക്കായി അവളും അവൾക്കായി ഞാനും ജീവിക്കും,,പരസ്പരം മത്സരിച്ചു പ്രണയിച്ചു ജീവിക്കും,,പിന്നെ വടിപ്പോലെ നിൽക്കുന്ന എന്നെയിവിടെ വെച്ചിട്ട് എന്തിനാ അവനിക്ക് കിസ്സ് കൊടുക്കാൻ പോകുന്നത് സംഭവം അവൻ അവളുടെ ആങ്ങളയെക്കെ തന്നെ എന്നാലുമെരിത് ഞാൻ പുറകെ നടന്നാൽ പോലും അവൾക്ക് പുല്ലു വിലയാണ് അവനെ കണ്ടപ്പോൾ അവളുടെയൊരു കിസ്സ് അങ്ങനെ എനിക്ക് കിട്ടാത്തത് ബാക്കിയുള്ളവർക്കും കിട്ടേണ്ട കരുതി അല്ലപിന്നെ...


ഐഷ് ഇത്രക്കും കുശുമ്പുള്ള കുട്ടിയാണെന്ന് ആരും പറഞ്ഞില്ല്യ ഞാനൊട്ടും അറിഞ്ഞില്ല്യാ നാം താങ്കളോട് ഒന്നുമ്മേ പറഞ്ഞില്ല്യാ കുട്ടി എന്താവെച്ചാൽ കളിക്ക് നാം അങ്ങ് പോയി.... അജു അതും പറഞ്ഞു പോകുമ്പോൾ നമ്മളെ പെണ്ണെ ഊറി ചിരിക്കുന്നുണ്ട്..അവളുടെ ചിരി കണ്ടു കണ്ട്രോൾ പോയി ഒരു കടി വെച്ചു കൊടുത്തു..പിന്നെ പറയാനുണ്ടോ നമ്മളെ കൊന്നില്ലായെന്നേയുള്ളു ട്ടോ അവളുടെ അടുത്തുന്നിന് വേഗം ഫ്രണ്ടിസിന്റെ അടുത്തേക്ക് വിടു പിന്നെ കത്തിയടിച്ചു സമയം പോയതറിഞ്ഞില്ല.,നമ്മളെ  പെണ്ണിന്റെ ചളി തന്നെ ധാരാളം..


ക്യാബിനിൽ ചുമ്മാ അവളുമായി കത്തിയടിച്ചു ഇരിക്കുമ്പോഴാണ് ഡോറിൽ ആരോ മൂടിയത്..


"Hai..

Escuse me, sir.

may i come in,sir...? "


'Hello...do come in..'

 

"I hope i'm not disturbing you.."

              

'Hey no..'

നോക്കണ്ട മക്കളെ നിങ്ങൾക്കൊന്നും മനസ്സിലായില്ലയെന്ന് എനിക്ക് മനസ്സിലായി..


ചിമ്പാൻസി വന്നതാണ്., അവളിപ്പോൾ എവിടെയാണ് വർക്ക് ചെയ്യുന്നത്.,ഇഷുവിനോട് ദേഷ്യമോ ശത്രുതയെ ഒന്നുമില്ല..എന്നോട് ഇഷ്ടമെക്കെയുണ്ടായിരുന്നു ഞാൻ ഇഷുനെ സ്നേഹിക്കാൻ തുടങ്ങിയാതു മുതൽ കട്ട സപ്പോർട്ടുമായി നമ്മളെ കൂടെയുണ്ട്,, "സ്നേഹം ഒരാൾക്ക് മാത്രം തോന്നേണ്ടത് അല്ലല്ലോ,,പിടിച്ചു വാങ്ങാനും പറ്റില്ലല്ലോ അറിഞ്ഞു തരേണ്ട ഒന്നാണ്,,പിന്നെ നമ്മൾ സ്നേഹിക്കുന്ന ആൾക്ക് നമ്മളെക്കാൾ മറ്റൊരാളെ ഇഷ്ടമാണെന്ന് അറിയുമ്പോൾ ചെറിയൊരു വേദന ഉണ്ടാവും എന്നാലും അവരുടെ സന്തോഷം നോക്കുമ്പോൾ എല്ലാം മറന്നു അവർക്ക് സപ്പോർട് ആയി നിൽക്കാൻ മാത്രമേ തോന്നും ഞാൻ ഉണ്ടാവും നിങ്ങൾക്ക് സപ്പോർട് ആയിട്ട്.." ഇതും പറഞ്ഞു എന്റെ കൂടെ കൂട്ടിയതാണ് അവളക്കെ മാറിയിരുന്നു..


പക്ഷേ നമ്മളെ പെണ്ണ് മാത്രം മാറിയില്ല.,അവളെ കണ്ണിലിട്ട് വരി കണ്ടുക്കൂടാ അവളെ കാണുമ്പോൾ തന്നെ കലിപ്പവും.


ചിമ്പാൻസിയാണേൽ അസ്സലൊരു ജോമോളാണ്.എന്നെ കാണുമ്പോൾ അവളുടെ കാലിന് തീരെ ബലമുണ്ടാവില്ല വീണുകൊണ്ടിരിക്കും ഞാനെങ്കിൽ പിടിക്കുവാനും അത് കാണുമ്പോൾ എന്റെ ഇഷു സാക്ഷാൽ നാഗവല്ലിയാകും jealous ആണ് മക്കളെ പക അസൂയ.,അത് കാണുവാൻ പ്രത്യേകമൊരു രസമാണ് അവളെ കലിപ്പ് ആക്കാൻ വേണ്ടി ചിമ്പാൻസിയെ സ്നേഹത്തോടെ കയർ ചെയ്യാം വാത്സല്യത്തോടെ ശാസിക്കും..


അവൾക്ക് മാത്രം അല്ലാട്ടോ ഈ അസൂയ എനിക്കുമുണ്ട് അവൾ ആർക്കെങ്കിലും കൈ കൊടുക്കുമ്പോൾ അവരുടെ അടുത്തിരിക്കുമ്പോൾ അവരോട് സംസാരിക്കുമ്പോൾ എനിക്ക് ദേഷ്യവും കലിപ്പും വരും തുറിച്ചു നോട്ടം സമ്മാനിക്കുമ്പോൾ പെണ്ണ് പുച്ഛിച്ചു തള്ളി കളയും..


ഇപ്പൊ ചിമ്പാൻസി ജോമോൾ ആവാൻ പോയതും ഇഷു ജോമോനായി അവളെ പിടിച്ചു നേർക്ക് നിർത്തിട്ട് വഴക്ക് പറഞ്ഞുവിട്ടു,,ദണ്ടു നിങ്ങൾ തന്നെ കേട്ടോ..'ആദ്യം മര്യാദയ്ക്ക് നടക്കാൻ പഠിച്ചിട്ടിട്ട് വാടി കോപ്പേ ഇപ്പോഴും ഒരു വയസ്സുള്ള കുട്ടിയാണെന്നാ വിചാരം..എനി നടക്കാൻ പഠിച്ചിട്ട് ജോലിക്ക് വന്നാൽമതി പോ പോടീ നിന്നോട് അല്ലെ പറഞ്ഞോ പോകാൻ പോടീ പുല്ലേ....'മനുഷ്യന്റെ ഉള്ള സമാധാനം കളയാൻ ഓരോന്ന് കുറ്റിയും പറിച്ച് വന്നോളൂ ശവം... ഇഷു കലിപ്പിലാണ് മക്കളെ ഈ കലിപ്പ് കാണുമ്പോൾ ഒരു കടി വെച്ച് കൊടുക്കാൻ തോന്നും ഉഫ്ഫ് അജ്ജാതി കലിപ്പാണ്...


ചിമ്പാൻസ് കണ്ണും നിറച്ചു പുറത്തേക്ക് പോയപ്പോ ഞാൻ ഇഷുന്റെ അടുത്തേക്കും വെച്ചു പിടിച്ചു അവൾ ആണേൽ പേടിച്ചു പുറക്കോടും പോയികൊണ്ടിരുന്നു..


കാക്കണേ റഹ്മാനെ എന്നെ മാത്രം കാക്കണേ റബ്ബേ...ഇവനെന്തിനാ ഇങ്ങനെ നോക്കുന്നെ ഇനി അവളെ വഴക്ക് പറഞ്ഞതിനാവുമോ? ഹേയ് അതവൻ ചാൻസ് കുറവാണ് അവന്റെ ആ വശ്യമായ നോട്ടം കണ്ടില്ലേ ഇത് വേറെ എന്തിനെ ആണെന്ന് തോന്നുന്നു..


അവന് എന്റെ അടുത്തുവന്നു പതിയെ എന്റെ മുഖത്ത് ഊതി പിന്നെ ചുണ്ട് ലക്ഷ്യം വെച്ച് വരുന്നതുപോലെ വന്നു ഞാൻ ഇരു മിഴികളും ഇറുക്കെ ചിമ്മി കുറച്ചു കഴിഞ്ഞു അനക്കമൊന്നും ഇല്ലാതായപ്പോൾ കണ്ണ് പതിയെ തുറന്നു നോക്കി.ആ ബലാൽ നമ്മളെ കൊതിപ്പിച്ചതാണ് മക്കളെ... കൊതുപ്പിച്ചതാണ്....ഒരു ഫയലുമെടുത്തു എന്നെനോക്കി ഒരു കള്ളച്ചിരി ചിരിച്ചു പോയി നമ്മൾ സൈക്കിളിൽ നിന്ന് വീണ ചിരിയും ചിരിച്ചു കൊടുത്തു.ഛെ.....ആകെ നാണംകെട്ടു ഒന്നും വേണ്ടായിരുന്നു ഇനി ഇങ്ങനെ അവന്റെ മുഖത്ത് നോക്കും.,ഛെ ഛെ എന്നും പറഞ്ഞ് എന്റെ തലക്കിട്ട് കെട്ടിക്കൊണ്ട് നിന്നു..


ഈവെനിംഗായതും എല്ലാവരും പോകുവാനിറങ്ങി സിംഹം ഐസ്ക്രീം കഴിക്കുവാൻ പോകാമെന്ന് ചോദിച്ചതും പിന്നെന്നും നോക്കിയില്ല ചാടികയറി ഒക്കെയും പറഞ്ഞു ഓടിയില്ലേ..


ഐസ് ക്രീം കഴിച്ചു ഇറങ്ങുമ്പോൾ എന്റെ പഴയ ഫ്രണ്ടിനെ കണ്ടു അവളോട് സംസാരിച്ചു നിൽക്കുമ്പോൾ 'ഡീ ഞാൻ വണ്ടിയും കൊണ്ട് വരാം അല്ലേൽ നീ അങ്ങോട്ടേക്ക് വായോ ഞാൻ അവിടെ വെയിറ്റ് ചെയ്യാം.' അതും പറഞ്ഞു അവന് വണ്ടിയുടെ അടുത്തേക്ക് പോയി...


അവളോട് സംസാരിച്ചു യാത്ര പറഞ്ഞുകൊണ്ട് റോഡ് ക്രോസ് ചെയ്യുമ്പോ ഞാൻ കണ്ടു ബൂളറ്റിൽ ചരി നിന്നു കൈ പിണച്ചുകെട്ടി എന്നെത്തന്നെ നോക്കി ചിരിക്കുന്ന നിൽക്കുന്ന സിംഹത്തെ അവനെയും നോക്കി ചിരിച്ചു കൊണ്ട് റോഡ് ക്രോസ് ചെയ്യുമ്പോയാണ് ലോറി ചീറി പാഞ്ഞു വരുന്നത് കണ്ടത് ഈ ലോകത്തോട് വിട പറയാൻ സമയമായിരിക്കുന്നു.എല്ലാവരെയും മനസ്സിൽ കണ്ടുകൊണ്ട് ഇരു മിഴികളും ഇറുക്കെ ചിമ്മി..


ഇഷു.........! യെന്നും അലറിക്കൊണ്ട് സിംഹം നമ്മളെ കൈ പിടിച്ചു വലിച്ചു..അവന്റെ നെഞ്ചിൽ പോയി വീഴുന്നതിനു പകരം ആരുടെയോ കരങ്ങളിലേക്ക് പോയി വീണത്..


അജുക്കായുടെ കൈകളിലായിരുന്നു അജുക്കായാണെങ്കിൽ നമ്മളെ പിടിച്ചു എന്നല്ലാതെ ഒന്നും മിണ്ടുന്നില്ല കണ്ണുകൾ റോഡിലേക്കും ലോറിയിലേക്കും മാറി മാറി സഞ്ചരിച്ചു പിന്നെ റോഡിൽ മാത്രം തറഞ്ഞു നിന്നു.എന്താണെന്ന് അറിയാൻ ഞാനും നോക്കി അവിടെ നമ്മളെ ബാക്കി ഫ്രണ്ട്സുണ്ട്,ഓ ആ ലോറിഡ്രൈവറെ കയ്യിൽ കിട്ടിക്കാണും..സിംഹം അവനെ അടിച്ചു കൊല്ലുന്നുണ്ടാവുമെന്നോർത്തു ചിരിച്ചു കൊണ്ട് അജുക്കന്റെ കൈയും പിടിച്ചു അവിടേക്ക് പോയതും.. 


എന്റെ മുഖത്തെ ചിരിയെക്കെ മാഞ്ഞു പോയി കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി കാലുകൾക്ക് ശക്തിയില്ലാത്ത പോലെ എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവിടെയുണ്ടായ കാഴ്ച..


എന്റെ സിംഹം ചോരയിൽ കുളിച്ചു കിടക്കുന്നു..,എന്നെ കണ്ടതും പതിയെ എന്റെ നേർക്ക് കൈ നീട്ടി...അവന്റെ കൈയിൽ പിടിച്ചു,,അവൻ അവന്റെ തല എന്റെ മടിയിൽ വെക്കുവാൻ പറഞ്ഞു..


ഇ....ഇഷു....ഞ......ഞാൻ.....ഇ.....ഈ ലോകത്തോട്.......വി.....വിടപറയാൻ.......സമയമായി....എന്റെ.....ഇഷു സന്തോഷത്തോടെ ജീവിക്കണം......ഞാനില്ലെന്നു കരുതി....ദുഃഖിച്ച് ഇരിക്കാൻ പാടില്ല.....എന്നും നിന്നെ... നിന്നെ കാണാൻ ഒരു നക്ഷത്രമായി ഞാൻ ആകാശത്തുണ്ടാവും..ഒരു......ഒരുമിച്ച്....ജീവി.....ജീവിക്കാൻ....കഴി.....കഴിഞ്ഞില്ലെങ്കിലും....നീ എന്റെ ഭാര്യ തന്നെയാണ്...നിന്റെ.....മടിയിൽ...തല വെച്ച്.....ഈ ലോകത്തോട് വിട പറയണം എന്നുള്ളത്.....എന്റെയൊരു ആഗ്രഹമാണ് പെണ്ണെ...ഞാൻ...ഇ....ഇഷു..! ബാക്കി പറയാതെ ബ്രദേഴ്സിനെ നോക്കി...


ഇവ.....ഇവളെ.....പൊന്നുപോലെ.....നോക്കണമെന്ന് പറയേണ്ട....എന്നാലും പ.....പറയുകയാണ് എന്റെ.....പെണ്ണിനെ പൊന്നുപോലെ നോക്കാണെടാ..


ശ്വാസം കിട്ടാതെ വേദന കടിച്ചമർത്തി വാക്കുകൾ മുറിഞ്ഞു പോകുമ്പോ പോലും അവന് പറയാനുള്ളത് പറഞ്ഞോപ്പിച്ചു എന്നെ നോക്കി നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു പതിയെ കണ്ണുകൾ അടയുവാൻ തുടങ്ങി..


Nooooooooooooooooo...........!!!!


ദേ ചെക്കാ മതി ട്ടോ ദേ ഇങ്ങോട്ട് നോക്കിയേ.. ഡാ കളിക്കല്ലേ മതി എന്നെ പറ്റിച്ചത് ഞാൻ തോറ്റു തന്നിരിക്കുന്നു.. കണ്ണ് തുറക്ക് ഇങ്ങനെ പോയാൽ എന്റെ കൈയിൽ നിന്ന് നീ വാങ്ങും ട്ടോ... കണ്ണ് തുറക്ക് മനുഷ്യ ഡാാ ജാഡേ എനിക്ക് ദേഷ്യം വരുന്നുണ്ട് നീ കണ്ണ് തുറക്കുന്നോ ഇല്ലയോ.? അജുക്കാ പറ...അവനോട് കണ്ണുതുറക്കാൻ പറ... അജുക്ക പറഞ്ഞാൽ അവന് അനുസരിക്കാതെ പറ്റില്ലല്ലോ.. ഇഷുവിന് ഇങ്ങനെ കണ്ടുനിൽക്കാൻ പറ്റുന്നില്ലയെന്ന് പറ അജുക്കാ.... നിഷുക്കാ നിങ്ങളെങ്കിലും പറ.....ആരേലും ഒന്ന് പറ.......സായു കണ്ണ് തുറക്ക്  പ്ലീസ് സിംഹമേ....എടോ കണ്ണ് തുറന്നു ഇഷുവിനെ നോക്കിയേ........ബുജി......ചേട്ടായി......ഹനുമാനെ.....പാക്കര നിങ്ങളെങ്കിലും ഒന്ന് പറ പ്ലീസ്..... ഇഷൂക്ക് വേണ്ടിയെങ്കിലും പറ... എന്റെ സിംഹം അവൻ......ആരും എന്താ ഒന്നും മിണ്ടാത്തേ.... ആരെങ്കിലും എന്തെങ്കിലുമൊന്ന് പറ.... ദേവു നീ എങ്കിലും പറ ഡാ എനിക്ക് കണ്ടു നിൽക്കാൻ വയ്യടാ...... എന്റെ സിംഹത്തിനെ നോക്കിയേ.......എന്നെ പറ്റിച്ചു കിടക്കുന്ന കിടത്തം നോക്കിയേ നീ പറ അവനോട് കണ്ണുതുറക്കാൻ... കരഞ്ഞുകൊണ്ട് അവൾ അത്രയും പറഞ്ഞു ഓരോരുത്തരെ പോയി പിടിച്ചു കുലുക്കി വിളിക്കാൻ തുടങ്ങി..


സിംഹമേ ദേ മതിയടാ പറ്റിച്ചത് നിന്റെ ഇഷുന് കണ്ടു നിൽക്കാൻ വയ്യടാ ഞാൻ തോറ്റു തന്നിരിക്കുന്നു ഇനിയെങ്കിലും കണ്ണ് തുറന്നു ഇഷുയെന്ന് വിളിക്കടാ....


അവനോട് എഴുന്നേൽക്കാൻ പറ ഞാൻ തോറ്റുയെന്നും പറ മതി പറ്റിച്ചത് കണ്ണ് തുറക്കാൻ പറ.......! അതും പറഞ്ഞു കൊണ്ട് വാവിട്ട് കരയുവാൻ തുടങ്ങി എന്റെ സിംഹമെന്ന് അലറിക്കൊണ്ട് ഒരു തൂവൽ പോലെ അജുവിന്റെ കരങ്ങളിലേക്ക് വീണിരുന്നു...


ആംബുലൻസ് വന്നതും അവരെ രണ്ടുപേരെയും ഉടനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി... ക്രിട്ടിക്കൽ സ്റ്റേജിലായിരുന്നു അവൻ... അവൾക്ക് ഇതുവരെ ബോധവും വന്നില്ല... എല്ലാവരും മരിച്ചതുപോലെയാണുള്ളത് ആർക്കുമൊന്നിനും ഒരു ഉന്മേഷമില്ല..


സായുവിന്റെ ഉപ്പാനെ കാര്യങ്ങളൊന്നും അറിയിച്ചില്ല അവന്റെ ഉമ്മയുടെയും പെങ്ങളുടെയും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ട്..


ഇഷുവിന്റെ ഉപ്പിയുടെയും ഉമ്മിയുടെയും അവസ്ഥ അതിലും ദയനീയമാണ്... തലയിൽ വെച്ചാൽ പേനരിക്കും തറയിൽ വെച്ചാൽ ഉറുമ്പരിക്കും എന്ന് പറഞ്ഞതുപോലെ വളർത്തിയതല്ലേ അവർ അവളെ... മരിച്ചു ജീവിക്കുന്നത് പോലെ കരഞ്ഞു തളർന്നൊരു പൂവിനെ പോലെ ഉപ്പിയുടെ തോളിൽ തലചായ്ച്ച്  കിടക്കുകയാണ് ഉമ്മി ഉപ്പിയാണേൽ ആരോടും ഒന്നും മിണ്ടുന്നില്ല വിതുമ്പുന്ന ചുണ്ടിൽ എന്നും അവർക്ക് വേണ്ടിയുള്ള പ്രാർത്ഥന മാത്രം...


ബാക്കിയുള്ളവരുടെ അവസ്ഥയും അത് തന്നെയാണ് എല്ലാ ദിവസവും ഹോസ്പിറ്റലിൽ തന്നെയാണ് നിർബന്ധിച്ചു വീട്ടിലേക്ക് പറഞ്ഞയച്ചാൽ തന്നെ ഇത്തിരി സമയം കൊണ്ട് ഒത്തിരി ഫോൺ കോൾ വരും കുറച്ചു കഴിഞ്ഞാൽ വീണ്ടും എല്ലാരും ഹോസ്പിറ്റലിലേക്ക് തന്നെ എത്തും.. രണ്ടു പേർക്കും വേണ്ടി പ്രാർത്ഥന മാത്രമേയുള്ളു ഇപ്പൊ എല്ലാവർക്കും.. അവരിൽ നിന്ന് ചിരിയൊക്കെ പാടെ മാഞ്ഞിരുന്നു കരഞ്ഞു കലങ്ങിയ കണ്ണുകളും വീർത്ത മുഖവും വിതുമ്പുന്ന ചുണ്ടിൽ അവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയും..


ദേവുവും രാഹുലും കേറി ഇറങ്ങാത്ത അമ്പലങ്ങളില്ല ഒരുപാട് നേർച്ചയും  വഴിപാടുമായി അവരും കൂടെ സ്വർഗ്ഗത്തിലെ മറ്റു അംഗങ്ങളും... ഓരോ മതക്കാരുടെ ഓരോ വിശ്വാസങ്ങളും ആചാരങ്ങളുമല്ലേ..


ഇഷുവിന്റെ ഈ അവസ്ഥ സനനെയും ദേവുനെയും ഒരുപോലെ തളർത്തിയിരുന്നു... അവർക്ക് താങ്ങായും തണലായും നൂറ ഉണ്ടാവുമെങ്കിലും അവളുടെ ഉള്ളം അതിനേക്കാൾ പിടയുകയായിരുന്നു നിഷുക്കാന്റെയും ഉമ്മന്റേയും മുമ്പിൽ മാത്രം പൊട്ടികരഞ്ഞു കൊണ്ട് ബാക്കിയുള്ളവർക്ക് ആശ്വാസം പകരുവാൻ നിഷുവും നൂറയും ഉണ്ടാവുമായിരിന്നു കൂട്ടിന് അവരുടെയും സനയുടെയും ഹനുമാന്റെയും അജുവിന്റെയും ഫാമിലിയുണ്ടായിരുന്നു.. അവർ ഓരോരുത്തർ ആയിരുന്നു ഓരോ നേരത്തെ ഭക്ഷണം കൊണ്ടു കൊടുക്കാർ  മാമി(ഹാദിയുടെയും ആഷിയുടെയും ഉമ്മ)നിർബന്ധിച്ചു കൊണ്ട് എല്ലാവരെയും  ഇത്തിരിയെങ്കിലും കഴിപ്പിക്കും മക്കൾക്ക് വാരികൊടുത്തിട്ട് ആണേലും ഒരുപിടിയെങ്കിലും അവരെക്കൊണ്ട് കഴിപ്പിക്കാതെ വിടില്ലായിരുന്നു...


9 ദിവസം കഴിഞ്ഞിരുന്നു ഇഷുവിന് ബോധം വീണ്ടെടുക്കുവാൻ... അവൾ ആദ്യം തന്നെ അന്വേഷിച്ചത് സിംഹത്തിനെയും ഉമ്മിനെയും ഉപ്പിനെയുമാണ്... അവരെ കണ്ടതും ബാക്കിയുള്ള വരെ കാണണമെന്ന് വാശി പിടിച്ചു ബഹളം ഉണ്ടാക്കിയപ്പോൾ സമ്മതം നൽകി 10 മിനിറ്റ്  അതിൽ കൂടുതൽ പറ്റില്ലയെന്നും പറഞ്ഞു ഡോക്ടർ പോയി അവൾക്ക് എല്ലാവരോടും ചോദിക്കാനുണ്ടായിരുന്നത്  സിംഹത്തിനെ കുറിച്ച് മാത്രമായിരുന്നു..


അവനെവിടെ എന്താ ആരുമൊന്നും പറയാത്തേ എനിക്കിപ്പോ അവനെ കാണണം... ഉപ്പി ഡോക്ടർ അങ്കിളിനോട് പറ... ഒരു നോക്ക് ഒരേയൊരു നോക്ക് മാത്രം കണ്ടാൽ മതി... കാണിച്ചു താ പ്ലീസ് ഉപ്പി കാണിച്ചു തായോ എനിക്കൊന്ന് കാണിച്ചു തായോ... എന്തിനാ എന്നിൽ നിന്ന് അവനെ അകറ്റി നിർത്തുന്നത്..... പാവം എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും... ഉമ്മി എന്റെ ഉമ്മിയെങ്കിലും പറ അവനെ ഒരു നോക്ക് കാണിച്ചു തരുവാൻ... പറ ഉമ്മി... ഉമ്മിന്റെ മോൾക്ക് കാണിച്ചു തരുവാൻ പറ ഉമ്മി... കാണിച്ചു താാാ.......! എന്നൊരു അലർച്ചയോട് കൂടി അവളുടെ ബോധം വീണ്ടും പോയിരുന്നു...


ബോധം വരുമ്പോൾ എനിക്ക് കാണിച്ചു തായോ പറഞ്ഞു ബഹളം ഉണ്ടാക്കും.. നാളെ കാണിച്ചുതരാമെന്ന്  പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കിയാലും അവളതിനു സമ്മതിക്കില്ല... ഒരു മാനസിക രോഗിയെ പോലെ അവിടെയുള്ള സാധനങ്ങളെല്ലാം വലിച്ചെറിയും കൈയിൽ കിട്ടിയതുകൊണ്ട് അവളെ പിടിച്ചുവെക്കാൻ വരുന്നവരെ നേർക്കെറിയും അവസാനം ഇഞ്ചക്ഷൻ കൊടുത്ത് മയക്കി കിടത്തും അതല്ലാതെ വേറെ മാർഗ്ഗമില്ലായിരുന്നു..


അവനാണെങ്കിൽ ഇപ്പോഴും ബോധം വന്നിട്ടില്ല മരുന്നിനോട് പോലും  പ്രതികരിക്കുന്നില്ല... മരിച്ച മയ്യത്ത് പോലെ കിടക്കുന്നു... ലാസ്റ്റ് അവളുടെ ശല്യം സഹിക്കവയ്യാതെ അവനെ കാണിച്ചുകൊടുത്തു..


ഒരുപാട് യന്ത്രങ്ങൾ ക്കിടയിൽ ഓക്സിജന്റെ സഹായത്തോടുകൂടി അവൻ കിടക്കുകയായിരുന്നു..


അവന്റെ ആ കിടത്തം അവളുടെ മാനസികനില പാടെ തകിടം മറിച്ചു അവൾ അവന്റെ അടുത്തു പോയി കുറെ വിളിച്ചു നോക്കി ഒരു പ്രതികരണവുമില്ലാതായപ്പോൾ അവന്റെ നെഞ്ചിൽ കുറെ കുത്തി അവന്റെ ഓക്സിജൻ മാസ്ക് വലിച്ചെടുത്തു ദൂരെ കളഞ്ഞു... അവൻ ശ്വാസം കിട്ടാതെ പിടിക്കുന്നത് കണ്ടതും അവൾ ഓടിപ്പോയി അവന് കൃത്രിമ ശ്വാസം കൊടുത്തു അവന്റെ ഹൃദയം എന്തിനോവേണ്ടി പിടക്കുവാൻ തുടങ്ങി കണ്ണുകൾ തുറക്കുവാൻ വേണ്ടി പാടുപെടുന്നത് പോലെ..

ഡോക്ടർ അങ്കിൾ വായോ എന്റെ സായു അവൻ... അങ്കിൾ ഓടി വായോ... അവൾ അലറി വിളിച്ചു ഡോക്ടറും നഴ്സും അവിടേക്ക് ഓടി വന്നു അവളെ അവിടെ നിന്നും മാറ്റി കുറച്ചു കഴിഞ്ഞതിനു ശേഷം അവർ വന്നു സായു മരുന്നുകളോട് പ്രതികരിക്കാൻ തുടങ്ങി... ഇവൾ ഇവന്റെ കൂടെയുണ്ടെങ്കിൽ അവന് പ്രതികരിക്കാതിരിക്കാൻ കഴിയില്ല..


ഇനി ഞങ്ങൾക്കുറപ്പുണ്ട് നിങ്ങളുടെ പഴയ സായുനെ നിങ്ങൾക്ക് തിരിച്ചു തരാൻ കഴിയുമെന്ന്... അതിന് ഞങ്ങൾക്ക് ഇഷുന്റെ സഹായം ആവിശ്യമാണ് ഇവൾ കൂടെയുണ്ടെങ്കിൽ അവനെ ഉടനെ തന്നെ പഴയത് പോലെയാക്കാം..


ഡാ നമ്മളുടെ ഇഷുനെ അതിനകത്തേക്ക് ഒരു നഴ്സായി അവനെ പരിചരിക്കുവാൻ വിടുന്നതിൽ നിനക്ക് എതിർപ്പുണ്ടോ ഡാ... അവളുടെ ഉപ്പിയോട് ഡോക്ടർ അങ്കിൾ ചോദിച്ചു.. 


എന്റെ മോളെ സന്തോഷമാണ് എനിക്ക് വലുത്.... അവൾക്ക് സന്തോഷമുണ്ടാവണമെങ്കിൽ അവളുടെ പ്രാണനെ അവൾക്ക് തിരിച്ചു കിട്ടണം എന്റെ മോളുടെ ജീവന്റെ പാതിയാണ് അതിന്റെയുള്ളിൽ കിടക്കുന്നത് അവനെ ജീവിതത്തിലേക്ക് കൊണ്ടു വരുവാൻ എന്റെ മോളെ കൊണ്ട് പറ്റുമെങ്കിൽ എനിക്ക് അതിൽ പരം എന്ത് സന്തോഷം ആണെടോ... അവൾ പോവട്ടെ എനിക്ക് സമ്മതം തന്നെയാണ്...


കൊച്ചുകുട്ടിയെ പരിചരിക്കുന്നത് പോലെ അവൾ അവനെ പരിചരിച്ചു... സ്നേഹവും ലാളനയും വാത്സല്യവും വേണ്ടുവോളം  വാരിക്കോരി കൊടുത്തു.. അതുകൊണ്ടുതന്നെ പൂർണ്ണ ആരോഗ്യവാനായി അവൻ തിരിച്ചുവന്നു... അവരുടെ സ്നേഹത്തിന്റെ ആഴം കൂടിക്കൂടിവരികയാണ് വേർപിരിയാൻ പറ്റാത്തത്ര അവർ അടുത്തു കൊണ്ടിരുന്നു..


അവരുടെ സ്നേഹം കാണുമ്പോൾ നമ്മൾക്ക് തന്നെ അസൂയ തോന്നും... ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ അവർക്ക്..


❤ ❤ ❤ 


അല്ലാ മക്കളെ നിങ്ങൾ എന്റെ ചങ്കിനെ പേടിപ്പിച്ചോ അതായത് നമ്മളെ മിഴികളെ പ്രണയിച്ച ഉണ്ടക്കണ്ണിയെ.. 


എന്തായാലും അവൾ എന്നെയൊന്നും ചെയ്യൂല ട്ടോ ചെയ്താൽ നിങ്ങളും ഇഷുവും അവളെ പൊങ്കാലയിടുവാൻ പോവില്ലേ ആ ഭയം അവൾക്കുണ്ട്..


എന്തൊക്കെയുണ്ട് എല്ലാവർക്കും സുഖമല്ലേ... എനിക്കിപ്പോൾ പരമസുഖം കൂടെ പരിപ്പുകറിയും.. എന്റെ പെണ്ണ് കൂടെ ഉള്ളത് കൊണ്ട് ഇതൊക്കെയല്ലേ ഉണ്ടാവൂ..


ഇഷുനെ നോക്കേണ്ട അവൾ കാറ്റും പുല്ലും പോലെയുള്ള മിഠായി വാങ്ങാൻ പോയിട്ടാണുള്ളത് അതായത് പഞ്ഞി മിഠായി... വായിൽ വെച്ചാൽ കാറ്റ് പോയതുപോലെ ആ പഹയൻ പോകും മഷിയിട്ട് നോക്കിയാൽ പോലും കാണില്ല അതിനെ വായിൽ വെക്കുവാൻ പുല്ല് പറിച്ചെടുക്കുന്നത് പോലെ പറിച്ചെടുക്കണം എടുത്താലോ കൈയിൽ തന്നെ നിൽക്കില്ല കളവ് പറഞ്ഞതുപോലെയാണ് അതിന്റെ അവസ്ഥ.. 


അതും വാങ്ങി വരുന്നുണ്ട്... പെണ്ണിനെ ചൂടാക്കുവാൻ ഒരു പ്രത്യേക രസമാണ് ട്ടോ... ആദ്യം വേണമോ ചോദിച്ചു വേണ്ട പറഞ്ഞതും അവളുടെ അണ്ണാക്കിലേക്ക് വെച്ചുകൊടുത്തു... വീണ്ടും അവളുടെ വായിലേക്ക് കൊണ്ടുപോയതും അവളുടെ കൈ പിടിച്ചു എന്റെ വായിലേക്കിട്ടു വീണ്ടും അവൾ വായിൽ വെക്കുവാൻ കൊണ്ടുപോകുമ്പോൾ ഞാൻ കൈ പിടിച്ചു നമ്മളെ മുത്ത് വായിൽ തന്നെ വെച്ചുകൊടുക്കും... അവളെ കഴിക്കാൻ സമ്മതിക്കാതെ ഞാൻ തന്നെ തിന്നു കൊണ്ടിരുന്നു ലാസ്റ്റ് അവളുടെ കൈയിലുള്ളത് എന്റെ അണ്ണാക്കിലേക്ക് തിരുകിക്കയറ്റി... ഇത്രക്ക് ആക്രാന്തം പാടില്ല മനുഷ്യ എന്നും പറഞ്ഞു ചവിട്ടി തുള്ളി പോയി...


ഹാഹാഹാഹാ..... എന്തായാലും ഇപ്പൊ എല്ലാവരിൽ നിന്നും നഷ്ടമായ പുഞ്ചിരി വീണ്ടെടുത്തു ഇപ്പൊ എല്ലാവരും ഹാപ്പിയാണ് ട്ടോ...


കളിയും ചിരിയും ഇണക്കവും പിണക്കവും നിറഞ്ഞ നമ്മുടെ പ്രണയം പൂത്തുലയുവാൻ തുടങ്ങി... ഇങ്ങനെ പോയാൽ ഞാൻ എങ്ങനെ പ്രവാസിയാവാൻ പോകും റബ്ബേ... പോവാതിരിക്കാൻ പറ്റില്ല ജന്മം നൽകാൻ കാരണക്കാരനായ ഉപ്പ കഴിഞ്ഞേയുള്ളൂ എന്തും... അവരെയല്ലേ ആദ്യം കണ്ടത്... എനിക്ക് ജന്മം നൽകിയത് കൊണ്ടല്ലേ ഇഷുവിനെ കണ്ടതും സ്നേഹിച്ചതുമൊ ക്കെ... നമ്മളെ കാര്യം സമ്മതിച്ചതുമാണ് എന്നിട്ടും ഉപ്പാക്ക് ഒരു ആവശ്യം വരുമ്പോൾ പോകാതിരിക്കുന്നത് തെറ്റല്ലേ..


അവിടുത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞു ഉപ്പനെയും കൂട്ടി വേഗം ഇങ്ങോട്ടേക്ക് പുറപ്പെടണം... ഓരോന്ന് മനസ്സിൽ കണക്ക് കൂടി...


ഇന്നാണ് സിംഹം പോകുന്നത്..


ആ കാര്യം ആലോചിക്കുമ്പോൾ നെഞ്ച് പറിച്ചെടുക്കുന്ന വേദന... വിങ്ങി വിങ്ങിപ്പൊട്ടുന്നത് പോലെ അറ്റാക്ക് വരാതിരുന്നാൽ മതിയായിരുന്നു..


സിംഹത്തിനു വേണ്ടി എന്റെ കൈ കൊണ്ട് എന്തേലും ഉണ്ടാക്കി കൊടുക്കണമെന്നുണ്ട് അതിനു വേണ്ടി കിച്ചണിലേയ്ക്ക് ഇറങ്ങിയതായിരുന്നു അപ്പൊ തന്നെ ദാണ്ടെ വരുന്നു നമ്മളെ പൊന്നാര സിംഹം.


എന്നെ ഹെൽപ്പ് ചെയ്യുവാൻ എന്റെ കൂടെ കൂടി അവന്റെ കൈയും പൊള്ളിച്ചു പിന്നെ ഒരു സെക്കൻഡ് പോലും അവിടെ നിർത്തീല ഓടിച്ചു വിട്ടു... അവന് എന്തേലും പറ്റിയാൽ എനിക്ക് സഹിക്കില്ല അതുകൊണ്ട് മാത്രമാണ് ട്ടോ..  സനാക്സ് ഉണ്ടാക്കുമ്പോൾ വീണ്ടും അടുത്തേക്ക് വന്നു 'ഡീ പെണ്ണെ ഞാൻ പോകുന്നത് അല്ലെ എനിക്ക് ഇതൊന്നും വേണമെന്നില്ല ഇച്ചിരി സമയം നീ കൂടെ ഉണ്ടായാൽ മാത്രം മതി പ്രവാസ ലോകത്ത് എനിക്ക് ഓർമിക്കാൻ കിട്ടുന്ന സുന്ദര നിമിഷങ്ങളാണ് ഇതൊക്കെ അതുകൊണ്ട് അതവിടെ വെച്ചു വാടി നല്ല മോളല്ലേ വായോ...' അവനത് പറഞ്ഞപ്പോ അവന്റെ കൂടെ പോയി...


ഡാ നിനക്ക് പോണമെന്ന് നിർബന്ധമുണ്ടോ...?


അതെന്താ പെണ്ണെ ഇപ്പോളൊരു ചോദ്യം..


എന്റെ പ്രാണൻ പറിച്ചെടുക്കുന്ന വേദനയാണ് ഡാ നീ പോകുന്നത് ഓർക്കുമ്പോൾ തന്നെ... വയ്യടാ നീ പോവേണ്ട...


ഒരു കാര്യം ചെയ്യ് നീ ഓർക്കാതെയിരുന്നോ അതാവുമ്പോൾ പ്രശ്നമില്ലല്ലോ... എന്നെ കളിയാക്കി പറഞ്ഞതാണ് കോപ്പ് ആൾ സീരിയസ് ആയി പറയുമ്പോൾ അവന്റെയൊരു ആക്കൽ..


ദേ ചെക്കാ ആളിവിടെ സീരിയസായി  പറയുമ്പോളാണ് നിന്റെയൊരു തമാശ.. ഡാാ ചെക്കാ പോവണ്ടാ ഡാ... ഉപ്പച്ചിയോട് അതൊക്കെ ഇട്ടെറിഞ്ഞ് വരാൻ പറ ഡാ...


അധ്വാനിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയത് എങ്ങനെയാണ് ഡീ ഇട്ടെറിഞ്ഞ് വരാൻ തോന്നുക... അത്രയും കഷ്ടപ്പെട്ടുണ്ടാക്കിയതാണ് ഈ കാണുന്നതൊക്കെ... ചോര നീരാക്കി ഉണ്ടാക്കിയതാണെന്ന് തന്നെ പറയാം... ഞാൻ വേഗം വരില്ലേ ഡീ..


അവന്റെ വാക്കുകൾ ഇടറുന്നത് ഞാനറിഞ്ഞു അവനും ഞങ്ങളെ എല്ലാരേയും വിട്ടുപോകുന്നതിന് നല്ലതു പോലെ സങ്കടമുണ്ടെന്നറിയാം...


മ്മ്മ്മ്... പോയി വേഗം വരുമോ.? എന്നെയെന്നും വിളിക്കുമോ ഡാ..?


അവിടെയെത്തിയാൽ നിന്നെ ഞാൻ വിളിക്കും വിളിക്കാതിരിക്കാൻ എനിക്ക് പറ്റുമോ പെണ്ണെ എന്നും വിളിക്കും അതുപോരെ എന്റെ സുന്ദരി കുട്ടിക്ക്.. പിന്നെ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഈ കണ്ണുകൾ നിറയാൻ പാടില്ല.. പുഞ്ചിരിച്ചു തന്നെ നിന്റെ സിംഹത്തോടും യാത്ര പറയണം ട്ടോ..


മ്മ്മ്മ് ഞാൻ ശ്രമിക്കാം..


ശ്രമിച്ചാൽ മാത്രം പോരാ നല്ല കുട്ടിയായി എന്നെ യാത്ര അയക്കണം കേട്ടല്ലോ... നിന്റെ പുഞ്ചിരിച്ചുള്ള മുഖം കണ്ടു പോയാൽ മാത്രമേ എനിക്ക് സമാധാനം കിട്ടു അല്ലാതെ കരഞ്ഞുള്ള മുഖം കണ്ടാൽ ഞാൻ എങ്ങനെയാ...! ബാക്കി പറയാൻ ആവാതെ എന്നെ നോക്കി...


ഞാൻ അവനെ കെട്ടിപ്പിടിച്ചു ആ നെറുകയിൽ അമർത്തി ചുംബിച്ചു തിരിച്ചു വാരി പുണർന്നു ചുംബനങ്ങൾ കൊണ്ടൊരു പേമാരി തന്നെ തീർത്തു..


അവിടെ നിന്നും അവൻ എല്ലാരോടുമായി യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൻക്ക്  ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ.


ഇഷുവിനെ പൊന്നുപോലെ നോക്കണം ഞാൻ വരുന്നതുവരെ ഒരു ആപത്തും അവൾക്കുണ്ടാവാൻ പാടില്ല... എനിക്ക് തന്നെ തിരിച്ചു തരണം എന്റെ ജീവനെ..


ഡാ അജു ഒന്നിങ്ങു വായോ.. എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം അജുവിനെ അടുത്തേക്ക് വിളിച്ചു...


എന്താടാ...


അജു നീ എന്റെ പെണ്ണിനെ ശ്രദ്ധിക്കണം ട്ടോ ഒരു പോറൽ പോലും അവളുടെ ദേഹത്ത് ഏൽക്കാൻ പാടില്ലാട്ടോ... നിങ്ങൾ കരുതുന്നതുപോലെ അതൊരു ആക്സിഡന്റ് ആയിരുന്നില്ല ഇഷുവിനെ ഇല്ലാതാക്കാൻ ആരോ ശ്രമിക്കുന്നുണ്ട് ഡാ..


നീ എന്താടാ പറഞ്ഞു വരുന്നേ... ഒന്ന് തെളിച്ചു പറയെടാ.... എന്റെ പെങ്ങളെ കൊല്ലാൻ നോക്കാൻ മാത്രം ആരാടാ... ഹാദി ആധിയോടെ അവനോടതും ചോദിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു കൂടെ ബാക്കിയുള്ളവരും..

എനിക്കൊന്നും അറിയില്ലെടാ പക്ഷേ അദ്ദേഹത്തിന്റെ മുഖം ഞാൻ വ്യക്തമായി കണ്ടതാണ് ഏത് പാതാളത്തിൽ പോയി ഒളിച്ചാലും കണ്ടുപിടിക്കും ഈ സായു.. അവന്റെ കണ്ണുകളിൽ അയാളെ കൊല്ലാനുള്ള പകയായിരിന്നു അവർ കണ്ടത്..


ഞങ്ങളുടെ പെങ്ങളെ ഇല്ലാതാക്കാൻ മാത്രം അവൻ ആരാണ്..? രാഹുൽ അവന്റെ സംശയം പ്രകടിപ്പിച്ചു..


അതാണ് ഞാനും ചിന്തിക്കുന്നത് അതിനുമാത്രം എന്ത് ശത്രുതയാണ് ഇഷുനോട് അവനുള്ളത്..? ഹനുമാനും അവന്റെ സംശയം പ്രകടമാക്കി..


ഇനി ആർക്കെങ്കിലും വേണ്ടിയാണോ..? ആഷി ചിന്തയിൽ നിന്ന് മുക്തി ആവാതെ ഏതോ ലോകത്തെന്നത് പോലെ ചോദിച്ചു..


ആർക്കുവേണ്ടി എന്തിനു വേണ്ടി അവൻ ഇതൊക്കെ ചെയ്തത് എനിക്കറിയണം എല്ലാം... എല്ലാം ഞാൻ കണ്ടുപിടിക്കും... എനിക്കറിയണം ആരാണ് എന്റെ പെണ്ണിനെ ഇല്ലാതാക്കാൻ നോക്കിയതെന്ന്..


നീ പേടിക്കേണ്ട സായു ഞങ്ങൾ ഇവിടെയില്ലേ നമ്മളുടെ പെങ്ങളെ പൊന്നുപോലെ ഞങ്ങൾ ഓരോരുത്തരും നോക്കും അത് കേട്ടാൽ പോരെ നിനക്ക്. നിഷുവാണ് അത് ചോദിച്ചത്..


കേട്ടാൽ മാത്രം പോരാടാ എനിക്ക്  വാക്ക് താ എന്റെ പെണ്ണിനെ പൊന്നുപോലെ നോക്കുമെന്നൊരു വാക്ക്  താ..


ഞങ്ങളെ പെങ്ങളെ പൊന്നുപോലെ നോക്കാൻ കഴിഞ്ഞില്ലേൽ ഞങ്ങൾ അവളുടെ ആങ്ങള ആണെന്ന് പറഞ്ഞിട്ടെന്തു കാര്യം നമ്മളുണ്ടാവും അവളുടെ ഇടവും വലവും അല്ലേടാ.. തൊരപ്പൻ എല്ലാവരോടുമായി ചോദിച്ചു എല്ലാരും ഒരേ  സ്വരത്തോടെ ആാാ പറയുമ്പോൾ അജു മാത്രം വേറെ ഏതോ ലോകത്തായിരുന്നു  ഒന്നിനും ഒരു മറുപടി നൽകാതെ കേട്ട് നിൽക്കുക മാത്രമേ ചെയ്തുള്ളു... ഇവനിതെന്തു പറ്റിയാവോ ആാാ എന്തേലും ആവട്ടെ..


നിങ്ങളുടെ കൈകളിൽ ഏൽപ്പിച്ചു പോവുകയാണ്...ഞാൻ തന്നത് പോലെ എനിക്ക് തിരിച്ചു തരണം കേട്ടല്ലോ ഒരു പോറൽ പോലും ഏൽക്കാതെ എനിക്ക് തന്നെ തരണമെന്ന്...എന്റെ പെണ്ണിനെ എന്റെ ജീവനെ..


നീ ധൈര്യമായി പോയിവാടാ ഞങ്ങൾ എല്ലാവരും അവൾക്ക് കൂട്ടില്ലേ നീ പേടിക്കേണ്ട സന്തോഷത്തോടെ പോയി വായോ... നിഷു അങ്ങനെ പറയുമ്പോഴും ഇടക്കിടക്ക് എന്റെ കണ്ണുകൾ അജുവിനെ തേടി  പോയിരുന്നു ഇവനിതെന്തു പറ്റി ആകെയൊരു മ്ലാനത.... ഒന്നിനും ഒരു താല്പര്യമില്ലാത്തത് പോലെ... എന്താണാവോ അജുവിന് പറ്റിയത്? എനിക്ക് തോന്നുന്നത് ആവുമോ? അല്ല ഞാനത് പറഞ്ഞപ്പോൾ അവന്റെ മിന്നിമറഞ്ഞ ഭാവം ഞാൻ വ്യക്തമായി കണ്ടതാണ്.. അതിന് മാത്രം അവൻ എന്താ എന്നിൽ നിന്ന് മറക്കുന്നത്... 'ഹേയ് ഒന്നും ഉണ്ടാവില്ല വെറുതെ ഓരോന്ന് ഓർത്ത് സങ്കടം ആവാതെ പോവാൻ നോക്ക് നിന്റെ അജു അല്ലേടാ നിനക്ക് തോന്നുന്നത് ആവും..' ബ്രെയിനും മനസ്സും ഒരേ സമയം ഓരോ ചിന്തകളിലൂടെ എന്നെ കൊണ്ടുപോയി ലാസ്റ്റ് മനസ്സ് തന്നെ ഒരു ഉത്തരം നൽകി.. അതിനോട് ഞാനും യോജിച്ചു...


എല്ലാരോടും യാത്ര പറഞ്ഞു സലാം ചെല്ലി അവൻ അവിടെ നിന്നിറങ്ങി..


അവന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു അവൾക്ക് എന്തെങ്കിലും സംഭവിക്കുമോയെന്നൊരു ഭയവും അവനെ വല്ലാതെ വേട്ടയാടുന്നുണ്ട്..


പക്ഷേ അവിടെ അവനെ കാത്തിരിക്കുന്നത് വേറൊന്നായിരുന്നു..


അവന്റെ ജീവനും ജീവിതവും മാറ്റിമറിക്കാൻ ശക്തിയുള്ളത് അവനെ വെയിറ്റ് ചെയ്യുന്നത് അറിയാതെ അവനും പ്രവാസിയാവാൻ യാത്ര തിരിച്ചു..


അവന്റെ ജീവനും ജീവിതവും മാറ്റിമറിക്കാൻ ശക്തിയുള്ളതായിരുന്നു അവനെ വെയിറ്റ് ചെയ്യ്തു നിന്നത്. 


അവന്റെ ജീവൻ ഇഷുവാണല്ലോ അവളുടെ കൂടെയുള്ള ജീവിതം അതാണല്ലോ അവൻ ആഗ്രഹിക്കുന്നത്..


അവനെ കാത്ത് രണ്ടുപേർ അവിടെയുള്ളത് അവനുമാറിയില്ല അതുപോലെ തന്നെ അവർക്കുമാറിയില്ല ഇങ്ങനെയൊരാൾ വരുന്ന കാര്യം..

ഒന്ന് സന്തോഷം നൽകുന്നതാണെങ്കിൽ മറ്റൊന്ന് ദുഃഖവും..


ഇനിയെന്താവും അവരുടെ ജീവിതം..?


**************


എന്താ മക്കളെ നിങ്ങളെ അവൾ വീണ്ടും പേടിപ്പിച്ചോ..? എന്താവാൻ നമ്മളുടെ ജീവിതം സുഖ സുന്ദരം ഹാപ്പിയായിരിക്കും..


അവൾ ഈ ഇടയായി നമ്മളെ പിരിക്കാൻ ശ്രമിക്കുന്നുണ്ട്.,കൊന്ന് കളഞ്ഞാലോ ആ പഹയത്തിയെ നമ്മൾക്ക് എല്ലാവർക്കും  കൂടെ..എന്റെ സിംഹത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു.,ഇപ്പൊ ദാണ്ടു നിങ്ങളെ പേടിപ്പിക്കുന്നു..അപ്പൊ അവളെ ഇല്ലാതാക്കിയാല്ലോ?അല്ലേൽ വേണ്ട നമ്മളുടെ കഥ ഫുൾ ആക്കാതെ കൊല്ലാൻ പറ്റില്ലല്ലോ...


🎶 Nenjinullil ninte roopam..

Mani manju thulliyayi...

Naanam thoovum ee mounam polum oru madhura sangeethamayi..

Azhakodorungi vaa..

Mazhapole ennile..🎶


നോക്കേണ്ട മക്കളെ എന്റെ സിംഹം വിളിക്കുന്നതാണ്.,ഉപ്പിയുടെ ഫോണിലേക്കാണ് ട്ടോ വിളിക്കുക ഈ റിങ്ടോൺ വെച്ചതു തന്നെ അവനെ തിരിച്ചറിയാനാണ്..


അതിന് കാരണവുമുണ്ട്...

ഉപ്പിയുടെ ഫോൺ റിങ് ചെയ്യുമ്പോൾ ഞാൻ വേഗം ഓടിപ്പോകും ഫോൺ സ്ക്രീനിൽ തെളിഞ്ഞു വരുന്ന പേര് കാണുമ്പോൾ ഞാൻ ശശി യുടെ പെങ്ങൾ ശശികലയും രമണിയുമാകും സിംഹത്തിന്റെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരിക്കും വിളിക്കുന്നത്.. 


അഥവാ അവനാണെങ്കിലോ ഉപ്പിക്കും ഉമ്മിക്കും ഒരുമാതിരി ഒരു ആക്കി ചിരിയും വാടകയ്ക്ക് വാങ്ങിയ ചുമയും..


ഞാനോ നഖം കടിച്ച് കാലിനെ കൊണ്ട് കളം വരച്ചുകൊണ്ടിരിക്കും ഉപ്പിനെ തട്ടിയും മുട്ടിയും നടക്കും.,ഫോൺ കിട്ടുന്നതുവരെ ഉപ്പിനെ ചൊറിഞ്ഞുകൊണ്ട് നിൽക്കും കിട്ടിയല്ലോ വാണംവിട്ടപോലെ ഓടും..എന്റെ ഫോണിലേക്ക് ദുഷ്ടൻ വിളിക്കില്ല..അതുമാത്രമല്ല ഉപ്പിയുടെ ഫോണിലേക്ക് വിളിച്ചാൽ ആദ്യം ഞാനെടുത്താൽ കലിപ്പും...


നീ എന്തിനാടി പുല്ലേ ഫോണെടുത്തത് ഉപ്പിയെവിടെ.,ഞാൻ ഉപ്പിനെ വിളിച്ചതാണ് അല്ലാതെ നിന്നെ അല്ല നിന്റെ ഫോണിലേക്ക് വിളിച്ചാൽ മാത്രം നീയെടുത്താൽ മതി മര്യാദയ്ക്ക് കൊടുക്കേടി ഫോൺ..,എന്നും പറഞ്ഞു കുരിപ്പ് ചൂടാവും..


ഫുൾ തരികിടയാണ് ഉപ്പിയുടെ മുമ്പിൽ നല്ലപിള്ള ചമയാൻ അതുമാത്രമല്ല ഉപ്പിയോട് ആരേലും മോളെ ചെക്കൻ വിളിക്കാറുണ്ടോ ചോദിച്ചാൽ ഇല്ല എന്റെ ഫോണിലേക്ക് മാത്രമേ വിളിക്കു ഇടക്ക് മാത്രം  അവൾക്ക് ഫോൺ കൊടുക്കും എന്ന് പറയുമ്പോൾ നാട്ടുകാർ നല്ല കുട്ടിയാണ് പറയില്ലേ അതിനു വേണ്ടിയുള്ള അടവാണ്...


നിനക്കെന്താ എന്റെ ഫോണിലേക്ക് വിളിച്ചാൽ ആകാശം ഇടിഞ്ഞുവീഴുമോ.,ഹും  ഞാൻ ഉപ്പിയുടെ കൈയിൽ കൊടുക്കാമെന്ന് പറയുമ്പോൾ സോപ്പിങും കൊണ്ടു വരും 'കൊടുക്കല്ലേ നിൽക്ക് നിൽക്ക് എന്തായാലും എന്റെ മുത്ത് ഫോണെടുത്തില്ലേ  കുറച്ചു പഞ്ചാര അടിച്ച് ഉപ്പിന്റെ ടേസ്റ്റ് അറിയുവാൻ ടൈമാവുമ്പോൾ ഉപ്പിയുടെ കൈയിൽ കൊടുത്താൽ മതി ട്ടോ...


അതുവരെ എന്റെ പെണ്ണിന്റെ കിളിനാദം പോലുള്ള സ്വരമൊന്ന് കേൾക്കട്ടെ നിന്റെ സിംഹം..


"മഴപോലെ പൊഴിയുന്ന ചിരിയുടെ നാട്ടിലെ ഇഷുയെന്ന് ചൊറിയുന്ന നിന്നുടെ വീട്ടിൽ എനിക്കൊരു സ്ഥാനം തരുമെങ്കിൽ എന്റെ കുട്ടികളുടെ ഉമ്മയാക്കാം നിന്നെ ഞാൻ..."


അവന്റെ ആ ഡയലോഗ് കേട്ടതും  പൊട്ടിച്ചിരിച്ചുപോയി..


"കണ്ടു ഞാനും ആ ലോകം സഖി ചിരികൊണ്ട് തീർത്തയൊരു ലോകം..

സ്നേഹത്തിന്റെ മുത്തുകൾ പൂക്കുന്ന ലോകം..

അഴകോരും മിഴികൾ വിരിയുന്ന ലോകം..

എന്റെ പ്രണയ ലോകം.."ഞാൻ ചിരിച്ചതും ബാക്കി ഡയലോഗും പൊന്നു....


നീ ഇല്ലമേ നിൻ കാതൽ ഇല്ലമേ എന്തോന്ന് ലോകം എന്റെ ലോകം തന്നെ നീയാണ് നീയാക്കുന്ന ലോകത്ത് ജീവിക്കാനാണ് എനിക്കിഷ്ടം..എന്റെ സിംഹമേ ഈ ലോകം നമ്മുടെ പ്രണയത്തിനായി കാത്തിരിക്കുകയാണ്..


കാത്തിരിക്കൂ സഖി നിന്റെ ചാരെ എത്തുന്ന ദിനത്തിനായി...


നിന്റെ വരവും നോക്കി കാത്തിരിപ്പാണ് പ്രാണനാഥാ... ഏഴാം കടലും കടന്നു നീ വരും ദിനം മാത്രമാണ് എന്റെ സ്വപ്നങ്ങളിൽ നിറയെ...


എന്റെ സ്നേഹം ഒരു കടലായി മാറിയപ്പോ എന്റെ സ്നേഹത്തിന്റെ തിരമാല നിന്റെ ഹൃദയത്തിൽ ഇത്ര കണ്ടു സ്പർശിച്ചു എന്നതിന്റെ തെളിവാണ് ഈ കാത്തിരിപ്പ്... ആ കത്തിരിപ്പ് അവസാനിച്ചു ഞാൻ വരും...

നിന്റെ പ്രണയവും സ്നേഹവും വാത്സല്യവും കരുതലും ലാളനയും സ്വപ്നവും സ്വന്തമാക്കാൻ ഏഴാം കടലും കടന്ന് ഞാൻ വരും..


ഓരോന്ന് സംസാരിച്ചു സംസാരിച്ചു ലാസ്റ്റ് തല്ലുകൂടിയും പിണങ്ങിയും ഫോൺ വെക്കും പിണക്കം മറന്നു ഇരട്ടി മധുരം നിറഞ്ഞു കൊണ്ട് വീണ്ടും ഇണങ്ങും അങ്ങനെ നമ്മുടെ പ്രണയം പൂത്തുലഞ്ഞു..


ശോ നിങ്ങളോട് സംസാരിച്ചു നിന്ന് ചെക്കൻ വിളിക്കുന്നത് കണ്ടില്ല ഇപ്പൊ തുടങ്ങും അവന്റെ കോപ്പിലെ കലിപ്പ്... അതിന് മുമ്പേ ഒന്ന് സോപ്പിങ് ആക്കി വെക്കാം അല്ലാതെ രക്ഷയില്ല മക്കളെ..


🎶മിഴിയിണ ഞാൻ അടക്കുമ്പോൾ

കനവുകളിൽ നീ മാത്രം

മിഴിയിണ ഞാൻ തുറന്നാലും

നിനവുകളിൽ നീ മാത്രം.🎶

 ഞാനങ്ങനെ പാടിയപ്പോൾ ചെക്കനും പൊളിയായിട്ട് തന്നെ ഏറ്റുപാടി..

🎶നിനവുകൾ തൻ നീലക്കടൽ

തിരകളിൽ നിൻ മുഖം മാത്രം

കടലലയിൽ വെളുത്ത വാവിൽ

പൂന്തിങ്കൾ പോലെ...പൂന്തിങ്കൾ പോലെ.....🎶 എന്താണാവോ ഫോൺ എടുത്തപ്പോ തന്നെ ഒരു പാട്ടൊക്കെ ആ മിഴികൾ അടച്ചത് കൊണ്ടാവുല്ലേ കാൾ വന്നത് അറിയാതിരുന്നത് എനി കൂടുതൽ നേരം എന്നെ കൊണ്ട് വിളിപ്പിക്കാൻ നിൽക്കരുത് ട്ടോ കാൾ വരുമ്പോൾ തുറക്കണം കേട്ടോ., ചെക്കൻ നമ്മൾക്കിട്ട് തങ്ങുന്നുണ്ട്...ഓരോന്ന് പറഞ്ഞു വീണ്ടും വഴക്കായി പിണങ്ങി കാൾ വെച്ചു ഇത് പതിവാണ് ട്ടോ...


എനിക്ക് കാണുവാൻ വേണ്ടി സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കും അതോ ട്രെയിൻ വിട്ടതുപോലെയുണ്ടാവും.. നമ്മളും ആ കാര്യത്തില്ലോടും  മോശമല്ല ട്ടോ വെറുപ്പിച്ചു കൊല്ലും..എന്റെ ഫോണിലേക്ക് കോൾ ചെയ്തില്ലെങ്കിലും സ്റ്റാറ്റസ് വഴി സന്ദേശങ്ങൾ പരസ്പരം കൈ മാറും.. 


നമ്മളെ അലവലാതിസ് അത് കണ്ടു കളിയാക്കുമ്പോൾ സ്റ്റാറ്റസ്  ഡിലീറ്റ് ചെയ്യും..


എനിക്ക്  കൂടായി എന്റെ ആങ്ങളമാർ ഉണ്ടായിരുന്നു പുറത്ത് പോകുന്നുണ്ടേൽ ഉപ്പിയുടെ അനുവാദം മാത്രം പോരാ അവരുടെയും വേണം അതും ആങ്ങളമാരിൽ ആരുടെയെങ്കിലും കൂടെ പോകുകയും വേണം അത് അവർക്ക് നിർബന്ധമാണ്.. സ്നേഹവും കരുണയും കരുതലും വാത്സല്യവും അവരുടെ സ്നേഹത്തിൽ വേണുവോളം ഉണ്ടായിരുന്നു അത്രക്ക് ജീവനാണ് അവർക്ക് ഞാനെന്നു വെച്ചാൽ...


അങ്ങനെ ദിവസങ്ങൾ കടന്നും ഇരുന്നും ഉന്തിയും തള്ളിയും നിങ്ങി കൊണ്ടിരുന്നു സിംഹം പോയിട്ട് ഇന്നേക്ക് 2 മാസമായി നെക്സ്റ്റ് വീക്ക്‌ വരുമെന്ന്  പറഞ്ഞു.അതിന്റെ കാത്തിരിപ്പിലാണ് ഞാൻ ദിവസം എണ്ണിയെണ്ണി കാത്തിരിപ്പാണ്..


ഇപ്പൊ കുറച്ചു ദിവസമായി അവൻ ഫോൺ ചെയ്യാതെഉപ്പിയെ വിളിക്കും ഞാൻ അടുത്തു പോയാൽ ഫോണും കൊണ്ടു മാറി നിൽക്കും.,എന്നെ ചോദിക്കാതെ അവൻ ഫോൺ വെക്കും ഇപ്പൊ സ്റ്റാറ്റസില്ല ചാറ്റ് ചെയ്താൽ തന്നെ സീൻ ചെയ്യും റിപ്ലൈ തരില്ല എന്തുപറ്റിയാവോ എന്ന് കുറെ ചിന്തിച്ചു  പിന്നെ വരുന്നത് അല്ലെ ബിസിയാവുമെന്ന് കരുതി എനിക്ക് വിളിച്ചില്ലേലും എന്നും ഉപ്പിനെ വിളിക്കുന്നുണ്ടോലോ എന്നൊരു സമാധാനം ഉണ്ടായിരുന്നുവെങ്കിലും ബെസ്റ്റിസ് മെസേജ് അയക്കുമ്പോൾ നിന്റെ ചെക്കൻ വിളിച്ചിരുന്നു വരുമ്പോൾ എന്തേലും കൊണ്ടു വരണോ യെന്ന് ചോദിച്ചു എന്ന് അവരൊക്കെ പറയുന്നത് കേൾക്കുമ്പോഴാണ് നെഞ്ചു പിടയുക അത്രക്ക് അത്രക്ക് എന്തിനാ എന്നോട്ടി ദേഷ്യം എന്നെ മാത്രം എന്താ അവന് വിളിക്കാതെ എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ അതിന് മാത്രം ഞാൻ എന്താക്കി എന്താ റബ്ബേ ഇങ്ങനെ ഞാൻ എന്താണ് ചെയ്തേ അവനെ സ്നേഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്..


ഉപ്പിയോട് ചോദിച്ചാൽ എന്നോട് ചൂടാവും 'അവൻ വിളിച്ചാലും ഇല്ലെങ്കിലും നിനക്കെന്താ ഇനി അവന്റെ കാര്യവും പറഞ്ഞു കൊണ്ട് എന്റെ അടുത്തേക്ക് വരാൻ പാടില്ല കേട്ടല്ലോ.. ഇനിയും വന്നാൽ എന്റെ കൈയിൽ നിന്ന് നീ വാങ്ങിക്കും പറഞ്ഞില്ലെന്നു വേണ്ട മനസ്സിലായോ.?കണ്ണും നിറച്ചു പോവാന് നിന്നപ്പോൾ ഉപ്പി വീണ്ടും വിളിച്ചു..


ആ പിന്നെ മോളൊന്ന് അവിടെ നിന്നെ മോളോടൊരു കാര്യം കൂടെ പറയാഞ്ഞുണ്ട് അവൻ നാളെ വരും..,വരുമ്പോൾ നിനക്കൊരു സർപ്രൈസുണ്ട്..ബിഗ്..,,ബിഗ്.,,ബിഗ് സർപ്രൈസ്..!ഉപ്പി ചിരിച്ചുകൊണ്ട് അതും പറഞ്ഞുപോയി...


ഇന്നാണ് ആ ദിനം.,എന്റെ സിംഹം വരുന്ന ദിനം...അവന്റെ ഉപ്പയും ഉണ്ടാവുമോ  കൂടെ ഇനി  നമ്മളെ നിക്കാഹ് ഉടനെ ഉണ്ടാകുമോ? അതാണോ ബിഗ് സർപ്രൈസ്.. 


എന്റെ ഫ്രണ്ട്സ് എല്ലാവരും വന്നു ട്ടോ അവരോട് സംസാരിച്ചിരിക്കുമ്പോയാണ് മുറ്റത്ത് കാർ വന്നു നിന്ന സൗണ്ട് കേട്ടത്.. 


ഓടുമ്പോൾ പുറകിൽ നിന്ന് അജുക്ക വിളിച്ചു കൂവി...."മോളെ അവൻ  ഇങ്ങോട്ട് തന്നെയല്ലേ വരുന്നത് എന്തായാലും നിന്നെ കാണാതെ അവൻ പോവില്ല ഇങ്ങനെയോടി എവിടേലും വീണു കൈയും കാലും ഓടിയേണ്ട പതിയെ പോയാൽ മതി മോളെ... അവൻ  എവിടേക്കും പോവില്ല ഇത്തിരി സമയം എന്തായാലും ഇവിടെ തന്നെ കാണും.. "


പെണ്ണിന്റെ തിടുക്കം കണ്ടില്ലേ,, നമ്മൾ പോയി 1 വർഷം നിന്ന് വന്നാലും പെണ്ണിന് മൈൻഡ് പോലും ഉണ്ടാവില്ല ഇപ്പൊ നോക്ക് സ്വന്തം ചെക്കന്റെ വരവ് കണ്ടപ്പോ ഓടുന്ന ഓടം...ബുജി അതും പറഞ്ഞു കളിയാക്കി..


പോടാ പ്പാ കളിയാക്കാതെ... അതും പറഞ്ഞു ഞാൻ ഓടി അവിടെ എത്തിയപ്പോ ഷോക്ക് അടിച്ചത് പോലെയായി പോയി..സിംഹത്തിന്റെ കൂടെ ഒരാൾ....


ആ ആൾരൂപം കണ്ടതും തലക്കടി കിട്ടിയത് പോലെയായി. 


ആ ഒരു നിമിഷം മരിച്ചു പോയെങ്കിലെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി...!!


ഞാൻ കാണാൻ ആഗ്രഹിച്ച മുഖവും അതുപോലെ വെറുക്കപ്പെടുന്ന മുഖവും എന്റെ മുമ്പിൽ പുഞ്ചിരി തൂക്കി നിൽക്കുന്നു.....


ഉപ്പി അവരെ പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് സ്വീകരിച്ചിരുത്തി..ഉപ്പിയെന്താ ഇങ്ങനെ എല്ലാം അറിഞ്ഞിട്ടും എന്തിനാ......!!


പക്ഷേ ആ ആൾരൂപത്തിന്റെ ഉടമയെ കണ്ട ഷോക്കിലായിരുന്നു ഞാൻ എന്താ ഇവിടെ നടക്കുന്നത് എങ്ങനെയിത് സംഭവിച്ചു ഒന്നും വിശ്വസിക്കുവാൻ പറ്റുന്നില്ല..അതുപോലെ ഒന്നും മനസ്സിലാവുന്നുമില്ല.... എന്താ റബ്ബേ ഇതൊക്കെ....


ഉപ്പി അവനെ പുഞ്ചിരിയോടെ സ്വീകരിച്ചിരുത്തി..ഉപ്പിയെന്താ ഇങ്ങനെ എല്ലാം അറിഞ്ഞിട്ടും എന്തിനാ ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്നെ......!!


പക്ഷേ ആ ആൾരൂപത്തിന്റെ ഉടമയെ കണ്ട ഷോക്കിലായിരുന്നു ഞങ്ങൾ  എല്ലവരും എന്താ ഇവിടെ നടക്കുന്നത് എങ്ങനെയിത് സംഭവിച്ചു ഒന്നും വിശ്വസിക്കുവാൻ പറ്റുന്നില്ലല്ലോ..ഒന്നും മനസ്സിലാവുന്നുമില്ല.?


ഞാൻ വേരോടെ പിഴുത്തെറിഞ്ഞ ഓർമ്മകളാണ് വീണ്ടും കണ്ണ് മുന്നിൽ തെളിഞ്ഞു വരുന്നത് എന്ത് ചെയ്യണമെന്നറിയാതെ ഒരുനിമിഷം പകച്ചു നിന്നു പോയി...


ആ ആൾരൂപത്തിന്റെ പേര് അവളുടെ മനസ്സിനെ വല്ലാതെ കുത്തി നോവിക്കുവാൻ തുടങ്ങിയതും വിറയാർന്ന  ചുണ്ടുകൾ ചേർത്തു ഇടറിയ സ്വരത്തോടെ  ആ പേര് മൊഴിഞ്ഞു ഇഷുന്റെ ചുണ്ടുകൾ മാത്രമല്ല ദേവും സനയും കണ്ടത് വിശ്വസിക്കാൻ ആവാതെ ആ പേര് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു..


"സൈ....സൈൻ ആദം...."


"മനു.." ചേട്ടായിയുടെ ചുണ്ടിൽ ആ പേര് ഉരുവിട്ടുമ്പോൾ ആ കണ്ണുകൾ പകയായിരുന്നു കണ്ടത് പല്ലുകൾ കടിച്ചു പിടിച്ചു കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കി നിൽക്കുകയാണ്...


ഡാാ ചെറ്റേ...നിന്നെ ഞങ്ങൾ കൊന്നു കളയും പാന്ന മോനെ..എന്ത് ധൈര്യത്തിന്റെ പുറത്ത പാന്ന മോനെ നീ ഇങ്ങോട്ട് കയറി വന്നത്...അജുക്കയും ബുജിയും അവന്റെ അടുത്തേക്ക് ചീറിപ്പാഞ്ഞു പോയി...


"മരണത്തിനു പോലും നിന്നെ വേണ്ടാത്തയോടാ പാന്നാ ടെഷ് മോനെ.." അതും പറഞ്ഞു അടിക്കാനായി കൈ ഉയർത്തിയതും സിംഹം ആ കൈ തടഞ്ഞു വെച്ചു..


തൊടു പോകരുത് അവനെ അഥവാ അവന്റെ മേൽ കൈ വെക്കണമെന്ന് നിർബന്ധമാണേൽ എന്റെ കൈയുടെ ചൂടും നിങ്ങളറിയും പിന്നെ എന്നെ ഇല്ലാതാക്കിയത് ശേഷം മാത്രമേ അവന്റെ ദേഹത്ത് നിങ്ങൾക്ക് തൊടുവാൻ പറ്റു അല്ലാതെ ഒന്ന് തൊട് നോക്ക്  അപ്പൊ അറിയാം ഈ സായു ആരാണെന്ന് അവന്റെ ദേഹത്ത് നിങ്ങളെ കൈ പൊങ്ങില്ല ഞാനത്തിന് സമ്മതിക്കില്ല..


"ഡാാ നീ..... നീ എന്താ പറഞ്ഞേ ...പറ എന്താ... എന്താ പറഞ്ഞേ ..!" അജു കേട്ടത് വിശ്വസിക്കാൻ ആവാതെ സായുന്റെ നേരെ തിരിഞ്ഞു ചോദിച്ചു..


അജു ഞാൻ ഇത്രയും ടൈം മലയാളത്തിൽ തന്നെയല്ലേ പറഞ്ഞത്. എന്നിട്ടും മനസ്സിലാവാത്തത് ആണോ അതോ ആയിട്ടും ആവാത്തത് പോലെ അഭിനയിക്കുന്നത് ആണോ.?


ഡാാ ഇവ....! 'നിങ്ങൾ തല്ക്കാലം ഇത്തിരി സമയം ക്ഷമിക്ക് ഞാനെല്ലാം പറയാം.' ഹാദി എന്തോ പറയാൻ വന്നതും സായു തടഞ്ഞു...


മരിച്ചവർ പ്രേതമായി തിരിച്ചു വരുന്നത് കഥകളിൽ കേട്ടിട്ടുണ്ട് പക്ഷേ ഇഷു ജീവിതത്തിൽ കണ്ടത് വിശ്വസിക്കാൻ ആവാതെ അവനെ തന്നെ ഉറ്റു നോക്കി നിൽക്കുകയാണ് അവനാണേൽ ചുണ്ടിൽ മായാതൊരു പുഞ്ചിരി ഫിറ്റ്‌ ചെയ്യ്തു അവളെ കണ്ണിമവെട്ടാതെ നോക്കുകയാണ്..ഛെ അറപ്പാണ് ആ മുഖം കാണുന്നത് തന്നെ വെറുപ്പാണ് അത്രക്ക് വെറുപ്പാണ്..


ഒത്തിരി കാണാൻ കൊതിച്ച മുഖം കണ്ണ് മുമ്പിൽ കണ്ടാൽ സന്തോഷത്തിനേക്കാൾ അവൻ  പറഞ്ഞ വാക്കുകൾ ആയിരുന്നു വീണ്ടും വീണ്ടും അവളുടെ കാതുകളിൽ തുളച്ചു കയറി കൊണ്ടിരുന്നു...സിംഹം എന്താ ഇങ്ങനെ അവൻ എല്ലാം അറിയുന്നത് അല്ലേ എന്നിട്ടും....


അവളെ ചിന്തകളെ കിറി മുറിച്ചു കൊണ്ടായിരുന്നു സൈന്റെ വിളി വന്നത് ഒരു കാലത്ത് ഏറെ കേൾക്കാൻ കൊതിച്ചതും ഇന്ന് ഏറെ വെറുക്കുന്നതുമായ ആ പേര് കേട്ടപ്പോ കണ്ണുകൾ അഗ്നി ചാലിച്ചു നിന്നു പല്ലുകൾ കടിച്ചു പിടിച്ചു..


"രാജകുമാരി..." പുഞ്ചിരി തൂകി കണ്ണും നിറച്ചു കൊണ്ട് അടുത്തേക്ക് വന്നതും കൈ കൊണ്ട് അവനിക്ക് വിലക്ക് കല്പ്പിച്ചു കൊണ്ട് ഇഷു അവനെ തുറിച്ചു നോക്കി...


ഛീ.... വിളിച്ചു പോകരുത് എന്നെ ആ പേര് അത്രക്ക് അറപ്പാണ് ആ പേരിന്നോട്  പ്രത്യേകിച്ചു നീ വിളിക്കുമ്പോൾ,, ഒരുപാട് കാണാൻ കൊതിച്ചൊരു മുഖമാണ് അതുപോലെ എന്റെ ജീവനെക്കാളേറെ ഞാൻ സ്നേഹിച്ചതും ഇന്ന് ഏറ്റവും കൂടുതൽ വെറുക്കുന്ന മുഖവും നിന്റേത്  മാത്രമാണ്...മുഴുവൻ അഗ്നിയും അവളുടെ സ്വരത്തിൽ ചാലിച്ചു നിന്നു...


നിനക്കറിയോ നീ മരിച്ചു പോയെന്ന് അറിഞ്ഞപ്പോൾ ചങ്കു പോട്ടി  കരഞ്ഞതാണ് ഈ ഞാൻ അന്ന് ഞാൻ അനുഭവിച്ച വേദനയും സങ്കടവും അത് ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല ആർക്കും ഈ നിനക്ക് പോലും പറഞ്ഞാൽ മനസ്സിലാവില്ല അത്രക്ക് അത്രക്ക് തളർന്നു  പോയിരുന്നു പക്ഷെ ഇന്ന് ഈ നിമിഷം പോലും നീ മരിച്ചതിൽ ഒരുപാട് സന്തോഷിച്ചവളും  ഈ ഞാൻ തന്നെയാണ് എന്നിട്ടും വന്നിരിക്കുന്നു എന്തിനാ എന്തിനു വേണ്ടിയാ വീണ്ടുമൊരു ജന്മം മരണത്തിന് പോലും വേണ്ടാതായോ നിന്നെ അത്രക്ക് നിച്ഛൻ ആയത് കൊണ്ടാവും മരണം പോലും നിങ്ങളെ വെറുത്തത്...ഹും...


പോ എന്റെ കണ്ണ് മുമ്പിൽ നിന്ന് പോ കാണുന്നത് തന്നെ വെറുപ്പാണ്.. ഇഷുന്റെ ഓരോ വാക്കിലും സൈന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു എന്തോ പറയാൻ വേണ്ടി കൊതിക്കുന്നത് പോലെയുണ്ട് കണ്ണുകളിൽ തിളക്കവും ചുണ്ടുകളിൽ വിറയലും പറയാൻ വാക്കുകൾ കിട്ടാത്തത് പോലെയുള്ള നിൽപ്പും..


I hate u... U because... U make me.. Me hate u.. I hate u zain... hate u.. Form the heart i hate u... ഒന്ന് പോയി തരുമോ ഇത്രയൊക്കെ കേട്ടിട്ടും ഒരു ഉള്ളുപ്പും ഇല്ലാതെ നിൽക്കുന്നത് നോക്ക് നാണം ഇല്ലല്ലോടാ ഹുംമ്മ്...പ്ലീസ് ഒന്ന് പോ പോവാൻ ഇത്രയും കാലം മരിച്ചെന്നാണ് വിചാരിച്ചത് ഇനിയുള്ള കാലവും അതുപോലെ തന്നെയായിരിക്കും ജീവിച്ചിരിക്കുന്ന സൈൻ ആദം എന്നിൽ അന്നും ഇന്നും ഇനി  എന്നും മരിച്ചു തന്നെയായിരിക്കും ഉണ്ടാക്കുക അതിനൊരു മാറ്റം ഉണ്ടാവില്ല..


Please go... കൈകുപ്പി അവൾ ഡോർ കാണിച്ചു കൊടുത്തതും...


Stop it isha meharin...സിംഹം ഗാർജ്ജിച്ചതും അവൾ നിർത്താതെ വീണ്ടും വാക്കുകൾ കൊണ്ട് അവനെ നേർക്ക് പോയി അതുടെ കണ്ടപ്പോൾ അവൻ  വീണ്ടും അലറി.."Does one stop"..... കത്തുന്ന കണ്ണുകളാൽ അവളെ നോക്കി അലറി..


it's my Life..

No one should interfere in it.. സിംഹത്തെ നോക്കി അത്രയും പറഞ്ഞു കൊണ്ട് അവൾ വീണ്ടും അലറി..


Please leave me alone.. സിംഹത്തെയും സൈനെയും നോക്കിയാണ് ഇഷു അത് പറഞ്ഞത്..


എന്തിനാ ഇവിടെ കുന്തം വിഴുങ്ങിയത് പോലെ നിൽക്കുന്നത് പോയിതന്നുടെ കാണുന്നത് തന്നെ അറപ്പും വെറുപ്പും ആണെന്ന് ഞാൻ എത്ര പ്രാവിശ്യം പറഞ്ഞു നാണമില്ലല്ലോ ഒരുളുപ്പിമില്ലാതെ എന്റെ മുമ്പിൽ ഇങ്ങനെ നിൽക്കുവാൻ എന്റെ വീട്ടിൽ നിന്നും എന്റെ മുമ്പിൽ നിന്നും ഇറങ്ങി പോടാ...


അവളുടെ ഓരോ വാക്കും സൈന്റെ കണ്ണിനെ ഇറാനണിയിച്ചു കൊണ്ടിരുന്നു,, അതിന്റെ ഇടയനീ സിംഹം സ്റ്റോപ്പ്‌ ഇഷു നിർത്തടി നിന്നോടാ നിർത്താൻ പറഞ്ഞത് അങ്ങനെ പലതും പറയുന്നുണ്ട് അവൾ അതൊന്നും ചെവി കൊണ്ടില്ല ബാക്കിയുള്ളവർ അവൾക്ക് സപ്പോർട് എന്നത് പോലെ നിൽക്കുന്നുണ്ട്..


അല്ല ഇത്രയും കാലം എവിടെയായിരുന്നു ശ്ശാടാ ഞാൻ മറന്നു പോയി പെൺകുട്ടികളെ വളച്ചു നിന്റെ ആവശ്യങ്ങൾ കഴിഞ്ഞു കൊന്നുകളയുന്ന ബിസിനസിനെ കുറിച്ച് ഞാൻ മറന്നു പോയി എല്ലാം കഴിഞ്ഞപ്പോയണെ എന്നെ ഓർമ്മ വന്നത്.? ആദ്യം നിന്നെ സ്നേഹിച്ചത് പോലെ ഇനി  അത് ഉണ്ടാവില്ല കള്ള കണ്ണുനീർ ഒലിപ്പിച്ചു നിൽക്കാതെ എന്റെ കണ്ണ് മുന്നിൽ നിന്ന് പോകാൻ നോക്കെടാ...


I have told you many times to stop....Stop...stop it.... സിംഹം അലറിയതും അത് പുച്ഛിച്ചു തള്ളി അവൾ വീണ്ടും പറയുവാൻ വാ തുറന്നതും സിംഹത്തിന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞി...


അടികിട്ടിയതിനേക്കാളും വേദനയായിരുന്നു അവൻ  അടിച്ചപ്പോ,, എല്ലാം അറിഞ്ഞിട്ടും അവനെ കൊണ്ടുവന്നതും പോരാ  സ്നേഹം കൊണ്ട് മാത്രം തലോടുന്ന കൈകൾ അവനിക്ക് വേണ്ടി അവളെ വേദനിപ്പിച്ചു എല്ലാകൂടെ ആയപ്പോ കരഞ്ഞു കൊണ്ട് പോവാന് നിന്നതും..


നിൽക്കെടി അവിടെ,,, പറയാനുള്ളത് എല്ലാം പറഞ്ഞു കഴിഞ്ഞെങ്കിൽ ഇനി എനിക്ക് പറയാന്നുള്ളത് കേട്ടിട്ട് പോയാൽ മതി,ഏത് പാതാള  ത്തിന്റെ ഉള്ളിലേക്കായാലും ഞാൻ പറയുന്നത് കേട്ടിട്ട് പോയാൽ മതിയെന്ന് കേട്ടോടി കോപ്പേ...


കഥ അറിയാതെ ആട്ടം തുള്ളരുത് ആദ്യം കഥ അറിയുവാൻ ശ്രമിക്കുക ഇത്രയും സമയം ആട്ടം തുള്ളിയത് അല്ലെ അപ്പൊ പിന്നെ കഥ കേട്ടിട്ട് പോയാൽ മതി അതും പറഞ്ഞു കുതറി മറുവൻ നോക്കിയ അവളെ അവന് ബലമായി പിടിച്ചു വെച്ചു...


സൈൻ പോവാന് നിന്നതും അവനെ ഉപ്പിയും സിംഹവും പിടിച്ചു വെച്ചു.."നീ എവിടേക്കാണ് അവിടെ നിൽക്കേണ്ട പോത്തേ.ഇത്രയും ടൈം കണ്ണും നിറച്ചു നിന്നതല്ലേ അപ്പൊ പോകുന്നത് പുഞ്ചിരി തൂകി ആവാം കേട്ടല്ലോടാ..സായു അവനോടായി അതും പറഞ്ഞു ബാക്കിയുള്ളവരെ നോക്കി പറയുവാൻ തുടങ്ങി...


നിങ്ങൾ പറഞ്ഞ കഥ ഞങ്ങളെല്ലാവരും കേട്ടതാണ് അല്ലേടാ ദേവു രാഹുലെ..? സിംഹം അവരോടായി ചോദിച്ചു..


അത് നിനക്കും അറിയാവുന്നത് അല്ലെ എന്നിട്ടിപ്പോ നമ്മൾ എന്താ കാണുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല എന്താ ഇതൊക്കെ .. രാഹുൽ സിംഹത്തോടായി ചോദിച്ചു..


പറയാം അപ്പൊ എല്ലാം മനസിലാവും..


നിങ്ങൾ പറഞ്ഞ കഥയിൽ ചെറിയൊരു തിരുത്തൽ.. ഇവളുടെ ലവ് സ്റ്റോറിയിലെ നായകനും നിന്റെ പെങ്ങളുടെ ലൈഫിലെ വില്ലനും അതാണല്ലോ നിങ്ങൾ എല്ലാവരും ഒരുപോലെ വിശ്വസിക്കുന്ന സൈൻ ആദം... എന്നാൽ മനു എന്ന അവതാരവും ഇവനും രണ്ടും രണ്ടാണ്..


നീ എന്നും പറയാറില്ലേ എന്റെ സൈൻ ഒരിക്കലും അങ്ങനെ ചെയ്യില്ല അവനെക്കൊണ്ട് അതിന് പറ്റില്ല സ്നേഹിക്കാൻ മാത്രമേ അറിയു ഒരു നോട്ടം കൊണ്ടുപോലും വേദനിപ്പിക്കാൻ അവന് ആവില്ല ഉമ്മനെയും സഹോദരിയെയും തിരിച്ചറിയുന്നവനാണ് എന്റെ സൈൻ അതുപോലെ സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നും അവന് നല്ലത് പോലെ അറിയാമെന്ന് നീ എന്നോട് പറഞ്ഞില്ലേ അതിന് കാരണം എന്താണെന്ന് അറിയോ മനുഷ്യത്വം അതുപോലെ മനസ്സിന്റെ നന്മ അതിൽ പരം നിന്നോടുള്ള അടങ്ങാത്ത സ്നേഹവും..നീ പറഞ്ഞതൊക്കെ  വളരെ ശരിയായ കാര്യമാണ്..


നീ ഹൃദയം കൊണ്ടാണ് nee ആദിയെ സ്നേഹിച്ചത് അതുപോലെ തന്നെയാണ് ആദിയും നിന്നെ സ്നേഹിച്ചേ,,ഞാൻ നിന്നോട് പലപ്പോഴും ചോദിച്ചൊരു ചോദ്യമുണ്ട് ' നീ ഇപ്പോഴും സൈൻ അങ്ങനെ ചെയ്തു വെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന്..? അപ്പോയെക്കെ നീ പറഞ്ഞ മറുപടി എന്താണെന്ന് ഓർത്തു നോക്ക്...(ആദിയെന്ന് കേൾക്കുമ്പോൾ നീ നോക്കേണ്ട നിന്റെ സൈൻ അവനെ തന്നെയാണ് പറയുന്നത് അവനെ നീ മാത്രമാണ് സൈൻ എന്ന് വിളിക്കുന്നത് ബാക്കി എല്ലാവരും ആദി എന്നാണ് ഈ ഞാനും അങ്ങനെ തന്നെയാണ് വിളിക്കാറ് ഇനി  വാ തുറന്നു വെച്ചു നോക്കാതെ അന്ന് നീ പറഞ്ഞത് കേൾക്കാൻ നോക്ക്.)


എനിക്കിന്നും പൂർണമായി അവനെ തള്ളി പറയാൻ പറ്റുന്നില്ല എന്നാലും ചേട്ടായി പറഞ്ഞതു വെച്ചു നോക്കുമ്പോൾ അവന് പാക ഫ്രോഡ് ആണ് ഞാൻ ഇപ്പൊ മനസ്സ് കൊണ്ട് വെറുക്കാൻ നോക്കുകയാണെന്ന്.. അതിനർത്ഥം ഇന്നും അവനെ തള്ളി പറയാനോ അവന് ചെയ്യ്തു വെന്ന് വിശ്വസിക്കാ നോ നിന്നെക്കൊണ്ട് പറ്റുന്നില്ല എന്നാല്ലേ അവന്റെ സ്നേഹം അത്രമാത്രം നിന്റെ ഹൃദയത്തിൽ പതിഞ്ഞിരിക്കുന്നു എന്നല്ലേ അതിന്റെ അർത്ഥം..


നിന്നെ കാണാൻ വരുമ്പോൾ ആക്സിഡന്റ് സംഭവിച്ചതൊക്കെ ശരിയാണ് അന്ന് മരിച്ചതും മനു തന്നെയായിരുന്നു പക്ഷേ അവന്റെ ഡെഡ് ബോഡിയുടെ അടുത്തു നിന്ന് കിട്ടിയത് ആദിയുടെ ഐഡി കാർഡ് ആയിരുന്നു.. ഗുരുതരമായി ഒരാൾ ആശുപത്രിയിലാണെന്ന് പറഞ്ഞത് ഓർക്കുന്നുണ്ടോ നിങ്ങൾ അന്ന് മനു ആണെന്ന് കരുതി അവന്റെ ഏട്ടൻ തുടർ ചികിത്സയ്ക്കായി ഈ നാട്ടിൽ നിന്ന് തന്നെ അവരാന് പോയിരുന്നു..


പൂർണ്ണ ആരോഗ്യവനായി തിരിച്ചു വന്നപ്പോൾ ആദി 2 വർഷം മുമ്പുള്ള കാര്യങ്ങൾ മറന്നിരുന്നു അതിൽ നിന്നെയും ഹൃദയം കൊണ്ട് സ്നേഹിച്ചത് കൊണ്ടാവാം മനസ്സിന്റെ യുള്ളിൽ ഒരു നോവായി നീ അവശേഷിച്ചത്..


മനുവിന്റെ വീട്ടിൽ ആദി ഓരോ ദിവസവും അസ്വസ്ഥതയോടെയായിരുന്നു കഴിഞ്ഞത് അവന്റെ ഉമ്മയുടെയും ഉപ്പന്റെയും ഓർമ്മക്കൾ അവന്റെ ഉറക്കം തന്നെ നഷ്ടപ്പെടുത്തിയിരുന്നു.. മനുവിന്റെ ഫോട്ടോ കാണുമ്പോൾ അവനെ തന്നെ നിയന്ത്രിക്കാൻ പറ്റാതെ വാവിട് കരയും രണ്ടുപേരും  ഒരുപോലെ തന്നെയാണ്,,ആ നാല് ചുമരുകൾക്കിടയിൽ അവന് വീർപ്പുമുട്ടൻ തുടങ്ങി..


പെണ്ണും കള്ളും കഞ്ചാവുമായി നടക്കുന്ന മനു ആവാൻ താല്പര്യമില്ലായിരുന്നു അത്രക്ക് നിച്ഛൻ ആയിരുന്നുവെന്ന് ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ആദി മനസിലാക്കി എടുത്തു...ആദിയിലെ മാറ്റങ്ങൾ മനുന്റെ വീട്ടുകാർക്ക് മനസിലായി തുടങ്ങി അവൻ  ആരോടും മിണ്ടാതെയായി അവനിലെ മാറ്റങ്ങൾ തന്നെ അത് മനു അല്ലെന്ന് മനസ്സിലാക്കാൻ പറ്റുന്നതേയുള്ളു..


പതിയെ പതിയെ അവന്റെ സ്വപ്നങ്ങളിൽ നീ വന്നു തുടങ്ങി നിന്റെ പേരോ  നാടോ നീ ആരാണെന്നോ ഒന്നും അറിയില്ല ആകെ അറിയുന്നത് ആദി നിന്നെ സ്നേഹത്തോടെ വിളിക്കുന്ന രാജകുമാരി എന്ന പേര് മാത്രം....അവന്റെ മനസ്സിനുള്ളിലെ രാജകുമാരിക്ക് വേണ്ടിയാണ് ഇന്നും കാത്തിരിപ്പാണ് ആ പാവം...


നിന്നെ ചതിച്ചിട്ടില്ല സ്നേഹിച്ചിട്ട് മാത്രമേയുള്ളൂ അന്നും ഇന്നും ഇനി  എന്നും അങ്ങനെ മാത്രമേയുണ്ടാവു അല്ലേടാ ആദി.... സിംഹം അത് പറയുമ്പോൾ അവന്റെ സ്വരത്തിൽ ഇടർച്ച സംഭവിച്ചിരുന്നു കണ്ണുകളിൽ നനവ് പാടരുന്നത് ആരും കാണാതിരിക്കാൻ ആദിയുടെ അടുത്തേക്ക് പോയി..അവന്റെ കൈ പിടിച്ചു ഇഷുനെ നോക്കി കൊണ്ടു പറഞ്ഞു..


നിന്റേത് ആവാൻ വന്നതാണ് ഇനിയുള്ള കാലം മുഴുവൻ രാജകുമാരിയുടെ മാത്രം ആദി ആയി ജീവിക്കാൻ..

ബാക്കി കാര്യങ്ങൾ എല്ലാം നിനക്ക് തീരുമാനിക്കാം,, എന്ന് വേണം നിങ്ങളുടെ എൻഗേജ്‌മെന്റ് എന്നുള്ളത് എല്ലാത്തിനും മുമ്പിൽ  ഞങ്ങളുണ്ടാവും  അതോർത്തു നീ സങ്കട പെട്ടേണ്ട ട്ടോ...


ആദിക്ക് ആണേൽ ഇപ്പൊ തന്നെ ആയാൽ അത്രക്ക് നല്ലതെന്നാണ് പറയുന്നത് എൻഗേജ്‌മെന്റ് മാത്രമല്ല കല്യാണം വരെ ഇന്ന് വേണേൽ ഇന്ന് തന്നെ നടത്താം എന്നും പറഞ്ഞു കള്ള കാമുകൻ... എന്നും പറഞ്ഞു സായു ആദിക്കിട്ട് ഒരു ഇടിവെച്ചു കൊടുത്തു..'ആഹാ വേദനിക്കുന്നു കോപ്പേ..'അതും പറഞ്ഞു ആദിയും സായുന്റെ ചെവി പിടിച്ചു..അവിടെ നിന്നവർക്കണേൽ ഒന്നും മനസിലായില്ലേലും ചുരുങ്ങിയ സമയം കൊണ്ട് ഇവരുടെ സൗഹൃദം മനസ്സിലായിരുന്നു..


സിംഹം എന്താ.. എന്താ നീ പറഞ്ഞേ ... എന്താ... എന്താ പറഞ്ഞു വരുന്നേ പറ.. പിന്നെ സൈൻ...ഞാ... ഞാൻ.... ഇവനെ....!


പറയാൻ പോലും കിട്ടാതെ എങ്ങനെയൊക്കെയോ ഇഷു പറഞ്ഞു ഒപ്പിക്കുമ്പോൾ സിംഹം ഇടയിൽ കയറി തടഞ്ഞു..


പറഞ്ഞത് വരുന്നത് എന്താണെന്ന് വെച്ചാൽ ഇവനെ കല്യാണം കഴിച്ചു സുഖമായി ജീവിക്കണമെന്ന്...


Whaaattttt......!


എന്താ രാജകുമാരി നിനക്ക് ഇഷ്ടമായില്ലേ ഞാൻ വന്നത് അറിഞ്ഞു കൊണ്ട് നിന്നെ ഞാൻ ചതിച്ചില്ല പെണ്ണെ,, നിനക്ക് എന്തേലും പറയാനുണ്ടേൽ തുറന്നു പറയാം...


അഴകേ നീ എഴുതും വരികളിൽ പോലും എൻ പ്രണയം പൂത്തുലഞ്ഞതല്ലേ... പിന്നെന്തേ നിനക്കിപ്പോ പറ്റിയത് എന്റെ സാഹചര്യവും ഞാൻ അനുഭവിച്ച പ്രയാസങ്ങളും പറഞ്ഞില്ലേ എന്നിട്ടും നിനക്ക് എന്നോട് ദേഷ്യമാണോ പെണ്ണെ..


ഇത്രയും നാൾ ഇരുട്ട് മുടിയാ നിന്റെ ജീവിതത്തിലേക്ക് നിശാഗന്ധിയുടെ പരിമളവും വീശി ഇരുട്ടിന്റെ അന്ത്യയാമത്തിൽ നിനക്കായി വെളിച്ചം പകരുവാൻ ഞാനുമുണ്ടാക്കും ഗുൽമോഹർ പൂവിന്റെ പ്രണയം പോലും ഒരിക്കലും അവസാനിക്കാത്ത പ്രണയിതാക്കളായി നമുക്ക് പ്രണയിച്ചു ജീവിക്കാം....ഈ ഭൂമിയിൽ നിന്ന് വിടപറഞ്ഞലും പോയാലും നമ്മളുടെ പ്രണയം ഗുൽമോഹർ പോലെ പൂത്തുലയട്ടെ ഞങ്ങളുടെ സന്താനങ്ങളിലൂടെ..

ചെമ്പകപ്പൂമണമുള്ള കുളിർതെന്നലായി നീ എന്നിലേക്ക് പെയ്തിറങ്ങുന്ന ദിനമാണ് ഇന്നെന്റെ മനസ്സ് നിറയെ..അതിനു വേണ്ടിയുള്ള കാത്തിരിപ്പാണ് പെണ്ണെ....


നമ്മുടെ ആ പ്രണയ സഫാല്യത്തിനായി തുടിക്കുന്ന എന്റെ ഹൃദയം കണ്ടില്ലെന്ന് നടിക്കല്ലേ പെണ്ണെ...ഇഷ്ടമാണ് നിന്നെ എത്രത്തോളം എന്ന് ചോദിച്ചാൽ എനിക്കൊരുത്തരമില്ല അത്രക്ക് അത്രക്ക് ഇഷ്ടമാണ് എന്റെ ജീവനാണ് എന്റെ ഈ രാജകുമാരി ഇത്രയും നാൾ എന്റെ ഉള്ളിലൊരു നോവായി അവശേഷിച്ചതും നീ മാത്രമായിരുന്നു.. ആ നിന്നെ തിരിച്ചു കിട്ടിയ നിമിഷം ഈ ലോകം തന്നെ കിഴടക്കിയ അനുഭൂതിയായിരുന്നു പെണ്ണെ.... എന്റെ രാജകുമാരിയെ ഒരു നോക്ക് കാണാൻ വേണ്ടി മാത്രമായിരുന്നു പിന്നീടുള്ള എന്റെ കാത്തിരിപ്പ് അത്രക്ക് അത്രക്ക് ഇഷ്ടമാണ് നിന്നെ....


എന്താ,,, എന്താ എന്റെ രാജകുമാരിയുടെ മുഖത്ത് തെളിച്ചം ഇല്ലാതെ എന്തുണ്ടെലും എന്നോട് പറഞ്ഞോ,, എന്തേലും പ്രശ്നമുണ്ടോ ഡാ.?


സൈൻ... സോറി ആദി എനിക്കൊരാ...! ഇഷുനെ ബാക്കി പറയാൻ സമ്മതിക്കാതെ സിംഹം വീണ്ടും ഇടയിൽ കയറി ആദിയുടെ കൈയും പിടിച്ചു പുറത്തേക്ക് പോയി..


എല്ലാവരും അവന്റെ ആ പ്രവർത്തി കണ്ടു അന്താളി ച്ചു നിൽക്കുമയാണ്... അവളെ ആർക്കും വിട്ടുകൊടുക്കില്ലയെന്ന് പറഞ്ഞവൻ തന്നെ അവളുടെ കല്യാണം നടത്താൻ വേണ്ടി മുൻകൈയി എടുക്കുന്നു അതിന് വേണ്ടി കാമുകനെ കൂടി വന്നിരിക്കുന്നു എന്താ റബ്ബേ ഇവിടെ നടക്കുന്നത് എനിക്കൊന്നും മനസ്സിലാവുന്നില്ല... അജു അത് പറഞ്ഞതും 'ഞങ്ങൾക്കും..' എല്ലാരും ഒരുമിച്ചു പറഞ്ഞു...


ഇഷു കരഞ്ഞു കൊണ്ട് മുകളിലേക്ക് ഓടി..ഞാൻ ആദിയെ സ്നേഹിച്ചതാണ് പക്ഷെ അതൊക്കെ എന്നെന്നേക്കുമായി മറന്നതുമാണ് ഇപ്പോ എന്റെ മനസ്സിൽ സിംഹത്തിന് മാത്രമേ സ്ഥാനമുള്ളു..എന്റെ ഹൃദയം തുടിക്കുന്നത് പോലും സിംഹത്തിന് വേണ്ടിയാണ് ആ അവൻ തന്നെയാണോ എന്നോട് വേറെ കല്യാണം കഴിക്കാൻ  പറയുന്നെ  ഹേയ് ഇല്ല ആദിയെ കണ്ടപ്പോ അവന്റെ കഥ കേട്ടപ്പോ സങ്കടം തോന്നിയിട്ട് ആവും അല്ലാതെ എന്റെ സിംഹത്തിന് ഒരിക്കലും എന്നെ മറന്നു ജീവിക്കാൻ പറ്റില്ല അതെനിക്കറിയാം,,ആദിയുടെ കഥ കേട്ടാൽ എനിക്കും അവനോട് ഇഷ്ടം ആവുമെന്ന് കരുതിയോ ആവോ ഇനി  അത് കൊണ്ടാണോ സിംഹം ഇങ്ങനെയൊക്കെ ചെയ്യുന്നത് ഒന്ന് സംസാരിക്കാൻ കിട്ടിയാൽ പറയാമായിരുന്നു എനിക്ക് ഇപ്പോഴും ഇഷ്ടം സിംഹത്തെ തന്നെയാണെന്ന് ഇനി  എന്നും അങ്ങനെയുണ്ടാവുമെന്ന്...


ഇതേ സമയം മറുഭാഗത്.. ഡാ സായു എന്റെ പെണ്ണിന് എന്തുപറ്റിയെടാ അവൾക്ക് എന്നെ ഇഷ്ടമാ യില്ലേ ഞാൻ വന്നത് അവൾക്ക് പിടിച്ചില്ലെന്ന് തോന്നുന്നു,, ഞാൻ വരരുതായിരുന്നു അല്ലേടാ... ഇടരുന്ന സ്വരത്തേടെ ആദി സായുന്നോട് ചോദിച്ചു..


ഹേയ് അങ്ങനെയൊന്നുമില്ലടാ,, ഡാ പൊട്ടാ അവൾക്ക് നിന്നെ ഇഷ്ടമാണ് നിന്നെ തെറ്റിദ്ധരിച്ചതിന്റെ കുറ്റബോധമാണ് അല്ലാതെ ഇഷ്ട കുറവൊന്നുമില്ല നീ വേണ്ടാത്തതൊന്നും ചിന്തിച്ചു കൂടേണ്ട ട്ടോ...എല്ലാം ശരിയാവും...


മ്മ് ശരിയായാൽ മതി എന്റെ പെണ്ണിന്റെ ചിരിച്ച മുഖമൊന്ന് കണ്ടാൽ മാത്രം മതിയെടാ...അതിന് വേണ്ടിയല്ലേ ഞാൻ ഇത്രയും നാൾ കാത്തിരുന്നത്...


കരഞ്ഞു തളർഞ്ഞു കിടക്കുകയായിരുന്നു നമ്മുടെ ഇഷു.. അവൾക്ക് സിംഹത്തെ മറക്കാനും പറ്റില്ല ആദിയുടെ കൂടെ ജീവിക്കാനും പറ്റില്ലായെന്ന് പറഞ്ഞത് പോലെയാനുള്ളത്...


ആദിയുടെ പെണ്ണായി അവന്റെ കൂടെ ജീവിച്ചാൽ മതിയെന്നാണ് ഉമ്മിയുടെയും ഉപ്പിയുടെയും ഓഡർ.. അവരെ തള്ളി പറയാൻ കഴിയാത്ത അവസ്ഥയും..


ഉപ്പി സിംഹത്തിന് വാക്ക് കൊടുത്തതല്ലേ അവന്റെ പെണ്ണായി എന്നെ നൽക്കാമെന്ന്..


അതിന് മുമ്പേ ഞാൻ വാക്ക് കൊടുത്തത് സൈൻ ആദം എന്ന ആദിക്കാണ് അവന്റെ കൂടെയുള്ള ജീവിതമാണ് നീ ആദ്യം സ്വപ്നം കണ്ടത് അതുകൊണ്ട് ആ കല്യാണമെ നടക്കു അതെ നടത്തു....


ഉപ്പി എനിക്ക് സിംഹത്തിനെ അല്ലാതെ മറ്റാരെയും ആ സ്ഥാനത് സങ്കല്പിക്കാൻ വയ്യ അവനില്ലാതെ എനിക്ക് പറ്റില്ല ഉപ്പി ഇന്ന് ഞാൻ ഏറെ സ്വപ്നം കാണുന്നത് തന്നെ അവന്റെ കൂടെയുള്ള ജീവിതമാണ് അത്രക്ക് സ്നേഹിച്ചു പോയി അവനെ,, അവന്റെ സ്ഥാനത് ഇനിയൊരിക്കലും ആരെയും എനിക്ക് കാണാൻ കഴിയില്ല അതിന് എന്നെക്കൊണ്ട് പറ്റില്ല ഉമ്മി,, ഉമ്മിയെങ്കിലും ഉപ്പിക്ക് പറഞ്ഞു കൊടുക്ക് ഈ മോൾക്ക് അത്രക്ക് ഇഷ്ടമാണ് അവനെയെന്ന്,,, എനിക്ക് എന്റെ സിംഹത്തെ മതി ഉപ്പി എനിക്ക് തരോ അവനെ എന്റെ ജീവനെ....എന്റെ പ്രാണനെ എനിക്ക് തായോ ഉപ്പി കരഞ്ഞു കൊണ്ട് ഉപ്പിയെ നോക്കി..


ഒക്കെ നിന്റെ സിംഹത്തിന് ഈ കല്യാണത്തോട് താല്പര്യമുണ്ടേൽ അവന്റെ പെണ്ണായി നിനക്ക് ജീവിക്കാം ആ നിക്കാഹ് ഞാൻ നടത്തി തരും അഥവാ അവന് താല്പര്യമില്ലേൽ ആദിയുടെ പെണ്ണായി അവന്റെ കൂടെ സന്തോഷത്തോടെ ജീവിക്കണം അതിന് പറ്റുമോ..


ഉപ്പി..... 'പറ്റുമോ ഇല്ലയോ അത് മാത്രം പറഞ്ഞാൽ മതി..' ഉപ്പി വീണ്ടും ചോദിച്ചതും..


ഒക്കെ സമ്മതം,,എനിക്കുറപ്പുണ്ട് എന്റെ സിംഹം എന്നെ വേണ്ടെന്നു വെക്കില്ല ആാാ വിശ്വാസം എനിക്കുണ്ട്..


എന്നെ വേണ്ടെന്ന് പറയാൻ അവനെക്കൊണ്ട് പറ്റില്ല.,കാരണം അത്രയ്ക്ക് ഇഷ്ടമാണ് എന്നെ ആദിയെ കണ്ടപ്പോ ഉണ്ടായ ടെൻഷൻ കൊണ്ട് പറഞ്ഞതാവും..


എന്നാലും ആ സമയത്ത് ആണേലും അവൻ അങ്ങനെ പറഞ്ഞില്ലേ ഇനി  അവൻ എന്നെ വേണ്ടെന്ന് വെക്കുമോ..?ഛെ ഈ മനസ്സിനെക്കൊണ്ട് തോറ്റല്ലോ..എന്നാലും ചെറിയൊരു ഭയമുണ്ട്..ഒരു ഭയവും വേണ്ട നിന്റെ ചെക്കൻ നിന്നെ വേണ്ടെന്ന് വെക്കില്ല ഡീ... മനസ്സും  ഞാനും തമ്മിൽ  ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു..


പിന്നെ ഉപ്പി അവനെ വിളിച്ചുവരുത്തി കൂടെ ബ്രദേഴ്സീനെയും ഫ്രണ്ട്സിനെയും..


സയാൻ വളച്ചു കെട്ടില്ലാതെ കാര്യത്തിലേക്ക് കടക്കാം എന്റെ മോൾക്ക് നിന്നെ ഇഷ്ടമാണ് അതുപോലെ നിനക്കും അവളെ ഇഷ്ടമാണെന്ന് എല്ലാവർക്കും അറിയാം എന്നാലും ചോദിക്കുവാ എന്റെ മോളെ നിന്റെ ജീവിത സഖിയാക്കാൻ നിനക്ക് സമ്മതമാണോ..?


സോറി അങ്കിൾ ഇനി എനിക്കതിനു പറ്റില്ല...,ഇഷ്ടമായിരുന്നു ഒരുപാട് ഒരുപാട് പക്ഷേ ആ ഇഷ്ടം ഇപ്പോളില്ല ഇനി ഉണ്ടാവുകയുമില്ല സയാന്റെ ജീവിത സഖിയാവാൻ ഇവൾക്ക് അവകാശമില്ല.,ഇഷുനെ നോക്കി അവനത് പറഞ്ഞതും..


സിംഹം അത് പറഞ്ഞതും കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഒരക്ഷരം മിണ്ടാതെ പ്രതിമ കണക്കെ നിന്നു പോയി...


സായു നീ.... നീ എന്താ പറഞ്ഞുവരുന്നത് ഇവളെ,, ഇവളെ വേണ്ടെന്നോ? വേണ്ടെന്ന് വെക്കാനാണോ നിന്റെ തീരുമാനം പറ.... പറയാൻ...പറയടാ നായെ അതിനുമാത്രം എന്റെ പെങ്ങൾ എന്ത് തെറ്റാണ് ഡാ നിന്നോട് ചെയ്തത് നിന്നെ സ്നേഹിച്ചതാണോ ഇവൾ ചെയ്ത തെറ്റ് പറയടാ......പറയാൻ....അതും ചോദിച്ചു കൊണ്ട് അജുക്ക എന്റെ കൈ പിടിച്ചു വലിച്ചു അവന്റെ മുമ്പിലേക്കിട്ട് പാഞ്ഞുപോയി സിംഹത്തിന്റെ കോളർ പിടിച്ചു ദേഷ്യത്തോടെ ഭിത്തിയിലേക്ക് തള്ളി...


ഇവൾ ചെയ്യുന്ന തെറ്റാണ് ആദിയെ വേണ്ടെന്നു വെക്കുന്നത് അവൻ എത്രത്തോളം ഇവളെ സ്നേഹിക്കുന്നുണ്ടെന്ന് അറിയുമോ ആ സ്നേഹം കണ്ടില്ലെന്നു നടിക്കുകയല്ലേ ഇവൾ ചെയ്യുന്നത്..എന്റെ നേർക്ക് കൈ ചുണ്ടി അജുകാനോടായി പറഞ്ഞു..


അതുപോലെ ഇവൾ നിന്നെയും സ്നേഹിക്കുന്നിലെ ആ സ്നേഹം കണ്ടില്ലായെന്ന് തന്നെയല്ലേ നീയും ചെയ്യുന്നത്..പറയടാ എന്താ നിനക്കൊന്നും പറയാനില്ലേ... പറയടാ പുല്ലേ,,,സിംഹത്തെ തള്ളി കൊണ്ട് അജുക്കാ വീണ്ടും വീണ്ടും പറയാൻ... പറയടാ കോപ്പേ....എന്നു പറഞ്ഞു കൊണ്ടു നിന്നു...


നീ ആദ്യം അടങ്ങി നിൽക്ക് എനിക്ക് പറയാനുള്ളത് കേട്ടിട്ട് മതി നിന്റെ ഉറഞ്ഞു തുള്ളൽ,, നീ ചോദിച്ചത് സത്യമായ വാക്കാണ് പക്ഷേ കുറച്ചു കഴിഞ്ഞാൽ എന്നേക്കാൾ ഇവളെ സ്നേഹിക്കുന്ന ഒരാൾ വന്നാൽ എന്നെ ഇട്ടെറിഞ്ഞു അവന്റെ കൂടെ പോവില്ലെന്ന് ഉറപ്പ് പറയാൻ പറ്റുമോ നിനക്ക്,,ആർക്കും പറയാൻ പറ്റില്ല... പറ്റുമോടാ നിനക്ക് പറ്റുമോ.? എന്താ നിന്റെ നാവ് ഇറങ്ങി പോയോ....പരിഹാസം നിറഞ്ഞൊരു നോട്ടം സമ്മാനിച്ചു അജുക്കാനോടായി ചോദിച്ചു..


സ്റ്റോപ്പ്‌ ഇറ്റ് സയാൻ ഇനി  എന്റെ പെങ്ങളെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്... മിണ്ടിയാൽ നിനക്ക് ഈ ഫാസിയെ അറിയാല്ലോ..? അവളുടെ തൊരപ്പൻ അത് ചോദിച്ചതും "അതുതന്നെ ഇനി  ഞങ്ങളുടെ പെങ്ങളെ പറ്റി അനാവശ്യ പറഞ്ഞാൽ കൊന്നുകളയാൻ പോലും മടിക്കില്ല ഞങ്ങൾ..."ബുജിയും പക്കാരനും അതും പറഞ്ഞു ഇഷുന്റെ അടുത്തേക്ക് വന്നു കവിളിലൂടെ ചാലിട്ടോഴുക്കുന്ന കണ്ണുനീർ അമർത്തി തുടച്ചു കൊടുത്തു..


അവിടെ അരങ്ങേറുന്നത്  വിശ്വസിക്കാൻ ആവാതെ ബാക്കിയുള്ളവർ ഇപ്പോഴും ആ ഷോക്കിൽ തന്നെയാണുള്ളത് ഇഷു ആണേൽ കണ്ണുനീരിനെ കൂടുപിടിച്ചു സിംഹത്തെ തന്നെ നോക്കി നിൽക്കുകയാണ്..


പെങ്ങളെ പറഞ്ഞപ്പോ ആങ്ങളമാർക്ക് നൊന്തു പോയോ.അതിന് മാത്രം എന്ത് കൈ വിഷമാണ് ഇവൾ തന്നത്.? പരിഹാസത്തോടെ സിംഹം അത് ചോദിച്ചതും അജുക്ക അവന്റെ അടുത്തേക്ക് പാഞ്ഞു ചെല്ലുവാൻ നിന്നു അപ്പൊ തന്നെ ഇഷു ആ കൈ പിടിച്ചു ആരുതേയെന്ന് കണ്ണുകൊണ്ട് പറഞ്ഞപ്പോ കണ്ണും നിറച്ചു കൊണ്ട് ചേർത്തു പിടിക്കുകയായിരിന്നു ചെയ്യ്തത്..


എന്തായാലും ഇവളെ എന്റെ ജീവന്റെ പാതിയായി എന്റെ ജീവിതത്തിലേക്ക് കൂടെ കൂടുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല..എന്റെ കൂടെ ജീവിക്കുമ്പോൾ ഒരു തെറ്റും ചെയ്യാത്ത പഴയ കാമുകനെ ഓർത്തു എന്റെ ജീവിതവും കളയും..അതുപോലെ ഒരു തെറ്റും ചെയ്യാത്ത അവനെ വേണ്ടെന്ന് വെച്ച ഇവൾക്ക് എന്നെ വേണ്ടെന്നു വെക്കാൻ കാരണം വല്ലതും വേണമോ.?


അതുമാത്രമല്ല.. എന്നും പറഞ്ഞു സിംഹം എല്ലാവരെയും നോക്കി..


ഇനിയും  എന്താണെന്ന ഭാവത്തിൽ എല്ലാരും അവനെ തുറിച്ചു നോക്കി...


രണ്ടുമൂന്നു പ്രാവശ്യം ശത്രുക്കളുടെ കൈയിൽ നിന്ന് രക്ഷപ്പെടുത്തിയവനാണ് ഈ ഞാൻ അവിടെ വേറെ പലതും നടന്നോ ഇല്ലയൊയെന്ന് ആർക്കറിയാം സാരി പോലും ദേഹത്ത് ഇല്ലാതെ നിങ്ങളും കണ്ടതല്ലേ അതുകൊണ്ട് സോ വേറൊരുത്തന്റെ വിയർപ്പ് ചുമക്കാൻ എന്നെ കിട്ടില്ല,, തീർത്തു പറയുകയാണേൽ വേറൊരുത്തന്റെ കൂടെ കിടന്നവളെ എനിക്ക് വേണ്ട ഇനി .!


സിംഹം അത് പറഞ്ഞു തിരുന്നതിന് മുമ്പേ അജുക്കന്റെ കൈ അവന്റെ കവിളിൽ പതിഞ്ഞിരുന്നു...


ഛീ.... ഇനി  നീ ഒരക്ഷരം മിണ്ടി പോകരുത് മിണ്ടിയാൽ നിന്റെ പിഴച്ച നാവ് ഉണ്ടല്ലോ അത് ഇനി  നിനക്ക് ഉണ്ടാവില്ല,, പല്ലുകൾ കടിച്ചമർത്തി കൊണ്ട് അജുക്ക പറഞ്ഞു..


നീ ഇത്രയും തരംതാണവൻ  ആയല്ലോടാ ഞങ്ങളുടെ കൂടെ ഉണ്ടായ സായു ഇങ്ങനെ അല്ല,,,നിനക്ക്.... നിനക്ക് എങ്ങനെ പറയാൻ കഴിഞ്ഞാടാ ഇതൊക്കെ  അതും ഈ പാവത്തിന്റെ മുഖത്ത് നോക്കി....തൊരപ്പൻ അവന്റെ കോളറിൽ പിടിച്ചു അതും പറഞ്ഞു തള്ളി നേരെ പോയി വീണത് നിഷുക്കാന്റെ അടുത്തേക്കും..


ഗൾഫിലേക്ക് പോകുന്നതുവരെ ഒരു പ്രശ്നവുമുണ്ടായില്ല പോകുമ്പോൾ ഞങ്ങളോട് നോക്കാൻ  ഏൽപ്പിച്ചത് ഇങ്ങനെ കുത്തി നോവിക്കാൻ ആയിരുന്നോടാ അതിന് മാത്രം നിനക്ക് എന്തുപറ്റി നീ ആകെ മാറിയിരിക്കുന്നു സായു നമ്മളുടെ ആ പഴയ സായു അല്ല അതിലുപരി എന്റെ പെങ്ങളുടെ പഴയ സിംഹം എവിടെയോ നഷ്ടമായി ഇത് ക്രൂരത മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന മനുഷ്യ മൃഗമാണ്...നിഷുക്കായുടെ കണ്ണിൽ അവനോടുള്ള വെറുപ്പ് മാത്രമായിരുന്നു..


നിനക്ക് എന്റെ പെങ്ങളോടുള്ള സ്നേഹം കണ്ടപ്പോൾ മനസ്സറിഞ്ഞു സന്തോഷിച്ചവനാണ് നിന്റെ കൂടെയുള്ള എന്റെ പെങ്ങളുടെ ജീവിതം എന്നും സന്തോഷം നിറഞ്ഞതായിരിക്കുമെന്ന് കരുതി സുരക്ഷിതമായ കരങ്ങളിലേക്കാണ് എന്റെ പെങ്ങൾ ഏൽപ്പിക്കുന്നതെന്ന് കരുതി ഒരുപാട് സന്തോഷിച്ചു  ഇപ്പൊ മനസ്സിലായി അതൊക്കെ വെറുമൊരു തോന്നലായിരുന്നുവെന്ന് എന്തിനാടാ ആ പാവത്തിനെ വേദനിപ്പിക്കുന്നത് നിന്നെ സ്നേഹിച്ചതാണോ അവൾ ചെയ്താ തെറ്റ് പറയടാ...ബുജി അത് പറയുമ്പോൾ അവന്റെ സ്വരം ഇടറു ന്നുണ്ടായിരുന്നു...


കല്യാണം കഴിയുന്നതിനുമുമ്പ് അറിഞ്ഞത് എന്തായാലും നന്നായി അതുകൊണ്ട് വരാനിരിക്കുന്ന നരക തുല്യമായ ജീവിതത്തിൽ നിന്ന് മോചനം കിട്ടിയല്ലോ,, എന്റെ പെങ്ങളുടെ കല്യാണം ഞങ്ങൾ നടത്തി കൊടുക്കും നിന്നെക്കാൾ നല്ലൊരുവനെ അവൾക്ക് വേണ്ടി ഞങ്ങൾ തിരഞ്ഞെടുക്കും ... ഹനുമാനും അവനെ ദേഷ്യത്തോടെ നോക്കി പറഞ്ഞു..


ഇഷു നിനക്ക് ഈശ്വരൻ വിധിച്ചത് ആദിയെ ആവും അവന്റെ കൂടെയുള്ള ജീവിതമാണ് മോളെ നിനക്ക് നല്ലത്,, ഇവനെ പോലെയുള്ള ചെറ്റയെ എന്റെ പെങ്ങൾക്ക് വേണ്ട ആദിയിൽ നിന്ന് ഇതുപോലെയുള്ള സംസാരമൊന്നും ഉണ്ടാവില്ല എന്റെ മോളെ പൊന്നുപോലെ നോക്കും... ചേട്ടായി വന്നു ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു..


ഓരോരുത്തരും അവനെ കുറ്റപ്പെടുത്തുമ്പോൾ പോലും കരഞ്ഞു കൊണ്ട് ഇഷു 'വേണ്ട സിംഹത്തെ ഒന്നും ചെയ്യല്ലേ' എന്നായിരുന്നു പറഞ്ഞത്..


ഒന്ന് നിർത്തുന്നുണ്ടോ...... ഇല്ല ഞാനിതൊന്നും ഒരിക്കലും വിശ്വസിക്കില്ല എനിക്കറിയാം എന്റെ സിംഹത്തെ മനസ്സുകൊണ്ട് ഇങ്ങനെയൊന്നും ഒരിക്കലും അവന് പറയാൻ പറ്റില്ല അവനെക്കൊണ്ട് അതിന് പറ്റില്ല എനിക്കുറപ്പാ എന്തോ ഒന്ന് അവനെ അലട്ടുന്നുണ്ട്,,,പറയടാ എന്താടാ പറ്റിയെ നിന്റെ ഇഷുനോട് പറയടാ,,,, നിനക്കെന്നെ ഇഷ്ടമാണെന്ന് ഇവരോട് പറയടാ എന്നും പറയും പോലെ വെറും ഇഷ്ടമല്ല ജീവനാണെന്ന് പറയടാ.,,പറ ഇവരോട് പറ എന്റെ പ്രാണനാണ് ഇവളെന്ന് പറയടാ.... "മരിക്കുകയാണെങ്കിലും ഒരുമിച്ച് ജീവിക്കുകയാണെങ്കിലും ഒരുമിച്ച്."പറഞ്ഞിട്ടില്ലേ അത് ഒന്നുടെ പറയടാ പറയാൻ...കോളറിൽ പിടിച്ചു കുലിക്കി കരഞ്ഞു കൊണ്ടാണ് ഇഷു അത്രയും ചോദിച്ചേ...


ഇഷ മെഹറിൻ നിനക്കെന്താ മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ.? എനിക്ക് ഇനി  നിന്നെ സ്നേഹിക്കാൻ കഴിയില്ല അത്രക്ക് വെറുത്തു പോയി,, പിന്നെ നിന്റെ അജുക്കനോട് ഞാനൊരു ബെറ്റ് വെച്ചിരുന്നു നിന്നെ വളച്ചൊടിച്ചു കുപ്പിയിലാക്കുമെന്ന് അവന് അന്ന് പറഞ്ഞത് 'അതിന് എന്റെ പെങ്ങളെ കിട്ടില്ലായെന്നാണ്.'അപ്പൊ എനിക്ക് വാശി കൂടി അതിന് വേണ്ടിയാണ് നിന്റെ ആടുംതുപ്പും കേട്ടിട്ടും പുറക്കെ വന്നത് എന്തായാലും ആ ബെറ്റിൽ ഞാൻ ജയിച്ചു നിന്നെക്കൊണ്ട് ഇഷ്ടമാണെന്ന് എല്ലാവരുടെ മുമ്പിൽ വെച്ചു പറയിപ്പിച്ചതും അതിന് വേണ്ടിയായിരുന്നു..


ടൈം പാസിന് വേണ്ടി പ്രണയിച്ചതായിരുന്നു പ്രണയിച്ചപ്പോ ആ പ്രണയം ആർക്കും വിടു കൊടുക്കാൻ തോന്നിയില്ല അതുകൊണ്ടാണ് കൂടെ കൂടാമെന്ന് കരുതിയെ പക്ഷേ എവിടെയാ എനിക്ക് തെറ്റിയത്ത് ആദിയെ വേണ്ടെന്ന് വെച്ച നിനക്ക് എന്നെ വേണ്ടെന്ന് വെക്കാൻ ആണോ പ്രയാസം അപ്പൊ തന്നെ ആ ഇഷ്ടവും അസ്തമിച്ചു.. പ്ലീസ് ഇനി  ശല്യമായി വരരുത്,, എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയില്ല... സായു എവിടെയോ നോക്കി കൊണ്ട് പറഞ്ഞു...


എന്റെ കണ്ണിൽ നോക്കി പറ എന്നെ ഇഷ്ടമല്ലെന്ന് ടൈം പാസിന് വേണ്ടിയാണ് പ്രണയിച്ചതെന്ന് പറ., എന്താ നിനക്ക് പറയാൻ പറ്റില്ലേ ഹേ,,പറ പറയാൻ പറ്റില്ലേ എന്റെ കണ്ണിൽ നോക്കിയാൽ നീ ഒളിപ്പിച്ചു വെക്കുന്ന സത്യങ്ങളെല്ലാം പുറത്തു വരുമെന്ന ഭയമാണോ.?


"അല്ല.." എന്നൊരു മറുപടിയിൽ ഒതുക്കി... എങ്കിൽ പറ എന്റെ കണ്ണിൽ നോക്കി പറ നീ എന്നെ പ്രണയിച്ചില്ല എന്ന് ഇനി  പ്രണയിക്കാൻ പറ്റില്ലായെന്ന് പറ... പറയാൻ... ഇഷു ഒരു ഭ്രാന്തിയെ പോലെ അവനോട് പെരുമാറി..


അവളുടെ കണ്ണുകളിൽ നോക്കി കുറച്ചു ടൈം നിന്നു അതിനുശേഷം കണ്ണുകൾ ഇറുക്കിയടച്ചു ശക്തിയായി ശ്വാസമെടുത്തു അതുപോലെ വിടുകയും ചെയ്യ്തു അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു..


എനിക്ക് നിന്നെ ഇഷ്ടമല്ല ഇപ്പൊ നിന്നെ സ്നേഹിക്കുന്നിമില്ല ഇനി  സ്നേഹിക്കാനും  പറ്റില്ല...


ഒക്കെ... നീ എന്നെ സ്നേഹിക്കുന്നില്ലെങ്കിൽ എന്റെ എൻഗേജ്മെന്റിന്റെ അന്ന് നിയും ഉണ്ടാവണം അതിന് നിനക്ക് പറ്റുമോ.?


ആദ്യം അവനൊന്ന് ഞെട്ടിയെങ്കിലും നിവർത്തി കേട് കൊണ്ട് സമ്മതിക്കേണ്ടി വന്നു..


അവസാനത്തെ പ്രതീക്ഷ എന്നോളം അവൻ സമ്മതിക്കില്ലായെന്ന് കരുതിയായിരുന്നു ഇഷു അങ്ങനെയൊരു ചോദ്യം തൊടുത്തു വിടത്,, അവൻ സമ്മതം അറിയിച്ചതും കരഞ്ഞു കൊണ്ട് ഓടിപോയി ഡോർ ശക്തിയായി അടച്ചു...


ഡാാ പാന്നാ  മോനെ നീ എന്റെ പെങ്ങളെ വേദനിപ്പിച്ചു അല്ലേടാ എന്നോടുള്ള ബെറ്റിന്റെ പേരില്ലാണോ നായെ നീ അവളെ ഇത്രക്ക് വേദനിപ്പിച്ചത് പറയടാ....അജുക്ക സിംഹത്തെ ഇരു കവിളിക്കും മാറി മാറി അടിച്ചു...


അജു നീ..... നീ എന്നെ തല്ലി അല്ലേടാ... എങ്ങനെ കഴിഞ്ഞെടാ നിനക്കെന്നെ അടിക്കുവാൻ...


തല്ലുക മാത്രമല്ലടാ വേണ്ടി വന്നാൽ കൊല്ലുകയും ചെയ്യും പുല്ലേ.... അത്രക്ക് കലിപ്പിൽ ആയിരുന്നു അജുക്ക..


LKG തൊട്ടേ കൂടെ ഉണ്ടായ നീ അതുലുപരി ഇന്നുവരെ ഒരു വാക്കുകൊണ്ടോ നോട്ടം  കൊണ്ടോ എന്നെ വേദനിപ്പിക്കാത്ത നീ... നിനക്ക് എങ്ങനെ കഴിന്നെടാ ആരും അല്ലാത്ത  അവൾക്ക് വേണ്ടി എന്നെ വേദനിപ്പിക്കാൻ അതും വെറും വർഷങ്ങൾക്ക് മുമ്പുള്ള ബന്ധം മാത്രം അല്ലേയുള്ളു അവളുമായി ആ അവൾക്ക് വേണ്ടി അല്ലേടാ നീ എന്നെ വേദനിപ്പിച്ചേ എന്നേക്കാൾ വലുതാണോ നിനക്ക് അവൾ.? സിംഹത്തിന്റെ സ്വരം ഇടറു ന്നുണ്ടായിരുന്നു ബെസ്റ്റി എന്നതിലുപരി ഒരുമ്മ പെറ്റ മക്കളെ പോലെയായിരുന്നു അവർ രണ്ടും...


ആര് പറഞ്ഞു അവൾ എന്റെ ആരുമെല്ലെന്ന് എന്റെ സ്വന്തം പെങ്ങൾ തന്നെയാണ് ഡാ രക്തബന്ധം കൊണ്ടാല്ലേലും അവൾ എന്റെ പെങ്ങൾ തന്നെയാണ് ആ അവളെ ഒരു കാര്യവും ഇല്ലാതെ വേദനിപ്പിച്ച നിന്നോട് എനിക്ക് വെറുപ്പാണ് ഇത്രയും നാൾ എന്റെ സ്വന്തമെന്ന് പറഞ്ഞു ചേർത്തു പിടിച്ചു നടന്ന എന്നോട് തന്നെ എനിക്ക് പുച്ഛം തോന്നുന്നു പോടാ പോ ഇനി  എനിക്ക്  ഈ മുഖം കാണേണ്ട എന്റെ സായു മരിച്ചു സായുവിന് നിന്നും അജുവും മരിച്ചു ഇനി  എനിക്ക് നിന്നെ കാണേണ്ട പോ പോടാ പോ... അതും പറഞ്ഞു സിംഹത്തെ തള്ളി പുറത്താക്കി ഡോർ കൊടി അടച്ചു...


ഇതേ സമയം കരഞ്ഞു തളർഞ്ഞു കിടക്കുകയായിരുന്നു ഇഷു അവളുടെ ചിന്തകൾ ഉപ്പിയിലും ഉമ്മിയിലെ മാത്രമായി.. എന്തിനും ഏതിനും എനിക്ക് കൂടായി നിൽക്കുന്ന അവരാണ് ഈ കാര്യത്തിൽ എനിക്ക് എതിരായി നിൽക്കുന്നത് അതും എന്റെ ജീവിതത്തിലെ സുപ്രധാന ഘട്ടത്തിൽ... എന്റെ ഉമ്മി പോലും ഒരു നോട്ടം കൊണ്ട് വേദനിപ്പിക്കുന്നത് ഉപ്പിക്ക് ഇഷ്ടല്ല ആ ഉപ്പിയാണ് സിംഹം ഇത്രയും പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ കേട്ടു നിന്നത്...


ആ സംഭവത്തിനു ശേഷം ഇഷു ആരോടും ആദ്യത്തെ പോലെ മിണ്ടാറില്ല...


പിന്നീടവർ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല,, അവരുടെ എൻഗേജ്മെന്റും കഴിഞ്ഞു..


അജുക്കാന്റെയും സനയുടെയും കല്യാണമാണ് അടുത്തമാസം അന്ന് നിക്കാഹ് വെക്കാമെന്നാണ് ഉപ്പിയുടെ ഓർഡർ..


എന്തിനും ഏതിനും കൂടെ നിന്നിട്ട് എന്ത് കാര്യം മോളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം വന്നപ്പോ അവൾ ആഗ്രഹിക്കുന്ന ജീവിതം അവളിൽ നിന്നും നഷ്ടപ്പെടുത്തിയില്ലേ..


ഉപ്പിയെനിക്ക് സിംഹം ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നിട്ടും എന്തിനാ ആ പാവം ആദിയെ ഞാൻ കെട്ടി ആ പാവത്തിന്റെ ജീവിതം കളയുന്നത് സിംഹത്തിന്റെ കൈയിലേക്ക് ഏൽപ്പിച്ചു കൂടെ എന്നെ പ്ലീസ് ഉപ്പി അത്രക്ക് കൊതിച്ചു സ്വപ്നം കണ്ടുപോയി ഉപ്പി...


ഉപ്പിയോന്ന് തീരുമാനിച്ചു കഴിഞ്ഞാൽ അതിന് മാറ്റമില്ല,, പിന്നെ ഉപ്പിന്റെ മോൾ ഇതൊന്ന് കണ്ടു നോക്ക് എന്നിട്ട് അവനെ വേണമോ വേണ്ടയോ എന്ന് തീരുമാനിക്ക് ഉപ്പിന്റെ ഫോൺ എനിക്ക് നേരെ നീട്ടി അതിൽ സിംഹവും ഒരു പെണ്ണുമുള്ള ഫോട്ടോ ആ പെൺകുട്ടിയുടെ കൂടെ കളിച്ചു ചിരിച്ചു നിൽക്കുന്ന ഒത്തിരി ഫോട്ടോ വേറെയുമുണ്ട്..


നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ട,, എന്റെ മോളെ സ്നേഹിക്കുന്ന ഒരുത്തനുണ്ട് സൈൻ ആദം എന്റെ പൊന്നൂസിനെ അവൻ പൊന്നുപോലെ നോക്കുമെന്ന് ഉപ്പിക്ക് ഉറപ്പാണ് മോൾക്ക് അവനെ മതി...


ഉപ്പിയെന്നും വിളിച്ചു ആ നെഞ്ചിലേക്ക് വീണു പൊട്ടികരഞ്ഞു പോയി താങ്ങാവുന്നതിലും അപ്പുറമായിരുന്നു,, അപ്പൊ എന്നെ സ്‌നെഹിച്ചതൊക്കെ വെറുതെയായിരുന്നോ എന്തിനുവേണ്ടിയാണ് ഇത്രയും ആഗ്രഹം തന്നത് ആദ്യം തന്നെ ഒരു വാക്ക് പറഞ്ഞു കൂടെയിരുന്നോ വയ്യ റബ്ബേ.....



പാലിക്കാൻ പറ്റാത്ത വാക്കുകൾ ആർക്കും കൊടുക്കരുത്..

കാരണം...നിങ്ങൾക്കത് വെറുമൊരു വാക്കാവാം പക്ഷേ ചിലർക്കത് പ്രതീക്ഷിയും സ്വപ്നവുമാണ്..


കഴിഞ്ഞു പോയ ഇന്നലെകളിലെ ദുഃഖങ്ങളിൽ ഇനി വരാനിരിക്കും ദിനങ്ങളിലെ സന്തോഷം മാത്രമായിരിക്കും ഇനിയുള്ള എന്റെ ജീവിതം...


സൈൻ ആദം... ആദിയുടെ പെണ്ണായി അവനെ സ്നേഹിച്ചു തുടങ്ങണം അവന്റെ മാത്രം ആവണം.. 'നമ്മൾ സ്നേഹിക്കുന്നവരെയല്ല നമ്മളെ സ്നേഹിക്കുന്നവരെയല്ലേ നമ്മളും സ്നേഹിക്കേണ്ടത്..'ഇന്ന് മുതൽ ഇഷു ആദിയുടെ പെണ്ണാണ് ആദിയെ മാത്രം സ്നേഹിക്കുന്ന അവന്റെ നല്ല പാതിയായി മറക്കുയാണ് ആദിയുടെ സ്വന്തം രാജകുമാരി..


ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോകുന്നു എന്നല്ലാതെ ആദിയെ മനസ്സറിഞ്ഞു സ്നേഹിക്കാൻ എന്നെക്കൊണ്ട് പറ്റുന്നിലായിരിന്നു..


സിംഹത്തെ കാണുമ്പോൾ ആദിയുടെ കൈ പിടിച്ചു നടക്കും അവന്റെ കൂടെ കളിച്ചു ചിരിച്ചു നിൽക്കും ആദിയുടെ പെണ്ണായി ഞാനും മാറിയെന്നു കരുതിക്കോട്ടെ.അവനിലെങ്കിലും ഈ ഇഷ മെഹറിൻ സന്തോഷത്തോടെ ജീവിക്കുമെന്ന് അറിഞ്ഞോട്ടെ വെച്ചു ആദിയോട് ഒത്തിരി ക്ലോസ് ആയി ഇടപ്പഴാക്കും...


പക്ഷേ ആദിക്ക് സംഭവം പിടി കിട്ടി അവന്റെ കൈ പിടിക്കുമ്പോൾ അവന് ചുറ്റും നോക്കും സിംഹത്തിന്റെ അടുത്ത് കണ്ണ് എത്തുമ്പോൾ എന്നെയൊന്നു നോക്കി ആക്കിച്ചിരിക്കും,, അത് കാണുമ്പോൾ ഈൗൗൗൗൗൗ പറഞ്ഞു തിരിച്ചു സൈക്കിളിൽ നിന്ന് വീണ ഇളി ഇളിച്ചു കൊടുക്കും..അപ്പൊ തലക്കൊരു കൊടു തന്നു എന്നെയും ചേർത്തു പിടിച്ചു നടക്കും...


ഇനി  ഇവൻ അറിഞ്ഞോ ഞാൻ സിംഹത്തെ സ്നേഹിച്ചത്,,, ഹേയ് ആരും പറഞ്ഞില്ലല്ലോ പിന്നെങ്ങനെ അറിയാനാണ് എന്നാലും ഇവനെന്തിനാ ഇളിക്കുന്നത് അതുമാത്രമല്ല നമ്മൾ ചിരിച്ചില്ലേൽ നമ്മളോട് സ്മെൽ പ്ലീസ് എന്നൊരു ആക്ഷനും കാണിച്ചു ചിരിപ്പിക്കും അവന്റെ സ്നേഹവും കെറിങും കാണുമ്പോൾ സങ്കടമാണ് എല്ലാം തുറന്നു പറഞ്ഞല്ലോ സിംഹത്തിന്റെ സ്ഥാനത് കാണാൻ പറ്റില്ലായെന്ന് പറയണം എന്നുണ്ട്..


വേണ്ട അതിന് സിംഹത്തിന് ഇന്ന് എന്നെ  ഇഷ്ടല്ലല്ലോ പിന്നെന്തിന് പറയണം അതിലുപരി എന്റെ സ്നേഹത്തിന് വേണ്ടി മാത്രം കൊതിക്കുന്ന മനസ്സിന്റെ ഉടമയാണ് ആദി അത് ഞാൻ കണ്ടില്ലെന്നു വെക്കരുത്  ആ മനസ്സ് ഞാൻ കാരണം വേദനിക്കേണ്ട ഇത്തിരി സാവകാശം വേണമെന്ന് പറയണം എന്നിട്ട് പതിയെ പതിയെ സ്നേഹിച്ചു തുടങ്ങണം അവന്റെ ആ പഴയ വായാടി രാജകുമാരി ആവണം എനിക്ക്...അതിന് എന്നെകൊണ്ട് പറ്റുമോ.? പറ്റുമോ എന്നാല പറ്റും ഞാൻ അവന് വേണ്ടി അവന്റെ സ്നേഹത്തിന് മുമ്പിൽ തോ റ്റുകൊടുക്കും...അവന്റെ നല്ല പാതിയായി ജീവിക്കണം...എന്നാലും അവനോട് പറയുവാനായി തീരുമാനിച്ചു..


ആദി എനിക്കൊരു കാര്യം പ...! ബാക്കി പറയാൻ സമ്മതിക്കാതെ അവൻ തടഞ്ഞു...


"എന്താ പെണ്ണെ നീ എന്റെ സ്നേഹം മനസ്സിലാക്കാതെ അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ എന്റെ ജീവനെക്കാളേറെ ഞാൻ നിന്നെ സ്നേഹിക്കുന്നു,,എനിക്കറിയാം നിനക്കിപ്പോ തിരിച്ചു സ്നേഹിക്കാൻ ഇത്തിരി പ്രയാസമാണെന്ന് എന്നാലും ആദ്യത്തെ പോലെ നിനക്കെന്നെ സ്നേഹിക്കാൻ കഴിയുമെന്ന വിശ്വാസം എനിക്കുന്നുണ്ട് അതിനാൽ എത്ര വേണേലും ഞാൻ കാത്തിരിക്കാം..നിന്റെ സ്നേഹത്തിന് വേണ്ടി ഞാൻ കാത്തിരിക്കും...എന്നെ ഇഷ്ടമല്ലെന്നും വേണ്ടെന്നും മാത്രം പറയല്ലേ ഡാ അതെനിക്ക് സഹിക്കില്ല...അത്രക്ക്...അത്രക്ക് ഇഷ്ടമാണ് പെണ്ണെ നിന്നെ എനിക്ക്...


You known why because I love you.I love you more then in enything in this world.....

I love you more than anything on this earth...

You are my love and my soul

You are a part of my life..my only...." അവന്റെ ശബ്ദമൊന്ന് ഇടറി കണ്ണുനീർ കവിളിലൂടെ ഒഴുകി അത് ഞാൻ കാണാതിരിക്കാൻ തിരിഞ്ഞു നിന്നു അമർത്തി തുടച്ചു കൊണ്ട് എന്നെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു,, ആ കണ്ണുനീർ കണ്ടില്ലെന്നു വെക്കുവാൻ എനിക്കും ആയില്ല ആദ്യമായി അവന്റെ നെഞ്ചിലേക്ക് വീണു ഞാനും കരഞ്ഞു ഇത്രക്ക് സ്നേഹിക്കുന്ന ഒരാളെ അല്ലേ ഞാൻ...!ബാക്കി പറഞ്ഞാൽ ആവാതെ ഞാൻ വിതുമ്പി..


തേങ്ങൽ ഒതുക്കാൻ ശ്രമിക്കുന്തോറും അവന്റെ സ്നേഹത്തിന് മുമ്പിൽ പിടിച്ചു നിൽക്കാൻ ആയില്ല അവന്റെ ഒരു കൈ കൊണ്ട് എന്നെ ചേർത്തു പിടിച്ചു മാറുകൈ കൊണ്ട് തലയിൽ തലോടി.."കരയല്ലേ പെണ്ണെ എനിക്കത് താങ്ങാൻ കഴിഞ്ഞെന്നു വരില്ല എന്റെ നല്ലൂട്ടി അല്ലേ കരച്ചിൽ നിർത്തു.." എന്നും പറഞ്ഞു കണ്ണുനീർ ഒപ്പിയെടുത്തു..


ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ നമ്മളുടെ നിക്കാഹിന് അങ്ങനെ ഇഷ മെഹറിൻ സൈൻ ആദമിന്റെ പെണ്ണവൻ പോകുന്നു അവന്റെ മാത്രം രാജകുമാരി...


      *****____*****


ഹായ് ചങ്ങായിമാരെ നിങ്ങൾ എന്നെ മറന്നോ അതോ എന്നോട് ദേഷ്യമാണോ നിങ്ങൾക്കും,,ഇഷുനെ വേദനിപ്പിച്ചതുകൊണ്ട് എന്നെ നിങ്ങളും വെറുത്തോ?


നിങ്ങൾക്ക് തോന്നുന്നുണ്ടോ അവൾ വേദനിക്കുമ്പോൾ സന്തോഷം കൊള്ളുന്നവനാണ് ഈ സയാൻ മുഹമ്മദെന്ന്..


എന്റെ പെണ്ണിനെ എനിക്ക് ഇഷ്ടമാണ് അന്നും ഇന്നും ഇനിയെന്നും ഇപ്പോഴും എന്റെ പ്രാണനാണ് എന്റെ ജീവൻ തന്നെ അവളാണ് അത്രക്ക് ഇഷ്ടമാണ്,, എന്റെ ജീവനെ എനിക്ക് വെറുക്കാൻ കഴിയുമോ?


ആ ജീവൻ നിലനിർത്താൻ വേണ്ടിയാണ് ഞാൻ അവളിൽ നിന്നും അകലുന്നത്..


അവളോട് പറഞ്ഞ ഓരോ വാക്കിലും അവളെക്കാൾ വേദനിച്ചത് ഞാൻ തന്നെയാണ് പറയാൻ പാടില്ലാത്ത പല വാക്കുകളും പറഞ്ഞു അതിന് കാരണവുമുണ്ട്..


അവളെന്നെ വെറുത്ത് ആദിയുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടിയാണ് അങ്ങനെയൊക്കെ പറഞ്ഞത് അവനവളെ പൊന്നുപോലെ നോക്കുമെന്ന വിശ്വാസം എനിക്കുണ്ട് ആദിക്കും അവളെന്നു വെച്ചാൽ ജീവനാണ്..


പക്ഷേ അവളില്ലാത്തൊരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല റബ്ബേ.,എന്തിനാണ് ഇത്രയും മനോഹരമായ സ്വപ്നങ്ങൾ കാണാൻ എന്നെ നീ പഠിപ്പിച്ചത് അതുകൊണ്ടല്ലേ എനിക്ക് അവളെ മറക്കാൻ പറ്റാത്തത്..


എന്റെ വിഷമങ്ങൾ ഞാൻ ഉള്ളിൽ ഒതുക്കി നടന്നോളാം ഇപ്പൊ എന്റെ പെണ്ണ് അവന്റെ കൂടെ സന്തോഷവതിയായി ജീവിക്കുന്നുണ്ടാലോ ചിരിച്ചും കളിച്ചും നടക്കുന്നത് കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു...


എന്നാലും എന്റെ കൂടെ നടക്കേണ്ട പെണ്ണല്ലേ അതോർക്കുമ്പോൾ ഖൽബ് പിടയുന്നു,,എന്റെ ഇഷു അവളിപ്പോ അവന്റെയായി മാറിയിരിക്കുന്നു എല്ലാം കൊണ്ടു അവന്റെ സ്വന്തമായി അവന്റെ പെണ്ണായി അവൾ സന്തോഷവതിയാണ്..


എനിക്കതിനു പറ്റുന്നില്ലല്ലോ റബ്ബേ ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയ്യല്ലേ  വേറൊരു പെണ്ണിനെ മനസ്സിൽ വെച്ചു അവളെ കെട്ടിയാൽ അവളുടെ ജീവിതം എന്താവും അവൾക്കും ഉണ്ടാവിലെ ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും എല്ലാം ഞാൻ കാരണം..


ഇൻ ഷാ അല്ലാഹ് കല്യാണംകഴിയുന്നതിനു മുമ്പേ അവളോട് എല്ലാം തുറന്നു പറയണം അവൾക്ക് സമ്മതമാണേൽ മാത്രം ഇഷുനെ ബോധിപ്പിക്കാൻ എന്നോണം ഒരു കല്യാണം കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ ഡിവോഴ്സും കൊടുക്കാം..


ഇഷുന്റെ ഓർമ്മകളും അവൾ തന്ന സ്നേഹവും മതിയെനിക്ക്  ഈ ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കാൻ..


നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്റെ ജീവനും ജീവിതവും മാറ്റിമറിക്കാൻ ശക്തിയുള്ള രണ്ടുപേർ എന്നെ പ്രവാസ ലോകത്ത് കാത്തിരിക്കുന്നുണ്ടെന്ന്..


അതിലൊന്ന് ആദി തന്നെയാണ് മറ്റൊന്ന് എന്റെ ജീവൻ തന്നെ തകർത്തത് എന്റെ ഇഷുനെ ഇല്ലാതാക്കാൻ ശ്രമിച്ച ആ ലോറി ഡ്രൈവർ..


ആദ്യമൊക്കെ അവളെ എന്നും വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യുന്നതാണ് അതിന് സമയം കണ്ടെത്തും മറഞ്ഞിരിക്കുന്ന  ശത്രുവിനെ കണ്ടത് ഉപ്പിനോട് പറഞ്ഞു അന്ന് തന്നെ അവർക്ക് കുറെ ഫോട്ടോസും വിഡിയോസും കിട്ടി,, അവളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഫോട്ടോ വരെ അതിലുണ്ട് പിന്നെ മോർഫ് ചെയ്താ കുറെ വിഡിയോസും അതൊക്കെ  കണ്ടപ്പോ അവർ ആദ്യം കാര്യമാക്കിയില്ല..


പിന്നെ ഭീഷണിയും മോശമായ രീതിയിലുള്ള ഫോട്ടോസും വിഡിയോസും അവരെ തേടി വരുവാൻ തുടങ്ങി..


ഞാനുമായുള്ള ബന്ധം ഒഴിവാക്കിയാൽ പൊന്നുമോളെ ജീവനോടെ കാണാം അല്ലേൽ കൊന്നുകളയും കൂടെ ഈ വിഡിയോസ് സോഷ്യൽ മീഡിയയിൽ ഫേമസ് ആക്കുകയും ചെയ്യും..


ആദ്യമായി അവർ എന്നോട് ഒന്നേ ചോദിച്ചുള്ളൂ എന്റെ മോളെ ഞങ്ങൾക്ക് തിരിക്കെ തരുമോ മോന്റെ കാല് വേറെ പിടിക്കാൻ ഞങ്ങൾ ഒരുക്കമാണ് എന്റെ മോളെ വേണ്ടെന്ന് വെക്കുമോ മോനെ ഒരു പിതാവിന്റെ അപേക്ഷയായി എടുക്കരുത് ഇത് ഞങ്ങളുടെ മോളുടെ ജീവനെ പോലും ബാധിക്കുന്ന പ്രശ്നമാണ് വേണ്ടെന്ന് വെച്ചു കൂടെ മോനെ അവളെ...


ഞങ്ങൾക്ക് ആണായിട്ടും പെണ്ണായിട്ടും അവൾ മാത്രമേയുള്ളൂ ആ അവളെ മരണത്തിന് വിട്ടു കൊടുക്കാൻ ഞങ്ങളെ കൊണ്ടു പറ്റില്ല,, നിന്റെ സന്തോഷത്തിനു വേണ്ടി നീ അവളെ കല്യാണം കഴിച്ചാൽ എന്റെ മോളെ നിനക്ക് മാത്രമല്ല നഷ്ടമാക്കുന്നത് അവളെ സ്നേഹിക്കുന്ന എല്ലാവർക്കും എന്റെ മോളെ നഷ്ടമാക്കും...


അവളെ നീ ഉപേക്ഷിച്ചാൽ നിനക്ക് മാത്രമേ നഷ്ടപ്പെടു അതുമാത്രല്ല മരിക്കുന്നതുവരെ ജീവനോടെ കാണാമല്ലോ നിനക്ക് എന്റെ മോളെ..


അവൾക്ക് ജീവനില്ലാതെ നിനക്ക് ജീവനുണ്ടായിട്ട് എന്ത് കാര്യം നിന്റെ ജീവൻ തന്നെ അവളല്ലേ ആ ജീവൻ നിലനിർത്തേണ്ടത് നിന്റെ അവകാശമല്ലേ.? അല്ലാഹു വിളിച്ചാൽ മാത്രമേ അവളെ വിട്ടു കൊടുക്കാൻ  പറ്റു അല്ലാതെ കൊടുക്കാൻ പറ്റില്ലാട്ടോ എനിക്കെന്റെ പൊന്നുമോളെ....


എന്റെ മോളെ നീ മറക്കണം,, അവളിൽ നിന്ന് അകലം പാലിക്കണം ഇനി  അവളെ വിളിക്കരുത് ഒരുപ്പയുടെ അപേക്ഷയാണ് മോനെ വേണമെങ്കിൽ ആാാ കാല് പിടിക്കാനും ഈ ഉപ്പ ഒരുക്കമാണ്..


അവളെ മറക്കാനോ അതൊരിക്കലും എനിക്ക് പറ്റില്ല അവളിൽ നിന്ന് അകന്നു ജീവിക്കാം,, മറക്കാൻ മാത്രം എന്നോട് പറയല്ലേ അതിന് മാത്രം എന്നൊക്കൊണ്ട് പറ്റില്ല,,അന്ന് അത്രയും പറഞ്ഞൊപ്പിച്ചത് എങ്ങനെയാണെന്ന് എനിക്കറിയില്ല കരഞ്ഞു കൊണ്ടാണ് ഫോൺ വെച്ചത് പോലും..


എന്റെ സങ്കടവും ദേഷ്യവും എന്റെ പെണ്ണിനെ ഇല്ലാതാക്കാൻ ശ്രമിച്ചവനെ മർദ്ദിച്ചു അവശനിലയിലാക്കി തീർത്തു,, ആരാണ് ഇതിന്റെ പിന്നിലേന്ന്  ഒരുപാട് തവണ ചോദിച്ചുവെങ്കിലും അവന് ഒരക്ഷരം മിണ്ടിയില്ല..എല്ലാ ദേഷ്യവും അവനിൽ തീർത്തെന്ന് തന്നെ പറയാം.. 


അന്ന് തന്നെയാണ് സൈൻ ആദമിനെ കണ്ടതും,, കണ്ടത് വിശ്വസിക്കാൻ ആവാതെ നിൽക്കുമ്പോഴാണ് പുറകിൽ നിന്ന് ആദിക്ക എന്നൊരു വിളി കേട്ടത് നോക്കിയപ്പോ ഒരു പെൺകുട്ടി അവളുടെ മുഖം കാണുന്നില്ല അവരുടെ കൂടെ അവന്റെ ഉപ്പയും ഉമ്മയും,,അവന്റെ അടുത്തേക്ക് പോകാൻ നിന്നതായിരുന്നു ഞാൻ അവരെ കണ്ടപ്പോ അവിടെ തന്നെ നിന്നു..


മോനെ വാ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യേണ്ടേ. മോൻ ഇല്ലാതെ എങ്ങനെയാണ് മോനും വാ.. അവന്റെ ഉമ്മ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു.


നിങ്ങൾ പോയി എടുത്തിട്ട് വായോ ഞാൻ കാറിൽ ഉണ്ടാവും ഫയൽസ് നോക്കാനുണ്ട് ഇന്ന് തന്നെ അത് ഫിനിഷ് ആക്കേണ്ടതാണ്, ഉപ്പ ഉമ്മനെയും കൊണ്ട് ചെല്ല് എല്ലാം കഴിഞ്ഞു എന്നെ വിളിച്ചാൽ മതി...


എന്നാൽ അങ്ങനെ ആവാം.. അതും പറഞ്ഞു അവർ അക്കത്തേക്ക് പോയതും ഞാൻ അവന്റെ പുറകെ പോയി പുറത്തൊരു ചവിട്ടി വെച്ചു കൊടുത്തു അവന് നിലത്തേക്ക് തെറിച്ചു വീണതും പോയി പിടിച്ചെഴുനേൽപ്പിച്ചു കരണം നോക്കി ഒന്ന് കൊടുത്തു കിട്ടിയ അടിയുടെ പവർ കൊണ്ട് രണ്ടടി പുറകോട്ട് വെച്ചു പിടിച്ചു..


ഒന്നും മനസിലാവാതെ അവന് മിഴിച്ചു നോക്കുന്നുണ്ട്,,


എന്താടാ നായെ അവളെയും പറ്റിച്ചു ഇവിടെ വന്നു സുഖിച്ചു ജീവിച്ചാൽ ആർക്കും മനസ്സിലാവില്ലായെന്ന് കരുതിയോ? കൊന്നുകളയും തെണ്ടി നിന്നെ ഞാൻ...


ഹേയ് മിസ്റ്റർ വാക്കുകൾ സൂക്ഷിച്ചു മാത്രം പറയുക ഞാൻ ആരെയാണ് ഡോ  പറ്റിച്ചത്...


ഓഹോ അപ്പൊ പൊന്നു മോൻ ഒന്നും അറിയില്ല അല്ലേടാ,,ഇപ്പൊ പോയത് എത്രാമത്തെ പെണ്ണാണ് ഇതാണോ നിന്റെ ഒർജിനൽ പൊണ്ടാട്ടി...


താൻ കുറെ ടൈം ആയല്ലോടാ ഓരോന്ന് പറയാൻ തുടങ്ങിട്ട് നിന്നെ തന്നെ എനിക്ക് അറിയില്ല നിനക്ക് ആൾ മാറിയത് ആയിരിക്കും,, നീ തേടുന്ന ആളെ കിട്ടിയില്ലെങ്കിൽ കിട്ടിയ ആളുടെ മേലെ  അല്ലേടാ കുതിര കയറേണ്ടത്...


നീ ആരാണെന്ന് നല്ലത് പോലെ തന്നെ എനിക്കറിയാം ചെറ്റേ... സൈൻ ആദം അതല്ലെടാ നിന്റെ പേര്... എന്താടാ മിഴിച്ചു നോക്കുന്നെ പറയടാ അതല്ലെടാ നിന്റെ പേര്.... അതും ചോദിച്ചു വീണ്ടും കൊടുത്തു...


എന്റെ പേര് അത് തന്നെയാണ് നിങ്ങൾക്ക് എങ്ങനെ എന്നെ അറിയാം,, എന്താണ് പ്രശ്നം അതൊന്നും എനിക്കറിയില്ല,, പറഞ്ഞിരുന്നേൽ ഉപകാരം ആയെന്നെ വെറുതെ അടിക്കുമ്പോൾ അതും ഏ റ്റുവാങ്ങി പോകുന്ന ഒത്തിരി പേരെ നീ കണ്ടിട്ട് ഉണ്ടാവും ബട്ട്‌ ഈ സൈൻ ആദം അങ്ങനെ അല്ല അതുപോലെ ഒരാളെ ചുമ്മാ അടിക്കുകയും ചെയ്യില്ല,, റീസൺ അറിയാതെ അടിക്കുമ്പോൾ അതിന് പവർ കുറയും അതുകൊണ്ട് ഒന്ന് റീസൺ പറ നമ്മൾക്ക് ഉഗ്രൻ അടി സീൻ ഇവിടെ കാഴ്ച വെക്കാം പറയാടോ .


എന്താടാ എല്ലാം അറിഞ്ഞിട്ടും ആളെ കളിയാക്കുകയാണോ നീ.. അതോ പൊട്ടനെ പോലെ അഭിനയിക്കുന്നതാണോ പുല്ലേ...അതും ചോദിച്ചു വീണ്ടും കൊടുത്തും എന്റെ ഒരു കൈ കൊണ്ട് അവന്റെ വലതു കൈ പിടിച്ചു തിരിച്ചു മാറുകൈ കൊണ്ട് കഴുത്തിൽ കുത്തി പിടിച്ചു..മുട്ടുകൾ മടക്കി എനിക്കിട്ടൊരു ചവിട്ട് കിട്ടിയപ്പോ എന്റെ കൈ തന്നെ അഴിഞ്ഞു പോയിരുന്നു..


ഡോ തൻ ആരാടാ എന്താടാ നിനക്ക് വേണ്ടത് എല്ലാം ക്ഷമി ക്കുന്നതിനു ഒരു പരിധിയുണ്ട് കയ്യിൽ നിന്ന് അത് കൈവിട്ടുപോയാൽ എന്നെ എനിക്ക് തന്നെ നിയന്ത്രിക്കാൻ പറ്റില്ല.,, ഇനിയും  എന്റെ ദേഹത്ത് കൈ വെച്ചാൽ ആ കൈ ഞാൻ വെട്ടും,, അതിനു മുമ്പേ പറയടാ നീ ആരാണെന്ന്... അതും പറഞ്ഞു കൊണ്ടു ചുണ്ടിലെ ബ്ലഡ്‌ തുടച്ചു മാറ്റി,എന്റെ മുക്കിനിട്ട് ഒരിട്ടി തന്നു...


നിനക്ക് ഇഷ മെഹറിനെ അറിയുമോ അതായത് നിന്റെ രാജകുമാരിയെ.? അത് ചോദിച്ചപ്പോ ഇത്രയും ടൈം കലിതുള്ളി കോപം കൊണ്ട് നിന്നിരുന്ന അവന്റെ കണ്ണുകളിൽ തിളക്കമാണ് ഞാൻ കണ്ടത്..


എന്റെ രാജകുമാരി അവൾ... അവൾ ഇപ്പൊ എവിടെയാ അവളെ...അവളെ എനിക്കൊന്ന് കാണണം നീ അവളുടെ ആരാ എന്റെ പെണ്ണിനെ എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നോ എനിക്ക്... എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല ഹോ മൈ ഗോഡ്... എന്റെ പെണ്ണ്... എന്റെ രാജകുമാരി എവിടെയാ ഉള്ളത് പറയടാ.... എനിക്കിപ്പോ കാണണം അവളെ അവൾ ഇവിടെയുണ്ടോ അതോ നാട്ടിൽ ആണോ ഒന്ന് പറയെടാ... അവൻ സന്തോഷം കൊണ്ട് ഓടിവന്നു എന്നെ പിടിച്ചു കുലുക്കി ഇടക്കിടക്ക് കെട്ടിപ്പിടിച്ചു കിസ്സ് തന്നു അവന്റെ സന്തോഷം പ്രകടിപ്പിക്കുമ്പോയും ആ കണ്ണുകളിലെയും മുഖത്തുണ്ടായ സന്തോഷവും തിളക്കവും കണ്ടപ്പോ അവനോട് ഞാൻ എനിക്കറിയാവുന്ന കഥകൾ  പറഞ്ഞു അവന് അവന്റെ കഥ എനിക്കും പറഞ്ഞു തന്നു..


അവനോടുള്ള ദേഷ്യം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി ആ നിരപരാധിത്വം അറിഞ്ഞപ്പോ സഹതാപമാണ് തോന്നിയത്...


ഇഷുവിന് നിന്നു ഒഴിഞ്ഞു മാറാനുള്ള കാച്ചുതുരുമ്പായി അവനെ കണക്കാക്കി നാട്ടി ലെത്തിയാൽ നടത്താനുള്ള നാടകം എല്ലാം മനസ്സിൽ കണക്കു കൂടി..പിന്നീട് ഉള്ളതെല്ലാം നിങ്ങൾക്ക് അറിയുന്നത് അല്ലേ.


അന്ന് ഞാനൊത്തിരി വേദനിച്ച ദിവസമായിരുന്നു വാക്കുകൾ കൊണ്ട് എന്റെ പെണ്ണിനെ മുറിവേൽപ്പിച്ചു പ്രവർത്തി കൊണ്ട് ബാക്കിയുള്ളവർ എന്നെയും അജു അവൻ..... എന്റെ കൂടെ നടന്നിട്ടും എന്റെ ഉള്ളം പിടയുന്നത് അറിഞ്ഞില്ലല്ലോ ആദ്യമായി തലോടിയ കൈകൾ എന്നെ വേദനിപ്പിച്ചു ആ ഒരുനിമിഷം മരണത്തെ വരെ കൊതിച്ചു പോയി..,, പിന്നിട്ടുള്ള അവന്റെ അവഗണന എന്നെ വല്ലാതെ തളർത്തിയിരുന്നു ലാസ്റ്റ് അവനോട് എല്ലാം തുറന്നു പറഞ്ഞു..ബട്ട്‌ അവിടെയും ആ ലോറി ഡ്രൈവറേ ഞാൻ കണ്ടെന്നു പറഞ്ഞപ്പോ അവന്റെ മുഖത്ത് മിനിറഞ്ഞ ആ ഭാവം കൂടെ 'അയാൾ എപ്പോ എവിടെയാ' എന്നുള്ള ചോദ്യവും എന്നെ വല്ലാത്തൊരു സംശയത്തിലേക്ക് വഴി തെളിയിച്ചു ബട്ട്‌ അതിനെ കുറിച്ച് ഞാൻ ചോദിക്കാൻ പോയില്ല..ബട്ട്‌ അവന് വീണ്ടും അത് തന്നെ ആവർത്തിച്ചപ്പോ ഒന്ന് മുട്ടിനോക്കാമെന്ന് ഞാനും കരുതി..


ഡാാ എന്നിട്ട് ആ ലോറി ഡ്രൈവർ എന്തേ,അയാൾ ഇപ്പൊ എവിടെയാ..?


എനിക്കറിയില്ലടാ അന്ന് ഞാൻ ആദിയുമായി സംസാരിച്ചു തിരിച്ചു പോയപ്പോ അയാളെ അവിടെ കണ്ടില്ല അതിന് ശേഷം അയാളെ അന്വേഷിച്ചു കുറെ നടന്നു കിട്ടിയില്ല... എന്താടാ അജു എപ്പോ ഇങ്ങനെ ചോദിക്കൻ കാരണം..


ഹേയ് ഒന്നുല്ലടാ...


അല്ല എന്തോ ഉണ്ട് പറയടാ..എന്താടാ കാര്യം..


അല്ല നീ അല്ലെയാൾ അതുകൊണ്ട് അയാൾ ജീവനോടെ ഉണ്ടോ എന്നറിയാൻ ചോദിച്ചതാണ്.അല്ലാതെ എന്തോന്ന്...


മ്മ്മ്മ് എന്തായാലും മറഞ്ഞി രിക്കുന്നു ശത്രുവിനെ ഞാൻ എന്തായാലും കണ്ടെത്തും എന്റെ ജീവൻ കൊടുത്താ ണേലും ഞാൻ കണ്ടെത്തിയിരിക്കും... അവന്റെ മുഖത്ത് നോക്കിയായിരുന്നു അത് പറഞ്ഞത് പ്രേതെകിച്ചു ഭാവവത്യാസമില്ല ബട്ട്‌ ഒരു പാക ആ മുഖത്ത് വ്യക്തമാണ്... ഇവൻ എന്തുപറ്റി ആകെ കൂടെ കൺഫ്യൂസ് ആണലോ.... ആ എന്തേലും ആവട്ടെ...


പിന്നീട് അവൻ വഴി എല്ലാവരും കാര്യങ്ങൾ അറിഞ്ഞു എന്നോട് കുറെ പറഞ്ഞു ആദിയോട് നമ്മൾക്ക് കാര്യങ്ങൾ എല്ലാം പറയാം നിങ്ങളാണ് ഒരുമിക്കേണ്ടത് അല്ലാതെ അവരല്ല എന്ന് പറഞ്ഞു പുറകെ കൂടിയതാണ് ഇപ്പൊ ഞാൻ വേണ്ടെന്നു വെച്ചു എല്ലാം പറയാമെന്ന് കരുതിയപ്പോ തെണ്ടികൾ സമ്മതിക്കുന്നില്ല...


പിന്നെ അവൾ ഇനി  അവന്റെ കൂടെ ജീവിച്ചു അവന്റെ മക്കൾക്ക് ജന്മം നൽകിയാലും എന്റെ കൂടെ വരുന്നെങ്കിൽ ഇരുകൈയും നീട്ടി ഞാൻ സ്വീകരിക്കും അതിനി കിളവിയായി വന്നാലും എന്റെ പെണ്ണിനെ സന്തോഷത്തോടെ എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ട് വരും...


കുറെ ടൈം ആയി ഇവിടെ ഒരുത്തിയെ വിളിക്കാൻ തുടങ്ങിട്ട് അവൾ ആണേൽ ഫോണും എടുക്കുന്നില്ല..


ആരെയാണ് വിളിക്കുന്നതെന്ന് പറഞ്ഞില്ലല്ലോ ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ ഇനി  അവളോട് പറഞ്ഞിട്ട് മതി നമ്മളുടെ കല്യാണം അവളുടെ സമ്മതം കിട്ടിട്ട് വേണം ഡിവോഴ്സ് വരെ നാടകം നല്ലതു പോലെ മുമ്പോട്ട് കൊണ്ടു പോകാൻ അവളുടെ സഹായവും ചോദിക്കാൻ...


കോപ്പ് Sweet wifey എന്നാണ് അജു തെണ്ടി നമ്പർ സേവ് ആക്കിയത്...


ഇന്നും വരെ അവളെ നേരിൽ കണ്ടില്ല അവളുടെ ഫോട്ടോ മാത്രമേ കണ്ടുള്ളു,, പിക് കണ്ടപ്പോ എല്ലാവരും മൊഞ്ചത്തി ആണല്ലോ എന്നൊരു അഭിപ്രായം പറഞ്ഞുവെങ്കിലും എന്റെ ഇഷുനേക്കാൾ എത്ര മൊഞ്ചത്തി ആണെങ്കിലും എന്റെ ഖൽബ് കവർന്ന പെണ്ണിന്റെ അത്ര മൊഞ്ച് ആർക്കും ഉണ്ടാവില്ല അവൾക്ക് പ്രത്യേകതരം മൊഞ്ചാണ് മക്കളെ ഉഫ്ഫ്ഫ്...ഓഹോ നിങ്ങളോട് ഓരോന്ന് പറഞ്ഞു കൊണ്ട് നിന്നിട്ടും ഇവിടെ റിങ് അല്ലാതെ കാൾ അറ്റൻഡ് ചെയ്യുന്നില്ലലോ...


വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരുന്നു ശല്യം സഹിക്കാവയത്തെ ആയപ്പോ ഫോൺ എടുത്തു..


ഹാഹു ഇപ്പോഴാണ് സമാധാനമായത് ആ ഒരു ഫോൺ കോള് തന്നെ എന്റെ ജീവിതം മാറ്റി മറിച്ചു.. അപ്പൊ അടുത്ത നാടകം അരങ്ങേറാൻ സമയമായി..


നാളെ എന്റെ പെണ്ണിന്റെ നിക്കാഹ് ആണ് ട്ടോ അതിന്റെ കൂടെ അജുവിന്റെ കല്യാണവും പിന്നെ എന്റെയും നിക്കാഹ് ആണ് ഇഷുന് അന്ന് തന്നെ എന്റെ നിക്കാഹ് വേണമെന്ന് വാശി...


എല്ലാവരും അടിച്ചു പൊളിക്കാൻ വേണ്ടി തയ്യാറെടുത്തു ഞാൻ മാത്രം നിരാശകാമുകൻ ആയി ഇരിക്കാൻ പറ്റില്ലല്ലോ ല്ലെ..


നമ്മളെ ഇഷു ആണേൽ ചിന്താവിഷ്ടയായ കോമണിയാണ് ഇപ്പോഴും സിംഹത്തെ ഓർത്തു കൊണ്ടാണ് നടത്തം ...


എല്ലാവരും അജുന്റെ വീട്ടിലാണുള്ളത്,,ആദി മൊഞ്ചാനായി അണിഞ്ഞൊരുങ്ങി വന്നു അവനെ കണ്ടപ്പോ ഖൽബൊന്ന് പിടഞ്ഞു..


വിധിയെ തടുക്കാൻ ആർക്കും ആവില്ലല്ലോ.എല്ലാം റബ്ബിന്റെ തീരുമാനമല്ലേ എല്ലാം ക്ഷമിക്കാം...


ഇന്ന് പിടിപ്പത് പണിയുണ്ടായിരുന്നു നാളെ എന്റെ മോളുടെ നിക്കാഹാണ് അതിന്റെ തയ്യാറെടുപ്പിലാണ് ട്ടോ..


ആരാ വരനെന്ന് അറിയേണ്ടേ "സൈൻ ആദം" അല്ലാട്ടോ.,നിങ്ങളുടെ ഒക്കെ പ്രിയങ്കരനായ സിംഹം എന്ന പേരിൽ അറിയപ്പെടുന്ന "സയാൻ മുഹമ്മദ്‌ എന്നാ സായു"..


സ്വന്തം ജീവൻ പോലും പണയം വെച്ചിട്ടാണ് എന്റെ മോളുടെ ജീവൻ രക്ഷിച്ചത് ,,ആ ജീവൻ നിലനിർത്താൻ വേണ്ടി അവന്റെ ജീവനായ അവന്റെ പെണ്ണിനെ പോലും ഉപേക്ഷിക്കാൻ തയ്യാറായവൻ..ആ അവനിക്ക് അല്ലാതെ പിന്നെ ആർക്കാണ് എന്റെ മോളെ ഞാൻ കൊടുക്കേണ്ടത്.,രണ്ടുപേരും ഒന്നും അറിയില്ല നമ്മൾ അറിയിച്ചിട്ടും ഇല്ലാട്ടോ.. 


ആദ്യം ആ വീഡിയോസും ഫോട്ടോസും കണ്ടപ്പോ പേടിയൊക്കെ ഉണ്ടായിരുന്നു.,പിന്നെ അവൻ  എല്ലാത്തിനും ധൈര്യം നൽകി നമ്മളെ പറഞ്ഞു മനസ്സിലാക്കി ആരുടെ മുമ്പിലും തളരാതെ നിൽക്കാൻ പറഞ്ഞു പിന്നെയും ഭീഷണി ആവർത്തിച്ചു വന്നപ്പോ ഭയം വർദ്ധിച്ചു അതുകൊണ്ട് തന്നെയാണ് അവനോട് അവളെ മറക്കാൻ പറഞ്ഞത്..


പിന്നെ കരുതി അവരെ ഭയന്ന് എന്റെ മോളുടെ ജീവൻ ഇല്ലാതാക്കാൻ ഞങ്ങൾ ഒരുക്കമല്ല അവന്റെ കൈകളിൽ അവൾ സുരക്ഷിതമായിരിക്കും പിന്നെ എന്തോന്നിന് പേടിക്കണം..


പേടിച്ച് മാളത്തിൽ പോയി ഒളിക്കുന്ന ഭീരുക്കളാല്ല ഞങ്ങൾ.,എന്റെ മോൾക്ക് വേണ്ടി ഏതറ്റം വരെ പോരാട്ടനും ഞങ്ങൾ ഒരുക്കമാണ്...എന്നാലും ആ മറഞ്ഞി രിക്കുന്ന ശത്രു ആരായിരിക്കും.? എന്റെ മോളെ ഇല്ലാതായിട്ട് അവർക്ക് എന്ത് കിട്ടാനാണ്..


❛ഭീരുക്കൾക്ക് മരണം പലവട്ടമുണ്ട് പക്ഷേ ധീരന്മാർക്ക് മരണം ഒന്നേയുള്ളൂ..❜അതു കൊണ്ടുതന്നെ പൊരുതി ജയിക്കും വിജയം നമ്മുടെ കൈകളിലായിരിക്കും...


നാളെ നേരം  പുലരുന്നതിനോട് കൂടി എന്റെ ഇഷ മോളെ *ഇഷ സയാൻ* ആയി മാറും...


എന്റെ മോളെ സന്തോഷമാണ് നമ്മുക്ക് വലുത് അതുകൊണ്ട് തന്നെ ആദിയോട് കാര്യങ്ങൾ അവതരിപ്പിക്കാൻ നിന്നപ്പോ അവൻ എല്ലാം കണ്ടുപ്പിടിച്ചിരുന്നു..


അവൻ കെട്ടാൻ പോകുന്ന പെണ്ണുമായിട്ടാണ് നിങ്ങളുടെ സിംഹത്തിന്റെ എൻഗേജ്മെന്റിന്റെ ഡ്രാമ കളിച്ചത്,, എൻഗേജ്മെന്റ് നടന്നിരുന്നു പക്ഷേ അവിടെ സിംഹത്തിന്റെയല്ലെന്ന് മാത്രം..


സിംഹത്തിന്റെ ഡയറി ആദിക്ക് കിട്ടുവാൻ ഇടയായി,,അതുപോലെ സിംഹത്തെ കാണുമ്പോൾ ഇഷുന്റെ കണ്ണുകൾ നിറഞ്ഞു നിന്ന അവനോടുള്ള പ്രണയവും സങ്കടം നിറഞ്ഞുള്ള മുഖവും അതിൽ നിന്ന് തന്നെ അവൻ ഓരോന്ന് മനസ്സിലാക്കിയിരുന്നു..


❛മറക്കില്ല പെണ്ണെ നിന്നെ ഞാൻ മരണം വരെ..

മായില്ല നിന്റെ ഓർമ്മകളും..പിടയുന്ന ഒരു നോവായി എന്നും എന്റെ ഇടനെഞ്ചിൽ നീയുണ്ടാവും... വേദനിപ്പിച്ചിട്ടേയുള്ളു എന്നും എപ്പോഴും ഇപ്പോഴും വേദനിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്.

അതൊക്കെ നിന്നോടുള്ള ഇഷ്ടം കൊണ്ടായിരുന്നു..

വഴക്കിട്ടതും പിണങ്ങിയതും എല്ലാം നീ എന്റെ ആണെന്ന വിശ്വാസം കൊണ്ടായിരുന്നു..

ചില ഇഷ്ടങ്ങൾക്ക് മേലെ വേറെയാരും  ഉണ്ടാവില്ല.

അവരും അവരുടെ ഇഷ്ടവുമാത്രം...ഇന്നെനിക്ക് നിന്റെ പ്രണയം നഷ്ടമായി പക്ഷേ ഞാൻ അന്നും ഇന്നും എനി എന്നും നിന്നെ മാത്രമേ പ്രണയിക്കു ഇഷ്ടപ്പെട്ടു....കൂടെ ഇല്ലെങ്കിലും നിറമുള്ള ഓർമ്മകൾ സമ്മാനിച്ചില്ലേ അതുമതി ഈ ജന്മം മുഴുവൻ ജീവിക്കാൻ....

വേദനിപ്പിച്ചതിനും കുറ്റപ്പെടുത്തിയതിനും മാപ്പ്... ഇനി വരില്ല ഒന്നിനും ഒരു ശല്യമായി....

നീയെന്നെ മറന്നാലും വെറുക്കാതെയിരുന്നാൽ മതി പെണ്ണെ...


നിനക്കറിയോ പെണ്ണെ....മറ്റാർക്കും പകരം വെക്കാൻ കഴിയാത്ത ഒന്നാണ് എനിക്ക് നീ എന്റെ ജീവനാണ് പെണ്ണെ നീ.....

ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ ജീവനായി നീ വേണം വരില്ലേ എന്റെ മാത്രം ഇഷു ആയി എന്റെ പ്രണ സഖിയായി കൂടെ പോരില്ലേ പെണ്ണെ.....


ഐ ലവ് യൂ ഡാ എന്റെ ഹൃദയത്തിന്റെ താക്കോൽ നിന്റെ കൈയിലാണ്, നിനക്കല്ലാതെ മറ്റാർക്കും അവിടേക്ക് സ്ഥാനമില്ല അതെന്നും നിനക്കായി തുറന്നിട്ട വാതിലായിരിക്കും എപ്പോ വേണമെങ്കിലും വന്നു ചേരാം എന്റെ പെണ്ണായി ഇരുകൈയും നീട്ടി സ്വീകരിക്കാൻ ഞാനുണ്ടാവും എന്റെ ജീവനാണ് നീ എന്റെ പ്രാണൻ...


ഞാൻ നിന്നെ അത്രയ്ക്ക് സ്നേഹിക്കുന്നു പെണ്ണെ,, ഒരാൾക്ക് മറ്റൊരാളെ ഇത്രമേൽ സ്നേഹിക്കാൻ പറ്റുമെന്ന്  എനിക്ക് മനസ്സിലായത് നിന്നെ സ്നേഹിക്കാൻ തുടങ്ങിയത് മുതലാണ്..എന്തിനാ ഇത്രമേൽ നീ എന്നെ സ്നേഹിച്ചത് അത് കൊണ്ടല്ലേ എനിക്ക് നിന്നിൽ നിന്നൊരു മടക്കയാത്ര അനുവാര്യം ആവാത്തത്..നിനക്കറിയോ പെണ്ണെ നിന്നോട് പറഞ്ഞ ഓരോ വാക്കിലും നിന്നെക്കാൾ വേദനിച്ചത് എന്റെ ഹൃദയമായിരുന്നു എന്തിനാ മോളെ നമ്മൾ ഇത്രയും മനോഹരമായ സ്വപ്നങ്ങൾ നെയ്തു കൂട്ടിയത്.. ഒന്ന് മാത്രം നിനക്ക് ഞാൻ ഉറപ്പ് തരാം..

 ഇനി നിന്റെ മുമ്പിൽ ഞാൻ വരില്ല ഒരു നോട്ടം കൊണ്ടോ ഒരു വാക്ക് കൊണ്ടോ നിന്നെ ഞാൻ ശല്യം ചെയ്യില്ല പിണങ്ങാനും പരിഭവം പറയാനും കളിയാക്കാനും ചിരിപ്പിക്കാനും ഞാൻ വരില്ല..എന്നാലും നിനക്ക് വേണ്ടി ഞാൻ കരയാത്ത ദിനങ്ങൾ ഉണ്ടാവില്ല ഓർക്കാത്ത ഒരു നിദ്ര എന്നെ തഴുകി പോകില്ല നിന്റെ  ഓർമകളിൽ  തലോടി അല്ലാതെ ഞാൻ ഉണരില്ല... എല്ലാം എന്റെ തെറ്റാണ് നിന്നെ സ്നേഹിച്ചതും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞതും എല്ലാം ഞാനാണ് എന്നിട്ടിപ്പോ തനിച്ചാക്കി പോകുന്നു.. കണ്ണുനീർ പൊഴിക്കാൻ അല്ലാതെ എനിക്കൊന്നിനും ആവില്ലടാ... വയ്യാ പെണ്ണെ നിന്നെ പിരിഞ്ഞിരിക്കുന്ന ഓരോ സെക്കൻഡിലും വെന്തു നീറുന്നതും ഈ ഞാനാണ് പെണ്ണെ...വാക്കുകൾ കൊണ്ട് ഇനിയും എന്റെ വേദന പറഞ്ഞറിക്കാൻ എനിക്കാവില്ല...


കാത്തിരുന്നോളാം ഇനിയെത്ര ജന്മമുണ്ടെങ്കിലും നിനക്കായി മാത്രം ഈ ഭൂമിയിൽ ജനിച്ചിടാൻ പ്രാർത്ഥിച്ചോളാം,,ഈ ജന്മത്തിൽ തന്ന വേദനകളെല്ലാം അടുത്ത ജന്മത്തിൽ സ്നേഹിച്ചു തിർത്തോളാം,,മരണം വരെയും നിന്നെ മാത്രം സ്നേഹിച്ചു മണ്ണോട് ചേർന്നോളാം..


ഒരു വെട്ടം കൂടി ഈ വാക്കിനായി കാതോർത്തിരിക്കുന്ന എന്റെ പെണ്ണിനായി..


"മരിക്കുകയാണെങ്കിലും ഒരുമിച്ച് ജീവിക്കുകയാണെങ്കിലും ഒരുമിച്ച്."

Still I Love U...♡


ഇത്രയായിരുന്നു സിംഹത്തിന്റെ ഡയറിയിൻ നിന്ന് ആദി വായിക്കാൻ ഇടയായത്..ആദ്യം അവന് ഒരു സങ്കടം ഉണ്ടായെങ്കിലും പതിയെ എല്ലാം ശരിയായി..അവളെ സന്തോഷം ആണ് എനിക്ക് വലുത് എന്നായിരുന്നു അവന്റെ മറുപടി..


അന്ന് തന്നെ കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു ആദിയുടെ മുറപ്പെണ്ണ് ആയിട്ട് തന്നെയാണ് ആദി എൻഗേജ്മെന്റ് നടത്തിയത്,, എല്ലാം നല്ല രീതിയിൽ നടന്നു പക്ഷേ അവരോട് മാത്രം പറഞ്ഞില്ലായെന്നെയുള്ളു...


ഒരു സർപ്രൈസ് ആയിക്കോട്ടെയെന്ന് വെച്ചു നിങ്ങൾക്ക് ഇഷ്ടായോ ഈ സർപ്രൈസ്? ഇഷ്ടം  ആകുമെന്നറിയാം...


കൂടെ ടൈം ആയില്ലേ ഉപ്പി പറഞ്ഞു വെറുപ്പിക്കാൻ തുടങ്ങിട്ട്,, 'നിങ്ങളെന്താ ഇങ്ങനെ നോക്കുന്നെ ഛെ പോ...നമ്മളെ മൊഞ്ചുള്ള ഈ മോന്ത കണ്ടാണോ നിങ്ങൾ ഇങ്ങനെ നോക്കുന്നെ എനിക്ക് നാണം വരുന്നുന്നുണ്ട്ട്ടോ പോ അവിടുന്ന്..'നിങ്ങൾ നോക്കേണ്ട മക്കളെ ഇത് ഞാനാണ് നമ്മളെ പുതുമണവൻ അജു...


'അയ്യേ ദാരിദ്ര്യം....' തൊരപ്പൻ അതും പറഞ്ഞു അജുന്റെ തലക്കോട്ടൊന്ന് കൊടുത്തു..


നീ പോടാ തൊരപ്പ നിന്റെ അത്ര ദാരിദ്ര്യം എന്തായാലും എനിക്കില്ല ഞാൻ സനയുടെ സൈക്കോ തന്തയെ പിഴിഞ്ഞു എടുക്കും മോനെ അപ്പൊ എന്റെ ദാരിദ്ര്യം പോയി കിട്ടും നിനക്ക് പിന്നെ നിന്റെ 18ന്റെ അടവുമായി െ പണി തിരിച്ചു തരുന്ന അളിയാനെ ആണല്ലോ നിനക്ക് കിട്ടിയത് അപ്പൊ നിന്റെ ദാരിദ്ര്യം ഇരട്ടി ആവും,, ഹാഹാഹാ ഓർക്കുമ്പോൾ എന്തൊരു മനസുഖം..


ഒരാളുടെ ജീവിതം കണ്ടിട്ട് തന്നെ നിനക്ക് സുഖിക്കണമോ തെണ്ടിയെ..?


സിംഹത്തെ നിന്റെ അളിയൻ ആക്കാൻ നിന്നോട് ആരേലും പറഞ്ഞോ.?അവന്റെ പെങ്ങളെ കണ്ടപ്പോ നിന്റെ ദാരിദ്ര്യം മറന്നു അവളെ പ്രേമിക്കാൻ പോകാൻ ആരേലും പറഞ്ഞോ അതിന് പോയത് കൊണ്ടല്ലേ ഡാ...


നീ പോടാ ലോലൻ കൊണോപ്പാ,, എന്റെ പെങ്ങൾ നിനക്കിട്ട പേര് എന്താലും പൊളിയാണ് ട്ടോ..


ഓഹോ പറഞ്ഞ പോലെ നമ്മളുടെ നിരാശ കമിതകൾ എവിടെ..?


ഏതേലും റൂമിൽ കാണും അവന് ഇപ്പൊ ആരോടും മിണ്ടാതെ തനിച്ചിരിക്കുന്നത് പതിവ് ആണല്ലോ ഇഷുനെ എല്ലാവരും കൂടി ഒരുക്കുന്നുണ്ടാവും...


ആാാ നീ പോയിട്ട് വാ തൊരപ്പ ഞാൻ ഇവരോട് ഇച്ചിരി സമയം കത്തിയടിച്ചിട്ട് വരാം..


'മ്മ്മ്മ് ഞാൻ പോയി നീ കഥ പറഞ്ഞു കൊണ്ടുത്തു പള്ളിയിൽ ലൈറ്റ് ആയി എത്തിയാൽ നിന്റെ കഥ കഴിക്കും ആ സൈക്കോ തന്ത ഓർമ്മ വേണം.. '


പേടിപ്പിക്കാതെ ഒന്നു പോടാ പന്നി....


കാര്യങ്ങളൊക്കെ  നിങ്ങൾ അറിഞ്ഞില്ലേ ഇവിടെ അവർക്ക് രണ്ടിനും ഒഴിക്കെ ബാക്കി എല്ലാവർക്കും അറിയാം..


സിംഹത്തോട് അവളുടെ പേര് ചോദിച്ചാപ്പോൾ എനിക്കറിയില്ലായെന്നായിരുന്നു മറുപടി...


ഡാ അവളെ എന്തായാലും നിനക്ക് കിട്ടിയില്ല അപ്പൊ നമ്മൾക്ക് വാശി ആ പേരിലുള്ള പെണ്ണിനെ തന്നെ നിന്റെ ഭാവി വധു ആക്കണമെന്ന് അങ്ങനെ ആ പേരുള്ള പെണ്ണിനെ തപ്പി പിടിക്കുവാൻ കുറച്ചു കഷ്ടപ്പെട്ടു അതുകൊണ്ട് മോൻ രക്ഷപെട്ടു ഇഷു ആണെന്ന് കരുതി നിനക്ക് സ്നേഹിക്കാല്ലോ,, ഇഷു...ഇഷു...ഷു...വിളിച്ചു അവളെ പുറക്കെ  നടക്കാം,, അവളോട് വഴക്കിട്ടണം റൊമാൻസ് ആവാം ശോ എനിക്കൊന്നും വയ്യ..ബാക്കി പറയാതെ ഇച്ചിരി നാണം മുഖത്ത് ഫിറ്റ്‌ ചെയ്തു പറഞ്ഞപ്പോ തുറിച്ചു നോട്ടമായിരുന്നു ഫലം...


അവളെ കണ്ടാലും ഇതുപോലെ നോക്കണേ ഹൗ എന്ന നോട്ടമാണ് ആാാ നോട്ടത്തിൽ ഞാൻ ഇല്ലാതാവുമോ എന്തോ,,എന്നാലും നമ്മൾക്ക് ഇവരുടെ ആ രംഗം ഓർക്കുമ്പോൾ തന്നെ രോമാഞ്ചിഫിക്കേഷൻ കോരിത്തരിക്കുന്നു  മക്കളെ ഉഫ്ഫ് മനസ്സിൽ കുളിർ മഴ അവരുടെ ബോധം പോകുമോ ആവോ അല്ലേലും രണ്ടിനും ആ സാധനമില്ലല്ലോ അപ്പൊ കണ്ടറിയാം..


എനിക്ക് കുട്ടികളായി നമ്മൾ അടിച്ചു പൊളിച്ചു നടക്കുമ്പോൾ അവർ നിക്കാഹും കഴിഞ്ഞു വായി നോക്കി നടക്കും.. നമ്മളൊരു കലക്ക് കലക്കും മക്കളെ സനയൊന്നു വന്നോട്ടെ...


ഡാ കോപ്പേ നിക്കാഹിന്റെ സമയമായി എല്ലാവരും പള്ളിയിലേക്ക് പോവാനുള്ള  ഒരുക്കമാണ്,, നീ ഇവിടെ ആരെ വാ നോക്കി നിൽക്കുകയാണ് നടക്ക് തെണ്ടി അങ്ങോട്ട് ബാക്കി കഥ ഞാൻ പറഞ്ഞോളും നീ അങ്ങോട്ട് നടക്ക് അല്ലേൽ സൈക്കോ തന്ത അവളെ വേറെ ആർക്കെങ്കിലും കൊടുക്കും... ബുജി വന്നു കലിപ്പ് ആയതും അവിഞ്ഞൊരു ഇളി ഇളിച്ചു കൂടെ പോയി...


ആരിത് നമ്മളെ പെങ്ങളുടെ ചെക്കനോ മൊഞ്ചൻ ആയല്ലോ ആദി അളിയാ.. സായുനെ ബോധിപ്പിക്കാൻ എന്നോണം ആദി അണിഞ്ഞൊരുങ്ങി വന്നിരുന്നു...


പള്ളിയിലെത്തി അവനെ ആദ്യം സ്റ്റേജിലിരുത്തി എന്നിട്ട് ഉപ്പിനെ കൊണ്ടു വരുമ്പോൾ ലൈറ്റ് ഓഫ് ചെയ്യ്തു നിക്കാഹ് കഴിഞ്ഞു ഓഡിറ്റോറിയത്തിലേക്ക് വിട്ടു അവിടെ വെച്ചു മഹർ ചാർത്തുമ്പോൾ കണ്ടാൽ മതിയെന്ന് കരുതി സർപ്രൈസ് ആക്കി നിന്ന ഞങ്ങൾക്ക് മുട്ടൻ പണി തന്നെ ആ ഹംക്ക് പോലോത്ത മോൾ തന്നു അതും ഒരു കത്തിലുടെ..


"പ്രിയപ്പെട്ടവർ അറിയുവാൻ..,


എനിക്ക് എന്റെ സിംഹം ഇല്ലാതെ ജീവിക്കാൻ പറ്റില്ല അതുകൊണ്ട് ഞാൻ പോവുകയാണ് എന്നെ തേടി ആരും വരരുത്.. ആദിയോട് വേറെ കെട്ടി സന്തോഷത്തോടെ ജീവിക്കാൻ പറയണം എന്നെ കാത്തിരിക്കേണ്ട എന്നും പറഞ്ഞേക്ക് കാത്തിരുന്നാലും വരുവാൻ പറ്റാത്ത ലോകത്തേക്കാണ് ഞാൻ പോവുന്നത്,, ഒരാളെ മനസ്സിൽ വെച്ചു ആദിയുടെ ഭാര്യയായി ജീവിക്കാൻ എനിക്കാവില്ല അവന്റെ ജീവിതം കൂടി ഞാൻ കാരണം തകരരുത്... ഞാൻ പോകുകയാണ് എന്റേതായ ലോകത്തേക്ക്  എനി എന്റേതായ ജീവിതമാണ്...എന്നെ ആരും തേടി വരരുത്...

അസ്സലാമുഅലൈക്കും...


എന്ന് നിങ്ങളുടെ സ്വന്തം ഇഷു... "


ഇതായിരുന്നു കത്തിൽ റബ്ബേ ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപോയി...


കുറച്ചു കഴിഞ്ഞപ്പോ സിംഹത്തിന്റെ ലൈറ്റാറും മഹർ മാലയും കിട്ടി ബോധിച്ചു..


❛അവളില്ലാത്ത ലോകത്ത് ഞാനുമില്ല,,അവളില്ലമേ അവളുടെ കാതൽ ഇല്ലാമേ എന്നാലേ വാഴേ മുടിയത്...ഞാനും പോകുകയാണ് എന്റെ ജീവന്റെ അടുത്തേക്ക് അവളില്ല എന്നാലേ വാഴ മുടിയത് എന്റെ ജീവനും ശ്വാസവും അവൾ ധാ,, ഈ മഹർ ഞാൻ നിങ്ങളെ ഏൽപ്പിക്കുന്നു എനിക്ക് വേണ്ടത് എന്റെ പെണ്ണിനെയാണ് എന്നിൽ നിന്ന് നിങ്ങൾ നഷ്ടപ്പെടുത്തിയതും അവളെ ധാ എന്റെ ജീവന്റെ അടുത്തേക്ക് ഞാനും പോകുന്നു...❜


സിംഹത്തിന്റെ കത്ത് വായിച്ചതും എല്ലാരും മുഖത്തൊട് മുഖം നോക്കി കരയണോ ചിരിയാണോ അറിയാതെയുള്ള നോട്ടം...


ദൈവമേ കണ്ടകശനി കൊണ്ടേ പോകുമെന്ന് പറഞ്ഞതുപോലെയാണല്ലോ ഇവർ രണ്ടും നമ്മളെയും കൊണ്ടേ പോകുമെന്ന് തോന്നുന്നു ഞങ്ങളെ നീ കാത്തെക്ക്  ട്ടോ, രാഹുൽ കൈ രണ്ടു മുകളിലേക്ക് ആയി ആത്മഗതിച്ചു...


പിന്നെ അവിടെയൊരു യുദ്ധം തന്നെയായിരുന്നു യുദ്ധത്തിന് തിരികൊളുത്തി രണ്ടും എങ്ങാട്ടോ പോയി...


"ഇപ്പൊ കിട്ടിയ വാർത്ത സീ കേരള ഫ്ലാഷ് ന്യൂസ്‌....കാമുകനെ പിരിയാൻ ആവാതെ കല്യാണത്തിന്റെ അന്ന് വരനെ ഉപേക്ഷിച്ചു കാമുകി നാടുവിട്ടു,, എന്നാൽ മക്കളുടെ സന്തോഷത്തിൻ മുൻതുകം നൽകിയ ഫാമിലി മക്കൾക്കായി  കണ്ടു വെച്ചാതും  കാമുകനെ തന്നെയായിരുന്നു ഇതൊന്നും അറിയാതെ നാടുവിട്ട കാമുകിയെ നഷ്ടമായതിനെ മനംനൊന്ത് കാമുകനും എങ്ങോട്ടോ ഇറങ്ങി പോയി..ഐഷ് ഞാനൊരു സംഭവം തന്നെയല്ലേ ശോ എനിക്ക് എന്നെക്കൊണ്ട് തന്നെ അഭിമാനം തോന്നുന്നു,,," എന്തോ വലിയ സംഭവം കണ്ടു  പിടിച്ചതു പോലെ നിന്നു ഷോ കാണിക്കുകയാണ് ഹനുമാൻ..


എനിക്കിവിടെ ആക്കെ  ടെൻഷൻ നിനക്കവിടെ ന്യൂസ്‌ ആഘോഷം അല്ലേടാ തെണ്ടി.. അതും ചോദിച്ചു കൊണ്ട് അജു അവനിട്ടൊന്ന് കൊടുത്തു...


ങേ നിനക്ക് വട്ടായോ.? തലയും തടവി കൊണ്ടു അജുന്റെ നേരെ തിരിച്ചു കൊണ്ട് ചോദിച്ചു..


ഇങ്ങനെ പോയാൽ ഉടനെ വട്ടാവും ദേ അങ്ങേരെ കാണ്ടോ  കാര്യം എന്റെ പെണ്ണിന്റെ ഉപ്പ ആയാലും പറയാതെ ഇരിക്കാൻ വയ്യ ഈയൊരു കാരണം കൊണ്ട് നിക്കാഹ് മുടങ്ങിയാൽ അയാൾ കിട്ടിയ ചെക്കനെ കൊണ്ട് മോളെ നിക്കാഹ് ഇപ്പോൾ തന്നെ നടത്തും അത്രക്ക് അഹങ്കാരവും ജാഡയുമാണ് വലിയ അഭിമാനിയാണ് മക്കളെ അഭിമാനി..ഹും...


അജുന്റെ മുഖഭാവം കണ്ടതും ഓരോ സമയം ചിരിക്കുകയും കരയുക്കയും ചെയ്യുവാൻ തുടങ്ങി...


ചിരിക്കാതെ പോയി അവരെ അന്വേഷിക്കാൻ നോക്കെടാ തെണ്ടികളെ അല്ലേൽ ഞാൻ സനനെയും കൊണ്ട് ഒളിച്ചോടും പറഞ്ഞില്ലെന്നും വേണ്ട...


കുറെ അന്വേഷിച്ചുവെങ്കിലും ഒരു വിവരവും കിട്ടിയില്ല,, എല്ലാവരുടെയും മുഖത്ത് സങ്കടവും ഭയവും ഉൽക്കണ്ഠംയും നിറഞ്ഞു നിന്നു എല്ലാം തുറന്നു പറഞ്ഞാൽ മതിയായിരുന്നു എന്നൊരു ചിന്ത എല്ലാരിലും ഉടലോടുത്തു...


അല്ലടാ ഹനുമാനെ അവരുടെ ഉമ്മമാർ കരയുന്നത് കണ്ടോ,, ബട്ട്‌ ആ ദേവും സനയും എന്തിനാ കരയുന്നത് അവരുടെ കുഞ്ഞമ്മ ചത്തോ.?  "അവരുടെ കുഞ്ഞമ്മയുടെ കുഞ്ഞു മോളുടെ കുഞ്ഞു വാവയുടെ കുഞ്ചു മോൻ ചത്തു എന്തേ..അവർ ചത്തത് പിടിച്ചില്ലേ നിനക്ക് അല്ലപിന്നെ." ഹനുമാന്റെ മറുപടി കിട്ടിയതും കിളി പോയത് പോലെ പാക്കരൻ നിന്നുപോയി..


എന്തായാലും സർപ്രൈസ് കൊടുക്കാൻ തോന്നിയ നിന്റെ സമയം കൊള്ളാം അതുകൊണ്ടല്ലേ ഈ സമയം നിനക്ക് ഇങ്ങനെ എന്തോ പോയ അണ്ണാനെ പോലെ  നിൽക്കാൻ പറ്റിയത് അല്ലേടാ അജുവേ.. എല്ലാം തുറന്നു പറഞ്ഞിരുന്നേൽ നിക്കാഹും കഴിഞ്ഞു ഭംഗിയായി സദ്യയും കഴിച്ചു അടിച്ചു പൊളിച്ചു നടക്കുന്നുണ്ടായെന്നെ ഇതൊരുമാതിരി അലാകിന്റ  അവിലും കഞ്ഞി ആയിപ്പോയില്ലേ..


ശവത്തിൽ കുത്തല്ലേടാ ഹാദിയെ,,പറ്റിപ്പോയി എനി പറഞ്ഞിട്ട് കാര്യമില്ല..


നാല് ഭാഗത്ത്‌ കൂടെ അന്വേഷണം നടക്കുന്നുണ്ടല്ലോ വല്ല വിവരവും കിട്ടിയോ ,,ഇല്ലല്ലോ? പിന്നെ നീ സദ്യ എന്ന് പറഞ്ഞത് മുതൽ എനിക്ക് വിശന്നിട്ട് വയ്യ വാ എന്തേലും കഴിക്കാം..വയറും തടവി കൊണ്ട് ഹനുമാൻ അത് പറഞ്ഞതും എല്ലാവരും അവനെയൊരു നോട്ടം നിന്റെ വയറ്റിൽ എന്താടാ കൊക്കോ പുഴു ആണോ എന്നൊരു അർത്ഥമുള്ള നോട്ടം.


ഈൗൗൗൗൗൗ ഞാൻ രാവിലെ 5 പൊറോട്ട മാത്രമേ കഴിച്ചുള്ളൂ സത്യം...അവരുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും അവിഞ്ഞ ഇളിയും പാസാക്കി അവനത്  പറഞ്ഞതും തൊരപ്പൻ വന്നു..


ഡാാ കോപ്പുകളെ നിങ്ങൾ ഇവിടെ നിൽക്കുകയാണോ ഇഷു വിളിക്കുന്നുണ്ട് വേഗം അങ്ങോട്ട് വായോ.. വേഗം നടക്ക് പോത്തേ... അതും പറഞ്ഞു അവർ പോയതും സ്ക്രീനിൽ അവളെ കണ്ടു..


അവളൊരു കൊക്കയുടെ അടുത്താണ് ഉള്ളത് കൈ രണ്ടു നിവർത്തി പിടിച്ചു പതിയെ പതിയെ പുറകോട് നടന്നു...


റബ്ബേ ഈ പഹയത്തി ആത്മഹത്യാ ചെയ്യാൻ പോകുകയാണോ.? പാക്കരൻ അത് പറഞ്ഞതും...


"ഡീ ഇഷു നീ കൊക്കയിലേക്ക് വീണു മരിച്ചാൽ നിന്റെ ബോഡി പോലും നമ്മൾക്ക് കിട്ടില്ല ദേ നീ ആ ലെഫ്റ്റ് സൈഡിലെ വലിയൊരു പാറ കണ്ടോ അതിൽ ശക്തിയായി തലകൊണ്ട് ഇടച്ചാൽ അപ്പൊ തന്നെ നിന്റെ കാറ്റ് പോകും നമ്മൾക്ക് നിന്റെ ഡെഡ് ബോഡിയും കിട്ടും....നീയും ഹാപ്പി ഞങ്ങളും ഹാപ്പി....


എന്തേ എല്ലാരും നിങ്ങനെ നോക്കുന്നെ ഞാനൊരു നല്ല കാര്യം പറഞ്ഞു കൊടുത്തത് അല്ലേ അതിന് ഇങ്ങനെ തുറിച്ചു നോക്കണമോ.? ഡീ ഇവർക്കാർക്കും നിന്റെ ബോഡി കാണേണ്ടേന്ന് തോന്നുന്നു നീ ആ കൊക്കയില്ലേക്ക് തന്നെ ചാടി മരിച്ചോ ട്ടോ... ഹനുമാൻ അതും പറഞ്ഞു വീണ്ടും എല്ലാരേയും നോക്കി ഞാൻ പറഞ്ഞത് തിരിച്ചു പറഞ്ഞു എന്ന മട്ടിൽ..


ഹാദിയും രാഹുലും അവന്റെ ഇടവും വലവും നിന്നു കൈ പിടിച്ചു തിരിച്ചു...'ഹാാാാ കൈ വേടെടാ തെണ്ടികളെ വേദനിച്ചു വയ്യാ,, എന്നാണോ ആ കാണുന്ന കോപ്പിന്റെ കൂടെ കൂടിയത് അന്ന് മുതൽ എന്റെ അവസ്ഥ ഇതാണ് വാ തുറന്നാൽ ഇങ്ങനെയുള്ളത് മാത്രമേ വരു അതിന് നിങ്ങളുടെ കൈയിൽ നിന്ന് കനത്തിന് കിട്ടുകയും ചെയ്യും ബെസമം ഉണ്ട് ട്ടോ നല്ല വിഷമം ഉണ്ട്..."


ഇഷു മോളെ വേണ്ട ഉമ്മിക്ക് പറയാഞ്ഞു ള്ളത് കൂടി കേൾക്ക് മോളെ.,, ഇക്കാ ഇഷുനോട് പറ നിൽക്കാൻ,,മോളെ ബാക്കിലേക് പോകലെ ഉമ്മി പറയുന്നത് കേൾക്ക് മോളെ...


കുറച്ചു കഴിഞ്ഞു അവളൊരു അലർച്ച യായിരുന്നു...


എല്ലാരും കണ്ണുകൾ അടച്ചു പിടിച്ചു "എന്റെ റബ്ബേ എന്റെ മോൾ..."കണ്ണുകൾ തുറന്നതും...


സർപ്രൈസ് എന്നും പറഞ്ഞു സിംഹവും ഇഷുവും വീണ്ടും അലറി വിളിച്ചു,, അവളുടെ മാറിൽ അവന്റെ മഹാറുമുണ്ട്..


നിങ്ങൾ നമ്മൾക്കായി കരുതിവെച്ച സർപ്രൈസ് നിങ്ങൾക്ക് തന്നെ തിരിച്ചു തന്നിരിക്കുന്നു,,എല്ലാർക്കും ഇഷ്ടായോ..


സർപ്രൈസ്....യെന്നും പറഞ്ഞു സിംഹവും ഞാനും അലറിവിളിച്ചു എന്റെ മാറിൽ സിംഹത്തിന്റെ കൈകൊണ്ട് അണിയിച്ചു തന്ന മഹറുണ്ട്..


മഹറെന്നാൽ സ്വർണ്ണമല്ല.!ഇസ്ലാം മതാചാര പ്രകാരം വരൻ വധുവിനെ നൽകുന്ന മൂല്യ വസ്തുവാണ് "മഹർ."

മഹർ അതൊരു അനുഗ്രഹമാണ് പടച്ചവൻ അറിഞ്ഞു തരുന്ന അനുഗ്രഹം.. 


ഒരു മഹറിനാൽ നീയെന്നെ സ്വന്തമാക്കി  ഇരു കൈകളാലെന്നെ ചേർത്തു നിർത്തി എന്റെ സിംഹത്തിന്റെ കൂടെ ഇനിയും ഒരുപാട് കാലം ഒരായിരം സ്വപ്നങ്ങൾ നെയ്തുകൂട്ടി സന്തോഷത്തോടെ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ നാഥാ...ഒരു ആമീൻ പറഞ്ഞുകൂടെ നിങ്ങൾക്ക്..


അല്ല ചങ്ങാതിമാരെ നിങ്ങളെന്താ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നത് അടികിട്ടിയോ എല്ലാവർക്കും.,നമ്മളെ ഉമ്മിയും ഉപ്പിയും ബാക്കിയുള്ള ടീംസും ഒരുമാതിരി ഒരു നോട്ടം നോക്കുകയാണ്.


അല്ല മക്കളെ നിങ്ങൾ എവിടെയാണുള്ളത്.,ഇതൊരുമാതിരി ഒരു കൊലച്ചതി പോലെയായല്ലോ ഞങ്ങൾ നിങ്ങൾക്കായി കരുതിയ വെച്ച സർപ്രൈസ് പൊളിച്ചടുക്കി ഞങ്ങളുടെ കൈയിൽ തന്നെ തന്നിരിക്കുന്നു,, എന്ന് സിംഹത്തിന്റെ ഉപ്പ പറഞ്ഞു..


നിങ്ങൾ ഞങ്ങൾക്കായി ഒരുക്കിയ സർപ്രൈസ് ഒരു ഫോൺ കോളിലൂടെ കഥ കുതായായി അല്ലേടി പെണ്ണെ,,അജു താങ്ക്യൂ സോ മച്ച് ഡാ എന്റെ ഫോണിൽ നമ്പർ സേവ് ചെയ്യ്തു വെച്ചതിനും പിന്നെ എന്റെ പെണ്ണിന്റെ പേര് പറഞ്ഞു തന്നതിനും..


അപ്പൊ നിനക്ക് ആദ്യമേ അറിയാമായിരുന്നോ ഡാ.?


ആദ്യം അറിയില്ലായിരുന്നു പിന്നെ നീ അന്ന് പേര് പറഞ്ഞപ്പോ ഒരു ഡൗട്ട് എന്തായാലും ലവളെ വിളിച്ചിട്ട് തന്നെ ബാക്കി കാര്യമെന്ന് കരുതി..


ഓരോ ഹൃദയമിടിപ്പിൽ പോലും തിരിച്ചറിയുന്നവർ ആയത് കൊണ്ടാവാം മൗനം മാത്രമായിരുന്നു ഞങ്ങൾക്ക് കൂട്.. സായു എന്നുള്ള അവളുടെ വിളി വരുമ്പോൾ തന്നെ എന്റെ ചുണ്ടും ഇഷു എന്ന് മന്ത്രിച്ചിരുന്നു...


സ്നേഹിക്കുന്ന മനസ്സുകൾക്ക് വാക്കുകളുടെ ആവശ്യമില്ല മൗനം പോലും ഉറ്റവർക്ക് പരസ്പരം മനസ്സിലാക്കാൻ കഴിയുമെന്ന് തെളിഞ്ഞ നിമിഷം ആ ഒരു ഫോൺ കാൾ സുന്ദരമായ സന്ദേശമാണ് നൽകിയത്..


ഹൃദയമിട്ടിപ്പിന്റെ വേഗത കൂടുന്നത് അല്ലാതെ നമ്മൾ പരസ്പരം ഒന്നും മിണ്ടിയില്ല ...വീണ്ടും ഞങ്ങൾ അതെ നിൽപ്പ് തുടർന്ന്,, മൗനം വാചാലമായ നിമിഷം.. പറയാൻ ഒത്തിരിയുണ്ടെങ്കിലും അവിടെ ഏറ്റവും സുന്ദരമായത് മൗനം ആണെന്ന് തോന്നി ആ നിമിഷം നമ്മിൽ നിറഞ്ഞു നിന്നത് നമ്മുടെ പ്രണയമായിരുന്നു...


ഒരക്ഷരം ഉരുവിടുവാൻ കഴിഞ്ഞില്ല കുറച്ചു നേരം ഞങ്ങൾ അങ്ങിനെ തന്നെ നിന്നു പരസ്പരം ഒന്നും പറയാതെ എല്ലാം പറഞ്ഞു കൊണ്ട്,, ആശ്വാസത്തിന്റെയും കരുതലിന്റെയും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും സാന്ത്വനമായ കൂടെയുണ്ടെന്ന വാക്കുകൾ എല്ലാം ആ നിശബ്ദതയിൽ ഉണ്ടായിരുന്നു..

നിശ്ശബ്ദത വാക്കിനേക്കാൾ ശക്തിയായി മറ്റൊരു പ്രവർത്തിയാണല്ലോ അല്ലേ... അതിൽ നിന്നും അനുഭവിക്കാൻ പറ്റും സ്നേഹവും കരുതലും കരുണയും വാത്സല്യവും പ്രണയവും എല്ലാം മനസ്സിൽ നിന്നും മനസ്സിലേക്കൊരു യാത്രയായി നിശബ്ദത കൂടെയുണ്ട്.. ഒരു സ്പർശന ത്തിലൂടെ ഒരു നോട്ടത്തിലൂടെ ആലിംഗനത്തിലൂടെ പറയാതെ പറയാൻ കഴിയുന്ന മൗനം ശാന്തമായി ഒഴുക്കുന്ന നദി പോലെയാവും... വേദനിക്കുന്നവർക്ക് ഒരു വാക്കു നൽകാതെ സാന്ത്വനമേകുന്ന ആശ്വാസമേകുന്ന നിശബ്ദത നമ്മിലും തളം കെട്ടി നിന്നു...


കുറെ നേരത്തെ നിശബ്ദതക്ക് ശേഷം നമ്മൾ സംസാരിച്ചു തുടങ്ങി.. പക്ഷേ എന്തുചെയ്യാൻ വിളിക്കാൻ ഇച്ചിരി ലൈറ്റായിപ്പോയി ആകെ കിട്ടിയത് മൂന്നേ മൂന്നു ദിവസം എന്നാലും ആ ദിവസങ്ങൾ നമ്മൾ അടിച്ചു പൊളിച്ചു അല്ലേ മുത്തേ അതും പറഞ്ഞു ഇഷുന്റെ കവിളിൽ പിച്ചി..


ആ മൂന്ന് ദിവസം രണ്ടും ഒടുക്കാത്ത ആക്ടിങ് ആയിരുന്നല്ലോ അൽ ബഡാക്കൂസ് കെട്ടിയോനും കെട്ടിയോളും.. ബുജിയായിരുന്നു പറഞ്ഞത്..


പിന്നല്ലാതെ  നിങ്ങൾ കരുതും പോലെ നിരാശകമിതകൾ ആയി നിന്നത് അല്ല നമ്മൾ മാറിനിന്നു കാൾ ചെയ്യുകയായിരുന്നു...അല്ലേടി മുത്തേ എന്നും പറഞ്ഞു കവിളിൽ ഒരു കടി തന്നു തിരിച്ചൊരു അടി കിട്ടിയപ്പോ ചെക്കൻ  നല്ലൂട്ടിയായി...


അല്ല നിങ്ങൾ എവിടെയാണ് ഉള്ളത്.? ഇഷുന്റെ ഉപ്പി അത് ചോദിച്ചതും ഇത്രയും സമയം അവരുടെ സംസാരം കേട്ടു നിന്ന ഇഷു ആയിരുന്നു മറുപടി നൽകിയത്..


ഞങ്ങൾ സ്വർഗ്ഗത്തിലാണ് ഉള്ളത് അതും ദേവുന്റെ റൂമി..! ഇഷുന്റെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്ന സിംഹം ഇടയിൽ കയറി പറഞ്ഞു..


അതെ ഞങ്ങൾ സ്വർഗ്ഗതിലാണുള്ളത് അതുകൊണ്ട് തന്നെ പൊന്നുമക്കൾ നമ്മളുടെ സ്വർഗ്ഗത്തിലെ കാട്ടുറുമ്പാക്കല്ലേ  ഇച്ചിരി സമയം ഒന്ന് സ്നേഹിച്ചിട്ടും പറയാൻ ഉള്ളത് പറഞ്ഞു തീർത്തിട്ടും വരാം., അതും പറഞ്ഞു അവന്റെ കാലിന്റെ മുകളിൽ മറ്റൊരു കാല് കയറ്റി വെച്ചു ഇഷുന്റെ മുഖത്തേക്ക് നോക്കി ഒരു കൈകൊണ്ട് അവളെ അരികിലൂടെ ചുറ്റിപ്പിടിച്ചു മാറുകൈ കൊണ്ട് തലമുടിയും മുഖവും തഴുകി കൊണ്ടിരുന്നു..


അതെ മോനെ റൊമാന്സ് കളിക്കേണ്ട ടൈം അല്ലാട്ടോ വേഗം ഇവിടേക്ക് വരുവാൻ നോക്ക് ഇല്ലേൽ ഞങ്ങൾ എല്ലാരും കുറ്റിയും പറിച്ചു കൊണ്ട് അങ്ങട്ട് വരും,,ഇവിടെയൊരുത്തൻ പെണ്ണിന്റെ കഴുത്തിൽ മഹർ പോയിട്ട് നിക്കാഹ് പോലും ചെയ്യാതെയാണ് നിൽക്കുന്നതെന്ന ബോധം നിങ്ങൾക്കുണ്ടോ ഉണ്ടോടാ ഒന്ന് വാടാ കോപ്പേ സങ്കടമുണ്ട് ട്ടോ സങ്കടം ഒന്നുല്ലേലും നിന്റെ പെണ്ണിനെ തിരിച്ചറിയാൻ കാരണക്കാരൻ ആയവൻ അല്ലേടാ അതിന്റെ നന്ദി വേണമെടാ നന്ദി,, അജു സങ്കടത്തോടെ പറഞ്ഞതും എല്ലാവരും കൂടെ അവനെ കളിയാക്കി ചിരിക്കാൻ തുടങ്ങി..


അല്ലേലും നിങ്ങളെ കൊണ്ട് ഇതിനാല്ലേ  പറ്റു ഹുമ്മ്മ് ദേ എന്നെ കളിയാക്കി കിണിച്ചത് മതി ആ കോപ്പുകളോട് ഇങ്ങട്ട് വരാൻ പറ കൂതറ ഫ്രണ്ട്സേ...


എന്റെ പൊന്നു പെങ്ങളെ അളിയനെയും കൊണ്ട് ഇങ്ങട്ട് വേഗം വന്നാട്ടെ ചെക്കൻ തീരെ ക്ഷമയില്ല ഇങ്ങനെ പോയാൽ ചെക്കൻ കിട്ടിയ പെണ്ണിനെ പോയി കെട്ടേണ്ടി വരും നിങ്ങളൊന്നു വേഗം വായോ..ഹനുമാൻ കളിയാക്കി കൊണ്ട് പറഞ്ഞു...


ആ ദാ ഞങ്ങൾ എത്തി നിങ്ങൾ പരിപാടി തുടങ്ങിക്കോ ട്ടോ..


അല്ല എന്റെ ചങ്ങായിമാർക്ക് സന്തോഷമായോ എനിക്ക് പെരുത്ത് സന്തോഷമായി ട്ടോ എന്റെ സിംഹത്തെ തന്നെ കിട്ടിയിരിക്കുന്നു..


കൊക്കയിലേക്ക് പോകുന്നതുപോലെ ആക്കിയത് ദേവൂന്റെ റൂമിൽ അസ്സലായി ചുമരിൽ പിക് ഒട്ടിച്ചു വെച്ചിട്ട് ആണ് ട്ടോ മൂന്നുദിവസം കൊണ്ട് പ്ലാൻ ചെയ്തതാണ് ഇതെല്ലാം..


ഞാനും അവനും ഇപ്പൊ ഓഡിറ്റോറിയത്തിലേക്ക് പോവാണ് ട്ടോ ചെക്കൻ ഇച്ചിരി റൊമാൻസ് കൂടിക്ക്. വീണ്ടും എല്ലാവരുടെയും മുമ്പിൽ വെച്ചു മഹർ ചാർത്തി തരുമ്പോൾ നെറുക്കയിൽ അമർത്തി ചുംബിച്ചു..പതിയെ ഒരു റിങ് എടുത്തു എന്റെ മോതിരവിരലിൽ അണിഞ്ഞു തന്നു കൈയിൽ അവന്റെ ചുണ്ടുകൾ അമർത്തിവെച്ചു ഒരു കുസൃതി ചിരിയോടെ അവന്റെ ദന്തങ്ങൾ എന്റെ കവിളിൽ അഴിനിറക്കി..


ആനന്ദത്തിന്റെയും വേദനയുടെയും ദേഷ്യത്തിന്റെയും കണ്ണുനീർ എന്റെ സമ്മതം കൂടാതെ കണ്ണിൽനിന്ന് ഒലിച്ചിറങ്ങി അവന് എന്റെ കണ്ണുകൾ തുടച്ചു രണ്ടു കണ്ണുകളിലും അവന്റെ ചുണ്ടുകൾ ചേർത്തു വെച്ചു പിന്നെ എന്റെ അരയിലൂടെ കൈയിട്ടു എന്റെ ഒരു കൈ അവന് പിടിച്ചു നമ്മളെ ചുണ്ട് ലക്ഷ്യംവെച്ചു വരുവാൻ തുടങ്ങി അവന്റെ കാലിട്ടൊരു ചവിട്ട് വെച്ചു കൊടുത്തു അല്ലപിന്നെ ഇത്രയും ആളുടെ മുമ്പിൽ വെച്ചു കാണിച്ചു കൂടിയത് പോരാ അപ്പോഴാ അടുത്തതും കൊണ്ട് വരുന്നത് ഒരു നാണവും ഇല്ലാത്ത മനുഷ്യൻ...ചവിട്ട് കിട്ടിയപ്പോഴാണ് ചെക്കന് ബോധം വന്നത് തന്നെ ഹൗ രക്ഷപെട്ടു ഇല്ലേൽ നാണം കേട്ടു പണ്ടാരം ആയെന്നെ എല്ലാവരുടെയും മുഖത്തേങ്ങനെ നോക്കും ഓർക്കുമ്പോൾ തന്നെ അയ്യോ നാണക്കോട്.


അല്ലേൽ തന്നെ അവന് ഓരോ കിസ്സ് തരുമ്പോൾ എല്ലാരും ഓഓഓ..ഹാാാ.. കൂ... ഹുംഹും..... ഓഹ്ഹ്ഹ്.. നടക്കട്ടെ നടക്കട്ടെ... എന്നെക്കെ പറഞ്ഞു കളിയാക്ക അലസിംഹമേ മതിയെടാ നിന്റെ കോപ്പിലെ റൊമാൻസ് ഇവിടെ ഒന്നും അറിയാതൊരു കുട്ടി നിൽക്കുന്നത് കണ്ടില്ലേ ആ എന്നെ വഴി തെറ്റിക്കാൻ ഇറങ്ങിയത് ആണോടാ എന്തായാലും നിനക്കുളത് തന്നെയല്ലേടാ ഇത്രക്ക് ആക്രാന്തം പാടില്ല ആക്രാന്തം ഭ്രാന്തൻ ഹുമ്മ്മ്.... ഹനുമാൻ പതിയെ വന്നു അത് പറഞ്ഞതും,"ഡാാ കള്ള ഹിമാറേ കുറെ ടൈം ആയി നമ്മൾ നിന്നെ നോക്കി നിൽക്കാൻ തുടങ്ങിട്ട്,, നിനക്ക് എന്റെ തല പാറയിൽ ഇടിച്ചു കാണണം അല്ലേടാ ഇപ്പൊ കാണിച്ചു തരാം അവന്റെ തല പിടിച്ചു ചെയറിൽ ഇടിച്ചു കൂടെ മുടി പിടിച്ചു വലിച്ചു വേദനിപ്പിച്ചു കൊണ്ടു നിന്നു... "


ഡീ ഭദ്രകാളി വിടെടി വേദനിച്ചു വയ്യാ....


ആാാ മതി മതി എല്ലാരും വായോ ഫുഡ്‌ കഴിച്ചു കഴിഞ്ഞു ബാക്കി കലപരിപാടി  ട്ടോ..ഫുഡ്‌ കഴിക്കാൻ പോയപ്പോൾ ഒരു പ്ളേറ്റിൽ എടുത്തുകൊണ്ടു വന്നു...അവന്റെ ആഗ്രഹം അല്ലേ കരുതി മിണ്ടാതെ നിന്നു...


ശ്ശോ ഡാ സിംഹമേ മനുഷ്യമാരെ സമാധാനത്തിൽ തിന്നാനും  വിട്ടില്ലാന്ന്  വെച്ചാൽ ഉംമ്മ്ഹും.... ദേഷ്യം വരുന്നുണ്ട് ട്ടോ ജാഡ സിംഹമേ...


നിങ്ങൾക്ക് മനസ്സിലായിലെ ചെങ്ങായിമാരെ ഞാൻ പറഞ്ഞു തരാം..


ഇഷു കഴിക്കാൻ എടുക്കുമ്പോൾ കൈ പിടിച്ചു അത് അവന്റെ വായിൽ വെക്കും വീണ്ടും അവൾ കഴിക്കാൻ പോകുമ്പോൾ അതും അവന് തന്നെ കഴിക്കും ലാസ്റ്റ് ദേഷ്യം വന്നു അവന് മാത്രം കൊടുക്കാൻ നിന്നതും എന്റെ വായിൽ കുത്തി തിരുമ്മി വെച്ചു കൊണ്ടു നിന്നു പിന്നെ പതിയെ കഴിക്കാൻ തുടങ്ങുമ്പോൾ വീണ്ടും അവന്റെ വായിൽ വെക്കും ലാസ്റ്റ് ദേഷ്യം വന്നു ചൂടായപ്പോൾ  അവന് നല്ല കുട്ടിയായി...


പിന്നീട് അങ്ങോട്ട് ഫുൾ ആഘോഷമായിരുന്നു ഡാൻസും പാടും ഒന്നും പറയേണ്ട സനയുടെ ഉപ്പ ഇടക്കിടക്ക് ദേഷ്യത്തോടെ നോക്കുന്നുണ്ട് അത് കാണുമ്പോൾ നമ്മളെ അലവലാതി ബ്രോസ് കൂടുതൽ അലമ്പാക്കാൻ തുടങ്ങി സിംഹം ആണേൽ എന്നെയും കൊണ്ട് ഡാൻസ് കളിക്കാൻ തുടങ്ങി...പതിയെ എല്ലാം നിർത്തി അജുനെയും സനയെയും കൂടി വീട്ടിലേക്ക് വിട് അജു ആണേൽ സനയുടെ വീട്ടിൽ നിന്ന് വരാതെ നിൽക്കാൻ വേണ്ടി പല അടവുകൾ ഇറക്കി പക്ഷേ അടവുകൾ എല്ലാം ആദ്യമേ അടച്ചു വെച്ചത് കൊണ്ട് ഒന്നും നടന്നില്ല....


അജുന് ഇവരുടെ കൂതറ സ്വഭാവം അറിയാവുന്നത് കൊണ്ട് എന്തുകൊണ്ടും നല്ലത് സനയുടെ വീട് ആണെന്ന് അറിയാമായിരുന്നു ബട്ട്‌ പറഞ്ഞിട്ട് കാര്യമില്ലല്ലോ എല്ലാം കൈയിൽ നിന്ന് പോയില്ലേ അല്ലേലും എനിക്കെന്തിനും പോകുന്ന പെങ്ങൾ ഒരുത്തിയുള്ളത് കൊണ്ട് സനയുടെ വീട്ടിൽ വെച്ചാണെലും അവൾ തരുവാന്നുള്ളത് തരും അതാണ് നമ്മളെ ഇഷൂട്ടി എന്നാ ബോധം വന്നപ്പോൾ അജു നിഷ്കു ആയി അഭിനയിക്കാൻ തുടങ്ങി...


നമ്മളെ സിംഹം ആണേൽ ഇഷുന്റെ ബാക്കിൽ തന്നെയാണ് മുത്തേ പൊന്നെ സത്തെ കരളേ ഖൽബെ വിളിച്ചു പുറകെ തന്നെയുണ്ടാവും ഇടക്കിടക്ക് അവന്റെ കോപ്പിലെ കിസ്സും...


രാത്രി 11:45 വരെ അജുനെ പിടിച്ചിരുത്തി മുങ്ങുവാനുള്ള അടവുകൾ ഓരോന്നായി നോക്കുമ്പോ അതെല്ലാം അടച്ചു വെച്ചു കൊണ്ടിരുന്നു പിന്നെ എല്ലാരും ചൊറിഞ്ഞു  കൊണ്ടിരിക്കുകയും ചെയ്യ്തു...


സനയുടെ കൈയിൽ പാൽ കൊടുത്തു ദേവു അവളെയും കൂടി റൂമിലേക്ക് പോയി....


എന്നാൽ പിന്നെ അജുക്ക പോയിക്കോ ടൈം ആയിലെ സന കാത്തിരുന്നു മുഷിഞ്ഞു കാണും അപ്പൊ ഗുഡ് നൈറ്റ് ഓൾ ദി ബെസ്റ്റ് മൈ സ്വീറ്റ് ബ്രോ..


അല്ലേലും എന്റെ പെങ്ങൾക്ക് മാത്രമേയുള്ളൂ എന്നോട് സ്നേഹം.. ഇജ്ജ് മുത്താണ് മുത്തേ... അതും പറഞ്ഞു ചെക്കൻ  ഒരു ഫ്ലായിങ് കിസ്സ് കൊടുത്തു ഓടിച്ചടി പോയി....


പാവം ആങ്ങള,,ആങ്ങളക്ക് അറിയില്ലല്ലോ ഒരു ഉഗ്രൻ കുരിശ് ആണ് പെങ്ങൾ ഒരുക്കി വെച്ചേക്കുന്നതെന്ന് ഒന്നും അറിയാതെയുള്ള ചെക്കന്റെ ഓടം കണ്ടോ ശ്ശോ സങ്കടം വരുന്നു.... ഹനുമാൻ അതും പറഞ്ഞു കരയുന്നത് പോലെ അഭിനയിച്ചു...


വൺ..ടു..ത്രീ സ്റ്റാർട്ട് പിന്നെയൊന്നും നോക്കിയില്ല നമ്മൾ തുടങ്ങിയില്ലേ  മക്കളെ.....


🎶ഫോണെടുക്കെന്റെ പ്രാണനെ... പിണക്കമെന്നോടെന്തിനാ തോഴനെ..

കിന്നാര പാൽ മൊഴി കേൾക്കുവാൻ വല്ലാതെ ആശയുണ്ടെന് മാരനെ...🎶


നിങ്ങൾ ആരും പന്തം കണ്ട പെരുച്ചായിയെ പോലെ നോക്കേണ്ട ഇത് അജുവിന്റെ ഫോണിന്റെ റിങ് ടൂൺ ആണ് അതും അവൻ പോലുമറിയാതെ സെറ്റ് ചെയ്യ്തു വെച്ചതാണ് ട്ടോ അവനാണെങ്കിൽ തലയ്ക്ക് അടി കിട്ടിയത് പോലെയാണ് നിൽക്കുന്നത്.കോൾ ചെയ്യുന്ന ആളുടെ ഫോട്ടോ കണ്ടതും ആദ്യം അവനൊന്ന് ഞെട്ടി പതിയെ സനയുടെ മുഖത്തേക്ക് നോക്കിയതും വീണ്ടും ഞെട്ടി പണ്ടാരമടങ്ങി.. 


എന്താ കാര്യമെന്നല്ലേ വിളിക്കുന്നത് അവന്റെ ex-lover അതും അവനെ തേച്ചൊട്ടിച്ച് പോയവൾ,,ഒരു ഇളിയും പാസ്സാക്കി കൊണ്ട് സനയുടെ മുഖത്തേക്ക് നോക്കിയതും നോക്കേണ്ടായിരുന്നുയെന്ന് തോന്നിപ്പോയി ആ പാവത്തിന്... അത്രയ്ക്ക് കലിപ്പിലാണ് അവന്റെ റിങ്ടോൺ കേട്ടതും അവളുടെ കലിപ്പ് സ്വഭാവം പുറത്തെടുക്കുവാൻ തുടങ്ങിയിരുന്നു ഫോട്ടോകൂടി കണ്ടതും ഫുൾ കലിപ്പും പുറത്തുവന്നു..


അവൾ ഫോൺ അറ്റൻഡ് ചെയ്തു ലൗഡിലിട്ടു അവനോട് സംസാരിക്കുവാൻ ആക്ഷൻ കാണിച്ചു..


അവൻ ഇല്ലായെന്നും പറയാമെന്നും പറഞ്ഞു കളിക്കുന്നുണ്ട്‌ പാവം അവളുടെ മുഖഭാവം കണ്ടു ഒന്നിന് വരെ പോവാൻ തോന്നുന്നുണ്ട് നമ്മളെ ചെക്കന്..


 ഹാ....ഹ...ഹലോ വിറയാർന്ന ചുണ്ടുകളോടെ അവന് ഹലോ പറഞ്ഞൊപ്പിച്ചതും മറുതലക്കലിൽ നിന്ന് പൊട്ടി കരച്ചിലായിരുന്നു കേട്ടത്..

അജുക്ക എന്നോടി ചതി വേണ്ടായിരുന്നു ഞാനെന്ത് തെറ്റാണ് ഇക്കയോട് ചെയ്തേ ഇക്കാനെ സ്നേഹിച്ചതാണോ അതോ ഇക്കാന്റെ കുട്ടിയെ ഉദരത്തിൽ ചുമക്കുന്നത് ആണോ.. പറ ഇക്കാ...പറ...ഇക്കാ എന്തിനാ എന്നെ ഒഴിവാക്കിയേ പറ എനിക്കറിയണം.. ഒന്ന് പറ ഇക്കാ...


'എന്തോന്നാണ് ഇവൾ പറയുന്നേ'ഫോൺ ഇച്ചിരി മാറ്റി പിടിച്ചു കൊണ്ടാണ് അജു പറഞ്ഞത്  ബട്ട്‌ സനയുടെ ഒരു കണ്ണുരുട്ടൽ കണ്ടതും ചെക്കൻ മനസ്സിൽ പിറുപിറുത്തു.... അവൻ കാറ്റ് പോയ ബലൂൺ മാതിരിയായിട്ടുണ്ട്..


എന്നെ വിവാഹം ചെയ്യുമെന്ന് പറഞ്ഞത് കൊണ്ടല്ലേ എന്റെ മനസ്സും ശരീരവും ഒരുപോലെ പങ്കിട്ടത്  എന്നിട്ടിപ്പോ നിങ്ങൾ എന്നോട് ചെയ്യ്തത് എന്താ പറ.. ചതിക്കുകയായിരുന്നല്ലേ നിങ്ങളെന്നെ.?ഇക്കാ എനിക്കായി സമ്മാനിച്ച എന്റെ ഉദരത്തിൽ ഉള്ളതിനെ എനി ഞാൻ എന്ത് ചെയ്യും എനി എനിക്കൊരു നല്ല ജീവിതം കിട്ടോ... അതുമില്ല ഇക്കാ എന്നെ സ്വീകരിക്കുകയുമില്ല ഞാൻ  പോവുകയാണ് ഇക്കനെ കിട്ടാത്ത ഈ ലോകത്ത് എനി എനിക്ക് ജീവിക്കേണ്ട പോവാ ഞാൻ പോവാ ഇക്കാ... എന്നും പറഞ്ഞു ലവൾ പൊട്ടി കരഞ്ഞു...


എന്റെ റബ്ബേ ലവൾ എന്തോന്നാണ് പറയുന്നേ എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ സനയെ നോക്കാൻ പോലും വയ്യാത്തൊരു അവസ്ഥ ഇപ്പൊ അവളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല ആ കോപ്പ് ആണേൽ അമ്പിനും വില്ലിനും അടുക്കില്ല..


അജുക്ക...ഇക്കാ എന്തേലും ഒന്ന് പറ അവസാനമായി എന്റെ പേര് എങ്കിലും വിളിക്ക് ഇക്കാ കേൾക്കാൻ കൊതിയായത് കൊണ്ടാണ്... അവൾ വീണ്ടും ഓരോന്ന് പറയുന്നുണ്ട് ഇടക്കണ്ണിട്ട് സനയെ ഒരു നോട്ടമേ നോക്കിയുള്ളു പിന്നെ അങ്ങോട്ട് നോക്കാൻ തന്നെ തോന്നീല അമ്മാതിരി നോട്ടമാണ് കോപ്പത്തി സനയുടെ..


അജുക്ക അടുത്ത ജന്മമെങ്കിലും എനിക്ക് എന്റെ അജുക്കന്റെ പെണ്ണായി ജനിക്കണം ഇക്കാന്റെ സ്നേഹത്തിന് വേറൊരു അവകാശി ഇല്ലാതെ എനിക്ക് മാത്രമായി സ്നേഹിക്കണം എന്റെ മാത്രമായി കൊഞ്ചിക്കണം എന്റെയാണെന്ന സ്വാതന്ത്ര്യത്തോടെ എല്ലാരോടും വിളിച്ചു പറയണം ഇതാണെന്റെ പ്രണയം എന്റെ ജീവനെന്ന് ഐ ലവ് യൂ അജുക്ക റിയലി ഐ ലവ് യൂ സോ മച്ച്.. ഞാനും നമ്മളെ കുട്ടിയും  ഈ ലോകത്തോട് വിട പറയുകയാണ് അജുക്ക... എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് ലവൾ ഫോൺ വെച്ചു..


അജു ആണേൽ കുട്ടിയോ..ആരുടെ കുട്ടി..ഞാന് എപ്പോഴാ അവളുടെ കൂടെ കിടന്നത് അതും എവിടെ വെച്ച്.?അങ്ങനെ നൂറുകൂട്ടം ചോദ്യങ്ങളുമായി സനയെ നോക്കി...


ലവൾ ആണേൽ കൈയിലുണ്ടായ പാൽ ഒറ്റവലിക്ക് കുടിച്ചു അകത്താക്കി പിന്നെ അജുനെ അടിക്കുകയും കുത്തുകയും മാന്തുകയും ചെയ്യുന്നുണ്ട് ഇടക്ക് കഴുത്തിന്റെ അളവ് എടുക്കാനും മറന്നില്ല..


സന മോളെ എന്നെ കൊല്ലല്ലേ എനിക്കൊന്നും അറിയില്ല മോളെ,, മോളാണ് സത്യം അവൾക്ക് ഭ്രാന്താണ് അല്ലാതെ അവൾ പറഞ്ഞതൊന്നും നടന്നിട്ടില്ല ഇന്ന് വരെ ഒരു ചുംബനം പോലും അവൾക്ക് ഞാന് കൊടുത്തില്ല...ആ എന്നെ ഇങ്ങനെ അടിക്കല്ലേ..  അയ്യോ അടിക്കല്ലേ എന്റെ സന...


പാവം നമ്മളെ അജു,,, അജുന്റെ രോദനം സന കേൾക്കാൻ നിന്നില്ല അവനിട്ടു കലിതിരും വരെ കൊടുക്കുന്നുണ്ട് 'നിങ്ങൾ എന്നെ ചതിച്ചു അല്ലേ..'എന്നല്ലാതെ വേറൊരു വാക്കും അവൾക്ക് പറയാൻ കിട്ടുന്നില്ലായിരുന്നു..


അയ്യോ എന്നെയൊന്നും ചെയ്യല്ലേ എനിക്കൊന്നും അറിയില്ല പെണ്ണെ എന്നെ കൊല്ലല്ലേ ആയോ ആരേലും ഓടിവായോ,, അയ്യോ ഈ ഭദ്രകാളിക്ക് ഭ്രാന്തായെ ആരേലുമൊന്ന് രക്ഷിക്കൂ ഇല്ലേൽ ഇവളെന്നെ കൊന്നു കൊലവിളിക്കും പ്ലീസ് ഹെല്പ് മീ... അജു റൂമിൽ നിന്നും വിളിച്ചു കൂവി...


ഇഷുവും സിംഹവും ബാക്കി കൂതറകളും സനയോട് പറഞ്ഞു ഡോർ തുറപ്പിച്ചു സനയാണേൽ ഇഷുനെ കണ്ടതും അവളുടെ അടുത്തേക്ക് ഓടിപ്പോയി കെട്ടിപ്പിടിച്ചു കരയുവാൻ തുടങ്ങി...


അവളെ അടർത്തി മാറ്റി ഒരു അവിഞ്ഞ ഇളിയും പാസാക്കി സിംഹത്തിന്റെ കൈയിലുണ്ടായിരുന്ന ഗിഫ്റ്റ് അവരുടെ നേരെ നീട്ടി പിടിച്ചു..


മൊബൈൽ ടാല്കിങ് ടോം & ജെറി ഗെയിംമിൽ പങ്കെടുത്തു വിജയം കൈവരിച്ച അജ്മലിനും അവന്റെ പ്രിയ പത്നിക്കും ഞങ്ങളുടെ വക ചെറിയൊരു സ്നേഹോപഹാരം.. എന്നും പറഞ്ഞു സിംഹവും ഇഷുവും ഗിഫ്റ്റ് കൊടുത്തു അവർ ആണേൽ പിടിച്ചു പിടിച്ചില്ല എന്നാ മട്ടിലാണ് കൊടുക്കുന്നത്..


അജ്മലിന് ഫസ്റ്റ് എയ്ഡ് ബോക്സും സനയ്ക്ക് നെയിൽ ക്ലിപ്പേഴ്സ് പിന്നെ അജുവിന്റെ ദേഹത്തെ മുറിവിന് വേണ്ടിയുള്ള മറ്റു ഉപകരണങ്ങളും,, അജുനെ നോക്കിയപ്പോ വേദനകൊണ്ട് ശരീരം മൊത്തം തടവുന്നുണ്ട് കൈയിൽ ഗിഫ്റ്റ് വെച്ച് കൊടുത്തപ്പോ ഒന്നും മനസ്സിലാവാതെ രണ്ടും മാറിമാറി നോക്കി..


ഒന്നും മനസ്സിലായില്ലേ ഞാൻ തന്നെ പറഞ്ഞു തരാം.. ഇത് നമ്മളെ പെങ്ങളുടെ പണിയാണ്,, നീ അല്ലേ അവരുടെ നിക്കാഹിന്റെ കാര്യം മറച്ചു വെച്ചത് അതുകൊണ്ടാണ് നിനക്കിട്ട് കിട്ടിയത് നിന്റെ കൂടെ നിന്നതിനുള്ളത് നമ്മൾക്ക് നേരത്തെ കിട്ടി ബോധിച്ചു ട്ടോ.. തൊരപ്പൻ ദേഹം തടവികൊണ്ട് പറഞ്ഞു... ഇതിന് പകരം ചോദിക്കണം അല്ലേൽ നീ അവളുടെ ആങ്ങള ആണെന്ന് പറഞ്ഞു നടക്കുന്നതിന് കാര്യമില്ലടാ.അത് മാത്രമല്ല നിന്റെ ഫസ്റ്റ് നൈറ്റ് അവൾ ലാസ്റ്റ് നൈറ്റ് ആക്കുന്നത് പോലെയുള്ള പണി അല്ലേ തന്നത് അത് കൊണ്ട് കൊടുക്കുമ്പോൾ നല്ലത് പോലെ കൊടുക്കണം,...

ദേഹം തടവുന്നതിന്റെ ഇടയിലും കോപ്പ് നമ്മക്കിട്ട് പണിയുകയാണ് അല്ലേലും തൊരപ്പൻ എവിടെച്ചെന്നാലും നമ്മക്കിട്ട് പാര വെക്കാൻ മാളത്തിലേക്ക് നുഴഞ്ഞു കയറുമല്ലോ പാര വെക്കാൻ അവന് തന്നെയാണ് എന്നും ഫസ്റ്റ് അവനെ കഴിഞ്ഞേ ബാക്കിയാരും  ഉള്ളുതാനും..


അജുവും സനയും രാക്ഷസനും  രാക്ഷസിയും ആയതും സൈക്കിളിൽ നിന്ന് വീണൊരു ഇളി പാസാക്കി...


ഡീീീ.....!! എന്നും അലറി രണ്ടും അടുത്തേക്ക് വരുവാൻ നിന്നു..


നിനക്ക് എന്റെ ഫസ്റ്റ് നൈറ്റ് ലാസ്റ്റ് നൈറ്റ് ആക്കണം അല്ലേടി സാമദ്രോഹി നിനക്ക് ഞാന് വെച്ചിട്ടുണ്ടെടീ ഭദ്രകാളി എന്റെ ഫസ്റ്റ് നൈറ്റ് നിനക്ക് കുട്ടിക്കളി അല്ലേടി ഹംകേ ഒരു കുട്ടിക്ക് വേണ്ടിയുള്ള റിഹേഴ്സൽ നടത്തേണ്ട ടൈം ആണ് നീയായിട്ട് നശിപ്പിച്ചത്.. എന്നും പറഞ്ഞു അജുക്ക അടുത്ത് വരുവാൻ നിന്നതും തൊരപ്പനെ പിടിച്ചു അജുക്കന്റെ അടുത്തേക്ക് തള്ളിയിട്ട്..


ഇഷു കണ്ടം വഴി ഓടിക്കോ നിന്റെ അന്ത്യം ഇപ്പൊ അജുക്ക നടപ്പിലാക്കും മോൾക്ക് ജീവക്കാൻ ആഗ്രഹം ഉണ്ടേൽ ഓടിക്കോ... ഹനുമാൻ അതും പറഞ്ഞു ഓടുവാൻ നിന്നു..


പോടാ പോ  എന്നെക്കൊണ്ടൊന്നും വയ്യാ കണ്ടം വഴിയും തിരഞ്ഞു പിടിച്ചു ഓടുവാൻ അത് മാത്രമല്ല അതുവഴി ഓടിട്ട് വേണം വീണു ദേഹമാകെ ചളിയാവാൻ നീ വേണെങ്കിൽ കണ്ടം വഴി ഓടിക്കോ ഞാന് നല്ല വഴിയേ ഓടിക്കോളും.... അതും പറഞ്ഞു സിംഹത്തിന്റെ കൈ പിടിച്ചു ഓടിക്ക്..


എല്ലാരും നമ്മളെ വന്യമൃഗ കേന്ദ്രത്തിൽ പോയി വന്യ ജീവിയെ കണ്ടത് പോലെയാണ് നോക്കുന്നത് അതും അജുക്ക അടക്കം ഓട്ടം നിർത്തി പകച്ചു നോക്കുകയാണ്..


ഡീ നീ കണ്ടം വഴി ഓടി വീണിലെല്ലും തലയിൽ നിന്നും ആ വാ തുറന്നാലും  ചളി മാത്രം ആണല്ലോ ഒഴുകി വരുന്നത് അത് കൊണ്ട് പ്രശ്നമില്ല മോളെ,,,നിഷുക്ക നമ്മളെ നോക്കി വിളിച്ചു കൂവുന്നുണ്ട്.. അത് കേട്ടിട്ട് ചിരിക്കുവാൻ കുറെ അലവലാതികൾ വേറെയും..


സിംഹത്തിന്റെ വണ്ടിയുടെ അടുത്തെത്തിയതും, അതെ എന്റെ കൂടെ സന്തോഷത്തോടെ ജീവിക്കണമെങ്കിൽ എന്നെ വീട്ടിലേക്ക് എത്തിച്ചോളി അതിന് ആഗ്രഹം ഇല്ലേൽ അജുക്കന്റെ കൈയിൽ കൊടുത്തോളി.. നിങ്ങൾക്ക് വിധവൻ ആകേണ്ടേൽ എന്നെ കൂടെ കൂട്ടിക്കോളി അതും വിധവൻ ആകേണ്ടേൽ മാത്രം...


വിധവനോ എന്തോന്നടി പോത്തേ അത്.. സിംഹം സംശയരൂപേണേ ചോദിച്ചു...


പെണ്ണുങ്ങൾ വിധവയാകുമ്പോൾ ആണുങ്ങൾ വിധവനല്ലേ ആവ അതും അറിയാത്ത മര പോത്ത്.... പിന്നെ പറഞ്ഞില്ലെന്നു വേണ്ട എന്നെ തനിച്ചാക്കി പോയാൽ നിനക്ക് വല്യ വില കൊടുക്കേണ്ടി വരും വലിയ വില  നോക്കിക്കോ സിംഹമേ..


എന്റെ പൊന്നു ഇഷു എവിടുന്നു വരുന്നടീ ഇതിനു മാത്രം ചളി നിന്റെ തലയിൽ അത്രക്ക് സ്റ്റോക് ആണോടി,,ചളി കുട്ടിയെ...


നിന്റെ തലയിലുള്ള ചളിയിൽ നിന്ന് ലേശം എടുത്തതാണ് അവിടെ ഒത്തിരി ആയത് കൊണ്ട് ഒലിച്ചിറങ്ങുന്നത് കണ്ടു അപ്പോ എടുത്തു നോക്കിയതാണ് എന്തേ ഇഷ്ടായില്ലേ,, ഇഷ്ടായില്ലേൽ അവിടെ തന്നെ വെച്ചേക്കാം അല്ലപിന്നെ..


പിന്നെ അവനൊന്നും മിണ്ടാൻ വന്നില്ല മിണ്ടിയിട്ടും കാര്യമില്ലെന്ന് തോന്നിക്കാണും..


പിന്നീടങ്ങൊട് സിംഹത്തതിന്റെ സ്നേഹവും കരുതലും വേണ്ടുവോളം കിട്ടി ഇടക്കിടക്കുള്ള റൊമാൻസ് ഒഴിച്ചാൽ ആളൊരു പാവമാണ് ട്ടോ.. ബാക്കിലൂടെ ചുറ്റി പിടിച്ചു കഴുത്തിൽ അവന്റെ മുഖം ഒളുപ്പിച്ചു വെച്ചു കിസ്സും പതിയെ ചെവിക്കൊരു കടിയും ശരീരമാകെ വിറക്കുന്നത് പോലെയാണ് തള്ളി മാറ്റി അകത്തേക്ക് ഓടിപ്പോകും..


ചുണ്ടിൽ അമർത്തി ചുംബിക്കുമ്പോൾ കണ്ണും തള്ളി നിൽക്കുന്നത് കണ്ടാൽ പിന്നെ വല്ലാത്തൊരു ലഹരി ആയിരിക്കും അവനിൽ ഉടലെടുക്കുക ചുണ്ടുകളെ കവർന്നെടുത്തു രക്തത്തിന്റെ രുചി അറിയുമ്പോഴും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുമ്പോഴും മാത്രമേ അതിനൊരു മോചനം കിട്ടു....


ഫ്രണ്ട്സിന്റെ മുമ്പിൽ ആണെങ്കിൽ   പോലും അവന്റെ രണ്ട് വിരലുകൾ കൊണ്ട് കീഴ്ചുണ്ട് വലിച്ചെടുത്തു ആ വിരലുകൾക്ക് ചുംബനം നൽകും അപ്പൊ എല്ലാരും കളിയാക്കും."അത്രക്ക് ആക്രാന്തം ആണെങ്കിൽ അവളുടെ ചുണ്ടിന് തന്നെ കൊടുത്തൂടെ ലൈവ് ആയി ഒരു ലിപ്‌ലോക്ക് സീൻ കാണുകയും ചെയ്യാല്ലോ ഇതിപ്പോ അവളുടെ കീഴ്ചുണ്ട് വലിച്ചു നിന്റെ കൈയ്ക്ക് തന്നെ കിസ്സ് കൊടുക്കുന്ന ഒരുമാതിരി സീൻ ആയി പോയി ട്ടോ അല്ലേലും നിന്റെ വീക്നസ് തന്നെ ചുണ്ട് ആണല്ലോ.." ഹനുമാൻ സങ്കടത്തോടെ പറയുമ്പോൾ അവനിട്ട് ഒരിടി കൊടുത്തു സിംഹത്തെ തുറിച്ചു നോക്കി പോകും..


ഒരു ദിവസം വീട്ടിലേക്ക് വന്നപ്പോൾ അവന് ചാർത്തിയ മഹർ മാല എന്റെ കഴുത്തിൽ ഇല്ലായിരുന്നു.. അപ്പൊ തന്നെ അവൻ  അവിടെ നിന്ന് ഇറങ്ങി പോയി സത്യം പറഞ്ഞാൽ എനിക്ക് നല്ലതുപോലെ ഫീലായി പുറകെ പോയി ഒരുപാട് വിളിച്ചിട്ടും നിന്നില്ല ഫോൺ വിളിച്ചിട്ട് എടുത്തില്ല..


കുറച്ചു കഴിഞ്ഞു ഒരു സിമ്പിൾ മാലയുമായി വന്നു "ഇന്ന് മുതൽ ഇത് നിന്റെ കഴുത്തിലില്ലേൽ ഞാൻ  മരിച്ചതിനു തുല്യമാണ് ഇതാണ് ഞാൻ നിനക്കായി തരുന്ന എന്റെ പ്രണയ സമ്മാനം അതായത് എന്റെ ജീവന്റെ പാതിയെ ഞാൻ സ്വന്തം ആക്കിയതിന്റെ തെളിവായ മഹർ,,ഇത് വെറുമൊരു മാലയല്ല എന്റെ പ്രണയമാണ് മഹറിന്റെ ബന്ധത്താൽ നിന്നെ ഞാന് സ്വന്തമാക്കി എന്നതിന്റെ തെളിവ് കൂടിയാണ് ഇതെന്നും നിന്റെ കഴുത്തിൽ ഉണ്ടാവണം.."യെന്നും പറഞ്ഞു അവന് തന്നെ കെട്ടി തന്നു..


കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞു അവനെ കെട്ടിപ്പിടിച്ചു ഇരുകവിളിലും മാറിമാറി ചുംബിച്ചു,, അന്ന് ഫുൾ അവന്റെ കൂടെയായിരുന്നു ടൈം സ്പെൻഡ് ചെയ്തത് നമ്മൾ മാത്രമല്ലട്ടോ ബാക്കി അലവലാതികളും ഉണ്ട്  അവർ ഇല്ലാതെ എന്തോന്ന് ജീവിതം...


ചെക്കൻ പതിയെ അടുത്തേക്ക് വരുവാൻ തുടങ്ങി പടച്ചോനെ ഒരുമാതിരി കള്ളച്ചിരിയും നോട്ടവും ആണല്ലോ രക്ഷപ്പെടുവാൻ വേറെ വഴിയുമില്ല അടുത്തെത്തി കഴിഞ്ഞിരുന്നു.


എന്റെ ഇരുകൈയും അവന്റെ കൈക്കുള്ളിൽ ആക്കി കൂട്ടിപിടിച്ചു  കൊണ്ട് പതിയെ ചെവിയിൽ വന്നു ചോദിച്ചു നാളെത്തന്നെ ഉപ്പിയോട് കല്യാണം നടത്തി തരുവാൻ പറഞ്ഞാലോ  ഇനിയും കാത്തിരിക്കാൻ എന്നെകൊണ്ട് വയ്യടി... ഞാനുമൊരു മനുഷ്യനല്ലേ,,അതും പറഞ്ഞു ഒരു കടി വെച്ചു തന്നു ഒന്ന് പുളഞ്ഞു കുതറി മാറുവാൻ നോക്കിട്ടും അവന്റെ പിടിയിൽ നിന്ന് ഒരു മോചനം കിട്ടിയില്ല..


"ഇവളാണ് എന്റെ ലോകം ഇവളിലൂടെ ഞാന് പുതിയൊരു ലോകത്തെ സൃഷ്ടിക്കും ആ ലോകത്ത് ഞാനും എന്റെ കുട്ടികളും... "എന്നും പറഞ്ഞു എന്നെ പൊക്കി എടുത്തു കവിളിൽ അമർത്തി ചുംബിച്ചു എല്ലാരും കളിയാക്കി ചിരിക്കുവാൻ തുടങ്ങിയതും അവന്റെ പിടിയിൽ നിന്ന് കുതറി ഇറങ്ങി രക്ഷപ്പെട്ടു എന്നും കരുതി ഓടി...


വേറൊരു ചെകുത്താന്റെ മുമ്പിലായിരുന്നു പോയി പെട്ടത് അതോടെ കഷ്ടപ്പെട്ടു..


ഈൗൗൗൗൗൗ.....വെല്ക്കം ടു ഊട്ടി,,ഓഹോ സോറി വെൽക്കം ടു കടൽ തീരം നൈസ് ടു മീറ്റ്‌ യു....അതും പറഞ്ഞു മുങ്ങുവാൻ നോക്കിയതും കൈയോടെ പിടിച്ചു വെച്ചു.....


നമ്മളെ മാലാഖയെ പ്രണയിച്ച ചെകുത്താനാല്ല ട്ടോ ഇത് രാക്ഷസിയെ പ്രണയിച്ച രാക്ഷസനാണ് അതായത് നമ്മുടെ അജൂക്കാ...


കല്യാണം കഴിഞ്ഞിട്ട് ഇന്നേക്ക് രണ്ട് മാസമായി ചാറ്റിങ്ങും കോളിംഗുമുണ്ട് അതിൽ നിന്ന് തന്നെ തെറിയുടെ അഭിഷേകമാണ്.കൂടുതൽ വിളിക്കാറ് സനയാണ് അതിനും കാരണമുണ്ട് ട്ടോ.അപ്പോഴൊക്കെ അവരെ കാണുമ്പോൾ മുങ്ങി നടക്കുന്നയൊരു സ്വഭാവം  എനിക്കുണ്ട്..


കാരണം നിങ്ങൾക്ക് അറിയാലോ കല്യാണത്തിന് കൊടുത്ത പണി തന്നെ.പഹയൻ ഇന്നുമത്  മനസ്സിൽ വെച്ചു നടക്കുകയാണ്.അവന്റെയും അവളുടെയും കൈയിൽ നിന്ന് കിട്ടേണ്ടത് ബാക്കിയുള്ളവർ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു ഞാൻ മാത്രം മുങ്ങി നടന്നു.ഇന്ന് നമ്മളെ കയ്യോടെ പിടിച്ചു ഓ കയ്യോടെ അല്ല ചെവിയോടെ പിടിച്ചു കള്ള ബലാല്.. 


ആാാാ......!അജൂക്കാ വേദനിക്കുന്നു എന്റെ ചെവി ഒന്നു വിട്ടേ സത്യായിട്ടും നല്ല വേദനയുണ്ട്.ഒന്ന് വിട് അജുക്ക ആാാ ഹാഹു നല്ല വേദനയുണ്ട് ട്ടോ വിടെടാ മരപ്പട്ടി ആാാ തെണ്ടി കൂടുതൽ പിടിച്ചു തിരിക്കുകയാണോ ചെയ്യുന്നേ വിടെടാ,, ദേ ഇപ്പൊ നമ്മളെ സിംഹം വരുട്ടോ വന്നാപ്പിന്നെ നിങ്ങളെ അവസ്ഥ ഞാൻ പറയേണ്ടല്ലോ വെറുതെ റിസ്ക് എടുക്കാൻ നിൽക്കേണ്ട ട്ടോ വേഗം വിട്ടട്ടെ... ഞാൻ വേദനകൊണ്ട് ബ്രോക്ക് ഡാൻസ് കളിക്കാൻ തുടങ്ങിയിരിക്കുന്നു..


ഡാാ അജുവേ മറ്റേ ചെവി കൂടെ പിടിക്കെടാ ഞങ്ങൾക്ക് എല്ലാവർക്കും നീ കണക്കിന് തന്നല്ലോ അതുപോലെ തന്നെ എന്റെ പൊണ്ടാട്ടിക്കും കൊടുക്കണം ചെവി പിടിച്ചു പൊന്നും താങ്കവും പവിഴവും വെള്ളിയും ആക്കിക്കോട്ടെ എന്നെ ഇക്കൂന്ന് വിളിക്കാൻ പറഞ്ഞിട്ട് പെണ്ണിന് തീരെ ബഹുമാനമില്ല എല്ലാത്തിനും കൂടെ എന്റെ ചങ്ക് കൊടുത്തേക്ക് ട്ടോ..


സിംഹം അത് പറഞ്ഞതും അജുക്കയും സന യും വാ പൊതി ചിരിക്കാൻ തുടങ്ങി പിന്നെ പൂച്ചാക്കുട്ടിയെ  പിടിച്ചത് പോലെ നമ്മളെ രണ്ടു ചെവിയും പിടിച്ചു പൊക്കി കാല് പോലും താരയോട് തത്കാലം ഗുഡ് ബൈ പറഞ്ഞു..


എടാ കള്ള പേരുച്ചായി ഞാനെന്താ പൂച്ചകുട്ടിയോ  ദേ എന്റെ ചെവി വിട്ടെ  വേദനിച്ചിട്ട് വയ്യാ സത്യയായിട്ടും വേദനിച്ചു വയ്യാ എന്റെ ഉമ്മി ഉപ്പി ഓടിവായോ ഈ കള്ള ബലാലിന്റെ കൈയിലേക്ക് ഇപ്പൊ എന്റെ ചെവി എന്നോട് ഗുഡ് ബൈ പറഞ്ഞു പോകും ആരേലും ഓടിവായോ അയ്യോ  എന്നെ കൊല്ലുന്നേ  നാട്ടുക്കാരെ   വീടുക്കാരെ ഓടിവായോ.. വിടെടാ പ്ലീസ് നല്ലൂട്ടി അല്ലേടാ വിടെടാ,, അതും പറഞ്ഞു പതിയെ സിംഹത്തെ നോക്കി മാങ്ങാത്തലയൻ നിന്നു കിണിക്കുന്നത് നോക്ക് കള്ള ഹിമാർ കെട്ടിയോൻ ആണ് പോലും കെട്ടിയോൻ...


ഭർത്താവാണ് പോലും ഭർത്താവ് ഭാര്യക്കിവിടെ പ്രണവേദനയും നിനക്കവിടെ കൊലച്ചിരിയും നിന്റെ ഒടുക്കത്ത ഇളി കാരണം കവിൾ വേദനിച്ചു ഫുഡ്‌ പോലും കഴിക്കാൻ പറ്റാതെ ആവട്ടെ..ആമീൻ.. പിന്നെയും ഓരോന്ന് പറഞ്ഞു പിറുപിറുത്,, എല്ലാം കേട്ടുകൊണ്ട്  കൂടെയുള്ള അലവലാതിസ് കളിയാക്കി ചിരിക്കുന്നുണ്ട്..


ഡീീീ നീ എനിക്കിട്ട് തന്ന പണി ഓർമ്മയുണ്ടോ ആ പണി വേറെ രീതിയിലിപ്പോ തിരിച്ചു തന്നിരിക്കുന്നു അത്രേയുള്ളൂ മോളെ,, മോൾക്ക് ഇഷ്ടായോ അജുക്കന്റെ ചെവി പിടുത്തം ഇഷ്ടായില്ലേൽ പറ ട്ടോ കൂടുതൽ ശക്തിയിൽ പിടിക്കാം...ഇഷ്ടായോടാ...


പിന്നെ ആവാതെ പെരുത്തിഷ്ടായിക്ക് അല്ല അജുക്ക ഞാൻ വെറും ഒരേയൊരു  ദിവസം മാത്രമല്ലെ പണി തന്നുള്ളൂ.പക്ഷേ നിങ്ങൾ എന്റെ ചങ്കത്തിക്ക് 10 മാസത്തേക്ക് റെസ്റ്റ് കൊടുത്തില്ലേപ്പാ..


ഓ ഓന്റെ ഒലക്കമ്മാലെത്തെ നാണം കണ്ടില്ലേ എല്ലാം ഒപ്പിച്ചു വെച്ചിട്ട് നഖം കടിച്ചു കളം വരക്കുന്നോ കോപ്പേ ഒറ്റ ചവിട്ട് വെച്ചു തരും,, സിംഹം കലിപ്പായി അജുക്കാനോട് പറഞ്ഞു..


ങേ അതിന് നീ എന്തിനാ എന്നോട് കലിപ്പ് ആകുന്നെ കോപ്പേ? അജു സിംഹത്തോട് സംശയത്തോടെ ചോദിച്ചു..


ഞാനും റൊമാൻസിക്കും നീ നോക്കിക്കോട നോക്കിക്കോ എന്റെ മാവും പൂക്കും എനിക്കും ഇതുപോലെയുള്ള ഭാഗ്യം കിട്ടും നീ നോക്കിക്കോട നോക്കിക്കോ.... മുഖത്ത് നിരാശ വരുത്തി എന്നെ നോക്കിയാണ് പറയുന്നത്...


ചെവി കേൾക്കാത്ത പോലെ പുച്ഛിച്ചു തള്ളിക്കളഞ്ഞു അല്ലപിന്നെ നമ്മളെ ഒരു ദയാ ദയദാക്ഷണ്യവും ഇല്ലാതെ  ഈ ലോലന്റെ കൈയിൽ ഇട് കൊടുത്തത് അല്ലേ എന്നിട്ടിപ്പോൾ ഓനിക്ക് റൊമാൻസിക്കണം പോലും ഇങ്ങോട്ട് വരട്ടെ ബാക്കി അപ്പൊ കളിച്ചു കൊടുക്കാം...


നിങ്ങൾക്കൊന്നും മനസ്സിലായിലെ നമ്മളെ സന ഗ... ഗ..ഛെ അങ്ങനെ അല്ല ഗ...ർബി... പടച്ചേനെ എന്താപ്പോ ആ കുന്ത്രാണ്ടത്തിന് പറയുക..


ഡീ ഹംകേ ഗർഭിണി.. ഗർഭിണിയെന്ന് പോലും പറയാൻ അറിയാത്ത ഈ മൊതലിനെയാണോ ഞാൻ ഇത്രയും നാൾ സ്നേഹിച്ചത് റബ്ബേ ഓർക്കുമ്പോൾ തന്നെ കണ്ണുകളിൽ നിന്ന് വെള്ളം വരുന്നു നോക്കിക്കേ....എന്നും പറഞ്ഞു മോങ്ങുന്നത് പോലെയാക്കി കണ്ണു തുടച്ചു കാണിച്ചു തന്നു...


നീ പോടാ കള്ള ബലാൽ കാട്ടു സിംഹമേ നിന്നോട് എന്നെ പ്രണയിക്കാൻ ഞാൻ പറഞ്ഞോ ഇല്ലല്ലോ കൂടുതൽ ഡയലോഗ് അടിക്കാതെ അങ്ങട്ട് മാറി നിന്നെ മനുഷ്യ. എന്നും പറഞ്ഞു പുച്ഛിച്ചു തള്ളി,, എന്തായാലും നമ്മളെ സന നേരത്തെ പറഞ്ഞാൽ ആണ് ഗ....ണി തന്നെയാണ് ട്ടോ...


അല്ലടാ ആങ്ങളേ  ഈ പെങ്ങളുടെ ചെവി വിടുവാനുള്ള ഉദ്ദേശമൊന്നുമില്ലേ.?


ഇല്ലല്ലോ പെങ്ങളെ കുറച്ചു സമയം കൂടെ പിടിക്കണമെന്നാണ് സനയുടെ ഓഡർ അവൾക്കിപ്പോ അതിന് പറ്റില്ലാലോ അല്ലേ സന മോളൂ...


നിന്റെയൊരു സന മോളൂ മോളല്ലടാ കോളാണ് ഓഹോ അതുമല്ല രാക്ഷസിയാണ് ആ നോട്ടം കണ്ടില്ലേ ഹും ഡീ രാക്ഷസി നോക്കി പേടിപ്പിക്കാതെടി രാക്ഷസി ഹേ ഹും... അതും പറഞ്ഞു ഓളെയും തുറിച്ചു നോക്കി..


എന്നാൽ ഇന്നാ പിടിച്ചൊയെന്നും പറഞ്ഞു ഒന്നും നോക്കാതെ കാൽമുട്ട് മടക്കി ഓന്റെ കുമ്പിനിട്ട് ഒരു കുത്ത് വെച്ചു കൊടുത്തു വേദന കൊണ്ട് അജുക്ക നമ്മളെ അപ്പൊ തന്നെ വിട്ടുട്ടോ..


ഐവാ ഗോൾ... എന്റെ പോണ്ടാടിയുടെ വക അടിപൊളി ഉഗ്രൻ ഗോൾ ഐഷ് മുത്തേ നീ പൊളിച്ചടുക്കി എന്റെ പെണ്ണ് തകർത്തു അജുന്റെ ബാലുണിന്റെ കാര്യത്തിലൊരു തീരുമാനമായി..നീ ഇങ്ങ് വായോ മുത്തേ എന്നും പറഞ്ഞു എന്റെ കൈ പിടിച്ചു വലിച്ചു ആ നെഞ്ചിലേക്കിട്ട് കെട്ടിപ്പിടിച്ചു..വിടെടാ കാട്ടു സിംഹമേ അന്നും പറഞ്ഞു കുതറി മാറിയിരുന്നു...


അജ്മലിന്റെ ഗോൾ പോസ്റ്റ്‌ ഇടിച്ചു പൊടിച്ചു നമ്മളുടെ പെങ്ങളൂട്ടി വിജയം കരസ്തമാക്കിയിരിക്കുന്ന വിവരം എല്ലാവരെയും സന്തോഷപൂർവ്വം ഈ ഹനുമാൻ അറിയിച്ചിരിക്കുന്നു..


ഡാാ കാട്ടു സിംഹമേ എനിക്കൊന്നേ കിട്ടിയുള്ളൂ ജീവിതകാലം മുഴുവൻ ഇവളുടെ കൂടെ ജീവിക്കേണ്ടത് നീയാണ് നിന്റെ ഗോൾ പോസ്റ്റ്‌ ഇടിച്ചു പഞ്ചരക്കാതെ നോക്കിക്കോ നിന്റെ കൈയിലിരിപ്പ് കൊണ്ട് അത് പതിവായിരിക്കും എന്തായാലും വരാനിരിക്കുന്ന പൂരം നമുക്ക് കണ്ടും കേട്ടും അറിയാം ഓൾ ദി ബെസ്റ്റ് ചങ്കേ അജ്മലിന്റെ എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു ട്ടോ...


ഐഷ് ദേവു നൂറ ദേ നോക്ക് അജുക്ക ഒരൊവിധ സ്റ്റെപ്പുകൾ പഠിപ്പിക്കുന്നത് വേഗം കണ്ടു പഠിച്ചോ ട്ടോ കെട്ടിയോന്മാർ കളിക്കുമ്പോൾ എന്തോന്ന് സ്റ്റെപ്പ് ആണെന്ന് കരുതേണ്ടല്ലോ പിന്നെ ആങ്ങളമാരെ നിങ്ങളും കണ്ടു പഠിച്ചോ ആവിശ്യം വരും...ചേട്ടായിയെ നോക്കി പറഞ്ഞപ്പോൾ മൂപ്പർ ഞെട്ടി...


ങേ അതെന്തിനാടി നമ്മൾ പഠിക്കുന്നത്? ചേട്ടയുടെ അതെ സംശയം ആണ് എല്ലാവർക്കും.. നിങ്ങളെ പെണ്ണുംപിള്ള ഇടിക്കുമ്പോൾ നിങ്ങൾ കളിക്കില്ലേ  അത് കണ്ട് വട്ടായെന്ന് കരുതി ഹോസ്പിറ്റലിൽ കൊണ്ടിട്ടേണ്ട കരുതി പിന്നെ നിങ്ങൾ ആ ടൈം എന്ത് സ്റ്റെപ് ഇടുമെന്നു കരുതേണ്ടല്ലോ അതുകൊണ്ട് അല്ലപിന്നെ..


ദുരന്തം നന്നായിക്കൂടെ കുട്ടി പിശാച്ചേ എന്നും പറഞ്ഞു എല്ലാരും ഒരു നോട്ടം നോക്കി എനിക്കാണേൽ നാണം വന്നുപോയി... ഈൗ എന്നെ തല്ലേണ്ട ചങ്ക്സേ ഞാൻ നന്നാവില്ല.... എന്നും പറഞ്ഞു ഇളിച്ചു കൊടുത്തു...


എന്റെ പൊന്നു ഇഷു ഇത്രക്ക് വേണ്ടായിരുന്നു എനി ഞാൻ എങ്ങനെയാണ് റബ്ബേ രണ്ടു ദിവസത്തേക്ക് ബാത്‌റൂമിലേക്ക് പോകുക അതിനോട് വിടപറയാം അല്ലാതെ വേറെ വഴിയില്ലല്ലോ.. ഹൗ അൺ സാഹികബിൾ പൊന്നെ....


അപ്പൊ ഞാൻ പോയി ലൈഫ് ഇൻഷുറൻസ് എടുക്കല്ലേ എന്റെ പൊണ്ടാട്ടി ആയത് കൊണ്ട് പറയാൻ പറ്റില്ല എപ്പോഴാ എവിടെ വെച്ച ഒരു അറ്റാക്ക് വരിക്കയെന്ന്..


അതും ശരിയാ പെണ്ണിന്റെ ചളി കേട്ട് ചിരിച്ചില്ലേ അപ്പൊത്തന്നെ കിട്ടുവാൻ ചാൻസുണ്ട്.. അജു അതും പറഞ്ഞു ഒരുമത്തിരി കളി കളിക്കുന്നുണ്ട്..


പക്ഷേ അവളിൽ എനിക്കിഷ്ടം വാ തുറന്നാൽ വരുന്ന ചളി തന്നെയാണ് കേൾക്കാൻ തന്നെ ഒരു പ്രേത്യേക രസമാണ് ചൂടാവുമ്പോളുള്ള അവളുടെ മുഖഭാവം എന്റെ പൊന്നെ ഒരു രക്ഷയുമില്ല..


അതുകൊണ്ടാവും എപ്പോഴും ചുണ്ടും കൊണ്ട് പോകുന്നത് അല്ലേടാ.. അജു പാതിയോ ചോദിച്ചു..


ചുംബനം അത് കൈമാറുന്നത് വെറുമൊരു വികാരം മാത്രമല്ല പ്രണയം സ്നേഹം കരുതൽ വാത്സല്യം ഞാൻ നിന്റെ ആണെന്നതിന്റെ തെളിവ് എല്ലാമാണ് എനിക്കിഷ്ടം അവളുടെ ചുണ്ടിൽ ചുംമ്പിക്കാനാണ്..രണ്ടുപേരുടെ അധരങ്ങൾക്കൊപ്പം മനസ്സുകളും ഒന്നായി തീരുന്ന നിമിഷം...

ചുണ്ടുകളിൽ അഴിഞ്ഞിറങ്ങുമ്പോൾ നമ്മൾക്ക് ചുറ്റും ഓടിക്കൊണ്ടിരിക്കുന്ന ലോകം പോലും നിശ്ചലമാകുന്നതായി അനുഭവപ്പെടും ഉന്മാദം നിറഞ്ഞ ഒരു അനുഭൂതി.. നിക്കാഹ് കഴിഞ്ഞതിനു ശേഷം ഉറങ്ങി കിടന്നിരുന്ന റൊമാൻസ് തല കുടഞ്ഞു ഒരായിരം തലയുമായി എഴുന്നേറ്റിരുന്നു...


മ്മ്മ്മ്മ്..... മ്മ്മ്മ് നടക്കട്ടെ നടക്കട്ടെ... എന്നും പറഞ്ഞു അജുമുഖം തിരിച്ചതും പിന്നെ ഡാാാ എന്നും അലറിക്കൊണ്ട് ഒരു ഓടമായിരുന്നു ഇവനെന്തുപറ്റി...


ഡാാാ അജു എന്താടാ ഡാാ നിൽക്കടാ നീ എങ്ങോടെക്കാൻ ഈ ഓടുന്നത് ഡാാ നിൽക്കടാ ഹും ഡാാ അജു കോപ്പേ നിൽക്കേടാ പരട്ടെ.. എത്ര വിളിച്ചിട്ടും നിന്നില്ല...മുഖം ചുവന്നു വലിഞ്ഞു മുറുക്കിയിരുന്നു അവന്റെ കണ്ണുകളിൽ പകയാണ് കണ്ടത്....


ഡാാാാാ ടെഷ് പന്ന മോനെ എന്നും പറഞ്ഞു പുറം തിരിഞ്ഞു നിന്നിരുന്നവന്റെ പുറം നോക്കി ഒരു ചവിട്ട് കൊടുത്തു അയാൾ താഴെക്ക് മൂക്കും കുത്തി വീണു....


ഡാാ നീ എന്താടാ കാണിക്കുന്നേ ഇത് ആരാടാ..? ഹാദി അതും ചോദിച്ചു അവന്റെ അടുത്തേക്ക് പോയതും കമഞ്ഞു വീണിരുന്ന ആളെ പിടിച്ചു അവന്റെ ഫേസ് ടു ഫേസ് ആയി കിടത്തി മൂക്കിനിട്ടെന്ന് കൊടുത്തു അയാളുടെ മുഖം കണ്ടതും കോപം കൊണ്ട് എന്റെ കൈ കാലുകൾ വിറക്കുവാൻ തുടങ്ങിയിരുന്നു എന്റെ ഇഷുനെ ഇല്ലാതാക്കാൻ ശ്രമിച്ചവൻ..


ഡാാ പന്ന മോനെ നിന്നോട് ഒരു പ്രാവിശ്യം ഞാൻ പറഞ്ഞതാണ് ഇനി ഞങ്ങളുടെ കണ്ണ് വെടത്ത് വരരുതെന്ന് എന്നിട്ടും എന്തിനാടാ നായെ വീണ്ടും വന്നത് നിനക്ക് തരുവാന്നുള്ളതെല്ലാം തന്നു തീർത്തത് അല്ലേടാ പൊന്നാര മോനെ.... അതും ചോദിച്ചു അവന്റെ നെഞ്ചിൽ അജുന്റെ കാല് വെച്ചു അമർത്തി ചവിട്ടി...


പക്ഷേ ഞാനാക്കെ ഷോക്കടിച്ചത്  പോലെയായിരുന്നു തരുവാനുള്ളത് പറയുമ്പോൾ? അപ്പൊ മറന്നിരുന്ന ശത്രു അജു ആയിരുന്നോ? അന്ന് എന്നിൽ ഉടലെടുത്ത സംശയം ശരിയായിരുന്നോ.? എന്താ റബ്ബേ ഇതെലാം എന്റെ അജു ഒരിക്കലും എന്റെ ഇഷുനെ ഇല്ലാതാക്കാൻ ശ്രമിക്കില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു..... ഇതിപ്പോ........!


ഡാാാാാ പറയടാ...... പറ..... എന്നും പറഞ്ഞു അവനെ തലങ്ങും വിലങ്ങും അടിക്കുന്നുണ്ട് ഇനി  വരുമോ ഞങ്ങളുടെ ഇടയിലേക്ക് വരുമോ ഇത്രക്കും കാലം സമാധാനം ഉണ്ടായിരുന്നു വീണ്ടും വന്നത് എന്റെ സമാധാനം കളയുവാൻ ആണോടാ നായെ.... ഓരോന്ന് ചോദിച്ചു അജു അയാളെ അടിക്കുന്നുണ്ട്...


എനിക്കാണേൽ നിന്നാനിൽപ്പിൽ നിന്ന് ഒന്നനങ്ങാൻ പോലും പറ്റുന്നില്ലായിരുന്നു....


എന്താ റബ്ബേ ഞാൻ കാണുന്നത്.... ഇതിന് പിന്നിൽ എന്റെ അജു ആണോ.?


പറയടാ പുല്ലേ എന്റെ പെങ്ങളെ ഇല്ലാതാക്കാൻ മാത്രം നിനക്ക് എന്താടാ എന്റെ പെങ്ങളോട് ഇത്രക്ക് ശത്രുത പറയടാ..എന്നും പറഞ്ഞു അവന്റെ അടിനാവിൽ ആഞ്ഞു ചാവിടി..ഇതിന് പിന്നിൽ അജു ആണെന്ന് കരുതി അവനിട്ടു ഒന്ന് കൊടുക്കാൻ പോകുമ്പോഴായിരുന്നു അവന്റെ ഈ പ്രവർത്തി..


അജു ..അപ്പൊ അപ്പൊ നീ അല്ലേ.? അവന്റെ മുഖത്തേക്ക് സംശയത്തേടെ നോക്കി ചോദിച്ചു..


"എന്തോന്ന് നീ അല്ലേ എന്നാണ് ചോദിക്കുന്നെ.? "ഹേയ് ഒന്നുല്ലടാ..."

ഹും... ഡാാ കോപ്പുകളെ പന്തം കണ്ട പെരുച്ചാഴിയെ പോലെ എന്തോന്ന് നോക്കി നിൽക്കുകയാണ് ഇങ്ങട്ട് വാ നമ്മളെ പെങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ച ഈ നായെക്ക് ഇട് നല്ലത് പോലെ പെരുമാറി ഇതിന്റെ തിരക്കഥാകൃത്തും  സംവിധാനവും പ്രൊഡ്യൂസറും ആരാണെന്ന് അറിയാൻ നോക്ക്.."അജു ബാക്കിയുള്ളവരെ വിളച്ചതും പിന്നെ അവിടെ എന്താ നടന്നെ  എന്ന് പോലും അറിയില്ല ആക്കെപ്പാടെ പുകയും കരിയും അലർച്ചയും മാത്രം പിന്നെ കണ്ടത് അവശനിലയിൽ കിടക്കുന്ന അയാളെ ആയിരുന്നു...

ഇനി തല്ലല്ലേ സാറേ എന്റെ മക്കൾക്ക് ആരുമില്ലാതെയായി പോകും എല്ലാം ഞാൻ പറയാം..


എന്നാൽ ആദ്യം തന്നെ വാ തുറന്നു പറഞ്ഞാൽ പോരെ പുല്ലേ...ആ ഇപ്പോയെങ്കിലും പറയാൻ തോന്നിയാലോ എനി പറ ആരാ ഇതിന്റെ പിന്നിൽ.. ഞാൻ തോളിലൂടെ കൈയിട്ട് അമർത്തി പിടിച്ചതും ആാാ എന്നും അലറി കുതറി മറുവൻ നോക്കി... പറയാതെ മോൻ ഇവിടെ നിന്ന് ഒരടി പോലും അനങ്ങില്ല വേഗം പറയാൻ നോക്കെടാ അല്ലേൽ നിന്റെ അന്ത്യം ഇവരുടെ കൈ കൊണ്ടായിരിക്കും,, ബാക്കിയുള്ള ടീമിനെ ചൂണ്ടിക്കാണിച്ചു പറഞ്ഞു..


ഫ....ഫർസാന...!

അയാൾ അത് പറഞ്ഞതും ഇഷു ചിമ്പാൻസി എന്നും പറഞ്ഞു കണ്ണും മിഴിച്ചു എല്ലാരേയും മാറിമാറി നോക്കി അതിന് ശേഷം എന്നെ കനപ്പിച്ചു നോക്കികൊണ്ട് അവിടെ നിന്ന് പോയി...


ആ നോടത്തിന്റെ അർത്ഥം അറിയുന്നത് കൊണ്ട് തന്നെ നിഷ്കു അഭിനയിച്ചു നിന്നു ഇപ്പൊ അത് മാത്രമാണ് രക്ഷ പെണ്ണെ ഒത്തിരി പറഞ്ഞതാണ് അവൾ നന്നായിട്ടില്ല എന്ന് അപ്പോയെക്കെ ആ കോപ്പിന്റെ സൈഡിൽ നിന്ന് ഇഷുനെ വഴക്ക് പറയറാണ് പതിവ് മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകൊണ്ട് നോക്കിയാൽ എല്ലാം മഞ്ഞ ആയിട്ടേ കാണൂ എന്നും എല്ലാരും ഒരുപോലെ ആവണം എന്നില്ല മാറ്റവും സംഭവിക്കാം ഫർസാന ഇപ്പൊ പഴയത് പോലെയല്ല ഒരുപാട് മാറിയിരിക്കുന്നു.ഇപ്പൊ മാറേണ്ടത് നിന്റെ ചിന്താഗതിയാണ് അത് മാറിയാൽ എല്ലാം ശരി ആവും." എന്നും ഇഷുനോട് ഇതും പറഞ്ഞു വഴക്ക് ഇടുമായിരുന്നു ഇപ്പൊ നോക്ക് അല്ലേലും പെണ്ണിന്റെ മനസ്സ് വായിക്കാൻ പെണ്ണിനെ കൊണ്ട് പറ്റും എന്ന് പറയുന്നത് എത്ര വലിയ ശരിയാ റബ്ബേ പെണ്ണൊരുമ്പെട്ടാൽ പലതും നടക്കും എന്നതിന്റെ തെളിവും കൂടിയാണ് ഇഷുനെ ഇല്ലാതാക്കാൻ ശ്രമിച്ച്..


നിങ്ങൾക്ക് വേണ്ടിയാണ് ഫർസാന അന്ന് അങ്ങനെ ചെയ്യ്തത് അവൾക്ക് നിങ്ങൾ എന്നാൽ ഭ്രാന്താണ് നിങ്ങൾക്ക് വേണ്ടി ഏതറ്റം വരെ പോകാനും മടിക്കാത്തവൾ അവൾക്ക് തടസ്സമായി നിൽക്കുന്ന ഏത് വൃക്ഷം ആണെങ്കിലും വെട്ടിക്കളയാൻ ഒരു മടിയുമില്ല ചുരുങ്ങിയ കാലം കൊണ്ട് അവളെ മനസിലാക്കിയവനാണ് അത് കൊണ്ട് പറയുകയാണ് അവളിപ്പോ നിങ്ങളെ നിക്കാഹ്‌  കഴിഞ്ഞത് അറിഞ്ഞില്ല ഈ കാര്യം ഞാൻ നേരത്തെ അറിഞ്ഞതാണ് പക്ഷേ അവളോട് പറഞ്ഞത് സൈൻ ആദം ആയിട്ടാണ് നിക്കാഹ്‌  കഴിഞ്ഞതെന്നാണ് ഞാൻ പറ്റിച്ചു എന്നറിഞ്ഞാൽ അവൾ എന്നെയും എന്റെ ഫാമിലിയെയും വെറുതെ വിടില്ല സാർ എത്രയും പെട്ടന്ന് ഇതിനൊരു തീരുമാനം ആക്കണം..


നിങ്ങൾ എന്തുകൊണ്ട് അവളോട് പറഞ്ഞില്ല അതിന് പിന്നിൽ ഇനിയും എന്തേലും ദുരുദ്ദേശം ഉണ്ടോ..? അജു അയാളെ കോളറി പിടിച്ചു കൊണ്ട് ചോദിച്ചു.


നാട്ടിൽ നിന്നും ഗൾഫിൽ നിന്നും ഈ സാറന്മാരെ കൈയിൽ നിന്ന് കിട്ടിയപ്പോ തന്നെ ഏകദേശം നന്നായതാണ് പിന്നെയാണ് അറിഞ്ഞത് അന്ന് ഹോസ്പിറ്റലിൽ വെച്ചു എന്റെ അനുജനെ സഹായിച്ച കുട്ടി ആണ് ഇഷു ആണെന്ന് അറിയാൻ വൈകിപ്പോയി അമ്മച്ചി എന്നും വാ തോരാതെ പറയുമായിരുന്നു അന്നൊക്കെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ പ്രാരാപ്തം  മൂലം ക്യാഷ് ഉണ്ടാക്കാൻ കിട്ടുന്ന  ജോലിക്ക് പോവാൻ തുടങ്ങി അങ്ങനെയാണ് ഫർസാനയെ പരിജയം ആവുന്നത് ആറുമാസം  പണിയെടുത്താൽ പോലും കിട്ടാതെ അത്രയും ക്യാഷ് ഒറ്റ നിമിഷം കൊണ്ട് കിട്ടിയപ്പോ ഏറ്റെടുക്കേണ്ടിവന്നു,,എന്നെ അജ്മൽ മനസ്സിലാക്കി എന്നറിഞ്ഞപ്പോ നിങ്ങൾ വന്നു എന്നെ നല്ലതുപോലെ പെരുമാറിയില്ലേ പെങ്ങളുടെ ജീവനുവേണ്ടി എന്റെ കൈയിൽ നൽകിയ ക്യാഷ് സ്വന്തം ചോര ഇല്ലാഞ്ഞിട്ട് പോലും അത്രയും പണം തന്നപ്പോ അതിശയമാണ് എനിക്ക് തോന്നിയത് ഇത്രക്ക് സ്നേഹബന്ധവും ആത്മബന്ധവും നിങ്ങളുടെ ഓരോ വാക്കിലും പ്രവർത്തിയിലും അന്നെനിക്ക് മനസ്സിലായിരുന്നു,, എന്നെ നിങ്ങൾ തിരിച്ചറിഞ്ഞത് കൊണ്ടാണ് ഫർസാന ഗൾഫിലേക്ക് ഷിഫ്റ്റ്‌ ചെയ്തേ നാടിലേക്ക് വിളിച്ചപ്പോ അമ്മച്ചി ഇതുവരെ ഇല്ലാതെ സന്തോഷത്തോടെയാണ് ഫോൺ എടുത്തേ മോനെ മോൻ എങ്ങനെ എന്റെ കൊച്ചുമോളെ കണ്ട്  പിടിച്ചു അവളുടെ ഫോട്ടോ എവിടുന്നു  കിട്ടി എന്നാണ് അമ്മച്ചിക്ക് അറിയേണ്ടത് കാര്യം മനസ്സിലാവാതെ ഞാൻ ചോദിച്ചപ്പോഴാണ് അനുജൻ ഫോട്ടോ wp അയച്ചു തന്നത് ഇഷുന്റെ ഫോട്ടോ കണ്ടപ്പോ കുറ്റബോധമായിരുന്നു ആരാണെന്നോ എന്താണെന്നോ അറിയാതെ എന്റെ അനുജന്റെ ജീവൻ രക്ഷിച്ച മോളെ ആണലോ ദൈവമേ ഞാൻ ഇല്ലാതാക്കാൻ ശ്രമിച്ചത് അന്ന് തന്നെയാണ് സായന്റെ കൈയിൽ പെട്ടതും എല്ലാ കൊണ്ടും തകർന്നു നിൽക്കുമ്പോൾ നിങ്ങൾ നൽക്കുന്ന ഓരോ അടിക്കും ഞാൻ അർഹനാണ് എന്നറിയാവുന്നത് കൊണ്ട് തന്നെയാണ് ഒന്നും പ്രതികരിക്കാതെ നിന്നത് പിന്നെ അവളെ പറഞ്ഞു താരത്തെ നിന്നത് അവൾ അവിടെ ഉണ്ടായിരുന്നു അവളാണെന്ന് ആ നിമിഷം ഞാൻ പറഞ്ഞാൽ എന്റെ ഫാമിലിനെയും ഇഷുവിനെയും അവൾ ഇല്ലാതാകും അത് കൊണ്ടാണ് ഒന്നും മിണ്ടാതെ നിന്നത്..അവൾ നിങ്ങൾ കരുതും പോലെയല്ല അവൾ ആഗ്രഹിച്ചത് എങ്ങനെയാണെങ്കിലും സ്വന്തമാക്കും അവളെ സൂക്ഷിക്കണം പിന്നെ എന്നോട് ക്ഷമിക്കണം എന്നും പറഞ്ഞു അയാൾ കരഞ്ഞു കാല് പിടിച്ചു ഇഷുന്റെ അടുത്തേക്ക് പോയി അവളോടും ക്ഷമ ചോദിച്ചു നിങ്ങളോട്  പറഞ്ഞതൊന്നും അവളും ബാക്കി പെൺപടകളും കേട്ടില്ല അവളുടെ കൂടെ അവരും പോയിരുന്നു...


തത്കാലം ഇഷു ഒന്നും അറിയാൻ നിൽക്കേണ്ട ആരും അവളോട് ഒന്നും  പറയേണ്ട ട്ടോ ആാാ ചിമ്പാൻസി തെണ്ടിയെ വെറുതെ വിടരുത് അവളെ ഇന്ന് തന്നെ ഞാൻ കൊല്ലും,,എന്നും പറഞ്ഞു അജു പോവാൻ നിന്നതും ഞാൻ അവനെ കെട്ടിപ്പിടിച്ചു ഒരു നിമിഷത്തേക്ക് ആണേലും ഞാനന്റെ അജുനെ സംശയിച്ചില്ലേ അവന് ഇഷു എന്നാൽ ജീവന ആ അവനെയാണല്ലോ ഞാൻ മനസ്സിലാക്കാതെ പോയത്  റബ്ബേ...


എന്താടാ എന്തിനാ കരയുന്നെ ആയ്യേ  എന്റെ സായു ഇത്രേയുള്ളൂ പോടെ സാരില്ല എനിക്കറിയാം ആ സമയം ആരായാലും സംശയിച്ചു പോകും അതൊക്കെ  വിടേക്ക് എനി അതും ഓർത്ത് സങ്കടം ആവേണ്ട ട്ടോ ഹാപ്പിയായി ഒന്ന് ചിരിച്ചേ ചിരിക്ക് ട്ടോ.. എന്നും പറഞ്ഞു എന്നെ അടർത്തി മാറ്റി അല്ലേലും എന്റെ മനസ്സ് എന്നെക്കാൾ വഴിക്കുന്നവനാണ് ഇഷുവിനോടുള്ള എന്റെ പ്രണയവും ആദ്യം തിരിച്ചറിഞ്ഞത് ഈ കോപ്പ് തന്നെയാണ് സോറി ഡാ ഞാൻ...! "ദേ കോപ്പേ കോപ്പിലെ വർത്താനം പറയാതെ വരുവാൻ നോക്ക്..അവർ അവിടെ വെയ്റ്റിംഗ് ആണ് മോനെ പിന്നെ ഇന്ന് നിന്റെ പൊണ്ടാട്ടി നിന്നെ പഞ്ഞിക്കിടും അതുടെ കാണുവാൻ ഉള്ളതാണ് വേഗം നടക്ക്."അജു എന്റെ കൈ പിടിച്ചു നടന്നു  നമ്മളുടെ കൂടെ തന്നെ ബാക്കിയുള്ളവരുമുണ്ട്..


കിട്ടേണ്ടത് കൈ നിറച്ചും കാൽ നിറച്ചും കിട്ടി ബോധിച്ചു.. പിന്നിട്ട് ചിമ്പാൻസിയെ നോക്കി നടന്നെങ്കിലും കിട്ടിയില്ല കോപ്പ് എവിടെയാണാവോ.?


ഡാ സായു ഒരു കാരണവശാലും ചിമ്പാൻസി അറിയാൻ പാടില്ല നിങ്ങളുടെ നിക്കാഹ് കഴിഞ്ഞത് കല്യാണം വരെ അത് രഹസ്യമായിട്ട് തന്നെ നിൽക്കണം ദേ നിങ്ങളോടും കൂടിയാണ് പറയുന്നത് ഈ കാര്യം ആരും അറിയരുത് മനസ്സിലായോ. അജു എല്ലാരോടുമായി ചോദിച്ചപ്പോ എല്ലാരും തലയാടി,, കോപ്പുകളെ നിങ്ങളോട് തലയടുവാൻ അല്ല പറഞ്ഞേ വാ തുറന്ന് എന്തേലും പറ പഹയന്മാരെ അല്ലേൽ എല്ലാത്തിനെയും എടുത്ത് കിണറ്റിലിടും.


എന്റെ പൊന്നു മച്ചാനെ നമ്മൾക്ക് മനസ്സിലായിക്ക് അതിന് ഇജ്ജ് കലിപ്പ് ആവല്ലേ ചെങ്ങായി,ഹനുമാൻ കൈകൾ കുപ്പിയാണ് പറഞ്ഞത്..


പിന്നിട്ടുള്ള ദിവസങ്ങളിൽ നമ്മളെ പൊണ്ടാട്ടിയെ വെറുപ്പിക്കാൻ പോകുമെങ്കിലും അവൾ നമ്മളെ വെറുപ്പിച്ചു ഒടിച്ചു വിടും..


കെഞ്ചി കെഞ്ചി ഒരു കിസ്സിന് ചോദിച്ചാൽ അനുസരണയുള്ള കുട്ടിയെ പോലെ മുഖത്ത് നാണം വരുത്തി കവിൾ ലക്ഷ്യമാക്കി വരും കിസ്സും പ്രതീക്ഷിച്ചു നിൽക്കുന്ന എന്റെ കവിളിൽ അഡാർ  കടിച്ചു വെച്ചു തന്നു പട്ടിക്കുട്ടി ഓടി രക്ഷപെട്ടും അതും ബ്രോസിന്റെ അടുത്തേക്കാണ് ഓടി പോവുക പെങ്ങൾ എന്ത് കുരുത്തക്കേട് കാണിച്ചു വെച്ചാലും ഒരു പ്രശ്നവുമില്ല ഞാനൊന്ന് വഴക്ക് പറഞ്ഞാൽ അടിച്ചാൽ ആങ്ങളമാർ വന്നോളും പിന്നൊന്നും പറയേണ്ട ചോദിക്കലായി അടിയായി ഇടിയായി ഞാൻ അവശനായി കിടപ്പായി ഹംകുകൾ ഇളിയായി ഞാൻ വീണ്ടും കലിപ്പായി പിണങ്ങാലായി ഇണങ്ങലായി ശോ ഒന്നും പറയേണ്ട കെട്ടിക്കഴിഞ്ഞാൽ പക്വത  വരുമെന്ന് പറഞ്ഞ വീടുക്കാർ ഇപ്പൊ കെട്ടിച്ചാത്തണോ റബ്ബേ നമ്മൾ ചെയ്താ തെറ്റ് എന്നും ചോദിച്ചു നടക്കുവാൻ തുടങ്ങി.നമ്മളെ പെണ്ണിനെ കാണാൻ തോന്നുമ്പോൾ നട്ടപ്പാതിര ആയാലും മതിൽ ചാടി ഒരുനോക്ക് കണ്ടിട്ടേ തിരിച്ചു വരു പിറ്റേന്ന് അവളെ പിക് കാണിച്ചു കൊടുക്കുമ്പോൾ പെണ്ണ് ഷോക്കടിച്ച കാക്കയെ പോലെയായിരിക്കും നമ്മളെ നോക്കുന്നത്.ഞാൻ പോലുമറിയാതെ എന്റെ വീടിലെ മതില് ചട്ടിയതും പോരാ എന്നിട്ട് പിക്ക്  എടുത്തു വന്നിരിക്കുന്നു നാണം ഇല്ലേ മനുഷ്യ എന്നും ചോദിച്ചു പെണ്ണ് കലിപ്പാവും  അത് പിക്ക്  ഡിലിറ്റ് ആക്കുവാനുള്ള ഓളെ  ഐഡിയാ ആണ് ട്ടോ ഈ കലിപ്പ്...ആ പിന്നെ നമ്മൾ ഇപ്പൊ ഓഫീസിലാണ് ട്ടോ പെണ്ണ് വരാതിരിക്കാനുള്ള  പതിനെട്ടടവും പയറ്റി ആ അടവൊന്നും  ഇവിടെ വിലപോകില്ലെന്നറിയാൻ അവൾ ഇച്ചിരി വൈകിപ്പോയി സാരില്ല എല്ലാം ശരി ആവും അല്ലേൽ ആക്കും..


അല്ല മാഷേ എന്താണാവോ ഇത്രക്ക് ചിന്തിക്കാൻ കുറെ ടൈം ആയാല്ലോ  പൊട്ടനെ പോലെ ഇളിക്കാൻ തുടങ്ങിട്ട് എന്താണ് കാര്യമെന്ന് പറഞ്ഞാൽ എനിക്കും ചിരിക്കാമായിരുന്നു...


ഒന്നുല്ല എന്റെ പൊണ്ടാട്ടി ഞാൻ ഓർക്കുകയാണ് നിന്നെ ഇങ്ങോട്ട് കൊണ്ടു വന്നത് തന്നെ കിസ്സനും ഹഗ്   ചെയ്യാനുമാണ് നിന്റെ കൂതറ ടീംസ് എന്നും നിന്റെ പിന്നാലെ ഉണ്ടാവുല്ലേ അപ്പൊ ഒന്നിന്നും പറ്റില്ലല്ലോ ഇപ്പോയാണേൽ ഇവിടെ ആരുമില്ല താനും  അപ്പൊ ഇങ്ങട്ട് വാ പെണ്ണെ എന്നും പറഞ്ഞു കൈ പിടിച്ചു വലിച്ചു നെഞ്ചിലേക്കിട്ട് കറക്റ്റ് ടൈം ഒരു സ്റ്റാഫ് കയറി വന്നു ഛെ തെണ്ടിക്ക് വരുവാൻ കണ്ട നേരം.. "ഹും.... എന്ത് വേണം ഇപ്പൊ ഞാനിതിരി തിരക്കിലാണ് എന്തുണ്ടെലും പിന്നെ വാ പോകുമ്പോൾ ആ ഡോർ ക്ലോസ് ചെയ്യാൻ മറക്കരുത് വേഗം പോകാൻ നോക്ക് ട്ടോ ഹും വേഗം ഇറങ്ങ്...ഒരു സ്റ്റാഫിന് പോലും അറിയില്ല നമ്മളെ നികാഹ് കഴിഞ്ഞ കാര്യം..


വീണ്ടും അവളെ പിടിച്ചു നെഞ്ചിലേക്കിട്ട് ഒരു റൗണ്ട് കറങ്ങിയതും പെണ്ണ് ഒരു കുത്തും വെച്ചു തന്നു പിടിച്ചു തള്ളിയിട്ട് ഇടുപ്പിൽ ഇരുകൈയും കുത്തി തുറിച്ചു നോക്കി പേടിപ്പിക്കുന്നുണ്ട്..


എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ നോക്കി പേടിപ്പിച്ചാൽ നിന്റെ കണ്ണ് കുത്തിപ്പൊട്ടിക്കും പഹയത്തി..


ഓഹോ അത്രക്ക് ആയോടാ ഞാൻ ഇനിയും നോക്കും കുത്തിപ്പൊട്ടിക്കാൻ നീ ഇങ്ങ് വായോ നിന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും ഞാൻ ഇനിയും നോക്കും കേട്ടോടാ ജാഡേ..


മോനെ സായു ലവൾക്ക് കുട്ടികളുടെ ബുദ്ധി മാത്രമേയുള്ളൂ വെറുതെ വാശി കയറ്റുവാൻ നിൽക്കാതെ സോപ്പിട്ടു ചാക്കിൽ ആക്കുവാൻ നോക്കിക്കോ  അല്ലേൽ നിന്റെ അന്ത്യം അവളുടെ കൈ കൊണ്ട് തന്നെ ആവും ദേ നീ നോക്ക് ആ നോടം അത്ര ശരി അല്ല...ആത്മാഗതിച്ചു..


ഈൗൗൗൗൗൗ അപ്പോയെക്കും ഇക്കൂന്റെ മോളൂട്ടി അങ്ങ് വിശ്വാസിച്ചോ ഇക്കൂ ചുമ്മാ പറഞ്ഞതല്ലേ അല്ലേലും ഇക്കൂന്റെ വാവനെ ഇക്കൂ എന്തേലും ചെയ്യുമോ ഡാ, ഇക്കൂന്റെ ജീവനാല്ലേ  നീ..


ഒരുപാട് അങ്ങ് ഇക്കൂ സോപ്പിട്ടുവാൻ നോക്കല്ലേ എന്താ കാര്യം നടത്തിക്കാനുള്ള പരിപാടി ആണെന്ന് മനസ്സിലായി അത് എന്താണെന്ന് പറഞ്ഞാൽ മതി അല്ലാതെ ഇക്കൂ കൂടുതൽ ഇക്കൂന്റെ നിഷ്കു ഭാവം ചമയാൻ നിൽക്കലെ..


ഈൗൗൗൗൗൗ മനസിലാക്കി കളഞ്ഞാലോ കൊച്ചു കള്ളി എനിക്ക് കിസ്സാണം..


ദേ ഒറ്റ ചവിട്ടാങ്ങ് വെച്ചു തരും പറഞ്ഞില്ലെന്നു വേണ്ട അല്ലേൽ തന്നെ മനുഷ്യൻ സമാധാനം കിട്ടുന്നില്ല,എങ്ങോട് തിരിഞ്ഞാലും ഗോസിപ്പാണ് കേൾക്കുമ്പോൾ ഉണ്ടാലോ നിങ്ങളെ കൊല്ലാൻ തോന്നുന്നുണ്ടോ നിങ്ങൾക്കെന്താ നമ്മളെ നിക്കാഹ് കഴിഞ്ഞു പറഞ്ഞാൽ.?


ഹേയ് അതിന് സമയം ആയില്ലലോ കല്യാണം ആവട്ടെ എന്നിട്ട് പറയാം..


ഓഹോ അപ്പൊ അതുവരെ ഇതുപോലെ ഗോസിപ്പ് കേട്ടു നടക്കണം എന്നാണോ.?


അതിനും ഇല്ലേ പെണ്ണെ ഒരു പ്രേത്യേക സുഖം പറയുന്നവർ പറയട്ടെ ഡീ..നീ ഇങ്ങ് വായോ..


ദേ എന്നെ ടെച് ചെയ്താൽ ആ കൈ ഞാൻ വെടും.


അയിന് എനിക്ക് കിസ്സ് അടിച്ചാൽ മതിയാലോ..


തൊടൽ കൈ വെടുമെങ്കിൽ കിസ്സാൻ വന്നാൽ ആ ചുണ്ട് അവിടെയുണ്ടാവില്ല ഇങ്ങോട്ട് വന്നാൽ ആ മുട്ട് കാല് തല്ലി ഓടിക്കും പറഞ്ഞില്ലെന്ന് വേണ്ട ട്ടോ...


ങേ അപ്പൊ എനിക്ക് കിസ്സ് അടിക്കാൻ തോന്നിയാ...! 


"നിങ്ങളെ ഞാൻ അടിക്കും.."

ബാക്കി പറയാൻ സമ്മതിക്കാതെ അവൾ കയറി പറഞ്ഞു ഇപ്പൊ ലവൾ ശരിക്കും ഭദ്രകാളിയായിട്ടുണ്ട്  എപ്പോഴാ അക്രമം വരിക്കയെന്ന് അറിയില്ല.


ഇങ്ങനെ കലിപ്പ് ആവാതെ നിനക്കിപ്പോ എന്താ വേണ്ടതെന്ന് പറ...


നിങ്ങൾക്കെന്താ നിക്കാഹ് കഴിഞ്ഞെന്ന് പറഞ്ഞാൽ അങ്ങനെ പറഞ്ഞാൽ ആരും ബോസ്സിനെ വായി നോക്കില്ലലോ അതാവും ല്ലേ..


എന്റെ പൊന്നു വേണ്ടാത്ത കാര്യങ്ങൾ ചിന്തിക്കല്ലെ  അതും ഞാൻ മനസ്സാ വാജ ചിന്തിക്കാത്ത കാര്യം പറയല്ലേ മുത്തേ..എന്നും പറഞ്ഞു അവളെ പിൻ കഴുത്തിൽ കിസ്സാടിച്ചു പെണ്ണാണെൽ ആക്കെ ഷോക്കായി നിൽക്കുകയാണ് ബോധം വന്നപ്പോൾ പിടിച്ചു തള്ളിമാറ്റി അവളുടെ ചെയറിൽ പോയിരുന്നു കഴുത്തിൽ കൈ വെച്ചു കണ്ണുകൾ അടച്ചു ദീർഘശ്വാസം വലിച്ചു വിട്ടു..


ഞാൻ അവളുടെ ബാക്കിൽ പോയി നിന്നിട്ട് ഒരു കൈ അവളുടെ ഷോൾഡറിലും മാറുകൈ മൗസ് പിടിച്ച അവളുടെ കൈയിലും പിടിത്തമിടു നമ്മളെയൊന്ന് തുറിച്ചു നോക്കി എന്നിട്ട് വീണ്ടും ലാപ്പിലേക്ക് തന്നെ നോക്കി അവളുടെ മുഖം ആണേൽ ബലൂൺ പോലെ വീർപ്പിച്ചു വെച്ചിട്ടുണ്ട്..


ഇഷു ഐ ലവ് യു,, ഡീ ലവ് യു സൊ മുച്ച്,,എന്റെ ജീവനാണ് പെണ്ണെ നീ മാറ്റാരെക്കാളും ഞാൻ ജീവൻ തുല്യം സ്നേഹിക്കുന്ന എന്റെ മാത്രം പ്രാണൻ ആണെടി നീ എന്റെ ജീവന്റെ പാതി എന്റെ മാത്രം പെണ്ണ് നീ മാത്രംമാണ് ഇഷു റിയലി ലവ് യു ഡീ...നിന്നോടാണ് പറയുന്നത് എവിടെ പെണ്ണിന് ഒരു കുസലുമില്ലാതെ പുച്ഛിച്ചു തള്ളി കളഞ്ഞു..


You are my life, isn't this proof that my love for you is true? My life begins with you and I want to end only with you...

You are as dear to me as my soul....♡


അവളുടെ മഹർ പിടിച്ചു കണ്ണിൽ നോക്കി പറഞ്ഞപ്പോഴും പെണ്ണിന് ഒരു ഭാവ വത്യാസവുമില്ല.


ഇഷു ഐ ലവ് യു ലവ് യു സൊ മച്ച്,, സോറി പെണ്ണെ പിണങ്ങല്ലേ എന്റെ മുത്തല്ലേടാ..


പോ എന്നോട് മിണ്ടേണ്ട ഞാൻ പോവാ, എന്നും പറഞ്ഞു അവൾ പോയതും കുറച്ചു കഴിഞ്ഞു ബ്രോദേഴ്സ് വന്നു അതും കട്ട കലിപ്പിൽ,, ഇമ്മേ ഇന്ന് എന്റെ കാര്യത്തിലൊരു തീരുമാനമായി.


എന്താ ഇങ്ങനെ നോക്കുന്നെ എനിക്ക് നാണം വരുന്നുണ്ടോ ശോ ഇങ്ങനെ നോക്കല്ലേ എനിക്ക് നാണം കൊണ്ട് നിൽക്കാൻ വയ്യാ..നമ്മൾ ഇച്ചിരി നാണം വരുത് പറഞ്ഞു..


നിർത്താടാ കോപ്പേ നിന്റെ കോപ്പിലെ സംസാരം എന്നിട്ട് പറയടാ ഹംകേ എന്റെ പെങ്ങൾ എന്തിനാ കരഞ്ഞത് പറയടാ എന്തിനാ അവൾ കരഞ്ഞത്.. അജു കലിപ്പിൽ എന്റെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു പുറകോടേക്ക് തള്ളി കൊണ്ടിരുന്നു..


ഡാാ നീ എന്താ പറഞ്ഞേ  അവൾ കരഞ്ഞു എന്നോ .?


അല്ല മോങ്ങി എന്ന് എന്തേ മോങ്ങാൻ പറ്റില്ല എന്നുടെ എന്റെ പെങ്ങൾക്ക് ഉണ്ടോടാ...പറയടാ.. ഹാദി അതും ചോദിച്ചു അടുത്തേക്ക് വന്നു..


എന്തിനാടാ അവൾ കരഞ്ഞത് പറ പറയടാ..


ഞാൻ ഉള്ളത് എല്ലാം അവരോട് പറഞ്ഞു..


എന്നാൽ നിനക്ക് എല്ലാരോടും പറഞ്ഞൂടെ അവൾക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ,, എല്ലാരുടെയും പരിഹാസം നിറഞ്ഞ നോട്ടവും വാക്കുകളും അവളെ വല്ലാതെ തളർത്തുന്നുണ്ട് പാവം മതിയാടാ അവളെ ആഗ്രഹം സാധിപ്പിച്ചു കൊടുക്ക്..


ഞാൻ എല്ലാവരോടും പറഞ്ഞാൽ പോരെ ഈ ലോകത്ത് എനിക്ക് വേണ്ടി റബ്ബ് സൃഷ്ടിച്ച പെണ്ണാണ് എന്റെ ഇഷു എന്ന് എന്റെ ജീവനും ജീവിതവും എന്റെ പ്രണയവും എല്ലാം എന്റെ പെണ്ണാണെന്ന് എല്ലാവരും കേൾക്കെ ഞാൻ വിളിച്ചു പറയാം എന്റെ ജീവന്റെ പാതിയാണ് ഈ നിൽക്കുന്ന ഇഷ മെഹറിൽ എന്ന്..


അതാണ് നിനക്ക് നല്ലത് അല്ലേൽ അവൾ നിന്നെ തൂക്കി എടുത്തു വെളിയിൽ കളയും..


അല്ലേലും ആ ഹംക്ക് അമ്പിനും വില്ലിനും അടുക്കില്ലല്ലോ സ്വന്തം കെട്ടിയോളെ ചുംബിക്കാൻ പോലും അവകാശം വാങ്ങേണ്ടി വരുന്ന ലോകത്തിലെ ആദ്യത്തെ കെട്ടിയോൻ ഞാനായിരുക്കും...


ഡയലോഗ് അടിക്കാതെ പറഞ്ഞ കാര്യം ചെയ്യാൻ നോക്കെടാ...


ഓക്കേ ഞാനിന്ന് പൊളിക്കും...


നീ പൊളിയാതെ നിന്നാൽ മതിയായിരുന്നു...ആഷി ആക്കിചിരിച്ചു കൊണ്ട് പറഞ്ഞു..


കരിനാക്ക് വളക്കാതെടാ തെണ്ടി പാക്കര... "ഓഹോ പിന്നെ ഞാൻ പറഞ്ഞത് ആണോ കുറ്റം ദേ നിങ്ങളെ പെണ്ണിനെ നോക്ക് സാക്ഷൻ ഭദ്രകാളി നേരിട്ട് വന്നത് പോലെയുണ്ട് ആ ലുക്ക്‌ കണ്ടാൽ ആരായാലും പറഞ്ഞു പോകും.." പാക്കരൻ പുച്ഛിച്ചു കൊണ്ടാണ് പറഞ്ഞത്..


ബാക്കി അലവലാതികൾ ആണേൽ അത് ശരിയാണ് അവന്റെ മയ്യത്ത് ആവും പറഞ്ഞു പുച്ഛിച്ചു ചിരിക്കുന്നുണ്ട്..


അല്ല ഈ പുച്ഛിച്ചു കൊണ്ടുള്ള സംസാരവും ചിരിയും നിങ്ങളെ കൂടെപ്പിറപ്പാണോ കുഞ്ഞുങ്ങളെ.? നമ്മൾ അത് ചോദിച്ചതും എല്ലാം എന്താണെന്ന മട്ടിൽ നോക്കുന്നുണ്ട്..


നിങ്ങൾക്ക് എന്നും പുച്ഛിക്കാന് മാത്രമല്ലെ അറിയും അതോണ്ട് ചോദിച്ചതാണ് അല്ലേലും അങ്ങനെയുള്ള വർഗ്ഗങ്ങൾ ഒരുമിച്ചു കൂടിയാൽ അതല്ലെ നടക്കും... " ഓ അധികം ഡയലോഗ് പറയാൻ നിൽക്കാതെ അവളുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ നോക്ക്.നോക്കി നിൽക്കാതെ പോടാ കോപ്പേ..." അജു കലിപ്പിൽ ആയതും അവളുടെ അടുത്തേക്ക് വിടു..


അവസാന അടവ് എന്നോളം മുഖത്ത് നിരാശ വരുത്തി നിന്നു,,എവിടെ ഒരു  കുലുക്കവുമില്ല ലാസ്റ്റ് ഒരു പാട്ട് പാടി..


🎶ജീവിതം ഒന്നേയുള്ളു പെണ്ണെ ഈ മണ്ണിൽ...

ജീവനായി നീയേയുള്ളു ഇന്നെന്റെയുള്ളിൽ....

-...---....

നാടകം തീരും മുൻപേ എന്നിൽ വന്നു ചേര്...🎶

എന്നും പാടി ഇരുകൈയും നീട്ടി പിടിച്ചു അവളെ നോക്കി ഒരു ലോഡ് പുച്ഛം വാരിവിതറി അവിടെനിന്നു പോവാൻ ഒരു ശ്രമം നടത്തി അതിന് മുമ്പേ ഞാൻ പിടിച്ചു..


ഓൾ നോക്കാണ്.. ഖൽബ് കത്താണ്.. ആ പാട്ട് പാടിയതും പെണ്ണെ ചിരിച്ചു കൊണ്ട് എന്നെയൊന്ന് നോക്കി വശ്യമായ നോട്ടം വീണ്ടും സമ്മാനിച്ചുകൊണ്ട് അവളുടെ ചുണ്ട് ലക്ഷ്യംവെച്ച് പതിയെ നടന്നതും പുറം പൊളിയുന്ന തരത്തിലുള്ള അടി കിട്ടി..കലിപ്പിൽ നോക്കിയപ്പോ എന്നേക്കാൾ കട്ട കലിപ്പിലാണ് അജു നിൽക്കുന്നത് ആ നോട്ടം കണ്ടാൽ തന്നെ അറിയാം ഇത്രയും പേരുടെ മുമ്പിൽ വെച്ചു കിസ്സാൻ പോവാൻ നാണം ഇല്ലല്ലോടാ എന്നാണെന്ന്. അവിഞ്ഞ ഇളി പാസ്സാക്കി ഇഷുനെ പൊക്കിയെടുത്തു വണ്ടിയിൽ ഇട്ട് ഒരു ഷോപ്പിലേക്ക് പോയി..


അവൾക്കും എനിക്കും ഡ്രസ്സ്‌ വാങ്ങി കൂടെ ഒരു റിങും ഡ്രസ്സ്‌ ചേഞ്ച് ചെയ്യാൻ പറഞ്ഞപ്പോൾ 'ഒന്ന് പോടാ എന്നെകൊണ്ട് പറ്റില്ലായെന്ന് ' അവൾക്ക് എന്തിനാ എത്തിനാണെന്ന് അറിയാതെ അവൾ മാറ്റില്ല എന്നൊരു വാശി..


പോയി മാറ്റടി കോപ്പേ ഇല്ലേ പിടിച്ചു കൊണ്ടുപോയി ഞാൻ മാറ്റി തരും പറഞ്ഞില്ലെന്ന് വേണ്ട പോ പോവാൻ അനുസരണയുള്ള കുട്ടിയായി ചേഞ്ച് ചെയ്തു തരുന്നതാണ് നിനക്ക് നല്ലത് ഇല്ലേൽ....! അത്രയും പറഞ്ഞതും പെണ്ണ് ഡ്രസ്സ്‌ വാങ്ങി ഓരോ ഓട്ടമായിരുന്നു..


ങേ ഞാനെന്താ കണ്ടത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഡാാ എന്റെ പെങ്ങൾക്ക് ഇത്രക്ക് പേടിയൊക്കെയുണ്ടോ അതും നിന്നെ.. ഹാദി അതിശയത്തോടെ ചോദിക്കുമ്പോൾ എല്ലാവരുടെ മുഖത്തും ഒരുതരം അത്ഭുതമായിരുന്നു കണ്ടത്.അവരെ പറഞ്ഞിട്ടും കാര്യമില്ല ഡീ വിളിച്ചാൽ നീ പോടാ പട്ടി എന്നുള്ള മറുപടി ആണല്ലോ എന്നും..


അവൾക്ക് ഈ വായാടിത്തരവും കുറുമ്പും മാത്രമല്ല അനുസരിക്കാനും അറിയാം.,ഇതുപോലെ ഭീഷണിപ്പെടുത്തി പറഞ്ഞാൽ മാത്രം അനുസരിക്കാൻ അറിയാം എന്ന് പറയാം... സൈറ്റ് അടിച്ചു കൊണ്ട് പറഞ്ഞതും അപ്പൊ തുടങ്ങിയില്ലേ എല്ലാ തെണ്ടികളും കളിയാക്കി ചിരിക്കാൻ അല്ലേലും ഇവറ്റങ്ങളെ ഇതിനെ പറ്റും...


തിരിച്ചു ഓഫീസിലേക്ക് തന്നെ പോയി എല്ലാ സ്റ്റാഫുകളുടെ മുമ്പിൽ വെച്ച് തന്നെ മോതിരം ഇട്ടുകൊടുത്തു..


ഇത് എന്റെ പെണ്ണ് *"ഇഷ സയാൻ"* എന്റെ ജീവിതത്തിലേക്ക് മഹർ കൊടുത്തുകൂടെ കൂട്ടിയ എന്റെ നല്ല പാതി  ജീവിതാവസാനം വരെ ചേർത്തു പിടിച്ചു സ്നേഹിക്കാൻ റബ്ബ് എനിക്കായി വിധിക്കപ്പെട്ട എന്റെ മാത്രം പെണ്ണെ.... നിങ്ങളുടെയൊക്കെ സംശയം തീർന്നിലെ ഇതാണ് സയാൻ മുഹമ്മദിന്റെ ജീവിതപങ്കാളി നിങ്ങൾ കരുതും പോലെ നമ്മൾ തമ്മിൽ പ്രണയത്തിൽ തന്നെയാണ് മഹർ ചാർത്തിയ പെണ്ണിനെ പ്രണയിക്കാൻ ആരുടേയും അനുവാദം വേണ്ടല്ലോ കല്യാണത്തിന്റെ അന്ന് എല്ലാരേയും അറിയിക്കാമെന്ന് കരുതിയതാണ് നിങ്ങളുടെ ഗോസിപ് കാരണം പെണ്ണ് എന്നോട് പിണങ്ങി നടക്കാൻ തുടങ്ങി അവളുടെ പുഞ്ചിരിച്ച മുഖം കാണാൻ ആഗ്രഹിക്കുന്ന ഒരുവനാണ് ഈ ഞാൻ അതുപോലെ ആ കണ്ണ് നിറയുന്നതും എനിക്കിഷ്ടല്ല അത് കൊണ്ട് മാത്രമാണ് ഇപ്പൊ പറഞ്ഞത് തന്നെ അവളുടെ സന്തോഷമാണ് എനിക്ക് വലുത് അന്നും ഇന്നും എനി എന്നും അങ്ങനെത്തന്നെയായിരിക്ക് എനിക്കൊരു ജീവിതം ഉണ്ടേൽ അത് ഇഷുന്റെ കൂടെ മാത്രമായിരിക്കും...എന്റെ ജീവന്റെ പാതിയാണ് എന്റെ പെണ്ണ്...അല്ലേടി പെണ്ണെ നിനക്ക് സന്തോഷം ആയോ എന്നും ചോദിച്ചു അവളെ ചേർത്തു പിടിച്ചപ്പോയെക്കും എന്റെ നെഞ്ചിലേക്ക് വിടു കരയുവാന് തുടങ്ങിയിരുന്നു..


ഹേയ് അയ്യേ ഇതെന്താ കൊച്ചു കുട്ടികളെ പോലെ കരയുന്നെ കണ്ണ് തുടച്ചേ എന്നും പറഞ്ഞു ഞാൻ തന്നെ കണ്ണുനീർ തുടച്ചു മാറ്റി.. "സന്തോഷം കൊണ്ടാണ് സിംഹമേ എന്നും പറഞ്ഞു കവിളിൽ അമർത്തി ചുംബിച്ചു.."


ഡീ പെണ്ണെ "മരിക്കുകയാണെങ്കിലും ഒരുമിച്ച് ജീവിക്കുകയാണെങ്കിലും ഒരുമിച്ച്."

Still I Love U...♡ സൈറ്റ് അടിച്ചു കൊണ്ട് അതും പറഞ്ഞു അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചു...അവളെ നെഞ്ചോട് ചേർത്തു പിടിച്ചു അതെ നിൽപ്പ് കുറച്ചു സമയം തുടർന്ന്...


ഓ....ഓ മതി....മതി മക്കളെ നിങ്ങളെ റൊമാൻസും നിന്റെ ആ വാക്കുകളും വല്ലാതെ മിസ്സ്‌ ചെയ്തിരുന്നു ട്ടോ.. ചേട്ടായി സങ്കടത്തോടെയാണ് അത് പറഞ്ഞത്,, "ശരിയാണ് ഡാ അതും പറഞ്ഞു കൊണ്ടുള്ള ഇവന്റെ ആ ലിപ്‌ലോക്ക് ഉണ്ടല്ലോ ഒത്തിരി മിസ്സ്‌ ചെയ്യുന്നു ഇപ്പോയെങ്കിലും കാണാമെന്ന് കരുതിയതാണ് എന്നിട്ടിപ്പോ നമ്മളെ ശരിയാക്കി കൊണ്ട് നെറുകയിൽ  ചുംബിച്ചിരിക്കുന്നു കോപ്പ്.." ഹനുമാൻ  കരയുന്നത് പോലെ അഭിനയിച്ചു കൊണ്ട് പറഞ്ഞു..


നിനക്കിപ്പോ ആ സീൻ കണ്ടാൽ പോരെ എന്നും പറഞ്ഞു അവളുടെ അടുത്തേക്ക് പോയി അവൾ ആണേൽ പുറകോട്ടും വച്ചുപിടിച്ചു കൊണ്ടിരിക്കുമ്പോൾ അവളുടെ കൈയിൽ പിടുത്തമിട്ടു കവിളിൽ കുത്തി പിടിച്ചു എന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു..


"മരിക്കുകയാണെങ്കിലും ഒരുമിച്ച് ജീവിക്കുകയാണെങ്കിലും ഒരുമിച്ച്."

Still I Love U...♡ അതും പറഞ്ഞു അവളുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു കുതറിമറുവാൻ അവൾ ശ്രമിക്കുന്നുണ്ടേലും എന്റെ മനസ്സ് അതിന് അനുവദിക്കുന്നില്ല ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് അനുഭവം പെട്ടപ്പോ പതിയെ ചുണ്ടുകളെ മോചിപ്പിച്ചു...


യാത്ര ഫോൺ വിളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അജു വന്നത് ഡാ ഇജ്ജ് ഗ്രൂപ്പ്‌ നോക്കിയില്ലേ. എന്താടാ കാര്യമെന്ന് ചോദിച്ചപ്പോ നീ നോക്ക് എന്നും പറഞ്ഞു അവന് ബെഡിൽ വന്നു കിടന്നു..


അല്ല എന്താ മോനെ നിന്റെ ഉദ്ദേശം ഇവിടെ കിടന്നുറങ്ങാൻ ആണോ പ്ലാൻ,, ഇന്ന് വീട്ടിലേക്ക് പോകുന്നുന്നില്ലേ, അവളുമായി പിണങ്ങിയോ ഈ സമയത്ത് അത് പാടില്ലെന്ന് അറിഞ്ഞുകൂടെ കോപ്പേ എന്താടാ കാര്യം.?


ഈൗൗൗൗൗൗ എന്റെ പൊന്നു സായു ഞാനിന്ന് പോകുന്നില്ലടാ പിന്നെ നമ്മൾ പിണങ്ങിട്ട് ഒന്നുമില്ല അവളുടെ കസിൻസ് വന്നിട്ടുണ്ട് അവൾ ഒത്തിരി ഹാപ്പിയാണ് ഞാൻ പോയാൽ അവൾ അവരുടെ കൂടെ കിടക്കാതെ എന്റെ അടുത്തേക്ക് വരും ഇന്ന് അവൾ അവരുടെ കൂടെ അടിച്ചു പൊളിച്ചോടെ കരുതി എന്നും ഇതുപോലെ എല്ലാരും ഒത്തുകൂടില്ലലോ ഉള്ള ടൈം അവരുടെതായ ലോകത്ത് അടിച്ചു പൊളിച്ചു സന്തോഷിക്കട്ടെ...എന്താടാ നീ ഇങ്ങനെ നോക്കുന്നേ വന്നത് ഇഷ്ടയില്ലേ ഞാൻ പോയിക്കോളാം...


ഒന്ന് പോടാ നിനക്ക് എപ്പോ വേണേലും ഇവിടേക്ക് വരാലോ എത്ര ദിവസം വേണേലും നിൽക്കാം എന്റെ ഉമ്മന്റെ മോൻ തന്നെയാണ് നീയും പിന്നെ ഒന്നുല്ലേലും ഇഷുന്റെ കാര്യത്തിൽ നിന്നെയല്ലേ ഞാൻ സംശയിച്ചേ എന്നോർക്കുമ്പോൾ എന്തോ ഒരു കുറ്റബോധം..


ഒന്ന് പോടാ കോപ്പേ അതൊക്കെ കഴിഞ്ഞില്ലേ നീ wp നോക്ക് എന്നിട്ട് വന്നു കിടക്കാനും നോക്ക് എന്നും പറഞ്ഞു അവന് വീണ്ടും പോയി കിടന്നു..


Wp നോക്കിയതും കണ്ണ് തള്ളി പോയി ഓഫീസിൽ നടന്നത് അടിപൊളിയായി ഐഡിറ്റ് ആക്കി എല്ലാരും സ്റ്റാറ്റസ് വെച്ചിരിക്കുന്നു ചില സ്റ്റാഫിന്റെ സ്റ്റാറ്റസും അത് തന്നെയായിരുന്നു _"ബോസ്സിന്റെ എല്ലാം എല്ലാമായ പ്രിയതമ... Made for each other.."_ ചിലരുടെ ക്യാപ്ഷൻ ഇതാണെങ്കിൽ ചിലർ വെച്ചത്.. "മരിക്കുകയാണെങ്കിലും ഒരുമിച്ച് ജീവിക്കുകയാണെങ്കിലും ഒരുമിച്ച്."

Still I Love U...♡ ഇതുമായിരുന്നു ഭാഗ്യത്തിന് ലിപ്ലോക് ഇല്ല...


ഡാാ കോപ്പേ ആരാടാ ഈ പണി കാണിച്ചു വെച്ചേക്കുന്നത് തെണ്ടി അലവലാതികൾ...


എന്റെ പൊന്നു സായു നമ്മൾ ആരുമല്ല ഓഫീസ് ഗ്രൂപ്പിൽനിന്ന് കിട്ടിയതാണ് അത് കണ്ടപ്പോ സ്റ്റാറ്റസ് വെക്കുവാൻ തോന്നി വെച്ചു അത്രമാത്രമേ നമ്മൾക്ക് അറിയും ആര് ഉണ്ടാക്കി എപ്പോ ഉണ്ടാക്കി എന്നൊന്നും നമ്മൾക്ക് ആർക്കും അറിയില്ല അതൊക്കെ നാളെ അന്വേഷിക്കാം നീ വന്നു കിടന്നേ എനിക്ക്  കെട്ടിപ്പിടിച്ചു കിടക്കാതെ ഉറക്കം വരില്ല..


അയ്യേ പോടാ വൃത്തികെട്ടവനെ ഞാൻ നിന്റെ സന അല്ലാട്ടോ നിന്റെ മോഹം ഒരിക്കലും നടക്കില്ല കോപ്പേ..പിന്നെ നീ കരുതുന്ന ടൈപ്പും അല്ലടാ തെണ്ടി....


എന്ത് മോഹം ഒന്ന് പോടാ ഞാൻ ബാലൻ കെ നായർ അല്ലടാ തെണ്ടി ഛെ വൃത്തികെട്ട ചിന്താഗതി അയ്യോ ഞാനെങ്ങനെ ഇതിന്റെ കൂടെ കിടക്കും ഇപ്പൊ തന്നെ ഓന്റെ മനസ്സിലേക്ക് പോയത് മൊത്തം ദുരുദ്ദേശം മാത്രം ഞാൻ അപ്പുറത്തെ റൂമിൽ പോയി കിടന്നോളവേ.എന്നും പറഞ്ഞു അജു ഓടി പോയി ഓന്റെ പോകും നോക്കി കണ്ണും തള്ളി നിൽക്കാൻ അല്ലാതെ നമ്മൾക്കൊന്നും കഴിഞ്ഞില്ല..


ദിവസങ്ങളും മാസങ്ങളും ഫ്ലൈറ്റ് പിടിച്ചത് പോലെയങ്ങ് പോയി..അതുപോലെ നമ്മളുടെ സ്നേഹവും വഴക്കും പിണക്കവും ഇണക്കവും ഡബിൾ സ്ട്രോങ്ങ്‌ ആയി പോയിക്കൊണ്ടിരുന്നു...


എന്റെ പെണ്ണിന്റെ ബർത്ത് ഡേ യാണ് ട്ടോ അവൾക്കൊരു സർപ്രൈസ് വിസിറ്റിംഗ് ഒരുക്കുകയാണ്,എല്ലാരും ഓരോ തിരക്കിൽ  പെട്ടത് പോലെയാക്കി വരുവാൻ പറ്റില്ല പറഞ്ഞു അവളെ പിണക്കി വിട്ടു....


ഇന്നാണ് ഇന്നാണ് ആ ദിനം..


നിങ്ങളുടെയൊക്കെ പ്രിയങ്കരിയും സുന്ദരിയും സർവോപരി സുഭാഷിണിയുമായ ഇഷ മെഹറിൻ എന്ന എന്റെ ജന്മദിനം...


എന്റെ ഉമ്മി ഒരേസമയം കരയുകയും ചിരിക്കുകയും ചെയ്യ്തു ആ സുന്ദരം നിമിഷം ഇപ്പോഴും അതെ സ്വഭാവമാണ്ട് ട്ടോ എന്റെ ഉമ്മിക്ക്..


അവരെ പേടിപ്പിക്കുവാൻ വേണ്ടി ഒരു മാസ്ക് എടുത്തു വെച്ചു അവരുടെ അടുത്തേക്ക് പോയി സത്യം പറഞ്ഞാൽ ആ മാസ്ക് ഞാൻ പോലും നോക്കിയില്ല ഫ്രണ്ട്സ് വാങ്ങി കൊണ്ടു തന്നതാണ് കണ്ണ് അടച്ചു പിടിച്ചാണ് അത് മുഖത്ത് വെച്ചത്..നോക്കിയാൽ പേടിപ്പിക്കാൻ പോയ ഞാൻ പേടിച്ചു മരിക്കും അത്രക്ക് ധൈര്യമുണ്ട് ട്ടോ ഈ എനിക്ക് നിങ്ങൾ ആരോടും പറയാൻ പോവേണ്ട ട്ടോ..


അവരുടെ മുമ്പിലേക്ക് ചാടി വീണു അതും അലറിക്കൊണ്ട് എവിടെ പഹയമാർ പേടിക്കുന്നു നിരാശയോടെ മുഖം തിരിച്ചതും അപ്പൊ കണ്ടത് എന്റെ എല്ലാമല്ലമായ സിംഹവും കൂതറ ഫ്രണ്ട്സും ഇവരല്ലേ വരില്ല പറഞ്ഞെ തെണ്ടികൾ എന്നെ പറ്റിച്ചതാണ് ല്ലേ കാണിച്ചു കൊടുക്കാം..


ഓ പറയാൻ മറന്നു പോയി നമ്മളെ സന ജൂനിയർ അജുനിന് ജന്മം നൽകി ഇപ്പൊ മോനിക്ക് 3മാസമായിട്ടേയുള്ളു..ഓരോ നാട്ടുനടപ്പ് കുഞ്ഞിന്നെയും കൊണ്ട് ആദ്യം ഭർത്താവിന്റെ വീട്ടിൽ പോയാൽ മാത്രമേ വേറെ എവിടേക്കും പോകവും പക്ഷേ ഇപ്പോഴത്തെ ഉമ്മമാർ ആദ്യം പോകുന്നത് ഹോസ്പിറ്റലിലേക്ക് ആണല്ലോ.ആ ഒരു നട്ടപ്പ് പ്രമാണിച്ചു സന ഇങ്ങോട്ട് വന്നില്ല കെട്ടിയോൾ ഇല്ലാത്തത് കൊണ്ടാവും കെട്ടിയെന്നെയും കാണാനില്ല..


അങ്ങനെ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് അവമ്മാർ എന്നെ നോക്കി ചിരിക്കാൻ തുടങ്ങിയത്. പടച്ചോനെ ഈ മാസ്ക് എനി ചാർലി ചാപ്പിയുടെയാണോ ഇവരെ ചിരിക്കാണുമ്പോൾ അങ്ങനെ ആവാനാണ് ചാൻസ്..


മാസ്ക് കഴിച്ചു നോക്കുവാൻ തുനിഞ്ഞതും സിംഹം വന്നു അത് വാങ്ങി മുഖത്ത് വെച്ചു...


ആാാാാ... ആാാാ അയ്യോ എന്നെയൊന്നും ചെയ്യല്ലേ.എന്നൊരു അലർച്ചയായിരുന്നു. എല്ലാരും കൂടെ കൊലച്ചിരി ചിരിക്കുന്നുണ്ട് അല്ലേലും ഇവറ്റങ്ങളെ കൊണ്ട് ഇതിനെ പറ്റു അൽ ഇബ്‌ലീസ് വൽ സൈത്താൻ ചങ്ക്സ്..


അച്ചോടാ ഇക്കൂന്റെ മോളൂട്ടി പേടിച്ചോ അയ്യയ്യേയ് ഇത്രേയുള്ളൂ എന്റെ പെണ്ണിന്റെ ധൈര്യം..


ഓ പിന്നെ പേടിക്കാനോ അതും ഈ ഞാൻ അതിന് ഞാൻ വേറെ ജനിക്കണം നിന്നെ കണ്ടു പോലും പേടിക്കാത്ത ഞാനാണ് ഈ പിറ മാസ്ക് കണ്ടു പേടിക്കാൻ ഒന്ന് പോയെ പാ....


ഉവ്വ്.... ഉവ്വ്....അത് നമ്മൾക്ക് മനസ്സിലായി മോളെ എന്നും പറഞ്ഞു എല്ലാ കോപ്പുകളും കോപ്പിലെ ഇളി തുടങ്ങി...


ഒന്ന് പോയെ പ്പാ എന്തായാലും ഈ മാസ്ക് വാങ്ങിയത് അല്ലേ അപ്പൊ ആരും പേടിക്കാതെ നിൽക്കുമ്പോൾ മാസ്കിന് സങ്കടം വരും അത് ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ പേടിച്ചത് പോലെ അഭിനയിച്ചേ അല്ലാതെ ഞാൻ പേടിച്ചിട്ടൊന്നുമില്ല...


ആണോ കുഞ്ഞേ ഡാ സായു ആ മാസ്ക് ഒന്ന് നോക്കട്ടെ എന്റെ മുഖത്ത് വെച്ചാൽ മൊഞ്ചുണ്ടാവോ എന്ന് നോക്കാനാണ് നോക്കട്ടെ മാസ്ക് വെച്ചു ഇഷുന്റെ കൂടെ ഒരു സെൽഫിയും എടുക്കണം... തൊരപ്പൻ നമ്മളെ നോക്കി ആക്കി ചിരിച്ചു കൊണ്ട് അത് വാങ്ങി വെക്കാൻ നിന്നതും..


നീ പോടാ തൊരപ്പ എന്നും വിളിച്ചു മുങ്ങുവാൻ നോക്കി സിംഹം പിടിച്ചു വെച്ചു ഒരു കേക്ക് കൊണ്ടു വന്നു കത്തിയെടുത്തു എന്റെ അടുത്തേക്ക് വന്നു,,എനിക്ക് ഈ വക പരിപാടിയോട്  തീരെ താല്പര്യമില്ലാത്തത് കൊണ്ട് ഐ ആം വെരി സോറി പറഞ്ഞു പോവാൻ നിന്നു..


ഡീ പെണ്ണേ നീ കട്ട് ചെയ്യേണ്ട ഇത് വെറുതെ വാങ്ങിയതാണ് ഞാൻ എല്ലാർക്കും കൊടുത്തോളം നിന്റെ ഇഷ്ടനിഷ്ടങ്ങൾ അറിയുന്നവൻ അല്ലേടി ഞാൻ നിനക്ക് ഇതിനോട്ടൊന്നും തീരെ താല്പര്യമില്ലായെന്ന് എനിക്കറിയാം കൂടെ നിന്റെ ആഗ്രഹവും എന്താണെന്നും അറിയാം എന്തായാലും ഇന്ന് നിന്റെ ആഗ്രഹംഞങ്ങൾ നടത്തിത്തരും..


വായോ നിനക്കൊരു സർപ്രൈസുണ്ടെന്നു പറഞ്ഞു സിംഹം എന്നെയും കൊണ്ട് പുറത്തേക്ക് ഇറങ്ങി..


എനി വണ്ടി എങ്ങാനും ആകുമോ എന്നും ചിന്തിച്ചു കൊണ്ട് തുള്ളിച്ചടി ഓന്റെ കൂടെ പോയി...


ബട്ട്‌ അവിടെ കണ്ടത് അതിലും വല്യ സർപ്രൈസ് ആയിരുന്നു.....


പ്രതീക്ഷയോടെ പോയ എനിക്ക് കിട്ടിയത് വമ്പൻ സർപ്രൈസായി പോയി...


മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ മൈ സ്വീറ്റ് സിസ്... ഇന്നാണ് ഇന്നാണ് നമ്മളെ പെങ്ങളൂട്ടിയും ലോക ദുരന്തറാണിയുമായ ഇഷ മെഹറിന്റെ ജനിച്ചീസം... എന്റെ ചങ്കത്തിക്ക് സർപ്രൈസ് തരുവാൻ വേണ്ടിയാണ് നമ്മൾ ഇവരെ കൂടെ വരാതെ നിന്നത് എന്തേ ഇഷ്ടായോടി...അജുക്കയും സനയും സന്തോഷത്തോടെ വന്നു ചേർത്തു പിടിച്ചു ചോദിച്ചു സനയാണേൽ സന്തോഷം കൂടുമ്പോൾ ഇടയ്ക്കിടെ കിസ്സ് തരും അതിപ്പോ എത്രാമത്തെ ആണോ ആവോ ആർക്കറിയാം...'സർപ്രൈസ് ഇഷ്ടായോടി..'സന വീണ്ടും ചോദിച്ചു.


അയ്യേ ഇതാണോ നിങ്ങൾ പറഞ്ഞ ആ ഒലക്കമ്മാലെത്തെ സർപ്രൈസ് കോപ്പാണ് പണ്ടാരം വെറുതെ ഓരോന്ന് ആശിച്ചു പോയിക്ക് ഹും അല്ലേലും കണ്ടു മടുത്ത ഈ രണ്ട് സാധനങ്ങളെ സർപ്രൈസെന്ന് പറഞ്ഞു ബർത്ത് ഡേ ഗിഫ്റ്റ് തന്ന നിങ്ങളെയാണ് ആദ്യം ചവിട്ടി കൊല്ലേണ്ടത് എന്തോരോ ആഗ്രഹിച്ചു പോയിക്ക് കോപ്പ് എല്ലാം പോയില്ലേ ഹും പോ എല്ലാരും പോ...മുഖത്ത് വാരിക്കോരി നിരാശ വരുത്തി വെച്ചു സനയെയും അജുക്കനേയും നോക്കി..


അവർ രണ്ടും തൊള്ളയും തുറന്ന കണ്ണും തള്ളി നമ്മളെ നോക്കി നിൽക്കുന്നുണ്ട്..


പാവങ്ങളോട്ടും പ്രതീക്ഷിച്ചു കാണില്ല എന്തായാലും എന്നെ ലോക ദുരന്തറാണി പറഞ്ഞ സ്ഥിതിക്ക് തിരിച്ചൊന്നും പറയാതെ നിൽക്കുന്നത് മോശല്ലേ നിങ്ങൾ പറി ചെങ്ങായിമാരെ..


എന്റെ അജുക്ക ആ തൊള്ള അടച്ചു വെച്ചേക്ക് അല്ലേൽ നമ്മളെ അദൂട്ടൻ (അദ്നാൻ ആദം അവരുടെ സ്വീറ്റ് ബേബി)നിങ്ങളുടെ വായിൽ കയറുട്ടോ വാവയെ ഇങ്ങ് തായോ എന്നും പറഞ്ഞു സനയുടെ കൈയിൽ നിന്ന് വാങ്ങി..


സത്യം പറഞ്ഞാൽ വാവയെ എങ്ങനെ എടുക്കുമെന്ന എബിസിഡി അറിയില്ല ട്ടോ അതോണ്ട് തന്നെ ഉമ്മി ഓടിവന്നു കൈയിൽ നിന്നും വാങ്ങി അല്ലേൽ നിന്റെ ജനിച്ചോസത്തിന്റെ അന്ന് തന്നെ നീയൊരു കൊലയാളിയാവുമെന്നൊരു ഡയലോഗും പറഞ്ഞു മുപ്പത്തി പോയിക്ക് അല്ലേലും നമ്മക്കിട്ട് താങ്ങാവുന്ന കിട്ടുന്ന ചാൻസ് ഉമ്മിയയാലും ബാക്കി അലവലാതി ചങ്ക്സ് ആയാലും മിസ് ചെയ്യില്ല ..


അവർ എന്നെയും കൂട്ടി സ്വർഗത്തിലേക്ക് പോയി പൊതുവേ എന്റെ ബർത്ത് ഡേ ഇവരുടെ കൂടെയാണ് ആഘോഷിക്കുക, പിന്നെ അനാഥ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാനും അതുപോലെ നാട്ടിലെ പാവപ്പെട്ടവർക്ക് എന്നെകൊണ്ട് പറ്റുന്ന സഹായം ചെയ്യാനും വൃദ്ധസദനത്തിലെ മാതാപിതാക്കൾക്ക് ഇച്ചിരി നേരം അവരുടെ മക്കളായി കൂട്ടിരിക്കാനും ഫുഡ് വരി കൊടുക്കാനും എനിക്ക് അധിയായ ആഗ്രഹമായിരുന്നു..


എന്റെ എല്ലാ ആഗ്രഹങ്ങളും ഇന്ന് എന്റെ പ്രിയപ്പെട്ടവർ നടത്തി തന്നു എനിക്കായി ഒരുക്കിയ അവരുടെ സർപ്രൈസ് ഇതായിരുന്നു അതിലും വല്യ സർപ്രൈസ് ആയിരുന്നു ഉമ്മിയും ഉപ്പിയും ഒരുക്കിയത് അത് കേട്ട് ഞെട്ടിയത് ഞാൻ മാത്രം അല്ലാട്ടോ നമ്മളെ ടീംസും ഞെട്ടി പണ്ടാരമായി എന്താണെന്ന് വെച്ചാൽ കല്യാണം ടു വീക്ക്‌ കഴിഞ്ഞിട്ട് എന്നായിരുന്നു പറഞ്ഞോ.അന്ന് ഫുൾ ഹാപ്പിയായിരുന്നു..


ഡാ സായു എനി ജീവിതകാലം മുഴുവൻ നീ ഈ മൊതലിനെ സഹിക്കേണ്ടേ എന്നോർക്കുമ്പോൾ എനിക്ക് സങ്കടം വന്നിട്ട് നിൽക്കാനും ഇരിക്കാനും കഴിയുന്നില്ലടാ.. ബുജി മുഖത്ത് സങ്കടം ഫിറ്റ്‌ ചെയ്തിട്ടാണ് പറഞ്ഞോ..


എനിക്ക് അവനെ കാണുമ്പോൾ തന്നെ ടെൻഷൻ ഏതൊക്കയോ വഴിലൂടെ വരികയാണ് അമ്മാതിരി തീവണ്ടിക്കല്ലേ തല വെച്ചേക്കുന്നത് ഇതിലും ഗതിക്കേട്ടനെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.തൊരപ്പൻ കിട്ടിയ അവസരം മാക്സിമം മൊതലാക്കുന്നുണ്ട്..


തീവണ്ടി അല്ലടാ അതുക്കും മേലെയാണ് മെട്രോ ആക്കിയാലോ ഓ മെട്രോ പോലും തോറ്റുപോകും അമ്മാതിരി സ്വഭാവം ആണലോ അല്ലേലും കണ്ടകശനി കൊണ്ടേ പോകുമെന്ന് പറയുന്നത് എത്ര വല്യ സത്യമാണ്.. നിഷുക്ക എന്തോ വല്യ സംഭവം കണ്ടു പിടിച്ചത് പോലെയാണ് പറയുന്നത്.


രണ്ടുപോരും കണക്കാണ് അതുകൊണ്ട് അവരുടെ ജീവിതം ഒരു ഹിസ്റ്ററിയായി  മാറിയേക്കും അല്ലേടാ.. ഹനുമാൻ നമ്മളെ മയ്യത്ത് വേഗം ഉണ്ടാവുമെന്ന് പറയാതെ പറഞ്ഞിട്ട് അതോർത്തു കൊണ്ട് ഒരേ ഇളി..നടുപ്പുറം നോക്കി ഒന്ന് കൊടുത്തു അപ്പൊ തന്നെ ഓന്റെ ഇളി സ്വിച് ഇടത് പോലെ നിന്നു..


അതെന്നുമല്ല ഇവർ ജോളിയായി ജീവിക്കും അല്ലേടാ...ചേട്ടായി മാത്രം നമ്മളെ സപ്പോർട് ആക്കി സംസാരിച്ചു അല്ലേലും ബാക്കി അലവലാതികൾ കണക്കാണ്..


പിന്നല്ലാതെ ഇവൾ ജോളിയായിട്ട് തന്നെ ജീവിക്കും സായു ഒന്ന് ശ്രദ്ധിച്ചാൽ മതിയെന്നേയുള്ളു അല്ലേ പെങ്ങളൂട്ടി.. ഓ പാക്കരൻ ആഷിക്ക് അവസരം കിട്ടിയത് ഇപ്പോഴണെന്ന് തോന്നുന്നു അതോണ്ട് തന്നെ നമ്മളെ ജോളിയാക്കി ജയിലിലാക്കി തെണ്ടി അലക്കിന്റെ ചിരിയായി..


പ്പപ്പാഹാ പരട്ട കിളവമാരെ കുറെ നേരമായി പെട്ടെപോട്ടെ വെക്കാൻ തുടങ്ങിട്ട് എന്നിട്ടിപ്പോ തലയിൽ കയറി ബ്രേക്ക് ഡാൻസ് കളിക്കുന്നോ ഹംക്കുകളെ എനി ഒരക്ഷരം മിണ്ടിയാൽ ആ നാവുണ്ടലോ പിന്നെയാവിടെ കാണില്ല ഹും അൽ ബാടകൂസ് വാൾ മുൻസിപ്പാലിറ്റി കച്ചറ പോലെത്തന്നെ നാവുകൾ.വേണ്ട വേണ്ട വെക്കും തോറും ചെറിഞ്ഞു കൊണ്ട് വരുന്നോ ഇനിയും വന്നാൽ ഞാനങ്ങു കയറി മാന്തും പൊട്ടിക്കും പറഞ്ഞില്ലെന്നും വേണ്ട കേട്ടോട്ടെ പഹയൻസ്...


അല്ല അജുക്ക നിങ്ങൾക്കൊന്നും പറയാനില്ലെയെന്ന് ചോദിച്ചപ്പോ പറയുകയാണ്. 'എനിക്ക് പറയാൻ അല്ലയുള്ളത് തരുവനാണ് എനിക്ക് തന്ന പോലുള്ള പണി നിങ്ങൾക്കും തരാം അതാവുമ്പോൾ ഈക്വൽ ഈക്വലാവുമല്ല അപ്പൊ കല്യാണത്തിന് കാണാട്ടോ..'ലോലൻ കൊണേപ്പൻ തെണ്ടി ഛെ പണി തരുന്നതിലും നല്ലതാണ് രണ്ട് ഡയലോഗ് പറയുന്നത്..


'അല്ല ഇഷു നിനക്കെന്താ ജോളിയായാൽ 'അജുക്ക അതും ചോദിച്ചു സനയുടെ കൈയിൽ നിന്ന് മോനെ എടുത്തു എന്നെ നോക്കി അവിഞ്ഞ ഇളി ഇളിച്ചു..


അവരും അവരുടെ കോപ്പിലെ ജോളിയും കാണിച്ചു തരാം.. ഞാൻ ജോളിയാവും മക്കളെ ആവാതിരിക്കാൻ പറ്റില്ലലോ നിങ്ങളെയൊക്കെ ഞാൻ സൈനൈഡ് ജ്യൂസ് കുടിപ്പിക്കും.. ഞാനും ജോളി ഇവളും ജോളി അവളും ജോളി ആാാ കാണുന്നവരൊക്കെ ജോളി ഐഷ് അപ്പൊ പൊളിക്കും...


എന്നാ ഞാൻ ഹാപ്പിയാവും അപ്പൊ ഈ കാണുന്നവരൊക്കെ ഹാപ്പി,, ഹാപ്പി മൂവിയിലെ മധുമതിക്ക് പണി കൊടുക്കാൻ വരുന്ന ബണ്ണിയാണ് ഞാൻ..യെന്നും പറഞ്ഞു സിംഹം കൂളിംഗ് ഗ്ലാസ് എടുത്തു വെച്ചു ഇത്രയും ടൈം വാ തുറക്കാതെ നിന്ന ജന്തു ആയിരുന്നു ഇപ്പോ നോക്ക് ഓനിക്ക് ബണ്ണി ആവണം പോലും എനിക്കാണേൽ ആ സോങ് ആണ് ഓർമ്മ വന്നത് "യെന്നെ ഒതുക്കാൻ നീയാര് എൻ തറവാട്ടിലെ കർന്നോരോ "....


അയ്യോ എനിക്ക് ജോളി ആവേണ്ട ഞാൻ ജോളിയെന്ന് പറഞ്ഞത് നമ്മളെ ലൈഫ് ജോളിയാകും എന്നാണ് മരണം വരെ സന്തോഷത്തോടെ ജീവിക്കുമെന്നാണ് നിങ്ങളുദ്ദേശിക്കുന്ന ജോളിയല്ലപ്പാ ഈ ജോളി സത്യായിട്ടും.. കൊച്ചു കുട്ടികളെപ്പോലെ ചിണുങ്ങികൊണ്ട് പറഞ്ഞതും എല്ലാരും തുടങ്ങിക്ക് കോപ്പിലെ ഇളി ഇളിക്കാൻ..


വായോ നമ്മൾക്ക് ഐസ് ക്രീം കഴിക്കാം എന്നും പറഞ്ഞു പോയപ്പോ അവിടെ എന്തോ പാർട്ടി നടക്കുന്നു നമ്മളും അവരുടെ കൂടെ കൂടി ഹോളി ആഘോഷിക്കുന്നത് പോലെ അടിപൊളിയായി കളർ വരി തേക്കുവാൻ തുടങ്ങി ഞാൻ പിന്നെ എന്റെ മുഖത്തേക്ക് ആരേലും കൊണ്ടു വരുന്നെങ്കിൽ അപ്പൊ തന്നെ അവിടെ നിന്ന് മുങ്ങും അങ്ങനെ നമ്മളെ ചെക്കൻ കൈയോടെ പിടിച്ചു മുഖത്തും കൈക്കും കളർ ആക്കി കുതറി മാറിയപ്പോ ബാക്കിലൂടെ വന്നു ചുറ്റിപ്പിടിച്ചു കവിളിൽ മുദ്രുവായി ചുംബിച്ചു പിൻ കഴുത്തിൽ ചുംബിച്ചു തടിരോമം കൊണ്ട് ഇക്കിളിയാക്കി പാട്ട് പ്ലേ ആയതും പതിയെ ഓരോ ചുവട്ട് വെച്ചു റൊമാന്റിക്കായി അടിപൊളി ഡാൻസ് കളിച്ചു ചെക്കൻ പരിസരം മറന്നു ആദ്യമെന്ന് കിസ്സി വീണ്ടും ചുണ്ട് ലക്ഷ്യം വെച്ചു വന്നതും പിടിച്ചു തള്ളി പുറത്തേക്ക് ഇറങ്ങിയോടി ഓടി ഓടി എവിടെയോ എത്തി റബ്ബേ വഴിമാറിപ്പോയോ പുറകിൽ വേറെ ആരുടെയോ കാല് പെരുമാറ്റം കേട്ടപ്പോ എങ്ങോട് ഓടണമെന്നറിയാതെ പകച്ചു പോയി ഇന്ന് വരെ കണ്ടില്ലാത്ത മൂന്ന് പേരെ കണ്ടതും അവരെ നോക്കി നിൽക്കവേ ഒരു വഷണം ചിരിയോട്ടെ അവർ അടുത്തേക്ക് വന്നു പിന്നെയൊന്നും നോക്കിയില്ല ജീവനും കൊണ്ട് ഓടുവാൻ തുടങ്ങി ഓടിയോടെ എവിടെ എത്തിയെന്ന് നമ്മൾക്ക് തന്നെ മനസ്സിലായി കൈയിലാണെന് ഫോണും ഇല്ല എല്ലാം കൊണ്ടും ഒറ്റപ്പെട്ടു പോയി കാല് വേദനിക്കാനും കിതക്കാനും തുടങ്ങിയതും പതിയെ ഓടം നിർത്തി പുറക്കിലേക്ക് നോക്കി എന്നെ ഫോളോ ചെയ്യ്തു വരും പുറകിൽ തന്നെയുണ്ട് എല്ലാം മറന്നു വീണ്ടും ഓടുവാൻ തുടങ്ങി ഒരു വാടി എടുത്തു മുട്ടുകാൽ നോക്കി ഒരേറുവെച്ചു തന്നതും ബാലൻസ് കിടത്തെ നിലത്തേക്ക് വീണു പോയി വേദന കടിച്ചമർത്തി എഴുനേൽക്കാൻ നോക്കുന്നതിന് മുമ്പേ അവർ അടുത്തേക്ക് വന്നിരുന്നു....


പേടിച്ചരണ്ട മുഖം കാണാൻ ഒരു പ്രത്യേകതരം ഭംഗിയുണ്ടല്ലെടാ???


പിന്നല്ലാതെ വിറയാർന്ന ചുണ്ടിലെ തേൻ നുകരുവാൻ ഒരു വണ്ടായി ഞാൻ എപ്പോയെ അതിലേക്ക് ലയിച്ചു കഴിഞ്ഞു എന്നും പറഞ്ഞു ഒരുത്തൻ ചുണ്ട് ലക്ഷ്യം വെച്ചു വന്നു,,സകലതും നഷ്ടപ്പെട്ടവളെ പോലെ നിൽക്കാൻ അല്ലാതെ എനിക്കൊന്നിന്നും പറ്റിയില്ല...


അവന്റെ നിശ്വാസം എന്റെ കവിളിൽ തടിയതും കണ്ണുകൾ അടച്ചു പിടിച്ചു അലറി....


നോ വേണ്ട.........!!


എന്റെ തലയിൽ നിന്ന് സ്കാഫ് അഴിച്ചു ദൂരേക്ക് വലിച്ചെറിഞ്ഞു ഞെട്ടി കൊണ്ട് അവനെ നോക്കിയപ്പോ ഒരുമാതിരി വൃത്തികെട്ട നോട്ടം നോക്കുന്നുണ്ട് എന്റെ കഴുത്തിലേക്ക് അവന്റെ മുഖം അടുപ്പിച്ചു മുടികകളെ വകഞ്ഞു മാറ്റി പിൻ കഴുത്തിൽ ചുണ്ടുകൾ ചേർത്തു വെച്ചു നാവിനാൽ ചിത്രം വരച്ചു കൊണ്ടു നിന്നു എന്റെ ശരീരമാകെ അവന്റെ കഴുത കണ്ണുകൾ ഓടി നടന്നു.. ശരീരമാകെ ചുട്ടുപൊള്ളുന്ന പോലെ അസഹ്യമായ വേദനയും...


 ഉള്ള ശക്തിയും ധൈര്യവും സംഭരിച്ചു അവനെ പിടിച്ചു തള്ളുവാൻ നിന്നതും എന്റെ ഇടുപ്പിയിലൂടെ ചുറ്റിപ്പിടിച്ചു അവന്റെ നെഞ്ചോട് ചേർത്തു വെച്ചു പിൻ കഴുത്തിൽ മുഖം ഒളിപ്പിച്ചു വെച്ചുകൊണ്ട് കൈകൾ ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഓടി നടന്നു.. അവന്റെ ഓരോ സ്പർശനവും എന്നിൽ സ്ത്രീ മരണത്തിലേക്ക് മാടി വിളിക്കും പോലെ തോന്നുവാൻ തുടങ്ങി...


എന്നാൽ നിങ്ങൾ അങ്ങോട്ട് മാറി നിൽക്ക് ഞാൻ വൈകിപ്പിക്കുന്നില്ല ഞാൻ ഇവളെ സ്നേഹിച്ചു ബാക്കിയുണ്ടേൽ നിങ്ങൾക്ക് തരാം.. നഗ്നമായ എന്റെ വയറിൽ തലോടി കൊണ്ട് അവരോടായി പറഞ്ഞു..


അവന്റെ ബലിഷ്ഠമായ പിടിയിൽ നിന്ന് കുതറിമാറാൻ ശ്രമിക്കുന്നു എന്നല്ലാതെ എന്നെക്കൊണ്ട് ഒന്നനങ്ങാൻ പോലും പറ്റിയില്ല...


അയ്യടാ അങ്ങനെ മോൻ ഒറ്റക്ക് ആസ്വദിക്കേണ്ട ഒരുമിച്ചു ഷെയർ ചെയ്തു എടുക്കാം അതല്ലേ അതിന്റെയൊരു സുഖം..


ഇവളെ എന്റെ കൈകളിലാണ് കിട്ടിയത് നിങ്ങൾക്ക് ഒന്ന് തൊടുവാൻ പോലും പറ്റിയില്ലലോ എന്റെ ബുദ്ധി ഉപയോഗിച്ച് ഇവളെ എന്റെ കൈയിലാക്കി അതുപോലെ ഇവളിലെ സ്ത്രീയെ ആദ്യം തൊട്ടറിയുന്നത് ഞാനായിരിക്കും അതിന് നിങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ ആരും അവളെ ദേഹത്ത് കൈ വെക്കില്ല പകരം ഇവളെയങ്ങ് കൊന്ന് കളയും നിങ്ങൾക്ക് തീരുമാനിക്കാം വളർത്തണോ കൊല്ലണോ എന്ന് എന്ത് വേണം...


അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു കൊന്നാൽ മതിയെന്നായിരുന്നു എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന...


ഒരു വശ്യമായ ചിരിയും ചിരിച്ചു കൊണ്ട് അവർ അവിടെ നിന്ന് മാറി നിന്നു..


എന്നെ പിടിച്ചു ഒരൊറ്റ തള്ളായിരുന്നു നിലത്തേക്ക് വീണ എന്റെ നേരെ വന്നു കവിളിൽ ആവർത്തി ചുംബിച്ചു കൊണ്ട് അവന്റെ ഷർട്ടിന്റെ ഓരോ ബട്ടൻസ് അഴിച്ചു ഷർട്ട് വലിച്ചെറിഞ്ഞു എന്റെ മേലേക്ക് ചാഞ്ഞു കഴുത്തിൽ ചുണ്ടുകൾ ചേർത്തു വെച്ചു അവന്റെ ദന്തങ്ങൾ ശരീരത്തിലേക്ക് ആഴിഞ്ഞിറങ്ങി വേദനകൊണ്ട് പിടയുമ്പോൾ അവനിൽ ആവേശം കൂടി വന്നു അവന്റെ കൈകൾ ശരീരത്തിൽ പല ഭാഗങ്ങങ്ങളിലായി തഴുതി തലോടി കൊണ്ടു എന്റെ ചുണ്ടുകളെ അവന്റെ ചുണ്ടല്ലെ ചേർത്തു വെച്ചു,,സ്ത്രീ എന്നാൽ കാമത്തിന് മാത്രം ഉള്ളൊരു വസ്തുവാണെന്ന അവന്റെ ധാരണയെ കാറ്റിൽ പറത്തി വിട്ടു ഉള്ള ശക്തി എടുത്തു പിടിച്ചു തള്ളിയിട്ടു ഓരോ ഇടനാഴിയിലൂടെ ഓടി കൊണ്ടു നിന്നു പുറത്തെ തന്നെ അവരും ഉണ്ടായിരുന്നു..


ഓടുന്നതിനിടെ കണ്ണുകൾ അനുസരണയില്ലാതെ ഒലിച്ചിറങ്ങുന്നുണ്ട് എന്റെ സങ്കടങ്ങളിൽ പങ്കുചേരാൻ എന്നത് പോലെ മഴയും പെയ്തുകൊണ്ടേയിരുന്നു ഓടി ആരെയോ ഇടിച്ചു നിന്നു നോക്കിയപ്പോ എന്റെ പ്രിയതമൻ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു കെട്ടിപ്പിടിച്ചു തേങ്ങി തേങ്ങി കരയാൻ തുടങ്ങി അവന്റെ കൈകളും എന്നെ ചുറ്റി പിടിച്ചു എന്നെ മുറുകെ പിടിക്കുന്നതിനോട് അനുസരിച്ചു തലയിൽ തലോടി കൊണ്ടു നിന്നു എല്ലാം മറന്നു ആ മഴയിൽ എത്ര നേരം അങ്ങനെ നിന്നെന്ന് അറിയില്ല..


അവരുടെ ആഗമനം കണ്ടതും അവളെ പിടിച്ചു മാറ്റി അടിക്കുവാൻ തുടങ്ങി അടിച്ചു അവശനിലയിക്കി ലാസ്റ്റ് ജീവനും കൊണ്ട് അവർ ഓടി രക്ഷപ്പെട്ടു..


വീണ്ടും പെണ്ണ് വന്നു എന്നെ ഇറുകെ കെട്ടിപ്പിടിച്ചു പതിയെ അവളെ അടർത്തി മാറ്റി നനഞ്ഞു ഓടിയ വസ്ത്രവും വിറയാർന്ന അധരങ്ങളും കോരിച്ചൊരിയുന്ന മഴയും കൂടെ എന്റെ പ്രണയവും മനുഷ്യന്റെ കണ്ട്രോൾ പോവാൻ വേറെ വല്ലതും വേണമോ..


ഇടുപ്പിയിലൂടെ ചുറ്റിപിടിച്ചു അവളുടെ കഴുത്തിൽ മൃദുവായി കടിച്ചു പതിയെ കഴുത്തിൽ മുഖം അടുപ്പിച്ചു മുടിയിൽ നിന്ന് വരുന്നു ഗന്ധവും തണുത്ത് വിറയ്ക്കുന്ന ദോഹവും കണ്ടപ്പോ എന്നിലെ ചൂടും പകർന്നു നൽകി അവളെ ഉടലോടെ ഉറുക്കെ കെട്ടിപ്പിടിച്ചു വിറയാർന്ന അധരങ്ങൾ സ്വന്തമാക്കുവാൻ പോയതും ചക്ക വെട്ടിയിട്ടത് പോലെ നിലത്തേക്ക് വീണു...


അള്ളോ ഞാൻ കൊക്കയിലേക്ക് വീണേ... ആരേലും ഓടിവരി അയ്യോ നാട്ടുകാരെ വീട്ടുകാരെ ഓടി വന്നു എന്നെയൊന്നു രക്ഷിക്കൂ... എന്റെ ഉമ്മാ എന്റെ നടു പോയി... അതും പറഞ്ഞു പതിയെ കണ്ണുകൾ തുറന്നു നോക്കിയപ്പോ അജു എന്നെ നോക്കി നിൽക്കുന്നു...


"നോക്കി നിൽക്കാതെ വന്നു സഹായിക്കടാ കോപ്പേ.."എന്നു പറഞ്ഞു അവനെ തുറിച്ചു നോക്കി എവിടെ നമ്മളെക്കാൾ ഡബിൾ സ്ട്രോങ്ങിൽ എന്നെയും നോക്കി പേടിപ്പിക്കുകയാണ്..


നോക്കി പേടിപ്പിക്കാതെ കൈ തന്നു സഹായിക്കണം തെണ്ടി..

അവന് കൈ തന്നു എഴുനേൽപ്പിച്ചു..


ഛീ വൃത്തികെട്ടവൻ സ്വപ്നത്തിൽ പോലും നിന്റെ കോപ്പിലെ റൊമാൻസ് ആണലോടാ തെണ്ടി പട്ടിയുടെ ജന്മം ആണോ നിന്റെ.. കഴുത്തിൽ തടവി കൊണ്ട് അജു എന്നെ തുറിച്ചു നോക്കുന്നുണ്ട്...


ഈൗൗൗൗൗൗ സോറി അറിയാതെ കടിച്ചു പോയതാണ് എന്നും പറഞ്ഞു അവനെ നോക്കി ഇളിച്ചു കാണിച്ചു കൊടുത്തു....


നിന്റെ കോപ്പിലെ കിണിയുണ്ടാലോ അലവലാതി.ഇത്രയ്ക്ക് ആക്രാന്തം പാടില്ല ജന്തു ഓഹോ എന്തൊരു ആക്രാന്തം വീരൻ ആണെടോ എന്റെ റബ്ബേ ആ കിസ്സ് എനിക്ക് കിട്ടിയിരുന്നേൽ എന്റെ ചുണ്ട് തക്കാളി പരുവം ആയേനെ ഉണരുവാൻ ഒരു സെക്കൻഡ് വൈകിയിരുന്നെങ്കിൽ എന്റെ ചാരിത്ര്യം ഒരു പുരുഷന്റെ കൈയിൽ ആയി പോകുമായിരുന്നു എന്റെ സനയുടെ ഭാഗ്യം കൊണ്ട് രക്ഷപെട്ടു ഓഹോ നീ ബാലൻ കെ നായർ അല്ലടാ ഈ കാര്യത്തിൽ നീ അയാളുടെ ഉപ്പാപ്പയുടെ ഉപ്പാപ്പയാണ് ഓഹോ അജ്ജാതി അക്രമം ഓർക്കുമ്പോൾ തന്നെ കൈയും കാലും വിറക്കുന്നു...വീണ്ടും വീണ്ടും അവന് എന്നെ ഓരോന്ന് പറഞ്ഞു ആക്കുകയാണ്...


കേൾക്കാൻ താൽപര്യമില്ലാത്ത മട്ടിൽ നടുവും തടവിക്കൊണ്ടിരുന്നു ഓഹോ അജ്ജാതി വേദന കോപ്പിന്റെ കോപ്പിലെ ചവിട്ടും ഹാഹു ഓർക്കാൻ വയ്യാ.നീ നോക്കിക്കോട കോപ്പേ ഇതുനുള്ള പകരം വീട്ടാതെ ഞാൻ അടങ്ങില്ല...ചുമ്മാ ഓരോന്ന് മനസ്സ് പറഞ്ഞു കൊണ്ടിരുന്നു..


അല്ലടാ എന്തായിരുന്നു സ്വപ്നത്തിൽ കണ്ടത് എങ്ങനെയുണ്ടായിരുന്നു സ്വപ്നം എവിടെയൊക്കെ കിസ്സി എല്ലാം എനിക്ക് പറഞ്ഞു തന്ന എനിക്കും പഠിക്കാല്ലോ..നോക്കി നിൽക്കാതെ എന്തായിരുന്നു സ്വപ്നം കണ്ടത് എന്ന് പറ കോപ്പേ...


ഓഹോ അപ്പൊ നിനക്ക് ഞാൻ കണ്ട സ്വപ്നം എന്താണെന്ന് അറിയണം അല്ലേടാ തെണ്ടി.ഇത്രയും ടൈം എന്നെ എന്നെ തെറിയും വേണ്ടാത്തതും പറഞ്ഞിട്ട് ഓനിക്കിപ്പോ സ്വപ്നം എന്താണെന്ന് അറിയണം എന്ന് കാണിച്ചു കൊടുക്കാം... മനസ്സിൽ പറഞ്ഞതാണ് ട്ടോ...


അതോ അതൊരു റേപ്പ് സീൻ ആയിരുന്നു... താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു...


റേപ്പോ????? യാര്??? യാരെ  ചെയ്യ്തു?????


നീയെന്താ റേപ്പ് എന്നാ വേഡ് ആദ്യമായി കേൾക്കുന്നത് ആണോ ഇങ്ങനെ കണ്ണും തള്ളി നിൽക്കാൻ...


നീ കളിക്കാതെ കാര്യം പറയടാ അലവലാതി...അജുവിന് കലിപ്പ് ആയി വരുന്നുണ്ട്..


ഹും അത് നിന്റെ പെങ്ങളെ അവ.....! ബാക്കി പറയുന്നതിന് മുമ്പേ എന്റെ ദേഹത്ത് അടി വീണിരുന്നു ഇതൊരു നടക്കും നിർത്താൻ പോകുന്നില്ല ല്ലോ റബ്ബേ..


നിർത്തേണ്ട തെണ്ടി എനിക്ക് വേദനിക്കുന്നു ട്ടോ...


പ്ഫാാ ഹംകേ നിനക്ക് എന്റെ പെങ്ങളെ മാത്രമേ കിട്ടിയുള്ളൂ റേപ്പ് ചെയ്യാൻ പറയടാ നാറി അവൾക്ക് എന്തേലും പറ്റിയാൽ നിന്നെ ഞാൻ വെറുതെ വിടില്ല പുല്ലേ കൊന്നുകളയും കേട്ടോടാ ജന്തു..??


ങേ കളി കാര്യമായോ..ഡാാ അലവലാതി മോനെ ഞാൻ അല്ല നിന്റെ പെങ്ങളെ റേപ്പ് ചെയ്യാൻ നോക്കിയത് ഒന്നുല്ലേലും എന്റെ പെണ്ണ് അല്ലേടാ അവൾ അവളെ ഞാൻ റേപ്പ് ചെയ്യുമോ എന്നും പറഞ്ഞു സ്വപ്നം കണ്ടത് പറഞ്ഞു കൊടുത്തു ഫുൾ പറയുന്നതിന് മുമ്പേ അവന് ഇടയിൽ കയറി ചോദിച്ചു...


എന്നിട്ട് നീ അവരെ ഒന്നും ചെയ്യാതെ വെറുതെ വിട്ടോ.? പെങ്ങളുടെ ജീവിതത്തിന് ഇങ്ങനെയൊരു കാര്യം നടന്നതുപോലെയാണ് അവന്റെ സംസാരം..


സ്വപ്നം ആയത് കൊണ്ട് കൊല്ലുവാൻ പറ്റിയില്ല നേരിൽ കണ്ടാൽ നമ്മൾക്ക് ഒരുമിച്ചു കൊല്ലം ഇപ്പൊ നീ വന്നു കിടക്കാൻ നോക്ക്... അതും പറഞ്ഞു ഞാൻ കിടന്നു..


ഈൗൗൗൗൗൗ സ്വപ്നം ആയിരുന്നുല്ലേ എന്നാലും സ്വപ്നത്തിൽ നീ എന്താക്കി...


ബാക്കി കൂടെ പറഞ്ഞു കൊടുത്തു അപ്പോഴാണ് ഓനിക്ക് സമാധാനം ആയത് ഓനിക്ക് മാത്രമല്ല എനിക്കും അല്ലേൽ അറിയുന്നത് വരെ എന്നെ ചെറിഞ്ഞു കൊണ്ടേ ഇരിക്കും...


ഡാാ നമ്മൾക്ക് അവളെ കാണാൻ പോയാലോ??? അവളെ കാണാനുള്ള ആകാംഷയിൽ ലോലനോട് അജു കോപ്പിനോട് ചോദിച്ചു..


എന്തിനാ നേരത്തെ സ്വപ്നത്തിൽ കണ്ടത് നേരിട്ട് കൊടുക്കാൻ ആണോ.. ഒരു കള്ളച്ചിരിയോടെ അജു ചോദിച്ചു.


ഹേയ് ഞാൻ അത്രക്കാരൻ നഹിഹേ ഛെ ഛെ എന്നാലും നീ അങ്ങനെ പറയരുതായിരുന്നു ഒന്നുല്ലേലും ഞാനൊരു പാവമല്ലേ...


ഈ കാര്യത്തിൽ നിന്നെ എനിക്ക് തീരെ വിശ്വാസമില്ല പ്രേതേകിച്ചു അവളുടെ അടുത്തേക്ക് പോകുന്ന നിന്നെ അതുകൊണ്ട് മോൻ അടങ്ങിയൊതുങ്ങി ഇവിടെത്തന്നെ നിൽക്കാൻ നോക്ക് ഇല്ലേൽ മുട്ടുകാൽ തല്ലിയൊടിക്കും ഞാൻ പറഞ്ഞില്ലെന്നു വേണ്ട...


ങേ അത്രക്കൊന്നും വേണ്ട ഒന്നുല്ലേലും ഞാൻ നിന്റെ ഓരോയൊരു അളിയൻ ആവാൻ പോകുന്നതല്ലേ അതിലുപരി കട്ടചങ്കും,, നമ്മൾ സെന്റി അടിച്ചു അത്രയും പറഞ്ഞപ്പോ കോപ്പിന് ഒരു പുച്ഛം ഭാവം,,ഹും അലവലാതി മൂരി ഇനിയെങ്കിലും വന്നു കിടക്കുമോ തെണ്ടി അല്ലേൽ തന്നെ നടു വേദനിച്ചു വയ്യാ എന്റെ റബ്ബേ എന്റെ നടു ആാാഹൂ വയ്യാ...


സ്വപ്നം ആയാലും ഒത്തിരി പേടിക്കുകയും അതുപോലെ സന്തോഷിക്കുകയും ചെയ്യ്തു ഭാഗ്യം തന്നെ ആദ്യം തന്നെ ഞെട്ടി എഴുനേൽക്കാതെ നിന്നത്..


പിറ്റേന്ന് നേരം വെളുത്തപ്പോൾ തന്നെ പെണ്ണിന്റെ വീട്ടിലേക്ക് വിട്..


എന്തിനാടാ തെണ്ടി ഇത്ര വെളുപ്പാന്കാലത്ത് പോകുന്നത് എനിക്ക് ഇച്ചിരി കൂടി ഉറങ്ങണം..


രാത്രി തന്നെ പോകാമെന്ന് പറഞ്ഞപ്പോ നിനക്ക് ജാഡയായിരുന്നില്ലേ മിണ്ടാതെ എന്റെ കൂടെ വരുവാൻ നോക്ക് ഹംകേ അവിടെ പോയിട്ട് ഉറങ്ങുകയോ ഡാൻസ് കളിക്കുകയോ ഓടുകയോ ചെയ്തോ ഇപ്പൊ എന്റെ കൂടെ വന്നാൽ മാത്രം മതി...എന്നും പറഞ്ഞു അവനെ കൂടി അവിടേക്ക് വിടിരുന്നു..


അവളെയൊന്ന് കണ്ടാൽ മാത്രമേ സമാധാനം കിട്ടും അവിടെ എത്തിയതും ഗുഡ് നൈറ്റ് പറഞ്ഞു അജു പോയി കിടന്നുറങ്ങി..


ഞാൻ ആണേൽ ഇഷുന്റെ ഉപ്പിന്റെ മുമ്പിൽ പെട്ടുപോയി അങ്ങേർ ആണേൽ അങ്ങേരെ കൂടെ തന്നെ നിർത്തി ഓരോന്ന് സംസാരിച്ചു ലാസ്റ്റ് ഉപ്പിനെ ഒഴിവാക്കാൻ എന്നോളം വിറകുകൾ വെട്ടുവാൻ തുടങ്ങി എന്നെക്കാൾ പഠിച്ച കള്ളൻ ആണെന്ന് അറിയുവാൻ ഇച്ചിരി വൈകിപ്പോയി അവിടെയുള്ള എല്ലാ വിറകുകളും എന്റെ അടുത്ത് കൊണ്ടിട്ടു "ഇതുടെ വെട്ടിക്കോ ആരോഗ്യത്തിന് നല്ലതാണ് നല്ല ശക്തി കിട്ടും നോക്കി നിൽക്കാതെ നിർത്തി വെച്ചത് കണ്ടിന്യൂ ചെയ്തോട്ടൊ.. "എന്നും പറഞ്ഞു മൂപ്പർ ഫോണിൽ കുത്തികളിച്ചു അതും എന്റെ അടുത്ത് നിന്ന് തന്നെ ഓഹോ മോൾക്ക് വെറുതെ അല്ല ഇജ്ജാതി കളി ഈ കുരുട്ടുബുദ്ധികാരൻ ഉപ്പിന്റെ അല്ലെ മോൾ ഹും രണ്ടിന്റെയും ഇടയിൽ ഞാൻ ഒരുപാട് വെള്ളം കുടിക്കേണ്ടി വരുമല്ലോ റബ്ബേ...ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോഴാണ് നമ്മളെ പെണ്ണിനെ കണ്ടത്... അവൾ കാണാൻ എന്നോണം സൗണ്ട് ഉണ്ടാക്കി..


എന്റെ റബ്ബേ നേരം പുലരുന്നേരം തന്നെ വിറകുകൾ വെട്ടുവാൻ വേണ്ടി വന്നതാണോ മസിലും ഉരുട്ടി വെച്ച് മനുഷ്യന്റെ കൺട്രോൾ കളയാനായിട്ട് കുറ്റിയും പറിച്ചു വന്നിരിക്കുന്നു ബടക്കൂസ് അവനെ തുറിച്ചു നോക്കിയപ്പോ പഹയൻ സൈറ്റ് അടിച്ചു കിസ്സ് തരുവാൻ തുടങ്ങി വീണ്ടും തുറിച്ചു നോക്കി വീണ്ടും കിസ്സോട് കിസ്സ് ലാസ്റ്റ് ചവിട്ടി തുള്ളി അകത്തേക്ക് കയറി പോയി...


രണ്ട് വീക്ക് കഴിഞ്ഞാൽ നിന്നെ എന്റെ കൈയിൽ കിട്ടും ജാഡക്കാരി പൊണ്ടാട്ടി...


ഓഹോ നീ പോടാ എന്നുടെ പുരുഷ....


രണ്ട് വീക്ക് രണ്ട് കൊല്ലം പോലെ ആയിരുന്നു നമ്മൾക്ക് രണ്ട് പേർക്കും തോന്നിയത്,,കല്യാണം ഉറപ്പിച്ചതിനു ശേഷം രണ്ടുപേർക്കും പരസ്പരം കാണുവാനോ സംസാരിക്കാനോ ചാൻസ് കിട്ടാറില്ല അതിന് സമ്മതിക്കാറില്ല എന്ന് പറയുന്നതാണ് നല്ലത്..


അതുവരെ എല്ലാ വിധ സ്വാതന്ത്ര്യത്തോടെ കയറി ചെല്ലുന്ന വീട്ടിലേക്ക് ഇപ്പൊ കയറി പോകുവാനുള്ള അവകാശം പോലും ബ്ലോക്ക്‌ ചെയ്യും വെച്ചു അതും അവളുടെ ഉപ്പി ആങ്ങളമാർ ആണേൽ ആ ഭാഗത്തെങ്ങാനും കണ്ടാൽ മുട്ടുകാൽ തല്ലി ഓടിക്കും എന്നൊരു ഡയലോഗും...


അങ്ങനെ നമ്മൾ കാത്തിരുന്നു കാത്തിരുന്നു ഇന്ന് നമ്മളെ മഞ്ഞൾ കല്യാണം എത്തി ട്ടോ ഹെൽഡി ആണെന്ന് പറഞ്ഞിട്ട് എന്നാ കാര്യം അതിന് പോലും എന്നെ കൂടാതെയാണ് പോയത് പാവം ഞാൻ എന്റെ രോദനം ആരോട് പറയും ആര് കേൾക്കും...


അവളെ കൂതറ അലവലാതി ചങ്ക്‌സും ആങ്ങളസും ആ വഴിക്ക് വന്നാൽ നാറ്റിച്ചു വിടും ആൾക്കാരെ മുമ്പിൽ നിന്ന് തന്നെ അടിച്ചു ഓടിക്കും എന്നൊക്കെ പറഞ്ഞപ്പോ ആ ഭാഗത്തേക്ക് പോകാൻ നിന്നില്ല എന്നാലും സമയാസമയം ഫോട്ടോസ് അയച്ചു തന്നു അതും അടിപൊളി ആയിട്ട് തന്നെ അണിഞ്ഞൊരുങ്ങി മൊഞ്ചത്തി കുട്ടിയായിട്ടുണ്ട് അവരുടെ ഡാൻസും പാടും എല്ലാം കാണുമ്പോൾ സങ്കടം സഹിക്കാൻ വയ്യാതെയായി...


വീണ്ടും വീണ്ടും കോപ്പുകൾ എന്നെ വെറുപ്പിച്ചു കൊല്ലുവാൻ തുടങ്ങി പക്ഷേ കള്ളൻ പോകുന്നതുപോലെ ആരും കാണാതെ രാത്രിക്ക് അങ്ങോട്ട് വിടു പതിയെ പതിയെ അവളെ കാണുവാൻ പോയ എനിക്ക് പണി കിട്ടി അവർ നാലും യേശുവിനെ കുരിശിൽ തറച്ചത് പോലെ കിടക്കുന്നത് കണ്ടതും കലിപ്പിൽ ചവിട്ടി തുള്ളി പുറത്തേക്ക് പോകുമ്പോൾ ദാണ്ടു മുറ്റത് ആങ്ങളസ് തെണ്ടികൾക്ക് ഉറക്കവുമില്ലേ പതിയെ അവരെ നോക്കിയപ്പോ ഇളിച്ചോണ്ട് നിൽക്കുന്നു അവർക്ക് വളിച്ച ഇളിയും കൊടുത്തു ഓടി രക്ഷപെട്ടു...


ഇന്നാണ് മൈലാഞ്ചി കല്യാണം..


ഡാാ തെണ്ടികളെ നിങ്ങളെ ഫോൺ ഡിസ്പ്ലേ അടിച്ചു പണ്ടാരം ആവട്ടെ ബദരീങ്ങളുടെ ബർക്കത്ത് കൊണ്ട് വേഗം ഡിസ്പ്ലേ അടിക്കാൻ ഞാൻ പള്ളിയിലെ പണ്ടാരത്തിൽ പൈസ ഇടും നോക്കിക്കോ..


ഈൗൗൗൗൗൗ നിന്റെ രോദനം ആരും കേൾക്കില്ല ആരും ആമീൻ പറയാനും പോകുന്നില്ല അല്ലേലും ഒരുമാതിരി കുട്ടികളെ പോലെ പ്രാർത്ഥിച്ചാൽ ആരെങ്കിലും ആമീൻ പറയുമോ.. ഹനുമാൻ കളിയാക്കി കൊണ്ടുള്ള മറുപടി തന്നതും അതിന്റെ പുറകെ തന്നെ ബാക്കിയുള്ളവരുടെ മറുപടിയും വരുവാൻ തുടങ്ങി...


സായു ഞാൻ വീഡിയോ കാൾ ചെയ്യാം വേഗം എടുക്കണേ?? അജു അതും പറഞ്ഞു ഇളിക്കുന്ന ഇമോജി ഇട്...


എന്നെ കൂടാതെ പോയതും  ഫോട്ടോ അയച്ചു വെറുപ്പിക്കുന്നതും പോരാനിട്ട് ആണോ നിങ്ങൾക്ക് വീഡിയോ കാൾ ചെയ്യേണ്ടത് മനുഷ്യന്റെ ഉള്ള സമാധാനവും കളയുവാൻ ആയിട്ട് ഓരോന്ന് വന്നിരിക്കുന്നു ഫോൺ വെച്ചിട്ട് പോടാ തെണ്ടികളെ...ഒന്ന് വെച്ചിട്ട് പോടാ.....അതും പറഞ്ഞു ഞാൻ ഡാറ്റാ ഓഫ് ആക്കി പോയി കിടന്നു..


ഇന്ന് ഞാൻ അവളെ കാണാൻ പോകുകയും ചെയ്യും കണ്ടിട്ട് ഫോട്ടോ എടുത്തു അലവലാതികൾക്ക് അയച്ചു കൊടുക്കുകയും ചെയ്യും അവളെ കൈയിൽ എന്റെ പേര് എഴുതിയത് എനിക്ക് നേരിട്ട് കാണണം അതും ഇന്ന് തന്നെ..


അങ്ങനെ അന്നും മതില് ചാടി ആരും കാണാതെ അവളുടെ റൂമിൽ പോയി ആ സമയം ആണേൽ എല്ലാരും ഓരോ പരിപാടിലാണ് റൂമിലേക്ക് വരുവാൻ പറഞ്ഞു അവൾക്ക് മെസ്സേജ് ഇട്ടു...


എന്റെ പെണ്ണ് എല്ലാവരുടെയും കണ്ണ് വെട്ടിച്ച് വന്നു... മിസ്സ് യു സിംഹമേ ഒത്തിരി ഒത്തിരി മിസ്സ്‌ ചെയ്തുട്ടോ...


സത്യം എനിക്കും നിന്നെ വല്ലാതെ മിസ്സ് ചെയ്തു അതല്ലേ മതില് ചാടി എന്നും വരുന്നത് എന്നോട് നിരാശയോടെ തിരിച്ചും പോകും...


എന്റെ നെഞ്ചിലേക്ക് തലവെച്ചു കിടന്നു അവളുടെ കൈ എനിക്ക് നേരെ നീട്ടിപ്പിടിച്ചു ദേ നോക്കിയേ മെഹന്തി നല്ലത് പോലെ ചുവന്നിട്ടില്ലേ ഡിസൈൻ എങ്ങനെയുണ്ട്.?


നിന്റെ കൈയിലെ ചുവപ്പിനെക്കാളും ഡിസൈനെക്കാളും എനിക്കിഷ്ടയത് മനോഹരമായി എഴുതിവെച്ച *ഇഷു സായു* എന്നുള്ളതാണ്..


ഡീ ഇഷുട്ടിയുടെ സിംഹം എന്നാവും ഇതിലും അടിപൊളി അങ്ങനെ എഴുത് പെണ്ണെ..


ഒറ്റ ചവിട്ട് വെച്ചു തരും ആരേലും കണ്ടാൽ മോശമാണ്...


ആർക്ക് മോശം എനിക്കൊരു മോശവുമില്ല അഥവാ ഉണ്ടായാൽ അതന്നെ അതൊന്നും സാരമില്ല നീ എഴുതിയാൽ മതി എഴുത് മുത്തേ..


ദേ വേണ്ടാട്ടോ പിന്നെ എന്റെ കൈയിൽ എഴുതാനും സ്ഥലമില്ല.. യെന്ന് അവൾ പറഞ്ഞതും അവളുടെ ഡ്രസിന്റെ കൈ  കയറ്റി വെച്ചു ഒരു 'ഛെ നിങ്ങൾ എന്തോന്നാണ് കാണിക്കുകയാണ് ഒന്ന് പോ മനുഷ്യ..'


മസിൽ ഉണ്ടോന്ന് നോക്കിയതാണ് ഡീ പേടിക്കേണ്ട കല്യാണം കഴിഞ്ഞാൽ എല്ലാം ശരിയാക്കി തരാം..എന്നും പറഞ്ഞു സൈറ്റ് അടിച്ചു കാണിച്ചു പോക്കറ്റിൽ നിന്നും മെഹന്തി എടുത്തു അവളുടെ കൈയിൽ സിംഹത്തിന്റെ പുലിക്കുട്ടി എന്നെഴുതി വെച്ചു..


ഛെ വേണ്ടായിരുന്നു ഇഷു എന്ന് മാത്രം മതിയായിരുന്നു...മുഖത്ത് സങ്കടം വരുത്തി കൊണ്ട് ചെറിയ കുട്ടികളെ പോലെ ചിണുങ്ങികൊണ്ട് പറഞ്ഞു..


അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ടു  തുടർന്നു.."മരിക്കുകയാണെങ്കിലും ഒരുമിച്ച് ജീവിക്കുകയാണെങ്കിലും ഒരുമിച്ച്." എന്ന് പറഞ്ഞത് അല്ലെ അപ്പൊ സിംഹത്തിന് മെച്ചിങ്‌ പുലിക്കുട്ടി തന്നെയാണ് അതും പറഞ്ഞു...

അവളുടെ അധരങ്ങളിലേക്ക് എന്റെ ചുണ്ടുകൾ ചേർത്തു വെച്ചു അമർത്തി ചുംബിച്ചു 

Still I Love U...♡ എന്നും പറഞ്ഞു നെറുകയിൽ ചുംബിച്ചു കൊണ്ട് അവിടെ നിന്ന് വീട്ടിലേക്ക് വിടു..


ഇന്നാണ് നമ്മൾ കാത്തിരുന്ന ദിനം..എന്റെ ജീവിതലേക്ക് എന്റെ പെണ്ണ് എല്ലാം കൊണ്ട് എന്റേതാവാൻ കടന്ന് വരുന്ന രാവുകൾ മാത്രമാണ് ഇന്ന് മനസ്സ് നിറയെ...


നാഥൻ മരണം വരെ ഒരു ശക്തിക്കും ഞങ്ങളെ വേർപിരിക്കാൻ പറ്റാത്തതെ എന്നും ഒരുമിച്ചു വെക്കണേ മരണം കൊണ്ടല്ലാതെ ഞങ്ങളെ അക്കറ്റല്ലേ മരിക്കുമ്പോഴും ഒരുമിപ്പിക്കണേ..ജീവിതാവസാനം വരെ നെഞ്ചോട് ചേർത്തു സ്നേഹിക്കാൻ വിധിയുണ്ടവണേ.. തമ്പുരാനോട് മനസ്സുരുകി ഓരോന്ന് പ്രാർത്ഥിച്ചു..


കുളിച്ചു സുന്ദര കുട്ടപ്പനായി നമ്മളെ പെണ്ണിന്റെ കാണാനും  സ്വന്തമാക്കുവാനും വിടു അവിടെ എത്തിയപ്പോ എന്നെ തേടിവന്ന വാർത്ത വേറൊന്നായിരുന്നു..


അവിടെ കൂടി നിൽക്കുന്നവർ പറയുന്നത് കേട്ടതും എന്റെ നിയന്ത്രണം വിട്ടുപോയി..


ഇല്ലാാാ.......!അതൊരിക്കലും സംഭവിക്കില്ല ഞാനൊരിക്കലും വിശ്വസിക്കില്ല.....എന്നൊരു അലർച്ചയായിരുന്നു..


ആങ്ങളമാരെ നോക്കിയപ്പോ അവരുടെ മുഖത്ത് കണ്ടത് നിരാശയായിരുന്നു അവരുടെ മുഖം കണ്ടാൽ അറിയാം ഉള്ളാം സങ്കടം കൊണ്ട് നിറുക്കയാണെന്ന്..


എന്താ സംഭവിച്ചതെന്ന് അറിയാൻ വേണ്ടി ഞാൻ അകത്തേക് ഓടി കയറുവാൻ നിന്നതും.അവളുടെ ഉമ്മിയുടെ അലർച്ച കേട്ടു...


മോളെ ഇഷു എന്നും അലറി കൊണ്ട് അവർ കരയുകയായിരുന്നു....



എന്താ സംഭവിച്ചതെന്ന് അറിയാൻ വേണ്ടി ഞാൻ അകത്തേക്ക് ഓടി കയറുവാൻ നിന്നതും അവളുടെ ഉമ്മിയുടെ അലർച്ച കേട്ടു...


മോളെ ഇഷു എന്നും അലറി കൊണ്ട് അവർ കരയുകയായിരുന്നു...


എന്നെ കണ്ടതും മോനെ എന്റെ മോൾ അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല മോനെ ആരേലും പറയുന്നത് കേട്ട് എന്റെ മോളെ തെറ്റിദ്ധരിക്കരുത്..എന്നും പറഞ്ഞു കൊണ്ട് കരയുവാൻ തുടങ്ങി...


എന്താ ഉമ്മി ഇങ്ങനെ ഇതൊന്നും ഞാനൊരിക്കലും വിശ്വസിക്കില്ല എന്റെ പെണ്ണിനെ മറ്റാരെക്കാളും എനിക്ക് വിശ്വാസമാണ് അവളെ ഞാൻ സ്നേഹിക്കുന്നെ എന്റെ ജീവനേക്കാൾ ഏറെയാണ് അവൾ ഇല്ലെങ്കിൽ ഞാനില്ല എന്ന് ആരെക്കാളും നന്നായി അവൾക്കറിയാം ആ അവൾ തന്നെ എന്നെ വിട്ട് പോവില്ല അവൾക്കതിന് പറ്റില്ല ഉമ്മി... എന്റെ പെണ്ണിന് ഞാനില്ലാതെ ജീവിക്കാനും പറ്റില്ല ഉമ്മി എവിടെയാണേലും അവളെ ഞാൻ കൊണ്ടു വരും... ഉപ്പി എന്റെ കൈയിൽ അവളെ ഏല്പിക്കുമ്പോൾ പൊന്നുപോലെ നോക്കുവാൻ മാത്രമാണ് പറഞ്ഞേ... അവളെ ഞാൻ സംരക്ഷിക്കും ഉമ്മി പേടിക്കേണ്ട...  ഉമ്മിനെ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചു...


പുറത്തേക്ക് ഇറങ്ങിയപ്പോ സഹതാപത്തിന്റെയും പരിഹാസത്തിന്റെയും നോട്ടമായിരുന്നു പലരിലും..


എന്റെയും അവളുടെയും സ്നേഹത്തിന്റെ ആഴം അറിയുന്നവരുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു എന്നാൽ ചിലരിൽ നിന്ന് പരിഹാസം നിറഞ്ഞ നോട്ടവും അവരിൽ നിന്ന് ഉതിർന്നു വീഴുന്ന വാക്കുകളും എന്റെ ഉള്ളിലെ ദേഷ്യം ഇരട്ടിയായി വർധിച്ചിരുന്നു...


(ഷോ ചെങ്ങായിമാരെ നിങ്ങൾക്കൊന്നും മനസ്സിലായില്ലല്ലേ ഇപ്പൊ സിംഹത്തോട് ചോദിക്കാൻ പോയാൽ നിങ്ങളെ കടിച്ചു കീറും അതോണ്ട് ഞാൻ പറഞ്ഞു തരാം നമ്മളെ കല്യാണ പെണ്ണ് ഒളിച്ചോടി എന്നായിരുന്നു ഇവിടുത്തെ ചർച്ചവിഷയം ബാക്കി കഥ നമ്മൾക്ക് അവരിൽ നിന്ന് തന്നെ കേൾക്കാം.. ഇപ്പൊ നിങ്ങളും എന്റെ കൂടെ വായോ.)


അസ്സലാമുഅലൈക്കും ആദ്യം തന്നെ എന്നോട് എല്ലാവരും ക്ഷമിക്കണം എനിക്കി കല്യാണത്തോട് താല്പര്യമില്ല ഇതുവരെ നിങ്ങളുടെ മുമ്പിൽ അഭിനയിക്കുകയായിരുന്നു ഞാൻ... എനിക്ക് അവനോട് തീർത്താൽ തീരാത്ത അത്രക്ക് വെറുപ്പാണ്  അവനെ സ്നേഹിച്ചതിന്റെ പേരിൽ അല്ലെ എന്റെ മുഖത്ത് നോക്കി അന്ന് അവൻ അത്രയും പറഞ്ഞത് അന്ന് തന്നെ ഞാൻ മനസ്സിൽ കണക്ക് കൂട്ടിയതാണ് നാട്ടുകാരുടെയും കുടുംബക്കാരുടെയും മുൻപിൽ  നാണം കെട്ട് തലതാഴ്ത്തി നിൽക്കുന്ന സയാൻ മുഹമ്മദിനെ കാണുവാൻ അതിന് വേണ്ടി മാത്രമാണ് എല്ലാം സഹിച്ചു കൊണ്ട് സ്നേഹം അഭിനയിച്ചു ഇത്രയും നാൾ നിന്നത് തന്നെ... എന്റെ കാത്തിരിപ്പ് ഇന്നത്തോടു കൂടി അവസാനിച്ചിരിക്കുന്നു നേരിൽ അവന്റെ മുഖം കാണാൻ കഴിഞ്ഞില്ലേലും എന്റെ മനസ്സ് നിറയെ ആ രംഗമുണ്ട് തൽക്കാലം അതുമതി പിന്നെ ഞാൻ ആദിയുടെ കൂടെ പോകുകയാണ് നിങ്ങളോട് ഒന്നേ പറയാനുള്ളു എന്നെ തേടി വരരുത് അവന്റെ ഇനിയുള്ള കാലം അവന്റെ രാജകുമാരിയായി സന്തോഷത്തോടെ ജീവിക്കണം അവന്റെ മാത്രം പെണ്ണായിട്ട് ഉപ്പി പറഞ്ഞതു പോലെ ആദ്യം വാക്ക് കൊടുത്തത് ആദിക്ക് അല്ലെ അതുകൊണ്ട് ഞാൻ ആദിയുടെ പെണ്ണായിട്ട് തന്നെ ജീവിക്കാൻ തീരുമാനിച്ചു ആദിയുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കുവാൻ എനിക്കാവില്ല ഞങ്ങൾ പോകുകയാണ് ഒരിക്കൽ കൂടി ശല്യം ചെയ്യരുത് സന്തോഷത്തോടെ ജീവിക്കാനുള്ള കൊതികൊണ്ടാണ് പറയുന്നത്...

  എന്ന് ആദിയുടെ സ്വന്തം ഇഷു...

അവളുടെ ഫോണിൽ നിന്നു വന്ന ലാസ്റ്റ് മെസ്സേജ് ആയിരുന്നു അതിന് ശേഷം ഫോൺ തന്നെ സ്വിച്ച് ഓഫ് ആയി...


എനിക്ക് അന്നേ തോന്നിയതാണ് അവൾക്ക് വേറെ ആരെയോ ഇഷ്ടമായിരുന്നു എന്ന്... അല്ലേലും ഇപ്പോഴത്തെ പെണ്ണ് കുട്ടികൾ ഇങ്ങനെയാണ് കല്യാണത്തിന് അന്ന് ഉള്ളതെല്ലാം കൈയിലാക്കി ആരുടേലും കൂടെ പോകും പോയി കഴിഞ്ഞാൽ അവർക്കൊന്നും അറിയേണ്ടല്ലോ ഒരു നിമിഷം വീട്ടുകാരെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ ഇങ്ങനെയുള്ള പണിയൊന്നും കാണിക്കില്ലായിരുന്നു... കൂടി നിന്നവരിൽ ആരോ പറയുന്നതാണ്..


ഇങ്ങനെയൊരു ഇഷ്ടം ഉണ്ടെങ്കിൽ ആ കുട്ടി ആദ്യമേ അതങ്ങു പറഞ്ഞാൽ പോരായിരുന്നോ... ഇതിപ്പോ ആ ചെക്കനെ ഒരുവർഷത്തോളം കാത്തിരിപ്പിച്ചിട്ട് അവന്റെ കൈയിൽ നിന്ന് എല്ലാം കൈക്കലാക്കിയിട്ടുണ്ടാവും... എല്ലാ പെൺകുട്ടികളും കണക്കാണ്..


അതുതന്നെ ഒറ്റമോളാണെന്ന് കരുതി തലയിൽ വെച്ചാൽ പേനരിക്കും, താഴെ വെച്ചാൽ ഉറുമ്പരിക്കും എന്ന് പറഞ്ഞത് പോലെ വളർത്തിയതല്ലേ... മക്കളെ മക്കളെ സ്ഥാനത്ത് നിർത്തണം അല്ലേൽ ഇതുപോലെ ആയിരിക്കും നടക്കുക...

അവിടെ കൂടി നിന്നവരിൽ ഓരോത്തരായി പറയുവാൻ തുടങ്ങി...


പാൽ കൊടുത്ത കൈയ്ക്ക് തന്നെ കൊത്തു കൊടുത്തിട്ട് അവൾ പോയില്ലേ..എനിക്ക് കെട്ടിച്ചു തരുമോയെന്ന് ചോദിച്ചപ്പോ എന്തായിരുന്നു ഡയലോഗ്...


അപ്പോ എന്താ പറഞ്ഞേ ??? (ഓഹോ എന്തൊരു ശുഷ്കാന്തി ആണെന്ന് നോക്കിയേ മറ്റുള്ളവരുടെ കാര്യം അറിയുവാൻ.)


അവളെ ഞാൻ സുരക്ഷിതമായ കൈകളിൽ മാത്രമേ ഏൽപ്പിക്കും അവളെ പൊന്നുപോലെ നോക്കുമെന്ന് ഉറപ്പുള്ളവൻ മാത്രമേ കൊടുക്കുകയുള്ളൂ എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ എന്തായി ആ കൈകൾക്ക് സുരക്ഷിതത്വം പോരെന്ന് തോന്നിക്കാണും അല്ലെ.?എന്തായാലും അന്ന് നിങ്ങൾ സമ്മതിക്കാത്തത് എന്റെ ഭാഗ്യം അല്ലെ ഞാനിപ്പോ വഴിയാധാരം ആയേനെ... മഹർ ചാർത്താൻ ഒരാൾ കൂടെ ജീവിക്കാൻ മറ്റൊരാൾ എനി കൂടെ കിടക്കുവാൻ വേറൊരാൾ ഉണ്ടാവുമോ അല്ലെ ഇപ്പൊ കിട്ടിയവനെ മടക്കുമ്പോൾ പുതിയതിനെ തേടി പോകുമായിരിക്കും എന്തായാലും അവളിൽ നിന്ന് ഞാൻ രക്ഷപ്പെട്ടുവെന്ന് പറയാം... അവിടെ കൂടി നിന്നവരിൽ ഒരുത്തൻ അവളുടെ ഉപ്പിയുടെ നിസ്സഹായ അവസ്ഥ നല്ലത് പോലെ മുതലെടുത്തു അവളെ കുറിച്ച് ഇല്ലാത്ത ഓരോന്ന് പറയുവാൻ തുടങ്ങി അവൻ അവളെ വിവാഹം ചെയ്യുവാൻ ആഗ്രഹമുണ്ടായിരുന്നു കെട്ടിച്ചു കൊടുക്കാത്തതിന്റെ എല്ലാ അമർഷവും അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു..


തിരിച്ചൊന്നും പറയാൻ ആവാതെ നിൽക്കുകയാണ് അവർ എന്നാലും അവൾ എവിടെ അവൾക്കെന്തു പറ്റി എവിടെ നിന്ന് തുടങ്ങും ആദിയെ വിളിച്ചു നോക്കിയാലോ അങ്ങനെ ഓരോന്ന് ചിന്തിച്ചു നിൽക്കുകയാണ് എങ്കിലും അവനിട്ടു ഒന്ന് പൊട്ടിക്കാൻ പോവാൻ നിന്നപ്പോ ഹാദി പിടിച്ചു വെച്ചു..


ദേഷ്യത്തിൽ ഹാദിയുടെ കൈ തട്ടിമാറ്റിക്കൊണ്ട് വിടെടാ തെണ്ടി അലവലാതി ബുജി സ്വന്തം പെങ്ങളെ പറയുന്നത് കേട്ട് നിൽക്കാൻ നിനക്ക് ആകുമായിരിക്കും എന്നാൽ എനിക്കതിനു പറ്റില്ല... എന്നും പറഞ്ഞു പോവാൻ നിന്നതും ആഷി പാക്കരൻ അവന്റെ കരണം പുകച്ചിരുന്നു കുറച്ചു കഴിഞ്ഞു വീണ്ടും അവന്റെ മറ്റേ കരണവും പുകഞ്ഞു ചക്ക വെട്ടിയിട്ടത് പോലെ നിലം പതിക്കുകയായിരുന്നു.. അവന്റെ അരികത്ത് തന്നെ അരിശം മൂത്ത് ബുജിയും അവനാണ് ലവനെ ചവിട്ടി താഴെ ഇട്ടത്... എന്നിട്ട് അവന്റെ നെഞ്ചിലും വയറിലും ആഞ്ഞു ചവിട്ടി ഞാൻ ആണേൽ എന്റെ അടുത്ത് ഉണ്ടായ സാധനം ഇതെപ്പോ അവിടെ എത്തി എന്നും ചിന്തിച്ചു ഓന്റെ അരിശം മൂത്ത് ഉള്ള പ്രവർത്തി കണ്ടു സ്തംഭിച്ച് നിന്നു...


നീ രക്ഷപ്പെടുകയല്ല ചെയ്തത് നിന്റെ കുടുംബക്കാർക്ക് നിന്നെ നഷ്ടപ്പെടുവാൻ പോകുകയാണ് ചെയ്യുന്നത്..നിന്റെ അന്ത്യം ഞങ്ങളുടെ കൈ കൊണ്ടാണ് പന്ന ഡാഷ് മോനെ... പല്ലുകൾ കടിച്ചമർത്തി ബുജിയത് പറഞ്ഞതും പാക്കരൻ അവന്റെ അടുത്തേക്ക് പാഞ്ഞടുത്തു കൊണ്ട് കോളറിൽ കുത്തിപ്പിടിച്ചു അവനിട്ടു നല്ലത് പോലെ കൊടുക്കുവാൻ തുടങ്ങി സംഗതി കൈവിട്ടു പോയെന്ന് കണ്ടതും നാട്ടുകാർ ഇടപെട്ടു..


ഹലോ മച്ചാൻസ് അങ്ങനെ അങ്ങ് കൊണ്ടു പോയാലോ ഇങ്ങട്ട് വായോ ഈ അജു ബ്രോ ഒന്ന് കാണട്ടെ പ്പാ... ഒന്നു പറയുവാനുണ്ട് ഇവിടെ വായോ... ഷോ ഇങ്ങനെ നോക്കാതെ വേഗം വായോ അല്ലേൽ ഞാനൊരു വരവ് വരും... എന്ന് പറഞ്ഞതും അവൻ പേടിച്ചു കൊണ്ട് അടുത്തേക്ക് പോയി അവന്റെ കോളർ ശരിയാക്കുന്നത് പോലെ കാണിച്ചു ചുണ്ടിലെ ബ്ലഡ്‌ തുടച്ചു കൊടുത്തു കൊണ്ട് പറയുവാൻ തുടങ്ങി 'നിനക്ക് അവളെ കെട്ടിച്ചു തന്നിരുന്നെങ്കിൽ വഴിയാധാരം ആവുന്നത് അവളുടെ കുടുംബമായിരിക്കും അല്ലാതെ നീയല്ലേടാ,, ഒറ്റമോളായതുകൊണ്ട് അവളുടെ സ്വത്തിലേക്കാണ് നിന്റെ നോട്ടമെന്ന് ആദ്യമേ നമ്മൾക്ക് അറിയാമായിരുന്നു അല്ലാതെ എന്റെ പെങ്ങളുടെ ഖൽബിലേക്ക് അല്ലായിരുന്നു എന്നാൽ ഇവർ സ്നേഹിച്ചത് മനസ്സുകൊണ്ടാണ് അതുകൊണ്ട് തന്നെ ആര് എന്ത് പറഞ്ഞാലും എന്റെ ചങ്ക് അതൊന്നും വിശ്വസിക്കാൻ പോകുന്നില്ല കാരണം ആരെക്കാളും വിശ്വാസമാണ് അവന് അവളെ... എന്റെ പെങ്ങൾ ആരുടെ കൂടെയും പേവില്ലെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്  ഞങ്ങൾ കൊണ്ടു വരും അവളെ ഈ കല്യാണം നടത്തുകയും ചെയ്യും  അവളിൽ വിശ്വാസമുള്ളവർക്ക് മാത്രം ഇവിടെ നിൽക്കാം അല്ലാത്തവർക്ക് ഇപ്പൊ ഈ നിമിഷം ഇവിടെ നിന്ന് ഇറങ്ങാം.' അത് പറഞ്ഞതും അവനും അവന്റെ ഉപ്പയും ഇറങ്ങുവാൻ നിന്നതും..അജു അവന്റെ വയറിൽ നല്ലൊരു കുത്ത് വെച്ചു കൊടുത്തു കിട്ടേണ്ടത് കിട്ടിയപ്പോ അവന് രണ്ടടി പുറകോട്ടു പോയി...


എനി നിന്റെ ഈ പിഴച്ച നാവ് കൊണ്ട് എന്റെ പെങ്ങളെ വല്ലതും പറഞ്ഞാൽ പൊന്നുമോനെ പിന്നെ നിന്റെ മയ്യത്താവും വീട്ടുകാർക്ക് കൊടുക്കുന്ന സമ്മാനം,, പോവാൻ ഒരുങ്ങിയ അവനെ പിടിച്ചു വെച്ചു കൊണ്ട് ഹനുമാൻ ഒരു വാണിങ് എന്നോളം പറഞ്ഞു അവന്റെ മൂക്കിനിട്ട് ഒരു കുത്ത് കൊടുത്തു...


എനിക്ക് അവനെ അടിക്കുവാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്റെ പെണ്ണിന് എന്തോ ആപത്ത് പറ്റിയത് പോലെ എന്റെ മനസ്സ് എന്നോട് മന്ത്രിച്ചുകൊണ്ടിരുന്നു പിന്നെ എനി ഞാനും കൂടി കൊടുത്താൽ അവന്റെ മയ്യത്ത് ആയിരിക്കും വീട്ടിലേക്ക് കൊണ്ടു പോകേണ്ടി വരിക..


കുറച്ചു കഴിഞ്ഞു ദേവു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഓടി കിതച്ചുകൊണ്ട് വന്നു ഉമ്മിയുടെയും ഉപ്പിയുടെയും അടുത്തുപോയി

എന്റെ ഇഷു എവിടെ അവൾക്കെന്തു പറ്റി എനിക്ക് അവളെ ഇപ്പൊ കാണണം ഉമ്മി അവളെവിടെയാണെന്ന് പറ നിങ്ങൾ എന്നെ പറ്റിക്കുന്നതല്ലേ പറ എന്റെ ഇഷു ഇവിടെ എവിടേലും ഒളിച്ചു നിൽക്കുന്നുണ്ടാവില്ലേ ഉപ്പി എങ്കിലും പറ എന്റെ ഇഷു എവിടെയെന്നു പറ ആരേലും ഒന്നു പറഞ്ഞു തായോ..


എന്റെ കഴുത്തിൽ ചേട്ടായുടെ താലിയും സീമന്തരേഖയിൽ സിന്ദൂരവും ചാർത്തുമ്പോൾ എന്റെ അരികിൽ അവൾ വേണം അവളില്ലാതെ എനിക്കൊന്നിനും പറ്റില്ല എവിടെയാണ് എന്റെ ഇഷു വിളിക്കവളെ അജുക്ക എന്റെ ഇഷുനെ വിളിക്കുമോ ഇക്കാ വിളിച്ചാൽ അവൾക്ക് വരാതിരിക്കാൻ പറ്റില്ല ഹനുമാനെ ബുജി...

 അവരെ നോക്കി കൊണ്ട് ദേവു പറയുമ്പോൾ തലയും താഴ്ത്തി നിന്നു

  പാക്കര നീയെങ്കിലും ഒന്ന് വിളിക്കുമോടാ.. ഓരോരുത്തരോടായി കരഞ്ഞു കൊണ്ട് ചോദിച്ചു കൊണ്ട് നിന്നപ്പോഴാണ് എന്നെക്കണ്ടത് അപ്പൊ തന്നെ അടുത്തേക്ക് ഓടി വന്നു..

സായുക്കാ എന്റെ ഇഷു എവിടെപ്പോയി അവൾ ഇവിടെത്തന്നെയില്ലേ അല്ലാതെ ഞാൻ കേട്ടത് പോലെ അല്ലല്ലോ കാര്യങ്ങൾ അവൾ നമ്മളെ വി......!ബാക്കി പറയാനാവാതെ വിതുമ്പി കൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു സായുക്കാ എന്റെ ഇഷു...


( വീണ്ടും ഞാൻ ഇടയിൽ കയറി വന്നു ട്ടോ നിങ്ങൾക്ക് സർപ്രൈസ് തരാമെന്ന് കരുതി പറയാതെ നിന്നതായിരുന്നു ഇതിപ്പോ ആാാ കോപ്പ് ഇഷു അതുക്കും വല്യ സർപ്രൈസ് തന്നല്ലോ... ഇതേ മണ്ഡപത്തിൽ വെച്ചു ദേവുന്റെയും രാഹുലിന്റെയും തൊരപ്പന്റെയും സിംഹത്തിന്റെ പെങ്ങളുടെയും കല്യാണം ആണ് ട്ടോ... ഒരു ചിന്ന സമൂഹവിവാഹമായിരുന്നു പ്ലാൻ ചെയ്തേ എല്ലാം വെള്ളത്തിൽ വരച്ച വരപോലെയായി പോയി.)


പറ എന്റെ ഇഷു അവൾ എവിടെയാ.. ദേവു വീണ്ടും എന്നോട് ചോദിച്ചു ഒന്നും പറയാതെ നിൽക്കുവാൻ മാത്രമേ എനിക്കായുള്ളൂ..


അവിടേക്ക് കാര്യം അറിഞ്ഞിട്ട് രാഹുലും തൊരപ്പനും വന്നിരുന്നു ആദിയെ എല്ലാരും മാറി മാറി വിളിച്ചിട്ടും ഫോൺ എടുത്തില്ല കുറച്ചു കഴിഞ്ഞു എന്റെ ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്നൊരു കോൾ വന്നു അറ്റൻഡ് ചെയ്തപ്പോ മറു ഭാഗത്തുനിന്ന് സായുക്ക എന്ന ഇഷുന്റെ വിളിയായിരുന്നു കേട്ടത്..


സിംഹമേ പ്ലീസ് ഹെല്പ് മീ ഡാ... എന്നും പറഞ്ഞു എന്റെ പെണ്ണ് കരയുവാൻ തുടങ്ങിയിരുന്നു...


ഇഷു മോളെ നീ എവിടെയാ എന്താടാ പറ്റിയത് കരയല്ലേടാ കരയാതെ എവിടെയാണെന്ന് പറ വാവേ... നിന്റെ സായുക്കാ ഇപ്പൊ തന്നെ അവിടേക്ക് എത്താം മോളെ.. കരയാതെ എവിടെയാണെന്ന് പറ ഞാനില്ലെടാ കൂടെ പിന്നെന്തിനാ പേടിക്കുന്നെ... മോൾ പറ...


എനിക്കറിയില്ലടാ സത്യായിട്ടും എനിക്കറിയില്ല... കുറച്ചുപേർ ഞാൻ വന്നിരുന്ന കാറിൽ നിന്നും എന്റെ കണ്ണ് കെട്ടി കൊണ്ടുവന്നതാ എനിക്ക് പേടിയാവുന്നു ഇവിടെ ആകെ ഇരുട്ടാണ് നീ സ്വപ്നത്തിൽ കണ്ടതുപോലെ എന്നെ ഇവർ......! ബാക്കി പറയാൻ ആവാതെ അവൾ വിതുമ്പി കരയുവാൻ തുടങ്ങി..


അങ്ങനെയൊന്നും സംഭവിക്കില്ല പെണ്ണേ ഞാൻ ജീവനോടെ ഇരിക്കുമ്പോൾ നിന്റെ ദേഹത്ത് ഒരാളുടെ പോലും കൈ വെക്കാൻ ഞാൻ സമ്മതിക്കില്ല ഞാൻ ഉടനെ വരാം ഇതാരുടെ ഫോണാണ്..


എന്നെക്കൊണ്ട് വന്നവരിൽ ആരുടെയോ ഫോണാണ് ഇവിടെ വീണു പോയതാവും അവരെ ഞാൻ ഇതിനു മുമ്പ് കണ്ടിട്ട് പോലുമില്ല എനിക്ക് മരിക്കാൻ പേടിയില്ല പക്ഷേ നമ്മൾ കിനാവുകണ്ട നമ്മുടെ ജീവിതം ഓർക്കുമ്പോൾ വല്ലാത്തൊരു നീറ്റൽ എന്റെ ഉമ്മിയും ഉപ്പിയും ഒത്തിരി പേടിച്ചിട്ടുണ്ടാവും അവരെ നീ വേണം സമാധാനിപ്പിക്കാൻ എന്റെ സ്ഥാനത് ഇനിയെന്നും നീ ഉണ്ടാ.....!


ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ തുടർന്നു...

ഇഷു മതി മോളെ എന്റെ മോൾക്കൊന്നും സംഭവിക്കില്ല ഏത് പാതാളത്തിൽ ആണേലും ഞാൻ വരും എന്റെ പെണ്ണിനെ സ്വന്തമാക്കാൻ.. മോൾ ആ ഫോണിൽ നിന്ന് ലൊക്കേഷൻ അയക്ക് ട്ടോ ഇക്കാ ഉടനെ വരാം..


നീ വരുമ്പോഴേക്കും ഞാൻ മരിച്ചു പോകുമോ??


ഹേയ് അങ്ങനെയൊന്നും സംഭവിക്കില്ല അതിനു ഞാൻ സമ്മതിക്കില്ല ഞാൻ ഇപ്പൊ തന്നെ അങ്ങോട്ടേക്ക് വരാം മോളെ ലൊക്കേഷൻ സെന്റ് ചെയ്തു... പറഞ്ഞു നാവ് വായിലേക്കിട്ടില്ല അപ്പോഴേക്കും ഡീ.......!! എന്നൊരു അലർച്ച കേട്ടു...


ആാാാാ.. ആാാാാ.. പിന്നിട്ട് വേദനകൊണ്ട് അലറുന്ന എന്റെ പെണ്ണിന്റെ ശബ്ദമായിരുന്നു കേട്ടത്...


ഹലോ ... ഹലോ.... ഇഷു മോളെ ഇഷു എന്താടാ ഇഷു എന്താ പറ്റിയെ... ഇഷു എന്തെങ്കിലുമെന്ന് പറയെടാ.. ഡാാ ഇഷു മോളെ....!


 കിടന്നു അലറാതെടാ അവൾക്കൊന്നും പറ്റിയില്ല ഒരടി കൊടുത്തതാണ് ചെറുതായി ചുണ്ടു പൊട്ടി ചോര വരുന്നുണ്ട് ഇത്ര മാത്രമേ സംഭവിച്ചുള്ളൂ.. ഫോൺ എടുത്തു ആരോ പറഞ്ഞു..

ഡാാാാാ നീ....നീ എന്റെ പെണ്ണിനെ വേദനിപ്പിച്ചു അല്ലേടാ നിന്നെ ഞാൻ വെറുതെ വിടില്ലടാ കൊന്നുകളയും എനി എന്റെ പെണ്ണിന്റെ ദേഹത്ത് നിന്റെ കൈ പതിഞ്ഞാൽ ബാക്കി വെച്ചേക്കില്ല നായെ... നിന്നെ ഞാ.....!ബാക്കി പറയുന്നതിനുമുമ്പേ ഇഷുന്റെ അലർച്ച വീണ്ടും കേട്ടു..


ആാാാ ഉമ്മി.. ആാാാ... ആാാാ ഉപ്പി പ്ലീസ് എന്നെയൊന്നും ചെയ്യല്ലേ പ്ലീസ് ആാാാ ഞാ..... ഞാൻ എന്ത് തെറ്റാ ചെയ്തേ നിങ്ങളെ എനിക്ക് അറിയുക പോലുമില്ല ആാാ എന്തിനാ എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത് പ്ലീസ്... ആാാ എന്റെ അല്ലാഹ്...


ഡാാാാാ.........!!!


കൂൾ ഡൌൺ മാൻ കൂൾ... ഇപ്പൊ എന്താ ചെയ്തതെന്ന് അറിയേണ്ടേ അവളുടെ മുടി കുത്തിപ്പിടിച്ചു നെറ്റി കൊണ്ട് ചുമരിൽ കിസ്സ് വെപ്പിച്ചു.. നിന്റെ പെണ്ണിന്റെ മൊഞ്ചുള്ള മുഖം ചുമരിന് നല്ലതുപോലെ ഇഷ്ടമായി ട്ടോ.. ഇപ്പൊ ആ ചുവന്ന റോസാപ്പൂ പോലുള്ള അധരത്തിൽ നിന്ന് ബ്ലഡ്‌ വരുന്നുണ്ട് എന്ത് ചെയ്യും അത് കാണുമ്പോൾ കണ്ട്രോൾ സഹിക്കാൻ വയ്യ ഞാനങ്ങു ഒപ്പിയെടുക്കാൻ പോകുകയാണ്...


ഡാാാ.... കൊന്നുകളയും നായെ നീ ആരാടാ നിനക്കെന്താ വേണ്ടത് എന്റെ പെണ്ണിനെ ദ്രോഹിക്കാൻ മാത്രം ചങ്കൂറ്റം ഉണ്ടോടാ പുല്ലേ നിനക്ക്...


എന്റെ ചങ്കൂറ്റം ഇപ്പോൾ ഞാൻ കാണിച്ചു തരാം..


വേണ്ട..... വേണ്ട എന്നെ ഒന്നും ചെയ്യല്ലേ പ്ലീസ് നോ വേണ്ട.........! വീണ്ടും ഇഷുന്റെ അലർച്ച കേട്ടു..


നോ വേണ്ട എന്റെ പെണ്ണിനെ ഒന്നും ചെയ്യല്ലേ നിനക്കെന്താ വേണ്ടത് പറ ഞാൻ തരാം ക്യാഷ് ആണോ എത്ര വേണമെന്ന് പറ എത്രയാണെലും ഞാൻ തരും പകരം ഒരു പോറൽ പോലും ഏൽക്കാതെ എന്റെ പെണ്ണിനെ എനിക്ക് വേണം...


ഓഹോ ഗുഡ് ബോയ്...ബട്ട്‌ എന്ത് ചെയ്യും ഞാൻ ഒരാൾക്ക് വാക്ക് കൊടുത്തു പോയി,, നിങ്ങൾ ഇന്ന് ആഘോഷിക്കാൻ വെച്ചിരുന്ന ആദ്യ രാത്രി നമ്മൾ എല്ലാവരും കൂടെ ആഘോഷികാൻ തീരുമാനിച്ചു പിന്നെ അത് ഫസ്റ്റ്നൈറ്റ് മാത്രമല്ലട്ടോ നിന്റെ പെണ്ണിന്റെ ലാസ്റ്റ് നൈറ്റ് കൂടിയാണ് പരലോകത്തേക്ക് അയക്കുവാൻ ആയിരുന്നു ഓഡർ... സോ ഐ ആം വെരി സോറി ബേബി ഒരു കാര്യം പറയാതിരിക്കാൻ വയ്യാ എന്തൊരു മൊഞ്ചാണ് കടിച്ചു തിന്നുവാൻ തോന്നുന്നു ഉഫ്ഫ് ആ ബ്ലഡ്‌ വരുന്ന ചുണ്ട് കണ്ടപ്പോ തന്നെ കണ്ട്രോൾ മൊത്തം പോയി ഇപ്പൊ തീരെ ക്ഷമയില്ല...


എന്റെ പെണ്ണിന്റെ മേലെ നിന്റെ വൃത്തികെട്ട നോട്ടം പോലും ചെന്ന് പതിയാൻ ഞാൻ സമ്മതിക്കില്ല ഞാൻ വരും നരകത്തിലേക്ക് ആണെങ്കിലും ഞാൻ വരും എന്റെ പെണ്ണിനെ സ്വന്തമാക്കാൻ നിന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും നീ കുറിച്ച് വെച്ചോ ഡാ പുല്ലേ... പല്ലുകൾ കടിച്ചമർത്തി അത്രയും പറഞ്ഞപ്പോ ഫോണിലൂടെ അവന് കേട്ടത് വെല്ലുവിളി ആയിരുന്നില്ല..


ഡാാ അവളെ പിടിക്ക് ഒരു കാരണവശാലും രക്ഷപ്പെടാൻ പാടില്ല നോക്കിനിൽക്കാതെ പോയി പിടിക്കെടാ...


എന്റെ പെണ്ണൊന്നു രക്ഷപ്പെട്ട മതിയെന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന പക്ഷേ അവിടെയും വിധി നമ്മൾക്ക് എതിരായിരുന്നു...


"യൂ......നീ..... നീയായിരുന്നോ ഇതിന് പിന്നിൽ അപ്പൊ എന്നെ കിഡ്നാപ്പ് ചെയ്യുവാൻ ഇവരെ ഏർപ്പാടാക്കിയത് നീ ആയിരുണോ പറ യൂ ചീറ്റ് മീ.????ഐ ഹേറ്റ് യൂ ഡാാ ഹേറ്റ് യൂ..എന്നാലും ഞാൻ ഞാൻ നിന്നെ ഇങ്ങനെ കരുതിയില്ലടാ എന്തിന് വേണ്ടിയായിരുന്നു എന്നോട് ചതി ചെയ്തേ പറയടാ പറയാൻ.... " എന്നാ ഇഷുന്റെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായി നമ്മൾക്ക് അറിയുന്ന ആരോ ആണെന്ന്.   ആരായിരിക്കും അയാൾ എന്തിനു വേണ്ടി?? ആർക്ക് വേണ്ടി?? ഒന്നും മനസ്സിലാവുന്നില്ലല്ലോ റബ്ബേ.അയാൾ എന്തായാലും അവൾക്ക് പ്രിയപ്പെട്ട ആരോ ആണ് അല്ലാതൊരിക്കലും അവൾ ഹേറ്റ് യു പറയില്ല എവിടെ നിന്ന് തുടങ്ങും റബ്ബേ...


നീ പേടിക്കേണ്ട പെണ്ണെ ഞാൻ വരും നിന്നെ രക്ഷിക്കാൻ കൂടെ അവരുടെ കാലൻ ആവാനും...വെയിറ്റ് ആൻഡ് സീ...


ഡാാ അവളെ പിടിക്ക് ഒരു കാരണവശാലും രക്ഷപ്പെടാൻ പാടില്ല നോക്കിനിൽക്കാതെ പോയി പിടിക്കെടാ...


എന്റെ പെണ്ണൊന്നു രക്ഷപ്പെട്ട മതിയെന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന പക്ഷേ അവിടെയും വിധി നമ്മൾക്ക് എതിരായിരുന്നു...


"യൂ......നീ..... നീയായിരുന്നോ ഇതിന് പിന്നിൽ അപ്പൊ എന്നെ കിഡ്നാപ്പ് ചെയ്യുവാൻ ഇവരെ ഏർപ്പാടാക്കിയത് നീ ആയിരുന്നോ പറ യൂ ചീറ്റ് മീ.????ഐ ഹേറ്റ് യൂ ഡാാ ഹേറ്റ് യൂ..എന്നാലും ഞാൻ ഞാൻ നിന്നെ ഇങ്ങനെ കരുതിയില്ലടാ എന്തിന് വേണ്ടിയായിരുന്നു എന്നോട് ചതി ചെയ്തേ പറയടാ പറയാൻ.... " എന്നാ ഇഷുന്റെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായി നമ്മൾക്ക് അറിയുന്ന ആരോ ആണെന്ന്.   ആരായിരിക്കും അയാൾ എന്തിനു വേണ്ടി?? ആർക്ക് വേണ്ടി?? ഒന്നും മനസ്സിലാവുന്നില്ലല്ലോ റബ്ബേ.അയാൾ എന്തായാലും അവൾക്ക് പ്രിയപ്പെട്ട ആരോ ആണ് അല്ലാതൊരിക്കലും അവൾ ഹേറ്റ് യു പറയില്ല എവിടെ നിന്ന് തുടങ്ങും റബ്ബേ...


നീ പേടിക്കേണ്ട പെണ്ണെ ഞാൻ വരും നിന്നെ രക്ഷിക്കാൻ കൂടെ അവരുടെ കാലൻ ആവാനും...വെയിറ്റ് ആൻഡ് സീ...



      (തുടർന്ന് വായിക്കുക..)



അവരെന്നെ ബലമായി പിടിച്ചു കൊണ്ടു പോയി കുതറി മാറുവാൻ പലയാവർത്തി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല ഇരുട്ടുമുറിയിൽ തള്ളിയിട്ടും അവർ പോയി..


 ഇന്നേവരെ കണ്ടിട്ടില്ലാത്ത ആൾക്കാർ ആണ് ആരാണവർ എന്തിനു വേണ്ടി ആർക്ക് വേണ്ടിയെന്നെ ഇവിടേക്ക് കൊണ്ടു വന്നു അതിനു മാത്രം എന്ത് തെറ്റാണ് ഞാൻ അവരോട് ചെയ്തത്,, കൊണ്ടുവന്നവർ ആരാണെന്ന് പോലും അറിയില്ലല്ലോ റബ്ബേ അതിന് മാത്രം എന്നോട് ശത്രുത ഉള്ളത് ആർക്കാണ്..


ശത്രുത ഉണ്ടായിരുന്നു അവർക്കൊക്കെ കിട്ടേണ്ടത് കിട്ടിയപ്പോ നന്നായി വീണ്ടും ദ്രോഹിക്കാൻ വന്നപ്പോൾ കാണേണ്ടത് പോലെ ബ്രോസും സിംഹവും കണ്ടിരുന്നു അന്ന് എന്നോട് മാപ്പ് പറഞ്ഞിട്ട് പോയതാണ് അതിന് ശേഷം ഇന്നേവരെ എന്റെ നേരെ ഒരു ചെറുവിരൽപോലും അനക്കിയില്ല അവർ പിന്നെ ആരാണാവോ ഈ മറഞ്ഞിരിക്കുന്ന ശത്രു..


എന്തൊരു വിധിയാണ് നാഥാ,,നമ്മളെ പരീക്ഷിച്ചു മതിയായില്ലേ അതോ ഒരുമിക്കുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടാണോ.?


നാഥാ നിന്റെ പരീക്ഷണമാണെന്ന് അറിയാം നീ തന്നെ ഇതിനൊരു മോചനം തരണേ,,നല്ലൊരു ജീവിതത്തെ പറ്റി ഒരുപാട് കിനാവ് കണ്ടതാണ് ഒരുപാട് ആഗ്രഹങ്ങളും നെയ്തു കൂടിയിട്ടുണ്ട്,,ഒന്നും ഞങ്ങളിൽ നിന്ന് തട്ടിത്തെറിപ്പിക്കല്ലേ റബ്ബേ,,പ്രാർത്ഥനയ്ക്ക് ഉത്തരം തരുന്നവൻ നീയല്ലേ നാഥാ ആ നീ തന്നെ എന്റെ പ്രാർത്ഥന സ്വീകരിക്ക് ഇലാഹേ,,നീ എനിക്ക് വിധിച്ചത് മരണം ആണെങ്കിൽ ആ ആഭാസമാരുടെ കൈയിൽ നിന്നൊരു മോചനം മാത്രം മതി എന്റെ മനസ്സിനും ശരീരത്തിനും ഒരേയൊരു അവകാശിയെയുള്ളു അതെന്റെ സിംഹമാത്രമാണ് അല്ലാതെ അവരുടെ കൈയല്ലെന്നേ പിച്ചീച്ചീന്തി ജീവൻ നീയെടുക്കല്ലേ റബ്ബേ...


അവരുടെ നോട്ടവും ഭാവവും എന്റെ പേടി വർധിക്കും വിധമായിരുന്നു,ഓരോന്ന് ചിന്തിക്കുമ്പോഴാണ് തറയിൽ ഒരു ഫോൺ കണ്ടത് അപ്പൊ തന്നെ സിംഹത്തെ വിളിച്ചു സംസാരിക്കുമ്പോയേക്കും അവൻ വന്നിരുന്നു പിന്നെ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ അറിഞ്ഞതല്ലേ..


അവന്റെ ഓരോ പ്രവർത്തിയിലും സിംഹം ഫോണിലൂടെ അലറുന്നുണ്ട് പാവം,, ഒരു ഗ്യാപ്പ് കിട്ടിയപ്പോ വേദനപോലും മറന്നു കൊണ്ട് ഓടി രക്ഷപെടുവാൻ നിന്നതും ചെന്നു പെട്ടത് ചെന്നായയുടെ തോലണിഞ്ഞ സൈൻ ആദമിന്റെ മുമ്പിലായിരുന്നു.കണ്ടമാത്രയിൽ വിശ്വാസം വന്നില്ലേലും അവന്റെ നോട്ടത്തിലും ഭാവത്തിലും മനസ്സിലായി അവനാണ് ഇതിന്റെ പിന്നിലെന്ന്..


എന്തിനു വേണ്ടിയാണ് നീയെന്നെ ചീറ്റ് ചെയ്യ്തത് പറ ഒരുപാട് വിശ്വസിച്ചതല്ലെടാ ആ നീ തന്നെ ഛെ.. പറ ഡാ എന്തിനു വേണ്ടിയാ നീ ഈ ചതി ചെയ്യ്തത്..നിനക്ക് വേണ്ടി അവന്റെ ജീവനായ എന്നെപോലും ഉപേക്ഷിക്കാൻ തയ്യാറായില്ലേടാ എല്ലാം മറന്നു നിന്റെ കൂടെ ജീവിക്കാൻ ഞാനും തയ്യാറെടുത്തത് അല്ലേടാ എന്നിട്ടും നീ...


എല്ലാം മറന്നു പുതിയൊരു ജീവിതം തുടരുവാൻ തന്നെ ഞങ്ങൾ തയ്യാറായത് അല്ലെ ആ നമ്മൾക്ക് വീണ്ടും ആഗ്രഹം തന്നത് നീയല്ലേ എല്ലാം മറക്കാൻ ശ്രമിച്ച കൽബിലേക്ക് വീണ്ടും മുഹബ്ബത്തിന്റെ വിത്ത് പാകിയതെന്തിനാ പറയടാ പറ... നിന്നോട് എന്ത് തെറ്റാണ് ഡാ ചെയ്തേ എന്തിന് വേണ്ടിയായിരുന്നു ഈ നാടകം പറ.... പറയാൻ അലറി കൊണ്ട് അവന്റെ കോളറിൽ പിടിച്ചു കുലുക്കി കൊണ്ടു ചോദിച്ചു..


ഒരു കാലത്ത് പ്രാണനെ പോലെ സ്നേഹിച്ചില്ലെടാ അന്ന് വിധി വന്നു വില്ലനായി പിന്നീട് നീ തന്നെ ആങ്ങള റോൾ ഏറ്റെടുത്തു ഇപ്പൊ ദേ വീണ്ടും വന്നിരിക്കുന്നു അതും കാലനായിട്ട്...


ഓരോന്ന് പറയുമ്പോഴും ഉള്ളം കിടന്നു പിടയുകയായിരുന്നു നെഞ്ചത്ത് കത്തി കുത്തികയറ്റിയ വേദന ആദി ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല..ഇപ്പോഴും നടക്കുന്നതെല്ലാം സ്വപ്നം ആയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു..


എനിക്ക് വേണ്ടിയാണ് അവൻ ഇതൊക്കെ ചെയ്യ്തത് എനിക്ക് വേണ്ടി മാത്രമല്ല ട്ടോ ക്യാഷിനു വേണ്ടിയും അല്ലെ ആദി.ഞാനെറിഞ്ഞു കൊടുക്കുന്ന നോട്ടുകെട്ടുകൾക്ക് വേണ്ടിയാണ് ഈ കാണുന്ന വരും എന്റെ ഒപ്പം ചേർന്നത്.ബട്ട്‌ ഇവൻ ക്യാഷ് മാത്രം പോരാ നിന്നെയും വേണമെന്ന് എന്നാൽ ആദിക്ക് ക്യാഷ് മാത്രം മതിയെന്നാണ് പറയുന്നത്.


നിന്റെ ജീവനില്ലാത്ത ശരീരമാണ് എനിക്ക് കാണേണ്ടത് അതുകൊണ്ട് ഞാനാദ്യം സമ്മതിച്ചില്ല പക്ഷേ ഇവനോരെ വാശി നിന്റെ രുചി അറിയണമെന്ന് അതുകഴിഞ്ഞാൽ നിന്നെ ഈ ഭൂമിയിൽ നിന്ന് തന്നെ പറഞ്ഞയക്കാമെന്ന് ഉറപ്പു നൽകി അതുകൊണ്ട് എനിക്കും സമ്മതിക്കേണ്ടി വന്നു ഒന്നുല്ലേലും എന്റെ ചെക്കനെ തട്ടിയെടുക്കാൻ നോക്കിയതല്ലേ അതുകൊണ്ട് ഇതിരിക്കട്ടെ എന്റെ വിവാഹ സമ്മാനമായി നിനക്കുള്ള എന്റെ കുഞ്ഞു ഗിഫ്റ്റ്..


ചിമ്പാൻസി അത് പറഞ്ഞപ്പോ ഇഷു സംശയരൂപേനെ അവളെ നോക്കി നിന്റെ വിവാഹ സമ്മാനം അതെന്തിനാ എനിക്കെന്ന മട്ടിൽ ആയിരുന്നു ആ നോട്ടം.


നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും മറുപടിയും വന്നു.ഒന്നും മനസ്സിലായില്ലല്ലേ എന്റെയും നിന്റെ സിംഹത്തിന്റെയും വിവാഹം ഇന്ന് നടക്കും അല്ലേൽ ഞാൻ നടത്തിയിരിക്കും..


"ഹാാാഹാ... കോമഡി പറയാതെടി കോപ്പേ ചിരിക്കാൻ വയ്യാ...ഒരിക്കലും നടക്കാത്ത സ്വപ്നം കാണരുത് ട്ടോ,,നീ നടന്നാലും ഈ കാര്യം നടക്കില്ല ചിമ്പാൻസി.,,കാരണം അവൻ എന്റെയാണ് എന്റേത് മാത്രമാണ് അവന്റെ ജീവനും ജീവിതവും ഞാനാണ്,, ആ ജീവനെ വിട്ട് പുതിയ ജീവിതം തേടി പോകാൻ അവൻ നിന്റെ സഹോദരങ്ങളെ പോലെയല്ല അവൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ് നട്ടെല്ലുള്ള ആണൊരുത്തനാണ് എന്റെ സിംഹം അവന്റെ ജീവൻ ഇല്ലേലും ആ ജീവൻ സമ്മാനിച്ച ഒരുപാട് നല്ല നിമിഷങ്ങളും സ്നേഹവുമുണ്ട് അതുമതി അവൻ ഇനിയുള്ള ജീവിതകാലം മുഴുവൻ അതോർത്തു ജീവിക്കാൻ.അല്ലാതെ നിന്നെപ്പോലെ ആണും പെണ്ണും കെട്ടയൊന്നിനെ എന്റെ ചെക്കൻ വേണ്ട ട്ടോ..


ദുനിയാവിൽ മാത്രമല്ലല്ലോ ജീവിതം ആഖിറത്തിലുമില്ലേ അവിടെ ഞങ്ങൾ ഒരുമിച്ചു ജീവിച്ചോളാം അവിടെ നിനക്ക് എന്നല്ല ഒരു ശക്തിക്കും ഞങ്ങളെ വേർപിരിക്കാൻ കഴിയില്ല..


ഈ ദുനിയാവിൽ നിന്ന് ഞാൻ പോയാലും അവന്റെ കൂടെ ഞാനെന്നുമുണ്ടാക്കും കാരണം " അസ്ഥിക്ക്  പിടിച്ച പ്രണയമാണ് ഞങ്ങളുടെ പ്രണയം.."


സ്നേഹം അറിഞ്ഞു തരേണ്ടതാണ് അല്ലാതെ പിടിച്ചു വാങ്ങുന്നതല്ല സ്നേഹം,, മനസ്സിൽ നിന്ന് മനസ്സിലേക്കുള്ള യാത്രയാണ് പ്രണയം ആ യാത്രയിൽ പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞെങ്കിൽ അവിടെയാണ് യഥാർത്ഥ പ്രണയം വിജയിക്കുന്നത് അല്ലാതെ നിന്നെപ്പോലെ ചതിയിലൂടെ സ്വന്തമാക്കുന്നത് അല്ലാടി പ്രണയം..


അവനിൽ നിന്ന് എന്നെ പറിച്ചെടുക്കാൻ കഴിഞ്ഞാലും അവന്റെ മനസ്സിൽ നിന്ന് എന്നെ പറിച്ചു മാറ്റാൻ നിനക്കാവില്ല നിനക്കെന്നല്ല ഒരാൾക്ക് പോലും അതിന് പറ്റില്ല ഞാൻ കൊടുത്ത സ്നേഹവും അവന് എനിക്ക് തരുന്ന സ്നേഹവും അത്രത്തോളം ആണെടി..


അവന്റെ കൂടെ ഞാനില്ലെങ്കിലും അവന്റെ മനസ്സിലുണ്ടാകും പിന്നെ ആകാശത്ത് നിറഞ്ഞു നിൽക്കുന്ന നക്ഷത്രമായും നിലാവയും ഉദിക്കുന്നതും അസ്തമിക്കുന്നതുമായ സൂര്യനായും പെയ്തു കൊണ്ടിരിക്കുന്നു മഴയായും ഞാൻ അവന്റെ കൂടെയെന്നുമുണ്ടാകും അവന്റെ പ്രാണന്റെ പാതിയായി തന്നെ..


എനിക്ക് മരിക്കാൻ ഭയമില്ല പക്ഷേ വേണ്ടപ്പെട്ടവരെയെല്ലാം വിട്ടു പോകുമ്പോളുണ്ടാകുന്ന ഒരു ഫീലിംഗ്സ്,, ഈ ദുനിയാവ് ഒരിക്കലും നമുക്ക് സ്വന്തമല്ലല്ലോ ഞങ്ങൾ ഓരോരുത്തരും ഒരു വിരുന്നുകാർ എന്നുമാത്രം യഥാർത്ഥ ജീവിതം അങ്ങ് ആഖിറത്തിലാണ് അവിടെനിന്ന് അവനെ ഞാൻ എടുത്തോളാം ട്ടോ.."


ഛീ നിർത്തേടി പുല്ലേ നിന്റെ കോപ്പിലെ ഡയലോഗ്,,,ഇതുവരെ കൊണ്ടെത്തിച്ചിരുന്നെങ്കിൽ ബാക്കിയും ഭംഗിയായി നടത്താൻ എനിക്കറിയാം.എന്തായാലും നീയിപ്പോ ഇവന്റെ കൂടെ ഒളിച്ചോടിയവളാണ് ആ നിന്നെ തേടിയാരും വരില്ല വരുത്തിക്കും ഞാൻ നിന്റെ സിംഹത്തെ മാത്രം.പിന്നെ വിളിച്ചു വരുത്തുന്നത് സിംഹത്തെ മാത്രമല്ല ട്ടോ പോലീസിനെയും "എന്നിട്ട് ഞാനെന്നും"പറഞ്ഞു ചിമ്പാൻസി അവളുടെ ഡ്രസ്സ്‌ കീറി മുടിയൊക്കെ ഒലത്തിയിട്ടു അവളുടെ ചുണ്ട് അവൾ തന്നെ കടിച്ചു പൊട്ടിച്ചു അവളുടെ കോലം കണ്ടാൽ ആരായാലും ഒന്ന് സംശയിച്ചു പോകും എന്റെ സായു വന്നാൽ അവനെയിവൾ നോ വേണ്ട...


എന്നെ നശിപ്പിക്കുവാൻ ഇവരുടെ മുമ്പിലിട്ടു കൊടുത്തിട്ട് നിന്നെ എന്റെ സിംഹം നശിപ്പിച്ചുവെന്ന് പറയാനോ ഇല്ല അതിന് ഞാനൊരിക്കലും സമ്മതിക്കില്ല...


അതിന് നിന്റെ സമ്മതം ആർക്ക് വേണം..എന്നും പറഞ്ഞു ആ അലവലാതി ചെറ്റയെ കൊണ്ട് സിംഹത്തെ വിളിപ്പിച്ചു പോലീസിൽ പരാതി കൊടുത്താൽ എന്നെ ഇല്ലാതാകും വരുമ്പോൾ ഒറ്റക്ക് വരണമെന്നും ഓഡർ കൊടുത്തു.


സായുക്കാ വരേണ്ട വന്നാലും തനിച്ചു വരല്ലേ ഇക്കാ ഞാൻ പറയുന്നത് കേൾക്ക് പ്ലീസ് ഒറ്റക്ക് വരല്ലേ ഇക്കാ പ്ലീസ്,, എന്ന് പറഞ്ഞുവെങ്കിലും കേട്ടില്ല "നീ പേടിക്കേണ്ട പെണ്ണെ നിനക്കൊന്നും പറ്റില്ല അതിന് ഞാൻ ജീവനോടെ ഉള്ളപ്പോ സമ്മതിക്കില്ല ഞാൻ ഉടനെ വരാം.."എന്നും പറഞ്ഞു ഫോൺ വെച്ചു..


ഠോ...ഠോ....ആരും പേടിക്കേണ്ട ചിമ്പാൻസിയുടെ കവിളിനെ ഞാനൊന്ന് സ്നേഹിച്ചതിന്റെ സൗണ്ട് ആണ് ട്ടോ..


ഛീ നീയൊക്കെ ഒരുപെണ്ണ്  തന്നെയാണോടി ജോളിയുടെ കൂടെ ജോളിയായി ജീവിക്കാൻ പറഞ്ഞു വിടണം പോകുമ്പോൾ ദേ ഇവനെയും കൂടെ കുടിക്കോ ചിലപ്പോൾ സൈനൈഡ് വാങ്ങിച്ചു തരുവാൻ ആളെ വേണ്ടി വന്നാലോ ഓ സോറി സോറി സൈനൈഡ് അല്ല ഇതുപോലെ ചതിയിലൂടെ പെണ്ണുങ്ങളെ കൊണ്ടു തരും അല്ലേടാ..ആദിയെ നോക്കി പരിഹാസത്തോടെ ചോദിച്ചു അവന്റെ ചുണ്ടിൽ ഞാൻ കണ്ടത് മനോഹരമായ പുഞ്ചിരിയായിരുന്നു..


"അവൻ അവരുടേതായ ലോകത്തേക്ക് പോകും പിന്നെ ഞാൻ ജോളിയായി തന്നെ ജീവിക്കും അത് നീ കരുതുന്ന ജോളി അല്ല നീ സ്വപ്നം കണ്ട ജീവിതിലൂടെ നിന്റെ ചെക്കന്റെ കൂടെ ജോളിയായി ജീവിക്കും കോട്ടോടി പന്ന ഡേഷ് കുട്ടി,,കവിളത്ത് കൈ വെച്ചു തുറിച്ചു നോക്കി കൊണ്ടാണ് ചിമ്പാൻസി പറഞ്ഞത്..


നിനക്ക് അറിയുമോ ഞാൻ ഇതുവരെ കരുതിയത് നിങ്ങളുടെ നിക്കാഹാണ് കഴിഞതെന്നാണ്, ആദിയെ ചുണ്ടി കാണിച്ചു കൊണ്ട് ചിമ്പാൻസി പറഞ്ഞു.ഓഫീസിൽ നടന്നത് ചില ഫ്രണ്ട്സിന്റെ സ്റ്റാറ്റസ് കണ്ടപ്പോഴാണ് അറിഞ്ഞത്.അന്ന് മുതൽ തേടി നടക്കുകയായിരുന്നു ഇവനെ ആദ്യം എന്റെ കൂടെ നിന്നില്ല അവസാനം ക്യാഷ് തരാമെന്ന് പറഞ്ഞപ്പോ സമ്മതിക്കുകയായിരുന്നു അല്ലേടാ.."


"പിന്നല്ലാതെ ഇക്കാലത്ത് എന്തിനും ഏതിനും വേണ്ടത് പണമാണ് ആ പണം വെറുതെ കിട്ടുമ്പോൾ ആരെങ്കിലും തട്ടിക്കളയുമോ?വീട്ടിലേക്ക് വലതു കാലെടുത്തുവെച്ചു വന്ന പണ ചാക്ക് പുറം കാലോട് തട്ടിത്തെറുപ്പിക്കാൻ എനിക്കയില്ല നിന്നെയും കൊണ്ട് നാടുവിട്ടെന്ന് മാത്രം പറഞ്ഞാൽ കിട്ടുന്നത് ലക്ഷങ്ങളാണ് മോളെ ലക്ഷങ്ങൾ അതെന്തിനാ നമ്മളായി കളയുന്നത്.ആ പിന്നെ ശരിക്കും നിന്നെയും കൊണ്ട് പോയാലോ എന്നുണ്ട് ട്ടോ പക്ഷേ ഇവർക്ക് നിന്നെ വേണമെന്ന് എനിക്ക് സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നതുപോലെ പെണ്ണിനെ വാങ്ങാൻ തീരെ താല്പര്യമില്ല..." അവന്റെ ഓരോ വാക്കുകളും അവളിൽ അവനോടുള്ള വെറുപ്പ് ഇരട്ടിച്ചു..


'ഛെ ഇത്രക്ക് തരം താന്നവനാണോ നീ..'

അത് ചോദിക്കുമ്പോഴും അവന്റെ മുഖത്തെ പുഞ്ചിരി അതുപോലെയുണ്ട്.


കുറച്ചു കഴിഞ്ഞു സിംഹം അവിടേക്ക് വന്നു ആദിയെ കണ്ടപ്പോ അവനൊന്ന് ഞെട്ടി ഷോക്കിനെ തട്ടിത്തെറുപ്പിച്ചു അവന്റെ അടുത്തേക്ക് ഡാ നീ എന്റെ പെണ്ണിനെ എന്നും അലറി വിളിച്ചു അവന്റെ അടുത്തേക്ക് ഓടിപ്പോയി.


അവൻ ഇഷുനെ പിടിച്ചു തള്ളി അവൾ നേരെ പോയി വീണത് ചിമ്പാൻസിയുടെ അടുത്തേക്കും ചിമ്പാൻസി ആണേൽ ഫോണെടുത്തു ആർക്കോ കോൾ ചെയ്യുവാൻ പോവുകയായിരുന്നു,,ഇഷുവിന് അവൾ നേരത്തെ പറഞ്ഞത് ഓർമവന്നു അപ്പൊ തന്നെ ഇഷു ആ ഫോൺ തട്ടിപ്പറിച്ചു വാങ്ങി.ആ സമയം തന്നെ ആദിയും സായുവും പൊരിഞ്ഞ അടിയായിരുന്നു,,ആദി അവിടെയുള്ളവരോട് ഇക്കാര്യത്തിൽ ഇടപ്പെടേണ്ട ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാമെന്നും പറഞ്ഞു.


ഡാ നിന്നെ ഞാൻ കൊന്നുകളയും ചെറ്റേ എന്റെ പെണ്ണിന്റെ ദേഹത്ത് കൈ വെക്കുവാൻ നിനക്കെങ്ങനെ തോന്നിയെടാ ഒന്നിനെയും ഞാൻ വെറുതെ വിടില്ല.അവർ രണ്ടും പൊരിഞ്ഞ അടി നടക്കുമ്പോൾ ഞാൻ കിട്ടിയ ചാൻസിൽ ചിമ്പാൻസിക്കിട്ട് കൊടുത്തു കൊടുക്കാൻ മാത്രമല്ല വാങ്ങാനും അറിയാമെന്ന് ഇടയ്ക്കിടെ ഞാൻ തെളിയിച്ചു കൊണ്ടിരുന്നു..


കുറച്ചു കഴിഞ്ഞു ഒരു കത്തിയുമായി ആദി എന്റെ അടുത്തു വന്നു പിടിച്ചു വലിച്ചു അവന്റെ നെഞ്ചോട് അടുപ്പിച്ചു കഴുത്തിൽ ആ കത്തിവെച്ചു എനി അടുത്തു വന്നാൽ ഇവളെ ഞാനങ്ങു കൊന്നുകളയും മാറി നിൽക്ക് നിൽക്കാൻ... മാറി നിൽക്കാൻ അല്ലേടാ പറഞ്ഞോ....മാറാൻ... മാറി നിൽക്കടാ അവിടെനിന്ന്. എന്നും പറഞ്ഞു എന്നെയും കൊണ്ട് അവൻ ഡോർ ലക്ഷ്യവെച്ചു പുറകോട്ടു നടന്നു..


ചിമ്പാൻസിയുടെ ഫോൺ എന്റെ കൈയിൽ നിന്നു വാങ്ങി ആർക്കോ മെസ്സേജ് അയച്ചു എന്നിട്ട് അത് ഡിലീറ്റ് ചെയ്യ്തു ചിമ്പാൻസിയുടെ നേർക്ക് എറിഞ്ഞു കൊടുത്തു കണ്ണുകൊണ്ട് എല്ലാം ഒക്കെയായി ഞാൻ ഇവളെയും കൊണ്ട് പോകാം നീ പൊളിക്ക് മുത്തേ എന്നും പറഞ്ഞു അവന് എന്നെയും കൊണ്ട് പുറത്തേക്ക് പോയി..


റബ്ബേ എനി എന്റെ സിംഹം അവനെ,,അവനെ പോലീസ് കൊണ്ടുപോകുമോ?? അവൾ ചതിയിലുടെ അവനെ സ്വന്തമാക്കുമോ.?


***************


അപ്പൊ നിങ്ങൾ പുറത്തേക്ക് പോയിക്കോ ആദി പറഞ്ഞത് ഓർമയുണ്ടലോ.. പോലീസ് വരുമ്പോൾ ഗ്രീൻ സിഗ്നൽ തരണം അതുവരെ ഞാനെന്റെ ചെക്കനെയൊന്ന് സ്നേഹിക്കട്ടെ...എന്നും പറഞ്ഞു ചിമ്പാൻസി സിംഹത്തിന്റെ അടുത്തേക്ക് പോയി ആ സമയം തന്നെ ആരുടെയോ ചവിട്ടും കിട്ടി അവളുടെ ദേഹത്തേക്ക് വീണു ഫ്ലാഷ് ലൈറ്റ് മുഖത്തുവന്നു പതിഞ്ഞു കൊണ്ടിരുന്നു...


ഡോ അവളെ വരിഞ്ഞുമുറുക്കി അവളുടെ ചുണ്ടോട് നിന്റെ ചുണ്ട് ചേർത്തു വെച്ചേ,, വെക്കടാ നായെ... എന്റെ ഡയലോഗ് കേട്ടതും അലവലാതി മോയന്ത് ഷാജി പേടിച്ചു ചിമ്പാൻസിയുടെ ലിപ് കടിച്ചെടുത്തു എന്ന് പറയും വിധമായിരുന്നു അവന്റെ കിസ്സ് ശോ കിസ്സ് എന്ന് പറയാൻ പറ്റില്ല കിസ്സിന്റെ ഹാങ്ങോവറിൽ അത് ഫ്രഞ്ച് ആണോ ഇന്ത്യ ആണോ അമേരിക്ക ആണോ എന്ന് പോലും അവൻ നോക്കി കാണില്ല അമ്മാതിരി ആക്രാന്തം ആയിരുന്നു...


എന്റെ പെണ്ണിന്റെ ദേഹത്ത് തൊട്ടു പോവരുതെന്ന് ഞാൻ പറഞ്ഞില്ലെടാ നായെ.,,അവളെ വേദനിപ്പിച്ചതിനും അടിച്ചതിനും അവന്റെ ബോഡി അടിച്ചു പഞ്ചറാക്കി.. 


എനി നീ എന്റെ പെണ്ണിനെ തൊടുമോ ഞാൻ നിന്നോട് വേണ്ട വേണ്ട പറഞ്ഞതല്ലേ നീ കൂട്ടാക്കിയോ ഇല്ലല്ലോ അനുഭവിച്ചോ മോനെ നീ അനുഭവിച്ചോ എന്റെ കയ്യിൽ നിന്ന് വാങ്ങി കൂട്ട്  വേദനയുടെ സുഖം എന്താണെന്ന് നീയും അറിയണം.. ഇടയ്ക്കിടയ്ക്ക് ചിമ്പാൻസിക്കും ഓരോ വീതം പൊട്ടിച്ചു...


പോലീസ് വരുന്നത് അറിഞ്ഞതും അവളെ പിടിച്ചു അവന്റെ നേർക്ക് തള്ളിയിട്ടു അവൻ അവളെ പിടിച്ചതും നല്ല മൊഞ്ചായിട്ട് hug ചെയ്യടാ ഈ പൂതനയെ എന്ന് പറഞ്ഞു അവനെക്കൊണ്ട് അവളെ കെട്ടിപ്പിടിപ്പിച്ചു കിസ്സ് കൊടുക്കാൻ നിന്റെ മറ്റവൾ വന്നു പറയണോടാ ചെറ്റേ.. കൊടുക്കടാ..


ഡോർ ചവിട്ടി പൊളിക്കുമെന്നായപ്പോ ഞാൻ അവിടെ നിന്ന് വേഗം മുങ്ങി ആദിനെ വിളിച്ചു 'ഡ്രസ്സ്‌ സെലക്ട് ചെയ്ത് വെച്ചോ ഞാനിപ്പോൾ അവിടെയെത്തുമെന്ന് പറഞ്ഞു..'


അല്ല ചങ്ങായിമാരെ ഒന്നും മനസ്സിലായില്ല  ല്ലേ,,ഞാൻ തന്നെ പറഞ്ഞു തരാം നിങ്ങൾ കരുതുന്നത് പോലെ ആദി നമ്മളെ ചതിക്കാൻ വന്നത് അല്ലാട്ടോ ഇഷുന്റെ രക്ഷകനായി വന്നതാണ്..


ചിമ്പാൻസി ആദിയുടെ അടുത്തുപോയി ഇക്കാര്യം അവതരിപ്പിച്ചപ്പോ എതിർപ്പ് പ്രകടിപ്പിച്ചു പിന്നെ അവളുടെ കൂതറ സ്വഭാവം വെച്ചു നോക്കുമ്പോൾ വേറെ ആരുടെയെങ്കിലും കാല് പിടിക്കാൻ വരെ ചാൻസ് ഉണ്ടെന്ന് ആദിക്ക് തോന്നി..


ഇഷുനെ കൊല്ലുവാനായിരുന്നു പ്ലാൻ ആദിക്ക് അത് മനസ്സിലായതും അവന്റെ ഫ്രണ്ട്സിനെ തന്നെ ഗുണ്ടകളാക്കി പക്ഷേ അതിൽ മെയിൻ വില്ലനായി കൂടെ ഉണ്ടായത് അവളെ വാൽമാക്രി ചങ്ക് ആയിരുന്നു എന്റെ ഇഷുനെ വേദനിപ്പിച്ച ചെറ്റ ഷാജി അങ്ങനെ എന്റെ പെണ്ണിനെ വേദനിപ്പിച്ചു എന്റെ കെട്ടിയോൾ ആയി സുഖിച്ചു ജീവിക്കാമെന്ന ഓളെ ആഗ്രഹം ഞാൻ ജയിലിൽ അയച്ചു നിറവേറ്റിച്ചു ഇപ്പൊ പോലീസ് കൊണ്ടു പോയി കാണും..


താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു പറഞ്ഞതുപോലെയായിക്ക് ചിമ്പാൻസിയുടെ അവസ്ഥ..


സത്യം പറയാലോ ആദ്യം നിങ്ങളെപ്പോലെ തന്നെയായിരുന്നു ഞാനും കരുതിയെ ആദിയെ അടിക്കുമ്പോൾ അവൻ ഓരോന്ന് ചെവിയിൽ പറഞ്ഞു തരുവാൻ തുടങ്ങി എന്നിട്ടും ഞാൻ കൂട്ടാക്കാതെ നിന്നപ്പോ "ഫോണെടുത്തു നോക്കടാ പുല്ലേ" എന്നും പറഞ്ഞു മൂക്കിനിട്ട് അഡാർ കുത്ത് വെച്ചു തന്നു കണ്ണീന്ന് വരെ പൊന്നീച്ച പറന്നുപോയി  അമ്മാതിരി ഇടിയല്ലേ കോപ്പ് തന്നത് അവന്റെ കലിപ്പ് മൊത്തം അതിൽ ഉണ്ടായിരുന്നു മൂക്കും പിടിച്ചു അവനെ നോക്കി തുറിച്ചു നോക്കി പേടിപ്പിക്കുമ്പോൾ വീണ്ടും അടുത്തേക്ക് വന്നു പറഞ്ഞു "നോക്കെടാ ജന്തു എനി എന്റെ ദേഹത്ത് കൈ വെച്ചാൽ പൊന്നുമോനെ നിന്നെ ഞാൻ വെറുതെ വിടില്ല ഇത് സത്യം...സത്യം പറഞ്ഞില്ലെന്നു വേണ്ട ട്ടോ."എന്ന് പല്ല് കടിച്ചമർത്തി പറഞ്ഞപ്പോ പതിയെ ഫോൺ എടുത്തു നോക്കി ഇനിയും ആ കോപ്പിന്റെ കൈയിൽ നിന്ന് ഇടി വാങ്ങാൻ  വയ്യാത്തത് കൊണ്ടാണ് ട്ടോ..


"ഡാ നിന്റെ പെണ്ണ് എന്റെ അടുത്ത് സെയ്ഫാണ്, നീ വരുമ്പോൾ തനിച്ചു വരേണ്ട കൂട്ടിന് ആരെയെങ്കിലും കൂട്ടിക്കോ അടി കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ ഒരു ഹരം വേണ്ടെടാ അപ്പോഴല്ലേ ഒരു ത്രില്ലിംഗ് ഉണ്ടാവു,,അവളെ കാണാത്തത് കൊണ്ട് നീ ബേജാറാവേണ്ട കോയ ഞാനുള്ളടത്തോളം കാലം അവൾക്കൊന്നും സംഭവിക്കില്ല അഥവാ മറിച്ചാണെങ്കിൽ അത് എന്റെ മരണത്തിന് ശേഷം മാത്രമായിരിക്കും എന്നെ കൊന്നിട്ട് അല്ലാതെ അവളെ അവർക്കൊന്നും ചെയ്യാൻ പറ്റില്ല സമയം കളയാതെ വേഗം വരുവാൻ നോക്ക് ട്ടോ.."അവന്റെ മെസ്സേജ് കണ്ടതും അവനെ തുറിച്ചു നോക്കി "എന്താടാ അലവലാതി നോക്കി പേടിപ്പിക്കുന്നെ" എന്നും ചോദിച്ചു കൊണ്ട് ആദി അടുത്തേക്ക് വന്നു..


നീ എന്റെ പെണ്ണിനെ ദ്രോഹിക്കുന്നത് കണ്ടുകൊണ്ട് കൈയും കെട്ടി നിൽക്കുകയായിരുന്നല്ലേ ജന്തു..എന്ന് ചോദിച്ചതും...


"അതിന് ആ ടൈം ഞാൻ ഉണ്ടായിട്ട് വേണ്ടേ പോത്തേ,,ഞാൻ വന്നപ്പോ കണ്ടത് ഇഷുന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളും മുഖത്ത് അവിടെ ഇവിടെയായി കിടക്കുന്ന ബ്ലഡും ആയിരുന്നു അപ്പൊ തന്നെ അവനിട്ടൊന്ന് കൊടുത്തു കാര്യം അറിയാതെ അവൻ നോക്കിയപ്പോ രക്ഷപ്പെടുവാൻ അവസരം ഒരുക്കി കൊടുക്കുന്നോ നായെ ചോദിച്ചു വീണ്ടും കൊടുത്തു രണ്ട് എണ്ണം എന്നെകൊണ്ട് ഇത്രയേ പറ്റിയുള്ളൂ ബാക്കി നീ കൊടുത്തോ ട്ടോ.." നിഷ്കു ഭാവത്തിലുള്ള ആദിയുടെ സംസാരം കേൾക്കവേ അറിയാതെ തന്നെ ചുണ്ടിലൊരു ചിരി വിരിഞ്ഞു അപ്പൊ തന്നെ അവന്റെ കൈയിൽ നിന്ന് കിട്ടി ബോധിച്ചു "നിന്റെ കോപ്പിലെ ഇളി ഇളിച്ചിട്ട് എല്ലാം നശിപ്പിക്കല്ലേ തെണ്ടി."എന്ന് പറഞ്ഞായിരുന്നു ഇടിച്ചത്..


എനി എന്ത് ചെയ്യും ചോദിച്ചപ്പോ അവൻ തന്നെയാണ് ഐഡിയ പറഞ്ഞു തന്നത് ഞാൻ ഇഷുവിനെ ഇവിടെ നിന്ന് കൊണ്ടുപോകും നീ നിന്റെ പെണ്ണിനെ തൊട്ടവന്റെ കണക്ക് തീർത്തിട്ട് വായോയെന്നും പറഞ്ഞു അവളെ ബലമായി പിടിച്ചുകൊണ്ടുപോയി അവളാണേൽ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഒന്നും മനസ്സിലാവാതെയും പേടിച്ചിട്ടുമാണ് നിൽക്കുന്നത് എന്തായാലും കാര്യങ്ങൾ എല്ലാം അവൻ പറഞ്ഞു കൊടുത്തോളും...


ഷോപ്പിലെത്തിയതും എന്റെ പെണ്ണുണ്ട് എന്നെയും വെയ്റ്റ് ചെയ്തു നിൽക്കുന്നു എന്നെ കണ്ടതും ഓടിവന്നും കെട്ടിപ്പിടിച്ചു ചുംബനങ്ങൾ കൊണ്ടൊരു പേമാരി തീർക്കവേ ക്ഷയരോഗം പിടിച്ച പോലെയുള്ള ചുമ കേൾക്കാൻ തുടങ്ങി..


ഭദ്രകാളി ആൻഡ് ഭദ്രകാള എന്തോന്നാണ് ഡോ.... ഇതെന്താ ചുംബന മത്സരമോ എന്റെ പൊന്നു മക്കളെ ഇതൊരു പബ്ലിക് പ്ലേസാണ് അല്ലാതെ നിങ്ങളുടെ മണിയറയല്ല ഇതേ പോക്ക് ആണെങ്കിൽ ഫസ്നൈറ്റിന്റെ അന്ന് തന്നെ ജയിലിൽ കിടക്കേണ്ട വിധി ആവുമല്ലോ,,വൈറൽ ന്യൂസ് ആയി ഇങ്ങനെയും ഉണ്ടാവും പബ്ലിക് അനാശാസ്യത്തിന് പിടിക്കപ്പെട്ട യുവദമ്പതികളുടെ മധുവിധു രാവ് ലോക്കപ്പിൽ ഐഷ് പൊളിക്കും...എന്നും പറഞ്ഞു അവൻ ഇളിക്കാൻ തുടങ്ങിയതും ഇഷു സൈക്കിളിൽ നിന്ന് വീണ ഇളിയും പാസാക്കി നല്ലൂട്ടിയായി നിന്നു നമ്മൾക്ക് പിന്നെ ഇതൊക്കെ പുല്ലാണ് പുല്ല് എന്നും പറഞ്ഞു പുറകിലൂടെ ചെന്ന് അവളെ പൊക്കിയെടുത്തു ഷോപ്പിലേക്ക് നടന്നു കുതറി മറുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട് പെണ്ണ്... പ്ലീസ് എന്നെ വിടെടാ പോത്തേ എന്നും പറഞ്ഞു കൈക്കിട്ട് ഒരു കടി തന്നു അപ്പൊ തന്നെ ഒന്നുടെ മുറുക്കെ പിടിച്ചു ആ പിടിയിൽ എന്റെ ദേഷ്യവും വേദനയും ഉണ്ടായിരുന്നു പതിയെ അവളുടെ കാതിൽ പറഞ്ഞു... അടങ്ങി ഒതുങ്ങി നിന്ന മര്യാദയ്ക്ക് ഡ്രസ്സ് സെലക്ട് ചെയ്യാം അല്ലേൽ പൊന്നുമോൾ ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും ഞാൻ ഇവിടെ നിന്ന് താഴെക്കിടും പറഞ്ഞില്ലെന്നു വേണ്ട..അപ്പൊ തന്നെ പെണ്ണ് മിണ്ടാതെ നിന്നു...


ഡ്രസ്സ്‌ സെലക്ട് ചെയ്തു അവിടെയുള്ള സ്റ്റാഫുകൾ ഒരുക്കുവാൻ കൊണ്ടുപോയി ആ സമയം കൊണ്ട് ഞാനും ആദിയും പോയി ഡ്രസ്സ് ചേഞ്ച് ചെയ്തു വന്നിരുന്നു..


മൊഞ്ചത്തിയായി അണിഞ്ഞൊരുങ്ങി വരുന്ന ഇഷുനെ കണ്ണിമവെട്ടാതെ നോക്കി നിൽക്കുമ്പോഴാണ് ആദിയും അവളെ തന്നെയാണ് നോക്കുന്നതെന്ന് ഞാനും ശ്രദ്ധിച്ചത്..


എന്താടാ എന്റെ പെണ്ണിനെ ഇങ്ങനെ നോക്കുന്നെ???


"വിട്ടു തരുവാൻ തോന്നുന്നില്ലടാ എന്റെ രാജകുമാരിയെ.." എന്ന് അവൻ പറഞ്ഞതും ഞാൻ ഞെട്ടി കൊണ്ട് അവനെ നോക്കി പോയി അപ്പൊ ആദിക്ക് ഇപ്പോഴും ഇഷുവിനെ ഇഷ്ടമാണോ എന്ന് അർത്ഥമുള്ള നോട്ടമായിരുന്നു ഞാൻ നോക്കിയത്...


ഇഷ്ടമാണ് ഡാ ഇപ്പോഴും ഇഷ്ടമാണ് ജീവിതത്തിൽ ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണ്.. ഇന്നുവരെ ആരോടും തോന്നാത്തൊരു സ്നേഹവും വാത്സല്യവും ആയിരുന്നു എനിക്ക് അവളോട്.. പക്ഷേ വിധി എന്നിൽനിന്ന് അവളെ എന്നെന്നേക്കുമായി അകറ്റി നിർത്തി ആ വിധി തന്നെ വീണ്ടും കൺമുന്നിൽ എത്തിച്ചപ്പോൾ എന്റെ സ്ഥാനത്ത് എന്നെക്കാൾ അവളുടെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു നീ... സ്വന്തമാക്കൽ മാത്രമല്ലല്ലോ പ്രണയം വിട്ടുകൊടുക്കൽ കൂടിയാണ് പ്രണയം എന്റെ രാജകുമാരി നിന്റെ കൂടെ ആകുമ്പോൾ എന്നും സന്തോഷവതിയായിരിക്കും അവളുടെ സന്തോഷം മാത്രം മതിയെടാ എനിക്ക് പൊന്നുപോലെ നോക്കുമെന്നറിയാം എന്നാലും പറയുകയാണ് എന്റെ രാജകുമാരിയെ ഒരു പോറൽ പോലും ഏൽക്കാതെ കാത്തുസൂക്ഷിക്കണം സംരക്ഷിക്കണം വരും ജന്മത്തിൽ എനിക്കായി മാത്രം അവളെ വിട്ടു തരണം അവളുടെ കൂടി സന്തോഷത്തോടെ എനിക്കും ജീവിക്കണം ആ ജന്മം നീ സഹോദരൻ ആയാൽ മതി അല്ലേൽ വില്ലൻ അതുമല്ലെങ്കിൽ അവളുടെ ഉപ്പയുടെ റോൾ ഏറ്റെടുത്തോ ട്ടോ...ആദി ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞതെങ്കിലും അവന്റെ ഓരോ വാക്കും എന്നിൽ വേദനയാണ് നൽകിക്കൊണ്ടിരുന്നത് അത്രമേൽ ഇഷ്ടപ്പെട്ടിട്ടും ഞാൻ ഇഷുനെ വിട്ടു കൊടുക്കാൻ തയ്യാറായത് പോലെ സ്നേഹിച്ച പെണ്ണിനെ വിട്ടുകൊടുത്തവൻ... ഇതാണ് യഥാർത്ഥ സ്നേഹം ഇന്നും അവൻ അവളെ സ്നേഹിക്കുന്നു പറഞ്ഞപ്പോ എവിടെയോ ഒരു കുറ്റബോധം..


ഡാാ ഇപ്പോഴും ഇഷ്ടമാണെന്ന് വെച്ചു ഞാൻ നിങ്ങളുടെ ജീവിതത്തിൽ വില്ലൻ റോൾ ഏറ്റെടുക്കില്ല ട്ടോ എനിക്ക് സഹോദരൻ റോൾ മതി നിങ്ങൾ സന്തോഷമായി ജീവിക്കുന്നത് കണ്ടാൽ മാത്രം മതി എനി അതും ഓർത്തു സാഡ് ആവാൻ നിൽക്കാതെ വരുവാൻ നോക്ക് പോത്തേ എനിക്ക് നിന്റെ പെണ്ണിനെ എന്തായാലും ഈ ജന്മം വേണ്ട എനിക്കായി ഒരുത്തി വെയ്റ്റിംഗ് ആണ് അവൾ എന്നെയും ഇവളെയും കൊല്ലും അതുകൊണ്ട് ഈ ജന്മം ഞാൻ അവളുടെ കെട്ടിയോൻ ആയി ജീവിച്ചു കൊള്ളാം ഇപ്പൊ മോൻ വായോ എന്നും പറഞ്ഞു എന്നെയും കൊണ്ട് നടന്നു..


'ഡാാ സിംഹമേ ഇത് നോക്കിയേ.' എന്ന് ഇഷു പറഞ്ഞതും ഞാൻ നോക്കി പേടിപ്പിച്ചു... സോറി സായുക്കാ എനി വിളിക്കില്ല ഇത് നോക്കിയേ പോകുന്നില്ല ഛെ ആരെങ്കിലും കണ്ടാൽ എന്ത് കരുതും നെറ്റിൽ ഉള്ളത് പ്രശ്നമില്ല  ചുണ്ടിൽ ആയത് ഛെ അതിനെ എങ്ങനെ അവിടെ നിന്ന് ഓടിച്ചു വിടും,, പൊട്ടിയ ചുണ്ടു തൊട്ട് കൊച്ചുകുട്ടികളെപ്പോലെ ചിണുങ്ങി കൊണ്ടായിരുന്നു അവൾ പറഞ്ഞത് അവളെ ചൂടാക്കാൻ എന്നോണം ഞാനും തുടങ്ങി അതിന്റെ കൂടെ എന്റെ മനസ്സൊന്നു ശാന്തമാക്കാമെന്നും കരുതി..


അതവിടെ തന്നെ നിന്നോട്ടെ ഇപ്പൊ തന്നെ പറഞ്ഞയക്കുവാൻ നിൽക്കേണ്ട നാളെയാണ് കണ്ടതെങ്കിൽ പലതും ചിന്തിക്കും ഇപ്പൊ ആയത് കൊണ്ട് ആ ചാൻസ് നമ്മൾക്ക് മാക്സിമം  എൻജോയ് ചെയ്യാം ഞാനൊരു കലക്ക് കലക്കും മോളെ,, യെന്നും പറഞ്ഞു സൈറ്റ് അടിച്ചു കാണിച്ചു പൊളിഞ്ഞതും കലങ്ങിയതും എന്റെ പുറമായിരുന്നു...


ഡാ വണ്ടി വേഗം ഓഡിറ്റോറിയത്തിലേക്ക് വിട്ടേക്ക് അല്ലേൽ പള്ളിക്കാട്ടിലേക്ക് ആയിരിക്കും എന്നെ കൊണ്ടു പോവേണ്ടി വരിക അമ്മാതിരി നോട്ടമാണ് ഭദ്രകാളി നോക്കുന്നത് ഇവിടെ കൂടുതൽ നിന്നാൽ അവൾ എന്നെ തല്ലിക്കൊല്ലും എരപ്പേ ഇളിക്കാതെ വേഗം വണ്ടി എടുക്കേണ്ട ബലാലെ.. ആദിയുടെ കാതിൽ പോയി പതിയെ പറഞ്ഞു..


ഓ കോപ്പിന്റെ നോട്ടം കാണുമ്പോൾ കൂട്ടത്തോടെ വന്ന റൊമാൻസ് പോലും കണ്ടം വഴി ഓടിക്കളയും അമ്മാതിരി നോട്ടമല്ലേ ഇബ്‌ലീസ് നോക്കുന്നത്..


അതെ വണ്ടി വേഗം ഓഡിറ്റോറിയത്തിലേക്ക് വിടാൻ നോക്ക് ഈ കോപ്പ് ഇല്ലാതെ താലി കെട്ടില്ല  പറഞ്ഞ് നിൽക്കുകയാണ് രണ്ടും കൂടെ അവരുടെ ആചാരപ്രകാരമുള്ള മുഹൂർത്തം കഴിഞ്ഞാൽ വീണ്ടും നല്ലൊരു മുഹൂർത്തം നോക്കി നടക്കേണ്ടി വരും എനിക്കൊന്നും വയ്യ അത് കൊണ്ട് പൊന്നുമോനെ മാക്സിമം സ്പീഡ് എടുത്ത് വണ്ടി ഓഡിറ്റോറിയത്തിൽ എത്തിച്ചാലും... എന്റെ ഡയലോഗ് കേട്ടതും ആദി ഇഷുനെ നോക്ക്,,, ഇഷുനെ നോക്ക് പറയുന്നുണ്ട് കൊന്നാലും ഞാൻ നോക്കില്ല പറഞ്ഞു ഞാനും ഇരുന്നു..


ഓഡിറ്റോറിയത്തിൽ എത്തിയതും എല്ലാരും ഇഷുനെ സ്നേഹിച്ചു കൊല്ലുന്നുണ്ട് ഞാനും ആദിയും പൊട്ടന്മാരെ പോലെ മുഖത്തോട് മുഖം നോക്കി നിന്നു ആർക്കും നമ്മളെ നാട്ടിൽ കണ്ട മൈൻഡ് പോലുമില്ല..


വെള്ളം വേണ്ട പറഞ്ഞിട്ടും ഇഷുനെ ജ്യൂസ് കൊടുത്തു വീർപ്പ് മുട്ടിക്കുന്നത്  കണ്ടതും "അതെ എന്നാലും ഒരു ഗ്ലാസ്‌ ജ്യൂസ് നമ്മൾക്കും തരാമായിരുന്നു.."എന്ന് പറഞ്ഞതും ഒന്നല്ല ഒരുപാട് ജ്യൂസ് തന്നെ കിട്ടി..


ഇന്നാ പിടിച്ചോ ഒന്നല്ല ഒരുപാട് എണ്ണം ഉണ്ട് നിന്റെ ആർത്തി തീരുന്നതു വരെ കുടിക്ക് എന്തൊരു ആർത്തിയാണ് ഡാ ആർത്തി പണ്ടാരമേ,,എന്നും പറഞ്ഞു ഹനുമാൻ  ജ്യൂസ് തന്നു പോയി ആദി ആണെങ്കിൽ നിനക്ക് ഇതിന്റെ വല്ല്യാ പണിയുണ്ടോ എന്നും പറഞ്ഞു കളിയാക്കി ചിരിക്കുന്നുണ്ട്...


പെങ്ങളെയും കൊണ്ട് വരുന്നുണ്ട് പറഞ്ഞപ്പോ എന്തായിരുന്നു എന്റെ മുത്താണ് പൊന്നാണ് കരളാണ് ഇതുപോലെയുള്ള അളിയനെ കിട്ടിയത് എന്റെ പെങ്ങളുടെയും നമ്മളുടെയും ഭാഗ്യമാണ് പറഞ്ഞ തെണ്ടികളാണ് എന്നിട്ടിപ്പോ കണ്ടില്ലേ ബ്ലഡി അലവലാതി ചങ്ക്‌സ്..


അങ്ങനെ ഓഡിറ്റോറിയത്തിലെ പരിപാടികളെല്ലാം കഴിഞ്ഞപ്പോ ഇഷുന്റെ വീട്ടിലേക്ക് പുറപ്പെട്ടു..


ഡോ തെണ്ടി ചങ്കേ മതി നീ പറഞ്ഞത് ബാക്കി ഞാൻ പറയാം ഒന്നും ഇല്ലെങ്കിൽ നീ പുതിയാപ്പിള അല്ലേ ഡാ അപ്പൊ നിന്റെ ചങ്ക് അജു ബാക്കി പറഞ്ഞോളാവേ..


വീട്ടിലെത്തിയതും സോങ് പ്ലേ ചെയ്തു പിന്നെ തുടങ്ങി കലാശക്കൊട്ട്... എന്റെ പെണ്ണും ഇഷുവും ദേവും അടങ്ങി ഇരുന്നു.രാഹുൽ ദേവൂനെ കൊണ്ടു പോയി കപ്പിൾ ഡാൻസ് കളിക്കുമ്പോൾ സായു അവന്റെ പെണ്ണിനെയും കൊണ്ടു പോയി അവർ പൊളിപ്പൻ ഡാൻസ് തന്നെ തുടർന്ന്..


ഞാൻ സനയെ നോക്കിയപ്പോ ഭദ്രകാളി ലുക്കിൽ എന്നെ നോക്കുന്നത് കണ്ടു ഇതെന്താപ്പാ സംഭവം സംഭവാമി യുഗേ യുഗേ ആവോ എന്തേലും ആവട്ടെ,,എന്നാലും ഞാൻ കൊടുത്ത ട്രോഫി വന്നിട്ട് ഏതാനും നാലുമാസം ആയല്ലോ പിന്നെന്താണാപ്പ ഇജ്ജാതി നോട്ടം..


സന മോളു നീ എന്തിനാ ഈ അജുക്കനെ ഇങ്ങനെ നോക്കുന്നത് ഇങ്ങനെ നോക്കിയാൽ വീണ്ടും ഞാൻ നടത്തും..


എന്ത് നടത്തുമെന്ന് നെറ്റി ചുളിച്ചു കൊണ്ട് സനയും ചോദിച്ചു..


അതുണ്ടല്ലോ ഇവരുടെ ഫസ്റ്റ് നൈറ്റ്  അല്ലേ ഞാനും ഫസ്റ്റ് നൈറ്റ് നടത്തും ഓ സോറി സെക്കന്റ് നൈറ്റ്.. അതും പറഞ്ഞു നമ്മൾ ജീവനും കൊണ്ട് ഓടി... തനി നാഗവല്ലിയാണ് നമ്മളെ പെണ്ണ് കൈയിൽ വാൾ ഇല്ലേലും അതിനേക്കാൾ മൂർച്ചയുള്ള നാക്കുണ്ട് അത് കൊണ്ട് പൂരപ്പാട്ട് ആയിരിക്കുമെന്ന് അറിയാവുന്നത് കൊണ്ട് അവരുടെ കൂടെ കൂടി ഡാൻസ് കളിച്ചു.. ദേഹത്ത് ബാധ കയറിയത് പോലെയാണ് എല്ലാത്തിന്റെയും കളി അമ്മാതിരി ഡാൻസ് ആയിരുന്നു എല്ലാവരും കൂടെ കളിച്ചത് ഇടക്ക് റസ്റ്റ് എടുക്കാൻ പോയി ഇരുന്നാലും ഗും പാട്ട് കേട്ടാൽ വീണ്ടും തുടങ്ങും..


കുറച്ചു കഴിഞ്ഞു ദേവു രാഹുലിന്റെ കൂടെ പോയി പോവുമ്പോൾ ഫുൾ കരച്ചിലും പിഴിച്ചിലും കെട്ടിപ്പിടിച്ചിലും ഒന്നും പറയേണ്ട..


എന്റെ ദേവൂസ് എന്തിനാ കരയുന്നത് ചേട്ടായിയുടെ കൂടെയല്ലേ പോകുന്നത് പിന്നെന്തിനാ മുത്തേ ഇത്രക്ക് കരയുവാൻ മാത്രം ചിരിച്ചു കൊണ്ട് പോ,,, പിന്നെ ചേട്ടായി എന്തെങ്കിലും കാട്ടിയാൽ നീയൊരു മെസ്സേജ് അയച്ചാൽ മതി ഞാൻ എന്റെ സായുക്കാനേയും കൂട്ടി അവിടെ എത്തിക്കോളാം...


അതല്ല നിനക്ക് എന്റെ കൂടെ വരണമെന്നാണേൽ വന്നോ നിന്റെ കൂടെ എന്നും ഈ ഇഷു ഉണ്ടാവും നിന്റെ ഇഷു കല്യാണം കഴിഞ്ഞാലും എന്നും ആ പഴയ ഇഷു തന്നെയായിരിക്കും ഇജ്ജ് എപ്പോ വേണേലും വന്നോട്ടോ.. ഇഷു ദേവൂനോടായി പറഞ്ഞപ്പോ സായു കണ്ണും മിഴിച്ചു ഇഷുനെ നോക്കി..


അപ്പൊ ഞാനോടി പിശാചേ ഞാൻ പുറത്താണോ കിടക്കേണ്ടത് അവൾ അവന്റെ കൂടെ സന്തോഷമായി ജീവിക്കും നീയായി ഇപ്പൊ തന്നെ അവരുടെ ജീവിതം വഴിയാധാരം ആക്കേണ്ട..


അവർ ജീവിക്കുണെന്ന് എനിക്കും അറിയാല്ലോ പക്ഷേ നിന്റെ സ്വഭാവം വെച്ചു നോക്കുമ്പോൾ ഞാൻ കുറ്റിയും പറിച്ചു എന്റെ വീട്ടിൽ തന്നെ കുറ്റി അടിക്കേണ്ടി വരും സോ അപ്പൊ എനിക്കൊരു കമ്പനിക്ക് ഇപ്പോയെ വിളിച്ചതാണ്.. അവളുടെ ഡയലോഗ് കേട്ടതും സിംഹം കണ്ണും തള്ളി നോക്കി നിന്നു നമ്മൾ ആണേൽ ഒടുക്കത്തെ ഇളിയും.


കുറച്ചു കഴിഞ്ഞു അവരും യാത്ര പറഞ്ഞിറങ്ങി ദേവൂനെ കളിയാക്കിയ ഇഷു അവളെയും മറികടന്നും കടത്തിവെട്ടിയും കരഞ്ഞു കച്ചറ പിച്ചറ മാങ്ങ ചിറയാക്കി.നമ്മൾ കളിയാക്കുമ്പോൾ പറയാ ഒരു ഫോർമാലിറ്റിക്ക് കരയുന്നതാണ് അല്ലേൽ ആളുകൾ കളിയാക്കില്ലേ എന്ന്..ഒർജിനൽ കരച്ചിലും അവൾ ഫോർമാലിറ്റിക്ക് ആക്കി മാറ്റി അജ്ജാതി സാധനം ആണ് നമ്മളെ പെങ്ങൾ..


ആ പിന്നെ നേരത്തെ സന നോക്കിയ ആ നോട്ടം എന്റെ മോനെ എടുക്കുവാൻ ആയിരുന്നു പക്ഷേ എന്റെ ഡയലോഗ് അവിടെ വില്ലനായി മാറി പോയി..


ഇവിടുത്തെ കലാപരിപാടി കഴിഞ്ഞതും സിംഹത്തിന്റെ വീട്ടിലേക്ക് വിട്ട് നൈറ്റ് ഫംഗ്ഷൻ അവിടെയാണ്.നല്ല മൊഞ്ചായിട്ട് തന്നെ മൂന്ന് കപ്പിൾസും സ്റ്റേജിലുണ്ട്.. പരിപാടി കഴിഞ്ഞതും നമ്മളെ വാലുകൾ ഒഴികെ ബാക്കി എല്ലാവരും യാത്ര പറഞ്ഞു പോയി..


കുറച്ചു കഴിഞ്ഞു ദേവും രാഹുലും പോയി സിംഹം ആണേൽ ഉറക്കം വരുന്നതുപോലെ അഭിനയിക്കുന്നുണ്ട് എന്തൊരു അഭിനയം ആണോ... കാണിച്ചു തരാം എനിക്കിട്ട് പണി തന്നതല്ലേ അപ്പൊ തിരിച്ചു തന്നില്ലേൽ മോശമല്ലേ ഡാ.. എന്നൊക്കെ മനസ്സിൽ ചിന്തിച്ചു ചിരിക്കാൻ തുടങ്ങി..


എന്നാൽ നിങ്ങളും പോയി കിടന്നോ കുറെ ടൈം ആയില്ലേ യെന്ന് പറഞ്ഞതും സിംഹം ഓ താങ്ക്സ് ഡാ നീ എന്റെ മുത്താണ് ഡാ മുത്തേ എന്നും പറഞ്ഞു എനിക്കൊരു കിസ്സും തന്നു ഇഷുന്റെ കൈയും പിടിച്ചു വലിച്ചു കൊണ്ട് പോയി..


ഹോ ഓന്റെയൊരു തിടുക്കം കണ്ടില്ലേ കാണിച്ചു തരാം ഈ മുത്തേ വിളി കുറച്ചു കഴിഞ്ഞാലും ഉണ്ടാവണം..അവനിക്കുള്ള പണിയുമായി അവന്റെ റൂമിന്റെ ഡോറിൽ നിർത്താതെയുള്ള മുട്ട് വെച്ചു കൂടെ ഡോറിന്റെ ഹാൻഡിൽ പിടിച്ചു തിരിച്ചു..


Please open the door...സിംഹമേ ഡോർ തുറക്കുവിൻ... എന്ന് പറഞ്ഞു വിളിച്ചപ്പോ നമ്മളെ പ്രാകി കൊണ്ട് ഡോർ തുറന്നു തന്നു.


ഇതാടാ പാൽ,,,,പാൽ എടുക്കാതെ ആണോ നീ വന്നത് ഓ അവൾ വന്നത് അല്ലല്ലോ നീ കൈ പിടിച്ചു കൊണ്ടു വന്നത് അല്ലെ ദാ പാൽ എന്നും പറഞ്ഞു അവൾക്ക് നേരെ നീട്ടിപ്പിടിച്ചു..


ഓ മറന്നു പോയി ഇനി ഫസ്റ്റ് നൈറ്റിൽ ഇതിന്റെയൊരു കുറവ് വേണ്ട എന്ന് പറഞ്ഞ് പാൽ വാങ്ങി ഡോർ ക്ലോസ് ചെയ്യുവാൻ നിന്നു.. പൂട്ടല്ലി....പൂട്ടല്ലി പൂട്ടല്ലേ നിങ്ങൾക്ക് ഒരു സർപ്രൈസ് വിസിറ്റിങ് ഉണ്ട് ഡാ അവരെയിങ്ങു വിളിക്ക് എന്ന് പറഞ്ഞതും പാക്കരൻ ആഷി പാരയുമായി അവരെ വിളിച്ചു..


ആ വ്യക്തിയെ കണ്ടതും എന്നോടി ചതി വേണ്ടായിരുന്നു ഡാ കള്ള ബലാലെ... നീ പോടാ ലോലൻ കൊണാപ്പൻ അജു തെണ്ടി.... എന്റെ ഫസ്റ്റ് നൈറ്റിന്റെ അന്ന് തന്നെ എന്റെ പുക കണ്ടേ അടങ്ങുമെന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ അത്ര കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിച്ചതെന്ന് അറിയുമോ തെണ്ടി ആരോട് പറയും ആര് കേൾക്കും എന്റെ സങ്കടം എന്റെ കാതോരം വന്നു സിംഹം നിഷ്കു ആയി പറഞ്ഞു..


നീയും നിന്റെ പൊണ്ടാട്ടിയും കൂടി എനിക്കിട്ട് പണി തന്നപ്പോ ഓർത്തില്ലല്ലോ ഇതുപോലൊരു ദിവസം നിനക്കും വരുമെന്ന് എനിക്കിപ്പോ സമാധാനമായി അദ്ദേഹം വാ തുറന്നാൽ നിന്റെ സമാധാനം പോയി കിട്ടും.എന്നും പറഞ്ഞു ഞാൻ ഇളിച്ചപ്പോ എന്റെ കാലിനിട്ടൊരു ചവിട്ടായിരുന്നു കള്ള ബലാൽ സിംഹം..


**   **   **   **   **

അജു കൊണ്ടുവന്ന ആ സർപ്രൈസ് വേറെയൊന്നുമല്ല മക്കളെ നമ്മളെ പെണ്ണ് ഒരു ദിവസം തല എറിഞ്ഞു പൊട്ടിച്ചില്ലേ ആ ബീരാനിക്കയാണ് ഇപ്പൊ ഇവിടെയുള്ളത്...അതിന്റെ കാരണം നിങ്ങൾക്ക് അറിയാലോ..


അന്ന് ആ കല്യാണ വീട്ടിൽ വെച്ച് ഞാൻ ബീരാനിക്കാനോട് പറഞ്ഞ വാക്കുകൾ.,""എന്തൊരു വായനോക്കി പെണ്ണാണ് അവളെ വേഗം പിടിച്ചു കെട്ടിക്കാൻ പറ  ഇങ്ങനെയുമുണ്ടോ പെൺകുട്ടികൾ ഇതേ പോക്കാണെങ്കിൽ ആരെങ്കിലും കൂടെ മതിൽ ചാടുമല്ലോ.""അന്ന് അങ്ങനെ പറഞ്ഞത് അവളെ കെട്ടിക്കുന്നുണ്ടോയെന്നും അതോ വേറെ ഉറപ്പിച്ചു വെച്ചതാണോ എന്നറിയാൻ വേണ്ടിയായിരുന്നു..


പക്ഷേ സംഗതി പാളി പോയി മക്കളേ ആ ബീരാനിക്ക അവളുടെ വീട്ടിൽ പോയി ഉപ്പും മുളകും മസാലപ്പൊടിയും കുരുമുളകും തേച്ചുപിടിപ്പിച്ചതുപോലെ പറഞ്ഞുകൊടുത്തു.. 


അന്ന് തന്നെ ഇഷുനോട് ദേവു പറഞ്ഞുപോലും വീട്ടുകാർ കാണിച്ചുതരുന്ന ചെക്കനെ കെട്ടിയാൽ ലൈഫ് ഫുൾ ജോളിയാണെന്ന് ആ ജോളിക്ക് വേണ്ടി അവൾ വീട്ടിൽ പോയി

ഉമ്മിനോടും ഉപ്പിനോടും കാര്യം അവതരിപ്പിച്ചു..


എന്റെ ഉമ്മക്കൊരു മരുമോൻ വേണം..

എന്റെ ഉപ്പാക്കൊരു കൂട്ട് വേണം..

എനിക്കൊരു ഇക്കായെ വേണം ആരോ ആരാരോ....


അതെ നിങ്ങൾ വേഗം കണ്ടുപിടിക്ക് എനിക്കൊരു കൂട്ട് വേണ്ടെപ്പാ.. അങ്ങനെ പറഞ്ഞതും പാടിയതും മാത്രമേ ഓർമയുള്ളൂ ചപ്പാത്തി കോലുകൊണ്ട് ഉമ്മിയും ചട്ടുകം കൊണ്ട് ഉപ്പിയും അടി കൊടുത്തു അല്ലേൽ തന്നെ കലിപ്പായി നിൽക്കുന്ന സമയം ആണ് അപ്പോഴാണ് അവളെ കോപ്പിലെ സോങ് ല്ലേ...


 ചപ്പാത്തി പരത്തുന്ന കൊലുകൊണ്ട് കുറെ ഉപയോഗമുണ്ടെന്ന് അന്നാണ് ഇഷുന് മനസ്സിലായത് അതിനു ശേഷം അത് കാണുമ്പോൾ തന്നെ പേടിച്ചോടും അത് കൊണ്ട് തന്നെ അവളുടെ ഉമ്മി ആദ്യം പോയി എടുത്തു കൊണ്ടു വരുന്നതും അത് തന്നെയാണ്,, ഇതൊക്കെ ഇഷു പറഞ്ഞു തന്നതാണ് ട്ടോ ആ ജന്തുനെ കൈയിൽ കിട്ടിയാൽ ഇഞ്ചി ചതക്കും പോലെ ചതച്ചു കൊല്ലുമെന്നും പറഞ്ഞു അത് കൊണ്ട് മാത്രം ഞാനാണ് ആ ജന്തു എന്ന് പറഞ്ഞില്ല പറഞ്ഞാൽ അന്ന് തന്നെ ഡിവോഴ്സ് ചെയ്യ്തു വേറെ കെട്ടി ജീവിച്ചാലോ... അപ്പൊ ഞാൻ നിരാശകാമുകൻ റോൾ ഏറ്റെടുത്ത് നടക്കേണ്ടി വരില്ലേ..


മോനെ,,, മോനെ ഞാൻ എവിടെയോകണ്ടിട്ട് ഉണ്ടല്ലോ.??


ഹേയ് ഇല്ല അങ്കിൾ,,,അങ്കിളിന് തോന്നുന്നതാണ് ഞാൻ പുറത്തെവിടെയും പോവാറില്ല അല്ലേടാ അജുവേ.....


അതെ അതെ പ്രത്യേകിച്ച് കല്യാണ വീട്ടിൽ പോകാറില്ല അല്ലേടാ സായുവേ.. സൈറ്റ് അടിച്ചു കൊണ്ട് അവൻ അത് പറഞ്ഞതും കാലിന് ഒരു ചവിട്ട് കൂടി കൊടുത്തു..


ആാാ ഇപ്പൊ മനസ്സിലായി അന്ന് കല്യാണ വീട്ടിൽ വെച്ച് മോൻ തന്നെ അല്ലെ എന്നോട് ഓരോന്ന് പറഞ്ഞേ അതുപോലെ ഇവിടെ വന്നു പറഞ്ഞതിനാണ് ഈ കാണുന്ന മുറിവൊക്കെ... ബീരാനിക്ക അവരുടെ തലയും കൈയും തൊട്ട് കാണിച്ചുകൊണ്ട് പറഞ്ഞു....

എന്നിട്ട് മോൻ തന്നെ ഈ ഭ്രാന്തിയെ കെട്ടിയോ.... അല്ല ഭ്രാന്തി അല്ല ഇത്ര നല്ല കുട്ടിയെ തന്നെ കെട്ടിയോ... ഇഷുന്റെ തുറിച്ചുനോട്ടം കണ്ടതും നൈസ് ആയി അതും പറഞ്ഞു അയാൾ മുങ്ങി...


നമ്മളെ പെണ്ണിനെ നോക്കിയപ്പോ തനി ഭദ്രകാളി ലുക്കിൽ ഒരു നോട്ടവും നോക്കി നിനക്ക് ഞാൻ കാണിച്ചു താരാടാ കാട്ടു സിംഹമേ എന്നും പറഞ്ഞൊരു പോക്ക് അങ്ങ് പോയി മക്കളെ ഇന്നെന്റെ കാര്യത്തിലൊരു തീരുമാനമായി..


മോളെ ഇഷു ഇക്കയൊന്ന് പറയട്ടെ വാവേ ഇക്കാന്റെ പൊന്നുമോൾ അല്ലേടാ...  ഞാൻ പറയുന്നതൊന്ന് കേൾക്ക് മുത്തേ..


ആാാ വേഗം ചെല്ല് ചെല്ല് ഡാാ പിന്നെ മയ്യത്ത് കട്ടില് ഓർഡർ ചെയ്യണമോ അതോ ആംബുലൻസ് വിളിക്കണമോ???


അജുന്റെ ചോദ്യം കേട്ടപ്പോൾ അപ്പൊ തന്നെ അവനെ മയ്യത്ത് കട്ടിലിൽ കിടത്തി പള്ളിക്കാട്ടിലേക്ക് അയക്കുവാൻ ആയിരുന്നു തോന്നിയത്... പിന്നെ ചങ്ക് അല്ലെ കരൾ അല്ലെ കരുതി വേണ്ടെന്നു വെച്ചു പോടാ തെണ്ടി അലവലാതി ചെറ്റേ എന്നും വിളിച്ചു വീണ്ടും ഇഷുന്റെ പുറകെ പോയി..


അവളുടെ കൈയിൽ നിന്ന് നല്ലത് പോലെ കിട്ടി എല്ലാം നല്ല കുട്ടിയായി വാങ്ങി റൂമിൽ കയറി ഡോർ ശക്തിയായി വലിച്ചടച്ചു റബ്ബേ ഇന്നുതന്നെ നമ്മളെ പുറത്ത് കിടത്തുകയാണോ.


ഇഷു മോളെ ഡോർ തുറക്ക് ഇന്ന് നമ്മളെ ഫസ്റ്റ് നൈറ്റല്ലേ എന്തിനാ ആ നൈറ്റിനെ പിണക്കുന്നത് എന്റെ മുത്തല്ലേ ഡോറൊന്ന് തുറക്ക് പെണ്ണെ കുറേ സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ടേ നീ ഇങ്ങനെയായാൽ എങ്ങനെ ശരിയാവും എന്റെ ഹൂറി കതക് തുറക്കപ്പാ.സോറി നിന്നെ കിട്ടുവാൻ വേണ്ടി അന്ന് അങ്ങനെ പറഞ്ഞുപോയി അതിന് നീ ഇങ്ങനെ പിണങ്ങല്ലേ ഇന്ന് നിന്നെ ഞാൻ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നില്ലേ പെണ്ണെ നീ എന്റെ ജീവന്റെ പാതി അല്ലേടാ ഇക്കയോട് പിണങ്ങല്ലേ പെണ്ണെ... എവിടെ ഒരു രക്ഷയുമില്ല പിത്തക്കാളി തുറക്കുമെന്ന് തോന്നുന്നില്ല..


ഡീ നീ നോക്കിക്കോ ഇന്നെന്നെ പുറത്താക്കിയതിന്റെ പ്രതികാരം എനി വരാനിരിക്കുന്ന രാത്രികളിൽ ഞാൻ തീർക്കും ഇത് സത്യം സത്യം സത്യം... സായുന്റെ സുന്ദര നിമിഷങ്ങൾ നീ കാണാൻ കിടക്കുന്നതെയുള്ളൂ പിശാച്ചേ എന്നും പറഞ്ഞു ഡോറിൽ ഒരു ചവിട്ട് കൊടുത്തു അജുനെ നോക്കി പേടിപ്പിച്ചു കൊണ്ട് സ്ഥലം കാലിയാക്കി.


ഹാഹാാാ..ആദ്യരാത്രി നമ്മൾക്ക് എല്ലാവർക്കും ശാപം ആണെന്ന് തോന്നുന്നു മോനെ..എന്റെ പുറകെ വന്നു കൊണ്ട് അജു അതും പറഞ്ഞു കളിയാക്കി ചിരിക്കാൻ തുടങ്ങി...


ഒലക്കയാണ് ബാക്കി രണ്ടും ആഘോഷിക്കുന്നുണ്ടാവും അപ്പോഴാണ് ഓന്റെ കോപ്പിലെ ശാപം ഹും..


ഇജ്ജ് കലിപ്പ് ആവാതെ അങ്ങോട്ട് നോക്ക് രണ്ടും കൂടി നിന്നെ പ്രാകി കൊല്ലുകയാണ് എന്നും പറഞ്ഞു ബാക്കി രണ്ടിനെയും കാണിച്ചു തന്നു."ങേ ഇവർ അല്ലേടാ നേരത്തെ പോയത് " നിന്നോട് അങ്ങനെ പറഞ്ഞു എന്നേയുള്ളു നമ്മൾ പിടിച്ചു വെച്ചിരുന്നു അങ്ങനെ എന്നെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ വിടാത്ത ഒരു തെണ്ടികളെയും ഞാനും ആഘോഷിക്കാൻ വിടില്ല അന്ന് രാത്രി ഞാനെടുത്ത പ്രതിജ്ഞയാണ് ദേ നമ്മൾ കെട്ടിയില്ലല്ലോ കരുതി സന്തോഷിക്കേണ്ട നിങ്ങളെയും ഞാൻ വെറുതെ വിടില്ല...അജു കോപ്പിന്റെ കോപ്പിലെ ഡയലോഗ് കേട്ടപ്പോ തല്ലി കൊല്ലാനാണ് തോന്നിയത്..


**  **  **  **  **  **


തെണ്ടി പട്ടി പന്നി അവനോട് ഞാൻ പറഞ്ഞപ്പോ പറയായിരുന്നു ഞാനാണ് അന്ന് അങ്ങനെ പറഞ്ഞതെന്ന് ഒന്നും പറയാതെ നിന്നിട്ടിപ്പോ മുത്തേ പൊന്നെ വിളിച്ചു വരുന്നോ ജാഡ പഹയൻ ഞാൻ മിണ്ടില്ല നോക്കിക്കോ,, എന്നാലും ഒരിക്കെ ഞാനും ആഗ്രഹിച്ചത് അല്ലെ എന്നെ വായിനോക്കിയെന്ന് പറഞ്ഞവനെ തന്നെ കെട്ടി അവനെ വായിനോക്കി കൊല്ലുവാൻ എന്നിട്ടിപ്പോ കിട്ടിയത് അവനെ തന്നെ അതും എന്റെ വായിനോക്കി പുറകെ വന്ന എന്റെ കോന്തൻ കെട്ടിയോൻ.....


ഓരോന്ന് ചിന്തിച്ചു ഇരുന്നപ്പോ എന്തോ അവനെ വല്ലാതെ മിസ്സ്‌ ചെയ്യുവാൻ തുടങ്ങി പിന്നെയൊന്നും നോക്കിയില്ല അവനെയും നോക്കി ഇറങ്ങി ബാൽക്കണിയിൽ നിലാവിനെയും നോക്കി നിൽക്കുന്നത് കണ്ടപ്പോ പാവം തോന്നി ബാക്കി എല്ലാവരും പോയി കിടന്നിരുന്നു അവൻ മാത്രമേ അവിടെയുള്ളു പുറകിലൂടെ പോയി കെട്ടിപ്പിടിച്ചു "സോറി ഡാ ഫീൽ ചെയ്തോടാ സോറി ട്ടോ നല്ലത് പോലെ വേദനിച്ചോ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്യ്തു പോയതാണ് റിയലി സോറി ട്ടോ..."


ആർക്ക് വേണം നിന്റെ കോപ്പിലെ സോറി കൊണ്ടുപോയി പുഴുങ്ങി തിന്നോ ഹും മ്മ്മ്...


റിയലി സോറി ഡാ...പിണങ്ങല്ലേടാ ഒരായിരം സോറി...


ദേ വീണ്ടും സോറി... എനിക്ക് സോറി വേണ്ട...


പിന്നെന്ത് വേണം???


വേണ്ടത് പറഞ്ഞാൽ തരുമോ???


നിനക്കല്ലാതെ പിന്നെയാർക്കാണ് ഞാൻ കൊടുക്കുക കൊഞ്ചാതെ എന്താണെന്ന് പറ...


എനിക്കെ ദേ ഇവിടെയൊന്ന് തന്നാൽ മതി,, കള്ളച്ചിരിയോടെ അവന്റെ ചുണ്ട് തൊട്ട് കാണിച്ചുകൊണ്ട് പറഞ്ഞു..


അയ്യടാ എന്തായൊരു പൂതി... നടക്കില്ല മോനെ എന്തായാലും ഞാൻ തരില്ല തരില്ല തരി.....! ബാക്കി പറയുന്നതിനു മുമ്പേ എന്റെ കീഴ്ചുണ്ട് അവന്റെ ചുണ്ടിൽ ചേർത്തിരുന്നു.... തള്ളി മാറ്റുവാൻ നോക്കിട്ടും കൂടുതൽ ശക്തിയോടെ എനിലേക്ക് ചേർന്നു നിന്നു..


ആാാ...ആഹു...സ്സ്സ്... ആാാ... എരിവ് വലിച്ചതും അവൻ എന്നിൽ നിന്ന് അകന്നുനിന്നു എന്നിട്ട് എന്റെ മുഖം അവന്റെ കൈക്കുള്ളിൽ കോരിയെടുത്തു അവന്റെ ചുണ്ടാലെ ബ്ലഡ്‌ ഒപ്പിയെടുക്കുവാൻ തുടങ്ങി നാണത്താൽ എന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു..


കുട്ടികളെ തട്ടുന്നത് പോലെ നമ്മളെയും തട്ടി സിംഹം റൂമിലേക്ക് വിട്ടു എന്നിട്ട് ബെഡിലേക്കിട്ട് എന്റെ മേലേക്ക് അവന്റെ 2 കൈയും കുത്തി എന്തോ കളഞ്ഞു പോയത് പോലെയും സിനിമ പ്രദർശിപ്പിക്കുന്നത് പോലെയും നോക്കി കിടക്കുകയാണ് എനിക്കാണേൽ ഇന്നേവരെ ഇല്ലാത്ത നാണവും പരവേശവും..


സുബഹ് ബാങ്കിന്റെ മധുരമൂറും ഈണം കാതിലേക്ക് അലയടിച്ചുയർന്നതും അവനെ തള്ളി മാറ്റി ജീവനും കൊണ്ട് ഓടി രക്ഷപെട്ടു..


ഛെ ഈ മുക്രിക്ക് ബാങ്ക് വിളിക്കാൻ കണ്ട സമയം അയാളെ ഞാൻ ഹും നീ രക്ഷപ്പെട്ടു എന്ന് കരുതേണ്ട നിന്നെ എന്റെ കൈയിൽ കിട്ടുമെടി അന്ന് ഇതിലുള്ളത് മുതലും പലിശയും ചേർത്ത് തരും ഇപ്പൊ മോൾ പോയിക്കോ..


അതെ ഉസ്താദിനെ പറഞ്ഞിട്ട് കാര്യമില്ല ബാങ്ക് വിളിക്കേണ്ട ടൈം ആവുമ്പോൾ വിളിക്കും അല്ലാതെ സിംഹം ഇവിടെ റൊമാൻസിക്കുകയാണ് അത് കഴിഞ്ഞു കൊടുക്കാമെന്നു ഒരിക്കലും അവർ വിചാരിക്കില്ല ട്ടോ...പാവം എല്ലാം പാളി പോയില്ലേ ഈൗൗൗൗൗൗ ഈൗ... സായുക്കാനെ കളിയാക്കി ചിരിച്ചതും ആ ഹംക്ക് നമ്മളെ കൊല്ലാൻ വരുന്നത് കണ്ടതും ഓടി പോയി ബാത്‌റൂമിൽ കയറി ഡോർ അടച്ചു..


കുറച്ചു കഴിഞ്ഞു വീണ്ടും വന്നു കിടന്നു പതിയെ മയങ്ങി പോയതും സായുക്ക തട്ടിവിളിച്ചു നോക്കുമ്പോൾ ചെക്കന്റെ കൈയിൽ ആവിപറക്കുന്ന കോഫി ഒരു ചെറു പുഞ്ചിരിയാലെ വാങ്ങി കുടിച്ചു..


ദിവസങ്ങൾ കടന്നും ഇരുന്നും പോയികൊണ്ടിരുന്നു അവനെ ഇട്ടു വട്ട് ആക്കുന്നത് ഒരുതരം ഹോബിയായി മാറി... രാത്രി ആവുമ്പോൾ ഓരോന്ന് പറഞ്ഞു അവന്റെ അടുത്തേക്ക് പോവാതെ മുങ്ങി നടക്കും ഒരു ദിവസം അവൻ ഉറങ്ങിയത് പോലെ അഭിനയിച്ചു കിടന്നു ഒന്നും അറിയാതെ ഞാൻ പോയി ഒരു കിസ്സ് കൊടുത്തു കെട്ടിപിടിച്ചു കിടന്നു എന്നെയും കൊണ്ട് ഒരു മറിയൽ അങ്ങ് മറിഞ്ഞിട്ട് എന്റെ മുകളിൽ വന്നു കിടന്നു ഓന്റെ മുഖം കഴുത്തിൽ ഒളിപ്പിച്ചു വെച്ചു പതിയെ ചുംബനങ്ങൾ കൊണ്ട് ഒരു പേമാരി തീർത്തു...

അതെ ഇനിയും കാത്തിരിക്കാൻ വയ്യാ ഞാൻ നിന്നെ പൂർണമായി സ്വന്തമാക്കിക്കോട്ടേ...


മ്മ്മ്...നാണത്തിൽ ചാലിച്ച മൂളൽ മാത്രമായിരുന്നു എന്റെ മറുപടി... എന്റെ മുഖം കോരിയെടുത്തു കൊണ്ട് പറഞ്ഞു..

 നിന്നെ ഞാൻ ഇങ്ങെടുക്കുകയാണ്...


ദീർഘ നേരത്തെ ചുംബനങ്ങൾക്ക് ഒടുവിൽ അവൾ എന്റെ മാറിലേക്ക് തളർന്നു കിടന്നു അവളുടെ കഴുത്തിൽ എന്റെ ദന്തങ്ങൾ കുസൃതി കാണിച്ചു അവൾ എന്നിലേക്ക് അള്ളി പിടിച്ചു..


അവളിൽ ചാർത്തുന്ന ഓരോ ചുംബനങ്ങളും എന്റെ പ്രണയത്തിന്റെ ആഴം എത്ര ആണെന്നതിന്റെ തെളിവ് കൂടിയാണ് എന്റെ പ്രണയം അവളിലേക്ക് സുഖമുള്ള ഒരു നോവായി ചൊരിഞ്ഞു....അവളിലെ സ്ത്രീ പൂർണതയിലേക്ക് എത്തിയതിന്റെ തെളിവായി ഒരു രക്തവർണ്ണ പൊട്ടും..പ്രകൃതി പോലും നമ്മളെ അനുഗ്രഹിച്ചു കൊണ്ട് മഴയായി പെയ്തിറങ്ങി..


ഇഷു... എന്റെ നെഞ്ചിലെ ചൂടിൽ തല ചായ്ച്ച് കിടക്കുന്ന അവളുടെ മുടി ഇഴകളെ തഴുകി കൊണ്ടിരുന്നു..


മ്മ്മ്....


വേദനിച്ചോ പെണ്ണെ..


മ്മ് ഒരു സുഖമുള്ള നോവ്...


എനി എന്റെ പ്രണയം എത്ര കാണാൻ കിടക്കുന്നു..


ഛെ പോടാ വൃത്തികെട്ടവൻ..


ഓ അപ്പൊ ഞാൻ വൃത്തികെട്ടവൻ ആയില്ലേ നിന്നെ ഞാൻ...


ഹാ ഹാാാ ഹാ സായുക്ക വേണ്ട ഹാാാ ഉമ്മ...വേണ്ട മതി ഇക്കാ... അവളെ ഇക്കിളി പെടുത്തി പരസ്പരം വാരിപ്പുണർന്നു നിദ്രയെ പുൽകി.അങ്ങനെ ദിവസങ്ങൾ കടന്നു പോയി..


ഇന്ന് നമ്മളെ വകയാണ് ട്ടോ കുക്കിംഗ് ഹെല്പ് ചെയ്യാൻ സിംഹവും ഉള്ളി കട്ട് ചെയ്യുമ്പോൾ നമ്മളുടെ കണ്ണുകൾ അനുവാദം ചോദിക്കാതെ കരയുവാൻ തുടങ്ങി..

എനിക്ക് കണ്ണ് നീറ്റൽ എടുക്കുന്നു പറഞ്ഞു ടേബിളിന്റെ താഴെ ഇരുന്നു കൊണ്ട് കട്ടിങ് തുടർന്ന് സായുക്ക ആണേൽ കളിയാക്കി ചിരിക്കുന്നുണ്ട്... കുക്ക് ചെയ്യുമ്പോൾ അവനെ മൈൻഡ് ആക്കിയില്ല പുറകിലൂടെ വന്നു ഡിസ്റ്റർബ് ചെയ്യാൻ തുടങ്ങി...  കുറച്ചു കഴിഞ്ഞു ബാഡ് സ്മെൽ വരുവാൻ തുടങ്ങി ഞാൻ ചൂട് പാത്രം എടുക്കാൻ നോക്കിയതും സായുക്ക എന്നെ പിടിച്ചു ആ നെഞ്ചിലേക്കിട്ട് ഗ്യാസ് ഓഫ് ചെയ്തു..


എന്ത് പണിയാ ഇഷു കാണിക്കാൻ നോക്കിയേ... കൈ പൊള്ളിയിരുന്നെങ്കിലോ... എന്നും പറഞ്ഞു സ്നേഹത്തോടെ ശാസിക്കാൻ തുടങ്ങി...

എന്തായാലും ഇനി ഫുഡ് ഇവിടെനിന്ന് ഉണ്ടാക്കേണ്ട ഞാൻ പോയി വാങ്ങി വരാം.. എന്നും പറഞ്ഞു അവൻ പോയി..


ഡാ സിംഹമേ നീ എവിടെയാ,,, ശോ ഈ സിംഹം എവിടെപ്പോയി ഡാ തൊരപ്പ നീ സിംഹത്തെ കണ്ടോ??


ഡീ കുരിപ്പേ മിണ്ടാതെ നിൽക്കടി...തൊരപ്പൻ പതിയെ പറഞ്ഞു...


എന്തോന്നാടാ നിനക്ക് വട്ടായോ തൊരപ്പ...അല്ലടാ നീ എന്റെ സിംഹത്തെ കണ്ടോ??


മിണ്ടല്ലേ പിശാചേ.. എന്നും പറഞ്ഞു അവൻ കണ്ണ് കൊണ്ട് പിറകോട്ടു നോക്കാൻ പറഞ്ഞു..അവിടെ എന്താണാവോ കരുതി നോക്കിയതും ദേ നമ്മളെ ചെക്കന്റെ ഉമ്മയും ഉപ്പയും ഐഷ് അന്തസായി പ്ലിങ്ങി പോയി..


Hi Welcome to home nice to meet you.. ചിരിച്ചു കൊണ്ട് പറഞ്ഞതും രണ്ടും നമ്മളെ കനപ്പിച്ചൊരു നോട്ടം സൈക്കിളിൽ നിന്ന് വീണ ഇളിയും ഇളിച്ചു കൊണ്ട് എങ്ങനെ മുങ്ങുമെന്ന് ചിന്തിച്ചു നിന്നു..


കാ... കാക്കാ.. ശോ അത് അല്ലല്ലോ അല്ലേൽ താതാ അയ്യേ അങ്ങനെയല്ല ഇനിയിപ്പോ എന്നാ പറയാ...(അതാണ് പറയുന്നത് വലിയവരെ ബഹുമാനിക്കാമെന്ന് ഇതിപ്പോ എന്തായി അവരെയെന്താ വിളിക്കുകയെന്ന് പോലും അറിയുന്നില്ലല്ലോ നിനക്ക് ഇങ്ങനെ തന്നെ വേണം.എന്റെ മനസ്സ് ശത്രുനോട് പറയുന്നത് പോലെ എന്നോട് പറഞ്ഞതാണ് ട്ടോ.)


എന്താ പുലിക്കുട്ടി എന്നും വിളിച്ചു കൊണ്ട് സിംഹം വന്നു അതൂടെ ആയപ്പോ തൃപ്തിയായി മക്കളെ തൃപ്തിയായി..


ഇക്കൂസെ... യെന്ന് വിളിച്ചതും നിനക്കെന്താടി വട്ടായോ ആരുമില്ലാത്ത ടൈം സിംഹം എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് പറഞ്ഞതല്ലേ എന്തുപറ്റി.. എന്ന് ചോദിച്ചതും കണ്ണ് കൊണ്ട് പുറകോട്ട് നോക്കാൻ പറഞ്ഞു.


അല്ലാടി നമ്മൾ വീട്ടിലാണോ ഉള്ളത് അതോ സൂമിൽ ആണോ?? ഇവിടെ മനുഷ്യമാർ ആരുമില്ലല്ലോ എന്തായാലും നിന്റെ മോനും മരുമോനും പറ്റിയ പേര് തന്നെയാണ് എനി ഇവരുടെ മക്കൾക്ക് എന്ത് പേരാണാവോ ഇടുന്നത് വല്യ ഹിപ്പോപൊട്ടാമസെന്നോ കണ്ടാമൃഗമെന്നോ ആവും... ഉപ്പ അതും പറഞ്ഞു നമ്മളെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി ഉമ്മ എന്തോ പറയുവാൻ വാ തുറന്നതും..


എന്തോ എന്നെ വിളിച്ചോ ദേ ഞാൻ വരുന്നു..എന്നും പറഞ്ഞു മുങ്ങുവാൻ നിന്നതും തൊരപ്പൻ പുറകിൽ നിന്നു വിളിച്ചു പറയാൻ തുടങ്ങി..


ഡീ നിന്നെ ആരും വിളിച്ചില്ല നിനക്ക് തോന്നിയത് ആവും നീ ഇങ്ങ് പോര്...


എന്റെ ഫോൺ കുറേ സമയമായി അടിക്കുവാൻ തുടങ്ങിട്ട് ഞാൻ പോയി ആരാ വിളിക്കുന്നതെന്ന് നോക്കട്ടെ... എന്തേ നീ ഇങ്ങനെ നോക്കുന്നെ പോവാൻ പറ്റില്ലെന്നുണ്ടോ.... എന്നും ചോദിച്ചു ഞാൻ വേഗം മുങ്ങി...


ഡീയെ ഫോൺ വെച്ചത് ഞാനാണ് അവിടെ നിൽക്ക് ഞാൻ എടുത്തു തരാം,, എന്ന് പറഞ്ഞു കൂടെ സിംഹവും വന്നു ഉമ്മന്റേയും ഉപ്പന്റെയും കളിയാക്കിയുള്ള ചിരി കേട്ടപ്പോഴാണ് തൊരപ്പൻ ബോധം വന്നത്.


ഡീ അജു ആണോ വിളിച്ചത് എന്റെ ഫോണിൽ ബാലൻസ് ഇല്ലാത്തത് കൊണ്ട് ഞാൻ നിന്റെ ഫോണിൽ നിന്നാണ് വിളിച്ചതെന്ന് പറഞ്ഞു തൊരപ്പനും വന്നു റൂമിൽ എത്തിയതും അതുവരെ അടക്കിപ്പിടിച്ച ചിരി പുറത്തേക്ക് വന്നു ആ നേരം നമ്മളെ പ്ലിങ്ങിയ മുഖം ഓർക്കും തോറും പൊട്ടിപ്പൊട്ടിച്ചിരിച്ചു പോയി..


അന്നത്തെ ദിവസം ഫുൾ കച്ചറ പിച്ചറയായി ആഘോഷിച്ചു.. രാത്രി നിലാവിനെയും നോക്കി ഇരുന്നപ്പോ നല്ലൊരു മഴ പെയ്തു അവളെയും കൊണ്ട് വേഗം അകത്തേക്ക് വന്നു ഫ്രഷായി വന്നു ഞാൻ ബുക്ക് വായിച്ചിരിക്കുമ്പോൾ ലൈറ്റ് ഓഫ് ചെയ്യാത്തതിന് പെണ്ണ് ഭദ്രകാളി ആവാൻ തുടങ്ങി പതിയെ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു അവളെയും കൊണ്ട് മറിഞ്ഞു അവളാണേൽ കണ്ണ് തുറക്കുന്നില്ല..


പെണ്ണെ നിനക്കിത്രക്ക് നാണമോ കണ്ണ് തുറക്ക് പെണ്ണെ..എന്നും പറഞ്ഞു ആ കഴുത്തിൽ ദന്തങ്ങൾ കൊണ്ട് കുസൃതി കാണിച്ചു പതിയെ അവളിലേക്ക് അലിഞ്ഞു ചേർന്നു..


അയ്യടാ എന്തോന്ന് നോക്കി നിൽക്കുകയാണ് ബാക്കി ഞാൻ പറയില്ല..(ആ പിന്നെ നമ്മളെ കഥ അവസാനിക്കാൻ ആയി എനി ഒരു പാർട്ട് മാത്രമേ ഉണ്ടാവുട്ടോ ഈ മിഴി കുറെയായി നിർത്താൻ പറയുവാൻ തുടങ്ങിട്ട് അവൾക്കേ എഴുതാൻ പറ്റുന്നില്ലത്രേ അപ്പൊ നമ്മൾ അങ്ങട്ട് പോവാമെന്ന് കരുതി നിങ്ങൾക്ക് നമ്മളെ മിസ്സ്‌ ചെയ്യുമോ.?എന്തായാലും അവസാന ഭാഗം അറിയാൻ എല്ലാരും നേരത്തെ കാലത്തെ വന്നെക്കാളും..)


പിറ്റേന്ന് രാവിലെ നമ്മളെ തേടി വന്നൊരു വാർത്ത കേട്ട് ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ ഇഷുനെയും അവൾ എന്നെയും പതിയെ ബാക്കിയുള്ളവരെയും നോക്കി..


എല്ലാരും അതിഗംഭീരമായ ചർച്ചയിലാണ്... ചർച്ച എന്താണെന്ന് വെച്ചാൽ നമ്മുടെ പൊന്നാര ബുജിയുടെ അതായത് ഹാദിക്കന്റെയും നിഷുക്കന്റെയും ഹനുമാന്റെയും കല്യാണം അതും ഈ അടുത്ത് തന്നെ.... ഹാദിക്കയുടെ പെണ്ണ് നമ്മളെ നൂറയാണ് ട്ടോ ബാക്കി രണ്ടും നമ്മൾ അറിയാതെ പ്രണയിച്ചു നടന്നു.. ബ്ലഡി ഗ്രാമവാസീസ്.... കല്യാണം എന്ന് കേട്ടപ്പോ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ വരെ തോന്നിപ്പോയി മൂന്ന് മണവാളൻസിന്റെ മുഖത്തേക്ക് നോക്കിയതും കരച്ചിൽ വന്നു പോയി ദയനീയമായി നമ്മളെ നോക്കിട്ട് ഫസ്റ്റ് നൈറ്റ് കുളം ആക്കല്ലേ മക്കളെ എന്നാണ് പറയുന്നത് അജുക്ക ആണേൽ അടുത്ത ഇരയെ കിട്ടിയ സന്തോഷത്തിലും..


എന്തായാലും ഹാദിയുടെയും നിഷുന്റെയും കല്യാണം ഈ വീട്ടിൽ വെച്ചാണ് നടത്തുന്നത് അതുകൊണ്ട് ഒരു പന്തലിൽ തന്നെ സുലൈമാന്റെയും നടത്താം എന്താണ് നിങ്ങളുടെ അഭിപ്രായം.. എന്ന് ഹാദിക്കന്റെ ഉപ്പ ചോദിച്ചതും.


അയ്യോ അതൊന്നും വേണ്ട എന്റെ വീട്ടിൽ തന്നെ മതി അതാണ് സുഖം.. ഹനുമാൻ അങ്ങനെ പറഞ്ഞതും 

എല്ലാവരും ഒരുമിച്ചു ചോദിച്ചു ""ആർക്ക് സുഖം????"


എല്ലാർക്കും സുഖം അതല്ലേ?? ഒരു അവിഞ്ഞ ഇളിയോടെ തിരിച്ചൊരു ചോദ്യം ആയിരുന്നു..


അല്ലല്ലോ എല്ലാവർക്കും ഒരുപോലെ പങ്കെടുക്കാൻ ഇതാണ് ഏറ്റവും നല്ലത് നമ്മൾക്ക് ഇങ്ങനെ അങ്ങ് തീരുമാനിക്കാം. ഹനുമാന്റെ ഉപ്പയും സപ്പോർട് നിന്നു..


അതെ കല്യാണം ഇവിടെ വെച്ചാണേലും ഫസ്റ്റ് നൈറ്റ് സ്വന്തം വീട്ടിൽ വെച്ച് തന്നെ വേണം...അല്ലേടാ...

ഹാദിനെയും നിഷുനെയും നോക്കിട്ട് ഹനുമാൻ പറഞ്ഞപ്പോ എല്ലാവരും അവരെ തന്നെ നോക്കി "ഹേയ് അവനുണ്ടേലും ഞങ്ങൾക്ക് അങ്ങനെയൊന്നുമില്ല നിങ്ങൾ എന്തിനാ ഇങ്ങനെ നോക്കുന്നെ സത്യായിട്ടുമില്ല ഞങ്ങൾക്ക് അങ്ങനെയില്ല.." നിഷ്കു ഭാവത്തിൽ രണ്ടും എല്ലാരേയും നോക്കി കൊണ്ട് പറഞ്ഞു..


ഒരുമാതിരി നോട്ടം ഹനുമാന് സമ്മാനിച്ചു കൊണ്ട് അവർ പോയതും ബാക്കിയുള്ള നമ്മളെ ടീംസ് തുടങ്ങിയില്ലേ അലാക്കിന്റെ ചിരി ചിരിക്കാൻ...


എന്നാലും കല്യാണം ആവുന്നതിനു മുമ്പേ ഹനുമാന്റെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാനുള്ള തിടുക്കം ആരും കണ്ടില്ലെന്ന് വെക്കരുത് ട്ടോ.. ഞാനത് പറഞ്ഞതും വീണ്ടും കൂട്ടച്ചിരി ആയിരുന്നു..


ഒന്ന് പോടീ... അതിനൊന്നുമല്ല അവിടെപ്പോയാൽ എങ്കിലും സുഖമായി കിടന്നുറങ്ങാലോ ഇവിടെ നിന്ന് നിങ്ങൾ ഓരോ പണി തരും.. എന്തിനാ അലവലാതികളെ ഇങ്ങനെ നോക്കുന്നെ ഞാൻ ഉദേശിച്ചത് ഒറ്റക്ക് പോയി കിടന്നുറങ്ങിക്കോളാം എന്നാണ്... ഹും തെണ്ടികൾ അതിന് വേറെ അർത്ഥം കണ്ടു പിടിച്ചിരിക്കുന്നു.


അയിന് നമ്മൾ അല്ലല്ലോ വേറെ അർത്ഥം കണ്ടു പിടിച്ചത് നേരത്തെ ഇവിടെ നിന്ന് പോയവർ ആണ് കിടുക്കാച്ചി അർത്ഥം കണ്ടു പിടിച്ചേ..ഞാനത് പറഞ്ഞതും ങേ റബ്ബേ അവർ തെറ്റിദ്ധരിച്ചോ ഛെ എനി എങ്ങനെ ഞാനവരുടെ മുഖത്ത് നോക്കും..


കണ്ണ് കൊണ്ട് നോക്കിയാൽ മതി അല്ലപിന്നെ ഹും ജന്തു പ്രേമിച്ചു നടന്നിട്ട് ഒരുവാക്ക് ഒരേയൊരു വാക്ക് പറഞ്ഞോടാ അലവലാതി...


ഈൗൗൗൗൗൗ നീ എന്റെ പെങ്ങൾ ആയാലും നിന്റെ കൂതറ സ്വഭാവം കണ്ടാൽ അവൾ എന്നെ വേണ്ടെന്നു വെച്ചു പോയേക്കും അതോണ്ടല്ലേ ഡാ നീ പിണങ്ങല്ലേ.. എന്നും പറഞ്ഞു കവിൾ പിടിച്ചു പിച്ചി... കോപ്പ് പറഞ്ഞത് കേട്ടില്ലേ ജന്തു ഹും...


അങ്ങനെ ദിവസങ്ങൾ ശരവേഗം പോയിക്കൊണ്ടിരുന്നു ഇന്നാണ് കല്യാണം എല്ലാം അടിപൊളി ആയിട്ട് തന്നെ നടന്നു ഡാൻസും പാട്ടും പണി കൊടുക്കലും എല്ലാം പൊളിച്ചു ഭർത്താക്കന്മാരുടെ കണ്ണുകെട്ടി ഭാര്യമാരെ കണ്ടുപിടിക്കൽ... എന്റെ ചെക്കൻ ഏത് മാളത്തിൽ പോയി ഒളിച്ചാലും നമ്മളെ കണ്ടു പിടിക്കും പറഞ്ഞു നടക്കുന്നത് കൊണ്ട് തന്നെ വേഗം കണ്ടു പിടിച്ചു... അജുക്ക ആരുടെയോ കൈയിൽ പിടിച്ചു വാ പോവാം പറഞ്ഞതും സനയുടെ കൈ ഇക്കയുടെ പുറത്ത് വീണിരുന്നു എന്റമ്മോ ഇതേത് ഭദ്രകാളി ആണെന്ന് ചോദിച്ചു കൊണ്ട് കണ്ണിലെ കെട്ട് കഴിച്ചതും മുമ്പിൽ കലിതുള്ളി നിൽക്കുന്ന സനയെ കണ്ടതും ഇക്ക ഓരോട്ടമായിരുന്നു എല്ലാം കൊണ്ടും പൊളിച്ചു..


നൂറ ആണേൽ നമ്മളുടെ ഗ്യാങ്ങിന് ഫസ്റ്റ് നൈറ്റ് ഒരു ശാപമാണെന്ന് അറിയാവുന്നത് കൊണ്ട് തുള്ളിച്ചാടി നടക്കുന്നുണ്ട് ബാക്കി രണ്ടും ആണേൽ ഒന്നും അറിയാതെയും.. എല്ലാം കഴിഞ്ഞു റൂമിലേക്ക് വന്നുകൊണ്ട് ഹനുമാൻ പറഞ്ഞു..


എന്നാൽ ഗുഡ് നൈറ്റ് നാളെ കാണാട്ടോ ഉറങ്ങിക്കോട്ടെ.... എന്നും പറഞ്ഞു പോവാൻ നിന്നു നിഷുക്കയും അതുപോലെ വന്നു പറഞ്ഞു രണ്ടും കിളി പോയത് പോലെ നോക്കി നിൽക്കുന്നുണ്ട്..


നോക്കേണ്ട ദേ ആ കാണുന്ന അലവലാതി ചങ്കിന്റെ കല്യാണത്തിന് ഒരു പണി കൊടുത്തതാണ് അന്ന് മുതൽ നമ്മളുടെ ഗ്യാങ്ങിൽ ഉള്ള ആരുടേയും ആദ്യരാത്രി ആഘോഷിക്കാൻ വിട്ടില്ല... ഇവനൊരു പ്രതികാരദാഹിയാണെന്ന് ആദ്യമേ അറിയാമായിരുന്നുവെങ്കിൽ നമ്മൾ എല്ലാ സെറ്റപ്പും ചെയ്തു കൊടുക്കുമായിരുന്നു ഇതിപ്പോ ഒടുക്കത്തെ ചതിയായി പോയില്ലേ... എന്നും പറഞ്ഞു കരയുന്നത് പോലെയാക്കി ഹനുമാൻ ഇറങ്ങി പോയി പിന്നാലെ തന്നെ നിഷുക്കയും അവർ പോയതും നമ്മൾ കളിയും ചിരിയുമായി അടിച്ചു പൊളിച്ചു..


ദിവസങ്ങൾ ഓരോന്നായി കഴിഞ്ഞുപോയി കൊണ്ടിരുന്നു നമ്മളെ സിംഹത്തിന്റെ റൊമാൻസിന് മാത്രമൊരു കുറവുമില്ല.. കൂടുന്നതല്ലാതെ കുറയുന്നില്ലയെന്ന് പറയാം...


ആാാ...,ദാണ്ടു നിൽക്കുന്നു നമ്മളെ പുന്നാര സിംഹം ഒരു കപ്പ്‌ ആവിപറക്കുന്ന കോഫിയുമായി... സാധാരണ കെട്ടിയോൻക്ക് കെട്ട്യോളാണ് ആവി പറക്കുന്ന ചായ കൊണ്ടു കൊടുക്കാറ് ഇത് നേരെ തിരിച്ചാണ്.. 


കോഫിയും കൊണ്ടു വന്നു അവൻ ബെഡിലിരുന്നു അവന്റെ മടിയിൽ നമ്മളെ പിടിച്ചിരുത്തി എന്നിട്ട് ആ കോഫി രണ്ട് പേരും കുടിച്ചു.. 


ഇഷുന്റെ മുടിയിൽ നിന്നും ഉറ്റി വീഴുന്ന വെള്ളത്തുള്ളികൾ എന്റെ ദേഹത്ത് തട്ടുമ്പോൾ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത കുളിർമ... പതിയെ അവളുടെ മുടി ഒതുക്കി വെച്ചു പിന്നിലൂടെ പോയി മൃദുവായി ആലിംഗനം ചെയ്തു എന്റെ ചുണ്ടുകൾ പിൻകഴുത്തിൽ പതിഞ്ഞതും ആ നിമിഷം അവളൊന്നു പുളഞ്ഞു പോയി... പതിയെ ഇഷു തിരിഞ്ഞു നോക്കിയതും അവളുടെ ചുണ്ട് എന്റെ അധരത്തോട് ചേർത്തു വെച്ചു പെണ്ണ് കുതറി മാറാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടില്ല കുറേ കുത്തും അടിയും കിട്ടിയിട്ടും ഞാൻ എന്റെ പരിശ്രമം തുടർന്ന് കൊണ്ടിരുന്നു.. പതിയെ അതിനൊരു സ്വാതന്ത്ര്യം കൊടുത്തതും പെണ്ണ് എരുവ് വലിക്കാൻ തുടങ്ങി എന്നെയൊരു നോട്ടം നോക്കിയപ്പോഴാണ് എന്റെ കണ്ട്രോളില്ലാത്ത ആക്രാന്തത്തിന്റെ റിസൾട്ട് ചുണ്ടിൽ നല്ലത് പോലെ കാണിക്കുന്നുണ്ട്.. ഈൗൗൗൗൗൗ ഹേയ് ഇങ്ങനെ നോക്കല്ലേ പെണ്ണെ പിന്നെ ഈ കിസ്സിന് പകരം പലതും നടക്കൂട്ടോ...ഒരു കള്ളച്ചിരിയാലേ പറഞ്ഞതും പുറകിൽ നിന്നൊരു  അശരീരി കേട്ടു...


ഡാാ അതിനൊക്കെ സമയവും സന്ദർഭവുമുണ്ട് അതൊന്നും നിങ്ങൾക്കില്ലേലും ഈ ഡോറൊന്ന് ലോക്ക് ചെയ്യാമായിരുന്നു എട്ടും പൊട്ടുമറിയാത്തൊരു ചെക്കൻ നിങ്ങളുടെ കൂടെ ഉള്ളതാ ആ പാവത്തെ വഴിതെറ്റിക്കരുത്... ങ്ങീ ങ്ങീ എനിക്കിപ്പോ കല്യാണം കഴിക്കണം.... അല്ലേൽ ഈ കച്ചറ കെട്ടിയോനും കെട്ടിയോളും എന്നെ വഴി തെറ്റിക്കും...  എന്നും പറഞ്ഞുകൊണ്ട് ആഷി കരയുന്നത് പോലെ അഭിനയിക്കാൻ തുടങ്ങി..


നി... നിൻ... ഛെ നിങ്ങളോ... ഒരു പണിയുമില്ലേ നിങ്ങൾക്കൊന്നും രാവിലെ തന്നെ കുറ്റിയും പറിച്ചു വന്നോളും മനുഷ്യനെ ഒന്ന് റൊമാൻസാൻ പോലും സമ്മതിക്കാത്ത അലാക്കിന്റെ അവിലും കഞ്ഞികൾ... നാറി അവിലും കഞ്ഞിയായ മുഖം മറച്ചു വെച്ചുകൊണ്ട് അവരോട് ചുമ്മാ ചൂടായി..


ഓ ഇപ്പൊ നമ്മളായോ കുറ്റക്കാർ ഏതുനേരവും രണ്ടിനെയും കാണുമ്പോൾ റൊമാൻസ് തന്നെയാണല്ലോ എന്നിട്ടിപ്പോ ഞങ്ങൾ സമ്മതിക്കാത്തവർ അല്ലേടാ തെണ്ടിയെ.. അജു തിരിച്ചു കലിപ്പ് ആവാൻ തുടങ്ങിയതും ഇനിയും അവനെ പറയാൻ സമ്മതിച്ചാൽ ഞാൻ നാണം കെട്ട് നാറി പോകും..


എന്തായാലും ഞങ്ങൾ റൊമാൻസ് കളിച്ചാലും നിങ്ങളെപ്പോലെ ആർത്തി കാണിച്ചില്ല ട്ടോ നിങ്ങൾക്ക് തീരെ കൺട്രോൾ ഇല്ലാത്തത് കൊണ്ടല്ലെടാ നിന്റെ പെണ്ണിന് ഇപ്പൊ ആറ് മാസവും നിന്റെ ലവൾക്ക് അഞ്ചര മാസവും.. നോക്ക് ഒരു ഉളുപ്പും ഇല്ലാതെ നിന്നു കിണിക്കുന്നത് കല്യാണം കഴിഞ്ഞിട്ട് 7 മാസവും.... അതും പറഞ്ഞു ഞാൻ തൊരപ്പനെയും രാഹുലിനെയും നോക്കി കളിയാക്കി ചിരിച്ചു.


അതെ അതിന് കൺട്രോൾ ഇല്ലാത്തത് എന്നല്ല പറയേണ്ടത് ഞങ്ങൾ ഞങ്ങളുടെ ആണത്തം തെളിയിച്ചതാണ് അല്ലേടാ രാഹുലെ..പിന്നല്ലാതെ അതൊന്നും ഇവനറിയില്ല..


നിനക്ക് നിന്റെ ആണത്തം തെളിയിക്കേണ്ടെടാ..(നിഷു)


അതെ ഞങ്ങൾക്ക് എല്ലാവർക്കും ഒരു കുഞ്ഞു കാന്താരി ഇഷുനെ വേഗം വേണം എന്നിട്ട് വേണം മാമൻ ആയി വിലസി നടക്കുവാൻ.(ഹാദിക്ക)


അള്ളോ ഇഷുനെയും സായുനെയും വേണ്ട എന്നെപോലൊരു പാക്കരനെ മതി അതാവുമ്പോൾ ആർക്കും ബുദ്ധിമുട്ടും ഉണ്ടാവില്ല ഇവറ്റങ്ങൾ രണ്ടും കണക്കാണ് എനി മക്കളും അതുപോലെ ആവേണ്ടന്നേ....


അതെന്താടാ എന്റെ മക്കൾ എന്നെപോലെ ആയാൽ.. ആഷിയുടെ അടുത്തേക്ക് പോവാൻ നിന്നതും "ആദ്യം നീ നിന്റെ ആണത്തം തെളിയിക്ക് എന്നിട്ട് മതി മക്കൾ ആരെപോലെ വേണമെന്ന് നോക്കുന്നത്." അജു അങ്ങനെ പറഞ്ഞതും.


അതിന് നിങ്ങൾ സമമതിക്കേണ്ടേ കൃത്യ ടൈമിൽ എത്തുന്നുണ്ടല്ലോ എല്ലാം നശിപ്പിക്കാൻ, പിന്നെ നിങ്ങളെ പോലെ കൺട്രോൾ വിട്ടുള്ള കളിയില്ല കുറച്ച് അടിച്ചുപൊളിച്ചു ജീവിക്കണം എന്നിട്ട് മതി മക്കൾ അല്ലെ ഇഷുവേ... ഞാനത് ചോദിച്ചതും നിനക്കോ കൺട്രോളോ മക്കളെ വേണ്ടന്നോ കൂടെ കിടക്കുന്ന ആൾക്ക് അല്ലെ രാപ്പനി അറിയൂ എന്ന് പറയുന്നത് പോലെ എനിക്കല്ലേ നിന്നെ അറിയൂ... എന്നും പറഞ്ഞു ഒരു പോക്ക് അങ്ങ് പോയി..


അതെ നമ്മളെ കല്യാണ സമയത്ത് കഴിഞ്ഞ രണ്ടാളും ബാപ്പ ആവാൻ റെഡിയായി നീ മാത്രം അങ്ങനെ ഫ്രീ ആയി നടക്കേണ്ട അതിന് ഞാൻ സമ്മതിക്കില്ലടി ഹംകേ... മനസ്സിൽ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.


ബ്രോസിന്റെ കളിയാക്കൽ അൺ സഹിക്കബിൾ ആയതും വേഗം ഉമ്മിന്റെ അടുത്തേക്ക് വിട്ടു... അവിടെ എത്തിയപ്പോ കണ്ണിലിരുട്ട് കയറുന്നത് പോലെ തളർച്ചയോടെ തറയിലേക്ക് വീണുപോവാൻ തിന്നതും ഉമ്മിയെന്ന് അലറി ഉള്ള ബോധവും പോയി അപ്പോ തന്നെ ഹോസ്പിറ്റലിൽ കൊണ്ടു പോയി.


ബാക്കി ഞാൻ പറയാം അവിടെ എത്തിയപ്പോഴാണ് സിംഹത്തിന്റെ കൺട്രോളിന്റെ കഥ അറിഞ്ഞത് അങ്ങനെ എന്റെ പെങ്ങളും ഉമ്മ ആവാൻ പോകുന്നു മക്കളെ..


നല്ലതുപോലെ കണ്ട്രോൾ ചെയ്യുന്ന ആളായത് കൊണ്ട് എന്റെ പെങ്ങൾക്ക് കിട്ടിയ സമ്മാനം എന്താണെന്നറിയുമോ??


ട്വിൻസ് അല്ലേടാ നീ എന്റെ പെങ്ങൾക്ക് കൊടുത്ത കണ്ട്രോൾ സമ്മാനം.. എല്ലാവരും കൂടെ സിംഹത്തെ കളിയാക്കി കൊന്നു..


ദിവസങ്ങൾ കടന്നു പോയി ഇന്ന് ദേവുന്റെയും സീയുവിന്റെയും ഡെലിവറിയാണ് അതിനു വേണ്ടി ലേബർ റൂമിൽ കയറ്റിട്ട് കുറേ ടൈം ആയി രാഹുലിന്റെയും തൊരപ്പന്റെയും ടെൻഷൻ കണ്ടതും ഞാൻ കളിയാക്കി ചിരിച്ചു നമ്മളെ പെണ്ണിന്റെ മോന്ത കണ്ടതും ചിരി ഫ്ലൈറ്റ് പിടിച്ചു പോയി.


ഇതെന്തൊരു കഥയാണ് റബ്ബേ കുറേ ടൈം ആയല്ലോ രണ്ടും പോയിട്ട് കുഞ്ഞിനെ ഉണ്ടാക്കാൻ പോയത് ആണോ ആവോ..  മനുഷ്യനിവിടെ തീ തിന്നുകയാണെന്ന് രണ്ടിന്നും അറിയേണ്ടല്ലോ ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട് എങ്ങനെ പ്രസവിക്കാമെന്ന്... അവരുടെ കെട്ടിയോന്മാരെക്കാൾ സങ്കടം എന്റെ പെണ്ണിനാണെന്ന് അവളുടെ ഓരോ വാക്കിലും മനസ്സിലായി..


നീണ്ട കാത്തിരിപ്പിന് ശേഷം അവർ രണ്ടും ആൺകുട്ടിക്ക് ജന്മം നൽകി,, കെട്ടിയോളെ കാണാനുള്ള രണ്ടിന്റെയും കളി കണ്ടു ഞാനും അജുവും കളിയാക്കി ചിരിച്ചു... മോനെ അധികം വൈകാതെ ഇതേ അവസ്ഥ മോനിക്കും ഉണ്ടാവും അന്ന് ഇതിലും അടിപൊളി ആയി ഇളിക്കാനും ഞങ്ങളും ഞങ്ങളുടെ ബേബിസും വരും നോക്കിക്കോടാ... അത് കേട്ടതും എല്ലാത്തിനെയും റൂമിൽ നിന്ന് പുറത്താക്കി അവർക്ക് മാത്രമായി വിട്ടു കൊടുത്തു ലവളുമാരെ..


നമ്മൾക്ക് വേണ്ടത് രണ്ട് ആൺ ബേബിനെ അതും കുരുത്തം കെട്ടതിനെ തന്നെവേണം എന്നാൽ മാത്രമേ അവൾക്കിട്ട് പണിയാൻ പറ്റൂ... അവൾക്ക് ആണേൽ ഒരു ബോയി ഒരു ഗേൾ ബട്ട്‌ നമ്മളെ അലവലാതി ചങ്ക്സിന് ഇഷുനെ പോലെയുള്ള കാന്താരിനെയും...  ഇപ്പൊ പെണ്ണിന്റെ അവസ്ഥ വളരെ മോശമാണ്.അവൾ എവിടെയാണോ അവിടെ ഞാനും ഉണ്ടാവും ഇപ്പൊ അവളുടെ വീട്ടിലാണ്....  പെണ്ണിന്റെ വീട്ടിൽ നിന്നാൽ പെൺകോന്തൻ പോലും... ഞാൻ നോക്കുന്നത് എന്റെ പെണ്ണിനെ അല്ലെ അല്ലാതെ വിളിക്കുന്നവരുടെ പെണ്ണിനെയല്ലല്ലോ പിന്നെന്താ അവർക്കിത്ര ചൊറിച്ചിൽ സ്വന്തം പെണ്ണിനെ നോക്കിയാൽ പെൺകോന്തൻ എങ്ങനെയാണ് ആവുന്നത്... ഓ പറഞ്ഞിട്ട് എവിടെയോ എത്തി..


പെണ്ണിന് രാത്രി ഉറക്കം പോലുമില്ല ഞാനും അവൾക്ക് കൂട്ടിരിക്കും പാവം രണ്ട് കുട്ടികൾ ഉള്ളതുകൊണ്ട് നല്ല ക്ഷീണമുണ്ട് കാലിൽ നീര് വെച്ചു ഒരു പരുവമായി നടുവിന് കൈ കൊടുത്തുള്ള നടത്തം കാണണം... വയർ മാത്രമേ കാണു മുഖം കാണില്ല...നീര് കാരണം കാല് അനക്കാൻ വയ്യാതെ കഷ്ടപ്പെടുന്നത് കാണുമ്പോൾ കാല് എന്റെ മടിയിൽ വെച്ചു തടവി കൊടുക്കും നല്ല മഴയത്ത് ഐസ്ക്രീം കഴിക്കാൻ ആഗ്രഹമാണ് എങ്ങനേലും വാങ്ങി കൊടുക്കും അത് എന്റെ മടിയിൽ ഇരുന്ന് നെഞ്ചിൽ ചാരി കിടന്നു മാത്രമേ കഴിക്കും..ദിവസം കഴിയുന്തോറും ക്ഷീണം കൂടിക്കൂടി വരികയാണ്.. ഒരു ദിവസം അവളുട കണ്ണുകൾ അനുവാദം ചോദിക്കാതെ നിറഞ്ഞൊഴുകാൻ തുടങ്ങി വേഗം അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി..


ഡാാ കൊരങ്ങാ നിനക്ക് സമാധാനമായോ എന്റുമ്മോ എനിക്ക് വേദനിച്ചു വയ്യാ എന്റെ ഉമ്മി എനിക്ക് സഹിക്കാൻ പറ്റുന്നില്ല... എനി റൊമാൻസും കൊണ്ട് ഇങ്ങട്ട് വായോ എന്റെ റബ്ബേ എനിക്ക് വയ്യാ..സായുന്റെ സങ്കടം മാറ്റുവാനായിരുന്നു അവളത് പറഞ്ഞത് എന്നാൽ ടെൻഷൻ കൂടുകയായിരുന്നു ചെയ്തേ... എന്റെ സിംഹമേ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ ഞാൻ പോയി കുറുമ്പനെയും കുറുമ്പിയെയും വാങ്ങി വേഗം വരാം വെറുതെ ടെൻഷൻ അടിക്കാതെ അതിനെ തിരിച്ചടിക്ക് ട്ടോ അപ്പോഴേക്കും ഞാൻ പോയി വരാം... എനിക്കൊരു കിസ്സ് തന്നു പറഞ്ഞയക്ക് എന്ന് പറഞ്ഞതും തലയിൽ കൈ വെച്ചു റബ്ബിനോട് മനസ്സുരുകി പ്രാർത്ഥിച്ചു വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയും സ്നേഹ ചുംബനം നൽകി.


ഇഷ മെഹ്റിൻ പ്രസവിച്ചു പെൺ കുഞ്ഞാണ്...അൽഹംദുലില്ലാഹ് ആ സമയം റബ്ബിനെ സ്തുതിക്കാനും മറന്നില്ല...ഒരു മാലാഖ വന്നു പറഞ്ഞു കുറച്ചു കഴിഞ്ഞു ഞങ്ങളെ വാവാസിനെ കൊണ്ടു തന്നു.. ബേബിസിനെ കണ്ടതും ചങ്ക്‌സ് തുള്ളിചാടാൻ തുടങ്ങിയിരുന്നു..


ഇനൂ ഇഫൂ എവിടെയാ രണ്ടും ദേ മക്കളെ നിങ്ങൾ എവിടെയാ.. അജുക്ക അതിങ്ങളെ കണ്ടോ കണ്ണ് തെറ്റിയാൽ എന്തേലും കുരുത്തക്കേട് ഒപ്പിച്ചു വെക്കും ബല്ലാത്ത സാധനങ്ങളാണ്..

'രണ്ടിന്റെയും കൈയിൽ നിന്നും എനി എനിക്ക് വാങ്ങാൻ വയ്യാത്തത് കൊണ്ട് ഞാൻ നൈസ് ആയി മുങ്ങി ഇപ്പൊ ആരുടെ തലയിലാണെന്ന് അറിയില്ല.'എന്നും പറഞ്ഞു അജുക്ക കൈയും കാലും തടവികൊണ്ട് പോയി..


എന്റെ പൊന്നു ചങ്ങായിമാരെ നിങ്ങൾക്ക് അറിയുമോ രണ്ടിനും അജ്ജാതി കുരുത്തക്കേട് ആണ് ഇവിടെയുള്ള ബാക്കി കുട്ടികൾക്ക് വികൃതിയുടെ ക്ലാസ്സ്‌ എടുത്തു കൊടുക്കുന്നത് പോലും ഇതിങ്ങൾ രണ്ടുമാണ്... ഐഷ് രണ്ടിന്റെയും പേര് പറഞ്ഞില്ലല്ലോ.. Inara mehak & Ifra mehak.... മെഹക് എന്നുള്ളത് സായുക്കന്റെ ഇഷ്ടത്തിന് ഇട്ടതാണ്.... ദാണ്ടു ഞാൻ ഇത്രയും ടൈം അന്വേഷിച്ചു നടന്ന രണ്ടും ഹാദിക്കന്റെയും ആഷിയുടെയും അടുത്ത്.


ഡാാ ഈ പോൺ ഓണാത്തി തരോ.


എന്തിനാണാവോ രണ്ടിനും എന്റെ ഫോൺ.


ഒരാവിസമുണ്ട്..


എന്താവശ്യം..


താത്തുന് ചുവാണോ നോത്താൻ..


അങ്ങനെ മാമന്റെ പൊന്നും മക്കൾ താത്തുന്റെ സുഖവിവരം അറിയേണ്ട.


താതു പിണന്നൂല്ലേ..


അച്ചോടാ മാമന്റെ കുട്ടികളോട് കാത്തു പിണങ്ങുമോ എങ്കിൽ മാമൻ സുഖമാണോ ചോദിച്ചിട്ട് പറഞ്ഞു തരാം മാമൻ ചോദിച്ചു കാത്തുന് പരമ സുഖമാണെന്ന് പറഞ്ഞു ട്ടോ..


ഹും ഞ്ഞാ ഞ്ഞാ ഞ്ഞാ നീ പോടാ മണ്ടൻ മാമ ഹും.. എന്നും പറഞ്ഞു രണ്ടും ഹാദിനെയും ആഷിയെയും അടിക്കാൻ തുടങ്ങി,,

ദേ മക്കൾ മാമന് വേദനിക്കുന്നു ആഹു നല്ലവേദനയുണ്ട് ട്ടോ അടിക്കല്ലേ ദേ നിങ്ങളെ ഉമ്മു വരുന്നു...


അയിന് ഉമ്മുനെ ആർത്ത പേടി..


ആർക്കാ പേടിയെന്നോ നിങ്ങൾക്ക് രണ്ടിനും പേടിയില്ലേ ഉമ്മുനെ??? അതുവരെ ലാപ്പിൽ നോക്കി കൊണ്ട് നിന്ന സായുക്ക രണ്ടിനോടുമായി ചോദിച്ചു അവരുടെ കളി കണ്ടു ചുണ്ടിലൊരു പുഞ്ചിരിയുമായിട്ടാണ് ഇരിക്കുന്നത്..


ഡീീീ... എന്ന് ഞാൻ അലറിയതും രണ്ടും പേടിച്ചു നല്ലൂട്ടികൾ ആയി ഇരുന്നു... ഓരോന്ന് പറഞ്ഞു ഞാൻ വഴക്ക് പറയാൻ തുടങ്ങി അപ്പൊ സായുക്ക എന്നോട് കലിപ്പ് ആവുന്നുണ്ട്.


Shut up.! രണ്ടും കൂടെ എന്ന് പറഞ്ഞതും തുറിച്ചൊരു നോട്ടം നോക്കിയതും Shut up.!and bend over എന്നൊരു സോങ് പാടിയതാണെന്ന മട്ടിൽ നിൽക്കുകയാണ്..  നിൽപ്പ് കണ്ടതും അറിയാതെ തന്നെ ചിരിച്ചു പോയി..


യെടി ഉമ്മു ചിരിച്ചു ബാ നമ്മത് പോയി തളിത്തം എന്ന് പറഞ്ഞ് രണ്ടും കളിക്കാൻ പോയി.രണ്ടിനും ചില അക്ഷരങ്ങൾ കിട്ടില്ല ട്ടോ..


രണ്ടിനും വികൃതി  കൂടുതലാ അതുപോലെ എന്നെ പേടിയുമുണ്ട് ഉമ്മു വരുന്ന പറഞ്ഞോ ഓ പിന്നെ എന്നാക്കും എന്നെ കണ്ടാൽ ഇത്രക്ക് നല്ല കുട്ടികൾ വേറെയുണ്ടോ എന്ന് വരെ ചോദിച്ചു പോകും അജ്ജാതി നിഷ്കു ഭാവം ആയിരിക്കും..


എന്നെ ഉമ്മു എന്നും സായുക്കാനേ ബാപ്പു എന്നുമാണ് വിളിക്കുക... ഓരോന്ന് പറഞ്ഞു നിന്നപ്പോ സമയം പോയി രണ്ടിനെയും നോക്കട്ടെ അല്ലേൽ പണി കിട്ടും..


ബാപ്പു നമ്മുക്ക് ഈ ഉമ്മുനെ കൊടുത്ത് വേറെ ഉമ്മുനെ വാങ്ങണം..


അതെന്തിനാ??


അതുണ്ടല്ലോ ബാപ്പു ഈ ഉമ്മു കഥ പറഞ്ഞു തരില്ല വേറെ പറയാൻ പറഞ്ഞാൽ ഓടിക്കും..


അല്ലേലും നിന്റെ ഉമ്മു ഒരു കൂതറയാണ് നമ്മൾക്ക് അവളെ കൊല്ലാം... എന്നും പറഞ്ഞു സിംഹം അവർക്ക് സപ്പോർട്ട് നിന്നു സംസാരിച്ചു അല്ലേലും മക്കളും ബാപ്പുവും എന്നും നമ്മൾക്കിട്ട് പണിയാണ് അവരുടെ കളിയും ചിരിയും നടക്കട്ടെ കരുതി ഞാൻ കാണാത്തപോലെ നടന്നു... ദിവസങ്ങളും മാസങ്ങളും പോയികൊണ്ടിരുന്നു..


ഉമ്മു,,,ഉമ്മു,,,,ഡീ ഇഷു നിന്റെ കെട്ടിയോനെ ഞങ്ങൾ കൊല്ലുട്ടോ വെറുതെ ചൊറിയുവാൻ വരുന്നത്... പോട്ടെ പോട്ടെ വെക്കുമ്പോൾ നമ്മളെ ചൊറിയാൻ വരുന്നോ ചൊറിഞ്ഞാൽ നമ്മളുടെ കൈയിൽ നിന്ന് കിട്ടുമെന്ന് പറഞ്ഞേക്ക് ട്ടോ.. യെന്നും പറഞ്ഞു രണ്ടും പോയി കണ്ടോ കണ്ടോ ഇവറ്റങ്ങളുടെ സ്വഭാവം കണ്ടോ..


അപ്പൊ തന്നെ ഞാൻ സിംഹത്തെ നോക്കി നടന്നപ്പോ ഇഷു ദേ ഇവിടേക്ക് വായോ ഞാൻ ദേ ഇവിടെയുണ്ട് ഇവിടേക്ക് വാ..


റബ്ബേ ഇന്ന് നല്ലോണം കിട്ടിയോ? അല്ല മനുഷ്യ എന്താണാവോ ഇന്നത്തെ കലാവിരുതിന്റെ കാരണം..


അതോ അവർ കണ്ണ് പൊത്തി കളിക്കുന്നത് കണ്ടു പിന്നൊന്നും നോക്കിയില്ല അവരെ പോയി ഇടങ്ങേറാക്കി ഒളിച്ചവരെ കാണിച്ചു കൊടുത്തു ഇടക്ക് മുടി പിടിച്ചു വലിച്ചു കൈയിൽ കിട്ടിയത് കൊണ്ട് എറിഞ്ഞു കളിക്കാൻ സമ്മതിച്ചില്ല... അതിനാണ് ഡീ നിന്റെ കുട്ടി പിശാച് നമ്മളെ ഈ പരുവത്തിലാക്കിയത്..

 പറഞ്ഞു കിടന്നിടത്ത് നിന്ന് എന്റെ കൈയും പിടിച്ചു എഴുന്നേറ്റു...

എന്തിനാ ഇടങ്ങേർ ആക്കാൻ പോയത് അതുകൊണ്ടല്ലേ ഇപ്പൊ ഇങ്ങനെ ആയത്..


ഞാൻ അവരെ ഉണ്ടല്ലോ ഒന്ന് റൊമാൻസാൻ വരുമ്പോൾ അവിടേക്ക് വന്നു അതും കുളമാക്കും, ഡ്രസ്സ്‌ എടുത്തു വെച്ചാൽ അതിൽ അവരുടെ കലാവിരുതും എന്തിനാ ഫുഡ്‌ കഴിക്കുമ്പോഴും രണ്ടും മര്യാദയ്ക്ക് കഴിക്കാൻ പോലും വിടില്ല... ആദ്യമൊക്കെ റൊമാൻസ് കൊണ്ടുവരുമ്പോൾ നീ ഓടിക്കും ഇപ്പൊ നിന്റെ മക്കളും അവരെ ഒഴിവാക്കുവാൻ വേണ്ടി സ്കൂളിൽ ചേർത്തു അവർ പോയതും ഉപ്പച്ചി വന്നു... അതും ഓഫീസ് വർക്കുമായി അതോടെ റൊമാൻസ് പോയി റൊ തന്നെ പറ്റാതെയായി..


വീട്ടിൽ എത്തിയാൽ നിനക്കൊരു കിസ്സ് തരുമ്പോൾ അവിടെയുമുണ്ടാക്കും ടൈഗർ നിറഞ്ഞ ടൈഗർ ബാം ഫേഷ്യൽ ചെയ്യുന്നത് പോലെയല്ലേ തേച്ചു പിടിപ്പിക്കുന്നത് അങ്ങനെയുള്ള രണ്ടിനെയും ഞാനും ഇടങ്ങേർ ആക്കേണ്ടേ ഇല്ലേൽ ഞാനൊരു ബാപ്പയാണോ നീ പറ..


നിങ്ങൾ നന്നാവില്ല മനുഷ്യ.. ഇതാണ് ഇപ്പൊ ഇവിടുത്തെ അവസ്ഥ സായുക്കയ്ക്ക് അസ്സൽ പണി തന്നെയാണ് കിട്ടിയത് ബാപ്പുന് പറ്റിയ കൂട്ട് തന്നെ രണ്ടും.


ഉമ്മു നമ്മൾക്ക് കഥ പറഞ്ഞു തായോ അല്ലേൽ ഞങ്ങൾ ഉറങ്ങില്ല ട്ടോ.


എന്റെ പൊന്നാര ഇഷു ഒന്ന് പറഞ്ഞു കൊടുത്തു രണ്ടിനെയും ഉറക്കിയേ ഇത്തിരി നേരത്തേക്ക് എങ്കിലും ചെവിക്കൊരു റസ്റ്റ്‌ കിട്ടട്ടെ.


പണ്ടു പണ്ട് ഒരിടത്തൊരു രാജവുണ്ടായിരുന്നു ആ രാജാവിന്റെ കൈയിൽ ഒരുപാട് കഥകൾ ഉണ്ടായിരുന്നു ഒരു ദിവസം ഒരു കുട്ടി കഥ കേൾക്കാൻ വേണ്ടി വാശി പിടിച്ചു കരഞ്ഞു.. അന്ന് ആ രാജാവ് ആ കുട്ടിയെ കൊണ്ടുപോയി എന്നിട്ട് കുറേ കഥകൾ പറഞ്ഞു കൊടുത്തു...  പക്ഷേ ആ കുട്ടിക്ക് ഉമ്മു ഇല്ലാതെ എന്തോപോലെ ആ കുട്ടി രാജാവിനോട് പറഞ്ഞു എനിക്ക് എനി കഥ കേൾക്കണ്ട ഉമ്മുനെ മതിയെന്ന് ആ രാജാവ് ആ കുട്ടിയെ കുട്ടിയുടെ വീട്ടിൽ കൊണ്ടു പോയി ആക്കി അതിന് ശേഷം ആ കുട്ടി കഥ കേൾക്കാൻ വാശി പിടിക്കാതെയായി..


ഉമ്മു ആ രാജാവ് എല്ലാരേയും കൊണ്ടുപോകുമോ?


ഇഷു സായുനെ നോക്കി എങ്ങനെയുണ്ട് അവർ പേടിച്ചു ഇനി കഥക്ക് ചോദിക്കില്ലായെന്നു പറഞ്ഞു സന്തോഷത്തോടെ ആ കൊണ്ടു പോകുമെന്ന് പറഞ്ഞതും അവർ പറയുന്നത് കെട്ട് ഇഷുന്റെ കണ്ണ് വെളിയിലേക്ക് വന്നു..


അങ്ങനെയാണെങ്കിൽ ഞങ്ങളെ കൊണ്ടു പോവാൻ പറ ഉമ്മുന്റെ ഒലക്കമലത്തെ കഥ കേട്ടു ബോർ അടിച്ചു.. ആ രാജാവ് പറഞ്ഞു തരുന്ന കഥ കേട്ടു ഉമ്മുക്ക് പറഞ്ഞു തരാം.


സായുക്ക ആണേൽ എന്നെ കളിയാക്കി ചിരിക്കുന്നുണ്ട് ഇപ്പൊ ആരാ പേടിച്ചത് മോളെ നീയോ അതോ മക്കളോ.. നിന്റെ കുട്ടികൾ തരികിട കുട്ടികൾ ആണെന്ന് അറിയില്ലേ അതുടെ ആയപ്പോ രണ്ടിനെയും വഴക്ക് പറഞ്ഞു ഉറക്കി.


ഇഷു ഇവരെ ഒതുക്കാൻ ആൺകുട്ടികളെ കൊണ്ടുവന്നല്ലോ??


അത് ശരിയാണ് എന്തായാലും കൊണ്ടു വരണം പക്ഷേ എവിടെ നിന്ന് കിട്ടും..


ഇവിടെ നിന്ന് അതാവുമ്പോൾ നമ്മളുടെ തന്നെയാവില്ലേ,,പതിയെ ഇഷുന്റെ വയർ തൊട്ടുകാണിച്ചു പറഞ്ഞു.


പപാഫാാ കാട്ടു സിംഹമേ നിങ്ങളെ ഞാൻ കൊല്ലും ഈ രണ്ടിനെയും കൊണ്ട് സഹിക്കുന്ന പാട് എനിക്കെ അറിയും അപ്പോഴാണ് അടുത്തത് മിണ്ടാതെ അടങ്ങിയൊതുങ്ങി കിടന്നോണം ഇല്ലേൽ ഉണ്ടല്ലോ... ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞു നിർത്തി..


അവളോട് പറഞ്ഞാൽ ഗോളിന് പകരം എന്റെ അടിയന്തിരമായിരിക്കും നടക്കുക..


ഇഷു മുത്തേ..


ദേ മനുഷ്യ അടങ്ങി കിടന്നാൽ നിങ്ങൾക്ക് നല്ലത് ഇല്ലേൽ... അവൾ അത് പറഞ്ഞ് തീരുന്നതിന് മുമ്പ് ഞാൻ അവളുടെ ദേഹത്തേക്ക് ചാഞ്ഞിരുന്നു..


ദേ സായുക്ക കളിക്കല്ലേ എന്റെ ദേഹത്ത് നിന്ന് കൈ എടുക്ക്.??


ഇഷു ഐ ലവ് യു "മരിക്കുകയാണെങ്കിലും ഒരുമിച്ച് ജീവിക്കുകയാണെങ്കിലും ഒരുമിച്ച്."

Still I Love U...♡ I love you I love you so much... എന്നും പറഞ്ഞു അവളുടെ അധരങ്ങളെ സ്വന്തമാക്കി..


സായുക്ക എന്തായി കാണിക്കുന്നേ എന്നെ വിട്ടേ...


മിണ്ടാതെ കിടക്കടി ആന കാര്യത്തിന്റെ ഇടയിലാണ് അവളുടെ ചേനക്കാര്യം...


അല്ല ചെങ്ങായിമാരെ നിങ്ങൾ എന്തോന്ന് നോക്കി നിൽക്കുകയാണ് പോയെ പോയെ ബാക്കി മിഴി പറഞ്ഞോളും നിങ്ങൾ പോവാൻ നോക്ക് ഞാൻ ഗോൾ അടിക്കാൻ നോക്കട്ടെ.... എന്തായാലും ഞങ്ങളെ സ്നേഹിച്ച നിങ്ങളോട് ഒത്തിരി ഒത്തിരി നന്ദി ട്ടോ..



                     അവസാനിച്ചു...


തുടക്കം മുതൽ അവസാന നിമിഷം വരെ എന്നോടൊപ്പം നിന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു..

കാന്താരിയെ പ്രണയിച്ച മാഷ് എന്ന സ്റ്റോറി അവസാനിച്ചു..


✍️ MIZHIKALE PRANAYICHAVAL

Comments

  1. Nice stories. Google adsense aayit link aaki, revenue earn cheythude sir

    ReplyDelete
  2. Such a Great Story I have seen Stories like that on a Ahijazi website We Should Read A Story a day that really help Our Mind to Feel Stress Free

    ReplyDelete

Post a Comment

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌