മഹർ | ✍️ SHAMSEENA | ഫുൾ പാർട്ട്‌


മഹർ 
Full Part


ഇന്നെന്റെ നിക്കാഹാണ്... പക്ഷെ എന്തുകൊണ്ടോ മനസ്സറിഞ്ഞു സന്തോഷിക്കാൻ കഴിയുന്നില്ല !!കാരണം ഇതെന്റെ രണ്ടാം വിവാഹം ആണ്.... ഒട്ടും താല്പര്യം ഇല്ലാതിരുന്നിട്ടും ഒരു സത്യത്തിന്റെ പുറത്ത് നടത്തുന്ന വിവാഹം.... പഴയ ഓർമ്മകൾ അവളെ വേട്ടയാടി കൊണ്ടിരുന്നു... 


മോളെ നീ ഇത് എന്ത് ആലോചിച്ചിരിക്ക.... എന്നും പറഞ്ഞ് അപ്പുറത്തെ വീട്ടിലെ നബീസു അവളുടെ അടുത്ത് വന്നിരുന്നു.... 

ഒന്നൂല്ല നബീസുത്ത ഞാൻ വെറുതെ??? വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ അവൾ വിതുമ്പി 😢😢

സാരല്ല പോട്ടെ ഇനി പഴയതൊന്നും ആലോചിക്കണ്ട.... കണ്ണ് തുടച്ചു നല്ല കുട്ടിയായി ഇരുന്നേ... ചെക്കനും വീട്ടുകാരും ഇപ്പൊ എത്തും.... 

മറുത്തോന്നും പറയാതെ അവൾ മുഖം കഴുകാൻ പോയി... 
      ............ 

ഇത് മിസിരിയ ഇത് ഇവളുടെ കഥയാണ്... ഇണക്കങ്ങളും പിണക്കങ്ങളും സന്തോഷവും ദുഖവും നിറഞ്ഞ ഇവളുടെ ജീവിത കഥ .
     ................... 

പള്ളിയിൽ നിന്നും നിക്കാഹ് കഴിഞ്ഞ് ചെറുക്കനും കൂട്ടരും എത്തി എന്ന് ആരോ പറയുന്നത് അവൾ കേട്ടു....ശരീരം ആകെ തളരുന്നത് പോലെ ഹൃദയം വേഗത്തിൽ മിടിക്കുന്നു... കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞൊഴുകുന്നു....ഇല്ല കരയാൻ പാടില്ല ഇനി ഇതാണ് തന്റെ ജീവിതം!!!മനസ്സ് അവളോട് ഉറക്കെ പറയുന്നുണ്ട്... പക്ഷെ ഓർമകളുടെ വേലിയേറ്റത്തിൽ ആയതുകൊണ്ട് അവൾ അതൊന്നും കേട്ടില്ല.....

നിമിഷങ്ങൾക്കകം വാതിൽ തുറന്ന് കുറച്ച് സ്ത്രീകളും ഒരു ചെറുപ്പക്കാരനും അകത്തേക്ക് പ്രവേശിച്ചു..... മിസിരി.... വിളിക്കേട്ട് അവൾ മുഖം ഉയർത്തി... ഒരു മധ്യ വയസ്ക.... നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം... അവൾ കണ്ണിമ വെട്ടാതെ അവരെ നോക്കി... 

ഞാൻ അസ്കറിന്റെ ഉമ്മയാണ്.... ഹാജറ.... പെണ്ണ് കാണലിനു വരാൻ പറ്റിയില്ല..... ഒരു ഹോസ്പിറ്റൽ കേസ്... അതാ നിന്നെ കയ്യോടെ കൂട്ടി കൊണ്ടുപോകാൻ നേരിട്ട് ഇങ്ങു വന്നേ.... മോൾ നല്ല സുന്ദരിയായിട്ടുണ്ടല്ലോ... എനിക്ക് ഒത്തിരി ഇഷ്ടായി..... പടച്ചോൻ അനുഗ്രഹിക്കട്ടെ.... 

അവരുടെ വാക്കുകൾക്ക് അവൾ ഒരു  കൃത്രിമ പുഞ്ചിരി നൽകി... 

മോനെ അസി നീ ഇനി വെയികിപ്പിക്കണ്ട.... മഹർ ഇട്ട് കൊടുക്ക്..... ഹാജറ മകനെ അവളുടെ അടുത്ത് നിർത്തി.... അസി നിറ പുഞ്ചിരിയോടെ മഹർ ചാർത്തി.. അപ്പോഴും അവൾ മുഖം ഉയർത്തി നോക്കിയില്ല.. കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകുന്നുണ്ടാർന്നു😢😢...മഹർ ചാർത്തുമ്പോൾ അവളുടെ കണ്ണിലെ കണ്ണുനീർ അവന്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചു..... എന്തിനാണ് പടച്ചോനെ ഈ പെണ്ണിന് ഇങ്ങനൊരു വിധി നീ നൽകിയത്.... അവൻ ഒരു വേള മനസ്സിൽ ഓർത്തു... 


ഇനി രണ്ടുപേരും ചേർന്നു നിന്നെ ഒരു ഫോട്ടോ എടുക്കട്ടെ😍😍 കൂട്ടത്തിൽ നിന്നും ഒരു പെൺകുട്ടി പറഞ്ഞു.... അവൾ മിസിരിയെ പിടിച്ചു അസിയുടെ ഒപ്പം ചേർത്ത് നിർത്തി... അവന്റെ ഒരു കയ്യെടുത്ത് അവളുടെ തോളിൽ വെച്ചു.... smile please 📷

അവൾ എല്ലാത്തിനും ഒരു പാവ കണക്കെ നിന്നു കൊടുത്തു...മതി മതി ഫോട്ടോയൊക്കെ എടുത്തത് ഇനി ബാക്കി പിന്നെ എടുക്കാം ഹാജറ പറഞ്ഞു... 

ഇനി എല്ലാവരും ഭക്ഷണം കഴിക്കാൻ നടന്നോളൂ... പുറത്ത് നിന്ന് ആരോ വിളിച്ചു പറഞ്ഞു... ഹാജറ എല്ലാവരെയും പറഞ്ഞു വിട്ടു... റൂമിൽ അസിയും മിസിരിയും ഹാജറയും മാത്രമായി.... 

അവർ അവളുടെ കരം എടുത്ത് അവന്റെ കയ്യിൽ വെച്ചു കൊണ്ട് പറഞ്ഞു... 
മക്കളെ നിങ്ങൾ രണ്ടു പേരും ചെറുപ്പമാണ്... ഇനി ഇതാണ് നിങ്ങളുടെ ജീവിതം.പഴയതെല്ലാം നിങ്ങൾ രണ്ടുപേരും മറന്ന് ഇവിടം മുതൽ നിങ്ങൾ പുതിയ ജീവിതം തുടങ്ങണം.... വിധിയാണ് നിങ്ങളുടെ ജീവിതം തകർത്തതെങ്കിൽ ആ വിധി തന്നെയാണ് നിങ്ങളെ കൂട്ടിചേർത്തതും... ഇനി ഒന്നിന്റെ പേരിലും നിങ്ങൾ വിഷമിക്കരുത്... 
ഇതും പറഞ്ഞു അവർ മുറി വിട്ട് പുറത്തിറങ്ങി... 

അവൾ മുഖമുയർത്തിയൊന്ന് നോക്കി അവന്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെയാണെന്ന് അവൾക്ക് മനസിലായി....രണ്ടുപേരുടെയും കണ്ണുകൾ ഉടക്കി😍😍.... അവന്റെ കണ്ണിലെ പ്രണയം അവളിൽ നിരാശപടത്തി.... 

അതേയ് ഇനി വീട്ടിൽ ചെന്ന് കണ്ണും കണ്ണും നോക്കിയിരിക്കാം😍😍 രണ്ടു പേരും ഭക്ഷണം കഴിക്കാൻ വന്നേ... നേരത്തെ കണ്ട പെൺകുട്ടി വാതിൽക്കൽ നിന്ന് അങ്ങനെ പറഞ്ഞതും പെട്ടന്ന് രണ്ടുപേരും കണ്ണുകൾ പിൻവലിച്ചു അവളിലേക്ക് നോട്ടമിട്ടു... അവൻ ഒരു ചിരിയോടെ റൂം വിട്ട് പോയി... മിസിരിയയെ പെൺകുട്ടിയും കൂട്ടികൊണ്ട് പോയി... 

ഭക്ഷണം കഴിച്ചു കഴിഞ്ഞ് എല്ലാവരും പോവാൻ വേണ്ടി ഇറങ്ങി.... എന്തെന്നില്ലാത്തോരു ഭയം അവളെ പിടികൂടി... അവൾ എല്ലാവരോടും യാത്ര പറഞ്ഞു... ഉമ്മയെയും ഉപ്പയെയും ആങ്ങളയേയും കെട്ടിപ്പിടിച് കരഞ്ഞു... മോൾ പോയി വാ വിഷമിക്കണ്ട.... മോൾക്ക് എപ്പോ വേണമെങ്കിലും ഞങ്ങളുടെ അടുത്തേക്ക് വരാലോ .. ഇവിടെ അടുത്തല്ലേ ചെല്ല്... ഉപ്പ സങ്കടം മറച്ചു വെച്ചു അവളെ യാത്രയാക്കി..... 

അവൾ കാറിന്റെ അടുത്തേക്ക് നടന്നു.... അസി ഡോർ തുറന്ന് കൊടുത്തു അവളോട് കേറാൻ പറഞ്ഞു... അവൾ ഒന്നുകൂടി പിന്തിരിഞ്ഞു നോക്കി യാത്ര പറഞ്ഞു കാറിൽ കയറി...

ന്റെ കുട്ടിനെ പൊന്നു പോലെ നോക്കണേ... ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല.. പാവമാണ്... ആ ഉപ്പ അവന്റെ കൈ പിടിച്ചു വിതുമ്പി കൊണ്ട് പറഞ്ഞു... ഇല്ല ഉപ്പ അവളുടെ ജീവിതത്തിൽ ഇനി ഒരു നൊമ്പരം ഉണ്ടാവില്ല.പൊന്നുപോലെ നോക്കാം എന്നൊന്നും പറയുന്നില്ല എന്നാലും കണ്ണ് നിറയാതെ നോക്കിക്കോളാം... ഇത് എന്റെ വാക്കാണ്..ഇതും പറഞ്ഞു അവൻ അവരെ ചേർത്ത് പിടിച്ചു.... 

അവൻ കാറിൽ കയറി അവളുടെ അടുത്തായി ഇരുന്നു....അവന്റെ സാമീപ്യം അറിഞ്ഞിട്ടു കൂടി അവൾ മുഖം ഉയർത്തി നോക്കിയില്ല... അവളുടെ അവസ്ഥ മനസ്സിലായതുകൊണ്ട് അവൻ അവളെ ശല്യപെടുത്താനും പോയില്ല... 

നിമിഷങ്ങൾക്കകം കാർ ഒരു വലിയ വീടിന്റെ മുന്നിൽ നിർത്തി.... കണ്ടാൽ കൊട്ടാരമാണന്നെ തോന്നൂ.... മിസിരി ഇറങ് .... വീടെത്തി!!അവൻ പറഞ്ഞു.

ഉം.... അവൾ ഒന്ന് മൂളി കാറിൽ നിന്നും ഇറങ്ങി.... 

ഹാജറ വന്നു  ബിസ്മി ചൊല്ലി അവരെ രണ്ടുപേരെയും  അകത്തേക്ക് കയറ്റി...
പുതിയൊരു ജീവിതം സ്വപ്നം കണ്ട് അസിയും ഇനി തന്റെ ജീവിതത്തിൽ എന്ത് വിധിയാണ് വരാൻ പോകുന്നതെന്ന് ആലോചിച്ചു അവളും കയറി...


മഹർ Part:2


അകത്തേക്ക് കയറിയപ്പോൾ തന്നെ അവിടെ ഇവിടെ കുറച്ച് ബന്ധുക്കൾ... അവരുടെയെല്ലാം നോട്ടം തന്നിലേക്ക് നീളുന്നത് അവൾ അറിഞ്ഞു... ചിലരുടെ കണ്ണിൽ സഹതാപം ആണെങ്കിൽ മറ്റുചിലരുടെ കണ്ണിൽ പുച്ഛം.... ഒരു രണ്ടാം കെട്ടുകാരിയോട് തോന്നുന്ന പുച്ഛം... അവരുടെയെല്ലാം സംസാര വിഷയം താൻ ആയിരുന്നു... അവരുടെ മുറുമുറുപ്പുകൾ അവളെ മടുപ്പിക്കാൻ തുടങ്ങി എങ്ങനേലും ഇവിടുന്നു രക്ഷപ്പെട്ടാൽ മതിയെന്നായി.... 

അവളുടെ മനസ്സറിഞ്ഞ പോലെ ഹാജറ അവളോട് മുറിയിലേക്ക് പൊയ്ക്കോളാൻ പറഞ്ഞു... അവളുടെ കൂടെ നേരത്തെ കണ്ട പെൺകുട്ടിയെയും പറഞ്ഞയച്ചു.... 

ഞാൻ ഫാത്തിമ.... ഇവിടെ ഉള്ളോർ പാത്തൂന്ന് വിളിക്കും.ഹാ ജറുമാന്റെ അനിയത്തിയുടെ മോളാ.ഇത്ര ദിവസം ഇവിടെ ആയിരുന്നു ഹജറുമ്മക്ക് കൂട്ടായി.. ഇനി എനിക്ക് പോകാലോ ഇത്തൂസ് വന്നില്ലേ കൂട്ടിന്.... അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. അവളെ കണ്ടപ്പോൾ നൗഷാദിന്റെ അനിയത്തിയെ പോലെ തോന്നി അവൾക്ക്... അവളും ഇതേ പോലെ ഒരു വായാടിയായിരുന്നു.... മിസിരിയും തിരിച്ചൊരു പുഞ്ചിരി നൽകി 😊

അതേയ് ഇത്തൂസെ  ഇനി ഇങ്ങനെ മൂടി പിടിച്ചു ഇരിക്കാതെ ഒന്ന് ഉഷാറാവ്. ഡ്രെസ്സൊക്കെ ആ കബോഡിൽ ഉണ്ട് ഇഷ്ട്ടം ഉള്ളത് എടുത്തോ എന്നിട്ട്  ഫ്രഷായി സുന്ദരി കുട്ടിയായി വാ... ഞാൻ താഴെ കാണും എന്താവശ്യം ഉണ്ടേലും പാത്തൂന്ന് നീട്ടി വിളിച്ച മതി ഞാൻ ഇവിടെ പറന്നെത്തും.. അതും പറഞ് അവൾ താഴോട്ട് പോയി... 

ഇല്ല എനിക്കൊരിക്കലും നൗഷുക്കയെയും അദ്ദേഹത്തിന്റെ സ്നേഹത്തെയും മറന്ന് ജീവിക്കാൻ കഴിയില്ല... എന്റെ പ്രാണൻ അല്ലായിരുന്നോ എന്തിനാ പടച്ചോനെ നീ അത് തട്ടിയെടുത്തത് അത്രക്ക് പാപിയാണോ ഞാൻ... അവൾ പൊട്ടിക്കരഞ്ഞു 😢😢ഇല്ല കരയാൻ പാടില്ല..എല്ലാവരുടെയും സന്തോഷത്തിന് വേണ്ടി എനിക്ക് അഭിനയിച്ചേ മതിയാവൂ.... അവൾ സ്വയം പറഞ്ഞുകൊണ്ട് കബോഡിൽ നിന്ന് ഡ്രെസ്സും എടുത്ത് ബാത്റൂമിലേക്ക് നടന്നു.... ഷവർ തുറന്ന് അതിന്റെ ചോട്ടിൽ നിൽക്കുമ്പോൾ മനസ്സിലെ ഭാരമെല്ലാം കുറയുന്ന പോലെ... എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല ഡോറിൽ ആരോ മുട്ടുമ്പോൾ ആണ് ബോധം വന്നത്... പെട്ടന്ന് ഡ്രസ്സ്‌ മാറി പുറത്തിറങ്ങി.പുറത്ത് നിൽക്കുന്ന ആളെ കണ്ടതും വല്ലാത്തൊരു അസ്വസ്ഥത മനസ്സിനെ പിടികൂടി.

ഞാൻ അര മണിക്കൂർ ആയി റൂമിൽ വന്നിട്ട്. ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോ മനസ്സിലായി ആൾ അകത്തുണ്ടെന്നു..എന്തായിരുന്നു അതിനകത്തു ഇത്ര നേരം??? ഒരു കുസൃതി ചിരിയോടെ അസി അവളോട് ചോദിച്ചു.. 

അവൾ മിണ്ടാതെ തല കുനിച്ചു നിന്നു..മറുപടി ഒന്നും വരാനപ്പോൾ അവൻ അവളുടെ താടിതുമ്പ് പിടിച്ചുയർത്തി.. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അവന്റെ ഉള്ളോന്ന് പിടഞ്ഞു.. 

താനെന്തിനാ കരഞ്ഞേ??അവൾ മറുപടി പറഞ്ഞില്ല.. 

ചോദിച്ചത് കേട്ടില്ലേ എന്തിനാ കരഞ്ഞേ എന്ന് അവൻ ഇത്തിരി ഗൗരവത്തിൽ ചോദിച്ചു...
അത്.. അത് പിന്നെ ഞാ..ഞാൻ വെ..വെറുതെ വീട്ടുകാരെ ഓർത്തപ്പോ.... അവൾ വിക്കി വിക്കി പറഞ്ഞു. 

തനിക്കെന്താ വിക്കുണ്ടോ... മ്മ് അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു...
ഇല്ല.. 

പിന്നെ !!! 
അത് .... അവൾ ബാക്കി പറയാതെ മടിച്ചു നിന്നു.. 
 ഞാൻ പറയട്ടെ താൻ എന്താ ആലോചിച്ചതെന്ന്??  
 അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി??  

താൻ തന്റെ നൗഷിക്കായെ പറ്റിയല്ലേ ചിന്തിച്ചേ... അവൻ തെല്ലൊരു പതർച്ചയോടെ പറഞ്ഞു... 

അവളുടെ വിതുമ്പൽ കേട്ടപ്പോൾ പറയേണ്ടിയിരുന്നില്ല എന്നായി പോയി അവന്ക്ക്... 
അസി വിഷയം മാറ്റാൻ എന്നാ വണ്ണം അവളോട് ചോതിച്ചു... നിനക്ക് ഇവിടം ഇഷ്ടായോ??? 
മം അവൾ ഒരു മൂളലിൽ മറുപടി കൊടുത്തു.. 

എന്നാൽ താഴോട്ട് ചെല്ല് ഉമ്മ നിന്നെ അന്യോശിക്കുന്നുണ്ട്..... അവൻ മറുപടിക്ക് കാക്കാതെ ഫ്രഷാവാൻ പോയി. 

അവൾ താഴേക്ക്  ചെന്നു... ഏകദേശം ബന്ധുക്കാളൊക്കെ പോയിട്ടുണ്ടായിരുന്നു.... ഹാജറയും ഒരു ചേച്ചിയും അവിടെ നിന്ന് സംസാരിക്കുന്നത് കണ്ടു.. അവൾ മടിച്ചു മടിച്ചു അവിടേക്ക് നടന്നു.. 

ഉമ്മാ... 
ആ മോൾ വന്നോ 😊രാധേ ഇതാണ് കേട്ടോ അസിയുടെ പെണ്ണ് 😍
മോളെ ഇത് ഇവിടെ എന്നെ സഹായിക്കാൻ വേണ്ടി വരുന്നതാ രാധ... 
രാധ അവൾക്കൊരു പുഞ്ചിരി നൽകി അവൾ തിരിച്ചും.. 
 മോൾ വാ ഉമ്മ ചായ തരാം വന്നിട്ട് ഇതുവരെ ആയിട്ടും ഒന്നും കഴിച്ചില്ലല്ലോ.. വാ.. 

അവൾ ഹാജറയുടെ പിന്നാലെ പോയി.. 
ചായ കുടിക്കുമ്പോൾ അവളുടെ കണ്ണുകൾ ഇടക്ക് സ്റ്റേയറിലേക്ക് നീളും അവൻ വരുന്നുണ്ടോ എന്നറിയാൻ.... കുറെ തവണ നോക്കിയിട്ടും അവനെ കണ്ടില്ല അവളിൽ ആശ്വാസം നിറഞ്ഞു... 

ഉമ്മാ... ആ വിളിക്കേട്ടാണ് അവൾ മുകളിലേക്ക് നോക്കിയത് അസി കുളിച് ഫ്രഷ് ആയി വരുവാർന്നു.... അവനെ കണ്ട ഉടനെ അവൾ അടുക്കളയിലേക്ക് പോയി... അത് കണ്ടപ്പോൾ അവനിൽ ഒരു പുഞ്ചിരി മൊട്ടിട്ടു 😊

ഉമ്മാ... എന്തിനാഡാ നീ ഇങ്ങനെ വിളിച്ചു കൂവുന്നേ ഞാൻ ഇവിടെ തന്നെ ഉണ്ട് ഹാജറ വിളിക്കേട്ടു കൊണ്ട് ഹാളിലേക്ക് വന്നു.. 
ഉമ്മാ ഞാനൊന്ന് പുറത്ത് പോവാ...ഫ്രണ്ട്സിനെയൊക്കെ ഒന്ന് കണ്ടിട്ട് വരാം വന്നിട്ട് അവരെയൊന്നും ശെരിക്ക് കാണാൻ പറ്റിയിട്ടില്ല.. 

മ്മ്... പോകുന്നതൊക്കെ കൊള്ളാം വേഗം ഇങ്ങു വന്നോളണം കേട്ടല്ലോ... അവർ കപട ദേഷ്യം വരുത്തി പറഞ്ഞു 

ന്റെ ഹാജറോ....ഞാൻ ദാ ഇപ്പൊ ഇങ്ങട് വരില്ലേ...പിന്നെന്തിനാ ദേഷ്യം അവൻ അവരെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു... 
മ്മ് മ്മ് ചെല്ല് ചെല്ല് മോൻ അധികം നിന്ന് പതപ്പിക്കണ്ട നിന്നെ എനിക്ക് അറിയാവുന്നതല്ലേ...
ഈൗ😁😁അവൻ അവർക്ക് ഒന്ന് ഇളിച്ചു കൊടുത്ത് ഒരു ഉമ്മയും കൊടുത്ത്  ബൈക്കിന്റെ ചാവിയും എടുത്ത് പോയി.... 

ഇതെല്ലാം കണ്ടു കൊണ്ട് വാതിലിന്റെ മറവിൽ മിസിരിയും നിന്നിരുന്നു അവളുടെ ചുണ്ടിലും ചെറിയൊരു പുഞ്ചിരി വിരിഞ്ഞു... 
ചെക്കന്റെ ഒരു കാര്യം ഇപ്പഴും കൊച്ചു കുട്ടിയാന്നാ വിചാരം... ഇതും പറഞ്ഞു കൊണ്ട് ഹാജറ അവളുടെ അടുത്തേക്ക് വന്നു.. എന്നിട്ട് അവളെയും വിളിച്ചു അവരുടെ റൂമിലേക്ക് പോയി. ഹാജറ അവളോട് കട്ടിലിൽ ഇരിക്കാൻ പറഞ്ഞു... അവളെ അവിടെ ഇരുത്തി അവർ അലമാരയിൽ നിന്ന് ഒരു ജുവെല്ലാറി ബോക്സ്‌ എടുത്ത് കൊണ്ടു വന്നു.... എന്നിട്ട് അതിൽ നിന്നും രണ്ട് വള എടുത്ത് അവളുടെ കയ്യിൽ ഇട്ടുകൊടുത്തു.. ഇത് ഈ തറവാട്ടിലെ പാരമ്പര്യ വളയാണ് ഇനി മുതൽ ഇതിന്റെയും എന്റെ മോന്റെയും അവകാശി നീയാണ്... ഇതും പറഞ്ഞു അവർ അവളെ ചേർത്ത് പിടിച്ചു നെറുകെയിൽ ചുംബിച്ചു... ആഹാ അമ്മായിഅമ്മയും മരുമോളും കൂടി ഇവിടെ ചുംബന സമരം നടത്തുവാണോ... 
അവർ രണ്ടുപേരും ശബ്ദം കെട്ടിടത്തേക്ക് നോക്കി അസിയായിരുന്നു അത്... അവനെ കണ്ടതും അവൾക്ക് എന്തെന്നില്ലാത്ത വെപ്രാളം വന്നു. അവൾ അവനിൽ നിന്നും മുഖം വെട്ടിച്ചു നിന്നു... 

നീ പോടാ ഇത് എന്റെ മരുമോൾ ഒന്നും അല്ലാ എന്റെ മോൾ തന്നെയാ..അവർ അവളെ ചേർത്ത് പിടിച്ചു.. 
ഓഹോ ഇപ്പൊ ഞാൻ ഔട്ട്‌ അല്ലെ... അവൻ കള്ള പരിഭവം നടിച്ചു.. 
മ്മ് നടക്കട്ടെ നടക്കട്ടെ ഞാൻ പോകുവാണേ ഇതൊന്നും കണ്ടു നിൽക്കാനുള്ള ത്രാണി എനിക്കില്ല... അവൻ പരിഭവിച്ചു തിരിഞ്ഞു നടന്നു... ഇതെല്ലാം പറയുമ്പോഴും അവന്റെ കണ്ണുകൾ പ്രണയത്താൽ അവളെ നോക്കിയിരുന്നു... അവൾ അപ്പോഴും തലയും താഴ്ത്തി ഇരിക്കുവായിരുന്നു... 

അല്ലാ ഉമ്മാ ഈ മിസിരിയുടെ തല എപ്പോഴും താഴ്ന്നിട്ടാണോ... അല്ല തല ഉയർത്തി കണ്ടിട്ടില്ല... പോവാൻ തുടങ്ങിയ അവൻ തിരിഞ്ഞു നിന്ന് ഹാജറയോട് ചോദിച്ചു... എന്നിട്ട് അവൻ ഒന്ന് കുലുങ്ങി ചിരിച്ചു... മിസിരി അവനെ കൂർപ്പിച്ചൊന്ന് നോക്കി 😡
അസി നീ എന്റെ കയ്യിൽ നിന്നും മേടിക്കുമെ... പോയി ഡ്രസ്സ്‌ മാറി വാ ഫുഡ്‌ എടുത്ത് വെക്കാം... മോൾക്കും വിശന്നു തുടങ്ങിയിട്ടുണ്ടാവും.. 

ഓ ഒരു ഉമ്മയും മോളും...ഇതും പറഞ്ഞു കെർവിച്ചു അവൻ സ്റ്റെയർ കയറിപ്പോയി... 

വാ മോളെ നമ്മുക്ക് ഭക്ഷണം എടുത്ത് വെക്കാം... 

രാധേച്ചി ഫുടൊക്കെ റെഡിയാക്കി വെച്ച് അവരുടെ വീട്ടിലേക്ക് പോയിരുന്നു... അവർ രണ്ടുപേരും ഫുഡെല്ലാം ടേബിളിൽ കൊണ്ടുവന്നു വെച്ചു... അപ്പോഴേക്കും അസിയും വന്നിരുന്നു... ഹാജറ രണ്ടുപേർക്കും ഫുഡ്‌ വിളമ്പി... ഹാജറയുടെ അടുത്ത് ഇരിക്കാൻ പോയ മിസിരിയെ അവൻ അവന്റെ അടുത്ത് പിടിച്ചിരുത്തി 😍😍അവൾ അവിടെ നിന്നും എഴുനേൽക്കാൻ നോക്കിയെങ്കിലും അവന്റെ തറപ്പിച്ചുള്ള നോട്ടത്തിൽ അവൾ വിരണ്ടുപോയി ❣️❣️

ഫുഡൊക്കെ കഴിച്ചു കഴിഞ്ഞു അവിടെയെല്ലാം ക്ലീൻ ചെയ്ത് മിസിരി ഹാജറയെ സഹായിച്ചു.. ഇനി മോൾ പൊയ്ക്കോ ഉമ്മ ചെയ്തോളാം ബാക്കി.. 
വേണ്ട ഉമ്മാ ഞാനും കൂടാം... 
ചെല്ലെടി പെണ്ണെ ഞാൻ ചെയ്‌തോളാം... 
അവൾ മനസ്സില്ല മനസ്സോടെ അവിടെ നിന്നും പോയി.. 
മിസിരി അവിടെ നിന്നെ.. ഇന്നാ ഇതുകൂടി കൊണ്ടു പൊയ്ക്കോ...അവർ ഒരു ഗ്ലാസ്‌ പാലെടുത്ത അവളുടെ കയ്യിൽ കൊടുത്തു ❣️❣️
അവൾ അത് വാങ്ങി മുറിയിലേക്കു പോയി 😍
             ...............

മുറിയിലേക്കു കയറിയപ്പോൾ അവിടെ അസി ഉണ്ടായിരുന്നില്ല....ബാൽക്കണിയുടെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടു... അവൾ പാൽ ഗ്ലാസ്‌ അവിടെയുള്ള കുഞ്ഞു ടേബിളിൽ വെച്ച് അവന്റെ അടുത്തേക്ക് നടന്നു...അവൻ അവിടെ പിന്തിരിഞ്ഞു നിൽക്കുകയായിരുന്നു... അവൾ വിളിക്കണോ വേണ്ടയോ എന്ന് ശങ്കി ച്ചു നിന്നു.. അവസാനം രണ്ടും കല്പിച്ചു അവൾ വിളിച്ചു.. 

ഇക്കാ😍😍
അവൻ തിരിഞ്ഞു നോക്കി.. 

മ്മ് എന്തെ... അവൻ അവൾ പറയുന്നത് കേൾക്കാൻ കാതോർത്തു ❣️❣️
അത് എന്താ ഇവിടെ വന്നു നിൽക്കുന്നെ കിടക്കുന്നില്ലേ.. 
മ്മ് കിടക്കണം.. അവൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു... 
ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ??  
എന്താ ഇക്ക... അവൾ അവൻ എന്താണ് ചോദിക്കുന്നത് എന്നറിയാൻ നിന്നു.. 

നിനക്കെന്നെ ഇഷ്ടപ്പെട്ടിട്ടു തന്നെയാണോ കല്യാണം കഴിച്ചേ.. അതോ നിന്റെ വീട്ടുകാരുടെ നിർബന്ധത്തിനോ?? അവൻ നിരാശ കലർന്ന സ്വരത്തിൽ അവളോട് ചോദിച്ചു...ഇനിയും ഒരു പെണ്ണിന്റെ മുന്നിൽ കോമാളി ആവാതിരിക്കാന ഞാൻ ഇത് ചോദിക്കുന്നെ... 

ഇക്കാനെ  ഇഷ്ടപ്പെട്ടു കൊണ്ടാണ് വിവാഹം കഴിച്ചത് എന്നു പറഞ്ഞാൽ അത് ചിലപ്പോ ഒരു കളവാകും 😔എനിക്ക് എന്റെ നൗഷുക്കന്റെ സ്ഥാനത്തു വേറെ ഒരാളെ കാണാൻ കഴിയുന്നില്ല.. ചിലപ്പോൾ ആ മുഖവും സ്നേഹം അത്രയും ആഴത്തിൽ എന്റെ മനസ്സിൽ പതിഞ്ഞത് കൊണ്ടാവാം 😢അവൾ വിതുമ്പലോടെ പറഞ്ഞു നിർത്തി... 

 പെണ്ണെ ഞാൻ നിനക്ക് വേണ്ടി കാത്തിരുന്നോട്ടെ ❣️❣️നിന്റെ നൗഷുക്കയുടെ അത്രയ്ക്കൊന്നും സ്നേഹിക്കാൻ കഴിഞ്ഞില്ലേലും നിന്നെ സ്നേഹിക്കുന്നൊരു മനസ്സ് എനിക്കും ഉണ്ട്.... അത്രക്കും ഇഷ്ട്ടപ്പെട്ടു പോയി പെണ്ണെ നിന്നെ... ഇത് നിന്നോടുള്ള സഹതാപത്തിന്റെ പുറത്തുള്ള സ്നേഹം ഒന്നും അല്ല.. ശെരിക്കും ഇഷ്ടായിട്ട.. ഇപ്പോഴും നീ നിന്റെ നൗഷുക്കയെ സ്നേഹിക്കുന്നുണ്ടേൽ നിന്റെ പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ആഴം എനിക്ക് മനസ്സിലാവും...പക്ഷെ നീ അവനെ മറക്കണം എന്നൊന്നും ഞാൻ പറയില്ല... എന്നേലും എന്റെ സ്നേഹം നിനക്ക് മനസ്സിലാവുമ്പോൾ ആ മനസിൽ ഒരിടം എനിക്കും തരില്ലേ ❣️ഒരു പെണ്ണ് കാരണം എന്റെ ജീവിതം തകർന്നു.. പക്ഷെ നിന്നെ പെണ്ണ് കണ്ടു പോന്ന നാൾമുതൽ നീയുമായുള്ള ഒരു ജീവിതം സ്വപ്നം കണ്ടു..ചിലപ്പോൾ നിന്റെ "മഹർ "ന്റെ അവകാശി ഞാൻ ആയിരിക്കാം അതാവും വിധി നമ്മളെ ഒരുമിപ്പിച്ചത്.... കാത്തിരുന്നോട്ടെ പെണ്ണെ നിനക്കു വേണ്ടി... അവൻ ഇടറിയ ശബ്ദത്തോടെ അവളോട് ചോതിച്ചു.... 

അവന്റെ വാക്കുകൾക്ക് എന്ത് മറുപടി പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു.. 

ഇക്കാ.. ഞാൻ . അവൾ വാക്കുകൾ കിട്ടാതെ നിന്നു.. 

നേരം ഒരുപാടായി വന്നു കിടക്കാൻ നോക്ക് തണുപ്പത്ത് നിൽക്കണ്ട.. അവൻ നിറ കണ്ണുകൾ തുടച്ചു അവളോട് പറഞ്ഞു റൂമിലേക്ക് പോയി... അവന്റെ നിസ്സഹായവസ്ഥ അവളുടെ ഉള്ളം പൊള്ളിച്ചു... 
        
                 ............... 
അവൾ റൂമിലേക്ക് ചെന്നപ്പോൾ അവൻ കട്ടിലിൽ കിടന്നിട്ടുണ്ടായിരുന്നു... അവൾ ഒരു ഷീറ്റ് എടുത്ത് തറയിൽ വിരിച്ചു കിടക്കാൻ തുടങ്ങി... 

മിസിരി തറയിൽ കിടക്കണ്ട..കേറി കട്ടിലിൽ കിടക്ക്... അവൻ പറഞ്ഞു.. അവൾ വേണ്ട എന്ന് പറഞ്ഞെങ്കിലും അവൻ സമ്മതിചില്ല ഒടുവിൽ അവന്റെ വാശിക്ക് മുമ്പിൽ അവൾക്ക് തോൽവി സമ്മതിക്കേണ്ടി വന്നു.... അവൻ അവൾക്കായി കട്ടിലിൽ  സ്ഥലം കൊടുത്തു അവൾ കട്ടിലിന്റെ ഓരം ചേർന്ന് പുറം തിരിഞ്ഞു കിടന്നു... 

മിസിരി.... അവൻ ആർദ്രമായ സ്വരത്തിൽ അവളെ വിളിച്ചു... 

മ്മ്.... 
പെണ്ണെ നിനക്കെന്നോട് ദേഷ്യം ഉണ്ടോ നിന്റെ സമ്മതം ഇല്ലാതെ നിന്നെ കെട്ടിയതിൽ... 

ഇക്കെന്തിനാ ഇക്കാ നിങ്ങളോട് ദേഷ്യം നിങ്ങക്ക് എന്നോടല്ലേ ദേഷ്യം തോന്നേണ്ടത്...ഞാൻ നിങ്ങളെ ഭർത്താവായി അംഗീകരിക്കാത്തതിൽ?? 
ഇക്കെന്തിനാ പെണ്ണെ നിന്നോട് ദേഷ്യം ഇഷ്ട്ടം മാത്രേ ഉള്ളൂ... എന്റെ സ്നേഹം കാണാതെ എന്നെ പാതിവഴിയിൽ ഉപേക്ഷിച്ചു പോയവളോട് പോലും എനിക്ക് ദേഷ്യമില്ല.... ചിലപ്പോൾ എന്നേക്കാൾ കൂടുതൽ അവൾ അവനിൽകണ്ടിട്ടുണ്ടാവും... അവൻ ഒരു ദീർഘനിശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു... 
അതേയ് ഉറങ്ങിക്കോ അല്ലേൽ എന്റെ ഫ്ലാഷ് ബാക്ക് കേട്ട് ബോറാവും... 
അവൾ ഒന്ന് പുഞ്ചിരിച്ചു 😊
ഹോ ഇപ്പോഴേലും ഒന്ന് ചിരിച്ചല്ലോ 😍ഗുഡ് നൈറ്റ്‌ ഉറങ്ങിക്കോ രാവിലെ മുതൽ ഉള്ള മുഷിചിലല്ലേ... അവൻ ലൈറ്റ് അണച്ചു കിടന്നു... 
അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രദേവി അവളെ കടാക്ഷിച്ചില്ല... 
അവൾ തല ഉയർത്തി നോക്കി കക്ഷി നല്ല ഉറക്കമാ... 
അവൾ എണീറ്റ് ബാൽക്കണിയിലേക്ക് നടന്നു... അവിടെ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം അവൾക്ക് തോന്നി... പെട്ടന്ന് ഒരു ഇളം തെന്നൽ അവളെ തഴുകി കടന്നുപോയി... അതിൽ അവളുടെ നൗഷുക്കയുടെ മണമുണ്ടെന്നു അവൾക്ക് തോന്നി...തന്റെ പ്രാണന്റെ മണം... ഓർമ്മകൾ അവളെ അവളുടെപ്രാണന്റെ അടുത്തേക്ക് കൂട്ടി കൊണ്ടുപോയി.... തന്റെ ജീവിതം തന്നെ മാറ്റി മറി ച്ച ആ കാലത്തിലേക്ക്.....  
                   🔷🔷🔷🔷🔷🔷🔷🔷🔷
അടുത്ത പാർട്ട്‌ മുതൽ ഫ്ലാഷ് ബാക്ക് ആണുട്ടോ 


മഹർ Part:3


ചെറുക്കനും പെണ്ണിനും ഇഷ്ട്ടായ സ്ഥിതിക്ക് ഈ കല്യാണം അങ്ങട് ഉറപ്പിക്കാം... ചെറുക്കൻക്ക് നാലു മാസത്തെ ലീവെ ഉള്ളൂ അതോണ്ട്  അടുത്ത മാസം 15 ന് പള്ളിയിൽ വെച്ച് നിക്കാഹും വീട്ടിൽ വെച്ച് ചെറിയൊരു സൽക്കാരവും നടത്താം .. ്കൂട്ടത്തിൽ മുതിർന്ന ഒരു കാർന്നോർ എല്ലാവർക്കും കേൾക്കാൻ പാകത്തിൽ ഉറക്കെ പറഞ്ഞു.... എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു... ചെറുക്കൻ പെണ്ണിന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചപ്പോൾ അവൾടെ മുഖം നാണംകൊണ്ട് ചുവന്നു തുടുത്തു 😍😍

ഇപ്പൊ ഇവിടെ കല്യാണം ഉറപ്പിച്ചത് പുത്തൻ വീട്ടിൽ ഖാദർ കദീജ ദമ്പതികളുടെ മകൾ മിസിരിയയുടെയും
മേലെ വീട്ടിൽ അഹമ്മദ്  ആസിയ ദമ്പതികളുടെ മകൻ നൗഷാദ് അഹമ്മദിന്റെയും ആണ്... സാധാരണക്കാരിൽ സാധാരണ  കുടുംബം ആണ് മിസിരിയയുടെ നൗഷാദിന്റെ  ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലി... 

അവളുടെ ഉപ്പാന്റെ അവസ്ഥ നിങ്ങൾക്കറിയാലോ അതോണ്ട് തന്നെ കൂടുതൽ ആയി സ്ത്രീധനം ഒന്നും തരാൻ ഉണ്ടാവില്ല ഓൾക്ക് അത്യാവശ്യം കെട്ടാൻ ഉള്ള കുറച്ച് പൊന്ന് അത് മാത്രമേ ഓൾടെ ഉപ്പാനെ കൊണ്ട് കൂടൂ... നേരത്തെ കല്യാണം ഉറപ്പിച്ച കാർന്നോർ വീണ്ടും എല്ലാവരോടുമായി പറഞ്ഞു.... 

അതിന് ഞങ്ങൾ പൊന്നോ പണമോ ഒന്നും ചോദിച്ചില്ലല്ലോ... ഞങ്ങൾക്ക് ഈ പൊന്നുമോളെ മാത്രം മതി... ആസിയ അവളുടെ നെറുകിൽ തലോടി പറഞ്ഞു 😊
ആസിയ ഇത് പറഞ്ഞപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി അവൻ രണ്ടും കണ്ണും ചിമ്മി കാണിച്ചു 😍അവളിൽ വീണ്ടും നാണം മൊട്ടിട്ടു 😌😌

എന്നാൽ എല്ലാം പറഞ്ഞപോലെ ഇനി നിക്കാഹിനു പള്ളിയിൽ കാണാം... അസ്സലാമു അലൈകും അഹമ്മദ് ഖാദറിനു കൈകൊടുത്തു കൊണ്ടു പറഞ്ഞു.. 

വലൈകുമുസ്സലാം.. ഖാദർ എല്ലാവരെയും യാത്രയാക്കി.... ആ വൃദ്ധന്റെ മനസ്സ് നിറഞ്ഞു... 
നൗഷാദ് മിസിരിയോട് കണ്ണുകൾ കൊണ്ടു യാത്ര പറഞ്ഞു അവൾ തലയാട്ടി കൊണ്ടു തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു ❣️❣️
             🔷🔷🔷🔷🔷🔷🔷🔷
അങ്ങനെ കാത്തു കാത്തു അവരുടെ വിവാഹ സുദിനം വന്നെത്തി... ഈ ഒരു മാസത്തെ ഇടവേളകൾ അവരുടെ മനസ്സുകൾ തമ്മിലുള്ള അകലം കുറച്ചു.. ഫോൺ കോളുകളിലൂടെ ഇരുവരും അവരുടെ മനസ്സും അതിലെ പ്രണയവും സ്വപ്നവും എല്ലാം പങ്കുവെച്ചു ❣️❣️

അവന്റെ വീട്ടിൽ ഒരു ഉത്സവത്തിനുള്ള ആൾ തന്നെ ഉണ്ടായിരുന്നു... ചെറിയൊരു കല്യാണം ആയതോണ്ട് അവളുടെ വീട്ടിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല അടുത്ത ബന്ധുക്കാൾ മാത്രമേ ഉണ്ടായിരുന്നുള്ളു... 
              🔷🔷🔷🔷🔷🔷🔷
കല്യാണത്തിന്റെ തലേദിവസം... 

❤️മണിവാതിൽ ചാരും നേരം മാരിക്കാറ്റെ പോയി വാ... 
മധുമാസക്കോവിൽ  മോഹ തേനും കൊണ്ടേ വാ.. 
പതിനാലാം രാവിൻ ചന്തം കാണാൻ നീയും കൂടെ വാ... 
പനിനീരും കുളിരും കുഞ്ഞിക്കയ്യിൽ കൊണ്ടേ വാ..  
അഴകേ മുത്തേ പൊന്നെ മാരന്റെ കയ്യ് 
തഴുകും തത്തേ നിന്നെ ❤️

മിസിരി.......മിസിരി....  
എന്താ ഉമ്മാ.... 
ന്നാ നിന്റെ ഫോൺ കുറെ നേരായി കിടന്നു കാറുന്നു... 
ഹ ഇങ്ങട് തരി ആരാ നോക്കട്ടെ.... 
ഡിസ്പ്ലൈയിലെ പേര് കണ്ടതും അവളുടെ മുഖത്ത് പതിനാലാം രാവുദിച്ചു 😍
ഹലോ... ഹലോ ഇക്കാ... കേൾക്കുന്നുണ്ടോ?? 
എടി കുരിപ്പേ ആ പാട്ട് ഓഫ്‌ ചെയ്യ് എന്നിട്ട് കാലോ കാലോ ന്ന് ചോയ്ക്ക് ഉമ്മ അതും പറഞ്ഞു ദേഷ്യപ്പെട്ടു പോയി 😡

ഞാൻ ഉമ്മാക്കൊന്ന് ഇളിച്ചു കൊടുത്ത് ആ കുരുപ്പുകളോട് പാട്ട് ഓഫ്‌ ചെയ്യാൻ പറഞ്ഞു.....ആരാണെന്നല്ലേ നമ്മടെ കൂതറ ഫ്രണ്ട്സ് അല്ലാതാര് 😁😁😁അവരൊന്ന് ആക്കി ചുമച്ചു പാട്ട് ഓഫ്‌ ചെയ്ത് റൂം വിട്ട് പുറത്ത് പോയി... 
അവളുടെ രണ്ടും കയ്യിലും മൈലാഞ്ചി ആയതുകൊണ്ട് തോളിൽ ഫോൺ അഡ്ജസ്റ്റ് ചെയ്ത് വെച്ചു കൊണ്ടാണ് സംസാരിച്ചത് ... 

ഹലോ.. ഇക്കാ... ഇപ്പൊ കേൾക്കാമോ??  

മ്മ് കേൾക്കാം... പറ എന്തൊക്കെ വിശേഷം... 

ഇതന്നല്ലെ ഇപ്പൊ ഇങ്ങള് 1/2 മണിക്കൂർ മുന്നേ വിളിച്ചു ചോയ്ച്ചത് 😁

അതെ എന്നാലും വെറുതെ ചോദിച്ചേന്നെ ഉള്ളൂ😁

വട്ടാണല്ലേ...എന്നും പറഞ്ഞു അവളൊന്ന് പൊട്ടി ചിരിച്ചു 😄

ആ വട്ട് തന്നെയാ നീയെന്നവട്ട് ❤️ ന്റെ പെണ്ണെ ഇങ്ങനൊന്നും ചിരിക്കല്ലേ..... ഞാൻ നിന്നെ ഇപ്പൊ തന്നെ ഇങ്ങട് പൊക്കി കൊണ്ട്വരും.... പിന്നെ പെണ്ണ് കല്യാണ തലേന്ന് പെണ്ണ് ഒളിച്ചോടി പോയി എന്ന് കേൾക്കേണ്ടി വരും എന്തിനാ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നെ ... അവൻ കുസൃതിയോടെ പറഞ്ഞു.. 

ഓ പിന്നെ... അല്ല എന്നിട്ട് ഒരുക്കങ്ങളൊക്കെ എവിടെ വരെ ആയി... എല്ലാവരും വന്നോ... 

ആ... ഏകദേശം ആളുകളൊക്കെ എത്തിയിട്ടുണ്ട്...അല്ല നീയെന്തെടുക്കുവായിരുന്നു.... 

ഞാൻ മൈലാഞ്ചി ഇട്ടിരിക്കുവാ... ഇത് ഉണങ്ങിയിട്ട് വേണം ഡ്രസ്സ്‌ മാറാൻ.... 

അപ്പോ നീ ഡ്രസ്സ്‌ ഇല്ലാണ്ടാണോ ഇപ്പൊ നിക്കുന്നെ... 

ഇക്കാ.... കഷ്ട്ടമുണ്ട്ട്ടോ.... ഞാൻ മിണ്ടില്ല ഇനി നോക്കിക്കോ.... അവൾ ചിണുങ്ങി  കൊണ്ട് പറഞ്ഞു.... 

ന്റെ പെണ്ണെ പിണങ്ങാതെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ.... 

മിസിരി...... ഒന്നിങ്ങു വന്നേ.... 
ആ ഉമ്മാ ദാ വരുന്നു... 

ഇക്ക...പിന്നെ വിളിക്കാട്ടോ ഉമ്മ വിളിക്കുന്നുണ്ട്... 
മ്മ് ഓക്കേ.. നാളെ വരാം എന്റെ പെണ്ണിനെ സ്വന്തമാക്കി കൊണ്ടു പോവാൻ 😍😍
           
               🔷🔷🔷🔷🔷🔷🔷🔷

പെണ്ണിന്റെ കല്യാണം ആണ് ഇന്ന് എന്നിട്ട് ഒരു ബോധവും ഇല്ലാണ്ട് ഉറങ്ങുന്നത് കണ്ടില്ലേ.... 

മിസിരി എണീറ്റെ വേഗം  ഫ്രഷ് ആയി നിസ്കരിച്ചു താഴേക്ക് വാ.... നിന്നെ ഒരുക്കാനുള്ള ആൾ ഇപ്പൊ എത്തും.... 
 
അവൾ പെട്ടന്ന് എണീറ്റ് ബാത്‌റൂമിലേക്ക് പോയി ഫ്രഷായി നിസ്കരിച്ചു താഴേക്ക് പോയി... 

ഉമ്മ ബ്രേക്ക്‌ഫാസ്റ്റ് കൊടുത്തു അത് കഴിച്ചു പകുതി ആയപ്പോഴേക്കും അവളെ സുന്ദരിയാക്കാനുള്ള ചേച്ചി വന്നു.. അവൾ വേഗം കഴിച്ചു മാറ്റാൻ വേണ്ടി പോയി.... 

അങ്ങനെ ഒരുപാട് നേരത്തെ പരിശ്രമത്തിനോടുവിൽ അവളെ അവർ ഒരു മൊഞ്ചത്തിയായി  ഒരുക്കി... 

ഒരുക്കം കഴിഞ്ഞ് അവൾ കണ്ണാടിയിൽ നോക്കി ഇത് താൻ തന്നെയാണോ എന്ന് വരെ തോന്നി പോയി...ഒരുപാട് സ്വർണം ഒന്നും ഇല്ലേലും അവളുടെ ഉപ്പാന്റെ വിയർപ്പിന്റെ മണമുള്ള കുറച്ച് സ്വർണം അവളുടെ മേൽ ഉണ്ടായിരുന്നു..അത് കണ്ടപ്പോൾ അവളുടെ കണ്ണ് ഈറനണിഞ്ഞു😢ഇതിന് വേണ്ടി തന്റെ ഉപ്പ എത്ര കഷ്ട്ടപ്പെട്ടിട്ടുണ്ടാവും എന്നാലോജിച്ചു.... 

അവൾ റൂമിൽ നിന്നും ഇറങ്ങിയപ്പോൾ ബന്ധുക്കളെല്ലാം എത്തിയിരുന്നു....വീട്ടിൽ സ്വകര്യം കുറവായതൊണ്ട് അധികം ആരും ഉണ്ടായിരുന്നില്ല... ഉപ്പയും ഉമ്മയും വന്നു അവളെ ചേർത്ത് പിടിച്ചു അനുഗ്രഹിച്ചു കുഞ്ഞനിയൻ മുത്തങ്ങൾ കൊണ്ട് മൂടി 😘😘അവൾ എല്ലാം നിറഞ്ഞ മനസ്സോടെ വാങ്ങി... 


കുറച്ച് കഴിഞ്ഞു ചെറുക്കന്റെ വീട്ടിൽ നിന്നും പെണ്ണുങ്ങൾ വന്നു അവളെ ഒരുക്കി...അതോടൊപ്പം തന്നെ ചെറുക്കനും കൂട്ടരും നിക്കാഹ് കഴിഞ്ഞ് പള്ളിയിൽ നിന്നും എത്തി.. 

അതേയ് കുറച്ച് സ്ഥലം തന്നെ ഞാൻ ഒന്നങ്ങട് പോട്ടെ...
ചെറുക്കന്റെ കുഞ്ഞി പെങ്ങൾ എല്ലാവരെയും വകഞ് മാറ്റി കൊണ്ട് പറഞ്ഞു...
അവളെ മിസിരിടെ അടുത്തെത്തിയതും ഒരു ബോക്സ്‌ അവളുടെ നേരെ നീട്ടി... 

എന്താ ഇത് അവൾ  ചോദിച്ചു... 
 
ചോദ്യവും പറച്ചിലൊന്നും ഇല്ല കയ്യും കഴുത്തും കാണും കാണിച്ചു കൊടുത്തേ... ആസിയ അതും പറഞ്ഞുകൊണ്ട് അവിടേക്ക് വന്നു... 

ഇത് മോൾക്കുള്ളതാ ഞങ്ങടെ ഒരു ചെറിയ സമ്മാനം ഇതും പറഞ്ഞ് അവർ ഓരോ ആഭരണവും എടുത്ത് അവൾക്ക് അണിഞ്ഞു കൊടുത്തു.... ഇപ്പൊ എന്റെ മോൾ ഒന്നുകൂടി സുന്ദരിയായി... അവൾ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു..... 

ഉമ്മാന്റെയും മോൾടെയും കെട്ടിപ്പിടിക്കലും കരച്ചിലുമൊക്കെ കഴിഞ്ഞേങ്കിൽ അടിയൻ ഇതൊന്ന് ഇട്ടുകൊടുത്തോട്ടെ 😁അവർ രണ്ടുപേരും കണ്ണൊക്കെ തുടച്ച് അവനെ കൂർപ്പിച്ചൊന്ന് നോക്കി... അവൻ അവർക്ക് നന്നായൊന്ന് ഇളിച്ചു കൊടുത്തു 😁😁

നൗഷാദ് മിസിരിയുടെ അടുത്തേക്ക് ചെന്നു... അവളുടെ ഹൃദയം വല്ലാത്തൊരു താളത്തിൽ മിടിച്ചു കൊണ്ടിരുന്നു.അവളുടെ ചെന്നിയിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു.കൈ വിരലുകൾ ഓരോന്നായി പൊട്ടിക്കുന്നു .അവളുടെ ഓരോ മാറ്റവും അവൻ കുറുമ്പോടെ നോക്കി നിന്നു.. 

ഗോൾഡൻ കളർ ഗൗണുo മെറൂൺ കളർ ഷാളും ആയിരുന്നു അവളുടെ വേഷം അവൻ അതിനോട് മാച്ച് ആയി ബ്ലാക്ക് കളർ ഷർട്ടും ഗോൾഡൻ കളർ ഓവർ കോട്ടും... 
ആ വേഷത്തിൽ അവൾ ഒരു രാജകുമാരിയെ പോലെ തോന്നി അവൻക്ക്.. അവൻ കണ്ണിമ വെട്ടാതെ അവളെ നോക്കിനിന്നു 😍
കാക്കുവേ... കെട്ടിയോളെ മതി വായിനോക്കിയത് ഇനി പിന്നെ നോക്കാം..അവന്റെ കുഞ്ഞനിയത്തി ഷാഹിന എന്ന ഷാഹി ആയിരുന്നു അത്..  

നീ പോടീ.. അവൻ അവളുടെ തലക്കിട്ടൊരു കിഴുക്ക് കൊടുത്തു.. 
സമയം വെയികിക്കണ്ട "മഹർ " ഇട്ട് കൊടുക്ക്.. 

അവൻ ബിസ്മി ചൊല്ലി "മഹർ " ചാർത്തി കൊടുത്തു.. കണ്ണുകൾ അടച്ച് തന്റെ പാതി എന്നും കൂടെ ഉണ്ടാവാനേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു.. അവളുടെ നെറ്റിയിൽ ഒരു ചുംബനവും നൽകി അവൻ അവളെ ചേർത്ത് പിടിച്ചു... 
പിന്നെ ഫോട്ടോ എടുപ്പും ഫുഡ് കഴിക്കലും എല്ലാം കഴിഞ്ഞു അവൾക്ക് സ്വന്തം നാടിനോടും ജനിച്ചു വളർന്ന വീടിനോടും യാത്ര പറയാനുള്ള സമയമായി😢സന്തോഷത്തോടെ ഖാദർ അവളെ കൈ പിടിച്ചു അവന്റെ കൈയിൽ വെച്ചു കൊടുത്തു... അവൾ എല്ലാവരോടും നിറകണുകളോടെ യാത്ര പറഞ്ഞു.. അവൻ അവളെ ചേർത്ത് പിടിച്ചു കാറിൽ കയറി.. 
               🔷🔷🔷🔷🔷🔷

അധികം വെയികാതെ അവർ നൗഷാദിന്റെ വീട്ടിൽ എത്തി... ഒരു ചെറിയ ഇരു നില വീട്.. പിന്നെ ചെറിയൊരു ഗാർഡനും.. ആസിയ ബിസ്മി ചൊല്ലി കൈ പിടിച്ചവളെ വീട്ടിലേക്ക് കയറ്റി.. 

ഉമ്മയും ഷാഹിയും ചേർന്ന് കുടുംബക്കാരെയൊക്കെ പരിചയപ്പെടുത്തി .. പെട്ടന്ന് തന്നെ ആ വീടുമായി പൊരുത്തപ്പെട്ടു... എല്ലാവരും നല്ല ആളുകളാണ് സ്നേഹത്തോടെയുള്ള പെരുമാറ്റം 😍😍എല്ലാവരെറ്റും പെട്ടന്ന് കൂട്ടായി.... 

ഷാഹി നീ ഇവളെ മുകളിലേക്ക് കൂട്ടികൊണ്ടു പോയി മുറിയൊന്ന് കാണിച്ചു കൊടുക്ക്.രാവിലെ മുതൽ ഉടുത്തോരുങ്ങി നിൽക്കുന്നതല്ലേ വേഷമൊക്കെ മാറി ഫ്രഷ് ആയിക്കോട്ടെ... 

മ്മ് ശരി ഉമ്മ... ഇത്ത വാ നമുക്ക് റൂമിലേക്ക് പോകാം.. 
റൂമിൽ കയറിയപ്പോൾ നൗഷു ഉണ്ടായിരുന്നു അവിടെ.. അവൾ ഡോറിൽ  ഒന്ന് തട്ടി കയറിക്കോട്ടെ എന്ന് ചോദിച്ചു... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു 

അവൻ കൂർപ്പിച്ചോന്ന്  നോക്കി കേറി വാ എന്ന് പറഞ്ഞു.. 
എന്തിനാ ഫോർമാലിറ്റിയൊക്കെ ഇങ്ങു കേറി വന്നൂടെ.. 

ഞാൻ ചുമ്മാ ഒരു രസത്തിന് ഫോര്മാലിറ്റി ഇട്ടന്നെ ഉള്ളൂ 😁

ചുമ്മാതാണോ... മ്മ് എന്നും ചോദിച്ചു അവൻ മീശ പിരിച്ചു അവളുടെ അടുത്തേക്ക് വല്ലാത്തൊരു ഭാവത്തോടെ നടന്നു.. അവൻ വരുന്നതിനനുസരിച്ചു അവൾ പിറകോട്ടു നീങ്ങി കൊണ്ടിരുന്നു... അവസാനം ചുമരിൽ തട്ടി നിന്നു.. ഇനി രക്ഷയില്ല എന്ന് തോന്നിയതും അവൾ അവിടെ നിന്നും ഓടാൻ തുനിഞ്ഞു... പക്ഷെ അവളുടെ നീക്കം മനസിലാക്കിയ അവൻ രണ്ടു സൈഡിലും കൈ വെച്ച് അവളെ ലോക്ക് ചെയ്തു... അവൾ പിടക്കുന്ന മിഴികളോടെ അവനെ നോക്കി 😍

ഉഫ് ന്റെ പൊന്നെ ഇങ്ങനെ നോക്കല്ലേ പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല ❣️❣️
അവൾ ഒന്ന് നാണത്തോടെ ചിരിച്ചു.... അവൻ അവളുടെ ഇടുപ്പിൽ കയ്യിട്ട് അവനോട് ചേർത്ത് നിർത്തി.. എന്നിട്ട് മെല്ലെ മുഖം അവളുടെ മുഖത്തിന്റെ അടുത്തേക്ക് ചലിപ്പിച്ചു... അവന്റെ നിശ്വാസം മുഖത്ത് തട്ടിയതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു..അവന്റെ നോട്ടം അവളുടെ വിറക്കുന്ന  അധരങ്ങളിൽ പതിഞ്ഞു..

മ്മ്.. മ്മ്മ് പിന്നിൽ നിന്നും ഒരു മുരടനക്കo കേട്ട് രണ്ടു പേരും ഒരു പോലെ ഞെട്ടി ശബ്ദം കേട്ടിടത്തേക്ക്  നോക്കി😲😲


മഹർ Part:4 


ആയിരം വാൾട്ടിന്റെ ചിരിയും മുഖത്ത് ഫിറ്റ് ചെയ്ത് ഷാഹി അവിടെ നിൽപ്പുണ്ട്😁😁😁

ഈ കുരിപ്പ് ഇതെപ്പോ വന്നു നല്ലൊരു റൊമാന്റിക് മൊമെന്റ് ആണ് കൊളമായേ.. 😠

അതേയ് ഇക്കുവേ... ടൈം ഇനിയും ഇനിയും ഉണ്ട് അതോണ്ട് പൊന്നുമോൻ ഡയലോഗ് അടിക്കാതെ പുറത്ത് പോയെ...അവിടെ എല്ലാരും പോവാൻ നിക്ക അവരൊക്കെ പോവുമ്പോഴേക്കും ഞാൻ ഇതൂസിനെ റെഡിയാക്കി താഴേക്ക് കൊണ്ടു പോവട്ടെ... 

ഓ ആയിക്കോട്ടെ ഉത്തരവ്... അവൻ കൈകൂപ്പി പറഞ്ഞു കൊണ്ട് മിസിരിയെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു പുറത്തു പോയി.. 
           
ബന്ധുക്കളെല്ലാം രാത്രി ആയപ്പോഴേക്കും പോയിരുന്നു... പിന്നെ അവർ ഉപ്പയും ഉമ്മയും ഷാഹിയും പിന്നെ നമ്മടെ ന്യൂ മാരീഡ് കപ്പ്ൾസും മാത്രമായി വീട്ടിൽ.. 
രാത്രി ഫുടൊക്കെ കഴിക്കൽ കഴിഞ്ഞ് ഒരു ഗ്ലാസ്‌ പാലും കയ്യിൽ കൊടുത്ത് ഉമ്മ മിസിരിയെ മണിയറയിലേക്ക് പറഞ്ഞയച്ചു.... 
അവൾ വിറയാർന്ന കാലടികളോടെ മുറിയിലേക്കു പോയി.. മുറിയിലേക്കു എത്തുന്നതിനനുസരിച്ചു മുല്ല പൂവിന്റെ വശ്യമായ ഗന്ധം അവിടെയാകെ നിറഞ്ഞു... അവൾ കണ്ണുകൾ അടച്ചു ആ ഗന്ധം നാസികയിലേക്ക് ആവാഹിച്ചു.. 

മുറിയിൽ കയറിയപ്പോൾ നൗഷാദ് കട്ടിലിൽ കിടന്നു കൊണ്ട് കൈ വിരലുകൾ കൊണ്ട് കൂട്ടിയും കിഴിച്ചും എന്തോ ആലോചനയിൽ ആയിരുന്നു🤔🤔
അവൾ പാൽ ഗ്ലാസ്‌ ടേബിളിൽ വെച്ചു.. ആ ഒച്ച കേട്ട് അവൻ ആലോചന നിർത്തി അവളെയൊന്ന് നോക്കി എണീറ്റിരുന്നു... 

എന്താ ഇക്കാ വലിയ ചിന്തയിൽ ആണല്ലോ...ഭാവി കാര്യം വല്ലതും പ്ലാൻ ചെയ്യുവാനോ😌

ഏയ്‌ ഒന്നുമില്ല ഞാൻ വെറുതെ... വാ നീ വന്നു ഇവിടിരിക്ക്... അവൻ അവളെ കൈ പിടിച്ചു അവന്റെ അടുത്തിരുത്തി... 

അല്ല എന്താ ഇക്ക ആലോചിച്ചിരുന്നേ !!
അത് എന്താ എന്ന് വെച്ച ഞാൻ ഗൾഫിൽ നിന്ന് വന്നിട്ട് ഇപ്പൊ എത്ര മാസം ആയി എന്ന് നോക്കുവായിരുന്നു.. 3 മാസം ആയി വന്നിട്ട് ഇനി 1 മാസം കൂടെ ഉണ്ട് നാട്ടിൽ അത് കഴിഞ്ഞാൽ വീണ്ടും പ്രവാസ ലോകത്തേക്ക്..എന്റെ പെണ്ണിനെ ഒന്ന് കണ്ണ് നിറച്ചു കാണാനുള്ള സമയം കൂടി ഇല്ല... 

ഇക്കാ അപ്പൊ ഇങ്ങള് പോയ ഇനി എന്ന തിരിച്ചുവര.... 

എന്റെ പ്രാണനെ ഇവിടെ ഇട്ടിട്ടല്ലെ പോവുന്നെ അപ്പൊ എത്രയും പെട്ടന്ന് തിരിച്ചു വരും... അവൻ അവളുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു... അവൾ നാണത്താൽ പുഞ്ചിരിച്ചു.. 

വാ കിടക്കാം രാവിലെ മുതൽ ഉള്ള നിൽപ്പല്ലെ.അവൻ പറഞ്ഞു.. 
അവർ രണ്ടുപേരും മുഖത്തോട് മുഖം നോക്കി കിടന്നു...കണ്ണുകളാൽ അവർ ഒരു പാട് നേരം കഥ പറഞ്ഞു...മൗനത്തിന് വിരാമമിട്ടു കൊണ്ട് അവൻ ചോദിച്ചു... 
പെണ്ണെ നിനക്കെന്നെ എത്രത്തോളം  ഇഷ്ട്ടം ഉണ്ട്???

ഇക്കാ.... ഇഷ്ട്ടം എത്ര ഉണ്ടെന്ന് ചോദിച്ചാൽ അതിന്റെ അളവോന്നും എനിക്കറീല...നിങ്ങൾ ഇല്ലെങ്കിൽ പിന്നെ ഞാൻ ഇല്ല... എന്റെ ഹൃദയം പോലും തുടിക്കുന്നത് നിങ്ങൾക്ക് വേണ്ടിയാ... എന്റെ മനസ്സിന്റെയും ശരീരത്തി ന്റെയും ഓരോ അണുവിലും നിങ്ങളുടെ മുഖവും സ്നേഹവുമാണ്... ഈ ജന്മത്തിലും ഇനിയുള്ള ജന്മങ്ങളിലും എന്റെതായി എന്റെ മാത്രമായി സ്നേഹിക്കാൻ ഇങ്ങള് വേണം ... ഇങ്ങടെ പ്രണയം വേണം... പൊന്നോ പണമോ ഒന്നും വേണ്ട മരണം വരെ ഈ സ്നേഹം മാത്രം മതി വേറെ ഒന്നും വേണ്ട 😍അവൾ പറഞ്ഞു നിർത്തി അവന്റെ മുഖത്തേക്ക് നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൾ കണ്ടു... 

അവൻ മറുപടി ഒന്നും പറഞ്ഞില്ല പകരം അവളുടെ കൈ എടുത്ത് അവന്റെ മുഖത്തിനടിയിൽ വെച്ചു കണ്ണുകൾ അടച്ചു കിടന്നു... 
മൗനത്താൽ പ്രണയിച്ചു രണ്ടുപേരും എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു... 
            🔷🔷🔷🔷🔷

സുബഹി ബാങ്കിന്റെ സ്വര മാധുര്യം ചെവിയിൽ പതിച്ചപ്പോഴാണ് അവൾ ഉറക്കത്തിൽ നിന്നും ഉണർന്നത്...എണീറ്റിരുന്ന് സൈഡിലേക്ക് നോക്കിയപ്പോൾ കൊച്ചു കുട്ടികളെ പോലെ തലയിണയുടെ മുകളിൽ കിടന്നുറങ്ങുന്ന നൗഷാദിനെയാണ് കണ്ടത്...അവളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. നേരം വെയികണ്ട എന്ന് കരുതി അവൾ വേഗം ഫ്രഷ്ആവാൻ പോയി.. വുളൂ എടുത്ത് വന്നു നിസ്കാരം കഴിഞ്ഞു ഇരു കൈ കളും ഉയർത്തി റബ്ബിനോട് പ്രാർത്ഥിച്ചു.. ഇത്രെയും നല്ലൊരു കുടുംബത്തെയും അതിലുപരി നല്ലൊരു ഭർത്താവിനെയും തന്നതിൽ അവൾ അള്ളാഹുവിനോട് സ്തുതി പറഞ്ഞു...അവളുടെ കണ്ണ്കോണിൽ നനവ് പടർന്നു... 
കണ്ണുകൾ തുടച്ചു മുഖം ഉയർത്തിയപ്പോൾ കണ്ടത് ചിരിയോടെ തന്നെ തന്നെ നോക്കി കിടക്കുന്ന നൗഷാദിനെയാണ്.... 
അതേയ് എന്താ ഇങ്ങനെ നോക്കുന്നെ അവൾ കൈ നൊ ടിച്ചു കൊണ്ട് ചോതിച്ചു... 

ച്ചും... അവൻ തോളുകൾ രണ്ടും പൊക്കി ചുമ്മൽ കൂച്ചി

എന്നാലേ എന്റെ ഇക്ക നല്ല കുട്ടിയായി ഫ്രഷ്ആയിവന്നു നിസ്കാരിച്ചു... നിസ്കാരം കഴിയുമ്പോഴത്തിനും നല്ല ചൂട് കട്ടനുമായി ഞാൻ ഇങ്ങു വരാം... 

അവൻ മടിച്ചു മടിച്ചു എഴുന്നേറ്റു... 
അവൾ നേരെ അടുക്കളയിലേക്ക് വിട്ടു...അവിടെ ആരെയും കണ്ടില്ല.. അവൾ വേഗം ചായ  ഇട്ടു എല്ലാവർക്കും ഉള്ള ചായ  ഗ്ലാസിൽ പകർത്തി.. നേരെ ഉമ്മയുടെ റൂമിലേക്ക് പോയി. വാതിലിൽ മുട്ടാൻ കൈ ഉയർത്തിയപ്പോഴേക്കും ഉമ്മ വാതിൽ തുറന്നു... 
ഉമ്മാ ദാ ചായ... 
ആഹാ മോൾ നേരത്തെ എഴുന്നേറ്റോ.. ഉപ്പയായിരുന്നു ചോയ്ച്ചത്.. 
ആ ഉപ്പ എഴുന്നേറ്റു.. ദാ നല്ല ചൂട് ചായയ വേഗം കുടിച്ചോളിം... അവൾ ചായ ഉപ്പാന്റെ നേരെ നീട്ടി... ഉപ്പ അവളുടെ കവിളിൽ തട്ടി ചായ എടുത്തു.. 
അവൾ രണ്ടുപേർക്കും പുഞ്ചിരി നൽകി മുകളിലേക്ക് പോയി... 

നിസ്കാരം കഴിഞ്ഞപ്പോഴത്തിനും കട്ടനുമായി അവൾ അവന്റെ അടുത്തെത്തി.... അവൻ ചായ കപ്പ് എടുത്തു ചുണ്ടോട് ചേർത്തു.... 

നീ ചായ കുടിച്ചായിരുന്നോ ഒരു കവിൾ ചായ ഇറക്കി അവൻ ചോദിച്ചു.. 

ഇല്ല ഞാൻ പിന്നെ കുടിച്ചോളാം... 

അവൻ കപ്പിന്റെ സാസറിലേക്ക് പകുതി ചായ ഒഴിച്ച് 
കപ്പ് അവളുടെ നേരെ നീട്ടി..
വേണ്ട ഇക്ക ഇങ്ങള് കുടിച്ചോളിം 

ജാഡയിടാതെ നീയിത് വേടിച് കുടിക്കുന്നുണ്ടോ ..... അവൻ കപട ദേഷ്യത്തോടെ പറഞ്ഞു 

അവൾ സന്തോഷത്തോടെ അത് വാങ്ങികുടിച്ചു..... 
പിന്നീടുള്ള ദിവസങ്ങൾ കുടുംബക്കാരുടെ വീട്ടിലെ സൽക്കാരവും മറ്റും ആയി പോയി....

കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ അവൾ ആ വീട്ടിലെ എല്ലാമെല്ലാമായി...ഉപ്പയും ഉമ്മയും അവരുടെ സ്വന്തം മകളേക്കാൾ കൂടുതൽ അവളെ സ്നേഹിച്ചു..പറയാതെ തന്നെ മനസ്സിലാക്കുന്ന തന്റെ ഇഷ്ട്ടങ്ങൾ നടത്തിതരുന്ന കുറുമ്പുകൾ ആസ്വദിക്കുന്ന ദുഃഖങ്ങളിൽ ആശ്വസിപ്പിക്കുന്ന നല്ലൊരു ലൈഫ് പാർട്ണർ...കൂടപ്പിറപ്പിനെക്കാൾ തന്നെ സ്നേഹിക്കുന്ന ഒരു വായാടി അനിയത്തി... എല്ലാം കൊണ്ടും സന്തോഷകരമായ ജീവിതം... 
           🔷🔷🔷🔷🔷🔷🔷

ഇക്കാ ദാ ഫോൺ റിങ് ചെയ്യുന്നു... 

ആരാ??  
ട്രാവൽസിൽ നിന്നാണെന്ന പറഞ്ഞ്.. 
മ്മ്  താ.. 

ഹലോ.. 
ഹെലോ.. നൗഷാദ് അഹമ്മദ് അല്ലെ (ട്രാവെൽസ് ഏജന്റ് )
അതെ പറയൂ... (നൗഷു)
സാറിന് പോകാനുള്ള ടിക്കറ്റ് ഇവിടെ റെഡിയായിട്ടുണ്ട് (ട്രാവെൽസ് )
എന്നത്തേക്ക??? 
അടുത്ത സൺഡേ... സാർ ടിക്കറ്റ് വേടിക്കൻ വന്നോളു.. 
ഓക്കേ ഞാൻ വരാം... 

ട്രാവെൽസിൽ നിന്ന തിരിച്ചു പോകാനുള്ള ടിക്കറ്റ് റെഡിയായിട്ടുണ്ട്.. 
അവൻ അവളെ പിന്നിലൂടെ ചേർത്ത് പിടിച്ചു തോളിൽ മുഖം വെച്ചു കൊണ്ടു പറഞ്ഞു... 
പക്ഷെ മറുപടി ഒന്നും ഉണ്ടായില്ല.. ഒരു തേങ്ങൽ മാത്രം കേട്ടു... 
അവൻ അവളെ തിരിച്ചു നിർത്തി മുഖം ഒരു വിരൽ കൊണ്ടു ഉയർത്തി... 

അയ്യേ നീ കരയുവാണോ... ഞാൻ പോയി പെട്ടനിങ് വരില്ലേ പിന്നെന്താ...
ഒന്നുല്ല ഇക്ക പോയാൽ യാൽ പിന്നെ ഞാൻ തനിച്ചാവില്ലെ😢😢.. 
ആര് പറഞ്ഞു തനിച്ചാണ് എന്ന്.. ഉമ്മയുണ്ട് ഉപ്പയുണ്ട് ഷാഹിയുണ്ട്.. പിന്നെ കൂട്ടിന് നമ്മുടെ എത്രയോ നല്ല നാളുകൾ.. ഞാൻ അല്ലെ തനിച്ച്...
ഞാൻ ഉള്ളപ്പോൾ എന്റെ ഇക്ക ഒരിക്കലും തനിച്ചാവില്ല തനിച്ചാകാൻ ഞാൻ സമ്മതിക്കില്ല.. 
അവൾ നിറ മിഴികളോടെ അവനെ നോക്കി 😢
അവൻ അവളുടെ മിഴിനീർ ചുണ്ടുകളാൽ ഒപ്പിയെടുത്തു.. പതിയെ അവിടെ നിന്നും കവിളിലും നെറ്റിയിലും തന്റെ ചുണ്ടുകൾ പതിപ്പിച്ചു... അവിടെ നിന്നും അവന്റെ നോട്ടം അവളുടെ ചെഞ്ചുണ്ടിൽ പതിഞ്ഞു പതിയെ അവൻ മുഖം താഴ്ത്തി അവിടേക്ക് അടുത്തു അവന്റെ ചുണ്ടുകൾ അതിന്റെ ഇണയെ സ്വന്തമാക്കി... ഭ്രാന്തമായ ആവേശത്തോടെ അവൻ അത് നുകർന്നു.. വായിൽ ചോര ചുവപ്പ് പടർന്നിട്ടും അവൻ വിട്ടില്ല രണ്ടുപേരുടെയും ശ്വാസം വിലങ്ങി വന്നപ്പോ ഒരു കിതപ്പോടെ അവർ വിട്ടുനിന്നു.. അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു... 

ബാക്കി വന്നിട്ട്.. അവൻ കുറുമ്പോടെ അവളുടെ മൂക്കിൽ പിടിച്ചു പറഞ്ഞു ബൈക്കിന്റെ ചാവിയും എടുത്ത് പോയി... 
        🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
എന്താ മുഖമൊക്കെ ആകെ ചുവന്നു തുടുത്തു നാണം കൊണ്ടു പൂത്തുലഞ്ഞു നിൽക്കുന്നെ... മ്മ്.. ഷാഹി ഒരു ആക്കി ചിരിയോടെ അവളുടെ തോളു കൊണ്ടു മിസിരിയുടെ തോളിൽ തട്ടി കൊണ്ടു ചോദിച്ചു.... 
ഏയ്‌ ഒന്നുല്ല😌😌ഇക്കെന്ത്‌ നാണം നീ ഒന്ന് പോയെ പെണ്ണെ... 

മ്മ് നടക്കട്ടെ നടക്കട്ടെ... അവൾ പോകുന്ന പോക്കിൽ ഒന്ന് ആക്കിയിട്ടു പോയി... 
അവൾ വീണ്ടും നേരത്തെ നടന്ന കാര്യങ്ങൾ ആലോചിച്ചു നാണം കൊണ്ടു😌😌

ഉമ്മാ ഉപ്പാ..... 
നൗഷു നീട്ടിവിളിച്ചു 

എന്തിനാടാ ഹംകേ ഇജ് ഇങ്ങനെ കെടന്ന് തൊള്ള തൊറക്കണത് ഉമ്മ അതും ചോതിച്ചു കൊണ്ടു അടുക്കളയിൽ ചെയ്ത് കൊണ്ടിരുന്ന പണി അവിടെ ഇട്ട് ഹാളിലേക്ക് വന്നു... 
ടിക്കറ്റ് എടുത്ത് അവൻ ഉമ്മാന്റെ കയ്യിൽ കൊടുത്തു... അടുത്ത സൺഡേ മോർണിംഗ് തിരിച്ചു സൗദിയിലേക്ക് പോകാനുള്ള ടിക്കറ്റ അവൻ പറഞ്ഞു... 

ഉമ്മ അത് നോക്കി കണ്ണുനീര് ഒഴുക്കി... ന്റെ കുട്ടിക്ക് ഇനിയും പോണോ അവിടേക്ക് ഇവിടെ എന്തേലും പണി നോക്കിക്കൂടെ... 

ഇല്ല ഉമ്മാ ഈ ഒരു തവണ കൂടി പോട്ടെ പിന്നെ പോവില്ല... ഉള്ളത് കൊണ്ടു ഓണം പോലെ നമ്മുവിടെ ജീവിക്കാന്നെ.. ഉമ്മാന്റെ കണ്ണുനീർ തുടച്ചു കൊണ്ടു നൗഷു പറഞ്ഞു.... 

അല്ലേടാ കല്യാണം കഴിഞ്ഞ് അധികം ആയില്ലല്ലോ ഒരു 2മാസം കൂടെ കഴിഞ്ഞിട്ട് പോയപ്പോരെ... ഉപ്പ പറഞ്ഞു..

പറ്റില്ല ഉപ്പ ഞാൻ ഇല്ലാഞ്ഞിട്ട് അവിടെ കച്ചോടമൊക്കെ ആകെ അവദാളത്തിൽ ആണെന്ന കോയാക്ക ഇന്നലെ വിളിച്ചപ്പോ പറഞ്ഞെ... അതോണ്ട് എത്രയും പെട്ടന്ന്  ചെല്ലാൻ . 

മ്മ്.. ഉപ്പ ഒന്ന് മൂളി കൊണ്ട് പോയി.. 
ഉമ്മാ മിസിരി എവിടെ??  
അവളും ഷാഹിയും കൂടി കുറെ നേരമായി മുകളിലേക്ക് പോയിട്ട് എന്താണവോ രണ്ടും കൂടെ ഒപ്പിക്കുന്നെ... അതും പറഞ്ഞു ആസിയാ അടുക്കളയിലേക്ക് പോയി... 
അവൻ നേരെ മുകളിലേക്ക് വെച്ചു പിടിച്ചു... 
              🔷🔷🔷🔷🔷🔷🔷🔷

അവൻ മുറിയിലേക്ക് പോയപ്പോൾ വാതിൽ പൂട്ടി കിടക്കുവായിരുന്നു... അവൻ ഒരുപാട് പ്രാവശ്യം തട്ടി നോക്കി ഒരു പ്രതികരണവും ലഭിച്ചില്ല... 

അത് ലോക്ക ഇങ് പോര് 
പിന്നിൽ നിന്ന് ഷാഹി പറഞ്ഞു... 
അതെന്തിനാടി കഴുതേ പൂട്ടിയിരിക്കുന്നെ അവൻ കേർ വിച്ചു 😠

അതൊക്കെ ഉണ്ട് സർപ്രൈസാ അതും പറഞ്ഞു അവൾ ഓടി... 
ഈ കുരിപ്പിനെ കൊണ്ട് എടങ്ങേറായല്ലോ അവൻ മുറുമുറുത്തു... 

അപ്പോഴാണ് പിറകിലൂടെ രണ്ടു കരങ്ങൾ അവനെ ചുറ്റിവരിഞ്ഞത് ❣️
തിരിഞ്ഞു നോക്കാതെ തന്നെ അവൻക്ക് ആളെ മനസ്സിലായി..

ഇന്നെന്താ എന്റെ ബീവി റൊമാന്റിക് മൂഡിലാണല്ലോ എന്തുപറ്റി അവൻ അവളുടെ കെയ്കളിൽ തഴുകി കൊണ്ട് ചോദിച്ചു 😍

ഏയ്‌ ഒന്നുല്ല ചുമ്മാ... അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ഒന്നൂടെ അവനോട് ചേർന്ന് നിന്നു...
അവൻ അവളെ പിടിച്ചു മുന്നിലേക്ക് നിർത്തി... 

ഇനി പറ എന്താ എന്റെ ബീവിക്ക് വേണ്ടേ... അവൻ ഒരു പുരികം പൊക്കി ചോദിച്ചു... 
അത് പിന്നെ ഇക്കാ... എനിക്ക്.. 
ആ നിനക്ക്.... 
എനിക്ക്... 
ഡി പെണ്ണെ നീ കളിക്കാതെ കാര്യം പറയുന്നുണ്ടോ... 
അവൾ ഒന്ന് ഉയർന്ന് നിന്ന് അവന്റെ ചെവിയുടെ അരികിലായി നിന്ന് പറഞ്ഞു... 
അത് പിന്നെ എനിക്ക് ഒരു ജൂനിയർ നൗഷാദിനെ വേണം
അതും പറഞ്ഞു അവനെ തള്ളി മാറ്റി അവൾ ഓടി😍😍

അവന്റെ  കിളികളെല്ലാം കൂടും കുടുക്കയും എടുത്ത് എവിടേക്കോ പോയി... 
കുറച്ച് കഴിഞ്ഞു അവൻ തലയൊന്നു കുടഞ്ഞു അവൾ പറഞ്ഞത് ഒന്നൂടെ  ഓർത്തു... അവന്റെ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തി 😍😍
             🔷🔷🔷🔷🔷🔷🔷
രാത്രി എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നു.. ഉമ്മ പോകുമ്പോൾ കൊണ്ടുപോകേണ്ട സാധനങ്ങളുടെ ലിസ്റ്റ് പറയുന്നുണ്ട്  അവൻ അതിനെല്ലാം തലയാട്ടുന്നുണ്ട് പക്ഷെ ശ്രദ്ധ മുഴുവൻ അവളിൽ ആയിരുന്നു... അവൾ ആണെങ്കി അവന്റെ നോട്ടം നേരിടാനവാതെ പ്ലേറ്റിൽ കൈ വിരൽ കൊണ്ട് കളം വരച്ചു കളിക്കുവാ...  ഇവരുടെ കോപ്രായങ്ങൾ ഉപ്പ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. 

മോൾ കളം വരച്ചു കഴിഞ്ഞേങ്കിൽ എഴുനേറ്റ് പോയി കൈ കഴുകിക്കോ... ഉപ്പ അങ്ങനെ പറഞ്ഞതും അവൾ വേഗം പ്ലേറ്റ് എടുത്ത് അടുക്കളയിലേക്ക് ഓടി... 
ഡാ..  ഡാ... അവൾ പോയി ഒരു മണിക്കൂർ ആയി... എഴുന്നേറ്റു പോടെ... ഉപ്പ പറഞ്ഞു... 
 അവൻ ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്ത് എഴുന്നേറ്റു പോയി... 
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലൊ... ഉമ്മാന്റെ കൌണ്ടർ വന്നു.. 
വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന രീതിയിൽ ഷാഹി ഉപ്പാനെ നോക്കി... 
എല്ലാം എന്റെ തെറ്റാ എന്ന രീതിയിൽ ഉപ്പയും അവളെ നോക്കി ദീർഘശ്വാസമേടുത്തു  😁
               🔷🔷🔷🔷🔷🔷🔷🔷 

മുറിയുടെ വാതിൽ തുറന്നപ്പോ അവൻ കണ്ടത് അവിടെ ഇവിടെയായി കാൻഡിൽസ് കത്തിച്ചു വെച്ചിട്ടുണ്ട്... റെഡ് റോസ് കൊണ്ട് മുറിയാകെ നിറഞ്ഞിട്ടുണ്ട്. തുറന്നിട്ട ബാൽകണിയിൽ നിന്നും ഇളം തണുപ്പുള്ള കാറ്റ് അകത്തേക്ക് വീശുന്നു അതിനെ സ്വീകരിക്കാൻ എന്നോണം തൂവെള്ള കർട്ടനുകൾ പാറിപറക്കുന്നു... 

അവന്റെ കണ്ണുകൾ അവളെ തേടി.. ഡ്രസിങ് റൂമിൽ നിന്നും റെഡ് കളർ സാരി ഉടുത്തു വരുന്ന അവളെ കണ്ണേടുക്കാതെ നോക്കി നിന്നു... 

അവൾ അരികിൽ വന്നു കൈ നൊടിച്ചപ്പോൾ ആണ് ബോധം വന്നത്... 
അവൻ നോക്കിയതും അവൾ മിഴികൾ താഴ്ത്തി... അവൻ അവളെ ഇരു കയ്യാൽ കോരിയെടുത്തു കൊണ്ട്  ബെഡിൽ ചെന്നിരുന്നു അവളെ തന്റെ മടിയിൽ ഇരുത്തി... അവളുടെ മുഖം കൈ കുമ്പിളിലാക്കി.. അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു... അവളുടെ നെറ്റിയിലും കവിളിലും അവൻ ഭ്രാന്തമായി ചുണ്ടുകൾ പതിപ്പിച്ചു.. അവന്റെ ചുണ്ടുകൾ അവയുടെ ഇണയെ ലക്ഷ്യം വെച്ച് നീങ്ങിയതും അവൾ പെട്ടന്ന് അവനെ തട്ടിമാറ്റി ഓടി... കുറച്ചു കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ അവൻ ഒരു കള്ള ചിരിയാലെ നടന്നു വരുന്നത് കണ്ടു... അവൻ അടുത്തേക്ക് വരുംതോറും അവൾ പിറകിലേക്ക് നീങ്ങി അവസാനം ഒരു ചുമരിൽ തട്ടിനിന്നു... അവൾ പിടക്കുന്ന മിഴികളോടെ അവനെ നോക്കി... അവളെ ഇടുപ്പിൽ കൈ ഇട്ട് അവളെ തന്റെ നെഞ്ചോടു ചേർത്ത് നിർത്തി ആ ചെഞ്ചുകൾ കവർ ്ന്നെടുത്തു... അവൾ ആദ്യം എതിർതെങ്കിലും പിന്നെ അതെല്ലാം അവന്റെ ഗാഡമായ ചുംബനത്തിൽ അലിഞ്ഞില്ലാതായി ശ്വാസം വിലങ്ങി വന്നപ്പോൾ അവന്റെ പല്ലുകൾ കൊണ്ട് അവളുടെ ചുണ്ടിൽ മുദ്ര പതിപ്പിച്ചു അവൻ ഒരു കിതപ്പോടെ മാറി നിന്നു... 

വേദനിച്ചോ... അവൻ ആർദ്രമായി ചോദിച്ചു.. 
ച്ചും.. മ്മ് അവൾ ചുമ്മൽ കൂച്ചി.. 
അവൻ ഒരു കുസൃതി ചിരിയാലെ അവളെ കോരിയെടുത്ത്  ബെഡ് ലക്ഷ്യം വെച്ച് നീങ്ങി..അവളെ ബെഡിൽ കിടത്തി അവൻ പറഞ്ഞു... പെണ്ണെ ഞാൻ നിന്നെ എന്റെ സ്വന്തമാക്കാൻ പോവുകയാണെന്ന്.. അവൾ നാണത്താൽ മുഖം മറച്ചു.. രാത്രിയുടെ ഏതോ യാമത്തിൽ അവൻ അവളിലേക്ക് അലിഞ്ഞു ചേർന്നു 
😍😍
              ❣️❣️❣️❣️❣️❣️❣️❣️

പിറ്റേന്ന് ആദ്യം എണീറ്റത് അവൻ ആയിരുന്നു തന്റെ കരവലയത്തിനുള്ളിൽ ഒരു പൂച്ച കുട്ടിയെ പോലെ കിടന്നുറങ്ങുന്ന അവളെ കണ്ടപ്പോൾ അവന്റെ മനസ്സിലേക്ക് ഇന്നലത്തെ കാര്യങ്ങൾ ഓടിയെത്തി.. അവൻ ഒന്നുകൂടെ അവളെ ഇറുകെ പുണർന്നു... അവൾ ഒന്ന് ചിണുങ്ങി അവനോട് ചേർന്ന് കിടന്നു...

പെട്ടന്നാണ് അവൾക്ക് ഉറക്കം ഞെട്ടിയത്.. അവൾ ഉണർന്നു എന്ന് അരിഞ്ഞതും അവൻ വേഗം കണ്ണുകൾ അടച്ചു.. 
അവൾ നോക്കിയപ്പോൾ അവൻ ഉറക്കത്തിലായിരുന്നു.. (കള്ള ഉറക്കമാട്ടോ 😄)അവൾ പതിയെ അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് ഫ്രഷ്ആവാൻ പോയി.. 

ഫ്രഷ് ആയി നിസ്കാരം കഴിഞ് താഴേക്ക് പോകാൻ നിന്ന അവളെ അവൻ കൈ പിടിച്ചു വലിച്ചു.. കറക്റ്റായി അവന്റെ നെഞ്ചിൽ തന്നെ വീണു... അവൻ വെള്ളം ഇറ്റി വീഴുന്ന അവളുടെ മുടിയിഴകൾ വകഞ്ഞു മാറ്റി അവളുടെ ചെവിയിൽ പറഞ്ഞു.. നേരെത്തെ തന്നതു പോലെ ഒരെണ്ണം ഇവിടെയും താ ചുണ്ടുകൾ തൊട്ട് കൊണ്ട് അവൻ പറഞ്ഞു... അവൾ നാണത്തോടെ എണീക്കാൻ നോക്കി... അവൻ വിടുന്നില്ല എന്നു തോന്നിയതും അവന്റെ കവിളിൽ ഒരു കടി വെച്ചു കൊടുത്ത് അവൾ അവിടെ നിന്നും ഓടി.. 
             🔷🔷🔷🔷🔷🔷🔷
ഒരാഴ്ച അതിവേഗത്തിൽ കടന്നു പോയി.. 
ഇക്കാ ഇനി ഇങ്ങള് എന്ന വര.. ഇക്ക് ഇങ്ങള് ഇല്ലാതെ പറ്റില്ല വേഗം വരണേ... അവന്റെ രോമാവൃതമായ  നെഞ്ചിൽ കിടന്നു കൊണ്ട് അവൾ പരിഭവത്തിന്റെ കെട്ടഴിച്ചു... 

എനിക്കും അങ്ങനെ തന്നാടി നീയില്ലാതെ ഒരു നിമിഷം പറ്റില്ല.. നീ എന്റെ നെഞ്ചോട് ചേർന്ന് കിടക്കാതെ ഞാൻ എങ്ങനാടി ഉറങ്ങാ... എന്റെ ശ്വാസം പോലും നിന്നിലല്ലേ 😍അവൻ അവളെ ഒന്നുകൂടെ ഇറുകെ പുണർന്നു ❣️❣️

             🔷🔷🔷🔷🔷🔷🔷🔷
രാവിലെ തന്നെ അവൻ പോകാൻ റെഡിയായി... അവന്റെ പെട്ടിയിലേക്ക് സാധനം അടുക്കി വെക്കുമ്പോ അവളുടെ കണ്ണുനീരിനാൽ അതെല്ലാം നനഞ്ഞു... അതിൽ നിന്നും അവന്റെ വിയർപ്പിന്റെ മണമുള്ള ഒരു ഷർട്ട്‌ അവൾ ഭദ്രമായി അലമാരയിൽ എടുത്തു വെച്ചു.. ഇതെല്ലാം മുടി ചീവുന്നതിനിടയിൽ അവൻ കണ്ണാടിയിൽ കൂടി കാണുന്നുണ്ടായിരുന്നു... അവന്റെ കണ്ണുകളും നിറഞ്ഞു... അവൾ കാണാതിരിക്കാൻ വേണ്ടി കണ്ണ് തുടച്ചു അവളുടെ അടുത്ത് വന്നിരുന്നു അവളുടെ മുഖം ഇരുകൈകളാൽ കോരിയെടുത്ത് ഞാൻ പെട്ടന്നിങ് വരാടി എന്ന് പറഞ്ഞു നെറ്റിയിൽ ചുണ്ടുകൾ അമർത്തി.. അവൾ കരയാൻ തുടങ്ങുവാന്നെന്നറിഞ്ഞതും അവൾക്ക് മുഖം കൊടുക്കാതെ നിറമിഴിയോടെ മുറിയിൽ നിന്ന് 
പുറത്തിറങ്ങി.. 
             🔷🔷🔷🔷🔷🔷🔷
മോനെ ഇറങ്ങാനയോ..
ആ ഉപ്പ... 
മ്മ് ചെന്ന ഉടനെ വിളിക്ക്ട്ടോ... 
ആ ഉപ്പ... 
അസ്സലാമു അലൈകും... അവൻ എല്ലാവരോടും സലാം പറഞ്ഞു... 
ഉപ്പ അവനെ കെട്ടിപിടിച്ചു നിറഞ്ഞ മിഴികൾ കാണാതിരിക്കാൻ ലഗേജ് വണ്ടിയിൽ വെക്കാൻ എന്നാ വ്യാജെന  പുറത്തേക്കിറങ്ങി.. 
ഉമ്മ അവനെ മുത്തങ്ങൾ കൊണ്ട് മൂടി അവനെ കെട്ടിപിടിച്ചു കരഞ്ഞു... 
കണ്ണ് നിറച്ചു നിൽക്കുന്ന കുഞ്ഞി പെങ്ങളെ ചേർത്ത് നിർത്തി തലയിൽ ഒരു കിഴുക്ക് വെച്ച് കൊടുത്ത് പോയി വരട്ടെടി എന്ന് പറഞ്ഞു... അവൾ തേങ്ങി കൊണ്ട് തലയാട്ടി... 
വാതിലിന്റെ മറവിൽ വിതുമ്പി കൊണ്ട് നിൽക്കുന്ന അവന്റെ പ്രാണനെ നെഞ്ചോടു ചേർത്ത് നിർത്തി പോയിട്ട് വരാം എന്ന് പറഞ്ഞു... അവളുടെ കണ്ണുനീരിനാൽ അവന്റെ ഷർട്ട്‌ നനഞ്ഞു... 
അവൻ എല്ലാവരോടും യാത്ര പറഞ്ഞു കാറിൽ കയറി... കണ്ണുകൾ കൊണ്ട് തന്റെ ബീവിയോട് യാത്ര പറഞ്ഞു....

കാർ നീങ്ങി തുടങ്ങിയതും അവൾ കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി...അവന്റെ ഓർമ്മകൾ അവളെ തലോടികൊണ്ടിരുന്നു ..
                🔷🔷🔷🔷🔷🔷🔷
വെയികുന്നേരം ആയപ്പോൾ ഇവിടെ എത്തി എന്ന് പറഞ്ഞു അവൻ വിളിച്ചു... ഉമ്മാനോടും ഉപ്പാനോടും ഷാഹിയോടുമെല്ലാം അവൻ സംസാരിച്ചു... ഉമ്മ മിസിരി ഫോൺ കൊടുക്കാം എന്ന് പറഞ്ഞപ്പോ അവൾ വേഗം അടുക്കളയിൽ നിന്നും ഓടിവന്നു...ഉമ്മ ഫോൺ അവളുടെ കയ്യിൽ കൊടുത്തു... 

ഹലോ... ഇക്കാ... 
അവളുടെ ശബ്ദം കേട്ടതും അവൻ ഫോൺ കട്ട്‌ ചെയ്തു... 
അവൾ കണ്ണീരോടെ ഫോൺ ഉമ്മാന്റെ കയ്യിൽ കൊടുത്തു റൂമിലേക്ക് പോയി 😢😢
  
റൂമിൽ ചെന്ന് അവന്റെ ഫോട്ടോയും പിടിച്ചു പരിഭവം പറയുമ്പോഴായിരുന്നു ഷാഹി റൂമിലേക്ക് വന്നത്... 

എന്താ ഇത്ത ഒറ്റക്ക് ഇരുന്ന് പറയുന്നേ...അവൾ കുസൃതിയോടെ ചോദിച്ചു... 
അവൾ ഒന്നും ഇല്ലന്ന് പറഞ്ഞു കണ്ണ് തുടച്ചു തിരിഞ്ഞ് നിന്നു... 
പെട്ടന്നാണ് അവളുടെ മുന്നിലേക്ക് ഒരു ബോക്സ്‌ ഷാഹി നീട്ടിയത്... ഇക്ക തരാൻ പറഞ്ഞത... അതും പറഞ്ഞു അവൾ പോയി... 
അവൾ വേഗം തന്നെ ബോക്സ്‌ തുറന്നു... 
അതിൽ ഒരു ഫോൺ ആയിരുന്നു... അവൾ അത് ഓൺ ചെയ്തു..  ഡിസ്പ്ലേയിൽ അവന്റെ ഫോട്ടോ തെളിഞ്ഞു... അവൾ അത് നെഞ്ചോട് ചേർത്തു... പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്... 
അവൾക്ക് അറിയാമായിരുന്നു അത് തന്റെ കണവൻ ആണെന്ന്... 

അവൾ കുറച്ചു ദേഷ്യത്തോടെ ഹലോ 😡എന്ന് ചോതിച്ചു.. 

ഹൗ എന്റെ ബീവിക്കെന്താ ഇത്ര ദേഷ്യം... മ്മ് 

ഒന്നുല്ല... ഇങ്ങള് അവിടെ എത്തിയപ്പോഴേക്കും എന്നെ മറന്നില്ലേ അതല്ലേ നേരത്തെ എന്നോട് സംസാരിക്കാതെ ഫോൺ കട്ട്‌ ചെയ്തെ... 

ഓ അതാണോ... ഞാൻ എന്റെ വൈഫിയോട് കുറച്ചു ഫ്രീ ആയി റൊമാന്റിക് ആയി സംസാരിക്കാൻ വേണ്ടിയല്ലേ നേരത്തെ കട്ട്‌ ചെയ്തെ... 

ആണോ അറിഞ്ഞില്ല... അവൾ കെർവിച്ചു... 
 ഡീ പെണ്ണെ... പിണങ്ങല്ലേ  സോ  സോറി... ലവ് യൂ ഡീ പൊണ്ടാട്ടി😍😍.... 

ലവ്  യു ടൂ ❤️❤️
             🔷🔷🔷🔷🔷
പിന്നീടവർ ഫോണിലൂടെ അവരുടെ വിരഹവും സ്നേഹവും എല്ലാം പങ്കിട്ടു... ഒരു നേരം വിളിച്ചില്ലേൽ ഇരുവരുടെയും ഹൃദയം തകരുമായിരുന്നു.. പിണക്കങ്ങൾ ഒരു ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ലായിരുന്നു... അവന്റെ ദുഃഖത്തിൽ അവൾ അവനൊരു കൈതാങ്ങായി...അവന്റെ ഹൃദയം അവളിലും അവളുടെ ഹൃദയം അവനിലും മിടുക്കാൻ തുടങ്ങി.... വരാനിരിക്കുന്ന നാളെയുടെ വിധി അറിയാതെ അവർ പരസ്പരം മത്സരിച്ചു സ്നേഹിക്കുകയായിരുന്നു 😍😍😍


മഹർ Part:5


ഉമ്മാ ഇക്ക വിളിച്ചിട്ട് രണ്ടൂസായല്ലോ എന്താണാവോ വിളിക്കാതെ... 
ചെടികൾക്ക് വെള്ളം ഒഴിച്ച് കൊടുക്കുമ്പോൾ മിസിരി ആകുലതയോടെ ചോദിച്ചു... 

ചിലപ്പോൾ പണി തിരക്കാവും മോളെ... 
മ്മ്... അവൾ അലസമായൊന്ന് മൂളി... 
ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട്  മിസിരിയും ആസിയയും അങ്ങോട്ട് നോക്കി... മുറ്റത്തൊരു ടാക്സി വന്നു നിന്നു... 
അവർ രണ്ടുപേരും ഇതിലാരാണ് എന്ന രീതിയിൽ മുഖത്തോട് മുഖം നോക്കി... ഡോർ തുറന്ന് ഇറങ്ങിയ ആളെ കണ്ട് രണ്ടുപേരും ഒരു പോലെ ഞെട്ടി😲😲

ഇക്ക... അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു... 

അവൻ അവരുടെ  അടുത്തേക്ക് വന്നു അവന്റെ രണ്ടുകൈകളാൽ അവരെ പൊതിഞ്ഞു പിടിച്ചു❤️❤️

കള്ളൻ... അപ്പൊ ഇതായിരുന്നല്ലെ രണ്ട് ദിവസായിട്ട് വിളിക്കാതിരുന്നെ.. ഉമ്മ അവന്റെ കവിളിൽ ഒന്ന് നുള്ളി കൊണ്ട് പറഞ്ഞു.. 

സ് സ് ... ഉമ്മ  നോവുന്നു.. പെട്ടന്ന് നിങ്ങളെയൊക്കെ കാണണം എന്ന് തോന്നി... പിന്നെ ഒന്നും നോക്കീല കോയാക്കാനോട്‌ ചോദിച്ചു  ഫ്ലൈറ്റ് പിടിച്ചിങ്ങു പോന്നു.. എന്താ എന്റെ ബീവി ഇങ്ങനെ മിഴിച്ചു നോക്ക്ണേ... അവൻ ഒരു പുരികം പൊക്കി ചോദിച്ചു.. 
ച്ചും... അവൾ ചുമ്മൽ കൂച്ചി.. 

അല്ല ഉപ്പയും ഷാഹിയും എവിടെ??.

അവൾക്ക് ഏതാണ്ടക്കെയോ വേടിക്കാൻ ഉണ്ടെന്ന് പറഞ്ഞു പുറത്തു പോയി... 
നീ പോയി ഫ്രഷ്ആയി വാ... 

മ്മ്.. അവൻ അകത്തേക്ക് പോയി.. പോകുന്നതിനിടയിൽ 
അവളോട് കണ്ണുകൊണ്ട് റൂമിലേക്ക് വരാൻ പറഞ്ഞു... 

അവൻ പോയപ്പോൾ അവൾ  ഉമ്മാനെ ചുറ്റിപ്പറ്റി നിന്നു.. 
നീ എന്തിനാ കൊച്ചെ എന്നെ ഒട്ടുന്നെ നിന്റെ കെട്ടിയോനെ പോയി ഒട്ട് ❤️
അവൾ അവരുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് റൂമിലേക്ക് ഓടിപോയി.. 

ഈ പെണ്ണിന്റെ ഒരു കാര്യം... അവർ വീണ്ടും ചെടിക്ക് വെള്ളം ഒഴിച്ച് കൊടുക്കാൻ നിന്നു... 
               🔷🔷🔷🔷🔷🔷🔷🔷
ഇക്കാ ഇതെന്താ ഇത്ര പെട്ടന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ.. 

എന്താ എനിക്ക് പറയാതെ വന്നൂടെ... മ്മ് 

അതല്ല എന്നാലും... 

ഏതല്ല...അവൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങി നിന്ന് ചോദിച്ചു... 
അവൾ ഒന്ന് ഞെട്ടി പിറകോട്ടു നീങ്ങി.. അവൻ അവളുടെ കൈ പിടിച്ചു തിരിച്ചു നിർത്തി... അവന്റെ ശ്വാസം അവളുടെ പിൻ കഴുത്തിനെ ഇക്കിളിപ്പെടുത്തി... അവൾ ഒന്ന് പിടഞ്ഞു... അവൻ മെല്ലെ അവളുടെ ചെവിയിൽ ഒന്ന് കടിച്ചു... അവൾ നാണം കൊണ്ട് പൂത്തുലഞ്ഞു... അവനെ തള്ളി മാറ്റി അവൾ അവിടെ നിന്നും ഓടി... അവൻ പുഞ്ചിരിയോടെ അത് നോക്കിനിന്നു... 
               🔷🔷🔷🔷🔷🔷


രാത്രി അവൾ അവന്റെ നെഞ്ചോട് ചേർന്നു കിടന്നു.... അവന്റെ നെഞ്ചിലെ രോമത്തിൽ കൈകൾ കൊണ്ട് ചുറ്റിപിണച്ച് കുസൃതി കാട്ടി.. 

ഇക്കാ ഇങ്ങള് ഞ് പോവണ്ടാട്ടോ ഇക്ക് ഇങ്ങള് ഇല്ലാതെ പറ്റണില്ലാ ചുറ്റും എത്ര ആളുകൾ ഉണ്ടെന്ന് പറഞ്ഞാലും തന്റെ പ്രിയതമൻ അടുത്തില്ലേങ്കിൽ അതൊരു വിങ്ങൽ തന്നെയാ... ഇതും പറഞ്ഞു അവൾ അവന്റെ മുഖത്തേക്ക് നോക്കി... 

മറുപടിയൊന്നും വന്നില്ല... കണ്ണടച്ച് കിടക്കുവായിരുന്നു... ചെന്നിയിൽ കൂടി കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു...അത് അവളിൽ ആശങ്ക നിറച്ചു... അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്റെ കരവലയത്തിലേക്ക് ഒതുങ്ങി കൂടി.. 
           🔷🔷🔷🔷🔷🔷🔷🔷🔷🔷
ദിവസങ്ങൾ പിന്നിട്ടു അവനിൽനിന്ന് പഴയ ഉത്സാഹവും പ്രസരിപ്പും എല്ലാം നഷ്ടമായി തുടങ്ങി... അവളിൽ പല തരത്തിലുള്ള ചോദ്യങ്ങളും ഉടലെടുത്തു... അവനോട് ചോദിക്കാനുള്ള മടി കൊണ്ട് അവൾ ചോദ്യങ്ങളെയെല്ലാം അവളുടെ മനസ്സിൽ തന്നെ മണ്ണിട്ട് മൂടി......
              🔷🔷🔷🔷🔷🔷🔷🔷🔷

മിസിരി... മിസിരി.... 

ആ എന്താ ഇക്ക... 

നീ എവിടെ പോയി കിടക്കുവായിരുന്നു... എത്ര നേരം കൊണ്ട് വിളിക്ക ... വിളിച്ചാൽ പെട്ടന്നിങ് വന്നൂടെ.. അവൻ കുറച്ചു ഗൗരവത്തിൽ പറഞ്ഞു... 

അത് ഇക്കാ ഞാൻ അപ്പുറത്ത്... സങ്കടം കൊണ്ട്  അവൾക്ക് വാക്കുകൾ പുറത്തേക്ക് വന്നില്ല... അത് കണ്ട് നിൽക്കാൻ കഴിയാത്തതു കൊണ്ട് അവൻ കസേരയിൽ നിന്നും എഴുന്നേറ്റു അത് തട്ടിതെറിപ്പിച്ചു അവിടെ നിന്നും ദേഷ്യത്തോടെ ഇറങ്ങിപ്പോയി. 

ഒച്ച കേട്ട് എല്ലാവരും ഹാളിലേക്ക് എത്തി.

എന്താ മോളെ ഇവിടെ ഒരു ഒച്ച കേട്ടെ. ഉപ്പ ചോദിച്ചു.. 

അത് ഇക്ക ദേഷ്യപെട്ടു ഇറങ്ങിപോയപ്പോ പോണ പോക്കിൽ കസേര തട്ടി തെറിപ്പിച്ചതാ... 

അതിന് അവനെന്തിനാ ഇത്ര ദേഷ്യം (ഉമ്മ )

അറിയില്ല ഉമ്മ ഈയിടെയായി ഇക്ക ഇങ്ങനെയാ എന്തോ എന്നിൽ നിന്നും മറച്ചു വെക്കുന്നത് പോലെ... മനപ്പൂർവം എന്നിൽ നിന്നും അകന്ന് പോവുന്നു...ഇക്കാക്ക് എന്നെ വേണ്ടാതായോ ഉമ്മ... അവൾ ഉമ്മാനെ കെട്ടിപിടിച്ചു കരഞ്ഞു... 

സാരല്ല പോട്ടെ ന്റെ കുട്ടി വിഷമിക്കണ്ട അവൻ എന്തേലും ടെൻഷനിൽ ആയിരിക്കും... ആസിയാത്ര അവളുടെ തലയിൽ തഴുകി സമാധാനിപ്പിച്ചു.. അവളുടെ കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ അവർ അവളെ റൂമിൽ കൊണ്ടുപോയി കിടത്തി.... മനസ്സിന്റെ തളർച്ച ശരീരത്തേയും ബാധിച്ചിരുന്നു... അതിനാൽ അവൾ അവിടെ കിടന്ന് തളർന്നു ഉറങ്ങി....രാത്രി ഏറെ വെയികിയാണ് അവൻ വീട്ടിൽ വന്നത്.... തലയിൽ നനുത്ത ഒരു തലോടൽ അനുഭവപ്പെട്ടപ്പോൾ അവൾ പെട്ടന്ന് ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു..... 

ഇക്കാ.... ഇത്ര നേരം എവിടെയായിരുന്നു... എന്തിനാ ന്നോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയെ... അവൾ പരിഭവം കലർന്ന മുഖത്തൊടെ ചോതിച്ചു.... 

അത് പെട്ടന്ന് നിന്നെ കാണാനപ്പോ ടെൻഷൻ ആയി അതാ.... അവൻ ഒരു വിധം പറഞ്ഞോപ്പിച്ചു.. എന്നിട്ട് അവളുടെ നേരെ ഒരു കവർ നീട്ടി.. 

എന്താ ഇത്... 

തുറന്ന് നോക്ക്... 

അവൾ കണ്ണൊക്കെ തുടച്ചു വേഗം ആ പൊതി വാങ്ങി തുറന്നു... 

അവളുടെ കണ്ണുകൾ വിടർന്നു.... നല്ല ചൂട് മസാല ദോശ അവളുടെ ഇഷ്ട്ട വിഭവം... അവൾ അവനെ ഇറുകെ കെട്ടിപുണർന്നു.. 

ഉമ്മാക്ക് വിളിച്ചപ്പോ പറഞ്ഞു നീ ഒന്നും കഴിച്ചിട്ടില്ലാന്ന് അതാ നിന്റെ ഫേവ്റേറ്റ് ഐറ്റം തന്നെ വേടിച്ചിങ് പൊന്നേ... അവൻ പറഞ്ഞു.... 

ദോശയിൽ നിന്നും കഴിക്കാൻ വേണ്ടി ഒരു കഷ്ണം എടുത്ത് വായിൽക്ക് വെക്കാൻ നിന്നതും അവളുടെ കയ്യിൽ അവൻ പെട്ടന്ന് പിടിച്ചു.... എന്നിട്ട് അവൻ തന്നെ അവളുടെ വായിൽക്ക് വെച്ചു കൊടുത്തു...അവൾ അത് ആർത്തിയോടെ വാങ്ങി കഴിച്ചു... പിന്നീട് അവൾ അവൻക്ക് കൊടുത്തു...അവൻ അത് വാ തുറന്ന് സന്തോഷത്തോടെ വാങ്ങി കഴിച്ചു... അവന്റെ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ അവളുടെ കയ്യിൽ വീണു.. അവൾ അവന്റെ മുഖം കൈകുമ്പിളിൽ എടുത്തു  കണ്ണുകൾ അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... എന്തിനാ ഇക്കാ കരയണേ... അവൾ വാത്സല്യപൂർവ്വം അവനോട് ചോദിച്ചു... 
ഏയ്‌ ഒന്നുല്ല വെറുതെ... നിനക്ക് ഞാൻ നേരത്തെ ദേഷ്യപ്പെട്ടത് വിഷമായോ.. മ്മ് 
ഇല്ല.. ഇക്കാ ആദ്യം കുറച്ചു സങ്കടം തോന്നി ഇപ്പൊ അത് മാറി.. അവൾ അവന്റെ നെറുകയിൽ ചുണ്ടുകൾ ചേർത്ത് അവനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു..
            🔷🔷🔷🔷🔷🔷🔷🔷🔷

രാത്രിയിൽ അവൻ ഗുളിക കഴിക്കുന്നത് കണ്ടു കൊണ്ടാണ് അവൾ റൂമിലേക്ക് വന്നത്... അവളെ കണ്ടതും അവൻ ഗുളിക വേഗം ഒളിപ്പിച്ചു വെച്ചു...പക്ഷെ അതിന് മുന്പേ അവൾ അത് കണ്ടിരുന്നു... അവൾ അവന്റെ കയ്യിൽ നിന്നും ഗുളിക പാക്കറ്റ് വാങ്ങി ആത് പരിശോധിച്ചു... 

ഇക്ക എന്തിനാ ഇപ്പൊ ഗുളിക കഴിച്ചേ... അതും പൈൻകില്ലർ... 

അത് പിന്നെ നല്ല തലവേദന... അവൾക്ക് മുഖം കൊടുക്കാതെ അവൻ പറഞ്ഞു... 

അതിന് ഗുളിക എന്തിനാ കഴിക്കുന്നേ അത് അത്ര നല്ലതല്ല എന്ന് അറീലെ... ഇവിടെ വന്നിരുന്നേ ഞാൻ ബാം പുരട്ടിതരാം... 

അവൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു... അവൾ ബാം പുരട്ടികൊടുത്തു... 

എന്തിനാ റബ്ബേ നീ എനിക്ക് ഇങ്ങനൊരു വിധി തന്നെ എന്റെ പെണ്ണിനെ സ്നേഹിച്ചു കൊതി തീർന്നില്ല... അപ്പോഴേക്കും നീ എന്റെ റൂഹ് എടുക്കുവാണല്ലോ... അവൻ മനസ്സിൽ കരഞ്ഞു കൊണ്ട് പടച്ചോനോട് പറഞ്ഞു.... 

ഇനി നീ പൊയ്ക്കോ ഞാൻ കുറച്ചു നേരം ഒന്ന് കിടക്കട്ടെ... 

മ്മ്... ബേധം ആയില്ലേൽ എന്നെ വിളിക്കണേ ഞാൻ താഴെയുണ്ടാവും... 

മ്മ്... അവൾ പോയതും അവൻ തലയിണയിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു... 
               🔷🔷🔷🔷🔷🔷🔷🔷


സീ... മിസ്റ്റർ നൗഷാദ് താങ്കളുടെ അവസ്ഥ വളരെ കോംപ്ലികെറ്റഡ് ആണ് അത് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാലോ...അത് കൊണ്ട് എത്രയും പെട്ടന്ന് തന്നെ സർജറിക്കുള്ള പ്രൊസീജിയെഴ്സ് മൂവ് ചെയ്യണം.... ഇല്ലേൽ അത് എന്റെ പ്രൊഫഷനോട്‌ ചെയ്യുന്ന ചതിയായിരിക്കും... 

ഡോക്ടർ.. എനിക്കറീല എന്താ ചെയ്യേണ്ടത് എന്ന്... ഓപ്പറേഷൻ നടത്തിയിട്ടും ഞാൻ രക്ഷപ്പെട്ടില്ലെങ്കിൽ.... നൗഷാദ് വിതുമ്പി 😢😢

നൗഷാദ് കൂൾ... പോസിറ്റീവ് ആയി ചിന്തിക്കൂ എത്രയും പെട്ടന്ന് നമുക്ക് ഓപ്പറേഷൻ നടത്താം....ഇന്ന് monday..അടുത്ത monday നമുക്ക് നടത്താം... ഓക്കേ 

ഡോക്ടർ... 

ഇനി ഈ തീരുമാനത്തിൽ മാറ്റമില്ല നൗഷാദിന് പോകാം... ഡോക്ടർ ഇത്തിരി കടുപ്പത്തിൽ പറഞ്ഞു... 
നൗഷാദ് കണ്ണുകൾ തുടച്ചു അവിടെ നിന്നും ഇറങ്ങി...

അവനെ വീക്ഷിച്ചു കൊണ്ട് രണ്ടു കണ്ണുകൾ പുറതുണ്ട് എന്നറിയാതെ.... 
              🔷🔷🔷🔷🔷🔷🔷🔷🔷

മെ ഐ കമിങ് ഡോക്ടർ... 

യെസ്... 
അയാൾ അകത്തു കയറി... 

ഇരിക്കൂ... 

അയാൾ കസേര വലിച്ചു ഇരുന്നു... 


ഡോക്ടർ ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വന്നതാ...

പറയൂ എന്താണ് താങ്കൾക്ക് അറിയേണ്ടത്.... 

ഇപ്പോ ഇവിടെ നിന്നും ഇറങ്ങിയ ചെറുപ്പക്കാരൻ എന്തിനാ ഇവിടെയും വന്നത്.... അവൻക്ക് എന്തേലും അസുഖം.. അയാൾ ആകുലതയോടെ ചോദിച്ചു... 

യെസ്... അയാൾക്ക് ട്യൂമർ ആണ് ബ്രെയിൻ ട്യൂമർ....

ഡോക്ടർ... അയാൾ ഞെട്ടലോടെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.... 

നൗഷാദ് രണ്ട് മാസമായി എന്റെ ട്രീറ്റ്മെന്റിൽ ആണ്... ഒരു ഓപറേഷനിലൂടെ മാത്രമേ അയാളെ രക്ഷിക്കാനാവൂ... അതും ഫിഫ്റ്റി പേഴ്സൻറ്റ് മാത്രേ ചാൻസ് ഉള്ളൂ...പക്ഷെ അയാൾ ഓപ്പറേഷന് സമ്മതിക്കുന്നില്ല... 

ഡോക്ടർ ഇതൊന്നും എ.. എനിക്ക് വി...വി ശ്വസിക്കാൻ കഴിയുന്നില്ല.... അയാൾ സങ്കടം കടിച്ചമർത്തി കൊണ്ട് പറഞ്ഞു... 

വിശ്വസിച്ചേ മതിയാവൂ.... നിങ്ങൾ നൗഷാദിന്റെ ആരാണ്... 

നൗഷാദ് എന്റെ മരുമകൻ ആണ് ഡോക്ടർ 😢

എങ്കിൽ താങ്കൾ തന്നെ അയാളെ കൊണ്ട് ഓപ്പറേഷന് സമ്മതിപ്പിക്കൂ... 

ഡോക്ടർ എന്റെ മോൻ രക്ഷപ്പെടുമോ...അയാൾ ഇടറിയ സ്വരത്തോടെ ചോദിച്ചു.... 

താൻ പാതി ദൈവം പാതി എന്നാണല്ലോ...നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം... 

ഖാദർ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി.... 
              🔷🔷🔷🔷🔷🔷🔷🔷

പിറ്റേന്ന് മിസിരിയും നൗഷാദും കൂടി ഓൾടെ വീട്ടിലേക്ക് പോയി....അവൾ നല്ല സന്തോഷവതിയായിരുന്നു... അവളുടെ സന്തോഷം കാണുമ്പോൾ അവന്റെ ഇടനെഞ്ച് വിങ്ങി... കുറച്ചു ദിവസം കഴിഞ്ഞാൽ തന്റെ പെണ്ണിന്റെ മുഖത്ത് ഈ സന്തോഷം ഉണ്ടാവില്ലല്ലോ എന്നാലോചിച്ച്‌...

അവളെ താൻ കൂരിരുട്ടിലേക്കല്ലെ തനിച് തള്ളിവിടുന്നത്... ഇല്ല അവളുടെ സന്തോഷം അസ്തമിക്കാൻ പാടില്ല... ഞാൻ ഇല്ലെങ്കിലും അവൾ ജീവിതകാലം മുഴുവൻ ഹാപ്പി ആയിരിക്കണം... അവൻ മനസ്സിൽ ഒരു ഉറച്ച തീരുമാനമെടുത്തു.. 
              🔷🔷🔷🔷🔷
രാത്രി ഫുടൊക്കെ കഴിക്കൽ കഴിഞ്ഞ് അവൻ പുറത്ത് നിലാവും നോക്കി നിൽക്കുവാർന്നു...
പെട്ടെന്ന് തോളിൽ ഒരു കര സ്പർശമേറ്റപ്പോൾ അവൻ തിരിഞ്ഞുനോക്കി.. 

ആ ഉപ്പയായിരുന്നോ.... 
മോൻ വാ നമുക്കൊന്ന് നടക്കാം... 
അങ്ങനെ അവർ രണ്ടുപേരും റോഡിലൂടെ നടന്നു.. സ്ട്രീറ്റ് ലൈറ്റുകളുടെ വെട്ടം ചിലയിടത്ത് കാണുന്നുണ്ട്... കടകളെല്ലാം അടച്ചിട്ടുണ്ട്... ഒരു ശബ്ദം പോലും എവിടെയും കേൾക്കാനില്ല.... ആകെ ശാന്തത നിറഞ്ഞ അന്തരീക്ഷം.... 

രണ്ടുപേരും മൗനമായി നടന്നു കുറച്ചുനേരം... മൗനത്തെ ഭേദിച്ചു കൊണ്ട് ഖാദർ ചോദിച്ചു... 

മോന് എന്തേലും പ്രശ്നം ഉണ്ടോ... 

എന്താ ഉപ്പ അങ്ങനെ ചോദിച്ച്... 

അല്ല എനിക്ക് അങ്ങനെ തോന്നി... 

ഏയ്‌ എ.. എനിക്ക് ഒരു കുഴപ്പവും ഇല്ല ഉപ്പ... 

മോന് എന്നോട് ഒളിച്ചു വെക്കണ്ട ഞാൻ എല്ലാം അറിഞ്ഞു.. 
അവനിൽ ഒരു ഞെട്ടൽ ഉണ്ടായി... 

ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും.. നീ ഹോസ്പിറ്റലിൽ കാണിച്ചിറങ്ങുമ്പോൾ ഞാനും ഉണ്ടായിരുന്നു അവിടെ... അവിടുത്തെ ഡോക്ടർ എന്നോട് എല്ലാം പറഞ്ഞു.... 

ഉപ്പ എനിക്കറിയില്ല ഇനി എന്താ ചെയ്യേണ്ടത് എന്ന്. 
മോന് എത്രയും പെട്ടന്ന് ഓപ്പറേഷന് റെഡിയാവ്... 

മ്മ്... അതിന് മുൻപ് ഉപ്പ എനിക്ക് ഒരു വാക്ക് തരണം.... അയാൾ അത് എന്താണ് എന്നറിയാൻ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി... 

ഞാൻ മരിച്ചാൽ ഉപ്പ അവൾക്ക് യോജിച്ച നല്ലൊരാളെ  കണ്ടെത്തി അവളുടെ നിക്കാഹ് നടത്തണം..ഇല്ലങ്കിൽ അസ്റഹീൽ റൂഹ് പിടിക്കുമ്പോൾ പോലും അതൊരു നോവായി അവിടെ കിടക്കും...

മോന് ഇപ്പൊ അതിനെ പറ്റിയൊന്നും ചിന്തിക്കേണ്ട.... ഓപ്പറേഷൻ കഴിഞ്ഞാൽ പഴയതിലും ആരോഗ്യവാനായി നിനക്ക് എന്റെ മോൾടെ കൂടെ ജീവിക്കാം.. 

ഉപ്പാ...ഞാൻ മരിക്കില്ലായിരിക്കും അല്ലെ... അവളുടെ കൂടെ ജീവിച്ചിട്ട് കൊതിതീർന്നില്ല... അവൻ ഖാദറിനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി... അയാൾ ആശ്വാസിപ്പിക്കാൻ എന്ന വണ്ണം അവന്റെ മുതുകിൽ തട്ടികൊണ്ടിരിന്നു.... 

മിസിരി പുറത്തേക്കിറങ്ങിയപ്പോൾ അവരെ രണ്ടുപേരെയും കണ്ടില്ല... ഫോൺ എടുത്ത് വിളിക്കാൻ തുടങ്ങിയതും ദൂരെ നിന്നും അവർ നടന്നു വരുന്നത് ഒരു പൊട്ടുപോലെ അവൾ കണ്ടു... അവൾ അവരുടെ അടുത്തേക്ക് ഓടി... 

എവിടെ പോയതാ അമ്മോസനും മാരോനും... കിതച്ചു കൊണ്ട് അവൾ ചോദിച്ചു... 
നടക്കാനിറങ്ങിയതാണെന്ന് അവർ പറഞ്ഞു... 

എന്നിട്ട് രണ്ടുപേരും പോയപോലെ അല്ലല്ലോ തിരിച്ചുവരവ്... മൊത്തത്തിൽ കൂട്ടി വായിക്കുമ്പോ എന്തോ ചീഞ്ഞു നാറുന്നുണ്ട്... അതും പറഞ്ഞു അവൾ രണ്ടുപേരുടെയും കൈകളിൽ കോർത്തു പിടിച്ചു കൊണ്ട് നടന്നു..ചെന്ന് ചേരുന്നത് ജീവിതത്തിന്റെ ഇരുളിലേകാണന്നറിയാതെ... 


മഹർ Part:6 


എല്ലാം റെഡിയാക്കി വെച്ചില്ലേ മിസിരി... 

ഹാ.. ഇക്ക.. എല്ലാം പക്കാ 👍👍👍

എങ്കിൽ വേഗം കിടന്ന് ഉറങ്ങിക്കോ നാളെ മോർണിംഗ് ആണ് ഫ്ലൈറ്റ്.. നൗഷാദ് ബെഡിൽ കിടന്നു കൊണ്ട് പറഞ്ഞു... 

ഫ്ലൈറ്റിൽ ആണോ പോകുന്നെ.. അത് വേണ്ട ഇക്ക ട്രെയിൻ മതി.. വിൻഡോ സീറ്റിനടുത്തിരുന്ന് കാഴ്ചകളൊക്കെ കണ്ട് പോകുന്നതിന്റെ ഫീൽ അതൊന്നു വേറെ തന്നെയാ അതൊന്നും ഫ്ലൈറ്റിൽ പോയാൽ കിട്ടൂല മോനെ... അവൾ അവന്റെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു... 

ട്രെയിൻ എങ്കി ട്രെയിൻ...ഒരു ദിവസം കൊണ്ടൊന്നും എത്തൂല മാക്സിമം മൂന്ന് ദിവസമെങ്കിലും എടുക്കും.. പിന്നെ ഇരുന്ന് മുഷിഞ്ഞ എന്റെ ചെവി കടിച്ചു പറിക്കാൻ വരരുത്  കേട്ടല്ലോ... അവൻ കടുപ്പിച്ചോന്ന് പറഞ്ഞു... 

😏😏അവൾ ഒരു ലോഡ് പുച്ഛം അവന്റെ നേർക്ക് വാരിവിതറി തല വഴി ബെഡ്ഷീറ്റ് ഇട്ട് കിടന്നു... 

അവനും കിടന്നു തിരിഞ്ഞു കിടന്നുറങ്ങി... കുറച്ച് കഴിഞ്ഞ് ഒരു കരം അവന്റെ വയറിനുമേൽ ചുറ്റി...അവൻക്ക് അറിയാമായിരുന്നു അത് അവൾ ആയിരിക്കുമെന്ന് പക്ഷെ അവൻ തിരിഞ്ഞു നോക്കിയില്ല.. 

ഇക്കു.. ഇക്കോയ്... ഇക്കൂസെ... അവൾ അവനെ വിളിച്ചു നൊ മൈന്റ്.. 
അവൾ അവന്റെ ബനിയനിൽ പിടിച്ചു ബലമായി  തിരിച്ചു കിടത്തി... 

എന്താടി കുട്ടിപിശാശേ... ഇജ് ഉറങ്ങാനും സമ്മതിക്കൂലെ 😡😡(നൗഷു )

ഇല്ല ഞാൻ സമ്മതിക്കൂല... ഞാൻ ഉറങ്ങാതെ ഇങ്ങള് അങ്ങനെ സുഗായിട്ട് ഉറങ്ങണ്ട 😡അവളും വിട്ട് കൊടുത്തില്ല.. 

എന്താണാവോ മഹാറാണി ഉറങ്ങാത്തെ.. അവൻ കൈ കൂപ്പി എളിമയോടെ ചോദിച്ചു.. 

അത് പിന്നെ.. രാജാവിന്റെ നെഞ്ചിന്റെ ചൂടും ആ ഹൃദയത്തിന്റെ താളവും ഇല്ലാതെ ഈ മഹാറാണിക്ക് ഉറക്കം വരില്ല അങ്ങുന്നേ... അവൾ കുറച്ചു നാണത്തോടെ പറഞ്ഞു.. 

അവൻ ഒരു പൊട്ടിചിരിയോടെ തന്റെ രണ്ട് കൈകളും ഉയർത്തി ഇറുകെ പുണർന്നു അവളെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി.. അവളുടെ തലമുടിയിൽ മെല്ലെ തഴുകി...ആ തലോടലിൽ അവൾ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു 😍😍
              🔷🔷🔷🔷🔷🔷🔷

മിസിരി... എഴുന്നേൽക്കടി പോത്ത് പോലെ കിടന്നുറങ്ങാതെ... 

പ്ലീസ്.. ഇക്കാ.. കുറച്ച് നേരം കൂടെ.. 

നീ എന്റെ കയ്യിൽ നിന്നും മേടിക്കുമെ... നീക്കുന്നുണ്ടോ.. 

ഈ ഇക്കാനെ കൊണ്ട് തോറ്റു.. 

അവൾ പിറുപിറുത്ത് ബാത്റൂമിലേക്ക് നടന്നു... ഫ്രഷ്ആയി വന്നപ്പോഴേക്കും നൗഷാദ് റെഡിയായിട്ടുണ്ടായിരുന്നു... അവളും പെട്ടന്ന് തന്നെ റെഡിയായി താഴേക്ക് പോയി... ഉമ്മനോടും ഉപ്പാനോടും യാത്ര പറഞ്ഞു അവർ പുറപ്പെട്ടു... 

അല്ല ഇക്ക നമ്മൾ എവിടെക്കാ പോവുന്നെ... ട്രെയിനിൽ അവന്റെ തോളിൽ തലവെച്ചിരുന്നു കൊണ്ട് അവൾ ചോദിച്ചു.. 

അതൊക്കെ ഉണ്ട്... നമ്മൾ ഹണിമൂൺ പോയിട്ടില്ലല്ലോ അപ്പൊ നമുക്ക് ഇത് ഇപ്പൊ ആഘോഷിക്ക..ഇനി ഒരു ആഴ്ചയെ ഉള്ളൂ എനിക്ക് പോകാൻ... ഈ കുറഞ്ഞ സമയം കൊണ്ട് നിന്റെ ഒരു ആഗ്രഹമെങ്കിലും എനിക്ക് സാധിച്ചു തരണ്ടേ... 

അല്ല ഇക്ക ഇനി പോകുന്നില്ലാന്നു പറഞ്ഞിട്ട്🤔🤔

ഇത് ഗൾഫിലേക്കല്ല... വേറൊരു സ്ഥലത്തേക്ക്... 

അതെവിട...?? 

അതൊക്കെ ഉണ്ട്.... 

                🔷🔷🔷🔷🔷🔷🔷🔷

രണ്ട് ദിവസത്തെ യാത്രക്ക് ശേഷം അവർ ആഗ്രയിൽ എത്തി... സ്റ്റേഷനിൽ ഇറങ്ങിയതും അവൾ കണ്ടു തലയെടുപ്പോടെ നിൽക്കുന്ന ആ പ്രണയ സ്മാരകം... ഷാജഹാൻ മുംതാസിന് വേണ്ടി പണികഴിപ്പിച്ച പ്രണയ സ്മാരകം... അത് കണ്ടതും അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു... കാരണം അവളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു താജ്മഹൽ കാണുക എന്നുള്ളത്.... അവൾ പരിസരം പോലും മറന്ന് അവനെ ഉടുമ്പടക്കം കെട്ടിപിടിച്ചു... 

ഡീ പെണ്ണെ വിടടി  ആളുകൾ ശ്രദ്ധിക്കുന്നു... 

അവൾ ചമ്മിയ ഒരു ചിരിചിരിച് അവനെ വിട്ടുനിന്നു...

ഇവിടെ നിന്ന മതിയോ വാ റൂമിലേക്ക് പോവാം.. 

അവർ നേരത്തെ ബുക്ക്‌ ചെയ്തിരുന്ന ഹോട്ടലിൽ പോയി റൂം എടുത്തു.. ഫ്രഷായി കുറച്ച് നേരം വിശ്രമിച്ചു... 
പിന്നീട് അവളെയും കൂട്ടി അവൻ താജ്മഹൽ കാണാൻ പോയി.. 

യമുനാ നദിയുടെ തീരത്ത് കൂടി അവർ കൈകൾ കോർത്തു പിടിച്ചു നടന്നു.... അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോ അവന്റെ മനസ്സും നിറഞ്ഞു... അവളെ ചേർത്ത് പിടിച്ചു അവൻ അവിടെയെല്ലാം ചുറ്റി കണ്ടു... പിന്നീട് അവർ അവിടെ നിന്നും ഇറങ്ങി പുറത്തെല്ലാം പോയി.. അവൾക്ക് ഇഷ്ട്ടപ്പെട്ട ഫുഡ്‌ എല്ലാം വേടിച്ചു കൊടുത്തു.. അത്യാവശ്യം കുറച്ച് ഷോപ്പിംഗ് എല്ലാം നടത്തി രണ്ട് ദിവസം അവിടെ ചിലവിട്ട ശേഷം അവർ അവിടെ നിന്നും മടങ്ങി.... 
             🔷🔷🔷🔷🔷🔷🔷🔷🔷

ഉമ്മാ ആ മീൻ കറി ഇങ്ങെടുത്തേ (മിസിരി)

ദ മോളെ... 
അവൾ അത് വേടിച്ചു ചോറിൽ ഒഴിച്ച് ഒരു ഉരുള വായിൽ ഇട്ടതും പെട്ടന്ന് വയറിൽ നിന്നും എന്തോ ഒന്ന് ഉരുണ്ട് മേലേക്ക് വന്നു... അവൾ വേഗം തന്നെ വായയും പോത്തി പിടിച്ചു ബൈസിലേക്ക് ഓടി.. അവിടെ നിന്നും ഒക്കാനിച്ചു ഛർദിക്കാൻ തുടങ്ങി.... ഉമ്മ മുതുകിൽ തടവി കൊടുത്തു... 

എന്താ മോളെ എന്തു പറ്റി വയറ്റിൽ പിടിക്കാത്തത് വല്ലതും കഴിച്ചോ.. ഉപ്പ ചോദിച്ചു.. 

ഇത് വയറ്റിൽ പിടിക്കാത്തതിന്റെ അല്ല വയറ്റിൽ പിടിച്ചതിന്റെയ.... ഉമ്മ അവളെ ചേർത്ത് നിർത്തി കവിളിൽ തലോടികൊണ്ട് പറഞ്ഞു... അവൾ നാണം കൊണ്ട് തലതാഴ്ത്തി പിടിച്ചു ചിരിച്ചു.. 

എന്തോന്ന് വയറ്റിൽ പിടിച്ചുന്ന്.. (ഉപ്പ )

എന്റെ പൊന്നാര ഉപ്പ ഇങ്ങള് ഒരു ഉപ്പാപ്പ ആകാൻ പോകുന്നൂന്ന്.. ഷാഹി അവളുടെ കവിളിൽ പിച്ചികൊണ്ട് പറഞ്ഞു.. 

ശെരിക്കും... ഉപ്പ വീണ്ടും ചോദിച്ചു.. 

അല്ല വെറുതെ.. ഒന്ന് പോ മനുഷ്യ.. ഉമ്മ കെർവിച്ചു.. 

ഇങ്ങള് വേഗം നൗഷുന് വിളിച്ചു വിവരം പറഞ്ഞെ... അവനോട് വേഗം ഇങ് വരാൻ പറ കുറച്ച് ലഡ്ഡുവും വേടിച്ചു.. 

വേണ്ട ഉമ്മ നാളെ ഇക്കാന്റെ ബർത്ത്ഡേ അല്ലെ അപ്പൊ ഒരു സർപ്രൈസ് ആയി നമുക്കിത് പറയാം..

എല്ലാവരും അവളുടെ തീരുമാനം ശെരിവെച്ചു... അങ്ങനെ നാളത്തെക്കുള്ള എല്ലാ ഏർപ്പാടുകളും ചെയ്തു... കുറച്ച് കഴിഞ്ഞ് നൗഷു വന്നു ഷാഹിയാണെങ്കിൽ അവനെ ആക്കിയിട്ട് എന്തൊക്കെയോ പറയുന്നുണ്ട്... എല്ലാവരും അത് കേട്ട് ചിരിക്കുന്നുണ്ട്.. പക്ഷെ അവനക്ക് അതിലൊന്നും മനസ്സറിഞ്ഞു സന്തോഷിക്കാൻ കഴിഞ്ഞില്ല...കാരണം അവന്റെ ചിന്തയിൽ മുഴുവൻ തന്റെ ആയുസ്സ് നിർണായിക്കുന്ന നാളത്തെ ഓപ്പറേഷനെ പറ്റിയായിരുന്നു... അവൻ  അവരുടെയെല്ലാം കൂട്ടത്തിൽ ഇരുന്ന് സന്തോഷം അഭിനയിച്ചു...
                  🔷🔷🔷🔷🔷🔷
ന്റെ പടച്ചോനെ പന്ത്രണ്ടു മണിയായോ ഇക്കാനെ വിഷ് ചെയ്യണ്ടേ ഇക്കാന്റെ പ്രണയത്തിന്റെ അവശേഷിപ്പ് എന്റെ വയറ്റിൽ ഒരു കുഞ്ഞു ജീവനായി തുടിക്കുന്നുണ്ടെന്നു പറയണ്ടേ... അങ്ങനെ ഓരോന്ന് ചിന്തിച് നാണം കലർന്ന ചിരിയോടെ അവൾ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു... പക്ഷെ എന്തോ അവൻ ഉറങ്ങുന്നത് കണ്ടപ്പോൾ അവൾക്ക് അവനെ ഉണർത്താൻ തോന്നിയില്ല... അവൾ അവന്റെ തലമുടിയിൽ തലോടി അവന്റെ അടുത്തിരുന്നു... 
           🔷🔷🔷🔷🔷🔷🔷🔷🔷

ബർത്ഡേയ് വിഷ് ചെയ്യാൻ വേണ്ടി അവൾ നേരത്തെ തന്നെ എഴുനേറ്റു... റൂമിൽ നേരത്തെ തന്നെ വേടിച്ചു വെച്ച റെഡ് റോസാപൂവിന്റെ ബൗക്കെ എടുത്ത് അവൾ അവന്റെ അടുത്ത് വന്നു... കമിഴ്ന്നു കിടന്ന് കുട്ടികളെ പോലെ നിഷ്കളങ്കമായി  ഉറങ്ങുന്ന അവനെ കുറച്ചു നേരം  മുഖത്ത് നിന്നും കണ്ണേടുക്കാതെ അവൾ നോക്കി നിന്നു...അവന്റെ നെറുകയിൽ അവളുടെ അധരങ്ങൾ ചേർത്തു... എന്നിട്ട് മെല്ലെ അവനെ തട്ടി വിളിച്ചു.. 

ഇക്കാ... ഇക്ക... എഴുന്നേൽക്ക്... ഇക്കാ.. 

അവന്റെ അടുത്ത് നിന്നും മറുപടി ഒന്നും വന്നില്ല.. 

ഇക്കാ കളിപ്പിക്കാതെ എഴുന്നേൽക്കുന്നുണ്ടോ... ഇക്കാ... ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ.. 

അതും പറഞ്ഞു കമിഴ്ന്നു കിടന്നിരുന്ന അവനെ അവൾ മലർത്തികിടത്തി.. അപ്പോൾ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നു നിഷ്ച്ചലനായി കിടക്കുന്ന അവനെ കണ്ടു... അവളിൽ ഭയവും സങ്കടവും നിറഞ്ഞു... കണ്ണുകൾ നിറഞ്ഞോഴുകി.. ഹൃദയതാളം ക്രമാതീതമായി വർധിച്ചു.. കൈകാലുകൾ തളരുന്നത് പോലെ തോന്നി... തൊണ്ടകുഴിയിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നില്ല... അവൾ വീണ്ടും വീണ്ടും എങ്ങലടിയോടെ അവനെ കുലുക്കി വിളിച്ചു.. 

ഇക്കാ......... അവളുടെ ആ അലാർച്ച ആ വീടിനെയും നാടിനെയും ഒരുപോലെ കുലുക്കി... 

എന്താ മോളെ... വെപ്രാളത്തോടെ എല്ലാവരും മുകളിലെക്ക് വന്നു... വിറക്കുന്ന ചുണ്ടുകളോടെ അവൾ പറഞ്ഞു... 

ഉ . .. ഉമ്മാ... ഇ..ഇക്കാ.. വിളിച്ചിട്ട് എ.... എണീ.. ക്കുന്നി... ല്ല  ഉമ്മാ... ന്നെ.. തനിച്ചാക്കി.. ന്റെ ഇക്ക പോയി.... അത്രയും പറഞ്ഞു അവൾ ആസിയയുടെ മാറിലേക്ക് തളർന്നു വീണു... അവൾ അത്രയും പറഞ്ഞപ്പോഴത്തിനും ആ വാർത്തകേട്ട് മറ്റുള്ളവരും തളർന്നിരുന്നു... 

മോനെ.... മോനെ എണീക്കട നിന്റെ ഉമ്മയല്ലേ വിളിക്ക്നെ എണീക്കട... ഉമ്മ അവനെ കെട്ടിപിടിച്ചു ആർത്തു കരഞ്ഞു... ഉപ്പയും മകന്റെ വിയോഗത്തിൽ നെഞ്ച് പൊട്ടി കരഞ്ഞു... കുഞ്ഞു പെങ്ങൾ അവളുടെ സങ്കടം ഉള്ളാലേ മറച്ചു വെച്ച് അവരെ ആശ്വസിപ്പിച്ചു...മരണവാർത്ത അറിഞ്ഞു എല്ലാവരും അവിടേക്കെത്തി.. 

പാവം ചെറുക്കൻ ഇത്ര ചെറുപ്പത്തിലേ ഇങ്ങനൊരു വിധി പടച്ചോൻ അവനക്ക് കൊടുത്തല്ലൊ... കാൻസർ ആയിരുന്നെന്ന പറയുന്നത് കേട്ടെ.. കൂടി നിന്ന സ്ത്രീകളിൽ ആരോ പറയുന്നത് അവളുടെ ചെവിയിൽ മുഴങ്ങി കേട്ടു.. അവൾ ഒരു ആത്മാവ് നഷ്ടപ്പെട്ട ഒരു ശരീരത്തേ പോലെ അവിടെ തളർന്നു വീണിരുന്നു... 

കുളിപ്പിക്കൽ  എല്ലാം കഴിഞ്ഞ് മയ്യത്ത് ഒന്നുകൂടി പൊതുദർശനതിന് വെച്ചു.. അപ്പോഴേക്കും ആരൊക്കെയോ ചേർന്ന് അവളെ കുളിപ്പിച്ച് ശുദ്ധിയാക്കി വുളൂ എടുപ്പിച്ചു കൊടുന്നു വെള്ള വസ്ത്രം അവളെ ധരിപ്പിച്ചു അവൾ എല്ലാത്തിനും ഒരു പ്രതിമ കണക്കെ നിന്നു കൊടുത്തു... 

മയ്യത്ത് എടുക്കാറായി... ആരോ വിളിച്ചു പറഞ്ഞു.. അത് അവളുടെ കാതുകളിൽ അലയടിച്ചു...തന്റെ പ്രാണൻ തന്നെ വിട്ട് എന്നന്നേക്കുമായി പള്ളികാട്ടിൽ മൈലാഞ്ചി ചെടികൾക്കു താഴെ അന്തിയുറങ്ങാൻ പോകുന്നെന്ന് അവളുടെ മനസ്സ് മന്ത്രിച്ചു.. 

ഇനി എനിക്ക് ആരുണ്ട്... എന്നെയും എന്റെ കുഞ്ഞിനെയും തനിച്ചാക്കി പോവല്ലേ ഇക്കാ... എന്നു പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു.. കണ്ടുനിന്നവരുടെയെല്ലാം ഉള്ളം വിങ്ങി... ഇരുന്നിടത്ത് നിന്നും അവൾ പൊടുന്നനെ ചാടിഎണീറ്റ് മയ്യത്തിന്റെ പിന്നാലെ ഓടി..

ഇക്കാ... ഇക്കാ എന്നെ ഇവിടെ ഒറ്റക്കാകീട്ട് പോകല്ലേ ഇക്കാ..നെഞ്ച് പൊട്ടും വിധം അവൾ പൊട്ടിക്കരഞ്ഞു.. 

അവളുടെ വിളിക്ക് മറുപടി പറയാതെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അവൻ അവളെ വിട്ട് പോയിരുന്നു...അവളുടെ കണ്ണുനീരിനെ മറക്കാനെന്നോണം മഴ ആർത്തു പെയ്തു... ആ ഓട്ടത്തിൽ അവൾ ഒരു കല്ലിൽ തട്ടി കമിഴ്ന്നടിച്ചു വീണു.. അവളുടെ തൂ വെള്ള  വസ്ത്രത്തിൽ ചുവന്നകളർ പടർന്നു... 
             🔷🔷🔷🔷🔷🔷🔷🔷

പിറ്റേന്നാണ് അവൾ കണ്ണ് തുറന്നത്... ഒറ്റ നോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായി ഇത് ഹോസ്പിറ്റൽ ആണെന്ന്.. അവളുടെ മനസ്സിലേക്ക് ഇന്നലെ നടന്ന കാര്യങ്ങൾ ഓടിയെത്തി... അവൾ അവിടെ നിന്നും എണീക്കാൻ തുടങ്ങി... പക്ഷെ കഴിയുന്നില്ല.. ശരീരമെല്ലാം തളരുന്നു വയറിൽ അസഹ്യമായ വേദന...പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ അവൾ വയറിൽ കൈ വെച്ചു... 

എന്റെ കുഞ്ഞ്... ഉമ്മാ.... അവൾ അവിടെ ഇരുന്ന് കരഞ്ഞു.. ഉമ്മ പുറത്ത് നിന്നും പെട്ടന്ന് ഓടിവന്നു... 

എന്താ മോളെ നല്ല വേദനയുണ്ടോ.... ഉമ്മ വെപ്രാളത്തോടെ ചോദിച്ചു... 

അവൾ സമനില തെറ്റിയവളെ പോലെ വീണ്ടും ചോദിച്ചു... 

എന്റെ കുഞ്ഞ്... ന്റെ കുഞ്ഞ് എവടെ ഉമ്മാ... അവൾ ഉമ്മാനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് ചോദിച്ചു... 

മോളെ... കുഞ്ഞ്... കുഞ്ഞ് പോയി.. ഉമ്മ വിതുമ്പി കൊണ്ട് പറഞ്ഞു 

അവൾ ഞെട്ടിതരിച്ചു ഉമ്മാനെ നോക്കി.

ഇല്ല ന്റെ കുഞ്ഞ് പോയിട്ടില്ല ന്റെ ഇക്കാ ഇക്ക് തന്നിട്ട് പോയതല്ലെ ഞങ്ങടെ പൊന്നോമനയെ പിന്നെങ്ങനാ അത് പോകുന്നെ .... ഇങ്ങളൊക്കെ വെറുതെ പറയാ... അവൾ ആരോടന്നില്ലാതെ ഭ്രാന്തിയെപോലെ ഇരുന്ന് പുലമ്പാൻ തുടങ്ങി... 
             🔷🔷🔷🔷🔷

6 മാസങ്ങൾക്ക് ശേഷം.

ന്റെ കുട്ടി അവനെ ഓർത്ത് ഇങ്ങനെ വിഷമിച്ചിരിക്കല്ലെ ഉമ്മാക്ക് അത് സഹിക്കുന്നില്ല... ആസിയ വിതുമ്പലോടെ അവളുടെ തലയിൽ തഴുകി പറഞ്ഞു.

അപ്പോഴും അവൾ ശില കണക്കെ ഇരുന്നേ ഉള്ളൂ.. കണ്ണുനീർ കവിളുകളിൽ കൂടി ഒഴുകുന്നുണ്ടായിരുന്നു.. അവളുടെ മുഖത്ത് പഴയ കുസൃതിയോ ഉത്സാഹമോ ഒന്നും ഇല്ല...ശരീരം ഉണ്ടന്നെ ഉള്ളൂ ആത്മാവ് അവന്റെ കൂടെ ആ പള്ളിക്കാട്ടിൽ ആണ്... 

ഉമ്മ എനിക്ക് കഴിയുന്നില്ല ഉമ്മാ... ന്റെ ഇക്കാനെ മറക്കാൻ...മറക്കാൻ ശ്രമിക്കുന്തോറും ഇക്കാന്റെ ഓർമ്മകൾ കൂടുതൽ ശക്തിയോടെ എന്റെ മനസ്സിലേക്ക് വര.... ഇക്ക് കഴിയില്ല ഉമ്മ.. അവൾ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു... 

ന്റെ കുട്ടി ഇനി ഉപ്പാന്റെ കൂടെ പൊയ്ക്കോ... ഇക്ക് വയ്യ ന്റെ കുട്ടീടെ എടങ്ങേറ് കാണാൻ.... 

ഉമ്മാ ഞ്ഞെ പറഞ്ഞു വിടല്ലേ... ഉമ്മാ ഞാൻ ഇവിടെ നിന്നോള.... ഞ്ഞെ കൊണ്ടുപോവണ്ടാന്ന് പറ ഉമ്മാ... അവളുടെ വാക്കുകൾ എല്ലാം തള്ളി ആസിയ അവളെ വീട്ടിലേക്ക് പറഞ്ഞയച്ചു... 
അവളുടെയും അവളുടെ പ്രാണന്റെയും സന്തോഷവും ദുഃഖവും പ്രണയ നിമിഷങ്ങളും നിറഞ്ഞ ആ വീട്ടിൽ നിന്നും അവൾ എന്നാന്നേക്കുമായി യാത്ര പറഞ്ഞു... 

ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു... അവന്റെ ഓർമകളിൽ അവൾ ചത്ത്‌ ജീവിച്ചു... അവളുടെ സങ്കടം നാലുചുവരുകൾ കടന്ന് പുറത്ത് പോയില്ല.. അവളുടെ ജീവിതം ആ മുറിക്കുള്ളിൽ ഒതുങ്ങി.. 
            🔷🔷🔷🔷🔷🔷🔷🔷🔷


മഹർ Part:7 


മോളെ... 

എന്താ ഉപ്പ... 

ന്റെ കുട്ടി ഇങ്ങനെ ചടഞ്ഞ് കൂടി ഇരിക്കാതെ പുറത്തൊക്കെ ഒന്ന് പോയി വാ... 

ജീവിതം തന്നെ മടുത്ത ഞാൻ പുറത്ത് പോയി എന്ത് കാഴ്ചകൾ കാണാനാണുപ്പ... 

ഇജ് ഇങ്ങനെ ഇരിക്കുന്നത് കണ്ടിട്ട് ഉപ്പാക്ക് സഹിക്ക്ണില്ല.. ഉപ്പ പറഞ്ഞത് കേൾക്ക് ന്റെ മോൾ പോയി വാ... 

ഉപ്പാ... അവൾ കണ്ണുനീർ മറച്ചു പിടിച്ചു കൊണ്ട് വിളിച്ചു... 

എല്ലാം വിധിയാണ് മോളെ... അത് നമ്മുക്ക് തടുക്കാൻ കഴിയില്ല... ഇനി മുൻപോട്ടുള്ള ജീവിതത്തേ പറ്റി ചിന്തിക്ക്... ന്റെ കുട്ടി വേറൊരു കല്യാണം കഴിക്കണം.. 

ഉപ്പാ..ഇങ്ങള് എന്തൊക്കെയാ പറയുന്നേ.. ന്റെ ഇക്കാനെ മറന്ന് വേറെ ഒരാളെ സ്വീകരിക്കാൻ ഇക്ക് കയ്യൂല.. അവൾ മുഖം പൊത്തി കരഞ്ഞു... 

നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല... ഉമ്മാന്റേം ഉപ്പാന്റേം കാലം കഴിഞ്ഞ പിന്നെ ന്റെ കുട്ടിക്ക് ആരാ ഇണ്ടാവാ.. അതിനാണ് ഉപ്പ പറയുന്നേ..

പ്ലീസ്.. ഉപ്പ ഞ്ഞെ കൊണ്ട് കയ്യൂല... ഞ്ഞെ നിർബന്ധിക്കരുത്... 

മോളെ.. ഇനി ഞാൻ നിർബന്ധിക്കില്ല നിന്റെ ഇഷ്ട്ടം... ഇത് വായിച്ചു നോക്കിയിട്ട് നിനക്ക് തീരുമാനിക്കാം.. അയാൾ അവളുടെ കയ്യിൽ ഒരു കത്ത് കൊടുത്ത് മുറി വിട്ട് പുറത്ത് പോയി.. 

അവൾ വിറക്കുന്ന കൈകളാൽ ആ കത്ത് തുറന്നു... 

"എന്റെ മിസിരിക്ക്... 
ഈ കത്ത് നിന്റെ കയ്യിൽ കിട്ടുമ്പോൾ ഞാൻ നിന്റെ കൂടെ ഉണ്ടാവില്ല... നിനക്കെന്നോട് വെറുപ്പാണോ ജീവിതത്തിന്റെ പാതിവഴിയിൽ നിന്നെ ഉപേക്ഷിച്ചു പോയതിന്... എന്റെ രോഗ വിവരം നിന്നിൽ നിന്നും മറച്ചു വെച്ചതല്ല..നീ തകർന്നു പോകുന്നത് കാണാൻ എനിക്ക് കഴിയാത്തതോണ്ടാണ്....നിന്റെ കൂടെ ജീവിച്ചു കൊതി തീർന്നില്ല അപ്പോഴേക്കും പടച്ചോന്റെ വിളിക്ക് ഉത്തരം നൽകേണ്ടി വന്നു.. നീ ചെറുപ്പമാണ് എന്നെ ഓർത്ത് നിന്റെ ഇനിയുള്ള ജീവിതം നശിപ്പിക്കരുത്... നിന്റെ നല്ലൊരു കുടുംബ ജീവിതം എനിക്ക് സ്വർഗത്തിൽ ഇരുന്ന് കണ്ട് സന്തോഷിക്കണം.. നിനക്ക് എന്നെ ഇപ്പോഴും ഇഷ്ടമാണെങ്കിൽ എന്നെ മറന്ന് നീ പുതിയൊരു ജീവിതം തുടങ്ങണം..എന്റെ ഈ വാക്ക് നീ തള്ളിക്കളയില്ല എന്ന് വിശ്വസിക്കുന്നു... 
         നിന്റെ സ്വന്തം ഇക്ക "

അവൾ ആ കത്ത് മാറോട് ചേർത്ത് പൊട്ടിക്കരഞ്ഞു.. 
                 🔷🔷🔷🔷🔷🔷🔷🔷

ഉമ്മാ ഞാൻ ഒന്ന് യതീംഖാന വരെ പോവാ.. 

ഒറ്റക്ക് പോണ്ട ഞാനും വരാം... 

വേണ്ട ഉമ്മാ തനിയെ പൊയ്ക്കോളാം.. 

നോക്കി പോണേ.. 

ആ ഉമ്മാ.... 

കുറച്ചു നേരത്തിനു ശേഷം അവൾ യതീംഖാനയിൽ എത്തി.. ഉസ്താദിനോടും കുട്ടികളോടും കുറച്ചു നേരം സംസാരിച്ചതിനു ശേഷം അവളുടെ കയ്യിലുള്ള സാധനങ്ങൾ അവിടെ ഏൽപ്പിച്ചു.. അതിൽ അവളുടെ എല്ലാമെല്ലാമായ പ്രാണൻ നൽകിയ മഹറും ഉണ്ടായിരുന്നു... അവൾ അത് അവിടെ ഏൽപ്പിച്ചു മടങ്ങുമ്പോൾ അവളുടെ ഹൃദയം നിന്നു പോകുമെന്ന് വരെ തോന്നി... കണ്ണുനീർ ചാലുകൾ തീർത്ത കവിളുകൾ തുടച്ചു കൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങി... ദൂരെ നിന്നും അവളെ വീക്ഷിക്കുന്ന കണ്ണുകൾ അറിയാതെ... 
           🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

മോളെ... അവരിങ്ങ് വരാറായി മോളു പോയി വേഷമൊക്കെ മാറി വാ... 

വേണ്ട ഉമ്മാ ഇങ്ങനെ കണ്ടാൽ മതി... 

ചെറുക്കനും പെണ്ണിനും ഇഷ്ട്ടായെങ്കിൽ ഒന്ന് സംസാരിക്കാം.... കാർണോർ പറഞ്ഞു.. 

മോനെ അസി നീ പോയി സംസാരിച്ചു വാ.. 
വേണ്ട ഉമ്മാ നിങ്ങളെല്ലാവരും കൂടെ തീരുമാനിച്ച.മതി... (
അസി)

അവന്റെ ആ തീരുമാനം അവളിൽ ആശ്വാസം നൽകി... 
പിന്നീടെല്ലാം പെട്ടന്നായിരുന്നു... അസിയുടെ മഹർ സ്വീകരിച്ചു അവൾ അവന്റെ നല്ല പാതിയായി... 

(ഫ്ലാഷ് ബാക്ക് കഴിഞ്ഞൂട്ടോ... ഇനി നമുക്ക് വർത്തമാന കാലത്തിലോട്ട് വരാം.. )
            🔷🔷🔷🔷🔷🔷🔷🔷🔷🔷

ആ രാത്രി അവൾ ഓർമ്മകളിൽ നിന്നും മുക്തയായില്ല...ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അസി അവൾ കിടന്നിരുന്ന ഭാഗത്തേക്ക്‌ നോക്കി അവിടം ശൂന്യമായിരുന്നു.. അവനിൽ ഭയം കടന്നു കൂടി... അവൻ പെട്ടന്ന് തന്നെ എഴുന്നേറ്റു റൂമിലെ ലൈറ്റ് ഓൺ ചെയ്തു അപ്പോഴും അവളെ കണ്ടില്ല.. കട്ടിലിൽ നിന്നും ഇറങ്ങി റൂമിന്റെ വാതിൽ ലക്ഷ്യമാക്കി നടന്നതും ബാൽക്കണിയിൽ അവൾ നിൽക്കുന്നത് കണ്ടു... അവൻ അവിടേക്ക് നടന്നു അവളുടെ അരികിൽ നിന്നു... അവൻ വന്നതോന്നും അവൾ അറിഞ്ഞിട്ടില്ല... അവളുടെ ചിന്തകൾ നൗഷുവിന്റെ ലോകത്തായിരുന്നു.. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു... അത് കണ്ടുനിൽക്കാൻ അവന് കഴിഞ്ഞില്ല... അവൻ കൈ നീട്ടി ആ കണ്ണുനീർ തുടച്ചു കൊടുത്തു... പെട്ടന്ന് അവൾ ഞെട്ടി അവനെ നോക്കി... തന്നെ തന്നെ നോക്കി നിൽക്കുന്ന അവന്റെ കണ്ണിലും ഒരു നീർതിളക്കം അവൾ  കണ്ടു... ഒരു വേള അത് അവളുടെ നൗഷുവാണെന്ന് അവൾക്ക് തോന്നി... അവൾ അസിയെ ഇറുകെ പുണർന്നു... അവൻ നിശ്ചലനായി നിന്നു... തലോടാൻ വേണ്ടി ഉയർത്തിയ കൈകൾ അവൻ അതുപോലെ തന്നെ താഴ്ത്തി... അവളുടെ കണ്ണുനീർ അവന്റെ ഷർട്ട് നനയിച്ചു അതിനേക്കാൾ അവന്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചു.. അവൻ ശ്വാസം ഒന്ന് നീട്ടിവലിച്ചു വിട്ട് അവളെ തട്ടി വിളിച്ചു... 

മിസിരി... മിസിരി... 

അവൾ കണ്ണുകൾ തുടച്ചു അവനിൽ നിന്നും അകന്ന് മാറി... അപ്പോഴാണ് അവൾ അവന്റെ മുഖത്തേക്ക് നോക്കുന്നത്... ഒരു നിമിഷം അവൾ എന്ത് ചെയ്യണമെന്നറിയാതെ നിന്നു.... 

ഞാ...ഞാൻ .... അ...അറിയാതെ... പെട്ടന്ന്... കണ്ടപ്പോ.. അവൾ വാക്കുകൾ കിട്ടാതെ പതറി... 

മ്മ്... it's ok... താൻ എന്താ ഇവിടെ വന്നു നിൽക്കുന്നെ... തണുപ്പ് കൊള്ളാതെ വന്നു കിടക്കാൻ നോക്ക്... അവൻ അവൾക്ക് മുഖം കൊടുക്കാതെ പറഞ്ഞു അകത്തേക്ക് പോയി... ഒരു പാവകണക്കെ അവളും അവന്റെ പിറകെ പോയി.. രണ്ടു പേരും ഒന്നും മിണ്ടാതെ അപരിചിതരെ പോലെ ഒരു കട്ടിലിൽ ഇരു വശത്തെക്കുമായി തിരിഞ്ഞു കിടന്നു... രണ്ടു പേർക്കും ഉറക്കം വന്നില്ല.. അവരുടെ ജീവിതം എത്ര പെട്ടന്നാണ് മാറിമറിഞ്ഞത് എന്നാലോജിച്ചു രണ്ടു പേരും കിടന്നു... 
           🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
രാവിലെ തന്നെ അടുക്കളയിൽ നിന്നും കളിയും ചിരിയും ബഹളവും കേട്ടുകൊണ്ടാണ് അസി മുകളിൽ നിന്നും താഴേക്ക് വന്നത്... എന്താണെന്ന് അറിയാൻ വേണ്ടി അവൻ മെല്ലെ അടുക്കളയിലേക്ക് എത്തിച്ചു നോക്കി..മിസിരിയും ഹാജറയും കൂടി കളിതമാഷകൾ പറഞ്ഞു അടുക്കള പണികൾ ചെയ്യുന്നതാണ് കണ്ടത്... ഉമ്മാന്റെ മുഖത്ത് ഏറെ കാലത്തിനു ശേഷം സന്തോഷം കണ്ടപ്പോൾ അവന്റെ മനസ്സും നിറഞ്ഞു... കുറച്ചു നേരം രണ്ടുപേരെയും നോക്കി നിന്നശേഷം അവൻ ഹാളിൽ 




 പോയിരുന്നു... ടിവി ഓൺ ചെയ്തു... 
ഉമ്മാ... ചായ.. 

മോളെ ഈ ചായ അങ്ങട് കൊണ്ടുപോയി കൊടുക്ക്.. അവൻക്ക് എണീറ്റ ഉടനെ ചായ കിട്ടണം... 

ഉമ്മാ ചായ ഗ്ലാസിലേക്ക് പകർന്നു അവളുടെ കയ്യിൽ കൊടുത്തു... അവൾ മടിച്ചു മടിച്ചു അവന്റെ അടുത്തേക്ക് പോയി.. അവിടെ ചെന്ന് അവൾക്ക് അവനെ വിളിക്കാൻ മടി തോന്നി.... അവളുടെ കാൽപെരുമാറ്റം കേട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കാതെ ഇരുന്നു.. 

മ്മ്.. മ്മ് അവൾ മുരടനക്കി... അവൻ തിരിഞ്ഞു നോക്കി ഒരു പുരികം പൊക്കി എന്താന്ന് ചോദിച്ചു... 

അവൾ ചായ കപ്പ് അവനു നേരെ നീട്ടി... അവൻ അത് വേടിച്ചു ചുണ്ടോട് ചേർത്തു... 

നീ ചായ കുടിച്ചോ.. 

അവൾ തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി ഇല്ലന്ന് പറഞ്ഞു... 

എന്നാ വാ ഇവിടെ വന്നിരിക്ക്... അവൾ മടിച്ചു നിന്നു... അവൻ ഗൗരവത്തിൽ നോക്കി.. അവൾ വേഗം അവന് ഓപ്പോസിറ്റ് വന്നിരുന്നു... അവൻ എണീറ്റ് അടുക്കളയിൽ പോയി.. എന്നിട്ട് കയ്യിൽ ഒരു കപ്പ് കോഫിയുമായി വന്നു... അത് അവൾക്ക് നേരെ നീട്ടി... അവൾ കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കി നിന്നു.. 

ഹെലോ.. അവൻ അവളുടെ മുഖത്തിന് നേരെ കൈ വീശി... അവൾ ഒരു ചമ്മലോടെ അവന്റെ മുഖത്തേക്ക് നോക്കി കോഫി വേടിച്ചു... അവർ ഒരുമിച്ചിരുന്നു കോഫി കുടിച്ചു..  ഹാജറ ഇതെല്ലാം വാതിലിനു മറവിലിരുന്നു കണ്ടു അവരുടെ മനസ്സ് നിറഞ്ഞു... 

ആഴ്ച്ചകൾ കടന്നുപോയി എല്ലാവരുടെയും മുമ്പിൽ അവർ നല്ല ഭാര്യഭർത്താക്കന്മാരായി അഭിനയിച്ചു.. മുറിയിൽ കയറിയാൽ രണ്ടു അപരിചിതരെ പോലെയും പെരുമാറി... അവൻ അവളോട് അടുക്കാൻ ശ്രമിക്കുന്തോറും അവൾ അകലം പാലിച്ചു 
                        🔷🔷🔷🔷🔷🔷🔷
             

മിസിരി... നമുക്കൊന്ന് പുറത്ത് പോയാലോ.താല്പര്യം ഉണ്ടെങ്കിൽ വരാം. ഇവിടെ ഇങ്ങനെ ഇരിക്കുന്നതിലും നല്ലതല്ലേ പുറത്തൊക്കെ ഒന്ന് പോവുന്നത്.

മ്മ്.. അവളൊന്നു മൂളി.. 

എന്നാ വേഗം റെഡിയായി വാ.. അവന്റെ മുഖത്തും സന്തോഷം തിരതല്ലി... അവൾ വേഗം റെഡിയായി വന്നു.. ഉമ്മാനോട് യാത്ര പറഞ്ഞു അവർ പോയി.കാർ എടുക്കാതെ ബുള്ളറ്റിൽ ആയിരുന്നു പോയത്... അവൾ അവനിൽ നിന്നും അകലം പാലിച്ചു അതിൽ കയറി ഇരുന്നു.. അവൻ അത് സൈഡ് ഗ്ലാസിലൂടെ കണ്ടു.അവൻ ഒന്ന് തിരിഞ്ഞു അവളെ നോക്കി പുഞ്ചിരിച്ചു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു... കുറച്ചു ദൂരത്തേ യാത്രക്കു ശേഷം അവൻ വണ്ടി ബീച്ചിൽ കൊണ്ടുപോയി നിർത്തി. അവർ തിരമാലകളുടെ അടുത്തേക്ക് നടന്നു..വെയികുന്നേരം ആയത് കൊണ്ട് തന്നെ ബീച്ചിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു.. അവൻ മുൻപിലും അവൾ പിറകിലുമായാണ് നടന്നത്.. എന്തോ ആലോചിച്ചു നടന്നിരുന്ന അവൾ പെട്ടന്ന് മുന്നോട്ട് നോക്കിയപ്പോൾ അവനെ കണ്ടില്ല... അത് അവളിൽ ഭയം ജനിപ്പിച്ചു... അവൾ നാലു പാടും നോക്കി പകച്ചു നിന്നു... അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.. പെട്ടന്ന് അവളുടെ കയ്യിൽ ഒരു തണുത്ത സ്പർശം അനുഭവപ്പെട്ടു..നിറഞ്ഞ മിഴിയാലെ  അവൾ തല ഉയർത്തി നോക്കി..ഒരു കള്ള ചിരിയോടെ അവൻ അവളുടെ തൊട്ടടുത്ത് നിൽക്കുന്നത് കണ്ടു.. അവളിൽ ആശ്വാസം നിറഞ്ഞു...അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു അവൻ ചോദിച്ചു... 

പേടിച്ചു പോയോ. മ്മ്.. 

മ്മ്... അവൾ തല കുലുക്കി.. 

അവൻ കണ്ണുനീർ തുടച്ചു കൊണ്ട് അവളുടെ നെറുകയിൽ ചുംബിച്ചു.. അവൾ കണ്ണുകൾ അടച്ചു നിന്നു.. അവളുടെ കയ്യിൽ കൈ കോർത്തു പിടിച്ചു അവൻ  ആർത്തിരമ്പുന്ന കടലിനടുത്തേക്ക് നടന്നു... മൗനം ഇരുവരിലും തളം കെട്ടി.. 

തന്റെ മനസ്സും ഇതുപോലെ ആർത്തിരമ്പുന്ന കടൽ ആണെന്ന് അവൾക്ക് തോന്നി... ഏതു സ്വീകരിക്കണം ഏതു തള്ളണം എന്നറിയാതെ അവൾ കുഴങ്ങി... അവിടെ നിൽക്കുമ്പോൾ എന്തോ ഒരു ആശ്വാസം അവളെ വന്നു പൊതിഞ്ഞു... 

നമുക്കൊന്ന് നടന്നാലോ... അവൻ ചോദിച്ചു... അവർ നടന്നു.. മൗനത്തിനു വിരാമമിട്ടു കൊണ്ട് അവൻ ചോദിച്ചു... 

നിനക്കെന്നേ ഇഷ്ട്ടമാണോ..???? 

അവൾ മറുപടി ഒന്നും പറഞ്ഞില്ല... കുറച്ചു നേരത്തിനു ശേഷം അവൾ പറഞ്ഞു.. 

ഇക്കാ.. എനിക്കറിയില്ല.. ഇത്ര കാലമായിട്ടും നൗഷുക്കാനെ മറക്കാൻ എനിക്കായിട്ടില്ല... പക്ഷേ ഇക്കാടെ സ്നേഹം കാണുമ്പോ അത് നിരസിക്കാനും തോന്നുന്നില്ല... ഇക്ക എനിക്ക് കുറച്ചൂടെ ടൈം തരണം.. 

എടി പൊട്ടി നിന്നോട് ഞാൻ പറഞ്ഞില്ലേ എത്ര കാലം വേണമെങ്കിലും നിനക്ക് വേണ്ടി കാത്തിരിക്കാം എന്ന്... അവൻ അവളെ ചേർത്ത് പിടിച്ചു നടന്നു.. 

നിനക്ക് ഐസ് ക്രീം വേണോ.. 

അവന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അവൾക്ക് നിരസിക്കാൻ തോന്നിയില്ല..അവൾ വേണം എന്ന് പറഞ്ഞു... അവൻ സന്തോഷത്തോടെ പോകുന്നത് അവൾ നോക്കിനിന്നു... ആ മണൽ പരപ്പിൽ അവനെയും കാത്ത് അവൾ ഇരുന്നു... 

മിസിരിയ... പിന്നിൽ നിന്നും ഒരു പരിജയ ശബ്ദം കേട്ട് അവൾ അവിടേക്ക് നോക്കി..  

ആ ഉസ്താദോ.. യതീംഖാനയിലെ ഉസ്താദ് ആയിരുന്നു അത്... 

മോൾ തനിച്ചാണോ?

അല്ല ഇക്കയും ഉണ്ട്.. ഉസ്താദ് എന്താ ഇവിടെ..

ഒന്നുല്ല കുട്ടികൾക്ക് കടൽ കാണണം എന്ന് പറഞ്ഞപ്പോ വന്നതാ.. മോൾക്ക് സുഖല്ലേ... കുടുംബ ജീവിതമൊക്കെ എങ്ങനെ.. 

അൽഹംദുലില്ലാഹ്.. സുഗാണ് ഉസ്താദേ...അവൾ ഉസ്താദിന് മുഖം കൊടുക്കാതെ പറഞ്ഞു..  

എന്നാലും മോൾക്ക് എന്തോ വിഷമം ഉണ്ടല്ലോ.. വിഷമിക്കേണ്ട ഒരു ആവശ്യവും ഇല്ല... പടച്ചോൻ നിന്നെ ഏൽപ്പിച്ചിരിക്കുന്നത് സുരക്ഷിതമായ കൈകളിൽ തന്നെയാ... എന്തു കൊണ്ടും നിനക്ക് നല്ലൊരു പങ്കാളിയെ ആണ് പടച്ചോൻ തന്നിരിക്കുന്നത്....അവൻ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു..കാലം നിന്നെ അവനിൽ നിന്നും അകറ്റി.. പക്ഷേ മറ്റൊരു വിധിയുടെ രൂപത്തിൽ നിങ്ങളെ രണ്ടുപേരെയും കൂട്ടിചേർത്തു... പൂർണ മനസ്സോടെ തന്നെയാ അവൻ നിന്നെ സ്നേഹിച്ചതും സ്വീകരിച്ചതും...ആ കാര്യത്തിൽ മോൾക്ക് ഒരു സംശയം വേണ്ട... മറ്റാരെക്കാളും കൂടുതൽ അവൻ നിന്നെ സ്നേഹിക്കുന്നുണ്ട്.... അത് കാലം നിനക്ക് തെളിയിച്ചു തരും... 

ഇതെല്ലാം കേട്ടുകൊണ്ട് അവൾ ഉസ്താദിനെ നോക്കി നിന്നു... അപ്പോഴേക്കും അവൻ നടന്നു ഇവരുടെ അടുത്തെത്തിയിരുന്നു.. 

അസ്സലാമുഅലൈക്കും.... (അസി)

വലൈകുമുസ്സലാം (ഉസ്താദ്)..

പിന്നെ കുറച്ചു നേരം രണ്ടുപേരും വിശേഷങ്ങൾ പറഞ്ഞിരുന്നു.. 

ഉസ്താദേ വാ പോവാം... കൂട്ടത്തിൽ ഒരു കുട്ടി വിളിച്ചു പറഞ്ഞു.. ഉസ്താദ് യാത്ര പറഞ്ഞു പോയി... 

ഉസ്താദ് പോയിട്ടും അവൾ അന്തം വിട്ട് നിൽക്കുകയായിരുന്നു... അസി തട്ടി വിളിച്ചപ്പോഴാണ് അവൾക്ക് ബോധം വന്നത്.... അവർ രണ്ടുപേരും വീട്ടിലേക്ക് തിരിച്ചു..

രാത്രിയിലെ തണുത്തകാറ്റിൽ അവളുടെ ശരീരം കോരി തരിച്ചു...പക്ഷേ അത് അവളുടെ മനസ്സിലെ തീ കെടുത്തിയില്ല... ഒരുപാട് ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള യാത്രയിലാരുന്നു അവളുടെ മനസ്സപ്പോൾ... 


മഹർ പാർട്ട്‌:8


ഇക്കാ എനിക്കൊരു കാര്യം പറയാനുണ്ട്... 

എനിക്കും പറയാനുണ്ട് ഒരു കാര്യം.. 

എന്നാ ആദ്യം ഇക്കാ പറഞ്ഞോ.. 

ലേഡീസ് ഫസ്റ്റ്.. നീ പറഞ്ഞോ.. 

വേണ്ട ഇക്ക പറഞ്ഞോ.. 

ഇജ് പറയുന്നുണ്ടോ... 

ഓക്കേ.. ഞാൻ പറയാം.. അതല്ല അടുത്ത മാസം മുതൽ കോളേജ് ഒക്കെ തുറക്കുവല്ലേ അപ്പൊ എനിക്ക് ഡിഗ്രിക്ക് പോയാൽ കൊള്ളാം എന്നുണ്ട്.. വീട്ടിൽ ഇരിക്കുമ്പോ ആകെ ബോറടിക്ക... 

മ്മ്... നമുക്ക് ആലോചിക്കാം.. അവൻ പിന്നെ ഒന്നും പറയാതെ ഓഫീസ് റൂമിലേക്ക് പോയി.. 

എന്തേലും ഒന്ന് പറഞ്ഞിട്ട് പോയാലെന്താ.. അവൾ മുറുമുറുത്തു.. 

പോകുന്ന പോക്കിൽ അവൾ പറയുന്നതെല്ലാം അവൻ കേൾക്കുന്നുണ്ടായിരുന്നു.. അവൻ ചിരിച്ചുകൊണ്ട് പോയി.. കുറച്ചു കഴിഞ്ഞു അവൻ ഒരു ഫോംമുമായി വന്നു.. എന്നിട്ട് അത് അവളുടെ നേരെ നീട്ടി.. അവൾ ഇത് എന്താന്നുള്ള അർത്ഥത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.. 

തുറന്ന് നോക്ക് പെണ്ണെ... 

അവൾ അത് വേടിച്ചു തുറന്ന് നോക്കി... അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.. 

താങ്ക്യൂ... അവൾ അവനെ ഇറുകെ പുണർന്നു... പറ്റിയ അബദ്ധം മനസ്സിലാക്കി അവൾ അവനിൽ നിന്നും വിട്ടു നിന്നു.. അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് പ്രയാസം തോന്നി... തല താഴ്ത്തി കൊണ്ട് നിന്നു... അവൻ അവളുടെ താടിതുമ്പ് പിടിച്ചുയർത്തി...

നീ പറയാതെ തന്നെ നിന്റെ മനസ്സ് വായിക്കാൻ എനിക്ക് കഴിയും അതു കൊണ്ടല്ലേ ഞാൻ ഇന്നലെ തന്നെ പോയി ഈ ഫോം വാങ്ങി കൊണ്ടു വന്നത്... ഏതു കോഴ്സ് വേണമെന്ന് നിനക്ക് തീരുമാനിക്കാം.. 

മ്മ്... എന്നാ ഞാൻ ഉമ്മാനോട് പറഞ്ഞിട്ട് വരാം.. അവൾ സന്തോഷത്തോടെ പടികൾ ഇറങ്ങി പോകുന്നത് അവൻ നോക്കി നിന്നു.. 
               🔷🔷🔷🔷🔷🔷🔷🔷🔷



ദിവസങ്ങൾ കൂടുന്തോറും അവനക്ക് അവളോടുള്ള സ്നേഹം കൂടിവന്നു.. പക്ഷേ അവൾ അവനിൽ കുറച്ചു അകലം പാലിച്ചു തന്നെ നിന്നു അത് അവനിൽ വിഷമം ഉണ്ടാക്കി... എന്നാലും ആ നൊമ്പരത്തെ അവൻ അവന്റെ മനസ്സിൽ തന്നെ പൂട്ടി വെച്ചു.. 

ഉമ്മാ നാളെ ഞാൻ ദുബായ് പോവും... (അസി )

അതെന്തിനാ... (ഉമ്മ)

ഒരു ബിസിനസ് മീറ്റിംഗ് ഉണ്ട്... 6 മാസം കഴിഞ്ഞേ വരൂ.. ഇതെല്ലാം പറയുമ്പോ അവൻ അവളുടെ മുഖത്തേക്ക് ഒളി കണ്ണിട്ട് നോക്കി... അവൾ ഫുഡ്‌ കഴിക്കാതെ പ്ലേറ്റിൽ കളം വരച്ചു കൊണ്ട് ഇരിക്കുവാർന്നു.. 

മോളെ നിനക്കും അടുത്തയാഴ്ച മുതലല്ലെ ക്ലാസ്സ്‌ തുടങ്ങുന്നേ.. 

ആ ഉമ്മ.. അതും പറഞ്ഞു കഴിപ്പ് മതിയാക്കി പ്ലേറ്റും എടുത്ത് അവൾ പോയി... അവൻ ഉമ്മാനോട് കണ്ണിറുക്കി കാണിച്ചു... 
             🔷🔷🔷🔷🔷🔷🔷🔷🔷
മിസിരി റൂമിൽ ചെന്നപ്പോ അസിയെ അവിടെയെങ്ങും കണ്ടില്ല... പുറത്ത് പോയി നോക്കാൻ നിന്നതും ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു... അവൾക്ക് ആശ്വാസം തോന്നിയെങ്കിലും അവനോട് മിണ്ടാൻ നിന്നില്ല...അവൾ ദേഷ്യപ്പെട്ടു കൊണ്ട് ബാൽക്കണിയിലേക്ക് പോയി.. അത് കണ്ട് അവനിലും ഒരു പുഞ്ചിരി വിടർന്നു... 

ഞാൻ എന്തിനാ ഇപ്പൊ ദേഷ്യപ്പെട്ടു കൊണ്ട് പൊന്നെ... ഇക്ക ഗൾഫിലേക്ക് പോയാലും വന്നാലും എനിക്കെന്താ.. ഞാൻ ഇക്കാനെ സ്നേഹിക്കുന്നൊന്നും ഇല്ലല്ലോ... പിന്നെ എനിക്കെന്താ ഇപ്പൊ പറ്റികൊണ്ടിരിക്കുന്നെ.. ഇക്ക പോകുവാണെന്ന് പറഞ്ഞപ്പോഴുള്ള ടെൻഷന..ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല... ഇനി ഇക്കാനോട് എനിക്ക് സ്നേഹമാണോ പ്രണയമാണോ.. ഹോ ആകെ വട്ടാകുന്നു... അവൾ സ്വയം പറഞ്ഞുകൊണ്ടിരുന്നു... 

ഉം.. മ്മ്.. എന്താ എന്റെ ഭാര്യ ഒറ്റക്ക് നിന്ന് പറയുന്നേ... എന്നോടുള്ള ദേഷ്യമാണോ.. മ്മ്.. 

അവൻ അവളുടെ അടുത്ത് പോയി നെഞ്ചിൽ കൈ കെട്ടി നിന്നു കൊണ്ട് ചോദിച്ചു.. അവൾ ഒന്നുമില്ലന്ന് പറഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങി..പകുതി എത്തിയതും അവളുടെ ഇടം കയ്യിൽ അവൻ പിടിച്ചു... 

അങ്ങനങ് പോയാലോ... അവിടെ നിക്ക് ഞാൻ പറയട്ടെ... 

വേണ്ട.. അവൾ അവന്റെ കൈ വിടുവിച്ചു പോകാൻ ഒരുങ്ങി.. അവന്റെ പിടിമുറുകിയതല്ലാതെ വിട്ടില്ല... 

എന്താ.. അവൾ കുറച്ചു ഗൗരവത്തിൽ ചോദിച്ചു... 

ചുമ്മാ.. അവൻ തോൾ പൊക്കി പറഞ്ഞു... 
ഇജ് പിണങ്ങി പോവണോ... മ്മ് 

എന്തിന് ഇക്ക് ആരോടും പിണക്കം ഒന്നുമില്ല.. 

പിന്നെ എന്താ ഉള്ളത്... അസി മിസിരിയെ വലിച്ചു നെഞ്ചോട് ചേർത്ത് കൊണ്ട് ചോദിച്ചു... 

ഒന്നും ഇല്ല.. അവൾ അവന്റെ കരവലയത്തിനുള്ളിൽ നിന്ന് വിറകൊണ്ടു.. 

പിന്നെ എന്തിനാ ഈ പിണക്കം.. 

ഒന്നുമില്ലെന്ന് പറഞ്ഞില്ലേ😠😠..അതും പറഞ്ഞ് അവനെ ഒരു തള്ളും കൊടുത്ത് അവൾ പോയി... അവൾ പോകുന്നതും നോക്കി അവൻ നിന്നു... 

ഉമ്മാ.... ന്റെ കാൽ...

പെട്ടന്നാണ് അങ്ങനൊരു ശബ്ദം എല്ലാവരും കേട്ടത്... ഹാജറയും അസിയും ശബ്ദം കേട്ടിടത്തേക്ക് ഓടി... അവർ വന്നപ്പോൾ കണ്ടത് നടുവിന് കയ്യും കൊടുത്ത് എഴുന്നേൽക്കാൻ ശ്രമിക്കുന്ന മിസിരിയെ ആണ്... 

അയ്യോ എന്തു പറ്റി മോളെ.. ഹാജറ അവളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.. അവൾ പറയാൻ കഴിയാതെ പടികളുടെ മേലേക്ക് നോക്കി മുഖം ചുളുക്കി... അപ്പോഴാണ് അസി അവിടെ നിന്ന് ചിരിക്കുന്നത് കണ്ടത് 
അതു കൂടെ കണ്ടപ്പോൾ അവൾക്ക് സങ്കടത്തേക്കാൾ കൂടുതൽ ദേഷ്യം തോന്നി... ഉമ്മ അവനെ കൂർപ്പിച്ചോന്ന് നോക്കി... അത് കണ്ട് അവൻ ചിരി അടക്കിപിടിച്ചു നിന്നു... 

നിന്ന് കിണിക്കാതെ മോളെ വന്നു എടുക്കട... ഉമ്മ ദേഷ്യപ്പെട്ടു... 

അസി വേഗം വന്നു അവളെ താങ്ങി എണീപ്പിച്ചു അവന്റെ തോളിലൂടെ കയ്യിട്ട് നിർത്തി.. മിസിരിയുടെ മുഖം കണ്ടപ്പോൾ തന്നെ അവനക്ക് മനസ്സിലായി നല്ല വേദനഉണ്ടെന്ന്... 

ഇനി റൂമിൽ കൊണ്ടുപോയി കിടത്താൻ നിന്നോട് പ്രേത്യേകം പറയണോ... (ഉമ്മ )

അസി മിസിരിയെ പിടിച്ചു.. നടക്കാൻ പറഞ്ഞു... അവൾ രണ്ടടി വെച്ചതും കുമ്പിട്ടു നിന്ന് വേദന കൊണ്ട് കാലിൽ പിടിച്ചു കരഞ്ഞു... അത് കണ്ട് അവനു സഹിച്ചില്ല.... അവൻ അവളെ കൈകളിൽ കോരി എടുത്ത് സ്റ്റെപ് കയറി... മിസിരി ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നെഞ്ചോടു ചേർന്ന് കിടന്നു... റൂമിൽ എത്തി അവളെ കട്ടിലിൽ കിടത്തി...അലമാരയിൽ നിന്നും വേദനക്കുള്ള മരുന്ന് എടുത്ത് കൊണ്ടു വന്നു.. അവളുടെ കാലിൽ പുരട്ടി കൊടുത്തു... അവൾ ഒന്നും മിണ്ടാതെ അവന്റെ പ്രവർത്തി നോക്കി നിന്നു... 

എന്താ ഇങ്ങനെ നോക്കുന്നെ... അസി ഗൗരവത്തിൽ ചോദിച്ചു... 

ച്ചും.. മ്മ്.. മിസിരി തോൾ പൊക്കി പറഞ്ഞു.. 

എന്ത് ചോദിച്ചാലും നിനക്ക് ഈ ഒരു ആക്ഷൻ മാത്രേ അറിയൂ വേറെ ഒന്നും അറിയില്ലേ.. മ്മ്.. (അസി)


 
അവൾ തല കുലുക്കി ആ എന്ന് പറഞ്ഞു... 

വീഴ്ചയിൽ നിനക്ക് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്...പക്ഷേ അത് കാലിനല്ല തലക്ക... അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് അവൻ പറഞ്ഞു.. അവൾ തല ഉഴിഞ്ഞുകൊണ്ട് പരിഭവിച്ചവനെ നോക്കി... 

വേദനിച്ചോടി... മിസിരിയുടെ കാൽ തടവികൊണ്ട് അസി ആർദ്രമായി ചോദിച്ചു.. 

മ്മ്.. 

എങ്കിലേ മോളങ് സഹിച്ചോ എന്നെ തള്ളിമാറ്റി ഓടിയിട്ടല്ലേ..😠😠😠

ദുഷ്ടൻ 😠😠അവൾ മെല്ലെ പറഞ്ഞു... 

നീ വല്ലതും പറഞ്ഞോ... 

ഒന്നും പറഞ്ഞില്ല അവൾ നെറ്റിയിൽ ഒരു വിരൽ കൊണ്ട് തടവി പറഞ്ഞു....


നീ ഇവിടെ ഇരിക് ഞാൻ ഡോക്ടറെ വിളിച്ചു വരാം..ഫോണും എടുത്ത് പോകാൻ നിന്ന അവനെ അവൾ തടഞ്ഞു... 

വേണ്ട ഇക്ക... കുറച്ചു കഴിഞ്ഞ മാറിക്കോളും.. 

അത് നീയാണോ തീരുമാനിക്കുന്നേ.. പറഞ്ഞതങ് കേട്ട മതി... 

വേണ്ട ഇക്ക പ്ലീസ്... മിസിരി കുട്ടികളെ പോലെ കെഞ്ചി പറഞ്ഞു... അവൻ രൂക്ഷമായോന്ന് നോക്കി... അത് കണ്ടപ്പോൾ അവൾ കൈ കൂപ്പി ഒരു കണ്ണടച്ച് കള്ളനോട്ടത്തോടെ വീണ്ടും അവനോട് പ്ലീസ് എന്ന് പറഞ്ഞു കെഞ്ചി... 

അവളുടെ കുറുമ്പ് കണ്ട് അവൻ ചിരിച്ചു...വേദനകൂടിയാൽ നിന്റെ സമ്മതം പോലും ചോദിക്കാതെ തൂക്കി എടുത്ത് കൊണ്ടുപോവും കേട്ടല്ലോ... 

മ്മ്... അവൾ തല കുലുക്കി സമ്മതിച്ചു.. 

എന്നാ നീ കിടന്നോ ഞാൻ ഒന്ന് പുറത്തുപോയി വരാം... എന്തേലും ആവശ്യം ഉണ്ടേൽ ഉമ്മാനെ വിളിക്ക്.. അല്ലേൽ വേണ്ട ഞാൻ ഉമ്മാനെ പറഞ്ഞയാക്കാം... അതും പറഞ്ഞു അസി വാതിൽ ചാരി പുറത്തു പോയി... കുറച്ചു കഴിഞ്ഞ് ഉമ്മ റൂമിലേക്ക് ചോറും കൊണ്ടു വന്നു... ആ ചോറ് ഉമ്മാന്റെ കൈകൊണ്ട് തന്നെ അവൾക്ക് വാരികൊടുത്തു...അവളുടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു... 

എന്തിനാടി പെണ്ണെ ഇജ് കരയണ്...ഹാജറ അവളുടെ കണ്ണു തുടച്ചുകൊണ്ട് ചോദിച്ചു... 

ഒന്നുല്ല ഉമ്മാ സന്തോഷം കൊണ്ടാ... ഇത്രേം സ്നേഹമുള്ള ഒരു ഉമ്മാനെ എനിക്ക് തന്നതുകൊണ്ട്... അവൾ അവരെ  കെട്ടിപിടിച്ചു പറഞ്ഞു... 

ഫുടൊക്കെ കഴിക്കൽ കഴിഞ്ഞ് ഹാജറയുടെ മടിയിൽ മിസിരി കിടന്നു.. അവളുടെ മുടിയിൽ തഴുകി കൊണ്ട് അസിയുടെ ചെറുപ്പത്തിലുള്ള കാര്യങ്ങളും കുസൃതികളും എല്ലാം പറഞ്ഞു കൊടുക്കുകയായിരുന്നു.. 

ഉമ്മാ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. ഉമ്മാക്ക് സങ്കടാവോ... 

ഇല്ല ന്റെ കുട്ടി ചോയ്ച്ചോ.. 

അത് പിന്നെ ഉമ്മാ ഇക്കാന്റെ ആദ്യ ഭാര്യക്ക് എന്താ സംഭവിച്ചേ... ഇക്ക് അറിയതോണ്ടാ ചോദിച്ചത് ഉമ്മാക്ക് വിഷമാവൂലെങ്കി പറഞ്ഞ മതി... 

അപ്പൊ മോൾടെ ഉപ്പ കല്യാണത്തിന്റെ മുന്നേ മോളോട് ഒന്നും പറഞ്ഞില്ലേ... 

ഇല്ല.. അപ്പൊ എനിക്ക് അതൊന്നും അറിയാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു.. 

എന്നാ ഞാൻ പറഞ്ഞു തര..അവളുടെ പേര് ശബാന എന്നായിരുന്നു.. എന്റെ ഇഷ്ട്ടത്തിനായിരുന്നു അവൻ അവളെ വിവാഹം കഴിച്ചത്.. കൊതിച്ചത് നേടാൻ കഴിഞ്ഞില്ല എങ്കിലും  പടച്ചോൻ നൽകിയ ഇണ ശബാന ആയിരിക്കും എന്ന തീരുമാനത്തിൽ അവൻ അവളെ പൂർണ മനസ്സോടെ സ്വീകരിച്ചു സ്നേഹിച്ചു അവന്റെ മഹറിന്റെ അവകാശിയാക്കി..അവൾക്ക് അവനോട് ഒരു അകൽച്ച ഉണ്ടായിരുന്നു... അതിന്റെ കാരണം അവൾക്ക് മുൻപ് ഉണ്ടായിരുന്ന ഒരു പ്രേമം... അത് പതിയെ ശെരിയാവും എന്ന് വിചാരിച്ചു അവനും അവളെ സ്നേഹിച്ചു... പതിയെ പതിയെ ശബാനയുടെ സമീപനം മാറി... അവൾ ന്റെ കുട്ടിയെ സ്നേഹിച്ചു തുടങ്ങി...പിന്നീട് കുറച്ചു നാൾ അവർ നല്ല സ്നേഹത്തിൽ തന്നെ കഴിഞ്ഞു... പക്ഷേ അതുവരെയും അവരുടെ ശരീരം കൊണ്ട് ഒരു ബന്ധം ഉണ്ടായിരുന്നില്ല.... അത് ഞാൻ അറിഞ്ഞത് എനിക്ക് ഒരു പേരക്കുട്ടിയെ വേണം എന്ന ആവശ്യം പറഞ്ഞപ്പോൾ ആയിരുന്നു.. അപ്പോഴും അവൻ ന്നോട് പറഞ്ഞു.. ഉമ്മാ ശരീരം കൊണ്ടുള്ള ബന്ധമല്ലല്ലോ വേണ്ടത് മനസ്സ് കൊണ്ടുള്ള ബന്ധമല്ലേ വേണ്ടത് എന്ന്....ഞാനും പിന്നെ അതിനെ കുറിച്ചൊന്നും ചോദിച്ചില്ല.. പിന്നീട് അവൻ ഒരു ബിസിനസ് മീറ്റിംങ്ങിന്റെ ഭാഗമായി മുംബൈ വരെ ഒന്ന് പോയി...ആ ദിവസങ്ങളിലെല്ലാം അവൾ അവനക്ക് വിളിക്കുകയോ അവൻ വിളിച്ചാൽ അവൾ ഫോൺ എടുക്കുകയോ ചെയ്തില്ല... ഞാൻ ഇതേപറ്റി അവളോട് ചോദിച്ചാൽ പറയും ഫോണിൽ ചാർജ് ഇല്ല റേഞ്ച് ഇല്ല എന്നൊക്കെ.. പിന്നീട് എന്റെ ഫോണിൽക്ക് വിളിച്ചിട്ട് ശബാനക്ക് കൊടുത്തു അപ്പോൾ അവൾ ഞങ്ങളെ ബോധിപ്പിക്കാൻ എന്നൊണം ഒന്ന് സംസാരിച്ചു... അതിന്റെ പിറ്റേന്ന് തന്നെ പുലർച്ചെ അസി തിരിച്ചു വന്നു... അവളെ താഴേക്ക് കാണാഞ്ഞപ്പോൾ അന്യോഷിച്ചു മുകളിലെ റൂമിലേക്ക് പോയി.. അവിടെയൊന്നും അവൾ ഇല്ലായിരുന്നു... വീട് മുഴുവൻ അന്യോഷിച്ചു കിട്ടിയില്ല ഓൾടെ വീട്ടിലേക്ക് വിളിച്ചു അവിടെയും പോയിട്ടില്ല ഓൾടെ ഫോണിൽക്ക് അടിച്ചുനോക്കുമ്പോ അതും സ്വിച്ച് ഓഫ്‌... എവിടെ പോയെന്നറിയാതെ ബേജാറായി... പോലീസിൽ പരാതി കൊടുക്കാൻ പോയി... അപ്പോഴുണ്ട് അവന്റെ ഫോണിലേക്ക് അറിയാത്ത നമ്പറിൽ നിന്നും ഒരു കാൾ വരുന്നു.. എടുത്തു നോക്കുമ്പോ ശബാന ആയിരുന്നു.. അവൾ ഓൾക്ക് ഇഷ്ട്ടപ്പെട്ട ആൾടെ കൂടെ പോകുവാണെന്നും അവളെ അന്യോഷിക്കണ്ട എന്നും പറഞ്ഞു... അതു കേട്ട് ന്റെ കുട്ടി ഒരുപാട് തകർന്നു പോയി...പിന്നെ അവൻ ഈ അവസ്ഥയിൽ എത്താൻ ഒരുപാട് നാളെടുത്തു.. പിന്നീട് ഒരു തരം വാശിയായിരുന്നു എല്ലാത്തിനോടും... ഉണ്ടാവാനും കാരണം ഉണ്ട്.. അത്രയ്ക്ക് കഷ്ട്ടപ്പെട്ടിട്ടുണ്ട് ന്റെ കുട്ടി... മൂന്നാമത്തെ വയസ്സിൽ ഒരു അപകടത്തിൽ വാപ്പ നഷ്ട്ടപ്പെട്ടപ്പോ ന്റെ കുട്ടിനെ വളർത്താൻ ഞാൻ ഒരുപാട് കഷ്ട്ടപ്പെട്ടു... ഞങ്ങളുടെ പ്രണയ വിവാഹം ആയത് കൊണ്ട് തന്നെ കുടുംബക്കാരുടെയൊന്നും ഒരു സഹായവും ഉണ്ടായിരുന്നില്ല....പിന്നീട് അവൻക്ക് വേണ്ടി ഞാൻ ജീവിച്ചു.. അറിയാവുന്ന പണിയെല്ലാം ചെയ്തു അവനെ നോക്കി.. പിന്നീട് അവൻ പഠിച്ചു ഒരുപാട് കഷ്ട്ടപ്പെട്ടാണ് ഞങ്ങൾ ഇന്നീ കാണുന്ന നിലയിൽ എത്തിയത്... അന്ന് ഉണ്ടാവാത്ത ബന്ധവും സ്വന്തങ്ങളും ഞങ്ങളെ തേടിവന്നു.... പക്ഷേ ഞങ്ങൾ അവരെ അവഗണിച്ചില്ല രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.. പക്ഷേ ന്റെ കുട്ടി ശബാനയുടെ കാര്യത്തിൽ തളർന്നപ്പോ അവനോട്‌ ആശ്വാസവാക്കുകൾ പറയാതെ അവനെ കുറ്റപ്പെടുത്തി... പിന്നീട് അവൻ ആരോടും അധികം അടുപ്പത്തിന് പോയില്ല.... പിന്നീടാണ് നിന്നെ കണ്ടതും  നിന്റെ കാര്യം അവൻ എന്നോട് പറഞ്ഞതും .... ഹാജറ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു നിർത്തി... അവളുടെ കണ്ണുകളിലും കണ്ണീരിന്റെ നനവ് പടർന്നിരുന്നു... 

എന്റെ കാര്യം പറഞ്ഞെന്നോ... എന്താ പറഞ്...അവൾ മടിയിൽനിന്നും എണീറ്റ് അത്ഭുതത്തോടെ ചോദിച്ചു... 

അന്റെ കെട്ടിയോൻ വരുമ്പോ ഇജന്നെ ചോതിച്ചു നോക്ക്.. 

അവർ അവളെ അവിടെ തന്നെ പിടിച്ചു കിടത്തി... പെട്ടന്നാണ് കാളിങ്ബെൽ അടിച്ചത്.. ഇപ്പൊ വരാം എന്നും പറഞ്ഞു ഹാജറ വാതിൽ തുറക്കാൻ പോയി... 

ഇക്കാക്ക് എന്നെ മുന്നേ അറിയാമായിരുന്നോ.. പക്ഷേ ഇങ്ങനെ... അങ്ങനെ അവനെ കുറിച്ച് ചിന്തിച്ചു അവൾ തലയിണയും കെട്ടിപ്പിടിച്ചു കിടന്നു.. അവനിലൂടെ ആണ് ഇനി തന്റെ പ്രണയം പൂക്കുന്നതെന്നറിയാതെ 😍😍

മഹർ പാർട്ട്‌ :9


നീയിതു എവിടെ പോയതായിരുന്നു.. വാതിൽ തുറന്ന ഉടനെ തന്നെ ഹാജറ ചോദിച്ചു.. 

ഞാൻ ടിക്കറ്റ് ക്യാൻസൽ ചെയ്യാൻ പോയതാ... അവൾക്ക് വയ്യാതെ ഇരിക്കുവല്ലേ.. രണ്ടൂസം കഴിഞ്ഞിട്ട് പോകാം.. അസി അകത്തേക്ക് കയറി കൊണ്ട് പറഞ്ഞു.. 

നീ വാ ഞാൻ ഭക്ഷണം വിളമ്പി തരാം.

ഓൾ കഴിച്ചോ.. 

ആ.. 

എനിക്ക് വേണ്ട ഉമ്മ..വിശപ്പില്ല.. 

കുറച്ചു കഴിക്കട..

ഉമ്മ കഴിച്ചോ... 

ഇല്ല.. 

എന്നാ വാ എനിക്ക് ഉമ്മ വാരിതന്ന മതി.. അവൻ ഉമ്മാനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.. 

നീ എന്താ ചെറിയ കുട്ടിയാണോ... അവനെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു... 

ന്ന ഇക്ക് വേണ്ട.. ഇങ്ങള് ഇങ്ങള്ടെ മരോൾക്കല്ലേ ഉള്ളൂ കൊടുക്കൂ... 

നീ പോടാ.. വാ ഉമ്മ വാരി തരാം.. 
             🔷🔷🔷🔷🔷🔷🔷🔷🔷

ഫുഡോക്കെ കഴിക്കൽ കഴിഞ്ഞ് അസി റൂമിൽ ചെന്നപ്പോ മിസിരി തലയിണയും കെട്ടിപ്പിടിച്ചു ബെഡിന്റെ നടുക്ക് തന്നെ കിടന്നുറങ്ങുവായിരുന്നു...അതുകൊണ്ട് തന്നെ അവൻ അവളെ ഉണർത്താതെ ഫ്രഷ് ആവാൻ പോയി... ഫ്രഷായി വന്നു അവൻ അവളുടെ അടുത്തിരുന്നു... 

എന്നാടി പെണ്ണെ നീയെന്റെ സ്നേഹം തിരിച്ചറിയ...ഇജ് ന്നോട് ഓരോ വട്ടവും അകലം കാണിക്കുമ്പോ എന്തോ വല്ലാത്ത നോവാടി നെഞ്ചില്...അവൻ അവളുടെ മുഖത്ത് കൈ കൊണ്ട് മെല്ലെ തടവി കൊണ്ട് പറഞ്ഞു... അവൾ ഒന്ന് ഞരങ്ങി ആ കൈ അവളുടെ മുഖത്തിനടുത്ത് വെച്ച് ഉറങ്ങി... അവൻ കൈ എടുക്കാൻ ഒരുപാട് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല... പിന്നെ അവൻ അവിടെ തന്നെ കിടന്നു...അവളുടെ മുഖത്തേക്ക് നോക്കി എപ്പോഴോ ഉറങ്ങി... അപ്പോഴും അവന്റെ സ്വപ്നങ്ങളിലെ രാജകുമാരി അവൾ തന്നെ ആയിരുന്നു... 

പിറ്റേന്ന് ആദ്യം അവൾ ആണ് ഉണർന്നത്... കണ്ണ് തുറന്നപ്പോൾ തന്നെ കണ്ടത് തന്റെ അടുത്തായി കിടക്കുന്ന അസിയെ ആണ്... അവൾ അവന്റെ മുഖത്തേക്ക് തന്നെ കുറച്ചു നേരം നോക്കി കിടന്നു... അപ്പോഴാണ് അവൾ ശ്രദ്ധിച്ചത് അവന്റെ കൈ അവളുടെ കൈക്കുള്ളിൽ ആണെന്ന്.. അവളുടെ ചുണ്ടിൽ ഒരു സുന്ദരമായ പുഞ്ചിരി മൊട്ടിട്ടു... അവനെ ഉണർത്താതെ അവൾ കൈ എടുത്തുമാറ്റി എഴുനേറ്റു....

ഉമ്മാ..... അവൾ എണീറ്റപോലെ തന്നെ അവിടെ കിടന്നു... അവളുടെ കരച്ചിൽ കേട്ട് അവൻ ഞെട്ടി ഉണർന്നു... വെപ്രാളപ്പെട്ടു അവളെ നോക്കിയപ്പോൾ കാലും പിടിച്ചു കരയുന്ന മിസിരിയെ ആണ് കണ്ടത്.. 

എന്താ... എന്തുപറ്റി മിസിരി... 

ഇക്കാ... കാൽ വേദനയെടുക്കുന്നു... സഹിക്കാൻ പറ്റണില്ലാ.. അവൾ അവന്റെ ബനിയനിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.. 

അവൻ അവളുടെ കാൽ മടിയിൽ എടുത്ത് വെച്ചു കൊണ്ട് നോക്കി... കാലിൽ നല്ല നീർ വന്നു വീർത്തിരുന്നു... 

ഇന്നലെ  ഞാൻ രാത്രി നോക്കുമ്പോഴോന്നും കുഴപ്പം ഉണ്ടാർന്നില്ലല്ലൊ പിന്നെന്താ പെട്ടന്ന് നീരൊക്കെ വന്ന്... അവൻ കാലിൽ ഒന്ന് തടവി കൊണ്ട് പറഞ്ഞു... 

അത് ഇന്നലെ ഞാൻ ഇക്ക പോയപ്പോ ഒരു പൈൻകില്ലർ എടുത്ത് കഴിച്ചു.. അതോണ്ടാ വേദനയൊന്നും അറിയാതിരുന്നെ.. അവൾ പേടിച്ചു കൊണ്ട് പറഞ്ഞു... 

അത് കേട്ടതും അവന്റെ മടിയിൽ വെച്ച അവളുടെ കാൽ എടുത്ത് ഒറ്റയെറായിരുന്നു ബെഡിലോട്ട് തന്നെ... 

ആ... ഉമ്മാ... ന്റെ കാൽ... കണ്ണിൽ വെള്ളം നിറച്ചുകൊണ്ട് മിസിരി അസിയെ നോക്കി... അവന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു... 

എടി.. കഴുതേ അന്നോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ വേദന ഉണ്ടെങ്കിൽ പറയണം നമ്മക്ക് ഡോക്ടറെ കാണിക്കാൻ പോകാം എന്ന്... അപ്പോ അവളുടെ ഒരു പേടി...അതെങ്ങനാ പറഞ്ഞാൽ കേൾക്കില്ലല്ലോ.. ഇനി അങ്ങട് സഹിച്ചോ... 

അവൻ ദേഷ്യത്തോടെ അങ്ങനെ പറഞ്ഞു നിർത്തിയതും വാതിലിൽ തുരുതുരെ മുട്ട് കേട്ടു... അവൻ അവളെ നോക്കാതെ എഴുന്നേറ്റു പോയി വാതിൽ തുറന്നു... 

എന്താ അസി എന്തിനാ മോൾ നിലവിളിച്ചേ.... അവർ അവനെ തള്ളി മാറ്റി അകത്തേക്ക് കയറി കൊണ്ട് ചോദിച്ചു... 

ഒന്നൂല്ല ഉമ്മാ അവള്ടെ കാൽ വേദനയെടുക്കുവാണന്ന്.. 

ന്നിട്ടാ കുരിപ്പേ ഇജ് ഇങ്ങനെ നിക്ക്ണ്...കൊച്ചിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകടാ... 

ആഹാ... ഇപ്പൊ ഇക്കായോ കുറ്റം.. ഞാൻ ഇന്നലെ ഇവളോട് ആവുന്നത്ര പറഞ്ഞത പോരാൻ അപ്പോൾ വരാനിട്ടല്ലേ ഇനി സഹിച്ചോട്ടെ... 

ദേ ചെറുക്കാ കളിക്കാതെ കൊണ്ടുപൊയ്ക്കോ ഇല്ലങ്കിൽ ഇജ് ന്റെ കയ്യിന്ന് മേടിക്കും... ഉമ്മ അവന്റെ കയ്യിൽ ഒന്ന് അടിച്ചു കൊണ്ട് പറഞ്ഞു.... അത് കണ്ട് അവൾക്ക് ചിരിപൊട്ടി.... അവൻ കൂർപ്പിച്ചോന്ന് നോക്കിയപ്പോ അവൾ വന്ന ചിരി അതുപോലെ തന്നെ വിഴുങ്ങി... 

നീ വേഗം റെഡിയാക് ഹോസ്പിറ്റലിൽ പോവാം.. ഉമ്മ പറഞ്ഞു... 

മ്മ്.. അവൾ തലയാട്ടി.. 

വേണ്ട ഉമ്മ ഞാൻ കൊണ്ടുപോയ്ക്കോളാം.. ഉമ്മ എനിക്ക് ഒരു ഗ്ലാസ്‌ കട്ടൻ ചായ കൊണ്ടുവരാമോ... 

ആ.... എന്നാ നിങ്ങൾ റെഡിയാവ്  ഞാൻ അപ്പോഴേക്കും ചായ എടുത്തുവെക്കാം.. ഹാജറ അതും പറഞ്ഞു താഴെ പോയി... 

ഇനി എന്താ ഇജ് നോക്കിയിരിക്കുന്നെ റെഡിയാവ് പെണ്ണേ... അസി മിസിരിയോട് പറഞ്ഞു...അവൻ പറഞ്ഞതും അവൾ അവനെയും കാലിനെയും മാറി മാറി നോക്കി... അത് മനസ്സിലായെന്ന വണ്ണം അവൻ അവളെ എടുത്ത് ബാത്‌റൂമിൽ കൊണ്ടുപോയി.. എന്നിട്ട് അവൾ ഫ്രഷ് ആവുന്ന വരെ പുറത്ത് വെയിറ്റ് ചെയ്തു...

കുളിയൊക്കെ കഴിഞ്ഞപ്പോഴാണ് ഡ്രസ്സ്‌ എടുത്തില്ലല്ലോ എന്ന ഓർമ മിസിരിക്ക് വന്നത്... അവൾക്ക് അവനോട് പറയാൻ ഒരു ചമ്മൽ തോന്നി... ബാത്‌റൂമിൽ നിന്നും ഒച്ചയും അനക്കവും ഒന്നും കേൾക്കാനപ്പോൾ അസി ഡോറിൽ മുട്ടി നോക്കി... 

മിസിരി.. കഴിഞ്ഞില്ലേ... എത്ര നേരമായി... 

കഴിഞ്ഞു... 

പിന്നെന്താ ഇജ് ഇറങ്ങാത്തേ.... 

അത്.... പിന്നെ ..    ഇക്ക... എനിക്ക് ഇടാൻ ഡ്രെസ്സൊന്നും എടുത്തില്ല... അലമാരയിൽ നിന്നും എന്റെ ഒരു ഡ്രസ്സ്‌ എടുത്ത് തരുമോ... 

നിനക്ക് ഏതാ വേണ്ടത്... 

ഏതേലും എടുത്താൽ മതി.... 

മ്മ് ... നോക്കട്ടെ... 

അസി അലമാരയിൽ പോയി നോക്കി അവനക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു ബ്ലാക്ക് കളർ ചുരിദാർ എടുത്തു... എന്നിട്ട് അവളുടെ അടുത്തേക്ക് പോയി... 

ഡീ... വാതിൽ തുറക്ക് ന്നാ ഡ്രസ്സ്‌... 

അവൾ വാതിൽ പകുതി തുറന്നുപിടിച്ചു കൊണ്ട് ഡ്രെസ്സിന് കൈ നീട്ടി... അപ്പോൾ അവനക്ക് ഒരു കുസൃതി തോന്നി.... അവൻ ഡ്രസ്സ്‌ കയ്യിൽ കൊടുക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നീക്കി കൊണ്ടിരുന്നു... അത് കണ്ടപ്പോ ഓൾക്ക് ദേഷ്യം വന്നു.... 

ഇക്കാ.... മിസിരി ഉറക്കെ വിളിച്ചു... ഇക്ക് ദേഷ്യം വരുന്നുണ്ട് മര്യാദക്ക് തന്നോ.... 

ഇല്ലെങ്കിൽ... അസി മീശ പിരിച്ചുകൊണ്ട് വാതിൽ തുറക്കുന്ന പോലെ നോക്കി കൊണ്ട് പറഞ്ഞു.... 

ഞാൻ ഉമ്മാനെ വിളിക്കും... ഉമ്മാാ.... അവൾ അലറി വിളിച്ചു.. അപ്പോഴേക്കും അവൻ അവളുടെ വായപൊത്തി... അവൾ അവന്റെ കയ്യിൽ നല്ലൊരു കടി വെച്ചു കൊടുത്തു...വേദന കൊണ്ട് കൈ പിൻവലിച്ച അസി അവളെ മുഖം ചുളുക്കി കൊണ്ട് നോക്കി... 

എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും... മിസിരി നാക്ക് പുറത്തേക്കിട്ട് കൊഞ്ഞനo കുത്തികൊണ്ട് പറഞ്ഞു... 

നീ പോടീ... മാക്കാച്ചി.. ന്നാ നിന്റെ ഒണക്ക ചുരിദാർ... അവളുടെ കയ്യിൽ ചുരിദാർ വെച്ചു കൊടുത്തു കൊണ്ട് അസി പിണങ്ങി പോയി... മിസിരി അവന്റെ കുസൃതികൾ ഓർത്ത് പുഞ്ചിരിച്ചു കൊണ്ട് ഡ്രസ്സ്‌ മാറി... അവളുടെ മനസ്സിലും അവന്റെ കുറുമ്പും കുസൃതിയും സ്നേഹവും ഒരു പ്രണയത്തിന്റെ പൂക്കാലം തന്നെ തീർത്തിരുന്നു... പക്ഷേ ആ പ്രണയത്തിൽ അലിയാൻ എന്തോ ഒന്ന് അവളിൽ തടസം സൃഷ്ടിച്ചു... 
              🔷🔷🔷🔷🔷🔷🔷🔷🔷🔷

കുളി കഴിഞ്ഞ് ഇറങ്ങിയ മിസിരിയുടെ കണ്ണുകൾ ആദ്യം തിരഞ്ഞത് അസിയെ ആണ്...അപ്പോൾ കണ്ടു അപ്പുറത്തെ  റൂമിൽ നിന്നും ഫ്രഷായി ഇറങ്ങി വരുന്നത്... അവൾ അവനെ നോക്കി ഹൃദ്യമായൊന്ന് പുഞ്ചിരിച്ചു... പക്ഷേ അവൻ മുഖത്ത് ഒരുപാട് പരിഭവവും പുച്ഛവും ഫിറ്റ് ചെയ്ത് അവളെ നോക്കി... 

ബ്ലാക്ക് കളർ ചുരിദാറിൽ നിൽക്കുന്ന മിസിരിയെ കണ്ടപ്പോൾ അവൻ കണ്ണിമ വെട്ടാതെ നോക്കിനിന്നു.... ആ കളറിൽ അവൾ അതീവ സുന്ദരിയാണെന്ന് തോന്നി... അവളെ ഒന്ന് ചേർത്ത് നിർത്താൻ അവന്റെ ഉള്ളം കൊതിച്ചു... പക്ഷേ അവന്റെ പ്രണയം തിരിച്ചറിഞ്ഞു അവൾക്ക് തന്നെ അംഗീകരിക്കാൻ ഇനിയും സമയം വേണം എന്നുള്ളത് അവന്റെ മനസ്സിനെ പുറകോട്ട് വലിച്ചു... അപ്പോഴാണ് മിസിരി അവനെ നോക്കി പുഞ്ചിരിച്ചത്... അവന്റെ പ്രണയത്തെ ഉള്ളിൽ ഒതുക്കി മുഖത്ത് പരിഭവവും പുച്ഛവും ഫിറ്റ് ചെയ്ത് അവളെ നോക്കി... 

എന്താടി മാക്കാച്ചി ഇജ് നോക്ക്ണ്....(അസി )

ഒന്നുമില്ലപ്പാ... മിസിരി പുച്ഛിച്ചുകൊണ്ട് കണ്ണാടിയുടെ അടുത്തേക്ക് മെല്ലെ വേച്ചു വേച്ചു നടന്നു... ഇത് കണ്ട അവൻ അവളെ പൊക്കിയെടുത്തു... അപ്പോഴേക്കും മിസിരി അവന്റെ മുതുകിനിട്ട് ഇടിക്കാൻ തുടങ്ങിയിരുന്നു... അവളുടെ എതിർപ്പുകൾ അവഗണിച്ചു അവൻ അവളെ കണ്ണാടിയുടെ മുമ്പിൽ കൊണ്ടു ചെന്നിരുത്തി...അവളുടെ പിറകിലായി മിസിരിയുടെ തലയിൽ മുഖം വെച്ചു കൊണ്ട് നിന്നു..കണ്ണാടിയിൽ കൂടി കണ്ണുകൾ പരസ്പരം കോർത്തപ്പോൾ അവൾക്ക് ചമ്മൽ തോന്നി... നാണത്താൽ അവൾ തല താഴ്ത്തി... 

ഇന്നെന്റെ ബീവി നല്ല മൊഞ്ചത്തിയായിട്ടുണ്ടല്ലോ...

പിറകിൽ കൂടെ അവളുടെ മുഖം കയ്യിൽ എടുത്ത് കൊണ്ട് അസി മെല്ലെ അവളുടെ കാതിൽ പറഞ്ഞു...അത് അവളിൽ സന്തോഷം നിറച്ചു എങ്കിലും അവൾ പുറത്ത് കാട്ടിയില്ല.... 

അങ്ങട് മാറി നിൽക്ക് റൊമാൻസിക്കാൻ വന്നേക്കുന്നു... ഓന്റെ കയ്യിൽ പിച്ചി കൊണ്ട് ഓൾ പറഞ്ഞു... 

ആ.. ന്റെ ഉമ്മാ.. ഈ കുരുപ്പ് എന്ത് പിച്ച പിച്ചിയെ.... വേദനയെടുക്കുന്നു... കാണിച്ചു താരാടി നിന്നെ... 😠അവൻ ദേഷ്യത്തിൽ പറഞ്ഞു... 

പിന്നെ കൊറേ കാണിക്കും...ഓളും വിട്ടു കൊടുത്തില്ല....

ഞാൻ അഞ്ച് മിനിറ്റ് സമയം തരും അതിനുള്ളിൽ നീ റെഡിയായിട്ടില്ല എങ്കിൽ ഞാൻ എന്റെ പാട്ടിന് പോകും പിന്നെ ഉമ്മയും മോളും കൂടി അങ്ങ് പോയേച്ച മതി.... അസി ദേഷ്യപ്പെട്ടു കൊണ്ട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പോയി... 

ഹോ.... കലിപ്പ്... ഇനി അധികം നിന്നാൽ തടി കേടാവും വേഗം റെഡിയായെക്കാം.. അവൾ സ്വയം പറഞ്ഞു കൊണ്ട് വേഗം തന്നെ റെഡിയായി... മെല്ലെ ചുവരിൽ പിടിച്ചു എഴുന്നേറ്റു നടക്കാൻ തുടങ്ങി.... 

ഡീ... ഒന്നവിടെ നിന്നെ 

പിന്നിൽ നിന്നും അങ്ങനൊരു വിളി കേട്ട് അവൾ അവിടെ തന്നെ സ്റ്റക്ക് ആയി നിന്നു... 

പടച്ചോനെ പെട്ട്... അവൾ ആത്മഗതിച്ചു... 

പിന്നിൽ നിന്നും ഉയരുന്ന കാലടികൾക്കനുസരിച്ചു അവളുടെ ശ്വാസഗതി ഉയർന്നു...അവൻ അവളുടെ അടുത്തെത്തി... അവൾക്ക് ഒരടി പോലും അനങ്ങാൻ കഴിഞ്ഞില്ല...അസി അവളോട് ചേർന്നു നിന്നു... എന്നിട്ട് മെല്ലെ അവളുടെ സ്കാഫ് മുൻവശത്തേക്കിട്ടു...അവന്റെ കൈ വിരലുകൾ അവളുടെ നഗ്നമായ മുതുകിൽ തട്ടി.. അവളിൽ കൂടി ഒരു വിറയൽ കടന്നുപോയി... അവൻ മെല്ലെ അവളുടെ ചുരിദാറിനു പിന്നിലെ വള്ളി കെട്ടി കൊടുത്തു.. 

കഴിഞ്ഞു.... ഇനി നീ ശ്വാസം വിട്ടോ... അതേയ് ഞാൻ കാണേണ്ടതോന്നും നാട്ടുകാർ മൊത്തം കാണുന്നതെ  എനിക്കിഷ്ട്ടമല്ല... അവളുടെ കാതോരം ചേർന്ന് അവൻ അത് പറഞ്ഞപ്പോൾ അവളുടെ ശരീരത്തിൽ എന്തന്നില്ലാത്ത ഒരു കുളിർ തോന്നി... പിറകിൽ കൂടെ അവൻ അവളെ ചേർത്ത് പിടിച്ചു... അവന്റെ നെഞ്ചോട് ചേർന്ന് നിൽക്കാൻ അന്നേരം അവളും കൊതിച്ചിരുന്നു... അവളും അനങ്ങാതെ നിന്നു... എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല രണ്ടുപേരും അവരുടേതായ ലോകത്ത് എത്തിയിരുന്നു... 

അതേയ് പോവണ്ടേ... അവൻ പിറകിൽ നിന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു... അവന്റെ മുഖത്ത് നോക്കാൻ അവൾക്ക് ചമ്മൽ തോന്നി... മുഖത്തെക്ക് നോക്കാതെ തലയാട്ടി കൊണ്ട് സമ്മതം അറിയിച്ചു... ആ നിമിഷം തന്നെ അസി മിസിരിയെ കൈകളിൽ കോരിയെടുത്ത് താഴേക്ക് നടന്നു...ഉമ്മാനോട് പറഞ്ഞു ചായയും കുടിച് അവർ ഹോസ്പിറ്റലിലേക്ക് പോയി... കാറിൽ ഇരുന്നപ്പോൾ പോലും രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല... അപ്പോഴും അവർ കണ്ണുകൾ കൊണ്ടും മനസ് കൊണ്ടും പ്രണയിക്കുകയായിരുന്നു.. 
         ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

മിസിരിയ അഫ്സാൻ... വെള്ള വസ്ത്രം ധരിച്ച ഒരു മാലാഖ വന്നു വിളിച്ചു... 

ആ.. സിസ്റ്റർ.. അസി പറഞ്ഞു കൊണ്ട് കൈ ഉയർത്തി കാണിച്ചു... 

അടുത്തത് നിങ്ങളാണ് കയറിക്കോളൂ... 

ഓക്കേ.... വാ മിസിരി.. അവൻ അവളെ എടുത്തു.... അത് കണ്ട് നഴ്സും ചുറ്റും ഉണ്ടായിരുന്ന ആളുകളും ചിരിച്ചു.. അവനക്ക് അതൊന്നും ഒരു പ്രശ്നമായി തോന്നിയില്ല.. 

എന്താ ഇക്ക ഈ കാണിക്കുന്നേ താഴെയിറക്ക് ആളുകൾ നോക്കുന്നു... അവൾ അവന്റെ കയ്യിൽ നിന്നും കുതറി കൊണ്ട് പറഞ്ഞു... തിരിച്ചൊരു കൂർത്ത നോട്ടമായിരുന്നു അവൾക്കുള്ള മറുപടി... പിന്നെ ഓൾ ഒന്നും മിണ്ടാൻ പോയില്ല... 

മെ.. ഐ കമിങ് ഡോക്ടർ... 

ചിലക്കാണ്ട് കേറിവാടാ... ഡോക്ടർ ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു.. അത് കേട്ടപ്പോൾ മിസിരി അസിയെയും ഡോക്ടറെയും മാറി മാറി നോക്കി... അപ്പോൾ അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു... അത് കണ്ട് അവൾ വായും തുറന്ന് അവനെ നോക്കി.. 

വായാടക്കടി ഈച്ച കേറും... അസി അത് പറഞ്ഞതും അവന്റെ നെഞ്ചിനിട്ടൊരു കുത്ത് കൊടുത്തു മിസിരി... 

ഹൗ... വേദനിച്ചു പെണ്ണേ.... 
      
 അങ്ങട് സഹിച്ചോ... അതും പറഞ്ഞു അവൾ മുഖം തിരിച്ചു... അപ്പോഴാണ് അവൾ ടേബിളിനു പുറത്തിരിക്കുന്ന ബോർഡ്‌ വായിച്ചത്... dr. Adhithyan 

നീ ആ കൊച്ചിനെ പേടിപ്പിക്കാതെ താഴെ ഇറക്കടാ...(ഡോക്ടർ)

അസി ഒരു ചമ്മിയ ചിരി ചിരിച്ചു അവളെ താഴെ ഇറക്കി ആദിയുടെ അടുത്തുള്ള  കസേരയിൽ ഇരുത്തി... അവനും വേറൊരു കസേര വലിച്ചിരുന്നു... 

എടാ ഇവള്ടെ കാലിനൊരു ഫ്രാക്ച്ചർ.. ഇന്നലെ സ്റൈയറിൽ നിന്നും ഒന്ന് വീണതാ... 

മ്മ്.. ഞാൻ ഒന്ന് നോക്കട്ടെ... കുട്ടി ആ ബെഡിൽ ഒന്ന് കിടക്കൂ.. ആദി അത് പറഞ്ഞപ്പോ അവൾ അസിയെ നോക്കി.. അവൻ യാതൊരു കൂസലും ഇല്ലാതെ അവളെ പൊക്കിയെടുത്തു അവിടെ കൊണ്ട് കിടത്തി... അത് കണ്ട് ഡോക്ടർ അവളുടെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു.. അവൾക്ക് ആകെ വല്ലാണ്ടായി.. 

ഏത് കാൽ ആണ് വേദന.. (dr)

ഇടത് കാൽ ആണ് (മിസിരി)

ആദി അവളുടെ കാൽ നോക്കി ഓരോ ഭാഗത്തും അമർത്തി നോക്കി വേദനയുണ്ടോ എന്ന് ചോദിച്ചു... അവൾ കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് അതിന് മറുപടി കൊടുത്തു.. അത് കണ്ടപ്പോൾ അസിയുടെ കണ്ണും നിറഞ്ഞു... 

മതിയെടാ ആദി ഓൾക്ക് നല്ല വേദനയുണ്ട്... (അസി)

മ്മ്.. ഓക്കേ.. ഓക്കേ... കുട്ടി എണീറ്റോളൂ... (dr)

അസി ഇപ്പൊ വലിയ കുഴപ്പം ഒന്നും ഇല്ല ചെറിയൊരു ചതവ് ഉണ്ട്... അത് വൺ വീക് ബാൻഡേഡ്ജ് ഇട്ട ശെരിയാവും... പിന്നെ വേദനക്കൊരു ഇൻജെക്ഷൻ എടുക്കാം...പിന്നെ നീര് വരാതിരിക്കാൻ ഒരാഴ്ചതേക്ക് ഒരു ടാബ്ലറ്റ് കുറിച്ച് തരാം അത് കൂടെ കൊടുത്ത മതി... (dr)

ഓക്കേ  ടാ... (അസി)

സിസ്റ്റർ... കുട്ടിക്ക് ഇൻജെക്ഷൻ എടുത്തോളൂ.. 

ഓക്കേ ഡോക്ടർ.. നേഴ്സ് ഇൻജെക്ഷൻ എടുക്കാൻ മിസിരിയുടെ അടുത്ത് പോയി.. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ സൂചിയും കയ്യിൽ പിടിച്ചു കൊണ്ട് തിരിച്ചു വന്നു.. 

ഡോക്ടർ ആ കുട്ടി കരയുന്നു പേടിയാണെന്നും പറഞ്ഞു...ഇക്കാനെ വിളിക്കാമോ എന്നാ ചോയ്ക്കുന്നേ.. അത് കേട്ടപ്പോ ആദി അസിയെ ഒന്ന് അടിമുടി നോക്കി അവൻ തല ചൊറിഞ്ഞു കൊണ്ട് എഴുന്നേറ്റു നഴ്സിന്റെ പിറകെ പോയി... 

അയ്യേ ഈ പെണ്ണിന് ഇത്ര പേടിയാണോ.. ഒരു ഇൻജെക്ഷൻ എടുക്കാൻ.. നഴ്സ് അവളുടെ കയ്യിൽ സൂചി വെക്കുമ്പോൾ അസി മിസിരിയെ കളിയാക്കി... പക്ഷേ അവൾ അതൊന്നും ശ്രദ്ധിക്കാതെ അവന്റെ നെഞ്ചിൽ തലവെച്ച് ഇരുന്നു... ഇൻജെക്ഷൻ കഴിഞ്ഞപ്പോഴത്തിനും അവളുടെ കണ്ണുനീരിനാൽ അവന്റെ ഷർട്ട്‌ നനഞ്ഞിരുന്നു.. അവൻ സാരമില്ലെന്ന് പറഞ്ഞു അവളെ ആശ്വാസിപ്പിച്ചു... 

കുട്ടി ഭാഗ്യവതിയാണ്ട്ടോ ഇത്രയും സ്നേഹമുള്ള ഒരു ഹസ്ബെന്റിനെ കിട്ടിയതിൽ.... ഇൻജെക്ഷൻ കഴിഞ്ഞു പോകാൻ നേരത്ത് നഴ്സ് അവളോട് പറഞ്ഞു.. 

അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു... നഴ്സ് പോയ ശേഷം അവനെ നോക്കി... അപ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു നെറുകെയിൽ ചുംബിച്ചു... 
         ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

മിസിരിയ അഫ്സാൻ... 

നോട്ട്പാഡിലെ പേര് വായിച്ചു കൊണ്ട് ആദി മിസിരിയെയും അസിയെയും മാറിമാറി നോക്കി... ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലയെന്ന വണ്ണം അസി ആദിയെ നോക്കി കണ്ണിറുക്കി കാണിച്ചു... 

എടാ അളിയാ ഇത് നമ്മടെ പ്ലസ് ടു അല്ലെ...ആദി പരിസരം മറന്ന് അസിയോട് ചോദിച്ചു... അസി അതേയെന്ന അർത്ഥത്തിൽ തലയാട്ടി... 

എന്നാലും ഇതെപ്പോ... (ആദി)

അതൊക്കെ ഒരു വലിയ കഥയാണ് മോനെ ഞാൻ ഒഴിവ് പോലെ പിന്നീട് പറഞ്ഞു തരാം.. എന്നാ ഞാൻ പോട്ടെ ആദി.. പിന്നൊരു ദിവസം കാണാം... 

ഓക്കേ.. ഡാ.. ആദി മരുന്ന് കുറിച് കൊടുത്ത് അവരെ യാത്രയാക്കി... 

ഇവരുടെ സംഭാഷണം ഒന്നും മനസ്സിലാവാതെ മിസിരി അപ്പോഴും കിളിപോയ അവസ്ഥയിൽ ഇരിക്കുവാർന്നു... 


മഹർ Part:10 


അതേയ്.. ഇക്കാ.. ഒന്നിങ്ങട് നോക്കോ ഞാൻ ഒരു കാര്യം ചോദിക്കട്ടെ... അസിയുടെ കയ്യിൽ ചൂണ്ടുവിരൽ കൊണ്ട് തോണ്ടി മിസിരി ചോദിച്ചു... 

എന്താ കാര്യം... ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തുകൊണ്ട് അസി അവളുടെ വാക്കുകൾക്കായ് കാതോർത്തു.... 

ഇങ്ങക്ക് ഞ്ഞെ മുന്നേ അറിയാമായിരുന്നോ... മിസിരി ആകാംഷയോടെ ചോദിച്ചു.... 

ഇല്ലല്ലോ.. നിന്നെ പെണ്ണ് കാണാൻ വന്നപ്പോഴാ ഞാൻ നിന്നെ കാണുന്നതന്നേ പിന്നെങ്ങനാ എനിക്ക് നിന്നെ അറിയാ... അവൻ നിസ്സാര മട്ടിൽ പറഞ്ഞു നിർത്തി... 

ഇതിന്റെ പിന്നിൽ എന്താണെന്ന് ഞാൻ കണ്ടു പിടിച്ചിരിക്കും നോക്കിക്കോ ഇങ്ങള്... അതും പറഞ്ഞു മിസിരി മുഖം തിരിച്ചു പുറത്തേക്ക് നോക്കിയിരുന്നു... ഇത് കണ്ടപ്പോൾ അസി ഉള്ളിൽ ഊറി ചിരിച്ചു... 

നിമിഷങ്ങൾക്കകം അവർ വീട്ടിൽ എത്തി... ഉമ്മാനോട് വിവരങ്ങളെല്ലാം പറഞ്ഞു... ഉമ്മ അവൾക്ക് ഫുൾ ബെഡ് റസ്റ്റ്‌ പറഞ്ഞു... അവള്ടെ ഹോം നഴ്സ് ആയി അസിയെയും അപ്പോയ്ന്റ്മെന്റ് ചെയ്തു😄😄

ആ ഒരു ആഴ്ച അവൾ അസിയിലൂടെ സഞ്ചരിക്കുകയായിരുന്നു... അവന്റെ സ്നേഹത്തിന്റെ പാതയിൽ അവൾ മാത്രമാണ് യാത്രക്കാരി എന്ന് തോന്നി മിസിരിക്ക്.. വേദനയിൽ നല്ലൊരു പങ്കാളിയായും കുറുമ്പുകളിൽ ഒരു സഹോദരനായും സ്നേഹത്തിലും ശാസനയിലും ഉപ്പയും ഉമ്മയും ആയും അതിലുപരി നല്ലൊരു സുഹൃത്തായും അസി അവളോടൊപ്പം നിന്നു..അവളുടെ മനസ്സിലും അവനോടുള്ള പ്രണയം മൊട്ടിട്ടു... പക്ഷേ എന്തുകൊണ്ടോ അവനോട് തുറന്നു പറയാൻ സാധിച്ചില്ല...അവനോടുള്ള പ്രണയവും സ്നേഹവും വാത്സല്യവും അവളുടെ മനസ്സിൽ കിടന്ന് വെമ്പൽ കൊണ്ടു.. അപ്പോഴെല്ലാം ഒരു നോട്ടം കൊണ്ട് പോലും തന്നിൽ പ്രണയം തീർക്കുന്ന അസിയുടെ മുന്നിൽ അവൾ പതറിപ്പോയി... 

ദിവസങ്ങൾക്ക് ശേഷം... 

ഡീ പെണ്ണേ നീയെന്താ ഒന്നും മിണ്ടാത്തെ.. ഞാൻ നാളെ അങ്ങട് പോകും പിന്നെ നിനക്ക് എന്നെ വല്ലാണ്ട് മിസ്സ് ചെയ്യും അപ്പൊ പിന്നെ ഞാൻ ഒന്ന് വിളിക്കുക കൂടി ഇല്ല... അസി അവളുടെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു... 

ഈ യാത്ര ഒഴിവാക്കാൻ പറ്റോ.. അവൾ എങ്ങോട്ടോ നോക്കി കൊണ്ട് പറഞ്ഞു... 

പറ്റില്ല മോളെ... നിനക്ക് വയ്യാത്തതുകൊണ്ടാണ് ഇത്രയും ദിവസം നീട്ടിവെച്ചത്... ഇനി അത് പറ്റില്ല മീറ്റിംഗ് അറ്റൻഡ് ചെയ്തെ പറ്റൂ... മിസിരിയുടെ കൈ കവർന്നു കൊണ്ട് അസി പറഞ്ഞു... 

എന്നാൽ പെട്ടന്ന് പോയി വരണം. 
പറ്റോ.... 

😄😄😄അവൻ പൊട്ടിചിരിച്ചു... 

എന്തിനാ ചിരിക്കൂന്നേ... അവന്റെ കയ്യിനൊരു അടി കൊടുത്തുകൊണ്ട് മിസിരി ചോദിച്ചു... 

ചുമ്മാ.. ഞാൻ പോയി പെട്ടന്ന് വരില്ലേ... വെറും 2 മാസം.. നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയില്ലടി.. അത്രക്കും ഇഷ്ട്ട എനിക്ക് നിന്നെ... അവളുടെ മുഖം കയ്യിൽ എടുത്തു കൊണ്ട് അസി ആർദ്രമായി അവളോട് പറഞ്ഞു... അവൾ നാണത്താൽ മുഖം താഴ്ത്തി... അവളെ ചേർത്ത് നിർത്തി നെറ്റിയിൽ ചുണ്ടുകൾ ചേർത്തു... പിന്നീടത് കവിളിലേക്കും വ്യാപിച്ചു... അവളുടെ വിറയാർന്ന ചുണ്ടുകളിൽ അവന്റെ കണ്ണുകൾ ഉടക്കിയതും അതിനെ സ്വന്തമാക്കാൻ അവന്റെ മനസ്സ് വെമ്പൽ കൊണ്ടു... ആ ചെഞ്ചുണ്ടുകളിലേക്ക് അവൻ മുഖം അടുപ്പിച്ചതും അവനെ തള്ളി മാറ്റികൊണ്ട് അവൾ അവിടുന്ന് ഓടി.... അവനും വിട്ടുകൊടുത്തില്ല അവളുടെ പിന്നാലെ വെച്ചു പിടിച്ചു.... അവർ രണ്ടുപേരും ഹാളിന് നടുവിലൂടെ ഓടി.... 

മിസിരി അവിടെ നിന്നോ... 

ഞാൻ നിക്കൂല ങ്ങക്ക് ഞ്ഞെ പിടിക്കാനല്ലേ... അവൾ കൊഞ്ഞനം കുത്തിക്കൊണ്ട് പറഞ്ഞു.. 

സത്യം പിടിക്കില്ല... (അസി)

ങ്ങള് വെറുതെ പറയാ... എന്നാ സത്യം ചെയ്യ്... മിസിരി കൈ നീട്ടികൊണ്ട് പറഞ്ഞു... 

അതൊന്നും പറ്റൂല.. അവൻ പിണങ്ങികൊണ്ട് പോയി... 

അവന്റെ പോക്ക് കണ്ട് ചിരിവന്നു ഓൾക്ക്... ഓടിയതിന്റെ കിതപ്പ് കാരണം അവൾ അവിടെയുള്ള സോഫയിൽ ഇരുന്നു കണ്ണടച്ചതും മടിയിൽ എന്തോ ഒന്ന് വന്നു വീണു... നോക്കുമ്പോൾ അസി മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചു കൊണ്ട് അവളുടെ മടിയിൽ കിടക്കുന്നു... അസി മിസിരിയുടെ വയറിനെ ചുറ്റിപിടിച്ചു അവിടെ കിടന്നു... അവളുടെ ഉള്ളിൽ കൂടെ ഒരു മിന്നൽ പിണർ കടന്നു പോയി... ശ്വാസഗതി ഉയർന്നു... നെറ്റിയുടെ മുഖളിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു... എന്നാലും അവനെ തടയാൻ അവൾക്ക് കഴിഞ്ഞില്ല... കൊച്ചു കുട്ടികളെ പോലെ അവന്റെ കിടത്തം അവളും ആസ്വദിക്കുകയായിരുന്നു... മെല്ലെ അവളുടെ വലതു കൈ വിരലുകൾ ഒരു ഉൾപ്രേരണയാൽ അവന്റെ മുടിയിഴകളിൽ ഓടി നടന്നു... അവളുടെ ഇടതു കൈ അവന്റെ നെഞ്ചോട് അസി ചേർത്ത് വെച്ചു... അവളുടെ കണ്ണുകളിലേക്ക് നോക്കി അതിന്റെ ആലസ്യത്തിൽ അവൻ ഉറക്കത്തിലേക്ക് വഴുതിവീണു.... 


അവൻ ഉറങ്ങിയെന്നു കണ്ടതും അവൾ മെല്ലെ സോഫയിൽ ഉള്ള പില്ലോ എടുത്ത് അവന്റെ തലയുടെ അടിയിൽ മെല്ലെ വെച്ചു കൊടുത്ത് അവിടെ നിന്നും എഴുന്നേറ്റു...അവൻ ഉറങ്ങുന്നത് കുറച്ചു നേരം നോക്കി നിന്നു...എന്നിട്ട് കുനിഞ്ഞു നിന്ന് അവന്റെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു... അവനോടുള്ള പ്രണയത്തിന്റെ ആദ്യ ചുംബനം... 
          😘😘😘😘😘😘😘😘😘😘😘😘😘

ഡാ അസി എന്തൊരു കിടപ്പാണ് ഇത് ഇജ് എഴുന്നേൽക്കുന്നില്ലേ നേരം എത്രയായിന്ന വിചാരം... ഹാജറ അസിയെ തട്ടിവിളിച്ചു... 

എന്താ ഉമ്മാ കുറച്ചു നേരം കൂടെ... അവൻ ഒന്നൂടെ തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു... 

എണീച് പോടാ.. ഇല്ലേൽ ഞാൻ തലവഴി വെള്ളം ഒഴിക്കും... 

ഈ ഉമ്മാന്റെ ഒരു കാര്യം... പിറുപിറുത്തു കൊണ്ട് അവൻ എഴുന്നേറ്റിരുന്നു... അപ്പോഴേക്കും മിസിരി അവനുള്ള ചായയുമായി വന്നിരുന്നു...നേരത്തെ നടന്ന കാര്യങ്ങൾ ആലോചിച്ചപ്പോ അവൻക്ക്  എന്തെന്നില്ലാത്ത സന്തോഷം തോന്നി... അവൻ അവൾക്ക് ഒരു കള്ളചിരി കൊടുത്ത് കൊണ്ട് ചായ വാങ്ങി കുടിച്ചു... കുടിച്ചു കഴിഞ്ഞ് കപ്പ് അവളുടെ നേരെ നീട്ടി.... അവൾ അതും വേടിച് പോകാൻ ഒരുങ്ങി.... 

മിസിരി... ഒന്നവിടെ നിന്നെ... 

അവൾ എന്താണെന്നുള്ള അർത്ഥത്തിൽ അവനെ തിരിഞ്ഞു നോക്കി.. 

ഇജ് വേഗം റെഡിയാവ് നമുക്കൊന്ന് ഷോപ്പിംങ്ങിന് പോയി വരാം... 

അതിന് എനിക്ക് ഇപ്പൊ ഒന്നിന്റെയും ആവശ്യം ഇല്ലല്ലോ.. മിസിരി അസിയോട് പറഞ്ഞു... 

അത് നീയാണോ തീരുമാനിക്കുന്നെ... ഇജ് തിങ്കളാഴ്ച്ച മുതൽ ക്ലാസ്സിന് പോവുന്നില്ലേ.. അപ്പൊ അതിന് വേണ്ട ബുക്ക്സും മറ്റും വേണ്ടേ... അല്ലാണ്ട് കൈ വീശി ചെന്ന അന്നേ കോളേജിൽ കേറ്റൂലാ... കേട്ടോടി മാക്കാച്ചി... 

മാക്കാച്ചി എന്ന വിളി കേട്ട് അവൾ വായും പൊളിച്ചു അവനെ നോക്കിനിന്നു... 

എന്നിട്ട് അവനെ കൂർപ്പിച്ചോന്ന് നോക്കി.. 

പോടീ മാക്കാച്ചി... അവൻ ശബ്ദം പുറത്ത് വരാതെ ചുണ്ടുകൊണ്ട് അവളോട് മന്ത്രിച്ചു... 

എന്ന മോൾ പോയി റെഡിയായി വാ... 

എന്ന ഉമ്മയും കൂടെ വാ.. 

വേണ്ട മോളെ നിങ്ങൾ പോയി വാ... എനിക്ക് വയ്യാ ഈ രാത്രി കാറ്റും അടിച്ചു നിങ്ങടെ കൂടെ വരാൻ.. 

മ്മ്.. എന്ന ശെരി ഞാൻ റെഡിയായി വരാം ഉമ്മാ... 

അവൾ മുഖളിലേക്ക് പോയി... പോകുന്ന പോക്കിൽ അവനെ കോക്രി കാട്ടാനും മറന്നില്ല... 

നീ പോടീ... 

       🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അവർ സിറ്റിയിലുള്ള നല്ലൊരു ഷോപ്പിംഗ് മാളിൽ തന്നെ കയറി... രണ്ടുപേർക്കും ആവശ്യമുള്ളത് വാങ്ങി തട്ടുകടയിൽ നിന്നും നല്ല ചൂട് മസാല ദോശയും കഴിച്ച് വീട്ടിലേക്ക് മടങ്ങി... ഉമ്മാക്ക് വേണ്ടി പാഴ്സൽ വാങ്ങാനും മറന്നില്ല... 

രാത്രിയിൽ രണ്ടുപേരും ഉറങ്ങാൻ കിടന്നു... അവർക്ക് എന്തുകൊണ്ടോ ഉറക്കം വന്നില്ല.... അവൻ അവളുടെ ഭാഗത്തേക്ക് തിരിഞ്ഞു നടന്നു.. അവളും അവനു അഭിമുഗമായി കിടന്നു... 

എന്താ പെണ്ണേ ഉറങ്ങാത്തേ.. അവൻ അവളുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു... 

ഒന്നുല്ല ഉറക്കം വരുന്നില്ല... 

എന്നാ വാ നിനക്ക് ഞാനൊരു കാര്യം കാണിച്ചു തരാം... 

എവിടെക്കാ ഇക്കാ... 

നീ വാ... അവളെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് അസി പറഞ്ഞു... അവൾ അവന്റെ കൂടെ പോയി.. അവൻ ബാൽക്കണി തുറന്നു അവളുടെ കണ്ണ് രണ്ടും പിന്നിൽ നിന്നും കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു.. 

എന്തിനാ ഇക്കാ കണ്ണ് പൊത്തിയെ.. അവന്റെ കയ്യിൽ തപ്പി കൊണ്ട് ഓൾ ചോദിച്ചു... 

നീ നടക്ക്.... അവൻ മെല്ലെ അവളെയും കൊണ്ട് നടന്നു...എന്നിട്ട് ടെറസിന്റെ ഒരു ഭാഗത്ത്‌ എത്തിയപ്പോൾ അവളെ അവിടെ നിർത്തി കണ്ണിൽ നിന്നും കൈ എടുത്തു... 

ഇനി മുകളിലേക്ക് നോക്ക്... അവൻ പറഞ്ഞതാനുസരിച്ചു മിസിരി ആകാശത്തേക്ക് നോക്കി... അപ്പോൾ കണ്ട കാഴ്ച അവളിൽ സന്തോഷം നിറച്ചു... തിരിഞ്ഞു നിന്ന് അവനെ കെട്ടിപിടിച്ചു...ഇരുണ്ട ആകാശത്ത് തെളിച്ചമുള്ള നിലാവും അതിനെ ചുറ്റി പൊട്ടുപോലെ കുഞ്ഞു താരകങ്ങളും.. മിസിരിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു രാത്രിയിൽ നിലാവ് കാണാൻ... അവളുടെ മനസ്സറിഞ്ഞ പോലെ ആയിരുന്നു അവന്റെ ആ പ്രവൃത്തി... ആ സന്തോഷത്തിലാണ് മിസിരി അസിയെ കെട്ടിപ്പിടിച്ചത്... എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല..

ഡീ പെണ്ണേ ഇങ്ങനെ നിന്നാൽ മതിയോ ഉറങ്ങണ്ടേ.. അവളെ തട്ടി വിളിച്ചു കൊണ്ട് അവൻ പറഞ്ഞു... 

അവൾ തല ഉയർത്തിനോക്കി അവനെ നോക്കി പുഞ്ചിരിച്ചു... അവളെയും ചേർത്ത് പിടിച്ചു കൊണ്ട് റൂമിലേക്ക് നടന്നു....തന്റെ നെഞ്ചോട് ചേർത്ത് അവളെ കിടത്തി... അവന്റെ നെഞ്ചിന്റെ ചൂടിലും കരവലയത്തിനുള്ളിലെ സുരക്ഷിതത്തിലും പുതിയൊരു ജീവിതം സ്വപ്നം കണ്ട് അവളും ഉറങ്ങി.... 

പിറ്റേന്ന് ഉണർന്നപ്പോഴും അവന്റെ നെഞ്ചോട് ചേർന്ന് തന്നെയായിരുന്നു അവൾ... അവൾ എഴുന്നേറ്റു ഫ്രഷായി നിസ്കരിച്ചു താഴേക്ക് പോയി... പിന്നീട് കോഫിയുമായി വന്നു അവനെ ഉണർത്തി... ഓന്ക്ക് പോകുമ്പോഴത്തിന് എന്തൊക്കെയാണ് എന്ന് ചോദിച്ചറിഞ്ഞു അവൾ അതെല്ലാം റെഡിയാക്കി... മനപ്പൂർവം അവനിൽ നിന്നും അകലം പാലിച്ചു.. അവനക്ക് അറിയാമായിരുന്നു അവൾ വിഷമം കാരണം ആണ് അകന്ന് നിൽക്കുന്നതെന്ന്... അതറിഞ്ഞു കൊണ്ട് അവനും ഒന്നും ചോദിക്കാൻ പോയില്ല... രാത്രിയിൽ ആയിരുന്നു ഫ്ലൈറ്റ്... വെയികുന്നേരത്തോടെ അവൻ വീട്ടിൽ നിന്നും ഇറങ്ങി.. 

ഡീ നീ കരയുവാണോ.. മ്മ്.. അവളുടെ കണ്ണ് നിറഞ്ഞതുകണ്ട് അവൻ ചോദിച്ചു... അവൾ അല്ലെന്ന് തല കൊണ്ട് പറഞ്ഞു... 

അല്ലെ.. മ്മ്.. അവൻ വീണ്ടും ചോദിച്ചു... 

അസി അത് ചോദിച്ചതും അവനെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടാണ് അവൾ മറുപടി കൊടുത്തത്...

ഡീ മാക്കാച്ചി കരയണ്ടാട്ടോ ഞാൻ വേഗം വരും... എന്റെ ജീവന്റെ പാതിയെ അല്ലെ ഇവിടെ വിട്ട് പോവുന്നെ.. അതോണ്ട് അധികമൊന്നും നിന്നെ പിരിഞ്ഞിരിക്കാൻ കഴിയില്ല പെണ്ണേ... അവളുടെ നെറ്റിയിൽ അവന്റെ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു.... 

ഇനി നിന്നാൽ സീൻ വഷളാവും എന്നുള്ളത് കൊണ്ട് അവളെ മാറ്റി പെട്ടിയും എടുത്ത് അവൻ പോയി... ബാൽക്കണിയിൽ നിന്നും അവനെ നോക്കി കൈ വീശി അവൾ യാത്രയാക്കി.... 

രാത്രിയിൽ അവൻ ഇല്ലാതെ അവൾക്ക് ആ മുറിയിൽ വീർപ്പുമുട്ടൽ അനുഭവപ്പെട്ടു... അവനില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ലന്ന് അവൾക്ക് മനസ്സിലായി..ഫോൺ എടുത്ത് അവന്റെ വിളിക്ക് വേണ്ടി കാതോർത്തിരുന്നു.. കാത്തിരിപ്പിനോടുവിൽ അവൻ വിളിച്ചു... 

ഹലോ.. 

ഹലോ.. ഇക്കാ... 

ഉറങ്ങിയോടി.. 

ഇല്ല.. ഇക്കാന്റെ വിളിക്ക് വെയിറ്റ് ചെയ്യുവാർന്നു... 

ആണോ ശെരിക്കും.. അപ്പൊ എന്നെ മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ... 

ഇല്ല ഒട്ടും മിസ്സ്‌ ചെയ്യുന്നില്ല.. ഒന്ന് പോ ഇക്കാ.. 

അങ്ങനെ തമ്മിൽ അടികൂടിയും സ്നേഹിച്ചും അവരുടേ ഫോൺ വിളി നീണ്ടു പോയി... എത്ര സംസാരിച്ചിട്ടും മതിയാവാതെ ഇരുവരും ആ രാത്രി തള്ളി നീക്കി... 
         🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

പിന്നീട് അവനക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു മിസിരി.... ദിവസങ്ങൾ പിന്നിട്ടു.. അവൾ കോളേജിലേക്ക് പോയി തുടങ്ങിയിരുന്നു അതിന്റെ തിരക്കുകളിൽ അവളിൽ ഓഫീസിന്റെ തിരക്കുകളിലേക്കു അവനും ഊളിയിട്ടു.. എന്നാലും രാത്രിയിൽ അവരുടേതായ ലോകത്തിൽ ഫോൺകാളിലൂടെ അവർ പ്രണയിച്ചു... 

അസി പോയിട്ട് ഒരു മാസം കഴിഞ്ഞു.... 

ഒരു ദിവസം അവന്റെ ഓഫീസ് റൂം വൃത്തിയാകുമ്പോൾ ഒരുപാട് ഫയൽസുകളുടെയും ബുക്ക്സിന്റെയും ഇടയിൽ നിന്ന് അവൾക്കൊരു ഡയറി കിട്ടി... അത് അവന്റെതായിരിക്കും എന്ന് ഒറ്റനോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായി... അത് തുറക്കാൻ അവൾക്ക് അതിയായ ആഗ്രഹം തോന്നി.. മറ്റൊന്നും ചിന്തിക്കാതെ അതിലെ പൊടി തട്ടി കളഞ്ഞു അവൾ ആ ഡയറി തുറന്നു.... 

           ❣️എന്റെ ഖൽബിലെ ഹൂറിക്ക് ❣️

അതിലെ ഫസ്റ്റ് പേജിൽ എഴുതിയത് വായിച്ചതും അവളുടെ ഹൃദയം എന്തിനാണെന്നറിയാതെ വേഗത്തിൽ മിടിക്കാൻ തുടങ്ങി... 


മഹർ Part:11


❣️എന്റെ ഖൽബിലെ ഹൂറിക്ക് ❣️

അത് വായിച്ചു കഴിഞ്ഞു ആ വരിയിലൂടെ മിസിരി വിരലുകൾ കൊണ്ടൊന്നു തഴുകി... എന്നിട്ട് വേഗം തന്നെ അടുത്തപേജ് മറിച്ചു.. അതിൽ അവൾ കണ്ടത് കൂട്ടുകാരികളുടെ കൂടെ സൊറ പറഞ്ഞു സിപ്പപ്പും  വായിൽ ഇട്ടു നുണഞ്ഞു കൊണ്ട് നടന്നു പോകുന്ന ഒരു പെൺകുട്ടിയുടെ ചിത്രം.. കണ്ടാൽ ജീവനുള്ളത് പോലെ തോന്നിക്കുന്ന ചിത്രം.. അവൾ വീണ്ടും അത് സൂക്ഷിച്ചു നോക്കി.. അതിലെ പെൺകുട്ടിക്ക് തന്റെ മുഖച്ചായ ആണെന്ന് കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി... 

അപ്പൊ ഇക്കാക്ക് എന്നെ മുന്നേ അറിയാമായിരുന്നോ.. ഇക്കാന്റെ പ്രണയം ഞാൻ ആയിരുന്നോ... അവൾ സ്വയം അവളോട് തന്നെ ചോദിച്ചു.. 

എന്താണെന്ന് നടന്നതെന്നറിയാൻ മിസിരിക്ക് തിടുക്കമായി.. അവൾ വേഗത്തിൽ തന്നെ ആ ഡയറിയുടെ ഓരോ താളുകളും മറിച്ചു... 

(ഇനി ഞാൻ അസിയുടെ പ്രണയകാലം പറയാം..നിങ്ങൾ റെഡിയല്ലേ )
          ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

ഇന്നാണ് ഞങ്ങളുടെ പ്ലസ് ടു ബാച്ചിന്റെ ക്ലാസ്സ്‌ തുടങ്ങുന്നത്... ജൂനിയഴ്സിൽ നിന്നും സീനിയഴ്സിലേക്ക് ഉയർന്നത് കൊണ്ട് തന്നെ ഇന്ന് നേരത്തെ തന്നെ സ്കൂളിലേക്ക് പുറപ്പെട്ടു...അത് എന്തിനാണെന്ന് വെച്ചാൽ മെയിൻ ആയിട്ട് വായിനോക്കാൻ തന്നെ... അല്ലാണ്ടെന്തിനാ 😄😄അങ്ങനെ നമ്മൾ ബസ്സ്റ്റോപ്പ്‌ ലക്ഷ്യം വെച്ച് നടന്നു... ഈ ഞാൻ ആരാണന്നല്ലേ... അഫ്സാൻ മാലിക്... ഹാജറയുടെയും മാലികിന്റെയും ഏക മകൻ... ഉപ്പന്റെയും ഉമ്മാന്റെയും ലവ് മാരേജ് ആയതുകൊണ്ട് പറയത്തക്ക ബന്ധുക്കാളൊന്നും ഇല്ല... പിന്നെ ഉപ്പ ഒരു ആക്സിഡന്റിൽ എന്നെയും ഉമ്മയെയും തനിച്ചാക്കി പോയി... ഉമ്മ എന്നെ കഷ്ട്ടപ്പെട്ടാണ് പഠിപ്പിക്കുന്നതും വളർത്തുന്നതും അതുകൊണ്ട് തന്നെ അനാവശ്യകാര്യങ്ങൾ പറഞ്ഞു കൊണ്ട് ഉമ്മാനെ ബുദ്ധിമുട്ടിക്കാറില്ല... ഇവിടുന്ന് സ്കൂളിലേക്ക് ഒരുപാട് ദൂരമുണ്ട്... ഉമ്മ പറഞ്ഞത സൈക്കിൾ വേടിച്ചു തരാമെന്ന്... പക്ഷേ ഉമ്മാന്റെ എടങ്ങേറ് അറിയാവുന്നതു കൊണ്ട് വേണ്ടാ എന്നും ബസിൽ പോകുന്ന സുഖമോന്നും സൈക്കിളിൽ പോയാൽ കിട്ടില്ല എന്നും പറഞ്ഞുകൊണ്ട് ഉമ്മാനെ അതിൽ നിന്നും പിന്തിരിപ്പിച്ചു... പിന്നെ ബസിന് പോകാൻ ഒരു രൂപ കൊടുത്താൽ മതി അപ്പൊ ഉമ്മാക്ക് അധികം ബുദ്ധിമുട്ടേണ്ടല്ലോ... കഥ പറഞ്ഞു നേരം പോയി വേഗം പോട്ടെ അല്ലേൽ ബസ് മിസ്സായി സീൻ മൊത്തം കുളമാവും.. 

ബസ്സ്റ്റോപ്പിൽ എത്തിയപ്പോ തന്നെ കണ്ടു നമ്മളെ കാത്തിട്ടെന്ന പോലെ നിൽക്കുന്ന രണ്ട് കുരിപ്പുകളെ ആരാണെന്നല്ലേ നമ്മടെ എല്ലാമെല്ലാമായ ആദിത്യൻ എന്ന ആദിയും സിദ്ധാർഥ് എന്ന സിദ്ധുവും.. ഞങ്ങൾ മൂന്നാളും ഒന്നാം ക്ലാസ്സ്‌ മുതൽ ഒന്നിച്ചു പഠിച്ച ഇണപിരിയാത്ത സുഹൃത്തുക്കൾ ആണ്... ഞാൻ വേഗം അവരുടെ അടുത്തേക്ക് വെച്ചു പിടിച്ചു.... 

ഹോ വന്നല്ലോ വനമാല എന്തിനാണ്ണാവോ ഇത്ര നേരത്തെ പൊന്നുമോനെ ഇങ്ങോട്ട് കെട്ടിയെടുത്തേ.... ആദി ദേഷ്യപ്പെട്ടു കൊണ്ട് പറഞ്ഞു... അസി അതിന് നന്നായോന്ന് ഇളിച്ചു കാണിച്ചു കൊടുത്തു.... 

എടാ അത് എണീറ്റപ്പോൾ നേരം വെയ്കി.. ചോറി... അസി അവരുടെ രണ്ടുപേരുടെയും തോളിൽ കയ്യിട്ട് കൊണ്ട് പറഞ്ഞു... 

എടാ കോപ്പേ ഇന്നത്തെ ദിവസത്തിന്റെ പ്രേത്യേകത നിനക്കറിയുന്നതല്ലേ എന്നിട്ടും ഇജ് വെയ്കി അപ്പൊ അതിന് നിനക്ക് എന്തെലും തരണ്ടേ... തോളിലൂടെ ഇട്ട അസിയുടെ കൈ പിന്നിലേക്ക് തിരിച്ചു പിടിച്ചു കൊണ്ട് സിദ്ധു പറഞ്ഞു... അങ്ങനെതന്നെ വേണം എന്ന രീതിയിൽ ആദിയും അവനെ നോക്കി... 

അയ്യോ.. ഉമ്മാ.. വിടടാ ... അസി നിന്ന് ചാടികളിച്ചു..

വേദനകൊണ്ട് കണ്ണിൽ നിന്നും വെള്ളം വന്നത്കൊണ്ട് അവന്മാർ വെറുതെ വിട്ടു... വേദന എടുത്ത കയ്യും തിരുമ്മി നിൽക്കുമ്പോഴാണ് എന്റെ ചെവിയിലേക്ക് കിലുക്കാം പെട്ടിപോലുള്ള ഒരു ചിരികേട്ടത്... ആ ചിരിയുടെ ഉടമയെ നോക്കാൻ വേണ്ടി കണ്ണുകൾ കൊണ്ട് ചുറ്റുപാടും പരതിയതും ബസ് വന്നതും ഒരുമിച്ചായിരുന്നു... അപ്പോഴേക്കും എന്നെയും വലിച്ചു കൊണ്ട് അവന്മാർ ബസിൽ കേറി... ബസ് നീങ്ങുന്നതിനനുസരിച്ചു ഞാൻ കണ്ടു ഹൂറിയെ പോലൊരു പെണ്ണിനെ... എന്റെ ഖൽബിലെ ഹൂറിയെ ❣️

ഞങ്ങൾ ബസ് ഇറങ്ങി സ്കൂൾ മൊത്തത്തിൽ ഒന്ന് നോക്കി...

ഇനി ഇതാടാ നമ്മുടെ സാമ്രാജ്യം... ഇനി ഒരു കൊല്ലം നമുക്കിവിടെ പൂണ്ടു വിളയാടാം.. (ആദി)
അതെയെന്ന രീതിയിൽ ഞങ്ങൾ രണ്ടുപേരും ആർത്തു വിളിച്ചു.... പിന്നെ ഒട്ടും വെയികാതെ സ്കൂളിനുള്ളിലേക്ക് നടന്നു.... പ്ലസ് ടു ബാച്ചിന്റെ മെയിൻ താവളമായ ഗ്രൗണ്ടിലുള്ള ക്യാന്റീനിലെ ബഞ്ചിലേക്ക് നടന്നു.... അവിടെ ഇരുന്നാലെ നമ്മടെ കലാ പരിപാടികൾ നടക്കൂ... ഞങ്ങൾ ചെന്നപ്പോഴേക്കും ഒരു കോഴിക്കട തന്നെ അവിടെ ഹാജറായിട്ടുണ്ട്.. പിന്നെ അവന്മാരെയെല്ലാം ഒതുക്കി നിർത്തി ഞങ്ങളും അവിടെ കൂടി... അതിലൂടെ പോകുന്ന പെൺപിള്ളേരെയെല്ലാം വായ്നോക്കിയും കമന്റടിച്ചും ഇരുന്നു.... അപ്പോഴാണ് നേരെത്തെ കേട്ട അതെ ചിരി വീണ്ടും എന്റെ കാതിൽ പതിച്ചത്... പിന്നെ ഒന്നും നോക്കീല ആ ശബ്ദത്തിനടുത്തേക്ക് ഒറ്റ ഓട്ടമായിരുന്നു... അപ്പോൾ കണ്ടു കൂട്ടുകാരികളുമായി സൊറ പറഞ് സിപ്പപ്പും വായിലിട്ടു കൊണ്ട് നടന്നു വരുന്ന ഹൂറിയെ... അവൾ അടുത്തേക്ക് വരുന്തോറും നല്ല മുല്ലപൂവിന്റെ മണം അവിടെമാകെ നിറഞ്ഞു... കണ്ണുകൾ പിൻ വലിക്കാതെ അവളെ തന്നെ നോക്കിനിന്നു.. എന്നാൽ തിരിച്ചൊരു നോട്ടം കൊണ്ടുപോലും അവൾ എന്നെ കടാക്ഷിച്ചില്ല... അവൾ പോകുന്നതും നോക്കി അവിടെ നിന്നു... 

എന്താ മോനെ അസി ഒരു ചുറ്റികളി മണക്കുന്നുണ്ടല്ലോ.... (സിദ്ധു)

അല്ലടാ ഏതാ ആ പെണ്ണ് (ആദി)

അത് പെണ്ണല്ലടാ ഹൂറിയാ എന്റെ മാത്രം ഹൂറി.... അസി നെഞ്ചിൽ കൈ വെച്ചുകൊണ്ട് കണ്ണുകൾ അടച്ചു അവരുടെ മേലേക്ക് ചാഞ്ഞു  പറഞ്ഞു... 

ഒന്ന് പോയെടാ അവന്റെ ഒരു ഹൂറി അവനെ തള്ളി മാറ്റി ആദി പറഞ്ഞു... 

നീ വരുന്നുണ്ടേൽ വാ.. ഞങ്ങൾ ക്ലാസ്സിലേക്ക് പോകുവാ.. സിദ്ധുവും ആദിയും നടന്നു... എന്റെ ഹൂറിയെ മനസ്സിൽ സ്വപ്നം കണ്ട് ഞാനും അവന്മാരുടെ പുറകെ പോയി..

ദിവസങ്ങൾ കടന്നു പോയി പിന്നെ ഒരിക്കൽ പോലും എന്റെ ഹൂറിയെ ഞാൻ കണ്ടില്ല....ബസ്സ്റ്റോപ്പിലും സ്കൂൾ ഗ്രൗണ്ടിലും എല്ലാം അവളെ ഞാൻ ഇടവേളകളിൽ നോക്കി കണ്ടില്ല.. ആദിയും സിദ്ധുവും സ്ഥിരം കളിയാക്കി തുടങ്ങി.... ഗിരിരാജൻ കോഴി എന്നും പറഞ്ഞുകൊണ്ട്... പക്ഷേ അതൊന്നും എന്നെ ബാധിച്ചില്ല... ബാധിച്ചില്ല എന്നല്ല അപ്പോഴും എന്റെ ഹൂറി മാത്രമായിരുന്നു എന്റെ മനസ്സിൽ...പ്രേത്യേകിച്ചു അവളുടെ ചിരി... 
പിന്നീട് അവളെ പറ്റി തിരയാൻ തുടങ്ങി... ഈ സ്കൂളിൽ ആണെന്ന് ഉറപ്പായിരുന്നു പക്ഷേ എവിടെയാണെന്ന് മാത്രം അറീല... അങ്ങനെ ഞങ്ങൾ മൂന്നുപേരും അവളെ പറ്റി ക്യാന്റീനിൽ ഇരുന്ന് ചർച്ച ചെയ്തു... 

ഇനി ഹൈസ്കൂളിൽ എങ്ങാനും ആയിരിക്കുമോ അന്റെ ഹൂറി... (ആദി)

എവിടെയായാലും കണ്ടുപിടിച്ചേപറ്റൂ... (അസി)

നമ്മുടെ ബാച്ചിന് ഹൈസ്കൂളിന്റെ സെക്ഷനിലേക്ക് പ്രവേശനം ഇല്ല എന്ന് അറീലെ പിന്നെങ്ങനെ അവളെ കണ്ടെത്തും  (സിദ്ധു)

അവിടേക്ക് എങ്ങനേലും പോയെ പറ്റൂ... അതിനൊരു വഴി കണ്ടുപിടിക്കണം... അങ്ങനെ ഞങ്ങൾ ആലോചിച്ചിരുക്കുമ്പോഴായിരുന്നു ദൈവദൂതനെ പോലെ ഞങ്ങളുടെ ഒരു കൂട്ടുകാരനായ അബി അവിടേക്ക് വന്നത്... അവൻ പറഞ്ഞ കാര്യം കേട്ട് ശെരിക്കും എന്റെ മനസ്സിൽ ഒരായിരം ലഡ്ഡു ഒരുമിച്ച് പൊട്ടി... പിന്നെ ഒന്നും നോക്കില്ല... ഹെഡ്മാസ്റ്ററിന്റെ റൂം ലക്ഷ്യം വെച്ച്  ഓടി... 

ഓടിയതിനിടയിൽ കാര്യം പറയാൻ മറന്നു എന്താന്നല്ലേ... സ്കൂൾ  ലീഡർ സ്ഥാനതേക്കുള്ള ഇലക്ഷൻ നടക്കാൻ പോകുന്നു... അപ്പൊ കോമേഴ്സ് ബാച്ചിൽ നിന്നും എന്നോട് മത്സരിക്കാൻ പറഞ്ഞുകൊണ്ട് ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ എന്റെ പേര് കൊടുത്തിട്ടുണ്ട്... അത്യാവശ്യം നമ്മൾക്ക് കുറച്ചു അലമ്പോക്കെ ഉണ്ടെങ്കിലും നന്നായി പഠിക്കും അത്കൊണ്ടാണ് ടീച്ചർ എന്റെ പേര് കൊടുത്തത്... നാമ നിർദ്ദേശ പത്രികയുടെ ഫോം ഫിൽ ചെയ്യാനും ബാക്കി കാര്യങ്ങൾ പറയാനും വേണ്ടിയായിരുന്നു എച്.എം വിളിപ്പിച്ചത്..എതിരാളിയുടെ സ്ഥാനത്തു കണ്ട ക്ലാസ് ടീച്ചറെപോലും ആ നിമിഷം പൂവിട്ടു പൂജിച്ചു.. പ്യാവം ഞാൻ 😁😁😁കാരണം എന്താണെന്നല്ലേ ഇലക്ഷന്റെ പേരും പറഞ് എല്ലാ ക്ലാസ്സുകളിലും കയറിഇറങ്ങാം കൂട്ടത്തിൽ നമ്മുടെ ഹൂറിയെയും കണ്ടുപിടിക്കാം.. 

പിന്നെ ഒന്നും നോക്കീല... മത്സരിക്കാൻ പേരങ്ങട് കൊടുത്തു... അവന്മാർ കുറെ പിന്തിരിപ്പിക്കാൻ നോക്കി... ലീഡർ ആയാൽ പൊല്ലാപ്പാണ്..നിന്ന് തിരിയാൻ സമയം ഉണ്ടാവൂല ഫ്രീഡം  പോകും എന്നൊക്കെ പറഞ്...പക്ഷേ നമ്മൾ ഒരടിപോലും പിന്മാറിയില്ല... ഒരേ ഒരു ലക്ഷ്യം നമ്മടെ ഹൂറിയെ കണ്ടെത്തുക...
             🔷🔷🔷🔷🔷🔷🔷🔷🔷
പിറ്റേന്ന് മുതൽ എല്ലാത്തിനും ഉത്സാഹം ആയിരുന്നു... ഒട്ടുമിക്ക ക്ലാസ്സുകളിലും വോട്ടും ചോദിച്ചു കയറിയിറങ്ങി..അവരോടെല്ലാം വായിട്ടലച്ച് തൊണ്ടയിലെ വെള്ളമെല്ലാം വറ്റി അപ്പോഴും വറ്റാത്ത ഉറവപോലെ കണ്ണുകൾ അവളെ തേടികൊണ്ടിരുന്നു... ഒരാഴ്ചയായിരുന്നു വോട്ട് ചോദിക്കാനുള്ള സമയം... അതിൽ ആറ് ദിവസം കഴിഞ്ഞു.. എന്നിട്ടും അവളെ മാത്രം കണ്ടില്ല.. ഇനി ഒരു ദിവസം കൂടി അതിലാണന്റെ പ്രതീക്ഷ...

അങ്ങനെ ലാസ്റ്റ് ദിവസം എട്ടാം ക്ലാസ്സിന്റെ അവസാന മൂന്ന് ഡിവിഷനിൽ ആയിരുന്നു വോട്ട് ചോദിക്കൽ... ഇവിടെയെങ്കിലും അവളെ കാണണേ എന്ന പ്രതീക്ഷയിൽ നടന്നു... രണ്ടു ക്ലാസ്സുകൾ കയറി ഇറങ്ങി... അവിടെയും അവൾ ഇല്ല...ലാസ്റ്റ് ക്ലാസ്സിലേക്ക് ചുവടുകൾ വെക്കുന്തോറും മനസ്സിൽ വല്ലാത്തൊരു സന്തോഷം വന്നു മൂടി.. വരാന്തയിലൂടെ നടക്കുമ്പോൾ തന്നെ കേൾക്കാമായിരുന്നു ആ ക്ലാസ്സിൽ നിന്നും ടീച്ചർ കുട്ടികളോട് ചോദിക്കുന്ന ചോദ്യത്തിന്റെ ധ്വനി... പിന്നെ ഒരു 5 മിനുട്ടിന് ഒന്നും കേട്ടില്ല.. പിന്നെ കേട്ടത് ചൂരൽ കഷായത്തിന്റെ ശബ്ദം ആയിരുന്നു...ക്ലാസ്സിനടുത്തെത്തിയപ്പോൾ ആകാംഷ കാരണം ചുമ്മാ ക്ലാസ്സിലേക്ക് എത്തിനോക്കി.. അപ്പോൾ കണ്ടകാഴ്ച എന്നിൽ ഒരുപോലെ ചിരിയും നൊമ്പരവും ഉണ്ടാക്കി... എന്താന്നല്ലേ  . ഒരു പെൺകുട്ടി കൈ നീട്ടി ടീച്ചറുടെ കയ്യിൽ നിന്നും അടിവേടിക്കുന്നു.. പേടികൊണ്ട് അവൾ രണ്ടുകണ്ണുകളും ഇറുക്കി അടച്ചിട്ടുണ്ട് .. വീണ്ടും വീണ്ടും ആ പെൺകുട്ടിയെ തന്നെ നോക്കി...അതെ ഇത് അവൾ തന്നെ എന്റെ ഹൂറി ഞാൻ തേടി നടന്ന എന്റെ ഖൽബിലെ ഹൂറി .... 
           ❣️❣️❣️❣️❣️❣️❣️❣️❣️❣️
പിന്നെ ഒന്നും നോക്കീല ടീച്ചറോട് അനുവാദം വാങ്ങി ക്ലാസ്സിൽ കയറി.. ടീച്ചർ ഞങ്ങൾക്ക് പറയാൻ അവസരം തന്നുകൊണ്ട് പിന്നോട്ട് മാറിനിന്നു... അപ്പോഴും നമ്മടെ ഹൂറി അവിടെ നില്ക്കുവായിരുന്നു.. ഞങ്ങളെ കണ്ടപ്പോൾ അവൾക്ക് ഒരു ചമ്മൽ തോന്നി... കാരണം അവൾക്ക് അടികിട്ടിയത് ക്ലാസ്സിലെ പിള്ളേർ മാത്രമല്ല സീനിയഴ്സ് ആയ ഞങ്ങൾ കൂടെ കണ്ടില്ലേ അതിന്റെ ഒരു ചമ്മൽ .. അവളുടെ പരുങ്ങിയുള്ള  നിൽപ് കണ്ട് ഞാൻ തന്നെ അവളോട് ഇരിക്കാൻ പറഞ്ഞു..അപ്പൊ അവൾ ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് അവിടെ ഇരുന്നു... പിന്നെ ഞാൻ എന്റെ പരിപാടി തുടങ്ങി... നല്ലപോലെ തന്നെ എല്ലാവരോടും വോട്ടിംഗ് അഭ്യർത്ഥന നടത്തി... അപ്പോഴൊക്കെ എന്റെ കണ്ണുകൾ അവളുടെ മേൽ പാളിവീണു... അറിയാതെ പോലും അവൾ എന്നെയൊന്നു നോക്കീല... എങ്ങനെ നോക്കും കുരുപ്പ് ഓൾടെ  ഫ്രണ്ടിനോട്‌ വായിട്ടലക്കുവായിരുന്നല്ലോ അന്നേരം... 😏😏

ആ ക്ലാസ്സിൽ നിന്നും ഇറങ്ങുമ്പോൾ മനസ്സ് നിറഞ്ഞു... അവളെ മുന്നിൽ എത്തിച്ചു തന്നതിന് പടച്ചോനോട് നന്ദി പറഞ്ഞു... സിദ്ധുവും ആദിയും അപ്പോഴേക്കും കളിയാക്കി തുടങ്ങിയിരുന്നു... പിന്നീട് ഒരിക്കൽ പോലും അവളെ കണ്ടില്ല... എങ്കിലും എന്റെ കയ്യെത്തും ദൂരത്ത് ഉണ്ടല്ലോ എന്ന ആശ്വാസത്തിൽ പഠനത്തിലേക്ക് ശ്രദ്ധ കൊടുത്തു.... അങ്ങനെ എക്സാം എല്ലാം കഴിഞു ഉയർന്ന മാർക്കോടെ പാസായി ഒരു പിടി നല്ല ഓർമ്മകളുമായി സ്കൂൾ ജീവിതത്തോട് വിട പറഞ്ഞു...എന്നാലും അവളെ മാത്രം മനസ്സിൽ നിന്നും കളഞ്ഞില്ല...

         🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

പിന്നെ രണ്ട് മാസം കാത്തിരിക്കേണ്ടി വന്നു അവളെ ഒന്ന് കാണാൻ... എന്നെ അവൾ കണ്ടില്ലേലും എന്നും രാവിലെ അവളെ കണ്ടിട്ടേ ഞാൻ കോളേജിൽ പോകുമായിരുന്നുള്ളൂ... അപ്പോഴും നമ്മുടെ നിഴലായി ആദിയും സിദ്ധുവും ഉണ്ടായിരുന്നു....അവർ എപ്പോഴും പറയുമായിരുന്നു എവിടെയും ഇല്ലാത്ത ഒരു കാമുകൻ ആണ് ഞാൻ എന്ന്... എന്താന്നല്ലേ... സ്നേഹിച്ച പെണ്ണിനോട് ഇതുവരെ ഇഷ്ട്ടം തുറന്നുപറയാൻ പേടിയുള്ള ഒരു ഊള കാമുകൻ...പക്ഷേ പേടിയായിട്ടൊന്നും അല്ലായിരുന്നുട്ടോ.. എന്റെ ലക്ഷ്യത്തിൽ എത്തുന്നത് വരെ എന്റെ ഇഷ്ട്ടം അവളോട് തുറന്നു പറയില്ല എന്നുള്ളത് എന്റെ ഒരു വാശിയായിരുന്നു... അവന്മാർക്ക് ഇതെല്ലാം അറിയാമെങ്കിലും എന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി വെറുതെ ഓരോന്ന് പറയും... 

പിന്നെയും വർഷങ്ങളോളം ഞാൻ അവളെ പ്രണയിച്ചു അവൾ അറിയാതെ... അപ്പോഴേക്കും ആദിയും സിദ്ധുവും അവരുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി ഓരോ തിരക്കുകളിലേക്ക്  ചേക്കേറിയിരുന്നു.... 
പിന്നീട് ഞാനും എന്റെ ലക്ഷ്യത്തിലേക്ക് എത്താൻ വേണ്ടി പ്രവാസലോകത്തേക്ക് ചെക്കേറി... പിന്നീട് ജീവിതം കടലിൽ നിന്നും കരക്കടുപ്പിക്കാനുള്ള നെട്ടോട്ടത്തിൽ ആയിരുന്നു... അപ്പോഴും അവളെ കുറിച്ചോർക്കാത്ത രാത്രികൾ വിരളമായിരുന്നു... അങ്ങനെ രണ്ട് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ ബിസിനസ്‌ തുടങ്ങാനുള്ള കുറച്ചു സമ്പാദ്യവുമായി നാട്ടിലേക്ക് പോന്നു...പിന്നെ നാട്ടിൽ ബിസിനസ്‌ തുടങ്ങി ജീവിതമെല്ലാം സെറ്റിൽഡ് ആയി നല്ലൊരു നിലയിൽ എത്തി.... എന്റെ ഉമ്മ എന്നെ കഷ്ട്ടപ്പെട്ടു പഠിപ്പിച്ചതിന് കാര്യം ഉണ്ടായെന്നു ഉമ്മാക്ക് തെളിയിച്ചു കൊടുത്തു...പിന്നീട് ഉമ്മയുടെ നിരന്തരമായുള്ള ആവശ്യം ആയിരുന്നു എന്റെ വിവാഹം... അപ്പോഴും ഞാൻ ഒരു കണ്ടീഷൻ പറഞ്ഞിരുന്നു... എനിക്കിഷ്ട്ടപെട്ട പെൺകുട്ടിയെ ഞാൻ തന്നെ കണ്ടെത്തുമെന്ന്... അപ്പോൾ ഉമ്മ തിരിച്ചൊരു കണ്ടീഷൻ വെച്ചു... ഒരു മാസത്തിനുള്ളിൽ കണ്ടെത്തണം എന്നു പറഞ്ഞു... നമ്മൾ വർഷങ്ങൾക്കു മുന്പേ കണ്ടെത്തിയതു കൊണ്ട് ഉമ്മാനോട് കണ്ണും പൂട്ടി യെസ് പറഞ്ഞു... 
             🔷🔷🔷🔷🔷🔷🔷🔷

പിറ്റേന്ന് നേരത്തെ തന്നെ അവൾ പഠിക്കുന്ന ഫാഷൻ ഡിസൈനിങ് സെന്റർ ലക്ഷ്യം വെച്ച് കാർ പറപ്പിച്ചു വിട്ടു...പക്ഷേ അവിടെയൊന്നും അവളെ കണ്ടില്ല...ആരോട് അവളെ പറ്റി ചോദിക്കും എന്ന് ആലോചിച്ചു നിൽക്കുമ്പോഴായിരുന്നു ആ സെന്ററിൽ ക്ലാസ്സ്‌ എടുക്കുന്ന ചേച്ചി അതിലൂടെ പോയത്... പിന്നെ ഒന്നും നോക്കീല അവരെ ലക്ഷ്യം വെച്ച് പിറകെ ഓടി....പക്ഷേ അവരിൽ നിന്നും അറിഞ്ഞ വാർത്ത സത്യത്തിൽ എന്നെ തളർത്തി കളഞ്ഞു.... 


മഹർ Part:12


ചേച്ചി.... ഒന്ന് നിൽക്കാമോ ഒരു കാര്യം ചോദിച്ചോട്ടെ 
.. (അസി)

മ്മ്.. എന്താ... ചോദ്യഭാവത്തിൽ ആ ചേച്ചി എന്നെ നോക്കി 
.. 

ഞാൻ മടിച്ചു മടിച്ചു ചോദിച്ചു... 

അത് പിന്നെ ഇവിടെ പഠിച്ചിരുന്ന ഒരു പെൺകുട്ടിയില്ലെ... ആ കുട്ടിയെ ഇന്ന് കണ്ടില്ലല്ലോ എവിടെ പോയതാ 
.. (അസി)

ഏത് കുട്ടി.. ഇവിടെ ഒരുപാട് പെൺകുട്ടികൾ പഠിക്കുന്നുണ്ട് അതിൽ ഏതാ.... (ചേച്ചി)

അത് പിന്നെ... 

പേര് പറയൂ..(ചേച്ചി)

അപ്പോഴാണ് എനിക്ക് ഓർമ വന്നത് ഇത്രേം വർഷത്തിനിടക്ക് അവളുടെ പേര് പോലും അറിയില്ലല്ലോ എന്നത്... പിന്നെ എന്തു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി... 

ചേച്ചി എനിക്ക് പേരൊന്നും അറീല... 

പിന്നെങ്ങനെയാ ആളെ എനിക്കറിയ... (ചേച്ചി)

നല്ല കിലുക്കാം പെട്ടിപോലെ ചിരിക്കുന്ന ഒരു സുന്ദരികുട്ടി... അവളെ അറിയില്ലേ ചേച്ചി... 

താൻ രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താതെ പോയെ... ചേച്ചി അതും പറഞ്ഞു പോകാനൊരുങ്ങി.. 

ചേച്ചി... പ്ലീസ്... 
അപ്പോഴാണ് എന്റെ ഫോണിൽ എനിക്ക് ഇടക്ക് കാണാൻ വേണ്ടി ഗൾഫിലേക്ക് പോകും മുന്നേ  എടുത്ത ഒരു ഫോട്ടോയുടെ കാര്യം ഓർമ വന്നത്.. പിന്നെ വേഗം തന്നെ ആ ഫോട്ടോ ചേച്ചിയെ കാണിച്ചു... 

ഓ മിസിരിയാണോ... ഓൾ ഇവിടുത്തെ കോഴ്സ് എല്ലാം മതിയാക്കി പോയി ഇന്നവളുടെ എൻഗേജ്മെന്റ് ആണ് ഒരു മാസം കഴിഞ്ഞാൽ നിക്കാഹും... 

ചേച്ചി അത് പറഞ്ഞപ്പോൾ എനിക്ക് അത് താങ്ങാൻ പറ്റിയില്ല... വർഷങ്ങളോളം മനസ്സിൽ കൊണ്ടുനടന്ന പെണ്ണിന്റെ പേര് പോലും അറിയുന്നത് അവൾ തന്നിൽ നിന്നും അകലുന്ന നിമിഷത്തിൽ.. എന്നിട്ടും ഒന്നും ചെയ്യാൻ കഴിയാതെ ഞാൻ തളർന്നു പോയി.. 

അല്ല താൻ ആരാ അവളുടെ... മുൻപ് പരിജയമുണ്ടോ... അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ആ ചേച്ചി എന്നോട് ചോദിച്ചു.. അതിനൊന്നും മറുപടി പറയാൻ കഴിയാതെ തളർന്ന മനസ്സുമായി ഞാൻ അവിടെ നിന്നും വണ്ടിയെടുത്ത് എങ്ങോട്ടെന്നില്ലാതെ പോയി... ഉമ്മ ഫോൺ വിളിച്ചപ്പോഴാണ് തിരിച്ചു വീട്ടിലേക്ക് പോയത്.. വീട്ടിൽ എത്തിയിട്ടും ഉമ്മാനോട് ഒന്നും പറഞ്ഞില്ല... റൂമിൽ അവളെയും ഓർത്ത് കിടക്കുമ്പോഴായിരുന്നു ആദി വിളിച്ചത്... എന്താ കാര്യം എന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല... നിനക്ക് ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട് വാട്ട്സപ്പിൽ മെസ്സേജ് വിട്ടിട്ട് നോക്കാൻ പറഞ്ഞു അവൻ ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞ് വിളിക്കാം എന്നും പറഞ്ഞുകൊണ്ട് ഫോൺ വെച്ചു....അവനെ വിഷമിപ്പിക്കണ്ടാ എന്ന് കരുതി മെസ്സേജ് എടുത്തുനോക്കി...അപ്പോൾ കണ്ടത് മിസിരിയുടെ പേരും അഡ്രസ്സും ഒക്കെ ആയിരുന്നു... ഞാൻ അവനോട് ഇന്നലെ പറഞ്ഞിട്ടുണ്ടായിരുന്നു ഓൾടെ അഡ്രെസ്സ് കണ്ടുപിടിക്കാൻ... പാവം എവിടുന്നോ തപ്പിപിടിച്ചു കൊണ്ടുവന്നു... ഓന്ക്ക് അറിയില്ലല്ലോ അവൾ കൈ വിട്ട് പോയെന്ന്...എല്ലാം കൂടെ ആലോചിച്ചു ആകെ വട്ട് പിടിക്കുന്നപോലെ തോന്നി... അപ്പോഴാണ് ആദി ഫോൺ വിളിച്ചത്... അവൻ എന്നോട് പറഞ്ഞു അഡ്രസ് തന്നിട്ടുണ്ട് ഇനിയെല്ലാം എന്റെ കയ്യിൽ ആണെന്ന് അവൻ അങ്ങനെ പറഞ്ഞതും എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല... ഞാൻ പൊട്ടികരഞ്ഞു പോയി... അത് കേട്ട് അവൻ ഫോണിലൂടെ എന്താണെന്ന് ചോദിച്ചു... ഞാൻ ഒന്നും പറയാതെ ഫോൺ കട്ട്‌ ചെയ്തു... ഉള്ളിലെ സങ്കടങ്ങള് കണ്ണുനീരിനാൽ ഒഴുക്കികളഞ്ഞു.... 

കുറച്ചു കഴിഞ്ഞ് ആദിയും സിദ്ധുവും വന്നു...എന്നോട് ഒരുപാട് എന്താ കാര്യം എന്ന് ചോദിച്ചെങ്കിലും ഞാൻ പറഞ്ഞില്ല... പിന്നീട് അവൻമാർ ദേഷ്യപ്പെട്ടു പോകാൻ ഒരുങ്ങിയപ്പോൾ ഞാൻ എല്ലാം പറഞ്ഞു.. അത് കേട്ട് അവൻമാർക്കും ഒരുപാട് വിഷമമായി.. കാരണം എനിക്ക് അവളെ അത്രക്കും ഇഷ്ട്ടം ആയിരുന്നു.... അവന്മാർ ഒരുപാട് പറഞ്ഞു അവളോട് പോയി സംസാരിക്കാം എന്നും എല്ലാം സെറ്റ് ആക്കാം എന്നും.. അപ്പോൾ എല്ലാം ഞാൻ അവന്മാരോട് പറഞ്ഞു.. വേണ്ട എന്ന്... എന്താണെന്നാൽ എനിക്ക് മാത്രമാണ് അവളോട് പ്രണയം അല്ലാണ്ടെ അവൾക്ക് എന്നോടില്ല... ഞാൻ ആരാണെന്ന് പോലും ഓൾക്ക് അറീല...എന്റെ പ്രണയം എന്നിൽ തന്നെ അവസാനിക്കട്ടെ എന്ന്.... പിന്നെ അവന്മാർ ഒന്നും പറഞ്ഞില്ല... 

ദിവസങ്ങൾ കടന്നു പോയി... ഇന്ന് അവളുടെ നിക്കാഹ് ആണ്....എന്റെ എല്ലാമെല്ലാമായ പ്രണയത്തിന്റെ... ഞാനും പോയി അവളുടെ നിക്കാഹിന്... ആരും അറിയാതെ അവളെ അവസാനമായി ഒന്ന് കണ്ട് തിരിച്ചു പോന്നു... അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു.... അതിലുപരി നൗഷാദിനെയും മിസിരിയേയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം തോന്നി... എന്തു കൊണ്ടും എന്നേക്കാൾ നല്ലൊരു ആളെയാണ് ഓൾക്ക് ഇണയായി കിട്ടിയതെന്ന് മനസ്സ് പറഞ്ഞു.... അതിന് പടച്ചോനോട് നന്ദി പറഞ്ഞു കൊണ്ട് വീട്ടിലേക്ക് മടങ്ങി.... 

പിന്നീട് ഉമ്മ നിരന്തരമായി വിവാഹത്തിന് നിർബന്ധിക്കാൻ തുടങ്ങി.... ഞാൻ ഓരോരോ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറി... 

ഇജ് ഇങ്ങനെ ഒഴിഞ്ഞുമാറുന്നതിന്റെ കാരണം ഇക്ക് മനസ്സിലാവും... ഓൾ ഇപ്പൊ ഒരു കുടുംബമായി ജീവിക്കാൻ തുടങ്ങി... ഇനി ന്റെ കുട്ടി അതൊക്കെ ഓർത്ത് വിഷമിക്കണ്ട.... പുതിയൊരു ജീവിതം തുടങ്... 

ഉമ്മാ എനിക്ക് പറ്റണില്ലാ ഓളെ മറക്കാൻ... അസി ഉമ്മാനെ കെട്ടിപ്പിടിച്ചു കരഞ്ഞു.... 

മറന്നേ പറ്റൂ... ജീവിതം ഇങ്ങനെയൊക്കെയാണ്... കയ്യെത്തും ദൂരത്ത് ഉണ്ടെങ്കിലും ചിലപ്പോൾ കയ്യെത്തി പിടിക്കാൻ കഴിഞ്ഞെന്നു വരില്ല... ഈ ഉമ്മാനെ ഓർത്തെങ്കിലും ന്റെ മോന് ഒരു നിക്കാഹ് ചെയ്... 

അങ്ങനെ ഉമ്മാന്റെ നിർബന്ധത്തിന് വഴങ്ങി..... ഒരു പാവപ്പെട്ടവീട്ടിലെ പെണ്ണിനെ കല്യാണം കഴിച്ചു.... അപ്പോഴും സുഖമുള്ള ഒരു ഓർമയായി അവൾ മിസിരി എന്റെ ഉള്ളിൽ ജീവിച്ചു.... 

ശബാനയുമായി പുതിയൊരു ജീവിതം തുടങ്ങി.... പടച്ചോന്റെ കിതാബിൽ എന്റെ ഇണ ഇവളായിരിക്കും എന്ന തോന്നലിൽ അവളെ മനസ്സറിഞ്ഞു കൊണ്ട് തന്നെ ഒരു കുറവും വരാതെ സ്നേഹിച്ചു... പക്ഷേ എന്തുകൊണ്ടോ അവൾ എന്നിൽ നിന്നും അകലം കാണിച്ചു.. ഞാൻ അത് അത്രകാര്യമാക്കിയില്ല.... പിന്നീട് ഞാൻ ഇതേ പറ്റി അവളോട് ചോദിച്ചപ്പോൾ  അവൾ പറഞ്ഞത് അവൾക്കൊരു പ്രണയം ഉണ്ടായിരുന്നെന്നും അയാളെ മറന്ന് ഞാനുമായി പൊരുത്തപ്പെടാൻ കുറച്ച് ടൈം വേണം എന്നും പറഞ്ഞു... പ്രാണനോളം സ്നേഹിച്ചു ആ പ്രണയം നഷ്ട്ടപ്പെട്ടാലുള്ള വേദന അറിയാവുന്നത് കൊണ്ട് ഞാൻ അവളെ മനസ്സിലാക്കി ഓൾക്ക് ടൈം കൊടുത്തു... പിന്നെ ഒരു ബിസ്സിനെസ്സ് ടൂറിനായി ഞാൻ പുറത്ത് പോയ സമയത്ത് അവൾ അവളുടെ പ്രണയത്തോടൊപ്പം പോയി.. എന്നെന്നേക്കുമായി... പിന്നീട് ഒരിക്കൽ പോലും ഞാൻ അവളെ പറ്റി തിരക്കിയില്ല... എവിടേലും സന്തോഷത്തോടെ ജീവിച്ചോട്ടെ എന്ന് കരുതി... അപ്പോളും എല്ലാവരുടെയും മുന്നിൽ ഞാൻ ഒരു കോമാളി ആയി ജീവിച്ചു...പിന്നീട് ആരോടും കൂടുതലായി അടുപ്പത്തിന് പോയില്ല... അങ്ങനെ ഞാൻ എന്റെ മാത്രം പരാജയങ്ങളുടെ ലോകത്തിൽ ജീവിതം മുന്നോട്ട് നയിച്ചു... 
             🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

മാസങ്ങൾക്കുശേഷം ഉപ്പന്റെ ഓർമദിവസത്തിന്റെ (കൊല്ലം തികച്ചിലിന്റെ)അന്ന് യതീം ഖാനയിലേക്ക് ഒരു ദിവസത്തിന്റെ ഭക്ഷണം കൊടുക്കാൻ വേണ്ടി പോയി.. 
അത് എല്ലാ കൊല്ലവും പതിവുള്ളതാണ്.. അത് മുടക്കണ്ടാ എന്ന് ഉമ്മ പറഞ്ഞതോണ്ട് ഫുഡുമായി അവിടേക്ക് പോയി... എല്ലാം അവിടെ ഏൽപ്പിച്ചു തിരിക്കാൻ നേരത്ത്.. ഓട്ടോയിൽ ഒരു പെൺകുട്ടി വന്നിറങ്ങി.. എന്നിൽ നിന്നും ഒരുപാട് അകലെയാണ് വന്നിറങ്ങിയതെങ്കിലും അത് ആരാണെന്ന് മനസ്സിലാക്കാൻ എനിക്ക് ഒട്ടും പ്രയാസപ്പെടെണ്ടി വന്നില്ല.. ഞാൻ പരിസരം മറന്ന് അവളെ തന്നെ നോക്കിനിന്നു... മുഖത്ത് പഴയ പ്രസരിപ്പോന്നും ഇല്ല.... കണ്ണിൽ സന്തോഷത്തിന് പകരം നീർകണങ്ങൾ തളം കെട്ടി നിൽക്കുന്നു.. ഒരു പേമാരി പോലെ അത് എപ്പോൾ വേണമെങ്കിലും ഭൂമിയിലേക്ക് പതിക്കാം.. കിലുക്കാം പെട്ടി പോലുള്ള അവളുടെ ചിരി എങ്ങോ പോയി മറഞ്ഞിരിക്കുന്നു... എന്തു പറ്റിയതായിരിക്കും അവൾക്ക്... അവളിലെ മാറ്റങ്ങൾ എന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉടലെടുക്കാൻ ഇടയാക്കി.... അതിന് ഉത്തരം കണ്ടെത്താൻ ഞാൻ അവളെ പിന്തുടർന്നു... അകത്തേക്ക് കയറി ഉസ്താദിനോട്‌ എന്തൊക്കെയോ പറയുന്നുണ്ട്... കണ്ണീർ പൊഴിക്കുന്നുണ്ട് പക്ഷേ ഞാൻ അകലെ ആയത്കൊണ്ട് ഒന്നും വ്യക്തമായി കേൾക്കൻ സാധിക്കുന്നില്ല.. എന്തായിരിക്കും അവൾക്ക് ഇത്രയേറെ സങ്കടപ്പെടുത്തുന്ന കാര്യം..പോകാൻ നേരത്ത് അവൾ അവിടെ ഒരു പൊതി ഏൽപ്പിച്ചു... എന്നിട്ട് പൊട്ടികരഞ്ഞു കൊണ്ട് തിരിച്ചു പോയി.... എന്താണ് അവൾ ഉസ്താദിന്റെ കയ്യിൽ ഏല്പിച്ചു പോയത്... ഞാൻ എന്നോട് തന്നെ ചോദിച്ചു.. 

പിന്നീട് അവൾ പോവാൻ വേണ്ടി കാത്തിരിന്നു... അവൾ പോയി കഴിഞ്ഞതും ഒട്ടും സമയം കളയാതെ ഉസ്താദിന്റെ അടുത്തേക്ക് പോയി... ഉസ്താദ് പറഞ്ഞുതന്നു അവളുടെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചതൊക്കെയും.. അത് കേട്ടപ്പോൾ നിന്ന നിൽപ്പിൽ ഭൂമി പിളർന്നു താഴേക്ക് പോയെങ്കിൽ എന്ന് തോന്നി.. എന്തിന് ഇങ്ങനൊരു വിധി ആ പാവത്തിനോട്‌ പടച്ചോൻ ചെയ്തത് എന്നലോചിച്ചു മനസ്സ് വിങ്ങി...പിന്നീട് അവിടെ വെച്ച് തന്നെ ഞാൻ ഒരു ഉറച്ച തീരുമാനം എടുത്തു.. അവൾ  ഇനിയും സങ്കടതിന്റെ ആഴക്കടലിൽ മുങ്ങി താഴാതിരിക്കാൻ ഒരു ഉറച്ച തീരുമാനം.. 

അത്രയും വായിച്ചു കഴിഞ്ഞതും അവൾ പൊട്ടികരഞ്ഞു... ഇത്രയും നാൾ എന്നെ നെഞ്ചിൽ കൊണ്ടു നടന്ന ആ പാവത്തിന്റെ മനസ്സ് ഞാൻ കാണാതെ പോയല്ലോ പടച്ചോനെ എന്ന് പറഞ്ഞുകൊണ്ട് അവൾ നിയന്ത്രണമില്ലാതെ കരഞ്ഞു...ഇനിയും ആ മനുഷ്യനെ വിഷമിപ്പിച്ചു കൂടാ...ഇക്കാന്റെ പ്രണയം ഇക്കാക്ക് തന്നെ തിരിച്ചു നൽകണം... തന്നതിനേക്കാൾ ഇരട്ടിയായി...അവൾ സ്വയം പറഞ്ഞു.. 

ബാക്കി വായിക്കാനായി അവൾ ആ ഡയറിയുടെ താളുകൾ മറിച്ചു...
          🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

മോളെ മിസിരി... ഇജ് എവിടെ ഒന്നിങ്ങു വന്നേ... 

ആ ഉമ്മാ ദ വരുന്നു... 

ഉമ്മാന്റെ വിളികേട്ടതും അവൾ കണ്ണുകൾ തുടച്ചു കൊണ്ട് താഴേക്ക് പോയി... ബാക്കി എന്തായിരിക്കും അതിൽ എഴുതിയിരിക്കുന്നത് എന്ന് അവൾക്ക് ഊഹിക്കാമെങ്കിലും അത് അവനിലൂടെ തന്നെ അറിയണം എന്നുള്ളത് കൊണ്ട് അവൾ ഡയറി അവളുടെ ബാഗിൽ ഭദ്രമായി സൂക്ഷിച്ചു...ഇനിയും അതിൽ നിന്നും അവനെ പറ്റി ഒരുപാട് അറിയാനുണ്ട് എന്ന ചിന്തയിൽ...
            🔷🔷🔷🔷🔷🔷🔷🔷🔷🔷

രാത്രി ഫുഡ്‌ എല്ലാം കഴിക്കൽ കഴിഞ്ഞ് മിസിരി റൂമിൽ വന്നു കിടന്നു... എന്നിട്ട് ഫോൺ ഓൺ ചെയ്തു നോക്കി...ഇതുവരെ ആയിട്ടും അസിയുടെ ഒരു വിളിയോ മെസ്സേജോ ഒന്നും വന്നിട്ടില്ല.. അവളിൽ അത് ആധി നിറച്ചു... വേഗം തന്നെ മിസിരി അസിയുടെ ഫോണിലേക്ക് വിളിച്ചു... സ്വിച്ച് ഓഫ്‌ എന്നാണ് പറയുന്നത്... വാട്ട്സപ്പിലെ ലാസ്റ്റ് സീൻ നോക്കി രാവിലെയാണ് കാണിക്കുന്നത്... 

എന്നാലും എന്തായിരിക്കും ഇക്കാ വിളിക്കാത്തത്... ഇനി ഓഫീസിൽ തിരക്കിട്ട ജോലിയിൽ ആയിരിക്കോ... ഏയ്‌... എത്ര തിരക്കാണ് എങ്കിലും കിടക്കുന്നതിനു മുന്നേ എന്നെ വിളിക്കേണ്ടതാണല്ലോ... ഇനി എന്നോട് പിണക്കമാണോ... 

ഇങ്ങനെ ഒരുപാട് കാര്യങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി... ഉമ്മാനോട് ചോദിക്കാം എന്ന് കരുതി താഴേക്ക് പോയി...  

ഉമ്മാ... ന്താ ഇക്ക വിളിക്കാഞ്ഞെ... ഉമ്മാക്ക് വിളിച്ചിരുന്നോ... 

ആ... ഇക്ക് വിളിച്ചല്ലോ... ന്തെ അനക്ക് വിളിച്ചില്ലേ... ചിലപ്പോൾ എന്തേലും തിരക്കിൽ ആയിരിക്കും....ഇജ് പോയി കിടക്കാൻ നോക്ക്... അതും പറഞ്ഞു കൊണ്ട് ഒരു കള്ള ചിരിയോടെ ഉമ്മ റൂമിന്റെ വാതിൽ അടച്ചു.... 

ഇങ്ങോട്ട് വരട്ടെ കാണിച്ചു കൊടുക്കുന്നുണ്ട്... എനിക്ക് വിളിക്കാത്തതിന് പലിശയും കൂട്ടുപലിശയും ചേർത്ത് തരുന്നുണ്ട്... അങ്ങനെ ഓരോന്ന് പിറുപിറുത്ത് അവൾ മുകളിലേക്ക് പോയി... വീണ്ടും ഫോൺ എടുത്ത് നോക്കി അവൻ വിളിച്ചോ എന്നറിയാൻ... പക്ഷേ നിരാശയായിരുന്നു ഫലം... പിന്നീട് അവൾ ബെഡിൽ കിടന്നു... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല.... ഇപ്പൊ മിക്ക രാത്രിയിലും അങ്ങനെയാ അസി കൂടെ ഇല്ലാതെ ഒരുപോള പോലും കണ്ണടക്കാൻ അവളെ കൊണ്ടാവില്ല എന്ന് തെല്ലൊരു നാണത്തോടെ അവൾ ഓർത്തു.... പിന്നീട് അവിടെ നിന്നും എണീറ്റ് മിസിരി ബാൽക്കണിയിലേക്ക് ഫോണും എടുത്ത് കൊണ്ട് പോയി.. അവിടെയുള്ള ഊഞ്ഞാലിൽ അവൾ ഇരുന്നു.... പുറത്ത് ചെറുതായി മഴ പെയ്യുന്നുണ്ട്... അവിടെമാകെ പുതുമണ്ണിന്റെ സുഗന്ധം പരന്നു... അതും ആസ്വദിച്ചു അവൾ അവിടെ പുറത്തേക്കും നോക്കിയിരുന്നു...കുറച്ചു കഴിഞ്ഞ് ഹെഡ്സെറ്റ് ചെവിയിൽ തിരുകി ഊഞ്ഞാലിൽ കിടന്നു മ്യൂസിക് പ്ലേ ചെയ്തു..... 

🎶ഒരു നാൾ കിനാവ് പൂത്തിടും 
  അതിൽ നമ്മളൊന്നു ചേർന്നിടും 
 പിറാക്കൾ പോലിതെ വഴി
 നിലാവിൽ  പാറിടും..... 

നിനക്കു തണലായി ഞാൻ... 

നിനക്കു തുണയായി ഞാൻ.... 

പല കനവുകൾ... 

പകലിരവുകൾ.... 

നിറമണിയുമീ 

കഥയെഴുതുവാൻ... 

ഈ ആശകൾ തൻ 

മണ്തോണിയുമായ് തുഴഞ്ഞകലെ പോയിടാം...

എന്റെ നെഞ്ചകെ നീയല്ലേ 
എന്റെ ഉന്മദം നീയല്ലേ 
നിന്നെ അറിയാൻ 
ഉള്ളു നിറയാൻ 
ഒഴുകിയൊഴുകി ഞാൻ 
എന്നുമെന്നും ഒരു പുഴയായ്... 

ആരാധികേ... 🎶

ആ പാട്ടിൽ ലയിച്ചു മിസിരി അവിടെ കിടന്നുറങ്ങി.... 

പിറ്റേന്ന് നേരം വെളുത്തപ്പോൾ അവളുടെ അടുത്ത് കിടക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി തരിച്ചു... 
      

മഹർ Part:13


നേരം വെളുത്തപ്പോൾ തന്റെ അടുത്ത് കിടക്കുന്ന ആളെ കണ്ട് അവൾ ഞെട്ടിതരിച്ചു.
അസി... ഇങ്ങേരെപ്പോ ഇവിടെ എത്തി.. 
ഉറക്കത്തിൽ നിന്നും ഉണർത്തണോ വേണ്ടയോ എന്ന് മിസിരി കുറച്ചു നേരം ചിന്തിച്ചു നിന്നു..പിന്നെ വിളിക്കാതെ തന്നെ ഫ്രഷ് ആവാൻ പോയി..

ഇക്കാ..അസിക്ക.. എഴുന്നേൽക്ക്.. ഫ്രഷായി വന്നു മിസിരി അസിയെ കുലുക്കി വിളിച്ചു..

ഗുഡ് മോർണിങ് മൈ ഡിയർ വൈഫി.അവൻ ഒന്ന് മൂരി വിട്ടു എഴുന്നേറ്റു.. എന്നിട്ട് മിസിരിയെ നോക്കി.. തന്നെ തന്നെ നോക്കി മുപ്പത്തിരണ്ടു പല്ലും കാട്ടി ഇളിക്കുന്ന മിസിരിയെ ആണ് കണ്ടത്.. ആ ചിരിയിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് അവൻക്ക് തോന്നി.. 

എന്താ ഭാര്യേ ചിരിയിൽ ഒരു കള്ളത്തരം ഒളിഞ്ഞു കിടപ്പുണ്ടല്ലൊ.

അത് ചോദിച്ചതും അടുത്ത് ഇരുന്ന ജഗ്ഗിലെ വെള്ളം അവന്റെ ദേഹത്തേക്ക് ഒഴിച്ചു .. 

ഇത് തന്നെയാ സ്പെല്ലിങ് മിസ്റ്റേക്ക്... നനഞ്ഞ കോഴിയെ പോലെ ഇരിക്കുന്ന അവനെ കണ്ട് അവൾ ചിരി അടക്കി പറഞ്ഞു... 

എടി... ദുഷ്ടേ.. നീ എന്താടി ചെയ്തത് 😠😠

കണ്ടില്ലേ എന്താ ചെയ്തതെന്ന് 😏

ചെയ്തത് എന്താണെന്ന് ഇക്ക് നല്ലപോലെ മനസ്സിലായി...ഇത് എന്തിനാണെന്ന ചോദിച്ചേ... ബെഡിൽ നിന്നും എഴുനേറ്റ് മിസിരിയുടെ നേരെ നടന്നു കൊണ്ട് അസി ചോദിച്ചു... 

അതോ ഇന്നലെ വിളിക്കാത്തതിന്..പിന്നെ എന്നോട് പറയാതെ വന്നതിന്.. അവനെ പിറകിലേക്ക് തള്ളി അവൾ പറഞ്ഞു.. അവൻ നേരെ ചെന്ന് ബെഡിൽ വീണു.. ഒപ്പം അവളും.. 

നീയെന്താടി വിചാരിച്ചേ എന്നെ തള്ളിയിട്ടു പോകാമെന്നോ.. അതിന് ഞാൻ സമ്മതിക്കുമോ കുറുമ്പി... ഞാൻ എവിടെയാണെലും നീയും ഉണ്ടാകും എന്റെ കൂടെ... മനസ്സിലായോ കുശുമ്പി... അവളുടെ മൂക്കിന് തുമ്പിൽ പിടിച്ചു കൊണ്ട് അസി പറഞ്ഞു... ആ കൈ അവൾ തട്ടി മാറ്റി..


എന്നെ വിട്ടേ എനിക്ക് പോണം..ഇന്നലെ ഒന്നും വിളിക്കാതെ പിന്നെ ഇന്ന് സ്നേഹിക്കാൻ വന്ന്ക്ക.. മിസിരി മുഖം തിരിച്ചു കൊണ്ട് പറഞ്ഞു... 

ഡീ പെണ്ണേ വെറുതെ ജാഡ കാണിക്കണ്ട.. ഞാൻ അനക്കൊരു സർപ്രൈസ് തന്നതല്ലേ.. അവളുടെ കവിളിൽ കുത്തിപിടിച്ചു കൊണ്ട് അസി പറഞ്ഞു... 

ആണോ അറിഞ്ഞില്ല 😡... 

അവൾ എണീറ്റു പോകാൻ നോക്കി..എണീറ്റ പാടന്നെ അവൻ അവളെ വലിച്ചു വീണ്ടും ദേഹത്തേക്കിട്ടു... 

എവിടെ പോവാ.. മ്മ്.. അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ആർദ്രമായി ചോദിച്ചു... 

അ..ത്.. പി... ന്നെ.. ഞാൻ ചാ..യ... അവന്റെ പ്രണയാർദ്രമായ നോട്ടം താങ്ങാനാവാതെ അവൾ മിഴികൾ താഴ്ത്തി പറഞ്ഞു... 

ഓ അവളുടെ ഒരു നാണം... ഈ നാണം ഞാൻ ഇപ്പൊ മാറ്റി തരാം... അതും പറഞ്ഞുകൊണ്ട് അവൻ അവളെയും കൊണ്ട് മറിഞ്ഞു... ഇപ്പോൾ അവൻ മുഖളിലും അവൾ താഴെയും... രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം ഉടക്കി....അവളുടെ ഹൃദയത്തിന്റെ വേഗത കൂടി.. അത് അവന്റെ പ്രണയത്തിനായ് മിടിക്കാൻ തുടങ്ങി... അത് അറിഞ്ഞേന്നോണം അസി ഉള്ളിൽ ചിരിച്ചു...എന്നിട്ട് മെല്ലെ അവളുടെ മുഖത്തിനടുത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു... അവൾ കണ്ണുകൾ ഇറുക്കി അടച്ചു... കുറച്ചു കഴിഞ്ഞ് പ്രതികരണമൊന്നും കാണാഞ്ഞപ്പോൾ അവൾ കണ്ണുകൾ തുറന്നു നോക്കി... അപ്പോൾ തന്നെ നോക്കി ചിരിക്കുന്ന അസിയെ ആണ് കണ്ടത്...അത് കണ്ട് അവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി... 

മോൾ... എന്തൊക്കെയോ പ്രതീക്ഷിച്ചെന്ന് തോന്നുന്നല്ലൊ... മ്മ്... 

ഞാൻ എന്ത്... പ്ര.. പ്രതീക്ഷിച്ചെന്ന്... അവൾ വിക്കി വിക്കി ചോദിച്ചു... 

ആ.. അത് തന്നെ... 

എന്ത്... 

ഇജ് എന്ത് പ്രതീക്ഷിച്ചാലും  അതൊന്നും ഇപ്പൊ നടക്കില്ല മോളെ... കാരണം ഞാൻ പല്ല് തേച്ചിട്ടില്ല... അതും പറഞ്ഞു അസി അപ്പുറത്തേക്ക് കിടന്നു... അവൾ എണീറ്റിരുന്ന് രണ്ട് കൈ കൊണ്ടും അവന്റെ നെഞ്ചിനിട്ട് കുത്തി... 

പോയി ഇക്കാക്ക് ചായ എടുത്ത് വാ... അവളുടെ കൈ പിടിച്ചു വെച്ചു കൊണ്ട് അസി പറഞ്ഞു... 

മ്മ്.. ഇപ്പൊ കൊണ്ടുവരാം... അവൾ എണീറ്റു... 

പോകാൻ വരട്ടെ അതിന് മുന്നേ ദാ ഇവിടെ ഒരു സമ്മാനം തന്ന് പൊയ്ക്കോ... അവൻ കവിളിൽ തൊട്ട് കൊണ്ടു പറഞ്ഞു... 

അയ്യടാ.... പോയി പണിനോക്ക്... 

പ്ലീസ്... അന്റെ ഇക്കയല്ലേ പ്ലീസ്... അവൻ കൊഞ്ചി കൊണ്ട് പറഞ്ഞു... 

അവൾ അവന്റെ മുഖത്തേക്ക് അവളുടെ മുഖം അടുപ്പിച്ചു... എന്നിട്ട് അവന്റെ കവിളിൽ ഒരു അഡാർ കടി വെച്ചു കൊടുത്തു....എന്നിട്ട് അവൾ കിലുക്കാം പെട്ടി പോലെ ചിരിച്ചുകൊണ്ട് ഓടിപോയി... ആ ചിരി അവന്റെ ഖൽബ് നിറച്ചു... ഏറെ നാളുകൾക്കു ശേഷം അവൾ ഇങ്ങനെ ചിരിച്ചതു കണ്ടിട്ട്.. പക്ഷേ അവളുടെ മാറ്റത്തിന്റെ കാരണം അവൻക്ക് മനസ്സിലായില്ല... 

മിസിരി..... മിസിരി..... 

ഉച്ചത്തിലുള്ള അവന്റെ വിളിക്കേട്ട്  മിസിരി ചായയുമായി മുകളിലേക്ക് പോയി.... 

എന്തിനാ ഇങ്ങനെ കിടന്ന് വിളിക്കുന്നെ.... ചായയുമായി ഞാൻ വരില്ലേ... മിസിരി ചായ കപ്പ് ടേബിളിൽ വെച്ച് കൊണ്ട് പറഞ്ഞു... പക്ഷേ അവിടെയൊന്നും അവനെ കണ്ടില്ല... ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടു അവൻ അവിടെയുണ്ടെന്ന് മനസ്സിലായി.... 

ഇക്കാ ചായ താ ടേബിളിൽ വെച്ചിട്ടുണ്ട്... ഞാൻ കോളേജിലേക്ക് പോകുവാണ്... സമയം ആയി.. വന്നിട്ട് കാണാം.... 

ഡീ..... പോകല്ലേ... ആ ബാത്ത് ടവൽ ഇങ്ങു എടുത്ത് താ.. ഫ്രഷ് ആവാൻ കയറിയപ്പോ അതെടുക്കാൻ മറന്നു... പ്ലീസ് നല്ല കുട്ടിയല്ലേ... 

ശോ... ഈ സാധനത്തിനെ കൊണ്ട് തോറ്റു... അവൾ ഷെൽഫിൽ നിന്നും ടവൽ എടുത്ത് ബാത്റൂമിനടുത്തേക്ക് നടന്നു..... 

ഇക്കാ ദ ടവൽ... അവൾ ഡോറിൽ മുട്ടി.... 

അവൻ ഡോർ പകുതി തുറന്ന് കൈ നീട്ടി...അവൾ അവന്റെ കയ്യിൽ വെച്ച് കൊടുത്തു.. അപ്പോഴേക്കും അവൻ അവളെ വലിച്ചു ഉള്ളിലേക്ക് കയറ്റി ഷവർ തുറന്നു.... 

എന്താ ഇക്ക ഈ കാണിച്ചേ.. ഞാൻ ആകെ നനഞ്ഞില്ലേ... അവളെ ദേഹം മൊത്തത്തിൽ നനഞ്ഞത് നോക്കി പറഞ്ഞിട്ടാണ് അവൾ അവനെ നോക്കിയത്.... ഒരു ടവൽ മാത്രം ചുറ്റി അവളെയും നോക്കി നിൽക്കുന്നു... അവൾക്ക് എന്തോ പോലെയായി... മിസിരി വേഗം കണ്ണുപൊത്തി...അവൻ ഇടുപ്പിലൂടെ കയ്യിട്ട് അവളെ ചേർത്ത് നിർത്തി.... അവൾ ഒന്ന് ഞെട്ടി... എന്നിട്ട് മെല്ലെ അവളുടെ കൈ മുഖത്ത് നിന്നും എടുത്ത് മാറ്റി...അവന്റെ കയ്യിന്റെ തണുത്ത സ്പർഷനം അവളിൽ മാറ്റങ്ങൾ സൃഷ്ടിച്ചു.. അവൾ നിന്ന് വിറകൊണ്ടു.... അവൾ അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.... അവൻ അവളുടെ കഴുത്തിൽ നിന്നും ഷാൾ വലിചൂരി താഴെയിട്ടു.. എന്നിട്ട് അവളെ തിരിച്ചു നിർത്തി.. മെല്ലെ അവളുടെ മുടിയിഴകൾ വകഞ്ഞു മുന്നിലേക്കിട്ടു അവളുടെ കഴുത്തിനു പിന്നിലുള്ള കാക്കപുള്ളിയിൽ മെല്ലെ ചുണ്ടുകൾ അമർത്തി... അവൾ ഒന്ന് പുളഞ്ഞു കൊണ്ട് തിരിഞ്ഞു നിന്നു അവനെ ഇറുകെ പുണർന്നു.. അവൻ മെല്ലെ അവളെ അടർത്തി ഇടുപ്പിൽ കൈ വെച്ച് അവനിലേക്ക് അടുപ്പിച്ചു.. എന്നിട്ട് അവളുടെ അടുത്തേക്ക് അവന്റെ മുഖം ചലിപ്പിച്ചു...വെള്ളത്തുള്ളികൾ പറ്റി പിടിച്ചിരിക്കുന്ന അവളുടെ ചോര ചുണ്ടുകൾ അവൻ കവർന്നു...നിമിഷങ്ങളോളം അവർ അതിൽ ലയിച്ചു നിന്നു... അവളുടെ നഖങ്ങൾ അവന്റെ നഗ്നമായ മുതുകിൽ കോറി ചോര പൊടിഞ്ഞു.. അതിനനുസരിച്ചു അവന്റെ കൈ അവളുടെ വയറിൽ ഇഴഞ്ഞു നടന്നു...രക്തത്തിന്റെ ചുവ ഉമിനീരിൽ കലർന്നിട്ടും അവൻ അവളെ മോചിപ്പിച്ചില്ല... അവസാനം അവൾക്ക് ശ്വാസം വിലങ്ങിയപ്പോൾ അവളുടെ ചുണ്ടിൽ ഒരു കുഞ്ഞു കടിയും കൊടുത്തു അവൻ അവളെ മോചിപ്പിച്ചു.. ഒരു കിതപ്പോടെ രണ്ടു പേരും കുറച്ചു നേരം നിന്നു...അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ ചമ്മൽ തോന്നി... അവൾ വേഗം തന്നെ അവിടെനിന്നും പോകാൻ നിന്നു.. പക്ഷേ അവൻ വിട്ടില്ല.. അവളെ വീണ്ടും നെഞ്ചോട് ചേർത്ത് പിടിച്ചു... 

അതേയ് ഇന്ന് കോളേജിൽ പോണ്ടട്ടോ.. ലീവ് ആക്കിക്കോ... 

അവൾ സംശയരൂപേണ അവനെ നോക്കി.

ചുമ്മാ. അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു.. 

പൊയ്ക്കോ... പോയി തല തോർത്ത്‌... ടവൽ അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു.. 

പിന്നെ... പോകാൻ നിന്ന അവൾ അവന്റെ പറച്ചിൽ കേട്ട് വീണ്ടും തിരിഞ്ഞു നോക്കി.. 

ഇത് കൂടി വെച്ചോ.. അതും പറഞ്ഞു അവളുടെ കവിളിൽ അവൻ അമർത്തി കടിച്ചു... 

സ്. സ്സ്.അവൾ ഏരിവലിച്ചു.

ഇത് നേരത്തെ തന്നതിന് പകരം.. അവൻ അവളുടെ നേരെ ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു..

അവൾ അവന് നേരെ കൂർപ്പിച്ചോന്ന് നോക്കി അവൻ കാണാതെ ചുണ്ടിൽ ഒരു നാണം കലർന്ന ചിരി ഒളിപ്പിച്ചു കൊണ്ട് റൂമിലേക്ക് പോയി.... 
        🔷🔷🔷🔷🔷🔷🔷🔷🔷

ദിവസങ്ങൾ വീണ്ടും അസിയുടെ പ്രണയസത്ഷാകരതിനെന്നോണം അതിവേഗത്തിൽ പോയി കൊണ്ടിരുന്നു... അവളുടെ കുറുമ്പും കളിചിരികളും പ്രണയവും എല്ലാം ആ വീടും അസിയുടെ ജീവിതവും സ്വർഗ തുല്യമാക്കി.... 

ഇവളിതെവിടെ പോയി കാണാനില്ലല്ലോ.. ആ ചിലപ്പോ ടിഫിൻ ആക്കാൻ അടുക്കളയിലേക്ക് പോയിട്ടുണ്ടാവും... അവൻ സ്വയം പറഞ്ഞു കൊണ്ട് അവളുടെ ബാഗിലേക്ക് കോളേജ് ഫീസ് അടക്കാനുള്ള ക്യാഷ് വെച്ചു പോകുന്നതിനിടയിൽ അവന്റെ കൈ തട്ടി അവളുടെ ബാഗ് താഴെ വീണു... 

ഈ പെണ്ണ് ഒന്നും ശ്രദ്ധിക്കാതെ വെക്കും.. ബാഗിന്റെ സിബ് അടച്ചിട്ടു വെച്ചാലെന്താ എങ്കിൽ ഇപ്പോ ഇതെല്ലാം താഴെ വീഴുമായിരുന്നോ... അതും പറഞ്ഞു താഴെ വീണ ബുക്സെല്ലാം അവൻ എടുത്ത് ബാഗിലേക്ക് വെച്ചു... അപ്പോഴാണ് അതിൽ നിന്നും ഒരു ബുക്കിൽ അവന്റെ കണ്ണുകൾ ഉടക്കിയത്... അവൻ അറിയാതെ അതിൽ നിന്നും ഒരു ഫോട്ടോ താഴെ വീണു... അവൻ ആ ബുക്ക്‌ കയ്യിൽ എടുത്തു... 

ഇത്... ഇത് എന്റെ ഡയറി അല്ലെ ഇതെങ്ങനെ ഇവളുടെ കയ്യിൽ... എവിടുന്ന് കിട്ടി...ഇനി ഇവളിത് വായിച്ചിട്ടുണ്ടാവോ... അവളോട് തന്നെ ചോദിച്ചു നോക്കാം... അല്ലെങ്കിൽ വേണ്ട ഓൾ തന്നെ ന്നോട് പറയുന്നുണ്ടോന്ന് നോക്കട്ടെ...ഇത് എടുത്ത് മാറ്റിവെക്കാം... 

അവൻ അത് എടുത്ത് ഓഫീസ് റൂമിൽ ഭദ്രമായി സൂക്ഷിച്ചു...കാണാതായൽ തിരയാതിരിക്കില്ല...ഇതും പറഞ്ഞു അവൻ താഴോട്ട് പോയി... 

മിസിരി ഇജ് വരുന്നുണ്ടോ... ഞാൻ ഓഫീസിലേക്ക് പോകുമ്പോ അന്നേ കോളേജിൽ ഇറക്കാം വാ.... 

ആ.. ഇക്ക ദാ വരുന്നു.. ബാഗ് എടുത്ത് വരാം... 

മ്മ്... വേഗം വാ... അവൾ പോകുന്നതും നോക്കി അവൻ നിന്നു... 

അവൾ ബാഗ് എടുത്ത് തിരിയുമ്പോഴാണ് താഴെ ഒരു കടലാസ് പോലെ എന്തോ കിടക്കുന്നത് കണ്ടത്...ഒരു ഫോട്ടോ ആണെന്ന് ഓൾക്ക് മനസ്സിലായി..  അവൾ അത് എടുത്ത് നോക്കി... ആ ഫോട്ടോയിൽ ഉള്ള ആളെ കണ്ട് അവൾ ഒരു നിമിഷം ഞെട്ടലോടെ അതിലേക്ക് തന്നെ നോക്കി നിന്നു... 

ഇത്.. ഇയാളുടെ ഫോട്ടോ എങ്ങനെ ഇവിടെ.. ഇനി ഇത് ഇക്കയുടെ ഫോട്ടോയാണോ.. അവൾ അങ്ങനെ ഓരോന്ന് ചിന്തിച്ചപ്പോഴത്തിനും താഴെ നിന്നും അസിയുടെ വിളി വന്നു... പിന്നെ വേഗം അവൾ ആ ഫോട്ടോ എടുത്ത് ബാഗിൽ വെച്ച് താഴേക്ക് പോയി.... 

പിറ്റേന്ന് ക്ലാസ്സ്‌ ഇല്ലാത്തതു കൊണ്ട് അവൾ വേഗം തന്നെ ഡയറിയുടെ ബാക്കി വായിക്കാൻ വേണ്ടി മുറിയിലേക്ക് പോയി.. അവൻ ഓഫീസിൽ ആയതുകൊണ്ട് അവൻ കാണില്ല എന്ന് മിസിരി കരുതി... അവൾ ബാഗിൽ തിരഞ്ഞു... കിട്ടീല... ബാഗ് തിരിച്ചും മറിച്ചും നോക്കി കിട്ടിയതേ ഇല്ല... 

ഇനി അത് ആരേലും എടുത്തിട്ടുണ്ടാവോ.. അള്ളോഹ് ഇക്കാന്റെ കയ്യിലെങ്ങാനും കിട്ടി കാണുമോ... എന്നാ പെട്ടു.. എന്നാലും അത് എവിടെ പോയി... ഇനി ബാഗിൽ അല്ലാതെ വേറെ എവിടെയെങ്കിലും വെച്ചോ.. ഷെൽഫിൽ നോക്കാം ഇതും മനസ്സിൽ പറഞ്ഞു കൊണ്ട് അവൾ ഷെൽഫിനടുത്തേക്ക് നടന്നു... 

എന്താ ഇജ് തിരയുന്നേ അന്റെ വല്ലതും കാണാതെ പോയോ... 

ഇത് കേട്ടതും മിസിരി തിരച്ചിൽ നിർത്തി അവനെ നോക്കി... അവൻ രണ്ടു കയ്യും കെട്ടി വാതിലിൽ ചാരി നിന്ന് അവളെ നോക്കുന്നതാണ് കണ്ടത്... ഒരു നിമിഷം അവൾ പതറി... 

അത്....പി.. ന്നെ ഒന്നുല്ല... കഴുത്തിലെ വിയർപ്പ് ഷാൾ കൊണ്ട് ഒപ്പി അവൾ പറഞ്ഞു... 

ഏയ്‌ അല്ല എന്തോ ഉണ്ട്... അസി അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് വീണ്ടും പറഞ്ഞു.... 

ഒന്നുല്ലാന്ന് പറഞ്ഞില്ലേ.... അല്ല ഇങ്ങളല്ലേ ഓഫീസിൽ പോയെ... പിന്നെങ്ങനെ ഇവിടെ എത്തി.... 

ചെറിയൊരു തലവേദന അപ്പൊ ഇങ്ങു പോന്നു...അവൻ ബെഡിലേക്ക് കിടന്ന് കൊണ്ട് പറഞ്ഞു... 

എന്നാ.... ഞാൻ ബാം പുരട്ടി തരാം.... 

അതൊന്നും വേണ്ട... ഇജ് വന്നു ഇവിടെ ഇരിക്ക്... 

എന്തിനാ.... 

ഇരിക്കടോ...

 അവളുടെ കയ്യിൽ പിടിച്ചു അവൻ അവിടെ ഇരുത്തി... എന്നിട്ട് അവളുടെ മടിയിലേക്ക് തല വെച്ച് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് വയറിൽ മുഖം അമർത്തി കിടന്നു... 

ദാ ഇങ്ങനെ കുറച്ചു നേരം കിടന്ന മതി.... എല്ലാ വേദനയും മാറും.... 
അവൻ പറഞ്ഞുകൊണ്ട് ഒന്നൂടെ അവളിലേക്ക് ചേർന്ന് കിടന്നു... അവളുടെ ഉള്ളിൽ കൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി... മെല്ലെ അവന്റെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു... അവൻ ഉറക്കത്തിലേക്ക് വീണു... അവനെ അവിടെ കിടത്തി മെല്ലെ എഴുന്നേറ്റ് രാവിലെ കിട്ടിയ ഫോട്ടോയും എടുത്ത് ഉമ്മാന്റെ അടുത്തേക്ക് പോയി മിസിരി.... 
      

ഉമ്മാ.... ഉമ്മ എന്തെടുക്കുവാ... അവരെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു കൊണ്ട് മിസിരി ചോദിച്ചു.... 

മതി.... മതി... അന്റെ പതപ്പിക്കൽ... കാര്യം എന്താച്ച വേഗം പറഞ്ഞോ.... 

അവൾ ഹാജറക്ക് നന്നായൊന്ന് ഇളിച്ചു കൊടുത്തു... 
അത് പിന്നെ ഉമ്മച്ചി ഞാൻ ഒരു ഫോട്ടോ കാണിച്ചുതരാം അതിലെ ആളെ അറിയുമോ എന്ന് പറയണം... പ്ലീസ്.. അവരുടെ താടിയിൽ പിടിച്ചു കൊണ്ട് ഓൾ പറഞ്ഞു... 

ഇക്ക് അപ്പഴേ തോന്നി അനക്ക് എന്തോ കാര്യം സാധിക്കാനുണ്ടെന്ന്... ഫോട്ടോ കാണിക്ക് നോക്കട്ടെ... 

അവൾ ഫോട്ടോ അവർക്ക് കാണിച്ചുകൊടുത്തു... 

ഇത് അസിയുടെ ഫോട്ടോ അല്ലെ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏതോ ഒരു ഫ്രണ്ട് സ്റ്റുഡിയോയിൽ കൊണ്ടു പോയി എടുത്ത ഫോട്ടോയ.... അല്ല അനക്ക് ഇത് എവിടുന്ന് കിട്ടി.... അവർ സംശയ രൂപേണ അവളെ നോക്കി... 

അത്... റൂം  വൃത്തിയാക്കുമ്പോ കിട്ടിയതാ... 

മ്മ്...അസിയെവിടെ... 

ഇക്ക റൂമിലുണ്ട്... വെയ്യാന്ന് പറഞ്ഞു ഉറങ്ങി... 

എന്താ പറ്റിയെ ഓന്ക്ക്..

ചെറിയൊരു തലവേദനയാ ഉമ്മി... ഞാൻ എണീറ്റോന്ന് നോക്കീട്ട് വരാം... അവൾ മെല്ലെ അവിടെ നിന്നും മുങ്ങി... 

അപ്പൊ.... അയാൾ തന്നെ ആണല്ലേ ഇയാളും... എന്നാലും ഒരുപാട് മാറ്റം ഉണ്ടല്ലോ... ആ ചിലപ്പോ താടിയും മീശയുമൊക്കെ മുളച്ചതു കൊണ്ട് മനസ്സിലാവാത്തതായിരിക്കും... 

മുകളിലെ റൂമിലേക്കുള്ള പടികൾ കയറുമ്പോൾ അവനെ കുറിച്ചുള്ള ചിന്ത മാത്രമേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.... 


മഹർ Part:14


അവൾ മുകളിലെ റൂമിൽ എത്തി... അസി അപ്പോഴും ഉറക്കം ആയിരുന്നു...അവൾ മെല്ലെ ഓഫീസ് റൂമിലേക്ക് കയറി... 

നല്ല വൃത്തിയുള്ള റൂം.. ഇതിനിടയിൽ നിന്ന് ഞാൻ എങ്ങനെ ഡയറി കണ്ടുപിടിക്കും പടച്ചോനെ... ശ്രമിച്ചു നോക്കാം... അവൾ ഇടുപ്പിൽ കൈ കുത്തി കൊണ്ട് പറഞ്ഞു... 

പിന്നെ പതിയെ ഓരോ സാധനങ്ങളും നീക്കി ഡയറി തിരയാൻ തുടങ്ങി...അതിനിടയിൽ അവൾക്ക് ചെറിയൊരു ആൽബം കയ്യിൽ കിട്ടി... അത് എടുത്ത് തുറന്നു നോക്കി... അതിൽ അസിയുടെ ചെറുപ്പകാലത്തെ ഫോട്ടോസ് ആയിരുന്നു.. അതെല്ലാം അവൾനോക്കി.. അതെല്ലാം നോക്കി കഴിഞ്ഞ് ലാസ്റ്റ് അവളൊരു ഫോട്ടോ കണ്ടു... 

ഹ. ഹ.  ഹ.. ന്റെ റബ്ബേ ഇങ്ങേരുടെ ചെറുപ്പത്തിലെ  തുണിയില്ലാത്ത ഫോട്ടോയോ... എന്തായാലും ഇത് പൊക്കാം എന്നിട്ട് നൈസ് ആയൊന്ന് ട്രോളാം... 
അവൾ ആ ഫോട്ടോ അതിൽ നിന്നും എടുത്തു... എന്നിട്ട് വീണ്ടും ഡയറി തിരയാൻ തുടങ്ങി... ഡയറി പോയിട്ട് അതിന്റെ ഒരു പൊടിപോലും കിട്ടീല.. അവൾ അവിടെ നിന്നും ഇറങ്ങി... എന്നിട്ട് അസിയെ പോയി വിളിച്ചു... 

ഇക്കാ എഴുനേൽക്ക്... നേരം ഒരുപാടായി... ഉമ്മ വിളിക്കുന്നുണ്ട് ചോറ് കഴിക്കാൻ... എഴുന്നേൽക്ക്... മിസിരി അവനെ കുലുക്കി വിളിച്ചു.. 

കുറച്ചുനേരം കൂടെ.. അവൻ തലവഴി പുതച്ചു.. 

ഇക്ക... എണീക്ക് ഞാൻ ഒരു സൂത്രം കാണിച്ചു തരാം.. 

എന്താച്ച പറ.. 

ഇത് പറയാനുള്ളതല്ല കാണിക്കാനുള്ളതാ... 

എന്ത്... 

ഇങ്ങോട്ട് നോക്ക്... 

അവൻ പുതപ്പ് മാറ്റി നോക്കിയപ്പോൾ കണ്ടത് ചെറുപ്പത്തിൽ തുണിയില്ലാതെ നിൽക്കുന്ന തന്റെ ഫോട്ടോയാണ്... അവൻ ഞെട്ടി പാണ്ടരമടങ്ങി...

എടി... കുരിപ്പേ അനക്ക് ഇതെവിടുന്നാ കിട്ടിയേ... 

അവൻ അത് തട്ടി പെറിക്കാൻ നോക്കി.. 

കിട്ടില്ല മോനെ ഇത് എന്റെ കയ്യിൽ ഇരിക്കട്ടെ.. 

അനക്ക് എന്തിനാ ഇത്.. ഇവിടെ താടി.. 

ഇക്കോ ഇത് ഇൻസ്റ്റയിൽ  ഇടാൻ.. എന്നിട്ട് ഇങ്ങളെ നന്നായൊന്ന് തേച്ചോട്ടിക്കണം... 

എടി... അന്റെ കെട്ടിയോന്റെ മാനം പോകും.. കളിക്കാതെ താ.. ഇക്കാന്റെ ചക്കരയല്ലേ.. താടി... 

തരമാട്ടെ... നീ എന്നാ പണ്ണുവേ...അതും പറഞ്ഞു അവൾ താഴേക്ക് ഓടി... 

പെണ്ണിന് ഇച്ചിരി കുറുമ്പ് കൂടുന്നുണ്ട് കാണിച്ചു തരാം... അവനും താഴേക്ക് പോയി... അവൻ താഴെ ചെന്നപ്പോൾ ഉമ്മയും മോളും കൂടെ ഫുടെല്ലാം ടേബിളിൽ എടുത്ത് വെച്ചിട്ടുണ്ട്... 

അസി കൈ കഴുകി വാ... ചോറ് കഴിക്കാം.. 

അസി കൈ കഴുകാൻ വാഷ് ബൈസിനടുത്തേക്ക് പോയി.. അവിടെ കണ്ണാടിയിൽ കൂടെ വെറുതെ നോക്കിയപ്പോൾ കണ്ടത് തന്നെ നോക്കി കോക്രി  കാട്ടി ഫോട്ടോ കാണിക്കുന്ന മിസിരിയെ ആണ്.. അവൻ അവളെ തുറിച്ചു നോക്കി... അത് കണ്ട് അവൾ അവന്റെ അടുത്തേക്ക് നടന്നു.. 

ഇത് ഞാൻ ഇൻസ്റ്റായിൽ ഇടണോ... അതോ എഫ്ബിയിൽ ഇടണോ... മ്മ് അവൾ കൈ കഴുകുന്നതിനിടയിൽ അവനോട് ചോദിച്ചു... 

നീ പോടീ... മാക്കാച്ചി.. അവൾക്ക് ഒരു തള്ളും കൊടുത്ത് അവൻ ചോറ് കഴിക്കാൻ പോയി ഇരുന്നു...ചോറ് കഴിക്കുമ്പോഴും അവൾ അവനെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ടിരുന്നു... അത് കണ്ടപ്പോൾ അവൻക്ക് ദേഷ്യം തോന്നി... അസി ചോറ് മതിയാക്കി എഴുന്നേറ്റ് പോയി...

നീ റൂമിലേക്ക് വാ കാണിച്ചു തരാം... അവൻ പോണ പോക്കിൽ അവൾക്ക് കേൾക്കാൻ പാകത്തിൽ ചെവിയുടെ അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞുപോയി...

ഞാൻ കണ്ടതാ... അവൾ അവനോട് മെല്ലെ പറഞ്ഞു.... 

ഏഡീ...ആ പറഞ്ഞത് കുറച്ച് ഉറക്കെ ആയിപ്പോയി.. 

എന്താടാ... അന്റെ തിന്നൽ കഴിഞ്ഞതല്ലേ എന്നാ പോയി കൈ കഴുക്...

ഓ... ആയിക്കോട്ടെ..  😏😏😏അസി ദേഷ്യപ്പെട്ടു കൈ കഴുകി മുകളിലേക്ക് പോയി... 

എന്തിനാടി ഓൻ ദേഷ്യപ്പെട്ടെ.. 

ആവോ ഇക്കറീല.. അവൾ അറിയാത്തപോലെ പറഞ്ഞു... 

ഇജ് എന്തേലും ഒപ്പിച്ചിട്ടുണ്ടാവും അല്ലാതെ അവൻ ദേഷ്യപ്പെടില്ല.. 

ഒന്നുല്ല ഉമ്മച്ചിയെ...അവൾ കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു... 

പിന്നെ മോളെ ഞാൻ ഇന്ന് ഉമ്മൂമാന്റെ അടുത്തേക്ക് പോകും... ഉമ്മാക്ക് എന്നെ കാണണം എന്ന്...അതോണ്ട് ഞാൻ പോയിട്ട് വരാം..

ന്നാ ഞാനും ഉണ്ട്.. ഇക്കും കാണണം ... 

വേണ്ട...അസി ഇവിടെ ഇല്ലേ അതോണ്ട് മോൾ ഇവിടെ നിന്നോ.. 

നമ്മക്ക് ഇക്കാനെ കൂട്ടി പോകാം... 

ഓനോട്‌ ഇക്കാര്യവും പറഞ്ഞങ്ങട് ചെന്ന മതി.. ഇപ്പൊ കൊണ്ടോവും.. 

അതെന്താ.. ഉമ്മ അങ്ങനെ പറഞ്ഞത്... 

അവനക്ക് അവരോടോന്നും വല്ലാതെ അടുപ്പം കാണിക്കുന്നത് ഇഷ്ടം അല്ല... ആകെ കല്യാണം വിളിക്കാന അവൻ അവിടെ പോയിട്ടുള്ളത് പിന്നെ അങ്ങോട്ടോന്നും അധികം പോയിട്ടില്ല... 

അപ്പൊ പാത്തു... ഇവിടെ നിന്നിരുന്നതോ.. 

അവനക്ക് അവളെ ഇഷ്ട്ടമാ അതോണ്ട് എനിക്ക് ഒരു തുണക്ക് ഇവിടെ നിർത്തിയിരുന്നതാ... 

മ്മ്... എന്നാ ഉമ്മ പോയി  വാ... 
             🔷🔷🔷🔷🔷🔷🔷🔷🔷

ഉമ്മ പോയി കഴിഞ്ഞ് അവൾ ഹാളിൽ ടിവിയും കണ്ടിരുന്നു... അസിയെ പേടിച്ച് അവൾ റൂമിലേക്ക് പോയില്ല... ടീവിയും കണ്ട് സോഫയിൽ കിടന്ന് അവൾ ഉറങ്ങി... ഫുഡ്‌ കഴിക്കൽ കഴിഞ്ഞ് നാല് മണി ആയിട്ടും അവളെ റൂമിലേക്ക് കാണാഞ്ഞപ്പോൾ അസി താഴെ പോയി നോക്കി.. അപ്പോൾ കണ്ടത് ടീവിയും ഓൺ ചെയ്ത് കിടന്നുറങ്ങുന്ന മിസിരിയെ  ആണ്... 

എന്റെ ഉറക്കം കളഞ്ഞു പിശാശ് കിടന്നുറങ്ങുന്ന കണ്ടില്ലേ... കാണിച്ചു തരാടി... ഇങ്ങനെ മനസ്സിൽ പറഞ്ഞു കൊണ്ട് അസി ഫ്രിഡ്ജിനടുത്തേക്ക് നടന്നു... എന്നിട്ട് നല്ല തണുത്ത വെള്ളത്തിന്റെ ബോട്ടിൽ കയ്യിൽ എടുത്തു....നേരെ അവളുടെ അടുത്തേക്ക് വിട്ടു... 

ആ ... ഉമ്മാ... മിസിരി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു... 

അപ്പോൾ കയ്യിൽ ബോട്ടിൽ ഇട്ട് വട്ടം കറക്കുന്ന അസിയെ ആണ്.. അവൾക്ക് ദേഷ്യം വന്നു... അടുത്തിരുന്ന പില്ലോ എടുത്ത് അവനെ എറിഞ്ഞു...

ക്യാച്ച്... കൂൾ ഡൌൺ ഭാര്യേ കൂൾ ഡൌൺ... എന്തിനാ ഇങ്ങനെ ചൂടാവുന്നേ.. 

പിന്നെ ഈ കാണിച്ച പണിക്ക് ഇങ്ങളെ പിടിച്ചു ഉമ്മ വെക്കണോ .. 

ആ അനക്ക് ഇഷ്ട്ടാണെങ്കിൽ തന്നോ.. അസി മെല്ലെ പറഞ്ഞു. 

എന്താ പറഞ്ഞെ... 

ഒന്നും പറഞ്ഞില്ല... അല്ല ഇജെന്താ റൂമിലേക്ക് വരാഞ്ഞേ... അവൻ സോഫയിൽ ഇരുന്ന് കൊണ്ട് ചോദിച്ചു... 

അത്..  അതൊന്നുമില്ലാ...അവൾ തലയ്ക്കു പിന്നിൽ ചൊറിഞ്ഞു കൊണ്ട് പറഞ്ഞു... 

നിന്ന് കഥകളി കളിക്കാതെ പോയി ഒരു ചായ കൊണ്ടുവാ.. 

ഇക്കോന്നും വയ്യ... ഇങ്ങളെ മറ്റോളോട് പറ... 

ആ.. അവളോട് തന്നെയാ പറഞ്ഞെ... എന്റെ ഖൽബിലെ ഹൂറിയോട്... അവൻ നെഞ്ചിൽ കൈ വെച്ച് അവളോട് പറഞ്ഞു... 
പിന്നെ ഒരു ഹൂറി.. അവൾ കള്ള പരിഭവം നടിച്ചു... 

ഇജ് പോയി ചായ കൊണ്ടുവാ... 

ഞാൻ കൊണ്ടുവരില്ല.. ഇങ്ങള് തന്നെ ഉണ്ടാക്കിക്കോ.. 

ഇജ് കൊണ്ടു വരണ്ട ഞാൻ ന്റെ ഉമ്മാനോട് പറഞ്ഞോള... ഉമ്മാ... ഉമ്മാ... 

വെറുതെ വായിലെ വെള്ളം വറ്റിക്കണ്ട... ഉമ്മ ഇവിടെ ഇല്ല... 

ഇല്ലന്നോ എവിടെ പോയി... ഉമ്മൂമാന്റെ അടുത്തേക്ക്.. 

എപ്പോൾ 

കുറച്ച് മുന്പേ... 

എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലൊ... 

എന്നോട് പറഞ്ഞു 😏😏എല്ലാം അറിഞ്ഞല്ലൊ എന്നാ ന്റെ ഇക്ക പോയി ഒരു ചായ ഇട്ടേ.... 

ന്റെ പടച്ചോനെ ഇത് ഇങ്ങത്തെ ഒരു സാധനം ആണെന്ന് പ്രേമിക്കുമ്പോ അറിഞ്ഞില്ലല്ലൊ. . ഇപ്പഴല്ലേ പെണ്ണിന്റെ സ്വഭാവം മാറുന്നെ... 

എന്ത് പ്രേമിച്ചെന്നോ എപ്പോ... അവൾ ഒന്നും അറിയാത്ത പോലെ ചോദിച്ചു... 

ഏതോ ഒരു ദുർബല നിമിഷത്തിൽ... പോടീ പ്രേമിക്കാൻ പറ്റിയ ഒരു സാധനം... 

ആണല്ലോ.. എന്നാ പോയി ചായ ഉണ്ടാക്ക്... അതും പറഞ്ഞു അവൾ റിമോട്ട് എടുത്ത് ചാനൽ മാറ്റി കൊണ്ടിരുന്നു... 

അവൻ അടുക്കളയിൽ പോയി ചായ ഇട്ടു... ചായയിൽ പഞ്ചസാര ഇടുമ്പോൾ അവൻക്കൊരു കുസൃതി തോന്നി...അവന്റെ ഗ്ലാസിൽ മധുരവും അവളുടെ ഗ്ലാസിൽ ഉപ്പും ഇട്ടു... 

കാണിച്ചു തരാടി.. അനക് ന്റെ പ്രേമത്തേ പറ്റി അറിയില്ലല്ലേ.. ന്റെ ഹൂറി ആരാണെന്നും അറിയില്ലല്ലേ കാണിച്ചു തരാം.. അതും പറഞ്ഞു അവൻ ചായയുമായി ഹാളിലേക്ക് പോയി... 

ഇത്ര പെട്ടന്ന് ചായ റെഡിയായോ. അവൾ ഒന്ന് നേരെ ഇരുന്നു കൊണ്ട് ചോദിച്ചു... 

പിന്നെ ന്റെ ബീവി ന്നോട് ആദ്യം ആയിട്ട് ഒരു കാര്യം ചോദിച്ചതല്ലേ അപ്പൊ ഞാൻ പെട്ടന്ന് അത് റെഡിയാക്കണ്ടേ.. അവൻ ചായ അവളുടെ നേരെ നീട്ടി... 

അയ്യോ അതല്ല.. ഇത് എടുക്ക്.. അസിയുടെ ചായ എടുക്കാൻ പോയ അവളെ തടഞ്ഞു കൊണ്ടു അവൻ പറഞ്ഞു... 

അതെന്താ ഇതെടുത്താൽ ഇക്ക് ഇത് മതി... 

മിസിരി അതിൽ മധുരം ഇല്ല എനിക്കുള്ളതാ ഇതിലാണ് നിനക്കുള്ളത്... ചായ ഗ്ലാസ്‌ അവളുടെ നേരെ നീട്ടി വളരെ  നിഷ്കുവായി അവളോട്  പറഞ്ഞു.. 

മ്മ്... അവൾ അവനെ ഒന്ന് ഇരുത്തി നോക്കി ചായ എടുത്തു.. 

കുടിക്കാൻ വരട്ടെ നമുക്ക് ഒപ്പം കുടിക്കാം.. അവനും ചായ എടുത്ത് അവളുടെ അടുത്തിരുന്നു... 

ചിയേർസ്.. അങ്ങനെ പറഞ്ഞു കൊണ്ടു അവൻ ചായ ചുണ്ടോടപ്പിച്ചു...അവളും കുടിച്ചു.. അവൾ കുടിക്കുന്നത് അവൻ ഇടംകണ്ണിട്ട് നോക്കി ചിരിച്ചു... 

തൂ... ഇത് ചായയോ അതോ ഉപ്പ് വെള്ളമോ... 

എന്താ മിസിരി ചായ ടേസ്റ്റ് ഇല്ലേ.. 

പിന്നെ അപാര ടേസ്റ്റ് അല്ലെ.. കുടിച്ചു നോക്ക്... 

അയ്യേ ഇക്ക് വേണ്ടാ... ഇത് അനകുള്ള സ്പെഷ്യൽ ചായയ.. അവൻ സൈറ്റ് അടിച്ചു കൊണ്ടു അവളോട് പറഞ്ഞു... 

അപ്പൊ ഇക്ക് പണിതതാണല്ലേ... അങ്ങനെ ന്റെ ചായ കുളമാക്കി ഇങ്ങള് ചായ കുടിക്കണ്ടാ.. അവൾ അവന്റെ ചായ തട്ടിപ്പറിച്ച് ഒറ്റ വലിക്ക് കുടിച്ചു... 

ഐവാ... എന്തൊരു ടേസ്റ്റ്.. ചായ കപ്പ് അവന്റെ കയ്യിൽ കൊടുത്തു കൊണ്ടു പറഞ്ഞു... 

ദുഷ്ടേ ഇനി എനിക്ക് ചായയോ...

വേണേൽ ഉണ്ടാക്കിക്കോ... 

അപ്പോഴാണ് അവളുടെ മേൽ ചുണ്ടിനുമുകളിൽ ചായയുടെ പത പറ്റി പിടിച്ചിരിക്കുന്നത് കണ്ടത്.. 

എനിക്ക് വയ്യ.. പക്ഷേ നീ എനിക്ക് ചായ തരും.. 

ഞാനോ... കിട്ടിയത് തന്നെ... 

അവൾ അങ്ങനെ പറഞ്ഞതും അവൻ അവളുടെ കഴുത്തിൽ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു അവളുടെ അധരങ്ങൾ സ്വന്തമാക്കി...ഒരു നിമിഷം എന്താ സംഭവിച്ചതെന്നറിയാതെ അവൾ കണ്ണും മിഴിച്ചു അവനെ തന്നെ നോക്കി... 

കുറച്ച് നിമിഷത്തിനു ശേഷം അവൻ അവളെ സ്വാതന്ത്ര്യയാക്കി.. 

മ്മ് ഇജ് പറഞ്ഞപ്പോലെ തന്നെ നല്ല ടേസ്റ്റ് ഉണ്ട് ചായ... അവൻ ചുണ്ടുകൾ തുടച്ചു കള്ള ചിരി ചിരിച്ചു കൊണ്ടു പറഞ്ഞു.... അപ്പോഴും അവൾ ആ ഞെട്ടലിൽ തന്നെ ആയിരുന്നു.. 

ഡീ.. മിസിരി... അവൻ തട്ടി വിളിച്ചു.. 

എ.... എന്താ... 

എന്താ അന്റെ കിളിപോയോ.. ഹിഹി.. 

ഇങ്ങളെ ഞാനിന്ന്.... അവൾ തലയിണയെടുത്ത് അവനെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി... 

എടി    അന്റെ കെട്ടിയോൻ അല്ലേടി ഞാൻ നോവുന്നു...അവൻ അതിനിടയിൽ വിളിച്ചു പറഞ്ഞു.. 

നോവണം.. അവൾ വീണ്ടും അടിക്കാൻ തുടങ്ങി... 

മഴ പോലെ പെയ്ത മഴയെ 
മനസാകെ അഴകായ് നനയെ.. 
ഇണയായ ശലഭം പോലെ.... 

അവന്റെ ഫോൺ റിങ്ങ് ചെയ്തു... 

എടി ഫോൺ അടിക്കുന്നെടി... 

അടിച്ചോട്ടെ... 

വീണ്ടും തുടങ്ങി അവൾ അടി... അവൻ അവളുടെ കൈ പിടിച്ചു വെച്ചു.. എന്നിട്ട് ഫോൺ അറ്റൻഡ് ചെയ്തു... 

ഹലോ... ഉമ്മാ.. 

ആ അസി.. ഞാൻ ഇന്ന് വരില്ലാട്ടോ... രണ്ടൂസം കഴിഞ്ഞേ വരൂ.. ഉമ്മൂമാക്ക് ഒരേ നിർബന്ധം ഇവിടെ നിൽക്കണമെന്ന്... 

ആഹാ ന്നോട് പറയാതെ പോയതും പോരാ... എന്നിട്ട് വരുന്നില്ലന്നോ...ഇങ്ങള് വേഗം വന്നാണിം... അല്ലേൽ വേണ്ടാ ഞാൻ വരാം... 

ഉമ്മാന്റെ പൊന്നല്ലേ രണ്ടൂസം നിന്നിട്ട് വരാടാ.. എപ്പോഴും ഇല്ലല്ലോ എപ്പോളെങ്കിലും അല്ലെ ഉള്ളൂ.. 

മ്മ്... ഓക്കേ.. രണ്ടൂസം കഴിഞ്ഞ ഇങ് വന്നേക്കണം... 

ആ ന്നാ ശെരി.. മോളെ നോക്ക്... അവളെ തനിച്ചാക്കി എവിടെയും പോവരുത് കേട്ടല്ലോ... 

ഓ ഉത്തരവ്... അതും പറഞ്ഞു കൊണ്ടു ഫോൺ വെച്ചു... 

ആരാ വിളിച്ചേ ഉമ്മയാണോ... 

മ്മ്.. 

എന്താ പറഞ്ഞെ... 

രണ്ടൂസം കഴിഞ്ഞേ വരുള്ളൂ എന്ന്.... 

ഏ.. രണ്ടൂസോ... 

ആ രണ്ടൂസം.. 

അപ്പൊ ഞാൻ ഇവിടെ ഒറ്റക്കല്ലേ.. അവൾ സങ്കടത്തോടെ പറഞ്ഞു... 

അതിനല്ലെടി അന്റെ മാത്രം ഇക്ക അനക്ക് കൂട്ടിന്... 
അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തന്നിലേക്ക് അടുപ്പിച്ചു കൊണ്ടു അവൻ പറഞ്ഞു... 

അയ്യടാ ഒരു ഇക്കാ മാറി നിക്കങ്ങട്... മിസിരി അസിയെ തള്ളി... 

അവൾ പോകുന്നതും നോക്കി അവൻ നിന്നു.... ഈ കുറുമ്പി എന്നും കൂടെ ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ..... 
           🔷🔷🔷🔷🔷🔷🔷🔷

ഇക്കാ ഒന്നിങ്ങു വന്നേ.... 

രാത്രിയിലേക്കുള്ള ഫുഡ്‌ ഉണ്ടാക്കാൻ അടുക്കളയിൽ കയറിയതായിരുന്നു മിസിരി... അവിടെ നിന്നാണ് അവനെ വിളിക്കുന്നെ... 

എന്താടി.... കിടന്ന് കാറുന്നേ... 

അതോ ഇങ്ങള് അവിടെ വെറുതെ ഇരിക്കുവല്ലേ അപ്പൊ എന്നെ ഒന്ന് സഹായിച്ചുടെ... 

അതിനെന്താ സഹായിക്കാലോ... എന്താ ചെയ്യേണ്ടേ... 

ഞാൻ ദാ ചപ്പാത്തിയൊക്കെ പരത്തി വെച്ചിട്ടുണ്ട് അതൊന്ന് ചട്ടിയിൽ ഇട്ട് ചുട്ടെടുക്കോ... അപ്പൊഴേക്കും ഞാൻ കറി തയ്യാറാക്കാൻ പച്ചക്കറി നുറുക്കട്ടെ... 


ഓക്കേ മൈ ഡിയർ പോണ്ടാട്ടി.... 

അസി ചപ്പാത്തി ചുടാൻ തുടങ്ങി... മിസിരി പച്ചക്കറി നുറുക്കാനും... 

ഇക്കാ... മുന്നേ ഇക്കാനെ അറിയാമായിരുന്നു എനിക്ക്... 
എങ്ങനെ... 

ഞാനും ഇക്കയും ഒരു സ്കൂളിൽ ആണ് പഠിച്ചേ... 

ആണോ ഞാൻ കണ്ടിട്ടില്ല അന്നെ... 

ഞാനും കണ്ടിട്ടില്ല... 

പിന്നെങ്ങനാ അനക്ക് മനസ്സിലായെ ഞാനും ഇജും ഒരു സ്കൂളിൽ ആണ് പഠിച്ചതെന്ന്... 

അത് ഇക്ക് ഒരു ഫോട്ടോ കിട്ടി ഇങ്ങടെ അതിൽ നിന്നും മനസ്സിലായതാ... 

ഏത് ആ തുണിയില്ലാത്ത ഫോട്ടോയോ... അവൻ ചിരിച്ചു കൊണ്ടു ചോദിച്ചു... 

അയ്യേ അതല്ല... വേറൊരു ഫോട്ടോ.. 

പിന്നെ ഏത്... 

ഒരു പ്ലസ്ടൂവിലെ... 

അതെങ്ങനെ അനക്ക് കിട്ടി... 

അത്... അത് ആൽബത്തിൽ നിന്ന്... 

ആണോ.. അതോ വേറെ എവിടുന്നേലോ.. 

അല്ല .. ആൽ.. ബത്തിൽ നിന്ന് തന്ന... 

മ്മ് ബാക്കി പറ... 

ബാക്കിയൊന്നുല്ല... ഇങ്ങള് അന്ന് ഞങ്ങടെ ക്ലാസ്സിൽക്ക് വോട്ട് ചോദിക്കാൻ വന്നപ്പോ കണ്ടിട്ടുണ്ട് അത്ര തന്നെ... 

ഇജ് എത്രെൽ ആയിരുന്നു.. അപ്പോ.. 

ഞാൻ എട്ടിൽ.. 

ഓ ഇക്ക് ഓർമയില്ല... 

ദുഷ്ടൻ പറയുന്ന കണ്ടില്ലേ ഓർമയില്ലാന്ന്... അവൾ മനസ്സിൽ പറഞ്ഞു... 

അല്ല വോട്ട് ചോദിക്കാൻ വന്ന ആൾ തന്നെയാണ് ഞാൻ എന്ന് അനക്കെങ്ങനെ മനസ്സിലായി... 

അത് ഡയറി വായിച്ചപ്പോ... അവൾ പെട്ടന്ന് പറഞ്ഞു..അവന്റെ മുഖത്തേക്ക് നോക്കിയപ്പോഴാണ് പറ്റിയ അമളി മനസ്സിലായെ.. 

എന്തോന്ന് ഡയറിയോ... 

ഡയറിയോ എന്ത് ഡയറി.. അവൾ അറിയാത്ത പോലെ ചോദിച്ചു.... 

ഇജ് ഇപ്പൊ പറഞ്ഞത്... ഡയറിന്ന് 

ഞാനോ... ഡയറി എന്നല്ല പറഞ്ഞത് ആൽബം എന്നാ... 

മ്മ്.  എന്നാ വേഗം കറി ഉണ്ടാക്കാൻ നോക്ക്  വിശന്നു കുടൽ കരിയുന്നുണ്ട്... 

മ്മ്... 

അപ്പോൾ ഡയറിയിൽ ഉള്ളതെല്ലാം സത്യമാണ്... ഇക്ക എന്നെ പ്രണയിച്ചിരുന്നു... പക്ഷേ അന്ന് ഒരു മിന്നാട്ടം പോലെ കണ്ടപ്പോ ആ മുഖം ഓർത്തെടുക്കാൻ പ്രയാസമായിരുന്നു... എന്നാൽ ഇന്ന് ആ പ്ലസ് ടുവിലെ ഫോട്ടോയിലൂടെ ആ മുഖം വ്യക്തമാണ്...വോട്ട് ചോദിക്കാൻ വന്നപ്പോൾ തന്നോട് ചിരിച്ചുകൊണ്ടു ഇരിക്കാൻ പറഞ്ഞ ആ പൊടിമീശക്കരന്റെ മുഖം കൂടുതൽ മിഴിവോടെ മുന്നിൽ തെളിയുന്നുണ്ട്... അവൾ മനസ്സിൽ ഇതെല്ലാം ഓർത്ത് എങ്ങോട്ടോ നോക്കി പച്ചക്കറി അരിഞ്ഞു കൊണ്ടിരുന്നു... 

ആ.. ഉമ്മാ... ന്റെ കൈ..  മിസിരി വിരലിൽ പിടിച്ചു കൊണ്ടു നിലവിളിച്ചു... 

എന്താ... എന്താ മിസിരി... അസി വെപ്രാളത്തോടെ അരികിലേക്ക് വന്നു കൊണ്ടു ചോദിച്ചു... 

കെ.. കൈ.. മുറിഞ്ഞു.. അവൾ വിരൽ വീണ്ടും കുടയാൻ തുടങ്ങി... 

നോക്കട്ടെ കാണിച്ചേ... 

അസി വിരൽ നോക്കി.... ചോര വരുന്നുണ്ട് അവൻ വേഗം തന്നെ ആ വിരൽ വായിലിട്ടു.. ചോരയെല്ലാം വലിച്ചെടുത്തു.. അവളുടെ ഉള്ളിലൂടെ ഒരു കറന്റ്‌ പാസ്സ് ചെയ്തു.. അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... 

ഇപ്പൊ ചോര നിന്നു.... വിരൽ വായിൽ നിന്നെടുത്ത് ഓൻ പറഞ്ഞു.. അവൾ വിരലിലേക്ക് നോക്കി ചോര നിന്നിട്ടുണ്ടായിരുന്നു... മിസിരി അവനെ നോക്കി ചിരിച്ചു... 

വാ കൈ കഴുകി തരാം... ഒരു കൊച്ചു കുട്ടിയെ പോലെ അവൻ അവളെ കൊണ്ടുപോയി കൈ കഴുകി... മുറി മരുന്ന് വെച്ച് കെട്ടികൊടുത്തു... എന്നിട്ട് അവളെ അവിടെ അടുക്കളയിൽ ഉള്ള സ്ലാബിൽ ഇരിക്കാൻ പറഞ്ഞു... അവൾ ഇരുന്നു...

എനിക്ക് കുഴപ്പം ഒന്നുമില്ല ഇക്കാ ഞാൻ ചെയ്തോളാം.. അവൾ പകുതിയാക്കി വെച്ചത് അവൻ ചെയ്യുമ്പോൾ അവൾ പറഞ്ഞു.. 

ഷൂ.. ബാക്കി ഞാൻ തന്നെ ചെയ്‌തോളാം മോൾ അവിടെ ഇരുന്ന് കണ്ടോ... ഓക്കേ ... അവളുടെ ചുണ്ടിൽ അവന്റെ ചൂണ്ടു വിരൽ വെച്ചു കൊണ്ട് അസി പറഞ്ഞു.... 

അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.... അവൻ പെട്ടന്ന് തന്നെ കറി റെഡിയാക്കി... അവൻ ചെയ്യുന്നതെല്ലാം ഒരു അത്ഭുതത്തോടെ അവൾ നോക്കിനിന്നു... 

റെഡി.. കഴിച്ചു നോക്ക്... ചപ്പാത്തിയും കറിയും അവൾക്ക് മുന്നിലേക്ക് നീട്ടി കൊണ്ട് അസി പറഞ്ഞു... 

അപ്പൊ അവൾ ചൂണ്ടു വിരൽ പൊക്കി കാണിച്ചു... അപ്പൊഴാണ് അവൻ കൈ വിരൽ മുറിഞ്ഞ കാര്യം ഓർത്തത്... അവൻ ഓരോ ചപ്പാത്തി പൊട്ടെടുത്ത് കറിയിൽ മുക്കി അവളുടെ വായിൽ വെച്ചു കൊടുത്തു... 
അവൾ കണ്ണ് നിറച്ചു വാ തുറന്നു... 

എന്തിനാ കാന്താരിപെണ്ണേ കരയുന്നെ... അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അസി ചോദിച്ചു... 

ഒന്നുല്ല...ഇങ്ങള് ഞ്ഞെ ഇങ്ങനെ സ്നേഹിക്കുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞതാ .. 

എന്നാ ഇനി ഈ കണ്ണ് നിറയണ്ടാട്ടോ... എന്റെ സ്നേഹം ഈ ജന്മത്തിലും ഇനി വരുന്ന ഏഴു ജന്മത്തിലും അനക്ക് മാത്രം അവകാശപ്പെട്ടതാ അതിന് വേറൊരു അവകാശിയില്ല ... മനസ്സിലായോ കാന്താരി.... അവൾ തലയാട്ടി കൊണ്ട് അവനെ നോക്കി... അവളെ ചേർത്ത് നിർത്തി അവൻ നെറുകയിൽ ചുണ്ടുകൾ അമർത്തി... അവന്റെ പ്രണയത്തിന്റെ മുദ്ര.... 


മഹർ Part :15


മിസിരി റൂമിലേക്ക് ചെന്നപ്പോൾ അസിയെ കണ്ടില്ല... ബാൽക്കണിയിൽ നിഴൽ വെട്ടം കണ്ട് അവൾ അവിടേക്ക് പോയി... അവൾ ചെന്ന് അടുത്ത് നിന്നതൊന്നും അവൻ അറിഞ്ഞിട്ടില്ല..മിസിരി കുറച്ചു നേരം അസിയെ തന്നെ നോക്കി നിന്നു... എന്തോ കാര്യമായിട്ട് ആലോചിച്ചു നിൽക്കുകയായിരുന്നു അവൻ... 

ഇക്കാ... ഇക്കാ... അവൾ അവന്റെ കയ്യിൽ തട്ടി വിളിച്ചു... 

ആ... എന്താ മിസിരി.. നിറഞ്ഞ കണ്ണുകൾ അവൾക്ക് മുന്നിൽ കാണിക്കാതെ അവൻ മുഖം വെട്ടിച്ചു നിന്നു... 

ഇങ്ങളെന്തിനാ ഇപ്പൊ കരഞ്ഞേ.. അവന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ അവളുടെ കൈകളാൽ തുടച്ചു കൊണ്ട് ചോദിച്ചു... 

ഒന്നുല്ല... അത്.. അത് കണ്ണിൽ ഒരു കരട് വീണതാ.. 

അത് ചുമ്മാതാ.. കാര്യം പറ മാഷേ... 

ഒരുപാട് നാൾ കൂടി നിന്റെ മുഖത്ത് സന്തോഷം കണ്ടപ്പോൾ എന്തോ മനസ്സ് നിറഞ്ഞു...എന്റെ ഈ സന്തോഷം ഒന്നും കാണാൻ ന്റെ ഉപ്പ ഇല്ലല്ലോ എന്ന് ആലോചിച്ചപ്പോ കണ്ണ് നിറഞ്ഞതാ.. 

ന്റെ ഇക്കാ എല്ലാം പടച്ചോന്റെ വിധിയല്ലേ...ഉപ്പയില്ലെങ്കിലെന്താ ഉപ്പാന്റെ കൂടെ സ്നേഹം നമ്മടെ ഉമ്മച്ചി ഇങ്ങക്ക് തരുന്നില്ലേ... പിന്നെന്തിനാ ന്റെ ഇക്ക വിഷമിക്കുന്നേ... അവൾ അവന്റെ കൈക്കുള്ളിലൂടെ കയ്യിട്ട് തോളിൽ തല ചായ്ച്ചു നിന്നു... 

മിസിരി.... 

മ്മ്... 

ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.. 

മ്മ്... 

നിനക്കെന്നെ ഇഷ്ട്ടമാണോ.. 

അവൻ അത് ചോദിച്ചപ്പോൾ മിസിരി മുഖം ഉയർത്തി അവനെ നോക്കി... അവളുടെ മുഖം അവൻ കൈകുമ്പിളിൽ എടുത്തു... 

പറ ഇഷ്ട്ടമാണോ.. 

മ്മ്... ഇഷ്ട്ടമാണ്... അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു... 

സഹതാപത്തിന്റെ പുറത്തുള്ള ഇഷ്ട്ടമാണോ അതോ ഡയറി വായിച്ചപ്പോൾ തോന്നിയ ഇഷ്ട്ടമോ...

അവൾ അവന്റെ കൈ തട്ടി മാറ്റി തിരിഞ്ഞു നിന്നു കരഞ്ഞു.. 

മിസിരി നീ ഒന്നും പറഞ്ഞില്ല... 

പെട്ടന്ന് അവൾ തിരിഞ്ഞു അവനെ ഇറുകെ പുണർന്നു... 

അല്ല ഇക്കാ ഒരിക്കലുമല്ല... എനിക്ക് ഇക്കാനെ ഇഷ്ട്ടമായിരുന്നു... പക്ഷേ അത് തുറന്നു പറയാൻ എന്തു കൊണ്ടോ എനിക്ക് കഴിഞ്ഞില്ല... ഞാൻ അപ്പോഴും എന്റെ പാസ്ററ് ഇഷ്ട്ടപ്പെട്ടിരുന്നു... പിന്നെ ഇക്ക എന്നെ വിട്ട് നിന്നപ്പോ എനിക്ക് മനസ്സിലായി ഇക്കാന്റെ സ്നേഹവും കരുതലും എല്ലാം.. ഇക്കാനെ വിട്ട് ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ലെന്നായി.. അത്രക്കും ആഴത്തിൽ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു ഇക്കാ... ഇങ്ങള് വിളിക്കാതിരുന്നപ്പോ എനിക്ക് എന്റെ ശ്വാസം പോലും നിലക്കുന്ന പോലെ തോന്നി... ഈ ജീവിതവും പടച്ചോൻ എന്റെ കയ്യിൽ നിന്നും തട്ടിപ്പെറിക്കുകയാണെന്ന് കരുതി... പിറ്റേന്ന് നിങ്ങളെ എന്റെ അടുത്ത് കണ്ടപ്പൊഴാ സമാധാനം ആയെ... പിന്നെ ഇക്കാനോട് ചോദിക്കാതെ ഞാൻ ഇക്കാന്റെ ഡയറി വായിച്ചു.. അത് വായിച്ചപ്പോൾ ഇക്കനോടുള്ള ഇഷ്ട്ടം ഒന്നൂടെ കൂടി... അല്ലാണ്ട് ഇക്ക പറഞ്ഞപ്പോലെ സഹതാപത്തിന്റെ പുറത്തുള്ള ഇഷ്ട്ടം അല്ല... ശെരിക്കും മനസ്സറിഞ്ഞു തന്നെയാ ഇക്കാനെ സ്നേഹിച്ചേ... 

അവളുടെ കരച്ചിലിന്റെ ആക്കം കൂടി.. 

മിസിരി കരയല്ലേ... അപ്പൊ എന്നോട് ശെരിക്കും ഇഷ്ട്ടാണല്ലേ... 

ദേ എന്നൊക്കൊണ്ടൊന്നും പറയിപ്പിക്കരുത്... അവൾ കലിപ്പോടെ അവനെ തള്ളി മാറ്റി പറഞ്ഞു... 

ഹ ചൂടാവല്ലേ.. ഞാൻ ചുമ്മാ ചോദിച്ചതല്ലേ... വീണ്ടും അവളെ പിടിച്ചു നെഞ്ചോട് ചേർത്തു... 

ഇപ്പോൾ എന്റെ ഓരോ അണുവിലും എന്റെ ഓരോ ശ്വാസത്തിലും എന്റെ ഹൃദയത്തിലും കുടികൊള്ളുന്നത് നിങ്ങളാണ് അതിലുപരി നിങ്ങളുടെ പ്രണയമാണ്.. റിയലി റിയലി ലവ് യു ഇക്കാ.... 

അവനെ കെട്ടിപിടിച്ചു മിസിരി പറഞ്ഞു.... അവന്റെ കണ്ണുകൾ നിറഞ്ഞു... അവളിൽ ഉള്ള അവന്റെ പിടി മുറുകി... ഏറെ നേരം അവർ അങ്ങനെ നിന്നു... 

നമുക്കൊരു റൈഡ് പോയാലോ.. (അസി)

ഞാൻ റെഡി... 

എന്നാ ഡ്രസ്സ്‌ മാറി വാ... അലമാരയിൽ ഒരു വൈറ്റ് കളർ ചുരിദാർ ഉണ്ട് അത് ഇട്ടോ... 

മ്മ്.. ഇപ്പൊ വരാം... 

അങ്ങനെ അവൾ റെഡിയായി വന്നു... അപ്പോഴേക്കും അവൻ ബുള്ളെറ്റ് എടുത്ത് ഗേറ്റിന് അടുത്തേത്തിയിരുന്നു... അവളെ തൂവെള്ള ചുരിദാറിൽ കണ്ടപ്പോൾ ഒരു മാലാഖയെ പോലെ തോന്നി അസിക്ക്.. അവൻ കണ്ണിമ വെട്ടാതെ അവളെ തന്നെ നോക്കി നിന്നു... 

സ്വന്തം ഭാര്യയെ വായ് നോക്കാൻ നാണമില്ലേ മനുഷ്യ... 

അവന്റെ വയറിൽ ഒന്ന് പിച്ചി കൊണ്ട് മിസിരി പറഞ്ഞു.... 

ഔച്ച്... വേദനിച്ചു പോത്തേ... 

ആണോ സാരല്ല... വേഗം വണ്ടിയെടുക്ക് പോകാം... 

എന്നാ കയറ്... 

പരസ്പരം ഇഷ്ട്ടം തുറന്ന് പറഞ്ഞു കൊണ്ട് മനസ്സ് തുറന്ന് സന്തോഷിച്ചുള്ള  അവരുടെ രണ്ടുപേരുടെയും ആദ്യ യാത്ര...അസിക്ക് അവന്റെ പ്രണയം തിരിച്ചു കിട്ടി മിസിരിക്ക് പുതിയൊരു ജീവിതവും...ഇതുവരെ പറയാത്ത ഒരുപാട് കഥകൾ അവർ ആ യാത്രയിൽ പറഞ്ഞു... ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ എന്ന് അവർ ആഗ്രഹിച്ചു... നല്ലൊരു സുഗന്ധത്തോടെ ഒരു ഇളം കാറ്റ് അവരെ  തഴുകി തലോടികൊണ്ടിരുന്നു.. അപ്പോൾ അവൾ അവനെ കൂടുതൽ ചേർത്ത് പിടിച്ചു.... അവസാനം അവർ ചെന്നെത്തിയത് ഒരു ബീച്ചിൽ ആയിരുന്നു... അവരുടെ പ്രണയത്തേ വരവേൽക്കാൻ എന്നോണം ശാന്തമായൊഴുകുന്ന കടൽ...അവർ ആ കടലിനെ ലക്ഷ്യം വെച്ച് നടന്നു.... മണൽ തരികളിലൂടെ അവന്റെ കയ്യും പിടിച്ചു അവൾ നടന്നു... അവരുടെ പ്രണയത്തിന് സാക്ഷിയായി കടലമ്മ ഇടക്ക്  അവരുടെ കാലുകളെ മുത്തമിട്ടു ഓടിയകന്നു..പൂർണ ചന്ദ്രൻ അവരിൽ വെളിച്ചമേകി അവരെ നോക്കി പുഞ്ചിരിച്ചു.... കുഞ്ഞു താരകൾ അവരുടെ പ്രണയം ഒളികണ്ണാലെ നോക്കി... ഏഴു ലോകവും അവരുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു.... 


മിസിരി... മതി വെള്ളത്തിൽ കളിച്ചത് ഇങ്... 

ഇക്കാ പ്ലീസ് കുറച്ചൂടെ... ഇക്കയും വാ... 

അവന്റെ കൈ പിടിച്ചു അവൾ കടലിലേക്ക് കൊണ്ടു പോയി... 

തിരമാലകളിൽ കളിച് അവർ പരസ്പരം കുസൃതി കാണിച്ചു... അവസാനം അവൻ അവളെയും കൊണ്ട് കടലിൽ വീണു... രണ്ടു പേരും ഒരുപോലെ നനഞ്ഞു.... പരസ്പരം നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു കൊണ്ട് അവർ കരയിൽ വന്നിരുന്നു.... 

ഇക്കാ ഞാൻ എത്ര സന്തോഷവതിയാണെന്നോ.... എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ ഇങ്ങനെ ചിരിക്കുന്നതെന്നോ... 

എനിക്കറിയാം മിസിരി... നിന്റെ മുഖത്തെ ഈ പുഞ്ചിരി കാണാൻ വേണ്ടിയാണ് ഞാൻ നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്..... എന്നും എന്റെത് മാത്രമായി... ദാ ഈ കിലുക്കാം പെട്ടിപോലുള്ള ചിരി കേൾക്കാനായി... 

അവൻ അവളെ ഇക്കിളിയാക്കി പറഞ്ഞു.... അവൾ പൊട്ടി പൊട്ടി ചിരിച്ചു.... അവൾക്ക് ശ്വാസം 
എടുക്കാൻ ബുദ്ധിമുട്ട് വന്നപ്പോൾ അവൻ ഇക്കിളിയാക്കാൽ നിർത്തി.... 

എന്നാ ഇനി എനിക്ക് വാക്ക് താ.. ഇനി ഒരിക്കലും കരയില്ലെന്ന്...അസി കൈ അവളുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു... 

പ്രോമിസ് ഇനി ഒരിക്കലും ഇങ്ങടെ ഖൽബിലെ ഹൂറി കരയില്ല. 
പ്രോമിസ്... 

പക്കാ.. 

പക്കാ പ്രോമിസ്... 

അവൻ അവളെ ചേർത്ത് പിടിച്ചു... കുറച്ച് നേരം അവർ ഒന്നും മിണ്ടാതെ ശാന്തമായി ഒഴുകുന്ന കടലിനെ നോക്കി... മൗനത്തെ ഭേദിച്ചു കൊണ്ട് അസി പറഞ്ഞു... 

മിസിരി നീ ഡയറി മുഴുവൻ വായിച്ചോ... അവളുടെ മുഖത്തേക്ക് നോക്കി അസി ചോദിച്ചു... 

ഇല്ല ഇക്കാ... അപ്പോഴേക്കും അത് എന്റെ കയ്യിൽ നിന്നും നഷ്ട്ടപ്പെട്ടു... 

അത് നഷ്ട്ടപ്പെട്ടതല്ല ഞാൻ മാറ്റി വെച്ചതാ... 

എന്തിന്... 

അതിൽ നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു രഹസ്യമുണ്ട്... 

ഞങ്ങൾക്ക് അറിയാത്ത രഹസ്യമോ അതെന്താ... 

നീ ആകാശത്തേക്ക് നോക്ക്.. ദാ ആ കാണുന്ന കുഞ്ഞ് താരകത്തെ കണ്ടോ... അതിനെന്താ ഇത്ര തിളക്കം എന്നറിയോ... അത് അന്റെ നൗശുക്കയാ നമ്മളെ നോക്കി പുഞ്ചിരിക്കുകയാണ് മൂപര്.... മൂപ്പർക്കും എനിക്കും മാത്രം അറിയുന്ന ഒരു രഹസ്യമാ അത്... 

നൗഷാദിന്റെ പേര് കേട്ടതും കണ്ണുകൾ നിറച്ചു അവൾ അവനെ നോക്കി.... ആ കണ്ണുകൾ തുടച്ചു കൊടുത്ത് അവൻ ആ രഹസ്യം അവളുടെ മുമ്പിൽ വെളിപ്പെടുത്തി... 


മഹർ Part:16


നീ ഓർക്കുന്നുണ്ടോ അന്ന് യതീംഖാനയിൽ വന്നത്... അവിടെ വെച്ചാണ് കാലങ്ങൾക്കു ശേഷം ഞാൻ നിന്നെ കാണുന്നത്... പക്ഷേ നിന്നെ കണ്ടപ്പോൾ സന്തോഷത്തേക്കാൾ കൂടുതൽ സങ്കടമാണ് തോന്നിയത്.. കാരണം നീ പഴയ പോലെ അല്ലായിരുന്നു... നിന്റെ മുഖത്ത് സന്തോഷത്തിന്റെ ഒരു കണിക പോലും ഞാൻ കണ്ടില്ല.. പിന്നെ നിന്റെ കൂടെ നൗഷാദിനെ കാണാതിരുന്നപ്പോൾ അത് എന്നിൽ ഒരുപാട് സംശയങ്ങൾ ജനിപ്പിച്ചു.. അതൊന്നും സത്യം ആവില്ല എന്ന് ഞാൻ എന്റെ മനസ്സിനോട്‌ പറഞ്ഞു...പക്ഷേ നീ ഉസ്താദിനോട്‌ കണ്ണ് നിറച്ചു പറഞ്ഞ കാര്യങ്ങൾ ഒരു ഞെട്ടലോടെയാണ് ഞാൻ കേട്ടത്... നിനക്ക് അങ്ങനൊരു വിധി വന്നതോർത്ത് ഒരു നിമിഷത്തേക്ക് പടച്ചോനോട് പോലും എനിക്ക് ദേഷ്യം തോന്നി... അവിടേക്ക് കൊണ്ടു വന്ന സാധനങ്ങൾ ഏൽപ്പിച്ചു നീ കരഞ്ഞു കൊണ്ട് മടങ്ങുന്ന കാഴ്ച ഇന്നും എന്റെ മനസ്സിൽ മായാതെ കിടപ്പുണ്ട്... ഇനിയും നിന്നെ വിട്ടുകളയാൻ കഴിയാത്തതു കൊണ്ടാണ് അവിടെ വെച്ച് തന്നെ ഞാൻ ഒരു തീരുമാനം എടുത്തത്... ഇരുട്ട് നിറഞ്ഞ നിന്റെ ജീവിതത്തിലേക്ക് വെളിച്ചമായി കടന്നു വരാൻ...പിന്നീട് വേഗം തന്നെ ഉമ്മാനോട് ചെന്ന് കാര്യം പറഞ്ഞു...ഉമ്മ എല്ലാം നല്ലതായി വരട്ടെ എന്ന് പറഞ്ഞു..  നിനക്ക് രണ്ടാമത് വിവാഹം ആലോചിക്കുന്ന ബ്രോക്കറെ കണ്ട് കാര്യം പറഞ്ഞു.. അയാൾ നിന്റെ ഉപ്പാനോട് കാര്യങ്ങൾ പറഞ്ഞു പിന്നീട് ഞാനും നിന്റെ ഉപ്പാനെ കണ്ട് എല്ലാം വിഷദമായി പറഞ്ഞു കൊടുത്തു... അപ്പോൾ തന്നെ ഉപ്പ ഈ നിക്കാഹിനു സമ്മതം മൂളി... പിന്നെ എനിക്ക് സമ്മതം വേണ്ടിയിരുന്നത് വേറെ ഒരാളുടെ ആയിരുന്നു... നിന്റെ എല്ലാമെല്ലാമായ നൗഷുക്കന്റെ... അതിന് വേണ്ടി ഞാൻ നൗഷാദിന്റെ ഉപ്പാനെയും ഉമ്മനെയും കണ്ടു... അവരോടും കാര്യങ്ങൾ പറഞ്ഞു.. അവർ സന്തോഷത്തോടെ എന്നെ അനുഗ്രഹിച്ചു.. പിന്നീട് നൗഷാദിന്റെ ഉപ്പാനോട് അവന്റെ ഖബർസ്ഥാൻ എവിടെയാണെന്ന് ചോദിച്ചു മനസ്സിലാക്കി... പിന്നീട് ഒരു വെള്ളിയാഴ്ചയാണ് ഞാൻ അവിടെ പോയത്... അതിന് മുന്നേ യതീം ഖാനയിൽ പോയി നീ അവിടെ ഏൽപ്പിച്ചതിൽ നിന്നും വിലപ്പെട്ട ഒന്ന് ഞാൻ ഇങ്ങു തിരിച്ചു വാങ്ങി... അതുമായി ഞാൻ നൗഷാദിന്റെ അടുത്തേക്ക് പോയി...അത് ഖബറിന്റെ മുകളിൽ വെച്ച് ഞാൻ അവനോട് അനുവാദം ചോദിച്ചു.. സമ്മതമെന്നോണം അവിടെ പടർന്നു പന്തലിച്ചു നിൽക്കുന്ന മൈലാഞ്ചി ചെടി എന്റെ മേലേക്ക് ചാഞ്ഞു..അവൻക്ക് വേണ്ടി ദുആ ചെയ്ത് സന്തോഷത്തോടെ ഞാൻ അവിടെ നിന്നും മടങ്ങി..നിന്നെ എന്റെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവരുന്ന നാളുകൾ കിനാവ് കണ്ട്... നിനക്കറിയോ ആ വിലപ്പെട്ട സാധനം എന്താണെന്ന്.. ദാ നിന്റെ മാറോട് ചേർന്നു കിടക്കുന്ന ഈ "മഹർ "... 

അവൾ കണ്ണുകൾ നിറച്ചു ഒന്നും മനസ്സിലാവാത്ത പോലെ അസിയെ നോക്കി... 

ഇജെന്താ പെണ്ണേ ഇങ്ങനെ നോക്കുന്നത്... ഞാൻ പറഞ്ഞത് സത്യമാണ്.. ഈ കിടക്കുന്ന "മഹർ " നൗഷാദ് നിന്റെ കഴുത്തിൽ ചാർത്തിയ അതേ" മഹർ" തന്നെയാണ്.. എന്നിലും അവനിലും മാത്രം ഒതുങ്ങിയ രഹസ്യം.. ഇപ്പോൾ നീയും അറിഞ്ഞു.. നിന്നോട് ഇത് ഒരിക്കലും പറയില്ല എന്ന് വിചാരിച്ചതാ.. പക്ഷേ എന്തോ മനസ് പറഞ്ഞു നീ എല്ലാം അറിയണം എന്ന്... 

അവൾ മഹർ കയ്യിൽ എടുത്തു നോക്കി....അതേ മഹർ തന്നെ... പക്ഷേ ഒരു മാറ്റം മാത്രം നൗഷാദ് എന്ന പേരിന് പകരം അഫ്സാൻ എന്ന് നല്ല ഭംഗിയായി കൊത്തി വെച്ചിട്ടുണ്ട്... 

ഇക്കാ... ഞാൻ ഇപ്പോഴാണ് ഈ മഹർ നോക്കുന്നെ... ഇതുവരെ ഞാൻ ഇത് കഴുത്തിൽ ഇട്ടു എന്നല്ലാതെ ഇതൊന്ന് നോക്കിയിട്ടു കൂടി ഉണ്ടായിരുന്നില്ല... ഒരു പക്ഷേ നൗഷുക്കന്റെ മഹർ മനസ്സ് കൊണ്ട് സ്വീകരിച്ചത് കൊണ്ടാവാം എനിക്ക് ഇത് നോക്കാൻ കഴിയാതെ ഇരുന്നത്... ഞാൻ ഇക്കാനെ അറിയാതെ പോയല്ലോ... നോട്‌ ഷമിക്ക് ഇക്കാ... 

അവൾ അവനെ കെട്ടിപിടിച്ചു കരഞ്ഞു... 

മിസിരി.. എന്തിനാ പെണ്ണേ ഇജ് കരയുന്നെ... വെയ്കി ആണെങ്കിലും നീ എന്റെ സ്നേഹം മനസ്സിലാക്കിയല്ലൊ.. എന്റെ പ്രണയത്തേ സ്വീകരിച്ചല്ലൊ.. അത്രേം മതി ഈ ജീവിതകാലം മുഴുവൻ എനിക്ക്.. ഇനി എനിക്ക് മരിച്ചാലും കുഴപ്പമില്ല... 

ഇക്കാ.. അവൾ കൈ കൊണ്ട് അവന്റെ വായ പൊത്തി... തല കൊണ്ട് വേണ്ടാ എന്ന് പറഞ്ഞു.. അവൻ കൈ മാറ്റി അവളെ ചേർത്ത് പിടിച്ചു... 

എനിക്ക് ജീവിക്കണം ഇക്കാ നിങ്ങടെ കൂടെ ഒരുപാട് കാലം... പടച്ചോൻ എന്നിൽ നിന്നും നൗഷുക്കന്റെ സ്നേഹത്തെ തട്ടിപറിച്ചപ്പോൾ ഞാൻ ഒരുപാട് വിഷമിച്ചു..മരിച്ചു പോയെങ്കിൽ എന്ന് വരെ ചിന്തിച്ചു...പക്ഷേ മരണം എന്ന വിധിയും എന്നെ തേടി വന്നില്ല... ഞാൻ അന്ന് സങ്കടപ്പെട്ടതിനെല്ലാം പടച്ചോൻ അതിനേക്കാൾ ഇരട്ടി സന്തോഷം എനിക്ക് തന്നു.. ഇക്കാന്റെ രൂപത്തിൽ... ഇനി ഈ സ്നേഹം കൂടെ എന്നിൽ നിന്നും തട്ടി പറിക്കല്ലേ എന്നാണ് ഞാൻ പടച്ചോനോട് തേടുന്നത്... അവൾ എങ്ങി കരഞ്ഞു.. ആ കണ്ണുനീർ അവന്റെ മനസ്സിനെ ചുട്ടു പൊള്ളിച്ചു... 

മിസിരി വാ പോവാം നേരം ഒരുപാടായി... അവർ തിരിച്ചുപോയി.. യാത്രയിൽ അവർ പരസ്പരം ഒന്നും തന്നെ പറഞ്ഞില്ല.. അവൾ അവന്റെ പുറത്ത് തല വെച്ചു കിടന്നു.. ശരീരത്തിൽ നനവ് പടർന്നപ്പോൾ മനസ്സിലായി അവൻക്ക് അവൾ കരയുകയാണെന്ന്.. പക്ഷേ അവൻ ഒന്നും മിണ്ടിയില്ല.. എല്ലാ സങ്കടങ്ങളും ഈ കണ്ണീരോടെ തീരട്ടെ എന്നവൻ വിചാരിച്ചു.... 
             🔷🔷🔷🔷🔷🔷🔷🔷🔷

പ്രണയത്തിന്റെ പൂക്കാലം ഇരുവരിലും നിറച്ചു ദിവസങ്ങൾ കടന്നു പോയി... ഇന്ന് അവരുടെ ഒന്നാം വിവാഹ വാർഷികം ആണ്... അത് സെലിബ്രറ്റ് ചെയ്യാൻ അവർ തീരുമാനിച്ചു....വലിയ സെലിബ്രേഷൻ ഒന്നും അല്ല ഒരു കുഞ്ഞു പാർട്ടി... രണ്ടു വീട്ടുകാരും ചേർന്ന്.. പിന്നെ നമ്മടെ നൗഷാദിന്റെ ഉമ്മയും ഉപ്പയും... 

ഉമ്മാ.. ഉപ്പാ കയറി വാ... ഞാൻ വിചാരിച്ചു ഇങ്ങള് ഞ്ഞെയൊക്കെ മറന്ന് കാണുമെന്നു.. മിസിരി സങ്കടത്തോടെ നൗഷാദിന്റെ ഉപ്പാനോടും ഉമ്മാനോടും പറഞ്ഞു... 

ഇല്ലെടി പെണ്ണേ അന്നേ ഞങ്ങൾ മറക്കോ... ഞങ്ങൾ ഇപ്പൊ ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടിയാ... നിന്റെ സന്തോഷം കാണാൻ വേണ്ടിയാ... ആസിയ അവളുടെ കവിളിൽ തഴുകി പറഞ്ഞു..അഹമ്മധും അവളെ ചേർത്ത് പിടിച്ചു അനുഗ്രഹിച്ചു.. 

 ബാക്കി ഞങൾ ചെയ്‌തോളാം മിസിരി...മോൾ പോയി റെഡിയായി വാ... ആസിയയും ഖദീജയും അടുക്കളയിലേക്ക് വന്നു കൊണ്ട് പറഞ്ഞു... അവൾ അവരെ നോക്കി പുഞ്ചിരിച്ചു... എന്നിട്ട് റെഡിയായി വരാം എന്ന് പറഞ്ഞു കൊണ്ട് മുകളിലേക്ക് പോയി... 

മുകളിൽ ചെന്നപ്പോൾ അസി റെഡിയായിട്ടുണ്ടായിരുന്നു...അവൾ അവനെ നോക്കാതെ വേഗം ഫ്രഷ് ആവാൻകയറി.. 

ജാഡ.. കാണിച്ചു തരാടി കുളിച്ചിട്ടിങ്ങു വാ... അവൻ അവൾ പോയ വഴിയേ നോക്കി പറഞ്ഞു... 

പടച്ചോനെ പെട്ട്.. ഇക്കാനെ മെയിൻറ്റ് ചെയ്യാതെ ജാഡ കാട്ടി പോന്ന കാരണം ഡ്രെസ്സും എടുക്കാൻ മറന്നു.. ഇനി എന്ത് ചെയ്യും... അവൾ മുകളിലേക്ക് നോക്കി പറഞ്ഞു.. 

അങ്ങേരോട് തന്നെ പറയാം.. അവൾ മനസ്സിൽ ഓർത്തു...

ഇക്കാ.. ഇക്കാ..

എന്താ.. പറഞ്ഞോ.. 

അതേയ് ന്റെ ഡ്രസ്സ്‌ ഉണ്ട് അവിടെ കട്ടിലിൽ അതൊന്നിങ്ങെടുത്തേ.. 

ഇക്കൊന്നും വയ്യ ഇജ് തന്നെ വന്നെടുത്തോ.. 

ഈ കോലത്തിലോ.. 

അതിന് അന്റെ കോലത്തിനെന്താ കുഴപ്പം.. 

അത്.. അതൊന്നും ഇല്ല...നല്ല ഇക്കയല്ലേ എടുത്ത് താ.. 

നീ വന്നെടുത്തോ.. 

പ്ലീസ് ഇക്കാ ഞാൻ ബാത്ത് ടവ്വൽ മാത്രമാണ് ചുറ്റിയിരിക്കുന്നത് ഒന്നെടുത്തു താ.. 

ആഹാ.. ഇത് തന്നെ പറ്റിയ അവസരം.. രാവിലെ മുതൽ മൈന്റ് ചെയ്യാതെ നടക്കുവല്ലേ കാണിച്ചു തരാം.. അവൻ ഒരു കള്ള ചിരിയോടെ മനസ്സിൽ പറഞ്ഞു.. 

ഡീ... ഞാൻ താഴേക്ക് പോവാ.. പോവുമ്പോൾ ഡോർ ലോക്ക് ചെയ്യാം നീ വന്നെടുത്തോ.. 

ഓ ഈ ഇക്കാന്റെ ഒരു കാര്യം... ഒന്നെടുത്തു തന്നാൽ എന്താ ദുഷ്ടൻ.. മൈന്റ് ചെയ്യാത്തതിന് ഇനി വല്ല പണിയും ഒപ്പിച്ചാണോ താഴേക്ക് പോവുന്നത്.. പടച്ചോനറിയാം... മിസിരി ആരോടെന്നില്ലാതെ പറഞ്ഞു...എന്നിട്ട് പതിയെ വാതിൽ തുറന്ന് തല പുറത്തേക്കിട്ട് നോക്കി... അസി റൂമിൽ ഇല്ലാ എന്ന് ഉറപ്പ് വരുത്തി പുറത്തേക്കിറങ്ങി... എന്നിട്ട് ഡ്രസ്സ്‌ എടുക്കാൻ കട്ടിലിനടുത്തേക്ക് നടന്നു.. പക്ഷേ അവിടെയൊന്നും ഡ്രസ്സ്‌ കണ്ടില്ല.. 

ഇനി ഷെൽഫിൽ ആയിരിക്കോ.. അവൾ ഷെൽഫിനടുത്തേക്ക് നടന്നു.. അത് തുറന്ന് ഡ്രസ്സ്‌ തിരയാൻ തുടങ്ങി.. 

ന്റെ റബ്ബേ ന്നാലും ആ പണ്ടാര ഡ്രസ്സ്‌ എവിടെ പോയി ഇവിടെ എവിടെയോ ആണല്ലോ വെച്ചത്... അവൾ വീണ്ടും തിരയാൻ തുടങ്ങി.. മുകളിലത്തെ അറയിൽ നോക്കാൻ വേണ്ടി കാൽ തറയിൽ ഊന്നി പൊങ്ങി നിന്നു ആ സമയത്താണ് വയറിൽ കൂടെ ഒരു കൈ അവളെ ചുറ്റി വരിഞ്ഞത്... എന്നിട്ട് അവളെ വലിച്ചു നെഞ്ചോട് ചേർത്തു.. അവൾ അയാളോട് ചേർന്ന് നിന്നു.. തിരിഞ്ഞു നോക്കാതെ തന്നെ അവൾക്കറിയാമായിരുന്നു അത് അസിയാണെന്ന്.. അവളുടെ ശ്വാസഗതി ഉയർന്നു.. ചെന്നിയിൽ കൂടെ വിയർപ്പു കണങ്ങൾ പൊടിഞ്ഞു.. അവൾ അവന്റെ കയ്യിൽ കിടന്ന് കുതറി.. 

അടങ്ങി നിൽക്കടി.. അവളുടെ ചെവിയിൽ അവൻ മന്ത്രിച്ചു.. അവൾ പുളഞ്ഞു.. 

അവളുടെ മുന്നിലേക്ക് അവൻ അവളുടെ ഡ്രസ്സ്‌ കെയ്‌ക്കൊണ്ട് നീട്ടി പിടിച്ചു.. 

ആഹാ അപ്പോ ഇങ്ങള് ഒളിപ്പിച്ചു വെച്ചതാണല്ലേ ഇത് ഇങ്ങു തന്നേ... അവനെ തള്ളിമാറ്റി രണ്ടു കയ്യും ഇടുപ്പിൽ കുത്തി അവൾ ചോദിച്ചു.. 

തരില്ല.. ഇജ് എന്തു ചെയ്യും.. അവൻ പുരികം പൊക്കി ചോദിച്ചു.. 

ഇങ് തരാൻ.. അവൾ തട്ടി പറിക്കാൻ നോക്കി.. 

ന്നാ പിടിച്ചോ.. അവൻ അവൾക്ക് നേരെ ഡ്രസ്സ്‌ നീട്ടി.. അവൾ അത് വേടിക്കാൻ നോക്കി.. അവൻ അങ്ങോട്ടും ഇങ്ങോട്ടും ഡ്രസ്സ്‌ മാറ്റി അവളെ കളിപ്പിച്ചു.. അവൾക്ക് ദേഷ്യം വന്നു.. 

ദേ ഇക്കാ കളിക്കാതെ തരുന്നുണ്ടോ.. 

തരില്ല... അസി അത് പുറകിലേക്ക് പിടിച്ചു തലയാട്ടി കൊണ്ട് പറഞ്ഞു... 

എങ്കിൽ ഇങ്ങൾ അത് കൊണ്ടുപോയി പുഴുങ്ങി തിന്ന്... അങ്ങനെ പറഞ്ഞു കൊണ്ട്  വേറെ ഡ്രസ്സ്‌ എടുക്കാൻ മിസിരി ഷെൽഫിനടുത്തേക്ക് നടന്നു.. തറയിൽ അവളുടെ മുടിയിൽ നിന്നും ഇറ്റി വീണ വെള്ളത്തുള്ളികളിൽ ചവിട്ടി അവൾ സ്ലിപ് ആയി.. വീഴുന്നതിന് മുന്നേ അവൻ അവളെ പിടിച്ചു.. അവനും അവളും കൂടെ നേരെ ബെഡിൽ ചെന്ന് വീണു... അവളെയും കൊണ്ട് അവൻ ഒന്ന് മറിഞ്ഞു... എന്നിട്ട് അവളുടെ മുകളിൽ കൈ കുത്തി നിന്നു... അവൾ അവനെയും അവളുടെ ശരീരത്തേയും മാറിമാറി നോക്കി.. എന്തെന്നാൽ അവളുടെ വേഷം വെറും ബാത്ടവ്വൽ മാത്രമായിരുന്നു... അവളുടെ നോട്ടം കണ്ട് അവന് ചിരി വന്നെങ്കിലും ആ ചിരി അവൻ ഒളിപ്പിച്ചു.. എന്നിട്ട് കൈ അവളുടെ നേരെ കൊണ്ടുപോയി... മിസിരി കണ്ണും തള്ളി അസിയെ നോക്കി.. എന്നിട്ട് വേണ്ടെന്ന രീതിയിൽ തല  അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു... അവൻ ഒരു കുസൃതി ചിരിയോടെ വീണ്ടും അവളിലേക്ക് അടുത്തു... അവൾ രണ്ടു കണ്ണും ഇറുക്കിയടച്ചു.. അവളുടെ നെറ്റിയിൽ വീണു കിടക്കുന്ന മുടി അവൻ മാടി ഒതുക്കി.... എന്നിട്ട് അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകി.. അവന്റെ ചുണ്ടിന്റെ ചൂട് അവളുടെ നെറ്റിയിൽ അനുഭവപ്പെട്ടപ്പോൾ അവൾ മെല്ലെ കണ്ണുകൾ തുറന്നു... അവൻ അവളെ കണ്ണിമ വെട്ടാതെ നോക്കി രണ്ടുപേരുടെയും കണ്ണുകൾ കോർത്തു... തമ്മിലുള്ള ദൂരം കുറഞ്ഞു വന്നു.. പ്രണയത്തിന്റെ ലഹരിയിൽ അവർ പാറി നടന്നു... അധരങ്ങൾ തമ്മിൽ ചേരാൻ കൊതിച്ചു... അവൻ അവളുടെ അധരങ്ങൾ ലക്ഷ്യം വെച്ച് നീങ്ങി... തന്റെ അധരം അവളുടെ വിറയാർന്ന അധരത്തോട് കോർക്കാൻ നിന്നതും... 

അസി... അസി.. കഴിഞ്ഞില്ലേ നിങ്ങടെ ഒരുക്കം വേഗം താഴേക്ക് വാ..  ഹാജറ താഴെ നിന്നും വിളിച്ചു പറഞ്ഞു... 

ഓ ഈ ഉമ്മ നശിപ്പിച്ചു... അവൻ പിറുപിറുത്തു കൊണ്ട് എഴുന്നേറ്റു.. അവന്റെ കോപ്രായം കണ്ട് അവൾ ചിരിച്ചു... 

മനുഷ്യന്റെ കണ്ട്രോൾ കളയാനായിട്ട് പോയി തുണി ഉടുക്കേടി... അവൻ കൈ കൂപ്പി അവളോട് പറഞ്ഞു എന്നിട്ട് ബെഡിലേക്ക് ഒറ്റ മറിച്ചിൽ ആയിരുന്നു.. അവൾ ആ സമയത്ത് വേഗം ഡ്രെസ്സും എടുത്ത് ബാത്റൂമിലേക്ക് പോയി.. ഡ്രെസ്സലാം മാറ്റി അവൾ ഇറങ്ങി വന്നു... ബ്ലാക്ക് കളർ സാരി ആയിരുന്നു അവളുടെ വേഷം അവൻ അതിന് മാച്ച് ആയി ബ്ലാക്ക് കളർ ഷർട്ടും... അവൻ ബെഡിൽ നിന്നും എഴുനേറ്റപ്പോൾ കണ്ടത് കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീവുന്ന മിസിരിയെ ആണ്... ബ്ലാക്ക് കളർ സാരിയിൽ അവൾ അതീവ സുന്ദരിയായിരുന്നു.. 

ഇക്കാ എങ്ങനുണ്ട് കൊള്ളാവോ എല്ലാം പെർഫെക്ട് അല്ലെ... മിസിരി സാരിയുടെ മുന്താണി പിടിച്ചു തിരിഞ്ഞു കൊണ്ട് ചോദിച്ചു... 

എല്ലാം പെർഫെക്ട്...  പക്ഷേ ഒന്ന് മാത്രം കുറവുണ്ട്.. അവൻ അവളുടെ നേരെ അതും പറഞ്ഞു കൊണ്ട് നടന്നു... അവൻ ഷെൽഫിൽ നിന്നും കണ്മഷി എടുത്തു വന്നു അവളുടെ കണ്ണിൽ തേച്ചു കൊടുത്തു.. 

ഇപ്പൊ എല്ലാം ഓക്കേ യായി.. 

എന്നാ ഞാൻ പോട്ടെ ഇക്ക താഴേക്ക് വായട്ടോ.. 

അവൾ വാതിൽ തുറന്ന് പോകാൻ നിന്നു.. അപ്പോഴേക്കും അവളുടെ കയ്യിൽ പിടിച്ചു തൻറെ നെഞ്ചോട് ചേർത്ത് നിർത്തി അസി... എന്നിട്ട് അവളുടെ കവിളിൽ ഒന്നു ചുംബിച്ചു... 

ഇനി പൊയ്ക്കോ... അവൾ അവന്റെ വയറിനിട്ട് ഒരു ഇടി വെച്ചു കൊടുത്ത് അവിടെ നിന്നും ഓടി.. 

കുറച്ച് കഴിഞ്ഞ് അസിയും താഴേക്ക് പോയി... സ്റ്റെപ്പുകൾ ഇറങ്ങുമ്പോൾ താഴെ എന്തോ ഒന്ന് തിളങ്ങുന്നത് കണ്ടു... അവൻ അത് കയ്യിൽ എടുത്തു... നോക്കുമ്പോൾ അത് മിസിരിയുടെ മഹർ ആയിരുന്നു.. 

ഈ പെണ്ണിന് ഒരു നോട്ടവും ഇല്ല..കണ്ടില്ലേ മഹർ പോയിട്ടും അവൾ അറിഞ്ഞിട്ടില്ല... കാണിച്ചു കൊടുക്കാം ഇത് തിരഞ്ഞു വരട്ടെ.. അവൻ സ്വയം പറഞ്ഞു കൊണ്ട് ആ മഹർ എടുത്ത് പോക്കറ്റിൽ ഇട്ടു കൊണ്ട് താഴേക്ക് പോയി.. 


മഹർ പാർട്ട്‌ :17 


അസി താഴെ ചെന്നപ്പോൾ എല്ലാവരും ഉണ്ടായിരുന്നു.. മിസിരിയെ നടുവിൽ പിടിച്ചിരുത്തി കളി തമാശകൾ പറയുവാണ് എല്ലാരും കൂടെ... അവരെല്ലാം വളരെയധികം സന്തോഷത്തിലായിരുന്നു.. അത് കണ്ടപ്പോൾ അവന്റെ മനസ്സും നിറഞ്ഞു... ഒരുപാട് വർഷങ്ങൾക്ക് ശേഷം തന്റെ വീട് വീണ്ടും ഒരു സ്വർഗമായിരിക്കുന്നു... അല്ല ആക്കിമാറ്റിയിരിക്കുന്നു ഇവരെല്ലാം കൂടെ... ഇതെല്ലാം കണ്ട് ന്റെ ഉപ്പയും നൗഷാദും സ്വർഗത്തിലിരുന്ന് സന്തോഷിക്കുന്നുണ്ടാവും... അവൻ ചിന്തിച്ചു.. ഒപ്പം അവന്റെ കണ്ണുകളും ഈറനണിഞ്ഞു.. കണ്ണുകൾ രണ്ടു കൈകൊണ്ടും അമർത്തി തുടച്ചു നോക്കിയപ്പോൾ ആയിരുന്നു എല്ലാവരും തന്നെ തന്നെയാണ് വീക്ഷിക്കുന്നതെന്ന് അവന് മനസ്സിലായത്.. ഉമ്മമാരും ഉപ്പമാരും വന്നു അവനെ പൊതിഞ്ഞു... ഇതെല്ലാം കണ്ട് കൊണ്ട് പുഞ്ചിരി തൂകി മിസിരിയും നിൽപ്പുണ്ടായിരുന്നു...അവൻ അവളെ നോക്കി രണ്ട് കൈകളും വിടർത്തി കണ്ണുകൊണ്ട് വാ എന്ന് ആഗ്യം കാണിച്ചു.. അവൾ വേഗം തന്നെ പോയി അവന്റെ നെഞ്ചോട് ചേർന്നു... 

ഹാപ്പി ആനിവേർസറി... അവരെല്ലാം ഒരുപോലെ കയ്യടിച്ചു പറഞ്ഞു... അവർ രണ്ടുപേരും പരസ്പരം നോക്കി പുഞ്ചിരി തൂകി... 

മതി മതി കണ്ണും കണ്ണും നോക്കിയത്.. മക്കൾ വാ വന്നു കേക്ക് കട്ട്‌ ചെയ്യ്.. ഹാജറയാണ് അത് പറഞ്ഞത്... 

മിസിരി വേഗം തന്നെ അവന്റെ നെഞ്ചിൽ നിന്നും മാറി നിന്നു പരുങ്ങി കളിച്ചു... 

മതി നിന്ന് പരുങ്ങിയത്.. അവരെല്ലാം പോയി വാ നമുക്കും പോവാം... അസി അവളുടെ കാതോരം വന്നു പറഞ്ഞു... 

അവൾ ഒന്ന് പുളഞ്ഞു.. എന്നിട്ട് തിരിഞ്ഞു നിന്നു... 

എവിടേക്ക് പോവാന്ന്.. മിസിരി ചോദ്യഭാവത്തിൽ അവനെ നോക്കി... 

അവൻ അവളെ വലിച്ചു ഇടതു കയ്യിൽ അവന്റെ വലം കൈ കോർത്തു അവളുടെ വലം കൈ അവന്റെ ഇടുപ്പിലും അവന്റെ ഇടം കൈ അവളുടെ ഇടുപ്പിലും വെച്ചു എന്നിട്ട് അവളെയും മെല്ലെ നടന്നു കൊണ്ട് പറഞ്ഞു... 

വരൂ പ്രിയേ നമുക്ക് ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം.. അതികാലത്ത്  എഴുനേറ്റ് മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതള നാരകം പൂകുകയും ചെയ്തുവോ എന്ന് നോക്കാം... അവിടെ വെച്ച് ഞാൻ നിനക്ക് എന്റെ പ്രേമം കൈ മാറും... 

ഇത്രെയും പറഞ്ഞു അവൻ പ്രണയപരവഷനായി മിസിരിയെ നോക്കി... അവൾ തിരിച്ചും നാണത്തോടെ അവനെ നോക്കി.. പെട്ടന്ന് അവൾ അവനെ ഉന്തി.. അവൻ പുറകിലേക്ക് വേച്ചു.. അപ്പോഴേക്കും അവൾ അവന്റെ ഷർട്ടിൽ പിടിച്ചു നിർത്തി... 

സാഹിത്യമൊക്കെ കൊള്ളാം.. പക്ഷേ അത് ഇങ്ങക്ക് ചേരൂല.. അപ്പൊ എന്റെ കെട്ടിയോൻ വേഗം അങ്ങ് പോരെ കേക്ക് കട്ട്‌ ചെയ്യാൻ.. ഇല്ലെങ്കിൽ ഞാൻ ഒറ്റക്ക് കട്ട്‌ ചെയ്ത് കഴിക്കും കേട്ടല്ലോ.. ഇത്രെയും പറഞ്ഞു അവൾ അവനിലുള്ള പിടിവിട്ടു.. അവൻ നിലത്തേക്ക് വീണു... അവൾ ചിരിച്ചു കൊണ്ട് അവിടുന്ന് ഓടി.. 

കുരിപ്പ് കാണിച്ചു തരാടി നിന്നെ.. അതും പറഞ്ഞു അവൻ കെയ്‌കൾ ഒന്ന് തട്ടി അവിടുന്ന് എണീറ്റു.. 

അവൻ ചെന്നപ്പോൾ എല്ലാവരും കേക്ക് കട്ട്‌ ചെയ്യാൻ തന്നെ വെയിറ്റ് ചെയ്ത് നിക്കുന്നതാണ് കണ്ടത്.. അവൻ അവർക്കെല്ലാം ചിരിച്ചു കൊടുത്തു അടുത്തേക്ക് നടന്നു.. എന്നിട്ട് മിസിരിയുടെ അടുത്ത് നിന്നു.. അവൾ ചിരിച്ചു കൊണ്ട്  കത്തി ഉയർത്തി കാണിച്ചു.. അവനും ആ കത്തിയിൽ പിടിച്ചു.. എന്നിട്ട് രണ്ടുപേരും കൂടെ കേക്ക് കട്ട്‌ ചെയ്തു... 

ഹാപ്പി ആനിവേഴ്സറി.. (അസി.. )

ഹാപ്പി ആനിവേഴ്സറി.. (മിസിരി) 

ഇങ്ങനെ പറഞ്ഞു കൊണ്ടു രണ്ടുപേരും കേക്ക് പീസ് പരസ്പരം വായിൽ വെച്ച് കൊടുത്തു.. ഉമ്മമാർക്കും ഉപ്പമാർക്കും കൊടുത്തു.. അവർ തിരിച്ചും... ബാക്കി കേക്ക് മുഴുവൻ അവൻ കുസൃതിയോടെ മിസിരിയുടെ മുഖത്തും ദേഹത്തും തേച്ചു.. ഇവരുടെ കുസൃതികൾ കണ്ട് അവരുടെയെല്ലാം മുഖത്തു സന്തോഷം അലതല്ലി... 
          🔷🔷🔷🔷🔷🔷🔷🔷🔷🔷

ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ മിസിരിയെ അവിടെയൊന്നും ആരും കണ്ടില്ല... ഞാൻ വിളിച്ചിട്ട് വരാം എന്ന് പറഞ്ഞുകൊണ്ട് അസി അവളെ തിരഞ്ഞു... ഒടുവിൽ ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ടു.. മുഖത്ത് ആകെ ഒരു വെപ്രാളം ഉണ്ട് അത് കണ്ടപ്പോഴേ അവൻക്ക് കാര്യം കത്തി.. 

എന്താ മിസിരി നിനക്ക് പറ്റിയെ ആകെ വിയർത്തിട്ടുണ്ടല്ലോ... വല്ല കുഴപ്പവും ഉണ്ടോ.. അസി അറിയാത്ത പോലെ ചോദിച്ചു.. 

എ..ഏയ്‌.. എ..നിക്ക്... കു.. ഴപ്പ... ന്നൂല്ല... അവൾ ഷാൾ കൊണ്ട് നെറ്റിയിലെ വിയർപ്പ് ഒപ്പിക്കൊണ്ട് പറഞ്ഞു... 

എന്നാ വാ... ഫുഡ്‌ കഴിക്കാം എല്ലാവരും നമ്മളെ വെയിറ്റ് ചെയ്യുവാ... അസി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... 

ഇങ്ങള് പൊയ്ക്കോ ഞാൻ ഇപ്പൊ വരാം.. അവൾ കണ്ണുകൊണ്ട് നാലുപാടും പരതി.. 

ഇജെന്താ തിരയുന്നേ.. കുറെ നേരായല്ലോ.. നിനക്ക് ആകെ ഒരു ചുറ്റികളി.. അസി സംശയ രൂപേണ അവളെ നോക്കി.. 

ഇക്ക് ഒരു ചുറ്റികളിയും ഇല്ല... ഇങ്ങക്ക് വെറുതെ തോന്നുന്നതാ.. 

എന്നാ പിന്നെന്തിനാ  ഇവിടെ നിൽക്കുന്നെ.. 

എന്നാ നടക്ക്... അവൾ ഇച്ചിരി കടുപ്പിച്ചു പറഞ്ഞു... 

നീ നടക്ക് ഞാൻ പുറകെ വരാം.. 

ആഹാ ഇപ്പൊ ഇങ്ങള്ക്കായോ ചുറ്റികളി നടക്കങ്ങോട്ട്... പുറകിൽ പോയി അസിയെ ഉന്തികൊണ്ട് മിസിരി പറഞ്ഞു... 

അവർ രണ്ടു പേരും താഴെ എത്തി എല്ലാവരുടെയും കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു... അപ്പോഴും മിസിരി കണ്ണുകൾ കൊണ്ട് ചുറ്റുപാടും പരതുക ആയിരുന്നു.. ഇത് കണ്ട് അസി ഉള്ളിൽ ഊറി ചിരിച്ചു... 

വെയികുന്നേരത്തോടെ എല്ലാവരും പോയി.. പിന്നെ അസിയും മിസിരിയും മാത്രമായി.. ഹാജറ ഉമ്മൂമാക്ക് വയ്യ എന്ന് പറഞ്ഞു ഹാജറയുടെ വീട്ടിലേക്ക് പോയി.. അങ്ങനെ ആ സ്വർഗത്തിൽ ആ ഇണ കുരുവികൾ മാത്രമായി... 

എല്ലാവരും പോയി കഴിഞ്ഞപ്പോൾ മിസിരി ഫ്രഷ് ആവാൻ വേണ്ടി കയറി... അസി അവിടെ ബെഡിൽ കിടന്നു ഉറങ്ങി... ഫ്രഷായി വന്നപ്പോൾ അസിയെ അവൾ അവിടെയൊന്നും കണ്ടില്ല.. താഴെ ഉണ്ടാവും എന്ന് കരുതി അവൾ വിളിച്ചു നോക്കിയും ഇല്ല.. അവൾ ബാൽക്കണിയിൽ പോയി നിന്ന് തല തോർത്താൻ തുടങ്ങി.. മുടി പിന്നിലേക്കിട്ട് കഴുത്തിലെ വെള്ളം തുടക്കുമ്പോഴായിരുന്നു അവളുടെ നഗ്നമായ കഴുത്തിനു പുറകിൽ ഒരു നനുത്ത സ്പർശം അനുഭവപ്പെട്ടത്.. അത് അസിയാണെന്ന് മനസ്സിലാക്കാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല.. അവൾ ഞെട്ടി തിരിഞ്ഞു നോക്കുന്നതിനു മുന്നേ അവൻ  അരയിലൂടെ കൈ കൊണ്ടു വന്നു അവളെ വലിച്ചു നെഞ്ചോട് ചേർത്തു... അവൾ നിന്ന് കിതച്ചു... അവളുടെ മുടി മുന്നിലേക്കിട്ട് അവളുടെ പിൻ കഴുത്തിൽ അവൻ ചുണ്ടുകൾ അമർത്തി.. അവൾ ഒന്ന് പുളഞ്ഞു.. അത് അവനിൽ ആവേശം നിറച്ചു... അവളുടെ ചെവിയിൽ ഒരു കുഞ്ഞു കടി വെച്ച് കൊടുത്തു.. എന്നിട്ട് അവളെ തിരിച്ചു നിർത്തി  .. അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു... അവൾ തല ഉയർത്തി നോക്കിയില്ല.. അവൻ അവളുടെ താടി പിടിച്ചുയർത്തി...അവരുടെ രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം ഉടക്കി.. അവൻ പെട്ടന്ന് നോട്ടം പിൻവലിച്ചു.. എന്നിട്ട് അവളുടെ കണ്ണുകൾ മെല്ലെ കൈകൊണ്ട് അടച്ചു... 

മിസിരി ഞാൻ പറയുമ്പോഴെ കണ്ണുകൾ തുറക്കാവൂ.. 

എന്താ ഇക്കാ പറ... 

കണ്ണ് തുറക്കല്ലേ കുരിപ്പേ ഞാൻ പറയാ.. വെയിറ്റ്.. കണ്ണ് തുറക്കാതെ തന്നെ കൈ നീട്ട്.. 

അതെന്തിനാ.. 

നിനക്ക് ആനിവേർസറി ഗിഫ്റ്റ് വേണ്ടെ.. 

ഗിഫ്റ്റോ.. 

ആടി കൈ നീട്ട്.. 

ഓക്കേ.. അവൾ  കൈനീട്ടി.. 

കുറച്ച് സമയം കഴിഞ്ഞിട്ടും അനക്കമൊന്നുംകേൾക്കാന്നപ്പോൾ  അവൾ അവനെ വിളിച്ചു.. അപ്പോഴും പ്രതികരണമൊന്നും ഉണ്ടായില്ല.. അവൾ കണ്ണ് തുറക്കാൻ തുടങ്ങി.. അപ്പോഴാണ് കഴുത്തിൽ കൂടെ എന്തോ ഒന്ന് ഇഴയുന്നത് കണ്ടത്.. 

എന്റെ "മഹർ " ഇതെങ്ങനെ ഇക്കാന്റെ കയ്യിൽ.. അവൾ ആലോചിച്ചു.. 

നീ ഇതല്ലേ ഇത്ര നേരം അന്യോഷിച്ചു കൊണ്ടിരുന്നേ... മഹർ കഴുത്തിൽ ഇട്ടുകൊടുത്ത് അസി അവളുടെ കാതോരം പറഞ്ഞു.. 

അവൾ ആ മഹറിന്റെ ലോക്കറ്റ് കയ്യിൽ എടുത്ത് നോക്കി ഒന്ന് മുത്തി... കണ്ണുകൾ ഈറനണിഞ്ഞു.. 

അവൻ അവളെ തനിക്കു നേരെ തിരിച്ചു നിർത്തി..

അന്ന് നിനക്ക്  മനസ്സ് കൊണ്ട് ഇഷ്ട്ടപ്പെടാതെയാണ് ഞാൻ ഈ മഹർ നിന്റെ കഴുത്തിൽ ഇട്ടത്.. എന്നാൽ ഇന്ന് അങ്ങനെയല്ല നിന്റെ പൂർണ സമ്മതത്തോടെയും ഇഷ്ട്ടത്തോടെയുമാണ് ഞാൻ നിന്റെ കഴുത്തിൽ ഈ മഹർ ചാർത്തി തരുന്നത്... ഇന്ന് മുതൽ നമ്മൾ പുതിയൊരു ജീവിതം തുടങ്ങുന്നു.. ഇനി സന്തോഷത്തിലും ഏത് പ്രതിസന്തി ഘട്ടത്തിലും ഞാൻ ഉണ്ടാകും  നിന്റെ കൂടെ എന്റെ മരണം വരെ.. റിയലി ലവ് യു മിസിരി.. റിയലി ലവ് യു.. ഇത്രയും പറഞ്ഞു കൊണ്ട് അവൻ അവളുടെ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകി...അവൾ അത് കണ്ണുകൾ അടച്ചു സ്വീകരിച്ചു.. 


ലവ് യു സൊ മച്ച് ഇക്കാ.. ഒത്തിരി വിഷമിപ്പിച്ചിട്ടുണ്ട് ഇങ്ങളെ ഞാൻ.. ഇനി ഒരിക്കലും ഇങ്ങളെ ഞാൻ അറിഞ്ഞു കൊണ്ട് വേദനിപ്പിക്കില്ല.. എപ്പോഴോ ഞാനും ഇഷ്ട്ടപ്പെട്ടു തുടങ്ങി നിങ്ങളെ.. നിങ്ങളെ മറ്റാർക്കും വിട്ട് കൊടുക്കാൻ പറ്റാത്ത ഇഷ്ട്ടം...ഇന്ന് ഞാൻ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ സ്ത്രീയാണ് കാരണം !!ഒരു ഭാര്യയെ  ഇത്രയധികം മനസ്സിലാക്കി സ്നേഹിക്കുന്ന സംരക്ഷിക്കുന്ന ഒരു ഭർത്താവിനെ വളരെ ചുരുക്കം പേർക്കെ കിട്ടിയിട്ടുണ്ടാവൂ.. ആ കാര്യത്തിൽ പടച്ചോൻ എന്നെ അനുഗ്രഹിച്ചു...നിങ്ങളെ പോലൊരു ഇണയെ എനിക്ക് തുണയായി നൽകികൊണ്ട്...

അവൾ അവനെ ഇറുകെ പുണർന്നു.. അവനും അവളെ ചേർത്ത് പിടിച്ചു...ഇവരുടെ സ്നേഹം കണ്ട് ഒരു കുഞ്ഞു താരകം അവരെ നോക്കി പുഞ്ചിരിച്ചു... 

അവൻ അവളെ കൈ കളിൽ കോരിയെടുത്തു... റൂം ലക്ഷ്യമാക്കി നടന്നു.. അവൾ ഒരു കുഞ്ഞിനെ പോലെ അവന്റെ കരവലയത്തിനുള്ളിൽ കിടന്നു.. അവൻ അവളെ ബെഡിൽ കിടത്തി.. അവളുടെ മേലെ കൈകുത്തി നിന്നു... 

I NEED YOU.. അവൻ ആർദ്രമായി അവളോട് പറഞ്ഞു... 

അവൾ നാണത്താൽ കണ്ണുകൾ രണ്ട് കൈ കൊണ്ടും മറച്ചു.. അവൻ അവളുടെ കൈ മെല്ലെ എടുത്തു മാറ്റി.. ആ തണുത്ത വിരലുകളിൽ ചുംബിച്ചു.. അവന്റെ ചുംബനം അവളിലെ സ്ത്രീയെ ഉണർത്തി.. അവളുടെ കണ്ണിലെ നാണവും ചുണ്ടുകളിലെ വിറയലും അവനിൽ വികാരത്തിന്റെ വേലിയെറ്റം സൃഷ്ടിച്ചു.. അവന്റെ ചുണ്ടുകൾ അതിന്റെ ഇണയെ തേടി നടന്നു...അവളുടെ വിറയാർന്ന അധരങ്ങൾ അവൻ സ്വന്തമാക്കി.. അവന്റെ ചുണ്ടുകളും കൈകളും അവളുടെ ശരീരത്തിൽ ഓടി നടന്നു... അവസാനം ഒരു മഴയായി അവൻ അവളിൽ പെയ്തിറങ്ങി..അവൻ തളർന്നു കൊണ്ട് അവളുടെ മാറിലേക്ക് വീണു... പ്രണയസാത്ഷാൽക്കാരത്തിന്റെ നിർവൃതിയിൽ അവൻ അവളെ ചേർത്തു പിടിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു... 
         🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

7 വർഷങ്ങൾക്ക് ശേഷം ഒരു പെരുന്നാൾ ദിവസം.. 

മോനെ ഉപ്പച്ചിനോട്‌ സലാം പറ... 

ഉപ്പച്ചി... അസ്സലാമുഅലൈക്കും 

ആ കുഞ്ഞിളം പല്ലുകൾ കാട്ടി ആ ആറു വയസ്സുകാരൻ  ആ ഖബറിനടുത്ത് നിന്ന് ചിരിച്ചു സലാം പറഞ്ഞു... 

അതേയ് ഉപ്പച്ചി ഇന്ന് പെരുന്നാൾ അല്ലെ അതോണ്ട് എനിക്ക് പപ്പാ പുതിയ ഉടുപ്പ് വേടിച്ചു തന്നല്ലോ... ഇത് കാണാൻ രസണ്ടോ ഉപ്പച്ചി... ഉപ്പച്ചി എന്നെ എന്നും പറ്റിക്കുവല്ലേ എന്നെ കാണാൻ വരാന്നു പറഞ്ഞിട്ട് വന്നില്ലല്ലോ... ഉപ്പച്ചി വേഗം വരണട്ടോ... ഈ സച്ചുമോന്റെ കൂടെ കളിക്കാൻ ആരുമില്ല... ഉമ്മച്ചി പറഞ്ഞു ഉപ്പച്ചി ഒരുപാട് ദൂരെ അങ്ങ് സ്വർഗത്തിൽ പടച്ചോന്റെ കൂടെയാണന്ന് അതോണ്ട് പടച്ചോൻ സ്വർഗത്തിൽ നിന്നും ഉപ്പച്ചിനെ വിടുന്നില്ലാന്നു ഉമ്മൂമയും പറഞ്ഞു... ഇവരൊക്കെ എന്നെ പറ്റിക്കുവാ ഉപ്പച്ചി... ന്റെ ഉപ്പച്ചി വേഗം വരില്ലേ...ആ കുട്ടി കുറുമ്പൻ പരിഭവത്തോടെ നൗഷാദിന്റെ ഖബറിൽ തൊട്ട് കൊണ്ട് പറഞ്ഞപ്പോ മീസാൻ കല്ലിനടുത്ത് പടർന്നു പന്തലിച്ചു നിൽക്കുന്ന മൈലാഞ്ചി ചെടി ആ കുഞ്ഞു മേനിയിലേക്ക് ചാഞ്ഞു... 

പപ്പാ നോക്കിയേ ഉപ്പച്ചി വരാന്ന്... അവൻ അതിയായ സന്തോഷത്തോടെ പറഞ്ഞു... 

അസി അവനെ എടുത്ത് കവിളിൽ മുത്തി.. 

ഉപ്പച്ചി വേഗം വരുട്ടോ.. ഇനി നമ്മക്ക് പോവാം ഉമ്മ അവിടെ കാത്തിരിക്കുവല്ലേ പപ്പയേയും സച്ചു മോനെയും..

എന്നാ നമക്ക് പോവാം പപ്പേ... 

പെട്ടന്ന് അവൻ അസിയുടെ ദേഹത്ത് നിന്നും ഇറങ്ങി വീണ്ടും ഖബറിനടുത്തേക്ക് പോയി.. 

ഉപ്പച്ചി എനിക്കൊരു കുഞ്ഞു വാവയുണ്ട്.. അയ്യോ മറന്നു... ഒന്നല്ല രണ്ട് കുഞ്ഞുവാവ.. ഇപ്പൊ ഉമ്മച്ചിന്റെ കുഞ്ഞു പളേല.. കുറച്ചുസം കയിഞ്ഞ സച്ചുമോനെ കാണാൻ വരുമെന്ന ഉമ്മച്ചി പറഞ്ഞെ.. അപ്പൊ സച്ചു വാവകളെയും കൂട്ടി വരാട്ടോ ഉപ്പച്ചി.. ഇപ്പൊ സച്ചുമോൻ പോകുവാണെ..ഉമ്മാ 😘😘...ആ കുട്ടി നൗഷാദിന്റെ ഖബറിൽ ഒന്നൂടെ മുത്തി യാത്ര പറഞ്ഞു അസിയുടെ വിരലിൽ തൂങ്ങി നടന്നകന്നു....  
             🔷🔷🔷🔷🔷🔷🔷🔷

ഉമ്മച്ചി.... ഉമ്മച്ചി... 

എന്താ സച്ചു... എന്തിനാ ഇജ് ഇങ്ങനെ ഒച്ചയെടുക്കുന്നേ... 

ഹാജറയായിരുന്നു അത്... 

അത് ഉമ്മൂമാ.. എന്താന്ന് വെച്ച.. അല്ലേൽ വേണ്ടാ ഉമ്മച്ചിയെവിടെ ഉമ്മച്ചി വന്നിട്ട് പറയാം... 

മിസിരി മിസിരി... ഇജ് ഒന്നിങ്ങു വന്നേ.. 

എന്താ ഉമ്മാ.. ഇങ്ങള് രണ്ടാളും കൂടെ കുറെ നേരയല്ലോ ഞ്ഞെ വിളിക്കുന്നു... എന്താ കാര്യം.. 

6മാസം ആയ അവളുടെ വയറും താങ്ങി പിടിച്ചു മെല്ലെ വേച്ചു വേച്ചു നടന്നു വന്നു അവൾ അവിടെയുള്ള തിണ്ണയിൽ ഇരുന്നു... 

അപ്പൊ ഉമ്മച്ചി കേട്ടിട്ടും വരാതിരുന്നതാണല്ലേ.. സച്ചു കെർവിച്ചു... 

അല്ലടാ പൊന്നേ... ഉമ്മച്ചി ന്റെ സച്ചുമോൻ പായസം ഉണ്ടാക്കുവല്ലായിരുന്നോ... 

പായസം എന്ന് കേട്ടപ്പോഴേ സച്ചുവിന്റെ വായിൽ വെള്ളം വന്നു... 

അല്ല എന്തിനാ ഉമ്മൂമാന്റെ കുട്ടി വിളിച്ചതെന്ന കാര്യം പറഞ്ഞില്ല.. 

ന്റെ ഉമ്മൂമാ അത് പറയാനുള്ളതല്ല കാണിക്കാനുള്ളതാ.. 

എന്ത്.. മിസിരി ചോദിച്ചു.. 

വാ കാണിച്ചു തരാം.. 

സച്ചു അവരെയും കൂട്ടി വീടിന്റെ സൈഡിലെക്ക് നടന്നു... അവന്റെ പിറകിലായി ഹാജറയുടെ കയ്യും പിടിച്ചു മിസിരിയും നടന്നു... 

അവർ ചെന്നപ്പോൾ കണ്ട കാഴ്ച്ചകണ്ട് പൊട്ടിചിരിച്ചു.. 

മരത്തിൽ നിന്നും പുളി ഉറുമ്പ് കടിച്ചു ദേഹമാസകലം  ചൊറിഞ്ഞു നിൽക്കുന്ന അസിയെ ആണ് കണ്ടത്..അവർ ചിരിക്കുന്ന ശബ്ദം കേട്ടു അസി താഴേക്ക് നോക്കി.. എന്നിട്ട് അവർക്ക് നന്നായോന്ന് ഇളിച്ചു കൊടുത്തു... 

ഇജെന്താടാ ചെക്ക കൊരങ്ങൻ മാരെ പോലെ ഇതിന്റെ മുകളിൽ കേറിയേക്കുന്നെ.. 

അത് ഉമ്മാ ഇങ്ങടെ മരോൾക്ക്.. 

അവൻ അവിടെ നിന്നും താഴേക്ക് ചാടി.. 

മാങ്ങ വേണമെന്ന്.. കടയിലെ മാങ്ങയൊന്നും പോരാ നല്ല ഫ്രഷ് തന്നെ വേണമെന്ന്.. പിന്നെ ഞാൻ എന്ത് ചെയ്യാന..നമ്മടെ കെട്ടിയോൾ മാസം തികഞ്ഞു നിക്കുമ്പോ  ഒരു കാര്യം പറഞ്ഞ ഞാൻ അത് ചെയ്ത് കൊടുത്തില്ലേൽ മോശം അല്ലെ.. അതോണ്ട് കേറിയതാ ഉമ്മ  ഇതിന്റെ മുകളിൽ.. 

അതിനെന്തിനാ ഇജ് കേറിയേ തോട്ടി കൊണ്ട് പൊട്ടിച്ച പോരെ... 

അത് ഇങ്ങടെ പുന്നാര മോളോട് ചോദിച്ചു നോക്ക്.. 

അത് ഉമ്മാ ഞാൻ വെറുതെ ചോദിച്ചതാ  മരത്തിൽ കയറി മാങ്ങ പൊട്ടിക്കാൻ ധൈര്യം ഉണ്ടോന്ന്.. അത് ഇങ്ങേർ കാര്യത്തിൽ എടുക്കുമെന്ന് ഞാൻ വിചാരിച്ചോ..

ആഹാ ഇപ്പൊ ഞാൻ കയറിയതായോ കുറ്റം.. 

അവൾ പുച്ഛത്തോടെ മുഖം തിരിച്ചു.. 

ഇപ്പോഴും കുട്ടികാളാണന്നാ രണ്ടിന്റെയും വിചാരം.. പിള്ളേർ മൂന്നെണ്ണം ആവാറായി.. ഹാജറ അതും പറഞ്ഞു സച്ചുവിന്റെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു..

അപ്പോഴാണ് മുറ്റത്ത്‌ ഒരു കാർ വന്നു നിന്ന ശബ്ദം കേട്ടത്.. അവരെല്ലാം അങ്ങോട്ട് നോക്കി.. വണ്ടിയിൽ നിന്നും ഇറങ്ങിയവരെ കണ്ട് സച്ചു സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ഓടി.. 

ആച്ചുമ്മ.. ഉപ്പൂപ്പാ.. സച്ചു അവരെ കെട്ടിപിടിച്ചു... നൗഷാദിന്റെ ഉമ്മയും ഉപ്പയും ആയിരുന്നു അത്.. 
ആസിയ അവനെ എടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി.. സച്ചു തിരിച്ചും.. അപ്പോഴേക്കും അഹമ്മദ് വണ്ടിയിൽ നിന്നും ചോക്ലേറ്റ് നിറച്ച ബോക്സ്‌ എടുത്ത് അവൻ നേരെ നീട്ടി എന്നിട്ട് അവർക്കും ഉമ്മ സച്ചു കൊടുത്തു..അവർ അവനെയും കൊണ്ട് അകത്തേക്ക് കയറി.. 

ഉമ്മാ ഉപ്പാ ഇരിക്കിൻ ഞാൻ കുടിക്കാൻ എടുക്കാം.. 

മോൾ ഇവിടിരുന്നോ ഉമ്മ എടുത്തോളാം.. (ഹാജറ)  

മിസിരി അവരുടെ അടുത്തിരുന്ന് വിശേഷങ്ങൾ എല്ലാം ചോദിച്ചു... അസിയും അവരോടൊപ്പം കൂടി.. അവർ അസിയെ കണ്ടിരുന്നത് നൗഷാദിന്റെ സ്ഥാനത്ത് ആയിരുന്നു.. അതുകൊണ്ട് തന്നെ അസി എന്നു വെച്ചാൽ അവർക്ക് ജീവനാണ് . അസിക്കും അതുപോലെ തന്നെയാണ് നൗഷാദ് അവർക്കായി കരുതി വെച്ച സ്നേഹവും കരുതലും അതിനേക്കാൾ കൂടുതലായി അസി കൊടുക്കുന്നുണ്ട്.. 

ആഴ്ച്ചയിൽ രണ്ട് ദിവസം നൗഷാദിന്റെ വീട്ടിൽ പോയി നിൽക്കുന്ന ശീലം സച്ചുവിന് കുഞ്ഞിലേ ഉള്ളതാണ്.. അത്രക്കും ഇഷ്ട്ടമാണ് അവനക്ക് അവന്റെ ആച്ചുമ്മയെ.. അവനെ കൂട്ടി കൊണ്ടു പോകാൻ വന്നതാണ് അവരിരുവരും... 


ആന്റി ഉണ്ടോ ആച്ചുമ്മ അവിടെ... ആസിയയുടെ മടിയിൽ കയറി ഇരുന്ന് സച്ചു ചോദിച്ചു... 

പിന്നെ ആന്റിയും കുഞ്ഞുവാവയും എല്ലാവരും വന്നിട്ടുണ്ട് അവരെല്ലാം ന്റെ സച്ചു മോനെ കാത്തിരിക്കുവല്ലേ.. 

ആണോ എന്നാ നമുക്ക് വേഗം പോവാം.. 

ആ പോവാം.. എന്നാ പോയി ഉമ്മച്ചിനോട്‌ പറഞ്ഞിട്ട് വാ.. 

മിസിരിയയോടും അസിയോടും പറയാനായി സച്ചു അടുക്കളയിലേക്ക് പോയി.. അവർക്കുള്ള പായസം എടുക്കുവായിരുന്നു മിസിരി.. അതിനിടയിൽ ഓരോ കുസൃതികൾ കാണിച്ചു അസിയും കൂടെ ഉണ്ട്.. 

നിനക്ക് മാങ്ങ വേണ്ടെ മിസിരി... പായസത്തിൽ മധുരം ഉണ്ടോ എന്ന് നോക്കുന്നതിനിടയിൽ അസി മിസിരിയോട് ചോദിച്ചു.. സ്പൂൺ അവിടെയിട്ട് അവൾ വേണ്ട എന്ന് പറഞ്ഞു.. 

വേണ്ടെങ്കിൽ വേണ്ടാ.. എന്നാ എനിക്ക് പായസം താ.. 

പായസം അല്ലെ ഈ ഇരിക്കുന്നെ വേണേൽ എടുത്ത് കുടിച്ചോ.. 

അത് വേണ്ടാ എനിക്ക് ഇത് മതി.. 

ഏത്.. മിസിരി ചോദിച്ചതും പായസം പറ്റിപിടിച്ച അവളുടെ അധരങ്ങൾ അസി സ്വന്തമാക്കിയതും പെട്ടന്നായിരുന്നു..മിസിരി അവന്റെ നെഞ്ചിനിട്ട് ഇടിച്ചു കൊണ്ടേ ഇരുന്നു.. എന്നാൽ അവനതൊന്നും ഗൗനിക്കാതെ അവളുടെ ചുവന്ന ചുണ്ടിൽ ഒരു കുഞ്ഞു കടിയും കൊടുത്ത് നീങ്ങി നിന്നു.. 

അയ്യേ ഞാൻ ഒന്നും കണ്ടില്ലേ.. ശബ്ദം കേട്ടിടത്തേക്ക് രണ്ടുപേരും ഞെട്ടി തിരിഞ്ഞു നോക്കി.. അപ്പോൾ കണ്ടത് രണ്ടു കൈകളും മറച്ചു നിൽക്കുന്ന സച്ചുവിനെയാണ്.. 
      

ഈ ചേർക്കൻ എപ്പോഴും കറക്റ്റ് സമയത്ത് വന്നോളും.. അസി മുറുമുറുത്തു..അത് കേട്ടു മിസിരി പൊട്ടി ചിരിച്ചു.. 

പപ്പേടെ പൊന്നിങ്ങു വന്നേ ഒരു കാര്യം കാണിച്ചു തരാലോ.. 

വേണ്ട പപ്പേ.. സോപ്പ് അല്ലെ അത് ഇവിടെ പതയൂല.. ഞാൻ ഇത് എല്ലാവരോടും പോയി പറയും.. 

സച്ചു അവിടെ നിന്നും ഹാളിലേക്ക് ഓടി.. അത് കണ്ടു മിസിരി വാ പൊത്തി ചിരിച്ചു.. 

എല്ലാം ഒപ്പിച്ചു വെച്ച് അവൾ നിന്ന് ഇളിക്കുന്നത് കണ്ടില്ലേ.. 

ഞാൻ എന്ത് ഒപ്പിചൂന്നാ.. 

അയ്യോ ഒന്നും അറിയാത്ത ഇള്ള കുഞ്ഞ്... പടച്ചോനെ ന്റെ മാനം.. അസി തലയിൽ കൈ വെച്ചു സച്ചു ഓടിയതിന്റെ പിറകെ ഓടി... 

അപ്പോഴേക്കും സച്ചു അവിടെ എത്തിയിരുന്നു.. 

ഉമ്മൂമ്മ ഈ പപ്പയുണ്ടല്ലോ ഉമ്മച്ചിനെ ഇല്ലേ ഉ... 

അത്രയും പറഞ്ഞപ്പോഴേക്കും അസി സച്ചുവിന്റെ വാ പൊത്തി... 

എന്താ അസി സച്ചു പറയട്ടെ എന്താച്ചാ.. (അഹമ്മദ് ) 

ന്റെ ഉപ്പാ അവൻ പറയാൻ വന്ന കാര്യം പറഞ്ഞ ന്റെ മാനം കപ്പൽ കേറും.. 

അത്രയും പറഞ്ഞതും അവിടെ കൂട്ടചിരി ഉയർന്നു.. അതിനിടയിലേക്ക് മിസിരി പായസവുമായി വന്നു.. എല്ലാവരും സന്തോഷത്തോടെ അത് കഴിച്ചു..ആ വീട്ടിൽ അവരുടെയെല്ലാം കളിചിരികൾ ഉയർന്നു കേട്ടു..സച്ചുവിന്റെയും അസിയുടെയും കുറുമ്പുകൾ കൊണ്ട് ആ വീട് നിറഞ്ഞു..പുതിയ അതിദികൾക്കായി സച്ചുവിനെ പോലെ ആ വീട്ടിലെ എല്ലാവരും കാത്തിരുന്നു.. 

ഇവരുടെ ജീവിതം ഇവിടെ അവസാനിക്കുന്നില്ല...ഇനിയും സന്തോഷത്തിന്റെ ഒരുപാട്  നാളുകൾ അവർക്ക് വേണ്ടി പടച്ചോൻ കരുതി വെച്ചിട്ടുണ്ട്...

അവരുടെ നല്ല ജീവിതത്തിനായി നമുക്കും പ്രാർത്ഥിക്കാം.. 

അവസാനിച്ചു... 

ഈ കഥ സ്വീകരിച്ചു സപ്പോർട്ട് ചെയ്ത നിങ്ങളോട് ഒരുപാട് നന്ദിയുണ്ട്.. ഇത്രയും സപ്പോർട്ട് പ്രതീക്ഷിച്ചല്ല ഈ സ്റ്റോറി എഴുതിയത്..അസിയേയും മിസിരിയേയും എല്ലാവർക്കും ഒത്തിരി ഇഷ്ട്ടപ്പെട്ടു എന്ന് നിങ്ങളുടെ ഓരോ കമന്റ്‌സ് കാണുമ്പോഴും മനസ്സിലായി..ലാസ്റ്റ് പാർട്ട്‌ വെയ്കിപ്പിച്ചതിന് സോറി മനപ്പൂർവമല്ല.. എഴുതാൻ പറ്റിയ സാഹചര്യം അല്ലായിരുന്നു... എത്രത്തോളം നന്നായി എന്നറിയില്ല... അപ്പൊ എന്റെ ഫസ്റ്റ് കുത്തിവര ഇവിടെ അവസാനിക്കുവാണ് കേട്ടോ.. ഒരിക്കൽ കൂടി എല്ലാവരോടും നന്ദി പറയുന്നു.. 

ഒത്തിരി സ്നേഹത്തോടെ ഷംസീന 

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌