FIGHTING LOVE | ✍️ RIZVANA RICHU | ഫുൾ പാർട്ട്‌


❤ Fighting Love ❤

       Full Part


✍️Rizvana Richu

____________________


" മോളെ സച്ചു.... നീ ഇതിനകത്ത് കയറിയിട്ട് എത്ര സമയം ആയി... ഇന്ന് നിന്റെ പെണ്ണ് കാണൽ അല്ല നിന്റെ ഇത്താത്തയുടെ ആണ്.." 

"അതൊക്കെ നമ്മക്ക് അറിയാം എന്ന് കരുതി എനിക്കു ഒരുങ്ങണ്ടെ..." റൂമിന്റെ ഡോർ തുറന്നു ഉമ്മയെ തുറിച്ചു നോക്കികൊണ്ട് അവൾ പറഞ്ഞു....


ഹായ്... ഞാൻ സയാന...  എല്ലാരും സച്ചു എന്ന് വിളിക്കും... ഇപ്പോൾ ഡിഗ്രി സെക്കന്റ്‌ ഇയർ ആണ്... പഠിക്കാൻ വെല്യ അഗ്രഹോന്നും ഉണ്ടായിട്ടല്ല സമയം പോവാൻ വേണ്ടി  പോവുന്നത് ആണ്.... ഉപ്പ ശറഫുദ്ധീൻ... ഒരു ബേക്കറി കടക്കാരൻ ആണ്.. ഉമ്മ നസീമ ഹൗസ് വൈഫ്..  പിന്നെ ഒരു അവതാരം കൂടി ഉണ്ട് സൈബ...  എന്റെ ഇത്ത ആണ്... പക്ഷെ എന്റെ ഒരു വയസ്സിനു മുതിർന്നതാ അവൾ... എന്ത് ചെയ്യാനാ ഉപ്പയും ഉമ്മയും വെരി ഫാസ്റ്റ്...... വയസ്സിൽ വലിയ വെത്യാസം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ അവൾക് ബഹുമാനമൊന്നും കൊടുക്കൽ ഇല്ലാ... എപ്പോഴും തല്ലു കൂടൽ ആണ്... പക്ഷെ എന്നാലും എനിക്കു അവൾ എന്ന് വെച്ച ജീവൻ ആണ്... പിന്നേ ആ സാധനത്തിന്റെ പെണ്ണ് കാണൽ ആണ് ഇന്ന്... 

ഒരുപാട് പഠിക്കണം കല്യാണമൊന്നും ഇപോയൊന്നും വേണ്ട എന്ന് പറഞ്ഞവളാണ്.. ഒരു കോടീശ്വരന്റെ ആലോചന വന്നപ്പോൾ ഓളെ മനസ്സൊന്നു മാറി.. അവന്റെ ഫോട്ടോ കൂടി കണ്ടപ്പോൾ അവൾ വീണ്... എന്ത് ചെയ്യാനാ കാലം പോയ പോക്കേ.....


"ഡീ.... നീ ഇത് ആരോടാ കഥ പറഞ്ഞു നിൽക്കുന്നത്... എന്നെ നോക്ക് എങ്ങനെയുണ്ട് കാണാൻ... " സൈബ അവളുടെ അടുത്ത് വന്നു ചോദിച്ചു...

" എന്റെ അത്ര ഇല്ലെങ്കിലും ഒപ്പിക്കാം... " ഒരു കണ്ണ് ഇറുക്കി കാണിച്ചു സച്ചു പറഞ്ഞു...

"അയ്യടാ ഒരു സുന്ദരികോത..  കണ്ടാലും മതി.. നിനക്ക് എന്നോട് അസൂയ അല്ലേടി..." ചുണ്ട് ഒരുഭാഗത്ത് ചെരിച്ചു വെച്ച് കൊണ്ട് സൈബ പറഞ്ഞു... 

"പിന്നെ അസൂയ തോന്നാൻ പറ്റിയ ഒരു സാധനം കണ്ടാലും മതി.... അതൊക്ക പോട്ടെ.. എവിടെ ആ ചെക്കന്റെ ഫോട്ടോ.. നീ എനിക്ക് കാണിച്ചു തന്നില്ലല്ലോ... "

"നീ എന്നോട് ചോദിചില്ലലോ... ഇനി ഏതായാലും ഇന്ന് നേരിൽ കാണാലോ.. അപ്പോൾ നീ കണ്ടാൽ മതി.."

" ഓ... വല്യ ജാഡക്കാരി എനിക്ക് കാണണ്ട ആ കോന്തനെ.. ക്യാഷും ഗോൾഡും പോലും ഇങ്ങോട്ട് തരാം പെണ്ണിനെ മതി പറഞ്ഞ ആൾക്കാർ അല്ലെ... വല്ല പെൺകോന്തൻ ആയിരിക്കും... " അവളെ കൊഞ്ഞനം കുത്തി ഞാൻ അടുക്കളയിലേക്ക് പോയി... ചിരിച്ചു കൊണ്ട് അവൾ എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു... 


വരുന്നവർകുള്ള ചായയും പലഹാരങ്ങളും ഉണ്ടാക്കുന്ന തിരക്ക് ആയിരുന്നു നമ്മളെ അമ്മായി മാരും.. കസിൻസും.. നമ്മക്ക് പിന്നെ പലഹാരങ്ങൾ ഉണ്ടാകാൻ വലിയ താല്പര്യം ഇല്ലെങ്കിലും തിന്നാൻ നല്ല താല്പര്യം ആയിരുന്നു.. ഞാൻ കിച്ചണിൽ കയറി സ്റ്റാൻന്റിന്റെ  മേലെ ചാടി കയറി ഇരുന്നു...

"എടി പെണ്ണെ നീ എന്താ കുരങ്ങന്റെ ജന്മം ആണോ.. എപ്പോഴും ഈ ചാടികളിക്കുന്നെ.. " അമ്മായി നമ്മളെ കളിയാക്കി കൊണ്ട് ചോദിച്ചു..

"കുരങ്ങൻ എന്റെ മാമൻ അതായത് ഇങ്ങളെ കെട്ടിയോൻ... " നമ്മൾ ഒന്ന് കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു... 

"എടി....  നിനക്ക് കൂടുന്നുണ്ട്...."എന്ന് പറഞ്ഞു അമ്മായി നമ്മളെ തലക്കിട് ഒരു കൊട്ട് തരാൻ പോയെങ്കിലും ഞാൻ അവിടെ നിന്ന് താഴേക്കു ചാടി... ചെടിയെങ്കിലും നമ്മളൊരു കയ്യിൽ അമ്മായി ഉണ്ടാക്കി വെച്ച ഉള്ളി വട എടുക്കാൻ മറന്നില്ല....  

"എടി നിനക്ക് എന്തേലും സഹായിച്ചുടെ.." ഇത് പറഞ്ഞത് നമ്മളെ ഉമ്മച്ചിയാണ്..

"അയ്യടാ... എന്റെ കെട്ടിയോൻ ആവാൻ പോവുന്ന ചെക്കന് അല്ലാലോ... നിങ്ങൾ ആ കണ്ണാടിയുടെ മുന്നിൽ നിന്ന് ഡാൻസ് കളിക്കുന്ന ഇങ്ങളെ മൂത്ത മോളെ വിളിക്ക് സഹായിക്കാൻ...  " 

"എടി... അവൾ ഇന്ന് ഒരുങ്ങി നിൽക്കേണ്ട ദിവസം അല്ലെ.. അവളെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ പറ്റുമോ..."

"ഓഹ് എപ്പോഴും അവൾക് ഡിസ്‌കൗണ്ട്..." നമ്മള് ഉമ്മാനെ നോക്കി കൊഞ്ഞനം കുത്തി.. 

"അതിനെന്താ നിനക്കും ഡിസ്‌കൗണ്ട് തരാം.. ചെക്കന് ഒരു അനിയനും കൂടി ഉണ്ട് നമുക്ക് നിനക്ക് വേണ്ടി ആലോചിച്ചാലോ.. " അവിടേക്ക് കയറി വന്ന നമ്മളെ ഉപ്പയാണ് ഈ ഡയലോഗിന്റെ അവകാശി..

"എന്റെ പൊന്ന് ഉപ്പച്ചി ഇങ്ങള് ചതിക്കല്ലേ.. നമ്മള് എന്ത് ജോലി വേണേലും ചെയ്തോളാം.. കുറച്ച് കാലം കൂടി ഇങ്ങളെ സ്നേഹം ഒറ്റക്ക് അനുഭവിച്ചു നമ്മക്ക് ഇവിടെ ജീവിക്കണം..." നമ്മളത് പറഞ്ഞപ്പോൾ അവിടെ ഒരു കൂട്ടചിരി ആയിരുന്നു..

"ദേ... അവര് വന്നു...." പുറത്ത് നിന്ന് നമ്മളെ മാമൻ അത് വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഉപ്പച്ചി വേഗം പുറത്തേക്കു പോയി..

പെൺപട മുഴുവൻ ഓരോ ജനലിന്റെ അടുത്ത് സ്ഥാനം പിടിച്ചു....

നമ്മളും നമ്മളെ ഇത്താന്ന് പറയുന്നോളും അവളുടെ റൂമിന്റെ ജനലരികിൽ  പോയി നിന്നു.. 

ഇട കണ്ണിട്ട് ഞാൻ അവളെ നോക്കിയപ്പോൾ പെണ്ണ് കൈ വിരലിന്റെ കൊട്ട് പൊട്ടിച്ചു കളിക്കുകയാണ്.. അത് നമുക്ക് രണ്ട് പേർക്കും ഉള്ളതാണ് ട്ടൊ ടെൻഷൻ എന്തേലും വന്നാൽ വിരലിന്റെ കൊട്ട് പൊട്ടിചോണ്ടിരിക്കും... 

പുള്ളിക്കാരിയുടെ കളി കണ്ടപ്പോൾ നമുക്ക് ചിരി അടക്കാൻ പറ്റിയില്ല.. കയ്യും കാലും ചുണ്ടും നല്ലോണം വിറക്കുന്നുണ്ട്..

"എന്തോന്നടി ഇത്.. നീ എന്തിനാ ഈ കിടന്ന് വിറക്കുന്നത്.." നമ്മള് ചിരിചോണ്ട് ചോദിച്ചു..

"അറിയില്ല..  ഇത്ര സമയം പ്രശ്നം ഒന്നും ഉണ്ടായില്ല..  പക്ഷെ ഇപ്പോൾ... " 

അപ്പോഴേക്കും 3 കാറുകൾ വീട്ടിൽ വന്നു ഇറങ്ങിയിരുന്നു.. 

അതിന് ഓരോരുത്തർ ആയി പുറത്തേക്ക് ഇറങ്ങി.. ഇറങ്ങിയ ഉടൻ തന്നെ എല്ലാരും വീടും ചുറ്റുപാടും നോക്കുകയാണ്.. വീട് നോക്കി പരസ്പരം എന്തൊക്കെയോ പറയുകയാണ് പെൺപടകൾ..  ഒന്നിന്റെ മുഖത്തും ഒരു ചിരിപോലും വരുന്നില്ല...

"ജാഡ തെണ്ടികൾ.. " ഞാൻ മനസ്സിൽ പറഞ്ഞു.. 

അപ്പോഴാണ് നമ്മളെ ഉമ്മച്ചി റൂമിൽ വന്നു സൈബയെ അങ്ങോട്ട് വിളിച്ചോണ്ട് പോയത്.. പോവുമ്പോൾ അവൾ തിരിഞ്ഞു നമ്മളെ ഒന്ന് നോക്കി.. ഒക്കെ സിംപിൾ ആണെന്ന രീതിയിൽ നമ്മൾ ഓളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു...  

 

നമ്മളെ നോട്ടം വീണ്ടും പുറത്തേക് പോയി.. മുഖത്ത് ചിരി ഉള്ള ഒരാള് നമ്മളെ കണ്ണിൽ പെട്ടു പ്രായം വെച്ച് നോക്കുമ്പോൾ ചെക്കന്റെ ഉമ്മ ആവാൻ ആണ് സാധ്യത..  പിന്നെ കൂടെ ഉള്ള കുറച്ച് പേരിലും നമ്മൾ ഇത്തിരി സന്തോഷമൊക്കെ കണ്ടു.. 

"അപ്പോൾ ജാഡ ഇല്ലാത്ത ആൾക്കാരും ഉണ്ട്" നമ്മളത് മനസ്സിൽ കരുതി പുറത്തേക്ക് നോക്കിയപ്പോൾ പിന്നെ ആരെയും കാണാൻ ഇല്ലാ.. എല്ലാരും അകത്തേക്കു കയറി എന്ന് നമ്മക്ക് മനസ്സിലായി.. ഉടൻ അവിടന്ന് മുങ്ങി മെല്ലെ ഹാളിൽ പൊങ്ങി... 

എല്ലാർക്കും കുടിക്കാൻ ഉള്ള ജ്യൂസ് കൊടുക്കുന്ന തിരക്കിൽ ആണ് നമ്മളെ ഉമ്മയും അമ്മായിമാരൊക്കെ.. നമ്മള് വെറുതെ എല്ലാം നോക്കി നിൽക്കുകയാണ്.. ഞാൻ എല്ലാരുടെ മുഖതെക്കും ഒന്ന് കണ്ണോടിച്ചു.. ചെക്കൻ ഇതിൽ ഏതാണാവോ... കാണാൻ കൊള്ളാവുന്ന 3 പേര് ആ കുട്ടത്തിൽ ഉണ്ട്.. നമ്മൾ ഓരോരാളെ സ്ലോ മോഷനിൽ നോക്കി.. അതിൽ ഒരുത്തൻ കുടിക്കാൻ കൊടുത്ത ജ്യൂസിലും പലഹാരങ്ങളിലും മാത്രം ശ്രദ്ധിച്ചിരിക്കുന്നു..

"അയ്യേ... കോടീശ്വരൻമാർ ആണ് പോലും തീറ്റ പണ്ടാരം..." നമ്മളെ നോട്ടം അടുത്ത അയാളിലെക്ക് പോയി.. കാണാൻ ഒരു ബിസിനസ്‌മാന്റെ ലുക്ക്‌ ഒക്കെ ഉണ്ട്.. അപ്പോഴാണ് ഞാൻ അങ്ങേരുടെ കയ്യിൽ ശ്രദ്ധിച്ചത്.. അടുത്തുള്ള ഒരു പെണ്ണിന്റെ കയ്യും ചേർത്ത് പിടിച്ചു ഇരിക്കുകയാണ്... അത് അങ്ങേരുടെ കെട്ടിയോൾ ആണെന്നാ തോന്നുന്നത്.. അപ്പോൾ ഇത് ആയിരിക്കില്ല ചെക്കൻ...  നമ്മളെ നോട്ടം ബാക്കിയുള്ള ആ ഒരുതനിലേക്ക് പോയി.... 

" പടച്ചോനെ പണി പാളിയോ.." നമ്മള് ഓനെ നോക്കുമ്പോൾ അതേപോലെ ഓനും നമ്മളെ തന്നെ നോക്കുകയാണ്... ഇനി നമ്മള് ഓരോ ചെക്കന്റെയും മുഖം മാറി മാറി നോക്കുന്നത് കണ്ടിട്ട് ആണോ എന്നെ ഇങ്ങനെ നോക്കുന്നെ.. നാണം കേട്ടോ പടച്ചോനെ... നമ്മളിതൊക്കെ ചിന്തിച്ചു ഒന്നുടെ അവനെ നോക്കിയപ്പോൾ അവൻ എന്താ എന്നാ ചോദ്യ ഭാവത്തിൽ പിരികം പൊക്കി കാണിച്ചു... ചമ്മിയത് മുഖത്തു കാണിക്കാതെ ഒന്നുമില്ല എന്നാ ഭാവത്തിൽ ഞാൻ തലയാട്ടി കാണിച്ചു... 


അപ്പോഴേക്കും സൈബ അവിടെ വന്നു നോക്കു കുത്തിയെ പോലെ വന്നു നിൽക്കുന്നുണ്ട്.. അവളോട് ഓരോ കാര്യങ്ങൾ ചോദിച്ചറിയുന്നുമുണ്ട്.. അവന്റെ ഉമ്മയാണെന്ന് തോന്നുന്ന ആ സ്ത്രീ..

"ഞാൻ ഹബീബിന്റെ ഉമ്മയാണ് സാഹിറ... ഇത് അവന്റെ ജേഷ്ഠൻ ഷഹബാസ് കൂടെ ഇരിക്കുന്നത് അവന്റെ ഭാര്യ സന.. "

കൈ കോർത്തു പിടിച്ചിരുന്ന മഹാൻ ആയിരുന്നു അത്"

" ഇത് എന്റെ ഇളയ മകൻ ഷഹീർ.. "

അതായത് നേരത്തെ ഞാൻ നോക്കിയപ്പോൾ ഫുഡിൽ നോക്കി ഇരുന്നില്ലേ ലവൻ തന്നെ...

ഇത് എന്റെ സഹോദരൻമാരുടെ ഭാര്യമാർ ആണ്.. സമീറ.. സുഹറ...  സുഹറയുടെ മകൻ ആണ് ഇത് ഷബിൽ...  

ആളെ നിങ്ങൾക് മനസ്സിലായോ.. നമ്മളെ നോക്കി എന്തെ എന്ന് ചോദിച്ചില്ലേ ആ പുള്ളിക്കാരൻ... 

"ഇത് രണ്ട് പേരും സമീറയുടെ മക്കൾ ആണ് സഹല.. നഹല... " കൂടെ ഉള്ള രണ്ട് പെൺകുട്ടികളെ കാണിച്ചുകൊണ്ട് അവർ പറഞ്ഞു തീർത്തു.. 

"അപ്പോൾ ഹബീബ് വന്നില്ലേ.." കല്യാണ ചെക്കൻ വന്നില്ലേ എന്ന് നമ്മള് ചിന്തിച്ചോണ്ട് നിൽക്കുമ്പോൾ ആണ് നമ്മളെ ഉപ്പച്ചി അത് ചോദിച്ചത്.. 

"ക്ഷമിക്കണം... അവൻ ഒരു ബിസിനസ്‌ ടൂറിൽ ആണ് കല്യാണത്തിന്റെ സമയം ആവുമ്പോയെ അവനു വരാൻ പറ്റു.." അവന്റെ ഉമ്മയാണ് പറഞ്ഞത്... 

"അത് സാരമില്ല ഫോട്ടോ കണ്ടിനല്ലോ..." നമ്മളെ മാമൻ ആയിരുന്നു അത് പറഞ്ഞത്.. 

"ഹബീബിന്റെ ഉപ്പാ..." 

"അദ്ദേഹം മരിച്ചിട്ട് 8 വർഷം തികയുന്നു.." 

അവന്റെ ഉമ്മാക് വിഷമം ആയി എന്ന് കണ്ടപ്പോൾ അത് ചോദിച്ച നമ്മളെ മാമൻ ഒരു സൊറിയും പറഞ്ഞു.. 

നമ്മളെ ഫാമിലിയിൽ എല്ലാരേയും അവർക്ക് കൂടി പരിജയപെടുത്തി കൊടുത്തു നമ്മളെ ഉപ്പ.. 

അവർക്കൊക്കെ സൈബയെ ഇഷ്ടമായി അവന്റെ ഉമ്മ വളകളും മാലയും കമ്മലും അടക്കം ഉള്ള ഒരു ജ്വല്ലറി ബോക്സ് അവൾക്ക് സമ്മാനിച്ചു.. ഒരു മാസത്തിനുള്ളിൽ കല്യാണം നടത്തണം എന്നും പറഞ്ഞു അവർ സന്തോഷത്തോടെ തിരിച്ചു പോയി.. 



എന്റെ വീട്ടിൽ എല്ലാർക്കും വളരെ സന്തോഷമായി.. ഉപ്പയും മാമനും ഒക്കെ കല്യാണത്തിനെ കുറിച് ഇപ്പോഴേ ചർച്ച തുടങ്ങി...

ഉമ്മയും അമ്മായിമാരും കസിൻസ് സിസ്റ്റേഴ്സ് ഒക്കെ ചെക്കന്റെ വീട്ടുകാരുടെ മഹിമ പറയുന്ന തിരക്കിൽ ആണ്...  സൈബ ആണേൽ അവന്റെ ഉമ്മ കൊടുത്ത വളയും മാലയുമൊക്കെ ഇട്ട് കണ്ണാടിയുടെ മുന്നിൽ നിന്ന് എന്തൊക്കെയോ കാട്ടുന്നു.. 


"നീ എന്താ സച്ചു മാറി നിൽക്കുന്നെ.."

"ഹേയ് ഒന്നുല്ല നിങ്ങളൊക്കെ ഭയങ്കര തിരക്കിൽ അല്ലെ..." നമ്മള് അമ്മായിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. 

"എടി നിന്റെ ഉപ്പ നേരത്തെ പറഞ്ഞ കാര്യം നമുക്ക് ആലോചിച്ചാലോ"

"എന്ത് കാര്യം." നെറ്റി ചുളിച്ചു കൊണ്ട് ഞാൻ അമ്മായിയെ നോക്കി..

"അവന്റെ അനിയനെ നമുക്ക് ആലോചിച്ചാലോ"


" ദേ.. മാമന്റെ കെട്ടിയോളാനെന്നൊന്നും നോക്കുല ചവിട്ട് വെച്ച് തരും ഞാൻ...  വേണേൽ നിങ്ങൾ തന്നെ കെട്ടിക്കോ ആ തീറ്റ പണ്ടാരത്തേ."

"ഹഹ തീറ്റ പണ്ടാരമോ.. അത് നിനക്ക് എങ്ങനെ അറിയാം.." അമ്മായി ചിരിച്ചു കൊണ്ട് ചോദിച്ചു..


"എന്താ ഇത്ര അറിയാൻ പലഹാരങ്ങൾ കൊണ്ട് വെച്ചപ്പോൾ അവന്റെ നോട്ടം കണ്ടില്ലേ... ആ നോട്ടം കണ്ടാൽ അറിയാം ആർത്തി പണ്ടാരം.." നമ്മള് ഇത്തിരി കലിപ്പിൽ പറഞ്ഞ്.. 


"അപ്പോൾ പിന്നെ രണ്ടാളും മാച്ച് ആയി.. നീയും പലഹാരങ്ങൾ കാണുമ്പോൾ കണ്ട്രോൾ പോവുന്ന ആളാണല്ലോ..." ഇത് നമ്മളെ കല്യാണപെണ്ണിന്റെ ഡയലോഗ് ആണുട്ടോ...


"നീ പോടീ... " എന്ന് പറഞ്ഞു അവളെ നോക്കി കൊഞ്ഞനം കുത്തി നമ്മള് പുറത്തേക്കു പോയി...


************************************************


"പെണ്ണ് കൊള്ളാം അല്ലെ ഉമ്മാ..." ഷഹീർ പറഞ്ഞു....

"അതെ ശെരിയാണ്.. നല്ല പാവം കുട്ടി.. കാണാനും കൊള്ളാം... " ചെക്കന്റെ ഉമ്മച്ചി പറഞ്ഞു.

"എന്ത് തന്നെ ആയാലും ആ പെണ്ണിന്റെ അവസ്ഥ കഷ്ടത്തിൽ ആവുമല്ലോ..." ഷഹബാസ് ഒരു പുച്ഛ    ചിരിയോടെ പറഞ്ഞു... 

"Yes അത് ഉറപ്പല്ലേ.. അവൻ കൊല്ലാതെ വിട്ടാൽ ഭാഗ്യം.." ചിരിച്ചു കൊണ്ട് സന പറഞ്ഞു... 

"അങ്ങനെയൊന്നും ഉണ്ടാവില്ല... അവൻ മാറും ആ ഒരു പ്രതീക്ഷയിൽ ആണ് ഞാൻ ഇങ്ങനൊരു കാര്യത്തിന് നിന്നത്..."

"എങ്കിലും ഉമ്മ ഇത്ര ലോ ഫാമിലിയിൽ നിന്ന് എന്തിനാ ഇങ്ങനെ ഒരു പ്രൊപോസൽ നോക്കിയത്.. നമ്മുടെ സ്റ്റാറ്റസ് അനുസരിച്ചു നോക്കിക്കൂടെ.. എന്റെ ഫാമിലിയിൽ ഉള്ളവരോട് ഒക്കെ ഞാൻ ഇനി എന്ത് പറയും..." സന പുച്ഛത്തോടെ പറഞ്ഞു..

" സന...  സ്റ്റാറ്റസ് പണത്തിൽ മാത്രമല്ല ആൾക്കാരുടെ പെരുമാറ്റത്തിൽ ആണ് കാണിക്കേണ്ടത്.. പിന്നെ അഹങ്കാരികളെ അല്ല ആവിശ്യം എല്ലാരേയും സ്നേഹിക്കാനും ക്ഷമിക്കാനും ഒക്കെ മനസ്സുള്ള ഒരു കുട്ടിയെ ആണ്.. അങ്ങനെ ഉള്ള ഒരാൾക്ക് മാത്രമേ അവനെ മാറ്റിയെടുക്കാൻ പറ്റുള്ളൂ... പണം ഒരുപാട് ഉള്ള വീട്ടീന്ന് വരുന്ന പെണ്ണിനെ കണ്ടല്ലോ.. അത് കൊണ്ട് ഇനി ക്യാഷ് നോക്കില്ല...  "സനയെ നോക്കി അത് പറഞ്ഞപ്പോൾ ഉമ്മയുടെ മുഖത്ത് ദേഷ്യവും സങ്കടവും ആയിരുന്നു... 


"ഹഹഹ വല്ല ആവിശ്യം ഉണ്ടായിരുന്നോ...." സനയെ നോക്കി ചിരിച്ചു കൊണ്ട് ഷഹീർ പറഞ്ഞു...

"മരിയാതിക്ക് നോക്കി വണ്ടി ഓടിക്കടാ...." അവനെ തുറിച്ചു നോക്കി കൊണ്ട് സന പറഞ്ഞു....


************************************************


ദിവസങ്ങൾ പെട്ടന്ന് കടന്ന് പോയി...  കല്യാണത്തിന്റെ ഒരുക്കങ്ങൾ ഒക്കെ ഉഷാറായി നടക്കുന്നുണ്ട്... പെണ്ണിന് വേണ്ട ഗോൾഡ് ഒക്കെ നമ്മൾ തരാം എന്ന് ചെറുക്കന്റെ വീട്ടുകാർ പറഞ്ഞു എങ്കിലും നമ്മളെ ഉപ്പ അതിന് സമ്മതിച്ചിട്ടില്ല...  "എന്റെ മകൾക്ക് ഉള്ളത് ഇത്തിരി കഷ്ടപെട്ടായാലും ഞാൻ നൽകും നിങ്ങളുടെ കുടുംബതിനെ കുറ്റം പറയാത്ത രീതിയിൽ തന്നെ എന്റെ മകൾ അവിടേക്ക് വരും.. അത് എന്റെ അവകാശം ആണ്... " ഉപ്പാന്റെ ആ ഡയലോഗ് കേട്ടപ്പോൾ നമ്മക്ക് രോമാഞ്ചം ആയിരുന്നു.. കെട്ടിപിടിച്ചു മുത്തം കൊടുത്തു നമ്മള്... പണത്തിനെ കുറവുള്ളു അഭിമാനത്തിനു  ഒരു കുറവും ഇല്ല... അല്ല പിന്നേ..... 


"എന്തോന്നാടി നിന്റെ മുഖത്തു ഒരു സന്തോഷം ഇല്ലാത്തത്.. " മൂഡ് ഓഫ്‌ ആയി ഇരിക്കുന്ന സൈബയെ നോക്കി നമ്മള് ചോദിച്ചു.. 

"ഹബീബിനെ നേരിട്ട് കണ്ടില്ല.. സംസാരിച്ചില്ല..  ഇത് വരെ അവൻ ഫോണിൽ പോലും ഒന്ന് പരിചയപെടാൻ വിളിച്ചില്ലലോ.. ഇനി എന്നെ ഇഷ്ടം ആവാത്തത് കൊണ്ട് ആയിരിക്കുമോ.." 

"നീ വേണ്ടാത്തത് ഒന്നും ചിന്തിച്ചുകൂട്ടണ്ട.. അങ്ങനെയൊന്നും ആയിരിക്കില്ല..  ബിസിനസ്‌ ടൂറിൽ ആണെന്നല്ലേ പറഞ്ഞത് വലിയ തിരിക്കുളള ആളല്ലേ അത് കൊണ്ട് ആയിരിക്കും.. 

അല്ലേലും ഈ പണം ഉള്ള ആൾക്കാർ ഒക്കെ ഇങ്ങനെതന്നെയായിരിക്കും മസിലും പിടിച്ചു ഇങ്ങനെ നിൽക്കും.. കല്യാണം കഴിഞ്ഞാൽ നീ അങ്ങോട്ട് അറ്റാക്ക് ചെയ്യേണ്ടി വരും മോളെ..." നമ്മള് ചിരിച്ചു കൊണ്ട് അവളെ നോക്കി ഒരു കണ്ണ് ഇറുക്കി കാണിച്ചു.. 

"ഒന്ന് പോടീ...."

"അയ്യടാ എന്താ ഒരു നാണം.. എണീറ്റ് വാടി അവിടെ എല്ലാരും ഡാൻസ് ഒക്കെ തുടങ്ങി.. നാളെ ഓടിറ്റോറിയത്തിൽ എത്തിയാൽ ഡീസന്റ് ആവണം എന്നാ ഉപ്പാന്റെ കല്പ്പന..  അത് കൊണ്ട് ഇന്ന് പരമാവധി അടിച്ചു പൊളിക്കണം..." 

അത് പറഞ്ഞു ഞാൻ എണീറ്റ് നടക്കാൻ തുടങ്ങിയപ്പോഴും ആ പോത്ത് കയ്യിൽ നോക്കി എന്തൊ ആലോചിച്ചു നിൽക്കുകയാണ്.. 

"നിന്റെ പ്രശ്നം ഇനിയും തീർന്നില്ലേ.."

"സച്ചു നീ ഇത് നോക്കിയേ.. എന്റെ കയ്യിൽ ഇട്ട മെഹന്തി ചുവന്നത് കുറവ് ആണ്.. "

"അതിന് ഇപ്പോൾ എന്താ.. അത് ചിലപ്പോൾ നല്ല മെഹന്തി ആയിരിക്കില്ല.. "

"അത് പിന്നെ മെഹന്തി ചുവന്നില്ലെങ്കിൽ ഭർത്താവ് ആവാൻ പോവുന്ന ആൾക്ക് സ്നേഹം ഉണ്ടാവില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..."

നമക്ക് ആണെങ്കിൽ അത് കേട്ടപ്പോൾ ചൊറിഞ്ഞു വന്നു..

"അനക് എന്താ പെണ്ണെ തലക്ക് വല്ല പ്രശ്നം ഉണ്ടോ... നിന്റെ കെട്ടിയോന്റെ സ്നേഹം അളക്കുന്നത് മെഹന്തി കമ്പനികാർ ആണോ കോപ്പേ... ഇനി എന്തേലും പറഞ്ഞാൽ നല്ല ചവിട്ട് കിട്ടും പറഞ്ഞേക്കാം ഓൾടെ ഒരു മെഹന്തിയും ചുവപ്പും... " നമ്മൾ ഇത്തിരി കലിപ്പിൽ പറഞ്ഞപ്പോൾ ഓൾടെ സൂക്കേട് ഒക്കെ മാറി നമ്മളെ കൂടെ വന്നു..


പാട്ടും ഡാൻസും ആയി അടിച്ചു പൊളിച്ചു...

പിറ്റേന്ന് രാവിലെ എഴുനേൽക്കാൻ മടിയായിരുന്നു എങ്കിലും ഉമ്മാനെകൊണ്ട് കൂടുതൽ കഷ്ടപെടുത്താതെ നമ്മള് ചാടി എണീറ്റിരുന്നു... 

വീട്ടിൽ ഒരുപാട് ഗസ്റ്റ്‌ ഉണ്ടായിരുന്നത് കൊണ്ട് രാവിലെ കുളിക്കാൻ കയറാൻ ഒരു യുദ്ധം തന്നെ ആയിരുന്നു... 

കസിൻസുമായി അടിചെയ്തു നമ്മളെ കുളി നമ്മള് വേഗം തീർത്തു.. 


ഇത്തിരി കഷ്ടപ്പെട്ട് ആയാലും 50ഇൽ കൂടുതൽ പവൻ സ്വർണം നമ്മളെ ഉപ്പ സൈബക്ക് വേണ്ടി വാങ്ങിച്ചിരുന്നു.. നമ്മള് സമ്മതിച്ചു കൊടുത്തിരുന്നില്ലെങ്കിലും ശെരിക്കും അവൾ ഒരുങ്ങി വന്നപ്പോൾ ഒരു രാജകുമാരിയെ പോലെ ആയിരുന്നു..

നമ്മൾ എല്ലാരും പെട്ടന്നു തന്നെ ഓടിറ്റോറിയത്തിൽ എത്തി.. 

ഓടിറ്റോറിയത്തിന്റെ കാര്യമൊക്കെ ചെക്കന്റെ വീട്ടുകാർ ആയിരുന്നു നോക്കിയത്..


ഓടിറ്റോറിയം കണ്ടപ്പോൾ ഒരു തലക്ക് അടി കിട്ടിയ അവസ്ഥ ആയിരുന്നു.. ഓടിറ്റോറിയമാണോ അതോ കൊട്ടാരം ആണോ എന്ന് മനസ്സിലാവാത്ത ഒരു അവസ്ഥ..  


കയറുന്ന സ്ഥലത്ത് വലിയ അക്ഷരത്തിൽ ഹബീബ് വിത്ത്‌ സൈബ എന്ന് എഴുതിയിരിക്കുന്നത് കണ്ടു.. കൂടെ അവരുടെ രണ്ട് പേരുടെയും ഫോട്ടോയും.. നമ്മള് ആദ്യമായിട്ടാണ്ട്ടൊ ചെക്കനെ കാണുന്നത്... 

"വെറുതെ അല്ല പഠിപ്പൊക്കെ വേണ്ടാ വെച്ച് ഇവള് ചാടി വീണത്.. ചെക്കൻ ഒടുക്കത്ത ഗ്ലാമർ ആണല്ലോ..." നമ്മള് അമ്മായിന്റെ അടുത്ത് നിൽക്കുന്ന സൈബയെ ഒന്ന് നോക്കി... ഞാൻ നോക്കുന്നത് കണ്ടപ്പോൾ എന്താ എന്നുള്ള ചോദ്യ ഭാവത്തിൽ അവൾ എന്നെ നോക്കി.. നമ്മളൊന്നും ഇല്ലാ എന്ന ഭാവത്തിൽ രണ്ടു കണ്ണും ചിമ്മി ഷോൾഡർ മുകളിലേക്ക് പൊക്കിയും കാണിച്ചു... 


സമയം കഴിയുംതോറും ആൾക്കാർ വന്നു കൊണ്ടേ ഇരുന്നു... ചില ആൾക്കാരുടെ കോലം കണ്ടു ചിരിച്ചു ചിരിച്ചു ഒരു വക ആയി ഞാനും എന്റെ കസിൻ ലാമിയും... നമ്മള് സമ പ്രായക്കാർ ആണുട്ടോ...

അടുത്ത മാസം പരലോകത്തു പോകും എന്ന് തോന്നുന്ന കിളവികളൊക്കെ ചുണ്ടിന് ചായം തേച്.. ചുരിതാർ ഒക്കെ ഇട്ട് ഹീൽ ഉള്ള ചെരുപ്പ് ഒക്കെ ഇട്ട് കഷ്ടപ്പെട്ട് നടക്കുന്നത് കണ്ടപ്പോൾ ചിരി അടക്കാൻ ആയില്ല..  അങ്ങനെ പല കൊലക്കാർ..  

നമ്മളിങ്ങനെ ചിരിക്കുന്ന കാണുമ്പോൾ നമ്മളെ ഉമ്മച്ചി കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്ട്ടൊ.. ചിരി വന്നാൽ ചിരിക്കണം അല്ലാതെ മസിൽ പിടിച്ചു നിൽക്കാനൊന്നും നമ്മക്ക് പറ്റൂല..  

പിന്നെ പെണ്ണിന്റെ അനിയത്തി ആയത് കൊണ്ട് നമുക്ക് ഇത്തിരി വിലയൊക്കെ ഉണ്ടായിരുന്നു.. ഓരോരുത്തർ ആയി നമ്മളെയും പരിജയപ്പെടാൻ വന്നു...

"ഹായ്..., how are you... " പെട്ടന്നു നമ്മളെ പുറകിൽ നിന്ന് അങ്ങനെ ഒരു ശബ്ദം കേട്ടപ്പോൾ നമ്മളൊന്ന് ഞെട്ടി.. തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു.. മറ്റവൻ ഷബീൽ..  നിങ്ങൾക്ക് മനസ്സിലായോ.. പെണ്ണ് കാണാൻ വന്നപ്പോൾ നമ്മളെ നോക്കി പുരികം പൊക്കിലെ അവൻ തന്നെ...

"Im fine thank you... " നമ്മളും ഒട്ടും കുറചില്ല ഇത്തിരി ഗമയിൽ തന്നെ മറുപടിയും കൊടുത്തു..

"ഞാൻ ഷബീൽ...  " 

"അറിയാം.. അന്ന് പറയുന്നത് കേട്ടിരുന്നു.. ഞാൻ സയാന..  എല്ലാരും സച്ചു വിളിക്കും..." 

"എന്താ ഇന്നും ഓരോരുത്തരെ ആയി വാച്ച് ചെയ്യുന്നില്ലേ..." അവൻ നമ്മളെ നോക്കി ഒന്ന് ആക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..."

"അത്...അത് പിന്നെ അന്ന് ചെക്കൻ ആരാണെന്നു അറിയാൻ... " നമ്മളെങ്ങനെയെല്ലോ പറഞ്ഞു ഒപ്പിച്ചു.. 

"ഹഹഹ എന്നാലും ഇങ്ങനെയൊന്നും നോക്കരുത്ട്ടൊ ദഹിച്ചു ബസ്മം ആയി പോവുമല്ലോ..." നമ്മളൊന്നും പറയാതെ ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു... നമ്മളെ അടുത്ത് നിൽക്കുന്ന ലാമി ഒന്നും മനസ്സിലാവാതെ എന്നെയും അവനെയും മാറി മാറി നോക്കുകയാണ്.. ഓളെ നോട്ടം കണ്ടപ്പോൾ ശെരിക്കും നമ്മക്ക് ചിരി വന്നു.. 

" എന്നാ ഒക്കെ പിന്നെ കാണാം..."എന്ന് പറഞ്ഞു അവിടെ നിന്ന് മുങ്ങാൻ നോക്കിയപ്പോൾ

"കാണണം..." എന്ന് ആ കോന്തൻ പിറകിൽ നിന്ന് പറയുന്നുണ്ടായിരുന്നു.. നമ്മള് കേൾക്കാത്ത പോലെ നടന്നു... 


പെട്ടന്ന് ആണ് ബാന്റും പാട്ടും ഒക്കെ ആയി കുറച്ച് ആണ്പട വരുന്നത് കണ്ടത്.. തലപ്പാവ് ധരിച്ചു ഒരു രാജകുമാരനെ പോലെ ഒരുത്തൻ നടുവിലും ഉണ്ട് ഹബീബ് റഹ്മാൻ..  നമ്മുടെ കല്യാണചെക്കൻ...  uff..  എന്തൊരു ഗ്ലാമർ നമ്മളെ അടുത്ത് നിൽക്കുന്ന ലാമിയാണ് അത് പറഞ്ഞത്...

പക്ഷെ ഞാൻ നോക്കിയപ്പോൾ കുറെ ബടൻമാരുടെ നടുവിൽ ഒരു കയ്യിൽ വാളും മറ്റേ കയ്യിൽ ഒരാളുടെ തലയും പിടിച്ചു കൊണ്ട് യുദ്ധത്തിൽ ഉള്ള ഒരു രാജാവ് യുദ്ധം ജയിച്ചു ശത്രുവിന്റെ തല അറുത്ത് മാറ്റി വിജയ ഭാവത്തിൽ അട്ടഹസിക്കുന്നു... 

നമ്മക്ക് വിശ്വാസിക്കാൻ പറ്റിയില്ല.. ഞാൻ രണ്ട് കൈ കൊണ്ടും എന്റെ  കണ്ണ് ഒന്ന് അമർത്തി തിരുമ്മി ഒന്ന് നോക്കിയപ്പോൾ..  കൂട്ടുകാരെ ഒന്നിച്ചു നിൽക്കുന്ന കല്യാണചെക്കനെ കണ്ടു.. 

"പടച്ചോനെ ഞാൻ പകൽ കിനാവും കാണാൻ തുടങ്ങിയോ..." വാളും തലയും ബടൻമാരും ഒന്നും ഇല്ലെങ്കിലും ആരെയോ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ ഉള്ള പോലെ തന്നെയാ മുഖഭാവം..

"പടച്ചോനെ ഈ പണം കൂടിയാൽ ചിരിക്കാൻ മറന്നു പോകുമോ.." നമ്മളിങ്ങനെ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് വെപ്രാളത്തോടെ നമ്മളെ ഉമ്മച്ചി അടുത്തേക്ക് വന്നത്... 

നമ്മളെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് നടന്നു  ആളില്ലാത്ത ഭാഗത്തു എത്തിയപ്പോൾ നമ്മളെ കയ്യിന്ന് പിടി വിട്ടു..

"എന്താ ഉമ്മ...  നിങ്ങളെ മുഖം എന്താ വല്ലാതിരിക്കുന്നത്..."

"മോളെ... സൈബയെ കാണാൻ ഇല്ലാ..." ഉമ്മ അത് പറഞ്ഞപ്പോൾ നമ്മളെ തലക്ക് ഒരു അടി കിട്ടിയത് പോലെ ആണ് തോന്നിയത്..

"എന്ത് കാണുന്നില്ലാന്നോ.. അവൾ എവിടെ പോവാന ബാത്റൂമിൽ എങ്ങാനും പോയിക്കാണും..."

"ഇല്ല മോളെ ഞാൻ എല്ലായിടത്തും നോക്കി... അവള് നമ്മളെ എല്ലാരേയും ചതിച്ചോ മോളെ..." ഉമ്മ കരയാൻ തുടങ്ങിയിരുന്നു..പെട്ടന്നാണ് ആൾക്കാരുടെ ശബ്ദം ഹാളിൽ ഉയരുന്നത് ശ്രദ്ധിച്ചത്... ആരോ ഒരാൾ സൈബ ഒരു ആളെ കൂടെ പോവുന്നത് കണ്ടത്രെ..


എല്ലാരും പരസ്പരം എന്തൊക്കെയോ പറയുന്നു.. ഉപ്പയും മാമനും ഒക്കെ മറുപടി കൊടുക്കാതെ പകച്ചു നിൽക്കുകയാണ്.. കല്യാണപെണ്ണ് ഒളിച്ചോടി എന്ന് എല്ലാരും പറയുന്ന ശബ്ദം അവിടെ ഉയർന്നു.. 


ധും.......... 

പെട്ടന്ന് ഒരു ശബ്ദം കേട്ട് എല്ലാരുടെയും നോട്ടം ഒരു ഭാഗത്തേക്ക്‌ ആയി നമ്മളും നോക്കി..

ഒരു കസേര പൊട്ടി കഷ്ണങ്ങൾ ആയി കിടക്കുന്നു.. അടുത്തുള്ള ആളിലേക്ക് നമ്മളെ നോട്ടം പോയി ഹബീബ് റഹ്മാൻ..  ദേഷ്യത്തിൽ അവന്റെ കവിളുകൾ വിറക്കുന്നുണ്ടായിരുന്നു.. പെട്ടന്ന് തന്നെ അവൻ അവിടെ നിന്ന് ഒരു റൂമിലേക്ക് ലക്ഷ്യം വെച്ച് നടന്നു.. 

പിന്നാലെ അവന്റെ വീട്ടുകാർ ഒക്കെ അവന്റെ അടുത്തേക്ക് പോയി കൂടെ നമ്മളെ ഉപ്പയും മാമനും... 


"ഒരിക്കലും സൈബ അങ്ങനെ ചെയ്യില്ല.. അങ്ങനെ ആണേൽ അവൾ സമ്മതിച്ചത് എന്തിനാ.. അവൾ സന്തോഷത്തിൽ ആയിരുന്നല്ലോ..." നമ്മളിങ്ങനെ ഓരോന്ന് തല പുകഞ്ഞു ആലോചിച്ചു നിൽക്കുമ്പോൾ ആണ് നമ്മളെ ഉപ്പ നമ്മളെ അടുത്ത് വന്നു നിന്നത്...

ഉപ്പാന്റെ നോട്ടം കണ്ടു എനിക്കു തന്നെ പേടിയായി.. ദേഷ്യവും അതിനേക്കാൾ സങ്കടവും ഒക്കെ ഉണ്ട്...  നമ്മളെ കൈ പിടിച്ചു കൊണ്ട് ഉപ്പ ആ റൂമിന് ലക്ഷ്യമാക്കി നടന്നു.. ഉപ്പാനെ അത്ഭുതത്തോടെ നോക്കി ഞാൻ കൂടെ നടന്നു..

അവരുടെ അടുത്ത് എത്തിയപ്പോൾ ഉപ്പ എന്റെ കയ്യിൽ നിന്ന് പിടി വിട്ടു.. 


"എനിക്കു ഇന്ന് മുതൽ ഒരു മകൾ മാത്രമേ ഉള്ളൂ.. സയാന..  ഇവളെ ഹബീബിന് നിക്കാഹ് ചെയ്തു തരാൻ എനിക്ക് സമ്മതം ആണ്..." ഉപ്പാന്റെ ശബ്ദം ഉയർന്നപ്പോൾ ഒരു നിമിഷം അവിടെ നിശബ്ദത ആയിരുന്നു.. 

ഞാൻ ഒരുമാതിരി ഷോക്ക് അടിച്ച പോലെ ഒരു നിമിഷം സ്റ്റക്ക് ആയി നിന്നു...


ഉപ്പാന്റെ ആ തീരുമാനം എതിർക്കാൻ എനിക്കു ശക്തി ഉണ്ടായില്ല..  ആ സമയം ഞാൻ എതിർത്ത് എന്തേലും ഒരു അക്ഷരം മിണ്ടിയാൽ നഷ്ടം ആകുന്നത് എനിക്കു എന്റെ ഉപ്പയെ തന്നെ ആയിരിക്കും എന്ന് ഞാൻ ചിന്തിച്ചു..


"എന്താ മോളെ നിനക്ക് സമ്മതം അല്ലെ..."and നമ്മളെ നോക്കി ഉപ്പ അങ്ങനെ ചോദിച്ചപ്പോൾ..  അതെ എന്ന രീതിയിൽ ഞാൻ തലയാട്ടി കൊടുത്തു..


പിന്നെ അവന്റെ വീട്ടുകാർ എല്ലാം കൂട്ടചർച്ചകൾക്ക് ശേഷം നമ്മളെ തന്നെ കല്യാണപെണ്ണ് ആക്കി പാസാക്കി.. 


ധരിക്കാനുള്ള വിവാഹ വസ്ത്രവും ആഭരണങ്ങളും ഹബീബിന്റെ വീട്ടുകാർ തന്നെ എന്നെ അണിയിച്ചു ഒരുക്കി.. 

"പടച്ചോനെ ഇത് എന്തൊരു പരീക്ഷണം ആണ്.. വല്ലാത്തൊരു കല്യാണം ആയിപോയി.. " നമ്മളിങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് പെട്ടന്നു നിക്കാഹിന്റെ സമയം ആയി എന്ന് പറയുന്നത് കേട്ടത്..

എന്റെ നോട്ടം കല്യാണചെക്കന്റെ മുഖത്തേക്ക് പോയി... 

"പടച്ചോനെ ഈ കാട്ട് പോത്തിന്റെ മനസ്സിൽ എന്താണാവോ.. ഇതിനേക്കാൾ ബേധം ആ തീറ്റ പണ്ടാരം ആയിരുന്നു.. എന്നാലും എന്റെ സൈബ ഇത്രക്ക് ചതി എന്നോട് വേണ്ടായിരുന്നു..." നമ്മളിങ്ങനെ നമ്മളെ സങ്കടം ഒറ്റക്ക് പറഞ്ഞു തീർത്തു.. 

നിക്കാഹ് കഴിഞ്ഞു... സയാന അങ്ങനെ ഇന്ന് മുതൽ സയാന ഹബീബ് ആയി അല്ലെ.. ലാമി ചെവിയിൽ വന്നു അത് പറഞ്ഞപ്പോൾ എനിക്കു ശരീരത്തിൽ ഒരു തരിപ്പ് കയറിയ പോലെ ആണ് തോന്നിയത്.. 


മഹർ അണിയിക്കാൻ അവൻ എന്റെ അടുത്ത് വന്നു നിന്നു.. നമ്മള് മെല്ലെ ഓന്റെ മുഖത്തേക്ക് ഒന്ന് നോക്കി..

എവിടെ ഈ കോന്തൻ നമ്മളെ അടുത്ത് ആണ് നിൽക്കുന്നെ എന്ന ഭാവം പോലും ഇല്ലാ.. 

നമ്മളും പിന്നെ വല്യ ഗമയിൽ തന്നെ അങ്ങനെ നിന്നു.. പക്ഷെ എന്നാലും അവൻ മഹർ അണിയിച്ചപ്പോൾ ശരീരത്തിൽ ഒരു ഉണർവ്വ് പോലെ തോന്നി... അത് പിന്നെ നമ്മളെ മഹർ അത്ര നിസാരമായ ഒന്ന് അല്ലാലോ.. ഏത് പെണ്ണിനെ പോലെയും അത് ഞാൻ ആസ്വതിച്ചിരുന്നു... 


********************************************

ഹേയ് നിങ്ങൾക് അവൾ പറയുന്നത് മാത്രം കേട്ടാൽ മതിയോ എന്നെ കുറിച്ച് അറിയണ്ടേ.. 

ഞാൻ ഹബീബ് റഹ്മാൻ..  എല്ലാരും അബി എന്ന് വിളിക്കും.. ഒരു ബിസിനസ്‌ മാൻ ആണ്... അങ്ങനെ പറഞ്ഞാൽ പോരാ മികച്ച ബിസിനസ്‌ മാനിൽ ഒരാൾ...  എനിക്കു എല്ലാം എന്റെ തീരുമാനങ്ങൾ മാത്രം ആണ് ഒരാളുടെ മുന്നിൽ മാത്രമേ ഞാൻ തോറ്റു കൊടുക്കാർ ഉള്ളൂ അത് എന്റെ ഉമ്മാമയുടെ മുന്നിൽ ആണ്... ആരെങ്കിലും പറയുന്നത് ഞാൻ അനുസരിക്കുന്നുണ്ട് എങ്കിൽ അത് ഉമ്മാമയെ ആണ്... പെണ്ണ് എന്ന വർഗം അത് എനിക്കു ഒട്ടും ഇഷ്ടമല്ല... അതിന് പല കാരണങ്ങൾ ഉണ്ട്.. എന്നിട്ടും എന്തിന് ഞാൻ ഇങ്ങനെയൊരു കല്യാണത്തിന് സമ്മതിച്ചു എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.. അതിന് രണ്ട് കാരണങ്ങൾ ആണ്.. ഒന്ന് എന്റെ ഉമ്മാമയുടെ നിർബന്ധം.. കുറെ തവണ ഞാൻ ഒഴിഞ്ഞു മാറി എങ്കിലും ഉമ്മാമ വാശി മാറ്റിയില്ലാ.. പട്ടിണി കിടന്ന് തുടങ്ങി.. ആരോഗ്യം മോശമായി.. പിന്നെ എനിക്കു അനുസരിക്കേണ്ടി വന്നു.. പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട്... അത് നിങ്ങൾക്കു വഴിയേ മനസ്സിൽ ആവും... 


പക്ഷെ പെണ്ണ് എന്ന് പറയുന്ന വർഗത്തോടുള്ള വെറുപ്പ് ഒന്ന് കൂടി ഇന്ന് വർധിച്ചു.. 

ഇനി എന്തൊക്കെ സംഭവിക്കും എന്നത് വഴിയേ കണ്ടോ എല്ലാരും..


************************************************


" കുറച്ച് ചേർന്ന് നിൽക്ക്..." പെട്ടന്ന് ക്യാമറ മാൻ അങ്ങനെ പറഞ്ഞപ്പോൾ നമ്മളൊന്നു ഞെട്ടി പോയി.. അപ്പോൾ തന്നെ നമ്മള് നമ്മളെ കെട്ടിയോന്റെ മുഖത്തേക്ക് നോക്കി..

"പടച്ചോനെ ഇത് അടുത്ത് നിന്നാൽ കടിച് കീറാൻ വരുമോ.." നമ്മളിങ്ങനെ ഓരോന്ന് ഓർത്ത് ഓനെ നോക്കിയപ്പോൾ ആണ് തെണ്ടി പെട്ടന്ന് നമ്മളെ മുഖത്തേക്ക് നോക്കി... 

ഇങ്ങനെ നോക്കുന്നതിനേക്കാൾ ബേധം നമ്മളെ അങ്ങ് കൊല്ലുന്നത് ആയിരുന്നു.. ഇങ്ങനെയും ഉണ്ടോ പടച്ചോനെ മനുഷ്യന്മാർ...  ഇങ്ങേര് ഇതിന് മുന്നേ മനുഷ്യൻ മാരെ കണ്ടിട്ടില്ലാന്നാ തോന്നുന്നത്.. "


"ഹെലോ കിനാവൊക്കെ പിന്നെ കാണാം.. ഒന്ന് അടുത്തേക്ക് നിൽക്... " അയാള് വീണ്ടും പറഞ്ഞപ്പോൾ നമ്മള് രണ്ടും കല്പിച്ചു അടുത്ത് പോയി നിന്നു... മൂപ്പരെ ഭാഗത്തു നിന്ന് വലിയ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല..  

പിന്നെ ഈ പരിപ്പ് വേവില്ലാ എന്ന് തോന്നിയത് കൊണ്ട് ആവും കൂടുതൽ പോസ് ഒന്നും പറയാതെ അയാൾ കിട്ടിയ പോലെ ഫോട്ടോ ഒക്കെ എടുത്ത് പോയി...


നമ്മളെ കെട്ടിയോന്റെ വീട്ടുകാരുടെ കൂടെ പോവാൻ ഇറങ്ങിയപ്പോൾ ഉമ്മനെയും ഉപ്പനെയും മാമനെയും അമ്മായിയെയും ലാമിയെയും ഒക്കെ കെട്ടിപിടിച്ചു നമ്മള് ഒരുപാട് കരഞ്ഞു.. 

"മോൾക് ഉപ്പാനോട് ദേഷ്യം ഉണ്ടോ... " ഉപ്പ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ആകെ വല്ലാതായി..

" എന്തിന് ഉപ്പാ.. ഇത് വരെ ഉപ്പ എനിക്കു വേണ്ടി ചെയ്തത് ഒക്കെ എനിക്ക് നല്ലത് മാത്രം ആയിരുന്നു.. ഇതും നല്ലത് ആയി തീരും എന്ന് ഞാൻ വിശ്വാസിക്കുന്നു.." നമ്മള് ഉപ്പാനെ ഒന്നുടെ മുറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു... ഉപ്പാനെ ആശ്വസിപ്പിക്കാൻ പറഞ്ഞത് ആണേലും നമ്മക്ക് എന്തായി തീരും എന്ന് ഓർത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. പക്ഷെ നമ്മളത് ഒന്നും മുഖത്തു കാണിച്ചില്ല..  മുന്നിൽ വന്നു നിന്ന ഒരു കാറിൽ നമ്മള് കയറി ഇരുന്നു.. കൂടെ നമ്മളെ കെട്ടിയോൻ ജാഡ തെണ്ടിയും ഉണ്ട്...


"എന്തൊക്കെ ആയിരുന്നു മനസ്സിൽ കുറച്ച് കാലം ഉമ്മാന്റെയും ഉപ്പന്റെയും ചെല്ല കുട്ടി ആയി അടിച്ചു പൊളിച്ചു ജീവിക്കണം... എന്നിട്ടോ അതൊന്നും നടന്നില്ലാന്നു മാത്രം അല്ല ഒരു കാട്ടു പോത്തിന്റെ കൂടെ ജീവിക്കേണ്ട അവസ്ഥയും..  ഇനി ഇതൊക്കെ കരുതി ആണോ സൈബ നാട് വിട്ടത്..." നമ്മളിങ്ങനെയൊക്കെ ചിന്തിച്ചു അടുത്തിരിക്കുന്ന നമ്മളെ കെട്ടിയോന്റെ മുഖത്തേക്ക് നോക്കി... 

കാറിൽ കയറിയ ഉടൻ ഒരു ലാപ് തുറന്ന് മടിയിൽ വെച്ച് കാര്യമായി എന്തോ ചെയ്യുകയാണ്.. നമ്മള് വല്യ മൈൻഡ് ചെയ്യാതെ പുറത്തേക്ക് നോക്കി ഇരുന്നു.. 


"ദാഹിചിട്ട് വയ്യ... " നമ്മള് അത് മനസ്സിൽ കരുതി നമ്മളെ കെട്ടിയോനെ നോക്കിയപ്പോ ലാപ് ഒക്കെ ഓഫ്‌ ആക്കി വെച്ച് കയ്യിൽ ഒരു ബോട്ടിൽ വെള്ളവും പിടിച്ചു ഇരിക്കുകയാണ്..


"ചോദിച്ചാലോ.. അല്ലേൽ വേണ്ട ഇംഗ്ലീഷിൽ നല്ല തെറി കേൾക്കേണ്ടി വരും... പക്ഷെ നല്ല ദാഹവും ഉണ്ടല്ലോ.. കയ്യിന്നു തട്ടി പറിച്ചു കുടിച്ചാലോ... അയ്യേ സച്ചു പ്ലീസ് കണ്ട്രോൾ.. നിന്റെ തോന്നിവാസം ഒന്നും ഇവിടെ കാണിക്കരുത് നിന്റെ വില പോവും.." നമ്മളിങ്ങനെ നമ്മളോട് തന്നെ ഓരോന്ന് പറഞ്ഞു ആ കോന്തനെ നോക്കിയപ്പോൾ അവൻ എന്നെയും നോക്കുന്നുണ്ട്  അവനു മനസ്സിലായികോട്ടെ എന്ന് കരുതി ഞാൻ ആ ബോട്ടിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി... 


************************************************

ഇവൾക്ക് വെള്ളം വേണം എന്ന് തോനുന്നു.. അതാ ഇങ്ങനെ പരുങ്ങി കളിക്കുന്നത്... ഇപ്പോൾ തരാട്ടോ മോൾ കാത്തിരുന്നോ... ഞാൻ അവളെ മൈന്റ് ചെയ്യാതെ ബോട്ടിലിന്റെ മൂടി തുറന്നു... 


********************************************


"പടച്ചോനെ ഈ പൊട്ടന് ഞാൻ ഉദ്ദേശിച്ചത് മനസ്സിൽ ആയെന്ന് തോനുന്നു ബോട്ടിലിന്റെ മൂടി ഒക്കെ തുറക്കുന്നുണ്ട് ഇപ്പോൾ തരുമായിരിക്കും.. 

മൂടി തുറന്നു അവൻ എന്റെ അടുത്തേക്ക് കൈ നീട്ടി വെച്ചിട്ടുണ്ട്..  

വിചാരിച്ച പോലെ അല്ല ഇത്തിരി മനുഷ്യത്വം ഒക്കെ ഉണ്ട് എന്ന് തോനുന്നു..

 നമ്മള് കൈ ബോട്ടിലിന്റെ അടുത്തേക്ക് കൊണ്ട് പോയതും ആ പഹയൻ കൈ പെട്ടന്ന് വലിച്ചു.. 

നമ്മക്ക് ചൊറിഞ്ഞു വന്നിന് പക്ഷെ പ്രതികരിക്കാതെ നിന്നു.. 

വീണ്ടും അവൻ അങ്ങനെ രണ്ട് തവണ പറ്റിച്ചപ്പോൾ എന്റെ കണ്ട്രോൾ വിട്ടു ഞാൻ ആ കോന്തന്റെ കയ്യിൽ നിന്ന് ബോട്ടിൽ പിടിച്ചു വലിച്ചു... 

" സ്റ്റോപ്പ്‌....... " അവൻ അവിടെ നിന്ന് അലറിയപ്പോൾ ഡ്രൈവർ കാറിന്റെ ബ്രൈകിൽ ആഞ്ഞു ചവിട്ടി.. 

പക്ഷെ നമ്മളതോന്നും മൈന്റ് ആകാതെ കയ്യിൽ കിട്ടിയ വെള്ളം കുടിച്ചു... 

ഇടകണ്ണ് ഇട്ട് നോക്കിയപ്പോൾ ആ കോന്തൻ നമ്മളെ കൊല്ലാനുള്ള ദേഷ്യത്തിൽ തുറിച്ചു നോക്കുകയാണ്.. ഞാൻ ബോട്ടിൽ പിടിച്ചു വലിച്ചപ്പോൾ അങ്ങേരുടെ കോട്ടിൽ കുറച്ച് വെള്ളം മറിഞ്ഞിരുന്നു.. അത് അങ്ങേര് ഊരി മാറ്റി കാറിന്റെ ഡോർ തുറന്ന് കൊട്ട് പുറത്തേക്ക് വലിച്ചെറിഞ്ഞു.. പിന്നെ വേറെ ഒരു ബോട്ടിൽ ഡ്രൈവറോഡ് വാങ്ങി പുറത്തേക്ക് കൈ നീട്ടി ഞാൻ പിടിച്ച കൈ കഴുകി...

"പടച്ചോനെ ഞാൻ ഒന്ന് തോട്ടതിന് ആണോ ഇങ്ങേര് കൈ കഴുകിയത് എനിക്ക് എന്താ വല്ല കുഷ്ട്ട രോഗവും ഉണ്ടോ... ജാഡ തെണ്ടി.. നിനക്കുള്ള പണി ഞാൻ തരുന്നുണ്ട്..."എന്ന് മനസ്സിൽ കരുതി ഞാൻ അവനെ തുറിച്ചു നോക്കിയപ്പോൾ പുച്ഛ ഭാവത്തോടെ അവൻ എന്നെയും നോക്കി... 


************************************************


"ഇത് വരെ നീ കണ്ടപോലെ ഉള്ള ഒരാൾ അല്ല മോളെ ഞാൻ.. നീ അടക്കം ഉള്ള വർഗത്തോട് എനിക്ക് അറപ്പ് ആണ്.. പിന്നെ എന്റെ ദേഹത്തു തൊട്ട് കളിക്കാൻ മാത്രം ആയോ നീ.. എന്റെ ഉമ്മാമയെ ഓർത്ത് നിന്നെയൊക്കെ എന്റെ ജീവിതത്തിൽ കെട്ടിഎടുക്കേണ്ടി വന്നു.. പക്ഷെ നിന്നെ കൊണ്ട് തന്നെ എന്നെ വേണ്ടാന്ന് പറയിപിച്ചു വന്നെടുത്തേക്ക് തന്നെ ഓടിക്കും ഞാൻ... " ഞാൻ ഇതും കരുതി ഒരു പുച്ഛത്തോടെ അവളെ നോക്കുമ്പോൾ പെണ്ണ് എന്നെ തുറിച്ചു നോക്കുകയാണ്... 


" പോവാം...." ഒന്നും മനസ്സിലാവാതെ അന്തം വിട്ടു നോക്കുന്ന ഡ്രൈവർ റഹീമിനോട്‌ ഞാൻ പറഞ്ഞു... 

അത് കേട്ട ഉടൻ അവൻ കാർ മുന്നോട്ട് എടുത്തു..  


********************************************

"കഴിഞ്ഞ ജന്മത്തിൽ ഞാൻ ഏതോ കാണ്ടാമൃഗത്തെ കല്ലെറിഞ്ഞു എന്നാ തോന്നുന്നത് അതല്ലേ ഈ ജന്മം ഈ കാണ്ടാമൃഗത്തിന്റെ അടുത്ത് പെട്ടു പോയത്... പടച്ചോനെ നമ്മളെ കാക്കണേ.... " എന്ന് നമ്മള് പ്രാർത്ഥിചോണ്ട് നിൽക്കുമ്പോഴേക്കും ഡ്രൈവർ ബ്രൈക് ചവിട്ടി... കാർ ഒരു വലിയ ഗെയിറ്റിന്റെ മുന്നിൽ നിന്നു...

പെട്ടന്ന് തന്നെ ഒരാൾ ഓടി വന്നു ഗെയിറ്റ് തുറന്നു... ഡ്രൈവർ കാർ വീണ്ടും മുന്നോട്ട് എടുത്തു... കുറച്ച് മുന്നോട്ട് എത്തിയപ്പോൾ വീണ്ടും കാർ നിർത്തി... അപ്പോഴേക്കും ബാക്കിൽ ഒരുപാട് കാറുകൾ വന്നു ഇറങ്ങുന്ന സൗണ്ട് കേൾക്കുന്നുണ്ടായിരുന്നു.. അപ്പോഴേക്കും രണ്ട് ആൾക്കാർ ഓടി വന്ന് കാറിന്റെ രണ്ട് ഡോറിന്റെയും അടുത്ത് വന്നു നിന്ന് ഡോർ തുറന്ന് തന്നു... 

"ഇത് കൊള്ളാലോ.. കാറിന്റെ ഡോർ തുറന്ന് തരാനും ആൾക്കാർ... " നമ്മള് ഇളിച്ചോണ്ട് വലത് കാൽ വെച്ച് തന്നെ കാറിൽ നിന്ന് പുറത്തേക്കു ഇറങ്ങി...


"ധും....." പെട്ടന്ന് ഒരു ശബ്ദം കേട്ടപ്പോൾ നമ്മളെ നോട്ടം അങ്ങോട്ട് പോയി....


സൗണ്ട് കേട്ട ഭാഗത്തു നോക്കിയപ്പോൾ നമ്മളെ കെട്ടിയോൻ അവിടെ നിൽക്കുന്നു.. എന്നോടുള്ള ദേഷ്യം പാവം ആ കാറിന്റെ ഡോറിനോട് തീർത്ത ശബ്ദം ആണ് കേട്ടത് എന്ന് നമ്മക്ക് മനസ്സിലായി.. അപ്പോഴേക്കും പുറകിൽ വന്നു ഇറങ്ങിയ കാറിൽ ഉള്ള ആൾക്കാരൊക്കെ നമ്മളെ അടുത്തേക്ക് എത്തി.. എല്ലാരെ കൂടെ നമ്മളും നടന്നു... വീട് കണ്ടപ്പോൾ നമ്മളെ തല കറങ്ങുന്ന പോലെ തോന്നി... പടച്ചോനെ ഇതെന്താ കൊട്ടാരമോ... പടച്ചോനെ നമ്മളെ ബോധം കെടാതെ നോക്കണേ.. അല്ലേൽ നാണക്കേട് ആവും.. 

"എന്താ ആലോചിച്ചു നിൽക്കുന്നത്.. ഇനിയും ഒരുപാട് കാണാൻ കിടക്കുന്നെ ഉള്ളൂ.. ഇപ്പോൾ തന്നെ ഇങ്ങനെ വാ പൊളിച്ചു നിന്നാലോ.." സനയാണ് ഈ ഡയാലോഗിന്റെ അവകാശി..

"എന്നെ ആക്കിയതാണോ... മുഖത്തു ഒരു പുച്ഛം ഉള്ള പോലെ ഉണ്ടല്ലോ... എന്തായാലും നമ്മക് എന്താ..." നമ്മള് ഒന്നും പറയാതെ ഒരു ഇളി പാസാക്കി.... 

അപ്പോഴാണ് നമ്മളെ കണ്ണിന് കൌതുകം ഉള്ള ഒരു കാഴ്ച കണ്ടത്..  ആ കൊട്ടാരത്തിന്റെ അകത്തു നിന്ന് ഭംഗിയുള്ള രണ്ട് വലിയ ചിറകുകളും വെളുത്ത വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ഒരു മാലാഖ എന്റെ അടുത്തേക്ക് വരുന്നു... നമ്മള് ആകെ അന്തം വിട്ടു അത് നോക്കി നിന്നു.. അത് എന്റെ മുന്നിൽ വന്നു നിന്ന് ഒരു നല്ല പുഞ്ചിരിയോടെ നമ്മളെ മോളെ എന്ന് വിളിച്ചു.. 


"മോളെ.... മോളെ... ഈ കുട്ടിക്ക് ഇത് എന്ത് പറ്റി... " 

പിറകിൽ നിന്ന് ആരോ നമ്മളെ പെട്ടന്ന് തട്ടി വിളിച്ചു...

നമ്മള് ഒന്ന് ഞെട്ടി ഒന്ന് നോക്കിയപ്പോൾ മുന്നിൽ പ്രായമുള്ള ഒരു സ്ത്രീ.. 

"എന്ത് പറ്റി മോളെ എന്താ ആലോചിച്ചു നിൽക്കുന്നത്... ഞാൻ അബിയുടെ ഉമ്മാമയാണ്.."

"പടച്ചോനെ എനിക്കു എന്ന് തുടങ്ങി ഈ പകൽകിനാവ് കാണുന്ന ശീലം.. " നമ്മള് അതും ചിന്തിച്ചു ഉമ്മാമയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"ഒന്നുമില്ല ഉമ്മാമ.. ഞാൻ ഇങ്ങനെ വെറുതെ ഓരോന്ന്...." നമ്മള് എന്തെല്ലോ പറഞ്ഞു ഒപ്പിച്ചു..

"വലതു കാൽ വെച്ച് കയറിവാ മോളെ... " എന്ന് പറഞ്ഞു ഉമ്മാമ നമ്മളെ കയ്യിൽ പിടിച്ചു.. ഞാൻ നല്ല കുട്ടിയായി വലത് കാൽ വെച്ച് കയറി ഉമ്മാമന്റെ കൂടെ നടന്നു... അതിനിടയിൽ നമ്മളൊന്നു ചുറ്റും നോക്കി.. നമ്മളെ കെട്ടിയോന്റെ പൊടി പോലും ഇല്ലാ.. 


എന്റെ അള്ളോഹ് പിന്നെ അവിടെ പരിജയപ്പെടലിന്റെ പൊടി പൂരം ആയിരുന്നു.. നീണ്ട പരിജയപെടൽ കഴിഞ്ഞു ഇപ്പോഴാ ഒന്ന് ഫ്രീ ആയത്.. നിങ്ങളെ മൈൻഡ് ചെയ്യാൻ ടൈം കിട്ടാഞ്ഞിട്ട് ആണുട്ടോ.. വല്യ കോടീശ്വരനെ കിട്ടിയ ജാഡ ഒന്നുമല്ല.. നിങ്ങൾക് അറീലെ എന്റെ ഈ അവസ്ഥ... പിന്നെ വലിയ വീട് പോലെ തന്നെ ഇവിടെ കുറെ ആൾകാർ താമസവും ഉണ്ട്... ആരൊക്കെ ആണെന്ന് ഞാൻ പറഞ്ഞു തരാം.. നമ്മളെ കെട്ടിയോന്റെ ഉമ്മ, ഉമ്മാമ, ഷഹബാസ് ഇക്കാന്റെ ഭാര്യ സന, പിന്നെ ഷഹീർ, ഉമ്മാന്റെ രണ്ട് സഹോദരൻമാർ..  മൂത്ത ആൾ നജീബ് അയാളെ ഭാര്യ സുഹറ..അവരുടെ മകൻ ഷബിൽ..  രണ്ടാമത്തെ സഹോദരൻ മനാഫ് അയാളുടെ ഭാര്യ സമീറ മക്കൾ സഹല നഹല..  മാമൻമാർ രണ്ടാളും ഇപ്പോൾ നാട്ടിൽ ഇല്ലാ.. ബിസിനസ്‌ ആവിശ്യത്തിന് ദുബായ് പോയതാണ് പോലും..ഉടൻ വരും എന്ന് പറഞ്ഞു.. പിന്നെ നമ്മളെ കോന്തൻ കെട്ടിയോൻ ഹബീബ് റഹ്മാൻ..  ഇപ്പോൾ ഞാനും... പിന്നെ കുറച്ച് ജോലിക്കാരും ഉണ്ട്... " 


"ഹെലോ മാഡം.. എന്താ ഒറ്റക്ക് സംസാരിക്കുന്നെ.." ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ദേ നിൽക്കുന്നു ആ ഷബീൽ..  

" ഹേയ് ഒന്നുല്ല... " നമ്മള് ഒന്ന് നല്ലോണം ഇളിച്ചു കാണിച്ചു... 

"കാണണം എന്ന് ഞാൻ പറഞ്ഞപ്പോൾ എപ്പോഴും ഇങ്ങനെ കണ്ടോണ്ട് നിൽക്കേണ്ടി വരും എന്ന് ഞാൻ കരുതിയില്ല..." അവൻ നമ്മളെ ഒന്ന് ആക്കി ചിരിച്ചോണ്ട് പറഞ്ഞു.. 

"അതെ ഞാനും ഒട്ടും പ്രതീക്ഷിചില്ലാ.." 

" ചിലപ്പോൾ ഇനിയും പ്രതീക്ഷിക്കാത്തത് പലതും നടക്കും... ഒന്ന് തയ്യാറായി നിന്നോ ഞെട്ടൽ ഒഴിവാക്കാലോ..." 

"അത് സാരമില്ല.. പ്രതീക്ഷിക്കുന്നത് മാത്രം നടന്നാൽ ജീവിതത്തിന് എന്താ ഒരു ത്രില്ല് ഉള്ളത്.. എനിക് ഇത്തിരി ത്രില്ല് ആണ് ഇഷ്ടം..." നമ്മള് ഒട്ടും വിട്ട് കൊടുക്കാതെ മറുപടി കൊടുത്തപ്പോൾ ചെക്കൻ ആകെ അന്തം വിട്ടിട്ട് ഉണ്ട്.. അത് അവൻ മുഖത്തു പ്രകടിപ്പിക്കാതെ നിൽക്കാൻ ശ്രമിച്ചു എങ്കിലും നമ്മക്ക് അത് മനസ്സിലായി..


"മോൾ ഇവിടെ നിൽക്കുവാണോ.. ദാ അവരൊക്കെ നിന്നെ അന്വേഷിക്കുന്നു.." ഉമ്മ അവിടേക്ക് വന്നു നമ്മളെ വിളിച്ചോണ്ട് പോയി.. വീണ്ടും ഒരുപാട് പേരെ പരിജയപെടുത്തി തന്നു..  കുറെ ജാഡ ആൾക്കാരെയും കുറച്ച് നല്ല പെരുമാറ്റമുള്ള ആൾക്കാരെയും ഞാൻ പരിജയപെട്ടു.. എല്ലാരേയും നമ്മള് അവിടെ കണ്ടു എങ്കിലും നമ്മളെ കെട്ടിയോൻ കോന്തനെ  മാത്രം അവിടെ  കണ്ടില്ല..  കാണാത്തത് കൊണ്ടുള്ള വിഷമം കൊണ്ടല്ല..  നോക്കി കൊഞ്ഞനം കുത്തേണ്ട കുറച്ച് സമയം വേസ്റ്റ് ആയില്ലേ അത് ഓർത്ത് പറഞ്ഞതാ.. നിങ്ങൾ തെറ്റ് ധരിക്കണ്ട..  


സമയം കടന്ന് പോവുംതോറും വീട്ടിലുള്ള ഗസ്റ്റുകൾ ഓരോരുത്തർ ആയി പോവാൻ തുടങ്ങി..  ഞാൻ ആണേൽ വല്ലാണ്ട് ക്ഷീണിച്ചു.. ഇതിനിടയിൽ നമ്മക്ക് ഒരു ഫ്രണ്ടിനെ കിട്ടി.. ഫന..  അബിയുടെ ഉപ്പാന്റെ സഹോദരന്റെ മകൾ ആണ്.. ഒരു വായാടി.. അവള് ആയിട്ട് കുറെ കത്തിയടിച്ചിരുന്നു.. ഫങ്ക്ഷനിൽ ഇട്ട ഡ്രെസ്സ് ഒക്കെ ചേഞ്ച്‌ ആക്കിയപ്പോൾ നമ്മളെ പിന്നെ സാരിയൊക്കെ ഉടുപിച്ചു ഗ്ലാമർ ആക്കി തന്നത് അവൾ ആയിരുന്നു..

ഫസ്റ്റ് നൈറ്റ്‌ വേണ്ടി ഒരു all the best കൂടി തന്നിട്ട് ആണ് അവൾ അവളുടെ വീട്ടിലേക്ക് പോയത്.. 

"എന്തോന്ന് ഫസ്റ്റ് നൈറ്റ്‌.. ഇന്ന് എന്റെ ലാസ്റ്റ് നൈറ്റ്‌ ആവുമോ എന്നാ എന്റെ പേടി.. പിന്നെ അവളോട്‌ അത് പറയാൻ പറ്റില്ലാലോ.. അത് കൊണ്ട് ചുമ്മാ ഒരു താങ്ക്സ് ഞാനും പറഞ്ഞു.. 


കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ്സ് പാലുമായി സനയും നഹലയും സഹലയും എന്റെ അടുത്തേക്ക് വന്നു സനയുടെ കയ്യിൽ പാലും നഹലയുടെ കയ്യിൽ ഒരു ഭംഗിയുള്ള ചെറിയ തളികയിൽ ഫ്രൂട്സും ഉണ്ട്.. 

"എന്താ മണവാട്ടി.. റൂമിലേക്ക് പോവണ്ടേ.. വാ.." നമ്മളെയൊന്നു കളിയാക്കി ചിരിച്ചു കൊണ്ട് സഹല പറഞ്ഞപ്പോൾ നമ്മളും ഒന്ന് ഇളിച്ചു കൊടുത്തു.. എന്നിട്ട് അവരുടെ കൂടെ നടന്നു.. 

"ഈ സാരി സയാനയ്ക്ക് നല്ലോണം ചേരുന്നുണ്ട്..  " നഹല നമ്മളെ നോക്കികൊണ്ട് പറഞ്ഞു.. 

" ഹേയ്.. ഇവൾ ഫങ്ക്ഷനിൽ ഉള്ളപ്പോൾ ഉണ്ടായതിനെക്കാൾ ഫേസിന്റെ കളർ കുറച്ച് മങ്ങിയപോലെയാ എനിക്ക് തോന്നുന്നത്.. " അപ്പോൾ തന്നെ എടുത്ത് ചാടി സന പറഞ്ഞു.. 

എനിക്ക് ആണേൽ ചിരി വന്നിട്ട് രക്ഷയില്ല..  "പടച്ചോനെ ഒരു സാരി ചേർന്നു എന്ന് പറഞ്ഞപ്പോഴേക്കും ഇങ്ങനെ.. എന്തൊക്കെ ഇനി കേൾക്കണം പടച്ചോനെ..." എന്നോട് അങ്ങനെ പറഞ്ഞു പോയതിന് നഹലയെ സന ഒരുമാതിരി നോട്ടവും നോക്കുന്നുണ്ട്.. നമ്മള് ഒരു വിതം ചിരി അടക്കി പിടിച്ചു.. 

റൂമിന്റെ അകത്തേക്ക് കയറി നഹല ഫ്രൂട്സ് ഒരു ചെറിയ ടേബിളിന്റെ മുകളിൽ വെച്ചു.. സന പാൽ എന്റെ കയ്യിലും തന്നു അവർ പുറത്തേക്ക് പോയി.. പോവുന്നതിനു ഇടയിൽ സന തിരിഞ്ഞ് നമ്മളെ ഒന്ന് നോക്കി...

"ഈ ജന്തു എന്താ ഇങ്ങനെ നോക്കുന്നത്.." നമ്മള് ഒരു ചോദ്യ ഭാവത്തിൽ ഓളെ നോക്കിയപ്പോൾ നമ്മളെ നോക്കി ഒരുമാതിരി ചിരി ചിരിച്ചു അവൾ പോയി... 

"എന്തേലും ആവട്ടെ." നമ്മളും അത് വിട്ട് കളഞ്ഞു..

റൂം മുഴുവൻ ഒന്ന് കണ്ണോടിച്ചു.. എന്തൊരു വലിയ റൂം.. എന്തൊരു ഭംഗി...   അപ്പോഴാണ് നമ്മളെ നോട്ടം  ഒരു ഡോറിൽ ചെന്ന് പെട്ടത്.. നമ്മള് അങ്ങോട്ട് ലക്ഷ്യം വെച്ച് നടന്നു ഡോറിന്റെ അടുത്ത് എത്തിയപ്പോൾ നമ്മളെ കയ്യിലുള്ള പാൽ ഗ്ലാസ്സ് ഫ്രൂട്സ് വെച്ച ആ ടേബിളിൽ വെച്ചു.. എന്നിട്ട് ആ ഡോർ തുറന്നു... ദേ കിടക്കുന്നു വേറെ ഒരു റൂം.. ബെഡും ഷെൽഫും സോഫയും ac യും ഒക്കെ ഉള്ള വേറെ ഒരു റൂം...

"ഇതെന്താ.. റൂമിന്റെ അകത്തു വേറെ റൂമൊക്കെ.. പടച്ചോനെ ഇങ്ങേര് വേറെയും പെണ്ണ് കെട്ടീനോ അവളുടെ റൂം ആയിരിക്കോ ഇത്.. " നമ്മളിങ്ങനെ ഓരോന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് റൂമിലേക്ക് ആരോ വരുന്ന പോലെ തോന്നിയത് നമ്മള് വേഗം ഡോർ അടച്ചിട്ടു തിരിഞ്ഞു നോക്കി..

" മോളെ... ഇത് മോളെ ഫോൺ അല്ലെ ഇതിൽ ആരുടേയോ കാൾ വന്നിരുന്നു.. ഞാൻ എടുക്കാൻ പോയപ്പോൾ കട്ട് ആയി.." ഉമ്മ അകത്തേക്ക് കയറി വന്നു കൊണ്ട് പറഞ്ഞു..

"അതെ എന്റെ ഫോൺ ആണ് " എന്ന് പറഞ്ഞു നമ്മള് ഉമ്മാന്റെ കയ്യിന്നു ഫോൺ വാങ്ങി സ്‌ക്രീനിൽ നോക്കിയപ്പോൾ ഉപ്പ എന്ന് നെയിം കണ്ടു...

"ഉപ്പയുടെ കാൾ ആയിരുന്നു.."

"ആണോ എങ്കിൽ മോൾ അങ്ങോട്ട് വിളിച്ചു സംസാരിക്ക്.. ഞാൻ പോവുകയാ നാളെ കാണാട്ടോ..." എന്ന് പറഞ്ഞു ഉമ്മ പോയി.. 

ഞാൻ ഫോൺ എടുത്ത് റൂമിന്റെ പുറത്തേക്ക് ഇറങ്ങി വാൽക്കണി ലക്ഷ്യം ആക്കി നടന്നു...


"നീ എവിടെ പോയതാ... നിനക്ക് എന്താ ബോധം ഇല്ലേ.. നീ എവിടെയാ പെട്ടന്ന് മുങ്ങിയത്.. എല്ലാരും നിന്നെ അന്വേഷിച്ചപ്പോൾ ആകെ വല്ലാതെയായി ഞാൻ..  കല്യാണത്തിന് കല്യാണചെക്കനെ മാത്രം കാണാൻഇല്ലാ..." താഴെ നിന്ന് ഉമ്മാമ കലിപ്പ് കയറി വായിൽ തോന്നുന്നത് ഒക്കെ പറയുന്നത് കേട്ടപ്പോൾ നമ്മള് കേൾക്കാൻ വേണ്ടി ഒന്ന് നടക്കുന്നത് ബ്രൈക് ഇട്ടു..

"അത് ഉമ്മാമ ഓഫീസിൽ ഒരു അർജന്റ് കാൾ വന്നപ്പോൾ പോയത് ആണ്..."

"ഇന്ന് ഒരു ദിവസം അവിടെയുള്ള കാര്യം നോക്കാൻ ആരും ഇല്ലേ.. അല്ലേൽ നിനക്ക് ഷബീലിനെ പറഞ്ഞ് അയച്ചൂടെ..."

"സോറി ഉമ്മാമ ഇങ്ങളൊന്നു ക്ഷമിക്ക്.."

"വേണ്ടാ നിന്റെ സോപ്പിടൽ..." 


"ഹഹഹ...നിനക്ക് കിട്ടണം തെണ്ടി..." എന്ന് മനസ്സിൽ കരുതി നമ്മള് ഫോൺ എടുത്ത് വാൽക്കണിയിലേക്ക് ചെന്നു.. ഉപ്പാനെ വിളിച്ചു.. ഉപ്പാനോട് സംസാരിച്ചു.. ഉപ്പയും ഉമ്മയും ആകെ ടെൻഷൻ ആയിരുന്നു.. നമ്മളോട് സംസാരിച്ചപ്പോൾ ആണ് ആശ്വാസം ആയത്.. സൈബയെ കുറിച് എന്തേലും വിവരം ഉണ്ടോന്ന് ചോദിച്ചപ്പോൾ.. ഉപ്പ ആകെ ചൂടായി.. എന്റെ മനസ്സിൽ അവൾ മരിച്ചു ഇനി അവളെ കുറിച് എന്നോട് ആരും സംസാരിക്കണ്ടാ എന്നൊക്കെ പറഞ്ഞപ്പോൾ നമ്മളൊന്നും സ്റ്റക്ക് ആയി നിന്നു.. ചോദിക്കണ്ടായിരുന്നു എന്ന് തോന്നിപ്പോയി.. പിന്നെ നമ്മള് മെല്ലെ ഉപ്പാനെ സോപ്പിട്ടു വിഷയം മാറ്റി.. 

ഫോൺ കട്ട് ആക്കി നമ്മള് റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി.. അപ്പോൾ അതാ ബെഡിൽ ലാപ്പിൽ നോക്കി ഇരിക്കുന്നു നമ്മളെ കെട്ടിയോൻ.. 

"ഇങ്ങേരെയും ലാപ്ടോപും ഒന്നിച്ചു ആണോ ഇങ്ങേരെ ഉമ്മ പെറ്റത്..." നമ്മളിങ്ങനെ ചിന്തിച്ചു അങ്ങേരെ നോക്കിയപ്പോൾ ആ കോന്തൻ നമ്മളെ ഒന്ന് നോക്കി ഒരു സൈഡിലേക്ക് വിരൾ ചൂണ്ടി കാണിച്ചു.. ചൂണ്ടിയ ഭാഗത്തേക്ക് നമ്മള് നോക്കി...

ദേ കിടക്കുന്നു പാലും ഫ്രൂട്സും... "ഇതിനാണോ ഇത്ര ഗൗരവം.. വേണേൽ വാ തുറന്ന് പറഞ്ഞൂടെ " നമ്മള് മനസ്സിൽ പിറു പിറുത് കൊണ്ട് പാലും ഫ്രൂട്സും എടുത്ത് അങ്ങേരുടെ അടുത്ത് പോയി നിന്നു...

നമ്മള് അടുത്ത് ചെന്ന് നിന്നപ്പോൾ ആ കോന്തൻ എന്റെ മുഖത്തേക്കും കയ്യിലേക്കും മാറി മാറി നോക്കി......


" ഈ കോന്തൻ എന്താ ഇങ്ങനെ നോക്കുന്നെ.." ചോദ്യ ഭാവത്തിൽ നമ്മള് ഓനെ നോക്കുമ്പോൾ അതെ പോലെ തിരിച്ചും നോക്കുന്നുണ്ട്. 

"എന്താ..." നമ്മളെ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് ആ കോന്തൻ ചോദിച്ചു..

"എന്താ എന്നോ നിങ്ങളല്ലേ എന്നോട് ഇത് എടുത്ത് വരാൻ പറഞ്ഞത്.." നമ്മള് ഇത്തിരി ഗൗരവത്തോടെ ആണ് അത് പറഞ്ഞത്.."

"ഹേയ് are you mad  ഞാൻ എപ്പോഴാ നിന്നോട് പറഞ്ഞത് പുല്ലേ..." ദേഷ്യം കൊണ്ട് ചെക്കന്റെ മുഖമൊക്കെ ചുവന്നത് നമ്മള് കണ്ടു.. കണ്ടിട്ട് ചെറിയ പേടിയൊക്കെ തോന്നിയെങ്കിലും പിടിച്ചു നിന്നു..

" നിങ്ങളല്ലേ എന്നോട് വിരൽ ചൂണ്ടി കാണിച്ചത്..." നമ്മള് രണ്ടും കല്പിച്ചു അങ്ങ് പറഞ്ഞു.. 

"ഹേയ് മാക്രി നിന്നോട് ആ ഡോർ ആണ് കാണിച്ചത് അത് വഴി ആ റൂമിൽ പോവാൻ..ഇന്ന് മുതൽ അതാണ് നിന്റെ റൂം... അല്ലാതെ ഇത് കൊണ്ട് എന്റെ അടുത്തേക്ക് കെട്ടിഎടുക്കാൻ അല്ല പറഞ്ഞത്... അണ്ടർ സ്റ്റാൻഡ്..." 


"മാക്രി നിന്റെ മറ്റവൾ..." നമ്മള് പിറു പിറുതു....

" എന്തേലും പറഞ്ഞോ..." അവൻ വീണ്ടും നമ്മളെ മേത്തു കുതിരകേറാൻ വരുന്ന കണ്ടപ്പോൾ ഒന്നുമില്ല എന്ന ഭാവത്തിൽ രണ്ട് ഷോൾഡറും മുകളിലേക്ക് പൊക്കി കാണിച്ചു.. 


"ഈ പാൽ എടുത്ത് തലയിൽ ഒഴിച്ചാലോ... കണ്ട്രോൾ സച്ചു.. ഇത് നിന്റെ വീടല്ല സൂക്ഷിചില്ലേൽ നീ പാൽ ഒഴിച്ചാൽ അവൻ വേണേൽ നിന്നെ പിടിച്ചു കൊണ്ട് പോയി കിണറ്റിൽ ഇടും അമ്മാതിരി സാധനം ആണ് അത്... " നമ്മള് ഓരോന്ന് ആലോചിച്ചു നമ്മളെ തന്നെ കണ്ട്രോൾ ചെയ്തു നിർത്തി.. എന്നിട്ട് പാലും ഫ്രൂട്സും ബെഡിൽ വെച്ച് തിരിഞ്ഞ് നോക്കാതെ ആ ഡോറിനു ലക്ഷ്യം വെച്ച് നടന്നു.. 


************************************************

ഡോറിനു ലക്ഷ്യം വെച്ച് നടന്ന അവൾ ഡോറിന്റെ അടുത്ത് എത്തിയപ്പോൾ തിരിഞ്ഞു നോക്കി.. 

ഞാൻ കണ്ടു എങ്കിലും മൈൻഡ് ചെയ്യാതെ എന്റെ ലാപ്പിൽ തന്നെ നോക്കി ഇരുന്നു...

"ഇവളെന്താ ഇങ്ങനെ പരുങ്ങി കളിക്കുന്നത്.. ഇനി എന്ത് കുരിശ് ആണാവോ..പെണ്ണല്ലേ വർഗം നമ്പിക്കൂട.." നമ്മളിങ്ങനെ ഓരോന്ന് ചിന്തിച്ചപ്പോൾ അവൾ നമ്മളെ ശൂ... ശൂ... എന്ന് സൗണ്ട് ആക്കി വിളിച്ചു... 

ഞാൻ ചോദ്യഭാവത്തിൽ അവളെ ദേഷ്യത്തോടെ നോക്കി..

"അതെ... ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ..." ഇത്തിരി പരുങ്ങി കൊണ്ട് അവൾ ചോദിച്ചു... 

"ഹ്മ്മ്മ്മ്......" നമ്മള് പറഞ്ഞോ എന്ന രീതിയിൽ ലാപ്പിൽ തന്നെ നോക്കി ഒന്ന് ആഞ്ഞു മൂളി.. 

"അതെ എനിക്കു തരുമോ.." അവൾ ചോദിക്കുന്നത് കേട്ട് നമ്മള് ഒന്ന് ഞെട്ടി അവളെ നോക്കി.... 

"വാട്ട്‌..." കലിപ്പോടെ ഞാൻ ചോദിച്ചു...

"എനിക്കു ഭയങ്കര ഇഷ്ടം ആണ്... ഒന്ന് മതി... "

അവള് പറയുന്നത് കേട്ട് നമ്മക്ക് ദേഷ്യം കയറി വന്നു... 

എന്നെ ഒന്ന് കണ്ട്രോൾ ചെയ്തു ഞാൻ മിണ്ടാതെ നിന്നു... 

"ഹേയ് ഞാൻ അങ്ങോട്ട് വരട്ടെ... അതോ നിങ്ങൾ ഇവിടെ വന്നു തരുമോ..." 


"പടച്ചോനെ ഇവൾ ഇത് എന്തിനുള്ള പുറപ്പാട് ആണ്... മോന്ത കണ്ടില്ലേ ഒന്ന് മുഖം നോക്കി പൊട്ടിക്കാൻ ആണ് തോന്നുന്നത്... അപ്പോഴാണ് ഓൾ നമ്മളോട് കിസ്സിന് ചോദിക്കുന്നത്... വെറുപ്പ് ആണേലും തല്ലിയിട്ടില്ല ഇത് വരെ ഒരു പെണ്ണിനേയും ഇവൾ അത് തെറ്റിക്കും എന്നാ തോന്നുന്നത്... 


**********************************************


ഈ കോന്തൻ എന്താ ചിന്തിക്കുന്നത്... ഇവിടെ നിന്നിട്ട് കാര്യമില്ല.. എന്റെ കാര്യം നടക്കണം എങ്കിലും അങ്ങോട്ട്‌ തന്നെ പോവണം.. ഞാൻ ആ    കോന്തന്റെ അടുത്തേക്ക് ചെന്നു... നമ്മളെ കണ്ടപ്പോൾ ആള് ഒന്ന് ഞെട്ടി...

"നീ എന്തിനാ കോപ്പേ ഇങ്ങോട്ട് വന്നത്...." അവന്റെ ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ചൊറിഞ്ഞു വന്നിനു പിന്നെ എന്റെ കാര്യം നടക്കേണ്ടത് കൊണ്ട് മിണ്ടാതെ നിന്ന്... 

"എന്തിനാ കിടന്ന് ചൂടാവുന്നത് എനിക്ക് തന്നാൽ ഞാൻ പോയിക്കോളാം..."

"ഡീ... എന്നെ നിനക്ക് അറിയില്ല... മറിയാതിക്ക് നീ എന്റെ റൂമിന്ന് പോയിക്കോ അല്ലേൽ നീ എന്റെ കയ്യിന്റെ ചൂടറിയും..." 

"എന്നാ അതൊന്നു കാണണമല്ലോ എനിക്ക് വേണ്ടത് കിട്ടിയിട്ടെ ഞാൻ ഇവിടെ നിന്ന് പോവു...." എന്ന് പറഞ്ഞു നമ്മള് കൈ നീട്ടിയതും...

"Noooo...... എന്ന് പറഞ്ഞു കലിപ്പ് കേറി അവൻ അലറി..." 

നമ്മള് കയ്യിൽ എടുത്ത ആപ്പിൾ ഒന്ന് അമർത്തി പിടിച്ചു കൊണ്ട് അവനെ തറപ്പിച്ചു നോക്കി...

"എന്റെ പടച്ചോനെ... ഒരു ആപ്പിൾ എടുത്തതിന് ആണോ നിങ്ങൾ ഇങ്ങനെ കിടന്ന് ദേഷ്യപ്പെടുന്നത്... എനിക്ക് വേണ്ട ഇതാ നിങ്ങൾ തന്നെ വലിച്ചു കേറ്റിക്കൊ...കാണാൻ കോടീശ്വരൻ എന്നാ സ്വാഭാവമോ തനി പിച്ചക്കാരൻ... " നമ്മള് വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറഞ്ഞപ്പോൾ അങ്ങേര് പൊട്ടൻ നോക്കുന്നപോലെ നോക്കുകയാണ്.. നമ്മള് അവനെ നോക്കി ഒന്ന് മുഖം കോട്ടികൊണ്ട് റൂമിലേക്കു ലക്ഷ്യം വെച്ച് നടന്നു... 


************************************


"ചേ... ഇവൾ ഇതായിരുന്നോ ഉദ്ദേശിച്ചത് അപ്പോൾ ഞാൻ വിചാരിച്ചത് അല്ല.. അങ്ങോട്ട് എടുത്തു ചാടി ഒന്നും പറയാത്തത് നന്നായി അല്ലേൽ നാണം കേട്ട് പോയേനെ..." നമ്മളിങ്ങനെ ചിന്തിച്ചു ഓളെ നോക്കിയപ്പോൾ അവൾ റൂമിലേക്ക് പോവുന്നത് ആണ് കണ്ടത്... 


"അതെ ഒന്ന് നിന്നെ..." നമ്മള് ഇത്തിരി കലിപ്പോടെ ഓളെ നോക്കി വിളിച്ചപ്പോൾ അതിനേക്കാൾ കലിപ്പ് ഉള്ള മുഖത്തോടെ ആണ് അവൾ തിരിഞ്ഞു നോക്കിയത്...

ഞാൻ ബെഡിൽ നിന്ന് ആ ഫ്രൂട്സ് മുഴുവൻ എടുത്തു അവളുടെ അടുത്തേക്ക് ചെന്നു...

"നീ ഇത്ര ഡയലോഗ് അടിച്ച സ്ഥിതിക്ക് ഇനി നീ ഇത് ഇവിടെ നിന്ന് എടുത്തോണ്ട് പോയാൽ മതി.." ഇത്തിരി കലിപ്പോടെ ഞാൻ പറഞ്ഞു..

"എനിക്ക് വേണ്ട.." മുഖത്ത് നോക്കാതെ ഒരു പുച്ഛ ഭാവത്തോടെ അവൾ പറഞ്ഞു..

"മരിയാതിക്ക് ഇത് പിടിക്കെടി പുല്ലേ.." 

"എനിക്ക് വേണ്ട എന്ന് പറഞ്ഞില്ലേ..."

"നിന്നോട് പിടിക്കാൻ ആണ് പറഞ്ഞത് അല്ലേൽ നീ ഇന്ന് ആ റൂമിലും കിടക്കില്ല പിടിച്ചു പുറത്താക്കും മരിയാതിക്ക് ഇത് വാങ്ങിചോണ്ട് പൊക്കോ.. " നമ്മള് ദേഷ്യത്തിൽ അത് പറഞ്ഞപ്പോൾ അവൾ പകച്ചു നമ്മളെ മുഖത്തേക്ക് നോക്കുവാണ്...

"നിന്നോട് അല്ലെ പിടിക്കാൻ പറഞ്ഞത്..." ഞാൻ എനിക്ക് ഉള്ള മുഴുവൻ ശബ്ദം എടുത്ത് പറഞ്ഞപ്പോൾ പെട്ടന്ന് ഒന്ന് ഞെട്ടി അവൾ എന്റെ കയ്യിന്നു അത് വാങ്ങി...


**********************************************


പെട്ടന്ന് അവന്റെ കലിപ്പ് കണ്ടപ്പോൾ നമ്മളോന്ന് പതറിപ്പോയി... 

"പക്ഷെ നിനക്കുള്ള പണി വരാൻ കിടക്കുന്നെ ഉള്ളൂ മോനെ... ഇനി സച്ചു ജീവിക്കുന്നത് തന്നെ നിനക്ക് ഇട്ട് പാര വെക്കാൻ ആണ്.. എന്നാലും തനി കണ്ടാമൃഗം തന്നെ.. ആദ്യം ഫ്രൂട്സ് ചോദിച്ചതിന് ചൂടായി ഇപ്പോൾ വേണ്ട എന്ന് പറഞ്ഞതിന് ചൂടാവുന്നു.. ഇങ്ങേർക്ക് വട്ട് ആണെന്നാ തോന്നുന്നേ.. " നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു നമ്മളെ റൂമിൽ കയറി അങ്ങേര് തന്ന ഫ്രൂട്സ് എന്റെ ബെഡിൽ കൊണ്ട് വെച്ചു...  

"എന്നാലും ആ കോന്തൻ കലിപ്പ് കേറി കാണുമ്പോൾ ഒരു വല്ലാത്ത ത്രില്ല് ഉണ്ട് ഒന്ന് കൂടി ചൂടാക്കിയാലോ എന്ന് കരുതി നമ്മള് മെല്ലെ അങ്ങേരെ റൂമിലെക്ക് എത്തി നോക്കി.. ആ കോന്തൻ ഇപ്പോഴും ബെഡിൽ ഇരുന്ന് ലാപ് നോക്കുകയാണ്.. 

"ഗുഡ് നൈറ്റ്‌ സ്വീറ്റ് hubby... " നമ്മള് ഇളിച്ചോണ്ട് ഓനെ നോക്കി പറഞ്ഞപ്പോൾ...  കലിപ്പ് കേറി അവൻ നമ്മളെ ഒന്ന് നോക്കി.. എന്നിട്ട് അടുത്ത് ഉള്ള സാധനങ്ങളിലേക്ക് ഒക്കെ മാറി മാറി നോക്കുന്നുണ്ട്.. 

" hubby നിന്റെ മറ്റവൻ ആടി പുല്ലേ..." എന്ന് പറഞ്ഞു കയ്യിൽ കിട്ടിയ ഒരു ഫോൺ ചാർജർ എടുത്ത് എന്നെ ലക്ഷ്യം ആക്കി എറിഞ്ഞു... നമ്മളല്ലേ ആള് അവൻ ചുറ്റും നോക്കുന്നത് കണ്ടപ്പോഴേ നമ്മക്ക് അപകടം മണത്തിനു അത് കൊണ്ട് നമ്മള് പെട്ടന്ന് തന്നെ ഡോർ ക്ലോസ് ചെയ്തു.. ചാർജർ ഡോറിൽ തട്ടി താഴെ വീഴുന്ന സൗണ്ട് നമ്മള് കേട്ടു.. 

" നിന്റെ വേലത്തരം എന്നോട് എടുക്കാൻ വരണ്ട..   വന്നാൽ നീ വിവരം അറിയും കേട്ടോടി പുല്ലേ.. എന്ന് ഡയലോഗും അടിച്ചു ഡോറിൽ ഒന്ന് ആഞ്ഞു ചവിട്ടി പുറത്ത് നിന്നും ഡോർ ലോക്ക് ചെയ്തു...  നമ്മള് ആണേൽ ഇതൊക്കെ കണ്ട് ചിരിച്ചു ചിരിച്ചു ഒരു വക ആയി... 

"അവനെ ഇട്ട് പിരാന്ത് ആക്കിയപ്പോൾ എന്തൊരു സമാധാനം.. ഇനി സുഖമായി കിടന്ന് ഉറങ്ങാം.. " 

നമ്മള് ഓടി ചെന്ന് ബെഡിലേക്ക് ചാടി കയറി ഇരുന്നു.. സ്പ്രിങ് ബെഡ് ആയത് കൊണ്ട് നമ്മള് അതിന്റെ മേലെ ചാടി ഇരുന്നപ്പോൾ നമ്മളും അതിന്റെ കൂടെ അങ്ങ് ചാടികളിച്ചു... 

"സംഭവം രാജയോഗം ആണ് പക്ഷെ കെട്ടിയോൻ ആണേൽ പിച്ചക്കാരന്റെ സ്വഭാവം.. എന്ത് ചെയ്യാനാ സഹിക്കുകതന്നെ... നമ്മള് ഒരു ആപ്പിൾ എടുത്ത് കടിച് കൊണ്ട് ചിന്തിച്ചു.. 

കഴിച്ചു കഴിഞ്ഞ് കിടന്നപ്പോൾ ആണ് ഞാൻ ഓരോന്ന് ആലോചിച്ചത്... സൈബ..  അവൾക്ക് ശെരിക്കും എന്താ സംഭവിച്ചത്.. അവളെ കോളേജിൽ ഒരുത്തൻ പിറകെ നടന്നു ശല്യം ചെയ്യുന്നുണ്ട് എന്ന് പറഞ്ഞിരുന്നു.. പക്ഷെ ഞാൻ ഓളെ  കോളേജിൽ അല്ലാത്തത് കൊണ്ട് ശെരിക്കും ഒന്നും അറിയുകയും ഇല്ലാ.. ഇനി അവളും സ്നേഹിക്കുന്നുണ്ടായിരുന്നോ... എങ്കിൽ പിന്നെ എന്തിനാ അവൾ ഇതിന് സമ്മതിച്ചത്.. ആരുടേയോ കൂടെ പോവുന്നത് കണ്ട് എന്നല്ലേ ഒരാൾ പറഞ്ഞത്.. അയാൾ ഇനി കള്ളം പറഞ്ഞത് ആയിരിക്കുമോ... അതിന് കള്ളം പറഞ്ഞിട്ട് അയാൾക്ക് എന്ത് കിട്ടാനാ.. എന്നാലും അവൾക്ക് എങ്ങനെ തോന്നി നമ്മളോട് ഇങ്ങനെ ചെയ്യാൻ..  ഇല്ലാ സൈബ നിനക്ക് ഒരിക്കലും ഇനി മാപ്പില്ല..  ഉപ്പ പറഞ്ഞത് ആണ് ശരി.. നീ ഇനി നമുക്കൊക്കെ മരിച്ചു... " ഓരോന്ന് ആലോചിച്ചു അങ്ങനെ ഉറങ്ങിപ്പോയി.... 


" ഉമ്മാ... ഉമ്മാ... " ഉറക്ക് ഞെട്ടിയപ്പോൾ തന്നെ നമ്മള് കണ്ണ് തുറക്കാതെ ഉമ്മാനെ വിളിച്ചു.. ഉമ്മാന്റെ മുഖം കണ്ടു എഴുന്നേൽക്കുന്നത് ആയിരുന്നു നമ്മളെ ശീലം.. പെട്ടന്ന് ആണ് നമ്മളെ കെട്ട് കഴിഞ്ഞത് ഓർമ വന്നത്.. 

"ശോ... ഇവിടെ ആണെന്ന് ഉള്ളത് മറന്നു പോയി... " നമ്മള് വേഗം നമ്മളെ ഫോൺ എടുത്ത് നോക്കി.. നമ്മളെ വാൾപേപ്പർ നോക്കി.. നമ്മളെ ഫാമിലി ഫോട്ടോ ആയിരുന്നു വെച്ചിരുന്നത് തല്ക്കാലം അതിലുള്ള ഉമ്മാനെ നോക്കി നമ്മള് സമാധാനിച്ചു... അപ്പോൾ ദേ ചിരിച്ചോണ്ട് നിൽക്കുന്നു ആ തെണ്ടി സൈബ..  

"എടി തെണ്ടി നീ കരണം ആണ് എനിക്ക് ഈ അവസ്ഥ ഉണ്ടായത് എന്നിട്ട് നീ എന്നെ നോക്കി ഇളിക്കുന്നോ... " അവളെ നോക്കി കൊഞ്ഞനം കുത്തി പറഞ്ഞു കൊണ്ട് നമ്മള് ഫോൺ ലോക്ക് ആക്കി ബെഡിൽ ഇട്ടു.. 

"പടച്ചോനെ മുള്ളാൻ മുട്ടിയിട്ട് വയ്യ...  " നമ്മള് റൂം ഫുൾ ആയിട്ട് ഒന്ന് കണ്ണോടിച്ചു... 

"അല്ലാഹ് ഇതിനകത്ത് ബാത്രൂം ഇല്ലേ... എല്ലാം പണ്ടാരവും ഉണ്ടാക്കിയിട്ട് ആവിശ്യമുള്ളത് മാത്രം ഇല്ലാ.. ഇനി ഒരു മിനുട്ട് പോലും നമ്മക്ക് സഹിക്കാൻ പറ്റില്ല...  നമ്മള് വേഗം ബെഡിൽ നിന്ന് ഇറങ്ങി ഡോറിന്റെ അടുത്തേക്ക് ഓടി..

"ദേ കിടക്കുന്നു അടുത്ത കുരിശ്.. പടച്ചോനെ ഈ കോന്തൻ പുറത്ത് നിന്ന് ലോക്ക് ചെയ്തിനല്ലോ.. " നമ്മള് ഡോറിൽ ആഞ്ഞു മുട്ടി...


ടക്... ടക്.....


"ശേ... ആരാ ഈ ഡോർ തട്ടി പൊളിക്കുന്നത്.. എന്റെ ഡോറിൽ ഇങ്ങനെ വന്നു മുട്ടാൻ ആർക്കാ ധൈര്യം...." നമ്മള് ഇത്തിരി കലിപ്പോടെ ഡോറിനു ലക്ഷ്യം വെച്ച് നടന്നു... 

ദേഷ്യത്തിൽ നമ്മള് ഡോർ തുറന്ന് നോക്കിയപ്പോൾ പുറത്ത് ആരെയും കാണാൻ ഇല്ലാ...


"കാലമാടാ.... നിങ്ങൾ അവിടെ എന്തെടുക്കുവാ... ഒന്ന് ഈ ഹലാക്കിലെ ഡോർ ഒന്ന് തുറക്ക്..." 

അപ്പോഴാ നമ്മക്ക് കാര്യം പിടി കിട്ടിയത്.. ഡോർ തട്ടിയത് ആ റൂമിൽ നിന്ന് ആണ്... 

"ഓഹ് ഈ സാധനത്തിനെ ഇന്നലെ നമ്മള് പൂട്ടിയിട്ടിനല്ലൊ.. " കുറച്ച് ടൈം കിടന്ന് വിളിക്കട്ടെ എന്ന് കരുതി നമ്മള് ഡോറിന്റെ അടുത്ത് പോയി മിണ്ടാതെ നിന്ന്.. 

"എടാ തെണ്ടി നിന്റെ ചെവി പൊട്ടി പോയോ... ഒന്ന് തുറക്ക് അല്ലേൽ ഞാൻ ഇത് ചവിട്ടി പൊട്ടിക്കും..." 

അത് കേട്ടപ്പോൾ നമ്മക്ക് അടി മുടി തരിച്ചു വന്നു... ഞാൻ ഡോറിന്റെ ലോക്ക് തുറന്ന് ഡോർ തുറന്നു... കലിപ്പോടെ ഓളെ നോക്കിയപ്പോൾ നമ്മളെ ഡബിൾ ഇരട്ടി കലിപ്പോടെ പെണ്ണ് നമ്മളെ നോക്കുന്നുണ്ട്. ഒരു മാതിരി  മണിച്ചിത്രതാഴിലെ ശോഭന നോക്കുന്ന പോലെ... " ഇവൾക്ക് എന്താ നാഗവല്ലി കൂടിയോ... 

" ഡി പുല്ലേ..എന്നെ കേറി തെണ്ടിന്ന് വിളിക്കാൻ നീ ആരാഡി.. നിന്റെ തന്ത ആ ബേക്കറി കടക്കാരൻ ഉണ്ടാക്കിയ ഡോർ അല്ല നിനക്ക് ചവിട്ടി പൊട്ടിക്കാൻ... " നമ്മള് കലിപ്പോടെ പറഞ്ഞു.. 

"ദേ എന്റെ തന്തക്കു പറഞ്ഞാൽ ഉണ്ടല്ലോ... രണ്ട് റൂം മാത്രം ഉണ്ടാക്കിയാൽ പോരാ അതിൽ ബാത്രൂം കൂടി ഉണ്ടാക്കണം... അല്ലേൽ ഇത് പോലെ ചവിട്ടി പൊട്ടിചെന്ന് വരും...  " എന്ന് തിരിച്ചും ഡയലോഗ് അടിച്ചു ബാത്റൂമിന് ലക്ഷ്യം വെച്ച് അവൾ നടന്നു...

"നിൽക്കെടി അവിടെ...  എന്റെ വീട്ടിൽ ഞാൻ എനിക്ക് ഇഷ്ടം ഉള്ളെടുത്ത് മാത്രേ ബാത്രൂം വെക്കു.. അത് ചോദ്യം ചെയ്യാൻ നീ ആരാടി..." നമ്മള് ഓടി അവളുടെ മുന്നിൽ ചെന്ന് നിന്ന് പറഞ്ഞു.. അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ലാലോ..

നമ്മള് അങ്ങനെ നിന്നപ്പോൾ പെണ്ണ് കണ്ണ് ഉരുട്ടി കൊണ്ട് നമ്മളെ നോക്കി... 

" ദേ മനുഷ്യാ... നിങ്ങൾ ഇനി ഒരു അക്ഷരം മിണ്ടിയാൽ ഉമ്മയാനെ സത്യം നമ്മള് ഇവിടെ മുള്ളും..." 

അവൾ അത് പറഞ്ഞപ്പോൾ നമ്മള് ഒരു നിമിഷം സ്റ്റക്ക് ആയി പോയി.. ആ സമയം കൊണ്ട് അവൾ ബാത്‌റൂമിലേക്ക് ഓടി കയറി...

"ച്ചെ... ഇത് എന്തൊരു സാധനം ആണ് ഇതിന് നാണവും മാനവും ഒന്നും ഇല്ലേ... എങ്ങനെ ഉണ്ടാവും പെണ്ണല്ലേ വർഗം.. ജയിക്കാൻ എന്തും ചെയ്യും..." 

നമ്മളിങ്ങനെ പിറു പിറുതു നിന്നപ്പോൾ ചായയുമായി ഷാഫിക്ക വന്നു.. മൂപ്പർ ആണ് എന്റെ ഫുഡിന്റെ കാര്യം നോക്കുന്നത്...


"ഇത് എന്താ രണ്ട് കപ്പ്‌ ചായ...  " നമ്മള് ഒന്ന് നെറ്റി ചുളിച്ചു കൊണ്ട് ഷാഫിക്കയെ നോക്കി ചോദിച്ചു.. 

"അത് മോനെ... ഒന്ന് മോൾക്ക് ആണ്..." ഷാഫിക്ക ഒന്ന് പരുങ്ങി കൊണ്ട് പറഞ്ഞു...

"ഇക്കയെ ഇവിടെ നിർത്തിയത് എന്റെ കാര്യം നോക്കാൻ ആണ് അല്ലാതെ കണ്ടവൾമാരുടെ കാര്യം നോക്കാൻ അല്ല..  ഒരു കപ്പ് ഇക്ക താഴേക്കു തന്നെ കൊണ്ട് പൊക്കോ.. "

"അത് മോനെ...."

"ഇക്കനോട് കൊണ്ട് പോവാൻ അല്ലെ പറഞ്ഞത്.. " നമ്മളെ ശബ്ദം ഉയർന്നപ്പോൾ ഒരു കപ്പ് ചായ എന്റെ കയ്യിൽ തന്നു മറ്റേത് തിരിച്ചു കൊണ്ട് പോയി... 

നമ്മള് ചായ കുടിച്ചോണ്ട് നിൽക്കുമ്പോൾ ബാത്‌റൂമിൽ നിന്ന് ആ പഹയത്തി ഇറങ്ങി നമ്മളെ തുറിച്ചു നോക്കി കൊണ്ട് അവളുടെ റൂമിൽ കയറിപോയി... കുറച്ച് കഴിഞ്ഞ ഉടൻ തന്നെ കയ്യിൽ ഡ്രെസ്സും തോർത്തും ഒക്കെ ആയി  ദേ വീണ്ടും വരുന്ന് കോപ്പ്... കുളിക്കാൻ ഉള്ള പുറപ്പാട് ആണ് എന്നുള്ളത് നമ്മക്ക് മനസ്സിലായി.. 

"ഹേയ് എങ്ങോട്ടാ... നമ്മള് വീണ്ടും ഓളെ മുന്നിൽ കയറി നിന്ന് ചോദിച്ചു.. 

"നിങ്ങൾക്ക് എന്താ കണ്ണ് കണ്ടുടെ ഞാൻ ഫ്രഷ് ആവാൻ പോവുകയാ...." 

"ആണോ... ഇപ്പോൾ കുളിച് ഒരുങ്ങി കേട്ടിലമ്മക്ക് എവടെ ആണാവോ പോവാൻ ഉള്ളത്.. മരിയാതിക്കു പോയി റൂമിൽ ഇരിക്കെടി.. എനിക്കു ഓഫീസിൽ പോവാൻ ഉള്ളതാ ഞാൻ ഫ്രഷ് ആയിട്ട് ആയാൽ മതി..." നമ്മള് പുച്ഛത്തോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു...

"ആണോ സോറി... എന്നാ നിങ്ങൾ തന്നെ ആദ്യം ഫ്രഷ് ആയിക്കോളും... അയ്യോ അങ്ങോട്ട്‌ നോക്കിയേ..." അവൾ പെട്ടന്ന് ഞെട്ടി പുറത്തേക്കു ചൂണ്ടി കാണിച്ചപ്പോൾ നമ്മള് അങ്ങോട്ട് നോക്കി..

പിന്നെ തിരിഞ്ഞ് നോക്കിയപ്പോൾ മുന്നിൽ ആ വടയക്ഷി ഇല്ലാ... 

"ഹേയ് അവിടെ അല്ല ഇവിടെ..." ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ബാത്‌റൂമിൽ കയറി ഡോർ പകുതി അടച്ചു അതിനിടയിൽ നിന്ന് നമ്മളെ നോക്കി ഇളിക്കുന്നു ആ സാധനം.. 

"അതെ ഞാൻ കുളിച്ചിട്ട് പൊന്ന് മോൻ കുളിച്ചാ മതിട്ടാ... ഡയലോഗും അടിച്ചു നെറ്റിയിൽ വീണു കിടക്കുന്ന മുടി മുകളിലേക്ക് ഊതി പറപ്പിച്ചു നമ്മളെ നോക്കി ഇളിച്ചു..

"ഡീ........" എന്ന് വിളിച്ചു കലിപ്പോടെ ഞാൻ മുന്നോട്ട് കുതിച്ചപ്പോൾ അയ്യോ എന്ന് പറഞ്ഞു അവൾ വേഗം ഡോർ ക്ലോസ് ചെയ്തു...

"ഡീ... മറിയാതിക്ക് തുറന്നോ... അല്ലേൽ ഞാൻ ഇത് ചവിട്ടി തുറക്കും..." നമ്മള് ദേഷ്യത്തോടെ പറഞ്ഞു...

" എന്നെ ഇങ്ങനെ കാണാൻ ആഗ്രഹം ഉണ്ടേൽ അത് പറഞ്ഞപ്പോരെ നിങ്ങൾ ചവിട്ടി പൊളിക്കണ്ടാ ഞാൻ തന്നെ തുറന്നു തരാം.. പിന്നെ എന്തിനാ തുറന്നെ എന്ന് ചോദിക്കരുത്... എന്താ തുറക്കട്ടെ...." 

"Noooo....... "

നമ്മളെ ശബ്ദം അറിയാതെ ഉയർന്നു.. അകത്തു നിന്ന് അവൾ അലാക്കിലെ ചിരി ചിരിക്കുന്നുണ്ട്..

"നേരത്തെ പബ്ലിക് ആയി മുള്ളും എന്ന് പറഞ്ഞവൾ ആണ് ഇതും ചെയ്യും ഇതിൽ അപ്പുറവും ചെയ്യും.. മോനെ അബി തല്ക്കാലം തൊറ്റു കൊടുന്നതാണ് നല്ലത്.. ഇവളെ നമ്മക്ക് ഇവിടെ നിന്ന് ഓടിക്കാം... " ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്തു നിർത്തി... 


*******************************************


കുളി കഴിഞ്ഞ് നമ്മള് പുറത്തേക്ക് ഒന്ന് സൂക്ഷിച്ചാണ് ഇറങ്ങിയത്... ആ കണ്ടാമൃഗത്തിനെ വിശ്വസിക്കാൻ പറ്റില്ല ചിലപ്പോൾ ഒലക്ക എങ്ങാനും എടുത്ത് നിന്നാലോ നമ്മളെ തലക്ക് അടിക്കാൻ..  പക്ഷെ പുറത്ത് ഇറങ്ങിയപ്പോൾ നമ്മളെ കെട്ടിയോന്റെ പൊടി പോലും ഇല്ലാ.. നമ്മള് വേഗം കണ്ണാടിയുടെ മുന്നിൽ ചെന്ന് ഒന്ന് മൊഞ്ചായി വേഗം താഴേക്ക് ഇറങ്ങി... 

എന്തോന്നാ ഇത് പടച്ചോനെ പുറത്തെ ജോബ് ചെയ്യാൻ കുറച്ച് പേര് വീട് ക്ലീൻ ചെയ്യാൻ വേറെ ആള്.. കിച്ചണിൽ ജോബ് ചെയ്യാനും ആൾക്കാർ ഉണ്ട്... അപ്പോൾ ഇവിടെ ഉള്ളവർ ഒക്കെ ഒരു പണിയും ചെയ്യാതെ ഇരിക്കലാണോ... പടച്ചോനെ എനിക്ക് ആണേൽ എന്തേലും ചെയ്തോണ്ട് നിൽക്കുകയും വേണം അല്ലേൽ ബോർ അടിക്കും.. 

"ഹെലോ എന്താ ആലോചിക്കുന്നെ..." ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കാലിന്റെ മേലെ കാൽ കയറ്റി വെച്ച് ഒരു ബുക്ക്‌ എടുത്ത് കയ്യിൽ പിടിച്ചു സോഫയിൽ ഇരുന്ന് നമ്മളെ നോക്കി ചിരിക്കുകയാണ് സന..  അടുത്തുള്ള സോഫയിൽ നമ്മളെ കെട്ടിയോന്റെ അനിയൻ ഷഹീറും ഉണ്ട്... അവനും നമ്മളെ നോക്കി ഒന്ന് പുഞ്ചിരിക്കുന്നുണ്ട്... 

"ഹേയ് ഒന്നുല്ല... എന്ന് പറഞ്ഞു ഞാൻ അവരുടെ അടുത്തേക്ക് നടന്നു.... ചുവന്ന സാരിയും അതിനൊത്ത വളയും എടുത്താൽ പൊന്താത്ത മാലയും കമ്മലും ഒക്കെ ഇട്ട് നല്ല കൊച്ചമ്മയെ പോലെ ഇരിക്കുന്നുണ്ട്... സത്യം പറയാലോ നമ്മക്ക് അത് കണ്ടിട്ട് ചിരി അടക്കാൻ പറ്റിയില്ല.. നമ്മള് ചിരിച്ചു... 

"നീ എന്തിനാ ചിരിക്കൂന്നേ..." നെറ്റി ചുളിച്ചു കൊണ്ട് അവൾ നമ്മളെ നോക്കി ചോദിച്ചു.. 

"ഇത് എന്ത് കോലം ആണ്.. ഇവിടെ വല്ല ഫാഷൻ ഷോയും നടക്കുന്നുണ്ടോ..." നമ്മള് ചിരിച്ചു കൊണ്ട് അത് ചോദിച്ചതും അവളെ മുഖം ആകെ മാറി..നമ്മളെ കടിച്ചു കീറാൻ ഉള്ള ദേഷ്യവും ഉണ്ട്.. 

"പടച്ചോനെ പണി പാളിയോ.. നമ്മള് ഒരു ആവേശത്തിൽ പറഞ്ഞു പോവുകയും ചെയ്തു.. തോന്നിയത് മുഖത്ത് നോക്കി പറയുന്നത് ഒരു ശീലവും ആയിപോയി.." നമ്മള് ഇനി എന്ത് പറയണം എന്ന് ചിന്തിച്ചു ഷഹീറിനെ നോക്കിയപ്പോൾ ചെക്കൻ ഒരേ ചിരി ആണ്.. സന അവനെ നോക്കി പേടിപ്പിക്കുന്നും ഉണ്ട്.. അവന്റെ ചിരി കണ്ടപ്പോൾ നമ്മക്ക് വീണ്ടും ചിരി വന്നു... പെട്ടന്ന് തന്നെ അവൾ മുഖവും വീർപ്പിച്ചു നമ്മളെ തറപ്പിച്ചു ഒന്ന് നോക്കി അവിടെ നിന്ന് പോയി... 

"പടച്ചോനെ പണി പാളിയോ..." നമ്മള് മനസ്സിൽ പറയാൻ നോക്കിയത് ആണേലും ശബ്ദം പുറത്തേക്കു വന്നു.. 

"മിക്കവാറും പാളും ബാബി.... നിങ്ങളിത് നല്ല ആളോട് ആണ്  പറഞ്ഞെ... പക്ഷെ ഡയലോഗ് എനിക്ക് ഇഷ്ടപെട്ടു... " നമ്മള് പറയുന്നത് കേട്ടു ഷഹി ചിരിച്ചു കൊണ്ട് പറഞ്ഞു.. 

"ഹഹഹ... അല്ല ഷഹീ.. ഞാൻ പറഞ്ഞതിന് എന്തിനാ നിന്നെ നോക്കി പേടിപിച്ചത്.. " നമ്മള് നെറ്റി ചുളിച്ചു കൊണ്ട് അവനോടു ചോദിച്ചു..

"അതിന് രണ്ട് കാരണം ഉണ്ട്.. ഒന്ന് ഞാൻ ചിരിച്ചതിന്.. പിന്നെ ഒന്ന് നേരത്തെ എന്റെ അടുത്ത് വന്നു ഇരുന്നു ചോദിച്ചിരുന്നു എന്നെയാനോ അതോ സച്ചുവിനെ ആണോ കാണാൻ ഭംഗി എന്ന് നമ്മള് പെട്ടന്ന് നിങ്ങളെ പേര് പറഞ്ഞുപോയി.. പിന്നെ ദേഷ്യം മാറ്റാൻ ഇട്ടിരിക്കുന്ന കമ്മലും മാലയും സൂപ്പർ ആണെന്ന് നമ്മള് ചുമ്മാ തട്ടി വിട്ട്... അപ്പോഴാ നിങ്ങളെ വക ഈ ഡയലോഗ്..ഞാൻ കൂടെ ചിരിക്കുകയും ചെയ്തു... " ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു.. 

"അയ്യോ ഇനി ഇപ്പോൾ ഈ ദേഷ്യം ഞാൻ എങ്ങനെ മാറ്റും..."

"അതോ.. സിംപിൾ ആണ്..  സൗന്ദര്യത്തെ കുറിച് പൊക്കി പറഞ്ഞാൽ മതി... അപ്പോൾ വീഴും..." അവൻ കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു..

"നീ ആള് കൊള്ളാലോ..."

"ജീവിച്ചു പോവണ്ടേ..... ബാക്കി നമുക്ക് വന്നിട്ട് വിഷത മായി പരിജയപെടാം എനിക്കു കോളേജിൽ പോവാൻ ഉണ്ട് ഞാൻ റെഡി ആയിട്ട് വരാം.... " എന്ന് പറഞ്ഞ് അവൻ അവന്റെ റൂമിലേക്കു പോയി... 

"അപ്പോൾ നമ്മക്ക് പറ്റിയ ആൾക്കാരും ഇവിടെ ഉണ്ട്..." നമ്മള് അതും ചിന്തിച്ചു കിച്ചണിലേക്ക് പോയി... 

കിച്ചണിന്റെ ഡ്യൂട്ടി രണ്ട് പേർക്ക് ആണ്.. ഞാൻ അവിടേക്ക് പോയി രണ്ട് പേരെയും പരിചയപെട്ടു.. ഒരാൾ ഫാത്തിമ.. നമ്മളെ ഉമ്മാന്റെ പ്രായം ഒക്കെ ഉണ്ട് അതോണ്ട് നമ്മള് പാത്തുമ്മ എന്ന് വിളിച്ചു തുടങ്ങി.. മറ്റേ ആള് ഷാഫിക്ക.. 

"മാഡം എന്തിനാ ഇവിടെ വന്നു നിൽക്കുന്നത് റൂമിൽ ഇരുന്നാൽ പോരെ ഫുഡ്‌ ആയാൽ ഞാൻ വന്നു വിളിച്ചോളാം..." അത് കേട്ടതും നമ്മള് ഒരേ ചിരി ചിരിച്ചു.. പാത്തുമ്മയും ഷാഫിക്കയും നമ്മളെ അന്തം വിട്ട് നോക്കുകയാണ്... 

"എന്താ വിളിച്ചേ മാഡം എന്നോ... എന്റെ പാത്തുമ്മ നിങ്ങളെ മോളെ പ്രായം അല്ലെ എനിക്ക് എന്നെ മോളെ വിളിച്ചാൽ മതി അല്ലേൽ സച്ചു... അതാ എനിക്ക് ഇഷ്ടം ഇത് ഒരുമാതിരി.. കേൾക്കുമ്പോൾ തന്നെ ചിരി വരുന്നു.."

"അത് മോളെ... സന മാഡത്തിനു ഒക്കെ അങ്ങനെ വിളിക്കാനാ മാഡം പറഞ്ഞത് അതാ ഞാൻ അങ്ങനെ വിളിച്ചത്...." 

"അത് സന ഇത് സച്ചു... നമ്മളെ മാഡം ആയിട്ട് ഒന്നും കാണണ്ട മോളെ പോലെ കണ്ടാൽ മതി... എന്താ കാണില്ലേ...." നമ്മള് പാത്തുമ്മയെ നോക്കി ചിരിചോണ്ട് പറഞ്ഞപ്പോൾ കണ്ണിൽ നിന്ന് ഒഴുകിയ ആനന്ത കണ്ണീർ തുടച്ചു കൊണ്ട് എന്നെ നോക്കി ശരി എന്ന രീതിയിൽ തലയാട്ടി കാണിച്ചു...

"അല്ല ഷാഫിക്ക എന്താ ഇവിടെ വേറെ വേറെ ഫുഡ്‌ ആകുന്നത് നിങ്ങൾക് രണ്ട് പേർക്കും ഒരുമിച്ചു ആക്കിയാൽ പോരെ... "

"അതോ... ഇത് അബി മോനിക്ക് ആണ്.. അവൻ ഞാൻ ഉണ്ടാക്കിയത് മാത്രമേ കഴിക്കു.. വേറെ ആര് ഉണ്ടാക്കിയതും കഴിക്കില്ല.. ഉമ്മ ഉണ്ടാക്കുന്നത് വരെ കഴിക്കില്ല.. ഒന്നുങ്കിൽ ഉമ്മാമ അല്ലേൽ ഞാൻ... ഉമ്മാമക്ക് വയ്യാതെ ഉള്ളത് കൊണ്ട് മോന്റെ കാര്യമൊക്കെ ഞാൻ ആണ് നോക്കുന്നത്... ഒന്ന് രുചി മാറിയാൽ പോലും അവനു മനസ്സിലാവും ഉണ്ടാക്കിയത് ഞാൻ ആണോ അല്ലയോ എന്ന്... " ഷാഫിക്ക പറയുന്നത് കേട്ടു നമ്മള് ആകെ അന്തം വിട്ട് പോയി... 

"അതെന്താ അങ്ങനെ..." നമ്മള് നെറ്റി ചുളിച്ചു കൊണ്ട് ഷാഫിക്കയെ നോക്കി... 

"അബി അങ്ങനെയാണ്... എല്ലാത്തിനോടും ദേഷ്യം ആണ് ഒന്ന് ചിരിച്ചു കാണൽ ഉമ്മാമയുടെ മുന്നിൽ മാത്രം ആണ്..അവിടെ മാത്രം അവൻ പാവം കുട്ടി ബാക്കി എല്ലായിടത്തും പുലിയും.. അവന്റെ ജീവിതത്തിൽ അവൻ ഉണ്ടാക്കിയ ചില ചിട്ടകൾ ഉണ്ട്.. അത് പാലിക്കേണ്ടത് അവനു നിർബന്ധം ആണ് അതിൽ ഒന്നാണ് ഇത്..  " ഷാഫിക്ക പറയുന്നത് ഒരു യക്ഷികഥ കേൾക്കണ പോലെ കേട്ടു നിന്നു... 

"അത്രക്കും പോക്കിരി ആണോ.. ഷാഫിക്കയോടും ദേഷ്യപ്പെടാർ ഉണ്ടോ..."


"എന്നോട് സ്നേഹം ഒക്കെ ആണ്.. വീട്ടു ജോലിക്കാരൻ ആയിട്ടല്ല കുഞ്ഞെന്നോട് പെരു മാറുന്നത്.. പക്ഷെ ദേഷ്യം വന്നാൽ ആരാണ് എന്നൊന്നും നോക്കില്ല.. ഇന്ന് മോൾക്കും കൂടി ചായ കൊണ്ട് വന്നതിന് എന്നെ കടിച്ചു കീറാൻ വന്നതാ.. അവസാനം ഞാൻ ആ ചായയുമായി താഴേക്കു തന്നെ വന്നു...." ചെറു പുഞ്ചിരിയോടെ ഇക്ക നമ്മളെ നോക്കി പറഞ്ഞു...


"ഓഹോ അപ്പോൾ അങ്ങനെയും ഉണ്ടായോ... അപ്പോൾ ഒരു പണി കൊടുക്കണം അല്ലോ..." 


"എന്ത് പണി..." നമ്മള് ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ അവർ രണ്ട് പേരും ഒരു മിച്ചു എന്നെ നോക്കി ചോദിച്ചു...


"അവര് രണ്ട് പേരും ഒരുമിച്ചു അങ്ങനെ ചോദിച്ചപ്പോൾ നമ്മക്ക് ചിരിവന്നു.. നമ്മള് രണ്ടാളെയും നോക്കി കണ്ണ് ഇറുക്കി കാണിച്ചു എന്നിട്ട് ഷാഫിക്കന്റെ അടുത്തേക്ക് ചെന്നു... 

"ഇക്ക ഒന്ന് മാറി നിൽക്ക് നമ്മളെ കെട്ടിയോന് ഉള്ള ഫുഡ്‌ നമ്മള് ഉണ്ടാക്കികോളാം..." ചിരിച്ചു കൊണ്ട് നമ്മള് അത് പറഞ്ഞപ്പോൾ ഷാഫിക്ക ഒന്ന് ഞെട്ടി.. 


"അയ്യോ മോളെ വേണ്ട അബിക്ക് ദേഷ്യം വരും..." ഇക്ക പരിഭ്രമത്തോടെ പറഞ്ഞു...

"അത് ഞാൻ ഉണ്ടാക്കിയത് ആണെന്ന് പറയണ്ട ഇക്കാ..." 

"എന്റെ പൊന്ന് മോളെ അവനു അത് മനസ്സിലാവും..." 


"ഓഹോ... എന്നാ അതൊന്ന് പരീക്ഷിച്ചു നോക്കണ്ടേ... നമ്മള് നോക്കട്ട് നമ്മളെ കെട്ടിയോന്റെ കഴിവ്..." 

"മോളെ അവന് ഞാൻ കൊടുത്ത വാക്ക് ആണ് അത്... തെറ്റിച്ചാൽ മോന് ദേഷ്യം വരും... വിശ്വാസ  വഞ്ചന കുഞ്ഞ് ഒരിക്കലും ക്ഷമിക്കില്ല...  " മൂപര് ആകെ ടെൻഷൻ അടിച്ചു നമ്മളോട് പറഞ്ഞു..


"എന്റെ ഇക്കാ നിങ്ങളൊന്നു മിണ്ടാതെ നിൽക്ക്.. അത്യാവശ്യം നന്നായിട്ട് ഫുഡ്‌ ഉണ്ടാക്കാൻ ഒക്കെ നമ്മള് പഠിച്ചിട്ടുണ്ട്.. സുബഹു നിസ്കരിക്കാൻ എഴുനേൽക്കാതെ നിന്നാൽ ഉമ്മ അന്ന് ഫുൾ കിച്ചണിൽ ജോബ് ചെയ്യിക്കുമായിരുന്നു.. അത് കൊണ്ട് നമ്മള് കുറെ അടുക്കളയിൽ കയറെണ്ടി വന്നിട്ട് ഉണ്ട്.. അത് കൊണ്ട് ഫുഡ്‌ മോശം ആവും എന്നുള്ള പേടി ഒന്നും വേണ്ട.. "

"ഈ കുഞ്ഞിനോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ പടച്ചോനെ..." ഇക്ക ദയനീയമായി നമ്മളെ നോക്കികൊണ്ട് പറഞ്ഞു... 

"അതാണ്....... അപ്പോൾ മിണ്ടാതെ ഇരിക്..ദോശയും കടലയും അല്ലെ... നമ്മളിത് പൊളിക്കും നോക്കിക്കോ..." നമ്മള് ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു.. 


"എന്താ ഇവിടെ ഒരു പ്രശ്നം...." ഉമ്മ ചിരിച്ചോണ്ട് അവിടേക്ക് വന്നു.. " 

"ഒന്നും പറയണ്ട അബിടെ ഉമ്മ...  ഈ മോള് അബിക്ക് ഉള്ള ഫുഡ്‌ ഉണ്ടാക്കും എന്നാ പറയുന്നത്.. അബിടെ സ്വഭാവം അറീലെ അവനു ഇത് മനസ്സിലാവും.. നമ്മളെ ഇവിടെ നിന്ന് പറഞ്ഞു വിടുകയും ചെയ്യും..സാധാരണ ഒരു കുക്കിന് കിട്ടുന്നതിന്റെ ഇരട്ടി എനിക്കു മോന് ശമ്പളം തരുന്നുണ്ട്... അത് കൊണ്ടാണ് ഞാനും എന്റെ കുടുംബവും ജീവിച്ചു പോവുന്നത്.. പറഞ്ഞു വിട്ടാൽ ഞാൻ എന്ത് ചെയ്യും.... " ഷാഫിക്ക കരയുന്ന ഭാവത്തിൽ ഉമ്മാനെ നോക്കി കൊണ്ട് പറഞ്ഞു... അപ്പോൾ ഉമ്മ എന്നെയും ഇത് വേണോ മോളെ എന്ന ഭാവത്തിൽ നോക്കി.. 


" ഇത് കാരണം എന്തായാലും ഇക്കാനെ പറഞ്ഞു വിടില്ല...  ഇനി എന്തേലും പ്രശ്നം ഉണ്ടായാൽ തന്നെ നമ്മള് നോക്കികോളാം.." നമ്മള് ഇക്കയെ സമാധാനിപ്പിച്ചു നമ്മളെ പണി തുടങ്ങി.. 

ഉമ്മയും പാത്തുമ്മയും ഇക്കയും നമ്മളെ വീരശൂരപരാക്രമം കണ്ടു ചിരിക്കുന്നുമുണ്ട്.. ഇക്ക നമ്മക്ക് ഇക്ക ഉണ്ടാക്കും പോലെ ഉണ്ടാക്കാൻ പറഞ്ഞു തന്ന് സഹായിക്കുന്നും ഉണ്ട്.. 

"ഇതെന്താ ഇവിടെ ഒരു ആൾക്കൂട്ടം... " ഷഹീ ആണ് ഈ ഡയലോഗിന്റെ അവകാശി.. കൂടെ നഹലയും സഹലയും ഉണ്ട്.. മൂന്നു പേരും കോളേജിൽ പോവാൻ റെഡി ആയിട്ട് വന്നിരിക്കുവാ... 

"ഞാൻ ഇപ്പോൾ ഫുഡ്‌ എടുത്ത് വെക്കാം... " അവരെ കണ്ടപ്പോൾ പാത്തുമ്മ ഫുഡ്‌ വിളമ്പി വെക്കാൻ പോയി.. അവർ മൂന്നു പേരും നമ്മളെ അടുത്തേക്ക് വന്നു.. " 

"ഇക്കാക് ഉള്ള ഫുഡ്‌ സച്ചു ആണോ ഉണ്ടാക്കുന്നെ.. ഇക്ക സമ്മതിച്ചോ... " നഹല അതിശയത്തോടെ നമ്മളെ നോക്കി കൊണ്ട് പറഞ്ഞു...

"നിന്റെ ഇക്കാന്റെ സമ്മതം ആർക്ക് വേണം.. ഇന്ന് ഞാൻ ഉണ്ടാക്കിയ ഫുഡ്‌ നിങ്ങളെ പൊന്ന് അബിക്ക കഴിക്കുന്നത് നിങ്ങൾ കണ്ടോ..." നമ്മള് ചിരിച്ചു കൊണ്ട് പറഞ്ഞു.. 

"എന്തൊരു നടക്കാത്ത സ്വപ്നം.." സഹല നമ്മളെ ഒന്ന് കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. 

"നടക്കുന്നത് ആണോ അല്ലയോ എന്ന് മക്കള് കണ്ടോ... " നമ്മള് അവരെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു ചിരിച്ചു...

"ഫുഡ്‌ എടുത്ത് വെച്ചിട്ടുണ്ട്..." പാത്തുമ്മ അത് വന്നു പറഞ്ഞപ്പോൾ അവർ മൂന്ന് പേരും ഫുഡ്‌ കഴിക്കാൻ പോയി... 

നമ്മള് വേഗം നമ്മളെ ജോലി അസ്സലായി ചെയ്ത് തീർത്തു.. 

ഫുഡ്‌ സ്പീഡിൽ കഴിക്കാൻ നമ്മളെ ഷഹീക്ക് പ്രത്യേക കഴിവ് ആയത് കൊണ്ട് അവൻ വേഗം കഴിച്ചു കഴിഞ്ഞു... അവന്റെ കാറിൽ തന്നെ കോളേജിൽ പോവേണ്ടത് കൊണ്ട് സഹലയും നഹലയും വേഗം കാലിയാക്കാൻ ശ്രമിക്കുന്നുണ്ട് നമ്മക്ക് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്... 

"എടി ഇങ്ങനെ കുഞ്ഞി കുട്ടികൾ തിന്നുന്ന പോലെ തിന്നാതെ വേഗം തീർത്തു എഴുന്നേറ്റു വാ..  അല്ലേൽ ഞാൻ തനിച്ചു പോവും പറഞ്ഞേക്കാം..  എന്ന് പറഞ്ഞു ഷഹീർ ഓന്റെ റൂമിലേക്ക് പോയി..  അത് കേട്ടപ്പോൾ അവർ രണ്ട് പേരും ഒന്നുകൂടി സ്പീഡ് ആക്കി.. 


അപ്പൊ അതാ ഇറങ്ങി വരുന്നു നമ്മളെ കെട്ടിയോൻ കോന്തൻ...  നല്ല ലൈറ്റ് യെല്ലോ കളർ ഷർട്ടും അതിന്റെ മേലെ ബ്ലാക് കോട്ടും ഒക്കെ ഇട്ട് ചെക്കൻ വരുന്നത് കണ്ടാൽ ആരും ഒന്ന് നോക്കി പോവും.. പക്ഷെ പറഞ്ഞിട്ട് എന്ത് കാര്യം സ്വഭാവം പിച്ചകാരന്റെ അല്ലെ.. 

ആ കോന്തൻ കൈ കഴുകി ഫുഡ്‌ കഴിക്കാൻ ടേബിളിന്റെ അടുത്ത് വന്നു ചെയറിൽ ഇരുന്ന്.. വാച്ച് ഇടയ്ക്കിടെ നോക്കുന്നും ഉണ്ട്... 

"ഷാഫിക്കാ...." ആ കോന്തൻ ഒന്ന് നീട്ടി വിളിച്ചു.. 

നമ്മള് തിരിഞ്ഞ് ഇക്കയെ നോക്കിയപ്പോൾ നെഞ്ചിൽ കൈ വെച്ച് രണ്ട് കണ്ണും അടച്ചു മുകളിലേക്ക് മുഖം ഉയർത്തി പിടിച്ചു പ്രാർത്തിക്കുകയാണ് പാവം... 

"ഇക്കാ..." നമ്മളെ കെട്ടിയോന്റെ രണ്ടാമത്തെ വിളി ഇത്തിരി ബലത്തിൽ ആയിരുന്നു അത് കൊണ്ട് പ്രാർത്ഥന നിർത്തി ഷാഫിക്ക നമ്മളെയൊന്നു ദയനീയമായി നോക്കി ഫുഡ്‌ എടുത്ത് ആ കോന്തന്റെ അടുത്തേക്ക് ചെന്നു... എന്ത് നടക്കും എന്നുള്ള ആകാംഷയിൽ ആണ് എല്ലാരും.. പാത്തുമ്മ കിച്ചണിൽ നിന്ന് മെല്ലെ മെല്ലെ എത്തി നോക്കുന്നുണ്ട്... അടുത്ത് ഇരുന്ന നഹലയും സഹലയും തല കുറച്ച് താഴ്ത്തി പിടിച്ചു എന്നെയും അബിയെയും ഇടകണ്ണ് ഇട്ട് മാറി മാറി നോക്കുന്നുണ്ട്... ഉമ്മ ആണേൽ എന്തോ തിരയുന്ന പോലെ അവിടെ നിന്ന് ചുറ്റിപെറ്റി കളിക്കുന്നും ഉണ്ട്.. ഉമ്മാന്റെ കളി കണ്ടപ്പോൾ നമ്മക്ക് ചിരി അടക്കാൻ പറ്റാത്ത പോലെ തോന്നി.. എന്നാലും നമ്മള് സഹിച്ചു പിടിച്ചു... ഇക്ക ആണേൽ ശ്വാസം അടക്കി പിടിച്ചു നിൽക്കുകയും ആണ്.. ഞാൻ മാത്രം നല്ല ഡീസന്റ് ആയി നമ്മളെ കെട്ടിയോനെ നോക്കി തന്നെ നിന്നു... 

കോന്തൻ നമ്മളെ ഒന്ന് നോക്കി പേടിപ്പിക്കുന്നും ഉണ്ട്... 

"മോനെ എനിക്ക് വയ്യായിരുന്നു അത് കൊണ്ട് ഭക്ഷണത്തിനു ഇത്തിരി ടേസ്റ്റ് ഒക്കെ കുറയും..." ഷാഫിക്ക മുൻ‌കൂർ ജാമ്യം എടുത്ത് ഭക്ഷണം വിളമ്പി കൊടുത്തു... ദോശ കഷ്ണം പൊട്ടിച്ചു കറിയിൽ മുക്കി നമ്മളെ കെട്ടിയോൻ വായിലേക്ക് വെച്ചപ്പോൾ പാവം നമ്മളെ ഷാഫിക്ക കണ്ണ് അടച്ചു പിടിച്ചു നിൽക്കുകയാണ്..  ബാക്കി ഉള്ളവർ എന്ത് സംഭവിക്കും എന്ന ആകാംഷയിൽ നമ്മളെ കെട്ടിയോനെ തന്നെ നോക്കുകയാണ്... വായയിൽ ഇട്ട് കഴിക്കാൻ തുടങ്ങിയതും നമ്മളെ കെട്ടിയോൻ ഇക്കയെ ഒന്ന് നോക്കി.... ഇക്ക കഷ്ടപെട്ടു മുഖത്തു ചിരിയൊക്കെ വരുത്തി... 

" ഇത്തിരി ടേസ്റ്റ് മാറി എങ്കിലും നന്നായിട്ടുണ്ട്...." നമ്മളെ കെട്ടിയോൻ ഷാഫിക്കയെ നോക്കി അത് പറഞ്ഞ ഉടൻ ഷാഫിക്ക ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു പുറത്തേക്കു വിട്ടു... ഉമ്മയെ ഞാൻ നോക്കിയപ്പോൾ ഉമ്മയും അത് പോലെ തന്നെ ചെയ്യുക ആണ്...  നഹലയും സഹലയും ചിരി അടക്കി പിടിച്ചു കൊണ്ട് നമ്മളെ ഒന്ന് നോക്കി.. ഞാൻ എന്റെ ചുണ്ടിൽ ഒരു വിരൽ വെച്ച് ചിരിക്കരുത് എന്ന് കാണിച്ചു... 


"നിന്റെ പല ചിട്ടകളും ഈ സച്ചു തെറ്റിക്കും മോനെ...." നമ്മള് ഉണ്ടാക്കിയ ഫുഡ്‌ അസ്വതിച്ചു കഴിക്കുന്ന നമ്മളെ കോന്തൻ കെട്ടിയോനെ നോക്കി നമ്മള് മനസ്സിൽ പറഞ്ഞു..


"എടി... നീ ഒന്നും ഇനിയും കഴിച്ചു കഴിഞ്ഞില്ലേ... " കയ്യിന്റെ വിരലിൽ ചാവി കറക്കി കൊണ്ട് ഷഹീ അവിടെക്ക് വന്നു... "

"ആ കഴിഞ്ഞു... അവൻ വന്നപ്പോൾ പെട്ടന്ന് തന്നെ അവർ രണ്ട് പേരും ഇരുന്നെടുത്ത് നിന്ന് എഴുനേറ്റു...

"അല്ല....  അബിക്കാ... ഇങ്ങള് നിങ്ങളെ കെട്ടിയോള് ഉണ്ടാക്കിയ ഫുഡ്‌ അടിച്ചു കേറ്റുന്നുണ്ടല്ലോ... ബാബിടെ ഫുഡ്‌ അത്രക്ക് പോളിയാണോ..." ആ..  പൊട്ടൻ അത് പറഞ്ഞപ്പോൾ നമ്മള് എല്ലാരും തലക്ക് കൈ വെച്ചു പോയി....

നമ്മളെ എല്ലാരേയും മുഖത്തെ ഭാവം കണ്ടപ്പോൾ ആണ് ചെക്കന് കാര്യം പിടികിട്ടിയത്... 

പറഞ്ഞു പോയല്ലോ എന്ന ഭാവത്തിൽ നമ്മളെ ഓരോരുത്തരെ അവൻ മാറി മാറി നോക്കി.. നമ്മള് എല്ലാരും ഓനെ കണ്ണുരുട്ടി കാണിച്ചു... 

"പടച്ചോനെ ഈ തെണ്ടിയെ ഇതിനിടയിൽ ആരാ ഇങ്ങോട്ട് കെട്ടിയെടുത്തത്..." നമ്മളിങ്ങനെ ചിന്തിച്ചു നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ..  കലിപ്പ് കയറി പ്ലേറ്റിലേക്ക് തന്നെ നോക്കി പല്ലുകൾ കടിച്ചു പിടിച്ചു ഇരിക്കുകയാണ്.. ഷാഫിക്ക ആണേൽ ഒക്കെ നഷ്ടപെട്ട രീതിയിൽ നമ്മളെ ഒന്ന് നോക്കി... സത്യം പറഞ്ഞാൽ ആ നോട്ടം കണ്ടപ്പോൾ നമ്മളെ ഉള്ളോന്നു പിടഞ്ഞു.. 


അപ്പോഴാണ് നമ്മളെ കെട്ടിയോൻ ഇക്കയെ ഒന്ന് നോക്കിയത്... ആ നോട്ടം കണ്ടാൽ ആരായാലും ഒന്ന് പകച്ചു പോവും... ഈ കോന്തൻ എന്താ.. ഷാ അനസിന്റെ " ചെകുത്താനെ പ്രണയിച്ച മാലാഖ" എന്ന നോവലിലെ ഹുനൈസ് മുഹമ്മദിനെ അഭിനയിച്ചു കാണിക്കുകയാണോ... "


"ഇവൻ പറഞ്ഞത് ശെരിയാണോ ഇക്കാ..." നമ്മള് ഓരോന്ന് ചിന്തിച്ചപ്പോൾ ആണ് നമ്മളെ കെട്ടിയോന്റെ ചോദ്യം ഷാഫിക്കന്റെ നേർക്കു വന്നത്... ഇക്ക ആണേൽ ഒന്നും പറയാൻ കിട്ടാതെ പകച്ചു നിൽക്കുകയാണ്... 

"ചോദിച്ചത് കേട്ടില്ലേ... ഇത് ഇക്ക അല്ലെ ഉണ്ടാക്കിയത്...." ഇരുന്നെടുത്ത് നിന്ന് എഴുനേറ്റ് കാൽ കൊണ്ട് കസേര ചവിട്ടി തെറിപ്പിച്ചു കൊണ്ട് അങ്ങേര് ഷാഫിക്കയോട് ദേഷ്യപെട്ടപ്പോൾ അല്ല എന്ന രീതിയിൽ ഇക്ക തലയാട്ടി കാണിച്ചു.. ഇതിനിടയിൽ ഷഹീർ നഹലയെയും സഹലയെയും കൂട്ടി മെല്ലെ മുങ്ങി.. 


" മോനെ... സച്ചു മോളു വാശിപിടിച്ചപ്പോൾ ഇക്ക സമ്മതിച്ചു പോയതാ.. മോൻ എന്നോട് ക്ഷമിക്കണം... " ഇക്ക അബിയോട് അപേക്ഷ രീതിയിൽ പറഞ്ഞപ്പോൾ ആ കോന്തൻ നമ്മളെ ഒന്ന് നോക്കി.. ആ കണ്ണിൽ നമ്മളെ ചുട്ടു കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്... നമ്മള് ഇതൊക്കെ എന്ത് എന്ന രീതിയിൽ പുച്ഛത്തോടെ ഒന്ന് ചിരിച്ചു..


"വിശ്വാസ വഞ്ചന കാണിക്കുന്നവരെ അബിക്ക് ഇഷ്ടമല്ല..  അങ്ങനെ ഉള്ളവരെ അബി കൂടെ കൂട്ടാറും ഇല്ലാ... നാളെ മുതൽ നിങ്ങൾ ഇങ്ങോട്ട് വരണം എന്നില്ല...  " എന്ന് പറഞ്ഞു നമ്മളെ ഒന്ന് നോക്കി കൊണ്ട് അങ്ങേര് കൈ കഴുകി പുറത്തേക്കു പോവാൻ ഇറങ്ങിയപ്പോൾ ഷാഫിക്ക നിറഞ്ഞ കണ്ണ്കളോടെ നമ്മളെ ഒന്ന് നോക്കി..... 

" പടച്ചോനെ ഞാൻ കാരണം ഷാഫിക്ക..  ഇനി എന്ത് ചെയ്യും..." നമ്മള് ചിന്തിച്ചു...


"എങ്ങനെയുണ്ട് ഷാഫിക്ക...  ഞാൻ പറഞ്ഞില്ലേ.. നിങ്ങളെ ഞാൻ നമ്മളെ കെട്ടിയോനെ കൊണ്ട് തന്നെ പുറത്ത് ആക്കിക്കും എന്ന്... നിങ്ങൾക്ക് എന്റെ കാര്യം നോക്കാൻ പറ്റില്ല അല്ലെ.. രാവിലെ എനിക്ക് ഞാൻ ചായ കൊണ്ട് തരാൻ നിങ്ങളെ കൊണ്ട് പറ്റില്ലാ എന്ന് നിങ്ങൾ പറഞ്ഞ നിമിഷം മുതൽ ഞാൻ തീരുമാനിച്ചത് ആണ് എന്റെ ഭർത്താവിനെ കൊണ്ട് തന്നെ നിങ്ങളെ പുറത്താക്കിക്കും എന്ന്.. അത് കൊണ്ടാണ് നിങ്ങളെ ഭീഷണി പെടുത്തി ഞാൻ ഫുഡ്‌ ഉണ്ടാക്കിയത്.. ഇപ്പോൾ ഞാൻ ജയിച്ചു.. നിങ്ങൾ തോറ്റു... " നമ്മള് രണ്ടും കല്പിച്ചു നമ്മളെ വായിൽ കിട്ടിയത് ഒക്കെ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ പുറത്തേക്ക് നടന്ന നമ്മളെ കെട്ടിയോൻ ഒന്ന് അവിടെ ബ്രൈക് ഇട്ട പോലെ നിന്നു.. നമ്മളെ ഡയലോഗ് കേട്ടപ്പോൾ ഉമ്മയും ഷാഫിക്കയും പാത്തുമ്മയും  അന്തം വിട്ട് നമ്മളെ നോക്കുകയാണ്... നമ്മളെ ശബ്ദം ഇത്തിരി കൂടിയത് കൊണ്ട് സനയും ഷഹബാസ്ക്കയും ഉമ്മാമയും രണ്ടു അമ്മായിമാറും ഒക്കെ എന്താണെന്നു അറിയാൻ അവിടെക്ക് വന്നു... 


"ഇനി മേലാൽ ഇങ്ങോട്ട് കണ്ടു പോവരുത്... " എന്നും കൂടി നമ്മള് ഷാഫിക്കയോട് ഇത്തിരി കലിപ്പ് ഭാവത്തിൽ പറഞ്ഞു നമ്മള് തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ...  പുറത്തേക്കു പോവാൻ ഇരുന്ന നമ്മളെ കെട്ടിയോൻ പെട്ടന്ന് തിരിഞ്ഞു നിന്നു...


" ഇക്കാ... രാത്രി ചപ്പാത്തി മതി എനിക്കു ഫുഡ്‌..." എന്ന് പറഞ്ഞു ഇക്കയെ നോക്കി ഒന്ന് ഇളിച്ചുകൊണ്ട് നമ്മളെ കെട്ടിയോൻ പുറത്തേക്ക് ഇറങ്ങി കാറിൽ കയറി പോയി... " 


"യസ്...... എന്ന് പറഞ്ഞു നമ്മള് ചിരിച്ചു തുള്ളി ചാടുന്ന കണ്ടപ്പോൾ ഷാഫിക്ക നമ്മളെ പൊട്ടൻ നോക്കുന്ന പോലെ നോക്കുന്നുണ്ട്... ഉമ്മയും പാത്തുമ്മയും ആണേൽ ഒരേ ചിരിയാണ്.. ഉമ്മാമയും സനയും ഷഹബാസ്ക്കയും സംഭവം ഒന്നും മനസ്സിലാവാതെ നോക്കുകയാണ്.. 


"അപ്പോൾ മോളെന്നോട് ചായ തരാത്തത് കൊണ്ട് പകരം വീട്ടിയത് ആണല്ലേ..." ഷാഫിക്ക നമ്മളെ നോക്കി അത് ചോദിച്ചപ്പോൾ നമ്മള് ഒരു പിരികം പൊക്കി ഇക്കയെ ഒന്ന് തറപ്പിച്ചു നോക്കി..

" ഒറ്റ കുത്ത് തന്നാൽ ഉണ്ടല്ലോ...  നിങ്ങൾ എന്താ ഇക്ക ഇങ്ങനെ.... എന്റെ ഇക്കാ.. ഞാൻ ഫുഡ്‌ ഉണ്ടാക്കിയ ദേഷ്യത്തിൽ ഇക്കയെ ഇവിടെ നിന്ന് പറഞ്ഞു വിടാൻ തീരുമാനിച്ചത് എന്നോടുള്ള വാശിക്ക് കൂടിയാണ്.. എന്നെ തോല്പിക്കാൻ..  പക്ഷെ ഇക്കയെ പുറത്താക്കാൻ വേണ്ടി ഞാൻ ശ്രമിച്ചത് ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ജയിക്കാതിരിക്കാൻ ഇക്കയെ പറഞ്ഞു വിടണ്ട എന്ന് നമ്മളെ കെട്ടിയോൻ തീരുമാനിച്ചു.. അതിന് വേണ്ടി അല്ലെ ഇക്ക ഞാൻ ഇത്ര കഷ്ടപ്പെട്ട് പെട്ടന്ന് ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കി ഡയലോഗ് പറഞ്ഞു തകർത്ത് അഭിനയിച്ചത്... അല്ലാതെ ഇക്കയെ പുറത്താകിയിട്ട് എനിക്കു എന്ത് കിട്ടാനാ.. " നമ്മള് ചിരിച്ചോണ്ട് ഇത് പറഞ്ഞപ്പോൾ ആണ് മൂപ്പരെ മുഖത്തു ഒരു ചിരി വന്നത്... 

"ഇപ്പോൾ എങ്ങനെയുണ്ട് ഞാൻ ഉണ്ടാക്കിയത് നമ്മളെ കെട്ടിയോൻ കഴിക്കുകയും ചെയ്തു നിങ്ങള് സേഫ് ആവുകയും ചെയ്തു.. എങ്ങനെയുണ്ട്... "നമ്മളെ ഒന്ന് കണ്ണ് ഇറുക്കി ഇളിചോണ്ട് പറഞ്ഞു.. 

"എന്നാലും എന്റെ മോളെ എന്റെ ജീവൻ ഒരു നിമിഷം അങ്ങ് പോയി..." നെഞ്ചിൽ തടവിക്കൊണ്ട് ഇക്ക പറഞ്ഞു..

"കുളമാക്കിയത് ആ ഷഹീർ ആണ്.. എന്നിട്ട് അവൻ മുങ്ങി അവൻ ഉള്ളത് വന്നിട്ട് കൊടുക്കാം.." 

"അതൊക്കെ നമ്മക്ക് കൊടുക്കാം ഇപ്പോൾ നമുക്ക് ഫുഡ്‌ കഴിക്കാം ഒരുപാട് കഷ്ടപെട്ടത് അല്ലെ... " ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ നമ്മളെ നോക്കി ചിരിചോണ്ട് നിൽക്കുകയാണ് ഉമ്മ..  കൂടെ ഉമ്മാമയും ഉണ്ട്.. ഉമ്മാമക്ക് ഒക്കെ ഇപ്പോയാണ് കാര്യം പിടികിട്ടിയത്.. 

നമ്മള് അവരെ നോക്കി തിരിച്ചും ഒരു ഇളി പാസാക്കി കൊടുത്ത് ഫുഡ്‌ കഴിക്കാൻ പോയി.. 


*********************************************


"വീട്ടിലേക്ക് വരേണ്ടവൾ തന്നെയാ വന്നത് അല്ലെ ഉമ്മ..  അബിക്ക് മാച്ച് ആണ് സച്ചു.. ഇവളെ കൊണ്ട് നമ്മള് വിചാരിച്ചത് ഒക്കെ നടത്തി തരാൻ പറ്റും... " 


"അതെ മോളെ ഇവൾ മിടുക്കിയ.. നമ്മളെ ആഗ്രഹം ഒക്കെ നടക്കും...."


********************************************

ഭക്ഷണം കഴിച്ചോണ്ട് നിൽക്കുമ്പോൾ ആണ് നമ്മളെ നോക്കി ഉമ്മയും ഉമ്മാമായും എന്തോ സ്വകാര്യം പറയുന്നത് നമ്മള് കണ്ടത്... നമ്മള് എന്താ എന്നുള്ള ഭാവത്തിൽ പിരികം പൊക്കി കാണിച്ചപ്പോൾ..  ഒന്നും ഇല്ലാ എന്ന് കണ്ണ് രണ്ടും അടച്ചു ഷോൾഡർ പൊക്കി ഉമ്മയും കാണിച്ചു.. 


ഭക്ഷണം കഴിച്ചു റൂമിലെക്ക് പോവാൻ മുകളിലേക്ക് തുള്ളിചാടി കയറി പോവുമ്പോൾ ആണ് താഴേക്ക് ഇറങ്ങി വന്ന ആളുമായി നമ്മള് കൂട്ടി മുട്ടിയത്.. വീഴാൻ തുടങ്ങിയ എന്നെ അരയിലൂടെ കയ്യിട്ട് എന്നെ പിടിച്ചു നിർത്തി.. പിടിച്ച ആളെ മുഖത്തേക്ക് നമ്മള് ഒന്ന് തറപ്പിച്ചു നോക്കി...


നമ്മളെ പിടിച്ചോന്റെ മുഖത്തേക്ക് നമ്മള് തറപ്പിച്ചു നോക്കി... വേറെ ആരും അല്ല നമ്മളെ മറ്റേ കോന്തൻ ഷബീൽ...  അവൻ നമ്മളെ മുഖത്തു നോക്കി ഇളിക്കുകയാണ് നമ്മള് വേഗം ഓനെ തള്ളിമാറ്റി അവന്റെ അടുത്ത് നിന്ന് കുറച്ച് അകന്ന് നിന്നു... 

"ഒരു തവണ തള്ളിയിട്ട് കൊല്ലാൻ നോക്കിയതും പോരാ ഇപ്പോൾ വീഴുമ്പോൾ പിടിച്ചു രക്ഷിച്ചതിന് വീണ്ടും തള്ളിയിട്ട് കൊല്ലാൻ നോക്കുന്നോ.. " അവൻ നമ്മളെ നോക്കി ഒരു പിരികം പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു.. 

"ഞാനോ നീ അല്ലെ നോക്കാതെ താഴേക്ക് ഇറങ്ങി വന്നത്.. നിന്റെ മുഖത്ത് എന്താ കണ്ണില്ലേ.." നമ്മള് ഒട്ടും വിട്ട് കൊടുക്കാതെ മറുപടി കൊടുത്തു..

"നീ ആള് കൊള്ളാലോ... ശ്രദ്ധിക്കാതെ പാട്ടും പാടി തുള്ളിചാടി വന്നിട്ട് ഇപ്പോൾ കുറ്റം എനിക്കോ..." അവൻ നമ്മളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു...

"തല്ലുണ്ടാക്കാൻ ഞാൻ വന്നില്ലാലോ.. നീ എന്നെ പറഞ്ഞത് കൊണ്ടല്ലേ ഞാനും പറഞ്ഞത്..." 


"ആയിക്കോട്ടെ... ഇനി സൂക്ഷിചോക്കെ നടക്കു എപ്പോഴും ഇത് പോലെ പിടിക്കാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല.. " അവൻ നമ്മളെ നോക്കിയൊന്നു കണ്ണ് ഇറുക്കി കാണിച്ചു.. 

"എനിക്ക് ആരുടേയും സഹായമൊന്നും വേണ്ട.. ഹ്മ്മ്..."നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി വേഗം മുകളിലേക്ക് ഓടി കയറി.. ചെക്കൻ അവിടെ നിന്ന് കിണിക്കുന്നുണ്ടായിരുന്നു.. 


നമ്മള് നേരെ നമ്മളെ റൂമിലേക്ക് കയറി.. ആദ്യം നമ്മളെ കെട്ടിയോന്റെ സാമ്രാജ്യത്ത് കയറിയിട്ട് മാത്രേ നമ്മളെ റൂമിൽ എത്തുകയുള്ളു.. നമ്മള് ഈ റൂം ഒന്ന് ശെരിക്കു കണ്ടില്ലായിരുന്നു.. "എങ്ങനെ കാണാനാ വന്നപ്പോഴേക്കും ആ കോന്തൻ അപ്പുറത്തെക്ക് ഓടിചില്ലേ.. എന്തായാലും കണ്ടാമൃഗം ഇപ്പോൾ ഇല്ലാലോ.. നമ്മക്ക് ആണേൽ ഇവിടെ ഒരു പണിയും ഇല്ലാ.. അപ്പൊ പിന്നെ ഒന്ന് അടിച്ചു തപ്പിയാലോ.." നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു റൂം ഫുൾ ഒന്ന് വീക്ഷിക്കാൻ തുടങ്ങി.. 

"ആളൊരു കച്ചറ ആണേലും റൂം ഒക്കെ നല്ല നീറ്റിൽ ആണ് വെച്ചിരിക്കുന്നത്.. നമ്മള് ഓരോന്ന് ഓരോന്നായി നോക്കി തുടങ്ങി.. 


************************************************


"ച്ചെ..... ആ കാലമാടത്തി ഉണ്ടാക്കിയ ഫുഡ്‌ കഴിച്ചു പോയല്ലോ.. എന്നാലും അബീ നിനക്ക് ടേസ്റ്റ് ഒന്ന് മാറിയപ്പോൾ തന്നെ സംശയിച്ചുടായിരുന്നോ... നിനക്ക് എന്താ അവളോട് മാത്രം ജയിക്കാൻ പറ്റാത്തത്.." നമ്മള് നമ്മളെ തന്നെ കുറ്റം പെടുത്തി കൊണ്ട് ഓഫീസ് ചെയറിൽ ഇരുന്ന് മെല്ലെ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങി കൊണ്ട് പറഞ്ഞു.. 

"പെണ്ണ് എന്ന് പറയുന്നത് അല്ലേലും ഇങ്ങനെയാണ് കണ്ടില്ലേ വന്നു കയറിയില്ല അപ്പോഴേക്കും പകരം വീട്ടൽ തുടങ്ങി.. ചായ കൊണ്ട് കൊടുക്കാത്തത് കൊണ്ട് പറഞ്ഞു വിടാൻ നോക്കിയിരിക്കുന്നു.. മോളെ സച്ചു തമ്പുരാട്ടി ആയി ഇരുന്ന് എല്ലാരേയും ചവിട്ടി താഴ്ത്തി ഹബീബ് റഹ്മാന്റെ ഭാര്യയായി ജീവിക്കാം എന്ന് നീ സ്വപ്നം കാണണ്ട..  കൂടി വന്നാൽ 3 മാസം അതിനുള്ളിൽ പുകച്ചു പുറത്ത് ചാടിക്കും ഈ അബി... നിനക്കുള്ള പണി ഇന്ന് മുതൽ തന്നെ തുടങ്ങും.. 


***********************************************


നമ്മള് ഷെൽഫ് തുറന്നതും പട പാടാന്ന് പറഞ്ഞ് അതിനകത്തു നിന്ന് കുറെ ഫയൽസ് താഴേക്ക് വീണു...

"പടച്ചോനെ ഇനി എല്ലാം ഒതുക്കി വെക്കണമല്ലോ.." നമ്മള് ഒരു നടുവീർപ്പിട്ട് താഴേക്കു മുട്ട് കുത്തി ഇരുന്നു ഫയൽസ് ഒക്കെ അടക്കി വെക്കാൻ തുടങ്ങി... പെട്ടന്ന് അതിനകത്തു ഒരു ഫോട്ടോ നമ്മളെ കണ്ണിൽ ഉടക്കി.. നമ്മള് അത് കയ്യിൽ എടുത്ത് ആ ഫോട്ടോയിലെ മുഖങ്ങളിലേക്ക് തറപ്പിച്ചു നോക്കി.. നടുവിൽ ഒരു കുഞ്ഞുവാവ കൂടെ ഒരാണും പെണ്ണും.. അത് ആ കുഞ്ഞിന്റെ ഉപ്പയും ഉമ്മയും ആണെന്ന് നമ്മക്ക് മനസ്സിലായി.. പക്ഷെ ഇതിൽ ആ ഉമ്മയുടെ മുഖം ആരോ മാർക്കർ കൊണ്ട് വരഞ്ഞിട്ടിട്ടുണ്ട്.. അത് കൊണ്ട് പെൺരൂപത്തിന്റെ മുഖം കാണാൻ പറ്റുന്നില്ല..  നമ്മള് ഒന്നുടെ ആ ഫോട്ടോയിൽ ഉള്ള മുഖത്തിൽ സൂക്ഷിച്ചു നോക്കി.. 

"ഈ കുഞ്ഞിന്റെ മുഖം നല്ല പരിചയം ഉണ്ടല്ലോ... പക്ഷെ...... ഒരു പിടുത്തം കിട്ടുന്നില്ല..." നമ്മള് നമ്മളെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു... 

"പടച്ചോനെ... ഇത് അവൻ അല്ലെ നമ്മളെ കെട്ടിയോൻ ഹബീബ് റഹ്മാൻ...  അതെ.. ഇത് ആ തെണ്ടി തന്നെ സെയിം ഫേസ് കട്ട്‌.. അതെ പൂച്ചകണ്ണുകൾ...  ഇത് ലെവൻ തന്നെ... അപ്പൊ ഇതാണ് അങ്ങേരുടെ ബാപ്പ..  ഹ്മ്മ് ബാപ്പയും മോനെ പോലെ സുന്ദരൻ തന്നെ ആണ് ഇനി സ്വഭാവവും ഇത് പോലെ ആയിരുന്നോ... എങ്കിൽ മിക്കവാറും ഉമ്മ തല്ലി കൊന്നതാവും... " നമ്മള് ഇങ്ങനെ ഓരോന്ന് പറഞ്ഞ് ആ ഫോട്ടോ എടുത്ത് ബെഡിൽ വെച്ച് ഫയൽസ് എല്ലാം നിലത്തു നിന്ന് എടുത്ത് ഷെൽഫിൽ തന്നെ അടക്കി വെച്ചു.. 


"എന്താ ഇവിടെ കാര്യമായ പണിയിൽ ആണല്ലോ.. നമുക്ക് അകത്തേക്ക് വരാമോ.. " ശബ്ദം കേട്ട ഭാഗത്തേക്ക്‌ നമ്മള് നോക്കിയപ്പോൾ നമ്മളെ നോക്കി ചിരിച്ചു കൊണ്ട് വാതിക്കൽ നിൽക്കുകയാണ് രണ്ട് അമ്മായിമാരും... 

"അതിനെന്താ ചോദിക്കാൻ ഉള്ളത്... അകത്തേക്ക് വാ... നമ്മളും ചിരിച്ചുകൊണ്ട് മറുപടി കൊടുത്തപ്പോൾ അവര് രണ്ടുപേരും നമ്മളെ അടുത്തേക്ക് വന്നു.. 

"എന്തോ കാര്യമായ പണിയിൽ ആയിരുന്നല്ലോ നമ്മൾ വന്നത് ഡിസ്റ്റർബ് ആയോ..."

"ഹേയ് ഇല്ലാ.. ഞാൻ വെറുതെ ഇങ്ങനെ റൂമൊക്കെ ഒന്ന് നോക്കുവായിരുന്നു... നമ്മള് ഒരു ഇളി പാസാക്കികൊണ്ട് പറഞ്ഞു.. 

"സച്ചു വന്നിട്ട് ശെരിക്കും ഒന്ന് സംസാരിക്കാൻ പറ്റിയില്ല അതാ വന്നത്... അങ്ങനെ ഓരോന്ന് ചോദിച്ചു നമ്മള് എല്ലാരും വിഷതമായി ഒന്ന് പരിചയപെട്ടു... 

പരിചയപെട്ടപ്പോൾ നമ്മളെ രണ്ട് അമ്മായിമാരും ഉമ്മയെ പോലെ തന്നെ പാവം ആണെന്ന് മനസ്സിലായി.. രണ്ടാൾക്കും ഇത്തിരി പൊങ്ങച്ചം ഒക്കെ ഉണ്ട്ട്ടൊ.. രണ്ടാൾക്കാരുടെയും വീട്ടുകാരെ രണ്ടാളും മത്സരിച്ചു പൊക്കി പറയുകയായിരുന്നു.. നമ്മക്ക് ചിരി വന്നു എങ്കിലും നമ്മള് അടക്കി പിടിച്ചു എല്ലാം കേട്ടു നിന്നു...

"നമ്മള് ഷോപ്പിംഗ് ചെയ്യാൻ പോവുന്നുണ്ട് സച്ചു വരുന്നോ.. " 

"ഹേയ് ഇല്ലാ... നിങ്ങൾ പോയി വാ... " നമ്മള് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ എന്നാ ശരി എന്ന് പറഞ്ഞ് അവർ റൂമിന്ന് പോയി... നമ്മള് വീണ്ടും ബെഡിൽ നിന്ന് ആ ഫോട്ടോ എടുത്ത് നോക്കി.. 

"എന്നാലും ഇത് ആരാ ഉമ്മയുടെ മുഖത്തു കുത്തി വരച്ചുഇട്ടത്.. നമ്മളെ കെട്ടിയോൻ തന്നെ ആയിരിക്കുമോ.. വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട് ഉമ്മയും അബിയും വല്ലാത്തൊരു അകൽച്ച..  അബി ഉമ്മാന്റെ മുഖത്തുപോലും നോക്കുന്നില്ല..  എന്തിനാണ് ഉമ്മനോടും ദേഷ്യം.. പെണ്ണ് എന്നതിനോട് ഉള്ള വെറുപ്പ് ഉമ്മനോടും ഉണ്ടോ.. അതെന്ത് കൊണ്ടാണ്.. ഉമ്മാമയോട് നല്ല സ്നേഹമാണ് ബട്ട്‌.. ഉമ്മയോട് മിണ്ടുന്ന പോലും ഇല്ലാ.. അങ്ങേരുടെ ദേഷ്യം കണ്ടപ്പോൾ ഞാൻ കരുതിയത് വല്ല പെണ്ണും പ്രേമിച്ചു പറ്റിച്ചത് കൊണ്ടായിരിക്കും എന്നാ.. അതിന് ഉമ്മയെ മാറ്റി നിർത്താൻ അത്രയും ദുഷ്ടൻ ആണോ നമ്മളെ കെട്ടിയോൻ...  " നമ്മള് ഇങ്ങനെ ഓരോന്ന് തല പുകഞ്ഞു ആലോചിച്ചു നിന്നപ്പോൾ ആണ് പെട്ടന്ന് നമ്മളെ പിറകിലൂടെ ആരോ വന്നു നമ്മളെ ഷോൾഡറിൽ കൈ വെച്ചത്.. പെട്ടന്ന് നമ്മള് ഞെട്ടി തിരിഞ്ഞു നോക്കി...

"എന്താ മോളെ പേടിച്ചു പോയോ..." 

"ഹേയ് ഇല്ല ഉമ്മാ.. "

"മോളെ താഴെ എല്ലാം ഞാൻ നോക്കി അപ്പൊയാണ് നീ റൂമിൽ ഉണ്ടെന്ന് സുഹറയും സമീറയും പറഞ്ഞത്..."

"ആ അമ്മായിമാര് എന്നോട് ഇപ്പോൾ സംസാരിക്കാൻ വന്നിരുന്നു.. ഇപ്പോൾ ഷോപ്പിംഗിന് പോവാൻ പോവുകയാ എന്ന് പറഞ്ഞു പോയതേയുള്ളൂ..." 

"ഉമ്മാനോട് ഈ ഫോട്ടോനെ കുറിച്ച് ചോദിച്ചാലോ.. ഹേയ് പിന്നെ ചോദിക്കാം ചിലപ്പോൾ ഉമ്മാക് ഉമ്മാന്റെ മുഖത്തു കുത്തിവരച്ചത് കണ്ടു വിഷമം ആയാലോ... " നമ്മള് ഇങ്ങനെ ആലോചിച്ചു നിന്നപ്പോൾ ആണ് എന്റെ കയ്യിലെ ഫോട്ടോ കണ്ടു ഇത് എന്താ മോളെ എന്ന് ഉമ്മ ചോദിച്ചത്... 

പെട്ടന്ന് നമ്മള് ഒന്നും ഞെട്ടി.. ഉമ്മ ഏതായാലും കണ്ടു ഇനി എന്തായാലും ചോദിക്കാം..

"ഇത് എനിക്ക് ഇവിടെ നിന്ന് കിട്ടിയതാ ഒരു പഴയ ഫോട്ടോ.. ഇത് ആരൊക്കെയാ ഉമ്മാ..." നമ്മള് മനസ്സിലാവാത്തത് പോലെ ഫോട്ടോ ഉമ്മാക് നേരെ നീട്ടി പിടിച്ചു കൊണ്ട് ചോദിച്ചു.. 

എന്റെ കയ്യിൽ നിന്ന് ഫോട്ടോ വാങ്ങി നോക്കിയതും ഉമ്മാന്റെ മുഖം ആകെ വല്ലാതെ ആയത് നമ്മള് ശ്രദ്ധിച്ചു... 

"ആരാ ഉമ്മാ..." ഫോട്ടോ തന്നെ നോക്കി നിന്ന ഉമ്മയോട് നമ്മള് ഒന്ന് കൂടി ചോദിച്ചു...

"ഇത് ആരാണ് എന്ന് മോൾക്ക് മനസ്സിലായില്ലേ.. ഇത് ഹബീബ്,ഇത് അവന്റെ ഉപ്പ.. പിന്നെ ഇത്..."

"ഇത് ഉമ്മാ അല്ലെ..." ഉമ്മ ഇങ്ങോട്ട് പറയുന്നതിന് മുന്നേ നമ്മള് അങ്ങോട്ട് പറഞ്ഞു.. അപ്പോൾ അതെ എന്ന രീതിയിൽ ഉമ്മ ചിരിച്ചു കൊണ്ട് തലയാട്ടി..

"അബി ഉപ്പയെ പോലെ ആണ് കാണാൻ അല്ലെ ഉമ്മാ... "

"അതെ മോളെ ഉപ്പയെ പോലെ തന്നെയാ അവൻ.. "

"സ്വഭാവവും അത് പോലെ തന്നെയാണോ.. ഉമ്മ എങ്ങനെ സഹിച്ചു..." നമ്മള് ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ തിരിച്ചും ഉമ്മ നമ്മളെ നോക്കി ചിരിച്ചു..

"പക്ഷെ ഉമ്മയുടെ മുഖം കാണാൻ പറ്റുന്നില്ല..  ആരാ ഇത് ഈ കോലത്തിൽ ആക്കിയത്.." നമ്മളെ ചോദ്യം കേട്ടതും ഉമ്മ ഒന്ന് പതറി..

"അത്... അത് പിന്നേ അബി കുഞ്ഞായിരുന്നപ്പോ അവൻ വരച്ചു കളിച്ചതാ..." ഉമ്മ എങ്ങനെയല്ലോ പറഞ്ഞു ഒപ്പിച്ചു പക്ഷെ ഉമ്മാന്റെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു അത് സത്യം അല്ലാന്ന്.. പിന്നെ നമ്മള് ഒന്നും കുത്തി കുത്തി ചോദിക്കാൻ നിന്നില്ല.. 

"ഉമ്മാമ എന്ത് ചെയ്യുവാ ഉമ്മാ..." ഉമ്മാന്റെ മുഖത്തെ വിഷമം കണ്ടപ്പോൾ നമ്മള് വിഷയം മാറ്റി..

"ഉമ്മ റൂമിൽ ഉണ്ട് മോളെ കിടക്കുവാ.. മോള് താഴേക്ക് വരുന്നില്ലേ.."

"ഉമ്മ പൊയ്ക്കോ ഞാൻ ഇപ്പോൾ വരാം ഒരു 10 മിനുട്ട് എനിക്കു ഇവിടെ ഒരു ഇത്തിരി പണി കൂടി ഉണ്ട്..." നമ്മള് ചിരിച്ചു കൊണ്ട് പറഞ്ഞു..

"അതെന്ത് പണി..." ഉമ്മ ചോദ്യഭാവത്തിൽ നമ്മളെ ഒന്ന് നോക്കി.. 

"അതൊക്കെ ഉണ്ട്..." നമ്മള് ഉമ്മാനെ നോക്കി ഒന്ന് കണ്ണ്ഇറുക്കി കാണിച്ചു...

"ഈ പെണ്ണിന്റെ ഒരു കാര്യം എന്ന് പറഞ്ഞു ഉമ്മ ചിരിച്ചു കൊണ്ട് റൂമിൽ നിന്ന് പോയി...


************************************************


സച്ചു മോളുടെ ചോദ്യം കേട്ടു ഞാൻ ആകെ വല്ലാതെ ആയിപ്പോയി.. അപ്പോഴാണ് റൂമിലേക്ക് ഉമ്മ കയറി വന്നത്... 

"എന്ത് പറ്റി മോളെ എന്താ നീ വിഷമിചിരിക്കുന്നത്  " ഉമ്മ എന്റെ അടുത്ത് വന്നു ചോദിച്ചപ്പോൾ സച്ചു എന്റെ കയ്യിൽ തന്ന ഫോട്ടോ ഞാൻ ഉമ്മാക്ക് നേരെ നീട്ടി.. ഉമ്മ അത് വാങ്ങി അതിൽ നോക്കി വീണ്ടും എന്റെ മുഖത്തെക്ക് നോക്കി..

"ഇത് ഇപ്പോൾ എവിടെ നിന്ന് കിട്ടി..."

"അബിയുടെ റൂമിൽ നിന്ന് സച്ചുന് കിട്ടിയത് ആണ്.. അവൾ ഇത് ആരൊക്കെയാണ് എന്ന് ചോദിച്ചു... "

"എന്നിട്ട് എല്ലാ സത്യവും നീ അവളോട് പറഞ്ഞോ.." 

"ഇല്ലാ... ആരാ മുഖത്തു വരച്ചു ഇട്ടത് എന്ന് അവൾ ചോദിച്ചപ്പോൾ സത്യം പറഞ്ഞാലോ എന്ന് ഞാൻ ആലോചിച്ചത് ആണ് പക്ഷെ മനസ്സ് അനുവദിക്കുന്നില്ല...  അത് കൊണ്ട് കുഞ്ഞായിരുന്നപ്പോൾ അബി കളിക്കുമ്പോൾ വരച്ചു ഇട്ടതാണ് എന്ന് എനിക്ക് കള്ളം പറയേണ്ടി വന്നു..."

"പക്ഷെ എന്നായാലും അവൾ എല്ലാം അറിയാൻ ഉള്ളതല്ലേ മോളെ.."

"എനിക്ക് അറിയാം ഉമ്മാ.. പക്ഷെ... അവൾ അറിയേണ്ട സമയം ഇത് അല്ലാന്ന് എനിക്ക് അപ്പോൾ തോന്നി.. "

"സാരമില്ല... നീ ഒരു തെറ്റും ചെയ്തില്ലല്ലോ.. വിഷമിക്കണ്ട എല്ലാം ശെരിയാവും.." 


**********************************************


വൈകുന്നേരം ആയപ്പോൾ പാത്തുമ്മ ചായയും പലഹാരവും ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.. അതിന്റെ മണം കിട്ടിയത് മുതൽ നമ്മള് കിച്ചണിൽ ചുറ്റി പെറ്റി തന്നെ ഉണ്ടായിരുന്നു.. അപ്പോഴാണ് പുറത്ത് ഒരു കാർ വന്നു നിർത്തുന്ന ശബ്ദം കേട്ടത്.. നമ്മള് കിച്ചണിൽ നിന്ന് ഹാളിലേക്ക് മെല്ലെ ഒന്ന് എത്തി നോക്കിയപ്പോൾ..  ദേ വരുന്നു ചാവി വിരലിൽ കറക്കി കൊണ്ട് ആ കാലമാടൻ ഷഹീ.. കൂടെ സഹലയും നഹലയും.. 

നമ്മള് വേഗം അങ്ങോട്ട്‌ ചെന്നു.. നമ്മളെ കണ്ടപ്പോൾ ചെക്കൻ അവിടെ നിന്ന് എന്തൊക്കെയോ മുഖം കൊണ്ട് കോപ്രായങ്ങൾ കാണിക്കുന്നുണ്ട്... 

"എടാ പൊട്ടാ നീ എന്നാലും എന്ത് പണിയാ കാണിച്ചേ.. എന്നാലും കൃത്യ സമയത്ത് നീ എവിടെ നിന്ന് പൊട്ടി മുളച്ചു..." നമ്മളെ ഓനെ നോക്കി കണ്ണുരുട്ടി ചോദിച്ചപ്പോൾ ചെക്കൻ നമ്മളെ നോക്കി ഒരുമാതിരി ഇളി പാസാക്കി.." അവന്റെ കളി കണ്ടു സഹലയും നഹലയും ഒരേ ചിരി ആണ്.. 

"എന്റെ പൊന്ന് ബാബി നമ്മക്ക് ഒരു മിസ്റ്റേക്ക് പറ്റിപോയി നിങ്ങളെല്ലാരും കൂടി എന്നെ പഞ്ഞിക്കിടരുത്.. "

"മിസ്റ്റേക്ക്.... നിന്റെ തലക്ക് ഒലക്ക എടുത്ത് അടിക്കുകയാണ് വേണ്ടത്.. നീ ഇത്രക്ക് പൊട്ടൻ ആയിപോയല്ലോ.." 

"അത് പിന്നെ ഇക്കനോട് പറയരുത് എന്ന് നിങ്ങൾ ആരും എന്നോട് പറഞ്ഞില്ലാലോ.." 

"ഇതൊക്കെ പറഞ്ഞിട്ട് വേണോ മനസ്സിൽ ആക്കാൻ..." അതിനിടയിൽ നഹല ഷഹിക്ക് ഇട്ട്‌ താങ്ങി കൊണ്ട് പറഞ്ഞു... അപ്പോൾ ഷഹീ അവളെ പല്ല് കടിച്ചു പിടിച്ചു നോക്കി പേടിപ്പിച്ചു 

"നീ അവളെ നോക്കി പേടിപ്പിക്കണ്ടാ അവൾ പറഞ്ഞത് കാര്യമല്ലേ... " 

"ഇത്തവണ നിങ്ങള് എന്നോട് ക്ഷമിക്ക് ഇനി നമ്മള് ശ്രദ്ധിച്ചോളാം... ആഹഹാ.. എന്താ ഒരു മണം... കിച്ചണിൽ നല്ല പലഹാരം നമ്മളെ നോക്കി മാടി വിളിക്കുന്നുണ്ട് നമ്മള് പോയി കഴിച്ചിട്ട് വരട്ടെ.." അവൻ മെല്ലെ അവിടെ നിന്ന് മുങ്ങാൻ പോയപ്പോൾ നമ്മള് വേഗം അവന്റെ മുന്നിൽ ചെന്നു നിന്നു.. 

"അതെ പലഹാരം ഞാൻ ഉണ്ടാക്കിയതാ നിനക്ക് ഇന്ന് ഒന്നും തരില്ല.. " നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു.. 

"എന്റെ പൊന്നു ബാബി നിങ്ങള് എന്ത് ശിക്ഷ വേണേലും തന്നോ പക്ഷെ ഇമ്മാതിരി പണി ചെയ്യരുത്.." അവൻ നമ്മളെ നോക്കി അത് പറഞ്ഞപ്പോൾ നമ്മക്ക് ചിരി അടക്കാൻ പറ്റീല..

"ഒകെ നിനക്ക് തരാം പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്.." നമ്മള് ഓനെ നോക്കി അത് പറഞ്ഞപ്പോൾ ചോദ്യഭാവത്തിൽ ചെക്കൻ നമ്മളെ ഒന്ന് നോക്കി... 


" നീ ഇങ്ങനെ തറപ്പിച്ചു നോക്കണ്ട.. എവിടെയും പോയി ബോംബ് വെക്കാൻ ഒന്നും അല്ലാ.. " അവന്റെ നോട്ടം കണ്ടപ്പോൾ നമ്മള് ചിരിച്ചു കൊണ്ട് പറഞ്ഞു.. 

"ഒക്കെ ഇങ്ങള് കാര്യം എന്താച്ചാ പറയൂ..."

" നിന്റെ ഇക്കാക്ക് അതായത് നമ്മളെ കെട്ടിയോനിക്ക് എന്ത് പണി കൊടുക്കാനും നീ എന്റെ കൂടെ നിൽക്കണം.. " നമ്മള് ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ ചെക്കൻ വാ പൊളിച്ചു നിൽക്കുകയാണ് നമ്മള് ഓനെ ഒന്ന് തട്ടി വിളിച്ചു.. 

"എന്റെ പൊന്ന് ബാബി ഇതിനേക്കാൾ നല്ലത് ബോംബ് തന്നെ ആയിരുന്നു.. " 

"നിനക്ക് പറ്റില്ലേൽ പോ.. ഞാൻ വേറെ ആളെ നോക്കികോളാം.." നമ്മള് ഓനെ നോക്കി മുഖം കോട്ടികൊണ്ട് പറഞ്ഞ് തിരിഞ്ഞു നടക്കാൻ പോയപ്പോൾ ചെക്കൻ നമ്മളെ മുന്നിൽ വന്നു നിന്നു..

"നിങ്ങള് പിണങ്ങല്ലേ... നമ്മളെ ഇക്കാനെ ശരിയാക്കി എടുക്കാൻ വേണ്ടി നിങ്ങക്ക് വേണ്ടി എന്ത് ഹെല്പ് ചെയ്യാനും നമ്മള് റെഡി ആണ്.. എന്താ പോരെ... " അവൻ നമ്മളെ നോക്കി ചിരിച്ചു കൊണ്ട് ഇത് പറഞ്ഞപ്പോൾ മതി എന്ന് പറഞ്ഞ് നമ്മളും ഓനെ നോക്കി ചിരിച്ചു.. 

"നമ്മളും കൂടെ ഉണ്ടാവും സച്ചു..." നമ്മള് പറയുന്നത് ഒക്കെ കേട്ടു നിന്ന സഹലയും നഹലയും അടുത്തേക്ക് വന്നു പറഞ്ഞു.. 

നമ്മള് എല്ലാരോടും താങ്ക്ഡ് പറഞ്ഞു.. 


"അപ്പൊ ഇനി കിച്ചണിൽ പോയി അത് കഴിക്കാലോ..." നമ്മളെ നോക്കി അത് പറഞ്ഞു ചിരിച്ചു കൊണ്ട് ഷഹീ കിച്ചണ് ലക്ഷ്യം വെച്ചു നടന്നു... 

"എടാ ഫ്രഷ് ആയിട്ട് പോയി കഴിക്ക്..." നമ്മള് ഓന്റെ പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു..

"അതൊക്കെ പിന്നെയും ആവാലോ..." പിറകോട്ടു എന്നെ തിരിഞ്ഞു നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു...


"ഒന്ന് കൈ എങ്കിലും കഴുകി കഴിക്ക് എന്റെ ഷഹീ.. " നമ്മള് വീണ്ടും ഓനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

" അത് കഴിച്ചു കഴിഞ്ഞാലും കഴുകണമല്ലോ.. വെള്ളം അമൂല്യമാണ്.. വെറുതെ എന്തിനാ രണ്ട് തവണ കഴുകി കളയുന്നത്..." ഡയലോഗും അടിച്ചു ഒരുമാതിരി ചിരി ചിരിച്ചു അവൻ കിച്ചണിൽ കയറി അവന്റെ പണി തുടങ്ങി.. നമ്മള് ഓന്റെ തീറ്റ കണ്ടു ഒരേ ചിരി ആയിരുന്നു.. 


നമ്മളെ കെട്ടിയോൻ ലേറ്റ് ആവുന്നു പറഞ്ഞത് കൊണ്ട് നമ്മള് എല്ലാരും ഫുഡ്‌ കഴിക്കാൻ ഇരുന്നു.. നമ്മളെ കെട്ടിയോൻ ഒഴിച്ച് ബാക്കി എല്ലാരും ഉണ്ട്.. കഴിചോണ്ട് നിൽക്കുമ്പോൾ നമ്മളെ കണ്ണ് ഒരാളിൽ ഉടക്കി.. ആ കണ്ണുകൾ നമ്മളെ നോക്കുകയാണ്...

"ഈ ഷബീൽ എന്താ ഇങ്ങനെ നോക്കുന്നെ.. അല്ലേലും ഇവന്റെ നോട്ടവും കളിയും എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക് ഉണ്ട്.. എന്തേലും ചോറ ആവുമോ പടച്ചോനെ.. " നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു ഓനെ നോക്കിയപ്പോൾ ആ കോന്തൻ നമ്മളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു.. നമ്മള് ഒന്ന് ഞെട്ടി എങ്കിലും പെട്ടന്ന് തന്നെ അവന്റെ മുഖത്തുനിന്ന് നമ്മളെ നോട്ടം മാറ്റി.. ആ നോട്ടം നേരെ ചെന്നത് വേറെ ഒരാളെ മുഖത്തെക്ക് ആയിരുന്നു.. നമ്മളെ നോട്ടം സനയുടെ മുഖത്തു വന്നു പതിച്ചപ്പോൾ സന നമ്മളെ കണ്ണുരുട്ടി കൊണ്ട് നോക്കുകയായിരുന്നു.. 

"പടച്ചോനെ ഇവൾ എന്താ ഇങ്ങനെ നോക്കുന്നെ..   അപ്പോഴാ നമ്മക്ക് രാവിലെ നടന്ന കാര്യം ഓർമ വന്നത്... നമ്മള് ഓളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു... നോ രക്ഷ പെണ്ണ് ഇപ്പോഴും കലിപ്പിൽ ആണ്... നമ്മള് വേഗം ഷഹീയെ നോക്കിയപ്പോൾ ചെക്കൻ ഒടുക്കത്തെ തീറ്റയാണ്.. 

"പടച്ചോനെ ഇവൻ ഈ കഴിക്കുന്നത്  ഒക്കെ എങ്ങോട്ട് പോവുന്ന്.. ഇത്ര മാത്രം കഴിച്ചിട്ട് ഇവൻ തടിയൊന്നും വെക്കുന്നില്ലല്ലോ... നമ്മള് ഓനെ നോക്കി ഓരോന്ന് ആലോചിച്ചപ്പോൾ ചെക്കൻ നമ്മളെ ഒന്ന് നോക്കി.. നോക്കിയത് കണ്ടപ്പോൾ നമ്മള് കണ്ണ് കൊണ്ട് ഓനിക്ക് സനയെ ചൂണ്ടി കാണിച്ചു.. അവൻ അപ്പോൾ തന്നെ സനയെ ഒന്ന് നോക്കി ഓള് നമ്മളെ നോക്കി പേടിപ്പിക്കുന്നത് കണ്ടപ്പോൾ ചെക്കൻ അലാക്കിലെ ചിരി ചിരിക്കാൻ തുടങ്ങി.. ചിരിയുടെ ശബ്ദം പുറത്തേക്ക് വന്നപ്പോൾ എല്ലാരുടെയും നോട്ടം അവനിലേക്ക് ആയി.. 

"പടച്ചോനെ ഈ ചെക്കൻ ഇത് കൊളമാക്കും..." 

"നീ എന്താടാ ഒറ്റക്ക് ഇരുന്ന് ചിരിക്കുന്നെ അതും ഭക്ഷണത്തിന്റെ മുന്നിൽ നിന്ന്.." ഓന്റെ ചിരി കണ്ടിട്ട് ഉമ്മാമ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു..

"ഒന്നുമില്ല ഉമ്മാമ നമ്മള് കോളേജിൽ നടന്ന ഒരു കാര്യം ആലോചിച്ചു ചിരിച്ചു പോയതാ... അവൻ മെല്ലെ ഒരു കള്ളം പറഞ്ഞു തടിയൂരി.. 


ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞ് എല്ലാരും കൂടി സൊറ പറഞ്ഞു ഇരിക്കുമ്പോൾ ആണ് നമ്മളെ ഫോൺ റിങ്ങ് ചെയ്തത് നമ്മള് ഫോൺ എടുത്ത് നോക്കിയപ്പോൾ പരിചയമില്ലാത്ത ഒരു നമ്പർ ഇവിടെ എല്ലാരും സംസാരിച്ചോണ്ട് നിൽക്കുന്നത് കൊണ്ട് നമ്മള് ഫോൺ എടുത്ത് മുകളിലേക്ക് പോയി നമ്മളെ റൂമിലേക്ക് കയറി ഫോൺ അറ്റൻഡ് ചെയ്തു... നമ്മള് ഒരുപാട് ഹലോ എന്ന് പറഞ്ഞു എങ്കിലും വിളിച്ച ആള് ഒരു മറുപടിയും പറഞ്ഞില്ല..  പിന്നെ ഫോൺ കട്ട്‌ ആയി.. ഫോൺ നമ്മള് റൂമിൽ വെച്ച് താഴെ ഇറങ്ങാൻ പോയപ്പോൾ നമ്മളെ ഫോൺ വീണ്ടും റിങ്ങ് ചെയ്തു നമ്മള് ഫോൺ നോക്കിയപ്പോൾ ഉപ്പച്ചി എന്ന് സ്‌ക്രീനിൽ കണ്ടു.. നമ്മള് സന്തോഷത്തോടെ ഫോൺ അറ്റന്റ് ചെയ്തു..

"ഹെലോ ഉപ്പച്ചി... സുഖമാണോ..."

"ഓ അപ്പൊ ഉപ്പച്ചിടെ വായാടിക്ക് നമ്മളെയൊക്കെ ഓർമ ഉണ്ട്.."

"അതെന്താ ഉപ്പച്ചി അങ്ങനെ പറഞ്ഞേ.. "

“ ഒന്നും ഇല്ല നീ ഉപ്പചീനെയും ഉമ്മചീനെയും ഒന്നു വിളിച്ചില്ലാലോ..."

"എന്റെ പൊന്നു ഉപ്പച്ചി നമ്മക്ക് ടൈം കിട്ടാത്തത് കൊണ്ടാ..." 

"ഓ നമ്മളെ മരുമോനെ സ്നേഹിച്ചു സമയം കിട്ടാത്തത് കൊണ്ടാവും അല്ലെ.." ഉപ്പ ചിരിച്ചു കൊണ്ട് പറഞ്ഞു.. 

"സ്നേഹിക്കുന്നത് കൊണ്ടല്ല ആ കോന്തന് എന്തൊക്കെ പണി കൊടുക്കാം എന്ന് ആലോചിച്ചാ എനിക്ക് ടൈം കിട്ടാത്തത്.. " നമ്മള് ഇതും ആലോചിച്ചു നിന്നപ്പോ ആയിരുന്നു എന്താ ഒന്നും മിണ്ടാത്തെ എന്ന് ഉപ്പച്ചി ചോദിച്ചത്..

"ഹേയ് ഒന്നുല്ല നമ്മള് നമ്മളെ കെട്ടിയോനെ സ്നേഹിക്കുന്നതിനെ കുറിച്ച് ഓർത്തു പോയതാ.."

"ഹഹഹ..  എന്ന ഉമ്മച്ചിക്ക് ഫോൺ കൊടുക്കാം.." ഉപ്പ ചിരിച്ചു കൊണ്ട് ഉമ്മാക്ക് ഫോൺ കൊടുത്തു.. 

"ഹെലോ മോളെ.."

"ആ ഉമ്മച്ചി പറഞ്ഞോളൂ... "

"ഉമ്മാക്ക് മോളോട് കുറച്ചു കാര്യം പറയാൻ ഉണ്ട്..."

"മോളെ സച്ചു.. നീ രാവിലെ എണീക്കണം.. മടിയില്ലാതെ കുളിക്കണം.. നിന്റെ കുരുത്തകേടോന്നും അവിടെ കാണിക്കാരുത്.. നല്ല അനുസരണയോടെ നിൽക്കണം.. അടുക്കളയിൽ സഹായിക്കാണം... വായിൽ തോന്നുന്നത് ഒന്നും വിളിച്ചു പറയരുത്.. എല്ലാരോടും ബഹുമാനത്തോടെ പെരുമാറണം.." ഇതൊക്കെ അല്ലെ ഉമ്മച്ചി നിങ്ങക്ക് പറയാനുള്ളത്.. നമ്മള് ചിരിച്ചോണ്ട് പറഞ്ഞപ്പോൾ ഉമ്മാക്ക് പെട്ടന്ന് ഒന്നും മറുപടി പറയാൻ പറ്റിയില്ല... 

"അപ്പൊ നിനക്ക് എല്ലാം അറിയാം..." ഉമ്മ ചിരിച്ചോണ്ട് പറഞ്ഞു... 

"ഇതൊക്കെ കെട്ടിച്ചു വിടുന്ന പെണ്മക്കളോട് ഉമ്മമാരെ സ്ഥിരം ഡയലോഗ് അല്ലെ.. " നമ്മളെ സംസാരം കേട്ടു ഉമ്മച്ചി ഒരേ ചിരിയായിരുന്നു.. 

"മോളെ ഞാൻ വേറൊരാൾക്ക് ഫോൺ കൊടുക്കാം.." 

"അതാരാ..." ഉമ്മ അത് പറഞ്ഞപ്പോൾ നമ്മള് സംശയത്തോടെ മനസ്സിൽ പറഞ്ഞു.. 

"ഹലോ സച്ചു... ഓർമ ഉണ്ടോ..." സൗണ്ട് കേട്ടപ്പോൾ തന്നെ നമ്മക്ക് ആളെ പിടികിട്ടി.. 

"എടി ലാമി നീയോ.. നീ എപ്പോ അവിടെ എത്തി..."

"ഞാൻ ഇന്ന് രാവിലെ വന്നു... ഇവിടെ നിന്റെ ഉപ്പയും ഉമ്മയും തനിച്ചല്ലേ എനിക്ക് ആണേൽ കോളേജിൽ ഇവിടെ നിന്ന് പോവാൻ അല്ലെ എളുപ്പം കുറച്ചു നാള് ഇവിടെ നിന്ന് നിന്റെ ഉമ്മാന്റെ സൂപ്പർ ഫുഡും കഴിച്ചു ജീവിക്കാന്ന് കരുതി..." അവള് അങ്ങനെ പറഞ്ഞപ്പോൾ നമ്മക്ക് ആകെ തരിച്ചു കേറി..

"എടി പണ്ടാരക്കാലി നീ എന്റെ ഉമ്മാനെയും ഉപ്പാനെയും അടിച്ചു മാറ്റാൻ ഉള്ള പ്ലാൻ ആണോ.. നിന്റെ ഒക്കെ ഒരു യോഗം.. പാവം ഞാൻ... "

"അതിന് നിനക്ക് എന്താ രാജയോഗം അല്ലെ.. കൂടാതെ കെട്ടിയോൻ ആണേൽ ഒരു രാജകുമാരനും.. എങ്ങനെ ഉണ്ട് നിന്റെ കെട്ടിയോൻ റൊമാന്റിക് ആണോ..." അവള് ചിരിച്ചോണ്ട് ചോദിച്ചു.. 

"എന്റെ പൊന്ന് മോളെ ഇത് നീ എന്റെ മുന്നിൽ നിന്ന് ആണ് ചോദിച്ചത് എങ്കിൽ നിന്റെ പൊറം പൊളിഞ്ഞെനെ..ഓളെ ഒരു റൊമാന്റിക്... ഓനെ കാണുമ്പോൾ തന്നെ എനിക്കു കാലുവാരി നിലത്ത് അടിക്കാൻ ആണ് തോന്നുന്നത്.. "

"ഓ പിന്നെ എന്തു ഗ്ലാമർ ആണ് നിന്റെ കെട്ടിയോൻ എന്നിട്ട് നിനക്ക് കാലുവാരി അടിക്കാൻ ആണോ തോന്നുന്നത് കഷ്ടം.."

"പൊടി പുല്ലേ കാണാൻ മാത്രേ ലുക്ക്‌ ഉള്ളൂ.. സ്വഭാവം ശെരിക്കും കണ്ടാമൃഗം ആണ്... തനി കണ്ടാമൃഗം..." നമ്മള് അതും പറഞ്ഞു നിലത്ത് ആഞ്ഞു ചവിട്ടി തിരിഞ്ഞു നോക്കിയപ്പോൾ നമ്മള് ആകെ പന്തം കണ്ട പെരുച്ചായിയെ പോലെ ആയിപോയി... ദേ നമ്മളെ തറപ്പിച്ചു നോക്കി നിൽക്കുന്നു നമ്മളെ കെട്ടിയോൻ.. പിന്നെ വിളിക്കാം എന്ന് അവളോട് പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു...

"പടച്ചോനെ ഈ തെണ്ടി എല്ലാം കേട്ട് കാണുമോ.. ഇനി കേട്ടാൽ തന്നെ നമ്മക്ക് എന്താ.." നമ്മള് ഓനെ മൈൻഡ് ചെയ്യാതെ നമ്മള് പുറത്തേക്കു പോയി..


************************************************


ആ മാക്രി നമ്മളെ കുറിച്ച് ആരോടോ കുറ്റം പറഞ്ഞ് കൊടുക്കുകയാണ്.. നീ എന്താ വിളിച്ചത് കണ്ടാമൃഗം അല്ലെ... ആടി ഞാൻ കണ്ടാമൃഗം ആണ് എന്റെ ശരിക്കും ഉള്ള സ്വഭാവം നീ കാണാൻ പോവുന്നെയുള്ളൂ.. നമ്മള് വേഗം ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഓളെ റൂമിലേക്ക് കയറി.. നിനക്കുള്ള പണി എന്താണ് എന്ന് നീ കണ്ടോ മോളെ.. നമ്മള് ഒരു ടേബിൾ വലിച്ചു ഫാനിന്റെ നേരെ വെച്ച് എന്നിട്ട് അതിന്റെ മേലെ കയറി നിന്ന് ഇത്തിരി പണിപെട്ടു അതിന്റെ കണെക്ഷൻ വയർ കട്ട്‌ ചെയ്തു... എന്നിട്ട് താഴെ ഇറങ്ങി acയുടെ റിമോട്ടും എടുത്ത് ടേബിൾ ശെരിക്കും വെച്ച് നമ്മളെ റൂമിലേക്കു ചെന്നു.. റിമോട്ട് നമ്മളെ ഷെൽഫിൽ വെച്ച് പൂട്ടി.. " ഇന്ന് ഫാനും acയും ഒന്നും ഇല്ലാതെ പൊന്നു മോള് എങ്ങനെ സുഖമായി ഉറങ്ങും എന്ന് കാണണമല്ലോ.. " അപ്പോഴാ നമ്മക്ക് ഒരു കാര്യം ഓർമ വന്നത്.. നമ്മള് വേഗം ഒന്ന് കൂടി ഓളെ റൂമിലേക്ക് പോയി ജനൽ ഒക്കെ തുറന്നിട്ടു...

"രക്ഷസീ നിന്റെ ചോര കൊതുകും കൂടി കുടിക്കട്ടെ..." നമ്മള് അതും ചെയ്ത് ഒന്നും അറിയാത്ത പോലെ ലാപും തുറന്ന് ബെഡിൽ ഇരുന്നു...  " എല്ലാരോടും കഥ പറഞ്ഞ് നീ വാ മോളെ നിനക്ക് ഇക്ക ഇവിടെ ഉഗ്രൻ പണി വെച്ചിട്ടുണ്ട്.. " നമ്മക്ക് ഓൾ അതിനുള്ളിൽ കേറീട്ട് കിടന്ന് തുള്ളുന്നത് ഓർത്ത് ത്രില്ല് ആയിട്ട് വയ്യ... " നമ്മള് വരുന്നുണ്ടോ എന്ന് നോക്കി കൊണ്ടേ ഇരുന്നു.. 

"ദേ വരുന്നു ആ മാക്രി..." അവൾ എന്നെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് അവളുടെ റൂമിലേക്ക് കയറി... ഞാൻ മെല്ലെ ബെഡിൽ നിന്ന് എണീറ്റു പിന്നെ ഒറ്റ ഓട്ടം ആയിരുന്നു ഓളെ റൂമിന്റെ ഡോർ ലോക്ക് ചെയ്യാൻ...  ഓടി അവളുടെ ഡോർ വളിച്ചടച്ചു.... "പടച്ചോനെ പണി പാളിയോ...."

************************************************


നമ്മള് ബെഡിൽ കയറി ഇരിക്കാൻ പോയപ്പോൾ ആണ് നമ്മളെ കെട്ടിയോൻ വെപ്രാളം പിടിച്ച് ഡോർ വന്നു അടച്ചത് നമ്മള് വേഗം ഡോറിന്റെ അടുത്ത് പോയി നിന്നു.. 

"എന്താ ലോക്ക് ചെയ്യുന്നില്ലേ... " നമ്മള് ഡോറിന്റെ അടുത്ത് നിന്ന് വിളിച്ചു പറഞ്ഞു.. അപ്പുറത്ത് നിന്ന് ഒരു ശബ്ദവും കേൾക്കുന്നില്ല..  

"നീ എന്താ ഈ സച്ചുനെ കുറിച്ച് വിചാരിച്ചത്.. നീ ഇന്നും വന്ന് ഡോർ ലോക്ക് ചെയ്ത് എനിക്കിട്ട് പണി തരും എന്ന് എനിക്ക് ഉറപ്പായിരുന്നു.. അത് കൊണ്ടാണ് ഉമ്മ രാവിലെ താഴേക്ക് വരുന്നില്ലേ എന്ന് ചോദിച്ചപ്പോൾ നമ്മള് 10 മിനുട്ട് എന്ന് പറഞ്ഞ് ഡോറിന്റെ മേലെ ഉള്ള ലോക്ക് കുത്തി  പൊട്ടിച്ചത്.. ചാവിയും മാറ്റി വെച്ചു.. നമ്മളോടാ കളി... " നമ്മള് ഇതും മനസ്സിൽ ചിന്തിച്ചു ഫാനിന്റെ സ്വിച്ച് ഇട്ടു... " പടച്ചോനെ ഇത് വർക്ക്‌ ചെയ്യുന്നില്ലല്ലോ... നമ്മള് വേഗം acയുടെ റിമോട്ട് തിരഞ്ഞു അതും കാണാൻ ഇല്ലാ.. അപ്പോഴാണ് ജനൽ തുറന്ന് ഇട്ടത് ശ്രദ്ധിച്ചത്.. "ഇത് ഞാൻ നേരത്തെ വന്ന് അടച്ചത് ആണല്ലോ... പിന്നെ നമ്മക്ക് കാര്യം മനസ്സിലായി.. " കാലമാട..  അപ്പോൾ ഇതായിരുന്നു ഉദ്ദേശം.. ഫാനും acയൊന്നും ഇല്ലാതെ കൊതുകിന്റെ കടിയും കൊണ്ട് ഞാൻ ഉറങ്ങാതെ നിൽക്കട്ടെ എന്ന് കരുതി അല്ലെ.. നിനക്ക് ഈ സച്ചു ആരാണ് എന്ന് കാണിച്ചു തരാം... 


********************************************** 


"ഷിറ്റ്......  ഇത്രയൊക്കെ ചെയ്തിട്ട് ആ ലോക്ക് നമ്മള് ശ്രദ്ധിചില്ലല്ലോ.. മാക്രി നമ്മള് വിചാരിച്ച പോലെ അല്ല വിളഞ്ഞ വിത്താണ്... എന്തായാലും ഫാനും acയൊന്നും ഇടാതെ കൊതുക് കടിയും കൊണ്ട് കിടക്കുവല്ലോ എനിക്ക് അത് മതി.. ഇങ്ങനെ എന്നെ കൊണ്ട് പൊരുതി മുട്ടി അവൾ എന്നെ വേണ്ട വെച്ച് ഓളെ വീട്ടിലേക്ക് ഓടണം.. നമ്മളത് മനസ്സിൽ വിചാരിച്ചപ്പോഴേക്കും ദേ റൂമിന്റെ ഡോർ തുറന്നു നമ്മളെ തന്നെ തുറിച്ചു നോക്കി കൊണ്ട് നിൽക്കുന്നു നമ്മളെ കെട്ടിയോള്..  നമ്മള് ഒന്നും അറിയാത്ത ഭാവത്തിൽ ലാപ്പിൽ നോക്കി ഇരുന്നു.. അപ്പൊ ദേ വരുന്നു ആ മാക്രി നമ്മളെ അടുത്തേക്ക്.. നമ്മള് വല്യ മൈൻഡ് ആകാതെ നിന്നപ്പോൾ പെണ്ണ് നമ്മളെ റൂമിലെ സോഫയിൽ പോയി കിടന്നു... 


"ഹെലോ... എന്താ ഉദ്ദേശം..." നമ്മള് നെറ്റി ചുളിച്ചു ഓളോട് ചോദിച്ചു.. " അവള് നമ്മളെ ഒന്ന് തിരിഞ്ഞു നോക്കി പേടിപ്പിച്ചു വീണ്ടും തിരിഞ്ഞ് കിടന്നു.. 

"ഹെലോ നിന്നോടാ ചോദിച്ചേ എന്താ ഉദ്ദേശം എന്ന്..." നമ്മള് ഒന്നുകൂടി കുറച്ചു ശബ്ദത്തോടെ ചോദിച്ചപ്പോൾ പെണ്ണ് ചാടി എണീറ്റ് സോഫയിൽ ഇരുന്ന് നമ്മളെ തുറിച്ചു നോക്കി...


"ഹെലോ നിന്നോടാ ചോദിച്ചേ എന്താ ഉദ്ദേശം എന്ന്..." നമ്മള് ഒന്നുകൂടി കുറച്ചു ശബ്ദത്തോടെ ചോദിച്ചപ്പോൾ പെണ്ണ് ചാടി എണീറ്റ് സോഫയിൽ ഇരുന്ന് നമ്മളെ തുറിച്ചു നോക്കി...

"നിങ്ങൾക്ക് കണ്ണുകാണാൻ പറ്റില്ലേ ഞാൻ ഇവിടെ കിടന്നു ഉറങ്ങാൻ പോവുന്നു.. " പെണ്ണിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..

"ആണോ.. ഇത് എന്റെ റൂം ആണ് നിന്നോടാരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്.. എണീറ്റു പോടീ..." നമ്മളും കലിപ്പോടെ തന്നെ പറഞ്ഞു.. 

"നിങ്ങള് എന്തിനാ റൂമിൽ കയറി ഫാൻ കംപ്ലയിന്റ് ആക്കിയത്.. അത് പോയി ശെരിയാക്കിതാ എങ്കിൽ ഞാൻ അവിടെ പോയി കിടക്കാം..." 

"അയ്യടാ... ശെരിയാക്കാൻ നിന്റെ തന്ത ആ ബേക്കറികാരനെ വിളിക്ക്... മരിയാതിക്കു എണീറ്റു പോവുന്നുണ്ടോ നീ..." 

"ദേ എന്റെ ഉപ്പാക്ക് പറഞ്ഞാൽ ഉണ്ടല്ലോ..."

"എന്റെ റൂമിൽ ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് പറയും നിനക്ക് കേൾക്കാൻ പറ്റില്ലെങ്കിൽ എണീറ്റു പൊയ്ക്കോ..." 

"അങ്ങനെ ആണോ എങ്കിൽ ഇനി നിങ്ങൾ ആ ഫാൻ ശരിയാക്കി തരാം എന്ന് പറഞ്ഞാലും ഞാൻ ഇവിടെ തന്നെ കിടക്കും..." പെണ്ണ് ദേഷ്യത്തോടെ നമ്മളെ നോക്കി വലിയ ഡയലോഗ് അടിച്ച് വീണ്ടും ആ സോഫയിൽ കിടന്നു... " 

നിനക്ക് ഞാൻ കാണിച്ചു തരാടി എന്ന് പറഞ്ഞ് ഞാൻ ബെഡിൽ നിന്ന് എണീറ്റു ആ സോഫ പിടിച്ച് ഉയർത്തി ചെരിച്ചു പിടിച്ച് അപ്പോൾ തന്നെ ആ മാക്രി അതിന്റെ മേലെ നിന്ന് ഉരുണ്ട് താഴേക്ക് വീണു... നിലത്ത് നിന്ന് നടുവിന് കൈ വെച്ച് കൊണ്ട് അവൾ എന്നെ തന്നെ തറപ്പിച്ചു നോക്കി.. 

"അപ്പറം പോയി കിടക്കെടി മാക്രി..." എന്ന് ഓളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് നമ്മള് ബെഡിൽ വന്ന് കിടന്നു... അപ്പോൾ തന്നെ ആ കുരിശ് ബെഡിന്റെ സൈഡിൽ വന്ന് കിടന്നു... 

"ഡി പുല്ലേ നിന്നോട് പറഞ്ഞത് മനസ്സിലായില്ലേ ഹബീബ് റഹ്മാന്റെ ബെഡിൽ വന്ന് കിടക്കാൻ മാത്രം ആയോ നീ..." നമ്മള് ദേഷ്യത്തോടെ ഇത് പറഞ്ഞപ്പോൾ എന്റെ അടുത്ത് നിന്ന് പുതപ്പ് വലിച്ച് എടുത്ത് പുതച്ചു കിടന്നു.. 

"ഡീ... വെറുതെ നീ എന്നെ ദേഷ്യം പിടിപ്പിക്കരുത്.. പിന്നെ എനിക്കു തന്നെ എന്നെ പിടിച്ചാൽ കിട്ടില്ല.." 

"ആണോ നിങ്ങൾ അത്ര വലിയ സംഭവം ആണെങ്കിൽ ആ സോഫ ചെരിച്ചു ഇട്ടത് പോലെ ഈ ബെഡും ഇട് അപ്പൊ നമ്മള് ഇവിടെ നിന്ന് പോവാം.. നിങ്ങൾക്ക് അത്ര വല്യ പ്രശ്നം ആണെങ്കിൽ നിങ്ങള് പോയി ആ റൂമിൽ കിടന്നോ.."

" എന്റെ വീട്ടിൽ ഞാൻ എവിടെ കിടക്കും എന്ന് നീ പറയണ്ട..." നമ്മള് അതും പറഞ്ഞ് ഒരു തലയണ എടുത്ത് ഓളെ മേത്തു എറിഞ്ഞു.."

"ദേ മനുഷ്യ ഇനി എന്നെ ശല്യം ചെയ്‌താൽ ഞാൻ ഒച്ച വെക്കും എന്നിട്ട് എല്ലാരും വന്നാൽ നിങ്ങള് എന്നെ റേപ്പ് ചെയ്യാൻ നോക്കി എന്ന് ഞാൻ വിളിച്ചു പറയും..." ഓള് അങ്ങനെ പറഞ്ഞപ്പോൾ പെട്ടന്ന് നമ്മള് ഒന്ന് പതറി.. ഇനി ഈ മാക്രി എങ്ങാനും അങ്ങനെ ചെയ്യോ.. ഇതിന്റെ കാര്യം ആയോണ്ട് വിശ്വസിചൂടാ.. 

"എന്താ അതിന് ഇത്ര മാത്രം ആലോചിക്കാൻ.. ഇനി റേപ്പ് ചെയ്യാൻ വല്ല പ്ലാനും ചിന്തിക്കുവാണോ.." നമ്മള് ചിന്തിച്ചു നിന്നപ്പോൾ ആ തെണ്ടി ഈ ഡയലോഗും പറഞ്ഞു നമ്മളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു.. "

"ഓ പിന്നെ റേപ്പ് ചെയ്യാൻ പറ്റിയ ഒരു സാധനം.. മരിയാതിക്ക് എണീറ്റു പൊടി പുല്ലേ..." എന്ന് പറഞ്ഞ് നമ്മള് ഓളെട്ത്തേക്ക് ചെന്നതും പെണ്ണ് ഉമ്മാ... എന്ന് വിളിച്ചു കൂവി.. നമ്മള് പിന്നെ ഒന്നും നോക്കീല ഒറ്റ ഓട്ടം ആയിരുന്നു മറ്റേ റൂമിലേക്ക്..." അപ്പൊ ആണ് ACയുടെ റിമോട്ട് ഓർമ വന്നത് നമ്മള് ഒന്നും കൂടി റൂമിൽ ചെന്നു റിമോട്ട് എടുത്ത് റൂമിലെക്ക് തന്നെ പോയി.. ഓളെ നോക്കി ഒന്ന് പേടിപ്പിക്കാനും നമ്മള് മറന്നില്ല.. ഓള് തിരിച്ചു നമ്മളെ ആക്കിയ ഒരു ചിരിയും ചിരിച്ചു.. നമ്മള് റൂമിൽ കയറി ലോക്ക് ചെയ്തു.. ac ഇട്ട് ജനലും അടച്ചു ബെഡിൽ കിടന്നു.. 

"വെരി ബാഡ് അബി... വെരി ബാഡ്.. വീണ്ടും നീ അവളുടെ മുന്നിൽ തോറ്റു.. വാട്ട്‌ ഹാപ്പെൻഡ് അബി... ആരുടെ മുന്നിലും വാശി വിടാത്ത നിനക്ക് വെറും ഒരു പീറ പെണ്ണിന്റെ മുന്നിൽ എങ്ങനെ തോൽക്കാൻ പറ്റുന്നു.. വെരി ബാഡ്..." നമ്മള് നമ്മളെ തന്നെ കുറ്റ പെടുത്തി കിടന്നു.. ac ഇട്ടത് കൊണ്ട് കിടക്കാൻ സുഖം ആയിരുന്നു എങ്കിലും കൊതുകിന്റെ കടി കൊണ്ട് ഉറങ്ങാനെ പറ്റിയില്ല.. എങ്ങനെയെല്ലോ നേരം വെളുപ്പിച്ചു... 


പിറ്റേന്ന് രാവിലെ നമ്മള് എണീറ്റ് ഡോറിനു ഒരു മുട്ടൽ കൊടുത്തു അപ്പൊ ആ പണ്ടാരകാലി തുറന്നോ എന്ന് വിളിച്ചു പറഞ്ഞപ്പോൾ നമ്മള് ഡോർ തുറന്ന് എന്റെ റൂമിലേക്ക് കയറി ആ മാക്രി വേഗം ഓടി ബാത്റൂമിൽ കയറേണ്ട എന്ന് കരുതി റൂമിൽ എത്തിയ ഉടൻ നമ്മള് നേരെ ബാത്‌റൂമിലേക്ക് കയറി 


************************************************


നമ്മള് വേഗം കയറും എന്ന് കരുതികൊണ്ട് ആണെന്ന് തോനുന്നു നമ്മളെ കെട്ടിയോൻ വേഗം വെപ്രാളം പിടിച്ച് ബാത്രൂമിൽ ഓടി കയറിയത്.. ശെരിക്കും ആ പോക്ക് കണ്ടപ്പോൾ നമ്മക്ക് ചിരിയാണ് വന്നത്... നമ്മള് വേഗം നമ്മളെ റൂമിലേക്ക് പോയി നമ്മളെ ഫ്രഷ് ആവാനുള്ള ഡ്രെസ്സ് ഒക്കെ എടുത്ത് വന്നു..  നമ്മള് വെയിറ്റ് ചെയ്യും എന്ന് ഉറപ്പുള്ളത് കൊണ്ട് കുറെ സമയം എടുത്തു കാലമാടൻ കുളി കഴിഞ്ഞു പുറത്തേക്ക് ഇറങ്ങാൻ.. നമ്മളെ നോക്കി പേടിപ്പിച്ചു കൊണ്ടാണ് മൂപ്പര് ബാത്റൂമിൽ നിന്ന് ഇറങ്ങിയത്.. നമ്മളും വല്യ മൈന്റ് ആകാതെ ബാത്‌റൂമിലേക്ക് കയറി... നമ്മള് പാട്ടും പാടി കുളി തുടങ്ങി സോപ്പ് ഫുൾ തേച്ചു നിന്നപ്പോൾ ആണ് നമ്മളെ കണ്ണിൽ ആ ജീവി പെട്ടത്..

"പടച്ചോനെ കൂറ...  ഒന്നിനെയും പേടി ഇല്ലാത്ത എനിക്ക് ഈ ജീവിയെ മാത്രം വലിയ പേടി ആണ്.. പടച്ചോനെ എന്ത് ചെയ്യും ദേഹത്തു ആണേൽ സോപ്പ് ഇട്ടും പോയി.. ഇനി കുളിക്കാൻ നിന്നാൽ ഇത് എങ്ങാനും ദേഹത്തേക്ക് പാറി വന്നാലോ.. നമ്മക്ക് ആകെ ടെൻഷൻ ആയി.. ഒരു കാര്യം ചെയ്യാം നൈറ്റ്‌ ഇട്ട ഡ്രെസ്സ് തന്നെ ഈ സോപ്പിന്റെ മേലെ തന്നെ ഇട്ട് പുറത്തേക്കു ഇറങ്ങാം.. ഇതിനെ ഓടിച്ചിട്ട് ബാക്കി കുളിക്കാം.. നമ്മള് അങ്ങനെ ഒരു തീരുമാനം എടുത്ത് മെല്ലെ ഡ്രെസ്സ് എടുത്ത് ഇട്ടു.. ശബ്ദം ഉണ്ടായാൽ പാറി വരുമോ എന്ന് പേടിച്ച് ആണ് നമ്മള് ഡ്രെസ്സ് ഇട്ടത്.. എങ്ങനെയല്ലോ ആ കാര്യം ചെയ്ത് തീർത്തു നമ്മള് മെല്ലെ ബാത്‌റൂമിന്റെ ഡോറിന്റെ ലോക്ക് തുറന്നു... അപ്പോഴേക്കും ആ കൂറ ഉണ്ടായ സ്ഥലത്തു നിന്ന് പാറി..

"ആാാാാാ......." അത് കണ്ടതും നമ്മള് കണ്ണും പൂട്ടി നില വിളിച്ചു.... "


**********************************************


നമ്മള് കുളിച്ചു ഇറങ്ങിയപ്പോൾ ആണ് ഡോറിൽ ആരോ വന്ന് മുട്ടിയത് തുറന്ന് നോക്കിയപ്പോൾ ന്യൂസ്‌ പേപ്പറും  ചായയുമായി ഷാഫിക്ക.. നമ്മളെ കയ്യിൽ അത് രണ്ടും തന്ന് ഷാഫിക്ക താഴേക്ക് പോയി ഞാൻ അത് രണ്ടും എടുത്ത് ബെഡിൽ വന്ന് ഇരുന്ന് ന്യൂസ്‌ പേപ്പർ വായിച്ചുകൊണ്ട് ചായ കുടിക്കുമ്പോൾ ആണ് ആ പഹയത്തി നിലവിളിക്കുന്നത് കേട്ടത്.. 

"പടച്ചോനെ ഇവൾക്ക് ഷോക്ക് വല്ലതും അടിച്ചോ.. " നമ്മള് എന്താ എന്ന് അറിയാൻ വേഗം ബാത്‌റൂമിന് ലക്ഷ്യം വെച്ച് ഓടി കതക് ആഞ്ഞു മുട്ടാൻ ശ്രമിച്ചപ്പോഴേക്കും ഡോർ തുറന്നു... പ്രതീക്ഷിക്കാതെ തുറന്നത് കാരണം ഞാൻ മുന്നോട്ട് പോയി.. വീഴാതിരിക്കാൻ വേഗം ഒരു കാൽ ബാത്‌റൂമിൽ വെച്ചതും സൂ......... ന്ന് വഴുതി ഞാൻ മുന്നോട്ട് ഒരൊറ്റ പോക്ക് ആയിരുന്നു... മുന്നിൽ നിൽക്കുന്നു ആ മാക്രി.. നമ്മള് ഓളെ മേത്തു പോയി വീണു.. ദേ കിടക്കുന്നു രണ്ടും കൂടി നിലത്ത്... നമ്മള് ഓളെ മേത്തെക്ക് വീണപ്പോൾ പെണ്ണ് കണ്ണ് അടച്ചു വേഗം മുഖം ചെരിച്ചു പിടിച്ചു അത് കൊണ്ട് തന്നെ നമ്മളെ മുഖം നേരെ ഓളെ കഴുത്തിന്റെ അടുത്തേക്ക് ആണ് വന്ന് പതിഞ്ഞത്.. നമ്മളെ ചുണ്ടുകൾ അവളുടെ കഴുത്തിൽ പതിഞ്ഞതും പെട്ടന്ന് നമ്മള് ആകെ ഷോക്ക് അടിച്ച ഒരു അവസ്ഥയിൽ ആയിപോയി... നമ്മളെ പോലെ അവളും സ്റ്റക്ക് ആയി കിടക്കുകയായിരുന്നു.. 

പെട്ടന്ന് തന്നെ നമ്മള് ഞെട്ടലൊക്കെ മാറ്റി ഓളെ മുഖത്തെക്ക് ദേഷ്യത്തോടെ നോക്കിയപ്പോൾ പെണ്ണും നമ്മളെ തുറിച്ചു നോക്കുന്നുണ്ട്..

"എന്തോന്നാടി നോക്കി പേടിപ്പിക്കുന്നത്... എണീറ്റ് പൊടി..."  നമ്മള് ഓളെ നോക്കി പറഞ്ഞതും പെണ്ണ് വീണ്ടും നമ്മളെ തുറിച്ചു നോക്കി..."

"എന്റെ മേത്തു കേറി കിടന്നിട്ട് എന്നോട് എണീക്കാൻ പറയുന്നോ.. ആദ്യം നിങ്ങൾ എണീറ്റ് പോ മനുഷ്യ.... " ഓള് അത് പറഞ്ഞത് കേട്ടപ്പോൾ നമ്മള് ഓളെ മേത്ത് നിന്ന് കൈ നിലത്ത് കുത്തി  എഴുനേൽക്കാൻ നോക്കിയതും സോപ്പ് വെള്ളം ആയത് കൊണ്ട് വഴുതി വീണ്ടും അവളുടെ മേത്തു തന്നെ വീണു...

"കാലമാട നിങ്ങളെന്താ ആനയെ ആണോ തിന്നുന്നത്.. എന്തൊരു മുടിഞ്ഞ ഭാരം ആണ്... ഞാൻ ഇപ്പോൾ സ്റ്റിക്കർ ആവും... എന്ന് പറഞ്ഞ് അവൾ എന്റെ നെഞ്ചിൽ പിടിച്ച് തള്ളിയപ്പോൾ കൂടെ നമ്മളും എഴുന്നേൽക്കാൻ ശ്രമിച്ചു... നമ്മള് എണീറ്റ് ഓളെ ഒന്ന് നോക്കി..

"എന്തിനാടി കോപ്പേ നീ വിളിച്ചു കൂവിയത്..." 

"അത് ഒരു കൂറയെ കണ്ടിട്ടാ..." 

"കൂറയെ കണ്ടിട്ടോ... പോത്ത് പോലെ ഉള്ള നീ എന്തിനാ ചെറിയ കൂറയെ പേടിക്കുന്നത് പുല്ലേ..." 

"ചെറുതായാലും എനിക്ക് പേടിയാ..." 

"എന്നിട്ട് കൂറ എവിടെ..."

"അതൊക്കെ അതിന്റെ പാട്ടിനു പോയി... " മുഖം കൊട്ടി കൊണ്ട് അവൾ അത് പറഞ്ഞപ്പോൾ നമ്മള് ഓളെ നല്ലോണം നോക്കി പേടിപ്പിച്ചു.. 

"നോക്കി പേടിപ്പിക്കാതെ ഇറങ്ങി പോ മനുഷ്യാ.. എനിക്ക് കുളിക്കണം..." നമ്മളെ മുഖത്തു നോക്കി ചിരി അടക്കി പിടിച്ച് കൊണ്ട് അവൾ പറഞ്ഞു... 

"നീ എന്തിനാ പുല്ലേ ചിരിക്കൂന്നേ.."

"ഒന്നുമില്ല നിങ്ങളൊന്നു പോവുന്നുണ്ടോ.. അല്ലേൽ ഞാൻ ഇപ്പോൾ തന്നെ കുളിക്കാൻ തുടങ്ങും..."

നാണവും മാനവും ഇല്ലാത്തോളാ... ചെയ്ത് കളയും... എന്ന് നമ്മക്ക് തോന്നിയത് കൊണ്ട് നമ്മള് ബാത്‌റൂമിൽ നിന്ന് പുറത്ത് ഇറങ്ങി.. നമ്മളെ നോക്കി ഒന്ന് കളിയാക്കി ചിരിച്ചു കൊണ്ട് അവൾ ബാത്‌റൂമിന്റെ ഡോർ ക്ലോസ് ചെയ്ത് ലോക്ക് ചെയ്തു...

"ഈ മാക്രി എന്താ എന്റെ മുഖത്ത് നോക്കി ഇങ്ങനെ ഇളിക്കുന്നത് എന്ന് ചിന്തിച്ചു പിറകോട്ടു തിരിഞ്ഞു നോക്കിയതും നമ്മളെ മുന്നിലുള്ള ആളെ കണ്ടു നമ്മള് ഒന്ന് ഞെട്ടി... 


നമ്മളെ നോക്കി ഒരു വളിച്ച ചിരിയോടെ നിൽക്കുന്നു നമ്മളെ അനിയൻ കോന്തൻ ഷഹീ..


"നീ എന്താടാ ഇവിടെ..." നമ്മള് ചമ്മിയത് മുഖത്തു കാണിക്കാതെ ഓനോട്‌ ചോദിച്ചു..


"ഒന്നുമില്ല നമ്മള് ബാബിയുടെ നിലവിളി കേട്ടു വന്നതാ.. പക്ഷെ ഇപ്പോയല്ലേ കാര്യം പിടി കിട്ടിയത് കൊച്ചു കള്ളാ.. " നമ്മളെ നോക്കി ഇളിച്ചു കൊണ്ട് അവൻ പറഞ്ഞു..

"എന്ത് പിടി കിട്ടീന്ന്... " നമ്മള് കലിപ്പോടെ ചോദിച്ചു..

"നമ്മളെ മുന്നിൽ കീരിയും പാമ്പും പോലെ റൂമിൽ എത്തിയാൽ ചക്കരയും ഈച്ചയും പോലെ അല്ലെ.. എന്നാലും ഇത്രയും സ്ഥലം ഉണ്ടായിട്ട് ആണോ ബാത്റൂമിൽ.. " കാലമാടൻ അതും പറഞ്ഞു ഒരേ ചിരി ചിരിച്ചു...

"അയ്യേ നീ കരുതും പോലെ ഒന്നും അല്ല... "

"കള്ളം പറയുന്നതിന് മുന്നേ മൂക്കിൽ ഉള്ള ആ സോപ്പിന്റെ പത തുടച്ചു കള..  "

അവൻ ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ നമ്മള് ആകെ വല്ലാതെ ആയിപോയി.. ഓളെ പണ്ടാര കൂറ കൊണ്ട് മനുഷ്യൻ നാണം കേട്ടു... വെറുതെ അല്ല ആ മാക്രി എന്നെ നോക്കി ഇളിച്ചത് സോപ്പ് പത മുഖത്തു കണ്ടത് കൊണ്ടാവും.."

"എന്താ ആലോചിക്കുന്നത്..നമ്മള് പോയി തരണോ..." 

"എടാ നീ വിചാരിച്ചപോലെ അല്ല കൂറയെ കണ്ട് അവൾ നില വിളിച്ചപ്പോൾ..  നമ്മള് എന്താന്ന് നോക്കാൻ..  "


" അതിന് നിങ്ങളെന്തിനാ വെപ്രാളപ്പെടുന്നത് സ്വന്തം വൈഫ്‌ അല്ലെ..." ചെക്കൻ വീണ്ടും നമ്മളെ നോക്കി ഇളിചോണ്ട് പറഞ്ഞു... 

"പോടാ വൈഫ്‌ അല്ല നിന്റെ അമ്മായിയമ്മ ആണ് മരിയാതിക്ക് പൊക്കോ അല്ലേൽ നീ എന്റെ കയ്യീന്ന് വാങ്ങിക്കും..." 

"നമ്മള് പൊയ്ക്കോളാമെ... " എന്ന് പറഞ്ഞ് പോവാൻ പോയപ്പോൾ നമ്മള് ഓനെ ഒന്ന് വിളിച്ചു.. ചെക്കൻ അവിടെ നിന്ന് നമ്മളെ തിരിഞ്ഞു നോക്കി.. 

"അതെ ഇതൊന്നും നീ ആരോടും പറയരുത്.. " നമ്മള് ഒന്ന് പരുങ്ങികൊണ്ട് പറഞ്ഞു..

"എന്ത് പറയരുത് എന്ന്..." 

"ഇപ്പോൾ നീ കണ്ടത് ഒന്നും..." 

"എന്ത് കണ്ടത്..." മനസ്സിലാവാത്ത പോലെ പറയുന്നത് കേട്ടപ്പോൾ നമ്മള് ഓനെ ഒന്ന് നോക്കി പേടിപ്പിച്ചു..."

"ഓ... ഇത്... ആലോചിക്കാം.. ചിലപ്പോൾ നമ്മള് അറിയാതെ പറഞ്ഞ് പോവും നമ്മക്ക് അങ്ങനെയൊരു ശീലമുണ്ട്..." 

" നീ അല്ലെ.. ഫ്രണ്ട്‌സുമായി ടൂർ പോവണം എന്ന് പറഞ്ഞത് എത്രയാ ക്യാഷ് വേണ്ടത് എന്ന് വെച്ചാൽ ഓഫീസിൽ നിന്ന് ചെന്ന് വാങ്ങിക്കോ ഞാൻ വിളിച്ചു പറഞ്ഞേക്കാം..." നമ്മള് അത് പറഞ്ഞതും ചെക്കന്റെ മുഖം ഒരുമാതിരി ഭാവം ആയിരുന്നു.. സന്തോഷം അവൻ അടക്കി പിടിച്ചു നിൽക്കുകയായിരുന്നു.. 

"അല്ലേലും എനിക്കു അറിയാ ഇക്ക സ്നേഹം ഉള്ള ആളാണെന്ന് ഇനി നമ്മള് ആരോടും പറയില്ലാട്ടൊ..." അവൻ ചിരിച്ചോണ്ട് അത് പറഞ്ഞ് റൂമിൽ നിന്ന് പോയി.. അവൻ പോയതും നമ്മളെ കെട്ടിയോള് എന്ന് പറയുന്നവൾ നീരാട്ടും കഴിഞ്ഞ് ഇറങ്ങിവന്നു.. 


**********************************************


നമ്മള് കുളി കഴിഞ്ഞ് വരുമ്പോൾ നമ്മളെ കെട്ടിയോൻ നമ്മളെ തന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്.. നമ്മള് മൈൻഡ് ആകാതെ പോവാൻ പോയപ്പോൾ ആണ് "നിൽക്കെടി അവിടെ എന്ന് ഒരു അലർചർച്ച കേട്ടത്.. തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ ചുട്ടു കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നമ്മളെ കെട്ടിയോൻ... 

"എന്താ..."

"എന്താ നിന്റെ ഉദ്ദേശം..."

"നിങ്ങൾക്ക് വട്ടാണോ എപ്പോഴും എന്തിനാ നിങ്ങൾ എന്റെ ഉദ്ദേശം ചോദിക്കുന്നത്..." 

" വട്ട് നിന്റെ തന്തക്ക്...."

"ദേ എന്റെ ഉപ്പയെ പറഞ്ഞാൽ ഉണ്ടല്ലോ..."

" പറയും.... നിന്നെ കൊണ്ട് എന്റെ അനിയന്റെ മുന്നിൽ ഞാൻ നാണം കെട്ടു.. നിന്നോട് ആരാ കൂറയെ കണ്ട് നിലവിളിക്കാൻ പറഞ്ഞത്... ഇനി കൂറ ഉണ്ടായിനോ എന്ന് പോലും എനിക്ക് ഇപ്പോൾ സംശയം ഉണ്ട് എന്നെ നാണം കെടുത്താൻ നീ മനപ്പൂർവം ചെയ്തത് ആവും..."

"പിന്നേ... എനിക്ക് വേറെ പണി ഇല്ലാലോ.. അല്ലേലും നിങ്ങൾ എന്തിനാ എന്നോട് ചൂടാവുന്നത്... ഞാൻ കുളിക്കുന്നെടുത്ത് ചാടി കേറി വരാൻ നിങ്ങളോട് ആരാ പറഞ്ഞത്..."

"ഷോക്ക് അടിച്ചു എന്ന് വിചാരിച്ചു ആണ് ഞാൻ വന്നത്..."

"എനിക്ക് ഷോക്ക് അടിച്ചാൽ നിങ്ങൾക്ക് എന്താ.."

"അയ്യടാ നിന്നോടുള്ള സ്നേഹം കൊണ്ട് ഒന്നും അല്ല എന്റെ റൂമിൽ നിന്ന് ആയാൽ ഞാൻ അല്ലെ സമാധാനം പറയേണ്ടത് അത് കൊണ്ടാ..."

"എനിക്ക് എന്തായാലും നിങ്ങള് സമാധാനം പറയണ്ട പോരെ കൊരങ്ങാ..."

"എന്താടി വിളിച്ചത്... കൊരങ്ങൻ നിന്റെ തന്ത ആ ബേക്കറിക്കാരൻ..."

" ദേ നിങ്ങളോട് ഞാൻ കുറെ പറഞ്ഞു എന്റെ ഉപ്പയെ പറയരുത് എന്ന്..."

"പറയും ഇനിയും പറയും നീ എന്താ ചെയ്യുക എന്ന് കാണണം അല്ലോ... കുരങ്ങൻ നിന്റെ തന്ത ബേക്കറിക്കാരൻ.." നമ്മളെ ഉപ്പാനെ വീണ്ടും വിളിച്ചപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല.. അടുത്ത് ടേബിളിൽ വെള്ളം ഒഴിച്ച് വെച്ച ഗ്ലാസ് കയ്യിൽ എടുത്ത് ആ കോന്തന്റെ മുഖത്തെക്ക് ഒഴിച്ചു....

വെള്ളം ആ കൊന്തന്റെ മുഖത്തേക്ക് ഒഴിച്ചു..
നമ്മള് ഒഴിച്ച ശേഷം ചെക്കനെ നോക്കിയപ്പോൾ നമ്മക്ക്‌ തന്നെ പേടി ആയി.. കണ്ണ് രണ്ടും അടച്ചു പിടിച്ചു ദേഷ്യം കൊണ്ട്‌ മുഖമൊക്കെ വലിഞ്ഞു മുറുക്കി പല്ലൊക്കെ കടിച്ചു പിടിച്ചു നിൽക്കുന്നു.. പടച്ചോനെ ഒരു ആവേശത്തിൽ ഒഴിച്ചതാണ് ഇവൻ എന്നെ ഇപ്പൊൾ പഞ്ഞിക്കിടുമോ.. നമ്മള് അത്‌ ആലോചിച്ചു നിന്നപ്പോൾ ആ കൊന്തൻ പെട്ടന്ന് കണ്ണ് തുറന്നു.. പടച്ചോനെ ഈ നോട്ടത്തിൽ എന്തൊ പന്തികേട് ഉണ്ടല്ലൊ.. നമ്മള് അത്‌ പറഞ്ഞതും ചെക്കൻ അവിടെ ഉണ്ടായ ചായ കപ്പ് എടുത്ത് നമ്മളെ ലക്ഷ്യം വെച്ച് ചായ ഒഴിച്ചു.. അപകടം ആദ്യമേ മനസ്സിലാക്കിയത്‌ കൊണ്ട്‌ നമ്മള് വെഗം കുനിഞ്ഞു.. നമ്മള് വിജയ ഭാവത്തിൽ നമ്മളെ കെട്ടിയൊനെ നൊക്കി ചിരിച്ചപ്പോൾ അങ്ങെരെ അന്തം വിട്ട്‌ നമ്മളെ പുറകിൽ നോക്കി നിൽക്കുകയാണ്.. അങ്ങേരെ നൊട്ടം കണ്ട് നമ്മളും പിറകോട്ട് തിരിഞ്ഞു നൊക്കിയതും നമ്മള് വാ പൊളിച്ചു നിന്നു പൊയി.. ചായയിൽ കുളിച്ചു നിൽക്കുകയാണ് നമ്മളെ നഹല..  നമ്മക്ക് ആണേൽ അത് കണ്ടിട്ട് ചിരി വന്നിട്ട് സഹിക്കാൻ പറ്റുന്നില്ലായിരുന്നു എന്നാലും നമ്മള് ചിരി അടക്കി പിടിച്ചു നിന്നു... നമ്മളെ കെട്ടിയോൻ എന്ന് പറയുന്ന ആ കോന്തൻ ഒരു തോർത്ത്‌ എടുത്ത് മുഖം തോർത്തികൊണ്ട് നമ്മളെ ഒന്ന് തുറിച്ചു നോക്കി റൂമിൽ നിന്ന് പുറത്തേക്കു പോയി... നമ്മള് വേഗം നഹലയുടെ അടുത്തേക്ക് ചെന്നു...
"എന്തേലും പറ്റിയോ..." നമ്മള് ചിരി അടക്കി പിടിച്ചോണ്ട് ചോദിച്ചു..
"ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാൻ.. ഭാഗ്യത്തിനു ചായ ചൂടില്ലായിരുന്നു അത് കൊണ്ട് മുഖത്തിന്റെ ഷേപ്പ് മാറിയില്ല...  എന്നാലും നിങ്ങൾ എന്താ ടോം ആൻഡ് ജെറി കളിക്കുവാണോ..."
"നിന്റെ ഇക്കാക് വട്ടാ...."
"നമ്മള് ആദ്യം വിചാരിച്ചത് ഇക്കാക്ക് മാത്രേ ഉള്ളൂ എന്നാ പക്ഷെ അത് നിങ്ങൾക്കും പകർന്നോ എന്ന് എനിക്ക് സംശയുണ്ട്.. എന്തായാലും ഈ റൂമിലേക്ക് കയറുന്നവർ ഒരു ഹെൽമെറ്റ്‌ വെക്കുക എന്ന് പുറത്ത് എഴുതി വെക്കുന്നത് നന്നായിരിക്കും... " പെണ്ണ് പറയുന്നത് കേട്ട് ഇത് വരെ പിടിച്ച് വെച്ച ചിരി ഒക്കെ പുറത്ത് വന്നു.. നമ്മള് ചിരിക്കുന്ന കണ്ടപ്പോൾ അവൾ നമ്മളെ നോക്കി പേടിപിച്ചു.. 
"കോളേജിൽ പോവാൻ റെഡി ആയത് ആയിരുന്നു ഇനി ഇപ്പോൾ വീണ്ടും ആവണം... എന്ന് പറഞ്ഞു അവൾ റൂമിന്ന് പോവാൻ പോയപ്പോൾ നമ്മള് ഓളെ വിളിച്ചു..
"അല്ല നീ ഇപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നത്...."
"ഓ വന്ന കാര്യം പറയാൻ മറന്നു.. ഉമ്മാമ ഇക്കാനെയും നിങ്ങളെയും വിളിച്ചു വരാൻ പറഞ്ഞു അതാ ഞാൻ വന്നെ.. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു...." എന്ന് പറഞ്ഞ് അവൾ റൂമിന് പോയി...
"പാവം പെണ്ണ്..." നമ്മള് മനസ്സിൽ ചിന്തിച്ചു താഴെ ഉമ്മാമയുടെ റൂം ലക്ഷ്യം വെച്ച് നടന്നു... 
നമ്മള് ഉമ്മാമന്റെ റൂമിൽ എത്തിയപ്പോൾ ദേ ഉമ്മാമയുടെ അടുത്ത് നിൽക്കുന്നു നമ്മളെ കെട്ടിയോൻ...  നമ്മള് വാതിലിന്റെ അടുത്ത് നിന്നപ്പോൾ ഉമ്മാമ നമ്മളെ അകത്തേക്ക് വിളിച്ചു.. ഒന്ന് പുഞ്ചിരിച്ചു കൊണ്ട് നമ്മള് അകത്തേക്ക് ചെന്നു.. ഇടകണ്ണ് ഇട്ട് നമ്മള് ആ കോന്തനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ നോക്കി പല്ല് കടിച്ച് പിടിക്കുകയാണ്.. നമ്മള് ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു നോട്ടം വീണ്ടും ഉമ്മാമയിലേക്ക് ആക്കി.. ഉമ്മാമ നമ്മളെ കളി കണ്ടു ചിരിക്കുന്നുണ്ട്.... 
"എന്താ ഉമ്മാമ പറയാൻ ഉള്ളത്... എനിക്ക് ഓഫീസിൽ പോവാൻ ഉള്ളത് ആണ്..." നമ്മളെ കെട്ടിയോൻ ആണ്...
"നീ അതിന് ഇന്ന് ഓഫീസിൽ പോവണ്ട..  ഇന്ന് മാത്രം അല്ല നാളെയും പോവുന്നില്ല... " ഉമ്മാമ പറഞ്ഞു..
"വൈ... എന്തിനാ ഞാൻ പോവാതെ നിൽക്കുന്നത്... എനിക്ക് ഓഫീസിൽ ഇന്ന് ഒരു മീറ്റിംഗ് ഉള്ളത് ആണ്..."
"നീ ഒന്ന് അടങ് ചെറുക്കാ... ഓഫീസിലെ കാര്യം ഷബി നോക്കികോളും ഞാൻ എല്ലാം പറഞ്ഞ് ഏല്പിച്ചിട്ടുണ്ട്.. അവൻ നേരത്തെ തന്നെ ഓഫീസിൽ പോവുകയും ചെയ്തു.. "
"എന്തിന് വേണ്ടിയാ ഉമ്മാമ ഇങ്ങനെ ചെയ്തത്.. അത് പറ..."
"പറയാം... ഇന്ന് നീയും ഇവളും ഇവളുടെ വീട്ടിലേക്ക് പോവണം.. കല്യാണം കഴിഞ്ഞ് ഇത് വരെ പോയില്ലലോ... സച്ചുന്റെ ഉപ്പ വിളിച്ചിരുന്നു.. എല്ലാരേയും അങ്ങോട്ട് ചെല്ലാൻ ക്ഷണിച്ചു.. പക്ഷെ ഇപ്പോൾ നമ്മള് ഒന്നും വരുന്നില്ല.. നീയും ഇവളും പോയി രണ്ട് ദിവസം അവരുടെ കൂടെ താമസിച്ചു വാ.. നിങ്ങൾ ഇന്ന് വരും എന്ന് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.."
അത് കേട്ടപ്പോൾ നമ്മക്ക് ലോട്ടറി അടിച്ച സന്തോഷം ആയിരുന്നു.. നമ്മള് ആ കോന്തനെ നോക്കിയപ്പോൾ ആകെ ഷോക്ക് അടിച്ച പോലെ നിൽക്കുകയായിരുന്നു.. ശെരിക്കും അത് കണ്ടാൽ ആരും ഒന്ന് ചിരിച്ചു പോകും.. 
"വാട്ട്‌....." നമ്മള് ചിരിച്ചോണ്ട് നിൽക്കുമ്പോൾ ആണ് നമ്മളെ കെട്ടിയോന്റെ അലർച കേട്ടത്.. 
"എനിക്ക് പറ്റില്ല അവിടെ പോയി താമസിക്കാൻ.. ഉമ്മാമാക്ക് നിർബന്ധം ആണേൽ ഞാൻ ഒന്ന് പോയി വരാം പക്ഷെ അവിടെ താമസിക്കില്ല..."
"നീ എന്റെ കൊച്ചുമോൻ ആണേൽ അവിടെ പോവുകയും ചെയ്യും രണ്ട് ദിവസം താമസിക്കുകയും ചെയ്യും... നിന്റെ വാശിയൊക്കെ ഇവിടെ മതി.. ഒരു തെറ്റും ചെയ്യാത്ത അവരെ വിഷമിപ്പിക്കാൻ പറ്റില്ല.. നീ ഞാൻ പറഞ്ഞത് കേട്ടെ പറ്റു..."
"വേറെ എന്ത് വേണേലും പറഞ്ഞോ പക്ഷെ ഇത് എനിക്ക് പറ്റില്ല..."
"ആണോ എങ്കിൽ ഈ ഉമ്മാമ വേഗം അങ്ങ് മരിച്ചു പോവാൻ മോൻ പ്രാർത്ഥിക്ക്.. ജീവനോടെ ഉള്ളപ്പോൾ നിന്റെ തോന്നിവാസം ഇവിടെ നടക്കില്ല... എന്താന്ന് വെച്ചാൽ നീ ചെയ്യു പക്ഷെ എന്റെ വാക്കിനു വില ഇല്ലാത്ത വീട്ടിൽ പിന്നെ ഞാൻ താമസിക്കില്ല..." 
" മതി ഇനി ഒന്നും പറയണ്ട.. ഞാൻ കാരണം ആരും ഇവിടെ നിന്ന് പോവണ്ട.. ഏത് നരകത്തിലേക്ക് ആണേലും ഞാൻ പൊയ്ക്കോളാം... " എന്ന് പറഞ്ഞു നമ്മളെ കെട്ടിയോൻ അവിടെ നിന്ന് ഇറങ്ങി പോയി...
"പടച്ചോനെ ഈ ഉമ്മാമ ഒരു സംഭവം ആണല്ലോ..." നമ്മള് അതും ചിന്തിച്ചു ഉമ്മാമയെ നോക്കിയപ്പോൾ എന്താ എന്നുള്ള ഭാവത്തിൽ എന്നെ തിരിച്ചും നോക്കി... 
"താങ്ക് യു സൊ മച്ച്...  ഉമ്മാമ..." നമ്മള് ഉമ്മാമയെ കെട്ടി പിടിച്ചു ഒരു കിസ്സ് കൊടുത്ത് കൊണ്ട് പറഞ്ഞു.. 
"മോൾ പോയി ഡ്രെസ്സ് ഒക്കെ എടുത്ത് വെക്ക്.." ഉമ്മാമ ചിരിച്ചു കൊണ്ട് അത് പറയേണ്ട താമസം ഉമ്മാമക്ക് ഒരു കിസ്സ് കൂടി കൊടുത്ത് നമ്മള് നമ്മളെ റൂം ലക്ഷ്യം വെച്ച് ഓടി...

************************************************

"പടച്ചോനെ പെട്ടു പോയല്ലോ.. ആ
 മാക്രിയുടെ കൂടെ അവളുടെ വീട്ടിൽ ഞാൻ രണ്ട് ദിവസം താമസിക്കാനോ.. അവൾ എനിക്ക് ഇട്ട് പണി തരും എന്നതിന് ഒരു സംശയവുമില്ല...  ആ പണ്ടാരത്തെ കെട്ടിഎടുത്തത് മുതൽ എന്റെ താളമൊക്കെ തെറ്റുകയാണ്.. പിടിച്ചു നിന്നെ പറ്റു.. ഉമ്മാമയെ അനുസരിക്കാതെ നിൽക്കാൻ പറ്റില്ല.. ഉമ്മാമ അറിയാതെ മുങ്ങാൻ ഉള്ള വഴി നോക്കിയേ പറ്റു...  പോവേണ്ട കാര്യം ഓർക്കുമ്പോൾ തന്നെ പിരാന്ത് പിടിക്കുകയാണ്.." നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു ഇരിക്കുമ്പോൾ ആണ് സന്തോഷത്തോടെ തുള്ളിചാടി കൊണ്ട് ആ മാക്രി റൂമിലേക്ക് കയറി വന്നത്... 
"ഡീ നിനക്ക് പറഞ്ഞുടെ ഉമ്മാമയോട് വീട്ടിൽ നീ മാത്രം പോയിക്കോളാന്ന്..."
"അയ്യടാ..നിങ്ങള് എന്റെ കൂടെ തന്നെ വേണം എന്ന് ആഗ്രഹം ഉണ്ടായിട്ട് ഒന്നും അല്ല...  നിങ്ങൾ വന്നില്ലേൽ എന്റെ ഉപ്പക്കും ഉമ്മക്കും സങ്കടം ആവും..നിങ്ങളും ഞാനും സന്തോഷമായി ജീവിക്കുകയാണ് എന്നാ ആ പാവങ്ങളുടെ വിചാരം അത് കൊണ്ട് നിങ്ങൾ വന്നെ പറ്റു..."
"ഓഹ് അപ്പൊ അങ്ങനെയാണ് കാര്യം.. അവരുടെ മുന്നിൽ മോശമായി ഇവളോട് പെരുമാറിയാൽ ഇവൾ തന്നെ എന്നെ കൂട്ടി പെട്ടന്ന് ഇങ്ങോട്ട് വന്നോളും..." 
"എന്താ ആലോചിക്കുന്നത്..." നമ്മള് അത് ആലോചിച്ചു നിന്നപ്പോൾ ആ മാക്രി നമ്മളോട് ചോദിച്ചു... 
"ഹേയ് ഒന്നും ഇല്ലാ... "
"എനിക്ക് അറിയാം.. എന്നോട് മോശമായി അവിടെ നിന്ന് പെരുമാറിയാൽ പെട്ടന്ന് ഞാൻ ഇങ്ങോട്ട് തന്നെ വരും അത് കൊണ്ട് അങ്ങനെ ചെയ്യാം എന്നല്ലേ ചിന്തിച്ചത്... പൊന്ന് മോനെ ഇത് സച്ചു ആണ് നിങ്ങൾ മനസ്സിൽ കാണുന്നത് ഞാൻ മാനത്തു കാണും... അങ്ങനെ എങ്ങാനും നിങ്ങൾ ചെയ്താൽ...  നിങ്ങൾ ചെയ്തതിന്റെ ഇരട്ടി ആക്കി ഞാൻ ഉമ്മാമയോട് പറഞ്ഞു കൊടുക്കും.. " അവൾ ഒരു പുച്ഛ ചിരിയോടെ നമ്മളെ നോക്കി പറഞ്ഞു...
"പടച്ചോനെ ഇവൾ മൈൻഡ് റീഡിങ് പഠിച്ചിട്ടുണ്ടോ..." അവൾ നമ്മളെ മനസ്സിൽ ഉള്ളത്  പറഞ്ഞപ്പോൾ ശെരിക്കും ഞാൻ ഒന്ന് ഞെട്ടി പോയി പക്ഷെ അത് മുഖത്ത് കാണിച്ചില്ലാട്ടോ...
"ഇവളോട് ഇങ്ങനെ പറഞ്ഞിട്ട് കാര്യം ഇല്ലാ.. അടവ് മാറ്റി പിടിക്കണം... 
"ഞാൻ അങ്ങനെയൊന്നും ചിന്തിചില്ല പക്ഷെ എനിക്ക് നാളെ ഓഫീസിൽ പോയെ പറ്റു.. ഇന്ന്  നിന്റെ കൂടെ വരാം അവിടെ താമസിക്കാം പക്ഷെ നാളെ രാവിലെ ഞാൻ അവിടെ നിന്ന് ഓഫീസിൽ പോവും.. ഈവിനിംഗ് എന്നിട്ട് ഞാൻ അവിടെ വരാം എന്നിട്ട് നാളെ തന്നെ തിരിച്ചു ഇങ്ങോട്ട് വരാം... ഉമ്മാമയോട് എന്തേലും കള്ളം ഞാൻ  പറഞ്ഞോളാം പക്ഷെ നീയും എന്നെ സപ്പോർട്ട് ചെയ്തു പറയണം.. പ്ലീസ്..." നമ്മള് നല്ലോണം വിനയം അഭിനയിച്ചു കൊണ്ട് പറഞ്ഞു... നമ്മളത് പറഞ്ഞപ്പോൾ പെണ്ണ് എന്തോ ആലോചിച്ചു നിൽക്കുകയാണ്...
"പടച്ചോനെ പ്ലാൻ ഏറ്റു കാണുമോ.." നമ്മള് അത് ചിന്തിച്ചപ്പോൾ അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു...
"നിങ്ങളെ അഭിനയം കണ്ടു വിശ്വസിച്ചിട്ടൊന്നും ഇല്ലാ..  എന്നാലും നിങ്ങൾ ഇപ്പോൾ പറഞ്ഞത് ഞാൻ അനുസരിക്കാം... പക്ഷെ എനിക്ക് ഒരു കണ്ടിഷൻ ഉണ്ട് അത് നിങ്ങളും അംഗീകരിക്കണം എങ്കിൽ ഞാൻ നിങ്ങളെ കൂടെ നിൽക്കാം.. 
അവൾ അത് പറഞ്ഞപ്പോൾ എന്താ എന്നുള്ള ഭാവത്തിൽ ഓളെ ഒന്ന് നോക്കി... 
"എന്താ പറഞ്ഞോളൂ... "
"എന്റെ വീട്ടിൽ എത്തിയത് മുതൽ തിരിച്ചു വീട്ടിൽ നിന്ന് ഇറങ്ങുന്നത് വരെ എന്നെ ഒരുപാട് സ്നേഹിക്കുന്ന കെട്ടിയോൻ ആയി ഒന്ന് അഭിനയിക്കണം..." 
"പൊടി പുല്ലേ അഭിനയത്തിൽ ആണേൽ പോലും ഒരു പെണ്ണിനെയും അബി സ്നേഹിക്കില്ല...  "
"ആണോ എങ്കിൽ ഉമ്മാമ പറഞ്ഞപോലെ രണ്ട് ദിവസം ഫുൾ നമ്മൾ അവിടെ താമസിക്കും.. പിന്നെ എന്നോട് സ്നേഹം അഭിനയിചില്ലേലും ദേഷ്യം നിങ്ങൾക്ക് കാണിക്കാൻ പറ്റില്ല.. ഞാൻ ഉമ്മാമയോട് പറഞ്ഞു കൊടുക്കും.. വേണേൽ എന്റെ വീട്ടുകാരെ കൊണ്ടും പറയിപ്പിക്കും.. എന്ത് വേണമെന്ന് നിങ്ങൾ ആലോചിക്ക്.. ഞാൻ പറഞ്ഞത് പോലെ കേട്ടാൽ നിങ്ങളെ ഉമ്മാമയും ഹാപ്പി എന്റെ വീട്ടുകാരും ഹാപ്പി.. അല്ലേൽ ആരും ഹാപ്പി ആവില്ല...  " 
ആലോചിച്ചപ്പോൾ അതാണ് എനിക്കും നല്ലത് എന്ന് തോന്നി..
"നിന്റെ ഭീഷണി കെട്ടു പേടിച്ചിട്ടൊന്നും അല്ല..  ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ ഉമ്മാമയുടെ സന്തോഷത്തിനു വേണ്ടി നിന്റെ ഡിമാൻഡ് ഞാൻ അംഗീകരിക്കുന്നു... " നമ്മള് ഇത്തിരി കലിപ്പോടെ തന്നെ പറഞ്ഞു...  
"എന്നാ വേഗം റെഡി ആയിക്കോ.. ഞാൻ ഡ്രെസ്സ് പാക്ക് ചെയ്തോളാം..." എന്ന് പറഞ്ഞ് അവൾ അവളുടെ പണി തുടങ്ങി..  നമ്മള് വേഗം ഡ്രെസ്സ് ചേഞ്ച്‌ ചെയ്ത് താഴേക്ക് പോയി... 

***********************************************

ഡ്രെസ്സ് ഒക്കെ പാക്ക് ചെയ്ത്... എന്ത് ഡ്രെസ്സ് ആണ് ഇപ്പോൾ ഇടുക എന്ന് ഷെൽഫ് തുറന്ന് വെച്ച് ആലോചിച്ചു നിൽക്കുമ്പോൾ ആണ് പിറകിൽ നിന്ന് നമ്മളെ ആരോ മോളെ എന്ന് വിളിച്ചത്..  തിരിഞ്ഞ് നോക്കിയപ്പോൾ ദേ നിൽക്കുന്നു.. സ്നേഹ പുഞ്ചിരിയോടെ നമ്മളെ അമ്മായിയമ്മ...  
ഉമ്മ നമ്മളെ അടുത്തേക്ക് വന്നു... ഉമ്മാന്റെ കയ്യിൽ എന്തോ ഒരു കവറും ഉണ്ട്..
"ഇതാ മോളെ ഇത് ഇട്ട് കൊണ്ട് മോൾ വീട്ടിലേക്കു പോവണം.. 
"എന്താ ഉമ്മ ഇത്..." 
"ഇത് ഇങ്ങനെ ഒരു ചടങ്ങ് വരുമ്പോൾ സൈബക്ക് കൊടുക്കാൻ വേണ്ടി ഞാൻ വാങ്ങിയതാ പക്ഷെ മോൾക്കാണ് ഇടാൻ ഉള്ള ഭാഗ്യം..." കയ്യിൽ ഉണ്ടായ കവർ എന്റെ കയ്യിൽ വെച്ച് തന്നു കൊണ്ട് ഉമ്മ പറഞ്ഞു..
ഞാൻ അത് വാങ്ങി തുറന്നു നോക്കിയപ്പോൾ നല്ല ഭംഗിയുള്ള സാരി... നല്ല മെറൂൺ കളർ..  സിംപിൾ ആണെങ്കിലും ആരായാലും ഒന്ന് കണ്ണ് വെക്കും ആ സാരിയിൽ..  ഏറ്റവും അത്ഭുതം എന്താ എന്ന് വെച്ചാൽ എന്റെ ഇഷ്ട കളർ കൂടി ആണ് അത്... കൂടെ തന്നെ വേറെ ഒരു ജ്വാല്ലറി  ബോക്സ്‌ കൂടി ഉണ്ട്...  അത് കയ്യിൽ എടുത്ത് ഞാൻ ഉമ്മാനെ ഒന്ന് നോക്കി.. ഉമ്മ നല്ല പുഞ്ചിരി പാസ്‌ ആക്കുന്നുണ്ട്.. നമ്മള് വീണ്ടും നോട്ടം ആ ബോക്സിലേക്ക് മാറ്റി.. woww..അത് തുറന്നതും അറിയാതെ തന്നെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു.. ഭംഗിയുള്ള മാല...  കൂടെ മാച്ച് കമ്മൽ..  പിന്നെ വളകൾ...  ഞാൻ വീണ്ടും ഉമ്മയെ നോക്കി..
"എല്ലാം നീ അണിയണം... "
"താങ്ക്സ് ഉമ്മാ..."
"നീ എന്റെ മോൾ അല്ലെ... നിനക്ക് ഇതൊക്കെ തരുന്നത് ഉമ്മാക്ക് സന്തോഷം ആണ്... " എന്ന് പറഞ്ഞു ഉമ്മ നമ്മളെ കെട്ടിപിടിച്ചപ്പോൾ അറിയാതെ നമ്മളെ കണ്ണുകൾ നിറഞ്ഞു പോയി.. നമ്മള് ഉമ്മാ കാണാതെ അത് തുടച്ചു മാറ്റി...
"വേഗം റെഡി ആയിക്കോ... അവന്റെ സ്വഭാവം അറിയാലോ ദേഷ്യം വന്നാൽ പിന്നെ വാൾ എടുത്തോണ്ട് വരും..." ഉമ്മ ചിരിച്ചോണ്ട് പറഞ്ഞപ്പോൾ നമ്മക്കും ചിരി വന്നു..
"ഉമ്മാ അതിന് എനിക്ക് സാരി ഉടുക്കാൻ അറിയില്ല...  "
"അതിനെന്താ ഞാൻ ഉടുത്തു തരാം.." 
പിന്നെ വേഗം ഉമ്മാ നമ്മളെ സാരി ഉടുപ്പിച്ചു തന്നു.. നമ്മള് വേഗം മാലയും കമ്മലും വളയും ഒക്കെ ഇട്ട് പെട്ടന്ന് തന്നെ റെഡി ആയി... റെഡി ആയി കഴിഞ്ഞപ്പോൾ ഉമ്മ നമ്മളെ തന്നെ നോക്കി നിൽക്കുന്നു.  
"എന്താ ഉമ്മാ ഇങ്ങനെ നോക്കുന്നെ..."
"ശെരിക്കും സുന്ദരി ആയിട്ടുണ്ട്.. നിനക്ക് ചേരും എന്ന് ഉറപ്പായിരുന്നു പക്ഷെ ഇത്ര നന്നായി ചേരുന്നു ഞാൻ പോലും പ്രതീക്ഷിചില്ല...  "
അത് കേട്ടപ്പോൾ ശെരിക്കും ഒന്ന് സുഗിച്ചു... നമ്മള് ഉമ്മനോടും കെട്ടി പിടിച്ചു താങ്ക്സ് പറഞ്ഞ് ബാഗും എടുത്ത് ഇറങ്ങി... താഴെ ഹാളിൽ എത്തിയപ്പോൾ സനയും നഹലയും ടീവി കാണുന്നു... 
"Wow... സൂപ്പർ സച്ചു... സാരി അടിപൊളി..." നഹല ചിരിച്ചു കൊണ്ട് പറഞ്ഞു...
"ഓ അപ്പൊ സാരി മാത്രേ അടിപൊളി ഉള്ളൂ..." നമ്മള് ഒരു പിരികം പൊക്കി കൊണ്ട് ചോദിച്ചു..."
"നിങ്ങള് അല്ലേലും സൂപ്പർ അല്ലെ..."
"ഹ്മ്മ്മ് ഹ്മ്മ്... ആയിക്കോട്ടെ..." നമ്മള് ചിരിച്ചു കൊണ്ട് പറഞ്ഞു... 
"നീ ഇന്ന് കോളേജിൽ പോയില്ലേ.."
" ഇല്ലാ.. രണ്ടാമത് കുളിച്ചു റെഡി ആയി വന്നപ്പോഴേക്കും.. ഷഹീക്കയും സഹലയും പോയി.. പിന്നെ പോവണ്ട എന്ന് വെച്ചു... അവൾ അത് പറഞ്ഞപ്പോൾ രാവിലത്തെ അവളെ കോലം ഓർത്ത് നമ്മള് ചിരിച്ചു.. 
"ആഹാ... പോവാൻ റെഡി ആയോ..." അവിടെക്ക് നമ്മളെ പൊന്ന് ഉമ്മാമ കൂടി എത്തി..
"ആ ഉമ്മാമ റെഡി ആയി... " അപ്പൊ ആണ് പുറത്ത് നിന്ന് ഒരേ കാർ ഹോൺ കേട്ടത്.. 
"വേഗം പൊക്കോ നേരത്തെ ആയി അവൻ അതിനകത്തു കയറി ഇരിക്കുന്ന് " ഉമ്മാമ ചിരിച്ചോണ്ട് പറഞ്ഞു...
"എന്നാ ഞാൻ പോയി വരാം എന്ന് പറഞ്ഞു എല്ലാരെയും നോക്കിയപ്പോൾ ദേ രണ്ടു കണ്ണുകൾ എന്നെ ദേഷ്യത്തോടെ നോക്കുന്നു.. വേറെ ആരും അല്ല നമ്മളെ സന തന്നെ...
"പടച്ചോനെ ഇതിന്റെ ദേഷ്യം ഇനിയും മാറീലെ.. ഒരു തമാശ പറഞ്ഞതിന് ഇത്ര ദേഷ്യമോ.. ഇനി വേറെ വല്ല കാരണവും ആയിരിക്കുമോ.. " നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചപ്പോൾ ആണ് ആ കോന്തൻ വീണ്ടും ഹോൺ അടിച്ചത്.. എന്തായാലും പിണക്കം ഒക്കെ ഇനി വന്നിട്ട് മാറ്റാം എന്ന് കരുതി നമ്മള് എല്ലാരോടും യാത്ര ചോദിച്ചു പുറത്തേക്കു ഇറങ്ങി... നമ്മളെ കെട്ടിയോൻ ക്ഷമനശിച്ചു കാറിൽ കലിപ്പ് കേറി ഇരിക്കുകയാണ്... നമ്മളെ കണ്ടപ്പോൾ തന്നെ ചെക്കൻ നോക്കി പേടിപ്പിക്കാൻ തുടങ്ങി...
"നിനക്കൊക്കെ ഒരുങ്ങി വരാൻ എന്താ രണ്ട് മണിക്കൂറോ... നിന്റെ സമയം വരെ വെയിറ്റ് ചെയ്ത് നിൽക്കാൻ ഞാൻ നിന്റെ ജോലിക്കാരൻ ഒന്നും അല്ല... " നമ്മള് കാറിൽ കയറി ഇരുന്നപ്പോൾ തന്നെ ചെക്കൻ ദേഷ്യത്തോടെ പറഞ്ഞു... 
"പിന്നെ എന്തിനാ കാത്തു നിന്നത് പൊയ്ക്കൂടായിരുന്നോ... "  നമ്മള് പുച്ഛിച്ചു കൊണ്ട് പറഞ്ഞു...
"അത്..... അത്.... അത് പിന്നെ.... നിന്നെ കെട്ടിഎടുക്കാതെ നിന്റെ വീട്ടിലേക്കു പോവാൻ പറ്റില്ലാല്ലോ.." നമ്മളെ ചോദ്യത്തിനു മുന്നിൽ ഒന്ന് പതറി എങ്കിലും ചെക്കൻ പറഞ്ഞു ഒപ്പിച്ചു.. 
"ആണോ എങ്കിൽ കൂടുതൽ ഡയലോഗ് അടിക്കാതെ വണ്ടി എടുക്ക്.." നമ്മള് അത് പറഞ്ഞപ്പോൾ ചെക്കൻ കലിപ്പ് കേറി നമ്മളെ നോക്കി പല്ല് കടിച്ച് പിടിച്ചു... 
"ദേഷ്യപ്പെട്ടിട്ടൊന്നും കാര്യം ഇല്ലാ മോനെ.. ഇത് വേറെ ജന്മം ആണ്... പോവാൻ പോവുന്നത് ഈ സച്ചുന്റെ വീട്ടിലേക്കു ആണ്.. സച്ചുനെ നീ മനസ്സിലാക്കാൻ പോവുന്നെ ഉള്ളൂ..." നമ്മള് ഇതും മനസ്സിൽ പറഞ്ഞു കൊണ്ട് നമ്മളെ കെട്ടിയോനെ നോക്കി ഇളിച്ചു കാണിച്ചു..."

***********************************************

" ജയിച്ചു എന്ന് നീ കരുതി ഇപ്പോൾ ചിരിചോ.. പക്ഷെ ഈ അബി ആരാണെന്നു നീ ശെരിക്കും മനസ്സിലാക്കാൻ പോവുന്നെ ഉള്ളൂ. അപ്പോൾ നീ കരഞ്ഞു കൊണ്ട് രക്ഷപ്പെട്ടു ഓടും... " നമ്മളെ നോക്കി ഇളിച്ചോണ്ട് നിൽക്കുന്ന ഓളെ നോക്കി നമ്മള് മനസ്സിൽ പറഞ്ഞു കൊണ്ട് കാർ മുന്നോട്ട് എടുത്തു.....

ആദ്യം ആയിട്ട് ആണ് അന്യയായ ഒരുത്തിയെ നമ്മളെ കൂടെ കാറിൽ മുൻ സീറ്റിൽ ഇരുത്തുന്നത്... കാണുമ്പോൾ ചവിട്ടി പുറത്ത് ഇടാൻ നമ്മക്ക് തോന്നുന്നുണ്ട് പക്ഷെ എന്ത് ചെയ്യാനാ അട്ജെസ്റ്റ് ചെയ്തേ പറ്റു... 
"അതെ എന്ത് ബോർ ആണ് ഇത്.. ഇതിൽ സോങ്‌സ് ഒന്നും ഇല്ലേ..." ഭാഗ്യം വാ തുറക്കാതെ അടങ്ങി ഇരിക്കുന്നുണ്ട് എന്ന് ആശ്വസിച്ചപ്പോൾ ആണ് മാക്രി ഇത് പറഞ്ഞത്..
"സോങ് കേട്ട് നിന്റെ കുഞ്ഞമ്മേടെ കല്യാണത്തിനു പോവുന്നതല്ലാ.. മരിയാതിക്കു വാ പൂട്ടി ഇരിക്കെടി..." നമ്മള് കലിപ്പോടെ അത് പറഞ്ഞപ്പോൾ പെണ്ണ് നമ്മളെ തുറിച്ചു നോക്കുന്നുണ്ട് പക്ഷെ നമ്മള് അതൊന്നും കാര്യം ആക്കിയില്ല... 
"സോങ് വേണ്ടെങ്കിൽ വേണ്ട എനിക്ക് എന്തേലും കഴിക്കാൻ വാങ്ങി തരുമോ... തിരക്കിട്ടു ഇറങ്ങിയത് കൊണ്ട് ഒന്നും കഴിച്ചില്ല...  "  
"ആണോ എങ്കിൽ നിന്റെ തന്തയോട് പറ എന്തേലും വാങ്ങിച്ചു തരാൻ...  "

"അല്ലേലും എനിക്ക് അറിയാം നിങ്ങൾ പിശുക്കൻ ആണെന്ന്.. ഞാൻ കണ്ടത് ആണല്ലോ ഒരു ആപ്പിൾ ചോദിച്ചതിന് ഉണ്ടാക്കിയ ബഹളം.. ഒന്ന് വണ്ടി നിർത്തി തന്നാൽ മതി എനിക്ക് അറിയാം വാങ്ങിക്കാൻ...  " അവൾ അങ്ങനെ പറഞ്ഞപ്പോൾ നമ്മള് വേഗം ബ്രൈക് ചവിട്ടി... എന്നിട്ട് ഓളെ മുഖത്തേക്ക് നോക്കി...  "

"ക്യാഷ് ഒന്നും ഞാൻ തരില്ല..  അത് വിചാരിച്ചു ആണ് ഞാൻ വാങ്ങിക്കോളാം എന്ന് വീമ്പു വിട്ടത് എങ്കിൽ പൊന്ന് മോളു വിവരം അറിയും..." 

"നിങ്ങൾ ക്യാഷ് തന്നില്ലേൽ ഞാൻ പോയി ആ കടയിൽ ചെന്ന് കടം വാങ്ങിക്കും.. പിന്നെ നാണം കെടുത്തി എന്ന് പറയരുത്..."

"അതിന് നീ പോയി കടം വാങിയാൽ എനിക്ക് എന്താ.. അതിന് ഞാൻ എന്തിന് നാണം കെടണം.. " നമ്മള് നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചപ്പോൾ ആ മാക്രി ഒരു ആക്കിയ ചിരി ചിരിക്കുന്നുണ്ട്...

" ഞാൻ ആ കടയിൽ പോയി കഴിക്കാൻ എന്തേലും വാങിയിട്ട് പറയും റഹ്മാൻ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനിയുടെ എംഡി ഹബീബ് റഹ്മാന്റെ വൈഫ്‌ ആണ് ഇതിന്റെ ക്യാഷ് തരാൻ എന്റെ കയ്യിൽ ഇല്ലാ... കെട്ടിയോൻ പിശുക്കൻ ആണ്.. വേണേൽ ദാ ഇരിക്കുന്നു നമ്മളെ കെട്ടിയോൻ പോയി വാങ്ങിച്ചോ എന്ന് പറഞ്ഞു നിങ്ങളെയും കാണിച്ചു കൊടുക്കും... നാട്ടുകാരും അറിയട്ടെ നിങ്ങളെ സ്വഭാവം.." നമ്മളെ നോക്കി ഇളിച്ചോണ്ട് അവൾ പറഞ്ഞപ്പോൾ മൂക്കിൽ ഇട്ട് കൈ മടക്കി രണ്ട് കുത്ത് കൊടുക്കാൻ ആണ് നമ്മക്ക് തോന്നിയത് പെണ്ണ് ഒരുമ്പിട്ടാൽ എന്ന് കേട്ടിട്ടേ ഉള്ളൂ ദേ ഇപ്പോൾ നേരിൽ കണ്ടു... ഇത് എന്ത് ജന്മം ആണ് റബ്ബേ...."
"അതെ എന്താ ഈ ആലോചിക്കുന്നത്... ഞാൻ പോണോ അതോ നിങ്ങൾ വാങ്ങിച്ചു തരുന്നുണ്ടോ..." നമ്മള് ചിന്തിച്ചു കൊണ്ട് നിൽക്കുമ്പോൾ ആയിരുന്നു ആ കുരിപ്പിന്റെ ഈ ഡയലോഗ്... "

"വേണ്ട... കെട്ടിലമ്മ ഇതിൽ തന്നെ ഇരിക്ക് ഞാൻ വാങ്ങിച്ചു വന്നോളാം... ഏത് സമയത്ത് ആണാവോ ഇതിനെ ഇങ്ങോട്ട് കെട്ടിഎടുക്കാൻ തോന്നിയത്...ഡീ പുല്ലേ നീ ഓവർ ആവുന്നുണ്ട്.. നിന്നെ പേടിച്ചിട്ടു ഒന്നും അല്ല കൈ മടക്കി രണ്ടെണ്ണം തന്നാൽ പിന്നെ ചെലചോണ്ട് നിൽക്കാൻ പറ്റില്ല തളർന്നു കിടക്കും നീ.. നിന്നെയൊക്കെ തല്ലി കൈ ചീത്ത ആക്കണ്ട എന്ന് കരുതിയാ... പിന്നെ വിശക്കുന്നവന് ആഹാരം കൊടുത്തേ ഹബീബ് റഹ്മാന് ക്ഷീല മുള്ളു അത് കൊണ്ട് മാത്രം ആണ് സമ്മതിച്ചത് കേട്ടോടി.. നമ്മള് നമ്മളെ ഗതികേട് മറച്ചു വെച്ച് ഇത്തിരി കലിപ്പോടെ ഡയലോഗ് അടിച്ചപ്പോൾ ആ മാക്രി വീണ്ടും നമ്മളെ പുച്ഛിച്ചു ചിരിക്കുകയാണ്... 
"പടച്ചോനെ ഇനി ഇവളെ മോന്ത നോക്കിയാൽ നമ്മള് രണ്ടെണ്ണം കൊടുത്ത് പോവും..." നമ്മള് നമ്മളെ തന്നെ കണ്ട്രോൾ ചെയ്ത് ഡോർ തുറന്ന് പുറത്തേക്കു ഇറങ്ങി ഡോർ വളിച്ചടച്ചു.. ദേഷ്യം മുഴുവൻ കാറിന്റെ ഡോറിനോ തീർത്ത് നമ്മള് അടുത്തുള്ള ബേക്കറിയിലേക്ക് പോയി... 

***********************************************

നമ്മളെ കെട്ടിയോന്റെ പ്രകടനം കണ്ടിട്ട് നമ്മക്ക് ചിരിയാണ് വന്നത്.. ഈ കോന്തനെ ഇങ്ങനെ വട്ടാകുമ്പോൾ പ്രതേകം ഒരു സുഖം ആണ്... 
വിശന്നിട്ടു വയറു കത്തുന്നു.. വാങ്ങിതരില്ലാന്ന് ആ കോന്തൻ പറഞ്ഞപ്പോൾ നമ്മള് രണ്ടും കല്പ്പിച്ചു ഒരു അടവ് എടുത്തതാണ് അവൻ എങ്ങാനും സാരമില്ല നീ അങ്ങനെ പറഞ്ഞു വാങ്ങിചോ എന്ന് പറഞ്ഞെങ്കിൽ ഞാൻ പെട്ടു പോയേനെ... അല്ലേലും ഇത് ഒരു മണ്ടൻ ആണ്...  
നമ്മള് ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ ആണ് നമ്മളെ കെട്ടിയോൻ ഒരു കവർ പിടിച്ചു കൊണ്ട് കാറിൽ കയറി ഇരുന്നത്.. ദേഷ്യത്തോടെ തന്നെ അത് എന്റെ നേർക്കു നീട്ടി.. ഞാൻ കാണാത്ത പോലെ പുറത്തേ കാഴ്ച്ചകൾ നോക്കുന്ന പോലെ ആക്ട് ചെയ്തു... വെറുതെ ചെക്കനെ ഒന്ന് പിരാന്താക്കാൻ... 
"പുറത്ത് നിന്റെ അമ്മായി പെറ്റു കിടക്കുന്നുണ്ടോ..." മൂപ്പരെ നമ്മള് മൈൻഡ് ചെയ്യാത്തത് കണ്ടപ്പോൾ ചെക്കൻ കലിപ്പിൽ ചോദിച്ചു... ചോദ്യം കേട്ടപ്പോൾ നമ്മക്ക് ചിരി അടക്കാൻ പറ്റാത്തപോലെ തോന്നി.. എങ്കിലും ചിരിക്കാതെ നമ്മള് മുഖം ആ കോന്തന്റെ ഭാഗത്ത്‌ തിരിച്ചു... 
"ഓ... വാങ്ങിച്ചു വന്നോ ഞാൻ കണ്ടില്ലായിരുന്നു.. എന്ന് ചുമ്മാ ഒരു ഡയലോഗ് പറഞ്ഞ് നമ്മള് ഓന്റെ കയ്യിന്നു ആ കവർ വാങ്ങി..." 
"എന്താ ഇത്...."

"തുറന്ന് നോക്കിയാൽ കാണാലോ എന്താ എന്ന്.. നിന്റെ ഉണ്ടകണ്ണ് പിന്നെ എന്തിനാ..." 
കോന്തൻ അത് പറഞ്ഞപ്പോൾ നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി ആ കവർ തുറന്നു നോക്കി.. 

"അയ്യേ... സാൻവിചോ.... ആ സാരമില്ല വാങ്ങി കൊണ്ട് വന്നതല്ലേ തല്ക്കാലം അഡ്ജസ്റ് ചെയ്തോളാം..." സംഭവം നമ്മക്ക് ഒരുപാട് ഇഷ്ടമുള്ളത് ആണേലും ഓനെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് നമ്മളത് കഴിക്കാൻ തുടങ്ങി.. 
ഇടകണ്ണ് ഇട്ട് നമ്മള് ഓനെ നോക്കിയപ്പോൾ എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് കാർ മുന്നോട്ട് എടുത്തു.. എന്റെ തന്തക്ക് തന്നെ പറഞ്ഞത് ആവുന്നു നമ്മക്ക് ഉറപ്പായിരുന്നു..  

********************************************
നമ്മള് മനസ്സിൽ ഓളെ തന്തക്കു വിളിച്ചു ഡ്രൈവിംഗ് തുടങ്ങി... ശബ്ദത്തിൽ വിളിച്ചാൽ ചിലപ്പോൾ തിന്നാൻ വാങ്ങിച്ചു കൊടുത്തത് അവൾ എന്റെ തലയിൽ ഇടും... ഒരിക്കൽ വെള്ളം ഒഴിച്ചത് മനസ്സിൽ ഉള്ളത് കൊണ്ട് നമ്മളൊന്നു കണ്ട്രോൾ ആക്കിയതാണ്... 
പെട്ടന്ന് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോൾ പെണ്ണ് ഇതാ മുഖത്തോട് പല ഭാവങ്ങൾ കാണിക്കുന്നു... ഇവളെന്താ കഥകളി കളിക്കുവാണോ.. സാൻവിച്ചു തൊള്ളയിൽ കുടുങ്ങിഎന്നാ തോന്നുന്നത് തൊണ്ടയിലും നെഞ്ചിലുമൊക്കെ തടവുന്നുണ്ട്.. അതിനിടയിൽ നമ്മളെ നോക്കി പേടിപ്പിച്ചു കൈ കൊണ്ട് വെള്ളം വേണം എന്ന് ആക്ഷനും കാണിക്കുന്നുണ്ട്.. ഇനി ഈ ജന്തു എങ്ങാനും തട്ടിപോയാൽ നമ്മള് സമാധാനം പറയേണ്ടിവരും എന്ന് തോന്നിയപ്പോൾ കാറിൽ എന്റെ സീറ്റിന് സൈഡിൽ നിന്ന് വെള്ളത്തിന്റെ ബോട്ടിൽ എടുത്ത് ഞാൻ അവൾക് കൊടുത്തു... അപ്പൊ തന്നെ വെപ്രാളം പിടിച്ച് അവൾ അത് തുറന്നു കുടിക്കാൻ തുടങ്ങി... രണ്ട് മൂന്ന് തവണ ശ്വാസം വലിച്ചു വിട്ട് അവൾ എന്നെ ഒന്ന് നോക്കി പേടിപ്പിച്ചു... 
"എന്തിനാ ഇത്ര പെട്ടന്ന് വെള്ളം തന്നത് എന്റെ ശവം കൂടി എടുത്തിട്ട് തന്നാൽ പോരായിരുന്നോ..." 

"ഭക്ഷണം കാണാത്ത ആൾക്കാരെ പോലെ വലിച്ചു വാരി കഴിക്കാൻ നിന്നോട് ഞാൻ പറഞ്ഞോ... ഭക്ഷണത്തോടെങ്കിലും ഇത്തിരി മയം കാണിക്ക് അത് വേറെ ആൾകാർ ഒന്നും വന്നു തിന്നില്ല.... " 

"ഓഹ്... വല്യ മയ മുള്ള ആളെ കണ്ടാൽ മതി... വല്യ കോട്ടും സൂട്ടും ഇട്ട് നടന്നോളും മനുഷ്യപെറ്റു ഇല്ലാത്തവൻ.... " 

"മനുഷ്യപെറ്റു ഇല്ലാത്തത് നിന്റെ തന്തക്കാടി... അതല്ലേ കൃത്യ സമയത്ത് നിന്നെ എന്റെ തലേൽ കെട്ടി വെച്ചിട്ട് അങ്ങേര് രക്ഷപെട്ടത് ഇനി നിന്നെ സഹിക്കണ്ടാലോ..." 

" നിങ്ങൾക്ക് വേറെ പെണ്ണ് കിട്ടാത്തത് കൊണ്ടല്ലേ നിങ്ങളെ ഉമ്മാ എന്റെ ഉപ്പാനെ വിളിച്ചു റിക്വസ്റ്റ് ചെയ്തത്... എന്നെ എങ്കിലും കിട്ടിയത് നിങ്ങളെ ഭാഗ്യം..."
"ആ ബാക്കിയുള്ളത് കൂടി തൊള്ളയിൽ കേറ്റ് അപ്പൊഴെങ്കിലും വാ അടച്ചു അനങ്ങാതെ ഇരിക്കുമല്ലോ.. നാശം... എന്ന് പറഞ്ഞു നമ്മള് ഡ്രൈവിങ്ങിൽ ശ്രദ്ധ തിരിച്ചു... നമ്മളെ നോക്കി കൊഞ്ഞനം കുത്തി അവൾ വീണ്ടും തീറ്റയിൽ ശ്രദ്ധ തിരിച്ചു.. 

*********************************************

വീടിന്റെ അടുത്ത് എത്താൻ ആയത് മുതലേ വല്ലാത്ത ഒരു ഫീൽ ആയിരുന്നു... എന്തായാലും നമ്മള് ജനിച്ചു വളർന്ന വീടിനെക്കാളും നാടിനെക്കാളും വരില്ലലോ ഒരു കൊട്ടാരവും.. ശെരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം...  വീട്ടുമുറ്റത് കാർ നമ്മളെ കെട്ടിയോൻ നിർത്തിയതും നമ്മളെ ഉപ്പ ചിരിച്ചു കൊണ്ട് വീടിന്റെ പുറത്തേക്കു വന്നു... 
നമ്മളെ കെട്ടിയോനെ നമ്മള് ഒന്ന് നോക്കിയപ്പോൾ ചെക്കൻ ഇറങ്ങണോ വേണ്ടയോ എന്നുള്ള കൺഫ്യൂഷനിൽ ആണ്... 
"ഹെലോ മൈ ഡിയർ ഹബി.. പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ.. ഇപ്പോൾ മുതൽ നിങ്ങൾ എന്റെ സ്നേഹമുള്ള കെട്ടിയോൻ ഒക്കെ...." നമ്മള് അത് പറഞ്ഞപ്പോൾ ചെക്കൻ നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്...  നോക്കി പേടിപ്പിക്കാതെ ഇറങ്ങി വാ എന്റെ മുത്തേ....." എന്ന് പറഞ്ഞ് നമ്മള് ചെക്കനെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ച് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ചെക്കൻ നമ്മളെ അന്തം വിട്ട് നോക്കുകയാണ്... 

************************************************

മുത്തേ എന്നോ... പടച്ചോനെ ഇവൾ ഇത് എന്തു ഭാവിച്ചാ... രണ്ടും കല്പ്പിച്ചു ആണല്ലോ ഇവളെ പോക്ക്... എത്ര പെട്ടന്ന് ആണ് ദേഷ്യം മാറ്റി മുഖത്തു നാണം കൊണ്ട് വന്നത്.. അഭിനായിക്കാൻ അല്ലേലും ഈ പെണ്ണുങ്ങൾക്ക് വല്യ മിടുക്ക് ആണ്.. ഇനി എന്തൊക്കെ സഹിക്കേണ്ടി വരും പടച്ചോനെ... എന്തായാലും കണ്ട് തന്നെ അറിയാം എന്ന് മനസ്സിൽ കരുതി ഞാനും കാറിൽ നിന്ന് ഇറങ്ങി.. 

"അസ്സലാമു അലൈകും..." ചിരിച്ചു കൊണ്ട് നമ്മക്ക് നേരെ കൈ നീട്ടി കൊണ്ട് ഓളെ ഉപ്പ പറഞ്ഞു...
"വ അലൈകുമുസ്സലാം...." നമ്മളും ചിരിച്ചു കൊണ്ട് സലാം മടക്കി...
"അകത്തേക്ക് വാ മോനെ... " 
അകത്തേക്ക് അവളെ ഉപ്പ ക്ഷണിച്ചപ്പോൾ നമ്മള്   ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.. കൂടെ നമ്മളെ കെട്ടിയോള് എന്ന് പറയുന്ന സാധനവും.. 
നമ്മള് ഹാളിൽ ഒരു സോഫയിൽ ഇരുന്നു കൂടെ ഉപ്പയും ഇരുന്നു... ഓള് നമ്മളെ അടുത്ത് തന്നെ ഇളിചോണ്ട് നിന്ന്... കളി കണ്ടാൽ വിചാരിക്കും അനുസരണ ഉള്ള നല്ല ഭാര്യ ആണെന്ന്... ഇതൊക്കെ ഇവൾക്ക് എങ്ങനെ പറ്റുന്നു... അപ്പോഴാണ് ഓളെ ഉമ്മ രണ്ട് ഗ്ലാസ് ജ്യൂസ് ആയി അവിടെക്ക് വന്നത്... അപ്പൊ തന്നെ ആ മാക്രി ഉമ്മാ എന്ന് വിളിച്ചു അടുത്തേക്ക് ചെന്നു... അവളെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്... ഓഹ് അപ്പോൾ ഈ സാധനത്തിന് കരച്ചലൊക്കെ വരും അല്ലെ... നമ്മള് ഇങ്ങനെ ചിന്തിച്ചുകൊണ്ട് നിന്നപ്പോൾ ആണ് മുന്നിലേക്ക് ഒരു ജ്യൂസ് ഗ്ലാസ്സ് അവളെ ഉമ്മ ചിരിച്ചു കൊണ്ട് നീട്ടിയത്.. ഞാൻ അത് ചിരിച്ചു കൊണ്ട് തന്നെ വാങ്ങിച്ചു... നമ്മള് ആ മാക്രിയെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി ചിരിക്കുകയാണ്... 

***********************************************

നമ്മളെ കെട്ടിയോനെ കാണുമ്പോൾ ചിരി ആണ് വരുന്നത് ഇങ്ങേരെ ഇത് പോലെ പൂച്ചകുട്ടിയായി എന്റെ മുന്നിൽ ഇങ്ങനെ കിട്ടും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല.. പാവം നല്ല കുട്ടിയായി ഇരിക്കാൻ ഒരുപാട് കഷ്ടപെടുന്നുണ്ട്.. ഉപ്പയും ഉമ്മയും മരുമോനോട്‌ കുശലം ചോദിക്കുന്ന തിരക്കിൽ ആണ്... നമ്മളെ കെട്ടിയോനും അവരോട് നല്ല സംസാരത്തിൽ ആണ് സ്വന്തം വീട്ടിൽ പോലും എല്ലാരുമായി ഇരുന്ന് ഇങ്ങനെ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. ഉമ്മാമയുടെ ഒരു പവർ നമ്മക്ക് ഇപ്പോഴാ ശെരിക്കും മനസ്സിലായത്... നമ്മളിങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നപ്പോൾ ആണ് ആ കോന്തൻ ഉപ്പയോട് എന്തോ പറഞ്ഞ് പുറത്തേക്കു പോയത്... ഇങ്ങേര് ഇത് എവിടെ പോവുന്നു മുങ്ങാൻ ഉള്ള പ്ലാൻ വല്ലതും ആണോ..  നമ്മളും നമ്മളെ കെട്ടിയോന്റെ പിറകിലെ പോയി..

"ഹേയ് എങ്ങോട്ടാ... മുങ്ങുകയാണോ..." നമ്മള് പിറകിലെ പോയി ചോദിച്ചപ്പോൾ എന്നെ നോക്കി പേടിപ്പിച്ചു  വീണ്ടും കാറിന്റെ അടുത്തേക്ക് ചെന്നു.. അത് കണ്ടപ്പോൾ നമ്മള് കഷ്ടപ്പെട്ടു സാരിയൊക്കെ ഒന്ന് പിടിച്ച് വേഗം ഓടി അങ്ങേരെ മുന്നിൽ പോയി നിന്നു... 
"എന്താടി പുല്ലേ നിനക്ക് വേണ്ടത്..."

"ഇവിടെ നിന്ന് പോവാൻ ഞാൻ സമ്മതിക്കില്ല... "

"നീ മാറി നിൽക്ക് ഞാൻ ഈ കാറിന്റെ ഡോർ ഒന്ന് തുറക്കട്ട്..."

"ഇല്ലാ ഞാൻ മാറില്ല.... "

"മാറില്ലേ....."

"ഇല്ലാ മാറില്ല.... "

"എന്നാ കാർ തുറന്ന് അവിടെ നിന്ന് ഡ്രെസ്സൊക്കെ കെട്ടിയെടുത്തു വന്ന ബാഗ് നീ തന്നെ അകത്തേക്ക് എടുത്ത് കൊണ്ട് വാ..." അയ്യോ ബാഗ് എടുക്കാൻ ആയിരുന്നോ വെറുതെ തെറ്റു ധരിച്ചു... നമ്മള് ചമ്മിയത് മുഖത്തു കാണിക്കാതെ നിന്നു..
"ബാഗ് എടുക്കാൻ ആയിരുന്നോ.. എന്നാ എടുത്തോ..." നമ്മള് ആ കോന്തന്റെ മുന്നിൽ നിന്ന് മാറികൊണ്ട് പറഞ്ഞു...

"ഇനി അകത്തു ഇരിക്കുന്ന നിന്റെ തന്തയെ വിളിക്ക് എടുക്കാൻ...  അല്ലേൽ നീ തന്നെ എടുത്ത് വന്നാൽ മതി..." നമ്മളെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് ആ കോന്തൻ പറഞ്ഞു വെറുതെ പിറകിലെ വന്നു പണി വാങ്ങി... നമ്മള് അതും ചിന്തിച്ചു നമ്മളെ കെട്ടിയോനെ നോക്കി കൊഞ്ഞനം കുത്തി കാറിന്റെ ഡോർ തുറന്ന് ബാഗ് എടുത്ത് നടന്നു... പണ്ടാരം ഈ സാരിയും ഉടുത്തു ശെരിക്കും നടക്കാനും പറ്റുന്നില്ലല്ലോ.. നമ്മളെ നടത്തം കണ്ടു ആ തെണ്ടി പിറകിൽ നിന്ന് കിണിക്കുന്നുണ്ട്.. നിനക്ക് ഞാൻ കാണിച്ചു താരാടാ എന്ന് മനസ്സിൽ കരുതി വീടിന്റെ സ്റ്റപ്പിൽ കാൽ വെച്ചതും സാരി തടഞ്ഞു നമ്മള് പുറകോട്ട് മറിഞ്ഞു.... കയ്യിലുള്ള ബാഗ് നമ്മളെ കയ്യിലെ പിടി വിട്ട് നിലത്ത് വീണു... നമ്മള് ഉമ്മാ എന്ന് വിളിച്ച് കണ്ണ് അടച്ചു... നിലത്ത് എത്തും എന്ന് കരുതിയ നമ്മള് നമ്മളെ അരയിൽ ആരുടേയോ കൈപത്തിയുടെ ചൂട് അറിഞ്ഞു... നമ്മള് മെല്ലെ കണ്ണ് തുറന്ന് നോക്കിയപ്പോൾ നമ്മള് നമ്മളെ കെട്ടിയോന്റെ കൈകളിൽ കിടക്കുന്നു.. നമ്മള് ആ കോന്തന്റെ മുഖത്തെക്ക് നോക്കി... 

 നമ്മള് മെല്ലെ കണ്ണ് തുറന്ന് നോക്കിയപ്പോൾ നമ്മള് നമ്മളെ കെട്ടിയോന്റെ കൈകളിൽ കിടക്കുന്നു.. നമ്മള് ആ കോന്തന്റെ മുഖത്തെക്ക് നോക്കി.. അങ്ങേരും എന്നെ തന്നെ നോക്കുകയാണ്.. കുറച്ച് നിമിഷം നമ്മള് അങ്ങനെ ഓന്റെ മുഖത്തെക്ക് തന്നെ നോക്കി നിന്നു പോയി... ആ പൂച്ചകണ്ണുകൾ വല്ലാതെ നമ്മളിൽ ആകർഷണം ഉണ്ടാക്കുന്ന പോലെ തോന്നി..

"ഹെലോ.... റൊമാൻസ് കളിക്കാൻ അകത്തു റൂം ഒക്കെ ഉണ്ട്ട്ടോ..." സൗണ്ട് കേട്ട ഭാഗത്തു നമ്മള് രണ്ടു പേരും ഒന്നിച്ചു നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ നോക്കി ഇളിച്ചുകൊണ്ട് ലാമി... അപ്പൊ തന്നെ നമ്മള് വെപ്രാളപെട്ട് ആ കോന്തന്റെ അടുത്ത് നിന്ന് കുറച്ച് മാറി നിന്നു... എന്നിട്ട് ഓളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു... നമ്മളെ കെട്ടിയോനെ നമ്മള് ഇടകണ്ണ് ഇട്ട് നോക്കിയപ്പോൾ അങ്ങേര് നമ്മളെ നോക്കി പേടിപ്പിച്ചു വേഗം അകത്തേക്ക് കയറിപോയി... 

"നീ ഇന്ന് കോളേജിൽ പോയില്ലേ..." നമ്മള് മുഖത്തെ ചമ്മലൊക്കെ മാറ്റി ചോദിച്ചു...

"ഇല്ലാ... നിങ്ങൾ വരും എന്ന് പറഞ്ഞത് കൊണ്ട് പോവണ്ട എന്ന് കരുതി... എന്നാലും നിനക്ക് എന്ത് പറ്റി... കെട്ടിയോൻ ആണെന്ന് കരുതി ഇങ്ങനെ പുറത്ത് വെച്ചോക്കെ ഇങ്ങനെ ചെയ്യാവോ... കല്യാണപ്രായം എത്തിയ നമ്മള് ഇവിടെ ഉണ്ടെന്ന് ഓർക്കണ്ടേ...."

"പൊടി കോപ്പേ... നമ്മളെ കൊണ്ട് ഈ ബാഗും എടുപ്പിച്ചു.. നമ്മള് സ്റ്റപ്പ് കയറാൻ നോക്കിയപ്പോൾ കാൽ തെന്നി പോയപ്പോൾ ആ കോന്തൻ ഒന്ന് പിടിച്ചു... അല്ലാതെ നീ കരുതുംപോലെ ഒന്നും അല്ല..." നമ്മള് ഓളെ കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞ്...

"ഹ്മ്മ് ഹ്മ്മ്മ്... ആയിക്കോട്ടെ.... സൂപ്പർ സാരി ആണലോ... അബിയുടെ ഗിഫ്റ്റ് ആണോ..." 

"ഗിഫ്റ്റ് അല്ല കോപ്പ്... ആ അലവലാതി വാങ്ങി തന്നിട്ട് നമ്മള് ഇട്ടതെന്നെ... പിശുക്കൻ തെണ്ടിയാടി ആപ്പിൾ പോലും തന്നില്ല അപ്പൊഴാ സാരിയും ഗോൾഡും.. ഇത് നമ്മളെ കെട്ടിയോന്റെ ഉമ്മ തന്നതാ..." 

"ആപ്പിളും ഈ സാരിയും തമ്മിൽ എന്താ ബന്ധം..." ഓള് തല ചൊറിഞ്ഞു കൊണ്ട് നമ്മളോട് ചോദിച്ചു.. 

"ഒക്കെ പറയാടി... നീ വാ..." എന്ന് പറഞ്ഞ് താഴെ വീണ ബാഗും എടുത്ത് നമ്മള് അകത്തേക്ക് ചെന്നു.. കൂടെ ലാമിയും വന്നു... 

"മോളെ... നീ മോനെ കൂട്ടി റൂമിലോട്ട് പോ... യാത്ര ചെയ്തു വന്നതല്ലേ... ഒന്ന് ഫ്രഷ് ആയി റസ്റ്റ്‌ എടുത്തോട്ടെ.. " ഉപ്പ നമ്മളെ നോക്കി അത് പറഞ്ഞപ്പോൾ നമ്മള് വേഗം നമ്മളെ കെട്ടിയോന്റെ അടുത്ത് ചെന്ന് അങ്ങേരെ കയ്യിൽ പിടിച്ചു...
"വാ അബിക്കാ... നമ്മക്ക് റൂമിലോട്ട് പോവാം... " നമ്മള് നമ്മളെ കെട്ടിയോനെ നോക്കി ചിരിച്ചു മയങ്ങികൊണ്ട് അത് പറഞ്ഞപ്പോൾ അങ്ങേര് വാ പൊളിച്ചു നമ്മളെ തന്നെ നോക്കുകയാണ്.. 

"കൂടെ ചെല്ല് മോനെ...." ഉപ്പ വീണ്ടും പറഞ്ഞപ്പോൾ നമ്മള് നമ്മളെ കെട്ടിയോനെ പിടിച്ചു വലിച്ചു റൂമിലേക്കു ലക്ഷ്യം വെച്ച് നടന്നു.. ലാമിയും ഒന്നും മനസ്സിലാവാതെ ഇവളെന്താകാട്ടികൂട്ടുന്നെ എന്ന ഭാവത്തിൽ നമ്മളെ നോക്കുന്നുണ്ട് ഓളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു നമ്മള് റൂമിലെക്ക് പോയി..

റൂം കണ്ടതും നമ്മള് തന്നെ ഒന്ന് ഞെട്ടി പോയി.. പടച്ചോനെ ഇത് എന്റെ റൂം തന്നെ ആണോ... ആകെ ഫുൾ ചേഞ്ച്‌ ആക്കി അടിപൊളി ആക്കീട്ടുണ്ട്... acയും വാങി വെച്ചിട്ടുണ്ട്... ഇത് വല്ലാത്ത ചതി ആയി പോയി ഉപ്പച്ചി... ഇങ്ങേരെ acയൊന്നും ഇല്ലാതെ കുറച്ച് കഷ്ടപെടുത്താം എന്ന് ആഗ്രഹിച്ചതാ ഒക്കെ പോയി.... 

"ഡീ പുല്ലേ കയ്യിന്ന് വിടടി...." നമ്മള് റൂം കണ്ട് അന്തം വിട്ട് നിന്നപ്പോൾ ആണ് നമ്മളെ കെട്ടിയോന്റെ അലർച കേട്ടത്... അപ്പൊ തന്നെ ഞാൻ ഓന്റെ കയ്യിന്ന് വിട്ടു..  വേഗം ഡോർ ലോക്ക് ചെയ്തു..

"ഹെലോ മിസ്റ്റർ ഹബീബ് റഹ്മാൻ.. നിങ്ങളെ അലർച്ച ഒന്നും ഇവിടെ വേണ്ട.. ഇത് എന്റെ വീട് ആണ്... " 

"നിന്റെ വീട് ആണെങ്കിൽ ആയിക്കോട്ടേ..പക്ഷെ എന്റെ ദേഹത്തു തൊട്ട് ഉള്ള നിന്റെ അഭിനയം ഒന്നും വേണ്ട... കേട്ടോടി പുല്ലേ... "

"അതിന് ഞാൻ കയ്യിലല്ലേ പിടിച്ചുള്ളു... അല്ലാതെ നിങ്ങളെ കേറി പിടിച്ചിട്ടൊന്നും ഇല്ലാലോ.. കൂടുതൽ ഡയലോഗ് അടിച്ചാ ഞാൻ അതും ചെയ്യും വേണേൽ കിസ്സും ചെയ്യും...."  നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു.. 

**********************************************

അവളത് പറഞ്ഞപ്പോൾ നമ്മക്ക് ആകെ കലിപ്പ് കേറി... കുറെ ആയി ഇവള് ഇങ്ങനെ ഓരോ ഡയലോഗ് പറയുന്ന്... ഇവൾക്ക് ഞാൻ ഒന്നും ചെയ്യില്ലാന്നുള്ള ധൈര്യം ആണ്... നിനക്ക് ഇപ്പോൾ കാണിച്ചു തരാ.. ഇനി മേലാൽ ഇമ്മാതിരി ഡയലോഗ് അടിക്കരുത്.. 
നമ്മള് അതും ചിന്തിച്ചു ഓളെ നോക്കി ഒന്ന് ചിരിച്ചു... എന്നിട്ട് നമ്മളെ ഷർട്ടിന്റെ ഓരോ ബട്ടനും ഓളെ നോക്കി ചിരിച്ചു കൊണ്ട് തന്നെ ഊരി.. എന്നിട്ട് ഷർട്ട്‌ ഊരി ബെഡിലെക്ക് വലിചെറിഞ്ഞു... പെണ്ണ് നമ്മളെ തന്നെ നോക്കി അന്തം വിട്ടു നിൽക്കുന്നുണ്ട്...

"നിനക്ക് എന്താ വേണ്ടത് കെട്ടിപിടിക്കണം കിസ്സ് ചെയ്യണം... അല്ലെ... നിന്റെ ഭീഷണി ഞാൻ സ്വീകരിച്ചു... വാ.. അയാം റെഡി.." എന്ന് പറഞ്ഞു നമ്മള് ഓളെ അടുത്തേക്ക് നടന്നപ്പോൾ പെണ്ണ് മെല്ലെ മെല്ലെ പുറകോട്ടും നടക്കുന്നുണ്ട്... നമ്മള് ഓളെ അടുത്ത് ലക്ഷ്യം വെച്ച് തന്നെ വീണ്ടും നടന്നപ്പോൾ അവൾ പിറകോട്ട് നടന്ന് ചുമരിൽ തട്ടി നിന്നു... നമ്മള് ഓളെ അടുത്ത് പോയി നിന്നു... അവളുടെ കണ്ണിലെക്ക് നോക്കിയപ്പോൾ പെണ്ണ് ആകെ പേടിച്ചു നമ്മളെ തന്നെ നോക്കുകായാണ്... നമ്മള് ഓളെ അടുത്ത് ചെന്ന് അങ്ങനെ നിന്നപ്പോൾ അവൾ സൈഡിൽ കൂടി മാറാൻ ശ്രമിച്ചു.. നമ്മള് നമ്മളെ രണ്ടു കയ്യും അവളുടെ രണ്ട് സൈഡിലൂടെയും ഇട്ട് ചുമരിൽ കുത്തി വെച്ചു... നമ്മളെ കൈകൾ കിടയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചു നിൽക്കുന്ന ഓളെ കണ്ടപ്പോൾ നമ്മക്ക് ശെരിക്കും ചിരിയാണ് വന്നത്... പെണ്ണ് കിടന്ന് വിയർക്കുകയാണ്... 
നമ്മള് നമ്മളെ മുഖം അവളെ മുഖത്തിന്റെ അടുത്തേക്ക് കൊണ്ട് പോയി...

"എന്താടി.... നിനക്ക് കെട്ടിപിടിക്കണ്ടേ... കിസ്സ് ചെയ്യണ്ടേ... എന്താ... നിന്റെ നീളമുള്ള ആ നാക്ക് അടങ്ങി നിൽക്കുന്നത്... നിന്റെ ധൈര്യമൊക്കെ ചോർന്ന് പോയോ... " നമ്മള് ഇങ്ങനെ ഓരോന്ന് ചോദിച്ചപ്പോൾ ആ മാക്രി ഒന്നും പറയാൻ കിട്ടാതെ നമ്മളെ നോക്കി പകച്ചു നിൽക്കുകയാണ്... 

***********************************************

പടച്ചോനെ ഒരു ആവേശത്തിൽ പറഞ്ഞ് പോയത് ആണ്.. ഈ തെണ്ടി ഇങ്ങനെ ചെയ്യുന്നു നമ്മള് ഒട്ടും കരുതിയില്ല...  ഈ കോന്തന്റെ നോട്ടവും ഭാവവും കണ്ടിട്ട് പേടി ആവുന്നു... എങ്ങനെയാ ഒന്ന് രക്ഷപ്പെടുക... എന്ന് ചിന്തിച്ചപ്പോൾ ആണ് ഡോറിൽ ആരോ വന്നു മുട്ടിയത് അപ്പൊൾ തന്നെ നമ്മളെ കെട്ടിയോൻ ഒന്ന് ഞെട്ടി നമ്മളെ സൈഡിൽ വെച്ചിരുന്ന കൈകൾ എടുത്തു.. നമ്മള് ആ കോന്തനെ തള്ളി മാറ്റി വേഗം ഡോർ തുറന്നതും... നമ്മള് ദേ കിടക്കുന്നു ബെഡിൽ...  ആട്ടിക്കു വെച്ച റൊട്ടിപോലെ ബെഡിൽ നമ്മളെ കെട്ടിയോനും അങ്ങേരെ മേലെ നമ്മളും... 
ഇതെങ്ങനെ സംഭവിച്ചു എന്ന് ആലോചിച്ചു.. നടന്ന കാര്യം സ്ലോമോശനിൽ ആലോചിച്ചപ്പോൾ ആണ് നമ്മക്ക് കാര്യം മനസ്സിലായത്... 
ഡോറിൽ തട്ടുന്ന ശബ്ദം കേട്ടു ഞെട്ടിയ നമ്മളെ കെട്ടിയോനെ തള്ളി മാറ്റിയ ഉടൻ നമ്മള് അടുത്ത് തന്നെ ഉള്ള ഡോർ വേഗം തുറന്ന്... നമ്മള് തള്ളിയ ശക്തിയിൽ പിറകോട്ടു മറിഞ്ഞു വീഴാൻ പോയ നമ്മളെ കെട്ടിയോൻ വീഴാതിരിക്കാൻ പിടിച്ചത് നമ്മളെ സാരിയുടെ തറ്റം... അതാ അങ്ങേര് വീണപ്പോൾ കൂടെ നമ്മളും വീണത്... 
നമ്മള് ഇതും ചിന്തിച്ചു കൊണ്ട് നിന്നപ്പോൾ ആണ്  ഡോറിന്റെ അടുത്ത് ഒരു രൂപം നമ്മള് ശ്രദ്ധിച്ചത് നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ ലാമി ഇളിച്ചു കൊണ്ട്... 

"ഒന്ന് എണീറ്റ് പൊടി...." നമ്മളെ കെട്ടിയോന്റെ സൗണ്ട് കേട്ടപ്പോൾ ആണ് നമ്മള് ഓന്റെ മേത്ത് കിടന്നാ ഇതൊക്കെ ചിന്തിച്ചു കൂട്ടുന്നത് എന്ന് ഓർമ വന്നത്... അപ്പോൾ തന്നെ നമ്മള് വേഗം എണീറ്റു... നമ്മളെ ഒന്ന് നോക്കി പേടിപ്പിച്ചു ലാമിയെ കാണാത്ത പോലെ നടിച്ചു ആ കോന്തൻ ബാത്റൂമിലേക്ക് കയറി....
ഇതൊക്കെ കണ്ടു ലാമി ആണേൽ അലാക്കിലെ ചിരിയാണ്... നമ്മള് ഓളെ നോക്കി പേടിപ്പിച്ചു ഓളെ അടുത്ത് പോയി ഓളെ കയ്യും പിടിച്ചു വലിച്ചു ഒറ്റ നടത്തം ആയിരുന്നു ഓളെ റൂമിൽ എത്തിയപ്പോൾ ആണ് നമ്മള് കയ്യിലെ പിടുത്തം വിട്ടത്.... 

"എടി ദുഷ്ടത്തി... എന്റെ കയ്യിന്റെ പണി തീർന്നു എന്നാ തോന്നുന്നത്.. എന്തൊരു പിടുത്തം ആടി ഇത്...." 

"നിന്നോടാരാ കളിയാക്കി ചിരിക്കാൻ പറഞ്ഞത്..."

"പിന്നെ ചിരി വരാതെ ഇരിക്കുമോ... എന്നോട് പറയും ഓൻ കോന്തൻ ദുഷ്ടൻ..  കണ്ടാമൃഗം... എന്നിട്ട് ഞാൻ കാണുമ്പോൾ ഒക്കെ നീയും ഓനും ചക്കരയും ഈച്ചയും പോലെ.... എന്തായിരുന്നു ബെഡിൽ കിടന്നിട്ട് പ്രകടനം..." നമ്മളെ നോക്കി ആക്കി ചിരിച്ചു കൊണ്ട് ഓള് പറഞ്ഞപ്പോൾ നമ്മള് ഓളെ വയറ്റിന് ഇട്ട് ഒരു കുത്ത് കൊടുത്തു...

"എന്നെ കൊണ്ട് നീ വെറുതെ പച്ച തെറി വിളിപ്പിക്കരുത്... അവൻ എനിക്കിട്ട് ഓരോ പണി തന്നോണ്ടിരിക്കുവാ... നീ കരുതും പോലെ ഒന്നും അല്ല...  എല്ലാം പറഞ്ഞ് തരാം.. എന്ന് പറഞ്ഞ് കല്യാണം കഴിഞ്ഞത് മുതൽ ഉണ്ടായ കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ നമ്മള് ഓൾക്ക് പറഞ്ഞ് കൊടുത്തു... കേട്ടു കഴിഞ്ഞത് മുതൽ പെണ്ണ് വട്ട് ഇളകിയത് പോലെ ഒരേ ചിരിയാണ്... 

"നീ എന്തിനാടി കോപ്പേ ഇങ്ങനെ ചിരിക്കുന്നത്..."

"ചിരിക്കാതെ പിന്നെ... നല്ല കെട്ടിയോനും കെട്ടിയോളും... ഞാൻ എപ്പോഴും മുമ്പ് ചിന്തിക്കാർ ഉണ്ട് പടച്ചോനെ ഈ തലതെറിചവൾ ഏത് പാവത്തിന്റെ തലയിൽ ആണ് ചെന്ന് വീഴുക എന്ന്... ഇപ്പോഴാ ആശ്വാസം ആയത്.. പടച്ചോൻ കണ്ടറിഞ്ഞു നിനക്ക് പറ്റിയ ഒരുത്തനെ തന്നെ തന്നല്ലോ... " പെണ്ണ് ഇളിചോണ്ട് അത് പറഞ്ഞപ്പോൾ നമ്മള് ഓളെ നോക്കി കൊഞ്ഞനം കുത്തി... 
"നീ എന്നാ ഇവിടെ നിന്ന് ഇളിക്ക് ഞാൻ വേഗം ഈ സാരി ഒന്ന് ചേഞ്ച്‌ ചെയ്തു വരാം വന്നത് മുതലേ ഈ സാരി നമ്മക്ക് പണി തരുവാ..." എന്ന് പറഞ്ഞ് നമ്മള് വീണ്ടും നമ്മളെ റൂമിലെക്ക് ചെന്നപ്പോൾ ആ കോന്തൻ ബെഡിൽ ഇരുന്ന് ഫോണിൽ നോക്കി കൊണ്ട് നിൽക്കുകയാണ്.. നമ്മളെ കണ്ടപ്പോൾ ചെക്കൻ കലിപ്പോടെ നമ്മളെ ഒന്ന് നോക്കി.. മൈൻഡ് ചെയ്യാതെ നമ്മള് ചേഞ്ച്‌ ചെയ്യാനുള്ള ഡ്രെസ്സും എടുത്തു വേഗം ബാത്‌റൂമിൽ കയറി... 

ഡ്രെസ്സ് ചേഞ്ച്‌ ചെയ്തു വന്നപ്പോഴും ആ കോന്തൻ അതെ ഇരിപ്പ് തന്നെ ആണ്... നമ്മള് കൊണ്ട് വന്നാൽ ഡ്രെസ്സ് ഒക്കെ ബാഗിൽ നിന്നു എടുത്തു ഷെൽഫിൽ അടക്കി വെക്കുമ്പോൾ ആണ് ഫോൺ റിങ്ങ് ചെയ്യുന്ന സൗണ്ട് കേട്ടത്.. നമ്മളെ നോട്ടം അങ്ങോട്ട് തിരിഞ്ഞു.. നമ്മളെ കെട്ടിയോന്റെ ഫോൺ ആണെന്ന് നമ്മക്ക് മനസ്സിലായി... നമ്മള് ആ കോന്തനെ നോക്കിയപ്പോൾ ഫോൺ കട്ട് ചെയ്തു കലിപ്പ് കേറി നിൽക്കുകയാണ്... വീണ്ടും കാൾ വന്നു വീണ്ടും അങ്ങേര് കട്ട്‌ ചെയ്തു.. അങ്ങനെ മൂന്നാലു തവണ കാൾ വന്നു അത് പോലെ തന്നെ അങ്ങേര് കട്ട്‌ ആക്കുകയും ചെയ്തു എന്നിട്ട് ഫോൺ ഓഫ്‌ ആക്കി ബെഡിന്റെ സൈഡിലേക്ക് വലിച്ചെറിഞ്ഞു... നമ്മള് ഓന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ചെക്കന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു...

ഇങ്ങേർക്ക് ഇത് എന്തു പറ്റി... എന്തിനാ ഇത്ര ദേഷ്യപ്പെട്ടു ഇരിക്കുന്നത്... ആരായിരിക്കും ഫോൺ വിളിച്ചത്... നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിക്കുമ്പോൾ ആണ് ചെക്കൻ റോക്കറ്റ് വിട്ടപോലെ കലിപ്പിൽ എണീറ്റു ഫോണും എടുത്തു പുറത്തേക്കു പോയത്......

ഇങ്ങേർക്ക് ഇത് എന്തു പറ്റി... എന്തിനാ ഇത്ര ദേഷ്യപ്പെട്ടു ഇരിക്കുന്നത്... ആരായിരിക്കും ഫോൺ വിളിച്ചത്... നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിക്കുമ്പോൾ ആണ് ചെക്കൻ റോക്കറ്റ് വിട്ടപോലെ കലിപ്പിൽ എണീറ്റു ഫോണും എടുത്തു പുറത്തേക്കു പോയത്......

കാര്യമായ എന്തോ പ്രോബ്ലം ആണെന്ന് ആ പോക്ക് കണ്ടപ്പോൾ നമ്മക്ക് മനസ്സിലായി...എന്തേലും ആവട്ട് അല്ലേലും ആ കോന്തന്റെ കാര്യം ഓർത്ത് നമ്മള് എന്തിനാ തല പുകക്കുന്നത്... നമ്മളത് വിട്ടു കളഞ്ഞു... 

മരുമോൻ ആദ്യമായി വന്നത് കൊണ്ട് ഉച്ചക്ക് ഉള്ള ഫുഡ്‌ ഒക്കെ അടിപൊളി ആയിരുന്നു... പക്ഷെ നമ്മളെ കെട്ടിയോൻ വളരെ കഷ്ടപ്പെട്ടു ആണ് അത് കഴിച്ചത്... നമ്മള് കൂടി ഒന്നിച്ചു ചേർന്ന് ഉണ്ടാക്കിയത് മൂപ്പർക്ക് കഴിക്കാൻ തീരെ ഇഷ്ടം ഉണ്ടായിരുന്നില്ല.. പിന്നെ ഗതികേട് കൊണ്ട് കഴിച്ചു... എന്നാലും ഓനെ ഇങ്ങനെ ചെയ്യുമ്പോൾ നമ്മക്ക് പ്രതേകം സുഖം തോന്നി.... 

************************************************

ഇത് എന്തൊരു ബോർ ആണ് പടച്ചോനെ... എന്ത് ചെയ്യാൻ ആണ് രാവിലെ വരെ സഹിക്കുക തന്നെ... പ്രശ്നം ഒന്നും ഉണ്ടാക്കില്ല എന്ന് ആ മാക്രിക്ക് വാക്കും കൊടുത്ത് പോയി.. അല്ലേൽ അവളെ ഈ പ്രകടനത്തിനു അടിച്ച് പല്ല് തെറിപ്പിചേനെ...  നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചപ്പോൾ ആണ് ആ മാക്രി റൂമിലേക്ക് വന്നത്... 

"അതെ... ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട്...."

"എനിക്ക് വേണ്ട....." നമ്മള് ഓളെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു... 
അപ്പോൾ തന്നെ അവൾ ഡോർ ലോക്ക് ചെയ്തു എന്റെ അടുത്തേക്ക് വന്നു.. ബട്ട്‌ ഞാൻ മൈൻഡ് ചെയ്തില്ല...

"മരിയാതിക്കു എണീറ്റ് വന്നോ.. ഉമ്മ കഷ്ടപെട്ടു ഒക്കെ ഉണ്ടാക്കിയത് നിങ്ങൾക്ക് കഴിക്കാനാ... അത് നിങ്ങൾ കഴിച്ചേ പറ്റു...."

"നീ ആരാടി എന്നോട് കല്പിക്കാൻ... എനിക്ക് വേണ്ട... നീ അല്ലെ ആർത്തി പണ്ടാരം ഒക്കെ വലിച്ചു വാരി കഴിക്ക്..." 

"നിങ്ങൾ അത് വന്നു കഴിച്ചേ പറ്റു.... നിങ്ങളെ പോലെ ഭക്ഷണത്തിനു വില ഇല്ലാത്ത ആൾക്കാർ അല്ല ഇവിടെ... നിങ്ങൾ ഇടയ്ക്കിടെ പറയുന്ന ആ ബേക്കറിക്കാരൻ കഷ്ടപ്പെട്ടു ഉണ്ടാക്കുന്നത്.. അത് പായാക്കി കളയാൻ ഈ സച്ചു സമ്മതിക്കില്ല..." 

"അതിന് നിന്റെ സമ്മതം ആർക്ക് വേണം... എനിക്ക് വേണ്ട... ഞാൻ പറഞ്ഞില്ലല്ലോ ഇതൊക്കെ ഉണ്ടാക്കി വെക്കാൻ..."

"അതിന് ഇവിടെ നിങ്ങളെ പോലെ പിശുക്കന്മാർ ഇല്ലാ... വീട്ടിൽ വരുന്നത് ഏത് തെണ്ടി ആണേലും സൽക്കാരിച്ചു വിടുന്നത് ആണ് നമ്മക്ക് ഇഷ്ടം... "

"തെണ്ടി നിന്റെ മറ്റവൻ ആടി... ഞാൻ കഴിക്കില്ല നീ വേണേൽ പോയി കേസ് കൊടുക്ക്... " എന്ന് പറഞ്ഞു നമ്മള് തലയണ നേരെയാക്കി വെച്ച് ബെഡിൽ കിടന്നു... "

"അപ്പൊ നിങ്ങൾക്ക് വരാൻ ഉദ്ദേശം ഇല്ലാ അല്ലെ... ശെരി..." എന്ന് പറഞ്ഞു അവൾ എന്നെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് ഫോൺ എടുത്ത് നമ്പർ ഡെയിൽ ചെയ്തു ചെവിയിൽ വെച്ചു..."

"ഹെലോ.... സച്ചു ആണ്... നഹലയാണോ... ആ സുഖം... ഒന്ന് ഉമ്മാമക്ക് ഫോൺ കൊടുക്കുമോ..." 

"നിന്റെ അടവ് ഒന്നും എന്നോട് വേണ്ട മോളെ അഭിനയിക്കാൻ നീ മിടുക്കി ആണെന്ന് എനിക്ക് അറിയാം അത് കൊണ്ട് വിളിക്കുന്ന പോലെ അഭിനയിച്ചു എന്നെ പറ്റിക്കാൻ നോക്കണ്ടാ... " നമ്മള് ഓളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് ചിന്തിച്ചതും ആ മാക്രി ഫോൺ സ്പീക്കറിൽ ഇട്ടു.. 

"ഹെലോ മോളെ....." ഉമ്മാമന്റെ ശബ്ദം നമ്മള് കേട്ടതും നമ്മള് ആകെ ഞെട്ടി പോയി...

"ഹെലോ ഉമ്മാമ സുഖമല്ലേ.... "
"ആ മോളെ എന്തൊക്കെ ഉണ്ട് അവിടത്തെ വിശേഷം..."
"നല്ല വിശേഷം.. എല്ലാരും സുഖമായി ഇരിക്കുന്നു..."
"അബി അവിടെ തന്നെ ഇല്ലേ... ഭക്ഷണം ഒക്കെ കഴിച്ചോ..." 
"ആ ഇവിടെ തന്നെ ഉണ്ട്... ഭക്ഷണം കഴിക്കാൻ പോവുന്നെ ഉള്ളൂ... പിന്നെ ഉമ്മാമ അബിക്ക് നാളെ രാവിലെ...." എന്ന് അവൾ പറയാൻ തുടങ്ങിയതും നമ്മള് ഓടി ചെന്ന് അവളുടെ വായ പൊത്തി പിടിച്ചു... 
എന്നിട്ട് വേഗം ഫോൺ അവളുടെ കയ്യിൽ നിന്ന് വാങി കട്ട്‌ ചെയ്തു....

"ആാാാാ....." അപ്പോഴേക്കും ആ മാക്രി പൊത്തിപിടിച്ച നമ്മളെ കയ്യിൽ കടിച്ചു... കൈ വേദനിച്ചു കൈ കുടഞ്ഞു കൊണ്ട് നമ്മള് ഓളെ നോക്കിയപ്പോൾ ഓള് നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്... " 

"നീ എന്താടി പട്ടീടെ ജന്മം ആണോ എന്താ വേദന..."
"എന്റെ വായ പൊത്തിപിടിക്കാൻ നിങ്ങളോട് ആരാ പറഞ്ഞത്.. നിങ്ങളോട് ആരാ ഫോൺ കട്ട്‌ ചെയ്യാൻ പറഞ്ഞത് എന്റെ ഫോൺ ഇങ്ങു താ.. എനിക്ക് ഉമ്മാമയോട് സംസാരിക്കണം.. " ആ മാക്രി അത് പറഞ്ഞതും അവളുടെ ഫോൺ റിങ്ങ് ചെയ്തു... സ്‌ക്രീനിൽ നോക്കിയപ്പോൾ എന്റെ വീട്ടിലെ നമ്പർ..

"എന്റെ ഫോൺ ഇങ്ങുതാ... ഉമ്മാമ ആയിരിക്കും... "
"ഉമ്മാമ തന്നെയാ പക്ഷെ ഫോൺ തരില്ല... "
"മരിയാതിക്കു ഫോൺ തന്നോ എന്ന് പറഞ്ഞ് ആ മാക്രി നമ്മളെ നേർക്ക് വന്നപ്പോൾ നമ്മള് കൈ ഉയർത്തി പിടിച്ചു... 

"തരില്ലടി മാക്രി..." 
എന്റെ കയ്യിന്നു അത് തട്ടിഎടുക്കാൻ പെണ്ണ് പല പണിയും നോക്കി... 

***********************************************

മോളെ സച്ചു ശക്തി ഉപയോഗിച്ച് നിനക്ക് ഫോൺ കിട്ടില്ല... നീ ബുദ്ധി ഉപയോഗിക്ക്...  നമ്മള് നമ്മളോട് തന്നെ ഇത് ആലോചിച്ചു നിന്നു ആ കോന്തനെ നോക്കിയപ്പോൾ ഇവൾ എന്താ ചിന്തിക്കുന്നെ എന്ന ഭാവത്തിൽ നമ്മളെ  നോക്കുന്നുണ്ട്... പിന്നെ നമ്മള് ഒന്നും നോക്കിയില്ല ഓടി ചെന്ന് ആ കോന്തനെ കെട്ടി പിടിച്ചു... നമ്മളെ ആ പിടുത്തം ചെക്കൻ ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് നമ്മള് പിടിച്ചപ്പോൾ തന്നെ ആ കോന്തന്റെ കയ്യിന്നു നമ്മളെ ഫോൺ താഴേക്ക് വീണു...  നമ്മള് അപ്പൊ തന്നെ ഓന്റെ മേത്തു നിന്ന് പിടി വിട്ടു നമ്മളെ ഫോൺ വീണെടുത്തെക്ക് ലക്ഷ്യം വെച്ച് കുതിച്ചതും ആ തെണ്ടി വേഗം കാൽ നീട്ടി പിടിച്ചു..  ദേ കിടക്കുന്നു നമ്മള് കയ്യും കുത്തി വീണ് നിലത്ത്.... 

"ഉമ്മാ....." വീണ വേദനയിൽ നമ്മള് അറിയാതെ അലറി പോയി... ആ തെണ്ടി ആണേൽ അലാക്കിലെ ചിരിയാണ്... നമ്മളെ കണ്ണിൽ നിന്ന് ഒക്കെ കണ്ണീർ ഒഴുകുന്നുണ്ട്... 

"മോളെ.... മോളെ...." അപ്പോഴാണ് നമ്മളെ ഉമ്മ കതക് തട്ടി വിളിച്ചത്... അപ്പോൾ തന്നെ ആ കോന്തൻ നമ്മളെ എടുത്ത് ബെഡിൽ ഇരുത്തി നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് ഡോർ തുറന്നു...

"എന്താ മോനെ എന്ത് പറ്റി... സച്ചുന്റെ നിലവിളി അല്ലെ കേട്ടത്... " ഉമ്മ വെപ്രാളം പിടിച്ചു ചോദിച്ചു.. കൂടെ നമ്മളെ ഉപ്പയും ലാമിയും ഉണ്ട്...  
നമ്മള് എല്ലാരെയും ദയനീയമായി നോക്കി..

"അത് ഇവൾ ഒന്ന് വഴുതി വീണു..." ആ തെണ്ടിയുടെ മറുപടി കേട്ടു നമ്മക്ക് ഒലക്ക എടുത്ത് ഓന്റെ തലക്ക് ഒന്ന് കൊടുക്കാനാ തോന്നിയത്... 
"എന്താ മോളെ സൂക്ഷിച്ചു നടക്കണ്ടെ... എന്തേലും പറ്റിയോ..." ഉമ്മ നമ്മളെ അടുത്ത് വന്നു ഇരുന്ന് പറഞ്ഞു... 
"ഇതിൽ കൂടുതൽ ഇനി എന്ത് പറ്റാൻ ആണ് ഉമ്മാ... എനിക്ക് കൈ വേദനിച്ചിട്ടു വയ്യ... " 
"ഹോസ്പിറ്റലിൽ പോണോ..." 
"വേണ്ട ഉപ്പാ..."
"എന്നാ നീ ആ കൊഴമ്പ് ഇട്ടു ഒന്ന് തടവി കൊടുക്ക്..." ഉപ്പ ഉമ്മനോടും അത് പറഞ്ഞതും ഉമ്മാ വേഗം അത് എടുക്കാൻ പോയി... നമ്മള് ആ കോന്തന്റെ മുഖത്തു നോക്കിയപ്പോൾ ആ തെണ്ടി നമ്മളെ നോക്കി കളിയാക്കി ചിരിക്കുകയാണ്... കൂടുതൽ കിണിക്കണ്ട തെണ്ടി നിനക്കുള്ള പണി ഞാൻ തരാം... എന്ന് മനസ്സിൽ കരുതി ലാമിയെ നോക്കിയപ്പോൾ നമ്മളെ കളിയിൽ നമ്മളെ കെട്ടിയോൻ നമ്മക്ക് തന്ന പണി ആണെന്ന് ഏകദേശം മനസ്സിലാക്കി നമ്മളെ നോക്കൂ ഇളിചോണ്ട് നിൽക്കുകയാണ് ഓളും... നമ്മള് ഓളെ നല്ലോണം നോക്കി പേടിപ്പിച്ചു... അപ്പോഴാണ് നമ്മളെ ഉമ്മാ കൊഴമ്പു  കൊണ്ട് വന്നത്.... 

" കൈ നീട്ടി പിടി പെണ്ണെ..." ഉമ്മാ നമ്മളെ അടുത്ത് വന്നു ഇരുന്ന് പറഞ്ഞു... 

"നിങ്ങൾ എന്തിനാ തടവി തരുന്നത്.. എനിക്ക് കുഴമ്പ് ഇട്ടു തരാൻ എന്റെ ഇക്ക ഉണ്ട്... അല്ലെ ഇക്കാ...." നമ്മള് ഇളിച്ചു കൊണ്ട് അത് പറഞ്ഞു നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ തീരെ പ്രതീക്ഷിക്കാത്തത് കേട്ടതിന്റെ ഞെട്ടലിൽ ആണ് ചെക്കൻ...  " 

"അബിയെ എന്തിനാ ബുദ്ധിമുട്ടിക്കുന്നെ ഞാൻ തടവി തരാം..."

"വേണ്ട ഇക്കാക് ഇത് നല്ലോണം അറിയാം.. ഇക്ക ഇത് പഠിക്കാൻ ഒക്കെ പോയിട്ടുണ്ട്... അല്ലെ ഇക്കാ... ഉമ്മ അത് എന്റെ ഇക്കാന്റെ കയ്യിൽ കൊടുക്ക്..." 

"ഈ പെണ്ണിന്റെ ഒരു കാര്യം...." എന്ന് പറഞ്ഞ് ഉമ്മാ അത് ആ കോന്തന്റെ നേരെ നീട്ടി...

"എന്നാ ഇതാ മോൻ തന്നെ തടവി കൊടുക്ക്..." ഉമ്മാ അത് പറഞ്ഞപ്പോൾ ആ കോന്തൻ നമ്മളെ ഒന്ന് നോക്കി ഞാൻ വേഗം അവിടെയും ഇവടെയും നോക്കുന്ന പോലെ ആക്ട് ചെയ്തു.. 

***********************************************

പടച്ചോനെ പെട്ടു പോയല്ലോ... ഇതിപ്പോൾ വാങ്ങാതിരിക്കാനും പറ്റില്ല... എടി പട്ടി നിനക്ക് ഞാൻ കുഴമ്പ് ഇട്ടു തരണം അല്ലെ കാണിച്ചു തരാം... എന്ന് മനസ്സിൽ പിറു പിറുത്ത് കൊണ്ട് നമ്മള് മുഖത്തു ഒരു ചിരി ഒക്കെ വരുത്തിച്ചു ഓളെ ഉമ്മാന്റെ കയ്യിന്ന് അത് വാങ്ങി... എന്നിട്ട് ഓളെ നോക്കി പേടിച്ചു കൊണ്ട് നമ്മള് ഓളെ അടുത്ത് പോയി ഇരുന്നു..
"ഉമ്മാ എവിടെക്കാ പോവുന്നെ... ഇക്ക ചെയ്യുന്നത് നോക്കി പഠിക്ക് ഉപ്പാക്ക് ആവിശ്യം വരുമ്പോൾ ചെയ്ത് കൊടുക്കാലോ...  റൂമിന് പോവാൻ പോയ ഓളെ ഉമ്മനോടും ആ മാക്രി പറഞ്ഞ് അത് കേട്ടപ്പോൾ തന്നെ ഓളെ ഉമ്മാ അവിടെ തന്നെ നിന്നു.
പണ്ടാരം എല്ലാരും റൂമിൽ നിന്ന് പോയാൽ ഇത് ഇവളെ തല വഴി ഒഴിക്കാം എന്ന് കരുതിയതാ അല്ലേലും ഈ പെണ്ണ് ഞാൻ മനസ്സിൽ കാണുമ്പോൾ മാനത്തു കാണും.. എന്ന് മനസ്സിൽ കരുതി നമ്മള് ഓളെ നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു.. നമ്മള് ഓളെ നോക്കി പല്ല് കടിച്ചു പിടിച്ചു കുപ്പിയിൽ ഉള്ള കുഴമ്പ് നമ്മളെ കയ്യിലെക്ക് ഒഴിച്ചു..അപ്പോഴേക്കും ആ മാക്രി ചിരിച്ചു കൊണ്ട് കൈ നമ്മളെ മുന്നിലേക്ക് നീട്ടി.. കൈ പിടിച്ചു ഒടിക്കാൻ ആണ് തോന്നിയത് പിന്നെ ഞാൻ എന്നെ തന്നെ കണ്ട്രോൾ ചെയ്തു നിന്നു.. എന്നിട്ട് രണ്ടും കല്പിച്ചു ഓളെ കയ്യിൽ കുഴമ്പ് ഇട്ടു കൊടുക്കാൻ തുടങ്ങി... ഓളെ കസിൻ ആണേൽ അലാക്കിലെ ചിരിയാണ് നമ്മക്ക് ആണേൽ നാണക്കേട് തോന്നിയിട്ട് വല്ലാത്തൊരു അവസ്ഥ... 
റഹ്മാൻ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനിയുടെ എംഡി ഹബീബ് റഹ്മാൻ ദേ ഒരു പെണ്ണിന് കുഴമ്പ് ഇട്ടു കൊടുക്കുന്നു.. പടച്ചോനെ ഇതൊന്നും ആരും അറിയാതിരിരുന്നാൽ മതിയായിരുന്നു...  നമ്മള് ഇങ്ങനെ നമ്മളെ ഗതികെടിനെ കുറിച് ഓർത്ത് ആ മാക്രിയെ നോക്കിയപ്പോൾ ഓള് നമ്മളെ കളിയാക്കി നല്ലോണം ഇളിക്കുന്നുണ്ട്... 

*****************************************
പാവം നമ്മളെ തള്ളിയിട്ടപ്പോൾ ഒട്ടും പ്രതീക്ഷിചില്ല ഇങ്ങനെ ഒരു പണി കിട്ടും എന്ന്... മോനെ ഇത് സച്ചു ആണ്  എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും... നമ്മള് അതും ചിന്തിച്ചു ഓനെ നോക്കി കളിയാക്കി ചിരിച്ചപ്പോൾ ആണ് ആ തെണ്ടി നമ്മളെ കയ്യിലെ പിടുത്തം മുറുക്കിയത്... 
"ആാാാാ...." വേദന കരണം അറിയാതെ നമ്മള് അലറിപോയി... കണ്ണിൽ നിന്ന് പൊന്നീച്ച പാറിയ പോലെ തോന്നി... "

"എന്താ മോളെ വേദനിചോ... ഇങ്ങനെയൊക്കെ ചെയ്താലേ പെട്ടന്ന് ശെരിയാവു.. പെട്ടന്ന് മാറും കേട്ടോ മോള് കരയണ്ട... " നമ്മളെ കെട്ടിയോന്റെ ഈ ഡയലോഗ് കേട്ടതും നമ്മക്ക് തലക്ക് അടി കിട്ടിയ പോലെ ആണ് തോന്നിയത്...
പടച്ചോനെ മോളെ എന്നോ... എനിക്ക് വട്ടായത് ആണോ അതോ ഇവന് വട്ടായതാണോ... നമ്മള് ഇത് ആലോചിച്ചപ്പോൾ ആ തെണ്ടി വീണ്ടും പിടുത്തം മുറുക്കി...
"ആാാാ....."

"എന്താ മോളെ ഇപ്പോഴും വേദന ഉണ്ടോ..." 
ദേ വീണ്ടും മോളെന്നു... പടച്ചോനെ ഇവൻ രണ്ടും കല്പ്പിച്ചുആണ്.. അഭിനയത്തിൽ ഇവൻ എന്നെ കടത്തി വെട്ടും എന്നാ തോന്നുന്നത്.. ഇനി ഇവന് ഇങ്ങനെ കൈ നീട്ടി കൊടുത്താൽ മോളെ സച്ചു നിന്റെ കയ്യുടെ പണി ഇവൻ തീർക്കും.... 

"മതി ഇക്കാ നമ്മളെ വേദന കുറവുണ്ട്..." നമ്മള് ബുദ്ധി പരമായി കരുക്കൾ നീക്കി... 

" വേണേൽ കുറച്ച് കൂടി തടവാം മോളെ.. "ചെക്കൻ വീണ്ടും ഒടുക്കത്തെ അഭിനയം... 
പിന്നെ ഒന്നും നോക്കിയില്ല മതി എന്ന് പറഞ്ഞു നമ്മള് കൈ പിറകൊട്ട് വലിച്ചു...." 

"എന്നാ മോൻ കൈ കഴുകി വാ അപ്പോഴേക്കും ഞാൻ ഫുഡ്‌ എടുത്ത് വെക്കാം..." എന്ന് പറഞ്ഞ് നമ്മളെ ഉമ്മ പോയി..." നമ്മളെ ഒന്ന് നോക്കി പേടിപ്പിച്ചു അങ്ങേര് ബാത്‌റൂമിലേക്കും...

"എന്തോന്നാടി ഇത്...." ശബ്ദം കേട്ട ഭാഗത്തു നോക്കിയപ്പോഴേക്കും ദേ നിൽക്കുന്നു ഇളിച്ചു കൊണ്ട് ലാമി...

" ഇതൊക്കെ എന്ത്.. നീ ഇനിയും കാണാൻ കിടക്കുന്നെയുള്ളൂ... എന്ന് പറഞ്ഞു ഓളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു.... 

"ഹ്മ്മ്മ് നടക്കട്ടെ...." എന്ന് പറഞ്ഞു പെണ്ണ് റൂമിൽ നിന്ന് പോവാൻ പോയതും നമ്മള് ഓളെ പിറകിൽ നിന്ന് വിളിച്ച്...

"എടി കാലമാടത്തി നീ എങ്ങോട്ടാ പോവുന്നെ..." 

"ഫുഡ്‌ കഴിക്കാൻ... " ഓള് എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു...

"എടി കണ്ണിചോര ഇലാത്തവാളേ എന്നെയും കൂട്ടി പൊടി..." നമ്മള് ഓളെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞ്... എന്നെ നോക്കി ഇളിച്ചു കൊണ്ട് അവൾ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു.. 

"നിനക്ക് നടുവും വേദന ഉണ്ടോ..." 

"ആടി ഉണ്ട്... പണ്ടാരക്കാലൻ അമ്മാതിരി പണി അല്ലെ തന്നത്...."

"എന്നാ പിന്നെ നിനക്ക് നടുവും തടവിപ്പിചൂടായിരുന്നോ..." ഓള് ഇളിചോണ്ട് അത് പറഞ്ഞപ്പോൾ നമ്മള് ആരോഗ്യ മുള്ള കൈ കൊണ്ട് ഓളെ പുറത്ത് ഇട്ടു ഒരു കുത്ത് കൊടുത്തു... " വേദന കൊണ്ട് പെണ്ണ് അല്ലാഹ് എന്ന് നിലവിളിച്ചു പോയി....

"നിന്റെ ഒരു കൈ അല്ലടി രണ്ട് കയ്യും ഒടിഞ്ഞു പോവണമായിരുന്നു..." പുറം തടവിക്കൊണ്ട് ഓളത് പറഞ്ഞപ്പോൾ നമ്മള് നല്ലോണം ഒന്ന് ഇളിച്ചു കാണിച്ചു.. 

ഇത്ര ഒക്കെ പ്രശ്നം ഉണ്ടാക്കിയിട്ട് അവസാനം ആ തെണ്ടി വന്നു ഇരുന്ന് നല്ലോണം ഫുഡും കഴിച്ചു... എന്നിട്ട് അവസാനം ഉമ്മനോടും സൂപ്പർ ടേസ്റ്റ് ആണെന്ന് കമെന്റും ചെയ്തിട്ടാ ആ തെണ്ടി എണീറ്റ് പോയത്... കൈ വേദനിച്ചിട്ടു ആണേൽ എനിക്ക് ശെരിക്കും കഴിക്കാനും പറ്റിയില്ല അപ്പോഴാ ഓന്റെ ഒരു കോപ്പിലെ ഡയലോഗ്... അപ്പൊ അടുത്തുള്ള കറി അവന്റെ തലവഴി ഒഴിക്കാൻ ആണ് നമ്മക്ക് തോന്നിയത്... പിന്നെ ഉപ്പയും ഉമ്മയും ഉള്ളോണ്ട് എന്നെ തന്നെ കണ്ട്രോൾ ചെയ്ത് ഞാൻ നിന്ന്... 

ഫുഡ്‌ കഴിച്ചു റൂമിൽ ചെന്ന നമ്മള് റൂമിൽ ചെന്നപ്പോൾ കണ്ട കാഴ്ച...... നമ്മക്ക് ദേഷ്യം കൊണ്ട് അടി മുടി തരിച്ചു കേറി.... 

ഫുഡ്‌ കഴിച്ചു റൂമിൽ ചെന്ന നമ്മള് റൂമിൽ കണ്ട കാഴ്ച്ച...  ദേഷ്യം കൊണ്ട് നമ്മക്ക് അടി മുടി തരിച്ചു കേറി... 
ആ  കോന്തൻ വല്യ രാജാവിനെ പോലെ ബെഡിൽ നിവർന്നു കിടക്കുന്നു... താഴെ ഒരു ബെഡ് ഷീറ്റും തലയണയും ഇട്ടിരിക്കുന്നു..

"ഹെലോ ഹബീബ് റഹ്മാൻ...എന്താ ഇത്..." നമ്മള് ഇത്തിരി കലിപ്പോടെ താഴെ ഇട്ടിരിക്കുന്ന ബെഡ് ഷീറ്റിൽ ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു... 

"നിന്റെ മൊട്ട കണ്ണ് വർക്ക്‌ ചെയ്യുന്നില്ലേ... ഇല്ലെങ്കിൽ ഞാൻ പറഞ്ഞ് തരാം ഇത് ബെഡ് ഷീറ്റും തലയണയും.. ഇനി ഇത് എന്തിനാ എന്ന് കൂടി പറയണമെങ്കിൽ പറയാം... ഇത് നിനക്ക് നിലത്ത് വിരിച്ചു കിടക്കാൻ....  "

"എന്തോ...... എങ്ങനെ.... അയ്യടാ എന്താ ഒരു പൂതി... എന്റെ വീട് എന്റെ റൂം എന്റെ ബെഡ് അവിടെ ഞാൻ കിടക്കും... കൂടെ കിടക്കാൻ ബുദ്ധിമുട്ട് ഉള്ളവർ താഴെ കിടന്ന മതി... " നമ്മള് അതും പറഞ്ഞു ബെഡിൽ ഇരുന്നപ്പോൾ ആ കോന്തൻ ബെഡിൽ നിന്ന് എണീറ്റ് നമ്മളെ നോക്കി പേടിപ്പിച്ചു...

നമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ ബെഡിൽ കിടന്ന് പുതപ്പ് എടുത്ത് പുതച്ചു... 

"ഒക്കെ എന്നാ നീ ബെഡിൽ കിടക്ക് ഞാൻ നിന്റെ ഉപ്പയോട് വേറെ എവടെയെങ്കിലും കിടക്കാൻ സ്ഥലം ഉണ്ടോ എന്ന് അന്വേഷിച്ചു വരാം..." എന്ന് പറഞ്ഞ് ചെക്കൻ പുറത്തേക്ക് പോവാൻ ഡോർ ലക്ഷ്യം വെച്ച് നടക്കുന്നത് കണ്ടപ്പോൾ നമ്മള് വേഗം ബെഡിൽ നിന്ന് ചാടി എണീറ്റു... 

"അതെ ഉപ്പാന്റെ അടുത്ത് പോവരുത്...." 

"ഞാൻ പോവും... ഉമ്മാമയെ വിളിച്ചു എന്നെ ഇങ്ങോട്ട് ക്ഷണിച്ചു വരുത്തിയത് നിന്റെ ഉപ്പ അല്ലെ അപ്പൊ എനിക്ക് ഇവിടെ ഉള്ള ബുദ്ധിമുട്ട് ഞാൻ നിന്റെ തന്തയോട് തന്നെ അല്ലെ പറയേണ്ടത്....." ആ കോന്തൻ ഒരു പിരികം പൊക്കി കാണിച്ച് കൊണ്ട് പറഞ്ഞു...

പടച്ചോനെ ഇത് എങ്ങാനും ഉപ്പയോട് ചെന്ന് പറഞ്ഞാൽ പ്രശ്നം ആവും.. നടുവേദനയും കൈ വേദനയും ഉണ്ട് ഇത് വെച്ച് എങ്ങനെയാ ഞാൻ നിലത്ത് കിടക്കുവ....  

"ഹെലോ ആലോചന ഇപ്പോൾ എങ്ങാനും തീരുമോ..." നമ്മള് നമ്മളെ അവസ്ഥയെ കുറിച്ച് ആലോചിച്ചപ്പോൾ ആണ് ആണ് തെണ്ടിയുടെ വക ഈ ഡയലോഗ്... 

"അതെ നിങ്ങൾ അല്ലെ നേരത്തെ എന്നെ തള്ളിയിട്ടത്... എനിക്ക് നടുവേദന ഉണ്ട്... കയ്യും വേദന ഉണ്ട്... നിങ്ങളെ വീട്ടിലെ പോലെ ഒരാൾക്ക് കിടക്കാൻ പാകത്തിന് ഉള്ള സോഫയൊന്നും ഇവിടെ ഇല്ലാ... എനിക്ക് നിലത്ത് കിടക്കാൻ വയ്യ... " നമ്മള് ഇത്തിരി സോഫ്റ്റ്‌ ആയി പറഞ്ഞു നോക്കി... അല്ലാതെ ഒരു രക്ഷയും ഇല്ലാലോ..
നമ്മള് അത് പറഞ്ഞത് തൊട്ട് ആ കോന്തൻ എന്തോ ആലോചനയിൽ ആണ്..

"ഒക്കെ.. ഒരു രോഗിയാണെന്ന് ഉള്ള പരിഗണന വെച്ച് തല്ക്കാലം ഒരു വിട്ടു വീഴ്ച ചെയ്യാം... പക്ഷെ എന്തായാലും ഞാൻ നിലത്ത് കിടക്കും എന്ന് നീ വിചാരിക്കണ്ട..  തല്ക്കാലം വേറെ ഒരു വഴി ഉണ്ട്..." നമ്മള് ആണേൽ ഈ ചെക്കന്റെ ഡയലോഗ് അടി കേട്ടിട്ട് ഇവൻ എന്താ ചെയ്യാൻ പോവുന്നെന്ന് നോക്കി നിൽക്കുകയാണ്... അപ്പൊ ദേ ആ കോന്തൻ ഷെൽഫിൽ നിന്ന് കുറച്ച് ബെഡ് ഷീറ്റും എക്സ്ട്രാ ഉള്ള രണ്ട് തലയണയൊക്കെ വെച്ച് ബെഡിന് നടുവിൽ ഒരു വേലി പോലെ ആക്കി വെച്ച് അതിന്റെ ഒരു ഭാഗത്ത്‌ പോയി ആ കോന്തൻ കിടന്നു... നമ്മള് ഓന്റെ പ്രകടനം ഒക്കെ കണ്ടു ഓനെ തന്നെ നോക്കി നിൽക്കുകയാണ്... 

"എന്താ നോക്കുന്നത്... അത് നിനക്ക് കിടക്കാൻ ഉള്ള സ്ഥലം..." ബെഡിന്റെ മറ്റേ വശം കാണിച്ചു കൊണ്ട് ആ തെണ്ടി പറഞ്ഞു... നല്ല ക്ഷീണം ഉള്ളത് കൊണ്ട് കൂടുതൽ ആ കോന്തനായിട്ട് ഫൈറ്റ് ചെയ്യാതെ നമ്മള് നമ്മളെ ഭാഗത്ത്‌ ചെന്ന് ഇരുന്ന്.... 

"ഹേയ് പിന്നെ ഒരു കണ്ടിഷൻ കൂടി ഉണ്ട്..."നമ്മള് ബെഡിൽ കിടക്കാൻ പോയപ്പോൾ ആണ് ആ കോന്തൻ ഇത് പറഞ്ഞത്...
പടച്ചോനെ ഇനി എന്ത് പുലിവാൽ ആണാവോ എന്ന് കരുതി നമ്മള് ആ കോന്തനെ നോക്കി...

"എന്താ...."

"ഈ അതിര് കടന്ന് നിന്റെ കയ്യോ കാലോ എന്റെ ഭാഗത്ത്‌ വരാൻ പാടില്ല വന്നാൽ ചവിട്ടി താഴെ ഇടും..."

"തിരിച്ചും എനിക്കും അങ്ങനെ ചെയ്യാലോ അല്ലെ..." നമ്മള് തിരിച്ചും ചോദിച്ചു..

"തീർച്ചയായും എന്ന് പറഞ്ഞു ആ കോന്തൻ മറു വശത്തെക്ക് ചെരിഞ്ഞു കിടന്നു... നമ്മളും അതെ പോലെ ചെരിഞ്ഞു തന്നെ കിടന്നു...  കയ്യോ കാലോ അപ്പുറത്തെക്ക് പോയാൽ ചവിട്ടി കിട്ടും എന്ന് പേടിച്ചു ഉറങ്ങാൻ പോലും ശെരിക്ക് പറ്റുന്നില്ല...  ഇടയ്ക്കിടെ ആ കോന്തനെയും നോക്കി ചവിട്ട് കൊടുക്കാൻ എന്തേലും ഒരു അവസരം കിട്ടിയാലോ... എവിടെ ചെക്കൻ നേരത്തെ കിടന്ന പോലെ തന്നെ നല്ല ഉറക്കിലാണ്...

**********************************************

എങ്ങനെയെങ്കിലും ഒന്ന് നാളെ ആയി കിട്ടിയാമതിയായിരുന്നു എന്നാ ഇന്നലെ ഫുൾ ചിന്തിച്ചത്... അത് കൊണ്ട് രാവിലെ എണീറ്റ് നമ്മള് വേഗം റെഡി ആയി...  

"അല്ല മോൻ പോവാൻ റെഡി ആയോ...." ഓളെ ഉപ്പ നമ്മളെ അടുത്തേക്ക് വന്നു പറഞ്ഞു...

"യാ.... എനിക്ക് ഓഫീസിൽ പോയിട്ട് അത്യാവശ്യം ഉണ്ട്... ഞാൻ ഈവിനിംഗ് സച്ചുനെ കൂട്ടാൻ വരും.. ഉപ്പ എവിടെ പോവാൻ ഇറങ്ങിയതാ ബേക്കറിയിലെക്കാണോ.." 

"അതെ മോനെ... മോൻ വാ ഭക്ഷണം കഴിച്ചിട്ട് പോവാം..."

"ഒക്കെ...." ഞാൻ ഓളെ ഉപ്പാന്റെ കൂടെ ഹാളിലേക്ക് ചെന്നു... അപ്പോഴേക്കും ഉമ്മയും നമ്മളെ കെട്ടിയോൾ എന്ന് പറയുന്നവളും ഫുഡ്‌ ഒക്കെ എടുത്ത് വെച്ചിട്ടുണ്ട്... " നമ്മള് വേഗം ഫുഡ്‌ കഴിച്ചു പോവാൻ വേണ്ടി ഇറങ്ങി... 
"ഉപ്പയും കൂടെ വന്നോളൂ ഞാൻ അവിടെ ഡ്രോപ് ചെയ്യാം..." നമ്മള് ഓളെ ഉപ്പാനോട് പറഞ്ഞപ്പോൾ ഓളെ ഉപ്പയും നമ്മളെ കൂടെ പുറത്തേക്കു ഇറങ്ങി...  
ഓഹ്... അവിടെ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ തന്നെ വല്ലാത്ത ഒരു ആശ്വാസം... ഒരു ഡേ കൂടി ഇങ്ങനെ ഇവിടെ താമസിച്ചു എങ്കിൽ എന്നെ വല്ല മെന്റൽ ഹോസ്പിറ്റലിൽ ആക്കേണ്ടി വന്നേനെ.. സ്നേഹം അഭിനയിക്കാൻ പെട്ടൊരു പാട്.... നമ്മള് അതും ചിന്തിച്ചു നമ്മളെ കെട്ടിയോളെ നോക്കിയപ്പോൾ പെണ്ണ് നമ്മളെ തന്നെ തറപ്പിച്ചു നോക്കുന്നുണ്ട്... 

************************************************

പണ്ടാരക്കാലന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ സഹിക്കുന്നില്ല...  കുറച്ചു കൂടി പണി കൊടുക്കായിരുന്നു.. സാരില്ല ഇനിയും ടൈം ഉണ്ടല്ലോ..." നമ്മള് അതും കരുതി തല്കാലം ആശ്വസിച്ചു... ഈവിനിംഗ് വരാം എന്ന് പറഞ്ഞു ആ കോന്തൻ പോയി കൂടെ നമ്മളെ ഉപ്പയും... 
അപ്പോഴാണ് ലാമി നമ്മളെ അടുത്തേക്ക് ഓടി വന്നത്....

"എടി നിന്റെ കെട്ടിയോൻ പോയോ...."
"ആ..  പോയി... എന്താ...."

"നമുക്ക് ഇന്ന് പുറത്ത് ഒന്ന് ചുറ്റാൻ പോയാലോ... നമ്മള് മുന്നേ പോവാറില്ലേ... "

"ആ പോവാം... ഞാൻ റെഡി... പക്ഷെ ഉമ്മ സമ്മതിക്കോ..." 

"അത് എനിക്ക് ചെറിയ ഷോപ്പിംഗ് നടത്താനും ഉണ്ട് നമുക്ക് അത് പറയാം വെറുതെ ചുറ്റാൻ പോവാ എന്ന് പറയണ്ട... " 

"എടി കോപ്പേ അപ്പൊ നീ ഇന്നും കോളേജിൽ പോണില്ലേ... "
"ഇന്ന് എനിക്ക് ലീവ് ആടി... അതല്ലേ പോവാന്ന് പറഞ്ഞത്..." 

"എന്നാ ഒക്കെ നീ റെഡി ആയിക്കോ.. ഞാൻ ഒന്ന് ഉമ്മാനെ പറഞ്ഞു സമ്മതിപ്പിച്ചു വരാം..." നമ്മള് അത് പറഞ്ഞപ്പോൾ തന്നെ പെണ്ണ് റെഡി ആവാൻ തുള്ളിചാടി റൂമിലേക്ക് പോയി... ഞാൻ നേരെ കിച്ചണിലേക്കും ഉമ്മാനെ സമ്മതിപ്പിക്കാൻ..  കുറെ വായിട്ടലച്ചപ്പോൾ ഉമ്മാ സമ്മതിച്ചു... കൂടെ ഒരുപാട് ഉപദേശങ്ങളും.. ഒക്കെ കേട്ടപോലെ ഭാവിച്ചു നമ്മള് പോയി റെഡി ആയി വന്നു.. 
നമ്മള് റെഡി ആയി മുറ്റത്തെക്ക് വന്നപ്പോൾ അവളുടെ ആക്റ്റീവയിൽ ഹെൽമെറ്റ് ഇട്ടു അവള് എന്നെയും വെയിറ്റ് ചെയ്ത് ഇരിക്കുകയാണ്... നമ്മള് തുള്ളിചാടി ഓളെ വണ്ടിന്റെ ബാക്കിൽ കയറി ഇരുന്ന് നമ്മളെ സവാരി തുടങ്ങി.... 

"ലാമി.... ലാമി.... വണ്ടി നിർത്ത്...." നമ്മള് ഓളെ ഷോൾഡറിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു..

"ഒന്ന് അടങ്ങി നിൽക്ക് പോത്തേ... പിടിച്ചു കുലുക്കാതെ ഞാൻ നിർത്താം..." എന്ന് പറഞ്ഞു അവള് ബ്രൈകിൽ ചവിട്ടി...

"എന്താടി...." പിറകോട്ടു മുഖം തിരിച്ചു ആ മാക്രി ചോദിച്ചു...

"ദേ നോക്കിയെ ഉപ്പിലിട്ട നെല്ലിക്ക... "

"ഓ ഇതിനാണോ.. എന്നെ പിടിച്ചു ഉന്തിയിടാൻ നോക്കിയേ തെണ്ടി... "

"നിനക്ക് അറിയാലോ ഉപ്പിലിട്ടത് കണ്ടാൽ നമ്മളെ കണ്ട്രോൾ പോവും എന്ന്.. എനിക്ക് വേണം ഞാൻ ഇപ്പോൾ വാങി വരാം... നിനക്ക് വേണോ... " നമ്മള് വണ്ടിയിൽ നിന്ന് ചാടിയിറങ്ങി കൊണ്ട് പറഞ്ഞു... 

"എനിക്ക് വേണ്ട... നീ വാങ്ങി വാ..." 
ഓൾക് വേണ്ട പറഞ്ഞപ്പോൾ നമ്മള് വേഗം ഓടി പോയി ഒരു നെല്ലിക്ക വാങ്ങി.. പോയ സ്പീഡിൽ തന്നെ തിരിച്ചും ഓടി വന്ന് വണ്ടിയിൽ കയറി..
നെല്ലിക്കയിൽ ഒരു കടിയും കടിച്ചു ഒരു കണ്ണ് ഇറുക്കി കാണിച്ചു ഇളിച്ചു കൊണ്ട് നമ്മള് ലാമിയോട് വണ്ടി വിട്ടോ എന്ന് പറഞ്ഞു...  
പിന്നെ കുറച്ചു ദൂരം കൂടി പോയി സ്ഥിരമായി മുമ്പ് നമ്മള് പോവാറുള്ള മമ്മദ്ക്കന്റെ കൂൾ ബാറിൽ കയറി നല്ല ഐസ്ക്രീം കഴിച്ചു ... അവിടെ നിന്ന് വിട്ടു നേരെ പോയത് ഒരു ഫാൻസിയിൽ ആണ്.. അവിടെ നമ്മളെ ലാമി കാര്യമായ തിരച്ചിൽ ആണ് ഒരു ബ്ലാക്ക് കമ്മലിന്... 

"എടി... നീ എന്തുവാ കാണിക്കുന്നേ... നിനക്ക് ആ കമ്മൽ തന്നെ വേണം എന്ന് എന്താ ഇത്ര നിർബന്ധം..."  നമ്മള് നെറ്റി ചുളിച്ചു കൊണ്ട് ഓളെ നോക്കി ചോദിച്ചു..

"എന്റെ പൊന്ന് സച്ചു... ഞാൻ കുറച്ച് ഡേ മുമ്പ് വന്നപ്പോൾ ആ ബ്ലാക്ക് കമ്മൽ കണ്ടതാ അത് അത്രയും ഇഷ്ടായിന്.. പക്ഷെ അന്ന് എന്റെ കയ്യിൽ ക്യാഷ് കുറവായത് കൊണ്ട് ഞാൻ വാങ്ങിയില്ല..  ഇന്ന് ഇവിടെ വരാൻ കരണം തന്നെ ആ കമ്മൽ വാങ്ങാനാ.. പക്ഷെ അത് ഇവിടെ കാണാൻ ഇല്ലാ.. " അവള് സങ്കടത്തോടെ പറഞ്ഞു... 

"സാരില്ലടാ അത് പോലെ ഉള്ളത് ഇനിയും ചിലപ്പോൾ വരും... നമുക്ക് അത് പിന്നെ വാങ്ങാം നീ ഇപ്പോൾ വേറെ എന്തേലും എടുക്ക്..." നമ്മള് ഓളെ ആശ്വസിപ്പിച്ചു.. നമ്മള് അത് പറഞ്ഞപ്പോൾ മുഖത്തു സങ്കടഭാവം കാണിച്ചു അവൾ വീണ്ടും കമ്മൽ സെലക്ട്‌ ചെയ്യാൻ തുടങ്ങി... 

പെട്ടന്ന് ആണ് രണ്ട് കണ്ണുകൾ നമ്മളെ തന്നെ നോക്കുന്നത് നമ്മളെ ശ്രദ്ധയിൽ പെട്ടത്.. നമ്മള് നോക്കുന്നത് കണ്ടപ്പോൾ ആ രൂപം പെട്ടന്ന് മറഞ്ഞു... 
നീ സെലക്ട്‌ ചെയ്ത് വെക്ക് ഞാൻ ഇപ്പോൾ വരാം എന്ന് ലാമിയോട് പറഞ്ഞു നമ്മള് ഫാൻസിയിൽ നിന്ന് പുറത്തേക് ഇറങ്ങി... 

അപ്പൊ നമ്മളെ നോക്കിയ രൂപത്തെ നമ്മള് വീണ്ടും കണ്ട്... നമ്മളെ കണ്ടപ്പോൾ ആ രൂപം മെല്ലെ നടന്ന് നീങ്ങാൻ തുടങ്ങി... പിറകിലെ ഞാനും നടന്നു... 
ആ രൂപത്തെ പിന്തുടർന്ന് നടന്നപ്പോൾ  പെട്ടന്ന് അത് നമ്മളെ മുന്നിൽ നിന്ന് മായ്ഞ്ഞു... നമ്മള് ചുറ്റും നോക്കിയപ്പോൾ അവിടെയൊന്നും ഒരു മനുഷ്യ ജീവി പോലും ഇല്ലാ... അടച്ചു പൂട്ടിയ രണ്ട് മൂന്ന് പഴയ ഫാക്ടറികൾക്ക് ഇടയിൽ ഞാൻ മാത്രം... നമ്മളെ മനസ്സിൽ അറിയാതെ ഭയം വന്ന് നിറയാൻ തുടങ്ങി... നമ്മളെ നെഞ്ചിടിപ്പ് നമ്മക്ക് തന്നെ കേൾക്കാമായിരുന്നു.. 
പെട്ടന്ന് പിറകിലൂടെ ആ രൂപം വന്നു നമ്മളെ ഷോൾഡറിൽ കൈ വെച്ച്... നമ്മള് ആകെ പേടിച്ചു പോയി എങ്കിലും പടച്ചോനെ നല്ലോണം പ്രാർഥിച്ചു കൊണ്ട് തിരിഞ്ഞ് നോക്കിയപ്പോൾ ഹിജാബിനുള്ളിൽ നമ്മള് നേരത്തെ നമ്മളെ തന്നെ നോക്കി നിന്ന ആ രണ്ട് കണ്ണുകൾ കണ്ടു.. പരിജയമുള്ള രണ്ട് കണ്ണുകൾ..  നമ്മള് ആ കണ്ണിലേക്കു തന്നെ നോക്കി നിന്നു.. അപ്പൊ ആ രൂപം മുഖത്തെ ഹിജാബ് മുകളിലേക്ക് ഉയർത്തി..  ആ മുഖം കണ്ടതും നമ്മളെ ചുണ്ടുകൾ അറിയാതെ പറഞ്ഞു പോയി...

"സൈബ.... "

നമ്മളത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.. 
അവളെ പെട്ടന്ന് കണ്ട ഷോക്കിൽ ആയിരുന്നു നമ്മള്... എങ്കിലും തന്റെ കൂടപ്പിറപ്പിനെ കുറെ ദിവസം കഴിഞ്ഞ് കണ്ട സന്തോഷവും... 

"സച്ചു....." അവൾ ചെറിയ സ്വരത്തിൽ എന്റെ പേര് വിളിച്ച് കൊണ്ട് എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു... നമ്മക്ക് ഒരുപാട് സന്തോഷം തോന്നി.. തിരിച്ചു അവളെയും ചേർത്ത് പിടിക്കാൻ തുടങ്ങിയപ്പോൾ ആണ് അന്ന് കല്യാണദിവസം നാണക്കേട് കൊണ്ട് തല താഴ്ത്തി നിന്ന നമ്മളെ ഉപ്പന്റെയും കരഞ്ഞു അവശയായ നമ്മളെ ഉമ്മാന്റെയും മുഖം നമ്മക്ക് ഓർമ വന്നത്.. നമ്മക്ക് ദേഷ്യം കൊണ്ട് അടി മുടി തരിച്ചു കയറി.. അവളെ എന്റെ ശരീരത്തിൽ നിന്ന് പിടിച്ചു തള്ളി മാറ്റി.. നമ്മളെ തള്ളലിൽ ബാലൻസ് കിട്ടാതെ അവൾ നിലത്ത് വീണു... 

"സച്ചുവോ... ഏത് സച്ചു... നാണമുണ്ടോ നിനക്ക് എന്റെ മുന്നിൽ വന്നു നിൽക്കാൻ... " 

"സച്ചു ഞാൻ പറയുന്നത് ഒന്ന്...." 

"വേണ്ട...  സ്നേഹ ബന്ധത്തിന് ഒരു വിലയും കല്പ്പിക്കാത്ത നിന്റെ നാവിൽ നിന്ന് വരുന്ന ഒന്നും എനിക്ക് കേൾക്കണ്ട...  നീ എന്നെ കുറിച്ച്  ഓർക്കേണ്ട.. പക്ഷെ നമ്മളെ ഉപ്പനെയും ഉമ്മനെയും നീ ഓർത്തില്ല...  ചതിചില്ലേ... നാണം കെടുത്തിയില്ലേ..എന്നിട്ട് ഇപ്പോൾ കണ്ണീർ ഒളിപ്പിച്ചു വന്നിരിക്കുന്നു... ഇപ്പോൾ അത് സച്ചുന്റെ മാത്രം ഉപ്പയും ഉമ്മയും ആണ്.. നീ നമ്മക്ക് മരിച്ചു... നിന്നെ കൂട്ടി പോയവന് ഇപ്പോൾ നിന്നെ വേണ്ടാതെ ആയെങ്കിൽ എവിടെഎങ്കിലും പോയി ചാവ്..." ദേഷ്യം കൊണ്ട് അവളെ തിരിച്ചു ഒരു അക്ഷരം പോലും പറയാൻ സമ്മതിക്കാതെ മനസ്സിൽ ഉള്ളത് ഒക്കെ നമ്മള് പറഞ്ഞ് തീർത്തു... 

നമ്മള് പറയുന്നതൊക്കെ കണ്ണ് നീര് ഒലിപ്പിച്ചു  അവൾ കേട്ടു നിന്നു... 

"ഇനി നമ്മുടെയൊന്നും കണ്മുന്നിൽ പോലും നീ വന്ന് പോവരുത്..." എന്ന് പറഞ്ഞ് നമ്മള് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്ന് അവൾ വിളിച്ച് പറയുന്നത് കേട്ടു നമ്മള് ഞെട്ടി തരിച്ചു കൊണ്ട് ബ്രൈക് ഇട്ട പോലെ അവിടെ നിന്ന് പോയി.....

അവൾ പറഞ്ഞത് വിശ്വസിക്കാൻ പറ്റാത്തത് പോലെ നമ്മള് തിരിഞ്ഞ് നിന്ന് ഓളെ തന്നെ നോക്കി.. 

"എന്താ നീ പറഞ്ഞത്..  " നമ്മള് അതിശയത്തോടെ ഓളെ മിഴിച്ചു നോക്കി ചോദിച്ചു..  
"അതെ സച്ചു... ഞാൻ ഒളിച്ചോടി പോയത് അല്ല എന്നെ തട്ടിക്കൊണ്ട് പോയതാണ്.. " അവൾ സങ്കടത്തോടെയും ദേഷ്യത്തോടും കൂടി പറഞ്ഞു... നമ്മള് ആകെ തലക്ക് അടി കിട്ടിയ ഒരു അവസ്ഥയിൽ ആണ്... നമ്മള് ഓളെ അടുത്തേക്ക് ചെന്നു.. എന്നിട്ട് അവളെ തന്നെ നോക്കി....
" നീ എന്താ സച്ചു ഇങ്ങനെ നോക്കുന്നെ   ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ..."

" നീ പറഞ്ഞത് സത്യമാണോ.. ആര്.. എന്തിന്?

" ഒക്കെ ഞാൻ പറയാൻ സച്ചു.. അന്ന് കല്യാണദിവസം ഞാൻ ബാത്റൂമിലേക്ക് പോയതാ.. ബാത്റൂമിലെ ഡോർ തുറന്ന് അകത്തേക്ക് കയറുന്നതിനു മുന്നേ പെട്ടെന്ന് പിറകിൽ നിന്നാരോ വന്ന്  മൂക്കും വായയും പൊത്തി പിടിച്ചു.. അതുമാത്രമേ എനിക്ക് ഓർമ  ഉള്ളൂ  പിന്നെ കണ്ണുതുറന്നു നോക്കുമ്പോൾ ആകെ ഇരുട്ടാണ്... എന്നെ ഒരു കസേരയിലിരുത്തിയിട്ട് കസേര യുമായി കൈകൾ കെട്ടി വച്ചിരിക്കുന്നു.. പെട്ടെന്ന് ആ റൂമിലേക്ക് രണ്ടു മൂന്ന് രൂപങ്ങൾ കടന്നുവന്നു... അവരോട് ഒരുപാട് ഞാൻ ചോദിച്ചു നോക്കി എന്തിനാണ് എന്നെ അവിടെ കൊണ്ടുവന്നതെന്ന്.. എനിക്ക് പോകണം എന്ന് പറഞ്ഞു ഞാൻ ഒരുപാട് കരഞ്ഞു.. പക്ഷേ അവരെന്നെ തല്ലി.. പക്ഷേ അവർക്ക് ഇടയ്ക്കിടെ ആരുടെയോ കോൾ വരുന്നുണ്ടായിരുന്നു.. അപ്പൊ എനിക്ക് മനസ്സിലായി ആരുടെയോ നിർദ്ദേശപ്രകാരമാണ് എന്നെ  ഇവിടെ കൊണ്ടുവന്നത്.. ലക്ഷ്യം ആ കല്യാണം മുടക്കൽ ആണ് എന്ന് അവരുടെ സംസാരത്തിൽ എനിക്ക് മനസ്സിലായി... പക്ഷേ കല്യാണം മുടങ്ങുമെന്ന അവരുടെ പ്രതീക്ഷയോക്കെ  തകർന്നു നീ ഹബീബിന്റെ  ഭാര്യയായി.. പക്ഷേ എന്നിട്ടും അവരെന്നെ വിട്ടയക്കാൻ തയ്യാറായില്ല.. പിന്നെ അവരെന്നെ ബോംബെയിലേക്ക് കൊണ്ടു പോവാൻ തീരുമാനിച്ചു.. അവിടെനിന്ന് വളരെ കഷ്ടപ്പെട്ടാണ് ഞാൻ രക്ഷപ്പെട്ടത്.. ഇപ്പോഴും അവർ എന്നെ അന്വേഷിച്ചു പിന്നാലെയുണ്ട്... അതുകൊണ്ട് എൻറെ സുരക്ഷയ്ക്ക് വേണ്ടി ഞാൻ തെരഞ്ഞെടുത്ത വേഷമാണിത്.. ഈ ഹിജാബ്....

  അവൾ പറയുന്നതൊക്കെ കേട്ടപ്പോൾ ഒരു യക്ഷിക്കഥ കേട്ട് ഭാവമായിരുന്നു നമ്മളെ മുഖത്ത്... 
 " പക്ഷേ നീ എന്തുകൊണ്ടാണ് അവിടെനിന്നും രക്ഷപ്പെട്ട്  വീട്ടിലേക്ക് വരാതിരുന്നത്... സത്യം അറിയുമ്പോൾ ഉപ്പയും ഉമ്മയും നിന്നെ സ്വീകരിക്കുമല്ലോ... നീ വാ നമുക്ക് വീട്ടിലേക്ക് പോകാം.." എന്ന് പറഞ്ഞ് നമ്മള് ഓളെ കയ്യിൽ പിടിച്ചു വലിച്ചു.. 
" നീ എന്താ ആലോചിക്കുന്നത് സൈബ.. എൻറെ കൂടെ വാ.."
" ഇല്ല സച്ചു ഞാനിപ്പോ നിൻറെ കൂടെ വന്ന ശരിയാവില്ല.. ഞാൻ ഇപ്പൊ അങ്ങനെ ചെയ്താൽ നിൻറെ  ജീവനാണ് ആപത്ത്.."

 അവളത് പറഞ്ഞപ്പോൾ നമ്മൾ അതിശയത്തോടെ ഓളെ മുഖത്തേക്ക് നോക്കി..
 "എൻറെ ജീവനോ നീ എന്ത് ഈ പറയുന്നേ.."
 "  അതെ സച്ചു ഞാൻ സത്യമാണ് പറയുന്നത് എന്നെ തട്ടിക്കൊണ്ടുപോകാൻ പറഞ്ഞ ആളെ എനിക്കറിയില്ലെങ്കിലും അയാൾ നിൻറെ ഭർത്താവിന്റെ  വീട്ടിലെ ഒരാളാണെന്ന് എനിക്കുറപ്പാണ്... 

"എന്ത്...... അബിയുടെ വീട്ടിലെ ആളോ..." അവളത് പറഞ്ഞപ്പോൾ നമ്മക്ക് വിശ്വാസിക്കാൻ പറ്റിയില്ല...
"അത് നിനക്ക് എങ്ങനെ മനസ്സിലായി...." നമ്മള് ആ ഞെട്ടലോട് കൂടി തന്നെ ചോദ്യം ആവർത്തിച്ചു...

"അത്... നീ അബിയുടെ ഭാര്യ ആയി എന്ന് എന്നെ പിടിച്ചു കൊണ്ട് വന്ന ആളോട് ഫോണിൽ പറഞ്ഞപ്പോൾ.. നിങ്ങൾ ആ വീട്ടിൽ ആയിട്ടും തടയാൻ പറ്റിയില്ലേ എന്ന്  അയാൾ തിരിച്ചു ചോദിക്കുന്നത് ഞാൻ കേട്ടതാ..." 
ഓള് അത് പറഞ്ഞപ്പോൾ നമ്മക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ ആണ് തോന്നിയെ... 

"എന്നെ പറഞ്ഞു വിട്ടാൽ ഒക്കെ എല്ലാവരോടും പറയുമോ എന്നുള്ള ഭയം കൊണ്ടാണ് അവരെന്നെ ബോംബെയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.. ഞാനിനി തിരുച്ചു വന്ന് എന്ന്  അവർ അറിഞ്ഞാൽ ആ വീട്ടിൽ താമസിക്കുന്ന നിനക്ക് ആപത്താണ്... അതിനു ഞാൻ സമ്മതിക്കില്ല... അതുകൊണ്ടാണ് എല്ലാരെയും കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിട്ടും ഞാൻ നിങ്ങളിൽ നിന്നും മറഞ്ഞു നിന്നത്..

 "അപ്പൊ നിൻറെ താമസം... " നമ്മള് നെറ്റി ചുളിച്ചു കൊണ്ട് ഓളെ നോക്കി..
" അവരെ അടുത്തു നിന്ന് രക്ഷപ്പെട്ട് ഓടിയ ഞാൻ ഓടിക്കയറിയത് ഒരു ഓർഫനേജിൽ ആണ്.. അവിടെ ഉള്ള വരോട് ഒക്കെ പറഞ്ഞപ്പോൾ അവർ എന്നോട് അവിടെ താമസിചോളാൻ പറഞ്ഞു..  അവിടെ ഉള്ളവരൊക്കെ സ്നേഹം ഉള്ളവർ ആണ്... ഞാൻ തല്ക്കാലം അവിടെ തന്നെ താമസിക്കാം... നിന്നെ കാണണം.. എല്ലാം പറയണം എന്ന് ഞാൻ കരുതിയത് ആണ്.. ഒരിക്കൽ നിന്റെ ഫോണിൽ ഞാൻ വിളിക്കുകയും ചെയ്തു.. പക്ഷെ നീ ഫോൺ എടുത്തില്ല...  പിന്നെ ഞാൻ വിളിച്ചില്ല പേടി ആയിരുന്നു.. ഞാൻ വിളിച്ചത് ആ വീട്ടിൽ ഉള്ള നമ്മുടെ ശത്രു അറിഞ്ഞാൽ നിന്നെ വല്ലതും ചെയ്യുമോ എന്ന് ഞാൻ പേടിച്ചു... "

ഓള് അത് പറഞ്ഞപ്പോൾ ആണ് അന്ന് അറിയാത്ത ഒരു നമ്പറിൽ എനിക്ക് കാൾ വന്നതും എടുക്കാൻ പോയപ്പോൾ കട്ട്‌ ആവുകയും ചെയ്തത് ഞാൻ ഓർത്തത്.. 

"നീ വിഷമിക്കണ്ട സൈബ.. നമ്മളോട് ഈ ചതി ചെയ്തത് ആരായാലും കണ്ടു പിടിച്ചിരിക്കും ഈ സച്ചു... പിന്നെ നീ പറഞ്ഞത് ശെരിയാണ് ഇപ്പൊ ഉപ്പയും ഉമ്മയും ഒന്നും അറിയാതിരിക്കുന്നത് തന്നെയാണ് നല്ലത്.. അവരോട് എല്ലാം പറഞ്ഞാൽ പിന്നെ അബിയുടെ വീട്ടിൽ എന്നെ താമസിക്കാൻ വിടില്ല...  അത് കൊണ്ട് തല്ക്കാലം നീ പറഞ്ഞത് പോലെ തന്നെ ചെയ്യാം...

"നീ എന്താ ചെയ്യാൻ പോവുന്നത് സച്ചു..."

"അതൊക്കെ നീ കണ്ടോ സൈബ...പാവം പെണ്ണായ സൈബ അല്ല അവിടെ മരുമകൾ ആയി കയറിയത്.. കുരുത്തം കെട്ടവൾ എന്ന് ചെറുതിലെ എല്ലാരും വിളിച്ചു ശീലിച്ച സച്ചു ആണ്.. ചതിച്ചത് ആരായാലും വെറുതെ വിടില്ല.. "

"സച്ചു നീ എടുത്ത് ചാടി ഒന്നും ചെയ്ത് ആപത്ത് വരുത്തി വെക്കരുത്.. നിന്റെ സ്വഭാവം എനിക്ക് അറിയാം.. ദേഷ്യം വന്നാൽ നീ തോന്നുന്നത് ഒക്കെ ചെയ്യും.. "

"പേടിക്കാതെ ഇരിക്ക് നമ്മളെ സൈബ കുട്ടിയെ നമ്മളു സൂക്ഷിച്ചോളാം..എനിക്ക് ഒന്നും സംഭവിക്കില്ല... നീ അവരുടെ കണ്ണിൽ പെടാതെ സൂക്ഷിക്ക്.. എന്റെ കാര്യം ഓർത്ത് ടെൻഷൻ വേണ്ട...  ഇപ്പോൾ ഈ കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി... നീ പൊയ്ക്കോ.. ഞാൻ നിന്നെ വിളിച്ചോളാം... ഇടക്ക് കാണാനും വരാം.. "

"ശെരി... ഉപ്പക്കും ഉമ്മക്കും സുഖം അല്ലെ സച്ചു... അവർ എന്നെ വെറുത്തു കാണും അല്ലെ..." കണ്ണ് നിറഞ്ഞു കൊണ്ട് അവൾ അത് പറഞ്ഞപ്പോൾ നമ്മക്കും സങ്കടം വന്നു... നമ്മള് ഓളെ കെട്ടിപിടിച്ചു... 
"അവർ സുഖമായി ഇരിക്കുന്നു... പിന്നെ ഇപ്പോഴുള്ള വെറുപ്പ് ഒക്കെ സത്യം അറിയുമ്പോൾ മാറും... വിഷമിക്കണ്ട..." നമ്മള് ഓളെ കണ്ണ് തുടച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു ഓളെ ആശ്വസിപ്പിച്ചു... 

"എങ്കിൽ ഞാൻ പോവാ... ലാമി എന്നെ അന്വേഷിക്കുന്നുണ്ടാവും... നീ സൂക്ഷിച്ചു പോ.." എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്ന് ഫാൻസി ലക്ഷ്യം വെച്ച് നടന്നു... ഫാൻസിയുടെ മുന്നിൽ നമ്മളെ വണ്ടിയുണ്ട് പക്ഷെ ലാമിയുടെ പൊടി പോലും അവിടെ എങ്ങും ഇല്ലാ... നമ്മള് ഫോൺ ഓളെ വിളിക്കാൻ വേണ്ടി നോക്കിയപ്പോൾ ലാമിയുടെ 15 മിസ്സ്‌ കാൾ...  
പടച്ചോനെ ഫോൺ സൈലന്റ് ആയിരുന്നോ.. ഓള് എന്നെ അന്വേഷിച്ചു പോയത് ആയിരിക്കും.. ഇന്ന് ഓളെ പൂരപ്പാട് കേൾക്കാം.. എന്ന് മനസ്സിൽ ചിന്തിച്ചു നമ്മള് പിറകോട്ട് തിരിഞ്ഞതും ദേ നമ്മളെ പിറകിൽ നമ്മളെ നോക്കി പേടിപ്പിച്ചു കൊണ്ട് ലാമി.... നമ്മള് ഓളെ മുഖത്ത് നോക്കി ഒരു മാതിരി ഇളി പാസാക്കി..

"എവിടെ ആയിരുന്നു കോപ്പേ നീ.. അന്വേഷിക്കാത്ത സ്ഥലം ഇല്ലാ... ഞാൻ വിചാരിച്ചു ഏതേലും ഒരുത്തന്റെ കൂടെ പോയി എന്ന്...." 

"ഓ പിന്നെ കെട്ടിയ ഒരുത്തനെ കൊണ്ട് തന്നെ പൊറുതി മുട്ടി നില്ക്കാ.. അപ്പോഴാണ് ഇനി വേറെ ഒരുത്തന്റെ കൂടെ പോവുന്ന്... " നമ്മള് ഓളെ നോക്കി മുഖം കോട്ടി കൊണ്ട് പറഞ്ഞു...

"പിന്നെ നീ എവിടെ പോയതാ പുല്ലേ..."

"എവിടെയും ഇല്ലാ.. എന്റെ പഴയ ഒരു ഫ്രണ്ടിനെ കണ്ടു... അവളോട് സംസാരിക്കുകയായിരുന്നു..."

"ഏത് ഫ്രണ്ട്...." ഓള് നമ്മളെ നോക്കി നെറ്റി ചുളിച്ചു... "

"നിനക്ക് എന്റെ ഇതൊക്കെ ഫ്രണ്ടിനെ അറിയാം... ചോദ്യം കേട്ടാൽ വിചാരിക്കും എല്ലാരേയും അറിയാന്ന്... നിന്റെ കമ്മല് വാങ്ങി തീർന്നെങ്കിൽ ചെലക്കാണ്ട് വണ്ടി എടുക്ക്.. ലേറ്റ് ആയി വീട്ടിൽ പോവാം..." നമ്മള് അത് പറഞ്ഞപ്പോൾ നമ്മളെ നോക്കി കൊഞ്ഞനം കുത്തി വണ്ടിയിൽ കയറി ഇരുന്നു.. ഓളെ കളി കണ്ടു ഇളിച്ചോണ്ട് നമ്മളും കയറി.... 

തിരിച്ചു വീട്ടിൽ എത്തണ വരെ വണ്ടിയിൽ ഇരുന്ന് നമ്മളെ ചിന്ത മുഴുവൻ സൈബയെ കണ്ടതും അവൾ പറഞ്ഞ കാര്യങ്ങളും ആയിരുന്നു...  ശെരിക്കും മനസ്സിലെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല...  കല പില ആക്കിക്കൊണ്ട് നിൽക്കണ നമ്മള് വണ്ടിയിൽ ഒന്നും മിണ്ടാതെ ഇരിക്കണ കണ്ടപ്പോൾ...  നിനക്ക് എന്താ പറ്റിയെ എന്ന് ലാമി ഒരുപാട് ചോദിച്ചു... തല വേദന ആണെന്ന്  അവളോട് കള്ളം പറഞ്ഞ് നമ്മള് പിടിച്ചു നിന്ന്... 

വീട്ടിൽ എത്തിയിട്ടും നമ്മളെ മനസ്സ് ഇപ്പോഴും അവിടെ ആണ്.. എന്നാലും അബിയുടെ വീട്ടിലെ ആരായിരിക്കും ഇങ്ങനെയൊക്കെ ചെയ്തത്..
നമ്മള് എല്ലാരുടെയും മുഖം ഒന്ന് കണ്ണ് അടച്ചു മനസ്സിൽ ഓർത്തെടുത്തു... ഇല്ലാ ആരെയും ഒരു സംശയവും തോന്നുന്നില്ല..  അവിടെ അബിയുടെ കല്യാണം മുടക്കാൻ ആരാണ് ശ്രമിക്കുക..  സംശയിക്കാൻ ആണേൽ ആദ്യം സംശയിക്കേണ്ടത് നമ്മളെ കെട്ടിയോനെ തന്നെ ആണ്.. കല്യാണത്തിനു ഒട്ടും ഇഷ്ടമല്ലാതെ നിന്നത് ആ കോന്തന് ആണ്... പക്ഷെ അതിന് വേണ്ടി ഇത്ര ക്രൂരമാവാൻ അവനു പറ്റുമോ.. പക്ഷെ അങ്ങനെ എങ്കിൽ വീണ്ടും അവൻ എന്നെ  കല്യാണം കഴിക്കേണ്ട കാര്യം ഇല്ലാലോ.... " ഇങ്ങനെ ഓരോന്ന്  ആലോചിച്ചു നമ്മക്ക് ആകെ വട്ടായി... ഒരു പിടിയും ഇല്ലാ... 

പക്ഷെ എന്ത് വന്നാലും ആരാണ് എന്ന് കണ്ടു പിടിക്കണം... മുന്നിലേക്ക് വരുന്ന ശത്രുവിനേക്കാൾ അപകടം ആണ് മറഞ്ഞു നിൽക്കുന്ന ശത്രു.. കണ്ടു പിടിച്ചേ പറ്റു..

നമ്മള് ഇതൊക്കെ തന്നെ ആലോചിച്ചു നിന്നത് കൊണ്ടാണോ എന്ന് അറിയില്ല പെട്ടന്ന് സമയം കടന്ന് പോയ പോലെ തോന്നി... 

ഒരു 5 മണി ആയപ്പോൾ തന്നെ ആ കോന്തൻ നമ്മളെ കൂട്ടാൻ വേണ്ടി വന്നു.. നമ്മള് അപ്പോഴേക്കും ഒക്കെ പാക്ക് ചെയ്ത് റെഡി ആയി നിന്നിരുന്നു.. നമ്മള് ഉമ്മനോടും ലാമിയോടും യാത്ര പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി ആ കോന്തന്റെ കാറിൽ കയറി ഇരുന്നു...

പിന്നെ ഈ ജന്തുവിന്റെ കൂടെ കാറിൽ പോവുന്നത് മരിച്ച വീട്ടിൽ പോയ ഫീൽ ആണ്... 

***********************************************

ഈ മാക്രി എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നത്... ഇനി വീണ്ടും വിശക്കുന്നു എന്ന് പറയാൻ ആണോ... ഈ മാക്രിക്ക് എന്നെ കാണുമ്പോൾ വിശക്കാൻ തുടങ്ങും... 

"അതെ ഇതിൽ സോങ്‌സ് ഒന്നും ഇല്ലേ..."  നമ്മള് അത് ചിന്തിച്ചപ്പോൾ ആണ് മാക്രി ഈ ഡയലോഗ് വിട്ടത്...

"ഉണ്ട് എന്താ...." നമ്മള് ഒരു പിരികം പൊക്കി ഓളെ നോക്കി കൊണ്ട് മറുപടി കൊടുത്ത്...

"എന്നാ അത് ഓൺ ആക്ക്‌... എനിക്ക് ബോർ അടിക്കുന്നു... "

"നിന്റെ ബോറടി മാറ്റൽ അല്ല എന്റെ പണി..."

"അതിന് ഞാൻ നിങ്ങളോട് പാടാൻ അല്ലാലോ പറഞ്ഞത്..." എന്ന് ഡയലോഡ് അടിച്ചു അവൾ സോങ് വെച്ചു... 
"ഡാഡി മമ്മി...... ഡാഡി മമ്മി... ഡാഡി മമ്മി വീട്ടിൽ ഇല്ലാ... " പെട്ടന്ന് ആ സോങ് കേട്ടതും നമ്മള് ഞെട്ടി പോയി... ഓളെ ഒന്ന് നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി ഇളിക്കുകയാണ്... അപ്പൊ തന്നെ ഞാൻ പാട്ട് ഓഫ്‌ ചെയ്തു... നമ്മളെ ഒന്ന് നോക്കി പേടിപ്പിച്ചു ഓള് പിന്നെയും ഓൺ ആക്കി...രണ്ട് മൂന്ന് തവണ അങ്ങനെ ഞാൻ ഓഫ്‌ ആക്കുകയും ഓള് ഓൺ ആക്കുകയും ചെയ്തപ്പോൾ നമ്മള് കാറിന്റെ ബ്രൈക്കിൽ ആഞ്ഞു ചവിട്ടി.... 

 രണ്ട് മൂന്ന് തവണ അങ്ങനെ ഞാൻ ഓഫ്‌ ആക്കുകയും ഓള് ഓൺ ആക്കുകയും ചെയ്തപ്പോൾ നമ്മള് കാറിന്റെ ബ്രൈക്കിൽ ആഞ്ഞു ചവിട്ടി.... 

"നിന്റെ തന്ത എനിക്ക് സ്ത്രീധനം ആയി തന്നതല്ല ഈ കാർ... അത് കൊണ്ട് അടങ്ങി ഒതുങ്ങി ഇരുന്നോ.. ഇതിൽ സോങ് വെക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും... കേട്ടോടി മാക്രി...." ഓളെ തുറിച്ചു നോക്കി കൊണ്ട് നമ്മള് അതും പറഞ്ഞ് വീണ്ടും കാർ മുന്നോട്ട് എടുത്തു.... 

"ഡയലാമോ.. ഡയലാമോ... ഡയലാ ഡയലാ ഡയലാമോ...." പെട്ടന്ന് ആ സോങ് കേട്ടു ദേഷ്യത്തോടെ സോങ് ഓഫ്‌ ചെയ്യാൻ പോയപ്പോൾ ആണ് അത് നമ്മളെ കാറിൽ നിന്ന് അല്ലാന്ന് മനസ്സിലായെ... ശബ്ദം കേട്ട ഭാഗത്ത്‌ നമ്മള് നോക്കിയപ്പോൾ ദേ ആ മാക്രി ഓളെ ഫോണിൽ പാട്ട് വെച്ചേക്ക്‌ന്ന്

"ഡീ... കോപ്പേ നീ ഇത് ഓഫ്‌ ആകുന്നുണ്ടോ... "

"അതിന് ഇത് നിങ്ങളെ വീട്ടിൽ നിന്ന് എനിക്ക് തന്നതും അല്ല... ഇത് എന്റെ ഉപ്പ എനിക്ക് വാങ്ങി തന്ന ഫോൺ എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ വെക്കും ചോദിക്കാൻ നിങ്ങൾ ആരാ..." നമ്മളെ കൊഞ്ഞനം കുത്തി ഓള് അത് പറഞ്ഞപ്പോൾ നമ്മള് വീണ്ടും കാറിന്റെ ബ്രൈക്കിൽ ചവിട്ടി..."

************************************************

"പടച്ചോനെ ഇവൻ എന്തിനാ കാർ നിർത്തിയെ ഇവൻ എന്നെ പഞ്ഞിക്കിടാൻ പോവാണോ...  എന്റെ ദേഹത്തു തൊട്ടാൽ ഇവൻ വിവരം അറിയും..." നമ്മള് അതും ചിന്തിച്ചു ആ കോന്തനെ നോക്കി...

"നിന്റെ ഉപ്പ വാങ്ങി തന്ന ഫോണിൽ പാട്ട് കേൾക്കണം എങ്കിൽ നീ ഇറങ്ങി ആ റോഡിൽ ഇരുന്ന് പാട്ട് കേട്ടോ... വേണേൽ പാട്ട് പാടുകയും ചെയ്തോ... ആരേലും വന്നു ചില്ലറയും തരും..." 
നമ്മളെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് ആ തെണ്ടി പറഞ്ഞപ്പോൾ എന്തേലും എടുത്ത് ഓന്റെ തലക്ക് അടിക്കാൻ ആണ് തോന്നിയത് പിന്നെ അവിടെ ഒന്നും ഇല്ലാത്തോണ്ട് കോന്തൻ രക്ഷപെട്ടു....

"എന്താടി ആലോചിക്കുന്നെ... നീ ഇറങ്ങുന്നോ അതോ മരിയാതിക്കു അടങ്ങി ഇതിനകത്ത് ഇരിക്കുന്നോ... " നമ്മള് ചിന്തിചോണ്ട് നിന്നപ്പോൾ ആ തെണ്ടി വീണ്ടും ഡയലോഗ് അടിച്ചു...

"അങ്ങനെ നിങ്ങളെ ഔധാര്യം എനിക്ക് വേണ്ട... ഈ സച്ചു ഒന്ന് കൈ കാണിച്ചാൽ ഡ്രോപ് ചെയ്യാൻ ഒരുപാട് ആൾക്കാർ വരും... അല്ലാതെ നിങ്ങളെ ഈ വൃത്തികെട്ട മോന്ത കണ്ടു ബോറടിച്ചു ഇരിക്കാൻ എനിക്ക് വയ്യ..." നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി  കാറിൽ നിന്ന് ഇറങ്ങി..." അപ്പോഴും ആ കോന്തന്റെ മുഖത്ത് പുച്ഛ ഭാവം തന്നെ... പിന്നെ തോറ്റു കൊടുക്കാൻ നമ്മക്ക് ഉദ്ദേശം ഇല്ലാത്തത് കൊണ്ട് നമ്മള് വേഗം ഒരു കാറിനു കൈ കാണിച്ചു... നമ്മള് കൈ കാണിച്ച ഉടൻ ആ കാർ നമ്മളെ മുന്നിൽ വന്നു നിർത്തി.... എന്നിട്ട് കാറിന്റെ ഗ്ലാസ്സ് താഴ്ത്തി... നമ്മള് ഉള്ളിലേക്ക് നോക്കിയപ്പോൾ ദേ ഇരിക്കുന്നു ഒരു ഗ്ലാമർ ചെക്കൻ... നമ്മള് ഓനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... ചെക്കൻ ആണേൽ നമ്മളെ കണ്ടപ്പോൾ തന്നെ നമ്മളെ നോക്കി ക്ലോസപ്പിന്റെ പരസ്യം പോലെ ചിരിയാണ്... 

"ഹായ്... എന്നെ ഒന്ന് എന്റെ വീട് വരെ ഡ്രോപ് ചെയ്യുമോ... " നമ്മള് ആ ചെക്കനെ നോക്കി അത് ചോദിച്ചപ്പോൾ തന്നെ.."ഓഹ് തീർച്ചയായും... "എന്ന് ഇളിച്ചോണ്ട് പറഞ്ഞു നമ്മക്ക് കാറിന്റെ ഡോർ തുറന്ന് തന്നു... നമ്മള് നമ്മളെ കെട്ടിയോനെ ഒന്ന് തിരിഞ്ഞ് നോക്കി കാറിൽ കയറി... നമ്മള് നോക്കുന്നത് കണ്ടപ്പോൾ ഷർട്ടിന്റെ മുന്നിൽ തൂക്കി ഇട്ടിട്ടുള്ള കൂളിംഗ് ഗ്ലാസ്‌ എടുത്ത് വെച്ച് നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് കാറിന്റെ ഗ്ലാസ്സ് മുകളിലേക്ക് ഉയർത്തി... 

"പോടാ ജാഡ തെണ്ടി..." നമ്മള് പിറു പിറുത് കൊണ്ട് കാറിന്റെ ഡോർ അടച്ചു... 

"ഹായ് അയാം നിഷാദ്...." പെട്ടന്ന് നമ്മളെ അടുത്ത് നിന്ന ആ കോന്തൻ പറഞ്ഞു...

"അയാം സയാന..." നമ്മള് തിരിച്ചും പറഞ്ഞു..." 
അപ്പൊഴെക്കും നമ്മളെ കെട്ടിയോന്റെ കാർ നമ്മളെ മുന്നിലൂടെ കുതിച്ചു.... "

"എവിടെക്കാ പോവേണ്ടത്...." 
നിഷാദ് നമ്മളെ നോക്കി ചോദിച്ചപ്പോൾ നമ്മള് വീട്ടിലേക്ക് ഉള്ള റൂട്ട് പറഞ്ഞു കൊടുത്തു...  അവൻ കാർ മുന്നൊട്ട്‌ എടുത്തു... മുന്നിലൊന്നും നമ്മളെ കെട്ടിയോന്റെ കാറിന്റെ പൊടി പോലും കാണാൻ ഇല്ലാ.. അപ്പോഴേക്കും പ്രകൃതി വെളിച്ചത്തെ മാറ്റി നിർത്തി ഇരുട്ടിനെ സ്വീകരിക്കാൻ തുടങ്ങിയിരുന്നു... 

പെട്ടന്ന് നിഷാദ് കാറിന്റെ ബ്രൈക് ചവിട്ടി...  എന്താ എന്ന് അറിയാൻ നമ്മള് ഓന്റെ മുകത്തേക്ക് നോക്കിയപ്പോൾ ഒരു മിനിറ്റ് എന്ന് പറഞ്ഞു അവൻ കാറിൽ നിന്ന് ഇറങ്ങി... നമ്മള് ഓനെ നോക്കിയപ്പോൾ അവൻ ആരെയോ കാൾ ചെയ്യുകയാണ്... 

"പടച്ചോനെ ഇതിനേക്കാൾ ബേധം ആ തെണ്ടി തന്നെ ആയിരുന്നു... തല്ലു കൂടി എങ്കിലും പോവാമായിരുന്നു... ഇത് ഇപ്പോൾ അതിനെക്കാളും ബോറൻ ആയിപ്പോയി.. ഓനോട്‌ ഉള്ള വാശിക്ക് കയറിയതാ വേണ്ടായിരുന്നു... വീട്ടിൽ എങ്ങാനും അറിഞ്ഞാൽ ആകെ പ്രശ്നം ആവില്ലേ.. ആ തെണ്ടി വീട്ടിൽ പോയി പറയുമോ..." നമ്മക്ക് ടെൻഷൻ ആവാൻ തുടങ്ങി... അപ്പോഴേക്കും ആ ബോറൻ വന്നു കാറിൽ കയറി... 

പെട്ടന്ന് അവന്റെ കാറിന്റെ സ്പീഡ് കൂടി... അപ്പോഴാണ് നമ്മള് ശ്രദ്ധിച്ചത് നമ്മള് പറഞ്ഞു കൊടുത്ത റൂട്ടിൽ അല്ല കാർ സഞ്ചരിക്കുന്നത്... 

"അതെ ഇതിലൂടെ അല്ല പോവേണ്ടത്...." നമ്മള് പരിഭ്രമത്തോടെ ഓനെ നോക്കി പറഞ്ഞപ്പോൾ അവൻ മൈൻഡ് ചെയ്യാതെ ഒന്ന് കൂടി കാറിന്റെ സ്പീഡ് കൂട്ടി.... 

"എടൊ നിന്നോടാ പറഞ്ഞത് ഇതിലൂടെ അല്ല പോവേണ്ടത്..." നമ്മള് അത് പറഞ്ഞു ഓനെ നോക്കിയപ്പോൾ അവൻ വല്ലാത്ത ഒരു ഭാവത്തിൽ ആണ് എന്നെ നോക്കുന്നത്... 

"വണ്ടി നിർത്ത്... എടൊ വണ്ടി നിർത്താൻ.... " നമ്മള് ദേഷ്യത്തോടെ അലറിക്കൊണ്ട് ഓന്റെ കയ്യിൽ പിടിച്ചു വലിച്ചു..." 

"മിണ്ടാതിരിക്കടി.... കൂടുതൽ ബഹളം ഉണ്ടാക്കിയാൽ കൊന്നു കളയും..." എന്ന് പറഞ്ഞ് അവൻ നമ്മളെ തള്ളി മാറ്റി..." 

************************************************

"വീട് എത്താൻ ആയല്ലോ... ആ മാക്രി ഇല്ലാതെ വീട്ടിൽ കയറാനും പറ്റില്ലല്ലോ..." എന്ന് ചിന്തിച്ചു നമ്മള് കാറിന്റെ ബ്രൈക്കിൽ ചവിട്ടി... 

എത്തേണ്ട ടൈം ആയല്ലോ... ഈ ജന്തു ജീവിതത്തിൽ കയറിയത് തൊട്ട് നമ്മക്ക് കഷ്ടപ്പാട് ആണ്.. എന്തായാലും ഒന്ന് പോയി ആ ജന്തുനെ കൂട്ടി വരാം... എന്ന് മനസ്സിൽ കരുതി നമ്മള് കാർ തിരിച്ചു...

************************************************

നമ്മള് കുറെ അവന്റെ കൈ പിടിച്ചു വലിച്ചിട്ടും കടിച്ചിട്ടും അവൻ കാർ നിർത്തിയില്ല...  നമ്മള് ഒരുപാട് ശ്രമിച്ചു... പെട്ടന്ന് അവൻ ആളോഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ കാറിന്റെ ബ്രൈക് ചവിട്ടി... അവൻ കാർ നിർത്തിയതും നമ്മള് കാറിന്റെ ഡോർ തുറന്ന് പുറത്തേക്കു ഇറങ്ങി... ഓടാൻ ശ്രമിച്ചതും നമ്മളെ മുന്നിലേക്ക് രണ്ട് മൂന്ന് പേര് വന്നു നിന്നു... നമ്മള് എന്ത് ചെയ്യണം എന്ന് അറിയാതെ ആകെ പടച്ചു നിന്നു... എന്നിട്ട് ചുറ്റിലും നോക്കി.... 

"എന്താ മോളെ രക്ഷപെടാൻ നോക്കുവാണോ... " അതിൽ ഒരുത്തൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു...

"വിടാടാ പട്ടികളെ.... " നമ്മള് ദേഷ്യത്തോടെ അലറി....." 

"വെറുതെ തല്ലു വാങ്ങി ഈ ഭംഗിയുള്ള മുഖത്തു പാട് വരുത്തണ്ട...  എന്ന് പറഞ്ഞു അയാൾ എന്റെ മുഖത്തു തടവാൻ ശ്രമിച്ചു....

"തൊട്ട് പോവരുത്..." നമ്മള് വീണ്ടും അലറി... അവന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ ഒരുപാട് ശ്രമിച്ചു എങ്കിലും അവന്റെ എന്റെ കയ്യിലെ പിടുത്തം അത്രയും ബലത്തിൽ ആയിരുന്നു...

അപ്പോഴാണ് കാറിൽ നിന്ന് ആ ചെറ്റ നിഷാദ് ഇറങ്ങി വന്നത്... അവൻ നമ്മുടെ അടുത്തേക് ചിരിച്ചു കൊണ്ട് വന്നു..

"എവിടെ ഞാൻ വിളിച്ചപ്പോൾ തരാം എന്ന് പറഞ്ഞ ക്യാഷ്...." അവൻ എന്നെ പിടിച്ച അയാളോട് അത് ചോദിച്ചപ്പോൾ അയാൾ പോക്കറ്റിൽ നിന്ന് 500 ന്റെ കേട്ട് എടുത്തു അവന്റെ കയ്യിൽ വെച്ചു കൊടുത്തു.... 

"നീ എപ്പോഴും കൊണ്ട് വന്നിട്ടുള്ളവളിൽ സുന്ദരിയാണ് ഇവൾ അത് കൊണ്ട് അത് നീ പറഞ്ഞതിൽ കൂടുതൽ ക്യാഷ് ഉണ്ട്..." അയാൾ നിഷാദിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... 

പണം വാങ്ങി എന്നെ നോക്കി ഒന്ന് പുച്ഛിച്ചു അവൻ ചിരിച്ചപ്പോൾ നമ്മള് ഓന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി... 

"പെണ്ണിനെ വിറ്റു തിന്നുന്ന ആണത്തം ഇല്ലാത്തവനെ... ഈ ചെയ്തതിന് നീ അനുഭവിക്കും..." നമ്മള് ദേഷ്യത്തോടെ ഓനെ നോക്കി അലറിയപ്പോൾ അവൻ നമ്മളെ മുഖത്തേക്ക് ആഞ്ഞടിച്ചു... 

"ആണത്തം എന്താണ് എന്ന് ദേ ഇവർ നിനക്ക് കാണിച്ചു തരും...." എന്ന് നമ്മളെ നോക്കി പുച്ഛത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു അവൻ എന്റെ ഷാൾ കൊണ്ട് തന്നെ അവന്റെ മുഖം തുടച്ചു കൊണ്ട് അവന്റെ കാറിൽ കയറി പോയി...   

*********************
അവൻ പോയ ഉടൻ തന്നെ അവർ മൂന്നു പേരും സച്ചുവിനെ വലിചിഴച്ചു അടുത്തുള്ള ഒരു ചെറിയ കാട്ടിലെക്ക് കൊണ്ട് പോയി.... 

**********************************************

നമ്മള് ആ മാക്രി അന്വേഷിച്ചു കറക്കം തുടങ്ങിയിട്ട് കുറച്ച് ടൈം ആയി... ഇവൾ ഇനി അവന്റെ കൂടെ തന്നെ അങ്ങു പോയോ.. പെണ്ണ് ആയത് കൊണ്ട് പറയാൻ പറ്റൂല... " നമ്മള് അത് ചിന്തിച്ചു നിന്നപ്പോ ആണ് നമ്മളെ കണ്ണിൽ ഒരു കാർ പെട്ടത്... നമ്മള് ആ കാറിന്റെ അടുത്ത് ചെന്ന് നമ്മളെ കാർ നിർത്തി... കാറിന്റെ അടുത്ത് ഒരുത്തൻ  നിന്ന് ഒരു ബോട്ടിൽ വെള്ളം എടുത്ത് മുഖം കഴുകുന്നുണ്ട്.. നമ്മള് കാറിൽ നിന്ന് ഇറങ്ങി ഒന്നുകൂടി ആ കാറിന്റെ നമ്പർ നോക്കി... ഇത് തന്നെ ആ മാക്രി കയറിയ കാർ...  അവൾ കൈ കാണിച്ചു കാർ നിരത്തിയപ്പോൾ തന്നെ നമ്മള് കാറിന്റെ നമ്പർ നോക്കിയിരുന്നു... 
നമ്മള് ആ കാറിന്റെ അടുത്ത് നിന്നവന്റെ അടുത്തേക്ക് ചെന്നു...

"ഹേയ്....തന്റെ കാറിൽ ഒരു പെണ്ണ് കയറിയില്ലേ അവൾ എവിടെ...." നമ്മള് അത് ചോദിച്ചപ്പോൾ അവന്റെ മുഖത്തു ഒരു ഞെട്ടൽ നമ്മള് ശ്രദ്ധിച്ചു... 

***********************************************
"ഏ... ഏ.. ഏത് പെണ്ണ്... എന്റെ കാറിൽ ഒരു പെണ്ണും കയറിയില്ല.. എന്ന് പറഞ്ഞു അവൻ കാറിൽ കയറാൻ പോയപ്പോൾ തന്നെ അബിക്ക്  എന്തോ പന്തികേട് തോന്നി... അവൻ കാറിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറാൻ പോയപ്പോൾ അബി കാൽ കൊണ്ട് ചവിട്ടി ആ ഡോർ അടച്ചു... നിഷാദിന്റെ  മുഖത്തു ഭയം കൊണ്ട് നിറഞ്ഞു... "അവൾ എവിടെ...." അബി അവന്റെ കോളറയിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു... ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നപ്പോൾ നിഷാദിന്റെ കണ്ണിൽ ഭയം കൊണ്ട് നിറഞ്ഞു....
"എനിക്ക് അറിയില്ല....  " അവൻ വിറക്കുന്ന ചുണ്ടുകൾ കൊണ്ട് പറഞ്ഞതും അബി അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.... ചവിട്ടിന്റെ ശക്തിയിൽ നിഷാദ് പുറം അടിച്ചു നിലത്തേക്ക് വീണു... അവിടെ ഉള്ള ആൾക്കാർ ഒക്കെ അവരുടെ ചുറ്റും കൂടി... അബി അതൊന്നും ശ്രദ്ധിക്കാതെ നിലത്ത് വീണുകിടക്കുന്ന അവനെ ഷോൾഡർ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു നിരത്തി...

"പറയടാ അവൾ എവിടെ....." അവൻ വീടും ചോദിച്ചു... മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ കൈ പത്തി മടക്കി അവൻ നിഷാദിന്റെ മൂക്കിന് ലക്ഷ്യം വെച്ചു കുത്തി... അവന്റെ മൂക്കിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി... ഒന്നുകൂടി അബി അവന്റെ മൂക്കിന് ലക്ഷ്യം വെച്ചു കുത്താൻ പോയപ്പോൾ നിഷാദിന്റെ ചുണ്ടുകൾ അറിയാതെ പറഞ്ഞു.... 

"ഞാൻ പറയാം........" 

************************************************

കാട്ടിനകത്തേക്ക് അവർ സച്ചുവിനെ വലിച്ചു കൊണ്ട് പോയി കുറച്ച് ദൂരം എത്തിയപ്പോൾ അവർ അവളെ തള്ളി നിലത്തേക്ക് ഇട്ടു... പുറം അടിച്ച് അവൾ നിലത്ത് വീണു....

"ആാാാാ....." വീണ വേദന കരണം അവൾ അലറി... 
അവർ മൂന്നു പേരും അവളുടെ അടുത്തേക്ക് നടന്നു അടുത്തപ്പോൾ അവൾ കിടന്നെടുത്ത് നിന്ന് ഇഴഞ്ഞു പിറകിലോട്ട് നീങ്ങി... അതിൽ ഒരാൾ അവളുടെ ദേഹത്തേക്ക് കിടക്കാൻ ലക്ഷ്യം വെച്ച് കുനിഞ്ഞതും അവൾ അവളുടെ കാലു കൊണ്ട് അയാളുടെ വയറിൽ ആഞ്ഞു ചവിട്ടി... അയാൾ ബാലൻസ് കിട്ടാതെ പിറകോട്ടു മറിഞ്ഞു.. ബാക്കി ഉള്ള രണ്ടു പേരുടെ ശ്രദ്ധ ആ വീണ ആളിലേക്ക് പോയ നിമിഷം അവൾ നിലത്ത് ഉള്ള ഒരു വടി എടുത്ത് എഴുനേറ്റ് നിന്നു... 

"എടി......." രണ്ടാമത്തെ ആള് അവളുടെ അടുത്തേക് പോവാൻ ശ്രമിച്ചതും അവൾ കയ്യിലെ വടി വെച്ച് അയാളുടെ തലയ്ക്കു ലക്ഷ്യം വെച്ച് വീശി..... 

"ടക്ക്‌ക്ക്‌........" തലക്ക് അടി കിട്ടിയതും അയാൾ നിലത്തേക്ക് വീണു... അവൾ വീണ്ടും ആ വടി ഉപയോഗിച്ച് മൂന്നമത്തെ ആളെ നോക്കി വീശി എങ്കിലും അയാൾ അയാളുടെ കൈ കൊണ്ട് ആ വടി പിടിച്ചു നിർത്തി... അപ്പോഴേക്കും വയറിനു ചവിട്ട് കൊണ്ട ആള് എണീറ്റു വന്ന് അവളുടെ മുഖം ലക്ഷ്യം വെച്ച് അയാളുടെ കൈ വീശി അടി കിട്ടിയപ്പോൾ അവൾ നിലത്തേക്ക് വീണു... അപ്പോൾ തന്നെ വടി പിടിച്ചു വെച്ച ആള് അവളുടെ രണ്ടു കൈ കളും നിലത്ത് അമർത്തി വെച്ച് പിടിച്ചു... അവളെ തല്ലി ഇട്ട ആള് അവളുടെ കാലുകളിൽ അയാളുടെ കാൽ മുട്ട് കുത്തി വെച്ച് ഇരുന്നു....

"Noooo........... " അവൾ അവിടെ നിന്ന് അലറി... അയാൾ അവളെ നോക്കി അട്ടഹസിച്ചു ചിരിച്ചു കൊണ്ട് അവളുടെ ശരീരത്തിലേക്ക് കിടക്കാൻ ശ്രമിച്ചതും ആരുടേയോ ചവിട്ട് കൊണ്ട് അയാൾ ദൂരെക്ക് തെറിച്ചു വീണു.... അപ്പോൾ തന്നെ അവളെ കയ്യിൽ പിടിച്ച ആള് അവളുടെ കയ്യിലെ പിടിവിട്ടു... അവൾ തിരിഞ്ഞ് നോക്കിയതും അവിടെ ഉള്ള ആളെ കണ്ട്  അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു....

"അബി..........."

അവനെ കണ്ടതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി...
അവളുടെ അടുത്ത് ഉണ്ടായ ആളും അവനെ ഭയത്തോടെ നോക്കുകയാണ്... 

അയാൾ സച്ചുവിന്റെ കയ്യിൽ നിന്ന് താഴെ വീണ വടി എടുത്ത് അബിയുടെ കൈക്ക് ലക്ഷ്യം വെച്ച് വീശി... പക്ഷെ ആ വടിയെ തടഞ്ഞു വെച്ച് അയാളുടെ കയ്യിൽ നിന്ന് അത് പിടിച്ചു വാങ്ങി അബി അയാളുടെ തലക്ക് ലക്ഷ്യം വെച്ച് വീശി...

"ടക്ക്ക്ക്......" അടിയുടെ ശക്തിയിൽ വടി രണ്ട് കഷ്ടം ആയി... അയാളുടെ തലയിൽ നിന്ന് രക്തം ഒലിച്ചു... അയാൾ പുറകോട്ട് മറിഞ്ഞു വീണു... 

അപ്പൊഴേക്കും ആദ്യം ചവിട്ട് കൊണ്ട് തെറിച്ചു വീണ ആൾ അബിയുടെ നെഞ്ചിൽ ലക്ഷ്യം വെച്ച് ആഞ്ഞു ചവിട്ടി.... ബാലൻസ് കിട്ടാതെ അബി പുറകോട്ടു മറിഞ്ഞു വീണു ... അപ്പോൾ തന്നെ ചാടി എണീറ്റു നിന്ന് ഷർട്ടിൽ ആയ പൊടികൾ കൈ കൊണ്ട് തട്ടി മാറ്റി ദേഷ്യത്തോടെ അവൻ അയാളെ നോക്കി...  
അവൻ എഴുനേറ്റ് നിന്നത് കണ്ടപ്പോൾ അയാൾ അവന്റെ അടുത്തേക്ക് ഓടി വന്നു അവന്റെ മൂക്കിന് ലക്ഷ്യം വെച്ച് കൈ മടക്കി വീശിയപ്പോൾ തന്റെ കൈ കൊണ്ട് അവന്റെ കൈ പിടിച്ചു താഴേക്ക് ഓടിച്ചു.... 

"ആാാാ... വേദനയിൽ അയാൾ അലറി... അപ്പോൾ തന്നെ തന്റെ കാൽ മുട്ട് മടക്കി അയാളുടെ നാവിക്ക് ലക്ഷ്യം വെച്ച് അവൻ കുത്തി... അത് കിട്ടിയപ്പോൾ നിലവിളിക്കാൻ പോലും പറ്റാതെ അയാൾ പുറകോട്ട് മറിഞ്ഞു വീണു... മറ്റെയാൾ നേരത്തെ സച്ചു തലക്ക് അടിച്ചപ്പോൾ തന്നെ ബോധം പോയി കിടക്കുകയാണ്...

***********************************************

ശെരിക്കും ആ കോന്തന്റെ പ്രകടനം കണ്ടു നമ്മള് അന്തം വിട്ടു നിൽക്കുകയാണ്... ഈ ടൈം അബി ഒരിക്കലും ഇവിടെ എത്തും എന്ന് ഞാൻ പ്രതീക്ഷിചിട്ടെയില്ല... എല്ലാരെയും തല്ലി വീഴ്ത്തിയ ശേഷം ഈ ഇരുന്നെടുത്ത് നിന്ന് നമ്മളെ വന്ന് അബി എഴുനേൽപ്പിക്കും എന്ന് പ്രതീക്ഷയോടെ നമ്മള് ഇരുന്നപ്പോൾ ദേ... ആ തെണ്ടി എല്ലാം കഴിഞ്ഞ ശേഷം നമ്മളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ തിരിഞ്ഞ് നടക്കുന്നു... 
ഇരുന്നെടുത്ത് നിന്ന് ഒരുപാട് തവണ എഴുന്നേൽക്കാൻ നോക്കി എങ്കിലും അരയിലും കാലിലും ഒക്കെ നല്ല വേദന ഉള്ള കരണം നമ്മക്ക് പറ്റുന്നില്ല... 

"അതെ..... എന്നെ കൂടി ഒന്ന് കൊണ്ട് പോ...." നമ്മള് ആ കോന്തനെ നോക്കി വിളിച്ചു പറഞ്ഞു... 

അപ്പോൾ തന്നെ ആ കോന്തൻ ബ്രൈക് ഇട്ടപോലെ അവിടെ നിന്ന് നമ്മളെ തിരിഞ്ഞു നോക്കി... 

"വേണേൽ എണീറ്റ് വാടി പുല്ലേ...."

"സത്യമായും എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല... " 
നമ്മള് അത് പറഞ്ഞപ്പോൾ എന്തൊക്കെയോ പിറു പിറുത്ത് കൊണ്ട് ചെക്കൻ നമ്മളെ അടുത്ത് വന്ന്.... പിന്നെ നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ ആയിരുന്നു ചെക്കന്റെ പ്രകടനം... ഇരുന്നെടുത്ത് നിന്ന് ആ കോന്തൻ നമ്മളെ വാരിയെടുത്തു... എന്നിട്ട് കാർ ലക്ഷ്യം വെച്ച് നടക്കാൻ തുടങ്ങി... നമ്മള് ആ കോന്തന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എപ്പോഴും ഉള്ള പോലെ കണ്ടാമൃഗത്തിന്റെ മുഖ ഭാവം തന്നെ... 

"അതെ എന്നെ വല്ലയെടുത്തും കളയാൻ കൊണ്ട് പോവാണോ... എങ്കിൽ കൊക്കയിൽ ഒന്നും വേണ്ടാട്ടോ... കിണറ്റിൽ എങ്ങാനും ഇട്ടാൽ മതി കുറച്ച് വെള്ളം കുടിച് ചാവാലോ...." നമ്മള് ഓനെ നോക്കി പറഞ്ഞു.... 

"ചെലക്കാതെ അടങ്ങി നിൽക്കെടി പുല്ലേ... അല്ലേൽ ഞാൻ ഇവിടെ തന്നെ ഇട്ട് പോവും...." നമ്മളെ മുഖത്തു പോലും നോക്കാതെ കലിപ്പോടെ ആ കോന്തൻ അത് പറഞ്ഞപ്പോൾ നമ്മക്ക് ചിരിയാണ് വന്നത്... ഓന്റെ വായിന്ന് അത് കേൾക്കാൻ കൂടി ആണ് നമ്മള് അത് ചോദിച്ചതും... 

കാറിന്റെ അടുത്ത് എത്തിയപ്പോൾ ആ കോന്തൻ നമ്മളെ നിലത്ത് നിർത്തി... കാറിന്റെ ഉള്ളിലേക്ക് നോക്കിയ നമ്മള് ആകെ ഞെട്ടി പോയി... 
ദേ കാറിന്റെ അകത്തു ഇടി കൊണ്ട് തളർന്നു കിടക്കുന്നു നിഷാദ്...  ഓനെ കണ്ടപ്പോൾ നമ്മള് ഓനെയും നമ്മളെ കെട്ടിയോനെയും മാറി മാറി നോക്കി... 

അപ്പോൾ തന്നെ നമ്മളെ കെട്ടിയോൻ കാർ തുറന്ന് നിഷാദിനെ പിടിച്ചു വലിച്ചു പുറത്തേക്ക് ഇട്ടു... അപ്പോഴാണ് നമ്മളെ കെട്ടിയോൻ കൃത്യമായി ഇവിടെ എങ്ങനെ എത്തി എന്നുള്ളതിന് നമ്മക്ക് ഏകദേശ രൂപം കിട്ടിയത്.. 
"പടച്ചോനെ ഇവൻ ചത്തോ.... " എന്ന് നമ്മള് മനസ്സിൽ കരുതി നിലത്ത് കിടക്കുന്ന നിഷാദിനെ നോക്കിയപ്പോൾ ആണ് അവൻ നിലത്ത് നിന്ന് വേദനകൊണ്ട് ഇഴഞ്ഞു കളിക്കുന്നത് കണ്ടത്... 
"ഓഹ് അപ്പോൾ ചത്തില്ലാ... ഓനെ കാണുമ്പോൾ നമ്മക്കും ദേഷ്യം കൊണ്ട് അടി മുടി തരിച്ചു കയറുകയാണ്... ഇത്ര നേരവും നമ്മള് അനുഭവിച്ചത് ഓർത്തപ്പോൾ ഓനെ പച്ചക്ക് കത്തിക്കാൻ ആണ് തോന്നുന്നത്... 

"എന്താ നീ വരാൻ ഉദ്ദേശിക്കുന്നില്ലേ... ഇനി ഒന്ന് കൂടി ഓനോട്‌ ലിഫ്റ്റ് ചോദിക്കാൻ നിൽക്കുന്നതാണോ..." നിഷാദിനെ നോക്കി കലിപ്പിൽ നിൽക്കുമ്പോൾ ആണ് കാറിൽ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് നമ്മളെ കെട്ടിയോന്റെ വക ഈ ഡയലോഗ്... 

കേട്ടപ്പോൾ നമ്മക്ക് ചൊറിഞ്ഞു വന്നിനു.. പക്ഷെ തല്ക്കാലം എന്നെ രക്ഷിച ആൾ അല്ലെ എന്ന് ഓർത്ത് നമ്മള് അടങ്ങി നിന്നു...
"ശവത്തിൽ കുത്തുന്നോ തെണ്ടി...." നമ്മള് പിറു പിറുത്ത് കൊണ്ട് കാറിൽ കയറി ഇരുന്നു... നമ്മള് ആ കോന്തനെ നോക്കിയപ്പോൾ നമ്മളെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് കാർ മുന്നോട്ട് എടുത്തു... 

അപ്പോഴേക്കും പ്രകൃതിയെ ഇരുട്ട് കീഴ്പ്പെടുത്തിയിരുന്നു... 

പെട്ടന്ന് ആണ് നമ്മളെ കെട്ടിയോൻ നമ്മളെ തന്നെ നോക്കുന്നത് കണ്ടത്... ആ നോട്ടം നമ്മളെ ഡ്രെസ്സിലേക്ക് ആണെന്ന് നമ്മക്ക് മനസ്സിലായി.. അപ്പോഴാണ് ഞാൻ എന്റെ ഡ്രെസ്സ് ശ്രദ്ധിച്ചത് ഡ്രെസ്സൊക്കെ അവിടെയും ഇവിടെയും കീറിയിട്ടുണ്ട്...ഈ കോലത്തിൽ എങ്ങനെയാ വീട്ടിൽ കയറി പോവുക... നമ്മള് അത് ചിന്തിച്ചപ്പോൾ തന്നെ ആണ് നമ്മളെ കെട്ടിയോൻ കാർ നിർത്തിയതും... 
എന്താണ് എന്ന് അറിയാൻ നമ്മള് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ആണ് കണ്ണുകൊണ്ടു ആ കോന്തൻ നമ്മക്ക് പുറത്തേക്കു കാണിച്ചു തന്നു... നമ്മള് പുറത്തേക്കു നോക്കിയപ്പോൾ ആണ് ഒരു 5 സ്റ്റാർ ഹോട്ടലിന് മുന്നിൽ ആണ് കാർ നിർത്തിയത് നമ്മള് കണ്ടേ... 

"ഇറങ്..... ആ ബാഗും എടുത്തോ... ഈ കോലത്തിൽ വീട്ടിൽ പോയാൽ ശെരിയാവില്ല..  ഇവിടെ ഒരു റൂം എടുത്ത് ഒന്ന് ഫ്രഷ് ആയിട്ട് പോവാം..." എന്ന് പറഞ്ഞ് നമ്മളെ കെട്ടിയോൻ കാറിൽ നിന്ന് പുറത്തേക്കു ഇറങ്ങി... 

നമ്മള് മനസ്സിൽ കരുതിയത് ആ കോന്തൻ പറഞ്ഞ സന്തോഷത്തിൽ വേഗം ബേഗും എടുത്ത്  ഷാൾ കൊണ്ട് കീറിയ ഭാഗം ഒക്കെ ഒന്ന് കവർ ചെയ്ത് ആ കോന്തന്റെ കൂടെ അകത്തേക്ക് കയറി.... 

റൂമിൽ എത്തിയ ഉടൻ തന്നെ നമ്മള് ബാഗിൽ നിന്ന് ഡ്രെസ്സ് എടുത്ത് ബാത്‌റൂമിലേക്ക് കയറി.. ഫ്രഷ് ആയി ഡ്രെസ്സൊക്കെ ചേഞ്ച്‌ ചെയ്ത് ഒക്കെ വന്നപ്പോൾ.. നമ്മളെ കെട്ടിയോൻ ബെഡിൽ കിടക്കുന്നു....

"അതെ.... എനിക്ക് എന്തേലും കഴിക്കാൻ വേണം.." നമ്മള് ഓനെ നോക്കി പറഞ്ഞപ്പോൾ ആ കോന്തൻ മൈൻഡ് ചെയ്യാതെ കിടക്കുകയാണ്... 

"നിങ്ങളോട് ആണ് പറയുന്നത്... എനിക്ക് വിശക്കുന്നു... " നമ്മളെ മൈൻഡ് ചെയ്യാതെ ആ കോന്തൻ കിടക്കുന്നത് കണ്ടപ്പോൾ നമ്മള് തല തോർത്തിക്കൊണ്ട് നിന്ന തോർത്ത്‌ ആ കോന്തന്റെ മുഖത്തേക്ക് ഇട്ട് പറഞ്ഞു...  

"നിനക്ക് വട്ടാണോടി..." ചെക്കൻ കലിപ്പ് കയറി കിടന്നെടുത്തു നിന്ന് ചാടി എണീറ്റിരുന്ന് നമ്മളെ നോക്കി അലറി... 

"ആാാ അതെ വിശന്നാൽ എനിക്ക് വട്ട് കയറും..." നമ്മള് ഓനെ കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു... 

"എന്നാ പിന്നെ നീ ഒരിക്കലും നോർമൽ ആവില്ലല്ലോ... 24മണിക്കൂറും നിനക്ക് വിശപ്പ് അല്ലെ... എപ്പോ നോക്കിയാലും വിശക്കുന്നു... വിശക്കുന്നു.... ഇത് എന്താ നീ വേറെ ആരുടേഎങ്കിലും വയറുകൂടി വാടകൈക്ക് എടുത്തിട്ട് ഉണ്ടോ...." 

"നിങ്ങൾക്ക് ഓഡർ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്.. അല്ലേൽ ഞാൻ ചെയ്തോളാം എന്തായാലും കഴിക്കാതെ ഞാൻ ഇവിടെ നിന്ന് വരില്ല....  " 
നമ്മളത് പറഞ്ഞപ്പോൾ നമ്മളെ നോക്കി പല്ല് ഞെരിച്ചു കാണിച്ചു ബെഡിൽ നിന്ന് എണീറ്റ് ഫോൺ എടുത്ത് ഫുഡിന് ഓഡർ കൊടുത്തു... 

നല്ല വിശപ്പ് ഉള്ളത് കാരണം ഫുഡ്‌ കിട്ടിയ ഉടൻ തന്നെ നമ്മള് കഴിക്കാൻ തുടങ്ങി.. നമ്മള് ആ കോന്തനെ നോക്കിയപ്പോൾ ആ ചെക്കൻ നമ്മളെ തീറ്റ കണ്ട് അന്തം വിട്ട് നോക്കുകയാണ്.. നമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ ഫുഡിൽ തന്നെ ശ്രദ്ധ തിരിച്ചു... 
ഫുഡ്‌ കഴിച്ചു കഴിഞ്ഞപ്പോൾ തന്നെ നമ്മള് അവിടെ നിന്ന് ഇറങ്ങി വീട്ടിലേക്കു പുറപ്പെട്ടു... 

വീട്ടിൽ എത്തിയപ്പോൾ നാളെ വരാൻ ഇരുന്ന നമ്മള് ഇന്ന് തന്നെ വന്നതിന്റെ കൺഫ്യൂഷനിൽ ആണ് എല്ലാവരും... 

"എന്താ മോളെ ഇന്ന് തന്നെ വന്നത്.. രണ്ട് ദിവസത്തേക്ക് അല്ലെ നിങ്ങൾ പോയത്... " ഉമ്മ നമ്മളോട് ചോദിച്ചു... കൂടെ ഉമ്മാമയും ഉണ്ട്.. അത് നമ്മളോട് ചോദിച്ചപ്പോൾ തന്നെ നമ്മള് ആ കോന്തന്റെ മുഖത്തു എന്താ പറയണ്ടത് എന്ന കൺഫ്യൂഷനിൽ നോക്കി...
"അതെ നിങ്ങളെ രണ്ട് ദിവസം താമസിച്ചു വരാൻ അല്ലെ ഞാൻ അങ്ങോട്ട് പറഞ്ഞു വിട്ടത്.. " ഉമ്മാമ  ചോദിച്ചു...

"അത് ഉമ്മാമ...  ഷബീൽ വിളിച്ചിരുന്നു... ഓഫീസിൽ നാളെ ഒരു അർജന്റ് മീറ്റിംഗ് ഉണ്ട് അവനു തനിച്ചു മാനേജ് ചെയ്യാൻ പറ്റില്ലാ എന്ന് പറഞ്ഞു... ഞാൻ അവനോട് പറഞ്ഞു നീ ശ്രമിച്ചു നോക്ക് എന്ന് അപ്പോൾ ഇവൾ ആണ് പറഞ്ഞത് നമുക്ക് ഇന്ന് പോവാം ഓഫീസ് കാര്യം മുടക്കണ്ടാ.. എന്ന്... അല്ലെ....." ആ കോന്തൻ എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു.. അവസാനം നമ്മളെ നോക്കി അല്ലേന്നും... പിന്നെ ഹെല്പ് ചെയ്യാം എന്ന് വാക്ക് കൊടുത്തത് കൊണ്ട് നമ്മളും അതെ എന്ന് പറഞ്ഞു നമ്മളെ കെട്ടിയോനെ സപ്പോർട്ട് ചെയ്തു... 

"ഷബി അതിന് എന്നോട് അതിനെ പറ്റി ഒന്നും പറഞ്ഞില്ലാലോ.. " ഉമ്മാമ നെറ്റി ചുളിച്ചു കൊണ്ട് നമ്മളെ രണ്ടാളെയും മാറി മാറി നോക്കി.... 
നമ്മള് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ചെക്കൻ കിടന്ന് വിയർക്കുകയാണ്... നമ്മക്ക് അത് കണ്ടപ്പോൾ ചിരി ആണ് വന്നത്... എല്ലാരുടെ മുന്നില് പുലികുട്ടി ആണെങ്കിലും ഉമ്മാമയുടെ മുന്നില് ചെക്കൻ വെറും പൂച്ചകുട്ടിയാ... 

"എന്തോ ഒരു കള്ള കളി ഉണ്ട് ഉമ്മാമ രണ്ടിനും..." നമ്മള് നമ്മളെ കെട്ടിയോനെ നോക്കി ഇളിചോണ്ട് നിന്നപ്പോൾ ആണ് ഷഹീ ഇളിചോണ്ട് ഈ ഡയലോഗും അടിച്ചു അങ്ങോട്ട് വന്നത്... 

************************************************

എങ്ങനെലും പറഞ്ഞ് രക്ഷപ്പെടാം എന്ന് കരുതി നിന്നപ്പോഴാ ആ തെണ്ടി എന്റെ അനിയൻ എന്ന് പറയുന്നവൻ അവിടേക്ക് കയറി വന്നത്...

"എന്ത് കള്ളത്തരം... നീ നിന്റെ പണി നോക്കി പോടാ ചെറുക്കാ... " നമ്മള് ഓനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു... 

"എനിക്ക് ഇതൊക്കെ അല്ലാതെ വേറെ എന്ത് പണി... എന്നെ ഉമ്മാമ ഇവിടെ  c i d പണിക്ക് ആക്കിയിരിക്കുകയാ... അല്ലെ ഉമ്മാമ...  " ഒന് ഉമ്മാമയുടെ ഷോൾഡറിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ച് നമ്മളെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു... 

"എന്നെ അല്ലെ നിങ്ങൾക്ക് വിശ്വാസമില്ലാതെ ഉള്ളൂ ഇവളെ നല്ല വിശ്വാസം ഉണ്ടല്ലോ...എന്നാ ഇവളോട് തന്നെ ചോദിക്ക്.... " നമ്മള് അതും പറഞ്ഞ് നമ്മളെ ആ മാക്രിയെ നോക്കിയപ്പോൾ അവൾ എന്റെ മുഖത്തു തന്നെ നോക്കുകയാണ്... നമ്മള് ഓളോട് പറഞ്ഞു കൊടുക്ക് എന്ന രീതിയിൽ കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു....

"ശെരിയാ... ഉമ്മാമന്റെ കൊച്ചുമോൻ ഒരു കള്ളൻ ആണേലും ഇപ്പോൾ പറഞ്ഞത് സത്യം ആണ്.... " ആ മാക്രി ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ എല്ലാരും കൂട്ട ചിരി ആയിരുന്നു... 
നമ്മക്ക് ആണേൽ മൂക്കിൽ നോക്കി ഒരു കുത്ത് കൊടുക്കാൻ ആണ് തോന്നിയത് ആ മാക്രിക്ക്... 
"കള്ളൻ നിന്റെ തന്തയാടി പുല്ലേ എന്ന് മനസ്സിൽ പിറു പിറുത് നമ്മള് ഓളെ നോക്കി പേടിപ്പിച്ചു..

"എന്താ ഇവിടെ ഭയങ്കര ചർച്ച ആണല്ലോ...." ശബ്ദം കേട്ടപ്പോൾ എല്ലാരും ആ ഭാഗത്ത്‌ തിരിഞ്ഞു നോക്കി... ദേ ചിരിച്ചോണ്ട് നിൽക്കുന്നു ഷബീൽ..  

"പടച്ചോനെ പെട്ട് പോയല്ലോ...ഈ തെണ്ടി ഈ സമയം വരും എന്ന് കരുതിയില്ല...  ഇവനോട് ആദ്യമേ വിളിച്ച് എല്ലാ പ്ലാനും പറയണം എന്ന് കരുതിയത് ആണ്... വരുമ്പോൾ ഉണ്ടായ പ്രശ്നങ്ങൾ കരണം അത് മറന്നും പോയി... ഇനി ഈ തെണ്ടിയോട് ഉമ്മാമ ഞാൻ പറഞ്ഞതിനെ കുറിച്ച് ചോദിച്ചാൽ ഒക്കെ കുളമാകുമല്ലോ റബ്ബേ..." നമ്മള് ഇതും മനസ്സിൽ കരുതി പെട്ട് പോയല്ലോ എന്നാ ഭാവത്തിൽ നമ്മളെ കെട്ടിയോളെ മുഖത്തു നോക്കിയപ്പോൾ അവളും അതെ ഭാവത്തിൽ നമ്മളെ നോക്കുകയാണ്..  

 നമ്മള് ഇതും മനസ്സിൽ കരുതി പെട്ട് പോയല്ലോ എന്നാ ഭാവത്തിൽ നമ്മളെ കെട്ടിയോളെ മുഖത്തു നോക്കിയപ്പോൾ അവളും അതെ ഭാവത്തിൽ നമ്മളെ നോക്കുകയാണ്..  
അപ്പോഴേക്കും ഷബി നമ്മളെ അടുത്ത് എത്തിയിന്... 

"എന്താ ഷബി നിനക്ക് ഒരു 2 ഡേയ്‌സ് അബി ഇല്ലാതെ ഓഫീസ് നോക്കി നടത്താൻ പറ്റുന്നില്ലേ.. നീ എന്തിനാ അബിയെ വിളിച്ചു വരുത്തിയത്... " ഉമ്മാമ ഷബിയോട് ചോദിക്ക്ന്ന കേട്ടപ്പോൾ നമ്മള് ആകെ പെട്ടു പോയ പോലെ ആയി...

"എന്ത്.... ആര്.... ഞാൻ അതിന്...." 

"അതെ നീ അതിന് വരാൻ നിർബന്ധിച്ചിട്ടൊന്നും ഇല്ലാ പക്ഷെ നിന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് സച്ചു പറഞ്ഞപ്പോൾ നമ്മള് വന്നത് ആണ്... എന്നാലും ഓഫീസ് നാളത്തെ മീറ്റിംഗ് നിനക്ക് ഒറ്റക്ക് കണ്ട്രോൾ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ വന്നത് എന്ന് പറഞ്ഞിട്ട് ഇവർക്ക് ആർക്കും വിശ്വാസം ഇല്ലാ... " അവൻ പറഞ്ഞ് തുടങ്ങുന്നതിന് മുന്നേ തന്നെ നമ്മള് ഓവർ ടേക്ക് ചെയ്ത് പറഞ്ഞു... ഷബി ആണേൽ നമ്മള് പറയുന്നത് കേട്ട് വാ പൊളിച്ചു നിൽക്കുകയാണ്... 
അപ്പോൾ തന്നെ നമ്മള് ഓനെ നോക്കി കണ്ണ് ഇറുക്കി കാണിച്ച്.... അപ്പോഴാണ് ആ പൊട്ടൻ കാര്യം പിടികിട്ടിയ പോലെ നമ്മളെ നോക്കി ചിരിച്ചു...

"അത് പിന്നെ ഉമ്മാമ അബി നാളത്തെ മീറ്റിംഗ് പങ്കെടുക്കാതെ പറ്റില്ല... അതാ ഞാൻ ഓനെ വിളിച്ചു കാര്യം പറഞ്ഞത്..." ഷബി നമ്മളെ സപ്പോർട്ട് ചെയ്ത് പറഞ്ഞപ്പോ ആണ് നമ്മക്ക് ശ്വാസം താഴെ വന്നത്... 

"ഹ്മ്മ്... ശരി... " ഉമ്മാമ ചിരിച്ചു കൊണ്ട് നമ്മളെ നോക്കി ഒന്ന് മൂളി കൊണ്ട് റൂമിലേക്ക് പോയി...
ഷബിയും നമ്മളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു ഇളിച്ചോണ്ട് പോയി...

************************************************

നമ്മളെ കെട്ടിയോന്റെ പ്രകടനം കണ്ടു നമ്മള് ശെരിക്കും അന്തം വിട്ട് പോയി.. "പടച്ചോനെ കള്ളം പറഞ്ഞ് പിടിച്ചു നിൽക്കാൻ ഏറ്റവും മിടുക്ക് എനിക്ക് ആണ് എന്നാ ഞാൻ വിചാരിച്ചത് ഈ കോന്തൻ നമ്മളെക്കാളും ഉഷാർ ആണല്ലോ... നമ്മള് അതും ചിന്തിച്ചു ആ കോന്തനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ നോക്കി പിരികം പൊക്കി കാണിച്ചു.. നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി മുഖം തിരിച്ചു..

"നിങ്ങൾ ഭക്ഷണം കഴിച്ചിട്ട് ആണോ മക്കളെ വന്നത്... " ഉമ്മ അങ്ങനെ ചോദിച്ചപ്പോൾ തന്നെ നമ്മളെ കെട്ടിയോൻ കേൾക്കാത്ത ഭാവത്തിൽ മുകളിലേക്ക് കയറിപോയി... 

"ഹാ ഉമ്മ നമ്മള് കഴിച്ചിട്ട് ആണ് വന്നത്...." നമ്മള് ചിരിച്ചു കൊണ്ട് ഉമ്മാന്റെ അടുത്ത് ചെന്ന് അത് പറഞ്ഞപ്പോഴും ഉമ്മ നമ്മളെ മുഖത്തു നോക്കാതെ മുകളിലേക്ക് കയറി പോവുന്ന നമ്മളെ കെട്ടിയോനെ ആണ് നോക്കുന്നത്...  കണ്ണുകൾ നിറഞ്ഞത് ഞാൻ കാണാതിരിക്കാൻ പെട്ടന്ന് തുടച്ചു മാറ്റിക്കൊണ്ട് ഉമ്മ നമ്മളെ മുഖത്ത് നോക്കി ചിരിച്ചു... പക്ഷെ കണ്ണ് നിറഞ്ഞത് നമ്മള് കണ്ടിരുന്നു... 

"എന്നാ മോള് പോയി കിടന്നോ.. യാത്ര ക്ഷീണം കാണില്ലേ.. " എന്ന് പറഞ്ഞു ഉമ്മ അവിടെ നിന്ന് പോയി....

"എന്നാലും എന്താണ് ഉമ്മയും മോനും തമ്മിൽ ഉള്ള പ്രശ്നം.. ഉമ്മാനോട് എന്തിനാ അവൻ ഇങ്ങനെ പെരുമാറുന്നത്... ഉമ്മയെ കരയിക്കാൻ മാത്രം ക്രൂര മനസ്സ് ആണോ അബിയുടെ... നമ്മളെ കെട്ടിയോനെ ശെരിക്കും പിടി കിട്ടുന്നില്ലല്ലോ... ചിലപ്പോൾ വിചാരിക്കും നല്ലവൻ ആണെന്ന് ചിലപ്പോൾ തോന്നും മോശം ആണ് എന്ന്.. എന്തായാലും ഇവർ തമ്മിൽ ഉള്ള പ്രശ്നം കണ്ട് പിടിക്കണം.... മോളെ സച്ചു ഈ വീട്ടിൽ നിനക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്... " നമ്മള് ഇതൊക്കെ  ചിന്തിച്ചു കൊണ്ട് നിന്നപ്പോൾ ആണ് നമ്മളെ പുറകിൽ ആരോ നമ്മളെ നോക്കി നിൽക്കുന്നപോലെ തോന്നിയത്... പെട്ടന്ന് തിരിഞ്ഞു നോക്കിയതും ആരെയും കണ്ടില്ല... സൈബ പറഞ്ഞ കാര്യം മനസ്സിൽ തന്നെ ഉള്ളത് കൊണ്ട് ചിലപ്പോൾ തോന്നിയത് ആയിരിക്കും.. നമ്മള് വേഗം നമ്മളെ റൂം ലക്ഷ്യം വെച്ച് മുകളിലേക്ക് കയറി... 

നമ്മള് റൂമിലേക്ക് കയറിയപ്പോൾ ആണ് നമ്മളെ കെട്ടിയോൻ കോന്തൻ കാര്യമായി എന്തോ ചെയ്യുന്നത് കണ്ടത്... . നമ്മള് ചെക്കന്റെ പുറകിൽ ചെന്ന് നിന്നു ..കയ്യിൽ ഒരു ഓൽമെന്റ് പിടിച്ചിട്ടുണ്ട്... ഷർട്ട്‌ ഒക്കെ അഴിച്ചു ഫുൾ ജിം ബോഡി കാണിച്ചു നിൽക്കുകയാണ്... അപ്പോഴാ അങ്ങേരെ പിറകിൽ മുറിവ് പറ്റിയിരിക്കുന്നത് നമ്മള് ശ്രദ്ധിച്ചത്.. മരുന്ന് പിറകിൽ ഉള്ള മുറിവിൽ വെക്കാൻ ഉള്ള പരിശ്രമത്തിൽ ആണ് ആ കോന്തൻ... ചെക്കന്റെ കളി കണ്ടപ്പോൾ ശെരിക്കും ചിരി ആണ് വന്നത്.. പിന്നേ മനസ്സിൽ ചെറിയ ഒരു സഹധാപം.. ഒന്നില്ലേലും നമ്മളെ സഹായിക്കാൻ ശ്രമിച്ചപ്പോൾ പറ്റിയത് അല്ലെ... നമ്മള് മെല്ലെ അടുത്ത് ചെന്നു നിന്നു... 

"അതെ... അത് ഇങ്ങു താ മരുന്ന് ഞാൻ വെച്ച് തരാം.." നമ്മള് അടുത്ത് ചെന്ന് അത് പറഞ്ഞതും ചെക്കൻ തിരിഞ്ഞു നിന്ന് നമ്മളെ നോക്കി പേടിപ്പിച്ചു...

"മരിയതിക്ക് മുന്നിൽ നിന്ന് പൊടി പുല്ലേ മരുന്ന് വെച്ച് തരാൻ വന്നിരിക്കുന്നു..."

"ഞാൻ നിങ്ങളെ മുന്നിൽ അല്ലാലോ നിന്നത് പിന്നിൽ അല്ലെ തിരിഞ്ഞ് നിന്ന് എന്നെ നോക്കാൻ നിങ്ങളോട് ആരാ പറഞ്ഞത്... 

"ചെലക്കാണ്ട് റൂമിൽ നിന്ന് പോടീ... "

"അയ്യടാ... നിങ്ങളോട് സ്നേഹം തോന്നിയിട്ടല്ല മരുന്ന് വെക്കാൻ കഷ്ടപ്പെടുന്ന കണ്ടപ്പോൾ ഒരു മനുഷ്യത്വത്തിന്റെ പേരിൽ സഹായിക്കാൻ തോന്നി... അല്ലാതെ നിങ്ങൾ എന്താ കരുതിയത് നിങ്ങളെ ഫൈറ്റും ഈ ജിം ബോഡിയും കണ്ടു മയങ്ങിയിട്ടാണ് എന്നോ.. അതിന് സച്ചു വേറെ ജനിക്കണം... 

"ഓ...  നീ ഒരിക്കൽ ജനിച്ചത് തന്നെ ഭൂമിക്ക് ഭാരം ആണ് ഇനി ഒരിക്കൽ കൂടി ജനിക്കാത്തതിന്റെ കുറവ് കൂടിയേ ഉള്ളൂ...നിന്നെയൊക്കെ രക്ഷിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.." നമ്മളെ നോക്കി പുച്ഛിച്ചു കൊണ്ട് ആ കോന്തൻ ബെഡിൽ പോയി കിടന്നു.. അപ്പോൾ നമ്മക്ക് ആ മുറിവിൽ തന്നെ ഒരു കുത്ത് കൊടുക്കാൻ ആണ് തോന്നിയത്... 

"നിങ്ങൾ അല്ലെ എന്നെ ആ അവസ്ഥയിൽ ആക്കിയത് അപ്പോൾ എന്നെ രക്ഷിക്കേണ്ടത് നിങ്ങളെ കടമ തന്നെ ആണ് അത് വലിയ സംഭവം ആയിട്ട് കാണാൻ ഒന്നും ഇല്ലാ...." നമ്മള് ഒട്ടും വിട്ട് കൊടുക്കാതെ ഓന്റെ അടുത്ത് ചെന്ന് നിന്ന് കൊണ്ട് പറഞ്ഞു... നമ്മള് അത് പറഞ്ഞപ്പോൾ ചെക്കൻ ബെഡിൽ നിന്ന് ചാടി എണീറ്റ് നമ്മളെ നേർക്ക് വന്നു... ചെക്കൻ നല്ല കലിപ്പ് ആയോണ്ട് നമ്മള് രണ്ട് അടി പിറകോട്ടും നിന്നു...." 

"ഞാനോ... കണ്ടവന്റെ കാറിൽ തുള്ളി ചാടി കയറി പോവാൻ നിന്നോട് ഞാൻ ആണോ പറഞ്ഞത് പുല്ലേ...." നമ്മളെ നോക്കി പല്ല് ഞെരുക്കി കൊണ്ട് ആ കോന്തൻ പറഞ്ഞു...

"നിങ്ങൾ അല്ലെ എന്നോട് കാറിൽ നിന്ന് ഇറങ്ങി പോവാൻ പറഞ്ഞത്... അതല്ലേ എനിക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്.... " 

"ഓഹോ അല്ലേലും നീയൊക്കെ ഇങ്ങനെ തന്നെ ആയിരിക്കും എന്ന് എനിക്ക് അറിയാം... ജയിക്കാൻ വേണ്ടി തോന്നിയത് പോലെ ചെയ്തു.. എന്നിട്ട് ഇപ്പോൾ വീണ്ടും പറഞ്ഞു ജയിക്കാൻ കുറ്റം എന്റെ തലയിൽ...  നീ മാറിയതിക്ക് എന്റെ റൂമിൽ നിന്ന് പൊക്കോ അല്ലേൽ നീ നേരത്തെ എന്നോട് പറഞ്ഞ പോലെ ഞാൻ വല്ല പൊട്ട കിണറ്റിലും കൊണ്ട് ചെന്ന് ഇടും... " 

"പിന്നെ എന്നെ തൊട്ടാൽ നിങ്ങൾ വിവരം അറിയും...." നമ്മള് വിരൽ ചൂണ്ടി അത് പറഞ്ഞപ്പോൾ ചെക്കൻ നമ്മളെ വിരലിൽ പിടിച്ച് ഓടിച്ചു..." 

" ഈ ഹബീബ് റഹ്മാനോട്‌ വിരൽ ചൂണ്ടി സംസാരിക്കാൻ മാത്രം ആയോ നീ... "

"ആാാാ.... വിട് എനിക്ക് വേദനിക്കുന്നു...." നമ്മള് നമ്മളെ മറ്റേ കൈ കൊണ്ട് ഓന്റെ കയ്യിൽ പിടിച്ചു വലിച്ചു എങ്കിലും പഹയന് ഒടുക്കത്തെ പിടി ആയോണ്ട് നമ്മക്ക് അനക്കാൻ പോലും പറ്റിയില്ല..  പിന്നെ നമ്മളെ മുന്നിൽ ഒരു വഴി മാത്രേ ഉണ്ടായുള്ളൂ... നമ്മള് അത് അങ്ങ് പ്രയോഗിച്ചു....

************************************************

ആാാാാ...... നമ്മള് ഒട്ടും പ്രതീക്ഷിക്കാതെ നിന്നപ്പോൾ ആണ് ആ തെണ്ടി നമ്മളെ കയ്യിൽ പിടിച്ചു കടിച്ചത്... അപ്പോൾ തന്നെ നമ്മള് ഓളെ വിരലിൽ നിന്ന് പിടി വിട്ട് പോയി... നമ്മള് ആ മാക്രി കടിച്ച ഭാഗം തടവികൊണ്ട് ഓളെ ദേഷ്യത്തോടെ നോക്കിയപ്പോൾ ഓള് ഓളെ കൈ കുടഞ്ഞു കൊണ്ട് അതിനെക്കാൾ കലിപ്പിൽ നമ്മളെ നോക്കുകയാണ്... 

നമ്മളെ  ദഹിപ്പിക്കണ നോട്ടം നോക്കിക്കൊണ്ട് അവൾ ഓളെ റൂമിലേക്ക് നടന്നു... നമ്മള് തിരിച്ചും അത് പോലെ തന്നെ നോക്കി... 

"നിനക്ക് ഞാൻ കാണിച്ചു തരാം കുരങ്ങാ..." റൂമിന്റെ ഡോറിന്റെ അടുത്ത് എത്തിയതും പെണ്ണ് നമ്മളെ കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു... 

"എഡീ............ " എന്ന് അലറി നമ്മള് ഓളെ അടുത്തേക്ക് ചെല്ലാൻ പോയതും ആ മാക്രി വേഗം അകത്തു കയറി ഡോർ ലോക്ക് ചെയ്തു... 

***********************************************

അല്ലേൽ തന്നെ ശരീരം മൊത്തം വേദന ആണ്.. അതിനിടയിൽ ആ കാലമാടൻ നമ്മളെ വിരലും പിടിച്ചു ഓടിച്ചു... നമ്മള് അതും പറഞ്ഞ് നമ്മളെ വിരൽ നോക്കിയപ്പോൾ..  നീര് വെച്ച് നല്ല ബലൂൺ പോലെ പൊന്തിയിട്ടുണ്ട്... 
കണ്ണിചോര ഇല്ലാത്ത ദുഷ്ട നിനക്ക് ഉള്ള പണി സച്ചു എന്തായാലും തരും... ഇന്ന് നമ്മള് നിനക്ക് ഇനി പണിയൊന്നും തരണ്ട  എന്ന് കരുതിയതാ... പക്ഷെ നമ്മള് ആ തീരുമാനം മാറ്റി... കാണിച്ചു താരാടാ ജാഡ തെണ്ടി....  "

പിറ്റേന്ന് രാവിലേ നമ്മള് എണീറ്റ് നമ്മളെ റൂമിന് ഇറങ്ങി നമ്മളെ കെട്ടിയോന്റെ റൂമിൽ എത്തിയപ്പോൾ കണ്ട കാഴ്ച്ച ആ കോന്തൻ കമിഴ്ന്നു കിടന്ന് ഉറങ്ങുന്നത് ആണ്... മുറിവ് വേദന ഉള്ളത് കൊണ്ടാണ് ഈ കോന്തൻ ഇങ്ങനെ കിടക്കുന്നെ എന്ന് നമ്മക്ക് ആ കിടത്തം കണ്ടപ്പോ തന്നെ പിടി കിട്ടി 

"മരിയാതിക്ക് മരുന്ന് വെച്ച് തരാന്ന് പറഞ്ഞത് അല്ലെ അപ്പോൾ ഒടുക്കത്തെ ജാഡ ഇങ്ങനെ തന്നെ കിടക്ക്... നമ്മള് ഓനെ നോക്കി പിറു പിറുത്ത് കൊണ്ട് ബാത്റൂമിൽ ഫ്രഷ് ആവാൻ കയറി.... 

ഫ്രഷ് ആയി ഇറങ്ങിയപ്പോഴും നമ്മളെ കെട്ടിയോൻ നല്ല ഉറക്ക് ആണ്... അപ്പോഴാ ഡോറിൽ ആരോ വന്നു തട്ടിയത്...

"ഗുഡ് മോർണിംഗ്.... മോളെ...." നമ്മള് ഡോർ തുറന്നതും നമ്മളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു നമ്മളെ ഷാഫിക്കാ...
നമ്മള് തിരിച്ചും ഒരു ഗുഡ് മോർണിംഗ് പറഞ്ഞ് ഒരു ഇളി പാസ് ആക്കി... 

"അബി മോൻ എണീറ്റില്ലേ... ഇതാ ഈ ചായ അകത്തേക്ക് വെച്ചോളൂ... പിന്നെ ഈ ഷർട്ടും കൊടുത്തോളു.. ഓഫീസ് പോവുമ്പോൾ ഇടാൻ ഉള്ളതാ നിങ്ങൾ വന്നുന് രാവിലെ വന്നപ്പോൾ അറിഞ്ഞു.. ഞാൻ രാവിലെ  ഇസ്തിരി ഇട്ട് വെച്ചതാ..." നമ്മളെ കയ്യില് അത് രണ്ടും തന്ന് ഇക്ക താഴേക്ക് പോയി... നല്ല വെയിറ്റ് കളർ ഷർട്ട്‌... 
"ഈ ചായ എടുത്ത് ഈ ഷർട്ടിൽ ഒഴിച്ചാലോ.. അത് വേണ്ടാ അപ്പോൾ വേറെ ഷർട്ട്‌ ഇട്ട് പോവും.. അല്ലേലും ഹബീബ് റഹ്മാന് ഒരു ഷർട്ട്‌ പോയാൽ 100 ഷർട്ട്‌ വാങ്ങാൻ ഉള്ള ക്യാഷ് ഉണ്ട് ....അത് കൊണ്ട് അങ്ങനെ ചെയ്തിട്ട് ഒരു കാര്യവും ഇല്ലാ... ഇപ്പോൾ എന്ത് പണിയാ കൊടുക്കുകാ.... " നമ്മള് തല പുകഞ്ഞു ആലോചിച്ചപ്പോൾ ആണ് നമ്മക്ക് ഒരു ഐഡിയ കിട്ടിയേ... 

" മോനെ അബി നിനക്ക് ഈ വൈഫിയുടെ വക ഒരു സ്വീറ്റ് പണി ഇതാ റെഡി... നമ്മള് ആ ചായ കപ്പ്‌ ടേബിളിൽ വെച്ച് നമ്മളെ പല്ല് കൊണ്ട് ഷർട്ടിന്റെ രണ്ട് ബട്ടൺ കടിച്ചു പൊട്ടിച്ചു ഷർട്ട്‌ നല്ല നീറ്റ് ആയി മടിക്കി ബെഡിന്റെ സൈഡിൽ വെച്ച് നമ്മള് താഴേക്കു പോയി... 

***********************************************

നമ്മളെ ഫോണിന്റെ റിങ് ചെയുന്ന സൗണ്ട് കേട്ടപ്പോൾ ആണ് നമ്മള് എണീറ്റത്... കണ്ണും തിരുമ്മി ഫോൺ നോക്കിയപ്പോൾ സ്ക്രീൻ കണ്ട നെയിം വായിച്ചപ്പോൾ നമ്മക്ക് ദേഷ്യം ആണ് വന്നത് " ഷിയാസ്.... നമ്മളെ ഫ്രണ്ട് ആണ്.. തെണ്ടിടെ വിവരം കുറച്ച് നാളായിട്ട് ഇല്ലായിരുന്നു.. നമ്മളെ പെണ്ണ് കെട്ടിക്കാൻ ഉമ്മാമക്ക് എല്ലാം സപ്പോർട്ട് ചെയ്തു കൊടുത്ത് എന്നെ പേടിച്ചു മുങ്ങിയതാണ് തെണ്ടി... ഇപ്പോഴാ എന്നിട്ട് വിളിക്കുന്നത്... അപ്പോൾ ഫോൺ എടുത്ത് നല്ല പച്ച തെറി വിളിക്കാം അല്ലെ... നിങ്ങൾ എല്ലാരും ചെവി പൊത്തി പിടിച്ചു നിന്നോട്ടൊ.....😂

നമ്മള് ഫോൺ അറ്റന്റ് ചെയ്തു..

" ഹെലോ... എന്താ മോനെ അബി... കല്യാണം കഴിഞ്ഞപ്പോഴേക്കും ഓഫീസിൽ വരാൻ ഒക്കെ ലേറ്റ് ആവാൻ തുടങ്ങിയോ....." ഫോൺ എടുത്ത ഉടൻ ഉള്ള തെണ്ടിയുടെ ഡയലോഗ് കേട്ടപ്പോൾ നമ്മക്ക് അടി മുടി തരിച്ചു കേറി....

"കള്ള പന്നി.....$@@$##%&*&$#@€€#$#@" നമ്മള് നമ്മക്ക് അറിയാവുന്ന തെറി ഒക്കെ ഒറ്റ ശ്വാസത്തിൽ വിളിച്ചു തീർത്തു.... 

"എന്റെ പൊന്ന് അബി നീ ഇങ്ങനെ രാവിലെ തന്നെ പച്ച തെറി വിളിക്കല്ലേ... നേരിട്ട് കണ്ടാൽ നീ എന്നെ പഞ്ഞിക്കിടും എന്ന് അറിയുന്നത് കൊണ്ടാ ഞാൻ ആദ്യം നിന്നെ വിളിച്ചത്...."

"നീ എവിടെ ആയിരുന്നുടാ പുല്ലേ... ഞാൻ വിചാരിച്ചു നീ തട്ടിപ്പോയിന് എന്നെ ഒരു ഉഗ്രൻ കുടുക്കിൽ കൊണ്ട് ചാടിച്ചിട്ട് നീ എവിടെ പോയി സുഗിക്കുകയായിരുന്നു..." 

"എന്ത് കുടുക്കിൽ..  നിനക്ക് നല്ല ഉഗ്രൻ പെണ്ണിനെ അല്ലെ കിട്ടിയേ... മാര്യേജ് ഫോട്ടോ കിട്ടിയിരുന്നു പെർഫെക്ട് മാച്ച്.... " 

"ഒലക്കേടെ മൂട് ആണ്... എന്നെ കൊണ്ട് പറയിപ്പിക്കണ്ട....  നീ ഇപ്പോൾ എവിടെയാ...." 

"ഞാൻ നിന്റെ ഓഫീസിൽ ഉണ്ട് നീ വേഗം റെഡി ആയി വാ.. നീ ഇവിടെ എത്തിക്കാണും എന്ന് കരുതിയാ ഞാൻ ഇങ്ങോട്ട് വന്നത്... അല്ലേൽ ഞാൻ വീട്ടിലേക്കു വന്നേനെ.. നീ എന്തായാലും വേഗം റെഡി ആയി വാ എനിക്ക് വേറെ ഒരു പരുപാടി കൂടി ഉണ്ട് ഇന്ന്...." 

"ഒക്കെ... ഞാൻ വേഗം വരാം നീ പോവല്ലേ...." എന്ന് പറഞ്ഞു ഫോൺ കട്ട്‌  ചെയ്ത്  ഫ്രഷ് ആവാൻ വേണ്ടി ബാത്റൂമിൽ കയറി....

************************************************

പടച്ചോനെ ഈ തെണ്ടി ഇനിയും എണീറ്റില്ലേ... ഷർട്ടിന്റെ ബട്ടൺ പൊട്ടികണ്ട് ദേഷ്യം കൊണ്ട് ഉള്ള അലർച്ച ഒന്നും കേൾക്കുന്നില്ലാലോ.... 

"എന്താ ബാബി നിങ്ങള് ഭയങ്കര ചിന്തയിൽ ആണല്ലോ... " നമ്മള് അതും ചിന്തിച്ചുകൊണ്ട് നിന്നപ്പോൾ ആണ് ഷഹീ ഇതും ചോദിച്ചു നമ്മളെ അടുത്തേക്ക് വന്നത്....

"ഷഹീ... നീ എന്നോട് നിന്റെ ഇക്കാക് എന്ത് പണി കൊടുക്കാനും എന്റെ കൂടെ നിൽക്കാം എന്ന് പറഞ്ഞത് അല്ലെ... " നമ്മള് ഓനെ നോക്കി ഇളിച്ചോണ്ട് അത് ചോദിച്ചപ്പോൾ ചെക്കൻ ചോദ്യഭാവത്തിൽ നമ്മളെ തന്നെ നോക്കുകയാണ്...

"അതിന്...."

"ഇന്ന് എനിക്ക് നിന്റെ ഒരു ഹെല്പ് വേണം... "

"എന്ത് ഹെല്പ്...."

"നിന്റെ ഇക്ക കുറച്ച് സമയം കഴിഞ്ഞാൽ മുകളിൽ നിന്ന് ഷാഫിക്കാനെ വിളിക്കും അപ്പൊ ഞാൻ മുകളിലേക്ക് പോവും..അബി താഴേക്കു ഇറങ്ങി വരുന്ന സമയം ഉമ്മയും ഉമ്മാമയും ഹാളിലേക്ക് വരാതിരിക്കാൻ നീ എന്നെ ഒന്ന് സഹായിക്കണം... "

"എന്താ അവർ ഇങ്ങോട്ട് വന്നാൽ പ്രോബ്ലം..."

"അതൊക്കെ ഞാൻ പിന്നെ പറഞ്ഞ് തരാം...നീ എന്നെ സഹായിക്കുമോ ഇല്ലയോ... അത് പറ...  " 

"ആ...  സഹായിക്കാം..." 

പിന്നെ അമ്മായിമാര് രണ്ട് പേരും ഇപ്പോഴൊന്നും എണീറ്റ് വരില്ല...  പിന്നെ ഇക്കയും സനയും ആണ് അവരെ എങ്ങനേലും മാനേജ് ചെയ്യാം.. നമ്മള്  ആലോചിച്ചു..

"നിങ്ങൾ എന്താ ആലോചിക്കുന്നത് പ്ലാൻ മറന്നു പോയോ..." നമ്മള് അത് ആലോചിച്ചു നിന്നപ്പോൾ ആണ് ചെക്കന്റെ വക ഈ ഡയലോഗ്.... 

"അതൊന്നും അല്ലടാ പൊട്ടാ.... അത് ഞാൻ വേറെ കാര്യം ചിന്തിച്ചതാ... പിന്നെ നീ സഹലയെയും നഹലയെയും കണ്ടിട്ട് അബിയെ പ്രതീക്ഷിക്കാത്ത എന്ത് രീതിയിൽ കണ്ടാലും ചിരിക്കരുത് എന്ന് പറയണം... " 

"പ്ലാൻ ഒന്ന് പറഞ്ഞു താ ബാബി... ഇങ്ങനെ സസ്പെൻസ് ഇട്ട് കൊല്ലാതെ... "

"ഒക്കെ നീ കണ്ട് തന്നെ അറിഞ്ഞോ..അതല്ലേ അതിന്റ ഒരു രസം.... പിന്നെ ഞാൻ പറഞ്ഞത് ഒന്നും മറക്കണ്ടാ... " 

ഓനെ പറഞ്ഞ് ഒക്കെ ആക്കി നമ്മള് കിച്ചണിൽ പോയപ്പോൾ ഷാഫിക്ക നമ്മളെ കെട്ടിയോന് ഉള്ള ഫുഡ്‌ എടുത്ത് വെക്കുന്ന തിരക്ക് ആണ്... 

അപ്പൊഴാ ഷഹീ കിച്ചണിലേക്ക് ഓടി വന്നത്... എന്താ എന്നുള്ള ഭാവത്തിൽ നമ്മള് ഓനെ നോക്കി..

"അതാ ഇക്ക ഷാഫിക്കാനെ വിളിക്കുന്നുണ്ട്..." നമ്മളെ നോക്കി ഇളിച്ചോണ്ട് ഷഹീ പറഞ്ഞു... 

അപ്പോഴാ നമ്മളെ ഷാഫിക്ക അത് കെട്ട ഉടൻ അങ്ങോട്ട് പോവാൻ പോയത്..

"അതെ ഇക്ക..  ഞാൻ പൊയ്ക്കോളാം... അബി എന്നോട് പറഞ്ഞിരുന്നു ഫുഡ്‌ ഇന്ന് റൂമിൽ കൊണ്ട് പോയി കൊടുക്കാൻ..ഞാൻ അത് മറന്നു.. അതാ ഇപ്പോൾ ഇക്കാനെ വിളിച്ചേ... ഇക്ക ഇവിടെ നിന്നോ ഫുഡ്‌ കൊണ്ട് ഞാൻ പൊയ്ക്കോളാം.. എന്ന് പറഞ്ഞു നമ്മള് ഷഹീയെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ച് ഫുഡ്‌ എടുത്ത് മുകളിലേക്ക് നടന്നു....

തുടരും......
_______________________________________

*❤ Fighting Love ❤*

*ഭാഗം 20*
____________________

 ഇക്ക ഇവിടെ നിന്നോ ഫുഡ്‌ കൊണ്ട് ഞാൻ പൊയ്ക്കോളാം.. എന്ന് പറഞ്ഞു നമ്മള് ഷഹീയെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ച് ഫുഡ്‌ എടുത്ത് മുകളിലേക്ക് നടന്നു....

നമ്മള് റൂമിൽ എത്തിയപ്പോൾ ഷർട്ട്‌ കയ്യിൽ പിടിച്ചു കലിപ്പ് കേറി നിൽക്കുകയാണ് നമ്മളെ കെട്ടിയോൻ...

"നിങ്ങള് എന്തിനാ ഇങ്ങനെ അലറി വിളിക്കുന്നത്..." 

"അതിന് നിന്നെ ഇപ്പോൾ ആരാടി പുല്ലേ ഇങ്ങോട്ട് വിളിച്ചത് ഞാൻ ഷാഫിക്കയെ അല്ലെ വിളിച്ചത്..." 

"അതിന് ഞാൻ നിങ്ങളെ വിളി കേട്ട് വന്നത് ഒന്നും അല്ല... ഇക്കാക്ക് സുഖമില്ല... ഇക്ക ഫുഡ്‌ ഉണ്ടാക്കി വീട്ടിലേക്കു പോയി... ഞാൻ ഈ ഫുഡ്‌ ഇങ്ങോട്ട് കൊണ്ട് തരാൻ വന്നതാ... " 

"ഇക്ക എന്താ എന്നോട് പറയാതെ പോയത് അങ്ങനെ പോവാറില്ലല്ലോ...."

"അത് പറഞ്ഞില്ലേ വയ്യാന്ന്... നിങ്ങൾക്ക് ഇപ്പോ എന്തിനാ ഇക്കാനെ..." 

"ഈ ഷർട്ടിനു ബട്ടൺ ഇല്ലാ... ഇക്ക ഇത് എവിടെ നോക്കിയ അയൺ ചെയ്ത് വെച്ചത്... എനിക്ക് പെട്ടന്ന് ഓഫീസ് പോവണം.. വേറെ ഒരു ഷർട്ടും അയൺ ചെയ്തിട്ടും ഇല്ലാ...." 

"ഇതാണോ ഇത്രയും വല്യ കാര്യം നിങ്ങൾ ആ ഷർട്ട്‌ ഇങ്ങു താ.. ബട്ടൺ ഞാൻ വേഗം തുന്നി തരാം... നിങ്ങൾ ഫുഡ്‌ കഴിക്കുമ്പോഴേക്കും റെഡി ആക്കി തരാം... " നമ്മള് അത് പറഞ്ഞപ്പോൾ ചെക്കൻ നമ്മളെ സംശയത്തോടെ തറപ്പിച്ചു നോക്കുകയാണ്...

"എന്താ... ചെയ്ത് തരണ്ടേ..." 

***********************************************

പടച്ചോനെ എന്താണാവോ ഈ മാക്രിയുടെ ഉദ്ദേശം...എന്തായാലും കൊടുക്കാം.. കാര്യം കാണാൻ കഴുതക്കാലും പിടിക്കാം എന്ന് ആണല്ലോ....

"അതെ നിങ്ങൾ തരുന്നുണ്ടോ.. അതോ ഞാൻ പോവണോ... നമ്മള് അത് ചിന്തിച്ചു കൊണ്ട് നിന്നപ്പോൾ ആണ് ആ മാക്രിയുടെ വക ഈ ഡയലോഗ്...  പിന്നെ ഒന്നും നോക്കിയില്ല നമ്മള് ആ ഷർട്ട്‌ ഓൾക്ക് നേരെ നീട്ടി... നമ്മള് അത് കൊടുത്തപ്പോൾ കയ്യിൽ ഉണ്ടായ ഫുഡ്‌ റൂമിലെ ടേബിൾ വെച്ച് അവൾ അത് വാങ്ങി ഓള് കിടക്കണ റൂമിലേക്ക് പോയി.. നമ്മള് വേഗം ഫുഡ്‌ കഴിക്കാനും തുടങ്ങി...
ഫുഡ്‌ കഴിച്ചു കൈ കഴുകി  വന്നപ്പോഴേക്കും ആ മാക്രി ഷർട്ടും എടുത്തു എന്റെ അടുത്തേക്ക് വന്നു... 

"അപ്പൊ ഇതിനൊക്കെ നമ്മളെ ഹെല്പ് വേണം അല്ലെ...." നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് ഓള് അത് പറഞ്ഞപ്പോൾ നമ്മക്ക് കലിപ്പ് കേറി വന്നിന്...

"അതിന് ഇത്  നീ എനിക്ക് ചെയ്ത് തന്ന ഹെല്പ് ആയിട്ട് ആരാ കണക്കിൽ കൂട്ടിയത്... എന്റെ ചിലവിൽ ജീവിക്കുമ്പോൾ എനിക്ക് നീ ചെയ്ത് തരണ്ട ജോബ്... ഇവിടെത്തേ വേലക്കാരികൾ ചെയ്യുന്ന പോലെ... കേട്ടോടി പുല്ലേ.... " എന്ന് പറഞ്ഞ് ഓളെ തന്നെ തറപ്പിച്ചു നോക്കി കയ്യിന്നു എന്റെ ഷർട്ട്‌ പിടിച്ചു വാങ്ങി ഓളെ തന്നെ നോക്കി പേടിപ്പിച്ചു നമ്മള് ആ ഷർട്ട്‌ ഇട്ടു....

************************************************

ഓന്റെ ആ ഡയലോഗ് കേട്ടപ്പോൾ ഒലക്ക വല്ലതും എടുത്ത് തലക്ക് കൊടുക്കാൻ ആണ് തോന്നിയത്... പിന്നെ എന്റെ പ്ലാൻ വിജയിച്ചതിന്റെ സന്തോഷവും മനസ്സിൽ ഉള്ളത് കൊണ്ട് നമ്മള് സഹിച്ചു നിന്നു... പിന്നെ ഷർട്ട്‌ കൊടുക്കുമ്പോൾ നമ്മള് ആ ഡയലോഗ് അടിച്ചത് മനപ്പൂർവം ആയിരുന്നു..അവൻ ആ  ഷർട്ടിൽ ശ്രദ്ധ കൊടുക്കാതെ അവനെ കൊണ്ട് അത് ധരിപ്പിക്കാൻ...  എന്തായാലും ഒക്കെ നടന്നു...

നമ്മള് അതും ആലോചിച്ചു നിന്നപ്പോൾ ആണ് അങ്ങേര് ഫോണും എടുത്ത് പോക്കറ്റിൽ ഇട്ട് റൂമിൽ നിന്ന് ഇറങ്ങുന്നത് കണ്ടത്... നമ്മള് അപ്പൊ തന്നെ ആലോചന ഒക്കെ മാറ്റി വെച്ച് അങ്ങേരെ പിറകിലെ ഓടി... 
പിന്നെ ഹാളിൽ എത്തിയപ്പോൾ മൂപ്പര് എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു നോക്കുന്നുണ്ട്... 

"ഉമ്മാമയെ ആണെങ്കിൽ ഉമ്മാമ കിടക്കുകയാ..." നമ്മള് ഒരു പുച്ഛ ഭാവത്തോടെ അത് പറഞ്ഞപ്പോൾ കയ്യിലെ വാച്ചിലേക്ക് ഒന്ന് നോക്കി  ആ കോന്തൻ പുറത്തെ കാർ ലക്ഷ്യം വെച്ച് നടന്നു... പിന്നെ കാർ എടുത്ത് റോക്കറ്റ് വിട്ട പോലെ ഒരു പോക്കും പോയി... 

പെട്ടന്ന് ആണ് നമ്മളെ പുറകിൽ ആരോ വന്ന് നമ്മളെ ഷോൾഡറിൽ തട്ടിയത്... നമ്മള് ഒന്ന് ഞെട്ടി... നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ നോക്കി ഇളിചോണ്ട് ഷഹീ...

"എന്താടാ പിറകിൽ വന്നു പേടിപ്പിക്കാ...." നമ്മള് ഓനെ നോക്കി അത് ചോദിച്ചപ്പോൾ ആ തെണ്ടി ഒരേ ചിരിയാണ്..

"നീ എന്താ അതിന് ഇങ്ങനെ ചിരിക്ക്ന്ന്..." നമ്മള് നെറ്റി ചുളിച്ചു കൊണ്ട് ഓനെ നോക്കി ചോദിച്ചു..

"പിന്നെ ഏറ്റവും വലിയ കോമഡി അല്ലെ പറഞ്ഞത്... പേടിച്ചുന്ന്... ഞാൻ കണ്ടതിൽ ഒരു പേടിയും ഇല്ലാത്ത പെണ്ണ് ബാബി ആണ്..." 

"കികികി... കൂടുതൽ കിണിക്കണ്ട പല്ല് വീണ് പോവും...." 

അപ്പോഴേക്കും നഹലയും സഹലയും അവിടെക്ക് വന്ന്...
"സച്ചു നമ്മളെ ജോലി അസ്സലായി ചെയ്തു.. ഇനി എന്താ ഇക്കാക്ക് കൊടുത്തെ പണി എന്ന് പറ..." സഹല നമ്മളെ നോക്കി ആകാംഷയോടെ ചോദിച്ചു...

"അതെ... പെട്ടന്ന് പറ... വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് ടൈം ആയി..." 

"ആ പറയാം.... അത് ഞാൻ...." 

"മോളെ.... സച്ചു...." നമ്മള് അത് പറയാൻ തുടങ്ങിയപ്പോൾ ആണ് നമ്മളെ ഉമ്മാമ വിളിച്ചേ... 

"ഞാൻ പറയാം... ഉമ്മാമ എന്തിനാ വിളിക്കുന്നെ എന്ന് നോക്കട്ടെ..." 

"അത് പറഞ്ഞിട്ട് പോ... ക്ഷമ നശിച്ചു...." 

"ഇത്ര ടൈം കാത്തു നിന്നില്ലേ ഇനി കുറച്ച് ടൈം കൂടി കാത്ത് നിൽക്ക്...." എന്ന് നമ്മള് പറഞ്ഞപ്പോൾ മൂന്ന് പേരും നമ്മളെ നോക്കി പല്ല് ഞെരുക്കി കാണിക്കുന്നുണ്ട്... നമ്മള് അവരെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു ഇളിചോണ്ട് ഉമ്മാമയുടെ അടുത്തേക്ക് പോയി...

************************************************

എന്നാലും നമ്മള് വേലക്കാരിയെ പോലെ ആണെന്ന് പറഞ്ഞിട്ടും ആ മാക്രി എന്താ പ്രതികരിക്കാതിരുന്നത്... എന്തേലും അങ്ങോട്ട് പറഞ്ഞാൽ നിർത്താതെ ചെലചോണ്ട് നിൽക്കുന്നവൾ ആണല്ലോ... നമ്മളോട് കളിച്ചാൽ തോൽക്കും എന്ന് മനസ്സിലായിക്കാണും.. അല്ലേലും ഹബീബ് റഹ്മാനോട്‌ കളിക്കാൻ ഒന്നും  അവൾ ആയിട്ടില്ല...  നമ്മള് ഡ്രൈവ് ചെയ്തോണ്ട് ഇത് ആലോചിച്ചപ്പോൾ ആണ് നമ്മളെ ഫോണിലേക്ക് കാൾ വന്നത്...

നമ്മള് ഫോൺ നോക്കിയപ്പോൾ വേറെ ആരും അല്ല..  നമ്മളെ ചങ്ങായി തെണ്ടി...

ഫോൺ എടുത്ത് അവനെ ഒന്നും ഇങ്ങോട്ട് പറയാൻ സമ്മതിക്കാതെ ഞാൻ എത്താൻ ആയി എന്ന് പറഞ്ഞ് നമ്മള് ഫോൺ കട്ട്‌ ചെയ്തു... 

**********************************

ഓഫീസിൽ എത്തി അബി അകത്തു കയറി... 

"ഗുഡ് മോർണിംഗ് സാർ...  " അവൻ അകത്തു കയറിയപ്പോൾ സ്റ്റാഫ്സ് ഓരോരുത്തർ ആയി അവനെ കാണുമ്പോൾ ഗുഡ് മോർണിംഗ് പറയാൻ തുടങ്ങി... വീട്ടിൽ മാത്രം അല്ല ഓഫീസിലും അബി സ്ട്രിക്ട് ആയിരുന്നു... എല്ലാർക്കും അവനെ കാണുമ്പോൾ തന്നെ ടെൻഷൻ ആണ്... ഇന്ന് അബി ഓഫീസിലേക്ക് വന്നപ്പോൾ എല്ലാരും അത്ഭുതത്തോടെ ആണ് അബിയെ നോക്കിയേ..  ഇങ്ങേർക്ക് ഇത് എന്ത് പറ്റി എന്ന ഭാവത്തിൽ ആണ് എല്ലാർടെയും നോട്ടം... സ്റ്റാഫ് ഒക്കെ പരസ്പരം രഹസ്യം പറചിലും അടക്കി ചിരിയും... 

"അബി സാറിനു ഇത് എന്ത് പറ്റിയെ... ഇങ്ങേർ കല്യാണം കഴിക്കുന്നു എന്ന് പറഞ്ഞപ്പോൾ ആ പെണ്ണിന്റെ അവസ്ഥ ഓർത്ത് വിഷമിച്ചതാ... ഇത് ഇപ്പോൾ ഇങ്ങേരെ മാറ്റിഎടുത്ത് എന്നാ തോനുന്നു... " 

"അല്ലേലും പെണ്ണ് വിചാരിച്ചാൽ എന്താ സാതിക്കാത്തെ... എന്നാലും അബി സാർ ഇത്ര കണ്ട്രോൾ ഇല്ലാത്ത ആൾ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...   ഓഫീസിലേ രണ്ട് ലേഡീസ് സ്റ്റാഫ്സ് അബിയെ നോക്കി ഇളിച്ചു കൊണ്ട് രഹസ്യം പറയുമ്പോൾ  ആണ് അവരുടെ കുശു..കുശു.. കേട്ട് അബി അവരെ ദേഷ്യത്തോടെ നോക്കിയത്.. അവൻ നോക്കുന്നത് കണ്ടതും അവർ പെട്ടന്ന് തന്നെ സംസാരം നിർത്തി അവരുടെ സീറ്റിൽ ഇരുന്ന് കമ്പ്യൂട്ടറിലേക്ക് ശ്രദ്ധ തിരിച്ചു... 

************************************************

പടച്ചോനെ എല്ലാരും എന്ത് നമ്മളെ ഇന്ന് ആദ്യമായി കാണുന്ന പോലെ നോക്കുന്നെ.. നമ്മളെ സ്വഭാവം കാരണം പൊതുവെ എല്ലാരും നമ്മളെ പേടിച്ചു ശെരിക്കും മുഖത്ത് പോലും നോക്കാറില്ല... എല്ലാരുടേയും മുഖത്തു ഒരു പരിഹാസ ചിരി ഉള്ളത് പോലെ... പടച്ചോനെ ഇനി ആ മാക്രിക്ക് കുഴമ്പ് തേച്ചു കൊടുത്തത് എങ്ങാനും ഓഫീസിൽ പാട്ടായോ... ഹേയ് അത് ഇപ്പോ എങ്ങനെ അറിയാനാ... നമ്മള് ഇതും ആലോചിച്ചു ആരെയും കൂടുതൽ മൈൻഡ് ആക്കാതെ നമ്മളെ റൂം ലക്ഷ്യം വെച്ച് നടന്നു... 

ഡോർ തുറന്നപ്പോൾ നമ്മളെയും വെയിറ്റ് ചെയ്തു ഫോണിൽ കുത്തിക്കൊണ്ട് നിൽക്കുകയായിരുന്നു നമ്മളെ ചങ്ങായി.. 

"എത്ര ടൈം ആയടാ കോപ്പേ കാത്തിരിക്കുന്നത്..." അകത്തേക്ക് കയറിയപ്പോൾ തന്നെ നമ്മളെ ചങ്ങായി നമ്മളെ നോക്കി അത് പറഞ്ഞു... നമ്മള് ഓനെ നോക്കി ഇളിച്ചോണ്ട് അടുത്തേക്ക് ചെന്നു... പിന്നെ ഒന്നും നോക്കിയില്ല ഓന്റെ കഴുത്തിനു നമ്മളെ രണ്ട് കയ്യും പിടുത്തം ഇട്ടു...

"എടാ തെണ്ടി... നീ എന്നെ കൊല്ലാൻ ആണോ കാത്തു നിൽക്കാൻ പറഞ്ഞത്..."

"അതേടാ... നീ ഒരുത്തൻ കരണം ഞാൻ എന്തൊക്കെ അനുഭവിച്ചു എന്ന് അറിയോ... "

"എന്റെ പൊന്ന് അബി നീ കഴുത്തിന് പിടി വിട്.. എനിക്ക് വേദനിക്ക്ന്ന്..." അവൻ അങ്ങനെ പറഞ്ഞു ശ്വാസം കിട്ടാത്ത പോലെ കുറെ ആക്ഷൻ കാണിക്കുന്നത് കണ്ടപ്പോൾ നമ്മള് ഓന്റെ കഴുത്തിൽ നിന്ന് പിടി വിട്ടു...

"അതിന് ഞാൻ എന്താടാ ചെയ്തത്... നിന്നെ പെണ്ണ് കെട്ടിക്കണം എന്ന് ഉമ്മാമ പറഞ്ഞപ്പോൾ ഞാൻ ഒന്ന് സപ്പോർട്ട് ചെയ്ത്... അത് ഇപ്പോൾ അത്ര വല്യ പ്രശ്നം ആണോ..." 

"പ്രശ്നം ആണോന്നോ... നീ എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കണ്ട... പെണ്ണ് എന്ന് പറയുമ്പോൾ അതിൽ ഇജ്ജാതി ഇനം കൂടി ഉണ്ട് എന്ന് നമ്മള് കരുതിയില്ല... "

"ഓൾക്ക് അതിന് എന്താടാ കുഴപ്പം.. ഞാൻ ഫോട്ടോ കണ്ടല്ലോ... നല്ല മൊഞ്ചത്തി.. നിനക്ക് നല്ല മാച്ച്... കണ്ടാൽ അറിയാം പാവം കൊച്ച് ആയിരിക്കും..." അവൻ അത് പറഞ്ഞതും നമ്മളെ ചവിട്ട് ഓനിക്ക് കിട്ടിയതും ഒരുമിച്ചു ആയിരുന്നു... 

ആാാ.... എന്ന് പറഞ്ഞു ഇരുന്ന കസേര അടക്കം അവൻ തലകുത്തി മറിഞ്ഞു നിലത്ത് വീണ്... 

"എടാ കാലമാട നിനക്ക് ഭ്രാന്ത് പിടിച്ചാ.... ഓ അത് ആദ്യമേ ഉണ്ടല്ലോ നമ്മള് മറന്നു..." വീണെട്ത്ത് നിന്നും ഇളിച്ചോണ്ട് ആ തെണ്ടി പറഞ്ഞു... 

"പാവം കൊച്ച്... കാണാൻ ഇത്തിരി തൊലി വെളുപ്പും മൊഞ്ചും ഉണ്ട്... കൂടെ ഒരു 6 അടി നീളം ഉള്ള നാക്കും... പിന്നെ കുറെ കുരുട്ട് ബുദ്ധിയും... ഏത് നേരവും ചെലചോണ്ട് നിൽക്കും.. കേറി വന്നത് മുതൽ എനിക്കിട്ട് എന്ത് പണിതരാം എന്ന് ചിന്തിച്ചു നടക്കുകയാണ് ശവം....  ഓളെ പാവം എന്ന് ഇനി നീ പറഞ്ഞാൽ ചവിട്ട് അല്ല കൊല്ലും ഞാൻ നിന്നെ... " 
നമ്മള് ഓനെ നോക്കാതെ തിരിഞ്ഞ് നിന്ന് കലിപ്പ് കേറി ഇത് പറഞ്ഞപ്പോൾ നമ്മള് കേട്ടത് പുറകിൽ നിന്ന് ആ തെണ്ടിയുടെ ചിരി ആണ്.... നമ്മള് കലിപ്പോടെ തിരിഞ്ഞ് ഓനെ നോക്കിയപ്പോൾ ചെക്കൻ വീണെടുത്ത് നിന്ന് എണീറ്റു ഒരേ ചിരി ആണ്...

"നീ എന്താടാ കൊല്ലും എന്ന് പറഞ്ഞപ്പോൾ ചിരിക്കുകയാണോ... " 

"അതല്ലടാ നീ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിചില്ല...  കൊച്ച് കള്ളാ... നമ്മളെ മുന്നിൽ നിന്ന് അഭിനയിക്കുകയാ അല്ലെ.... എന്നാലും നിന്നെ ഇങ്ങനെ മാറ്റിഎടുത്ത ഓളെ എനിക്ക് ഒന്നു കാണണം... "  ഓന്റെ പറച്ചിൽ കേട്ടിട്ട് നമ്മക്ക് ഒന്നും മനസ്സിലായില്ല...  

"എന്താടാ പറയുന്നേ..."

"ഒന്നും അറിയാത്ത പാവം... നീ ഒന്ന് പുറകോട്ട് തിരിഞ്ഞ് നിന്നെ..."  

നമ്മള് സംശയ ഭാവത്തിൽ ഓനെ നോക്കി...
"എന്തിന്...." 

"തിരിഞ്ഞ് നിൽക്ക്..." എന്ന് പറഞ്ഞു നമ്മളെ രണ്ട് ഷോൾഡറിലും കൈ വെച്ച് നമ്മളെ ആ തെണ്ടി തിരിച്ചു നിർത്തി... 
രണ്ട് മിനിറ്റ് കഴിഞ്ഞ് നമ്മള് തിരിഞ്ഞു നോക്കിയപ്പോൾ ഫോണിലെ ഒരു ഫോട്ടോ നമ്മക്ക് കാണിച്ചു തന്ന്... അത് കണ്ടതും നമ്മള് വേഗം നമ്മളെ ഷർട്ട്‌ ഊരി അതിന്റെ ബാക്ക് സൈഡ് നോക്കിയതും നമ്മള് അന്തം വിട്ട് പോയി... 

************************************************

നമ്മള് ഉമ്മാമയുടെ റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കാത്ത് നിൽക്കുകയായിരുന്നു അത് മൂന്നും... നമ്മള് അവരെ അടുത്തേക്ക് ചെന്നു...

"ഇനി പറയാം... " നമ്മള് അത് പറഞ്ഞപ്പോൾ അവർ ആകാംഷയോടെ നമ്മളെ തന്നെ നോക്കി..

"വേഗം പറ..."

"അത് നിങ്ങളെ ഇക്ക ആയ ഹബീബ് റഹ്മാന്റെ ഷർട്ടിനു പിന്നിൽ നമ്മള് ഒരു ചിത്ര പണി ചെയ്തിട്ടുണ്ട്..."

"എന്ത് ചിത്രപണി..." നഹല അത്ഭുതത്തോടെ നമ്മളെ നോക്കി ചോദിച്ചു... മൂന്നിന്റെയും മുഖ ഭാവം കാണുമ്പോൾ ചിരി ആണ് വരുന്നത്... 

"അത് ഷാഫിക്ക എനിക്ക് മോർണിംഗ് അബിയുടെ ഷർട്ട്‌ അയൺ ചെയ്ത് എന്റെ കയ്യിൽ കൊണ്ട് തന്നിരുന്നു... ഞാൻ അപ്പൊ അതിന്റെ രണ്ട് ബട്ടൺ പൊട്ടിച്ചു കളഞ്ഞിരുന്നു... ബട്ടൺ പൊട്ടിയത് കണ്ടപ്പോൾ ആണ് അബി ഷാഫിക്കയെ വിളിച്ചത് ഷാഫിക്ക കയറി പോയാൽ പണി കിട്ടും എന്ന് അറിയുന്നത് കൊണ്ടാ ഷാഫിക്കയോട് കള്ളം പറഞ്ഞ് ഞാൻ ഫുഡ്‌ എടുത്ത് മുകളിലെക്ക് പോയത്.. ഷർട്ടിന്റെ ബട്ടൺ തുന്നി തരാം എന്ന് പറഞ്ഞു അത് വാങ്ങി അബി ഫുഡ്‌ കഴിക്കുമ്പോഴേക്കും ഞാൻ ബട്ടൺ തുന്നുകയും ചെയ്തു... പക്ഷെ കൂടെ വേറെ ഒരു കാര്യം കൂടി ചെയ്തു... " 

"എന്ത് കാര്യം... " നമ്മള് അത് പറഞ്ഞപ്പോഴേക്കും മൂന്നു പേരും ഒന്നിച്ചു അത് ചോദിച്ചു...

"നമ്മള് നമ്മളെ ചുണ്ടിന് നല്ലോണം ലിപ്സ്റ്റിക് തേച്ചു ഇങ്ങളെ ഇക്കാന്റെ ഷർട്ടിന്റെ ബാക്കിൽ ഉമ്മ വെച്ച പോലെ സീൽ ചെയ്തിട്ടുണ്ട്..." 

"യാ അല്ലാഹ്.. അത് ഇട്ടോണ്ട് ആണോ ഇക്ക ഓഫീസിൽ പോയത്... " ഷഹീ ചിരിച്ചോണ്ട് നമ്മളെ നോക്കി ചോദിച്ചപ്പോൾ അതെന്ന് പറഞ്ഞു നമ്മള് ഓനെ നോക്കി കണ്ണ് ഒരുക്കി കാണിച്ചു...

"നിങ്ങളെ ഇക്കാക്ക് ഇത്തിരി ജാഡ കൂടുതലാ... ഇന്നത്തോടെ നാണം കേട്ട് അത് തീർന്നോളും... " 

"അല്ല സച്ചു എനിക്ക് ഒരു സംശയം... " നമ്മള് ഇളിച്ചോണ്ട് നിന്നപ്പോഴാ സഹലയുടെ ചോദ്യം... 

"എന്താ...."

"ഷാഫിക്ക തന്നപ്പോൾ തന്നെ ഇങ്ങനെ ചെയ്താ പോരെ എന്തിനാ ബട്ടൺ പൊട്ടിച്ചു പിന്നെ ചെയ്തത്..."

"എന്റെ സഹല നീ ഇത്ര മണ്ടി ആയി പോയല്ലോ... നേരത്തെ ഞാൻ അത് ചെയ്തെങ്കിൽ നിന്റെ ഇക്ക ആ ഷർട്ട്‌ ഇടാൻ നോക്കുമ്പോൾ തന്നെ കാണുമായിരുന്നു... അത് ആ ടൈം ചെയ്തത് കൊണ്ട് തിരക്കിട്ടു എന്നെ നോക്കി പേടിപ്പിച്ചു ശ്രദ്ധിക്കാതെ അത് ഇട്ട് പോവും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു...." 

"എന്നാലും വല്ലാത്തൊരു സംഭവം ആണ്ട്ടൊ ഇങ്ങള്...." 

"ഇന്ന് മിക്കവാറും ഇക്ക നിങ്ങളെ പഞ്ഞിക്കിടും.. സൂക്ഷിച്ചോ..." എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ഷഹീ... പുറത്തെക്ക് പോയി.... 

"അത് ഷഹീർക്ക പറഞ്ഞത് ശരിയാ.. ഇക്കാക്ക് നല്ലം ദേഷ്യം വരും..." 

"ദേഷ്യം വന്നോട്ടെ സഹല... ഇന്റെ ഇക്കാനെ ദേഷ്യം പിടിപ്പിക്കാൻ നമ്മക്ക് പെരുത്ത് ഇഷ്ടാ...." അവരെ നോക്കി ഒരു ഇളി പാസാക്കി നമ്മള് മുകളിലെക്ക് പാട്ടും പാടി കയറിപോയി...

********************************************

"ചേ..... അപ്പൊ എനിക്ക് ഇങ്ങനെ ഒരു പണി തരാൻ ആയിരുന്നു അല്ലെ ആ മാക്രി നമ്മളെ സഹായിക്കണ പോലെ നിന്നത്... " നമ്മള് കൈ കൊണ്ട് ചുമരിന് ആഞ്ഞു കുത്തി കൊണ്ട് പറഞ്ഞ്... ദേഷ്യം കൊണ്ട് നമ്മക്ക് അടി മുടി തരിച്ചു കയറിയിട്ട് വയ്യ..

"നീ എന്തോക്കെയാട പറയുന്ന്...." നമ്മളെ പ്രകടനം കണ്ടു അന്തം വിട്ട് ഷിയാസ് നമ്മളോട് ചോദിച്ചു... 

"ഷിയാസ് നമുക്ക് പിന്നെ കാണാം..." എന്ന് പറഞ്ഞു നമ്മള് ഷർട്ട്‌ ഇട്ട്  പുറത്തേക്ക് ഇറങ്ങാൻ പോയപ്പോൾ ആണ് നീ എങ്ങോട്ടാ പോണേ എന്ന് അവൻ പിറകിൽ നിന്ന് ചോദിക്കുന്നത് നമ്മള് കേട്ടത്... 

"നീയൊക്കെ എന്റെ തലേൽ ഒരുത്തിയെ കെട്ടി വെച്ച് തന്നില്ലേ... അതിനെ ഒന്ന് കാണാൻ.. അവൾ എന്നെ  എല്ലാരുടേയും മുന്നിൽ  ഇന്ന് ഒരു കോമാളി ആക്കിയില്ലേ.. അതിന് പകരംഅവൾക്ക് ഒരു സമ്മാനം കൊടുക്കണം... അവൾ ഒട്ടും പ്രതീക്ഷിക്കാത്ത.. ഞാൻ കൊടുക്കാൻ ആഗ്രഹിക്കാത്ത ഒരു ഗിഫ്റ്റ്... " അവനെ തിരിഞ്ഞ് നോക്കി അതും പറഞ്ഞു നമ്മള് കാർ ലക്ഷ്യം വെച്ച് പുറത്തേക്കു നടന്നു... 
ദേഷ്യം കൊണ്ട് ഭ്രാന്ത് പിടിച്ച ഒരു അവസ്ഥ ആയിരുന്നു എനിക്ക്...
നമ്മള് വീട്ടിലേക്കു കയറുമ്പോൾ ഹാളിൽ നമ്മളെ അമ്മായിമാര് രണ്ട് പേരും സോഫയിൽ ഇരിക്കുന്നുണ്ട്... 

"അല്ല നീ ഇന്ന് ഓഫീസിൽ പോയില്ലേ..." നമ്മളെ കണ്ടതും അമ്മായി ചോദിച്ചു... നമ്മള് അതൊന്നും ശ്രദ്ധിക്കാതെ മുകളിലെക്ക് ഓടി കയറി... നമ്മള് ഓളെ റൂമിലേക്ക് ഇടിച്ചു കയറി ചെന്നു... ആ മാക്രി ഡ്രെസ്സ് ഒക്കെ മടക്കി വെക്കുകയായിരുന്നു...

"ഡീ......" ഓളെ കണ്ടപ്പോൾ മനസ്സിൽ ഫുൾ ഓഫീസിൽ മുഴുവൻ ആളുടെ മുന്നിലും നാണം കേട്ടത് മാത്രം ആയിരുന്നു... അതിന്റെ ദേഷ്യത്തിൽ തന്നെ നമ്മള് അലറി... 

************************************************

പിന്നിൽ നിന്നുള്ള അലർച്ച കേട്ടു നമ്മള് തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ കെട്ടിയോൻ ഏതാണ്ട് മതം പൊട്ടിയ ആനയെ പോലെ... 

കോന്തനെ കണ്ടപ്പോൾ നമ്മള് ശെരിക്കും ഞെട്ടി.. ഇങ്ങനെ ഒരു വരവ് നമ്മള് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്ര നേരത്തെ വരും എന്ന് കരുതിയില്ല.. 

ചെക്കന്റെ മുഖം കണ്ടിട്ട് പേടി ഇല്ലാതില്ല...  
അപ്പൊ ദേ ആ കോന്തൻ ഷർട്ടിന്റെയും കൈ മടക്കികൊണ്ട് നമ്മളെ അടുത്ത് വന്നു നിന്നു... 

തുടരും........... 
_______________________________________

*❤ Fighting Love ❤*

*ഭാഗം 21*
____________________

കോന്തനെ കണ്ടപ്പോൾ നമ്മള് ശെരിക്കും ഞെട്ടി.. ഇങ്ങനെ ഒരു വരവ് നമ്മള് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്ര നേരത്തെ വരും എന്ന് കരുതിയില്ല.. 

ചെക്കന്റെ മുഖം കണ്ടിട്ട് പേടി ഇല്ലാതില്ല...  
അപ്പൊ ദേ ആ കോന്തൻ ഷർട്ടിന്റെയും കൈ മടക്കികൊണ്ട് നമ്മളെ അടുത്ത് വന്നു നിന്നു... 

"എന്താ....."പേടി മുഖത്തു കാണിക്കാതെ നമ്മള് ആ കോന്തനെ നോക്കി ചോദിച്ചതും നമ്മളെ അരയിലൂടെ കൈ ഇട്ട് ഒറ്റ വലിക്ക് നമ്മളെ ഓന്റെ അടുത്തേക്ക് ചേർത്ത് നിർത്തി... ചെക്കന്റെ മട്ടും ഭാവവും കണ്ട് നമ്മളെ നെഞ്ച് പട പാടാന്ന് ഇടിക്കുന്നുണ്ട്... നമ്മള് ഓനെ തന്നെ തറപ്പിച്ചു നോക്കി.... 

"നീ എനിക്ക് വേണ്ടി ഇന്ന് എന്റെ ഷർട്ടിൽ ചെയ്ത കലാവിരുതിന് ഒരു സമ്മാനം വേണ്ടേ... " നമ്മളെ അടുത്തേക്ക് ഓന്റെ മുഖം അടുപ്പിച്ചു അത് പറഞ്ഞപ്പോൾ നമ്മള് ഉമിനീര് ഇറക്കി ഓനെ തന്നെ നോക്കി... അപ്പൊ ആ കോന്തൻ നമ്മളെ നോക്കി ഒരു പുച്ഛ ഭാവത്തിൽ ചിരിക്കുകയാണ്...

"മരിയാതിക്ക് എന്നെ വിട്ടോ അല്ലേൽ ഞാൻ ഒച്ച വെക്കും...." നമ്മള് ഓന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ ഉള്ള അവസാനത്തെ അടവ് എടുത്ത് പറഞ്ഞപ്പോൾ ആ തെണ്ടി ഒരേ ചിരിയാണ്... 

"ഒച്ച വെക്കോ നീ... ഒച്ച വെക്കഡീ.... അല്ല നീ എന്റെ കെട്ടിയോൾ അല്ലെ.. അപ്പൊ ഞാൻ നിന്നെ പിടിച്ചതിന് നീ നിലവിളിച്ചാൽ എനിക്ക് എന്താ... " 

"എന്നെ വിട്... വിടാന പറഞ്ഞത്....." 

"വിട്ടില്ലേൽ നീ എന്ത് ചെയ്യും പുല്ലേ... നിന്റെ ഇന്നത്തെ പ്രകടനത്തിനു നിന്റെ കാരണം നോക്കി തരാൻ ആണ് എനിക്ക് തോന്നിയത്... പക്ഷെ അതല്ല നിനക്ക് തരണ്ട സമ്മാനം... നീ ഒട്ടും ഇഷ്ടപെടാത്തത് തരാൻ ആണ് എനിക്ക് ഇഷ്ടം.... " അത് പറഞ്ഞതും ആ കോന്തൻ നമ്മളെ അരയിലെ പിടുത്തം ഒന്ന് കൂടി മുറുക്കി... മറ്റേ കൈ കൊണ്ട് നമ്മളെ തലയിൽ ബാക്കിൽ നമ്മളെ മുടിയിലും പിടുത്തം ഇട്ടു...

ആാാ... മുടിയിലെ പിടുത്തം ഇത്തിരി ശക്തിയോടെ പിടിച്ചത് കൊണ്ട് നമ്മള് അറിയാതെ തന്നെ നമ്മള് അലറിപോയി... 

"നിങ്ങൾക്ക് എന്താ വട്ട് പിടിച്ചോ... എന്തൊക്കെ ആണ് ചെയ്യുന്നത്... എന്നെ വിട് പ്ലീസ്..." 

"അതേടി എനിക്ക് വട്ടാ... നീ ഇന്ന് എന്നെ എല്ലാരുടെയും മുന്നിൽ ഒരു കോമാളി ആക്കിയില്ലേ... അപ്പൊ തൊട്ട് അബി നോർമൽ അല്ലാതെ ആയി എന്ന് നീ കരുതിക്കോ... " 

പിന്നെ നമ്മള് ഒന്നും നോക്കിയില്ല... ഒറ്റ അലർച്ച ആയിരുന്നു....

"ഉമ്മമ്മാ.............. " 

************************************************

അവൾ ഉമ്മാമയെ വിളിച്ചു അലറിയപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല... മനസ്സിൽ മുഴുവൻ നാണം കേട്ടതിന്റെ ദേഷ്യം മാത്രം ആയിരുന്നു.... 
അപ്പൊ തന്നെ അവളുടെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു നമ്മളെ ചുണ്ട് അവളുടെ ചുണ്ടിന് ചേർത്തു  വെച്ച്.... അവൾ നമ്മളെ ഒരുപാട് തള്ളി മാറ്റാൻ നോക്കിയെങ്കിലും നമ്മളെ പിടിയിൽ നിന്ന് ഒന്ന് അനങ്ങാൻ പോലും പറ്റാതെ നിന്നു...  ഏകദേശം ഒരു അഞ്ചു മിനുട്ട് നമ്മളെ ചുണ്ട് ഓളെ ചുണ്ടിൽ ചേർന്ന് നിന്നു... മനസ്സിലേ ദേഷ്യം കുറച്ച് തണുത്തപ്പോൾ നമ്മള് ഓളെ തള്ളി മാറ്റി നിർത്തി... നമ്മള് ഓളെ മുഖത്തു നോക്കിയപ്പോൾ കണ്ണ് രണ്ടും അടച്ചു പിടിച്ചു നിൽക്കുകയാണ്... പക്ഷെ അപ്പോൾ തന്നെ അവളുടെ കവിളുകളിലൂടെ കണ്ണ് നീര് ഒഴുകുന്നതും നമ്മള് കണ്ട്... അപ്പോഴാണ് നമ്മക്ക് ആശ്വാസം ആയത്... ആ കണ്ണ് നീര് കാണാൻ വേണ്ടി തന്നെയാ ഇഷ്ടമില്ലാഞ്ഞിട്ടും നമ്മള് ഇത് ചെയ്തത്... അവളെ തോൽപ്പിക്കാൻ ഇതല്ലാതെ വേറെ ഒന്നും എന്റെ മനസ്സിൽ അപ്പൊ തോന്നിയിരുന്നില്ല... മനസ്സിലെ പക അടങ്ങിയപ്പോൾ നമ്മള് ആ ഷർട്ട്‌ ഊരി വേറെ ഒരു ടീ ഷർട്ട്‌ എടുത്ത് ഇട്ട് പുറത്തേക്ക് പോയി.... 

************************************************

നമ്മള് ഓന്റെ അടുത്ത് നിന്ന് ഒരു അടി ആണ് പ്രതീക്ഷിച്ചത് അവൻ ഇങ്ങനെ ചെയ്യും എന്ന് ഒട്ടും കരുതിയില്ല... എന്ത് ധൈര്യത്തിൽ ആണ് അവൻ...അവൻ ഇങ്ങനെ ചെയ്തത്... അവൻ എന്നെ മഹർ ചാർത്തിയവൻ തന്നെയാണ് പക്ഷെ... മനസ്സിൽ ഇഷ്ടം ഇല്ലാത്ത ഒരാളെ ഒരു പെണ്ണും തന്റെ ശരീരത്തിൽ തൊടുന്നത് പോലും ഇഷ്ട പെടില്ല... അത് കൊണ്ട് ആയിരിക്കണം അവൻ എനിക്ക് ഇങ്ങനെ ഒരു ശിക്ഷ തന്നത്... ഓരോന്ന് ഓർത്ത് നമ്മളെ കണ്ണിൽ നിന്ന് കണ്ണ് നീര് നിർത്താതെ ഒഴുകി... പിന്നെ നമ്മള് കണ്ണ് തുറന്ന് നോക്കിയപ്പോൾ അബിയെ അവിടെ ഒന്നും കണ്ടില്ല... നമ്മള് ബെഡിൽ കിടന്ന് കരഞ്ഞു നമ്മളെ സങ്കടം തീർത്തു....

***********************************************

 അവിടെ നിന്ന് ഇറങ്ങി നമ്മള്  നേരെ പോയത് അടുത്തുള്ള ഒരു ബീച്ചിലേക്കാണ്... അവിടെ കാർ നിർത്തി വെച്ച് നമ്മള് കാറിൽ നിന്ന് പുറത്ത് ഇറങ്ങാതെ അവിടെ തന്നെ ഇരുന്നു...

"ചേ.... നീ എന്ത് തോന്നി വാസം ആണ് ചെയ്തത് അബി.. എത്ര ദേഷ്യം ഉണ്ടായാലും ഒരു പെണ്ണിനോട് ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെയാ നിനക്ക് പറ്റിയത്... അവൾ എന്ത് തന്നെ ചെയ്തു എങ്കിലും ഇപ്പോൾ നീ അവളോട്‌ ചെയ്തത് തെറ്റാണ്....  " ഡ്രൈവിംഗ് സീറ്റിൽ ചാരി കണ്ണ് അടച്ച് കിടന്ന് നമ്മള് നമ്മളെ തന്നെ കുറ്റപെടുത്തി... 
വേണ്ടായിരുന്നു.... പെട്ടന്ന് ഉള്ള ദേഷ്യത്തിൽ എന്തൊക്കെയോ ചെയ്ത് പോയതാണ്.. അവളെ മുഖത്തു എങ്ങനെ ഇനി നോക്കും... ചെയ്തത് തെറ്റാണ്... വലിയ തെറ്റ്... തെറ്റ് ചെയ്ത് എന്ന് തോന്നിയെങ്കിൽ അബി ആരോട് ആയാലും മാപ്പ് ചോദിക്കും അതിന് ഒരു അഭിമാനക്കുറവും ഈ അബിക്ക് ഇല്ലാ.... നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു അവിടെ കണ്ണ് അടച്ചു കുറച്ച് സമയം കൂടി സീറ്റിൽ ചാരി ഇരുന്നു...

************************************************

"മോളെ....." നമ്മള് ബെഡിൽ കിടക്കുമ്പോൾ ആണ് ഉമ്മ അങ്ങോട്ട് വന്നത്.... ഉമ്മയുടെ ശബ്ദം കേട്ടപ്പോൾ തന്നെ നമ്മള് വേഗം ഉമ്മ കാണാതെ കണ്ണ് തുടച്ചു മുഖത്തു ഒരു ചിരി വരുത്തി എണീറ്റു... 

"എന്താ ഉമ്മാ... " 

"എന്താ മോളെ നിനക്ക് വയ്യേ... എന്താ മുഖം ഒക്കെ വല്ലാതിരിക്കുന്നത്... " 

"ഹേയ് ഒന്നുല്ല ഉമ്മ...  ചെറിയൊരു തലവേദന... " 

"അബി എവിടെ... അവൻ വന്നു എന്ന് നിങ്ങളെ അമ്മായി പറഞ്ഞല്ലോ..." 

"വന്നിരുന്നു... പക്ഷെ പോയി...." അത് പറഞ്ഞപ്പോൾ നമ്മളെ കണ്ണ് വീണ്ടും നിറഞ്ഞു പോയി... 

"എന്താ മോളെ എന്തിനാ നീ കരയുന്നത്... അബി നിന്നോട് മോശമായി എന്തേലും പറയുകയോ പെരുമാറുകയോ ചെയ്തോ..." 

"സ്വന്തം ഉമ്മയോട് നല്ല രീതിയിൽ പെരുമാറാത്ത ഒരാൾ എങ്ങനെ ഇന്നലെ കയറി വന്ന ഭാര്യയോട് നന്നായി പെരുമാറും...." നമ്മളെ ഈ ഡയലോഗ് ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ആവും ഉമ്മ ഒന്ന് ഞെട്ടിയത്... 
പിന്നെ പതിയെ ഉമ്മയുടെ കണ്ണുകൾ നിറയുന്നത് നമ്മള് കണ്ടു... 
ഉമ്മ കണ്ണുകൾ തുടച്ചു നമ്മളെ മുറിയിൽ നിന്ന് പുറത്തേക്കു നടന്നു...

"ഉമ്മാ... ഒന്ന് അവിടെ നിൽക്കുമോ..." ഉമ്മ പോവുന്നത് കണ്ടപ്പോൾ നമ്മള് പിറകിൽ നിന്ന് വിളിച്ചു... അപ്പൊ ഉമ്മ അവിടെ നിന്ന് നമ്മളെ തിരിഞ്ഞ് നോക്കി നമ്മള് ഉമ്മാന്റെ അടുത്ത് പോയി നിന്ന്...

"ഒരുപാട് ദിവസം ആയി ഞാൻ ഉമ്മയോട് ഇത് ചോദിക്കണം എന്ന് കരുതുന്നത്... ഞാൻ വീട്ടിൽ വന്നത് തൊട്ട് ശ്രദ്ധിക്കുന്ന കാര്യമാണ് ഉമ്മയും മകനും തമ്മിൽ ഉള്ള ഈ അകൽച്ച... അബി ഉമ്മയെ ഒന്ന് നോക്കുന്നത് പോലും ഞാൻ ഇത് വരെ കണ്ടിട്ടില്ല... ഇത്രയും അബി ഉമ്മയിൽ നിന്ന് അകലാൻ എന്താ കാരണം.... " നമ്മള് ഉമ്മയോട് ഇത് ചോദിച്ചപ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി...

"പറയാം... വാ....." കണ്ണുകൾ തുടച്ചു എന്റെ കയ്യിൽ പിടിച്ചു ഉമ്മ താഴേക്ക് ഇറങ്ങി... പിന്നെ നമ്മളെ കൈ വിട്ടത് ഉമ്മാമയുടെ റൂമിൽ എത്തിയപ്പോയാ 
നമ്മളെ രണ്ടാളെയും മുഖ ഭാവം കണ്ടിട്ട് ആവണം ഉമ്മാമയുടെ മുഖത്തു ഒരു ടെൻഷൻ.... 

"എന്ത് പറ്റി മോളെ...." ഉമ്മാമയുടെ ഈ ചോദ്യം ഉമ്മയോട് ആയിരുന്നു... 

"അബിയും ഞാനും തമ്മിൽ എന്താ പ്രശ്നം എന്ന് മോള് ചോദിച്ചു... അതാ ഇങ്ങോട്ട് കൂട്ടി വന്നത്..." 

"എന്നിട്ട് നീ അത് പറഞ്ഞോ... "

"ഇല്ലാ...." ഉമ്മ അത് പറഞ്ഞപ്പോൾ ഉമ്മാമ നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... നമ്മള് ആണേൽ ആകാംഷയിൽ ആണ്... അപ്പൊ തന്നെ ഉമ്മാമ ഷെൽഫിൽ നിന്ന് ഒരു പഴയ ആൽബം എടുത്ത് വന്നു എന്റെ കയ്യിൽ തന്നു.. 
നമ്മള് ആ ആൽബത്തിലേക്കും ഉമ്മാമയുടെ മുഖത്തേക്കും മാറി മാറി നോക്കി... 
പിന്നെ ഒന്നും നോക്കിയില്ല നമ്മള് ആ ആൽബം തുറന്നു... നമ്മള് അതിലെ ഓരോ ഫോട്ടോയും മാറി മാറി നോക്കി... നമ്മളെ കെട്ടിയോന്റെ കുഞ്ഞിലേ ഒരുപാട് ഫോട്ടോസ്... പെട്ടന്ന് ആണ് അതിലെ ഒരു ഫോട്ടോയിൽ നമ്മളെ കണ്ണ് ഉടക്കിയത്... വിശ്വാസിക്കാൻ പറ്റാതെ നമ്മള് അതിലേക്ക് വീണ്ടും വീണ്ടും നോക്കി... അന്ന് അബിയുടെ റൂമിൽ നിന്ന് എനിക്ക് കിട്ടിയ ഫോട്ടോ പോലെ ഉള്ള വേറെ ഒരു ഫോട്ടോ.. പക്ഷെ അതിൽ അന്ന് ഞാൻ കണ്ട പോലെ ഫോട്ടോയിൽ വരചിട്ടിട്ടില്ല എല്ലാരുടെയും മുഖം നല്ല വ്യെക്തമായി കാണാം... ആ ഫോട്ടോയിൽ അബിയുടെയും ഉപ്പയുടെയും കൂടെ ഉള്ള മുഖം കണ്ടപ്പോൾ നമ്മള് ശെരിക്കും ഞെട്ടി... ഉമ്മ അല്ല.. വേറെ ഏതോ ഒരു സ്ത്രീ... 

"ഇത് ആരാ...." നമ്മള് സംശയത്തോടെ അത് ചോദിച്ചു... 

"അത് അബിയുടെ ഉമ്മ... ആയിഷ..." നമ്മള് അത് ചോദിച്ചപ്പോൾ അവർ രണ്ടു പെരും നമ്മളെ നോക്കി പറഞ്ഞു... 
അത് കേട്ടപ്പോൾ നമ്മള് ഒരു നിമിഷം ഷോക്ക് അടിച്ച അവസ്ഥയിൽ ആയിപോയി... 

 
"എന്ത്...." കേട്ട തരിപ്പ് ഒന്ന് മാറിയപ്പോൾ നമ്മള് വീണ്ടും ചോദിച്ചു...

"അതെ മോളെ....  ആയിഷ ആണ് അബിയെ പ്രസവിച്ച അവന്റെ ഉമ്മ... എന്റെ മകൻ ആയിഷയെ സ്നേഹിച്ചു വിവാഹം ചെയ്തതാ... അവന്റെ ഒരു ഇഷ്ടത്തിനും ഞാൻ എതിര് നിൽക്കാറില്ല.. അത് കൊണ്ട് തന്നെ ആയിഷ എന്റെ മരുമകൾ ആയി വീട്ടിലേക്ക് വന്നു... സന്തോഷമായിരുന്നു പിന്നെ എല്ലാവരും... പക്ഷെ അവൾ എല്ലാരേയും ചതിച്ചു... അബി ചെറിയ കുട്ടി ആയിരുന്നപ്പോൾ തന്നെ അവൾ വേറെ ആരുടേയോ കൂടെ ഇറങ്ങി പോയി... അന്ന് തകർന്നു പോയി എന്റെ മോൻ....." അത്രയും പറഞ്ഞു ഉമ്മാമ കരഞ്ഞു കൊണ്ട് ബെഡിൽ ഇരുന്നു.... സ്കൂളിലെ കുട്ടികളോക്കെ അവനെ കളിയാക്കാൻ തുടങ്ങി എന്ന് പറഞ്ഞ് എപ്പോഴും വീട്ടിൽ ബഹളം ആയിരുന്നു... നന്നായി പഠിക്കുമായിരുന്നു അവൻ... സ്കൂളിലെ മിടുക്കൻ... പക്ഷെ എല്ലാരും ഉമ്മ ഒളിച്ചോടി എന്ന് പറഞ്ഞു കളിയാക്കിയപ്പോൾ ശെരിക്കും തകർന്നു പോയി ആ കുഞ്ഞു മനസ്സ്... പിന്നെ അവനെ സ്കൂൾ മാറ്റി ചേർത്തു... ഉപ്പ എന്ന് വെച്ചാൽ അവനു ജീവൻ ആയിരുന്നു... പിന്നെ അവന്റെ ലോകം ഞാനും അവന്റെ ഉപ്പയും മാത്രം ആയിരുന്നു... ഒരുപാട് ഞാൻ നിർബന്ധിച്ചപ്പോൾ ആണ് വേറെ ഒരു വിവാഹത്തിനു എന്റെ മോൻ സമ്മതിച്ചത്... ആയിഷയുടെ ഉപ്പയുടെ ജേഷ്ഠന്റെ മകൾ ആണ് ഇവൾ.... " ഉമ്മയെ ചൂണ്ടി കാണിച്ച് ഉമ്മാമ പറഞ്ഞു... 
ആ സമയം ഭർത്താവ് മരിച്ചു രണ്ടു കുട്ടികളുമായി തനിച്ചു ജീവിക്കുകയായിരുന്നു ഇവളും... എന്റെ മോനുമായി ഇവളുടെ കല്യാണം നടത്താൻ ആഗ്രഹം ഉണ്ടെന്ന് ഇവളുടെ വീട്ടുകാർ പറഞ്ഞപ്പോൾ എനിക്കും അത് നല്ലതായി തോന്നി.. ഞാൻ എന്റെ മകനെ ഒരുപാട് നിർബന്ധിചിട്ടാണ് വീണ്ടും ഒരു വിവാഹത്തിനു സമ്മതിപ്പിച്ചത്... പക്ഷെ അത് അബിയെ വീണ്ടും തളർത്തും എന്ന് ഞാൻ കരുതിയില്ല...  അവന്റെ ഉപ്പയെ കൂടി അവന്റെ അടുത്ത് നിന്ന് തട്ടിഎടുക്കാൻ നോക്കുന്ന ഒരു സ്ത്രീയെ പോലെ മാത്രം ആണ് അവൻ ഇവളെ കണ്ടത്... അവന്റെ ദേഷ്യം പിന്നെ എല്ലാത്തിനോടും ആയി... അവന്റെ ഉപ്പയോടും അവൻ കുറച്ച് കാലം പിണങ്ങി നടന്നു...  പക്ഷെ ഷഹബാസിനെയും ഷഹീറിനെയും അവൻ സ്വന്തം സഹോദരങ്ങളെ പോലെ തന്നെ സ്നേഹിച്ചു... പക്ഷെ ഇവളോട് ഉള്ള ദേഷ്യം മാത്രം ഇപ്പോഴും മാറിയില്ല...  " ഉമ്മാമ ഒക്കെ പറഞ്ഞു തീർന്നപ്പോൾ ശെരിക്കും നമ്മള് വല്ലാത്ത ഒരു അവസ്ഥയിൽ ആണ്... നമ്മള് ഉമ്മാന്റെ മുഖത്തെക്ക് നോക്കിയപ്പോൾ ഉമ്മ കരഞ്ഞു കലങ്ങിയ കണ്ണ്കളോടെ നമ്മളെ നോക്കുകയാണ് നമ്മള് ഉമ്മാന്റെ അടുത്ത് ചെന്നു...

"മോളെ... മോൾക്കും എന്നോട് ദേഷ്യം തോന്നുന്നുണ്ടോ... ഒരിക്കലും അബിയെ അവന്റെ ഉപ്പയിൽ നിന്ന് ഞാൻ അകറ്റാൻ നോക്കിയിട്ടില്ല ഞാൻ ...  " ഉമ്മ കരഞ്ഞു കൊണ്ട് അത് പറഞ്ഞപ്പോൾ നമ്മളെ കണ്ണും നിറഞ്ഞു പോയി... നമ്മള് ഉമ്മയെ കെട്ടി പിടിച്ചു നെറ്റിയിൽ ഒരു മുത്തം കൊടുത്തു...

"ഉമ്മയോട് ദേഷ്യമോ... എന്തിന്..അതിന് ഉമ്മ ഒരു തെറ്റും ചെയ്തില്ലലോ..." 

"സത്യമായും അബിയെ എനിക്ക് എന്റെ മക്കളെ കാളും ഇഷ്ടം ആണ്... ആരും ആഗ്രഹിച്ചു പോവും അവനെ പോലെ ഒരു മകനെ കിട്ടാൻ...  മിടുക്കൻ ആണ് അവൻ...  പുറമെ ദേഷ്യക്കാരൻ ആണേലും അവൻ പാവം ആണ്... അവൻ ഒന്ന് എന്നെ ഉമ്മ എന്ന് വിളിക്കുന്നത് കേൾക്കാൻ എത്ര വർഷം ആയി ഞാൻ കൊതിക്കുന്നു... അവന്റെ ഉപ്പക്കും വലിയ ആഗ്രഹം ആയിരുന്നു അവൻ എന്നോട് സ്നേഹത്തോടെ പെരുമാരുന്നത് കാണാൻ...  പക്ഷെ അദ്ദേഹത്തിനു അതിന് ഭാഗ്യം കിട്ടിയില്ല...  എനിക്കും ഇനി ആ ഭാഗ്യം കിട്ടില്ലേ മോളെ.... പക്ഷെ എന്ത് തന്നെ ആയാലും മോള് അവനെ വെറുക്കരുത്... അവൻ പാവം ആണ്..അവന്റെ ജീവിതമാണ് അവനെ ഇങ്ങനെ ആക്കിയത്.. എന്ത് വന്നാലും മോള് അവനെ ഉപേക്ഷിച്ചു പോവരുത് പ്ലീസ്....." 

"ഉമ്മ ഈ കരച്ചിൽ ഒന്ന് നിർത്ത്.... എപ്പോഴെങ്കിലും അബിയെ വിട്ട് പോവേണ്ടി വരും എന്ന് കരുതി തന്നെയാ ഞാൻ ഇത്രയും ദിവസം ഈ വീട്ടിൽ താമസിച്ചത്... പക്ഷെ ഇപ്പോൾ സച്ചു നിങ്ങൾക്ക് വാക്ക് തരുകയാ... അബിയെ വിട്ട് ഒരിക്കലും ഈ സച്ചു പോവില്ല...  ഉമ്മ വിഷമിക്കണ്ട...  എന്റെ കഴുത്തിൽ കിടക്കുന്നത് അബി കെട്ടിയ മഹർ ആണെകിൽ ഈ സച്ചു നമ്മളെ കെട്ടിയോനെ മാറ്റിഎടുക്കും... ഉമ്മയുടെ ആഗ്രഹം പോലെ ഒരു തവണ അല്ല ഈ ജന്മം മുഴുവൻ അബി ഉമ്മാ എന്ന് വിളിക്കും.. സ്നേഹിക്കും... സത്യം..." നമ്മള് അത് പറഞ്ഞപ്പോൾ ഉമ്മാന്റെ കണ്ണിലെ സന്തോഷം നമ്മക്ക് ശെരിക്കും കാണാമായിരുന്നു... ആ കണ്ണിൽ ഉണ്ട് ഉമ്മാക് നമ്മളെ കെട്ടിയോനോട്‌ ഉള്ള സ്നേഹം... 

അപ്പൊ ഇന്ന് മുതൽ നമ്മള് നമ്മളെ കെട്ടിയോന് കൊടുക്കുന്ന പണികൾ വേറെ രീതിയിൽ ആവാൻ പോവാ... പുറമെ ഉള്ള ആ കാട്ടു പോത്തിന്റെ സ്വഭാവത്തേ നമ്മക്ക് അടിച്ചു ഓടിക്കണ്ടേ... അതിന് നിങ്ങളെ എല്ലാരേയും സപ്പോർട്ട് നമ്മക്ക് വേണംട്ടോ.... നമ്മള് കളിയൊന്നു മാറ്റി പിടിക്കാൻ പോവാ.... 

 ഇക്ക ഇവിടെ നിന്നോ ഫുഡ്‌ കൊണ്ട് ഞാൻ പൊയ്ക്കോളാം.. എന്ന് പറഞ്ഞു നമ്മള് ഷഹീയെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ച് ഫുഡ്‌ എടുത്ത് മുകളിലേക്ക് നടന്നു....

നമ്മള് റൂമിൽ എത്തിയപ്പോൾ ഷർട്ട്‌ കയ്യിൽ പിടിച്ചു കലിപ്പ് കേറി നിൽക്കുകയാണ് നമ്മളെ കെട്ടിയോൻ...

"നിങ്ങള് എന്തിനാ ഇങ്ങനെ അലറി വിളിക്കുന്നത്..." 

"അതിന് നിന്നെ ഇപ്പോൾ ആരാടി പുല്ലേ ഇങ്ങോട്ട് വിളിച്ചത് ഞാൻ ഷാഫിക്കയെ അല്ലെ വിളിച്ചത്..." 

"അതിന് ഞാൻ നിങ്ങളെ വിളി കേട്ട് വന്നത് ഒന്നും അല്ല... ഇക്കാക്ക് സുഖമില്ല... ഇക്ക ഫുഡ്‌ ഉണ്ടാക്കി വീട്ടിലേക്കു പോയി... ഞാൻ ഈ ഫുഡ്‌ ഇങ്ങോട്ട് കൊണ്ട് തരാൻ വന്നതാ... " 

"ഇക്ക എന്താ എന്നോട് പറയാതെ പോയത് അങ്ങനെ പോവാറില്ലല്ലോ...."

"അത് പറഞ്ഞില്ലേ വയ്യാന്ന്... നിങ്ങൾക്ക് ഇപ്പോ എന്തിനാ ഇക്കാനെ..." 

"ഈ ഷർട്ടിനു ബട്ടൺ ഇല്ലാ... ഇക്ക ഇത് എവിടെ നോക്കിയ അയൺ ചെയ്ത് വെച്ചത്... എനിക്ക് പെട്ടന്ന് ഓഫീസ് പോവണം.. വേറെ ഒരു ഷർട്ടും അയൺ ചെയ്തിട്ടും ഇല്ലാ...." 

"ഇതാണോ ഇത്രയും വല്യ കാര്യം നിങ്ങൾ ആ ഷർട്ട്‌ ഇങ്ങു താ.. ബട്ടൺ ഞാൻ വേഗം തുന്നി തരാം... നിങ്ങൾ ഫുഡ്‌ കഴിക്കുമ്പോഴേക്കും റെഡി ആക്കി തരാം... " നമ്മള് അത് പറഞ്ഞപ്പോൾ ചെക്കൻ നമ്മളെ സംശയത്തോടെ തറപ്പിച്ചു നോക്കുകയാണ്...

"എന്താ... ചെയ്ത് തരണ്ടേ..." 

***********************************************

പടച്ചോനെ എന്താണാവോ ഈ മാക്രിയുടെ ഉദ്ദേശം...എന്തായാലും കൊടുക്കാം.. കാര്യം കാണാൻ കഴുതക്കാലും പിടിക്കാം എന്ന് ആണല്ലോ....

"അതെ നിങ്ങൾ തരുന്നുണ്ടോ.. അതോ ഞാൻ പോവണോ... നമ്മള് അത് ചിന്തിച്ചു കൊണ്ട് നിന്നപ്പോൾ ആണ് ആ മാക്രിയുടെ വക ഈ ഡയലോഗ്...  പിന്നെ ഒന്നും നോക്കിയില്ല നമ്മള് ആ ഷർട്ട്‌ ഓൾക്ക് നേരെ നീട്ടി... നമ്മള് അത് കൊടുത്തപ്പോൾ കയ്യിൽ ഉണ്ടായ ഫുഡ്‌ റൂമിലെ ടേബിൾ വെച്ച് അവൾ അത് വാങ്ങി ഓള് കിടക്കണ റൂമിലേക്ക് പോയി.. നമ്മള് വേഗം ഫുഡ്‌ കഴിക്കാനും തുടങ്ങി...
ഫുഡ്‌ കഴിച്ചു കൈ കഴുകി  വന്നപ്പോഴേക്കും ആ മാക്രി ഷർട്ടും എടുത്തു എന്റെ അടുത്തേക്ക് വന്നു... 

"അപ്പൊ ഇതിനൊക്കെ നമ്മളെ ഹെല്പ് വേണം അല്ലെ...." നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് ഓള് അത് പറഞ്ഞപ്പോൾ നമ്മക്ക് കലിപ്പ് കേറി വന്നിന്...

"അതിന് ഇത്  നീ എനിക്ക് ചെയ്ത് തന്ന ഹെല്പ് ആയിട്ട് ആരാ കണക്കിൽ കൂട്ടിയത്... എന്റെ ചിലവിൽ ജീവിക്കുമ്പോൾ എനിക്ക് നീ ചെയ്ത് തരണ്ട ജോബ്... ഇവിടെത്തേ വേലക്കാരികൾ ചെയ്യുന്ന പോലെ... കേട്ടോടി പുല്ലേ.... " എന്ന് പറഞ്ഞ് ഓളെ തന്നെ തറപ്പിച്ചു നോക്കി കയ്യിന്നു എന്റെ ഷർട്ട്‌ പിടിച്ചു വാങ്ങി ഓളെ തന്നെ നോക്കി പേടിപ്പിച്ചു നമ്മള് ആ ഷർട്ട്‌ ഇട്ടു....

************************************************

ഓന്റെ ആ ഡയലോഗ് കേട്ടപ്പോൾ ഒലക്ക വല്ലതും എടുത്ത് തലക്ക് കൊടുക്കാൻ ആണ് തോന്നിയത്... പിന്നെ എന്റെ പ്ലാൻ വിജയിച്ചതിന്റെ സന്തോഷവും മനസ്സിൽ ഉള്ളത് കൊണ്ട് നമ്മള് സഹിച്ചു നിന്നു... പിന്നെ ഷർട്ട്‌ കൊടുക്കുമ്പോൾ നമ്മള് ആ ഡയലോഗ് അടിച്ചത് മനപ്പൂർവം ആയിരുന്നു..അവൻ ആ  ഷർട്ടിൽ ശ്രദ്ധ കൊടുക്കാതെ അവനെ കൊണ്ട് അത് ധരിപ്പിക്കാൻ...  എന്തായാലും ഒക്കെ നടന്നു...

നമ്മള് അതും ആലോചിച്ചു നിന്നപ്പോൾ ആണ് അങ്ങേര് ഫോണും എടുത്ത് പോക്കറ്റിൽ ഇട്ട് റൂമിൽ നിന്ന് ഇറങ്ങുന്നത് കണ്ടത്... നമ്മള് അപ്പൊ തന്നെ ആലോചന ഒക്കെ മാറ്റി വെച്ച് അങ്ങേരെ പിറകിലെ ഓടി... 
പിന്നെ ഹാളിൽ എത്തിയപ്പോൾ മൂപ്പര് എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു നോക്കുന്നുണ്ട്... 

"ഉമ്മാമയെ ആണെങ്കിൽ ഉമ്മാമ കിടക്കുകയാ..." നമ്മള് ഒരു പുച്ഛ ഭാവത്തോടെ അത് പറഞ്ഞപ്പോൾ കയ്യിലെ വാച്ചിലേക്ക് ഒന്ന് നോക്കി  ആ കോന്തൻ പുറത്തെ കാർ ലക്ഷ്യം വെച്ച് നടന്നു... പിന്നെ കാർ എടുത്ത് റോക്കറ്റ് വിട്ട പോലെ ഒരു പോക്കും പോയി... 

പെട്ടന്ന് ആണ് നമ്മളെ പുറകിൽ ആരോ വന്ന് നമ്മളെ ഷോൾഡറിൽ തട്ടിയത്... നമ്മള് ഒന്ന് ഞെട്ടി... നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ നോക്കി ഇളിചോണ്ട് ഷഹീ...

"എന്താടാ പിറകിൽ വന്നു പേടിപ്പിക്കാ...." നമ്മള് ഓനെ നോക്കി അത് ചോദിച്ചപ്പോൾ ആ തെണ്ടി ഒരേ ചിരിയാണ്..

"നീ എന്താ അതിന് ഇങ്ങനെ ചിരിക്ക്ന്ന്..." നമ്മള് നെറ്റി ചുളിച്ചു കൊണ്ട് ഓനെ നോക്കി ചോദിച്ചു..

"പിന്നെ ഏറ്റവും വലിയ കോമഡി അല്ലെ പറഞ്ഞത്... പേടിച്ചുന്ന്... ഞാൻ കണ്ടതിൽ ഒരു പേടിയും ഇല്ലാത്ത പെണ്ണ് ബാബി ആണ്..." 

"കികികി... കൂടുതൽ കിണിക്കണ്ട പല്ല് വീണ് പോവും...." 

അപ്പോഴേക്കും നഹലയും സഹലയും അവിടെക്ക് വന്ന്...
"സച്ചു നമ്മളെ ജോലി അസ്സലായി ചെയ്തു.. ഇനി എന്താ ഇക്കാക്ക് കൊടുത്തെ പണി എന്ന് പറ..." സഹല നമ്മളെ നോക്കി ആകാംഷയോടെ ചോദിച്ചു...

"അതെ... പെട്ടന്ന് പറ... വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് ടൈം ആയി..." 

"ആ പറയാം.... അത് ഞാൻ...." 

"മോളെ.... സച്ചു...." നമ്മള് അത് പറയാൻ തുടങ്ങിയപ്പോൾ ആണ് നമ്മളെ ഉമ്മാമ വിളിച്ചേ... 

"ഞാൻ പറയാം... ഉമ്മാമ എന്തിനാ വിളിക്കുന്നെ എന്ന് നോക്കട്ടെ..." 

"അത് പറഞ്ഞിട്ട് പോ... ക്ഷമ നശിച്ചു...." 

"ഇത്ര ടൈം കാത്തു നിന്നില്ലേ ഇനി കുറച്ച് ടൈം കൂടി കാത്ത് നിൽക്ക്...." എന്ന് നമ്മള് പറഞ്ഞപ്പോൾ മൂന്ന് പേരും നമ്മളെ നോക്കി പല്ല് ഞെരുക്കി കാണിക്കുന്നുണ്ട്... നമ്മള് അവരെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു ഇളിചോണ്ട് ഉമ്മാമയുടെ അടുത്തേക്ക് പോയി...

************************************************

എന്നാലും നമ്മള് വേലക്കാരിയെ പോലെ ആണെന്ന് പറഞ്ഞിട്ടും ആ മാക്രി എന്താ പ്രതികരിക്കാതിരുന്നത്... എന്തേലും അങ്ങോട്ട് പറഞ്ഞാൽ നിർത്താതെ ചെലചോണ്ട് നിൽക്കുന്നവൾ ആണല്ലോ... നമ്മളോട് കളിച്ചാൽ തോൽക്കും എന്ന് മനസ്സിലായിക്കാണും.. അല്ലേലും ഹബീബ് റഹ്മാനോട്‌ കളിക്കാൻ ഒന്നും  അവൾ ആയിട്ടില്ല...  നമ്മള് ഡ്രൈവ് ചെയ്തോണ്ട് ഇത് ആലോചിച്ചപ്പോൾ ആണ് നമ്മളെ ഫോണിലേക്ക് കാൾ വന്നത്...

നമ്മള് ഫോൺ നോക്കിയപ്പോൾ വേറെ ആരും അല്ല..  നമ്മളെ ചങ്ങായി തെണ്ടി...

ഫോൺ എടുത്ത് അവനെ ഒന്നും ഇങ്ങോട്ട് പറയാൻ സമ്മതിക്കാതെ ഞാൻ എത്താൻ ആയി എന്ന് പറഞ്ഞ് നമ്മള് ഫോൺ കട്ട്‌ ചെയ്തു... 

**********************************

ഓഫീസിൽ എത്തി അബി അകത്തു കയറി... 

"ഗുഡ് മോർണിംഗ് സാർ...  " അവൻ അകത്തു കയറിയപ്പോൾ സ്റ്റാഫ്സ് ഓരോരുത്തർ ആയി അവനെ കാണുമ്പോൾ ഗുഡ് മോർണിംഗ് പറയാൻ തുടങ്ങി... വീട്ടിൽ മാത്രം അല്ല ഓഫീസിലും അബി സ്ട്രിക്ട് ആയിരുന്നു... എല്ലാർക്കും അവനെ കാണുമ്പോൾ തന്നെ ടെൻഷൻ ആണ്... ഇന്ന് അബി ഓഫീസിലേക്ക് വന്നപ്പോൾ എല്ലാരും അത്ഭുതത്തോടെ ആണ് അബിയെ നോക്കിയേ..  ഇങ്ങേർക്ക് ഇത് എന്ത് പറ്റി എന്ന ഭാവത്തിൽ ആണ് എല്ലാർടെയും നോട്ടം... സ്റ്റാഫ് ഒക്കെ പരസ്പരം രഹസ്യം പറചിലും അടക്കി ചിരിയും... 

"അബി സാറിനു ഇത് എന്ത് പറ്റിയെ... ഇങ്ങേർ കല്യാണം കഴിക്കുന്നു എന്ന് പറഞ്ഞപ്പോൾ ആ പെണ്ണിന്റെ അവസ്ഥ ഓർത്ത് വിഷമിച്ചതാ... ഇത് ഇപ്പോൾ ഇങ്ങേരെ മാറ്റിഎടുത്ത് എന്നാ തോനുന്നു... " 

"അല്ലേലും പെണ്ണ് വിചാരിച്ചാൽ എന്താ സാതിക്കാത്തെ... എന്നാലും അബി സാർ ഇത്ര കണ്ട്രോൾ ഇല്ലാത്ത ആൾ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...   ഓഫീസിലേ രണ്ട് ലേഡീസ് സ്റ്റാഫ്സ് അബിയെ നോക്കി ഇളിച്ചു കൊണ്ട് രഹസ്യം പറയുമ്പോൾ  ആണ് അവരുടെ കുശു..കുശു.. കേട്ട് അബി അവരെ ദേഷ്യത്തോടെ നോക്കിയത്.. അവൻ നോക്കുന്നത് കണ്ടതും അവർ പെട്ടന്ന് തന്നെ സംസാരം നിർത്തി അവരുടെ സീറ്റിൽ ഇരുന്ന് കമ്പ്യൂട്ടറിലേക്ക് ശ്രദ്ധ തിരിച്ചു... 

************************************************

പടച്ചോനെ എല്ലാരും എന്ത് നമ്മളെ ഇന്ന് ആദ്യമായി കാണുന്ന പോലെ നോക്കുന്നെ.. നമ്മളെ സ്വഭാവം കാരണം പൊതുവെ എല്ലാരും നമ്മളെ പേടിച്ചു ശെരിക്കും മുഖത്ത് പോലും നോക്കാറില്ല... എല്ലാരുടേയും മുഖത്തു ഒരു പരിഹാസ ചിരി ഉള്ളത് പോലെ... പടച്ചോനെ ഇനി ആ മാക്രിക്ക് കുഴമ്പ് തേച്ചു കൊടുത്തത് എങ്ങാനും ഓഫീസിൽ പാട്ടായോ... ഹേയ് അത് ഇപ്പോ എങ്ങനെ അറിയാനാ... നമ്മള് ഇതും ആലോചിച്ചു ആരെയും കൂടുതൽ മൈൻഡ് ആക്കാതെ നമ്മളെ റൂം ലക്ഷ്യം വെച്ച് നടന്നു... 

ഡോർ തുറന്നപ്പോൾ നമ്മളെയും വെയിറ്റ് ചെയ്തു ഫോണിൽ കുത്തിക്കൊണ്ട് നിൽക്കുകയായിരുന്നു നമ്മളെ ചങ്ങായി.. 

"എത്ര ടൈം ആയടാ കോപ്പേ കാത്തിരിക്കുന്നത്..." അകത്തേക്ക് കയറിയപ്പോൾ തന്നെ നമ്മളെ ചങ്ങായി നമ്മളെ നോക്കി അത് പറഞ്ഞു... നമ്മള് ഓനെ നോക്കി ഇളിച്ചോണ്ട് അടുത്തേക്ക് ചെന്നു... പിന്നെ ഒന്നും നോക്കിയില്ല ഓന്റെ കഴുത്തിനു നമ്മളെ രണ്ട് കയ്യും പിടുത്തം ഇട്ടു...

"എടാ തെണ്ടി... നീ എന്നെ കൊല്ലാൻ ആണോ കാത്തു നിൽക്കാൻ പറഞ്ഞത്..."

"അതേടാ... നീ ഒരുത്തൻ കരണം ഞാൻ എന്തൊക്കെ അനുഭവിച്ചു എന്ന് അറിയോ... "

"എന്റെ പൊന്ന് അബി നീ കഴുത്തിന് പിടി വിട്.. എനിക്ക് വേദനിക്ക്ന്ന്..." അവൻ അങ്ങനെ പറഞ്ഞു ശ്വാസം കിട്ടാത്ത പോലെ കുറെ ആക്ഷൻ കാണിക്കുന്നത് കണ്ടപ്പോൾ നമ്മള് ഓന്റെ കഴുത്തിൽ നിന്ന് പിടി വിട്ടു...

"അതിന് ഞാൻ എന്താടാ ചെയ്തത്... നിന്നെ പെണ്ണ് കെട്ടിക്കണം എന്ന് ഉമ്മാമ പറഞ്ഞപ്പോൾ ഞാൻ ഒന്ന് സപ്പോർട്ട് ചെയ്ത്... അത് ഇപ്പോൾ അത്ര വല്യ പ്രശ്നം ആണോ..." 

"പ്രശ്നം ആണോന്നോ... നീ എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കണ്ട... പെണ്ണ് എന്ന് പറയുമ്പോൾ അതിൽ ഇജ്ജാതി ഇനം കൂടി ഉണ്ട് എന്ന് നമ്മള് കരുതിയില്ല... "

"ഓൾക്ക് അതിന് എന്താടാ കുഴപ്പം.. ഞാൻ ഫോട്ടോ കണ്ടല്ലോ... നല്ല മൊഞ്ചത്തി.. നിനക്ക് നല്ല മാച്ച്... കണ്ടാൽ അറിയാം പാവം കൊച്ച് ആയിരിക്കും..." അവൻ അത് പറഞ്ഞതും നമ്മളെ ചവിട്ട് ഓനിക്ക് കിട്ടിയതും ഒരുമിച്ചു ആയിരുന്നു... 

ആാാ.... എന്ന് പറഞ്ഞു ഇരുന്ന കസേര അടക്കം അവൻ തലകുത്തി മറിഞ്ഞു നിലത്ത് വീണ്... 

"എടാ കാലമാട നിനക്ക് ഭ്രാന്ത് പിടിച്ചാ.... ഓ അത് ആദ്യമേ ഉണ്ടല്ലോ നമ്മള് മറന്നു..." വീണെട്ത്ത് നിന്നും ഇളിച്ചോണ്ട് ആ തെണ്ടി പറഞ്ഞു... 

"പാവം കൊച്ച്... കാണാൻ ഇത്തിരി തൊലി വെളുപ്പും മൊഞ്ചും ഉണ്ട്... കൂടെ ഒരു 6 അടി നീളം ഉള്ള നാക്കും... പിന്നെ കുറെ കുരുട്ട് ബുദ്ധിയും... ഏത് നേരവും ചെലചോണ്ട് നിൽക്കും.. കേറി വന്നത് മുതൽ എനിക്കിട്ട് എന്ത് പണിതരാം എന്ന് ചിന്തിച്ചു നടക്കുകയാണ് ശവം....  ഓളെ പാവം എന്ന് ഇനി നീ പറഞ്ഞാൽ ചവിട്ട് അല്ല കൊല്ലും ഞാൻ നിന്നെ... " 
നമ്മള് ഓനെ നോക്കാതെ തിരിഞ്ഞ് നിന്ന് കലിപ്പ് കേറി ഇത് പറഞ്ഞപ്പോൾ നമ്മള് കേട്ടത് പുറകിൽ നിന്ന് ആ തെണ്ടിയുടെ ചിരി ആണ്.... നമ്മള് കലിപ്പോടെ തിരിഞ്ഞ് ഓനെ നോക്കിയപ്പോൾ ചെക്കൻ വീണെടുത്ത് നിന്ന് എണീറ്റു ഒരേ ചിരി ആണ്...

"നീ എന്താടാ കൊല്ലും എന്ന് പറഞ്ഞപ്പോൾ ചിരിക്കുകയാണോ... " 

"അതല്ലടാ നീ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിചില്ല...  കൊച്ച് കള്ളാ... നമ്മളെ മുന്നിൽ നിന്ന് അഭിനയിക്കുകയാ അല്ലെ.... എന്നാലും നിന്നെ ഇങ്ങനെ മാറ്റിഎടുത്ത ഓളെ എനിക്ക് ഒന്നു കാണണം... "  ഓന്റെ പറച്ചിൽ കേട്ടിട്ട് നമ്മക്ക് ഒന്നും മനസ്സിലായില്ല...  

"എന്താടാ പറയുന്നേ..."

"ഒന്നും അറിയാത്ത പാവം... നീ ഒന്ന് പുറകോട്ട് തിരിഞ്ഞ് നിന്നെ..."  

നമ്മള് സംശയ ഭാവത്തിൽ ഓനെ നോക്കി...
"എന്തിന്...." 

"തിരിഞ്ഞ് നിൽക്ക്..." എന്ന് പറഞ്ഞു നമ്മളെ രണ്ട് ഷോൾഡറിലും കൈ വെച്ച് നമ്മളെ ആ തെണ്ടി തിരിച്ചു നിർത്തി... 
രണ്ട് മിനിറ്റ് കഴിഞ്ഞ് നമ്മള് തിരിഞ്ഞു നോക്കിയപ്പോൾ ഫോണിലെ ഒരു ഫോട്ടോ നമ്മക്ക് കാണിച്ചു തന്ന്... അത് കണ്ടതും നമ്മള് വേഗം നമ്മളെ ഷർട്ട്‌ ഊരി അതിന്റെ ബാക്ക് സൈഡ് നോക്കിയതും നമ്മള് അന്തം വിട്ട് പോയി... 

************************************************

നമ്മള് ഉമ്മാമയുടെ റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കാത്ത് നിൽക്കുകയായിരുന്നു അത് മൂന്നും... നമ്മള് അവരെ അടുത്തേക്ക് ചെന്നു...

"ഇനി പറയാം... " നമ്മള് അത് പറഞ്ഞപ്പോൾ അവർ ആകാംഷയോടെ നമ്മളെ തന്നെ നോക്കി..

"വേഗം പറ..."

"അത് നിങ്ങളെ ഇക്ക ആയ ഹബീബ് റഹ്മാന്റെ ഷർട്ടിനു പിന്നിൽ നമ്മള് ഒരു ചിത്ര പണി ചെയ്തിട്ടുണ്ട്..."

"എന്ത് ചിത്രപണി..." നഹല അത്ഭുതത്തോടെ നമ്മളെ നോക്കി ചോദിച്ചു... മൂന്നിന്റെയും മുഖ ഭാവം കാണുമ്പോൾ ചിരി ആണ് വരുന്നത്... 

"അത് ഷാഫിക്ക എനിക്ക് മോർണിംഗ് അബിയുടെ ഷർട്ട്‌ അയൺ ചെയ്ത് എന്റെ കയ്യിൽ കൊണ്ട് തന്നിരുന്നു... ഞാൻ അപ്പൊ അതിന്റെ രണ്ട് ബട്ടൺ പൊട്ടിച്ചു കളഞ്ഞിരുന്നു... ബട്ടൺ പൊട്ടിയത് കണ്ടപ്പോൾ ആണ് അബി ഷാഫിക്കയെ വിളിച്ചത് ഷാഫിക്ക കയറി പോയാൽ പണി കിട്ടും എന്ന് അറിയുന്നത് കൊണ്ടാ ഷാഫിക്കയോട് കള്ളം പറഞ്ഞ് ഞാൻ ഫുഡ്‌ എടുത്ത് മുകളിലെക്ക് പോയത്.. ഷർട്ടിന്റെ ബട്ടൺ തുന്നി തരാം എന്ന് പറഞ്ഞു അത് വാങ്ങി അബി ഫുഡ്‌ കഴിക്കുമ്പോഴേക്കും ഞാൻ ബട്ടൺ തുന്നുകയും ചെയ്തു... പക്ഷെ കൂടെ വേറെ ഒരു കാര്യം കൂടി ചെയ്തു... " 

"എന്ത് കാര്യം... " നമ്മള് അത് പറഞ്ഞപ്പോഴേക്കും മൂന്നു പേരും ഒന്നിച്ചു അത് ചോദിച്ചു...

"നമ്മള് നമ്മളെ ചുണ്ടിന് നല്ലോണം ലിപ്സ്റ്റിക് തേച്ചു ഇങ്ങളെ ഇക്കാന്റെ ഷർട്ടിന്റെ ബാക്കിൽ ഉമ്മ വെച്ച പോലെ സീൽ ചെയ്തിട്ടുണ്ട്..." 

"യാ അല്ലാഹ്.. അത് ഇട്ടോണ്ട് ആണോ ഇക്ക ഓഫീസിൽ പോയത്... " ഷഹീ ചിരിച്ചോണ്ട് നമ്മളെ നോക്കി ചോദിച്ചപ്പോൾ അതെന്ന് പറഞ്ഞു നമ്മള് ഓനെ നോക്കി കണ്ണ് ഒരുക്കി കാണിച്ചു...

"നിങ്ങളെ ഇക്കാക്ക് ഇത്തിരി ജാഡ കൂടുതലാ... ഇന്നത്തോടെ നാണം കേട്ട് അത് തീർന്നോളും... " 

"അല്ല സച്ചു എനിക്ക് ഒരു സംശയം... " നമ്മള് ഇളിച്ചോണ്ട് നിന്നപ്പോഴാ സഹലയുടെ ചോദ്യം... 

"എന്താ...."

"ഷാഫിക്ക തന്നപ്പോൾ തന്നെ ഇങ്ങനെ ചെയ്താ പോരെ എന്തിനാ ബട്ടൺ പൊട്ടിച്ചു പിന്നെ ചെയ്തത്..."

"എന്റെ സഹല നീ ഇത്ര മണ്ടി ആയി പോയല്ലോ... നേരത്തെ ഞാൻ അത് ചെയ്തെങ്കിൽ നിന്റെ ഇക്ക ആ ഷർട്ട്‌ ഇടാൻ നോക്കുമ്പോൾ തന്നെ കാണുമായിരുന്നു... അത് ആ ടൈം ചെയ്തത് കൊണ്ട് തിരക്കിട്ടു എന്നെ നോക്കി പേടിപ്പിച്ചു ശ്രദ്ധിക്കാതെ അത് ഇട്ട് പോവും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു...." 

"എന്നാലും വല്ലാത്തൊരു സംഭവം ആണ്ട്ടൊ ഇങ്ങള്...." 

"ഇന്ന് മിക്കവാറും ഇക്ക നിങ്ങളെ പഞ്ഞിക്കിടും.. സൂക്ഷിച്ചോ..." എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ഷഹീ... പുറത്തെക്ക് പോയി.... 

"അത് ഷഹീർക്ക പറഞ്ഞത് ശരിയാ.. ഇക്കാക്ക് നല്ലം ദേഷ്യം വരും..." 

"ദേഷ്യം വന്നോട്ടെ സഹല... ഇന്റെ ഇക്കാനെ ദേഷ്യം പിടിപ്പിക്കാൻ നമ്മക്ക് പെരുത്ത് ഇഷ്ടാ...." അവരെ നോക്കി ഒരു ഇളി പാസാക്കി നമ്മള് മുകളിലെക്ക് പാട്ടും പാടി കയറിപോയി...

********************************************

"ചേ..... അപ്പൊ എനിക്ക് ഇങ്ങനെ ഒരു പണി തരാൻ ആയിരുന്നു അല്ലെ ആ മാക്രി നമ്മളെ സഹായിക്കണ പോലെ നിന്നത്... " നമ്മള് കൈ കൊണ്ട് ചുമരിന് ആഞ്ഞു കുത്തി കൊണ്ട് പറഞ്ഞ്... ദേഷ്യം കൊണ്ട് നമ്മക്ക് അടി മുടി തരിച്ചു കയറിയിട്ട് വയ്യ..

"നീ എന്തോക്കെയാട പറയുന്ന്...." നമ്മളെ പ്രകടനം കണ്ടു അന്തം വിട്ട് ഷിയാസ് നമ്മളോട് ചോദിച്ചു... 

"ഷിയാസ് നമുക്ക് പിന്നെ കാണാം..." എന്ന് പറഞ്ഞു നമ്മള് ഷർട്ട്‌ ഇട്ട്  പുറത്തേക്ക് ഇറങ്ങാൻ പോയപ്പോൾ ആണ് നീ എങ്ങോട്ടാ പോണേ എന്ന് അവൻ പിറകിൽ നിന്ന് ചോദിക്കുന്നത് നമ്മള് കേട്ടത്... 

"നീയൊക്കെ എന്റെ തലേൽ ഒരുത്തിയെ കെട്ടി വെച്ച് തന്നില്ലേ... അതിനെ ഒന്ന് കാണാൻ.. അവൾ എന്നെ  എല്ലാരുടേയും മുന്നിൽ  ഇന്ന് ഒരു കോമാളി ആക്കിയില്ലേ.. അതിന് പകരംഅവൾക്ക് ഒരു സമ്മാനം കൊടുക്കണം... അവൾ ഒട്ടും പ്രതീക്ഷിക്കാത്ത.. ഞാൻ കൊടുക്കാൻ ആഗ്രഹിക്കാത്ത ഒരു ഗിഫ്റ്റ്... " അവനെ തിരിഞ്ഞ് നോക്കി അതും പറഞ്ഞു നമ്മള് കാർ ലക്ഷ്യം വെച്ച് പുറത്തേക്കു നടന്നു... 
ദേഷ്യം കൊണ്ട് ഭ്രാന്ത് പിടിച്ച ഒരു അവസ്ഥ ആയിരുന്നു എനിക്ക്...
നമ്മള് വീട്ടിലേക്കു കയറുമ്പോൾ ഹാളിൽ നമ്മളെ അമ്മായിമാര് രണ്ട് പേരും സോഫയിൽ ഇരിക്കുന്നുണ്ട്... 

"അല്ല നീ ഇന്ന് ഓഫീസിൽ പോയില്ലേ..." നമ്മളെ കണ്ടതും അമ്മായി ചോദിച്ചു... നമ്മള് അതൊന്നും ശ്രദ്ധിക്കാതെ മുകളിലെക്ക് ഓടി കയറി... നമ്മള് ഓളെ റൂമിലേക്ക് ഇടിച്ചു കയറി ചെന്നു... ആ മാക്രി ഡ്രെസ്സ് ഒക്കെ മടക്കി വെക്കുകയായിരുന്നു...

"ഡീ......" ഓളെ കണ്ടപ്പോൾ മനസ്സിൽ ഫുൾ ഓഫീസിൽ മുഴുവൻ ആളുടെ മുന്നിലും നാണം കേട്ടത് മാത്രം ആയിരുന്നു... അതിന്റെ ദേഷ്യത്തിൽ തന്നെ നമ്മള് അലറി... 

************************************************

പിന്നിൽ നിന്നുള്ള അലർച്ച കേട്ടു നമ്മള് തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ കെട്ടിയോൻ ഏതാണ്ട് മതം പൊട്ടിയ ആനയെ പോലെ... 

കോന്തനെ കണ്ടപ്പോൾ നമ്മള് ശെരിക്കും ഞെട്ടി.. ഇങ്ങനെ ഒരു വരവ് നമ്മള് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്ര നേരത്തെ വരും എന്ന് കരുതിയില്ല.. 

ചെക്കന്റെ മുഖം കണ്ടിട്ട് പേടി ഇല്ലാതില്ല...  
അപ്പൊ ദേ ആ കോന്തൻ ഷർട്ടിന്റെയും കൈ മടക്കികൊണ്ട് നമ്മളെ അടുത്ത് വന്നു നിന്നു... 

കോന്തനെ കണ്ടപ്പോൾ നമ്മള് ശെരിക്കും ഞെട്ടി.. ഇങ്ങനെ ഒരു വരവ് നമ്മള് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്ര നേരത്തെ വരും എന്ന് കരുതിയില്ല.. 


ചെക്കന്റെ മുഖം കണ്ടിട്ട് പേടി ഇല്ലാതില്ല...  

അപ്പൊ ദേ ആ കോന്തൻ ഷർട്ടിന്റെയും കൈ മടക്കികൊണ്ട് നമ്മളെ അടുത്ത് വന്നു നിന്നു... 


"എന്താ....."പേടി മുഖത്തു കാണിക്കാതെ നമ്മള് ആ കോന്തനെ നോക്കി ചോദിച്ചതും നമ്മളെ അരയിലൂടെ കൈ ഇട്ട് ഒറ്റ വലിക്ക് നമ്മളെ ഓന്റെ അടുത്തേക്ക് ചേർത്ത് നിർത്തി... ചെക്കന്റെ മട്ടും ഭാവവും കണ്ട് നമ്മളെ നെഞ്ച് പട പാടാന്ന് ഇടിക്കുന്നുണ്ട്... നമ്മള് ഓനെ തന്നെ തറപ്പിച്ചു നോക്കി.... 


"നീ എനിക്ക് വേണ്ടി ഇന്ന് എന്റെ ഷർട്ടിൽ ചെയ്ത കലാവിരുതിന് ഒരു സമ്മാനം വേണ്ടേ... " നമ്മളെ അടുത്തേക്ക് ഓന്റെ മുഖം അടുപ്പിച്ചു അത് പറഞ്ഞപ്പോൾ നമ്മള് ഉമിനീര് ഇറക്കി ഓനെ തന്നെ നോക്കി... അപ്പൊ ആ കോന്തൻ നമ്മളെ നോക്കി ഒരു പുച്ഛ ഭാവത്തിൽ ചിരിക്കുകയാണ്...


"മരിയാതിക്ക് എന്നെ വിട്ടോ അല്ലേൽ ഞാൻ ഒച്ച വെക്കും...." നമ്മള് ഓന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ ഉള്ള അവസാനത്തെ അടവ് എടുത്ത് പറഞ്ഞപ്പോൾ ആ തെണ്ടി ഒരേ ചിരിയാണ്... 


"ഒച്ച വെക്കോ നീ... ഒച്ച വെക്കഡീ.... അല്ല നീ എന്റെ കെട്ടിയോൾ അല്ലെ.. അപ്പൊ ഞാൻ നിന്നെ പിടിച്ചതിന് നീ നിലവിളിച്ചാൽ എനിക്ക് എന്താ... " 


"എന്നെ വിട്... വിടാന പറഞ്ഞത്....." 


"വിട്ടില്ലേൽ നീ എന്ത് ചെയ്യും പുല്ലേ... നിന്റെ ഇന്നത്തെ പ്രകടനത്തിനു നിന്റെ കാരണം നോക്കി തരാൻ ആണ് എനിക്ക് തോന്നിയത്... പക്ഷെ അതല്ല നിനക്ക് തരണ്ട സമ്മാനം... നീ ഒട്ടും ഇഷ്ടപെടാത്തത് തരാൻ ആണ് എനിക്ക് ഇഷ്ടം.... " അത് പറഞ്ഞതും ആ കോന്തൻ നമ്മളെ അരയിലെ പിടുത്തം ഒന്ന് കൂടി മുറുക്കി... മറ്റേ കൈ കൊണ്ട് നമ്മളെ തലയിൽ ബാക്കിൽ നമ്മളെ മുടിയിലും പിടുത്തം ഇട്ടു...


ആാാ... മുടിയിലെ പിടുത്തം ഇത്തിരി ശക്തിയോടെ പിടിച്ചത് കൊണ്ട് നമ്മള് അറിയാതെ തന്നെ നമ്മള് അലറിപോയി... 


"നിങ്ങൾക്ക് എന്താ വട്ട് പിടിച്ചോ... എന്തൊക്കെ ആണ് ചെയ്യുന്നത്... എന്നെ വിട് പ്ലീസ്..." 


"അതേടി എനിക്ക് വട്ടാ... നീ ഇന്ന് എന്നെ എല്ലാരുടെയും മുന്നിൽ ഒരു കോമാളി ആക്കിയില്ലേ... അപ്പൊ തൊട്ട് അബി നോർമൽ അല്ലാതെ ആയി എന്ന് നീ കരുതിക്കോ... " 


പിന്നെ നമ്മള് ഒന്നും നോക്കിയില്ല... ഒറ്റ അലർച്ച ആയിരുന്നു....


"ഉമ്മമ്മാ.............. " 


************************************************


അവൾ ഉമ്മാമയെ വിളിച്ചു അലറിയപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല... മനസ്സിൽ മുഴുവൻ നാണം കേട്ടതിന്റെ ദേഷ്യം മാത്രം ആയിരുന്നു.... 

അപ്പൊ തന്നെ അവളുടെ മുഖം എന്റെ മുഖത്തോട് അടുപ്പിച്ചു നമ്മളെ ചുണ്ട് അവളുടെ ചുണ്ടിന് ചേർത്തു  വെച്ച്.... അവൾ നമ്മളെ ഒരുപാട് തള്ളി മാറ്റാൻ നോക്കിയെങ്കിലും നമ്മളെ പിടിയിൽ നിന്ന് ഒന്ന് അനങ്ങാൻ പോലും പറ്റാതെ നിന്നു...  ഏകദേശം ഒരു അഞ്ചു മിനുട്ട് നമ്മളെ ചുണ്ട് ഓളെ ചുണ്ടിൽ ചേർന്ന് നിന്നു... മനസ്സിലേ ദേഷ്യം കുറച്ച് തണുത്തപ്പോൾ നമ്മള് ഓളെ തള്ളി മാറ്റി നിർത്തി... നമ്മള് ഓളെ മുഖത്തു നോക്കിയപ്പോൾ കണ്ണ് രണ്ടും അടച്ചു പിടിച്ചു നിൽക്കുകയാണ്... പക്ഷെ അപ്പോൾ തന്നെ അവളുടെ കവിളുകളിലൂടെ കണ്ണ് നീര് ഒഴുകുന്നതും നമ്മള് കണ്ട്... അപ്പോഴാണ് നമ്മക്ക് ആശ്വാസം ആയത്... ആ കണ്ണ് നീര് കാണാൻ വേണ്ടി തന്നെയാ ഇഷ്ടമില്ലാഞ്ഞിട്ടും നമ്മള് ഇത് ചെയ്തത്... അവളെ തോൽപ്പിക്കാൻ ഇതല്ലാതെ വേറെ ഒന്നും എന്റെ മനസ്സിൽ അപ്പൊ തോന്നിയിരുന്നില്ല... മനസ്സിലെ പക അടങ്ങിയപ്പോൾ നമ്മള് ആ ഷർട്ട്‌ ഊരി വേറെ ഒരു ടീ ഷർട്ട്‌ എടുത്ത് ഇട്ട് പുറത്തേക്ക് പോയി.... 


************************************************


നമ്മള് ഓന്റെ അടുത്ത് നിന്ന് ഒരു അടി ആണ് പ്രതീക്ഷിച്ചത് അവൻ ഇങ്ങനെ ചെയ്യും എന്ന് ഒട്ടും കരുതിയില്ല... എന്ത് ധൈര്യത്തിൽ ആണ് അവൻ...അവൻ ഇങ്ങനെ ചെയ്തത്... അവൻ എന്നെ മഹർ ചാർത്തിയവൻ തന്നെയാണ് പക്ഷെ... മനസ്സിൽ ഇഷ്ടം ഇല്ലാത്ത ഒരാളെ ഒരു പെണ്ണും തന്റെ ശരീരത്തിൽ തൊടുന്നത് പോലും ഇഷ്ട പെടില്ല... അത് കൊണ്ട് ആയിരിക്കണം അവൻ എനിക്ക് ഇങ്ങനെ ഒരു ശിക്ഷ തന്നത്... ഓരോന്ന് ഓർത്ത് നമ്മളെ കണ്ണിൽ നിന്ന് കണ്ണ് നീര് നിർത്താതെ ഒഴുകി... പിന്നെ നമ്മള് കണ്ണ് തുറന്ന് നോക്കിയപ്പോൾ അബിയെ അവിടെ ഒന്നും കണ്ടില്ല... നമ്മള് ബെഡിൽ കിടന്ന് കരഞ്ഞു നമ്മളെ സങ്കടം തീർത്തു....


***********************************************


 അവിടെ നിന്ന് ഇറങ്ങി നമ്മള്  നേരെ പോയത് അടുത്തുള്ള ഒരു ബീച്ചിലേക്കാണ്... അവിടെ കാർ നിർത്തി വെച്ച് നമ്മള് കാറിൽ നിന്ന് പുറത്ത് ഇറങ്ങാതെ അവിടെ തന്നെ ഇരുന്നു...


"ചേ.... നീ എന്ത് തോന്നി വാസം ആണ് ചെയ്തത് അബി.. എത്ര ദേഷ്യം ഉണ്ടായാലും ഒരു പെണ്ണിനോട് ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെയാ നിനക്ക് പറ്റിയത്... അവൾ എന്ത് തന്നെ ചെയ്തു എങ്കിലും ഇപ്പോൾ നീ അവളോട്‌ ചെയ്തത് തെറ്റാണ്....  " ഡ്രൈവിംഗ് സീറ്റിൽ ചാരി കണ്ണ് അടച്ച് കിടന്ന് നമ്മള് നമ്മളെ തന്നെ കുറ്റപെടുത്തി... 

വേണ്ടായിരുന്നു.... പെട്ടന്ന് ഉള്ള ദേഷ്യത്തിൽ എന്തൊക്കെയോ ചെയ്ത് പോയതാണ്.. അവളെ മുഖത്തു എങ്ങനെ ഇനി നോക്കും... ചെയ്തത് തെറ്റാണ്... വലിയ തെറ്റ്... തെറ്റ് ചെയ്ത് എന്ന് തോന്നിയെങ്കിൽ അബി ആരോട് ആയാലും മാപ്പ് ചോദിക്കും അതിന് ഒരു അഭിമാനക്കുറവും ഈ അബിക്ക് ഇല്ലാ.... നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു അവിടെ കണ്ണ് അടച്ചു കുറച്ച് സമയം കൂടി സീറ്റിൽ ചാരി ഇരുന്നു...


************************************************


"മോളെ....." നമ്മള് ബെഡിൽ കിടക്കുമ്പോൾ ആണ് ഉമ്മ അങ്ങോട്ട് വന്നത്.... ഉമ്മയുടെ ശബ്ദം കേട്ടപ്പോൾ തന്നെ നമ്മള് വേഗം ഉമ്മ കാണാതെ കണ്ണ് തുടച്ചു മുഖത്തു ഒരു ചിരി വരുത്തി എണീറ്റു... 


"എന്താ ഉമ്മാ... " 


"എന്താ മോളെ നിനക്ക് വയ്യേ... എന്താ മുഖം ഒക്കെ വല്ലാതിരിക്കുന്നത്... " 


"ഹേയ് ഒന്നുല്ല ഉമ്മ...  ചെറിയൊരു തലവേദന... " 


"അബി എവിടെ... അവൻ വന്നു എന്ന് നിങ്ങളെ അമ്മായി പറഞ്ഞല്ലോ..." 


"വന്നിരുന്നു... പക്ഷെ പോയി...." അത് പറഞ്ഞപ്പോൾ നമ്മളെ കണ്ണ് വീണ്ടും നിറഞ്ഞു പോയി... 


"എന്താ മോളെ എന്തിനാ നീ കരയുന്നത്... അബി നിന്നോട് മോശമായി എന്തേലും പറയുകയോ പെരുമാറുകയോ ചെയ്തോ..." 


"സ്വന്തം ഉമ്മയോട് നല്ല രീതിയിൽ പെരുമാറാത്ത ഒരാൾ എങ്ങനെ ഇന്നലെ കയറി വന്ന ഭാര്യയോട് നന്നായി പെരുമാറും...." നമ്മളെ ഈ ഡയലോഗ് ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് ആവും ഉമ്മ ഒന്ന് ഞെട്ടിയത്... 

പിന്നെ പതിയെ ഉമ്മയുടെ കണ്ണുകൾ നിറയുന്നത് നമ്മള് കണ്ടു... 

ഉമ്മ കണ്ണുകൾ തുടച്ചു നമ്മളെ മുറിയിൽ നിന്ന് പുറത്തേക്കു നടന്നു...


"ഉമ്മാ... ഒന്ന് അവിടെ നിൽക്കുമോ..." ഉമ്മ പോവുന്നത് കണ്ടപ്പോൾ നമ്മള് പിറകിൽ നിന്ന് വിളിച്ചു... അപ്പൊ ഉമ്മ അവിടെ നിന്ന് നമ്മളെ തിരിഞ്ഞ് നോക്കി നമ്മള് ഉമ്മാന്റെ അടുത്ത് പോയി നിന്ന്...


"ഒരുപാട് ദിവസം ആയി ഞാൻ ഉമ്മയോട് ഇത് ചോദിക്കണം എന്ന് കരുതുന്നത്... ഞാൻ വീട്ടിൽ വന്നത് തൊട്ട് ശ്രദ്ധിക്കുന്ന കാര്യമാണ് ഉമ്മയും മകനും തമ്മിൽ ഉള്ള ഈ അകൽച്ച... അബി ഉമ്മയെ ഒന്ന് നോക്കുന്നത് പോലും ഞാൻ ഇത് വരെ കണ്ടിട്ടില്ല... ഇത്രയും അബി ഉമ്മയിൽ നിന്ന് അകലാൻ എന്താ കാരണം.... " നമ്മള് ഉമ്മയോട് ഇത് ചോദിച്ചപ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി...


"പറയാം... വാ....." കണ്ണുകൾ തുടച്ചു എന്റെ കയ്യിൽ പിടിച്ചു ഉമ്മ താഴേക്ക് ഇറങ്ങി... പിന്നെ നമ്മളെ കൈ വിട്ടത് ഉമ്മാമയുടെ റൂമിൽ എത്തിയപ്പോയാ 

നമ്മളെ രണ്ടാളെയും മുഖ ഭാവം കണ്ടിട്ട് ആവണം ഉമ്മാമയുടെ മുഖത്തു ഒരു ടെൻഷൻ.... 


"എന്ത് പറ്റി മോളെ...." ഉമ്മാമയുടെ ഈ ചോദ്യം ഉമ്മയോട് ആയിരുന്നു... 


"അബിയും ഞാനും തമ്മിൽ എന്താ പ്രശ്നം എന്ന് മോള് ചോദിച്ചു... അതാ ഇങ്ങോട്ട് കൂട്ടി വന്നത്..." 


"എന്നിട്ട് നീ അത് പറഞ്ഞോ... "


"ഇല്ലാ...." ഉമ്മ അത് പറഞ്ഞപ്പോൾ ഉമ്മാമ നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... നമ്മള് ആണേൽ ആകാംഷയിൽ ആണ്... അപ്പൊ തന്നെ ഉമ്മാമ ഷെൽഫിൽ നിന്ന് ഒരു പഴയ ആൽബം എടുത്ത് വന്നു എന്റെ കയ്യിൽ തന്നു.. 

നമ്മള് ആ ആൽബത്തിലേക്കും ഉമ്മാമയുടെ മുഖത്തേക്കും മാറി മാറി നോക്കി... 

പിന്നെ ഒന്നും നോക്കിയില്ല നമ്മള് ആ ആൽബം തുറന്നു... നമ്മള് അതിലെ ഓരോ ഫോട്ടോയും മാറി മാറി നോക്കി... നമ്മളെ കെട്ടിയോന്റെ കുഞ്ഞിലേ ഒരുപാട് ഫോട്ടോസ്... പെട്ടന്ന് ആണ് അതിലെ ഒരു ഫോട്ടോയിൽ നമ്മളെ കണ്ണ് ഉടക്കിയത്... വിശ്വാസിക്കാൻ പറ്റാതെ നമ്മള് അതിലേക്ക് വീണ്ടും വീണ്ടും നോക്കി... അന്ന് അബിയുടെ റൂമിൽ നിന്ന് എനിക്ക് കിട്ടിയ ഫോട്ടോ പോലെ ഉള്ള വേറെ ഒരു ഫോട്ടോ.. പക്ഷെ അതിൽ അന്ന് ഞാൻ കണ്ട പോലെ ഫോട്ടോയിൽ വരചിട്ടിട്ടില്ല എല്ലാരുടെയും മുഖം നല്ല വ്യെക്തമായി കാണാം... ആ ഫോട്ടോയിൽ അബിയുടെയും ഉപ്പയുടെയും കൂടെ ഉള്ള മുഖം കണ്ടപ്പോൾ നമ്മള് ശെരിക്കും ഞെട്ടി... ഉമ്മ അല്ല.. വേറെ ഏതോ ഒരു സ്ത്രീ... 


"ഇത് ആരാ...." നമ്മള് സംശയത്തോടെ അത് ചോദിച്ചു... 


"അത് അബിയുടെ ഉമ്മ... ആയിഷ..." നമ്മള് അത് ചോദിച്ചപ്പോൾ അവർ രണ്ടു പെരും നമ്മളെ നോക്കി പറഞ്ഞു... 

അത് കേട്ടപ്പോൾ നമ്മള് ഒരു നിമിഷം ഷോക്ക് അടിച്ച അവസ്ഥയിൽ ആയിപോയി... 


 

"എന്ത്...." കേട്ട തരിപ്പ് ഒന്ന് മാറിയപ്പോൾ നമ്മള് വീണ്ടും ചോദിച്ചു...


"അതെ മോളെ....  ആയിഷ ആണ് അബിയെ പ്രസവിച്ച അവന്റെ ഉമ്മ... എന്റെ മകൻ ആയിഷയെ സ്നേഹിച്ചു വിവാഹം ചെയ്തതാ... അവന്റെ ഒരു ഇഷ്ടത്തിനും ഞാൻ എതിര് നിൽക്കാറില്ല.. അത് കൊണ്ട് തന്നെ ആയിഷ എന്റെ മരുമകൾ ആയി വീട്ടിലേക്ക് വന്നു... സന്തോഷമായിരുന്നു പിന്നെ എല്ലാവരും... പക്ഷെ അവൾ എല്ലാരേയും ചതിച്ചു... അബി ചെറിയ കുട്ടി ആയിരുന്നപ്പോൾ തന്നെ അവൾ വേറെ ആരുടേയോ കൂടെ ഇറങ്ങി പോയി... അന്ന് തകർന്നു പോയി എന്റെ മോൻ....." അത്രയും പറഞ്ഞു ഉമ്മാമ കരഞ്ഞു കൊണ്ട് ബെഡിൽ ഇരുന്നു.... സ്കൂളിലെ കുട്ടികളോക്കെ അവനെ കളിയാക്കാൻ തുടങ്ങി എന്ന് പറഞ്ഞ് എപ്പോഴും വീട്ടിൽ ബഹളം ആയിരുന്നു... നന്നായി പഠിക്കുമായിരുന്നു അവൻ... സ്കൂളിലെ മിടുക്കൻ... പക്ഷെ എല്ലാരും ഉമ്മ ഒളിച്ചോടി എന്ന് പറഞ്ഞു കളിയാക്കിയപ്പോൾ ശെരിക്കും തകർന്നു പോയി ആ കുഞ്ഞു മനസ്സ്... പിന്നെ അവനെ സ്കൂൾ മാറ്റി ചേർത്തു... ഉപ്പ എന്ന് വെച്ചാൽ അവനു ജീവൻ ആയിരുന്നു... പിന്നെ അവന്റെ ലോകം ഞാനും അവന്റെ ഉപ്പയും മാത്രം ആയിരുന്നു... ഒരുപാട് ഞാൻ നിർബന്ധിച്ചപ്പോൾ ആണ് വേറെ ഒരു വിവാഹത്തിനു എന്റെ മോൻ സമ്മതിച്ചത്... ആയിഷയുടെ ഉപ്പയുടെ ജേഷ്ഠന്റെ മകൾ ആണ് ഇവൾ.... " ഉമ്മയെ ചൂണ്ടി കാണിച്ച് ഉമ്മാമ പറഞ്ഞു... 

ആ സമയം ഭർത്താവ് മരിച്ചു രണ്ടു കുട്ടികളുമായി തനിച്ചു ജീവിക്കുകയായിരുന്നു ഇവളും... എന്റെ മോനുമായി ഇവളുടെ കല്യാണം നടത്താൻ ആഗ്രഹം ഉണ്ടെന്ന് ഇവളുടെ വീട്ടുകാർ പറഞ്ഞപ്പോൾ എനിക്കും അത് നല്ലതായി തോന്നി.. ഞാൻ എന്റെ മകനെ ഒരുപാട് നിർബന്ധിചിട്ടാണ് വീണ്ടും ഒരു വിവാഹത്തിനു സമ്മതിപ്പിച്ചത്... പക്ഷെ അത് അബിയെ വീണ്ടും തളർത്തും എന്ന് ഞാൻ കരുതിയില്ല...  അവന്റെ ഉപ്പയെ കൂടി അവന്റെ അടുത്ത് നിന്ന് തട്ടിഎടുക്കാൻ നോക്കുന്ന ഒരു സ്ത്രീയെ പോലെ മാത്രം ആണ് അവൻ ഇവളെ കണ്ടത്... അവന്റെ ദേഷ്യം പിന്നെ എല്ലാത്തിനോടും ആയി... അവന്റെ ഉപ്പയോടും അവൻ കുറച്ച് കാലം പിണങ്ങി നടന്നു...  പക്ഷെ ഷഹബാസിനെയും ഷഹീറിനെയും അവൻ സ്വന്തം സഹോദരങ്ങളെ പോലെ തന്നെ സ്നേഹിച്ചു... പക്ഷെ ഇവളോട് ഉള്ള ദേഷ്യം മാത്രം ഇപ്പോഴും മാറിയില്ല...  " ഉമ്മാമ ഒക്കെ പറഞ്ഞു തീർന്നപ്പോൾ ശെരിക്കും നമ്മള് വല്ലാത്ത ഒരു അവസ്ഥയിൽ ആണ്... നമ്മള് ഉമ്മാന്റെ മുഖത്തെക്ക് നോക്കിയപ്പോൾ ഉമ്മ കരഞ്ഞു കലങ്ങിയ കണ്ണ്കളോടെ നമ്മളെ നോക്കുകയാണ് നമ്മള് ഉമ്മാന്റെ അടുത്ത് ചെന്നു...


"മോളെ... മോൾക്കും എന്നോട് ദേഷ്യം തോന്നുന്നുണ്ടോ... ഒരിക്കലും അബിയെ അവന്റെ ഉപ്പയിൽ നിന്ന് ഞാൻ അകറ്റാൻ നോക്കിയിട്ടില്ല ഞാൻ ...  " ഉമ്മ കരഞ്ഞു കൊണ്ട് അത് പറഞ്ഞപ്പോൾ നമ്മളെ കണ്ണും നിറഞ്ഞു പോയി... നമ്മള് ഉമ്മയെ കെട്ടി പിടിച്ചു നെറ്റിയിൽ ഒരു മുത്തം കൊടുത്തു...


"ഉമ്മയോട് ദേഷ്യമോ... എന്തിന്..അതിന് ഉമ്മ ഒരു തെറ്റും ചെയ്തില്ലലോ..." 


"സത്യമായും അബിയെ എനിക്ക് എന്റെ മക്കളെ കാളും ഇഷ്ടം ആണ്... ആരും ആഗ്രഹിച്ചു പോവും അവനെ പോലെ ഒരു മകനെ കിട്ടാൻ...  മിടുക്കൻ ആണ് അവൻ...  പുറമെ ദേഷ്യക്കാരൻ ആണേലും അവൻ പാവം ആണ്... അവൻ ഒന്ന് എന്നെ ഉമ്മ എന്ന് വിളിക്കുന്നത് കേൾക്കാൻ എത്ര വർഷം ആയി ഞാൻ കൊതിക്കുന്നു... അവന്റെ ഉപ്പക്കും വലിയ ആഗ്രഹം ആയിരുന്നു അവൻ എന്നോട് സ്നേഹത്തോടെ പെരുമാരുന്നത് കാണാൻ...  പക്ഷെ അദ്ദേഹത്തിനു അതിന് ഭാഗ്യം കിട്ടിയില്ല...  എനിക്കും ഇനി ആ ഭാഗ്യം കിട്ടില്ലേ മോളെ.... പക്ഷെ എന്ത് തന്നെ ആയാലും മോള് അവനെ വെറുക്കരുത്... അവൻ പാവം ആണ്..അവന്റെ ജീവിതമാണ് അവനെ ഇങ്ങനെ ആക്കിയത്.. എന്ത് വന്നാലും മോള് അവനെ ഉപേക്ഷിച്ചു പോവരുത് പ്ലീസ്....." 


"ഉമ്മ ഈ കരച്ചിൽ ഒന്ന് നിർത്ത്.... എപ്പോഴെങ്കിലും അബിയെ വിട്ട് പോവേണ്ടി വരും എന്ന് കരുതി തന്നെയാ ഞാൻ ഇത്രയും ദിവസം ഈ വീട്ടിൽ താമസിച്ചത്... പക്ഷെ ഇപ്പോൾ സച്ചു നിങ്ങൾക്ക് വാക്ക് തരുകയാ... അബിയെ വിട്ട് ഒരിക്കലും ഈ സച്ചു പോവില്ല...  ഉമ്മ വിഷമിക്കണ്ട...  എന്റെ കഴുത്തിൽ കിടക്കുന്നത് അബി കെട്ടിയ മഹർ ആണെകിൽ ഈ സച്ചു നമ്മളെ കെട്ടിയോനെ മാറ്റിഎടുക്കും... ഉമ്മയുടെ ആഗ്രഹം പോലെ ഒരു തവണ അല്ല ഈ ജന്മം മുഴുവൻ അബി ഉമ്മാ എന്ന് വിളിക്കും.. സ്നേഹിക്കും... സത്യം..." നമ്മള് അത് പറഞ്ഞപ്പോൾ ഉമ്മാന്റെ കണ്ണിലെ സന്തോഷം നമ്മക്ക് ശെരിക്കും കാണാമായിരുന്നു... ആ കണ്ണിൽ ഉണ്ട് ഉമ്മാക് നമ്മളെ കെട്ടിയോനോട്‌ ഉള്ള സ്നേഹം... 


അപ്പൊ ഇന്ന് മുതൽ നമ്മള് നമ്മളെ കെട്ടിയോന് കൊടുക്കുന്ന പണികൾ വേറെ രീതിയിൽ ആവാൻ പോവാ... പുറമെ ഉള്ള ആ കാട്ടു പോത്തിന്റെ സ്വഭാവത്തേ നമ്മക്ക് അടിച്ചു ഓടിക്കണ്ടേ... അതിന് നിങ്ങളെ എല്ലാരേയും സപ്പോർട്ട് നമ്മക്ക് വേണംട്ടോ.... നമ്മള് കളിയൊന്നു മാറ്റി പിടിക്കാൻ പോവാ.... 


നമ്മള് അവരെ രണ്ടു പേരെയും നമ്മക്ക് പറ്റും പോലെയൊക്കെ സമാധാനിപ്പിച്ചു... 


"മോളെ... ഞാൻ ഒരു കാര്യം പറയാൻ ആണ് മോളെ റൂമിലെക്ക് വന്നിരുന്നത്..."


"എന്താ ഉമ്മാ...."


"അത് മോളെ മറ്റന്നാൾ അബിയുടെ ഉപ്പാന്റെ ഫ്രണ്ടിന്റെ മോളെ കല്യാണം ആണ്.. അബിടെ ഉപ്പാക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ ആണ്.. പക്ഷെ അബി എന്തായാലും വരില്ല...  മോള്  വരണം... " 


"ഞാൻ വരാം.... അബി എന്താ വരാത്തെ..." 


"അബിടെ സ്വഭാവം മോൾക്ക് അറിയില്ലേ...അവനു ഇതൊന്നും വലിയ ഇഷ്ടമുള്ള കാര്യം ഇല്ലാ..." 


"അങ്ങനെ വിട്ടാൽ പോരല്ലോ... അബി എന്തായാലും വരും... നമ്മള് എല്ലാരും ഒന്നിച്ചു പോവുകയും ചെയ്യും... " നമ്മള് ഉമ്മാനെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ ഉമ്മ ഒരേ ചിരിയാണ്... 


"എല്ലാരും ഉണ്ടാവില്ല...  ഷഹബാസ് നാളെ രാവിലെ ദുബൈയിലേക്ക് പോവുകയാ.. അവിടെ ബിസിനസ് ആവിശ്യത്തിന്.. കൂടെ അമ്മയിമാര് പോവുന്നുണ്ട്... അവർ രണ്ടു പെരും അമ്മാവന്മാരുടെ അടുത്തേക്ക് പോവുന്നതാ... " 


"അപ്പൊ സന പോവുന്നില്ലേ...." 


"ഇല്ലാ മോളെ... അവൾ പോവുന്നില്ല..  പിന്നെ എല്ലാരും അടുത്ത മാസം ഒന്നിച്ചു വരും... അമ്മാവൻമാരും വരും... അടുത്ത മാസം ഉമ്മാമയുടെ പിറന്നാൾ ആണ്... ഇത്തവണ ആഘോഷം ആക്കണം എന്നാ എല്ലാരുടെയും ആഗ്രഹം...." 


"അത് ശരിയാ... ഞാൻ ഈ വീട്ടിലേക്കു വന്നിട്ട് ഉമ്മാമയുടെ ആദ്യത്തെ പിറന്നാൾ അല്ലെ നമുക്ക് അടിച്ചു പൊളിക്കാം.." 

അല്ലെ ഉമ്മാമ..  എന്ന് പറഞ്ഞ് നമ്മള് ഉമ്മാമയെ കെട്ടിപിടിച്ചപ്പോൾ ഉമ്മാമ നമ്മളെ ചേർത്ത് പിടിച്ചു നമ്മക്ക് കവിളിൽ ഒരു മുത്തവും തന്നു.. നമ്മള് തിരിച്ചും ഒരു മുത്തം പാസാക്കി... 


************************************************


ഓളെ ഫേസ് ചെയ്യാൻ നമ്മക്ക് വല്ലാത്ത ചടപ്പ് തോന്നി.. അത് കൊണ്ട് നമ്മള് ബീച്ചിൽ നിന്ന് നേരെ പോയത് ഷിയാസിന്റെ അടുത്തേക്ക് ആണ്... 


"അല്ലടാ... നീ തിരക്കിട്ടു പോയത് ഓൾക്ക് കിസ്സ് കൊടുക്കാനാ...." നമ്മള് എല്ലാം ആ തെണ്ടിയോട് പറഞ്ഞപ്പോൾ ആ തെണ്ടിയുടെ ഡയലോഗ് കേട്ടില്ലേ... ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്... 


"കിസ്സ് കിസ്സ് കിസ്സ്.... നിന്നോട് ഇത് പറഞ്ഞത് മുതൽ നീ എന്തിനാ പുല്ലേ ഇത് തന്നെ പറയുന്നേ... നമ്മള് ഓനെ നോക്കി പല്ല് ഞെരിച്ചു കാണിച്ചു പറഞ്ഞപ്പോൾ ആ തെണ്ടി അലാക്കിലെ ചിരിയാണ്... 


"കിസ്സിനെ പിന്നെ കിസ്സ് എന്നല്ലാതെ ഞാൻ എന്ത് പറയാനാ... എന്നാ നിന്റെ ഒരു സമാധാനത്തിന് ഞാൻ മുത്ത് ഗൗ എന്ന് പറയാം മതിയോ...." നമ്മളെ നോക്കി ഇളിച്ചോണ്ട് ആ തെണ്ടി അത് പറഞ്ഞപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല കൊടുത്ത് നടുപ്പുറം നോക്കി രണ്ട് കുത്ത്... 


"ആാാാ... എടാ കലാമാടാ... നീ എന്നെ ഇങ്ങനെ പഞ്ഞിക്കിട്ടിട്ട് എന്താ കാര്യം...ഇതിപ്പോ നിന്നെ കല്യാണം കഴിപ്പിച്ചിട്ട്.. എനിക്ക് ഇനി കല്യാണം കഴിക്കാൻ പറ്റുന്നു തോന്നുന്നില്ല... മിക്കവാറും നീ എന്നെ കൊല്ലും...." 


"ആട പട്ടി... നിന്നെ ഞാൻ കൊല്ലും... കൊല്ലണ്ടെങ്കിൽ ഞാൻ ഇപ്പോൾ ഇനി എന്താ ചെയ്യേണ്ടത് എന്ന് കൂടി പറഞ്ഞു താ... "


" എടാ അബി... എന്തായാലും സംഭവിച്ചത് സംഭവിച്ചു... ഇനി അതും ഓർത്ത് ഇവിടെ ഇരുന്നിട്ട് എന്താ കാര്യം... നീ വീട്ടിലേക്ക് പോ... എന്നിട്ട് അവളോട് ഒരു സോറി പറഞ്ഞേക്ക്.. അതിന് ഒരു നാണക്കേടും നീ വിചാരിക്കണ്ട... "


"അപ്പൊ പോവാം അല്ലെ..." നമ്മള് ഓനെ നോക്കി മുഖം ചുളിച്ചു അത് ചോദിച്ചപ്പോൾ ധൈര്യമായി പോയി വാ എന്ന് പറഞ്ഞ് നമ്മളെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു....


************************************************


ശെരിക്കും ഇപ്പോൾ മനസ്സിൽ നേരത്തെ ഉള്ള വിഷമം ഒന്നും ഇല്ലാ.. ആകെ മനസ്സിന് ഒരു സുഖം തോന്നുന്നുണ്ട്... മനസ്സിൽ നമ്മളെ കെട്ടിയോനെ കുറിച്ച് ഉള്ള ഓർമ്മകൾ വന്നു കൊണ്ട് ഇരിക്കുക യാ... ബെഡിൽ നമ്മള് കണ്ണ് അടച്ച് കിടന്നു... കല്യാണ ദിവസം മുതൽ ഇന്ന് വരെ ഉള്ള കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വരുന്നു... അവനെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചത് ഒക്കെ ഓർത്ത് നമ്മള് ഒരേ ചിരിയാണ്... അപ്പോഴാ നമ്മളെ ഫോൺ റിങ്ങ് ചെയ്യുന്നത് നമ്മള് കേട്ടത്... 


ബെഡിൽ നിന്ന് എണീറ്റ് ഫോൺ നോക്കിയപ്പോൾ പരിജയം ഇല്ലാത്ത ഒരു നമ്പർ..  നമ്മള് ഫോൺ അറ്റൻഡ് ചെയ്തു...


"ഹെലോ..... " 


"ഹലോ....." തിരിച്ചു ഉള്ള ഹെലോ കേട്ടപ്പോൾ തന്നെ നമ്മക്ക് ആളെ പിടികിട്ടി... നമ്മള് വേഗം റൂമിന്റെ ഡോർ ലോക്ക് ചെയ്തു...


"സൈബ....  സുഖമല്ലേ..."


"അതെ സച്ചു സുഖം... നിനക്ക് പ്രശ്നം ഒന്നും ഇല്ലാലോ...." 


"എനിക്ക് എന്ത് പ്രശ്നം ഒരു പ്രശ്നവും ഇല്ലാ... നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെ ഓർത്ത് ടെൻഷൻ വേണ്ടാ എന്ന്..." 


"നിനക്ക് അങ്ങനെയൊക്കെ പറയാം പക്ഷെ എനിക്ക് ഇവിടെ ഒരു സമാധാനവും ഇല്ലാ.. കണ്ണ് അടച്ചാൽ ഒക്കെ ഓരോ മോശം സ്വപ്‌നങ്ങൾ കാണാ..."


"അത് നിന്റെ മനസ്സിൽ പേടിയുള്ളൊണ്ട് കാണുന്നതാ...  നീ വിഷമിക്കണ്ട... ഇപ്പോൾ ഇവിടെ നിന്ന് ഇങ്ങനെ സംസാരിക്കുന്നത് സേഫ് അല്ല..  ഞാൻ രണ്ടു ദിവസത്തിനുള്ളിൽ നിന്നെ നേരിൽ കാണാൻ വരാം നീ അവിടെക്കുള്ള അഡ്രെസ്സ് എനിക്ക് മെസ്സേജ് അയച്ചു താ.. ഒക്കെ.." 


"ആ അയച്ചു തരാം... സത്യമായും നിനക്ക് പ്രശ്നം ഒന്നും ഇല്ലാലോ... അതോ എന്നെ സമാധാനിപ്പിക്കാൻ നീ ചുമ്മാ പറയുന്നത് ആണോ..." 


"അല്ലാടി പൊട്ടി... എനിക്ക് സത്യമായും ഒരു പ്രശ്നവും ഇല്ലാ.. പിന്നെ രണ്ട് ദിവസം ഞാൻ തിരക്ക് ആയിരിക്കും അതാ അത് കഴിഞ്ഞ് നിന്നെ വന്നു കാണാം എന്ന് പറഞ്ഞത് അല്ലേൽ നാളെ തന്നെ വന്നേനെ... നീ സമാധാനമായി ഇരിക്ക്... ഞാൻ ഫോൺ കട്ട്‌ ചെയ്യുകയാണ്.. ഒക്കെ ഗുഡ് നൈറ്റ്‌...." 


"ഒക്കെ ഗുഡ് നൈറ്റ്‌...." 


നമ്മള് ശെരിക്കും ഓള് പറഞ്ഞ കാര്യം മറന്ന് പോയി... എന്നാലും ഈ വീട്ടിൽ നമ്മക്ക് ശത്രു ഉണ്ട് എന്ന് മാത്രം നമ്മക്ക് അങ്ങ്ട് വിശ്വാസിക്കാൻ പറ്റുന്നില്ല... ചിലപ്പോൾ അത് സൈബയുടെ ഒരു തെറ്റ്ധാരണ ആയിരിക്കുമോ..  എന്തായാലും അവളെ കണ്ടു ശെരിക്കു എല്ലാം ചോദിച്ചു മനസ്സിലാക്കണം..  നമ്മള് അതും ചിന്തിച്ചു നമ്മളെ റൂമിന്റെ ഡോർ തുറന്നപ്പോൾ ദേ വരുന്നു നമ്മളെ കെട്ടിയോൻ....


***********************************************


പടച്ചോനെ.... റൂമിൽ തന്നെ ഉണ്ടോ ഈ മാക്രി... എങ്ങനെയാ ഇതിന്റെ മുഖത്തു നോക്കുവാ.... 


"കണ്ണ് കൊണ്ട് തന്നെ നോക്കിയാൽ മതി... " നമ്മള് മനസ്സിൽ ചിന്തിച്ചപ്പോഴേക്കും ആ മാക്രി അടിച്ച ഡയലോഗ് കണ്ടാ... ഈ പെണ്ണിന് മനസ്സ് വായിക്കാൻ എന്തൊ പ്രത്യേകം കഴിവ് ഉണ്ട്... പക്ഷെ നമ്മള് മുഖത്ത് കഷ്ടപ്പെട്ടു ദേഷ്യം ഒക്കെ വരുത്തി ഓളെ തറപ്പിച്ചു നോക്കി... ദേ അപ്പൊ ഇളിച്ചോണ്ട് നമ്മളെ അടുത്ത് വരുന്നു ആ മാക്രി...


നമ്മള് ഓളെ വല്യ മൈൻഡ് ആക്കാതെ പോവാൻ പോയപ്പോൾ പെണ്ണ് നമ്മളെ മുന്നിൽ കാലു നീട്ടി വെച്ചു.. നമ്മള് ആണേൽ അതും തടഞ്ഞു മുന്നിലേക്ക് മറിഞ്ഞു വീണു... കൂടെ അട്ട പറ്റിയ പോലെ ആ മാക്രിയും... 

ദേ... കിടക്കുന്നു രണ്ടും നിലത്ത്... ഓള് താഴെയും നമ്മള് ഓളെ മേലെയും.... 


"അല്ല മനുഷ്യ വീഴുമ്പോൾ നിങ്ങൾക്ക് തനിച്ചു വീണാ പോരെ എന്തിനാ നമ്മളെയും കൂട്ടുന്നെ..." നിലത്ത് കിടന്നീട്ത്ത് നിന്ന് തന്നെ ആ മാക്രി ഈ ഡയലോഗ് അടിച്ചപ്പോൾ നമ്മള് ഓളെ തറപ്പിച്ചു നോക്കി... 


************************************************


നമ്മള് അത് പറഞ്ഞപ്പോൾ ആ കോന്തൻ നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്... നമ്മള് നേരത്തെ നമ്മളോട് ചെയ്തതിന് ചെറുതായി തള്ളിയിട്ട് വേദനിപ്പിക്കാം എന്ന് കരുതിയത് ആണ് പക്ഷെ ആ തെണ്ടി നമ്മളെയും പിടിച്ചു താഴെ ഇട്ട്...


"നീ എന്തിനാടി പുല്ലേ എന്നെ കാല് വെച്ച് വീഴ്ത്തിയത് എന്നിട്ട് എന്നെ കുറ്റം പറയുന്നോ... ചെലക്കാതെ എണീറ്റു പോടീ...." 


"അത് ഇപ്പോൾ എന്നെ കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല..." നമ്മള് ഓനെ നോക്കി ഇളിച്ചോണ്ട് പറഞ്ഞപ്പോൾ ചെക്കൻ നമ്മളെ നെറ്റിയും ചുളിച്ചു കൊണ്ട് നോക്കുന്നുണ്ട്...


"അതെന്താടി നിനക്ക് പറ്റാത്തേ... മറിയാതിക്ക് എണീറ്റ് പൊയ്ക്കോ...." 


" നമ്മളെ മേത്തു പാറ വീണ പോലെ കിടന്നിട്ട് എന്നോട് എണീക്കാൻ പറയാതെ നിങ്ങള് ആദ്യം എണീറ്റു പോ തടിയാ...." 


************************************************


ഓള് അത് പറഞ്ഞപ്പോ ആണ് നമ്മള് ഓളെ മുകളിൽ ആണെന്ന് ഓർമ്മ വന്നത്... ചമ്മിയത് മുഖത്തു കാണിക്കാതെ നമ്മള് വേഗം ഓളെ മേത്തു നിന്ന് എണീറ്റു.... കൂടെ ഓളും ഡ്രെസ്സ് ഒക്കെ നേരെയാക്കി എണീറ്റു നിന്നു.... 


"ഈ പോത്തിനോട് ആണോ സോറി പറയേണ്ടത്.. ഇവൾക്ക് ഒരു കൂസലും ഇല്ലാ.. ഇനി ഇപ്പോൾ ഞാൻ സോറി പറഞ്ഞാൽ ചിലപ്പോൾ അതും പറഞ്ഞു ഈ മാക്രി എന്നെ നാണം കെടുത്തും.. അത് കൊണ്ട് വേണ്ടാ... നമ്മള് ഓളെ ഒന്ന് തറപ്പിച്ചു നോക്കി തോർത്തും നമ്മളെ ഷോൾഡറിൽ ഇട്ട് ഫ്രഷ് ആവാൻ ബാത്‌റൂമിലേക്ക് പോയി... 


നമ്മളെ പോക്ക് കണ്ടു ആ മാക്രി പുറകിൽ നിന്ന് ഇളിക്കുന്നുണ്ട്.... 


" ഹബീബ് റഹ്മാൻ......" നമ്മള് ബാത്‌റൂമിലേക്ക് കയറാൻ പോവുമ്പോൾ ആണ് ആ മാക്രി പുറകിൽ നിന്ന് നമ്മളെ പേര് വിളിച്ചു കൂവിയത്... 

നമ്മള് മുഖത്തു ഗൗരവം വരുത്തി ഓളെ തിരിഞ്ഞ് നോക്കിയപ്പോൾ... രണ്ട് കയ്യും മുന്നിൽ നെഞ്ചിന്റെ മേൽ കെട്ടി വെച്ച് നമ്മളെ നോക്കി ഇളിക്കുകയാണ്.... നമ്മള് എന്താ എന്നുള്ള ഭാവത്തിൽ പിരികം പൊക്കി കാണിച്ചപ്പോൾ നമ്മളെ നോക്കി  ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു ഓളെ റൂമിലേക്ക് പോയി... 


പടച്ചോനെ ഇവൾക്ക് എന്താ വട്ട് പിടിച്ചോ.... 


***********************************************


ഉറങ്ങാൻ കിടന്നിട്ടു രണ്ട് 3 മണിക്കൂർ കഴിഞ്ഞ്.. പക്ഷെ ഉറക്കൊന്നും കിട്ടുന്നില്ല... എനിക്ക് ഇത് എന്താ പറ്റിയെ പടച്ചോനെ... നമ്മളെ കെട്ടിയോൻ തെണ്ടിയെ കുറിച്ച് മാത്രം എന്താ നമ്മള് ഇങ്ങനെ ചിന്തിച്ചോണ്ട് നിൽക്കുന്നെ... ഉറക്കും വരുന്നില്ലല്ലോ റബ്ബേ... ഇപ്പോ എന്താ ചെയ്യാ.. ഏതായാലും ഉറക്ക് കിട്ടുന്നില്ല ഇനി ആരുടെയെങ്കിലും ഉറക്കും കൂടി കളയാം... അല്ല പിന്നെ... ഞാൻ മാത്രം അങ്ങനെ ഉറങ്ങാതെ നിൽക്കണ്ട...  


നമ്മള് ഫോൺ എടുത്ത് ലാമിയുടെ നമ്പർ എടുത്ത് കാൾ ചെയ്തു... 


"ഹെലോ..." 


"ഹെലോ... ലാമി ഉറങ്ങിയോടാ...." 


"ഇല്ലാ മോളെ.... സമയം 2 മണിയല്ലേ ആയുള്ളൂ ഞാൻ ഇവിടെ തലകുത്തി നിൽക്കുകയാ...." 


"ഹഹഹഹ......" ഓളെ ഡയലോഗ് കേട്ടു ശെരിക്കും നമ്മക്ക് ചിരി അടക്കാൻ പറ്റിയില്ല... " 


" നിനക്ക് എന്താടി വട്ടായോ... നട്ടപാതിരാക്ക് വിളിച്ച് ഉറങ്ങിയോ എന്ന് ചോദിക്കുന്ന്.." 


"ചൂടാവല്ലടി... എനിക്ക് ഉറക്ക് കിട്ടുന്നെ ഇല്ലാ... "


"അതിന് എന്റെ ഉറക്ക് കൂടി കളയണോ... നീ ഒന്ന് ഫോൺ വെച്ച് പോയെ എനിക്ക് ഉറങ്ങണം... " 


"വെക്കല്ലേ.... വെക്കല്ലേ.... ഒരു കാര്യം ചോദിക്കാൻ ഉണ്ട്... "


"എന്ത് കാര്യം..." 


"എടി ഒരു പെണ്ണ് ഒരു ആണിനെ കുറിച്ച് തന്നെ ആലോചിച്ചിരിക്കുന്നത് എന്ത് കൊണ്ടാ..." 


"ഹഹഹ...  നിനക്ക് ഇത് എന്ത് പറ്റി... പാതിരാക്ക് ഓളെ ഒരു മറ്റേട്ത്തെ സംശയം... "


"കിണിക്കാതെ പറഞ്ഞ് താടാ പ്ലീസ്...." 


"അതിപ്പോ എന്താ പറയാ... ഒരു പെണ്ണ് ഒരു ആണിനെ തന്നെ ചിന്തിച്ചു ഇരിക്കുന്നതിന് കരണം പ്രണയം... അവൾ അവനെ പ്രണയിക്കുന്നുണ്ടാവും..." 


"എന്ത്.... പ്രണയമോ... " അത് കേട്ടപ്പോൾ നമ്മക്ക് ശീരരത്തിൽ എന്തോ വൈബ്രേഷൻ പോലെ തോന്നി...." 


"ഹെലോ..... ഹെലോ.... സച്ചു.... പടച്ചോനെ ഇവളെ കാറ്റ് പോയോ...." 

കുറച്ച് സമയം നമ്മള് സ്റ്റക്ക് ആയി നിന്ന് പോയി.. ലാമി ആണേൽ ഫോണിലൂടെ നമ്മളെ വിളിച്ചു കൂവുന്നുണ്ട്... 


"ഇല്ലടി നമ്മള് തട്ടി പോയിട്ടൊന്നും ഇല്ലാ... ഇവിടെ തന്നെ ഉണ്ട്..." തരിപ്പ് ഒക്കെ മാറിയപ്പോൾ നമ്മള് പറഞ്ഞ്.... 


"അല്ല മോളെ... ആരാ ഇങ്ങനെ ഓർക്കുന്ന ആ പെണ്ണ്... നീ തന്നെ ആണോ... " 


"അതൊക്കെ നിന്നോട് നമ്മള് പിന്നെ പറയാട്ടാ... ഇനി നീ ഉറങ്ങിക്കോ... ഗുഡ് നൈറ്റ്‌...." 


"ഹ്മ്മ്മ്മ്.....ഹ്മ്മ്മ്.... നടക്കട്ടെ.. നടക്കട്ടെ.. ഗുഡ് നൈറ്റ്‌...." നമ്മളെ ഓന്ന് ആക്കി മൂളിക്കൊണ്ട് അവള് ഫോൺ കട്ട് ചെയ്തു..


നമ്മള് പിന്നെയും അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു... മോർണിംഗ് 5 മണിക്ക് ആണ് ഷഹബാസ്ക്കയും അമ്മായി മാരും പോയി.. നമ്മള് രാത്രി മുഴുവൻ ഉറങ്ങാത്തത് കൊണ്ട് തന്നെ അവരൊക്കെ ഇറങ്ങിയതിന് ശേഷം വീണ്ടും വന്ന് കിടന്നപ്പോൾ തന്നെ ഉറങ്ങിപോയി.. പിന്നെ എണീറ്റത് നമ്മളെ കെട്ടിയോന്റെ റൂമിന് ഉള്ള തട്ടലും മുട്ടലും കണ്ടിട്ടാ... 


************************************************


രാവിലെ എണീറ്റത് മുതൽ നമ്മള് തിരയാൻ തുടങ്ങിയത് ആണ് ഓഫീസിലേക്ക് ഉള്ള ഒരു ഫയൽ...  ഷെൽഫിലേ ഡ്രെസ്സ് ഒക്കെ വലിച്ചു വാരി താഴെ ഇട്ട്... ഒരുപാട് തിരഞ്ഞപ്പോൾ ഫയൽ നമ്മക്ക് കിട്ടി... കിട്ടിയല്ലോ എന്ന ആശ്വാസത്തിൽ നിന്നപ്പോൾ ആണ് നമ്മളെ കെട്ടിയോള് എന്ന് പറയുന്നവൾ നമ്മളെയും നമ്മള് താഴെ വലിച്ചു വാരി നിലത്ത് ഇട്ട ഡ്രെസ്സിലേക്കും മാറി മാറി നോക്കുകയാണ്..


"എന്താ ഇത്... ഞാൻ എത്ര നന്നായി അടക്കി വെച്ച ഡ്രെസ്സാ.. ഇത് എന്തിനാ ഇങ്ങനെ വലിച്ചു വാരി ഇട്ടിരിക്കുന്നത്..." 


"എന്റെ ഡ്രെസ്സ് ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും അത് നീ എന്തിനാ ചോദിക്കുന്നത്...."


"ആണോ എങ്കിൽ തന്നത്താൻ തന്നെ ഇതൊക്കെ മടക്കി വെച്ചേക്ക്...."


"അല്ലേലും നിന്റെ സഹായം ആരേലും ചോദിച്ചോ.. എനിക്ക് അറിയാം എന്റെ ഡ്രെസ്സ് മടക്കി വെക്കാൻ...  " അവളോട് വല്യ ജാഡ ഡയലോഗും അടിച്ച് നമ്മള് ഡ്രെസ്സ് മടക്കി വെക്കാൻ തുടങ്ങി... 

"പടച്ചോനെ... ഇതൊക്കെ എങ്ങനെയാ മടക്കുവാ... " നമ്മള് ഒരു ഷർട്ട്‌ കയ്യില് പിടിച്ചു തിരിച്ചും മറിച്ചും നോക്കി ആലോചിച്ചു... " നമ്മളെ കളി കണ്ടു നമ്മളെ നോക്കി ഇളിച്ചോണ്ട് ആ മാക്രി പുറത്തേക്ക് പോയി.... 


ഓള് പോയത് കണ്ടപ്പോൾ നമ്മള് വേഗം എല്ലാം കൂടി വാരി എടുത്ത് ഷെൽഫിൽ കുത്തി നിറച്ചു ഷെൽഫ് അടച്ചു.... അല്ല പിന്നെ ഇതൊക്കെ നമ്മള് ചെയ്തത് തന്നെ.... എന്ന് മനസ്സിൽ പറഞ്ഞ് നമ്മള് ഓഫീസിൽ പോവാൻ റെഡി ആവാൻ തുടങ്ങി.... 


റെഡി ആയി നമ്മള് നമ്മളെ മുടി ചീകി കൊണ്ട് നിന്നപ്പോൾ ആണ് നമ്മളെ പിറകിലൂടെ ആരോ വന്ന് നമ്മളെ അരയിലൂടെ കയ്യിട്ട് നമ്മളെ കെട്ടിപിടിച്ചു നിന്നത്... നമ്മളെ വയറിനു മുന്നിലൂടെ വന്ന ആ കൈകൾ കണ്ടപ്പോൾ തന്നെ നമ്മളെ മനസ്സിൽ വെറുപ്പും അറപ്പും കയറി വന്നു... നമ്മള് അറിയാതെ തന്നെ ആ കൈകളുടെ ഉടമയുടെ പേര് നമ്മളെ ചുണ്ടുകൾ മന്ത്രിച്ചു.... 


"സന...... "


നമ്മള് ഓളെ കൈ നമ്മളെ ശരീരത്തിൽ നിന്ന് പിടിച്ചു മാറ്റി... എന്നിട്ട് തിരിഞ്ഞു നിന്ന് പുറകോട്ടു തള്ളി.... ബാലൻസ് കിട്ടാതെ അവൾ ബെഡിലേക്ക് മറിഞ്ഞു വീണു...


"എന്താ ഡിയർ... എന്തിനാ എന്നോട് ഇത്ര ദേഷ്യം.. ഞാൻ നിന്റെ സന അല്ലെ..." 


"സന... നീ മറിയാതിക്ക് എന്റെ റൂമിന്ന് പോ... നീ നിന്റെ സ്ഥാനം മറന്ന് പ്രവർത്തിക്കരുത് എന്ന് ഞാൻ ഒരു പാട് തവണ നിന്നോട് ഞാൻ പറഞ്ഞിട്ട് ഉള്ളതാണ്... " 


"അബി... ഈ സനക്ക് ഒരു സ്ഥാനമെ വേണ്ടു.. നിന്റെ പെണ്ണ് എന്നുള്ള സ്ഥാനം..." 


"നിന്റെ തോന്നിവാസം നീ നിർത്തിക്കോ... ഇത്ര നാളും ഞാൻ നിന്നോട് ക്ഷമിച്ചത് എന്റെ ഇക്കയെ ഓർത്തിട്ട് ആണ്... പിന്നെ ഇതൊന്നും താങ്ങാൻ ഉള്ള ശേഷി എന്റെ ഉമ്മാമക് ഇല്ലെന്ന് തോന്നിയത് കൊണ്ടും.. ഇനിയും നീ നന്നാവാൻ ഒരുക്കമല്ലെങ്കിൽ അവരുടെ മുഖം എനിക്ക് മറക്കേണ്ടി വരും... ഇനിയെങ്കിലും ഷഹബാസ്ക്കയുടെ ഒരു നല്ല ഭാര്യ ആയി ജീവിക്കാൻ നോക്ക്...


"ഷഹബാസിന്റെ ഭാര്യയോ.... ആ മണ്ണബുദ്ധിയെ ആർക്ക് വേണം... സന കൊതിച്ചത് നിന്നെയാണ്.. അതും കോളേജിൽ പഠിക്കുന്ന കാലം മുതൽക്കേ തന്നെ... ഒരുപാട് തവണ പിറകെ നടന്നു ഞാൻ നിന്നോട് അത് പറയുകയും ചെയ്തു... നീ എന്നെ ഒന്ന് ശ്രദ്ധിച്ചത് പോലും ഇല്ലാ... നിന്നെ കാണാനും സംസാരിക്കാനും വേണ്ടിയാ ഷഹബാസിനെ ഞാൻ പ്രണയിക്കുന്നത് പോലെ അഭിനയിച്ചതും അവന്റെ ഭാര്യ ആയിട്ട് ഇവിടെക്ക് വന്നതും... എന്റെ മനസ്സിൽ ഷഹബാസ് വെറും എന്റെ ലക്ഷ്യം നടക്കാൻ ഉള്ള ഒരു കളിപ്പാട്ടം മാത്രം ആണ്... ഒക്കെ നിനക്കും അറിയാവുന്നത് അല്ലെ.. എന്റെ മനസ്സിൽ നീ ആണ് അബി... i love u... അബി...." ഇതും പറഞ്ഞു ആ നാശം എന്റെ കയ്യിൽ കയറി പിടിച്ചപ്പോൾ നമ്മക്ക് ദേഷ്യം കൊണ്ട് അടി മുടി തരിച്ചു കേറി.... ഞാൻ അവളെ വീണ്ടും എന്റെ അടുത്ത് നിന്ന് തള്ളി മാറ്റി...


"അറിയാം.... നിന്നെ എനിക്ക് നന്നായി അറിയാം.. സ്വന്തം സന്തോഷത്തിന് വേണ്ടി നീ എന്തും ചെയ്യും... നിന്റെ ഈ ആട്ടം കണ്ടു നിന്റെ പിന്നാലെ കൂടുന്ന ഒരുപാട് ആണ്പിള്ളേരെ നീ കണ്ടു കാണും... പക്ഷെ ഈ അബിയെ നീ ആ കൂട്ടത്തിൽ കൂട്ടണ്ട... പിന്നെ പ്രതീക്ഷിക്കാതെ ആണേലും എന്റെ ജീവിതത്തിൽ ഒരു പെണ്ണ് വന്നു സച്ചു... ഇനി മരിക്കുന്ന വരെ ആ സ്ഥാനത്തു അവൾ മാത്രമേ കാണു...." നമ്മള് അത് പറഞ്ഞപ്പോൾ ആ പന്ന മോൾ ഒരേ ചിരിയാണ്... എനിക്ക് ആണേൽ ആ നാശത്തിന്റെ മോന്ത കാണുമ്പോൾ തന്നെ കഴുത്തു ഞെരിച്ചു കൊല്ലാൻ ആണ് തോന്നുന്നത്..


"ഹഹഹ... ആര് സച്ചുവോ... നീ എന്തിനാ എന്റെ മുന്നിൽ ഇങ്ങനെ അബിനയിക്കുന്നത് അബി.. നിനക്ക് അവളെ ഇഷ്ടമല്ല എന്ന് എനിക്ക് അറിയാം... എന്നെ ഒഴിവാക്കാൻ കൂടി ആണല്ലോ നീ ഒരു കല്യാണ നാടകത്തിന് സമ്മതിച്ചത്... സച്ചുന് നിന്നെയും ഇഷ്ടമല്ല... എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ടമാണ്... എന്താ നിന്റെ പ്രശ്നം ഷഹബാസ് ആണോ അതോ ഉമ്മാമ എന്ന് പറയുന്ന ആ കിളവിയോ... " ഓളെ നാവിന്ന് അത് വീണപ്പോൾ പിന്നെ നമ്മക്ക് ക്ഷമിക്കാൻ പറ്റിയില്ലാ....


"ടപ്പെ......." കൊടുത്തു കരണം നോക്കി ഒന്ന്... നമ്മളെ അടിയുടെ ശക്തിയിൽ അവൾ നിലത്ത് വീണു.. ചായം പൂശിയ അവളെ കവിളുകൾ നമ്മളെ അടി കിട്ടിയപ്പോൾ ഒന്ന് കൂടി ചുവന്നു... 

പക്ഷെ എന്നിട്ട് ആ കുരിപ്പ് വീണെനട്ത്ത് നിന്ന് എണീറ്റു നിന്ന് കവിളും തടവിൽ ചുണ്ട് കൊണ്ട് നമ്മക്ക് കിസ്സ് തരുന്ന പോലെ ആക്ഷൻ കാണിക്കുകയാണ്... ഇനി ആ മോന്ത കണ്ടാൽ നമ്മളെ കണ്ട്രോൾ തെറ്റി ആ നാശത്തെ കഴുത്ത് ഞെരിച്ചു കൊന്നു പോവും... അത് കൊണ്ട് നമ്മള് ഓളെ ഭാഗത്തു നിന്ന് തിരിഞ്ഞ് നിന്നു... 


"മറിയാതിക്ക് നീ ഇവിടെ നിന്ന് പൊയ്ക്കോ... അല്ലേൽ അബി ആരെന്ന് നീ ശെരിക്കും അറിയും..."


************************************************


നമ്മള്  നമ്മളെ റൂമിലേക്ക് പോവാൻ പാട്ടും പാടി മുകളിലെക്ക് കയറുമ്പോൾ ആണ് കവിളിൽ ഒരു കൈ വെച്ച് കൊണ്ട് സന താഴേക്ക് ഇറങ്ങിവരുന്നതു... ഇവൾക്ക് ഇത് എന്ത് പറ്റി എന്താ ഇവള് കവിളിൽ കൈ വെച്ച് വരുന്നേ... 


"എന്തു പറ്റി സന.... പല്ല് വേദന ആണോ...." ഓളെ അടുത്ത് എത്തിയപ്പോൾ നമ്മള് ചോദിച്ചു... മറുപടി ഒന്നും പറഞ്ഞില്ലെന്നു മാത്രം അല്ല നമ്മളെ നോക്കി പേടിപ്പിക്കുകയും ചെയ്ത് അവള് താഴേക്ക് ഇറങ്ങി പോയി... 


നമ്മള് പിന്നെ അത് വല്യ മൈൻഡ് ആകാതെ നമ്മളെ റൂമിലേക്ക് പോയി... അപ്പൊ ദേ നമ്മളെ കെട്ടിയോൻ പുറം തിരിഞ്ഞ് നിൽക്കുന്നു... കാര്യമായ എന്തോ ആലോചനയിൽ ആണെന്നാ തോന്നുന്നേ... എന്തായാലും നാളെ കല്യാണത്തിന് വരാൻ അബിയെ കൊണ്ട് സമ്മതിപ്പിക്കും എന്ന് നമ്മള് ഉമ്മാക് വാക്ക് കൊടുത്തത് ആണ്.. നമ്മള് പറഞ്ഞാൽ ഈ കോന്തൻ സമ്മതിക്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ... ഒരിക്കലും ഇല്ലാ.. ഇനി വരാൻ ഉദ്ദേശിച്ചത് ആണെങ്കിൽ പോലും നമ്മള് പറഞ്ഞതിന്റെ പേരിൽ വരില്ലാന്ന് പറയും അത് കൊണ്ട് എന്തേലും ഒരു കുരുട്ട് ബുദ്ധി പ്രയോഗിച്ചേ പറ്റൂ.... നമ്മള് അതും ചിന്തിച്ചു ആ കോന്തന്റെ പിറകിൽ പോയി നിന്നു... ഇങ്ങേരു ഇതെന്താ പ്രതിമ നിന്നപോലെ നിൽക്കുന്നെ.. പടച്ചോനെ ഇനി നിന്നെടുത്ത് നിന്നും കാറ്റ് പോയി കാണോ...  നമ്മള് അതും ചിന്തിച്ചു ആ കോന്തന്റെ ഷോൾഡറിൽ കൈ വെച്ചതും... സിംഹം അലറുന്ന പോലെ അലറിക്കൊണ്ട് നമ്മളെ നേർക്ക് തിരിഞ്ഞു....നമ്മള് ആകെ ഞെട്ടിപോയി.. 


************************************************


നമ്മളെ ഷോള്ഡറിൽ കൈ വെച്ചപ്പോൾ നമ്മള് കരുതിയത് സന ആണെന്നാ... അതാ അവളെ മോന്തക്ക് നോക്കി ഒന്നുടെ പൊട്ടിക്കാം എന്ന് കരുതി അത്രയും ദേഷ്യത്തിൽ തിരിഞ്ഞത്... അപ്പോഴേക്കും ദേ നിൽക്കുന്നു നമ്മളെ കെട്ടിയോള്..... നമ്മളെ പ്രകടനം കണ്ടു പെണ്ണ് പേടിച്ചു പോയി എന്നാ തോന്നുന്നത്... 


"അല്ല മനുഷ്യ ഇങ്ങള് ഇത് വരെ മനുഷ്യന്മാരെ കണ്ടിട്ടില്ലേ... ഒരുമാതിരി മനുഷ്യരെ കാണാത്ത രീതിയിൽ പെരുമാറുന്ന്...." അരക്കെട്ടിൽ കൈ വെച്ച് കൊണ്ട് ഓളെ ഡയലോഗടി കേട്ടിട്ട് നമ്മക്ക് ശെരിക്കും ചിരിയാണ് വന്നത്... അല്ലേലും ഈ പെണ്ണിന്റെ കളി കാണാൻ ഒരു പ്രത്യേകം രസാ.. എന്ന് കരുതി നമ്മക്ക് ഓളെ ഇഷ്ടാ എന്നൊന്നും നിങ്ങള് തെറ്റ് ധരിക്കണ്ടാട്ടോ... ഇഷ്ടമൊന്നും ഇല്ലാ... പക്ഷെ പഴയ പോലെ വെറുപ്പൊന്നും ഇല്ലാ... 😜 എങ്കിലും ഓള് അങ്ങനെ പറഞ്ഞപ്പോൾ നമ്മള് പതിവ് പോലെ തന്നെ ഓളെ നോക്കി പേടിപ്പിച്ചു... 


"ഓഹോ അപ്പൊ നീ മനുഷ്യ ജീവി ആണല്ലേ... കണ്ടാൽ പറയില്ലാട്ടോ.... എന്ന് ഒരു ഡയലോഗും അങ്ങ് കാച്ചി....

നമ്മള് അത് പറഞ്ഞപ്പോൾ ആ മാക്രി നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.... 


"അതെ ഞാൻ നിങ്ങളോട് വഴക്കിടാൻ വന്നതല്ല..  ഉമ്മാമ ഒരു കാര്യം എന്നോട് പറഞ്ഞു അത് അറിയിക്കാൻ വന്നതാ...." 


"എന്ത് കാര്യം...." 


" അത് നാളെ ഇവിടെ എല്ലാരും കല്യാണത്തിന് പോവുകയല്ലേ... ഉമ്മാമ പറഞ്ഞു നിങ്ങൾക്ക് കല്യാണത്തിന് പങ്കെടുക്കുന്നത് ഒന്നും ഇഷ്ടല്ല അത് കൊണ്ട് വരില്ലാ എന്ന്... അത് കൊണ്ട് എന്നോടും കല്യാണത്തിന് വരണ്ട അബിയെ കൂട്ടി നിന്റെ വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു...അതായത് നാളെ നിങ്ങളും ഞാനും എന്റെ വീട്ടിൽ പോവണം എന്ന്..." ഓള് പറയുന്നത് കേട്ടു നമ്മള് ഒന്ന് ഞെട്ടിപോയി... പടച്ചോനെ ആ വീട്ടിൽ പോയാൽ ഈ ജന്തു എനിക്കിട്ട് പണി തരും... അതിനേക്കാൾ എത്രയോ നല്ലത് കല്യാണത്തിന് പോവുന്നതാ... 


"എന്താ അതിന് ഇത്ര ആലോചിക്കാൻ...  അപ്പൊ രാവിലെ നമ്മള് വരും എന്ന് ഞാൻ എന്റെ വീട്ടിൽ വിളിച്ചു പറയട്ടെ...." നമ്മള് അത് ആലോചിച്ചു നിന്നപ്പോ ആണ് ആ മാക്രി ഇളിച്ചോണ്ട് ഈ ഡയലോഗ് വിട്ടത്...


"എന്തിന്... കല്യാണ ഫങ്ക്ഷൻ എനിക്ക് വലിയ ഇഷ്ടമല്ല എന്നുള്ളത് ശെരിയാ പക്ഷെ ഇത് ഉപ്പാടെ അത്രയും അടുത്ത ഫ്രണ്ടിന്റെ മോളെ കല്യാണം അല്ലെ.. അത് കൊണ്ട് ഞാൻ പോവുന്നുണ്ട്... " എന്ന് പറഞ്ഞ് നമ്മള് ഓളെ നോക്കി ഗൗരവ ഭാവം കാണിച്ചു റൂമിന് മെല്ലെ മുങ്ങി.... അല്ല പിന്നെ നമ്മളോടാ കളി.....


************************************************


"ഹഹഹ....  നിങ്ങളെ കൊണ്ട് ഇങ്ങനെ എന്തേലും പണി ഒപ്പിച്ചാലേ സമ്മതിപ്പിക്കാൻ പറ്റു എന്ന് ഈ സച്ചുന് നന്നായി അറിയാം മോനെ... എന്റെ വീട്ടിൽ പോവാൻ പറഞ്ഞുന്നു ഉമ്മാമ പറഞ്ഞു എന്ന് പറഞ്ഞാൽ നിങ്ങള് രക്ഷപെടാൻ കല്യാണത്തിന് വരും എന്ന് പറയും എന്ന് നമ്മക്ക് ഉറപ്പായിരുന്നു... എന്തായാലും സംഗതി ഏറ്റു...


നമ്മള് നമ്മളെ കെട്ടിയോനെ എങ്ങനെ സമ്മതിപ്പിച്ചു എന്ന് കേട്ടപ്പോൾ ഉമ്മയും ഉമ്മാമയും ഒരേ ചിരി ആയിരുന്നു... 


ഉപ്പാന്റെ ഫ്രണ്ടിന്റെ വീട് ഇത്തിരി ദൂരെ ആണ്... നാളെയും മറ്റന്നാളെയും ആയി 2 ഡേ ആണ് കല്യാണം... രണ്ട് ദിവസവും പോയി വരാൻ പറ്റാത്തത് കൊണ്ട് നാളെ പോയാൽ അവിടെ സ്റ്റേ ചെയ്ത് കല്യാണ ഫങ്ക്ഷൻ മുഴുവൻ തീർന്നിട്ട് മാത്രേ നമ്മളെ അവിടെ നിന്നും വിടൂ എന്ന് ഉപ്പാന്റെ ഫ്രണ്ടിന്റെ ഭാര്യ ഉമ്മാനെ വിളിച്ചു പറഞ്ഞിനത്രെ... അത് കൊണ്ട് നമ്മള് 2 ഡേക്കുള്ള ഡ്രെസ്സ് ഒക്കെ പാക്ക് ചെയ്ത് വെച്ചു.. പിന്നെ നമ്മളെ കെട്ടിയോൻ എന്നെ കൊണ്ട് ചെയ്യിക്കില്ല എന്ന വാശിയിൽ അങ്ങേരെ ഡ്രെസ്സ് ഒക്കെ ആ കോന്തൻ തന്നെ ആണ് എടുത്ത് വെച്ചത്...... 


രാവിലെ എണീറ്റപ്പോൾ തൊട്ട് ഫുൾ bz ആണ് എല്ലാരും... കല്യാണത്തിന് പോവേണ്ട തിരക്ക്... 


കല്യാണത്തിന് എല്ലാർക്കും ഇടേണ്ട ഡ്രെസ്സ് ഒക്കെ എല്ലാരും പോയി വാങ്ങിചിന്.. നമ്മള് ആ കാര്യം ഉമ്മാക്ക് വിട്ട് കൊടുത്തിരുന്നു... ഉമ്മാന്റെ സെലെക്ഷൻ അടിപൊളി ആയിരിക്കും എന്ന് ഉമ്മ അന്ന് തന്നാൽ സാരി കണ്ടപ്പോൾ തന്നെ നമ്മക്ക് മനസ്സിലായിന് അത് കൊണ്ട് നമ്മക്ക് ഉള്ള ഡ്രെസ്സ് ഉമ്മയെ കൊണ്ടാ വാങ്ങിപ്പിചേ.. ഉമ്മ രണ്ട് ദിവസത്തെക്കും ഉള്ള ഡ്രെസ്സ് നമ്മക്ക് വാങ്ങിച്ചു തന്നു... എന്താ അറിയോ... സാരി എനിക്ക് നന്നായി ചേർന്നിന് എന്ന് പറഞ്ഞു ഇന്ന് ഇടാൻ നല്ല ഗോൾഡൻ കളർ സാരി ആണ് വാങ്ങിച്ചത്... നാളെ ഇടാൻ ചുരിദാറും... നമ്മള് പ്രതീക്ഷിച്ചതിലും സൂപ്പർ ആയിരുന്നു ഉമ്മാന്റെ സെലെക്ഷൻ...  


പിന്നെ നിങ്ങൾക്ക് അറിയാലോ നമ്മക്ക് സാരി ഉടുക്കാൻ ഒന്നും അറിയില്ല അത് കൊണ്ട് നമ്മള് ആ സാരിയും പിടിച്ച് ഉമ്മ വരുന്നതും കാത്ത് ഇരിപ്പായിരുന്നു നമ്മക്ക് ഇത് ഉടുത്തു തരാൻ...  


"അല്ല സച്ചു.... ഇനിയും റെഡി ആയില്ലേ...." നമ്മള് സാരിയും പിടിച്ചു നമ്മള് ഇരിക്കുമ്പോ ആണ്... നഹലയും സഹലയും റെഡി ആയി നല്ല മൊഞ്ചത്തികൾ ആയി ഇളിച്ചോണ്ട് നമ്മളെ അടുത്ത് വന്നത്...


"ഇല്ല മക്കളെ.... ഈ സാരി ഉടുക്കാൻ എനിക്ക് അറിയില്ല ഉമ്മയെ വെയിറ്റ് ചെയ്യുകയാ... എല്ലാരും റെഡി ആയോ..."


" സനത്താത്ത റെഡി ആയില്ല...  അത് പിന്നെ മേക്കപ്പ് ഒക്കെ ഇട്ട് ഒക്കെ ആവാൻ ലേറ്റ് ആവും ബാക്കി എല്ലാരും റെഡി ആയി..." ഇളിച്ചോണ്ട് സഹല അത് പറഞ്ഞപ്പോൾ നമ്മളും ചിരിച്ചു... 


അപ്പൊഴാ ഉമ്മ അവിടേക്ക് വന്നെ... പിന്നെ വേഗം റെഡി ആയിവാട്ടോ എന്ന് പറഞ്ഞ് അത് രണ്ടും താഴേക്ക് പോയി....


************************************************


"ഈ ലേഡീസിനു ഒരുങ്ങാൻ ഇത്ര സമയം ആണ്..   വെയിറ്റ് ചെയ്ത് പിരാന്ത് പിടിക്ക്ന്ന്... എല്ലാരും റെഡി ആയിരുന്നു ഹാളിൽ എത്തി നമ്മളെ കെട്ടിയോള് എന്ന് പറയുന്നവളു മാത്രം ആണ് വരാൻ ബാക്കി... 


നമ്മള് അത് ആലോചിച്ചതും ദേ വരുന്നു ആ മാക്രി.... സത്യം പറയാലോ ഗോൾഡൻ കളർ സാരി ഉടുത്തു ഓള് വരുന്നത് കണ്ടാൽ ആരും ഒന്ന് നോക്കി പോവും... നാക്കിനു 6 അടി നീളം ഉണ്ടേലും ഷിയാസ്‌ പറഞ്ഞപോലെ നമ്മളെ കെട്ടിയോള് മാക്രി മൊഞ്ചത്തി ആണ്.... നമ്മളെ മനസ്സിൽ ഇതൊക്കെ ആണ് തോന്നിയത് എങ്കിലും നമ്മള് ഓളെ മുഖത്തു നോക്കി ഒരു പുച്ഛ  ഭാവം ആണ് കാണിച്ചത്.... 


"അല്ല...  സച്ചുന്റെ ഒരു കമ്മൽ എവിടെ...."  നഹല അത് പറഞ്ഞപ്പോൾ ആണ് നമ്മളും ശ്രദ്ധിച്ചത്.. മാക്രിടെ ഒരു കാതിൽ മാത്രേ കമ്മൽ ഉള്ളൂ.... പെണ്ണ് ചെവിയൊക്കെ തൊട്ട് നോക്കുന്നുണ്ട്....


"മോളെ അത് റൂമിൽ എങ്ങാനും വീണു പോയിക്കാണും പോയി നോക്കിയിട്ട് വാ..." ഉമ്മ എന്ന് പറയുന്ന ആ സ്ത്രീ അത് പറഞ്ഞപ്പോൾ അവള് വേഗം മുകളിലേക്ക് കയറി പോയി..


"ഏതായാലും അബിയും സച്ചുവും അബിടെ കാറിൽ വരും അല്ലോ... നമുക്ക് ഇറങ്ങാം..." 


"അതെ..  അത് ശരിയാ... നമുക്ക് ഇറങ്ങാം..." ആ ഷബീൽ തെണ്ടി അത് പറഞ്ഞപ്പോൾ നമ്മളെ അനിയൻ ഷഹീയും അതിനെ സപ്പോർട് ചെയ്തു... 


നമ്മള് പിന്നെ ഒന്നും പറയാൻ ഒന്നും നിന്നില്ല..  സമ്മതം എന്ന രീതിയിൽ അവിടെ നിന്നു.... 


അവര് എല്ലാരും ഷബീലിന്റെയും ഷഹീയുടെയും കാറുകളിൽ ആയി പോയി.... 


ഈ തെണ്ടി ഇത് എന്താ വരത്തെ എന്ന് മനസ്സില് പിറു പിറുത് നമ്മള് റൂം ലക്ഷ്യം വെച്ച് നടന്നു...


***********************************************


നമ്മള് റൂം ഫുൾ കുറെ ടൈം തപ്പിയപ്പോൾ ആണ് നമ്മളെ കമ്മല് കണ്ടത്... സോഫയുടെ താഴെ കിടക്കുന്നു ആ സാധനം... കിട്ടിയ സമാധാനത്തിൽ നമ്മള് കുനിഞ്ഞു അത് എടുക്കാൻ പോയപ്പോൾ ആണ് നമ്മള് തന്നെ നമ്മളെ സാരിയിൽ ചവിട്ടിയെ... 


"ടക്ക്..." അരയിലെ ഭാഗത്ത്‌ കുത്തിയ പിൻ പൊട്ടി... ദേ ഊരി കിടക്കുന്നു നമ്മളെ സാരി... 


"പടച്ചോനെ പെട്ട് പോയല്ലോ... എന്ന് കരുതി.. സാരിയും പിടിച്ചു നിൽക്കുമ്പോൾ ദേ വരുന്നു കലിപ്പ് കേറി നമ്മളെ കെട്ടിയോൻ...  


"Nooo......." ആ കോന്തൻ അകത്തേക്ക് കയറി വരുന്നത് കണ്ടപ്പോൾ നമ്മള് അലറി...


************************************************


നമ്മള് ആ മാക്രിയുടെ അലർച്ച കേട്ടപ്പോൾ ഞെട്ടി പോയി... നോക്കുമ്പോൾ ദേ... സാരി കൈ കൊണ്ട് താങ്ങി പിടിച്ചു നിൽക്കുന്നു ആ പോത്ത്...


അയ്യേ.... ന്ന് പറഞ്ഞു നമ്മള് അപ്പൊ തന്നെ പുറം തിരിഞ്ഞ് നിന്നു...


"എടി മാക്രി... കമ്മൽ തിരയാൻ വന്നിട്ട് നീ എന്താ സാരിയും ഊരി നിൽക്കുന്നെ...." ഓളെ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാതെ ആണ്ട്ടോ  നമ്മള് ചോദിചേ...


"ഞാൻ ഊരിയതല്ല മനുഷ്യ.... ഊരി പോയതാ...."


"ഊരി പോയെങ്കിൽ അതിനെ കൊണ്ട് കളിക്കാതെ വേഗം ശെരിയാക്കിയിട്ട് വരാൻ നോക്ക്...."


"അത്.... പിന്നെ എനിക്ക് സാരി ഉടുക്കാൻ അറിയില്ല...." 


"പിന്നെ എന്തിനാടി പുല്ലേ അറിയാത്ത പണിക്ക് പോയത്.... " 


"ഞാൻ എന്തേലും ചെയ്യും അതിന് നിങ്ങൾക്ക് എന്താ... നിങ്ങള് ഉമ്മനോട് ഒന്ന് ഇങ്ങോട്ട് വരാൻ പറ....."


"ഓഹോ.... ബെസ്റ്റ്.... എടി പോത്തേ ഇവിടെ ആരും ഇല്ലാ അവരൊക്കെ പോയി... നീയെന്ന മാരണത്തെ എന്നോട് കൂട്ടി വരാൻ ഏല്പിച്ചു അവരൊക്കെ നേരത്തെ പോയി....." 


"അയ്യോ... ഇനി ഇപ്പോൾ എന്ത് ചെയ്യും.... " 


"ഹഹഹ ഒന്നും ചെയ്യാൻ ഇല്ലാ.. നീ ഇവിടെ സാരി ഉടുത്തു പഠിക്ക്... നമ്മള് എല്ലാരും കല്യാണം അടിച്ചു പൊളിച്ചു വാരാട്ടാ...."


"ഇവിടെ ആരും ഇല്ലേ...."


"ഉണ്ട് വാച്ചുമാൻ ഉണ്ട്... എന്താ അയാളെ വിളിക്കണോ....." നമ്മള് കിട്ടിയ അവസരത്തിൽ ഓളെയിട്ട് നല്ലോണം വട്ടാക്കി...  


"എന്നാ പൊന്ന് മോളു സാരി ഉടുത്തു പഠിക്ക്ട്ടാ...." എന്ന് പറഞ്ഞ് നമ്മള് നല്ല സന്തോഷത്തിൽ റൂമിന് പോവാൻ പോയപ്പോൾ ആണ് പിന്നിൽ നിന്ന് ഹബീബ് റഹ്മാൻ ഒന്ന് നിന്നെ എന്ന് ആ മാക്രി വിളിച്ചു പറഞ്ഞത്....." 


നമ്മള് ഓളെ ഭാഗത്തു തിരിഞ്ഞ് നോക്കാതെ തന്നെ അവൾ എന്തിനാ വിളിച്ചത് എന്ന് അറിയാൻ അവിടെ തന്നെ നിന്നു.... 


************************************************


അങ്ങനെ നമ്മളെ കളിയാക്കിയിട്ട് ഈ തെണ്ടിയെ വെറുതെ വിടുന്നത് ശെരിയാണോ... അപ്പൊ പിന്നെ ഇത് സച്ചു അല്ലാതെ ആവില്ലേ...


നമ്മള് വിളിച്ചപ്പോൾ തന്നെ ആ കോന്തൻ അവിടെ ബ്രൈക് ഇട്ടപോലെ നിന്നിട്ടുണ്ട്...


"അതെ.... ഇവിടെ വാച്ചുമാൻ അല്ലാത്ത ഒരാൾ കൂടി ഉണ്ടല്ലോ... നമ്മളെ കെട്ടിയോൻ ആയ നിങ്ങള്... നിങ്ങള് ഉടുത്തു തന്നാൽ മതി...." 


"അത് നിന്റെ മറ്റവനോട്‌ പോയി പറയെടി...." നമ്മള് അത് പറഞ്ഞപ്പോൾ തന്നെ കലിപ്പ് കേറി ആ കോന്തൻ നിന്ന് നമ്മളെ നേർക്ക് തിരിഞ്ഞു... 


"ചേ....." അപ്പൊ തന്നെ നമ്മളെ കണ്ടു വീണ്ടും തിരിഞ്ഞു... ചെക്കന്റെ കളി കണ്ടു നമ്മക്ക് ചിരി അടക്കാൻ പറ്റിയില്ല....


"എന്റെ മറ്റവൻ തന്നെ അല്ലെ നിങ്ങള്...." നമ്മള് ഇളിച്ചോണ്ട് പറഞ്ഞ്.... 


"കല്യാണത്തിന് വരണം എന്നുണ്ടെങ്കിൽ ആ സാരി മാറ്റി വേറെ എന്തേലും ഡ്രെസ്സ് എടുത്ത് ഇട്ട് വാ... അല്ലേൽ നീ വരണ്ട... എന്തായാലും സാരി ഞാൻ ഉടുത്തു തന്നിട്ട് നീ വരില്ല.... അല്ലേലും പെണ്ണായ നിനക്ക് ഇതൊന്നും അറിയില്ലേ... കഷ്ടം....." 


"എനിക്ക് ഈ സാരി തന്നെ ഉടുക്കണം... നിങ്ങള് തന്നെ ഉടുത്തും തരണം... അല്ലേൽ കല്യാണത്തിന് പോയി അവരൊക്കെ സാരി എന്താ ഇടാതെ നിന്നെ ചോദിച്ചാൽ അത് നിങ്ങള് ഊരിയത് ആണെന്ന് ഞാൻ പറയും...."  നമ്മള് എപ്പോഴത്തെയും പോലെ അവസാന അടവ് അങ്ങ് പ്രയോഗിച്ചു.... നമ്മള് അത് പറഞ്ഞപ്പോൾ ചെക്കൻ ഒന്നും മിണ്ടാതെ പുറം തിരിഞ്ഞ് തന്നെ നിൽപ്പാണ്... 


************************************************


"പടച്ചോനെ മുൻ ജന്മത്തിൽ ഞാൻ എന്തോ പാപം ചെയ്തിനു എന്നാ തോന്നുന്നത് അതല്ലേ ഈ ജന്മം ഇവളെ അടുത്ത് ചെന്ന് പെട്ടത്... നാണവും മാനവും ഇല്ലാത്തവളാ... പറഞ്ഞത് പോലെ തന്നെ ചെയ്ത് കളയും... പിന്നെ നമ്മക്ക് സാരിയൊക്കെ നന്നായി ഉടുത്തു കൊടുക്കാൻ അറിയാം കോളേജിൽ പഠിക്കുമ്പോൾ നാടകത്തിന് പെൺ വേഷം കെട്ടുന്ന കൂട്ടുകാർക്ക് ഒക്കെ നമ്മള് ആണ് സാരി ഉടുത്തു കൊടുത്തിട്ട് ഉള്ളത്.. അത് കൊണ്ട് അത് നമ്മള് നല്ലോണം പഠിചിന്.... എന്നാലും ഈ മാക്രിക്ക് ഉടുത്തു കൊടുക്കാ എന്ന് വെച്ചാൽ അത് നാണക്കെടല്ലേ.... 


"അതെ നിങ്ങൾ ഉടുത്തു തരുന്നുണ്ടോ ഇല്ലയോ..." നമ്മള് ആലോചിച്ചു നിൽക്കുമ്പോൾ ആണ് ആ മാക്രിയുടെ ഒരു ഡയലോഗ്...


"എന്തായാലും പെട്ടു... ഇനി അനുസരിക്കാം അല്ലെ..." നമ്മള് അതും മനസ്സിൽ കരുതി കണ്ണ് നല്ലോണം അടച്ച് പിടിച്ചു ഓൾക്ക് നേരെ തിരിഞ്ഞ് നിന്നു... 


"ശെരിക്കും കണ്ണ് ഒക്കെ അടച്ചിനല്ലൊ... നിങ്ങളെയൊന്നും വിശ്വസിക്കാൻ പറ്റില്ലാ... " നമ്മള് കണ്ണും അടച്ച് ഓളെ അടുത്ത് പോയി നിന്നപ്പോൾ ആണ് ആ മാക്രി ഇളിച്ചോണ്ട് ഇത് പറഞ്ഞെ... അപ്പൊ തന്നെ നീ പോടീ പുല്ലേ എന്ന് പറഞ്ഞ് പോവണം എന്ന് നമ്മക്ക് തോന്നിയത് ആണ്... പിന്നെ എന്ത് ചെയ്യാനാ... സഹിച്ചല്ലേ പറ്റു... 


"പിന്നെ... കണ്ണ് തുറന്ന് കാണാൻ പറ്റിയ ഒരു മൊതല്... കണ്ടാലും മതി....." 


"ഓ പിന്നേ നിങ്ങള് ഈ കണ്ണ് അടച്ച് പിടിക്കുന്നത് തന്നെ എന്നെ കണ്ടാൽ നിങ്ങളെ കണ്ട്രോൾ പോവുന്നത് കൊണ്ടല്ലേ... നിങ്ങള് അത്രയ്ക്ക് വലിയ പുള്ളി ആണേൽ കണ്ണ് തുറന്ന് എന്നെ നോക്ക്... അല്ലാതെ വല്യ ഡയലോഗ് അടിക്കല്ലേ.. ഡയലോഗ് അടിക്കാൻ ആർക്കും പറ്റും... " ഓളെ വെല്ലു വിളി കേട്ടപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല... അപ്പൊ തന്നെ നമ്മളെ കണ്ണ് തുറന്ന്... ഓൾക്ക് പ്രശ്നുല്ലേൽ പിന്നെ നമ്മക്ക് എന്താ.... 


നമ്മള് കണ്ണ് തുറന്ന് ഓളെ മുഖത്തേക്ക് നോക്കിയപ്പോൾ നമ്മളെ നോക്കി ഇളിക്കുകയാ മാക്രി...  നമ്മള് കുറെ പുച്ഛം വാരി വിതറി...


"ഞാൻ എന്താ ചെയ്യേണ്ടത്...." നമ്മള് ഗൗരവം വിടാതെ തന്നെ ചോദിച്ചു...


"സാരിയുടെ ഈ ചുരുക്ക് ആണ് അഴിഞ്ഞത് അത് ഒന്ന് ശെരിയാക്കിയാ മതി... "


"ഹ്മ്മ്മ്....." നമ്മള് ഒന്ന് മൂളി അത് ശെരിയാക്കി കൊടുക്കാൻ തുടങ്ങി... അപ്പോഴാ നമ്മളെ കണ്ണ് നമ്മളെ പോലും ചതിച്ചു അവളെ അരക്കെട്ടിലെക്ക് നോട്ടം ഇട്ടത്... ഗോതമ്പ് നിറം ഉള്ള അവളുടെ അരക്കെട്ടിൽ അതിനെ ഭംഗി കൂട്ടാൻ വേണ്ടി ഉള്ളത് പോലെ ഒരു കറുത്ത മറുക്.... അങ്ങോട്ട് നോക്കാതിരിക്കാൻ നമ്മള് പല തവണ ശ്രമിച്ചു എങ്കിലും നമ്മളെ കണ്ണ് നമ്മളെ ചതിച്ചു കൊണ്ടിരിന്നു... പടച്ചോനെ ഈ പോക്ക് പോയാൽ ഇത് ശെരിയാവൂലാ... നമ്മള് നമ്മളെ ജോബ് പെട്ടന്ന് തീർക്കാൻ തുടങ്ങി...


സാരി ഒക്കെ ok  ആയപ്പോൾ അവൾ കണ്ണാടിയുടെ മുന്നിലേക്ക് പോയി നിന്നു.. സത്യം പറയാലോ.. ഈ പെണ്ണിന് ഒടുക്കത്തെ മൊഞ്ചു ആണ്..  പിന്നെ അത് നമ്മക്ക് സമ്മതിച്ചു കൊടുക്കാൻ തല്ക്കാലം ഉദ്ദേശം ഇല്ലാ....


"പാടത്തു കോലം വെക്കാം കൊള്ളാം.... എന്ന് ഓളെ നോക്കി കളിയാക്കി പറഞ്ഞ് കൊണ്ട് നമ്മള് വേഗം താഴേക്ക് പോയി...


************************************************


"അത് നിന്റെ മറ്റവളെ കൊണ്ട് വെക്കടാ തെണ്ടി..." നമ്മളെ നോക്കി കളിയാക്കി ഇളിച്ചോണ്ട് ആ കോന്തൻ പോയപ്പോൾ നമ്മള് മനസ്സില് പിറു പിറുത്.... എന്തായാലും നേരത്തെ ഉടുത്തതിനെക്കാളും നന്നായിട്ട് ആ കോന്തൻ ഉടുത്തു തന്നിട്ടുണ്ട്... ഈ തെണ്ടിക്ക് എന്താ ഓഫീസിൽ സാരി ഉടുത്തു കൊടുക്കൽ ആയിരുന്നോ പണി.... എന്തായാലും ഉടുത്തത് അടിപൊളി ആയിട്ടുണ്ട്.... പിന്നെ ഉടുത്തു ഇരിക്കുന്നത് ഈ സച്ചു അല്ലെ....

 നമ്മള് കെട്ടിയോന് ഫുൾ ക്രെഡിറ്റ്‌ കൊടുക്കാതെ നമ്മളെ തന്നെ പൊക്കി പറഞ്ഞ് കണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞ് കളിച്ചു പിന്നെ താഴേക്ക് ഇറങ്ങിപോയി...  നമ്മളെ കെട്ടിയോൻ കാറിൽ നമ്മളെ വെയിറ്റ് ചെയ്യുകയാണ്... നമ്മള് വേഗം കാറിൽ കയറി ഇരുന്നു...


നമ്മളെ ഒന്ന് നോക്കി പേടിപ്പിച്ചു ആ കോന്തൻ കാർ മുന്നോട്ട് എടുത്ത്.... 


"അതെ... നിങ്ങൾ സാരി ഉടുത്തു കൊടുക്കാൻ ഒക്കെ നന്നായി അറിയാം അല്ലെ... മുമ്പ് ഏതേലും പെണ്ണിന് ഉടുത്തു കൊടുത്തിട്ടുണ്ടോ... "  നമ്മള് അത് ചോദിച്ചതും ചെക്കൻ ബ്രൈക്കിൽ കാൽ അമർത്തി...


"അതേടി... എനിക്ക് ഓരോ ദിവസവും ഓരോരു പെണ്ണിന് സാരി ഉടുത്തു കൊടുക്കൽ ആണ് ഓഫീസിൽ പണി...." കലിപ്പ് കേറി ആ തെണ്ടി നമ്മളെ നോക്കി അലറി...


"ഓഹോ... ഞാനും ഊഹിച്ചു... വെറുതെ അല്ല ഇത്ര നന്നായിട്ട് ഇത് പഠിച്ചത്...." നമ്മള് ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ നമ്മളെ നോക്കി പല്ല് ഞെരിച്ചു കാണിക്കുന്നുണ്ട് ആ കോന്തൻ...


"ഇനി ഒരു അക്ഷരം നീ മിണ്ടിയാൽ ചവിട്ടി ഞാൻ പുറത്ത് ഇടും... പിന്നെ ഓർമ ഉണ്ടല്ലോ അന്നത്തെ അവസ്ഥ... വെറുതെ എന്നെ കൊണ്ട് ചെയ്യിക്കണ്ടാ... " ആ തെണ്ടി അത് പറഞ്ഞപ്പോൾ നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു... പിന്നെ നമ്മള് ഒന്നും മിണ്ടാൻ പോയില്ല.... 



കല്യാണവീട്ടിൽ എത്തിയപ്പോൾ നമ്മളെ നമ്മളെ കാത്ത് ഒരുപാട് പേര് കാത്തിരിക്കുന്നുണ്ടായിരുന്നു... അബിയുടെ പെണ്ണ് എവിടെ എന്ന് ചോദിച്ചു ഓരോരുത്തർ ആയി നമ്മളെ അടുത്ത് വന്ന് പരിജയപ്പെട്ടു.. അപ്പോഴാ നമ്മക്ക് മനസ്സിലായത് നമ്മളെ കെട്ടിയോൻ കോന്തൻ വലിയ പുള്ളിയാ എന്ന്... എന്തൊരു സ്വീകരണം ആയിരുന്നു അബിക്കും എനിക്കും... നമ്മള് ആകെ അന്തം വിട്ടു എന്ന് പറഞ്ഞാ മതിയല്ലോ... 


ഫങ്ക്ഷൻ ഒക്കെ അടിപൊളിയാണ്... വീട് നമ്മളെ കെട്ടിയോന്റെ വീട് പോലെ തന്നെ കൊട്ടാരം എന്ന് തന്നെ പറയാം... 


നമ്മള് ആണേൽ ഓരോരുത്തരെയും പരിചയപ്പെട്ടു ഒരു വിതം ആയി...


"എന്തു പറ്റി ബാബി ക്ഷീണിച്ചു പോയോ...." വേറെ ആരും അല്ലാട്ടോ നമ്മളെ ഷഹീ ആണ്.. കൂടെ ഓന്റെ ഫ്രണ്ട്‌സും ഉണ്ട്.... എല്ലാരും നമ്മളെ നോക്കി ചിരിക്കുന്നുണ്ട്... നമ്മളും എല്ലാരേയും നോക്കി ഒന്ന് ഇളിച്ചു കൊടുത്തു... 


"ഇത് നമ്മളെ ഫ്രണ്ട്‌സ് ആണുട്ടോ... ഇവിടത്തെ റിലേറ്റീവ്സ് ആണ്... " നമ്മക്ക് എല്ലാരേയും പരിജയപ്പെടുത്തി... 


"ഇതാണോ ഹബിക്കന്റെ വൈഫ്.... " അതില് ഒരുത്തൻ ഇളിച്ചോണ്ട് ചോദിച്ചപ്പോൾ അതേടാ.. ഇതാണ് ആ മഹാ സംഭവം എന്ന് തിരിച്ചു ഇളിച്ചോണ്ട് ഷഹീയും മറുപടി കൊടുത്ത്... നമ്മള് ഓനെ ഒരു പിരികം പൊക്കി കാണിച്ചപ്പോൾ അവൻ നമ്മളെ നോക്കി കണ്ണ് ഇറുക്കി കാണിച്ച്...


"അതെ ബാബി... നിങ്ങക്ക് ഒരു സർപ്രൈസ് വെച്ചിട്ടുണ്ട് ഇവിടെ...." 


"എന്ത് സർപ്രൈസ്..." നമ്മള് നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു...


"ഇപ്പോൾ പറഞ്ഞാൽ പിന്നെ അത് എങ്ങനെയാ സർപ്രൈസ് ആവുക...  അതൊക്കെ വഴിയേ മനസ്സിലാവുംട്ടോ.. എന്ന് പറഞ്ഞ് ഇളിച്ചോണ്ട് ഓന്റെ ഫ്രണ്ട്സിന്റെ കൂടെ ആ തെണ്ടി പോയി... 


നമ്മള് അവിടെ എത്തിയിട്ടും കല്യാണപ്പെണ്ണിനെ മാത്രം കണ്ടില്ല...  അവളെ അവളുടെ ഫ്രണ്ട്‌സ് ഒരുക്കുന്ന തിരിക്കായിരുന്നു അത് കോണ്ട് നമ്മള് ഒക്കെ കഴിഞ്ഞു കാണാം എന്ന് കരുതി നിന്നതാ... 


പിന്നെ നമ്മള് ഉമ്മാന്റെയും സനയുടെയും കൂടെ തന്നെ ആയിരുന്നു.. ഉമ്മ ഇതാണ് അബിയുടെ പെണ്ണ് പറഞ്ഞു നമ്മളെയും കൊണ്ട് കറക്കം ആണ്... ഉമ്മാമ ആണേൽ ഇവിടെത്തേ ഉമ്മാമയും ആയി റൂമിൽ സൊറ പറഞ്ഞു ഇരിക്കുകയാ.. സഹലയുടെയും നഹലയുടെയും പോടീ പോലും കാണാൻ ഇല്ലാ... നമ്മള് നമ്മളെ കെട്ടിയോനെ അവിടെ ഫുൾ ഒന്ന് കണ്ണോടിച്ചു നോക്കി... ദേ നിൽക്കുന്നു ഒരാളോട് സംസാരിച്ചു കൊണ്ട്... നമ്മള് നോക്കുന്ന കണ്ടപ്പോൾ നമ്മളെ ഒന്ന് നോക്കി ഒരു പുച്ഛ ചിരിയും പാസാക്കി കോന്തൻ...  നമ്മള് തിരിച്ചു കൊഞ്ഞനം കുത്താനും മറന്നില്ല... 


"സച്ചു....ഇവിടെ നിൽക്കുകയായിരുന്നോ... നമ്മള് എവിടെയൊക്കെ നോക്കി.. " നമ്മള് നമ്മളെ കെട്ടിയോനെ നോക്കി കോപ്രായങ്ങൾ കാട്ടുമ്പോൾ ആണ് നമ്മളെ പിറകിൽ ആരൊക്കെയോ വന്ന് നിന്നത്... നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ദേ നിൽക്കുന്നു നഹലയും സഹലയും കൂടെ നമ്മളെ കല്യാണ പെണ്ണും... 


"ഞാൻ നിങ്ങളെയും ഒരുപാട് നോക്കി എവിടെ ആയിരുന്നു... "


"അത് നമ്മള് ഇവളെ ഒരുക്കാൻ ഹെല്പ് ചെയ്യുകയായിരുന്നു... കല്യാണപെണ്ണിനെ കണ്ണ് കൊണ്ട് കാണിച്ചു തന്ന് സഹല പറഞ്ഞ്... 


"ശബാന...  ഇതാണ് നീ നേരത്തെ ചോദിച്ച ആള്.. അബിക്കയുടെ വൈഫ്... " നമ്മളെ കാണിച്ചു സഹല കല്യാണപെണ്ണിന് പരിജയപ്പെടുത്തി... 


"ഹായ്.... അയാം സായാന...  " നമ്മള് ഓൾക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞ്...


" അയാം ശബാന...  സുഖമല്ലേ... നിങ്ങളെ കല്യാണത്തിന് എനിക്ക് വരാൻ പറ്റിയില്ല.. നാട്ടിൽ ഇല്ലായിരുന്നു..." നമ്മള് നീട്ടിയ കൈ പിടിച്ചു ഓള് തിരിച്ചു പറഞ്ഞു... പിന്നെ നമ്മള് കുറച്ച് പരിജയപ്പെട്ടു... 


"അതെ... ഒരു കാര്യം ചോദിക്കട്ടെ...." സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ആണ് ശബാന നമ്മളെ നോക്കി ഇത് ചോദിച്ചേ...


"എന്താ...." നമ്മള് ചോദ്യ ഭാവത്തിൽ ഓളെ നോക്കി....


"അബിക്ക ചിരിക്കാൻ തുടങ്ങിയോ...." ഓളെ ചോദ്യം കേട്ടിട്ട് നമ്മള് നിർത്താതെ ഒരേ ചിരിയാണ്... 


"നിങ്ങള് എന്താ ഇങ്ങനെ ചിരിക്കുന്നെ..."


"അന്റെ ചോദ്യം കേട്ടിട്ട് തന്നെ... "


"ഇക്ക ചിരിക്കുന്നത് നമ്മള് ഇത് വരെ കണ്ടിട്ടില്ല..  അത് കൊണ്ട് ചോദിച്ചത് ആണ്.. കാണാൻ നമ്മക്ക് ആഗ്രഹം ഉണ്ട്...." 


"നിന്റെ ആഗ്രഹം സാധിച്ചു തരാട്ടോ.... " നമ്മള് ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ ഓളും നമ്മളെ നോക്കി ചിരിച്ചു... അപ്പോഴാ ഓളെ ആരോ വിളിച്ച് കൂട്ടി പോയത്... 


" അല്ല സച്ചു... നിങ്ങൾ രണ്ടാളും എന്താ വരാൻ ലേറ്റ് ആയത്... " ശബാന പോയപ്പോൾ നഹല നമ്മളോട് ചോദിച്ചു.. 


"അത് ഒന്നും പറയാതിരിക്കുന്നത് ആണ് ബേധം മോളെ... നമ്മളെ സാരി ഊരിപൊയി... "


"അയ്യോ... എന്നിട്ട് ആരാ ശെരിയാക്കി തന്നത്.. നിങ്ങൾക്ക് ഉടുക്കാൻ അറിയില്ലലോ...." 


"ഇല്ലാ... പിന്നെ നിങ്ങളെ ഇക്കയാ ഉടുത്തു തന്നെ..." നമ്മള് ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ അത് രണ്ടും നമ്മളെ അന്തം വിട്ട് നോക്കുകയാണ്... 


"ആര് അബിക്കയോ... ചുമ്മാ പറയല്ലേ... നമ്മള് വിശ്വസിക്കില്ലാ...." അവര് അത് പറഞ്ഞപ്പോൾ നമ്മള് നമ്മളെ കെട്ടിയോനെ നോക്കി.. ചെക്കൻ നമ്മളെയും ഇടകണ്ണ് ഇട്ട് നോക്കുന്നുണ്ട്ട്ടാ... 


"അതെ... നിങ്ങള് ഇത്ര നന്നായി സാരി ഉടുത്തു തന്നു എന്ന് പറഞ്ഞിട്ട് ഇവര് വിശ്വാസിക്കുന്നില്ലാട്ടോ... " നമ്മള് നമ്മളെ കെട്ടിയോനെ നോക്കി അത് പറഞ്ഞപ്പോൾ ചെക്കൻ കണ്ണും മിഴിച്ചു നമ്മളെ നോക്കുകയാണ് നഹലയും സഹലയും വാ പൊത്തി ഒരേ ചിരിയും..

അപ്പൊ ദേ ആ കോന്തൻ കലി തുള്ളി നമ്മളെ അടുത്തേക്ക് വരുന്നു... 


*****************************************


നമ്മള് നമ്മളെ പരിജയം ഉള്ള ആളോട് സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ആണ് ഓളെ അലക്കിലെ ഡയലോഗ്.. നമ്മള് ആണേൽ അത് കേട്ടു ആദ്യം ഒന്ന് സ്റ്റക്ക് ആയി പോയി... നമ്മള് സംസാരിച്ചു നിന്ന ആളും നമ്മളെ പെങ്ങൾസും ഒരേ ചിരിയാണ് നമ്മക്ക് അത് കണ്ടപ്പോൾ ആകെ ചടച്ചു...  ചേ.. ഇവരൊക്കെ എന്ത് കരുതി കാണും... നമ്മക്ക് ആകെ ദേഷ്യം വന്നു... ഇവളെ വെറുതെ വിട്ടാൽ ശെരിയാവില്ല...  നമ്മള് പിന്നെ ഒന്നും നോക്കിയില്ല ഓളെ അടുത്തേക്ക് പോയി ഓളെ കയ്യും പിടിച്  ഒരേ നടത്തം ആയിരുന്നു... 


"മെല്ലെ പിടിച്ചു വലിക്ക് മനുഷ്യ.... എനിക്ക് നടക്കാൻ പറ്റുന്നില്ല... " പെണ്ണ് നമ്മളെ കയ്യിൽ നിന്ന് പിടി വിടാൻ ഉള്ള എല്ലാം ശ്രമവും നടത്തുന്നുണ്ട്... നമ്മളോടാ കളി നമ്മള് ഒന്നും നോക്കിയില്ല പിടിച്ച് വലിച്ചു ആളില്ലാത്ത ഭാഗത്ത്‌ എത്തിയപ്പോൾ ഓളെ കയ്യിൽ നിന്ന് പിടി വിട്ടു... 


അപ്പോഴാ നമ്മളെ കണ്ണിൽ വേറെ ഒരാള് പെട്ടത്... നമ്മള് മാക്രിയെ പിടിച്ച് കൊണ്ട് വരുന്നത് കണ്ടു ആ നാശം സന നമ്മളെ പിന്നാലെ വന്നിട്ടുണ്ട്.. നമ്മള് ഓളെ കാണാത്ത ഭാവം നടിച്ചു.. 


പിന്നെ നമ്മള് ഒന്ന് റൂട്ട് മാറ്റി പൊടിച്ചു... കൂട്ടി വന്നു നല്ലം രണ്ട് വർത്താനം പറയണം എന്നാ കരുതിയെ പക്ഷെ സനയെ കണ്ടപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല...  ആ മാക്രിയുടെ കയ്യിൽ പിടിച്ച് വലിച്ചു അവളെ നമ്മളെ നെഞ്ചിലേക്ക് ഇട്ടു.... 


************************************************


പടച്ചോനെ ഈ ചെക്കൻ ഇത് എന്താ ഈ ചെയ്യുന്നേ.. ഈ ചെക്കന്റെ കയ്യിൽ നിന്ന് നമ്മള് തല്ലു പ്രതീക്ഷിക്കുമ്പോൾ ഒക്കെ ഈ കോന്തൻ വേറെ എന്തൊക്കെയോ ആണ് ചെയ്യുന്നേ... ഒന് നമ്മളെ വലിച്ച് ഓന്റെ നെഞ്ചിലേക്ക് ഇട്ട് നമ്മളെ കണ്ണിലേക്കു തന്നെ നോക്കി നിൽക്കുകയാണ്.. ചുണ്ടിൽ ആണെങ്കിൽ നല്ലൊരു പുഞ്ചിരിയും... പടച്ചോനെ നമ്മള് സ്വപ്നം കാണുകയാണോ... 


************************************************


നമ്മളെ പ്രകടനം കണ്ടിട്ട് ഒരു പിടിയും കിട്ടാതെ നമ്മളെ തന്നെ അന്തം വിട്ട് നോക്കുകയാണ് നമ്മളെ കെട്ടിയോള്... നമ്മള് ഇടകണ്ണ് ഇട്ട് സന നിന്ന ഭാഗത്തേക്ക് നോക്കി ഓള് അവിടെ പല്ലും കടിച്ചു പിടിച്ച് നമ്മളെ തന്നെ നോക്കുന്നുണ്ട്... നമ്മള് നമ്മളെ കെട്ടിയോളെ അരയിലേക്ക് പിടുത്തം ഇട്ട് നമ്മളെ അടുത്തേക്ക് വീണ്ടും ചേർത്ത് നിർത്തി... പെണ്ണ് ആകെ വിയർത്തു പോയി... കഴുത്തിലൂടെ വിയർപ്പ് തുള്ളികൾ ഒളിച്ചു താഴുന്നത് നമ്മക്ക് കാണായിരുന്നു... അവളെ അരയിൽ വെച്ച എന്റെ കൈ പത്തിയിലും നനവ് അനുഭവപെടുന്നുണ്ട്... നമ്മള് ഒന്നുടെ അരയിലെ പിടുത്തം മുറുക്കിയപ്പോൾ..  പെണ്ണ് ഞെട്ടി മുകളിലെക്ക് ഒന്ന് തുള്ളിപോയി.... 


 അവളെ അരയിൽ വെച്ച എന്റെ കൈ പത്തിയിലും നനവ് അനുഭവപെടുന്നുണ്ട്... നമ്മള് ഒന്നുടെ അരയിലെ പിടുത്തം മുറുക്കിയപ്പോൾ..  പെണ്ണ് ഞെട്ടി മുകളിലെക്ക് ഒന്ന് തുള്ളിപോയി.... 

നമ്മള് വീണ്ടും സനയെ ഇടകണ്ണ് ഇട്ട് നോക്കിയപ്പോൾ അവള് മുഖവും വീർപ്പിച്ചു അവിടെ നിന്ന് പോയി... നമ്മക്ക് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്.... 


"അതെ എന്താ നിങ്ങളെ ഉദ്ദേശം....." നമ്മള് സന പോയത് നോക്കി ചിരിക്കുമ്പോൾ ആണ് ആ മാക്രിയുടെ ഡയലോഗ്... നമ്മള് അപ്പൊ തന്നെ ഓളെ അരയിൽ നിന്ന് കൈ എടുത്ത്... ഓളെ മുഖത്തു ശെരിക്കും ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്ന് പോയി....


************************************************


നമ്മള് അത് ചോദിച്ചപ്പോൾ ഒരു കൂസലും ഇല്ലാതെ നമ്മളെ മൈൻഡ് ചെയ്യാതെ ആ കോന്തൻ പോയി.... 

പടച്ചോനെ ഇനി ഇങ്ങേർക്ക് വല്ല ബാധയും കയറിയിനോ...


ആർക്കറിയാം... ഇവന്റെ കാര്യം ആയത് കൊണ്ട് ഇനി പറയാൻ പറ്റില്ല.. നമ്മള് അതും ആലോചിച്ചു ഹാളിലേക്ക് നടന്നു... അവിടെ പാട്ടും ഡാൻസും ഒക്കെ തുടങ്ങീട്ട് ഉണ്ട്ട്ടോ... ഷഹീയും ഷബീലും ഫ്രണ്ട്സും ഒക്കെ അടിച്ച് പൊളിക്കുകയാണ്.. കഷ്ടം നമ്മളെ കെട്ടിയോൻ കോന്തൻ അവിടെ മസിലും പിടിച്ച് മാറി നിൽക്കുന്നു... അത് പിന്നെ അങ്ങനെ ഒരു സാധനം ആയി പോയി പറഞ്ഞിട്ട് കാര്യം ഇല്ലാലോ.. സോങ് കേട്ടു നമ്മളെ കണ്ട്രോൾ മൊത്തം പോവുന്നുണ്ട്ട്ടോ... ഡാൻസ് കളിക്കാൻ തോന്നിയിട്ട് വയ്യ പിന്നെ എന്ത് ചെയ്യാനാ... ഇവിടെ ആയത് കൊണ്ട് സഹിച്ചു പിടിച്ച് നിൽക്കുകയാണ്... 


അപ്പോഴാ ഒരു ഭാഗത്ത്‌ ചെറിയ ഒരു ആൾക്കൂട്ടം നമ്മള് അങ്ങോട്ട് എന്താന്ന് നോക്കാൻ പോയപ്പോൾ ദേ എല്ലാം കൂടി മെഹന്തി ഇടുന്നു... ഇട്ട് കൊടുക്കുന്നത് നമ്മളെ സഹല... ശെരിക്കും അവൾ കല്യാണപ്പെണ്ണിന്റെ കൈകളിൽ അടിപൊളി ആയി മെഹന്തി ഇട്ട് കൊടുത്തിട്ടുണ്ട്... 


"എന്റെ പൊന്നേ... നീ ഇത്ര നന്നായിട്ട് ഒക്കെ മെഹന്തി ഇടുമോ... "


"നിങ്ങള് എന്നെ കുറിച്ച് എന്താ വിചാരിച്ചേ... നിങ്ങൾക്ക് ഒരു കാര്യം അറിയുമോ... ഞാൻ ഒരു വലിയ സംഭവം ആണ്..." നമ്മള് അത് പറഞ്ഞപ്പോൾ പെണ്ണ് സ്വയം പൊക്കി പറഞ്ഞ് എവിടെക്കോ എത്തി... ഓളെ ഡയലോഗ് കേട്ടു എല്ലാരും ഒരേ ചിരിയാണ്... 


"സഹല.... എനിക്കും ഇട്ട് താ മെഹന്തി...." സൗണ്ട് കേട്ട ഭാഗത്ത്‌ നമ്മള് നോക്കി.... വേറെ ആരും അല്ലാട്ടോ നമ്മളെ സന തന്നെ... നമ്മള് ഓളെ നോക്കി ചിരിച്ചപ്പോൾ തിരിച്ചു കിട്ടിയത് പുച്ഛ ഭാവം ആണ്... പിന്നെ നമ്മളും വല്യ മൈൻഡ് ആക്കാൻ പോയില്ല... അല്ല പിന്നെ ഈ പെണ്ണിന് ഇത് എന്തിന്റെ കേടാണ്... നമ്മള് എന്തോ ഓളെ ചെയ്ത പോലെ.... അങ്ങനെ സനയുടെ കയ്യിൽ മെഹന്തി ഇട്ട് കഴിഞ്ഞപ്പോൾ നമ്മളും ചുമ്മാ ഓളെ മുന്നിലേക്ക് കൈ നീട്ടി കൊടുത്തു... നമ്മള് കൈ നീട്ടുന്നത് കണ്ടപ്പോൾ പെണ്ണ് നടുവിലും പിടിച്ചു നമ്മളെ നോക്കുകയാണ്... നമ്മള് നല്ലോണം ഒന്ന് ഇളിച്ചു സോപ്പ് ഇട്ടപ്പോൾ ഓള് നമ്മളെ കയ്യിലും ഇട്ട് തന്നു... 

നമ്മക്ക് പിന്നെ മെഹന്തി ഇടാൻ തുടങ്ങിയാൽ ഒരുപാട് ഇടണം... അത് കൊണ്ട് തന്നെ നമ്മക്ക് മെഹന്തി ഇട്ട് തരാൻ നിന്നിട്ട് നമ്മളെ സഹലക്ക് ശെരിക്കും പണി കിട്ടി... 


പിന്നെ നമ്മക്ക് അവിടെ സ്പെഷ്യൽ ആയിട്ട് റൂം ഒക്കെ ഒരുക്കിയിരുന്നു.. നമ്മളെ ബാഗ് ഒക്കെ അവിടെ ആണ് നമ്മളെ ഫോൺ ആണേൽ അതിലും.. അത് എടുക്കാൻ ആയി നമ്മള് റൂമിലേക്ക് നടന്നു... നടക്കാൻ ഒക്കെ നല്ല കഷ്ടപ്പാട് ആണുട്ടോ.. ഇത്രയും നേരം ഒരു കൈ കൊണ്ട് സാരിയിൽ പിടിച്ചാ നടന്നെ.. ഇതിപ്പോൾ മെഹന്തി ഇട്ടത് കൊണ്ട് അതും പറ്റുന്നില്ല... കഷ്ടപ്പെട്ട് അവസാനം നമ്മള് റൂമിൽ എത്തി... 


പടച്ചോനെ ഈ കയ്യും വെച്ച് ബാഗ് എങ്ങനെ തുറക്കും... നമ്മള് നമ്മളെ കയ്യിലെക്ക് നോക്കി.. ഹ്മ്മ്..  മെഹന്തി ഏകദേശം ഉണങ്ങിയിട്ടുണ്ട്... ഇനി കഴുകി കളഞ്ഞേക്കാം... നമ്മള് അതും കരുതി റൂമിലെ ബാത്‌റൂമിലേക്ക് ലക്ഷ്യം വെച്ച് നടന്നു... അവിടെ എത്തി ഡോർ തുറക്കാൻ നോക്കിയപ്പോൾ ആണ് അകത്തു നിന്ന് ആരോ ഡോർ തുറന്നെ... പെട്ടന്ന് തുറന്നതു കൊണ്ട് നമ്മളെ ബാലൻസ് ഒക്കെ പോയി... ഒറ്റ പോക്ക് ആയിരുന്നു ബാത്‌റൂമിന്റെ അകത്തേക്ക്... 

നമ്മള് വീണ്... കൂടെ ബാത്റൂമിന്റെ അകത്തു ഉണ്ടായ ആളും... അയാൾ നിലത്തും നമ്മള് അയാളെ നെഞ്ചത്തും... നമ്മള് വീഴും എന്ന് ഉറപ്പ് ആയപ്പോൾ തന്നെ കണ്ണ് അടച്ച് പിടിച്ചിരുന്നു.. 

വീണ് കഴിഞ്ഞ് നമ്മള് മെല്ലെ കണ്ണ് തുറന്നു നോക്കിയപ്പോൾ ദേ നമ്മളെ തന്നെ തുറിച്ചു നോക്കുന്ന രണ്ട് പൂച്ച കണ്ണുകൾ... എന്താ നിങ്ങൾക്ക് ആളെ പിടി കിട്ടിയില്ലേ... അങ്ങേര് തന്നെ നമ്മളെ കെട്ടിയോൻ  കോന്തൻ... 


ഈ കോന്തനെ നമ്മള് ഇവിടെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. അതോണ്ട് തന്നെ ഓനെ കണ്ടപ്പോൾ നമ്മള് ഒന്ന് ഞെട്ടി...


************************************************


നമ്മളെ ഷർട്ടിൽ ചെറുതായി ജ്യൂസ് ആയത് കൊണ്ട് അത് കഴുകാൻ ആണ് നമ്മള് റൂമിലേക്ക് വന്നത്... ബാത്‌റൂമിൽ ഉള്ളപ്പോൾ പുറത്ത് റൂമിൽ ആരോ വന്നിനു എന്ന് നമ്മക്ക് മനസ്സിലായിന് പക്ഷെ ഈ പണ്ടാരം ഡോറിന്റെ അടുത്ത് ഉണ്ട്ന്ന് നമ്മള് കരുതിയില്ല... ഡോർ തുറന്നപ്പോൾ തന്നെ ആ മാക്രി നമ്മളെ മേത്തേക്ക് ഒരു വരവ് ആയിരുന്നു... പിന്നെ നിലത്ത് എത്തി.. നമ്മള് നോക്കുമ്പോൾ പെണ്ണ് നമ്മളെയും നോക്കി... 


"നിന്റെ കാലിൽ എന്താടി ചക്രം പിടിപ്പിച്ചിട്ടുണ്ടോ.."


"നിങ്ങൾക്ക് എന്താ ഇതിന് അകത്തു ഉണ്ടേൽ, ഒന്ന് ശബ്ദം ഉണ്ടാക്കികൂടെ...."


"അതേടി ഞാൻ ബാത്‌റൂമിൽ കയറി കഥാ പ്രസംഗം നടത്താം... മരിയാതിക്കു എണീറ്റ് പോടീ... " നമ്മള് അത് പറഞ്ഞപ്പോൾ പെണ്ണ് നമ്മളെ കൊഞ്ഞനം കുത്തി നമ്മളെ മേത്തു നിന്ന് എണീക്കാൻ ഉള്ള ശ്രമം നടത്തുകയാണ്..


പക്ഷെ നമ്മള് നോക്കിയപ്പോൾ പെണ്ണ് എന്തൊക്കെയോ കോപ്രായങ്ങൾ കാണിക്ക്ന്ന്.. 


"എടി... നീ എന്താ ഈ ചെയ്യുന്നേ..."


"ഒന്ന് അടങ് മനുഷ്യാ... നമ്മളുടെ അരപ്പട്ട നിങ്ങളെ ഷർട്ടിൽ കുടുങ്ങിയിട്ട ആണ് ഉള്ളത്... 

സംഭവം നിങ്ങക്ക് മനസ്സിലായ..  ഈ പെൺപിള്ളേരു ഇപ്പോൾ സാരി ഒക്കെ ഇടുമ്പോൾ ചെറിയ മുത്ത് പോലത്തെ ഒരു സാധനം സാരിക്ക് പുറമെ അരയിൽ കേട്ടാർ ഇല്ലേ അത് തന്നെ സംഭവം...


"ഊരാൻ പറ്റുന്നില്ലേൽ അത് പൊട്ടിച്ചു കളയെടി പുല്ലേ... "


"അയ്യടാ... വേണേൽ നിങ്ങളെ ബട്ടൺസ് പൊട്ടിച്ചു കളയാം.. ഇത് ഞാൻ നശിപ്പിക്കില്ല... "


"നാശം... നീ മരിയാതിക്കു എണീറ്റോ.. അല്ലേൽ ഞാൻ അത് പൊട്ടിച്ചു കളയും.. നമ്മള് അത് പറഞ്ഞപ്പോൾ ആ മാക്രി എഴുനേറ്റ് നിൽക്കാൻ പെടാ പാട് പെടുന്നുണ്ട്.. നമ്മളും ഒന്ന് സപ്പോർട്ട് ചെയ്തപ്പോൾ നമ്മള് രണ്ട് പെരും ഒരു വിതം എഴുനേറ്റ് നിന്നു... പക്ഷെ അത് ഇപ്പോഴും നമ്മളെ ഷിർട്ടിൽ തന്നെ കുടുങ്ങി കിടപ്പുണ്ട്... നമ്മളും അവളും പശ എടുത്ത് ഒട്ടിച്ചപോലെ ആണ് നിൽപ്പ്..


"എടി... നീ ഇത് എന്താ ചെയ്യാൻ പോണേ... എന്നെയും വലിച്ചോണ്ട് നീ ഇത് എവിടെ പോണേ..."


"ഒന്ന് അടങ്ങി നിൽക്കു മനുഷ്യ..  നമ്മള് നമ്മളെ കയ്യിലെ ഈ മെഹന്തി ഒന്ന് കഴുകട്ടെ... " എന്നും പറഞ്ഞു നമ്മളെയും ഒന്നിച്ചു വലിച്ചോണ്ട് പോയി ഓളെ മെഹന്തി കഴുകി കളഞ്ഞു... 


"നേരെ നിൽക്ക്..." നമ്മളെ കലിപ്പോടെ നോക്കി കൊണ്ട് ഓള് അത് പറഞ്ഞപ്പോൾ നമ്മക്ക് ശെരിക്കും ചിരിയാണ് വന്നത്... ശെരിക്കും ഈ പെണ്ണ് ചൂടാവുംമ്പോൾ മുമ്പ് എടുത്ത് കൊണ്ട് പോയി കിണറ്റിൽ ഇടാൻ ആണ് തോന്നാറുള്ളത് ഇപ്പോൾ അതൊക്കെ നമ്മള് എൻജോയ് ചെയ്യുന്നുണ്ടോ എന്ന് ഒരു സംശയം.... 

നമ്മള് ഇതൊക്കെ ആലോചിച്ചു നിൽക്കുമ്പോ പെണ്ണ് അത് ഊരിഎടുക്കാൻ കഷ്ടപ്പെടുകയാണ്... 


ഇങ്ങനെ പോയാൽ ഇന്ന് ഫുൾ ഇതിനകത്ത് തന്നെ ആയിപോവും.. നമ്മള് പിന്നെ നമ്മളെ ഷിർട്ടിന്റെ ബട്ടൺ അങ്ങ് പൊട്ടിച്ചു കളഞ്ഞ്... അല്ല പിന്നെ.. ഇങ്ങനെ ഇത് ഊരും വരെ ഇവിടെ പോസ്റ്റ്‌ പോലെ നിൽക്കാൻ ഉള്ള ക്ഷമ ഒന്നും നമ്മക്ക് ഇല്ലാ...


"എന്ന പിന്നെ ഇത് നേരെത്തെ അങ്ങ് ചെയ്താ പോരെ..." നമ്മള് ഷർട്ടിന്റെ ബട്ടൺ പൊട്ടിച്ചത് കണ്ടപ്പോൾ നമ്മളെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ഓള് ഈ ഡയലോഗും അടിച്ച് ബാത്റൂമിന്റെ ഡോർ തുറന്നതും പുറത്ത് ഉള്ള ആളെ കണ്ടപ്പോൾ ഓളും നമ്മളും ഒരുപോലെ അന്തം വിട്ട് പോയി... വേറെ ആരും അല്ല..  ഇങ്ങനെ ഉള്ള സമയങ്ങളിൽ കൃത്യ സമയം നോക്കി എത്തുന്ന ഒരു അവതാരം ഇല്ലേ നമ്മളെ അനിയൻ ഷഹീ... ആ തെണ്ടി തന്നെ... 


നമ്മള് ഓനെ നോക്കി ഒരു അവിഞ്ഞ ചിരി ചിരിച്ചു പുറത്തേക്ക് ഇറങ്ങി... നമ്മള് നമ്മളെ കെട്ടിയോള് മാക്രിയെ നോക്കിയപ്പോൾ പെണ്ണും ആകെ ചമ്മി സൈക്കിളിൽ നിന്ന് വീണ ഒരു ഇളിയിൽ ആണ്... 


" എന്താ ഇക്കാ.... കൂറ പിന്നെയും വന്ന.... " നമ്മളെ നോക്കി ഇളിച്ചോണ്ട് ഷഹി അത് പറഞ്ഞപ്പോഴാ നമ്മള് അന്നത്തെ ആ സംഭവം ഓർത്തത്... എന്താന്ന് നിങ്ങൾക്ക് ഓർമയില്ലേ.. ഇനി നമ്മള് പറയണ്ടാലോ...


ചെക്കൻ ആണേൽ നമ്മളെ നോക്കി അലാക്കിലെ ചിരിയാണ്.. ഓനെ പറഞ്ഞിട്ട് കാര്യമില്ലാ നമ്മളെ കോലം അങ്ങനെ അല്ലെ.. ഷർട്ടിന്റെ ബട്ടൺ ഒക്കെ അഴിച്ചു ബോഡിയും കാണിച്ച് ഇങ്ങനെ ബാത്‌റൂമിൽ നിന്ന് ഇറങ്ങിയാ ആരായാലും തെറ്റ് ധരിച്ചു പോവും... 


"നീ എന്താ കൂറയെ പിടിക്കാൻ വന്നതാണോ..." നമ്മള് മുഖത്തേ ചമ്മൽ ഭാവം മാറ്റി വെച്ച് ഓനോട്‌ ചോദിച്ചു...


"അതിന് ഈ കൂറയെ നിങ്ങൾക്ക് മാത്രല്ലേ കാണാൻ പറ്റു... പിന്നെ നമ്മള് എങ്ങനെ പിടിക്കാനാ..." ചെക്കന്റെ മറുപടി കേട്ടു സത്യം പറയാലോ തിരിച്ചു നമ്മക്ക് ഒന്നും പറയാൻ പറ്റിയില്ല... അത് കൊണ്ട് കൂടുതൽ അവിടെ നിന്ന് ചമ്മാതെ ബാഗ് തുറന്ന് വേറെ ഒരു ഷർട്ട്‌ എടുത്ത് ഇട്ട് ഓനെ ഒന്ന് നോക്കി പേടിപ്പിച്ചു നമ്മള് അവിടെ നിന്ന് മെല്ലെ മുങ്ങി...


************************************************


ശെരിക്കും നമ്മക്ക് ഷഹീടെ മുഖം നോക്കാൻ നല്ല ചടപ്പ് തോന്നി... നമ്മളെ കെട്ടിയോൻ മെല്ലെ മുങ്ങി... ഷഹീ നമ്മളെ നോക്കി ഇളിക്കുന്നുണ്ട്... നമ്മള് തിരിച്ചും നല്ലോണം ഇളിച്ചു കൊടുത്തു... 


" നീ എന്താ വന്നെ.. നിന്റെ മുഖം കണ്ടിട്ട് കാര്യമായി എന്തോ പറയാൻ ഉള്ളത് പോലെ ഉണ്ടല്ലോ... " 

നമ്മള് ബുദ്ധി പരമായി വിഷയം മാറ്റി...


"ആ അതെ ഞാൻ നേരത്തെ പറഞ്ഞിരുന്നില്ലേ നിങ്ങൾക്ക് ഒരു സർപ്രൈസ് ഉണ്ടെന്ന് അതിന് ഉള്ള സമയം ആയി നിങ്ങള് വേഗം ഹാളിലേക്ക് വാ... " നമ്മളെ നോക്കി ഇളിച്ചോണ്ട് അതും പറഞ്ഞ് ചെക്കൻ ഹാളിലേക്ക് നടന്നു.. കൂടെ നമ്മളും... 


നമ്മള് ആണേൽ അത് അറിയാൻ ഉള്ള ഒടുക്കത്തെ ആകാംഷയിൽ ആണ്... ഹാളിൽ എത്തിയപ്പോൾ എല്ലാരും അവിടെ കൂടി നിന്നിട്ട് ഉണ്ട്.. സോങ് ഒക്കെ നിർത്തി വെച്ച് കയ്യില് മൈക്കും പിടിച്ചു നിൽക്കുകയാണ് നമ്മളെ ഷബീൽ..  നമ്മളെ കെട്ടിയോൻ അവിടെ ഒരു ചെയറിൽ ഇരിപ്പുണ്ട്.. നമ്മള് പോയി നഹലയും സഹലയും സനയും ഒക്കെ ഇരുന്ന സ്ഥലത്ത് പോയി അവരെ കൂടെ ഇരുന്നു... 


അപ്പോഴാ.. ചിരിച്ചോണ്ട് നമ്മളെ ഷഹീ ഷബീടെ കയ്യിൽ നിന്ന് മൈക്ക് വാങ്ങിയത്... 


"ഹായ് എവെരിബഡി.... നിങ്ങളെ ഒക്കെ ഇവിടെ വിളിച്ചു കൂട്ടിയത് വേറെ ഒന്നും അല്ല..  ഇത് ഒരു മാരേജ് ഫങ്ക്ഷൻ ആണല്ലോ .. ഇവിടെ എല്ലാരും പാട്ടും ഡാൻസും ഒക്കെ ആയി അടിച്ച് പൊളിയിലും ആണ്... എങ്കിലും നമ്മക്ക് ഒരു രസത്തിന് ഒരു പുതിയ ഐറ്റം ചെയ്താലോ... ഈ ആഘോഷം ഒന്ന് കൂടി ഒന്ന് അടിപൊളി ആക്കാൻ വേണ്ടി നമ്മള് ഇപ്പോൾ ഒരു അടിപൊളി ഗെയിം നടത്താൻ പോവുകയാണ്...." അത് നമ്മളെ ഷഹീ വിളിച്ചു പറഞ്ഞപ്പോഴേക്കും അവിടെ കയ്യടിയുടെയും വിസിലടിയുടെയും ബഹളം ആയിരുന്നു... 


"പെയർ ഗെയിം ആണ്... അതായത് നമ്മളെ ഭാഷയിൽ പറഞ്ഞാൽ കെട്ടിയോളും കെട്ടിയോനും ഒന്നിച്ചുള്ള ഗെയിം... നിങ്ങൾക്ക് ഒരു പിടുത്തവും കിട്ടിയില്ലാ എന്ന് നമ്മക്ക് അറിയാം നമ്മള് ശെരിക്കും പറഞ്ഞ് തരാം.. ഇവിടെ നമ്മക്ക്  പേര് തന്നിട്ട് ഉള്ളത് 6 പെയർ ജോഡികൾ ആണ്... ഇവരുടെ മത്സരം എന്താ എന്ന് വെച്ചാൽ...  ആദ്യം നമ്മള് 5 ചോദ്യങ്ങൾ ഉള്ള ഒരു പേപ്പർ മത്സരിക്കുന്ന 6 ഭർത്താക്കാന്മാരുടെ കയ്യിൽ കൊടുക്കും.. സ്വന്തം ജീവിതവും സ്വഭാവവും വെച്ച് അതിലുള്ള ചോദ്യത്തിന്റെ ആൻസർ ഭർത്താക്കന്മാർ എഴുതണം... പിന്നെ സെയിം ചോദ്യങ്ങൾ നമ്മള് ഭാര്യമാർക്ക് കൊടുക്കും.. പക്ഷെ അവർ എഴുതേണ്ടത് അവരുടെ ഭർത്താവിന്റെ സ്വഭാവം വെച്ച് ആണ്.. അവസാനം ഏത് ജോഡികളാനോ ഏറ്റവും കൂടുതൽ സെയിം ആൻസർ എഴുതിയത് അവർ ആയിരിക്കും വിജയി.... അപ്പൊ എല്ലാർക്കും മനസ്സില്ലയല്ലോ... നമ്മക്ക് നോക്കണ്ടേ ഏതൊക്കെ കെട്ടിയോള് മാര് സ്വന്തം കെട്ടിയോനെ കുറിച്ച് ശെരിക്കും മനസ്സിലാക്കി എന്ന്... ഇനി നമ്മള് നമ്മക്ക് പേര് നൽകിയ ജോഡികളെ വിളിക്കും.. അപ്പൊ അവര് നമ്മളെ അടുത്ത് വന്ന് നിൽക്കണംട്ടാ.... 


അപ്പൊ തുടങ്ങാലേ... നിങ്ങൾ എല്ലാരും റെഡി അല്ലെ....


"Yesss......... " അവനത് പറഞ്ഞപ്പോ തന്നെ എല്ലാരും ആവേശത്തോടെ അലറി... 


അപ്പൊ പേര് വിളിക്കുകയാണ്...


1 മത്തെ ജോഡി... 


ആഷിഖ് ആൻഡ് ഷംന...


"2 മത്തെ...


സാജിദ് ആൻഡ് ആമില...


3 മത്തെ ജോഡി..


അഷ്‌റഫ്‌ ആൻഡ് സഫ്‌വാന...


4 മത്തെത്...


ജംഷീർ ആൻഡ് ഷംസീന...


5 മത്തെ ജോഡി..


ഷാഹിൽ ആൻഡ് ഇശൽ...


ആൻഡ് ലാസ്റ്റ് ജോഡി നമ്മളെ സ്വന്തം കാക്കു ആൻഡ് ബാബി..


ഹബീബ് റഹ്മാൻ ആൻഡ് സായാന.... 


"വാട്ട്‌......" ഒന് നമ്മളെ പേര് വിളിച്ചതും നമ്മള് ആകെ അന്തം വിട്ട് ഇരുന്നെടുത്ത് നിന്ന് എണീറ്റ് നിന്ന് പോയി... നമ്മള് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ നമ്മളെ സെയിം അവസ്ഥയിൽ ഇരുന്നെടുത്ത് നിന്ന് എണീറ്റ് അന്തം വിട്ട് നിൽക്കുകയാണ് ആ കോന്തനും...


ആൻഡ് ലാസ്റ്റ് ജോഡി നമ്മളെ സ്വന്തം കാക്കു ആൻഡ് ബാബി..


ഹബീബ് റഹ്മാൻ ആൻഡ് സായാന.... 


"വാട്ട്‌......" ഒന് നമ്മളെ പേര് വിളിച്ചതും നമ്മള് ആകെ അന്തം വിട്ട് ഇരുന്നെടുത്ത് നിന്ന് എണീറ്റ് നിന്ന് പോയി... നമ്മള് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ നമ്മളെ സെയിം അവസ്ഥയിൽ ഇരുന്നെടുത്ത് നിന്ന് എണീറ്റ് അന്തം വിട്ട് നിൽക്കുകയാണ് ആ കോന്തനും...

പടച്ചോനെ നമ്മളെ പേര് ഇത് ആര് കൊടുത്ത്... നമ്മള് അത്  ആലോചിച്ചപ്പോൾ ആണ് ഷഹീ നമ്മളോട് പറഞ്ഞ സർപ്രൈസ് കാര്യം നമ്മക്ക് ഓർമ വന്നെ...

"എടാ ദുഷ്ട... ഇത് നിന്റെ പണി ആയിരുന്നോ... ഇതാണോ നിന്റെ ആ കോപ്പിലെ സർപ്രൈസ്..." നമ്മളും ഇത് പറഞ്ഞു ഷഹീയെ നോക്കിയപ്പോൾ ചെക്കൻ വായ പൊത്തി ഒരേ ചിരിയാണ്...


"നിനക്ക് ഞാൻ വെച്ചിട്ട് ഉണ്ട്ടാ കാലമാടാ... നമ്മള് ഓനെ നോക്കി പിറു പിറുത്തോണ്ട് നിന്നപ്പോ ദേ വരുന്നു നമ്മളെ കെട്ടിയോൻ നമ്മളെ നോക്കി ദഹിപ്പിച്ചു കൊണ്ട്...


"എടി മാക്രി... നിന്നോട് ആരാ പേര് കൊടുക്കാൻ പറഞ്ഞത്... " നമ്മളെ അടുത്ത് വന്നു പല്ല് ഞെരിച്ചു കൊണ്ട് ആ കോന്തൻ ശബ്ദം കുറച്ച് കൊണ്ട് ചോദിച്ചു.... 


"ആര് ഞാനോ... ഞാൻ പേരൊന്നും കൊടുത്തിട്ടില്ല... അല്ലേൽ ഇങ്ങനെ ഒരു മത്സരത്തിൽ പങ്കെടുക്കാൻ എനിക്കെന്താ വട്ടോ.. അതും നിങ്ങളെ കൂടെ..." 


"നീ കള്ളം പറയുകയാ... എനിക്ക് ഇട്ട് എന്തേലും പണി തരാൻ നീ മനപ്പൂർവം ചെയ്തത് ആവും എനിക്ക് അറിയാം... "


"നിങ്ങൾക്ക് എന്ത് വേണേലും കരുതാം... പക്ഷെ ഇപ്പോൾ നിങ്ങൾക് മാത്രല്ല എനിക്കും കൂടി പണി തന്നിരിക്കുവാ... ആരാണെന്നു എനിക്ക് അറിയാം.. അയാൾക്ക് ഉള്ള പണി നമ്മള് പിന്നെ കൊടുത്തോളാം...


"എന്താണ് രണ്ടാളും സ്വകാര്യം പറയുന്നത്... അതിനൊക്കെ ഇനിയും ഒരുപാട് സമയം ഉണ്ട്.. തല്ക്കാലം ബാബിയെ കൂട്ടി ഇങ്ങോട്ട് വാ ബ്രോ..."

നമ്മളും നമ്മളെ കെട്ടിയോനും അവിടെ നിന്ന് പിറു പിറുത്തോണ്ട് നിന്നപ്പോൾ ആണ് ആ തെണ്ടി ഷഹീയുടെ മൈക്കിലൂടെ ഉള്ള ഈ ഡയലോഗ്...

ബാക്കി ഉള്ളവർ ഒക്കെ മത്സരിക്കാൻ റെഡി ആയി നിന്നിട്ടുണ്ട്... 


"അതെ ഇനിയിപ്പോ മസിലും പിടിച്ചു നിന്നിട്ട് ഒരു കാര്യവും ഇല്ലാ.. എന്തായാലും പെട്ടു.. ഇനി മത്സരത്തിൽ പങ്കെടുത്തേ പറ്റു... അതോണ്ട് ഇങ്ങള് വാ എന്റെ കെട്ടിയോനെ..." എന്ന് നമ്മളെ കെട്ടിയോനെ നോക്കി ഇളിച്ചോണ്ട് പറഞ്ഞ് നമ്മളെ കൈ ഓന്റെ കൈകൾക്കുള്ളിൽ കൊളുത്തി പിടിച്ചു.... എന്നിട്ട് ഷഹീയുടെ അടുത്തേക്ക് ഓനെയും പിടിച്ചു വലിച്ചോണ്ട് നടന്നു...


************************************************


നമ്മള് ആകെ എന്ത് ചെയ്യണം എന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥ ആണ്... ഇതിന്ന്  ഇനി എങ്ങനെ ഊരി പോരും എന്നും ആലോചിച്ചു നിന്നപ്പോൾ ആണ് ആ മാക്രി എന്തൊക്കെയോ ഡയലോഗും അടിച്ചു നമ്മളെ കയ്യും പിടിച്ച് വലിച്ചു നടന്നത്... അത്രയും ആൾക്കാർ ഉള്ളതോണ്ട് ദേഷ്യം ഒന്നും കാണിക്കാതെ ഒക്കെ വരുന്നെടുത്ത് വെച്ച് കാണാം എന്ന് കരുതി ഓളെ കൂടെ പോയി.... 


നമ്മളും അങ്ങനെ ബാക്കി ഉള്ളോരേ കൂടെ പോയി നിന്നു... നമ്മള് നമ്മളെ കെട്ടിയോളെ കയ്യിൽ ആരും കാണാതെ ഒരു നുള്ള് കൊടുത്തു... വേറെ ഒന്നിനും അല്ലാട്ടോ നമ്മളെ കയ്യ് ഓള് ഓളെ കയ്യോട് കോർത്തു പിടിച്ചു നിന്നിട്ടാ ഉള്ളെ... കെട്ടിയോളെ കയ്യും കോർത്തു പിടിച്ച് ആൾക്കാരെ മുന്നിൽ ഇങ്ങനെ പോസ്റ്റ്‌ പോലെ നിൽക്കാൻ ഈ അബി പെൺകോന്തൻ അല്ല... അപ്പൊ പിന്നെ നമ്മളെ നാണം കെടുത്താൻ വേണ്ടി മാത്രം ഓള് ഇങ്ങനെ കയ്യിൽ പിടിച്ചു നിന്ന നമ്മക്ക് വെറുതെ നിൽക്കാൻ പറ്റോ... 


നമ്മളെ നുള്ള് കിട്ടിയപ്പോൾ പെണ്ണ് വേഗം നമ്മളെ കയ്യിൽ നിന്ന് കൈ എടുത്ത് എന്നെ നോക്കി പേടിപ്പിച്ചു കൊണ്ട് മെല്ലെ കൈ തടവുന്നുണ്ട്... നമ്മക്ക് അത് കണ്ടപ്പോൾ ചിരി അടക്കി പിടിക്കാൻ പറ്റാത്ത പോലെ തോന്നി... എങ്കിലും നമ്മള് നമ്മളെ തന്നെ കണ്ട്രോൾ ചെയ്ത് നിന്ന്... 


"അപ്പൊ നമ്മളെ ഗെയിം തുടങ്ങാൻ പോവുകയാണ്... പിന്നെ ഇതിൽ അത്ര വലിയ ഗൗരവം ആയ ചോദ്യ ഒന്നും അല്ലാട്ടോ... ഉത്തരം വായിക്കുമ്പോൾ നമ്മൾക്കു എല്ലാർക്കും ചിരിക്കാൻ  അവസരം കൂടി ഉള്ള ചോദ്യങ്ങൾ ആണ് ഉള്ളത്... അപ്പൊ എല്ലാരും കെട്ടിയോനെ സുഗിപ്പിക്കാൻ വേണ്ടി ഉള്ള ആൻസർ എഴുതാതെ സത്യ സന്തമായ ആൻസർ എഴുതുക... എല്ലാവർക്കും  all the best...." 


നമ്മള് നമ്മളെ കെട്ടിയോക്ക് ഒരു നുള്ള് കൊടുത്ത സന്തോഷത്തിൽ ഓളെ നോക്കി കളിയാക്കി ഇളിച്ചോണ്ട് നിന്നപ്പോൾ ആണ് നമ്മുക്ക് ഉള്ള പണിയുമായി നമ്മളെ അനിയൻ തെണ്ടിയുടെയും അറിയിപ്പ്... നമ്മള് കലിപ്പോടെ ആ തെണ്ടിയെ നോക്കിയപ്പോൾ അവൻ ഇടകണ്ണ് ഇട്ട് നമ്മളെ നോക്കി ഇളിക്കുന്നുണ്ട്.. നമ്മക്ക് ആണേൽ അത് കാണുമ്പോൾ അടി മുടി തരിച്ചു കേറുന്നുണ്ട്.. പിന്നെ ഒരു ഫങ്ക്ഷൻ ആയോണ്ട് നമ്മള് അട്ജെസ്റ്റ് ചെയ്ത് നിന്ന് അല്ലേൽ ഓന്റെ തലമണ്ട പൊളിഞെനെ.. ഓന്റെ കൂടെ ആണേൽ ഷബീയും ഉണ്ട്.. വേറെ കുറെ അലവലാതികളും.. ഷബീയും നമ്മളെ ഇടക്കിടെ നോക്കി ഇളിക്കുകയാ... 


"അപ്പൊ നമുക്ക് തുടങ്ങാം... ഇനി ഭാര്യമാർ എല്ലാരും റൈറ്റ് സൈഡിലും.. ഭർത്താക്കന്മാർ ലെഫ്റ്റ് സൈഡിലും നിൽക്ക്... " 

ഷഹീ അത് മൈക്കിലൂടെ പറഞ്ഞപ്പോൾ അത് പോലെ എല്ലാരും റെഡി ആയി നിന്നു... 

എന്നിട്ട് നമ്മള് പാവം കെട്ടിയോന്മാരെ കയ്യില് ഒരു പേപ്പറും പേനയും കൊണ്ട് തന്നു... ആ പേപ്പറിൽ നോക്കി നമ്മള് ചോദ്യങ്ങൾ വായിച്ചപ്പോൾ ശെരിക്കും നമ്മക്ക് ചിരിയാ വന്നെ... പിന്നെ സഹിച്ചു പിടിച്ചു നിന്നു...


************************************************


ശെരിക്കും എല്ലാരെ മുന്നിലും മസിലും പിടിച്ച് നിൽക്കുന്ന നമ്മളെ കെട്ടിയോൻ ഇങ്ങനെ ഒരു ഗെയിം കളിക്കാൻ നിന്നിട്ട് കാണുമ്പോൾ ശെരിക്കും ചിരി വരുന്നു... നമ്മളെ കെട്ടിയോൻ ഇത്തിരി മാറിയിട്ടുണ്ട്.. പക്ഷെ എന്ത് ചെയ്യാന അത് പുറമെ കാണിക്കില്ലാല്ലോ... നമ്മള് ഇതും ആലോചിച്ചു നിന്നപ്പോൾ ആണ് കെട്ടിയോന്മാർകൊക്കെ പേപ്പറും പേനയും കൊണ്ട് കൊടുത്തത്... നമ്മളെ കെട്ടിയോൻ കിട്ടിയപ്പോൾ തന്നെ അത് വായിക്കുന്നുണ്ട്... നമ്മള് ഓന്റെ മുഖം തന്നെ നോക്കിയപ്പോൾ ചെക്കൻ ചിരി അടക്കി പിടിച്ചു നിൽക്കുകയാണ്...

"പടച്ചോനെ അതിൽ എന്തൊക്കെ ചോദ്യങ്ങൾ ആണാവോ... ഇനി നമ്മക്ക് ഒരിക്കലും കിട്ടാത്ത ചോദ്യങ്ങൾ ആയോണ്ട് ആണോ ആ കോന്തന് ഇത്ര സന്തോഷം..." നമ്മള് അതൊക്കെ ആലോചിച്ചു നിന്നപ്പോഴേക്കും ആൻസർ എഴുതി നമ്മളെ കെട്ടിയോൻമാര് ഒക്കെ പേപ്പർ ഷഹീയുടെയും ഫ്രണ്ട്സിന്റെയും കയ്യില് കൊടുത്തു... 


പിന്നെ നമ്മക്ക് എല്ലാർക്കും പേനയും പേപ്പറും തന്നു... നമ്മള് അത് നോക്കിയപ്പോ അല്ലെ ആ കോന്തൻ ചിരിച്ചത് എന്താ എന്ന് മനസ്സിലായത്.. ഇമ്മാതിരി ചോദ്യം കണ്ടാൽ ആരാ ചിരിച്ചു പോവാത്തത്... നമ്മള് അതും വിചാരിച്ചു ആ കോന്തനെ നോക്കിയപ്പോൾ നമ്മളെ നോക്കി ഒരു മാതിരിയിൽ ഇളിച്ചോണ്ട് നിൽക്കുകയാ ആ കോന്തൻ...  പിന്നെ നമ്മളും ആൻസർ എഴുതി പേപ്പർ കൊടുത്തു... എന്നിട്ട് നമ്മള് എല്ലാരും നമ്മളെ കെട്ടിയോന്മാരെ അടുത്ത് പോയി നിന്ന്... 


ഷഹീയും ഫ്രണ്ട്സും ആ പേപ്പർ ഒക്കെ നോക്കി സെറ്റ് ആക്കി വെച്ച് ആൻസർ വായിക്കാൻ ആയി മൈക്കും എടുത്ത് റെഡി ആയി നിന്ന്..  അവിടെ ഉള്ളവർ എല്ലാരും ഭയങ്കര ആകാംഷയിൽ നിൽക്കുകയാണ്... സഹലയും നഹലയും അവിടെ നിന്ന് കൈ കൊണ്ട് എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നുണ്ട്... ഷഹീ ആണേൽ ഓന്റെ ആ അവിഞ്ഞ ചിരിയിൽ ആണ് ഇപ്പോഴും... നമ്മക്ക് അത് ഒന്നും അല്ല ടെൻഷൻ.. നമ്മള് എഴുതിയ ആൻസർ ഓർത്തിട്ട് ആണ്... നമ്മളെ കെട്ടിയോന്റെ സ്വഭാവം നിങ്ങക്ക് അറീലെ അത് കൊണ്ട് നമ്മള് നമ്മക്ക് തോന്നിയ കാര്യങ്ങൾ ആണ് എഴുതിയത്.. പക്ഷെ അത് വായിച്ചാൽ നമ്മളെ കെട്ടിയോൻ നമ്മളെ മിക്കവാറും പഞ്ഞിക്കിടും... എന്തായാലും അനുഭവിക്കുക തന്നെ...." നമ്മള് അതും കരുതി സ്വയം ആശ്വസിച്ചു... 


"അപ്പൊ ദേ ആ ഷഹീ തെണ്ടി ആൻസർ വായിക്കാൻ തുടങ്ങി... ഓരോരു പേരെ ആൻസർ വായിക്കാൻ തുടങ്ങിയപ്പോൾ ഹാളിൽ മുഴുവൻ ചിരിയുടെ ബഹളം ആയിരുന്നു... നമ്മളും ചിരിച്ചു ഒരു വക ആയി... ശെരിക്കും സംഭവം അടിപൊളി ഗെയിം ആണ്... പക്ഷെ നമ്മളെ ആൻസറും വായിക്കുമല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ഒരു ടെൻഷൻ...  


"ഇനി അവസാനത്തേ ജോഡി ഹബീബ് റഹ്മാൻ ആൻഡ് സായാനയുടെ ആണ് നോക്കാൻ പോവുന്നത്...." 


പെട്ടന്ന് ഷഹീന്റെ കൂട്ടുകാരൻ നമ്മളെ പേര് വിളിച്ചപ്പോൾ നമ്മള് ശെരിക്കും ഞെട്ടി പോയി... നമ്മള് ആ കോന്തന്റെ മുഖം നോക്കിയപ്പോൾ ഒരു കൂസലും ഇല്ലാതെ നിൽക്കുകയാണ് ആ തെണ്ടി... 


അപ്പൊ ദേ ഷഹീ ഫ്രണ്ടിന്റെ കയ്യിൽ നിന്ന് മൈക്ക് വാങ്ങി നമ്മളെ പേപ്പറും കയ്യിൽ പിടിച്ചു റെഡി ആയി നിൽക്കുകയാണ്...


" ഇത് വരെ വായിച്ചതിൽ ആദ്യത്തെ ജോഡിക്ക് 5   ചോദ്യങ്ങൾക്ക് 2 ആൻസർ സെയിം ആക്കി 2 പോയിന്റ് ആണ് കിട്ടിയത്... 

2 മത്തെ ജോഡിക്ക് 3 പോയിന്റ്... 3 മത്തെ ജോഡിക്കും 2 പോയിന്റ്.. 4 മത്തെ ജോഡിക്ക് 4 പോയിന്റ്... 5 മത്തെ ജോഡിക്കും 4 പോയിന്റ്.. ഇനി ലാസ്റ്റ് ജോഡി എത്ര പോയിന്റ് നേടും എന്ന് നോക്കാം.... 

നമുക്ക് അവരുടെ ആൻസർ ആദ്യം വായിച്ചു നോക്കാം... എല്ലാരും റെഡി അല്ലെ......."  ഒന് അത് പറഞ്ഞപ്പോൾ തന്നെ ആവേശത്തിൽ എല്ലാരും yes എന്ന് മറുപടിയും കൊടുത്തു...


"ചോദ്യ നമ്പർ 1: ഭർത്താവ് ഏറ്റവും നിഷ്കളങ്കൻ ആയി ഇരിക്കുന്ന സമയം...?  


ഉറങ്ങുമ്പോൾ....  


ആ കോന്തൻ അത് വായിച്ചപ്പോൾ തന്നെ എല്ലാരും അലക്കിലെ ചിരി തുടങ്ങി... 


"ചോദ്യം നമ്പർ 2 : ഭർത്താവിനെ വേറെ ഏതേലും ജീവിയുമായി ഉപമിക്കാൻ പറഞ്ഞാൽ നിങ്ങൾ ഏത് ജീവിയുമായി ഉപമിക്കും..."


കണ്ടാമൃഗം...


"ചോദ്യം നമ്പർ 3: ഭർത്താവ് ഏറ്റവും പിശുക്ക് കാണിക്കുന്ന കാര്യം...." 


ചിരിക്കാൻ....  


"ചോദ്യം നമ്പർ 4: ഭർത്താവ് നിങ്ങളിൽ നിന്ന് ലഭിക്കാൻ ഏറ്റവും ആഗ്രഹിക്കുന്നത്..."


"സമാധാനം...." 


"ചോദ്യം നമ്പർ 5 : ഭർത്താവ് ജീവിതത്തിൽ ഏറ്റവും ഇഷ്ടപെടുന്നത്.. 


"ഉമ്മാമ... " 


ചോദ്യം വായിച്ചു കഴിഞ്ഞപ്പോൾ എല്ലാരും നമ്മളെ നോക്കി ചിരിക്കുകയാണ് നമ്മളും നല്ലോണം ഇളിച്ചു കൊടുത്തു... 

പക്ഷെ ഈ കോന്തൻ എന്തൊക്കെയാ എഴുതിയത് അത് പറഞ്ഞില്ലാലോ.... നമ്മള് അത് ആലോചിച്ചു നിന്നപ്പോൾ ആണ് ഷഹീ നമ്മള് കെട്ടിയോൻ എഴുതിയ ആൻസർ വായിച്ചത് സത്യം പറയാലോ നമ്മള് ശെരിക്കും വാ പൊളിച്ചു നിന്ന് പോയി... നമ്മളെ അതെ അവസ്ഥ ആണ് അവിടെ ഉള്ള പല ആൾക്കാരിലും...


"ഇതാ നമ്മളെ ഗെയിമിൽ എല്ലാം ചോദ്യങ്ങൾക്കും ഒരു അക്ഷരം പോലും വെത്യാസം ഇല്ലാതെ ആൻസർ എഴുതി 5 പോയിന്റ് നേടി ജയിച്ചിരിക്കുന്നു ഹബീബ് റഹ്മാൻ ആൻഡ് സായാന... " നമ്മള് ആൻസർ വായിച്ചു കേട്ട സ്റ്റക്കിൽ നിന്നപ്പോ ആണ് ഷഹീ ഇത് വിളിച്ച് പറഞ്ഞത്... അപ്പൊ തന്നെ എല്ലാരും കയ്യടിയും വിസിലടിയും തുടങിയിന്... 

"എന്നാലും ഇത് എങ്ങനെ സംഭവിച്ചു..." നമ്മള് അതും ആലോചിച്ചു നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ദേ കോന്തൻ നമ്മളെ നോക്കി കണ്ണ് ഇറുക്കി കാണിക്കുന്നു... 


************************************************


"പെണ്ണ് നമ്മളെ അന്തം വിട്ട് നോക്കുകയാണ് ആൻസർ ഒരുപോലെ ആയതിൽ...  പക്ഷെ നമ്മക്ക്  ആദ്യം ചോദ്യങ്ങൾ കണ്ടപ്പോൾ തന്നെ അറിയാമായിരുന്നു ഈ മാക്രി ഇങ്ങനെയേ എഴുതു എന്ന്... കരണം എന്ത് തന്നെ ആയാലും അത് ഉള്ളത് പോലെ ഒരു പേടി ഇല്ലാതെ വിളിച്ചു പറയുന്നവളാ... അപ്പൊ ആൻസർ അവൾക്ക് ശെരിക്കു അനുഭവപ്പെട്ടത് മാത്രേ എഴുതു എന്ന് നമ്മക്ക് ഉറപ്പായിരുന്നു.. അത് പോലെ ദേഷ്യം വന്നപ്പോൾ എന്നെ എത്രയോ തവണ അവൾ കണ്ടാമൃഗം എന്ന് വിളിക്കുന്നത് ഞാൻ കേട്ടിരിക്കുന്നു... അത് കൊണ്ട് ഓള് എഴുതാൻ സാധ്യത ഉള്ള ആൻസർ ആണ് നമ്മള് എഴുതിയത്... പെണ്ണ് ഇപ്പോഴും ഒരു പിടിയും കിട്ടാതെ എന്നെ നോക്കി നില്ക്കാ നമ്മക്ക് ആണേൽ ചിരിയും വരുന്നു... 


************************************************


നമ്മള് ഇപ്പോഴും പൊട്ടന് ലോട്ടറി അടിച്ച അവസ്ഥയിൽ ആണ്..


"എന്റെ ബാബി നിങ്ങള് തകർത്തു കളഞ്ഞല്ലോ... ഇത് നമ്മള് ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ..." ഒരു പിടിയും കിട്ടാത്ത നമ്മളെ അടുത്ത് വന്നു ആ ഷഹീ അടിച്ച ഡയലോഗ് ആണ് ഇത്... 


"എടാ കാലമാട..  നിന്നോട് ആരാ നമ്മളെ പേര് ഇതിൽ ചേർക്കാൻ പറഞ്ഞത്..." 


"അതിന് ഇപ്പോൾ എന്താ... നിങ്ങള് ജയിച്ചില്ലേ.. അപ്പൊ നമ്മളെ ഇങ്ങനെ കടിച്ചു കീറാൻ വരാതെ എന്നോട് താങ്ക്സ് അല്ലെ പറയേണ്ടത്..." 


"താങ്ക്സ് അല്ല ചവിട്ട് ആണ് നിനക്ക് തരേണ്ടത്... സത്യം പറ... ശെരിക്കും നമ്മളെ ആൻസർ ഒരുപോലെ ആയിരുന്നോ... എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... "


"വിശ്വസിക്കാൻ പറ്റുന്നില്ലാന്നോ... സത്യമായും ഒരുപോലെയാ എഴുതിയത്.. നിങ്ങളെ മുന്നിൽ നിന്ന് അല്ലെ നമ്മള് ഒക്കെ ചെയ്തേ..." 


"അത് ശെരിയാ എന്നാലും ഇത് എങ്ങനെ സംഭവിച്ചു...."


"അത് നിങ്ങള് ഇങ്ങളെ കേട്ടിയോനോട് തന്നെ ചോദിക്ക്ട്ടാ..." എന്ന് പറഞു ഇളിച്ചോണ്ട് ആ തെണ്ടി ഓന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി.. സമ്മാനം ആയി നമ്മക്ക് ഒരു കപ്പിൾസ് വാച്ച് സമ്മാനവും കിട്ടി... നമ്മളും കെട്ടിയോനും ഒന്നിച്ചു അത് വാങ്ങി... പിന്നെ എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് നമ്മളെ മൂടി... നമ്മള് എല്ലാരെ മുന്നിലും ഇളിച്ചോണ്ട് നിന്ന് കൊടുത്തു.. 

പിന്നെ ജയിച്ചതിന്റെ പേരിൽ സ്പെഷ്യൽ സമ്മാനമായി ഉമ്മാമ നമ്മക്ക് നല്ലൊരു മുത്തവും തന്നു.... 


പിന്നെ വീണ്ടും എല്ലാരും ഓരോ തിരക്കുകളിൽ ആയി.. ഇന്നത്തെ ഫങ്ക്ഷൻ മാത്രം ആണ് വീട്ടിൽ നാളെ ഓഡിറ്റോറിയത്തിൽ വെച്ച് ആണ് ഫങ്ക്ഷനും നിക്കാഹും ഒക്കെ... ശെരിക്കും കല്യാണം ഒക്കെ എല്ലാരും തകർക്കുകയാ... ഈ കല്യാണത്തിന് വരാൻ പറ്റിയില്ലേൽ നഷ്ടം ആയി പോയേനെ എന്ന് പോലും നമ്മക്ക് തോന്നി...


************************************************


നമ്മളെ അബിടെയും സച്ചുന്റെയും വിജയം കണ്ടു  സഹിക്കാൻ പറ്റാതെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആണ് സന... 


"സച്ചു.... നീ കൂടുതൽ സന്തോഷിക്കണ്ട... അബി എന്റെ ആണ്... അവന്റെ കൂടെ നീ ഇങ്ങനെ നിൽക്കുന്നത് കാണുമ്പോൾ എനിക്ക് നിന്നെ കൊല്ലാൻ ആണ് തോന്നുന്നത്... എതിര് ആയി നിൽക്കുന്നവരെ വെട്ടി മാറ്റിയിട്ടെ ഈ സനക്ക് ശീലം ഉള്ളൂ... നിനക്ക് ഉള്ളത് ഇവിടെ വെച്ച് തന്നെ ഞാൻ തന്നിരിക്കും...... ഈ സന ആരാണ് എന്ന് അറിയാൻ പോവുന്നതേ ഉള്ളൂ....


************************************************


ഫങ്ക്ഷൻ തല്ക്കാലം ഒരു സമാപനം പോലെ എല്ലാരും ഓരോ ഭാഗത്ത്‌ സൈഡ് ആവാൻ തുടങ്ങി... ഏകദേശം 1 മണി ഒക്കെ ആവാറായിന് കല്യാണ വീട്ടിൽ ആരും ഉറങ്ങരുത് എന്ന് പറഞ്ഞു നമ്മളെയും പിടിച്ച് വെച്ചിരിക്കുക ആയിരുന്നു പെൺപട... പിന്നെ ഉറങ്ങാതെ ഇരുന്നാൽ നാളെ ഒരു സുഖവും ഉണ്ടാവൂല എന്ന് പറഞ്ഞു നമ്മള് അവിടെ നിന്ന് എങ്ങനെയെല്ലോ മുങ്ങി... ഉറക്ക് വന്നിട്ട് ഏകദേശം സൈഡ് ആയിരുന്നു നമ്മള്...

നമ്മള് റൂമിൽ എത്തിയപ്പോൾ ദേ നമ്മളെ കെട്ടിയോൻ ഫ്രഷ് ആയി ഉറങ്ങാൻ ഉള്ള പുറപ്പാടിൽ ആണ്... നമ്മളെ കണ്ടപ്പോൾ മുഖത്ത് ഒരു പുച്ഛ ഭാവവും വരുത്തി ആ തെണ്ടി ബെഡിൽ പോയി കിടന്നു...


"അതെ.... അതെങ്ങനെ നിങ്ങൾ ഞാൻ എഴുതിയ പോലെ ആൻസർ എഴുതിയത്... " 


"അത് പിന്നെ നീ എന്നെ നല്ലത് ആക്കി ഒന്നും എഴുതില്ലാ എന്ന് എനിക്ക് അറിയാലോ... അത് കൊണ്ട് നീ എഴുതാൻ സാധ്യത ഉള്ളത് ഞാൻ അങ്ങ് എഴുതി..."


"ഞാൻ ജയിക്കണം എന്ന് നിങ്ങക്ക് ആഗ്രഹം ഉണ്ട്...  അപ്പൊ മനസ്സ് ഒക്കെ നന്നായി തുടങ്ങി എന്ന് അർത്ഥം..." 


" ഓ പിന്നെ... എടി മാക്രി നീ മാത്രം അല്ലാലോ മത്സരിക്കുന്നത്..  ഞാനും ഉണ്ടല്ലോ... കുഞ്ഞു മുതലേ പങ്കെടുത്ത മത്സരങ്ങളിൽ ജയിച്ചേ ഈ ഹബീബ് റഹ്മാനിന് ശീലം ഉള്ളൂ... അത് ഇപ്പോൾ ഏത് കൂതറയുടെ ഒന്നിച്ചു ആയാലും....." നമ്മളെ നോക്കി ആ കോന്തൻ അത് പറഞ്ഞപ്പോൾ നമ്മക്ക് ഓന്റെ തലക്കിട്ടു ഒന്ന് കൊടുക്കാൻ തോന്നിയിന് പിന്നെ വേറെ ഒരു വീട് ആയോണ്ട് നമ്മള് ക്ഷമിച്ചു... അല്ല പിന്നേ... 

"ഓ പിന്നേ... ഏത് സ്വാമിയുടെയും തപസ്സു ഇളക്കാൻ ഒരു പെണ്ണിന് പറ്റും... " നമ്മള് ഒട്ടും വിട്ടു കൊടുക്കാതെ ഡയലോഗ് അങ്ങ് കാച്ചി.....


" പക്ഷെ... അയാള് ചെയ്ത പോലെ ശാപം ആയിരിക്കില്ല നമ്മള് ചെയ്യുക...  അത്ക്കും മേലെ ആയിരിക്കും...." അപ്പൊ തന്നെ ചെക്കൻ തിരിച്ചും ഡയലോഗ് അടിച്ച്... അല്ലേലും ഈ കോന്തൻ നല്ല നല്ല ഡയലോഗ് അടിക്കാൻ പഠിച്ചേക്ക്ന്ന്... മോളെ സച്ചു നീ കുറച്ച് കൂടി ശക്തി ആർജിക്കാൻ ഉണ്ട്..." നമ്മള് അതും ചിന്തിച്ചു ഓനെ നോക്കി കൊഞ്ഞനം കുത്തി ഫ്രഷ് ആവാൻ കയറി....


************************************************


 "ശെരിക്കും നമ്മളെ ഈ കെട്ടിയോള് മാക്രി ഒരു സംഭവം ആണ് അല്ലെ... ഇനി എന്തൊക്കെ കാണണം.... പക്ഷെ എന്ത്‌ തന്നെ ആയാലും അബിയെ വശത്താക്കാൻ ഇത്ര മിടുക്ക് ഒന്നും പോര മോളെ... നമ്മള് അതും ആലോജിച്ചു പുതപ്പ് തല അടക്കം മൂടി പുതച്ചു അങ്ങ്‌ കിടന്നു....


********************************************

നമ്മള് ഫ്രഷ് ആയി വന്നപ്പോഴെക്കും നമ്മളെ കെട്ടിയൊൻ നല്ല ഉറക്കിൽ ആണ്... ഛെ "ഇങ്ങേര് ഉറങ്ങിയോ.. കുറച്ചു കൂടി എന്തേലും പറഞ്ഞു വട്ടാക്കാം എന്ന് കരുതിയത് ആണ്.. എന്നാ ഉറങ്ങാൻ കുറച്ചു കൂടി സുഖം തോന്നിയേനെ... " നമ്മള് നിരാശ ഭാവത്തിൽ ബെഡിന്റെ മറ്റേ സൈഡിൽ പോയി കിടന്നു...


********************************************

ചിക്‌...ചിചിക്‌ ..ചെ ചെ ചിക്‌ ..ചിചിക്‌ ..ചെ ചെ ചെ....


പെട്ടന്ന് എന്തോ പാട്ടിന്റെ ട്യൂൺ പോലെ കേട്ട് നമ്മള് കണ്ണു തുറന്ന് നോക്കിയപ്പോൾ സീറോ ബൾബിന്റെ ലൈറ്റിൽ മുന്നിൽ ഉള്ള ആളെ കണ്ടപ്പോൾ നമ്മള് വാ പൊളിച്ചു നിന്ന് പോയി.. നമ്മള് കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി.. അതെ അവൾ തന്നെ.. ബ്ലാക്ക് സാരി ഇട്ട് മുടി ഒക്കെ അഴിച്ചിട്ട് നമ്മളെ നോക്കി ഒരുമാതിരി ചിരി ചിരിച്ചു നിൽക്ക്ന്ന്... 


കട്ടിപ്പുടി കട്ടിപ്പുടി ഡാ കണ്ണാലെ... കണ്ട പാടെ കട്ടിപ്പുടിഡാ... 


റൂം ഫുൾ ഈ സോങ് കീഴടക്കി കഴിഞ്ഞിരുന്നു... പെണ്ണ് ആണേൽ ഈ സോങ്ങിന് ഒന്നിച്ചു ഡാൻസ് കളിക്കുന്നുണ്ട്... പടച്ചോനെ ഈ പെണ്ണ് ഇത് എന്ത് ഭാവിച്ചാ.... അള്ളാഹുവേ നമ്മക്ക് കണ്ട്രോൾ തരണേ.... ഇല്ല മോളെ സച്ചു.. ഇത് അബിയാണ് നിന്റെ ഒരു കളിക്കും ഈ അബി വീഴില്ല... " നമ്മള് നമ്മളെ തന്നെ കണ്ട്രോൾ ചെയ്ത് ഓളെ തറപ്പിച്ചു നോക്കി... അപ്പൊ ദേ ആ മാക്രി നമ്മക്ക് കിസ്സ് തരുന്ന പോലെ ചുണ്ട് കൊണ്ട് ആക്ഷൻ കാണിക്കുന്നു.... ഫാനിന്റെ കാറ്റിൽ ആണേൽ അവളുടെ മുടിയും അവളെ കൂടെ ഡാൻസ് ചെയ്യുകയാണ്..  ബ്ലാക്ക് സാരിയിൽ ആണേൽ പെണ്ണ് ഒടുക്കത്തെ ഗ്ലാമർ...  


ഇനി ഇവിടെ നിന്നാ നമ്മളെ കണ്ട്രോൾ പോവും എന്ന് തോന്നിയപ്പോൾ നമ്മള് വേഗം ബെഡിൽ നിന്ന് എണീറ്റ് മെല്ലെ പുറത്തേക്കു പോവാൻ പോയതും പെണ്ണ് അവളെ ഷാൾ എടുത്ത് കറക്കി നമ്മളെ തലയുടെ മുകളിലൂടെ പുറകിലേക്ക് ഇട്ട് ഒറ്റ വലി... ബാലൻസ് കിട്ടാതെ നമ്മള് ആ മാക്രിയുടെ മുകളിലേക്ക് മറിഞ്ഞു...  ആ മാക്രി താഴെയും നമ്മള് ഓളെ മേലെയും.. പോരാത്തതിന് ആ പാട്ട് പോലെ തന്നെ നമ്മളെ കെട്ടി പിടിച്ചു... ശെരിക്കും ഓള് അങ്ങനെ പിടിച്ചപ്പോൾ നമ്മക്കും അത് പോലെ കിടക്കാൻ തന്നെയാ തോന്നിയെ... പക്ഷെ നമ്മക്ക് അത് അങ്ങനെ സമ്മതിച്ചു കൊടുക്കാൻ പറ്റില്ലാലോ... പെണ്ണ് നമ്മളെ അട്ട പിടിച്ചപോലെ കിടക്കുകയാണ് എങ്കിലും നമ്മള് ഓളെ മുകളിൽ നിന്ന് എണീറ്റ് നിന്ന്.... 

പക്ഷെ ഈ പെണ്ണ് പിടി വിടുന്ന ലക്ഷണം ഒന്നും ഇല്ലാ.. പിന്നാലെ ഓളും എണീറ്റ് വന്നു നമ്മളെ കയ്യിൽ പിടിച്ച് വലിച്ചു... നമ്മള് ഇത്തിരി ബലം പിടിച്ചു നിന്നത് കൊണ്ട് നമ്മള് നിന്നെടുത്ത് നിന്ന് അനങ്ങിയില്ല..  അപ്പൊ തന്നെ ആ മാക്രി നമ്മളെ അടുത്തേക്ക് വന്ന് ഒരു മാതിരി ഇളി പാസാക്കി നമ്മളെ ഷോൾഡറിൽ രണ്ട് കൈകളും വെച്ച് നമ്മളെ നോക്കി ഒന്ന് സൈറ്റ് അടിച്ച് കാണിച്ചു... പിന്നെ നുണക്കുഴി കാണിച്ചു  ഒരു കലക്കൻ ചിരിയും... ufff ഞാൻ ആയത് കൊണ്ടാണ്ട്ടോ പിടിച്ചു നിൽക്കുന്നത്.... പിന്നെ പെണ്ണ് ആ പാട്ടിന് ഒത്തു നമ്മളെ വലം വെച്ച് കൊണ്ട് ഓരോ സ്റ്റെപ്പ് ചെയ്യുകയാണ് നമ്മള് ഒട്ടും ഇഷ്ടപ്പെടുന്നില്ല എന്ന ഭാവത്തിൽ ഓളെ നോക്കി പേടിപ്പിച്ചപ്പോൾ കാറ്റിൽ പാറികളിക്കുന്ന അവളുടെ മുടി അവളുടെ കവിളിലും ചുണ്ടിലും ഒക്കെ തലോടുന്നുണ്ട്... അവൾ മെല്ലെ അവളുടെ കൈകൾ കൊണ്ട് അത് മുഖത്തു നിന്ന് മാറ്റി നമ്മളെ അടുത്തേക്ക് നടന്നു വരുന്നു... നമ്മളെ അടുത്ത് എത്തിയതും പ്രതീക്ഷിക്കാതെ അവൾ എന്നെ പുറകോട്ട് തള്ളി... നമ്മള് ബാലൻസ് കിട്ടാതെ ചുവരിൽ നടുവും ഇടിച്ചു അവിടെ നിന്നു.. എന്നിട് ഓളെ നോക്കിയപ്പോൾ ദേ ആ കുരിശ് നമ്മളെ അടുത്തേക്ക് വരുന്നു... നമ്മള് ഒരു പിരികം പൊക്കി ഓളെ നോക്കിയപ്പോൾ നമ്മളെ ഒരു വല്ലാത്ത നോട്ടം നോക്കി പെണ്ണ് നമ്മളെ ശരീരത്തിനോട്‌ ചേർന്ന് നിന്നു... നമ്മള് ആകെ കണ്ട്രോൾ ഇപ്പോൾ പോവും എന്ന അവസ്ഥയിൽ ആണ് അപ്പൊ ദേ ഈ പെണ്ണ് എന്റെ കൈകൾ എടുത്ത് അവളുടെ അരക്കെട്ടിന്റെ മുകളിൽ എടുത്ത് വെച്ചേക്കുന്നു.. ഓളങ്ങനെ ചെയ്തപ്പോൾ ശെരിക്കും നമ്മള് അത് അനുസരിക്കുന്ന നല്ല കുട്ടിയെ പോലെ അവിടെ തന്നെ കൈ വെച്ച് നിന്നു... പെണ്ണ് നമ്മളെ കണ്ണിലേക്കു തന്നെ നോക്കുകയാണ്.. ഉഫ്ഫ്ഫ്..... ഇത് കണ്ണോ അതോ കാന്തമോ... ഇവളെ ഈ നോട്ടം ആണ് സഹിക്കാൻ പറ്റാത്തത്... നമ്മളും ഓളെ കണ്ണിൽ തന്നെ നോക്കി ഇതും ചിന്തിച്ചു നിന്നപ്പോഴാണ് ആ മാക്രി അവളെ ചുണ്ട് എന്റെ ചുണ്ടുകൾക്ക് അരികിലേക്കു കൊണ്ട് വന്നത്... പിന്നെ ഇനിയും ഇങ്ങനെ നിന്ന നമ്മളെ പിടി വിട്ട് പോവും എന്ന് തോന്നിയപ്പോൾ നമ്മളു ഓളെ പിടിച്ചു പുറകിലേക്ക് ഒറ്റ തള്ള് വെച്ച് കൊടുത്തു....


************************************************


നമ്മള് അത്രയും ക്ഷീണത്തോടെ വന്ന് കിടന്നത് കൊണ്ട് പെട്ടന്ന് തന്നെ ഉറങ്ങിയിന്... അപ്പൊഴാണ് നടുവിന് എന്തോ ശക്തിയിൽ വന്ന് ഇടിച്ചത്... 


"ഉമ്മാ....." വേദന കൊണ്ട് നമ്മള് അലറിപോയി കണ്ണ് തുറന്ന് നോക്കിയപ്പോൾ നമ്മള് ദേ കിടക്കുന്നു നിലത്ത്... അപ്പോഴല്ലേ നമ്മക്ക് കാര്യം പിടി കിട്ടിയത്.. നമ്മളെ കെട്ടിയോൻ തെണ്ടി നമ്മളെ ചവിട്ടി താഴെ ഇട്ടതാണ് നമ്മക്ക് ആണേൽ ദേഷ്യം കൊണ്ട് അടിമുടി തരിച്ചു കയറി... ഓനെ തിരിച്ചും ഒരു ചവിട്ട് കൊടുക്കാൻ വേണ്ടി തുള്ളി എണീറ്റ് നമ്മള് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ നമ്മക്ക് ചിരി അടക്കാൻ പറ്റിയില്ല...  ചെക്കൻ ഇതാ ഉറക്കത്തിൽ എന്തൊക്കെയോ കോപ്രായങ്ങൾ കാട്ടുന്നു... അപ്പോ ഉറക്കത്തിൽ തന്നതാണ് ചവിട്ട് അല്ലെ... പക്ഷെ സംഭവം നല്ല വേദന ഉണ്ട് അപ്പൊ പിന്നെ എന്തേലും ഒരു പണി കൊടുക്കണ്ടേ... നമ്മള് റൂം ഫുൾ ഒന്ന് കണ്ണോടിച്ചു... അപ്പൊ ദേ കിടക്കുന്നു ഒരു ജഗ്‌ ഫുൾ വെള്ളം... പിന്നെ ഒന്നും നോക്കിയില്ല വെള്ളം നമ്മള് ആ കൊന്തന്റെ തല വഴിയേ ഒഴിച്ചു....


************************************************


ഓളെ പിടിച്ചു തള്ളിയിട്ട് ഓളെ നോക്കി കൊഞ്ഞനം കുത്തുമ്പോൾ ആണ് നമ്മളെ തലയിൽ കൂടി ആരോ വെള്ളം ഒഴിച്ചത്... നമ്മള് വെപ്രാളം പിടിച്ച് എണീറ്റ് നോക്കിയപ്പോൾ ജഗ്‌ പിടിച്ചു നമ്മളെ നോക്കി പേടിപ്പിച്ചു കൊണ്ട് നിൽക്കുന്നു നമ്മളെ ബീവി... പടച്ചോനെ ഇവൾ ഇത്ര പെട്ടന്ന് സാരി ഒക്കെ മാറ്റിയോ... ഇവിടെ സോങ് ഒന്നും കേൾക്കാനും ഇല്ലാലോ... ഒന്നും മനസ്സിലാവുന്നില്ലല്ലോ... നമ്മള് എങ്ങനെയാ ബെഡിൽ എത്തിയെ..."


"നിങ്ങൾക്ക് എന്താ ഭ്രാന്താണോ മനുഷ്യ.... മരിയാതിക്ക് ഉറങ്ങാൻ സമ്മതിക്കില്ലേ..." നമ്മള് ഒരു പിടിയും കിട്ടാതെ ആലോചിച്ചു തല ചൊറിഞ്ഞു നിന്നപ്പോ ആണ് ആ മാക്രിയുടെ ഈ ഡയലോഗ്... ഇപ്പോയല്ലേ കാര്യം പിടി കിട്ടിയത് നമ്മള് ഇത്രയും നേരം കണ്ടത് സ്വപ്നം ആയിരുന്നു... 


"ഭ്രാന്ത് നിനക്ക് അല്ലേടി.. നീ എന്തിനാ എന്റെ തലയിൽ വെള്ളം കോരി ഒഴിച്ചത്... " നമ്മള് ആകെ ചമ്മിയിന് എങ്കിലും പിടിച്ചു നിൽക്കാൻ വേണ്ടി ഡയലോഗ് അങ്ങ് പറഞ്ഞ്...


"എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കണ്ട...  നിങ്ങളെ തലയിൽ വെള്ളം അല്ല നെല്ലിക്ക തളം ആണ് ഇടേണ്ടത്... തലക്ക് വല്ല അസുഖം ഉണ്ടേൽ പോയി ഡോക്ടറെ കാണിക്ക്..." 


"അതിന് എനിക്ക് എന്ത് ഉണ്ടേലും നിനക്ക് എന്താ..." 


"നിങ്ങള് എന്തിനാ എന്നെ ചവിട്ടി താഴെ ഇട്ടത്..."


"ആര് ചവിട്ടി.... എപ്പോ ചവിട്ടി...." നമ്മള് ഓളെ ചവിട്ടിയിന് എന്ന് ഉറപ്പാ അല്ലാതെ ഈ മാക്രി ഇങ്ങനെ കലി തുള്ളി നിൽക്കില്ലല്ലോ.. എങ്കിലും നമ്മള് അറിയാത്ത പോലെ നിന്ന്... നമ്മളെ ആക്ടിങ് കണ്ട് പെണ്ണ് കലി കേറി നമ്മളെ കഴുത്തിന് പിടിക്കുന്ന പോലെ കാണിച്ചു... നമ്മക്ക് ആണേൽ ചിരി വന്നിട്ട് വയ്യ... അറിയാതെ ആണേലും ഇവൾക്ക് ഒരു ചവിട്ടിന്റെ കുറവ് ഉണ്ടായിരുന്നു...


"ഉറക്കത്തു ഓരോ കോപ്പിലെ സ്വപ്നം കണ്ടു ബാക്കിയുള്ളവരെ ചവിട്ടി നിലത്ത് ഇട്ടതും പോരാ എന്നിട്ട് ഒന്നും അറിയാത്ത പോലെ ആക്ട് ചെയ്യുന്നോ കാലമാട..." 


ഓള് അത് പറഞ്ഞപ്പോയ നമ്മളെ സ്വപ്നം ഓർമ വന്നെ... ആലോചിച്ചു ചിരി വന്നിട്ട് വയ്യ.. ആ സ്വപ്നം കണ്ടിട്ട് ചവിട്ട് കൊടുത്തത് ഭാഗ്യം... സ്വപ്നത്തിലെ പോലെ അവസാനം കിസ്സ് തിരിച്ചു കൊടുത്തിരുന്നെങ്കിൽ മാനം പോയേനെ പടച്ചോൻ കാത്തു... നമ്മള് അതും ആലോചിച്ചു നിന്നപ്പോ ആണ് ആ മാക്രി നമ്മളെ മുഖത്തിന് മുന്നിലൂടെ കൈ വേശി കാണിച്ചേ... നമ്മള് ആലോചന മാറ്റി ഓളെ നോക്കിയപ്പോൾ കുറച്ച് അകലെ നിന്ന പെണ്ണ് നമ്മളെ അടുത്ത് വന്നു നിന്നിട്ടുണ്ട്...


"സ്വപ്നം കണ്ടു കഴിഞ്ഞില്ലേ...  ഇനി എന്താ ചവിട്ടോ കുത്തോ..." നമ്മളെ ആലോചന കണ്ടിട്ട് ആണ് മാക്രിയുടെ ഡയലോഗ്... 


"ഒന്ന് പോടി കോപ്പേ...." എന്ന് പറഞ്ഞ് നമ്മള് ഓളെ ഒന്ന് പുറകോട്ടു തള്ളി... 


"പടച്ചോനെ....." നമ്മള് തന്നെ പടച്ചോനെ മനസ്സിൽ വിളിച്ച് പോയി.. ചുമ്മാ മെല്ലെ ഒന്ന് തള്ളാൻ ഉദ്ദേശിച്ചത് ആണ് ബട്ട്‌ കയ്യിന്നു പോയി..

"ദേ കിടക്കുന്നു ആ മാക്രി താഴെ...." 


************************************************


"അല്ലാഹ്..... " ഓന്റെ തള്ളിൽ നമ്മള് താഴെ എത്തി.. ഇന്ന് നമ്മക്ക് കണ്ടക ശനി ആണെന്നാ തോന്നുന്നത് ഒക്കെ പണി കിട്ടുവാ... നമ്മള് അതും ചിന്തിച്ചു നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ചെക്കൻ വാ പൊളിച്ചു നിൽക്കുന്നു.. ആ നിപ്പ് കണ്ടപ്പോൾ നമ്മക്ക് കാര്യം പിടി കിട്ടി മൂപ്പര് തള്ളിയിടാൻ ഉദ്ദേശിചില്ല അബത്തം പറ്റിയത് ആണെന്ന്... എങ്കിലും നമ്മളെ നടു ഉളുക്കി എന്നാ തോന്നുന്നേ... ഒരുപാട് നമ്മള് എഴുനേൽക്കാൻ ശ്രമിച്ചിട്ടും നമ്മക്ക് പറ്റുന്നില്ല...  നമ്മള് ദയനീയമായി ആ കോന്തനെ നോക്കിയപ്പോൾ ആ തെണ്ടി നമ്മളെ നോക്കി ഇളിക്കുകയാണ്... നമ്മക്ക് അത് കണ്ടപ്പോൾ അങ്ങ് തരിച്ചു കയറി.. പിന്നെ ഒന്നും നോക്കിയില്ല...  


"അയ്യോ.... എനിക്ക് വയ്യായെ... എന്റെ നടു പൊട്ടിയെ...." നമ്മള് രണ്ടും കല്പിച്ചു അലറി...


************************************************


സംഭവം നടുവിൽ പിടിച്ചു ഓളെ ഇരിപ്പ് കണ്ടപ്പോൾ സഹതാപം തോന്നി.. എങ്കിലും ഓളെ ഒന്ന് ചൂടാക്കാൻ ആണ് നമ്മള് കളിയാക്കി ചിരിച്ചേ... പക്ഷെ മൊതല് ഇതല്ലേ... ഓള് ഓളെ തനി നിറം കാട്ടി.. നമ്മള് ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു പെണ്ണിന്റെ അലർച...  ഇത് ആണേൽ വേറെ ഒരു വീടും പോരാത്തതിന് മാര്യേജ് ആയോണ്ട് ഒരുപാട് പെരും... ആരേലും വന്നാൽ ആകെ പ്രൊബ്ലം ആവും... ഇതൊക്കെ മനസ്സിൽ വന്നപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല ഓടി പോയി ആ മാക്രിയുടെ വാ പൊത്തി പിടിച്ചു...


"എടി മാക്രി ഒച്ചവെക്കല്ലേ... ഇത് വേറെ വീട് ആണ്.. എനിക്ക് അറിയാതെ ഒരു മിസ്റ്റേക്ക് പറ്റിയതാ...." 


ആാാ...." അപ്പൊ തന്നെ ആ മാക്രി കയ്യില് കടിച്ചു.. 


"മിസ്റ്റേക്ക് പറ്റിയതോ.. എങ്കിൽ എന്നെ എഴുനേൽക്കാൻ ഒന്ന് സഹായിക്കാൻ പോലും വരാതെ കളിയാക്കി ചിരിച്ചത് എന്തിനാ... എനിക്ക് അറിയാം നിങ്ങൾ മനപ്പൂർവം ആണ്..... 


"അയ്യോ... എന്റെ നടു പോയെ..." അത് പറഞ്ഞ് തിരിച്ചു നമ്മളെ ഒന്നും പറയാൻ പോലും സമ്മതിക്കാതെ പെണ്ണ് വീണ്ടും തുടങ്ങി അലർച്ച..


************************************************ 


നമ്മള് ഒച്ച വെച്ചതും പിന്നെ നടന്നത് ഒക്കെ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു... നിലത്ത് ഉണ്ടായ നമ്മള് ഇപ്പോൾ ഉള്ളത് നമ്മളെ കെട്ടിയോന്റെ കൈകളിൽ ആണ്... ഇനി വാ പൊത്തിയിട്ട് ഒന്നും കാര്യം ഇല്ലാന്ന് തോന്നിയത് കൊണ്ട് ആവും മൂപ്പര് നമ്മളെ അപ്പൊ തന്നെ അവിടെ നിന്ന് നമ്മളെ പൊക്കിഎടുത്തത്...

നമ്മളും പിന്നെ ഒന്നും നോക്കിയില്ല ചെക്കന്റെ കഴുത്തിലൂടെ കൈ ഇട്ട് ഓനെയും പിടിച്ചു.. ശെരിക്കും ഈ കാട്ട് പോത്ത് നല്ല മൊഞ്ചൻ ആണ്... പൂച്ച കണ്ണും നല്ല ഉഗ്രൻ താടിയും... ഹിന്ദി നടന്മാർ ബാക്കിൽ നിൽക്കണം.. നമ്മള് ഓനെ നോക്കി മയങ്ങി നിന്നപ്പോ ആണ് പെട്ടന്ന് അത് സംഭവിച്ചത്....


 ശെരിക്കും ഈ കാട്ട് പോത്ത് നല്ല മൊഞ്ചൻ ആണ്... പൂച്ച കണ്ണും നല്ല ഉഗ്രൻ താടിയും... ഹിന്ദി നടന്മാർ ബാക്കിൽ നിൽക്കണം.. നമ്മള് ഓനെ നോക്കി മയങ്ങി നിന്നപ്പോ ആണ് പെട്ടന്ന് അത് സംഭവിച്ചത്...

നമ്മളെ ബെഡിലേക്ക് ഒറ്റ ഇടൽ ആയിരുന്നു... കൂടെ ഒരു കലിപ്പൻ നോട്ടവും... അല്ലേലും ഈ ചെക്കൻ ഇങ്ങനെയാണ് റൊമാൻസ് തോനെണ്ട സമയം കലിപ്പ്... കലിപ്പ് കേറും എന്ന് തോന്നുന്ന ടൈം റൊമാൻസും കളിക്കും... നമ്മള് അതും ചിന്തിച്ചു ആ കോന്തനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ നോക്കി ഒരു മാതിരി ഇളി പാസ് ആക്കി ബെഡിന്റെ മറ്റേ സൈഡിൽ പോയി കിടന്നു... പിന്നെ നമ്മളും കണ്ണടച്ചു അങ്ങ് കിടന്നു...


രാവിലെ നേരത്തെ തന്നെ എണീറ്റു... നമ്മള് ഫ്രഷ് ആയി ബാത്‌റൂമിൽ നിന്ന് ഇറങ്ങിയിട്ടും നമ്മളെ കെട്ടിയോൻ കോന്തൻ എണീറ്റിട്ടില്ല...  നമ്മള് നോക്കുമ്പോൾ ചെക്കൻ ഒരു തലയണയും കെട്ടിപിടിച്ചു കിടന്നു ഉറങ്ങുന്ന്... ഈ ചെക്കന് ഇത് എന്ത് പറ്റി കിടത്തം ഒക്കെ ഈ രീതിയിൽ ഒക്കെ ആയി തുടങ്ങിയോ... ഓന്റെ ഈ കിടത്തം കണ്ടപ്പോൾ നമ്മക്ക് ഒരു പാട്ട് ആണ് മനസ്സിൽ വന്നത്... "കട്ടി പുടി കട്ടി പുടിഡാ കണ്ണാലേ കണ്ട പാടെ കട്ടി പുടിഡാ...." നമ്മള് ഈ പാട്ടും പാടി കണ്ണാടിയുടെ മുന്നിൽ നിന്ന് തല തോർത്തി കൊണ്ട് നിന്നപ്പോ ആണ് കണ്ണാടിയിലൂടെ നമ്മള് ആ കാഴ്ച കണ്ടത്... നമ്മളെ കെട്ടിയോൻ പെട്ടന്ന് ഒരു മിന്നൽ വേഗത്തിൽ ബെഡിൽ എണീറ്റ് ഇരുന്ന് അന്തം വിട്ട് നമ്മളെ നോക്കുന്നു... പടച്ചോനെ ഈ ചെക്കന് ഇത് എന്ത് പറ്റി..


************************************************


പെട്ടന്ന് ആ പാട്ട് കേട്ടപ്പോൾ നമ്മള് ഞെട്ടിപോയി... ഇന്നലെ നമ്മള് സ്വപ്നം കണ്ട കാര്യം നിങ്ങക്ക് അറിയാലോ... ആ പാട്ട് ഈ മാക്രി പാടുന്ന കേട്ടാൽ പിന്നെ നമ്മള് ഞെട്ടാതിരിക്കുവോ... നമ്മള് അന്തം വിട്ട് നോക്കുന്നത് കണ്ടിട്ട് ആവണം കണ്ണാടിയിൽ നോക്കി തല തോർത്തി കൊണ്ട് നിന്ന പെണ്ണ് തിരിഞ്ഞു നമ്മളെ നോക്കിയത്... uff ഈ പെണ്ണിന്റെ നോട്ടം ഒരു വല്ലാത്ത നോട്ടം തന്നെ... പക്ഷെ ഇത്ര നാളും നമ്മക്ക് അതിൽ പ്രത്യേകത തോന്നിയിട്ടില്ല...  പക്ഷെ ഇപ്പോൾ കുറച്ച് ഡേ ആയി നമ്മള് ഈ മാക്രിയെ വല്ലാതെ ശ്രദ്ധിച്ചു പോവുന്നു... മനസ്സിൽ എവിടെയോ ഒരു മുഹബത്തിന്റെ മൊട്ടു വിരിഞ്ഞ പോലെ... ബട്ട്‌ ഉമ്മ എന്ന സ്ത്രീയെയും ആ പുല്ല് സനയെയും ഓർക്കുമ്പോൾ പെണ്ണ് എന്ന വർഗത്തെ ഉൾകൊള്ളാൻ ഒരു മടി പോലെ...


"ഈയിടെ ആയിട്ട് ആലോചന ഇത്തിരി കൂടുതൽ ആണല്ലോ മിസ്റ്റർ ഹബീബ് റഹ്മാൻ.... " നമ്മള് ചിന്തിച്ചു നിന്നപ്പോൾ ആണ് മാക്രിയുടെ വക ഈ ഡയലോഗ്... അല്ലേലും ഡയലോഗ് അടിക്കാൻ നമ്മളെ വൈഫ്‌ മിടുക്കി ആണല്ലോ...


"അതെ ഞാൻ ആലോചിക്കുന്നത് കൊണ്ട് നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ..."


"ആലോചിക്കുന്നത് കൊണ്ട് ബുദ്ധിമുട്ട് ഒന്നും ഇല്ലാ പക്ഷെ ആലോചന കൂടിയിട്ട് ഇന്നലെ ചെയ്തത് പോലെ ചെയ്‌താൽ ഇനി നമ്മള് നല്ല തിളക്കുന്ന വെള്ളം ആയിരിക്കും തല വഴി ഒഴിക്കുവാ... കേട്ടോ മിസ്റ്റർ കണ്ടാമൃഗം...." 


"കണ്ടാ മൃഗം... അന്റെ വീട്ടിൽ ഉണ്ടാവും... നിന്റെ വാപ്പ... അങ്ങേരെ പോയി വിളിക്ക്..." 


"ദേ... നിങ്ങളോട് ഞാൻ കുറെ തവണ പറഞ്ഞ് എന്റെ ഉപ്പാനെ ഒന്നും പറയണ്ടാ എന്ന്..." 


" പറയും... ഇനിയും പറയും... നീ എന്ത് ചെയ്യും...." 


"നിങ്ങളെ ഞാൻ കൊല്ലും...." 


"ഓഹോ കൊല്ലുമോ... എങ്കിൽ കൊല്ല്...." എന്ന് പറഞ്ഞ് നമ്മള് ബെഡിൽ നിന്ന് എണീറ്റ് ഓളെ അടുത്തേക്ക് പോയപ്പോൾ പെണ്ണ് ഒന്ന് പേടിച്ചു... നമ്മള് ഒന്നുടെ മീശപിരിച്ചു ഓളെ അടുത്തേക്ക് ചെന്നപ്പോൾ പെണ്ണ് മെല്ലെ പിറകോട്ടു നടക്കുന്നുണ്ട്... നടന്നു നടന്ന് ചുമരിൽ തട്ടി അവൾ നിന്നപ്പോൾ നമ്മള് ഓളെ അടുത്ത് ചെന്ന് നിന്നു.. എന്നിട്ട് രണ്ട് കൈകളും ഓളെ രണ്ട് സൈഡിലും ആയി ചുമരിൽ വെച്ച് ഓളെ നമ്മള് ലോക്ക് ഇട്ട് നിർത്തി.... 


************************************************


കണ്ടോ നമ്മള് പറഞ്ഞില്ലേ... ഈ ചെക്കൻ കലിപ്പ് കേറും എന്ന് തോന്നുന്ന ടൈം ആണ് റൊമാന്റിക് ആവുകാ എന്ന്..... ഇവൻ ഇത് എന്തിനുള്ള പുറപ്പാട് ആണാവോ... നമ്മള് ഇത്തിരി കലിപ്പ് കേറി ഓനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ നോക്കി ഒരു പിരികം പൊക്കി കാണിച്ചു....


"മാറി നിൽക്ക്... നിങ്ങൾ എന്താ ഈ ചെയ്യുന്നേ...." 


"ഞാൻ അതിന് ഇപ്പോൾ ഒന്നും ചെയ്തില്ലാലോ ചെയ്യാൻ പോവുന്നല്ലേ ഉള്ളൂ..." 

ചെക്കന്റെ ഡയലോഗ് കേട്ടു നമ്മള് ആകെ വല്ലാതെ ആയി... 


"ഓഹ് നാക്കിന് ഉള്ള കട്ടി മനസ്സിന് ഇല്ലാലോ... നീ എന്തിനാ ഇങ്ങനെ വിയർക്കുന്നെ...." ചെക്കന്റെ ചോദ്യം കേട്ടു നമ്മക്ക് ഒന്നും പറയാൻ കിട്ടാത്ത അവസ്ഥയിൽ ആണ്... ഈ കോന്തൻ ഇങ്ങനെ അടുത്ത് വന്ന് നിന്നാൽ ആരായാലും വിയർത്തു പോവില്ലേ... 


"അതെ കൂടുതൽ ഓവർ ആക്കണ്ട... എനിക്ക് ഒരു പേടിയും ഇല്ലാ..."


"ഇല്ലേ...."


"ഇല്ലാ.." നമ്മള് ഇല്ലാ എന്ന് പറഞ്ഞതും ചെക്കൻ നമ്മളെ അരയിലൂടെ കൈ ഇട്ട് ഒറ്റ വലി ആയിരുന്നു... നമ്മള് ഞെട്ടി പോയി... ഇപ്പോൾ നമ്മള് ഒനും ആയി സ്റ്റിക്കർ ഒട്ടിച്ച പോലെ നിൽക്കുകയാ... നമ്മളെ നെഞ്ചിടിപ്പു നമ്മക്ക് തന്നെ കേൾക്കാം... ചെക്കൻ ആണേൽ ഓന്റെ പൂച്ച കണ്ണുകൾ കൊണ്ട് നമ്മളെ കണ്ണിലേക്കു തന്നെ നോക്കുകയാണ്... എല്ലാം മറന്നു ഒരു നിമിഷം നമ്മളും ഓന്റെ കണ്ണിൽ തന്നെ നോക്കി നിന്നു പോയി...


"ടക്... ടക്ക്...." 

പെട്ടന്ന് ആരോ ഡോറിൽ തട്ടുന്ന ശബ്ദം കേട്ടപ്പോൾ നമ്മളും ആ കോന്തനും ഒരുമിച്ചു ഞെട്ടി പോയി... അപ്പൊ തന്നെ നമ്മളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു ചെക്കൻ തോർത്തും എടുത്ത് ബാത്‌റൂമിൽ കയറി... നമ്മള് വേഗം പോയി ഡോർ തുറന്നു... ദേ നിൽക്കുന്നു സഹല.. 


"എന്താണ് മോളെ... കല്യാണം ആണെന്ന് ഓർമ ഒന്നും ഇല്ലേ..." ഓള് അത് പറഞ്ഞപ്പോൾ നമ്മള് നല്ലോണം ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു.. 


"ഇളിച്ചു നിൽക്കാതെ ഈ ചായ വാങ്ങി കുടിച് വേഗം റെഡി ആവാൻ നോക്കി സച്ചു മോളെ... ഓടിറ്റോറിയത്തിൽ പോവണ്ടേ... " ഓള് അത് പറഞ്ഞപ്പോ ആണ് നമ്മള് ഓളെ കൈ ശ്രദ്ധിച്ചത് ഓളെ കയ്യിൽ ഒരു ട്രേയും അതിൽ രണ്ട് കപ്പ്‌ നല്ല ആവി പറക്കണ ചായയും... 


"എല്ലാരും റെഡി ആയോടി... " അതും ചോദിച്ച് ഓളെ കയ്യിൽ നിന്ന് നമ്മള് ആ  ചായ വാങ്ങി... 


"എല്ലാരും റെഡി ആയി തുടങ്ങി... നിങ്ങൾ വേഗം റെഡി ആയി വാ.. ഞാനും റെഡി ആവട്ട്..." 


"എടി സഹല.. അയൺ ബോക്സ്‌ എവിടെയാ ഉള്ളത്... എനിക്ക് എന്റെ ഡ്രെസ് അയൺ ചെയ്യാൻ ഉണ്ട്... "


"ഓഹ് ഇതൊന്നും ഇനിയും ചെയ്തില്ലേ..."


"ഞാനും മറന്നു പോയെടി... നീ എവിടെയാ എന്ന് പറ..." 


"അതാ... ആ റൂമിൽ ഉണ്ട്... എല്ലാരും അവിടെ നിന്ന അയൺ ചെയ്തത്..." അടുത്തുള്ള ഒരു റൂം ചൂണ്ടി കാണിച്ചു തന്നു അതും പറഞ്ഞ് പെണ്ണ് അവിടെ നിന്ന് പോയി... നമ്മള് വേഗം ചായ കുടിച് അയൺ ചെയ്യേണ്ട നമ്മളെ ഡ്രെസ്സും എടുത്ത് ആ റൂമിലെക്ക് പോയി... 

അയൺ ചെയ്തോണ്ട് നിന്നപ്പോ ആണ് നമ്മളെ കെട്ടിയോൻ റൂമിൽ നിന്ന് നമ്മളെ വിളിച്ച് അലറുന്നത് കേട്ടത്... നമ്മള് വേഗം അയൺ ബോക്സ്‌ ഓഫ്‌ ചെയ്ത് റൂമിലെക്ക് പോയി...  


"എന്താ മനുഷ്യ...  വിളിച്ചു കൂവുന്നത്.. ഇങ്ങളെ വിളി കേട്ടാൽ എല്ലാരും ഇങ്ങോട്ട് ഓടി വരുമല്ലോ.. " 


"നിന്റെ ഫോൺ റിങ്ങ് ചെയ്തു... കുറെ ടൈം ആയി ആരോ വിളിച്ചോണ്ട് നിൽക്കുകയാണ്..." നമ്മളെ നോക്കി പുച്ഛം ഭാവത്തിൽ ആ കോന്തൻ അത് പറഞ്ഞപ്പോൾ നമ്മള് അതിനേക്കാൾ പുച്ഛം വാരി വിതറി നമ്മളെ ഫോൺ എടുത്ത് നോക്കി.. നമ്പർ കണ്ടതും നമ്മള് ചെറുതായി ഒന്ന് ഞെട്ടി...


************************************************


സന മുകളിലേക്ക് വരുമ്പോൾ ആണ് സച്ചു റൂമിൽ നിന്ന് ഇറങ്ങി ഡ്രെസ്സ് എടുത്ത് അയൺ ചെയ്യാൻ വേണ്ടി അടുത്തുള്ള റൂമിലേക്കു പോയത്... സച്ചുനെ കണ്ടപ്പോൾ തന്നെ അവളെ പിന്നാലെ സനയും ചെന്നു... ഡോറിന്റെ സൈഡിൽ മറഞ്ഞു നിന്ന് അവൾ സച്ചുനെ നോക്കി.. പെട്ടന്ന് ആണ് അബി സച്ചു.... എന്ന് വിളിച്ച് കൂവുന്നത് സന കേട്ടത്... സച്ചു പുറത്തേക്കു വരുന്നത് കണ്ടപ്പോൾ സന വേഗം അവിടെ മറഞ്ഞു നിന്നു....


സച്ചു റൂമിലേക്ക് കയറി പോവുന്നത് കണ്ടപ്പോൾ സനക്ക് ദേഷ്യം അടക്കാൻ പറ്റാത്തത് പോലെ തോന്നി...


" എടി സച്ചു... ഈ സന മോഹിച്ച ചെക്കന്റെ കൂടെ ആണ് നീ ജീവിക്കുന്നത്... പക്ഷെ നിങ്ങൾ ഒരു ഭാര്യ ഭർത്താവ് എന്ന രീതിയിൽ അല്ല ജീവിക്കുന്നത് എന്ന് എനിക്ക് അറിയാം.. എന്നാലും എന്റെ അബിയുടെ കൂടെ ഒരു റൂമിൽ നീ ഇങ്ങനെ നിൽക്കുന്നത് കാണുമ്പോൾ എനിക്ക് നിന്നെ കൊല്ലാൻ തോന്നുവാ... അധിക കാലം നീ ഇങ്ങനെ ജീവിക്കില്ല... " മനസ്സിൽ ഇതും പിറു പിറുത് പല്ലുകൾ കടിച്ചു പിടിച്ചു നിന്നപ്പോൾ ആണ് സച്ചുന്റെ ഡ്രെസ്സ് സനയുടെ കണ്ണിൽ പെട്ടത്... അവൾ റൂമിലേക്ക് കയറി ഡ്രെസ്സ് കയ്യിൽ പിടിച്ചു... അവൾ രണ്ട് കൈകൾ കൊണ്ടും ആ ഡ്രെസ്സ് ചുരുട്ടി പിടിച്ചു... അവൾക്ക് സച്ചുനെ കയ്യിൽ കിട്ടിയത് പോലെ ആണ് അപ്പൊ തോന്നിയത്... അവൾ ഡ്രെസ്സ് അയൺ ചെയ്യുന്ന ആ ടേബിളിൽ വെച്ച് അയൺ ബോക്സ്‌ ഓൺ ആക്കി അതിന്റെ മേലെ വെച്ചു...


"നിന്റെ മുഖം ഒരു ദിവസം ഞാൻ ഇത് പോലെ കത്തിക്കും സച്ചു.... " ഡ്രെസ്സിൽ നോക്കി ഒരു പരിഹാസചിരിയോടെ അവൾ അത് പറഞ്ഞപ്പോ ആണ് ആരോ അവിടേക്ക് വരുന്ന സൗണ്ട് സന കേട്ടത് അപ്പൊ തന്നെ അവൾ ആ റൂമിലെ ബാത്‌റൂമിൽ കയറി ഒളിച്ചു നിന്നു.... 


************************************************


നമ്മളെ കാൾ ചെയ്തത് വേറെ ആരും അല്ല..  സൈബ ആയിരുന്നു.. അതാ പെട്ടന്ന് നമ്മള് ഒന്ന് ഞെട്ടിയത്... ഈ പെണ്ണോട് ഇങ്ങോട്ട് ഇങ്ങനെ വിളിക്കരുത് എന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ല..  നേരിൽ കാണട്ടെ നല്ലോണം കൊടുക്കുന്നുണ്ട്... നമ്മള് അതും ചിന്തിച്ചു ഫോൺ സൈലന്റ് ആക്കി വെച്ചു... എന്നിട്ട് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ശെരിക്കും നമ്മക്ക് ആ കൊന്തന്റെ മുഖത്തു നിന്ന് കണ്ണ് എടുക്കാൻ തോന്നിയില്ല...  ബ്രൗൺ കളർ ഷർട്ട്‌ ഇട്ട് നിൽക്കുന്ന നമ്മളെ കോന്തനെ കണ്ടാൽ ഏത് പെണ്ണും വീണ് പോവും... നമ്മള് ഓനെ നോക്കുന്നത് കണ്ടപ്പോൾ ചെക്കൻ എന്താ എന്നുള്ള ഭാവത്തിൽ നമ്മളെ നോക്കി പിരികം പൊക്കി കാണിച്ചു... നമ്മള് ഒന്നും ഇല്ലാ എന്ന ഭാവത്തിൽ തലയാട്ടി കൊടുത്ത് വീണ്ടും അയൺ ചെയ്യാൻ വേണ്ടി റൂമിലേക്ക് പോയി.. 


നമ്മള് റൂമിൽ ചെന്നതും അവിടത്തെ കാഴ്ച കണ്ടു കരയണോ ചിരിക്കണോ എന്ന് അറിയാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിപോയി... റൂമിൽ മൂന്ന് ഇത്താത്ത മാര്.. അതിൽ ഒരു ഇത്ത നമ്മളെ ഡ്രെസ്സ് കയ്യിൽ എടുത്ത് ഉയർത്തി പിടിച്ചു നിൽക്കുന്നു... പിടിച്ച ഇത്താന്റെ മുഖം നമ്മള് കാണുന്നത് നമ്മളെ ഡ്രെസ്സിൽ ഉണ്ടായ ഹോൾസിൽ കൂടി ആണ്... 


"അയ്യോ... എന്റെ ഡ്രെസ്സ്..." അറിയാതെ തന്നെ നമ്മള് നിലവിളിച്ചു പോയി...


"മോളെ ഡ്രെസ്സ് ആണോ ഇത്... എന്താ മോളെ അയൺ ബോക്സ്‌ ഓൺ ആക്കിയിട്ട് ആണോ പോവാറ്..." 


" ഞാനും ഓഫ്‌ ആക്കിയിട്ട് ആണ് പോയത് ഇത്താ..."


"അല്ല മോളെ നമ്മള് വരുമ്പോൾ അയൺ ബോക്സ്‌ ഓൺ ആയിരുന്നു... ഞാൻ ആണ് ഓഫ്‌ ചെയ്തത്... പക്ഷെ അപ്പോഴേക്കും ഡ്രെസ്സിന്റെ കോലം ഇങ്ങനെ ആയി... "


"എനിക്ക് നല്ല ഓർമ ഉണ്ട് ഇത്താ ഞാൻ ഓഫ്‌ ചെയ്തിരുന്നു..." 


"എങ്കിൽ പിന്നെ കുട്ടികളോ മറ്റോ വന്നു ഓൺ ചെയ്ത് കാണും.. എന്തായാലും ഇനി ഈ ഡ്രെസ്സ് ഇടാൻ പറ്റില്ല... 

നമ്മക്ക് നമ്മളെ ഡ്രെസ്സ് കണ്ടിട്ട് കരച്ചിൽ ആണ് വരുന്നത്.. പാവം ഉമ്മ സ്നേഹത്തോടെ വാങ്ങിച്ചു തന്നത് ആണ് അത് ഓർക്കുമ്പോൾ ആണ് നമ്മക്ക് സങ്കടം കൂടിയത്.. പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താന്ന് വെച്ച ഇതല്ലാതെ ഇനി നമ്മളെ അടുത്ത് ഇന്ന് ഇടാൻ വേറെ ഡ്രെസ്സും ഇല്ലാ... നമ്മള് അതും ചിന്തിച്ചു നമ്മളെ റൂമിലേക്ക് പോയി...

റൂമിൽ എത്തിയപ്പോൾ നമ്മളെ കെട്ടിയോന്റെ പൊടി പോലും കാണാൻ ഇല്ലാ...


"പടച്ചോനെ ഇനി എന്ത് ചെയ്യും.. ഇന്ന് ഫങ്ക്ഷൻ കഴിഞ്ഞ് നേരെ വീട്ടിലേക്കു പോവും എന്ന് പറഞ്ഞത് കൊണ്ട് നമ്മള് എക്സ്ട്രാ ഡ്രെസ്സ് ഒന്നും എടുത്തും ഇല്ലാ... നമ്മള് കുറെ സമയം റൂമിൽ തന്നെ ഇരുന്നു... 


"ഇതെന്താ ഇനിയും റെഡി ആയില്ലേ..." നമ്മള് ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ ആണ് സഹലയും നഹലയും കലി തുള്ളിക്കൊണ്ട് നമ്മളെ അടുത്തേക്ക് വന്നെ...


 "എടി സഹല ഒരു പ്രോബ്ലം ഉണ്ട്..." 


"എന്ത് പ്രോബ്ലം..." അവര് രണ്ട് പെരും ഒന്നിച്ചു അത് ചോദിച്ചപ്പോൾ മറുപടി ആയി നമ്മള് നമ്മളെ കത്തിയ ആ ഡ്രെസ്സ് കാണിച്ചു കൊടുത്തു...


"അയ്യോ... ഇത് എന്തു പറ്റി...." 


"നീ കാണുന്നില്ലേ... അയൺ ചെയ്തപ്പോൾ ഡ്രെസ്സ് കത്തി പോയി... ഞാൻ ആണേൽ വേറെ ഡ്രെസ്സ് ഇനി എടുത്തിട്ടും ഇല്ലാ... ഇനി ഇപ്പോൾ എന്ത് ചെയ്യും... " നമ്മള് അവരോട് അത് പറഞ്ഞതും നമ്മളെ മേത്തേക്ക് എന്തോ വന്ന് വീണതും ഒന്നിച്ചു ആയിരുന്നു.. സംഭവം ഒരു കവർ ആണ്... നമ്മള് ചുറ്റും നോക്കി റൂമിന്റെ പുറത്ത് വേഗം പോയി നോക്കിയപ്പോൾ അവിടെ ഒന്നും ആരെയും കാണാൻ ഇല്ലാ... 


ഇതെന്താ സംഭവം എന്ന് ചിന്തിച്ചു നമ്മള് സഹലയെയും നഹലയെയും നോക്കിയപ്പോൾ അവര് രണ്ട് പെരും നമ്മളെ സെയിം അവസ്ഥയിൽ നിൽക്കുകയാണ്... ഈ കവർ ഇത് എവിടെ നിന്ന് വന്ന്.... നമ്മള് അതും ചിന്തിച്ച് താഴെ വീണ് കിടക്കുന്ന ആ കവർ എടുത്ത് തുറന്ന് നോക്കിയപ്പോൾ നമ്മളെ ആകെ ഞെട്ടി അന്തം വിട്ട് പണ്ടാരം അടങ്ങി പോയി......


 നമ്മള് അതും ചിന്തിച്ച് താഴെ വീണ് കിടക്കുന്ന ആ കവർ എടുത്ത് തുറന്ന് നോക്കിയപ്പോൾ നമ്മളെ ആകെ ഞെട്ടി അന്തം വിട്ട് പണ്ടാരം അടങ്ങി പോയി....

നല്ല ബ്രൗൺ കളർ ഗൗൺ.. അതിൽ ഗോൾഡൻ കളർ വർക്ക്‌.... ശെരിക്കും ആ ഡ്രെസ്സ് കണ്ടപ്പോൾ നമ്മള് മൂന്നു പെരും വാ പൊളിച്ചു നിന്നു പോയി...


"Wow....സൂപ്പർ... ഇത് ആര് വാങ്ങിച്ചത് ആണ്.." സഹല നമ്മളെ കയ്യിൽ നിന്നു ആ ഡ്രെസ്സ് വാങ്ങി അത് ഓളെ മെത്ത് വെച്ച് നോക്കി കൊണ്ട് പറഞ്ഞ്...


"എനിക്ക് എങ്ങനെ അറിയാന... ഇനി വല്ല കുട്ടിച്ചാത്തനോ മറ്റോ ആയിരിക്കോടി... " നമ്മള് തല ചൊറിഞ്ഞു കൊണ്ട് അത് പറഞ്ഞപ്പോൾ അവര് രണ്ട് പേരും അലാക്കിലെ ചിരിയാണ്...


"ഓ പിന്നെ കുട്ടിച്ചാത്തൻ.... ഇത് എന്തായാലും അബിക്ക വാങ്ങിയത് ആവും... തരാൻ ഉള്ള മടി കൊണ്ട് ആവും എരിഞ്ഞു തന്നിട്ട് മുങ്ങിയത്...."


"ആര്.... അബിയോ.... എനിക്ക് ഡ്രെസോ.... വഴിയിൽ ഉള്ള പിച്ചക്കാർക്ക് വാങ്ങിച്ചു കൊടുത്താലും എനിക്ക് വാങ്ങിച്ചു തരും എന്ന് തോന്നുന്നില്ല... അത് മാത്രം അല്ല.. എന്റെ ഡ്രെസ്സ് കത്തിപോയത് അബിക്ക് അറിയില്ലാല്ലോ...."


"എന്തായാലും ഇപ്പോൾ പ്രശ്നം സോൾവ് ആയല്ലോ... നിങ്ങള് വേഗം ഈ ഡ്രെസ്സ് ഇട്ട് വാ... നമ്മള് താഴെ വെയിറ്റ് ചെയ്യാം..."


"എടി.... എന്നാലും ഇത് ആരാ തന്നെ... എന്തിനാ തന്നെ... ആർക്കാ തന്നെ എന്നൊന്നും അറിയാതെ എങ്ങനെയാ ഞാൻ ഇത് ഇടുന്നെ..." 


"ഇത് ഈ റൂമിൽ വന്നു എരിഞ്ഞു പോവണമെങ്കിൽ ഇത് നിങ്ങൾക്ക് തന്നെ ആയിരിക്കും...ഇനി ഓരോന്ന് ചിന്തിച്ചു സമയം കളയാതെ റെഡി ആവാൻ നോക്ക്.. ബാക്കിയൊക്കെ നമ്മക്ക് പിന്നെ സംസാരിക്കാം..." എന്നും പറഞ്ഞ് നമ്മളെ നോക്കി ഇളിച്ചു കാണിച്ച് അത് രണ്ടും താഴേക്ക് പോയി.... 


"എന്നാലും ഇത് ആരായിരിക്കും നമ്മളെ മേത്തേക്ക് എറിഞ്ഞിട്ട് പോയത്.... ആഹ് എന്തേലും ആവട്ട്... ഇപ്പോ എന്തായാലും ഇത് ഇടുക അല്ലാതെ വേറെ വഴി ഒന്നും ഇല്ലാ..." നമ്മള് അതും ചിന്തിച്ചു കിട്ടിയ ഡ്രെസ്സ് ഇട്ട് നന്നായി ഒന്ന് ഒരുങ്ങി....


"എന്തായാലും ഇത് വാങ്ങിച്ച ആൾക്ക് നല്ലം സെലക്ട്‌ ചെയ്യാൻ അറിയാം.. ഡ്രെസ്സ് ഇട്ടിട്ട് നമ്മക്ക് നമ്മളോട് തന്നെ അസൂയ തോന്നിയിട്ട് വയ്യാ..." നമ്മള് കണ്ണാടിയിൽ  നമ്മളെ തന്നെ നോക്കി പൊക്കി പറഞ്ഞു കൊണ്ട് കുറച്ച് ടൈം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും നോക്കി.... 


"Wow.... അടിപൊളി.... ഇതാര് സ്വർഗത്തിൽ നിന്ന് വന്ന ഹൂറിയോ..." നല്ല സുഗിപ്പിക്കുന്ന ഡയലോഗ് പുറകിൽ നിന്ന് ആരോ പറയുന്നത് കേട്ടു തിരിഞ്ഞ് നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ സ്വന്തം ഷഹീ... കൂടെ നമ്മളെ സനയും... 

നമ്മള് രണ്ടാളെയും നോക്കി നല്ലോണം ഒന്ന് ഇളിച്ചു കാണിച്ചു....


"മോനെ ഷഹീ... ഇങ്ങനെ പൊക്കിയ നമ്മള് ആകാശം മുട്ടി പോവുംട്ടാ...." 


"ഇതാ നമ്മള് ആരോടും സത്യം പറയാത്തത്.... സത്യം പറഞ്ഞാൽ വിശ്വാസിക്കില്ലാ എന്ന് വെച്ച ഇപ്പോൾ എന്താ ചെയ്യാ... " 


"ഹ്മ്മ് ആയിക്കോട്ടെ... "


"അല്ല... നിന്റെ ഡ്രസ്സ് ഇത് അല്ലായിരുന്നല്ലോ... ഉമ്മ വാങ്ങിച്ചു തന്ന ഡ്രെസ് എന്താ ഇടാഞ്ഞെ..." നമ്മളെ ഒന്ന് അടിമുടി നോക്കി കൊണ്ട് ആയിരുന്നുട്ടോ സനയുടെ ഈ ഡയലോഗ്... 


"അതൊക്കെ വലിയ കഥയാണ് എന്റെ സനാ... നമ്മള് അയൺ ചെയ്യുന്ന ടൈം അവിടെ നിന്ന് കുറച്ച് ടൈം മാറി നിന്നു പോയി... പിന്നെ വന്നു നോക്കിയപ്പോൾ ഡ്രെസ്സ് ഒക്കെ കത്തിപോയി... നമ്മള് ആണേൽ വേറെ ഡ്രെസ്സും എടുത്തില്ലായിരുന്നു... ഇത്രയും ടൈം നമ്മള് അതിന്റെ ടെൻഷൻ ആയിരുന്നു...." 


"അപ്പൊ ഈ ഡ്രെസ്സ്...." 


"ഇതോ... ഇത് നമ്മക്ക് എങ്ങനെ കിട്ടി എന്ന് ചോദിച്ചാൽ ഇപ്പോൾ എന്താ പറയാ.... ഇത് നമ്മക്ക് പടച്ചോൻ തന്നതാ...." നമ്മള് ഇളിച്ചോണ്ട് ഇത് പറഞ്ഞപ്പോൾ ഷഹീ നമ്മളെ തറപ്പിച്ചു നോക്കുവാ... ആ നോട്ടം കണ്ടാൽ അറിയാം ഒന്നും ഓനിക്ക് പിടുത്തം കിട്ടിയില്ല എന്ന്...


"എന്ത് എനിക്ക് ഒന്നും മനസ്സിലായില്ല..." 


"മനസ്സിലായില്ലാ അല്ലെ... നിനക്ക് മാത്രം അല്ല എനിക്കും ഇത് വരെ മനസ്സിലായിട്ടില്ല... " നമ്മള് ഓനെ നോക്കി കണ്ണ്  ഇറുക്കി ഇത് പറഞ്ഞപ്പോൾ.. ചെക്കന്റെ മുഖത്തു പല വിത ഭാവങ്ങൾ ആണ്... 


"എന്തോന്നാ ബാബി പറയുന്നേ...."


"നിന്റെ കുഞ്ഞമ്മ പെറ്റുന്ന്... ഒന്ന് വാടാ ചെറുക്കാ.. എനിക്ക് മനസ്സിലാവുംമ്പോൾ നിനക്കും മനസ്സിലാക്കി തരാം ഇപ്പോൾ ടൈം ആയി നമ്മക്ക് പോവാ...." 


************************************************


"ചേ... ഡ്രെസ്സ് മോശമായി പോയ വിഷമത്തിൽ ഇരിക്കുന്ന ഇവളെ കാണാം എന്ന് കരുതിയാണ് ഷഹീ വരുമ്പോൾ കൂടെ ഇവിടെക്ക് വന്നത്... പക്ഷെ വന്നപ്പോ ഈ തെണ്ടി നേരത്തെ ഉള്ള ഡ്രെസ്സിനെ കാളും അടിപൊളി ഡ്രെസ്സ് ഇട്ട് അണിഞ്ഞു ഒരുങ്ങി നിൽക്കുന്നു... ഇവളെ മുഖത്തെ ഈ ചിരി ആണ് എനിക്ക് സഹിക്കാൻ പറ്റാത്തത് കാണുമ്പോൾ ഓളെ ഈ ഭംഗിയുള്ള മോന്ത പിടിച്ചു ചുമരിൽ കുത്താൻ ആണ് തോന്നുന്നത്... എന്തായാലും ഈ സന ഉള്ളപ്പോൾ അധികകാലം നിന്റെ മുഖത്ത് ഈ ചിരി ഉണ്ടാവാൻ സമ്മതിക്കില്ലാ.... 


************************************************


"നമ്മള് പോവാൻ വേണ്ടി തിരിക്കു പിടിച്ച് ഷഹീനെയും കൂട്ടി റൂമിൽ നിന്ന് ഇറങ്ങാൻ പോവുമ്പോൾ ആണ് ദേ ഈ സന പെണ്ണ് പല്ലും കടിച്ച് കാര്യമായ എന്തോ ആലോചനയിൽ ആണ്... 


"ഹെലോ... വരാൻ ഉള്ള ഉദ്ദേശം ഒന്നും ഇല്ലേ..." നമ്മളെ ഓളെ ഷോള്ഡറിൽ തട്ടി വിളിച്ചു.. പെണ്ണ് ചെറുതായി ഒന്ന് ഞെട്ടി... 


"എന്താ ഷഹബാസ്ക്കയെ കിനാവ് കാണുകയാണോ..." ഈ ഡയലോഗ് നമ്മളെ അല്ലാട്ടോ ഈ അവിഞ്ഞ ഡയലോഗ് നമ്മളെ ഷഹീയുടെയാണ്... ഷഹീ ഇളിച്ചോണ്ട് ഇത് പറഞ്ഞപ്പോ... സന ഒരുമാതിരി ഒരു ഭാവത്തിൽ റൂമിൽ നിന്ന് പോയി.... സന നടക്കുന്ന കണ്ടാൽ ശെരിക്കും ചിരി വരും... ഒരു മാതിരി ഫാഷൻ ഷോയിൽ നടക്കുന്ന പോലെ ആടി ആടി നടക്കുന്നു... ഷഹീ ആണേൽ ഓളെ നടത്തത്തേ കളിയാക്കി ഓളെ പോടെ നടന്നു കാണിക്കാ... നമ്മക്ക് ആണേൽ ഇതൊക്കെ കണ്ടിട്ട് ചിരി അടക്കാൻ പറ്റാത്ത അവസ്ഥയും...


***********************************************


"ഈ മാക്രി ഇത് എന്ത് ചെയ്യുകയാണ്.... വിളിച്ചു വരാം എന്ന് പറഞ്ഞ് പോയ നമ്മളെ അനിയൻ തെണ്ടിയെയും കാണാൻ ഇല്ലാ... ഇവിടെ ഉള്ളവർ എല്ലാരും ആ പൊത്തിനെ ആണ് വെയിറ്റ് ചെയ്യുന്നേ... ഇവള് ഇത് എന്നെ കൂടി പറയിപ്പിക്കുന്ന ലക്ഷ്യണം ആണ്... നമ്മള് ഇതും പിറു പിറുത്ത് നിന്നപ്പോ ദേ ഒരു മൂതേവി സ്റ്റയർ കേസ് ഇറങ്ങി വരുന്നു... നമ്മള് വെറുപ്പോടെ ഓളെ മുഖത്തെക്ക് നോക്കിയപ്പോൾ നമ്മളെ നോക്കി ഇളിച്ചു കാണിച്ചു... നമ്മക്ക് ആണേൽ ഓളെ മോന്ത കാണുമ്പോൾ വലിച്ചു കീറാൻ ആണ് തോന്നുന്നേ.... പെട്ടന്ന് നമ്മളെ നോട്ടം ഒന്ന് മാറിയപ്പോൾ ദേ വരുന്നു ഹൂറിയെ പോലെ തോന്നിക്കുന്ന നമ്മളെ കെട്ടിയോള് മാക്രി... 

Woww.... so ബ്യുട്ടിഫുൾ..... ഓളെ കണ്ടപ്പോൾ നമ്മളോട് പോലും അനുവാദം ചോദിക്കാതെ നമ്മളെ ചുണ്ടുകൾ മന്ത്രിച്ചു..... നമ്മള് മാത്രം അല്ല അവിടെ ഉള്ളവർ ഒക്കെ നമ്മളെ ബീവിയുടെ മൊഞ്ചിൽ അന്തം വിട്ട് നിൽക്കുകയാ... ചെക്കന്മാർ ഒക്കെ വാ പൊളിച്ചു നോക്കുന്നു... പക്ഷെ അത് മാത്രം നമ്മക്ക് അത്രയ്ക്ക് അങ്ങ് ഇഷ്ടപ്പെടുന്നില്ല... അതിപ്പോ എന്താ എന്ന് ചോദിച്ചാൽ നമ്മക്ക് അറിയില്ല... നമ്മക്ക് ഇഷ്ടപ്പെടുന്നില്ല അത്ര തന്നെ.... 


നമ്മള് ആ മാക്രിയെ നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി ഒന്ന് സൈറ്റ് അടിച്ച് കാണിച്ചു.. നമ്മക്ക് അത് കണ്ടപ്പോൾ ചിരി വന്നെങ്കിലും നമ്മള് ഓളെ നല്ലോണം അങ്ങട് നോക്കി പേടിപ്പിച്ചു.... 


************************************************


നമ്മള് താഴെ ഇറങ്ങി വന്നത് മുതൽ ഡ്രെസ്സിനെ കുറിച്ചും നമ്മളെയും കുറിച്ച്  ഒരേ കമന്റ് ആയിരുന്നു... നമ്മക്ക് ശെരിക്കും സുഗിച്ചുട്ടോ... നമ്മള് ആയിരുന്നു ശെരിക്കും ഇന്നത്തെ സ്റ്റാർ... ആദ്യം കുറച്ച് ടെൻഷൻ അടിച്ചെങ്കിലും പിന്നെ നമ്മളെ പടച്ചോൻ കാത്തു... പക്ഷെ എന്ത് ആയിട്ട് എന്താ... കണ്ടില്ലേ നമ്മളെ കെട്ടിയോനെ.. നമ്മളെ നോക്കി ദഹിപ്പിക്കുവാ തെണ്ടി.. 


"എന്റെ സച്ചു അടിപൊളി ആയിട്ടുണ്ട്... ഇത് കാണുമ്പോൾ ഇപ്പോൾ വിചാരിക്കുന്നു എന്റെ ഡ്രെസ് കത്തിയാ മതിയായിരുന്നുന്ന്... " നമ്മളെ നഹല ഇത്തിരി കുശുമ്പോടെയും നിരാശ ഭാവത്തിലും ഇത് പറഞ്ഞപ്പോൾ നമ്മള് നല്ലോണം ഇളിച്ചു കാണിച്ചു... 


"സത്യം പറയാലോ.... ഈ ഡ്രെസ്സ് തന്ന ആളെ നേരിൽ കണ്ടെങ്കിൽ ശെരിക്കും നമ്മള് കെട്ടിപിടിച്ചു ഒരു കിസ്സ് കൊടുത്തേനെ... കരണം നമ്മള് അത്രയും ഹാപ്പി ആണ്...." 


"കെട്ടിയോളും കെട്ടിയോനും മാച്ച് കളർ ഡ്രെസ്സിൽ ഒക്കെ ആണല്ലോ... എന്തായാലും ഉഗ്രൻ ആയിട്ടുണ്ട്...." ഇത് പറഞ്ഞത് നമ്മളെ മണവാട്ടി ആണുട്ടോ... അവൾ അത് പറഞ്ഞപ്പോയ നമ്മളും ശ്രദ്ധിച്ചത് നമ്മളും നമ്മളെ കെട്ടിയോനും സെയിം കളർ ഡ്രെസ്സ് ആണ് ഇട്ടിട്ടുള്ളത്... ഹിഹി..അത് ഏതായാലും പൊളിച്ചു അല്ലെ.... 


"ആ ഇനി കല്യാണപെണ്ണ് ആയ നമ്മളെ ആരേലും ശ്രദ്ധിക്കുവോ ആവോ... കെട്ടിയോനും കെട്ടിയോളും അടിപൊളിയിൽ ഒരുങ്ങി വന്നിട്ട് നമ്മളെ ആരും  ശ്രദ്ധിക്കാതെ ആയി... " ഇളിച്ചോണ്ട് നമ്മളെ കല്യാണപെണ്ണ് അത് പറഞ്ഞപ്പോൾ ഒന്ന് പൊടി എന്ന് പറഞ്ഞ് നമ്മള് ഓളെ വയറിനു ചെറുതായി ഒരു കുത്ത് വെച്ച് കൊടുത്തു... 


#@#@@##@


ഒരുപാട് കാർ ഒക്കെ ഉണ്ടേലും എല്ലാർക്കും അടിച്ച് പൊളിച്ചു പോവാം എന്ന് പറഞ്ഞ് ഒരു ബസ്സിൽ ആണ് നമ്മള് എല്ലാരും ഓടിറ്റോറിയത്തിൽ പോവുന്നത്... പ്രായം ഉള്ള ആൾകാർ ഒക്കെ കാറിലും... നമ്മളെ കെട്ടിയോൻ കോന്തൻ ബസിൽ വരത്തെ കാറിൽ പോവാൻ ഒരുപാട് ട്രൈ ചെയ്ത് എങ്കിലും നടന്നില്ല പാവം ഹിഹി...😂.. 


ബസിൽ നമ്മളെ അടുത്ത് തന്നെ നമ്മളെ കെട്ടിയോനെയും എല്ലാരും പിടിച്ച് ഇരുത്തി...  സത്യം പറഞ്ഞാൽ ക്യാഷ് ഉള്ള ആൾക്കാരുടെ മാര്യേജ് ഒക്കെ ജാഡ പിടിച്ചു നിന്ന് ബോർ ആയിരിക്കും എന്നാ നമ്മള് കരുതിയെ പക്ഷെ ഇവര് ശെരിക്കും നമ്മളെ ഞെട്ടിച്ചു കളഞ്ഞ്.... പാട്ടും ഡാൻസും ഒക്കെ ആയി നമ്മളെ പിള്ളേര് പൊളിക്കുകയാണ് ഇവിടെ..... 

പക്ഷെ നമ്മള് ഇത്തിരി ഡീസന്റ് ആയിട്ട് നമ്മളെ സീറ്റിൽ തന്നെ അടങ്ങി ഒതുങ്ങി ഇരുന്നു...പിന്നെ ഒന്നും ചെയ്യാതിരിക്കാൻ ഉള്ള കണ്ട്രോൾ നമ്മക്ക് ഇല്ലാത്തത് കൊണ്ട് നമ്മള് അവരെ സപ്പോർട്ട് ചെയ്യാൻ കൈ മുട്ടി കൊടുത്തു... നമ്മള് നമ്മളെ കെട്ടിയോനെ നോക്കുമ്പോൾ അങ്ങേര് ഇവിടെ നിന്ന് എങ്ങനേലും രക്ഷപെട്ടാ മതി എന്ന രീതിയിൽ ഇരിക്കാ... നമ്മള് നോക്കുന്നത് കണ്ടപ്പോൾ ദേ നമ്മളെ നോക്കി പേടിപ്പിക്കുന്നു... ഇങ്ങേർക്ക് ഇത് എന്തിന്റെ കേടാ അല്ലെ.... 😏


നമ്മള് അത് മനസ്സിൽ വിചാരിച്ചു നമ്മളെ കെട്ടിയോനെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി.... 


പെട്ടന്ന് ആണ് നമ്മളെ ഡ്രൈവർ ഒട്ടും പ്രതീക്ഷിക്കാതെ ബ്രൈക് ചവിട്ടിയത്.... ഡാൻസ് കളിച്ചു കൊണ്ട് നിന്ന നമ്മളെ പിള്ളേർ എല്ലാരും ഒറ്റ പോക്കായിരുന്നു മുന്നോട്ട്... എല്ലാം അട്ടിക്ക് വെച്ച റൊട്ടി പോലെ ദേ കിടക്കുന്നു താഴെ.... പക്ഷെ നമ്മളെ പിള്ളേർ അല്ലെ... ഒട്ടും വിട്ട് കൊടുക്കാതെ വീണെട്ത്തു നിന്നും കളിക്കുവാ ഡാൻസ്.... എന്താ ചെയ്യാ അല്ലെ...😂😂


പിന്നെ സീറ്റിൽ ഇരുന്ന നമ്മള് ചെറുതായി ഒന്ന് മുന്നോട്ട് കുതിച്ചു എങ്കിലും വേറെ ഒന്നും പറ്റിയില്ല...  പക്ഷെ നമ്മളെ കെട്ടിയോന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഫോണും ക്യാഷും ഒക്കെ നിലത്ത് വീണ്... ആ ഡ്രൈവറെ ഇംഗ്ലീഷിൽ രണ്ട് തെറിയും വിളിച്ച് മൂപ്പര് അത് എടുത്ത് വീണ്ടും പോക്കറ്റിൽ ഇട്ടു... എനിക്കാണേൽ ചിരിവന്നിട്ട് വയ്യാ... പിന്നെ അല്ലേൽ തന്നെ ഈ കോന്തൻ കലിപ്പിൽ ആണ് ഇനി നമ്മള് ചിരിക്കുക കൂടി ചെയ്താൽ ചിലപ്പോൾ നമ്മളെ തലമണ്ട പൊളിയും.. അതോണ്ട് നമ്മള് അടക്കി പിടിച്ചു നിന്നു.... 


"മാമ്പഴമാ മാമ്പഴം...മൽഗോവ മാമ്പഴം... സേലൊത്ത മാമ്പഴം.. നീ താനെടി...." നമ്മളെ പിള്ളേര് ഈ പാട്ടിനു തകർത്തു ഡാൻസ് കളിക്കാ...  അപ്പോഴാ നമ്മളെ കണ്ണ് നമ്മളെ സീറ്റിന്റെ താഴെ ഒരു പേപ്പറിലേക്ക് നോട്ടം പോയത്... നമ്മള് നമ്മളെ കാലിലെ ശൂ ഊരി കാലിന്റെ വിരൽ കൊണ്ട് മെല്ലെ ഇറുക്കി എങ്ങനെയെല്ലോ നമ്മളെ കയ്യിൽ എത്തിച്ചു... നമ്മള് അത് തുറന്ന് നോക്കിയതും നമ്മള് ആകെ ഞെട്ടി പോയി... നമ്മള് അത്ഭുതത്തോടെ നമ്മളെ കെട്ടിയോന്റെ മുഖത്തെക്ക് നോക്കി പോയി... 


 നമ്മള് അത് തുറന്ന് നോക്കിയതും നമ്മള് ആകെ ഞെട്ടി പോയി... നമ്മള് അത്ഭുതത്തോടെ നമ്മളെ കെട്ടിയോന്റെ മുഖത്തെക്ക് നോക്കി പോയി... 

നമ്മള് ഒന്നുടെ ആ പേപ്പറിലേക്ക് നോക്കി... ഒരു ലേഡീസ് ഗൗൺ വാങ്ങിയ ബില്ല്.... നമ്മക്ക് അത് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി... അപ്പൊ മുഖത്തു കാണിക്കുന്ന ഈ ദേഷ്യമൊക്കെ ചുമ്മാതാ അല്ലെ കള്ളാ... ശെരിക്കും നമ്മക്ക് ആ കോന്തനെ കെട്ടിപിടിച്ചു കിസ്സ് കൊടുക്കാൻ ഒക്കെ തോന്നുന്നുണ്ട്.. പക്ഷെ സാഹചര്യം നോക്കണ്ടേ... ഹിഹി... 


ഇടക്ക് ഇടക്ക് നമ്മക്ക് നമ്മളെ കെട്ടിയോനെ നോക്കാൻ തോന്നുവാ... ഓന്റെ മുഖത്തു നോക്കുമ്പോൾ എന്തോ ഒരു സന്തോഷം കിട്ടുന്ന പോലെ...ഇതാണോ ഈ love.... 


നമ്മള് ഇടയ്ക്കിടെ നോക്കുന്നത് കണ്ടത് കൊണ്ടാവണം ആ കോന്തൻ നമ്മളെ ഇങ്ങനെ നോക്കുന്നത്... 


************************************************


ഈ പെണ്ണ് എന്താ ഇങ്ങനെ നോക്കുന്നെ... കണ്ടിട്ട് എന്തോ പന്തികേട് ഉണ്ടല്ലോ... നമ്മള് അതും ചിന്തിച്ചു ഓളെ നോക്കി പിരികം പൊക്കി എന്താ എന്ന് ചോദിച്ചപ്പോൾ പെണ്ണ് നമ്മളെ നോക്കി ഒരു കള്ള ചിരി പാസാക്കി... 


"എന്തോന്നാടി....." 


"ഹേയ് ഒന്നുമില്ല... ചില ആൾക്കാരുടെ മുഖം മൂടി ഒക്കെ അഴിഞ്ഞു വീണു..." നമ്മളെ നോക്കി ഇളിച്ചോണ്ട് ആ മാക്രി ഇത് പറഞ്ഞപ്പോൾ നമ്മക്ക് ഒന്നും പിടി കിട്ടിയില്ല... ഇവൾ ഇത് എന്തൊക്കെ പറയുന്നത്...


"നിനക്ക് എന്താടി വട്ടായോ....".


"എനിക്ക് വട്ട് ഒന്നും ഇല്ലാ... പിന്നെ ഞാൻ ഇട്ടിരിക്കുന്ന ഡ്രെസ്സ് എങ്ങനെ ഉണ്ട്...."


"നീ അല്ലെ ഇട്ടിട്ട് ഉള്ളത്... നീയൊക്കെ എന്ത് ഇട്ടാലും കണക്കെന്നെ.. ഒന്നിനും കൊള്ളില്ല..." നമ്മള് ഒരു പുച്ഛ ഭാവത്തിൽ അങ്ങട് കാച്ചി.... 


"എന്തായാലും നിങ്ങൾ വാങ്ങിയ ഈ ഡ്രെസ്സ് അടിപൊളി ആയിന്..." നമ്മള് ഒട്ടും പ്രതീക്ഷിക്കാതെ ആ മാക്രി അത് പറഞ്ഞപ്പോൾ നമ്മക്ക് ഉണ്ടായത് ഒരു ഒന്നൊന്നര ഞെട്ടൽ ആയിരുന്നു....


"ആ... ആ... ആര് വാങ്ങി... ഞാനോ... എനിക്ക് എന്താ വട്ട് ഉണ്ടോ നിനക്ക് ഡ്രെസ്സ് വാങ്ങി തരാൻ.. " 


"അപ്പൊ ഈ ബില്ല് നിങ്ങളെ കയ്യിൽ എവിടെ നിന്ന് വന്നു...." 


"ബി... ബി.. ബില്ലോ...." 


"ബി ബി ബില്ല് അല്ല... ബില്ല്...." നമ്മളെ കളിയാക്കി ഇളിച്ചോണ്ട് ഓള് നമ്മക്ക് നേരെ കയ്യിൽ ഉള്ള ആ ബില്ല് നീട്ടി....

പണ്ടാരം ഇത് എങ്ങനെ ഈ ബില്ല് ഇവള്ടെ കയ്യിൽ കിട്ടി... ആകെ പെട്ടു പോയല്ലോ... ഞാൻ ആണ് വാങ്ങിചേ എന്ന് പറഞ്ഞാൽ മാനം പോവും... " 

"ഹെലോ... എന്താ ആലോചിക്കുന്നെ ഇത് എവിടെ നിന്ന് കിട്ടി എന്നാണോ.. നിങ്ങളെ പോക്കറ്റിൽ നിന്ന് താഴെ വീണത് ആണ്..." നമ്മള് എങ്ങനെ തടി ഊരും എന്ന് ചിന്തിച്ചു കൊണ്ട് നിന്നപ്പോ ആണ് ഓളെ വക ഈ ഡയലോഗ്... 


"ഇത് എന്റെ പോക്കെറ്റിൽ നിന്ന് വീണത് ഒന്നും അല്ല... എനിക്ക് അറിയുകയും ഇല്ലാ.. എവിടുന്നോ ഒരു ബില്ലും കിട്ടീട്ട് എന്റെ തലയിൽ ഇടേണ്ട... അല്ലേലും നിനക്ക് എന്തിനാ ഞാൻ ഡ്രെസ്സ് വാങ്ങി തരുന്നത്... അതിന് മാത്രം നീ എന്റെ ആരാടി..." നമ്മക്ക് അപ്പൊ മനസ്സിൽ തോന്നിയ ഡയലോഗ് ഒക്കെ നമ്മള് പറഞ്ഞു... നമ്മളെ ഡയലോഗ് കേട്ടതും നമ്മളെ നോക്കി പേടിപ്പിച്ചു കൊണ്ട് പെണ്ണ് മുഖം തിരിച്ചു.... 


"ഹാവു രക്ഷപെട്ടു.... നമ്മള് റെഡി ആയി താഴെ ഇറങ്ങിയപ്പോ ആണ് നമ്മളെ അടുത്തേക്ക് മൂന്നു ഇത്തമാര് വന്നെ... അവരാ എന്നോട് സച്ചുന്റെ ഡ്രെസ്സ് കത്തിയ കാര്യം പറഞ്ഞത്... പിന്നെ അവൾ ഡ്രെസ്സ് പാക്ക് ചെയ്തത് നമ്മള് കണ്ടത് ആണല്ലോ വേറെ ഡ്രെസ്സ് ഒന്നും ഇല്ലാന്ന് ഉറപ്പായിരുന്നു... അതാ കേട്ടപ്പോൾ തന്നെ നമ്മള് വേഗം പുറത്തേക്ക് പോയി ഈ ഗൗൺ വാങ്ങിയേ.. ഓരോ ഡ്രെസ്സ് എടുത്ത് നമ്മള് ആ മാക്രി ഇട്ടത് പോലെ സങ്കൽപ്പിച്ചു... ഏറ്റവും ഭംഗി ഉണ്ടാവും എന്ന് മനസ്സിൽ തോന്നിയ ഡ്രെസ്സ് അങ്ങ് വാങ്ങി.. അവൾ റൂമിൽ ഇല്ലെങ്കിൽ വേഗം അവിടെ വെച്ച് മുങ്ങാൻ ആയിരുന്നു പ്ലാൻ.. ബട്ട്‌ അവിടെ ഈ മാക്രിയും നമ്മളെ പെങ്ങൾസും കൂടി ഒടുക്കത്തെ ചർച്ചയിൽ ആയിരുന്നു... അതാ പെട്ടന്ന് റൂമിലേക്ക് എറിഞ്ഞു നമ്മള് മാറി നിന്നത്... പക്ഷെ ഈ പെണ്ണിന് ബില്ല് കിട്ടും എന്ന് നമ്മള് പ്രതീക്ഷിചേ ഇല്ലാ... എന്തായാലും തല്ക്കാലം നമ്മള് രണ്ട് ഡയലോഗ് അടിച്ചു അത് സോൾവ് ആക്കി... നമ്മളോടാ കളി... ഹിഹി..😂😂..

************************************************


"അല്ലേലും ഈ തെണ്ടി വാങ്ങിച്ചു തന്നു എന്ന് ഊഹിച്ച എനിക്ക് തന്നെ അല്ലെ വട്ട്... എനിക്ക് വാങ്ങിച്ചു തരാൻ ഇവൻ എന്റെ ആരാ.. ഇത് ചിലപ്പോ വേറെ ഏതേലും ആളുടെ അടുത്ത് നിന്ന് വീണത് ആവും... അല്ലേൽ ചിലപ്പോ ഈ ഡ്രെസ്സിന്റെ ബില്ല് ആയിരിക്കില്ല...  ഈ കോന്തനോട്‌ ചോദിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ... വേണ്ടായിരുന്നു മൂഡ്‌ ഒക്കെ പോയി... സാരമില്ല... അല്ലേലും ഈ കോന്തൻ എന്തേലും പറഞ്ഞു വെച്ച് നമ്മള് എന്തിനാ വിഷമിക്കുന്നെ....  പോയി പണി നോക്ക് അല്ല പിന്നെ....  നമ്മള് അതും കരുതി നമ്മളെ മനസ്സിനെ കൂൾ ആക്കി... പിന്നെ വീണ്ടും നമ്മളെ പിള്ളേരെ ഡാൻസിനു സപ്പോർട്ട് കൊടുത്ത്.... 


ശെരിക്കും ഓടിറ്റോറിയത്തിൽ എത്തണം എന്ന് ആഗ്രഹമെ തോന്നിയില്ല... ബസിൽ അടിപൊളി ആയിരുന്നു... അത് കൊണ്ട് ആണെന്ന് തോനുന്നു പെട്ടന്ന് എത്തിയ പോലെ തോന്നി...

നമ്മള് സഹലയുടെയും നഹലയുടെയും കൂടെ അകത്തേക്ക് കയറി... ഉഫ്ഫ്ഫ്... ഓടിറ്റോറിയം ഒക്കെ അടിപൊളിയാണ്...നമ്മളെ കല്യാണപെണ്ണും ചെക്കനും ഒക്കെ നല്ല മൊഞ്ചായി സ്റ്റേജിൽ നിൽപ്പുണ്ട്... നമ്മള് അവിടേക്ക് പോയി നമ്മളെ കല്യാണ ചെക്കനെ പരിചയപ്പെട്ടു... പിന്നെ നിക്കാഹിന്റെ ബഹളം ആയിരുന്നു.... അങ്ങനെ ഒരുത്തി കൂടി പെട്ടു നമ്മളെ പോലെ.... ആാാ അല്ലേലും നമ്മളെ പോലെ ആരും പെട്ട് കാണില്ല...  


പിന്നെ നമ്മളെ കെട്ടിയോൻ തെണ്ടിയെ അവിടെ ഇവിടെ ഒക്കെ നമ്മള് കാണുന്നുണ്ട് ബട്ട്‌ നമ്മള് മൈൻഡ് പോലും ചെയ്തില്ല..  ആ തെണ്ടി നേരത്തെ പറഞ്ഞത് ശെരിക്കും നമ്മളെ മനസ്സിൽ കൊണ്ടിരുന്നു... അത് ഓർക്കുമ്പോൾ എന്റെ അള്ളോഹ് നമ്മക്ക് ദേഷ്യം കണ്ട്രോൾ  ചെയ്യാനേ പറ്റുന്നില്ല...  


നല്ലോണം ഫുഡ്‌ ഒക്കെ തട്ടി ഇരിക്കുമ്പോൾ ആണ് ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു ഷഹീ നമ്മളെ വന്ന് വിളിച്ചത് നമ്മള് ഓന്റെ കൂടെ പോയി... അപ്പൊ എല്ലാരും കല്യാണചെക്കന്റെയും പെണ്ണിന്റെയും കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന തിരക്ക് ആണ്... നമ്മളെ ഫാമിലിയിൽ എല്ലാരും അവടെ ഉണ്ട്.. നമ്മളെ കെട്ടിയോൻ ജാഡ തെണ്ടിയും ഉണ്ട്... ഉമ്മാമയേയും ഷബീയെയും മാത്രം കാണാൻ ഇല്ലാ... 


"നമ്മളെ കണ്ടപ്പോൾ ഉമ്മ നമ്മളെ നോക്കി ചിരിക്കുന്നുണ്ട്.. നമ്മക്ക് ആണേൽ ഉമ്മാനെ ഫേസ് ചെയ്യാൻ ഒരു മടി പോലെ തോന്നി... ഉമ്മ വാങ്ങിച്ചു തന്ന ഡ്രെസ്സ് അല്ലെ നമ്മള് കത്തിചേ.. 


"സോറി ഉമ്മ...  " നമ്മള് ഉമ്മാന്റെ അടുത്ത് ചെന്ന് അത് പറഞ്ഞപ്പോ ഉമ്മ നമ്മളെ നോക്കി ഇപ്പോഴും പുഞ്ചിരിക്കുകയാണ്.... 


"എന്തിന് മോളെ സോറി... ആ ഡ്രെസ്സ് കത്തി പോയത് മോൾ മനഃപൂർവം ചെയ്തത് അല്ലാലോ.. അത് സാരമില്ല... " ഉമ്മ അങ്ങനെ പറഞ്ഞപ്പോൾ ആണ് നമ്മക്ക് മനസ്സിന് ആശ്വാസം തോന്നിയത്... 

"ഉമ്മാമ എവിടെ ഉമ്മാ..."


"ഉമ്മാക്ക് കാലിന് ഭയങ്കര വേദന..  അത് കൊണ്ട് ഉമ്മ വീട്ടിലേക്കു പോയി മോളെ.. ഷബീൽ ഉമ്മാമയെ വീട്ടിൽ കൊണ്ട് വിടാൻ പോയി... 


"ഹെലോ അമ്മായിയമ്മയും മരുമകളും തമ്മിൽ ഉള്ള സൊറ പറച്ചിൽ തീർന്നെങ്കിൽ ഫോട്ടോ എടുക്കായിരുന്നു..." ഡയലോഗ് കേട്ടാൽ അറിയാലോ ആരാണ് എന്ന്.. അതെ ലവൻ തന്നെ ഷഹീ... 

നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു ഫോട്ടോ എടുക്കാൻ വേണ്ടി സ്റ്റേജിൽ ഉമ്മാന്റെ കയ്യിൽ പിടിച്ച് നമ്മള് കയറി... നമ്മളെ കെട്ടിയോനെ നോക്കി മുഖം കോട്ടി കൊണ്ട് നഹലയുടെ അടുത്ത് പോയി നിന്നു...


"ഇങ്ങള് എന്താ ഇവളെ ആണോ കെട്ടിയത്... അബിക്കാന്റെ അടുത്ത് പോയി നിൽക്ക് ബാബി..." ഷഹീ ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ നമ്മക്ക് ഓന്റെ തലമണ്ട നോക്കി ഒന്ന് കൊടുക്കാൻ ആണ് തോന്നിയത്... ഒരു അബിക്ക  കണ്ടാലും മതി ഹ്മ്മ്.... " നമ്മള് പിറു പിറുത്ത് കൊണ്ട് നമ്മളെ കെട്ടിയോൻ തെണ്ടിയുടെ അടുത്ത് പോയി നിന്നു... ചെക്കൻ ഭയങ്കര ഗമയിൽ ആണ്.. നമ്മളും ഒട്ടും വിട്ട് കൊടുക്കാതെ ഇത്തിരി ജാഡയിൽ തന്നെ നിന്നു... 

പിന്നെ ഫോട്ടോ എടുപ്പിന്റെ ഒരു മത്സരം ആയിരുന്നു.. നമ്മളെ കെട്ടിയോൻ പിന്നെ ഇങ്ങനെ ഉള്ളതിന് ഒന്നും കൂടുതൽ നിന്ന് തരില്ലല്ലോ.. ചെക്കൻ നേരത്തെ അവിടെ നിന്ന് മുങ്ങിയിന്... നമ്മള് ഒക്കെ കുറെ ഫോട്ടോ എടുത്തു... 


നമ്മളും നഹലയും സഹലയും സനയും ഒക്കെ കൂടി സൊറ പറഞ്ഞിരിക്കുമ്പോൾ ആണ് നമ്മളെ ഡ്രെസ്സ് കത്തിയപ്പോൾ അവിടെ ഉണ്ടായ ആ ഇത്തമാര് നമ്മളെ അടുത്തേക്ക് വന്നെ.. 


"ആഹാ... നേരത്തെ നമ്മള് നിന്നെ നോക്കുന്നു.. ഡ്രെസ്സ് ഒക്കെ അടിപൊളി ആയിട്ടുണ്ട്... ഡ്രെസ്സ് കത്തി പോയത് കൊണ്ട് എന്താ കെട്ടിയോന്റെ വക അടിപൊളി ഡ്രെസ്സ് കിട്ടിയല്ലോ... സന്തോഷം ആയില്ലേ.." ഇത്ത നമ്മളോട് അത് പറഞ്ഞപ്പോൾ നമ്മള് സഹലയുടെ മുഖത്തെക്ക് നോക്കി... 


"അബിക്ക ആണോ ഈ ഡ്രെസ്സ് വാങ്ങിയെ... " സഹലയാണ്...


"എന്താ അബി നിങ്ങളോട് ഒന്നും പറഞ്ഞില്ലേ... സച്ചുന്റെ ഡ്രെസ്സ് കത്തിപോയി എന്ന് ഞാൻ അല്ലെ അബിയോട് പറഞ്ഞത്... അപ്പൊ തന്നെ ഒറ്റ ഓട്ടം ആയിരുന്നു പുറത്തേക്കു... പിന്നെ തിരിച്ചു വരുമ്പോൾ കയ്യില് ഡ്രെസ്സിന്റെ കവർ നമ്മള് കണ്ടത് ആണല്ലോ.... " ഇത്ത അത് പറയുന്നത് കേട്ടപ്പോൾ നമ്മക്ക് എന്താ പറയാ ആകെ ഒരു തരം കുളിര് ആയിരുന്നു ശരീരം മുഴുവൻ...  നമ്മള് പിന്നെ ഒന്നും നോക്കിയില്ല ഒറ്റ ഓട്ടം ആയിരുന്നു.... 


************************

ഇത്താത്ത അത് പറയുന്നത് കേട്ടപ്പോൾ തന്നെ മുഖത്തു ഒരു പുഞ്ചിരിയുമായി സച്ചു അവിടെ നിന്ന് ഓടി... അവളെ കളി കണ്ടു അന്തം വിട്ട് നിൽക്കുകയാണ് അവിടെ ഉള്ള എല്ലാരും... സന ആണേൽ ദേഷ്യം കടിച്ച് പിടിച്ച് നിൽക്കുന്നു... ബാക്കി എല്ലാരും സംഭവം കണ്ടിട്ട് ഒരു പിടിയും കിട്ടാതെ സച്ചുന്റെ ഓട്ടവും നോക്കി നിൽക്കേന്ന്... 


നമ്മളെ സച്ചു ആണേൽ രണ്ട് കൈ കൊണ്ടും ചെറുതായി ഗൗൺ പൊക്കി പിടിച്ചു അബിയെയും നോക്കി ഓടുകയാണ്... 

ഓടിറ്റോറിയത്തിന് പുറത്ത്  എത്തി അവൾ ചുറ്റും ഒന്ന് കണ്ണോഡിച്ചു.. നമ്മളെ നായകൻ കാർ പാർക്ക്‌ ചെയ്ത സ്ഥലത്ത് നിന്ന് ഫോണിൽ കാര്യമായ സംസാരത്തിൽ ആണ്... 


അബിയെ കണ്ടപ്പോൾ നമ്മളെ സച്ചുന്റെ മുഖം സന്തോഷം കൊണ്ട് തിളങ്ങി... പിന്നെ ഒന്നും നോക്കിയില്ല... അവൾ അബിയുടെ അടുത്തേക്ക് ഓടി ചെന്നു.... "നല്ല സൂപ്പർ ഒരു love സോങ്ങിന് നമ്മളെ മൊഞ്ചത്തി സച്ചു ചിരിച്ചു കൊണ്ട് അബിയുടെ അടുത്തേക്ക് സ്‌ലോ മോശനിൽ ഓടി വരുന്നത് ഒന്ന് ആലോചിച്ചു നോക്കിയേ പൊളി അല്ലെ... ഹിഹി 😜 "


*******************************


നമ്മള് നമ്മളെ ഫ്രണ്ടിനോട്‌ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോ ആണ് നമ്മളെ ബീവി നമ്മളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഓടി നമ്മളെ അടുത്തേക്ക് വരുന്നത് കണ്ടത്... എന്തൊരു ഗ്ലാമർ ആണ് ഈ പെണ്ണിന്... uff ഒരു രക്ഷയും ഇല്ലാ... എന്നാലും ഈ പെണ്ണ് അല്ലെ കുറച്ച് നേരത്തെ നമ്മളെ നോക്കി പേടിപ്പിച്ചത് ഇപ്പോ ഇത് എന്ത് പറ്റി.... നമ്മള് അത് ചിന്തിച്ചപ്പോത്തിനും പെണ്ണ് ഓടി നമ്മളെ അടുത്തേക്ക് എത്തിയിട്ടുണ്ട്... നമ്മളെ മുന്നിൽ നിന്ന് കിതച്ചു കൊണ്ട് നമ്മളെ നോക്കി ഇളിക്കുകയാണ്... പടച്ചോനെ ഇവൾക്ക് ഇത് എന്ത് പറ്റി.... അപ്പോഴാ നമ്മള് കാൾ കട്ട്‌ ചെയ്തില്ല എന്ന് ഓർത്തത് അപ്പൊ തന്നെ ഞാൻ പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിൽ ഇട്ടു... എന്നിട്ട് നമ്മളെ മുന്നിലുള്ള ആ മാക്രിയെ നോക്കിയപ്പോൾ പെണ്ണ് ഇപ്പോഴും നമ്മളെ തന്നെ നോക്കുകയാണ്.... 


നമ്മള് ചോദ്യ ഭാവത്തിൽ ഓളെ നോക്കിയതും അത് സംഭവിച്ചതും ഒരുമിച്ച് ആയിരുന്നു... 

പെണ്ണ് നമ്മളെ കെട്ടിപിടിച്ചു നമ്മളെ കവിളിൽ ഓളെ ചുണ്ടുകൾ വെച്ചതും നമ്മളെ ശരീരത്തിൽ എന്തോ ഷോക്ക് കയറുന്ന പോലെ ആണ് തോന്നിയത്.. പെണ്ണ് നമ്മളെ ശരീരത്തിൽ നിന്ന് മാറി നിന്നെങ്കിലും നമ്മളെ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല...  നമ്മള് വാ പൊളിച്ച് ഓളെ നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു തിരിച്ചു ഓടിറ്റോറിയത്തിന്റെ അകത്തേക്ക് ഓടി... ഓടുന്നതിനിടയിൽ പെണ്ണ് ഇടക്ക് നമ്മളെ തിരിഞ്ഞ് നോക്കുന്നുണ്ട്.. 


എന്താ ഇപ്പോൾ ഇവിടെ സംഭവിച്ചത്... ഈ പെണ്ണിന് ഇത് എന്ത് പറ്റി... നമ്മള് അതും ചിന്തിച്ച് നിന്നപ്പോ ദേ അവിടെ ചുറ്റും ഉള്ള ആൾക്കാർ ഒക്കെ നമ്മളെ നോക്കി ഇളിക്കുന്നു... അപ്പൊ ആണ് നമ്മക്ക് ബോധം ഉദിച്ചത്... പടച്ചോനെ ഈ പെണ്ണ് കാണിച്ചു കൂട്ടിയത് ഒക്കെ എല്ലാരും കണ്ടു... ചേ... മോനെ അബി നിന്റെ വെല ഒക്കെ നിന്റെ കെട്ടിയോള് കളഞ്ഞ്.... നമ്മക്ക് ആണേൽ എല്ലാരും നോക്കി ചിരിക്കുന്നത് കണ്ടിട്ട് ചടച്ചിട്ട് വയ്യാ... നമ്മള് തല്ക്കാലം എസ്‌കേപ്പ് ആവാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ചെവിയിൽ വെച്ച്... ഹെലോ റേഞ്ച് ഇല്ലാ എന്നൊക്കെ പറഞ്ഞ് ആക്ട് ചെയ്ത് മെല്ലെ അവിടെ നിന്ന് മുങ്ങി.... 


************************************************


നമ്മക്ക് ആ ഇത്ത അത് പറഞ്ഞപ്പോൾ സന്തോഷം അടക്കാനെ പറ്റിയില്ല..  നമ്മളെ കണ്ട്രോൾ ഒക്കെ പോയി അതാ നമ്മള് ഓനെ കെട്ടിപിടിച്ചു കിസ്സ് ചെയ്തത്... ചെക്കൻ ആകെ അന്തം വിട്ട് പോയിന്... അവിടെ ഒക്കെ ആൾക്കാർ ഉണ്ടയിന് ആ കൊന്തന്റെ മാനം പോയി കാണും പോവട്ടെ... ഇത് നേരത്തെ ചോദിച്ചപ്പോൾ നമ്മളെ ഇട്ട് വട്ടം കറക്കിയതല്ലേ... നമ്മള് അതും ചിന്തിച്ചു അകത്തേക്ക് കയറിയപ്പോൾ നമ്മളെ വെയിറ്റ് ചെയ്ത് നിൽക്കുകയാണ് സഹലയും നഹലയും നമ്മള് അവരെ നോക്കി ഇളിച്ചോണ്ട് അവരെ അടുത്തേക്ക് ചെന്നു...


"ഇത് എന്ത് ഓട്ടം ആയിരുന്നു സച്ചു.. എന്താ പറ്റിയെ.. എവിടെക്കാ പോയത്...."


"അത് നമ്മള് പറഞ്ഞിരുന്നില്ലേ നമ്മക്ക് ഈ ഡ്രെസ്സ് വാങ്ങിച്ചു തന്ന ആളെ കണ്ടാൽ കെട്ടിപിടിച്ചു കിസ്സ് കൊടുക്കും എന്ന്... നമ്മള് അത് കൊടുക്കാൻ പോയതാ..." 


"എന്ത്.... അബിക്കാക്ക് കിസ്സ് കൊടുത്തോ..." നമ്മള് അത് പറഞ്ഞപ്പോൾ രണ്ടും അന്തം വിട്ട് ഒരു മിച്ചു ഇത് പറഞ്ഞപ്പോൾ നമ്മള് നല്ലോണം ഇളിച്ചു കാണിച്ചു.... 


"എന്നിട്ട് എന്താ ഉണ്ടായേ... വേഗം പറ സച്ചു..." രണ്ടിനും ബാക്കി അറിയാൻ ഒടുക്കത്തെ ആകാംഷ ആണ്... 


"എന്താ ഇവിടെ ഒരു സ്വകാര്യം പറച്ചിൽ.... " നമ്മള് പറയാൻ തുടങ്ങിയപ്പോൾ ആണ് ഇതും ചോദിച്ച് ഉമ്മ അവിടേക്ക് വന്നത്... 


"ഹേയ് ഒന്നുമില്ല ഉമ്മാ... ഉമ്മ എങ്ങോട്ടാ പുറത്തേക്കു പോവുന്നെ...."


"ഉമ്മാമക്ക് വയ്യല്ലോ മോളെ...അവിടെ തനിച്ചല്ലേ എന്തേലും സഹായം ആവിശ്യം വന്നാലോ.. അത് കൊണ്ട് ഷഹീയോട് എന്നെ അവിടെ കൊണ്ട് വിടാൻ പറഞ്ഞു അവൻ ഇപ്പോ വരും.. എന്നോട് കാറിന്റെ അടുത്തേക്ക് നടന്നോളാൻ പറഞ്ഞു.. 


"എങ്കിൽ ഞാൻ പോവാം ഉമ്മാ.. ഉമ്മ ഇവിടെ നിൽക്ക് ഫങ്ക്ഷൻ കഴിയുന്നതിന് മുന്നേ ഉമ്മ പോവുന്നത് ശെരിയല്ലല്ലോ... അത് കൊണ്ട് ഉമ്മ ഇവിടെ നിൽക്ക്..."


"സാരമില്ല മോളെ ഞാൻ പോവാം..."


"അതെന്താ ഞാൻ പോയാൽ ഉമ്മാമയെ ശെരിക്കും നോക്കില്ല എന്ന് പേടിയുണ്ടോ ഉമ്മാക്ക്..."


"അയ്യോ.. അതൊന്നും അല്ല മോളെ എന്നെക്കാൾ നന്നായി നീ നോക്കും എന്ന് എനിക്ക് അറിയാം "


"എങ്കിൽ ഞാൻ പറയുന്നത് ഉമ്മ കേൾക്... ഞാൻ പോയിക്കോളാം... ഉമ്മാ വരുമ്പോൾ ഇവരുടെ വീട്ടിൽ നിന്ന് എന്റെ ബാഗ് എടുത്ത് വന്നാ മതി..."


"എന്ന ശെരി... മോള് പോയിക്കോ..."


അപ്പോഴേക്കും ഷഹീ അവിടെ വന്ന്... 


"ഉമ്മാ നിങ്ങളോട് കാറിന്റെ അടുത്തേക്ക് പോവാൻ പറഞ്ഞു ഇവിടെ നില്ക്കാ... വേഗം വാ നിങ്ങളെ കൊണ്ട് വിട്ട് നമ്മക്ക് തിരിച്ചു വരേണ്ടത് ആണ്..."


"ഞാൻ അല്ല മോനെ സച്ചു ആണ് വരുന്നത്...." 


"ആരായാലും വേഗം വാ..." ചെക്കന് ആണേൽ ഒടുക്കത്തെ തിരിക്ക്... നമ്മള് വേഗം എല്ലാരോടും യാത്ര ചോദിച്ചു അവിടെ നിന്ന് ഇറങ്ങി... നമ്മള് നമ്മളെ കെട്ടിയോനെ നോക്കി എങ്കിലും ആ കോന്തനെ അവിടെ ഒന്നും കാണാൻ ഇല്ലാ... നമ്മള് പിന്നെ ഷഹീന്റെ കൂടെ കാറിൽ കയറി ഇരുന്നു... 


ചെക്കൻ ആണേൽ റോക്കറ്റ് വിടുന്ന പോലെ ആയിരുന്നു കാർ ഡ്രൈവ് ചെയ്തത്... അതോണ്ട് പെട്ടന്ന് തന്നെ നമ്മളെ വീട് എത്തി... നമ്മളെ അവിടെ കൊണ്ട് വിട്ട ഉടൻ തന്നെ അവൻ തിരിച്ചു പോവുകയും ചെയ്തു... നമ്മളു അകത്തേക്ക് കയറി ഉമ്മാമയുടെ റൂമിൽ ചെന്നപ്പോൾ ഉമ്മാമ നല്ല ഉറക്ക് ആണ്... മരുന്ന് കഴിച്ചു ഉറങ്ങുന്നത് ആയിരിക്കും.. അത് കൊണ്ട് വിളിച്ചു ഉണർത്താതെ നമ്മള് നമ്മളെ റൂമിലേക്ക് ചെന്നു....


"എനിക്ക് അകത്തേക്ക് വരാമോ....." പിറകിൽ നിന്ന് ആരുടെയോ ശബ്ദം കേട്ടു നമ്മള് തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ ഉള്ള ആളെ കണ്ടു നമ്മള് ഞെട്ടി പോയി...


"ഷബീൽ.... "

"എനിക്ക് അകത്തേക്ക് വരാമോ....." പിറകിൽ നിന്ന് ആരുടെയോ ശബ്ദം കേട്ടു നമ്മള് തിരിഞ്ഞു നോക്കിയപ്പോൾ പിറകിൽ ഉള്ള ആളെ കണ്ടു നമ്മള് ഞെട്ടി പോയി...


"ഷബീൽ.... "


നമ്മക്ക് ആണേൽ പെട്ടന്ന് ഒന്നും പറയാൻ കിട്ടാതെ പോലെ തോന്നി എങ്കിലും നമ്മള് സമ്മതം എന്ന രീതിയിൽ തലയാട്ടി...

പടച്ചോനെ എന്താണാവോ ഈ കാലമാടന്റെ ഉദ്ദേശം.... 


"ഉഫ്ഫ്ഫ്.... ഒരു രക്ഷ ഇല്ലാട്ടോ സച്ചു... എന്താ ഒരു ഗ്ലാമർ... ഡ്രെസ്സ് അടിപൊളി ആയിട്ടുണ്ട്... നേരത്തെ പറയണം എന്ന് കരുതിയത് ആണ് പക്ഷെ പറ്റിയില്ല..." 

നമ്മളെ അടുത്തേക് വന്ന് ഇളിച്ചോണ്ട് ചെക്കൻ അത് പറഞ്ഞപ്പോൾ നമ്മക്ക് ആകെ വല്ലാതായി... പടച്ചോനെ ഇവൻ ഇത് നമ്മളെ പൊക്കി പറഞ്ഞു എന്തിനുള്ള പുറപ്പാട് ആണ്... 


"ഇതെന്താ ഇങ്ങനെ ആലോചിക്കുന്നത്... ഒരു താങ്ക്സ് ഒക്കെ പറഞ്ഞൂടെ..." 


"താങ്ക്സ്...." നമ്മള് ഒട്ടും മൂഡ്‌ ഇല്ലാതെ പറഞ്ഞു..


"ഓഹ് പടച്ചോനെ...താങ്ക്സ് പറയാനും ഇത്ര പിശുക്കോ..." 

നമ്മളെ നോക്കി ഇളിച്ചോണ്ട് ആ തെണ്ടി ഡയലോഗ് അടിച്ചപ്പോൾ നമ്മള് തിരിച്ചും നല്ലോണം ഇളിച്ചു കാണിച്ചു... 


"എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... " ചെക്കൻ നമ്മളെ മുന്നിൽ നിന്ന് പരുങ്ങി കളിച്ചു പറഞ്ഞു..


"എന്താ പറഞ്ഞോളൂ...." നമ്മള് ഇത്തിരി ഗൗരവത്തിൽ ആണ്ട്ട്ടോ നിൽക്കുന്നെ... 


"അത്.... അത്... പിന്നെ... "


പടച്ചോനെ ഇവൻ എന്ത് ഒലക്കയാണ് പറയാൻ പോവുന്നത് ചെക്കൻ ആണേൽ നമ്മളെ മുന്നിൽ നിന്ന് ഒന്നും പറയാതെ പരുങ്ങി കളിക്കാ....


"എന്താ എന്ന് വെച്ചാ പറഞ്ഞോളൂ...."


"എന്റെ മനസ്സിൽ ഒരു ഇഷ്ടം ഉണ്ട്..... " 


ആ പൊട്ടൻ അത് പറഞ്ഞതും നമ്മക്ക് ആകെ ഒരു ഞെട്ടൽ ആണ്... കൂടെ അവനോട് ഉള്ള ദേഷ്യവും... ചേ... നാണം ഇല്ലേ ഇവന്... സ്വന്തം സഹോദരന്റെ ഭാര്യയോട് ഇഷ്ടം ആണ് എന്ന് പറയാൻ... നമ്മള് മനസ്സിൽ പിറു പിറുത് ഓനെ കലിപ്പ് കേറി നല്ലം തറപ്പിച്ചു നോക്കി.... 


" നിനക്ക് നാണം ഇല്ലേ ഇത് എന്നോട് വന്നു പറയാൻ...." 


"ഒരാളോട് പ്രണയം തോന്നുന്നത് അത്ര മോശം കാര്യം ആണോ... ലാമിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് പ്ലീസ്‌ സച്ചു... നീ അവളോട് പറഞ്ഞ് ഒന്ന് ok ആക്കി തരണം..." നമ്മള് ഇനി അവൻ എന്തേലും പറഞ്ഞാൽ കരണം നോക്കി ഒന്ന് പൊട്ടിക്കാം എന്ന് കരുതി നിന്നപ്പോൾ ആണ് നമ്മളെ കൂടി ഞെട്ടിച്ചു അവൻ ഇത് പറഞ്ഞത്... 


"ആരെ ലാമിയെയോ... " നമ്മള് അന്തം വിട്ട് ഓനോട്‌ ചോദിച്ചപ്പോൾ ചെക്കൻ നമ്മളെ നോക്കി ഇളിക്കുകയാണ്... 


"അതെ നിന്റെ കസിൻ ഇല്ലേ ലാമി അവളെ തന്നെ.... "


ഇപ്പോഴാ നമ്മക്ക് ശ്വാസം താഴെ വീണത്... പാവം ചെക്കൻ നമ്മള് വെറുതെ തെറ്റ് ധരിച്ചു... ശോ.. ഇനി കുറച്ച് കൂടി കഴിഞ്ഞെങ്കിൽ ഞാൻ എന്തേലും പറഞ്ഞ് പോയേനെ... ആകെ നാണം കേട്ടു പണ്ടാരം അടങ്ങി പോയേനെ.. പടച്ചോൻ കാത്തു... നമ്മളെ കാര്യം ഓർത്ത് നമ്മക്ക് തന്നെ ചിരി വന്നു... നമ്മള് ഇത്ര നേരവും ചെക്കന്റെ അടുത്ത് നിന്ന് കുറച്ച് അകന്നു മാറി ആണ് നിന്നിട്ട് ഉള്ളത് ഇപ്പോൾ നമ്മക്ക് തെറ്റ് ധാരണ ഒക്കെ മാറിയല്ലോ... ഇനി നമ്മളെ ഷഹീയെ പോലെ തന്നെ ഷബീയും... നമ്മള് പിന്നെ ഓനെ നോക്കി ഇളിച്ചോണ്ട് ഓന്റെ അടുത്തേക്ക് പോയി... 


"അല്ല മോനെ ഇത് എപ്പോ തൊട്ട് തുടങ്ങി...."


"തുടങ്ങിയിട്ട് കുറെ ആയി... എന്റെ ഫ്രണ്ടിന്റെ സിസ്റ്റർ ഉണ്ട് ലാമിയുടെ കോളേജിൽ.. അവന്റെ കൂടെ അവന്റെ സിസ്നെ ഒരു കൂട്ടിവരാൻ നമ്മളും പോയിന്... അപ്പൊ ലാമിയെ അവിടെ വെച്ച് കണ്ട്... അപ്പൊ തന്നെ നമ്മളെ മനസ്സിൽ ഓള് കയറിപറ്റിയിന്... അതിനിടയിൽ ആണ് അബിക്ക് പെണ്ണ് കാണാൻ വേണ്ടി നിന്റെ വീട്ടിൽ വന്നത്... സത്യം പറഞ്ഞാൽ അവിടെ വെച്ച് ലാമിയെ കണ്ടപ്പോൾ നമ്മള് ശെരിക്കും ഞെട്ടി.. പിന്നെ നിങ്ങള് തമ്മിൽ നല്ല കൂട്ട് ആണെന്ന് മനസ്സിലായി അപ്പോ നീ സഹായിക്കാൻ വേണ്ടിയാ ആദ്യമെ നിന്നോട് അടുപ്പം കാണിക്കാൻ നോക്കിയേ... നമ്മള് അന്ന് കല്യാണ ഫങ്ക്ഷനിൽ ഇനിയും കാണണം എന്നൊക്കെ പറഞ്ഞില്ലേ അത് ഇത് മനസ്സിൽ വെച്ച് പറഞ്ഞതാ... അപ്പോഴാ ഒട്ടും പ്രതീക്ഷിക്കാതെ അബി നിന്നെ മാര്യേജ് ചെയ്തേ... സത്യം പറഞ്ഞാൽ അപ്പൊ ഏറ്റവും സന്തോഷിച്ചത് ചിലപ്പോൾ ഞാൻ ആയിരിക്കും... ഇത് പറയാൻ വേണ്ടി നമ്മള് ഒരുപാട് ശ്രമിച്ചു ഇപ്പോഴാ ഒരു അവസരം കിട്ടിയത്... പ്ലീസ് സച്ചു ഒന്ന് സെറ്റ് ആക്കിതാ...." 


ചെക്കൻ പറയുന്നത് ഒക്കെ കേട്ടിട്ട് നമ്മള് അന്തം വിട്ട് വാ പൊളിച്ചു നിന്നുപോയി...


"എടാ ഭയങ്കര നീ ആള് കൊള്ളാലോ... ഒക്കെ പ്ലാൻ ചെയ്ത് ഉള്ള നീക്കം ആയിരുന്നല്ലേ.. ഒടുക്കത്തെ ബുദ്ധി ആണല്ലോ നിനക്ക്..." 


"ഹേയ് അത്രയ്ക്ക് ഒന്നും ഇല്ലാ.." നമ്മള് ഓനെ കളിയാക്കി കൊണ്ട് അത് പറഞ്ഞപ്പോൾ ചെക്കൻ നാണം അഭിനയിച്ചു തകർക്കുകയാണ്.... ഓന്റെ കളി കണ്ടു നമ്മള് ആണേൽ ചിരിച്ചു ഒരു വക ആയി... 


"എന്തായാലും ഞാൻ അവളോട് പറയാം... നീ ഇത്രയും കഷ്ടപ്പെട്ടത് അല്ലെ.... "


"താങ്ക്സ്... നീ നമ്മളെ മുത്താണ്...."


"അയ്യടാ... സോപ്പിങ് ഒന്നും വേണ്ടാ... ഞാൻ എന്തായാലും നാളെ വീട്ടിലേക്കു പോവണം എന്ന് കരുതിയത് ആണ് ലാമിയോട് നാളെ തന്നെ ഞാൻ പറയാം... പക്ഷെ സെറ്റ് ആയാൽ ചിലവ് ചെയ്യണം മോനെ...."


"എന്താ വേണ്ടത് എന്ന് പറഞ്ഞാൽ മതി മുമ്പിൽ എത്തിച്ചിരിക്കും ഈ ഷബിൽ...  "


"ഹ്മ്മ്... അപ്പൊ ചിലവ് ചെയ്യാൻ റെഡി ആയി നിന്നോ...." നമ്മള് ഇളിച്ചോണ്ട് അത് പറഞ്ഞതും ചെക്കൻ സന്തോഷം കൊണ്ട് തുള്ളിചാടി പുറത്തേക്കു പോയി.... 


സൈബയെ കാണാൻ എന്തായാലും നാളെ പോവണം... ഇവിടെ നിന്ന് പോയാൽ ശെരിയാവില്ല...  എന്തേലും പറഞ്ഞു ഒരു 2 ഡേയ്‌സ് എന്റെ വീട്ടിൽ പോയി നിൽക്കണം.. ഉമ്മനോടും ഉമ്മാമയോടും എന്തേലും പറയാം നമ്മളെ കെട്ടിയോൻ കോന്തന് പിന്നെ നമ്മള് പോയാൽ എന്ത് പോയില്ലേൽ എന്ത്... എന്തായാലും ആ കോന്തൻ കൂടെ വരാൻ ഒന്നും നിൽക്കില്ല എന്തേലും പറഞ്ഞു അവൻ തന്നെ വരാതിരുന്നോളും... പിന്നെ ഷബീൽന്റെ കാര്യം ലാമിയോടും പറയണം... ഇനി ആ തെണ്ടി no എന്നോ മറ്റോ പറയോ.... ഹേയ് ഷബിൽ മൊഞ്ചൻ അല്ലെ no പറയാൻ ചാൻസ് ഇല്ലാ... എന്തായാലും പറഞ്ഞ് നോക്കാം...." നമ്മള് മനസ്സിൽ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നപ്പോൾ ആണ് നമ്മളെ പുറകിൽ വന്നു ആരോ നിൽക്കുന്നത് പോലെ തോന്നിയത് നമ്മള് പെട്ടന്ന് തിരിഞ്ഞ് നോക്കിയതും പിറകിൽ ഉള്ള ആളെ കണ്ടു നമ്മള് ഒന്ന് ഞെട്ടി... വേറെ ആരും അല്ല നമ്മളെ കെട്ടിയോൻ തന്നെ... ഇങ്ങേരു ഇത് എപ്പോ വന്നു.... നമ്മള് അതും ചിന്തിച്ചു ആ കോന്തനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ ദഹിപ്പിക്കുന്ന നോട്ടം നോക്കേന്ന്... പടച്ചോനെ ഈ ചെക്കന്റെ നോട്ടം കണ്ടിട്ട് പേടി ആവുന്നല്ലോ... നമ്മള് എല്ലാരെ മുന്നിൽ വെച്ച് കിസ്സ് ചെയ്തതിന്റെ കലിപ്പിൽ ആണെന്ന് തോനുന്നു.. മെല്ലെ മുങ്ങുന്നത് ആണ് നല്ലത്... നമ്മള് വല്യ മൈൻഡ് ആക്കാത്ത ഭാവത്തിൽ അവിടെ നിന്ന് മുങ്ങാൻ നോക്കിയതും ചെക്കൻ നമ്മളെ കയ്യിൽ പിടിച്ചു ഒറ്റ വലി ആയിരുന്നു... നമ്മള് ഒന്ന് കറങ്ങി ചെക്കന്റെ നെഞ്ചിലേക്ക് വീണു... നമ്മള് വേഗം ഓന്റെ ശരീരത്തിൽ നിന്ന് മാറി നിൽക്കാൻ ശ്രമിച്ചു എങ്കിലും അപ്പോഴേക്കും ചെക്കൻ നമ്മളെ അരയിൽ പിടുത്തം ഇട്ട് നമ്മളെ അനങ്ങാൻ പോലും പറ്റാത്ത വിതത്തിൽ ആക്കിയിന്..... 


************************************************


നമ്മളെ കണ്ടപ്പോൾ മുങ്ങാൻ ഉള്ള പ്ലാൻ ആയിരുന്നു പഹയത്തി... അങ്ങനെ വെറുതെ വിടാൻ പറ്റുമോ ഈ മാക്രിയെ.. പബ്ലിക് ആയി കിസ്സ് അടിച്ചിട്ട് അവള് പെട്ടന്ന് അവിടെ നിന്ന് മുങ്ങി... നമ്മള് ആണേൽ ഫങ്ക്ഷൻ കഴിയുന്നത് വരെ നാണംകേട്ടു അവിടെ എങ്ങനയല്ലോ അഡ്ജസ്റ് ചെയ്തു... ഇത്രയും ചെയ്തിട്ട് ഇവളെ വെറുതെ വിട്ടാൽ പിന്നെ നമ്മള് ഹബീബ് റഹ്മാൻ അല്ലാതെ ആയിപോവില്ലേ... 


നമ്മളെ കയ്യിൽ നിന്ന് മാറാൻ പെണ്ണ് പെടാ പാട് പെടുന്നുണ്ട്... പിടിച്ചത് ഈ അബിയല്ലേ പറ്റിയത് തന്നെ... 


"എന്നെ വിട് എനിക്ക് പോവണം..." അവളെ കൊണ്ട് പറ്റില്ല എന്ന് തോന്നിയപ്പോൾ പെണ്ണ് പറഞ്ഞ ഡയലോഗ് ആണ് ഇത്... 


"എന്താ നിന്റെ ഉദ്ദേശം...." 


"എന്ത് ഉദ്ദേശം എനിക്ക് ഒരു ഉദ്ദേശവും ഇല്ലാ... നിങ്ങൾ അല്ലെ എന്നെ ഇവിടെ പിടിച്ചു വെച്ചിട്ടുള്ളത്...." 


" നീ എന്തിനാ എനിക്ക് കിസ്സ് തന്നത്...." 


"അത്.... അത് പിന്നെ.... അപ്പോഴത്തെ മൂഡിൽ...." പെണ്ണ് എന്തൊക്കെയോ പറഞ്ഞ് ഒപ്പിക്കുന്നുണ്ട്...  നമ്മക്ക് ശെരിക്കും ഓളെ മുഖം കണ്ടിട്ട് ചിരി വരുന്നുണ്ട് എന്നാലും നമ്മള് അടക്കി പിടിച്ച് ഇത്തിരി ഗൗരവത്തിൽ ആണ് ഓളെ നോക്കുന്നത്.... 


"ഇപ്പോഴത്തെ മൂഡ്‌... എന്ത്‌ മൂഡ്‌....എനിക്ക് അറിയാം ഞാൻ ബസിൽ നിന്ന് നിന്നെ വഴക്ക് പറഞ്ഞതിന് പകരം എന്നെ നാണം കെടുത്താൻ അല്ലെ നീ അങ്ങനെ ചെയ്തത്..." 


"ഹേയ് അല്ലാ...." 


"അല്ലേ......"


"അല്ലാ......" വീണ്ടും ഓള് അല്ലാന്ന് പറഞ്ഞപ്പോൾ നമ്മള് ഓളെ അരയിലെ പിടുത്തം ഒന്ന് കൂടി മുറുക്കി... 


"ആാാാാ....." നല്ലോണം വേദന ആയിക്കാണും... പെണ്ണ് അപ്പൊ തന്നെ അലറിവിളിച്ചു... 


"ഇനി പറ... നീ എന്നെ നാണം കെടുത്താൻ ചെയ്തത് അല്ലേ...." 


"അതെ.... അതെ.... വിട് പ്ലീസ്‌ എനിക്ക് വേദനിക്കുന്നു... " പെണ്ണ് വേദന സഹിക്കാൻ പറ്റാത്തത് കൊണ്ടാവണം നമ്മള് പറഞ്ഞത് ഒക്കെ സമ്മതിച്ചു തന്നു....


************************************************


നടന്നത് ഒക്കെ വിവരിച്ചു ആ കോന്തൻ പറഞ്ഞത് എതിർക്കാൻ നിന്നാൽ എന്റെ പണി തീരും... അമ്മാതിരി പിടി ആണ് ആ കാലമാടൻ പിടിച്ചിട്ടുള്ളത്... അത് കൊണ്ട് തല്ക്കാലം രക്ഷപെടാൻ നമ്മള് ഒക്കെ സമ്മതിച്ചു കൊടുത്തു...  

നമ്മള് നല്ലോണം കെഞ്ചി പറഞ്ഞിട്ടും ആ കോന്തന് ഒരു ദയയും ഇല്ലാ... തെണ്ടി.... 

അപ്പോഴാ താഴെ നിന്നൊക്കെ എന്തൊക്കെയോ ശബ്ദം കേള്ക്കുന്നെ... ഫങ്ക്ഷൻ കഴിഞ്ഞ് എല്ലാരും തിരിച്ചു എത്തി എന്ന് നമ്മക്ക് മനസ്സിലായി... 


"പ്ലീസ് അബി എന്നെ വിട്... എല്ലാരും വന്നു.. ആരെങ്കിലും വന്നു ഇങ്ങനെ കണ്ടാൽ നാണം കെടും....." നമ്മള് ഒരു അടവ് പയറ്റി നോക്കിയത് ആണ് പക്ഷെ അപ്പൊ ആ കോന്തൻ നമ്മളെ നോക്കി ഇളിക്കുകയാണ് ചെയ്തത്.... 


"ഓഹോ... നിനക്ക് നാണവും മാനവും ഉണ്ടോടി... നാട്ടുകാരെ  മുന്നിൽ നിന്ന് കിസ്സ് അടിക്കാൻ പ്രശ്നം ഇല്ലാ... റൂമിൽ ഇങ്ങനെ നിൽക്കുന്നത് നാണക്കെട് അല്ലേ... അത് സാരമില്ല നാണം കെടാൻ ഞാൻ റെഡി ആണ്...." ചെക്കന്റെ മറുപടി കേട്ട് നമ്മള് ആകെ അന്തം വിട്ട് പോയി... പുരോഗതി ഉണ്ട്...... പടച്ചോനെ ഇനി ഇപ്പോൾ എന്താ ചെയ്യാ..... 


"ദേ ഉമ്മാമ..... " നമ്മള് ചുമ്മാ അത് പറഞ്ഞതും നമ്മളെ കെട്ടിയോൻ പെട്ടന്ന് നമ്മളെ ശരീരത്തിൽ നിന്ന് പിടി വിട്ടു... പിന്നെ ഒന്നും നോക്കിയില്ല ഒരൊറ്റ ഓട്ടം ആയിരിന്നു ഫ്രഷ് ആവാൻ ബാത്‌റൂമിലേക്ക്... 


പിന്നെ നമ്മള് ഫ്രഷ് ആയി ഇറങ്ങിയപ്പോൾ ആ കോന്തനെ അവിടെ ഒന്നും കണ്ടില്ല...  നമ്മളെ അരയിലെ വേദന ഇപ്പോഴും മാറിയിട്ടില്ല..  അവിടെ മൊത്തത്തിൽ ചുവന്നിട്ടുണ്ട്... കാലമാടാ.. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.... ഹ്മ്മ്... 


@@@@@@@@@ 


പിന്നെ നമ്മള് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ദേ നമ്മളെ കെട്ടിയോനും എല്ലാരുടെയും കൂടെ വന്നു ഇരിക്കുന്നു... പൊതുവെ മൂപ്പര് ഉമ്മ ഒക്കെ ഉണ്ടേൽ കൂടെ ഇരിക്കാത്തത് ആണ്... എല്ലാരും മൂപ്പരെ അതിശയത്തോടെ നോക്കുകയാ... ഉമ്മ ആണേൽ തലക്ക് അടി കിട്ടിയപോലെ നിൽക്കുന്നു... ഉമ്മ നമ്മളെ മുഖത്തെക്ക് നോക്കിയപ്പോൾ നമ്മള് സൈറ്റ് അടിച്ച് കാണിച്ചു.. നമ്മളെ കളി കണ്ടു ഉമ്മാമയും ചിരിക്കുന്നുണ്ട്....


പിന്നെ എല്ലാരും ഫുഡ്‌ കഴിക്കുന്നതിന്റെ ഇടയിൽ നാളെ വീട്ടിൽ പോവേണ്ട കാര്യം നമ്മള് എല്ലാരോടെയും മുന്നിൽ വെച്ച് തന്നെ പറഞ്ഞു... പിന്നെ നമ്മള് പറഞ്ഞാൽ നമ്മളെ ഉമ്മയും ഉമ്മാമയും സമ്മതിക്കാതിരിക്കോ... അവര് രണ്ട് പെരും സമ്മതിച്ചു... ഉമ്മാമ പരമാവധി നമ്മളെ കെട്ടിയോനെ നമ്മളെ കൂടെ പറഞ്ഞു വിടാൻ നോക്കി എങ്കിലും നമ്മള് പ്രതീക്ഷിച്ച പോലെ തന്നെ ആ കോന്തൻ എന്തെല്ലോ പറഞ്ഞു ഒഴിഞ്ഞു മാറി... അങ്ങനെ നമ്മള് മാത്രം 2 ഡേയ്‌സ് വീട്ടിൽ പോയി നിൽക്കാൻ തീരുമാനിച്ചു... നമ്മള് നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട് മുഖം തിരിച്ചു.... അപ്പൊഴാ അവിടെ സന്തോഷം കൊണ്ട് തിളങ്ങുന്ന ഒരു മുഖം കണ്ടത്... ആരാ എന്ന് മനസ്സിലായില്ലേ... നമ്മളെ കള്ള കാമുകൻ ഷബീൽ... നമ്മളും ഓനെ നോക്കി നല്ലോണം ഇളിച്ചു കാണിച്ചു പിന്നെ നമ്മളെ ഫുഡിൽ ശ്രദ്ധ തിരിച്ചു....


************************************************


നമ്മളെ റൂമിലെക്ക് കയറിയപ്പോൾ പെണ്ണ് ഓളെ ബാഗ് ഒക്കെ റെഡി ആക്കി വെക്കുവാ.... ഇവള് ഇത് എവിടെക്കാ ഇപ്പോൾ പോവുന്നെ.... 

ഓഹ് നാളെ വീട്ടിൽ പോവുന്നതിന്റെ പാക്കിങ് ആയിരിക്കും.... 


അപ്പോഴാ നമ്മള് ശ്രദ്ധിച്ചത് ഡ്രെസ്സ് എടുത്ത് വെക്കുന്നതിന്റെ ഇടയിൽ പെണ്ണ് ഓളെ അരയിൽ തടവിക്കൊണ്ട് നിൽക്കുന്നുണ്ട്... ഹിഹി ഇവൾക്ക് ഇത്രയ്ക്കും വേദന ഉണ്ടായിരുന്നോ... നമ്മള് അതും ചിന്തിച്ചു നിന്നപ്പോൾ ദേ പെണ്ണ് നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്... നമ്മളെ ദഹിപ്പിക്കുന്ന നോട്ടവും നോക്കി വേഗം ഡ്രെസ്സ് എടുത്ത് വെച്ച് പെണ്ണ് ബെഡിൽ കിടന്നു.... 


" അതെ എണീറ്റ് നിന്റെ റൂമിൽ പോയി കിടക്കെടി..."  നമ്മള് അത് പറഞ്ഞപ്പോഴേക്കും നമ്മളെ തറപ്പിച്ചു നോക്കി അവിടെ നിന്ന് എണീറ്റു ഓളെ റൂമിലെക്ക് നടന്നു... ഹേ.. ഈ പെണ്ണ് ഇത്ര അനുസരണ ഉള്ളവൾ ആണോ... വെറുതെ വഴക്കിടാൻ പറഞ്ഞതാ അപ്പോഴേക്കും എണീറ്റ് പോയി... എന്താ ചെയ്യാലെ ഹിഹി...


@@@@@@


ഉറക്കത്തിൽ പെട്ടന്ന് എന്തോ ഒരു ശബ്ദം കേട്ടു ഉണർന്നപ്പോൾ ആണ് മുന്നിൽ ഒരു സ്ത്രീ രൂപം കണ്ടത്... നമ്മള് ആകെ പേടിച്ചു പണ്ടാരം അടങ്ങി പോയി... വേഗം ലൈറ്റ് ഓൺ ചെയ്തു... ആളെ കണ്ടതും നമ്മള് അന്തം വിട്ട് പോയി....


ദേ നിൽക്കുന്നു നമ്മളെ കെട്ടിയോള്...


"നീ എന്താടി നട്ട പാതിരാക്ക് മനുഷ്യനെ പേടിപ്പിക്കാൻ വന്നതാണോ...." മനസ്സിലെ ഞെട്ടൽ മാറിയപ്പോൾ നമ്മള് ഇത്തിരി കലിപ്പോടെ ചോദിച്ചു... 


"എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കാതെ മരിയാതിക്ക് അവിടെ കിടന്നോ... ഇല്ലേൽ നമ്മള് എന്തേലും എടുത്ത് തലക്ക് അടിച്ചു കൊല്ലും..." നമ്മളെകാളും കലിപ്പോടെ പെണ്ണ് പറയുന്നത് കേട്ടപ്പോൾ നമ്മള് വീണ്ടും അന്തം വിട്ട് പോയി...


പടച്ചോനെ ഇവൾക്ക് വല്ല പ്രേതവും കൂടിയോ... നമ്മള് അതും ചിന്തിച്ചു ആ മാക്രിയെ നോക്കിയപ്പോൾ പെണ്ണ് ഷെൽഫ് തുറന്നു എന്തോ എടുത്ത് ഓളെ റൂമിലേക്കു പോവാൻ ഉള്ള പുറപ്പാട് ആണ്... 


"ഒന്ന് അവിടെ നിന്നെ..." നമ്മള് അത് പറഞ്ഞപ്പോൾ പെണ്ണ് ബ്രൈക് ഇട്ട പോലെ അവിടെ നിന്നു...


"എന്താ....." നമ്മളെ കൊല്ലാൻ ഉള്ള ദേഷ്യത്തോടെ ആണ് പെണ്ണിന്റെ ചോദ്യം...


"ഹേയ്... എന്താ നിന്റെ കയ്യില്...." നമ്മള് ഓളെ അടുത്തേക്ക് പോയപ്പോൾ തന്നെ പെണ്ണ് അവളുടെ കൈകൾ പുറകിലേക്ക് പിടിച്ചിരുന്നു... 


"ഹേയ് ഒന്നും ഇല്ലാ...." 


"ഒന്നും ഇല്ലാന്നാ... മരിയാതിക്ക് പറഞ്ഞോ എന്താടി എന്റെ റൂമിന് മോഷ്ടിച്ചു കൊണ്ട് പോവുന്നത്...." നമ്മളത് പറഞ്ഞതും പെണ്ണ് കലി കേറി നമ്മളെ ഒരു നോട്ടം നോക്കിയിന് പടച്ചോനെ സത്യം പറയാലോ ആരായാലും ഒന്ന് പേടിച്ചു പോവും.... 


"ഞാൻ ഒന്നും മോഷ്ടിച്ചത് ഒന്നും അല്ലാ.. ഷെൽഫിൽ നിന്ന് ഈ ഓൽമെന്റ് എടുത്തതാ... എന്റെ അരയിൽ വേദനിച്ചിട്ടു വയ്യാ... കിടന്നിട്ടു ഉറക്കം കിട്ടുന്നില്ല.. അതാ വന്നു ഇത് എടുത്തത്... എനിക്ക് ഇത് വേണ്ടാ പോരെ കൊണ്ട് പോയി പുഴിങ്ങി തിന്ന്....." കലിപ്പിൽ ഈ ഡയലോഗും അടിച്ച് ആാാ ഓൽമെന്റ് നമ്മളെ മുഖത്തെക്കും വലിച്ചു എറിഞ്ഞു പെണ്ണ് ഓളെ റൂമിന്റെ നേരെ തിരിഞ്ഞതും നമ്മള് ഓളെ കയ്യിൽ പിടിത്തം ഇട്ടു... 

നമ്മള് കയ്യിൽ പിടിച്ചപ്പോൾ പെണ്ണ് നമ്മളെ തറപ്പിച്ചു നോക്കുന്നുണ്ട്.... 


"എന്നെ വിട്... എന്റെ കയ്യിൽ കയറിപിടിക്കാൻ നിങ്ങള് ആരാ...." 

ഓളെ ഈ ഡയലോഗ് കേട്ടപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല ഓളെ കയ്യിൽ പിടിച്ച് ഒറ്റ വലി...പെണ്ണ് അപ്പൊ തന്നെ നമ്മളെ അടുത്തേക്ക് പറ്റിചേർന്ന് നിന്നു... എന്നിട്ട് നമ്മളെ കൈ കൊണ്ട് ഓളെ ചെവിയുടെ അടുത്ത് നിന്ന് ഓളെ മുടി മെല്ലെ മാറ്റി നമ്മളെ ചുണ്ടുകൾ ഓളെ ചെവിയുടെ അടുത്തേക്ക് കൊണ്ട് പോയി... 


"നിന്റെ കെട്ടിയോൻ....." 


************************************************


ചെക്കൻ നമ്മളെ ചെവിയുടെ അടുത്ത് വന്നു മെല്ലെ അങ്ങനെ പറഞ്ഞപ്പോൾ ശെരിക്കും നമ്മള് ആകെ വല്ലാതായിപോയി... പോരാത്തതിന് ആ കോന്തന്റെ താടി നമ്മളെ കഴുത്തിൽ തട്ടിയപ്പോൾ ശരീരം മുഴുവൻ ഒരു തരിപ്പ് കയറുന്നത് പോലെ തോന്നി... 


"അയ്യടാ ഒരു കെട്ടിയോൻ കണ്ടാലും മതി.... ഒന്ന് മാറി നിന്നെ എനിക്ക് പോണം..." കൂടുതൽ ടൈം അങ്ങനെ നിന്നാൽ ആകെ കുഴപ്പം ആവും എന്ന് നമ്മക്ക് തോന്നിയപ്പോൾ നമ്മള് ചെക്കനെ പുറകോട്ടു തള്ളി മാറ്റി നമ്മളെ റൂമിലെക്ക് കയറി..   അപ്പൊ ദേ ചെക്കൻ ഓടി നമ്മളെ മുന്നിൽ വന്ന് നിന്നു....


"അങ്ങനെ അങ്ങ് പോയാലോ... ഏതായാലും ഞാൻ ഉണ്ടാക്കിയ പ്രശ്നത്തിന് ഞാൻ തന്നെ പരിഹാരം ഉണ്ടാക്കി തരാം... അതാണ് ഈ അബിക്ക് ഇഷ്ടം.... " നമ്മളെ മുന്നിൽ കയറി നിന്ന് ഇളിച്ചോണ്ട് ചെക്കൻ ഇങ്ങനെ പറഞ്ഞപ്പോൾ നമ്മള് ഓനെ ചോദ്യ ഭാവത്തിൽ ഒന്ന് നോക്കി.... 

പടച്ചോനെ ഈ കോന്തൻ ഇത് എന്താ ചെയ്യാൻ പോവുന്നത്.... 

നമ്മള് അത് ചിന്തിച്ചതും ആ കോന്തൻ നമ്മളെ പൊക്കിഎടുത്തതും ഒരുമിച്ച് ആയിരുന്നു... 


"നിങ്ങൾ എന്താ ഈ ചെയ്യുന്നത്... എന്നെ നിലത്ത് നിർത്ത്.... നിലത്ത് നിർത്താൻ ആണ് പറഞ്ഞത്.... " നമ്മള് അലറി വിളിച്ചു പറഞ്ഞെങ്കിലും ആര് കേൾക്കാൻ... ആ തെണ്ടി ഒരു കൂസലും ഇല്ലാതെ നമ്മളെയും കൊണ്ട്‌ ഓന്റെ റൂമിൽ ചെന്ന് ബെഡിൽ കിടത്തി... അപ്പൊ തന്നെ നമ്മള് വലിച്ചെറിഞ്ഞ ഓൽമെന്റ് പോയി എടുത്ത് വന്നു... 


************************************************


നമ്മള് ഓളെ ബെഡിൽ കിടത്തി ഓൽമെന്റ് എടുത്ത് വന്നപ്പോൾ പെണ്ണ് ദേ ബെഡിൽ നിന്ന് എണീറ്റു താഴെ നിൽക്കുന്നു.... 


"നിന്നോട് ആരാ ഇവിടെ നിന്ന് എഴുന്നേൽക്കാൻ പറഞ്ഞത് ഇവിടെ കിടക്ക്...." 


"അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി... നിങ്ങളെ ഉദ്ദേശം ഒക്കെ എനിക്ക് മനസ്സിലായി... ഒന്നും നടക്കാൻ പോവുന്നില്ല..." 


"നീ എന്തൊക്കെയാ പറയുന്നേ... ഞാൻ നിന്നെ റേപ്പ് ചെയ്യാൻ ഒന്നും അല്ലാ പോവുന്നത്... അല്ലേലും റേപ്പ് ചെയ്യേണ്ട ഒരു സാധനം കണ്ടാലും മതി...." 


"പിന്നെ എന്താണാവോ താങ്കളുടെ ഉദ്ദേശം... " പെണ്ണ് രണ്ട് കയ്യും മുന്നിൽ കെട്ടി ഒരു പിരികം പൊക്കി നമ്മളോട് ചോദിച്ചപ്പോൾ നമ്മള് നൈസ് ആയിട്ട് കാര്യം അങ്ങ് പറഞ്ഞു കൊടുത്തു... എന്താ എന്ന് അല്ലേ നിങ്ങള് ചിന്തിക്കുന്നെ പറഞ്ഞു തരാം.... 


"പ്രത്യേകിച്ച് ഒന്നും ഇല്ലാ... ഞാൻ അല്ലേ നിന്നെ വേദനിപ്പിച്ചത് അപ്പൊ ഞാൻ തന്നെ അത് മാറ്റി തരാം..." ദാ... ഇതെന്നെ ആ കാര്യം...


നമ്മള് അത് പറഞ്ഞപ്പോൾ പെണ്ണ് നമ്മളെ വല്ലാത്ത ഒരു നോട്ടം നോക്കി... നമ്മള് നല്ലോണം അങ്ങ് ഇളിച്ചു കാണിച്ചു.. 


"എന്റെ ശരീരത്തിലേ വേദന മാറ്റാൻ  എനിക്ക് അറിയാം... അതിന് ആരുടേയും സഹായം എനിക്ക് വേണ്ടാ..." 


"ഓഹോ എന്നിട്ട് നിന്റെ വീട്ടിന്നു എന്നെ കൊണ്ട് നിന്റെ കയ്യില് കുഴമ്പ് ഇട്ട് തടവിച്ചത് മോള് മറന്നു പോയോ..."


"അത്..... അത് പിന്നെ.... "


"ഒരു പിന്നെയും ഇല്ലാ.... അന്ന് ചെയ്ത് തരാം എങ്കിൽ ഇന്നും ചെയ്ത് തരാം...." 


"വേണ്ടാ.... വേണ്ടാ.... വേണ്ടാ.... " 


"വേണ്ടേ.... ഹ്മ്മ് ശരി.... എന്ന് പറഞ്ഞ് നമ്മള് ഓൽമെന്റ് ഓളെ കയ്യിൽ തന്നെ കൊടുത്ത് നമ്മള് ബെഡിൽ കിടന്നു...


"പിന്നെ എന്റെ റൂമിലെ ഓൽമെന്റ് ഇവിടെ നിന്ന് തന്നെ യൂസ് ചെയ്താ മതി... വേറെ എവിടേക്കും കൊണ്ട് പോവാൻ ഞാൻ വിടില്ല.... " റൂമിലെക്ക് അതും എടുത്ത് പോവാൻ പോയവൾ നമ്മളെ ഡയലോഗ് കേട്ടപ്പോൾ തിരിച്ചു വന്നു... ദേഷ്യം കൊണ്ട് പെണ്ണിന്റെ കവിളൊക്കെ ചുവന്നിട്ടുണ്ട്... നമ്മക്ക് ചിരി വന്നെങ്കിലും നമ്മള് അടക്കി പിടിച്ചു കണ്ണടച്ചു കിടന്നു... അവളെ വിടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാ... സത്യം പറഞ്ഞാൽ നമ്മള് അപ്പോഴത്തെ ഒരു ദേഷ്യത്തിൽ ചെയ്തത് ആണ്.. ഇവൾക്ക് ഇത്രയൊക്കെ വേദന ഉണ്ടാവും എന്ന് കരുതിയില്ല...  ഓൽമെന്റ് എടുക്കാൻ ആണ് വന്നത് ഉറക്കം കിട്ടിയില്ല എന്നോക്കെ പറഞ്ഞപ്പോൾ ശെരിക്കും വിഷമം ആയി... പിന്നെ അത് പുറത്ത് കാണിച്ചില്ല എന്നെ ഉള്ളൂ.. അവളെ അരയിൽ കാര്യമായ എന്തേലും പറ്റിയോ എന്ന് അറിയാതെ നമ്മക്ക് ഇനി ഉറക്കം കിട്ടൂല... അത് ഒന്ന് കാണാൻ വേണ്ടിയാ മരുന്ന് നമ്മള് വെച്ച് കൊടുക്കാം എന്നൊക്കെ പറഞ്ഞത്.. പക്ഷെ ആ മാക്രി സമ്മതിക്കണ്ടേ... പിന്നെ ഇതേ ഉള്ളൂ ഒരു മാർഗം.... 


നമ്മള് ചെറുതായി ഒരു കണ്ണ് തുറന്ന് നോക്കിയപ്പോൾ പെണ്ണ് നമ്മളെ അടുത്ത് ബെഡിൽ വന്നു ഇരിപ്പുണ്ട്... 


ഇവളെന്താ ഈ ചെയ്യുന്നത്... പെണ്ണിന്റെ കളി കണ്ടു ചിരിയും സങ്കടവും ഒരുമിച്ച് തോന്നി...


************************************************


ഈ പണ്ടാരക്കാലന്റെ കൈ എന്താ ഇരുമ്പ് വല്ലതും ആണോ... പണ്ടാര ഓൽമെന്റ് എന്തൊരു നീറ്റൽ ആണ്.. ഒരിക്ക തടവിയപ്പോത്തിനും നമ്മള് സ്വർഗ്ഗവും നരകവും ഒക്കെ കണ്ടു... പിന്നെ രണ്ടാമത് അത് തടവാൻ വേണ്ടി നമ്മളെ കൈ അങ്ങോട്ട് പോവുന്നില്ല പേടിച്ചിട്ടു... അവിടെ കൈ എത്താൻ ആവുമ്പോൾ നമ്മളെ കൈ അറിയാതെ തന്നെ പുറകോട്ടു പോവുന്നു... എന്താ ഇപ്പോ ചെയ്യാ.... എന്ന് ആലോച്ചു നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ദേ ചെക്കൻ എണീറ്റ് ബെഡിൽ ഇരുന്ന് നമ്മളെ നോക്കുന്നു... നമ്മള് ഒരു ലോഡ് പുച്ഛം വാരി വിതറി... 


അപ്പൊ ദേ ചെക്കൻ ഇളിച്ചോണ്ട് ബെഡിൽ നിന്ന് ഇറങ്ങി നമ്മളെ അടുത്ത് വന്നു നിന്നു... 


"എന്ത് പറ്റി..." 


"ഒന്നുമില്ല.... " നമ്മള് ഗൗരവത്തിൽ തന്നെ പറഞ്ഞു...


"മരുന്ന് വെക്കാൻ ഇത്രയും പേടി ഉണ്ടോ... " ഓന്റെ ആ ചോദ്യം കണ്ടപ്പോൾ ഈ കോന്തൻ ഇത്ര നേരവും നമ്മള് കാട്ടി കൂട്ടിയത് ഒക്കെ കണ്ടു എന്ന് നമ്മക്ക് മനസ്സിലായി.... 


"ഓഹ് അപ്പൊ നമ്മളെ വേദന കണ്ടു സന്തോഷിക്കുക ആയിരുന്നു അല്ലേ..." നമ്മള് അത് ചോദിച്ചപ്പോൾ അത്രയും നേരം ഉണ്ടായ ആ മുഖത്തെ പുഞ്ചിരി ഒന്ന് മാഞ്ഞു..


"നീ ആ മരുന്ന് ഇങ്ങ് താ... ഞാൻ വെച്ച് തരാം... "


"എന്തിന്... കൂടുതൽ വേദനിപ്പിക്കാൻ അല്ലേ..."


"അല്ലാ... വേദന ഇല്ലാതെ ഇത് ചെയ്യാൻ ഉള്ള സൂത്രം എനിക്ക് അറിയാം... മുമ്പ് ഉമ്മാമ പറഞ്ഞു തന്നതാ.." 


"അതെങ്ങനെ...."


"നിനക്ക് വേദന പോവണമെങ്കിൽ ഓൽമെന്റ് എനിക്ക് താ... "


ഈ കോന്തനെ വിശ്വസിക്കാമോ... ഇനി എന്തേലും പണി തരാൻ ആയിരിക്കുമോ റബ്ബേ... എന്തായാലും ഇത്രയൊക്കെ ആയി ഇനി എന്തേലും ആവട്ടെ... പിന്നെ ഒന്നും നോക്കിയില്ല കൂടുതൽ തർക്കിക്കാതെ നമ്മള് അത് ആ കോന്തന് കൊടുത്തു... 

നമ്മളെ കയ്യിൽ നിന്ന് അത് വാങ്ങി ചെക്കൻ റൂം ഫുൾ ഒന്ന് നോക്കുന്നുണ്ട്... പടച്ചോനെ ഇവൻ ഇത് എന്ത് ചെയ്യാൻ പോവുകയാ.... നമ്മള് അത് ചിന്തിച്ചതും ദേ നമ്മളെ ഷാളും എടുത്ത് ആ കോന്തൻ വരുന്നു... ആ ഷാൾ കൊണ്ട് നമ്മളെ പുറകിൽ വന്ന് നിന്നു നമ്മളെ കണ്ണ് കെട്ടി... എന്നിട്ട് നമ്മളെ എഴുന്നേൽപ്പിച്ചു നിർത്തി...


"കണ്ണ് കെട്ടി എവിടെയെങ്കിലും കളയാൻ കൊണ്ട് പോവുകയാണോ... " നമ്മക്ക് മനസ്സിൽ തോന്നിയത് അങ്ങ് ചോദിച്ചു... അല്ല പിന്നെ.... 

നമ്മള് അത് ചോദിച്ചപ്പോൾ ചെക്കൻ ഇളിക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട്... കാണാൻ പറ്റില്ലാലോ പഹയൻ നമ്മളെ കണ്ണ് കെട്ടിയില്ലേ... 


"അതെ നിങ്ങള് ഇവിടെ തന്നെ ഉണ്ടോ... "  നമ്മള് അത് ചോദിച്ചതും നമ്മളെ ചുരിദാറിന്റെ ടോപ് വേദന ഉള്ള ഭാഗത്ത്‌ നിന്ന് ആരോ മാറ്റിയത് നമ്മള് അറിഞ്ഞു.... 


************************************************


ഓളെ ചോദ്യം കേട്ടപ്പോൾ നമ്മള് ഓളെ അടുത്ത് മുട്ട് കുത്തി ഇരുന്നു... എന്നിട്ട് അവളുടെ ചുരിദാറിന്റെ ടോപ് മെല്ലെ മാറ്റി... സത്യം പറയാലോ അവളെ അരയിലേക്ക് നോക്കിയപ്പോൾ നമ്മക്ക് നമ്മളോട് തന്നെ ദേഷ്യം തോന്നി... ഗോതമ്പു നിറമുള്ള അവളുടെ അരക്കെട്ടിൽ നമ്മളെ നഖം കൊണ്ട് ഉണ്ടായ മുറിവുകൾ അതിന് ചുറ്റും നന്നായി ചുവന്നിട്ടും ഉണ്ട്.... പടച്ചോനെ ഇങ്ങനെ ഒന്നും ആവുന്നു നമ്മള് വിചാരിചിട്ട് ഇല്ലാ... അവളുടെ അരയിലേ ആ മറുക് പോലും സങ്കടപെടുന്നത് പോലെ നമ്മക്ക് തോന്നി.... പിന്നെ ഒന്നും നോക്കിയില്ല നമ്മളെ ചുണ്ടുകൾ അവളുടെ മുറിവിന്റെ അടുത്തേക്ക് കൊണ്ട് വന്ന് മെല്ലെ ഊതി കൊടുത്തു... കൂടെ തന്നെ മരുന്ന് അവളുടെ മുറിവിൽ വെച്ച് കൊടുത്തു..... 


************************************************


നമ്മളെ അരയിൽ നല്ല തണുപ്പ് അനുഭവപ്പെട്ടു കാറ്റും... നമ്മളെ കെട്ടിയോൻ ഊതി തരുന്നത് ആണെന്ന് നമ്മക്ക് മനസ്സിലായി... അതിന്റെ കൂടെ ചെറിയ നീറ്റൽ പോലെ തോന്നിയെങ്കിലും വീണ്ടും വീണ്ടും അവൻ ഊതി തന്നപ്പോൾ അതൊക്കെ പതിയെ ഇല്ലാതാവുന്നത് പോലെ തോന്നി... പിന്നെ നമ്മക്ക് വേദന തോന്നിയെ ഇല്ലാ... ഈ കോന്തൻ ഇത് എന്ത് മാജിക് ആണ് ചെയ്തത്.... നമ്മള് അത് ചിന്തിച്ചപ്പോൾ ആണ് നമ്മളെ അരയിൽ ആരുടേയോ ശ്വാസം വന്ന് പതിക്കുന്നത് പോലെ തോന്നിയത്... നമ്മളെ ശരീരത്തിൽ എന്തോ കുളിര് കയറുന്നത് പോലെ ആണ് നമ്മക്ക് തോന്നിയത്... 


"ഇനിയും കഴിഞ്ഞില്ലേ....." സംഭവം കൈ വിട്ട് പോവും എന്ന് തോന്നിയപ്പോൾ നമ്മള് കുറച്ച് പുറകോട്ട് മാറി നിന്നു.....


************************************************


മരുന്ന് വെച്ച് കഴിഞ്ഞപ്പോൾ അവളെ അരയിലെ ആ മറുക് നമ്മളെ വല്ലാതെ കൊതിപ്പിക്കുന്നത് പോലെ തോന്നി... ഒരു നിമിഷം നമ്മള് എല്ലാം മരുന്ന് പോയി... ആ മറുകിൽ പതിയെ നമ്മളെ ചുണ്ടുകൾ അടുക്കാൻ പോയപ്പോൾ ആണ് ആ മാക്രിയുടെ ഈ ഡയലോഗ്... പെട്ടന്ന് നമ്മള് ഒന്ന് ഞെട്ടി... ചേ... ഞാൻ ഇത് എന്താ ചെയ്യാൻ പോയത്... നമുക്ക് അപ്പോഴാ ബോധം തെളിഞ്ഞെ... അപ്പൊ തന്നെ നമ്മള് ഇരുന്നെടുത്ത് നിന്ന് എണീറ്റു.... 


"കഴിഞ്ഞു.... ഇനി കണ്ണിന്റെ കേട്ട് അഴിച്ചോളു...." നമ്മള് അത് പറയേണ്ട താമസം പെണ്ണ് കണ്ണിലേ കേട്ടു അഴിച്ചു മാറ്റി.... 

സത്യം പറയാലോ നമ്മക്ക് ഓളെ ഫേസ് ചെയ്യാൻ എന്തോ ചമ്മൽ പോലെ തോന്നി... നമ്മള് ആ മാക്രിയെ നോക്കിയപ്പോൾ നമ്മളെ സെയിം അവസ്ഥയിൽ ആണ് പെണ്ണും... നമ്മളെ മുഖത്ത് നോക്കാതെ അവിടെയും ഇവിടെയും നോക്കി നിൽക്കാ.... പിന്നെ ഓളെ റൂമിലേക്ക് ലക്ഷ്യം വെച്ച് നടക്കുന്നത് കണ്ടു..


"അതെ ഒരു താങ്ക്സ് പ്രതീക്ഷിച്ചു..... " നമ്മള് അത് വിളിച്ച് പറഞ്ഞപ്പോൾ പെണ്ണ് നമ്മളെ തിരിഞ്ഞ് നോക്കി... 


"അതിന് താങ്ക്സ് പറയാൻ മാത്രം എന്താ ചെയ്തത്... നിങ്ങൾ ചെയ്ത തെറ്റ് നിങ്ങൾ തന്നെ തിരുത്തി.." നമ്മളെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ഈ ഡയലോഗും അടിച്ചു റൂമിലേക്കു കയറി...


ഓഹ് ഈ ഡയലോഗിന് മാത്രം ഒരു കുറവും ഇല്ലാ...  നമ്മള് അതും ചിന്തിച്ചു തോർത്ത്‌ എടുത്ത് നമ്മളെ കയ്യിലെ ഓൽമെന്റ് തുടച്ചു കളഞ്ഞ് ബെഡിലേക്ക് അള്ളാഹുമ്മ സല്ലിയും പറഞ്ഞ് ഒറ്റ വീഴൽ...  ഉറക്ക് നമ്മളെ പെട്ടന്ന് തന്നെ കീഴ്പെടുത്തി.......


************************************************


രാവിലെ നേരത്തെ എണീറ്റ് നമ്മള് റെഡി ആയിന്.. നമ്മളെ കെട്ടിയോൻ കോന്തൻ ഓഫീസിൽ പോവുമ്പോൾ വേണം നമ്മളെ ഒന്ന് വീട്ടിൽ ഡ്രോപ് ചെയ്യാൻ പറയാൻ...  അല്ലേൽ പിന്നെ ആ തെണ്ടി കൂട്ടാതെ പോവും... നമ്മള് എല്ലാരോടും യാത്ര ഒക്കെ പറഞ്ഞ് നമ്മളെ കെട്ടിയോനെ താഴെ ഹാളിൽ വെയിറ്റ് ചെയ്ത് നിൽക്കുകയാ... അപ്പോ ദേ വരുന്നു നല്ല ബ്ലാക്ക് കളർ ഷർട്ട്‌ ഇട്ട് നമ്മളെ കോന്തൻ... നമ്മള് കോന്തൻ എന്ന് വിളിക്കുനുണ്ട് എങ്കിലും ഈ കാലമാടൻ ഒടുക്കത്തെ ഗ്ലാമർ ആട്ടോ... നമ്മള് ഓന്റെ മൊഞ്ചും നോക്കി അങ്ങ് ലയിച്ചു നിന്നപ്പോൾ ദേ ചെക്കൻ ഒരൊറ്റ പോക്ക് പുറത്തേക്ക്...


"അതെ ഞാനും ഉണ്ട്...."


"ഞാൻ പോവുന്നത് ബ്യുട്ടി പാർലറിൽ അല്ലാ ഓഫീസിലേക്ക് ആണ്...." ചെക്കന്റെ മറുപടി കണ്ടോ... അല്ലേലും ഈ തെണ്ടിക്ക് ഗ്ലാമർ ഉണ്ടേലും സ്വഭാവം ഇങ്ങനെയാ...


"ഞാൻ ഓഫീസിലേക്ക് വരുന്നുന്ന് അല്ലാ പറഞ്ഞത്.. എന്നെ ഒന്ന് എന്റെ വീട്ടിൽ കൊണ്ട് വിട്...." 


"എനിക്ക് ടൈം ഇല്ലാ... " നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് കോന്തൻ അത് പറഞ്ഞപ്പോൾ നമ്മളും പുച്ഛം വാരി വിതറി... ഈ ചെക്കന്റെ സ്വഭാവം ഒരുപിടിയും കിട്ടുന്നില്ല.. ഇടക്ക് തോന്നും ഭയങ്കര സ്നേഹം ആണെന്ന് ഇടക്ക് തോന്നും ഒടുക്കത്തെ ദേഷ്യം ആന്ന്... എന്താ ശെരിക്കും എന്ന് പടച്ചോന് അറിയാം.... 


"അതിപ്പോ കുറച്ച് ലേറ്റ് ആയാൽ നിന്നെ പോലീസ് ഒന്നും പിടിക്കില്ലാല്ലോ... അവളെ വീട്ടിൽ കൊണ്ട് വിട്ട് പോയാൽ മതി... " ഉമ്മാമ കൂടി സപ്പോർട്ടിനു എത്തിയപ്പോൾ ചെക്കന് നോ രക്ഷ... ഒന്നും പറയാൻ പറ്റാതെ നമ്മളെ നോക്കി പല്ല് ഞെരിച്ചു കാണിച്ചപ്പോൾ നമ്മളു നല്ലോണം ഇളിച്ചു കാണിച്ച് കാറിൽ കയറി ഇരുന്നു... ഉമ്മാമയോട് പോയി വരാം എന്ന് പറഞ്ഞ് ആ കോന്തനും കാറിൽ കയറി കാർ മുന്നോട്ട് എടുത്തു.... 


*****************************


സച്ചു വിന്റെ വീട്ടിലേക്ക് ഉള്ള പോക്ക് കണ്ടു സന്തോഷിച്ചു നിൽക്കുകയാണ് സന... അവൾ പോയപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..... 


"ഇനി രണ്ട് ദിവസം അവളുടെ ശല്യം ഇല്ലാ.... അബി എനിക്ക് മാത്രം സ്വന്തം.... മോളെ സച്ചു... നീ തിരിച്ചു വരുമ്പോഴേക്കും അബി ഈ സനക്ക് മാത്രം സ്വന്തമായി തീരും...." 


************************************************


നമ്മളും നമ്മളെ കെട്ടിയോനും ഒന്നിച്ചു ഉണ്ടായാൽ ഉള്ള കാര്യം നിങ്ങൾക് അറിയാലോ.. നമ്മളും കലപില കൂട്ടിയും തല്ലുകൂടിയും ഒരു വിതം നമ്മളെ വീട്ടിൽ എത്തി... നമ്മളെ തീരെ പ്രതീക്ഷിക്കാത്തത് കൊണ്ട് ഉപ്പയും ഉമ്മയും നമ്മളെ കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ ഒടുക്കത്തെ സ്നേഹ പ്രകടനം ആയിരുന്നു... നമ്മളെ കെട്ടിയോൻ കോന്തനെ ഉപ്പ ഒരുപാട് അകത്തേക്ക് വരാൻ ക്ഷണിച്ചപ്പോൾ ചെക്കൻ അത് അനുസരിച്ചു... ഉമ്മ നല്ല അടിപൊളി ചായയും കൊടുത്തപ്പോൾ അതും കുടിച്ച് നമ്മളെ കെട്ടിയോൻ പോയി...  


"ഇതെന്താടി ഒട്ടും പ്രതീക്ഷിക്കാതെ...." 

നമ്മളെ ഉമ്മ ആണ്ട്ട്ടോ...


"ഓഹ് എന്റെ വീട്ടിൽ വരാൻ എനിക്ക് അങ്ങനെ ദിവസവും കാലവും ഒക്കെ നോക്കണോ... നമ്മളു വന്നത് ഇഷ്ടം ആയില്ലേൽ പറ ഇപ്പോൾ തന്നെ പൊയ്ക്കോളാം...." നമ്മളും ഇത്തിരി പരിഭവം ഒക്കെ അങ്ങ് മുഖത്ത് വരുത്തി...


"ഇതിപ്പോ നല്ല കഥ... എടി പോത്തേ... ഒന്നും പറയാതെ ബാഗ് ഒക്കെ ആയി പെട്ടന്ന് കണ്ടപ്പോൾ ചോദിച്ച് പോയതാണ് ഒക്കെ തിരിച്ചെടുത്തു പോരെ...."


  "പോരാ ഇങ്ങള് നമ്മക്ക് തിന്നാൻ എന്തേലും താ.. നല്ല വിശപ്പ് ഉണ്ട്...." 


"നിനക്ക് എന്താ അവിടെ നിന്ന് തിന്നാൻ ഒന്നും കിട്ടാർ ഇല്ലേ...."


"എന്ത് കിട്ടിയാലും എന്റെ ഉമ്മച്ചിടെ ഫുഡിന്റെ ടേസ്റ്റ് കിട്ടുമോ.... "നമ്മള് ഉമ്മാന്റെ തടിയിൽ പിടിച്ച് ഒന്ന് കുലുക്കി നല്ലം ഇളിച്ചു കാണിച്ചു പറഞ്ഞപ്പോൾ ഉമ്മ കൂടുതൽ സോപ്പിടണ്ടാ എന്ന് പറഞ്ഞു ഉമ്മി കിച്ചണിലേക്ക് പോയി... ഉപ്പച്ചി നമ്മളെ കളികണ്ട് ഒരേ ചിരിയാണ്... നമ്മള് ഒന്ന് സൈറ്റ് അടിച്ച് കാണിച്ചു...


"ലാമി എവിടെ ഉപ്പാ..."


"കോളേജിൽ പോവാൻ റെഡി ആവുകയായിരിക്കും...." 


"കോളേജിൽ പോവാനോ ഞാൻ ഇവിടെ വന്നിട്ടോ നടന്നത് തന്നെ... " എന്നും പറഞ്ഞ് നമ്മള് പെണ്ണിന്റെ റൂമിലെക്ക് പോയപ്പോൾ.. പെണ്ണ് അടിപൊളിയായി ഒരുങ്ങി നിന്നിട്ട് ഉണ്ട്... 


"അല്ല മോളെ ഇജ്ജ് കോളേജിലേക്ക് തന്നെ ആണോ പോവുന്നത്...." ഓളെ ഒരുക്കം കണ്ടു നമ്മള് ഈ ഡയലോഗും അടിച്ച് റൂമിലെക്ക് കയറിയപ്പോൾ നമ്മളെ കണ്ടു പെണ്ണ് അന്തം വിട്ട് നിൽക്കുന്നുണ്ട്...


"വാട്ട്‌ ആ സർപ്രൈസ്.... ഇത് എപ്പോ വന്നു... "


"ഈ ഭൂമിയിലെക്ക് വന്നിട്ട് 19 കൊല്ലം ആവാറായി..  പക്ഷെ ഇപ്പോൾ ഇവിടെ വന്നിട്ട് ഒരു 5 മിനുട്ട് ആയിക്കാണും...." 


"ഓഹ് വല്ല്യ തമാശക്കാരി... ഇപ്പോൾ നിന്റെ തമാശ കേൾക്കാൻ ടൈം ഇല്ലാ... ഞാൻ പോയി വന്നിട്ട് കേൾക്കാം..."


"അയ്യടാ നീ എവിടെ പോവുന്നു... നീ ഇന്ന് പോവണ്ട...നമ്മക്ക് ഇന്ന് രണ്ട് സ്ഥലത്ത് പോവാൻ ഉണ്ട്...."


"ലീവ് ഒക്കെ ആക്കാൻ നമ്മക്ക് സമ്മതം തന്നെ പക്ഷെ എവിടെക്കാ പോവേണ്ടത് എന്ന് പറ... "


"അതൊക്കെ പറയാം..."


"മോളെ സച്ചു... ഇതാ ഫുഡ്‌ എടുത്ത് വെച്ചു...." നമ്മള് അത് പറഞ്ഞപ്പോയ നമ്മളെ ഉമ്മി ഫുഡ്‌ കഴിക്കാൻ വിളിച്ചേ... പിന്നെ നമ്മള് രണ്ടാളും ഫുഡ്‌ കഴിക്കാൻ പോയി... 

അതിന് ഇടയിൽ പെണ്ണ് എന്താ കാര്യം എന്ന് നമ്മളോട് ചോദിക്കുന്നുണ്ട്.. നമ്മളെ സ്വകാര്യം പറച്ചിൽ കേട്ടിട്ട് നമ്മളെ ഉപ്പ നമ്മളെ തന്നെ നോക്കുന്നുണ്ട്... അപ്പൊ നമ്മള് ഓളോട് മിണ്ടാതെ ഇരിക്ക് എന്ന് കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു... ഫുഡ്‌ ഒക്കെ കഴിച്ചു ഉപ്പ പോയപ്പോൾ ഉമ്മയോട് പുറത്ത് പോവാൻ ഉണ്ടെന്ന് പറഞ്ഞ് സമ്മതം ഒക്കെ വാങ്ങിച്ചു... 


"എടി സച്ചു എന്താ കാര്യം എന്ന് പറ... എത്ര ടൈം ആയി നമ്മള് ചോദിക്കുന്ന്..." 


"നിനക്ക് ലവർ ഉണ്ടോ...." നമ്മള് അത് ചോദിച്ചതും പെണ്ണ് ഒരേ ചിരിയാണ്....


"അതിന് എന്താ ഇത്ര ചിരിക്കാൻ.. "


"ഒന്നുമില്ല ഇത് ചോദിക്കാൻ ആണോ രാവിലെ തന്നെ നീ ഇങ്ങോട്ട് വന്നെ.."


"നീ ചോദിച്ചതിന് മറുപടി പറ പെണ്ണെ...."


"എനിക്ക് അങ്ങനെ എന്തേലും ഉണ്ടേൽ ഞാൻ നിന്നോട് പറയില്ലേ... എനിക്ക് ലവ് ഒന്നും ഇല്ലാ... ഇനി ഏതേലും ഒരുത്തൻ നമ്മളോട് ആണത്തത്തോടെ വന്ന് ഇഷ്ടം ആണെന്ന് പറഞ്ഞാൽ നമ്മള് ഒരു കൈ നോക്കും...." ഓളെ ഡയലോഗ് കേട്ടു നമ്മള് ഓളെ നോക്കി ഇളിച്ചപ്പോൾ പെണ്ണ് നമ്മളെ നോക്കി പിരികം പൊക്കിയും താഴ്ത്തിയും കളിക്കേന്ന്....


"എന്നാ ഒരു മിനുട്ട്.... നമ്മള് ഇപ്പോൾ വരാം..." 


" നീ എവിടെ പോവാ..."


"എന്റെ റൂമിൽ നിന്ന് ഒരു സാധനം എടുക്കാൻ ഉണ്ട്..." നമ്മള് അതും പറഞ്ഞ് നമ്മളെ റൂമിലെക്ക് ചെന്നു...


സംഭവം നിങ്ങൾക്ക് മനസ്സിലായോ... നമ്മള് ഷബീലിനെ ഫോൺ വിളിക്കാൻ വേണ്ടി വന്നത് ആണ്... ഓള് പറഞ്ഞത് നിങ്ങൾ കേട്ടില്ലേ... അല്ലേലും മീശയും പിരിച്ചു ധൈര്യത്തോടെ നമ്മളെ മുന്നിൽ വന്ന് എടി പെണ്ണെ എനിക്ക് നിന്നെ ഇഷ്ടം ആണ്.. എന്ന് പറയുന്ന ആണ്പിള്ളേരെ അല്ലേ പെൺപിള്ളേർ അംഗീകരിക്കു... അത് കൊണ്ട് ഇത് ഞാൻ പറയുന്നതിനെക്കാൾ നല്ലത് അവൻ തന്നെ പറയുന്നത് ആണ്... അതോണ്ട് നമ്മള് അവനെ വിളിച്ച് പുറത്ത് എവിടെ എങ്കിലും വരാൻ പറയട്ടെ... എങ്ങനെ ഉണ്ട് നമ്മളെ ബുദ്ധി...

അല്ലേലും നമ്മക്ക് അറിയാം നമ്മക്ക് കാഞ്ഞ ബുദ്ധി ആണെന്ന്... ഹിഹിഹി... 


നമ്മള് പിന്നെ ഒന്നും നോക്കിയില്ല ഫോൺ എടുത്തു ഷബിയുടെ നമ്പറിൽ വിളിച്ചു... നമ്മള് ഓനോട്‌ അടുത്തുള്ള ഒരു ബീച്ചിൽ വരാൻ പറഞ്ഞ്... നമ്മള് ലാമിയെയും കൂട്ടി അവിടെ വരാം നേരിട്ട് ഇഷ്ടം പറയാനും പറഞ്ഞു.... എല്ലാം പറഞ്ഞ് ഒക്കെ ആക്കി നമ്മള് ലാമിയുടെ അടുത്തേക്ക് പോയി...


നമ്മള് ഓളെ അടുത്തേക്ക് ചെന്നപ്പോൾ പെണ്ണ് നമ്മളെ തറപ്പിച്ചു നോക്കുന്നുണ്ട്... 


"നീ ഇത് എവിടെ ആയിരുന്നു... ഞാൻ എത്ര ടൈം ആയി ഇവിടെ പോസ്റ്റ്‌ പോലെ നിൽക്കുന്നു..." 


"ചൂടാവല്ല തെണ്ടി... നമ്മക്ക് ഒരു കാൾ വന്നു... അതാ... വാ പോവാം... നമ്മള് ഓളെ കയ്യും പിടിച്ചു വലിച്ചു പുറത്തേക്കു നടന്നു... 


"നീ ഇത് എവിടെയാ എന്നെയും കൂട്ടി പോവുന്നെ അത് ഒന്ന് പറഞ്ഞ് താ... " പെണ്ണ് നമ്മളോട് ഇതെന്നെ ചോദിചോണ്ട് കുറെ ടൈം ആയി പിറകെ നടക്കുന്ന് ഇനിയും പറഞ്ഞില്ലേൽ ഇവൾ വല്ലതും എടുത്ത് എന്റെ തല അടിച്ചു പൊട്ടിക്കും എന്ന് തോന്നിയപ്പോൾ നമ്മള് ബീച്ചിൽ പോവുകയാണ് നമ്മളെ ഒരു ഫ്രണ്ടിനെ കാണാൻ എന്നൊക്കെ പറഞ്ഞ് അഡ്ജസ്റ് ചെയ്തു.... 


************************************************


സച്ചു വിളിച്ച് പറഞ്ഞപ്പോൾ തന്നെ ഞാൻ ഓഫീസിൽ നിന്ന് ഇറങ്ങിയിന്... നമ്മളെ അബിയുടെ സ്വഭാവം നിങ്ങൾക് അറിയാലോ... എന്തെല്ലോ ചോദ്യങ്ങൾ ആയിരുന്നു ചോദിച്ചത്... എന്തൊക്കെയോ പറഞ്ഞ് ഒപ്പിച്ചു ഞാൻ ഇറങ്ങി... 


നമ്മക്ക് നല്ല ടെൻഷൻ ഉണ്ട്... പറയാൻ ഉള്ള പേടി കൊണ്ട് അല്ലാ അവൾ മുഖത്തു നോക്കി നോ പറയുമോ എന്നൊരു ടെൻഷൻ... അതാ സച്ചുവിനെ ഒക്കെ ഏല്പിച്ചത്... പിന്നെ സച്ചു വിളിച്ചപ്പോൾ ആണ് അവൾ പറഞ്ഞത് ശരി ആണെന്ന് നമ്മക്ക് തോന്നിയത്... എന്റെ ഇഷ്ടം ഞാൻ തന്നെ അല്ലേ പറയേണ്ടത്.... 


നമ്മള് കടലിൽ തിരമാലയെ നോക്കി നിന്നപ്പോൾ ആണ് ഫോണിൽ ഒരു മെസ്സേജ് വന്നെ... എടുത്ത് നോക്കിയപ്പോൾ സച്ചു ആണ്... അവർ എത്തി എന്ന് പറഞ്ഞ്... അത് കണ്ടപ്പോൾ തന്നെ നമ്മള് ചുറ്റും ഒന്ന് കണ്ണോടിച്ചു... അപ്പൊ ദേ വരുന്നു സച്ചുവും കൂടെ എന്റെ ലാമിയും... സച്ചു നമ്മളെ കണ്ടപ്പോൾ തൊട്ട് ഒരേ ഇളിയാണ് നമ്മളെ പെണ്ണ് എന്നെയും സച്ചുനെയും മാറി മാറി അന്തം വിട്ട് നോക്കുന്നുണ്ട്... കാരണം അവൾക്ക് എന്നെ കണ്ടു പരിജയം ഉണ്ടല്ലോ...


"ആഹാ കാമുകൻ നേരത്തെ എത്തിയല്ലോ..." നമ്മളെ സച്ചുന്റെ വക ആണ് ഈ ഡയലോഗ്... 

നമ്മള് മറുപടി ആയി ഒന്ന് ഇളിച്ചു കാണിച്ചു... നമ്മള് ലാമിയുടെ മുഖത്തു നോക്കിയപ്പോൾ പെണ്ണ് ഒന്നും പിടി കിട്ടാതെ നമ്മളെ നോക്കി നിൽക്കുകയാ...


************************************************


ഇത് അബിക്കയുടെ ബ്രോ അല്ലേ... ഇവനെ കാണാൻ ആണോ ഈ പണ്ടാരകാലി ക്ലാസും കളയിച്ചു നമ്മളെ കൂട്ടി വന്നത്... ബട്ട്‌ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടല്ലോ.. നമ്മക്ക് ഒന്നും പിടികിട്ടാതെ സച്ചുനെ നോക്കിയപ്പോൾ ആ തെണ്ടി വെറുതെ കിണിക്കുന്നുണ്ട്... മുമ്പിൽ നിൽക്കുന്നവൻ ആണേൽ നമ്മളെ തന്നെ നോക്കി നില്ക്കാ... ഇതെന്താ പടച്ചോനെ സംഭവം...


"എങ്കിൽ നിങ്ങൾ സംസാരിക്കു നമ്മള് അവിടെ പോയി ഐസ്ക്രീം വാങ്ങി വരാം..." എന്നും പറഞ്ഞ് സച്ചു ദേ നമ്മളെ നോക്കി ഇളിചോണ്ട് പോവുന്നു... 


സംസാരിക്കാനോ പടച്ചോനെ.. ഇവനോട് നമ്മള് എന്ത് സംസാരിക്കാൻ ആണ്... നമ്മള് അതും ചിന്തിച്ചു ആ ചെക്കനെ നോക്കിയപ്പോൾ ചെക്കൻ എന്നെ നോക്കി ചിരിക്കുവാ... 


"ഹായ് ലാമി... അയാം ഷബിൽ... " 


"ഹായ്... എന്നിക് അറിയാം ഞാൻ കണ്ടിട്ടുണ്ട്..." 


"ശെരിക്കും സച്ചു നിന്നെ ഇവിടെ കൂട്ടി വന്നത് ഞാൻ പറഞ്ഞിട്ട് ആണ്..." 

 ചെക്കൻ അത് പറഞ്ഞപ്പോൾ നമ്മള് ശെരിക്കും അന്തം വിട്ട് പോയി...


"എന്തിന്..." അറിയാതെ തന്നെ നമ്മള് അത് ചോദിച്ചു പോയി...


"അത് എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്... "


"എന്താ... എന്തായാലും പറഞ്ഞോളൂ...." 


"I love you..... " എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്... നിനക്ക് ഇഷ്ടം ആണേൽ എന്റെ ലൈഫിലേക്ക് നിന്നെ ഞാൻ ക്ഷണിക്കുന്നു... കൂടുതൽ പറഞ്ഞ് കുളമാക്കുന്നില്ല..  തന്റെ കാര്യം എന്തായാലും തനിക്ക് തുറന്ന് പറയാം... " 


ചെക്കൻ ഇത് പറഞ്ഞപ്പോൾ നമ്മക്ക് ഷോക്ക് അടിച്ച പോലെ ആണ് തോന്നിയത്... ഇത് നമ്മള് ഒട്ടും പ്രതീക്ഷിച്ചത് അല്ലാലോ... പെട്ടന്ന് ഒന്നും പറയാൻ കിട്ടാത്ത ഒരു അവസ്ഥ...  നമ്മള് അതെ നിൽപ്പ് അങ്ങനെ തന്നെ അവിടെ നിന്നു...


"തന്നെ ഞാൻ തന്റെ കോളേജിൽ വെച്ച് കണ്ടിട്ടുണ്ട്.. അപ്പോഴേ ഒരിഷ്ടം മനസ്സിൽ തോന്നിയത് ആണ്..  അതിന് ശേഷം ആണ് അബിക്ക് പെണ്ണ് കാണാൻ വന്നപ്പോൾ അവിടെ കണ്ടത്... പറയണം എന്ന് കരുതിയിട്ട് കുറച്ച് ഡേ ആയി.. ബട്ട്‌ ഇപ്പോഴാ ഒന്ന് തുറന്ന് പറയാൻ പറ്റിയത്... താൻ എന്തായാലും തുറന്ന് പറഞ്ഞോളൂ...


തുറന്ന് പറയാൻ ഇത് എന്തേലും പറയാൻ പോലും പറ്റാത്ത അവസ്ഥയിൽ ആണ് നമ്മള്...


"അത്... അത് പിന്നെ...."നമ്മക്ക് ഒന്നും പറയാൻ പറ്റാതെ അവിടെ നിന്ന് തപ്പി കളിച്ചോണ്ട് നിന്നപ്പോൾ ദേ ഐസ്ക്രീം വാങ്ങി ആ തെണ്ടി അവിടെ നിന്ന് പരുങ്ങി കളിക്കുന്നു... ഐസ്ക്രീം വാങ്ങാൻ അല്ലാ നൈസ് ആയിട്ട് മാറി നിന്ന് തന്നതാ എന്നൊക്കെ നമ്മക്ക് മനസ്സിലായിന്... അതോണ്ട് ഇപ്പോഴൊന്നും ആ പെണ്ണ് ഇവിടെക്ക് വരുന്ന ലക്ഷണം ഇല്ലാ... 


"അത് നമ്മള് ആലോചിച്ചു പറഞ്ഞാൽ മതിയോ.." തല്ക്കാലം ഒന്ന് രക്ഷപെടാൻ നമ്മള് ഉള്ള ധൈര്യം ഒക്കെ എടുത്ത് അങ്ങ്ട് പറഞ്ഞു.. അത് പറഞ്ഞപ്പോൾ ചെക്കൻ നമ്മളെ നോക്കി ചിരിക്കുന്നുണ്ട്... 


"ഹ്മ്മ്... ആലോചിച്ചു പറഞ്ഞാൽ മതി... ഞാൻ കാത്തിരിന്നോളാം... എന്നാൽ സച്ചുന്റെ അടുത്തേക്ക് പൊയ്ക്കോളു... അല്ലാതെ അവൾ ഇങ്ങോട്ട് വരില്ല...  " 


അത് നമ്മക്കും തോന്നിയ കാര്യം ആണ്.. അത് കൊണ്ട് ചെക്കൻ അത് പറഞ്ഞപ്പോൾ തന്നെ നമ്മള് സച്ചുന്റെ അടുത്തേക്ക് തിരിഞ്ഞ് നടന്നു...


"ലാമി...." 


നമ്മള് നടന്നു തുടങ്ങിയപ്പോൾ ആണ് പിന്നിൽ നിന്ന് ഷബീ വിളിച്ചേ.. നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ദേ ചെക്കൻ നമ്മളെ അടുത്തേക്ക് നടന്നു വന്നു...


"ഒരു കാര്യം മറന്നു പോയി...." എന്ന് പറഞ്ഞു പോക്കറ്റിൽ നിന്ന് എന്തോ എടുത്ത് നമ്മക്ക് നേരെ നീട്ടി... നമ്മള് എന്താ എന്ന് അറിയാൻ വേണ്ടി അത് നോക്കിയപ്പോൾ നമ്മള് ശെരിക്കും അന്തം വിട്ട് പോയി... ഓന്റെ കയ്യില് ബ്ലാക്ക് കളർ കമ്മല്... ഏതാ എന്ന് അറിയോ... നമ്മക്ക് അന്ന് ക്യാഷ് ഇല്ലാത്തത് കൊണ്ട് വാങ്ങിക്കാതെ പിന്നെ സച്ചുനെ കൂട്ടി പോയി കുറെ തിരഞ്ഞിട്ടും കിട്ടാതെ നിന്ന അതെ സെയിം കമ്മൽ....  ശെരിക്കും അത് കണ്ടപ്പോൾ നമ്മക്ക് സന്തോഷം  ആയി... കാരണം നമ്മള് അത്രയും ആഗ്രഹിച്ചത് ആയിരുന്നു അതിന്... എന്നാലും ഇവന് ഇത് എങ്ങനെ കിട്ടി... നമ്മള് ചോദ്യ ഭാവത്തിൽ ഓനെ നോക്കി...


" ഇത് എനിക്ക് എങ്ങനെ കിട്ടി എന്ന് ആവും ചിന്തിക്കുന്നത് അല്ലേ... താൻ അറിയാതെ പല തവണ ഞാൻ തന്നെ കാണാൻ  വന്നിട്ട് ഉണ്ട്... താൻ ഈ കമ്മല് നോക്കുന്നതും ക്യാഷ് തികയാത്തത് കൊണ്ട് പിന്നെ എടുക്കാൻ വരാം എന്ന് പറഞ്ഞത് ഒക്കെ ഞാൻ കണ്ടിരുന്നു.. പക്ഷെ ഇത് അന്ന് തന്നെ ഞാൻ അവിടെ നിന്ന് വാങ്ങിയിരുന്നു... " 


ചെക്കൻ അത് പറഞ്ഞപ്പോൾ ശെരിക്കും നമ്മക്ക് വിശ്വാസിക്കാൻ പറ്റാത്തത് പോലെ തോന്നി...


"വാങ്ങിചോളു..." വീണ്ടും നമ്മക്ക് നേരെ അത് നീട്ടി ചെക്കൻ പറഞ്ഞപ്പോൾ നമ്മള് അത് വാങ്ങി സച്ചുന്റെ അടുത്തേക്ക് നടന്നു....


************************************************


ഇവൻ എന്താ പടച്ചോനെ കഥാപ്രസംഗം നടത്തുകയാണോ... പറഞ്ഞു തീർന്നില്ലേ ഇനിയും.. നമ്മള് ഈ ഐസ്ക്രീം പിടിച്ചു നിൽക്കാൻ തുടങ്ങീട്ട് കുറച്ച് ടൈം ആയെ... പറഞ്ഞെടുത്തോളം മതി എന്ന് മനസ്സിൽ തീരുമാനിച്ചു അവരെ അടുത്തേക്ക് പോവാൻ പോയപ്പോ ദേ നമ്മളെ ലാമി നമ്മളെ അടുത്തേക്ക് നടന്നു വരുന്നുണ്ട്... പടച്ചോനെ ഈ പെണ്ണ് ok പറയുമോ.... ചിലപ്പോൾ ഈ ചെയ്തതിന് ഒക്കെ പെണ്ണ് എന്നെ ഇടിച്ചു പഞ്ഞിക്കിടാൻ ചാൻസ് ഉണ്ട്... പെണ്ണ് നടന്നു നമ്മളെ അടുത്ത് എത്തിയതും ഓളെ മുഖം കണ്ടു നമ്മള് ശെരിക്കും ഞെട്ടി... 


ദേ നമ്മളെ നോക്കി ഇളിച്ചോണ്ട് ആണ് പെണ്ണിന്റെ വരവ്... കൂടെ മുഖം ഒക്കെ നാണത്താൽ ചുവന്നിട്ടും... അപ്പൊ നമ്മളെ ലാമി പറയാതെ തന്നെ നമ്മക്ക് ഒരു കാര്യം മനസ്സിലായി പെണ്ണ് ഡബിൾ okke....  

ഓള് നമ്മളെ അടുത്ത് എത്തിയതും നമ്മള് ഓളെ നോക്കി ഒന്ന് ചിരിച്ചു പിറകിൽ ഉള്ള ഷബീയിലേക്ക് നോട്ടം ഇട്ടു... ചെക്കൻ അവിടെ നമ്മളെ നോക്കി നിൽക്കുന്നുണ്ട്... നമ്മള് ഓനെ നോക്കുന്നത് കണ്ടപ്പോൾ ചെക്കൻ നമ്മളെ നോക്കി എന്തായി എന്ന രീതിയിൽ കൈ കൊണ്ട് ആക്ഷൻ കാണിച്ചു... നമ്മള് ഓനെ നോക്കി ചിരിച്ചു കൊണ്ട് കൈ കൊണ്ട് എല്ലാം ഒക്കെ എന്ന രീതിയിലും കാണിച്ചു... 👍 അപ്പൊ ചെക്കൻ കളിക്കുന്ന കളി കണ്ടു ശെരിക്കും നമ്മള് ചിരിച്ചു ഒരു വിതം ആയി... സന്തോഷം കൊണ്ട് തുള്ളിചാടുവാ ചെക്കൻ...  നമ്മള് മാത്രം അല്ലാ അവിടെ ഉള്ളവർ ഒക്കെ ചെക്കന്റെ കളി കണ്ടു നോക്കുന്നുണ്ട്....


സന്തോഷം കൊണ്ട് തുള്ളി ചാടുവാ ചെക്കൻ... നമ്മള് മാത്രം അല്ലാ അവിടെ ഉള്ളവർ ഒക്കെ ചെക്കന്റെ കളി കണ്ടു നോക്കുന്നുണ്ട്... സന്തോഷ പ്രകടനം കഴിഞ്ഞപ്പോൾ നമ്മക്ക് ഒരു റ്റാറ്റയും തന്ന് ചെക്കൻ പോയി... 


"അപ്പൊ ഇതിന് വേണ്ടി ആയിരുന്നു അല്ലേ എന്നെ ഇവിടെക്ക് കൊണ്ട് വന്നത്...." നമ്മള് ഷബീ പോവുന്നത് നോക്കി നിൽക്കുമ്പോൾ ആണ് നമ്മളെ ലാമിടെ ഈ ചോദ്യം... 


"അതെ... എന്താ നിനക്ക് ഇഷ്ടമായില്ലേ...."


"ഇഷ്ടമായില്ലേ എന്ന് ചോദിച്ചാ..... അത് പിന്നേ..." പെണ്ണ് നമ്മളെ മുന്നിൽ നിന്ന് പരുങ്ങികളിക്കേന്ന്.. 


"കൂടുതൽ പരുങ്ങി കളിക്കണ്ട... നിനക്ക് ഇഷ്ടം ആയി എന്ന് നിന്റെ മോന്ത കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട്.... അതൊക്കെ പോട്ടെ എന്താ നിന്റെ കയ്യില്...." 


നമ്മള് അത് ചോദിച്ചപ്പോൾ പെണ്ണ് നമ്മക്ക് നേരെ അത് നീട്ടി കാണിച്ചു.. 


"കമ്മലോ...." നമ്മളത് ചോദിച്ചപ്പോൾ പെണ്ണിന്റെ മുഖം നിലാവ് തിളങ്ങുന്ന പോലെ തിളങ്ങുന്നുണ്ട്...  നമ്മളെ നോക്കി നല്ലം ഇളിക്കുന്നും ഉണ്ട്...


"എന്താടി അത് ചോദിച്ചപ്പോൾ ഇത്ര സന്തോഷം..." 


അപ്പോഴാ അവളോട്‌ ഷബീ പറഞ്ഞ കാര്യങ്ങൾ അവൾ എന്നോട് പറഞ്ഞത്... ശെരിക്കും അത് കേട്ടപ്പോൾ നമ്മളും ഞെട്ടി പോയി... എന്തായാലും നമ്മളെ ലാമി ഓനെ ഇഷ്ടപെട്ട് തുടങ്ങി... നമ്മള് അതിന്റെ സന്തോഷത്തിൽ നിൽക്കുമ്പോൾ ആണ് ഫോണിൽ ഒരു മെസ്സേജ് വന്നത്... ഫോൺ നോക്കിയപ്പോൾ സൈബ ആണ്... നമ്മള് വരുന്നു പറഞ്ഞിരുന്നു കാണാത്തത് കൊണ്ടുള്ള മെസ്സേജ് ആണ്..... 


"ലാമി വാ നമുക്ക് പോവാം... ഇനി ഒരാളെ കൂടി കാണാൻ ഉണ്ട്..." 

ലാമിയെ കൂടി എല്ലാം അറിയിക്കാം എന്ന് നമ്മളു ആദ്യമേ തീരുമാനിച്ചിരുന്നു... കാരണം ഒരാളുടെ ഹെല്പ് കൂടി നമ്മക്ക് എന്തായാലും ആവിശ്യം വരും....


"ഇനി ആരെ കാണാൻ ആണ്..."


"പറയാം നീ വേഗം വാ...." നമ്മള് ഓളെയും പിടിച്ച് വലിച്ച് നടന്ന്... 


വണ്ടിയിൽ നിന്ന് നമ്മളോട് ആരെ കാണാൻ ആണ് പോവുന്നത് എന്ന് പെണ്ണ് പിറകിൽ ഇരുന്ന് ചോദിച്ചു കൊണ്ട് നിൽക്കുന്നുണ്ട് നിനക്ക് അറിയുന്ന ഒരാളെ കാണാൻ ആണ് എന്ന് മാത്രം നമ്മള് പറഞ്ഞു... 

അവിടെ എത്തിയപ്പോൾ അവള് ചുറ്റും നോക്കുന്നുണ്ട്... 


"ഓഫണേജിൽ നിനക്ക് ആരെയാ കാണാൻ ഉള്ളത്...."

ഓളെ ചോദ്യത്തിന് മറുപടി കൊടുക്കാതെ നമ്മള് അകത്തേക്ക് കയറി... പെണ്ണ് നമ്മളെ പിന്നാലെ വന്നു... 

 അവിടെ ഒരു റൂമിൽ ഒരു 40 വയസ്സ് തോന്നിക്കുന്ന  സ്ത്രീ ഇരിക്കുന്നുണ്ട്...


"സുമയ്യ മാഡം ആണോ..." നമ്മള് ഒരു പുഞ്ചിരിയോടെ ആ സ്ത്രീയോട് ചോദിച്ചു..


"അതെ.... ആരാണ്...." 


"ഞാൻ ഇവിടെ താമസിക്കുന്ന ഷാഹിനയെ കാണാൻ വന്നതാണ്...." 


"സായാന ആണോ... " സുമയ്യ മാഡം തിരിച്ചും ഒരു പുഞ്ചിരി തൂകി കൊണ്ട് മറുപടി നൽകി... 


"അതെ...."


"അവൾ പറഞ്ഞിരുന്നു വരും എന്ന്...  അവൾ റൂമിൽ ഉണ്ട് ഞാൻ വിളിച്ചിട്ട് വരാം... " എന്ന് പറഞ്ഞ് മാഡം പോയി... 


നിങ്ങൾക് ചില കൺഫ്യൂഷൻ വന്ന് കാണും അല്ലേ... സംഭവം ഞാൻ പറഞ്ഞ് തരാം... സൈബ എനിക്ക് മെസ്സേജ് അയച്ചിരുന്നു ഇവിടത്തെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് സുമയ്യ മാഡം ആണെന്ന്.. അതാ ആളെ കണ്ടപ്പോൾ നമ്മള് ചോദിച്ചേ.. പിന്നെ ഷാഹിന എന്ന് പറയുന്നത് വേറെ ആരും അല്ലാ.. സൈബ തന്നെ ആണ്.. അവളുടെ ഒരു സേഫ്റ്റിക്ക് വേണ്ടി ഇവിടെ കൊടുത്തിട്ടുള്ള നെയിം ആണ് അത്... സുമയ്യ മെഡത്തിനും കുറച്ച് പേർക്കും മാത്രമേ അവളുടെ റിയൽ നെയിം അറിയൂ... ഇപ്പോൾ എല്ലാം മനസ്സിലായില്ലേ.....


നമ്മള് അവിടെ ഉള്ള ചെയറിൽ പോയി ഇരുന്നു.. അപ്പോഴാ നമ്മളെ ലാമിയെ നമ്മള് നോക്കിയത്... പാവം ഓളെ മുഖം കാണുമ്പോൾ ശെരിക്കും ചിരി വരുന്നുണ്ട്... പെണ്ണ് ഒരു പിടിയും കിട്ടാതെ അന്തം വിട്ട് നിൽക്കുകയാണ്... നമ്മള് ഓളെ നോക്കി ഇളിച്ചോണ്ട് അടുത്തുള്ള ചെയർ ചൂണ്ടി കാണിച്ചു ഇവിടെ വന്ന് ഇരിക്ക് എന്ന് ആക്ഷൻ കാണിച്ചു... അപ്പൊ തന്നെ പെണ്ണ് നമ്മളെ അടുത്ത് വന്ന് ഇരുന്ന്...


"എടി നീ അല്ലേ പറഞ്ഞെ പരിജയം ഉള്ള ആളെ കാണാൻ ആണ് വരുന്നത് എന്ന് പക്ഷെ എനിക്ക് ഷാഹിന എന്ന് പറഞ്ഞ ആരെയും അറിയില്ലലോ..." 


"ഷാഹിന എന്ന പേര് അറിയില്ലേലും ആളെ നീ അറിയും..." നമ്മള് ഓളോട് അത് പറഞ്ഞതും പെട്ടന്ന് അവളുടെ നോട്ടം എന്റെ മുഖത്തു നിന്ന് മാറിയത് ഞാൻ ശ്രദ്ധിച്ചു... അവളുടെ രണ്ട് കണ്ണുകളിലും അതിശയ ഭാവം ഞാൻ കണ്ടു... അന്തം വിട്ട് ഇരുന്നെടുത്ത് നിന്ന് അവൾ എണീറ്റപ്പോൾ അവൾ നോക്കുന്ന ഭാഗത്തേക്ക്‌ നമ്മള് തിരിഞ്ഞ് നോക്കി... അപ്പൊ ദേ വരുന്നു സുമയ്യ മേഡത്തിന്റെ കൂടെ നമ്മളെ സൈബ.. അപ്പൊ ഇവളെ കണ്ടിട്ട് ആണ് നമ്മളെ ലാമി അന്തം വിട്ട് നോക്കി നിൽക്കുന്നത്... 

നടന്ന് സൈബയും മേഡവും നമ്മളെ അടുത്ത് എത്തി... അപ്പോൾ തന്നെ നിങ്ങൾ സംസാരിക്ക് എന്ന് പറഞ്ഞ് മേഡം അവിടെ നിന്ന് പോയി..


നമ്മളു സൈബയെ കെട്ടി പിടിച്ചു...അവൾ എന്നെയും ചേർത്ത് പിടിച്ചു...

ഇവിടെ നമ്മളെ സ്നേഹ പ്രകടനങ്ങൾ ഒക്കെ കഴിഞ്ഞിട്ടും ഒരുത്തി അതെ നിൽപ്പ് നിൽക്കുകയാണ്....


"എടി ലാമി... നിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ലേ...." നമ്മള് ഓളെ പിടിച്ച് ഒന്ന് കുലുക്കി ഇത് പറഞ്ഞപ്പോൾ പെണ്ണ് നമ്മളെ രണ്ട് പേരെയും മാറി മാറി നോക്കുന്നുണ്ട്.... 


"സൈബ....  നിനക്ക് എന്ത് പറ്റിയതാ... നീ അപ്പൊ ഒളിച്ചോടി പോയതല്ലേ... സച്ചുവും കൂടി അറിഞ്ഞോണ്ട് ആണോ നീ പോയത്... പക്ഷെ എന്തിനു വേണ്ടി... നീ എന്തിനാ ആരും അറിയാതെ ഇവിടെ താമസിക്കുന്നത്..." ഞെട്ടൽ മാറിയതും പെണ്ണ് ഒരേ ചോദ്യം ചെയ്യൽ ആയിരിന്നു...


"എന്റെ പൊന്നു ലാമി... നീ ഇങ്ങനെ എല്ലാം കൂടി ഒരുമിച്ചു ചോദിക്കാതെ ഓരോന്ന് ആയി ചോദിക്ക്... എന്നാലല്ലേ മറുപടി പറയാൻ പറ്റു..." അവളെ ചോദ്യങ്ങൾ കേട്ടപ്പോൾ സൈബയുടെ ഡയലോഗ് ആണ് ഇത്... 


"ഒക്കെ ഞാൻ പറയാം ലാമി... ബട്ട്‌ ഇവിടെ വെച്ച് അല്ലാ നമുക്ക് കുറച്ച് അങ്ങോട്ട് മാറി നിൽക്കാം..." 

നമ്മള് അവിടെ നിന്ന് സൈബയുടെ റൂമിലെക്ക് പോയി... പിന്നെ ലാമിക്ക് എല്ലാം പറഞ്ഞ് കൊടുത്തു.... എല്ലാം കേട്ടപ്പോൾ ഒരുമാതിരി യക്ഷി കഥ കേട്ടപോലെ ആയിരുന്നു ഓളെ മോന്ത....  


"ഇത്രയൊക്കെ കാര്യങ്ങൾ ഇതിനു ഇടയിൽ നടന്നോ... വിശ്വസിക്കാൻ പറ്റുന്നില്ല.... അപ്പൊ അബിക്കയുടെ വീട് ശെരിക്കും അപകടം ആണല്ലേ...." 


"അബിയുടെ വീട് അല്ലാ ലാമി... അതിൽ ഉള്ള ഒരാൾ ആണ് അപകടം... പക്ഷെ അത് ആരാണ് എന്ന് എനിക്ക് ഇത് വരെ കണ്ടു പിടിക്കാൻ പറ്റിയിട്ടില്ല...

സൈബ...  ശെരിക്കും നിനക്ക് ഉറപ്പാണോ വീട്ടിൽ ഉള്ള ഒരാൾ ആണ് നിന്നെ പിടിച്ചു കൊണ്ട് വരാൻ പറഞ്ഞത് എന്ന്...."


"അബിയുടെ ഫാമിലിയിൽ ഉള്ള ആൾ ആണെന്ന് എനിക്ക് ഉറപ്പാണ് സച്ചു... അവർ പറയുന്നത് ഞാൻ ശെരിക്കും കേട്ടത് ആണ്... പക്ഷെ ആരാണെന്നു ഒരു സൂചന പോലും എനിക്ക് കിട്ടിയിട്ടില്ല...  ആളെ എനിക്ക് അറിയില്ല എന്ന സമാധാനത്തിൽ ആയിരിക്കും ഞാൻ രക്ഷപ്പെട്ടിട്ടും അവർ സമാധാനത്തോടെ നിൽക്കുന്നത്..."


"സമാധാനം അവർക്ക് ഇപ്പോൾ മാത്രമേ ഉണ്ടാവുള്ളു... ഇങ്ങനെ ഒരു ചതി ചെയ്ത് ആരും അങ്ങനെ സമാധാനത്തോടെ ജീവിക്കണ്ട..  അത് മാത്രം അല്ലാ മറഞ്ഞു നിൽക്കുന്ന ശത്രു ഇനിയും ഉപദ്രവിക്കും.... " നമ്മളത് പറഞ്ഞപ്പോൾ ലാമിയുടെയും സൈബയുടെയും കണ്ണിൽ ഭയം നമ്മള് കണ്ടു...


"നിങ്ങൾ പേടിക്കണ്ട... എല്ലാം വരുന്നെടുത്ത് വെച്ച് കാണാം... ആദ്യം അയാൾ ആരാണ് എന്ന് കണ്ടു പിടിക്കുകയാ വേണ്ടത്..." 


"പക്ഷെ അതെങ്ങനെ സച്ചു... എങ്ങനെ കണ്ടുപിടിക്കും..." 


"ഒരു സൂചന അത് പടച്ചോൻ കാണിച്ചു തരാതിരിക്കില്ല... പക്ഷെ അത് വരെ സൈബ ആരും അറിയാതെ ഇവിടെ താമസിക്കണം.. അയാളെ കണ്ടു പിടിക്കുന്നത് വരെ മാത്രം...." 


"പക്ഷെ സച്ചു എനിക്ക് ഉപ്പയെയും ഉമ്മയെയും ഒന്ന് കാണണം..." 


"നീ എന്ത് വിഡ്ഢിത്തമാ പറയുന്നത് സൈബ... അവർ ഇതൊക്കെ അറിഞ്ഞാൽ എന്താ ഉണ്ടാവുക എന്ന് നിനക്ക് ഞാൻ പറഞ്ഞു തരണോ..." നമ്മള് ഓളോട് ചൂടായപ്പോൾ പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്...


"പ്ലീസ്‌.... എനിക്ക് ദൂരെ നിന്ന് ഒന്ന് കണ്ടാൽ എങ്കിലും മതി പ്ലീസ്‌ സച്ചു...." അവളതും പറഞ്ഞ് നമ്മളെ കെട്ടിപിടിച്ചു പൊട്ടികരയാൻ തുടങ്ങിയപ്പോൾ നമ്മളെയും ലാമിടെയും കണ്ണുകളും നിറഞ്ഞു പോയി...

നമ്മള് മെല്ലെ നമ്മളെ ശരീരത്തിൽ നിന്ന് ഓളെ മാറ്റി നിർത്തി..


"നീ ഒന്ന് ക്ഷമയോടെ നിൽക്ക്... ഞാൻ നിനക്ക് അവരെ കാണാൻ ഉള്ള ഒരു അവസരം ഉണ്ടാക്കി തരാം.." നമ്മള് അതും പറഞ്ഞ് ഓളെ സമാധാനിപ്പിച്ചു... പിന്നെ അത് കേട്ടപ്പോൾ പെണ്ണ് കണ്ണൊക്കെ തുടച്ചു നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... 


"എന്നാ നമ്മള് പോവുകയാ... എന്തേലും ആവിശ്യം ഉണ്ടേൽ വിളിക്ക്.. പിന്നെ കാൾ ഞാൻ തന്നെയാണ് അറ്റന്റ് ചെയ്തത് എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമേ സംസാരിക്കാവു.. കൂടുതൽ പുറത്തേക്കു ഒന്നും പോവണ്ട... ഇടക്ക് വന്ന് നമ്മള് കണ്ടോളാം... പിന്നെ വിഷമിക്കണ്ട ഉമ്മയെയും ഉപ്പയെയും കാണിച്ചു തരാം..." അങ്ങനെ ചെറിയ ഉപദേശങ്ങൾ ഒക്കെ ഓൾക്ക് പറഞ്ഞ് കൊടുത്ത് നമ്മളും ലാമിയും അവിടെ നിന്ന് ഇറങ്ങി...

ഹെൽമെറ്റ്‌ ലാമിടെ കയ്യിൽ കൊടുത്ത് നമ്മള് ഓളെ പിറകിൽ കയറി ഇരുന്നു... പിന്നെ അവിടെ നിന്ന് വിട്ടു...


************************************************


ഓഫീസിൽ നിന്ന് തിരിച്ചു രാത്രി വീട്ടിൽ എത്തി റൂമിൽ കയറിയപ്പോൾ നമ്മളെ കെട്ടിയോൾ മാക്രിയെ അവിടെ എവിടെയും കാണാൻ ഇല്ലാ...  ഇവൾ ഇത് എവിടെ പോയി.... അപ്പോഴാ നമ്മക്ക് ഓള് ഓളെ വീട്ടിൽ പോയത് ഓർമ വന്നത്... ഞാൻ എന്തൊരു മണ്ടനാ... ഞാൻ അല്ലേ അവളെ രാവിലെ വീട്ടിൽ കൊണ്ട് വിട്ടത്... ഓഹ് ഇന്ന് ഇനി സമാധാനത്തോടെ കിടന്ന് ഉറങ്ങാലോ ഓളെ കല പില കേൾക്കണ്ടാലോ സമാധാനം.... നമ്മള് അതും മനസ്സിൽ കരുതി ബെഡിലേക്ക് വീണു.... പക്ഷെ മനസ്സിന് എന്താ ഒരു മൂഡ്‌ ഓഫ്‌ തോനുന്നു അല്ലേ.... അല്ലേലും എന്റെ കാര്യം നിങ്ങളോട് ചോദിച്ചിട്ട് എന്താ കാര്യം... നമ്മക്ക് മനസ്സിന് ഒരു സുഖവും ഇല്ലാ.. എന്താ പടച്ചോനെ ഇത്രയും ടെൻഷൻ തോന്നാൻ കാര്യം... 


ചിലപ്പോൾ ക്ഷീണം കൊണ്ട് ആവും... നമ്മള് അങ്ങനെ സമാധാനിച്ചു പിന്നെ ഒരു മൂഡും ഇല്ലെങ്കിലും തോർത്തും എടുത്ത് ബാത്‌റൂമിൽ കയറി....


************************************************


നല്ല വിശപ്പ് തോന്നിയിട്ട് ആണ് ഫുഡ്‌ കഴിക്കാൻ വന്നിരുന്നത് പക്ഷെ നമ്മക്ക് എന്തോ കഴിക്കാനെ പറ്റുന്നില്ല... നമ്മള് നമ്മളെ അടുത്തിരിക്കുന്ന ലാമിയെ നോക്കിയപ്പോൾ എന്റെ അള്ളോഹ്.. പെണ്ണ് ഒടുക്കത്തെ തീറ്റി... നമ്മക്ക് ഇത് എന്താ പറ്റിയെ... എന്തോ ഒന്ന് വല്ലാതെ മിസ്സ്‌ ചെയ്യുന്ന പോലെ...


"നീ എന്താ മോളെ കഴിക്കാതെ ഭക്ഷണവും നോക്കി ഇരിക്കുന്നത്... "

നമ്മളെ കളി കണ്ടിട്ട് നമ്മളെ ഉപ്പ പറഞ്ഞ ഡയലോഗ് ആണ് ഇത്....


"എന്തോ വിശപ്പ് തോന്നുന്നില്ല ഉപ്പാ...." 


"വിശപ്പ് തോന്നുന്നില്ലന്നോ... നീ അല്ലേ നേരത്തെ വിശക്കുന്നു വിശക്കുന്നു എന്ന് പറഞ്ഞു ബഹളം വെച്ചത്... " നമ്മളെ ഉമ്മയുടെ വക അടുത്ത ഡയലോഗ്... നമ്മള് ഇതിനോക്കെ എന്ത് മറുപടി കൊടുക്കാൻ ആണ് നമ്മക്ക് തന്നെ മനസ്സിലാവുന്നില്ല എന്താ കാര്യം എന്ന്... നമ്മള് ലാമിയെ നോക്കിയപ്പോൾ പെണ്ണ് നമ്മളോട് കണ്ണ് കൊണ്ട് എന്താ കാര്യം എന്നൊക്കെ ചോദിക്കുന്നുണ്ട്... നമ്മള് ഒന്നും ഇല്ലാന്ന് തിരിച്ചും കാണിച്ചു... 

പിന്നെ കൂടുതൽ ചോദ്യം വരുന്നതിനു മുന്നേ കുറച്ച് കഴിച്ചു എന്ന് വരുത്തി അവിടെ നിന്ന് എണീറ്റ് കൈ കഴുകി പുറത്ത് പോയി നിന്നു... 


"അബിയെ കാണാൻ തോന്നുന്നു... അവൻ എന്ത് ചെയ്യുകയായിരിക്കും... ഓഫീസിൽ നിന്ന് വന്ന് കാണുമോ... ഉറങ്ങികാണുമോ... അതോ ലാപ്പിൽ കളിക്കുകയായിരിക്കുമോ... നമ്മളെ മനസ്സിൽ ആ കോന്തനെ കുറിച്ച് മാത്രമേ തോന്നുന്നുള്ളു... മനസ്സിന് ആകെ ഒരു വല്ലായ്മ...  കുറെ ടൈം പുറത്ത് നിന്ന് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കളിച്ചു അവസാനം വട്ട് പിടിക്കുന്ന പോലെ തോന്നിയപ്പോൾ റൂമിലേക്ക് പോയി... പോയപ്പോൾ കണ്ട കാഴ്ച നമ്മളെ ലാമി ഫോണിൽ കൊഞ്ചിക്കൊണ്ട് നിൽക്കുന്നു... നമ്മളെ ഷബീ നമ്മളെ കയ്യിൽ നിന്ന് ആദ്യമേ നമ്പർ ഒക്കെ വാങ്ങി വെച്ചിന്...


ഒന്നും പറയണ്ട പെണ്ണിന്റെ സംസാരവും കളിയൊക്കെ കണ്ടാൽ തോന്നും കുറെ വർഷം ആയി തുടങ്ങിയ റിലേഷൻ ആണെന്ന്... നമ്മളെ നോട്ടം കണ്ടു ആവണം പിന്നെ വിളിക്കാം എന്ന് ഷബീയോട് പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്തു...


"എന്താ നിന്റെ പ്രശ്നം സച്ചു...."


"എന്ത് പ്രശ്നം... ഒന്നും ഇല്ലാ..."


"അത് കള്ളം കുറെ സമയം ആയി ഞാൻ ശ്രദ്ധിക്കുന്നു... നിനക്ക് എന്തോ ഒരു വിഷമം.. എന്താടി എന്തു പറ്റി..."


"എന്താ എന്ന് എനിക്ക് തന്നെ അറിയില്ല..  എനിക്ക്....  എനിക്ക് അബിയെ കാണാൻ തോന്നുന്നു... അവൻ മാത്രം ആണ് മനസ്സിൽ ഓർമ്മിക്കണ്ടാ എന്ന് ചിന്തിക്കുംതോറും അവൻ തന്നെ വരുന്നു മനസ്സിൽ... "


"ഞാൻ ഒരു കാര്യം ചോതിച്ചാൽ നീ സത്യം പറയുമോ സച്ചു...." 


"എന്താ ചോദിക്ക്...."


"നിനക്ക് അബിയെ ഇഷ്ടം ആണോ..." 


പെട്ടന്ന് ഓളെ ചോദ്യം കേട്ടപ്പോൾ നമ്മള് ഒന്ന് ഞെട്ടിപോയെങ്കിലും പിന്നെ അതെ എന്ന രീതിയിൽ തലയാട്ടി...


"കഥകളി കളിക്കാതെ വാ തുറന്നു പറ ഇഷ്ടം ആണോ അല്ലയോ എന്ന്...." 


"എനിക്ക് ഇഷ്ടം ആണ്... " നമ്മള് അത് പറഞ്ഞപ്പോൾ പെണ്ണ് ഒരേ ചിരിയാണ്...


"നീ എന്തിനാ തെണ്ടി ഇളിക്കുന്നെ..."


"ഹേയ് നിന്റെ കാര്യം ഓർത്തപ്പോൾ ചിരി വന്നത് ആണ്... എടി പെണ്ണെ അത് നിന്റെ കെട്ടിയോൻ അല്ലേ ഇഷ്ടം ആണേൽ ആരെയും പേടിക്കാതെ അങ്ങ് തുറന്ന് പറഞ്ഞൂടെ... ലോകത്തിലെ ആദ്യത്തെ സംഭവം ആവും ഇത് സ്വന്തം കേട്ടിയോനോട് പ്രണയം തോന്നിയിട്ട് പറയാതെ ഇവിടെ ഇരുന്ന് വിഷമിക്കുന്ന ഒരു കെട്ടിയോള്..." 


" അതിന് നിനക്ക് അവന്റെ കാര്യം അറിയാവുന്നത് അല്ലേ.. അവനു പെണ്ണ് എന്ന് പറയുമ്പോൾ തന്നെ ഇഷ്ടമല്ല എന്നെ ഒട്ടും ഇഷ്ടമല്ലാതെ കല്യാണം കഴിച്ചതാ.. ഞാൻ ഇത് പോയി പറഞ്ഞാൽ ചിലപ്പോൾ എന്നെ അവിടെ നിന്ന് അടിച്ചു പുറത്താക്കും..."


"അതൊക്കെ നിന്റെ തോന്നൽ ആണ്... നിനക്കും ആദ്യം അവനെ ഇഷ്ടം അല്ലായിരുന്നല്ലോ.. പക്ഷെ ഇപ്പോ ഇഷ്ടം ആയില്ലേ.. അത് പോലെ അവന്റെ മനസ്സും മാറിയെങ്കിലോ... ഒന്ന് പറഞ്ഞ് നോക്കുന്നതിൽ എന്താ തെറ്റ്... എന്തായാലും സ്വന്തം കേട്ടിയോനോട് i love u പറഞ്ഞതിന്റെ പേരിൽ നിന്നെ തൂക്കി കൊല്ലാൻ ഒന്നും പോവുന്നില്ല...  "


ലാമി പറയുന്നതിലും കാര്യം ഉണ്ട്.. ഇടക്ക് ഒക്കെ അബിക്ക് സ്നേഹം ഉണ്ട് എന്ന് നമ്മക്കും ഫീൽ ചെയ്തിട്ടുണ്ട് എങ്കിലും അത് ഇങ്ങനെ ഉള്ള ഇഷ്ടം ആയിരിക്കുമോ... പറഞ്ഞു കഴിഞ്ഞാൽ ഉള്ള ഓന്റെ പ്രതികരണം ഓർക്കുമ്പോൾ തന്നെ പേടി ആവുന്നു... 

"എടി ലാമി പറയണോ..... എടി ലാമി നിന്നോടാ ചോദിച്ചേ... ഈ പെണ്ണിന് ചെവിയും കേൾക്കാതെ ആയോ.." മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ നമ്മള് ആ തെണ്ടിയെ നോക്കി... അള്ളോഹ് പെണ്ണ് എപ്പോഴേ ഉറങ്ങി... ഇവളൊക്കെ ഇങ്ങനെ സമാധാനത്തോടെ ഉറങ്ങുന്നത് കണ്ടിട്ട് കൊതി ആയിട്ട് വയ്യാ.... എന്തായാലും പറയണോ വേണ്ടയോ എന്ന് ഒന്നുകൂടി ആലോചിച്ചു തീരുമാനിക്കാം... നല്ലോണം ആലോചിച്ചു തീരുമാനിചില്ലേൽ ചിലപ്പോൾ പണി കിട്ടും... നമ്മളെ കെട്ടിയോൻ അല്ലേ ആള്.... പിന്നെ ഒന്നും ആലോചിചില്ല പുതപ്പ് തല അടക്കം മൂടി പുതച്ചു അങ്ങ് കിടന്നു...


************************************************


നമ്മള് ഫ്രഷ് ആയി വന്ന് കിടക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയം ആയി... ഉറക്ക് നമ്മളെ അടുത്തുകൂടി പോലും പോവുന്നില്ല... എന്താ ചെയ്യാ...  കണ്ണടക്കുമ്പോൾ ഫുൾ ആ മാക്രിയുടെ മുഖം ആണ് മനസ്സിൽ തെളിയുന്നത്... പെണ്ണ് മുന്നിൽ വന്ന് നിൽക്കുന്ന പോലെയും ബെഡിന്റെ സൈഡിൽ കിടക്കുന്ന പോലെയുമൊക്കെ നമ്മക്ക് തോന്നുവാ... ഇതെന്താ പടച്ചോനെ നമ്മക്ക് വട്ടായോ.... കിടന്നിട്ട് ഒരു സമാധാനവും കിട്ടാതെ ആയപ്പോൾ നമ്മള് ബെഡിൽ നിന്ന് എണീറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി... 


ഇതിപ്പോ എന്താ എനിക്ക് ഇങ്ങനെ... നമ്മള് അങ്ങനെ ചിന്തിച്ചു നിന്നപ്പോൾ ആണ് ഫോണിൽ ഒരു മെസ്സേജ് ട്യൂൺ വന്നെ... നമ്മള് നോക്കിയപ്പോൾ ഗുഡ് നൈറ്റ്‌ എന്ന ഒരു മെസ്സേജ്.. നോക്കിയപ്പോൾ വേറെ ആരും അല്ലാ നമ്മളെ ചങ്ങായി തെണ്ടി ഷിയാസ്... ഹോ...ഉറക്ക് കിട്ടാതെ വട്ട് പിടിച്ചു നടക്കുന്ന നമ്മക്ക് ഓന്റെ ഒരു കോപ്പിലെ ഗുഡ് നൈറ്റ്‌... ആ ടൈം ആ തെണ്ടിയെ നമ്മളെ കയ്യിൽ കിട്ടിയെങ്കിൽ ഓന്റെ തലമണ്ട രണ്ട് കഷ്ണം ആയേനെ...


ഏതായാലും ഇപ്പോൾ അങ്ങനെ അവൻ സുഗമായി ഉറങ്ങണ്ട... പിന്നെ ഒന്നും നോക്കിയില്ല നമ്മള് ഫോൺ എടുത്ത് ആ തെണ്ടിയെ വിളിച്ചു.... നമ്മക്ക് ആണേൽ ആകെ കലി കയറി ഭ്രാന്തു പിടിച്ച് നിൽക്കുന്ന ഒരു അവസ്ഥ...


"ഹെലോ......     " ഫോൺ അറ്റന്റ് ചെയ്ത് അവൻ ഹെലോ പറഞ്ഞതും നമ്മക്ക് അറിയാവുന്ന എല്ലാ തെറിയും നമ്മള് വിളിച്ച്....


"$%%##:##%**&&%$$##%$#"            


"എടാ.... തെണ്ടി നീ എന്തിനാ എന്നെ ഇങ്ങനെ തെറി വിളിക്കുന്നത്... ഒന്നുമില്ലേലും നീ അറിയപ്പെടുന്ന ഒരു ബിസിനസ് മാൻ അല്ലേടാ... അതിന്റെ ഒരു മാന്യത എങ്കിലും കാണിച്ചുടെ ബലാലെ നിനക്ക്...."


"എന്റെ മാന്യതയെ കുറിച്ച് ചോദിക്കാൻ നീ ആരാടാ... നിന്നോട് ആരാ എനിക്ക് ഗുഡ് നൈറ്റ്‌ അയക്കാൻ പറഞ്ഞത്...." 


"അതിപ്പോ നല്ല കഥ.... എടാ ഞാൻ നിനക്ക് എന്നും അയക്കുന്നതല്ലേ... അതിന് എന്തിനാ നീ ചൂടാവുന്നത്...." 


"എന്നും ഉള്ള പോലെ അല്ലാ ഇന്ന്...."


"ഇന്നെന്താ നിന്റെ കുഞ്ഞമ്മ പെറ്റോ...." 


"അത്..... അത് പിന്നെ....." 


പെട്ടന്ന് നമ്മക്ക് ഒന്നും പറയാൻ പറ്റാതെ ആയി... എന്താ ഇപ്പോൾ ഇവനോട് പറയുവാ...."


"എന്റെ അബി എന്താ നിനക്ക് ഇത്ര ടെൻഷൻ.. " നമ്മളെ മനസ്സ് അറിഞ്ഞപോലേ ചെക്കൻ അത് ചോദിച്ചപ്പോൾ നമ്മള് ഒന്ന് പതറി....


"എനിക്ക് ടെൻഷൻ ഉണ്ടെന്ന് നിനക്ക് എങ്ങനെ മനസ്സിലായി...." നമ്മള് അത് ചോദിച്ചപ്പോൾ ചെക്കൻ ഒരേ ചിരിയാണ്...


"ദേ ഷിയാ അല്ലേൽ തന്നെ ഞാൻ ആകെ വട്ട് പിടിച്ച് നിൽക്കാ അതിനിടയിൽ  നീ കിളിക്കാൻ നിൽക്കല്ലേ...." 


"എടാ നിന്റെ സ്വഭാവം എനിക്ക് അറിയില്ലേ... എന്തേലും ടെൻഷൻ ഉണ്ടാവുമ്പോൾ അല്ലേ നീ ഇങ്ങനെ എന്തേലും കാരണം ഉണ്ടാക്കി ഇങ്ങനെ എന്നെ വിളിച്ചു തെറി വിളിക്കു.... നിന്റെ എത്ര തെറി ഞാൻ ഇങ്ങനെ കേട്ടിട്ടുണ്ട്...  നീ പറയടാ എന്താ ഇപ്പോൾ പ്രശ്നം...."


"അത് ലവൾ ഇല്ലേ....."


"ഏത് ലവൾ...... "


"എടാ നമ്മള് കെട്ടി കൊണ്ട് വന്ന ഒരു മാക്രി ഇല്ലേ.. സച്ചു... അവൾ ഇവിടെ എല്ലാ... വീട്ടിൽ പോയി....."


"അതിന് ഇപ്പോൾ എന്താ...നിനക്ക് സന്തോഷം ഉള്ള കാര്യം അല്ലേ അത്...."


"അത്....അത് പിന്നെ എനിക്ക് അത്ര സന്തോഷം ആയി തോന്നുന്നില്ല.... " 


"എന്താ മോനെ പെട്ട് പോയോ...."


"പെട്ടു എന്നാ തോന്നുന്നേ....." 

നമ്മള് അത് പറഞ്ഞതും ആ തെണ്ടി വീണ്ടും ഓന്റെ അലാക്കിലെ ചിരി തുടങ്ങി....


"എന്തിനാടാ പുല്ലേ നീ ചിരിക്കുന്നെ...." 


"അല്ലേലും എനിക്ക് അറിയാമായിരുന്നു ഉടക്കി ഉടക്കി അവസാനം പ്രേമം ആവുന്നു.... എന്നാലും നിന്റെ മനസ്സിലും പ്രണയമോ... എന്റെ അബി തന്നെ ആണോ പടച്ചോനെ ഇത്.... "


"പോടാ പുല്ലേ പ്രേമം മണ്ണാകട്ട ആണോ എന്നൊന്നും എനിക്ക് അറിയില്ല... പക്ഷെ അവളെ കാണാതെ സംസാരിക്കാതെ ഇരിക്കുമ്പോൾ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുന്നു... ഇതാണോടാ ഈ കോപ്പിലെ പ്രേമം...."


"അതെ മോനെ ഇതാണ് നിനക്ക് ഒരിക്കലും സംഭവിക്കില്ല എന്ന് നമ്മള് വിചാരിച്ച ആ ദുരന്തം..."


"എടാ എനിക്ക് അവളെ ഒന്ന് കാണണം അല്ലാതെ ഇന്ന് ഇനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.... ഭ്രാന്ത് പിടിക്കും എനിക്ക്...."


"അതിന് ഇപ്പോൾ എന്താ... നിന്റെ കെട്ടിയോൾ അല്ലേടാ.. ധൈര്യമായി ഓളെ വീട്ടിൽ പോയി കണ്ടുടെ...." 


"പോടാ തെണ്ടി... ഈ നട്ട പാതിരാക്ക് പോയാൽ അവർ എന്ത് കരുതും... ഈ സമയം എന്താ പെട്ടന്ന് വന്നെ എന്ന് ചോദിച്ചാൽ നമ്മള് എന്ത് പറയും..  അത് മാത്രം അല്ലാ ആ മാക്രി എന്നെ നിർത്തി പൊരിക്കും... "


"അവളെ കാണാൻ വേണ്ടി വന്നതാ എന്ന് പറയണം...."


"അയ്യടാ അങ്ങനെ പെൺകോന്തൻ ആവാൻ നമ്മളെ പട്ടി പോവും..." 


"ഓഹോ നിനക്ക് നിന്റെ കാര്യം നടക്കുകയും വേണം നിന്റെ ഒടുക്കത്തെ ഈഗോ മാറ്റാനും പറ്റില്ല... അപ്പൊ പിന്നെ ഒരു വഴിയേ ഉള്ളൂ...." 


"അതെന്താടാ......" നമ്മള് ആകാംഷയോടെ ചോദിച്ചു....


"പുതപ്പ് മൂടി പോയി കിടന്ന് ഉറങ്ങടാ പുല്ലേ.... " എന്നും പറഞ്ഞ് ആ തെണ്ടി ഫോൺ കട്ട്‌ ചെയ്തു....  പിന്നെ വിളിച്ചെങ്കിലും ആ കോപ്പ് ഫോൺ എടുത്തില്ല.... 


പിന്നെ നമ്മള് ബെഡിലേക്ക് വീണു... ഉറക്ക് വരില്ലെന്ന് അറിയാം എങ്കിലും നമ്മള് കണ്ണടച്ച് കിടന്നു...


പെട്ടന്ന് നമ്മളെ ഡോറിൽ ആരോ തട്ടി വിളിച്ചത്... ആദ്യം നമ്മക്ക് തോന്നിയത് ആണെന്ന് കരുതി നമ്മള് അവിടെ തന്നെ അങ്ങ് കിടന്നു... പിന്നെയും സൗണ്ട് കേട്ടപ്പോൾ നമ്മളെ തോന്നൽ അല്ലെന്ന് മനസ്സിലായി... നമ്മള് ക്ലോക്കിൽ നോക്കിയപ്പോൾ 12.45.. ഇതാരാ ഈ സമയം... നമ്മള് വേഗം ഡോർ തുറന്നതും മുന്നിൽ ഉള്ള ആളെ കണ്ടു നമ്മള് ഞെട്ടിപോയി.... 


"വേറെ ആരും അല്ലാ നമ്മളെ കെട്ടിയോള് സച്ചു... അവൾ നമ്മളെ നോക്കി പുഞ്ചിരിക്കുന്നത് കണ്ടപ്പോൾ നമ്മക്ക് ഉണ്ടായ സന്തോഷം ഒരു ഒന്നോന്നര സന്തോഷം ആയിരുന്നു.... നമ്മളും ഓളെ നോക്കി അറിയാതെ പുഞ്ചിരിച്ചു പോയി... അവളെ മൊഞ്ചിൽ ലയിച്ചു നിന്നപ്പോൾ ആണ് പെണ്ണ് നമ്മളെ ഒട്ടും പ്രതീക്ഷിക്കാതെ വന്നു കെട്ടിപിടിച്ചത്.... നമ്മള് പിന്നെ ഒന്നും നോക്കിയില്ല തിരിച്ചും അവളെ ചേർത്ത് പിടിച്ചു... അപ്പൊ പെണ്ണ് പിടുത്തം ഒന്നുകൂടി മുറുക്കി... 


"I love u അബി...." എനിക്ക് അറിയാമായിരുന്നു ഈ സനയുടെ സ്നേഹം നീ എന്നെങ്കിലും മനസ്സിലാക്കും എന്ന്...." 


പെട്ടന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ നമ്മക്ക് എന്തോ വന്ന് നമ്മളെ തലക്ക് വീണ പോലെ ആണ് തോന്നിയത്.... നമ്മള് നമ്മളെ ശരീരത്തിനോട്‌ ചേർന്ന് നിന്നവളെ പിടിച്ച് മാറ്റി ദൂരെ നിർത്തി... അവളുടെ മുഖത്തു നോക്കിയതും നമ്മക്ക് അറപ്പും വെറുപ്പും ദേഷ്യവും ഒന്നിച്ചു തോന്നി.... അതെ അവൾ തന്നെയാ സന.. 

അപ്പൊ ഈ പിശാജിനെ ആയിരുന്നോ ഞാൻ എന്റെ ശരീരത്തോട് ചേർത്ത് നിർത്തിയത്... സച്ചു തന്നെ മനസ്സിൽ ഉള്ളത് കൊണ്ട് നമ്മക്ക് അവൾ ആയിട്ട് തോന്നിയത് ആണ്.... പക്ഷെ എന്തിന്റെ പേരിൽ ആണേലും ഇവളെ ചേർത്ത് നിർത്തിയ നമ്മളെ ശരീരം പോലും നമ്മക്ക് കത്തിക്കാൻ തോന്നുന്നു.... 


"നിന്നോട് ആരാടി ഇങ്ങോട്ട് വരാൻ പറഞ്ഞത്... ഇറങ്ങി പൊടി...." 


"കമോൺ അബി... എന്തിനാ നിന്റെ ഈ നാടകം.. എനിക്ക് അറിയാം നിനക്ക് എന്നെ വേണം എന്ന്... പിന്നെ ആർക്ക് വേണ്ടിയാ നീ ഇങ്ങനെ ചെയ്യുന്നത്.... നിനക്ക് എന്നെ ഇഷ്ടം ആയത് കൊണ്ടല്ലേ നീ ഇപ്പോൾ എന്നെ ചേർത്ത് പിടിച്ചത്...."


"അത് നിനക്ക് തെറ്റിപോയല്ലോ മോളെ സന...  ജീവിതത്തിൽ ഒരു പെണ്ണും വേണ്ടാ എന്ന് വെച്ച എന്റെ മനസ്സിൽ ഇപ്പോൾ ഒരു പെണ്ണ് ഉണ്ട്... അത്   പെണ്ണ് എന്ന വർഗത്തെ നാണം കെടുത്താൻ ജനിച്ച നീ അല്ലാ... ആത്മാർത്ഥ മായി സ്വാർത്ഥത ഇല്ലാതെ മറ്റുള്ളവർക്ക് വേണ്ടി എന്തും സഹിച്ചു ജീവിക്കുന്ന പെണ്ണ് ഉണ്ട് എന്ന് തെളിയിച്ച സച്ചു ആണ്... ഞാൻ മഹർ ചാർത്തിയ പെണ്ണ് സായാന ഹബീബ്.... അവളാ ഇപ്പോൾ എന്റെ മനസ്സിൽ... അവളെ ഇന്ന് കാണാതെ നിന്നപ്പോൾ ആണ് എത്ര മാത്രം അവളെന്റെ നെഞ്ചിൽ ഉണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞത്... അവൾ ആണെന്ന് ഒരു നിമിഷം തോന്നിപോയത് കൊണ്ടാണ് ഞാൻ നിന്നോട്........... അത് പറയാൻ പോലും എനിക്ക് അറപ്പ് തോന്നുന്നു.... മാറിയതിക്ക് ഇറങ്ങി പൊടി.... " എന്ന് പറഞ്ഞ് ഞാൻ അവളെ പിന്നിലേക്ക് തള്ളി....


തള്ളലിന്റെ ശക്തിയിൽ അവളുടെ തലയുടെ പിൻഭാഗം ഭിത്തിയിൽ ഇടിച്ചു അവൾ ഭിത്തിയിൽ ചേർന്ന് നിന്നു.... തലയും തടവിക്കൊണ്ട് അവൾ രൂക്ഷമായി എന്നെ നോക്കുന്നുണ്ട്.... പിന്നെ അവളുടെ ഭാവം മാറി മുഖത്തു പുച്ഛത്തോടെ ഉള്ള ചിരിയായിരുന്നു...


"ആഗ്രഹം കൊള്ളാം മിസ്റ്റർ ഹബീബ് റഹ്മാൻ... ബട്ട്‌ അവളുമായി നീ സുഗമായി ജീവിക്കണം എങ്കിൽ ആദ്യം ഈ സന മരിക്കണം... അല്ലാതെ നീ വേറെ ഒരു പെണ്ണിന്റെ കൂടെ ജീവിക്കില്ല...."


"ഒന്ന് പൊടി പുല്ലേ.... ഈ അബി എന്തെങ്കിലും തീരുമാനിച്ചിട്ടുണ്ട് എങ്കിൽ അത് നടത്തും എന്ന് നിനക്ക് അറിയില്ലേ സന...  നിന്റെ കണ്മുന്നിൽ വെച്ച് തന്നെ ഞാൻ സച്ചുവുമായി സന്തോഷത്തോടെ ജീവിക്കും...." നമ്മള് ഒരുപാട് പുച്ഛം വാരി വിതറിക്കൊണ്ട് ഇത് പറഞ്ഞപ്പോൾ നമ്മളെ പകയോടെ നോക്കി അവൾ റൂമിൽ നിന്ന് ഇറങ്ങി പോയി...... 


അവളോട് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എന്തൊരു സമാധാനം.... എങ്കിലും ഓളെ മോന്ത ഓർക്കുമ്പോൾ അടി മുടി തരിച്ചു കേറുന്നുണ്ട് നമ്മക്ക്... നമ്മള് സനയോട് ചുമ്മാ ഡയലോഗ് അടിച്ചത് അല്ലാട്ടോ നമ്മക്ക് ശെരിക്കും ഇപ്പോൾ ആ മാക്രിയെ ഇഷ്ടം ആണ്... ഒരുപാട് ഇഷ്ടം.....


സമയം വീണ്ടും നോക്കിയപ്പോൾ 1.30... നമ്മക്ക് ഒട്ടും ഉറക്ക് വരുന്നില്ല...  ഇപ്പോഴും സെയിം അവസ്ഥ...  അവളെ കാണാതെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുവാ... ഇങ്ങനെ ഇനി നിന്നാൽ നമ്മക്ക് വട്ടവും എന്ന് ഉറപ്പ് ആണ്... ഷിയാസ്‌ പറഞ്ഞ പോലെ ഒന്ന് പോയി കണ്ടാലോ.... അല്ലേൽ വേണ്ടാ അവരൊക്കെ എന്ത് കരുതും... മനസ്സിൽ ഓരോരോ ചിന്തകൾ വന്ന് കൊണ്ടേ ഇരിക്കുന്നു... 

ഒടുക്കം നമ്മക്ക് മനസ്സിലായി നമ്മക്ക് ഇപ്പോൾ ഓളെ കണ്ടേ പറ്റു... പിന്നെ ഒന്നും നോക്കിയില്ല നമ്മള് കാറിന്റെ ചാവിയും എടുത്ത് പുറത്തേക് ഇറങ്ങി... നിങ്ങൾ ആരും ഒച്ച വെക്കല്ലേട്ടാ... നമ്മള് പോവുന്നത് ആരേലും കണ്ടാൽ അതോടെ തീർന്നു എല്ലാം... ഹിഹിഹി....


എങ്ങനെല്ലോ കഷ്ടപ്പെട്ടു നമ്മള് പുറത്ത് എത്തി...  വാച്ച് മാനോട്‌ മെല്ലെ ഗേറ്റ് തുറക്കാൻ പറഞ്ഞ് നമ്മള് കാർ പുറത്തേക്കു എടുത്ത്....


ശെരിക്കും ഡ്രൈവ് ചെയ്യുമ്പോൾ അവൾ വീട്ടിലേക്ക് എന്റെ പെണ്ണായി വന്നത് മുതൽ ഉണ്ടായ കാര്യങ്ങൾ ഒക്കെ നമ്മളെ മുന്നിൽ ഇങ്ങനെ തെളിഞ്ഞു വരുകയാണ്... ശെരിക്കും നമ്മളെ ഇപ്പോൾ ആരേലും കണ്ടാൽ വിചാരിക്കും നമ്മക്ക് വട്ടാണ് എന്ന്...വേറെ ഒന്നും അല്ലാ നമ്മള് ഇങ്ങനെ ഓരോന്ന് ഓർത്ത് ഒരേ ചിരിയാണ്... അതിപ്പോ ചിരിക്കാൻ മാത്രം കുറെ ഉണ്ടല്ലോ അല്ലേ ഹിഹിഹി....


നമ്മള് ഓളെ വീട് എത്താൻ ആയി... എന്തായാലും വിളിച്ചു എഴുനെല്പിച്ചു ഓളെ കണ്ടാൽ ശെരിയാവുല അവരെ ചോദ്യത്തിന് മുന്നിൽ നമ്മള് പതറി പോവും...അവൾക്ക് ജനൽ തുറന്ന് ഉറങ്ങുന്നത് ആണ് ഇഷ്ടം അതോണ്ട് മിക്കവാറും ജനൽ തുറന്ന് കാണും... ഒന്ന് ഓളെ കണ്ടിട്ട് പോവാം... അതാ നല്ലത്.... നമ്മള് ഇങ്ങനെ മനസ്സിൽ അങ്ങനെ പ്ലാൻ ഒക്കെ ചെയ്ത് നമ്മള് അവളെ വീട്ടിന്റെ മുന്നിൽ ഉള്ള റോഡിന്റെ സൈഡിൽ കാർ പാർക്ക്‌ ചെയ്ത് മെല്ലെ കാറിൽ നിന്ന് ഇറങ്ങി... നമ്മള് ഫോൺ നോക്കിയപ്പോൾ 2 ക്ലോക്ക്.... ഈ പ്രേമത്തിന് കണ്ണും മൂക്കും ഇല്ലാന്ന് പറയുമ്പോൾ നമ്മള് പുച്ഛിക്കാർ ആണ്... ഇന്നിപ്പോ മനസ്സിലായി അതിലും കാര്യം ഉണ്ട് എന്ന്... എന്താ ചെയ്യാ നമ്മക്ക് വന്നൊരു മാറ്റെ... ഹിഹിഹി....


നമ്മള് അങ്ങനെ ശബ്ദം ഉണ്ടാകാതെ ആ മാക്രിയുടെ റൂമിന്റെ ജനലിന്റെ അടുത്ത് പോയി നിന്നു... ഭാഗ്യം നമ്മള് പ്രതീക്ഷിച പോലെ ജനൽ തുറന്നിട്ട്‌ ഉണ്ട്.... നമ്മള് റൂമിന്റെ ഉള്ളിലെക്ക് നോക്കി... ആ മാക്രി മാത്രം അല്ലാ മറ്റേ പൊട്ടത്തിയും ഉണ്ട് ലാമി... ചേ.. ആ മാക്രി അങ്ങോട്ട് ചെരിഞ്ഞിട്ട് ആണ് കിടക്കുന്നത്.. ഇവളെ മുഖം ഒന്ന് കണ്ടാൽ വേഗം പോവാമായിരുന്നു... നമ്മക്ക് ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഒന്നും മുൻ പരിചയം ഇല്ലാത്തത് കൊണ്ട് നല്ല ടെൻഷനും ഉണ്ട്... പടച്ചോനെ ഇവൾ എന്താ തിരിഞ്ഞ് കിടക്കാത്തത്.... 


************************************************


നമ്മക്ക് ഉറക്കൊന്നും ഇത് വരെ വന്നിട്ടില്ല..  ലാമി നല്ല ഉറക്കം ആണ്... നമ്മള് കണ്ണും തുറന്ന് കിടക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയി... എന്താ ചെയ്യാ ഉറക്കിന് നമ്മളെ വേണ്ടാ എന്നാ തോന്നുന്ന്..  പാവം ഞാൻ...  നമ്മള് അതും കരുതി തിരിഞ്ഞു കിടന്നപ്പോൾ ജനലിന്റെ പിറകിൽ ഒരു രൂപം കണ്ടതും നമ്മള് നിലവിളിച്ചതും ഒരു മിച്ചു ആയിരുന്നു... എങ്ങനെയാ എന്ന് അല്ലേ....


"അയ്യോ... കള്ളൻ.... ഉമ്മ.. ഉപ്പാ.. കള്ളൻ...... " 


നമ്മള് നിലവിളിച്ചതും ജനാലരികിൽ നിന്ന ആള് അവിടെ നിന്ന് മാറി.... 

ലാമി ആണേൽ നമ്മളെ നിലവിളി കേട്ടു എണീറ്റ് നമ്മളോട് എന്താ എന്താ ചോദിക്കുന്ന്... ആദ്യം നിലവിളിച്ചു എങ്കിലും ഇപ്പോൾ നമ്മക്ക് ഒന്നും പറയാൻ കിട്ടുന്നില്ല..  ഒരു മാതിരി ശ്വാസം കിട്ടാത്ത അവസ്ഥ...  ഉപ്പയും ഉമ്മയും ആണേൽ ഡോർ തല്ലി പൊട്ടിക്കുന്നുണ്ട്... ലാമി വേഗം ഡോർ തുറന്നു... ഉമ്മയും ഉപ്പയും വെപ്രാളപ്പെട്ടു നമ്മളെ അടുത്തേക്ക് വന്ന്.... 


"എന്താ മോളെ എന്ത് പറ്റി..." 


"കള്ളൻ...  അവിടെ കള്ളൻ... " നമ്മള് എങ്ങനെയെല്ലോ പറഞ്ഞ് കൊടുത്ത്... ഉപ്പ അപ്പൊ തന്നെ എല്ലാ ലൈറ്റ് ഓൺ ചെയ്ത് പുറത്തേക്കു പോയി... നമ്മള് എല്ലാരും പിന്നാലെയും....


************************************************


ഓളെ മുഖം കാണാൻ വേണ്ടി നിന്ന നമ്മളെ തന്നെ ഞെട്ടിച്ചു കൊണ്ട് ആയിരുന്നു പെണ്ണിന്റെ അലർച്ച...  സത്യം പറയാലോ അപ്പൊ തന്നെ ഭൂമി പിളർന്നു അങ്ങ് അടിയിലെക്ക് പോയാൽ മതിയായിരുന്നു എന്ന് വരെ നമ്മക്ക് തോന്നിപോയി.... ഓളെ  അലർച്ച കേട്ടപ്പോൾ തന്നെ നമ്മള് ജീവനും കൊണ്ട് ഓടി... വെപ്രാളം പിടിച്ചു ഓടിയത് കൊണ്ട് സ്ലിപ് ആയി നമ്മള് വീണു... വീണെടുത്ത് നിന്ന് എണീറ്റ് ഓടിയപ്പോ ത്തിനും വീടിനകത്തും പുറത്തും ഒക്കെ ഉള്ള ലൈറ്റ് ഒക്കെ ഓൺ ആയിന്... എങ്കിലും നമ്മള് ഓടി... ഓളെ വീട്ടിന്നു മുന്നിൽ എത്തിയതും പിറകിൽ നിന്ന് " ആരാ അത് " എന്നുള്ള നമ്മളെ അമ്മായിയപ്പന്റെ ചോദ്യവും ഒന്നിച്ചു ആയിരുന്നു... നമ്മള് പിറകോട്ടു തിരിഞ്ഞിട്ട് ഉള്ളത് കൊണ്ട് മൂപ്പര് നമ്മളെ മുഖം കണ്ടിട്ടില്ല..  ബട്ട്‌ അങ്ങേരെ ചോദ്യം കേട്ടപ്പോൾ തന്നെ നമ്മള് ബ്രൈക് ഇട്ട പോലെ അവിടെ നിന്നിന്...


"ആരാ എന്ന് ചോദിചില്ലേ...." ഇത്തിരി കൂടി ഗൗരവത്തിൽ ആണ് ഇപ്പോഴത്തെ ചോദ്യം... ഓടിയാൽ എന്തായാലും കുടുങ്ങും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് നമ്മള് മെല്ലെ അവരുടെ നേർക്ക് തിരിഞ്ഞു നിന്നു.... 


"അബി..........." നമ്മളെ മോന്ത കണ്ടതും അന്തം വിട്ട് എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു.... ചങ്ങായിമാരെ നമ്മള് ശെരിക്കും പെട്ടുട്ടോ....


"ആരാ എന്ന് ചോദിചില്ലേ...." ഇത്തിരി കൂടി ഗൗരവത്തിൽ ആണ് ഇപ്പോഴത്തെ ചോദ്യം... ഓടിയാൽ എന്തായാലും കുടുങ്ങും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് നമ്മള് മെല്ലെ അവരുടെ നേർക്ക് തിരിഞ്ഞു നിന്നു.... 


"അബി..........." നമ്മളെ മോന്ത കണ്ടതും അന്തം വിട്ട് എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു.... ചങ്ങായിമാരെ നമ്മള് ശെരിക്കും പെട്ടുട്ടോ....


നമ്മള് എല്ലാരെയും മുഖം മാറി മാറി നോക്കി.. എല്ലാരും നമ്മളെ അന്തം വിട്ട് നോക്കുകയാണ്... നമ്മള് നൈസ് ആയി ഒന്ന് ഇളിച്ചു കൊടുത്തു....


"മോൻ ആയിരുന്നോ... മോനെ കണ്ടിട്ട് ആണോ ഇവൾ കള്ളൻ എന്ന് പറഞ്ഞ് വിളിച്ച് കൂവിയത്..." നമ്മളെ അമ്മായിപ്പൻ നമ്മളെ അടുത്ത് വന്ന് ചോദിച്ചു.... "


"ഹേയ് അല്ലാ... ഞാൻ വന്നപ്പോ ആരോ ഇതിൽ കൂടി ഓടുന്നത് കണ്ടു പിന്നാലെ ഓടിയെങ്കിലും ഞാൻ സ്ലിപ് ആയി വീണു പിന്നെ ഓടി വന്നെങ്കിലും അയാൾ മിസ്സ്‌ ആയി...." നമ്മള് ഒരു വിതം എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു...


"ഓഹ്... എന്നിട്ട് മോന് എന്തേലും പറ്റിയോ...."


"ഹേയ് ഇല്ലാ.... " നമ്മള് നമ്മളെ കെട്ടിയോളെ മുഖത്തു നോക്കിയപ്പോൾ പെണ്ണ് നമ്മള് പറഞ്ഞത് ഒന്നും വിശ്വാസം വന്നില്ല എന്നുള്ള ഭാവത്തിൽ നമ്മളെ തറപ്പിച്ചു നോക്കുന്നുണ്ട്... നമ്മള് കൂടുതൽ പിന്നെ അങ്ങോട്ട് നോക്കാൻ നിന്നില്ല...


"അല്ലാ മോൻ എന്താ ഈ സമയം ഇങ്ങോട്ട് വന്നെ..." 


പടച്ചോനെ പെട്ട്..... ഓളെ ഉപ്പ അത് ചോദിച്ചതും നമ്മള് ആകെ പതറി പോയി.... 


"അത്..... അത് പിന്നെ.... ഉമ്മാമ......"


"അയ്യോ ഉമ്മാമക് എന്ത് പറ്റി......" 


നമ്മള് പറയാൻ തുടങ്ങിയതും ആ മാക്രി ചാടി കേറി ചോദിച്ചു...


"ഉമ്മാമക്ക് ഒന്നും പറ്റിയില്ല... ഉമ്മാമ നിന്നെ കാണണം എന്ന് പറഞ്ഞു...."


 പടച്ചോനെ വായിൽ തോനുന്നത് ഒക്കെ പറയുന്നുണ്ട് എന്താവോ എന്തോ...


"ഉമ്മാമക് കാണണം എന്നോ... എന്ത് പറ്റി.. ഉമ്മാമക്ക് വീണ്ടും വയ്യാതെ ആയോ...."  


"ചെറുതായിട്ട് ഒരു വല്ലായ്മ... നിന്നെ കാണണം എന്ന് നേരത്തെ പറയുന്നു... അപ്പൊ കരുതി നിന്നെ കൂട്ടി പോയി രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ തന്നെ ഉമ്മാമക്ക് ഒരു സർപ്രൈസ് കൊടുക്കാം എന്ന്... അതാ വന്നത്...." നമ്മള് പറഞ്ഞ് ഒപ്പിച്ചു.... 


"മോൻ അകത്തേക്ക് കയറി ഇരിക്ക്.... " ഓളെ ഉപ്പ നമ്മളോട് പറഞ്ഞത് കേട്ടു നമ്മള് അകത്തേക്ക് കയറി.... 


************************************************


നമ്മളെ കെട്ടിയോൻ കോന്തൻ പറഞ്ഞത് ഒന്നും നമ്മക്ക് വിശ്വാസിക്കാൻ പറ്റുന്നില്ല... ചെക്കന്റെ മുഖത്തു ആണേൽ ഒരു കള്ള ലക്ഷണവും... ഇങ്ങേർ ഇത് എന്തിനാവും വന്നത്... ശെരിക്കും നമ്മള് ജനലിന്റെ പിറകിൽ കണ്ടത് ഈ കോന്തനെ തന്നെ ആയിരിക്കുമോ... ഒരു പിടിയും കിട്ടുന്നില്ലല്ലോ പടച്ചോനെ.... നമ്മള് അതും ചിന്തിച്ചു ലാമിയെ നോക്കിയപ്പോൾ പെണ്ണും നമ്മളെ നോക്കുന്നുണ്ട്... 


"മോളെ സച്ചു എന്നാ നീ വേഗം റെഡി ആയി മോന്റെ കൂടെ പൊയ്ക്കോ... നിന്റെ ബാഗും ഡ്രെസ്സ് ഒക്കെ നാളെ രാവിലെ ഞാൻ എത്തിച്ചു തരാം... ഇനി അത് പാക്ക് ചെയ്യാൻ നിന്ന് സമയം ഒരുപാട് ആവണ്ട.... " 


ഉപ്പ പറഞ്ഞപ്പോൾ നമ്മള് റെഡി ആവാൻ വേണ്ടി റൂമിലെക്ക് പോയി... ഇപ്പോഴും ഒന്നും അത്ര പിടികിട്ടാതെ നിൽക്കുകയാണ് നമ്മള്....


റെഡി ആയി റൂമിൽ നിന്ന് ഇറങ്ങാൻ പോയപ്പോ ദേ വരുന്നു ഇളിച്ചോണ്ട് ലാമി....


"നീ എന്താടി ഇളിക്കുന്നെ...."


"ഹേയ് ഒന്നുമില്ലാ... ശെരിക്കും ഇവിടെ എന്താ നടക്കുന്നത്.... നട്ട പാതിരാക്ക് ഉമ്മാമക്ക് കാണണം എന്ന് പറഞ്ഞ് നിന്നെ കൂട്ടി പോവാൻ അന്റെ കെട്ടിയോന് എന്താ ഭ്രാന്ത് ഉണ്ടോ... അത്ര നിർബന്ധം ആണേൽ നാളെ രാവിലെ വന്നാൽ പോരെ...."


"അത് തന്നെയാ ഞാനും ചിന്തിക്കുന്നെ.... എന്തോ എവിടെയോ ഒരു മിസ്റ്റേക്ക് പോലെ...." 


"സത്യം പറയടി.... നീ വിളിച്ചിട്ടല്ലേ അവൻ വന്നത്...." 


"എന്ത്.... ഞാൻ വിളിച്ചിട്ടോ...."


"അതെ.... നീ അല്ലേ അവനെ കാണാഞ്ഞിട്ട് ഉറക്ക് ഇല്ലാതെ നിന്നെ... അപ്പൊ ഞാൻ ഉറങ്ങിയ ശേഷം നീ ഓനെ ഫോണിൽ വിളിച്ച് വരുത്തിയത് ആണെങ്കിലോ..."


"ദേ... എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കണ്ട... അടിച്ചു നിന്റെ തല മണ്ട ഞാൻ പൊളിക്കും.... ഓ പിന്നെ അല്ലേൽ തന്നെ ഞാൻ വിളിച്ചാ വേഗം വരാൻ പോവുകല്ലേ അവൻ.... " 


"ഹ്മ്മ്മ് ഹ്മ്മ്മ് എന്ത് ആയാലും നിന്റെ ആഗ്രഹം നടന്നില്ലേ...." 


"മോളെ നീ ഇനിയും റെഡി ആയില്ലേ.." 


നമ്മളും ലാമിയും ഉപ്പ വിളിച്ചു കൂവുന്നത് കേട്ടപ്പോൾ തന്നെ സംസാരം നിർത്തി ഹാളിലേക്ക് പോയി... നമ്മള് കണ്ടപ്പോൾ തന്നെ കോന്തൻ "എന്ന നമ്മൾ പോയി വരാം" എന്ന് പറഞ്ഞ് ഉപ്പാക്ക് കയ്യും കൊടുത്ത് പുറത്തേക്കു ഇറങ്ങി... നമ്മളും എല്ലാരോടും യാത്ര പറഞ്ഞ് ആ കോന്തന്റെ പിന്നാലെ പോയി...


"അല്ലാ നിങ്ങളെ കാർ എവിടെ.... " 


"കാർ കുറച്ച് അങ്ങോട്ട് റോഡ് സൈഡിൽ ഉണ്ട്...." 


"അതെന്താ നിങ്ങൾ അവിടെ വെച്ച് വന്നത്... വീടിന്റെ മുന്നിലേക്ക് കൊണ്ട് വരാൻ പറ്റുമല്ലോ... " നമ്മള് അത് ചോദിച്ചതും ചെക്കൻ പരുങ്ങി കളിക്കുന്നുണ്ട്...


"ഒന്നുമില്ല അവിടെ വെക്കാൻ തോന്നി അവിടെ വെച്ചു... നിനക്ക് എന്തേലും നഷ്ടം ഉണ്ടോ... " നമ്മളെ നോക്കി പേടിപ്പിച്ചു ഇതും പറഞ്ഞു ചെക്കൻ നടത്തത്തിന്റെ സ്‌പീഡ്‌ കൂട്ടി... നമ്മളും പിന്നാലെ പോയി... അങ്ങനെ കാറിന്റെ അടുത്ത് എത്തി... ആ കോന്തൻ നമ്മളെ നോക്കി പേടിപ്പിച്ചു കാറിന്റെ അകത്തേക്ക് കയറി ഇരുന്നു... ഈ നോക്കി പേടിപ്പിക്കലിന് മാത്രം ഒരു മാറ്റവും എല്ലാ... ചെക്കന്റെ മട്ടും ഭാവംവും ഒക്കെ കണ്ടിട്ട് നമ്മക്ക് ശെരിക്കും പേടി ആവുന്നുണ്ട്... ഇനി ഈ തെണ്ടി നമ്മളെ കൊല്ലാനോ മറ്റോ കൊണ്ട് പോവുകയാണോ...  ആർക്ക് അറിയാം എല്ലാം കണ്ടു തന്നെ അറിയാം.. പടച്ചോനെ കാക്കനെ എന്ന് മനസ്സിലും കരുതി നമ്മള് കാറിൽ കയറി ഇരുന്നു... നമ്മള് കയറിയപ്പോൾ തന്നെ ചെക്കൻ കാർ മുന്നോട്ട് എടുത്തു....


ശെരിക്കും ഈ തെണ്ടിയെ കണ്ടപ്പോൾ നമ്മക്ക് ഒരുപാട് സന്തോഷം ആയിന്... നമ്മള് കാണാൻ ആഗ്രഹിച്ച സമയം ആയിരുന്നല്ലോ ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ഈ കോന്തന്റെ വരവ്... ശെരിക്കും നമ്മക്ക് തോന്നിയത് ആണ് എന്തേലും പറഞ്ഞ് അവിടേക്ക് പോയാലോ എന്ന്... രാവിലെ എന്തേലും കാരണം ഉണ്ടാക്കി പോവണം എന്നും കരുതിയത് ആണ്... പക്ഷെ നമ്മളെ കൂടുതൽ റിസ്ക് എടുക്കാതെ പടച്ചോൻ രക്ഷിച്ചു... ഹിഹിഹി....  


നമ്മള് കാറിന്റെ ഗ്ലാസ്‌ താഴ്ത്തി..... uff എന്താ ഒരു തണുത്ത കാറ്റ്... നല്ല മഴ പെയ്യാൻ പോവുന്ന പോലെ ഒരു ഫീൽ....  ഈ സമയം നല്ലൊരു റൊമാന്റിക് സോങ് കൂടി ഉണ്ടെങ്കിൽ പൊളിക്കും... 


"തേരി..മേരി.. മേരി... തേരി പ്രേം കഹാനി...." 


പെട്ടന്ന് നമ്മള് ഒട്ടും പ്രതീക്ഷിക്കാതെ ആ പാട്ട് കേട്ടതും നമ്മള് വേഗം പുറത്തേക്ക് ഉള്ള നോട്ടം മാറ്റി തിരിഞ്ഞു നമ്മളെ കെട്ടിയോനെ നോക്കി... അപ്പൊ ദേ ചെക്കൻ നമ്മളെ നോക്കി ഒരു കള്ള ചിരി പാസാക്കി വീണ്ടും ഡ്രൈവിംങ്ങിൽ ശ്രദ്ധ കൊടുത്തു... സംഭവം നിങ്ങൾക്ക് മനസിലായില്ലേ നമ്മളെ കെട്ടിയോൻ കാറിൽ പാട്ട് വെച്ചതാണ്... നമ്മള് വിചാരിച്ച പോലെ അല്ലാട്ട ചെക്കൻ ആള് പുലിയാ... നമ്മള് മനസ്സിൽ കണ്ടപ്പോൾ കോന്തൻ മാനത്തു കണ്ടു..... ഹിഹിഹി... 


നമ്മള് അങ്ങനെ പാട്ടും കേട്ടു നല്ല തണുത്ത കാറ്റും കൊണ്ട്  അങ്ങ് ആസ്വതിച്ചു പോവുംമ്പോൾ ആണ് പെട്ടന്ന് നമ്മളെ കെട്ടിയോൻ കാർ നിർത്തിയത്...


"എന്താ എന്തു പറ്റി.... എന്തിനാ ഇവിടെ നിർത്തിയെ...." 


"ഒന്നുമില്ല നിന്നെ ഇവിടെ വെച്ച് ആരും കാണാതെ കൊല്ലാൻ.... " 


പടച്ചോനെ നമ്മള് ഊഹിച്ചത് ശെരിയായോ... ഈ തെണ്ടി നമ്മളെ കൊല്ലാൻ കൊണ്ട് വന്നത് ആണോ... 


"എന്താടി ആലോചിക്കുന്നെ... എങ്ങനെ രക്ഷപ്പെടും എന്നാണോ.... നിനക്ക് ഇനി രക്ഷ എല്ല മോളെ...." 


എന്നും പറഞ്ഞ് ചെക്കൻ അട്ടഹസിച്ചു ചിരിക്കാൻ തുടങ്ങി... സത്യം പറയാലോ നമ്മള് പേടിച്ചു അലക്കായി പോയി.. പിന്നെ ഒന്നും നോക്കിയില്ല എപ്പോഴത്തെയും നമ്മളെ അവസാന അടവ് അങ്ങ് പ്രയോഗിച്ചു....


"അയ്യോ...... രക്ഷിക്കണേ.... ആരേലും ഓടി വരണേ... എന്നെ ഈ കാലമാടൻ കൊല്ലാൻ പോവുന്നെ....." 


************************************************


നമ്മള് ഓളെ ചോദ്യം കണ്ടപ്പോൾ ഓളെ ഒന്ന് പിരാന്ത് ആക്കാൻ വേണ്ടി പറഞ്ഞത് ആണ്... നമ്മളെ കെട്ടിയോൾ അല്ലേ ആള് പെണ്ണ് വിളിച്ചു കൂവാൻ തുടങ്ങി.... പടച്ചോനെ ഇതിന് മാത്രം സൗണ്ട് ഇത് എവിടുന്നു വരുന്നു.... പിന്നെ ഒന്നും നോക്കിയില്ല നമ്മള് ഓളെ വായ പൊത്തി പിടിച്ചു...


"എടി പുല്ലേ... ഞാൻ വെറുതെ പറഞ്ഞതാ... വണ്ടി ഞാൻ ഓഫ്‌ ആക്കിയതല്ലാ തനിയെ ഓഫ്‌ ആയി പോയത്... ഒച്ച വെക്കാതെ അടങ്ങി ഇരിക്ക്...." നമ്മള് അത് പറഞ്ഞ് തീർന്നപ്പോഴേക്കും പെണ്ണ് നമ്മളെ കയ്യിൽ കടിച്ച്... വേദന കാരണം അപ്പൊ തന്നെ നമ്മള് ഓളെ വായയിൽ നിന്ന് കൈ എടുത്ത്....


"നീ എന്താടി പട്ടിയുടെ ജന്മമോ.... എന്തൊരു വേദനയാണ്..."


"വേദന ഉണ്ടോ... എങ്കിൽ കണക്കായി പോയി...." 


"അല്ലേലും നിന്നെ കെട്ടിയെടുത്ത മുതൽ എന്റെ ജീവിതം നായ നക്കിയത് ആണല്ലോ..." എന്ന് പറഞ്ഞ് നമ്മള് ആ മാക്രിയെ നോക്കിയപ്പോൾ നമ്മളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്... ശെരിക്കും നമ്മക്ക് അത് കണ്ടപ്പോൾ ചിരിയാണ് വന്നത് എങ്കിലും മുഖത്തു ഗൗരവം വരുത്തി ഓളെ ഒന്ന് തറപ്പിച്ചു നോക്കി... പെണ്ണ് അപ്പൊ നമ്മളെ സൈഡിൽ നിന്ന് മുഖം തിരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു....


ഒരുപാദ്‌ തവണ നമ്മള് കാർ സ്റ്റാർട്ട്‌ ചെയ്യാൻ നോക്കിയെങ്കിലും നോ രക്ഷ...  കാര്യമായി എന്തോ കാറിനു പറ്റിയിട്ടുണ്ട്...


"അതെ ഇന്നെങ്ങാനും ശെരിയാവുമോ... ഒരു പൊട്ട കാറും എടുത്തു വന്നിരിക്കുവാ...." 


"പൊട്ട കാറോ... എടി പുല്ലേ ഇത് നിന്റെ ആ പാട്ട സ്കൂട്ടി അല്ലാ... 80 ലക്ക് വിലയുള്ള കാർ ആണ്...  അതെങ്ങനെയാ നീയൊക്കെ ഇത് ഒന്ന് കാണുന്നത് പോലും ഇപ്പോഴല്ലേ... അപ്പൊ പറഞ്ഞിട്ട് കാര്യം ഇല്ലാ.... " 


"അല്ലേലും ഈ കാറും നിങ്ങളും ഒക്കെ ഒരുപോലെയാ... ക്യാഷ് ഉണ്ടേലും ഒന്നിനും കൊള്ളിള്ള.... " 


അല്ലേലും നിങ്ങക്ക് അറിയാലോ പറഞ്ഞു ജയിക്കാൻ ഈ മാക്രിയുടെ കൂടെ പറ്റില്ല...  കെട്ടിലെ ഡയലോഗ് നമ്മക്ക് ഒന്നും പെട്ടന്ന് പറയാൻ പോലും കിട്ടിയില്ല....  


ദേ പെണ്ണ് കാറിൽ നിന്ന് ഇറങ്ങി നടക്കുന്നു... 


"ഹെലോ... ഇത് എങ്ങോട്ടാ...." 


"നിങ്ങളെ കാർ ഇന്നെനി ശെരിയാവാൻ ഒന്നും പോവുന്നില്ല...  ഇവിടെ നിന്ന് ഇനി കുറച്ച് ദൂരം അല്ലേ ഉള്ളൂ വീട്ടിലേക്ക്... ഞാൻ നടന്നു പൊക്കോളാം... വരുന്നെങ്കിൽ വാ.. അല്ലേൽ നിങ്ങളെ 80 ലക്ഷത്തിന്റെ കാറും കെട്ടി പിടിച്ച് അവിടെ കിടന്നോ.... " നമ്മളെ നോക്കി ഇളിച്ചോണ്ട് ഡയലോഗ് അടിച്ചു പെണ്ണ് വീണ്ടും നടക്കാൻ തുടങ്ങി.... പിന്നെ നമ്മളും ഒന്നും നോക്കിയില്ല കാറിന്റെ ചാവിയും എടുത്തു ഓളെ പിന്നാലെ നടന്ന്.... നമ്മള് വരുന്നത് കോണ്ട് ആവണം പെണ്ണ് അവിടെ നിന്നു... നമ്മള് ഓളെ അടുത്ത് എത്തിയപ്പോൾ മാക്രി വീണ്ടും നടക്കാൻ തുടങ്ങി...  


നിലാവിന്റെ വെളിച്ചത്തിൽ പെണ്ണിന്റെ മൊഞ്ചു തിളങ്ങുകയാണ്... തണുത്ത ഈ കാറ്റിൽ അവളുടെ മുടി നൃത്തം വെക്കുന്നു.... അതിനെക്കാളും ഭംഗിയിൽ അവളുടെ റോസാപൂവിന്റെ ഇതളുകൾ പോലെ ഉള്ള ചുണ്ടിൽ നിന്ന് വിരിയുന്ന പുഞ്ചിരിയും... സത്യമായും സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന ഹൂറിയാണോ നമ്മളെ കൂടെ നടക്കുന്നത് എന്ന് നമ്മക്ക് തോന്നി പോയി... 


അവളുടെ മൊഞ്ചും നോക്കി ഇങ്ങനെ നടന്നപ്പോൾ ആണ് പെട്ടന്ന് നമ്മളെ കവിളിൽ എന്തോ വന്നു പതിച്ചത്... തൊട്ട് നോക്കിയപ്പോൾ വെള്ള തുള്ളി... മഴ വരാൻ പോകുന്നു... 

പിന്നെ പെട്ടന്ന് ആയിരുന്നു മഴയുടെ ശക്തി കൂടിയത്.... 


നമ്മള് ആകെ നനഞു ഒരു വിതം ആയി... കയറി നിൽക്കാൻ എവിടേലും ഒരു ഇടം കിട്ടുമോ എന്ന് തിരയുന്ന തിരക്കിലാണ് നമ്മള്... പക്ഷെ നമ്മളെ കൂടെ ഉള്ള മാക്രിക്ക് ഒരു കുലുക്കവും ഇല്ലാ... പെണ്ണ് നല്ലം ആസ്വദിച്ചു മഴ നനയുകയാണ്.... 


പിന്നെ ഒരു ബസ് സ്റ്റോപ്പ്‌ കണ്ടപ്പോൾ നമ്മള് അതിനകത്തു കയറി നിന്നു... പെണ്ണ് കണ്ണും അടച്ച് മുഖം മുകളിലേക്ക് ഉയർത്തി മഴ കൊണ്ട് നില്ക്കാ... ഈ പെണ്ണ് ഇത് എന്താ ചെയ്യുന്നേ...


"അതെ.... ഇങ്ങനെ മഴ കൊണ്ട് നിന്ന... നാളെ രാവിലെ അസുഗം വന്നു എഴുന്നേൽക്കൽ ഉണ്ടാവില്ല.... " 


"ഒരു അസുഖവും വരില്ല...  ഭൂമിയിലേക്ക് സന്തോഷത്തോടെ വരുന്ന മഴയെ സന്തോഷത്തോടെ ആസ്വതിക്കുകയാണ് വേണ്ടത് അല്ലാതെ പേടിച്ചു മാറി നിൽക്കുകയല്ല... " 

"എന്നാ അവിടെ നിന്ന് ആസ്വദിചോ... എന്തേലും ആയാൽ അത് കൂടി ആസ്വതിച്ചാൽ മതി...." നമ്മള് അത് പറഞ്ഞതും ഇടി മുട്ടിയതും ഒന്നിച്ചു ആയിരുന്നു... അപ്പൊ തന്നെ ദേ പെണ്ണ് നമ്മളെ അടുത്തേക്ക് ഓടി വന്നു.... 


"ഹഹഹ...  എന്താ വന്നത് ഇടിയും മിന്നലും കൂടി ആസ്വതിചൂടെ.... " 


"എന്ത് ആസ്വദിക്കണം എന്ന് ഞാൻ തീരുമാനിചോളാം... നിങ്ങള് നിങ്ങളെ കാര്യം നോക്ക്...." 

നമ്മളെ നോക്കി കൊഞ്ഞനം കുത്തി പെണ്ണ് അത് പറഞ്ഞതും വീണ്ടും ശക്തിയിൽ ഇടി മുട്ടി.. അപ്പൊ തന്നെ പെണ്ണ് നമ്മളെ കെട്ടിപിടിച്ചു... എന്റെ നെഞ്ചിൽ മുഖം അമർത്തി വെച്ചു നിന്നു... ശെരിക്കും അപ്പൊ നമ്മളെ ശരീരത്തിൽ കൂടി ആണ് ഒരു മിന്നൽ പോയ പോലെ തോന്നിയത്.... എല്ലാം മറന്ന് ഞാൻ അവളെയും ചേർത്ത് പിടിച്ചു... 


ഇടിയുടെ ശബ്ദം കുറഞ്ഞതും അവൾ നമ്മളെ ശരീരത്തിൽ നിന്ന് ദൂരെ മാറി നിൽക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിൽ നമ്മള് പിടി വിട്ടില്ല...  അവളുടെ കാപ്പി കണ്ണുകളിലേക്ക് നോക്കിയപ്പോൾ ഇത്തിരി നാണത്താൽ അവൾ എന്റെ കണ്ണുകളിലേക്കും നോക്കുന്നുണ്ട്.... മഴ കൊണ്ട് തണുത്തു  വിറക്കുന്ന അവളുടെ  ചുണ്ടുകൾ എന്നെ വല്ലാതെ ആകർഷിക്കുന്നു... 

അവളുടെ കഴുത്തിന്റെ മുകളിൽ വീണു കിടക്കുന്ന അവളുടെ നനഞ്ഞു കുതിർന്ന മുടി ഞാൻ മെല്ലെ മാറ്റി... ഭംഗിയുള്ള അവളുടെ കഴുത്തിൽ പതിഞ്ഞ മഴത്തുള്ളികൾ നിലാവിന്റെ വെളിച്ചത്തിൽ മുത്തുകൾ പോലെ തിളങ്ങുന്നുണ്ട്...  എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ മെല്ലെ പതിഞ്ഞു... നാണത്താൽ അവൾ എന്നെ പിടിച്ച് തള്ളി മാറ്റി പുഞ്ചിരിച്ചു ഓടാൻ ശ്രമിച്ചതും ഞാൻ അവളുടെ കയ്യിൽ പിടിച്ച് കറക്കി വീണ്ടും നമ്മളെ നെഞ്ചിലേക്ക് ഇട്ടു.... എന്നിട്ട് പതിയെ എന്റെ ചുണ്ടുകൾ അവളുടെ ചെവിയുടെ അടുത്ത് കൊണ്ട് പോയി... 

"I love you sachu..."താഴ്ന്ന സ്വരത്തിൽ ഞാൻ അത് പറഞ്ഞതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങുന്നത് ഞാൻ കണ്ടു... അവളുടെ അരയിൽ പിടുത്തം ഇട്ട് വീണ്ടും അവളെ എന്നോട് ചേർത്ത് നിർത്തി... അവളുടെ മനോഹരമായ ചുണ്ടുകളിൽ എന്റെ ചുണ്ട് ചേർത്ത് വെച്ചു........ 


"അതെ..... മഴയൊക്കെ തീർന്നു.... നിങ്ങളെ ആലോചന കഴിഞ്ഞെങ്കിൽ അങ്ങ് പോയാലോ...." പെട്ടന്ന് ഉള്ള ഡയലോഗ് കേട്ടപ്പോൾ നമ്മള് ഒന്ന് ഞെട്ടി ആ മാക്രിയെ നോക്കിയപ്പോൾ റോഡിൽ നിന്ന് ദേ ആ പോത്ത് നമ്മളെ വിളിക്കുന്നു... പടച്ചോനെ അപ്പൊ നമ്മള് കിനാവ് കാണുക ആയിരുന്നോ.....


"ച്ചെ........... ഒക്കെ നശിപ്പിച്ചു....."  


പിന്നെ കൂടുതൽ ആലോചിക്കാൻ നിന്നില്ല നമ്മള് മാക്രിയുടെ അടുത്തേക്ക് നടന്നു... 


നടന്ന് ഒടുവിൽ നമ്മള് വീട്ടിന്റെ ഗേറ്റ് മുന്നിൽ എത്തി... നമ്മളെ കണ്ടപ്പോൾതന്നെ വാച്ച് മാൻ ഗേറ്റ് തുറന്നു നമ്മൾ ചാവി അയാളുടെ കയ്യിൽ കൊടുത്ത് കാർ ഉള്ള സ്ഥലം പറഞ്ഞുകൊടുത്തു രാവിലെതന്നെ ശരിയാക്കി വീട്ടിൽ കൊണ്ടു വെക്കാനും പറഞ്ഞു നമ്മുടെ വീട്ടിലേക്ക് കയറി കൂടെ മാക്രിയും ഉണ്ടുട്ടോ... നമ്മൾ വാച്ച്മാൻ ഓർഡർ ചെയ്യുന്നത് കണ്ടു ഒരു ലോഡ് പുച്ഛം വാരി വിതറിയിട്ട നമ്മളെ പിന്നാലെ കയറിയെ... ഡോർ തുറന്ന് അകത്ത് കയറിയതും മുമ്പിലുള്ള ആൾക്കാരെ കണ്ടു നമ്മൾ ആകെ  ഞെട്ടി പണ്ടാരടങ്ങി പോയി ഉമ്മാമയും പിന്നെ ഉമ്മാന്ന് പറയുന്ന സ്ത്രീയും നമ്മൾ അനിയൻ ഷഹീയും ഷബിയും ഒക്കെ ഉണ്ട്.... നമ്മൾ ഒരു വളിച്ച ചിരി പാസാക്കി അകത്തേക്ക് കയറി കൂടെ നമ്മളെ കെട്ട്യോളും.....


" അല്ല അബി നീ നട്ടപ്പാതിരാക്ക് ആരോടും പറയാതെ ഇത് എവിടേക്ക് പോയി.. "


 നമ്മൾ ഉമ്മാമ്മയുടെ വകയാ ആദ്യചോദ്യം... 


 നമ്മൾ ഒന്നും മിണ്ടാതെ  അവിടെനിന്ന് പരുങ്ങി കളിച്ചു...


" ഇവളെ കൂട്ടി വരാൻ ആണോ അപ്പൊ നീ പോയെ.... "


 പടച്ചോനേ ഇതിനൊക്കെ നമ്മൾ എന്തു മറുപടി കൊടുക്കാനാണ്.. ഈ മാക്രി യോട് പറഞ്ഞത് ഉമ്മാമ കാണാൻ പറഞ്ഞത് കൊണ്ട് കൂട്ടാൻ വന്നത് ആണെന്നാണല്ലോ ഇതിപ്പോ എല്ലാം കൂടി കുളമാകും..... 


"ഇങ്ങള് എന്താ മറുപടി കൊടുക്കാത്തതു അബിക്കാ... വേഗം പറ ഉമ്മാമ ചോദിക്കുന്നത് കേട്ടില്ലേ...." 

നമ്മള് ഒരു പിടിയും കിട്ടാതെ നിൽക്കുമ്പോൾ ആണ് നമ്മളെ അനിയൻ തെണ്ടിയുടെ വക ഈ ഡയലോഗ് ഈ പന്നിക്ക് ഉറക്കവും ഇല്ലേ.... നമ്മള് ഓനെ നല്ലോണം അങ്ങ് നോക്കി പേടിപ്പിച്ചു... ചെക്കൻ അപ്പൊ നമ്മളെ നോക്കി ഇളിക്കെന്ന്... കള്ള ഹിമാർ... 


"അത് ഉമ്മാമ... എനിക്ക് എന്തോ പെട്ടന്ന് ഇവിടെക്ക് വരാൻ തോന്നി.. ഞാൻ വിളിച്ചിട്ട് ആണ് അബി എന്നെ കൂട്ടാൻ വന്നത്...." 


അപ്പോഴാ നമ്മളെ ഞെട്ടിച്ചു കൊണ്ട് നമ്മളെ കെട്ടിയോള് ഇത് പറഞ്ഞത്... നമ്മള് അന്തം മാക്രിയുടെ മുഖത്തെക്ക് നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു... 


"എന്നാ അത് നിനക്ക് ആരോടേലും പറഞ്ഞിട്ട് പൊക്കൂടെ അബി... ഞാൻ വെള്ളം കുടിക്കാൻ എണീറ്റപ്പോൾ ആരോ ഡോർ തുറന്ന് പോവുന്നതു കണ്ടു ഷഹീ ആണെന്ന് ആദ്യം വിചാരിച്ചത് ഓന്റെ റൂമിൽ പോയി നോക്കിയപ്പോ അവൻ പോത്ത് പോലെ കിടന്ന് ഉറങ്ങുന്നുണ്ട് അവനെ വിളിച്ചു എഴുനെല്പിച്ചു കാര്യം പറഞ്ഞപ്പോൾ അവൻ വാച്ച് മാനോട് ചോദിച്ചു അപ്പോഴാ അറിഞ്ഞത് നീ ആണ് പോയത് എന്ന്... എത്ര തവണ എന്താ എന്ന് അറിയാൻ നിന്നെ ഫോൺ വിളിച്ചു... ഓഫീസിലെ ആവിശ്യം ആണോന്നു അറിയാൻ ഷബിയെ വിളിച്ചു എഴുനെല്പിച്ചു ചോദിച്ചേ അപ്പൊ അവനും അറീല... നിന്നോട് പറഞ്ഞിട്ടില്ലേ എവിടേലും പോവുമ്പോൾ ഏതേലും ഒരാളോട് എങ്കിലും പറഞ്ഞിട്ട് പോവണം എന്ന്.... " 


പടച്ചോനെ നമ്മളെ ഉമ്മാമ നമ്മളെ നിർത്തി പൊരിക്കുകയാണ്... എങ്ങനെ ഇവിടെ നിന്ന് രക്ഷപ്പെടും റബ്ബേ.... 


"സോറി ഉമ്മാമ എല്ലാർക്കും ഒരു സർപ്രൈസ് ആയികോട്ടെ എന്ന് വിചാരിച്ചു ഞാൻ ആണ് പറഞ്ഞത് ആരോടും പറയണ്ട രാവിലെ എല്ലാരും എന്നെ പെട്ടന്ന് കണ്ടു ഞെട്ടട്ടെ എന്ന്...


 ഈ മാക്രി നല്ലോണം നമ്മളെ സപ്പോർട് ചെയ്ത് സംസാരിക്കുന്നുണ്ട് അല്ലോ... പൊതുവേ പാര വെക്കാൻ കിട്ടുന്ന ഒരു അവസരവും ഒഴിവാക്കാത്ത ആൾ ആണല്ലോ എന്താണാവോ മനസ്സിലിരിപ്പ് പടച്ചോന് അറിയാം... 


************************************************


നമ്മളെ കെട്ടിയോൻ തെണ്ടി നമ്മള് ആ കോന്തനെ സപ്പോർട്ട് ചെയ്യുന്നത് കണ്ടു അന്തം വിട്ട് നമ്മളെ നോക്കുന്നുണ്ട്... സംഭവം നമ്മക്ക് ഇപ്പൊ ആണ് എല്ലാം മനസ്സിലായത്... ഉമ്മാമ പറഞ്ഞിട്ട് അല്ല  നമ്മളെ വീട്ടിലേക്ക് വന്നത് എന്ന് ഉറപ്പായി... അപ്പൊ ലാമി പറഞ്ഞത് പോലെ നമ്മളെ മനസ്സിൽ തോന്നിയ ഇഷ്ടം ഈ കോന്തനും ഉണ്ടെന്ന് തോനുന്നു.... ഹ്മ്മ് തുറന്ന് പറയാൻ ജാഡ ആണല്ലേ... ഒക്കെ തീർത്തു തരാംട്ടാ ജാഡ തെണ്ടി... തല്ക്കാലം ഇവരുടെ മുന്നിൽ നാണം കെടുത്തണ്ടാ എന്ന് കരുതിയാ നമ്മള് ഉമ്മാമയോട് കള്ളം പറഞ്ഞത്.. ബട്ട്‌ ഇജ്ജ് റൂമിലെക്ക് വാ ഇതിനേക്കാൾ വലിയ ചോദ്യം ചോദിച്ചു അന്നേ നമ്മള് വട്ട് പിടിപ്പിക്കും ഹിഹിഹി... 


"എന്തായാലും ആളെ ഇങ്ങനെ ടെൻഷൻ ആക്കുന്ന സർപ്രൈസ് ഒന്നും ഇനി വേണ്ട...." ഉമ്മാമ ഇത്തിരി കലിപ്പോടെ അത് പറഞ്ഞപ്പോൾ നമ്മള് പിന്നെ ഒന്നും നോക്കിയില്ല ഉമ്മാമയെ കെട്ടി പിടിച്ച് ഒരു മുത്തം അങ്ങ്ട് കൊടുത്തു...  


"സോറി എന്റെ ഉമ്മാമ ഇങ്ങള് ക്ഷമിക്ക്... ഇനി ചെയ്യില്ല...." നമ്മള് നല്ലോണം സോപ്പിട്ടപ്പോൾ നമ്മളെ പാവം ഉമ്മാമ അതിൽ വീണ്... നമ്മളെ സോപ്പിടൽ കണ്ടിട്ട് ഉമ്മയും ഷഹീയും ഷബിയുമൊക്കെ അവിടെ നിന്ന് ഒരേ ചിരിയാണ്... നമ്മളെ കെട്ടിയോൻ ആണേൽ തലക്ക് അടി കിട്ടിയ പോലെയും നിൽക്കുന്നുണ്ട്... നമ്മക്ക് ഓനെ കണ്ടിട്ട് ചിരി വന്നിട്ട് വയ്യ...  


"ആ മതി മതി... സോപ്പിട്ടതു എല്ലാരും പോയി കിടക്കാൻ നോക്ക്...." എന്ന് ഉമ്മാമ പറഞ്ഞതും എല്ലാരും അവരവരുടെ റൂമിലെക്ക് പോയി....


 റൂമിലെത്തി നമ്മളെ കോന്തനെ മുഖത്തേക്ക് നോക്കിയപ്പോൾ ചെക്കൻ നിന്ന് പരുങ്ങി കളിക്കുന്നുണ്ട്... ശരിക്കും നമുക്ക് അത് കണ്ടപ്പോൾ ചിരി അടക്കാൻ പറ്റിയില്ല.. ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് അങ്ങ് നിന്ന്...


" അല്ല നിങ്ങൾ എന്താ എന്നോട് പറഞ്ഞത്... ഉമ്മാമ എന്നെ കാണണമെന്ന് പറഞ്ഞു എന്നല്ലേ.. എന്തിനാ കള്ളം പറഞ്ഞു വീട്ടിലേക്ക് വന്നേ.." നമ്മൾ അത് ചോദിച്ചപ്പോൾ ചെക്കന്റെ മോന്ത ഒന്ന് കാണേണ്ടതായിരുന്നു.... 


" അത്..... അതുപിന്നെ ഉമ്മാമ എന്നോട് പറഞ്ഞിരുന്നു വയസ്സായ തല്ലേ മറന്നു പോയതാവും......" എന്തൊക്കെയോ പറഞ്ഞു ഒപ്പിച് ചെക്കൻ വേഗം ബെഡിൽ പോയി കമിഴ്ന്നു കിടന്നു......


എടാ ജാഡ തെണ്ടി... മനസ്സിലുള്ളത് പറയാതെ എത്ര നാൾ ഇങ്ങനെ നിൽക്കും എന്ന് എനിക്ക് കാണണം... നിന്നെ കൊണ്ട് ഈ സച്ചു പറയിക്കും മോനെ....


@@@@@@@@@@@@@@@@@


ദിവസങ്ങൾക്കു ശേഷം........



ഇന്ന് നമ്മള് ഭയങ്കര തിരിക്ക് ആണ് ട്ടോ... എന്താന്ന് അറിയോ... നാളെ നമ്മളെ ഉമ്മാമയുടെ പിറന്നാളാണ്.. ഇന്ന് ഷഹബാസ്ക്കയും അമ്മാവന്മാരും അമ്മായിമാരും ഇന്ന് എത്തും... പിന്നെ വീടൊക്കെ ഒരുക്കുന്ന തിരക്കിൽ ആണ് നമ്മള് എല്ലാരും.....


നമ്മളും നഹലയും സഹലയും ബലൂൺ ഒക്കെ റെഡി ആക്കുന്ന തിരക്കിൽ ആണ്... ഷഹീയും ഷാഫിക്കയും കുറച്ചു ജോലിക്കാരും വേറെ ചില പണിയിലും ആണ്... ഡക്കറേഷൻ ലൈറ്റ് ഒക്കെ വെച്ച് സെറ്റപ്പ് ആക്കിയിട്ടുണ്ട്.... നമ്മളെ സന ഇതിലൊന്നും വരാതെ വലിയ ജാഡയിൽ ഒരു ബുക്കും വായിച്ചു സോഫയിൽ ഇരിപ്പുണ്ട്.... 

വൈകുന്നേരം ആയപ്പോൾ നമ്മളെ അമ്മായിമാരും അമ്മാവന്മാരും ഷഹബാസ്ക്കയും ഒക്കെ എത്തി...

 അമ്മാവന്മാർ ഇത്തിരി ഗൗരവക്കാരനെന്ന് ഉമ്മ പറഞ്ഞിരുന്നു.... പക്ഷേ നമ്മള് വിചാരിച്ചതിനേക്കാൾ കലിപ്പൻ മാർ ആണ്... വന്നപ്പോൾ തന്നെ നമ്മളെ  പരിജയപ്പെടുത്തി... അവരു രണ്ടുപേരും നമ്മളെ ഒരു നോട്ടം നോക്കി.. സത്യം പറയാലോ നമ്മുക്ക് ശരിക്കും പേടിയായി... പിന്നെ നമ്മളെ കെട്ടിയോന്റെ നോട്ടം കണ്ട് എക്സ്പീരിയൻസ് ആയതുകൊണ്ട് നമ്മക്ക് പിടിച്ചുനിൽക്കാൻ പറ്റി... ഹി ഹി ഹി..


 രാവിലെ തുടങ്ങിയതാണ് നമ്മൾ ഈ പണി... ഇപ്പൊ രാത്രി 8:00 ആയി... നമ്മളും ഷാഫിക്കയും പൂവ് കോർത്തു വലിയ മാല പോലെ ആക്കി ഹാളിൽ ഡീസയിൻ ചെയ്യുമ്പോൾ ദേ നമ്മളെ കെട്ടിയോൻ തെണ്ടി ഓഫീസിൽ നിന്ന് വരുന്നു... കൂടെ നമ്മളെ ഷബിയും ഉണ്ട്...  നമ്മളെ നോക്കി പുച്ഛം വാരി വിതറി ആ തെണ്ടി മുകളിലേക്ക് കയറി പോയി... നമ്മളും തിരിച്ചും ഇത്തിരി ഗമയോടെ തന്നെ നിന്ന്... അല്ല പിന്നാ....

 നമ്മളെ ഷബീ പിന്നെ ഒടുക്കത്തെ സന്തോഷത്തിൽ ആണ്... കാരണം നാളത്തെ ബർത്ത്ഡേ പാർട്ടിയിൽ നമ്മളെ ഉപ്പാന്റെയും ഉമ്മാന്റെയും കൂടെ ലാമി കൂടി വരുന്നുണ്ട്... അതിന്റെ ഒരു സന്തോഷത്തിൽ ആണ് മൂപ്പര്... 


പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട്... നിങ്ങക്ക് അറിയാലോ നമ്മളെ സൈബ ഉപ്പനെയും ഉമ്മനെയും കാണണം എന്ന് പറയുന്നത്... അത് കൊണ്ട് നാളെ ഫങ്ക്ഷനിൽ ഹിജാബ് ഒക്കെ ഇട്ട് നമ്മളെ സൈബയും എവിടേക്ക് വരുന്നുണ്ട്... അവൾ ഇവിടേക്ക് വരുന്നതിൽ എനിക്ക് ടെൻഷൻ ഉണ്ട് പക്ഷെ അവൾ കുറെ ആയില്ലേ നമ്മളോട് ഈ കാര്യം പറയുന്നു... നാളെ ഫങ്ക്ഷനിൽ ഒരുപാട് ആൾക്കാർ വരുന്നത് കൊണ്ട് അവളെ പെട്ടന്ന് ആരും ശ്രദ്ധിക്കില്ല... അപ്പൊ പിന്നെ ഇതാണ് ഏറ്റവും പറ്റിയ അവസരം എന്ന് തോന്നി.... 


ഒരു വിതം നമ്മളെ അലങ്കാര പണി ഒക്കെ കഴിഞ്ഞപ്പോ ഉണ്ട് നമ്മളെ കെട്ടിയോൻ തെണ്ടി ഫ്രഷ് ഒക്കെ ആയി താഴെ വരുന്നത്... പിന്നെ ഇന്ന് എല്ലാരും വന്നത് കൊണ്ട് നമ്മളെ പാത്തുമ്മ ഒരു പാട് ഐറ്റം ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്... പിന്നെ ആ കോന്തന് ഉള്ള ഫുഡ്‌ ഒക്കെ ഇപ്പോഴും ഷാഫിക്ക ആണ് ഉണ്ടാക്കുന്നത് എങ്കിലും എല്ലാരുടെയും കൂടെ തന്നെ ഇരുന്നാണ് ഇപ്പൊ ഫുഡ്‌ കഴിപ്പും... നമ്മളെ അമ്മാവന്മാർക്ക് ഒക്കെ അത് അത്ഭുതം ആയിരുന്നു.... നമ്മളെ ഒരു കഴിവേ...ഹിഹിഹി...


ഫുഡ്‌ ഒക്കെ കഴിച്ചു നമ്മള് റൂമിലേക്ക് പോയപ്പോ ദേ നമ്മളെ കെട്ടിയോൻ തെണ്ടി ഫോണിൽ ആരോടോ സൊറ പറഞ്ഞു ഇരിക്കുവാ.... 


************************************************


നമ്മള് ഷിയാസുമായി സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ആണ് നമ്മളെ മാക്രി റൂമിലേക്ക് കയറി വന്നത്....  നമ്മള് സംസാരിക്കുന്നത് ശ്രദ്ധിച്ചു നിന്ന് നമ്മളെ അടുത്ത് നിന്ന് ഡ്രസ്സ്‌ മടക്കി വെക്കുന്നപോലെ ആക്കി ചുറ്റി പെറ്റി നിക്കുന്നുണ്ട്.... നിനക്ക് ഇപ്പൊ കാണിച്ചു താരാട്ടാ.... 


"ഡാർലിംഗ്.... ഫുഡ്‌ കഴിച്ചോ മുത്തേ....." നമ്മള് നല്ല റൊമാന്റിക് ആയി അത് പറഞ്ഞപ്പോ ഷിയാസ് ഒരു നിമിഷം ഒന്നും മിണ്ടിയില്ല.... 


"എടാ നിനക്ക് വല്ല കാമ ദേവന്റെ പ്രേതം കൂടിയോ പെട്ടന്ന്...." 


ചെക്കൻ അത് പറഞ്ഞപ്പോൾ ചിരി വന്നിട്ട് വയ്യ...  ബട്ട്‌ ചിരിച്ചാൽ കുഴപ്പമാവും എന്ന് അറിയുന്നത് കൊണ്ട് നമ്മള് സഹിച്ചു പിടിച്ചു നിന്നു.... 


"എന്താ മുത്തേ... പിണക്കണോ... ഇന്ന് കാണാൻ വരാൻ പറ്റിയില്ല...  നിന്റെ പരാതി ഒക്കെ ഞാൻ മാറ്റി തരാം... നമുക്ക് ഒരു 2 ഡേ ബിസിനസ് ടൂർ എന്ന് പറഞ്ഞു പോവാം... എന്താ മോൾക്ക് സന്തോഷം ആയില്ലേ..."


"എടാ അബി... സത്യം പറ നീ കഞ്ചാവ് തുടങ്ങിയോ....." 

എന്താ ചെയ്യലെ ഈ ചെക്കന് ഊഹിക്കാൻ ഉള്ള കഴിവ് പോലും ഇല്ലാത്ത തെണ്ടി...


"എനിക്ക് എന്ത് പ്രശ്നം മോളെ.... വൈഫ്‌ അറിഞ്ഞാൽ എന്താ... എനിക്ക് ഒന്നും ഇല്ല... ഞാൻ അവളെ മുന്നിൽ നിന്നാ സംസാരിക്കുന്നെ.. അവൾ കേട്ടാൽ എനിക്കൊന്നും ഇല്ലാ... നീ ആണ് എന്റെ എല്ലാം...." 


നമ്മള് അത് പറഞ്ഞപ്പോൾ ചെക്കന് കാര്യം പിടി കിട്ടി... പിന്നെ ആ തെണ്ടി അലാക്കിലേ ചിരി ആയിരുന്നു.... 


"അപ്പൊ സച്ചു അടുത്ത് ഉണ്ട് അല്ലെ... അത് നേരത്തെ പറയണ്ടേ...." 


"ഉണ്ട് മുത്തേ......" 


"അബിക്കാ.... ഇങ്ങളെ കാണാൻ എന്റെ നെഞ്ച് പട പാടാന്ന് ഇടിക്കുന്നു ഇക്ക...  എന്നാ നമ്മളെ ആദ്യരാത്രി....." 


പടച്ചോനെ ആ തെണ്ടി ഓവർ ആക്ടിങ് തുടങ്ങി... ഇവൻ എന്നെ ഇത് ചിരിപ്പിച്ചു കുളമാക്കും.... നമ്മളെ ആ മാക്രിയെ ഇടകണ്ണ് ഇട്ട് നോക്കിയപ്പോൾ പെണ്ണിന്റെ മുഖം ഒന്ന് കാണണം... ദേഷ്യം വന്നിട്ട് മൂക്കും കവിളും ഒക്കെ ചുവന്നിട്ട് ഇപ്പോ പൊട്ടി തെറിക്കും എന്ന ഭാവത്തിൽ നിൽക്കുകയാണ്.... 


"എന്നാ ഒക്കെ ഡിയർ..  ലവ് യൂ...." എന്ന് പറഞ്ഞ് ഫോൺ കട്ട്‌ ആക്കി ഊളെ മുഖത്തു നോക്കി ഒന്ന് പുച്ഛിച്ചു കണ്ണ് അടച്ചു കിടന്നു....

പടച്ചോനെ ഇവളെ നിൽപ്പും ഭവവും ഒക്കെ കണ്ടിട്ട് എന്നെ എന്തേലും എടുത്ത് തലക്ക് അടിച്ചു കൊള്ളുന്ന ലക്ഷണം ഒക്കെ ഉണ്ട്... ബട്ട്‌ എന്നാലും ഈ മാക്രിയെ ഇങ്ങനെ ചൂടാക്കാൻ ഭയങ്കര രസാ... ഹിഹിഹി....


************************************************


"തെണ്ടി... പട്ടി... മരപ്പട്ടി.... കിടത്തം കണ്ടില്ലേ പടച്ചോനെ കണ്ട്രോൾ തരൂ അല്ലേൽ ഉമ്മാമന്റെ പിറന്നാൾ നാളെ കുളമാകും ഞാൻ ഈ തെണ്ടിയെ തല്ലി കൊന്നിട്ട്.... 

സംഭവം നമ്മളെ ചൂടാക്കാൻ വേണ്ടി തെണ്ടി ചുമ്മാ ആക്ട് ആണെന്ന് അറിയാം... എന്നാലും ഇതൊക്കെ കേൾക്കുമ്പോൾ നമ്മക്ക് ദേഷ്യവും വരുന്നു.... 

തെണ്ടി നമ്മളെ ഇട കണ്ണ് ഇട്ട് നോക്കുന്നുണ്ട്... 

ഇതിനുള്ള പണി തരാൻ പടച്ചോൻ എനിക്ക് ഒരു അവസരം തരും... അപ്പൊ ഞാൻ കാണിച്ചു തരാഡാ ജാഡ തെണ്ടി.... 

നമ്മള് അതും മനസ്സിൽ കരുതി സമാധാനീച്ചു പോയി കിടന്നു...


@@#@@@@@@


പിറ്റേന്ന് നേരത്തെ എണീറ്റു...  നമ്മള് സാരിയൊക്കെ ഉടുത്തു റെഡി ആയി.... സാരി നമ്മള് ഉടുക്കാൻ പഠിച്ചു എന്ന് കരുതണ്ടാട്ടോ... ഇത്തവണയും ഉമ്മ തന്നെയാ ഉടുത്തു തന്നെ... അല്ലേലും നിങ്ങൾക്ക് അറിയാലോ നമ്മള് പെട്ടന്ന് ഒന്നും പഠിക്കില്ല മടിച്ചി ആണെന്ന്.... ഹിഹിഹി...


എല്ലാരും റെഡി ആയി ഹാളിൽ ഉണ്ട്.... നമ്മളെ ഉമ്മച്ചിയും ഉപ്പച്ചിയും ലാമിയും ഒക്കെ എത്തിയിട്ടുണ്ട്.... ലാമി തെണ്ടി ഒടുക്കാത്ത മൊഞ്ചിൽ ആണ് വന്നേക്ക്ന്നെ... ഓളും ഷെബിയും കണ്ണ് കൊണ്ട് കഥകളി കളിക്കുന്ന കണ്ടിട്ട് ചിരി വന്നിട്ട് വയ്യ... നമ്മള് അവരെ നോക്കി ഇളിച്ചോണ്ട് നിന്നപ്പോൾ ആ നമ്മളെ കെട്ടിയോൻ തെണ്ടി കോട്ടും സൂട്ടും ഒക്കെ ഇട്ട് മൊഞ്ചൻ ആയി ആരോടോ കത്തി അടിച്ചു നിൽക്കുന്നു.... നമ്മള് നോക്കുന്നത് കണ്ടപ്പോൾ ഒരു ലോഡ് പുച്ഛം വാരി വിതറി തെണ്ടി.... അല്ലേലും ഈ തെണ്ടിയെ കൊണ്ട് ഇതേ പറ്റു... നമ്മളെ ഒരു വിധി... അല്ലാതെന്ത് പറയാൻ....  


അപ്പോഴാ നമ്മള് ഇന്നലെ കഷ്ട പെട്ടു തൂക്കി ഇട്ടിട്ടുള്ള ഒരു ഫ്ലവർ വീഴാൻ ആയ രൂപത്തിൽ ഒരു തൂണിൽ തൂങ്ങി നിൽക്കുന്നു... നമ്മള് ഒരു സ്റ്റൂളും തപ്പി പിടിച്ച് കൊണ്ട് വന്നു സാരി നല്ലം ഒന്ന് മുറുക്കി പിടിച്ച് അതിന്റെ മുകളിൽ കയറി നിന്ന്.. ആ ഫ്ലവർ ശെരിയാക്കി താഴെ ഇറങ്ങാൻ നോക്കിയതും ദേ കിടന്നു കുലുങ്ങുന്നു സ്റ്റൂൾ... ബാക്കിലെക്ക് നമ്മള് മറിഞ്ഞു വീഴാൻ പോയതും.. നമ്മള് ഉമ്മാന്നും വിളിച്ചു കണ്ണ് അടച്ചു നിന്നു.... 


അപ്പോഴാ നമ്മക്ക് മനസ്സിലായെ നമ്മള് നിലത്തു എത്തിയിട്ടില്ല എന്ന്... നമ്മളെ അരയിലൂടെ ചുറ്റി പിടിച്ച് ആരോ നമ്മളെ താങ്ങി നിർത്തിയിട്ടുണ്ട്... നമ്മള് മെല്ലെ കണ്ണ് തുറന്ന് നോക്കിയപ്പോൾ ദേ നമ്മളെ നോക്കി നിൽക്കുന്നു ഒരു നീലകണ്ണുകൾ ഉള്ള ഒരുത്തൻ... ആരപ്പാ ഇവൻ.... 

നമ്മള് നമ്മളോട് തന്നെ ചോദിച്ചു...


" ആരാ ഇവൻ......????????,"


നമ്മള് ആ നീലക്കണ്ണിന്റെ ഭംഗിയിൽ ഒരു നിമിഷം നോക്കി പോയി എന്നുള്ളത് ശെരിയാണ് പക്ഷെ പെട്ടന്ന് നമ്മളെ കെട്ടിയോനെ ഓർമ വന്നപ്പോൾ നമ്മളെ പിടിച്ചിരിക്കുന്ന തെണ്ടിയിൽ നിന്ന് നോട്ടം മാറ്റി നമ്മളെ കെട്ടിയോനെ ഒന്ന് നോക്കി... ഹുയീ.... ചെക്കൻ ദേഷ്യം കൊണ്ട് കൈ പത്തി രണ്ടും മടക്കി പിടിച്ച് നമ്മളെ നോക്കുകയാണ്.. 

നമ്മള് പിന്നെ ഒന്നും നോക്കിയില്ല നമ്മളെ പിടിച്ചവനിൽ നിന്ന് കുറച്ചു അകന്നു മാറി നിന്നു.... 

എന്നിട്ട് ആ ചെക്കന്റെ മുഖത്തെക്ക് നമ്മള് നോക്കിയപ്പോൾ ചെക്കൻ ദേ നമ്മളെ നോക്കി സൈറ്റ് അടിച്ചു കാണിക്കുന്നു...... നമ്മള് പിന്നെ ഓനെ നല്ലോണം അങ്ങ്ട് നോക്കി പേടിപ്പിച്ചു...


"ഹായ്..... എന്താ ഇങ്ങനെ നോക്കുന്നെ.... താൻ വീഴാൻ പോയപ്പോൾ ഹെല്പ് ചെയ്തതണ്... അതിനു എന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ ഒരു താങ്ക്സ് അല്ലെ പറയേണ്ടത്....


നമ്മളോട് ഇത്രയൊക്കെ ഡയലോഗ് അടിക്കാൻ ഇത് ആരാപ്പാ.... നമ്മള് വീണ്ടും നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്.... ഹിഹിഹി... മോനെ കെട്ടിയോനെ ഇന്നലെ ഉള്ള ഫോൺ കാൾ ആക്ടിങ്ന് പകരം വീട്ടാൻ പടച്ചോൻ ഒരു വഴിക്കും എന്ന് കരുതിയെങ്കിലും നമ്മള് അത് ഇത്ര പെട്ടന്ന് നടക്കും എന്ന് കരുതിയില്ല...  നിനക്ക് ഞാൻ കാണിച്ചു തരാട്ടോ ജാഡ തെണ്ടി...." നമ്മള് അതും ചിന്തിച്ചു ഓനെ നോക്കി പുച്ഛം വാരി വിതറി.....


"മോളെ എന്തേലും പറ്റിയോ...."

അപ്പോഴാ ഉമ്മ ഇതും ചോദിച്ചു അടുത്തേക് വന്നത്.... അയ്യോ അപ്പൊ ഇത് എല്ലാരും കണ്ടോ... നാണക്കേട് ആയല്ലോ റബ്ബേ...


"ഹേയ് ഒന്നും പറ്റിയില്ല ഉമ്മ.... " നമ്മള് ചമ്മൽ മുഖത്തു കാണിക്കാതെ അങ്ങ്ട് പറഞ്ഞ്....


"ഹായ് ആന്റി.... ഇത് ആരാ... എനിക്ക് മനസ്സിലായില്ലാട്ടോ....." 

ഉമ്മാനെ നോക്കി ഇളിച്ചോണ്ട് നമ്മളെ കാണിച്ചു ആ കോന്തൻ ചോദിച്ചു... 


"മോനിക്ക് മനസ്സിലായില്ലേ... ഇത് ആണ് അബിയുടെ വൈഫ്‌ സച്ചു...." 


ഉമ്മ അത് പറഞ്ഞപ്പോൾ ചെക്കൻ പെട്ടന്ന് ഒന്ന് ഷോക്ക് ആയപോലെ തോന്നി... 


നമ്മള് ഉമ്മയിലേക്ക്  നോട്ടം ഇട്ടു... നമ്മളെ നോട്ടം കണ്ടപ്പോൾ തന്നെ ഉമ്മാക്ക് കാര്യം പിടി കിട്ടി... 


"മോളെ സച്ചു... ഇത് നമ്മളെ സനയുടെ ബ്രദർ ആണ്... അബിടെ മാര്യേജ്ന് ഇവൻ നാട്ടിൽ ഇല്ലായിരുന്നു.. അതാ ഇതിനു മുന്നേ കാണാഞ്ഞെ.... എന്നാ നിങ്ങൾ പരിജയപ്പെടു... എന്ന് പറഞ്ഞു ഉമ്മ അവിടെ നിന്ന് പോയി...


"ഹായ്... അയാം... സാമിൽ...  " അവൻ നമ്മളെ നേരെ കൈ നീട്ടി...


"അയാം സായാന... " നമ്മളും തിരുച്ചു കൈ കൊടുത്തു.... 


നമ്മള് ഇടകണ്ണ് ഇട്ട് ഒരാളെ നോക്കിയപ്പോൾ നമ്മളെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നിൽക്കുന്നുണ്ട്... ആരാ എന്ന് നിങ്ങക് അറീലെ... നമ്മളെ മൊഞ്ചൻ hubby തന്നെ....  നമ്മക്ക് അത് കണ്ടിട്ട് ചിരി വന്നിട്ട് വയ്യ....  നമ്മള് കിട്ടിയ അവസരം മുതൽ ആക്കി ഒരുപാട് നേരം സാമിലു മായി കത്തി അടിച്ചു നിന്നു.... 


"തന്നെ കണ്ടപ്പോൾ ഞാൻ മാര്യേജ് കഴിഞ്ഞു എന്ന് വിചാരിച്ചില്ല... സാരി തനിക്ക് നന്നായി ചേർന്നിട്ടുണ്ട്...." 


പടച്ചോനെ പണി പാളിയോ ചെക്കൻ ഒലിപ്പിച്ചു തുടങ്ങിയല്ലോ... ഇനി കൂടുതൽ നിന്നാൽ പണി പാളും... നമ്മള് ഒന്ന് നല്ലോണം ഇളിച്ചു കൊടുത്ത് പെട്ടന്ന് അവിടെ നിന്ന് മുങ്ങി... 


************************************************


പടച്ചോനെ..... എനിക്ക് കണ്ട്രോൾ തരണേ... എന്ന് പ്രാർത്ഥിച്ചു നിൽക്കുക ആയിരുന്നു ആ മാക്രി സാമിലുമായി കൊഞ്ചി നിന്നപ്പോൾ....  അവനെ എനിക്ക് ആദ്യമേ അറിയാലോ.. ആ പൂതന സനയുടെ അല്ലെ ബ്രദർ അവളെ പോലെ തന്നെ ഊള ആണ് ഈ തെണ്ടിയും... ഇത്തിരി ഗ്ലാമർ ഉള്ള പെണ്ണിനെ കണ്ടാൽ പിറകിൽ നിന്ന് മാറാത്ത തെണ്ടിയാണ്... നമ്മളെ കെട്ടിയോൾ മാക്രിക്ക് ആണേൽ ഒടുക്കാത്ത മൊഞ്ചുമുണ്ട്..  പോരാത്തതിന് സാരി ഇട്ടാൽ ഒരു രക്ഷയും ഇല്ലാ... അല്ലേലും ഈ തെണ്ടി എന്തിനാ എപ്പോഴും സാരി ഇടുന്നത് തെണ്ടി... മനുഷ്യന്റെ സമാധാനം കളയാൻ....  


പടച്ചോനെ ഓന്റെ കയ്യില് ആ മാക്രി കിടന്നു കണ്ട ആ സീൻ മനസ്സിന് പോണില്ലല്ലോ റബ്ബേ... ഇന്നലെ നമ്മള് ചെയ്തതിന് പകരം വീട്ടിയതാ തെണ്ടി.. എന്തായിരുന്നു ഓനോട്‌ ഉള്ള ഇളി... അവളുടെ ഒരു സാരി... എല്ലാം കൂടി കത്തിച്ചു തരാഡി മര മാക്രി...... 


************************************************


നമ്മള് കേക്ക് മുറിക്കാൻ ഉള്ള സെറ്റപ്പ് ഒരുക്കുമ്പോൾ ആണ് ലാമി നമ്മളെ അടുത്തേക്ക് വന്നത്... പെണ്ണിന്റെ മോന്ത കണ്ടിട്ട് ആകെ വെപ്രാളം ഉണ്ട്....


"എന്താടി.... "


"സച്ചു സൈബ വന്നിട്ടുണ്ട്... പുറത്ത് നിൽക്കുന്നുണ്ട്... നിന്റെ ഫോണിൽ അവൾ കുറെ നേരം ആയി വിളിക്കുന്നു എന്ന് പറഞ്ഞ് എന്നിട്ട എന്നെ വിളിച്ചേ... പുറത്ത് നിൽപ്പുണ്ട് ഞാൻ പറഞ്ഞ് സച്ചു വന്നിട്ട് അകത്തെക്ക് കയറിയാൽ മതിഎന്നാ... നീ വേഗം അങ്ങോട്ട് പോ... ഇത് ഞാൻ ചെയ്തോളാം... " 


ലാമിയെ അത് ഏല്പിച്ചു നമ്മള് പുറത്തേക്കു പോയി.... 

ഇവൾ ഇത് എവിടെയാ റബ്ബേ... ഇനി ആരേലും കണ്ണിൽ പെട്ടോ.... നമ്മള് അതും ചിന്തിച്ചു അവിടെ നിന്നു ചുറ്റും നോക്കി കൊണ്ട് നിന്നപ്പോൾ ആണ് പെട്ടന്ന് നമ്മളെ ഷോൾഡറിൽ പിറകിൽ നിന്ന് ആരോ തൊട്ടത്.... 

നമ്മള് ഒന്ന് ഞെട്ടി പോയി... നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ദേ നിൽക്കുന്നു ഹിജാബ് ഒക്കെ ഇട്ട് നമ്മളെ സൈബ... 


"പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണെ...."


"സച്ചു ഉമ്മയും ഉപ്പയും എവിടെ...."


"എടി..അതൊക്കെ കാണിച്ചു തരാം പക്ഷെ നീ ഓവർ ആക്കി ചളം ആക്കരുത്... മനസ്സിനെ കണ്ട്രോൾ ചെയ്ത് നിൽക്കണം... കേട്ടോ...." 

എടി എന്താ മിണ്ടാതെ കേട്ടോന്ന്...."


"കേട്ടു... നീ പേടിക്കണ്ട ഞാൻ എന്നെ കണ്ട്രോൾ ചെയ്തോളാം...." 


"പിന്നെ വേറെ ഒരു കാര്യം... ഞാൻ എല്ലാരോടും എന്റെ ഫ്രണ്ട് ആണെന്ന് പറയും... പിന്നെ നീ ആരോടും ഒന്നും സംസാരിക്കേണ്ട...  സംസാരിക്കാൻ പറ്റാത്ത ആളാണെന്നു ഞാൻ പറഞ്ഞോളാം...."


"ഒക്കെ സമ്മതിച്ചു സച്ചു... നീ വാ എനിക്ക് കാണാൻ തോന്നിയിട്ട് വയ്യ... " 


പടച്ചോനെ ഈ പെണ്ണ് ഇത് എന്ത് ചെയ്യുമോ ആവോ.... നമ്മള് ഓളെയും കൂട്ടി അകത്തേക്ക് കയറി.... നമ്മളെ കൂടെ ഇങ്ങനെയൊരു പർദ്ദക്കാരിയെ കണ്ടപ്പോൾ തന്നെ എല്ലാരും നമ്മളോട് വന്നു ഓരോരു അലക്കിലേ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി... നമ്മള് എന്തൊക്കെയോ പറഞ്ഞ് ഒപ്പിച്.... 


"ഉമ്മ...  ഇത് ഷാഹിന എന്റെ ഫ്രണ്ട് ആണ്..." 

നമ്മളെ ഉമ്മയും ഉപ്പയും അബിടെ ഉമ്മയും ഉമ്മാമയും ഒക്കെ ചേർന്ന് സൊറ പറയണ സ്ഥലത്തെക്ക് നമ്മള് സൈബയെ കൂട്ടി ചെന്നു... 

നമ്മള് പറയുന്ന കേട്ടപ്പോൾ എല്ലാരും നമ്മളെ ഭാഗത്തേക്ക് തിരിഞ്ഞു.... 


"ഷാഹിന...  ഇത് എന്റെ ഉമ്മ.. ഇത് എന്റെ ഉപ്പ...  ഇത് ഹസ്ബന്റിന്റെ ഉമ്മ...  ഉമ്മാമ..." നമ്മള് വെറുതെ പരിജയപ്പെടുത്തുന്നപോലെ ആക്ട് ചെയ്തു... അല്ലേലും അഭിനയിക്കാൻ നമ്മള് പണ്ടേ മിടുക്കി ആണല്ലോ... 


"മോളെ വീട് എവിടെയാ...." നമ്മളെ ഉമ്മ യാണ് ചോദിച്ചേ... ഉമ്മ അത് ചോദിച്ചപ്പോൾ പെണ്ണ് നമ്മളെ മുഖത്തെക്ക് നോക്കുന്നുണ്ട്...


"ഇവൾ തലശ്ശേരി ആണ് ഉമ്മ... എന്റെ കൂടെ കോളേജിൽ ഉണ്ടായതാ...." 

നമ്മള് ചാടി കേറി പറഞ്ഞ്... 


"അതിനു എന്നോട് ആണോ ഞാൻ ചോദിച്ചത് ഈ മോളോട് അല്ലെ..."


"അത് എന്റെ പൊന്നു ഉമ്മച്ചി... അവൾക്ക് സംസാരിക്കാൻ പറ്റില്ല... സംസാരിക്കാൻ പറ്റാത്ത കുട്ടിയാ...." 


നമ്മള് അത് പറഞ്ഞതും എല്ലാർക്കും അവളോട് ഭയങ്കര സിംപതി ആയിരുന്നു... അവരൊക്കെ ഓരോന്ന് ചോദിക്കുന്നു... മറുപടി ഞാൻ പറയുന്നു... പടച്ചോനെ എന്തൊക്കെ കളവ് ആണ് പറയുന്നത്.. നമ്മളോട് പൊറുത്തേക്കണേ..... 


"എന്നാ വാ ഷാഹിന... നിന്നെ കൊണ്ട് വിടാൻ ഞാൻ ഡ്രൈവറോഡ് പറയാം..."


"നിനക്ക് എന്താ ഇവളെ പറഞ്ഞ് വിടാൻ ഇത്ര തിരക്ക്... അവൾ ഇപ്പൊ വന്നല്ലേ ഉള്ളു...." 


പടച്ചോനെ നമ്മളെ ഉമ്മച്ചിനെ കൊണ്ട് നമ്മള് തോറ്റു...


"അത് തന്നെ... എന്താ മോളെ സച്ചു... നിനക്ക് ഒരു ടെൻഷൻ...." നമ്മളെ അമ്മായിയമ്മ ആണ്...


"എന്ത് ടെൻഷൻ... ഇവൾക്ക് വേറെ ഒരു സ്ഥലത്ത് പോവാൻ ഉണ്ട്... ഞാൻ നിർബന്ധിച്ചപ്പോൾ ടൈം ഉണ്ടാക്കി ഇങ്ങോട്ട് വന്നതാ... അപ്പൊ കറക്റ്റ് സമയം ഇവളെ അവിടെ എത്തിക്കൽ എന്റെ ഉത്തര വാതിത്ത മല്ലേ... എന്നാ വാ ഷാഹിന പോവാം..." എന്ന് പറഞ്ഞ് നമ്മള് പെണ്ണിന്റെ കൈ പിടിച്ച് വലിച്ചപ്പോൾ പെണ്ണ് നമ്മളെ കൈ തട്ടി മാറ്റി നമ്മളെ ഉമ്മാനെ കെട്ടിപിടിച്ചു.... 

പടച്ചോനെ ഈ പെണ്ണ് എന്തിനുള്ള പുറപ്പാട് ആണാവോ... ഇവൾ ഒക്കെ ചളമാക്കും... 


അവൾ ഉമ്മയെ തന്നെ കെട്ടിപിടിച്ചു നിൽക്കുകയാണ്...  ഉമ്മ അവളെയും ചേർത്ത് പിടിച്ചിട്ടുണ്ട്....


പടച്ചോനെ ഇത് പോലെ ഇവൾ ഉപ്പാനെ കെട്ടിപിടിച്ചാൽ പണി പാളും അല്ലോ... 


"എന്താ മോളെ എന്ത് പറ്റി മോൾക്ക്‌...." ഉമ്മ അവളോട് ചോദിച്ചു കൊണ്ട് നിൽക്കുന്നുണ്ട്...ബാക്കി എല്ലാരും അവൾക്ക് എന്ത് പറ്റി എന്ന് രീതിയിൽ നോക്കുന്നുണ്ട്... പെട്ടന്ന് അവൾ ഉമ്മയിൽ നിന്നു പിടിവിട്ട് പുറത്തേക്കു ഓടി.....


"എന്ത് പറ്റി ആ കുട്ടിക്ക്....." 


"അത് അവളുടെ ഉമ്മയെ കുറിച്ച് ഓർമ വന്നതാവും..."

"അവളുടെ ഉമ്മാക് എന്ത് പറ്റി..."


"അതൊക്കെ ഞാൻ പിന്നീട് പറയാം... ഞാൻ അവളെ പോയി ഒന്ന് നോക്കട്ട്..." എന്ന് പറഞ്ഞ് നമ്മള് മെല്ലെ അവിടെ നിന്ന് മുങ്ങി അവളുടെ പിന്നാലെ ഓടി.... 


അപ്പൊ ദേ പെണ്ണ് ഓടുന്നതിന് ഇടയിൽ ഒരുത്തനുമായി കൂട്ടി മുട്ടി അവിടെ സ്റ്റക്ക് ആയി നിൽക്കുന്നു... അവളുടെ ഹിജാബ് മുകളിലേക്ക് ആയിട്ട് അവളെ മുഖം കാണുന്നുണ്ട്... പെട്ടന്ന് അവൾ അത് താഴ്ത്തി... അവൻ അവളോട് എന്തൊക്കെ ചോദിക്കുന്നുണ്ട്... പടച്ചോനെ അത് ഏതാ അവതാരം നമ്മള് ആ ചെക്കനെ നോക്കിയപ്പോൾ ആണ് നമ്മക്ക് ആളെ പിടികിട്ടിയത്... ഷിയാസ്... അബിയുടെ ചങ്ക്.. നേരിട്ട് പരിജയപെട്ടില്ലേലും ഉമ്മാമ ഇവന്റെ ഫോട്ടോ നമ്മക്ക് കാണിച്ചു തന്നിരുന്നു.... 

പിന്നെ നമ്മള് ഒന്നും നോക്കിയില്ല വേഗം അവരുടെ അടുത്തേക്ക് പോയി... 


"ഹായ് ഷിയാസ്....." നമ്മള് അതും പറഞ്ഞ് ചെക്കന്റെ അടുത്തേക്ക് പോയപ്പോൾ സൈബയിലെ നോട്ടം മാറ്റി അവൻ നമ്മളെ നേർക് തിരിഞ്ഞു... ആ സമയം നമ്മള് വേഗം സൈബയോട് അവിടെ നിന്ന് വേഗം പോവാൻ അവൻ കാണാതെ കൈ കൊണ്ട് ആക്ഷൻ കാണിച്ചു... അപ്പൊ തന്നെ മെല്ലെ അവൾ അവിടെ നിന്ന് മുങ്ങി....


"ഹെലോ ഇതാര്...ഒരുപാട് കേട്ടിട്ടുണ്ട് എങ്കിലും നേരിട്ട് പരിജയപ്പെടാൻ പറ്റിയിട്ടില്ല.. അല്ല എന്നെ എങ്ങനെ മനസ്സിലായി..."


"അത് ഉമ്മാമ ഫോട്ടോ കാണിച്ചു തന്നിരുന്നു..." 


"ഓഹോ അപ്പൊ എങനെ പോവുന്നു ലൈഫ് ഒക്കെ...." ചെക്കൻ നമ്മളെ ആക്കിയ ഒരു ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു....


"ഓ.... തന്റെ ഫ്രണ്ടിന്റെ കൂടെ ആയത് കൊണ്ട് അടിച്ചു പൊളിച്ചു പോവുന്നു...." 


"അതെനിക്കറിയാം അടിയും പൊളിയും ഒക്കെ ആണെന്ന്..." അതും പറഞ്ഞ് ചെക്കൻ ഇളിക്കാൻ തുടങ്ങി....


പടച്ചോനെ ഇതൊക്കെ ഒരുപോലെ ആയിപോയല്ലോ... നമ്മളെ കെട്ടിയോന്റെ കൂടെ അല്ലെ നടപ്പ് അപ്പൊ പിന്നെ ഇങ്ങനെ ആയില്ലെങ്കിലേ അതിശയം ഉള്ളു.... 


പെട്ടന്ന് എന്തൊക്കെ ഓർമ വന്നപോലെ ചെക്കൻ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിഞ്ഞ് നോക്കുന്നുണ്ട്... നമ്മക്ക് സംഭവം പിടി കിട്ടിയിന് എങ്കിലും ഒന്നും അറിയാത്ത പോലെ നിന്നു...


"ആരെയാ നോക്കുന്നെ...."


"ഹേയ്... ഇവിടെ ഒരു ഹിജാബ് ഒക്കെ ഇട്ട് ഒരു പെൺകുട്ടി ഉണ്ടായില്ലേ... അതെവിടെ പോയി..."


"അവിടെ ആരും ഉണ്ടായില്ലല്ലോ...."


"ഉണ്ടായിരിന്നു... ഞാൻ കണ്ടതല്ലേ... മാത്രം അല്ല..  ആ കുട്ടിയെ  ഞാൻ ഇതിനു മുന്നേ എവിടെയോ വെച്ച് കണ്ടിരുന്നു.... പക്ഷെ എവിടെയാ എന്ന് ഒരു ഓർമ കിട്ടുന്നില്ല... "


പടച്ചോനെ മുമ്പ് സൈബയെ പെണ്ണ് കാണാൻ വന്നപ്പോ ഉള്ള ഫോട്ടോ എങ്ങാനും ഈ ചെക്കൻ കണ്ടു കാണും... എന്റെ പടച്ചോനെ ഈ കാലമാടന് ഓർമ വരല്ലേ...


"ഡാ ഷിയാസ്...." അപ്പോഴാ നല്ല പരിജയ മുള്ള ഒരു ശബ്ദം കേട്ടത്... തിരിഞ്ഞു നോക്കിയപ്പോൾ ദേ വരുന്നു നമ്മളെ കെട്ടിയോൻ....  


"എന്താ മോനെ ഷിയാസ് ഇവിടെ ഞാൻ അറിയാത്ത ഒരു ചർച്ച.... "


"ഹേയ് ഒന്നുമില്ലടാ...  ഞാൻ നിന്റെ വൈഫിനെ ഒന്ന് പരിജയപെട്ടതാ...." 


"ഓഹ് അതിപ്പോ പരിജയപ്പെടാൻ ഒന്നും ഇല്ലടാ.. കാണാൻ തീരെ കൊള്ളില്ലേലും സ്വഭാവം ഒട്ടും നന്നല്ലാത്ത ഒരു സാധനം.." അതും പറഞ്ഞ് ആ ജാഡ തെണ്ടി നമ്മളെ നോക്കി ഇളിച്ചു കാണിച്ചപ്പോൾ നമ്മക്ക് ഒലക്ക എടുത്ത് ഓന്റെ തല അടിച്ചു പൊട്ടിക്കാൻ ആണ് തോന്നിയത്... ഷിയാസ് ആണേൽ ഓന്റെ കൂടെ ഇളിക്കുന്നുണ്ട്...


"ദേ ഷിയാസ് ഉള്ളത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല.... "


"അത് സാരമില്ല... നിന്റെ കച്ചറ സ്വഭാവം ഒകെ ഞാൻ  ആദ്യമേ ഇവന് ഞാൻ പറഞ്ഞ് മനസ്സിലാക്കി കൊടുത്തിട്ടുണ്ട് അതോണ്ട് ധൈര്യമായി പറഞ്ഞോ..." 


എന്റെ അള്ളോഹ്...ഇനി ഇവിടെ നിന്നാൽ ഞാൻ എന്തേലും ചെയ്ത് പോവും... അതോണ്ട് ഓനെ നല്ലോണം ഒന്ന് നോക്കി പേടിപ്പിച്ചു നമ്മള് അവിടെ നിന്ന് പോയി...


@@@@@@@@@@@


ഫങ്ക്ഷൻ ഒക്കെ അടിപൊളി ആയി കഴിഞ്ഞു... ഗസ്റ്റ്കൾ എല്ലാരും പോയി കഴിഞ്ഞു...

എന്റെ വീട്ടുകാരും സനയുടെ വീട്ടുകാരും മാത്രേ ഇനി ഇപ്പൊ പോവാൻ ഉള്ളു... 

എല്ലാരും ഹാളിൽ സൊറ പറഞ്ഞ് ഇരിക്കുകയാണ്... 


നമ്മക്ക് ആണേൽ സാരിയും പിടിച്ച് നടന്നിട്ട് മതിയായി... ഫ്രഷ് ആയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വരാൻ വേണ്ടി മുകളിലെക്ക് പോയപ്പോൾ അവിടെ ഉള്ള കാഴ്ച കണ്ടു നമ്മക്ക് ചിരി വന്നിട്ട് വയ്യ...  മുകളിലേ ഒരു റൂമിൽ ഷബീയും ലാമിയും.. 

ഷബീ കണ്ണ് അടച്ചു പിടിച്ച് നിന്ന് എന്തൊ പറയുന്നു... ലാമി ആണേൽ അവിടെ നിന്നു നാണം കൊണ്ട് മുഖത്തു പല ഭാവങ്ങളും വരുത്തുന്നു... ഞാൻ അവരെ അടുത്തേക്ക് പോയി... 


"പ്ലീസ് മുത്തേ... എത്ര ടൈം ആയി ഞാൻ കണ്ണ് അടച്ചിട്ട് നിൽക്കുന്നു.. ഒന്ന് താ... ആരേലും വരുന്നതിന് മുന്നേ ഒന്ന് താ പെണ്ണെ...." 


"എനിക്ക് പേടിയാ ഷബീ.. ആരേലും കാണും..." 


"ആരും കാണില്ല പെണ്ണെ... ഒന്ന് വേഗം..." 


ഹിഹിഹി... രണ്ടിന്റെയും ഡയലോഗ് കേട്ടോ... അപ്പൊ ഇതാണ് പരുപാടി അല്ലെ ഇപ്പൊ ശെരിയാക്കി തരാം.... 


"എന്റെ പൊന്ന് ലാമി എത്ര നേരം ആയി ആ പാവം ചോദിക്കുന്നു... ഒന്ന് കൊടുത്തേക്ക്..." നമ്മള് ഇളിച്ചോണ്ട് പറഞ്ഞതും രണ്ടും ഞെട്ടി നമ്മളെ നോക്കി.... എന്റെ അള്ളോഹ് രണ്ടിന്റെയും മുഖത്തു പല ഭാവങ്ങളും മിന്നി മറിയുകയായിരുന്നു....രണ്ടും ചമ്മി അലാക്കായി... നമ്മളെ നോക്കി ഇളിച്ചോണ്ട് ഒറ്റ ഓട്ടം ആയിരുന്നു രണ്ടും....


നമ്മള് അത് ഓർത്തു ചിരിച്ചോണ്ട് നമ്മളെ റൂമിലെക്ക് കയറിയതും നമ്മളെ കയ്യിൽ പിടിച്ച് ആരോ ഒറ്റ വലി ആയിരുന്നു... നമ്മള് ബാലൻസ് കിട്ടാതെ ദേ കിടക്കുന്നു നിലത്ത്...


ഹുയീ.... എന്റെ നടു പോയി... നമ്മള് നടുവിന് പിടുത്തം ഇട്ട് നമ്മളെ വലിച്ചു താഴെ ഇട്ടവനെ നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ കെട്ടിയോൻ തെണ്ടി.... 

എങ്ങനെയല്ലോ നമ്മള് അവിടെ നിന്നു എണീറ്റ് നിന്നു.... 


"നിങ്ങൾക്ക് എന്താ മനുഷ്യാ ഭ്രാന്തു ഉണ്ടോ...." 


നമ്മള് ദേഷ്യം കൊണ്ട് അലറി...


നമ്മള് പിന്നെ എന്തേലും പറയാൻ തുടങ്ങുന്നതിന് മുന്നേ നമ്മളെ പിടിച്ച് വലിച്ചു ഓനോട്‌ ചേർത്ത് നിർത്തി നമ്മളെ ചുണ്ടിൽ അവന്റെ വിരൽ അമർത്തി... 


"ശൂ...... മിണ്ടരുത്...."


നമ്മള് മൗനംപാലിച്ചു നിന്നു.... എന്നിട്ട് ഓന്റെ കണ്ണിലേക്ക് നോക്കി.. പൂച്ചകണ്ണുകളിൽ എന്നോടുള്ള പ്രണയം എനിക്ക് കാണാമായിരുന്നു... പക്ഷെ സമ്മതിച്ചു തരില്ലലോ തെണ്ടി.... 


"എന്തായിരുന്നു അവനുമായി ഒരു സംസാരം......"


"ആരുമായി....????


"നീ നേരത്തെ റൊമാൻസ് കളിചില്ലേ... അവനുമായി..."


ആ  കോന്തൻ സാമിലിന്റെ കാര്യം ആണെന്ന് തോനുന്നു ചോദിക്കുന്നത്... ഹിഹിഹി അപ്പൊ അത് മനസ്സിൽ കൊണ്ടു ഇപ്പൊ കാണിച്ചു തരാട്ടാ...


"നീ എന്താടി മറുപടി പറയാതെ സ്വപ്നം കാണുകയാണോ...."


"അതെ... ആ ചെക്കനെ ഓർത്ത് പോയതാ... എന്താ ഒരു മൊഞ്ചു എന്താ ഒരു കണ്ണ്... ഉഫ്... ഒരു രക്ഷയും ഇല്ലാ....." നമ്മള് അതും പറഞ്ഞു ആ കോന്തന്റെ മുഖത്തെക്ക് നോക്കിയപ്പോൾ എന്റമ്മോ നമ്മക്ക് തന്നെ പേടി ആവുന്നുണ്ട്... ദേഷ്യം കൊണ്ടു മൂക്ക് ഒക്കെ ചുവന്നു കവിള് ഒക്കെ വിറക്കുന്നുണ്ട്.... പോരാത്തതിന് ആ പൂച്ച കണ്ണ് വെച്ചുള്ള നോട്ടം... സംഭവം എന്ത് തന്നെ ആയാലും എന്റെ അബിടെ മൊഞ്ചു ഒന്നും ആ സാമിൽ ഇല്ലാ.... 


"ആ.... നീ അവനെയും സ്വപ്നം കണ്ടു ഇരുന്നോ... ഒരു കാര്യം ഞാൻ പറയാം അവൻ ആള് അത്ര ശെരിയല്ല... ഇനി മൊഞ്ചും നോക്കി നിന്നു എന്തേലും ആപത്തിൽ ചെന്ന് പെട്ടാൽ കരഞ്ഞോണ്ട് ഇങ്ങോട്ട് വരരുത്... അന്റെ ബാക്കറികാരൻ തന്തയുടെ അടുത്തേക്ക് പൊക്കോളണം... കേട്ടോഡി പുല്ലേ...."


"അല്ലേലും നിങ്ങൾ ഇത്ര ഡയലോഗ് ഇപ്പോൾ പറയേണ്ട കാര്യം എന്താ... എന്റെ കാര്യത്തിൽ അല്ലേലും നിങ്ങൾ എന്തിനാ ടെൻഷൻ അടിക്കുന്നത്... എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം... ഇനി അതവാ എന്തേലും ആയാൽ തന്നെ നിങ്ങളെ അടുത്തേക്ക് വരില്ല... പോരെ...." 


"പോരാ..... ഈ വീട്ടിൽ ജീവിക്കുമ്പോൾ ഞാൻ പറയണത് നീ കേൾക്കണം... നിന്റെ ഇഷ്ടത്തിന് നടക്കാൻ ആണേൽ അത് നിന്റെ വീട്ടിൽ പോയി ചെയ്താ മതി...." 


"എന്റെ കാര്യം എവിടെ ആണേലും ഞാൻ തന്നെ നോക്കും... ഇങ്ങള് ഒന്ന് മാറിക്കെ എനിക്ക് ഫ്രഷ് ആയി താഴെ പോവണം...." 


"അങ്ങനെ നീ പോവണ്ടാ.... ഇത് ഹബീബ് റഹ്മാന്റെ വീട്... പോരാത്തതിന് ഇത് എന്റെ ബെഡ്റൂം... ഇവിടെ എന്റെ സമ്മതം ഇല്ലാതെ എന്തേലും നടക്കുമോ എന്ന് കാണണം...."


"ഹേയ് മിസ്റ്റർ ഹബീബ് റഹ്മാൻ... ഇത് തന്റെ വീടും തന്റെ ബെഡ്റൂമും ആയിരിക്കാം...ബട്ട്‌ ഇത് സച്ചുന്റെ ശരീരം ആണ് ഇത് എവിടെ പോവണം എന്ത് ചെയ്യണം എന്ന് ഞാൻ തീരുമാനിക്കും..."


"ഓഹോ എന്നാ ഒന്ന് ഇവിടെ നിന്നു എന്റെ സമ്മതം ഇല്ലാതെ പോവാൻ ശ്രമിച്ചു നോക്ക്..." 


പടച്ചോനെ ഈ ചെക്കന്റെ സമ്മതം ഇല്ലാതെ നമ്മക്ക് ഇവിടെ നിന്നു അനങ്ങാൻ പോലും പറ്റില്ല എന്ന് നമ്മക്ക് അറിയാം... പിന്നെ ജയിക്കാൻ വേണ്ടി ഡയലോഗ് അടിച്ചുനെ ഉള്ളു... എങ്കിലും നമ്മള് ശ്രമം തുടങ്ങി... ചെക്കൻ നമ്മളെ കയ്യില് പിടുത്തം ഇട്ടിട്ടുണ്ട്... കുറെ ശ്രമിച്ചു എങ്കിലും അതിൽ നിന്നു ഒരു വിരൽ പോലും അനക്കാൻ നമ്മക്ക് പറ്റുന്നില്ല... 


പെട്ടന്ന് അവൻ എന്റെ കയ്യിൽ ഇട്ട പിടുത്തം ഇത്തിരി ലൂസ് ആയി... അപ്പൊ തന്നെ നമ്മള് വേഗം കൈ വലിച്ചു ഓടാൻ ശ്രമിച്ചു എങ്കിലും അത് ആ കോന്തൻ മനപ്പൂർവം നമ്മളെ പറ്റിച്ചതാ... നമ്മള് ഓടാൻ നോക്കിയപ്പോൾ നമ്മളെ കൈ പിടിച്ച് വലിച്ച് ഓന്റെ ശരീരത്തിന്റെ അടുത്തേക്ക് ചേർത്ത് നിർത്തി നമ്മളെ അരയിലൂടെ കൈ ഇട്ട് പിടുത്തം മുറുക്കി... നമ്മള് മുഖത്തു പുച്ഛം വരുത്തി ഓന്റെ മുഖത്തു നോക്കിയപ്പോൾ ചെക്കൻ അതെ ഭാവത്തിൽ നമ്മളെ നോക്കി ഇളിക്കുന്നുണ്ട്...


"എന്താ മോളെ സച്ചു ഓടുന്നില്ലേ..."


"ഇല്ലാ എന്തെ.... അല്ലേലും ബലം ഉപയോഗിച്ച് പെണ്ണായ എനിക്ക് ജയിക്കാൻ പറ്റില്ല...."

ഒരു പെണ്ണിനെ ഇങ്ങനെ പിടിച്ച് വച്ചു ആളാവുന്നത് അത്ര ചങ്കൂറ്റം ഒന്നും അല്ല... അല്ലേലും എന്നെ ഇങ്ങനെ പിടിച്ച് വെക്കാൻ നിങ്ങൾക്ക് എന്താ അധികാരം.... " ബലം ഉപയോഗിചാൽ നമ്മള് തോക്കും അതോണ്ട് വായിൽ കിട്ടിയത് ഒക്കെ ഒരു ആവേശത്തിൽ നമ്മള് വിളിച്ചു പറഞ്ഞ്.... അപ്പൊ തന്നെ എന്റെ അരയിൽ പിടുത്തം ഇട്ട കൈകൾ അവൻ മെല്ലെ എടുത്തു... എന്റെ കയ്യിൽ നിന്നും പിടുത്തം വിട്ടു... 


നമ്മള് തിരിച്ചു എന്തേലും ഡയലോഗ് ആണ് പ്രതീക്ഷിച്ചത് ബട്ട്‌ നടന്നത് വേറെ എന്തോ... നമ്മള് ഓന്റെ കണ്ണിലേക്കു നോക്കിയപ്പോൾ അവന്റെ കണ്ണുകൾ എന്റെ കണ്ണിലേക്കു നോക്കുന്നതെ ഇല്ല... ഒരു നിമിഷം തലയും താഴ്ത്തി നിന്ന് നമ്മളോട് ഒരു സോറിയും പറഞ്ഞ് ഒറ്റ പോക്ക് ആയിരുന്നു.. ഡോറും തുറന്ന് പുറത്തേക്ക്....


പടച്ചോനെ ഇത് എന്ത് കഥ... നമ്മള് പറഞ്ഞത് ഇത്തിരി കൂടിപോയോ... എന്നെ പിടിച്ച് വെക്കാൻ എന്താ അധികാരം എന്ന് ചോദിക്കുമ്പോൾ നീ എന്റെ പെണ്ണ് ആണെന്ന് ആ കോന്തന്റെ വായിൽ നിന്ന് കേൾക്കാൻ ആണ് നമ്മള് ഇങ്ങനെ ഒക്കെ പറഞ്ഞെ..ഇതിപ്പോ കയ്യിനു പോയി എന്നാ തോന്നുന്നേ.... അല്ലേലും ഞാൻ ഇത്തിരി ഓവർ ആണ്... ആ സരൂല എന്റെ കലിപ്പൻ അല്ലെ അത് നമ്മക്ക് ശെരിയാക്കാ.... 

അങ്ങനെ സമാധാനിച്ചു നമ്മള് ഫ്രഷ് ആവാൻ പോയി....


*********************************

"ശെരിയാ... അവൾക്ക് ആരാ ഞാൻ...  ആരും അല്ല...  ഞാൻ ഒരു വിഡ്ഢി... അവൾക്കു എന്നെ ഇഷ്ടം അല്ലെന്ന് അറിഞ്ഞിട്ടും അവളെ മേൽ അതികാരം കാണിക്കുന്നു... അവൾ പറഞ്ഞത് ശെരിയല്ലേ... വീട്ടുകാരെ നിർബന്ധത്തിലും ചില പ്രത്യേക സാഹചര്യത്തിലും അവൾ എന്റെ ഭാര്യ ആയെങ്കിലും വേറെ ഒരു ബന്ധവും നമുക്ക് ഇടയിൽ ഉണ്ടായിട്ടില്ലാ... വെറുതെ ഓരോന്ന് ചിന്തിച്ചതും സ്നേഹിച്ചതും ഞാൻ മാത്രം ആണ്.. വേണ്ടാ... ഇനി അവളുടെ കാര്യത്തിൽ ഞാൻ ഇടപെടില്ല...  അല്ലേലും ഇടപെടാൻ അവൾ പറഞ്ഞപോലെ ഞാൻ ആരാ...."


"എന്താടാ ഇവിടെ നിന്ന് ഒറ്റക്ക് സംസാരിക്കുന്നെ... ഇനി വല്ല യക്ഷിയോടും ആണോടാ...." 


നമ്മള് വാൽക്കണിയിൽ നിന്ന് പിരാന്ത് ഇളകിയപോലെ ഓരോന്ന് ചിന്തിച്ചു പിറു പിറുത്ത് നിന്നപ്പോ ആണ് വേറെ ഒരു ഭ്രാന്തന്റെ വക ഈ ഡയലോഗ്... വേറെ ആരും അല്ല നമ്മളെ ചങ്ക് ഷിയാസ്... അല്ലേലും നമ്മള് കലിപ്പ് കേറി നിൽക്കുമ്പോൾ തെറി ഇരന്നു വാങ്ങാൻ ഈ തെണ്ടി കറക്റ്റ് ടൈം എപ്പോഴും എത്തും....


"യക്ഷി അല്ലടാ നിന്റെ....$#%%#@%&&#@@&"


"ഹാആഹാ... എനിക്ക് ഇത് തന്നെ കിട്ടണം... നിന്റെ അടുത്തേക് വന്ന എനിക്ക് ഇത് തന്നെ കിട്ടണം...."


"അതിന് നിന്നെ ആരാടാ ഇങ്ങോട്ട് വിളിച്ചത്... ഇറങ്ങി പോടാ..."


"ഓ പിന്നെ നീ പറയുമ്പോൾ തന്നെ ഇറങ്ങി പോവാൻ നിന്നാൽ പിന്നെ എനിക്ക് അതിനെ സമയം ഉണ്ടാവു..." ഇളിച്ചോണ്ട് അതും പറഞ്ഞ് ആ തെണ്ടി നമ്മളെ അടുത്തേക്ക് വന്നപ്പോൾ ശെരിക്കും ചിരിയും സന്തോഷവും ഒന്നിച്ചു വന്നു... സത്യം പറയാലോ ദേഷ്യം വന്നാൽ ഞാൻ ഇവനെ പറയുന്നത് കേട്ടാൽ വേറെ ആര് ആണേലും ജന്മത്തിൽ എന്നോട് കൂട്ട് കൂടാൻ വരില്ല...  പക്ഷെ നമ്മള് എന്ത് പറഞ്ഞാലും ചൂടാവാതെ ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും എടാ അബിയെ എന്ന് വിളിച്ച് വരും...പാവം ആണ്... ഹബീബ് റഹ്മാൻ രക്ത ബന്ധത്തിൽ അല്ലാത്ത വെറെ ആരോടേലും അടുപ്പം തോന്നിയിട്ടുണ്ട് എങ്കിൽ അത് ഈ ഹംക്കിനോട്‌ മാത്രം ആണ്..  എനിക്ക് എന്റെ സഹോദരന്മാരെകാളും മേലെ ആണ് എന്റെ ഷിയാസ്..അത് പ്രകടിപ്പിചില്ലേലും അവനു അറിയാം... അത് കൊണ്ടു നമ്മള് എന്ത് ചെയ്താലും അവൻ നമ്മളെ വിട്ട് പോവൂല.... 😘


"നീ എന്താടാ കിനാവ് കാണുവാ... അല്ല ഇന്ന് എന്താ പ്രശ്നം..."


"എന്ത് പ്രശ്നം ഒന്നും ഇല്ലാ...."


"ഒന്നും ഇല്ലാന്നോ... ഒന്നും ഇല്ലാതെ നീ ഇങ്ങനെ എന്നെ തെറി വിളിക്കില്ലല്ലോ..." 


"ഷിയാസ് ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ...."


"എന്താടാ...."


"ശെരിക്കും നിനക്ക് എപ്പോയെങ്കിലും എന്നോട് വെറുപ്പ് തോന്നിയിട്ടുണ്ടോ... എന്നെ പോലെ ഒരുത്തനെ ആണല്ലോ ഫ്രണ്ട് ആയി കിട്ടിയത് എന്ന് ചിന്തിച്ചിട്ടുണ്ടോ... എന്റെ ഉമ്മാമയും ഉപ്പയും നിന്റെ കുടുംബത്തിനു ചെയ്ത ഉപകാരങ്ങളെ ഓർത്ത് ആ കടപാടിന്റെ പേരിൽ ആണോ നീ എന്റെ കൂടെ നിൽക്കുന്നത്...." നമ്മള് അത് ചോദിച്ചതെ ഓർമ ഉള്ളു.... എന്റെ കാരണം നോക്കി  ബലാൽ ഒന്ന് പൊട്ടിച്ചതും ഒരുമിച്ചു ആയിരുന്നു.... ശെരിക്കും ആ അടി എന്നെ വേദനിപ്പിചേ ഇല്ലാ.. അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു.... കൂടെ ഓനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... 


"എന്താടാ പുല്ലേ... ഇളിക്കുന്നെ... നിന്റെ കോപ്പിലേ ചോദ്യം ഇനിയും ചോദിക്കുന്നില്ലേ... ചോദിക്കഡാ പന്ന.....  നിനക്ക് ഈ ഷിയാസിനെ മനസ്സിലായിട്ടില്ലാ.. വേണ്ടി വന്ന നിനക്ക് വേണ്ടി മരിക്കും ഞാൻ...  അത് നീ പറഞ്ഞപോലെ വെറും ഒരു കടപ്പാടിന്റെ പേരിൽ അല്ലാ.. നീ എന്നോട് കാണിച്ച സ്നേഹത്തിന്റെ പേരിൽ...  നിന്നെ പോലെ ഒരു ഫ്രണ്ടിനെ കിട്ടിയതിൽ ഈ ഷിയാസ് എപ്പോഴും അഭിമാനിചിട്ടെ ഉള്ളു... എന്നിട്ട് ഓന്റെ ചോദ്യം കെട്ടിലെ..." 


അള്ളോഹ് ഇന്നേ വരെ ഈ ചെക്കൻ ഇത്ര കലിപ്പ് ആയിട്ട് നമ്മള് കണ്ടിട്ടില്ല...  ഡയലോഗ് ഒക്കെ അടിച്ചു മൂപ്പര് കലിപ്പിൽ അങ്ങോട്ട്‌ തിരിഞ്ഞു നിൽക്കുകയാണ്...


"എടാ തെണ്ടി പൊട്ടാ മരപോത്തേ... ഞാൻ നിന്നെ വെറുതെ ചൂടാക്കാൻ പറഞ്ഞതല്ലേ... നീ എന്താ ഒരുമാതിരി പെൺപിള്ളേരെ പോലെ പിണങ്ങി നില്ക്കുന്ന്..." നമ്മള് ഇളിച്ചോണ്ട് അത് പറഞ്ഞതും ചെക്കൻ നമ്മളെ വയറ്റിന് നോക്കി ഒരു കുത്ത് തന്നു... ഒപ്പം ഇളിക്കുന്നും ഉണ്ട്...


"അതൊക്കെ പോട്ടെ... എന്താ ഇപ്പൊ നിന്റെ പ്രശനം..."


"അത് പിന്നെ... നമ്മള് നടന്നത് ഒക്കെ ആ തെണ്ടിക്ക് പറഞ്ഞ് കൊടുത്തു.... കേട്ടപ്പോൾ തൊട്ട് ആ തെണ്ടി ഓന്റെ അലാക്കിലെ ചിരി തുടങ്ങി....


"എന്താടാ പുല്ലേ ഇങ്ങനെ ഇളിക്കുന്നെ അന്റെ കുഞ്ഞമ്മ പെറ്റോ..." 


"പിന്നെ എങ്ങനെ ചിരിക്കാതിരിക്കും.. എന്റെ പൊന്ന് അബി നീ ഇത്ര പൊട്ടൻ ആയി പോയല്ലോ... നിനക്ക് ഈ പെൺപിള്ളേരെ മനസ്സ് ഒട്ടും അറിയില്ലേ...." 


"ഓ പിന്നെ... അതിന് ഞാൻ പണ്ട് കോളേജിൽ പോയി പഠിച്ചത് പെണ്ണിന്റെ മനശാസ്ത്രം അല്ല.."


"അത് പഠിക്കൊന്നും വേണ്ട.. ഇത്തിരി ബുദ്ധി മതി..."


"എന്നാ കൂടുതൽ ഇളിക്കാതെ ബുദ്ധി ജീവി ഒന്ന് പറഞ്ഞ് താ..." 


"എടാ അവൾ ഇതൊക്കെ പറഞ്ഞത് എന്തിനാ എന്ന് നിനക്ക് മനസ്സിലായില്ലേ... എടാ പൊട്ടാ നിന്റെ നാവിൽ നിന്ന് തന്നെ ഇഷ്ടം ആണെന്ന് കേൾക്കാൻ ആണ് അവൾ ഇത്രയും പറഞ്ഞിട്ടുണ്ടാവുക.. എന്നിട്ട് അത് മനസ്സിലാക്കാതെ ഇവിടെ നിലാവും നോക്കി വിഷമിച്ചു ഇരിക്കുവാ ഒരു അവിഞ്ഞ കാമുകൻ..." 


"എനിക്ക് തോന്നുന്നില്ല അവൾ അതിന് വേണ്ടി ആണ് പറഞ്ഞത് എന്ന്.. നിന്റെ വാക്കും കേട്ട് ഇനിയും നാണം കേടാൻ ഞാൻ ഇല്ല... "


"എടാ അബി..നീ അന്ന് ഉമ്മാമയുടെ പേര് പറഞ്ഞ് അവളെ വീട്ടിൽ നിന്ന് കൂട്ടി വന്നപ്പോ തന്നെ അവൾക്ക് കാര്യം പിടി കിട്ടിയിട്ടുണ്ടാവും...അത് നിന്റെ വായിൽ നിന്ന് കേൾക്കാൻ ആണ് അവൾ ഇതൊക്കെ പറഞ്ഞിട്ടുണ്ടാവുക... "


"ഉറപ്പാണോ നിനക്ക്...."


"ഉറപ്പ്......"


"എന്നാ അവൾക്ക് ഞാൻ കാണിച്ചു കൊടുക്കാം...അവൾ ഇനി അത് എന്നോട് പറയാതെ ഞാൻ അവളോട്‌ പറയാൻ പോവുന്നില്ല...  എന്നും പറഞ്ഞ് ഞാൻ താഴെ ഹാളിലേക്ക് നടന്ന്..


"എടാ അബി.... ഡാ തെണ്ടി....." പുറകിൽ നിന്ന് ഉപദേശിക്കാൻ ആ തെണ്ടി വിളിക്കുന്നുണ്ട് ബട്ട്‌ നമ്മള് മൈൻഡ് ആകാതെ നടന്ന്... അപ്പൊ കൂടെ ആ പൊട്ടനും വന്നു.. ഹിഹിഹി... 


************************************************


അബിയും ഷിയാസും തമ്മിൽ സംസാരിക്കുന്നത് മാറി നിന്ന് കേൾക്കുന്നുണ്ടായിരുന്നു സന...  അബിക്ക് സച്ചുനെ ഇഷ്ടം ആണെന്ന് അറിഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ പക കൊണ്ടു നിറഞ്ഞു....


"ഞാൻ പേടിച്ചത് പോലെ തന്നെ സമ്മതിച്ചു ആ തെണ്ടി പെണ്ണ് അബിയെ മയക്കി എടുത്തു... nooooo....  ഇല്ലാ അബി അവളെ സ്നേഹിക്കാൻ പാടില്ല.... "


അവൾ ഭ്രാന്ത് പിടിച്ച പോലെ അലറി...


"ഇനിയും കാത്തിരിക്കുന്നത് ശെരിയല്ല...  എത്രയും പെട്ടന്ന് തന്നെ അവളെ ഇവിടെ നിന്ന് പറഞ്ഞയക്കണം... ഈ വീട്ടിൽ നിന്ന് മാത്രം അല്ല ഈ ഭൂമിയിൽ നിന്ന് തന്നെ...."


************************************************


ഫ്രഷ് ആയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് നമ്മള് വേഗം താഴേക്കു ഇറങ്ങി... നമ്മളെ ഉമ്മയും ഉപ്പയും ലാമിയും ഒക്കെ പോവാൻ വേണ്ടി ഇറങ്ങിയിന് എന്നോട് കൂടി പറഞ്ഞിട്ട് ഇറങ്ങാൻ വേണ്ടി നമ്മളെ വെയിറ്റ് ചെയ്ത് നിൽക്കുവാ...


"എന്തൊരു കുളി ആടി ഇത്... " നമ്മളെ കണ്ടപ്പോൾ തന്നെ നമ്മളെ ലാമിയുടെ ഡയലോഗ് ആണ്...


"നീ പോടീ... അതിന് അത്രയൊന്നും ടൈം ആയില്ലല്ലോ... പിന്നെ ഞാൻ നിന്നെ പോലെ ഒന്നും അല്ല നല്ല വൃത്തിയായിട്ടെ കുളിക്കു...." നമ്മള് അതും പറഞ്ഞ് ഓളെ നോക്കി കൊഞ്ഞനം കുത്തി... അല്ല പിന്നെ... പക്ഷെ തിരിച്ചും ആ ഹംക്ക് കൊഞ്ഞനം കുത്തി... നമ്മളെ കളി കണ്ടു എല്ലാരും ഒരേ ചിരിയാണ്... 


നമ്മള് നമ്മളെ കെട്ടിയോൻ തെണ്ടിയെ നോക്കിയപ്പോൾ ആ കോന്തൻ നമ്മളെ മൈൻഡ് ആകാതെ നിൽക്കുകയാണ്... അപ്പൊ ദേ കൂടെ നിൽക്കുന്ന വേറെ കോന്തൻ നമ്മള് അബിയെ നോക്കുന്ന കണ്ടിട്ട് നമ്മളെ നോക്കി ഇളിക്കുന്നു... വേറെ ആരും അല്ല ഓന്റെ ചങ്ക് ഷിയാസ്..... നമ്മള് തിരിച്ചും ഒരു ഇളി പാസാക്കി... 


അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞ് നമ്മളെ വീട്ടുകാരും സനയുടെ വീട്ടുകാരും ഒക്കെ പോയി.. പോവാൻ ഇറങ്ങി കാറിൽ കയറിയപ്പോൾ ഒക്കെ സാമിൽ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു... പിന്നെ അവൻ ആള് ശെരിയല്ല എന്ന് അബി പറഞ്ഞത് മനസ്സിൽ തന്നെ ഉള്ളത് കൊണ്ടു നമ്മള് ആ ഭാഗത്തേക്കെ നോക്കിയില്ല...  


അവസാനം നമ്മളെ കെട്ടിയോന്റെയും ഷിയാസിന്റെയും സ്നേഹ പ്രകടനവും കെട്ടിപിടിയും ഒക്കെ കഴിഞ്ഞ് അവനും പോയി...  


വല്ലാത്തൊരു സാധനം ആട്ടോ നമ്മളെ കെട്ടിയോൻ.. നമ്മളെ മുഖത്തു പോലും നോക്കുന്നില്ല.. റൂമിൽ എത്തി ഞാൻ എന്നൊരാൾ അവിടെ ഉള്ള ഭാവം പോലും കാണിക്കാതെ ബെഡിൽ കയറി കിടന്നു ഉറങ്ങി ജാഡ തെണ്ടി... നമ്മക്ക് സങ്കടം ആയെങ്കിലും അതൊന്നും കാണിക്കാതെ നമ്മളും പോയി കിടന്നു...നിദ്ര ദേവി ഇന്ന് നമ്മളെ വേഗം അങ്ങ് കൊണ്ടു പോയി കാരണം നല്ല ക്ഷീണം ഉണ്ടെ.. ഹിഹിഹി....


@@@@@@@@@@@@@@@@@


രാവിലെ എണീറ്റിട്ടും നമ്മളെ hubby അതെ ഭാവത്തിൽ തന്നെ ആണ്... നമ്മളെ മൈൻഡ് പോലും ആകാതെ ഓഫീസിലേക്ക് പോയി... എന്താ പറയാ ആ തെണ്ടിയോട് പറഞ്ഞിട്ട് ഞാൻ തന്നെ കുടുങ്ങി പോയി... ഹ്മ്മ് ഏതായാലും ഇത് വരെ പോവും എന്ന് നോകാം.... 


നമ്മള് അയൺ ചെയ്ത ഡ്രസ്സ്‌ ഒക്കെ എടുത്ത് ഷെൽഫിൽ വെച്ച് കൊണ്ടു നിൽക്കുമ്പോൾ ആണ് നമ്മളെ സന ഇളിച്ചോണ്ട് നമ്മളെ റൂമിലെക്ക് വന്നത്.. സത്യം പറയാലോ ഈ പെണ്ണ് ഇത്രയും നന്നായി പുഞ്ചിരിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ട് ഇല്ലാ... 


"ഹായ് സച്ചു... ബിസി ആണോ..."


"ഹേയ് അല്ല... സന വരൂ...." 


"അതെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..."


"എന്താ... പറഞ്ഞോളൂ സന..."


"സച്ചു എനിക്ക് ഒരു ഹെല്പ് ചെയ്യാമോ...."


"എന്നെ കൊണ്ടു പറ്റുന്നത് ആണേൽ തീർച്ചയായും ചെയ്യാം... പറഞ്ഞോളൂ...."


"അത് സച്ചുനെ കൊണ്ടു പറ്റും.... എന്റെ കൂടെ ഒന്ന് ഷോപ്പിങ്ങിന് വരാമോ... എന്താന്ന് വെച്ചാൽ എന്റെ ഒരു ഫ്രണ്ടിന്റെ ബർത്ത് ഡേ ആണ് സൊ അവൾക്ക് ഒരു ഡ്രസ്സ്‌ സെലക്ട്‌ ചെയ്യണം... ഞാൻ ചെയ്‌താൽ ശെരിയാവില്ല അവൾ സച്ചു ഇടുന്ന പോലെ സിംപിൾ ആയി ഇടുന്ന ആളാ... അത് കൊണ്ടു സച്ചു എന്റെ കൂടെ ഒന്ന് വന്നു സെലക്ട്‌ ചെയ്യാൻ എന്നെ ഹെല്പ് ചെയ്യണം പ്ലീസ്..."


"അതിനെന്താ ഞാൻ വരാലോ... സന റെഡി ആയിക്കോളു... ഞാൻ റെഡി ആയിട്ട് ഇപ്പൊ വരാം...." 


"ഓക്കേ താങ്ക് യു സച്ചു...."എന്നും പറഞ്ഞ് നമ്മളെ ഒന്ന് ഹഗ് ചെയ്തിട്ട് അവൾ പോയി.... 


ഹ്മ്മ്മ്... കാണാൻ ജാഡ ഉണ്ടേലും ആളൊരു പാവം ആണ് എന്ന് തോനുന്നു..  വെറുതെ തെറ്റ് ധരിച്ചു..... പിന്നെ നമ്മളെ ജോബ് വേഗം തീർത്തു നമ്മളും റെഡി ആയി....


റെഡി ആയി ഹാളിൽ എത്തിയപ്പോൾ തന്നെ നമ്മളെ സന റെഡി ആയി നമ്മളെ വെയിറ്റ് ചെയ്ത് നില്ക്കുന്നുണ്ട്...


"വാ സച്ചു പോവാം....."


"ഞാൻ ഒന്ന് ഉമ്മയോടും ഉമ്മാമയോടും പറഞ്ഞിട്ട് വരാം..."


"അതൊക്കെ ഞാൻ പറഞ്ഞിന് സച്ചു നീ വാ.."


"ആ ഓക്കേ...."


"ഇതെന്താ ഡ്രൈവർ ഇല്ലേ...." 


"ഇല്ല അയാൾക് സുഖമില്ല... സാരമില്ല ഞാൻ ഡ്രൈവ് ചെയ്തോളാം...." 


പടച്ചോനെ ഇവൾക്ക് ഇത് എന്ത് പറ്റി പൊതുവെ ഡ്രൈവർക്ക് എന്ത് പ്രശ്നം ഉണ്ടേലും അതൊന്നും വക വെക്കാതെ അയാളെ തന്നെ കൂട്ടി പോവുന്ന ആളാണ് ഇന്ന് ഞാൻ ഡ്രൈവ് ചെയ്തോളാം എന്ന് പറയുന്നത്.... സ്വഭാവത്തിൽ ചെറിയ മാറ്റം ഒക്കെ വന്ന് തുടങ്ങിയിട്ടുണ്ട്.... നമ്മള് പെണ്ണിന്റെ മാറ്റാതെ കുറിച്ച് ഇങ്ങനെ ചിന്തിച്ചു ഓളെ നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി ചിരിക്കുന്നുണ്ട്.... 


"എന്നാ പോവാം...." 


"പോവാം എന്ന് പറഞ്ഞ് നമ്മള് തല കുലുക്കിയതും പെണ്ണ് കാർ മുന്നോട്ട് എടുത്തു.....


************************************************


പടച്ചോനെ ഇന്ന് എന്താ മനസ്സിന് വല്ലാത്തൊരു ടെൻഷൻ... അവളോട് പിണങ്ങിയത് കൊണ്ടാണോ... ഹേയ് അത് ഇടക്ക് ഉണ്ടാവാർ ഉള്ളതല്ലേ.... പക്ഷെ ഇന്ന് എന്തോ മനസ്സിന് ഒരു ഭയം..... 


"എന്താടാ സച്ചുവിനെ ഓർത്ത് ഓർത്ത് ഇരുന്ന് നീ ജോലിയിലും ശ്രദ്ധിക്കാതെ ആയോ...." നമ്മള് ഓഫീസ് ചയറിൽ ഇരുന്ന് കറങ്ങി ആലോജിച്ചു നിന്നപ്പോൾ ആണ് നമ്മളെ അടുത്തേക്ക് വന്ന് ആ തൊരപ്പന്റെ ഡയലോഗ്... വേറെ ആരും അല്ല നമ്മളെ ഷിയാസ്....


"അതെന്താ നീ അങ്ങനെ പറഞ്ഞത്...."


"എന്താന്നോ... എടാ തെണ്ടി സൈൻ ചെയ്യാൻ വേണ്ടി ഒരു ഫയൽ കൊടുത്ത് അയച്ചിട്ട് കുറെ ടൈം ആയി... ദേ നീ ഇപ്പോഴും ആ ഫയലും മുന്നിൽ വെച്ച് ആലോചനയിൽ ആണ്..."


"ഡാ ഷിയാ.. എനിക്ക് എന്തോ ഇന്ന് ഒരു മൂഡ് ഇല്ല... മനസ്സിന് എന്തോ ഒരു ഭയം... പ്രിയപ്പെട്ട ആർക്കോ എന്തോ സംഭവിക്കാൻ പോവുന്നു എന്നൊരു തോന്നൽ...."


"നിനക്ക് അതൊക്കെ വെറുതെ തോന്നുന്നതാ... നീ വേണ്ടാത്തത് ഒന്നും ചിന്തിക്കണ്ട ആർക്കും ഒന്നും സംഭവിക്കില്ല....."


"അല്ലടാ.. എനിക്ക് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോനുന്നു...."


"നീ ഒരു കാര്യം ചെയ്.. വീട്ടിലേക്കു ഒന്ന് വിളിക്ക് എന്നിട്ട് ഒന്ന് സംസാരിക്ക്... അവിടെ ആർക്കേലും എന്തേലും പ്രശ്നം ഉണ്ടേൽ അപ്പോൾ അറിയാലോ...."


അവൻ അത് പറഞ്ഞപ്പോയാ നമ്മക്കും അത് ചിന്തയിൽ വന്നത് അപ്പോൾ തന്നെ ഞാൻ ഫോൺ എടുത്ത് ഉമ്മാമയെ വിളിച്ചു....

ഷിയാസ് ഞാൻ ഫോൺ ചെയ്യുന്നതും കേട്ട് എന്റെ അടുത്ത് നിൽപ്പുണ്ട്.. 

ഉമ്മാമയുടെ സംസാരത്തിൽ പ്രശ്നം ഒന്നും ഇല്ലാ...ഹാപ്പി ആണ്... ബട്ട്‌ സച്ചുനെ കുറിച്ച് ഉമ്മാമയോട് ചോദിക്കണം എന്നുണ്ട് ബട്ട്‌ നമ്മക്ക് എന്തോ നാണക്കേട് തോനുന്നു... ഷിയാസിന് ആണേൽ നമ്മളെ കളികണ്ടിട്ട് കാര്യം പിടികിട്ടി തെണ്ടി ഇളിക്കുന്നുണ്ട്... 


"എന്നാ ഓക്കേ ഉമ്മാമ... ഞാൻ വെറുതെ വിളിച്ചത് ആണ്... എന്നാൽ വന്നിട്ട് കാണാം..."


"അതെ മോനെ സച്ചു എങ്ങോട്ട് എങ്കിലും പോവും എന്ന് പറഞ്ഞിരുന്നോ...."


"ഇല്ലാലോ എന്താ ഉമ്മാമ...."


"അല്ല അവളെ ഇവിടെ എങ്ങും കാണാൻ ഇല്ല... സനയും ഇവിടെ ഇല്ല.... ചിലപ്പോൾ രണ്ട് പേരും കൂടി എവിടെക്ക് എങ്കിലും പോയത് ആവും...  പക്ഷെ സച്ചു മോള് പറയാതെ പോവാർ ഇല്ലാ അതാ ചോദിച്ചേ....."


"അപ്പോൾ നമ്മളെ കാറിൽ അല്ലെ പോയത്...." 


" ഡ്രൈവർ ഇന്ന് സുഖമില്ല എന്ന് പറഞ്ഞ് വന്നിട്ട് ഇല്ല... പക്ഷെ കാർ ആണേൽ ഇവിടെ കാണാനും ഇല്ലാ... ചിലപ്പോൾ അവർ അത് എടുത്ത് പോയിക്കാണും സനക്ക് ഡ്രൈവിംഗ് അറിയാലോ.."


"ഹ്മ്മ് എന്നാ ഓക്കേ ഉമ്മാമ ബൈ...." 


ഉമ്മാമ പറയുന്നത് കേട്ടപ്പോൾ ശെരിക്കും നമ്മക്ക് മനസ്സിൽ എന്തോ തീ കനൽ കോരി ഇട്ടത് പോലേ തോന്നി.... നമ്മളെ വെപ്രാളം കണ്ടു ഷിയാസ് കാര്യം എന്താ എന്ന് ചോദിക്കുന്നുണ്ട്... 

  

"എടാ അബി എന്താ പ്രശ്നം... എത്ര ടൈം ആയി ഞാൻ നിന്നോട് ചോദിക്കുന്നു...."


"ഷിയാസ്.... സച്ചു ആപത്തിൽ ആണ്.... അവൾ വീട്ടിൽ ഇല്ലാ... പിന്നെ ആ പന്ന മോൾ സന അവളും ഇല്ല.... അവൾ എന്തോ പറഞ്ഞു പറ്റിച്ചു സച്ചുവിനെ കൂട്ടി എവിടെക്കൊ പോയിട്ട് ഉണ്ട്.... നിനക്ക് അറിയില്ലേ അവളുടെ കാര്യങ്ങൾ... അവൾക്ക് സച്ചുവിനോട് വെറുപ്പ് ആണ്... അങ്ങനെ ഉള്ളവൾ സച്ചുവിനെ കൂട്ടി പോവണം എങ്കിൽ അത് എന്തോ ചതിയാണ്..... എന്റെ സച്ചുവിന് എന്തേലും സംഭവിച്ചാൽ കൊന്നു കളയും ഞാൻ ആ പന്ന മോളെ....." 


"ഡാ അബി കൂൾ... നമുക്ക് അന്വേഷിക്കാം.... അവർ എവിടെയാ പോവുന്നെ എന്ന് വീട്ടിൽ ആരോടും പറഞ്ഞില്ലേ...."


"ഇല്ലാ... അവർ പോവുന്നത് പോലും ആരും കണ്ടിട്ട് ഇല്ലാ... സനയുടെ കൂടെ ആണ് സച്ചു പോയത് എന്ന് പോലും ഉമ്മാമക്ക് ഉറപ്പില്ല... രണ്ടാളെയും കാണാത്തത് കൊണ്ട് ഒന്നിച്ചു പോയതാ എന്ന സമാധാനത്തിൽ ആണ് അവിടെ ഉള്ളവർ... സനയുടെ സ്വഭാവം വേറെ ആർക്കും അറിയില്ലല്ലോ...."


"നീ ഒരു കാര്യം ചെയ് സച്ചുനെ ഒന്ന് വിളിച്ച് നോക്ക്...." 


അവൻ പറഞ്ഞപ്പോൾ തന്നെ ഞാൻ അവളുടെ ഫോണിൽ വിളിച്ചു... ഫോൺ റിങ് ചെയ്യുന്നുണ്ട് ബട്ട്‌ എടുക്കുന്നില്ല.... 


"എന്താടാ ഫോൺ സ്വിച്ച് ഓഫ്‌ ആണോ... "


"അല്ല റിങ് ചെയ്യുന്നുണ്ട്... എടുക്കുന്നില്ല..  ഞാൻ ജീവനോടെ ഉള്ളപ്പോൾ ആ സനയുടെ കളി ഒന്നും നടക്കില്ല... ഷിയാസ് ഞാൻ പോവുന്നു നീ  ഇവിടെയുള്ള കാര്യങ്ങൾ നോക്കിക്കോ... "


"എടാ ഞാനും വരാം...."


"വേണ്ടാ... നീ ഇവിടെ നിൽക്ക്...."


"അവർ എവിടെ ആണെന്ന് വെച്ച നീ പോവാൻ പോവുന്നത്... "


"എടാ മോനെ ഷിയാസ്.. ഇത് ഹബീബ് റഹ്മാൻ ആണ്... ആ പൊട്ടത്തി സനക്ക് അറിയില്ല ശെരിക്കും ഈ അബിയെ... ആ കാർ എവിടേക്ക് പോവുന്നു... അവരുടെ ഫോൺ സിഗ്നൽ എവിടെ ആണെന്ന് എന്നൊക്കെ അറിയാൻ ഈ അബിക്ക് ഒരു പ്രയാസവും ഇല്ലാ.... സച്ചുനെ കൊണ്ടേ ഈ അബി വരു...അല്ലേൽ ആ സനയുടെ ശവം...." 


"ഡാ നീ എടുത്ത് ചാടി ഒന്നും ചെയ്യരുത്...."


പിറകിൽ നിന്ന് ഷിയാസ് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്... പക്ഷെ നമ്മള് ഒന്നും കേൾക്കാൻ നിന്നില്ല... ആ സനയെ മുന്നിൽ കിട്ടിയാൽ ഇന്നത്തോടെ അവളെ സൂക്കേട് തീരും... 


************************************************


നമ്മള് കാറിൽ കയറിയ മുതൽ നമ്മളെ കെട്ടിയോനെ കുറിച്ച് ഓർക്കുക ആയിരുന്നു... എന്നാലും എന്ത് സാധനം ആണ് അത്... നമ്മളെ മുഖത്തു പോലും നോക്കാതെ തെണ്ടിക്ക് എങ്ങനെ നടക്കാൻ പറ്റുന്നു... ദേഷ്യത്തോടെ എങ്കിലും ഒന്ന് നോക്കി കൂടെ.... 


നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു നിന്നപ്പോൾ ആണ് പെട്ടന്ന് കാർ നിർത്തിയത്... നമ്മള് ചുറ്റും നോക്കിയപ്പോൾ ഒരു വിജനമായ പ്രദേഷം... 


പടച്ചോനെ ഇതെന്താ ഇവിടെ വന്നേ... നമ്മള് സനയുടെ മുഖതെക്ക് നോക്കി...


"ഇതെന്താ ഇവിടെ...."


"ഓഹോ അപ്പോൾ ഞാൻ പറഞ്ഞത് ഒന്നും നീ കേട്ടില്ലേ...."


"ഇല്ലാ... എന്താ പറഞ്ഞത്...."


"എന്റെ ഉപ്പയുടെ ന്യൂ കമ്പിനി ആണ് ഇത്... അതൊന്നു കണ്ടിട്ട് ഷോപ്പിങ് പോവാം എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ...."


"ഓ സോറി ഞാൻ വേറെ എന്തോ ആലോചിച്ചു പോയി..." 

പടച്ചോനെ എനിക്ക് എന്റെ കെട്ടിയോനെ കുറിച്ച് ഓർത്ത് വട്ടായി എന്നാ തോനുന്നു... ഹിഹിഹി... 


"എന്താ ആലോചന ഇനിയും തീർന്നില്ലേ.." നമ്മളെ നോക്കി ഇളിച്ചോണ്ട് അതും പറഞ്ഞ് സന കാറിൽ നിന്ന് ഇറങ്ങിയപ്പോൾ നമ്മളും ഇളിച്ചോണ്ട് ഇറങ്ങി...."


"ഇവിടെ അടുത്തെങ്ങും ഒരു ആളനക്കം പോലും ഇല്ലാലോ...." 


"ഹഹഹ നിനക്ക് പേടി ഉണ്ടോ സച്ചു... ഇത് വർക്ക്‌ തുടങ്ങാൻ പോവുന്ന കമ്പനി ആണ്... ഇനിയും കുറച്ചു പണി ബാക്കിയുണ്ട്.... നീ വാ...." 


സത്യം പറഞ്ഞാൽ പേടി ഇല്ലാതില്ല... അങ്ങനെ ഉള്ള ഒരു പ്രദേഷം... ആരെങ്കിലും കൊന്നാൽ പോലും അറിയില്ല... എന്നാലും നമ്മള് എന്തിനാ വെറുതെ പേടിക്കുന്നു തനിച്ചല്ലല്ലോ ഇവളും ഇല്ലേ...നമ്മള് സനയുടെ കൂടെ അങ്ങ് നടന്നു...  

അതിനകത്ത് കയറിയതും ഫുൾ ഇരുട്ട്... മനസ്സിൽ അറിയാതെ തന്നെ ഭയം വന്ന് നിറയാൻ തുടങ്ങി... 


"സന നമുക്ക് പോവാം സമയം ഒരുപാട് ആയില്ലേ... ഇനി ഷോപ്പിംഗ് ഒക്കെ നടത്തി വീട്ടിൽ എത്തുമ്പോഴേക്കും ലേറ്റ് ആവും... മാത്രം അല്ല എനിക്ക് എന്തോ ഒരു നെഗറ്റീവ് ഫീലിംഗ്സ്..." 


എന്ന് നമ്മള് പറഞ്ഞതും അതിനകത്തു വേറെയും നിഴലുകൾ നമ്മള് കണ്ടു.. 


"സന വാ നമുക്ക് പോവാം ഇവിടെ വേറെ ആരോ ഉണ്ട്...." നമ്മള് പെണ്ണിന്റെ കൈ പിടിച്ച് വലിച്ചെങ്കിലും പെണ്ണ് നിന്നെടുത്ത് നിന്ന് അനങ്ങുന്നില്ല.... 


"സന നീ എന്താ വരാത്തത്...." നമ്മള് അത് പറഞ്ഞതും അവളുടെ മുഖ ഭാവം കണ്ടു നമ്മള് ആകെ വല്ലാതെ ആയി... നമ്മളെ വെറുപ്പോടെയും പകയോടെയും നോക്കുന്ന അവളുടെ കണ്ണുകൾ....


"എന്ത് പറ്റി സന...." 


"ഹഹഹഹഹഹ........" 

നമ്മളെ ചോദ്യത്തിന് അവൾ തന്ന മറുപടി ഈ കൊലചിരി ആയിരുന്നു....

അപ്പോൾ തന്നെ അവളുടെ കയ്യിൽ പിടിച്ച പിടി നമ്മള് വിട്ടു....


"സന നീ വെറുതെ തമാശ കളിക്കല്ലേ... എനിക്ക് പോവണം... നീ വരുന്നില്ലേൽ ഞാൻ പൊയ്ക്കോളാം...." നമ്മള് ഇത്തിരി കലിപ്പോടെ അത് പറഞ്ഞപ്പോൾ അവൾ അവളുടെ കൊലചിരി നിർത്തി.... പെണ്ണിന്റെ ഭാവം കണ്ടാൽ ശെരിക്കും എന്തോ പ്രേതം കൂടിയ പോലെ ഉണ്ട്....


"അങ്ങനെ എന്റെ സമ്മതം ഇല്ലാതെ നീ പോവുമോ സയാന ഹബീബ്.... "


"നിനക്ക് എന്താ ഭ്രാന്ത് പിടിച്ചോ സന...."


"അതേടി....എനിക്ക് ഭ്രാന്ത് ആണ്.... എന്റെ അബിയുടെ കാര്യത്തിൽ എനിക്ക് ഭ്രാന്ത് ആണ്...." 


അവൾ അത് പറഞ്ഞതും നമ്മക്ക് എന്തോ ഷോക്ക് അടിച്ച പോലെ ആയിരുന്നു... നമ്മള് അവളെ തന്നെ ഞെട്ടലോടെ നോക്കി...


"എന്താടി പുല്ലേ നീ നോക്കുന്നത്.... അബി അവൻ എന്റേത് ആണ്... ആർക്കും അവനെ ഞാൻ വിട്ട് തരില്ല... "


"സന നീ എന്തൊക്കെയാ പറയുന്നത്.... "


"ഒന്നും മനസ്സിലായില്ല അല്ലെ... പറഞ്ഞു തരാം.... കുറെ വർഷങ്ങൾ ആയി ഈ സന മനസ്സിൽ വരച്ച ചിത്രം ആണ് അബി... അവനെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്... ഇഷ്ടം എന്ന് പറഞ്ഞാൽ പോരാ അബി എന്ന് പറയുന്നത് ഈ സനക്ക് ഭ്രാന്ത് ആണ്.... എന്റെ സ്നേഹം അവൻ അംഗീകരിചില്ല... പല വിതത്തിലും ഞാൻ അവനുമായി അടുക്കാൻ ശ്രമിച്ചു പക്ഷെ അവൻ..... അവനെ എന്നും കാണാനും അവനെ എന്റേത് ആക്കാൻ കൂടിയാണ് ഞാൻ ഷഹബാസിന്റെ ഭാര്യ ആയത്.... അപ്പോഴാ എന്നെ തോൽപ്പിക്കാൻ വേണ്ടി അത് വരെ വിവാഹത്തിന് സമ്മതിക്കാതെ നിന്ന അവൻ നിന്റെ സിസ്റ്ററെ വിവാഹം ചെയ്യാൻ പോയത്.... പക്ഷെ അവളെ ഞാൻ അവന്റെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്തിയപ്പോൾ നീ കടന്നു വന്നു...  പക്ഷെ നിന്നെ ഒരിക്കലും അവൻ സ്നേഹിക്കില്ല എന്ന് കരുതിയ ഇത്രയും കാലം നിന്നെ ഞാൻ വെറുതെ വിട്ടത്...  പക്ഷെ...  അവന്റെ മനസ്സിൽ നീ സ്ഥാനം പിടിച്ചു....  ഇനി നിനക്ക് ജീവിക്കാൻ അർഹത ഇല്ലാ...  ഈ സനയുടെ ചെറിയ മുട്ട് സൂചി പോലും മറ്റൊരാൾ സ്വന്തം ആകുന്നത് എനിക്ക് ഇഷ്ടം അല്ല...  അപ്പോഴാണ് എന്റെ ജീവനായി ഞാൻ കാണുന്ന എന്റെ അബി നിനക്ക് സ്വന്തം ആവാൻ പോവുന്നത്....  ഇല്ലാ ഈ സന അതിന് അനുവദിക്കില്ല.... "


അവൾ പറയുന്നത് ഒക്കെ കേട്ടിട്ട് നമ്മക്ക് അത് വരെ ഉണ്ടായാ പേടി ഒക്കെ പെട്ടന്ന് അവളോട് ഉള്ള വെറുപ്പ് ആയി മാറി...  അപ്പോൾ ഇവൾ ആയിരുന്നു ഞാൻ അന്വേഷിച്ചു നടന്ന ശത്രു...  


"അപ്പോൾ എന്റെ സൈബയെ.... "


"അതേടി... അവളെ ഓഡിറ്റോറിയത്തിൽ നിന്ന് കൊണ്ട് പോയത് എന്റെ ആൾക്കാർ ആണ്...  അവർ അവളെ കൊന്നു... അല്ലേൽ എവിടെയെങ്കിലും കൊണ്ടു പോയി വിറ്റു ക്യാഷ് ആകുന്നുണ്ടാവും.... " 


അപ്പോൾ അവൾ രക്ഷപെട്ട വിവരം ഇവളെ അവർ അറിയിചിട്ടില്ല... അപ്പോൾ അത് കൊണ്ട് ആണ് ഇവൾ സമാധാനത്തോടെ കഴിഞ്ഞത്...  ഈ ദുഷ്ട കാരണം ആണ് എന്റെ സൈബ ഇത്രയും അനുഭവിച്ചത്...  എന്റെ ഉപ്പ ഉമ്മ അവളെ ഓർത്ത് കരഞ്ഞത്...  എന്റെ മനസ്സിൽ ഓഡിറ്റോറിയത്തിൽ നാണം കേട്ട് നിന്ന എന്റെ ഉപ്പയുടെ മുഖം തെളിഞ്ഞു വന്നു....  ദേഷ്യം അടിമുടി തരിച്ചു കയറി.... 


"നിന്റെ കളി തീർന്നു സന...  നിനക്ക് ആദ്യം തൊട്ടേ അപത്തങ്ങൾ പറ്റി തുടങ്ങി...  ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കും...  പിന്നെ അബി അവൻ എന്റെ കഴുത്തിൽ മഹർ ചാർത്തിയവൻ ആണ്...  പടച്ച തമ്പുരാൻ ഒന്നാക്കി തീർത്ത ബന്ധം...  അത് പവിത്ര മാണ്...  നിന്റെ ഈ പണത്തിനോ അഹങ്കാരത്തിനോ അത് നശിപ്പിക്കാൻ ആവില്ല...  നിനക്ക് വേണേൽ എന്നെ കൊന്നു കളയാം പക്ഷെ അപ്പോഴും അബിയുടെ മനസ്സിൽ ഈ സച്ചു ജീവിക്കും..  ആ മനസ്സിൽ നിനക്ക് സ്ഥാനം ഒരിക്കലും കിട്ടില്ല.. " 


"നീർത്തടി പുല്ലേ...  അവളുടെ ഒരു മഹറും പവിത്ര ബന്ധവും...  എനിക്ക് എനിക്ക് അവനെ കിട്ടിയില്ലേലും മറ്റാർക്കും അവനെ കിട്ടാൻ ഞാൻ സമ്മതിക്കില്ല..  കൊന്നു കളയും നിന്നെ ഞാൻ... " 

എന്ന് അലറി അവൾ എന്റെ കഴുത്തിൽ പിടുത്തം ഇട്ടു... 


അവൾ കഴുത്തിലെ പിടുത്തം മുറുക്കാൻ തുടങ്ങിയപ്പോൾ എങ്ങനെയല്ലോ ഞാൻ അവളെ പിടിച്ച് തള്ളി..  ബാലൻസ് കിട്ടാതെ അവൾ നിലത്തു വീണ്...  അപ്പോൾ തന്നെ ഞാൻ പുറത്തേക്കു ഓടാൻ ശ്രമിച്ചതും.  5 രൂപങ്ങൾ വന്നു നമ്മളെ ചുറ്റും നിന്നു.... 


************************************************


"ഹെലോ..  രാജീവ്‌... എന്തായി..  ഞാൻ എത്ര സമയം ആയി വെയിറ്റ് ചെയ്യുന്നു... "


"എടാ അബി കൂൾ ഞാൻ ചെക് ചെയ്യുക ആയിരുന്നു...  നീ പറഞ്ഞ ആ നമ്പറിന്റെ ലാസ്റ്റ് സിഗ്നൽ ചാവക്കാട് ഭാഗത്തു ആണ്...  " 


"ഓക്കേ രാജീവ്‌ താങ്ക്സ്...  "


"എടാ അബി എന്താ കാര്യം..."


"ഒക്കെ ഞാൻ പിന്നെ പറയാം..  ബൈ... " 


ഫോൺ കട്ട്‌ ചെയ്ത ഉടൻ തന്നെ അവൻ കാർ  തിരിച്ചു..  വേഗത്തിൽ മുന്നോട്ട് എടുത്തു.


ഡ്രൈവ് ചെയ്ത് കൊണ്ട് നിൽക്കുമ്പോൾ തന്നെ അവൻ ഫോൺ എടുത്തു ഷിയാസിനെ വിളിച്ചു.. 


"ഹെലോ ഷിയാസ് കൂടുതൽ നിന്റെ ചോദ്യത്തിന് മറുപടി പറയാൻ ഇപ്പോൾ ടൈം ഇല്ലാ..  ഞാൻ ചോദിക്കുന്നതിന് മാത്രം ആൻസർ തന്നാൽ മതി..  ചാവക്കാട് സനയുടെ ഉപ്പയുടെ ഏതേലും പ്രൊപറ്റി ഉണ്ടോ....?  


"അത്....  "


"എടാ പുല്ലേ ആലോചിച്ചു നിൽക്കാതെ പറ...  "


"എടാ എനിക്ക് അതിനെ പറ്റി അറിയില്ല.. "


"നിനക്ക് ഒക്കെ പിന്നെ എന്ത് ലോട്ടയാ അറിയാ..."


"ഡാ അബി കൂൾ.. ഞാൻ ഒന്ന് ഷഹബാസ്ക്കയെ വിളിച്ചു ചോദിച്ചു നിന്നെ വിളിക്കാം... " 


ഫോൺ കട്ട്‌ ചെയ്ത് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വീണ്ടും അബിയുടെ ഫോൺ റിങ് ചെയ്തു..  അവൻ വെപ്രാളം പിടിച്ച് ഫോൺ നോക്കി ഷിയാസ്...  അവൻ വേഗം ഫോൺ അറ്റന്റ് ചെയ്തു... 


"അബി ചാവക്കാട്...  സനയുടെ ഉപ്പയുടെ ഒരു പുതിയ കമ്പനി വർക്ക് നടക്കുന്നുണ്ട് ഫിനിഷ് ആയില്ല..  ചില പ്രോബ്ലം കാരണം നിർത്തി വെച്ചിരിക്കുകയാ...  അത് മാത്രമേ ചാവക്കാട് ഭാഗത്ത്‌ ഉള്ളു... അതിന്റെ കറക്റ്റ് സ്ഥലം ഷഹബാസ്ക്ക മെസ്സേജ് ചെയ്യാം എന്ന് പറഞ്ഞിനു..  അത് ഞാൻ നിനക്ക് ഫോർവേഡ് ആക്കാം... "


"ഒക്കെ ഇക്ക ചോദിച്ചാൽ തല്ക്കാലം ഒന്നും പറയണ്ട..  എന്തേലും പറഞ്ഞു ഒപ്പിക്ക് ഒക്കെ..  " 


എന്ന് പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു..  മെസ്സേജ് ട്യൂൺ വന്നപ്പോൾ അത് തുറന്ന് വായിച്ചു.. അബിയുടെ മുഖം ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട്..  പല്ല് ഞെരിച്ചു...  അവന്റെ കാർ ചീറ്റയുടെ വേഗത്തിൽ മുന്നോട്ട് കുതിച്ചു....  


@@@@@@@@@@@@@@@@@@@@


മുന്നിൽ വന്നു നിന്ന രൂപങ്ങളിലേക്ക് അവൾ മാറി മാറി നോക്കി... അവളുടെ കണ്ണുകളിൽ ഭയം കൊണ്ട് നിറഞ്ഞു... 


"നീ എന്ത് കരുതി സച്ചു...  വലിയ ഡയലോഗും അടിച്ചു ഇവിടെ നിന്നു രക്ഷപെട്ടു പോവാം എന്നോ.. അത് നിന്റെ അത്യാഗ്രഹം ആണ്..  ഇന്ന് നീ ഇവിടെ നിന്നു ജീവനോടെ പോവില്ല...  " ഒരു പുച്ഛഭവത്തോടെ സന അവളുടെ മുന്നിൽ വന്നു നിന്നു പറഞ്ഞു.. 


"ശെരിക്കും നീ ഒരു പെണ്ണ് തന്നെ ആണോ..  പെൺരൂപം ഉള്ള മൃഗം ആണ് നീ..  "


"അതെ.. മൃഗം തന്നെയാ...  ഇവിടെ ഞാൻ മാത്രം അല്ല കണ്ടില്ലേ വേറെയും മൃഗങ്ങൾ ഉണ്ട്..  ഇവർ എല്ലാരും ഇന്ന് നിന്നെ വലിച്ച് കീറും... " എന്ന് പറഞ്ഞ് അവൾ അട്ടഹസിച്ചു.. 


"എങ്കിൽ നിങ്ങളെ പണി തുടങ്ങിക്കൊ...  ഇവളെ ശവം പോലും കിട്ടരുത്..  ഇത്താത്തയെ പോലെ അനുജത്തിയും ആരേലും കൂടെ ഒളിച്ചോടി പോയി എന്ന് വേണം നാട്ടുകാരും വീട്ടുകാരും അറിയാൻ... അത് കേട്ടു ഇവളെ പരട്ട തന്തയും തള്ളയും നെഞ്ച് പൊട്ടി ചാവണം... " 


"എടി................ "


സച്ചു ദേഷ്യം കൊണ്ട് അലറി...


"നീ ഇവിടെ നിന്നു എത്ര ഒച്ച വെച്ചിട്ടും കാര്യം ഇല്ലാ ഇവിടെ ആരും വരാൻ പോവുന്നില്ല.. അപ്പോ ഞാൻ പോവുന്നു ഗുഡ് ബൈ സച്ചു...ഹഹഹ..."


പുച്ഛ  ഭാവത്തിൽ സച്ചുവിനെ നോക്കി കൊലച്ചിരി  ചിരിച്ചു കൊണ്ട് സന കാർ എടുത്തു അവിടെ നിന്നു പോയി... 


അപ്പോൾ തന്നെ അവിടെ ഉണ്ടായ ഗുണ്ടകൾ സച്ചുവിന്റെ അടുത്തേക്ക് നടന്ന് അടുത്തു...


പുച്ഛ  ഭാവത്തിൽ സച്ചുവിനെ നോക്കി കൊലച്ചിരി  ചിരിച്ചു കൊണ്ട് സന കാർ എടുത്തു അവിടെ നിന്നു പോയി... 


അപ്പോൾ തന്നെ അവിടെ ഉണ്ടായ ഗുണ്ടകൾ സച്ചുവിന്റെ അടുത്തേക്ക് നടന്ന് അടുത്തു...

 

അവൾ ഓരോരുത്തരെയും പേടിയോടെ മാറി മാറി നോക്കി... ഓടാൻ ശ്രമിച്ചതും അതിൽ രണ്ട് പേര് അവളെ രണ്ട് കൈകളിൽ ആയി പിടിച്ചു...


"വിട്.... എന്നെ വിടാടാ നായകളെ....."

ദേഷ്യം കൊണ്ട് അവൾ അലറി...


"ഒന്ന് അടങ്ങി നിൽക്ക് മോളെ... നിന്നെ ഇപ്പൊ നമ്മള് ഒന്നും ചെയ്യാൻ പോവുന്നില്ല.. നന്നായി സ്നേഹിക്കാൻ പോവുകയാണ്... ഹഹഹ...." അവർ എല്ലാരും പുച്ഛത്തോടെ ചിരിച്ചു.... 

അതിൽ ഒരാൾ അവളുടെ ഷോൾഡറിൽ കൈ വെച്ചതും അവൾ പിടിച്ചിരിക്കുന്ന ആളെ കയ്യിൽ കടിച്ചു... കടിയുടെ വേദനയിൽ അയാൾ അലറി... അയാളുടെ അലർച്ചയിൽ മറ്റുള്ള ഗുണ്ടകൾ ശ്രദ്ധിച്ച ആ നിമിഷം അവളുടെ മറ്റേ കയ്യിൽ പിടിച്ച ആളെ പുറകോട്ടു തള്ളി അവൾ ഓടി....


"നിൽക്കെടി അവിടെ....." അവരും അവളുടെ പുറകിലെ ഓടി.... 


പുറത്തേക്ക് ഓടിയ അവൾ പെട്ടന്ന് ഒരാളുമായി കൂട്ടി മുട്ടി.... അവൾ മുന്നിൽ ഉള്ള ആളെ നോക്കിയതും അവൾ അന്തം വിട്ടു... 


"സാമിൽ.... " അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു...


സാമിലിനെ കണ്ടപ്പോൾ ഓടി വന്ന ഗുണ്ടകൾ പെട്ടന്ന് ബ്രൈക് ഇട്ട പോലെ നിന്നു...


"എന്താ ഇത്.... നിങ്ങൾ എന്തിനാ ഇവളെ ഉപദ്രവിക്കുന്നത്...." 


അവൻ ഗുണ്ടകളോട് കലിപ്പിൽ ചോദിച്ചപ്പോൾ അവർ എല്ലാരും തലയും താഴ്ത്തി അവിടെ നിന്നു... 


സച്ചുവിന് പെട്ടന്ന് മനസ്സിൽ ഉണ്ടായ പേടി ഒക്കെ ആവി ആയി പോയത് പോലെ തോന്നി...


"എന്ത് പറ്റി സച്ചു... എന്താ ഇവിടെ പ്രശ്നം...."


"അത്.... അത്.... സന.. എന്നെ...."


"ഓഹോ അപ്പോൾ ഇത് അവളുടെ പണി ആണ്... അല്ലേലും അവൾക്ക് ഇങ്ങനെയൊക്കെ ചെയ്യാനേ അറിയൂ.. സാരമില്ല സച്ചു പേടിക്കണ്ട നിനക്ക് ഞാൻ ഇല്ലേ.... " എന്ന് പറഞ്ഞ് അവൻ സച്ചുന്റെ ഷോൾഡറിൽ കൈ വെച്ചു... അവൾ അവനെ നോക്കിയപ്പോൾ അവൾ അവന്റെ മുഖത്തു കണ്ടത് അവളെ രക്ഷകനെ അല്ല.. കാമത്തോടെ അവളെ നോക്കുന്ന നീല കണ്ണുകൾ... 


"കൈ എടുക്ക് സാമിൽ.... കൈ എടുക്കാൻ...." അവൾ അവന്റെ കൈ തട്ടി മാറ്റി... അവനെ രൂക്ഷ മായി നോക്കി....


"ചേ... ഇതെന്താ സച്ചു... ഞാൻ നിന്നെ ഉപദ്രവിചില്ലല്ലോ... ഇവർ നിന്നെ വല്ലതും ചെയ്തോ... ഞാൻ ഇവരോട് പറഞ്ഞിരുന്നു എന്റെ സച്ചു കുട്ടിയെ ഒരു പോറൽ പോലും ഏല്പിക്കാതെ എനിക്ക് തരാൻ... മോള് പറ ഇവർ നിന്നെ ഉപദ്രവിചോ...." അവൻ സച്ചുവിനെ നോക്കി ഒരു പുച്ഛ ചിരിയോടെ പറഞ്ഞു... 


"ഓ അപ്പോൾ ആങ്ങളയും പെങ്ങളും ഒരു മിച്ചു ആയിരുന്നു കളി... എന്ത് തെറ്റ് ചെയ്തു ഞാൻ നിങ്ങളോടൊക്കേ...." 


"ഹഹഹ.... എന്താ സച്ചു ഇത്... അതിന് മാത്രം എന്ത് ചെയ്തു... സന നിന്നെ കൊന്നു കളയാൻ ആണ് പറഞ്ഞത് ഇവരോട്.. പക്ഷെ ഞാൻ ആണ് വേണ്ട എന്ന് പറഞ്ഞത്...."


"അതെന്തിനാ... കൊന്നു കളയാൻ തന്നെ തീരുമാനിചൂടെ...."


"അതെന്ത് വർത്താനം ആണ് മൊഞ്ചത്തി... ഈ സാമിലിന്റെ ജീവിതത്തിൽ ഒരുപാട് പെൺകുട്ടികൾ വന്ന് പോയിട്ടുണ്ട് പക്ഷെ ഇത്രയും സുന്ദരിയായ പെണ്ണിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല... അപ്പോൾ പിന്നെ നിന്നെ സ്നേഹിക്കാതെ കൊന്നു കളയാൻ എങ്ങനെ എനിക്ക് തോന്നും... "


"ചേ... നീയൊക്കെ എന്താടാ ഇങ്ങനെ... പെണ്ണ് എന്ന വർഗ്ഗം നിനക്കൊക്കെ കാമം തീർക്കാൻ മാത്രം ഉള്ളത് ആണേൽ അത് നിന്റെ വീട്ടിൽ ഉള്ളവരോട് കൂടി കാണിക്കട..."


"ഹഹഹ... എന്റെ സച്ചു നീ ചൂടാവുമ്പോൾ കൂടുതൽ എന്നെ മോഹിപ്പിക്കുകയാണ് പെണ്ണെ... നിന്നെ പോലെ ഒരു പെണ്ണിനെ കിട്ടീട്ട് അത് മുതലാക്കാത്ത അബി അവൻ എന്തൊരു വിഡ്ഢിയാണ്... നീ എന്റെ കൂടെ വാ സച്ചു... അവൻ തരാത്ത സുഖവും സ്നേഹവും നിനക്ക് ഞാൻ തരാം... അബിയെ സന എടുത്തോട്ടെ.... "


"ചേ.... നിർത്തെടാ നായെ.... പണം കൊണ്ടും കുബുദ്ധി കൊണ്ടും ബലം കൊണ്ടും പെണ്ണിന്റെ ശരീരം കീഴ്പെടുത്തുന്നവൻ അല്ലടാ ആണ്.... 

ഉമ്മയെയും പെങ്ങളെയും തിരിച്ചറിയുന്ന സ്ത്രീയെ റെസ്‌പെക്ട് ചെയ്യുന്ന അവരെ കാമത്തോടെ അല്ലാതെ സംരക്ഷണം നൽകാൻ നോക്കുന്ന ആണ്പിള്ളേര് ഉണ്ട് അവരാണ് ആണ്..  പിന്നെ ഭാര്യ ആയിട്ട് പോലും എന്റെ സമ്മതം ഇല്ലാതെ എന്റെ ശരീരതെ സ്വന്തമാക്കാൻ ഇത് വരെ ശ്രമിക്കാത്ത എന്റെ അബിയുടെ പേര് ഉച്ചരിക്കാൻ പോലും ഉള്ള അർഹത നിനക്ക് ഇല്ലാ.... ഈ സച്ചു ഒരു വേശി ആണേൽ പോലും നിന്നെ പോലെ ആണും പെണ്ണും കെട്ടവന് ഒരിക്കലും കിടന്ന് തരില്ല.... " 


അവൾ ദേഷ്യം കൊണ്ട് അലറി... അവളുടെ ഉറച്ച സംസാരം അന്തരീഷം തന്നെ ഒരു നിമിഷം മൗനം പാലിച്ചു... 


"നിർത്തെടി പുല്ലേ..... ഞാൻ ആണ് ആണോ അല്ലയോ എന്ന് നിനക്ക് ഇപ്പൊ തെളിയിച്ചു തരാം... ഞാൻ മാത്രം അല്ല ഇവർ ഓരോരുത്തർ ആയി ഇന്ന് അവരുടെ ആണത്തം തെളിയിച്ചു കാണിച്ചു തരും... ഇവിടെ വാടി.... " 


അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു... അവൾ ഒരു പാട് അവന്റെ പിടിയിൽ നിന്നു രക്ഷപെടാൻ ശ്രമിച്ചു... അവസാന ശ്രമം എന്ന പോലെ അവൾ അവന്റെ കയ്യിൽ കടിച്ചു.... വേദന കാരണം അവൻ പിടുത്തം വിട്ടു കുടഞ്ഞു...


"എടി പുന്നാര മോളെ....." അവൻ ദേഷ്യത്തോടെ അവളുടെ മുഖത്തു ആഞ്ഞടിച്ചു... അടിയുടെ ശക്തിയിൽ അവൾ നിലത്ത് വീണു... നിലത്ത് നിന്ന് വലിചിഴച്ചു അവൻ അവളെ അകത്തേക്ക് കൊണ്ട് പോയി... 


ഗുണ്ടകളെ പുറത്ത് കാവൽ നിർത്തി അവൻ സച്ചുവിനെയും കൊണ്ട് അകത്തേക്ക് കയറി..  അതിനകത്തേ ഒരു മുറിയിൽ അവളെ വലിച്ച് കൊണ്ട് പോയി കതക് അടച്ചു....  


"സാമിൽ വേണ്ട... പ്ലീസ്‌ ഒന്നും ചെയ്യരുത്... നീ ചെയ്യാൻ പോവുന്നത് വലിയ തെറ്റാണ്..  നീ ഇതിന് ഒരുപാട് അനുഭവിക്കും.. അറിയാലോ ഞാൻ ഹബീബ് റഹ്മാന്റെ പെണ്ണാ... " 


"ഓഹോ..  നിന്റെ അബി എന്നെ എന്ത് ചെയ്യാൻ ആണ്... അവൻ എന്നെ ഒരു പുല്ലും ചെയ്യില്ല.. അവൻ നിന്നെ വന്ന് രക്ഷിക്കും എന്ന് നീ കരുതുന്നുണ്ടേൽ അത് വേണ്ട മോളെ.. നീ നിന്റെ ആഗ്രഹം മാറ്റി വെച്ച് വാശി പിടിക്കാതെ കുറച്ചു സമയം എന്നെ ഒന്ന് സ്നേഹിക്ക്...  കമോൺ... എന്ന് പറഞ്ഞ് അവൻ അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്ന് അവളുടെ ചുണ്ടിൽ വിരൽ കൊണ്ട് തടവാൻ ശ്രമിച്ചു... 


"ടക്ക്........ ക്ക്ക്ക്..... " 

പെട്ടന്ന് ഉള്ള ശബ്ദം കേട്ട് അവർ രണ്ട് പേരും ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ..  ആ മുറിയിലെ അടച്ച ഡോർ 3 കഷ്ണങ്ങൾ ആയി തെറിച്ചു വീണു കിടക്കുന്നു...  അതിന് അപ്പുറം രണ്ട് കൈപത്തിയും മടക്കി പിടിച്ച് കണ്ണിൽ തീ പാളുന്ന നോട്ടവും ആയി നിൽക്കുന്ന ഒരു രൂപം..  കാറ്റിൽ ബട്ടൺസ് പൊട്ടിയാ ഷർട്ട്‌ അവന്റ ബോഡി കാണുന്ന വിതം പാറി കളിക്കുന്നു..  ആ രൂപം അവരുടെ അടുത്തേക്ക് നടന്ന് അടുത്തു... 

അവനെ കണ്ടതും സാമിലിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു...  


സച്ചു അത്ഭുതത്തോടെ അവനെ നോക്കി...  അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു...  


"അബി.... " അവള് ശ്വാസം ഒന്ന് വലിച്ച് വിട്ട് കൊണ്ട് അവനെ നോക്കി വിളിച്ചു...  


സച്ചുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അബി വീണ്ടും നോട്ടം സാമിലിലേക്ക് തിരിച്ചു...  അബിയുടെ നോട്ടം കണ്ടു സാമിൽ സച്ചുവിന്റെ അടുത്ത് നിന്ന് എണീറ്റ് കുറച്ചു അകന്ന് മാറി നിന്നു..  സച്ചുവും വീണു കിടന്നെടുത്ത് നിന്ന് എണീറ്റ് നിന്നു... 


സാമിൽ അബിയെയും പുറത്തേക്കും മാറി മാറി നോക്കുന്നുണ്ട്.. 


"എന്താ സാമിൽ നീ പുറത്തേക്ക് നോക്കുന്നെ....  ഓഹ് നീ കാവൽ നിർത്തിയവരെ നോക്കുകയാണോ..  എങ്കിൽ നീ നോക്കണ്ട സ്വയം ഒന്ന് എണീറ്റ് ഇരിക്കാൻ പോലും പറ്റില്ല അവർക്കൊന്നിനും...  " അവനെ നോക്കി പുച്ഛ ഭാവത്തിൽ ചിരിച്ചു കൊണ്ട് അബി പറഞ്ഞു..  എന്നിട്ട് അവിടെ ഉള്ള ഒരു ചയറിൽ പോയി ഇരുന്നു...  

അവന്റെ പ്രകടനം കണ്ടു ഒന്നും തിരിയാതെ അവനെ ഭയത്തോടെ നോക്കുകയാണ് സാമിൽ... 


"എടാ സാമിൽ.... "

പറയാൻ തുടങ്ങിയപ്പോൾ ആണ് അബിയുടെ ഫോൺ റിങ് ചെയ്തത്...  അവൻ ഫോൺ എടുത്തു നോക്കിയപ്പോൾ ഉമ്മാമ..  

അവൻ ഫോൺ അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ടു.. 


"ഹെലോ ഉമ്മാമ പറയു... 


"മോനെ സന വീട്ടിൽ എത്തി... അവൾ പറയുന്നത് സച്ചു അവളെ കൂടെ പോയിട്ടില്ല എന്നാ.. എനിക്ക് ഒരു സമാധാനവും ഇല്ല മോനെ നീ ഒന്ന് അന്വേഷിക്കു... "


"ഉമ്മാമ വിഷമിക്കണ്ട സച്ചു എന്റെ കൂടെ ഉണ്ട്.. ഞങ്ങൾ ഒരു 30 മിനിറ്റ് കൊണ്ട് അവിടെ എത്തും.. "


"ആണോ മോനെ ഇപ്പോഴാ എനിക്ക് സമാധാനം ആയത്.. നീ വെറുതെ എന്നെ സമാധാനിപ്പിക്കാൻ കളവ് പറയുന്നതല്ലല്ലോ.. " ഉമ്മാമ അത് പറയുന്നത് കേട്ടപ്പോൾ അബി സച്ചുവിനെ ഒന്ന് നോക്കി..  ആ നോട്ടം കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യം പിടി കിട്ടി.. "


"അല്ല ഉമ്മാമ ഞാൻ അബിയുടെ കൂടെ തന്നെ ഉണ്ട്... " അതും പറഞ്ഞു അവൾ അബിയെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു...  

അവളുടെ സൗണ്ട് കേട്ടപ്പോൾ ഉമ്മാമക്കും ആശ്വാസം ആയി... 

ഫോൺ കട്ട്‌ ചെയ്തു...


"ആ...അപ്പോൾ നമ്മള് എവിടെയാ പറഞ്ഞ് നിർത്തിയത്.." 


"അബി നീ എന്താ ഓവർ സ്മാർട്ട്‌ ആവാൻ നോക്കുവാണോ.. നിനക്ക് അറിയില്ല ശെരിക്കും ഈ സാമിലിനെ.." 


അവൻ പറഞ്ഞ ഈ ഡയലോഗിന് നമ്മളെ അബി കൊടുത്തത് വെറും ഒരു പുഞ്ചിരി മാത്രം..


"മോനെ സാമിൽ.. ഓവർ സ്മാർട്ട്‌ ഇത് വരെ ആയിട്ടില്ല ആവാൻ പോവുന്നെ ഉള്ളു... പിന്നെ നീ ആരാണെന്നു എനിക്ക് നന്നായി അറിയാം.. അത്രയും ധൈര്യം ഉള്ളവൻ ആണേൽ ദേ നില്ക്കുന്നു നീ ആഗ്രഹിച്ച പെണ്ണ്.. ഒന്ന് അവളെ തൊട്ട് നോക്ക്... " 


"സച്ചു...." അവൻ വീണ്ടും ഒരു പുഞ്ചിരിയോടെ സച്ചുനെ നോക്കിയപ്പോൾ അവൾ തിരിച്ചും ഓനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സാമിലിന്റെ അടുത്ത് ചെന്ന് നിന്നു...


"ദേ നില്ക്കുന്നു സാമിൽ സച്ചു... നിനക്ക് ധൈര്യം ഉണ്ടേൽ ഇപ്പോൾ നീ അവളെ തൊട്ട് നോക്ക്..." 


കസേരയിൽ കാലിന്റെ മേൽ കാൽ വെച്ചു അബി അത് പറഞ്ഞപ്പോൾ സാമിലിന്റെ കൈകൾ വിറക്കാൻ തുടങ്ങി... അവൻ സച്ചു വിന്റെ മുഖത്തു നോക്കിയപ്പോൾ അവളുടെ കണ്ണിൽ അവൻ കണ്ടത് അത്രയും നേരം ഉണ്ടായ ഭയം അല്ല.. ധൈര്യവും ദേഷ്യവും ആയിരുന്നു.. അവൾ അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു... 

അവന്റെ കൈകൾ അവൻ ശ്രമിച്ചിട്ടു പോലെ അവൾക് നേരെ ഉയർത്താൻ പറ്റാത്തത് പോലെ തോന്നി..


"എന്താ സാമിൽ നിനക്ക് അവളോട്‌ തോന്നിയ ആഗ്രഹം പെട്ടന്ന് ഇല്ലാതെ ആയോ.. അതോ ധൈര്യം ചോർന്നു പോയോ... തോട് സാമിലേ...." 


"നിന്നോടാ പറഞ്ഞെ തൊടാൻ...." 


അബിയുടെ ശബ്ദം കൂടിയപ്പോൾ സാമിലിന്റെ ഉള്ളിൽ ഭയം കൊണ്ട് നിറഞ്ഞു...


"തൊടഡാ പന്ന............. ടക്ക്ക്ക്ക്ക്........" 


************************************************


അബി കലിപ്പിൽ തൊടഡാ എന്ന് പറഞ്ഞതും സാമിൽ എന്റെ നേരെ കൈ ഉയർത്തിയത് മാത്രം എനിക്ക് ഓർമ ഉള്ളു..  പെട്ടന്ന് അവിടെ ഒരു കൊടുംകാറ്റ് വന്ന പോലെ ആണ് തോന്നിയത് ഞാൻ രണ്ട് ചെവിയും കൈകൾ കൊണ്ട് പൊത്തി കണ്ണുകൾ രണ്ടും അമർത്തി അടച്ചു പിടിച്ചു...  

പിന്നെ കണ്ണു തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച കസേരയുടെ ഒരു ചെറിയ കഷ്ണം കയ്യിൽ പിടിച്ചു കലിപ്പ് കേറി നിൽക്കുന്ന അബിയെ ആണ്..  പിന്നെ ആണ് നമ്മളെ കണ്ണിൽ ആ കാഴ്ച പെട്ടത് നമ്മളെ മുന്നിൽ തല പൊട്ടി ചോര ഒളിച്ചു കിടക്കുന്ന സാമിൽ..  തല പൊത്തി പിടിച്ച് അവൻ അലറി വിളിക്കുന്നുണ്ട്..  കസേരയുടെ കഷ്ണങ്ങൾ അവിടെയും ഇവിടെയും ആയി ചിതറി കിടക്കുന്നു..  അപ്പോൾ നമ്മളെ തൊടാൻ വന്നപ്പോൾ നമ്മക്ക് കൊടുംകാറ്റ് പോലേ തോന്നിയത് നമ്മളെ കെട്ടിയോൻ ഇരുന്ന കസേര എടുത്ത് സാമിലിന്റെ തല അടിച്ചു പൊട്ടിച്ചതാണ് എന്ന്....  


ശെരിക്കും നമ്മള് ആകെ അന്തം വിട്ട് നിൽക്കുകയാണ്...  എന്റെ അള്ളോഹ് നമ്മളെ കെട്ടിയോന്റെ മുഖത്ത് നോക്കുമ്പോൾ തന്നെ പേടി ആവുന്നു...  


അപ്പോഴാ ആരോ നമ്മളെ അടുത്തേക് ഓടി വന്നത്...  ശബ്ദം കേട്ടപ്പോൾ നമ്മള് അങ്ങോട്ട് നോക്കി..  അപ്പോൾ ദേ നില്ക്കുന്നു ഷിയാസും ഷബീയും.. അവർ വന്നിട്ട് എന്നെയും അബിയെയും പിന്നെ നിലത്ത് കിടക്കുന്നവനെയും മാറി മാറി നോക്കുന്നു...  


"ഡാ അബി...  എന്താ ഇത്... " ഷിയാസ് അത് ചോദിച്ചതും നമ്മളെ ചെക്കൻ ഷിയാസിനെ ഒരു നോട്ടം നോക്കീന്..  ഹുയീ..  ചെക്കന്റെ മോന്ത ഒന്ന് കാണണം ആയിരുന്നു..  അത് വരെ ഉണ്ടായ കാര്യങ്ങൾ ഒക്കെ മറന്നു നമ്മക്ക് ചിരി വന്നു.. 


നമ്മള് ഇളിക്കാൻ തുടങ്ങിയതും ദേ ആ കോന്തൻ നമ്മളെ നോക്കി ദഹിപ്പിക്കുന്നു... 


"ഷിയാസ്...  ഷബീ..  ഇവനെ എടുത്ത് വണ്ടിയിൽ കിടത്തു..  പിന്നെ ആ പുറത്ത് കിടക്കുന്ന അവന്മാരെയും..  ഇതൊക്കെ ചെയ്തവൾക്ക് കാണിച്ചു കൊടുക്കണ്ടെ... " 


നമ്മളെ കെട്ടിയോൻ അത് പറഞ്ഞതും സാമിലിനെ അവിടെ നിന്ന് പൊക്കി എടുത്ത് അവർ കൊണ്ട് പോയി... 


"എന്താ നിനക്ക് വരാൻ ഉദ്ദേശം ഇല്ലെടി... "നമ്മളെ നോക്കി അത് പറഞ്ഞതും നല്ല അനുസരണ ഉള്ള കുട്ടിയെ പോലെ ഓന്റെ കൂടെ പോയി കാറിൽ കയറി ഇരുന്നു..  ഇരുന്നത് മാത്രമേ ഓർമ ഉള്ളു..  ചീറ്റ പുലി ഓടുന്നതിലും വേഗത്തിൽ ആയിരുന്നു കാറിന്റെ കുതിപ്പ്...  


പിന്നാലെ സാമിലിനെയും ഗുണ്ടകളെയും ഒക്കെ കാറിൽ കയറ്റി ഷിയാസും ഷബീയും വന്നു...  


വീട്ടിൽ എത്തിയതും കാറിൽ നിന്ന് ഇറങ്ങി നമ്മളെ അടുത്തേക്ക് വന്നു നമ്മളെ കയ്യിൽ പിടിച്ചു വലിച്ച് ഇറക്കി വീടിന്റെ മുന്നിൽ ചെന്ന് നിന്നു.. 


ഈ ചെക്കൻ ഇത് എന്ത് ചെയ്യാൻ പോവുകയാണ്...  നമ്മള് സംശയത്തോടെ ഓന്റെ മുഖത്തെക്ക് നോക്കിയപ്പോൾ ചെക്കൻ കലിപ്പിൽ തന്നെ ആണ്..  ഞാൻ ഷിയാസിനെയും ഷബീയെയും നോക്കി..  അവരും എന്നെ പോലെ നടക്കാൻ പോവുന്നത് എന്താ എന്ന് അറിയാൻ ഉള്ള ആകാംഷയിൽ ആണ്... 


"സനാ......... സന........ സനാ....... " പുറത്ത് നിന്ന് നമ്മളെ കെട്ടിയോൻ അലറി വിളിക്കാൻ തുടങ്ങിയതും വീട്ടിലെ എല്ലാരും പുറത്തേക് ഇറങ്ങി വന്നു...  

കൂടെ സനയും...  നമ്മളെ കണ്ടതും അവളുടെ കണ്ണുകൾ ഭയം കൊണ്ട് നിറഞ്ഞു... ബാക്കി എല്ലാരും അന്തം വിട്ട് നോക്കുകയാണ്... ഉമ്മാമയും ഉമ്മയും ഒക്കെ നമ്മളെ കോലം കണ്ടിട്ട് അടിമുടി നോക്കുന്നുണ്ട്...  


"അയ്യോ...  എന്ത് പറ്റി മോനെ...  എന്ത് പറ്റി മോളെ... "

എന്നും നിലവിളിച്ചു കരഞ്ഞു കൊണ്ട് ഉമ്മാമ നമ്മളെ അടുത്തെക്ക് ഓടി വന്നു..  

നടന്ന കാര്യങ്ങളും സനയുടെ സ്വഭാവവും ഒക്കെ അബി വിളിച്ചു കൂവി...  


എല്ലാരും അന്തം വിട്ട് സനയെ നോക്കി.. ഷഹബാസ്ക്ക തലക്ക് അടികിട്ടിയപോലെ നിൽക്കുന്നുണ്ട്... ഇക്കാന്റെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു... 


"ഇവൻ പറയുന്നത് സത്യം ആണോ സന... " വിറക്കുന്ന ചുണ്ടുകൾ കൊണ്ട് ഷഹബാസ്ക്ക അത് ചോദിച്ചു... 


"നോ....  ഇത് കള്ളം ആണ്..  ഞാൻ ഒന്നും ചെയ്തിട്ടില്ല... " 

അവൾ മുഖത്തു സങ്കടം അഭിനയിച്ചു വിളിച്ചു കൂവി..  ശെരിക്കും അത് കേട്ടപ്പോൾ നമ്മക്ക് അവളെ മുഖം പിടിച്ച് ഭിത്തിയിൽ കുത്താൻ ആണ് തോന്നിയത്...  


"ഓ കള്ളം ആണല്ലേ...  .  എന്നാ ഇപ്പൊ കാണിച്ചു താരാടി... 

"വലിച്ച് ഇറക്കി കൊണ്ട് വാടാ ഷിയാസ് ആ നായയെ..." 


************************************************


അബി അത് പറഞ്ഞതും ഷിയാസും ഷബീയും കാറിൽ നിന്ന് സാമിലിനെയും ഗുണ്ടകളെയും വലിച്ച് പുറത്തിട്ടു.. 


അത് കണ്ടതും അവിടെ ഉള്ളവർ ഒക്കെ അന്തം വിട്ടു ആ കാഴ്ച കണ്ടു നിന്നു... 


"എന്താ മോനെ ഇത്... ഇത് സാമിൽ മോൻ അല്ലെ...." 


ഉമ്മാമ അത് പറഞ്ഞതും ദേഷ്യം കൊണ്ട് അബിയുടെ മുഖം ചുവന്നു.. 


"മോനോ..... ഉമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ഇവൻ ഏതു തരത്തിൽ ആണ് ഉമ്മാമ മോന്റെ സ്ഥാനം കൊടുത്തത്.."


"എന്താ അബി.. സാമിൽ എന്ത് തെറ്റാ ചെയ്തത്..."


ഷഹബാസ് അബിയുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു... 

അവൻ അത് ചോദിച്ചതും അബി സാമിലിന്റെ കോളയിൽ പിടിച്ച് വലിച്ച് എഴുനെല്പിച്ചു ഷഹബാസിന്റെ അടുത്തേക് നിർത്തി....


"പറയടാ... ഷഹബാസ്ക്ക ചോദിക്കുന്നത് കേട്ടില്ലേ... പറഞ്ഞ് കൊടുക്ക്..." 


അബി കലിപ്പോടെ അത് പറഞ്ഞപ്പോൾ സാമിൽ പേടിയോടെ അബിയുടെ മുഖത്തേക്ക് നോക്കി... 


"പറയടാ പന്ന....... അബി കൈ മടക്കി അവന്റെ നേരെ തിരിഞ്ഞതും അവൻ ഭയം കൊണ്ട് പിറകോട്ടു മാറി നിന്നു...


"അയ്യോ... വേണ്ടാ ഞാൻ പറഞ്ഞോളാം...." ഭയത്താൽ അവൻ വിളിച്ചു കൂവി...


"എങ്കിൽ പറഞ്ഞ് കൊടുക്ക്... നീ എന്താ ചെയ്തത് എന്നും എന്തിനാ ചെയ്തത് എന്നും.. ആർക്ക് വേണ്ടിയാ ചെയ്തത് എന്നും..." 


അബിയുടെ ശബ്ദം ഉറക്കെ ആയപ്പോൾ സാമിൽ എല്ലാ കാര്യങ്ങളും അവിടെ നിന്ന് പറഞ്ഞു... 


"ടക്കേ......... " പറഞ്ഞു തീർന്നതും ഷഹബാസിന്റെ കൈകൾ സാമിലിന്റെ മുഖത്തു പതിഞ്ഞു...  


"കൊന്നു കളയുകയാ വേണ്ടത് ഇവനെ ഒക്കെ..." ഷഹബാസ് ദേഷ്യം കൊണ്ട് അലറി... 

തിരിഞ്ഞു നിന്ന് സനയെ നോക്കിയതും അവൾ ഭയത്താൽ താഴേക്കു നോക്കി നിന്നു... എല്ലാരും വെറുപ്പോടെ സനയെ നോക്കി....


"മുഖത്തേക്ക് നോക്കെടി...." 


"നിന്നോടാ പറഞ്ഞെ മുഖത്തേക്ക് നോക്കാൻ.. ഇത്രയും ക്രൂരത കാണിക്കാൻ മനസ്സുള്ള നിനക്ക് പേടിയോ... ഇത്രയും കാലം എന്നെ വിഡ്ഢി വേഷം കെട്ടിക്കുക ആയിരുന്നു അല്ലെടി പുല്ലേ.... 


"ഇനി കൂടുതൽ ഒന്നും സംസാരിക്കാതെ അവളോട് ഇറങ്ങി പോവാൻ പറ മോനെ.. എനിക്ക് ഇനി ഇവളെ കാണാൻ വയ്യ...."  


"അങ്ങനെ വെറുതെ പറഞ്ഞു വിട്ടാൽ എങ്ങനെയാ ഉമ്മാമ... ഇവൾക്ക് ഉള്ള സമ്മാനം വന്നു കൊണ്ടിരിക്കുകയാണ്...." 


ഉമ്മാമ പറയുന്നത് കേട്ടപ്പോൾ ഒരു പരിഹാസ ചിരിയോടെ സനയെ നോക്കി അബി പറഞ്ഞു...


അതിന് മുന്നേ എന്റെ ഒരു സമ്മാനം കൂടി ഉണ്ട്... 


"ടക്കേ......" ഷഹബാസിന്റെ കൈകൾ വീണ്ടും സനയുടെ മുഖത്തു പതിച്ചു... അടിയുടെ ശക്തിയിൽ അവൾ ബാലൻസ് കിട്ടാതെ താഴേക്കു വീണു..

വീണെടുത്തു നിന്ന് അവൾ ജ്വലിക്കുന്ന കണ്ണുകളോടെ ഷഹബാസിനെ നോക്കി...


"നിങ്ങൾ എന്നെ തല്ലി അല്ലെ... എന്നെ തല്ലാൻ മാത്രം നിങ്ങൾ ആയി അല്ലെ... ഇതിന് നിങ്ങൾ അനുഭവിക്കും...."  


"നിർത്തെടി പുല്ലേ... ഇത്ര നാളും നിന്റെ അഹങ്കാരം കണ്ടിട്ടും ഞാൻ നിന്നെ സഹിച്ചു നിന്നത് ഞാൻ ഒരു കിഴങ്ങൻ ആയത് കൊണ്ടാണെന്ന് നീ കരുതിയോ... എങ്കിൽ നിനക്ക് തെറ്റി... ഭാര്യയെ തല്ലുന്നവൻ ആണത്തം ഇല്ലാത്തവൻ ആണെന്ന ബോധം ഉള്ളത് കൊണ്ടാ... പിന്നെ അഹങ്കാരി ആണേലും എന്നോട് സ്നേഹം ഉണ്ട് എന്ന് ഞാൻ തെറ്റ് ധരിച്ചു.. അത് പോലെ അല്ലെ നിന്റെ ആക്റ്റിങ്.. 

പിന്നെ ഇപ്പൊ തല്ലിയത് നീ പെണ്ണ് പോയിട്ട് മനുഷ്യൻ ആണെന്ന് പോലും തോന്നാത്തത് കൊണ്ടാ... എവിടേലും പോയി ചത്തുടെടി പുല്ലേ...." 


ഷഹബാസ് അവളെ അപമാനിച്ചു സംസാരിക്കുമ്പോഴും അവൾ പകയോടെ നോക്കുന്നത് സച്ചുവിനെയും അബിയെയും ആണ്....


"എന്താടി നോക്കുന്നത് ഇറങ്ങി പോടീ...." 


ഷഹബാസ് അവളുടെ കഴുത്തിന്റെ പിറകിൽ പിടിച്ച് തള്ളിയപ്പോൾ അവൾ മുറ്റത്തെക്ക് തെറിച്ചു വീണു... 


************************************************


ഷഹബാസ്ക്ക പറയുന്നത് ഒക്കെ കേട്ടപ്പോൾ എനിക്കും ഓളെ കൊല്ലാൻ ആണ് തോന്നിയത്.. ഇക്കയെ അങ്ങനെ അഭിനയിച്ചു പറ്റിച്ചു ഈ പിശാശ്...  


ഇക്ക അത്രയൊക്കെ പറഞ്ഞിട്ടും അവൾ വീണ്ടും എന്നെയും അബിയെയും പകയോടെ നോക്കുകയാണ്... എനിക്ക് അവളോടുള്ള വെറുപ്പ് കൂടി കൂടി വന്നു... അവൾ എന്തായാലും ഇതിന് അനുഭവിക്കും... ഒരു പാവം മനുഷ്യനെ പറ്റിച്ചു ജീവിതം തകർത്ത നീ എന്തായാലും ഒരിക്കൽ ആ മനുഷ്യന്റെ കാൽ കീഴിൽ വന്ന് മാപ്പ് ചോദിക്കും സന... 


നമ്മള് അത് മനസ്സിൽ വിചാരിച്ചു തിരുച്ചു ഓളെയും നോക്കി പേടിപ്പിച്ചു നിൽക്കുമ്പോൾ ആണ് ദേഷ്യം സഹിക്കാതെ ഷഹബാസ്ക്ക ഓളെ പിടിച്ച് തള്ളിയത്... തെറിച്ചു ആ പിശാശ് വീണത് എന്റെ കാലിന്റെ അടുത്താണ്...


വീണെടുത്തു നിന്ന് അവൾ എന്നെ നോക്കിയപ്പോൾ ഞാൻ പുച്ഛം വാരി വിതറി... അവിടെ ഉള്ള എല്ലാവർക്കും അവളെ വെറുപ്പോട് കൂടി ആണ് നോക്കുന്നെ... വീണെടുത്ത് നിന്ന് എണീറ്റ് എന്റെ അടുത്തേക് വന്ന് എന്തോ ഡയലോഗ് പറയാൻ പോയപ്പോൾ ആണ് വീടിന്റെ മുന്നിൽ പോലീസ് വണ്ടി  വന്ന് നിർത്തിയത്....


പടച്ചോനെ പോലീസൊ... നമ്മള് പോലീസിനെ ഇവിടെ ഒട്ടും പ്രതീക്ഷിചില്ലായിരുന്നു.. അപ്പോൾ ഇതാണ് നമ്മളെ കെട്ടിയോൻ പറഞ്ഞ ഇവർക്ക് ഉള്ള ഗിഫ്റ്റ്...


************************************************

പോലീസ് വിളിച്ചത് ഞാൻ തന്നെ ആണ്...  നമ്മളെ ഫ്രണ്ട് ആണ് DCP ഇജാസ് മുഹമ്മദ്...😉 


അവനോട് നമ്മള് കാര്യം ഒക്കെ പറഞ്ഞ് ഏല്പിച്ചിന് എന്നാലും പോലീസ് കാരൻ അല്ലെ ഇത്തിരി ലേറ്റ് ആയി ഹംക്ക്.... 


പിന്നെ ആ പൂതനയെ കൊണ്ട് പോവാൻ വനിതാ പോലീസും ഉണ്ട്...   


ഇജാസ് വണ്ടിയിൽ നിന്ന് ഇറങ്ങി നമ്മളെ അടുത്തേക് വന്നു... കൂടെ ഉണ്ടായ പോലീസുകാർ ഗുണ്ടകളെയും സാമിലിനെയും പൊക്കി എടുത്ത് വണ്ടിയിൽ ഇട്ടു.. 


ഇജാസ് വനിതാ പോലീസിനോട്‌ കണ്ണു കൊണ്ട് എന്തോ ആക്ഷൻ കാണിച്ചതും അവർ സനയുടെ അടുത്ത് ചെന്ന് നിന്നു.. 


"പീഡന ശ്രമം.. വത ശ്രമം.. ഒക്കെ ചേർത്ത് കുറച്ചു വർഷം ആങ്ങളയും പെങ്ങളും ജയിലിൽ കഴിഞ്ഞു നോക്ക്... പിന്നെ പണം എറിഞ്ഞു കേസിൽ നിന്ന് ഊരി പോവാൻ  നോക്കണ്ട..  അതിലും കൂടുതൽ പണം ഈ അബി എറിയും... " 


നമ്മള് അത് പറഞ്ഞപ്പോ ആ മൂതേവി നമ്മളെ തറപ്പിച്ചു നോക്കുകയാണ്... മോന്ത കാണുമ്പോൾ തന്നെ നമ്മക്ക് അടിമുടി തരിച്ചു കേറുന്നു... പകയോടെ എന്നെ നോക്കി കൊണ്ട് അവൾ പോലീസ് വണ്ടിയിൽ കയറി ഇരുന്നു...

വണ്ടി വീടിന്റെ ഗേറ്റ് കടന്നു പോവും വരെ അവള് എല്ലാരേയും തറപ്പിച്ചു നോക്കുക ആയിരിന്നു.. 


ഷഹബാസ്ക്ക  അപ്പോൾ അങ്ങനെ ഒക്കെ പെരുമാറി എങ്കിലും ഇക്കാക്ക് നല്ല വിഷമം ഉണ്ട് എന്ന് നമ്മക്ക് അറിയാം.. പോലീസ് അവരെ കൊണ്ട് പോയ ഉടൻ തന്നെ ഷഹബാസ്ക്ക കാർ എടുത്ത് പുറത്ത് പോയി... പിന്നെ തടയാൻ ഒന്നും നിന്നില്ല... ഒന്ന് മനസ്സ് ക്ലിയർ ആവാൻ അതാ നല്ലത് എന്ന് നമ്മക്കും തോന്നി..


വീട്ടിലെ ബാക്കി എല്ലാർക്കും ഭയങ്കര ഷോക്ക് ആയിരുന്നു.. കാരണം അവർ ഒന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം ആണല്ലോ നടന്നത്..ഉൾകൊള്ളാൻ ഇത്തിരി സമയം എടുത്തു... എനിക്ക് നല്ല ആശ്വാസം തോന്നി കാരണം എത്ര നാൾ ആയിട്ട് നമ്മള് ഇത് മനസ്സിൽ വെച്ച് നടക്കുന്നത് ആണ്... ഷഹബാസ്ക്കയെ ഓർത്തും പിന്നെ എന്നെങ്കിലും അവൾ നന്നാവും എന്നും കരുതി ഇത്ര നാളും സഹിച്ചത്.. എന്തായാലും ഇപ്പോ മനസ്സിന് ഒരു ഭാരം ഇറക്കി വെച്ച പോലെ ഉണ്ട്...


സമയം കുറച്ചു കൂടി സഞ്ചരിച്ചു രാത്രി ആയപ്പോൾ വീട്ടിൽ എല്ലാരും വൈകിട്ട് നടന്ന സംഭവത്തിന്റെ ഷോക്കിൽ നിന്ന് ഇത്തിരി ഓക്കേ ആയി... വന്നപ്പോ തൊട്ട് നമ്മളെ കെട്ടിയോളെ അടുത്ത് ചുറ്റി പറ്റി എല്ലാരും ഉണ്ട്...

സൈബയെ സന ആണ് അന്ന് അവിടെ നിന്ന് പിടിച്ചു കൊണ്ട് പോയത് അവളെ കൊന്നു കളഞ്ഞു എന്നുള്ള വിഷമത്തിൽ ആണ് ഇപ്പൊ എല്ലാരും...  


നമ്മളെ ചങ്ക് പിന്നെ എവിടെയും പോവാതെ നമ്മളെ കൂടെ തന്നെ ഉണ്ട്...


"എടാ അബി... എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്...." 


"എന്താടാ പറ...."


"ഈ സച്ചുന്റെ സിസ്റ്റർ ഇല്ലേ... അവളെ സന എന്തേലും ചെയ്തു എന്ന് പറയുന്നത് സത്യം ആണോ..." 


"അതെന്താ നീ അങ്ങനെ ചോദിച്ചേ...."


"അത്.... അത് പിന്നെ.... അന്ന് ഉമ്മാമയുടെ പിറന്നാൾ ദിവസം ഞാൻ ഇവിടെ പർദ്ദ ഇട്ട് ഒരു പെണ്ണിനെ കണ്ടിരുന്നു.. ആകെ ഒരു 10 സെക്കന്റ്‌ കണ്ടുള്ളു പക്ഷെ അപ്പോഴേ എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ തോന്നിയിരുന്നു... എന്തേലും ചോദിക്കുന്നതിന് മുന്നേ പെട്ടന്ന് മുങ്ങി കളയുകയും ചെയ്തു... അത് ഈ സൈബ ആണോ എന്ന് എനിക്ക് ഒരു ഡൌട്ട്..."


"ഓന്റെ ഒരു ഡൌട്ട്...ഒന്ന് പോടാ... സൈബ അവൾ എങ്ങനെയാ ഇവിടെ വരുക.. നീ വേറെ ആരേലും ആവും കണ്ടത്..."


"അല്ലടാ അന്ന് പെണ്ണ് കാണൽ കഴിഞ്ഞപ്പോ ഞാൻ ഫോട്ടോ കണ്ടിനല്ലോ... എനിക്ക് നല്ല ഡൌട്ട് ഉണ്ട് അത് അവൾ ആണോന്ന്..." 


ഇവൻ ഇത് എന്തൊക്കെ പറയുന്നത് സൈബ അവൾ എന്തിനാ ഇവിടെ വരുന്നത്... ഇനി സനയുടെ ആൾക്കാരെ കയ്യിൽ നിന്ന് രക്ഷപെട്ടിട്ട് ഉണ്ടേൽ തന്നെ അവൾ അവളുടെ വീട്ടിലെക്ക് പോവേണ്ടത് അല്ലെ... പക്ഷെ ഇവൻ ആണേൽ ഇങ്ങനെയും പറയുന്നു... ആകെ കൺഫ്യൂഷൻ ആയല്ലോ റബ്ബേ...


"നീ എന്താടാ ഈ ആലോചിച്ചു കൂട്ടുന്നത്...." 


"ഹേയ് ഒന്നുല്ല... സൈബയെ കുറിച്ച് ചിന്തിച്ചത് ആണ്... ഇജാസിനോട്‌ പറയണം അവരോട് സൈബയെ എന്താ ചെയ്തത് എന്ന് പോലീസ് മുറയിൽ ഒന്ന് ചോദിക്കാൻ.."


"എടാ... നീ ഞാൻ പറഞ്ഞത് ഒന്ന് കാര്യം ആയി എടുക്ക്... ചേ... അന്ന് നിന്റെ കെട്ടിയോള് ഇടയിൽ കയറി വന്നോണ്ടാ അല്ലേൽ ആ പെണ്ണിനോട് ഞാൻ ഒക്കെ ചോദിച്ചേനെ...."


"സച്ചു ഇടയിൽ കയറി വരാനോ.... നീ ഇത് എന്തൊക്കെയാട പറയുന്നത്.."


അന്ന് നടന്ന കാര്യം അവൻ വിഷതീകരിച്ചു പറഞ്ഞ് തന്നപ്പോൾ നമ്മക്കും എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി...  അപ്പോഴാ എന്റെ മൈന്റിൽ വേറെ ഒരു കാര്യം കൂടി വന്നത്.. സൈബയെ സന അന്ന് പിടിച്ച് കൊണ്ട് പോയതാ അവളെ സന അപകടപെടുത്തി എന്നൊക്കെ അറിഞ്ഞാൽ നമ്മളെ കെട്ടിയോളെ സ്വഭാവം വെച്ച് ഇങ്ങനെ ഒന്നും അല്ലാലോ പ്രതികരിക്കേണ്ടത്... അവൾ സൈലന്റ് ആയിരിക്കാൻ എന്തായിരിക്കും കാരണം... ഹ്മ്മ് എന്തോ ഇതിനിടയിൽ നമ്മള് അറിയാതെ നടക്കുന്നുണ്ട്.... 


"അതെ ഷിയാസ് നീ പറഞ്ഞത് ശെരിയാ... നമ്മള് അറിയാതെ എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ട്..... എന്തായാലും കണ്ടു പിടിക്കണം.." 


"ഹ്മ്മ് എന്നാ നീ ഇവിടെ ഇരുന്ന് കണ്ടു പിടിക്ക്... സമയം ഒരുപാട് ലേറ്റ് ആയി.. ഞാൻ പോവാ നാളെ കാണാം ബൈ...." 


ഹ്മ്മ്മ് ആ തെണ്ടി ബൈ പറഞു മുങ്ങി... അല്ലേലും ഇത് ഇവന്റെ സ്ഥിരം പരുപാടി ആണ്.. കാര്യമായി എന്തേലും പറയുമ്പോൾ ഉള്ള മുങ്ങൽ...

എന്ത് ചെയ്യാനാ...  നമ്മളെ ചെക്കൻ ആയിപോയില്ലേ.. 


അവൻ പോയിട്ടും നമ്മള് പുറത്ത് ഇരുന്നു അവൻ പറഞ്ഞതിനെ കുറിച്ച് തന്നെ ആലോചിച്ചു...  ആ മാക്രിക്ക് ഇതിൽ പങ്കുണ്ട്...  ഹ്മ്മ് കണ്ടു പിടിക്കാം.... 


നമ്മള് ആലോചന ഒക്കെ നിർത്തി റൂമിലെക്ക് പോയപ്പോൾ...  ദേ പെൺപടകൾ എല്ലാം കൂടി നമ്മളെ കെട്ടിയോൾ മാക്രിയെ ചുറ്റും നിന്ന് പരിചരിക്കുകയാണ്...  ഉമ്മാമ ഓളെ കയ്യില് ചൂട് പിടിച്ചോക്കേ കൊടുക്കുന്നുണ്ട്...  ഇതെന്താപ്പാ കഥ...  ഇത്രയും ഫൈറ്റ് ചെയ്ത് ഓളെ രക്ഷിച്ചു പരിക്ക് പറ്റിയത് എനിക്ക് പക്ഷെ നമ്മളെ നോക്കാൻ ആരൂല്ല...  ഓളെ നോക്കാൻ ഇവിടെ ആൾകാർ മത്സരിക്കുന്നു...  

പാവം ഞാൻ....  


"നീ എന്താടാ അവിടെ നിന്ന് ഒളിഞ്ഞു നോക്കുന്നത്... കേറി വാടാ... " 


പരിചരണം നടക്കട്ടെ പിന്നെ വരാം എന്ന് കരുതി പോവാൻ പോയപ്പോൾ ആണ് നമ്മളെ ഉമ്മാമയുടെ വക ഈ ഡയലോഗ്...  

പെട്ടന്ന് ഉള്ള അറ്റാക്ക് ആയത് കൊണ്ട് അകത്തു കയറണമോ..  പുറത്ത് പോണോ..  എന്ന് അറിയാതെ ഒന്ന് പതറി പോയി...  പിന്നെ ഒന്നും നോക്കിയില്ല അകത്തേക്ക് തന്നെ കയറി...  


നമ്മള് കയറിയപ്പോൾ തന്നെ നഹലയും സഹലയും നമ്മളെ അമ്മയിമാരും ഗുഡ് നൈറ്റ്‌ പറഞ്ഞു നമ്മളെ നോക്കി ഒന്ന് ഇളിച്ചു പുറത്തേക്കു പോയി... 


നമ്മളെ ഉമ്മാമയും ഉമ്മാ എന്ന് പറയുന്ന ആ സ്ത്രീയും ഇവിടെ തന്നെ നിൽപ്പുണ്ട്... 


"നിനക്ക് ശരീര വേദന വല്ലതും ഉണ്ടോഡാ.. " 

വേറാരും അല്ല ഉമ്മാമ ആണ്... 


"ഓ ഇപ്പൊ എങ്കിലും ചോദിക്കാൻ തോന്നിയല്ലോ..  ആ അല്ലേലും നമ്മളെ കാര്യം നോക്കാൻ ഇവിടെ ആരും ഇല്ലല്ലോ... " 

നമ്മള് ഇത്തിരി പരിഭവം അഭിനയിച്ചു അല്ല പിന്നെ...  


"അതെന്താടാ ഇയ്യ് അങ്ങനെ പറഞ്ഞെ... "


"ഹേയ് ഒന്നുല്ലേ..  കഷ്ടപ്പെട്ട് രക്ഷിച്ച ആൾക്ക് ഇവിടെ ഒരു പരിചരണയും ഇല്ലാലോ..  ബാക്കി ഉള്ളവരെ ഒക്കെ നോക്കാൻ എത്ര പേര് ആണ്... "


"ഓഹോ...  എടാ കുരങ്ങാ ഇയ്യ് ഒരു ഉശിരുള്ള ആൺകുട്ടി അല്ലെ അനക്ക് എന്തിനാ പരിചരണം..  ഉരുക്കു ബോഡി അല്ലെ ഉമ്മാമന്റെ കുട്ടിക്ക്... " 

അയ്യടാ നമ്മളെ ഉമ്മാമന്റെ സംസാരം കേട്ട ഇങ്ങള്... സോപ്പ് ഇടാൻ ബഹു കേമിയാ..  ഹിഹിഹി... തല്ക്കാലം നമ്മള് അത് അങ്ങ് അംഗീകരിച്ചു കൊടുത്ത് ഒന്ന് ഇളിച്ചു കാണിച്ചു..  നമ്മള് ആ മാക്രിയെ നോക്കിയപ്പോൾ പെണ്ണ് നിന്ന് കിണിക്കുന്നുണ്ട്...  നമ്മള് നല്ലോണം അങ്ങ്ട് നോക്കി പേടിപ്പിച്ചു അല്ല പിന്നെ...  


************************************************


എല്ലാരും നമ്മളെ സ്നേഹിച്ചു കൊല്ലുന്ന കണ്ടിട്ട് അസൂയ അടക്കാൻ പറ്റാതെ നിൽക്കാ നമ്മളെ കെട്ടിയോൻ.. നമ്മക്ക് ആണേൽ ചെക്കന്റെ കളി കണ്ടിട്ട് ആണേൽ ചിരി അടക്കാൻ പറ്റുന്നില്ല.. പറ്റാത്ത കാര്യം എന്തിനാ ചെയ്യുന്ന്... അതോണ്ട് നമ്മള് ചിരിച്ചു... അപ്പോൾ ദേ ചെക്കൻ നമ്മളെ നോക്കി പേടിപ്പിക്കുന്നു....


"എന്നാ നിങ്ങൾ കിടന്നോ.. ആ പാല് കുടിക്കാൻ മറക്കല്ലേ മോളെ.... " എന്നും പറഞ്ഞ് ഉമ്മാമയും ഉമ്മയും  പോയി... 

 

അവർ പോയികഴിഞ്ഞതും നമ്മള് നമ്മളെ കെട്ടിയോൻ തെണ്ടി ചെയ്യുന്നത് കണ്ടു അന്തം വിട്ട് പോയി....


ദേ ആ കോന്തൻ നമ്മക്ക് വെച്ച പാൽ എടുത്തു കുടിച്ചേക്ക്ന്ന്...

തെണ്ടി പാൽ ഇഷ്ടമല്ല എന്നിട്ടും ഞാൻ കുടിക്കുന്നത് കൊണ്ട് കുടിച്ചതാ... നമ്മള് ഓനെ നോക്കിയപ്പോൾ ചെക്കൻ പാലും കുടിച്ച് നമ്മളെ നോക്കി പുച്ഛം വാരി വിതറുകയാണ്... 


************************************************


അല്ല പിന്നെ... നമ്മള് ഇത്ര കഷ്ടപ്പെട്ടിട്ട് ഓൾക് മാത്രം പാലും പരിചരണയും... അങ്ങനെ ഇപ്പൊ ഓള് പാല് കുടിക്കേണ്ട... ഹിഹിഹി... പാൽ നമ്മള് കുടിക്കാറില്ല അത് കൊണ്ടാവണം ഇതിന്റെ ടേസ്റ്റ് എന്തോ വെത്യാസം ആയി തോന്നുന്നത്... 

 എന്നാലും കഷ്ടപ്പെട്ട് അങ്ങ്ട് കുടിച്ചു.... 


നമ്മള് പെണ്ണിനെ നോക്കുമ്പോൾ ആ മാക്രി നമ്മളെ തറപ്പിച്ചു നോക്കുന്നുണ്ട് നമ്മള് പുച്ഛം വാരി വിതറി...


"ഓ എല്ലാരും പറയുന്നത് ഈ പെൺപിള്ളേർക്ക് മാത്രം ആണ് കുശുമ്പ് അസൂയ ഒകെ കൂടുതൽ എന്നാ... എന്നാ ഇവിടെ ചില ആൾകാർ അതൊക്കെ തെറ്റ് ആണെന്നു തെളിയിച്ചു... "


നമ്മളെ നോക്കി ഒരു മാതിരി ഇളി പാസ് ആക്കി പെണ്ണ് ഡയലോഗ് അടിച്ചതാണ് ഇത്...


"അതിന് ഇവിടെ ആർക്കാടി അസൂയയും കുശുമ്പുമുള്ളത് ഉണ്ടാക്കണ്ണി...."


"നിങ്ങൾക്ക് തന്നെ... അതും എന്നോട്.... എന്തെ ശെരിയല്ലേ...."


"ഓ പിന്നെ അസൂയ തോന്നാൻ പറ്റിയ ഒരു സാധനം കണ്ടാലും മതി... അസൂയ തോന്നാൻ മാത്രം എന്താ നിനക്ക് ഉള്ളത്..."


"പലതും ഉണ്ട് എന്താ കാണണോ...."


"അയ്യേ എനിക്ക് ഒന്നും കാണണ്ട... കാണാൻ പറ്റിയ ഒരു ചരക്ക്...." 


"നിങ്ങൾക്ക് അസൂയ തന്നെയാ... കുശുമ്പൻ.. കുശുമ്പൻ.... കുശുമ്പൻ...."


"കുശുമ്പ് നിന്റെ മറ്റവനാടി... "


"അതെ പാല് കുടിച്ച എന്റെ മറ്റവന് തന്നെയാ കുശുമ്പ്...."


"അയ്യടാ... എന്റെ വീട്ടിൽ എന്റെ റൂമിൽ ഉണ്ടായ പാൽ ഞാൻ വേണേൽ കുടിക്കും..."


"ആ വേണ്ടാഞ്ഞിട്ടും ഞാൻ കുടിക്കേണ്ട കരുതി കുടിച്ചില്ലേ അത് തന്നെയാ കുശുമ്പ്... ഉമ്മാമ എനിക്ക് സ്നേഹത്തോടെ തന്നതിന്റെ കുശുമ്പ്... കുശുമ്പൻ... കുശുമ്പൻ...." 


"എടീ........ "


എന്ന് പറഞ്ഞു നമ്മള് ഓളെ അടുത്തേക് പോവാൻ പോയതും നമ്മളെ കാൽ തെന്നി മുന്നിലേക്ക് മറിഞ്ഞു..  നേരെ ചെന്ന് വീണത് ആ മാക്രിയുടെ മുകളിൽ ദേ കിടക്കുന്നു... നമ്മള് രണ്ടും നിലത്ത്.... 


ഓള് താഴെയും നമ്മള് ഓളെ മേലെയും....  നമ്മക്ക് ഒട്ടും ബാലസ് കിട്ടാത്തത് കൊണ്ട് നമ്മളെ മുഖം ആ മാക്രിയുടെ മുഖത്തിന് മുഖളിൽ വന്ന് പതിച്ചു.... എന്റെ മൂക്ക് അവളെ മൂക്കിനോട്‌ മെല്ലെ മുട്ടിയും എന്റെ ലിപ് അവളുടെ ലിപ്മായി തട്ടിയും.... ശെരിക്കും ശരീരത്തിൽ ഒരു ഷോക്ക് കയറണ പോലെ തോന്നി... നമ്മള് പെണ്ണിനെ നോക്കിയപ്പോൾ പെണ്ണ് കണ്ണ് അമർത്തി അടച്ചു പിടിച്ച് കിടക്കുവാ... അള്ളോഹ് ഈ പഹയതി എങ്ങനെ കിടന്നാലും മൊഞ്ചു ആണ്... നമ്മളെ പെണ്ണിന്റെ മൊഞ്ചും നോക്കി കിടന്നപ്പോ ആണ് പെണ്ണ് മെല്ലെ കണ്ണ് തുറന്നത്.... അവൾ കണ്ണ് തുറന്നത് കണ്ടതും നമ്മള് അവളെ ചുണ്ടിൽ തലോടി നിൽക്കുന്ന നമ്മളെ ചുണ്ട് മെല്ലെ മുകളിലെക്ക് ആക്കി... മുഖം മുഖളിലേക്ക് ഉയർത്തി... ചേ വേണ്ടായിരുന്നു അല്ലെ.. ഈ പെണ്ണിന് കണ്ണ് തുറക്കാൻ തോന്നിയ ഒരു ടൈം..... വേണ്ടായിരുന്നു..... 


************************************************


പെട്ടന്ന് ആ കോന്തൻ നമ്മളെ മേലേക്ക് വീണപ്പോൾ നമ്മളും ബാലൻസ് തെറ്റി താഴെ എത്തി... ആ ചെക്കൻ നമ്മളെ മേലെ... അള്ളോഹ് കാലമാടൻ മുടിഞ്ഞ വെയിറ്റ് ആണുട്ടോ... അൺസഹിക്കബിൾ... 

അതിലും സഹിക്കബിൾ ആ ചെക്കന്റെ ചുണ്ട് നമ്മളെ ചുണ്ടിന്റെ മേലെ ആയിരുന്നു... അതിന്റെ ഒരു അന്തം വിടലിൽ ആയിരുന്നു നമ്മള് കുറച്ച് സമയം.. പിന്നെ ഞെട്ടൽ മാറിയപ്പോൾ നമ്മള് കണ്ണ് തുറന്ന് നോക്കി അപ്പോൾ ദേ നമ്മളെ മുത്ത് നമ്മളെ നോക്കി നിൽക്കെന്ന്... ആ നോട്ടം കണ്ടപ്പോൾ നമ്മക്ക് കെട്ടിപിടിച്ചു ഒരു കിസ്സ് ഒക്കെ കൊടുക്കാൻ തോന്നിയിന് എങ്കിലും നമ്മള് കണ്ട്രോൾ ചെയ്ത് നിന്ന്....🙈🙈


പിന്നെ നമ്മള് വെറുതെ കലിപ്പ് അഭിനയിച്ചു തകർക്കാൻ തുടങ്ങി..... ഹിഹിഹി...


"ഒന്ന് എണീറ്റ് പോ തടിയാ... ആനക്ക് ഉണ്ടാവില്ല ഇത്ര വെയിറ്റ്...."


"ഓഹോ...അപ്പോൾ ആനയെ നീ ഇത് പോലെ കിടത്തി നോക്കിയിട്ടുണ്ടോ...." 


അല്ലാഹ് ചെക്കന്റെ ഡയലോഗ് നോക്കിയേ ഇതിനോട് ഇനി ഞാൻ എന്ത് പറയാനാ.. ഹ്മ്മ്.... 


"കൂടുതൽ ഡയലോഗ് അടിക്കാതെ എണീറ്റ് പോ ചെക്കാ..." 


"ഇല്ലെങ്കിൽ.... ഇല്ലെങ്കിൽ നീ എന്ത് ചെയ്യുമെടി ഉണ്ടക്കണ്ണി.... "


" ഒന്നും ചെയ്യില്ല ഒന്ന് എണീക്ക്... എനിക്ക് വെയിറ്റ് താങ്ങാൻ പറ്റുന്നില്ല..."  വേറെ ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ട് നമ്മള് ഇത്തിരി താഴ്ന്നു കൊടുത്തു അല്ല പിന്നെ... ഹിഹിഹി 


നമ്മള് പറഞ്ഞത് ഏറ്റു... ചെക്കൻ നമ്മളെ മുകളിൽ നിന്ന് എണീറ്റു... നമ്മളും എണീറ്റ് നിന്ന്.. 


"എന്നാ പോയി കിടന്ന് ഉറങ്ങാൻ നോക്ക് തടിയാ..."


"തടിയൻ നിന്റെ ആ തന്ത ബേക്കറിക്കാരൻ ആണെഡീ...." 


"ദേ എന്റെ ഉപ്പാനെ പറഞ്ഞാൽ ഉണ്ടല്ലോ...."


"പറഞ്ഞാൽ നീ എന്ത് ചെയ്യും ഉണ്ടക്കണ്ണി...." 


"കുശുമ്പാ... കുശുമ്പാ... കുശുമ്പാ.... "


"എടീ നിന്നെ ഞാൻ.... " 


എന്നും പറഞ്ഞ് ചെക്കൻ നമ്മളെ അടുത്തേക് വരാൻ തുടങ്ങിയതും നമ്മള് ഒറ്റ ഓട്ടം ആയിരുന്നു...  വേഗം പുതപ്പും എടുത്ത് ഫുൾ ആയി മൂടി പുതച്ചു അങ്ങ് കിടന്ന് ഉറങ്ങി അല്ല പിന്നെ നമ്മളോടാ കളി...  ഹിഹിഹി... 


************************************************ 


 തല മണ്ട നോക്കി രണ്ടെണ്ണം കൊടുക്കാം എന്ന് കരുതിയത് ആണ്...  പെണ്ണ് ഓടിക്കളഞ്ഞു..  എന്നിട്ട് പുതപ്പും മൂടി അങ്ങ് കിടന്നു...  ഈ സാധനത്തിന്റെ കളി കണ്ടു നമ്മള് ചിരിച്ച് ഒരു വകആയി....  ഹിഹിഹി...  


പിന്നെ നമ്മളും പോയി കിടന്നു അങ്ങ് ഉറങ്ങി...  രാവിലെ ഒരുപാട് കഷ്ടപ്പെട്ടത് ആണല്ലോ..  അതോണ്ട് പെട്ടന്ന് തന്നെ നിദ്ര ദിവി വരം നൽകി അനുഗ്രഹിച്ചു... ഹിഹി... 


@@@@@@@@@@@@@@@@@@@@@


പിറ്റേന്ന് നല്ല ക്ഷീണത്തോടെ ഉറങ്ങിയത് കൊണ്ട് എഴുനേൽക്കാൻ ലേറ്റ് ആയി... 


നമ്മള് ചാടി പിടിച്ച് എണീറ്റ് ടൈം നോക്കിയപ്പോഴേക്കും ടൈം ഒക്കെ ഉഷാർ ആയിട്ട് പോയിട്ടുണ്ട്...  9 ക്ലോക്ക് ആവാൻ പോവുന്നു... എന്താ ഇപ്പൊ ഇത് പടച്ചോനെ...  അലാറം ഒന്നും അടിഞ്ഞില്ലേ...  ഫോണിൽ അടിഞ്ഞില്ലേലും നമ്മളെ ഒർജിനൽ അലാറത്തിന്റെ സൗണ്ട് കേൾക്കേണ്ടത് ആണല്ലോ...  വേറെ ഒന്നും അല്ല നമ്മളെ കെട്ടിയോള് മാക്രിയുടെ കല പില സൗണ്ട് ആണ്...  


അതാണ് ഈയിടെ ആയിട്ട് നമ്മളെ അലാറം...  ഇത് ഇപ്പൊ ആ സൗണ്ടും കേട്ടില്ല..  അപ്പോൾ അത്രയും മതിമറന്ന് നമ്മള് ഉറങ്ങി അല്ലെ... 


അള്ളോഹ് ചിന്തിച്ചു നിൽക്കാൻ ഒട്ടും സമയം ഇല്ലാ...  അതോണ്ട് പുതപ്പ് ഒക്കെ ഒന്ന് വലിച്ച് എറിഞ്ഞു നമ്മള് ബാത്‌റൂമിലേക്ക് ഫ്രഷ് ആവാൻ ഓടി... 


ഫ്രഷ് ആയി വന്നപ്പോത്തിനും റൂമിൽ ചായ ഒക്കെ കൊണ്ട് വെച്ചിട്ടുണ്ട്...  നമ്മള് അതും കുടിച്ചോണ്ട് ഓഫിസിൽ പോവാൻ റെഡി ആവാൻ തുടങ്ങി.. 


എന്നാലും ഈ മാക്രി ഇതെവിടെ പോയി...  അല്ലേൽ ഈ ടൈം ഒക്കെ ഇവിടെ വന്ന് ചുറ്റി പെറ്റി നിൽക്കുന്നത് ആണല്ലോ... അപ്പോൾ കാര്യമായ എന്തോ തിരക്കിൽ ആവും..  എന്തായാലും ആ സാധനത്തെ കാണാഞ്ഞിട്ട് ഒരു സുഖവും ഇല്ലാ...  അതിന്റെ കല പില കേട്ട് ഒരു ശീലം ആയി പോയെ...  ഹിഹിഹി... 


റെഡി ആയി താഴെ ഇറങ്ങിയിട്ടും ആ മാക്രിയെ എങ്ങും കാണാൻ ഇല്ലാ... 


"അല്ല മോനെ സച്ചുവിന് എന്ത് പറ്റി...  ഉറങ്ങി എണീറ്റില്ലേ... ക്ഷീണം മാറികാണില്ല അല്ലെ..  സാരമില്ല റസ്റ്റ്‌ എടുക്കട്ടെ....  " 


ഉമ്മാമ ഇത്  നമ്മളെ അടുത്ത് വന്ന് പറഞ്ഞതും നമ്മള് ആകെ ഞെട്ടി...  മനസ്സിൽ ഭയം നിറയാൻ തുടങ്ങി.... 


"സച്ചു താഴേക്ക് വന്നില്ലേ ഉമ്മാമ... അവൾ ഞാൻ എഴുന്നേൽക്കുമ്പോ റൂമിൽ ഇല്ലായിരുന്നു..  ഞാൻ കരുതി താഴേക്ക് വന്ന് കാണും എന്ന് അപ്പോൾ ഇങ്ങോട്ട് വന്നില്ലേ... "


"ഇല്ലാ മോനെ അവൾ വന്നിട്ടില്ല...  അയ്യോ എന്റെ കൊച്ച് ഇത് എവിടെ പോയി..  റബ്ബേഹ്.... " എന്നും പറഞ്ഞ് ഉമ്മാമ നിലവിളിക്കാൻ തുടങ്ങി... 

ഉമ്മാമന്റെ നിലവിളി കേട്ട് എല്ലാരും അവിടേക്ക് വന്ന്... 


"എന്റെ ഉമ്മാമ ഇങ്ങനെ കരയല്ലേ അവൾ ഇവിടെ എങ്ങാനും തന്നെ ഉണ്ടാവും...  നമുക്ക് നോക്കാം... " 


"എന്ത് പറ്റി അബി..  എന്താ ഉമ്മാമക്ക് പറ്റിയെ... " 


ഷബീ നമ്മളെ അടുത്തേക്ക് വന്ന് ചോദിച്ചപ്പോൾ നമ്മള് കാര്യം അവനോട് പറഞ്ഞു..  വീട്ടിൽ ഉള്ള എല്ലാരും സംഭവം അറിഞ്ഞു എല്ലായിടത്തും നോക്കി..  പെണ്ണിന്റെ പോടീ പോലും ഇല്ലാ...  


എല്ലാരും പല അഭിപ്രായങ്ങളും പറയുന്നു..  നമ്മക്ക് ആണേൽ സങ്കടവും ദേഷ്യവും ഒക്കെ വരുന്നു...  ഫോൺ എടുത്ത് ഒരുപാട് കാൾ ചെയ്തു അത് ആണേൽ സ്വിച്ച് ഓഫ്‌...  


നമ്മള് ഇങ്ങനെ തലക്ക് ഭ്രാന്ത് പിടിച്ച പോലെ നിൽക്കുമ്പോൾ ആണ് നമ്മളെ കാണാത്തൊണ്ട് നമ്മളെ ഷിയാസ് വീട്ടിലേക്കു വന്നത്...  

നമ്മള് ഒനോടും കാര്യം പറഞ്ഞു... 


"എടാ അവൾ അവളുടെ വീട്ടിൽ പോയി കാണുമോ..  നീ ഒന്ന് വിളിച്ചു ചോദിക്ക്... " 


"അതെ മോനെ ഷിയാസ് പറഞ്ഞത് പോലെ നീ ഒന്ന് ഓളെ വീട്ടിൽ വിളിച്ചു നോക്ക്... " 


"അത് വേണ്ട അബി..  ഇനി അവർക്ക് ഒന്നും അറിയില്ലേൽ അത് ആകെ പ്രശ്നം ആവും.. എന്തിനാ അവരെ കൂടി ടെൻഷൻ ആകുന്നെ.. " 

ഷബീ അത് പറഞ്ഞപ്പോൾ നമ്മക്കും അത് ശെരി ആണെന്ന് തോന്നി..  അതോണ്ട് നമ്മള് ഓളെ വീട്ടിലെക്ക് വിളിക്കാതെ നിന്ന്... 


"എന്നാ വാ ഷിയാസ് നമുക്ക് ഒന്ന് പുറത്ത് അന്വേഷിക്കാം...  ഷബീ ഷഹീ.. നിങ്ങൾ രണ്ട് പേരും വേറെ റൂട്ടിൽ പോയി നോക്ക്..  "


"എന്നാ വേഗം വാ... " 


നമ്മള് എല്ലാരും വെപ്രാളം പിടിച്ച് പുറത്തേക് ഇറങ്ങിയപ്പോൾ ആണ് വീട്ടിന്റെ മുന്നിൽ ഒരു ഓട്ടോ വന്ന് നിർത്തിയെ..  

ഓട്ടോയിൽ നിന്ന് ഇറങ്ങിയ ആൾക്കാരെ കണ്ടതും നമ്മള് ആകെ അന്തം വിട്ട് പണ്ടാരം അടങ്ങി പോയി... 


നമ്മളെ കെട്ടിയോളെ ഉമ്മയും ഉപ്പയും..  നമ്മള് ബാക്കിയുള്ളവരെ നോക്കിയപ്പോൾ എല്ലാരും ആകെ ഞെട്ടി നമ്മളെ മുഖത്തേക്ക് നോക്കുവാ.. 


പടച്ചോനെ ഇവർ ഇനി സച്ചുനെ ചോദിച്ചാൽ എന്ത് പറയും...  നമ്മള് അതും ആലിജിച്ചു നിന്നപ്പോഴേക്കും ഓളെ ഉമ്മയും ഉപ്പയും നമ്മളെ അടുത്തേക്ക് എത്തി..  നമ്മള് എല്ലാരും ടെൻഷൻ തല്ക്കാലം മുഖത്തു നിന്ന് മാറ്റി വെച്ച് നിന്നു...  അവര് അകത്തേക്ക് കയറി... 


നമ്മള് എല്ലാരും സച്ചുനെ ഇപ്പൊ ചോദിക്കും എന്ന് കരുതി നിന്നപ്പോൾ പെട്ടന്ന് അവരുടെ ചോദ്യം കേട്ട് ആകെ ഞെട്ടി പോയി... എന്താന്ന് അല്ലെ പറഞ്ഞു തരാം...  


"എവിടെ സച്ചു...  ഇവിടെ എന്തേലും വിശേഷം ഉണ്ടോ..  രാവിലെ വിളിച്ചു പെട്ടന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞപ്പോൾ ശെരിക്കും പേടിച്ചു...  ചോദിച്ചിട്ട് ആണേൽ ഒന്നും പറഞ്ഞും ഇല്ലാ..  എന്താ മോനെ കാര്യം.... " 


"എന്ത് രാവിലെ സച്ചു ഉപ്പാനെ വിളിച്ചിരുന്നോ... "


"ഹാ വിളിച്ചു..  ഇങ്ങോട്ട് പെട്ടന്ന് വരണം എന്നും പറഞ്ഞു...  എന്താ നിങ്ങൾ ഒന്നും അറിയില്ലേ.. "


"ഇല്ലാ ഉപ്പ...  രാവിലെ മുതലേ അവളെ ഇവിടെ ഒന്നും കാണാൻ ഇല്ലാ..  നമ്മള് അന്വേഷിച്ചു ഇറങ്ങാൻ പോവുക ആയിരുന്നു.. " 


"ആരോടും ഒന്നും പറയാതെ ഈ പെണ്ണ് ഇത് എവിടെ പോയി...  മോൻ ഒന്ന് ഫോൺ വിളിച്ചു നോക്ക്... "


"വിളിച്ചു നോക്കി ഉപ്പ..  ഫോൺ ഓഫ്‌ ആക്കി വെച്ചിരിക്കുകയാ... " 


ഓള് ഉപ്പാനെ വിളിച്ചു എന്ന് പറഞ്ഞപ്പോൾ ഒരു ഇത്തിരി സമാധാനം കിട്ടി..  എന്നാലും എവിടെക്കാ പോയത്..  ഇവരോട് ഇങ്ങോട്ട് വരാൻ പറഞ്ഞത് എന്താ എന്ന് ഓർത്ത് ഒരു പിടിയും ഇല്ലാ...  ആകെ ടെൻഷൻ ആണ്..  ഞാൻ മാത്രം അല്ല എല്ലാരും...  ഉമ്മാമ ടെൻഷൻ അടിച്ചു ഒരു വക ആയി..  വരട്ടെ ആ തെണ്ടി ഓളെ സൂക്കേട് ഇന്നത്തോടെ മാറ്റി കൊടുക്കണം... 


നമ്മള് എല്ലാരും ഇങ്ങനെ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുമ്പോൾ ദേ പെട്ടന്ന് എന്തോ വണ്ടി വന്ന പോലെ സൗണ്ട് കേട്ടത്...  പുറത്ത് ഇറങ്ങി ആരാ എന്ന് നോക്കുന്നതിന് മുന്നേ ആ മാക്രി ഇല്ലേ നമ്മളെ കെട്ടിയോള് തെണ്ടി..  അവൾ അകത്തേക്ക് കയറി വന്ന്... 


************************************************


അള്ളോഹ് ഇന്ന് ചിലപ്പോൾ എല്ലാരും നമ്മളെ അടിയന്തരം നടത്തും...  നമ്മള് മെല്ലെ അകത്തേക്ക് കയറിയപ്പോൾ ദേ ഹാളിൽ ഒരു കൂട്ട സംഗമം...  നമ്മള് വിളിച്ചു വരുത്തിയ നമ്മളെ ഉപ്പയും ഉമ്മയും ഉണ്ട്...  നമ്മള് കയറി വരുമ്പോൾ തന്നെ ദേ നില്കുന്നു നമ്മളെ ദഹിപ്പിക്കുന്ന നോട്ടവും ആയി നമ്മളെ കെട്ടിയോൻ..  


നമ്മള് മൂപ്പരെ നോക്കി ഒരു ഇളി പാസ്‌ ആക്കി അകത്തേക്ക് കയറി... 


എന്റെ അള്ളോഹ് ഇത്രയും ചോദ്യങ്ങൾ ഒന്നിച്ചു നമ്മള് ഇതിന് മുന്നേ ഒരു എക്സാം പേപ്പറിലും കണ്ടിട്ടില്ല...  അറ്റാക്ക് ചെയ്യുക ആയിരുന്നു എല്ലാരും കൂടി നമ്മളെ... 

ഒന്നും ചോദിക്കാതെ നിൽക്കുന്നത് രണ്ട് പേര് 3 പേര് ആണ്..  ഒന്ന് ഷിയാസ്..  പിന്നെ നമ്മളെ ചെക്കനും നമ്മളെ ഉമ്മാമയും..  ഉമ്മാമ നമ്മളെ മുഖത്തു പോലും നോക്കുന്നില്ല.. അബി ആണേൽ നോക്കി പേടിപ്പിക്കുന്നു... 


"അതെ നിങ്ങൾ എല്ലാരും ഇങ്ങനെ കൂട്ടത്തോടെ ഓരോന്ന് ചോദിച്ചോണ്ട് നിന്നാൽ ഞാൻ എങ്ങനെയാ ഉത്തരം പറയുക..  എനിക്ക് പറയാൻ അവസരം താ... "


"ഒറ്റ തല്ലു അങ്ങ് വെച്ച് തന്നാൽ ഉണ്ടല്ലോ..  കെട്ടിച്ചു വിട്ടല്ലോ..  വലിയ പോത്ത് പോലെ ആയല്ലോ ഭർത്താവിന്റെ വീടാണല്ലോ എന്നൊന്നും ഞാൻ നോക്കൂല..  മനുഷ്യനെ തീ തീറ്റിച്ചതും പോരാ പെണ്ണിന്റെ വർത്താനം കേട്ടില്ലേ... " 

വേറെ ആരും അല്ല നമ്മളെ സ്വന്തം ഉപ്പച്ചി..  ഒന്നും പറയാൻ കിട്ടാത്ത ഞാൻ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു...  


"ഇളിക്കാതെ പറ..  ഇവിടെ ആരോടും പറയാതെ രാവിലെ തന്നെ നീ ഇത് എങ്ങോട്ടാ പോയത്..  " 


"അത്..  ഉപ്പച്ചി.. ഞാൻ ഒരാളെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വരാൻ പോയതാ.. "


"ഓഹോ അത് നിനക്ക് പറഞ്ഞിട്ട് പോയാൽ എന്താ..  അതൊക്കെ പോട്ടെ ഇത്ര കാര്യമായി നീ ആരെ കൊണ്ട് വരാൻ ആണ് പോയത്..  എന്നിട്ട് കൂടെ വന്നവർ എവിടെ... " 


ഉപ്പ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല നീട്ടി അങ്ങ് വിളിച്ചു ആ പേര്... 


"സൈബ....... " 


നമ്മള് അതും വിളിച്ച് പെണ്ണ് അകത്തേക്കു കയറി വന്നതും...  എല്ലാരും അന്തം വിട്ട് വാ പൊളിച്ച് ഓളെയും എന്നെയും മാറി മാറി നോക്കുന്നുണ്ട്..  


ഞെട്ടൽ ഒക്കെ മാറിയപ്പോൾ എല്ലാരെ മുഖത്തും സന്തോഷം ആയി..  നമ്മളെ ഉപ്പ ഒഴിച്ച്...  ഉമ്മ ആണേൽ കണ്ണൊക്കെ നിറഞ്ഞു അവളെ തന്നെ നോക്കി നിൽക്കുകയാണ്... 


നമ്മള് ഓളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു അകത്തേക്ക് കയറാൻ ആക്ഷൻ കാണിച്ചു...  

പെണ്ണ് നമ്മളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അകത്തു കയറാൻ പോയതും... 


"കയറി പോവരുത്...  നില്ക്കവിടെ... " 


ഹാളിൽ ശബ്ദം ആരുടെയോ ഉയർന്നതും ബ്രൈക് ഇട്ട പോലെ സൈബ അവിടെ നിന്നു.. 


ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയപ്പോൾ ദേ നമ്മളെ ഉപ്പ കലി കയറി നിൽക്കുന്നു... 


"ഇത് എന്റെ വീട് അല്ല..ഇവിടെ കയറരുത് എന്ന് പറയാൻ എനിക്ക് അവകാശം ഇല്ലാ.. പക്ഷെ ഞാൻ ഉള്ളെടുത്ത് ഇവൾ വരാൻ ഞാൻ സമ്മതിക്കില്ല.. ആ ഇവൾ കയറുന്ന നിമിഷം ഞാനും എന്റെ ഭാര്യയും ഇവിടെ നിന്ന് ഇറങ്ങി പോവും.." 


"ഉപ്പാ....." 


ഞാൻ എന്തേലും പറയാൻ തുടങ്ങിയപ്പോൾ തന്നെ ഉപ്പ നമ്മക്ക് നേരെ മിണ്ടരുത് എന്ന രീതിയിൽ കൈ ഉയർത്തി...


"വേണ്ട സച്ചു..ഞാൻ കരുതിയത് നീ എങ്കിലും ഈ ഉപ്പാനെ മനസ്സിലാകും എന്നാ..." 


"ഉപ്പ ഞാൻ മാത്രം അല്ല ഉപ്പയുടെ രണ്ട് മക്കളും ഉപ്പയെ മനസ്സിലാക്കിയിട്ടുണ്ട്..." 


"അതെ മോനെ..മോൻ വിചാരിക്കുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ... ആദ്യം സമാധാനം ആയി പറയുന്നത് ഒക്കെ കേൾക്കു..." 

നമ്മളെ സപ്പോർട്ട് ആക്കി ഉമ്മാമ പറഞ്ഞു... ഉമ്മാമ പറയുന്ന കേട്ടപ്പോൾ നമ്മളെ ഉപ്പച്ചി ഒന്ന് അടങ്ങി... 


നടന്ന സംഭവങ്ങൾ ഒക്കെ കേട്ടപ്പോൾ ഉപ്പ ആകെ ഷോക്ക് ആയി... സത്യം പറഞ്ഞാൽ ഉപ്പയെ ആ അവസ്ഥയിൽ കണ്ടപ്പോൾ ഞാൻ ഒന്ന് പേടിച്ചു...  ഒന്നും തിരിച്ചു പറയാതെ എല്ലാം കേട്ട് നിന്നു... അവസാനം ആ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ ശെരിക്കും എന്റെ നെഞ്ച് പൊട്ടുന്ന പോലെ തോന്നി.. 


ഉമ്മ ആണേൽ സൈബയെ കെട്ടിപിടിച്ചു കരച്ചിൽ തുടങ്ങി... അവളുടെ കണ്ണും നിറഞ്ഞു... 


ഉമ്മച്ചി അവളോട് അകത്തേക്കു വരാൻ പറയുന്നു എങ്കിലും പെണ്ണ് അവിടെ നിന്ന് അനങ്ങാതെ ഉപ്പച്ചിനെ നോക്കി നിൽക്കാ...


ആ നോട്ടം കണ്ടപ്പോഴേ നമ്മക്ക് കാര്യം പിടികിട്ടി.. അത് ഉപ്പ തന്നെ വിളിച്ച് കയറ്റാൻ വേണ്ടി ഉള്ള നിൽപ്പ് ആണെന്ന്... 


നമ്മള് മെല്ലെ ഉപ്പാന്റെ അടുത്ത് ചെന്ന് ആ കൈകളിൽ മെല്ലെ പിടിച്ച്... പെട്ടന്ന് ഒന്ന് ഞെട്ടൽ മാറ്റി ഉപ്പ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി...

എന്റെ കണ്ണുകളും നമ്മള് പറയുന്നത് കേൾക്കാതെ നിറയുന്നുണ്ട്... അല്ലേലും ഈ മനസ്സും കണ്ണും തമ്മിൽ വല്ലാത്തൊരു മുഹബത് ആണ്... മനസ്സ് നീറുമ്പോൾ കണ്ണ് നിറയും.... 


"ഞാൻ പറഞ്ഞില്ലേ ഉപ്പ... ഉപ്പയുടെ രണ്ട് മക്കളും ഉപ്പയെ മനസ്സിലാക്കിയിട്ടുണ്ട് എന്ന്... സൈബ ഉപ്പ വിളിക്കുന്നത് കാത്ത് നിൽക്കാ... ദേ നോക്കിയേ..." 


ഞാൻ അത് പറഞ്ഞതും ഉപ്പ അവളുടെ അടുത്തേക് പോയി... ഉപ്പ മോളെ എന്ന് വിളിച്ചതും അവൾ ഉപ്പയെ കെട്ടിപിടിച്ചു കരഞ്ഞു..  ഉപ്പച്ചിയും അവളെ ചേർത്ത് പിടിച്ച്...


ഞാൻ ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ച...  അവിടെ ഉണ്ടായ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞിട്ടുണ്ട്...  സന്തോഷത്തിന്റെ നനവുകൾ..


നമ്മള് അതും നോക്കി അങ്ങനെ നിന്നപ്പോൾ ആണ് ഒരു ഭാഗം അവളെ നെഞ്ചോട് ചേർത്ത് മറ്റേ കൈകൾ നീട്ടി പിടിച്ച് ഉപ്പ എന്നെ നോക്കിയത്... അത് എന്റെ അവകാശം ആണല്ലോ അല്ലെ ഹിഹി... പണ്ട് ഉപ്പ ഉറങ്ങുമ്പോൾ ഉപ്പയുടെ നെഞ്ചിൽ കിടക്കാൻ തല്ലുകൂടാർ ഉണ്ട്... രണ്ടാളും വിട്ട് കൊടുക്കാത്ത അവസ്ഥ വരുമ്പോൾ ഓരോ ഭാഗത്ത്‌ ആയി ഉപ്പ രണ്ട് പേരെയും കിടത്തും...  ഉപ്പ ഇപ്പോൾ എന്നെ ചേർത്ത് പിടിക്കാൻ കൈ നീട്ടിയപ്പോൾ അതൊക്കെ മനസ്സിൽ തെളിഞ്ഞു നിന്നു.. പിന്നെ ആലോചന ഒക്കെ മാറ്റി വെച്ച് ഞാനും ഉപ്പാന്റെ നെഞ്ചോടു ചേർന്ന് നിന്നു... ഈ ലോകത് ഏറ്റവും ഭാഗ്യം ഉള്ള മക്കൾ ഞങ്ങൾ ആണെന്നു മനസ്സ് മന്ത്രിച്ചപ്പോൾ ആണ്... 


"ഈ ലോകത് ഏറ്റവും ഭാഗ്യം ഉള്ള ഉപ്പ ഞാൻ ആണ്...ഇങ്ങനെ രണ്ട് മക്കളെ കിട്ടിയതിൽ..."


നമ്മള് ചിന്തിച്ചപ്പോൾ നമ്മളെ ഉപ്പ പറഞ്ഞതാ... ഇത്രയും സന്തോഷം എന്തായാലും ഈ അടുത്ത് ഒന്നും ഞാൻ അനുഭവിചിട്ടില്ല.... 


നമ്മള് നോട്ടം മെല്ലെ നമ്മളെ കെട്ടിയോന്റെ മുഖത്തെക്ക് ആക്കി... പടച്ചോനെ നമ്മളു ഞെട്ടി പോയി... നമ്മളെ ചെക്കന്റെ പൂച്ച കണ്ണുകൾ നിറഞ്ഞു ഒഴുകാൻ പോവുന്നു.... 


************************************************


ശെരിക്കും ആ മാക്രിയോട് അസൂയ തോന്നിയത് ഇപ്പോൾ ആണ്... 


പണം..സ്വത്ത്‌...പതവി.. ഇതൊന്നും സ്നേഹം ഉള്ള കുടുംബത്തിന് പകരം ആവില്ല എന്ന് തെളിയിക്കുന്ന കാഴ്ച... ശെരിക്കും അവൾ ഭാഗ്യവതി ആണ് അല്ലെ... ഇങ്ങനെ ഒരു ഫാമിലി...   ബക്കറിക്കാരൻ എന്ന് പറഞ്ഞു അവളെ ചൂടാക്കാൻ കളിയാക്കാർ ഉണ്ട്... അന്ന് അവൾ പറയും എന്റെ ഉപ്പ എന്റെ അഭിമാനം ആണെന്ന്...   സത്യം ആണ് ആ മനുഷ്യനോട്‌ വല്ലാത്ത ഒരു ബഹുമാനം തോനുന്നു... ഒരുപാട് സമ്പത് ഉണ്ടാക്കി കൊടുത്തില്ലേലും അതിന്റെ ഇരട്ടി സ്നേഹം കൊടുത്തു വളർത്തി... അതിന്റെ ഗുണം ആ മക്കളിൽ കാണാനും ഉണ്ട്...  ഈ ഒരു കാര്യത്തിൽ സച്ചു ധനിക ആണ്... ഞാൻ വളരെ താഴ്ന്നവനും.... 


പണ്ട് അനുഭവിച്ച വിഷമങ്ങൾ ഓരോന്ന് ആയി മനസ്സിലേക്ക് വന്നപ്പോൾ കണ്ട്രോൾ പോയി.. കണ്ണ് ചതിച്ചു...


അപ്പോൾ ദേ ആ മാക്രി എന്നെ നോക്കുന്നു.... അവൾ കാണേണ്ട എന്ന് കരുതി ഞാൻ എന്റെ കണ്ണുകൾ തുടച്ചു... 


പിന്നെ കരച്ചിൽ സീൻ ഒക്കെ എല്ലാരുടെയും കഴിഞ്ഞു... എല്ലാരും ഹാപ്പി ആയി... പെൺപടകൾ ഒക്കെ ആഞ്ഞു പിടിച്ച് ഒരുപാട് ഫുഡ്‌ ഐറ്റംസ് ഒക്കെ ആക്കി എല്ലാരും ഒന്നിച്ചു ഫുഡ്‌ ഒക്കെ കഴിച്ചു..  


എല്ലാം കഴിഞ്ഞ് നമ്മള് ഇങ്ങനെ പുറത്ത് ഗാർഡനിൽ ഇരിക്കുമ്പോൾ ആണ് ഒരുത്തൻ ഇളിച്ചോണ്ട് നമ്മളെ അടുത്ത് വന്ന് ഇരുന്നത്...  വേറെ ആരും അല്ല...  ആ കോന്തൻ ഷിയാസ്.... 


"എടാ ഇപ്പൊ എന്തായി... ഞാൻ പറഞ്ഞില്ലേ സൈബയെ ആണ് അന്ന് കണ്ടത് എന്ന്... "


"ഓഹോ എന്നാ കണ്ടു പിടിച്ചതിൽ നിനക്ക് ഒരു അവാർഡ് തരട്ടെ.."


"നീ പോടാ തെണ്ടി... വെറുതെ അല്ല ആ സച്ചു നിന്നെ പറയുന്നത് നിന്റെ കയ്യിലിരിപ്പ് കൊണ്ടാ..." 


"ഓഹ് ആയിക്കൊട്ടെ.... "


"എടാ എന്തായി നിന്റെ കാര്യം.. നീ അവളോട് നിന്റെ ഇഷ്ടം പറഞ്ഞോ..."


"ഇല്ലാ... പറഞ്ഞില്ല എന്തേ..."


"നിന്നോട് ഞാൻ പറഞ്ഞു തന്നതല്ലേ പൊട്ടാ അവൾ  നീ പറയുന്നത് കേൾക്കാൻ വെയിറ്റ് ചെയ്ത് നിൽക്കുകയാ എന്ന്..." 


"എന്തിനാ വെയിറ്റ് ചെയ്ത് നില്ക്കുന്നു അവൾക്ക് എന്നോടും പറയാലോ... ഇഷ്ടം ആണെന്ന് ഉള്ള സൂചന എത്ര ഞാൻ കൊടുത്തു.. അവൾ അത് കണ്ടില്ല എന്ന് നടിക്കുകയാ.. " 


"നിങ്ങൾ രണ്ട് പേരും ഇങ്ങനെ വാശി പിടിച്ച് ഇരുന്നോ... ഞാൻ പോവാ..." എന്നും പറഞ്ഞു നമ്മളെ നോക്കി കൊഞ്ഞനം കുത്തി ആ ഹംക്ക് പോയി...


അല്ല പിന്നെ അവൾക്കും പറയാലോ ഇഷ്ടം.. അവൾക് വാശി ആണേൽ എനിക്കും അങ്ങനെ തന്നെ... അവളെ കൊണ്ട് തന്നെ ഞാൻ പറയിപ്പിക്കും ഇത് അബിടെ ഒരു വാശി ആണെന്നു കൂട്ടിക്കോ... 


************************************************ 


എല്ലാം സന്തോഷം ആയി കഴിഞ്ഞു... ഉപ്പയും ഉമ്മയും സൈബയും ഒക്കെ എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങി... 


അപ്പോൾ ദേ ഒരു മഹാൻ ഗാർഡനിൽ നിന്ന് നടന്നു വരുന്നുണ്ട്  ഇളിച്ചോണ്ട്.... 


"പോവാൻ ഇറങ്ങിയോ... ഇന്ന് ഇവിടെ താമസിചിട്ട് നാളെ പോയാൽ പോരായിരുന്നോ... "


"അത് മോനെ ബക്കറി തുറക്കാതിരിക്കാൻ പറ്റില്ല...  അതാ പിന്നെ ഒരു ദിവസം താമസിക്കാൻ ആയിട്ട് വരാം... " 


"എങ്കിൽ സൈബ കുറച്ച് ദിവസം നിൽക്കട്ടെ..." 


"അതെ സൈബ മോള് കുറച്ച് ദിവസം നിൽക്കട്ടെ..." ഉമ്മാമയും സപ്പോർട്ട് തുടങ്ങി..

 

"ഞാൻ പിന്നൊരു ദിവസം വരാം... കുറച്ച് ഡേ വീട്ടിൽ നിൽക്കട്ടെ എത്ര ദിവസം ആയി വീട്ടിന്നു മാറി നില്ക്കുന്നു... എത്രയും പെട്ടന്ന് കുറച്ച് ദിവസം താമസിക്കാൻ വേണ്ടി തന്നെ ഞാൻ വരും...." 


സൈബ അത് പറഞ്ഞപ്പോൾ പിന്നെ ആരും നിർബന്തിക്കാൻ നിന്നില്ല... പിന്നെ അവൾ അതെ പറയു എന്ന് അറിയുന്നത് കൊണ്ട് ഞാൻ ആദ്യമേ നിർബന്ധിചിട്ടില്ല... ഹിഹി... 

എല്ലാരോടും യാത്ര പറഞ്ഞു അവർ പോയി... 


നമ്മള് ഉമ്മാമയുടെ അടുത്ത്...  ഉമ്മാമ എന്ന് വിളിച്ച് പോയി അടുത്തിരുന്നപ്പോൾ തന്നെ എന്റെ അള്ളോഹ് ഉമ്മാമ നമ്മളെ ചെവി പിടിച്ച് തിരിക്കാൻ തുടങ്ങി.. 

 

"എന്റെ പൊന്ന് ഉമ്മാമ ഒന്ന് വിട്...  എന്റെ ചെവി ഇപ്പോൾ ഉമ്മാമടെ കയ്യിൽ വരും.. എന്തൊരു പിടിയാ ഇത് വേദനിച്ചിട്ടു വയ്യ... വിട് ഉമ്മാമ പ്ലീസ്‌... " 


"ഇല്ലാ...  നിന്റെ കുറുമ്പ് കൂടുന്നുണ്ട്...  നിന്നോട് ഞാൻ പറഞ്ഞിട്ട് ഉള്ളത് അല്ലെ സർപ്രൈസ് എന്നൊന്നും പറഞ്ഞു ആരോടും പറയാതെ എവിടേക്കും പോവരുത് എന്ന്...  എന്നിട്ട് നീ അത് തെറ്റിച്ചു...  മനുഷ്യനെ ഇട്ട് തീ തീറ്റിച്ചു.... " 


"അള്ളോഹ്...  അതിന് ഇത്ര വലിയ ശിക്ഷ വേണോ...  ഒന്ന് ഉപദേശിച്ചപോരെ ഉമ്മാമ ഞാൻ പാവല്ലേ... " 


"അങ്ങനെ ഒന്നും നീ നന്നാവുല്ല... നിനക്ക് ഇങ്ങനെ തന്നെ തരണം... " 


" നല്ല കാര്യത്തിന് വേണ്ടി അല്ലെ ഉമ്മാമ..  ഒന്ന് ക്ഷമിക്ക്...  ഇനി ഇങ്ങനെ ചെയ്യൂല സത്യം... " 


ഉമ്മാമ പിടി വിടുന്ന ലക്ഷണം ഒന്നും കാണുന്നില്ല..  നമ്മളെ കെട്ടിയോൻ അടക്കം എല്ലാം നിന്ന് ഇളിക്കുന്നുണ്ട്...  ഞാൻ എല്ലാത്തിനെയും നോക്കി കൊഞ്ഞനം കുത്തി...  അല്ലാതെ വേറെ എന്ത് ആക്കാൻ ആണ് പാവം ഞാൻ അല്ലെ... 


പിന്നെ അവസാന അടവ് പുറത്ത് എടുത്തു..  കള്ള കരച്ചിൽ...  ഹിഹി...  


തുടങ്ങി നമ്മളെ ആക്റ്റിങ്...


"ആ...  ആ...  ഈ..  ഈ... " 


"ഉമ്മാമ പിടി വിടണ്ട ഇത് കള്ള കരച്ചിൽ ആണ്...  " 

വേറെ ആരും അല്ല അനിയൻ തെണ്ടി ഷഹീ...  


നമ്മളെ നോക്കി കളിയാക്കി ഇളിച്ചോണ്ട് ഹംക്ക് പറഞ്ഞപ്പോൾ ഞാൻ നല്ലോണം അങ്ങട് നോക്കി പേടിപ്പിച്ചു... 


"അതെ അതെ...  ഇത് ഇവളുടെ സ്ഥിരം അടവ് ആണ് ഉമ്മാമ..  അവളെ മറ്റേ ചെവി കൂടി പിടിച്ചു പൊന്നാക്ക്.. " 

ദേ അടുത്ത സാധനം നമ്മളെ കെട്ടിയോൻ തെണ്ടി... 


"അല്ല ഉമ്മാമ ഇവർ ഒക്കെ അവസരം മുതൽ ആക്കുവാ..  ഉമ്മാമ ഇവരുടെ അടവിൽ വീഴരുത്..   എന്റെ മുത്തല്ലേ ഒന്ന് വിട്... " 

നല്ലോണം അങ്ങ് സോപ്പ് ഇട്ടപ്പോൾ ഉമ്മാമ പിടി വിട്ടു അപ്പോൾ തന്നെ നമ്മള് ചെവിയും പിടിച്ച് റൂമിലെക്ക് ഓടി..  ഓടുന്നതിന് ഇടയിൽ ഷഹീടെ കാലിൽ ഒരു ചവിട്ടും കൊടുക്കാൻ മറന്നില്ല...  അല്ല പിന്നെ..  ഈ സച്ചുനോടാ കളി...  ഹിഹി.. 


************************************************


അള്ളോഹ് ആ മാക്രിയുടെ ഓട്ടം കണ്ടിട്ട്  ചിരിച്ചു ഒരു വിതം ആയി..  ഷഹീക്കിട്ട് ഒരു ചവിട്ടും കൊടുത്തിട്ടുണ്ട്...  ഹിഹി പാവം ഒട്ടും പ്രതീക്ഷിക്കാത്ത അറ്റാക്ക് ആയത് കൊണ്ട് പകച്ചു പോയി... 


നമ്മള് റൂമിലേക്ക് പോയപ്പോൾ പെണ്ണ് കണ്ണാടിയുടെ മുന്നിൽ ഇരുന്ന് ചെവിക്ക് എന്തേലും പറ്റിയോ എന്ന് നോക്കുന്നുണ്ട് പാവം...  ഹിഹിഹി.. 


"എന്തായി ചെവി നല്ല സൂപ്പർ ആയിട്ട് ഉണ്ട് അല്ലെ... നിനക്ക് അങ്ങനെ തന്നെ വേണമെടി.. " 


"മിണ്ടാതെ പൊക്കോ..  അല്ലേൽ എന്തേലും എടുത്ത് തലക്ക് ഞാൻ അടിക്കും.. " 


"ഓ പിന്നെ നീ അടിക്കാൻ വരുമ്പോൾ എന്റെ കൈ എന്താ മാങ്ങ പറിക്കാൻ പോവോ..  നല്ലം തിരിച്ചും കിട്ടും..  പിന്നെ നേരത്തെ കരഞ്ഞ പോലെ കള്ള കരച്ചിൽ ഒന്നും മതിയാവില്ല രക്ഷപെടാൻ...  " 


"ഓഹ് ആയിക്കോട്ടെ നമ്മള് കള്ള കരച്ചിലും കാണിക്കും ഇനി ശെരിക്കും കരച്ചിൽ വന്നാൽ അതും കാണിക്കും..  അല്ലാതെ കരഞ്ഞിട്ടും ആരും കാണാതെ കരഞ്ഞില്ലെന്ന് കാണിക്കാൻ അഭിനയിക്കാർ ഇല്ലാ...  " 

 

പെണ്ണ് നമ്മക്ക് ഇട്ട് വെച്ചത് ആണ്...  നേരത്തെ അപ്പോൾ നമ്മളെ കണ്ണ് ചതിച്ചത് ഈ മാക്രി കണ്ടിന്...  


"ആര്..  എപ്പോ കരഞ്ഞു... " 


"ഓഹോ...  ചില പൂച്ചയുടെ വിചാരം പാല് കുടിക്കുന്നത് ആരും അറിയില്ല എന്നാ..  എന്താ ചെയ്യാ പാവം പൂച്ച... " 


"ആരാടി പൂച്ച..  മാക്രി... " 


"നിങ്ങള് പോ തടിയാ..  കുരങ്ങാ... " 


"കുരങ്ങൻ നിന്റെ മറ്റവൻ... "

അയ്യോ അത് വേണ്ട അത് ഞാൻ തന്നെ അല്ലെ...  


"എന്തോ...  എന്തേലും പറഞ്ഞോ.. " 


"ഒന്നും ഇല്ലെടി മാക്രി തവളെ... " 


"ഇങ്ങള് ആ ചൊറിയാൻ തവള...  മരപ്പട്ടി..  കണ്ടാമൃഗം... " 


"എടി നീ അത്രക്ക് ആയോ..  നിന്നെ ഞാൻ....  എന്നും പറഞ്ഞ് നമ്മള് ഓളെ കൈ പിടിച്ച് തിരിക്കാൻ ശ്രമിച്ചതും പെണ്ണ് ഒറ്റ ഓട്ടം..  നമ്മള് വിട്ട് കൊടുക്കോ..  റൂം ഫുൾ ചുറ്റിച്ചു ഹംക്ക് എങ്കിലും അവസാനം കയ്യിൽ കിട്ടി...  


"നിന്റെ ചെവി മാത്രല്ലേ ഇപ്പൊ വേദന ഉള്ളു..  കൈ കൂടി ആക്കി തരാംട്ടാ..  എന്ന് പറഞ്ഞ് നമ്മള് ഓളെ കൈ പിടിച്ച് ബാക്കോട്ട് ആക്കി തിരിച്ചു പിടിച്ചു...  


"ആ...  ആ...  വിട് വിട്..  എന്റെ കൈ.. അല്ലാഹ്... " 


"ഇനി പറ ഞാൻ ആരാ... " 


"കുരങ്ങൻ... " 


നമ്മള് ഒന്ന് കൂടി പിടുത്തം മുറുക്കി..  


ആാാ..... 


"ഇനി പറ ഞാൻ ആരാ... "


"സുന്ദരൻ... " 


"ആഹാ പിന്നെ.. " 


"സുന്ദരൻ... സൽസ്വാഭാവി.. പാവം.. നിഷ്കളങ്കൻ.." 


"ആ അപ്പോൾ നീ ആരാ...." 


"ഞാൻ കൊരങ്ങത്തി... തടിച്ചി... കൂതറ... അണ്ണാച്ചി... " 


"നല്ല കുട്ടി...  അപ്പോൾ അനുസരിക്കാൻ അറിയാം അല്ലെ..." എന്നും പറഞ്ഞു കളിയാക്കി ചിരിച്ചു... 

നമ്മളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് മാക്രിക്ക്.. ഹിഹിഹി.. മുഖം ഒക്കെ ചുവന്ന കലിപ്പിൽ എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്... 

എന്തൊരു മൊഞ്ചാ ഈ പഹയതി... ഇനിയും നോക്കി നിന്നാൽ കണ്ട്രോൾ പോവുന്നത് കൊണ്ട് നമ്മള് മെല്ലെ മുങ്ങി.. ഹിഹിഹി..


@@@@@@@@@@@@@@ 


കുറച്ചു ദിവസങ്ങൾക്ക് ശേഷം.... 

............... 


ഓഫീസിൽ നിന്ന് ഇത്തിരി നേരത്തെ ഇന്ന് ഇറങ്ങി ഇന്ന്...  നേരെ വീട്ടിൽ എത്തി...  


റൂമിലേക്കു കയറി പോവുമ്പോൾ ആണ്..  റൂമിൽ നിന്ന് ഇറങ്ങി വരുന്ന ആളുമായി കൂട്ടി മുട്ടിയത്..  

ദേ കിടക്കുന്നു രണ്ടും നിലത്ത്...  നമ്മളെ കെട്ടിയോള് ആണെന്നാണ് കരുതിയെ ബട്ട്‌ ദേ കിടക്കുന്നു നിലത്ത് സൈബ...  നമ്മള് ഓളെ മേലെയും.... 


നമ്മളെ കെട്ടിയോൾ അല്ലാന്നു മനസ്സിലായത് കൊണ്ട് നമ്മള് വേഗം എണീറ്റ് നിന്നു.. പെട്ടന്ന് എന്തോ ഓളെ മുഖത്തു നോക്കാൻ ചടപ്പ് തോന്നി..

നമ്മള് എണീറ്റപ്പോൾ ഓളും എണീറ്റു.. നമ്മക്ക് ഉണ്ടായ അതെ ചമ്മൽ ഓളെ മുഖത്തും കാണാൻ ഉണ്ട്...


"സൈബ എപ്പോഴാ വന്നേ..." തല്കാലം ചമ്മൽ ഒക്കെ മാറ്റി വെച്ച് നമ്മള് ചോദിച്ചു...


"ഞാൻ കുറച്ച് സമയമേ ആയുള്ളൂ വന്നിട്ട്.. ഉമ്മാമയും സച്ചുവും ഒക്കെ കുറെ ഡേ ആയില്ലേ ഇവിടെ വന്ന് നിൽക്കാൻ വിളിക്കുന്ന്.. അവരുടെ പരാതി തീർക്കാം എന്ന് കരുതി.. "


"അത് ഏതായാലും നന്നായി....ഇനി കുറച്ച് ഡേ കഴിഞ്ഞ് പോയാൽ മതി... എന്നാ ഞാൻ ഒന്ന് ഫ്രഷ് ആയി വരാം... "


"ആ ഒക്കെ.."


പിന്നെ ഞാൻ റൂമിലേക്കു കയറി.. ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി...


************************************************


നമ്മള് സൈബയെ നമ്മളെ റൂമിൽ നിന്ന് ഫോണിന്റെ ചാർജർ എടുക്കാൻ പറഞ്ഞ് വിട്ടതാണ്... പെണ്ണ് ആണേൽ വരുന്നത് കാണുന്നില്ല.. അതോണ്ട് നമ്മള് പോയി നോക്കാം എന്ന് കരുതി ചെന്നപ്പോൾ ദേ ആ തെണ്ടി നമ്മളെ റൂമിന്റെ പുറത്ത് എന്തോ കിനാവും കണ്ടു നില്ക്കുന്നു... ചാർജർ ആണേൽ നിലത്തും കിടപ്പുണ്ട്... 

പടച്ചോനെ ഇത് എന്താ പറ്റിയെ...


"ഹെലോ മാഡം.. എന്താ പകൽ കിനാവ് കാണുകയാണോ... " നമ്മള് അത് ചോദിച്ചു അവളെ അടുത്തേക്ക് ചെന്നപ്പോൾ പെണ്ണ് ആകെ ഒന്ന് പതറി...


"എന്ത് പറ്റി.. നിന്റെ മോന്തക്ക് എന്താ ഒരു പതർച്ച.."


"പതർച്ചയോ എന്ത് പതർച്ച... "


"ഹേയ് ഒന്നും ഇല്ലാ.. ഇഞ്ചി കടിച്ച അണ്ണാനെ പോലെ നിൽക്കുന്നത് കണ്ടു ചോദിച്ചതാ..." 


"അല്ല നീ എന്നെ എന്തിനാ ഇവിടെക്ക് പറഞ്ഞു വിട്ടത്..."


"നിന്റെ കുഞ്ഞമ്മേനെ കെട്ടിക്കാൻ.." 


നമ്മള് അത് പറഞ്ഞപ്പോൾ പെണ്ണ് സൈക്കിളിൽ നിന്ന് വീണ നല്ല ഇളി പാസാക്കി.. 


"കാര്യമായ എന്തോ മോൾക്ക് പറ്റിയിട്ടുണ്ട് ഡോക്ടറെ കാണുന്നത് നല്ലത് ആയിരിക്കും..." 

ചാർജർ എടുക്കാൻ വന്നിട്ട് ചാർജർ എടുത്ത് ഇവിടെ കൊണ്ട് ഇട്ട് സ്വപ്നം കണ്ടിട്ട്.. ഞാൻ എന്തിനാ പറഞ്ഞു വിട്ടത് എന്ന് ഓൾക്ക് അറിയില്ല പോലും..." എന്നും പറഞ്ഞു ഓളെ നോക്കി ഒരു ആക്കിയ ചിരിയും ചിരിച്ച് നിലത്ത് കിടക്കുന്ന ചാർജറും എടുത്ത് നമ്മള് ഇറങ്ങി വന്നു... 

ബാക്കിലേ തലയും ചൊറിഞ്ഞു ആ പോത്തും വന്നു....


@@@@@@@@@@@@@@@@


കുറച്ച് ദിവസം കൊണ്ട് തന്നെ എല്ലാരുടെയും മനസ്സിൽ ഒരു സ്ഥാനം നമ്മളെ സൈബ ഉണ്ടാക്കിയിന്...


തിരിച്ചു പോവാൻ നിന്നവളെ ഉമ്മയും ഉമ്മാമയും പിടിച്ച് വെച്ച് നിർത്തിക്കുകയാണ്... 


ഏറ്റവും വലിയ അതിശയം എന്ന് വെച്ചാൽ നമ്മളെ കെട്ടിയോൻ കാട്ടുപോത്തും ആയിട്ട് അവൾ നല്ല കൂട്ട് ആയി എന്നതാണ്... നമ്മക്ക് ശെരിക്കും അത്ഭുതം തോന്നിട്ടോ... പെണ്ണിനെ അടുപ്പിക്കാത്ത ആൾക്ക് കുറച്ച് ചേഞ്ച്‌ ഒക്കെ നമ്മള് കഷ്ടപ്പെട്ടു വരുത്തിയിന് എങ്കിലും ഇത്രയും ചേഞ്ച്‌ ആയി എന്ന് നമ്മള് ഇപ്പോഴാ അറിഞ്ഞേ... നമ്മളെ ഒരു കഴിവേ... ചിലപ്പോൾ ഓളെ കഴിവും ആവാട്ടോ... ഹിഹിഹി.. 


ഇന്ന് എല്ലാരും കൂടി പുറത്ത് പോയി ഒന്ന് ചുറ്റിയടിച്ചു വരാം എന്ന് പ്ലാൻ ചെയ്തിട്ട് ഉണ്ട് പിന്നെ തിരിച്ചു വരുമ്പോൾ എന്റെ വീട്ടിൽ കയറി രാത്രി എല്ലാരും അവിടെ നിന്ന് ഫുഡും കഴിച്ച് തിരിച്ചു വരാൻ ആണ് പ്ലാൻ... കല്യാണം കഴിഞ്ഞ് ഇതുവരെ അങ്ങോട്ട് എല്ലാരും പോവാത്തതിന്റെ പരാതി ഉമ്മയും ഉപ്പയും പറയാൻ തുടങ്ങീട്ട് കുറച്ച് ആയി.. ഇന്ന് എന്തായാലും ആ പരാതി തീർത്തു കൊടുക്കാം എന്ന് കരുതി... 


പോവാൻ വേണ്ടി നമ്മള് റെഡി ആവാൻ റൂമിൽ ചെന്നപ്പോൾ ദേ നമ്മളെ കെട്ടിയോൻ കലിപ്പ് കേറി നില്ക്കുന്നു.. പടച്ചോനെ ഈ സാധനത്തിനു ഇത് എന്ത് പറ്റി.. 


"എന്ത് പറ്റി... വല്ല പച്ചമുളകും കടിച്ചോ.. മുഖം ഇങ്ങനെ ചുവന്നു കിടക്കുന്നു...." 


"ഈ വീട്ടിൽ ഒരു ചായക്ക് പറഞ്ഞിട്ട് എത്ര ടൈം ആയി ഇത് വരെ കിട്ടീട്ടില്ല... "


"അതിന് ഇത് ഹോട്ടൽ ഒന്നും അല്ലാലോ.. കിട്ടീലേൽ താഴെ പോയി നോക്കിക്കൂടെ..."


"ഓ പിന്നെ... അതിനല്ല ഞാൻ ഇവിടെ ശമ്പളം കൊടുത്ത് ആളെ നിർത്തിയിരിക്കുന്നത്.. ഷഫീക്ക..... ഷാഫിക്ക...." 

ചെക്കൻ റൂമിന്റെ പുറത്ത് പോയി നിന്ന് വിളിച്ച് കൂവാൻ തുടങ്ങി...


"അവിടെ നിന്നു വിളിച്ച് കൂവിയിട്ട് ഒരു കാര്യമില്ല ഷാഫിക്കാക്ക് എവിടെയോ പോവാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ ഉമ്മാമ പൊക്കോളാൻ പറഞ്ഞു ഷാഫിക്ക നേരത്തെ പോയി... "


നമ്മള് അത് പറഞ്ഞതും ചെക്കൻ റൂമിന്റെ അകത്തു കയറി ഒറ്റ ചവിട്ട് ആയിരുന്നു ഡോറിന്..  ടപ്പെ എന്ന് പറഞ്ഞ് ഡോർ ശക്തിയിൽ അടഞ്ഞു...


"ഒരു ചായ കിട്ടാത്തത്തിൽ ഡോർ ചവിട്ടി പൊട്ടിക്കണ്ട.. ചായ ഞാൻ ഉണ്ടാക്കി തരാം..." 


"അയ്യോ വേണ്ട... നീ ഉണ്ടാക്കിയിട്ട് എനിക്ക് ചായ വേണ്ട..." 


"വേണ്ടെങ്കിൽ കുടിക്കേണ്ട.. വല്യ കാര്യമായിപോയി... "

എന്നും പറഞ്ഞ് നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തിയപ്പോൾ ആണ് ഡോറിൽ ആരോ വന്നു തട്ടിയത്...  


നമ്മള് ആ കൊന്തന്റെ മുഖത്തു നോക്കിയപ്പോൾ ചെക്കൻ മുഖവും വീർപ്പിച്ചു നിൽപ്പുണ്ട്..  ശെരിക്കും ചിരി സഹിക്കാൻ വയ്യ...  ഓനെ നോക്കി ഇളിച്ചോണ്ട് നമ്മള് പോയി ഡോർ തുറന്നു... 


പുറത്ത് ഉള്ള ആളെ കണ്ടതും ഒന്ന് ചെറുതായി ഞെട്ടി നമ്മളെ നോക്കി ഇളിച്ചോണ്ട് നില്ക്കുന്നു നമ്മളെ സൈബ... 

ഓളെ കയ്യിൽ നല്ല ആവി പറക്കുന്ന ചായയും...  


"ഇതാ അബി നേരത്തെ ആയല്ലോ ചായക്ക് ചോദിക്കുന്നു അബിക്ക് കൊടുത്തേക്ക്...  " 

എന്നും പറഞ്ഞ് പെണ്ണ് ആ ചായ കപ്പ് നമ്മക്ക് നേരെ നീട്ടിയപ്പോൾ ഞാൻ വായും പൊളിച്ച് ഓളെ നോക്കുകയാണ്...  


പിന്നെ നമ്മളെ മെല്ലെ കൈ കൊണ്ട് തള്ളി മാറ്റി ആ മാക്രി റൂമിന്റെ അകത്തേക്ക് കയറി ആ ചായ ആ കൊന്തന് കൊടുത്തു...  ദേ ആ തെണ്ടി ഇളിച്ചോണ്ട് അത് വാങ്ങി കുടിയും തുടങ്ങി...  


************************************************


നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം ആണ് ഇപ്പോൾ നടന്നത്...  സംഭവം ഞാനും സൈബയും നല്ല കൂട്ട് ആയിരുന്നു.. എന്നാലും ഇപ്പൊ ഇങ്ങനെ ഒരു ചായയും ആയി അവളെ തീരെ പ്രതീക്ഷിചില്ല..  നമ്മളെ കെട്ടിയോൾക്ക് ആണേൽ തലക്ക് അടി കിട്ടിയ പോലെ ഉണ്ട്.. അവൾക്ക് അങ്ങനെ തന്നെ വേണം..  ഹിഹിഹി...  

നമ്മള് നമ്മളെ കെട്ടിയോളെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറി സൈബയുടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിച്ചു... 


നല്ല അടി പൊളി ചായ... 


"അടിപൊളി ചായ ആണുട്ടോ സൈബ..  thank u so much... " 


"Welcome... " 


"ഈ റെഡ് കളർ സൈബക്ക് നന്നായി ചേർന്നിട്ട് ഉണ്ട്...  സൂപ്പർ... "


"അബിക്ക് ഈ ഡ്രസ്സ്‌ ഓർമ ഇല്ലേ..  ഇത് അബി തന്നെ വാങ്ങിച്ചു തന്നത് ആണ്... "


അവൾ അത് പറഞ്ഞപ്പോൾ ആണ് ഞാൻ ഓർത്തത്...  ശെരിയാണ് അവൾ വീട്ടിലേക്കു വന്നപ്പോൾ എന്തേലും ഒരു ഗിഫ്റ്റ് കൊടുക്കണം എന്ന് ഉമ്മാമ പറഞ്ഞപ്പോൾ ഞാൻ വാങ്ങിച്ചു കൊടുത്ത ഡ്രസ്സ്‌ ആണ്...  


"ഓഹ്..  സോറി ഞാൻ അത് മറന്നു...  എന്തായാലും തനിക്ക് നല്ലോണം ചേർന്നിട്ട് ഉണ്ട്.."


"അബിടെ സെലെക്ഷൻ കൊള്ളാം... " 


"ഇത് അബി ഇപ്പൊ ഇടാൻ വെച്ച ഡ്രസ്സ്‌ ആണോ... " 

ബെഡിൽ നമ്മള് അയൺ ചെയ്യാൻ എടുത്ത് വെച്ച ഡ്രസ്സ്‌ നോക്കി അവൾ ചോദിച്ചപ്പോൾ നമ്മള് അതെ എന്ന രീതിയിൽ തലയാട്ടി കൊടുത്തു..  


"ഇത് അയൺ ചെയ്യേണ്ടേ..  ഷാഫിക്ക ഇല്ലാലോ..  ഇങ്ങു തന്നോളൂ ഞാൻ അയൺ ചെയ്ത് തരാം.." 


"വേണ്ട സൈബ തനിക്ക് ബുദ്ധിമുട്ട് ആവുലേ..  അത് ഞാൻ ചെയ്തോളാം.. "


"ഇതൊക്കെ എന്ത് ബുദ്ധിമുട്ട്... ഒരു 5 മിനുട്ട് ഇപ്പൊ അയൺ ചെയ്ത് കൊണ്ട് തരാം... "


എന്നും പറഞ്ഞ് എന്നെയും സച്ചുനെയും നോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ എന്റെ ഡ്രെസ്സും എടുത്ത് പോയി.. 


നിങ്ങൾ ആരും നമ്മളെ മാക്രിയുടെ മോന്ത കണ്ടില്ലലോ...  ഇത് ഏതു നവരസം ആണെന്നു ഇത് വരെ കണ്ടുപിടിചിട്ട് വരെ ഉണ്ടാവില്ല..  അമ്മാതിരി ഭാവങ്ങൾ മിന്നി വിതറുന്നുണ്ട്..  

നമ്മള് കഷ്ടപ്പെട്ട് ചിരി അടക്കി പിടിച്ച് നിന്നു..  


************************************************


പടച്ചോനെ ഇത് എന്റെ സൈബ തന്നെ ആണോ..   സ്വന്തം ഡ്രസ്സ്‌ അയൺ ചെയ്യാൻ ഉണ്ടേൽ പോലും കൈ വേദന തലവേദന ഒക്കെ പറഞ്ഞ് ഉമ്മയെ കൊണ്ട് ചെയ്യിക്കുന്നവൾ ആണ്..  ഇതൊക്കെ എന്ത് എന്ന രീതിയിൽ ഡയലോഗും അടിച്ചു ഈ കൊന്തന്റെ ഡ്രെസ്സും എടുത്ത് പോയത്..  


പടച്ചോനെ എന്തൊക്കെയാ ഇവിടെ നടക്കുന്നെ...  


"എന്താ ആലോചിച്ചു കൂട്ടുന്നത്..  പകൽ കിനാവ് ആണോ.."


"ഞാൻ എന്ത് വീണെലും ആലോചിക്കും അതിന് നിങ്ങൾക്ക് എന്താ..  "


"ഹേയ് എനിക്ക് ഒന്നും ഇല്ലാ..  ഒന്നുമില്ലേലും അവളുടെ സിസ്റ്റർ അല്ലെ നീ..  കണ്ടു പഠിക്ക് ആ പെണ്ണിനെ..  എന്താ ഒരു സ്വഭാവം..  എന്താ ഒരു വിനയം..  അതിന്റെ ഒരു ശതമാനം പോലും നീ ഇല്ലല്ലോ കഷ്ടം... "


"സച്ചു ഇങ്ങനെ ആണ്..  ആരെ കണ്ടും അനുകരിക്കാൻ എനിക്ക് അറിയില്ല..  ഇങ്ങനെ അംഗീകരിക്കുന്നവർ അംഗീകരിച്ചാൽ മതി..  "


അല്ല പിന്നെ..  അത് കേട്ടപ്പോൾ ശെരിക്കും നമ്മക്ക് ദേഷ്യവും സങ്കടവും ഒക്കെ ഒന്നിച്ചു വന്നു..  എനിക്ക് എന്താ കുറവ്..  നിങ്ങള് പറ..  അവളെ അത്ര സോഫ്റ്റ്‌ അല്ലേലും നമ്മള് അത്ര കുഴപ്പക്കാരി ഒന്നും അല്ലാലോ..  

എന്നിട്ട് ഈ കാലമാടൻ പറയുന്നത് കേട്ടില്ലേ..  

ഹ്മ്മ് പിന്നെ നല്ലത് പറഞ്ഞത് എന്റെ സൈബയെ ആയോണ്ട് നമ്മള് ക്ഷമിച്ചു..  പിന്നെ ഒന്നും നോക്കിയില്ല നമ്മളെ ഡ്രെസ്സും എടുത്ത് റെഡി ആവാൻ എന്റെ റൂമിലേക്ക് കയറി..  ഇപ്പൊ രണ്ടാളും ഒരു റൂമിൽ ആണ് കിടത്തം എങ്കിലും ഇങ്ങനെ കലിപ്പ് കയറുന്ന സമയം മറ്റേ മുറി നമ്മക്ക് ഒരു ഉപകാരം ആണ് ഹിഹിഹി...  


റെഡി ആയി ഞാൻ റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ നമ്മളെ കെട്ടിയോന്റെ പോടീ പോലും ഇല്ലാ..  റെഡി ആയി കോന്തൻ നേരത്തെ സഥലം വിട്ടു എന്ന് തോനുന്നു...  പിന്നെ അവിടെ നിന്ന് ചുറ്റി തിരിയാതെ നമ്മളും താഴെ ഹാളിലേക്ക് ചെന്നു.. 


എല്ലാരും റെഡി ആയി താഴെ ഹാളിൽ ഇരിപ്പുണ്ട്..  


ഷഹീ ഫോണിൽ കാര്യമായി എന്തോ ചെയ്യുന്നുണ്ട്..  ഷബീ ആണേൽ സോഫയിൽ ഇരുന്ന് അതെ പോലെ ഫോണിൽ കുത്തുന്നുണ്ട്..  ലാമിയും ആയി ചാറ്റിങ് ആയിരിക്കും കള്ള കാമുകൻ..  ഇന്ന് മൂപ്പര് നല്ല ഹാപ്പി ആണ് കാരണം നിങ്ങൾക്ക് ഊഹിക്കാലോ..  നമ്മളെ വീട്ടിൽ പോവുമ്പോൾ അവിടെ നിന്ന് ആരും കാണാതെ ലാമിയും ആയി കൊഞ്ചൽ നടക്കുമല്ലോ..  നടക്കട്ടെ അല്ലെ...  ഹിഹിഹി.. 


നഹലയും സഹലയും സൈബയും എവിടെയൊക്കെ പോവണം എന്നുള്ള ചർച്ചയിൽ ആണ്..  അമ്മായിമാര് പരദൂഷണം ആണെന്നു തോനുന്നു..  അമ്മാവന്മാരും ഷഹബാസ്ക്കയും പിന്നെ ബിസിനെസ് ആവിശ്യത്തിന് എവിടെയോ പോയിന് കുറച്ച് ഡേ ആയി..  നമ്മളെ കെട്ടിയോൻ ആണേൽ ഫോൺ വിളിച്ച് ആരെയോ വഴക്ക് പറയാ.. ഏതോ പാവം സ്റ്റാഫ് ആണെന്നു തോനുന്നു..  ഈ കോന്തന് ഇത് തന്നെയാ പണി...  


"അതെ പോവാൻ ഉദ്ദേശം ഒന്നും ഇല്ലേ..  എത്ര സമയം ആയി റെഡി ആയിട്ട് നില്ക്കുന്നു.. " 

സഹികെട്ടപ്പോൾ ഷഹീ അടിച്ച ഡയലോഗ് ആണ്.. "


"അതിന് എല്ലാരും റെഡി ആയിനു ഉമ്മയും ഉമ്മാമയും വന്നാലല്ലേ പോവാൻ പറ്റു... 

ഷബീ മറുപടി കൊടുത്തു.. 


"ഉമ്മയും ഉമ്മാമയും എവിടെ... " 


"അമ്മായിയമ്മയും മരുമോളും സൊറ പറഞ്ഞു ഇരിക്കുന്നുണ്ടാവും... "

ഷബീ ഇളിച്ചോണ്ട് അത് പറഞ്ഞപ്പോൾ ഞാൻ വിളിച്ചിട്ട് വരാം എന്ന് പറഞ്ഞ് ഉമ്മാമയുടെ റൂമിലേക്ക് പോയി..  


നമ്മള് പോവുമ്പോൾ ഷബീ പറഞ്ഞപോലെ രണ്ടാളും എന്തോ കാര്യമായ ചർച്ചയിൽ ആണ്..  


നമ്മക്ക് ഒളിഞ്ഞു കേൾക്കുന്ന ശീലം ഇല്ലെങ്കിലും അവർ പറയുന്നത് നമ്മള് ആടെ നിന്ന് കേട്ട്... 


"സൈബ അവൾ നല്ല കുട്ടി ആണ് അല്ലെ ഉമ്മ... "


"അതെ..  നല്ല അടക്കവും ഒതുക്കവും ഉള്ള പാവം മോള്..ആ കുട്ടിയോട് സന എന്തൊരു ദ്രോഹം ആണ് ചെയ്തത്..  എന്തോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു... " 


"ശെരിക്കും അന്ന് സന അങ്ങനെ ചെയ്തില്ല എങ്കിൽ അബിടെ കൂടെ ഇപ്പൊ സൈബ ആയിരുന്നെനെ.. "


"പക്ഷെ അബിക്ക് എന്ത് കൊണ്ടും യോജിച്ചത്...... " 

എന്ന് ഉമ്മാമ പറയാൻ തുടങ്ങിയതും എന്നെ കണ്ടപ്പോൾ പെട്ടന്ന് സ്റ്റക്ക് ആയി..  

പറയുന്നത് ഒക്കെ കേട്ടു എങ്കിലും ഒന്നും കേൾക്കാത്ത പോലെ നമ്മള് റൂമിന്റെ ഉള്ളിലേക്ക് ഇളിച്ചോണ്ട് കയറി.. 


"അതെ ഇങ്ങനെ സംസാരിച്ചു ഇരുന്നാൽ പോവാൻ പറ്റില്ലാട്ടോ..  എല്ലാം ഇപ്പൊ തന്നെ പറഞ്ഞ് തീർക്കാതെ ഇത്തിരി നാളത്തെക്കും വെച്ചുടെ.. " 


"ഓ പിന്നെ..  അതിന് മാത്രം ഒന്നും പറഞ്ഞിട്ടോന്നും ഇല്ലാ.. "


"ഹ്മ്മ് എങ്കിൽ രണ്ടാളും വാ..  എല്ലാരും വെയിറ്റ് ചെയ്ത് നിൽക്കുകയാ...  "


നമ്മള് അതും പറഞ്ഞ് പോയപ്പോൾ രണ്ടും നമ്മളെ പിറകെ വന്നു...  പിന്നെ എല്ലാരും കൂടി പുറപ്പെട്ടു...  


ഒരുപാട് സ്ഥലത്ത് ചുറ്റി കറങ്ങി..  ഉമ്മാമ അതിക സ്ഥലത്തും ഇറങ്ങാതെ കാറിൽ തന്നെ ഇരിക്കുകയായിരുന്നു... ഉമ്മാമ വന്നത് നമ്മളെ വീട്ടിൽ പോവണ്ടത് കൊണ്ട് മാത്രം ആണ്...  

ഉമ്മാമ തിരക്കാക്കാൻ തുടങ്ങിയപ്പോൾ നമ്മള് മെല്ലെ കറക്കം ഒക്കെ മതിയാക്കി നമ്മളെ വീട്ടിലേക്കു വിട്ടു... 


വീട്ടിൽ എത്തിയപ്പോൾ ദേ നമ്മളെ സ്വീകരിക്കാൻ.. നമ്മളെ മാമന്മാരും അമ്മായിമാരും ഒക്കെ എത്തിയിട്ടുണ്ട്...  


എല്ലാരും ഒരു ജാഥ പോലെ നമ്മളെ വീട്ടിലേക്കു കയറി... 


സ്വീകരണം ഒന്നും പറയണ്ട ഒരു രക്ഷയും ഇല്ലാ.. അമ്മായിമാർ ഒക്കെ മത്സരിച്ചു സ്നേഹിക്കാ...


അകത്തു കയറി എല്ലാരും കത്തിയടി തുടങ്ങി...ബോയ്സ് ഒക്കെ ഒരു ഭാഗത്തും ഗേൾസ് ഒക്കെ ഒരു സൈഡ്... 


പിന്നെ നമ്മള് വേഗം തന്നെ നമ്മളെ സ്ഥിരം സ്ഥലത്തെക്ക് പോയി... വേറെ എവിടെയും അല്ല കിച്ചണിൽ... തെറ്റ് ധരിക്കരുത് ഫുഡ്‌ ഉണ്ടാക്കാൻ അല്ലാട്ടോ കട്ട് തിന്നാൻ ആണ് ഹിഹിഹി... 


പോയി നോക്കിയപ്പോൾ നമ്മളെ ഉമ്മയും അമ്മായിമാരും ഒക്കെ ചേർന്ന് ഒരുപാട് ഐറ്റംസ് ഉണ്ടാക്കി വെച്ചിട്ടുണ്ട്... എന്റെ അള്ളോഹ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... തല്ക്കാലം ചിക്കെൻ ചില്ലിയിൽ നിന്ന് ഒരു കഷ്ണം എടുത്ത് വായിൽ ഇട്ട് അവിടെ നിന്ന് മുങ്ങി.... 


പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഫുഡ്‌ ഒക്കെ എടുത്ത് വെച്ച് എല്ലാരും ഫുഡ്‌ കഴിക്കാൻ ഇരുന്നു... എല്ലാർക്കും ഒന്നിച്ചു ടേബിൾ പ്ലേസ് ഇല്ലാത്തോണ്ട് ആദ്യം ബോയ്സ് എല്ലാരും ഇരുന്നു.. നമ്മള് എല്ലാർക്കും വിളമ്പി കൊടുക്കാൻ നിന്നു... 


അതിനിടയിൽ ആണ് ഒരുത്തൻ നമ്മളെ നോക്കി എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നു... 

വേറെ ആരും അല്ല നമ്മളെ ഷഹീ... 

പടച്ചോനെ ഈ ചെക്കൻ ഇത് എന്താ പറയുന്ന് ഒന്നുമേ തിരിയുന്നില്ല... 


നമ്മള് എന്താന്ന് എന്നാ രീതിയിൽ പിരികം പൊക്കി ചോദിച്ചപ്പോൾ ചെക്കൻ കണ്ണ് കൊണ്ട് എന്തോ കാണിച്ചു തരുന്നുണ്ട്... നമ്മള് അങ്ങോട്ട് നോക്കിയപ്പോൾ അല്ലെ കാര്യം പിടി കിട്ടിയത്...

ചെക്കൻ ചിക്കൻ ചില്ലിയുടെ പ്ലേറ്റ് കാണിച്ചു തരുന്നത്....

ഹിഹിഹി... ഈ പഹയൻ നമ്മളെ അതെ ടൈപ് ആണ്... ചിരി അടക്കി പിടിച്ച് ഞാൻ അതെടുത്തു അവന്റെ പ്ലേറ്റിൽ ഇട്ട് കൊടുത്തു.... അവനിക്കും ചിരി വരുന്നുണ്ട്... നമ്മളെ നോക്കി നല്ലൊരു ഇളി പാസാക്കി തെണ്ടി വീണ്ടും ഫുഡിൽ ശ്രദ്ധ തിരിച്ചു...


അവർ ഫുഡ്‌ ഒക്കെ കഴിച്ച് എണീറ്റു... ഇനി നമ്മളെ ഊഴം... ഹിഹിഹി... 


സൈബയും അമ്മായിമാരും ഒക്കെ എവിടെ...അവരെ വിളിച്ച് വാ ഫുഡ്‌ കഴിക്കാൻ...  നമ്മളെ ഉമ്മ പറഞ്ഞപ്പോൾ നമ്മള് സൈബയുടെ റൂമിൽ പോയി നോക്കി അവിടെ ഒന്നും ആരെയും കാണാൻ ഇല്ലാ... 


ബാക്കി എല്ലാരും ഫുഡ്‌ കഴിക്കാൻ ഇരുന്നിന്.. സൈബയും നമ്മളെ രണ്ട് അമ്മായിമാരെയും കാണുന്നില്ല...


"സൈബയുടെ റൂമിൽ അവൾ ഇല്ലല്ലോ ഉമ്മ... അമ്മായിനെയും കാണാൻ ഇല്ലാ.." 


"സൈബ മുകളിലേക്ക് പോവുന്നത് കണ്ടിന്.." 


ലാമി അത് പറഞ്ഞപ്പോൾ നമ്മള് മുകളിലേക്ക് അവരെ വിളിക്കാൻ വേണ്ടി പോയി....


@@@@@@@@@@@@


"നല്ല ആൾക്കാർ ആണ് അല്ലെ... പണക്കാർ ആണ് എന്നുള്ള ഒരു അഹങ്കാരവും ഇല്ലാ..." 


"അതെ അമ്മായി... ഞാൻ അവിടെ പോയി താമസിച്ചിട്ടു സ്വന്തം പോലെയാ അവർ എല്ലാരും എന്നെ സ്നേഹിച്ചത്... ശെരിക്കും പറഞ്ഞാൽ ആ വീട്ടിൽ നിന്ന് തിരിച്ചു വരാൻ തോന്നുന്നേ ഇല്ലാ...എനിക്ക് അത്രയും ഇഷ്ടായി..."


"ഹ്മ്മ്... നിനക്ക് കിട്ടേണ്ട കുടുംബം ആയിരുന്നു... നിന്റെ ഭാഗ്യം ആണ് ഇപ്പൊ സച്ചുന് കിട്ടിയത്.. ഇനി ഇപ്പൊ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ..."


"അല്ലേലും അവൾ ഭാഗ്യം ഉള്ളവൾ ആണ്..." 


നമ്മള് അവരെ വിളിക്കാൻ മുകളിൽ കയറി പോയതും അവരുടെ സംസാരം കേട്ട് ആകെ വല്ലാതെ ആയി... അപ്പോൾ എല്ലാരുടെയും ഉള്ളിൽ ഈ ചിന്തകൾ ആണോ റബ്ബേ... മനപ്പൂർവം ആരിൽ നിന്നും ഒന്നും തട്ടി എടുത്തില്ല... ഞാൻ പോലും പ്രതീക്ഷിക്കാതെ വന്നു ചേർന്നത് ആണ് എല്ലാം... 

സൈബക്ക് അപ്പോൾ ഇതിൽ ഇപ്പോഴും വിഷമം ഉണ്ടോ... അവൾ ആഗ്രഹിക്കുന്നുണ്ടാവുമോ.. ചിലപ്പോൾ ഉണ്ടാവും കാരണം അവൾ ആഗ്രഹിച്ചത് ആണല്ലോ അബിയുമായുള്ള ജീവിതം... 

എല്ലാരുടെയും മനസ്സിൽ ഇതാണ്...ഇനി ഉപ്പക്കും ഉമ്മക്കും തോനുന്നുണ്ടാവുമോ... 

ഉണ്ടാവാം മൂത്തമകൾ അവൾ അല്ലെ അവളെക്കാൾ മുന്നേ ഞാൻ ജീവിതം തുടങ്ങിയത് അവരുടെയും മനസ്സിൽ ഇപ്പൊ വിഷമം ഉണ്ടാക്കുന്നുണ്ടാവും.. വിഷമം പുറമെ കാണിക്കാത്തത് ആണ്....

അബി അവന്റെ മനസ്സിൽ ഇനി.... അല്ലേലും എന്നേക്കാൾ അവനു ചേരുന്നത് സൈബ തന്നെ ആണ്... ഇതിനിടയിൽ ഞാൻ വന്നു പെട്ടില്ല എങ്കിൽ ഇപ്പൊ....  


നമ്മളെ മനസ്സിൽ പല വിത  ചിന്തകളും മാറി മാറി വന്നു...


"വിളിക്കാൻ പോയവളും മുങ്ങിയോ..."

താഴെ നിന്ന് ഉമ്മ വിളിച്ച് കൂവുന്നത് കേട്ടപ്പോൾ നമ്മള് വേഗം അവരുടെ അടുത്തെക്ക് ചെന്നു...


"അതെ എത്ര സമയം ആയി നോക്കുന്നു... ഇവിടെ വന്നു ബഡായി പറയുവാ അല്ലെ അമ്മായി... തല്ക്കാലം ഒന്ന് നിർത്തി വെച്ച് ഫുഡ്‌ കഴിച്ചതിന് ശേഷം വീണ്ടും തുടങ്ങാവുന്നത് ആണ്..." 

നമ്മള് ഒന്നും കേൾക്കാത്ത പോലെ ചെന്ന് സങ്കടം ഒക്കെ മാറ്റി വെച്ച് നല്ല ചളി ഡയലോഗ് അങ്ങ് കാച്ചി...ഹിഹിഹി....


നമ്മളെ കണ്ടപ്പോൾ പെട്ടന്ന് അവർ എല്ലാരും ഒന്ന് ഞെട്ടി.. മുഖത്തു ഞാൻ എന്തേലും കേട്ടോ എന്ന ടെൻഷൻ ആണ് അവരുടെ മുഖത്തു... നമ്മള് ഒന്നും അറിയാത്ത പോലെ നല്ലോണം ഇളിച്ചു കൊടുത്തപ്പോൾ അവരും ഓക്കേ ആയി... 


പിന്നെ ഫുഡ്‌ കഴിക്കാൻ താഴേക്ക് ഇറങ്ങി വന്നു അവരുടെ സീറ്റിൽ അങ്ങ് ഇരുന്ന് തട്ടൽ തുടങ്ങി... 


പക്ഷെ നമ്മക്ക് എന്തോ ഫുഡ്‌ ഒന്നും കഴിക്കാൻ തോന്നുന്നില്ല...  മനസ്സിൽ ഓരോന്ന് വരുന്നു...  എല്ലാരും നല്ല ഹാപ്പിയിൽ ആണ്...  നമ്മക്ക് ആണേൽ കഴിക്കാനും പറ്റുന്നില്ല...  ഫുഡിൽ പൂക്കളം വരച്ചു കളിക്കുമ്പോൾ ആണ് നമ്മളെ കാലിൽ ആരോ ചവിട്ടിയത്... 

നോക്കിയപ്പോൾ വേറെ ആരും അല്ല..  നമ്മളെ അടുത്ത് ഇരിക്കുന്ന ലാമി... നമ്മള് ഓളെ മുഖത്തു നോക്കിയപ്പോൾ പെണ്ണ്  നമ്മളെ ഒരുമാതിരി നോട്ടം നോക്കുന്നുണ്ട്... 


"എന്താടി.. സാധാരണ ഫുഡ്‌ കണ്ടാൽ കണ്ട്രോൾ പോവുന്നവൾ ആണല്ലോ..  നിന്റെ ഇഷ്ടപ്പെട്ട ചിക്കൻ ചില്ലി ഇങ്ങനെ മുന്നിൽ വെച്ച് നീ എന്താ ഈ ആലോചിച്ചു കൂട്ടുന്നത്...." 


നമ്മളെ ചെവിയുടെ അടുത്തേക്ക് വന്നു മെല്ലെ അവൾ ചോദിച്ചു...  

നമ്മള് തിരിച്ചു ഒന്നും പറഞ്ഞില്ല... 


"എന്താടി.. എന്താ നിന്റെ ടെൻഷൻ..  എല്ലാ പ്രശ്നവും സോൾവ് ആയില്ലേ..  എല്ലാരും ഹാപ്പി ആണ്..  നീ ആഗ്രഹിച്ച പോലെ സൈബയും തിരിച്ചു വന്നു..  പിന്നെ എന്താ നിനക്ക് പറ്റിയെ... "


"ഒന്നും ഇല്ലാ ലാമി..  നീ മിണ്ടാതെ ഇരുന്ന് കഴിക്ക്..  എനിക്ക് എന്തോ വിശപ്പ് ഇല്ലാ... " 


"കള്ളം...  എത്ര കൊല്ലം ആയെടാ ഞാൻ നിന്നെ കാണുന്നു..  കള്ളം പറയുന്നത് എനിക്ക് മനസിലാവും എന്ന കാര്യം പോലും നിനക്ക് ഇപ്പോഴും അറിയില്ലേ... " 


"ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ ലാമി നീ... " ഇപ്രാവശ്യം നമ്മള് ഇത്തിരി കലിപ്പോടെ ആണ് പറഞ്ഞത് പെണ്ണ് ഒട്ടും പ്രതീക്ഷിചില്ല...  


"എന്താ രണ്ടും കൂടി കുശു കുശു ആക്കുന്ന്...  " ഉമ്മാമ പറയുന്നത് കേട്ടപ്പോൾ നമ്മള് രണ്ടും പെട്ടന്ന് നല്ല കുട്ടി ആയി ഇരുന്നു..  എന്നിട്ട് ഒന്നും ഇല്ലാന്ന രീതിയിൽ തല കുലുക്കി...  


ലാമിയെ നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി കണ്ണ് ഉരുട്ടി പേടിപ്പിക്കുന്നുണ്ട്..  നമ്മള് ഓളെ നോക്കിയും ഒരു ഇളി പാസ് ആക്കി..  വിളമ്പിയത് ഒക്കെ എങ്ങനെയെല്ലോ കാലി ആക്കി... 


@@@@@@@@@@@@@


ഫുഡ്‌ കഴിച്ച് പുറത്ത് ഇങ്ങനെ നിന്ന് ഓരോന്ന് ചിന്തിക്കുമ്പോൾ ആണ് ലാമി എന്റെ അടുത്തേക്ക് വന്നത്... 


"നീ എന്താടി ഒറ്റക്ക് ഇവിടെ വന്നു നിൽക്കുന്നത്..  എല്ലാരും അകത്തു നിന്ന് ഓരോന്ന് സംസാരിച്ചു ഹാപ്പി ആയി നിൽക്കുമ്പോൾ നീ മാത്രം ഇങ്ങനെ മൂഡ് ഓഫ്‌ ആയി തനിച്ചു പുറത്ത് വന്ന് നില്ക്കുന്നു...  എന്താടി നിനക്ക് പറ്റിയത്...  എന്നോട് പോലും തുറന്ന് പറയാൻ പറ്റാത്ത പ്രശ്നം ആണോ... " 


അവൾ ചോദിച്ചതും ഇത്രയും നേരം മനസ്സിൽ ഒതുക്കിയ വിഷമം എല്ലാം കൂടി പുറത്തേക്ക് വന്നു..  കണ്ണ് പിന്നെ പണ്ടേ നമ്മളെ ചതിക്കാർ ഉണ്ട് ഇത്തവണയും ചതിച്ചു.. അവൾ കാണാതെ കണ്ണ് തുടച്ചു എങ്കിലും പെണ്ണിന് ഒക്കെ മനസ്സിലായിന്... 


"എന്ത് പറ്റിയടാ മുത്തേ നിനക്ക്..  അബി ആയി എന്തേലും പ്രോബ്ലം ഉണ്ടായോ... "


"ഹേയ് ഇല്ലാ... "


"പിന്നെ എന്താ... "


വീണ്ടും അവൾ ചോദിച്ചപ്പോൾ നമ്മളെ മനസ്സിൽ ഉള്ളത് ഒക്കെ നമ്മള് ലാമിയോട് പറഞ്ഞ്... 


"നീ എന്തൊക്കെ വിഡ്ഢിത്തമാണ് പറയുന്നത് സച്ചു..  നീ കരുതുന്ന പോലെ ഒന്നും ആവില്ല എല്ലാരുടെയും മനസ്സിൽ...  ഒക്കെ നിന്റെ തോന്നൽ ആണ് സച്ചു... "


"അറിയില്ല...  എനിക്ക് എന്തോ ഞാൻ അവർക്ക് ഇടയിൽ ഒരു തടസ്സം പോലെ ഫീൽ ചെയ്യുന്നു... "


"അങ്ങനെ ഒന്നും ഇല്ലാ സച്ചു.. നിനക്ക് അബിയെയും അബിക്ക് നിന്നെയും ഇഷ്ടം ആണല്ലോ.. പിന്നെന്താ നീ ഇങ്ങനെ ഒക്കെ ചെയ്യൂന്നെ... " 


"ആര് പറഞ്ഞു.. അബി ഇത് വരെ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല.. ഇഷ്ടം ആണെന്നും ഊഹിച്ചത് അല്ലെ... "


"ഊഹമോ..  നിനക്ക് ഭ്രാന്ത് ആയോ..  എത്രയോ തവണ അവന്റെ ആ കണ്ണിൽ നിന്നോടുള്ള പ്രണയം ഞാൻ കണ്ടിട്ട് ഉണ്ട്..  എന്നിട്ടും നിനക്ക് അത് മനസ്സിലായില്ല എങ്കിൽ കഷ്ടം ആണുട്ടോ..."


"എനിക്ക് അറിയില്ല..  ഒന്നും മനസ്സിലാവുന്നില്ല..  സൈബക്ക് കിട്ടേണ്ട ജീവിതം ഞാൻ അനുഭവിക്കുന്നത്തിൽ അവൾക് വിഷമം ഉണ്ടേൽ വിട്ടു കൊടുക്കാൻ ഞാൻ തയ്യാർ ആണ്..  എല്ലാർക്കും അതാണ് ആഗ്രഹം എങ്കിൽ എനിക്ക് അബിയുടെ ജീവിതത്തിൽ നിന്ന് മാറി നിൽക്കാൻ സമ്മതം ആണ്..  "


"ദേ സച്ചു..  എനിക്ക് കേട്ടിട്ട് ദേഷ്യം വരുന്നുണ്ട്.. നിന്റെ കെട്ടിയോൻ ആണ് അബി അല്ലാതെ കാമുകൻ അല്ല വിട്ട് കൊടുക്കാൻ.. "


"അതിന് ഇത് വരെ നമ്മളെ അങ്ങനെ ജീവിച്ചിട്ട് ഇല്ലാ..  അത് നിനക്കും അറിയാലോ.."


"എടാ അതിന് സൈബയുടെ മനസ്സിൽ ഇങ്ങനെ എന്തേലും ഉള്ളത് ആയി അവൾ പറഞ്ഞിട്ടൊന്നും ഇല്ലാല്ലോ..  നീ വിചാരിക്കുന്നത് അല്ലെ.. "


"പറഞ്ഞിട്ടില്ല..  പക്ഷെ..  അവളുടെ ഉള്ളിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ എന്ന് എനിക്ക് അറിയണം..  എനിക്ക് ഇത് അവളുടെ മുഖത്തു നോക്കി ചോദിക്കാൻ വയ്യ..  അത് കൊണ്ട് നീ ഒന്ന് അവളോട് സംസാരിക്കണം.. "


"അതിന്റെ ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല സച്ചു.. "


"പ്ലീസ്‌ ലാമി..  നീ ഒന്ന് എന്നെ മനസ്സിലാക്ക്.. "


"ഹ്മ്മ് നീ ഇപ്പൊ എന്തായാലും സമാധാനിക്ക്..  സൈബ ഇവിടെ തന്നെ ഉണ്ടല്ലോ ഞാൻ അവളോട് സംസാരിച്ചോളാം..  ഇപ്പൊ എന്തായാലും നീ വാ..  നമുക്ക് അകത്തേക്ക് പോവാം... " 


അവൾ എന്റെ കയ്യിൽ പിടിച്ച് വലിച്ചപ്പോൾ നമ്മളും ഓളെ കൂടെ പോയി..  


അപ്പോഴേക്കും എല്ലാരും ഇറങ്ങാൻ ഉള്ള പുറപ്പാട് ആയിരുന്നു..  സൈബ നമ്മളെ കൂടെ വരാതെ വീട്ടിൽ തന്നെ നിന്ന്..  ബാക്കി നമ്മൾ എല്ലാരും യാത്ര ചോദിച്ച് വീട്ടിൽ നിന്ന് ഇറങ്ങി.. 

ഉമ്മാമ്മയും ഉമ്മയും അമ്മായിമാരും ഷബീയുടെ കാറിൽ കയറി.. നഹലയും സഹലയും ഷഹീന്റെ കൂടെയും...


നമ്മള് കാറിൽ കയറാൻ പോയപ്പോൾ ദേ ഡ്രൈവിങ് സീറ്റിൽ ഇരുന്നു അബി എന്നെ തന്നെ നോക്കുന്നുണ്ട്..  പിന്നിൽ കയറി ഇരുന്നാലോ എന്നൊക്കെ നമ്മള് ചിന്തിച്ചു.. പക്ഷെ ഞാൻ ആരാടി നിന്റെ ഡ്രൈവറോ ചോദിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് മുന്നിൽ തന്നെ കയറി അങ്ങ് ഇരുന്നു...


അബി നമ്മളെ തന്നെ നോക്കുന്നുണ്ട്..  ഞാൻ മൈന്റ് ചെയ്യാതെ പുറത്തേക്കു നോക്കി ഇരുന്നു..  


************************************************


ഇവൾക്ക് ഇത് എന്ത് പറ്റി..  വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ മൂഡ് ഓഫ്‌ പോലെ തോന്നിയിരുന്നു..  ഇവിടെ എത്തിയപ്പോൾ അതൊക്കെ പോയ പോലെ തോന്നി..  ഇപ്പൊ ദേ നേരത്തേതിലും കഷ്ടം.. 


പിന്നെ ചോദിച്ചാൽ തർക്കുത്തരം മാത്രം മറുപടി കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് ഒന്നും ചോദിക്കാതെ നമ്മള് കാർ മുന്നോട്ട് എടുത്തു..  


പക്ഷെ ഈ വായാടി മിണ്ടാതെ ഇരിക്കുമ്പോൾ എന്തോ വല്ലാത്ത ഒരു ബോറിങ്..  ഇത് ചെലചോണ്ട് നിൽക്കുന്നത് ആണ് രസം ഹിഹിഹി..  


"നീ എന്താ നാവ് ആർക്കെങ്കിലും വാടകയ്ക്ക് കൊടുത്തോ... " 


നോ റിപ്ലൈ...  ഹ്മ്മ്മ്... 


"ഓഹ് നാവ് മാത്രം അല്ല ചെവിയും കൊടുത്തു എന്ന് തോനുന്നു.. " 


"ഞാൻ എന്ത് വേണേലും കൊടുക്കും അതിന് നിങ്ങൾക്ക് എന്താ... " 


"ഓഹ് അപ്പോൾ ഇതൊക്കെ പ്രവർത്തനം ഉണ്ട് അല്ലെ ഭാഗ്യം..  ഹിഹിഹി... " 


"ഇതിന് മാത്രം അല്ല കൈക്കും നല്ല പ്രവർത്തനം ഉണ്ട് എന്താ കാണണോ... "


"ആണോ എന്നാ കണ്ടിട്ട് തന്നെ കാര്യം... " 


നമ്മള് അത് പറഞ്ഞതും ആ മാക്രി കൈ പത്തി മടക്കി നമ്മളെ മൂക്കിന് ഇട്ട് ഒരു കുത്ത് തന്നതും ഒന്നിച്ചു ആയിരുന്നു..  


"ആാാാ.... " നമ്മള് വേദന കൊണ്ട് പരലോകം ഒരു തവണ അല്ല 5, 6 തവണ കണ്ടു...  ഒട്ടും പ്രതീക്ഷിക്കാത്ത അറ്റാക്ക് ആയത് കൊണ്ട് നമ്മക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല..  നമ്മള് അപ്പോൾ തന്നെ ബ്രൈക്കിൽ ആഞ്ഞു ചവിട്ടി..  കാർ നിന്ന ഉടൻ നമ്മള് നമ്മള് മൂക്ക് പൊത്തി പിടിച്ചു ആ മാക്രിയെ നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി കൊഞ്ഞനം കുത്തി.. എന്നിട്ട് ഒന്ന് പുച്ഛിച്ചു ചിരിച്ച് കൊണ്ട് പുറത്തേക്കു നോക്കി ഇരുന്നു... 


ആഹാ ഇത്രയൊക്കെ ചെയ്തിട്ട് ഒരു കൂസലും ഇല്ലാതെ നിൽക്കുന്നു അല്ലെ... നിനക്ക് ഞാൻ കാണിച്ചു തരാടി...


************************************************


അല്ലേൽ തന്നെ വട്ട് പിടിച്ചു നിൽക്കുന്ന സമയം ആണ് ചെക്കൻ ഓരോന്ന് പറഞ്ഞു തല്ലു ഉണ്ടാക്കാൻ വന്നത്.. അപ്പോഴത്തെ ഒരു ആവേശത്തിൽ ചെയ്തത് ആണ്... 

നല്ലണം വേദന ആയിക്കാണും അമ്മാതിരി കുത്ത് ആണ് നമ്മള് കൊടുത്തത്...   


ശെരിക്കും ചെക്കന്റെ നോട്ടം കാണുമ്പോൾ പേടി ആവുന്നുണ്ട്..  പിന്നെ ഏതായാലും പെട്ട് ഇനി പേടി കാണിച്ചു നിൽക്കണ്ട എന്ന് കരുതി ഓനെ നോക്കി കൊഞ്ഞനം കുത്തി നമ്മള് ഒന്നും അറിയാത്ത പോലെ തിരിഞ്ഞ് ഇരുന്നു... 


അപ്പോൾ ദേ ചെക്കൻ കാറിൽ നിന്ന് ഇറങ്ങി നമ്മളെ സൈഡിൽ വന്നു കാറിന്റെ ഡോർ തുറന്നു...  നമ്മള് മെല്ലെ ഇടകണ്ണ് ഇട്ട് ഓനെ നോക്കിയപ്പോൾ ചെക്കൻ നമ്മളെ ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നുണ്ട്...  


"എന്താ.... " നമ്മള് രണ്ടും കല്പിച്ചു ചോദിച്ചു... 


"എന്താന്നോ.... നിന്റെ കുഞ്ഞമ്മേടെ കല്യാണം..  ഇങ്ങോട്ട് ഇറങ്ങി വാടി... " 

എന്നും പറഞ്ഞ് നമ്മളെ കൈ പിടിച്ച് വലിച്ച് പുറത്ത് ഇറക്കി.. 


"എന്റെ കയ്യിന്ന് വിട്...  വിടാൻ... " 


"വിട്ടില്ലെങ്കിൽ നീ എന്ത് ചെയ്യുമെടി മര മാക്രി... " 

എന്നും പറഞ്ഞ് എന്നെ പിടിച്ചു ഒന്ന് കറക്കി കാറിനോട്‌ ചേർത്ത് നിർത്തി... 


എന്നിട്ട് രണ്ട് കൈകളും നമ്മളെ രണ്ട് സൈഡിലൂടെ ഇട്ട് കാറിൽ മേൽ കൈ വെച്ചു.. ശെരിക്കും പറഞ്ഞാൽ ഓന്റെ കൈകൾക്കിടയിൽ നമ്മള് ലോക്ക് ആയി... 


"നിനക്ക് ഹബീബ് റഹ്മാന്റെ ദേഹത്തു കൈ വെക്കാൻ മാത്രം ധൈര്യം ആയോ..."


"ദേഷ്യം വന്നാൽ ഏതു കൊമ്പത്തെ ആൾ ആണെന്ന് ഒന്നും ഞാൻ നോക്കില്ല...  " 


"ആണോ എങ്കിൽ മോൾ ഒരുപാട് സഹിക്കേണ്ടി വരും..." 


"ഞാൻ സഹിച്ചോളാം..." 


"ആ എങ്കിൽ പൊന്ന് മോൾ ഇത് അങ്ങ് സഹിച്ചേക്ക്ട്ടോ...." 

എന്നും പറഞ്ഞു ആ കോന്തൻ നമ്മളെ അരക്കെട്ടിൽ പിടുത്തം ഇട്ട് നമ്മളെ ഓന്റെ അടുത്തേക്ക് ചേർത്ത് നിർത്തി... 

എന്നിട്ട് ഓന്റെ മുഖം നമ്മളെ മുഖത്തോട് ചേർത്ത് വെച്ച് നമ്മളെ മൂക്കിന് ഒരു കടി... 


എന്റെ അള്ളോഹ് നമ്മള് സ്വർഗ്ഗവും നരകവും ഒന്നിച്ചു കണ്ടു...

നമ്മള് ആ കോന്തനെ പിടിച്ചു തള്ളി മാറ്റാൻ ഒരുപാട് ശ്രമിച്ചു എങ്കിലും.. എവിടുന്ന് പാറ പോലെ ഉറച്ചു നിൽക്കുകയാ കാട്ട് മാക്കാൻ...ഒരല്പം പോലും അനങ്ങുന്നില്ല... 


"ആാാ എനിക്ക് വേദനിക്കുന്നു... ഒന്ന് വിട് പ്ലീസ്‌"


************************************************


വേദനിച്ചു പെണ്ണ് കരയാൻ തുടങ്ങിയപ്പോൾ നമ്മള് മെല്ലെ വിട്ടു... 

എന്നിട്ട് ഓളെ മുഖത്തെക്ക് നോക്കിയപ്പോൾ ചിരി അടക്കാൻ പറ്റാത്ത പോലെ തോന്നി... ഹിഹിഹി..


മൂക്ക് നല്ല തക്കാളി പോലെ ചുവന്നിട്ടുണ്ട്.. കൂടെ നമ്മളെ പല്ലിന്റെ അടയാളവും... കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.. പക്ഷെ എന്നിട്ടും നമ്മളെ കണ്ണുരുട്ടി പേടിപ്പിക്കുന്നും ഉണ്ട് മാക്രി...


"എന്താ നോക്കി പേടിപ്പിക്കുന്നെ ഉണ്ടകണ്ണി.. അനക്ക് ഇപ്പൊ സഹിക്കാൻ പറ്റുന്നില്ലേ..." 


നമ്മള് അത് പറഞ്ഞപ്പോൾ ഒരു ലോഡ് പുച്ഛം വാരി വിതറി ആ മാക്രി ഒറ്റ നടത്തം ആയിരുന്നു... 


പടച്ചോനെ ഇത് എങ്ങോട്ടാ പോണേ... സമയം ഇപ്പൊ രാത്രി 11 മണിയൊക്കെ കഴിഞ്ഞിട്ട് ഉണ്ട്... 

അല്ലേലും ഈ പെണ്ണിന് വാശി കയറിയാൽ രാത്രിയും ഇരുട്ടും ഒന്നും ഒരു പ്രശ്‌നം അല്ല... 


എങ്കിലും നമ്മക്ക് അങ്ങ് നോക്കി നിൽക്കാൻ പറ്റോ നമ്മള് ബാക്കിലെ അങ്ങ് നടന്ന്...


"അതെ എങ്ങോട്ടാണ് തമ്പുരാട്ടിയുടെ യാത്ര..." 


"എങ്ങോട്ട് എങ്കിലും ആയ്കോട്ടെ അതിന് നിങ്ങൾക്ക് എന്താ.. എന്തായാലും നിങ്ങളെ കൂടെ ഞാൻ വരില്ല..." 


"ഉറപ്പാണോ...."


"അതെ ഉറപ്പാണ്...."


"ഇനി മാറ്റി പറയരുത്..." 


"മാറ്റി പറയുന്ന ശീലം ഈ സച്ചുന് ഇല്ലാ..."


ഓഹോ ഇവൾ അത്രക്ക് ആയോ ഞാൻ തനിച്ചാക്കി പോവൂല എന്നുള്ള അഹങ്കാരം ആണ് ഇവൾക്ക് ഒരു പണി കൊടുത്തേ പറ്റു.. ഇപ്പൊ കാണിച്ചു തരാട്ടോ... അന്റെ ധൈര്യം എത്ര ഉണ്ടെന്ന് ഞാൻ ഒന്ന് നോക്കട്ട്...


"അപ്പോൾ എന്നാ ഞാൻ പോവുന്നു.. പൊന്ന് മോള് നടന്നിട്ടിട്ടോ ഓടീട്ടോ ചാടിട്ടോ എങ്ങനെ വേണേലും വന്നോ..." 


എന്ന് പിറകിൽ നിന്ന് വിളിച്ചു പറഞ്ഞ് വീണ്ടും കാറിന്റെ അടുത്തേക്ക് നടന്ന്...ഇടക്ക് ഒന്ന് ആ മാക്രിയെ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു കൂസലും ഇല്ലാതെ നമ്മള് പറഞ്ഞതിനെ മൈൻഡ് പോലും ചെയ്യാതെ നടന്നു പോവുന്നുണ്ട്...

പിന്നെ നമ്മളു ഒന്നും നോക്കിയില്ല... കാർ എടുത്ത് ഓളെ മുന്നിലൂടെ അങ്ങ് പോയി.... 


************************************************


പിറകിൽ നിന്ന് ആ കോന്തൻ എന്തെല്ലോ വിളിച്ചു കൂവുന്നുണ്ട്.. ഒക്കെ നമ്മളെ പേടിപ്പിക്കാൻ ഉള്ള അടവ് ആണ്.. എന്ന് കരുതി വല്ല്യ ജാഡയും കാണിച്ചു മുന്നോട്ട് നടന്ന്... 


അപ്പോൾ ദേ ചീറി പാഞ്ഞു നമ്മളെ വെട്ടിച്ചു കൊണ്ട് ഒരു കാർ പോയി... നോക്കിയപ്പോൾ ആ കൊന്തന്റെ കാർ... അള്ളോഹ് ഈ തെണ്ടി പോയോ... 

വിശ്വാസം വരാത്തത് കൊണ്ട് നമ്മള് പിറകോട്ടു തിരിഞ്ഞു നോക്കി.. അതെ ആ തെണ്ടി പറഞ്ഞ പോലെ ചെയ്ത് കളഞ്ഞു...


സത്യം പറഞ്ഞാൽ ഇത്രയും നേരം ആ കോന്തൻ പിറകിൽ ഉള്ള ധൈര്യത്തിൽ ആണ് നമ്മള് നടന്നത്... മനസ്സിൽ ഇപ്പൊ പേടി ഇല്ലാതില്ല.. കയ്യിൽ ഫോൺ ഉണ്ട്... ഒന്ന് വിളിച്ച് നോക്കിയാലോ... വേണ്ട.. ഇത്തിരി പേടിച്ചാലും സാരമില്ല.. തൊറ്റ് കൊടുക്കുന്ന പ്രശ്നം ഇല്ലാ....


പിന്നെ നമ്മള് രണ്ടും കല്പിച്ചു അങ്ങ് നടന്നു... 


കുറെ നടന്നു... ഇരുട്ടിന്റെ ശക്തി കൂടി കൂടി വന്നു... 

അപ്പോൾ ദേ ദൂരെ ഒരു കാർ... അവിടെ ചെറിയ ഒരു വെളിച്ചവും ഉണ്ട്... 


അബി... എനിക്ക് അറിയാം നീ ഇവിടെ എവിടെ എങ്കിലും വെയിറ്റ് ചെയ്ത് നിൽപ്പുണ്ടാവും എന്ന്.. ഹിഹിഹി... ശെരിക്കും പറഞ്ഞാൽ ഇപ്പോഴാ മനസ്സിന് ഒരു സമാധാനം തോന്നിയത്... നമ്മള് നടത്തത്തിന്റെ സ്പീഡ് കൂട്ടി... 


കാറിന്റെ അടുത്ത് എത്തി... നോക്കിയപ്പോൾ രണ്ട് മൂന്ന് സിഗരറ്റ് കുട്ടി കത്തിച്ച വെളിച്ചം... രണ്ട് മൂന്ന് നിഴലുകളും... 


അപ്പോ ഇത് അബിയുടെ കാർ ആയിരുന്നില്ലേ...  നെഞ്ച് പട പാടാന്ന് ഇടിക്കാൻ തുടങ്ങി... 


ധൈര്യം ഒക്കെ ചോർന്നു പോവുന്ന പോലെ തോന്നി... എങ്കിലും മനസ്സിന് ധൈര്യം കൊടുത്ത് ശബ്ദം ഉണ്ടാക്കാതെ മെല്ലെ ആ കാറിനെ മറികടന്നു പോവാൻ നിന്നതും..  നമ്മളെ മുഖത്തെക്ക് എന്തോ വെളിച്ചം വന്ന് പതിച്ചതും ഒരുമിച്ച് ആയിരുന്നു....  


കണ്ണിലേക്കു വെളിച്ചം പതിച്ചപ്പോൾ കൈ കൊണ്ട് ഞാൻ മുഖം കവർ ചെയ്ത് പിടിച്ചു...  


അപ്പോഴേക്കും മൂന്ന് രൂപങ്ങൾ നമ്മളെ അടുത്ത്  വന്നു നിന്നു...  


" എന്താ മോളെ എങ്ങോട്ടാ തനിച്ചു പോവുന്നത്..." 


അതിൽ ഒരാൾ ചോദിച്ചു...  


നമ്മള് ഒന്നും മിണ്ടാതെ വീണ്ടും നടന്നു... 


മെല്ലെ തിരിഞ്ഞ് നോക്കിയപ്പോൾ അവർ മൂന്ന് പേരും അവിടെ തന്നെ നിന്ന് നമ്മളെ നോക്കുന്നുണ്ട്...  ഞാൻ മെല്ലെ നടത്തത്തിന്റെ സ്പീഡ് കൂട്ടി...  എന്നിട്ട് തിരിഞ്ഞ് നോക്കിയപ്പോൾ അവർ എന്റെ പിന്നാലെ നടന്നു വരുന്നുണ്ട്...  ഞാൻ കുറച്ച് കൂടി വേഗത്തിൽ നടന്നു...  അപ്പോൾ അവരും അത് പോലെ നടക്കുന്നുണ്ട്...  കൈ വിട്ട് പോയി എന്ന് തോന്നിയപ്പോൾ പിന്നെ ഒന്നും നോക്കിയില്ല ഒരൊറ്റ ഓട്ടം ആയിരുന്നു...  


തിരിഞ്ഞ് പോലും നോക്കാതെ എന്നെ കൊണ്ട് പറ്റുന്ന അത്രയും സ്പീഡിൽ ഓടി...  ഓടി തളർന്നപ്പോൾ നമ്മള് അവിടെ നിന്നു..  തിരിഞ്ഞ് നോക്കിയപ്പോൾ പിറകിൽ ആരും ഇല്ലാ..  ഭാഗ്യം...   ഇപ്പോഴാ സമാധാനം ആയെ..  പക്ഷെ ഒരു കാര്യം ഉണ്ട് നമ്മക്ക് വഴി തെറ്റി... ദാഹിച്ചിട്ടു ആണേൽ വയ്യ.... 


നടുവിന് കൈ വെച്ച് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽകുമ്പോൾ ആണ് പിറകിൽ നിന്ന് ഒരു കാർ വരുന്ന സൗണ്ട് കേട്ടത്..  


പടച്ചോനെ അവർ പിറകിൽ തന്നെ ഉണ്ടായിരുന്നോ എന്ന് കരുതി തിരിഞ്ഞ് നോക്കിയതും ഒരു കാർ വന്നു നമ്മളെ സൈഡിൽ വന്നു നിർത്തി... 


അതിനകത്തേ ആളെ കണ്ടു ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ് നമ്മള്...  നമ്മളെ നോക്കി ഒരു ലോഡ് പുച്ഛം വാരി വിതറുന്നുണ്ട്..  വേറെ ആരും അല്ലാട്ടോ നമ്മളെ കെട്ടിയോൻ തെണ്ടി തന്നെ... 


"എന്താ കൊച്ചമ്മേ നടന്നു തളർന്നു പോയോ..  ഇത്തിരി നാരങ്ങ വെള്ളം എടുക്കട്ടെ... " 


കളിയാക്കി തുടങ്ങി തെണ്ടി ഹ്മ്മ്... 


പിന്നെ ഇനി ഒരു പിടി നമ്മക്ക് നടക്കാൻ വയ്യ..  ജാഡ കാണിച്ചു നിന്നാൽ പണി കിട്ടും..  അത് കൊണ്ട് നമ്മള് കാറിന്റെ അടുത്തേക് നടന്നു...  


നമ്മള് അടുത്ത് എത്തിയതും ആ കോന്തൻ കാർ കുറച്ചു കൂടി മുന്നോട്ട് കൊണ്ട് പോയി നിർത്തി... 


നമ്മക്ക് ചൊറിഞ്ഞു വരുന്നുണ്ട് എങ്കിലും ആവിശ്യം എന്റേത് ആയത് കൊണ്ട്..  വീണ്ടും കാറിന്റെ അടുത്തെക്ക് നടന്നു...  ഓടുന്നതിന്റെ ഇടയിൽ നമ്മളെ ചെരുപ്പ് പോലും എവിടേക്കോ തെറിച്ചു പോയിട്ടുണ്ട്...  കാൽ ആണേൽ വേദനിച്ചിട്ടു വയ്യ അതിന് ഇടയിൽ ആണ് ഓന്റെ ഈ കൊലച്ചതി... 


നമ്മള് വീണ്ടും കഷ്ടപ്പെട്ട് നടന്നു ആ കാറിന്റെ അടുത്ത് എത്തിയതും ആ തെണ്ടി വീണ്ടും കാർ മുന്നോട്ട് കൊണ്ട് പോയി നിർത്തി.. 


ഈ തെണ്ടിയെ ഞാൻ ഇന്ന് കൊല്ലും..  ഇവന്റെ അടുത്ത് ഒക്കെ കുരുട്ട് ബുദ്ധി എടുത്താലെ രക്ഷ ഉള്ളു... 


"ആാാാാ......"


************************************************


വലിയ ഡയലോഗ് അടിച്ചതല്ലേ ഇത്തിരി കഷ്ട പെടട്ടെ..  അല്ല പിന്നാ...  ഓളെ ഇങ്ങനെ വണ്ടിയിൽ കയറ്റാതെ കളിപ്പിച്ചു കൊണ്ട് നിന്നപ്പോൾ ആണ് പിന്നിൽ നിന്ന് ആരുടെയോ അലർച്ച കേട്ടത്...  നമ്മള് വെപ്രാളം പിടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ദേ ആ മാക്രി കാലും പിടിച്ചു റോഡിൽ ഇരിക്കുന്നു...  


പടച്ചോനെ ഇനി വല്ല പാമ്പും കടിച്ചോ..  നമ്മള് വേഗം കാറിൽ നിന്ന് ഇറങ്ങി ഓളെ അടുത്തേക് ചെന്നു...  


"അയ്യോ അള്ളോഹ്...  ഉമ്മാ.. എന്റെ കാൽ ഉളുക്കിയെ...  എനിക്ക് വയ്യേ.... " 


"എന്ത് പറ്റി... " 


"അതല്ലേ പറയുന്നത്.. എന്റെ കാൽ ഉളുക്കിയേ.. അയ്യോഹ്... " 


"എടി ഒച്ചവെക്കല്ല..  ആരേലും കേട്ടാൽ വിചാരിക്കും ഞാൻ നിന്നെ റേപ്പ് ചെയ്യുക ആണെന്ന്.. " 


"ആഹാ അങ്ങനെ ആണോ.. അയ്യോ എന്നെ പീഡിപ്പിക്കുന്നെ ആരേലും ഓടി വരണേ... " 


അള്ളോഹ് നമ്മള് പറഞ്ഞത് നമ്മക്ക് തന്നെ പാര ആയി..  പെണ്ണ് അടവ് മാറ്റി പിടിക്കാൻ തുടങ്ങി..  


"എടി ഒന്ന് മിണ്ടാതിരി..  അല്ലേൽ അന്റെ കാൽ ശെരിക്കും ഞാൻ തല്ലി ഓടിക്കും... " 


"ആണോ...  എന്നാ ഒന്ന് കാണണമല്ലോ...  അയ്യോഹ് ഓടി വരണേ....”


പിന്നെ ഒന്നും നോക്കിയില്ല..  ഇരുന്നെടുത്തു നിന്ന് ആ മാക്രിയെ കോരിഎടുത്തു... 


************************************************


തലമണ്ട നോക്കി ഒന്ന് കിട്ടും എന്നാ കരുതിയത്..  പക്ഷെ നമ്മള് ഒട്ടും പ്രതീക്ഷിക്കാതെ പോലെ സംഭവിച്ചത്.. ചെക്കൻ നമ്മളെയും പൊക്കിയെടുത്ത് നടക്കാൻ തുടങ്ങി..  നമ്മള് ഓന്റെ മുഖത്തെക്ക് നോക്കി...  പിന്നെ നമ്മക്ക് കണ്ണ് എടുക്കാൻ തോന്നിയിട്ടില്ല..  ഏതോ ഒരു സ്വപ്നലോകം പോലെ..  എന്തൊരു മൊഞ്ചാ ഈ കാലമാടന്..  ചെക്കനോട് ഉള്ള ഇഷ്ടം കൂടി കൂടി വരികയാണ്...  പക്ഷെ..  വേണ്ടാ...  സൈബയുടെ മുഖം പെട്ടന്ന് ഓർമ വന്നപ്പോൾ നമ്മള് ഓന്റെ മുഖത്തേക്ക് ഉള്ള നോട്ടം മാറ്റി..  ചെക്കൻ നമ്മളെ കാറിൽ മുൻ സീറ്റിൽ ഇരുത്തി അവൻ ഡ്രൈവിംഗ് സീറ്റിൽ പോയി ഇരുന്ന് നമ്മളെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചു കാർ മുന്നോട്ട് എടുത്ത്...  


വീട്ടിൽ എത്തീട്ട് പിന്നെ തല്ലു കൂടാൻ ഒന്നും നിന്നില്ല നല്ല ക്ഷീണം ഉണ്ടായിന് അതോണ്ട് ഫ്രഷ് ആയി അല്ലാഹുമ്മ സല്ലിയും പറഞ്ഞ് അങ്ങ് കിടന്നു ഉറങ്ങി... 


*******************************************

ലാമി സൈബയോട് സച്ചു പറഞ്ഞ കാര്യം സംസാരിക്കാൻ വേണ്ടി അവസരം നോക്കി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയം ആയി..  പക്ഷെ പറയാൻ പോവുമ്പോൾ ആരേലും വരും.. 


പിന്നെ അവസരം കിട്ടിയപ്പോൾ ലാമി സൈബയുടെ അടുത്തേക് ചെന്നു..  


"സൈബ നീ ഫ്രീ ആണോ.. " 


"അതെടാ എന്താ... "


"എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.."


"എന്തിനാ നിനക്ക് ഇത്ര ഫോര്മാലിറ്റി..  എന്നോട് നിനക്ക് എന്തും ചോദിക്കലോ... " 


"ഇവിടെ നിന്ന് സംസാരിച്ചാൽ ശെരിയാവില്ല..  നമുക്ക് ഒന്ന് പുറത്ത് നടക്കാൻ ഇറങ്ങിയാലോ.. " 


"ആ വാ ഒന്ന് ചുറ്റിയിട്ട് വരാം... "


&&&&&&&&&&&&&&&&


"എന്റെ പൊന്ന് മോളെ ഞാൻ ഈ സ്ഥലം ഒക്കെ കാണാൻ തുടങ്ങീട്ട് കുറെ ആയി ഇത് കാണിക്കാൻ ആണോ നീ എന്നെ ഇങ്ങോട്ട് കൂട്ടി വന്നത്... "


"അല്ലടി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..  പക്ഷെ അത് എങ്ങനെ തുടങ്ങും എന്ന് എനിക്ക് അറിയില്ല.. "


"എന്തായാലും നീ പറഞ്ഞോളൂ ലാമി... " 


"എന്നോട് സച്ചു നിന്നോട് സംസാരിക്കാൻ ഏല്പിച്ചത് ആണ്..  "


"സച്ചുവോ..  എന്താ കാര്യം നീ ടെൻഷൻ ആക്കാതെ പറ... " 


"ഹ്മ്മ് പറയാം..  നിനക്ക് അബിയുടെ ഭാര്യ ആയി ആ വീട്ടിലേ മരുമകൾ ആയി ജീവിക്കാൻ ഇപ്പൊ ആഗ്രഹം ഉണ്ടോ.. "


അത് ലാമി പറഞ്ഞതും നടന്ന് കൊണ്ടിരുന്ന സൈബ പെട്ടന്ന് ബ്രൈക് ഇട്ട പോലെ അവിടെ നിന്നു.. 


"ഇത് നിന്നോട് സച്ചു എന്നോട് ചോദിക്കാൻ പറഞ്ഞത് ആണോ.. "


"അതെ.. "


"എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അബിയെ എനിക്ക് വിട്ട് തരാൻ അവൾക്ക് സമ്മതം ആണോ... " 


"അവൾക്ക് സമ്മതം ആണെന്നാ പറഞ്ഞത്... " 


ലാമി അത് പറഞ്ഞതും സൈബ കുറച്ച് സമയം ഒന്നും മിണ്ടാതെ നിന്നു..  പിന്നെ അവളുടെ ചുണ്ടുകളിൽ നേരിയ പുഞ്ചിരി വിടർന്നു... 


"എങ്കിൽ എനിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ട് എന്ന് നീ അവളോട് പറഞ്ഞേക്ക്.. പക്ഷെ ആരെയും വിഷമിപ്പിക്കാത്ത രീതിയിൽ അത് എനിക്ക് സാധിച്ചു തരണം എന്ന് നീ അവളോട് പറയണം... " 


എന്നും പറഞ്ഞ് സൈബ തിരിഞ്ഞ് വീട്ടിലേക്കു ലക്ഷ്യം വെച്ച് നടന്ന്... 


ലാമി ആകെ ഷോക്ക് അടിച്ച അവസ്ഥയിൽ ആണ്..  സൈബ അങ്ങനെ പറയും എന്ന് അവൾ ഒട്ടും പ്രതീക്ഷിചിട്ടില്ല..  അത് കൊണ്ട് തന്നെ സൈബയുടെ വാക്കുകൾ അവൾക്ക് വിശ്വസിക്കാൻ പറ്റാത്തത് പോലെ തോന്നി..  


അവളുടെ മനസ്സ് ആകെ അസ്വസ്ഥമായി..  ഇനി എന്തൊക്കെ സംഭവിക്കും എന്ന് ഓർത്ത്..  

അവൾ കുറച്ച് സമയം അവിടെ ഓരോന്ന് ആലോചിച്ചു നിന്ന് പിന്നെ വീട്ടിലേക്ക് പോയി.. 


************************************************


ഈവിനിംഗ് ചായയും കുടിച്ചു ഒന്ന് റൂമിലേക്കു പോവുമ്പോൾ ആണ് നമ്മളെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്... 


ഫോൺ എടുത്ത് നോക്കിയപ്പോൾ നമ്മളെ ലാമി..  

നമ്മള് ഫോൺ അറ്റൻഡ് ചെയ്തു.. 


"ഹെലോ.... " 


നമ്മള് ഹെലോ എന്ന് പറഞ്ഞിട്ടും മൂപ്പർക്ക് അനക്കം ഒന്നും ഇല്ലാ... 


"ഹെലോ..  എടി ലാമി നീ ഫോൺ വിളിച്ച് മിണ്ടാതിരിക്കാൻ വിളിച്ചത് ആണോ.. " 


"സച്ചു.... "


"ആടി പറ.. എന്താ നീ ഒന്നും മിണ്ടാത്തെ... " 


"ഒന്നും ഇല്ലടി..  ഞാൻ അത് എന്തോ ഓർത്ത് നിന്നു പോയി... " 


"ഓഹോ ഷബീനെ ആണോടി..  ഹിഹിഹി..  നീ വെറുതെ വിളിച്ചത് ആണോ.. " 


"ആ ഞാൻ വെറുതെ വിളിച്ചത് ആണ്.. "


"അല്ലല്ലോ മോളെ ലാമി..  നിനക്ക് എന്തോ പറയാൻ ഉണ്ട്..  നീ സൈബയോട് സംസാരിചോ."


"ഹ്മ്മ്മ്..  സംസാരിച്ചു... " 


അവൾ അത് പറഞ്ഞതും നമ്മളെ നെഞ്ച് പട പാടാന്ന് ഇടിക്കാൻ തുടങ്ങി..  ആകെ വിയർത്തു..  മനസ്സിന് ആകെ ഒരു...  

എങ്കിലും നമ്മള് അതൊന്നും സംസാരത്തിൽ കാണിച്ചില്ല... 


"എന്നിട്ട് സൈബ എന്താ പറഞ്ഞത്.."


"നിന്റെ സംശയം ശെരി ആയിരുന്നു സച്ചു..  

സൈബക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ട്...  പക്ഷെ ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം..  അബി നിന്റെ ഭർത്താവ് ആണ്..  നിന്റെ കഴുത്തിൽ മഹർ ചാർത്തിയവൻ നീ എടുത്ത് ചാടി നിന്റെ ലൈഫ് തകർക്കരുത് പ്ലീസ്‌.."


അവൾ അത് പറഞ്ഞതും ബാക്കി കേൾക്കാൻ നിൽക്കാതെ നമ്മള് ഫോൺ കട്ട്‌ ആക്കി..  വേറെ ഒന്നും അല്ല..  ഇനിയും സംസാരിച്ചാൽ ഞാൻ കരയുന്നത് അവൾ അറിയും..  

ഫോൺ കട്ട്‌ ചെയ്തു ബാത്‌റൂമിൽ കയറി..  മനസ്സിൽ അടക്കി പിടിച്ച സങ്കടം ഒക്കെ ഒരു തിരമാല പോലെ പുറത്തേക്കു വന്ന്..  എന്റെ സങ്കടം ഒക്കെ ഞാൻ കരഞ്ഞു തന്നെ തീർത്തു.. 


"സൈബയ്ക്ക് കിട്ടേണ്ടിയിരുന്ന ജീവിതം അവൾക്ക് തന്നെ കൊടുക്കണം.. എത്രയും പെട്ടന്ന് ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം..."


മനസ്സിന് ശക്തി കൊടുത്ത് മുഖം ഒക്കെ കഴുകി ഞാൻ ബാത്‌റൂമിൽ നിന്ന് ഇറങ്ങി... 


എത്രയും പെട്ടന്ന് തന്നെ ഇതിന് ഒരു തീരുമാനം ഉണ്ടാക്കണം.. നമ്മള് എല്ലാരോടും ഒരുമിച്ചു ഈ കാര്യം സംസരിക്കാം എന്ന് കരുതി.. ഉപ്പാനെ വിളിച്ചു നാളെ എല്ലാരെയും കൂട്ടി വീട്ടിലെക്ക്‌ വരാൻ പറഞ്ഞു.. ഉപ്പ എന്താ കാര്യം എന്ന് ഒരുപാട് ചോദിച്ചു പക്ഷെ കര്യം പറയാതെ ഒഴിഞ്ഞു മാറി ഞാൻ ഫോൺ കട്ട്‌ ചെയ്തു... സത്യം പറഞ്ഞാൽ ഉപ്പയോട് സംസാരിക്കുമ്പോൾ എന്റെ കണ്ണുകൾ അറിയായതെ നിറയുന്നുണ്ട്.. സങ്കടം ഉണ്ടേലും അതൊക്കെ അടക്കി പിടിക്കാൻ എനിക്ക്‌ പറ്റി..


രാത്രി ഫുഡ് കഴിക്കാൻ ഇപ്പൊൾ എല്ലാരും ഒന്നിച്ചു ആണ് ഇരിക്കാർ അത്‌ കൊണ്ട്‌ നാളെ കുറച്ചു സമയം എല്ലരും വീട്ടിൽ ഉണ്ടാവണം എന്ന് അപ്പൊ പറയാം എന്ന് കരുതി.. 


@@@@@@@@@@


ഫുഡ് കഴിക്കാൻ ഇരുന്നിട്ട്‌ എങ്ങനെ പറഞ്ഞു തുടങ്ങും എന്ന് കരുതി നമ്മള് നിൽക്കുമ്പോൾ ആണ് നമ്മളെ കയ്യിൽ ആരൊ തട്ടിയത്‌ നൊക്കിയപ്പൊൾ ഉമ്മാമ..


"നിനക്ക്‌ എന്താ പട്ടിയത്‌ മോളെ കുറെ നെരമായി ഞാൻ ശ്രദ്ധിക്കുന്നു.. നീ ഈ ലോകത് ഒന്നും അല്ലാ.. എന്താ നിന്റെ ടെൻഷൻ..."


"ഹെയ്‌ ഒന്നും ഇല്ലാ ഉമ്മാമ.." 


" നീ കള്ളം പറയണ്ടാ എന്തൊ ഉണ്ട്‌.. " 

എല്ലാരും നമ്മളെ സംസാരം ശ്രദ്ധിക്കുകയാണ്.. 


ശ്വാസം ഒന്ന് വലിചു വിട്ട്‌ നമ്മള് എല്ലാരെയും മുഖത്തേക്ക് നൊക്കി.. എല്ലാരും നമ്മളെ തന്നെ നൊക്കുകയാണ്.. 


"അത്‌ എല്ലാരോടും കൂടി എനിക്ക്‌ ഒരു കാര്യം സംസാരിക്കാൻ ഉണ്ട്‌.. അത്‌ ഇപ്പോൾ അല്ലാ.. നാളെ രാവിലെ എന്റെ ഉമ്മയും ഉപ്പയും മാമൻമാരും ഒക്കെ വരും.. എല്ലാരോടും ഒന്നിച്ചു പറയാൻ ഉള്ളത് ആണ്.. കെട്ടതിനു ശേഷം എല്ലാരും കൂടി ആലോചിച്ചു ഒരു തീരുമാനവും എടുക്കണം..."


നമ്മള് അത്‌ പറഞ്ഞപ്പോൾ എല്ലാരും നമ്മളെ അന്തം വിട്ട്‌ നൊക്കുന്നുണ്ട്‌.. അത്രയും അത്യവിഷമായ കാര്യം ആണ് എന്ന് എല്ലാർക്കും മനസ്സിലായിട്ടുണ്ടാവുമല്ലൊ..  നമ്മള് അബിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒനും അതെ ഭാവത്തിൽ തന്നെ നമ്മളെ നൊക്കുന്നുണ്ട്‌.. ഒന്റെ നൊട്ടം ആണ് നമ്മക്ക്‌ ഒട്ടും സഹിക്കാൻ പറ്റാത്തത്.. അല്ലേലും സ്നേഹം എന്നത്‌ കൈ വിട്ട്‌ പോവാൻ പോവുമ്പോൾ ആണ് എത്രത്തോളം ഉണ്ടായിരുന്നു എന്ന് മനസ്സിലാവുക.. 


"എന്താ മോളെ കാര്യം..." 


ഉമ്മ അത്‌ ചോദിച്ചപ്പോൾ ആണ് നമ്മള് നമ്മളെ കെട്ടിയോന്റെ മുഖത്തു നിന്ന് കണ്ണ് എടുത്തത്‌.. 


"എന്താണ് എന്ന് എല്ലാരോടും ഒന്നിച്ചു നാളെ പറയാം.. എല്ലാരും നാളെ രാവിലെ കുറച്ചു സമയം എനിക്ക്‌ വെണ്ടി ചിലവാക്കണം പ്ലീസ്.. " എന്നും പറഞ്ഞു നമ്മള് ഫുഡ് കഴിക്കുന്നത്‌ മതിയാക്കി അവിടെ നിന്ന് എണീറ്റ്.. കാരണം ഇനിയും അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ എനിക്ക്‌ വയ്യാ..


"ഇതെന്താ ഫുഡ് മുഴുവൻ കഴിച്ചു പൊവു മോളെ..." 


"എനിക്ക്‌ മതി ഉമ്മാമ.." 


എന്നും പറഞ്ഞു നമ്മള് കൈ കഴുകി മുകളിൽ റൂമിലേക്ക് ‌ പോയി.. 


എത്ര തന്നെ കരയണ്ടാ എന്ന് കരുതിയാലും നമ്മളേ കണ്ണ് നമ്മള് പറയുന്നത് കേൾക്കുന്നെ ഇല്ലാ.. അല്ലെലും മനസ്സ്‌ നൊന്താൽ കണ്ണ് കരയും അല്ലേ.. ഹെയ്‌ അല്ലെലും ഞാൻ എന്തിനാ വിഷമിക്കുന്നത് അതിന്റെ ആവിശ്യം എന്താ.. അബിയുടെ ഭാര്യ അല്ലെലും സൈബ അല്ലെ ആവേണ്ടിരുന്നത്‌.. അന്ന് പ്രോബ്ലം വന്നപ്പോൾ ഉപ്പയെ സങ്കടപെടുത്താതിരിക്കാൻ ഞാൻ ആ വേഷം കെട്ടി.. ഇപ്പൊ സൈബ വന്നപ്പോൾ ഞാൻ ആ വേഷം ഞാൻ ഊരി വെക്കുന്നു.. അത്‌ അത്ര അല്ലെ ഉള്ളു.. അതിന് ഞാൻ എന്തിനാ ഇങ്ങനെ കരയുന്നത്‌ അല്ലെ.. മോശം.. ഇനി ഇത്‌ ഓർത്തു ഈ സച്ചു കരയില്ല.. എന്നോടാ കളി അല്ല പിന്നെ.. 

നമ്മള് ഇങ്ങനെ ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ ആണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.. നോക്കിയപ്പോൾ വേറെ ആരും അല്ല നമ്മളെ അബി.. 


********************************************


നമ്മള് റൂമിലെക്ക്‌ ചെന്നപ്പോൾ ആ മാക്രി ബെഡിൽ ഇരുന്ന് എന്തൊ കാര്യമായ ആലോചനയിൽ ആണ്.. നമ്മളെ കണ്ടപ്പോൾ ഒന്ന് ഞെട്ടി നമ്മളെ നോക്കി..  


"എന്താണ് നിനക്ക്‌ നാളെ അത്ര കാര്യം ആയി പറയാൻ ഉള്ളത്.."


"അത്‌ എന്താണ് എന്ന് നാളെ പറയാം എന്ന് പറഞ്ഞത് നിങ്ങൾ കേട്ടില്ലേ.." 


" ഓ അപ്പൊ നീ പറയും വരെ വെയ്റ്റ്‌ ചെയ്യണോ.."


"ആ വേണ്ടി വരും.."


"എന്നാലെ എനിക്ക്‌ സൗകര്യം ഇല്ലാ.. "


"സൗകര്യം ഇല്ലെങ്കിൽ നിങ്ങൾ കേൾക്കണ്ടാ.. എന്തായാലും എനിക്ക്‌ പറയാൻ ഉള്ളത് ഞാൻ നാളെ പറയും.. ബാക്കി ഒക്കെ നിങ്ങളെ ഇഷ്ടം.. എന്തയാലും ഞാൻ പറയാൻ പൊവുന്ന കാര്യം നിങ്ങൾക്ക് ഗുണം ഉള്ള കാര്യം തന്നെ ആണ്.. " 

എന്നും പറഞ് പെണ്ണ് പുതപ്പും മൂടി അങ് കിടന്നു.. 


പടച്ചോനെ ഇവൾക്ക് ഇത്‌ എന്ത്‌ പറ്റി.. ഹ്മ്മ് എന്തായാലും നാളെ അറിയാലോ നോക്കാം.. 


@@@@@@@@@@@@@@@@


രാവിലെ എണീറ്റ് നമ്മള് താഴെക്ക്‌ പോയതേ ഇല്ലാ.. ഫുഡ് കഴിക്കാൻ വന്ന് വിളിച്ചപ്പോൾ ഇപ്പൊ വേണ്ടാ എന്ന് പറഞ്ഞു ഒഴുഞ്ഞുമാറി.. 


ഡോറിൽ വന്ന് ആരൊ തട്ടി വിളിക്കുന്നത് കേട്ടപ്പോൾ നമ്മള് ഡോർ തുറന്ന് നോക്കി.. 

നഹല ആണ്.. 

അവൾ എന്നെ കണ്ടപ്പോൾ വല്ലാത്ത ഒരു നോട്ടം നോക്കുകയാണ്..


"എന്താടി നീ ഇങനെ നൊക്കുന്നത്‌.."


"ഹെയ്‌ ഒന്നുമില്ല.. നമ്മളെ സച്ചു തന്നെ ആണോ ഇത്‌.. എന്ത്‌ കൊലം ആണ് ഇത്‌.. എന്താ പ്രശ്നം സച്ചു.. എന്താ പറ്റിയത്.." 


"ഹെയ്‌ ഒന്നുമില്ല.. നീ ഇത്‌ ചോദിക്കാൻ ആണോ വന്നത്‌.." 


"അല്ലാ.. കണ്ടപ്പോൾ ചോദിച്ചു എന്നെ ഉള്ളു.. താഴെ നിങ്ങളെ വീട്ടുകാർ വന്നിട്ടുണ്ട്.. എല്ലരും നിങ്ങളെ അന്വേഷിക്കുന്നു.."


"ഒക്കെ നീ പൊയ്ക്കോ.. ഞാൻ വരാം.." 


നമ്മള് അത്‌ പറഞ്ഞതും അവൾ താഴേക്ക് പോയി.. ബാത്റൂമിൽ പോയി ഒന്ന് മുഖം ഒക്കെ കഴുകി ഫ്രഷ് ആയി നമ്മളും താഴേക്ക് ഇറങ്ങി.. 


അവിടെ ഹാളിൽ എല്ലാരും ഉണ്ട്.. നമ്മളെ വീട്ടുകാരും ഇവിടെത്തെ എല്ലാരും ഉണ്ട്.. എല്ലാരും നമ്മളെ വെയിറ്റ് ചെയ്ത് നിൽക്കുകയായിരുന്നു.. നമ്മള് ഇറങ്ങി വരുമ്പോൾ തന്നെ എല്ലാരുടെയും നോട്ടം നമ്മളിലെക്ക്‌ ആയി.. നമ്മള് നടന്നു പോയി നമ്മളെ ഉപ്പച്ചിയുടെ അടുത്ത് നിന്ന്.. ഉപ്പച്ചി പണ്ടേ നമ്മക്ക്‌ ഒരു ധൈര്യം ആണ്.. 


"എന്താ മോളെ നിനക്ക്‌ പറയാൻ ഉള്ളത്.. " നമ്മളെ കയ്യിൽ പിടിച്ചു കൊണ്ട് ഉപ്പച്ചി അത്‌ ചോദിച്ചപ്പോൾ ശെരിക്കും നമ്മളെ കണ്ണ് നിറഞ്ഞു പോയി.. ഉപ്പച്ചി കണ്ടോ എന്ന് അറിയില്ല എങ്കിലും നമ്മള് അത്‌ പെട്ടന്ന് തുടച്ചു കളഞ്ഞു... 

എല്ലാരും ഞാൻ എന്താണ് പറയുന്നത് എന്ന് അറിയാൻ ആകാംഷയൊടെ നമ്മളെ മുഖത്തു തന്നെ നോക്കുന്നുണ്ട്.. നമ്മള് അബിയെ നോക്കിയപ്പോൾ ഒനും അത്‌ പോലെ തന്നെ നോക്കുകയാണ്.. സൈബയെ നോക്കിയപ്പോൾ ഓള് നമ്മളെ നോക്കി പുഞ്ചിരിക്കുന്നുണ്ട്..  ഇവളെ മുഖത്തെ ഈ സന്തൊഷം ആണ് ഞാനും ആഗ്രഹിക്കുന്നത്.. പെട്ടന് പറയാൻ എവിടുന്നോ ഒരു ധൈര്യം കിട്ടിയത് പോലെ.. 


" എനിക്ക് പറയാൻ ഉള്ളത് നിങ്ങൾ എല്ലാരും ക്ഷമയോടെ കേൾക്കണം.. " 


"എന്തായാലും നീ പറഞ്ഞോളൂ സച്ചു.."


"ഞാനും അബിയും ആയിട്ട് ഉള്ള വിവാഹം എത്‌ സാഹചര്യത്തിൽ ആണ് നടന്നത് എന്ന് എല്ലാർക്കും അറിയാലോ..  തീരെ മനസ്സിൽ ഉള്കൊള്ളാത്ത ഒരു ബന്ധം ആയിരിന്നു അത്.. 


തീരെ മനസ്സിൽ ഉൾക്കൊള്ളാത്ത ഒരു ബന്ധം ആയിരുന്നു അത്‌.. ഉപ്പയെ വിഷമിപ്പിക്കണ്ട എന്ന് കരുതി എനിക്ക്‌ അങ്ങനെ ഒരു വേഷം കെട്ടേണ്ടി വന്നു.. ഇപ്പോ സൈബ തിരിച്ചു വന്ന സ്ഥിതിക്ക് ആ വേഷം എനിക്ക് അഴിച്ചു വെക്കണം.. അബിക്കും അതാവും താല്പര്യം എന്ന് കരുതുന്നു.. ദയവ് ചെയ്ത്‌ അബിയും സൈബയും ആയുള്ള വിവാഹം നിങ്ങൾ എല്ലാരും നടത്തണം.. സൈബക്ക്‌ അതിന് സമ്മതം ആണ്... “ 


"സച്ചു... നീ ഇത്‌ എന്തൊക്കെയാണ് മോളെ പറയുന്നത്..." 


നമ്മള് പറഞ്ഞു തീർന്നതും ഉപ്പ ഇരുന്നെടുത്തു നിന്ന് എഴുനേറ്റ് നിന്ന് കൊണ്ട്‌ അലറി.. 

ഉപ്പന്റെ അലർച്ച കേട്ട് ഇരുന്നവർ ഒക്കെ ഒരേപോലെ എഴുനേറ്റ് നിന്നിട്ടുണ്ട്.. എല്ലാ ആൾക്കാരും നമ്മളെ ഇപ്പൊ പിടിച്ചു വിഴുങ്ങും എന്ന രീതിയിൽ നോക്കുകയാണ്... 


"ഇതെന്താ കുട്ടിക്കളി ആണോ സച്ചു.. അല്ലെലും എങ്ങനെ പറയാൻ തോന്നി നിനക്ക്‌ ഇത്‌..." 

ഉപ്പ നമ്മളെ ഇട്ട്‌ പൊരിക്കാൻ തുടങ്ങി.. നമ്മള് ഉമ്മച്ചിയെ നോക്കിയപ്പോൾ പല്ലും കടിച്ചു പിടിച്ചു നമ്മളെ നോക്കുകയാണ്.. സൈബയെ നോക്കിയപ്പോൾ ഒന്നും അറിയാത്ത പോലെ നിൽക്കുന്നു.. 


"എന്താ മോളെ ഇത്രയും ബുദ്ധി ഇല്ലാതെ ആയോ നിനക്ക്.. എത്‌ സാഹചര്യത്തിൽ ആണേലും നീ ഇപ്പോൾ അബിയുടെ ഭാര്യ ആണ്.." 


"ഒരു മഹർചാത്തി എന്ന് കരുതി ഭാര്യ ആവില്ലല്ലോ ഉമ്മാമ.. ഞാനും അബിയും ഇത്‌ വരെ ആ രീതിയിൽ ജീവിച്ചിട്ടില്ല.. ഇനി ജീവിക്കും എന്നും തോന്നുന്നില്ല.. സൈബയും അബിയും ആണ് ഒന്നിച്ചു ജീവിക്കാൻ ആദ്യം തീരുമാനിച്ചത്.. അന്ന് സന ഇടപെട്ടില്ല എങ്കിൽ ഇന്ന് അവർ ആയിരുന്നില്ലേ ജീവിക്കേണ്ടത്.. ഇപ്പോൾ എല്ലാം ഒക്കെ ആയ സ്ഥിതിക്ക് അവർ തന്നെ ആണ് വീണ്ടും ഒന്നിക്കേണ്ടത്... " 


"മോളെ അന്ന് അങ്ങനെ സംഭവിച്ചു എന്നുള്ളത് ശെരിയാണ് പക്ഷെ ഇപ്പോൾ.."


"വേണ്ട മാമ പ്ലീസ്‌.. നിങ്ങൾ ഓരോന്ന് പരഞ്ഞു ഇനി എന്നെ വേദനിപ്പിക്കരുത് പ്ലീസ്‌..

നിങ്ങൾ എല്ലാരും കൂടി ആലോചിച്ചു ഒരു തീരുമാനം എടുക്ക്.. ഞാൻ മുറിയിൽ ഉണ്ടാവും.. എന്തായാലും തീരുമാനം ഞാനും അബിയും ഒന്നിക്കണം എന്ന് ആവരുത്‌.. " 


എന്നും പറഞ്ഞു റൂമിലേക്ക് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ആണ് നമ്മള് അബിയുടെ മുഖത്തേക്ക് നോക്കിയത്.. കൈപ്പത്തി രണ്ടും മടക്കി പിടിച്ചു തലയും താഴ്ത്തി നിൽക്കുകയാണ്.. ദേഷ്യം കൊണ്ട് ആ കവിളുകൾ വിറക്കുന്നത് ശെരിക്കും അറിയാം.. 

"എനിക്ക്‌ അറിയാം അബി.. പക്ഷെ നിനക്ക്‌ ചെർന്നത്‌ സൈബ ആണ്.. കൂടെ ജീവിച്ചു തുടങ്ങിയാൽ ഇപ്പൊ ഞാൻ ഈ ചെയ്തത് നന്നായി എന്ന് നിനക്ക്‌ തോന്നും.. " 

അവന്റെ മുഖം ഇങ്ങനെ കൂടുതൽ നോക്കിയാൽ എന്റെ മനസ്സ്‌ മാറിപ്പോവും എന്ന് പേടി ഉള്ളത് കൊണ്ട് കൂടുതൽ അവിടെ നിൽക്കാതെ ഞാൻ റൂമിലേക്ക് നടന്നു.. 


" സച്ചു.. ഒന്ന് അവിടെ നിന്നെ.." 

പിറകിൽ നിന്ന് ആരോ എന്നെ വിളിക്കുന്നത് കേട്ടപ്പോൾ ബ്രൈക് ഇട്ടത് പോലെ ഞാൻ അവിടെ നിന്നു.. 

ശബ്ദത്തിന്റെ ഉടമയെ നമ്മക്ക്‌ ശെരിക്കും പിടി കിട്ടിയിന് വേറെ ആരും അല്ലാ അബി.. അത്‌ കൊണ്ട് തന്നെ തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ അവിടെ നിന്നു.. ഒന്റെ കണ്ണിലേക്ക് നൊക്കാൻ ഉള്ള ശക്തി എനിക്ക്‌ ഇല്ലാ.. 


" എല്ലാം നീ തന്നെ പറഞ് അങ്ങ്‌ പോയാലോ.. എനിക്കും ഒരു കാര്യം നിന്നോട് ചോദിക്കാൻ ഉണ്ട്‌.. ഒരു ഒറ്റ ചോദ്യം.. ഒരു മഹർ ഞാൻ കെട്ടിതന്നത്‌ അല്ലാതെ ഇത്രയും മാസങ്ങൾക്കിടയിൽ നീ എന്നെ ഇത്‌ വരെ സ്നേഹിച്ചിട്ടില്ലേ..." 


ഒന്റെ ചോദ്യം കേട്ടതും ശരീരത്തിൽ കൂടി ഒരു ഷോക്ക് കേറിയ പോലെ ആയിരുന്നു നമ്മളെ അവസ്ഥ.. നെഞ്ചിന്റെ ഉള്ളിൽ വല്ലാത്തൊരു പട പടപ്പ്.. ഇത്രയും നേരം മനസ്സിൽ കരുതി വെച്ച ധൈര്യം ഒക്കെ ചോർന്ന് പോവുന്നു.. ശരീരം തളർന്നു പൊവും പോലെ.. കണ്ണുകൾ നിറഞ്ഞു.. കാഴ്ചകൾ മങ്ങി.. അടുത്ത് നിൽക്കുന്ന ലാമിയെ ഞാൻ മെല്ലെ തിരിഞ്ഞ്‌ നോക്കിയപ്പോൾ അവൾ ഇതൊക്കെ എന്തിനായിരുന്നുടി എന്ന ഭാവത്തിൽ എന്നെ നോക്കുന്നുണ്ട്.. 


"ഞാൻ ചോദിച്ചത് താൻ കേട്ടില്ലേ.. " 


വീണ്ടും അവൻ അത്‌ ചോദിച്ചപ്പോൾ പെട്ടന്ന് നമ്മള് ഒന്ന് ഞെട്ടി.. പിന്നെ ആരും കാണാതെ കണ്ണ് തുടച്ചു ശ്വാസം ഒന്ന് വലിച്ചു പുറത്തു വിട്ട്.. മനസ്സിന് ശക്തി കൊടുത്തു.. 


" ഇല്ലാ.. ഞാൻ നിങ്ങളെ സ്നേഹിച്ചിട്ടില്ല..." 

കണ്ണും അടച്ചു പിടിച്ചു അതും പറഞ്ഞു ഞാൻ മുകളിലേക്ക് കയറി പോയി.. 


********************************************


" ഹ്മ്മ് ഇത്രയും നേരം ദേഷ്യം അടക്കി പിടിച്ചു നിൽക്കുകയായിരുന്നു നമ്മള്.. എങ്ങനെ ആണ് ഇവൾക്ക് ഇതൊക്കെ പറയാൻ പറ്റുന്നത്.. അപ്പൊ ഇത്ര നാളും അവളുടെ കണ്ണിൽ ഞാൻ കണ്ട പ്രണയം വെറും സ്വപ്നം ആയിരുന്നോ.. അതോ കള്ളമോ.. 

എത്ര നിസാരം ആയിട്ട് ആണ്.. അവൾ എന്നെ സ്നേഹിച്ചിട്ടില്ല എന്ന് പരഞ്ഞ്‌ ഒഴുഞ്ഞു മാറിയത്.. പെണ്ണിന് സ്നേഹത്തിന് ഇത്രയേ വില ഉള്ളു എന്ന് മനസ്സിലാക്കേണ്ടത് ഞാൻ ആയിരുന്നു.. അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും വീണ്ടും ഞാൻ ഒരു പെണ്ണിനെ വിശ്വസിച്ചു പോയി.. എന്റെ തെറ്റാണ്.. പക്ഷെ ഈ അബി തോറ്റ് കൊടുക്കില്ല.. " 


********************************************


സച്ചു മുകളിൽ പോയ ഉടൻ ഇവിടെ ഇതിനെ കുറിച്ചുള്ള ചർച്ച തുടങ്ങി.. ഓരോ ആൾക്കാർ അവർക്ക്‌ പറയാൻ ഉള്ളത് പറഞ്ഞു.. എല്ലാരും കൂടി അവസാനം ഒരു തീരുമാനവും എടുത്തു.. 


" ലാമി... നീ പോയി സച്ചുനെ വിളിച്ചിട്ട് വാ.." ഉമ്മാമ പറയുന്നത് കേട്ടപ്പോൾ തന്നെ ലാമി മുകളിൽ പൊയി സച്ചുനെ വിളിച്ചു വന്നു.. സച്ചു ലാമിയുടെ മുഖത്തു നോക്കുന്നുണ്ട് എങ്കിലും ലാമി അവളെ മൈന്റ്‌ ആക്കാതെ താഴെക്ക്‌ ഇറങ്ങി വന്നു.. പിന്നാലെ സച്ചുവും.. 


അവൾ ഹാളിൽ എല്ലാരുടെയും അടുത്തു പോയി നിന്നു... 


" ഒരുമിച്ചു ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി നിര്ബന്ധിക്കുന്നതിൽ അർത്ഥം ഇല്ല.. അബി സൈബയെ വിവാഹം ചെയ്യുന്നതിൽ ഞങ്ങൾക്ക് എതിർപ്പ്‌ ഒന്നും ഇല്ലാ.. 


നിങ്ങൾക്ക് എന്തേലും എതിർപ്പ് ഉണ്ടോ.. 

സച്ചുവിന്റെ ഉപ്പയെയും ഉമ്മയെയും നൊക്കി ഉമ്മാമ ചോദിച്ചപ്പോൾ അവരും എതിർപ്പൊന്നും ഇല്ലാ എന്ന് അറിയിച്ചു.. 


" ഇനി അബിയുടെ അഭിപ്രായം ആണ് അറിയേണ്ടത്.. സൈബയെ വിവഹം ചെയ്യാൻ നിനക്ക്‌ സമ്മതം ആണോ.. " 


ഒരു നിമിഷം എല്ലാരുടെയും നോട്ടം അബിയിലെക്ക്‌  തിരിഞ്ഞു... 


********************************************


" എനിക്ക്‌ സമ്മതം ആണ്..." 


ഞാൻ ഇത്രയൊക്കെ ചെയ്തത് സൈബക്ക്‌ അബിയെ കിട്ടാൻ വേണ്ടി ആണെങ്കിലും അബി അങ്ങനെ പറഞ്ഞപ്പോൾ സഹിക്കാൻ പറ്റാത്തത്‌ പോലെ തോന്നി.. മനസ്സിന്റെ ഉള്ളിൽ എവിടെയോ.. അവൻ സമ്മതിക്കരുത് എന്ന് ആഗ്രഹിച്ചത് കൊണ്ട്‌ ആവാം.. 


എന്തായാലും വിധി ഇതാവാം.. ഇനി ഒരിക്കലും ഇവർക്ക്‌ ഒരു ശല്യം ആയി ഞാൻ നിൽക്കില്ല.. രണ്ടുപേരും എനിക്ക്‌ പ്രിയപ്പെട്ടവർ ആണ്.. അവർ സന്തോഷത്തോടെ ജീവിക്കട്ടെ.. 


ഞാനും എന്റെ മുമ്പുള്ള ആഗ്രഹങ്ങളിലേക്ക് പോവുകയാ.. ഉപ്പാടെയും ഉമ്മാടേയും കൂടെ അവരെ സ്നേഹിച്ചും അവരെ സ്നേഹം കിട്ടിയും ഇനി അങ്ങ്‌ പോട്ടെ അല്ലെ.. 


@@@@@@@@@@@@@@@@@@@@@


സൈബയുടെയും അബിയുടെയും കല്യാണം ഒരു മാസം കൊണ്ട്‌ നടത്താൻ തീരുമാനിച്ചു.. കല്യാണം കഴിയുന്നവരെ ഞാൻ ഇവിടെ തന്നെ വേണം എന്ന് ഉമ്മാമയും ഉമ്മയും പറഞ്ഞപ്പോൾ ഞാൻ എതിർക്കാൻ നിന്നില്ല.. ഇവരുടെയൊക്കെ കൂടെ ഇനി കുറച്ചു ദിവസം കൂടി അല്ലെ എനിക്കും നിൽക്കാൻ പറ്റു.. ഞാൻ അത്‌ സന്തോഷത്തോടെ അനുസരിച്ചു.. 


നമ്മളെ റൂം ഇപ്പോൾ പഴയെ റൂമിലേക്ക് തന്നെ മാറി.. 


@@@@@@@@@@@@@@@


റൂമിലേക്ക് ഓടിപിടിച്ചു കയറി പോയി ബാത്‌റൂമിലെക്ക്‌ കയറാൻ പോയപ്പോൾ ആണ് ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന ആ കോന്തനും ആയി കൂട്ടി മുട്ടി.. ഇത്തവണ എന്തൊ ഭാഗ്യത്തിന് താഴെ വീണില്ലാ.. അതിന് പകരം രണ്ടാളെയും തല കൂട്ടി മുട്ടി.. എന്റെ അല്ലൊഹ്‌ ഒരു ഒന്നാന്തരം ഇടിയും ആയിരുന്നു.. നമ്മളെ തലച്ചോറ് പുറത്തെക്ക്‌ വന്നോ എന്ന് പോലും നമ്മള് സംശയിച്ചു പോയി.. തലയും തടവികൊണ്ട് നമ്മള് ഓനെ നോക്കിയപ്പോൾ ഓനും തല തടവിക്കൊണ്ട് നമ്മളെ നോക്കി പേടിപ്പിക്കുന്നുണ്ട്.. 


"നിനക്ക്‌ എന്താടി കണ്ണ് കണ്ടൂടെ.. ഇതിന് അകത്തു എന്താ ബിരിയാണി കൊടുക്കുന്നുണ്ടോ ഇത്ര തിരക്കിട്ട് ഓടി കയറാൻ..." 


"ബിരിയാണിയെ ആവിശ്യം ആണ്‌ എനിക്ക്‌ ഇപ്പോൾ അതിനകത്തു കയറിയിട്ട്.. തല്ക്കാലം എന്താണ് എന്ന് പറയാൻ സൗകര്യം ഇല്ലാ..  ഒന്ന് മാറി നിൽക്ക്.. " 

നമ്മള് അത്‌ പറഞ്ഞപ്പോൾ നമ്മളെ നല്ലോണം നോക്കി പേടിപ്പിച്ചു ചെക്കൻ മാറി നിന്നു.. കയറേണ്ടത് വളരെ അത്യാവിശ്യം ആയതോണ്ട് നമ്മള് വേഗം ബാത്‌റൂമിൽ കയറി.. 


ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുമ്പോൾ ആ കോന്തൻ ബെഡിൽ ഇരിപ്പുണ്ട്.. നമ്മള് വെല്യ മൈൻഡ് ഒന്നും ആക്കാതെ റൂമിലേക്ക് പോവാൻ പോയപ്പോൾ ആണ് അവൻ പിന്നിൽ നിന്ന് നമ്മളെ വിളിച്ചേ.. 


"സച്ചു...."


ശെരിക്കും ആ വിളി കേട്ടപ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം തോന്നി... 

നമ്മള് തിരിഞ്ഞു നോക്കിയപ്പോൾ ചെക്കൻ ബെഡിൽ ഇരുന്ന് നമ്മളെ നോക്കി ചിരിക്കുന്നു... ഉഫ്ഫ്ഫ്... എന്തൊരു മൊഞ്ചൻ ആണ് ഈ കോന്തൻ.. മൊഞ്ചു കൂട്ടുന്ന ഓന്റെ ആ ചിരിയും.. നമ്മള് ഒരു നിമിഷം അത്‌ അങ്ങ്‌ നോക്കി ലയിച്ചു നിന്നു പോയി.... 


അപ്പൊ ദേ ചെക്കൻ എണീറ്റ് എന്റെ അടുത്തേക്ക് വന്ന് നിന്നു.. 

നമ്മളെ അടുത്ത് വന്ന് നിന്ന് കണ്ണിലേക്ക് നോക്കുന്നുണ്ട്.. പൂച്ച കണ്ണ് വെച്ച് ഓന്റെ ഈ നോട്ടം അൺസഹിക്കബിൾ... 


നമ്മളെ കണ്ട്രോളും പോവും എന്ന് തോന്നിയപ്പോൾ നമ്മള് വീണ്ടും തിരിഞ് റൂമിലേക്ക് പോവാൻ പോയതും ആ കോന്തൻ നമ്മളെ കൈ പിടിച്ചു ഒറ്റ വലി ആയിരുന്നു...

നമ്മള് കറങ്ങി ഓന്റെ നെഞ്ചത്തേക്ക് വീണു.. ഒപ്പം ഓന്റെ കൈ നമ്മളെ അരയിലൂടെ പിടുത്തവും ഇട്ടു.. 

നമ്മള് ഓന്റെ മുഖത്തേക്ക് വീണ്ടും നോക്കിയപ്പോൾ  ചെക്കൻ ആ പൂച്ചകണ്ണ് വെച്ച് നമ്മളെ തന്നെ നൊക്കുന്നുണ്ട്‌.. ഒന്ന് പിരികം പൊക്കിയും താഴ്ത്തിയും നമ്മള് എന്താ എന്ന് ചോദിച്ചു.. അപ്പൊ തന്നെ ചെക്കൻ ഒന്നു കൂടി നമ്മളെ ഒന്റെ അടുത്തേക്ക് ചേർത്ത്‌ നിർത്തി.. 


"do you love me... " ഓന്റെ ആ ചോദ്യം കേട്ടതും നമ്മള് ആകെ വല്ലാതായി.. പക്ഷെ മനസ്സിന് എന്തൊ ഒരു കുളിർമ്മ തോന്നി.. 


"നീ എന്താ കിനാവ് കാണുകയാണോ.." 

പെട്ടന്ന് ഉള്ള ഓന്റെ ചോദ്യം കേട്ടപ്പോൾ ആണ് നമ്മള് ഇതൊക്കെ ചിന്തിച്ചു കൂട്ടിയത്‌ ആണെന്ന്.. 


നമ്മള് ഞെട്ടലൊക്കെ മാറ്റി ഒനെ നോക്കിയപ്പോൾ അവൻ അവിടെ ബെഡിൽ തന്നെ ഇരിപ്പുണ്ട്..  


"എന്തിനാ വിളിച്ചത്..."


"സോറി വിളിച്ചു നിർത്തി ബുദ്ധിമുട്ടിച്ചതിന്.. ഇനി ഒരിക്കലും എന്റെ ഭാഗത്തു നിന്ന് നിനക്ക്‌ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.. അതിന് നിനക്കുള്ള ഒരു ഗിഫ്റ്റ്‌ തരാൻ ആണ് നിൽക്കാൻ പറഞ്ഞത്..." 


"ഗിഫ്റ്റോ...?"

"അതെ നീ ആഗ്രഹിക്കുന്ന ഒരു ഗിഫ്റ്റ്.. ഇതാ വാങ്ങിച്ചോളൂ.." 


എന്റെ നേരെ ഒരു കവർ നീട്ടി പിടിച്ചു കൊണ്ട്‌ അവൻ പറഞ്ഞു.. നമ്മള് ഒന്റെ മുഖത്തേക്കും ആ കോവേറിലേക്കും മാറി മാറി നോക്കി.. 


"എന്താ നോക്കുന്നത് ഇതാ വാങ്ങിച്ചു തുറന്ന് നോക്ക്..." 

അവൻ അത്‌ പറഞ്ഞപ്പോൾ നമ്മള് അത്‌ വാങ്ങി തുറന്ന് നോക്കി.. അതിനകത്തു ഒരു പേപ്പർ.. ആ പേപ്പർ കയ്യിൽ എടുത്ത് വീണ്ടും നമ്മള് ഒന്റെ മുഖത്തേക്ക് നോക്കി.. നമ്മളെ നോക്കി പുച്ഛം വാരി വിതറി.. ഞാൻ അത്‌ തുറന്ന് വായിച്ചതും.. നമ്മളെ തല കറങ്ങുന്ന പോലെ തോന്നി.. ശരീരം തലർന്ന് പോകുന്ന പോലെയും.. എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.. ഡിവോഴ്സ്‌ നൊട്ടീസ്‌.... 


"ഒന്ന് ഒപ്പിട്ട് തന്നാൽ മാത്രം മതി.. ഒരു കോടതിയിലേക്കും വിളിച്ചു വരുത്തി ബുദ്ധിമുട്ടിക്കാതെ ഒഴിഞ്ഞു പോയി തന്നോളാം ഞാൻ... 

പെട്ടന്ന് എന്ത്‌ ചെയ്യണം എന്ത്‌ പറയണം എന്ന് ഓർത്തു പകച്ചു നിന്ന് പൊയി ഞാൻ... 


********************************************


നമ്മള് അത്‌ ഓൾക്ക് കൊടുത്തപ്പോൾ പെണ്ണ് ഒന്ന് ഞെട്ടി.. അങ്ങനെ തോറ്റ് കൊടുക്കാൻ ഈ അബി ഉദ്ദേശിച്ചിട്ടില്ല.. എന്റെ സ്നേഹത്തിന് ഒരു വിലയും കാണാത്ത ഒരു പെണ്ണിന് വേണ്ടി ഞാൻ എന്തിന് നിൽക്കണം.. അബിയെ വെണ്ടാ എന്നല്ലെ അവൾ പറഞ്ഞത്.. ഇത്‌ ഒന്നുകൂടി അവൾക്ക് ചെയ്യുന്നത് തെറ്റ് ആണെന്ന് മനസ്സിലാക്കി തിരുത്താൻ ഉള്ള അവസരം ആണ്.. 


ഈ നിമിഷം ആ പേപ്പർ കീറി കളഞ് എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ ഈ അബി ഒക്കെ മറന്ന് സ്വീകരിക്കും അല്ലേൽ ഒരുപാട് കരയേണ്ടി വരും സച്ചു നീ... 


നമ്മള് അതും മനസ്സിൽ കരുതി ഓളെ നോക്കിയപ്പോൾ അവൾ ആ പേപ്പറിൽ തന്നെ നോക്കി നിൽപ്പുണ്ട്.. 

കാപ്പി കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. അപ്പൊ തന്നെ ഞാൻ കാണാതിരിക്കാൻ മുഖം തിരിച്ചു അത്‌ തുടച്ചു കളഞ്ഞു.. ഞാൻ കണ്ടതായി ഭാവിച്ചും ഇല്ലാ..  


"എന്തു പറ്റി സന്തോഷം ആയില്ലേ.. ഇതായിരുന്നില്ലെ നീ ആഗ്രഹിച്ചത്..." 

നമ്മള് അത്‌ പറഞ്ഞതും ദഹിപ്പിക്കുന്ന കണ്ണുകൾ കൊണ്ട് അവൾ എന്നെ ഒരു നോട്ടം നോക്കി... 

സച്ചു നിന്റെ അഭിനയം ആണ് ഇതൊക്കെ.. നിന്റെ കണ്ണിൽ ഉള്ള എന്നോടുള്ള പ്രണയം എനിക്ക്‌ ഇപ്പോഴും കാണാൻ പറ്റുന്നുണ്ട്.. പക്ഷെ അത്‌ നീ പറയാതെ ഒരിക്കലും മനസ്സിലായി എന്നുള്ള ഭാവം ഞാൻ കാണിക്കില്ല.. അത് സൈബയെ വിവാഹം ചെയ്യേണ്ടി വന്നാലും... 

നമ്മള് വീണ്ടും ഓളെ നൊക്കിയപ്പൊൽ പെണ്ണ് നമ്മക്ക്‌ നേരെ കൈ നീട്ടിയിട്ട് ഉണ്ട്... 


"എന്താ...." 

"പേന വേണം..." 

വാശിയിൽ ഇവളെ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു.. തെറ്റ്‌ മനസ്സിലാക്കി തിരിച്ചു വരും എന്ന് കരുതിയ ഞാൻ ആണ് മണ്ടൻ.. 

ഇല്ലാ ഇവൾ ഒരിക്കലും ഇനി മാറില്ല..

പോക്കറ്റിൽ നിന്ന് പേന എടുത്ത് അവൾക്ക് നേരെ നീട്ടി.. അതും വാങ്ങി അവൾ ബെഡിൽ പോയി ഇരുന്നു.. എന്നിട്ട്‌ വീണ്ടും നമ്മളെ ഒരു നോട്ടം നോക്കി അതിൽ ഒപ്പിട്ട് എന്റെ കയ്യിൽ കൊണ്ട് തന്ന് അവൾ അവളുടെ റൂമിലേക്ക് പോയി... 


********************************************

ഇതൊക്കെ എന്തായാലും നടക്കേണ്ട കാര്യം തന്നെ ആണ്.. സൈബയുമായുള്ള വിവഹം നടക്കുന്നതിന് മുന്നെ ഇങ്ങനെ ഒരു കാര്യം എന്തായാലും ചെയ്യെണ്ടത്‌ തന്നെയാണ് പക്ഷെ അത്‌ കണ്ടപ്പോൾ മനസ്സിന്റെ പിടച്ചിൽ വല്ലാതെ ആയിരുന്നു.. കണ്ണൊക്കെ നിറഞ്ഞു പോയി.. അതിൽ ഒപ്പിടാൻ മനസ്സിന് അപ്പോൾ എവിടെ നിന്ന് ധൈര്യം വന്നെ എന്ന് ഇപ്പൊഴും ചിന്തിച്ചിട്ട് ഒരു പിടിയും ഇല്ലാ.. 


അല്ലേലും ഞാൻ എന്തിനാ വിഷമിക്കുന്നത്‌.. പിരിയാം എന്ന് തീരുമാനം അല്ലെലും എടുത്തത് ആണല്ലോ അപ്പൊ ഈ പേപ്പറിന് ഇത്ര പ്രാതാന്യം കൊടുക്കേണ്ട കാര്യം എന്താ.. എന്തായാലും ഒക്കെ നടക്കട്ടെ... കുറെ നെരം ഓരോന്ന് ചിന്തിച്ചു കിടന്ന് എപ്പോഴോ ഉറങ്ങി പോയി....


@@@@@@@@@@@@@@@@


ദിവസങ്ങൾ അങ്ങനെ കടന്നു പോയി.. അബിയുടെയും സൈബയുടെയും കല്യാണത്തിന് ഇനി 1 വീക്ക് ഉള്ളു... 


നിക്കാഹ് ചെറിയ രീതിയിൽ നടത്തിയിട്ട് ബാക്കി എല്ലാർക്കും 2 ഡേ കഴിഞ് പാർട്ടി കൊടുക്കാൻ ആണ് പ്ലാൻ... 


അബിയുടെ വീട്ടിൽ വെച്ച് തന്നെയാണ് നിക്കാഹ് നടത്താൻ തീരുമാനിച്ചത്.. എല്ലാരും ഹാപ്പി ആണ്.. 

പക്ഷെ നമ്മളെ സച്ചുന്റെ മനസ്സ്‌ ആകെ അസ്വസ്ഥമാണ്.. അബിയെ മറക്കാൻ അവൾ ഒരുപാട് ശ്രമിച്ചു എങ്കിലും അവൾക്ക്‌ അതിന് ഒരിക്കലും പറ്റില്ലാ എന്ന് അവൾ മനസ്സിലാക്കിയപ്പൊഴെക്കും ഒരു പാട് ലേറ്റ് ആയിപ്പോയി... 


ദിവസം കഴിയും തോറും അവൾക്ക് അബിയോടുള്ള ഇഷ്ടം എത്രത്തോളം ആണെന്ന് അവൾക്ക് മനസ്സിലായി തുടങ്ങി... 


അബിയോട് പലതവണ അവൾ സംസാരിക്കാൻ ശ്രമിച്ചു എങ്കിലും സൈബയെ കുറിച്ച് ഓർത്തപ്പോൾ അത്‌ പറയാതെ നിന്നു... 


ഉമ്മമക്കും ഉമ്മാക്കും ഒക്കെ സൈബയോടുള്ള സ്നേഹം കണ്ടപ്പോൾ പിന്നെ എല്ലാരുടെയും സന്തോഷത്തിനു വേണ്ടി അവൾ ഒക്കെ സഹിച്ചു നിന്നു... 


"മോളെ സച്ചു... സൈബ ഇന്ന് വരും എന്ന് പറഞ്ഞിരുന്നല്ലോ നിക്കാഹിന് സ്വർണ്ണവും ഡ്രെസ്സും ഒക്കെ എടുക്കാൻ പോവാൻ..."


"ആ ഞാൻ വിളിച്ചിരുന്നു ഉമ്മാമ അവൾ ഇപ്പൊ എത്തും..." 


"നീയും കൂടെ പൊയ്ക്കോ മോളെ..." 


"വേണ്ട... ഞാനും സൈബയും പൊയ്ക്കോളാം.."

ഉമ്മാമ നമ്മളോട് കൂടെ പോവാൻ പറഞ്ഞപ്പോൾ ആണ്  വേണ്ടാന്നും പറഞ്ഞു ആ കൊന്തന്റെ വരവ്‌... 

കേട്ടപ്പോൾ എന്തൊപോലെ ആയെങ്കിലും നമ്മള് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.. 


"ഞാൻ പോവുന്നില്ല ഉമ്മാമ.. അവർ രണ്ട് പേരും പോയി വരട്ടെ..." എന്നും പറഞ്ഞു നമ്മള് ഒന്ന് ഇളിച്ചു കാണിച്ചു അവിടെ നിന്ന് മുങ്ങാൻ പോയപ്പോൾ ആണ് സൈബ വന്നേ... 


"ആഹാ സുന്ദരി ആയിട്ട് ഉണ്ടല്ലോ... " ഉമ്മാമ പറയുന്നത് കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആണ് നമ്മള് ഓള് വന്നത്‌ കണ്ടേ.. 


" വേഗം വാ സൈബ ഒരുപാട് ലേറ്റ് ആയി... " 


"സോറി അബി.. ഞാൻ ഇത്തിരി ലേറ്റ് ആയി പോയി..." 


" its k ... നീ വേഗം വാ.."

"സച്ചു നീ വരുന്നില്ലേ.. നീയും വാടി.. സെലക്ട് ചെയ്യാൻ ഒരു ഹെല്പിന് വാടി..." 


"ഞാൻ ഇല്ലാ.. നീ തന്നെ സെലെക്റ്റ്‌ ചെയ്ത്‌ പെട്ടന്നു വാ.. എനിക്ക്‌ ഇവിടെ ഷാഫിക്കന്റെ കൂടെ ഒരുപാട് ജോലി ഉണ്ട്.. " എന്നും പറഞ്ഞു നല്ല ഇളിയും പാസാക്കി ഞാൻ മുകളിലേക്ക് കയറി പോയി.. അബിയും സൈബയുടെ പുറത്തേക്കും പോയി... 


റൂമിൽ എത്തി ബെഡിൽ ഇരുന്നു.. കണ്ണുകൾ നമ്മളോട് ഒരു അനുവാതം പൊലും ചോദിക്കാതെ നിറഞ്ഞൊഴുകാൻ തുടങ്ങി... 

ഇനി അബിയുടെ ജീവിതത്തിലും ഈ മുറിയിലും വീട്ടിലും ഞാൻ 1 വീക്ക് കൂടി.. 

സങ്കടം സഹിക്കാതെ ആയപ്പോൾ ബെഡിൽ കുറച്ചു സമയം കണ്ണടച്ച് കിടന്നു... ഈ വീട്ടിലേക്ക് കടന്നു വന്നത്‌ മുതൽ ഉള്ള കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ട് നിന്നു... 


അപ്പോഴാ റൂമിൽ ആരോ വരുന്നത്‌ പോലെ തോന്നിയത്..കണ്ണ് തുറന്നു നോക്കിയപ്പോൾ നമ്മളെ ഷഹീ...


"എന്താ ഷഹീ.. " 


" ഹേയ് ഒന്നും ഇല്ലാ.. " 


" അങ്ങനെ ഒന്നും ഇല്ലാതെ നീ വരില്ലാലോ.. പറയടോ.." 


" ശെരിക്കും ഇത്രയും സങ്കടം ഉണ്ടായിട്ടും എന്തിനാ ഈ ത്യാഗം ചെയ്യുന്നത്..." 


"ആർക്ക്‌ സങ്കടം എനിക്ക് ഒരു സങ്കടവും ഇല്ലാ.." 


"സങ്കടം ഇല്ലാഞ്ഞിട്ട്‌ ആണോ ഈ മാറി നിന്നുള്ള കരച്ചിൽ..." 


"ആരു കരഞ്ഞു.. എന്റെ കണ്ണിൽ കരട് പോയതാ..."


"ഈയിടെ ആയിട്ട് നന്നായിട്ട് വീട്ടിൽ കരട് കടന്നു കൂടിയിട്ടുണ്ട്.." 


നമ്മളെ നോക്കി ഒരു ഇളിയും ഇളിച്ചു ഈ ഡയലോഗും അടിച്ചു ചെക്കൻ പോയി.. 


@@@@@@@@@@@@@@@ 

ദിവസങ്ങൾ ഒക്കെ റോക്കറ്റ് പോവുന്ന പോലെ ആണ് പോവുന്നത്... നാളെ ആണ് അബിയുടെയും സൈബയുടെയും നിക്കാഹ്‌.. ഇനി ഈ വീട്ടിൽ എന്റെ സ്താനം ഈ ദിവസം കൂടി മാത്രം...



ഓർക്കുമ്പോൾ മനസ്സിന് താങ്ങാൻ പറ്റാത്ത വിഷമം ഉണ്ട്‌... 

എങ്കിലും നമ്മള് അത്‌ സഹിച്ചു നിൽക്കും.. 

പിന്നെ നിക്കാഹ്‌ നാളെ ഇവിടെ വെച്ച് തന്നെ ആണ്... 


" ഉമ്മാമ ഞാൻ ഒന്ന് എന്റെ വീട്ടിൽ പോയി വരാം..."


" അപ്പൊ ഇന്ന് ഇങ്ങോട്ട് വരില്ലേ.. "


"ഞാൻ രാത്രി വരും..." 


" എന്നാ മോള് പോയി വാ.. രത്രി ഇവിടെ നിന്ന് കാർ അയക്കാം.."


"ഹ്മ്മ് ശെരി....."


@@@@@@@@@@@@@@@@


നമ്മള് വീട്ടിൽ എത്തിയപ്പോൾ നമ്മളെ അമ്മായിമാരും അമ്മാവന്മാരും കസിൻസും ഒക്കെ ഉണ്ട്‌.. എല്ലാരും സൈബക്ക് മെഹന്തി ഇട്ട്‌ കൊടുക്കുന്ന തിരക്ക് ആണ്... 


പിന്നെ ലാമിക്ക്‌ ഇപ്പൊഴും നമ്മളോട് ചെറിയ പിണക്കം ഉണ്ട്‌... 

നമ്മള് വീട്ടിൽ എത്തി എല്ലാരെയും കണ്ടു എങ്കിലും ആ തെണ്ടിയെ മാത്രം അവിടെ എവിടെയും കാണാൻ ഇല്ലാ... 


"സൈബ... ലാമി എവിടെ... " 

" അവൾ ഇപ്പൊ പുറത്തെക്ക്‌ പോയിന്... വേഗം വരും എന്ന് പറഞ്ഞിട്ടാ പോയത്.. ഏതോ ഫ്രണ്ടിനെ കാണാൻ ഉണ്ട്‌ എന്ന് പറഞ്ഞു... " 

സൈബ പറഞ്ഞു തീർന്നപ്പോഴേക്കും ലാമിടെ സ്‌കൂട്ടി വീട്ടിന്റെ മുന്നിൽ വന്ന് നിർത്തി... 


നമ്മളെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു അവൾ ഉള്ളിലേക്കു കയറി വന്നു... 


"ആഹാ മെഹന്തി ഇടാൻ തുടങ്ങിയോ.. സച്ചു എപ്പോൾ വന്നു..." 


"ഞാൻ ഇപ്പൊ വന്നേ ഉള്ളു..." 

" അവിടത്തെ ഒരുക്കങ്ങൾ ഒക്കെ എങ്ങനെ പോവുന്നു..."


"അവിടെ എല്ലാം ഒക്കെ ആണ്.." 


"അല്ലാ നിന്റെ കയ്യില് അന്റെ കെട്ടിയോൻ ആവാൻ പോവുന്ന ആളെ നെയിം എഴുതണ്ടേ.." 


ഞാനും ലാമിയും സംസാരിച്ചു കൊണ്ട് നിന്നപ്പോൾ അമ്മായി സൈബയുടെ അടുത്തു വന്ന് ഇത്‌ പറഞ്ഞത് അപ്പോൾ തന്നെ ലാമി നമ്മളെ മുഖത്തു നോക്കി... നമ്മളെ മുഖത്തെ വിഷമം അല്ലേലും ആരെക്കാളും പെട്ടന്ന് അവൾക്ക് മനസ്സിലാവും.. കൂടുതൽ അവിടെ നിന്ന് പരുങ്ങി കളിക്കാതെ നമ്മള് മുകളിലേക്ക് കയറിപ്പോയി... 


മനസ്സിൽ എന്തൊ തീക്കനൽ കൊണ്ട് ഇട്ടപോലെ ഉണ്ട്‌.. ആരെയും കുറ്റം പറയാനും പറ്റില്ലാ.. തീരുമാനം എന്റെത് ആയിരുന്നല്ലോ... 


മനസ്സിൽ കല്യാണം കഴിഞ്ഞത്‌ മുതൽ അബിയുടെ കൂടെ ഉണ്ടായ നിമിഷങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നുകൊണ്ടേ ഇരുന്നു... 

ഇല്ലാ... അബിയെ പിരിയാൻ എനിക്ക്‌ വയ്യാ... അബി കൂടെ ഇല്ലാതെ എനിക്ക്‌ പറ്റില്ലാ... 

I love you അബി... നിന്നെ പിരിയാൻ എനിക്ക് വയ്യാ... നമ്മളെ കണ്ണുകൾ ഒരു പരുതിയും ഇല്ലാതെ നിറഞ്ഞു ഒഴുകാൻ തുടങ്ങി.. അബി സെബയെ നിക്കാഹ്‌ കഴിക്കുന്നത്‌ മനസ്സിൽ തെളിഞ്ഞു വരുംതോറും നെഞ്ചിൽ ആരോ കത്തികൊണ്ട് കുത്തി ഇറക്കുന്ന പോലെ തോന്നി... 


പെട്ടന്ന് ആണ് പിറകിൽ നിന്ന് ആരോ നമ്മളെ ഷോൾഡറിൽ കൈ വെച്ചത്.. വെഗം കണ്ണുകൾ തുടച്ചു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ലാമി.. അവളെ കണ്ടതും മനസ്സ് ആകെ വിങ്ങി പൊട്ടി.. അവളെ ഞാൻ കെട്ടിപിടിച്ചു എന്റെ സങ്കടം തീരും വരെ കരഞ്ഞു...


"എന്തിനാ നീ ഇപ്പോൾ കരയുന്നത്..." അവൾ അവളിൽ നിന്ന് എന്നെ വേർപെടുത്തി നിർത്തി ചോദിച്ചു...


"എനിക്ക്‌ അബിയെ പിരിയാൻ വയ്യാ ലാമി... എനിക്ക്‌ അവനെ വേണം... "


"ഓഹോ.. എപ്പോ മുതൽ തുടങ്ങി നിനക്ക്‌ ഈ സ്നേഹം.. അവനൊട് ഉള്ള സ്നെഹം തിരിച്ചറിയാൻ കല്യാണ തലേന്ന് വരെ ആവേണ്ടി വന്നോ.. എത്ര തവണ ഞാൻ നിന്നോട് പറഞ്ഞു ഇങ്ങനെ ഒന്നും ചെയ്യരുത് എന്ന്.. അപ്പോൾ നിനക്ക്‌ സൈബയുടെ സന്തോഷം മതി.. അബിക്ക്‌ നിന്നോട് ഉള്ള ഇഷ്ടം അറിഞ്ഞിട്ടും നീ അത്‌ കണ്ടില്ലെന്നു നടിച്ചു.. അവനെ ഒരിക്കലും നീ സ്നേഹിച്ചിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ നീ ഇല്ലെന്ന് പറഞ്ഞില്ലേ.. എന്നിട്ടും നിന്റെ തെറ്റ് തിരുത്താൻ നിനക്ക് ഒരു മാസം സമയം ഉണ്ടായല്ലോ.. എന്നിട്ടും നീ അത് ചെയ്‌തോ.. 

എന്നിട്ട് ഇപ്പൊ എന്തിനാ നീ ഇതും പറഞ്ഞു വരുന്നത്...."


"മറക്കാൻ പറ്റും എന്ന് കരുതി.. പക്ഷെ മറക്കാൻ ശ്രമിക്കും തോറും സ്നേഹം കൂടി കൂടി വരുകയാണ്.... "


"പക്ഷെ നീ ഒരുപാട് വൈകിപ്പോയി സച്ചു.. ഇനി നീ ഒക്കെ മറന്നേ പറ്റു..."


"ഇല്ല ലാമി.. മറക്കാൻ എനിക്ക് വയ്യാ.. ഇനിയും ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്ത് പിടിക്കും.. ഞാൻ അബിയോട് പറയാൻ പോവുകയാണ്.. അവൻ എന്നെ മനസ്സിലാക്കും...." 


" അവനെ ഒട്ടും മനസ്സിലാക്കാതെ ഇതൊക്കെ ചെയ്ത് കൂട്ടിയിട്ട് ഇനി അവൻ നിന്നോട് ക്ഷമിക്കും എന്ന് നിനക്ക്‌ തോന്നുന്നുണ്ടോ.. നീ ഒന്ന് പറഞ്ഞു നോക്ക്.. അപ്പൊ അറിയാം നീ ചെയ്തത് എത്ര മാത്രം അവനെ വേദനിപ്പിച്ചിട്ടുണ്ടെന്ന്... " 


"ഞാൻ പറയും... എത്രയും പെട്ടന്ന് തന്നെ പറയും..." 

പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല എത്രയും പെട്ടന്ന് അബിയെ കാണണം എന്ന് മാത്രം ആണ് മനസ്സിൽ... 

ലാമിയോട് പോവുകയാണ് എന്ന് പറഞ്ഞു അവളോട് സ്കൂട്ടിയുടെ ചാവി വാങ്ങി താഴെക്ക്‌ ഇറങ്ങി.. പുറത്തു ഇറങ്ങിയപ്പോൾ ആണ് ആരോടും പോവുന്ന വിവരം പറയാതെ ആണ്‌ നമ്മള് സ്കൂട്ടിയിൽ കയറി ഇരുന്നത് എന്ന് ഓർമ്മ വന്നേ.. വീണ്ടും അകത്തേക്ക് കയറി ഉമ്മാനോട് പറയാൻ വേണ്ടി അകത്തു കയറിയപ്പോൾ ഉമ്മാനെ എവിടെയും കാണാൻ ഇല്ലാ.. എല്ലായിടത്തും നോക്കിയപ്പോൾ എല്ലാരും കൂടി റൂമിൽ ഇരുന്ന് സൊറ പറയുന്നുണ്ട്... 


"ഉമ്മാ.. ഞാൻ എന്നാൽ പോവുകയാണ്.. അവിടെ ഉമ്മാമ എന്നെ അന്വേഷിക്കുന്നുണ്ടാവും.. " 


"ഉമ്മാമ കുറച്ചു നേരത്തെ നീ ഇവിടെ എത്തിയോ എന്ന് ചോദിക്കാൻ വിളിച്ചിരുന്നല്ലോ.. അപ്പൊ രാത്രി വണ്ടി അയക്കാം എന്നും പറഞ്ഞിന് പിന്നെ നീ എന്തിനാ ഇത്ര വെപ്രാളം പിടിച്ചു പോവുന്നത്..." 

ഉമ്മ അത്‌ പറഞ്ഞപ്പോൾ നമ്മക്ക്‌ പിന്നെ എന്താ പറയണ്ടേ എന്ന് ഒരു പിടിയും ഇല്ലാ.. നമ്മള് അവിടെ നിന്ന് ബബബ ആയി പോയി.. 


"നിനക്ക്‌ എന്താ ഇത്ര തിരിക്ക്.. നീ വന്നിട്ട് അടിച്ചു പൊളിക്കാൻ നിൽക്കുക ആയിരുന്നു നമ്മള് എല്ലാരും എന്നിട്ട് നീ ഇത്‌ എങ്ങോട്ടാ മുങ്ങുന്നത്‌..."'

അമ്മായി നമ്മളെയും പിടിച്ചു വലിച്ചു മുകളിലേക്ക് കൊണ്ട് പോയി.. കൂടെ വാലായി പെൺപടകൾ ഒക്കെ വന്നു.. നമ്മക്ക് ഇപ്പോഴൊന്നും ഇവിടെ നിന്ന് മുങ്ങാൻ പറ്റില്ലാന്ന് നമ്മക്ക്‌ മനസ്സിലായി.. മനസ്സിൽ ആണേൽ ഒരു സമാധാനവും ഇല്ലാ.. എങ്ങനെയും അബിയെ കാണണം സംസാരിക്കണം എന്ന് മാത്രം ആണ് മനസ്സ് നിറയെ.. 

ഇവിടെ ആണേൽ പാട്ടും ഡാൻസും ഒക്കെ തുടങ്ങി.. 

ഒരുവിതം നമ്മള് നമ്മളെ തന്നെ കണ്ട്രോൾ ചെയ്ത്‌ പിടിച്ചു നിന്ന്.. ഫുഡ് ഒക്കെ കഴിച്ച ശേഷം ആണ് നമ്മളെ കൂട്ടിപ്പോവാൻ കാർ വന്നത്.. സത്യം പറഞ്ഞാൽ എന്റെ വീട്ടിൽ നിന്ന് എനിക്ക് ആദ്യം ആയിട്ടാ ഇങ്ങനെ ഒരു ശ്വാസം മുട്ടൽ അനുഭവിക്കുന്നത്.. 


എല്ലാരോടും പെട്ടന്ന് യാത്ര പറഞ്ഞു നമ്മള് വേഗം കാറിൽ കയറി.. 

ഒന്ന് വേഗം പോവുട്ടോ... എന്ന് ഡ്രൈവറോടും പറഞ്ഞു നമ്മള് കാറിൽ ചാരി ഇരുന്നു... 


വീട്ടിൽ എത്തിയ ഉടൻ താഴെ ആരൊക്കെയോ ഉണ്ട് അവരെയൊന്നും മൈൻഡ് പൊലും ചെയ്യാതെ നമ്മള് മുകളിൽ മുറിയിലേക്ക് ചെന്ന്.. കണ്ണാടിയിൽ നോക്കി മുടി വാരി കൊണ്ട് നിൽക്കുകയായിരുന്നു അബി... അവനെ കണ്ടതും മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം തോന്നി... പിന്നെ മനസ്സിൽ അടക്കി പിടിച്ച അവനോടുള്ള സ്നേഹം നമ്മളെ തന്നെ അനുസരിക്കാതെ പുറത്തേക്ക് വന്നു.. ഒന്നും നോക്കിയില്ല ഓടിചെന്ന് അവനെ പിറകിൽ നിന്ന് കെട്ടിപിടിച്ചു.. എന്റെ കണ്ണുനീര്കൊണ്ട് അവന്റെ ഷർട്ടിൽ നനവ് തോന്നിയപ്പോൾ ആവണം എന്റെ കൈകൾ അവന്റെ അരയിൽ നിന്ന് മാറ്റി അവൻ എന്റെ നേർക്ക് തിരിഞ്ഞു നിന്നത്... തലതാഴ്ത്തി നിന്ന എന്റെ മുഖം അവൻ കൈകൾ കൊണ്ട് ഉയർത്തി അവന്റെ കണ്ണുകളിൽ നോക്കാൻ ഉള്ള ധൈര്യം കിട്ടിയില്ലെങ്കിലും നമ്മള് രണ്ടും കല്പിച്ചു ഓന്റെ കണ്ണുകളിലേക്ക് നോക്കി.. ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച്ച ആണ് നമ്മള് കണ്ടത്..  ആ പൂച്ചകണ്ണുകൾ നിറഞ്ഞിരിക്കുന്നു.. അത് കണ്ടപ്പോൾ ശരീരം തളർന്നു പോവുന്ന പോലെ തോന്നി.. I love you അബി.. നീ ഇല്ലാതെ എനിക്ക്‌ പറ്റില്ലാ... " എന്നും പറഞ്ഞു ഞാൻ അവനെ കെട്ടിപിടിച്ചു... 

കുറച്ചു സമയം ഒന്നും പ്രതികരിക്കാതെ നിന്നെങ്കിലും പിന്നീട് അവനും എന്നെ ചേർത്ത് പിടിച്ചു.. Love you too സച്ചു.. " 


"മാഡം വീട് എത്തി...." 


പെട്ടന്നു ഒന്ന് ഞെട്ടി നമ്മള് ചുറ്റും നോക്കി.. കാർ വീടിന്റെ മുന്നിൽ എത്തിയിട്ടുണ്ട്.. അപ്പോഴാ നമ്മള് ചെറുതായി ഒന്ന് മയങ്ങി എണീറ്റത് ആണെന്ന് മനസ്സിലായത്.. കണ്ടത് മധുരമായ ഒരു സ്വപ്നം ആണെന്നും മനസ്സിലയാത്‌.. 


പിന്നെ വീട്ടിലേക്ക് കയറിയപ്പോൾ എല്ലാരും ഹാളിൽ തന്നെ ഇരിപ്പുണ്ട്... 

"ആഹ മോള് വന്നോ.. എന്തുണ്ട് അവിടത്തെ വിശേഷം... ഒരുക്കങ്ങൾ ഒക്കെ എവിടെ വരെ ആയി.."


"എല്ലാം നന്നായിട്ട് പോവുന്നു... " 


"ഭക്ഷണം കഴിച്ചിട്ടാണോ വന്നത്‌.."

"അതെ ഉമ്മാ ഭക്ഷണം ഒക്കെ കഴിച്ചു.." 


"വാ സച്ചു ഒന്ന് വന്ന് മെഹന്തി ഇട്ടുതാ..." 


" എനിക്ക് നല്ല ക്ഷീണം ഉണ്ട് നഹല.. നീ ഒന്ന് സഹലയോട് പറ.. പ്ലീസ്.."

എന്നും പറഞ്ഞു നമ്മള് മുറിയിലേക്ക് പോയി.. 

അബി അവിടെ ഇല്ലാ... 

നമ്മള് വേഗം ഫോൺ എടുത്ത് താഴെ ഷഹീടെ ഫോണിലേക്ക് വിളിച്ചു.. അബി പുറത്തേക്ക് പോയതാണ് വരാൻ ലേറ്റ് ആവും എന്ന് ഉമ്മാമയോട് പറഞ്ഞിട്ടുണ്ട് എന്നും അവൻ പറഞ്ഞു... 

അപ്പോൾ തന്നെ നമ്മള് ഫോൺ എടുത്ത് അബിയെ ഒരുപാട് വിളിച്ചു.. ആദ്യം ഒക്കെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു പിന്നീട് അത്‌ ഓഫ് ആക്കി.. എത്ര തന്നെ ലേറ്റ് ആയാലും അബിയോട് സംസാരിച്ചിട്ടേ ഉറങ്ങുള്ളൂ എന്ന് മനസ്സിൽ കരുതി നമ്മള് വെയിറ്റ് ചെയ്തു ബെഡിൽ അങ്ങനെ ഇരുന്നു.. സമയം ഇടയ്ക്കിടെ നോക്കി.. 11 മണി... 12മണി... 1 മണി... 2 മണി.. 3 മണി... 

മണിക്കൂറുകൾ കടന്നു പോയി.. പക്ഷെ അബി വന്നില്ല.. അവസാനം കാത്തു കാത്തു നിന്ന് ഉറങ്ങിപോയി.... 


@@@@@@@@@@@@@@@@@@@@@


ഉറക്ക് ഞെട്ടി എണീറ്റപ്പോൾ തന്നെ നമ്മള് വേഗം ഫോൺ എടുത്ത് നോക്കിയേ.. സമയം നോക്കിയപ്പോൾ 9 മണി... അല്ലൊഹ്‌ ഇന്നലെ നല്ല ക്ഷീണവും പിന്നെ ഉറങ്ങാൻ ലേറ്റ് ആയത് കൊണ്ട് നമ്മള് ബോധം കേട്ടപോലെ ഉറങ്ങിപ്പോയി... 

നമ്മള് വേഗം ബെഡിൽ നിന്ന് എണീറ്റ് ഇരുന്നപ്പോൾ ആണ് അതിനേക്കാൾ തല കറങ്ങുന്ന കാഴ്ച്ച നമ്മള് കണ്ടത്.. അബി കല്യാണ ചെക്കന്റെ വേഷത്തിൽ നിൽക്കുന്നു... അബി എന്ന് വിളിച്ചു അടുത്തേക്ക് പോവാൻ പോയതും അവൻ മുറിയിൽ നിന്ന് ഇറങ്ങി താഴേക്ക് പോയി.. ഒന്റെ പിന്നാലെ ഓടി പോവാൻ പോയപ്പോൾ ആണ് ലാമി മുറിയിലേക്ക് കയറി വന്നത്... 


"നീ ഇത്‌ എവിടെക്കാ ഓടി പോവുന്നത്.. ഇതെന്ത് കോലാടി.. നീ റെഡി ആവുന്നില്ലേ.. നിക്കാഹിന് സമയം ആവാറായി... എല്ലാരും എത്തി താഴെ " 


"ആരുടെ നിക്കാഹ്... ഇവിടെ ഒരു നിക്കാഹും നടക്കാൻ പോവുന്നില്ല.. അബി എന്റേത് ആണ് എന്റേത് മാത്രം..." 


"നിന്റേതോ ആരു പറഞ്ഞു.. അവൻ പറഞ്ഞോ.. പിന്നെ മുമ്പ് നിക്കാഹ് കഴിഞ്ഞു എന്നുള്ളത് ആണേൽ ഡിവോഴ്സ് പേപ്പറിൽ നീ ഒപ്പിട്ടു കൊടുത്തില്ലേ.. പിന്നെ എന്ത് അതികാരം ആണ്‌ അവന്റെ മേൽ നിനക്ക് പറയാൻ ഉള്ളത്..." 


"പ്ലീസ് ലാമി നീ ഓരോന്ന് പറഞ്ഞു എന്നെ തകർക്കരുത്.. എനിക്ക് അബിയോട് സംസാരിക്കണം പ്ലീസ്.." 


"ആദ്യം നീ ഫ്രഷ് ആയി റെഡി ആവാൻ നോക്ക്.. അപ്പോഴേക്ക് അബിയെ ഞാൻ ഇങ്ങോട്ട് പറഞ്ഞു വിടാം.." 


"സത്യം ആണോ..." 

" ആ സത്യം.. നീ ആദ്യം ഞാൻ പറഞ്ഞത് കേൾക്ക്..." എന്നും പറഞ്ഞു അവൾ താഴേക്ക് പോയി...

നമ്മള് അപ്പൊ തന്നെ ഫ്രഷ് ആവാൻ കയറി ഫ്രഷ്  ആയി ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് അബിയെ വെയിറ്റ് ചെയ്ത് നിന്നു... 


********************************************


ഷിയാസിനോട് സംസാരിച്ചു നിൽക്കുമ്പോൾ ആണ് ലാമി അടുത്തെക്ക്‌ വന്ന് സച്ചു സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു എന്ന് പറഞ്ഞതും റൂമിലേക്ക് പോവാൻ ആവിശ്യപെട്ടതും.. ഷിയാസ് കൂടി ഉന്തി തള്ളി വിട്ടപ്പോൾ നമ്മള് മുകളിലേക്ക് ചെന്നു.. താഴെ ആണേൽ നിക്കാഹിന്റെ സമയം ആയി അതിന്റെ ബഹളത്തിൽ ആണ് എല്ലാരും..

റൂമിലേക്ക് കയറിയപ്പോൾ ജനൽ തുറന്നു പുറത്തക്ക് നോക്കി നിൽക്കുകയാണ് ആ തെണ്ടി..😏 നമ്മളെ കണ്ടതും ഓടി പിടിച്ചു നമ്മളെ അടുത്തെക്ക് വന്നു... ആ കാപ്പി കണ്ണുകൾ ഒക്കെ നിറഞ്ഞിട്ടുണ്ട്.. അല്ലേലും ഞാൻ എന്തിനാ അതൊക്കെ നോക്കുന്നത്.. 


"എന്തിന് വേണ്ടിയാ ഇപ്പൊ ഈ കള്ള കണ്ണീര്..." 

"കള്ള കണ്ണീരോ.. നിനക്ക് ഇത്‌ കണ്ടിട്ട് കള്ള കണ്ണീർ ആയിട്ട് തോന്നുന്നുണ്ടോ അബി.." 

"അല്ലെലും എന്റെ തോന്നൽ ഒന്നും ശെരിയല്ല എന്ന് നീ തന്നെ ഒരിക്കൽ തെളിയിച്ചു തന്നത്‌ അല്ലെ.. നിന്റെ കണ്ണിൽ ഞാൻ എന്നോട് കണ്ട പ്രണയം പോലും കള്ളം ആയിരുന്നില്ലേ..." 

"അത്‌ ഒരിക്കലും കള്ളം അല്ലായിരുന്നു അബി.. realy I love you.. love you lot.. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലാ.. " 


"ഓഹോ ഈ സ്നേഹം എപ്പോ മുതലാ വന്നത്.. നിനക്ക് ഞാൻ വെറും മഹർ ചാർത്തിയാവാൻ മാത്രം ആയിരുന്നില്ലേ.. വേറെ ഒരു ബന്ധവും നമ്മൾ തമ്മിൽ ഇല്ലാ എന്നല്ലേ നീ എല്ലാരോടും വിളിച്ചു കൂവിയത്‌.. 


"അബി അത്‌ സൈബയ്ക്ക്‌ ഇഷ്ടം ആണെന്ന് അറിഞ്ഞപ്പോൾ..." 


"അതെ നീ നിന്റെ സഹോദരി സ്നേഹം കൊണ്ട് എന്റെ സ്നെഹം കണ്ടില്ലെന്നു നടിച്ചു.. ഇപ്പൊ നിന്റെ സഹോദരി സ്നെഹം പോയോ.. അവൾ തന്നെയാ താഴെ അണിഞ്ഞൊരുങ്ങി നിൽക്കുന്നത്.. ഈ അവസാന നിമിഷം അവളെ വേണ്ട എന്ന് വെക്കണോ... വാക്കുകൾ മാറ്റികൊണ്ട് നിൽക്കാൻ ഞാൻ സച്ചു അല്ല.. അബി ആണ്.. ഹബീബ് റഹ്‌മാൻ.. ഇനി എന്ത് തന്നെ സംഭവിച്ചാലും ഈ നിക്കാഹ് നടക്കുക തന്നെ ചെയ്യും...." 


********************************************


അവന്റെ ചോദ്യങ്ങൾക്ക് ഒരു മറുപടിയും കൊടുക്കാൻ എന്റെ പക്കൽ ഇല്ലായിരുന്നു.. കാരണം ഒക്കെ എന്റെ തെറ്റാണ്.. എന്റേത് മാത്രം... 


"അബി പ്ലീസ്...ഞാൻ പറയുന്നത് ഒന്ന്...."


"മിണ്ടിപ്പോവരുത്...." നമ്മള് പറഞ്ഞു തുടങ്ങും മുമ്പ്‌.. നമ്മളെ നേർക്ക് കൈ ഉയർത്തി പിടിച്ചു.. നിറകണ്ണുകളോടെ ഞാൻ ഒനെ നോക്കിയപ്പോൾ നമ്മളെ നോക്കി പേടിപ്പിച്ചു പറയുന്നത് ഒന്ന് കേൾക്കാൻ പോലും നിൽക്കാതെ അവൻ പോയി...


അവനെ കുറ്റം പറയാൻ പറ്റില്ല ഒക്കെ എന്റെ തെറ്റാണ്.. അതിനുള്ള ശിക്ഷ എനിക്ക് കിട്ടി... ആരോടും ഒരു പരാതിയും പറയാൻ പറ്റില്ല.. എന്റെ സങ്കടം ആ മുറിക്കുള്ളിൽ മാത്രം ഒതുക്കി ഞാൻ അവിടെ കിടന്ന് കരഞ്ഞു തീർത്തു.... 


@@@@@@@@@@@@@@@@@@@@@


നിക്കാഹ്‌ കഴിഞ്ഞിട്ടും സച്ചുനെ കാണാതെ ആയപ്പോൾ ലാമി മുറിയിലേക്ക് കയറി വന്നു.. ബെഡിൽ കിടക്കുകയാണ് സച്ചു.. 

ലാമി അവളുടെ അടുത്ത് ചെന്ന് അവളുടെ ഷോൾഡറിൽ കൈ വെച്ചു.. 


അപ്പൊൾ തന്നെ ഒന്ന് ഞെട്ടി സച്ചു ബെഡിൽ നിന്ന് എഴുന്നേറ്റിരുന്നു... 


"കഴിഞ്ഞോ..." ഇടറുന്ന ശബ്ദത്തിൽ അവൾ ലാമിയോട് ചോദിച്ചു...


"ഹ്മ്മ് നിക്കഹ്‌ കഴിഞ്ഞു.. നിന്നെ താഴെ എല്ലാരും അന്വേഷിക്കുന്നുണ്ട്.. നീ വാ.." 


"ഹ്മ്മ് ഞാൻ വരാം നീ പൊയ്ക്കോ..." 


"വേണ്ടാ.. ഞാൻ വെയ്റ്റ്‌ ചെയ്യാം നീ ഒന്ന് മുഖം കഴുകി വാ.."

"എന്താ ഞാൻ വല്ല ആത്മഹത്യയും ചെയ്യും എന്ന് നിനക്ക് പേടി ഉണ്ടോ.. മരിക്കാൻ മാത്രം ഭീരു അല്ല ഈ സച്ചു.. നീ പൊയ്ക്കോ..ഞാൻ വന്നോളാം.. " 

കരഞ്ഞു കരഞ്ഞു സങ്കടം തീർത്തത് കൊണ്ടാവണം അവളുടെ മനസ്സിൽ കുറച്ചു ധൈര്യം വന്നത്.. സച്ചൂന്റെ സംസാരം കേട്ടപ്പോൾ ലാമി അവൾ പറയുന്നത് അനുസരിച്ചു താഴേക്ക് പോയി... 

മുഖം ഒക്കെ കഴുകി ഒന്ന് ഫ്രഷ് ആയി സച്ചുവും താഴ്ക്ക് ഇറങ്ങി... 


********************************************


നമ്മള് താഴേക്ക് ഇറങ്ങി പോകുമ്പോൾ എല്ലാരേയും നോട്ടം നമ്മളെ ആയിരുന്നു.. ഇത്രയും നേരം നമ്മളെ കാണാത്തത്‌ കൊണ്ട് ആവണം എല്ലാം നമ്മളെ ഇങ്ങനെ നോക്കുന്നത്... നമ്മള് ലാമിയെ നോക്കിയപ്പോൾ പെണ്ണ് നമ്മളെ നോക്കി ഒരുമാതിരി ഇളിക്കുന്നുണ്ട്.. അത്‌ പോലെ തന്നെ ഷബീ.. ഷഹീ.. നഹല സഹല.. ഉമ്മാമ ഉമ്മ.. നമ്മളെ ഉപ്പാ ഉമ്മാ.. എല്ലാരും നമ്മളെ നോക്കി അതെ ഇളി ഇളിക്കുന്നുണ്ട്.. ഇതെന്താ റബ്ബെഹ്.. എല്ലാരും ഈ അവസ്ഥയിൽ നമ്മളെ കളിയാക്കുകയാണോ... നമ്മള് ലാമിന്റെ അടുത്തേക്ക് ചെന്ന് നിന്ന് ഓളെ ചോദ്യ ഭാവത്തിൽ നോക്കി.. അപ്പൊ പെണ്ണ് കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു നമ്മക്ക് എന്തോ കാണിച്ചു തരുന്നുണ്ട്.. ഓള് കാണിക്കുന്ന ഭാഗത്തേക്ക് നമ്മള് തിരിഞ്ഞു നോക്കി.. ദെ നിൽക്കുന്നു അണിഞ്ഞൊരുങ്ങി നല്ല ഹൂറിയെ പോലെ നമ്മളെ നോക്കി ഇളിച്ചോണ്ട് നിൽക്കുന്നു നമ്മളെ സൈബ... ഓളെ കയ്കളിൽ കൈകോർത്തു നിൽക്കുന്ന ആളെ കണ്ടതും നമ്മള് ഞെട്ടി പണ്ടാരമടങ്ങി പോയി... ഓളെയും പറ്റിച്ചേർന്നു നമ്മളെ നോക്കി ഇളിച്ചോണ്ട് നിൽക്കുന്നു ഷിയാസ്...." 


കാണുന്നത് സ്വപ്നം ആണെന്ന് തോന്നിയപ്പോൾ നമ്മള് നമ്മളെ തന്നെ ഒന്ന് നുള്ളി നോക്കി... അല്ല അല്ലാ.. ദേ നിൽക്കുന്നു സൈബയുടെ കൂടെ കല്യാണപ്പയ്യന്റെ വേഷത്തിൽ ഷിയാസ്.... 


നമ്മള് കിളി പോയ പോലെ നിന്ന് കണ്ണ് ഒന്ന് ചിമ്മുക പോലും ചെയ്യാതെ അവരെ തന്നെ നോക്കി നിൽപ്പാണ്... അപ്പൊ രണ്ടും നമ്മളെ നോക്കി ഇളിച്ചോണ്ട് അടുത്തേക്ക് വന്നു... 


"എന്താടി ഇങ്ങനെ നോക്കുന്നത്.. നിനക്ക്‌ എന്നെ മനസ്സിലായില്ലേ.. ഞാൻ സൈബ.. ഇപ്പൊ സൈബ ഷിയാസ്..." അവൾ ഷിയാസിനെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു നമ്മളോട് ഇത്‌ പറഞ്ഞപ്പോൾ നമ്മള് ശെരിക്കും ചിരിക്കണോ കരയണോ എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആണ്...

അപ്പോഴേക്ക് നമ്മളെ ഉപ്പയും ഉമ്മയും പിന്നെ ഇവിടത്തെ എല്ലാരും കൂടി നമ്മളെ ചുറ്റും വന്നു നിന്നു... 


"നീ എന്താ വിചാരിച്ചത് സച്ചു.. മുമ്പ് കല്യാണം ഉറപ്പിച്ചിരുന്നു എന്ന് കരുതി നിന്റെ ഭർത്താവിനെ സ്വന്തം ആക്കാൻ ആഗ്രഹിച്ചു നടക്കുകയാണ് എന്നോ... ഇത്രയേ മനസ്സിലാക്കിയിട്ടുള്ളു നീ എന്നെ.. അത്രയും മോശമാണോടി നിന്റെ ഈ സൈബ..." 


"അത്‌.. സോറി... സൈബ..." നമ്മക്ക്‌ സങ്കടം അടക്കാൻ പറ്റിയില്ല.. പൊട്ടി കരഞ്ഞു... 


"അബിയും ഞാനും ഇത്രയും അടുപ്പം ആവാൻ കാരണം നിന്റെ മനസ്സിൽ ഉള്ള ഇഷ്ടം അവനോട് തുറന്നു ഞാൻ പറയിക്കാൻ എന്ന് പറഞ്ഞത് കൊണ്ടാ.. എന്നോട് സംസാരിക്കുന്ന എല്ലാ സമയവും അവൻ നിന്നെ കുറിച്ച് മാത്രം ആണ് സംസാരിച്ചിരുന്നത്..." 


"അതെ സച്ചു.. കുഞ്ഞുന്നാൾ മുതലേ ഞാനും അബിയും കൂട്ടുകാർ ആണ് അവൻ ഇത്രയും മാറിയത് അത്‌ നിന്നോടുള്ള അവന്റെ സ്നേഹം കൊണ്ടാണ്.. എനിക്ക് സൈബയെ ഇഷ്ടം ആണെന്നുള്ള കാര്യം ഞാൻ ആദ്യമേ അബിയോട് പറഞ്ഞിരുന്നു.. അബി സൈബയോട് അതിനെ കുറിച്ച് സംസാരിച്ചപ്പോൾ അവൾക്കും ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നു.. അത്‌ വീട്ടിൽ എല്ലാരോടും സംസാരിക്കാൻ തീരുമാനിച്ചപ്പോൾ ആണ് നിന്റെ ഈ ഒരു തീരുമാനം... " 


"അതെ സച്ചു.. ലാമി ആദ്യം ഇത്‌ പറഞ്ഞപ്പോൾ എനിക്ക്‌ അവളെ മുഖം നോക്കി ഒന്ന് കൊടുക്കാൻ ആണ് തോന്നിയത്.. പക്ഷെ അവളെ നീ പറഞ്ഞു വിട്ടതാണ് എന്ന് അറിഞ്ഞപ്പോൾ ശെരിക്കും തകർന്നു പോയി.. പക്ഷെ അബിയെ നിനക്ക് ഇഷ്ടം ആണെന്ന് എനിക്ക്‌ അറിയാമായിരുന്നു.. അത്‌ കൊണ്ട് ഒന്ന് കളിപ്പിക്കാം എന്ന് കരുതി.. പക്ഷെ നീ ഒരിക്കലും അത്‌ എല്ലാരേയും  വിളിച്ചു പറയും എന്ന് ഞാൻ കരുതിയില്ല... നീ ഇത്രക്കും പൊട്ടി ആയിപോയല്ലോ..." 


ഷിയാസും സൈബയും മാറി മാറി ഓരോന്ന് പറഞ്ഞപ്പോൾ നമ്മള് ശെരിക്കും തകർന്ന് പോയി... 


നമ്മള് ആകെ തകർന്ന് നിൽക്കുമ്പോൾ ആണ് ഉമ്മാമ അടുത്തേക്ക് വന്നത്.. നീ എന്താ കരുതിയത് മോളെ.. സൈബയെ നമുക്ക് ഒക്കെ ഇഷ്ടം ആണ്.. അതിന് അർത്തം അബിയുടെ ഭാര്യ ആയി അവൾ വരുന്നത് ആഗ്രഹിക്കുന്നുണ്ട് എന്നാണോ... ഈ കാന്താരിയല്ലാതെ എന്റെ അബിക്ക് വേറെ ഒരു പെണ്ണും ചേരില്ല... ഉമ്മാമ നമ്മളെ തലക്ക് ഒന്ന് കൊട്ടി അത്‌ പറഞ്ഞപ്പോൾ നമ്മക്ക് സന്തോഷാണോ അതൊ ഇനി വേറെ വല്ലതും ആണോ എന്ന് മനസ്സിലാവുന്നില്ല.. നമ്മള് ഉമ്മാമയെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു.. നമ്മളെ ഉമ്മയും ഉപ്പയും ഒക്കെ നമ്മളെ ആശ്വസിപ്പിക്കുന്നുണ്ട്.. നമ്മക്ക് കുറ്റബോധം കൊണ്ട് സഹിക്കാൻ പറ്റുന്നില്ല... 

അവസാനം കരഞ്ഞു മനസ്സിന് ഒരു ആശ്വാസം തോന്നിയപ്പോൾ നമ്മള് കണ്ണൊക്കെ തുടച്ചു സൈബയുടെ അടുത്ത് പോയി അവളെ കെട്ടിപിടിച്ചു ഒരുപാട് സോറി പറഞ്ഞു.. 


"ഇനി ബാക്കി ഉള്ളത് ഞാൻ പറഞ്ഞു തരാം... " ലാമി ഇളിച്ചോണ്ട് നമ്മളെ അടുത്തേക്ക് വന്ന് പറഞ്ഞു... 


എല്ലാരോടും തീരുമാനിക്കാൻ പറഞ്ഞു നീ അങ് മുകളിലേക്ക് കയറി പോയില്ലേ.. അപ്പൊ തന്നെ നിനക്ക് അബിയെ ഇഷ്ടം ആണെന്നും ഇതൊക്കെ നീ സൈബയ്ക്ക് അബിയെ ഇഷ്ടം ആണെന്ന് കരുതിയും പറഞ്ഞതാണ് എന്ന് ഞാൻ എല്ലാരോടും പറഞ്ഞിരുന്നു.. പക്ഷെ അത് നീ തന്നെ പറയണം എന്ന് അബിയുടെ വാശി ആയിരുന്നു.. എല്ലാരേയും നീ കുറച്ചു വെള്ളം കുടിപ്പിച്ചതല്ലേ അതോണ്ട് ഒരു പണി തരാൻ നമ്മളൊക്കെ കൂടി അങ് തീരുമാനിച്ചു... പിന്നെ അബിയുടെ ഭാഗത്തു ആണ് ശെരിയെന്ന് തോന്നിയത് കൊണ്ട് നമ്മളൊക്കെ ഓന്റെ കൂടെ നിന്നു... "


ശെരിക്കും നമ്മളെ സ്വഭാവം വെച്ച് ഓളെ തലമണ്ട പൊളിയെണ്ടത്‌ ആണ് പക്ഷെ നമ്മളെ മനസ്സിൽ മുഴുവൻ അബിയെ എത്രയും പെട്ടന്ന് ഒന്ന് കാണണം എന്നായിരുന്നു.. നമ്മള് ചുറ്റും നോക്കി.. 


"എന്താ നീ നോക്കുന്നത്...." 


"അബി എവിടെ ലാമി..." 


നമ്മള് ചോദിച്ചപ്പോൾ ഓള് നമ്മളെ നോക്കി ഇളിക്കുകയാണ്.. നമ്മള് എല്ലാരേയും മുഖത്തേക്ക് നോക്കിയപ്പോൾ എല്ലാരും നമ്മളെ നോക്കി ഒരു മാതിരി ചിരി ചിരിക്കെന്ന്.. നമ്മള് ഒന്നും പിടി കിട്ടാതെ അന്തം വിട്ട്‌ നില്ക്കുംമ്പോൾ ആണ് പിന്നിൽ നിന്ന് ഒരു വിസിലടി കേട്ടത്... 


നമ്മള് തിരിഞ്ഞു നോക്കിയതും ആളെ കണ്ടപ്പോൾ നമ്മള് പെട്ടന്ന് എന്ത്‌ ചെയ്യണം എന്ന് അറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിപോയി.. ഇത്രയും സന്തൊഷം ഇതിന് മുന്നേ ഞാൻ അനുഭവിച്ചിട്ടില്ലാത്ത പോലെ തോന്നി... 

സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു... കൈ വിട്ട്‌ പോയി എന്ന് തോന്നിയ പലതും തിരിച്ചു കിട്ടിയപ്പോൾ നമ്മക്ക്‌ നമ്മളെ തന്നെ കണ്ട്രോൾ പറ്റാതെ ആയി... 


ദേ അബി.. അല്ല എന്റെ അബി അവിടെ എന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നു.. അല്ലേൽ തന്നെ നമ്മളെ കണ്ട്രോൾ പോയി നില്ക്കാ അതിന്റെ കൂടെ ആ കോന്തൻ ചിരിക്കുക കൂടി ചെയ്യുമ്പോൾ ഉള്ള എന്റെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയേ... അവിടെ അത്രയും ആൾക്കാർ ഉണ്ട് എന്നൊന്നും നമ്മള് നോക്കീല്ല.. ഓടി ചെന്ന് ആ കോന്തനെ കെട്ടിപിടിച്ചു... 


ഹാളിൽ മുഴുവൻ കയ്യടിയും വിസിലടിയും കൊണ്ടുള്ള ബഹളം ആയിരുന്നു.. നമ്മള് അതൊന്നും കാര്യാക്കില്ല നമ്മള് കോന്തനെ അങ് മുറുക്കെ പിടിച്ചു ആ നെഞ്ചിൽ തല അമർത്തി വെച്ച് അങ് നിന്നു.. ഇത്‌ വരെ ഉണ്ടായ വിഷമങ്ങൾ ഒക്കെ എവിടെയോ ആവിയായി പോയ പോലെ തോന്നി... ചെക്കന്റേയും കിളി പോയിന്നാ തോനുന്നു നമ്മളെ പോലെ തന്നെ എന്നെ ചേർത്ത് പിടിച്ചു നിൽക്കുന്നുണ്ട്... 


********************************************


ഓടി അടുത്തേക്ക് വരുമ്പോൾ വെല്യ ഗമയിൽ നിൽക്കണം എന്നൊക്കെ വിചാരിച്ചത് ആയിരുന്നു പക്ഷെ ആ ഹക്ക് എല്ലാരേയും മുന്നിൽ നിന്ന് തന്നെ ഇങ്ങനെ കെട്ടിപ്പിടിക്കും എന്ന് നമ്മള് കരുതിയില്ല.. പെണ്ണ് വന്ന് കെട്ടിപ്പിടിച്ചപ്പോൾ ഗമയിൽ നിൽക്കണം എന്ന കാര്യം പോലും നമ്മള് മറന്നു പോയി... അല്ലേൽ തന്നെ നേരത്തെ അവളെ കണ്ണ് നിറഞ്ഞപ്പോൾ തന്നെ നമ്മക്ക് ആകെ വല്ലാതെ ആയിരുന്നു പിന്നെ എങ്ങനെയൊക്കെയോ പിടിച്ചു നിന്നത് ആണ്.. 

എല്ലാം മറന്നു നമ്മള് അങ്ങ് നിന്നപ്പോൾ ആണ് ആരോ ആക്കി ചുമക്കുന്നത് കേട്ടപ്പോൾ... അപ്പോഴാ നമ്മക്കും ബോധം വന്നത്... 


"എടി മാക്രി മാറടി.. ദേ എല്ലാരും നോക്കുന്നു... 

നമ്മള് മെല്ലെ ഓളെ ചെവിയിൽ പറഞ്ഞു നമ്മളെ വയറിൽ ചുറ്റിപ്പിടിച്ച കൈ മെല്ലെ മാറ്റാൻ ശ്രമിച്ചു.. എന്റെ അള്ളോഹ് നോ രക്ഷ.. പെണ്ണ് ഒരു കൂസലും ഇല്ലാതെ അതെ നിൽപ്പ് നിൽക്കുകയാ.. 

നമ്മക്ക്‌ ആണേൽ ചടച്ചിട്ട് വയ്യാ.. എല്ലാരും ആണേൽ നമ്മളെ നോക്കി ഇളിക്കുന്നുണ്ട് ... 

പിന്നെ ഒരു രക്ഷ ഇല്ലാതെ ആയപ്പോൾ നമ്മള് ഓളെ കയ്യില് ഒരു നുള്ളു വെച്ച് കൊടുത്തു...


********************************************


ചെക്കന് ചടക്കുന്നുണ്ട് എന്ന് നമ്മക്ക് അറിയാം.. എന്നാലും നമ്മക്ക്‌ പിടി വിടാൻ തോന്നണ്ടേ..ഹിഹി.. 

അപ്പോഴാ കോന്തന്റെ വക ഒരു നുള്ള്‌.. 


"ആ എന്താ കൊന്താ നുള്ളുന്നെ..." നമ്മള് അലറി.. അപ്പൊ ആ കോന്തൻ നമ്മളെ നോക്കി ഒരു അവിഞ്ഞ ഇളി പാസാക്കാ..  പിന്നെ കണ്ണ് കൊണ്ട് എന്തോ ആക്ഷൻ കാണിക്കുന്നുണ്ട്.. നമ്മള് തിരിഞ്ഞു നോക്കിയപ്പോൾ എല്ലാരും കൂടി പൊട്ടിച്ചിരിക്കാൻ തുടങ്ങി... നമ്മള് സൈക്കളിൽ നിന്ന് വീണ ഇളി അങ് പാസാക്കി... 


ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസം ആണ് നമ്മക്ക് ഇത്‌...  മനസ്സിൽ ഒരുപാട് ഇഷ്ടം വെച്ച് ഒരിക്കൽ കൂടി എല്ലാരുടെയും മുന്നിൽ വെച്ച് ചാർത്തിയ മഹർ ഒന്നുകൂടി നമ്മളെ കഴുത്തിൽ വീണ്ടും അണിയിച്ചു തന്നു... 

ഫങ്ക്ഷന് ഒക്കെ അടിപൊളി ആയി.. ഇന്ന് ചെറിയ രീതിയിൽ ആണ്‌ നടത്തിയത്  എങ്കിലും മറ്റന്നാൾ ഒരു ഗ്രാന്റ് ഫങ്ക്ഷന് നടത്തുന്നുണ്ട്... നിക്കാഹ് കഴിഞ്ഞു ഷിയാസും സൈബയും ഷിയാസിന്റെ വീട്ടിലേക്കു പോയി.. മറ്റന്നാൾ ഓഡിറ്റോറിയത്തിൽ നിന്ന് ആണ് ഫങ്ക്ഷന്... 


രാത്രി ആവാറായപ്പോൾ നമ്മളെ വീട്ടുകാർ ഒക്കെ പോവാൻ ഇറങ്ങി... 


"എന്നാ നമ്മള് പോയി വരാം.. മോളെ സച്ചു ഈ ലാമി എവിടെ.. അവൾ എന്താ ഇവിടെ തന്നെ നിൽക്കാൻ ഉള്ള പ്ലാൻ ആണോ.. നീ പോയി അവളെ വിളിച്ചിട്ടു വാ... " 


"ഉമ്മ പറഞ്ഞപ്പോൾ തന്നെ നമ്മള് ഒന്ന് ചുറ്റും നോക്കി.. ഷബിനേയും കാണാൻ ഇല്ലാ.. അപ്പൊ ഉറപ്പാ രണ്ടും കൂടി ഇവിടെലും നിന്ന് കിന്നരിക്കുന്നുണ്ടാവും... 

നമ്മള് ഓളെ വിളിച്ചിട്ട് വരാം എന്ന് പറഞ്ഞു മുകളിലേക് പോവുമ്പോൾ  ഉണ്ട് ഇളിച്ചോണ്ട് ആ പോത്ത്‌ താഴേക്ക് ഇറങ്ങി വരുന്നു.. 


"എവിടെ പോയിരുന്ന് കിന്നരിച്ചു വരുകയാ മഹാറാണി..." 

നമ്മള് ഇളിച്ചോണ്ട് ചോദിച്ചപ്പോൾ പെണ്ണ് നമ്മളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.. 


"ഷബി വിടണ്ടേ മോളെ.."


"ദേ എല്ലാരും പോവാൻ ഇറങ്ങി നിന്നെ അന്വേഷിക്കുന്നുണ്ട്.." 

അപ്പൊഴാ ഓളെ കയ്യില് നമ്മള് ഒരു കവർ കണ്ടത്..


"ഇത്‌ എന്താടി... ഷബി തന്ന ഗിഫ്റ്റ്  ആണോ..?


"ഗിഫ്റ്റ്‌ തന്നെ ആണ് പക്ഷെ ഷബി എനിക്ക്‌ തന്നത്‌ അല്ലാ.. അബി നിനക്ക്‌ തരാൻ പറഞ്ഞു എന്റെ കയ്യിൽ തന്നത് ആണ്.. " 


"അബി എനിക്ക്‌ താരൻ തന്നതോ..."

"അതെ.. പിന്നെ വേറെ ഒരു കാര്യം കൂടി പറഞ്ഞു.. ഇന്ന് ഇത്‌ ഇട്ടിട്ട് അവന്റെ അടുത്തേക്ക് പോവാനും പറഞ്ഞു... ഹ്മ്മ്മ് ഹ്മ്മ്മ് നടക്കട്ടെ.. കൊച്ചു ഗള്ളി.. നടക്കട്ടെ ഹിഹിഹി.." 

എന്നും പറഞ്ഞു എന്റെ വയറ്റിയിട്ട് ഒരു കുത്തും തന്ന് ആ കവറും എന്റെ കയ്യിൽ തന്ന് പെണ്ണ് ഇളിച്ചോണ്ട് താഴേക്ക് പോയി... 


@@@@@@@@@@@@@@@@@@@@@


എല്ലാരും പോയ ശേഷം നമ്മള് ആ കവർ തുറന്ന് നോക്കി... വൗ... നല്ല അടിപൊളി സാരി.. അതും ബ്ലാക്ക് കളർ.. ഉഫ്ഫ്ഫ് അല്ലേലും നമ്മളെ മുത്തിന്റെ സെലെക്ഷൻ പൊളിയാണ്... 


നമ്മള് വേഗം ആ സാരിയും ഉടുത്തു നല്ല അടിപൊളിയായി റൂമിലേക്ക് ചെന്നു... 


********************************************


നമ്മള് റൂമിൽ നിന്ന് ഷിയാസിനോട് ഫോണിൽ സംസാരിച്ചുകൊണ്ട് നിന്നപ്പോൾ ആണ് റൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടത്.. അങ്ങോട്ട് നോക്കിയതും എന്റെ അല്ലാഹ് ഉഫ്ഫ്ഫ്... ഇത് എന്താ സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന മാലാഖയോ... ഈ തെണ്ടിക്ക് എന്ത്‌ മൊഞ്ചാണ് അല്ലാഹ്.. എന്നാലും നമ്മള് അത് അത്ര പെട്ടന്ന് സമ്മതിച്ചു കൊടുക്കാൻ പാടില്ലാലോ... കണ്ട്രോൾ തരണേ റബ്ബേ..  


പെണ്ണ് ഇളിച്ചോണ്ട് അകത്തേക്ക് കയറി വരുന്നുണ്ട്.. നുണക്കുഴി കാട്ടിയുള്ള അവളുടെ ചിരി.. ആരെയും ആകർഷിക്കുന്ന കാപ്പി കണ്ണുകൾ.. ഗ്ഗോതമ്പ് നിറമുള്ള അവളുടെ തല മുടികൾ കാറ്റിൽ നൃത്തം വെക്കുന്നു.. സംഭവം നമ്മള് അന്തം വിട്ടെങ്കിലും നമ്മള് നല്ലോണം കണ്ട്രോൾ ചെയ്ത് നിന്ന്... അവളെ കാണാത്ത പോലെ ഫോണിൽ തന്നെ ശ്രദ്ധ കൊടുത്തു നിന്നു... 


പെണ്ണു നമ്മള് ഒന്ന് നോക്കാൻ പഠിച്ച പണിയൊക്കെ പലതും നോക്കുന്നുണ്ട്.. നമ്മള് മൈൻഡ് ആക്കാതെ ഷിയാസിനോട് സംസാരിച്ചോണ്ട് നിന്നു...  നമ്മക്ക് ചിരി വന്നിട്ട് വയ്യാ എങ്കിലും പിടിച്ചു നിന്നു... 


"ഓഹോ അത്രയ്ക്ക് ആയോ.. എന്നെ നോക്കാൻ പറ്റില്ലാല്ലേ... " എന്നും പറഞ്ഞു ആ മാക്രി നമ്മളെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി ഒറ്റ ഏറ്.. ഫോൺ 4 കഷ്ണങ്ങൾ.. എനിക്ക് വല്ല ആവിശ്യം ഉണ്ടോ... ഇങ്ങനൊരു കാന്താരി... 


********************************************

ഒന്റെ കളി കണ്ടില്ലേ.. നമ്മക്ക് അടിമുതൽ അങ് തരിച്ചു കേറി.. അല്ലേലും ഈ സച്ചുനോടാ കളി ഹിഹിഹി.. പാവം ഒട്ടും പ്രതീക്ഷിച്ചില്ല.. കിളി പോയ പോലെ നിൽപ്പുണ്ട്.. 


" നീ ഇത് എന്ത്‌ പണിയാ കാട്ടിയെ.. എന്തിനാ എന്റെ ഫോൺ നശിപ്പിച്ചത്.. " 


"ഞാൻ ഇവിടെ കുളിച്ചൊരുങ്ങി ഈ സാരിയും ഉടുത്തു വന്നിട്ട് എന്നെ നോക്കാതെ ഫോൺ വിളിച്ചിരുന്നാൽ പിന്നെ ഞാൻ എന്ത് ചെയ്യണം.. അല്ലേലും ഉടുത്തു ഒരുങ്ങി വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ..." 

എന്നും പറഞ്ഞു നമ്മള് ഒരു ലോഡ് പുച്ഛം വാരി വിതറി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്ന് ആ കോന്തൻ നമ്മളെ കയ്യിൽ പിടിച്ചു ഒറ്റ വലി.. നമ്മള് കറങ്ങി തിരിഞ്ഞു ഓന്റെ നെഞ്ചത് തന്നെ വീണു.... 😍😍


നമ്മള് അപ്പൊ തന്നെ ഓന്റെ അടുത്ത് നിന്ന് പോവാൻ നോക്കിയെങ്കിലും ആ കോന്തൻ നമ്മളെ അരയിൽ പിടുത്തം എട്ടിന്... നമ്മള് ഇത്തിരി കലിപ്പോടെ തന്നെ ഓനെ നോക്കി... 


"എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ..." 


"എന്താ എനിക്ക് നോക്കി കൂടെ..." 


"നോക്കിക്കോ പക്ഷെ ഇങ്ങനെയാണോ നോക്കുകാ.. ഇന്ന് നമ്മളെ ഫസ്റ്റ് നൈറ്റ് അല്ലെടി അപ്പൊ ഇത്തിരി റൊമാന്റിക് ആയി നോക്കികൂടെ... " 


"അയ്യടാ... റൊമാന്റിക് ആയി നോക്കേണ്ട ഒരു മൊതല്...." 


"എന്താടി എന്റെ മോന്താ കണ്ടാൽ റോമന്റ്സ്‌ വരൂലേ.." 


"ഇല്ലാ..." 


"ആഹ അതൊന്ന് കാണണമല്ലോ..." എന്ന് പറഞ്ഞു നമ്മളെ ഒന്ന് പിടിച്ചു കറക്കി ചുമരിൽ ചാർത്തി നിർത്തി... 

അവന്റെ കൈപ്പത്തിയുടെ ചൂട് നമ്മളെ അരയിൽ അറിയുന്നുണ്ട്... 

ഒന്റെ മുഖം നമ്മളെ മുഖത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു... പൂച്ച കണ്ണുകൾ കൊണ്ടുള്ള ഓന്റെ ആ നോട്ടം.. എന്റെ അല്ലൊഹ്‌ അൺസഹിക്കബിൾ... 

കൂടാതെ നമ്മളെ നോക്കി പുഞ്ചിരിക്കുക കൂടി ചെയ്തപ്പോൾ നമ്മക്ക് വെല്ല്യ ഗമയിൽ നിൽക്കാൻ തോന്നിയില്ല... നമ്മളും ജാഡ ഒക്കെ മാറ്റി വെച്ച് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു.. ഹിഹി...☺️ 


"എന്താ ഇപ്പൊയും റൊമാൻറ്സ് വരുന്നിലെ.." 

നമ്മളെ ചെവിയുടെ അടുത്ത് വന്ന് മെല്ലെ ഒനത്‌ പറഞ്ഞപ്പോൾ നമ്മക്ക്‌ ആകെ വല്ലാതായി പോയി... 


"ആഹ എന്റെ കാന്താരിക്ക് നാണം ഒക്കെ വരുന്നുണ്ടല്ലോ..." 

നമ്മളെ നോക്കി സൈറ്റ്‌ അടിച്ചു കാണിച്ചപ്പോൾ നമ്മള് ഓന്റെ നെഞ്ചിൽ മെല്ലെ ഒരു കുത്തു കൊടുത്തു... 


"സച്ചു......." 


"ഹ്മ്മ്മ്മ്മ്..."


"ഒന്ന് കണ്ണടച്ചേ...." 


"എന്തിനാ..." 


" കണ്ണടക്ക് പെണ്ണെ...." 


*******************************************

അവൾ കണ്ണടച്ചപ്പോൾ അവൻ അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിന്റെ മേൽ വെച്ചു... അവൾ അവന്റെ കൈകളിൽ പിടുത്തം മുറുക്കി.. കുറച്ചു സമയം എല്ലം മറന്നു അങ്ങനെ തന്നെ നിന്നു.... 

പിന്നെ മെല്ലെ അവൻ മുഖം മാറ്റി വെച്ച് അവളുടെ ചെവിയിൽ പോയി മെല്ലെ വിളിച്ചു... 


"സച്ചു....."


അവൾ മെല്ലെ കണ്ണ് തുറന്നു അവനെ നോക്കി പുഞ്ചിരിച്ചു... 


"പോവാം...."


"പോവാനോ എവിടേക്ക്...." 


"അതൊക്കെ ഉണ്ട്... നീ വാ..." 


"സമയം 12 മണി കഴിഞ്ഞു ഇപ്പൊ എങ്ങോട്ടാ പോവുന്നെ... " 


"12 മണി ആയാൽ എന്താ.. നിന്നെ ഞാൻ അല്ലെ വിളിക്കുന്നെ.. എന്റെ കൂടെ വരാൻ നിനക്ക്‌ പേടി ഉണ്ടോ മാക്രി.." 


"മാക്രി നിങ്ങളെ കെട്ടിയോള്..." 


"അതാണല്ലോ നിന്നെ വിളിച്ചത്..." 


"ആണോ എന്നാ വാ പോവാം..."


എന്നും പറഞ്ഞു അവൾ അവന്റെ കൈ പിടിച്ചു വലിച്ചു... 


"കൈ പിടിച്ചു വലിക്കാതെ പെണ്ണെ.. ഞാൻ ബുള്ളെറ്റിന്റെ ചാവി എടുക്കട്ടേ.. നീ മെല്ലെ പോയി ആരേലും പുറത്തു ഉണ്ടോ എന്ന് നോക്ക് ഞാൻ ഇപ്പൊ വരാം... 


******************************************


ആ കോന്തൻ അത്‌ പറഞ്ഞപ്പോൾ നമ്മള് സാരിയുടെ മുന്താണി അറയിൽ ചുരുട്ടി കുത്തി മെല്ലെ റൂമിൽ നിന്ന് ഇറങ്ങി.. അല്ലേലും ഈ കാര്യത്തിൽ പണ്ടേ നമ്മള് മിടുക്കിയ...  

നമ്മള് പമ്മി പമ്മി.. മെല്ലെ താഴെ ഇറങ്ങി ഹാളിന്റെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി... 


"ഈ കോന്തൻ ഇത്‌ എന്താ വരാത്തത്... ഇനി നമ്മളെ പറ്റിച്ചത് ആയിരിക്കോ... അങ്ങനെ ആണേൽ ഇന്ന് ഓന്റെ മയ്യത്തു ആയിരിക്കും.."


നമ്മക്ക് കാത്തിരുന്നു പിരാന്ത് പിടിച്ചു തിരിച്ചു അകത്തു കയറാൻ പോയപ്പോൾ ദേ വരുന്നു നമ്മളെ കെട്ടിയോൻ... 

ചെക്കനെ കണ്ടതും നമ്മള് ആകെ അന്തം വിട്ടു പോയി... ത്രീ ഫോർത്തു പാന്റും ബ്ലാക്ക്‌ ടി ഷർട്ടും.. കൂളിംഗ് ഗ്ലാസും ഷോള്ഡറില് ഒരു ബാഗും.. ബൈക്കിന്റെ ചാവിയും വിരലിൽ ഇട്ട് കറക്കി കൊണ്ട് വരുവാ... 


"പോവാം...." 

ചെക്കൻ പോവാം എന്ന് പറയുന്നത് നമ്മള് കേട്ട് എങ്കിലും നമ്മള് ഈ ചെക്കനെ കണ്ട് അന്തം വിട്ട്‌ തന്നെ നോക്കി നിൽക്കുകയാ...


"നീ എന്താ പെണ്ണെ ഇങ്ങനെ നോക്കുന്നത്..." 


"അല്ലാ.. ഇതെവിടെക്കാ പോകുന്നെ.. ഞാൻ വിചാരിച്ചു ഒന്ന് റൈഡ് നടത്തി വരാൻ ആണെന്ന്.. ഇതെന്താ ബാഗ് ഒക്കെ..."


"അതൊക്കെ സർപ്രൈസ് ആണ് മോളെ.. ഒരു കാര്യം മാത്രം നീ അറിഞ്ഞാൽ മതി ഇന്ന് എന്തായാലും നമ്മള് തിരിച്ചു വരില്ല നാളെ രാവിലെയെ വരൂ... ഇനി ഒരൊന്ന് കുത്തി ചോദിക്കണ്ട ബാക്കിയൊക്കെ സർപ്രൈസ്..." 


"അതൊക്കെ ഒക്കെ.. പക്ഷെ ആരോടും പറയാതെ പോയിട്ട് നാളെ ഇവിടെ കണ്ടില്ലെങ്കിൽ ഉമ്മാമ വഴക്ക് ഇണ്ടാക്കുംട്ടോ.." 


"അതൊന്നും ഓർത്തു നീ ടെൻഷൻ ആവണ്ട എല്ലാരും രാവിലെ ഉറങ്ങി എഴുന്നേൽക്കും മുമ്പ് നമ്മള് ഇവിടെ എത്തും... നീ പേടിക്കാതെ വാ പെണ്ണെ..."


എന്നും പറഞ്ഞു നമ്മളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു ചെക്കൻ ബുള്ളെറ്റ് എടുത്തു മെല്ലെ തള്ളി ഗെയ്റ്റിന് പുറത്തു കൊണ്ട് വെച്ചു.. എന്നിട്ട്‌ അതിന്റെ മേലെ കയറിയിരുന്ന് നമ്മളെ നോക്കി ഇളിച്ചോണ്ട് വണ്ടിയിൽ കയറാൻ പറഞ്ഞു.. നമ്മള് പിന്നെ കേൾക്കേണ്ട താമസം ചാടി കയറി ഇരുന്നു... 


"ഇങ്ങനെ ഒരു ട്രിപ്പ് ഉണ്ടേൽ എനിക്ക്‌ വല്ല ജീൻസ് പാന്റും ടോപ്പും വല്ലതും വാങ്ങി തന്നുടെ മനുഷ്യ.." 


"സ്വഭാവമോ ആണിന്റെ രൂപത്തിൽ എങ്കിലും പെണ്ണായി കാണാൻ ഉള്ള ആഗ്രഹം കൊണ്ടല്ലേ പെണ്ണെ...ഹിഹി.." 

എന്നും പറഞ്ഞു നമ്മളെ കളിയാക്കി ഇളിക്കാൻ തുടങ്ങി.. നമ്മള് അപ്പൊ തന്നെ നടുപ്പുറം നോക്കി ഒരു കുത്തു അങ്ങ് വെച്ച് കൊടുത്തു.. ഈ സച്ചുനോടാ കളി ഹിഹി...


ചെക്കൻ നിനക്ക്‌ ഞാൻ കാണിച്ചു താരാടി എന്നും പറഞ്ഞു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് അങ്ട് വിട്ടു... നമ്മള് ഒന്റെ പിന്നിൽ ഓന്റെ അരയിലൂടെ കൈ ഇട്ട്‌ ഓനെ കെട്ടിപിടിച്ചു അങ് ഇരുന്നു.... 


ഉഫ്ഫ്ഫ്ഫ്... ഒരു രക്ഷയും ഇല്ലാ.. ഈ തണുപ്പുള്ള രാത്രി നമ്മളെ ചെക്കനെ ഇങ്ങനെ കെട്ടിപിടിച്ചു ബുള്ളറ്റിൽ കറങ്ങുന്ന ആ സുഖം വേറെ തന്നെ ആണ് മക്കളെ...


********************************************


നമ്മളെ കെട്ടിപിടിച്ചു ഇരുപ്പുണ്ടെലും പെണ്ണിന്റെ സൗണ്ട് ഒന്നും കേൾക്കാൻ ഇല്ലാ.. പൊതുവെ നിങ്ങക്ക് അറിയാലോ കലപില പാത്തു ആണല്ലോ.. ഇതിപ്പോ അനക്കം ഒന്നും ഇല്ലാ.. ഇനി ഉറങ്ങി പോയോ റബ്ബേ...


"അതെ അവിടെ തന്നെ ഉണ്ടോ നീ.." 


"ഉണ്ടല്ലോ എന്തെ.."


"അല്ല ഒച്ചപ്പാട് ഒന്നും കേൾക്കുന്നില്ല അത്‌ കൊണ്ട് ചോദിച്ചതാ..." 


"അതാണോ പ്രശ്നം ഇപ്പോ ശെരിയാക്കി തരാം..." 


"കൂഊഊഊയ്യ്..... കൂയ്യ്....." 

നമ്മള് അത്‌ പറഞ്ഞതും പെണ്ണ് കൂക്കി വിളിക്കാൻ തുടങ്ങി... 


"എടി മാക്രി നിർത്തു... ഇവളോട് ഒന്നും പറയാനും പറ്റില്ലാലോ റബ്ബെഹ്.. ജീവിതകാലം മുഴുവൻ നിന്നെ സഹിക്കണ്ടേ എന്ന് ഓർക്കുമ്പോൾ ആണ്..." 


"എനിക്ക് എന്താ അതിനു കുറവ് ചെക്കാ.." 


"കുറവൊന്നും ഇല്ലാ എല്ലാം ഇത്തിരി കൂടുതൽ ആണ് അത്രയേ ഉള്ളു.. ഹിഹി..." 


"ഹിഹിഹി....." 


പിന്നെ പെണ്ണ് വായ പൂട്ടിയിട്ടില്ലാട്ടോ.. ഒരേ സംസാരം ആയിരുന്നു... 


********************************************


ചെക്കൻ പോയി പോയിഇപ്പൊ ഒരു കാട്ടിൽ ഒക്കെ എത്തിയിട്ടുണ്ട്...

എന്റെ റബ്ബേ ഇവൻ എന്നെ വല്ലെടുത്തും കൊണ്ട് പോയി കളയാൻ ഉള്ള പ്ലാൻ ആണോ..


"അല്ല ഇത്‌ എങ്ങോട്ടാ പോവുന്നെ..." 


"കാണാൻ പോവുന്ന പൂരം എന്തിനാ പറഞ്ഞു തരുന്നത്.. നീ കുറച്ചു സമയം കൂടി ക്ഷമിക്ക് പെണ്ണെ..." 


അത്‌ പറഞ്ഞതും ചെക്കൻ ബ്രൈക് പിടിച്ചു... നമ്മള് ബൈക്കിൽ നിന്ന് ഇറങ്ങി.. ആ കോന്തനും...


"എത്തിയോ.. ഈ കൊടും കാട് കാണിച്ചു തരാൻ ആണോ എന്നെ കൊണ്ട് വന്നത്.." 

നമ്മള് അത്‌ പറഞ്ഞതും ചെക്കൻ നമ്മളെ നോക്കി ഇളിച്ചു കൊണ്ട്  പിന്നിൽ വന്ന് നിന്ന് നമ്മളെ കണ്ണ് പൊത്തി പിടിച്ചു... 


എന്നിട്ട് നമ്മലെയും കൊണ്ട് മുന്നോട്ട് നടന്നു... അതിനിടയിൽ നമ്മള് എന്തൊക്കെ ചോദിച്ചിട്ടും ഒന്നും പറഞ്ഞു തരുന്നില്ല ഹംക്ക്... 


കുറച്ചു നടന്നപ്പോൾ ചെക്കൻ നടത്തം നിർത്തി.. നമ്മളെ കണ്ണിൽ നിന്ന് കൈ എടുത്തു... 

നമ്മള് പതിയെ കണ്ണ് തുറന്ന് നോക്കിയതും സ്വപ്നമാണോ സത്യമാണോ എന്ന് അറിയാൻ പറ്റാത്ത പോലെ തോന്നി... 

നമ്മള് വാ പൊളിച്ചു നിന്ന് പോയി.. 

അത്‌ വരെ ഒരു കാട്ടിൽ ആയിരുന്നു എന്ന ഫീൽ പോലും മാറി മറഞ്ഞു..  ചുറ്റുമുള്ള മരങ്ങളിൽ ഒക്കെ ഡെക്കറേറ്റ് ലൈറ്റ്‌ പിടിപ്പിച്ചു വെച്ചിരിക്കുന്നു... നടുവിൽ ഒരു കട്ടിലയും ബെഡും.. ബെഡിനു ചുറ്റും വെയ്റ്റ്‌ കർട്ടൺ... ചുറ്റും ഒരുപാട് കാൻഡിൽ കത്തിച്ചു വെച്ചിരിക്കുന്നു... ബെഡിൻ മുല്ലപ്പൂക്കൾ കൊണ്ട് അലങ്കരിചിരിക്കുന്നു... ശെരിക്കും ഒരു കൊച്ചു സ്വർഗം പോലെ തോന്നി.. ഇളം കാറ്റിൽ ആ മുല്ലപ്പൂവിന്റെ മണം നമ്മളെ തലോടുന്നു... അറിയാതെ തന്നെ ചുണ്ടുകൾ പല തവണ wow എന്ന് പറയുന്നുണ്ട്... 


"എങ്ങനെയുണ്ട് ഇഷ്ട്ടം ആയോ.." 


" ഇഷ്ടം ആയൊന്നോ ഒരുപാട് ഇഷ്ടമായി.. അമാസിങ്.... thank u so much..." 

നമ്മക്ക് ഒരുപാട് സന്തോഷം ആയി.. അതിന് നമ്മള് ആ കോന്തന് കെട്ടിപിടിച്ചു ഒരു കിസ്സും കൊടുത്തു.... അപ്പൊ ദേ ചെക്കൻ നമ്മളെ പൊക്കിഎടുത്തു... 


നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങൽ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്...നമ്മളെയും പൊക്കിയെടുത്തു ചെക്കന്റെ ബെഡിന്റെ അടുത്ത് കൊണ്ട് പോയി.. പിന്നെ നമ്മളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു താഴെ നിർത്തി.. 


********************************************


നമ്മള് പെണ്ണിനെ പൊക്കിയെടുത്തോണ്ട് വന്നപ്പോൾ നാണത്താൽ നമ്മളെ നോക്കി ഇളിച്ചോണ്ട് കഴുത്തിന് ചുറ്റിപിടിച്ചു നമ്മളെ പറ്റിച്ചേർന്ന് കിടക്കുകായായിരുന്നു.... നമ്മള് ഓളെ താഴെ നിർത്തി ആ കണ്ണിലേക്ക് നോക്കിയപ്പോൾ ആ കണ്ണിലെ പ്രണയം കൊണ്ടുള്ള തിളക്കം എന്നെ വല്ലാണ്ട് ആകർഷിച്ചു... ഞാൻ അവളുടെ അരക്കെട്ടിലൂടെ കൈ ഇട്ട് അവളെ എന്നിലേക്ക് ചേർത്ത് നിർത്തി... അവൾ എന്റെ കണ്ണിലേക്ക് നോക്കി നിൽക്കുകയാണ് നമ്മള് മെല്ലെ അവളെ രണ്ടു കണ്ണിലും ഉമ്മ വെച്ചു...  ഉമ്മ വെച്ചു ഞാൻ അവളെ നോക്കിയപ്പോൾ നാണത്താൽ അവളുടെ കവിളുകൾ ചുവന്നിട്ടുണ്ട്... അവളെ ചുണ്ടുകളിൽ എന്റെ ചുണ്ടുകൾ ചേർത്ത് വെക്കാൻ പോയതും.. പെണ്ണ് നാണത്താൽ തിരിഞ്ഞു നിന്നു..  നമ്മളല്ലേ ആള് അങ്ങനെ വീടോ...ഹിഹി.. 

പിന്നിലൂടെ ചെന്ന് അവളുടെ വയറിൽ ചുറ്റിപിടിച്ചു അവളെ എന്നിലേക്ക് ചേർത്ത് നിർത്തി.. തണുത്ത ഇളം കാറ്റിൽ അവളുടെ ഗോതമ്പ് നിറം ഉള്ള മുടി മെല്ലെ എന്നെ തലോടുന്നുണ്ട്... ഞാൻ മെല്ലെ അത്‌ അവളുടെ പിൻ കഴുത്തിൽ നിന്ന് മാറ്റി അവിടെ മെല്ലെ എന്റെ ചുണ്ടുകൾ വെച്ചു.. അപ്പോൾ തന്നെ അവൾ തിരിഞ്ഞു നിന്ന് എന്നെ കെട്ടിപിടിച്ചു....  പിന്നേ...@£¥€¥¥¥#%*¥!¥¥<¥¥£<*¥£<>>£¥+>££#>!€££€#€€>>%€ പറഞ്ഞു തരൂല😂😂😂😂😂😂


@@@@@@@@@@@@@@@@


പിറ്റേന്ന് രാവിലെ എല്ലാരും എഴുന്നേൽക്കുന്നതിനു മുന്നെ തന്നെ ആരെയും കണ്ണിൽ പെടാതെ നമ്മള് റൂമിൽ എത്തി... പിന്നെ ഒന്നും അറിയാത്ത പോലെ നമ്മള് വീണ്ടും കിടന്നുറങ്ങി... 


പിന്നെ കണ്ണ് തുറന്ന് നോക്കിയപ്പോൾ നമ്മളെ കെട്ടിയോള് തിരക്കിട്ട് എന്തൊക്കെയോ ചെയ്യുന്നുണ്ട്... ഇതെന്താപ്പാ ഇവൾക്ക് ഇത്രയൊക്കെ തിരക്ക്... 


" ഹെലോ മാഡം എന്താണ് രാവിലെ തന്നെ കാര്യമായ എന്തോ പണിയിൽ ആണല്ലോ.. " 


" രാവിലെയോ സമയം നൊക്ക്‌ മോനെ സ്വീറ്റ് ഹബ്ബി... " 


അവൾ അത്‌ പറഞ്ഞപ്പോയ നമ്മള് ടൈം നോക്കിയേ സമയം 12 മണി ആവാറായിട്ടുണ്ട്.. 


"പിന്നെ നാളെ അല്ലെ സൈബയുടെയും ഷിയാസിന്റെയും മാരേജ് ഫങ്ക്ഷൻ..  നമ്മക്കൊക്കെ പുറത്തു പോയി കുറെ ഷോപ്പിങ് നടത്താൻ ഉണ്ട്.. ഞാൻ പോവാൻ പോവ്ആട്ടോ...." 


"എന്നാലും ഒരു ഗ്ലാസ് ചായ തന്നിട്ട് പോവൂ കെട്ടിയോളെ..." 


"പോയി ഫ്രഷ്‌ ആയി വാ.. ചായ മാത്രം അല്ല.. ഫുഡും തരാം.. എന്നിട്ട് നമ്മളെ കൂടെ ഷോപ്പിങ്ങിനും വരണം.." 


"അയ്യടാ... നിങ്ങളൊക്കെ ഷോപ്പിൽ പോയാൽ ഉള്ള കാര്യം എനിക്ക്‌ അറിയാം രാത്രി ആയാലും തീരില്ല.. അതോണ്ട് ഞാൻ ഇല്ലാ മോളെ.. ഷഹീനെയോ ഷബിയെയോ കൂട്ടി പോ... "


" ഇങ്ങള് വന്നേ പറ്റു.. ഷഹീ ഇത്‌ പറഞ്ഞപ്പോഴേ എവിടെയോ അർജെന്റ് ആയി പോവാൻ ഉണ്ട്‌ എന്ന് പറഞ്ഞു മുങ്ങി..ഷബി ആണേൽ രവിലെ തന്നെ ഓഫീസിലും പോയി.. ഇനി ഇപ്പൊ ഇങ്ങള് വന്നെ പറ്റു സ്വീറ്റ് ഹബ്ബി.. അതോണ്ട് ഇങ്ങനെ മസിലു പിടിച്ചു ഇരിക്കാതെ വേഗം ഫ്രഷ് ആയി വന്നേ... ചെല്ല് ചെല്ല്..." 

പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചു വലിച്ചു തള്ളാൻ തുടങ്ങി... 


"തള്ളിയിടാതെ പെണ്ണെ.. ഞാൻ വന്നോളാം.." 

എന്തായാലും രക്ഷ ഇല്ലാ എന്ന് അറിയുന്നൊണ്ട് നമ്മള് സമ്മതിച്ചു കൊടുത്തു... 


ഫ്രഷ് ആയി ഇറങ്ങിയപ്പോൾ നമ്മളെ കെട്ടിയോള് പോവാൻ വേണ്ടി റെഡി ആയിട്ടുണ്ട്.. യെല്ലോ കളർ ഹംക്കിനു നന്നായി ചേർന്നിട്ടുണ്ട്... അല്ലേലും ഈ മാക്രിക്ക് എത്‌ കളർ ആണ് ചേരാത്തത്... പെണ്ണ് കണ്ണാടിയിൽ നോക്കി മുടിയും ചീകി നിൽപ്പുണ്ട്.. ഹിഹി.. നമ്മള് പിന്നിൽ പോയി കെട്ടിപിടിച്ചു... നമ്മളോടാ കളി... 


"എന്താ അബി കാണിക്കുന്നേ.. മാറി നിന്നെ.." 


"അതിനു ഞാൻ ഒന്നും കാണിചില്ലാലോ.. കാണിക്കാൻ പോവുന്നല്ലേ ഉള്ളു.. ഹിഹി.." 

കണ്ണാടിയിലൂടെ ഓളെ മുഖം നോക്കി സൈറ്റ് അടിച്ചു കാണിച്ചപ്പോൾ പെണ്ണ് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്‌... അത്‌ പിന്നെ പണ്ടേ നമ്മക്ക് ഇഷ്ടം ഇല്ലാത്ത കാര്യം ആയത്‌ കൊണ്ട് ഓളെ പിടിച്ചൊന്നു കറക്കി നമ്മളെ നേർക്ക് നിർത്തി... നല്ലോണം അങ്ങ്‌ നോക്കി പേടിപ്പിച്ചു... 


"എന്താ കൊന്താ നോക്കി പേടിപ്പിക്കുന്നെ.." 


"കൊന്തൻ നിന്റെ മറ്റവൻ..." 


"അതല്ലേ ഇങ്ങളെ വിളിച്ചേ..." 


"അപ്പൊ മറ്റവൻ ആണെന്ന് അറിയാലോ.. എന്നാ ഒരു കിസ്സ് തന്നെ..." 


"അയ്യടാ.. ഒന്ന് മാറി നിന്നെ അബി.. ഡോർ ഒന്നും ക്ലൊസ്‌ അല്ലാട്ടൊ.. ഇപ്പൊ ആരേലും കയറി വരും.." 


"കയറി വന്നാൽ എന്താ നീ എന്റെ കെട്ടിയോൾ അല്ലെ... തന്നില്ലെങ്കിൽ പിന്നെ ഇവിടെ നിന്ന് മോള് അനങ്ങില്ല..." 


" ഹ്മ്മ് എന്നാ കണ്ണടക്ക്... " 


"അതെന്തിനാ.. കണ്ണ് തുറന്നിട്ട് തന്നെ താ.. " 


" ഇല്ലാ.. കണ്ണടച്ചാലേ തരു..." 


"ഹ്മ്മ് ശരി എന്നാൽ വേഗം താ..." 


നമ്മള് കണ്ണടച്ച് നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു സമയം ആയി.. ഒരു അനക്കവും ഇല്ലാ.. 


"എത്ര സമയം ആയി കാത്ത്‌ നിൽക്കുന്നു ഒന്ന് വേഗം താ പെണ്ണെ..." 

പിന്നെ നമ്മള് കണ്ണ് തുറന്ന് നോക്കിയപ്പോൾ പെണ്ണിന്റെ പൊടി പോലും കാണുന്നില്ല... 

എടി ദുഷ്ട്ടത്തി നീ എന്നെ പറ്റിച്ചല്ലേ... കാണിച്ചു തരാം...


@@@@@@@@@@@@@@@@ 


ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ്‌ വീട്ടിൽ എത്തിയപ്പോൾ സമയം നമ്മള് പറഞ്ഞപോലെ രാത്രി തന്നെ ആയി.. പെൺപടയെ കൂട്ടി ആണല്ലോ പോയത്... 


പിറ്റേന്ന് ഫങ്ക്ഷന് രാവിലെ തന്നെ എല്ലാരും ഓഡിറ്റോറിയത്തിൽ എത്തി... നമ്മളെ ബീവി നല്ല മെറൂൺ കളർ ഗൗൺ ഒക്കെ ഇട്ട്‌ മൊഞ്ചത്തി ആയിട്ടുണ്ട്.. നമ്മള് അതെ കളർ ഷർട്ടും ഇട്ട്‌ മൊഞ്ചനും.. ഹിഹിഹി..  


കല്ല്യാണ ചെക്കനും പെണ്ണും നല്ല അടിപൊളിയായി നിൽപ്പുണ്ട്... 

പിന്നെ ഇന്നലെ നമ്മളെ പറ്റിച്ചത്‌ കൊണ്ട്‌ നമ്മളെ മാക്രിയെ അത്ര മൈന്റ്‌ ആക്കാതെ ഗമയിൽ നിൽക്കെന്ന്.. 


നമ്മള് മൈൻഡ് ആകാത്തത് ഒരു പ്രശ്നവും ഇല്ലാ എന്ന രീതിയിൽ ആണ് പെണ്ണിന്റെയും കളി.. ഇവൾക്ക് ഒരു പണി കൊടുത്തേ പറ്റു.. എന്താ ഇപ്പൊ ചെയ്യാ.... 


"എസ്ക്യൂസ്‌മി സർ...." 

നമ്മള് ഓൾക്ക് എന്തെലും പണി കൊടുക്കണം എന്ന് കരുതി ആലോചിച്ചു നിന്നപ്പോൾ ആണ് പിറകിൽ നിന്ന് ആരോ വിളിച്ചത്... 

തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു രണ്ട് മൊഞ്ചത്തികൾ... 

നമ്മള് ഒന്ന് പുഞ്ചിരിച്ചു.. പിന്നെ നമ്മക്ക്‌ ആളെ പിടികിട്ടിയിട്ടില്ല.. നമ്മള് ചോദ്യഭാവത്തിൽ നോക്കിയപ്പോൾ രണ്ടും ഇളിക്കുണ്ട്..


"ഓർമ്മയുണ്ടോ സാർ..." 


"im sorry എനിക്ക് മനസ്സിലായില്ല..."


"അത്‌ നമ്മളെ കോളേജിലെ ഒരു പ്രോജക്ടിന്റെ ഭാഗം ആയി ഇന്റർവ്യൂ ചെയ്യാൻ.." 


"യെസ്‌ ഇപ്പൊ ഒർമ്മ വന്നു..." 

നമ്മള് ഇടകണ്ണിട്ട് ആ മാക്രിയെ നോക്കിയപ്പോൾ നമ്മളെ ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നുണ്ട്... ഹിഹി.. നിനക്ക് ഒരു പണി തരണം എന്ന് കരുതിയെ ഉള്ളു.. പടച്ചോൻ എന്റെ കൂടെയാണ് മോളെ..." നിനക്ക്‌ ഞാൻ കാണിച്ചു താരാട്ടാ.. 


പിന്നെ നമ്മള് ഒന്നും നോക്കിയില്ല അങ്ങനെ കത്തിയടിച്ചു നിന്നു.. 

അവരു രണ്ടുപേരും ആണേൽ എന്നെക്കാൾ കഷ്ടം.. ഇടക്ക് ഞാൻ നമ്മളെ കെട്ടിയോളെ നോക്കിയപ്പോൾ ബലൂൺ ഊതി വീർപ്പിച്ച പോലെ ഉണ്ട് ഓളെ മോന്ത.. ഹിഹി.. 


"സാറിനെ അന്ന് കണ്ടപ്പോൾ ഭയങ്കര ജാഡ എന്നാ തോന്നിയെ ഇത്ര ഫ്രണ്ട്‌ലി ആണെന്ന് കരുതിയില്ല... "

"ഒരു സെൽഫി എടുക്കാമോ സാർ..." 


"യാ sure..." 

എന്നും പറഞ്ഞു നല്ലോണം ഇളിച്ചു സെൽഫിയും എടുത്തു.. 


അപ്പൊ ദേ ആ മാക്രി നമ്മളെ അടുത്തേക്ക് വരുന്ന്....


അടുത്ത് എത്തിയതും നമ്മളെ കയ്യും പിടിച്ചു വലിച്ചോണ്ട് ഒറ്റ പോക്കായിരുന്നു... 


"എടി മാക്രി നീ എന്താ ഈ ചെയ്യുന്നേ ഇത്തിരി മയത്തോടെ ഒക്കെ പിടിച്ചു വലിക്ക്‌ മോളെ... " 


"ഈ പോക്ക് പോയാൽ മയത്തിൽ അല്ല ഇങ്ങളെ കൊല്ലും ഞാൻ.. ആരാ മനുഷ്യാ അവള് മാര്.." 


"അത്‌ എന്റെ ഫാൻസാ.." 


"ഓ പിന്നേ... പെൺപിള്ളേരെ മൈൻഡ് പോലും ചെയ്യാത്ത മാന്യൻ.. ഒക്കെ അടവായിരുന്നു അല്ലെ... " 


"സ്വന്തം കെട്ടിയോള് ഒരു കിസ്സ്‌ പോലും ചോദിച്ചിട്ട് താരത്തിരുന്നാൽ നമ്മള് എന്ത്‌ ചെയ്യും.." 


"അപ്പൊ ഇങ്ങള് എല്ലാരോടും കിസ്സ് വാങ്ങാൻ നടക്കാണോ.. എങ്കിൽ ഞാനും കാണിച്ചു താരാട്ടാ..." എന്നും പറഞ്ഞു നമ്മളെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പെണ്ണ് പോയി... പടച്ചോനെ ഇനി എന്താണാവൊ ഈ കാന്താരി ചെയ്യാൻ പോവുന്നെ... 


@@@@@@@@@@@@@@@@@@


പാർട്ടി ഒക്കെ അടിപൊളി ആയി കഴിഞ്ഞു... കുറെ ദിവസം ഓരോരോ തിരക്ക്‌ ആയത് കൊണ്ട് നല്ല ക്ഷീണം ആയിരുന്നു.. അതോണ്ട് പെട്ടന്ന് തന്നെ ഉറങ്ങി... 


"ആാാാാ......." 


പെട്ടന്ന് ആരുടെയോ നിലവിളി കേട്ടിട്ട് ആണ് ഞാൻ ഞെട്ടിയത്.. എണീറ്റു നോക്കിയപ്പോൾ സച്ചുനെ അടുത്തു കാണാൻ ഇല്ലാ.. ഉള്ളിൽ ഭയം കൊണ്ട്‌ നിറഞ്ഞു.. ഇവൾ ഇത്‌ എവിടെ പോയി... 


"ആാാാാ......" 

വീണ്ടും അലർച്ച കേട്ടപ്പോൾ ഞാൻ ബെഡിൽ നിന്ന് ചാടി എണീറ്റു... 

"സച്ചു... അവളുടെ ശബ്ദം അല്ലെ അത്‌..." വേഗം റൂമിന്റെ ഡോർ തുറന്ന് താഴേക്ക് ഓടി വന്നു..

അപ്പൊഴാ ആരുടെയോ നിഴൽ കണ്ടത്... ഞാൻ ചുറ്റും ഒന്ന് നോക്കി..  അപ്പൊ ആ നിഴൽ എന്റെ അടുത്തേക്ക് വന്നു.. ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കി.. കത്തിയുമായി നിൽക്കുന്ന ഒരു പെൺ രൂപത്തിന്റെ നിഴൽ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു...... 


കത്തിയുമായി നിൽക്കുന്ന ഒരു പെൺ രൂപത്തിന്റെ നിഴൽ ആണെന്ന് ഞാൻ മനസ്സിലാക്കി...


പെട്ടന്ന് ആണ് ഒരു അലർച്ച കേട്ടത്.. ഒന്നിച്ചു പള്ളി പെരുന്നാൾ പൊലെ വെളിച്ചവും വന്നു... 


" Happy birthday abi....”  എന്നും പറഞ്ഞു എല്ലാം കൂടി അലറി വിളിച്ചു നമ്മളെ അടുത്തേക്ക് വന്ന്.. നമ്മള് ആകെ അന്തം വിട്ട്‌ പണ്ടാരം അടങ്ങി പോയി.. അപ്പോഴാ മുമ്പിൽ കത്തിയും പിടിച്ചു ഇളിച്ചോണ്ട് നിൽക്കുന്ന ആ മാക്രിയെ കണ്ടത്... നമ്മള് ഓളെ നല്ലോണം അങ്ങ്‌ നോക്കി പേടിപ്പിച്ചു.. അല്ല പിന്നാ മനുഷ്യൻ ടെൻഷൻ അടിച്ചു ഒരു വക ആയിക്കണ്... പക്ഷെ ആ മാക്രി അല്ലെ ആള് ഒരു കൂസലും ഇല്ലാതെ നമ്മളെ നോക്കി കൊഞ്ഞനം കുത്തി നിൽപ്പുണ്ട്.. ആരോട് പറയാൻ ആര് കേൾക്കാൻ അല്ലെ ഹിഹിഹി.... 


ശെരിക്കും നമ്മള് ബിർത്ത്ഡേ കാര്യം മറന്നു പോയത് കൊണ്ടാ അല്ലേൽ ഇവരെ പ്ലാൻ ഒക്കെ പൊളിച്ചു കയ്യിൽ കൊടുത്തേനെ... പിന്നെ ഈ കുരുട്ട് ബുദ്ധിയുടെ ഉടമ എന്തായാലും നമ്മളെ തലതെറിച്ച കെട്ടിയോൾ ആണെന്ന് ഉറപ്പാ.. കൂട്ടിന് എല്ലാ തെണ്ടികളും കൂടിയിട്ടും ഉണ്ട്‌..  പോരാത്തതിന് ഷിയസും സൈബയും പിന്നെ നമ്മളെ കെട്ടിയൊളെ ഉമ്മയും ഉപ്പയും ലാമിയും ഒക്കെ എത്തീട്ടുണ്ട്...  എല്ലാരും നമ്മളെ പറ്റിച്ചു എന്ന രീതിയിൽ നോക്കി ഇളിച്ചോണ്ട് നിൽപ്പുണ്ട്.. നമ്മള് ഇതൊക്കെ എന്ത് എന്ന രീതിയിൽ ഗമയിൽ തന്നെ അങ്ങ് നിന്നു അല്ല പിന്നെ നമ്മളോടാ കളി.... 


"ഇതെന്താടാ നീ പന്തം കണ്ട പെരുച്ചാഴിയെ പോലെ നിൽക്കുന്നെ.. ഇങ്ങോട്ട് വന്ന് കേക്ക് കട്ട് ചെയ്യടാ..." 

നമ്മള് ഇതൊക്കെ ആലോചിച്ചു നിന്നപ്പോൾ ആണ് ഒരു അപശബ്ദം.. നമ്മള് പറഞ്ഞ ആളെ ഒന്ന് നോക്കി വേറെ ആരും അല്ല ആ ഷിയാസ് തെണ്ടി.. ഓന്റെ ഡയലോഗ് കേട്ടപ്പോൾ എല്ലാരും ഇളിക്കാനും തുടങ്ങി... നമ്മള് കെട്ടിയോൾ മാക്രിയും ഇലിക്കുവാ.. നിനക്ക് ഞാൻ കാണിച്ചു താരാടി പിത്തകാളി... 


********************************************


ശെരിക്കും നമ്മക്ക്‌ ഈ ചെക്കന്റെ മോന്ത കണ്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ല.. ഹിഹി.. പാവം അന്തം വിട്ട്‌ പോയി.. നമ്മളെ ദഹിപ്പിക്കുന്ന നോട്ടം നോക്കി നിൽക്കുമ്പോൾ ആയിരുന്നു ഷിയാസിന്റെ ഡയലോഗ്.. അത്‌ കേട്ടപ്പോൾ അടക്കി പിടിച്ച ചിരി ഒക്കെ കൂടി പുറത്തേക്കു വന്നു പോയി... 

പിന്നെ നമ്മള് ഒന്നും നോകീല നമ്മളെ കയ്യിൽ ഉണ്ടായിരുന്ന കത്തി ആ കൊന്തന്റെ നേർക്ക് നീട്ടി.. എന്തൊക്കെയൊ പിറു പിറുത്തു കൊണ്ട് നമ്മളെ കയ്യിൽ നിന്ന് ആ കത്തിയും വാങ്ങി ചെക്കൻ കേക്ക് വെച്ചിരിക്കുന്ന ഭാഗത്തേക്ക് നടന്നു.. പിന്നാലെ നമ്മളും... 


പിന്നെ കേക്ക് കട്ട് ചെയ്യലും ബഹളവും ആയിരുന്നു... ഇതിന്റെ ഒക്കെ ദേഷ്യം നമ്മളെ മുഖത്തു ക്രീം കൊണ്ട് അഭിഷേകം ചെയ്ത്‌ കൊണ്ട് ആ ഹംക്ക്‌ തീർത്ത്‌.. എന്നെ കാളും കഷ്ടം ആയിരുന്നു ഷിയാസിന്റെ അവസ്ഥ..പാവം ഹിഹിഹി.... 


അതൊക്കെ കഴിഞ്ഞ്‌ നമ്മള് മുഖം കഴുകാൻ കിച്ചണിലെക്ക്‌ പോയി.. മുഖത്തും ഡ്രെസ്സിലും ഒക്കെ ഉള്ള ക്രീം കഴുകി കളഞ്ഞു തിരിഞ്ഞപ്പോൾ പെട്ടന്ന് നമ്മള് ഞെട്ടിപ്പോയി... 

ദേ നിൽക്കുന്നു നമ്മളെ കെട്ടിയോൻ തെണ്ടി... 


"ഓഹ് ഇങ്ങള് ആയിരുന്നോ പേടിച്ചു പോയല്ലോ..." 


"ഓഹോ നിനക്ക്‌ പേടിയൊക്കെ ഉണ്ടോ.." 


"ഹിഹിഹിഹി... എങ്ങനെ ഉണ്ടായിരുന്നു എന്റെ സർപ്രൈസ്‌ പാർട്ടി.. " 


"പിന്നേ..... വളരെ നന്നായിരുന്നു.. ഇത്രയും നന്നായിട്ട് ഒരു പാർട്ടി തന്നതിന് ഒരു സമ്മാനം താരാതിരിക്കുന്നത്‌ മോശല്ലേ.. അതിന് വന്നതാ ഞാൻ.. ചൂടോടെ തന്നില്ലേൽ ഒരു രസം ഉണ്ടാവില്ല...." 


പടച്ചോനെ എന്താണാവോ ഈ കൊന്തന്റെ മനസ്സിൽ... നമ്മള് അത് ചിന്തിച്ചു മെല്ലെ അവിടെ നിന്ന് മുങ്ങാൻ നോക്കിയതും ആ ഹക്ക് നമ്മളെ കൈപിടിച്ച് തിരിച്ചു പിന്നിലേക്ക് മടക്കി ഓന്റെ അടുത്തേക്ക് ചെർത്ത്‌ നിർത്തി... 


"ആ പടച്ചോനെ നമ്മളെ കൈ... പ്ലീസ് അബി ഒന്നു വിട് എനിക്ക്‌ കൈ വേദനിച്ചിട്ട് വയ്യാ..." 


"വേദനിക്കണം അതിന് വേണ്ടി തന്നെ ആണല്ലോ ചെയ്യുന്നത്... ഓളെ ഒരു പ്ലാൻ.. മനുഷ്യന്റെ നല്ല ജീവൻ അങ്ങ്‌ പോയി നിനക്ക് എന്തേലും പറ്റിയോ എന്ന് ഒർത്ത്‌.. നിനക്ക്‌ ഇത്തിരി കൂടുന്നുണ്ട്.. ഇന്നത്തോടെ അത്‌ മാറ്റി തരാട്ടോ പിത്തകാളി... " 

പടച്ചോനെ ഈ ചെക്കൻ പിടി വിടുന്ന ലക്ഷണം ഒന്നും ഇല്ലാ.. നമ്മക്ക്‌ ആണേൽ കണ്ണീന്ന് പൊന്നീച്ച പറക്കുന്നുണ്ട്... പിന്നെ ഒന്നും നോക്കിയില്ല കോന്തന്റെ കാലിൽ നോക്കി ഒരൊറ്റ ചവിട്ട് അങ്ങ്‌ വെച്ച് കൊടുത്തു... അല്ല പിന്നെ നമ്മളോടാ കളി.. 


ചവിട്ട് കിട്ടിയപ്പോൾ ചെക്കൻ കാലും പിടിച്ചോണ്ട് അവിടെ നിന്ന് തുള്ളാൻ തുടങ്ങി.. 


"എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. ഇങ്ങള് അല്ലെ ആ പെൺപിള്ളേരോട് കൊഞ്ചാൻ പോയത്.. കൂടെ നിന്ന് സെൽഫി എടുക്കലും എന്തൊക്കെ ആയിരുന്നു.. എനിക്ക് അത്‌ ഒട്ടും പിടിച്ചില്ല അത്‌ കൊണ്ട് തന്നെയാ നമ്മള് ഇത്തിരി ടെൻഷൻ അടിപ്പിച്ചേ.. " 

എന്നും പരഞ്ഞു ഒനെ നോക്കി കൊഞ്ഞനം കുത്തി നമ്മള് അവിടെ നിന്ന് പോവാൻ പോയതും ആ തെണ്ടി വീണ്ടും നമ്മളെ കൈപിടിച്ച് വലിച്ചു അരയിലൂടെ കൈ ഇട്ട്‌ നമ്മളെ ഒന്റെ അടുത്തേക്ക് ചെർത്ത്‌ നിർത്തി... 

നമ്മള് ഒന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു കള്ള ചിരിയോടെ ഹംക്ക്‌ നമ്മളെ തന്നെ നോക്കി നിൽപ്പുണ്ട്‌.. 

പടച്ചോനെ ഈ ഹംക്ക്‌ ചിരിക്കുമ്പോൾ ഒടുക്കത്തെ ഗ്ലാമർ ആണ്.. നമ്മളും എല്ലാം മറന്നു ഒരു നിമിഷം ഒന്റെ കണ്ണിലേക്ക് നോക്കി നിന്ന് പോയി... 


"അല്ല മോനെ എന്താ ഉദ്ദേശം.. ഇത്‌ റൂം അല്ല കിച്ചൺ ആണ്.. ആരെലും വരും വിടുന്നുണ്ടോ ഇങ്ങള്..."


"അതിനിപ്പോ എന്താ നീ എന്റെ കെട്ടിയോൾ അല്ലെ... " 


"ആണോ.. അത്‌ ഞാൻ അറിയില്ലെനു... അവർ ഒക്കെ തിരക്കുന്നുണ്ടവും ഞാൻ പോവുവാ... " നമ്മള് അതും പറഞ്ഞു ആ ഹംക്കിന്റെ കഴിയിൽ നിന്ന് ഊരി പോവാൻ നോക്കി എങ്കിലും നൊ രക്ഷ ചെക്കൻ അമ്മാതിരി പിടുത്തം ആണ് പിടിച്ചിട്ടുള്ളത്... 


"ഒന്ന് വിട് ചെക്കാ... ആരേലും വരും..." 


"അല്ല പെണ്ണെ.. ബർത്ഡേ ആയിട്ട് ഗിഫ്റ്റ്‌ ഒന്നും കിട്ടീല.. അത്‌ ആദ്യം താ എന്നിട്ട് വിടാം.." 

എന്നും പറഞ്ഞൂ ഒരു കള്ള ചിരിയും ചിരിച്ചു കോന്തൻ ഒന്റെ മുഖം നമ്മളെ മുഖത്തിന്റെ അടുത്തേക്ക് കൊണ്ട്‌ വന്നു... 


" അയ്യടാ എന്താ ഒരു പൂതി.. ഒന്ന് മാറിക്കെ.." 


"എന്ത്‌ കയ്യടാ... തരാതെ വിടൂല മോളെ..."


" അയ്യേ ഇവിടെ വെച്ചോ.. " 


" അതിനെന്താ ആരും കാണാൻ പോവുന്നില്ല.. ആരേലും വരുന്നതിന് മുന്നേ താ പെണ്ണെ..."


"തരാം ഇവിടെ വെച്ച് അല്ല റൂമിൽ വെച്ച് തരാം.." 


" നിന്റെ അടവൊക്കെ എനിക്ക് അറിയാം മോളെ അതൊന്നും ഇനി നടക്കൂല നീ പറ്റിക്കും.." 


"ഇല്ല പറ്റിക്കില്ല... "


"സമയം കൂടുംതോറും ഡിമാന്റ് കൂടുംട്ടോ.. അപ്പൊ പിന്നെ ഈ ഗിഫ്റ്റിൽ ഒന്നും ഒതുങ്ങൂല.." 


"സമ്മതിച്ചു.. ഇപ്പൊ ഇങ്ങള് പിടി വിട്..." 


"ഹമ്മ്മ്......" 

അത്‌ പറഞ്ഞപ്പോ കോന്തൻ മെല്ലെ പിടിവിട്ടു.. എന്നിട്ട്‌ നമ്മളെ നോക്കി ഒന്ന് സൈറ്റ്‌ അടിച്ചു കാണിച്ചു അബി അവിടെ നിന്ന് പോവാൻ പോയപ്പോൾ ആണ്.. അവനോട് പറയണം എന്ന് കരുതി മനസ്സിൽ വെച്ച ഒരു കാര്യം ഓർമ്മ വന്നത്‌... 


"അബി...." 

നമ്മള് വിളിച്ചപ്പോൾ അവൻ അവിടെ നിന്നു.. എന്നിട്ട് തിരിഞ്ഞ്‌ എന്നെ നോക്കി എന്താണ് എന്ന രീതിയിൽ നോക്കി... പിന്നെ നമ്മള് ഓന്റെ അടുത്തേക്ക് പോയി നിന്നു... 


"എന്തേയ്... എന്തോ പറയാൻ ഉണ്ടല്ലോ എന്റെ വായാടി മറിയത്തിന്... “ 

 

" ഉണ്ട്... എനിക്ക്‌ ഒരു കാര്യം പറയാനുണ്ട്.." 


" എന്തിനാ മടിച്ചു നിൽക്കുന്നെ.. പറഞ്ഞോ .."


"അത്‌.. അത്‌ പിന്നെ..." നമ്മള് നിന്ന് പരുങ്ങിയപ്പോൾ അബി നമ്മളെ ഷോള്ഡറിൽ കൈ വെച്ച് എന്നോട് ചേർന്ന് നിന്നു.. 


"നിന്ന് പരുങ്ങാതെ പറ പെണ്ണെ..." 


"അത്‌ അബി..."


" കെട്ടിയോളും കെട്ടിയോനും ഇവിടെ നിന്ന് കിന്നരിക്കുവാണോ.. അവിടെ എല്ലാരും അന്വേഷിക്കുന്നുണ്ട്.. " 


നമ്മള് പറയാൻ തുടങ്ങിയപ്പോൾ ആണ് ഷഹീ ഈ ഡയലോഗും പറഞ്ഞു അങ്ങോട്ട് വന്നത്.. 

അപ്പോ തന്നെ നമ്മളെ ഷോൾഡറിൽ വെച്ച കൈ മാറ്റി ആ കൊന്തൻ ഓനെ നോക്കി ഇളിക്കാൻ തുടങ്ങി... 

ഈ ഹംക്ക്‌ ഇത്‌ എവിടുന്ന് വന്ന്... നമ്മള് നിന്ന് പിറു പിറുക്കുമ്പോഴേക്ക് ആ കോന്തൻ ഷഹീടെ കൂടെ സ്ഥലം വിട്ടു... 


പിന്നെ നമ്മള് എന്തിനാ ഇവിടെ നിൽക്കുന്നത്.. അതോണ്ട് നമ്മളും ഹാളിലേക്ക് പോയി... 


എല്ലാരും നമ്മളെ കെട്ടിയോന് ഗിഫ്റ്റ് കൊടുക്കുന്ന തിരക്കിൽ ആണ്.. അപ്പൊഴാ നമ്മള് ഉമ്മാനെ ശ്രദ്ധിച്ചത്.. കയ്യിൽ ഒരു ബോക്സും ആയി നിൽക്കുന്നു.. ആരും കാണാതിരിക്കാൻ പിന്നിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്... കുറെ വർഷങ്ങൾ ആയി അബിയുടെ ഓരോ പിറന്നാളിനും ഗിഫ്റ്റ് കൊടുക്കാൻ വേണ്ടി നിൽക്കുന്നു.. അവൻ മൈൻഡ് ചെയ്യാതെ നിൽക്കുമ്പോൾ ആരും കാണാതെ കണ്ണീരോടെ അത്‌ തിരികെ കൊണ്ട് പോവും.. ഉമ്മാമയാണ് എന്നോട് ഇന്ന് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നത്.. അപ്പൊ മുതലേ വിചാരിച്ചത് ആണ് അബിയോട് ഇതിനെ പറ്റി സംസരിക്കണം എന്ന്.. നമ്മള് അത്‌ പറയാൻ പോയപ്പോൾ ആണല്ലോ ആ ഹംക്ക് ഷഹീ കേറി വന്നത്... എന്തായാലും ഇന്നത്തോടെ ഇതിന് ഒരു പരിഹാരം കണ്ടേ പറ്റു.. ഇനിയും ഉമ്മയുടെ സങ്കടം കാണാതിരിക്കാൻ വയ്യ... 


എല്ലാരും ഗിഫ്റ്റ് കൊടുത്ത ശേഷം ഉമ്മ അബിയുടെ അടുത്തേക്ക് മെല്ലെ നടന്നു പോവുന്നുണ്ട്.. നമ്മള് ഇതൊക്കെ ശ്രദ്ധിച്ചു നിൽപ്പുണ്ട്‌.. 

അടുത്ത് എത്താനായതും ഉമ്മ പെട്ടന്ന് അവിടെ നിന്നു.. എന്നിട്ട് അബിയോട് ഒന്നും പറയാതെ ആ ഗിഫ്റ്റ് അവിടെ ഉള്ള ഒരു ടേബിളിൽ വെച്ചിട്ട് തിരിച്ചു പോയി... 


ഉമ്മ ഇതെന്താ ഒന്നും പറയാതെ അവിടെ നിന്ന് പോയത്... നമ്മള് ഉമ്മാന്റെ പിന്നാലെ ചെന്നു... 


"ഉമ്മ...."


നമ്മള് വിളിച്ചപ്പോൾ ഉമ്മ അവിടെ നിന്നു.. എന്നിട്ട് പതിയെ തിരിഞ്ഞു നിന്ന് നിറ കണ്ണുകളിലൂടെ എന്നെ നോക്കി... പക്ഷെ അപ്പോഴും സങ്കടം മറച്ചു പിടിക്കാൻ മുഖത്തു ഒരു പുഞ്ചിരി വരുത്തിയിട്ടുണ്ട്... 


"ഉമ്മ എന്താ ആ ഗിഫ്റ്റ് അബിയുടെ കയ്യിൽ കൊടുക്കാതെ അവിടെ വെച്ചിട്ട് പോയത്..." 


"കുറെ വർഷം ആയി അവന്റെ പിറന്നാളിന് ആ ഗിഫ്റ്റും ആയി ഞാൻ അവന്റെ അടുത്തേക്ക് പോവുന്നു.. പക്ഷെ എപ്പൊഴും അവൻ അത്‌ വാങ്ങാതെ തിരിഞ്ഞു നടക്കും.. ഇനിയും അവൻ അങ്ങനെ അല്ലെ ചെയ്യുക.. ഞാൻ കൊടുത്താൽ അത്‌ അവൻ വാങ്ങില്ല.. പകരം അത്‌ അവൻ കാണുമ്പോൾ ആരെങ്കിലും കൊടുത്ത ഗിഫ്റ്റ് ആണെന്ന് കരുതി തുറന്നു നോക്കും.. മത്രം അല്ല.. ആ ഗിഫ്റ്റ് അവനു അത്രയും വേണ്ടപ്പെട്ടത് ആവുകയും ചെയ്യും.. ഇനി ഉള്ള കാലം അവൻ അത്‌ സൂക്ഷിച്ചു വെക്കുകയും ചെയ്യും...  എന്നോട് അവന് വെറുപ്പാണ് മോളെ.. അവൻ എന്നെ സ്നേഹിക്കും എന്ന സ്വപ്നം നടക്കില്ല.. ആ ഭാഗ്യം ഈ ഉമ്മാക്ക്‌ ഇല്ലാ..." 


അതും പറഞ്ഞു ഉമ്മ എന്റെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞപ്പോൾ ഒരു നിമിഷം നമ്മള് പോലും തകർന്നു പോയി.. എങ്ങനെ പറഞ്‍ ഉമ്മയെ ആശ്വസിപ്പിക്കും എന്ന് പൊലും അറിയാതെ നമ്മളും നിന്ന് പോയി.. ഉമ്മയൊട് ഒന്നും പറയാതെ നമ്മള് ഹാളിലേക്ക് തന്നെ പോയി...  


ഷിയാസിനോടും സൈബയോടും എന്തൊ പറഞ്ഞു ചിരിച്ചോണ്ട് നിൽക്കുകയാണ് അബി ഞാൻ അവന്റെ അടുത്തേക്ക് ചെന്നു.. എന്നെ കണ്ടതും ഷിയാസ് കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു എന്നെ കാട്ടി കൊടുത്തു.. അപ്പൊ ആ കോന്തൻ തിരിഞ്ഞു നമ്മളെ നെർക്ക്‌ നിന്നു... 


"ആഹ നീ എവിടെക്കാ മുങ്ങിയെ.. എല്ലാരും എനിക്ക്‌ ഗിഫ്റ്റ് തന്നപ്പോൾ എന്റെ പ്രിയ ഭാര്യ ഒന്നും തന്നില്ലാലോ.. സ്പെഷ്യൽ ആയിട്ട് ഒന്നും തരുന്നില്ലെ കെട്ടിയോളെ..." 


"അതിനു ഈ ഭാര്യ മാർക്ക്‌ ഗിഫ്റ്റ് വാങ്ങാനെ അറിയൂ മോനെ... കൊടുക്കാൻ അറിയില്ല.. ദേ നിൽക്കുന്നു ഒരെണ്ണം..." 

ഷിയാസ് ഇളിച്ചോണ്ട് സെബയെ ചൂണ്ടി കാണിച്ചു പറഞ്ഞു.. അതിനു മറുപടി ആയി ഓള് നല്ല നുള്ളും കൊടുത്തു.. 

അപ്പൊഴും ആ കോന്തൻ ഇളിച്ചോണ്ട് നമ്മളെ തന്നെ നോക്കി നിൽപ്പുണ്ട്..." 


"എന്തെ വായാടി മരിയം ഗിഫ്റ്റ് ഒന്നും കരുതി വെച്ചിട്ടില്ല..." 


ഒന്റെ ആ ചോദ്യത്തിന് ഉറച്ച ശബ്ദത്തിൽ തന്നെ നമ്മള് മറുപടി കൊടുത്തു...


"ഉണ്ട്......" 


എന്നും പറഞ്ഞു ഉമ്മ അവിടെ ടേബിളിൽ വെച്ചിട്ട് പോയ ഗിഫ്റ്റിലേക്ക് നോക്കി.. 

മറുപടി ഇത്തിരി ശബ്ദത്തിൽ ആയത് കൊണ്ട് എല്ലാവരുടെയും നോട്ടം എന്നിലെക്ക്‌ തിരിഞ്ഞു... 

എന്റെ നോട്ടം ആ ഗിഫ്റ്റിലേക് ആയത് കൊണ്ടാവും ഞാൻ നൊക്കുന്ന ഭാഗത്തേക്ക് അബിയുടെ നോട്ടവും പതിഞ്ഞത്‌........


നമ്മള് പിന്നെ ഒന്നും നോക്കിയില്ല ആ ഗിഫ്റ്റ് പോയി എടുത്ത് അബിയുടെ അടുത്തേക്ക് വന്നു.. എന്നിട്ട്‌ അബിക്ക്‌ നേരെ അത്‌ നീട്ടി... 

അബി എന്നെയും ആ ഗിഫ്റ്റിലേക്കും പുഞ്ചിരിച്ചു കൊണ്ട്‌ മാറി മാറി നോക്കുന്നുണ്ട്... 


"വാങ്ങിക്ക്...." 

നമ്മള് അത്‌ പറഞ്ഞു തീരും മുമ്പ് തന്നെ അബി അത്‌ വാങ്ങി... 

അപ്പൊ തന്നെ അബി അത്‌ തുറന്ന് നോക്കാനും തുടങ്ങി... 

ബോക്സ് തുറന്ന് അതിലേക്ക് നോക്കിയതും അബിയുടെ മുഖം ആകെ മാറി... സംഭവം അതിൽ എന്താണ് എന്ന് നമ്മക്കും അറിയാത്തത്‌ കൊണ്ട്‌ നമ്മളും ആകാംഷയിൽ ആണ്... 

അബിയുടെ കണ്ണുകൾ ഒക്കെ നിരഞ്ഞിട്ടുണ്ട്‌... അവൻ ആ ബോക്സിൽ നിന്ന് ഒരു വാച്ച് പുറത്തേക്ക് എടുത്തു... അറിയാതെ തന്നെ അവന്റെ ചുണ്ടുകൾ മന്ത്രിച്ചു... 

"ഉപ്പാ......" 


അപ്പൊഴാ നമ്മള് ഉമ്മാമനെ ശ്രദ്ധിച്ചത് ഉമ്മാമയും അബിയെ പോലെ തന്നെ അതിലേക്ക് കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്...

ഇപ്പോഴാണ് നമ്മക്ക്‌ കാര്യം പിടി കിട്ടിയത് അത്‌ അബിയുടെ ഉപ്പാന്റെ വാച്ച് ആണെന്ന്... 

എല്ലാരും ആകെ ഒന്നും മനസ്സിലാവാതെ നിൽപ്പുണ്ട്...

അപ്പോഴാ അബി വാച്ചിൽ നിന്ന് നോട്ടം എന്നിലേക്ക് തിരിച്ചത്.. 

അവന്റെ ആ നോട്ടം കണ്ടപ്പോൾ തന്നെ നമ്മക്ക്‌ കാര്യം പിടി കിട്ടി... 


"ഇത്‌ എവിടുന്ന് എനിക്ക്‌ കിട്ടി എന്നല്ലേ നിങ്ങള് ചിന്തിക്കുന്നത്‌... ഈ ഗിഫ്റ്റ് എന്റേത് അല്ല അബി.. ഇത്‌ വേറെ ഒരാൾ കുറെ വർഷം ആയി അബിക്ക്‌ താരാൻ ആഗ്രഹിച്ചു സൂക്ഷിച്ചു വെച്ച ഗിഫ്റ്റ് ആണ്... വേറെ ആരും അല്ല" ഉമ്മാ...." 

നമ്മള് അത്‌ പറഞ്ഞതും അബിടെ മുഖം ആകെ മാറി... ഒന്നും പറയാതെ അവൻ അവിടെ നിന്ന് പോവാൻ പോയതും നമ്മള് അവന്റെ കയ്യിൽ പിടുത്തം ഇട്ടു.... 


"അബി... എന്ത്‌ കുറ്റം ആണ് ആ പാവം ഉമ്മ ചെയ്തത്‌.. നിങ്ങളെ ഉപ്പാക്ക്‌ ജീവിതം നശിച്ചു എന്ന് തോന്നിയ സമയം ആ ജീവിതത്തിലേക്ക് കടന്നു വന്നു നിങ്ങളെ എല്ലാരേയും സ്നേഹിച്ചതോ... അതാണോ അബി അവരിൽ കാണുന്ന കുറ്റം... എത്ര വർഷം ആയി നിങ്ങൾ ഒന്നു ഉമ്മാന്ന് വിളിച്ചു കേൾക്കാനും നിങ്ങളെ സ്നേഹം കിട്ടാനും ആഗ്രഹിച്ചു ആ പാവം ജീവിക്കുന്നു... എപ്പോഴെങ്കിലും ഇവിടുത്തെ സ്വത്തിലും പണത്തിലും അവകാശം ഉമ്മ ചോദിച്ചിട്ടുണ്ടോ.. ഉമ്മ പ്രസവിച്ച ഈ രണ്ട് മക്കൾക്ക് വേണം എന്ന് വാശി പിടിച്ചിട്ടുണ്ടോ ഒക്കെ നിങ്ങൾക്ക് വിട്ട്‌ താരൻ സന്തോഷവും അഭിമാനവും അല്ലെ ഉമ്മാക്ക്‌ ഉണ്ടായിട്ടുള്ളൂ... നിങ്ങളെ ഉപ്പ നിങ്ങൾക്ക് തന്നിട്ട്‌ പോയത് ഈ കാണുന്ന സ്വത്ത് മാത്രം അല്ല.. അതിലും വിലപ്പെട്ടതായ ഒന്ന് കൂടി തന്നു സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ഉമ്മയെ.. പക്ഷെ ഇത്രയും വർഷം നിങ്ങൾ അത്‌ കണ്ടില്ലെന്ന് നടിച്ചു... ഇനിയും ആ മനസ്സ് വേദനിപ്പിക്കുന്നത് പാപം ആണ് അബി..." 

നമ്മള് ഇതൊക്കെ പറയുന്നത് ഒരു അക്ഷരം മിണ്ടാതെ അബി കേട്ടുനിന്നു... എല്ലാരും നിശബ്ദമായി നിൽക്കുകയാണ്... 


"അതെ മോനെ... ഇനി നീ അവളെ ഇങ്ങനെ അകറ്റി നിർത്തരുത് അത്‌ പടച്ചോൻ പോലും പൊറുക്കില്ല... പ്രസവിച്ചത് കൊണ്ട് മാത്രം ഉമ്മ ആവില്ല.. അത്‌ പോലെ പ്രസവിച്ചില്ലെന്ന് കരുതി ഉമ്മ ആയിക്കൂടാതെയും ഇല്ലാ... നിന്നെ പ്രസവിച്ചില്ലേലും അവൾ പ്രസവിച്ച മക്കളെക്കാളും നിന്നെ അവൾ സ്നേഹിക്കുന്നുണ്ട്.. നീ അത്‌ മനസ്സിലാക്കണം.... " 


ഉമ്മാമ അത്‌ പറഞ്ഞു തീർന്നതും അബി ഒന്നും മിണ്ടാതെ ഉമ്മാന്റെ റൂം ലക്ഷ്യം വെച്ച് നടന്നു.. 

പടച്ചോനെ ഈ ചെക്കന് പറഞ്ഞതൊന്നും തലയിൽ കയറിയില്ല എന്നാ തോനുന്നു ഇനി എന്ത് ചെയ്യാൻ ആണ് പോവുന്നെ.. 

നമ്മളും ഉമ്മാമയും മുഖത്തോട് മുഖം നോക്കി നിന്നു.. പിന്നെ ഒന്നും നോക്കിയില്ല നമ്മളും അബിടെ പിന്നാലെ ചെന്നു.. ഞാൻ മാത്രം അല്ല എല്ലാവരും... എനിക്ക്‌ ആണേൽ ഈ ചെക്കൻ എന്തിനുള്ള പുറപ്പാട് ആണെന്ന് ചിന്തിച്ചു ആകെ ടെൻഷൻ  ആയിട്ട്‌ വയ്യ.. 


ഉമ്മ ബെഡിൽ ഉപ്പാന്റെ ഫോട്ടോ നോക്കി ഇരിക്കുകയാണ്.. അബി റൂമിൽ ചെന്നപ്പോൾ ഉമ്മ ഫോട്ടോ ബെഡിൽ വെച്ച് എഴുനേറ്റു നിന്നു... ഉമ്മയുടെ മുഖവും ആകെ ടെൻഷൻ ആയി നിൽക്കുകയാണ്.. എന്നെയും ഉമ്മാമനെയും ഒക്കെ ഉമ്മ മാറി മാറി നോക്കുന്നുണ്ട്.. നമ്മള് ഒന്നും ഇല്ലാ എന്ന രീതിയിൽ ഉമ്മാനോട് കണ്ണ് ചിമ്മി കാണിച്ചു... 

അപ്പോഴേക്കും അബി നടന്നു ഉമ്മാന്റെ അടുത്ത് ചെന്ന് നിന്നു.. ഉമ്മ ആണേൽ അത്ഭുതത്തോടെ അബിയുടെ മുഖത്തേക്ക് നോക്കി നിൽപ്പുണ്ട്‌... എനിക്കാണേൽ ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥ.. അപ്പോഴാ അബി ആ വാച്ച് ഉമ്മാന്റെ നേർക്ക് നീട്ടിയത്... 

പടച്ചോനെ ഇത്രയും പറഞ്ഞിട്ട് അബിയുടെ മനസ്സ് മാറിയില്ലാലോ... എന്ന് കരുതി നമ്മള് ഉമ്മാമയെ നോക്കി ഉമ്മാമയുടെ മനസ്സിലും അത്‌ തന്നെ ആണെന്ന് തോനുന്നു.. അപ്പോഴാ നമ്മള് ഒട്ടും പ്രതീക്ഷിക്കാതെ അബിയുടെ ആ ഡയലോഗ്... 

എതാ എന്ന് അല്ലെ.. പറഞ്ഞു തരാം മക്കളെ... 


"ഈ വാച്ച് ഉമ്മ തന്നെ കെട്ടിതാ..." 


അബി അത്‌ പറഞ്ഞതും നമ്മള് ആകെ അന്തം വിട്ട് പോയി... പടച്ചോനെ ഇനി നമ്മള് നിന്ന നിൽപ്പിൽ കിനാവ്‌ കാണുകയാണോ... ഉമ്മാനെ നോക്കിയപ്പോൾ ഉമ്മയും ആകെ അന്തം വിട്ട്‌ നിൽക്കുകയാ.. അപ്പൊ അബി അതെ ഡയലോഗ് വീണ്ടും പറഞ്ഞു ഉമ്മാനെ നോക്കി പുഞ്ചിരിച്ചപ്പോൾ ശെരിക്കും നമ്മക്ക് സന്തോഷം അടക്കി പിടിക്കാൻ പറ്റാത്തപോലെ തോന്നി... ഉമ്മ ആണേൽ ഇത്‌ വരെ ആ ഷോക്കിന് ശെരിയായില്ല.. അബി ഒന്നുകൂടി ഉമ്മ എന്ന് വിളിച്ചതും ഉമ്മ പൊട്ടികരഞ്ഞു അബിയുടെ നെഞ്ചിലെക്ക്‌ വീണു.. അബി ഉമ്മയെയും ചെർത്ത്‌ പിടിച്ചു... എല്ലാരും കുറെ വർഷങ്ങൾ ആയി കാണാൻ കൊതിച്ചു നിന്ന കാഴ്ച്ച ആണ് ഇപ്പൊ മുന്നിൽ തെളിഞ്ഞു നിൽക്കുന്നത്.. നമ്മളും ഈ വീട്ടിൽ വന്ന നാൾ മുതൽ ഈ ഒരു കര്യം നടക്കാൻ ആഗ്രഹിക്കുന്നുണ്ടല്ലോ.. ഉമ്മാക്ക് മുമ്പ് വാക്കും കൊടുത്തത് ആയിരുന്നു അത്‌ കൊണ്ട് തന്നെ നമ്മളും ഫുൾ ഹാപ്പി.. ശെരിക്കും കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ച്ച... അവിടെ ഉള്ള ആരുടേയും കണ്ണുകൾ നിറയാതിരുന്നിട്ടില്ല... 


അവരെ സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞ്‌ ഉമ്മ അബിക്ക്‌ അവൻ പറഞ്ഞപോലെ തന്നെ ആ വാച്ച് കെട്ടികൊടുത്തു... 

പിന്നെ നമ്മള് എല്ലാരും കൂടി പാർട്ടി അടിച്ചു പൊളിച്ചു... 

എല്ലാം കഴിഞ്ഞ ഉടൻ തന്നെ ഷിയാസും സൈബയും പോവാൻ ഇറങ്ങി.. അവരു കൊണ്ട്‌ വിടാം എന്ന് പറഞ്ഞത് കൊണ്ട് എന്റെ ഉപ്പയും ഉമ്മയും ലാമിയും അവരുടെ കൂടെ തന്നെ ഇറങ്ങി.. 


എല്ലാരും പൊയികഴിഞ്ഞ്‌ നമ്മള് റൂമിലേക്ക് ചെന്നപ്പോൾ നമ്മളെ കോന്തൻ അവിടെ ആ വാച്ചും നോക്കി ഇരിപ്പുണ്ട്... 

നമ്മള് റൂമിലേക്ക് വന്നതും ഓന്റെ അടുത്തു നിൽക്കുന്നത് ഒന്നും മൂപ്പര് അറിഞ്ഞിട്ടില്ല... 


"ഹെലൊ... എന്താണ് ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത്‌.. എനിക്കിട്ട്‌ എന്തെലും പണി തരാൻ ആണോ മൊനെ കെട്ടിയോനെ... " 


നമ്മളെ സൗണ്ട്‌ കെട്ടതും ചെക്കൻ ഒന്ന് ഞെട്ടി.. 


"എന്താ നീ പറഞ്ഞെ..." 


"ഓ.. അപ്പൊ ഈ ലോകത്ത് ഒന്നും അല്ല.." 


നമ്മള് അത്‌ പറഞ്ഞപ്പോൾ ആ കോന്തൻ അവിടെ നിന്ന് എണീറ്റ് എന്റെ അടുത്ത് വന്നു നിന്നു...


"ഈ പിറന്നാളിന് എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ട് ഗിഫ്റ്റ് കിട്ടി.." 


"രണ്ട് ഗിഫ്റ്റോ.. ഒന്ന് ഉമ്മ തന്ന നിങ്ങളെ ഉപ്പാന്റെ വാച്ച്‌.. പിന്നെ ഒന്ന് ഏതാ..." 


"പിന്നെ ഒന്ന് നീ തന്ന ഗിഫ്റ്റ്.." 


" ഞാൻ തന്ന ഗിഫ്റ്റോ.. അതിന് ഞാൻ ഗിഫ്റ്റ് ഒന്നും തന്നില്ലാലോ..." 

നമ്മള് സംശയത്തോടെ ആ കൊന്തന്റെ മുഖത്തു നോക്കിയപ്പോൾ ചെക്കൻ ഇളിച്ചോണ്ട് എന്റെ അടുത്ത് വന്നു നിന്നു... 

ചെക്കൻ വല്ലാത്തൊരു നോട്ടവും... 


"നിങ്ങൾ എന്താ ഇങ്ങനെ നോക്കുന്നത്.."


"സച്ചു... ഇത്രയും കാലം എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത ഒരു ഉമ്മയുടെ സ്നേഹം മനസ്സിലാക്കി തന്നത്‌ നീ ആണ്.. ഇന്നെനിക്ക്‌ ഒരു ഉമ്മയെ കിട്ടി.. അതിനുപരി നിന്നെ പോലത്തെ ഒരു പെണ്ണും എനിക്ക് സ്വന്തം ആയിട്ടുണ്ട്.. നീ എന്റെ ജീവിതത്തിൽ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഒന്നും ആവാതെ ആയിപോയേനെ... realy i love you സച്ചു..." 

എന്നും പറഞ്ഞു നമ്മളെ ചെർത്ത്‌ പിടിച്ചപ്പോൾ ഞാനും എല്ലാം മറന്ന് അങ് നിന്ന് കൊടുത്തു.. 


"മ്മ് മതി മോനെ അങ്ങോട്ട് മാറി നിന്നെ.. എനിക്ക് ഉറക്ക് വന്നിട്ട് വയ്യ..." 


"അയ്യടാ മോളെ നീ അങ്ങനെ ഉറങ്ങിയത് തന്നെ..." 


"ആ.. ഞാൻ ഉറങ്ങും..." 


"പിന്നേ....." 


"ഒരു പിന്നെയും ഇല്ല മോനെ.. എനിക്ക് ഉറങ്ങണം..." 


"ഉറങ്ങിക്കോ... പക്ഷെ നേരത്തെ താരാന്ന് പറഞ്ഞ കിസ്സ് പലിശയും പലിശ്ശേടെ  പലിശയും കൂട്ടി തന്നിട്ട് എന്റെ പൊന്ന് മൊള് ഉറങ്ങിക്കോ.. " 


" അയ്യടാ.. അത്‌ ഞാൻ ചുമ്മാ പറഞ്ഞതാ... "


"ഓഹോ.. ചുമ്മാതെ ആണല്ലേ.. ഇപ്പൊ കാണിച്ചു താരാട്ടാ... " 


എന്നും പറഞ്ഞു ചെക്കൻ നമ്മളെ പിടിക്കാൻ വന്നതും നമ്മള് ഒറ്റ ഓട്ടം.. ഓടിയാലും ഓടിയാലും നമ്മള് എവിടെ വരെ ഓടാൻ ആണ് .. ഹംക്ക്‌ നമ്മളെ പിടിച്ചു.. പലിശയും പലിശ്ശേടെ പലിശയും കൂട്ട് പലിശയും ഒക്കെ കൂടി വാങ്ങിച്ചെടുക്കുകയും ചെയ്തു.. ഹിഹിഹി.... 🙊🙊🙈🙈😊😊


@$@$$@@$@@&!$@"$$@@$


മൂന്നു മാസം കഴിഞ്ഞ്‌... 

************************


എത്ര പെട്ടന്നാ മൂന്ന് മാസം കഴിഞ്ഞത് അല്ലെ.. മൂന്ന് മാസങ്ങൾ കൊണ്ട് എന്തൊക്കെയാ നടന്നത് എന്ന് നമ്മള് നിങ്ങൾക്ക് പറഞ്ഞു തരാം... 

അബിയും ഉമ്മയും മത്സരിച്ചു സ്നേഹിക്കുകയാണ്.. നമ്മക്കും ഉമ്മാമാക്കും അത്‌ കാണുമ്പോൾ ഇത്തിരി കുശുമ്പ് ഉണ്ടെങ്കിലും മനസ്സിന് ഒരുപാട് സന്തോഷം ഉള്ള കാര്യം ആയിരുന്നു... 

പിന്നെ നമ്മളെ ഷബിയുടെയും ലാമിയുടെയും കാര്യം വീട്ടിൽ എല്ലാരും അറിഞ്ഞു.. അബിയും നമ്മളും ഒക്കെ ഇടപെട്ട് അവരുടെ കാര്യം അങ്ങ് സെറ്റ് ആക്കികൊടുത്തു.. അത്‌ മാത്രം അല്ല അവരെ നിശ്ചയം കഴിഞ്ഞു നെക്സ്റ്റ് വീക്ക് ആണ് മാരേജ്... പിന്നെ വേറെ സന്തോഷം ഉള്ള കാര്യം എന്താന്ന് വെച്ച നമ്മളെ സൈബ ഒരു ഉമ്മ ആവാൻ പോവാ.. ആകെ ഒരു വിഷമം ഉള്ളത് ഷഹബാസ്ക്കയുടെ കാര്യം ഓർത്തു മാത്രം ആണ്.. വേറെ ഒരു വിവാഹത്തിന് എല്ലാരും നിർബന്ധിച്ചു എങ്കിലും ഷഹബാസ്‌ക്ക സമ്മതിച്ചില്ല.. ഇക്ക ഇപ്പോ ദുബായിൽ ഉള്ള ബിസിനസ് നോക്കി നടത്തുകയാണ്.. ഇപ്പൊ ഷബിയുടെയും ലാമിടെയും മാരേജ് കൂടാൻ ആയി നാളെ നാട്ടിലേക്ക് വരുന്നുണ്ട്... 


എല്ലാരും ഇപ്പോൾ കല്യാണത്തിന്റെ തിരക്കിൽ ആണ്...

എല്ലാരും ഷോപ്പിങ്ങും ഒക്കെ ആയി ഫുൾ ബിസിയാണ്...  

നമ്മളെ ഷോപ്പിംഗ് മാത്രം കഴിഞ്ഞിട്ടില്ല.. എങ്ങനെ കഴിയാനാ നീ എന്റെ കൂടെ വന്നാ മതി നമ്മക്ക്‌ ഒന്നിച്ചു പോവാം എന്ന് നമ്മളെ കെട്ടിയോൻ കോന്തൻ പറഞ്ഞോണ്ട് നമ്മള് ആ ഹംക്കിനെയും കാത്തു നിൽക്കാൻ തുടങ്ങീട്ട് കുറച്ചു ഡേ ആയി.. എപ്പോഴും ഓരോ തിരക്ക് പറഞ്ഞു ലോട്ടറികാരെ പോലെ നാളെ നാളെ എന്ന് പറഞ്ഞു നടക്കുവാ.. ഇന്നും കൂടി എന്നെ കൊണ്ട് പോയില്ലേൽ ആ തെണ്ടി വിവരം അറിയും...


"നീ എന്താടി ഇവിടെ നിന്ന് ഒറ്റക്ക് സംസാരിക്കുന്നെ.. നിനക്ക്‌ വട്ടായോ.." 


"ആ വട്ടാവും നിങ്ങളെ കൂടെ അല്ലെ ജീവിക്കുന്നെ..." 


"ഞാൻ ആയത്‌ നിന്റെ ഭാഗ്യം വേറെ ആരേലും ആണേൽ പണ്ടേ പൊട്ടകിണറ്റിൽ കൊണ്ട്‌ പോയി ഇട്ടേനെ... " 


"ഓ വെല്യ ഒരു ആള് വന്നിരിക്കുന്നു... ഇങ്ങള് ഇന്നെങ്കിലും എന്നെ ഷോപ്പിംഗിനു കൊണ്ട്‌ പോവുന്നുണ്ടോ.. മറ്റന്നാൾ മാരേജ് ആയി.. ഇനി എനിക്ക് ഇതിനൊന്നും സമയം കിട്ടില്ല.. ഇങ്ങക്ക്‌ വരാൻ പാട്ടില്ലേൽ അത്‌ പറ ഞാൻ വേറെ ആരേലും കൂട്ടി പൊയ്ക്കോളാം..." 


"ഓഹ് അപ്പൊ അതാണോ എന്റെ വായാടി മറിയത്തിന്റെ പ്രശ്നം.. നീ റെഡി ആയിക്കോ നമ്മക്ക് ഇപ്പോ തന്നെ പോവാം.." 


"ആഹ്‌ എന്ന പെട്ടന്ന് വരാം.. " 


"ആഹാ എന്താ ഒരു തിരക്ക്.." 


"അല്ലാതെ രക്ഷ ഇല്ലാലോ മോനെ.. ഞാൻ എങ്ങാനും ലേറ്റ് ആയാൽ നിങ്ങൾക്ക് എവിടുന്നേലും ഒരു കാൾ വരും നിങ്ങൾ അതിന്റെ പിന്നാലെ പോവുകയും ചെയ്യും.. ഇനി നിങ്ങളെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല മോനെ.. അതോണ്ട് പൊന്ന് മോൻ താഴെ പൊക്കോ ഒരു 10 മിനുട്ട് ഞാൻ ദേ എത്തി പോയി...." 


പെട്ടന്ന് തന്നെ നമ്മള് റെഡിയായി.. 

ഷോപ്പിംഗ് കഴിഞ്ഞു ഷോപ്പിൽ നിന്ന് ഇറങ്ങാൻ പോയപ്പോൾ ആണ് നമ്മള് ഒരു കാഴ്ച്ച കണ്ടത് പരിജയം ഉള്ള ഒരു മുഖം.. ആ സ്ത്രീയെ കണ്ടതും നമ്മള് ആകെ അന്തം വിട്ടുപോയി... 

നമ്മള് പൊലും അറിയാതെ ചുണ്ടുകൾ മൊഴിഞ്ഞു... 

"സന....." 

നമ്മക്ക്‌ നമ്മളെ കണ്ണുകളെ പോലും വിശ്വസിക്കാൻ പറ്റാത്ത പോലെ തോന്നി.. സെയിൽ ഗേളിന്റെ വെഷതിൽ... ഇങ്ങനെ ഒരു അവസ്ഥയിൽ ഇവളെ കാണേണ്ടി വരും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല..  എന്നെ അവളും ഒട്ടും പ്രതീക്ഷിച്ചു കാണില്ല.. എന്നെ കണ്ടതും അവളും ഒന്ന് ഞെട്ടി... 

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി... അബി ആണേൽ ബില്ല് പേ ചെയ്യാൻ പോയിരിക്കുകയാണ്.. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.... 


"സന... നീ എന്താ ഇവിടെ.. നിന്റെ ഉപ്പ മരണപെട്ടതും.. നിങ്ങൾ ജയിലിൽ നിന്ന് ഇറങ്ങിയതും ഒക്കെ അറിഞ്ഞിരുന്നു.. പക്ഷെ ഇത്.. എന്ത്‌ പറ്റി സന..." 


"ചെയ്ത്‌ കൂട്ടിയ പാപത്തിനു പടച്ചോൻ തന്ന ശിക്ഷ.. " 


"എന്തു പറ്റി.. എന്താ സംഭവിച്ചത്..." 


"ജയിലിൽ ഉള്ള സമയം ആണ് ഒരിക്കൽ ഉപ്പാന്റെ സഹോദരനും മക്കളും കാണാൻ വന്നത്.. ഉപ്പാന്റെ ബിസിനസ് ഒക്കെ പൊളിഞ്ഞു ഉപ്പാക്ക്‌ സുഖം ഇല്ലാതെ ഹോസ്പിറ്റൽ ആയി എന്നും പറഞ്ഞു.. കുറച്ചു ദിവസം കഴിഞ്ഞു ഉപ്പ മരിച്ചു.. ഉമ്മാക്ക്‌ ആണെൽ സുഖവും ഇല്ലാ.. ജയിലിൽ നിന്ന് ഇറങ്ങണം എങ്കിൽ പണം വേണം അതിനു എന്റെ പേരിൽ ഉള്ള സ്വത്തുക്കൾ വിൽക്കണം എന്നും അവർ പറഞ്ഞപ്പോൾ അവർ പറയുന്ന പേപ്പറിൽ ഒക്കെ ഞാൻ ഒപ്പിട്ടു കൊടുത്തു.. പിന്നീടാണ് മനസ്സിലായത് ഒക്കെ അവരുടെ ചതി ആയിരിന്നു എന്ന്..  ഒക്കെ നഷ്ടം ആയി.. പക്ഷെ എന്റെ ഉമ്മാന്റെ ഭാഗ്യം കൊണ്ടാവണം ആരോ വന്ന് പണം അടച്ചു കേസ്‌ നടത്തി എന്നെ പുറത്തിറക്കി.. തിരിച്ചു വീട്ടിലേക്ക് പോയപ്പോൾ ഒക്കെ നഷ്ടം ആയെന്ന് മനസ്സിലായി.. ഉമ്മയെയും കൂട്ടി അവിടെ നിന്ന് ഇറങ്ങി.. ജീവിക്കാൻ വേറെ വഴി ഇല്ലാ.. ജയിലിൽ കയറിയത് കൊണ്ട് ജോലി അന്വേഷിച്ചു ചെന്നെടുത്തുന്നു ഒക്കെ നിരാശ ആയിരുന്നു.. അവസാനം ഈ ജോലി കിട്ടി... പിന്നെ ഉമ്മാന്റെ അസുഖം കൂടി രണ്ടാഴ്ച്ച മുമ്പ് ഉമ്മയും പോയി.. ഇപ്പൊ തനിച്ചായി....  ചെയ്ത്‌ കൂട്ടിയതിന് ഒക്കെ ഈ ഭൂമിയിൽ നിന്ന് തന്നെ പടച്ചോൻ തരുകയാ..." 


സത്യം പറഞ്ഞാൽ അവൾ പറയുന്നതൊക്കെ ഒരു യക്ഷി കഥ കേൾക്കുന്ന പോലെ നമ്മള് കേട്ട് നിൽക്കുകയായിരുന്നു.. അവൾ കരയുന്നത് ആൾക്കാർ ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ നമ്മൾ അവിടെ നിന്ന് കുറച്ചു മാറി നിന്നു... 


"നീ ഇപ്പൊ എവിടെയാ താമസം..." 


"ഒരു ഫ്രണ്ടിന്റെ കൂടെയായ... നിനക്ക്‌ സുഖം അല്ലെ.. അബി.. ഉമ്മാമ.. ഉമ്മ.. എല്ലാർക്കും സുഖം അല്ലെ..." 


"എല്ലാർക്കും സുഖം... അബി ഇവിടെ ഉണ്ട്‌ ബില്ല് പേ ചെയ്യാൻ പോയതാണ്..  വീട്ടിൽ എല്ലാർക്കും സുഖം... നീ എന്താ ഷഹബാസ്ക്കയെ കുറിച്ച് ചോദിക്കാതെ..." 

ഞാൻ അത്‌ പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു... 


" ആ പേര് ഉച്ചരിക്കാൻ പോലും എനിക്ക്‌ അർഹത ഇല്ലാന്ന് തോന്നിയത് കൊണ്ടാ.. കൂടെ ജീവിക്കാൻ അത്രയും നല്ല ഒരു മനുഷ്യനെ കിട്ടിയിട്ട് പണത്തിന്റെയും സ്വത്തിന്റെയും അഹങ്കാരവും ആർത്തിയും കൊണ്ട് എല്ലാം നശിപ്പിച്ചു... ഇതൊക്കെ ഞാൻ ചോദിച്ചു വാങ്ങിയ വിധിയാണ് സച്ചു... സാരമില്ല.. എന്നെ കണ്ടപ്പോൾ ഇതൊക്കെ അന്വേഷിക്കാനും വെറുപ്പോടെ അല്ലാതെ സംസാരിക്കാനും ഉള്ള മനസ്സ് കാണിച്ചല്ലോ അത്‌ തന്നെ വലിയ കാര്യം.. നീ നല്ലവളാ അബിക്ക്‌ കിട്ടിയ ഭാഗ്യം.. നീ പൊക്കോ.. ഡ്യൂട്ടി ടൈം ആണ് ഈ ജോലി പോയാൽ ജീവിക്കാൻ വേറെ വഴിയൊന്നും മുന്നിൽ ഇല്ലാ.. ഞാൻ പോവുന്നു.. " 


എന്നും പറഞ്ഞു അവൾ പോയപ്പോൾ ആണ് എന്റെ ഫോൺ റിങ് ചെയ്തത്.. നോക്കിയപ്പോൾ അബി... 

നമ്മളെ കാണാതൊണ്ട് ഉള്ള വിളി ആണെന്ന് മനസ്സിലായത് കൊണ്ട് ഞാൻ വേഗം അവിടേക്ക് പോയി.. എന്നെ കണ്ടതും ചെക്കൻ തറപ്പിച്ചു നോക്കുന്നുണ്ട്.. 


"നീ ഇതിനിടയിൽ എങ്ങോട്ടാ മുങ്ങിയെ.. എത്ര സമയം ആയി ഞാൻ വെയിറ്റ് ചെയ്യുന്നു..." 


"അത്‌... അബി വാ.. എനിക്ക് കുറച്ചു കാര്യം സംസാരിക്കാൻ ഉണ്ട്.. " 

അവനെയും കൂട്ടി ഞാൻ പുറത്തേക്ക് പോയി നടന്ന കാര്യം മുഴുവൻ അബിയോട് പറഞ്ഞു.. 


"സനയെ നമുക്ക് വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയാലോ അബി..." 


"അവളുടെ സ്വഭാവം മാറി എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല..." 


" അനുഭവങ്ങൾ വന്നാൽ ആരാണ് മാറാത്തത് അബി... ഒന്നും അല്ലെലും അവളുടെ മാത്രം കുറ്റം അല്ലാ.. അവൾ വളർന്ന സാഹചര്യവും അവളെ വളർത്തിയ രീതിയും ആണ്.. പണമോ സ്വത്തോ സ്വന്ദര്യമോ അല്ലാ സ്നേഹം ആണ് ഏറ്റവും വലുത് എന്ന് അവൾക്ക് മനസ്സിലായിട്ടുണ്ട്.. സ്വഭാവം മാറാൻ ഇത്രയൊക്കെ കാര്യം പൊരെ... "


"കൂടെ വരാൻ അവൾക്ക്‌ സമ്മതം ആണോ.."


"അവൾ സമ്മതിക്കും എനിക്ക്‌ ഉറപ്പാണ്.. ഷഹബാസ്‌ക്ക പ്രശ്നം ആക്കൊ എന്നാ എന്റെ പേടി... ഇക്ക അവളെ വെറുത്തുകാണില്ലെ.."


"ഇക്കാ അവളെ വെറുത്തിട്ടില്ല.. മനസ്സിൽ സ്നെഹവും ഉണ്ട്‌ അത്‌ എനിക്‌ നന്നായി അറിയാം.." 


"അതെന്താ നിങ്ങള് അങ്ങനെ പറഞെ..." 


"അതൊക്കെ പറഞ്ഞു തരാം ഭാര്യേ.. നീ വാ നമുക്ക് സനയോട് സംസാരിക്കാം.." 

അബിയുടെ മനസ്സിൽ കാര്യമായി എന്തൊ ഉണ്ട് എന്ന് നമ്മക്ക് മനസ്സിലായി.. എന്തായാലും ഒക്കെ കണ്ടു തന്നെ അറിയാം.. 


ഞാനും അബിയും കൂടി സംസാരിച്ചു സനയെ കാര്യം പറഞ്ഞു മനസ്സിലാക്കി.. ആദ്യം മടികാണിച്ചു എങ്കിലും അവസാനം അവൾ സമ്മതിച്ചു.. അവളെയും കൂട്ടി നമ്മള് നേരെ വീട്ടിലേക്ക് വിട്ടു... 


സനയെ കണ്ട് ആദ്യം എല്ലാരും ദേഷ്യപ്പെട്ട് സംസാരിച്ചു എങ്കിലും അവസാനം കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കുകയും പിന്നെ അവളുടെ സ്വഭാവത്തിലെ മാറ്റവും കണ്ടപ്പോൾ എല്ലാരും അവളോട് ക്ഷമിക്കാൻ തയ്യാർ ആയി.. ഷഹബാസ്‌ക്ക അവിടെ ഇല്ലായിരുന്നു.. എല്ലരുടെയും പേടി ഷഹബാസ്‌ക്ക എങ്ങനെ പ്രതികരിക്കും എന്ന് ഓർത്തു തന്നെ ആയിരുന്നു.. പക്ഷെ നമ്മളെ കെട്ടിയോൻ തെണ്ടി മാത്രം ഫുൾ കോണ്ഫിടെൻസിൽ നിൽക്കുകയാണ്... 


ഷഹബസ്ക്ക വന്നപ്പോൾ എല്ലാരും നല്ല ടെൻഷനോടെയാണ് കാര്യങ്ങൾ പറഞ്ഞു കൊടുത്തത്... ആദ്യം ഇത്തിരി ബലം പിടിച്ചു എങ്കിലും സന കാലിൽ വീണു മാപ്പ് ചോദിച്ചപ്പോൾ ഇക്കാ ക്ഷമിച്ചു.. ആകെ എല്ലാർക്കും വിഷമം ആയി തോന്നിയ ഷഹബാസ്‌ക്കയുടെ ലൈഫും ഓക്കേയായി.. വീണ്ടും സന്തോഷം ഇരട്ടിച്ചു... 


ഈ ബഹളങ്ങൾ ഒക്കെ കെട്ടടങ്ങിയപ്പോൾ നമ്മള് വേഗം നമ്മളെ കെട്ടിയോൻ തെണ്ടിയെയും പിടിച്ചു വലിച്ചു കൊണ്ട്‌ റൂമിലേക്ക് പോയി.. പിടി വിട് പെണ്ണെ എന്ന് പല തവണ പറഞ്ഞെങ്കിലും നമ്മള് വിട്ടില്ല.. 


********************************************

ആ പിടി റൂമിൽ എത്തിയപ്പോൾ ആണ് ആ മാക്രി വിട്ടത്.. 


പടച്ചോനെ ഇവൾ ഇത്‌ എന്തിനുള്ള പുറപ്പാടാ...

നമ്മളെ കയ്യിലെ പിടുത്തവും വിട്ട്‌ പെണ്ണ് പോയി റൂമിന്റെ ഡോർ ക്ലോസ് ചെയ്തു.. 


"iam വെരി സോറി.. ഇപ്പൊ എനിക്ക് ഒന്നിനും സമയം ഇല്ലാ..." 

നമ്മള് ഇളിച്ചോണ്ട് പിരികം പൊക്കിയും താഴ്ത്തിയും കളിച്ചു ഓളോട് അത്‌ പറഞ്ഞപ്പോൾ ആ പെണ്ണിന്റെ മോന്ത ഒന്ന് കാണണം ആയിരുന്നു ഹിഹിഹി... 


"അയ്യടാ എന്താ ഒരു പൂതി.. അതിനൊന്നും അല്ല മനുഷ്യാ എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു.. "


"എന്ത്‌ കാര്യം..." 


"അതെ... എല്ലാർക്കും ഷഹബാസ്‌ക്ക സനയെ സ്വീകരിക്കുമോ എന്ന് പേടിയുണ്ടായപ്പോൾ നിങ്ങൾക്ക് ഒട്ടും ആ ടെൻഷൻ ഇല്ലായിരുന്നു.. എന്താ അതിന്റെ കാരണം.." 


" കാരണം എന്താ എന്ന് ചോദിച്ചാൽ അവളെ ഇപ്പോഴും ഇക്കാക്ക് ഇഷ്ടം ആണെന്ന് എനിക്ക് അറിയാമായിരുന്നു.." 


"അതെങ്ങനെ..."


" ആരും അറിയാതെ ക്യാഷ് മുടക്കി വക്കീലിനെ ഏൽപ്പിച്ചു സനയെ ജയിലിൽ നിന്ന് പുറത്തു ഇറക്കിയത് ഷഹബാസ്ക്ക ആയിരുന്നു.. അത്‌ തന്നെ പോരെ ഇപ്പോഴും ഇക്കാക്ക് അവളോട് സ്നേഹം ഉണ്ടെന്ന് മനസ്സിലാക്കാൻ..." 


****************************************

ശെരിക്കും അബി അത്‌ പറഞ്ഞപ്പോൾ നമ്മള് ഷോക്ക് ആയിപോയി.. 


"അപ്പൊ നിന്റെ സംശയം ഒക്കെ തീർന്നല്ലൊ ഇനി എനിക്ക്‌ പോവാമോ...

ഇളിച്ചോണ്ട് ആ കൊന്തൻ ഇത്‌ പറഞ്ഞപ്പോൾ നമ്മളും ഇളിച്ചോണ്ട് പൊക്കോ എന്ന രീതിയിൽ തലയാട്ടി കൊടുത്തു... 


അബി തിരിഞ്ഞു റൂമിൽ നിന്ന് പോവാൻ പോയപ്പോൾ ആണ് പെട്ടന്ന് എന്തൊ വല്ലായ്മ തോന്നിയത്... ആകെ വിയർത്തു.. തല ചുറ്റുന്ന പോലെ.. കണ്ണിൽ ഇരുട്ടു മൂടി.. വയ്യെങ്ങിലും നമ്മള് അബിയുടെ പേര് ഉറക്കെ വിളിച്ചു..... പിന്നെ ശരീരം തലർന്ന പോലെ തോന്നി നമ്മള് അവിടെ വീണു.... 



കണ്ണു തുറന്ന് നോക്കിയപ്പോൾ നമ്മളെ അടുത്തു ദേ ഡോക്ടർ ഇരിക്കുന്നു.. 


"ഉണർന്നോ... എങ്ങനെയുണ്ട് സച്ചു ഇപ്പോൾ.. തളർച്ച തോന്നുന്നുണ്ടോ.." 


"ഹെയ്‌ ഇല്ല ഡോക്ടർ അയാം ഓക്കേ... ഉച്ചയ്ക്ക് ഫുഡ് കഴിച്ചില്ല അതിന്റെ ക്ഷീണം ആവും അല്ലെ.." 


"ക്ഷീണം അതിന്റെ ഒന്നും അല്ലാ.. സാധാരണ പെൺകുട്ടികൾക്ക് കല്യാണം കഴിഞ്ഞാൽ ഉണ്ടാവുന്ന ക്ഷീണം ആണ്.. ഇനി ഫുഡൊക്കെ നേരത്തിനു കഴിക്കണം... വയറ്റില് ഒരു കുട്ടി അബിയോ അല്ലേൽ കുറുമ്പി സച്ചുവൊ വളരാൻ തുടങ്ങി..."


ഡോക്റ്റർ അത്‌ പറഞ്ഞതും നമ്മക്ക് എന്തോ ശരീരത്തിൽ കുളിർമ കയറിയപോലെ.. സന്തോഷം കൊണ്ട് എന്താ പറയുവാ എന്ന് പോലും കിട്ടുന്നില്ല.. 


"അപ്പോ പറഞ്ഞപോലെ നന്നായി ഫുഡ് കഴിക്കുകാ.. ആരോഗ്യം ശ്രദ്ധിക്കുക.. അത്യാവശ്യം വേണ്ട വിറ്റാമിൻ ഗുളിക ഞാൻ എഴുതി കുറിച്ചിട്ടുണ് ഇത്‌ വാങ്ങിച്ചു കഴിക്കുകാട്ടൊ.. അവരോട് ഞാൻ കാര്യം പറഞ്ഞിട്ടില്ല നീ തന്നെ എല്ലാരോടും പറഞ്ഞോ.. അതല്ലേ കൂടുതൽ സന്തോഷം.." 

എന്നും പറഞ്ഞു ഡോക്ടർ പുറത്തേക്ക് പൊയതും എല്ലാരും റൂമിലേക്ക് ഇടിച്ചു കേറി വന്നു... 

നമ്മക്ക്‌ ആണേൽ ചടച്ചിട്ടു വയ്യ... 


"എന്താ മോളെ എന്ത്‌ പറ്റി.. ഡോക്ടർ ഒന്നും പറഞ്ഞില്ല മോള് പറയും എന്ന് പറഞ്ഞു.. എന്താ മോളെ പറ്റിയെ.." ഉമ്മാമ നമ്മളെ അടുത്തു വന്നിരുന്ന് ചോദിച്ചു.. 


"അത്‌... അത് പിന്നെ ..." നമ്മള് നല്ലോണം കിടന്ന് പരുങ്ങി... 

അപ്പൊഴെക്ക്‌ എല്ലാരും ചിരിക്കാൻ തുടങ്ങി.. എല്ലാർക്കും കാര്യം പിടികിട്ടി എന്ന് നമ്മക്ക് മനസ്സിലായി.. അപ്പൊ ദേ ടെന്ഷൻ അടിച്ചു ഒരാള് ഓടി വരുന്നു... വേറെ ആരും അല്ലാ നമ്മളെ കെട്ടിയോൻ...


"ഡോക്ടർ പോയോ... എന്താ പറഞ്ഞത്.. എന്താ ഇവൾക്ക് പറ്റിയെ.."


"അത്‌ സാധാരണ പെൺകുട്ടികൾക്ക് വരുന്ന അസുഖം ആണ്.." 

ഉമ്മ ചിരിച്ചോണ്ട് പറഞ്ഞു.. 


"അതെന്ത് അസുഖമാ.. ഫുഡ് കഴിക്കാത്തതിന്റെ അസുഖം ആവും.. അത്‌ എത്ര ക്കറക്ട് കഴിക്കണം എന്ന് പറഞ്ഞാലും ഇവൾ കേൾക്കില്ലലോ.." 

ചെക്കൻ നിന്ന് ചൂടാവാൻ തുടങ്ങി.. ബാക്കി ഉള്ളവർ ചിരിക്കാനും.. എനിക്ക് ആണേൽ ചടച്ചിട്ട് വയ്യാ.. പടച്ചോനെ ഇത്‌ എന്തൊരു മണ്ടനാ ഈ ഹംക്ക്‌ നാണം കെടുത്തുന്ന തൊനുന്നെ...


"എടാ പൊട്ടാ ഈ അസുഖം ഉണ്ടാക്കിയത് നീ ആണ്..." 


"ഞാനോ.. അവൾ ഫുഡ് കഴിക്കാത്തതിന് ഞാൻ എന്ത് ചെയ്തു.. ഫുഡ് കഴിക്കാൻ ഞാൻ എപ്പോഴും പറയാറ് ഉണ്ടല്ലോ..." 


"എടാ മണ്ടൻ അബിയെ നിനക്ക് ഇനിയും കാര്യം പിടി കിട്ടിയില്ലേ.. നീ ഒരു ഉപ്പ ആവാൻ പോവുന്നൂന്നാ നമ്മള് പറയുന്നത്..." 

ഉമ്മാമ അത്‌ പറഞ്ഞതും ചെക്കൻ നമ്മളെ ഒരു നോട്ടം... നമ്മള് അതെ എന്ന രീതിയിൽ തലയാട്ടി കൊടുത്തു... 


********************************************


ശെരിക്കും ഉമ്മാമ അത്‌ പറഞ്ഞതും നമ്മക്ക് ശരീരം ഫുൾ രോമാഞ്ചം കൊണ്ട് നിറഞ്ഞു.. ഓളെ പൊക്കിയെടുത്തു തുള്ളി ചാടണം എന്നൊക്കെ തോന്നുന്നുണ്ട് എല്ലാരും ഉള്ളോണ്ട് നമ്മള്‌ കണ്ട്രോൾ ചെയ്ത് നിന്നു.. 

കുറച്ചു സമയം കഴിഞ്ഞപ്പോൾ എല്ലാരും പോയി.. നമ്മള് ഓളെ കൂടെ കുറച്ചു സമയം ഇരുന്ന് ഓളെ നെറ്റിയിൽ ഒരു കിസ്സും കൊടുത്തു... പെണ്ണ് നമ്മളെ നെഞ്ചിൽ തലചായ്ച്ചു കുറെ സമയം അങ്ങനെ കിടന്നു.. ഇത്രയും സന്തോഷം ഉണ്ടായ നിമിഷം വേറെ ഉണ്ടായിട്ടില്ല... 



@@@@@@@@@@@@@@@@@@@@@


അങ്ങനെ ഇന്ന് നമ്മലെ ഷബിയുടെയും ലാമിയുടെയും മാരേജ് ...  എല്ലാരും നല്ല ഹാപ്പിയിൽ ആണ്... ഓരൊരു പേരും കപ്പിൾസ്  ആയി മാച്ച് കളർ ഡ്രസ്സ് ആണ് ഇട്ടേക്കുന്നെ.. നമ്മള് ബ്ലൂ സാരിയും നമ്മളെ മൊഞ്ചൻ ബ്ലൂ ഷർട്ടും... 

എല്ലാരും അങ്ങനെ ഓരോ കളർ... 

രാവിലെ തന്നെ എല്ലാരും റെഡി ആയി ഓഡിറ്റോറിയത്തിൽ വിട്ടു... 


ചെക്കനും പെണ്ണും ഒക്കെ നല്ല മൊഞ്ചായി ഒരുങ്ങി നിൽപ്പുണ്ട്... എല്ലാരും പാട്ടും ഡാൻസും ഒക്കെ ആയി അടിച്ചു പൊളിക്കുവാ.. നമ്മളെ കാര്യം ഇങ്ങനെ ആയത് കൊണ്ട് നമ്മളെ അനങ്ങാൻ വിടുന്നില്ല ഉമ്മാമ... നമ്മളെ കെട്ടിയോൻ തെണ്ടി ആണേൽ നമ്മളെ വട്ടാക്കാൻ വേണ്ടി ഡാൻസ് കളിച്ചു തകർക്കുവാ പാവം ഞാൻ... അപ്പൊ നമ്മള് കല്യാണം ഒക്കെ അടിച്ചു പൊളിക്കട്ടെട്ടാ... 


"നീ ഇത് ആരെ വായി നോക്കി നിൽക്കുകയാ സച്ചു... അങ്ങോട്ട് വാ എന്നിട്ട് നമ്മളെ ഡാൻസ് ഒക്കെ കാണ്... "


"ദേ ഞാൻ ഇവരോട് യാത്ര പറയുകയായിരുന്നു.. " 


"ആണോ.. എന്നാ നമ്മക്ക്‌ രണ്ട് പേർക്കും കൂടി പറയാം.." 


"അപ്പൊ ചെറിയ വലിയ ഇണക്കങ്ങളും പിണക്കങ്ങളും ആയി നമ്മള് ലൈഫ് അടിച്ചു പൊളിക്കാൻ പോവുകയാ.. ഇത്രയും നാൾ നമ്മളെ സ്നേഹിച്ചതിനും സ്വീകരിച്ചതിനു ഒരുപാട് നന്ദി.. അപ്പൊ നമ്മള് പോവുമാകയാണ് ബാക്കി ഒക്കെ റിച്ചു പറയും ഒക്കെ ബൈ......


**************************************


ഹെലോ ദെ ദെ ... ഇങ്ങോട്ട് നോക്ക്... അവർ ലൈഫ് അടിച്ചു പൊളിക്കാൻ പോയി.. പൊളിക്കട്ട്  അല്ലെ ഹിഹി... 


അപ്പൊ നമ്മളെ fighting love സ്റ്റോറി ഇന്നത്തോടെ അവസാനിക്കുകയാണ്.. പക്ഷെ ഇത്‌ പോലെ പിണങ്ങിയും ഇണങ്ങിയും ഒരുപാട് സ്നേഹിച്ചു ജീവിക്കുന്ന ഒരുപാട് പേരുണ്ട്.. പിണക്കങ്ങൾ ഇല്ലാതെ എന്ത് സ്നേഹം അല്ലെ ... ഇത് പോലെ ഒരുത്തൻ എനിക്കും ഉണ്ട്... ഹിഹിഹി... എന്തായാലും തല്ക്കാലം നമ്മളും യാത്ര പറയുവാ.. ഇനി പുതിയ കതയും കഥാപാത്രങ്ങളും ആയി നമ്മള് വീണ്ടും വരും.. നിങ്ങളെ എല്ലാരേയും സപ്പോർട് ഇനീയും പ്രതീക്ഷിക്കുന്നു ... thank u so much... love u all❤❤🤗


            END.......... 


        By 


Rizvana Richu❤

Comments

Popular posts from this blog

CRAZY LOVE | ✍️ AJWA | ഫുൾ പാർട്ട്‌

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

DOSTEE AUR PYAAR | ✍️ FATHIMA SANA | ഫുൾ പാർട്ട്‌