തിരിച്ചറിവ് | ✍️JOUHAR MUTHU | ഫുൾ പാർട്ട്‌



തിരിച്ചറിവ്
Full Part


ടാ ഒരു പട്ടിയെ പോലെ എന്റെ പുറകെ ഇങ്ങനെ നടന്നിട്ട് ഒരു കാര്യവുമില്ല ഒരിക്കലും ഞാൻ നിന്നെ ഇഷ്ടപ്പെടാൻ പോകുന്നില്ല പിന്നെ എന്തിനാ എന്റെ പുറകെ ഇങ്ങനെ നടക്കുന്നത്. ഇനി എന്റെ പുറകെ വന്നാൽ ഞാൻ പോലീസിൽ പരാതി കൊടുക്കും.

ഫിദയുടെ ദേഷ്യം പിടിച്ചുള്ള സംസാരം മുഴുവൻ ഫായിസിനോട് ആയിരുന്നു.
ഇത് ആദ്യത്തെ സംഭവമല്ല. പതിവുപോലെ പോലെ നടക്കുന്നതാണ് എന്നും. ഒന്നര വർഷമായി ഫായിസ് ഫിദയെ പ്രണയിക്കാൻ തുടങ്ങിയിട്ട് പക്ഷെ ഇതുവരെ ഫായിസിന്റെ പ്രണയം അവൾ അക്‌സെപ്റ്റ് ചെയ്തിട്ടില്ല.

ഫിദ എത്രയൊക്കെ ആട്ടി അകറ്റിയാലും അവൻ പിന്നെയും. അവളുടെ പുറകെ വരും ഒരു പട്ടിയെ പോലെ.ഫിദ എത്ര ചീത്ത പറഞ്ഞാലും അതെല്ലാം അവനൊരു ചെറിയ പുഞ്ചിരി കൊണ്ട് നേരിട്ടു. പക്ഷെ അപ്പോഴും അവന്റെ ഉള്ള് നീറുകയായിരുന്നു. കൂട്ടുകാരും നാട്ടുകാരും വീട്ടുകാരും പറയുന്നതൊന്നും അവൻ ചെവി കൊണ്ടില്ല. അത്രയും ഇഷ്ട്ടമായിരുന്നു അവന് ഫിദയെ.


പക്ഷെ പതിവിന് വിപരീതമായിരുന്നു അടുത്ത ദിവസം നടന്ന കാര്യങ്ങൾ. ഫിദ പറഞ്ഞതുപോലെ ചെയ്യും എന്ന് ഫായിസ് ഒരിക്കലും കരുതിയിരുന്നില്ല.
ഫിദ പതിവുപോലെ കോളേജിലേക്ക് പോകുന്ന സ്ഥലത്ത് ഫായിസ് വന്ന് നിന്നിരുന്നു പെട്ടന്ന് ആയിരുന്നു അവിടേക്ക് ഒരു പോലീസ് വണ്ടി വന്നത്.

അതികം വൈകാതെ തന്നെ ഫിദയും അവളുടെ ഉപ്പയും അവിടെക്ക് വന്നു. Si പോലീസ് വണ്ടിയിൽ നിന്ന് ഇറങ്ങി നടന്നു വരുന്നത് എന്റെ അടുത്തേക്കാണ്.
എനിക്ക് വല്ലാത്ത ഒരു പേടി തോന്നിയെങ്കിലും ഞാൻ അവിടെ തന്നെ നിന്നു.


ഇവനാണോ അത്...

Si ഫിദയോട് ചോദിച്ചു.
അവൾ അതെ എന്ന് തല കൊണ്ട് ആംഗ്യം കാണിച്ചു.

പിന്നെ si എന്റെ കോളറിന് ഒരു പിടുത്തം ആയിരുന്നു. പിന്നെ si യുടെ കൈ എന്റെ കവിളിലും പതിഞ്ഞു. പെട്ടന്ന് ഉള്ള അടി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. ചുണ്ടുകൾ പല്ലിൽ തട്ടി മുറിഞ്ഞു ഉള്ളിൽ ചെറിയ ഒരു ചോരയുടെ രുചി തോന്നി.

പെട്ടന്ന് അവളുടെ മുഖം മാറിയോ. ആ മുഖത്ത് എന്നോട് സഹതാപം തോന്നിയോ... ഏയ് ഇല്ല ഒരിക്കലും അതിന് ഒരു സാധ്യതയും ഇല്ല. അവളുടെ ശല്യമല്ലേ ഞാൻ. അത് ഒഴിഞ്ഞു പോയതിൽ ഉള്ള സന്തോഷം ആയിരിക്കും ഇപ്പോൾ. Si എന്റെ കോളറിന് പിടിച്ച് വണ്ടിയിലേക്ക് കയറ്റാൻ നോക്കുകയാണ്. അപ്പോളാണ് അവളുടെ ഉപ്പ വേണ്ട എന്നും ഉപദേശിച്ചു വിട്ടാൽ മതി എന്നും പറഞ്ഞത്.

ടാ എന്താ നിന്റെ പണി...

അത് ഞാൻ പെയിന്റിംഗ് പണിയാണ്.

ടാ നീ ആദ്യം പോയി ഒന്ന് കണ്ണാടിയിൽ നോക്ക്. എന്നിട്ട് ഇതിനൊക്കെ നടക്ക്. ഇനി ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായാൽ എന്റെ മറുപടി ഇങ്ങനെ ആവില്ല.
Si യുടെ ചീത്തക്കൾ എന്റെ കാതുകളിൽ മുള്ളുകളായി തുളച്ചു കയറി.
എല്ലാരും എന്നെ തന്നെയാണ് നോക്കുന്നത്. എല്ലാവരുടെയും മുന്നിൽ ഞാനൊരു കോമാളിയെ പോലെ നിന്നു.

അതെ സാർ പറഞ്ഞത് തന്നെയാണ് ശരി. നല്ലൊരു വസ്ത്രമില്ല. കാണാനും ഭംഗിയില്ല പിന്നെ അവൾക്ക് എങ്ങനെ എന്നെ ഇഷ്ട്ടമാവും. ഇതെല്ലാം ഞാനും എന്റെ മനസ്സിനെ നൂറ് വട്ടം പറഞ്ഞു പഠിപ്പിച്ചതല്ലേ പിന്നെ എന്താ എന്റെ മനസ്സ് അത് അനുസരിക്കാത്തത്.

കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും അയാൾ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ അതൊന്നും എന്റെ മനസ്സിലേക്ക് കയറുന്നില്ല എല്ലാം വെറും ഒരു ശബ്ദം മാത്രം.പിന്നെ അയാൾ പോയി. അവിടെ കൂടി നിന്ന എല്ലാവരും പോയി തുടങ്ങി. എന്റെ കൂട്ടുകാരനാണ് എന്നെ പിന്നെ അവിടെ നിന്നും കൊണ്ട് പോയത്.
എന്റെ സങ്കടം കണ്ടിട്ടായിരിക്കും പിന്നെ അവനും ഒന്നും ചോദിക്കാൻ നിന്നില്ല.

വൈകുന്നേരം ആയപ്പോൾ ആയിരുന്നു വീട്ടിലേക്ക് പോയത് ഉമ്മാന്റെ സങ്കടം കലർന്ന വഴക്കും ഉപ്പാന്റെ ഉച്ചത്തിലുള്ള ശകാരവുമെല്ലാം കേൾക്കുന്നുണ്ട്. പക്ഷെ അതൊന്നും മനസ്സിനെ കുലുക്കിയില്ല എല്ലാം ഒരു മരവിപ്പ് പോലെ. അല്ലെങ്കിലും നഷ്ട്ട പ്രണയം അവസാനം തരുന്നത് ഭ്രാന്തമായ അവസ്ഥ തന്നെയല്ലേ.

കിടക്കയിലേക്ക് വീണു എനിക്ക് എന്താണ് പറ്റിയത്. കണ്ണുനീരിനു പോലും എന്നെ വെറുത്ത് പോയെന്ന് തോന്നുന്നു. അല്ലെങ്കിൽ എപ്പോഴും കൂട്ടിനുള്ള അവൻ പോലും എന്നെ തനിച്ചാക്കിയിരിക്കുന്നു. വീണ്ടും രാവിലെ നടന്ന കാര്യങ്ങൾ എന്റെ മനസ്സിലേക്ക് ഓടി വന്നു. തെറ്റുകൾ എന്റെ മാത്രമാണ്. ഞാൻ എന്തിനാ ഒരു പട്ടിയുടെ വില പോലും ഇല്ല എന്ന് അറിഞ്ഞിട്ടും അവളുടെ പുറകെ നടന്നത്.

വീണ്ടും അവളുടെ മുഖം മനസ്സിലേക്ക് ഓടി വന്നു. ആ മുഖത്ത് എന്നെ തല്ലിയപ്പോൾ സങ്കടം ഉണ്ടായിരുന്നോ... അല്ല പുച്ഛം ആയിരുന്നില്ലേ. എന്നാലും അങ്ങനെ വിശ്വസിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല.
മേശയുട മുകളിൽ ഉണ്ടായിരുന്ന കണ്ണാടിയിൽ ഞാൻ എന്റെ മുഖം കണ്ടു si പറഞ്ഞതാണ് ശരി. എന്നെ കണ്ടാൽ ആർക്കാ ഇഷ്ട്ടമാവുക. കറുപ്പിന് ബംഗിയുള്ളത് സാഹിത്യ രചനകളിൽ മാത്രമാണ്.


മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു ഇനി അവൾക്ക് ഒരു ശല്യമാവില്ല. ഞാൻ ജീവനേക്കാൾ ഇഷ്ട്ടപെടുന്നവൾക്ക് വേണ്ടി അത്രയെങ്കിലും ചെയ്യണ്ടേ.
കൂട്ടുകാരൻ വിളിച്ചു നാളെ മുതൽ കുറച്ചു ദൂരെയാണ് ജോലി. അത്കൊണ്ട് തന്നെ ദിവസവും പോയി വരാൻ പറ്റില്ല.

അത് ഒരു കണക്കിന് നല്ലതാണെന്ന് തോന്നി. അടുത്ത ദിവസം വീട്ടുകാർക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് വീട്ടിൽ നിന്നും ഇറങ്ങി.

ഒരാഴ്ച കടന്ന് പോയി.വൈകുന്നേരം പണിയെല്ലാം തീർത്ത് കിടന്നപ്പോൾ ആയിരുന്നു കൂട്ടുകാരൻ  വിളിച്ചത്.

ടാ നിനക്ക് ഒരു സന്തോഷ വാർത്ത ഉണ്ട്.

എന്താടാ നീ കാര്യം പറ...

അത് ആ ഫിദ ഇല്ലേ അവൾ മെഡിക്കൽ കോളേജിൽ ചാവാൻ കിടക്കുകയാണ്.

അവൻ പറഞ്ഞതും എന്റെ ശ്വാസം നിന്ന് പോകുന്ന പോലെ തോന്നി.

എന്താടാ എന്റെ പെണ്ണിന് പറ്റിയത്. പറയടാ. നീ എന്നെ കളിയാക്കുകയാണോ.

നീ ഇപ്പോഴും അവളെ മനസ്സിൽ കൊണ്ട് നടക്കുകയാണോ....

എനിക്ക് മറക്കാൻ പറ്റുമോ അവളെ. പറയടാ എന്താ അവൾക്ക്.

അത് ലിവർ failure  ആണ്. ലിവർ  നശിച്ചു പോയിരിക്കുന്നു. അവളുടെ ബ്ലഡ് o- ആണ് ആ ഗ്രൂപ്പിൽ ആരുമില്ല ലിവർ donate  ചെയ്യാൻ.
ഇനി രണ്ട് ദിവസം മാത്രമാണ് ഉള്ളത് അതിനു മുമ്പ് സർജറി ചെയ്തില്ലെങ്കിൽ...

അവൻ പറഞ്ഞത് ബാക്കി കേൾക്കാൻ മനസ്സിന് ബലം ഇല്ലായിരുന്നു. ഫോൺ എന്റെ കയ്യിൽ നിന്ന് ഊർന്ന് താഴെ വീണു.


പിന്നെ കിടന്നിട്ട് ഉറക്കം വന്നില്ല. കണ്ണുനീർ അണ പൊട്ടി ഒഴുകുകയാണ്.ഉറങ്ങാതെ തന്നെ അടുത്ത ദിവസമായി. പിന്നെ വൈകിയില്ല രാവിലെ തന്നെ ഒപ്പമുള്ളവരോട് പറഞ്ഞ് ബസിൽ കയറി നാട്ടിലേക്ക് പോയി. യാത്രക്ക് വല്ലാത്ത ദൂരമുള്ള പോലെ.11 മണി ആയപ്പോൾ ആയിരുന്നു ബസ് നാട്ടിൽ എത്തിയപ്പോൾ. വീട്ടുകാരോട് കാര്യങ്ങൾ ചോദിച്ച് അറിഞ്ഞു.
അവൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആണ്.

പിന്നെ വൈകിയില്ല കൂട്ടുകാരന്റെ ബൈക്ക് എടുത്ത് അവിടേക്ക് പോയി. Icu വിലാണ് അവളെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ഞാൻ icu വിന്റെ മുമ്പിലേക്ക് ഓടി എത്തി. കരഞ്ഞുകൊണ്ട് അവളുടെ ഉമ്മയും ഉപ്പയും പുറത്ത് നിൽക്കുന്നുണ്ട്. എന്നെ കണ്ടതും അവരോന്ന് ഞെട്ടി പിന്നെ ആ മുഖത്ത് വികാരങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥ ആയിരുന്നു.

ഞാൻ icu വിന്റെ മുമ്പിൽ എത്തി. ആ ചെറിയ ചില്ലിലൂടെ ഞാൻ കണ്ടു എന്റെ പെണ്ണിനെ. കണ്ണുകൾ വീണ്ടും അനുസരണ ഇല്ലാതെ നിറഞ്ഞുകൊണ്ടിരുന്നു. വരാന്തയിലൂടെ കണ്ണുകൾ തുടച്ച് ഞാൻ നടന്ന് ഡോക്ടറുടെ മുറിയിലേക്ക് എത്തി. എന്റെ കോലം കണ്ട് ഡോക്ടർ എന്നെ തന്നെ നോക്കി നിന്നു. ഞാൻ ഫിദയുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

ഡോക്ടറുടെ വാക്കുകളിൽ പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷെ എന്റെ മനസ്സിലേക്ക് മറ്റൊരു കാര്യം ഓടി വന്നു. അതെ എന്റെ ബ്ലഡ്‌ ഗ്രൂപ്പ്‌ o- ആണ്. ഞാൻ ലിവർ donate ചെയ്യാം എന്ന് ഡോക്ടറോട് പറഞ്ഞു. ഒരുപാട് കാര്യങ്ങൾ ചോദിച്ച് അറിഞ്ഞിട്ടായിരുന്നു ഡോക്ടർ അതിന് സമ്മതിച്ചത്. പിന്നെ എന്റെ വീട്ടുകാരുടെ സമ്മതം കൂടി കിട്ടേണ്ട താമസം ഒള്ളു എനിക്ക് അതിന് തയ്യാറാവാൻ. അതികം പേടിക്കാൻ ഒന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞിരുന്നു അല്ലെങ്കിലും എനിക്ക് എന്ത് പേടി. അവൾക്ക് വേണ്ടി ആ സമയം മരിക്കാൻ പോലും ഞാൻ തയ്യാറായിരുന്നു.

എന്നെയും icu വിൽ കയറ്റി പോകുന്നതിനു മുമ്പ് അവളുടെ ഉപ്പന്റെയും ഉമ്മന്റേയും മുഖം ഞാൻ കണ്ടു. അപ്പോൾ അവരുടെ മുഖത്തെ വികാരം എനിക്ക് വായിച്ചെടുക്കാൻ പറ്റാത്ത പോലെ ആയിരുന്നു.

അതികം വൈകാതെ ഓപ്പറേഷൻ ചെയ്യാനുള്ള നടപടികൾ തുടങ്ങി. എന്റെ നെഞ്ചിലും വയറിലും ഉള്ള രോമങ്ങൾ നീക്കം ചെയ്തു. എന്റെ തൊട്ടടുത്ത കിടക്കയിലാണ് അവൾ കിടക്കുന്നത്. എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.

പേടിയുണ്ടോ എന്തിനാ കരയുന്നത്.

പുഞ്ചിരിച്ചുകൊണ്ട് നഴ്സ് ആയിരുന്നു ആ ചോദ്യം ചോദിച്ചത്.

ഇല്ല എന്ന് പറഞ്ഞ് ഞാൻ ഒന്ന് പുഞ്ചിരിച്ചു.

എനിക്ക് അനസ്തീഷ്യ തന്നു. പതിയെ എന്റെ കണ്ണുകൾ അടഞ്ഞു പോയി. എന്റെ കണ്ണുകൾ അവസാനം കണ്ടതും അവളെ ആയിരുന്നു.

ഓപ്പറേഷൻ പുരോഗമിക്കാൻ തുടങ്ങി. എന്റെ ലിവറിന്റെ കുറച്ചു എടുത്ത് അവളിൽ തുന്നി ചേർത്തു. ഡോക്ടർമാരുടെയും നേഴ്സ് മാരുടെയും മുഖത്ത് പുഞ്ചിരി വിരിയാൻ തുടങ്ങി. പക്ഷെ അതിന് അതികം ആയുസ് ഉണ്ടായിരുന്നില്ല.

ഡോക്ടർമാരുടെ മുഖത്ത് ടെൻഷൻ കൂടി വന്നു. എല്ലാവരും എന്റെ അടുത്തേക്ക് ഓടി വരുകയാണ്. Icu വിലേക് എല്ലാ ഡോക്ടർമാരും വരുന്നത് കണ്ട് പുറത്തുള്ള എന്റെയും ഫിദയുടെയും മാതാപിതാക്കളുടെ മുഖത്ത് പേടി കൂടാൻ തുടങ്ങി.

എല്ലാവരും എന്റെ ചുറ്റും കൂടി. ഓപ്പറേഷൻ ചെയ്തപ്പോൾ ചെറിയ ഒരു
മിസ്റ്റേക്ക്. എന്റെ ഉള്ളിൽ ബ്ലീഡിംഗ് ഉണ്ടായിരിക്കുകയാണ് അത് നിൽക്കുന്നില്ല.


കുറച്ചു സമയം കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വന്നു.
എല്ലാവരും ഡോക്ടറെ നോക്കി നിൽക്കുകയാണ്.
ഡോക്ടർ അവരോടായി പറഞ്ഞു.
ഫിദയുടെ ഓപറേഷൻ വിജയകരമായി പൂർത്തിയായി.
പക്ഷെ ഫായിസ്..
We are സോറി....

അതോടെ അവിടെ ഒരു കൂട്ടക്കരച്ചിൽ ഉയർന്നു പൊങ്ങി.

പറയുന്നതിൽ വിഷമമുണ്ട്. ഒരിക്കലും ഇങ്ങനെ സംഭവിക്കാത്തതാണ്. ഫായിസിന് ഒരു ഇന്റെർണൽ ബ്ലീഡിങ് ഉണ്ട്. എല്ലാവരും പ്രാർത്ഥിക്കുക ബാക്കിയെല്ലാം ദൈവത്തിന്റെ കൈകളിലാണ്. അത്രയും പറഞ്ഞ് ഡോക്ടർ വീണ്ടും അകത്തേക്ക് തന്നെ പോയി.

എന്റെ ഉമ്മയും ഉപ്പയും ഇതെല്ലാം കേട്ട് പൊട്ടിക്കരയുകയാണ്.
ഇതൊന്നും അറിയാതെ ഞാനും അവളും രണ്ട് കട്ടിലുകളിൽ കിടക്കുകയാണ്. സമയം ഇഴഞ്ഞു നീങ്ങി. എന്റെ ജീവന്റെ തുടിപ്പുകൾ കുറഞ്ഞു വരുകയാണ്.കുറച്ചു നേരം കൂടി കടന്ന് പോയി. എന്റെ ജീവൻ എന്നെവിട്ട് പിരിയാൻ തുടങ്ങുകയാണ്.
ചെറിയ ഒരു പിടയൽ.

ഇല്ല ഇത് എന്റെ മരണമായിരുന്നില്ല. ഡോക്ടർമാരും നഴ്സുമാരും എന്നെ വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. കുറെ നേരത്തെ പരിശ്രമത്തിന് ശേഷം ബ്ലീഡിംഗ് കുറഞ്ഞിട്ടുണ്ട്. അവരുടെ മുഖത്ത് ഒരു നേരിയ ആശ്വാസം വിരിഞ്ഞു.
ഫിദയാണെങ്കിൽ എന്റെ അപ്പുറത്തു തന്നെ ഇതൊന്നും അറിയാതെ കിടക്കുകയാണ്.

രാത്രിയായി നഴ്സുമാർ എന്നെ ഉറക്കം കളഞ്ഞുകൊണ്ട് നിരീക്ഷിക്കുകയാണ്. ഇനിയും 48 മണിക്കൂർ കഴിയാതെ എന്റെ ആരോഗ്യനില എന്താവും എന്ന് പറയാൻ പറ്റാത്ത അവസ്ഥയിലാണ് പതിയെ സമയം ഇഴഞ്ഞു നീങ്ങി. ദൂരെ നിന്ന്  സുബഹിയുടെ ബാങ്ക് വിളികൾ ഉയരുന്നുണ്ട്.

അത് കേട്ടുകൊണ്ടാണ് പതിയെ ഫിദയുടെ കണ്ണുകൾ തുറന്നത്. അവൾക്ക് ശരീരം മുഴുവൻ വല്ലാത്ത വേദന തോന്നി. പ്രയാസപ്പെട്ട് കൺപോളകൾ വലിച്ചു തുറന്നു. ഹോസ്‌പിറ്റൽ കണ്ട് അവൾക്ക് പേടി തോന്നി. തൊട്ട് അപ്പുറത്ത് നോക്കിയപ്പോൾ ഫായിസ് ശരീരമാകെ വയറുകൾ ബന്ധിച്ചു കിടക്കുകയാണ്. അവൾക്ക് ആകെ ഞെട്ടലും അസ്വസ്ഥതയും തോന്നി.

Icu വിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ് ഫിദ കണ്ണ് തുറന്നത് കണ്ടു. അപ്പോൾ തന്നെ നേഴ്സ് ഡോക്ടറെ വിളിക്കാൻ പോയി.
ആ സമയം ഫിദ തന്റെ ജീവിതത്തിൽ രണ്ടു ദിവസങ്ങൾക്ക് മുമ്പ് നടന്ന കാര്യം ആലോചിക്കുകയായിരുന്നു.


**********************************************

ഇടക്ക് ഇടക്ക് ഉണ്ടാവുമായിരുന്നു ശരീരത്തിന് ഒരു തളർച്ചയും വേദനയും. പക്ഷെ പെട്ടന്ന് തന്നെ പോകുന്നത് ആയത്കൊണ്ട് അത് അത്രയും കാര്യമാക്കിയിട്ടില്ലായിരുന്നു. പക്ഷെ രണ്ടു ദിവസം മുമ്പ് പെട്ടന്ന് ആയിരുന്നു അത് ഉണ്ടായത്. സഹിക്കാൻ കഴിയാത്ത ഒരു വയർ  വേദന. പിന്നെ പെട്ടന്ന് ആയിരുന്നു കണ്ണുകളിൽ ഇരുട്ട് പടർന്നത്. പിന്നെ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല.

ഹായ് ഫിദ are you okey....

ശബ്ദം കേട്ട സ്ഥലത്തേക്ക് ഞാൻ ഒന്ന് നോക്കി...
രൂപം കണ്ടപ്പോൾ മനസ്സിലായി അതൊരു ഡോക്ടർ ആണ്...

ഞാൻ അതെ എന്ന് മറുപടി പറഞ്ഞു. സംസാരിക്കാൻ തീരെ പറ്റുന്നുണ്ടായിരുന്നില്ല എനിക്ക്.

എന്നാലും പ്രയാസപ്പെട്ടുകൊണ്ട് ഞാൻ ഡോക്ടറോട് ചോദിച്ചു എന്താ ഡോക്ടർ എനിക്ക് പറ്റിയത്.

അതൊന്നും ഇപ്പോൾ ആലോചിക്കേണ്ട. എല്ലാം അറിയേണ്ട സമയം ആകുമ്പോൾ ഞങ്ങൾ പറയാം. ഇപ്പോൾ റസ്റ്റ്‌ എടുക്കു. അതും പറഞ്ഞുകൊണ്ട് ആ ഡോക്ടർ എന്റെ കവിളിൽ തട്ടി പുറത്തേക്ക് പോയി.
ഉപ്പയും 
ഞാൻ ആ icu മുഴുവൻ ഒന്ന് നോക്കി. ഞാൻ നോക്കുന്നത് കണ്ടപ്പോൾ ആ നേഴ്സ് ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു.
വീണ്ടും എന്റെ കണ്ണുകൾ ഫായിസിൽ എത്തി നിന്നു. അവനെ കണ്ടപ്പോൾ എന്റെ മനസ്സിൽ ദേഷ്യം തോന്നാൻ തുടങ്ങി. പിന്നെ മറ്റൊരു ചിന്തയായിരുന്നു മനസ്സിലേക്ക് വന്നത്. എങ്ങനെ ആയിരിക്കും ഇവൻ ഇവിടെ എത്തിയത് എന്ന്.
പെട്ടന്ന് മനസ്സിലേക്ക് വന്ന ഉത്തരം ഏതെങ്കിലും പെണ്ണിന്റെ പുറകെ നടന്നപ്പോൾ അടി കിട്ടിയതായിരിക്കും എന്നാണ്.


പിന്നെയും എന്തോ ആലോചിച്ചു കിടന്നു. ഡോക്ടർമാർ അവന്റെ അടുത്തേക്ക് ഇടക്ക് വന്നു പോകുന്നുണ്ട്. അവരുടെ മുഖത്ത് നല്ല ടെൻഷൻ കാണാനുണ്ട്.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്ന് എനിക്ക് ഒരു ടാബ്ലറ്റ് തന്നു. അതിന്റെ ഷീണം കാരണം എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു പോയി.

പിന്നെ അടുത്ത ഉറക്കം ഉണർന്നപ്പോൾ സമയം വൈകുന്നേരം ആയിരുന്നു.
അപ്പോയുമുണ്ട് ഫായിസിന്റെ അടുത്ത് നഴ്സുമാരും ഡോക്ടരും.

മുറിവ് നല്ല പോലെ സൂക്ഷിക്കണം ഇൻഫെക്ഷൻ ഉണ്ടായാൽ ഇനി ഒരുപക്ഷെ കാര്യങ്ങൾ നമ്മുടെ കയ്യിൽ നിൽക്കില്ല.

അവർ തമ്മിൽ സംസാരിക്കുന്നത് കേട്ട് എന്റെ മനസ്സിൽ അവനെ കുറിച്ച് ചെറിയ സങ്കടം തോന്നിയെങ്കിലും പക്ഷെ അവനോടുള്ള ദേഷ്യമായിരുന്നു അതിലും കൂടുതൽ ഉണ്ടായിരുന്നത്.
കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സ് വന്ന് എനിക്ക് കുറച്ചു ഭക്ഷണവും വെള്ളവും കുറച്ചു മെഡിസിനും തന്നു. ഒരു കുട്ടിയെ നോക്കുന്ന പോലെ ആണ് അവർ എന്നെ നോക്കുന്നത്.

മോളെ നാളെ നിന്നെ റൂമിലേക്ക് മാറ്റും. ഇന്ന് കൂടിയൊള്ളു ഇവിടെ.

അത് കേട്ട് ഞാൻ ഒന്ന് പുഞ്ചിരിച്ചു.

എനിക്ക് എന്താണ് പറ്റിയത്. ഞാൻ എങ്ങനെ ഇവിടെ എത്തി ഒന്ന് പറഞ്ഞു തരോ സിസ്റ്റർ.

അതൊക്കെ മോൾക്ക്‌ നാളെ ഉപ്പയും ഉമ്മയും പറഞ്ഞു തരും. മെഡിസിൻ കഴിച്ചതല്ലേ നല്ല ഷീണം ഉണ്ടാവും. കിടന്നോ.

അങ്ങനെ പറഞ്ഞുകൊണ്ട് എനിക്ക് പുതപ്പ് ഇട്ട് തന്ന് നേഴ്സ് കുറച്ചു നേരം എന്ന് നോക്കി ഇരുന്നു.
മരുന്നിന്റെ ഷീണം കൊണ്ട് പെട്ടന്ന് തന്നെ കണ്ണുകൾ അടഞ്ഞു പോയിരുന്നു.
അപ്പോഴും ഫായിസിന്റെ നില ഗുരുതരമായി തന്നെ തുടർന്നു. ഒരുപാട് രക്തം ആവശ്യമായിരുന്നു ഫായിസിന് rare ബ്ലഡ് ഗ്രൂപ്പ് ആയത്കൊണ്ട് അത് കിട്ടാനും പ്രയാസമായിരുന്നു.
എന്നാലും അതിലൊന്നും മുടക്കം വരാതെ അവർ സൂക്ഷിച്ചു.

അങ്ങനെ അടുത്ത പകൽ ആയി. എന്നെ ഇന്ന് റൂമിലേക്ക് മാറ്റുകയാണ് എനിക്ക് വല്ലാത്ത സന്തോഷം തോന്നി. നേഴ്സ് വന്നപ്പോൾ പെട്ടന്ന് എണീക്കാൻ നോക്കിയപ്പോൾ വയറിൽ ആരോ കത്തി കൊണ്ട് കുത്തിയ പോലെ ഉള്ള വേദന.
അറിയാതെ ഞാൻ ഉമ്മാ എന്ന് വിളിച്ചു പോയി. പെട്ടന്ന് തന്നെ നഴ്സ് എന്റെ അടുക്കൽ വന്ന് അതികം അനങ്ങരുത് എന്ന് പറഞ്ഞു. പിന്നെ രണ്ട് നഴ്സുമാർ കൂടി എന്നെ വീൽ ചെയറിൽ ഇരുത്തി icu വിന്റെ പുറത്തേക്ക് നടന്നു.

എന്നെ icu വിന്റെ അടുത്ത് തന്നെ ഉണ്ടായിരുന്ന ഒരു റൂമിലേക്ക് കൊണ്ടുപോയി ഉമ്മയും ഉപ്പയും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അവരുടെ രണ്ടാളുടെയും മുഖത്ത് നല്ല സന്തോഷമുണ്ട് ഇപ്പോൾ.
Icu വിന്റെ അടുത്ത് തന്നെ ഫായിസിന്റെ ഉമ്മ ഇരിക്കുന്നുണ്ട്. അവരെ കണ്ടപ്പോളും എനിക്ക് ദേഷ്യമായിരുന്നു തോന്നിയത്. നഴ്സുമാർ എന്നെ റൂമിലുള്ള ബെഡിൽ കിടത്തി തിരിച്ചു പോയി.

എനിക്ക് എന്താണ് പറ്റിയത് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഉപ്പാനോട് ആയിരുന്നു ഞാൻ ആ ചോദ്യം ചോദിച്ചത് പക്ഷെ ഉപ്പയും ഉമ്മയും എനിക്ക് മറുപടി തരാൻ മടിച്ചു നിന്നു.

പിന്നെ എന്റെ മനസ്സിലേക്ക് പെട്ടന്ന് വന്നത് ഫായിസിന്റെ കാര്യം ആയിരുന്നു.

ആ ഫായിസ് എങ്ങനെ icu വിൽ എത്തിയത് ഉപ്പാ... ഏതെങ്കിലും പെണ്ണിന്റെ പുറകെ നടന്നപ്പോൾ അവളുടെ ആങ്ങളമാർ തല്ലി കൊല്ലാൻ ആക്കിയതാവും അല്ലെ...
എന്റെ ചോദ്യം കേട്ട് ഉപ്പാന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പൊഴിഞ്ഞു വരുന്നു...

ഉപ്പാ എന്താ നിങ്ങൾക്ക് പറ്റിയത്. കരയണ്ട എനിക്ക് ഒരു കുഴപ്പവും ഇല്ലല്ലോ....

ഞാൻ കരഞ്ഞത് നിന്നെക്കുറിച്ച് ഓർത്തിട്ടല്ല. ആ പാവം ഫായിസിനെ കുറിച്ച് ഓർത്തിട്ടാ... എന്തിനാ ആ പാവം നിന്നെ ഇത്രയും സ്നേഹിച്ചത്. എന്ത് പുണ്യമാണ് നീ അതിന് ചെയ്തത്. അവന്റെ സ്നേഹം അനുഭവിക്കാനുള്ള ഒരു അർഹതയും എന്റെ മോൾക്ക് ഇല്ല. നിന്നെ സ്നേഹിച്ചതുകൊണ്ടല്ലേ ആ പാവം അവിടെ ജീവൻ കയ്യിൽ പിടിച്ച് മരണവുമായി മല്ലിടുന്നത്....

ഉപ്പാ ഇങ്ങൾ എന്താ ഈ പറയുന്നത്...

നീ ഇപ്പോൾ ജീവിക്കുന്നതിന്റെ ഒരേ ഒരു കാരണം അവനാണ്.

ഉപ്പ പറയുന്നത് കേട്ട് ഞാൻ ഞെട്ടി. എന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞൊലിച്ചു.

ഉപ്പ എന്താ എനിക്ക് പറ്റിയത്...

ലിവർ failure അതായിരുന്നു നിന്റെ പ്രശ്നം. നീ വീട്ടിൽ ബോധം കേട്ട് വീണപ്പോൾ ആദ്യം പോയത് അടുത്തുള്ള ഹോസ്പിറ്റലിൽ ആയിരുന്നു. അവിടെ നിന്നായിരുന്നു ഇവിടേക്ക് റെഫർ ചെയ്തത്. നിന്നെ ചെക്ക് ചെയ്ത ഡോക്ടർമാർ പറഞ്ഞു ലിവർ മുഴുവൻ നശിച്ചു പോയി. ഇനി ഒരിക്കലും നീ ജീവിക്കില്ല എന്ന് വരെ അവർ പറഞ്ഞിരുന്നു. പെട്ടന്ന് ലിവർ മാറ്റിവെക്കുക മാത്രം ആയിരുന്നു ഇതിനുള്ള പരിഹാരം. പക്ഷെ ഈ ബ്ലഡ് ഗ്രൂപ്പിൽ എവിടെയും ലിവർ ഡോനെഷൻ ചെയ്യാൻ ആരുമില്ലായിരുന്നു.

അങ്ങനെ എല്ലാ പ്രതീക്ഷയും നശിച്ചു നിൽക്കുന്ന സമയത്താണ് അവൻ ഇവിടേക്ക് ഓടി വരുന്നത് കണ്ടത്. പിന്നെ ഒരു മടിയും പേടിയും കൂടാതെ ആയിരുന്നു അവൻ ലിവർ പകുത്തു നൽകാമെന്ന് സമ്മതിച്ചത്.
പിന്നെ എല്ലാം നടന്നത് പെട്ടന്ന് ആയിരുന്നു. അവന്റെ മുഖത്ത് ചെറിയ ഒരു പേടി പോലും ഇല്ലായിരുന്നു.

അങ്ങനെ ഓപ്പറേഷൻ നടന്നു. അവന്റെ ലിവെറിന്റെ കുറച്ചു ഭാഗം നിനക്ക് വേണ്ടി തുന്നിച്ചേർത്തു. പക്ഷെ ഓപ്പറേഷനിൽ ഒരു ചെറിയ തെറ്റുപറ്റി. അവന്റെ ബ്ലീഡിംഗ് നിൽക്കുന്നില്ല.
ഇപ്പോൾ മരണവുമായി മല്ലിടുകയാണ് ആ പാവം.


ഇതെല്ലാം കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴിക്കിയിരുന്നു. അള്ളാഹ് ഞാൻ എന്തൊക്കെയാ ആ പാവത്തിനെ കുറിച്ച് പറഞ്ഞത്. എന്ത് യോഗ്യതയാ എനിക്കുള്ളത്  ആ പാവം ഇത്രയും സ്നേഹിക്കാൻ.

പിന്നെ അവിടെ നിന്നില്ല. ഓപ്പറേഷൻ നടന്ന കാര്യം പോലും മറന്ന് ഞാൻ icu വിന്റെ മുമ്പിലേക്ക് ഓടി. മോളെ ഓടല്ലേ എന്ന് പറഞ്ഞ് ഉപ്പയും ഉമ്മയും പുറകെ ഉണ്ടായിരുന്നു. വയറിൽ വല്ലാത്ത വേദന തോന്നി.

Icu വിന്റെ ചെറിയ ഗ്ലാസ്സിലൂടെ ഞാൻ കണ്ടു മരണവുമായി മല്ലിട്ട് കിടക്കുന്ന ഫായിസിനെ. എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറയാൻ തുടങ്ങി.

പെട്ടന്ന് ആയിരുന്നു ഫായിസ് ബെഡിൽ കിടന്ന് പിടയാൻ തുടങ്ങിയത്. എന്റെ തേങ്ങൽ ഒരു പൊട്ടിക്കരച്ചിലായി മാറിയിരുന്നു ആ സമയം....

പെട്ടന്ന് തന്നെ രണ്ടു നഴ്സുമാർ എന്റെ അടുത്തേക്ക് ഓടി വന്നു. ഇറങ്ങി നടന്നതിന്ന് അവർ ഒരുപാട് വഴക്ക് പറയുന്നുണ്ട്. പക്ഷെ അതൊന്നും എനിക്ക് കേൾക്കുന്നില്ലായിരുന്നു. പതിയെ എന്റെ ബോധം മറഞ്ഞു.നഴ്സുമാർ എന്നെ എടുത്തുകൊണ്ട് പോയി വീണ്ടും റൂമിൽ തന്നെ കിടത്തി.


അതെ സമയം ഒരു പിടച്ചിലോടെ ഫായിസിന് ബോധം തിരിച്ചു വന്നിരുന്നു. ആദ്യം അത്കണ്ട് ഡോക്ടർമാർ പേടിച്ചെങ്കിലും. ഫായിസിന് ബോധം വന്നത് കണ്ടു അവരുടെ മുഖത്ത് സന്തോഷം നിറഞ്ഞു. എല്ലാവരുടെയും പ്രാർത്തനകൾ സഫലയായി. ഫായിസ് മരണത്തെ തോൽപ്പിച്ച് വീണ്ടും ജീവിതത്തിലേക്ക് വന്നു.
എല്ലാവരോടെയും മുഖത്ത് വല്ലാത്ത സന്തോഷം ആയിരുന്നു ആ സമയത്ത്.


***************************************************

പെട്ടന്ന് ഉള്ള ഒരു വേദനയോടെയാണ് ഞാൻ കണ്ണുകൾ തുറന്നത്. ശരീരമാകെ കത്തി കുത്തിയിറക്കുന്ന വേദന തോന്നിയിരുന്നു ആ സമയത്ത്.
പിന്നെ വേദന കുറഞ്ഞു വരാൻ തുടങ്ങി.

ഇപ്പോൾ എങ്ങനെയുണ്ട് ഫായിസ്. വേദനയുണ്ടോ ഇപ്പോൾ.

ചോദ്യം കേട്ട സ്ഥലത്തേക്ക് ഞാനൊന്ന് തിരിഞ്ഞു നോക്കി. ഓപ്പറേഷൻ ചെയ്ത ഡോക്ടർ ആയിരുന്നു അത്.
അത് കേട്ടതും ഞാനൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷെ വേദന അപ്പോഴും ഉണ്ടായിരുന്നു. എന്റെ അവസ്ഥ മനസ്സിലാക്കിയത് പോലെ ഡോക്ടർ ഒരു pain കില്ലർ ഇൻജെക്ഷൻ എടുത്തു. അതോടെ നല്ല ഷീണം തോന്നി. എന്നാലും വേദനക്ക് നല്ല കുറവ് ഉണ്ടായിരുന്നു.

കുറച്ചു നേരത്തെ ഉറക്കം  കഴിഞ്ഞപ്പോൾ എനിക്ക് നല്ല വിത്യാസം തോന്നിയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു നേഴ്സ് എന്റെ അടുത്തേക്ക് വന്ന് ഇരുന്നു.കുറെ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. എനിക്കും അതൊരു ആശ്വാസം ആയിരുന്നു.


എന്തിനാ ഒരിക്കലും ഇഷ്ടപ്പെടില്ല എന്ന് ഉറപ്പായിട്ടും ആ പെൺകുട്ടിക്ക് ലിവർ കൊടുക്കാൻ തയ്യാറായത്. എന്തിനാ വീട്ടുകാരെ പോലും എതിർത്തുകൊണ്ട് മരണത്തെ മുന്നിൽ കണ്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തത്...

ആ നേഴ്സ് ചോദിക്കുന്നത് കേട്ട് ഞാനൊന്ന് ഞെട്ടി.
എന്റെ എല്ലാ കാര്യങ്ങളും അവർക്ക് അറിയാമായിരുന്നു.

ഞാൻ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നല്ലേ ഇപ്പോൾ ചിന്തിക്കുന്നത്. എല്ലാം ഞാൻ വീട്ടുകാരോട് ചോദിച്ചിരുന്നു. എന്നാലും എങ്ങനെ മനസ്സ് വന്നു ഇത്രയും റിസ്ക് എടുക്കാൻ.

ഞാനൊന്ന് പുഞ്ചിരിച്ചു. അവൾക്ക് എന്നെ ഇഷ്ട്ടമല്ലെങ്കിലും എനിക്ക് അവളെ ജീവനല്ലേ. അവൾക് എന്തെങ്കിലും പറ്റിയാൽ പിന്നെ ഈ ജീവിതത്തിൽ എന്ത് അർത്ഥമാണ് ഉണ്ടാവുക.അവൾ എന്നെ ഇഷ്ട്ടപെട്ടില്ലെങ്കിലും ദൂരെ നിന്ന് എനിക്ക് അവളെ കാണുകയെങ്കിലും ചെയ്യാല്ലോ.

എന്തിനാ നീ അവളെ ഇത്രയും സ്നേഹിക്കുന്നത്...

അറിയില്ല... പക്ഷെ അവൾ മാത്രമാണ് മനസ്സിൽ. ഒരിക്കലും കിട്ടില്ല എന്ന് അറിഞ്ഞിട്ടും പിന്നാലെ നടന്നതും അതുകൊണ്ടായിരുന്നു. എങ്ങാനും ഇഷ്ടം തോന്നിയാലോ എന്നോർത്ത്. പക്ഷെ അവളുടെ മനസ്സിൽ എനിക്ക് സ്ഥാനം ഒരു പട്ടിയുടെ ആയിരുന്നു.
ഞാൻ പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി. അതും പരാജയപ്പെട്ടു.

ആ നേഴ്സ് എന്റെ കൈകളിൽ തൊട്ട് ആശ്വസിപ്പിച്ചു...

നീ ഒരു അത്ഭുതമാണ് ഫായിസ്. എത്ര പെൺകുട്ടികളെ ആണ് ഓരോരുത്തരും പ്രേമം നിരസിച്ചതിന്റെ പേരിൽ പെട്രോൾ ഒഴിച്ചും ആസിഡ് ഒഴിച്ചും കൊല്ലുന്നത്.

ഞാൻ ഒന്ന് പുഞ്ചിരിച്ചു.
അവളെ ഒരു ഉറുമ്പ് കടിക്കുന്നത് പോലും എനിക്ക് സഹിക്കില്ല. അപ്പോയാണോ അങ്ങനെ ചെയ്യുന്നത്. എന്റെ ജീവനാനവൾ ഒരിക്കലും എനിക്ക് അത് ചെയാൻ പറ്റില്ല.

എന്റെ മറുപടി കേട്ട് നേഴ്സ് ഒന്ന് പുഞ്ചിരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ എന്നോട് യാത്ര പറഞ്ഞ് അവിടെ നിന്നും പോയി.
അപ്പോഴും എന്നെ കാണാൻ ഫിദ വന്ന കാര്യം ആ നേഴ്സ് എന്റെ അടുത്ത് നിന്നും മറച്ചു വെച്ചു.

ഉറക്കത്തിൽ നിന്നും ഉണർന്ന ഫിദ ആ സമയം സങ്കടവും കുറ്റബോധവും കൊണ്ട് പൊട്ടിക്കരയുകയായിരുന്നു.

അല്ലാഹ് ആ പാവം എന്തിനാ എന്നെ രക്ഷിക്കാൻ സ്വന്തം ജീവിതം വരെ പണയം വെച്ചത്. അല്ലാഹുവേ ആ പാവത്തിന്റെ അസുഖം പെട്ടന്ന് മാറ്റി തരണേ... സൗന്ദര്യം കൊണ്ട് മാത്രം വിലയിരിത്തിയ എനിക്ക് തെറ്റി പോയി.
ഫായിസ് കാക്കുവിന്റെ ഹൃദയത്തിന്റെ മുന്നിൽ എനിക്ക് ഒരു വിലയും ഇല്ല.

ഫായിസ് കാക്കു എന്റെ പുറകെ നടന്നതും ഒരിക്കൽ വഴിയിൽ വെച്ച് ഒരു കത്ത് തന്നപ്പോൾ കളിയാക്കിയതും ഞാൻ കാക്കുനെ പട്ടി എന്ന് വിളിച്ചതും എല്ലാം എന്റെ മനസ്സിലേക്ക് ഓടി വന്നു.
മുള്ളുകൾ പോലെ അത് എന്നെ കുത്തി നോവിക്കാൻ തുടങ്ങി.


രണ്ട് ദിവസങ്ങൾ കടന്നുപോയി എന്നെ ഇന്ന് ഡിസ്ചാർജ് ചെയ്യുന്ന ദിവസമാണ്. ഞാൻ icu വിന്റെ മുന്നിൽ പോയി നോക്കി അപ്പോഴും ഫായിസ് കാക്കു കിടക്കുകയാണ്. ഞാൻ അതിന്റെ ഉള്ളിലേക്ക് കയറാൻ നോക്കിയെങ്കിലും icu വിന്റെ ഉള്ളിൽ ഇൻഫെക്ഷൻ ഉണ്ടാവും എന്ന് പറഞ്ഞ് എന്നെ ഉള്ളിലേക്ക് വിട്ടില്ല.

കരഞ്ഞുകൊണ്ട് ഞാൻ ആ icu വിന്റെ അടുത്ത് നിന്നും പോയി. വീട്ടിലേക്ക് എത്തിയെങ്കിലും മനസ്സിൽ ഫായിസ് കാക്കുനേ കുറിച്ചുള്ള സങ്കടവും കുറ്റബോധവും ആയിരുന്നു.
എന്നെക്കൊണ്ട് ആവുന്നത് പോലെ ഞാൻ നിസ്കരിച്ച് കാക്കുന് പെട്ടന്ന് തന്നെ സുഖമാവാൻ പ്രാർത്ഥിച്ചു.



**********************************************

അടുത്ത ദിവസം ആ നേഴ്സ് തന്നെ വീണ്ടും എന്റെ അടുത്തേക്ക് വന്നു എനിക്ക് കുറച്ചു ഭക്ഷണവും പിന്നെ മരുന്നുകളും തന്നു. സ്നേഹത്തോടെ ഒരു മകനെ പരിചരിക്കുന്ന പോലെയാണ് അവർ എന്നെ നോക്കുന്നത്.
വീണ്ടും ആ നേഴ്സ് എന്നോട് ഒരോ കാര്യങ്ങൾ പറയാൻ തുടങ്ങി.

ഇന്നലെ ഫിദ ഡിസ്ചാർജ് ആയിട്ടുണ്ട്. അവൾക്ക് ഇപ്പോൾ ഒരു കുഴപ്പവും ഇല്ല.

ഞാൻ ഒന്ന് പുഞ്ചിരിച്ചു.

അവൾക്ക് അറിയുമോ ഞാനാണ് ലിവർ ഡോനെഷൻ ചെയ്തത് എന്ന്.

ഇല്ല... ആരും അത് പറഞ്ഞിട്ടില്ല.

ആഹ് അത് നന്നായി. ചിലപ്പോൾ ഞാനാണ് അത് ചെയ്തത് എന്ന് അറിഞ്ഞാൽ അവൾക്ക് ഈ ജീവിതം പോലും മടുത്തു പോവും. അത്രയും വെറുപ്പാ എന്നോട്.

എന്റെ മറുപടി എന്താണ് എന്ന് അറിയാൻ ആയിരുന്നു ആ നേഴ്സ് എന്നോട് അങ്ങനെ ഒരു കള്ളം പറഞ്ഞത്. പക്ഷെ എന്റെ മറുപടി കേട്ടിട്ട് ആ മുഖത്തും സങ്കടം കാണാനുണ്ട്.


4 ദിവസങ്ങൾ കൂടി കടന്നുപോയി. എന്നെയും ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അപ്പോഴും എനിക്ക് നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
വീട്ടിൽ എത്തിയിട്ട് ഒരാഴ്ച ബെഡ് റസ്റ്റ്‌ പറഞ്ഞിട്ടുണ്ട് ഡോക്ടർമാർ.

ഉമ്മന്റേയും ഉപ്പന്റെയും മുഖത്ത് ഞാൻ ധിക്കാരം കാട്ടിയതിൽ ഉള്ള ദേഷ്യവും സങ്കടവും ഉണ്ടായിരുന്നു. അവരെ ധിക്കരിച്ചതിൽ എനിക്കും നല്ലോണം സങ്കടം തോന്നിയിരുന്നു.

ഒരാഴ്ച പെട്ടെന്ന് തന്നെ കടന്നുപോയി. അടുത്ത ദിവസം രാവിലെ വീടിന്റെ മുന്നിൽ ചായ കുടിച്ച് ഇരിക്കുമ്പോൾ ആയിരുന്നു ഒരു ഓട്ടോറിക്ഷ വീടിന്റെ മുന്നിൽ വന്നു നിന്നത്. അതിൽ നിന്ന് ഇറങ്ങിയ ആളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി. മാറ്റാരുമല്ല ഫിദ തന്നെ ആയിരുന്നു അത്.

അവൾ എന്തിനാണ് എന്റെ വീട്ടിലേക്ക് വന്നത് എന്നായിരുന്നു എന്റെ മനസ്സിൽ. എന്നെ കണ്ടപ്പോൾ തന്നെ ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.
ആ കണ്ണുകളിൽ ഇപ്പോൾ ദേഷ്യമില്ല പകരം സഹതാപമാണ്. എനിക്ക് അവളുടെ മുഖത്തേക്ക് നോക്കാൻ തന്നെ വല്ലാത്ത ബുദ്ധിമുട്ട് തോന്നി. എന്റെ അടുത്തേക്ക് നടന്നുവരുകയാണ് അവൾ. എന്റെ ഉള്ളിൽ എന്തിനെന്നു പോലും അറിയാതെ ഹൃദയം വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു.

കാക്കോ....

അവളുടെ മധുരമുള്ള ശബ്ദം എന്റെ കാതുകളിൽ ഒരു കുളിർ മഴയായി പതിച്ചു.
അതൊരു ഞെട്ടലായിരുന്നു എനിക്ക്. ഇതിന് മുമ്പെല്ലാം അവൾ ഒരു പട്ടിയോട് ആയിരുന്നല്ലോ ഉപമിച്ചിരുന്നത്. എന്റെ അടുത്ത് മറുപടി ഒന്നും കേൾക്കാത്തത് കൊണ്ടായിരിക്കും വീണ്ടും ആ നേർത്ത ശബ്ദത്തിലുള്ള വിളികൾ എന്റെ കാതിലേക്ക് എത്തി. ഒരു ഓർമ്മയിൽ നിന്നും എന്ന പോലെ ഞാൻ പെട്ടെന്ന് ഞെട്ടി ഉണർന്നു.
അവൾ നിറ കണ്ണുകളോടെ എന്നെ തന്നെ നോക്കി നില്കുകയാണ്.


അവൾ എന്തിനാണ് വന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാനാണ് ലിവർ അവൾക്ക് കൊടുത്തത് എന്ന് അവൾ ഒരിക്കലും അറിഞ്ഞിട്ടില്ല എന്നായിരുന്നു എന്റെ മനസ്സിൽ.
എന്തുപറ്റി ഫിദ എന്തിനാ ഇങ്ങോട്ട് വന്നത്. ഞാൻ ഇനി ഒരു ശല്യത്തിനും വരില്ല. ഉമ്മയാണ് സത്യം. ഇനി നിന്റെ ഒരു നിഴലിലേക്ക് പോലും ഞാൻ നോക്കില്ല. സോറി. ഞാൻ ഒരുപാട് ശല്യം ചെയ്തു.ഇനി ഉണ്ടാവില്ല.


ഞാൻ അത് പറഞ്ഞതും അവളുടെ പതിയെ ഉള്ള തേങ്ങലുകൾ ഒരു പൊട്ടിക്കരച്ചിലായി മാറി. മുറ്റത്തുള്ള ശബ്ദം കേട്ട് ഉമ്മ വീടിന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരുമ്പോൾ കാണുന്നത് ആ കാഴ്ചയാണ്.

മോളെ എന്താ രാവിലെ തന്നെ ഇവിടെ നിന്ന് കരയുന്നത് എന്തുപറ്റി അകത്തേക്ക് വാ.

ഒന്നുല്ല ഉമ്മ... എനിക്ക് കാക്കുനോട് കുറച്ചു സംസാരിച്ചാൽ മതി. കുറച്ചു നേരം എന്റെ കൂടെ വരാൻ പറയോ.

അവളുടെ സംസാരം കേട്ടപ്പോൾ എനിക്കും മനസ്സിലായി തുടങ്ങിയിരുന്നു ഞാൻ ലിവർ ഡോനെഷൻ ചെയ്ത കാര്യം അവൾ അറിഞ്ഞിരിക്കുമെന്ന്.

ഉമ്മാക്ക് മനസ്സിലായിരുന്നു അവൾ ഈ കാര്യങ്ങൾ അറിഞ്ഞിട്ടാണ് ഫായിസിനെ കാണാൻ വന്നത് എന്ന്.


ഫായിസ് ആദ്യം പോകാൻ മടിച്ച് നിന്നു പിന്നെ ഉമ്മ നിർബന്ധിച്ചപ്പോൾ ആയിരുന്നു റൂമിലേക്ക് പോയി ഒരു ഷർട്ട്‌ എടുത്തിട്ട് അവളുടെ കൂടെ പോകാൻ തുടങ്ങിയത്.
അങ്ങനെ രണ്ടാളും ഓട്ടോയിൽ കയറി പോയി വഴിയിൽ ഓട്ടോ നിർത്തി ഫിദ ഓട്ടോ കൂലി കൊടുത്ത് അയാളോട് പോകാൻ പറഞ്ഞു.കുറച്ചു അപ്പുറത്തേക്ക് നടന്നപ്പോൾ അവിടെ ഒരു മരമുണ്ട് രണ്ടാളും അതിന്റെ ചുവട്ടിലുള്ള പടവിൽ പോയി ഇരുന്നു.

അപ്പോഴും അവളുടെ കണ്ണുകൾ നനഞ്ഞിരിക്കുകയാണ്. അത് കാണുമ്പോൾ മനസ്സിൽ വല്ലാത്തൊരു വേദന തന്നെയാണ്. ഞാൻ എത്ര വേദനിച്ചാലും സഹിക്കും പക്ഷെ അവൾക് ഒരു ചെറിയ സങ്കടം വന്നാൽ പോലും എനിക്ക് സഹിക്കാൻ കഴിയില്ല.
അവിടെ എത്തി 10 മിനിറ്റ് കഴിഞ്ഞു ഇപ്പോഴും അവൾ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.

ഹലോ എന്താ പറയാനുണ്ട് എന്ന് പറഞ്ഞത്. അത് അറിഞ്ഞാൽ എനിക്ക് പോവാമായിരുന്നു.

ഞാൻ അത് പറഞ്ഞു തീർന്നതും അവൾ കരഞ്ഞുകൊണ്ട് എന്റെ കാലിലേക്ക് വീണ് എന്റെ കാലുകൾ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.
അവളുടെ പെട്ടെന്ന് ഉള്ള ആ  പ്രവർത്തിയിൽ ഞാൻ ഞെട്ടി പോയിരുന്നു.

ഫിദ എന്താ ഈ ചെയ്യുന്നത് എണീക്ക്.

ഇല്ലാ കാക്കോ... എണീക്കില്ല ഞാൻ. ഞാൻ ചെയ്ത തെറ്റുകൾക്കെല്ലാം സോറി. എന്നോട് പൊറുക്കണം.

നീ എന്റെ കാലിൽ നിന്ന് എണീക്ക് ഒരു അന്യനായ എന്റെ ശരീരത്തിൽ തൊടാൻ നിനക്ക് എന്താണ് അവകാശം. അല്ലാഹുവിനെ മറക്കരുത് നീ.

എന്റെ വാക്കുകൾ കേട്ട് സ്വിച്ച് ഇട്ട പോലെ അവളുടെ പിടുത്തം വിട്ടിരുന്നു.
പക്ഷെ അപ്പോഴും അവൾ നിലത്ത് തന്നെ ഇരുന്ന് പൊട്ടി കരയുകയാണ്.

ഫിദ എന്തിനാ നീ എന്നോട് സോറി പറയുന്നത്. നീ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. ഞാനല്ലേ നിന്റെ പുറകെ നടന്ന് ശല്യം ചെയ്തത്. ഒരു പട്ടിയെ പോലെ. അല്ല പട്ടിക്കും ഉണ്ടാവും ഇതിലേറെ അഭിമാനം.

കാക്കോ ഇതൊന്ന് നിർത്തോ എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഇത്. എല്ലാം അറിഞ്ഞിട്ടും എന്തിനാ ഇങ്ങനെ പറയുന്നത്.

ഞാൻ എന്ത് അറിഞ്ഞു എന്ന നീ പറയുന്നത് ഫിദ. അവിടെന്ന് എഴുന്നേറ്റ് ഇവിടെ ഇരിക്ക്.

കാകൂ ഞാൻ അറിഞ്ഞു എല്ലാം. ഞാൻ ഇപ്പോൾ ഇങ്ങനെ ജീവിച്ചിരിക്കാൻ കാരണം നിങ്ങൾ മാത്രമാണ്. എന്നോട് ക്ഷമിക്കണം.

എന്തിനാ ഞാൻ ക്ഷമിക്കുന്നത്. നീ അതിന് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.

കാക്കു എന്നെ കളിയാക്കുന്നതാണോ.
എന്തിനാ സ്വന്തം ജീവൻ പോലും പണയം വെച്ച് എന്നെ രക്ഷിച്ചത്. ഞാൻ ചത്തോട്ടെ എന്ന് കരുതികൂടായിരുന്നോ. എന്തിനാ ഈ വേദനകൾ മാത്രം തന്നവളെ രക്ഷിച്ചത്... ഇതുവരെ സ്നേഹത്തോടെ ഒരു നോട്ടം പോലും ഞാൻ നോക്കിയിട്ടില്ലായിരുന്നല്ലോ.


ഇതിനൊന്നും എന്റെ കയ്യിൽ ഉത്തരമില്ല. പക്ഷെ ഒന്ന് മാത്രം. ഞാൻ നിന്നെ പ്രണയിച്ചിരുന്നല്ലോ....
നീ മരിച്ചുപോയാൽ പിന്നെ എനിക്ക് എന്ത് സന്തോഷമാണ് ഉണ്ടാവുക.
ഇതാവുമ്പോൾ പട്ടിയെ പോലെ ആട്ടി ഓടിച്ചാലും നീ കാണാതെ നിന്നെ ഒന്ന് കാണാൻ പറ്റുമല്ലോ.
എത്രയൊക്കെ തടുത്തു നിർത്താൻ നോക്കിയിട്ടും കണ്ണുനീർ പൊടിയാണ് തുടങ്ങി. അവൾ കാണാതെ അത് തുടച്ച് കളഞ്ഞു.

കാക്കു ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ ഈ സ്നേഹം. എന്നോട് വെറുപ്പാണോ. എന്നോട് ക്ഷമിക്കണം.

വെറുക്കാൻ നീ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.

ഇക്കാ ഇങ്ങനെ ഒന്നും പറയല്ലേ എനിക്ക് സഹിക്കാൻ കഴിയുന്നില്ല. ഞാൻ ചെയ്ത തെറ്റുകളൊക്കെ പൊറുക്കണം. കാക്കു പഴയത് ഒക്കെ മറക്കണം.


ഞാൻ ഒന്ന് പൊട്ടിച്ചിരിച്ചു.
മറക്കണം... പറയാൻ പെട്ടന്ന് ആണ്. പക്ഷെ എനിക്ക് അതിന് പറ്റില്ല. പറ്റിയിരുന്നെങ്കിൽ ആദ്യം ഞാൻ എന്റെ മനസ്സിൽ നിന്നും പറിച്ച് എറിയുന്നത് നിന്നെ ആയിരുന്നു. പക്ഷെ പറ്റിയില്ല. അത്രയും ജീവനായിരുന്നു.
ഒരോ തവണ നീ അകറ്റുമ്പോളും ഞാൻ കൂടുതൽ കൂടുതൽ നിന്നിലേക്ക് അടുക്കുകയായിരുന്നു. പിന്നെ എങ്ങനെ ഞാൻ മറക്കും നീ തന്ന വേദനകൾ.


കാക്കോ എല്ലാം എന്റെ തെറ്റ് ആയിരുന്നു. ഞാൻ ഒരിക്കലും കാക്കുന്റെ പ്രണയം തിരിച്ചറിയാൻ ശ്രമിച്ചില്ല. അഹങ്കാരം ആയിരുന്നു എനിക്ക്. കുറച്ചു തൊലി വെളുപ്പ് കൂടിയപ്പോൾ ഞാൻ എല്ലാം മറന്നു. അല്ലാഹുവിനെ മറന്നു. അഹങ്കാരിയായി മാറി ഞാൻ. പക്ഷെ അതിനെല്ലാം അള്ളാഹു തന്നെ ശിക്ഷ തന്നു.


ഫായിസ് കാക്കു ഇല്ലായിരുന്നെങ്കിൽ ഞാനിനില്ല. കാക്കോ ഇപ്പോഴും എന്നെ ഇഷ്ടമാണോ കാക്കുവിന്....


അവളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ മൗനമായി.... ഒന്നും പറയാൻ തോന്നിയില്ല.

കാക്കോ i love you....

ഒരുപാട് കാലം ഞാൻ കേൾക്കാൻ കൊതിച്ചിരുന്ന ആ വാക്കുകൾ എന്റെ കാതുകളിലേക്ക് പതിച്ചു. പക്ഷെ അത് ഒരു അമ്പ് തറക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്.
ആദ്യം ഒരുപാട് കേൾക്കാൻ കാത്തിരുന്ന വാക്കുകൾക്ക് ഇന്ന് ഒരു വിലയും ഇല്ലായിരുന്നു എന്റെ മനസ്സിൽ.
ഞാനൊന്ന് പൊട്ടിച്ചിരിച്ചു.

എന്നെ കളിയാക്കിയതാണോ നീ...

കാക്കു....
അരുത് എന്ന് പറയുന്നത് പോലെ ഒരു നേർത്ത ശബ്ദം എന്റെ കാതുകളിൽ പതിച്ചു. ആ കണ്ണുകൾ ഇപ്പോഴും നിറഞ്ഞിരിക്കുകയാണ്.


ഇപ്പോൾ നിനക്ക് എന്നോട് തോന്നിയത് പ്രണയമല്ല വെറും സഹതാപത്തിന്റെ പുറത്ത് തോന്നിയ ഒരു ഇഷ്ടം മാത്രം. പ്രണയം ഒരിക്കലും ഇനി തോന്നേണ്ട ഒന്നല്ല. ഇത് പ്രണയവുമല്ല..

അല്ല കാക്കു എനിക്ക് നിങ്ങളെ ശരിക്കും ഇഷ്ട്ടമാണ്....

ഇഷ്ട്ടം...
ഞാനൊരു പുച്ഛം കലർന്ന ബാവത്തോടെ പറഞ്ഞു.

ഇങ്ങനെ ഒരു കാര്യം നടന്നില്ലെങ്കിൽ നിനക്ക് എന്നോട് ഇഷ്ട്ടം തോനുമായിരുന്നോ. അതൊക്കെ പോട്ടെ സ്നേഹത്തോടെ നിയെന്നെ ഒന്ന് നോക്കുമായിരുന്നോ....


എന്റെ ആ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാനാവാതെ അവൾ തല കുനിച്ചിരുന്നു.

ഇല്ല നീ ഒരിക്കലും എന്നെ നോക്കുക പോലും ചെയ്യില്ലായിരുന്നു...
ഒരിക്കലെങ്കിലും നീ എന്നെ കേൾക്കാൻ തയ്യാറായിരുന്നോ. ഓരോ വട്ടം വന്നപ്പോളും നീ എന്നെ ആട്ടി ഓടിച്ചില്ലേ. നിന്റെ മുമ്പിൽ ഞാൻ ഒരു പട്ടിയെ പോലെ ആയിരുന്നില്ലേ.
ഞാൻ ഒരു പട്ടി തന്നെ ആയിരുന്നു. അത്കൊണ്ടല്ലേ എത്ര ആട്ടി ഓടിച്ചിട്ടും ഞാൻ വീണ്ടും വീണ്ടും വന്നത്. പട്ടികൾ അങ്ങനെയാ ഇഷ്ട്ടമുള്ളവരുടെ അടുത്തേക്ക് പട്ടികൾ വീണ്ടും വരും എത്രയൊക്കെ ആട്ടി അകറ്റിയാലും.

ഒരിക്കലും ഞാൻ കരുതിയിരുന്നില്ല നീ എന്റെ കാര്യം പോലീസിനോട് പറയും എന്ന്. സാരമില്ല അല്ലെങ്കിലും തെറ്റ് എന്റെ മാത്രം ആയിരുന്നു.
ആ പോലീസുകാരൻ എന്നെ തല്ലിയപ്പോൾ പോലും നീ അത് കണ്ട് ചിരിച്ചില്ലേ. മനസ്സിൽ സന്തോഷം തോന്നിയില്ലേ.

ഇനി ഞാനില്ല പെണ്ണെ ഒന്നിനും. അല്ലെങ്കിലും പ്രണയം ഒന്നും എന്റെ ജീവിതത്തിൽ വിധിച്ചതല്ല.


കാക്കു ഇങ്ങനെ ഒന്നും പറയല്ലേ... എനിക്ക് സങ്കടം സഹിക്കാൻ ആവുന്നില്ല. എല്ലാം എന്റെ തെറ്റായിരുന്നു.
എന്റെ ജീവനാണിപ്പോൾ കാക്കു.

ഞാൻ പറഞ്ഞല്ലോ ഫിദ സഹതാപം കൊണ്ടുള്ള സ്നേഹം എനിക്ക് വേണ്ട...

ആ സ്നേഹത്തിന് ഒരു അർത്ഥവുമില്ല.
ഞാൻ ഒരിക്കലും നിനക്ക് ചേരില്ല. നിന്റെ യോഗ്യതക്ക് അനുസരിച്ച് പടച്ചോൻ നിനക്ക് നല്ലൊരു ഭർത്താവിനെ തരും... ഇൻശാ അല്ലാഹ്...

അതും പറഞ്ഞ് ഞാൻ ഭാവ വിത്യാസങ്ങൾ ഒന്നുമില്ലാതെ തിരിച്ചു നടന്നു.

കാക്കൂ എന്നൊരു നേർത്ത വിളി അപ്പോഴും നെഞ്ചിൽ വിങ്ങലായി കേൾക്കുന്നുണ്ടായിരുന്നു.
ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത ശൂന്യമായ മനസ്സുമായി ഞാൻ അവിടെ നിന്നും നടന്ന് അകന്നു.

പക്ഷെ ഫിദക്ക് അത് സഹിക്കുന്നതിലും അപ്പുറമായിരുന്നു. ഒരു പൊട്ടിക്കരച്ചിലോടെ അവൾ എന്റെ പുറകിലൂടെ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു. ഞാൻ വിടാൻ പറയുന്നുണ്ടായിരുന്നെങ്കിലും അതൊന്നും അപ്പോൾ അവൾ കേൾക്കുന്നില്ലായിരുന്നു. അവളുടെ കരച്ചിലുകൾ പതിയെ കുറഞ്ഞു വന്ന് ഒരു തേങ്ങൽ മാത്രമായി മാറിയിരുന്നു. എന്നെ വിടാൻ പറയാൻ തോന്നിയെങ്കിലും മനസ്സ് അതിന് സമ്മതിക്കുന്നില്ലായിരുന്നു. എന്തിനെന്നു പോലും അറിയാതെ എന്റെ കണ്ണുകളും ഈറൻ അണിഞ്ഞു.

അവളുടെ കണ്ണീര് കൊണ്ട് എന്റെ പുറം ഭാഗം ആകെ നനഞ്ഞിട്ടുണ്ട്. ഇതൊക്കെ എന്റെ മനസ്സിന് കൂടുതൽ സങ്കടം തന്നെയാണ് നൽകിയത്. അവളെ ഒന്ന് ചേർത്ത് നിർത്തി ഒന്ന് കെട്ടിപ്പിടിക്കാൻ എന്റെ മനസ്സ് വല്ലാതെ കൊതിക്കുന്നുണ്ട്. പക്ഷെ ഞാൻ അവളെ വീണ്ടും എന്നിൽ നിന്ന് അടർത്തി മാറ്റി നടന്നു. റോഡിൽ എത്തിയപ്പോൾ തന്നെ ഒരു ഓട്ടോയിൽ കയറി ഞാൻ വീട്ടിലേക്ക് പോകാൻ തുടങ്ങി. അവൾ ഓടി റോഡിലേക്ക് എത്തിയിരുന്നു. പക്ഷെ അതൊന്നും മൈൻഡ് ചെയ്യാൻ തോന്നിയില്ല ആ സമയത്ത്.

അതികം വൈകാതെ തന്നെ വീട്ടിലേക്ക് തിരിച്ചെത്തി.
എന്നെ കണ്ടപ്പോൾ തന്നെ ഉമ്മാക്ക് നടന്ന കാര്യങ്ങൾ എല്ലാം അറിയാൻ തിടുക്കമായിരുന്നു.


ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ ഉമ്മന്റേയും മറുപടി ഇനി അവളെ നിനക്ക് വേണ്ട എന്നായിരുന്നു. ഉമ്മാക്ക് ഒരു പുഞ്ചിരിയും സമ്മാനിച്ചു ഞാൻ റൂമിലേക്ക് നടന്നു.
കിടക്കയിൽ കിടന്നപ്പോൾ അതുവരെ ഉള്ളിൽ സൂക്ഷിച്ചു വെച്ച സങ്കടങ്ങൾ ഓരോന്നായി പുറത്ത് വരാൻ തുടങ്ങി. ചെറിയ ഒരു കുട്ടിയെ പോലെ ഞാൻ ആ കിടക്കയിൽ കിടന്ന് പൊട്ടി കരഞ്ഞു.


ഞാൻ ജീവനേക്കാൾ പ്രണയിക്കുന്ന എന്റെ പെണ്ണ് ഇന്ന് എന്നോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞിട്ടും എനിക്ക് അവളോട് തോന്നിയത് വെറുപ്പാണല്ലോ...
അല്ലാഹ് എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്.
എന്തെല്ലാമോ ആലോചിച്ച് കുറച്ചു നേരം കഴിഞ്ഞപ്പോൾ ഉറങ്ങി പോയിരുന്നു. ഇപ്പോഴും മുറുവ് നല്ലപോലെ മാറിയിട്ടില്ല അതിന്റെ ഒരു ചെറിയ വേദന ഇപ്പോഴും ഉണ്ട്.  വൈകുന്നേരം 4മണിയോട് അടുത്തപ്പോൾ ആയിരുന്നു ഉമ്മ എന്നെ ഉറക്കത്തിൽ നിന്നും വിളിച്ചത്. ഉമ്മാന്റെ നിർബന്ധം കൊണ്ട് ചായ കുടിച്ചു.

കുറച്ചു കഴിഞ്ഞ് ഫോൺ എടുത്ത് നോക്കിയപ്പോൾ ആയിരുന്നു വാട്സാപ്പിൽ അറിയാത്ത നമ്പറിൽ നിന്നുള്ള ഒരു മെസ്സേജ് ശ്രദ്ധയിൽ പെട്ടത് ആരാണെന്ന് അറിയാൻ ഞാൻ അത് എടുത്ത് നോക്കി. ഫിദ തന്നെ ആയിരുന്നു അത്. എന്നെ ഓൺലൈനിൽ കണ്ടപ്പോൾ ഒരുപാട് മെസ്സേജുകൾ അയച്ചു. കുറെ കരയുന്ന ഇമോജിയും. പക്ഷെ ഞാൻ ഒന്നിനും മറുപടി കൊടുക്കാൻ നിന്നില്ല. നെറ്റ് ഓഫ്‌ ചെയ്ത് ഫോൺ ബെഡിലേക്ക് ഇട്ടു.


മനസ്സ് ആകെ അസ്വസ്ഥമാകുന്നത് പോലെ തോന്നി. അവളെ മറക്കാനും പറ്റുന്നില്ല പക്ഷെ സ്നേഹം അംഗീകരിക്കാനും തോന്നുന്നില്ല. എന്റെ മനസ്സിന്റെ നിയന്ത്രണം സ്വയം നഷ്ട്ടപെട്ട സ്ഥിതി ആയിരുന്നു.



************************************************

കാക്കു ആണ് എനിക്ക് ലിവർ ഡോനെഷൻ ചെയ്തത് എന്ന് അറിഞ്ഞപ്പോൾ ആദ്യം ഞെട്ടൽ ആയിരുന്നു. പിന്നെ സങ്കടവും കുറ്റബോധവും. ഒരിക്കൽ പോലും ഞാൻ കാക്കുവിനെ ഒന്ന് സ്നേഹത്തോടെ നോക്കിയിട്ട് പോലും ഇല്ല. കാണുമ്പോൾ എല്ലാം വെറുപ്പോടെ അകറ്റി നിർത്തി. അപ്പോയൊന്നും ഞാൻ അറിഞ്ഞിരുന്നില്ല ആ മനസ്സിന്റെ വലുപ്പം. അതിന് മുമ്പിൽ ഞാനെല്ലാം എത്രയോ ചെറുതാണ്.

ഈ കാര്യങ്ങൾ എല്ലാം അറിഞ്ഞപ്പോൾ മുതലുള്ള ആഗ്രഹം ആയിരുന്നു കാക്കുനെ കാണണം എന്നും മാപ്പ് പറയണം എന്നും.
പക്ഷെ കാക്കു അപ്പോഴും ഹോസ്പിറ്റലിൽ ആയിരുന്നു എനിക്ക് ഒന്ന് കാണാൻ പോലും പറ്റിയില്ല.3,4 ദിവസം കാക്കൂനെ കുറിച്ച് മാത്രം ആയിരുന്നു ചിന്ത ഉണ്ടായിരുന്നത്. അതിനിടയിൽ എപ്പോയോ ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ പ്രണയം വിരിഞ്ഞിരുന്നു.
അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് പ്രണയമെന്ന മനോഹരമായ വികാരത്തെ
പിന്നെ വല്ലാത്ത ആഗ്രഹം ആയിരുന്നു ഫായിസ് ഇക്കാനെ കാണാൻ.


എന്റെ ഈ പ്രണയം ഒരിക്കലും സഹതാപത്തിൽ നിന്ന് ഉണ്ടായ ഒന്ന് ആയിരുന്നില്ല. എന്റെ ജീവൻ രക്ഷിച്ചപ്പോൾ എനിക്ക് തോന്നിയത് ബഹുമാനം മാത്രം ആയിരുന്നു.
പിന്നീടാണ് ഞാൻ ഫായിസ് കാക്കുന്റെ പ്രണയത്തിന്റെ ആഴം തിരിച്ചറിഞ്ഞത്.
കാക്കുനെ ഓർത്ത് കിടന്നപ്പോൾ ആയിരുന്നു മറ്റൊരു കാര്യം എന്റെ മനസ്സിലേക്ക് വന്നത് കാക്കു എനിക്ക് വേണ്ടി എഴുതിയ ആ കത്ത്.

ഒരിക്കൽ എനിക്ക് തരാൻ വേണ്ടി എന്റെ കൂട്ടുകാരിയുടെ കയ്യിൽ അത് കൊടുത്തത് ആയിരുന്നു. അവൾ അത് എന്റെ ബുക്കിൽ വെച്ചിരുന്നു.കോളേജിൽ നിന്ന് വന്ന് ബുക്ക്‌ തുറന്ന ഞാൻ കാണുന്നത് ഈ കത്ത് ആയിരുന്നു.
അതിന്റെ പുറത്ത് തന്നെ ഉണ്ടായിരുന്നു "എന്റെ  ഫിദക്ക് " അത് കണ്ടപ്പോൾ അന്ന് എനിക്ക് മനസ്സിലായിരുന്നു അത് ഫായിസ് കാക്കുവിന്റെ ആവും എന്ന്. അന്ന് അപ്പോൾ ഉണ്ടായ ദേഷ്യത്തിന് ആ കത്ത് എടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു. പക്ഷെ അത് ജനാലയുടെ കമ്പിയിൽ തട്ടി  വീണത് മേശയുടെ ഉള്ളിലേക്ക് ആയിരുന്നു. പിന്നെ അത് എടുക്കാൻ നിന്നിട്ടില്ലായിരുന്നു.

പെട്ടെന്ന് ആയിരുന്നു ആ കത്തിന്റെ കാര്യം മനസ്സിലേക്ക് വന്നത്. ബെഡിൽ കിടന്നിരുന്ന ഞാൻ ഓടി പോയി ആ കത്ത് തിരയാൻ തുടങ്ങി. മേശയുടെ മൂലയിൽ ഉണ്ടായിരുന്നു അത്. അത് കണ്ടപ്പോൾ തന്നെ ഞാൻ ദൃതി കൂട്ടി വായിക്കാൻ തുടങ്ങി.

അതിലെ ഒരോ വരികളും എന്റെ കണ്ണ് നനയിക്കുന്നതായിരുന്നു.

എന്റെ ഫിദക്ക്,


ദേഷ്യമാണോ പെണ്ണെ എന്നോട്... അത് ചോദിക്കേണ്ട കാര്യം ഇല്ല എന്ന് അറിയാം. സോറി പെണ്ണെ... ശല്യം ചെയ്യാനല്ല ഞാൻ നടക്കുന്നത്. അത്രയും ഞാൻ നിന്നെ സ്നേഹിക്കുന്നത് കൊണ്ടാണ്. നിന്നെ സ്നേഹിക്കാൻ ഒരു അർഹതയും എനിക്കില്ല എന്ന് അറിയാം. എന്നാലും ഞാൻ ഇഷ്ട്ടപെട്ടുപോയി ഒരുപാട്. നിന്നെ ഞാൻ ഒരുപാട് മറക്കാൻ നോക്കിയതാണ്. അന്നെല്ലാം എന്റെ ചങ്കിൽ ഒരു കത്തിക്കൊണ്ട് കുത്തുന്ന പോലെയാണ് എനിക്ക് തോന്നിയത്.
ഒരിക്കലും എനിക്ക് നിന്നെ മറക്കാനാവില്ല. എന്റെ നിറമാണോ നിനക്ക് എന്നെ ഇഷ്ട്ടമാവാത്തതിന് കാരണം...
സൗന്ദര്യം ഒക്കെ കുറച്ചു കാലങ്ങൾ കൊണ്ട് നശിച്ചു പോവും. പക്ഷെ ആത്മാർത്ഥ സ്നേഹം ഒരിക്കലും മരിക്കില്ല. എനിക്ക് നിന്നോടുള്ള പ്രണയം തീരണമെങ്കിൽ മൈലാഞ്ചി ചെടികൾ എനിക്ക് കൂട്ടിരിക്കുന്ന ദിവസം വന്നെത്തണം.

ഒന്ന് ഞാൻ ഉറപ്പ് തരാം എന്റെ കൂടെ വന്നാൽ ഒരിക്കലും നിന്റെ കണ്ണ് നിറയാൻ ഇട വരില്ല.
യോഗ്യതകൾ പറഞ്ഞ് എന്നെ ഒഴിവാക്കല്ലേ പെണ്ണെ ഇതെന്റെ അപേക്ഷയാണ്.
മറ്റാരും നിനക്ക് പകരം ആവില്ല.... നിന്നെ മറ്റാരും സ്വന്തമാക്കുന്നത് എനിക്ക് സഹിക്കാനും പറ്റില്ല.

ഈ കത്ത് നീ വായിച്ചാൽ എനിക്കൊരു മറുപടി തരണം. കാത്തിരിക്കും ഞാൻ അതിന് വേണ്ടി.

എന്ന് നിന്റെ മാത്രം ഫായിസ്....

ആ കത്ത് കെട്ടിപിടിച്ചുകൊണ്ട് ഞാൻ ഒരുപാട് കരഞ്ഞു. അന്ന് ആ കത്ത് വായിച്ചിരുന്നെങ്കിൽ എന്റെ മനസ്സ് തന്നെ മാറി പോകുമായിരുന്നു. എന്റെ ഉള്ളിലെ അഹങ്കാരി അന്ന് തന്നെ ഇല്ലാതാവുമായിരുന്നു.
എനിക്ക് അതിനുള്ള ബുദ്ധി അന്ന് ഉണ്ടായില്ലല്ലോ എന്നോർത്ത് ഞാൻ ഒരുപാട് കരഞ്ഞു.

അന്ന് മുതൽ ആയിരുന്നു ഞാൻ ഫായിസ് കാക്കുനെ പ്രണയിക്കാൻ തുടങ്ങിയത്. അല്ലാതെ ഇത് കാക്കു കരുതുന്ന പോലെ സഹതാപം കൊണ്ട് തോന്നിയ ഒരു ഇഷ്ട്ടം അല്ലായിരുന്നു.
ഇപ്പോൾ ഞാനും തിരിച്ചറിയാൻ തുടങ്ങി പ്രണയം നിരസിക്കുമ്പോൾ ഉണ്ടാവുന്ന വേദന.
പിന്നെ 5 നേരം നിസ്കരിച്ച ശേഷം കണ്ണീരിൽ കുതിർന്ന പ്രാർഥനയിൽ ആയിരുന്നു ഞാൻ. ഫായിസ് കാക്കു ഒരിക്കലെങ്കിലും എന്റെ പ്രണയം അംഗീകരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു.

കാക്കു എന്റെ പ്രണയം നീരസിച്ചു തിരിച്ചു പോയപ്പോൾ വല്ലാത്ത വേദന ആയിരുന്നു ആരോ ചങ്ക് കുത്തി പൊളിക്കുന്ന പോലെ. എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഓട്ടോയിൽ കയറി പോയപ്പോൾ ആദ്യം തോന്നിയത് പാഞ്ഞു വരുന്ന ലോറിയുടെ മുന്നിലേക്ക് ചാടി മരിക്കാൻ ആയിരുന്നു.
പക്ഷെ അങ്ങനെ ചെയ്‌താൽ എനിക്ക് എന്റെ കാക്കുനെ കാണാൻ പറ്റില്ല. എനിക്ക് അറിയാം ആ മനസ്സിൽ ഇപ്പോഴും എന്നോട് കടലോളം സ്നേഹം മാത്രമാണെന്ന്.

ഒരിക്കൽ ആ സ്നേഹം എന്റെ മുന്നിൽ തുറക്കുക തന്നെ ചെയ്യും.
അങ്ങനെ ഒക്കെ മനസ്സിൽ ഓർത്ത് ഇരുന്നപ്പോൾ ആയിരുന്നു പെട്ടെന്ന് മനസ്സിലേക്ക് ഒരു ഐഡിയ വന്നത്.
അഫ്നയുടെ അടുത്ത് ഉണ്ടാവും ഫായിസ് കാകുന്റെ നമ്പർ എന്ന്. അഫ്ന മാറ്റാരുമല്ല ഫായിസ് കാക്കുന്റെ കൂട്ടുകാരന്റെ അനിയത്തി ആണ്. അവളായിരുന്നു അന്ന് എന്റെ ബുക്കിൽ ആ കത്ത് വച്ചതും.

അന്ന് അവളോട് ആ കാരണം പറഞ്ഞു ഒരുപാട് ദേഷ്യപ്പെട്ടിരുന്നു.
അതിന് പകരമായി അവളോട് ഫോൺ വിളിച്ച് ഒരുപാട് സോറി പറഞ്ഞു. അവൾ തന്നെ ഫായിസ് കാക്കുന്റെ നമ്പർ തന്നു.
വലിയ പ്രതീക്ഷയിൽ ഒരുപാട് മെസ്സേജ് അയച്ചു. എല്ലാം എടുത്ത് നോക്കി ഒന്നിനും മറുപടി തന്നില്ല.
അങ്ങനെ ഞാനും അറിയുകയായിരുന്നു ഒഴിവാക്കലിന്റെ വേദന.
ഫോണിലെ നെറ്റ് ഓഫ്‌ ചെയ്ത് ഞാൻ അത് ബെഡിലേക്ക് ഇട്ടു.

പിന്നെ ഒരു തീരുമാനം എടുത്തു... ഇനി ഒരിക്കലും കാക്കുന് ശല്യമാവില്ല...

ഫോണിലെ നെറ്റ് ഓഫ്‌ ചെയ്ത് ഞാൻ അത് ബെഡിലേക്ക് ഇട്ടു.

പിന്നെ ഒരു തീരുമാനം എടുത്തു... ഇനി ഒരിക്കലും കാക്കുന് ശല്യമാവില്ല...
മറുപടി വല്ലതും ഉണ്ടോ എന്ന് നോക്കാൻ വീണ്ടും നെറ്റ് ഓൺ ചെയ്തു. കാക്കു ഒരു മെസ്സേജ് പോലും അയച്ചിട്ടില്ല.

വിട്ട് കൊടുക്കാൻ ഞാനും ഒരുക്കമല്ലായിരുന്നു. കാക്കുന്റെ നമ്പറിലേക്ക് കാൾ ചെയ്തു. കുറെ വട്ടം കാൾ എടുത്തില്ല. പക്ഷെ 10 മത്തെ വട്ടം കാൾ അറ്റൻഡ് ചെയ്തു.

ആരാ എന്നായിരുന്നു അവിടെ നിന്ന് കിട്ടിയ മറുപടി. അതിന് പകരം എന്റെ പൊട്ടിക്കരച്ചിൽ ആയിരുന്നു ഉയർന്നു കേട്ടത്.

കാക്കു എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്. എനിക്ക് സഹിക്കാൻ പറ്റുന്നില്ല...

ഞാൻ നിനക്ക് ചേർന്നവൻ അല്ല ഫിദ...

കാക്കു ഇങ്ങനെ ഒന്നും പറയല്ലേ... പിന്നെ ആർക്കാ ഞാൻ എന്റെ ജീവിതം കൊടുക്കേണ്ടത്.
നാളെ എനിക്ക് കാക്കുനെ ഒന്ന് കാണണം.

എന്തിനാ... എനിക്ക് വരാൻ പറ്റില്ല.

പ്ലീസ് കാക്കൂ ഇനി ഞാൻ ബുദ്ധിമുട്ട് ആയി വരില്ല. ഈ ഒരു ദിവസം മാത്രം....

Mm ഞാൻ വരാം പിന്നെ ഒരിക്കലും എന്നെ നിർബന്ധിക്കരുത്.

ഇല്ല കാക്കു...

അത്രയും പറഞ്ഞപ്പോൾ തന്നെ കാൾ കട്ട്‌ ആയിരുന്നു.

പിന്നെ കാത്തിരിപ്പ് ആയിരുന്നു അടുത്ത ദിവസം ആകാൻ.

അങ്ങനെ പിറ്റേന്ന് രാവിലെ തന്നെ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി. കാക്കുനെ വിളിച്ച് ഒരുങ്ങി നിൽക്കാൻ പറഞ്ഞിരുന്നു ഞാൻ
ഓട്ടോയിൽ തന്നെ ഞാനും കാക്കുവും പോയത് ദൂരെ ഒരു കുന്നിന്റെ ചെരിവിൽ ആയിരുന്നു. കാക്കു എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നില്ല. എനിക്ക് വല്ലാത്ത സങ്കടം വന്നു.
എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നിറഞ്ഞു തുളുമ്പിയിരുന്നു.

ഞാൻ ബലം പിടിച്ച് കാക്കുന്റെ കയ്യിൽ പിടിച്ച് കുന്നിന്റെ മുകളിലേക്ക് നടന്നു.
എന്നെ അതികം മൈൻഡ് ചെയ്യാതെ കാക്കുവും എന്റെ പുറകെ ഉണ്ടായിരുന്നു.

കുന്നിന്റെ മുകളിൽ എത്തി ഞങ്ങൾ.
അവിടെ ഇരിക്കാൻ ഒരു ബെഞ്ചുണ്ടായിരുന്നു. ഞാനും കാക്കുവും അതിൽ ഇരുന്നു. അപ്പോഴും കാക്കുവിന്റെ നോട്ടം മുഴുവൻ ദൂരേക്ക് ആയിരുന്നു.

കാക്കു...നിങ്ങൾക്ക് എന്നെ ഇഷ്ടമല്ലേ...

ആ ചോദ്യത്തിന് കാക്കു ഒരു മറുപടിയും തന്നില്ല.
എനിക്ക് സങ്കടം കൂടി വരുകയായിരുന്നു. അത് കൂടി ഒരു പൊട്ടിക്കരച്ചിൽ വരെ എത്തി നിന്നു.

ഞാൻ കാക്കുന്റെ മുഖം എന്റെ കൈകൾ കൊണ്ട് ഉയർത്തി ഇപ്പോൾ രണ്ടാളും മുഖത്തോട് മുഖം നോക്കി ഇരിക്കുകയാണ്.

ഇടറിയ ശബ്ദത്തോടെ ഞാൻ ചോദിച്ചു..
അപ്പൊ അത്രയും വെറുത്തുപോയി അല്ലെ കാക്കുന് എന്നെ.ഇനി ഞാൻ വരില്ല അള്ളാഹു ആണ് സത്യം.

കാക്കു എനിക്കായി തന്ന ഭിക്ഷയല്ലേ ഈ ജീവിതം...
കാക്കു നല്ല ഒരു പെൺകുട്ടിയെ കല്യാണം കഴിക്കണം.
ശല്യമായി വരില്ല ഒരിക്കലും...
അതും പറഞ്ഞ് ഞാൻ അവിടെ നിന്ന് എണീറ്റ് നടക്കാൻ തുടങ്ങി. പക്ഷെ ഇക്ക എന്റെ കയ്യിൽ പിടിച്ചിരുന്നു അപ്പോൾ...
ശരീരത്തിൽ ഒരു ഷോക്ക് ഏറ്റ പോലെ ആയിരുന്നു അപ്പോൾ.

ഇക്ക എന്റെ കയ്യിൽ പിടിച്ച് ബെഞ്ചിൽ തന്നെ ഇരുത്തി. എന്റെ മുഖം കൈകളിൽ കോരി എടുത്തു. ഇക്കയും ഞാനും മുഖത്തോട് മുഖം നോക്കി ഇരിക്കുകയാണ്.

അപ്പോൾ ഞാൻ ഇല്ലെങ്കിലും നിനക്ക് സന്തോഷമായി ജീവിക്കാൻ പറ്റോ പെണ്ണെ...

ഇക്ക ആ ചോദ്യം ചോദിച്ചപ്പോൾ ഞാൻ ഒരു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു...

കരയല്ലേ പെണ്ണെ സോറി...
എനിക്ക് നിന്നെ വിട്ട് പോവാൻ പറ്റോ.

പിന്നെ എന്തിനാ കാക്കു എന്നെ ഇത്രയും അവോയ്ഡ് ചെയ്തത്... എനിക്ക് എത്ര വിഷമം ആയി എന്ന് അറിയോ...

ഫിദ തേങ്ങി കൊണ്ട് പറഞ്ഞു.

അതോ അത് ഞാൻ ഈ പെണ്ണിന്റെ സ്നേഹം സത്യം ആണോ എന്ന് നോക്കിയതാ..

പോടാ ദുഷ്ട്ട എന്നാലും ഇത്രക്ക് വേണ്ടായിരുന്നു...


അപ്പോൾ ഞാൻ അനുഭവിച്ച സങ്കടങ്ങളോ...
അത് പറഞ്ഞു തീർന്നപ്പോയെക്കും ഫിദ ഫായിസിന്റെ വായ പോത്തിയിരുന്നു...

ഇക്ക ഇനി അതിനെക്കുറിച്ച് ഒന്നും എന്നോട് പറയല്ലേ എനിക്ക് അത് കൂടുതൽ സങ്കടം ആവും.

ഞാൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഇല്ല എന്ന് പറഞ്ഞു.

അവളുടെ കവിളിൽ ഇപ്പോഴും കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങിയ പാടുകൾ ഉണ്ട് ഞാൻ അതെല്ലാം തുടച്ച് കൊടുത്തു.

അന്ന് ആയിരുന്നു എനിക്ക് അവളെ ഏറ്റവും കൂടുതൽ ഭംഗി തോന്നിയത്. നിഷ്കളങ്കമായ കണ്ണുകളും ആ ചെറിയ ചുണ്ടുകളും എന്നോട് ഒരുപാട് കഥ പറയുന്നത് പോലെ എനിക്ക് തോന്നി.


എന്താ കാക്കു എന്നെ ഇങ്ങനെ നോക്കുന്നത്...

ഒന്നുല്ല പെണ്ണെ നിന്നെ എത്ര കണ്ടാലും എനിക്ക് മടുക്കില്ല വീണ്ടും നോക്കാന തോന്നുന്നത്.

അതുകൂടെ കേട്ടപ്പോൾ പെണ്ണിന്റെ മുഖത്ത് കൂടുതൽ നാണം ആയിട്ടുണ്ട്.

ഞാൻ അവളെ കൂടുതൽ എന്നോട് ചേർത്തു പെണ്ണ് കുതറി മാറി.

അയ്യടാ കാക്കുന്റെ ഈ പൂതി നിക്കാഹ് കഴിയാതെ നടക്കില്ല.
അതും പറഞ്ഞ് പെണ്ണ് എന്നെ കളിയാക്കി.

പിന്നെയും അവിടെ ഒരുപാട് നേരം സംസാരിച്ചിട്ടാണ് വീട്ടിലേക്ക് തിരിച്ചു പോന്നത്.


അതികം വൈകാതെ തന്നെ നിക്കാഹ് നടത്താൻ രണ്ടു വീട്ടുകാരും ഒരുക്കമായിരുന്നു.
അങ്ങനെ രണ്ട് ആഴ്ച്ചക്ക് ശേഷം ഞാൻ ഫിദയുടെ കഴുത്തിൽ മഹർ ചാർത്തി.

ഒരിക്കലും നടക്കില്ല എന്ന് കരുതിയ കാര്യം ഇപ്പോൾ നടന്നിരിക്കുന്നു.

ആത്മാർത്ഥമായി നമ്മൾ ഒരു കാര്യം ആഗ്രഹിച്ചാൽ അത് പടച്ചോൻ നമുക്ക് തരും എന്നതിന് തെളിവായിരുന്നു എന്റെ പ്രണയം...


അവസാനിച്ചു ....


ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാർക്കും ഒരുപാട് നന്ദി...

✍️ JOUHAR MUTHU

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌