FIGHTING LOVE | ✍️ RIZVANA RICHU | ഫുൾ പാർട്ട്

❤ Fighting Love ❤ Full Part ✍️Rizvana Richu ____________________ " മോളെ സച്ചു.... നീ ഇതിനകത്ത് കയറിയിട്ട് എത്ര സമയം ആയി... ഇന്ന് നിന്റെ പെണ്ണ് കാണൽ അല്ല നിന്റെ ഇത്താത്തയുടെ ആണ്.." "അതൊക്കെ നമ്മക്ക് അറിയാം എന്ന് കരുതി എനിക്കു ഒരുങ്ങണ്ടെ..." റൂമിന്റെ ഡോർ തുറന്നു ഉമ്മയെ തുറിച്ചു നോക്കികൊണ്ട് അവൾ പറഞ്ഞു.... ഹായ്... ഞാൻ സയാന... എല്ലാരും സച്ചു എന്ന് വിളിക്കും... ഇപ്പോൾ ഡിഗ്രി സെക്കന്റ് ഇയർ ആണ്... പഠിക്കാൻ വെല്യ അഗ്രഹോന്നും ഉണ്ടായിട്ടല്ല സമയം പോവാൻ വേണ്ടി പോവുന്നത് ആണ്.... ഉപ്പ ശറഫുദ്ധീൻ... ഒരു ബേക്കറി കടക്കാരൻ ആണ്.. ഉമ്മ നസീമ ഹൗസ് വൈഫ്.. പിന്നെ ഒരു അവതാരം കൂടി ഉണ്ട് സൈബ... എന്റെ ഇത്ത ആണ്... പക്ഷെ എന്റെ ഒരു വയസ്സിനു മുതിർന്നതാ അവൾ... എന്ത് ചെയ്യാനാ ഉപ്പയും ഉമ്മയും വെരി ഫാസ്റ്റ്...... വയസ്സിൽ വലിയ വെത്യാസം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ അവൾക് ബഹുമാനമൊന്നും കൊടുക്കൽ ഇല്ലാ... എപ്പോഴും തല്ലു കൂടൽ ആണ്... പക്ഷെ എന്നാലും എനിക്കു അവൾ എന്ന് വെച്ച ജീവൻ ആണ്... പിന്നേ ആ സാധനത്തിന്റെ പെണ്ണ് കാണൽ ആണ് ഇന്ന്... ഒരുപാട് പഠ...