സുൽത്താനിയ | ✍️ SUDHEENA ANSAD | ഫുൾ പാർട്ട്‌



 സുൽത്താ😡നിയ

Full Part


          എ ആർ എസ് കോളേജിന്റെ ഗേറ്റ് കടന്ന് ഒരു ബ്ലാക്ക് ആക്റ്റീവ വന്നു നിന്നു.വെള്ള ഫുൾ സ്ലീവ് ചുരിദാർ ധരിച്ച വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി അതിൽ നിന്നിറങ്ങി. ഷാൾ നേരെയാക്കി അവൾ ചുറ്റുമൊന്നു കണ്ണോടിച്ചു.വിശാലമായ ഫ്രന്റ്‌ ഏരിയയോട് കൂടിയ വലിയൊരു കോളേജ്.കുട്ടികളും അധ്യാപകരും ഒക്കെ വരുന്നതേ ഉള്ളൂ. അവിടിവവിടെയായി കൂട്ടം കൂടി ആണും പെണ്ണും ഭേദമന്യേ കുട്ടികൾ നിൽക്കുന്നുണ്ട്. ഗേറ്റിന്റെ ഒരു സൈഡിൽ കുറച്ചു മാറി തറ കെട്ടി നിർത്തിയിരിക്കുന്ന വാക മരച്ചോട്ടിൽ ഇരുന്ന കൂട്ടത്തിൽ നിന്ന് ഒരാൾ എഴുന്നേറ്റു നിന്ന് അവളെ വിളിച്ചു.എന്തോ ഒരു ചിന്തയിലാണ്ടിരുന്ന അവൾ വിളി കേട്ട ഭാഗത്തേക്ക്‌ നോക്കി. അവിടെ നാല് ആണുങ്ങൾ ഉണ്ട്. ഒരാൾ കൈകാട്ടി തന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട്. ബാക്കിയുള്ളവരിൽ ഒരുത്തൻ ഫോണിൽ നോക്കി ഇരിക്കുന്നു. രണ്ട് പേര് എന്നെയും വിളിച്ചവനെയും വീക്ഷിക്കുന്നു.അവൾ പതിയെ അങ്ങോട്ട് നടന്നു.

             എന്താ?
ന്യൂ അഡ്മിഷൻ ആണോ? ഇതിന് മുൻപ് ഇവിടെ കണ്ടതായിട്ട് ഓർക്കുന്നില്ലല്ലോ?

     ഹാ.... അതേ
എന്താ പേര്? ഏതാ ഡിപ്പാർട്മെന്റ്?
   നഷ്വ നിയ സുൽത്താന
അവളുടെ പേര് കേട്ടപ്പോൾ അതിന്റെ നീളം കൊണ്ടാണോ എന്തോ മൊബൈൽ നോക്കികൊണ്ടിരുന്ന അവൻ തല ഉയർത്തി അവളെ ഒന്ന് നോക്കി. മുഖത്തേക്ക് പാറി വന്ന മുടി സൈഡിലേക്ക് ഒതുക്കി ഷാൾ തലയിലേക്ക് വലിച്ചിടുന്ന അവളുടെ കരിമഷി എഴുതിയ മിഴികളിൽ അവന്റെ കണ്ണുകൾ ഒരു നിമിഷം ഉടക്കി നിന്നു. അവനെ ഒന്ന് പാളി നോക്കി അവൾ തിരികെ നടന്നു.

        ഒന്ന് നിന്നേ... പുറകിൽ നിന്നും വിളി കേട്ട് അവൾ തിരിഞ്ഞു നിന്നു.
     ഉം... എന്താ... അവൾ സംശയത്തോടെ അവനെ നോക്കി.ക്ലീൻ ഷേവ് ചെയ്ത വെളുത്ത മുഖം.സൈഡിലേക്ക് ചീകിയിരിക്കുന്ന മുടി ഇടയ്ക്കിടെ അവൻ കൈ കൊണ്ട് ഒതുക്കി വെക്കുന്നുണ്ട്. അത്യാവശ്യം ഉയരവും അതിനൊത്ത വണ്ണവും, ഉറച്ച ശരീരം. ജിമ്മിൽ പോകുന്നുണ്ടെന്നു ബോഡി കാണുമ്പോഴേ അറിയാം.

     അതേയ്.... അവൻ ചോദിച്ചതിന് മറുപടി കൊടുത്തിട്ട് പോയ മതി. ആദ്യം പേര് ചോദിച്ചവനെ ചൂണ്ടി അവൻ പറഞ്ഞതും അവൾ എന്താണെന്ന സംശയത്തിൽ അവനെ നോക്കി.
    ഏത് ഡിപ്പാർട്മെന്റ് ആണെന്ന്

ഓ... അതായിരുന്നോ... ഞാൻ ഇംഗ്ലീഷ്. അല്ല നിങ്ങളൊക്കെ ഏത് ആണ്.
    അതൊക്കെ അറിഞ്ഞിട്ടേ മോള് അകത്തേക്ക് കേറുവൊള്ളോ.... കൂട്ടത്തിൽ ഒരുത്തൻ മുന്നോട്ട് വന്ന് ചോദിച്ചു.
    ഹേയ്.. അങ്ങനെ ഒന്നുമില്ല. നിങ്ങളോട് ഇതൊക്കെ ഞാൻ പറഞ്ഞല്ലോ അപ്പോ എനിക്കും ഒരാഗ്രഹം. ബുദ്ധിമുട്ട് ആണേൽ നോ പ്രോബ്ലം ഞാൻ പോയേക്കാം.
    അങ്ങിനെ അങ്ങ് പോയാലോ ഇവിടെ കുറച്ചു നേരം നിന്ന് ഞങ്ങളെയൊക്കെ ഒന്ന് നന്നായി പരിചയപ്പെടുത്തിയിട്ട് പോയാൽ മതി. അവളുടെ മുന്നിലേക്ക് മൊബൈൽ നോക്കിയിരുന്നവൻ ഒഴിച്ച് ബാക്കി മൂന്ന് പേരും കയറി നിന്നു.
      അവൾ മൂന്ന് പേരെയും രൂക്ഷമായൊന്ന് നോക്കി. ഒരു നിമിഷം അവരൊന്നു പകച്ചു. തീക്ഷണമായ അവളുടെ കടുംകാപ്പി മിഴികളെ നേരിടാൻ അവർക്ക് കഴിയാത്ത പോലെ.
     വഴി മാറ്....
ഡീ..... അതിലൊരുത്തൻ അവളുടെ കയ്യിൽ കയറി പിടിച്ചതും അത്രയും നേരം മാറി നിന്ന അവൻ അവളുടെ മുഖത്തേക്ക് നോക്കി.കയ്യിൽ പിടിച്ചിരിക്കുന്നവനെ ദഹിപ്പിക്കുന്ന വിധമുള്ള അവന്റെ നോട്ടം കണ്ടതും അവനോട് അവളുടെ കൈ വിടാൻ അവൻ ആംഗ്യം കാണിച്ചു. അവനെ നോക്കി കൊണ്ട് കയ്യിൽ പിടിച്ചവൻ അവന്റെ കൈകൾ അയച്ചു.

             കിരൺ, ഷാഫി, ബിനോയ്‌ പിന്നെ നിങ്ങളുടെ നേതാവ് ഈ കോളേജിന്റെ എം ഡി ദി ഗ്രേറ്റ്‌ മിസ്റ്റർ ബാദുഷ റഹ്മാന്റെ മൂത്ത സന്തതി പണത്തിന്റെയും സൗന്ദര്യത്തിന്റെയും അഹങ്കാരം തീരെ ഇല്ലാത്ത ഹിഫാൻ ബാദുഷ.നിങ്ങളെയെല്ലാം നന്നായി അറിഞ്ഞു തന്നെയാ ഈ നിയ ഇങ്ങോട്ട് വന്നത് മക്കളേ.... എന്റെ കയ്യിൽ കയറി പിടിച്ച ബിനോയ്‌ ആദ്യം നിനക്ക് തന്നെ ഇരിക്കട്ടെ..... പോകുന്ന വഴിയിൽ അവളിൽ ഒരു പുച്ഛത്തോടെയുള്ള ചിരി ഉണ്ടായിരുന്നു.


പാർട്ട്‌ 2


പുതുമയിലും പഴമയുടെ പ്രൗഢി തെളിഞ്ഞു നിൽക്കുന്ന സുൽത്താൻ വീട്.നാട്ടുകാരുടെ കൊച്ചു രാജാവായിരുന്ന അബ്ദുൽ റഹ്മാൻ ഹാജിയുടെ വീട്.മക്കളിൽ നാലാമത്തതും ഒരേയൊരു മകനുമായ ബാദുഷ റഹ്മാന്റെ വീട്.എ ആർ എസ് ബിസിനസ്‌ ഗ്രൂപ്പിന്റെ എം ഡി, മതത്തിലും രാഷ്ട്രീയത്തിലും പിടിപാടുള്ള, ആരെയും ആകർഷിക്കുന്ന വ്യക്തിത്വത്തിനുടമ. ബാദുഷയുടെ വാക്കിനപ്പുറം പോകാത്ത വീട്ടുകാർ. എന്നാലും വാപ്പയുടേതാണ് അവസാന വാക്ക്. രണ്ട് പേരുടെയും അഭിപ്രായങ്ങൾ മിക്കവാറും ഒരുപോലെ ആയിരിക്കും.ബാദുഷയ്ക്ക് രണ്ട് മക്കൾ മൂത്തയാൾ അവരുടെ തന്നെ കോളേജിൽ പി ജി വിദ്യാർത്ഥി ഹിഫാൻ ബാദുഷ. രണ്ടാമത്തേത് മോളാണ് ആ കോളേജിൽ തന്നെ ഡിഗ്രി സെക്കന്റ്‌ ഇയർ വിദ്യാർത്ഥിനി ഹൈഫ സുൽത്താന. ബാദുഷയുടെ ഭാര്യ സുൽഫിയ.

             ഹാജിയാരുടെ മുറിയിലേക്ക് സുൽഫി ചായയുമായി ചെന്നു.അവിടെ ഹാജിയരുടെ ഇളയ മകൾ അമീനയുടെ മോൻ നെഹിയാൻ വല്ലുപ്പയെ കാണാൻ എത്തീട്ടുണ്ട്.

          അപ്പൊ പ്രവാസം മതിയാക്കി ഇഷ്ട ജോലി തന്നെ തെരഞ്ഞെടുത്തൂലെ?
     അത്.....
അന്ന് അവൻ ഇക്കാടെ ഇഷ്ടത്തിനല്ലേ വാപ്പ ഗൾഫിലേക്ക് പോയത്. ഇവിടെ തന്നെ അധ്യാപകൻ ആയി ജോലി നോക്കാനല്ലായിരുന്നോ നെഹിക്ക് ഇഷ്ടം. പിന്നെ ഗൾഫിലെ ബിസിനസ്‌ ഒക്കെ നോക്കി നടത്താൻ ഇവനെ നിർബന്ധിച്ചു പറഞ്ഞു വിട്ടത് ഇക്കയല്ലേ.ചായ അവന്റെ നേരെ നീട്ടി ഹാജിയാരുടെ ചോദ്യത്തിന് സുൽഫിയാണ് മറുപടി പറഞ്ഞത്.

     ഞാൻ ഇറങ്ങട്ടെ വല്ലുപ്പ... ഇപ്പോ തന്നെ നേരം വൈകി. മാമ എന്തിയെ അമ്മായി?

      നിന്റെ മാമാക്ക് ഇവിടെ ഇരിക്കാൻ നേരമുണ്ടോ...
     ഹാ അത് ശരിയാ.... തിരക്കോട് തിരക്കല്ലേ.
    കാക്കു.... ഞാനും ഉണ്ട് കോളേജിലേക്ക്. ഹിഫു ഇന്ന് നേരത്തെ പോയി. എന്റെ വണ്ടി കംപ്ലയിന്റ് ആണ്. ഞാനും വരാം കാക്കുന്റെ കൂടെ.പിറകിൽ നിന്നും വിളിച്ചു കൂവി ബാഗുമായി വരുന്നവളെ കണ്ട് നെഹിയാൻ ചിരിച്ചു.
      ആഹാ അനക്കം ഒന്നും ഇല്ലാതിരുന്നപ്പോൾ ഞാൻ ഓർത്തു കാന്താരി പോയെന്ന്. എന്ന വാ ഒരുമിച്ചു പോകാം.
      മമ്മ ഞങ്ങൾ ഇറങ്ങട്ടെ. അബ്ബായോട് ഞാൻ പറഞ്ഞ കാര്യം ഒന്ന് സൂചിപ്പിച്ചേക്കണേ.
     അവർ രണ്ടാളും ഒരുമിച്ച് പോകുന്നത് കണ്ട് കുറച്ചു നേരം സുൽഫി അങ്ങനെ തന്നെ നിന്നു. രണ്ടാളും തമ്മിൽ നല്ല ചേർച്ചയാണ്. ഹിഫു മോനെ പോലെയല്ല നെഹി.പക്വതയോടെയുള്ള പെരുമാറ്റവും ആരെയും ആകർഷിക്കുന്ന സ്വഭാവവും സൗന്ദര്യവും. അമീനാടെ അതേ പകർപ്പ്. മൂത്ത രണ്ട് പെങ്ങൾമാരിലും മക്കളിലും പണത്തിന്റെ അഹങ്കാരം വേണ്ടുവോളം ഉണ്ട്. അത് തന്റെ മോൻ ഹിഫുവിലും കാണുന്നുണ്ട്. പക്ഷേ നെഹി മോൻ അങ്ങിനെ അല്ല. കോടികളുടെ സ്വത്തുണ്ടായിട്ടും ഇഷ്ടപ്പെട്ട ജോലി അദ്ധ്യാപനം ആണെന്നും പറഞ്ഞു അത് തെരഞ്ഞെടുത്തു. ബാദുവിന് ഹൈഫ മോളേ അവന് നിക്കാഹ് ചെയ്ത് കൊടുക്കാൻ താല്പര്യം ഉണ്ട്. അത്കൊണ്ട് തന്നെയാണ് തന്റെ ഗൾഫിലെ ബിസിനസ് നോക്കി നടത്താൻ അവനെ പറഞ്ഞ് വിട്ടത്.നല്ല രീതിയിൽ തന്നേ അവനും മാമയുടെ ബിസിനസ്സ് നോക്കി നടത്തി. ഇപ്പോ കുറച്ചു ദിവസങ്ങളായി ബഹളം ഇങ്ങോട്ട് പോരണമെന്നും പറഞ്ഞ്. എന്താണാവോ കുട്ടിക്ക് പറ്റീത്. എന്തൊക്കെയോ ചിന്തിച്ചു അവർ അകത്തേക്ക് കയറി.

*********************************************             എസ്ക്യൂസ്‌ മി സർ.... മേ... ഐ...

യെസ്... കം ഇൻ... ടേക്ക് യുവർ സീറ്റ്‌...
      താങ്ക് യു സർ.. അയാൾ കാണിച്ച കസേരയിൽ അവളിരുന്നു.

        ടെൽ മി. വാട്ട്‌ ഡു യു വാണ്ട്‌? അയാൾ കണ്ണാടിയുടെ ഇടയിലൂടെ അവളെ നോക്കി.അവൾ കയ്യിലുള്ള ഫയൽ അയാൾക്ക്‌ നേരെ നീട്ടി. അത് തുറന്നു നോക്കി അയാൾ പ്യൂണിനെ വിളിച്ചു.
           ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലേക്കുള്ള ന്യൂ അഡ്മിഷൻ സെക്കന്റ്‌ ഇയർ ആണ്. ക്ലാസ്സൊന്ന് കാണിച്ചു കൊടുക്കൂ. നഷ്‌വ ഇയാളുടെ കൂടെ പൊയ്ക്കോളൂ.
        ഒക്കെ സർ.... താങ്ക് യൂ....
*********************************************
       കാക്കു... കാക്കു എന്താ ഇങ്ങനെ ആലോചിക്കുന്നെ. അല്ല കാക്കുവേ എന്താ ഇത്ര ധൃതി വെച്ച് പ്രവാസം മതിയാക്കി ഇങ്ങോട്ട് പോന്നത്?

       ഒന്നൂല്ല എന്റെ കാന്താരികുട്ടീ.... എനിക്ക് പറ്റണില്ല അവിടെ.അത്രേ ഉള്ളൂ.
    ഉം.... ഞാൻ കണ്ട് പിടിച്ചോളാം. എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ...

  ദേ പെണ്ണേ... ചുമ്മാ ഓരോന്ന് പറയാതെ.അവളോട് അങ്ങനെ പറഞ്ഞെങ്കിലും അവന്റെ മനസ്സ് മുഴുവൻ ആ നീല കണ്ണുകൾ ആയിരുന്നു. കുറച്ചു നാളുകളായി തന്റെ ഉറക്കം കളയുന്ന.... തന്നെ കാന്തം പോലെ ആകർഷിക്കുന്ന ആ കണ്ണുകൾ.... എവിടെയാണെങ്കിലും ഞാൻ കണ്ട് പിടിക്കും.....
ഹലോ.... ഇതെന്താ ഡ്രൈവ് ചെയ്തോണ്ട് ആണോ സ്വപ്നം കാണുന്നെ... ഹൈഫു അവന്റെ മുന്നിൽ കൈ വീശി...

     അല്ലെടി നീയെന്താ മാമിയോട് മാമയോട് പറയാൻ പറഞ്ഞത്.
     ഹാ... അത് എഫ് ബിയിൽ ഞാൻ പരിചയപ്പെട്ട ഒരു കുട്ടി... നിയ... ഞങ്ങൾ നല്ല അടുപ്പം ആണ്.കോൾ ഒക്കെയുണ്ട്. പാവമാ അവൾ. അവളിങ്ങോട്ട് വരുന്നുണ്ട്. അപ്പൊ താമസം ഒക്കെ റെഡി ആകുന്നത് വരെ വീട്ടിൽ നിർത്താമെന്നു കരുതി. അബ്ബാ മുടക്കാണ്. ഇപ്പോഴത്തെ കാലത്ത് ആരേം വിശ്വസിക്കാൻ പറ്റില്ല. വേണമെങ്കിൽ താമസം ശരിയാക്കാനുള്ള ഏർപ്പാട് ചെയ്യാന്ന്.അതൊന്നും പറ്റില്ല. എനിക്ക് അവളെ എന്റെ കൂടെ തന്നെ നിർത്തണം. ഞാൻ അബ്ബായോട് പറഞ്ഞു സമ്മതിപ്പിക്കും...
       ഹാ മാമ പറഞ്ഞതും നേരാ.... ഇപ്പോ ആരേം വിശ്വസിക്കാൻ പറ്റൂല. പിന്നെ നീ പറയുന്നത് കൊണ്ട് മാമ സമ്മതിക്കും. മാമാടെ രാജകുമാരി അല്ലേ..... അവൻ അവളെ കളിയാക്കി ചിരിച്ചു.

  ആ അതേ.... ഞാൻ എന്റെ അബ്ബാടെ രാജകുമാരി തന്നെയാ... അവൾ മുഖം കോട്ടി കാണിച്ചു.
   രണ്ടുപേരും തമ്മിൽതല്ലി കോളേജ് എത്തിയത് അറിഞ്ഞില്ല. അവൾ ക്ലാസ്സിലേക്കും നെഹിയാൻ പ്രിൻസിപ്പലിന്റെ റൂമിലേക്കും പോയി.
******************************************

      എസ്ക്യൂസ്‌ മി സർ,
   യെസ്..വൈ ർ യു സൊ ലേറ്റ് ടുഡേ?
സോറി സർ.... മൈ സ്കൂട്ടി ഈസ്‌ കംപ്ലയിന്റ്.... സൊ ഐ....

    ഹാ... ഒക്കെ ഒക്കെ... ഗെറ്റ് ഇൻ.
താങ്ക് യു സർ....
അവൾ മുന്നിൽ തന്നെ ഇരുന്നു.
ലുക്ക്‌ മൈ ഡിയർ സ്റ്റുഡന്റസ്.... വീ ഗെറ്റ് എ ന്യൂ ഫ്രണ്ട് ടുഡേ... നഷ്‌വ കം ഹിയർ...

   എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി. ഹൈഫയും തിരിഞ്ഞു നോക്കി. നിയ.. സന്തോഷം കൊണ്ട് അവളുടെ മുഖം വിടർന്നു. പോകുന്ന വഴി അവൾ നിയയുടെ കയ്യിൽ കയറി പിടിച്ചു. നിയ അവളെ നോക്കി ചിരിച്ചു കണ്ണിറുക്കി കാണിച്ചു.
         ഹായ് ഫ്രണ്ട്സ്... ഐ ആം നഷ്‌വ നിയ സുൽത്താന ഫ്രം യു എ ഇ. നൗ ഐ ആം ലിവ് ഇൻ ദിസ്‌ സിറ്റി. ടുഡേ ഓൺവേർഡ്‌സ് ഐ ആം ആൾസോ ബീയിങ് വിത്ത്‌ യൂ....
    വാട്ട്‌ എബൌട്ട്‌ യുവർ ഫാമിലി?സാറിന്റെ ചോദ്യം കേട്ടപ്പോൾ 
നഷ്‌വയുടെ മുഖം മങ്ങി. പിന്നെന്തൊ ഓർത്ത പോലെ അവൾ മുഖത്ത് പുഞ്ചിരി വരുത്തി.
         മൈ പേരെന്റ്സ് ആർ നോ മോർ..
ഓഹ്...!ഐ ആം സോറി നഷ്‌വ....

     ഇട്സ് ഒക്കെ സർ... നോ പ്രോബ്ലം
*******************************************
        ആ അവർ കഴിഞ്ഞതും ഹൈഫ ഓടി നഷ്‌വയുടെ അടുത്തെത്തി. പെണ്ണേ നീ എന്നെ പറ്റിച്ചല്ലോ. നെക്സ്റ്റ് വീക് വരുന്നുള്ളൂ എന്ന് പറഞ്ഞിട്ട്? ഇതിപ്പോ വല്യ സർപ്രൈസ് ആയി എനിക്ക്. അല്ല നിന്റെ പേര് നഷ്‌വ എന്നാണോ? അതെന്നോട് പറഞ്ഞില്ലല്ലോ. എന്നോട് നിയ എന്നല്ലേ പറഞ്ഞത്. ഇതെപ്പോ ലാൻഡ് ആയി. എവിടെയാ താമസം?

         എന്റെ പൊന്നു ഹൈപ്പോ ഒന്ന് ശ്വാസം വിട്. ഇതെല്ലാം കൂടി ഞാൻ എങ്ങനെയാ പറയ്യാ.... ഇജ്ജ് ഒന്ന് നിർത്തി നിർത്തി ചോദിക്ക്.
      നീ വാ... നിനക്ക് കോളേജ് ഒക്കെ ഒന്ന് കാണണ്ടേ. ഈ പീരിയഡ് ആരുമില്ലെന്നാ തോന്നുന്നേ. നമുക്ക് പുറത്തേക്ക് ഒന്ന് പോവാം.ബാക്കി നടന്നോണ്ട് പറയാം.

         അവർ രണ്ടാളും പുറത്തേക്കിറങ്ങി. അവരെ വീക്ഷിച്ചു കൊണ്ട് അപ്പുറത്തെ ബ്ലോക്കിൽ എട്ട് കണ്ണുകൾ പരസ്പരം നോക്കി. കുറച്ചു നീങ്ങിയപ്പോൾ വെറുതെ ഒന്ന് ക്ലാസ്സിലേക്ക് നോക്കിയ ഹൈഫ ഉടനെ നിയാടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ക്ലാസ്സിലേക്ക് ഓടി.

     ഡി പെണ്ണേ നിക്ക്... നീയെന്തിനാ ഇങ്ങനെ ഓടുന്നെ....
    അതൊക്കെ പിന്നെ പറയാം മോളേ... നീ വേഗം വായോ....
      ക്ലാസ്സിന്റെ മുന്നിൽ കിതപ്പോടെ ചെന്ന് നിന്നവൾ സർ എന്ന് വിളിച്ചതും തിരിഞ്ഞു നോക്കിയ ആളെ കണ്ട് നിയാടെ കൂടും കുടുക്കേം കിളിയുമൊക്കെ എങ്ങോട്ടോ പറന്നു.


പാർട്ട്‌ 3

            
      യെസ്.. വാട്ട്‌ ഡു യു വാണ്ട്‌?
ഹൈഫക്ക് വായിൽ വെള്ളം പറ്റി. ശബ്ദം പുറത്തേക്ക് വന്നില്ല.... മേ വീ...? അവൾ ക്ലാസ്സിലേക്ക് നോക്കി എങ്ങനെയോ പറഞ്ഞു.
        നിങ്ങൾ ഈ ക്ലാസ്സിലെയാണോ? അവന്റെ ചോദ്യം കേട്ടതും ഹൈഫ അന്തം വിട്ട് അവനെ നോക്കി.
    അ... അതേ സാർ... നിയാടെ അനക്കമൊന്നും ഇല്ലാത്തത് കൊണ്ട് അവൾ നിയടെ കയ്യിൽ ഒരു പിച്ച് കൊടുത്തു കൊണ്ട് പതിയെ തല ചെരിച്ചു നോക്കി. നിയ തല താഴ്ത്തി നിൽക്കുകയാണ്.
        ഡി കോപ്പേ നീയെന്താ വാ തുറക്കാത്തെ?
      രണ്ടാളും എവിടെ ആയിരുന്നു? ഇങ്ങനെയാണോ ഈ കോളേജിൽ.. ഒരു അവർ തുടങ്ങിയാൽ പതിനഞ്ച് മിനിറ്റ് കഴിഞ്ഞിട്ട് ക്ലാസ്സിൽ കേറിയാൽ മതിയോ? അതെങ്ങനെ പഠിക്കാൻ വരുന്നത് ആണെങ്കിലല്ലേ ക്ലാസ്സിൽ കേറാൻ തോന്നൂ.
        അത്... സാർ.... ഇവൾക്ക് ഒരു വയർവേദന അപ്പൊ...
     അവളുടെ മറുപടി കേട്ട് നിയ അവളെ ഒന്ന് നോക്കി. സാറിന്റെ മുഖത്തേക്ക് നോക്കാൻ അവൾക്കായില്ല.
     ഉം.... ഇത്തവണത്തേക്ക് ക്ഷമിച്ചു. ഇനി മേലിൽ ഈ നെഹിയാന്റെ ക്ലാസ്സിൽ ഈ ക്ലാസ്സിലെ ആരും ലേറ്റ് ആകാമെന്നു വിചാരിക്കേണ്ട. തല കുനിച്ചു തന്നെ നിയ അകത്തേക്ക് കയറി. അവൾ അവനെ കടന്ന് പോയതും എന്തോ ഒരു പ്രത്യേക ഫീൽ അവനുണ്ടായി. അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു.കുനിഞ്ഞു നടക്കുന്നത് കൊണ്ട് മുഖം വ്യക്തമല്ല. അവൾ ബെഞ്ചിൽ ഇരുന്നതും ഡെസ്ക്കിൽ തല വെച്ച് കിടന്നു. വയ്യാത്തത് കൊണ്ടാകും എന്നോർത്ത് അവൻ ക്ലാസ്സ് തുടർന്നു. ആ പീരിയഡ് കഴിയുന്നത് വരെ നിയ ആ കിടപ്പ് തുടർന്നു.പഠന കാര്യത്തിലും അധ്യാപന കാര്യത്തിലും കാക്കുവിന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് ഹൈഫ മിടുക്കി ആയി ക്ലാസ്സിൽ ശ്രദ്ധിച്ചു. നിയക്ക് എന്ത് സംഭവിച്ചു എന്ന് അവളുടെ മനസ്സിൽ തോന്നിയെങ്കിലും ചോദിക്കാൻ പോയില്ല.പത്തിൽ പഠിക്കുമ്പോൾ നെഹിയാൻ ട്യൂഷൻ എടുത്ത കാര്യം ഓർത്തപ്പോൾ തന്നെ അവളുടെ കൈകൾ അറിയാതെ കയ്യുടെ മുകളിൽ എത്തി. നല്ല പിച്ച് തരും കാക്കു. ഹോ... ഓർക്കാൻ കൂടി വയ്യ.

*********************************************
     ഹലോ.... ഒന്ന് നിൽക്കണം സാർ...
ആ വിളിയുടെ അവകാശിയെ തിരിഞ്ഞു നോക്കാതെ തന്നെ അറിയാവുന്നത് കൊണ്ട് നെഹി ചിരിയോടെ അനങ്ങാതെ നിന്നു. പുറകിൽ നിന്ന് ഒരു കെട്ടിപ്പിടുത്തം ആയിരുന്നു... വെൽക്കം മിസ്റ്റർ നെഹിയാൻ അലി മുഹമ്മദ്‌ ടു ഔർ ഗ്രൂപ്പ്‌.
       എന്റെ ഹിഫു ഒന്ന് വിടെടാ.. ചുമ്മാ നാണം കെടുത്തല്ലേ... ഇത് നിന്റെ സുൽത്താൻ വീടല്ല. കോളേജ് ആണ്. ഞാൻ ഇവിടുത്തെ സാറും.
     അവൻ മുന്നിലേക്ക് കേറി നിന്നു. അയ്യോടാ നീ ഏത് സാറാണെങ്കിലും എന്റെ കാക്കു അല്ലേ.... എന്ന് ചോദിച്ചവൻ നെഹിയുടെ വയറിനിട്ട് ഒരു പഞ്ച് കൊടുത്തു.
     എവിടെ നിന്റെ വാലുകൾ?
ദോ... അവിടെ...
  അവൻ കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയ നെഹിയുടെ മുഖം പെട്ടെന്ന് മാറി. ഒരു പെൺകുട്ടിയെ തടഞ്ഞു നിർത്തി അവളെ എന്തൊക്കെയോ പറയുന്ന ഹിഫുവിന്റെ കൂട്ടുകാരെയാണ് അവൻ കണ്ടത്. നെഹിയുടെ മുഖഭാവം കണ്ടതും ചിലതിനൊക്കെ നീയൊന്ന് കണ്ണടച്ചേക്ക് എന്ന് പറഞ്ഞവൻ നെഹിയെയും കൊണ്ട് അവിടന്നു പോയി.
*********************************************
        ഡി... നീയെന്തിനാ കിടന്നേ..നിയയെ കുത്തിപ്പൊക്കി ഹൈഫ ചോദിച്ചു.
   നിയ അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. അത്പിന്നെ നീയല്ലേ ആ സാറിനോട് പറഞ്ഞത് എനിക്ക് വയറുവേദന ആണെന്ന്.

അത് ഞാൻ തൽക്കാലം ക്ലാസ്സിൽ കേറാൻ വേണ്ടി പറഞ്ഞതല്ലേ... അതിന് നീയെന്തിനാ കിടന്നേ . അതെന്റെ കാക്കു ആണ്. എന്റെ ഇളയ അമ്മായീടെ മോൻ നെഹിയാൻ അലി മുഹമ്മദ്‌. നെഹി..... ആള് പഠന കാര്യത്തിൽ നല്ല സ്ട്രിക്റ്റാ....
     ഉം..... അവളൊന്ന് മൂളുക മാത്രം ചെയ്തു.
     നീ ഇന്ന് തന്നെ വീട്ടിലേക്ക് വരുവല്ലേ?
ഹേയ്.... ഇന്നില്ല... നിന്റെ അബ്ബ സമ്മതിച്ചില്ലല്ലോ.

        എന്റെ അബ്ബ ഞാൻ പറഞ്ഞാൽ കേൾക്കാതിരിക്കുമോ.. അബ്ബാടെ രാജകുമാരിയാണ് ഞാൻ....

      നിയ അവളെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിലും അവളുടെ കണ്ണിൽ നീർതിളക്കം ഉണ്ടായിരുന്നു. ദൂരേക്ക് മിഴി പാകി അവൾ മനസ്സിൽ പറഞ്ഞു. ഞാനും എന്റുപ്പാന്റെ രാജകുമാരി ആയിരുന്നു.പൊന്നുപ്പാന്റെ നെചൂട്ടി.....

           ഹൈഫാ....
വിളിക്കേട്ട് രണ്ടാളും തിരിഞ്ഞു നോക്കി. ഹിഫാൻ ആണ്. എന്താ കാക്കു എന്നും ചോദിച്ചവൾ നിയാടെ കൈയിൽ പിടിച്ചു അവന്റെ അടുത്തേക്ക് പോയി.
    അവളുടെ മിഴികളിലേക്ക് നോക്കുന്തോറും ഹിഫാന്റെ മനസ്സിൽ എന്തൊക്കെയോ അസ്വസ്ഥത തോന്നി.
     കാക്കു എന്താ വിളിച്ചേ?

അത്... നീ അബ്ബായോട് എന്തെങ്കിലും പറഞ്ഞിരുന്നോ? അബ്ബ നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞ് എനിക്ക് വിളിച്ചിരുന്നു. ആളെയും കൂട്ടി വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. എന്താ കാര്യം?

     അണോ.... ഹൈഫ സന്തോഷം കൊണ്ട് തുള്ളിചാടി. അവൾ നിയാടെ രണ്ട് കയ്യിലും പിടിച്ചു വട്ടം കറക്കി.
      ഡീ... ഹിഫാന്റെ വിളി കേട്ട് കൈ വിട്ടതും നിയ കറങ്ങി ചെന്ന് എവിടെയോ ഇടിച്ചു നിന്നു.

 
പാർട്ട്‌  4


 നെഹിയുടെ വരവ് കണ്ടാണ് ഹൈഫയെ അവൻ വിളിച്ചത്.വിളിച്ചതും പെണ്ണ് നിയാടെ കൈ വിട്ടു. നിയ കറങ്ങി കറക്റ്റ് ആയി നെഹിയുടെ നെഞ്ചത്ത്.

        ഹൈഫു കൈ വിട്ടതും ബാലൻസ് കിട്ടിയില്ല. ഒന്ന് കറങ്ങി എവിടെയോ ഇടിച്ചു നിന്നു.വീണ്ടും പിടികിട്ടാതെ വീഴാൻ തുടങ്ങിയപ്പോഴാണ് തന്റെ കൈയ്യിലും പുറത്തുമായി ആ കൈകൾ താങ്ങി നിർത്തിയത്. ഉയർന്ന ഹൃദയമിടിപ്പിൽ നിന്നു തന്നെ മനസ്സിലായി അത് സാർ ആണെന്ന്.

      ഹിഫാനെ വിളിക്കാൻ അവന്റെ അടുത്തേക്ക് ചെന്നതും കാറ്റുപോലെ എന്തോ മുന്നിലൂടെ വന്ന് നെഞ്ചത്ത് വന്ന് നിന്നത്. ആ സാമീപ്യം തന്റെ ഹൃദയതാളം കൂട്ടിയെങ്കിലും ആ മുഖം, ആ കണ്ണുകൾ... അല്ല.. ഞാൻ അന്വേഷിക്കുന്ന, കുറച്ചു മാസങ്ങളായി എന്റെ ഉറക്കം കളയുന്ന ആ പെൺകുട്ടി അത് ഇവളല്ല. പക്ഷേ ഇവളുടെ അരികിൽ വരുമ്പോൾ മനസ്സിൽ എന്തോ ഒരു പ്രത്യേക അനുഭൂതി. വീണ്ടും വീഴാൻ പോയ അവളെ താങ്ങി നിർത്തുമ്പോൾ പെണ്ണ് കണ്ണിമ വെട്ടാതെ തന്നെ തന്നെ നോക്കുന്നുണ്ട്. അവളുടെ മുഖം കുട്ടികളുടേത് പോലെ നിഷ്കളങ്കമായിരുന്നു. കടും കാപ്പി മിഴികളിൽ ഈറനണിഞ്ഞിരുന്നു. ആ മിഴികളിൽ നോക്കുമ്പോൾ അവയ്ക്ക് പകരം നീല മിഴികൾ ഓർമ്മയിൽ തെളിയുന്നു. അവളെ നേരെ നിർത്തി നോക്കുമ്പോൾ രണ്ടെണ്ണം കിളി പോയത്  പോലെ നോക്കി നിൽപ്പുണ്ട്.
        സോ.... സോറി സർ.... അവൾ മുഖം കുനിച്ച് ഷാൾ തലയിലേക്ക് ഒന്നൂടെ വലിച്ചിട്ടു കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു.
      ഈ ശബ്ദം.... ഹേയ് വന്ന് വന്ന് എല്ലാം ഇപ്പോൾ മനസ്സ് കീഴടക്കിയ പെണ്ണിന്റെ ആണോ? അവൻ സ്വയം തലക്കിട്ട് ഒരു കൊട്ട് കൊടുത്തു. അതോടൊപ്പം അവന്റെ ചൊടിയിൽ ഒരു പുഞ്ചിരിയും വിരിഞ്ഞു.പരിസരം മറന്നുള്ള അവന്റെ നിൽപ് കണ്ട് മൂന്ന് പേരും പരസ്പരം നോക്കി.
        ഒരു പെണ്ണ് വന്നിടിച്ചപ്പോൾ ഇവന്റെ ബോധം പോയോ? അതെങ്ങനെയാ പഠിക്കുന്ന കാലത്ത് പോലും നേരെ ചൊവ്വേ ഒരു പെണ്ണിന്റെ മുഖത്ത് നോക്കീട്ടില്ല. ഹിഫാന് നെഹിയുടെ നിൽപ് കണ്ട് ചിരി വന്നു. എന്നാലും ഇവൾ ആള് കൊള്ളാലോ.രാവിലെ ബിനോയ്‌ കയ്യിൽ കയറി പിടിച്ചപ്പോഴുള്ള അവളുടെ മുഖഭാവം ഞാൻ കണ്ടതാണ്. അവനെ കത്തിക്കാനുള്ള തീക്ഷണത ആ കണ്ണുകൾക്ക് ഉണ്ടായിരുന്നു. ഉശിരുള്ള ഒരു പെൺകുട്ടി. അത്കൊണ്ട് തന്നെയാണ് അവളെ വിട്ടേക്കാൻ കണ്ണുകൊണ്ടു അവനോട് പറഞ്ഞതും. ഇവളുടെ കണ്ണുകൾക്ക് എന്തോ ഒരു പ്രത്യേകത.
       കാക്കുവേ... ഹൈഫയുടെ വിളികേട്ട് രണ്ടും ഓർമ്മകളിൽ നിന്ന് തിരികെ എത്തി.
       ഹാ.... ഇട്സ് ഓക്കേ.. അവൻ അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു.നിയയും കൂടെ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഹിഫാനും നെഹിക്കും മനസ്സിൽ സന്തോഷം തോന്നി.ഹിഫാൻ അവന്റെ ബുള്ളറ്റിലും അവർ രണ്ടും നെഹിയുടെ കാറിലും പോയി. നിയാടെ ലഗേജ്‌ ഒക്കെ പേ ഇൻ ഗസ്റ്റ് ആയി താമസിച്ചിരുന്ന വീട്ടിൽ നിന്ന് എടുക്കണമായിരുന്നു.അവർ നേരെ അങ്ങോട്ടാണ് പോയത്.

      വീട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ ഹിഫാന്റെ മനസ്സിൽ നിയ ആയിരുന്നു. നഷ്‌വ നിയ സുൽത്താന..... ആ പേരിനോടും, ആ കണ്ണുകളോടും എന്തോ ഒരു ആകർഷണം.

        വണ്ടിയിലിരുന്ന് ഹൈഫ എന്തൊക്കെയോ പറയുന്നുണ്ട്. എല്ലാത്തിനും ഒരു പുഞ്ചിരിയിൽ മറുപടി കൊടുക്കാനെ നിയയ്ക്ക് കഴിഞ്ഞുള്ളൂ. അവളുടെ മനസ്സ് വേറെ എവിടെയോ ആണ്. ഇടയ്ക്ക് അവളുടെ നിറഞ്ഞ മിഴികൾ ഹൈഫ കാണാതെ തുടക്കുന്നത് നെഹി മിററിലൂടെ കണ്ടു. പാവം ഉപ്പയെയും ഉമ്മയെയും ഓർത്തിട്ടാവും. അവളെ ക്ലാസ്സിൽ കണ്ടപ്പോൾ തന്റെ പെണ്ണിനെ ഓർമ വന്നത് കൊണ്ട് തന്നെ ക്ലാസ്സിൽ നിന്ന് ഇറങ്ങി നേരെ പോയത് ന്യൂ അഡ്മിഷന്റെ ഫയൽ നോക്കാനാണ്. ഉമ്മാടേം ഉപ്പാടേം പേരിന് മുന്നിൽ ലേറ്റ് എന്ന് കണ്ടിരുന്നു. അവളുടെ ഉമ്മാടെ പേരാണ് നിയ ഫാത്തിമ. ആ പേരാണ് കൂടെ ചേർത്തിരിക്കുന്നത്.
******************************************
      "സുൽത്താൻ വീട്"

ഗേറ്റിന്റെ മതിലിൽ സ്വർണനിറത്തിൽ എഴുതിയ പേര് വായിച്ചതും നിയയുടെ ചുണ്ടിൽ ഒരു പുച്ഛം കലർന്ന ചിരി വിരിഞ്ഞു.മുഖത്ത് എന്തോ ഒന്ന് നേടിയെടുത്ത ഭാവവും.ഡ്രൈവിങ് സീറ്റിലേക്ക് നോക്കിയതും ചിരി മായുകയും മുഖത്ത് വിഷാദം നിറഞ്ഞു.
വണ്ടി നിർത്തിയതും ഹൈഫ അവളുടെ കയ്യിൽ പിടിച്ചു. ഒരു പുഞ്ചിരിയോടെ അവൾ ഇറങ്ങി. പേര് പോലെ തന്നെ രാജപ്രൗഢിയിൽ ഒരു വീട്. ഹിഫാന്റെ വണ്ടി കൂടാതെ ഒരു നാനോ കാർ പോർച്ചിൽ കിടപ്പുണ്ട്.വണ്ടിയുടെ ശബ്ദം കേട്ടതും അകത്തു നിന്ന് ഒരു നാൽപത്തഞ്ച് വയസ്സ് തോന്നുന്ന നല്ല സുന്ദരിയായ ഒരു സ്ത്രീയും ഹിഫാനും കൂടി പുറത്തേക്ക് വന്നു. മുഖഛായ കണ്ടാൽ അറിയാം അവരുടെ ഉമ്മി ആണെന്ന്. ഹൈഫുവിന് അതേ ഛായ ആണ്. ആഡംബര കാറൊന്നും കാണാത്ത കൊണ്ട് ഹൈഫൂന്റെ അബ്ബ ഇവിടെ ഇല്ലെന്നു മനസ്സിലായിരുന്നു.

        കേറി വാ മോളേ.... നിയാടെ കയ്യിൽ പിടിച്ചവർ അകത്തേക്ക് കൂട്ടി. ആ വീട്ടിൽ കാലെടുത്ത് കുത്തിയതും ഒരിളം കാറ്റ് അവളെ തഴുകി കടന്നു പോയി. ഉപ്പാ... നെച്ചു മോൾടെ പൊന്നുപ്പ. അവളുടെ മിഴികൾ നിറഞ്ഞു.

      അവൾ അകത്തേക്ക് കേറിയതും അവളുടെ ലഗേജ്‌ എടുക്കാൻ തിരിഞ്ഞ നെഹി ഒരു നിമിഷം അവളെത്തന്നെ തിരിഞ്ഞു നോക്കി. ഷാളിന്റെ തുമ്പ് കൊണ്ട് കണ്ണ് തുടക്കുന്ന അവളെ കണ്ടതും അവന്റെ നെഞ്ചിൽ ഒരു വേദന തോന്നി. എന്താ ഇങ്ങനെ? ഇവളെ കാണുമ്പോഴൊക്കെ ആ നീല മിഴികൾ ആണ് ഓർമ്മയിൽ തെളിയുന്നത്. അവന്റെ കണ്ണുകൾ മുറുകെ അടച്ചു. നിക്കാബ് ഇട്ട മുഖത്ത് ആകെ കാണുന്നത് ആ നീല മിഴികൾ മാത്രം.

        എന്റെ കാക്കുവേ ഇതെന്ത് നിൽപ്പാ... ഹൈഫയുടെ ചോദ്യം കേട്ടതും അവൻ വെപ്രാളത്തോടെ ചുറ്റും നോക്കി.
       എന്താണ് മോനെ... ഒരു കിളി പോയ അവസ്ഥ? എവിടെയോ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ടല്ലോ.... അല്ലല്ല എവിടെയോ ഒരു പ്രണയത്തിന്റെ പരിമളം വീശുന്നുണ്ടല്ലോ?
      
        ദേ പെണ്ണേ ഞാൻ ഒന്ന് അങ്ങ് തന്നാലുണ്ടല്ലോ... അവൻ ഹൈഫയുടെ നേരെ കയ്യോങ്ങിയതും അവൾ അവന്റെ കയ്യിലിരുന്ന ബാഗും തട്ടിപ്പറിച്ചു കൊണ്ടോടി.

      അവളുടെ ഓട്ടവും കുസൃതിയും കണ്ട് അവനിൽ ചിരി വിരിഞ്ഞു.
*********************************************
      കുളിച്ചു ഫ്രഷ് ആയതും ഹൈഫ നിയായെ വീടെല്ലാം നടന്നു കാണിച്ചു കൊടുത്തു. റഹ്മാൻ ഹാജിയുടെ മുറിയുടെ മുന്നിലെത്തിയതും ചാരു കസേരയിൽ ഇരുന്നു മയങ്ങുന്ന വല്യപ്പാടെ അരികിലേക്ക് നിയാടെ കൈ പിടിച്ചവൾ ഒച്ചയുണ്ടാക്കാതെ ചെന്നു. ഹാജിയാരുടെ അടുത്ത് നിയാനെ നിർത്തി അവൾ കുറച്ചു മാറി നിന്നു.

         ഒത്ത പൊക്കവും വണ്ണവും നരച്ച നീളൻ താടിയും.ഐശ്വര്യം തുളുമ്പുന്ന മുഖവും നിസ്കാരതഴമ്പുമെല്ലാം നിയ നോക്കി നിന്നു. യാന്ത്രികമെന്നോണം അവളുടെ കൈകൾ ഹാജിയാരുടെ മുഖത്തേക്ക് നീണ്ടു. ആ വെളുത്ത താടിയിൽ പതിയെ തൊട്ടു.
        നിയയുടെ പെരുമാറ്റം കണ്ട് ഹൈഫയും അത്ഭുതത്തോടെ നോക്കി. അവൾ മിണ്ടാൻ പോയില്ല. എന്താ ഇവൾ ചെയ്യുന്നത് എന്ന് നോക്കി നിന്നു.

        അവളുടെ കൈകൾ താടി രോമങ്ങളിൽ കൊണ്ടതും ആ കൈ ഹാജിയാർ മുറുകെ പിടിച്ചു. കണ്ണ് തുറക്കാതെ തന്നേ വല്യാപ്പാന്റെ കാന്താരി വന്നോ എന്നൊരു ചോദ്യമായിരുന്നു. പെട്ടെന്നുള്ള ഹാജിയാരുടെ പ്രവർത്തിയും ചോദ്യവും കേട്ട് നിയ ഒന്നമ്പരന്നു. അവൾ ഹൈഫയെ നോക്കി. കൈ വലിക്കാൻ നോക്കിയിട്ട് നടന്നില്ല. ഹൈഫ രണ്ടാളേം മാറി മാറി നോക്കി എളിക്ക് കയ്യും കൊടുത്തു നിന്നു. നിയാടെ മുഖത്തെ പരിഭ്രമം കണ്ടതും അവൾ കുടുകുടെ ചിരിക്കാൻ തുടങ്ങി.
       ഹാജിയാർ കണ്ണ് തുറന്നു. മുൻപിൽ നിൽക്കുന്ന നിയയെ കണ്ടതും സംശയത്തോടെ നോക്കി. നല്ല ഓമനത്തം തുളുമ്പുന്ന മുഖം. മോൾ.....?

        എന്റെ പൊന്നേ വല്യാപ്പാക്ക് അബദ്ധം പറ്റിയെ... അത് എന്റെ ഫ്രണ്ടാണ്. ഞാൻ പറഞ്ഞില്ലായിരുന്നോ ഇവിടെ താമസിക്കാൻ വരുന്ന.....
  
      ഹാ.... കാന്താരി നീ പറഞ്ഞിരുന്നു. ആ മോളാണോ ഇത്? എന്താ മോൾടെ പേര്? ഹാജിയാർ നിയയോടായി ചോദിച്ചു.

            എന്റെ പേര് നഷ്‌വ നിയ സുൽത്താന. അബുദാബിയിൽ ആയിരുന്നു. ഉപ്പ മരിച്ചപ്പോൾ അവിടെ നിൽക്കാൻ തോന്നിയില്ല. ഇങ്ങോട്ട് പോന്നു.

     ഉം.... എന്താ മോൾടെ ഉപ്പാന്റെ പേര്?

അത്.....
          ഹൈഫൂ..... അപ്പോഴാണ് അവളെയും വിളിച്ചു കൊണ്ട് നെഹി അകത്തേക്ക് കേറി വന്നത്. വല്യുപ്പാന്റെ കൈ പിടിച്ചു നിൽക്കുന്ന നിയാനെ കണ്ട് അവൻ നോക്കി നിന്നു.നെഹിയെ കണ്ടതും അവന്റെ നോട്ടത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ നിയാടെ തല കുനിഞ്ഞിരുന്നു. അവളുടെ ഹൃദയമിടിപ്പ് വേഗത്തിലാകുന്നത് അവളാറിയുന്നുണ്ടായിരുന്നു.


പാർട്ട്‌ 5

      
ആ നെഹി മോൻ ഇവിടെ ഉണ്ടായിരുന്നോ? അവന്റെ ശബ്ദം കേട്ട് ഹാജിയാർ ചോദിച്ചു.
    ആ വല്യുപ്പ. ഞാൻ ഇവരേം കൂട്ടി വന്നത്. അതും പറഞ്ഞു അവൻ ഹാജിയാരുടെ അടുത്തേക്ക് വന്നു. അതുകണ്ടതും നിയ ഹൈഫയുടെ അടുത്തേക്ക് നീങ്ങി. നെഹി അവളെ ഒന്ന് പാളി നോക്കി. പെണ്ണിന്റെ തല ഇപ്പോഴും താന്നു തന്നെ. ഇവളെന്തിനാ എന്നെ കാണുമ്പോൾ ഇങ്ങനെ തല താഴ്ത്തി നടക്കുന്നെ?എന്തേലും ആവട്ടെ. അവൻ ഉപ്പയോട് സലാം പറഞ്ഞു പോകാനിറങ്ങി. സിറ്റ്ഔട്ടിലേക്ക് ഹൈഫയും കൂടെ ചെന്നു. നിയ വാതിലിന്റെ അവിടെ നിന്നു. അവൻ പോകുമ്പോൾ നെഞ്ചിൽ എന്തോപോലെ....

**************************

      സുൽഫിയുമായി നിയ പെട്ടെന്ന് അടുത്തു. അവൾ കൂടുതൽ നേരവും അവരുടെ കൂടെ ആയിരുന്നു. ഹൈഫക്ക് എന്നത്തേതിനേക്കാളും സന്തോഷം. ഹിഫാൻ കുറച്ചു നേരം വീട്ടിൽ നിന്നിട്ട് പുറത്തേക്ക് പോയി. റഹ്മാൻ ഹാജിയുടെ മനസ്സിൽ നിയ ആയിരുന്നു. എന്ത് കൊണ്ടാവും നിയയുടെ സാമീപ്യം ഹൈഫയുടേത് പോലെ തനിക്ക് തോന്നിയത്?
******************************************

         രാത്രി ഭക്ഷണം കഴിഞ്ഞു കിടക്കാൻ നിയ അവൾക്കായി ഒരുക്കിയ റൂമിലേക്ക് കയറി. ബാഗിൽ നിന്നും അവളുടെ ഡയറി എടുത്തു.

   ഉപ്പാ...... നെചൂട്ടിയുടെ പൊന്നുപ്പ അറിയുന്നുണ്ടോ ഈ മോൾടെ അവസ്ഥ. ആരിൽ നിന്നാണോ നെചൂട്ടി മറഞ്ഞു നിൽക്കാൻ ആഗ്രഹിച്ചത് അയാളുടെ മുന്നിൽ തന്നെ വന്നു. ഇനിയങ്ങോട്ട് എനിക്ക് പിടിച്ചു നിൽക്കണമെങ്കിൽ ആ മുഖം ഞാൻ കണ്ടില്ലെന്നു നടിക്കണം. എനിക്ക് ആവുന്നില്ല പൊന്നുപ്പാ.... തളർന്നു പോകുമോ നെചൂട്ടി..... ചാലിട്ട് ഒഴുകിയ കണ്ണുനീർ തുടച്ചു നീക്കി അവൾ കുറച്ചു നേരം കണ്ണടച്ച് കസേരയിൽ ചാരി ഇരുന്നു. എന്തോ ആർജിച്ച പോലെ അവൾ വീണ്ടും എഴുതി തുടങ്ങി.

            ഇല്ല....ഈ നെചൂട്ടി തളരില്ല. ആരെയും ഉപദ്രവിക്കാൻ അല്ല... പക്ഷേ എനിക്ക് അതൊന്നു കാണണം. ഉപ്പാനോട് പറഞ്ഞത് പോലെ അയാളെ എനിക്ക് ഒന്ന് ആ അവസ്ഥയിൽ കാണണം.പക്ഷേ നെഹി.... എത്ര നാൾ ഇങ്ങനെ.....??

ഡയറി മടക്കി വെച്ചവൾ കേറി കിടന്നു. ഉറക്കം വരുന്നില്ല. മനസ്സിൽ മുഴുവൻ നെഹിയാൻ ആണ്. തന്റെ ലക്ഷ്യത്തിലേക്കുള്ള ചവിട്ട് പടി എന്നോണം ആണ് സ്ഥിരമായി ആ ഹൈപ്പർ മാർട്ടിൽ പോയിരുന്നത്.പക്ഷേ ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ ഖൽബിലേക്ക് കേറിയ ആ ചെറുപ്പക്കാരനിലൂടെയാണ് ലക്ഷ്യത്തിൽ എത്തേണ്ടത് എന്നറിഞ്ഞപ്പോൾ മനസ്സിൽ തോന്നിയതൊക്കെ മായ്ച്ചു കളയാൻ ആവുന്നത്ര ശ്രമിച്ചു.എന്നെ കാണുമ്പോൾ ആ കണ്ണുകൾ വിടരുന്നതും അതിൽ പ്രണയം നിറയുന്നതും എല്ലാം അറിഞ്ഞിരുന്നു. മനസ്സിൽ തോന്നിയത് വെറുമൊരു ഇഷ്ടമല്ലായിരുന്നു എന്ന് മറക്കാൻ ശ്രമിച്ച ഓരോ നിമിഷങ്ങളും കാണിച്ചു തന്നു. അകലുന്തോറും ആ കണ്ണുകളിലെ പ്രണയവും ആ മുഖവും കൂടുതൽ തെളിഞ്ഞു നിന്നു. തന്റെ ലക്ഷ്യം ഒരിക്കലും അവനിലൂടെ സാധ്യമല്ല എന്ന് തോന്നിയത് കൊണ്ടാണ് പിന്നീടങ്ങോട്ട് പോകാതിരുന്നത്. ആ മുഖം കാണുമ്പോൾ ഒന്നും ചെയ്യാൻ കഴിയില്ല എന്നൊരു തോന്നൽ. പ്രണയത്തിന്റെ സുഖവും വിരഹത്തിന്റെ വേദനയും ഒരുമിച്ചറിഞ്ഞ ദിവസങ്ങൾ..... ഒരിക്കൽ പോലും തന്നോട് മിണ്ടാത്ത, തന്റെ പുറകെ വരാത്ത ആ ഹൃദയത്തെ ആത്മാർത്ഥമായി തന്നെ സ്നേഹിച്ചു പോയി. ഉപ്പയുടെ മരണത്തിനു ശേഷം ആകെ തളർന്നു. ഉപ്പാക്ക് കൊടുത്ത വാക്ക് പാലിക്കാൻ നെഹിയിലൂടെ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടും അവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും എന്ന് തോന്നിയത് കൊണ്ടുമാണ് കേരളത്തിലേക്ക് പോന്നത്.പക്ഷേ എന്നേക്കാൾ മുന്നേ അവൻ ഇവിടെ എത്തിയിരിക്കുന്നു.അവൾ എഴുന്നേറ്റ് ബാഗിൽ നിന്നും പർദ്ദ എടുത്തിട്ടു. നിഖാബ് ധരിച്ചു.കണ്ണാടിയുടെ മുന്നിൽ പോയി നിന്നു. എന്തോ ഒരു പൂർണ്ണത ഇല്ലാത്ത പോലെ..... പതിയെ അവളുടെ കൈകൾ കണ്ണുകളിലേക്ക് നീങ്ങി.വീണ്ടും അവൾ കണ്ണാടിയിലേക്ക് നോക്കി. ഈ നീല മിഴികൾ തേടിയല്ലേ നീ ഇവിടെ എത്തിയത്? നിന്റെ പ്രണയിനിയെ ഒരു നോക്ക് കാണാൻ..... നിന്റെ ഉള്ളിലെ പ്രണയം അറിയിക്കാൻ.....അതെനിക്ക് എന്നേ മനസ്സിലായതാണ്. നീ ഇഷ്ടപ്പെടുന്നതിനേക്കാൾ എത്രയോ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു.നിന്നിലേക്ക് അടുക്കുന്തോറും ഞാൻ ആ പ്രണയത്തിൽ അലിഞ്ഞു പോകും. അതെന്റെ ആഗ്രഹങ്ങളെ ഇല്ലാതാക്കും.ഇല്ല നെഹി നിനക്ക് മുന്നിൽ ഈ നീല മിഴികൾ ഒളിവിലായിരിക്കും. എന്റെ ലക്ഷ്യത്തിൽ ഞാൻ എത്തുന്നത് വരെയെങ്കിലും..... അത് കഴിഞ്ഞു നിനക്ക് തന്നെ തീരുമാനിക്കാം കാര്യങ്ങൾ.....

*********************************************
          അതേസമയം നെഹിയുടെ റൂമിൽ.....

          അമീനയുടെ (ഹാജിയാരുടെ ഇളയ മകൾ )മടിയിൽ തല വെച്ച് കിടക്കുകയാണ് നെഹി. അവന്റെ തലയിൽ തലോടി കൊണ്ട് അമിയും.
     ഉമ്മീ.....

എന്താണ് എന്റെ കുട്ടിക്ക്... കുറെ ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. എന്താ മോന്റെ മനസ്സിൽ...
    അത് ഞാൻ പറയാം. ഉമ്മിയുടെയും മോന്റെയും അടുത്തേക്ക് നടന്നു വന്ന് കൊണ്ട് അലി പറഞ്ഞു.ഉപ്പയെ കണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച നെഹിയെ അയാൾ അവിടെത്തന്നെ പിടിച്ചു കിടത്തി അവന്റെ കാലെടുത്ത് അലിയുടെ മടിയിൽ വെച്ച് ബെഡിൽ ഇരുന്നു.

       ഇക്കാക്ക് അറിയ്യോ മോനെന്താ പറ്റിയതെന്ന്.അമി ആകാംക്ഷയോടെ അലിയുടെ മുഖത്തേക്ക് നോക്കി.
      ഹാ.... കുറച്ചൊക്കെ... അയാൾ നെഹിയെ ഒന്ന് പാളി നോക്കി. അവന്റെ മുഖം ഉപ്പ എന്താ പറയുന്നത് എന്നതിൽ ശ്രദ്ധയോടെ നോക്കി കിടക്കുകയാണ്.
  
      പറയട്ടേടാ.....
അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു.
  ഹാ നീയവിടെ കിടക്ക് ചെക്കാ... അലി അവനെ എഴുന്നേൽക്കാൻ സമ്മതിച്ചില്ല.
   ഈ ഉപ്പയും മോനും കൂടെ എന്നെ ഇട്ട് വട്ടാക്കാതെ ഒന്നു പറയുന്നുണ്ടോ?

      എന്റെ പടച്ചോനെ കണ്ടോടാ എന്റെ ബീവി കലിപ്പ് മൂഡ് ഓണാക്കിയത്.
    നെഹിക്ക് ഉപ്പയുടെ എക്സ്പ്രഷൻ കണ്ടിട്ട് ചിരിയും വരുന്നുണ്ടായിരുന്നു. എങ്കിലും എന്താ ഉപ്പ പറയാൻ പോകുന്നതെന്നോർത്ത് അവൻ ടെൻഷനോടെ കിടന്നു.
     പറയിക്കാ എന്താ കാര്യം?

അത് പിന്നെ ഇവൻ അളിയന്റെ സാമ്രാജ്യം വിട്ട് ഇങ്ങോട്ട് പോന്നതിന്റെ പുറകിൽ ആരാണെന്നറിയാമോ നിനക്ക്?

    അതവന് പണ്ടേ ഇഷ്ടമല്ലല്ലോ പ്രവാസം.
     ഹാ അതൊന്നുമല്ല കാരണം
ഇത്തവണ നെഹി ചാടി എണീറ്റു.
      പിന്നെ എന്താ ഉപ്പ പറഞ്ഞു വരുന്നത്.
അത് എന്തോ സാധനം തേടിയാണ് നീ ഇവിടെക്ക് വന്നതെന്നു ഞാൻ അറിഞ്ഞു.
 
       അതെന്ത് സാധനം ആണ് ഇക്ക. അവിടെ കിട്ടാത്തത് ഇവിടെ? നല്ല ക്വാളിറ്റി ഉള്ളത് അവിടെ കിട്ടില്ലേ
      എന്റെ പൊന്ന് ബീവിയെ... കാശ് കൊടുത്താലൊന്നും ഇത് കിട്ടൂല്ല.

     ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടാ... ഒന്ന് നേരെ ചൊവ്വേ പറയുന്നുണ്ടോ?

      ഡി ബീവിയേ ഇവന്റെ ഖൽബ് കവർന്ന നീല മിഴികളെ തപ്പിയ അവൻ ഗൾഫിൽ നിന്നും എല്ലാം മതിയാക്കി ഇങ്ങോട്ട് പോന്നത്.

       ഉപ്പാടെ സംസാരം കേട്ട് നെഹി അന്തംവിട്ട് നിന്നു.....


പാർട്ട്‌ 6


ഇക്ക ഇതെന്തൊക്കെയാ ഈ പറയുന്നേ. നീലകണ്ണോ...
  എന്റെ പൊന്ന് മോനെ ഒന്ന് പറഞ്ഞു കൊടുക്കെടാ നിന്റെ പെണ്ണിനെ പറ്റി.
     ഉപ്പ ഇതെന്തൊക്കെയാ പറയുന്നത്.
ഡാ....ഡാ..... കളിക്കണ്ടാട്ടോ. നീ ഇവിടുന്ന് കടൽ കടന്നാൽ ഞാൻ ഒന്നും അറിയില്ലെന്നോ. ഈ മുഹമ്മദ്‌ അലിക്ക് കേരളത്തിലും ബാംഗ്ലൂരും മാത്രമല്ലെടാ അബുദാബിയിലും ഒക്കെ ഫ്രണ്ട്സ് ഉണ്ട്ട്ടാ.... അയാൾ ഒരു ചിരിയോടെ അവനെ നോക്കി. നെഹി എന്ത് പറയും എന്നറിയാതെ വിഷമിച്ചു.

       അമീന നെഹിയുടെ അടുത്തേക് നീങ്ങി നിന്നു.അവന്റെ കയ്യിൽ പിടിച്ചു. പറ മോനെ ആരാ ആ പെൺകുട്ടി. എന്റെ മോന് ഇഷ്ടായാൽ പിന്നെ അവൾ ആരായാലും പ്രശ്നം ഇല്ല നമുക്ക് ആലോചിക്കാം.പറയെടാ മുത്തേ എന്താ ആ മോൾടെ പേര്?

          ഒരു നെടുവീർപ്പെടുത്തു നെഹി അവളെ കുറിച്ച് ഉമ്മയോടും ഉപ്പയോടും പറഞ്ഞു തുടങ്ങി.

      ഇതേസമയം നെഹിയാനെ ആദ്യമായി കണ്ട ഓർമ്മകളിൽ നിയയും
*******************************************
               ഇഷ്ടപ്പെട്ട ജോലി ചെയ്യാൻ കഴിയാത്ത നിരാശയോടെ,മാമായുടെ വാക്കുകൾ ധിക്കരിക്കാൻ കഴിയാതെ പോന്നതാണ് ഇങ്ങോട്ട്. റൂമിൽ തന്നെ ഇരുന്ന് മടുത്തു.അവൻ ഫ്രഷ് ആയി പുറത്തേക്കിറങ്ങി. നാളെ ജോലിക്ക് കേറുവല്ലേ ഒന്ന് അവിടെ വരെ പോകാം.

     എ ആർ എസ് ഹൈപ്പർ മാർട്ട്.....
സാധനങ്ങൾ മേടിക്കാൻ എന്നപോലെ ഷോപ്പിൽ കേറി.ജോലിക്കാരെ ഒക്കെ ഒന്ന് വീക്ഷിച്ചു നിൽക്കുന്ന സമയത്താണ് സൈഡ് മിററിൽ ഒരു പെൺകുട്ടി ഡ്രസ്സ്‌ സൈസ് നോക്കുന്നത് കണ്ടത്. രണ്ട് കയ്യിലും ഓരോന്ന് പൊക്കിപ്പിടിച്ചു തിരിച്ചും മറിച്ചുമൊക്കെ നോക്കുന്നുണ്ട്.അവളുടെ വേഷം പർദ്ദയും നിക്കാബുമാണ്.അവളുടെ മുഖം ഉയർത്തിയപ്പോഴാണ് ആ കണ്ണുകൾ കണ്ടത്.കരിമഷി ഇട്ട നീല മിഴികൾ. പെട്ടെന്ന് കാണുമ്പോൾ എന്തോ ഒരു ഭയം പോലെ തോന്നുമെങ്കിലും വല്ലാത്ത ഒരു ആകർഷണം ഉണ്ട് അതിന്.ഓരോ ഡ്രസ്സ്‌ എടുക്കുമ്പോഴും അവളുടെ കണ്ണുകൾ വീക്ഷിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ തലയും ചുമലുമൊക്കെ കുലുക്കി ഇത് വേണ്ട എന്ന് കാണിക്കുന്നുണ്ട്. അറിയാതെ ആ മിഴികൾ നോക്കി അങ്ങനെ കുറേ നേരം നിന്നു.കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അടുത്ത് വന്ന് വായ്‌നോക്കി എന്ന് വിളിച്ചു.അവളുടെ വാക്ക് കേട്ട് അന്തം വിട്ടു. അപ്പോഴാണ് ബോധം വീണത്. ഇത്രയും നേരം അവളെ നോക്കി എല്ലാം മറന്നു നിന്നത് അവൾ കണ്ടിരിക്കുന്നു. ഇങ്ങനെ നോക്കി നില്കുന്നവനെ വായ്നോക്കി എന്ന് വിളിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളൂ. സ്വയം തലക്കിട്ടു കൊട്ടി അവൻ പുഞ്ചിരിയോടെ പുറത്തേക്ക് ഇറങ്ങി. മാനേജരുടെ നമ്പറിൽ വിളിച്ചു ഇവിടെയുണ്ട് എന്ന് പറഞ്ഞതും അയാൾ വന്നു എല്ലാവരെയും പരിചയപ്പെടുത്തി.പതുക്കെ എല്ലാരേം വിശദമായി അറിയാം. കുറച്ചു നേരം കൂടി അവിടെ ചിലവിട്ടതിനു ശേഷം അവിടെ നിന്നും ഇറങ്ങി. മാമയുടെ ഫ്ലാറ്റിൽ തന്നെയാണ് താമസം. മാനേജർ ശിഹാബ് ആള് സ്മാർട്ട്‌ ആണ്. മാമയോട് ചോദിച്ചിട്ട് അവനെ കൂടെ താമസിപ്പിക്കാം.

            ഓരോന്നോർത്ത് അവിടെ നിന്ന് ഇറങ്ങിയതും ഒരലർച്ച കേട്ടു. നോക്കുമ്പോൾ നിർത്തിയിട്ടിരിക്കുന്ന ഒരു കാറിന്റെ മുൻപിൽ കണ്ണും ചെവിയും ഒരു പെൺകുട്ടി നിൽക്കുന്നു. അള്ളോഹ് ഇതവളല്ലേ കുറച്ചു മുൻപ് എന്നെ വായ്‌നോക്കി എന്ന് വിളിച്ചവൾ, ഇവളെ വണ്ടി മുട്ടിയോ...കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല.വണ്ടിയുടെ ഹോൺ കേട്ട് പതുക്കെ അവൾ കണ്ണ് തുറന്നു നോക്കുന്നുണ്ട്. അറിയാതെ കാലുകൾ അങ്ങോട്ട് ചലിച്ചു. അവളുടെ കയ്യിൽ പിടിച്ചു റോഡ് ക്രോസ്സ് ചെയ്തു. ഒന്നും മിണ്ടാതെ തിരികെ പോന്നു. പിന്നീട് എപ്പോഴും ആ കണ്ണുകൾ തന്റെ ഉറക്കം കളയാൻ തുടങ്ങി. ഇടയ്ക്കിടെ ഷോപ്പിൽ വന്നിരുന്നു. ഒരിക്കൽ പോലും ഒരു ബുദ്ധിമുട്ട് ആവാൻ തുനിഞ്ഞില്ല.പറയാനുള്ള ധൈര്യവും വന്നില്ല. ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ എല്ലാം മറന്നുപോകുന്നത് പോലെ..... പക്ഷേ രണ്ട് മൂന്ന് മാസമായിട്ട് അവളെ കാണുന്നില്ല. ഒന്ന് മുഖം പോലും കാണാതെ അവളെ ഞാൻ പ്രണിയിച്ചു. എന്റെ ഹൃദയത്തിലെ സ്നേഹം മുഴുവൻ നിനക്കുള്ളതാണെന്ന് പറയാൻ ഉള്ളം കൊതിച്ചു. അവളെ കാണാതിരുന്ന ദിവസങ്ങളിലാണ് ഞാൻ എത്രമാത്രം അവളെ സ്നേഹിക്യന്നുണ്ടെന്ന് മനസ്സിലായത്. എല്ലാം പറഞ്ഞിരുന്നത് ഷിഹാബിനോടാണ്.എന്റെ വിഷമം കണ്ട് അവൻ ഒരാന്വേഷണം നടത്തി. അങ്ങനെ അവൾ താമസിക്കുന്ന സ്ഥലം കണ്ടെത്തി. ഞങ്ങൾ അവിടെ ചെന്നപ്പോഴേക്കും അവൾ അവിടെ നിന്ന് കേരളത്തിലേക്ക് പോന്നു എന്നറിഞ്ഞു. ഷുഹൈബ് തന്നെയാണ് എന്നോട് ഇവിടെ ഒരന്വേഷണം നടത്താൻ പറഞ്ഞു വിട്ടത്. എനിക്കും തോന്നി ഇവിടെ തന്നെയാണ് നല്ലതെന്ന്.

            എന്നിട്ട് നീ അവളെ കണ്ടോ? അമിയുടെ ചോദ്യം കേട്ട് നെഹി ഉപ്പാനെയും ഉമ്മനെയും മാറി മാറി നോക്കി. അവന്റെ മുഖത്ത് നിരാശയുടെ വേദന നിറഞ്ഞ ഭാവം അമിയെയും നൊമ്പരപ്പെടുത്തി. ഉപ്പയുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി ഉണ്ടായിരുന്നു.അയാൾ അവന്റെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചു.

        അയ്യേ, എന്താടാ ഇത്. നമുക്ക് കണ്ട് പിടിക്കാന്നെ.....
     അല്ല.. ഉപ്പ എങ്ങനെ ഇതൊക്കെ അറിഞ്ഞത്?
     ഹഹ.... നിന്റെ ഫ്രണ്ട് ശുഹൈബില്ലേ അവനും ഞാനും നല്ല അടുപ്പം ഉള്ളതാ...ബാദുവിന്റെ (ഹൈഫയുടെ അബ്ബ)കൂടെ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. അങ്ങനെ പരിചയപ്പെട്ടു. നല്ല ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ. ഞാൻ അവനോട് പറഞ്ഞിരുന്നു എന്നെ പരിചയമുണ്ടെന്ന് നിന്നോട് പറയണ്ടാന്ന്.

             അവരോടൊപ്പം അമിയും കൂടി. എന്റെ മോന്റെ ഖൽബ് കീഴടക്കിയ ആ കണ്ണുകൾ എനിക്കും ഒന്ന് കാണണം. അമിയുടെ വാക്കുകൾ കേട്ട് നെഹി ഉമ്മിയെ ചേർത്ത് പിടിച്ചു.തന്റെ ഇഷ്ടങ്ങളെ സ്വന്തം ഇഷ്ടങ്ങളായി കാണുന്ന, ഏതവസ്ഥയിലും തന്റെ ഒപ്പം നിൽക്കുന്ന ഉപ്പയെയും ഉമ്മയെയും ഓർത്തപ്പോൾ സന്തോഷത്താൽ കണ്ണ് നിറഞ്ഞു. എന്തോ നിയയെ പറ്റി അവരോട് പറയാൻ തോന്നി.കോളേജിലും സുൽത്താൻ വീട്ടിലും വെച്ചുണ്ടായ കാര്യങ്ങൾ എല്ലാം അവരുമായി പങ്ക്  വെച്ചു. അവളെ കാണാൻ അമിയുടെ ഹൃദയം തുടിച്ചു.
*******************************************

      നെഹിയാന്റെ ഓർമ്മകളിൽ ഉറക്കം നഷ്ടപെട്ട നിയ അവനെ ആദ്യമായി കണ്ടതോർത്തു.മാളിൽ പോയി ഡ്രസ്സ്‌ നോക്കുമ്പോഴാണ് ആരോ തന്നെ ശ്രദ്ധിക്കുന്നത് പോലെ തോന്നിയത്. നോക്കുമ്പോഴുണ്ട് ഒരു ചെറുപ്പക്കാരൻ എന്നെ തന്നെ നോക്കുന്നു. ഞാൻ അത് കണ്ടതൊന്നും അയാൾ അറിഞ്ഞട്ടെ ഇല്ല. വൈറ്റ് കളർ ഫുൾ സ്ലീവ് ഷർട്ടും ബ്ലാക് ജീൻസും ആണ് വേഷം. കൈ നല്ല ഭംഗിയായി മടക്കി വെച്ചിട്ടുണ്ട്. നല്ല വെളുത്ത് കട്ടി മീശയും പുരികവും. മുടി ഒരു സൈഡിലേൽക്ക് വെട്ടി ഒതുക്കിയിട്ടുണ്ട്.ഒരു നിമിഷം അങ്ങനെ നോക്കി നിന്ന് പോയി. ഇയാളെന്താ ഇങ്ങനെ നോക്കുന്നെ? വേഗം എടുത്ത ഡ്രസ്സ്‌ അവിടെ ഇട്ടിട്ട് അയാളുടെ അടുത്തേക്ക് ചെന്നു. ഏതോ മായാലോകത്ത് നിൽക്കുന്ന പോലെയാണ് ആള്. ശബ്ദം താഴ്ത്തി വായ്‌നോക്കി എന്ന് വിളിച്ചിട്ട് സ്പീഡിൽ നടന്നു പോന്നു. കുറച്ചു മാറി നിന്ന് ഒളിഞ്ഞു നോക്കിയപ്പോൾ സ്വയം തലക്കിട്ട് അടിച്ചു ചിരിച്ചു കൊണ്ട് നടന്നു നീങ്ങുന്ന കണ്ടു. അല്ലാഹ് എന്താ ഒരു ചിരി. ചിരിക്കുമ്പോൾ നുണക്കുഴി തെളിയുന്നുണ്ട്. ശെടാ ഇതെന്താ എനിക്ക് പറ്റിയെ. ഇതിപ്പോ അയാളാണോ ഞാനാണോ വായ്‌നോക്കി. ഛെ.... എടുത്ത സാധനങ്ങളുടെ ബില്ല് കൊടുത്തു പോകാനിറങ്ങി.മനസ്സ് മുഴുവനും ആ ചിരിയാണ്. ആളെ കണ്ടപ്പോൾ മുതൽ ആരോടും തോന്നാത്ത എന്തോ ഒന്ന് മനസ്സിൽ. മുഖം ഓർക്കുമ്പോൾ ചുണ്ടിൽ അറിയാതെ തന്നെ പുഞ്ചിരി വിരിയുന്നു. ആ ഓർമ്മയിൽ വണ്ടി വരുന്നത് ഒന്നും ശ്രദ്ധിക്കാതെ റോഡ് ക്രോസ്സ് ചെയ്യാൻ ഒരുങ്ങി.നേരെ വന്ന ഒരു വണ്ടി ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ സഡൻ ബ്രേക്ക്‌ ഇട്ടു നിർത്തിയതും പേടിച്ചു വിറച്ച ഞാൻ അലറി വിളിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ പേടിച്ചിട്ട് ഒരടി പോലും നീങ്ങാൻ കഴിയാതെ നിന്ന എന്റെ കൈ പിടിച്ചു ആരോ നടക്കുന്നു. നോക്കിയപ്പോൾ ആളാണ്‌. ആ ചിരിയുടെ ഉടമസ്ഥൻ. ആ സമീപ്യത്തിൽ ചുറ്റുമുള്ളതെല്ലാം മറന്നു പോകുന്നത് ഞാൻ അറിഞ്ഞു.എന്നെ റോഡിന്റെ അപ്പുറം കൊണ്ടാക്കിയിട്ട് ഒന്നും മിണ്ടാതെ ആള് നടന്നു പോയി. പക്ഷേ തന്റെ ലക്ഷ്യം നിറവേറ്റാൻ എ ആർ എസ് ഹൈപ്പർ മാർട്ടിന്റെ പുതിയ മാനേജിങ് ഡയറക്ടർ നെഹിയാൻ മുഹമ്മദ്‌ അലി,ആദ്യകാഴ്ചയിൽ തന്നേ ഖൽബിൽ പ്രണയം വിരിയിച്ച ആളാണെന്ന് മനസ്സിലായതും നെഞ്ച് ഒന്ന് പിടഞ്ഞു. എങ്കിലും മനസ്സിനെ കല്ലാക്കി ലക്ഷ്യത്തിന് വേണ്ടി പ്രയത്നിച്ചു. പക്ഷേ ഓരോ തവണ കാണുമ്പോഴും മനസ്സിലെ കല്ലൊക്കെ മഞ്ഞ് പോലെ ഉരുകുന്നത് ഞാൻ അറിഞ്ഞു. നെഹിയിലൂടെ ഒരിക്കലും അത് നേടില്ലെന്ന് മനസ്സിലാക്കി പതിയെ പിന്മാറി. പക്ഷെ എന്റുപ്പ........

               നിയാ..... നിയാ..... കതക് തുറക്ക്... പുറത്ത് നിന്ന് ഹൈഫയുടെ വിളി കേട്ട് അവൾ ക്ലോക്കിലേക്ക് നോക്കി. രണ്ട് മണി. ഇവളെന്താ ഈ നേരത്ത്?
        നിയാ.....
ആ.... ദേ വരുന്നു. കതക് തുറന്നതും നിയാടെ കൂടെയുള്ള ആളെ കണ്ട് ഒന്ന് പതറി....... എങ്കിലും ആ മുഖത്തേക്ക് ഞാൻ സൂക്ഷിച്ചു നോക്കി....


പാർട്ട്‌  7
       
       
നിയാ.... ഇതാണെന്റെ അബ്ബാ... ദി ഗ്രേറ്റ്‌ ബാദുഷ റഹ്മാൻ.... എന്റെ സ്വീറ്റ് അബ്ബ.
    അമ്പതിനോട് അടുത്ത പ്രായം.വെള്ളയും വെള്ളയുമാണ് വേഷം.നല്ല പൊക്കവും ആവശ്യത്തിന് വണ്ണവും.വെളുത്ത നിറം.ഒരു പുഞ്ചിരി മുഖത്തുണ്ട്. ചിരിക്കുമ്പോൾ സാധാരണയിലും ചെറുതാകുന്ന കണ്ണുകൾ.
       നിയ അയാളെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിലും അവളുടെ മിഴികൾ ഈറനണിയുന്നത് അവളറിഞ്ഞു. അബ്ബാ.... ഹൈഫൂന്റെ പ്രിയപ്പെട്ട അബ്ബ. അവളുടെ മനസ്സ് മന്ത്രിച്ചു.
        മോൾക്ക് ഇവടൊക്കെ ഇഷ്ട്ടായോ? എന്ത് വേണമെങ്കിലും പറയാൻ മടിക്കേണ്ട.ഇപ്പോ വിളിക്കണ്ടാന്ന് ഞാൻ പറഞ്ഞതാ ഇവൾ കേൾക്കാഞ്ഞിട്ട... ഹൈഫൂന്റെ തലയിൽ ഒന്ന് കൊട്ടി അയാൾ പറഞ്ഞതും, അബ്ബാ എന്ന് ചിണുങ്ങി അവൾ അയാളോട് ഒന്നുകൂടെ ചേർന്ന് നിന്നു. നിയാക്ക് ദേഷ്യം വന്നെങ്കിലും അവളത് മറച്ചു വെച്ചു.

        അത് സാരമില്ല. മാറി കിടന്നത് കൊണ്ടാകും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലായിരുന്നു ഇതുവരെ. പിന്നേ ചില കൂടിക്കാഴ്ചകൾ എത്രയും നേരത്തെ ആകുന്നുവോ അത്രയും നല്ലതല്ലേ?
          ആഹാ..... അത്ശരിയാ നാളെ രാവിലെ എനിക്ക് തിരക്കായിരിക്കും. ഹൈഫ..... നീ ഇന്ന് ഈ കുട്ടീടെ.... അയാൾ നിയാടെ നേരെ തിരിഞ്ഞു ചോദിച്ചു അല്ല .... എന്താ മോൾടെ പേര് പറഞ്ഞത് ഞാൻ മറന്നു.....

        അത്... നഷ്‌വ നിയ സുൽത്താന ബിൻത് അഷ്‌റഫ്‌ അവൾ മുഖമുയർത്തി അഭിമാനത്തോടെ പറഞ്ഞു.
      ഹാ നഷ്‌വയുടെ കൂടെ ഹൈഫ ഇന്ന് കിടക്ക്. കുറച്ചു ദിവസത്തേക്ക്....
    അബ്ബാ... എല്ലാരും അവളെ നിയ എന്നാണ് വിളിക്കുക. അത്കേട്ട് നിയ പറഞ്ഞു അതെന്റെ ഉമ്മീടെ പേരാണ് ഹൈഫു. 'ഫാത്തിമ നിയ ' എന്റെ പേര് നഷ്‌വ എന്നാണ്. പിന്നേ എന്റെ ഉപ്പയുടെ രാജകുമാരി ആയത്കൊണ്ട് കൂടെ ഒരു സുൽത്താന വന്നു. നിന്റെ പേരിൽ വന്നത് പോലെ.
       സംസാരമൊക്കെ കഴിഞ്ഞു എല്ലാരും കിടക്കാൻ പോയി. ഹിഫാന്റെ കണ്ണുകൾ അബ്ബയെ കണ്ടപ്പോഴുള്ള നിയാടെ ഭാവങ്ങൾ ഒപ്പുകയായിരുന്നു. അവളുടെ മിഴികൾ നിറയുന്നത് അവൻ കണ്ടിരുന്നു.

*********************************************

         പാത്തൂ........ പാത്തൂ.........
കുഞ്ഞീ..... മോളേ..... നീ എവടെയാ...... ഏകദേശം പതിനാറ് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഒരു സ്ത്രീയും ചേർന്ന് ഒരു വലിയ പറമ്പിൽ ആരെയോ വിളിച്ചു നടക്കുകയാണ്. തിരച്ചിലിനൊടുവിൽ അതേ പ്രായത്തിൽ, ബോധമറ്റ് കിടക്കുന്ന ഒരു പെൺകുട്ടിയെ കണ്ടതും പാത്തൂ.... എന്ന് വിളിച്ചു അവളുടെ അടുത്തേക്കോടി....

      അമി ഉറക്കത്തിൽ നിന്നും ചാടി എണീറ്റു.
      അവർ നെഞ്ചത്ത് കൈവെച്ചു കിതച്ചു.
    അമിയുടെ നിലവിളി കേട്ട് അലിയും എണീറ്റു. എന്താടോ എന്താ പറ്റിയെ?
   അത് ഇക്കാ... ഞാൻ ഒരു സ്വപ്നം കണ്ടതാ.... കുഞ്ഞിപ്പാത്തു....
      ഉം..... താൻ കിടക്കാൻ നോക്ക്... വെള്ളം വേണോ?
  ഹാ.....
അയാൾ ടേബിളിൽ ഇരിക്കുന്ന വെള്ളം ഗ്ലാസ്സിലേക്ക് പകർത്തി അമിക്ക് നൽകി. തിരികെ ഗ്ലാസ്സ് വെച്ചതിനു ശേഷം അമിയെ ചേർത്ത് പിടിച്ചു ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു. അത് കരുതലിന്റെയും വാത്സല്യത്തിന്റെയും ചുംബനമെന്നോണം സ്വീകരിച്ചവൾ അയാളെയും കെട്ടിപിടിച്ച് ഉറക്കത്തിലേക്ക് വീണു. ആ കൈകൾ അവളെ 'നിനക്ക് ഞാനുണ്ട് 'എന്ന് പറയുന്ന പോലെ പൊതിഞ്ഞിരുന്നു.....അയാൾ പലതും ആലോചിച്ചങ്ങനെ കിടന്നു...
*********************************************          പിറ്റേന്ന് കോളേജിൽ ചെന്ന ഹിഫാൻ കേട്ടത് ബിനോയ്‌ ഹോസ്പിറ്റലിൽ ആണെന്നാണ്. അവൻ ഉടനെ അങ്ങോട്ട്‌ പോയി.കയ്യിൽ പ്ലാസ്റ്റർ ഒക്കെ ഇട്ട് കിടക്കുന്ന ബിനോയിയുടെ അടുത്തേക്ക് അവൻ ചെന്നു.
     
ഇതെന്താടാ? എന്താ സംഭവിച്ചേ? ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ
  അത് ഒന്നും പറയണ്ടളിയാ... ഇന്നലെ രണ്ടെണ്ണം അടിച്ച് കഴിഞ്ഞു കാറിൽ കേറി കുറച്ചു നീങ്ങിയപ്പോൾ പുറകിൽ ആരോ ഉള്ളപോലെ തോന്നി.പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഒരു മുഖംമൂടി ഇട്ട ഒരാൾ. ഞാൻ ബ്രേക്ക്‌ ചവിട്ടി. ആരാന്നു ചോദിക്കുന്നതിനു മുന്നേ എന്റെ കൈ സീറ്റിന്റെ പുറകിലോട്ടാക്കി ഒരൊറ്റ ഒടിയായിരുന്നു.കൂടെ ഒരു ഡയലോഗും "ഇനി മേലിൽ അനുവാദം ഇല്ലാതെ നിന്റെ ഈ കൈകൾ ഒരു പെണ്ണിന്റെ ദേഹത്തും തൊടരുത് "എന്നും അയാൾ പറഞ്ഞു.
           അവന്റെ സംസാരം കേട്ട് ഹിഫൂന് ആദ്യം ഓർമ വന്നത് നിയാടെ മുഖമാണ്. ബിനോയ്‌ കയ്യിൽ കേറി പിടിച്ചപ്പോൾ അവളുടെ ദേഷ്യം.... ആ കണ്ണുകളിൽ കനൽ എരിയുന്നത് പോലെയാണ് തോന്നിയത്.
    ഡാ... നീയെന്താ ആലോചിക്കുന്നെ?

അല്ലെടാ ആരായിരിക്കും അത്?
        ആവോ... ഏതെങ്കിലും പെൺപിള്ളേരുടെ ആങ്ങളമാർ ആയിരിക്കും.
     ഉം...... അവൻ കുറച്ചു നേരം അവിടെ നിന്നിട്ട് കോളേജിലേക്ക് പോന്നു.
********************************************

          നെഹിയുടെ കൂടെ ഇന്ന് അമിയും സുൽത്താൻ വീട്ടിലേക്ക് പോന്നു. ഇന്ന് കോളേജ് അവധിയാണ്.രണ്ടാഴ്ച കഴിഞ്ഞു. നിയ എന്ന പേരിൽ നിന്നും എല്ലാർക്കും അവൾ നെചൂട്ടി ആയി. സുൽഫിക്ക് സ്വന്തം മക്കളെ പോലെ തന്നേ നഷ്‌വയും (എല്ലാരും മാറ്റിയ സ്ഥിതിക്ക് ഞാനും മാറ്റുന്നു )ഹിഫാന് ഹൈഫയും നെച്ചുവും ഒരുപോലെ. എങ്കിലും അവന്റെ മനസ്സിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു.അബ്ബ അന്ന് പോയിട്ട് വന്നിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെ എത്തുകയുള്ളൂ. റഹ്മാൻ ഹാജിക്കും അവൾ പ്രിയപ്പെട്ടതായി.
         ബ്രേക്ക് ഫാസ്റ്റ് എടുത്ത് വെക്കുന്ന നേരത്താണ് നെഹിയും അമിയും അകത്തേക്ക് വന്നത്.ശ്രദ്ധയോടെ ഭക്ഷണം എടുത്ത് വെക്കുന്ന നെച്ചുവിനെ കണ്ടതും നെഹി നോക്കി നിന്നു. അമി അവനിട്ട് ഒരു കൊട്ട് കൊടുത്തിട്ട് ചിരിയോടെ അവളുടെ അരികിലേക്ക് നീങ്ങി.
        വിരുന്നുകാരുണ്ട്ട്ടോ.....
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ നെച്ചുവിന്റെ മുഖത്ത് സന്തോഷം നിറഞ്ഞുവെങ്കിലും അവൾ വേഗം അത് മറച്ചു, ആളെ അറിയാത്ത പോലെ നോക്കി. താഴേക്ക് സ്റ്റെപ് ഇറങ്ങി വന്ന ഹിഫു ഇതെല്ലാം കാണുന്നുണ്ടായിരുന്നു. നെഹിയും അവളുടെ ഭാവം ശ്രദ്ധിച്ചു.
          നെച്ചു നെഹിയെ കണ്ടതും വേഗം ഷാൾ ഒന്നൂടെ നേരെയാക്കി.കാണുമ്പോൾ ആ മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല.
      അതേയ്..... അമി നെച്ചുവിന്റെ മുഖത്തിന് നേരെ കൈ വീശി. അവൾക്ക് അപ്പോഴാണ് സ്വബോധം വീണത്. അയ്യേ ഞാൻ എന്താ ഇങ്ങനെ? ഛെ നാണക്കേടായി. അവളുടെ നോട്ടം എന്ത് കൊണ്ടോ നെഹി ആസ്വദിച്ചിരുന്നു. അവനും അപ്പോഴാണ് അവളിൽ നിന്ന് നോട്ടം പിൻവലിച്ചത്.
      സാറിനെ തന്നെ ഇങ്ങനെ നോക്കിയാൽ എങ്ങനെയാ? ഞാനും സാറിന്റെ കൂടെ വന്നതല്ലേ.... ഇങ്ങോട്ടും നോക്കാട്ടോ....
       അതെങ്ങിനെയാ അമ്മായിയെ.. രണ്ടും നേരിൽ കണ്ടാൽ ഏതോ സ്വപ്നലോകത്തെന്ന പോലെയാ നിൽകുന്നെ..... അടുത്തുള്ളതൊന്നും കാണൂല്ല. ഹിഫു അതും പറഞ്ഞ് അങ്ങോട്ട്‌ വന്നു. നെഹി അവനെ നോക്കി പേടിപ്പിച്ചു. നെച്ചു അമിയുടെ കയ്യും പിടിച്ചു വലിച്ച് അടുക്കളയിലേക്ക് ഓടി. അവളുടെ ആ പ്രവർത്തിയിൽ അമി ഒന്നമ്പരന്നു. അമി അവളുടെ മുഖത്തേക്ക് തന്നെ നോക്കി. നെഹിയും ഹിഫുവും ഇപ്പോ എന്താ സംഭവിച്ചേ എന്ന രീതിയിൽ പരസ്പരം മുഖത്തോട് മുഖം നോക്കി.
        നെച്ചുവിന്റെ പിടുത്തവും ഓട്ടവും അമിയെ പഴയയൊരു ഓർമ്മയിലേക്ക് എത്തിച്ചു.
         "അമിക്കുട്ടി ബാ..... ഞാ ചാമ്പക്ക തരാം..... കൊഞ്ചി പറയുന്ന ആ പതിനാറുകാരിയെ നോക്കി അമി ഒന്ന് പുഞ്ചരിച്ചു. ഇരുന്നിടത്ത് നിന്നും എണീറ്റ് അവൾ ആ മുഖം കൈക്കുമ്പിളിൽ എടുത്തു.
        പാത്തൂസേ.... അമിക്കുട്ടിക്ക് നാളെ വലിയൊരു പരീക്ഷ തുടങ്ങുവാ.... ഒത്തിരി പഠിക്കാനുണ്ട്. പാത്തൂസ് ഇപ്പോ പൊയ്ക്കോട്ടാ ഉപ്പച്ചി കണ്ടാൽ വഴക്കിടും. അമിക്കുട്ടി പിന്നെ വരാട്ടോ.....
       ആ മുഖം പരിഭവം കൊണ്ട് നിറഞ്ഞു. അമിക്കുട്ടിക്ക് പാത്തൂനെ ഇഷ്ടല്ല.... അതാ വരാത്തെ.... പോ... കൂടൂല്ല.... പാത്തൂന് പരീച്ച ഇല്ലല്ലോ..... പാത്തു കൂടൂല്ല..... അവളുടെ മിഴികൾ നിറഞ്ഞിരുന്നു.
      അയ്യേ..... അമികുട്ടീടെ പാത്തൂസ് കരയ്യാണോ.... ഓക്കേ ഞാനും വരാം.
     ആണോ... അവൾ സന്തോഷത്തോടെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചോടി....
     കുഞ്ഞീ....... ഓടുന്നതിനിടയിൽ ആ ശബ്ദം കേട്ടതും അവൾ അവിടെ നിന്നു...


പാർട്ട്‌ 8


  നെച്ചു അടുക്കളയിലേക്കാണ് അമിയെയും കൂട്ടി പോയത്.
      സോറി ആന്റി.... എനിക്ക് അവിടെ നിന്നിട്ട്.... സാറിനെ കണ്ടപ്പോൾ..... അറിയാതെ.....

    അവളുടെ പരുങ്ങലും വിക്കലുമൊക്കെ കണ്ടിട്ട് അമിക്ക് ചിരി വന്നു.
   എന്റെ പൊന്ന് മോളേ... ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ....അവർ കുറേ സംസാരിച്ചു. കളിയും ചിരിയുമൊക്കെ ആയി വൈകുന്നേരം ആണ് നെഹിയും ഉമ്മിയും ഇറങ്ങിയത്. യാത്ര പറയാൻ നിന്നപ്പോൾ നെച്ചുവിനെ വീട്ടിലേക്ക് ക്ഷണിക്കാനും അമി മറന്നില്ല.
 
       ആ ഒത്തു കൂടലിൽ നെഹിയുടെ മനസ്സ് വളരെയധികം അസ്വസ്ഥമായി. നെച്ചു അരികിൽ വരുമ്പോഴൊക്കെ ഒരു പ്രത്യേക ഫീൽ.... ആ നീല മിഴികൾ ഉള്ള പെൺകുട്ടി അരികിൽ എത്തിയത് പോലെ.... തന്റെ പ്രണയം..... താൻ കിനാവ് കണ്ട പെണ്ണിവൾ ആണോ? പക്ഷേ ആ മിഴികൾ ഇങ്ങനെ അല്ല. നിഖാബിനുള്ളിൽ ഒളിപ്പിച്ച ആ മുഖം ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ലല്ലോ.... എങ്കിലും മനസ്സ് പറയുന്നു നെച്ചു.... അവൾ.... അവളെ തേടിയാണ് ഞാൻ ഇവിടെ എത്തിയത്. അവൻ പെട്ടെന്ന് തന്നെ ഷിഹാബിനെ വിളിച്ചു. പക്ഷേ കിട്ടിയില്ല. അവന്റെ ഫോൺ ഓഫാണ്.അവന് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.

       മോനെ..... അമിയുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.
     എന്താ ഉമ്മി?
ഡാ ഞാൻ ആ കുട്ടിയെ പറ്റി ആലോചിക്കുവായിരുന്നു.എവിടെയോ കണ്ടു മറന്ന മുഖം പോലെ.... അത് പറയുമ്പോഴും അമിയുടെ ഉള്ളിന്റെ ഉള്ളിൽ ഇരുപത് വയസ്സായിട്ടും പത്തു വയസ്സിന്റെ മാത്രം ബുദ്ധി വളർച്ച ഉണ്ടായിരുന്ന തന്റെ പ്രിയപ്പെട്ട കൂട്ടുകാരി കുഞ്ഞിപ്പാത്തൂന്റെ മുഖം ആയിരുന്നു.
         നെച്ചുവിന്റെ കാര്യമാണോ ഉമ്മി പറയുന്നേ?
  അതേ മോനെ.... ഈ കുട്ടിക്ക് നാട്ടിൽ ആരുമില്ലേ?
  അകന്ന ബന്ധത്തിൽ ആരോ ഉണ്ട്.കോളേജിൽ നിന്ന് ഒരുപാട് ദൂരെ ആയത്കൊണ്ടാണ് ഇവിടെ ഹൈഫയുടെ കൂടെ...
    ഉം..... നമുക്ക് അവളുടെ നാട് വരെ ഒന്ന് പോകണം.
   എന്തിനാ ഉമ്മീ?
അത്പിന്നെ എന്റെ മോന്റെ ഖൽബ് കവർന്ന പെണ്ണിനെ നാട്ടുനടപ്പ് അനുസരിച്ചു പോയി പെണ്ണ് ചോദിക്കണ്ടേ?
     ഉമ്മീ.... അതിന് നെച്ചു.... അവൾ..... അവളെ ഞാൻ..... നെഹിക്ക് വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയത് പോലെ തോന്നി.
       നീയൊന്നും പറയണ്ട. എനിക്ക് തോന്നുന്നത് ആ പെൺകുട്ടി ഇവൾ തന്നെയാണെന്നാണ്.എനിക്കും അവളുടെ അരികിൽ നിൽകുമ്പോൾ എന്തോ ഒരു ആത്മബന്ധം ഉള്ളത് പോലെ തോന്നുന്നു.
       അവർ സംസാരിച്ചു നിൽക്കുമ്പോൾ ആണ് നെഹിയുടെ ഫോൺ റിങ് ചെയ്തത്.
         ഹലോ.... ഹലോ..... ആരാ വിളിക്കുന്നെ?
        ഇതെന്താ വിളിച്ചിട്ട് മിണ്ടാതെ ഇരിക്കുന്നെ എന്നോർത്ത് അവൻ ഒന്നൂടെ സ്ക്രീനിലേക്ക് നോക്കി. പരിചയം ഇല്ലാത്ത നമ്പർ ആണ്. വീണ്ടും ഹലോ പറഞ്ഞെങ്കിലും അപ്പുറത്ത് നിന്ന് റെസ്പോണ്ട് ഒന്നും ഇല്ലാത്തത് കൊണ്ട് അവൻ ഫോൺ കട്ടാക്കി. വീണ്ടും ആ നമ്പർ സ്‌ക്രീനിൽ തെളിഞ്ഞു വന്നതും അവൻ എടുത്തിട്ട് മിണ്ടാതെ നിന്നു. കുറച്ചു നേരം അനക്കമൊന്നുമില്ലാതിരുന്ന ഫോണിൽ നിന്നും വന്ന സർ എന്ന വിളി കേട്ടു.
      നെച്ചു.... നീയായിരുന്നോ?
ഉം.....
      എന്താ.... എന്താ വിളിച്ചേ
എനിക്ക്.... സർ നാളെ കോളേജിൽ വരുമ്പോൾ എനിക്കൊന്നു സംസാരിക്കണം. ഹൈഫ അറിയണ്ട.സാറിന് വിരോധമില്ലെങ്കിൽ നാളെ എന്റെ കൂടെ ഒരിടം വരെ വരാമോ? ഹൈഫയോട് ഞാൻ എന്തെങ്കിലും പറഞ്ഞോളാം.

      എവിടെ പോകാനാണ്? അതും ക്ലാസ്സ്‌ കട്ട് ചെയ്ത്?
     അത്.... നാട്ടിൽ ഒന്ന് പോകണം. സാറിനോട് മാത്രമായി എനിക്കൊരു കാര്യം പറയാൻ ഉണ്ട്. വരുമോ എന്റെ കൂടെ?
      അവളുടെ ചോദ്യം കേട്ടപ്പോൾ എതിര് പറയാൻ തോന്നിയില്ല.
    വരാം.... എപ്പോഴാ പോകേണ്ടത്?
 കോളേജിൽ വരുമ്പോൾ....
    ഉം..... ഓക്കേ...
താങ്ക് യൂ സർ...
ഈ സാർ വിളി ഒഴിവാക്കാറായില്ലേ?
     സോറി.... താങ്ക്സ് ഇക്കു.....
എന്താ വിളിച്ചേ?
    അത്... അത് പിന്നെ ഇക്.... ഇക്കൂന്ന്... ഞാൻ വെക്കുവാ....
   അവളുടെ ഇക്കു എന്നുള്ള വിളി നെഹിയിൽ പുഞ്ചിരി വിടർത്തി. അവന്റെ ഭവങ്ങളെല്ലാം കൈ രണ്ടും നെഞ്ചിൽ കെട്ടി അമി ആസ്വദിച്ചു നിൽക്കുന്നുണ്ടായിരുന്നു. ഫോൺ കട്ടാക്കി തിരിഞ്ഞതും ഉമ്മീടെ മുഖം കണ്ട് അവൻ രണ്ട് കണ്ണും ചിമ്മി കാണിച്ചു കൊണ്ട് റൂമിലേക്ക് പോയി.
*********************************************
            മഗ്‌രിബ് നിസ്കാരം കഴിഞ്ഞു എല്ലാവരും കൂടി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബാദുഷയുടെ വണ്ടി വരുന്ന ശബ്ദം കേട്ടത്. അബ്ബ വന്നേ എന്നും പറഞ്ഞുകൊണ്ട് ഹൈഫ ചാടിത്തുള്ളി സിറ്റൗട്ടിലേക്ക് ഓടി.ഓടി ചെന്നതും ആരെയോ ഇടിച്ചു വീഴ്ത്തി രണ്ടും കൂടി ദാ കിടക്കുന്നു.
           ഉമ്മാ.... എന്റെ നടുവ് എന്ന പരിചിതമല്ലാത്ത ഒരു പുരുഷ ശബ്ദം മാത്രേ കേട്ടുള്ളൂ..... അബദ്ധം മനസ്സിലായ ഹൈഫ എണീക്കാൻ ശ്രമിച്ചതും കാല് സ്ലിപ്പായി വീണ്ടും വീഴാൻ തുടങ്ങിയതും നിലത്തു കിടക്കുന്ന ആള് ഒന്ന് അപ്പുറത്തേക്ക് ചെരിഞ്ഞു. ഹൈഫ മുഖം തറയിൽ മുട്ടാതിരിക്കാൻ പെട്ടെന്ന് കൈ കുത്തി.
     ഉമ്മീ...... ന്റെ കൈ ഒടിഞ്ഞേ..... ഹൈഫയുടെ കരച്ചിൽ കേട്ട് ബാദുഷയും അകത്തുള്ളവരും ഓടി വന്നു. സെക്യൂരിറ്റി ഇല്ലാത്തത് കൊണ്ട് ഗേറ്റ് അടക്കാൻ പോയതായിരുന്നു അവളുടെ അബ്ബ.
       അള്ളോഹ്.... എന്റെ മോൾക്ക് എന്താ പറ്റിയെ? സുൽഫി വെപ്രാളത്തോടെ അവളെ എഴുന്നേൽപ്പിക്കാൻ ചെന്നു. ഹിഫുവും നെച്ചുവും അവളുടെ കിടത്തം കണ്ട് പൊട്ടിച്ചിരിച്ചു പോയി.
         ദേ.... ഈ മാക്രി കാരണാ ഞാൻ വീണത്. എന്നിട്ട് അവന് വല്ല കൂസലും ഉണ്ടോന്നു നോക്കിയേ.... ഹൈഫ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയ മറ്റുള്ളവർ കാണുന്നത് നടുവും താങ്ങി എഴുന്നേറ്റ് വരുന്ന ഒരു സുമുഖനായ ചെറുപ്പക്കാരനെ ആണ്. ഹിഫു അവനെ കണ്ടതും പുഞ്ചിരിയോടെ അടുത്തേക്ക് ചെന്നു. അവനെയും ബാദുഷയെയും ഒന്ന് നോക്കിയിട്ട് നെച്ചു പതിയെ പുറകോട്ട് വലിഞ്ഞു.

         വെൽക്കം മിസ്റ്റർ ഷുഹൈബ്.....ഹിഫു അവന്റെ നേരെ കൈ കാണിച്ചു. അവനും തിരിച്ചു കൈ കൊടുത്തു.
       മോന് എന്തെങ്കിലും പറ്റിയോ? സുൽഫി അവനോട് ചോദിച്ചു. ഈ പെണ്ണിന് ഒരു നിയന്ത്രണോം ഇല്ല.
     ഹേയ്... എനിക്ക് കുഴപ്പൊന്നുമില്ല. എന്നാലും നടു രണ്ട് ദിവസത്തേക്ക് റസ്റ്റ്‌ വേണ്ടി വരും.അവൻ ഹൈഫയുടെ നേരെ മിഴി ഒന്ന് പാളി നോക്കി. വേദനയും ദേഷ്യവും ഒക്കെ ആ മുഖത്ത് പല ഭാവങ്ങൾ വിരിയിക്കുന്നുണ്ട്. ഇടക്ക് എന്നെ നോക്കുന്നത് കണ്ട് മുഖം തിരിച്ചതും ദോ ലവള് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു. ഇതെന്ത് ജന്മം ആണ് പടച്ചോനെ....
         ഹൈഫൂ.... ഇങ്ങനെയാണോ ആദ്യമായി വീട്ടിൽ വരുന്നവരോട് പെരുമാറേണ്ടത്? ബാദുഷ അവളെ ശാസിക്കുന്നത് കേട്ട് ഹിഫാന്റെ കൂടെ അകത്തേക്ക് കയറിയ അവൻ ഒന്നൂടെ തിരിഞ്ഞു നോക്കി. പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞു വരുന്നുണ്ട്. ഇടക്ക് കയ്യിലേക്കും നോക്കുന്നുണ്ട്. അപ്പോഴാണ് അവനും അത് ശ്രദ്ധിച്ചത്. അവളുടെ കൈ ചെറുതായി നീര് വെച്ചിട്ടുണ്ട്. പാവം നല്ല വേദന ഉണ്ടാകും.
        സർ..... സാരമില്ല. എനിക്ക് കുഴപ്പൊന്നുമില്ല. മോളേ ഹോസ്പിറ്റലിൽ കൊണ്ട് പോകണം. കൈ നീര് വെച്ചിട്ടുണ്ട്. ഷുഹൈബ് ബാദുവിനോട് പറഞ്ഞത് കേട്ടാണ് ഹിഫുവും സുൽഫിയും അത് കണ്ടത്. പെട്ടെന്ന് തന്നേ ഹിഫു അവളെയും കൂട്ടി ഹോസ്പിറ്റലിൽ പോയി. ഷുഹൈബിന്റെ മനസ്സിൽ ചെറിയൊരു കുറ്റബോധം തോന്നി. ചെറിയൊരു കുസൃതിക്ക് വേണ്ടി ചെയ്തതാണ്.... ആ പോട്ടെ പെൺപിള്ളേരായാൽ കുറച്ചൊക്കെ അടക്കോം ഒതുക്കോം വേണം. എന്റെ നടു.... ഇടിച്ചു കേറി വന്നിട്ടല്ലേ..... വല്യ കുറ്റബോധം ഒന്നും വേണ്ട. ഷുഹൈബ് സ്വയം മനസ്സിൽ ആശ്വാസം കണ്ടെത്തി.

പാർട്ട്‌ ===9

  
വണ്ടിയിൽ ഇരുന്നപ്പോൾ ഹൈഫയുടെ മനസ്സിൽ അവൻ മാത്രം ആയിരുന്നു. അവൻ കാരണമാണ് വീണതെങ്കിലും അവന്റെ മനസ്സിൽ കുറ്റബോധം ഉണ്ടെന്ന് അവൾക്ക് തോന്നി.എന്നാലും ആരായിരിക്കും അയാൾ? കാക്കു എന്തോ പേര് വിളിക്കുന്നത് കേട്ടല്ലോ. അപ്പൊ ഹിഫൂന് അറിയ്യോ അവനെ? അവൾ സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

     എന്താടി, ഇങ്ങനെ നോക്കുന്നത്?

അല്ല കാക്കൂ അതാരാ?
ഏത്?
     ഇന്ന് വീട്ടിൽ വന്നത്?
ഹാ.. ഞാനുമോർത്തു എന്റെ കാന്താരിയുടെ ചോദ്യങ്ങൾ ഒന്നും വന്നില്ലല്ലോ എന്ന്.
   ഓ.... പറ കാക്കോi

    അതാണ് ഷുഹൈബ്.നമ്മുടെ അബ്ബായുടെ വിശ്വസ്തനായ മാനേജർ. ഒരു ശമ്പളക്കാരൻ എന്നതിനേക്കാൾ സ്വന്തം ബിസിനസ്സ് പോലെ തന്റെ സാമ്രാജ്യം നോക്കി നടത്തുന്ന അവനോട് അബ്ബായ്ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. പിന്നെ ഇതൊന്നും പോരാഞ്ഞിട്ട് നെഹി കാക്കൂന്റെ ഏറ്റവും അടുത്ത സുഹൃത്ത്.പക്ഷേ കാക്കൂനെ പോലെ അത്ര മിണ്ടാപൂച്ച ഒന്നുമല്ല. അടുത്ത് കഴിഞ്ഞാൽ ലവൻ ആള് പുലിയാണ്....
******************************************
    ഇതേസമയം സുൽത്താൻ വീട്ടിൽ...

       നെച്ചു പതിയെ അവളുടെ റൂമിലേക്ക് പോയി. അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്തത്.അതിലെ പേര് കണ്ടതും ചിരിയോടെ അവൾ ഫോൺ എടുത്തു.
      
       ഫോൺ എടുത്തതും ദേഷ്യത്തോടെയുള്ള സംസാരം ആയിരുന്നു.
       ഡീ.... നീ ആരെ കാണാനാടീ ഇപ്പോ റൂമിലേക്ക് കേറി പോയത്? നീ ഇങ്ങോട്ട് വരുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ? ഇങ്ങനെ ആയാൽ നീ ഇവിടെ നിന്ന് എന്ത് തേങ്ങ ഉണ്ടാക്കാനാടി?
         ഒരു പൊട്ടിച്ചിരി ആയിരുന്നു നെച്ചുവിന്റെ മറുപടി.

       ചിരിക്കുന്നോ.....
എന്റെ കാക്കൂ ആ നടുവും വെച്ച് ഇനി എങ്ങനെയാ ഇജ്ജ് മുകളിൽ കേറുന്നേ എന്നോർത്തു ചിരിച്ചു പോയതാ.
       ആഹാ.. അപ്പൊ നിനക്ക് അറിയാലേ... എന്നിട്ടാണോടീ കുരിപ്പേ നീ മുകളിലേക്ക് പോയത്? മര്യാദക്ക് താഴെ ഇറങ്ങി വന്ന് എന്റെ നടുവിന് ഒന്ന് ചൂട് വെക്ക്. ദോ ലവൾ ഈർക്കിലി പോലെയാണെങ്കിലും മുടിഞ്ഞ വെയിറ്റ് ആണല്ലോടീ....

      ദേ എന്റെ ഹൈപ്പൂനെ അങ്ങിനെ  പറയണ്ടാട്ടോ....
   ഓ  ഇപ്പോ നമ്മളെയൊന്നും പിടിക്കൂല്ല... അവൾക്ക് അവളുടെ.....

    സുബുക്കാ വേണ്ടാട്ടോ... ഞാൻ വരാം. പക്ഷേ ഹൈഫൂന്റെ അബ്ബ... അവളുടെ സ്വരം നേർത്തു.
   ഹാ... ബെസ്റ്റ്... സാറിന്റെ മുന്നിൽ വരാതെയാണോ നീ ലക്ഷ്യം നേടാൻ പോകുന്നെ? ആട്ടെ നെഹി സമ്മതിച്ചോ നിന്റെ കൂടെ വരാൻ?

     ഉം.... സമ്മതിച്ചു. ക്ലാസ്സ്‌ കട്ട് ചെയ്ത് പോകുന്നത് അത്ര ഇഷ്ടായില്ല എന്ന് തോന്നുന്നു.
      അത് അങ്ങനെയല്ലേ വരൂ.അതിൽ മാത്രം നോ കോംപ്രമൈസ്. വാദ്യാർക്ക് ആ കാര്യം മാത്രം ഇഷ്ടല്ല.പിന്നെ നീ ആയോണ്ട് ഒന്നും പറയില്ല. അവന്റെ എല്ലാം നീയല്ലേ.
        
      അതിന് ഇക്കൂന് അറിയില്ലല്ലോ ഒന്നും. ഇക്കു കാത്തിരിക്കുന്ന, ഇക്കു തിരക്കി വന്ന ആ പെൺകുട്ടി ഇ.....
     മോളേ.... നെച്ചൂ... വാ ഭക്ഷണം കഴിക്കാം.വാതിലിൽ മുട്ടി സുൽഫി പറയുന്നത് കേട്ട് നെച്ചു വേഗം ഫോൺ കട്ടാക്കി.
       ഹാ ദേ വരുന്നാന്റി....
അവൾ ഫോൺ ബെഡിലേക്കിട്ട് പോയി വാതിൽ തുറന്നു.
     ഹൈഫു വന്നോ ആന്റി....?
അവർ വിളിച്ചിരുന്നു. കൈ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. ഇപ്പോ എത്തും. അബ്ബ ഉള്ളത് കൊണ്ട് പുറത്ത് നിന്ന് കഴിക്കില്ല. മോള് എന്റെ കൂടെ വാ... എല്ലാം എടുത്തു വെക്കുമ്പോഴേക്കും അവർ എത്തും. ആ മോനും ഉള്ളതല്ലേ നേരത്തെ കഴിക്കാം. അവർക്ക് യാത്ര ക്ഷീണം കാണും.
  
          ആരാ വന്നേ ഞാൻ ശ്രദ്ധിച്ചില്ല.ഒന്നും അറിയാത്ത പോലെ നെച്ചു ചോദിച്ചു.
     അത് ബാദൂന്റെ വിശ്വസ്തൻ. ഷുഹൈബ്. ബിസിനസ്സ് എന്താണെന്നു അവന് പഠിപ്പിച്ചു കൊടുക്കേണ്ട. അത്രക്ക് മിടുക്കൻ ആണെന്ന ബാദു ഇവിടെ പറയാറ്.

       ആന്റി ഹൈഫൂന്റെ അബ്ബാനെ പേരാണോ വിളിക്കുന്നെ?
    അതിന് അവരൊന്നു പുഞ്ചിരിച്ചു.അത് ശീലായി മോളേ. ബാദൂന് ഇഷ്ടല്ലായിരുന്നു ഇക്ക എന്ന് വിളിക്കുന്നത്.
    ഉം.....
താഴേക്ക് ഇറങ്ങി വരുന്ന നെച്ചുവിനെ കണ്ടതും ഷുഹൈബ് ഒന്ന് നോക്കി. എന്നിട്ട് ബാദുഷയോടായി ചോദിച്ചു. "ഇത് നഷ്‌വ അല്ലേ? നെച്ചു.. ഇവളെന്താ ഇവിടെ "?

    നീ അറിയുമോ അവളെ? ഹൈഫൂന്റെ കൂടെ പഠിക്കുന്നതാ.. ഇവിടെയാണ് നില്കുന്നത്.

നെച്ചു സാറിന്റെ...? അവൻ സംശയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.
      ഹേയ്... എന്റെ ആരുമല്ല. അവളുടെ നിർബന്ധം കൊണ്ട് ഇവിടെ നിർത്തിതാ.... ഇപ്പോ എല്ലാർക്കും അവൾ പ്രിയപ്പെട്ടതായി.
  അപ്പോഴേക്കും അവർ രണ്ടും അവരുടെ അടുത്തെത്തിയിരുന്നു.

     സുബുക്കാ...... നെച്ചു ഷുഹൈബിന്റെ നേരെ ഓടി വന്നു. ഇക്കാ... ഇക്ക എന്താ ഇവിടെ?
     അത് ഞാൻ അങ്ങോട്ടല്ലേ പെണ്ണേ ചോദിക്കേണ്ടത് നീയെന്താ ഇവിടെ?
    അതൊക്കെ പറയാം....എത്ര നാളായി ഇക്കാനെ കണ്ടിട്ട്... ശരിക്കും സർപ്രൈസ്..
        ഇതെന്താ കഥ എന്നാ രീതിയിൽ സുൽഫിയും ബാദുവും പരസ്പരം നോക്കി.
    അല്ല മോളേ നിങ്ങൾ എങ്ങിനെയാ പരിചയം.
      ഞാൻ പറയാം ആന്റി.ഇത് എന്റെ പരിചയത്തിൽ ഉള്ള അഷ്‌റൂക്കാടെ മോളാണ്. കുറേ ആയി അബുദാബിയിൽ ഉണ്ടായിരുന്നു. ഇക്ക കുറച്ചു നാൾ മുൻപ് മരണപ്പെട്ടു. പിന്നെ ഇവൾ നാട്ടിലേക്ക് പോന്നു എന്നറിഞ്ഞു. പക്ഷേ ഇപ്പോഴാ കാണുന്നെ.അതും ഇവിടെ വെച്ച്.....
        ഉപ്പാടെ കാര്യം കേട്ടതും നെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു. ബാദുവിനെ ഒന്ന് നോക്കി കത്തുന്ന കണ്ണുകളോടെ അവൾ തിരിഞ്ഞു നിന്നു.

പെട്ടെന്ന് തന്നെ ഷുഹൈബ് അവളെ ചേർത്ത് പിടിച്ചു. വാ എനിക്ക് നിന്നോട് കുറേ കാര്യങ്ങൾ പറയാനുണ്ട്. കൂടെ എന്റെ നടുവും കൂടി ഒന്ന് ആവി പിടിച്ചേക്ക്. അവൻ അതും പറഞ്ഞു നേരെ തിരിഞ്ഞതും കയ്യിൽ പ്ലാസ്റ്ററും ഇട്ട് ഇളിച്ചോണ്ട് നിൽക്കുന്ന ഹൈഫുവിനെയാണ് കണ്ടത്. അവളെ കണ്ടതും നെച്ചു ഷുഹൈബിനെ വിട്ട് അങ്ങോട്ട്‌ ചെന്നു.

      ഡോക്ടർ എന്താ പറഞ്ഞേ..?
ഹിഫാനും അപ്പോഴേക്കും അകത്തേക്ക് വന്നു. ഡോക്ടർ ഒരാഴ്ച റസ്റ്റ്‌ പറഞ്ഞു എന്നും ഇനി ഒരാഴ്ച കോളേജിലേക്കില്ല എന്നും പറഞ്ഞു കൊണ്ട് അവൾ ഷുഹൈബിനെ ഒന്ന് പാളി നോക്കി. അവന്റെ മുഖത്ത് ഒരു സങ്കടം ഉണ്ടോ? ഉണ്ടാവും ഇങ്ങനാണല്ലോ ഫിലിമിലും സ്റ്റോറിയിലുമൊക്കെ....നായികക്ക് ആക്‌സിഡന്റ് ആകുമ്പോൾ നായകന് സങ്കടം... പിന്നെ സോറി... പിന്നെ..... ശോ എനിക്ക് വയ്യ... അവൾ ചെറു ചിരിയോടെ ഷുഹൈബിനെ നോക്കി.നെച്ചുവും ഷുഹൈബും അവളുടെ ഭാവങ്ങൾ കണ്ട് വായും പൊളിച്ചു നിന്ന് പോയി.
        ഡി പെണ്ണേ.... നെച്ചു ഹൈഫയുടെ തലക്കിട്ട് ഒന്ന് കൊടുത്തു.അപ്പോഴാണ് അവൾക്ക് ബോധം വീണത്. അയ്യേ ഈ മരമക്രിയെ ഞാൻ പ്രേമിക്കാനോ എന്ന് ചിന്തിച്ചു അവൾ അവനെ നോക്കി ആരും കാണാതെ കോഷ്ടി കാണിച്ചു. ഷുഹൈബ് അവളെ നോക്കി രണ്ട് കയ്യും ഒടിഞ്ഞു കിടക്കുന്നത് പോലെ കാണിച്ചു.
 അവൾ അറിയാതെ തന്നെ മറ്റേ കൈ പുറകോട്ട് ഒളിപ്പിച്ചു. അവനത് കണ്ട് ചിരി വന്നു.

          ഭക്ഷണം കഴിക്കാൻ എല്ലാവരും ഒരുമിച്ച് ഇരുന്നെങ്കിലും നെച്ചുവിന് ആഹാരം ഇറങ്ങുന്നുണ്ടായില്ല. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൾ വേഗം എണീറ്റു. രാത്രി കുറേ നേരം ശുഹൈബിനോട് സംസാരിച്ചു.

        ഹിഫാന്റെ മനസ്സിൽ ഷുഹൈബുമായിട്ടുള്ള നെച്ചുവിന്റെ അടുപ്പം അസ്വസ്ഥത ഉണ്ടാക്കി. ഇവർ തമ്മിൽ ഇത്രക്ക് അടുപ്പം എങ്ങിനെ ഉണ്ടായി? വെറുമൊരു പരിചയക്കാരന്റെ മകളോട് ഇത്ര അടുപ്പം വരുമോ? ഇനി ഇവർ തമ്മിൽ വേറെ എന്തെങ്കിലും റിലേഷൻ?? ഹേയ് അങ്ങനുണ്ടാവില്ല. ഓരോന്ന് ആലോചിച്ച് എപ്പോഴോ അവനുറങ്ങി പോയി.

                രാവിലെ ഹൈഫയ്ക്ക് ഭക്ഷണം വാരി കൊടുത്തത് നെച്ചു ആയിരുന്നു.അവൾ മറ്റേ കൈ കൊണ്ട് കഴിച്ചോളാം എന്ന് പറഞ്ഞിട്ട് അവൾ സമ്മതിച്ചില്ല. അവളുടെ എല്ലാ കാര്യങ്ങളും നെച്ചു തന്നെ ചെയ്തു. സുൽഫിയെ പോലും ആ വഴിക്ക് അടുപ്പിച്ചില്ല.പതിവില്ലാതെ കോളേജിൽ പോകാൻ അവൾ പർദ്ദയും നിഖാബും ധരിക്കുന്നത് കണ്ട് ഹൈഫു പുരികം പൊക്കി ഇതെന്താ എന്ന് ചോദിച്ചു. ഒരു വെറൈറ്റി ഇരിക്കട്ടെ എന്ന് പറഞ്ഞവൾ പോകാനിറങ്ങി. ഷുഹൈബ് കിടന്ന റൂമിന്റെ വാതിൽ തുറക്കാതെ കിടക്കുന്നത് കണ്ട് അവൾ അങ്ങോട്ട് ചെന്ന് നോക്കി. ഡോർ തുറക്കാൻ നോക്കി. ലോക്ക് അല്ലാത്തത് കൊണ്ട് അവൾ കുറച്ചു തുറന്നു അകത്തേക്ക് നോക്കി. അവൻ എഴുന്നേറ്റിട്ടില്ല എന്നറിഞ്ഞവൾ പോകാൻ ഒരുങ്ങിയതും റൂമിൽ നിന്ന് ഉമ്മാ.... എന്നൊരു വിളിയും ഞരക്കവും കേട്ടു. അവൾ തിരികെ റൂമിലേക്ക് കേറി. കട്ടിലിൽ കിടന്നു ഞെരുങ്ങുന്ന ശുഹൈബിനെ കണ്ട് അവൾ സുബുക്കാ എന്ന് വിളിച്ചോടി ചെന്നു. കണ്ണടച്ച് എന്തൊക്കെയോ പറയുന്നുണ്ട്. ആള് ഉറക്കത്തിൽ ആണ്. വിളിക്കാൻ ദേഹത്ത് കൈ വെച്ചതും അത്പോലെ തന്നെ അവൾ കൈ തിരിച്ചെടുത്തു.തീ പോലെ പൊള്ളുന്നുണ്ട്. അവൾ വെപ്രാളത്തോടെ അവനെ വിളിച്ചു. സുബുക്കാ.....
          നെച്ചു..... എനിക്ക് തീരെ വയ്യ... നടുവിനും നല്ല പെയിൻ ഉണ്ട്. നീ... നീ ഒന്ന് നെഹിയെ വിളിച്ച് ഇങ്ങോട്ട് വരാൻ പറയ്. എന്നെ.. ഏതെങ്കിലും ഹോസ്പിറ്റലിൽ ആക്കീട്ട് നിങ്ങൾ പോയി വാ....
       ഇക്കാനെ ഈ കോലത്തിൽ ഇട്ടിട്ട് ഞാൻ പോകൂല്ല. അതെന്നോട് തന്നേ ചെയ്യുന്ന തെറ്റാ.... ഞാൻ പോകൂല്ല....

     ദേ പെണ്ണേ... ഒറ്റ വീക്ക് വെച്ചു തന്നാലുണ്ടല്ലോ....പാടില്ലന്നൊന്നും ഞാൻ ഓർക്കൂല്ല. ഒരെണ്ണം നിനക്കിട്ടു തരാനുള്ള കെൽപ്പൊക്കെ എനിക്കുണ്ട്. മര്യാദക്ക് പൊയ്ക്കോ അല്ലെങ്കിൽ ഞാൻ പിന്നെ ഒന്നിനും നിക്കൂല്ല.അവൾ പിന്നെ ഒന്നും പറയാൻ പോയില്ല. വാശി അല്പം കൂടുതലുള്ള കൂട്ടത്തിലാണ്. അത് കൊണ്ട് ഇക്കൂനെ വിളിക്കുന്നത് തന്നെയാ നല്ലത്. അല്ലെങ്കിൽ വേണ്ട. ഹിഫൂനോട് പറയാം. അവൾ ഹിഫൂന്റെ റൂം ലക്ഷ്യമാക്കി നടന്നു.


പാർട്ട്‌  10

        നെച്ചു ഹിഫാന്റെ റൂം ലക്ഷ്യമാക്കി നീങ്ങി.അവൾ ആ വീട്ടിൽ വന്നിട്ട് ആദ്യമായാണ് ഹിഫാന്റെ റൂമിൽ പോകുന്നത്. വാതിൽ തുറന്നു കിടക്കുകയായിരുന്നു. പക്ഷേ അവൻ അവിടെ ഉണ്ടായിരുന്നില്ല. അവൾ ആ റൂം ഒന്ന് വീക്ഷിച്ചു.എല്ലാം അവിടിവിടെയായി തൂക്കി ഇട്ടിട്ടുണ്ട്. ഒന്നിനും ഒരു അടുക്കും ചിട്ടയും ഇല്ല.അവൾക്ക് അവനെ പേരെടുത്തു വിളിക്കാൻ മടി തോന്നി.ഹൈഫ വിളിക്കുന്നത് പോലെ തന്നേ അവളൊന്ന് പതിയെ വിളിച്ച് നോക്കി. കാക്കൂ.....കാക്കൂ... അവൾ അവനെ വിളിച്ചു ബാൽക്കാണിയിലേക്ക് നീങ്ങി. അവിടെ കോഫിയുമായി ഹിഫാൻ നിൽപുണ്ടായിരുന്നു.
       കാക്കൂ......
ഹാ.... നീയോ.... വിളി കേട്ടപ്പോൾ ഞാനോർത്തു ഹൈഫു ആണെന്ന്. എന്താ നെച്ചൂട്ടി? നീയെന്താ ഈ വേഷത്തിൽ?
          ഞാൻ.... കോളേജിൽ പോകാൻ.... അവൾ ഒന്ന് പരുങ്ങി.
       ഓ ഞാനത് മറന്നു. ഇന്ന് അവളില്ലല്ലോ കൊണ്ട് പോകാൻ. ഞാൻ ഇന്ന് ഇത്തിരി ലേറ്റ് ആയെ വരുന്നുള്ളൂ. ഒരു അഞ്ച് മിനിറ്റ് ഞാൻ ഇപ്പോ വരാം.നിന്നെ കൊണ്ടാക്കാം.
        അതല്ല കാക്കു....
പിന്നെ? അവൻ സംശയത്തോടെ അവളുടെ നേരെ നോക്കി.
      അത്.. സുബുകാക്ക് നല്ല പനി. നടുവേദനയും ഉണ്ട്. ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ...

       ആണോ... വാ... നോക്കാം.
അവർ രണ്ടും ഷുഹൈബിന്റെ റൂമിൽ ചെന്നപ്പോൾ ഹൈഫ ഒരു കൈ കൊണ്ട് അവനെ പുതപ്പിക്കുന്നതാണ് കണ്ടത്.
       നീയെന്താ ഇവിടെ?ഹിഫാൻ അവളോട് ചോദിച്ചു.
      ഞാൻ ഈ ഫോൺ ഇവൾക്ക് കൊടുക്കാൻ ഇവളെ നോക്കി വന്നതാ. നെഹി കാക്കു വിളിച്ചിരുന്നു. ഇവളെ പിക് ചെയ്യാൻ വരാന്നു പറഞ്ഞു. ഞാൻ അത് പറയാൻ ഇവളെ നോക്കി ഇറങ്ങീതാ. അപ്പോ ബാഗ് കണ്ടില്ല. ഫോൺ മേശപ്പുറത്ത് ഉണ്ടായിരുന്നു.ഡോർ തുറന്നു കിടക്കുന്നത് കണ്ട് കേറീതാ... നോക്കിയപ്പോൾ ഈ കാക്കു കിടന്ന് വിറക്കുന്നു. നല്ലോണം പനിക്കുന്നുണ്ട്. പുതപ്പിച്ചു കൊടുത്തിട്ട് ഹിഫു കാക്കൂനെ വിളിക്കാൻ ഒരുങ്ങിയതാ...
         ഉം...... അവൻ ഒന്ന് മൂളി.... വയ്യാത്ത കയ്യും വെച്ച് ഒന്നിനും നിൽക്കണ്ട.അങ്ങോട്ട് മാറ്...
    അവന്റെ സംസാരം കേട്ടതും അവൾ നെച്ചുവിന്റെ അടുത്തേക്ക് നീങ്ങി. അവളുടെ തോളിൽ കൈ വെച്ചു നിന്നു. ഹിഫു ശുഹൈബിനെ വിളിച്ചു. അവൻ പതിയെ കണ്ണ് തുറന്നു. നടുവേദന ഉള്ളത് കൊണ്ട് അവന് എഴുന്നേറ്റ് ഇരിക്കാൻ ബുദ്ധിമുട്ട് തോന്നി.ഹിഫാൻ അവനെ താങ്ങി പിടിച്ചു.നെച്ചുവും അവന്റെ കൂടെ കൂടി. ഹൈഫയ്ക്ക് അവന്റെ അവസ്ഥ കണ്ട് ചെറിയൊരു സങ്കടം തോന്നി. അവനോട്‌ ഫ്രഷ് ആകാൻ പറഞ്ഞ് ഹിഫു റെഡി ആകാൻ പോയി. നെച്ചു പോകുന്നില്ല എന്ന് പറഞ്ഞെങ്കിലും ഷുഹൈബ് സമ്മതിച്ചില്ല. ഹൈഫ ഒന്നും മിണ്ടാതെ അവരെ നോക്കി നിന്നു.നെഹിയുടെ വണ്ടിയുടെ ശബ്ദം കേട്ട് നെച്ചു ശുഹൈബിനെ നോക്കി. ഞാൻ പോണോ എന്നാ ഭാവത്തിലുള്ള അവളുടെ മുഖം കണ്ടപ്പോൾ അവന് ചിരി വന്നു.
          നീ ധൈര്യമായിട്ട് പൊയ്ക്കോ. എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല. അവൻ ഇപ്പോൾ എന്നെ കാണണ്ട. നീ താഴേക്ക് ചെല്ല്. അവൻ അവളെ നിർബന്ധിച്ചു താഴേക്ക് വിട്ടു. ഹോസ്പിറ്റലിൽ ചെന്നിട്ട് വിളിക്കണം എന്ന് പറഞ്ഞ് അവൾ ഹൈഫയോടും യാത്ര  പറഞ്ഞിറങ്ങി. നെച്ചു പോയതും ഹൈഫ ശുഹൈബിന്റെ അടുത്തേക്ക് ചെന്നു.
               അതേയ്.....
ഉം... എന്താ... ഇനീം ഉന്തീടാൻ എന്തേലും ഉദ്ദേശം ഉണ്ടോ? അവൻ മുഖത്ത് ഗൗരവം വരുത്തി ചോദിച്ചു.
          അതൊന്നുമല്ല ഞാൻ ഒരു സോറി പറയാൻ വന്നതാ. അവൾ അവന് നേരെ മുഖം വീർപ്പിച്ചു നിന്നു.
         ഓഹോ... എന്നാ പറഞ്ഞോ...
എനിക്കിപ്പോ സൗകര്യം ഇല്ല. അവൾ കോക്കിരി കാട്ടി തിരിഞ്ഞു നിന്നു. ഇയാൾക്ക് എന്തൊരു ജാഡയാണ്. ഞാൻ പറയൂല്ല. നന്നായെ ഉള്ളൂ.... ഹും... അത് ആത്മഗതം ആയിരുന്നരെങ്കിലും കുറച്ചു സൗണ്ട് കൂടിപ്പോയി.
       ആഹാ.... നീ അത്രക്കായോ.... എന്നാ ഇവിടുന്ന് സോറി പറഞ്ഞിട്ട് പോയാൽ മതി. പോകാൻ നിന്ന ഹൈഫയുടെ മുൻപിലേക്ക് അവൻ കേറി നിന്നു.

       എന്താ....
പറയ്...
     എന്തോന്ന്...
സോറി..
      ഓ പിന്നെ.... ഞാൻ എന്തിനാ സോറി പറയുന്നേ. ഇയ്യാളല്ലേ എന്റെ കൈ ഒടിച്ചത്. അപ്പൊ ഇയ്യാളാ സോറി പറയേണ്ടത്.
 
    അപ്പൊ എന്റെ നടുവോ... അത് ഈ പരുവം ആയില്ലേ?അത്കൊണ്ട് പൊന്നു മോള് സോറി പറഞ്ഞിട്ട് പോയാൽ മതി. അവൻ അവളുടെ അരികിലേക്ക് നീങ്ങി. അവൻ അടുത്തേക്ക് വരുന്നതും അവൾ പുറകിലേക്ക് നീങ്ങി.ഭിത്തിയിൽ ചെന്ന് ഇടിച്ചു നിന്നതും ഹൈഫ അവനെയും ഭീതിയെയും മാറി മാറി നോക്കി.അവന്റെ ചുടുശ്വാസം അവളുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. ഇതുവരെ തോന്നാത്ത ഒരു ഫീൽ ഹൈഫക്ക് അനുഭവപ്പെട്ടു.അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു.കുറച്ചു നേരമായി അവന്റെ അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് അവൾ പതിയെ കണ്ണ് തുറന്നു നോക്കി. അവളുടെ തൊട്ടരികിൽ അവളെ നോക്കി ചിരിച്ചു കൊണ്ട് കയ്യും കെട്ടി ഷുഹൈബ് നിൽക്കുന്നു. ഒരു നിമിഷം അവൾ അവനെ തന്നെ നോക്കി നിന്നു. പെട്ടെന്നാണ് ഹിഫാൻ റെഡി ആയി അങ്ങോട്ട്‌ വരുന്നത് കണ്ടത്.ഇനിയും ഇവിടെ എന്നെ കണ്ടാൽ കാക്കു ഇനി ചീത്ത പറയും എന്ന് പറഞ്ഞ് അവൾ വേഗം ബാത്‌റൂമിൽ കേറി വാതിലടച്ചു.ഹിഫാൻ ഷുഹൈബിനെ കൂട്ടി താഴെക്കിറങ്ങി.
********************************************
 ഈ സമയങ്ങളിൽ താഴെ...
               
      സുൽഫിയോട് യാത്ര പറഞ്ഞു, ഹാജിയർക്ക് മുത്തം കൊടുത്ത് നെച്ചു പുറത്തേക്കിറങ്ങി.നെച്ചുവിന്റെ വേഷം കണ്ട് നെഹി അവളെ തന്നെ നോക്കി നിന്നു.അവന്റെ കണ്ണുകൾ നിഖാബിനിടയിലെ ആ കണ്ണുകളിൽ ചെന്ന് നിന്നതും ചെറിയൊരു നിരാശ മുഖത്ത് പടർന്നു. എങ്കിലും അതൊഴിച്ചാൽ ബാക്കി എല്ലാം എന്റെ ഖല്ബിലെ പെണ്ണ് തന്നെ. ഒരു മാറ്റവും ഇല്ല. അവന്റെ ഹൃദയം പതിവിലും മിടിക്കാൻ തുടങ്ങി.
        "ഖൽബിന്നുള്ളിലെ ബീവിയോ നീ
          ഖൽബ് കവർന്നൊരു ഹൂറിയോ
          മെഹറാൽ ഞാൻ വന്നണഞ്ഞിടാം
          മുഹബത്തിൻ ഇശൽ പാടിടാം "
നെഹിയുടെ മനസ്സിൽ മുഹബത്തിന്റെ ഈരടികൾ ഉണർന്നു.
      അവന്റെ നോട്ടം കണ്ടതും നെച്ചുവിന്റെ മനസ്സിൽ ഓർമകളുടെ വേലിയേറ്റം തന്നെ നടന്നു. പാവം ഇക്കു ആ മനസ്സിൽ ഇപ്പോൾ എന്താണെന്ന് എനിക്ക് അറിയാം..... വൈകില്ല ഇക്കു.... ഇക്കൂന്റെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി കുറച്ചു സമയം കൂടി.... എല്ലാം അറിയുമ്പോൾ ഇക്കു തന്നെ തീരുമാനിക്ക് ഇനിയും കാത്തിരിക്കണോ എന്ന്.......


പാർട്ട്‌ 11
  

ഷുഹൈബിനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി, അവന് ഒരാഴ്ചത്തെ ബെഡ് റസ്റ്റ്‌ ഡോക്ടർ പറഞ്ഞു. പനിക്ക് ചെന്നയുടനെ ഇൻജെക്ഷൻ ചെയ്തതോടെ വല്യ കുഴപ്പമില്ലായിരുന്നു.ഒരു ദിവസം അഡ്മിറ്റ്‌ ആക്കി. പനി കുറഞ്ഞാൽ വീട്ടിൽ പോകാമെന്നും അറിയിച്ചു.ഹിഫാന് കോളേജിൽ ഒരു സെമിനാർ ഉള്ളത് കൊണ്ട് വൈകുന്നേരം വന്നാൽ മതി എന്ന് പറഞ്ഞു ഷുഹൈബ് തന്നെ അവനെ കോളേജിലേക്ക് വിട്ടു.കുറച്ചു നേരം അവിടെ നിന്നിട്ട് ഹിഫാൻ കോളേജിലേക്ക് തിരിച്ചു. പോകുന്ന വഴിക്ക് സിഗ്നൽ വെയിറ്റ് ചെയ്ത് കിടക്കുമ്പോഴാണ് ഒപോസിറ്റ് സൈഡിൽ നെഹിയുടെ വണ്ടി പാസ്സ് ചെയ്ത് പോകുന്നത് അവൻ കണ്ടത് കൂടെ നെച്ചുവും. അവൻ ഒന്നൂടെ ശ്രദ്ധിച്ചു നോക്കി. അതേ അവർ തന്നെ. ഇവരിതെങ്ങോട്ടാണ്? അവൻ സംശയത്തോടെ തിരിഞ്ഞു നോക്കി. അപ്പോഴേക്കും സിഗ്നൽ മാറിയിരുന്നു. പുറകിലുള്ള വണ്ടിക്കാർ ബഹളം ഉണ്ടാക്കാൻ തുടങ്ങിയതോടെ അവൻ വണ്ടി എടുത്തു. ഒരു നിമിഷം അവരുടെ പുറകെ പോയാലോ എന്നാലോചിച്ചു. അല്ലെങ്കിൽ വേണ്ട വീട്ടിലേക്ക് പോകാം. അവന്റെ മനസ്സിൽ പല സംശയങ്ങളും ചോദ്യങ്ങളും ഉയർന്നു. വീട്ടിൽ ചെന്നതും അവൻ ഹൈഫയുടെ അടുത്തേക്കാണ് പോയത്. വാതിൽ തുറന്നു നോക്കിയപ്പോൾ അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു. മരുന്നുണ്ട്. അതിന്റെ സെഡെഷൻ ആവാം ഈ ഉറക്കം. അവൻ പതിയെ അവിടെ നിന്നും നെച്ചുവിന്റെ റൂം ലക്ഷ്യമാക്കി നീങ്ങി.
********************************************
        നെച്ചു പറഞ്ഞു കൊടുത്ത വഴികളിലൂടെ നെഹി വണ്ടി തിരിച്ചു. ഒരു മണിക്കൂർ യാത്രക്ക് ശേഷം അവർ ഒരു ഓടിട്ട വീടിന്റെ മുന്നിൽ ചെന്ന് നിന്നു. ഒരു വലിയ പറമ്പിന്റെ ഇടയിലൂടെയാണ് അവിടെ എത്തിയത്. മുകളിലെ തട്ടിലാണ് വീട് ഉള്ളത്. അവിടെക്ക് സ്റ്റെപ് കെട്ടിയിട്ടുണ്ട്. വണ്ടി അങ്ങോട്ട്‌ പോകില്ല. അവർ കാറിൽ നിന്നിറങ്ങി.
       വാ.....നെച്ചു അവനോട് പറഞ്ഞു മുന്നേ നടന്നു.
      ഇതാരുടെ വീടാണ്?ഇവിടെ ആരും താമസമില്ലേ?വീടിന്റെ പരിസരം നോക്കിയാണ് നെഹി അത് ചോദിച്ചത്.
      ഒരു ചെറു പുഞ്ചിരി നെഹിക്ക് നൽകി അവൾ ബാഗിൽ നിന്നും കീ എടുത്ത് വരാന്തയിലേക്ക് കേറി.അവൾ ആ വീടിന്റെ വാതിൽ തുറന്ന് അകത്തേക്ക് അവനെ ക്ഷണിച്ചു. നെഹി ചുറ്റും ഒന്നൂടെ കണ്ണോടിച്ചു. അപ്പുറത്ത് കുറച്ചു മാറി ഒന്ന്‌ രണ്ട് വീടുകൾ ഉണ്ട്. പത്തു സെന്റോളം വരുന്ന ഭൂമിയിൽ ഒത്ത നടുക്കായിട്ടാണ് വീട്.അവൻ അവളുടെ കൂടെ അകത്തേക്ക് കയറി.അവിടെ മുഴുവൻ നല്ല പരിചയം അവൾക്കുണ്ടെന്നു അവന് മനസ്സിലായി. അവൾ അവനെ ഒരു റൂമിലേക്ക് കൊണ്ട് പോയി. അവിടെയുള്ള അലമാരയിൽ നിന്ന് ഒരു ചെറിയ ആൽബം എടുത്തു. അത് നെഹിക്ക് കൊടുത്തു. അവൻ സംശയത്തോടെ അത് വാങ്ങി മറിച്ചു നോക്കി. ആദ്യം തന്നെ ഒരു പഴയ വലിയ വീടിന്റെ ഫോട്ടോ ആയിരുന്നു.

   ഇത്..... ഇതേ ഫോട്ടോ തറവാട്ടിലെ ആൽബത്തിൽ ഞാൻ കണ്ടിട്ടുണ്ട്. അതേ.... ഇത് പഴയ സുൽത്താൻ വീടിന്റെ ഫോട്ടോ ആണ്.ഹൈഫയെ വയറ്റിലുണ്ടായിരുന്ന സമയത്താണ് പഴയ വീട് പുതുക്കി പണിതതെന്നു ഉമ്മിയും അമ്മായിയും ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ചെറിയ ഒരോർമ മാത്രേ ഉള്ളൂ ആ വീടിന്റെ.... അത് കഴിഞ്ഞും വീട് പുതുക്കി..അവൻ ആകാംക്ഷയോടെ ഓരോ ഫോട്ടോയും നോക്കി. മിക്കതും സുൽത്താൻ വീടുമായി ബന്ധമുള്ളവ. നെഹിയുടെ കുഞ്ഞിലേ ഉള്ള ഫോട്ടോ അതിലുണ്ട്. അവനെ എടുത്തോണ്ട് നില്കുന്നത് ഹാജിയാരുടെ പ്രിയപ്പെട്ട ഡ്രൈവർ ആയിരുന്ന അഷ്‌റൂക്ക ആണ്.ആ ഫോട്ടോ കണ്ടപ്പോൾ അവനത് ഓർത്തെടുത്തു. അവൻ ആകാംക്ഷയോടെ നെച്ചുവിന്റെ മുഖത്തേക്ക് നോക്കി.

          ഞാൻ ആരാണെന്ന് മനസ്സിലായോ..?
       നീ.... നീ.... അഷ്‌റൂക്കാന്റെ മോളാണോ..? വിശ്വാസം വരാത്ത പോലെ അവൻ അവളെ നോക്കി.

          ആ മുഖത്തെ പുഞ്ചിരി പെട്ടന്ന് മങ്ങി... പകരം ആ കണ്ണുകൾ നിറയുന്നത് അവൻ കണ്ടു.ഉപ്പയെ ഓർത്തു കാണും. അവൻ ആ മിഴികൾ നിറയുന്നത് മാത്രം സഹിക്കാൻ കഴിയുന്നില്ല. അവന്റെ ഹൃദയം ആണ് അത് കാണുമ്പോൾ വേദനിക്കുന്നത്. അവൻ അവളുടെ അരികിലേക്ക് നീങ്ങി. അറിയാതെ തന്നെ അവന്റെ കൈകൾ അവളുടെ കണ്ണീരിനെ തുടച്ചു മാറ്റി. ഒരു നിമിഷം അവൾ അത്ഭുതത്തോടെ അവനെ നോക്കി. തന്റെ മിഴികളിൽ തന്നെ നോക്കി നിൽക്കുന്ന അവനോട് അവൾക്ക് സഹതാപം തോന്നി. മൗനമായി മിഴികൾ പരസ്പരം കഥ പറഞ്ഞപ്പോൾ രണ്ട് പേരുടെയും ഹൃദയം പതിവിലും മിടിച്ചു.

              ഇക്കൂ...... മൗനത്തെ ഭേദിച്ചു അവൾ അവനോട് സംസാരിക്കാൻ തുടങ്ങി.
******************************************

             സുൽത്താൻ വീട്ടിൽ, നെച്ചു ഉപയോഗിച്ച് കൊണ്ടിരുന്ന മുറിയിൽ ഹിഫാൻ ഷെൽഫ് തുറന്നു. അതിൽ അവളുടെ വലിയ ഒരു ബാഗ് ഉണ്ടായിരുന്നു. അവൻ അത് തുറന്നു നോക്കി. കുറച്ച് പുസ്തകങ്ങളും ഡ്രെസ്സും ഉണ്ടായിരുന്നു അതിൽ.... പുസ്തകങ്ങളുടെ കൂട്ടത്തിൽ പഴയ ഒരു ഡയറി കണ്ട് അവൻ അതെടുത്ത് തുറന്നു നോക്കി. അതിന്റെ ആദ്യത്തെ പേജിൽ ഇങ്ങനെ എഴുതിയിരുന്നു....

          "നിയാ......
   കളങ്കമില്ലാത്ത നിന്റെ ചിരിയാണ് പെണ്ണേ, എന്റെ ഖൽബിന്റെ വെളിച്ചം. "


പാർട്ട്‌ 12

 
•   ആ വരികൾ അവൻ വീണ്ടും വീണ്ടും വായിച്ചു. "നിയ എന്നത് എന്റെ ഉമ്മിയുടെ പേരാണ് എന്റെ പേര് നഷ്‌വ എന്നാണ് "മുൻപ് നെച്ചു പറഞ്ഞ വാക്കുകൾ അവൻ ഓർത്തു.അപ്പൊ ഈ ഡയറി?? ഇത് നെച്ചുവിന്റെ ഉപ്പയുടേതാണോ? അവൻ ധൃതിയിൽ അടുത്ത പേജ് നോക്കി. അതിൽ ഒരു കുഞ്ഞിനെ എടുത്തു കൊണ്ട് നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ ഉണ്ടായിരുന്നു. ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ.... ഈ കുട്ടി..... ഇത് നെഹി കാക്കു അല്ലേ.... അപ്പോ ഇത്.... അവൻ ഒന്നൂടെ ശ്രദ്ധിച്ചു നോക്കി. ആ ഫോട്ടോയുടെ പിന്നിൽ കാണുന്നത് സുൽത്താൻ വീടിന്റെ പഴയ മുഖം ആണെന്ന് അവന് മനസ്സിലായി. അപ്പൊ ഇത്... ഒരഞ്ചു വയസ്സുകാരന്റെ ജീവിതത്തിലേക്ക് ആ ഓർമ്മകൾക്ക് അധികം ചെന്നെത്താൻ കഴിഞ്ഞില്ല. എങ്കിലും അവനോർത്തെടുത്തു ആ പേര് അഷ്‌റൂക്കാ...ഒരു സ്നേഹത്തിന്റെ നനുത്ത പുഞ്ചിരി അവനിൽ ഉണ്ടായി. അപ്പൊ അഷ്‌റൂക്കാന്റെ മോളാണോ നെച്ചു. അവൻ ആ ഡയറിയുമായി അവന്റെ റൂമിലേക്ക് പോയി.
•   ****************************************
                ഇക്കൂ,.... അവളെ തന്നെ നോക്കി നിൽക്കുന്ന നെഹിയുടെ മിഴികളെ താങ്ങാൻ പറ്റാതെ അവൾ തന്നെ അവർക്കിടയിലെ മൗനത്തെ ഭേദിച്ചു.നെഹിക്ക് അപ്പോഴാണ് താൻ ചെയ്തതും ഇപ്പോഴും അവളെ തന്നെ നോക്കി നിൽക്കുകയാണെന്നുമുള്ള ബോധം വന്നത്.

      "ഹാ.....ഞാൻ... പെട്ടെന്ന്.... നീ കരഞ്ഞപ്പോൾ."....വാക്കുകൾക്കായി അവൻ പരതി.
       "അത് സാരമില്ല ഇക്കൂ.... ഞാൻ പറയുന്നത് ഇക്കു ക്ഷമയോടെ കേൾക്ക്... അതിന് ആ  നെഹി മോനെ എനിക്ക് വേണം..... അഷ്‌റൂക്കാന്റേം വല്ലുപ്പാന്റേം കഥകൾ കേൾക്കാൻ ഇഷ്ടമുണ്ടായിരുന്ന..... വീട്ടിൽ എത്തിയാൽ ഉമ്മീനെ വിട്ട് കുഞ്ഞിയുടെ കൂടെ കളിച്ചിരുന്ന ആ പഴയ നെഹി മോനെ....."

            " കുഞ്ഞി"നെഹിയുടെ മനസ്സിലേക്ക് തന്റെ ഉമ്മിയുടെ പ്രിയപ്പെട്ട കുഞ്ഞിപ്പാത്തുവിന്റെ മുഖം ഓടിയെത്തി. ഉമ്മിയെക്കാൾ സുന്ദരി ആയിരുന്നെങ്കിലും കുഞ്ഞി എപ്പോഴും കുട്ടികളുടെ കൂടെ ആയിരുന്നു. കുട്ടികളായ ഞങ്ങളെ പോലെ തന്നെ ആയിരുന്നു സംസാരവും പെരുമാറ്റവും എല്ലാം. പക്ഷേ ഉമ്മിയെ പോലെ വലുതായിരുന്നു. വല്യ ഒരു കുട്ടി. മാങ്ങ പെറുക്കിയും ചാമ്പക്ക പൊട്ടിച്ചും, കണ്ണാരം പൊത്തി കളിച്ചും, എപ്പോഴും ചിരിച്ചും കളിച്ചും എന്റെയും ഹിഫൂന്റെയും ഒപ്പം ഉണ്ടായിരുന്ന ഞങ്ങളുടെ "കുഞ്ഞി". പണ്ട് കുഞ്ഞിയെ തിരക്കുമ്പോൾ ഉമ്മി നിറ കണ്ണാലെ പറയുമായിരുന്നു "കുഞ്ഞി അഷ്‌റൂക്കാടെ കൂടെ പോയെന്ന്". ഇപ്പോൾ മനസ്സിലായി ഇവൾ ആരാണെന്ന്.... അവൻ ചെറു ചിരിയാലെ അവളെ നോക്കി. അതേ.... ഇവൾ കുഞ്ഞിയുടെ മോൾ തന്നെ.... കുഞ്ഞിയുടെ കടുംകാപ്പി മിഴികൾ ആണ് ഇവൾക്കുള്ളത്.

         ഓരോന്ന് ആലോചിച്ചു കൂട്ടുന്ന നെഹിയെ അവൾ നോക്കി നിന്നു. നിങ്ങൾ ആലോചിച്ചതൊക്കെയും സത്യമാണ് ഇക്കു.പക്ഷേ ആരോരുമറിയാതെ പോയ ചില കാര്യങ്ങൾ കൂടി അതിലുണ്ട്. അതെല്ലാരേം അറിയിക്കാനാണ് ഞാൻ വന്നത്. അവൾ മനസ്സിൽ ഓരോന്നോർത്ത് ജനലിനരുകിലേക്ക് നീങ്ങി നിന്നു.
       
          നെച്ചൂ.....
ഉം....
      നീ അഷ്‌റൂക്കാന്റെയും കുഞ്ഞിയുടെയും മകൾ ആണെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെയൊരു ഒളിച്ചു കളി? എല്ലാവരോടും പറയായിരുന്നില്ലേ? ഇതറിഞ്ഞാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് എന്റെ ഉമ്മിയും വല്ലുപ്പയും ആയിരിക്കും.

      ഉം.... പറയണം.... അതിനൊരവസരം വരും. ഞാൻ എന്റെ ഐഡന്റിറ്റി നിങ്ങളുടെയൊക്കെ മുന്നിൽ മറച്ചു വെച്ചിട്ടുണ്ടെങ്കിൽ അതിന് കാരണങ്ങൾ ഉണ്ടാകും. അതെല്ലാം ഇക്കൂനോട് പറയാനാണ് ഞാൻ ഇക്കൂനെ ഇങ്ങോട്ട് കൊണ്ട് വന്നത്.

          ഹൈഫയോട് പോലും പറയാതെ എല്ലാ കാര്യങ്ങളും എന്നോട് പറയാൻ നിനക്ക് തോന്നിയതെന്താ?

     അത്.... അത് പിന്നെ.... ഇക്കുവിന് രഹസ്യം സൂക്ഷിക്കാൻ കഴിവുണ്ടെന്ന് തോന്നി അത്കൊണ്ടാ..... അവൾ അതുംപറഞ്ഞു ഒളി കണ്ണാലെ അവനെ ഒന്ന് നോക്കി.
     അവനത് കേട്ടതും പൊട്ടി ചിരിച്ചു. നിന്നോടരാ പറഞ്ഞേ എനിക്ക് രഹസ്യം സൂക്ഷിക്കാൻ കഴിവുണ്ടെന്ന്....?

      അല്ലെങ്കിൽ പിന്നെ മാസങ്ങളായി ഉറക്കം കെടുത്തുന്ന നീല കണ്ണുള്ള ഹൂറിയെ തിരക്കി ആരുമറിയാതെ
അങ്ങ് മണലാരണ്യത്തിൽ നിന്ന് ഇങ്ങോട്ട് കുറ്റീം പറിച്ചു പോരുമോ?

      താനൊഴികെ ഷുഹൈബിനും ഉമ്മിക്കും ഉപ്പാക്കും മാത്രം അറിയുന്ന ആ രഹസ്യം ഇവളെങ്ങനെ അറിഞ്ഞു? അവൻ അത്ഭുതത്തോടെയും ചെറിയൊരു ഞെട്ടലോടെയും ആണ് അവളുടെ വാക്കുകൾ കേട്ടത്.

        പറഞ്ഞു കഴിഞ്ഞപ്പോഴാണ് തനിക്ക് പറ്റിയ മണ്ടത്തരം നെച്ചുവിന് മനസ്സിലായത്. അവൾ വേഗം തിരിഞ്ഞു നിന്നു.

       നെഹിക്ക് ആകെ കൺഫ്യൂഷൻ ആയി. അവൻ പുറകെ ചെന്ന് അവളുടെ തോളിൽ കൈ വെച്ചു. ഒരു വിറയൽ നെച്ചിവിലൂടെ കടന്നു പോയി. അവൻ അവളെ അവനഭിമുഖം ആയി തിരിച്ചു നിർത്തി. അവളുടെ തല കുനിഞ്ഞിരുന്നു. നെഹി  താടിയിൽ പിടിച്ചു മെല്ലെ അവളുടെ മുഖം ഉയർത്തി. ആകാംക്ഷയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി. അവന്റെ നോട്ടം തന്റെ ഹൃദത്താളത്തിൽ വ്യത്യാസം ഉണ്ടാക്കുന്നത് നെച്ചു അറിയുന്നുണ്ടായിരുന്നു.

            പറയ്..... എന്റെ ഒരൊറ്റ ചോദ്യത്തിന് മാത്രം നീ ഉത്തരം പറയ്... അവൻ അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തുകൊണ്ട് അവളോട്‌ പറഞ്ഞു.
           നീ..... നീ ആണോ ഞാൻ തേടി നടക്കുന്ന എന്റെ മാത്രം സ്വപ്നം....?

     അവന്റെ ചോദ്യം കേട്ടതും എന്ത് പറയണം എന്നറിയാതെ അവൾ വിഷമിച്ചു.
        പറയ് മോളെ....നിന്നെ കാണുമ്പോഴൊക്കെ എന്റെ ഇടനെഞ്ച് മന്ത്രിക്കുന്നുണ്ട് നീ ആണ് ആ കുട്ടിയെന്ന്. പക്ഷേ.... പക്ഷേ.... ഈ കണ്ണുകൾ.... ബാക്കി എല്ലാം ഒത്തു വന്നിട്ടും അത് മാത്രം.... അവന്റെ ശബ്ദത്തിൽ നിരാശ പടർന്നു. നീയെങ്ങനെ അറിഞ്ഞു ഞാൻ അവളെ തിരക്കിയാണ് ഇവിടെക്ക് തന്നെ വന്നതെന്ന്?
     
          അത്.... ഇക്കു.... ഞാൻ....

വേണ്ട....!!അവൻ ദേഷ്യത്തോടെ കയ്യുയർത്തി അവൾ പറഞ്ഞു വന്നതിനെ തടസ്സപ്പെടുത്തി.എനിക്ക് നീ ആരാണെന്നോ എന്താണെന്നോ അറിയണ്ട. ഒന്ന് മാത്രം അറിഞ്ഞാൽ മതി. ഞാൻ തേടി നടക്കുന്നത് നിന്നെയാണോ? തൊട്ട് മുൻപിൽ ഉണ്ടായിട്ടും നീ എന്നിൽ നിന്നും മറഞ്ഞു നിൽക്കുന്നതെന്തിനാ?
 
     ഇക്കു..... ഞാൻ പറയുന്നത്....

നോ...... ഒരൊറ്റ ചോദ്യം ഒറ്റ ഉത്തരം... ആ പെൺകുട്ടി നീയാണോ? ഞാൻ എന്റെ പ്രാണനായി കരുതുന്ന, പേര് പോലും അറിയാതെ അവളെ ഒരു പൊട്ടനെ പോലെ സ്നേഹിക്കുന്ന, എന്റെ കിനാവുകളിൽ മാത്രം നിറഞ്ഞു നിൽക്കുന്ന ആ പെണ്ണ് നീയാണോ..?അവൻ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥായിലായി....

        അതേ......അതേ... അതേ.... അവളുടെ ശബ്ദം അവന്റെ ചോദ്യത്തിനൊപ്പം ഉയർന്നു നിന്നു.
        
      ഒരു നിമിഷം... നെഹി എന്താ ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ അറിയാതെ തരിച്ചു നിന്നു. അവന്റെ കൈകൾ അവളുടെ മുഖത്ത് നിന്നും വിട്ടു. അവൻ പിന്നോട്ട് നീങ്ങി തിരിഞ്ഞു നിന്നു.
       
       നെച്ചു അവനെ പുറകിൽ പോയി കെട്ടിപ്പിടിച്ചു.അവന്റെ പുറത്ത് ചാരി അവൾ വിതുമ്പി..... ഇക്കു തേടി നടക്കുന്ന, ഇക്കൂന്റെ ഹൃദയം കവർന്ന, ഇക്കൂന്റെ കിനാവിൽ വരുന്ന ആ പെൺകുട്ടി.... അത് ഞാൻ തന്നെയാണ്. ക്ഷമിക്ക് ഇക്കൂ ഇത്രയും നാൾ മറഞ്ഞു നിന്നതിന്.... ഈ പെണ്ണിനോട് പൊറുക്ക് ഇക്കൂ...... നിങ്ങളുടെ മുൻപിൽ എന്റെ പ്രണയത്തെ മറച്ചു വെക്കാൻ പറ്റാത്ത കൊണ്ടാ ഞാൻ അവിടെ നിന്ന് ഇങ്ങോട്ട് പോന്നത്. അതിനേക്കാൾ എനിക്ക് ഒരു ലക്ഷ്യം ഉണ്ട്. അത് നടക്കണം,.. അതിന് ഇക്കൂന്റെ സാമീപ്യം എന്നെ പിന്തിരിപ്പിക്കും എന്നെനിക്ക് ഉറപ്പായിരുന്നു. പക്ഷേ എന്നേക്കാൾ മുന്നേ ഇക്ജ് എന്നെ തേടി ഇവിടെയെത്തി. എന്തിനാ ഇക്കു എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ.... ഒരുപക്ഷെ ഞാൻ ആരാണെന്ന് അറിഞ്ഞാൽ..... അവളുടെ കണ്ണീരുകൊണ്ട് അവന്റെ ഷർട്ട് നനഞ്ഞു.
 
              അവളെ മുഴുവൻ പറയിപ്പിക്കാൻ നിൽക്കാതെ അവൻ തിരിഞ്ഞു നിന്ന് അവളെ വാരിപ്പുണർന്നു. എത്ര നേരം നിന്നു എന്നറിയില്ല. എത്രയോ പരിഭവങ്ങൾ ആ മൗനത്തിലൂടെയും കണ്ണീരിലൂടെയും പറഞ്ഞു തീർത്ത പോലെ ഏറെ നേരം.....
  
          ആ മൗനത്തെ ഭേദിച്ചു അവൻ തന്നെ പറഞ്ഞു തുടങ്ങി. "പെണ്ണേ.... നീ ആരാണെന്നോ, ആരായിരുന്നെന്നോ ഒന്നും എനിക്ക് അറിയണ്ട. എന്റെ സ്നേഹം മനസ്സിലാക്കി എന്റെ ജീവന്റെ പാതിയായി എന്നും കൂടെ ഉണ്ടാകുമെന്നു മാത്രം പറഞ്ഞാൽ മതി. ആയുസ്സ് ഉള്ള കാലത്തോളം ഈ കണ്ണ് നിറയാതെ ഞാൻ നോക്കിക്കോളാം.... എന്നെയും എന്റെ സ്നേഹത്തെയും നീ സ്വീകരിക്കില്ലേ?

         അവന്റെ ചോദ്യങ്ങൾ അവളുടെ ഹൃദയത്തിലേക്കായിരുന്നു.തന്റെ ഖൽബകം ആഗ്രഹിക്കുന്നതെന്നും ഈ സ്നേഹത്തിനു വേണ്ടിയാണ്. അത് ഞാൻ എങ്ങനെ തട്ടിക്കളയും. പക്ഷേ ഇക്കു എല്ലാം അറിയണം. അവൾ എന്തൊ തീരുമാനിച്ച പോലെ കണ്ണുകൾ അമർത്തി തുടച്ചു...

        ഇക്കൂ..... ഇക്കൂനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇക്കുവിന്റെ സ്നേഹത്തിനു മുന്നിൽ തോറ്റു പോകേണ്ടി വരുമോ എന്ന് ഞാൻ പേടിച്ചിരുന്നു. അതായിരുന്നു എന്റെ ഒളിച്ചോട്ടത്തിന് പിന്നിൽ.... ഇക്കൂന് പിടി താരാതെ നിന്നതും അത്കൊണ്ടാണ്. പക്ഷേ എനിക്ക് പറ്റുന്നില്ല. ഈ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ.... ഇക്കുവിനെ കണ്ട അന്ന് മുതൽ ഇക്കു എന്റെ ഹൃദയത്തിൽ ഉണ്ട്. ഇക്കു ഞാൻ അറിയാതെ എന്നെ സ്നേഹിച്ച പോലെ ഇക്കു അറിയാതെ ഇക്കുവിനെ ഞാനും സ്നേഹിച്ചു. എന്റെ കിനാവുകളിൽ ഇക്കു മാത്രേ ഉണ്ടായിരുന്നുള്ളൂ...... പിന്നെ ഇക്കുവിന് എന്നെ മനസ്സിലാക്കാതിരിക്കാൻ വേണ്ടിയാണ് ഇക്കുവിനെ ഏറെ ആകർഷിച്ച എന്റെ കണ്ണുകളെ ഇക്കുവിൽ നിന്നു ഞാൻ മറച്ചു വെച്ചത്. അവൾ അവളുടെ കണ്ണുകളിൽ നിന്ന് ലെൻസുകൾ എടുത്തു മാറ്റി. നോക്ക് ഇക്കു..... നെഹിയാൻ അലി മുഹമ്മദ്‌ എന്ന ഈ നെഹിയുടെ സ്വപ്നങ്ങളിലെ ഹൂറി ഇതാണോ എന്ന്.....


പാർട്ട്‌ =13


  ഹിഫാൻ റൂമിൽ കേറി ഒന്ന് ഫ്രഷ് ആയതിനു ശേഷം ആ ഡയറി എടുത്തു.

സുൽത്താൻ വീട് വർഷങ്ങൾക്ക് മുൻപ്
==================================
             "അമിക്കുട്ടി ബാ..... ഞാ ചാമ്പക്ക തരാം..... കൊഞ്ചി പറയുന്ന ആ പതിനാറുകാരിയെ നോക്കി അമി ഒന്ന് പുഞ്ചരിച്ചു. ഇരുന്നിടത്ത് നിന്നും എണീറ്റ് അവൾ ആ മുഖം കൈക്കുമ്പിളിൽ എടുത്തു.
        പാത്തൂസേ.... അമിക്കുട്ടിക്ക് നാളെ വലിയൊരു പരീക്ഷ തുടങ്ങുവാ.... ഒത്തിരി പഠിക്കാനുണ്ട്. പാത്തൂസ് ഇപ്പോ പൊയ്ക്കോട്ടാ ഉപ്പച്ചി കണ്ടാൽ വഴക്കിടും. അമിക്കുട്ടി പിന്നെ വരാട്ടോ.....
       ആ മുഖം പരിഭവം കൊണ്ട് നിറഞ്ഞു. അമിക്കുട്ടിക്ക് പാത്തൂനെ ഇഷ്ടല്ല.... അതാ വരാത്തെ.... പോ... കൂടൂല്ല.... പാത്തൂന് പരീച്ച ഇല്ലല്ലോ..... പാത്തു കൂടൂല്ല..... അവളുടെ മിഴികൾ നിറഞ്ഞിരുന്നു.
      അയ്യേ..... അമികുട്ടീടെ പാത്തൂസ് കരയ്യാണോ.... ഓക്കേ ഞാനും വരാം.
     ആണോ... അവൾ സന്തോഷത്തോടെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചോടി....
     കുഞ്ഞീ....... ഓടുന്നതിനിടയിൽ ആ ശബ്ദം കേട്ടതും അവൾ അവിടെ നിന്നു...
       "നീ അമി മോളേം കൂട്ടി എങ്ങട്ടാ? മോൾക്ക് ഒരുപാട് പഠിക്കാനുണ്ട്. നാളെ എസ് എസ് എൽ സി പരീക്ഷ തുടങ്ങുവാ. ഹാജിയാർ വന്ന് കണ്ടാൽ അതിനെ വഴക്കിടും. നീ അവളുടെ കൈ വിട്ടേ "
          (ഇത് സൈബാത്ത,കുറച്ച് വർഷങ്ങളായി അബ്ദുൽ റഹ്മാൻ ഹാജിയുടെ വീട്ടിലെ പണിക്കാരി. അവർക്ക് ആകെയുള്ളത് ബുദ്ധി ഉറക്കാത്ത ഒരു മകൾ "നിയ ഫാത്തിമ "എന്ന കുഞ്ഞിപ്പാത്തു.സൈബ ഇത്ത എവിടെ ഉണ്ടോ അവിടൊക്കെ അവരെ ചുറ്റിപ്പറ്റി അവളും കാണും.ഹാജിയാരുടെ പെണ്മക്കളിൽ ഇളയ ആളായ അമീനയുടെ അതേ പ്രായം. അവർ തമ്മിൽ നല്ല കൂട്ടാണ്.ആ വീട്ടിലെ മറ്റ് മക്കൾ അവളെ അടുപ്പിക്കാറില്ല.)

          ആ കൈകൾ പതിയെ അയഞ്ഞു. അവൾ പരിഭവത്തോടെ അമിയുടെ മുഖത്തേക്ക് നോക്കി.

    സാരമില്ല സൈബത്താ ഞാൻ ഇപ്പോ തന്നെ വരാം. പാത്തൂന് വിഷമാവും.

    വേണ്ട മോളേ അവൾക്ക് വേറെ പണി ഇല്ലാഞ്ഞിട്ടാ... മോള് പോയിരുന്നു പഠിച്ചോ...

   അമിക്കുട്ടി പൊയ്ക്കോ.... ഞാ ഒറ്റക്ക് പോകും. ഈ സൈബ കുശുമ്പിയാ... ഞാൻ കൂടൂല്ല.അവൾ അതും പറഞ്ഞു തൊടിയിലേക്ക് ഓടി. അവൾ പോയ വഴിയേ കുറച്ചു നേരം നോക്കി നിന്ന് ഒരു നെടുവീർപ്പിട്ട് രണ്ടാളും തിരിഞ്ഞു നടന്നു.മഗ്‌രിബിന്റെ സമയം ആയിട്ടും പാത്തുവിനെ കാണാഞ്ഞിട്ട് സൈബ അമി മോൾടെ അടുത്ത് ചെന്ന് ചോദിച്ചു. അവിടെ ഇല്ലെന്നറിഞ്ഞ അവളെ തിരക്കി സൈബയും അമിയും കൂടി അവളെ തിരക്കി ഇറങ്ങി.
             പാത്തൂ........ പാത്തൂ.........
കുഞ്ഞീ..... മോളേ..... നീ എവടെയാ....തിരച്ചിലിനൊടുവിൽ ബോധമറ്റ് കിടക്കുന്ന  പാത്തുവിനെ കണ്ടതും പാത്തൂ.... എന്ന് വിളിച്ചു അമി അവളുടെ അടുത്തേക്കോടി....സൈബയും

    റബ്ബേ ന്റെ മോൾക്കെന്താ പറ്റിയെ? മോളേ.... അമി ഓടിപ്പോയി ഒരു മൊന്തയിൽ വെള്ളം കൊണ്ട് വന്നു. അത് തളിച്ചപ്പോൾ പാത്തു എഴുന്നേറ്റു.

       അവൾക്ക് പേടി തോന്നിയാൽ ഇങ്ങനെയാ... ന്റെ മോള് ഒറ്റക്ക് പോന്നിട്ടാ..... ഇനി ഉമ്മ ഒറ്റക്ക് വിടൂല്ല. കരച്ചിലിനിടയിൽ സൈബയുടെ പതം പറച്ചിൽ കേട്ട് അമിയുടെ കണ്ണ് നിറഞ്ഞു.
********************************************
       വർഷങ്ങൾ കഴിഞ്ഞു....അമിയുടെ വിവാഹം കഴിഞ്ഞു. എങ്കിലും അവൾ പാത്തുവിനെയും സൈബത്തയെയും എന്നും ചേർത്ത് പിടിച്ചു. അവളുടെ ഭർത്താവ് മുഹമ്മദ്‌ അലിക്കും വല്യ കാര്യമായിരുന്നു പാത്തൂനെ. ഇന്ന് റഹ്മാൻ ഹാജിയുടെ ഒരേ ഒരു മകൻ ബാദുഷ റഹ്മാന്റെ വിവാഹം ആണ്. പ്രീഡിഗ്രിക്ക് ഒപ്പം പഠിച്ച കുട്ടിയെ അവൻ പ്രണയിച്ചു വിവാഹം കഴിക്കുന്നതാണ്. പണത്തിന്റെ അഹങ്കാരം വേണ്ടുവോളം ഉണ്ട് അവന്.കാത്തിരുന്നു കിട്ടിയ ഒറ്റ മോനായത് കൊണ്ട് ഹാജിയാർ ചിലതൊക്കെ കണ്ടില്ലെന്നു വെച്ചു.പക്ഷേ ഓരോ ദിവസം ചെല്ലുന്തോറും മകന്റെ പോക്ക് ശരിയല്ലെന്ന് കണ്ട് ഹാജിയാർ അവനെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് അവന് ഒരിഷ്ടം ഉണ്ടെന്നറിഞ്ഞത്. സാമാന്യം അവരോടൊപ്പം നിൽക്കുന്ന സാമ്പത്തികവും കുടുംബ മഹിമയും ഉള്ള വീട്ടിലെ കുട്ടി. അങ്ങനെ അത് തന്നെ ഉറപ്പിച്ചു. ആ വീട്ടിലെ ഓരോ കല്യാണങ്ങളും നടക്കുമ്പോഴും ബുദ്ധിവളർച്ച ഇല്ലാത്ത തന്റെ മോളേ നെഞ്ചോടടക്കി പിടിച്ചു അവളുടെ ഭാവി ഓർത്ത് കണ്ണീർ പൊഴിച്ചൊരു ജന്മം ആ വീടിന്റെ അടുക്കള കോലായിൽ കഴിഞ്ഞു പോന്നു.

            ഇന്ന് അമിയുടെ മോന്റെ (നെഹിയാൻ )അഞ്ചാം പിറന്നാൾ ആണ്. എല്ലാവരും സുൽത്താൻ വീട്ടിലുണ്ട്. ബാദുഷയ്ക്കും ഒരു മോനുണ്ടായി ഹിഫാൻ. അവന് രണ്ട് വയസ്സ് കഴിഞ്ഞതേ ഉള്ളൂ.ബാദുഷയുടെ ദുസ്വഭാവങ്ങൾ ഉൾകൊള്ളാൻ കഴിയാതെ സുൽഫിയ മിക്കവാറും അവളുടെ വീട്ടിൽ ആയിരുന്നു. പാത്തു നെഹിയുടെ കൂടെ പറമ്പിലൊക്കെ നടന്നു.

        ഒരു ചെറുപ്പക്കാരൻ ജോലി അന്വേഷിച്ചു സുൽത്താൻ വീട്ടിലെത്തി. ഹാജിയാർ അവനെ അവിടുത്തെ ഡ്രൈവർ ആക്കി. പേര് അഷ്‌റഫ്‌. വെളുത്തു മെലിഞ്ഞ സുമുഖനായ ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ. എന്തിനും ഏതിനും അവൻ ഹാജിയാരുടെ ഒപ്പം ഉണ്ടായിരുന്നു. ദിവസങ്ങൾക്കുള്ളിൽ അവൻ എല്ലാവരുടെയും പ്രിയപ്പെട്ടവനായി മാറി. സൈബത്തയോടും പാത്തുവിനോടും അവൻ സമയം കിട്ടുമ്പോഴൊക്കെ സംസാരിച്ചു. വീട്ടിലുള്ളപ്പോൾ പാത്തു അല്ല നിയ (അവൻ അവളെ അങ്ങനെയാണ് വിളിച്ചിരുന്നത് )എപ്പോഴും ആച്ചിയുടെ (എല്ലാരും അഷ്‌റു എന്ന് വിളിച്ചപ്പോൾ പാത്തു മാത്രം അവനെ ആച്ചിക്കാ എന്ന് വിളിച്ചു )കൂടെ ഉണ്ടാകും. അവസ്ലേക്ക് ചാമ്പയ്‌ക്കയും പേരക്കൊയും ഓക്കെ അവൻ പറിച്ചു കൊടുത്തു. അതൊക്കെ കിട്ടുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ചിരിയിൽ ആരുമില്ലാത്തവന്റെ വേദന ആച്ചിയും മറന്നു.....

 
പാർട്ട്‌ 14


 സൈബത്താ....

എന്താ  മോനെ?
    ഒരു കട്ടൻ ചായ കിട്ടുമോ? ഇത്തിരി കടുപ്പത്തിൽ.... തലവേദനിച്ചിട്ട് വയ്യ. നെറ്റിയിൽ കൈ വെച്ച് അഷ്‌റു പറഞ്ഞത് കേട്ട് ഇപ്പോ ഇടാം എന്ന് പറഞ്ഞു അവർ അടുക്കളയിലേക്ക് കയറി.

                ഡോ..!!
ഊതി വീർപ്പിച്ച കവർ അഷ്‌റൂന്റെ ചെവിക്കരുകിൽ കൊണ്ട് വന്ന് അടിച്ചു പൊട്ടിച്ചു ശബ്ദമുണ്ടാക്കി പാത്തു കുടുകുടെ ചിരിച്ചു.
      "ആച്ചീക്കാ പേടിച്ചേ... അയ്യാ... ആച്ചിക്കാ പേടിച്ചേ "അവൾ കൈകൊട്ടി ചിരിച്ചു.
    അഷ്‌റു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. സാധാരണ അവളുടെ കുസൃതികളിൽ ഒപ്പം കൂടുന്ന അവളുടെ ആച്ചിക്കയെ ഇന്നവൾ കണ്ടില്ല. പകരം കുമ്പിട്ടിരുന്നു നെറ്റി തടവുന്നതാണ് കണ്ടത്.
      ഒച്ച കേട്ട് സൈബ വന്ന് അവളെ വഴക്ക് പറഞ്ഞു. "പോട്ടെ... സാരമില്ല "എന്ന് അഷ്‌റു പറഞ്ഞെങ്കിലും അവർ അവളെ വഴക്കിട്ടു. കെറുവിച്ച മുഖവുമായി അകത്തേക്ക് പോയ പാത്തു കയ്യിൽ ബാമുമായി തിരികെ വന്നു.

          "ആച്ചീക്കാ..... നിയക്കുട്ടി ആച്ചീക്കാക്ക് നെറ്റീമേ ഇത് പെരട്ടി തരാം. കുഞ്ഞിക്ക് വേദന എടുക്കുമ്പോൾ സൈബ ഇതാ പെരട്ടാറ്.... ആച്ചിക്ക കുഞ്ഞീടെ മടിയിൽ കിടക്ക്. അതും പറഞ്ഞു അവൾ അവന്റെ അരികിൽ നിന്ന് കുറച്ച് നീങ്ങി ഇരുന്നു. വാ ആച്ചീക്കാ.... ഇവടെ കിടക്ക്. അവൾ അവളുടെ തുടയിൽ തൊട്ട് കാണിച്ചു. അഷ്‌റു എന്ത് പറയും എന്നറിയാതെ അവളെ തന്നെ നോക്കി ഇരുന്നു. ഇങ്ങോട്ട് കിടക്ക് ആച്ചീക്കാ എന്നും പറഞ്ഞ് അവന്റെ കയ്യിൽ പിടിച്ച് വലിച്ചവൾ ബലമായി മടിയിലേക്ക് കിടത്തി. ബാം തുറന്നു അവന്റെ നെറ്റിയിൽ തടവി കൊടുത്തു. അവൻ എഴുന്നേൽക്കാൻ നോക്കി എങ്കിലും അവൾ സമ്മതിച്ചില്ല.ഈ കാഴ്ച കണ്ട് ചായയുമായി വന്ന സൈബയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു നിമിഷം തന്റെ മോളെ അസുഖം ഒന്നുമില്ലാത്ത പെണ്ണായി അവർ കണ്ടു. ആ മാതൃഹൃദയം വിങ്ങി. "റബ്ബേ ആഗ്രഹിക്കാൻ പോലും ഈ പാപിക്ക് അർഹത ഇല്ലല്ലോ"ഒരു നെടുവീർപ്പെടുത്തവർ തട്ടത്തിന്റെ തുമ്പ് കൊണ്ട് കണ്ണീർ തുടച്ചു.
          അവൾ തടവിയപ്പോൾ അഷ്‌റുവിന്റെ കണ്ണുകൾ അടഞ്ഞു പോയിരുന്നു. വല്ലാതൊരാശ്വാസം അവന് തോന്നി.
      മോനെ... ഇതാ ചായ....
സൈബത്താടെ വിളി കേട്ട് അവൻ ഞെട്ടി എണീറ്റു.
        ഇത്താ... ഞാൻ.... നിയ നിർബന്ധിച്ചു കിടത്തീതാ.....
    ഇവടെ കിടക്ക് ആച്ചീക്കാ.... ഇങ്ങനെ ചെയ്താലേ വേദന മാറുള്ളൂ.... അവൾ വീണ്ടും അവനെ പിടിച്ചു കിടത്തി.
       അവൻ നിസ്സഹായ അവസ്ഥയിൽ സൈബത്തയെ നോക്കി.

     സാരമില്ല മോനെ....
മോളേ കുഞ്ഞി....
    പോ.... സൈബയോട് ഞാൻ മിണ്ടൂല്ല. സൈബ കുഞ്ഞീനെ വഴക്ക് പറഞ്ഞില്ലേ?
    ആ.... ഇനീം പറയും നീയെന്നോട് മിണ്ടണ്ട. പക്ഷേ ഈ ചായ ഇപ്പോ അവൻ കുടിക്കട്ടെ.

ആ...ആച്ചിക്ക ചായ കുടിച്ചോ.....

*********************************************

          ദിവസങ്ങൾ കടന്നു പോയി. സുൽഫിയും മോനും എപ്പോഴും അവളുടെ വീട്ടിലായിരുന്നു. ഇടക്കിടക്ക് ബാദുഷ അവിടെക്ക് പോകും. അഷ്‌റു എന്തിനും ഹാജിയാരുടെ കൂടെ ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങളായി നിയ എപ്പോഴും അകത്തു തന്നെയാണ്.അഷ്‌റു കാണുമ്പോഴൊക്കെ അവളെ ഓരോന്ന് പറഞ്ഞു കളിയാക്കി. ഒരു ദിവസം ദൂരേക്ക് കണ്ണും നട്ട് ഇരിക്കുന്ന അവളെ കണ്ടപ്പോൾ അവൻ പുറകിൽ പോയി കണ്ണ് പൊത്തി.
                "ഹായ് പാത്തൂന്റെ സുൽത്താൻ വന്നേ "എന്ന് പറഞ്ഞു അവൾ തിരിഞ്ഞു നിന്ന് മുറുകെ കെട്ടിപ്പിടിച്ചു. എന്ത് ചെയ്യണം എന്നറിയാതെ അവൻ ഒരു നിമിഷം അമ്പരന്നു.
                 ഹേയ്... നിയകുട്ടി നീയിത് എന്തൊക്കെയാ കാണിക്കുന്നേ.... അവന്റെ ശബ്ദം കേട്ടതും നിയ അവനെ വിട്ട് മാറി നിന്നു. എന്തിനെന്നില്ലാതെ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
      
ആച്ചീക്ക ആണോ എന്റെ സുൽത്താൻ?

    ആ ചോദ്യം അവന്റെ ഹൃദയത്തിലാണ് കൊണ്ടത്. കുട്ടികളികൾക്ക് കൂടെ നിന്നിട്ടുണ്ട് എന്നല്ലാതെ ഒരിക്കൽ പോലും മറുത്തൊന്നു ചിന്തിച്ചിട്ടില്ല. ഇനി എന്റെ സാമീപ്യം ഇവളിൽ എന്തെങ്കിലും മാറ്റങ്ങൾ srishtikkunന്നുണ്ടോ? എത്ര ബുദ്ധിയില്ലായ്മ ആണെങ്കിലും ഇവളും ഒരു മനുഷ്യ ജീവിയല്ലേ? വികാരവിചാരങ്ങൾ ഏതൊരു മനുഷ്യനും ഉണ്ടാകും.

      "അല്ല പാത്തൂന്റെ സുൽത്താൻ ആചീക്കാ അല്ല.എന്റെ സുൽത്താൻ പാത്തൂന് തരാൻ പൂമാല മേടിക്കാൻ പോയേക്കുവാ "
    അതും പറഞ്ഞു ആവൾ അകത്തേക്കക്ക് കേറിപ്പോയി.
    കുറച്ചു നേരം അവൾ പറഞ്ഞതിന്റെ പൊരുൾ എന്താണെന്ന് ചിന്തിച്ച് അവനും
നിന്നിട്ട് പോകുന്നു.


പാർട്ട്‌ ====15


       കുറച്ച് ദിവസങ്ങൾക്ക് ശേഷം....

രാവിലെ വണ്ടി എടുക്കാൻ വരുമ്പോഴാണ് പതിവില്ലാതെ തൊടിയിൽ പണിക്ക് വരുന്നവരും സൈബത്തായും ഹാജിയാരുമൊക്കെ ഉമ്മറത്തു നിൽക്കുന്നത് ശ്രദ്ധിച്ചത്.സൈബത്താടെ കൂടെ പാത്തുവും ഉണ്ടായിരുന്നു. ഹാജിയാർ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നുണ്ട്. ഇടയ്ക്കിടെ വഴിയിലേക്കും നോക്കുന്നുണ്ട്. അഷ്‌റൂനെ കണ്ടതും ഹാജിയാർ നടത്തം നിർത്തി. മുറ്റത്ത് നിന്നിരുന്ന ആളുകൾ അവനെ കണ്ടതും പരസ്പരം പിറുപിറുക്കാൻ തുടങ്ങി. എന്താ സംഭവം എന്നറിയാൻ അഷ്‌റു വേഗത്തിൽ അവിടേക്ക് ചെന്നു. അവനെ കണ്ടതും പാത്തു "ഹായ് ആച്ചീക്കാ വന്നേ "എന്ന് പറഞ്ഞ് അവന്റരുകിലേക്ക് ഓടാൻ നിന്നതും, സൈബ അവളെ ബലമായി പിടിച്ചു വെച്ചു. അന്നേവരെ താൻ കണ്ടിട്ടിലാത്ത ഒരു ഭാവമാണ് അവർക്കെന്നു അഷ്‌റൂന് തോന്നി.

      എന്നാലും എങ്ങനെ തോന്നീ മോനെ നിനക്ക് ഈ എട്ടും പൊട്ടും തിരിയാത്ത കൊച്ചിനോട് ഇങ്ങനെയൊക്കെ ചെയ്യാൻ? കൂട്ടത്തിൽ മുതിർന്ന ആളുടെ ചോദ്യം കേട്ട് അഷ്‌റു ഒന്ന് പകച്ചു നിന്നു.

       അതിന് ഞാൻ എന്ത് ചെയ്‌തെന്നാ? ഒന്നുമറിയാത്ത അവന്റെ ചോദ്യം കേട്ടതും. മോളെ വിട്ട് സൈബ അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു.

      നിനക്ക് ഒന്നും അറിയില്ലാലെ.. കൂടെ കൊണ്ട് നടന്നു ന്റെ പൊന്നു മോൾടെ വയറ്റിലുണ്ടാക്കീട്ട് നിനക്ക് ഒന്നും അറിയില്ലാലെ? പൊട്ടിപെണ്ണ് ആയോണ്ട് ആരും ഒന്നും അറിയില്ലാന്നോർത്തോ നീ.... ഇതിനാണോ എന്നോടും എന്റെ മോളോടും നീ സ്നേഹം കാണിച്ചേ..... കൊതിച്ചുണ്ടെടാ ഈ ഉമ്മ നിന്നോടൊപ്പം എന്റെ മോള് നടക്കുന്നത് കാണുമ്പോൾ..... ഇതുപോലെ ഒരു മോളെ പെറ്റ ഒരുമ്മാക്ക് സ്വപ്നം കാണാൻ പോലും അവകാശം ഇല്ലാഞ്ഞിട്ടും കൊതിച്ചു പോയിട്ടുണ്ട് ഞാൻ നിന്റെ കയ്യും പിടിച്ച് ഒരു മണവാട്ടിയായി ന്റെ മോള് നിക്കണത്. വിഷ പാമ്പിനാണല്ലോ റബ്ബേ ഞാൻ അന്നം കൊടുത്തത്. ആ ഉമ്മാ നിലവിളിച്ചു കൊണ്ട് അവനെ ശക്തിയായി കുലുക്കി കൊണ്ട് ഓരോന്നും ചോദിച്ചു.

         ഉമ്മാടെ വാക്കുകൾ ഇടിത്തീ പോലെയാണ് അഷ്‌റുവിനു തോന്നിയത്. തന്റെ ഹൃദയം നിന്ന് പോകുന്നത് പോലെ അവന് തോന്നി. കേട്ടതൊക്കെ വിശ്വസിക്കാൻ കഴിയാതെ അഷ്‌റു ഒരു പ്രതിമ കണക്കെ നിന്നു.

       ആച്ചീക്കാനെ വിട് സൈബാ..... ആച്ചീക്കാനേ ഒന്നും ചെയ്യല്ലേ..... കുഞ്ഞീടെ കൂട്ടുകാരനാ.... അച്ചീക്കാനെ ഒന്നും ചെയ്യല്ലേ.... അവന്റെ കോളറിൽ നിന്ന് സൈബയുടെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പാത്തു പറയുന്നത് കേട്ട് അവൻ അവളെ ഒന്നു നോക്കി.

   സൈബ അവളെ പിടിച്ചു മുന്നിലോട്ട് അവന്റെ നേരെ വലിച്ചിട്ടു. അവൾ വീഴാൻ പോയതും അഷ്‌റു അവളെ താങ്ങി പിടിച്ചു നേരെ നിർത്തി.
    
    കണ്ടോടാ.... ഇപ്പോഴും നിനക്ക് വേണ്ടിയാ അവള് സംസാരിക്കുന്നത്. എങ്ങനെ തോന്നിയെടാ നിനക്ക് ഇതിനോട് ഇങ്ങനെ ചെയ്യാൻ.... ഇനി ഞാൻ എന്താ റബ്ബേ ചെയ്യേണ്ടത്? നീ തന്നെ അതിനെ കൊന്ന് കളഞ്ഞേക്ക്.... ഞാൻ നൊന്ത് പ്രസവിച്ച്, ഇത്രേം നാൾ കാക്കക്കും പൂച്ചക്കും കൊടുക്കാതെ വളർത്തിയില്ലേ....എന്നിട്ടും..... എനിക്ക് ആ കൃത്യം ചെയ്യാൻ കഴിയില്ല... നീ തന്നെ ചെയ്തോ.....അവർ തളർന്ന്‌ താഴേക്ക് ഇരുന്നു.ആ ഉമ്മാടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ അവിടെ നിന്നവരുടെ കണ്ണുകൾ നിറച്ചു. പാത്തു അപ്പോഴേക്കും സൈബയുടെ അരികിലെത്തി.
        സൈബ എന്തിനാ കരയണേ...? സൈബ കരഞ്ഞാൽ കുഞ്ഞിക്ക് സങ്കടാവും... കരയല്ലേ സൈബ സൈബക്ക് ആച്ചീക്കാനേ വേണ്ടെങ്കിൽ എനിക്കും വേണ്ട. സൈബ കരയല്ലേ... അവളുടെ കണ്ണുകൾ നിറഞ്ഞു, വിതുമ്പാലോടെ പറയുന്നത് കേട്ടപ്പോൾ സൈബ ഉമ്മാടെ പൊന്നു മോളേ എന്ന് പറഞ്ഞ് അവളെ മാറോട് ചേർത്തു പൊട്ടിക്കരഞ്ഞു.അഷ്‌റുവിന് ഇതൊന്നും കണ്ടു നിൽക്കാൻ ആയില്ല.
       
           സൈബത്താ.....

വിളിക്കരുത് നീയെന്നെ അങ്ങനെ.... അവർ ദേഷ്യം കൊണ്ട് വിറച്ചു.

      ഞാൻ പറയുന്നത് ഒന്ന് കേൾക്ക്... ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.നിയായെ വേറൊരു കണ്ണുകൊണ്ടു ഞാൻ കണ്ടിട്ടില്ല. അതിന് വേണ്ടിയല്ല ഞാൻ നിങ്ങളോട് സ്നേഹം കാണിച്ചത്. അങ്ങിനൊന്നും ചെയ്യാൻ എനിക്ക് കഴിയില്ല.

            അഷ്‌റൂ.... ഇത്തവണ ഹാജിയാർ ആണ് അവനെ വിളിച്ചത്.

       ഞാൻ പറയുന്നത് സത്യമാണ് ഹാജിയാരെ... ഇങ്ങക്ക് എന്നെ വിശ്വാസം ഇല്ലേ?
           എന്റെ വിശ്വാസം അവിടെ നിൽക്കട്ടെ.... പെണ്ണ് പറയുന്ന പേര് ആരുടേയാണോ അവനാണ് വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കേണ്ടത്. അവളോട്‌ ചോദിച്ചപ്പോൾ അവൾ നിന്റെ പേരാണ് പറഞ്ഞത്. അപ്പൊ പിന്നെ......

വരാന്തയിലേക്ക് കേറാൻ തുണിഞ്ഞii അഷ്‌റു ഹാജിയാരുടെ വാക്കുകൾ കേട്ട് ആ കാൽ പിന്നോട്ട് വലിച്ചു.അതുമല്ല ഞാൻ കഴിഞ്ഞ ദിവസം നേരിട്ട് കണ്ടതാണ് നീ പാത്തൂനെ കെട്ടിപ്പിടിച്ചു നിൽക്കുന്നത്. അതിനെപ്പറ്റി നിന്നോട് സംസാരിക്കാൻ വിട്ടു പോയി.കഴിഞ്ഞ ദിവസം നിയ തന്നെ കെട്ടിപ്പിടിച്ചതും ആച്ചീക്ക അല്ല എന്റെ സുൽത്താൻ എന്ന് പറഞ്ഞതുമൊക്കെ അവനോർത്തു. ഹാജിയാർ അത് കണ്ടുവോ?അവൻ നിയയെ ഒന്ന് നോക്കി.ഇവളെന്റെ പേര് പറഞ്ഞോ? എവിടെയോ നോക്കി ഇവിടെ നടക്കുന്നതിലൊന്നും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന രീതിയിൽ നിൽക്കുന്ന അവളെ കണ്ടപ്പോൾ അഷ്‌റുവിന് സഹതാപം ആണ് തോന്നിയത്. അവളുടെ കുസൃതിയും കുറുമ്പുമെല്ലാം ഒരു നിമിഷം അവന്റെ മുൻപിൽ തെളിഞ്ഞു നിന്നു. അവൻ സൈബയെ ഒന്ന്‌ നോക്കി. ഹൃദയം തകർന്ന്, പ്രതീക്ഷ അസ്തമിച്ച ആ മുഖം അവനെ നൊമ്പരപ്പെടുത്തി. ഒരുമ്മാടെ സ്നേഹം അറിഞ്ഞത് അവരിൽ നിന്നാണ്. മാതൃ ഹൃദയം വേദനിക്കുമ്പോൾ ഏത് മക്കൾക്കും അത് എത്ര ദുഷ്ടന്മാരായാലും സ്വബോധം ഉള്ളവനാണെങ്കിൽ ഒന്ന്‌ നോവും.അവൻ എന്തോ തീരുമാനിച്ച പോലെ ഹാജിയാരുടെ നേരെ തിരിഞ്ഞു.

              ഹാജിയാരെ, എന്റെ ഉപ്പയുടെയും ഉമ്മയുടെയും സ്നേഹം അനുഭവിക്കാൻ എനിക്ക് കുറച്ചേ ഭാഗ്യം ലഭിച്ചിട്ടുള്ളൂ. ആ സ്നേഹം ഹാജിയാരിൽ നിന്നും സൈബത്തയിൽ നിന്നുമാണ് ഞാൻ കുറച്ചെങ്കിലും അറിഞ്ഞത്. ചതിക്കാൻ വേണ്ടിയല്ല ഞാൻ നിയയെ സ്നേഹിച്ചത്. അവളെ ഞാൻ തന്നെ വിവാഹം കഴിക്കും.
           അവന്റെ വാക്കുകൾ കേട്ട് സൈബ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. ഹാജിയാർ അവനെ ചേർത്ത് പിടിച്ചു, നിനക്ക് നല്ലതേ വരൂ എന്ന് പറഞ്ഞനുഗ്രഹിച്ചു.

         ഒരുകാര്യം കൂടി എനിക്ക് പറയാനുണ്ട് ഹാജിയാരെ, ഇനി എനിക്ക് ഈ നാട്ടിൽ നിൽക്കാൻ ബുദ്ധിമുട്ട് ഉണ്ട്. അത്കൊണ്ട് ഇവരെയും കൂട്ടി ഞാൻ എന്റെ നാട്ടിലേക്ക് പോകുവാ.

            മൂന്ന് പേരെയും പിരിയുന്നത് ഹാജിയർക്ക് വിഷമം ഉള്ള കാര്യമായിരുന്നെങ്കിലും അയാൾ അത് സമ്മതിച്ചു. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. രജിസ്റ്റർ ഓഫീസിൽ വെച്ച് മതി വിവാഹം എന്ന് അഷ്‌റു പറഞ്ഞു. ഹാജിയാർ അവൾക്ക് കുറച്ചു സ്വർണവും കല്യാണ ഡ്രസ്സും നൽകി. അഷ്‌റുവിന്റെ കയ്യിൽ കുറച്ചു പണവും പുതിയ ഡ്രസ്സും നൽകി. പണം അവൻ സന്തോഷത്തോടെ നിരസിച്ചെങ്കിലും ഹാജിയാർ സമ്മതിച്ചില്ല. എന്റെ മകനെ പോലെ കണ്ടതാണെന്ന് പറഞ്ഞു നിർബന്ധിച്ചു അവനെ ഏൽപ്പിച്ചു.


   ഒരുങ്ങി വന്നപ്പോൾ നിയയെ കാണാൻ ഒരു ഹൂറിയെ പോലുണ്ട്. ഇപ്പോഴും ശ്രദ്ധ മുഴുവൻ വേറെ കാഴ്ചകളിലേക്കാണ്. നടക്കാൻ പോകുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു മുഹൂർത്തമാണെന്നോ, പുതിയൊരു ജീവിതം ആണെന്നോ ഒന്നും അറിയാതെയുള്ള ആ വരവ് കാണുമ്പോൾ സന്തോഷം ആണോ സങ്കടം ആണോ തനിക്കെന്നു പറഞ്ഞറിയിക്കാൻ പറ്റാതെ അഷ്‌റു നിന്നു. സൈബത്തായുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരിക്കുന്നു. ഇടക്കിടക്ക് കണ്ണ് തുടക്കുന്നുണ്ട്. "പാവം "

             മെഹർ അണിയിച്ചു കഴിഞ്ഞ്,പരസ്പരം മാല ചാർത്താൻ നേരം വീണ്ടും നിയ ആ ചോദ്യം അഷ്‌റുവിനോട് ചോദിച്ചു. "ആച്ചീക്ക ആണോ എന്റെ സുൽത്താൻ "?
      
        നിന്റെ "സുൽത്താൻ" ആരാണെന്ന് എനിക്ക് അറിയില്ല മോളേ, ആരായാലും അവൻ നല്ലവനല്ല. ഇനി മുതൽ ഞാൻ ആണ് നിന്റെ സുൽത്താൻ. അങ്ങനെ മനസ്സിൽ കരുതി അവൻ അവളെ ചേർത്ത് പിടിച്ചു.പൂർണ്ണ മനസ്സോടെ, എന്നും കൂടെയുണ്ടാകും എന്ന ഉറപ്പോടെ.. അപ്പോഴും മനസ്സിൽ എവിടെയോ ഒരു ചോദ്യം അവശേഷിക്കുന്നുണ്ടായിരുന്നു "ആരാണ് സുൽത്താൻ "

പാർട്ട്‌ ==16


 ഹിഫൂ..... മോനെ..... ടാ.... വാതിൽ തുറക്ക്..... ഈ ചെക്കൻ ഇതിനകത്ത് കിടന്നുറങ്ങുവാണോ?

           പുറത്ത് നിന്ന് ഉമ്മി ഡോറിൽ മുട്ടി വിളിക്കുന്നത് കേട്ട് ഹിഫു വായിച്ചു കൊണ്ടിരുന്ന ഡയറി മടക്കി വെച്ചു. ശ്ശേ!ഈ ഉമ്മിക്ക് വിളിക്കാൻ കണ്ട സമയം.

    എന്താ ഉമ്മി..? അവൻ ഡോർ പാതി തുറന്നു സുൽഫിയെ നോക്കി ചോദിച്ചു.
    
   നീ ഇതെന്താ ഈ നേരത്തൊരുറക്കം? ആ ബിനോയ്‌ കുറേ നേരായി നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു ഉപ്പയെ വിളിച്ചിരുന്നു. താഴെ ഉപ്പ നിന്നെ തിരക്കുന്നുണ്ട്.

     ഹാ ഞാൻ വന്നോളാം... ഉമ്മി പൊക്കോ.
    ഉം.. വേഗം വായോ

അവൻ ആ ഡയറി കയ്യിലെടുത്തു.ഇനി ഇതിവിടെ ഇരുന്നാൽ ശരിയാവില്ല. എടുത്തിടത്ത് തന്നെ കൊണ്ട് വെച്ചേക്കാം ഇല്ലെങ്കിൽ നെച്ചു ഇതെന്വേഷിക്കും. നാളെ അവൾ കോളേജിൽ പോകുമ്പോൾ ബാക്കി വായിക്കാം.

      എന്താ അബ്ബാ വിളിച്ചത്?

ഹാ.... ഷുഹൈബും ബിനോയിയും വിളിച്ചിരുന്നു. നിന്റെ ഫോൺ എവിടെ?

   എന്റെ ഫോൺ സൈലന്റ് ആയിരുന്നു. ഞാൻ വിളിച്ചോളാം അവരെ.
   ഉം.... പിന്നെ എനിക്ക് നിന്നോട് പ്രധാനപ്പെട്ട വേറൊരു കാര്യം പറയാനുണ്ട്. നെഹിയും കൂടി ഇങ്ങോട്ട് വന്നോട്ടെ എന്നിട്ട് ഒന്നിരിക്കണം കുടുംബകാര്യമാണ്.

     ഒക്കെ അബ്ബാ.... സീ യു... ഞാൻ ഒന്ന്‌ പുറത്തേക്ക് പോകുവാ.അതുവഴി ഹോസ്പിറ്റലിൽ പോകും നാളെയെ വരൂ.

           ഹിഫൂ..... ഈ കഞ്ഞി കൂടെ കൊണ്ട് പൊയ്ക്കോ.... സുൽഫി ഒരു കവറുമായി അങ്ങോട്ട്‌ വന്നു.അവൻ അത് മേടിച്ചു, വണ്ടിയിൽ കയറി.ബിനോയ് വീണ്ടും അവനെ വിളിച്ചു. ഫോൺ അടിക്കുന്നത് കേട്ട് അവൻ വണ്ടി സൈഡ് ആക്കി.

        ആ.... ഡാ... പറയ്....
ഡാ... ഹിഫു നീയെന്താ ക്ലാസ്സിൽ വരാതിരുന്നേ? ഇന്ന് സെമിനാർ നടത്തേണ്ടേ.... ഒന്ന്‌ ഇവിടെ വരെ വന്നിട്ട് പോടാ....സാധാരണ പോലെ അല്ല. നമ്മൾ പ്രസന്റ് ചെയ്യേണ്ടത് വൻകിട ബിസിനസ്സ് ഐക്കൻസിന്റെ മുന്നിലാ. 

    ഡാ ഞാനത് വിട്ട് പോയി.ഡാമൻ!
ഹാ.... നിന്റെ ഭാഗ്യം അത് മാറ്റി വെച്ചു. പക്ഷേ ഇന്ന് തന്നെ അത് സബ്‌മിറ്റ് ചെയ്യാൻ എച് ഒ ഡി ഓർഡർ ഇട്ടിട്ടുണ്ട്.അത് ഇങ്ങോട്ട് കൊണ്ട് വാ...
  
      ഹാ... അത് ഞാൻ എത്തിക്കാം. വണ്ടിയിൽ ഉണ്ട്.
     ആ എന്ന ഓക്കേ....
അവൻ നേരെ കോളേജിലേക്ക് വിട്ടു.ഫയൽ ബിനോയിയെ ഏല്പിച്ചു തിരികെ പോകാൻ നേരം ഷുഹൈബിന്റെ കോൾ വന്നു. അവൻ ഫോൺ സ്പീക്കറിൽ ഇട്ടു.
      "ഹിഫാനെ നീ വരുന്നുണ്ടോ ഇന്നിങ്ങോട്ട് "?
       ഉണ്ട്... ഞാൻ ദേ ഒരു പത്ത് മിനിറ്റിനുളിൽ എത്തും.
    ഹാ.... ഇവിടിരുന്നു ബോറടിച്ചു. അതാ ഞാൻ.... സാറ് പറഞ്ഞിരുന്നു നീ വരുമെന്ന്. ഇത്രേം നേരമായിട്ടും കാണാത്ത കൊണ്ട് വിളിച്ചതാ....
     ഡോണ്ട് വറി.... ഞാൻ ദേ എത്തി.
 ഓക്കേടാ...
        ഹിഫാൻ ഫോൺ വെച്ചതും ബിനോയ്‌ എന്തൊക്കെയോ ആലോചിച്ച് തല കുടയുന്നതും തന്റെ കയ്യിലേക്ക് നോക്കുന്നതും കണ്ടു.ഇവനിതെന്താ പറ്റിയെ?
      ഡാ..... നീ ഇതെന്തൊക്കെയാ ഈ കാണിക്കുന്നത്?
       അതല്ല.... ആരാ ഇപ്പൊ നിന്നെ വിളിച്ചത്? ആ ശബ്ദം ഞാൻ ഇതിന് മുൻപ് കേട്ടിട്ടുണ്ട്.
       ആ മോനെ നിന്റെ കൈ ഒടിഞ്ഞ അന്ന് തലക്ക് വല്ല അടിയും കിട്ടിയിരുന്നോ?ആ ചെക്കൻ ഇന്നലെയാണ് അബ്ബായുടെ കൂടെ വന്നത്. നീ കേൾക്കാൻ ഒരു ചാൻസും ഇല്ല.

       ഇല്ലെടാ... ആ ശബ്ദം ഏത് തിരക്കിനിടയിലും ഞാൻ തിരിച്ചറിയും.
   നീ ഇതെന്തൊക്കെയാ പറയുന്നത്? ഹിഫാൻ ആശ്ചര്യത്തോടെ അവനോട് ചോദിച്ചു.
      ഡാ... ഈ ശബ്ദത്തിനുടമയാണ് അന്ന് എന്റെ കാറിൽ വന്ന്‌ എന്നെ ഉപദ്രവിച്ചത്. അവന്റെ ആ ശബ്ദം അത്ര പെട്ടെന്നൊന്നും ഞാൻ മറക്കില്ല.

      ഉം.... നമുക്ക് അന്വേഷിക്കാം.... ഇപ്പോ ഞാൻ പോട്ടെ.
      ഹിഫാന്റെ മനസ്സിൽ സംശയങ്ങൾ വീണ്ടും നിറഞ്ഞു. ഇനി ഷുഹൈബ് തന്നെയാണോ ബിനോയിയെ ഇരുട്ടടി കൊടുത്തത്. നെച്ചുവിന്റെ കയ്യിൽ കേറി അവൻ പിടിച്ചതിനു ശേഷമാണ് അങ്ങനെ ഒരു അറ്റാക്ക് ഉണ്ടായത്. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ.... അവർ തമ്മിൽ എന്തോ ബന്ധം ഉണ്ട്. എന്തായാലും ആ ഡയറിയിൽ വായിച്ചതിന്റെ ബാക്കി ഷുഹൈബിൽ നിന്നും അറിയാൻ സാധിച്ചേക്കും. അവൻ വേഗം ഹോസ്പിറ്റലിലേക്ക് വിട്ടു.
********************************************
      (നെഹിയെയും നെച്ചുവിനെയും മറന്നോ നിങ്ങൾ?)
      
   അവൾ അവളുടെ കണ്ണുകളിൽ നിന്ന് ലെൻസുകൾ എടുത്തു മാറ്റി. നോക്ക് ഇക്കു..... നെഹിയാൻ അലി മുഹമ്മദ്‌ എന്ന ഈ നെഹിയുടെ സ്വപ്നങ്ങളിലെ ഹൂറി ഇതാണോ എന്ന്.....
       അവളത് പറഞ്ഞതും നെഹി തിരിഞ്ഞു നോക്കി. അവന് അവന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇത്രയും നാൾ ഞാൻ ആർക്ക് വേണ്ടിയാണോ കാത്തിരുന്നത് അവളിതാ തന്റെ മുന്നിൽ. ആ കണ്ണുകൾ അവൻ നോക്കി നിന്നു. അതിൽ നിറഞ്ഞ് തുളുമ്പിയ കണ്ണീർ കണങ്ങളിൽ മഴവില്ല് തീർക്കുന്ന പോലെ.... അവൻ ആ മുഖം കൈക്കുമ്പിളിൽ എടുത്തു. 
         "  ഈ നീല മിഴികൾ.....അതേ.... ഇതിലാണ്.... ഇതിന്റെ ഓർമയിലാണ് ഞാൻ എന്റെ കിനാവുകൾ നെയ്ത്. കൂട്ടിയത്. എന്റെ സ്വപ്നങ്ങൾക്ക് നിറം ചാലിച്ചിട്ട് എന്തിനാണ് പെണ്ണേ നീ മറഞ്ഞു നിന്നത്. നിനക്ക് വേണ്ടിയല്ലേ ഞാൻ ഇത്രയും നാൾ അലഞ്ഞത്? നീ അഷ്‌റൂകാന്റെ മോളാണെന്നറിഞ്ഞാൽ ആ സ്നേഹം കുറഞ്ഞു പോകുമെന്ന് തോന്നിയോ?

         അവൾക്ക് ഒന്നും മിണ്ടാൻ തോന്നിയില്ല. നെഹിയുടെ നെഞ്ചിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു. അവളുടെ ഉള്ളിലുള്ള സങ്കടങ്ങൾ ആ കണ്ണീരിൽ ഒഴുകി തീരട്ടെ എന്ന രീതിയിൽ കുറച്ചു നേരത്തേക്ക് നെഹിയും ഒന്നും മിണ്ടിയില്ല. അവൻ അവളുടെ പുറത്ത് തലോടി കൊണ്ടിരുന്നു.ശേഷം അവനവളെ നേരെ നിർത്തി ആ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു. അവന്റെ പ്രണയാതുരമായ ചുംബനം ഏറ്റു വാങ്ങി അവളുടെ മിഴികൾ കൂമ്പി അടഞ്ഞു. അവൻ വീണ്ടും അവളെ നെഞ്ചോട് ചേർത്ത് മുറുകെ കെട്ടിപിടിച്ചു.
===================================            ഭക്ഷണം കഴിച്ചതിന് ശേഷം അവർ വീണ്ടും സംസാരിക്കാൻ ഇരുന്നു.
    
              അഷ്‌റൂക്കാന്റെ മോളാണെന്നു പറഞ്ഞാൽ എല്ലാർക്കും സന്തോഷമല്ലേ ഉണ്ടാവുക. പിന്നെന്തിനാ നീ അത് മറച്ചു വെച്ചത്?
        നെച്ചു അഷ്‌റുവിന്റെയും നിയയുടെയും വിവാഹം വരെയുള്ള കഥ നെഹിയോട് പറഞ്ഞു . എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവന്റെ മനസ്സിലും ആ ചോദ്യം ഉയർന്നു. ആരാണ് സുൽത്താൻ?

           അപ്പോ നിന്റെ ഉപ്പ? അവളുടെ അരികിലേക്ക് നീങ്ങി നിന്ന് നെഹി അത് ചോദിച്ചതും ദേഷ്യത്താൽ അവളുടെ മുഖം വലിഞ്ഞു മുറുകി.
      "എന്റെ ഉപ്പ അഷ്‌റഫ്‌. ജന്മം നൽകിയാൽ മാത്രം ആ സ്ഥാനത്തിന് ആരും അർഹനാവില്ല. നെഞ്ചിലെ ചൂടും, കഷ്ടപ്പാടും സഹിച്ച്, മക്കൾക്ക് വേണ്ടി, കുടുബത്തിന് വേണ്ടി ഓരോ സങ്കടങ്ങളും ഉള്ളിലൊതുക്കി, അവർക്ക് താങ്ങായും തണലായും നിന്ന്‌ അവരെ വളർത്തി വലുതാക്കുമ്പോഴേ ആ സ്ഥാനത്തിന് മഹത്വം ഏറൂ. അല്ലാതെ എട്ടും പൊട്ടും തിരിയാത്ത ഒരു പെൺകിടാവിനെ ഉള്ളിലെ കാമം തീർക്കാൻ ഉപയോഗിച്ച്, ഗർഭിണി ആക്കി, ഉപേക്ഷിച്ച ഒരാളെ ഉപ്പ എന്ന് വിളിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. എന്റെ മനസ്സിൽ വെറുപ്പാണ് അയാളോട്. എന്റെ ഉപ്പ അഷ്‌റഫാണ്. വേറൊരു പേരും വേണ്ട അവിടെ. ഉദിച്ചു നിൽക്കുന്ന നിലാവ് പോലെയാണ് എന്റുപ്പ. ഏതിരുട്ടിലും എന്റെ വെളിച്ചമാണ് എന്റെ ഉപ്പ. ആ ഉപ്പാടെ മോളാണ് ഞാൻ. പിന്നെ ഇവിടെ വന്നത്..... ഇത്രയും വർഷമായിട്ടും എന്റുമ്മിയെയോ എന്നെയോ ഒരിക്കൽ പോലും കാണാൻ ആഗ്രഹിക്കാത്ത ആ മഹാനെ ഒന്ന്‌ നേരിൽ കാണാനും, കുഞ്ഞിപ്പാത്തൂനെ ഓർമ്മയുണ്ടോന്ന് ആ മുഖത്ത് നോക്കി ചോദിക്കാനും വേണ്ടീട്ടാണ്. എന്റെ ഉമ്മിയുടെ പേര് കേൾക്കുമ്പോൾ ആ മുഖത്ത് ഉണ്ടാകുന്ന ഭാവം എനിക്ക് ഒന്നു കാണണം. അത്രേ വേണ്ടൂ. അല്ലാതെ അയാളുടേതായിട്ടുള്ള ഒന്നും എനിക്ക് വേണ്ട. അവൾ ദേഷ്യത്തോടെ പറഞ്ഞു. പതിയെ അവളുടെ ശബ്ദം നേർത്തു വന്നു.ഞാൻ നിയാടെ ആച്ചിക്കാന്റെ മോളാ..... ഉപ്പാന്റെ നെച്ചൂട്ടിയാ....ഉപ്പാന്റെ രാജകു.... മാ.... രി...... ഒരു തളർച്ചയോടെ ആ ശബ്ദം നിലച്ചു. വാടിയ പൂ കണക്കെ നെഹിയുടെ മുന്നിൽ അവൾ കുഴഞ്ഞു വീണു.


Part =17

    
           നെച്ചൂ...... നെഹി അവളെ താഴേക്ക് വീഴാതെ താങ്ങി. അവൻ ആകെ പേടിച്ചു. അവളുടെ മൂക്കിൽ നിന്നും ബ്ലഡ്‌ വരുന്നുണ്ടായിരുന്നു. അവൻ അവളെ ബെഡിൽ കിടത്തി.കുറച്ചു വെള്ളം എടുത്ത് അവളുടെ മുഖത്ത് തളിച്ചു.

           നെച്ചൂ.... മോളേ..... അവന്റെ സ്വരമിടറി.... റബ്ബേ എന്തൊരു പരീക്ഷണം ആണിത്. കണ്മുന്നിൽ എത്തിച്ചപ്പോഴേ അകറ്റി കൊണ്ട് പോകുവാണോ.... ബ്ലഡ്‌ വന്നത് കണ്ടിട്ടാണെണെങ്കിൽ അവന് ടെൻഷൻ കൂടി. അവളെ കോരിയെടുത്തു പുറത്തേക്ക് ഇറങ്ങാൻ പോയതും ഒരു ഞരുക്കത്തോടെ നെച്ചു കണ്ണ് തുറന്നു.അത് കണ്ടപ്പോൾ അവന് ആശ്വാസമായെങ്കിലും അവളെ നിലത്തു നിർത്തിയില്ല. മുന്നോട്ട് നടക്കാനാഞ്ഞ അവനെ അവൾ തടഞ്ഞു.ഹോസ്പിറ്റലിലേക്ക് ആണെങ്കിൽ വേണ്ട ഇക്കു. എന്നെ ആ ബെഡിൽ കിടത്തിയ മതി.
       അത് നീയാണോ തീരുമാനിക്കുന്നെ? ദേ ബ്ലഡ്‌ വന്നിരിക്കുന്നത് കണ്ടില്ലേ?
   എന്റെ പൊന്നിക്കു... ഇക്കു ആദ്യായി കാണുന്നത് കൊണ്ടാണ് ഇങ്ങനെ. എന്നെ ഒന്നു താഴെ നിർത്തിക്കെ.
      അപ്പോ നിനക്ക് ഇതിന് മുൻപും ഉണ്ടായിട്ടുണ്ടോ ഇങ്ങനെ?
     ഹാ.... ഇക്കു വാ ഞാൻ പറയാം. അവൾ അവനെ പിടിച്ചു കൊണ്ട് തന്നെ താഴെ ഇറങ്ങി. അവൻ അവളെ ചേർത്ത് പിടിച്ചു റൂമിലേക്ക് കയറി. കർച്ചീഫ് നനച്ചു ബ്ലഡ്‌ ഒപ്പിയെടുത്തു.അവൾ കുറച്ചു നേരം ബെഡിൽ കിടന്നു.
        നെഹി അവളെ തന്നെ നോക്കി ഇരുന്നു. അവന്റെ മുഖത്തെ ടെൻഷൻ കണ്ടതും അവൾ എഴുന്നേറ്റു.

      ഇക്കൂ.... പേടിക്കാൻ ഒന്നുമില്ല. എനിക്ക് ടെൻഷൻ കേറുമ്പോൾ ഇങ്ങനെയാണ് ഇടക്ക്. തീരെ മൈനുട്ട് ആയ വെയ്ൻസ് പൊട്ടും അതാണ് ബ്ലീഡിങ് ഉണ്ടാകുന്നത്.ഇപ്പോ ഉപ്പാനെ പറ്റി പറഞ്ഞപ്പോൾ...... അവൾ തല താഴ്ത്തി ഇരുന്നു. നെഹി അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു. ആ കണ്ണുകൾ നിറഞ്ഞിരുന്നു.
         ഈ കണ്ണുകൾ ഇനി നിറയരുത്. എനിക്ക് ഇഷ്ടല്ല അത്.നീ ആരുടെ മോളാണ് എന്നുള്ളത് എനിക്ക് ഒരു വിഷയമേ അല്ല. ഈ ജീവിതത്തിൽ നെഹിക്ക് ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും.
            ഇക്കൂ..... ഞാൻ..... എനിക്ക് ബാക്കി കൂടെ ഇക്കൂനോട് പറയണം. പിന്നീട് അവരുടെ ജീവിതത്തിൽ സംഭവിച്ചത്.... അവൾ പതിയെ എഴുന്നേറ്റു.
********************************************
                    ഷുഹൈബ്, നീ ഇങ്ങനെ മിണ്ടാതിരിക്കാതെ ഞാൻ ചോദിച്ചതിന് മറുപടി പറയ്. ശരിക്കും നെച്ചു നിന്റെ ആരാ? അവൾക്ക് വേണ്ടി തല്ലാനും കൊല്ലാനും ഒക്കെ എന്ത് ബന്ധമാ നിങ്ങൾ തമ്മിൽ?
       ഹിഫു.... ഡാ.. ഞാൻ പറഞ്ഞില്ലേ എനിക്ക് നല്ല അടുപ്പമുള്ള അഷ്‌റഫ്‌ ഇക്കാടെ മോളാണ് അവൾ. എനിക്ക് എന്റെ പെങ്ങളാണ്.
          ഓക്കേ.... ഇനഫ്.... നീ ഈ പറയുന്ന അഷ്‌റഫ്‌ ഇക്ക ഒരു കാലത്ത് സുൽത്താൻ വീട്ടിലെ റഹ്മാൻ ഹാജിയുടെ അതായത് എന്റെ വല്ലുപ്പയുടെ എല്ലാമെല്ലാമായ ഡ്രൈവർ ആയിരുന്നു. അത് ഷുഹൈബിന് അറിയില്ല എന്നുണ്ടോ?

     അത്... അത് പിന്നെ ഒരിക്കൽ അഷ്‌റൂക്കാ പറഞ്ഞിട്ടുണ്ട്.

     അങ്ങനെയുള്ള അഷ്‌റൂക്കാന്റേം കുഞ്ഞിപ്പാത്തൂന്റേം മോളാണെന്ന് അറിഞ്ഞാൽ രണ്ട് കയ്യും നീട്ടി സന്തോഷത്തോടെ സുൽത്താൻ വീട്ടിലുള്ളവർ അവളെ സ്വീകരിച്ചേനെ. പിന്നെന്തിനാണ് നെച്ചു സ്വന്തം ഐഡന്റിറ്റി മറച്ചു വെച്ച് അവിടെ കഴിയുന്നത്?
       നിനക്കിപ്പോ എന്താ വേണ്ടത്? ഷുഹൈബ് കപട ദേഷ്യം മുഖത്ത് പ്രകടിപ്പിച്ചു ചോദിച്ചു.ഇങ്ങനെ കുറവാളികളെ പോലെ എന്നെ ചോദ്യം ചെയ്യുന്നതെന്തിനാ? അവളെ പറ്റി അറിയണമെങ്കിൽ നിനക്ക് അവളോട് ചോദിച്ചൂടായിരുന്നോ?

          സോറി ഷുഹൈബ്.... എനിക്ക്.. എനിക്ക് അറിയാനുള്ള ആകാംക്ഷ കൊണ്ട് ചോദിച്ചതാ.... അവൾ അഷ്‌റൂക്കാന്റെ മോളാണെന്ന് അറിഞ്ഞപ്പോൾ..... ഓർമയിൽ തെളിയുന്നില്ലെങ്കിലും ഞങ്ങളുടെ എല്ലാമായിരുന്ന കുഞ്ഞിപാത്തൂന്റെ മോളാണെന്ന് അറിഞ്ഞപ്പോൾ.... സോറി... ഇനി ഞാൻ തന്നെ ബുദ്ധിമുട്ടിക്കില്ല.

               അവന്റെ സംസാരം കേട്ടപ്പോൾ ഷുഹൈബിന് അവനോട് ദേഷ്യപ്പെട്ടത് ശരിയായില്ല എന്ന് തോന്നി. പക്ഷേ നെച്ചുവിനെ പറ്റി ഒന്നും പറയാൻ അവന് തോന്നിയില്ല.
       ഹാ..... ഇട്സ് ഓക്കേ ഹിഫു.... ഞാൻ പെട്ടെന്ന്..... ആം സോറി..... ജസ്റ്റ്‌ ലീവ് ഇറ്റ്.

         ഉം.......
നീ കരുതുന്ന പോലെ നെച്ചു അഷ്‌റൂക്കാന്റെ മോളല്ല. പക്ഷേ അഷ്‌റഫ്‌ എന്ന പേരല്ലാതെ അവളുടെ ഉപ്പാടെ പേരിന്റെ സ്ഥാനത്ത് വേറൊരു പേരും അവൾ കൂട്ടിച്ചേർക്കുകയും ഇല്ല. അഷ്‌റൂക്കാനെ അത്രക്ക് ഇഷ്ടാണ് അവൾക്ക്. ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് അഷ്‌റൂക്ക അവൾക്ക് ഉപ്പയായത്.

       അറിയാം.... ഞാൻ നെച്ചുവിന്റെ ഉപ്പാടെ ഡയറി കുറച്ചു വായിച്ചു. കുഞ്ഞിപ്പാത്തുവിനെ അഷ്‌റൂക്ക വിവാഹം കഴിച്ചത് വരെ. ബാക്കി എനിക്ക് അറിയണം. അവളുടെ ഉപ്പാക്ക് സുൽത്താൻ വീടുമായി എന്തൊ ബന്ധം ഉണ്ട്. നിനക്ക് എല്ലാം അറിയാമെന്നു എന്റെ മനസ്സ് പറയുന്നു.നിനക്ക് എന്നെ സഹായിക്കാൻ കഴിയില്ലേ ഷുഹൈബ്. ഒരുപക്ഷെ അവളുടെ ഉപ്പയുടെ അരികിലേക്ക് അവളെ എനിക്ക് എത്തിക്കാൻ കഴിഞ്ഞാലോ...?

         ഷുഹൈബ് ഒന്ന് ചിരിച്ചു.അതിന്റെ ആവശ്യം ഇല്ല ഹിഫാനെ. ഇനി കുറച്ചു ദിവസങ്ങൾ കൂടി.... നെഹിയോട് ഇന്നെല്ലാം അവൾ തുറന്നു പറയും. അത് കഴിഞ്ഞാൽ അവൾ ഇവിടെ നിന്ന് പോകും. അറിയിക്കേണ്ടവരെ എല്ലാം അവൾ തന്നെ അറിയിക്കും.

          നെഹി കാക്കൂന് നെച്ചുവിനെ നേരത്തെ അറിയാമോ?
        ഉം.... അവൻ അബുദാബിയിൽ വെച്ച് ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടു.അവളുടെ കണ്ണുകൾ മാത്രേ അവൻ കണ്ടിട്ടുള്ളൂ. പേരോ,വീടോ, എന്തിന് ആ പെൺകുട്ടിക്ക് അങ്ങിനെ ഒരു ഇഷ്ടം ഉണ്ടോന്നു പോലും അറിയാതെ ഭ്രാന്തമായി അവൻ അവളെ സ്നേഹിച്ചു. പെട്ടെന്ന് ഒരു ദിവസം അവളെ കാണാതെയായി. നെഹിയുടെ അവസ്ഥ കണ്ട് ഞാൻ തന്നെയാണ് അവനെ നിർബന്ധിച്ചു ഇങ്ങോട്ട് പറഞ്ഞു വിട്ടത്. കാരണം അവൻ തിരക്കി നടക്കുന്ന പെൺകുട്ടി നെച്ചു ആണെന്നും അവൾ ഇവിടെ ഉണ്ടെന്നും എനിക്കല്ലേ അറിയാമായിരുന്നുള്ളൂ.

         അപ്പൊ നീയാണോ നെച്ചുവിനെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്? നിനക്ക് ആണോ അറിയുന്നേ നെച്ചുവിന്റെ ഉപ്പ ആരാണെന്ന്. ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു? അഷ്‌റൂക്കാ പറഞ്ഞതാണോ? ആരാ.....ആരാ നെച്ചുവിന്റെ ഉപ്പ?


Part =18


എല്ലാം കൂടി ഒരുമിച്ച് ചോദിച്ചാൽ എങ്ങനെയാ? എന്തായാലും എല്ലാം ഇന്നല്ലെങ്കിൽ നാളെ എല്ലാവരും അറിയണം. ഞാൻ എല്ലാം പറയാം.
===================================

      കട്ടിലിൽ നിന്ന് നെച്ചു പതിയെ എഴുന്നേറ്റു ജനലിനരികിൽ പോയി നിന്നു. അവളുടെ അവസ്ഥയിൽ നെഹിക്ക് ഒരു പേടി ഉണ്ടായിരുന്നു. അവൻ അവളുടെ അരികിൽ തന്നെ നിന്നു.നെച്ചു വീണ്ടും പറഞ്ഞു തുടങ്ങി.


                 രജിസ്റ്ററും, നിക്കാഹും ഒക്കെ കഴിഞ്ഞ്, ഹാജിയാരോട് യാത്ര പറഞ്ഞ് അഷ്‌റു വണ്ടിയിൽ കയറി. സൈബത്ത മുന്നിലും അഷ്‌റുവും നിയയും പിന്നിലും ആയിട്ടായിരുന്നു ഇരുന്നത്. അവൻ പറഞ്ഞിട്ടാണ് അങ്ങനെ ഇരുന്നത്. എന്തിനും ഏതിനും ഇനി നിയക്കൊപ്പം അവനുണ്ടാകും എന്ന ഉറപ്പോടെ, അവളുടെ കൈകൾ അപ്പോഴും അവന്റെ കൈകളിൽ ഭദ്രമായിരുന്നു. വണ്ടി കുറച്ചു നീങ്ങിയതും അവൾ പുറത്തെ കാഴ്ചകൾ അത്ഭുതത്തോടെ നോക്കി കാണുന്ന തിരക്കിലായി. ഇടയ്ക്കിടെ അഷ്‌റുവിനെ തോണ്ടി വിളിച്ച് ഓരോന്ന് കാണിക്കും. അവൻ അവളുടെ ഒപ്പം അതിൽ സന്തോഷത്തോടെ പങ്ക് ചേർന്നു.          


          "നോക്ക് ആച്ചിക്കാ, ദേ ആ മരോം വീടുമൊക്കെ പുറകോട്ട് ഓടുന്നു. ഹ ഹ നമ്മള് മാത്രം മുന്നോട്ട് പോകുന്നെ... അയ്യേ എല്ലാരേം തോപ്പിച്ചേ..... എന്റെ ആച്ചിക്ക എല്ലാരേം തോപ്പിച്ചേ "അവൾ വണ്ടിയിൽ ഇരുന്ന് വിളിച്ച് കൂവി. അഷ്‌റു ഒച്ചയെടുക്കല്ലേ എന്ന് സ്നേഹത്തോടെ അവളെ പറഞ്ഞു മനസ്സിലാക്കി. സൈബയുടെ കണ്ണുകൾ ഇടയ്ക്കിടെ നിറയുന്നതും തുടക്കുന്നതും ഒക്കെ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ കൂടുതൽ ഒന്നും ചോദിക്കാൻ പോയില്ല.പെറ്റ വയറിന്റെ സങ്കടവും സന്തോഷവുമൊക്കെ കണ്ണീരായി പുറത്തു വരുമ്പോൾ കൂടുതലായി എന്ത് പറയാൻ....ആ കണ്ണീരിൽ എല്ലാം അവർ കഴുകി കളയട്ടെ....!!പതിയെ നിയ അഷ്‌റുവിന്റെ തോളിലേക്ക് ചാരി. അവൾക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു. ഈ അവസ്ഥയിൽ ഒരു കരുതൽ വേണ്ടതാണ്. അവൻ അവളുടെ മുടിയിലും പുറത്തും തലോടി കൊണ്ടിരുന്നു.ഒരു ബൈക്ക് കാറിനെ കടന്ന് അങ്ങ് പോയതും സ്വപ്നത്തിൽ നിന്ന് എണീറ്റത് പോലെ നിയ ചാടി എഴുന്നേറ്റു. അവൾ പുറത്തേക്ക് നോക്കി "സുൽത്താനേ "...... എന്ന് വിളിച്ചലറി. നോക്ക് ആച്ചിക്കാ ദേ എന്റെ സുൽത്താൻ പോകുന്നു. വിളിക്ക് ആച്ചിക്കാ.... നിയാക്ക് മാല കൊണ്ടൊന്നു കാണും. വണ്ടി നിർത്ത്. വിളിക്ക് ആച്ചിക്കാ..... അവൾ അവനെ ശക്തിയായി കുലുക്കാൻ തുടങ്ങി. അഷ്‌റുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു. കാരണം അവളുടെ "സുൽത്താൻ "ആരാണെന്ന് ആ നിമിഷം അവൻ തിരിച്ചറിയുകയായിരുന്നു. അവൻ വണ്ടി നിർത്താൻ ഡ്രൈവറോട് പറഞ്ഞു. അപ്പോഴേക്കും ആ വണ്ടി കൺവെട്ടത്ത് നിന്ന് മറഞ്ഞിരുന്നു.

           സൈബ നിയാടെ ബഹളം കേട്ട് തിരിഞ്ഞു നോക്കി. സങ്കടത്താൽ ഈറനണിഞ്ഞ അവന്റെ കണ്ണുകൾ കണ്ടതും അവർ കാര്യം തിരക്കി.നിയ അവനെ പിച്ചുന്നുണ്ടായിരുന്നു. "ആച്ചിക്ക ചീത്തയാ... എന്റെ സുൽത്താൻ പോയി.... ആച്ചിക്കാന്റെ വണ്ടിയും ചീത്തയാ..."അവൾ കെറുവോടെ മുഖം തിരിച്ചിരുന്നു. അവൻ സൈബയെ നോക്കി.
        "കുഞ്ഞീ.... മോളേ എന്താ ഇത്. മോൾടെ "സുൽത്താൻ "ആച്ചിക്കായല്ലേ. ആച്ചിക്കായെ ഇങ്ങനെ ഉപദ്രവിക്കല്ലേ. കണ്ടോ ആച്ചിക്ക വേദന ആയിട്ട് കരയുന്നത്?
                ങേ.... ആച്ചിക്ക കരയുവാണോ? കരയണ്ടാട്ടോ കുഞ്ഞി ഇനി പിച്ചൂല്ല...
         സൈബത്താ.... ഞാൻ ഒരു കാര്യം ചോദിക്കട്ടെ?
      എന്താ മോനേ...
         നിയായെ ഞാൻ മനസ്സറിഞ്ഞു സന്തോഷത്തോട് കൂടിയാണ് സ്വീകരിച്ചത്. ഒരിക്കലും ഉപേക്ഷിക്കില്ല എന്ന ഉറപ്പിലാണ് മെഹർ ചാർത്തിയതും ആ കരങ്ങൾ ചേർത്ത് പിടിച്ചതും. എന്നാൽ അവൾ മനസ്സ് കൊണ്ട് ഇപ്പോഴും അവളുടെ "സുൽത്താനെ "യാണ് ആഗ്രഹിക്കുന്നത്.നിങ്ങളെല്ലാവരും പറഞ്ഞില്ലേ ഇവൾ എന്റെ പേരാണ് പറഞ്ഞതെന്ന്. ശരിക്കും ഇവൾ അങ്ങിനെ ഒരു പേര് പറഞ്ഞിരുന്നോ? ഉമ്മാ.... ഞാൻ അങ്ങനെ വിളിക്കുന്നു. ഉമ്മാടെ മോളേ ഞാൻ ഒരിക്കലും കൈ വിടില്ല.... അതോർത്തു ഉമ്മാ സങ്കടപ്പെടേണ്ട. എങ്കിലും അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ. ഉമ്മാടെ കുഞ്ഞി അവളുടെ ഈ ആച്ചീക്കാടെ പേര് പറഞ്ഞിരുന്നോ?

        എന്താ മോനേ ഇപ്പോ ഇങ്ങനെ ചോദിക്കുന്നെ? അവൾ പറയാതെ ഞങ്ങൾ എങ്ങനെ അറിയാനാ... എന്റെ മോളെ ഈ നിലയിൽ ആക്കിയതാരാണെന്ന് ഞാൻ കണ്ടില്ലല്ലോ.... അത് പറഞ്ഞതും അവർ പൊട്ടികരഞ്ഞിരുന്നു.

     കരയല്ലേ ഉമ്മാ.... ഞാൻ ചോദിച്ചത് അവൾ എന്റെ പേര് പറഞ്ഞിരുന്നോ എന്നാണ്.
      സൈബ കണ്ണുകൾ തുടച്ച് അവനെ നോക്കി. ആ രംഗം അവരുടെ മനസ്സിലേക്ക് വന്നു.

        സൈബയുടെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു കുഞ്ഞി. കുറച്ചു ദിവസങ്ങളായി തുള്ളിച്ചാട്ടമൊന്നുമില്ലാതെ അടങ്ങിയൊതുങ്ങി എവിടെങ്കിലും ഇരിപ്പാണ്. "മോളെ.... എന്ത് കിടപ്പാ ഇത്. ദേ നോക്ക് നേരം മഗ്‌രിബ് ആവാനായി. ഈ നേരത്ത് ഇങ്ങനെ കിടന്നൂടാ..."
       കുഞ്ഞിക്ക് പനിയാണ് സൈബ...
    പിന്നെ പനിയൊന്നൂല്ല. നമുക്ക് ഹാജിയാരോട് പറയാം പള്ളീൽ ഉസ്താദിനെ കൊണ്ട് ഒരു ചരട് മന്ത്രിക്കാൻ. അത് കെട്ടിയാൽ കുഞ്ഞീന്റെ എല്ലാ പനിയും മാറും.
      അപ്പോഴാണ് ഹാജിയാർ ഒരു കവറുമായി അടുക്കള വാതിലിൽ വന്നത്. "സൈബ ഇത് ആട്ടിറച്ചിയാണ്. ബാദു ഉണ്ടാകും ഇന്ന്. കുരുമുളക് ഇട്ട് നല്ലോണം വെക്ക്. ഓനിക്കത് ഒരുപാട് ഇഷ്ടാ."
      ആ.... ശരിയാക്കാം.
അത് അഴിച്ചു പാത്രത്തിലിട്ടതും കുഞ്ഞി നെഞ്ച് തടവുന്നത് കണ്ടു. എന്തോ ഇഷ്ടക്കേട് പോലെ.
  അതൊന്നു മാറ്റിക്കേ.... എനിക്കിഷ്ടല്ല അതിന്റെ മണം. അവൾ എങ്ങനെയൊ പറഞ്ഞൊപ്പിച്ചു.

     അയ്യോടാ അതെന്ന് മുതലാ... ന്റെ കുഞ്ഞിക്ക് ഇതിഷ്ടല്ലാണ്ടായേ... സൈബ ചിരിയോടെ അവളെ അതിനരികിലേക്ക് നിർത്തി. അടുത്തെത്തിയതും അവൾ ശർദിച്ചു. മകളുടെ രീതിയിൽ സൈബക്ക് സംശയം തോന്നി. എങ്കിലും ആ മാതൃ ഹൃദയം ഒരിക്കൽ പോലും അതിനെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ക്ഷീണിച്ചവശയായ കുഞ്ഞിയെ അവർ അടുത്തുള്ള വൈദ്യരെ കൊണ്ട് കാണിച്ചു. കുഞ്ഞി ഗർഭിണി ആണെന്ന് വൈദ്യർ ഉറപ്പിച്ചു പറഞ്ഞു. സൈബയുടെ ഉള്ളിൽ വെള്ളിടി വെട്ടിയ പോലെ തോന്നി. നിർവികരമായി അവർ മകളെയും കൂട്ടി അവിടെ നിന്നിറങ്ങി. വീട്ടിലെത്തിയതും കട്ടിലിൽ വീണവർ പൊട്ടിക്കരഞ്ഞു. തന്റെ മോൾടെ വിധിയോർത്ത് ആ നെഞ്ചകം പിളരുന്ന പോലെ തോന്നി.

     സൈബ.... കുഞ്ഞിക്ക് വിശക്കുന്നു. എനിക്ക് അപ്പം ഉണ്ടാക്കി തരോ സൈബ....

     ഒന്നുമറിയാതെയുള്ള തന്റെ മോൾടെ ചോദ്യം കേട്ടതും അവർ എഴുന്നേറ്റു. ആ മുഖം കൈക്കുമ്പിളിൽ എടുത്തു. "എവിടെയാ മോളെ ഈ ഉമ്മാക്ക് പിഴച്ചത്. എപ്പോഴും കൺവെട്ടത്തുണ്ടായിരുന്നില്ലേ.... ആകെ അഷ്‌റു മോന്റെയും അമി കുഞ്ഞിന്റെയും കൂടെ മാത്രല്ലേ ഉമ്മ മോളെ ഒറ്റക്ക് വിട്ടിട്ടുള്ളത്. ഉമ്മാടെ വിശ്വാസം ആരാ മുതലെടുത്തത്? ന്റെ കുട്ടിയോട് ഇങ്ങനെ ചെയ്യാൻ മാത്രം ദുഷ്ട മനസ്സുള്ളത് ആർക്കാണ് റബ്ബേ.... അവർ വീണ്ടും വീണ്ടും ഓരോന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു. ഉമ്മാടെ മോള് പറയ് ആരാ.... ആരാ ന്റെ കുട്ടീനെ ഇങ്ങനെ ആക്കിയത്?

     എനിക്ക് വിശക്കുന്നു സൈബ. എനിക്ക് അപ്പോണ്ടാക്കി തരോ... അപ്പം തിന്നാൻ എനിക്ക് കൊതിയാവുന്നു. സൈബ എന്തിനാ ഇങ്ങനെ കരയണേ... കുഞ്ഞിക്ക് വിശന്നിട്ടല്ലേ അപ്പം ചോദിച്ചേ... സൈബ കരഞ്ഞാൽ കുഞ്ഞിക്ക് സങ്കടാവും... അവളുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞു.

    ഇല്ല മോളെ സൈബ കരയൂല്ല. അപ്പോണ്ടാക്കി തന്ന കുഞ്ഞി പറയ്യോ മോൾക്ക് എങ്ങനെയാ പനി വന്നതെന്ന്....
     ആ... വേഗം ഉണ്ടാക്ക്... അവളുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.
        അപ്പം പിച്ചി കൊടുക്കുന്നതിനിടയിൽ സൈബ അവളോട് ഓരോന്ന് ചോദിച്ച് കൊണ്ടിരുന്നു. പറ മോളെ എങ്ങനെയാ കുഞ്ഞിക്ക് പനി വന്നത്.

     അതില്ലേ.... അന്ന് അമിക്കുട്ടീടെ കൂടെ കിടക്കാൻ പോയപ്പോ രാത്രീല് ആച്ചീക്കാനേ കണ്ടില്ലേ... ഇരുട്ടത്ത് പോയപ്പോ കുഞ്ഞിക്ക് പനി വന്നേ.... സുൽത്താൻ പറഞ്ഞല്ലോ പേടിക്കണ്ട പൂമാല കൊണ്ട് തരാന്ന്..... എന്നിട്ട് കൊണ്ടൊന്നു തന്നില്ല. അവൾ കെറുവിച്ചു കൊണ്ട് അത് പറഞ്ഞതും സൈബയുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു. ന്റെ മോളെ ഈ നിലയിൽ ആക്കിയിട്ട് ഒന്നുമറിയാത്തവനെ പോലെ അവൻ ഇവിടെ നടക്കുന്നു.....

       എല്ലാം കേട്ടതും അഷ്‌റു അവൾ പറഞ്ഞ വാചകം മാത്രം മനസ്സിൽ ഉരുവിട്ടു."അതില്ലേ.... അന്ന് അമിക്കുട്ടീടെ കൂടെ കിടക്കാൻ പോയപ്പോ രാത്രീല് ആച്ചീക്കാനേ കണ്ടില്ലേ... ഇരുട്ടത്ത് പോയപ്പോ കുഞ്ഞിക്ക് പനി വന്നേ.... സുൽത്താൻ പറഞ്ഞല്ലോ പേടിക്കണ്ട പൂമാല കൊണ്ട് തരാന്ന്..... "
        ഇതിൽ എന്റെ പേരും സുൽത്താൻ എന്ന പേരും ഒരാൾ തന്നെയാണെന്ന് ഇവരൊക്കെ തെറ്റിദ്ധരിച്ചു..ഇവരെ കുറ്റം പറയാൻ പറ്റില്ല. കുറച്ചു നാളുകൾക്ക് മുൻപ് ആമ്പൽ പൂവിന്റെ മാല വേണം എന്ന് പറഞ്ഞു നിയ ബഹളം ഉണ്ടാക്കിയപ്പോൾ അഷ്‌റു പറഞ്ഞിരുന്നു. കൊണ്ട് തരാമെന്ന്. അത് സൈബയും കേട്ടതാണ്.ഇവൾ എന്നെ കണ്ടു എന്ന് പറയുന്ന ദിവസം..... ഹാ അമിയെ വീട്ടിലാക്കിയിട്ട് അലി തിരികെ പോയ ദിവസം. ഹാജിയാർ പറഞ്ഞിട്ട് ഒരാളെ കാണാൻ പോയിട്ട് രാത്രി പത്ത് മണിയൊക്കെ ആയപ്പോഴാണ് തിരികെ വന്നത്. കയ്യിൽ കാശ് ഉള്ളത് കൊണ്ട് വണ്ടി താൻ വാടകക്ക് താമസിക്കുന്നിടത്ത് ഇടാതെ കയ്യോടെ സുൽത്താൻ വീട്ടിലേക്ക് കൊണ്ട് വന്നത്. കാശ് കൊടുത്ത് ഉടനെ ഞാൻ പോകുകയും ചെയ്തു.ഇതിനിടയിൽ ആരോ...
       ഉമ്മാ..... ഞാൻ ഉറപ്പിച്ചു പറയുന്നു. ഉമ്മാടെ മോളെ ഞാൻ ചതിച്ചിട്ടില്ല. എനിക്ക് നിയയെ ഇഷ്ടമാണ്. പക്ഷെ അവളെ ഇങ്ങനെ ആക്കിയത് ഞാനല്ല.

     എന്തൊക്കെയാ മോനേ നീ പറയുന്നേ? എന്റെ മോളേ നീ ഒഴി....

     ഇല്ലുമ്മാ ഒരിക്കലും അതിനല്ല... അവരെ മുഴുവൻ പറയാൻ സമ്മതിക്കാതെ അഷ്‌റു ഇടയിൽ കയറി. ഞാൻ പറഞ്ഞത് നിങ്ങൾ കരുതുന്നത് പോലെ അവളുടെ ആച്ചിക്കയും സുൽത്താനും ഒരാളല്ല. ഇപ്പോ നമ്മുടെ വണ്ടിയെ പാസ്സ് ചെയ്ത് പോയ ഒരു ബൈക്കിന്റെ ശബ്ദം കേട്ടാണ് എന്റെ സുൽത്താൻ പോകുന്നു എന്ന് പറഞ്ഞവൾ ബഹളം വെച്ചത്.

       ആ.... ഞാനും കേട്ടതല്ലേ.. നമ്മുടെ ബാദു മോന്റെ വണ്ടീടെ പോലെ കുടുകുടാ ശബ്ദം ഉണ്ടാക്കുന്ന വണ്ടി. ഹാ ബുള്ളറ്റ്...
അത് പറഞ്ഞ് കൊണ്ട് എന്തോ ഓർത്തപോലെ സൈബ അഷ്‌റുവിന്റെ മുഖത്തേക്ക് നോക്കി. മോനേ.... അപ്പൊ.....

     അതേ ഉമ്മാ..... നമ്മുടെ നാട്ടിൽ രാജ്ദൂത് ബൈക്ക് ഉള്ളത് സുൽത്താൻ വീട്ടിൽ ബാദുഷ റഹ്മാന് മാത്രമാണ്. ഹാജിയാരുടെ മകൻ, നമ്മുടെയെല്ലാം ബാദു.... വേറെ വണ്ടിയും ശബ്ദവുമൊന്നും നിയാക്ക് പരിചയം ഇല്ലല്ലോ. ആ സുൽത്താൻ വീട് വിട്ട് അവൾ വേറെങ്ങും പോയിട്ടില്ലല്ലോ...

        അല്ലാഹ്..... ഞാൻ എന്തൊക്കെയാ ഈ കേൾക്കണത്. ഒന്നുമറിയാത്ത നിന്നെ ഞാൻ തെറ്റിദ്ധരിച്ചല്ലോ മോനേ..... ഈ ഉമ്മാനോട് പൊറുക്കെടാ.... അവർ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു.എന്നേം മോളേം നീ കൊണ്ട് പോകേണ്ട. മറ്റൊരാളുടെ വിഴിപ്പ് നീ......

         ഉമ്മാ....... അത് ഇത്തിരി ശബ്ദം കൂട്ടിയാണ് അഷ്‌റു വിളിച്ചത്.
                   ഞാൻ മെഹ്റണിഞ്ഞ പെണ്ണാനവൾ. എന്റെ ജീവന്റെ പാതിയായി ഞാൻ കൂടെ കൂട്ടിയവൾ. അത് റബ്ബിന്റെ തീരുമാനമാണ്. അവളെ എല്ലാം അറിഞ്ഞു, പൂർണ്ണ മനസ്സോടെ തന്നെ ഞാൻ സ്വീകരിച്ചത്. അങ്ങനെയുള്ള അവളെ സംരക്ഷിക്കേണ്ടത് എന്റെ കടമയാണ്. എനിക്ക് കണ്ട അന്ന് മുതൽ അവൾ ഒരു ആശ്വാസം ആയിരുന്നു. അവളോടുള്ള സഹതാപം കൊണ്ടല്ല. ആ സാമീപ്യം ഞാൻ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് കൊണ്ടാണ് അവളെ ഞാൻ സ്വീകരിച്ചത്. ഇനി ഒന്നിന്റെ പേരിലും അവളെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറല്ല. ഈ രഹസ്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി. പക്ഷേ അവനെ ഞാൻ അങ്ങനെ വെറുതെ വിടില്ല. ഇതിനെന്തെങ്കിലും ഞാൻ ചെയ്തിരിക്കും. സഹോദരിയെ പോലെ കാണേണ്ട ഒരു പാവം പിടിച്ച പെണ്ണിനെ കാമക്കണ്ണ് കൊണ്ട് കണ്ട്, ഗർഭിണി ആക്കി അവനിപ്പോ അങ്ങനെ സുഖിച്ചു വാഴേണ്ട. അവനും കുറച്ചു വേദന അറിയണം. ഹാജിയാർ അറിഞ്ഞു കൊണ്ടാണോ ഇനി.... മോനെ രക്ഷിക്കാൻ....

      ഒരിക്കലും ആവില്ല മോനേ..... അമിക്ക് പതിമൂന്നു വയസ്സുള്ളപ്പോൾ ഹാജിയാരുടെ ഭാര്യ പോയതാ. അതിന് ശേഷം ഒരു പെണ്ണിന്റെ മുഖത്ത് പോലും ഹാജിയാർ തെറ്റായ രീതിയിൽ നോക്കിയിട്ടില്ല. ആ വീട്ടിൽ നിന്നിരുന്ന എന്നോട് പോലും എത്ര മാന്യമായിട്ടാണ് പെരുമാറിയിട്ടുള്ളത്. ഹാജിയാർക്ക് ഇവളെ ഒരുപാട് ഇഷ്ടമാണ്. ഇങ്ങനെയൊരു ചതിക്ക് ഒരിക്കലും അദ്ദേഹം കൂട്ട് നിൽക്കില്ല..... എന്നാലും ന്റെ മോളെ അവൻ......

      അഷ്‌റു ഉമ്മാനെ ചേർത്ത് പിടിച്ചു. ഇനി കരയരുത് ഉമ്മാ..... അവളെന്റെ പെണ്ണാണ്. എന്റെ മാത്രം.... അല്ലാഹു ആയുസ്സ് തന്നാൽ അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ ഞാൻ വളർത്തും. എന്റെ മോനോ മോളോ ആയി അത് വളരും. ഉമ്മാടെ കണ്ണുകൾ ഇനി ആ മോളെ ഓർത്ത് നിറയരുത്. ഞാനുണ്ട് ഉമ്മാ നിങ്ങൾക്ക്.... വ വന്നു വണ്ടിയിൽ കേറ്....ആ മകന്റെ കരുതലിലും സ്നേഹത്തിനും അല്ലാഹുവിനോട് നന്ദി പറഞ്ഞു അവർ വണ്ടിയിൽ കയറി. അപ്പോഴും പുറം കാഴ്ചകൾ കണ്ട് കൈകൊട്ടി ചിരിച്ചും കെർവു കാണിച്ചും അവന്റെ പെണ്ണ് അതിൽ ഒന്നുമറിയാതെ ഇരിപ്പുണ്ടായിരുന്നു.......


പാർട്ട്‌ =19


സ്റ്റോപ്പ്‌ ഇറ്റ് ഷുഹൈബ്.....

     നീയെന്താ പറഞ്ഞ് വരുന്നത്. എന്റെ അബ്ബായാണോ ഇതൊക്കെ ചെയ്തത്? ഹിഫാന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു. ഒരു ബൈക്കിന്റെ പേര് പറഞ്ഞാണോ ഇതൊക്കെ തെളിയിക്കുന്നത്?

       വിശ്വസിക്കാൻ നിനക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നറിയാം. പ നീ വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യം ഇതാണ്. സുൽത്താൻ വീട്ടിൽ റഹ്മാൻ ഹാജിയുടെ മകൻ ബാദുഷ റഹ്മാൻ ആണ് നഷ്‌വ നിയ സുൽത്താനയുടെ ഉപ്പ. പക്ഷേ ആ അവകാശം ഉറപ്പിക്കാൻ ഒന്നുമല്ല അവൾ വന്നത്. തന്റെ ഉമ്മിയോട്‌ ഇങ്ങനെ ചെയ്തവനെ ഒന്ന് കാണണം, ആ മുഖത്തു നോക്കി കുഞ്ഞിപ്പാത്തുവിനെ ഓർമ്മയുണ്ടോ എന്നൊന്ന് ചോദിക്കണം. സത്യം എല്ലാവരെയും അറിയിക്കണം. ഒരു തെറ്റും ചെയ്യാതെ അന്ന് തന്റെ ഉപ്പ എല്ലാവരുടെയും മുൻപിൽ നാണം കെട്ടു. ഉപ്പാക്ക് ചെയ്യാൻ പറ്റാത്തത് അവൾ ചെയ്യും.

       ഒരു നിമിഷം ആരുടെ കൂടെ നിൽക്കുമെന്ന കൺഫ്യൂഷനിൽ ആയി ഹിഫാൻ. അങ്ങനെയൊരു അബ്ബയെ അവർക്ക് പരിചയം ഇല്ല. എന്നും അവരുടെ അബ്ബ അവർക്ക് സൂപ്പർ ഹീറോ തന്നെയാണ്.

       നിനക്ക് ഇത് ഉൾകൊള്ളാൻ പറ്റില്ലെന്നറിയാം. അവന്റെ തോളിൽ കൈ വെച്ച് ഷുഹൈബ് അത് പറഞ്ഞപ്പോൾ ഹിഫാന്റെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞിരുന്നു.
==============================

    നെച്ചൂ..... നീ.... നീ.... പറഞ്ഞു വരുന്നത് നിന്റെ ഉപ്പ ബാദു മാമ ആണെന്നാണോ?
      എന്തേ... ഇക്കൂന് വിശ്വാസം വരുന്നില്ലേ? ഇക്കൂന്റെ മനസ്സിൽ മാമക്കുള്ള സ്ഥാനം എനിക്ക് അറിയാം. അപ്പോ ഇത് ഉൾകൊള്ളാൻ ഇക്കൂന് പ്രയാസം ആകും.
                ഇല്ല മോളെ... എനിക്ക് വിശ്വാസമാണ്. മാമ പണ്ട് ഇങ്ങനെ ഒന്നുമല്ലായിരുന്നു. എപ്പോഴും അവിടെ ബഹളം ആയിരുന്നു.മദ്യവും മയക്കുമരുന്നും പെണ്ണുമൊക്കെ മാമക്ക് ഹരം ആയിരുന്നു. ഹൈഫ മോള് ജനിച്ചതിൽ പിന്നെയാണ് മാമ നേരെ ആയത്. കുറച്ചൊന്നുമല്ല അതിന് വേണ്ടി സുൽഫി അമ്മായി സഹിച്ചത്.

         ഇക്കൂന് എന്നോട് വെറുപ്പ് ഉണ്ടോ?

      എന്തിന്.... അവൻ അവളുടെ അരികിലേക്ക് നീങ്ങി, താടിയിൽ പിടിച്ചു അവളുടെ മുഖം ഉയർത്തി. ആ കണ്ണുകളിൽ തന്നെ നോക്കി നിന്നു. അവന്റെ നോട്ടം നേരിടാൻ കഴിയാതെ അവ പിടച്ചു. അവളെ തന്റെ നെഞ്ചോട് ചേർത്ത് അവൻ അശ്വസിപ്പിച്ചു.
               ആരുടെ മോളായാലും ഞാൻ സ്നേഹിച്ചത് നിന്നെയാണ്. അല്ലാതെ നിന്റെ ഉപ്പയെയ്യോ, പാരമ്പര്യത്തെയോ അല്ല. എന്റെ സ്നേഹത്തിനു ഇപ്പോഴും ഒരു കുറവുമില്ല. അത് ഒന്നൂടെ കൂടിയിട്ടേ ഉള്ളൂ.

       അവന്റെ വാക്കുകൾ കേട്ടതും നെച്ചു അവന്റെ മേലുള്ള പിടി ഒന്നൂടെ മുറുക്കി.
               അപ്പൊ കുഞ്ഞി.....? നിന്റെ ഉമ്മി എവിടെ?

        ഉമ്മി എനിക്ക് ഏഴ് വയസ്സുള്ളപ്പോൾ ഞങ്ങളെ വിട്ട് പോയി. ഒരു തരത്തിൽ ആ മരണവും അയാൾ കാരണമാ നടന്നത്.അതിന് ശേഷമാണ് ഉപ്പ ഗൾഫിൽ പോയത്. എന്റെ ഉമ്മിയില്ലാതെ ഉപ്പാക്ക് പറ്റുന്നില്ലായിരുന്നു. അത്രമേൽ ഉമ്മിയെ ഉപ്പ സ്നേഹിച്ചിരുന്നു.
==============================
     പിന്നീട് എന്താ സംഭവിച്ചത്? ഹിഫാൻ ശുഹൈബിനോടായി ചോദിച്ചു.അവൻ ഒരു ചിരിയോടെ ബാക്കി പറഞ്ഞു തുടങ്ങി.

       മനസ്സിലെ ഭാരമെല്ലാം ഇറക്കി വെച്ച് നിയാടെ കൈ പിടിച്ച് തന്റെ വീട്ടിലേക്ക് അഷ്‌റു കയറി. പരിസരം മുഴുവൻ കൗതുകത്തോടെ അവൾ നോക്കി കണ്ടു. അവൾക്ക് മേലാകെ അസ്വസ്ഥത തോന്നി തുടങ്ങി.
    ഇതൊക്കെ ഒന്ന് ഊരി തരാമോ സൈബ... എനിക്ക് ചൊറിയുന്നു. വീട് മുഴുവൻ ക്ലീൻ ആക്കി ഇട്ടിട്ടുണ്ടെങ്കിലും അവർ അടുക്കളറെഡിയാക്കുന്ന ഒരുക്കത്തിൽ ആയിരുന്നു. ഉച്ചക്കുള്ളത് മേടിച്ചോണ്ട് വന്നിരുന്നു.
         ഹാ ദേ വരുന്നു മോളെ....മോള് ആച്ചിക്കാടെ അടുത്ത് പോയിരുന്നോ. അവൾ പൂവൊക്കെ വലിച്ച് പറിച്ചു കെറുവോടെ അഷ്‌റുവിന്റെ അടുത്തേക്ക് പോയി. ആച്ചിക്കാ... റൂമിൽ കൊണ്ട് വന്ന സാധനങ്ങൾ അടുക്കി വെക്കുകയായിരുന്ന അഷ്‌റു അവളുടെ വിളി കേട്ട് തിരിഞ്ഞു നോക്കി. മുഖം കെറുവോടെ വീർപ്പിച്ചു വെച്ചിട്ടുണ്ട്. മുടിയൊക്കെ അഴിഞ്ഞുലഞ്ഞ് കിടക്കുന്നു. സാരി പൊക്കി കയ്യിൽ പിടിച്ചു നിൽക്കുന്നു. ഒരു നിമിഷം അവന് ചിരി വന്നു.
         ഇതെന്ത് കോലമാണ് നിയക്കുട്ടി... ഇങ്ങ് വന്നേ ആച്ചിക്ക ചോദിക്കട്ടെ.
     അവൾ അകത്തേക്ക് കയറി. നിയകുട്ടിക്ക് മേല് മൊത്തം ചൊറിയുന്നു. ഇതൊന്നു ഊരി തരാവോ ആച്ചിക്ക. എനിക്ക് പുള്ളിപ്പാവാടേം ബ്ലൗസും മതി. I
     അവളുടെ ചോദ്യം കേട്ട് അഷ്‌റു ഒന്നമ്പരന്നു. ഇതിപ്പോ ഞാൻ എങ്ങനെയാ?മോള് ഉമ്മാനോട് പറയ്.
          സൈബനോട്‌ കൂട്ടില്ല.
ആണോ.. എന്നാ ഞാൻ പറയാം.
   വേണ്ട. നിയക്കുട്ടിക്ക് ആച്ചിക്ക ഊരി തന്നാൽ മതി. ഇത് കേട്ട് കൊണ്ടാണ് സൈബ വാതിൽക്കലേക്ക് വന്നത്. അവർ റൂമിന്റെ വാതിൽ ചാരി ഇട്ട് അപ്പുറത്തേക്ക് പോയി.

       അഷ്‌റു അതുകണ്ട് ഒരു ചിരിയോടെ വാതിൽ അകത്തു നിന്ന് അടച്ചു.നിയാടെ മുടിയിലെ മുല്ലപ്പൂ ഒക്കെ പതിയെ അഴിച്ചു മാറ്റി. അത്  കയ്യിൽ വെച്ച് അവൻ മണത്തു നോക്കി. വല്ലാത്തൊരു സുഗന്ധമാണിതിനെന്നവൻ മനസ്സിലോർത്തു.അവൻ അവളുടെ മുടി വാരി കെട്ടി മുകളിലേക്ക് ആക്കി.സാരിയിലെ തോളിൽ കുത്തിയിരിക്കുന്ന പിന്ന് ആദ്യം അഴിക്കാൻ നോക്കി. ഒരു കൊച്ച് കുട്ടിയെ പോലെ അതുവരെ അവന്റെ മുൻപിൽ നിന്ന് കൊടുത്ത നിയാക്ക്, അവനത് അഴിക്കാൻ കൈകൊണ്ടു ചെല്ലുന്തോറും തട്ടി മാറ്റാൻ തോന്നി. ആച്ചിക്കാ എനിക്ക് ഇക്കിളി ആവുന്നു. അവൾ അവന്റെ മുൻപിൽ നിന്നും മാറി നിന്ന് കൊണ്ട് പറഞ്ഞു.

     എന്നാ ആച്ചിക്കാ ഊരുന്നില്ല. നിയകുട്ടി തന്നെ അതങ്ങ് ഊരിയെടുത്തെ. അവളത് ഊരാൻ നോക്കിയതും പിന്ന് കയ്യിൽ കുത്തിക്കേറി. നിയ വലിയ വായിൽ കരയാൻ തുടങ്ങി. ദേ ആച്ചിക്കാ ചോര.... സൈബ ചോര... അർഷു പെട്ടന്ന് തന്നെ അവളുടെ അടുത്തേക്ക് ചെന്നു. എന്റെ പെണ്ണേ ഇങ്ങനെ കിടന്നു കരയാതെ.... അവൻ പുറകിൽ കൂടി അവളെ ചേർത്ത് നിർത്തി ഒരു കൈ കൊണ്ട് വാ പൊത്തി. മറ്റേ കൈ കൊണ്ട് അവളുടെ കുത്ത് കിട്ടിയ കൈ എടുത്തു നോക്കി. ഒരു പൊട്ട് പോലെ ചോരയുള്ളൂ. അതവൻ അവളുടെ വായിൽ നിന്ന് കയ്യെടുത്തു തൂത്ത് കളഞ്ഞു. എന്നിട്ട് ആ വിരലിൽ പതിയെ ഊതി. നിയ ബഹളമൊന്നും ഉണ്ടാക്കാതെ അവനോട് ചേർന്നു നിന്നു. അവന്റെ സാമീപ്യം അവളെ തളർത്തുന്നുണ്ടായിരുന്നു. അവൻ അവളെ അവനഭിമുഖമായി നിർത്തി. അവൻ കൈ എടുത്തതും പിന്നഴിഞ്ഞ സാരി താഴേക്ക് ഊർന്ന് വീണു. ഒരു നിമിഷം അഷ്‌റു അവന്റെ പെണ്ണിനെ നോക്കി നിന്നു പോയി. അവൻ അവളെ നെഞ്ചോട് ചേർത്തു. മുഖം കൈകളിലെടുത്തു തുരു തുരെ ചുംബിച്ചു. നിയ അവനെ ശക്തിയിൽ പുറകോട്ട് തള്ളി.പെട്ടെന്ന് ആയത് കൊണ്ട് അഷ്‌റു കട്ടിലിലേക്ക് മറിഞ്ഞു വീണു.നിയ കുട്ടീനെ ഇങ്ങനെ ചെയ്യേണ്ട. അന്ന് സുൽത്താൻ ഇങ്ങനെ ചെയ്തിട്ടാ നിയകുട്ടിക്ക് പനി വന്നേ. പിന്നെ നിയക്കുട്ടിക്ക് ഒത്തിരി നൊന്തു. നിയക്കുട്ടിക്ക് പേടിയാ.... അവൾ അഷ്‌റൂന് മുഖം തിരിഞ്ഞു നിന്ന് കരഞ്ഞു. അഷ്‌റുവിന് അവനോട് തന്നെ ദേഷ്യം തോന്നി. ഛെ...!താൻ എന്താ ഇപ്പോ ചെയ്തത്. അവളുടെ മനസ്സിൽ ഞാനും ആ വൃത്തികെട്ടവനും ഒരുപോലെ ആയില്ലേ.... തന്റെ ജീവന്റെ പാതിയായി കൂടെ കൂട്ടിയത് ഉള്ളിലെ സ്നേഹം മുഴുവൻ അവൾക്ക് കൊടുക്കാൻ വേണ്ടി തന്നെയാ... ഒരു നിമിഷം നിയന്ത്രണം വിട്ടു പോയി..... അവന്റെ മിഴികൾ നിറഞ്ഞു.അവൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു. പേടിയോടെ പിടക്കുന്ന മിഴികൾ അവനിൽ വേദനയായി.
       നിയക്കുട്ടീ..... ആർദ്രതയോടെ അവൻ അവളെ വിളിച്ചു. നിയ തിരിഞ്ഞു അവനെ മുറുകെ കെട്ടിപ്പിടിച്ചു." നിക്ക് പേടിയാ ആച്ചീക്കാ "അവൻ അവളെ പുറത്തും മുടിയിലും തലോടി കൊണ്ടിരുന്നു.

      നിയക്കുട്ടി കരയണ്ട. നിയക്കുട്ടി കരഞ്ഞാൽ ആച്ചിക്കാക്ക് സങ്കടം ആവും. ആച്ചിക്ക നിയക്കുട്ടിക്ക് ഒരു കാര്യം കാണിച്ചു തരട്ടെ...

      എന്താ ആച്ചിക്ക... ബാ വേഗം കാണിച്ചു താ... അവൾ കരച്ചിലൊക്കെ നിർത്തി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.
     ആ... ഞാൻ കാണിച്ചു തരാം. ഇപ്പോഴല്ല. നിയകുട്ടി കുളിച്ചു, ഈ ഉടുപ്പൊക്കെ മാറി ഭക്ഷണം കഴിച്ചിട്ട് നമുക്ക് പോകാം.
     ഹാ.... ഞാൻ കുളിക്കാം.
എന്നാ മോള് ഈ സാരി ദേ ഇങ്ങനെ ഇട്ടിട്ട് ആച്ചീക്കാടെ കൂടെ വാ. അവൻ സാരി തോളിലേക്ക് എടുത്ത് ഇട്ടു കൊടുത്തുകൊണ്ട് പറഞ്ഞു.

          അർശുവിന്റെ സ്നേഹവും കരുതലും നിയയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കി. അർഷുവിന് ചായ കൊടുക്കാനും, വൈകി വരുമ്പോൾ കാത്തിരിക്കാനും, അസുഖം വന്നാൽ പരിചരിക്കാനുമൊക്കെ അവൾ മുന്നിൽ ഉണ്ടായിരുന്നു.വീർത്തു വരുന്ന അവളുടെ വയർ അവൾ ഇഷ്ടക്കേടോടെ നോക്കിയപ്പോൾ അതിൽ ആച്ചീക്കാടെ വാവ ഉണ്ട്. നിയക്കുട്ടിക്ക് ഇഷ്ടമില്ലെങ്കിൽ വാവ കരയും എന്ന് അവൻ പറഞ്ഞത് കൊണ്ട് അവളും കാത്തിരുന്നു ആച്ചിക്കയുടെ വാവയെ കാണാൻ.....


പാർട്ട്‌ =====20


 കോളേജ് ടൈം കഴിയാൻ ആയതും നെഹിയും നെച്ചുവും വീട്ടിലേക്ക് തിരിച്ചു.എല്ലാ ഭാരങ്ങളും മനസ്സിൽ നിന്ന് ഇറക്കി വെച്ച് അവന്റെ പെണ്ണാണെന്ന് ഖൽബിൽ ഉറപ്പിച്ചു കൊണ്ട് അവന്റെ കൂടെ അവളിരുന്നു.
.................................................................................. 

                കുഞ്ഞിയും അഷ്‌റൂക്കയും എങ്ങനെയാ മരിച്ചത്?
               നീ അത് തന്നെ ഓർത്തോണ്ടിരിക്കുവാണോ? ഹിഫാന്റെ ചോദ്യം കേട്ട് ഷുഹൈബ് ചോദിച്ചു.
      ആ... അങ്ങനെ ഓർക്കാതിരിക്കാൻ പറ്റിയ കാര്യങ്ങൾ അല്ലല്ലോ കേട്ടത്. അപ്പോ അറിയാനും ആഗ്രഹം.
   ഉം.....
നെച്ചൂന്റെ ഉമ്മിയെ ഞാൻ കണ്ടിട്ടില്ല. അവൾക്ക് ഏഴ് വയസ്സുള്ളപ്പോൾ ഒരാക്സിഡന്റിൽ മരണപ്പെട്ടു എന്ന് അറിയാം. പിന്നെ  അഷ്‌റൂക്കാ... അഷ്‌റൂക്കാ കുറച്ചു നാൾ മുൻപ് അതായത് നെച്ചു നിങ്ങളുടെ വീട്ടിൽ വരുന്നതിന് ഒരു മാസം മുൻപ് പോയി.അറ്റാക്ക് ആയിരുന്നു. ഉപ്പ എന്നാൽ അവൾക്ക് ജീവനായിരുന്നു. തീർത്തും ഒറ്റപ്പെട്ടപ്പോൾ ഞാൻ തന്നെയാ പറഞ്ഞേ നാട്ടിലേക്ക് പോരാൻ. 

           അല്ല നീയും ഇവരും തമ്മിൽ എന്താ ബന്ധം? വെറും പരിചയം മാത്രമുള്ള ഒരാളെ ഇങ്ങനെ കെയർ ചെയ്യാൻ. 

        ആശ്രയം ഇല്ലാത്ത ഒരാളെ സഹായിക്കാൻ രക്തബന്ധം വേണമെന്നില്ലല്ലോ. രക്തബന്ധത്തേക്കാൾ എത്രയോ വലിയ സ്നേഹബന്ധങ്ങൾ ഇന്ന് നിലനിൽക്കുന്നു. 

      അപ്പൊ നിനക്ക് അവളുമായി യാതൊരു റിലേഷനും ഇല്ലേ?
        ഉണ്ടല്ലോ ഒന്നല്ല ഒരുപാട് ഉണ്ടല്ലോ.... നെച്ചൂന്റെ ഒരുമ്മയുടെ വയറ്റിൽ പിറക്കാത്ത സഹോദരൻ എന്ന ബന്ധം. പിന്നെ എന്റെ ആത്മാർത്ഥ സുഹൃത്തിന്റെ പ്രണയിനി, എന്റെ ബോസ്സിന്റെ മകൾ, പിന്നെ..... പിന്നെ... അതറിയിക്കാൻ സമയം ആയിട്ടില്ല.
        അതെന്താ....
ഹേയ് ഒന്നൂല്ല. പിന്നെ ഇതൊന്നും ഞാൻ ഒറ്റക്കല്ല ചെയ്തത്. എനിക്ക് സഹായത്തിന് നിങ്ങളുടെ കുടുംബത്തിലെ തന്നെ ഒരാളുണ്ടായിരുന്നു.
     അതാരാ.... അബ്ബയാണോ? 

അല്ല. സാറല്ല. സാറിന് അവൾ സാറിന്റെ മകൾ ആണെന്ന് അറിയില്ല. ഇതൊക്കെ നിങ്ങൾക്ക് മുൻപേ അറിഞ്ഞ ഒരാൾ നിങ്ങളുടെ കുടുംബത്തിൽ ഉണ്ട്.
      ആര്?
നെഹിയുടെ ഉപ്പ. അലി സാർ 

       മാമച്ചിയോ...? ഹിഫാൻ അത്ഭുതത്തോടെ ചോദിച്ചു.
       ഹാ അതേ.... നെഹിയെ ഞാൻ കാണുന്നതിന് മുൻപേ അലി സാറുമായി നല്ല കൂട്ടായിരുന്നു.ബിസിനസ്‌ കാര്യങ്ങൾക്ക് പുറമേ നല്ലൊരു സുഹൃത്ബന്ധം ഞങ്ങൾ തമ്മിലുണ്ടായിരുന്നു. നെഹി അവിടേക്ക് വന്നപ്പോൾ സാറിന് ടെൻഷൻ ഉണ്ടായിരുന്നു. അവന് ഒട്ടും ഇഷ്ടമില്ലാതെയാണ് പോന്നത് എന്ന് പറഞ്ഞു. പിന്നെ നെഹിക്ക് കൂട്ടായി എപ്പോഴും നീ ഉണ്ടാവണം എന്നും പറഞ്ഞിരുന്നു. അങ്ങനെ നെഹിയുടെ എല്ലാ കാര്യങ്ങളും ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. നെഹിക്ക് നെച്ചുവിനോട് ഇഷ്ടം തോന്നിയതൊക്കെ ഞാൻ പറഞ്ഞിരുന്നു സാറിനോട്. ഒരു ദിവസം ഞാനും സാറും കൂടി നെഹി അറിയാതെ നെച്ചുവിന്റെ വീട്ടിൽ പോയിരുന്നു. 

.....................................,............................................. 

         കോളിങ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്ന ആളെ കണ്ട് ഞാനും അലി സാറും ഒരുപോലെ അമ്പരന്നു. അലി സാറിനെ കണ്ടപ്പോൾ ആ മുഖത്തും ഒരു ഞെട്ടൽ കണ്ടു.
         അഷ്‌റൂക്കാ.... ഇത് നിങ്ങളുടെ വീടായിരുന്നോ?
          ഹാ മോനേ... വ അകത്തേക്ക് കേറി വാ.
മോളേ... രണ്ട് ചായ എടുക്ക്.
       അലി സാർ അകത്തേക്ക് കേറിയെങ്കിലും ഇരിക്കാതെ ചുറ്റും ആരെയോ കണ്ണുകൾ കൊണ്ട് പരതുന്നത് പോലെ തോന്നി. 

          നോക്കണ്ട. ഇവിടെയില്ല. റബ്ബിന്റെ വിളിക്ക് ഉത്തരം നൽകിയിട്ട് ഇപ്പോ പന്ത്രണ്ട് വർഷം കഴിഞ്ഞു. 

            അഷ്‌റൂ... ഞാൻ.... ഞങ്ങൾ ഒന്നും.... 

അതേ നിങ്ങൾ... നിങ്ങൾ ഒന്നും അറിഞ്ഞില്ല. അറിയിക്കാൻ അഷ്‌റു വന്നില്ല. കാരണം അഷ്‌റൂന്റെ ജീവനും ജീവിതവും എല്ലാം അവളായിരുന്നു. പിന്നെ എന്റെ ഈ മോളും. ചായയുമായി വന്ന നെച്ചുവിനെ ചേർത്ത് പിടിച്ച് അയാൾ പറഞ്ഞത് കേട്ട് അലി തല കുനിച്ചു നിന്നു.ഇതെല്ലാം കണ്ട് ഒന്നും മനസ്സിലാകാത്ത പോലെ ശുഹൈബും നെച്ചുവും പരസ്പരം നോക്കി.
           ഇത്.... ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ. നെച്ചു ആലോചനയിലായി.അള്ളോഹ് ഇത് നെഹിയുടെ കൂടെ നടക്കുന്ന ആളല്ലേ. അവൾ വേഗം അകത്തേക്ക് വലിഞ്ഞു. 

            അലി അഷ്‌റുവിന്റെ തോളിൽ തട്ടി സമാധാനിപ്പിച്ചു.
      ഷുഹൈബിന് എങ്ങനെ അറിയാം അഷ്‌റുവിനെ? ഷുഹൈബിനോട് തിരിഞ്ഞു നിന്ന് അലി ചോദിച്ചു. 

      അഷ്‌റൂക്ക നമ്മുടെ ഗോഡൗണിൽ നിന്ന് അവരുടെ കടയിലേക്ക്  സാധനങ്ങൾ എടുക്കാൻ ഇടക്ക് വരാറുണ്ട്. അങ്ങനെ പരിചയം ഉണ്ട്. 

      സാറിന് മുൻപേ പരിചയം ഉണ്ടെന്നു തോന്നുന്നു.
      ഹാ. ഉണ്ട്. ഇവനെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല. വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ തമ്മിൽ പിരിഞ്ഞതാണ്. അമീനയുടെ സുഹൃത്തിന്റെ ഭർത്താവാണ് ഈ അഷ്‌റഫ്‌ എന്ന ഞങ്ങളുടെയൊക്കെ അഷ്‌റു. ഇവന്റെ മോളാണ് നഷ്‌വ. 

            സൈബത്ത ഇപ്പോ...? ആശങ്കയോടെ അലി അഷ്‌റുവിന്റെ മുഖത്ത് നോക്കി ചോദിച്ചു. 

        മകൾക്ക് വേണ്ടി ആയിരുന്നല്ലോ ആ ജീവിതം ഉഴിഞ്ഞു വെച്ചത്. മോള് പോയത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്നിട്ടും ഒരു കൊല്ലം കൂടി എങ്ങനെയോ പിടിച്ചു നിന്നു. നെഞ്ച് വേദനയായിരുന്നു. ഒരു സുബ്ഹിക്ക് എഴുന്നേറ്റില്ല. 

             എന്റെ പൊന്നു മോൾക്ക് നിങ്ങടെ പാത്തൂന്റേം സൈബത്താടേം ഒന്നും സ്നേഹം അനുഭവിക്കാൻ അധികനാൾ ഭാഗ്യം ഉണ്ടായില്ല. അത് പറയുമ്പോൾ അഷ്‌റുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. 

      പാത്തു എങ്ങനെയാ?
ആക്സിഡന്റ് ആയിരുന്നു.
      ഉം.....ഞങ്ങൾ വന്നത് വേറൊരു കാര്യം പറയാൻ ആണ്. നഷ്‌വ മോളെ.... 

    അറിയാം. നിങ്ങൾ അതിനാണ് വന്നതെന്ന്. അലിയുടെ മകന് വേണ്ടി എന്റെ മകളെ ചോദിക്കാൻ അല്ലേ?
      ഷുഹൈബും അലിയും പരസ്പരം നോക്കി. 

  നിങ്ങൾ ഞെട്ടണ്ട. എനിക്കെല്ലാം അറിയാം. ഒന്നിനും പോകേണ്ടെന്ന് അവളോട് ഞാൻ പറഞ്ഞതാ. പക്ഷേ അവൾക്ക് വാശി ആയിരുന്നു. അവിടെയും എന്റെ മോളെ പടച്ചോൻ നെഹിയുടെ രൂപത്തിൽ തോൽപ്പിച്ചു കളഞ്ഞു. അവൻ ആരാന്നറിയുന്നതിനു മുൻപേ അവന്റെ മുഖം എന്റെ  മോൾ സ്വപ്നം കണ്ട് തുടങ്ങിയിരുന്നു. പിന്നീടാണ് അവൾ വെറുക്കുന്നവരുടെ കൂടെയാണ് നെഹി എന്നറിഞ്ഞത്. അത്കൊണ്ട് തന്നേ എന്റെ മോൾ അവളുടെ ആഗ്രഹം വേണ്ടെന്നു വെച്ചതും. കഴിവതും അവന്റെ മുന്നിൽ പോകാതെ നിന്നതും. 

       നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. 

        ആർക്കും മനസ്സിലാവില്ല. ആരേം അറിയിച്ചിട്ടില്ല ഈ അഷ്‌റു. പക്ഷേ ഈയിടെയായി എന്റെ നിയ എന്നും സ്വപ്നത്തിൽ വന്ന് വിളിക്കുന്നു. അവളുടെ ആച്ചിക്കാനെ കൂടെ കൊണ്ട് പോകാൻ വന്നതാണെന്ന് പറയുന്നു. എന്തോ എന്റെ നാളുകൾ അവസാനിക്കാറായി എന്നൊരു തോന്നൽ.അത്കൊണ്ട് എനിക്കും സൈബത്താക്കും പിന്നെ നിയാക്കും അറിയാവുന്ന ആ രഹസ്യം അതെനിക്ക് എന്റെ മോളോട് പറയേണ്ടി വന്നു. നാളെ ഞാൻ ഇല്ലാതായാൽ എന്റെ നെച്ചു..... 

       ഉപ്പാ....... അതൊരലർച്ച ആയിരുന്നു......


പാർട്ട്‌ =21 


അവൾ കരഞ്ഞു കൊണ്ട് ഓടി വന്ന് ഉപ്പാന്റെ നെഞ്ചത്തേക്ക് വീണു. ഇങ്ങനൊന്നും പറയല്ലേ ഉപ്പ.... ഉപ്പ എന്നെ വിട്ട് പോയാൽ പിന്നെ ഈ നെച്ചു മോൾക്ക് ആരാ ഉള്ളത്. ഈ ഭൂമിയിൽ എനിക്ക് സ്വന്തം എന്ന് പറയാൻ എന്റുപ്പ മാത്രല്ലേ ഉള്ളൂ. എന്നെ തനിച്ചാക്കി എന്റുപ്പ പോവണ്ട. പോയാൽ നെച്ചു മോളും കൂടെ വരും. ഉമ്മിക്ക് സന്തോഷം ആവൂല്ലോ ഉപ്പാന്റെ കൂടെ ഉമ്മാന്റെ രാജകുമാരി കൂടി ചെല്ലുമ്പോൾ....
           മോളേ.... ഞാൻ... ഞാൻ അങ്ങനെ പറഞ്ഞതല്ലെടാ.... അഷ്‌റുവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.എങ്ങാനും ഞാൻ ഇല്ലാത്തയാലും എന്റെ മോൾ ഒറ്റക്കാവരുത്.ഒരു വലിയ മനുഷ്യന്റെ പേരകുട്ടി ആ നീ.നിന്നിൽ എന്നേക്കാൾ അവകാശം ഉള്ളവർ ഈ ലോകത്ത് ജീവിച്ചിരിക്കുമ്പോൾ എന്റെ കുട്ടി ആരുമില്ലാത്തവളായി തീരരുത്. ഒരു വലിയ കുടുംബം നിനക്കുണ്ട്. സ്വന്തം ഉപ്..
    
          ഉപ്പാ..... ഇനിയൊരക്ഷരം പറയരുത്. അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. എനിക്ക് സൈബമ്മാടെ പേരക്കുട്ടി ആയാ മതി. എനിക്ക് ഈ പൊന്നുപ്പാന്റെ നെചൂട്ടി ആയാ മതി. അല്ലാതെ ഭാര്യയും കുഞ്ഞും ഉണ്ടായിട്ടും ഒരു പൊട്ടി പെണ്ണിന് വയറ്റിലുണ്ടാക്കി ഒന്നുമറിയാത്തവനെ പോലെ നിന്ന്, ഒരിക്കൽ പോലും എന്നെയോ ഉമ്മിയെയോ തിരക്കി വരാത്ത ആ വൃത്തികെട്ട മനുഷ്യന്റെ മോളാവണ്ട. എനിക്ക് ആരുടെയും സ്വത്തോ, പാരമ്പര്യമോ വേണ്ട.ഈ ലോകത്ത് ആരോടും "ഞാൻ അഷ്‌റഫിന്റെ മോളാണ് "എന്ന് തലയുയർത്തി പിടിച്ച് വിളിച്ചു പറയാൻ എനിക്ക് ഒരു ബുദ്ധിമുട്ടോ, നാണക്കേടോ ഇല്ല. 

      മോളേ..... അലിയുടെ വിളി കേട്ട് നഷ്‌വ അയാളുടെ നേരെ തിരിഞ്ഞു.
     
       മാപ്പാക്കണം. വീട്ടിൽ വരുന്നത് ആരായാലും ഇങ്ങനൊക്കെ പെരുമാറാൻ ഉപ്പ പഠിപ്പിച്ചിട്ടില്ല. പെരുമാറിയിട്ടും ഇല്ല. ഉപ്പാന്റെ വാക്കുകൾ കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. അതാ... ഞാൻ..... നിങ്ങൾക്ക് ബുദ്ധിമുട്ട് ആയീന്നറിയാം എന്നോട് ക്ഷമി.... മുഴുവൻ പറയുന്നതിന് മുന്നേ അലി അവളെ ചേർത്തു പിടിച്ചു. 

       എന്റെ അഷ്‌റൂ.... നിനക്ക് ഒരു സങ്കടവും വേണ്ട. ഇന്ന് മുതൽ ഇവളെന്റെ മകളാണ്. എന്റെ നെഹി മോന് ഇവളെ പോലൊരു പെൺകുട്ടിയെ ആണ് വേണ്ടത്. നീ ഓരോന്നോർത്ത് ടെൻഷൻ ആകേണ്ട. ഇവൾക്കുള്ള മെഹറുമായി എന്റെ മോൻ ഉടനെ വരും. രണ്ട് പേർക്കും പരസ്പരം ഇഷ്ട്ടായ സ്ഥിതിക്ക് ഇനി പെണ്ണ് കാണൽ ചടങ്ങൊന്നും വേണ്ടല്ലോ. പിന്നെ ഇവളുടെ ആഗ്രഹം ഉണ്ടല്ലോ. ഇവളെ ജനിപ്പിച്ച ആളുടെ മുഖത്ത് നോക്കി ഇവളുടെ ഉമ്മിയെ അറിയുമോന്നു ചോദിക്കണം എന്ന്.ചോദ്യം മാത്രം ആക്കണ്ട. നിനക്കും കൂടി അവകാശപ്പെട്ടതാ സുൽത്താൻ വീട്. അങ്ങോട്ടേക്ക് എത്താനുള്ള വഴിയൊക്കെ ഞാൻ പറഞ്ഞു തരാം. 

        അലീ.... ഞാൻ.... ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാ നീയിപ്പോ പറഞ്ഞത്. നെഹി മോനേ വലുതായതിനു ശേഷം ഞാൻ മാളിൽ വെച്ച് കണ്ടിട്ടുണ്ട്. സ്വഭാവവും ഏകദേശം മനസ്സിലാക്കിയിരുന്നു. പിന്നെ അമിയുടെ മോൻ ഒരിക്കലും തിന്മയുടെ വഴിയേ പോകില്ലെന്നുറപ്പുണ്ട്. 

       അക്കാര്യത്തിൽ അഷ്‌റൂക്കാ ഒന്ന് കൊണ്ടും പേടിക്കണ്ട. അത്രയും നേരം മിണ്ടാതെ ഇരുന്നഷുഹൈബ് അഷ്‌റുവിനോട് പറഞ്ഞു തുടങ്ങി. നെഹിയെ ഞാൻ നേരിട്ട് പരിചയം കുറച്ചു മാസങ്ങൾ ആയുള്ളൂ എങ്കിലും അലി സാറും, ബാദു സാറും പറഞ്ഞ് ഒരുപാട് അറിഞ്ഞിട്ടുണ്ട്.എന്റെ സുഹൃത്ത് ആയത് കൊണ്ട് പറയുകയല്ല. എന്റെ ഈ പെങ്ങളെ അവന്റെ കയ്യിൽ ഏൽപ്പിക്കാൻ നിങ്ങൾ ഒന്ന് കൊണ്ടും പേടിക്കണ്ട. 

      അവന്റെ സംസാരം കേട്ടതും അലിയും നഷ്‌വയും ഒരു പോലെ അവനെ നോക്കി. 

     നിങ്ങൾ ഇങ്ങനെ നോക്കി പേടിപ്പിക്കൊന്നും വേണ്ട. എനിക്കുണ്ട് ഇതുപോലൊരു കാന്താരി വീട്ടിൽ. അലി സാറിന് ഇവളെ മകളാക്കാമെങ്കിൽ എനിക്ക് പെങ്ങളും ആക്കാം. കാരണം ഞാൻ എന്റെ ഉപ്പാനെ പോലെ അലി സാറിനെ കാണുന്നത്. അവനത് പറഞ്ഞു നിർത്തിയതും അവർ മൂന്ന് പേരും വായും പൊളിച്ചിരുന്നു...  അതൊരു പൊട്ടിച്ചിരി ആയി മാറാൻ അധികസമയം വേണ്ടി വന്നില്ല.
**************************************************
   
            നമുക്കെന്തെങ്കിലും കഴിച്ചാലോ? നിനക്ക് നല്ല ക്ഷീണം ഉണ്ട്. നെഹിയുടെ ചോദ്യത്തിന് അവൾ സമ്മതമെന്നു തലയാട്ടി. അവൻ അടുത്ത് കണ്ട ഒരു റെസ്റ്റോറന്റിൽ വണ്ടി നിർത്തി. രണ്ട് പേരും ഫുഡൊക്കെ കഴിച്ചിറങ്ങി. അവരുടെ പോക്ക് കണ്ട് സംശയത്തോടെയും അവളുടെ നേരെ ദേഷ്യത്തോടെയും നോക്കുന്ന രണ്ട് കണ്ണുകൾ അവർ കണ്ടില്ല.ഉടനെ അയാൾ ഫോൺ എടുത്ത് ആർക്കോ ഡയൽ ചെയ്ത് ചെവിയോടടുപ്പിച്ചു. 

      നെച്ചുവിന്റെ മുഖം കണ്ടപ്പോൾ അവളാകെ ക്ഷീണിച്ചിട്ടുണ്ടെന്നു മനസിലായത് കൊണ്ടാണ് ഫുഡ്  കഴിക്കാം എന്ന് പറഞ്ഞതും അവൾ എതിരൊന്നും പറഞ്ഞില്ല. കഴിച്ചിറങ്ങിയപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.ബാദു മാമ ആണ്. 

        ഹാ മാമ.... പറയ് 

നീ എവിടെയാ. ഇന്ന് കോളേജിൽ വന്നപ്പോൾ നിന്നേ കണ്ടില്ല. 

      ഹാ.... ഞാൻ ഇന്ന് ഇത്തിരി നേരത്തെ ഇറങ്ങി. മാമ ഇപ്പോൾ കോളേജിൽ ആണോ? 

   അല്ല മോനേ.. ഞാൻ ടൗണിൽ ഉണ്ട്. വീട്ടിലേക്ക് പോകുവാ. നീ ഒന്ന് വീട് വരെ വരണം. കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. ഹിഫാനും ഉണ്ടാകും. 

       ആ ഒക്കെ മാമ. ഞാൻ വീട്ടിലെക്കാണ്. നെച്ചു ഉണ്ട് എന്റെ കൂടെ. അവളെ ഡ്രോപ്പ് ചെയ്യണം. പിന്നെ ആ കാന്താരിയെ രാവിലെ കണ്ടില്ല. ഇന്നലെ കയ്യിൽ പ്ലാസ്റ്റർ ഇട്ടതിന്റെ ഒരു പിക് ഇട്ട് തന്നിരുന്നു. ഇപ്പോഴും ഇവൾ നടക്കാൻ പഠിച്ചില്ലേ മാമ. ഒരു ചിരിയോടെ അവൻ ചോദിച്ചതും അയാളും ഒന്ന് ചിരിച്ചു. 

       ആ മോനേ അവളുടെ കുസൃതിയൊക്കെ നമുക്ക് മാറ്റാം. അതിനുള്ള വഴി മാമ കണ്ടിട്ടിട്ടുണ്ട്.നീ ഒന്ന് വേഗം വരാൻ നോക്ക്.
         
     ഒരു പത്തു മിനിറ്റ് ഞാൻ എത്തി. അതും പറഞ്ഞ് അവൻ ഫോൺ കട്ടാക്കി.
       എന്ത്‌ പറയുന്നു മിസ്റ്റർ ബാദുഷ റഹ്മാൻ. കാര്യം എന്തോ സീരിയസ് ആണെന്ന് തോന്നുന്നു. പുച്ഛത്തോടെയുള്ള നെച്ചുവിന്റെ ചോദ്യം കേട്ട് നെഹി ഒന്ന് പുഞ്ചിരിച്ചു. ഉം... എന്തോ ഉണ്ട്. അങ്ങോട്ട്‌ ചെല്ലാൻ പറഞ്ഞു. 

       ആ പിന്നെ ഇക്കു ഞാൻ ഒരു കാര്യം പറയാൻ മറന്നു.
           എന്താടാ 

അത്... ഷുഹൈബ്..... കാക്കു ഇന്നലെ ഹൈഫയുടെ അബ്ബായുടെ കൂടെ വന്നിരുന്നു. 

     വാട്ട്‌?
ആശ്ചര്യത്തോടെ അവൻ അവളെ നോക്കി. 


പാർട്ട്‌ =22



 ഷുഹൈബോ...??? 

ഉം... 

നിനക്ക് ഷുഹൈബിനെ അറിയാമോ? 

അവന്റെ ചോദ്യം കേട്ട് അവൾ ചിരിച്ചു. ഷുഹൈബിനെ മാത്രമല്ല, ഇങ്ങടെ ഉപ്പയെയും അറിയും. 

അവൻ വണ്ടി സൈഡ് ആക്കി അവളെ തന്നെ നോക്കി. നിനക്കെങ്ങനെ ഉപ്പയെ അറിയാം? 

അവരുടെ വീട്ടിൽ വന്നതും സംസാരിച്ചതുമെല്ലാം നെച്ചു നെഹിയോട് പറഞ്ഞു. 

ഓഹോ... അപ്പൊ എല്ലാരും കൂടി നമുക്കിട്ട് പണിതതാണല്ലേ. അങ്ങോട്ട്‌ ചെല്ലട്ടെ രണ്ടിനും ഞാൻ കൊടുക്കുന്നുണ്ട്. 

എന്നിട്ട് ഇത്രയും നാളായിട്ട് ഒരു വാക്ക് പോലും രണ്ടും എന്നോട് പറഞ്ഞില്ലല്ലോ. ഞാൻ ഇവിടെ കിടന്നു ഉരുകുന്നത് ഷുഹൈബ് കണ്ടതല്ലേ. 

ഞാൻ പറഞ്ഞിട്ടാണ് ഇക്കു.... ഇക്കു ഒന്നും അറിയരുത് എന്ന് ഞാൻ പറഞ്ഞിട്ടാണ്. 

പിന്നെ അവർ അന്ന് സംസാരിച്ചു പോയ അന്ന് രാത്രിയാണ് എന്റുപ്പ.... എന്റുപ്പ എന്നെ വിട്ട് പോയത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം..... ഈ ലോകത്ത് ഞാൻ തനിച്ചായ ദിവസം.... ആകെ തകർന്നു പോയ എന്നെ അശ്വസിപ്പിച്ചതും, ധൈര്യം നൽകിയതും, ഒറ്റക്കല്ല എന്ന് ബോധ്യപ്പെടുത്തിയതും എന്റെ കാക്കുവും ഇക്കുവിന്റെ ഉപ്പയും കൂടിയാണ്. ഉപ്പയുടെ നിർദേശം അനുസരിച്ചാണ് ഞാൻ ഹൈഫയുമായി സോഷ്യൽ മീഡിയയിലൂടെ പരിചയം ആയതും സുൽത്താൻ വീട്ടിൽ എത്തിയതും. പക്ഷേ ഇക്കുവിനെ അവിടെ ഞാൻ പ്രതീക്ഷിച്ചില്ല. ഒരു നിമിഷം പതറിയെങ്കിലും ഇക്കുവിന് എന്നെ മനസ്സിലായില്ല എന്നത് എനിക്ക് ആശ്വാസമായിരുന്നു. ഇക്കുവിനെ ഇങ്ങോട്ട് പറഞ്ഞു വിട്ടതും എന്റെ കാക്കുവിന്റെ പ്ലാൻ ആണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഇക്കുവിന്റെ അവസ്ഥ കണ്മുന്നിൽ കാണുമ്പോൾ ഞാൻ എല്ലാം ഇക്കുവിനോട് പറയുമെന്നും ഇക്കുവിന്റെ സ്നേഹം തള്ളിക്കളയില്ലെന്നും കാക്കുവിന് ഉറപ്പുണ്ടായിരുന്നു.അത്പോലെ തന്നെ സംഭവിക്കുകയും ചെയ്തു. 

     അതേ... നീ പറഞ്ഞത് ശരിയാണ്. അവൻ തന്നെയാ എന്നെ നിർബന്ധിച്ചു ഇങ്ങോട്ട് പറഞ്ഞു വിട്ടത്. എന്തായാലും അവനിട്ട് ഇന്ന് ഞാൻ ഒന്ന് കൊടുക്കും. എന്നെ ഇട്ട് ഇത്രേം കുരങ്ങു കളിപ്പിച്ചില്ലേ... 

അതിന് കാക്കു വീട്ടിൽ ഇല്ല ഹോസ്പിറ്റലിൽആണ്. 

ങേ... അതെന്തിനാ ഹോസ്പിറ്റലിൽ പോയെ. അവിടെ ആരാ? 

    കാക്കുവിന് ഞാൻ പോരുമ്പോൾ നല്ല പനിയും നടുവേദനയും ഉണ്ടായിരുന്നു. മ്മടെ ഹൈഫ കുട്ടി ഇന്നലെ ഒരു പണി പറ്റിച്ചതാ. അവൾക്കും കിട്ടി നല്ലോണം. നടന്നതൊക്കെ കേട്ടതും നെഹി ഇരുന്ന് ചിരിക്കാൻ തുടങ്ങി. ആ ചിരി അവളിലേക്കും പകർന്നു.
======================================= 

        ഇന്നുവരെയുള്ള കാര്യങ്ങൾ എല്ലാം ഷുഹൈബ് ഹിഫാനോട് പറഞ്ഞു. 

      ഡാ.. എനിക്ക് ഇപ്പൊ കുഴപ്പം ഒന്നുമില്ലല്ലോ. ഡോക്ടർ ഈവെനിംഗ് കൺസള്റ്റിംഗിന് വന്നിട്ടുണ്ടാകും. നീ ഒന്നു പോയി കണ്ടിട്ട് ഡിസ്ചാർജ് മേടിക്ക്. എനിക്ക് വയ്യ ഇവിടെ.. 

      ഷുഹൈബിന്റെ സംസാരം കേട്ട് ഹിഫു ഒന്ന് മൂളി കൊണ്ട് പുറത്തേക്കു പോയി.
====================================== 

            റഹ്മാൻ ഹാജിയെയും കൂട്ടി ബാദുഷ ഹാളിലെ സെറ്റിയിലേക്ക് വന്നിരുന്നു. നെഹി അവിടിരുന്നു ചായ കുടിക്കുന്നുണ്ട്. നെച്ചുവും സുൽഫിയും കിച്ചണിനോട് ചേർന്ന് നില്കുന്നുണ്ട്. നെച്ചുവിന്റെ നോട്ടം നെഹിയിൽ തന്നെയാണ്. ഓരോന്ന് ഓർക്കുന്തോറും നാണത്തിൽ കലർന്ന ഒരു പുഞ്ചിരി അവളിൽ വിരിയുന്നുണ്ടായിരുന്നു. സുൽഫി അത് ശ്രദ്ധിച്ചു.ഷുഹൈബ് കൂടെ വന്ന കാര്യങ്ങളൊക്കെ ബാദുഷ നെഹിയോട് സംസാരിച്ചു. 

           മാമ എന്താ എന്തോ പറയാനുണ്ടെന്ന് പറഞ്ഞത്? 

         ഹിഫുവും ഷുഹൈബും ഹോസ്പിറ്റലിൽ പോന്നിട്ടുണ്ടെന്നു പറഞ്ഞു. അവരും കൂടി ഒന്ന് വന്നോട്ടെ.ഹിഫു വേണം ഇവിടെ. ഒരു തീരുമാനം എടുക്കാൻ ഉണ്ട്.നെച്ചുവിനെ ഒന്ന് പാളി നോക്കി അയാൾ ഒന്നൂടെ നിവർന്നിരുന്നു. 

           ശുഹൈബും ഹിഫാനും വന്നിറങ്ങുന്നത് ഹൈഫ ബാൽക്കണിയിൽ നിന്ന് കണ്ടിരുന്നു.അവളുടെ ശ്രദ്ധ മുഴുവൻ ശുഹൈബിലായിരുന്നു.ഒറ്റ ദിവസത്തെ പരിചയം ഉള്ളൂ എങ്കിലും അവനെ കാണുമ്പോഴോ, ഓർക്കുമ്പോഴോ ഒക്കെ തന്നിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭാവം ഉണ്ടാകുന്നത് അവളറിയുന്നുണ്ടായിരുന്നു.ഇത്താണോ ഇനി പ്രണയം? അവൾ മനസിനോട് ചോദിച്ചു.
    പിന്നേ.... എന്നേ വീഴ്ത്തി എന്റെ കൈ ഈ പരുവം ആക്കിയതും പോരാ ഈ  കുരങ്ങാനോട് എനിക്ക് പ്രണയം തോന്നാനോ? 

         അപ്പോ എന്റെ നടുവോ?
ഇതേതാ ഈ ശബ്ദം എന്നോർത്തു തിരിഞ്ഞു നോക്കിയപ്പോഴാണ് ആത്മാഗതത്തിന് ശബ്ദം കൂടി പോയത് ഹൈഫ അറിഞ്ഞത്.
     അത്..... അത് പിന്നേ..... ഇയാളെ ആരാ ഇപ്പോ ഇങ്ങോട്ട് വിളിച്ചേ? കൃത്രിമ ദേഷ്യം കാണിച്ച് അവൾ ചോദിച്ചതും ഷുഹൈബ് കൈ കെട്ടി നിന്ന് അവളെ നോക്കി ചിരിച്ചു. 

             അവർക്ക് കുടുംബകാര്യം എന്തോ സംസാരിക്കാൻ ഉണ്ടെന്നു തോന്നിയത് കൊണ്ടാണ് നല്ല ക്ഷീണം ഉണ്ട് ഒന്ന് കിടക്കണം എന്ന് പറഞ്ഞു സാറിനോടും, നെഹിയോടും പറഞ്ഞ് മുകളിലേക്ക് പോന്നത്. അപ്പോഴാണ് ബാൽക്കാണിയിൽ ഒറ്റക്ക് നിന്ന് സംസാരിക്കുന്ന നമ്മുടെ മൊഞ്ചത്തിയെ കണ്ടത്. നെച്ചുവിൽ നിന്നും നെഹിയിൽ നിന്നുമൊക്കെ കേട്ട് കേട്ട് ഈ കാന്താരിയോട് അറിയാതെ തന്നെ ഒരിഷ്ടം തോന്നിയിരുന്നു. പിന്നെ ഇന്നലെ അനുഭവിച്ചപ്പോൾ ഒന്നുറപ്പിച്ചു. ജീവന്റെ പാതിയായി ഈ കാന്താരിയെ മതിയെന്ന്. 

       ഡോ..... താനെന്താ പെൺപിള്ളേരെ കണ്ടിട്ടില്ലേ ഇങ്ങനെ നോക്കാൻ കാട്ട് കോഴീ.... 

അവളുടെ ചോദ്യം ആണ് ചിന്തകളിൽ നിന്ന് ഉണർത്തിയത്.
      
      അതിന് ഞാൻ കണ്ടില്ലല്ലോ.
ആരെ?
     നീ പറഞ്ഞ പോലെ പെണ്ണിനെ.
ആ..... ങേ! അപ്പൊ ഞാനോ?
   
ആദ്യം എന്റെ ചോദ്യം സമ്മതിച്ചു നിന്നെങ്കിലും പിന്നെ എന്തോ ഓർത്തപോലെ കണ്ണും തള്ളിയുള്ള ചോദ്യം കേട്ടതും അവന് ചിരി വന്നു. 

       അതെനിക്ക് കൂടെ തോന്നണ്ടേ. ഇന്നലത്തെ പ്രവർത്തി ഒക്കെ കണ്ടാൽ ആരെങ്കിലും പറയ്യോ ഒരു പെണ്ണാണെന്ന്. അതുപോലുള്ള ഇടിയല്ലേ ഇന്നലെ തന്നത്.
      അത് പിന്നെ.. ഞാൻ അറിയാണ്ട്..... 

ഹേയ്.... താൻ ടെൻഷൻ ആവണ്ട. ഞാൻ ചുമ്മാ ഒരു തമാശക്ക് പറഞ്ഞതല്ലേ. അതൊക്കെ പോട്ടെ തന്റെ കൈക്ക് ഇപ്പോ എങ്ങിനുണ്ട്? പെയിൻ കുറഞ്ഞോ?
   
     അങ്ങനെ കുറഞ്ഞിട്ടൊന്നുമില്ല. 

തനിക്ക്  എന്നോട് ദേഷ്യം ഉണ്ടോ?
      ഹേയ്... എന്തിന്. എന്റെ കുഴപ്പം കൊണ്ടല്ലേ അങ്ങനെയൊക്കെ സംഭവിച്ചത്. എനിവേ ഐആം റിയലി സോറി. 

      ഒന്ന് പോടോ അതിന്റെ ഒന്നും ആവശ്യമില്ല.
------------------------------------------------------------------------------- 

      അബ്ബാ.... എന്താ തീരുമാനം എടുക്കാൻ ഉണ്ടെന്നു പറഞ്ഞത്? 

       ഹാ... വേറൊന്നും അല്ല. നമ്മുടെ ഹൈഫക്ക് വിവാഹം ആലോചിക്കാനുള്ള പ്രമൊക്ക ആയി.നെഹിയുള്ളപ്പോ നമ്മൾ പുറത്ത് നിന്ന് ഒരാളെ എന്തിനാ?
    
         ബാദുഷയുടെ ചോദ്യം കേട്ട് മൂന്ന് പേരും സ്തംഭിച്ചു. 

    നെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു. അവൾ നെഹിയെ നോക്കി. 

       എന്താണ് നിങ്ങളുടെ അഭിപ്രായം? ഞാൻ പറഞ്ഞെന്നു കരുതി ഒന്നും മിണ്ടാതെ ഇരിക്കേണ്ട. 

       "അത് നടക്കില്ല" 

ഹിഫാന്റെ എടുത്തടിച്ചുള്ള മറുപടി കേട്ടു ബാദുഷ അവനെ നോക്കി. 

      എന്തേ? ഞാൻ പറഞ്ഞന്നേ ഉള്ളൂ. നീ വീട്ടിൽ പോയി അവരോടൊക്കെ ആലോചിച്ചു ഒരു തീരുമാനം അറിയിച്ചാൽ മതി. 

     ആലോചിക്കാൻ ഒന്നുമില്ല മാമ. എന്റെ ഇഷ്ടമാണ് ഉപ്പാക്കും ഉമ്മിക്കും വലുത്. മാമാടെ മോളെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമാണ്. 

    നെച്ചുവും ഹിഫാനും നെഹിയുടെ മറുപടി കേട്ട് അവനെ തന്നെ നോക്കി. നെച്ചുവിന് താൻ നില്കുന്നിടം താഴേക്ക് പതിക്കുന്നത് പോലെ തോന്നി. അവൾ നിറകണ്ണാലെ അവനെ നോക്കി..... 

Part =23 


നെഹിയുടെ മറുപടി കേട്ട് കൊണ്ടാണ് ഹൈഫ താഴേക്ക് വന്നത്.
       കാക്കൂ....... അവളുടെ വിളി കേട്ട് എല്ലാവരുടെയും ശ്രദ്ധ അവളിലേക്കായി. എന്താണ് ഇവിടെ നടക്കുന്നത്? അബ്ബായ്ക്ക് എങ്ങനെ തോന്നി ഇങ്ങനൊക്കെ പറയാൻ? നെഹി കാക്കുവിനെ ഒരു ഭർത്താവിന്റെ സ്ഥാനത്ത് കാണാനൊന്നും എനിക്ക് പറ്റില്ല. 

         ബാദുഷ അവളുടെ അടുത്തേക്ക് ചെന്ന് മുഖത്ത് തട്ടി അശ്വസിപ്പിച്ചു. "മോള് വിഷമിക്കണ്ട. ആദ്യം ഒരു ബുദ്ധിമുട്ട് ഉണ്ടാകും. അത് പതിയെ മാറിക്കോളും.ഉടനെ തന്നെ കല്യാണം വേണ്ട. നിക്കാഹ് നടത്തി വെച്ചാൽ മതി. അപ്പോ നിനക്ക് മനസ്സ് കൊണ്ട് അവനെ അംഗീകരിക്കാനുള്ള സമയവും കിട്ടും " 

          അബ്ബയുടെ വാക്കുകൾ കേട്ട് അവളുടെ മിഴികൾ നിറഞ്ഞു. പതിയെ അവൾ മുകളിലേക്ക് തിരികെ നടന്നു. മനസ്സിൽ മുഴുവൻ തനിക്ക് പ്രിയപ്പെട്ടതെന്തോ നഷ്ടപെടുന്ന പോലെ. നെഞ്ചിൽ ഒരു ഭാരം കയറ്റി വെച്ച പോലെ.മുകളിൽ ചെന്നപ്പോൾ എല്ലാം കേട്ട് നിൽക്കുന്ന ഷുഹൈബിനെ കണ്ടതും അവൾ ഓടി ചെന്ന് കെട്ടിപിടിച്ചു. ഒരുനിമിഷം പതറി എങ്കിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. പതിയെ അവന്റെ കൈകൾ അവളുടെ മുടിയിഴകളെ തലോടാൻ തുടങ്ങി.അവളുടെ കണ്ണീരിനാൽ അവന്റെ ഷർട്ട്‌ നനഞ്ഞു തുടങ്ങിയപ്പോൾ അവൻ മെല്ലെ അവനിൽ നിന്നും അവളെ അടർത്തി,മുഖം കൈകുമ്പിളിൽ ആക്കി. തല ഉയർത്താതെ അവൾ വീണ്ടും അവന്റെ നെഞ്ചിലേക്ക് തന്നെ വീണ് ഒന്നൂടെ മുറുകെ കെട്ടിപിടിച്ചു.
     എനിക്ക്.... എനിക്ക് ഒരുപാട് ഇഷ്ടമാ ഇക്കൂനെ.ഈ കൈ കൊണ്ട് മെഹ്റണിയാനാണ് എനിക്ക് ഇഷ്ടം. വിട്ടു കൊടുക്കല്ലേ എന്നെ. ഇക്കൂന് എന്നെ.... എന്നെ ഇഷ്ടല്ലേ.... അവളുടെ തേങ്ങലോട് കൂടിയുള്ള ചോദ്യം കേട്ടതും ഷുഹൈബ് പരിസരം മറന്ന് അവളെ വാരിപുണർന്നു.രണ്ടുപേരും സ്വയം മറന്നങ്ങനെ നിന്നു. 

         ഹൈഫ.......ഡീ...... 

പെട്ടന്ന് നെഹിയുടെ ശബ്ദം കേട്ടതും രണ്ട് പേരും ഞെട്ടികൊണ്ട് അകന്നു മാറി. രണ്ട് പേരെയും ദേഷ്യത്തോടെ നോക്കുന്ന നെഹിയെ കണ്ടതും എന്ത്‌ പറയുമെന്നറിയാതെ ഷുഹൈബ് പ്രയാസപ്പെട്ടു. 

     അപ്പൊ ഇങ്ങനൊരു ബന്ധം ഉള്ളത് കൊണ്ടാവും അല്ലേ നിന്റെ അബ്ബ നിന്നെ എന്നെ കൊണ്ട് കെട്ടിക്കാൻ നോക്കുന്നത്. ചുമ്മാതല്ല ഇതുവരെ ഇല്ലാത്ത ഒരു ധൃതിയും നിക്കാഹും ഒക്കെ.നെഹി ഷുഹൈബിന്റെ നേരെ തിരിഞ്ഞു. എന്നാലും നീ ആള് കൊള്ളാലോടാ. നിന്റെ ബോസ്സിന്റെ മോളെ തന്നെ വളച്ചു കയ്യിലെടുത്തല്ലോ. നിനക്ക് സ്വപ്നം കാണാൻ പറ്റുന്ന ബന്ധമാണോ ഇത്? 

      കാക്കു.... ഒന്ന് നിർത്തുന്നുണ്ടോ.... ഹൈഫ നെഹിയുടെ നേരെ തിരിഞ്ഞു.ഷുഹൈബ് ഇക്കു അല്ല ഞാൻ ആണ് തെറ്റ് ചെയ്തത്. ഞാൻ ആണ് ഇഷ്ടം ആണെന്ന് പറഞ്ഞത്. ഒറ്റ ദിവസത്തെ പരിചയം ഉള്ളെങ്കിലും എനിക്ക് എന്റെ ജീവന്റെ പാതിയായി ഷുഹൈബ് ഇക്കൂനെ മതി.അല്ലാതെ കാക്കൂനെ ഈ ജന്മം ഒരു ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ എനിക്ക് കഴിയില്ല. 

          ഓഹോ അപ്പൊ അത്രക്ക് ഇവനെ നീ സ്നേഹിക്കുന്നുണ്ടോ? ജനിച്ചപ്പോൾ മുതൽ കാണുന്ന എന്നെ വേണ്ട ഇവനെ മതി എന്ന് പറയാൻ എന്താടി കാരണം? എനിക്കെന്താ ഒരു കുറവ്? 

      കുറവും കൂടുതലുമൊന്നും എനിക്ക് അറിയില്ല കാക്കൂ..... പക്ഷേ എനിക്ക് ഇഷ്ടാണ് ഇക്കൂനെ. ഒരുപാട് ഒരുപാട് ഇഷ്ടാണ്. കാക്കു അബ്ബയോട് പറയ് ഈ വിവാഹത്തിന് സമ്മതമല്ലെന്ന്. അതും പറഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് വീണ് പൊട്ടികരഞ്ഞു.നെഹി അവളെ ഒരു കൈ കൊണ്ട് ചുറ്റി പിടിച്ചു, ശുഹൈബിന്റെ നേരെ തിരിഞ്ഞു. 

             ഇനി നിനക്ക് എന്നതെങ്കിലും പറയാനുണ്ടോ? നെഹിയുടെ ഭാവം കണ്ട് ഷുഹൈബ് ഒന്നമ്പരന്നു.
       
          എനിക്ക്.... എനിക്ക് ഇഷ്ടാണ്.പരസ്പരം നേരിൽ കാണുന്നതിന് മുൻപേ എന്റെ ആത്മാർത്ഥ സുഹൃത്തിന്റെ വായിൽ നിന്നും ഹൈഫയെ കുറിച്ച് കേട്ടിരുന്നു. അന്ന് മുതൽ ഈ കാന്താരിയോട് മനസ്സിൽ ഒരു മുഹബ്ബത്ത് ആണ്. 

          അവന്റെ വാക്കുകൾ കേട്ട് നെഹിയുടെ നെഞ്ചിൽ നിന്നും മാറി ഹൈഫ അത്ഭുതത്തോടെ നോക്കി. 

        ഉമ്മാ... എന്റെ പുറം.....
ഹൈഫ നോക്കുമ്പോൾ പുറം തടവാൻ പാട് പെടുന്ന ശുഹൈബും അവനെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്ന നെഹിയും. ഇതെന്ത് മറിമായം. അവൾക്ക്  അവിടെ എന്താണ്  നടക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല.
             എന്നാലും എന്റെ അനിയത്തിയെ മാത്രേ കിട്ടിയുള്ളൂ നിനക്ക് പ്രേമിക്കാൻ? എന്തെടാ സുബു കാക്കൂ.... നെഹി കപട ദേഷ്യത്തോടെ അവനോട്‌ ചോദിച്ചു.പിന്നെ ഇത്രയും നാൾ എന്നോട് ഒന്നും പറയാതെ ഇരുന്നതിനാ ഇപ്പോ തന്നത്. വീട്ടിൽ ചെന്നിട്ട് വേണം ഇതിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ആളെ ഒന്ന് കാണാൻ. 

          അത്പിന്നേ.... നീയല്ലേ വാതോരാതെ ഇവളെ പറ്റി പറഞ്ഞോണ്ടിരുന്നത്. പോരാത്തതിന് നിന്റെ പെണ്ണും. രണ്ടിനും വാ തുറന്നാൽ ഈ മുതലിനെ കുറിച്ച് പറയാനല്ലേ നേരമുള്ളൂ. അതോണ്ട് നമ്മൾ അന്നേ കരുതിയതാ ഇതിനെ എന്റെ പാതിയാക്കണമെന്ന്. പിന്നേ വന്നതേ ഇവളെന്നെ വീഴ്ത്തിയില്ലേ. അപ്പോ ഞാൻ അതങ്ങ് ഒന്നൂടെ ഉറപ്പിച്ചു. പക്ഷേ ഞാൻ പറയുന്നതിന് മുൻപേ ഇവളുടെ മനസ്സിൽ ഞാൻ കേറിക്കൂടിയിരുന്നു.പിന്നെ നിന്റെ പെണ്ണിന്റെ കാര്യം,അത് നിന്റെ ഉപ്പയോട് ചോദിക്കണം. 

         നെഹി അമ്പരപ്പോടെ നോക്കി നിൽക്കുന്ന ഹൈഫയെ നോക്കി. എന്താടി പെണ്ണേ നീയിങ്ങനെ അന്തം വിട്ട് നിൽക്കുന്നെ? 

      അതല്ല കാക്കു.... 

ഏതല്ലെന്ന്? ഷുഹൈബ് നെഞ്ചത്തു കൈകെട്ടി അവളോട് ചോദിച്ചു. 

    അത്പിന്നെ..... കാക്കു...
നിങ്ങൾ രണ്ടാളും എന്തൊക്കെയാ ഇപ്പോ പറഞ്ഞത്. നെഹി  കാക്കു എന്താ അപ്പൊ അബ്ബയോട് പറഞ്ഞത്. എനിക്ക് ആകെ തല പെരുക്കുന്നു.മാമച്ചീനോട് എന്ത്‌ ചോദിക്കാനാ.. 

        നെഹി കാക്കു താഴെ വെച്ച് അബ്ബയോട് പറഞ്ഞതും ഇപ്പോ ഷുഹൈബിനോട് പറഞ്ഞതും സത്യമാണ്.
     പുറകിൽ നിന്ന് ഹിഫാന്റെ ശബ്ദം കേട്ടതും, മൂവരും അങ്ങോട്ട്‌ നോക്കി.നെഹി ഷുഹൈബിനെ ഒന്ന് പാളി നോക്കി. അവൻ ചിരിച്ചോണ്ട് കണ്ണിറുക്കി കാണിച്ചു. ഹിഫാൻ എല്ലാം  അറിഞ്ഞെന്ന് അതിൽ നിന്നും നെഹിക്ക് മനസ്സിലായി.
         കാക്കൂ.... ഹിഫാൻ നെഹിയെ കെട്ടിപ്പിടിച്ചു.കാക്കൂ എന്നാലും അബ്ബ.... നെഹി അവന്റെ പുറത്ത് തട്ടി അശ്വസിപ്പിച്ചു. 

        എല്ലാവരും സംസാരിച്ചു നിന്നപ്പോഴാണ് നെച്ചു കരഞ്ഞു കൊണ്ട് മുകളിലേക്ക് കേറി വന്നത്. അവളുടെ കരഞ്ഞു കലങ്ങിയ മുഖം കണ്ടതും നെഹിയുടെ മനസ്സിൽ ഒരു നോവ് പടർന്നു. ഈ പെണ്ണൊരു പൊട്ടത്തി തന്നെ. ഇവളെന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നേ. ഈ മിഴികൾ ഇനി നിറയരുതെന്നു ഞാൻ പറഞ്ഞതല്ലേ.... ഓരോന്നോർത്ത് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നപ്പോഴാണ് ഹിഫാൻ നെച്ചുവിനെ വിളിച്ചത്. 

        നെച്ചൂ..... ഹിഫാന്റെ വിളി കേട്ടതും റൂമിലേക്ക് പോയ അവൾ തിരിഞ്ഞു നോക്കാതെ അവിടെ നിന്നു.അവൻ അവളുടെ അരികിലേക്ക് ചെന്നു. 

      മോളേ.... ഇടറിയ ശബ്ദത്തോടെയുള്ള ഹിഫാന്റെ വിളി കേട്ടതും നെച്ചുവിന്റെ ഹൃദയം പതിവില്ലാതെ മിടിക്കാൻ തുടങ്ങി. കണ്ണുകൾ എന്തിനോ നിറഞ്ഞു വന്നു. സ്വന്തം ചോരയാണ്. ഇത്രയും നാൾ കൂടെ നിന്നെങ്കിലും ഇന്നത്തെ വിളിയിൽ എന്തോ ഒരു കരുതൽ ഉള്ളത് പോലെ. ഒരു നിമിഷം അവൾ കണ്ണുകൾ അടച്ചു. "ഇല്ല ഇവിടെ എനിക്ക് ആരുമില്ല. എനിക്ക് വേണ്ടപ്പെട്ടവരൊക്കെ റബ്ബിന്റെ വിളിക്ക് ഉത്തരം നൽകി. മനസ്സിൽ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ എല്ലാം ,എല്ലാം കുറച്ചു നിമിഷങ്ങൾക്ക് മുൻപ് തകർന്നു. ഇനി ഒന്നും വേണ്ട. നെച്ചുവിന്റെ ജീവിതത്തിൽ ഇനി ഒന്നും നേടാനില്ല. ഒരുപാട് ആഗ്രഹിച്ചതൊക്കെ നഷ്ടപ്പെട്ടിട്ടെ ഉള്ളൂ. ഇതും അങ്ങനെ.... നിയന്ത്രിക്കാൻ കഴിയാത്ത വിധം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 

      മോളേ... നെച്ചു.... കാക്കൂന് ഇന്നാണെടാ എല്ലാം മനസ്സിലായത്. പൊറുക്കില്ലേടാ നീ അബ്..... അത്കേട്ടതും അവൾ തിരിഞ്ഞു നിന്നു. 

         കാക്കൂ....അവൾ പുറം കൈ കൊണ്ട് കണ്ണീർ തുടച്ചു.ദേഷ്യത്തോടെ അവനെ നോക്കി. 

     മോളേ... ഞാൻ.... 

പൊറുക്കണോ....? ഞാൻ എന്താണ്  കാക്കു പൊറുക്കേണ്ടത്? എല്ലാം അറിഞ്ഞൂന്ന് പറഞ്ഞല്ലോ. ആരും അറിയാത്ത ഒരു കാര്യം കൂടിയുണ്ട്. മനഃപൂർവം അല്ലെങ്കിലും എന്റെ ഉമ്മീടെ മരണവും നിങ്ങടെ അബ്ബ കാരണമാ.പ്രായത്തിനൊത്ത ബുദ്ധിയില്ലാത്ത ഒരു പാവം പെണ്ണിനെ നശിപ്പിച്ചു,ഗർഭിണി ആക്കി അവളുടെ ജീവിതം തകർത്തു. ഒന്നുമറിയാത്ത ഒരു പാവത്തിനെ അതിന്റെ പേരിൽ ബലിയാടാക്കി. ഇത്രേം വർഷങ്ങൾ ആയിട്ടും ഒന്നും സംഭവിച്ചിട്ടില്ലെന്നുള്ള രീതിയിൽ എല്ലാം മറന്ന്, എല്ലാ സൗകര്യങ്ങളോടെയും ജീവിച്ചില്ലേ. ഒരിക്കൽ എങ്കിലും ഓർത്തോ അവരെ പറ്റി.എനിക്ക് ഒരിക്കലും അയാളെ സ്നേഹിക്കാൻ കഴിയില്ല. വെറുപ്പാണ്.... വെറുപ്പാണെനിക്ക്....
   മോളേ..... ഹിഫാൻ നെച്ചുവിനെ ചേർത്ത് പിടിച്ചു. 

            നെച്ചൂ..... ഹൈഫ അവളുടെ തോളിൽ പിടിച്ചു. നീ.... നീ എന്താ ഇപ്പോ പറഞ്ഞേ... എന്റെ അബ്ബ എന്ത്‌ ചെയ്തൂന്നാ? നീയാരാ ശരിക്കും?
      കാന്താരി.... നിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി ഒക്കെ ഞാൻ തരാം. അവൾ കുറച്ചു റിലാക്സ് ആവട്ടെ. ഷുഹൈബ് അങ്ങനെ പറഞ്ഞപ്പോൾ ഹൈഫ അവന്റെ നേരെ തിരിഞ്ഞു.അവർ ബാൽക്കാണിയിലേക്ക് നീങ്ങി. ഹിഫാനും അവരുടെ കൂടെ കൂടി. 

            നെച്ചുവും നെഹിയും തനിച്ചായപ്പോൾ, അവന്റെ മുൻപിൽ തനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് തോന്നി അവൾ വേഗം റൂമിലേക്ക് കയറി. നെഹി അവളുടെ പുറകെ തന്നെ ഉണ്ടായിരുന്നു.റൂമിൽ കയറി ലോക്ക് ഇടാൻ തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന നെഹിയെ കണ്ട് അവളൊന്ന് ഞെട്ടി. അവൻ അകത്തേക്ക് കയറി ലോക്കിട്ടു.
                    അവനിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ച അവളെ അവൻ കയ്യിൽ പിടിച്ചു വലിച്ച് നെഞ്ചോട് ചേർത്തു. അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. എന്തിനാ പെണ്ണേ ഈ കണ്ണുകൾ വീണ്ടും നിറച്ചത്. അത് നിറയുമ്പോൾ വേദനിക്കുന്നത് ഈ ഹൃദയം ആണെന്ന് ഓർക്കാത്തതെന്തേ? ശരീരത്തെ മുറുകെ പുണർന്നു കൊണ്ട് കാതോരം അവൻ ചോദിച്ചപ്പോൾ അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല. പകരം ആ മിഴികൾ നിറഞ്ഞൊഴുകി. 

      എന്റെ പെണ്ണേ നീയെന്തിനാ ഇങ്ങനെ കരയുന്നെ? ഞാൻ എന്താണ് മാമയോട് പറഞ്ഞത്? ഇങ്ങനെ തല കുമ്പിട്ടു നിൽക്കാതെ വാ തുറന്നു പറയെടി .അവളെ നീക്കി നിർത്തി അവളുടെ ഷോൾഡറിൽ കുലുക്കി ചോദിച്ചു. 

         അത്.... മാമാടെ മോളേ വിവാഹം കഴിക്കാൻ സമ്മതമാണെ...... പറയലും നെച്ചു പൊട്ടികരഞ്ഞു പോയി....
            ഇക്കൂ......... അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു. "എനിക്ക്.... എനിക്ക് പറ്റില്ല ഇക്കു. ഇക്കൂനെ വിട്ടിട്ട് ഒരു ജീവിതം. അത്രക്ക്... അത്രക്ക് ഇഷ്ടാ എനിക്ക്. 

          അയ്യേ..... എന്റെ പെണ്ണ് ഇത്രക്ക് പൊട്ടിയാണോ? എടി പോത്തേ ഞാൻ പറഞ്ഞത് മാമാടെ മോളേ നിക്കാഹ് ചെയ്യാൻ സമ്മതം ആണെന്നല്ലേ. നീ എന്താ മാമാടെ മോളല്ലേ.
        അത് പറഞ്ഞപ്പോഴാണ് ഓർത്തത്. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നേയ് എന്റുപ്പന്റെ പേര് അഷ്‌റഫ്‌ എന്നാണ്.
        ആണോ.... അവൻ അവളുടെ അർടുത്തേക്ക് മീശ പിരിച്ചു നടന്നടുത്തു. അവൾ ഓരോ ചുവട് പുറകോട്ട് വെച്ചു.


പാർട്ട്‌ =24



            പെട്ടന്ന് നെഹിയുടെ ഫോൺ അടിച്ചു.
     
      അവൻ അവളുടെ നേരെ നോക്കി ഫോൺ അറ്റൻഡ് ചെയ്തു.
       ആ പറ  ഉമ്മി...
ആ... ഞാൻ ഇവിടുണ്ട്.... ആ ഓക്കേ. അത്രയും പറഞ്ഞവൻ ഫോൺ കട്ടാക്കി. അവൾ എന്താണെന്നറിയാൻ അവന്റെ മുഖത്തേക്ക് നോക്കി. 

      ഉമ്മിയെന്താ പറഞ്ഞതെന്ന് അറിയണം അവൾക്ക് ആഗ്രഹം ഉണ്ടെന്ന് മനസ്സിലാക്കി അവൻ പറഞ്ഞു "ഉമ്മി ഇങ്ങോട്ട് വരുന്നുണ്ടെന്നു പറയാൻ വിളിച്ചതാ. എന്നോട് ഇവിടെ ദേ എന്റെ പെണ്ണിന്റെ അടുത്ത് ഇങ്ങനെ ഉണ്ടാവണം എന്ന് പറഞ്ഞു "എന്ന് പറഞ്ഞുകൊണ്ട് അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ വലിച്ച് ചേർത്ത് നിർത്തി. 

        അയ്യെടാ ഉമ്മി അങ്ങിനൊന്നും പറഞ്ഞിട്ടില്ല. എല്ലാം ഇക്കൂന്റെ ആഗ്രഹങ്ങളാ.... അങ്ങോട്ട് മാറി നിക്ക് ചെക്കാ..... അവനെ തള്ളി മാറ്റി അവൾ പോകാനൊരുങ്ങിയതും അവൻ കയ്യിൽ പിടിച്ചു വലിച്ചു.എന്തേ എന്ന ഭാവത്തിൽ തിരിഞ്ഞു നിന്ന് അവൾ അവന്റെ അരികിലേക്ക് നീങ്ങി നിന്നു. 

     എന്റെ പെണ്ണിന് ഒത്തിരി സങ്കടായോ?
ഉം..... 

     ഈ ജന്മം ഇനി ആര് പറഞ്ഞാലും ഈ നെഹിയാന്റെ ജീവിതത്തിൽ ഒരു പെണ്ണേ ഉള്ളൂ. എന്റെ ജീവന്റെ പാതിയായി എനിക്ക് നിന്നെ മതി പെണ്ണേ.... അഷ്‌റൂക്കാന്റെ ഈ സുൽത്താനയെ മാത്രം മതി.
       വേഗം താഴേക്ക് അവരേം കൂട്ടീട്ട് വാ. ഉമ്മി വരുമ്പോൾ എല്ലാരും ഇവിടെ ഉണ്ടാവണം എന്ന പറഞ്ഞത്. ഞാൻ അങ്ങോട്ട് ചെല്ലട്ടെ. അവർ ഇപ്പോ എത്തും. 

           കാക്കൂ..... നെച്ചൂ.... വാതിൽ തുറക്ക്.... ഹൈഫയുടെ ബഹളം കേട്ടതും നെഹി വാതിൽ തുറന്നു. 

             അവളുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു. നെഹിയെ തള്ളി മാറ്റി അവൾ നെച്ചുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു മുന്നിലേക്ക് നിർത്തി.
        ഞാൻ ശരിക്കൊന്നു കാണട്ടെ എന്റെ അബ്ബയുടെ മോളെ. അവളുടെ പ്രവർത്തിയിൽ എല്ലാവരും അമ്പരന്നു.
       "നിനക്ക് സുൽത്താൻ വീട്ടിലെ റഹ്മാൻ ഹാജിയുടെ പേരക്കുട്ടി ആവണമല്ലേ.എന്റെ അബ്ബയുടെ മോൾ ആവണം അല്ലേ. സമ്മതിക്കില്ല ഞാൻ. നീയെന്താ കരുതിയത് എല്ലാം അറിയുമ്പോൾ ഇവരെയൊക്കെ പോലെ ഞാൻ നിന്നെ ഓടി വന്നു കെട്ടിപിടിച്ചു കൂടെ കൂട്ടുമെന്നോ. ഈ നിമിഷം ഇറങ്ങിക്കോളണം ഇവിടെ നിന്ന്. അവളുടെ ഒരു സഹോദരി സ്നേഹം. ഹും.... എന്താടി നീ നോക്കി പേടിപ്പിക്കുന്നെ. ഞാൻ സുൽത്താൻ വീട്ടിൽ ബാദുഷ റഹ്മാന്റെ മോളാ... ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല. എന്താടി നിന്റെ നാവിറങ്ങിപ്പോയോ?
     
         ഹൈഫാ.... നെഹി അവളെ ദേഷ്യത്തോടെ വിളിച്ചു.
      
      മിണ്ടരുത് നിങ്ങൾ.സ്വന്തം കുടുംബത്തെ തകർക്കാൻ നടക്കുന്നവളെ മാത്രേ നിങ്ങൾക്ക് പ്രേമിക്കാൻ കിട്ടിയൊള്ളോ.ഇവൾ പറഞ്ഞത് മുഴുവൻ നിങ്ങളെല്ലാം വിശ്വസിച്ചു.ഇവളുടെയൊക്കെ ലക്ഷ്യം സുൽത്താൻ വീട്ടിലെ സ്വത്ത്‌ തന്നെയാണെന്ന് ചിന്തിക്കാനുള്ള ബോധം പോലും നിങ്ങൾക്കില്ലേ...ബാദുഷ റഹ്മാന്റെ മകൾ ഹൈഫ സുൽത്താന ഈ കള്ളക്കഥയും കണ്ണീരും ഒന്നും വിശ്വസിക്കുമെന്ന് ആരും കരുതണ്ട.
   
          നിർത്തെടീ....... നെച്ചുവിന്റെ ശബ്ദം ഉയർന്നു. 

        കുറേ നേരായല്ലോ നീ പ്രസംഗിക്കുന്നു. നീ പറഞ്ഞ സുൽത്താൻ വീട്ടിലെ റഹ്മാൻ ഹാജിയുടെ പേരകുട്ടി തന്നെയാണ് ഞാനും. ഈ പറഞ്ഞ ബാദുഷ റഹ്മാൻ എന്ന നിന്റെ അബ്ബയുടെ രക്തം തന്നെയാ എന്റെ ശരീരത്തിലും. നിനക്കുള്ള അതേ വാശിയും ദേഷ്യവും എനിക്കുമുണ്ട്. കുറച്ചു കൂടുതൽ ആവാനെ സാധ്യത ഉള്ളൂ. ദിവസ വ്യത്യാസം മാത്രം ഉള്ളൂ എങ്കിലും ബാദുഷ റഹ്മാന്റെ പെണ്മക്കളിൽ മൂത്തത് ഞാൻ തന്നെയാ. നീയെന്താ പറഞ്ഞത് സുൽത്താൻ വീട്ടിലെ സ്വത്ത്‌ കണ്ടിട്ടാണ് ഞാൻ വന്നതെന്നോ. അതേടി... കുറച്ചു മുൻപ് വരെ അങ്ങനൊരു ചിന്താ എനിക്കില്ലായിരുന്നു. പക്ഷേ ഇനി ഈ നഷ്‌വ ഇവിടുന്ന് വെറും കയ്യോടെ പോവില്ല. സുൽത്താൻ വീട്ടിലെ ബാദുഷ റഹ്മാന്റെ മൂത്ത മകൾ എന്ന എല്ലാ അവകാശവും മേടിച്ചിട്ടേ ഇവിടുന്ന് പോകുന്നുള്ളൂ. 

               കൊള്ളാം..... ഇപ്പോ ആണ് എന്റെ നെച്ചൂട്ടി അബ്ബയുടെ മോളായത്. ഹിഫാൻ പറഞ്ഞത് കേട്ട് അവളും നെഹിയും സംശയത്തോടെ അവനെ നോക്കി. ശുഹൈബും നെഞ്ചിൽ കൈകെട്ടി നിന്നു ചിരിക്കുന്നു. ഹൈഫ അവളെ പൊടുന്നനെ വാരിപ്പുണർന്നു. 

          എന്റെ ഇത്തൂസ് പേടിച്ചു പോയോ?എന്നോടെന്തിനാ മറച്ചു വെച്ചേ.... ഒരു സൂചന പോലും തന്നില്ലല്ലോ... എന്റെ അബ്ബായോടുള്ള ദേഷ്യം എന്നോടും ഉണ്ടായിരുന്നോ... ഹൈഫയുടെ ശബ്ദം ഇടറിയിരുന്നു. നെച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.നെഹിക്ക് ഒന്നും മനസ്സിലായില്ല. 

         നീ അന്തം വീട്ടിരിക്കേണ്ട ചെക്കാ... ഇത്രയും നാളായിട്ട് അവളോട് പറയാത്തതിന് എന്റെ കാന്താരി നിന്റെ പെണ്ണിനെയിട്ട് ഒന്ന് വട്ടാക്കിയതാ....ഷുഹൈബ് അവന്റെ തോളിലൂടെ കയ്യിട്ട് താഴേക്ക് പോകാനൊരുങ്ങി കൊണ്ട് പറഞ്ഞത് കേട്ട് നെഹി ഒന്ന് കാര്യമായിട്ട് ഹൈഫയെ നോക്കി. എന്നാലും ഈ കാന്താരിക്ക് ഇത്രയും പവർ ഉണ്ടാരുന്നോ.....ഭയങ്കര ആക്ടിങ്. ഞാൻ തന്നെ ഒരു നിമിഷം പകച്ചുപോയി. 

    അവർ താഴേക്ക് ഇറങ്ങിയതും വാതിൽ തുറന്ന്  നെഹിയുടെ ഉമ്മയും ഉപ്പയും കടന്ന് വന്നതും ഒപ്പമായിരുന്നു.ബാദൂ...... അമിയുടെ മുഖം ദ്ദേശ്യം കൊണ്ട് ചുവന്നു തുടുത്തിരിന്നു.
ബാദുഷയെ കണ്ടതും അമി അയാളുടെ കവിളത്ത് ആഞ്ഞടിച്ചു. 


ലാസ്റ്റ് പാർട്ട്‌


അമിയുടെ പെട്ടെന്ന് ഉണ്ടായ പ്രവർത്തിയിൽ ബാദുഷ ഒരു നിമിഷം അമ്പരന്നു നിന്നു. മറ്റുള്ളവരുടെയും അവസ്ഥ അങ്ങനെ തന്നെയായിരുന്നു. 

      കവിൾ പൊത്തി ബാദു അമിയെ നോക്കി. ഇത്താക്ക് എന്ത്‌ പറ്റി എന്ന ഒരു ഭാവം അവനിലുണ്ടായിരുന്നു.അമി അയാളുടെ കോളറിൽ കുത്തി പിടിച്ചു. ദ്രോഹീ...... എങ്ങനെ തോന്നീടാ നിനക്ക്.... ഛെ... ഓർത്തിട്ട് തന്നെ എനിക്ക് വെറുപ്പ് തോന്നുന്നു നിന്നോട്.... 

         ഇത്താ.... എന്തൊക്കെയാ ഈ പറയുന്നത്? ഞാൻ എന്ത്‌ ചെയ്തൂന്നാ..? 

      ഒന്നും അറിയില്ലാലെ നിനക്ക്.... ഏട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണിനെ നശിപ്പിച്ച്, അത് ഒരു പാവത്തിന്റെ തലേലാക്കി ഒന്നുമറിയാത്ത പോലെ ഇത്രയും നാൾ ജീവിച്ചില്ലേ.... നീയെന്താ ഓർത്തത് എല്ലാക്കാലവും എല്ലാരേയും പറ്റിക്കാമെന്നോ? സത്യം ഒരുനാൾ തിരിച്ചറിയുക തന്നെ ചെയ്യും. 

        ഇത്താ..... സുൽഫിയുടെ വിളി കേട്ട് അമി അവളുടെ നേരെ തിരിഞ്ഞു. നീയെന്നോട് ക്ഷമിക്കണം. എല്ലാം അറിഞ്ഞപ്പോൾ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എന്തായാലും എല്ലാം എല്ലാരും ഒരു നാളിൽ അറിയും. 

         മോളേ അമി..... നീയെന്തൊക്കെ ഇപ്പൊ പ്.. പറ..... നെഞ്ച് അമർത്തി പിടിച്ചുള്ള റഹ്മാൻ ഹാജിയുടെ ചോദ്യം മുഴുവനാക്കാൻ അയാൾക്കായില്ല. വേച്ചു പോയ ഉപ്പാനെ താങ്ങി പിടിച്ചു ബാദു എല്ലാരേയും നോക്കി. നെഹിയും ഹിഫാനും ഓടി വന്ന് വല്ലുപ്പാനെ പിടിച്ചു.
**************************************************
         ഐ സി യു വിന്റെ മുന്നിൽ എല്ലാരും ഉണ്ട്.നെച്ചു ഹൈഫയെ ചേർത്ത് പിടിച്ചിട്ടുണ്ട്.
ഡോക്ടർ പുറത്തേക്ക് ഇറങ്ങിയതും ബാദു അടുത്തേക്ക് ചെന്നു.
     ഡോക്ടർ..... ഉപ്പാക്ക്.... 

നൗ ഹി ഈസ്‌ ഓക്കേ.... ഒരാൾക്ക് കേറി കാണാം. ആരാ അമി?
      ഞാനാ ഡോക്ടർ.... അമി ഡോക്ടറുടെ അടുത്തേക്ക് ചെന്നു. 

       റഹ്മാൻ സാറിന്റെ.... ഡോക്ടർ അമിയുടെ നേരെ സംശയത്തോടെ ചോദിച്ചു..
     മകളാണ്. 

   ഹാ.... നിങ്ങളെ അന്വേഷിച്ചു. ചെന്നു കണ്ടോളൂ.
    ശരി ഡോക്ടർ....അമി എല്ലാരേം ഒന്ന് നോക്കിയതിന് ശേഷം ഐ സി യു വിന്റെ ഉള്ളിലേക്ക് കേറി.
**************************************************
      ബാദുഷയുടെ ഉള്ളിൽ മുഴുവൻ അമി പറഞ്ഞതായിരുന്നു. ഇത്ത എന്താണ് പറഞ്ഞത്? ഞാൻ... ഞാൻ ആരെയാണ് ഉപദ്രവിച്ചത്? ഒന്നും മനസ്സിലാകുന്നില്ലല്ലോ.തോളത്ത് ആരുടെയോ സ്പർശനം തോന്നിയപ്പോൾ അയാൾ തിരിഞ്ഞു നോക്കി. 

       ബാദൂ.....നിങ്ങളിപ്പോൾ ചിന്തിക്കുന്നത് എന്താണെന്നു എനിക്കറിയാം. ഉപ്പ ഹോസ്പിറ്റലിൽ നിന്നും വരട്ടെ എല്ലാം ഞാൻ പറഞ്ഞോളാം. 

       സുൽഫി... നീ.... നീ എന്തൊക്കെയാ പറയുന്നത്. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. 

    എല്ലാം എന്തായാലും എല്ലാരും അറിയണം. അതിനുള്ള സമയം ആയി.
        രണ്ട് പേരുടെയും സംഭാഷണം ഹിഫാൻ കേട്ടിരുന്നു.
         അപ്പൊ അബ്ബാക്ക് ഒന്നുമറിയില്ലേ? അബ്ബയല്ലേ അത് ചെയ്തത്. അവന്റെ മനസ്സിൽ സംശയം ആയി. ഇനി നെച്ചു നുണ പറയുകയാണോ? അതോ നെച്ചുവിന്റെ ഉപ്പ അഷ്‌റഫ്‌ നുണ പറഞ്ഞോ. ഇവൾ ഒറ്റപ്പെട്ടു
പോകുമെന്ന ഭീതി കൊണ്ട് അയാൾ നുണ പറഞ്ഞതാണോ? എങ്ങനെയാ സത്യം ഒന്നറിയുക. മനസ്സിൽ പലതും ചിന്തിച്ചു നിന്നപ്പോഴാണ് അവന് നെച്ചുവിന്റെ ഉപ്പയുടെ ഡയറിയെ പറ്റി ഓർത്തത്. അതിൽ എന്തെങ്കിലും ഉണ്ടാകാതിരിക്കില്ല. പക്ഷേ നെച്ചു അത് മുഴുവൻ വായിച്ചിട്ടുണ്ടാകുമല്ലോ. അപ്പൊ അവൾക്ക് മനസ്സിലാവാത്തത് എന്തെങ്കിലും ഉണ്ടോ? എന്തായാലും അതിന്റ ബാക്കി വായിച്ചേ പറ്റൂ.ഹൈഫയെയും നെച്ചുവിനെയും കൂട്ടി വീട്ടിലേക്ക് പോകാൻ അവൻ തീരുമാനിച്ചു. 

          റഹ്മാൻ ഹാജിയെ കണ്ടിറങ്ങിയ അമി ആരോടും ഒന്നും പറയാതെ അലിയെയും നെഹിയെയും കൂട്ടി വീട്ടിലേക്ക് പോയി.
     
            ബാദുവും സുൽഫിയും ഉപ്പയുടെ അടുത്ത് നിന്നു. ശുഹൈബും ഹിഫാന്റെ ഒപ്പം സുൽത്താൻ വീട്ടിലേക്ക് തിരിച്ചു.
*************************************************
      ഹിഫാൻ പതിയെ വാതിൽ തുറന്നു നോക്കി. നെച്ചുവും ഹൈഫയും നല്ല ഉറക്കമാണെന്ന് മനസ്സിലായതും അവൻ പതിയെ നെച്ചുവിന്റെ റൂം ലക്ഷ്യമാക്കി നടന്നു. അവളുടെ ബാഗിൽ നിന്ന് ആ ഡയറി എടുത്ത് തിരിഞ്ഞതും നെഞ്ചിൽ കയ്യും കെട്ടി അവനെ നോക്കി നിൽക്കുന്ന ഷുഹൈബിനെ കണ്ടത്.
   
      അത് പിന്നെ.... ഞാൻ..... 

നീയൊന്നും പറയണ്ട. ഇപ്പോ എന്താ നിനക്കൊരു സംശയം? നീ ഹോസ്പിറ്റലിൽ വെച്ച് ആകെ ടെൻഷൻ അടിച്ചു നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. 

     അത്.. ഞാൻ അബ്ബയും ഉമ്മിയും പറയുന്നത് കേട്ടപ്പോൾ...
     അവരെന്താ പറഞ്ഞത്? 

ഹിഫാൻ കേട്ടതെല്ലാം ഷുഹൈബിനോട് പറഞ്ഞു. രണ്ടുപേരും കൂടി ഡയറി ബാക്കി വായിച്ചു തുടങ്ങി.
=======================================
             ഉപ്പാടെ പൊന്നു മോൾടെ ഒന്നാം പിറന്നാൾ ആണിന്ന്... കിന്നരി പല്ല് കാട്ടിയുള്ള നിന്റെ പുഞ്ചിരി ആണ് മോളേ ഈ ഉപ്പയുടെ ഊർജ്ജം. ഇപ്പോ എന്റെ രാജകുമാരിയെ എനിക്ക് തന്ന "സുൽത്താനോട്‌ "എനിക്ക് ദേഷ്യം ഇല്ല. പകരം നന്ദിയുള്ളൂ. അവനന്ന് നിന്റെ ഉമ്മിയെ.... എന്റെ പാതിയായ എന്റെ നിയയെ സ്വീകരിച്ചിരുന്നെങ്കിൽ... ഒരുപക്ഷെ ആ വീട്ടിലെ അടുക്കളപുറത്ത് ഇന്നും അവളുണ്ടായേനെ.... ആദ്യമായി മനസ്സിൽ ഇഷ്ടം തോന്നിയ പെണ്ണാണ്. പടച്ചവൻ അവൾക്ക് പ്രായത്തിനൊത്ത ബുദ്ധി കൊടുത്തില്ലെങ്കിലും കളങ്കമില്ലാതെ സ്നേഹിക്കാൻ ഉള്ള ഒരു ഖൽബ് കൊടുത്തിട്ടുണ്ട്. അവളെയും കുഞ്ഞിനേയും അവർ സ്വീകരിച്ചിരുന്നെങ്കിൽ ആ ഖൽബിലെ സ്നേഹം എനിക്ക് അനുഭവിക്കാൻ പറ്റുമായിരുന്നോ....? 

          അന്ന് സുൽത്താന്റെ മുഖത്ത് നോക്കി രണ്ട് പറയാനും ഒന്ന് പൊട്ടിക്കാനും തയ്യാറായി തന്നെ ഇവിടുന്ന് പോയത്. പക്ഷേ ഞാൻ ഏറ്റെടുക്കും മുൻപ് റബ്ബ് അതേറ്റെടുത്തിരുന്നു. നാട്ടിൽ ചെന്നപ്പോൾ ബാംഗ്ലൂരിൽ വെച്ച് അവന് ആക്‌സിഡന്റ് ഉണ്ടായി  കേരളത്തിലേക്ക് വന്നിട്ടില്ലെന്നും അറിഞ്ഞത്. പിന്നെ ഉമ്മീടെ സ്നേഹവും നിന്റെ വരവും കാത്തിരുന്നു അതൊക്കെ പാടെ മറന്നു. എന്റെ മോളെയാണ് ഞാൻ കാത്തിരുന്നത്. ഉപ്പാന്റെ രാജകുമാരിയെ... 

         ഡയറി മുഴുവൻ വായിച്ചിട്ടും അതിൽ നിന്നും പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല. ഹിഫാൻ ആകെ കൺഫ്യൂഷനിൽ ആയി.അതിൽ ഒരു കാര്യം അവർ ശ്രദ്ധിച്ചു. നെച്ചുവിന്റെ ഉമ്മിയുടെ മരണത്തെ പറ്റി അതിൽ ഒന്നുമില്ല. ആ ദിവസം അതിൽ എഴുതി ഇട്ടിട്ടുണ്ട്.അതിനു താഴെ "സുൽത്താ😡നിയ"എന്നും "സ്നേഹിച്ചു കൊതി തീർന്നില്ല പെണ്ണേ "എന്നും എഴുതിയിരുന്നു.അതിൽ നിന്നും സുൽത്താനോടോ, സുൽത്താൻ വീടിനോടോ ഉപ്പാക്കുള്ള ദേഷ്യം ആയിരിക്കും എന്നവർ ഊഹിച്ചു. നിയയെ ജീവനേക്കാൾ ഏറെ അഷ്‌റു സ്നേഹിച്ചിരുന്നു എന്നും മനസ്സിലായി. ആ വരികളിലൊക്കെ അത് പ്രകടമായിരുന്നു.
**************************************************
          കുറച്ചു ദിവസങ്ങൾക്കു ശേഷം സുൽത്താൻ വീടിന്റെ പ്രവേശന റൂം.
     ഹാജിയാർ ഉൾപ്പെടെ എല്ലാവരും ബാദുഷയും കുടുംബവും മൂന്ന് പെങ്ങള്മാരും കുടുംബവും (ചിലർ വിദേശത്താണ് )നെച്ചുവും ഷുഹൈബും എല്ലാവരെയും സുൽഫി വിളിച്ചു വരുത്തിയതാണ്.
        എല്ലാവർക്കും കുടിക്കാനുള്ളത് കൊടുത്ത് സുൽഫി പറഞ്ഞു തുടങ്ങി. 

          വർഷങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്ന സൈബത്തായേം മോളേം ഹൈഫ മോൾ ഒഴിച്ചു ബാക്കി എല്ലാവരും അറിയുമല്ലോ. മനഃപൂർവം അല്ലെങ്കിലും നമ്മളൊക്കെ മറന്ന് പോയ ആ ഉമ്മയും മോളും ഇന്നെവിടെയാണെന്നു കൂടി അറിയില്ല.ഉപ്പ ഹോസ്പിറ്റലിൽ ആകുന്നതിനു തൊട്ട് മുൻപ് അമി ഇവിടെ വന്ന് പറഞ്ഞ കാര്യങ്ങൾ എല്ലാവരും അറിഞ്ഞിട്ടുണ്ടാകും. അത് സത്യമാണോ എന്ന് എല്ലാർക്കും സംശയം ഉണ്ടാകും. 

         സംശയം ഒന്നൂല്ല. എനിക്കുറപ്പാണ്. അമി ചാടിക്കേറി പറഞ്ഞതും സുൽഫി സൈലന്റ് ആയി . ഇവനാ..... ഇവനൊറ്റ ഒരുത്തനാ എന്റെ പാത്തൂനെ..... അമി മുഖം പൊത്തി കരയാൻ തുടങ്ങി. നെച്ചുവിന് അത് കണ്ടിട്ട് സഹിച്ചില്ല. അവൾ ഓടി വന്ന് അമിയെ കെട്ടിപ്പിടിച്ചു.അമി അവളെ പിടിച്ചു നേരെ നിർത്തി ബാദുഷയുടെ അരികിലേക്ക് നീക്കി നിർത്തി... നോക്ക് ഇവളുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്ക്.... നിന്റെയോ,അമീ എന്ന് വിളിച്ച് നമ്മുടെ പുറകെ ഓടി വന്നിരുന്ന, നമ്മുടെ തോളിൽ കയ്യിട്ട് നടന്നിരുന്ന കുഞ്ഞിപ്പാത്തൂന്റെയോ മുഖഛായ ഉണ്ടോന്ന്.
അവൾ ആകെ ദേഷ്യം കൊണ്ട് വിറച്ചിരുന്നു. 

      നീ എന്തൊക്കെയാ അമി ഈ പറയുന്നേ?നാക്കിന് എല്ലില്ലെന്നു കരുതി എന്തും വിളിച്ച് പറയാമെന്നാണോ?
      
          പെട്ടെന്നാണ് നെച്ചു ബാദുഷയുടെ ഷർട്ട്‌ കൂട്ടിപ്പിടിച്ചത്. "എന്തെങ്കിലും ആണോ അമിയുമ്മി പറഞ്ഞത്... ആണോന്ന്‌...ദേഷ്യത്താൽ അവളുടെ മുഖം ചുവന്നിരുന്നു. ഓർമ്മയില്ലേ നിങ്ങൾക്ക് അമിയുമ്മി പറഞ്ഞ പാത്തുവിനെ.... നിങ്ങളെയൊക്കെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച സൈബത്തയെ... പറയ്.... പറയാൻ..." 

     ഹേയ്.... മോളേ നെച്ചു... നീ..... 

"അതേ... മോള് തന്നെ. കഞ്ചാവും മദ്യവും ആയി നടന്നിരുന്ന സുൽത്താൻ വീട്ടിൽ ബാദുഷ റഹ്മാന് ഒരു പാവം പൊട്ടിപെണ്ണായ നിയ ഫാത്തിമയിലുണ്ടായ മോൾ... സുൽത്താൻ വീട്ടിലെ റഹ്മാൻ ഹാജിയുടെ പേരക്കുട്ടി...." 

    കേട്ടത് വിശ്വാസം വരാതെ സുൽഫി അടക്കം നെച്ചു ആരാണെന്നറിയാതെ അവിടെ നിന്നവരൊക്കെ തരിച്ചു നിന്നു. 

        "പക്ഷേ വെറുപ്പാണ് എനിക്ക് നിങ്ങളോട്.... എന്റെ ഉപ്പയെന്നു പറയാനോ അംഗീകരിക്കാനോ എനിക്ക് കഴിയില്ല. ഓർമയില്ലേ ഈ വീട്ടിലെ വിശ്വസ്തനായിരുന്ന, ഈ ഇരിക്കുന്ന നിങ്ങളുടെ ഉപ്പ ഒരുപക്ഷെ താന്തോന്നിയായ നിങ്ങളെക്കാൾ കൂടുതൽ സ്നേഹിച്ച അഷ്‌റു എന്ന അശ്‌റഫിനെ ആരോരുമില്ലാതിരുന്ന ആ പാവത്തിനെ.... അതാണ്... അതാണ് എന്റെ ഉപ്പ.... ഈ നെച്ചുമോൾടെ പൊന്നുപ്പ."
            ബാദുഷ ഒരു നടുക്കത്തോടെയാണ് എല്ലാം കേട്ടത്. എന്തൊക്കെയോ അയാളുടെ ഉള്ളിൽ മിന്നി മാഞ്ഞു. പാത്തു, സൈബ, അഷ്‌റു അയാൾക്ക് തല പൊട്ടിപോകുന്നത് പോലെ തോന്നി. ഒരു തളർച്ചയോടെ അവിടുള്ള സെറ്റിയിലേക്ക് അയാളിരുന്നു. 

      മോളെ നെച്ചു.... സുൽഫി ഇടറിയ ശബ്ദത്തോടെ വിളിച്ചു. 

         ഒരു വാക്ക് നീ പറഞ്ഞില്ലല്ലോ. എന്റെ മോളായി തന്നെയല്ലേ ഞാൻ നിന്നെ സ്നേഹിച്ചത്. ഞങ്ങളോടൊക്കെ ദേഷ്യമാവൂല്ലേ നിനക്ക്.
           ഉണ്ടായിരുന്നു... പക്ഷേ ഇവിടെ വന്ന് നിങ്ങളുടെയൊക്കെ സ്നേഹം അനുഭവിച്ചപ്പോ... പ്രത്യേകിച്ച്  ഹൈഫയുടെ ഉമ്മിയുടെ... ഉമ്മിയുടെ സ്നേഹം അധികനാ ൾ അനുഭവിക്കാനുള്ള യോഗം എനിക്കുണ്ടായില്ല.എന്റെ ഉമ്മി ഞങ്ങളെ വിട്ട് പോയതിലും ഇയാൾക്ക് പങ്കുണ്ട്.
         എന്റെ കുഞ്ഞുനാളിൽ ഞങ്ങളെയും കൊണ്ട് പുറത്ത് പോയതാ എന്റുപ്പ. എനിക്കെന്തോ കളിപ്പാട്ടം മേടിക്കുന്നതിനിടയിൽ ഇയാളെ അവിടെ വെച്ച് ഉമ്മി കണ്ടു. എന്റെ ഉപ്പ എന്നേക്കാൾ കരുതലോടെയാ ഉമ്മിയെ പിടിച്ചിരുന്നത്. അന്നും....ഉമ്മി റോഡിന് അപ്പുറത്തുള്ള കടയിലേക്ക് നോക്കി നില്കുന്നത് കണ്ട് ഉപ്പയും ഞാനും നോക്കി. കാറിലേക്ക് കയറുന്ന ഇയാളെ ഒരു മിന്നായം പോലെ ഞാൻ കണ്ടുള്ളൂ.... ഉപ്പാടെ കൈ വിടുവിച്ചു ഉമ്മി "സുൽത്താനേ......"എന്നും വിളിച്ചു ഓരോട്ടമായിരുന്നു.വണ്ടി വരുന്നതോ പരിസരമോ ഒന്നും ഉമ്മി നോക്കിയില്ല. ബസ് വന്ന് ഇടിച്ചു തെറിച്ചു പോയ ഉമ്മിയെ ഒരു നോക്കെ ഞാൻ കണ്ടുള്ളൂ. എന്റുപ്പാന്റെ നിലവിളിയാണ് ഇപ്പോഴും കാതുകളിൽ..... അന്ന് തകർന്നു പോയതാ ആ മനസും ശരീരവും. അത്രയേറെ ഉമ്മിയെയും എന്നെയും നെഞ്ചോട് ചേർത്തിട്ട് ഉമ്മി വിട്ടു പോയത് നിങ്ങൾക്ക് വേണ്ടിയാണല്ലോ എന്നോർത്ത് ആ ഹൃദയം വിങ്ങി പൊട്ടുകയായിരുന്നു..... എന്റെ ഉപ്....പ...... 

     നെച്ചുവിന്റെ മൂക്കിൽ നിന്നും ബ്ലഡ്‌ വരുന്നത് കണ്ടതും നെഹിയും ശുഹൈബും ഓടി വന്ന്.ഷുഹൈബിന്റെ കൈകളിലേക്ക് അവൾ കുഴഞ്ഞു വീണു.... 

*************************************************
     നാല് വർഷങ്ങൾക്ക് ശേഷം..... 

           ഉപ്പീ.... അച്ചൂട്ടിക്കെന്താ ഉമ്മീടെ പോലെ ബ്ലൂ ഐ ഇല്ലാത്തെ....?അന്നൂന്റെ ഐ ബ്ലൂ ആണല്ലോ. 

       നെഹിയുടെ മടിയിലേക്ക് ഓടിക്കേറി ഇരുന്ന് പരിഭവത്തോടെ ചോദിക്കുന്ന മൂന്ന് വയസ്സുകാരിയെ നോക്കി അവനൊന്നു ചിരിച്ചു.
   
       അതോ... അതേയ് മോൾടെ ഉമ്മിക്കും അന്നു മോൾക്കും കിട്ടിയത് നമ്മുടെ വല്യാപ്പാന്റെ ഉമ്മാടെ കണ്ണാണ്.നിന്റെ ഉമ്മി ആ കണ്ണ് കൊണ്ട് മ്മളെ കൊറേ നെട്ടോട്ടം ഓടിച്ചു മോളേ...
    
      ഇക്കൂ....ആഹാ ഇവളിവിടെ വന്നിരിക്കുവാണോ.... ആ ഇക്കു... ഹൈഫാടെ അബ്.... അല്ല.... നാക്കുകടിച്ചു തലക്കിട്ട് ഒരു കൊട്ട് കൊടുത്തു അവൾ തന്നെ പറഞ്ഞത് തിരുത്തി.അബ്ബ വിളിച്ചിരുന്നു. കാക്കൂന്റെ മാര്യേജിനുള്ള ഡ്രസ്സ്‌ എടുക്കാൻ നാളെ പോകാമെന്നു പറഞ്ഞു.
     
             ഉം..... മോളെയും എടുത്തു പോകുന്ന നെച്ചുവിനെ നോക്കി നെഹി ഇരുന്നു.അവൾക്കിപ്പോഴും മാമ ഹൈഫയുടെ അബ്ബയാണ്. കുറേ പറഞ്ഞതിന് ശേഷം ആണ് ആ വിളി മാറ്റി തുടങ്ങിയത്. പഴയ കാര്യങ്ങൾ അവന്റെ മനസ്സിലേക്ക് വന്നു.
**************************************************
        ഷുഹൈബിന്റെ കൈകളിലേക്ക് തളർന്നു വീണ അവളെ കണ്ട് എല്ലാരും ഞെട്ടി. 

      പേടിക്കാനൊന്നുമില്ല. അവൾക്ക് ബിപി കൂടുമ്പോൾ ഇങ്ങനെയാണ്. നെഹി പറയുന്നത് കേട്ട് ഷുഹൈബ് അവനെ നോക്കി. നെഹി അവനെയൊന്നു കണ്ണിറുക്കി കാണിച്ചു. എന്റെ പെണ്ണ് എന്നോട് എല്ലാം പറഞ്ഞിരിക്കുന്നു എന്ന ഭാവം ആ മുഖത്തുണ്ടായിരുന്നു. 

        ഡോക്ടർ വന്ന് നോക്കി കുറച്ചു സമയം കഴിഞ്ഞു അവൾ നോർമൽ ആയി എന്ന് തോന്നിയപ്പോൾ അവൾ തന്നെ സുൽഫിയോട് പറയാനുള്ളത് എന്താണെന്ന് ചോദിച്ചു.. എല്ലാവരും വീണ്ടും ഒത്തുകൂടി. 

      പ്രണയിച്ചു വിവാഹം കഴിച്ചത് കൊണ്ട് തന്നെ ബാദുഷയുടെ താന്തോന്നിത്തരം ഒന്നും സുൽഫി വീട്ടിൽ അറിയിച്ചില്ല. ഇടയ്ക്കിടെ അവിടെ പോയി നില്കുമ്പോഴൊക്കെ ബാദു സ്ഥലത്തില്ല എന്നാണ് അവൾ വീട്ടിൽ പറഞ്ഞിരുന്നത്. പക്ഷേ ഒരിക്കൽ ഡ്രഗ് ഉപയോഗിച്ചതിനു ശേഷം ബാദു സുൽഫിയുടെ വീട്ടിൽ പോയി. വീട്ടിലേക്ക് വരാൻ പറഞ്ഞു ബഹളം ഉണ്ടാക്കി. അന്ന് നിങ്ങൾ തമ്മിൽ ഇനിയൊരു ബന്ധം ഉണ്ടാകില്ല എന്ന് പറഞ്ഞു വഴക്കിട്ടു. അന്നു രാത്രി വീട്ടിൽ ഏറെ വൈകി വന്ന ബാദു കാണുന്നത് കുളപ്പടവിൽ നിന്നും മഴ നനഞ്ഞു ഓടി വരുന്ന പാത്തുവിനെയാണ്.നനഞ്ഞൊട്ടിയ അവളുടെ വസ്ത്രം അവളുടെ ആകാര വടിവിനെ എടുത്ത് കാട്ടിയിരുന്നു. ലഹരി തലക്ക് പിടിച്ചിരുന്ന ബാദു അവളെ കണ്ട് സ്വയം മറന്നു. തല കുടഞ്ഞു ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി നിന്നു.... 

            നീ.... നീ... എവിടെ... അവന്റെ നാക്ക്‌ കുഴയുന്നുണ്ടായിരുന്നു.
           ഞാ.... ഞാൻ പൂ പറിക്കാൻ.... കുളത്തിന്റെ അവിടെ... അവിടെ... അതും പറഞ്ഞു അങ്ങോട്ട് കൈ ചൂണ്ടിയതും വലിയൊരു ഇടി വെട്ടി. പേടിച്ചു പോയ പാത്തു കണ്ണുകൾ ഇറുക്കി അടച്ചു, ചെവി പൊത്തി. അവളുടെ മുഖത്തോടെ ഒഴുകി ചുവന്ന ചുണ്ടുകളിൽ തട്ടി താഴെക്കൊഴുകുന്ന മഴത്തുള്ളികൾ കാൺകെ ബാദുവിന്റെ കാലുകൾ അവളുടെ അടുത്തേക്ക് ചലിച്ചു. അവളുടെ ചുണ്ടിലേക്ക് ഒഴുകി ഇറങ്ങിയ മഴത്തുള്ളികളെ അവൻ അവന്റെ അധരങ്ങൾ കൊണ്ട് ഒപ്പിയെടുത്തു. അവളെയും കൊണ്ട് അവൻ ആരും കാണാതെ പുറകിലെ ചായപ്പിലേക്ക് കേറി.
         പാത്തൂ... നീ കിടക്കാൻ വരുന്നില്ലേ... എന്നുള്ള അമിയുടെ ചോദ്യം കേട്ടാണ് ബാദു കണ്ണ് തുറന്നത്. തന്റെ അരികിൽ കിടക്കുന്ന പാത്തുവിനെ കണ്ടതും അവൻ ഞെട്ടി. കഴിഞ്ഞു പോയ കാര്യങ്ങൾ അവ്യക്തമായി മുന്നിൽ വന്നതും അവനെന്തു ചെയ്യുമെന്നറിയാതെ ഇരുന്നു.
       സുൽത്താനേ... എപ്പോഴാ പൂമാല കൊണ്ട് വരുന്നേ.... അവളുടെ ചോദ്യം കേട്ട് അവനൊന്നമ്പരന്നു.
         പാത്തൂ.....
സുൽത്താൻ രണ്ട് ദിവസം കഴിഞ്ഞു കൊണ്ട് വരാം. പാത്തുവിനെ അമി വിളിക്കുന്നുണ്ട്. അങ്ങോട്ട് പൊയ്ക്കോ. പിന്നെ ഇതൊന്നും ആരോടും പറയണ്ടാ.. പറഞ്ഞാൽ പൂമാല കൊണ്ട് വരില്ല ഞാൻ.
    ഇല്ല... ഞാൻ ആരോടും പറയൂല്ല... സുൽത്താൻ ആരോടും പറയല്ലേ....
      ഉം.... ഇല്ല.... എന്ന വേഗം പൊയ്ക്കോ... 

        താൻ ചെയ്ത തെറ്റ് സുൽഫിയുടെ മുന്നിൽ ഏറ്റു പറഞ്ഞവൻ മാപ്പിരന്നു. ഇനിയൊരിക്കലും മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കില്ല എന്ന് പറഞ്ഞു. എങ്കിലും കുറച്ചു ദിവസത്തേക്ക് അവൻ വീട്ടിലേക്ക് പോയില്ല. അവിടുന്നു തന്നെ ബാംഗ്ലൂർ പോയി.സുൽഫിയുടെ മനസ്സും കുറ്റബോധം കൊണ്ട് നീറി. എല്ലാം തുറന്നു പറയാൻ ഒരുങ്ങി അവൾ ഹാജിയാരുടെ അടുത്തേക്ക് പോകാൻ റെഡിയായി വന്നപ്പോൾ തലകറങ്ങുന്നത് പോലെ തോന്നി. ഡോക്ടർ വന്ന് പരിശോധിച്ചപ്പോൾ സുൽഫി പ്രഗ്നൻറ് ആണെന്നറിഞ്ഞു. ക്ഷീണം തോന്നിയത് കൊണ്ട് അവൾ വീട്ടിൽ തന്നെ നിന്നു. ബാദുവിനെ വിവരം അറിയിച്ചു. സുൽഫിയുടെ അടുത്തേക്ക് തിരിച്ചെത്തിയ ബാദു ഹാജിയാരുടെ വീട്ടിൽ നടന്ന സംഭവങ്ങളൊന്നും അറിയാതെ ഉപ്പയെ ഈ സന്തോഷം അറിയിക്കാൻ അവൻ ബൈക്കുമെടുത്ത് വീട്ടിലേക്ക് തിരിച്ചു. (ആ സമയത്താണ് ഹാജിയാരുടെ വീട്ടിൽ നിന്നും പുറപ്പെട്ട അഷ്റുവും നിയയും സൈബയും കാറിൽ പോന്നത്. അന്നത്തെ സംഭവം മുന്നിലുള്ള ഒരു പാർട്ടിൽ പറയുന്നുണ്ട് ). ആ യാത്ര പക്ഷേ പൂർത്തീകരിക്കാൻ ബാദുഷയ്ക്ക് ആയില്ല. 

         അവരെ മറികടന്നു കുറച്ചു കഴിഞ്ഞപ്പോൾ ബാദുവിന്റെ വണ്ടി അപകടത്തിൽ പെട്ടു.ഗുരുതര പരുക്കേറ്റ ബാദുവിനെ ബാംഗ്ലൂർക്ക് കൊണ്ട് പോയി.തലക്ക് കാര്യമായ പരുക്കേറ്റത് കൊണ്ട് ബോധം വന്നപ്പോൾ ബാദുവിന് കഴിഞ്ഞതൊന്നും ഓർമയുണ്ടായിരുന്നില്ല.എല്ലാവരെയും പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് ചെയ്തത്. ഹൈഫയുടെ ജനനത്തോടെ എല്ലാം ബാദുഷ ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. ഭർത്താവിന്റെ മാറ്റത്തിൽ സന്തോഷം കൊണ്ട സുൽഫി മനഃപൂർവം പാത്തുവിനെ മറന്നു. അവൾക്ക് നല്ലൊരു ജീവിതം കൊടുക്കണേ എന്ന് റബ്ബിനോട് തേടി.
    
          എല്ലാം പറഞ്ഞു കഴിഞ്ഞതും സുൽഫി നെച്ചുവിന്റെ കൈകളിൽ പിടിച്ചു മാപ്പ് ചോദിച്ചു പൊട്ടിക്കരഞ്ഞു. 

         പൊറുക്ക് മോളേ....  ചെയ്യാൻ പാടില്ലാത്തത് ചെയ്തത് ഞാൻ ആണ്. ബാദു ചെയ്ത തെറ്റിനെ ഞാൻ ആണ് മറച്ചു വെച്ചത്.ഒരു ഭാര്യയുടെ സ്വാർത്ഥത ആവാം.....നെച്ചു അവരെ കെട്ടിപിടിച്ചു അശ്വസിപ്പിച്ചു. എല്ലാം റബ്ബിന്റെ തീരുമാനം എന്ന് മാത്രം പറഞ്ഞു. 

      എല്ലാം കേട്ട് നിശ്ചലനായി നിൽക്കാനേ ബാദുവിന് കഴിഞ്ഞുള്ളൂ.....അവന്റെ കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണീർ തുള്ളികളിൽ ഉണ്ടായിരുന്നു നെച്ചുവിനോടുള്ള മാപ്പ് പറച്ചിൽ..... 

                        (അവസാനിച്ചു )
************************************************** 

          സുൽത്താ😡നിയ എന്ന എന്റെ ഈ കഥയെ നെഞ്ചിലേറ്റിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. തുടക്കം മുതൽ എന്റെ തെറ്റുകൾ ചൂണ്ടികാട്ടിയും പ്രോത്സാഹനം തന്നും എന്നോടൊപ്പം ഏത് പ്രതിസന്ധിയിലും കൂട്ടായി നിന്ന ഒരുപിടി നല്ല സൗഹൃദങ്ങൾ ഉണ്ട്. എന്നും എപ്പോഴും സ്നേഹം മാത്രം. എന്നെ അറിഞ്ഞവർക്ക് ഞാൻ എന്താണെന്നു വിശദീകരണം കൊടുക്കേണ്ട ആവശ്യമില്ല.ഈ സ്നേഹത്തിനു പകരം നൽകാൻ സ്നേഹവും പ്രാർത്ഥനയും അല്ലാതെ ഒന്നുമില്ല. തളർത്താൻ ശ്രമിക്കുമ്പോൾ താങ്ങി നിർത്താൻ ജീവന്റെ പാതിയും, നന്മ നിറഞ്ഞ സൗഹൃദങ്ങളും ഉണ്ട്.എല്ലാവരോടും നന്ദി.... നന്ദി... നന്ദി......


      പിന്നേ ഇതിൽ വന്ന രണ്ട് പുതിയ പേരുകൾ നിങ്ങൾ കണ്ടല്ലോ അല്ലേ... ആരാണെന്ന് മനസ്സിലായല്ലോ..... അഷ്‌വ നെഹിയാൻ എന്ന അച്ചൂട്ടിയും, ഹന്ന മറിയം എന്ന അന്നു മോളും(ഹൈഫയുടെയും ഷുഹൈബിന്റെയും മോൾ )ഇവിടെ ഹിഫാന്റെ പെണ്ണാകാൻ ഒരാൾ വന്നിരുന്നല്ലോ.... ഓന്റെ കല്യാണം ഉറപ്പിച്ചൂട്ടാ...... ഇനി ഇവരുടെ കഥയുമായി വേണേൽ എന്റെ ഇത്തുമ്മിയും, സനയുടെ മരണം (ഒരു കൊലപാതകമോ )എന്ന സ്റ്റോറിയും തീരുമ്പോൾ തുടങ്ങാട്ടോ.... 😜 

    ഇൻ ഷാ അല്ലാഹ് സനയുടെ മരണത്തിനു പകരം ഇത്തുമ്മിയാണ് തുടങ്ങുന്നത്.രണ്ടും ചെറിയ കഥയാണ്.സപ്പോർട്ട് ഉണ്ടാകണേ... 

✍️ANSU

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌