നൂറക്ക് ഇത്ര ഭ്രാന്തോ യാസിയോട് | ✍️ NASEEBA |ഫുൾ പാർട്ട്‌


👩നൂറക്ക് ഇത്ര ഭ്രാന്തോ 👦യാസിയോട്💘
Full Part


"നമസ്ക്കാരം പ്രധാന വാർത്തയിലേക്ക് സ്വാഗതം...
ഞാൻ  *യാസർ മുഹമ്മദ്*"

നോക്കണ്ട മക്കളെ ഇത് ഇന്റെ വാപ്പയോ വാപ്പന്റെ വാപ്പയും ഒന്നും അല്ല കാണുന്നെ ഞാൻ തന്നെയാ...ഈ...

കാരണം നമ്മക്ക് ഭയങ്കര മുഹബത്താണ്...വാർത്തയോട് അല്ല..ഈ വായിക്കുന്ന യാസിറിനോട്...അതായത് യാസിക്കയോട്....

മൂപ്പരെ ആ സംസാരം കേൾക്കാൻ എന്ത് രസാന്നറിയോ....നിങ്ങൾക്ക് ഒന്നും പറഞ്ഞാ മനസ്സിലാവൂല
ഓനെ കണ്ടോണ്ടിരിക്കാനാണ് നമ്മള് ഈ വാർത്ത കാണുന്നത് തന്നെ....

"നൂറാ.....അനക്ക് ഇന്ന് ക്ലാസ് ഇല്ലേ...."

നോക്കണ്ട മക്കളെ ഞാനാണ് ഡോറ...ച്ചെ നൂറ..

റസിയ എന്ന ഉമ്മയും നാഷിദ് എന്ന ഉപ്പയുടെയും മുത്ത് *നൂറാ ബിൻത് നാഷിദ്* 
പിന്നെ ഇന്റെ വീട്ടിലുള്ളത് ഒരു കാക്കു ആണ് മൂപ്പര് ഭയങ്കര ഫയർ മാനാ....ഹി..ഹി...ചൂടനാ എന്നാ പറഞ്ഞത് ... MBBS ന് പഠിക്കാണ് പുള്ളി... സഹൽ എന്ന സഹലിക്ക...

ഇതാണ് ഞങ്ങളുടെ ചെറിയ കുടുംബം

ഇന്ന് ക്ലാസ് ഉണ്ടല്ലോ.....ഈ വാർത്ത കഴിഞ്ഞിട്ട് പോവാ അല്ലേ....
ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ  ആണ് സയൻസ്...

മുടി ചീകലും ഫുഡ് കഴിക്കലും ഒക്കെ ഓനെ കണ്ട്കൊണ്ടാണ് ......അന്നെ ഞാൻ സ്വന്തം ആക്കും മോനെ....

അങ്ങനെ രാവിലത്തെ അവന്റെ വാർത്ത കഴിഞ്ഞതും നേരെ കോളേജിലേക്ക് വിട്ടു...

ക്ലാസിലെത്തിയതും മ്മളെ ദോസ്തുക്കള് ഉണ്ട് ഇരിക്കുന്നു....എന്താ ഇളി....

ആ അറ്റത്ത് ഇരിക്കുന്ന കുഞ്ഞിവാവ ആണ് ഹനീന...പിന്നെ നടുവില് ഇരിക്കുന്നത് ഫാത്തിമ...ഓളൊരു പാത്തുമ്മ ആണ്...
പിന്നെ അപ്പുറത്തുള്ള ചൊറിഞ്ഞു കുത്തിയിരിക്കുന്നതാണ്  സന .

"എന്താടീ നോക്കി നിൽക്കുന്നെ  ..."സന

"നിങ്ങളെ ഒക്കെ തന്നെ..."

"വന്നിരിക്ക് വേഗം....മാഷ് ഇപ്പോ വരും.."ഫാത്തിമ

അങ്ങനെ അവരെ നടുവിൽ പോയി ഇരുന്നു അപ്പോ തന്നെ മാഷും വന്നു....ഹാജറും എടുത്ത് ക്ലാസും തുടങ്ങി...
ഇനി ഇത് എപ്പോ തീരും ആവോ......
അങ്ങനെ ക്ലാസും കേട്ട്  ഇരുന്നു...ആ പിരിയഡ് കഴിഞ്ഞു...
പെട്ടെന്നാണ് മ്മളെ പ്രിൻസി മൈക്കിന് മുട്ടിയത്...

"ഗുഡ് മോണിങ്ങ് സ്റ്റുഡൻസ്...
ഒരു പ്രധാനപ്പെട്ടെ കാര്യം പറയാൻ ഉണ്ട്നമ്മളുടെ കോളേജിലെ ആർട്ട്സ്ന്റെ ഭാഗമായി ഉള്ള ക്വിസ്സ് മൽസരം ഇന്ന് ഈവനിങ്ങ് ഉണ്ട്....പങ്കെടുക്കാൻ താൽപ്പര്യം ഉള്ള കുട്ടികള് ലൈബ്രറിയിലേക്ക് മൂന്നരക്ക് എത്തേണ്ടതാണ്..."

എന്നും പറഞ്ഞ് മൈക്കും ഓഫാക്കി മൂപ്പര് പോയി... 


"ഞാൻ ഉണ്ട് ക്വിസ്സ് മൽസരത്തിന്..."

"അയ്യേ..."ഫാത്തിമ

"കിസ്സ് അല്ല ക്വിസ്സ്.."

"മ്മ്..."

അങ്ങനെ അവര് മൂളി പോയി...
വൈകന്നേരം ആയതും വേഗം ലൈബ്രറിയിലേക്ക് പോയി നല്ല ഈസി ആയി എഴുതി ഫസ്റ്റും വാങ്ങി നല്ല സ്റ്റൈലില് നടന്നു പോന്നു ഒരു കൂളിങ്ങ് ഗ്ലാസും കൂടെ വേണായിരുന്നു...ഇപ്പോ കിട്ടിയത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യ...

"എനിക്കാ ഫസ്റ്റ്..."

"നിനക്കോ....പോടി കളവ് പറയാതെ..."സന

"വേണക്കില് വിശ്വസിച്ചാ മതി..."

പെട്ടെന്ന് തന്നെ മൈക്കിലൂടെ അനൗൺസ് ചെയ്തതും അവരൊക്കെ എന്നെ ആദ്യായിട്ട് കണുന്ന പോലെ ആണ് നോക്കുന്നെ.....  .

"ഇപ്പോ എന്തായി..."

"എന്നാലും ഇതെങ്ങനെ സംഭവിച്ചു"ഹനീന

"ഒക്കെ ഓന് ഉള്ളതോണ്ടാ...ഓനാ ഇന്റെ ലൈഫിലെ ലക്കി മാൻ..."

"ആര്..."ഫാത്തിമ

"യാസിക്ക...മൂപ്പരെ ന്യൂസ് കണുന്നോണ്ടാ എനിക്ക് ഇതൊക്കെ എഴുതാൻ കഴിഞ്ഞത്..."

"ഓ....അവനെ ഒന്നും നിനക്ക് കിട്ടൂല മോളെ..."ഹനീന

"ആര് പറഞ്ഞു അവൻ വരും എന്റെ കഴുത്തില് മഹറ് ചാർത്തും ചെയ്യും..."

അവർക്ക് ഒക്കെ ആസൂയ ആണ് ....ഞാൻ യാസിനെ ഇഷ്ടപ്പെട്ടതിന്...എന്നാലും ഞാൻ ആർക്കും വിട്ടു കൊടുക്കൂല...

ഈ യാസിന്റെ നാട് ഞങ്ങളെ നാട്ടിനടുത്ത് തന്നെ ആണ്...എന്നാലും ഇത് വരെ കണ്ടീല്യാ...

അങ്ങനെ ഈവനിങ്ങ് കുറച്ച് നോട്ട് മുഴുവനാക്കാൻ ഉള്ളതോണ്ട് അതും മുഴുവനാക്കി ലൈറ്റ് ആയിട്ടാ ഇറങ്ങിയത്...

"നിന്റെ ഒറ്റ കാരണം കൊണ്ട ഞങ്ങളും വൈകിയത്..."ഹനീന

"ന്നാ നിനക്ക് പോകായിരുന്നല്ലോ..ഒറ്റക്ക് പോകാൻ പേടി ആയിട്ടല്ലേ...."

"അതൊന്നും അല്ല ഒപ്പം പോവാന്ന് വിചാരിച്ചിട്ടാ..."ഹനീന

അങ്ങനെ എഴുതി തീർത്ത് പാട്ടും പാടി മടങ്ങി വരുമ്പോ ആണ്.....മ്മളെ യാസിക്ക...

ഞാൻ ഓടി എത്തിയപ്പോഴേക്കും അവന് പോയിരുന്നു...
അന്യേഷിച്ചപ്പോ ആണ് അറിഞ്ഞത് അത്  ഒരു ചെറിയ കേസ് ന്യൂസ് ആക്കാൻ വന്നത്...

എന്നാലും നിസാരം അല്ല...ഒരു മകന് സ്വന്തം ഉമ്മയെ കൊലപ്പൊടുത്തിയതാണ്.....ഇനി ഇപ്പോ എന്തായാലും എന്താ പറഞ്ഞിട്ട് കാര്യം കാണാൻ കഴിഞ്ഞില്ലല്ലോ...

"നീ എന്തിനാ ഓടിയത്..."സന

അവര് കിതച്ചുകൊണ്ടാണ് ചോദിക്കുന്നത്...

"ഞാൻ യാസിക്ക..."

"എവിടെ..."ഫാത്തിമ

"പോയി. ...."

എന്ന് പറഞ്ഞ് സങ്കടത്തില് ഇരിക്കുമ്പൊ ആണ്

"അത് നിനക്ക് വിധിച്ചിട്ടുണ്ടാവില്ല അതാ..."സന

"എനിക്ക് വിധിച്ചാ...... എന്റെ യാസിക്കയാ..."

 ഞാൻ വേഗം മുന്നില്  നടന്നു അവരും ഉണ്ട് പിന്നാലെ... വീട്ടില് എത്തി ഫ്രഷ് ആയി വന്ന് ടിവിയില് യാസിക്കനെ വീണ്ടും കണ്ടപ്പോ ആണ് ഒരു സമാധാനം ആയത്....
അങ്ങനെ യാസിക്കാന്റെ കൂടെയുള്ള ജീവിതവും സ്വപ്നം കണ്ട് ഉറങ്ങി

പിറ്റേന്ന് എണീറ്റതും മുന്നില് തന്നെ ഉണ്ട് നമ്മളെ ബോക്കറ് സൈതാലിക്ക....ഇയാളെ ഇന്ന് ഞാൻ നാട്ടിലെ സകല ചെക്കന്മാരെ ഡീറ്റൈല്സും കൊണ്ട് വരും മ്മളെ കെട്ടിക്കാൻ ഇത് വരെ പിടികൊടുത്തിട്ടില്ല....ഇനിയും കൊടുക്കൂല .....എന്താ ഇപ്പോ ചെയ്യ... ആ...ഐഡിയ....ഇപ്പോ ആണ് ഫ്യൂസ് ആയ ബൾബ് ഒന്ന് ഓണായത്...
 ലഡു ഇഷ്ടം ഇല്ലാത്തതോണ്ട് ചോക്ളറ്റ്സ് പൊട്ടിച്ചു  കളിക്ക മ്മളെ മനസ്സ്...
ഹി...ഹി.....ഹി...ഞാൻ ഇത് പൊളിക്കും...

"സൈതാലിക്ക....എന്തായി ചെക്കനെ കിട്ടിയോ...മ്മള് കെട്ടാൻ മുട്ടി നിൽക്കാണ്..."

"ലോകത്തെ ഏത് ചെക്കനെ കൊണ്ട് വന്നാലും നിനക്ക് പെറ്റൂല...പിന്നെ ഞാൻ എന്ത് ചെയ്യാനാ..."

"അതിന് എനിക്ക് യോജിച്ചത് വേണ്ടേ...സൈതാലിക്ക..."

"മ്മ്....ഇനി നിനക്ക് ഇഷ്ടമുള്ളത് പറ...അത് ഞാൻ കൊണ്ടരാ..."

അങ്ങനെ പറയിന്റെ ഇക്ക...ഈ ഒരു വാക്കിനാ ഞാൻ വൈറ്റ് ചെയ്യതത് ....ചൊക്ളറ്റ്സെ പൊട്ടിക്കോ....ഇറ്റ്സ് യുവർ ടൈം...

"എന്നാ ഞാൻ ഒരു ഫോട്ടോ തരാ....ഇവനെ ഒന്ന് സെറ്റ് ആക്കി തരാൻ കഴിയോ..."

"ആ...നോക്കട്ടെ..."

എന്ന് പറഞ്ഞതും മ്മളെ കൈയ്യിലുള്ള ഫോട്ടോ മൂപ്പർക്ക് കൊടുത്തു ഇതാണ് ചെക്കൻ...

"ഇത് മ്മളെ യാസി അല്ലേ....ഇത് ഞാൻ ഒന്ന് നോക്കട്ടെ..."

"സൈദാല്യേ...അതെന്താ അവിടെ നിന്നെ കേറിവാ.."

പടച്ചോനെ ഉപ്പ കണ്ടോ ഇനി എന്താ ചെയ്യാ...ഇയാള് പറയോ...മോളെ ചോക്ളറ്റ്സ് അധികം പൊട്ടണ്ട

"അതെ ഈ കാര്യം ഒന്നും പറയരുത് പ്ലീസ്..."

"ഇല്ല..."

മൂപ്പര് ഓക്കെ പറഞ്ഞപ്പോ ആണ് സമാധാനം ആയത്...

അങ്ങനെ മൂപ്പര് ഉപ്പാന്റെ അടുത്ത് പോയി എന്തൊക്കെയോ പറഞ്ഞ് പോയി....

മ്മള് ക്ലാസ് കഴിഞ്ഞ് വന്നപ്പോ ഉണ്ട് ഉപ്പ ഭയങ്കര സന്തോഷത്തില് ഇത് ഇപ്പോ എന്താ...ഇനി സഹല് എങ്ങാനും പാസ്സ് ആയോ....ഏയ് അതാവാൻ സാധ്യത ഇല്ല ...പിന്നെ  എന്ത്    ....
വെറുതെ എന്തിനാ ചിന്തിച്ച് മെമ്മറി വേസ്റ്റ് ആക്കുന്നെ അങ്ങട്ട് ചോദിച്ചാ പോരെ അല്ലേ ....

"മോളെ സൈദാലിക്ക ഒരു ആലോചന കൊണ്ടന്ന്ണ് ചെക്കൻ ഇപ്പോ വരും മോള് വേഗം ഒരുങ്ങി നിൽക്ക്....."


റബ്ബേ അയാള് വീണ്ടും വന്നോ ഇയാളെ ഇന്ന് ഞാൻ ഈ കിടക്ക്ണ മട്ടല് ഏടുത്താവും തല്ല...ബ്ലഡി സൈദാലിക്ക..

അയാളെയും പ്രാകി വേഗം പോയി ഡ്രസ്സ് മാറി ഒരുങ്ങി നിന്നു...ഇത് മ്മക്ക് ഒരു പുത്തരി അല്ല...കുറെ ചെക്കന്മാര് വന്ന് പോയി..ലോകത്ത് എവിടെയും ഇല്ലാത്ത പല കാരണങ്ങൾ പറഞ്ഞും ഞാൻ അത് മുടക്കും...എന്തോ കൊതിച്ചത് വരും എന്നൊരു തോന്നല്....

"ഇന്ന് എന്ത് കാരണം പറഞ്ഞ് മുടക്കും എന്നാണോ ചിന്തിക്കുന്നെ..."

"അ...ഏയ്..അല്ല.."

മ്മളെ പന്ന.... പുന്നാര കരളിന്റെ കൊടലിന്റെ കഷ്ണം സഹലിക്കയാണ് .....

"ഇന്ന് നീ എന്ത് പറഞ്ഞാ മുടക്കുന്നെ..."

"കഴിഞ്ഞ വരവില് വന്ന ആള നിറല്യാന്ന് പറഞ്ഞ്...പിന്നെ അതിന്റെ മുമ്പത്തെത് പൊക്കം ഇല്ലാന്ന് പറഞ്ഞു ഇനി എന്ത് പറയും..."

പറഞ്ഞ്  തരി ഞാൻ എങ്ങനാ ഇത് മുടക്കാ ....

"ഇപ്പോ ഇത് ഓക്കെ ആക്കാലെ..."

"ആ....ഇയാളെ പല്ലിന് എന്തെലും പ്രശ്നം ഉണ്ടോന്ന് നോക്ക..."

"മ്മ്....ഓനോട് ഞാൻ വായ തുറക്കണ്ടാന്ന് പറയും..."

"അപ്പോ ഞാൻ ഇക്കിളി ആക്കും..."

പെട്ടെന്നായിരുന്നു ഉമ്മയുടെ നീട്ടി വിളി....താഴെ ചെന്നപ്പോ ഉണ്ട് ആകെ സാഡ് മൂട് എന്ത് പറ്റി ആവോ...ചെക്കൻ നാട് വിട്ടോ...ആഹു സമാധാനം..

"എന്താ ഉമ്മാ..."

"അവന്  ഇന്ന് വരാൻ കഴിയൂലാന്ന് രണ്ട് ദിവസത്തിനുള്ളിൽ വരും..."

എന്നിട്ടും മാരണം പോയില്യേ...ഇനിയും കെട്ടിഎടുക്കാണോ....ഇന്ക്ക് വയ്യ...

അങ്ങനെ അന്ന് ഫുൾ അതായിരുന്നു ചർച്ചാ വിഷയം...

പിറ്റേന്ന ഫ്രണ്ട് വിളിച്ചപ്പോ ആണ് എണീറ്റത്...അവള് സീരിയല് കഥ പറയാൻ വിളിച്ചതാ....

ഫോണും കട്ടാക്കി എണീറ്റുപോയി ഫ്രഷ് ആയി വന്നു ഇന്ന് ക്ലാസ് ഇല്ല ഒഴിവാണ്...
അതോണ്ട് ഉമ്മ ഒരു കാര്യം  തന്നെ നൂറ് പ്രാവശ്യം പറയുമ്പോ അത് ചെയ്യും....

അപ്പോ ആണ് ഒരു കുസൃതി തോന്നിയത്....

ഹനീനക്ക് ഫോൺ വിളിച്ച് സീരിയല് പറയാൻ പറഞ്ഞ് അടിച്ചുവാരാൻ തുടങ്ങീ.......
അടിച്ചു വാരിയും കഥയും  കേട്ട് ഇരിക്കുമ്പോ ആണ് അത് കണ്ടത്...ഉറക്കത്തിലാണോ പടച്ചോനെ....


@@@@@@@@@@@@@@@@@@@ 

ഹായ് ഫ്രണ്ട്സ് ഞാൻ യാസർ മുഹമ്മദ് എന്ന യാസി...
ബാക്കി ഒക്കെ നിങ്ങൾക്ക് അറിയൂലെ ....
അറിയാത്തത് വഴിയെ പറഞ്ഞ് തരാ...

മ്മളെ ബോക്കറ് സൈദാലിക്ക വീട്ട്ന്ന് ഇറങ്ങി പോവുമ്പോ ആണ് മ്മള് കേറി വന്നത്...ഇയാള് പണി ഒപ്പിച്ചുള്ള പോക്കാണല്ലോ...എന്നെ പോലുള്ള ചെറുപ്പക്കാരുടെ പേടി സ്വപ്നം ആണ് ഈ കാക്ക..

"മോനെ സൈദാലിക്ക നല്ലൊരു ആലോചന കൊണ്ട് വന്ന്ണ്....നല്ല രസമുണ്ട് കുട്ടി..."

എന്നും പറഞ്ഞ് ഉമ്മ ഒരു ഫോട്ടോ മുന്നിലേക്ക് നീട്ടി...ഫോട്ടോ ഷോപ്പ് ഒന്നും അല്ലങ്കില് പെണ്ണ് മൊഞ്ചത്തിയാണ്...

"നീ ഒന്ന് പോയി കാണ് ഇപ്പോ..."

"ഇപ്പോ വേണ്ട ഉമ്മാ നാളെ പോവാ..."

"ഞാൻ ഇന്ന് വരും എന്ന് പറഞ്ഞു..."

"ഇന്ന് എന്തായാലും പറ്റില്ല രണ്ട് ദിവസത്തിനുള്ളിൽ പോകാ ..."

അതും പറഞ്ഞ് അഡ്രസ്സും വാങ്ങി മ്മള് റൂമിലേക്ക് പോയി...കാണാനൊക്കെ ഭംഗിയുണ്ട് ഇനി നേരിട്ട് കണ്ടിട്ട് അറിയാ...

അങ്ങനെ പിറ്റേന്ന് എണീറ്റ് നേരെ വിട്ടു അവളെ വീട്ടിലേക്ക്....ഒരു ഫ്രണ്ടും ഉണ്ട് കൂടെ അജ്മല്...

അവിടെ എത്തിയപ്പോ പെണ്ണ് എന്തോ കാര്യായിട്ടുള്ള ചർച്ചയിലാ .. .അതും ഫോണില് കൈയില് ചൂലും ഉണ്ട് കണ്ടിട്ട് അടിച്ചുവാരാന്ന് തോന്നുന്നു...

അവള് മരിച്ചു ഇവള് കൊന്നു അങ്ങനെ പലതും പറയുന്നുണ്ട്...

"ഇത്രയൊള്ളൂ....ഈ  ഏപിസോഡ് കുറവാണല്ലോ....അല്ലങ്കിലും സീരിയല് ഇങ്ങനെ തന്നാ...."

സീരിയല് ആണോ ഇത് വരെ പറഞ്ഞത്...ഇത് കേട്ടതും അജ്മല് ചിരിക്കാണ്...

"നിനക്ക് പറ്റിയ കൂട്ട്.."

"വാ.....പോയി നോക്കാ.. "

എന്നും പറഞ്ഞ് പോയി അവളുടെ വീടിന്റെ മുന്നിലെത്തിയതും പെണ്ണ് തിരിഞ്ഞു നോക്കി....

പിന്നെ ഒരു ഓട്ടം ആയിരുന്നു....

അവളുടെ ഉപ്പ വന്ന് ഭയങ്കര സ്വീകരണം ഒക്കെ തന്നു...
"എന്താ പേര്...."

ഈ പെണ്ണ് ഇത് ഏത് ലോകത്താ എന്നെ തന്നെ നോക്കി നിൽക്കാണല്ലോ...

"ഹലോ..."

അവളുടെ മുഖത്തിന് മുന്നിലൂടെ കൈ വീശിയതും...

"എ...അ...എന്താ പറഞ്ഞേ..."

ബോധം വന്ന പോലെ എന്തൊക്കെയോ പറയുന്നുണ്ട്...

"പേര് എന്താന്ന്..."

"അ...സോറി..."

"ഇതാണോ പേര്.."

എന്ന് പറഞ്ഞ് ഞാൻ ചിരിക്കാൻ തുടങ്ങിയതും അവളും കൂടി....

"അത് നേരത്തെ...."

"മ്മ്...മനസ്സിലായി..."

"നൂറ...നൂറ ബിൻത് നാഷിദ്.."

"എന്താ ചെയ്യുന്ന..."

"ഡിഗ്രി ഫസ്റ്റ് ഇയറ്..."

"സപ്ലി ഒന്നും ഇല്ലാതെ പാസ്സാവോ..."

"ശ്രമിക്ക...."

"ഞാൻ യാസർ മുഹമ്മദ്...പത്ര പ്രവർത്തകനാണ്..."

"അറിയാ..."

ഈ സൈദാലിക്ക ഒക്കെ പറഞ്ഞിട്ടുണ്ടാവും അപ്പോ പിന്നെ ഞാൻ എന്താ പറയാ...

"ന്നാ ഞാൻ പോട്ടെ...എന്തെങ്കിലും ചോദിക്കാനുണ്ടോ..."

"അ....ഇല്ല..."

അവക്ക് എന്തൊക്കെയോ ചോദിക്കാനുണ്ട് എന്ന് തോന്നും അവളെ മുഖം കണ്ടാൽ...
പെണ്ണാണെങ്കില് ഭയങ്കര ചിന്തയിലാണ് ....ഒരു പെണ്ണ് കാണലില് ഇങ്ങനെ ബോധം പോവോ....

അങ്ങനെ അവിടുന്ന് ഇറങ്ങി വേഗം വീട്ടിലേക്ക് തിരിച്ചു...

പിന്നെ ഉമ്മയും ഉപ്പയും പോയി കാണലും കല്യാണം ഉറപ്പിക്കലും ഒക്കെ പെട്ടെന്ന് ആയിരുന്നു....

@@@@@@@@@@@@@@@@@@

ഇവടെ നോക്ക് ഇവിടെ നോക്ക്....
ഇന്നെ യാസിക്ക തന്നെ കെട്ടാന്ന് പറഞ്ഞല്ലോ....

മ്മക്ക് എന്താ ചെയ്യേണ്ടത് എന്ന് അറിയൂല്ല...ചാടി കളിക്കാനൊക്കെ തോന്നാണ്...

ഫ്രണ്ട്സിന് വിളിച്ചതും അവര് പറ്റിക്കാന്നൊക്കെയാപറയുന്നെ....ഒരു ഫോട്ടോ എടുക്കേനു ....സാരല്യാ ഇനി ഒരു ദിവസം ഫുൾ എടുക്കാനുള്ളതല്ലേ ....എന്താ ഇങ്ങള് ഈ ആലോചിക്കുന്നെ മ്മളെ കല്യാണത്തിന്റെ കാര്യാ പറഞ്ഞേ....

അങ്ങനെ ദിവസങ്ങൾ എണ്ണി എണ്ണി തീർത്തു...
ഡ്രസ്സ് എടുക്കലും ഫുഡ് വെക്കാൻ ആളെ ഏർപ്പാടാക്കലും...ജ്വല്ലറിയില് പോകലും അങ്ങനെ ഒരുപാട് തിരക്ക് ആയിരുന്നു...അതോണ്ട് തന്നെ...കല്യാണ ഇങ്ങ് എത്തിയത് ഒന്നും അറിഞ്ഞീല....

ഏതായാലും മക്കളെ ഇന്നാണ് മ്മളെ കല്യാണം ക്ഷണിക്കാൻ മറന്നതാ...ഈ തിരക്കിനിടയില്....എല്ലാവരും വന്ന് മ്മക്ക് വിഷസ് ഒക്കെ തരീ....

അങ്ങനെ എല്ലാവരെയും വൈറ്റ് ചെയ്ത് മ്മള് സ്റ്റേജില് തന്നെ ഇരുന്നു...ഇങ്ങളെ കൂടെ ഒക്കെ ഫോട്ടോ എടുക്കാനുള്ളതല്ലേ....

"നിക്കാഹ് കഴിഞ്ഞ് ചെക്കനും കൂട്ടരും വരുന്നുണ്ട്..."ഉപ്പ

ടക്....ടക്....നോക്കണ്ട മക്കളെ മ്മളെ നെഞ്ച് പടപട മിടിക്കുന്ന സൗണ്ട് ആണ് ഇത്......ഒന്നാമത്തത് ഓനെ കാണാനുള്ള കൊതി കൊണ്ടാണ്...രണ്ട് മ്മള് ഓന്റെ ഭാര്യ ആവാൻ പോവല്ലേ....

പെട്ടെന്ന് നല്ല മൊഞ്ചില് ഓന് കേറി വന്നതും ന്റെ അള്ളോ കണ്ണ് തള്ളി പോയി....ഇത്ര മൊഞ്ചോ...

എന്റെ അടുത്ത് വന്ന് തലയിൽ കൈ വെച്ച് ഒരു ദിക്റ് ചൊല്ലിയ ശേഷം   ഹാർട്ട്  ഷൈപ്പില് യാസിർ എന്ന് എഴുതിയ മഹർ കഴുതില് അണിയിച്ചു...എന്തോ തണുപ്പ് കയറിയ ഒരു ഫീല്.. ഉവ്വ്...
അങ്ങനെ അവന്റെ മുഖത്തേക്കും നോക്കി നിൽക്കുമ്പോ ആണ്....ഉപ്പച്ചി മ്മളെ വിളിച്ചു കൊണ്ട് പോയത്...എല്ലങ്കിലും ഉപ്പച്ചി അങ്ങനാ ടിവിയില് കാണാനും അധികം സമ്മതിക്കൂല....മ്മള് കണ്ണ് വെക്കാന്ന് പറഞ്ഞ്...എല്ലാ എങ്ങട്ടാ ഇപ്പോ കൊണ്ട് പോണത്...

"മോളെ അവര് മാറ്റിക്കാൻ വന്ന്ണ് ഇനി മാറ്റിയിട്ട് ഫോട്ടോ എടുക്ക...ചെല്ല്  ....ഉമ്മച്ചി ഉണ്ട് മുകളില്..."

എന്നും പറഞ്ഞ് ഉപ്പച്ചി പോയി...മ്മള് വേഗം മുകളിലേക്കും പോയി...

മ്മളെ റൂമില് പലരും ഉണ്ട് അറിയാത്തവരാണ് അധികവും...

"വാ...നൂറാ..."

എന്നും പറഞ്ഞ് ഒരു ഇത്ത വിളിച്ചതും മ്മള് വേഗം ചെന്നു  ....അവരൊക്കെ അവന്റെ കസിൻസ് ആണ്..
നമ്മളെ നല്ല അടിപൊളിയായി മാറ്റിച്ചു ...ഒരു പിങ്ക് കളറും വൈറ്റ് സ്റ്റോണും കൂടെ ഉള്ള ഒരു ലഹങ്ക ആയിരുന്നു...
കനം കൊണ്ട് നിക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥയാണ് ഇപ്പോ....
മ്മളെ മുടി ഒക്കെ ഒരു പരുവം ആക്കീണ് എല്ലാം കൂടെ.... നല്ല വേദനയും ആവുന്നുണ്ട്...

"നല്ല മൊഞ്ചത്തി ആയിണ്...യാസിക്കക്ക് നല്ല ചേർച്ച ഉണ്ട്....നോക്ക് മിററില്.."

എന്നും പറഞ്ഞ് എന്നെ മിററിന് നേരെ തിരിച്ചു...
ഇത് ഞാൻ തന്നാണോ..പടച്ചോനെ നല്ല മാറ്റം ഉണ്ട്...

 റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയതും ആദ്യം കണ്ടത് ഉമ്മനെ ആണ്....
ഉമ്മി കരയാണല്ലോ...ഇനി എന്നെ മനസ്സിലായില്ലെ..അതോണ്ട് ആണോ...ഉമ്മീ ഇത് ഞാനാ...ഇങ്ങളെ മോള് നൂറ....

"ഉമ്മീ...."

എന്ന് വിളിച്ചതും ഉമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു...അപ്പോയേക്ക് ഉപ്പയും വന്നിരുന്നു ....

എന്നെയും കൊണ്ട് ഒരു മുറിയിലേക്ക് കയറി കൂടെ ഉമ്മിയും ഉപ്പയും സഹലിക്കയും ഉണ്ട്...

"റസിയ കരയല്ലേ...നമ്മള് മോളെ ഒരാളെ കൈയില് ഏൽപ്പിച്ചു കൊടുക്ക...നിനക്കായിരുന്നില്ലെ അതിന് തിരക്കും..."

ആഹാ....അപ്പോ ഇങ്ങക്ക് മ്മളെ കെട്ടിച്ച് വിടാൻ ഉദ്ദേശം ഇല്ലേനു അല്ലേ....ഞാൻ മറക്കമാട്ടെ ഉപ്പ ഈ ഡയലോക്....

"ഏതൊരു പെൺകുട്ടിയേയും അവരെ കെട്ടിച്ച് വിടാൻ പ്രായം ആയാൽ മാതാപിതാക്കള് കെട്ടിച്ചയക്കും...വീട്ട്കാർക്ക് നോക്കാൻ കഴിയാഞ്ഞിട്ടോ...അവളെ ഇഷ്ടം ഇല്ലാഞ്ഞിട്ടോ അല്ല...
ഇന്റെ മോളെ ജീവിതം യാസിന്റെ കൈയിലാ...
ക്ഷമയോടെ....ജീവിക്കണം നീ...പ്രയാസത്തില് ഭർത്താവിന്റെ കൂടെ നിൽക്കാനും സന്തോഷത്തില് അവന്റെ കൂടെ സന്തോഷിക്കാനും കഴിയണം...അങ്ങനെ ആവണം ഭാര്യമാർ..."

എന്ന് ഉപ്പ പറഞ്ഞപ്പോയേക്കും പിടിച്ച് വെച്ച കണ്ണീര് ഒക്കെ ഒലിച്ചിറങ്ങാൻ തുടങ്ങി...

"മോളെ നീ കണ്ടിട്ടില്ലെ എന്നോട് ഉപ്പ ചൂടാവുന്നത്..... എന്നിട്ടും ഞങ്ങളുടെ ഇടയില് ഒരു പ്രശ്നവും ഇല്ല ആ ദേഷ്യത്തില് പറയുന്നതാ എല്ലാതെ വെറുപ്പ് ഉണ്ടായിട്ടല്ല...ന്റെ മോള് ആരോടും ദേഷ്യപ്പെട്ട് സംസാരിക്കരുത്...ഇവിടുത്തെ പോലെ ആവൂല ചിലപ്പോ അവിടെ...ഞങ്ങള് നീ ചൂടായാലും മറക്കും പക്ഷെ അവിടെ ന്റെ കുട്ടി ശ്രദ്ധിക്കണം..."

അങ്ങനെ ഉപദേശം ഒക്കെ കഴിഞ്ഞ് ഉപ്പയും ഉമ്മയും നെറ്റിയില് ഒരു മുത്തവും തന്നു...

സഹലിക്ക വന്ന് എന്റെ കൈയും പിടിച്ച് എന്നെ സ്റ്റേജിലേക്ക് കൊണ്ട് പോയി....അതിലുണ്ട് ഒരു ആങ്ങളയുടെ സ്നേഹം...

"എന്റെ പെങ്ങളെ ഞങ്ങള് നിനക്ക് തന്നെ വിട്ടുതന്ന്ട്ടോ....പിന്നെ പൊന്ന് പോലെ നോക്കണട്ടോ...അവള് ഞങ്ങൾക്ക് തന്നത് അല്ലാം സന്തോഷമാണ്..."

എന്ന് പറഞ്ഞതും കാക്കൂന്റെ കണ്ണ് നിറഞ്ഞിരുന്നു...എനിക്കാണക്കില് ഒന്നും കാണനും കഴിയുന്നില്ല...കണ്ണില് ഫുൾ കണ്ണു നീര് ആയിട്ട്...

അങ്ങനെ ഫോട്ടോ എടുക്കലും ഫ്രണ്ട്സ് വന്ന് പരിചയപ്പെടലും ഒക്കെ കഴിഞ്ഞ് പോയി....അവർക്ക് ആകെ കിളിപോയ അവസ്ഥ ആണ്...

അങ്ങനെ പടിയിറങ്ങൽ ചടങ്ങ് ആയി ....കരഞ്ഞ് ആകെ അലമ്പ് ആക്കിയാണ് അവിടുന്ന് പോന്നത്.....കാറില് ആണ് അവന്റെ വീട്ടിലേക്ക് പോയത്...
വലിയ വീടാണ് യാസിക്കന്റെ ....
യാസിക്കന്റെ ഉമ്മ വന്ന് മ്മളെ അകത്തേക്ക് കൊണ്ട് പോയി...അപ്പോയേക്കും യാസിക്ക അവിടുന്ന പോയിരുന്നു മുഖത്ത് നല്ല ഗൗരവം ആണ് ...പെണ്ണ് കാണാൻ വന്ന അന്നത്തെ യാസിക്കയെ അല്ല...
എന്ത് പറ്റി ആവോ....

"മോളെ മുകളിലാണ് മുറി...ഡ്രസ്സ് മാറിക്കോ..."

എന്നും പറഞ്ഞ് എന്നെ മുകളിലേക്ക് പറഞ്ഞയച്ചു...കൂടെ യാസിക്കാടെ ഒരു കസിനും ഉണ്ട്...

അൻസില...എന്ന അൻസിത്ത...ആള് നല്ല കൂട്ടാണ്...

ഡ്രസ്സ് മാറി താഴേക്ക് ഇറങ്ങിയപ്പോയേക്ക് ഓരോരുത്തരായി പോയി തുടങ്ങിണ്...വീടിലുള്ളവരന്നെ ഒള്ളൂ...
അവരോട് കത്തി അടിച്ചിരുന്നു...

"മോളെ....റൂമിലേക്ക് പോയിക്കോ...."

എന്നും പറഞ്ഞ് പാലും കൈയിൽ തന്ന് റൂമിലേക്ക് വിട്ടു....അവരൊക്കെ ആക്കി മൂളുന്നുണ്ട് ബ്ലഡി അലവലാതീസ്...

അങ്ങനെ നേരെ റൂമിലേക്ക് ...യാസിക്കാനോട് പറയണം എനിക്ക് മൂപ്പരോട് ഉള്ള മുഹബ്ബത്ത്..എന്നൊക്കെ വിചാരിച്ച് റൂമിലെത്തിയതും യാസിക്ക ഉണ്ട് ഒരു ബാത്ത് ടവ്വലും എടുത്ത് ഫ്രഷ് ആയി ഇറങ്ങി വരുന്നു....

"എന്താ അത്..."

ദേഷ്യത്തിലാണല്ലോ...

"പ...പാല്..."

" പാല് ഒക്കെ കൊണ്ട് വന്ന്   ഓ....ഫസ്റ്റ് നൈറ്റ് ആണല്ലോ ലേ...എനിക്ക് അതൊന്നും താൽപ്പര്യം ഇല്ല....സോ...എന്റെ കാര്യത്തിൽ ഒന്നും ഇടപെടരുത്...ഓക്കെ.."

എന്തൊക്കെയാ മൂപ്പര് പറയുന്നെ ഞാൻ യാസിക്കന്റെ കാര്യം അല്ലേ നോക്കേണ്ടത് പിന്നെ എന്തിനാ എന്നെ കെട്ടിയത്...ഉമ്മാന്റെ കാര്യം നോക്കാനോ ....

"ഹലോ...ഒന്ന് മാറി നിൽക്ക് എനിക്ക് കിടക്കണം..."

എന്നും പറഞ്ഞ് മൂപ്പര് പോയി കിടന്നു...പിന്നെ എന്തിനാ ഞാൻ നോക്കി നിൽക്കുന്നെ...ഞാനും പോയി കിടന്നു...

"ഇവിടെ അല്ല....നീ ആ സോഫയില് പോയി കിടക്ക്..."

എന്നും പറഞ്ഞ് പുതപ്പ് ഒറ്റ ഏറ് ആയിരുന്നു സോഫയിലേക്ക്...
പടച്ചോനെ എന്തിനാ എന്നോട് ഈ ചതി ചെയ്തെ....അപ്പോ യാസിക്ക് എന്നെ ഇഷ്ടം ഇല്ലേ...

അന്നന്തോ ഉറക്കം വരുന്നില്ല...സോഫയില് കിടന്ന് എപ്പയോ ഉറങ്ങി പോയി...

പിറ്റേന്ന് എണീറ്റത് സുബ്ഹ് ബാങ്ക് കേട്ടാണ് ...വേഗം എണീറ്റു നിസ്ക്കരിച്ചു ...യാസിക്കനെ വിളിക്കണോ...ഇനി ചൂടാവോ...വിളിക്കണ്ട...

വേഗം താഴേക്ക് ഇറങ്ങിപ്പോയി...അൻസിത്ത ഉണ്ട് ഭയങ്കര നോട്ടം..

"ഇന്നലെ എങ്ങനുണ്ടായിരുന്നു നിങ്ങളെ ഫസ്റ്റ് നൈറ്റ്..."

ഫസ്റ്റ് നൈറ്റോ അതോ എന്റെ ലാസ്റ്റ് നൈറ്റ്....സ്ലീപ്ല് ലസ്സ് നൈറ്റ്സ് ആർ കമിങ്ങ്...ഇതൊക്കെ  ആരോട് പറയാൻ..

ഒന്ന് ചിരിച്ചു കൊടുത്ത് അവിടുന്ന് വേഗം മുങ്ങി...
അടുക്കളയിലെത്തിയതും ഉമ്മ ഉണ്ട് ചായ ഇടുന്നു...

"മോളെ ഇതാ ചായ യാസിക്ക് കൊടുത്തേക്ക്..."

എന്നും പറഞ്ഞ് എന്റെ കൈയിൽ വെച്ചു തന്നു...

ആ കാട്ടു പോത്തിന് ചായ കൊടുക്കേ...എന്നെ കൊണ്ട് വയ്യ...
ഏതായാലും പോയി നോക്ക്...

വേഗം റൂമിലേക്ക് പോയതും മൂപ്പര് ഉണ്ട് കുളിച്ച് കുട്ടപ്പനായി നിൽക്കുന്നു...

"ഇതാ...ചായ.."

ഇത് പറഞ്ഞതും ഒരു നോട്ടം ആയിരുന്നു ചായ പോലും പേടിച്ച് പോയിട്ടുണ്ടാവും...

"നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ എന്റെ കാര്യത്തിൽ ഇടപെടരുത് എന്ന്...."

എന്നും പറഞ്ഞ് ചായ കുടിക്കാതെ പോയി....ഞാൻ കുടിച്ചോള എന്നാ ....ആ ചായയും കുടിച്ച് വേഗം താഴേക്ക് ചെന്നു...എല്ലാവരും ഉണ്ട് ചായ കുടിക്കാൻ ഇരിക്കുന്നു...

"മോളെ ഇരിക്ക് ചായ കുടിക്ക....."

എന്ന് ഉപ്പ പറഞ്ഞതും ഉമ്മയും വന്നു അങ്ങനെ ഞങ്ങള് എല്ലാവരും ഇരുന്നു ചായകുടി കഴിഞ്ഞതും...യാസിക്ക എങ്ങട്ടോ പോവാണ്...

"ഉമ്മാ ഞാൻ പോവാണ്..."

"ഇന്ന് തന്നെ പോവണോ....ഇന്ന് അവളെ വീട്ടില് ഒന്ന് പോയിക്കൂടെ ...."

"പിന്നെ പോവാ..."

എന്നും പറഞ്ഞ് മൂപ്പര് പോയി.... അറിയാവുന്ന പണി എല്ലാം എടുത്തും അൻസിത്തായോട് കത്തി അടിച്ചും തീർത്തു...അതിനിടക്ക് ഉപ്പയും ഉമ്മയും സഹലിക്കയും ഒക്കെ വന്നു....മ്മളെ മൊബൈലും കിട്ടി...ഇപ്പയാണ് ഒന്ന് സമാധാനം ആയത്...
വൈകുന്നേരം ആയതും യാസിക്ക വന്നു...മൂപ്പരോട് ഉമ്മ നന്നായി ചൂടാവുന്നുണ്ട്....ഇന്ന് ജോലിക്ക് പോയതിന് അങ്ങനെ തന്നെ വേണം.. 

എന്നാലും യാസിക്ക എന്നോട് ദേഷ്യപ്പെടുന്നത് എന്താ....ഇനി വേറെ ആരെങ്കിലും ഇഷ്ടം ഉണ്ടായിട്ടാണോ...ആർക്കറിയാ....

റൂമിലേക്ക് പോയിണല്ലോ....ഇനി എന്താ അടുത്ത പണി ആവോ....പോയിനോക്കട്ടെ ...

വാതിലിന്റെ അടുത്ത് എത്തിയതും മ്മള് അവിടെ നിന്ന് പോയി....

ഞാൻ രണ്ട് കൈയോണ്ട് പിടിക്കുന്ന മ്മളെ കല്യാണ ഡ്രസ്സ് ഒരു കൈയോണ്ട് എടുത്ത് ഒറ്റ ഏറ് ആയിരുന്നു...

ആഹാ..... ഇത്ര ശക്തിയോ.....
അല്ല എന്നാലും എന്തിനാ ഇപ്പൊ അത് വലിച്ചെറിഞ്ഞത്...
എന്തൊക്കോ പറഞ്ഞ് മൂപ്പര് തിരിഞ്ഞതും മ്മളെ ആണ് കണ്ടത്...

" ഇതെന്തിനാ ഇവിടെ കൊണ്ടിട്ടത്...."

"അത് വിയർപ്പ് ഉണ്ടാവും അത് ഉണങ്ങിക്കോട്ടെന്ന് വെച്ച് വിരിച്ചിട്ടതാണ്..."

"ഇനി നിന്റെ ഒരു സാധനവും ഇവിടെ കണ്ട് പോവരുത്..."

എന്നും പറഞ്ഞ് ടേബിളിൽ ഒരടിയായിരുന്നു...

"ഇതാരതാ..."

പെട്ടെന്നാണ് മ്മളെ മൊബൈല് അവിടെ വച്ചത് കണ്ടത്....പടച്ചോനെ അത് എടുത്ത് എറിയോ ഇനി...



"എന്റെതാ..."

എന്നും പറഞ്ഞ് ഓടിപോയി അത് എടുത്ത് കൈ പിറകിലോട്ട് പിടിച്ചു...അല്ലങ്കില് ഈ തെണ്ടി ഇതും എടുത്ത് എറിയും...

"പ്ലീസ് ഇത് എറിയരുത്..."

എന്ന് പറഞ്ഞതും അവന്റെ മുഖത്ത് ചെറുതായി ഒരു ചിരി വന്നീലേ....വന്ന്ണ്...മ്മക്ക് അറിയാ...

പെട്ടെന്നാണ് അലമാര തുറക്കാൻ പോയത്...പടച്ചോനെ അതിലാണല്ലോ എന്റെ ഡ്രസ്സ് മുഴുവനും ഇനി അത് എടുത്ത് എറിയോ....

ഓടി പോയി മുന്നില് ഫോയി...ച്ചെ....പോയി നിന്ന്...നോ എന്ന് അങ്ങട്ട് അലറി...എല്ലാതെ എന്താ ഇപ്പോ ചെയ്യ....

"എന്താടീ ...."

"അലമാരയിലുള്ള ഡ്രസ്സ് ഒന്നും വലിച്ചിടരുത്....മടക്കി വെക്കാൻ നല്ല പാടാണ്..."

എന്ന് പറഞ്ഞതും കീയും വലിച്ചെറിഞ്ഞ് ഒറ്റ പോക്കായിരുന്നു പുറത്തേക്ക്...

പോവാണെ പോയിക്കോ....ഓ...ഓൻ വല്യ ജാഡക്കാരൻ..

മ്മള് വേഗം താഴേക്ക് ഇറങ്ങി ചെന്ന് ഉമ്മന്റെ കൂടെ ഓരോ പണിയും എടുത്ത് സമയം പോക്കി......

രാത്രി ആയതും നിസ്ക്കാര കഴിഞ്ഞതും ഉമ്മാന്റെ അടുത്ത് പോയി ഇരുന്നു...ഉപ്പയും ഉണ്ട്

"മോളെ....അവന് നിന്നോട് ദേഷ്യ പ്പെടലുണ്ടോ..."ഉമ്മ

"ഇല്ലല്ലോ..."

"അവന് ഒരു വാശിക്കാരനാ...ഒറ്റമോനല്ലേ...അവൻ പറയുന്നതൊക്കെ അവന് വാങ്ങിക്കൊടുത്തും ലാളിച്ചും വളർത്തി..."ഉപ്പ

"ഇനി മോള് വേണം അവനെ മാറ്റി എടുക്കാൻ..."ഉമ്മ

മോനെ കേട് വരുത്തീട്ട് ഇപ്പോ എന്നോട് നന്നാക്കാൻ പറയാ...ആദ്യം എന്നോട് ഒന്ന് മിണ്ടട്ടെ ...എന്നിട്ട് നോക്ക അവനെ നന്നാക്കണോ കേടാക്കണോന്ന്...

"മോള് എന്താ ഒന്നും പറയാത്തത്..."ഉപ്പ

ഒന്ന് പുഞ്ചിരിച്ച് കൊടുത്ത് അവിടുന്ന് വേഗം മുങ്ങി ...എല്ലങ്കില് വേറെയും പണി തന്നാലോ...

റൂമില് പോയി  വേഗം ബെഡില് കിടന്നു...നിനക്ക് ഭാഗ്യം ഇല്ലടാ...ഞാൻ ഇതില് കിടക്കുന്നത് ഒന്ന് ആസ്വദിക്കാൻ..അതിനും വേണം ഒരു യോഗം....

വീട്ടിലേക്ക് ഒന്ന് വിളിച്ച് നോക്കിയാലോ...വീഡിയോ കോള് ചെയ്യ...അങ്ങനെ വീട്ടിലേക്ക് വിളിച്ച് കുറെ സംസാരിച്ച ശേഷം ഫോണും ഓഫാക്കി പോത്ത് പോലെ കിടന്നുറങ്ങി...

@@@@@@@@@@@@@@@@@@


യാസിർ


പെണ്ണ് കണ്ട് വന്നതും മ്മക്ക് അവളെ ഇഷ്ടായതാണ്...പക്ഷെ അന്ന് ഈവനിങ്ങ് ഫ്രണ്ട്സിന്റെ അടുത്ത് പോയി ഇരുന്നപ്പോ ആണ് അത് സംഭവിച്ചത്..

"എന്താടാ നിനക്ക് ഭ്രാന്ത് ആണോ ഇപ്പോ തന്നെ കെട്ടാൻ ..."റാസിഖ്

"പെണ്ണ് കെട്ടിയാ പിന്നെ ലോക്ക് ആയതാ മോനെ...അനുഭവം കൊണ്ട് പറയാ..."ദാനിഷ്

"ഇല്ലടാ....അങ്ങനൊന്നും ഉണ്ടാവൂലാ..."അജ്മല്

"നിനക്ക് അത് പറയാം പക്ഷെ യാസിന്റെ ലൈഫ് ആണ്....."ദാനിഷ്

അവര് ഓരോ ഉദാഹരണങ്ങള് പറയലും ഒക്കെ കേട്ടതും മ്മക്ക് ഭ്രാന്ത് ആയി ...അന്ന് രാത്രി മുഴുവൻ ആലോചിച്ച് രാവിലെ തന്നെ എണീറ്റ് ഉപ്പയോടും ഉമ്മയോടും കാര്യം പറഞ്ഞു....അവരാണങ്കില് പറഞ്ഞത് ഒന്നും കേൾക്കുന്നും ഇല്ല...കുറെ സെന്റി ഒക്കെ അടിച്ച് മ്മള് കൊണ്ട് പെണ്ണ് കെട്ടിപ്പിച്ചു .....

അല്ല ഇങ്ങളൊക്കെ എന്തെ കല്യാണത്തിന് വരാഞ്ഞത്....നൂറ ഇങ്ങളൊക്കെ വിളിച്ചതല്ലേ...

ഇപ്പോ ഈ മാരണം എന്റെ തലയിലും ആയി...
ഇവളാണങ്കില് ഞാൻ എന്തെങ്കിലും ഒന്ന് പറയാണങ്കില് എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കും...ചിലപ്പോ കാണാ എന്നെ തന്നെ നോക്കി നിൽക്കുന്നത് എന്നിട്ട് ചിരിക്കും ചെയ്യും ...
മൊത്തത്തില് ലൂസായി കിടക്കാണ്...

എന്താന്ന് അറിയൂല അവള് എന്റെ കാര്യങ്ങള് ഒന്നും നോക്കുന്നത്  എനിക്ക് ഇഷ്ടല്ല....

രാത്രി റൂമിലേക്ക് വന്നപ്പോ ഉണ്ട് അവള് ബെഡില് കിടന്ന് ഉറങ്ങുന്നു....ഇതെങ്ങനെ ശരിയാവും എന്റെ ബെഡില് അവള് കിടക്കെ....വേഗം പോയി അവളെ വിളിച്ചതും യാതൊരു അനക്കവും ഇല്ല കാറ്റ് പോയോ....ഏയ് അതിനൊന്നും സാധ്യത ഇല്ല..ഇവള് എന്താ എണീക്കാത്തത് ....

വേഗം ബാത്റൂമില് പോയി കുറച്ച് വെള്ളവും എടുത്ത് വന്ന് അവളെ മുഖത്തേക്ക് ഒഴിച്ചതും...

"എന്താണ് സഹലിക്ക് ....ഞാൻ മിണ്ടൂല ....ഉമ്മനോട് പറയും..."

"എടീ...."

"അയ്യോ...സോറി ഞാൻ വീട്ടിലാന്ന് ..വിചാരിച്ച് .."

" ന്യായീകരണം ഒന്നും എനിക്ക് കേൾക്കണ്ട ഇവിടുന്ന് ഇറങ്ങ്....എനിക്ക് കിടക്കണം..."

എന്നും പറഞ്ഞ് ചൂടായതും അവള് വേഗം ഇറങ്ങി പോയി സോഫയില് കിടന്നു....
പെട്ടെന്നാണ് അവള് വീണ്ടും വിളിച്ചത്...

"അതേ....ഇന്ന് ഇങ്ങള് എങ്ങനെ ബെഡില് കിടക്കും വെള്ളം അല്ലേ....ഞാൻ ഉറങ്ങാ..."

എന്നും പറഞ്ഞ് തലവഴി പുതപ്പിട്ട് അവള് കിടന്നു...ശരിയാണല്ലോ...ഇനി എങ്ങനെ കിടക്കും..അപ്പോയത്തെ ഒരു ദേഷ്യത്തില് ചെയ്തപ്പോ ഓർത്തില്ല...

ഒരു സൈഡില് കിടക്കാം   ....അഡ്ജസ്റ്റ് ചെയ്യാം..

അങ്ങനെ ഒരു സൈഡില് കിടന്നു ഉറങ്ങി...രാവിലെ നോക്കുമ്പോ അവളെ കാണാനില്ല...ഹാവു ഭാഗ്യം..

എന്ന് പറയലും അവള് മുന്നിലേക്ക് വന്നതും ഒരുമിച്ചായിരുന്നു ....

"അതേ....ഇന്ന് എന്റെ വീട്ടീല് പോയാലോ...."

"ഞാൻ ഇല്ല....എനിക്ക് ഇന്ന് ന്യൂസ് വായിക്കാനുണ്ട്...."

വേഗം ഫ്രഷ് ആവാൻ പോയി.....അവളൊരു വീട്ടിൽ പോക്ക്....

ഓഫിസിലേക്ക് പോയാൽ അവിടെ ഉണ്ടാവും ഓരോന്ന് എങ്ങനുണ്ട് ലൈഫ് എന്ന് ചോദിച്ച് വീട്ടിലെത്തിയ ഇവളും ആകെ മൊത്തം പ്രാന്ത് ആണ് ഇപ്പോ.....

 ന്യൂസും വായിച്ച് ഇരിക്കുമ്പോ ആണ് ഫ്രണ്ടായ അജ്മല് വിളിച്ചത്....

"എന്താടാ...."

"നീ മേരേജ് സർട്ടിഫിക്കറ്റ് വാങ്ങിയോ .."

"ഇല്ല.."

"എന്നാ രണ്ട് പേരും വന്ന് വാങ്ങി പോയിക്കോ..."

അതിന്റെ ഒക്കെ ആവശ്യം ഉണ്ടോ....അതിന് ആ പൂതനയേയും കൊണ്ട് പോകണോ.....എന്നാ എനിക്ക് മേരേജ് സർട്ടിഫിക്കറ്റ് വേണ്ടാന്ന് വെക്കും....

വൈകുന്നേരം വീട്ടിലെത്തിയതും അവളുണ്ട് മുന്നില്....എന്നെ കണ്ടതും ഒരു ചിരി പാസ്സാക്കിയിണ്...

റൂമിലേക്ക് പോകാൻ നിന്നതും...

"അല്ലാഹ്....പോവല്ലേ..."

എന്നും പറഞ്ഞ് തലയില് കൈയും വെച്ച് പെണ്ണ് വരുന്നുണ്ട്....അവള് ചെയ്യരുത് എന്ന് പറഞ്ഞത് ചെയ്യാനാ എനിക്ക് ഇഷ്ടം അതോണ്ട് തന്നെ റൂമിലേക്ക് പോയി കാല് വെച്ചതും സ്ലിപ്പായി  പോയി അതാ പോണ് .....

അവളാണങ്കില് വന്ന് തലയില് കൈയും വെച്ച് നിൽക്കാണ് .....

"ഞാൻ പറഞ്ഞില്ലേ പോവണ്ടാന്ന് ....ഞാൻ ഇപ്പോ തുടച്ച് കഴിഞ്ഞ് പോന്നതാ...."

എന്നും പറഞ്ഞ് അവള് എന്റെ അടുത്തേക്ക് വന്നു...എണീക്കാൻ വേണ്ടി കൈ തന്നതും ഒറ്റ ഒരു വലിയില് അവളെ നിലത്തിട്ടു....നൈസായി പൊടിയും തട്ടി പോയി...

എന്നോടാ .ഓളെ കളി....

ചായ കുടിക്കുമ്പോ ആണ് ഉമ്മ വീണ്ടും അവളെ വീട്ടിലേക്ക് പോകാൻ പറഞ്ഞത്....

"എനിക്ക് തിരക്ക് ഉണ്ട് ഉമ്മാ...പിന്നെ അവിടെ പോയി ഞാൻ വേഗം ഇറങ്ങി പോന്നാ അവർക്ക് ഫീലാവൂലെ...അതാ  ...."

"എന്നാ നീ ഒഴിവ് പോലെ പോ..."

ഉമ്മ എണീറ്റു പോയി....അവളുണ്ട് അടുക്കളയിന്ന് തലയും പുറത്തിട്ട് നോക്കുന്നെ....എന്നെ വെള്ളം ഒഴിച്ച് തള്ളിയിട്ട പിശാചെ ....നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ...രാത്രിയാവട്ടെ.....


@@@@@@@@@@@@@@@@


രാത്രി ഫുഡ് കഴിക്കുമ്പോ ആണ് ... ഉമ്മ അത് പറഞ്ഞത്...

"സാനുവിന് വയറ്റിലുണ്ട്..."

ഏതാ ഈ സാനു....ആ...ഏതങ്കിലും അവട്ടെ...ഞാൻ ഈ കുടുംബത്തില് ന്യൂ അഡ്മിഷൻ അല്ലേ അപ്പോ എങ്ങനെ അറിയാനാ....

"ആണോ...."

"അവര് വിളിച്ചിരുന്നു ..."

"ഇനി നമ്മുടെ വീട്ടില് യാസിക്ക് ഒരു കുട്ടി വേണം..."

അയ്യേ...എന്തൊക്കെയാ ഈ ഉമ്മ പറയുന്നെ....ഇന്ക്ക് നാണം വരുന്നുണ്ട്...പോ ഇവ്ട്ന്ന്...

ഇത് കേട്ടതിന്റെ ഇഫക്റ്റ് ആണ് എന്ന് തോന്നുന്നു....ഇന്റെ യാസികുട്ടന് തരിപ്പിൽ കയറിണ്....
എന്നെ നേരത്തെ തള്ളിയിട്ടതല്ലേ അങ്ങനെ തന്നെ വേണം....വെള്ളത്തില് എന്നെ തള്ളിയിട്ട നിനക്ക് പടച്ചോൻ വെള്ളത്തിലൂടെ പണി തന്നതാ....ഹി...ഹി ...ഇന്ക്ക് ഇരിക്കാൻ വയ്യ...

അധികം ഓവറായാൽ ഉമ്മ കാണും അത് സീനാകും നൈസായിട്ട് ഡീല് ചെയ്യാ...

എന്നും കരുതി എന്താ പറ്റിയത് എന്ന് അറിയാൻ വേണ്ടി നോക്കിയപ്പോയേക്ക് അവൻ പോയി.....

ആ...പോട്ടെ പുല്ല്....ഫുഡും കഴിച്ച് പാത്രവും കഴുകി നേരെ വിട്ടു മോളിലേക്ക്....

ബാത്റൂമിൽ നിന്ന് ഇറങ്ങി വരുന്നുണ്ട്....വരട്ടെ ....
മഹറ് ഷൽഫില് വെച്ച് കിടക്കാൻ പോയതും അവന് കൈയില് പിടിച്ച് അവനോട് ചേർത്തു നിർത്തി...
ഹവു ന്റെ റബ്ബേ....ഇങ്ങനൊന്നും ചെയ്യല്ലേ... അവന്റെ കണ്ണിലേക്ക് നോക്കി നിൽക്കുമ്പോ ആണ് പെട്ടെന്ന് കൈ തിരിച്ചത്...

"ആഹ്....ന്റെ കൈ ....വിട്...പ്ലീസ്..."

"ഇനി എനിക്കെതിരെ നീ കളിക്കരുത്....ഞാൻ വരുന്നത് കണ്ട് മനപ്പൂർവ്വം വെള്ളം ഒഴിച്ചതല്ലേ നീ....."

"ഞാൻ സത്യം പറയാ...ഇങ്ങള് വിട്  ...."

"ഇല്ല....നീ പറ....നിന്റെ അടവുകളൊന്നും ഈ യാസറിന്റെ മുന്നില് ഇറക്കണ്ട ...."

ഇവനെ ഇന്ന് ഞാൻ....സത്യായിട്ടും ഇന്ക്ക് വേദനയുണ്ട്....അവന്റെ ഒരു കൈ.....ഹാ....
സ്വയം രക്ഷയാണ് എപ്പോയും നല്ലത്...അല്ലേ...പിന്നെ ഒന്നും നോക്കിയില്ല...കൈയിന് ഒരു കടി അങ്ങ് വെച്ചു കൊടുത്തു....എന്റെ അടുത്താ അവന്റെ കളി....
 
പെട്ടെന്ന് കൈ എടുത്തതും ഓടി പോയി ...അവന് കൈയും കുടഞ്ഞ് എന്നെ യക്ഷി എന്നൊക്കെ വിളിക്കുന്നുണ്ട്.....

പിന്നെ ഒന്നും മിണ്ടാതെ പോയി ലൈറ്റും ഓഫാക്കി അവൻ കിടന്നു .....
എന്നാലും പെട്ടെന്ന് കളി അവസാനിപ്പിക്കാറില്ലല്ലോ...ഇത് എന്ത് പറ്റി ...അ...എന്തേലും ആവട്ടെ....വേഗം പോയി സോഫയില് കിടന്നു....

കണ്ണും അടച്ച് കിടന്ന് പ്രാർത്ഥിക്കുമ്പോ ആണ് അവന് വന്ന് കാല് പിടിച്ച് വലിച്ച് നിലത്തിട്ട് വിജയിയെ പോലെ പോവാണ്....അത് എങ്ങനെ ശരിയാവും  ...കാല് ഒറ്റവലി വലിച്ചതും അതാ വരുന്നു ചെക്കൻ...ഉമ്മാ ...എന്തൊരു വൈറ്റ് ...അവന് എന്റെ മേല് ആണ് വീണത് കഴുത....

പെട്ടെന്ന് രണ്ടു പേരും എണീക്കാൻ നോക്കിയതും എന്റെ ചുണ്ട് അവന്റെ കവിളില് ചെറുതായൊന്ന് ടെച്ച് ആയോ...ആയി...അല്ലാഞ്ഞാല് ഇങ്ങനെ തരിപ്പ് പാസ്സ് ചെയ്യോ എന്റെ ശരീരത്തില്....

പിന്നെ ഒരു പോക്കായിരുന്നു... ദേഷ്യം പിടിച്ച് ....

അതോണ്ട് വല്യ ശല്യം ഒന്നും ഉണ്ടായില്ല....
 

പിറ്റേന്ന് എണീറ്റതും വേഗം ഫ്രഷായി നിസ്ക്കരിച്ച് അടുക്കളയിലേക്ക് പോകാൻ നിൽക്കുമ്പോ ആണ് യാസിക്ക ഉറങ്ങുന്നെ കണ്ടത്....
ഇത് എന്താ എണീക്കാത്തത്...

ഞാൻ എണീപ്പിച്ച് തരാ....വേഗം അലറാം വെച്ച് അടുക്കളയിലേക്ക് പോയി....

"എണീറ്റോ..."ഉമ്മ

"അ.."

"ഞാൻ ചായ ഇടാ..."

എന്നും പറഞ്ഞ് പഞ്ചസാര വേഗം ഉമ്മാന്റെന്ന് വാങ്ങി....ഉമ്മ ദോശയുണ്ടാക്കാ....

പെട്ടെന്നാണ് ഒരു സൗണ്ട് കേട്ടത്...മിക്കവാറും ഇനി അലാറാം വെക്കണ്ടി വരില്ല....

"എന്താ മോളെ അത്...പോയി നോക്ക്..."

എന്നും പറഞ്ഞ് എന്നെ പറഞ്ഞയക്കാണ്....ഇന്ക്ക് അറിയാ ഉമ്മ....പ്ലീസ് ഇന്നെ വിടല്ലീ....

അങ്ങനെ ഉമ്മന്റെ സമാധാനത്തിന് വേണ്ടി റൂമില് പോയതും യാസിനെ കാണുന്നില്ല....പാവം ക്ലോക്ക്....രണ്ട് കഷ്ണം ആയീണ്....നിനക്ക് ഇത്ര ആയുസ്സ് ഒള്ളൂ....എന്നൊക്കെ പറയുമ്പോ ആണ് അവന് ഇറങ്ങിവന്നെ ....

"നീ ആണോ അത് വെച്ചത്..."

"അ....ങ്ങേ...അല്ല..."

എന്ന് പറഞ്ഞതെ ഓർമയൊള്ളൂ ....കൈ പിടിച്ച് ഒറ്റ തിരിയായിരുന്നു...കണ്ണിലൂടെ പൊന്നീച്ച പറക്കുന്നുണ്ട്.... 

"നിനക്ക് വേണ്ടി അല്ല വെച്ചതെന്ന് അറിയാം .....ഇനി ഇത് ആവർത്തിക്കരുത് ...."

എന്നും പറഞ്ഞ് ഡ്രസ്സും ബെഡ്ഡിലിട്ട്  ഒറ്റപോക്ക് ആയിരുന്നു....

ഇവനെ കൊണ്ട്.... ഇന്റെ യാസിക്ക അല്ലേ....കുഴപ്പല്യാ....

ഡ്രസ്സ് അയൺ ചെയ്യാനാണോ....ആവും ഞാൻ ചെയ്യ....

വേഗം പോയി അയൺ ബോക്സും എടുത്ത് ഡ്രസ്സ് അയൺ ചെയ്തു....

പെട്ടെന്നാണ് യാസിക്ക വന്നത്....
അല്ലോഹ് ...ദേഷ്യത്തിലാണല്ലോ....

"നിന്നോടാരാടീ എന്റെ ഡ്രസ്സ് അയൺ ചെയ്യാൻ പറഞ്ഞേ...."

എന്നും പറഞ്ഞ് ഒരു അലറലായിരുന്നു ....

"അത്...ഞാൻ..."

"നിനക്ക് എന്താ ഞാൻ പറയുന്നെ മനസ്സിലാവുന്നില്ലേ....അതോ .ഭ്രാന്ത് ആണോ....എന്താ നീ ഇങ്ങനെ...."

എന്നും പറഞ്ഞ് കൈയും പിടിച്ച് വലിച്ച്  പുറത്തേക്ക് ആക്കി വാതിലടച്ചു...റൂമിന്ന് പുറത്ത് അല്ല ...ഞങ്ങളെ റൂമിന്ന് പുറത്ത് ഒരു തുറന്ന സ്ഥലം ആണ് സിറ്റ് ഔട്ട്.....

"അവിടെ കിടക്ക് "

എന്നും പറഞ്ഞ് വാതിലും അടച്ച് ഒറ്റപോക്ക് ആയിരുന്നു ....

അവിടുന്ന് നോക്കിയാ നേരെ കാണാ ഞങ്ങളുടെ അങ്ങാടിയാണ്...അവിടെ ആണങ്കില് മറച്ചിട്ടും ഇല്ല...

ചുമരില് ചാരി നിന്ന് കരയാതിരിക്കാൻ നന്നായി പാട്പെട്ടു....യാസിക്കന്റെ ഓരോ വാക്കും കൂരമ്പ് പോലെ തുറച്ച് കേറാണ് നെഞ്ചില്....അവിടിരുന്ന് പോയി

ഇന്ക്ക് ഭ്രാന്ത് ആണ് യാസിയോട്....ഇന്നും ഇന്നലെയും തുടങ്ങിയതല്ല....ഇന്റെ ലൈഫില് യാസി വന്നപ്പോ ഏറെ സന്തോഷിച്ചിട്ടുണ്ട് ഞാൻ പക്ഷെ അങ്ങനൊരു ദുർവ്വിതി അതിന് പിന്നിലുള്ളത് അറിഞ്ഞില്ല ....

യാസിക്ക എന്ത് പറയുമ്പോഴും മുഖത്തേക്ക് നോക്കി നിൽക്കുന്ന എനിക്ക് അതല്ലാം സ്നേഹത്തിൽ പറയുന്ന പോലാണ് തോന്നിയിരുന്നത്....

ഇനിയും നൂറക്ക് തോൽക്കാൻ വയ്യ....നൂറ ബിൻത് നാഷിദ് യാസിയെ മാറ്റും.....പടച്ചോനാണേ ..എനിക്ക് യാസിയെ മാത്രം മതി...
അങ്ങനെ ഓരോ ഉറച്ച  തീരുമാനവും എടുത്ത ശേഷം പലതും മനസ്സിലുറപ്പിച്ചു...

വൈറ്റ് ആന്റ് സീ  ഇനി നൂറയാണ് ലീഡ് ചെയ്യുന്നത്...മിന്നിച്ചേക്കണേ.....

@@@@@@@@@@@@@@@@


രാവിലെയായാൽ തുടങ്ങും അവള് ഓരോ ഗുലുമാലും ആയി....എന്തോ ഇപ്പോ കാണുന്നത് തന്നെ കലിയാ....ഇനി ചൂടായാലോ..മുഖത്തേക്ക് നോക്കി നിൽക്കും അവളോട് പറയുന്നെ എന്നൊരു ശ്രദ്ധപോലും കൊടുക്കൂല....കഴുതാ....

ഫുഡ് കഴിക്കുമ്പോ ആണ് ഉമ്മ അവളെ കുറിച്ച് ചോദിച്ചത്...അവിടെ ഉണ്ടാകും എന്നും പറഞ്ഞ് ബാഗും എടുത്ത് വേഗം പോയി....ഇനിയും ഇവിടെ നിന്നാ എനിക്ക് ഭ്രാന്ത് ഇളകും...

ഓഫിസിലെത്തിയതും ന്യൂസ് വായനയും റിപ്പോട്ടിന് പോകലും അങ്ങനെ അതിന്റെ വഴിക്ക് പോയി....


വൈകുന്നേരം ഫ്രണ്ട്സിനെ വിളിച്ചു വരുത്തി...

"എങ്ങനെ ഉണ്ടടാ...ലൈഫ് കളറല്ലേ..."അജു

"എന്തോന്ന് ലൈഫ്..."

"ശരിയാ പെണ്ണ് കെട്ടിയാ നമ്മള് ചെക്കന്മാരെ മനസ്സമാധാനം പോവും ...."ദാനിഷ്

"എന്തൊക്കെയാടാ നീ പറയുന്നെ....."അജു

"ഒന്ന് കെട്ടിനോക്ക് അപ്പോ മനസ്സിലാവും..."

എന്ന് ദാനിഷ് പറഞ്ഞപ്പോയേക്ക് അവന്റെ പെണ്ണ് വിളിച്ചീണ്...

ഫോൺ വെച്ചതും നേരെ ഞങ്ങളെ അടുത്തേക്ക് വരുന്നുണ്ട്...

"ടാ...ഞാൻ പോവാ...അവള് വിളിക്കുന്നുണ്ട് മൂതേവി....ഒരു സ്വൈര്യവും തരില്ല..."

എന്നും പറഞ്ഞ് ദാനി ഓടി പ്പോയി...എന്റെ ലൈഫും ഇനി അത് പോലെ ആവോ....

"എന്തൊക്കെയാടാ  അവന് പറയുന്നെ....സ്വന്തം ഭാര്യ എന്ന പരിഗണന പോലും കൊടുക്കാതെ ..."അജു

"നീ ഒരു കല്യാണം കഴിക്കുമ്പോ ഇത് തന്നെ പറയണം..."

എന്നും പറഞ്ഞ് വണ്ടിയും എടുത്ത് നേരെ വീട്ടിലേക്ക് വിട്ടു....മുന്നില് തന്നെ ഉണ്ട് പരട്ട കിളവി...

@@@@@@@@@@@@@@@@

കുറച്ച് കഴിഞ്ഞ് വാതില് തുറക്കാൻ നോക്കിയതും അത് തുറന്നു ...ലോക്ക് ഒന്നും ചെയ്തിട്ടില്ലേ ...വെറുതെ അവിടിരുന്ന് കരഞ്ഞു അകത്തിരുന്ന് കരയായിരുന്നു ....

വേഗം താഴേക്ക് പോകാൻ നിൽക്കുമ്പോ ആണ് യാസിയുടെ ഡ്രസ്സ് കണ്ടത്...ഞാൻ അയൺ ചെയ്തതോണ്ട് ആവും ഇടാത്തെ....അലക്കാൻ വേണ്ടി ബക്കറ്റില് ഇട്ട്ണ്....
എന്തേനു പറഞ്ഞേ...അവന്റെ സാധനത്തില് ഒന്നും തൊടരുത് എന്നല്ലേ....ഇല്ല...തൊടുന്നില്ല ...ഇവിടെ കിടക്കട്ടെ....അവന്റൊരു തുക്കട ഡ്രസ്സ്...
 
വേഗം അടുക്കളയിലേക്ക് പോയി 

 "നീ എവിടെനി മോളെ..."

"മേലെ ഉണ്ടായിരുന്നല്ലോ...എന്തേ ഉമ്മാ...."

"അല്ല അന്നെ കണ്ടീലാ..അതാ ചോദിച്ചെ..."

"അ.."

"യാസി പറഞ്ഞു മേലെ ഉണ്ടന്ന് ..."

"ആ...."

"നീ കരഞ്ഞോ....കണ്ണ് ഒക്കെ കലങ്ങിണല്ലോ..
എന്താ പറ്റിയേ...യാസി എന്തേലും പറഞ്ഞോ..."

"ഇല്ലല്ലോ ....ഇങ്ങക്ക് തോന്നിയതാവും..."

എന്നും പറഞ്ഞ് വേഗം ചായയും എടുത്ത് വെച്ചു ....

ചായയും കുടിച്ച് വേഗം പണി തുടങ്ങി....

അങ്ങനെ പണി ഒക്കെ കഴിഞ്ഞ് ഫ്രഷ് ആയി ഫുഡും കഴിച്ച് പോയി കിടന്നു....

വൈകുന്നേരം എണീറ്റ്  നിസ്ക്കരിച്ച് കഴിഞ്ഞ് വേഗം താഴേക്ക് പോയി...കൂടെ ഫോണും ഉണ്ട്ട്ടോ....ഇപ്പോ ഫ്രണ്ട്സിനെ ഒക്കെ ഭയങ്കര മിസ്സിങ്ങാണ്....കല്യാണം കഴിഞ്ഞാ ഇങ്ങനെ തന്നാലെ...ഫ്രണ്ട്സിനെ ഒന്ന് വിളിക്കാനും ടൈം കിട്ടൂല....

അല്ല ഇന്റെ യാസിക്ക വരാനായീണല്ലോ....മുന്നില് തന്നെ പോയിരിക്ക...ഇന്നെ കാണുന്നെ ഇഷ്ടണ്ടാവൂല അതോണ്ട് മുന്നില് തന്നെ പോയിരിക്ക...യാസിക്കക്ക് എന്ത് ഇഷ്ടല്ലാന്ന് തോന്നുന്നോ അത് ഞാൻ ചെയ്യും....

മുന്നില് പോയിരുന്ന് മൊബൈലും കുത്തി ഇരിക്കുമ്പോ ആണ്  യാസിക്ക വന്നത് എന്നെ കണ്ടതും ദേഷ്യത്തില് നോക്കി പോയീണ്....
ഞാനും പിന്നാലെ പോയി നോക്കട്ടെ...

റൂമിലെത്തീണ് ആള് .....ഡ്രസ്സ് മാറി പുറത്ത് ഇറങ്ങിയതും എന്നെ കണ്ടതോണ്ട് ആവും ഇത്ര ദേഷ്യം
"ചായ എടുക്കട്ടെ ഇക്ക ...."

എന്ന് ചോദിച്ചതും ദേഷ്യം കേറി വന്ന്ണ്...

"എന്നെ ഇക്കാ എന്നൊന്നും വിളിക്കണ്ട....എന്റെ കാര്യത്തിൽ നീയും നിന്റെ കാര്യത്തിൽ ഞാനും ഇടപെടില്ല...."

ഓ....വല്യ ജാഡ..

"ഞാൻ ചായ എടുത്ത് വെക്കാ വേഗം വരി  ..."

"നിന്നോട് അല്ലേ പറഞ്ഞേ എന്റെ കാര്യത്തില് ഇടപെടണ്ടാന്ന്..."

എന്നും പറഞ്ഞ് ബൈക്കിന്റെ കീയും എടുത്ത് പോയീണ്....
പിന്നെ രാത്രിയാണ് വന്നത്...
ഉറക്കം നടിച്ച് വേഗം പോയി കിടന്നു....ബെഡിലാണ്...ഇനി കേൾക്കാ പൂരം...

@@@@@@@@@@@@@@


റൂമിലെത്തിയതും അവളുണ്ട് ബെഡില് 

എന്താ അതിന്റെ പേര്.....ആ....നൂറ..

"ഹലോ...."

"പിന്നെ വിളിക്ക്..."

ങ്ങേ...ഇവള് എന്താ ഫോൺ വിളിക്കാന്ന് വിചാരിച്ചോ...

"എണീറ്റ് പോ..."

ഇവള് എന്താ ഉണരാത്തത്....ഇനി കളിപ്പിക്കാണോ ...അവളാണങ്കില് കണ്ണടച്ച് കിടക്കാണ്...

"ഞാൻ ഇന്ന് യാസിക്കനെ കെട്ടിപിടിച്ച് കിടക്കും  ....യാസിക്കന്റെ മാറില് കിടന്ന് ഉറങ്ങും..."

എന്തൊക്കെയാ ഈ പെണ്ണ് പറയുന്നെ ....ഇനി  പിരാന്തായോ...വാതിലടക്ക ഉമ്മ കേട്ടാല് എന്താ വിചാരിക്ക...വേഗം പോയി വാതില് അടച്ച്...അവക്ക് ഒരു അടിവെച്ച് കൊടുത്തു...

"എണീറ്റ് പോടീ ...."

"ഇന്റെ യാസിക്കന്റെ കൂടെ ഒരേ ബെഡില് ..."

എന്നും പറഞ്ഞ് ചിരിക്കാണ്....ഇവള് എന്താ കണ്ണ് തുറക്കാത്തത് ...
പുല്ല്...വേഗം പോയി സോഫയില് കിടന്നു...ഇങ്ങനെയും ഉണ്ടോ ഉറക്ക പിരാന്ത് ....

രാവിലെ എണീറ്റതും അവളെ അവിടൊന്നും കാണുന്നില്ല...വേഗം പോയി ബെഡില് കിടന്നു....

പെട്ടെന്നാണ് മഴ പെയ്തത്...മഴ അല്ല ...ആ തെണ്ടി വെള്ളം ഒഴിച്ചതാ ...

"ടീ..."

എന്നും പറഞ്ഞ് അവളെ പിന്നാലെ ഓടി ...അവളെ കൈയില് കിട്ടിയതും ജഗ്ഗിലെ വെള്ളം എടുത്ത് അവളെ ദേഹത്തിലൂടെ ഒഴിച്ചു....

"താങ്ക്യൂ....സ്വീറ്റ് ഹബ്ബീ..."

"ങ്ങേ..."

"ഞാൻ ഈ തണുപ്പ് ആയതോണ്ട് എങ്ങനെ കുളിക്കും എന്ന് കരുതി ഇരിക്കായിരുന്നു...ഇനി ഞാൻ ഫ്രഷ് ആയി വരാ ..."

എന്നും പറഞ്ഞ് അവളെ ചൂണ്ട് വിരലോണ്ട് മൂക്കിന് മുകളില് തട്ടി അവള് ഫ്രഷ് ആവാൻ പോയി....

എന്തൊരു ജന്മം ആണിത്..... അവള് താഴേക്ക് പോയീണ്....

അടുക്കളയില് പണിയിലാണ്....
ഫുഡ് ഒക്കെ ടേബിളില് നിരത്തി വെച്ചിട്ടുണ്ട്...

@@@@@@@@@@@@@@

ഫുഡ് കഴിക്കാ...അതും എന്നെ ക്കൂടാതെ....ഉമ്മയേയും ഉപ്പയേയും  വിളിച്ച്  ഞങ്ങളും ഇരുന്നു...ഞാൻ യാസിക്കന്റെ അടുത്താ ഇരിക്ക്ണേ...

അങ്ങനെ ഫുഡും കഴിച്ച്  മുകളിലേക്ക് പോയതും ഞാനും പിന്നാലെ പോയി ....എന്തെങ്കിലും കച്ചറ ഉണ്ടാക്കണ്ടെ...
"ഈ ഡ്രസ്സ് ഒക്കെ അലക്കിയ എന്താ നിനക്ക്..."

മനപ്പൂർവ്വം അലക്കാഞ്ഞത് തന്നെയാ...

"ഞാൻ എന്തിനാ അലക്കുന്നെ...."

"വേലക്കാരി ആയതോണ്ട്..."

എന്നും പറഞ്ഞ് ഡ്രസ്സ് ഒക്കെ എടുത്ത് എന്റെ കൈയില് തന്നിട്ട് ചിരിക്കാ...ബലാല്...

രാത്രി ബെഡില് കിടന്നതിന്റെ പ്രതികാരം ആവും....
പെട്ടെന്നാണ് ഉമ്മ വന്നത്.. 

"എന്താ മോളെ ഇത്....അലക്കാനുള്ളതാണോ..."

"ആ...ഉമ്മ...ഇന്റെ ഡ്രസ്സ് ഒക്കെ അഴുക്കാണ് എന്നും പറഞ്ഞ് അലക്കാൻ കൊണ്ടുപോവാ..."

പട്ടി കള്ളം പറയുന്നെ കണ്ടില്ലെ....ഞാൻ ഇത്  എങ്ങനാ അലക്കാ....ഓരോന്നും അന്നന്ന് അലക്കിയാ മതിയായിരുന്നു....

ഡ്രസ്സും കൊണ്ട് താഴേക്ക് പോകുമ്പോ ആണ് ഉമ്മ വാഷിങ്ങ് മിഷീനില് ഇടാന്ന് പറഞ്ഞത്....

"വേണ്ട ഉമ്മാ....അവള് നല്ല വൃത്തിയില് അവളെ കൈ കൊണ്ട് അലക്കാന്ന പറഞ്ഞത്..."

ഇന്ക്ക് വയ്യ...ഈ ഡ്രസ്സിന്റെ കൂടെ ഞാനും ഇല്ലാതാവും....

അങ്ങനെ ഒക്കെ കൊണ്ട് പോയി വെള്ളത്തില് മുക്കി വെച്ചു....കുറച്ച് കഴിഞ്ഞ് നോക്ക....

അടിച്ചുവരാൻ ചൂലും കൊണ്ട് ഇറങ്ങിയപ്പോ ഉണ്ട് ബുള്ളറ്റ് സ്റ്റാർട്ട് ആക്കാണ്...ചുവപ്പ് കളറ് ഷർട്ടും വെള്ള തുണിയും ഫോണ് ഉണ്ടക്കിൽ ഫോട്ടോ എടുക്കായിരുന്നു...

"ഹലോ...എങ്ങോട്ടാ...പാർട്ടി ഓഫീസിലേക്കാണോ..."

ചുറ്റും തിരിയാണ്...എന്നെ കണ്ടതും മുഖത്ത് ദേഷ്യം ഫിറ്റ് ചെയ്യും...

"അല്ല നിനക്ക് എങ്ങനെ അറിയാ...."

"അത്...ഞാൻ.ഈ ചുവപ്പ് ഡ്രസ്സ് കണ്ടതോണ്ട് ചോദിച്ചതാ  ..."

"മ്മ്....."

"അല്ലങ്കിലും സഖാക്കള് ഇങ്ങനെ തന്നാ മുരടൻ മാര്...."

"ടീ....നിനക്ക് എന്തറിയാം ഞങ്ങള് സഖാക്കളെ കുറിച്ച്....ചുവപ്പ് എന്ന നിറത്തെ നെഞ്ചിലേറ്റിയവരാണ് ഞങ്ങൾ...."

"ടാ....രാവിലെ തന്നെ അവൾക്ക് ക്ലാസ് എടുക്കാണോ...."

എന്നും ചോദിച്ച് ഉപ്പ വന്നതും അവൻ നിർത്തി..

"ഉപ്പ എങ്ങോട്ടാ...."

"ഞാൻ അങ്ങാടിയിലേക്കാ മോളെ...എന്തെ..."

"ഞാൻ പറഞ്ഞ കാര്യം  .."

"മറന്നിട്ടില്ല...വാങ്ങാം..."

ഉപ്പ പോയി....തേൻ മിഠായി കഴിച്ചിട്ടുണ്ടോ നിങ്ങള്...ഇന്ക്ക് ഭയങ്കര ഇഷ്ടാണ്.....അതാണ് വാങ്ങാൻ പറഞ്ഞത്...മ്മളെ കെട്ട്യോന്റെ കൈയിന്ന് ഒരു തേൻമിഠായി തിന്നിട്ട് ഇന്ക്ക് മരിക്കാൻ കഴിയില്ല....

"ടീ....നിന്നോട് അല്ലേ ഈ ചോദിക്കുന്നെ..."

കുറെ നേരായോ എന്റെ കെട്ട്യോൻ വിളിക്കാൻ തുടങ്ങിട്ട്...ഞാൻ ഇപ്പോയാ  കേൾക്കുന്നെ   ...

"എന്താ ചോദിച്ചെ...."

"ഉപ്പാനോട് എന്ത് വാങ്ങാനാ പറഞ്ഞത്..."

"അതെന്തിനാ ഇങ്ങള് അറിയുന്നെ...."

വേഗം അടിച്ചുവാരട്ടെ...എന്നിട്ട് വേണം ഈ കാട്ടുപോത്തിന്റെ അലക്കാൻ....

അടിച്ചുവാരി കഴിഞ്ഞ് അലക്കാൻ ചെന്നപ്പോ ഉണ്ട് ഉമ്മ അലക്കുന്നെ...

"ഉമ്മാ....അത് ഇങ്ങട്ട് തരി
...ഞാൻ അലക്കാ ..."

എന്നും പറഞ്ഞ് പിടിച്ച് വാങ്ങി ഒരു വിധം അലക്കി കഴിഞ്ഞ് വിരിച്ചിട്ടു....പിന്നെ കുളിയും അടുക്കള പണിയും കഴിഞ്ഞ്   ഇരിക്കുമ്പോ ആണ് ഉപ്പ വന്നത്....അതും തേൻ മിഠായിയും ആയി....കുറച്ച് കഴിഞ്ഞത്...മ്മളെ ശത്രു കെട്ട്യോനും വന്നു....

വന്നതും ചിരിച്ച് മുകളിലേക്ക് കയറി പോയീണ്.....അതെന്താ ചിരി ഒക്കെ... ഇങ്ങക്ക് കാര്യം മനസ്സിലായോ..അപ്പുറത്തും ഇപ്പുറത്തും ഉമ്മയും ഉപ്പയും അല്ലെ...അവരോട് ചിരിച്ചതാ
മുകളിലേക്ക് പോയതും അവനുണ്ട് ബെഡില് ഇരിക്കുന്നു...

"എന്റെ ഡ്രസ്സ് ഒക്കെ എവിടെ..."

"ഈ ഷെൽഫില് ഉണ്ടല്ലോ..."

എന്നും പറഞ്ഞ് ചുണ്ടി കാണിച്ചതും വേഗം പോയി ഡ്രസ്സും മാറി വന്നു....
ഫുഡ് കഴിക്കാനാവും ആർത്തി പണ്ടാറം....
ഇന്ന് എന്താ ന്യൂസ് വായിക്കാൻ പോണില്ലെ....

വേഗം പോയി ഫുഡ് എടുത്തു വെച്ചു ...എല്ലാവരും ചുറ്റിലും ഇരിക്കുമ്പോ ആണ്...

"മോനെ...ഇന്ന് ഒഴിവാണോ..."ഉമ്മ

"അല്ല...എന്തെ ഉമ്മാ..."

"അവളെ വീട്ടില് ഒന്ന് പോവണ്ടെ...."ഉമ്മ

"വേറെ ഒരു ദിവസം പോവാ...."

"എങ്ങനുണ്ടടാ  ഇന്നത്തെ ഫുഡ്...."ഉപ്പ

"രസണ്ടല്ലോ...എന്തേ..."

"നിന്റെ പെണ്ണ് ഉണ്ടാക്കിയതാ ...."ഉമ്മ

എന്ന് പറഞ്ഞതും എന്നെ ഒരു നോട്ടം ആയിരുന്നു....അതോണ്ടാവും ഫുൾ കഴിക്കാതെ എണീറ്റ് പോയതും....


@@@@@@@@@@@@@@@


ആ പൂതന ഉണ്ടാക്കിയ ഫുഡ്....
റൂമിലിരിക്കുമ്പോ ആണ് അവള് വന്നത് ....

"അതെ ....എന്നോട് ദേഷ്യം ഉണ്ടന്ന് കരുതി ഭക്ഷണത്തോട് തീർക്കരുത്.....ഒരു നേരത്തെ അന്നം പോലും കിട്ടാത്തവരുണ്ട് ദുനിയാവില്..."

എന്നും പറഞ്ഞ് മൊബൈലും എടുത്ത് പോയീണ്....സോഫയില് കിടന്ന് കുത്തികളിക്കാണ്
പെട്ടെന്നാണ് അവക്ക് കോൾ വന്നത്...
എന്തൊക്കെയോ സംസാരിക്കുന്നുണ്ട്....

കുറച്ച് കഴിഞ്ഞതും നേരെ എന്റെ അടുത്തേക്ക് ആണ് വരുന്നത്...

"അതെ...എനിക്ക് ഒരു കാര്യം പറയാനുണ്ട്...."

"മ്മ്....എന്താ..."

"ഞാൻ നാളെ മുതല് ക്ലാസിന് പോയി തുടങ്ങിയാലോ....."

"ഞാൻ ഒന്ന് ആലോചിക്കട്ടെ...."

എന്നും പറഞ്ഞതും അവള് വീണ്ടും മൊബൈലില് തോണ്ടി കളിക്കാൻ തുടങ്ങി...
നിന്നെ ഞാൻ ശരിയാക്കിതരാ....

"നോക്ക്....നീ ആ ബുള്ളറ്റ് ഒന്ന് വൃത്തിയാക്കി വെക്ക്.... എന്നിട്ട് നിന്റെ കോളേജ് കാര്യം ആലോചിക്ക..."

അവളൊന്നും മിണ്ടാതെ വൃത്തിയാക്കല് തുടങ്ങിണ്.....
വൃത്തിയാക്കി കഴിഞ്ഞതും നേരെ എന്റെ അടുത്തേക്ക് ആണ് വന്നത്....

"ചെയ്തു...ഞാൻ കോളേജില് പോവട്ടെ ...."

നിനക്ക് ഇത്രയും ആഗ്രഹം ഉണ്ടോ...നിന്നെ ഞാൻ കോളേജില് വിടാട്ടോ....

"എന്റെ ഡ്രസ്സ് ഉണ്ട് വൈറ്റ് അത് അയൺ ചെയ്ത് വെക്ക്...."

"എന്നോട് അയൺ ചെയ്യണ്ടാന്ന് പറഞ്ഞിരുന്നില്ലെ..."

"നിനക്ക് കോളേജിൽ പോണോ..."

"ആ...."

"എന്നാ വേഗം ചെയ്യ്..."

എന്നും പറഞ്ഞ് പറഞ്ഞയച്ചതും അവള് അലമാറ തുറന്ന് തിരയാണ്.....

"ഇത് കുറെ വൈറ്റ് ഷർട്ട് ഉണ്ടല്ലോ ഏതാണ്..."

എന്ന് വിളിച്ച് ചോദിച്ചതും ഞാൻ അവളെ അടുത്തേക്ക് പോയി ....

"എല്ലാം ചെയ്തോ ....."

എന്നും പറഞ്ഞ് വേഗം താഴേക്ക് ഇറങ്ങി....ഹ...ഹ...ഇന്ക്ക് ഇരിക്കാൻ വയ്യേ...എന്തൊരു സന്തോഷം.....

ടിവിയും കണ്ടിരിക്കുമ്പോ ആണ് അവള് വിയർത്ത് കുളിച്ച് ഇറങ്ങി വരുന്നുണ്ട്  ....

എന്നെ കണ്ടതും ചിരിച്ച് എന്റെ അടുത്തേക്ക് ആണ് വരുന്നത്....

"കഴിഞ്ഞു...."

"കഴിഞ്ഞോ...ഇത്രപെട്ടന്നോ  ..."

എന്നും പറഞ്ഞ് ടി വിയും ഓഫാക്കി മുകളിലേക്ക് പോയി....എല്ലാം അയൺ ചെയ്ത് നീറ്റില് അലമാരയില് തൂക്കി ഇട്ടിട്ടുണ്ട്....

"ഏതായാലും ബാക്കി കൂടെ അയൺ ചെയ്തേക്ക്...."

എന്നും പറഞ്ഞ് ബുള്ളറ്റിന്റെ കീയും എടുത്ത് വേഗം പുറത്തേക്ക് പോയി....എന്താ അറിയില്ലാ ഒരു മനസുഖം അവക്ക് പണി കൊടുത്തപ്പോ   ....

കുറച്ച് കറങ്ങി നേരെ വീട്ടിലേക്ക് വിട്ടു...അവക്ക് പണി കൊടുക്കണ്ടെ....പുറത്തിറങ്ങാൻ ഭയങ്കര മടിയാ...കാണുന്നവരൊക്കെ ചോദിക്കും റിപ്പോർട്ടറല്ലെ എന്ന്...

വീട്ടിലെത്തിയതും അവള് അയൺ ചെയ്ത് കഴിഞ്ഞ് കിടക്കാണ്....ഇന്ന് സോഫയിലാണല്ലോ....
റൂമിലെത്തി ഒന്ന് ശബ്ദം ഉണ്ടാക്കിയതും അവള് എണീറ്റു....

എന്നെ കണ്ടതും നേരെ വരുന്നുണ്ട്...

"അതെ...ഒരു കാര്യം പറയുന്നതോണ്ട് ഒന്നും തോന്നരുത്....
    ഞാൻ പറയുന്നത് തെറ്റാണന്ന് തോന്നാണങ്കില് ഒന്ന് ക്ഷമിച്ചേക്ക് ...അതല്ല ക്ഷമിക്കാൻ കഴിയൂലങ്കില് എനിക്ക് ഒരു പ്രശ്നവും ഇല്ല.....നിങ്ങളെ കാര്യത്തില് ഞാനും എന്റെ കാര്യത്തില് ഞാനും...ച്ചെ..നിങ്ങളും  ഇടപെടരുത് എന്ന് പറഞ്ഞ സ്ഥിതിക്ക്....ഞാൻ ഒരു കാര്യം തീരുമാനിച്ചു...."

ഇവള് എന്തൊക്കെയാ ഈ പറയുന്നെ...ഇനി ബന്ധം വേർപിരിക്കാൻ ആണോ...

@@@@@@@@@@@@@@@@


അയൺ ചെയ്ത് കഴിഞ്ഞപ്പോ ആണ് ഫോൺ റിംങ്ങ് ചെയ്തത്...ഇതാരാ ഇപ്പോ...

സന ആണല്ലോ....വിഷേശം അറിയാൻ വിളിക്കാവും...

"ഹലോ.....ഹലോ..."

ഇവളെന്താ അലറുന്നെ...

"എന്താടീ...."

"നീ എന്താ ഫോൺ എടുത്തിട്ട് ഒന്നും മിണ്ടാത്തത്..."

"നിന്റെ സൗണ്ട് കേട്ടപ്പോ....ഒരു സുഖം..."

"അയ്യടാ...സുഖിച്ചു...അല്ല എങ്ങനുണ്ട് യാസി..."

"അടിപൊളി അല്ലെ ..."

"ഇപ്പോ ന്യൂസ് ഒന്നും കാണണ്ടല്ലോ....ഏത് നേരവും നിന്റെ കൂടെ അല്ലെ...."

ഓ...എന്റെ കൂടെ ആണ്....എനിക്ക് എങ്ങനൊക്കെ പണി തരാന്നും ചിന്തിച്ച്...

"നീ എന്താടീ ഒന്നും പറയാത്തത്...."

"ഒന്നുല്ല....നീ പറ..."

"ങ്ങേ ...ഞാൻ എങ്ങനാ പറയാ  ...നിന്റെ ഫസ്റ്റ് നൈറ്റ് ....നിനക്ക് അല്ലെ അറിയാ...."

"അമ്പടി പുളുസു....അതറിയാന ആണല്ലെ  വിളിച്ചത്....എനിക്ക് പറയാൻ മനസ്സില്ല...."

"പറയടി....നീ ഞങ്ങളുടെത് ഒക്കെ ചോദിച്ച് അറിഞ്ഞതല്ലെ...."

"മ്മ്..... പറയാ....ഒരു തവണയെ പറയൊള്ളൂ..."

ഉണ്ടാക്കി പറയല്ലെ...അപ്പോ ഒരു തവണയെ പറയാൻ കഴിയൊള്ളൂ....വീണ്ടും പറഞ്ഞാ മാറി പോവും.....

"ഡോറ് അടിച്ചത് മുതല് മതിയോ..."

"നീ എങ്ങനേലും പറ...."

"ഓക്കെ...ഞാൻ പാലും കൊണ്ട്..പതിയെ പതിയെ പതിയെ..പതിയെ..."

"എന്തോന്നടീ 
....ഈ പതിയെ ഒന്ന് നിർത്ത്  ..."

"ആ...ഒന്നാമത്തെ സ്റ്റെപ്പ് കയറി....പിന്നെ രണ്ടാമത്തെ സ്റ്റെപ്പ് കയറി..."

"എത്ര സ്റ്റെപ്പ് ഉണ്ട്...."

"ഒരു പത്ത് പതിനാറണ്ണം ഉണ്ട്...."

"എന്നാ പതിനാറ് സ്റ്റെപ്പും കഴിഞ്ഞു....ബാക്കി പറ..."

"അങ്ങനെ..നടന്ന് വാതിലാന്റെ അടുത്ത് എത്തിയതും ഒന്ന് പതിയെ നോക്കി...യാസിക്ക അപ്പോ മൊബൈലും നോക്കി ഇരിക്കാണ്...ഞാൻ അകത്തേക്ക് കയറി....
പാല് കൊടുത്തതും ചിരിച്ച് കൊണ്ട് അത് വാങ്ങി എന്റെ  കൈ പിടിച്ച് മൂപ്പരെ അടുത്ത് ഇരുത്തി ....."

മണ്ടത്തി....ഒക്കെ ഇപ്പോ വിശ്വസിക്കും....

"നീ പോയോ...പറ..."

"ഇല്ല..പറയാ...അങ്ങനെ ഞങ്ങള് സംസാരിച്ചിരുന്നു ....കുറച്ച് കഴിഞ്ഞതും നല്ലൊരു കാറ്റ് വീശി....അതില് മുല്ല പൂവിന്റെ ഗന്ധം അലിഞ്ഞ് ചേർന്നിരുന്നു....പെട്ടെന്ന് ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞ് കുറഞ്ഞ് വന്നു...."

ലിപ് ലോക്ക് ആണോ ..നെറ്റിയില് കിസ്സുന്നതാണോ..നല്ലത്...ലിപ് ലോക്ക് പറയാലെ...

"നീ പറ വേഗം...."

"അകലം കുറഞ്ഞ് വന്നതും യാസിക്ക എന്റെ ചുണ്ടുകള് സ്വന്തം ആക്കി......"

"എന്നിട്ട്...."

"എന്നിട്ട് ഞാൻ ഉറങ്ങിപോയി ..അല്ല പിന്നെ ...."

"ഒന്ന് പോയെടീ....ഒരു രസവും ഇല്ല ...."

"ഫസ്റ്റ് നൈറ്റ് അല്ലെ...കഥയല്ലല്ലോ...."

പൊട്ടത്തികാളി വിശ്വസിച്ചു....

അങ്ങനെ സംസാരിച്ചിരുന്ന് സമയം പോയി....
സോഫയില് കിടന്ന് ഉറങ്ങിപ്പോയി....

സുബ്ഹ് ബാങ്കിന്റെ ശബ്ദം കേട്ടാണ് എണീറ്റത്  .....യാസിക്ക നല്ല ഉറക്കിലാണല്ലോ....ഇന്നലെ നേരത്തെ വിളിക്കണം എന്ന് പറഞ്ഞ് കിടന്നതാ ....കിടക്ക്ണ കിടപ്പ് കണ്ടോ....

വേഗം എണീറ്റിരുന്ന് നെഞ്ചിന് മുകളില് കൈ വെച്ച് കുലുക്കി വിളിച്ചു...

"യാസിക്ക...യാ...സിക്ക... .യാസിക്കോ..."

"എന്താടീ...."

"ഞാൻ എത്ര വിളിച്ചന്ന് അറിയോ..."

"ആ....ആകെ രണ്ട് വിളി വിളിച്ചു..."

എന്നും പറഞ്ഞ് എണീറ്റിരിക്കാണ്....

"ഞാൻ മൂന്ന് വട്ടം വിളിച്ചു...അല്ല അപ്പോ കേട്ടിട്ടും കേൾക്കാത്ത പോലെ കിടന്നതാണല്ലെ ..."

"നിന്റെ മുഖം കണ്ട് നിന്റെ ശബ്ദവും കേട്ട് എണീക്കാനാണ് എനിക്ക് ഇപ്പോ ഇഷ്ടം..."

"ഇനി മാറ്റി പറയരുത്...."

എന്നും പറഞ്ഞ് വേഗം എണീറ്റു....ഫ്രഷ് ആവാൻ....പെട്ടെന്നാണ് ഇക്ക കൈ പിടിച്ച് വലിച്ചത്....

"ഇതേ...ഇക്കാ...കളിക്കല്ലെ....."

"ഇതൊക്കെ എന്ത് കളി..."

എന്നും പറഞ്ഞ് ഇക്കിളി ആക്കാണ് തെണ്ടി...

"ഇക്കാ....പ്ലീസ് ഞാൻ കുളിക്കട്ടെ ....പോയി പല്ല് തേക്ക് നാറിയിട്ട് വയ്യ..."

"പോടി....നിന്റെ പിന്നെ മുല്ല പൂവിന്റെ മണം അല്ലെ ..."

കൈ വിടവിച്ച് വേഗം പോയി ഡ്രസ്സും എടുത്ത് ഫ്രഷ് ആവാൻ ....


ബാത്റൂമിന്ന് ഇറങ്ങിയതും ഒരു ബാത്ത് ടവ്വലും എടുത്ത് ഇക്ക പോയീണ്....

നിസ്ക്കരിച്ച് കഴിഞ്ഞ് പായ മടക്കി വെക്കുമ്പോ ആണ് ഒരു ബാത്ത് ടവ്വലും ഉടുത്ത് പുറത്തിറങ്ങിണ്....

"നിസ്ക്കാരം കഴിഞ്ഞോ...."

"അ....വേഗം പള്ളിയില് പോവാൻ നോക്ക്...."

എന്നും പറഞ്ഞ് മുടി ഒതുക്കി വെക്കുമ്പോ ആണ് പിന്നിലൂടെ വന്ന്   ഇക്കന്റെ താടി തോളിലൂടെ ഉരസാണ്....എന്നിട്ട് കണ്ണാടിയിലൂടെ നോക്കി ചിരിക്കാണ്....

"കളിക്കല്ലട്ടോ...."

എന്നും പറഞ്ഞ് തിരിഞ്ഞതും തല തമ്മില് കൂട്ടി മുട്ടി....

"ആഹ്..."

"അടങ്ങി നിന്നൂടെ നിനക്ക്...."

എന്നും പറഞ്ഞ് രണ്ട് കൈയും ഇക്കന്റെ കൈ കുള്ളിലാക്കി....

ഒരു കൈ കൊണ്ട് മുഖത്ത് ചിത്രം വരച്ച് കളിക്ക....

"ഇക്കിളി ആവുന്നുണ്ട്....വിട് .."

"ആണോ..."

"അ...."

പെട്ടെന്നാണ് മുഖത്തേക്ക് ഊതിയത്....എന്നിട്ട് കവിളില് ഒരു കിസ്സും തന്നു......

"വേഗം പോയി ഇക്കക്ക് ചായ കൊണ്ടര്...."

കൈ രണ്ടും വിട്ട്ണ്....

"വേഗം എടുത്ത് വെക്ക് ലൈറ്റ് ആയി..."

"ഇങ്ങള് തന്നെ അല്ലെ ലൈറ്റ് ആക്കിയത്  ..."

എന്നും പറഞ്ഞ് കൊണ്ട് വേഗം താഴത്തേക്ക് പോയി.......

"ആഹ്....."

പടച്ചോനെ....എന്തൊരു വേദന....ഇനി കാല് എങ്ങാനും ഡോറില് തട്ടിയോ....കണ്ണ് തുറന്ന് നോക്കിയപ്പോ ഉണ്ട് നിലത്ത് കിടക്കുന്നു....അപ്പോ ഇത് വരെ കണ്ടത് സ്വപ്നം ആയിരുന്നോ ....ഇന്റെ യാസിക്ക ഇങ്ങനൊക്കെ എന്നോട് എന്നാ സംസാരിക്ക....
മ്മ്....എന്തൊരു രസാണല്ലെ യാസിക്ക അങ്ങനെ പെരുമാറിയാൽ
അങ്ങനെ മൊബൈലില് നോക്കി ഇരിക്കുമ്പോ ആണ് യാസിക്ക വന്നത്   ...

@@@@@@@@@@@@@@

ഇവക്ക് എന്താ ഇനി പറയാനുള്ളത്....

"ഞാൻ നാളെ മുതല് കോളേജില് പോവും..."

"അതിന് ഞാൻ സമ്മതിച്ചിട്ടില്ലങ്കലോ...."

"നിന്റെ സമ്മതം ആർക്ക് വേണം...."

"ങ്ങേ....എന്താടി പറഞ്ഞേ..."

"നിങ്ങള് തന്നെ അല്ലെ പറഞ്ഞത്  നിങ്ങളെ കാര്യം ഞാനും എന്റെ കാര്യം നിങ്ങളും നോക്കൂലാന്ന്...."

"ഹോ ...അങ്ങനെ...നീ പോയിക്കോ...."

"പക്ഷെ നാളെ നിങ്ങള് വരോ....ഇത്ര ദിവസം പോയില്ലല്ലോ...അപ്പോ..."

"വരാൻ ഞാൻ നിന്റെ ആരാ..."

"പ്ലീസ്...."

"ഓക്കെ....ഞാൻ നിന്റെ കൂടെ വരാം ബട്ട്....നീ എന്റെ കൂടെയും വരണം...."

"എങ്ങോട്ട്..."

"അപ്പോ അറിഞ്ഞാ മതി..."

എവിടെ ആണ് എന്താണ് എപ്പോ ആണ് എന്നൊക്കെ അവള് എന്തിനാ അറിയുന്നെ....
മാരേജ് സർട്ടിഫിക്കറ്റ് വാങ്ങാൻ അജു കുറെ ആയി വിളിക്കുന്നു....നാളെ പോയി വാങ്ങി വരാ....എന്നാ ആ ശല്യം കഴിഞ്ഞ് കിട്ടും...

ഇന്ന് അവള് സോഫയില് പോയി കിടന്ന്ണ്....

ഞാൻ എന്തിനാ പടച്ചോനെ അവളോട് ഇങ്ങനെ പെരുമാറുന്നത്.....വേണം...എന്റെ ജീവിതം നശിപ്പിക്കാൻ വന്നവളാണ്....അവക്ക് എന്റെ ലൈഫിന്ന് പോയിക്കൂടെ...
അങ്ങനെ ഓരോന്ന് ആലോചിച്ച് ഉറങ്ങിപോയി....രാവിലെ എണീറ്റതും അവളുണ്ട് ഭയങ്കര ഒരുക്കത്തിലാണ്....

ഒരു പിങ്ക് ആന്റ് വൈറ്റ് ചുരിദാർ ആണ്......പെട്ടെന്നാണ് അവള് തിരിഞ്ഞ് നോക്കിയത്....

തലയില് തട്ടവും ഇല്ല....കണ്ണാണങ്കില് വാലിട്ട് എഴുതിയിണ്.....ഹൗ എന്താ മൊഞ്ച്.....ഇവക്ക് ഇത്ര ഭംഗിയുണ്ടോ ..... 

"നിങ്ങള് എണീറ്റോ....പോവണ്ടെ...."

"ങ്ങേ....ആ....."


വേഗം പോയി ഫ്രഷായി...ച്ചെ...അവള് എന്ത് വിചാരിച്ചു ആവോ....

അങ്ങനെ വേഗം ഫ്രഷായി വന്ന് ഡ്രസ്സും മാറി ഫുഡ് കഴിക്കാൻ ഇരുന്നു....അവളും ഉണ്ട്....

"നന്നായി മോനെ....അവക്ക് ക്ലാസിന് പോവാൻ താൽപ്പര്യം ഉണ്ടെന്ന്  ഇന്നലെയാ പറഞ്ഞത്...."

"ആ...."

"ഉപ്പ എവിടെ ഉമ്മാ...."

രാവിലെ തന്നെ അവളെ കാര്യാ പറയുന്നെ .....

"പുറത്ത് പോയതാ...."

അങ്ങനെ ഫുഡും കഴിച്ച് വേഗം ഇറങ്ങി....

@@@@@@@@@@@@@@@@


ഇതെന്ത് നോക്കി നിൽക്കാ....ബൈക്ക് അല്ലെ മുന്നില് നിൽക്കുന്നത്....

"പോവല്ലെ...."

"അ...."

പെട്ടെന്നാണ് ഫോൺ അടിച്ചത്....

"ഓക്കെ  ടാ....വേഗം വാ..."

എന്നും പറഞ്ഞ് ഫോൺ വെച്ച് ബൈക്കിന്റെ കീയും എടുത്ത് വരുന്നുണ്ട്....

ആഹാ....ഇന്ന് ഞാൻ യാസിക്കന്റെ കൂടെ ബൈക്കില് പോവല്ലോ....ഫ്രണ്ട്സ് ഒക്കെ മുന്നില് ഉണ്ടായ ഒന്ന് സ്റ്റാർ ആവായിരുന്നു...

പെട്ടെന്നാണ് കാറ് മുന്നില് വന്ന് നിന്നത്....ഇക്കന്റെ ഫ്രണ്ട് ആണല്ലോ....

"ഇന്നാ കീ..."

എന്നും പറഞ്ഞ് ബൈക്കിന്റെ കീ അവന് കൊടുത്ത് എന്നോട് കാറില് കയറാൻ....തെണ്ടി....കാറിലാ പോണത്....ച്ചീ...

ആ...കാറിലങ്കില് കാറില്....വേഗം പോയി ഫ്രണ്ടില് ഇരുന്നു...
അങ്ങനെ കാറില് പോകുമ്പോ ആണ്...പാട്ട് ഇട്ടത്  ...അങ്ങനെ പാട്ടും കേട്ട് ഇടക്ക് ഇടക്ക്  യാസിക്കനെയും നോക്കി.... ഓഫിസിലെത്തി...

"വാ ഇറങ്ങ്....."

എന്ന് പറഞ്ഞതും വേഗം ഇറങ്ങി.... യാസിക്കന്റെ പിന്നില് പോയി...

"ആ....യാസി....എന്തൊക്കെ...."

ഇതാരാ....ഒരു ഊള ലുക്ക് ....വ്യത്തികെട്ട നോട്ടവും ആണ്....

"ആ...ഞാൻ ഓഫിസിലേക്ക് വന്നതാ ..."

"മ്മ്....മനസ്സിലായി....ഇതാണല്ലെ വൈഫ്..."

അല്ലടാ വേലക്കാരിയാ....ഓന്റെ ഒരു ചോദ്യം...യാസിക്ക എന്താ മറുപടി പറയാത്തത്....

"ഞങ്ങള് പോവട്ടെ ...ലൈറ്റ് ആയി..."

എന്നും പറഞ്ഞ് യാസിക്ക മുന്നില് നടന്നു....പിന്നില് പോകുമ്പോ ആണ് ആ തെണ്ടി എന്നെ വിളിച്ചത്...

"ഹലോ...താൻ മൊഞ്ചത്തിയാണല്ലോ..."

എന്നും പറഞ്ഞ് ഒരു വ്യത്തികെട്ട ചിരിചിരിക്കാണ്....

തെണ്ടി ...വേഗം യാസിക്കന്റെ പിന്നില് പോയി...

"യാസിക്ക...."

പെട്ടെന്നാണ് തിരിഞ്ഞ് നോക്കിയത് അതും ദേഷ്യത്തില്.....ങ്ങേ...ഞാൻ  ഇപ്പോ എന്താ ചെയ്തെ....

പെട്ടെന്നാണ് ഒരു ഡോറ് തുറന്ന് ഉള്ളിലേക്ക് കയറിയത്....അതും ഒരു മര്യാദയും ഇല്ലാതെ....ഇവനെന്താ ഇങ്ങനെ...

"ടാ....അജ്മലെ....ഫോം എവിടെ..."

"എല്ലാം ഓക്കെയാണ്...."

എന്നും പറഞ്ഞ് ഒരു പേപ്പറ് എടുത്ത് തന്നു...ഒപ്പിടാൻ പറഞ്ഞ് അവന് എന്തോ ഫയല് നോക്കാണ്....
യാസിക്ക ഒപ്പിട്ടതും ഞാൻ ഒപ്പിടാൻ കാത്തു നിൽക്കാണ്....അയ്യോ...പേന ഇല്ലല്ലോ...എന്താ ചെയ്യാ....

"യാസിക്കാ....ആ.. പേന.."

എന്ന് പറഞ്ഞതെ ഓർമയൊള്ളൂ....

"നീ എന്തിനാ എന്നെ യാസിക്കാന്ന് വിളിക്കുന്നെ....കോൾ മീ യാസിർ...എനിക്ക് ഇഷ്ടം ഇല്ല നീ അങ്ങനെ വിളിക്കുന്നത്...."

എന്തൊക്കെയാ ഈ പറയുന്നെ ....


"എന്നാ സോറി യാസറെ ആ പേന "

എന്ന് പറഞ്ഞതും അജു ചിരിക്കാണ്....പേനയും തന്ന് അവനും അജുവും കൂടെ സംസാരിക്കാണ്...

"നോക്ക്....നീ മാരേജ് സർട്ടിഫിക്ക്റ്റ് വാങ്ങാനാ വന്നത്...അല്ലാതെ ബന്ധം വേർപ്പെടുത്താനല്ലാ...."

എന്നൊക്കെ പറഞ്ഞ് അജു ഉപദേശിക്കാണ്....
ഇതൊക്കെ എന്ന് നന്നാവാനാ....

അങ്ങനെ ഫോമും വാങ്ങി അവിടുന്ന് പോന്നു....ഇനി നേരെ എന്റെ കോളേജിലേക്ക് ....

"അതെ....ആ രാവിലെ കണ്ട ചെക്കൻ ആരാ..."

"എന്റെ ഫ്രണ്ടാ....നിനക്ക് എന്താ..."

"അവന് ആള് ശരിയല്ല
...ചെറ്റാ...."

"എന്റെ ഫ്രണ്ട്സിനെ പറയണ്ട...."

എന്നും പറഞ്ഞ് കാറ് ഹൈ സ്പീഡിലാണ് എടുക്കുന്നത്....

കോളേജിലെത്തിയതും കാറ് പാർക്ക് ചെയ്ത് നേരെ പ്രിൻസിയുടെ അടുത്തേക്ക് വിട്ടു....

പെൺ കുട്ടികളൊക്കെ എന്റെ യാസിക്കനെ ആണ് നോക്കുന്നെ....പെട്ടെന്നാണ് ഹാരിസ് വന്നത്....
ഈ തെണ്ടി ഇപ്പോയും ഉണ്ടോ....

"അല്ലാ ആരിത്  ....നൂറയോ....നീ തടിച്ച് കൊഴുത്തല്ലോടീ  ....."

ഈ ഇക്ക എന്താ ഒന്നും പറയാത്തത്....

"നല്ല ഒരു ചരക്ക് ആയീണ്...."

എന്ന് പറയലും മ്മളെ കൈ ഓന്റെ മുഖത്ത് പതിയലും കഴിഞ്ഞു....

"ടാ....ഇനി നിന്റെ നാവ് ഉയരരുത് ഒറ്റ പെണ്ണിന്റെ മുന്നിലും അമ്മയും പെങ്ങമ്മാരും ഇല്ലെ നിനക്ക്....."

എന്നും പറഞ്ഞ് ഞാൻ മുന്നില് നടന്നുപോയി....ഇക്കയും ഉണ്ട് കൂടെ...

നേരെ പ്രിൻസിയുടെ മുറിയിലേക്ക് പോയി...

"My coming sir...."

"Yes coming..."

നല്ല മൂഡിലാണല്ലോ ഹസ്സനാജി  ....മൂപ്പര് എന്റെ ഫ്രണ്ട് ഇല്ലെ ഹനീന..അവളെ ഉപ്പയാണ്....ഇന്ന് യാസിക്കനെ കൊണ്ട് വരണ്ട ഒരു ആവശ്യവും ഇല്ല....പിന്നെ വെറുതെ ഒന്ന് സ്റ്റാർ ആകാൻ കൊണ്ടന്നതാ....

"ഞാൻ കുറച്ച് ദിവസം ലീവ് ആയിരുന്നു....എന്റെ മേരേജ് ആയിരുന്നു...."

"ആ...താൻ ക്ലാസിൽ കേറിക്കോ ....അതൊക്കെ ചോദിക്കാനുണ്ടോ...."

യാസിക്കനോട് അടുത്ത ചോദ്യം ചോദിച്ചത്...

"താൻ ഇവളെ..."

"കസിനാ...."

കഹിനോ....ച്ചെ.... കസിനോ....ഇന്റെ കെട്ട്യോൻ ആണ്....

അങ്ങനെ മൂപ്പരോട് സംസാരിച്ച് കഴിഞ്ഞ് യാസിക്ക പോയി....എന്നോട് ഒരു വാക്ക് പോലും മിണ്ടാതെ.....ചങ്കടായി....ങ്ങീ....

അങ്ങനെ നേരെ ഫ്രണ്ട്സിന്റെ അടുത്തേക്ക് വിട്ടു....കുറെ ദിവസായി മനസ്സ് തുറന്ന് ഒന്ന് ചിരിച്ചിട്ട്....ഇവര് ബല്ലാത്ത ഒരു ജിന്നാണ്....

അങ്ങനെ അവരോട് കത്തിയടിച്ചും തല്ല് കൂടിയും സമയം നീക്കി....

ഈവനിങ്ങ് ആയതും ....അവരെ കൂടെ വാക മരചുവട്ടില് ഇരുന്നു ....

"നിന്റെ കെട്ട്യോൻ വരോ...നിന്നെ കൊണ്ടോവാൻ ...."സന

"ഇല്ലടീ....ഞാൻ ബസ്സിന് പോവാ...."

"അതെന്താ വരാത്തത്...."ഹനീന

"മൂപ്പര് ബിസിയാണ്....എന്നോട് വരാൻ പറഞ്ഞു..."

എന്നും പറഞ്ഞ് അവിടുന്ന് പോന്നു....അവരോട് അധികം കളവ് പറയാൻ കഴിയൂല....

കിട്ടിയ ബസ്സില് കേറി നേരെ വിട്ടു  വീട്ടിലേക്ക് ....

വീട്ടിലെത്തിയതും ഉമ്മ ഉണ്ട് മുന്നില് തന്നെ...എന്നെ കണ്ടതും ഒരു പുഞ്ചിരി വിരിഞ്ഞു....

"ഞാൻ നിന്നെ നോക്കായിരുന്നു...."

"എന്താ ഉമ്മാ...."

"ഞങ്ങള് ഉപ്പാന്റെ ഫ്രണ്ടിന്റെ വീട്ടിലേക്ക് പോവാണ്....യാസിനെ കുറെ വിളിച്ചു...അവന് വരുന്നില്ല എന്നാ പറഞ്ഞെ പിന്നെ മോൾക്ക് ക്ലാസും അല്ലെ ഞങ്ങള് പോയി വരാ..."

ആഹാ....കല്യാണം കഴിഞ്ഞ ഞങ്ങള് പോവുന്നതിന് മുന്നെ ഇങ്ങള് പോവാലെ ഉമ്മച്ചിയെ....സാരല്യാ ...ഞാനും യാസിക്കയും പോവും ഇങ്ങളെ കൊണ്ടോവൂലാ ....

"എന്താ മോളെ നീ ഒന്നും പറയാത്തത്....രാത്രിക്കുള്ള ഫുഡ് ഞാൻ ഉണ്ടാക്കീണ്...."

എന്നും പറഞ്ഞ് ഉമ്മി പോയി....ഡ്രസ്സ് ഒക്കെ റെഡിയാക്കി അവര് ഇറങ്ങി...

"മോളെ...ഞങ്ങള് പോയിട്ട് വേഗം വരാ...."ഉപ്പ

" പോട്ടെ മോളെ...."ഉമ്മ

"അല്ല...യാസിക്കനോട് പറയുന്നില്ലെ ....."

"അവനോട് പറഞ്ഞിരുന്നു.....അവനാണ് വണ്ടി ഏർപ്പാട് ചെയ്തത്..."

എന്നും പറഞ്ഞ് അവര് കാറില് കയറി റ്റാറ്റ ഒക്കെ തരുന്നുണ്ട്...
കാറിനടുത്തേക്ക് പോയപ്പോ ആണ് കണ്ടത് ഇന്ന് രാവിലെ കണ്ട ആ വ്യത്തികെട്ട തെണ്ടി ഇല്ലെ അവനാണ്....

"മോനെ ശാഫി വണ്ടി എടുക്ക്..."

എന്ന് പറഞ്ഞതും എന്നെ നോക്കി ചിരിച്ച് അവൻ പോയി....ഇവനെ ഒക്കെ തല്ലി കൊല്ലണം...

അങ്ങനെ അവര് പോയി...ഞാൻ തനിച്ചായി....

വീടിലേക്ക് കയറിയതും എന്തോ പോലെ...യാസിക്ക വേഗം വന്നാമതിയായിരുന്നു ....

ഫ്രഷായി ഇറങ്ങിയപ്പോ ഉണ്ട് ഇക്ക മുറിയില്....ഞാൻ വാതിലടച്ചതായിരുന്നല്ലോ  ....പിന്നെങ്ങനെ....ഇനി അടച്ചില്ലെ......

"അതെ....ഞാൻ വാതിലടച്ചാ മുകളിലേക്ക് പോയത്....പക്ഷെ ഇങ്ങള് എങ്ങനാ ഇവിടെ എത്തിയത്...."

"ഞാൻ വന്നതിന് നിനക്ക് എന്താ .....എന്റെ വീട് എന്റെ ഇഷ്ടം.."

"എന്നാ എനിക്ക് മനസ്സിലായി..."

"എന്ത്...."

"ഇങ്ങളേല് വേറെ വണ്ടി ഇല്ലേ...."

"എന്ത്.."

"സോറി കീ...."

"അതിന് നിനക്ക് എന്താ  ...."

"ഒന്നുല്യേ......"

എന്നും പറഞ്ഞ്  വേഗം  അടുക്കളയിലേക്ക് പോയി....

@@@@@@@@@@@@@@@@

എന്തൊക്കെ അറിയണം ഇവക്ക്.....രാവിലെ മുതല് തുടങ്ങും ഓരോ സംശയവുമായി....
അതെന്താ...ഇതെന്താന്നും ചോദിച്ച്...

"ആ....."

ഇത് അവളല്ലെ നൂറ....താഴേക്ക് പോയി നോക്കിയതും അവളുണ്ട് രണ്ട് കൈയും ചെവിക്ക് മുകളില് വെച്ചിട്ടുണ്ട്....എന്തോ കണ്ട് പേടിച്ചതാണ്...

"എന്താടീ...."

"അ..വി.ടെ എന്തോ..."

എന്നും പറഞ്ഞ് ഓടി എന്റെ അടുത്തേക്ക് വന്നു....

അവിടെന്താ....എന്നും കരുതി പോയി നോക്കിയതും ഒരു പൂച്ച ആയിരുന്നു....ഇതെങ്ങനെ അകത്ത് കയറി....
അവളെ മുകത്തേക്ക് നോക്കിയതും അവള് ചിരിക്കാ...

"പൂ...പൂച്ചയാ.."

എന്നും പറഞ്ഞ് അവള് അതിനെ പുറത്താക്കി വാതിലടച്ചു.....

"അതെ....ഫുഡ് എടുത്ത് വെച്ചീണ്...പിന്നെ ഞാൻ ഉണ്ടാക്കിയതല്ല.....ഉമ്മ ഉണ്ടാക്കിയതാ..."

എന്നും പറഞ്ഞ് അവള് ഫുഡ് എടുത്ത് വെച്ചു...

"നോക്കി ....ഇങ്ങക്ക് ഇപ്പോ ചോറ് തിന്നൂടെ എന്നാ രാത്രി വേഗം ഉറങ്ങാ..."

പാത്രം കഴുകാനുള്ള മടിയാ പെണ്ണിന്....ഉമ്മ ഉണ്ടെങ്കിലും അങ്ങനെയാ....

"മ്മ്...."

ഭയങ്കര സന്തോഷം ആണല്ലോ മുഖത്ത്....

അങ്ങനെ ഫുഡും കഴിച്ച് മുകളിലേക്ക് പോകുമ്പോ ആണ് അവള് വീണ്ടും വിളിച്ചത്....

"ഇനി എന്താടീ..."

"ഇങ്ങള് പോവല്ലെ.....ഇന്ക്ക് പേടിയാ.."

"ചെറിയ പേടി ഒക്കെ നല്ലതാ..."

എന്നും പറഞ്ഞ് വേഗം മുകളിലേക്ക് പോയി...കുറച്ച് കഴിഞ്ഞതും അവളും വന്നിരുന്നു....

ബുക്ക് തുറന്ന് വെച്ചീണ്...പഠിക്കാനാവും..

🎶Yeraalam aasai
En nenjil thondrum
Athai yaavum pesa
Pala janmam vendum🎶

എവിടുന്നാ ഈ പാട്ട് .... ഓ ....ഇവളാണോ...പുസ്തകം തുറന്ന് വെച്ച് പഠിക്കാണ് പാട്ടും പാടി....


"ടീ...നിനക്ക് ഒന്ന് മിണ്ടാതിരിന്നൂടെ...."

"അതെന്താ...."

"ആ പാട്ട് ഒന്ന് നിർത്താൻ..."

"ഈ പാട്ട് രസല്യെ....എന്നാ വേറെ പാടി തരാ..."

"ഇജ്ജ് മിണ്ടാതിരുന്നാ മതി..."

എന്നും പറഞ്ഞ് മൊബൈലും നോക്കി ഇരിക്കുമ്പോ ആണ് കണ്ണില് എന്തോ പോയത്....


@@@@@@@@@@@@@@

പെട്ടെന്നാണ് യാസിക്ക അലറിയത്

"ആഹ്..."

"എന്താ...എന്തു പറ്റി..."

കണ്ണും പൊത്തി ഇരിക്കാണല്ലോ...ഇതെന്ത് പറ്റി....

"ഒന്നുല്യാ..."

"പറ....നോക്കട്ടെ...."

"ഇജ്ജ് നോക്കണ്ടാ....കണ്ണില് എന്തോ പോയതാ ....."

"ഹോ.....ഇവടെ  ഒന്നും പൊടി ഇല്ലല്ലോ....പിന്നെ എങ്ങനാ ...."

"നീ ഏത് സമയവും പ്രാകല്ലെ പിന്നെ എങ്ങനെ ആവാതിരിക്കും..."

"ഏയ് അല്ലല്ലാ....ഞാൻ കണ്ണ് പൊട്ടാൻ ഇത് വരെ പ്രാർത്ഥിച്ചിട്ട് ഇല്ല...."

"പിന്നെ എന്തിനാ പ്രാർത്ഥിച്ചത്...."

"കൈയും കാലും ഒടിഞ്ഞ് കിടക്കണെ എന്ന് ..."

"ടീ..."

"ചൂടാവല്ലി മാഷെ.....കണ്ണ് പോയിട്ട് ഒരു കാര്യവും ഇല്ല....ബട്ട് അത് കൈയും കാലും അണങ്കില് ഇന്ക്ക് എന്നും ഇങ്ങളെ കാണാലോ...."

"ലേശം ഉളുപ്പ് ഉണ്ടോടീ...."

"പിന്നെ കണ്ണില് വെള്ളാക്കിയാ മതി ....പോയിക്കോളും..."

"അത് എനിക്ക് അറിയാ ..."

എന്നും പറഞ്ഞ് ബാത്റൂമിലേക്ക് പോയീണ്....

കുറച്ച് കഴിഞ്ഞപ്പോ ഉണ്ട് ടവ്വല് കൊണ്ട് കണ്ണും തുടച്ച് വരുന്നുണ്ട്...

"ഇപ്പോ ഓക്കെ ആയോ..."

"അത് അറിഞ്ഞിട്ട് അനക്ക് എന്താ..."

"ആ കണ്ണ് കുത്തി പൊട്ടിക്കാൻ എന്തെ...."

"പോടീ...."

എന്നും പറഞ്ഞ് ലൈറ്റും ഓഫാക്കി പോയീണ്...

"ഇങ്ങള് എന്താ കാട്ടുന്നെ ലൈറ്റ് ഓണാക്ക്..."

"ഇന്ക്ക് മനസ്സില്ല..."

ഇങ്ങനെ വിട്ടാ പെറ്റില്ലല്ലോ ...ഇപ്പോ യാസിക്ക ലൈറ്റ് ഇടും നോക്കിക്കോ....

"ആ...ഇന്ക്ക് മനസ്സിലായി..."

"എന്ത്...."

"ലൈറ്റ് ഓഫാക്കിയിട്ട് റോമാൻസ് കളിക്കാനല്ലെ   ...."

"ച്ചീ...പോടി....ഇവളെ കൊണ്ട്...."

പെട്ടെന്ന് ലൈറ്റ് ഓണാക്കീണ്....ഇന്ക്ക് ഉറക്ക് വരുന്നുണ്ട്....എഴുതാനും ഉണ്ട് ഒരു ലോഡ് ...ഇനി എന്ത് ചെയ്യും ...

വേഗം പോയി കിടക്ക രാവിലെ നേരത്തെ എണീക്ക.....താഴെ വാതില് അടച്ചീണോ....അത് എങ്ങനാ അറിയാ....

"നോക്ക്....ഇങ്ങള് വാതില് അടച്ചീണോ...."

"ഇല്ല..."

"ഒന്ന് അടക്കോ....ഇന്ക്ക് പേടിയാണ്...."

"ഞാൻ അടക്കൂലാ....വേണക്കില് നീ പോയി അടച്ചോ..."

എന്നും പറഞ്ഞ് കിടക്കാണ്....

"ഇന്ക്ക് കുഴപ്പം ഒന്നുല്യാ....ഇങ്ങളെ ഉമ്മാന്റെ സ്വർണം ആണ് താഴെ ഉള്ളത്...."

എന്ന് പറഞ്ഞതും ചെക്കൻ വേഗം പോയി അടച്ചിണ്.....പേടിച്ചിട്ടുണ്ടാവും .....

വാതിലും അടച്ച് വരുന്നുണ്ട്   .....ഇന്ന് ബെഡില് കിടന്നാലോ......

യാസിക്ക വന്ന് കിടന്നതും ലൈറ്റ് ഓഫാക്കി ..... അപ്പുറത്തെ സൈഡില് പോയി കിടക്കാ....

വേഗം പതുങ്ങി പതുങ്ങി പോയി യാസിക്കന്റെ അപ്പുറത്തായി കിടന്നു....

@@@@@@@@@@@@@@


മേല് എന്തോ കനമുള്ളത് വെച്ചപോലുണ്ട്.....കണ്ണ് തുറന്ന് നോക്കിയതും അവളുണ്ട് എന്റെ നെഞ്ചില് തല വെച്ച് കെട്ടിപിടിച്ച് കിടക്കുന്നു  .....

ഈ പിശാച്....അലറി എണീറ്റതും പേടിച്ച് അവളും എണീറ്റിട്ടുണ്ട്....

"എന്താ ഇക്ക....."

"നീ എന്തിനാ ഇവിടെ കിടന്നെ...."

"ഞാന്....ഇന്ക്ക് അറിയൂല...."

എന്നും പറഞ്ഞ് അവള് എണീറ്റ് പോകാൻ നിന്നതും അവളെ കൈ പിടിച്ച് വലിച്ചു....അങ്ങനെ പോയാൽ എങ്ങനെ
പെട്ടെന്ന് വലിച്ചോണ്ട് ആവും ബാലൻസ് കിട്ടാതെ രണ്ടാളും അതാ കിടക്ക്ണ് ബെഡില്......ഇപ്പോ എന്റെ മുകളിലാണ് അവള്.....അവളുടെ കണ്ണില് നോക്കും തോറും എന്തോ ഒരു പ്രത്യേക ഫീല്......

"എന്താ യാസിക്ക രാവിലെ ആണോ റോമാൻസ് കളിക്കുന്നെ "

എന്നും പറഞ്ഞ് അവള് എണീക്കാൻ നോക്കാണ്.....

"ഒന്ന് വേഗം എണീറ്റ് പോടീ....."

അവളുടെ മഹറ് എന്റെ ഷർട്ടില് കുടുങ്ങിണ് അവസാനം എങ്ങനൊക്കെയോ. എടുത്ത് മാറ്റി അവള് എണീറ്റുപോയി.....

കുറച്ച് കഴിഞ്ഞതും പെണ്ണുണ്ട് താഴെന്ന് അലറുന്നു....

"യാസിക്ക...."

"എന്താടീ...."

എന്നും ചോദിച്ച് അടുക്കളയില് ചെന്നതും അവളുണ്ട് ഫുഡ് കൊണ്ടന്ന് വച്ചീണ് .....

"ഹൗ....കുഴങ്ങി....ഫുഡ് എടുത്ത് വെച്ചീണ്....കഴിച്ചോളി....ഞാൻ ഫ്രഷ് ആയി വരാ..."

എന്നും പറഞ്ഞ് അവള് പോയി....ചായയും കുടിച്ച് നേരെ റൂമിലേക്ക് ചെന്നതും അവളുണ്ട് ചുരിദാറിന്റെ ടോപ്പ് ഇട്ട് നിൽക്കുന്നു....

"ച്ചീ....എന്താടീ...ഒരു മര്യാദ ഇല്ലെ..."

"ആഹാ...ഇത് നല്ല തമാശ...ഞാൻ വാതിലടച്ചതല്ലെ...നിങ്ങള് അല്ലെ കേറി വന്നത്....പിന്നെ ഇന്റെ കെട്ട്യോന്റെ മുന്നിലല്ലെ...അപ്പോ ഇത് ഒരു പ്രശ്നവും അല്ല...."

എന്നും പറഞ്ഞ് അവള് പാന്റ് ഇടാൻ പോയീണ്....ഇങ്ങനെയും ഉണ്ടാവോ പെണ്ണ്.....ഇവളൊക്കെ എന്ത് ജന്മം ആണ്.....

വേഗം മാറ്റി ടാബും എടുത്ത് പുറത്തിറങ്ങിയതും അവളുണ്ട് വിളിക്കുന്നു...

"ഞാനും ഉണ്ട്....."

"നിന്നെ കൊണ്ടാവാൻ എനിക്ക് സൗകര്യം ഇല്ല..."

"അതെങ്ങനെ ശരിയാവും..."

"പ്ലീസ്....എന്നെ ആ ബസ് സ്റ്റാൻഡില് എങ്കിലും ഇറക്ക് ..."

"എനിക്ക് പറ്റില്ലാ  ...."

എന്ന് തറപ്പിച്ച് പറഞ്ഞ് കാറും എടുത്ത് വേഗം പോയി......


ഇന്ന് ന്യൂസ് വായിക്കാനാണ് എനിക്ക് ഡ്യൂട്ടി അത് ഭംഗിയായി നിർവഹിച്ചു....

ഫ്രണ്ട്സിന്റെ കൂടെ കറങ്ങി കുറെ കഴിഞ്ഞ ശേഷം ആണ് വീട്ടിലേക്ക് പോയത്.....

@@@@@@@@@@@@@@

ഞാൻ ഇനി എങ്ങനെ പോവും....ഓട്ടോയും വിളിച്ച് വേഗം കോളേജിലേക്ക് വിട്ടു....

വയറ് ഭയങ്കര വേദന തല ചുറ്റുന്നും ഉണ്ട്....ഇന്ന് ഒന്നും കഴിച്ചിട്ടില്ലാ....അതോണ്ട് ആവും.....

"എന്താടീ....മുഖം വാടിയത്...."ഹനീന

"ഒന്നുല്ലടാ ...."

"കാര്യം പറ...."സന

"ഞാൻ ഇത് വരെ നിങ്ങളോട് പറഞ്ഞത് ഒക്കെ കളവാ...."

അയ്യോ....അത് ഇവരെ അറീക്കണ്ട യാസിക്കക്ക് മോശം അല്ലെ....

"എന്ത് കളവ്...."ഹനീന

"ഞാൻ പറ്റിച്ചത്....കൂയ്..."

"അല്ല വേറെ എന്തോ ഉണ്ട്..."സന

ഇനി ഇപ്പോ ഇവരോട് എന്ത് പറയും....

"അത്....ഇന്ക്ക് തല വേദന ഉണ്ട് അതാ ഞാൻ കളവ് പറഞ്ഞത്...."

"മ്മ്...."

അങ്ങനെ ക്ലാസും കേട്ടിരുന്നു....ഈവനിങ്ങ് നേരെ വീട്ടിലേക്ക് വിട്ടു...ബസ്സിനായിരുന്നു പോന്നത്....

വീട്ടിലെത്തിയതും എന്തോ ഒരു പേടി പോലെ.....എന്തോ അരുതാത്തത് സംഭവിക്കുന്നപോലെ....
യാസിക്ക ഒന്ന് വന്നാ മതിയായിരുന്നു....

അകത്ത് കേറിയതും വേഗം വാതിലടച്ച് റൂമില് പോയി ഡ്രസ്സും മാറി വന്നതും ഉമ്മ വിളിക്കുന്നുണ്ട്....

"ഹലോ...ഉമ്മാ....ഇങ്ങള് എന്താ ഇങ്ങോട്ട് വരാത്തത്....ഞാൻ മിണ്ടൂലാ...."

"ഞങ്ങള് നാളെ വരണ്ട് മോളെ....."

"ഉറപ്പല്ലെ....പറ്റിക്കൂലല്ലോ...."

അങ്ങനെ ഉമ്മനോട് സംസാരിച്ചിരുന്നു സമയം പോക്കി ...
ഈ യാസിക്ക എന്താ വരാത്തത് ഞാൻ ഒറ്റക്കാന്ന് അറിയൂലെ.....
അങ്ങോട്ടും ഇങ്ങോട്ടും ടെൻഷനടിച്ച് നടക്കുമ്പോ ആണ്..... ബൈക്കിന്റെ സൗണ്ട് കേട്ടത്....

വേഗം താഴേക്ക് ഓടി പോയി..... 

"ഇങ്ങക്ക് എന്താ നേരത്തെ വന്നാല് ഞാൻ ഒറ്റക്കാന്ന് അറിയൂലെ....."

"അതിന് ഞാൻ എന്തിനാ നേരത്തെ വരുന്നെ....എന്റെ ആരാ ഇവിടെ ഉള്ളത്....."

"ഇവിടെ ആരും ഇല്ലെ...."

"ഇല്ല..... "

"നിങ്ങളെ കൈയില് എന്നെ ഏൽപ്പിച്ച് കൊടുത്തത് ഈ ഒരു മാലയുടെ പേരിലാണങ്കില് അതിന് ഒറ്റ ഒരു അർത്ഥമേ ഒള്ളൂ.....നിങ്ങളെ ഭാര്യാ എന്ന പദവി എനിക്ക് തന്നു എന്നാണ്......പിന്നെ നിങ്ങളെ ഭാര്യാ സ്ഥാനം വേണം എന്ന് ഞാൻ വാശിപിടിച്ചത് ഒന്നും അല്ല.....നിങ്ങളായിട്ട് വന്നതാണ് എന്റെ വീട്ടില്....അതോണ്ട് പറയാ...പറയുമ്പോ സൂക്ഷിച്ച് സംസാരിക്കണം....."

"നീ ആരെടീ എന്നെ പഠിപ്പിക്കാൻ......"

"യാസിക്ക ചിലനേരത്തെ വാക്കിന് കത്തിയെക്കാൾ മൂർച്ചയായിരിക്കും....പിന്നെ തിരിച്ചെടുക്കാൻ കഴിയില്ല...."

പെട്ടെന്നാണ് യാസിക്ക എന്റെ മുടിയില് പിടിച്ച് വലിച്ച് പുറത്തേക്ക് ആക്കിയത്......

വാതിലും അടച്ച് യാസിക്ക പോയി.....
ഇവിടെ നിന്നാ അങ്ങാടിയിലെ കാഴ്ച കാണാം ആളുകളെ നോട്ടം മുഴുവൻ ഇങ്ങോട്ടാ.....ഇവിടെ ഒരു വിരി ഇടണം.....കുറച്ച് നേരം അവിടെ ഇരുന്ന ശേഷം വേഗം റൂമിലേക്ക് പോയി....

മ്മ്.....ഇവിടെ ഇരിക്കുന്നുണ്ട്.....

"അതെ....ആ പുറത്ത് ഒന്ന് വിരി ഇടണം...."

"എന്തിന്..."

"പുറത്ത്ന്ന് ഇങ്ങോട്ട് നല്ല കാഴ്ച ആണ് അവിടെ ഉള്ളവരൊക്കെ നോക്കും....."

"അതിന് നീ എന്തിനാ അങ്ങോട്ട് പോണത്...."

എന്നും പറഞ്ഞ് യാസിക്ക പുറത്തേക്ക് പോയി....പള്ളിയിലേക്ക് ആണന്ന് തോന്നുന്നു....തൊപ്പി ഒക്കെ ഉണ്ട്....

ഞാൻ തന്നെ ഇട്ടോള വിരി
.....വേഗം പോയി ഒരു തുണിയും എടുത്ത് കെട്ടാൻ നോക്കി....

പെട്ടെന്നാണ് വീഴാൻ പോയത്.....ബട്ട് ആരോ പിടിച്ചിട്ടുണ്ട്....


@@@@@@@@@@@@@@@@


   ഓരോ ദിവസം കൂടും തോറും   തലയില് കേറാണ് അവള്..... ഇവളെ ഇങ്ങനെ വിട്ടാൽ ശരിയാവൂലാ.....

ബാങ്ക് കേട്ടതും വേഗം പള്ളിയിലേക്ക് വിട്ടു.....നിസ്ക്കാരം കഴിഞ്ഞ് ഇറങ്ങിയപ്പോ ആണ് അത് കേട്ടത്...


"ആ യാസിറിന്റെ പെണ്ണ് അല്ലെ അത്....അവള് എന്താ ചെയ്യുന്നെ....."

നാട്ടിലുള്ള ഏതോ ഒരു പയ്യന്റെ വായിൽ നിന്നും അത് കേട്ടപ്പോ ആണ് മുകളിലേക്ക് നോക്കിയത്.....

ശരിയാ ഇവിടുന്ന് നല്ല കാഴ്ച ആണ്.....ഇവനൊന്നും വേറെ പണി ഇല്ലെ.....

"നല്ല ഫിഗറല്ലെ....യാസിന്റെ ഭാഗ്യം...."

അത് കേട്ടതും ദേഷ്യം എവിടുന്നൊക്കെയോ ഇരച്ചു കയറാണ്....അടുത്തുള്ള മതിലിൽ കൈ ആഞ്ഞു കുത്തി നേരെ വീട്ടിലേക്ക് വിട്ടു....

മുകളിലെത്തിയതും അവള് കെട്ടാൻ വേണ്ടി കാല് പൊക്കിയതും അവള് മറിഞ്ഞു....ഓടി പോയി അവളെ പിടിച്ചു....
അവളുടെ കണ്ണിലേക്ക് നോക്കിയതും ഉരുകി ഇല്ലാതാവും പോലെ....അവളിലേക്കുള്ള അകലം കുറഞ്ഞ് കുറഞ്ഞ് വന്നതും അവള് പെട്ടെന്ന് എണീറ്റു....ച്ചെ.. എനിക്ക് അവളോട് എന്തോ ഒന്ന് ഉണ്ട്....പ്രണയം ആണോ....ഞാൻ അവളെ പ്രണയിച്ച് തുടങ്ങിയോ...
ഏയ് ഇല്ല....
അവളെ ഫേസ് ചെയ്യാൻ കഴിയാത്ത പോലെ.....
വേഗം എണീറ്റ് വിരി നേരെ കെട്ടി.....

പിന്നെന്തോ അവളെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം റൂമില് തന്നെ ഇരുന്നു.....

@@@@@@@@@@@@@

അയ്യെ....യാസിക്ക ഇന്ന് എന്താ ചെയ്തെ..ആ....എന്തെങ്കിലും ആവട്ടെ ....
ഇന്ന് ഞാൻ ആണ് ഫുഡ് ഉണ്ടാക്കിയത്....

"യാസിക്കാ......"

എന്ന് നീട്ടി വിളിച്ചതും മൂപ്പര് വന്നു....

"ചോറ് വേണ്ടെ.....എടുത്ത് വെക്കട്ടെ   ....."

"അ...."

വേഗം വന്നിരുന്ന്ണ്...ഞാൻ ഇട്ട് കൊടുക്കുന്നത് ഒന്നും ഇഷ്ടല്ലാ...അതോണ്ട് യാസിക്ക തന്നെ എടുത്ത് കഴിക്കാണ്....
യൂടുബില് നോക്കി ഉണ്ടാക്കിയതാണ്...യാസിക്ക തിന്നുന്നുണ്ടല്ലോ....അപ്പോ ടേസ്റ്റ് ഉണ്ടോ.....

"നീ എന്താ നോക്കുന്നെ..."

"ഫുഡ് രസണ്ടോ...."

"ആ...നീ ഉണ്ടാക്കിയതാണോ...."

"മ്മ്...."

"അഡ്ജസ്റ്റ് ചെയ്യാം...."

അപ്പോ ഇത്ര സിംപ്ള് ആണോ കുക്കിങ്ങ്....ഇനി ഞാൻ തിന്നട്ടെ ഫുഡ്....യാസിക്ക തിന്നതോണ്ട് വല്യ പ്രശ്നം ഒന്നും ഉണ്ടാവൂലാന്ന് തോന്നുന്നു......

അങ്ങനെ ഫുഡും കഴിച്ച് നേരെ മുകളിലേക്ക് പോയി.....

അങ്ങനെ ഫുഡും കഴിച്ച് കഴിഞ്ഞ് കിടക്കുമ്പോ ആണ് യാസിക്കക്ക് കോള് വന്നത്.....ഉമ്മയാണന്ന് തോന്നുന്നു....

"യാസിക്ക ....ആരാ വിളിച്ചെ  . ...."

"എനിക്ക് വിളിച്ചത് നീ എന്തിനാ അറിയുന്നെ...."

എന്നും പറഞ്ഞ് ഒറ്റകിടത്തം ആയിരുന്നു.....നാളെ ഇന്റെ വീട്ടില് പോയാലോ...ഉമ്മയും ഇല്ല...

"അതെ....നാളെ ഇന്റെ വീട്ടില് പോയാലോ...."

"അവിടെന്താ ...."

"ഉമ്മയെ ഒന്ന് കാണാൻ...."

"കാണാതെ നിൽക്കാൻ അനക്ക് പറ്റൂലെ..."

"ന്നാ വേണ്ട പോവണ്ട...."

എന്നും പറഞ്ഞ് വേഗം പോയി സോഫയില് കിടന്നു.....ഈ ഉമ്മയും ഉപ്പയും എന്നാ വരാ....ഓലൊരു ഹണിമൂൺ ട്രിപ്പ്.....

പെട്ടെന്നാണ് ഫോൺ അടിച്ചത്....ഹനീന ആണല്ലോ....

"ഹലോ.....നീ എന്താടീ ഈ നേരത്ത് വിളിക്കുന്നെ ...."

"ഒരു കാര്യം പറയാനാ...."

"ന്നാ വേഗം പറ....ഞാൻ ബിസിയാ.....യാസിക്ക ഉണ്ട് ഇവിടെ...."

പതുക്കെ ആണ് പറഞ്ഞത് ....കേട്ടാല് ഇന്റെ കഥ കഴിയും....ഞങ്ങള് നല്ല റോമാൻസിലാണന്ന് അവള് കരുതിയിട്ടുണ്ടാവും....

"ആ ഹാരിസിന് പരിക്ക് പറ്റീണ്....."

"ആരെ പറഞ്ഞു...."

"കോളേജ് ഗ്രൂപ്പിലുണ്ട്....."

"അവന് രണ്ടണ്ണം കൊടുക്കണം എന്ന് വിചാരിച്ച് ഇരിക്കായിരുന്നു.....ഏതായാലും നന്നായി.....പെൺ കുട്ടികളെ കാണുമ്പോ തുടങ്ങും അവന്റെ ഇളകം...."

"മ്മ്.....ശരിയാ....അതോണ്ട് കുറച്ച് ദിവസം അവന്റെ ശല്യം ഉണ്ടാവൂലാ....."

"അവനെ ഒക്കെ തല്ലി കൊല്ലണം....."

"ന്നാ നാളെ കാണാ...അന്റെ റോമാൻസ് നടക്കട്ടെ  ...."

എന്നും പറഞ്ഞ് അവള് ഫോൺ വെച്ചു....

രാവിലെ എണീറ്റതും ആദ്യം കണ്ടത് യാസിക്കനെ ആണ്....
എന്നാ ക്യൂട്ട് ആണ്....ചുന്ദരനാണ്....വേഗം അപ്പുറത്തെ സൈഡില് കിടന്ന് മൊബൈല് എടുത്ത് ഫോട്ടോ എടുത്തു.....

പെട്ടെന്നാണ് യാസിക്ക ഉണർന്നത്  ......അല്ലോഹ്....ഞാൻ പെട്ടു....

@@@@@@@@@@@@@@

എണീറ്റപ്പോ തന്നെ കണ്ടത് അവളെ ആണ്...അവള് എന്താ ഈ ചെയ്യുന്നെ....ഫോട്ടോ എടുക്കാണ് കുരുപ്പ്....

അവളെ ഫോൺ പിടിച്ച് വാങ്ങാൻ നിന്നതും ഫോൺ ഓഫാക്കി കൈയില് തന്നു.....

"ഫോട്ടോ ഡിലീറ്റ് ചെയ്യ്....."

"ഇല്ല ചെയ്യൂലാ....."

"നിന്നോട് ചെയ്യാനാ പറഞ്ഞത്....."

"എന്നോട് കളിക്കാൻ നിൽക്കണ്ട....ഞാൻ കേസ് കൊടുക്കും...."

"എന്ത് കേസ്...."

"അത്..അതു പിന്നെ....നിങ്ങള് എന്നെ പീഡിപ്പിച്ചെന്ന്...."

"ആണോ....അതിന് നമ്മള് ഭാര്യയും ഭർത്താവും അല്ലെ ..."

"ആണല്ലോ....ആപ്പോ ആ ഫോട്ടോ എന്റെ മൊബൈലില് ഇരിക്കുന്നതിന് ഒരു പ്രശ്നവും ഇല്ലാ ...."

പെട്ടെന്ന് മൊബൈലും വാങ്ങി അവള് ഡ്രസ്സ് എടുക്കാണ്....

ബാത്റൂമില് കയറി കുറച്ച് കഴിഞ്ഞതും അവള് വാതില് തുറന്നു....

"ഇങ്ങള് കുളിക്കാൻ വരുന്നുണ്ടോ....നമുക്ക് ഒപ്പം കുളിക്കാ...."

"ടീ...."

തലയിണ എടുത്ത് ഒറ്റ ഏറ് കൊടുത്തതും അത് ക്യാച് ചെയ്ത് ബെഡിലേക്ക് തന്നെ ഇട്ടു.....എന്നിട്ട് മേശയുടെ മുകളില് വെച്ച ഫോണും എടുത്ത് ബാത്റൂമിലേക്ക് പോയി.....

കുറച്ച് കഴിഞ്ഞതും പുറത്ത് ഇറങ്ങിണ്....

"അതെ....ഇന്ന് ഞാൻ ചായ ഉണ്ടാക്കി തരാ....ബാക്കി പുറത്ത്ന്ന് വാങ്ങിക്കാ...."

"നിനക്ക് ഉണ്ടാക്കിയാൽ എന്താ...."

"ഇന്ക്ക് അറിയില്ല...."

ഇന്നലെ ചോറും കറിയും ഉണ്ടാക്കിയ ഇവക്ക് എന്താ ഉണ്ടാക്കിയാൽ...

കുളി കഴിഞ്ഞ് ഇറങ്ങിയതും ചായ ടേബിളില് വെച്ചിട്ടുണ്ട്.....ഇന്ന് ഒരു മീറ്റിങ്ങ് ഉണ്ട് ...നേരത്തെ പോണം.....
ചായയും കുടിച്ച് ഇരിക്കുമ്പോ ആണ് അവള് ചപ്പാത്തിയും കൊണ്ട് വരുന്നു .....

"കറി ഇല്ല....പഞ്ചസാര മതിയോ...."

എന്നും ചോദിച്ച് പഞ്ചസാരയും വെച്ച് അവള് മുകളിലേക്ക് പോയി.....ചായയും കുടിച്ച് മുകളിലെത്തിയതും അവള് എന്റെ മൊബൈലില് എന്തോ നോക്കാണ്....ഇത് ഓപ്പൺ ആയിരുന്നോ .....അല്ലാതെ ഇവള് എങ്ങനെ തുറക്കും...ആ...ഞാൻ വീഡിയോ പ്ലേ ചെയ്താണ് പോന്നത്....അല്ല ഇവള് എന്തിനാ എന്റെ ഫോൺ എടുക്കുന്നെ .....

"നീ എന്തിനാ എന്റെ ഫോൺ എടുത്തെ...."

"എന്തെങ്കിലും അത്യാവശ്യം വന്നാലോ....അപ്പോ ഇങ്ങളെ വിളിക്കാൻ..."

"എന്നെ വിളിക്കണ്ടാ...."

"അതെ....ഞാൻ ഇന്ന് പോവുന്നില്ല....ഇന്റെ ഉമ്മയും ഉപ്പയും വരാന്ന് പറഞ്ഞിരുന്നു...."

"അതിന്...."

"പോകുന്നാല്ലാന്ന് ഒന്ന് അറീച്ചതാണ് സാറിനെ...."

എന്നും പറഞ്ഞ് ചിരിച്ച് അവള് പുറത്തേക്ക് പോയി....എന്തോ ഉടായിപ്പ് മണക്കുന്നുണ്ടല്ലോ.....

എന്നും പറഞ്ഞ് ബാഗും എടുത്ത് പോകാൻ വേണ്ടി ഒരുങ്ങി...അവള് ബെഡില് ഇരിക്കുന്നുണ്ട്.....മൊബൈലും പിടിച്ച്....

🎶"ഫോണെടുക്കന്റെ പ്രാണനെ....
പിണക്കമെന്തിന് തോഴനെ..
പുന്നാര പാൽ മൊഴി ഒന്ന് കേൾക്കുവാൻ....."🎶

"നൂറാ.....നീ ഓഫാക്കുന്നോ...ഞാൻ ഓഫാക്കണോ...."


"ഓഫാക്കാ."

ഒരു പാട്ട് ഇടാനും പറ്റൂലാ ....

"അതെ ഞാൻ പാടാനാവും ല്ലേ...ഓഫാക്കാൻ പറഞ്ഞെ...."

"നീ ഒന്ന് മിണ്ടാതിരുന്നാ മതി...."

എന്നും പറഞ്ഞ് വാച്ചും ഇട്ട് ബാഗും എടുത്ത് പോവാണ്...

"പോവാണോ...."

"അല്ല...വരാ...."

"ഓ....ഒരു തമാശക്കാരൻ....പിന്നെ...ഓഫിസില് പോകുമ്പോ ഭർത്താക്കൻ മാര് ഭാര്യക്ക് കിസ്സ് കൊടുക്കും ...."

"അതിന്..."

"ഞാൻ നിങ്ങളെ ഭാര്യ അല്ലെ....അപ്പോ എനിക്ക് തന്നാ ഞാൻ സ്വീകരിക്കും...."

"ആണോ....എന്നാ എനിക്ക് സൗകര്യം ഇല്ല...."

"അതിനൊക്കെ ഇത്ര സൗകര്യം വേണോ...."

എന്നും പറഞ്ഞ് ഓടി പോയി കവിളില് ഒരു കിസ്സും കൊടുത്തു....യാസിക്ക മുഖം തുടക്കാണ്.....

"ടീ....."

"ഇന്നെ കിട്ടൂലാ....ഇങ്ങള് പോയ്ക്കോ...."

കുറച്ച് കഴിഞ്ഞതും ബൈക്കിന്റെ സൗണ്ട് കേൾക്കുന്നുണ്ട് പോയതാവും.....

@@@@@@@@@@@@@@@

ഓഫിസിലെത്തിയതും വേഗം എല്ലാവരെയും ക്യാബിനിലേക്ക്  വിളിച്ച് വരുത്തി.....ഞങ്ങളെ ചാനലിന്റെ റൈറ്റിങ്ങിനെ കുറിച്ച് പറയാനായിരുന്നു .....

എല്ലാവരും എത്തിയതും ചുറ്റും ആയി ഇരുന്നു...

"ഗുഡ് മോണിങ്ങ്...എവരിവൺ....ഇന്ന് നമ്മള് മീറ്റ് ചെയ്തത് നമ്മുടെ ചാനലിന്റെ ഉയർച്ചയും ഇനി വരുത്താനുള്ള മാറ്റങ്ങളെ കുറിച്ചും ചർച്ച ചെയ്യാനാണ്.....
ഫസ്റ്റ്ലി.....ഈ ഉയർച്ചക്ക് ഇത്രയും അധികം പരിശ്രമിച്ച  നിങ്ങള് ഓരോരുത്തരോടും താങ്ക്സ്....ഇത് നിങ്ങളുടെ വിജയമാണ്....അതെ നമ്മുടെ വിജയം...."

🎶"ഫോണെടുക്കന്റെ പ്രാണനെ...
പിണക്കമെന്തിന് തോഴനെ...
.പുന്നാര പാൽ മൊഴി ഒന്ന് കേൾക്കുവാൻ...."🎶

പെട്ടെന്നാണ് ഫോൺ അടിച്ചത്....ഇന്ന് രാവിലെ അവളും ഇത് തന്നെയാണ് ഇട്ടിരുന്നത്....

"ആരെ ഫോൺ ആണത് ....മീറ്റിങ്ങ് വിളിക്കുമ്പോ ഓഫ് ചെയ്യാൻ അറിയില്ലെ ...."

ഈ പാട്ട് കേൾക്കും തോറും ദേഷ്യം ഏതിലൂടൊക്കെയോ കേറി വരാണ്.....

"സേർ ...."

പെട്ടെന്നാണ് ഒരു ചെക്കൻ വിളിച്ചത്

"എന്താടോ ...."

"ഇത് നി ങ്ങളെ ഫോൺ ആണ്..."

എന്ന് പറഞ്ഞതും മൊബൈല് നോക്കിയപ്പോ ആണ് കണ്ടത്...

അവളെ ചിരിച്ച് നിൽക്കുന്ന ഒരു ഫോട്ടോ  ..... ലൗ എന്ന് പറഞ്ഞ് സേവ് ചെയ്തെ...

മൊബൈല് എടുത്ത് വേഗം ഓഫ് ചെയ്തു....

"സോറി.....നിങ്ങൾക്ക് പോകാം ..."

എന്നും പറഞ്ഞ് മൊബൈലും എടുത്ത് നേരെ വീട്ടിലേക്ക് വിട്ടു....

വീട്ടിലെത്തിയതും കാറിന്ന് ഇറങ്ങിയതും 

"നൂറാ......."

എന്ന് വിളിച്ചതും അവള് ഓടി വന്ന്ണ്....

"നീയാണോ എന്റെ മൊബൈലില് റിങ്ങ്ടൂൺ മാറ്റിയത്..."

"ഏ..ഞാൻ ....ഞാനല്ല ...."

"സത്യം പറയടീ...."

എന്നും പറഞ്ഞ് അവളെ  രണ്ട് തോളിലും എന്റെ കൈ  വെച്ചു.....

"സത്യം പറയാ....ഞാൻ ആണ് വെച്ചത്...."

"ടീ....."

വേഗം കൈ വിടുവിച്ച് ഓടീണ്  അവള്
 
"ചൂടാവല്ലി മാഷെ...."

"നിനക്ക് കുറച്ച് കൂടുന്നുണ്ട് ...."

എന്നും പറഞ്ഞ് പിടിച്ചതും ഞാനും അവളും കൂടെ സോഫയിലേക്ക് മറിഞ്ഞു  വീണു....

കണ്ണും കണ്ണും നോക്കി ഇരുന്നതും ചുറ്റുമുള്ളത് മറന്നപോലെ....

പെട്ടെന്നാണ് ആരോ ശബ്ദം ഉണ്ടാക്കിയത്....തിരിഞ്ഞ് നോക്കിയതും സഹലും അവളുടെ ഫാമിലിയും ആണ്....

@@@@@@@@@@@@@@

അയ്യോ....ഇവര് എന്ത് കരുതി കാണും നാണം കെട്ടു.....

വേഗം എണീറ്റ് ഉമ്മിന്റെ അടുത്തേക്ക് പോയി...

"ഉമ്മാ ഇരിക്ക്....ഉപ്പാ..."

ഞാൻ പറയൂലെ ഇങ്ങള് എന്തിനാ പറയുന്നെ....

"ഉപ്പാ ഇങ്ങള് ഇവിടെ ഇരിന്നോളി....ഉമ്മ ഇന്റെ കൂടെ വാ....സഹലെ...ഇയ്യ് എന്തെക്കിലും ചെയ്തോ..."

എന്നും പറഞ്ഞ് ഉമ്മിന്റെ കൈയും പിടിച്ച് നേരെ അടുക്കളയിലേക്ക് വിട്ടു....

"ഉമ്മാ....ഞാൻ ബിരിയാണി ഉണ്ടാക്കീണ്...."

"മ്മ്....പഠിച്ചത് മുതലായില്ലെ ഇപ്പോ...."

അല്ലോഹ്....യാസിക്ക ഇന്റെ ഉപ്പനോട് സംസാരിക്കോ....എന്നോട് ദേഷ്യം ഉള്ള പോലെ ഉപ്പനോട് ഉണ്ടാവോ....

വേഗം ഉമ്മിനെയും കൊണ്ട് യാസിക്കന്റെ അടുത്തേക്ക് പോയി....

യാസിക്ക ഭയങ്കര സംസാരം ആണ് ഉപ്പനോട്...ഉമ്മ പോയതും ഇനി നാളെ വരും എന്നൊക്കെ പറയുന്നുണ്ട്....

സഹലിക്ക എന്താ ആക്കി ചിരിക്കുന്നെ  .....ആ ...വന്നപ്പോ ഞങ്ങള് നല്ല റോമാൻസ് ആണന്ന് വിചാരിച്ചിട്ടുണ്ടാവും....എനിക്കല്ലെ അറിയൂ....

അങ്ങനെ സംസാരം ഒക്കെ കഴിഞ്ഞ്  എല്ലാരും ഒന്നിച്ചിരുന്നു ഫുഡും കഴിച്ചു....

പെട്ടെന്നാണ് സഹലിക്ക അടുത്തേക്ക് വന്നത്...

"ടീ....ഇപ്പോ ടി.വി ഒന്നും കാണണ്ടല്ലോ അനക്ക്..."

"മ്മ്....ഇന്റെ ഭാഗ്യം അല്ലെ ..."

എന്നാലും ഞാൻ ടിവി കാണലുണ്ട്...ആ ചിരിച്ച് നിൽക്കുന്ന മോന്ത  കാണാൻ....

"വന്നപ്പോ രണ്ടാളും ഭയങ്കര റോമാൻസ് ആയിരുന്നല്ലോ..."

"അത്....പിന്നെ..."

"കല്യാണം കഴിക്കാത്ത പാവം ഞങ്ങള് ഒക്കെ ഉള്ളത് ഒന്ന് ഓർത്തൂടെ...."

"ആ....നിന്നെ വേഗം പെണ്ണ് കെട്ടിക്കണം ....ഞാൻ ഉമ്മയോട് ഒന്ന് പറയുന്നുണ്ട്  ....."

"ടീ...  ഇന്റെ കഞ്ഞിയില് മണല് വാരി ഇടരുത്....."

"അപ്പോ ഇന്റെ മോന് റൊമാൻസ് കളിക്കണ്ടെ  ....."

"വേണ്ട മോളെ....."


"അല്ല...സഹലെ നമുക്ക് ഇറങ്ങല്ലെ  .."

എന്നും ചോദിച്ച് ഉപ്പ വന്നതും പോവാന്നും പറഞ്ഞ് കാറിന്റെ കീയും കയ്യില് പിടിച്ച് നിൽക്കാണ് .....

"പിന്നെ ഇനി റോമാൻസ് കളിക്കുമ്പോ ആ വാതില് ഒന്ന് ജസ്റ്റ് അടക്കണെ...."

എന്നും പറഞ്ഞ് 
സഹലിക്ക കളിയാക്കിയാ പോയത്....

"നിങ്ങള് രണ്ടാളും കൂടെ ഒരു ദിവസം അങ്ങോട്ട് വരണം...."

എന്നും പറഞ്ഞ് ഉപ്പ ചേർത്തുപിടിച്ചതും എന്തോ ഒരു ആശ്വസം പോലെ.....ഉമ്മ ഒരു മുത്തം തന്ന് ഇറങ്ങി....രണ്ട് പേരുടെ കണ്ണുകളും ഒരു പോലെ നിറഞ്ഞിരുന്നു....ഇനി സഹല് കരഞ്ഞോ....കാണുന്നില്ല...കണ്ണില് വെള്ളം ഉള്ളതോണ്ട്....അല്ലാതെ കരഞ്ഞതൊന്നും അല്ലാ....

"കേറി പോടീ....."

ഇത് വരെ എന്തൊരു നല്ല സ്വഭാവം ആയിരുന്നു ....അവര് പോയതും തുടങ്ങി....

"ഞാൻ അവരെ കൂടെ പോവും എന്ന് പേടിച്ചിട്ട് ആവും അല്ലെ... "

എന്നും പറഞ്ഞ് കവിളില് തൊടാൻ പോയപ്പോ ആണ് സഹലിക്ക പറഞ്ഞത് ഓർമ വന്നത്...

 "ഞാൻ ഇല്ലാ...."

എന്നും പറഞ്ഞ് റൂമിലേക്ക് ഓടി പോയി....


ഈ യാസിക്ക ഇന്ന് ഇനി പോവുന്നില്ലെ....ഇവിടെ ഇരിക്കാണല്ലോ...

"യാസിക്ക....."

അല്ലോഹ് ....എന്താ നോട്ടം....

"സോറി യാസറെ....ഇന്ന് പോവുന്നില്ലെ...."

സ്വന്തം ഭർത്താവിനെ പേര് വിളിക്കാനുള്ള ഭാഗ്യം എനിക്ക് മാത്രം ആവും....

"ഞാൻ ഇന്ക്ക് ഇഷ്ടമുണ്ടങ്കില് പോവും...."

"ഓ....ഇഷ്ടമില്ലാത്തതോണ്ട് അല്ലെ പോവാത്തത്....ഇന്ന് പോവണ്ട ...നമുക്ക് കഥ പറഞ്ഞിരിക്കാം...."

"കഥ പറയാൻ നീ കുഞ്ഞു കുട്ടിയാണോ...."

"ഞാൻ അല്ല കുഞ്ഞു കുട്ടി യാസിക്ക ആണ്....ഞാൻ കഥ പറയുമ്പോ ഇന്റെ മടിയില് കഥ കേട്ട് കിടക്കുന്ന കുഞ്ഞ് കുട്ടിയാവണം യാസിക്ക..."

അയ്യോ എന്തൊക്കെയാ ഞാൻ പറയുന്നെ ....

"ഒന്നു പോടീ...."

"ഇപ്പോ ആണോ പോവാൻ പറയുന്നെ....ഇന്റെ ഉമ്മയും ഉപ്പയും വന്നപ്പോ പറഞ്ഞാ എനിക്കും പോവായിരുന്നു അവരെ കൂടെ..."

"നീ പോകുന്നതാ നല്ലത്...."

"അപ്പോ ഇന്റെ യാസിക്കക്ക് ആര് ഫുഡ് തരും...."

"നീ തന്നിട്ടാണല്ലോ ഞാൻ കഴിക്കല്..."

"എന്തായാലും ഞാൻ ഉണ്ടാക്കിയിട്ട് അല്ലെ...."

"ഇവളെ കൊണ്ട് .....നീ ഒന്ന് മിണ്ടാതിരിക്കോ..."

"ഓ..."

ഞാൻ മിണ്ടാതിരുന്നാ ബോറ് അടിക്കൂലെ....ഈ യാസിക്കക്ക് ഒന്നും അറിയൂല....

🎶"ന്റെള്ളാ  യാസിക്കക്ക്   എന്തൊരു മൊഞ്ചാണ്...
കണ്ടപ്പോ ഖൽബിനുള്ളില് മിന്നല് നേരാണ്..."🎶

നോക്കണ്ട മക്കളെ ഇത് ഞാൻ തന്നെയാ ....ഇന്റെ യാസിക്ക മൊഞ്ചനാ...

"നീ ഒന്ന് മിണ്ടാതിരിക്കോ..."

"ഞാൻ വേറെ പാടിതരാ..."

എന്നും പറഞ്ഞ് യാസിക്കന്റെ അടുത്ത് പോയി ഇരുന്നു...

"ഫോണെടുക്കന്റെ ...."

പാടാൻ തുടങ്ങിയതും യാസിക്കന്റെ കൈ കൊണ്ട് എന്റെ വായ പൊത്തി വെച്ചു....

"രാവിലത്തെ കാര്യം ഞാൻ മറന്നിട്ടൊന്നും ഇല്ല ....പിന്നെ ഒരു പ്രശ്നം ഉണ്ടാക്കണ്ടാ എന്ന് കരുതിയാണ്...."

ഈ യാസിക്ക എന്താ കൈ എടുക്കാത്തത്....കടി വെച്ച് കൊടുത്തതും വേഗം കൈ എടുത്തു....

"ആഹ്...ടി...."

"എനിക്ക് ശ്വാസം കിട്ട്ണില്ല അതോണ്ടാ ....ഞാൻ എങ്ങാനും വടിയായാല് ഇങ്ങള് വേറെ കെട്ടൂലെ അതിന് ഞാൻ സമ്മതിക്കൂല ....."

എന്നും പറഞ്ഞ് രണ്ട് കവിളും വലിച്ചു....

"നീ എന്തിനാ എന്നെ തൊടാൻ വരുന്നെ ഇന്ക്ക് ഇഷ്ടല്ലാ...."

"ഇഷ്ടല്ലാ......"

കവിളില് ഒരു കിസ്സും കൊടുത്തു താഴേക്ക് ഓടി പോയി....

അല്ലാഹ്...വാതില് അടച്ചിട്ടില്ലല്ലോ....വാതിലും അടച്ച് ടിവി കാണുമ്പോ ആണ് യാസിക്ക ഇറങ്ങി വന്നത് ....എന്നോട് ഉള്ള ദേഷ്യം മുഴുവൻ ആ മുഖത്ത് ഉണ്ട്....

അടുക്കളയിലേക്ക് ആണല്ലോ പോക്ക്....എന്തിനാ...
പോയി നോക്കട്ടെ....

"യാസിക്കാ....എന്താ പണി.... രാത്രിക്ക് ഫുഡ് ഉണ്ടല്ലോ...."

 രണ്ട് ഉണ്ടക്കണ്ണും കൊണ്ട് നോക്കി വീണ്ടും തിരയാണ്....

അവസാനം പലഹാരം ആണ് നോക്കിയത് എന്ന് മനസ്സിലായത്....ബിസ്കറ്റും എടുത്ത് പോയീണ് ടിവി കാണാൻ....
അടുത്ത് പോയി ഇരിക്കട്ടെ.....മനസ്സലിവ് തോന്നിയാലോ....

"അതെ....ഈ പലഹാരം എവിടാന്ന് എന്നോട് ചോദിച്ചാ ഞാൻ എടുത്ത് തരൂലെ...."

"ആണോ....അറിഞ്ഞില്ല... "

"ഓ..."

തിരിഞ്ഞ് ഇരുന്ന് മൊബൈലും എടുത്ത് കുത്തി കളിക്കുമ്പോ ആണ് ഗാലറി നോക്കിയത് ....യാസിക്കയും ഞാനും നിൽക്കുന്ന ഒരു പാട് ഫോട്ടോസ് ഉണ്ട് ......എല്ലാത്തിലും ഭയങ്കര സന്തോഷത്തിലാണ് പിന്നെ എന്താ പറ്റിയത്.....ഞാൻ മോശമാണോ ....ഏയ് നെവർ....

@@@@@@@@@@@@@@

ടിവി കാണുമ്പോ ഉണ്ട് അപ്പുറത്തിരുന്ന് മൊബൈല് നോക്കാണ്.....
എന്താ ഈ നോക്കുന്നെ...

കല്യാണ ഫോട്ടോസ് ആണല്ലോ....കുറച്ച് കഴിഞ്ഞതും ഒറ്റ ഓട്ടം ആയിരുന്നു മുകളിലേക്ക് അവിടെ എന്താ....

ആ....എന്തേലും അവട്ടെ...

🎶"ഫോണെടുക്കന്റെ പ്രാണനെ..."🎶

ഇത് ആരാ വീണ്ടും ഇട്ടത്...അതിന് പോയതാവും അവള് .... നൂറ...കൂറാ....
ഇത് ഇന്റെ ഫോൺ അല്ലെ   ....റിങ്ങ്ടൂൺ മാറ്റി ഇല്ലെ.....
ഉമ്മ ആണല്ലൊ....


"ഹലോ...ഉമ്മാ..."

"ആ...മോനെ...ഫുഡ് കഴിച്ചോ ...."

"ആ ....കഴിച്ചു...നിങ്ങളോ..."

"അ..."

"ഇങ്ങള് എന്നാ വരാ...ഉപ്പ എവിടെ..."

"ഉപ്പ ഇവിടുണ്ട്...ഞങ്ങള് വരാനിട്ട് തിരക്കായോ....നിന്റെ പെണ്ണ് ഇല്ലെ അവിടെ..."

"ആ....."

"ഞങ്ങള് നാളെ വരാ ...ഇൻഷാ അല്ലാഹ്..."

"ആ..."

"പിന്നെ എന്താ അവിടുത്തെ വിശേഷം നൂറ എവിടെ...."

"മുകളിലുണ്ട്....അവളെ വീട്ടുകാര് വന്നിരുന്നു...."

"ഇന്നോ..."

"ആ....വരും എന്നു പറഞ്ഞിരുന്നു...."

"മ്മ്....ഞങ്ങള് ഇവിടെ ഉപ്പന്റെ ഫ്രണ്ടിന്റെ വീട്ടിലാ...അവര് നാളെ പോവാന്ന് പറഞ്ഞ് ഇവിടെ നിർത്തി...."

"മ്മ്.....മോനെ ഇവിടെ ഒറ്റക്കാണന്ന് ഓർമയില്ല...."

"മോന് കൂട്ടിന് ഓരാളെ കൂടെ തന്നല്ലെ പോന്നത് ...."

ഇതിലും നല്ലത് ഒറ്റ്ക്ക നിൽക്കായിരുന്നു ....

അങ്ങനെ ഉമ്മാനോടും ഉപ്പാനോടും സംസാരിച്ചിരുന്നു...ഫോൺ വെച്ചതും ടിവിയും  ഓഫ് ചെയ്തു....റിങ്ങ്ട്ടുണും മാറ്റി.....അവളെ ഒരു ഒലക്കമലെ പാട്ട്......

പുറത്ത് ഇറങ്ങി ഒന്ന് ചുറ്റുപാടും നോക്കി....പുതിയ പൂക്കള് ഒക്കെ ഉണ്ടല്ലോ....അവള് വെച്ചതാവും....

"മോനെ.."

അപ്പുറത്തെ വീട്ടിലെ താത്ത ആണല്ലോ..


"ഉമ്മ വന്നില്ലെ..."

"ഇല്ല...നാളെ വരും...."

"മ്മ്....നൂറ എവിടെ..."

"അകത്തുണ്ട്...."

"മ്മ്..."

"മക്കള് ഒക്കെ എവിടെ...."

"ഇവിടുണ്ട്....മൊബൈലും കളിച്ച് ഇരിക്കുന്നുണ്ടാവും..."

"അ..."


എല്ലാർക്കും നൂറനെ ആണ് അറിയേണ്ടത്....
വേഗം അകത്ത് കയറി വാതിലും അടച്ച് മുകളിലേക്ക് പോയി...ഡോറ് തുറന്നതും....

"ഹാ....."

ഇവളെന്താ ഇങ്ങനെ നിൽക്കുന്നെ....


"നീ എന്താടീ ഈ കാണിക്കുന്നെ..."

"കണ്ടില്ലെ സാരി ഇടാണ്....."

വന്നപ്പോ തന്നെ കണ്ടത് പാവാടയും ബ്ലൗസും ഇട്ട് നിൽക്കുന്ന നൂറനെ ആണ്......

"നീ വൃത്തികേട് കാണിക്കാതെ ഒന്ന് പോ..."

"ഈ യാസിക്കക്ക് ഒന്നും അറിയൂലാ....ഇതെങ്ങനെ വൃത്തികേടാവും...."

എന്നും പറഞ്ഞ് നെറി ശരിയാക്കാണ്...

"അതെ ഇങ്ങള് ആ ഫോണ് എടുത്ത് യൂടൂബ് ഓണാക്കി...."

"എന്തിന്...."

"സാരി എങ്ങനെ ഇടാന്ന് നോക്കി...."

"ഇന്ക്ക് വേറെ പണിയില്ലല്ലോ...."

എന്നും പറഞ്ഞ് വേഗം പോയി വാതില് തുറന്നതും..പെണ്ണ് അലറാ..

"നോ...."

"വാതില് തുറക്കല്ലീ....ആൾക്കാര് കാണും......."

ശരിയാ....ഡ്രസ്സ് ഇട്ട് നിൽക്കുമ്പോ കണ്ണ് ഇങ്ങോട്ടാ...പിന്നെ ഡ്രസ്സ് ഇടാതെ നിന്നാ എന്താവും....വേഗം ഡോറും ചാരി പുറത്തേക്ക് പോയി....

കുറച്ച് നേരം മൊബൈലില് കളിച്ചിരുന്നു....അപ്പോ ആണ് അവള് വിളിച്ചെ...


@@@@@@@@@@@@@


ഇത് വല്ലാത്ത കഷ്ടം ആണല്ലോ....ഒരു ഭാഗം ശരിയാവുമ്പോ മറ്റെ ഭാഗം ശരിയാവുന്നില്ല....ഇനി എന്താ ചെയ്യാ....

അങ്ങനെ നെറ്റില് നോക്കി ഒരു വിധം ഒപ്പിച്ചു...ഇന്ക്ക് എങ്ങനെ വന്നതാ ഈ പൂതിന്ന് അറിയോ.....ഞാൻ വാട്ട്സപ്പില് സ്റ്റാറ്റസ് നോകുമ്പോ ഉണ്ട്   ഉണ്ട് ഇന്റെ ഫ്രണ്ടും ഹസ്ബന്റും അവള് സാരിയാണ് .....അപ്പോ ഒരു ചിന്ന പൂതി.....

"യാസിക്കാ....."

ഇങ്ങേര് ഇത് എവിടെ പോയി കിടക്കാ....ഒരു കാര്യത്തിന് നോക്കിയാ കാണൂലാ....

വാതിലും തുറന്ന് നോക്കിയപ്പോ ഉണ്ട് ഫോണില് കളിക്കുന്നു.....

"യാസിക്കാ...."

എന്നും പറഞ്ഞ് ഫോണ് പോയി വാങ്ങി....

"എന്താ....ടീ..."

അന്തം വിട്ട് നോക്കാണ്....അത്ര ഭംഗിയുണ്ടോ....

"യാസിക്കാ....ഇന്റെ ഒരു ഫോട്ടോ എടുക്കോ.....പ്ലീസ്...."

"ആ..."

ഇഷ്ടമില്ലാത്ത മട്ടില് ഒന്ന് മൂളീണ്.....എന്നിട്ട് കൈ നീട്ടാണ്....ഫോണിനാവും...ഒരു സൂത്രം ഒപ്പിക്കാം...

യാസിക്കന്റെ കൈവെള്ളയിലേക്ക് എന്റെ കൈ വെച്ച് കൊടുത്തതും യാസിക്ക ദേഷ്യത്തില് കൈ എടുത്തു....

"നിന്നോട് ഫോൺ തരാനാ പറഞ്ഞത്..."

"ഞാൻ വിചാരിച്ചു ....ഡാൻസ് കളിക്കാനാണന്ന്..."

"ഞാൻ ഒന്നും ഇല്ല നിന്റെ ഫോട്ടോ എടുക്കാൻ ...."

എന്നും പറഞ്ഞ് യാസിക്ക പോവാണ്....

"പോവല്ലെ യാസിക്ക...പ്ലീസ്..."

"നിന്റെ ഫോൺ എടുക്ക് അതില് എടുക്ക....ഇന്റെ ഫോണില് ഞാൻ എടുക്കൂലാ..."

"എന്നാ വേണ്ടാ....എന്റെല് മതി  ...."

എന്നും പറഞ്ഞ് ലോക്ക് ഓണാക്കി കൊടുത്തപ്പോ ആണ് ഫോണിലുള്ള ബാക്കി കാര്യങ്ങളെ കുറിച്ച് ഓർത്തത്...

"വേണ്ടാ....അത് ഇങ്ങ് തന്നെ..."

എന്നും പറഞ്ഞ് വാങ്ങി ലോക്ക് ആക്കി കൊടുത്തു....ഇനി എടുത്തോ....

ഒരു പാട് പോസില് നിന്ന് കൊടുത്തതും ആകെ രണ്ട് മൂന്ന് ഫോട്ടോ എടുത്ത് തന്നെ ....ബ്ലഡി ഹബ്ബീ...


ഫോണും തന്ന് പോകുമ്പോ ആണ് യാസിക്കന്റെ കൂടെ ഒരു ഫോട്ടോ എടുക്കാൻ തോന്നിയത്....

യാസിക്കന്റെ കൈ പിടിച്ച് വലിച്ച് അടുത്ത് നിർത്തി ഒരു ഫോട്ടോ എടുത്തു...

കട്ട ഹീറ്റായീണല്ലോ....

"നീ എന്തിനാ ഫോട്ടോ എടുത്തെ ...."

"കാണാൻ...."

"എന്റെ ഫോട്ടോ നിനക്ക് എന്തിനാ...."

"ഇന്റെ ഭർത്താവിന്റെ ഫോട്ടോ ആരെങ്കിലും ചോദിച്ചാ കാണിച്ച് കൊടുക്കണ്ടെ...."

"അത് ഡിലീറ്റ് ചെയ്യ്...."

"ചെയ്യൂലാ ....എന്റെ ഫോൺ അല്ലെ ...."

"ഇങ്ങക്ക് ഫോട്ടോ കിട്ടാത്തോണ്ട് ആവും അല്ലെ...ഞാൻ അയച്ച് തരണ്ട്...."

എന്നും പറഞ്ഞ് വേഗം ഡ്രസ്സിങ്ങ് റൂമിലേക്ക് പോയി....

"നൂറാ.....ഞാൻ പുറത്ത് പോവാ...."

"എന്തിന്.....ഞാൻ ഒറ്റക്കാവും...."

എന്നും പറഞ്ഞ് പുറത്തേക്ക് വന്നതും....അവന് കണ്ണ് പൊത്താണ്....അതെന്തിനാ കണ്ണ് പൊത്തുന്നെ ....ഞാൻ ബ്ലൗസും പാവാടയും ഇട്ടിട്ടില്ലെ....

"ഇങ്ങള് എന്തിനാ കണ്ണ് പൊത്തുന്നെ...."

"അനക്ക് മര്യാദക്ക് ഡ്രസ്സ് ചെയ്തൂടെ...."

"അതിനെന്താ...എന്റെ ഭർത്താവിന്റെ മുന്നിലല്ലെ ....."

"ഞാൻ പോവാ...."

"പ്ലീസ് പോവല്ലെ....എനിക്ക് ഒരു കാര്യം പറയാനുണ്ട്...."

"നീ ഈ ഡ്രസ്സ് ഒന്ന് മാറി വരോ....."

"ഇപ്പോ വരാ...."

വേഗം പോയി ഡ്രസ്സും മാറി വന്നതും യാസിക്ക ഉണ്ട് വൈറ്റ് ചെയ്യുന്നു....

"യാസിക്ക.....ഇന്ക്ക്..."

"വേഗം പറ ടൈം ഇല്ല...."

"യാസിക്ക ഒരു പാട്ട് പാടോ....."

"നിനക്ക് എന്താ ഭ്രാന്ത് ആണോ...."

"ആ...ആണ്....നൂറക്ക് ഭ്രാന്ത് ആണ്....ഈ യാസിയോട്...."

"ഞാൻ പോവാ...."

"ഞാൻ ഒരു കഥ പറഞ്ഞാ കേൾക്കോ ...."

"ഇല്ല...."

"എന്നാ പോയിക്കോ....ഇങ്ങള് തിരിച്ച് വരുമ്പോ ഞാൻ ഇവിടെ ഉണ്ടാവണം എന്നില്ല...."

"അതെന്താ...നീ എവിടെ പോവാ...."

"പേടിച്ചോ....അയ്യെ...കൂയ് പറ്റിച്ചെ.....യാസിക്കനെ പറ്റിച്ചെ....."

"നിന്ക്ക് മുഴു വട്ടാ...."

എന്നും പറഞ്ഞ് യാസിക്ക പോയി.....വാതിലിനടുത്ത് എത്തിയപ്പോയേക്ക് ബൈക്കില് കേറീണ്....

"യാസിക്കാ...ഞാനും വരട്ടെ....."

"നീ നിന്റെ പണി നോക്കിയാ മതി....."

"ഇനക്ക് അതിന് ഇങ്ങള് ഒരു പണിയും തന്നിട്ടില്ലല്ലോ...."

"ഇന്റെ നൂറാ....ഒന്ന് മിണ്ടാതിരിക്കോ....ഇപ്പോ തന്നെ ലൈറ്റ് ആയി ...."

"ആഹാ.....ഇപ്പോ ഇന്റെ നൂറാ....എന്നായി അല്ലെ..."

"ങ്ങെ   ....ഒന്ന് പോടീ...."

എന്ന് പറഞ്ഞതും ഒരു ഫ്ലയിങ്ങ് കിസ്സും കൊടുത്ത് വാതിലിന്റെ മറവിലേക്ക് നിന്നു.....

ഈ യാസിക്ക ചൂടാവുന്നതിന് ഒരു പണി കൊടുക്കണ്ടെ.....മൂപ്പര് വരുമ്പോഴേക്ക് ഒക്കെ സെറ്റാക്കണം....

അങ്ങനെ ഓരോ പണിയും മനസ്സില് വിചാരിച്ച് റൂമിലേക്ക് പോയി.....


@@@@@@@@@@@@@@@@


ഇന്ന് ഒരു മീറ്റിങ്ങ് ഉണ്ട്....പാർട്ടി ഓഫീസില്.....കമ്മ്യൂണിസം തലയില് കേറ്റിയത് മുതല് ഇത് ഒരു ഹരമാണ്.....ഏത് നട്ടപാതിരക്ക് വിളിച്ചാലും നെഞ്ചും വിരിച്ച് മുന്നില് നിൽക്കാനുള്ള അണികളെ ആണ് ആവശ്യം എന്നാണ് പഠിപ്പിച്ചത്....അത് നിലനിർത്തി പോവുന്നുമുണ്ട്.....

അങ്ങനെ മീറ്റിങ്ങും വരവ് ചെലവും വായിച്ച് കഴിഞ്ഞ് ഇരിക്കുമ്പോ ആണ് മെസ്സേജ് വന്നത്....

ലൗ ....ഇതേതാ നമ്പറ്....ആ....രാവിലെ നൂറ സേവ് ചെയ്തത് അല്ലെ.....ഓപ്പണാക്കി നോക്കിയതും ഇന്ന് രാവിലെ എടുത്ത ഫോട്ടോ ആണ്.....

"ആ....ഫോട്ടോ നോക്കി ഇരിക്കാ...."ആദിഷ്

ഒരു ഫ്രണ്ട് ആണട്ടോ ...നാട്ടിലുള്ളതാ...

"അല്ലടാ....അത് മെസ്സേജ് വന്നപ്പോ ...."

"മ്മ്...ഞാൻ പോവാ....."

"ആ...ശരിടാ...ഞാനും ഇറങ്ങാ...."

അങ്ങനെ അവരോട് ഒക്കെ പറഞ്ഞ് നേരെ വീട്ടിലേക്ക് വിട്ടു....

ഇന്നെന്താ മുന്നില് ലൈറ്റ് ഇടാത്തത്....

ഇവള് എവിടെ പോയി....

ഇങ്ങള് തിരിച്ച് വരുമ്പോ ഞാൻ ഇവിടെ ഉണ്ടാവണം എന്നില്ല.....അവളു പറഞ്ഞത് മനസ്സില് തെളിഞ്ഞു വന്നതും....ബൈക്ക് നിർത്തി വേഗം പോയി ലൈറ്റ് ഇട്ടു....

വാതില് തുറന്ന് നോക്കിയതും അവളെ എങ്ങും കാണുന്നില്ല....മുകളില് ലൈറ്റ് കണ്ടതും വേഗം മുകളിലേക്ക് പോയി  .....

ഇവള് എവിടെ പോയി....ഇനി വല്ല കടും കൈയും ചെയ്തോ....പടച്ചോനെ  ....

"നൂറാ.....നൂറാ...."

അത്ര വിളിച്ചിട്ടും അവള് ഉത്തരം നൽകുന്നില്ലല്ലോ .... ഇവള് എവിടെ പോയി....ഈ പാതിരക്ക്......

"യാസിക്കാ.....പേടിച്ചോ ....."

"നീ എവിടെയായിരുന്നു....ഞാൻ എത്ര വിളിച്ചു...."

"അതെന്തിനാ എന്നെ വിളിച്ചെ .....എന്നെ അത്രക്ക് ഇഷ്ടാണോ...."

"ഒന്ന് പോടീ...."

ശരിക്കും അവള് പറഞ്ഞപോലെ എനിക്ക് അവളെ ഇഷ്ടാണോ....എന്താ റബ്ബെ ഞാൻ ചെയ്യാ.....

"ഹലോ....യാസിക്ക....എനിക്ക് ഒരു കാര്യം പറയാനുണ്ട്...."

"എന്ത് കാര്യം...."

"യാസിക്കനെ കുറിച്ചാ ...."

"എന്നെ കുറിച്ചോ....എന്ത് പറയാൻ....."

"ഇന്ക്ക് ഇങ്ങളെ ഇഷ്ടാന്ന്...."

"ആണോ....നന്നായി..."

അവളെ ഓരോ സംസാരം കേൾക്കുമ്പോ പിരാന്ത് പിടിക്കും.....

വേഗം പോയി ഫ്രഷ് ആയി വന്നു....


@@@@@@@@@@@@@@@@


യാസിക്കനെ വട്ട് കളിപ്പിക്കാൻ നല്ല രസാണ്...അതാ ഇങ്ങനെ ഓരോന്ന് പറഞ്ഞ് വെറുപ്പിക്കുന്നെ.....

മനപ്പൂർവ്വം ലൈറ്റ് ഇടാതിരുന്നതാ....യാസിക്ക വരട്ടെ എന്നും കരുതി .....യാസിക്ക വിളിച്ചതൊക്കെ ഞാൻ കേട്ടീണ്.....എന്നാലും മിണ്ടാതിരുന്നതാ ......

മൂപ്പര് എപ്പോ ഇറങ്ങും .....

കുറച്ച് കഴിഞ്ഞതും ബാത്ത്  ടവ്വലും എടുത്ത് വരുന്നുണ്ട്  .....

"യാസിക്ക.....എന്റെ വീട്ടില് പോയാലോ...."

"എന്തിന് ...."

"ഞാൻ ഇന്ന് ഒന്നും ഉണ്ടാക്കിയിട്ട് ഇല്ല....."

"അതെന്തെ...."

"അത്.....ഞാൻ ഇവിടെ ഇരുന്ന് മൊബൈല് നോക്കി ഇരിക്കായിരുന്നു....ടൈം പോയത് അറിഞ്ഞില്ലാ...അതാ..."

"നിനക്ക് പിന്നെ ഇവിടെ എന്താ പണി...."

"ഹാ...ഹാ...ഇത് നല്ല കഥ ....നിങ്ങള് ഇന്നെ ഭാര്യ ആയി സ്വീകരിക്കുന്നില്ലല്ലോ....പിന്നെ ഞാൻ എന്തിനാ വെച്ച് വിളമ്പുന്നെ ...."

"എന്റെ വീട്ടില് നിൽക്കാൻ അനുവാദം തന്നില്ലെ അതിന് ...."


"അത് ഞാൻ ചോദിച്ച് വാങ്ങിയതല്ലലാലോ...."

"ഞാൻ പുറത്ത് പോവാണ്....വാങ്ങി വരാ..."

"ഇങ്ങള് എന്തിനാ എപ്പോയും പുറത്തേക്ക് പോണത് ഞാൻ ഒറ്റക്കാവൂലെ..."

"കുറച്ച് ഒറ്റക്ക് നിൽക്കുന്നത് നല്ലതാ....ഞാൻ പോവാ....ഡോറ് അടച്ചേക്ക്...."

യാസിക്ക മുന്നില് നടന്നതും ഞാൻ പിന്നില് പോയി.....ബൈക്കില് കയറി ഇരുന്ന്ണ് നല്ല ലുക്ക്  ആയീണ്...

"യാസിക്കാ....അപ്പോ ഇങ്ങക്ക് ഇന്നെ ഇഷ്ടാലെ..."

"ഇന്ക്ക് ഇഷ്ടല്ല..."

"പിന്നെ എന്തിനാ എന്നോട് ഡോറ് അടക്കാൻ പറഞ്ഞത് ഇങ്ങക്ക് തന്നെ അടക്കാവുന്നതല്ലെ....അപ്പോ എന്നെ കാണാൻ വേണ്ടി അല്ലെ...."

ഒരു ഫ്ലയിംങ്ങ് കിസ്സും കൊടുത്ത് വേഗം വാതിലടച്ചു.....
മൂളിപ്പാട്ടും പാടി മുകളില് പോയി.....മൊബൈലില് ഇന്ന് യാസിക്കന്റെ കൂടെ എടുത്ത ഫോട്ടോസ് എഡിറ്റ് ചെയ്യുമ്പോ ആണ്....യാസിക്ക ഫോൺ വിളിച്ചത്....എന്നോട് സനേഹം ഒക്കെ ഉണ്ട് അപ്പോ...

  ഫോണ് വേഗം ഓഫ് ചെയ്ത് ഇരിക്കുമ്പോ ആണ് താഴേന്ന് ഒരു സൗണ്ട് കേട്ടത്....

അല്ലങ്കിലും ഇങ്ങനെ തന്നാ....വീട്ടില് ഒറ്റക്കിരിക്കുമ്പോ ഓരോ സൗണ്ട് കേട്ട് കൊണ്ടിരിക്കും വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ...

ഇനി താഴെ ആരെക്കിലും ഉണ്ടോ...ഏയ് എങ്ങനെ വരാനാ...ഞാൻ വാതിലടച്ച....പടച്ചോനെ...വാതില് അടച്ചിട്ടില്ല....താഴേക്ക് ഓടി പോവുമ്പോ ആണ് ഷാളില് കാല് തടഞ്ഞ് വീണത്....എന്തൊരു  വേദനാ....എന്തോ താഴേക്ക് പോവണ്ടാന്ന് മനസ്സ് പറയും പോലെ......വേഗം താഴേക്ക് ഇറങ്ങിയതും ഡോറ് തുറന്നിട്ട്ണ്....ഈ യാസിക്ക വന്നോ ഇത്ര പെട്ടെന്ന്....വാതിലടക്കാൻ വേണ്ടി പോകുമ്പോ ആണ് ആരോ പിന്നിലൂടെ വന്ന് കൈയിന് പിടിച്ചത്.....

തിരിഞ്ഞതും വശ്യമായാ ഒരു ചിരിയാലെ അവന് എന്നിലേക്ക് അടുത്തു...

"താന് ...താന് എന്താ ഇവിടെ..."


@@@@@@@@@@@@@@@

അജു വിളിച്ചിരുന്നു....ഇന്ന് ക്ലബിലേക്ക് വരണം എന്നും പറഞ്ഞ്....വെറുതെ ഒന്ന് എല്ലാരും കൂടാറുണ്ട് ....എന്നിട്ട് അന്ന് അവിടെ കൂടാറ് ആണ് പതിവ്.....പക്ഷെ ഇന്ന് പറ്റൂല.... നൂറ വീട്ടില് ഉള്ളതോണ്ട്......

ക്ലബിലേക്ക് എത്തിയതും എല്ലാരും ഭയങ്കര സംസാരത്തിലാണ്....

"ഹലോ...."

"ആ....എത്തിയോ സ്വാഗതം  മിസ്റ്റർ  യാസിർ മുഹമ്മദ്....."താജ്

"താക്യൂ......എല്ലാ ഇന്ന് എന്താ പെട്ടെന്ന് ഒരു കൂടല്...."

"ഒന്നുല്ലടാ....വെറുതെ ....എല്ലാരെയും ഒന്ന് കാണാന്നു കരുതി..."അജു

"പിന്നെ കല്യാണം കഴിഞ്ഞ  ഒരാളെ ഈ വഴിക്ക് കണ്ടീലാ ....അപ്പോ ഒന്ന് വിളിച്ചതാ...."റാഷി

"മ്മ്......അത് ശരിയാ..."അജു

"അജ്മലെ....ഞാൻ ബിസി ഒന്നും അല്ല....എപ്പോ വിളിച്ചാലും വരും ഡ്യൂട്ടി ഇല്ലെങ്കിൽ...."

"അന്റെ ഉമ്മ എങ്ങോട്ടാ പോയത്....."റാഷി

"നീ എങ്ങനെ അറിഞ്ഞു..."

"നിന്റെ അപ്പുറത്തെ വീട്ട് എന്റെ തറവാട് ആണ്....എന്ന് താങ്കൾ മറക്കരുത്...."റാഷി

"അത് ഞാൻ ഓർത്തില്ല ....അവര് വയനാട്ടില്....ഉപ്പന്റെ ഫ്രണ്ടിന്റെ വീട്ടിലേക്ക്...."

"നിങ്ങള് എന്തെ പോയില്ലെ...."താജ്

 "അവനെ കൊണ്ട് പോയിട്ടുണ്ടാവില്ല...."അജു

അജു ഭയങ്കര ചിരി തുടങ്ങീണ്.....

"അവക്ക് ക്ലാസ് അല്ലെ ....പിന്നെ ഇന്ക്കും ഒഴിവ് ഇല്ല ....അതാ അവര് പോയത്...."

അങ്ങനെ ഓരോന്ന് സംസാരിച്ചിരുന്നു.....

പെട്ടെന്നാണ് അജു ഒരു കാര്യം പറയാനുണ്ട് എന്നും പറഞ്ഞ് വിളിച്ചത് .....ഒരു ഭാഗത്തേക്ക്  മാറി നിന്നു...

"ആ ശാഫി ആള് ശരിയല്ല....അവനെ അതികം വീട്ടിലേക്ക് അടുപ്പിക്കരുത് ...."അജു

"എന്താടാ....എന്താ പ്രശ്നം..."

"ഇന്നലെ അവൻ മോശമായിട്ട് നിന്റെ പെണ്ണിനെ കുറിച്ച് പറഞ്ഞിരുന്നു...."അജു

"ശാഫിയോ....അവന് അങ്ങനൊന്നും പറയൂലാ ...."

"ആ....പിന്നെ അവനാണോ ഉപ്പനിം ഉമ്മിനിം കൊണ്ടാക്കിയത്..."അജു

"ആ....അവന് തന്നാ  .....എന്തെ .."

"വെറുതല്ല അവൻ പറഞ്ഞത്....അവള് ഒറ്റക്കാവും വീട്ടില് യാസി പോയാ പോവാൻ പറ്റിയാ സമയാന്ന്....അവന് ചെറിയ ഒരു കണ്ണ് ഉണ്ട് നിന്റെ നൂറന്റെ മേൽ...."അജു

"അവന് അങ്ങനൊക്കെ പറഞ്ഞോ....നീ കേട്ടതാണോ ഇതൊക്കെ ..."

"അ....സത്യാണ്....പിന്നെ ഇപ്പോ വീട്ടില് ആരാ ഒള്ളത് ....."അജു

"നൂറ....."

"പിന്നെ ആരും ഇല്ലെ...."അജു

"ഇല്ല...."

"ന്നാ നീ വേഗം വീട്ട്ക്ക് പോയിക്കോ ....ഇന്ക്ക് എന്തോ പേടി പോലെ....അവള് ഒറ്റക്കല്ലെ.....ഒന്ന് വിളിച്ച് നോക്ക് ...."അജു

ശാഫി അങ്ങനൊക്കെ പറയോ....അജു ഇത് വരെ എന്നോട് കളവ് പറഞ്ഞിട്ടില്ല....ബട്ട് ശാഫിനെ അവിശ്വസിക്കാനും വയ്യാ....ഫോണ് എടുത്ത് വേഗം നൂറക്ക് വിളിച്ചു....

"യാസിക്കാ.....ഇങ്ങള് എത്തിയോ...."

"ഇല്ല..."

"പിന്നെ....ആര് വന്നാലും വാതില് തുറക്കരുത്....ഞാൻ വരുമ്പോ വിളിക്ക അപ്പോ തുറന്നാ മതി ...."

"ഓക്കെ...."

"അപ്പോ ഇന്നോട് ഇഷ്ടക്കൊ ഉണ്ടല്ലെ....പിന്നെ എന്തിനാ എപ്പോഴും ദേഷ്യ പ്പെടുന്നെ....ലബ്യൂ....ഉമ്മാ.."
അവള് വേഗം ഫോൺ കട്ടാക്കി ....എന്റെന്ന് തെറി കേൾക്കും എന്ന് വിചാരിച്ചിട്ടാവും.....

അങ്ങനെ അവരെ കൂടെ സംസാരിച്ചിരുന്ന് എന്തോ വേഗം വീട്ടിലേക്ക് പോവാൻ തോന്നാ.......അജു പറഞ്ഞത് കൂടെ കേട്ടപ്പോ ഒരു പേടി....വേഗം ഹോട്ടലില് പോയി ഫുഡും വാങ്ങി വീട്ടിലേക്ക് വിട്ടു ....

@@@@@@@@@@@@@@@

"ഞാൻ നിന്നെ കാണാൻ വന്നതാ...."

എന്നും പറഞ്ഞ് സോഫയിൽ നിന്നും എണീറ്റ് അടുത്തേക്ക് വരാണ്....

"ഇറങ്ങിപോടാ...."


"അങ്ങനെ പോവാനാണങ്കില് ഞാൻ യാസി ഇല്ലാത്തപ്പോ വരണ്ട ആവിശ്യം ഉണ്ടോ...."

"തനിക്ക് ഇറങ്ങി പോവാ നല്ലത്...ഞാൻ  ഒച്ച വെക്കും  ....."

"വെക്കടീ .....ഒരു മനുഷ്യ കുഞ്ഞും കേൾക്കാൻ പോവുന്നില്ല ...."

എന്നും പറഞ്ഞ് ശാഫി അടുത്തേക്ക് വന്നു....

"നീ നല്ല മൊഞ്ചത്തിയാ....ഒറ്റത്തവണ എന്റെ കൂടെ ഒന്ന് കിടന്ന് തന്നാ മതി ...."

എവിടുന്നക്കെയോ ദേഷ്യം കേറിയതും എന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു.....
പെട്ടെന്നാണ് അവന് എന്റെ മുടിയില് പിടിച്ച് വലിച്ചത്....

"എന്നെ തല്ലാൻ മാത്രം ആയോ നീ....."

എന്നും പറഞ്ഞ് അവന്റെ കൈ എന്റെ മുഖത്ത് 
പതിഞ്ഞു....അടിയുടെ ശക്തിയില് ചുണ്ട് പൊട്ടി ചൊര പൊടിഞ്ഞിട്ടുണ്ട്....

"നീ നല്ല കുട്ടി ആയി നിന്നാ ആരും അറിയില്ല.... "

എന്നും പറഞ്ഞ് അവൻ കൈ പിടിച്ച് അവനോട് അടിപ്പിച്ചതും പെട്ടെന്നാണ് അവന് തെറിച്ച് പോയത്....
എപ്പോയക്കും പിന്നില് നിന്ന് എന്നെ ആരോ പിടിച്ചിരുന്നു  ..... 

@@@@@@@@@@@@@@

വീട്ടിലെത്തിയതും വാതില് തുറന്നിട്ടുണ്ട്....ഇവള് എവിടെ പോയി....നേരത്തെ ലൈറ്റ് ഇട്ടിട്ടില്ലായിരുന്നു....ഇപ്പോ വാതിലും മലത്തി ഇട്ട് പോയിണ്...

വീട്ടില് കേറുമ്പോ തന്നെ ശാഫിയുടെ ശബ്ദം കേൾക്കും പോലെ....വേഗം ഓടി പോയി നോക്കിയതും ശാഫി നൂറയെ അവനോട് അടുപ്പിക്കുന്നു.....അപ്പോ വന്ന ദേഷ്യത്തില് ഓടി പോയി അവനെ ചവിട്ടിയതും തെറിച്ച് പോയി....നൂറയെ വേഗം പോയി താങ്ങി പിടിച്ചു.....

"നൂറാ....നൂറാ....ആർ യൂ ഓക്കെ..."

അവള് തലയാട്ടിയതും വേഗം സോഫയില് ഇരുന്നു....

വീണിടത്ത് എണീറ്റ് ഓടുകയാണ് ശാഫി....അവന്റെ പിന്നാലെ ഓടി അവനെ പിടിച്ചു .....മുഖത്തേക്ക് ഒന്ന് കൊടുത്തതും ....അവന് വേഗം പോവാൻ നിൽക്കാണ്....അവന്റെ കോളറിൽ പിടിച്ച് അവനെ അവിടെ നിർത്തി....

"നിന്നെ ഞാൻ എന്റെ ഇക്കാനെ പോലെ അല്ലെ കണ്ടത്.....എന്നിട്ടും നീ....തൂഫ്....നീയൊക്കെ ഒരു മനുഷ്യനാണോ....നിനക്കും ഇല്ലെ ഒരു പെണ്ണും കുട്ടിയും....അവളോട് ഇങ്ങനെ ചെയ്താ നീ പൊറുക്കോ....ഇനിയെക്കിലും മന്യനായി ജീവിക്ക്  ...ഈ മുഖമൂടി അഴിച്ച് വെച്ച്....എന്റെ മുന്നില് കണ്ട് പോകരുത്..."

എന്നും പറഞ്ഞ് കോളറിൽ നിന്നും കൈ എടുത്തു....

വേഗം വീട്ടിലേക്ക് കയറിയതും നൂറ ഉണ്ട് സോഫയില് ഇരിക്കുന്നു....അതും പേടിച്ച് ....

അവളെ അരികില് പോയി തോളില് കൈ വെച്ചതും പേടിച്ച് എണീറ്റു... എന്നെ കെട്ടിപിടിച്ച് കരയാണ്....

"നൂറാ....നൂറാ.."

"യാസിക്കാ....ഞാൻ പറഞ്ഞില്ലെ അയാള് വൃത്തികെട്ടവനാണന്ന്....എനിക്ക് പേടിയാ യാസിക്കാ...."

ഒന്നുകൂടെ ഇറുകെ കെട്ടിപിടിച്ചു....അവള് കരയാണ്....

"നൂറാ....നീ വാ..ഫുഡ് കഴിക്കാ...."

"വേണ്ടാ....ഇന്ക്ക് ഉറങ്ങിയാ മതി..."

എന്നും പറഞ്ഞ് പോവാൻ നിന്ന അവളെ പിടിച്ച് നിർത്തി....

"ഫുഡ് കഴിച്ചിട്ട് പോവാ....വാ..."

അവളെ സോഫയില് ഇരുത്തി കൊണ്ട് വന്ന ചപ്പാത്തിയും ചിക്കൻ കറിയും അവക്ക് പ്ലറ്റില് എടുത്ത് കൈയില് കൊടുത്തതും...വേണ്ടാന്നും പറഞ്ഞ് ഇരിക്കാണ്....ആ ഷോക്ക് ഇപ്പോയും മാറിയിട്ടില്ലാന്ന് തോന്നുന്നു...

വേഗം ഒരു പീസ് എടുത്ത് അവളെ വായില് വെച്ചതും....

"ആഹ്...യാസിക്കാ....നീറ്ണ്ട്...."

"എന്താ...എന്താ പറ്റിയത്..."

"മുറിയുണ്ട് ചുണ്ടില് ...അയാള് അടിച്ചതാ..."

എന്നും പറഞ്ഞ് അവള് വേഗം വെള്ളം എടുത്ത് കുടിച്ചു...അടുത്ത പീസ് കൊടുത്തതും...
അവള്ക്ക് വേദന ആയതും ഊതി കൊടുത്തതും....അവള് മുഖത്തേക്ക് നോക്കി...ച്ചെ...ഞാൻ ഇത് എന്തൊക്കെയാ ചെയ്യുന്നെ....

"ഇന്ക്ക് വേണ്ട യാസിക്കാ..വിശപ്പില്ല..."

"വേദന കൊണ്ടാണോ.."

"അല്ല ഞാൻ കിടക്കട്ടെ...."

അവള് റൂമിലേക്ക് പോയി...വേഗം പോയി കൈ കഴുകി മുകളിലേക്ക് പോയി...

അവള് കിടന്നിട്ടുണ്ട്....ഇത്ര ഒള്ളൂ നൂറാ നീ....എന്റെ മുന്നില് എന്തൊരു വാശിയും ദേഷ്യവും ആണ്.....ഇന്ക്ക് നിന്നെ എന്റെ ലൈഫിലേക്ക് സ്വീകരിക്കാൻ കഴിയോ....നിന്റെ കണ്ണീരിന് കാരണക്കാരൻ ഞാൻ ആവില്ല....ഞാൻ ശ്രമിക്കാ നൂറാ നിന്റെ യാസിയാവാൻ....പെട്ടെന്ന് നീ എന്റെ പെണ്ണാണ് എന്ന് അംഗീകരിക്കാൻ കഴിയില്ല....എന്നാലും ഞാൻ ശ്രമിക്ക....

അവളെ പുതപ്പിച്ച് നേരെ ഓപ്പോസിറ്റ് പോയി കിടന്നു....

പെട്ടെന്നാണ് അവള് ഉറക്കില് ഓരോന്ന് വിളിച്ച് പറയാൻ തുടങ്ങിയത്...

"യാസിക്ക പ്ലീസ്....എന്നെ ഉപേക്ഷിക്കരുത്....ഇങ്ങള് എല്ലാതെ ആരും ഇല്ല എന്റെ ലൈഫില്....ഇന്ക്ക് പേടിയാ...ആ ശാഫി ഇനി വരോ....യാസിക്കാ ഇന്നെ വിട്ട് പോവല്ലെ.....പ്ലീസ്...."

എന്നും പറഞ്ഞ് അവള് പിന്നെ എന്തൊക്കെയോ അശ്വസ്ഥ പോലെ തോന്നി.... ഇന്നത്തെ പേടി കൊണ്ടാകും...



@@@@@@@@@@@@@@


രാവിലെ എണീറ്റതും യാസിക്ക ഉണ്ട് ഓപ്പോസിറ്റ് കിടക്കുന്നു....

ഇന്നലത്തെ കാര്യങ്ങള് ഓരോന്നായി മനസ്സിലേക്ക് വന്നതും എന്തോ പേടി പോലെ....ഇന്നലെ യാസിക്ക ഫുഡ് കഴിപ്പിച്ചതും എല്ലാം ഓർത്തതും അറിയാതൊരു ചിരി വിരിഞ്ഞു മുഖത്ത്....

യാസിക്കന്റെ കവിളില് ഒരു   കിസ്സ് കൊടുത്ത് വേഗം ഫ്രഷ് ആവാൻ പോയി....

ഫ്രഷ് ആയി വന്നതും യാസിക്ക ഭയങ്കര ഉറക്കം....

വിളിക്കണോ....ഒരു കാര്യം ചെയ്യാം മുടി മുന്നിലോട്ട് ഇട്ട് മുഖത്തേക്ക് ആക്കി കുടഞ്ഞതും യാസിക്ക എണീറ്റു...


"ടീ...നിനക്ക് വേറെ ഒരു പണിയും ഇല്ലെ...രാവിലെ തന്നെ....ഇറങ്ങിണ് ...."

"ഇങ്ങള് വാ....ഇന്ക്ക് താഴേക്ക് പോവാൻ എന്തോ പേടി പോലെ...."

"മ്മ്..."

ബ്രഷും എടുത്ത് മുന്നില് പോവുന്നുണ്ട്....ബാക്കില് ഞാനും പോയിനോക്കട്ടെ ....

അടുക്കളയിലേക്ക് എത്തിയതും ഡോറും തുറന്ന് യാസിക്ക പല്ല് തേക്കാൻ പോയി....

ഇപ്പോ എന്നോട് സ്നേഹം ഒക്കെ ഉണ്ട്....

വേഗം ചായ ഉണ്ടാക്കി...ഇന്നലെ കൊണ്ടന്ന ചപ്പാത്തി എടുത്ത് ചൂടാക്കിയപ്പോ ആണ് യാസിക്ക വന്നത്...

"ചായ എടുക്കട്ടെ...."

"ആഹ്..."

   എന്തിനാ മുകളിലേക്ക് പോവുന്നെ...  മുകളിലാണോ ചായ.....ഇനി വേറെ എന്തെക്കിലും ആണോ കേട്ടത്.....

കുറച്ച് കഴിഞ്ഞതും തിരിച്ച് വന്നു....പിന്നെ എന്തിനാ മുകളിലേക്ക് പോയത്...

"ചായ എവിടെ...."

"ഇങ്ങള് എന്തിനാ മുകളിലേക്ക് പോയത്..."

"ആവിശ്യം ഉണ്ടായിട്ട്...ചായ എവിടെടീ...."

"ആഹ്....ബ്രഷ് വെക്കാനല്ലെ.....ഇപ്പോയാ കത്തിയെ  ....ചായ ഇപ്പോ തരാ...."

വേഗം അടുക്കളയില് പോയി ചായയും ചപ്പാത്തിയും കൊണ്ട് വന്നതും....ഒരു നോട്ടം....ഇതെന്താ...

"ഞാൻ ഉണ്ടാക്കിയത് ഒന്നും അല്ല....എന്നെ നോക്കണ്ടാ...."

"നിന്റെ കൈ കൊണ്ട് നീ എന്നാടീ ഫുഡ് ഉണ്ടാക്കാ..."

"അത്ര പൂതിയാണോ ഞാൻ ഉണ്ടാക്കിയ ഫുഡ് തിന്നാൻ....ഞാൻ ഉണ്ടാക്കി തരണ്ട്...."

കവിളില് ഒരു പിച്ചും കൊടുത്ത് അടുക്കളയിലേക്ക് പോയി.....
വേഗം ചായയും കുടിച്ച് വന്നതും യാസിക്ക ഉണ്ട് ഒരു തുണിയും ഇട്ട് ഇരിക്കുന്നു....അല്ലാ...ഇയാള് ഇന്ന് പോവുന്നില്ലെ....

"യാസിക്ക...ഞാൻ കോളേജില് പോവാ..."

"പോയിക്കോ...."

"ഇങ്ങള് പോണില്ലെ...."

"ഇല്ലാ...."

"അതെന്താ...."

"ഉമ്മയും ഉപ്പയും വരുന്നുണ്ട് ....."

"ഓ.....അതാണ്....എന്നാ ഞാനും പോണില്ലാ...."

വേഗം യാസിക്കന്റെ അടുത്തേക്ക് പോയതും എന്നോട് പോവാൻ പറയാണ്.....അതെന്താ ഞാൻ പോവാഞ്ഞാല് .....ഞാൻ പോവൂലാ.....

"എന്നാ നീ പോവണ്ടാ....ഇവിടെ ഇരുന്നോ...."

എന്നും പറഞ്ഞ് യാസിക്ക പുറത്തേക്ക് പോയി.....

ഉമ്മ വരുന്നുണ്ട് എന്നല്ലെ പറഞ്ഞെ....നല്ല അടിപൊളി ചിക്കൻ ബിരിയാണി ഉണ്ടാക്കാ  ....വേണോ....വേണ്ടല്ലെ   ....യാസിക്ക വാങ്ങി കൊണ്ടന്നോളും ....
വേഗം പോയി യാസിക്കന്റെ അടുത്തേക്ക് ......

"യാസിക്കാ.....ഞാൻ പറയുന്നത് കേൾക്കോ...."

"എന്താ ...."

"അങ്ങനല്ലാ...ക്ഷമയോടെ...."

"മ്മ്....പറ..."

എന്നും പറഞ്ഞ് മൊബൈല് എടുത്ത് വെച്ച് എന്റെ മുഖത്തോട്ട് നോക്കി ഇരുന്നു...

"ഇങ്ങനെ നോക്കല്ലെ യാസിക്കാ....ഇന്ക്ക് നാണം വരുന്നു..."

"ടീ പെണ്ണെ...കളിക്കാതെ കാര്യം പറ...."

"ചൂടായി...ഞാൻ പറയൂലാ..."

"പറാ...."

"യാസിക്കക്ക് ഏറ്റവും ഇഷ്ടമുള്ള പെണ്ണ് ഏതാ..."

"ന്റെ ഉമ്മാ....എന്താ..."

"ഒന്നുല്യാ....ഇഷ്ടമില്ലാത്തതോ...."

"അതെന്താ ഇത്ര ചോദിക്കാൻ നീ തന്നെ..."

അത് കേട്ടതും എന്തോ സങ്കടം.....അപ്പോ യാസിക്കക്ക് എന്നെ ഇഷ്ടം ഇല്ലെ.....അപ്പോ ഇന്നലെ വാരി തന്നതൊക്കെ ആക്റ്റിങ്ങ് ആണല്ലെ.....ഞാൻ കട്ടീസാ.....മിണ്ടൂലാ....

"ഇന്നെ എന്താ ഇഷ്ടം ഇല്ലാത്തെ..."

"അത്....അത്...ഇന്ക്ക് അറിയൂലാ...."

പെട്ടെന്നാണ് ഒരു കാറ് വന്ന് നിന്നത്.....കാറിന്ന് ഇറങ്ങിയത് ഉമ്മയും ഉപ്പയും ആണ്....

ഓടി പോയി ഉമ്മിനെ കെട്ടിപിടിച്ചു....കവിളില് ഒരു മുത്തം കൊടുത്തു....

"ഞാൻ മിസ്സ് ചെയ്തു ഇങ്ങളെ..."

"ആണോ...."

എന്നും പറഞ്ഞ് എന്റെ കവിളിലും തന്നു ഒരു  കിസ്സ്...

"അപ്പോ ഇന്നെ മിസ്സ് ചെയ്തീലെ  ...."ഉപ്പ

"ഇങ്ങളെയും മിസ്സ് ചെയ്തു....."

എന്നും പറഞ്ഞ് അവരെ ബാഗ് വാങ്ങി അകത്തേക്ക് കൊണ്ട് പോയി.....

"മോളെ കുടിക്കാൻ എന്തെക്കിലും എടുത്തോ....യാസിന്റെ ഫ്രണ്ട് ഉണ്ട് കൂടെ...."ഉമ്മ

അടുക്കളയില് പോയി നാരങ്ങവെള്ളവും കൊണ്ട് പോവുമ്പോ ആണ് യാസിക്ക വന്നത്....

"വെള്ളം എവിടെ..."

"പൈപ്പില് ഉണ്ടാവും...."

എന്നോടാ കളി  ....ഹും...വേഗം വെള്ളം കൊണ്ട് പോയി അവർക്ക് ഒക്കെ കൊടുത്തു....അജു ആണ് വന്നെ....യാസിക്കന്റെ ചങ്ക്....ശാഫിനെ ഒഴിവാക്കി എന്നാ തോന്നുന്നെ....

"മോളെ വാ....."

എന്നും പറഞ്ഞ് അടുത്ത് വിളിച്ച് ഇരുത്തി ....ഉമ്മയുടെ അടുത്ത് പോയി ഇരുന്നു...അവര് പോയ കഥകള് ഒക്കെ പറഞ്ഞ് തരുമ്പോ ആണ് ഉപ്പ ഒരു പൊതിയുമായി വന്നത്...

"ഇതെന്താ അറിയോ  ..."ഉപ്പ

"എന്താ .....തിന്നാനുള്ള വല്ലതും ആണോ..."


"അതൊന്നും അല്ല..."

എന്നും പറഞ്ഞ് ഉപ്പ ആ കവറ് എന്റെ കൈയില് വെച്ച് തന്നു ...തുറന്ന് നോക്കിയതും ചുരിദാറ് ആണ്....വൈറ്റ് ആൻഡ് പിങ്ക് കളറ്....

"താങ്ക്സ് ഉപ്പച്ചിയെ...."

"അതാണോ പറയല്...."ഉപ്പ

"അല്ലാ....ജസാക്കല്ലാഹു ഹൈർ...."

"തക്കബ്ബലള്ളാഹു മിന്നാ വമിൻകും...."ഉപ്പ

അങ്ങനെ ഡ്രസ്സിന്റെ മൊഞ്ച് നോക്കുമ്പോ ആണ് യാസിക്ക വന്നത്...

"അജു പോയോ മോനെ..."ഉപ്പ

"അ...പോയി...."

"ഇന്നാ നിനക്ക്...."

എന്നും പറഞ്ഞ് മറ്റൊരു പൊതി കൊടുത്തു....അതിലെന്താ .....

യാസിക്ക തുറന്ന് നോക്കിയതും വൈറ്റ് കളറ് ഡ്രസ്സ് ആണ്....

പെട്ടെന്നാണ് ഉമ്മി അത് പറഞ്ഞത്....ഹൊയ്...ഹൊയ്....സന്തോഷിക്കുമ്പോ ആണ് യാസിക്ക മുഖത്തേക്ക് നോക്കിയത്....

@@@@@@@@@@@@@@

ഉമ്മയും ഉപ്പയും വന്നതും അവള് ഭയങ്കര കെട്ടിപിടുത്തം ആണ്....അവളെ ഉമ്മയാണന്നാ വിചാരം....
അജു വിളിച്ചതും അവന്റെ കൂടെ പോയി....

"നോക്ക് ഇന്നലെ അവള് പേടിച്ചോ ...."അജു

"ആ....ചെറുതായിട്ട്  ....ഇപ്പോ ഓക്കെ ആയിട്ടുണ്ട്....ഇനി പ്രശ്നം ഇല്ല...ഉമ്മയുണ്ടല്ലോ...."

"മ്മ്.....പിന്നെ ഫ്രണ്ട്സ് പറഞ്ഞത് കേട്ട് അവളെ അവോയ്ഡ് ചെയ്യണ്ട.....ശരിക്കും പറഞ്ഞ നിനക്ക് ഹാപ്പിയല്ലെ....അവളെ പോലൊരു പെണ്ണ്....പിന്നെ ജീവിതം എന്നത് ഒന്നെ ഒള്ളൂ....എനിക്കായാലും നിനക്കായാലും....അപ്പോ മാക്സിമം എൻജോയ് ചെയ്ത് ജീവിക്ക്..."

"ഞാൻ ശ്രമിക്കുന്നുണ്ട്...."

" നീ തന്നെ ചിന്തിച്ച് നോക്ക് അവളെ കെട്ടി എന്ന് കരുതി നിന്റെ എന്തെക്കിലും ഫ്രീഡം പോയോ....ഇല്ലല്ലോ....അതാ പറഞ്ഞെ മാക്സിമം ഹാപ്പിയായി ജീവിക്കാൻ.... അവക്കും ഒരു ലൈഫ് ഒള്ളൂ....നീ കാരണം അവളെ ലൈഫ് കൂടെ നശിപ്പിക്കണ്ട...."

"മ്മ്...."

"ഇനി നിനക്ക് ഇതിനൊന്നും സാധിക്കുന്നില്ലക്കിൽ നല്ല ഫ്രണ്ട്സ് ആയി ഇരിക്ക്....അവക്ക് കുറച്ച് സന്തോഷം കൊടുക്ക്..."

അങ്ങനെ ഒരുപാട് ഉപദേശിച്ച് അവൻ പോയി....അവൻ പറഞ്ഞൊതൊക്കെ ശരിയാ....ബട്ട് അവളോട് എങ്ങനെയാ...ഇനി ...

അങ്ങനെ ഓരോന്ന് ആലോചിച്ച് റൂമിലേക്ക് പോയി....

ഉമ്മയും ഉപ്പയും വാങ്ങിയ ഷർട്ട് നോക്കുമ്പോ ആണ് ഉമ്മ അത് പറഞ്ഞത്...

"നീയും മോളും കൂടെ ഇവളുടെ വീട്ടില് പോയിവാ ...."ഉമ്മ

കേട്ടതും ഭയങ്കര സന്തോഷത്തിലാണ് പെണ്ണ്....

"മോനെ പോയി വാ....ഞാൻ നിങ്ങള് വരും എന്ന് പറഞ്ഞിട്ടുണ്ട്...."ഉപ്പ

"ഇന്ന് തന്നെ പോവണോ...."

"നല്ല മോനല്ലെ ...."ഉമ്മ

ഇനിയും ഇവരെ പിണക്കാൻ പറ്റൂലാ....
പോയി വേഗം അവിടുന്ന് പോരണം.....

"ആ...പോവാ..."

എന്നും പറഞ്ഞ് അവളെ മുഖത്തേക്ക് നോക്കിയതും പതിനാലാം രാവ് പോലെയുണ്ട്....നിന്റെ സന്തോഷം ഞാൻ ശരിയാക്കി തരാടീ.....

"നിങ്ങള് രണ്ടാളും വേഗം പോയി മാറ്റിക്കോ...."

എന്നും പറഞ്ഞ് ഉമ്മ വേഗം പറഞ്ഞയച്ചതും അവള് ഉമ്മക്ക് ഒരു കിസ്സും കൊടുത്ത് ഓടി പോയീണ്....

"യാസിക്ക ഏത് ഷർട്ടാ  ഇടുന്നെ....ഞാൻ അയൺ ചെയ്യാ...."

"നിന്റെ വീട്ടിലേക്ക് ഞാൻ ഒന്നും ഇല്ല ...."

"അതെന്താ....ഉമ്മനോട് ഇങ്ങള് പോവാന്ന് പറഞ്ഞതല്ലെ...."

"ഞാൻ വേഗം ഇങ്ങോട്ട് തന്നെ പോരും...."

"അത് ഇങ്ങള് എന്തെങ്കിലും ചെയ്തോ...ഞാൻ ഇന്ന് എന്തായാലും പോരൂലാ ....അവിടെ നിൽക്കും..."

"മ്മ്....ഇന്ക്ക് ഒരു പ്രശ്നവും ഇല്ലാ....നീ എവിടെ വേണങ്കിലും നിന്നോ..."

എന്നും പറഞ്ഞ്..വേഗം പോയി ഷെൽഫിൽ നിന്നും ഒരു കറുപ്പ് ഷർട്ടും വൈറ്റ്  മുണ്ടും എടുത്ത് നോക്കുന്നുണ്ട്....ഇന്ക്കും ഉണ്ട് ബ്ലാക്കും വൈറ്റും കളറ് ഉള്ള ചുരിദാറ്....യാസിക്ക മാറ്റി വന്നതും സ്കാഫ് ചുറ്റി കഴിഞ്ഞിട്ടില്ല....
എന്താ ആവോ...മാറ്റി കഴിഞ്ഞില്ലെ എന്നൊന്നും ചോദിക്കുന്നില്ല ....ആ ..ഇന്റെ വീട്ടിലേക്ക് അല്ലെ പോകുന്നെ അപ്പോ മാക്സിമം നേരം വൈകിക്കാവും....വേഗം സ്കാഫും ശരിയാക്കി യാസിക്കന്റെ അടുത്തേക്ക് പോയി....

"യാസിക്കാ....പോവാ..."

"ആ...."

അവിടെ തന്നെ ഇരിക്കാണല്ലോ .....

"യാസിക്കാ.."

"നടക്ക്...."

എന്നും പറഞ്ഞ് കാറിന്റെ കീയുമായി പോവാണ്....ഇന്ക്ക് ബൈക്കില് പോണം...
അല്ലങ്കില് വേണ്ടാ...കാറില് പോവാ....എന്റെ മുഖം വെയില് കൊണ്ട് നിറം പോവാതിരിക്കാനാ യാസിക്ക കാറില് പോണത്....എന്തൊരു സ്നേഹാന്ന് അറിയോ....

ഉമ്മനോടും ഉപ്പനോടും റ്റാറ്റയും പറഞ്ഞ്....വേഗം ഇന്റെ വീട്ടിലേക്ക് വിട്ടു....

കാറില് കയറിയതും യാസിക്ക ഗൗരവത്തിലാണ്....ബ്ലഡി യാസിക്കാ....

"ഒന്നും വാങ്ങണ്ടെ..."

"ആ....ചോക്ളറ്റ്സ് മതി..."

"ങ്ങേ...."

"അവിടെ പലഹാരം തിന്നാന് ഒന്നും ആരും ഇല്ല...ആകെ ഞാൻ മാത്രം ഉള്ളൂ....ചോക്ളറ്റ്സ് തിന്നാൻ..."

"അനക്ക് ആണെങ്കില് വാങ്ങണ്ടാ...."

എന്നും പറഞ്ഞ് ഒരു ഷോപ്പിന്റെ മുന്നില് നിർത്തീണ്....
എന്തൊക്കോ വാങ്ങി വരുന്നുണ്ട്....ഈ യാസിക്ക എപ്പോ പുറത്തേക്ക് ഇറങ്ങാണങ്കിലും മുഖം മറക്കുന്നത് കാണാം....ആരും തല്ലാതിരിക്കാനാവും അമ്മാതിരി വാർത്താ വായന അല്ലെ....തല്ലും കുത്തും അടിപിടിയും....ഒരു കാലം.....

മ്മ്...വരുന്നുണ്ട്....

"എന്താ വാങ്ങിയത്...."

"നീ എന്തിനാ അറിയുന്നെ.."

"ഹോ..."

വല്യ ജാഡക്കാരൻ....പിന്നെ യാസിക്ക ഒന്നും മിണ്ടുന്നില്ല ...വെറുതെ എന്തിനാ എന്റെ എനർജി വേസ്റ്റ് ആക്കുന്നെ....വേഗം മൊബൈല് എടുത്ത് പാട്ടും ഇട്ട് ഹെഡ് സെറ്റും വെച്ചിരുന്നു....

പെട്ടെന്നാണ് യാസിക്ക വണ്ടി നിർത്തിയത്....ഹൊയ് എന്റെ വീട് എത്തി.....നൂറാ മൻസിൽ.....കാറിന്ന് ഇറങ്ങിയതും വേഗം പോയി ബെല്ലടിച്ചതും ഉമ്മച്ചി വാതില് തുറന്നു ....ന്റെ മുത്ത് മണി .... 

"കയറി വാ മോനെ  ...."

ഞാൻ അല്ലെ വന്നത്...എന്നെ എന്താ വിളിക്കാത്ത്....പെട്ടെന്നാണ് യാസിക്ക ആ പലഹാര പൊതി എന്റെ കൈയിലേക്ക് വെച്ചത്...എന്നിട്ട് ചിരിച്ച് കൊണ്ട് അകത്തേക്ക് കേറി പോയീണ്....സോഫയില് ഇരിക്കാ.....

ഉപ്പയും സഹലിക്കയും യാസിക്കയും കൂടെ കത്തിയടി തുടങ്ങീണ്....അടുക്കളയില് പോയി നോക്കട്ടെ ....
ന്റെ പടച്ചോനെ....എന്താ പൊരിച്ച ചിക്കന്റെ മണം...കററ്റ് ടൈം ആണ് വന്നത്....
വേഗം പോയി ഒരു കഷ്ണം എടുത്തു....അപ്പോ തന്നെ കൈയിക്ക് ഒരു അടിയും കിട്ടി....

"ഉമ്മീ......"

"അടങ്ങി ഇരിക്ക്....ഉച്ചക്ക് ഉള്ളതാണ്...."

"അല്ല ഉമ്മാ ന്റെ കെട്ട്യോന് എന്താ കൊണ്ടന്നത്...."

"നോക്ക്....പിന്നെ ഈ ജ്യൂസ് കൊണ്ട് കൊടുക്ക്..."

എന്നും പറഞ്ഞ് ജ്യൂസ് കൈയില് തന്നു....വേഗം ഓടി പോയി യാസിക്കക്ക് കൊടുത്തു....

"ഞങ്ങൾക്ക് ഒന്നും ഇല്ലെ..."സഹല്

"ഇന്ക്ക് അറിയൂലാ...."

"നീ വന്നെ ...."സഹല്

എന്നും പറഞ്ഞ് എന്റെ കൈയും പിടിച്ച് പോവാണ് ഇത് എങ്ങോട്ടാ .....

"നീ എന്താ ഇങ്ങനെ ആയത്....."

"എങ്ങനെ...തടി കുറഞ്ഞോ...അതോ നിറം പോയോ...."

"അതൊന്നും അല്ല...നിന്റെ സ്വഭാവം എന്താ മാറാത്തത്...."

"ഒന്ന് പോ ഇക്ക.. ഞാൻ ആണ് ഈ ഏരിയയില് നല്ല കുട്ടി. ....."

"കുട്ടിയല്ല ചട്ടിയാ..."

എന്നും പറഞ്ഞ് തലക്ക് ഒരു ചിന്ന അടിയും തന്ന് പോയി.....കുറച്ച് കഴിഞ്ഞതും ഉമ്മാന്റെ സ്പെഷ്യൽ ചിക്കൻ ബിരിയാണിയും ബിഫും മേശയില് നിരത്തീണ്....ഒപ്പം ചിക്കൻ ഫ്രൈയും ഉണ്ട്....എന്താ മണം.....ഹാ....

വേഗം പോയി ഇരുന്നതും ഉമ്മ ചീത്തപറയാ....ഇന്റെ കെട്ട്യോനെ വിളിക്കാൻ പറഞ്ഞ്....വിശക്കുന്നവരല്ലെ ആദ്യം തിന്ന....ഈ ഉമ്മിക്ക് ഒന്നും അറീലാ....
ഉപ്പ പോയി യാസിക്കനെയും കൂട്ടി വന്നു.....
ഞാനും പോയി യാസിക്കന്റെ ഒപ്പോസിറ്റ് ഇരുന്നു....
ചിക്കൻ പീസ് യാസിക്കന്റെ ഭാഗത്താണ് വെച്ചത്.....വേഗം അത് എടുത്തതും ഉമ്മ കാലിന് ഒരു പിച്ച് തന്നു....

"ചിക്കൻ പിന്നെ തിന്നാനല്ലെ ഉണ്ടാക്കിയെ..."

എന്ന് പറഞ്ഞതും യാസിക്ക ആ പ്ലൈറ്റ് എന്റെ അടുത്തേക്ക് വെച്ചു തന്നു....ഉപ്പയും സഹലിക്കയും ചിരിക്കാണ്....

അങ്ങനെ അറ്റാക്ക് കഴിഞ്ഞതും സുഖസുന്ദരമായി ഉറങ്ങാൻ പോവുമ്പോ ആണ് ഉമ്മ പിന്നിന്ന് വിളിച്ചത്....

"മോളെ ......യാസിയും വരുന്നുണ്ട്...."

കല്യാണം ആണല്ലോ എല്ലാവരെയും കൊണ്ട് പോവാൻ.....പിന്നില് യാസിക്ക വന്നതും ചിരിച്ച് കൊടുത്തു....

"ഫോളോ മീ...."

എന്നും പറഞ്ഞ് മുന്നില് നടന്നു....യാസിക്ക പിന്നില് വരുന്നുണ്ട്.....

@@@@@@@@@@@@@@@

അവളെ റൂമില് കേറിയതും വേഗം ഒരു ഡ്രസ്സും എടുത്ത് ഫ്രഷ് ആവാൻ പോയീണ്....
വല്യ ജാഡയാണ് ഇവിടെ എത്തിയപ്പോ മുതല്....

മൊബൈലും നോക്കി ഇരിക്കുമ്പോ ആണ് വെറുതെ മുകളിലേക്ക് നോക്കിയതും നിറയെ ബുക്സ് അടുക്കി വെച്ചിട്ടുണ്ട്....ഓരോ ബുക്സിനു മുകളിലൂടെയും വിരലോടിച്ച് പോകുമ്പോ ആണ് ആ ബുക്ക് കണ്ടത്.....

ചിത്രശലഭങ്ങൾ....

അതെ ഇത് ഞങ്ങളുടെ മാഗസിൻ അല്ലെ.....അത് എടുത്തതും ഭയങ്കര പൊടി .....ചുമച്ച് ചുമച്ച് ഒരു വിധം ആയി ബെഡില് വന്നിരുന്നു...അപ്പോ ആണ് അവള് കുളിച്ച് ഇറങ്ങിയത്....

"യാസിക്ക...എന്ത് പറ്റി.....ചുമക്കുന്നുണ്ടല്ലോ..."

"ഒന്നുല്യാ...."

"വിക്സ് വേണോ...സോറി അത് തൊണ്ടയിലെ കിച്കിച്ചിനാണല്ലോ ...."

"ഇന്ക്ക് ഒന്നും വേണ്ട അത് പൊടി അടിച്ചിട്ടാ..."

"അപ്പോ ഇങ്ങള് ഇവിടെ വ്യത്തിയാക്കാൻ വന്നതാണോ...."

"ഇന്ക്ക് വേറെ പണി ഇല്ലല്ലോ....ഞാൻ പോവാ...."

"ആ...ഞാൻ ഇല്ല....പിന്നെ ഞാൻ ഇപ്പോ വരാ....അടുത്ത വീട്ടില് പോവാനാ....ഇങ്ങക്ക് വൈകുന്നേരം പോവാ...അപ്പോയേക്ക് ഞാൻ ഇവിടെ എത്താ..."

എന്നും പറഞ്ഞ് അവള് പോയി.....
ആ..
പോട്ടെ....അല്ല ഞങ്ങളെ മാഗസിൻ എങ്ങനെ ഇവളെ കൈയില്....ഇനി സഹലിന്റെ വല്ലതും ആണോ.....അതിന് ചാൻസ് ഇല്ല ....അവൻ എൻട്രൻസ് അല്ലെ....പിന്നെ.....

മാഗസിന് വല്ലെ എടുത്ത് നോക്കിയതും ഒരു പേപ്പർ വീണത്.....
ഇതെന്താ.....


@@@@@@@@@@@@@@@@@@


വീട്ടിലെത്തിയതും നേരം വൈകീണ്....ഇനി യാസിക്ക പോയോ....

"ഉമ്മാ....യാസിക്ക എവിടെ..."

"മുകളിലുണ്ടാവും....ഉറങ്ങിന്നാ തോന്നുന്നെ...."

"ഞാൻ ഇപ്പോ വരാ...പോയി നോക്കട്ടെ..."

എന്നും പറഞ്ഞ് മുകളിലേക്ക് പോയി നോക്കിയതും യാസിക്ക ഉണ്ട് നല്ല ലുക്കില് ഇറങ്ങി വരുന്നു....

"ഇങ്ങള് പോവാണോ...."

"ഞാൻ മാത്രം അല്ല നീയും...."

"ഞാൻ ഇല്ലാ....."

"പോയി മാറ്റടീ...."

എന്നും പറഞ്ഞ് ദേഷ്യ പെട്ടതും വേഗം പോയി മാറ്റി....

"ഞാൻ താഴെ ഉണ്ട് നീ വാ...."

ഞാ...ഞ..ഞ.. തെണ്ടി ...വീട്ടില് നിൽക്കാനും സമ്മതിക്കൂലാ...പട്ടി....

വേഗം മാറ്റി ഒരുങ്ങി താഴേക്ക് ഇറങ്ങിയതും യാസിക്ക ഉണ്ട് സഹലിക്കന്റെ ബൈക്കിന്റെ കീയും പിടിച്ച് നിൽക്കുന്നു....എന്തിനാ എന്റെ സഹലിക്കന്റെ വണ്ടി എടുക്കുന്നെ....അയ്യോ...അത് ബൈക്ക് അല്ലെ...അപ്പോ ഞങ്ങള് ബൈക്കിലാണോ പോണത്.....

"ടി നൂറാ....നീ ഇത് ഏത് ലോകത്താ.....വേഗം പോയി വാ...."ഉമ്മ

ഉമ്മ വിളിച്ചപ്പോ ആണ് ബോധം വന്നത്....അപ്പോയേക്കും യാസിക്ക സഹലിക്കയുടെ ബൈക്കില് കയറിണ്.....

"വേഗം...."

ഹോ....ഒരു ജാഡക്കാരൻ....

വേഗം ബൈക്കില് കേറി ഇരുന്നു...

"നമ്മള് എങ്ങോട്ടാ പോണത്....."

"അത് അറിഞ്ഞിട്ട് എന്താ...."

ഓ....പറഞ്ഞില്യങ്കിലും ഞാൻ അറിയും......അവിടെ എത്തിയാല്.....

" മേലോട്ട് നോക്കി നിൽക്കാതെ പിടിച്ച് ഇരിക്കടീ...."

"ഹോ....."

യാസിക്കന്റെ തോളിലും കൈ വെച്ചു....ബൈക്ക് നേരെ കൊണ്ട് പോയി നിർത്തിയത് ഇന്റെ കോളേജിന്റെ മുന്നിലാണ്....ഇന്ന് ഞാൻ പോകാത്തതോണ്ട് എന്നെ കൊണ്ട് പോകാനാണോ....കൊണ്ട് വരാൻ കണ്ടൊരു സ്ഥലം....വല്ല ഊട്ടിയോ കൊടെക്കനാലോ...ഓക്കെ കൊണ്ട് പോയ്ക്കൂടെ.....ഞാൻ തെറ്റി....

"ഇറങ്ങടീ.."

"ഞാൻ ഇല്ല കോളേജിലേക്ക്....."

"നീ വാ...."

എന്തെലും ആവട്ടെ വേഗം ഇറങ്ങി...യാസിക്ക ബൈക്ക് പാർക്ക് ചെയ്ത് എന്റെ അടുത്തേക്ക് വന്നു....പെട്ടെന്നാണ് എന്റെ കൈ പിടിച്ചത്....യാസിക്കന്റെ മുഖത്തേക്ക് നോക്കിയതും ചിരിച്ച് എന്റെ കൈയും പിടിച്ച് നടന്നു....യാസിക്കന്റെ കൂടെ യാന്ത്രികമായി ഞാനും നടന്നു....

"നീ ഒരുപാട് ആഗ്രഹിച്ചതല്ലെ ഈ ഒരു നടത്തം......"

"ങ്ങെ...."

"ഞാൻ ഒക്കെ അറിഞ്ഞു..."

എന്നും പറഞ്ഞ് യാസിക്ക ആ മരതണലിൽ ഇരുന്നു....

പെട്ടെന്ന് മുണ്ടിന്റെ അരകെട്ടില് വെച്ച ബുക്ക് എടുത്തു തുറന്നു....

എന്റെ വിരലുകൾക്കിടയിലൂടെ യാസിക്കന്റെ വിരലുകൾ  കോർത്ത് പിടിച്ചു....


@@@@@@@@@@@@@@@@

തുറന്ന് നോക്കിയതും ഒരു ലെറ്റർ ആയിരുന്നു....ഇവക്ക് പ്രണയം ഉണ്ടോ അപ്പോ....പക്ഷെ ആര്....
വായിച്ച് നോക്കണോ.....വേഗം പോയി വാതില് അടച്ചു.. അവള് വരുന്നില്ലാന്ന് ഉറപ്പ് വരുത്തി ലെറ്ററ് തുറന്നു...

      പ്രിയപ്പെട്ട സഖാവിന്

       പലവട്ടം മുന്നില് വന്ന് നിന്നിട്ടുണ്ട് ഇഷ്ടം പറയാൻ പക്ഷെ കഴിഞ്ഞില്ല പല തവണ കത്തുകൾ എഴുതിയിട്ടുണ്ട് ഒന്നും ഒരു പെർഫക്ഷൻ തോന്നിയില്ല...പലവർണങ്ങൾ മുന്നിൽ കണ്ടിട്ടുണ്ടങ്കിലും ചുവപ്പിനോട് ഒരു പ്രണയം തോന്നിയത് നിന്നെ കണ്ടപ്പോ ആണ് ...എല്ലാ ദിവസവും വീട്ടിൽ നിന്ന് ഇറങ്ങുമ്പോ ഒരു പ്രാർത്ഥന ആണ് ഞാനും സഖാവും ഇന്ന് ഒരേ കളറ്  ഡ്രസ്സ് ആവണന്ന് ഒരു ആപത്തും വരുത്തരുതെന്ന്....ഇന്റെ കിതാബിൽ ഞാൻ സുക്ഷിച്ച ഒരേ ഒരു പേരെ ഒള്ളൂ... അത് നീ ആണ് യാസിർ മുഹമ്മദ്
ഒരു പക്ഷെ ഞാൻ ആഗ്രഹിച്ച പോലെ നിന്റെ കൂടെ ഒരു ജീവിതം ലഭിക്കുകയാണങ്കില് ഈ ഭൂമി  എനിക്ക് സ്വർഗമാണ്...
എന്നെഴുതിയ ഒരു കടലാസ് അയിരുന്നു അതിലുണ്ടായിരുന്നു എന്നോടുള്ള പ്രണയം ...പക്ഷെ സ്വർഗം മോഹിച്ച അവൾക്ക് ഞാൻ നൽകിയത് നരകം ആയിരുന്നു...അവക്ക് എന്നെ ഇഷ്ടം ആയിരുന്നോ ....ഇനി ഞാൻ തന്നെ യാണോ അത്....
പിന്നെയും പുസ്തകങ്ങൾ ഒരോന്നായി പരതി....പെട്ടെന്നാണ് ഒരു പേപ്പർ നിലത്ത് വീണത് അത് എടുത്ത് നോക്കിയപ്പോ ആണ് മനസ്സിലായത് ...അതിലും അവക്ക് എന്നോടുള്ള പ്രണയമാണന്ന്......അവള് എന്നെ ഇഷ്ടപ്പെട്ടിരുന്നു... ബട്ട് എങ്ങനെ...

ഇന്ന് എന്റെ മൊഞ്ചൻ എന്നെ പെണ്ണ് കാണാൻ വന്നല്ലോ...പടച്ചോനെ അവന് ഞാൻ ഒരിക്കലും സങ്കടമോ പ്രയാസമോ ഒന്നും നൽകൂല...ഞങ്ങളുടെ ജീവിതം കണ്ട് മറ്റുള്ളവര് അസൂയ വെക്കണം...മക്കളും ഞാനും യാസിക്കയും ഒള്ള ഒരു ഹാപ്പി ഫാമിലി

ക്യൂട്ട ഐസുള്ള മൊഞ്ചനാണ് എന്റെ യാസിക്ക..കണ്ടാ ഒരു കടി കൊടുക്കാൻ തോന്നും    
യാസിക്കയുടെ കൈയും പിടിച്ച്  ഞാനും യാസിക്കയും കൂടെ ആ പഴയ യാസിക്കയുടെ കോളേജിലേക്ക്  ഒന്നു പോകും എനിക്ക് പറയാൻ സാധിക്കാതെ പോയ ആ പ്രണയം പറയാൻ വീണ്ടും ഒരു അവസരത്തിനായ്....യാസിക്കയോട് ഉള്ള ഇഷ്ടം കൊണ്ടാണ് ആ കോളേജില് തന്നെ പോയത്....

അങ്ങനെ ഓരോന്ന് ആയി എഴുതിയ ഡയറി ആയിരുന്നു...ഓരോ പേജിലുമുണ്ടായിരുന്നു അവളുടെ പ്രണയം...അവള് സ്ക്കൂളിലേക്ക് പോകുമ്പോ ഞങ്ങളെ കോളേജിലേക്ക് എത്തി നോക്കിയതും....എന്നെ കണ്ടതും...അങ്ങനെ ഒരുപാട്.....
പെട്ടെന്നാണ് അവളെ ഫോണ് അടിച്ചത്...ഇതാരാന്ന് നോക്കിയപ്പോയേക്കും ഫോൺ ഓഫായിണ് .....ഫോണ് എടുത്ത് നോക്കിയതും ഗാലറി മുഴുവൻ എന്റെ ഫോട്ടോ ആണ്....അറിയാതെ യു ടൂബ് തുറന്നതും ഒരുപാട് ന്യൂസ് ഡൗലോഡ് ചെയ്തീണ് ഒക്കെ എന്റെ ന്യൂസാണ്.....നൂറക്ക് ഇത്ര ഭ്രാന്ത് ആണോ എന്നോട്.....വേഗം ഫോൺ അവിടെ വെച്ച് അവള് വരുന്നതിന് മുന്നെ റെഡിയായി നിന്നു....അവള് വന്നതും വേഗം വേഗം സഹലിന്റെ ബൈക്കും ആയി അവളെ കോളേജിലേക്ക് വിട്ടു....

@@@@@@@@@@@@@@@

"ഇനി പറയുന്നില്ലെ...."

"എന്ത് ...."

"എന്നോട് പറയാതെ പോയ ആ ഇഷ്ടം...."

"അത്....ഞാൻ..."

"ഞ...ഞ.. അടിക്കണ്ട പറഞ്ഞിട്ടെ ഇവിടുന്ന പോവൊള്ളൂ...."

"പറയാ....അന്ന് ഞാൻ നിങ്ങളെ കണ്ടത് ഒരു കൊടിയും പിടിച്ച് റോഡിലേക്ക് ഇറങ്ങിയതാണ്....പത്താം ക്ലാസ് കാരിക്ക് തോന്നിയ ഒരു പ്രണയം ആയി കണക്കാക്കി....ആ മാഗസിന് കസിന്റെ കൈയിന്ന് വാങ്ങി കൊണ്ട് വന്നതാ...നിങ്ങളെ ഒരു ഫോട്ടോക്ക് ആയി....പിന്നെ പിന്നെ....നിങ്ങളെ കണ്ടതെ ഇല്ല....ആ ഇടക്ക് ആണ് ന്യൂസില് കണ്ടത്.....പിന്നെ എന്നും ന്യൂസ് കാണും അപ്പോ ഒരു സുഖാണ്....എല്ലാരും പറയാറ് ഇത് എനിക്ക് മാത്രം ഉള്ള ഒരു തരം ഭ്രാന്ത് ആണന്ന്.....ശരിയാ യാസിക്കാ...നൂറക്ക് വല്ലാത്ത ഒരു ഭ്രാന്ത് ആണ്....നിങ്ങളോട് പറയണം എന്ന് കരുതിയതാണ്....ബട്ട് ഇങ്ങള് ചൂടായതും പിന്നെ എന്തോ പേടീ..അല്ല നിങ്ങള് എന്തിനാ എന്നോട് ചൂടായിരുന്നത്...."

കൂട്ടുകാര് പറഞ്ഞതാണ് ഫ്രീഡം ഉണൂടാവൂലാന്ന് പറഞ്ഞപ്പോ അകന്ന് നിന്നാതാന്ന് പറഞ്ഞതും അവള് ചിരിക്കാണ്....

"നീയാണല്ലെ ബ്രോക്കറെ സെറ്റ് ആക്കിയത്...."

"മ്മ്....യാസിക്കാ...ഇന്ക്ക് ഇങ്ങളെ ഒരു പാട് ഇഷ്ടാണ് അതോണ്ടാ അങ്ങനൊക്കെ ചെയ്തെ......"

"മ്മ്... നീ പറഞ്ഞ പോലെ ...മറ്റുള്ളവര് അസൂയ വെക്കുന്ന ഒരു ഫാമിലി ആയിരിക്കും നമ്മൂടേത്....നിന്റെ ആഗ്രഹങ്ങളിലൂടെ ഞാൻ ജീവിക്കും...."

"ന്നാ ഞാൻ നല്ല കുട്ടിയാവാ..."

"വേണ്ട മോളെ ...ഇപ്പോ ഒള്ളത് പോലെ മതി....എല്ലാഞ്ഞാൽ ഞാൻ കുറെ കഷ്ടപ്പെടും....വട്ട് നൂറനെ പ്രണയിച്ച കലിപ്പൻ യാസി ആവും...."

"യാസിക്കാ.."

എന്നും പറഞ്ഞ് ചിരിച്ച് അവള് കെട്ടി പിടിച്ചു.....ഇനി അവള് എന്റെ നൂറയാ...എന്റെ മാത്രം.....അവളെ രണ്ട് കൈ വെള്ളയിലും മാറി മാറി ചുംബിച്ചതും അവള് നാണത്താൽ തല താഴ്ത്തി.....പെട്ടെന്നാണ് മഴ പെയ്തത്....അവള് ഒന്നുകൂടെ  ഇറുകെ കെട്ടിപിടിച്ചു.....

"I LOVE U YASIKKA....YOU ARE MY LOVE MY LIFE.....I AM NOTHING WITHOUT U...."

"I LOVE U TOO NOORA....."

അവളെ കാതോരം പറഞ്ഞതും അവളൊന്ന് മുഖത്തേക്ക് നോക്കി  ....

"എന്നെ കൈ വിടല്ലെ യാസിക്കാ.....എന്നെ ഉപേക്ഷിക്കരുത്...."

എന്ന് അവള് പറഞ്ഞതും ഉള്ളിലൊരു കാളലായിരുന്നു.....അവളെ വായ പൊത്തി വെച്ചു....

"നിന്നിൽ നിന്നും യാസി പിരിയില്ല മരണം കൊണ്ടല്ലാതെ.....ഇത് വരെ ഞാൻ നഷ്ടപ്പെടുത്തിയ എന്റെ ജീവിതം എനിക്ക് ഇന്ന് തുടങ്ങണം ....അല്ല തുടങ്ങി....നീയും ഞാനും ചേർന്ന ആ ബന്ധം.....നിന്നെ ഞാൻ നഷ്ടപ്പെടുത്തില്ലാ....വിധിയാലെ ഞാൻ മഹർ ചാർത്തിയ പെണ്ണാ നീ....മരണം വരെ അല്ലാ....ഇനി എത്ര ജന്മം ജനിച്ചാലും നീ എന്റെ  പെണ്ണാ....എന്റെ മാത്രം...."

അവളെ മുഖത്ത് വിരിയുന്ന സന്തോഷത്തിന് അതിര് ഇല്ലായിരുന്നു....


"പോവാം....."

"മ്മ്...."

ബൈക്കില് ഇരുന്ന്....യാസിക്കനെ കെട്ടിപിടിച്ചിരുന്നു....ഇനിയുള്ള യാസിയുടെ ജീവിതം ഡയറിയില് അവള് എഴുതിയ ഓരോ ആഗ്രഹങ്ങളും നേടി കൊടുക്കാനുള്ളതാണ്.....അന്ന് അവര് പോയത്....അവരുടെ ജീവിതത്തിന് തുടക്കം കുറിച്ച് കൊണ്ടാണ് ...ജീവിതത്തിലേക്കുള്ള യാത്ര......


അവസാനിച്ചു....

✍️ Naseeba


Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌