രണ്ടാംകെട്ട് | ✍️ Aadhila_Aadi | ഫുൾ പാർട്ട്‌


രണ്ടാംകെട്ട്....🖤
ഫുൾ പാർട്ട്‌ 


"അപ്പോ പറഞ്ഞ പോലെ...മീരമോൾ വന്നു അവളോട് കാര്യങ്ങൾ പറഞ്ഞു സമ്മതമാണെങ്കിൽ എനിക്ക് വിളിക്ക്..."

ബ്രോക്കർ കുമാരൻ അത്രയും പറഞ്ഞു മുന്നിലുള്ള ചായ കുടിച്ചു പെട്ടന്ന് തന്നെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു ആ ചെറിയ വീടിന്ടെ പുറത്തേക്കിറങ്ങി....

അതേ സമയം തന്നെ വെളിയിൽ നിന്ന് മീര വീട്ടിലേക്ക് വന്നു...

"ഹാ മീര മോളെ ഞാൻ അമ്മയോട് കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്...മോൾ അതെല്ലാം കേട്ടു അനുയോജ്യമായ ഒരു മറുപടി പറയോണ്ടു ..."

മീരയ്ക്ക് കുമാരൻ എന്താണ് പറയുന്നത് എന്നു മനസിലായില്ലെങ്കിലും അവൾ പുഞ്ചിരിയോടെ തലയാട്ടി അകത്തേക്ക് കയറി...
അതേ സമയം കുമാരൻ ഇറങ്ങുകയും ചെയ്തു...

ഇനി മീരയെ ഒന്ന് പരിചയപ്പെടാം....

മുട്ടപ്പമുള്ള മുടിയും...വിടർന്ന കണ്ണുകളും...ചെറിയ നീണ്ട നാസികയുമുള്ള ഒരു ഇരുന്നിറക്കാരി സുന്ദരി ആയിരുന്നു മീര....അവളുടെ അമ്മയുടെ നിറം അവൾക് കിട്ടിയിരുന്നില്ല...പക്ഷെ അവളെ മുഖത്തു നോക്കിയാൽ ഐശ്വര്യം തുളുമ്പുന്ന പോലെ തോന്നും...അനിയത്തിക്ക് (മിത്ര) അമ്മയുടെ നിറം ആവുവോളം കിട്ടിയിട്ടുമുണ്ട്...അച്ഛൻ സുധാകരൻ മിത്രക്ക് രണ്ടുവയസുള്ളപ്പോൾ ഒരു ലോറി അപകടത്തിൽ പെട്ടു മരിച്ചു....

കുടുംബക്കാർ ഉണ്ടെങ്കിലും അവരൊന്നും ഇവരെ തിരിഞ്ഞു നോക്കുക കൂടി ചെയ്യില്ല....അച്ഛൻ മരിച്ച സമയത്ത് കുറച്ചു ദിവസം വന്നു ഒന്ന് അന്വേഷിക്കുമെങ്കിലും പിന്നീട് അതും ഉണ്ടായില്ല....എല്ലാവർക്കും ഈ രണ്ടു പെണ് കുട്ടികൾ തങ്ങളുടെ തലയിൽ ആവുമോ എന്ന ഭയമായിരുന്നു....


അന്ന് തൊട്ട് സുഭദ്ര എന്ന മീരയുടെയും മിത്രയുടെയും 'അമ്മ ആണ് ഇരുവരെയും രാവന്തി ഓളം മറ്റുള്ളവരെ എച്ചിൽ കഴുകിയും മറ്റും നോക്കിയത്...അതുകൊണ്ടു തന്നെ ഇരുവർക്കും അമ്മയെ വലിയ കാര്യമാണ്...


മീര ഇപ്പോൾ ഒരു ട്യൂഷൻ സെന്ററിൽ കുട്ടികൾക് ട്യൂഷൻ എടുക്കുവാണ്... മിത്ര ഡിഗ്രിക്കും പഠിക്കുന്നു....മീര ഡിഗ്രി 3rd year പൂർത്തി ആയപ്പോൾ തന്നെ പഠിപ്പു നിറുത്തി ഒരു ജോലി അന്വേഷിച്ചു നടപ്പായി.... ഇനിയും അമ്മയെ കഷ്ടപ്പെടുത്തതെ ഇരിക്കാൻ വേണ്ടി ആയിരുന്നു മീര പഠിപ്പ് നിറുത്തിയത്...


താൻ പഠിപ്പ് നിറുതിയാലും തന്ടെ അനിയത്തിയെ നല്ലൊരു നിലയിൽ എത്തിക്കണം എന്നാണ് മീരയുടെ ആഗ്രഹം...അതിന് വേണ്ടി ആണ് അവളിപ്പോൾ കഷ്ടപ്പെടുന്നത് പോലും....

ഇനി കഥയിലേക്ക് വരാം.....

"അമ്മേ...കുമാരേട്ടൻ എന്ത് കാര്യമാ പറയുന്നേ..." 

മീര സുഭദ്രയോട് കാര്യം തിരക്കി....

"അത് മോളെ ഒരു വിവാഹാലോചന...."

സുഭദ്ര അത്രമാത്രം പറഞ്ഞു കൊണ്ട് മീരയുടെ മുഖത്തേക്ക് നോക്കി...

"ആർക്ക്...??"

മീര സംശയഭാവത്തോടെ ചോദിച്ചു...

"നിനക്കാണ് മോളെ...കാവ്ങ്ങൾ തറവാട്ടിലെ *ആനന്ദിന്ടെ* പെണ്ണായി നിന്നെ അവർ ചോദിച്ചുവത്രെ..."

സുഭദ്ര പറഞ്ഞു നിര്ത്തിയതും മീര ഒന്ന് ഞെട്ടി....

അവൾ ഞെട്ടാൻ കാരണം വേറൊന്നുമല്ല...കാവ്ങ്ങൾ അവിടെ പേരു കേട്ട തറവാട്ടുകാരാണ്...മീരയ്ക്ക് ഒന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത ഒന്ന്...
പിന്നെ മറ്റൊന്ന് കൂടെ ഉണ്ട്...അതെന്താണെന്ന് നിങ്ങൾക്ക് ഇപ്പോ മനസിലാകും...

"അമ്മേ...കാവ്ങ്ങലോ...??അതുമാത്രമല്ല ആനന്ദ് അയാളെ വിവാഹം കഴിഞ്ഞതല്ലേ...ഒരു കുഞ്ഞില്ലേ അയാൾക്ക്..." 

മീര ഞെട്ടലോടെ തന്നെ അമ്മയോട് ആരാഞ്ഞു....

"അതിനെന്താ മോളെ...ഒരു കുഞ്ഞല്ലേ...ഈ കല്യാണം നടന്നാൽ നമ്മൾ രക്ഷപ്പെടും...നിന്ടെ ആഗ്രഹം പോലെ മിത്ര മോളെ അവർ പഠിപ്പിക്കുകയും ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്...."

"അമ്മേ...'അമ്മ എന്തൊക്കെയാ ഈ പറയുന്നേ എന്നു വല്ല വിചാരവുമുണ്ടോ... ഒരു രണ്ടാം കേട്ടു കാരനെ കൊണ്ടാണ് 'അമ്മ എന്നെ കെട്ടിക്കാൻ നോക്കുന്നത്..."

മീര അറിയാതെ തന്നെ പൊട്ടി തെറിച്ചു പോയി...

"മോളെ നി 'അമ്മ പറയുന്നത് മനസിലാക്ക്... രണ്ടാം കേട്ട് അതൊന്നും കുഴപ്പമില്ല മോളെ...ഈ കല്യാണം നടന്നാൽ നി രക്ഷപ്പെടും ചെയ്യും...കൂടെ നിന്ടെ അനിയത്തിയും...പിന്നെ ഈ അമ്മക്ക് സ്വസ്ഥതയോടെ ജീവിക്കാമല്ലോ..."

"'അമ്മ എന്തൊക്കെ പറഞ്ഞാലും എനിക്കിതിന് സമ്മാതാമല്ല...ആനന്ദ് അയാളെ ഞാൻ വിവാഹം കഴിക്കില്ല...മിത്ര മോളെ എത്ര കഷ്ടപെട്ടിട്ടാണെങ്കിലും ഞാൻ പടിപ്പിച്ചോളാം..."

മീര വീറോടെ പറഞ്ഞു....

"നിയെന്ത് പറഞ്ഞിട്ടും കാര്യമില്ല...ഞാൻ ഈ ബന്ധതിഞ്ഞു സമ്മതം പറയുവ..ആ കുഞ്ഞിനെ ഒന്ന് ഓർക്ക് നി.ഇനി നീയെങ്ങാനും ഇത് മുടക്കാൻ ശ്രമിച്ചാൽ പിന്നെ നിയീ അമ്മയുടെ ശവമായിരിക്കും കാണാ..."

'അമ്മ പറയുന്നത് കേട്ടു മീര തരിച്ചു നിന്നു....

"അമ്മേ...എ... എനിക്ക് സമ്മതമാണ്..."

അത്ര മാത്രം പറഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണാലെ അവൾ അകത്തേക്ക് കയറി...

അവളെ നിറഞ്ഞ കണ്ണ് കണ്ടു ആ മാതൃ ഹൃദയവും തേങ്ങി പോയിരുന്നു...

🔅🔅🔅🔅🔅🔅🔅🔅

ഇതേസമയം മറ്റൊരിടത്ത്....

കാവ്ങ്ങൾ എന്നു എഴുതിയ ആ വീടിന്ടെ ഗേറ്റ് കടന്നു ഒരു ബെൻസ് വീടിന്ടെ മുറ്റത്തു വന്നു നിന്നു.....അതിൽ നിന്ന് യുവ കോമളനും ബലിഷ്ഠനുമായ ഒരു പുരുഷൻ ഇറങ്ങി...

നല്ല തൂവെള്ള നിറവും...കാപ്പി കണ്ണുകളും...വിരിഞ്ഞ ഉറച്ച നെഞ്ചുമുള്ള ഒരുവൻ... അത് ആനന്ദ് ആയിരുന്നു....

അവൻ വീടിന്ടെ അകത്തേക്ക് പാഞ്ഞു കയറി....

"അമ്മേ......"

ചെവി പൊട്ടുമാർ ഉച്ചത്തിൽ അവൻ അലറി....

അടുക്കളയിൽ നിന്നു നേരിയത് ഉടുത്ത ഒരു മദ്യ വയസ്ക അവന്ടെ അടുത്തേക്ക് വന്നു...അംബിക അതാണവരുടെ പേര്...ആനന്ദിന്റെ 'അമ്മ...

"എന്താ മോനെ...."

"'അമ്മ എന്റെ കല്യാണം ഉറപ്പിച്ചേക്കുവാണോ..."

"അതേ..."

"അമ്മക്ക് എന്താ....എനിക്ക് ഈ കല്യാണതിഞ്ഞു സമ്മതാമല്ല....ഇനിയൊരു പെണ്ണും എന്ടെ ജീവിതത്തിൽ വേണ്ട...എനിക്ക് ഞാനും അല്ലു മോളും മാത്രം മതി...." 

"അത് നിയങ് തീരുമാനിച്ചാൽ മതിയോ...ഒരിക്കൽ നി പറഞ്ഞ പെണ്ണിനെ നിനക്ക് കെട്ടിച്ചു തന്നു...എന്നിട്ടെന്തുണ്ടായി...അവൾ നിനക്കൊരു കുഞ്ഞിനെയും തന്നു  കണ്ടവന്ടെ കൂടെ പോയില്ലേ...."

"അമ്മേ...."

ആനന്ദ് ദേഷ്യത്തോടെ വിളിച്ചു...

"നി നിന്നു ദേഷ്യപ്പെടേണ്ട...എനിക്ക് ഒരു മരുമകളെ വേണം...അല്ലു മോൾക് ഒരു അമ്മയെയും...അതിന് ഈ വിവാഹം നടന്നെ തീരൂ...മീര അവൾ നല്ല കുട്ടിയ....ഈ വിവാഹം നടന്നിരിക്കും...നിയായിട്ടു അതിനി മുടക്കാൻ ശ്രമിക്കേണ്ട..."

അതും പറഞ്ഞു അവർ തിരിഞ്ഞു അടുക്കളയിലേക്ക് നടന്നു...

ആനന്ദ് ദേഷ്യത്തോടെ അവിടുള്ള ഫ്‌ളവർ വൈസ് തട്ടി എറിഞ്ഞു....തന്ടെ മുറിയിലേക്ക് പോയി....

🔅🔅🔅🔅🔅🔅🔅🔅🔅

മീരയുടെ 'അമ്മ കുമാരന് വിളിച്ചു വിവാഹതിഞ്ഞു സമ്മതമാണെന്നറിയിച്ചു...ഇതറിഞ്ഞ കാവ്ങ്ങൽ കാർ ഒത്തിരി സന്തോഷിച്ചു...വീണ്ടും അവിടെ ഒരു വിവാഹം നടക്കാൻ പോകുന്നു...എല്ലാവരും അത്യധികം ഉത്സാഹത്തോടെ ജോലികൾ തുടങ്ങി.....

ഇതെല്ലാം ആനന്ദ് ദേഷ്യത്തോടെ നോക്കി കണ്ടു....അവൻ ചില ഉറച്ച തീരുമാനങ്ങളുമായി അല്ലു മോളേയും എടുത്തു കൊണ്ട് തന്ടെ മുറിയിലേക്ക് പോയി....


ഇതേ സമയം മീരയുടെ വീട്ടിൽ.......!!!

"ചേച്ചി....ഈ വിവാഹം വേണ്ട...ഒരു രണ്ടാം കേട്ടു കാരനെ എന്ടെ ചേച്ചിക്ക് വേണ്ട...."

"മോളെ അങ്ങനെ പറയരുത്...ഈ വിവാഹം നടന്നാൽ നിന്ടെ ആഗ്രഹം പോലെ നിനക്കൊരു ഡോക്ടർ ആവാൻ പറ്റും....പിന്നെ ഒരു കുഞ്ഞിന് അമ്മയും ആവാൻ പറ്റും..."

മീര മിത്രയെ തന്നോട് ചേർത്ത് നിറുത്തി കൊണ്ട് പറഞ്ഞു....

"വേണ്ട...എന്ടെ ചേച്ചിയെ ഒരു രണ്ടാം കെട്ടുകാരൻ കെട്ടി എനിക്ക് ഡോക്ടർ ആവേണ്ട..."

"മിത്ര....."

മീര ശാസനയോടെ വിളിച്ചു....

"വേണ്ട ചേച്ചി കുട്ടി...എന്ടെ ചേച്ചി കുട്ടിക്ക് ഒരു സുന്ദരൻ വരും..."

"വേണ്ട മോളെ..എന്ടെ വിധി ഇതാവും....വിധിയെ തടുക്കാൻ നമുക്കവില്ലല്ലോ..."

മീര അത്രമാത്രം പറഞ്ഞു കൊണ്ട് തന്ടെ മുറിയിലേക്ക് പോയി....

അവൾ ഓരോന്നു ആലോചിച്ചു കൊണ്ട് അവിടിരുന്നു....



പിറ്റേന്ന്..............


രാവിലെ അമ്പലത്തിൽ തൊഴുതു പുറത്തേക്ക് ഇറങ്ങിയ മീരയെ വരവേറ്റത് ആനന്ദ് ആയിരുന്നു....

"വരണം...വരണം...നിയാണ് അല്ലെ മീര..."

അവൻ പുച്ഛത്തോടെ ചോദിച്ചു...

മീര പേടിയോടെയും വെപ്രാളത്തോടെയും അവനെ നോക്കി....

"എന്താടി നോക്കുന്നെ...കാശ് കണ്ടാവും അല്ലെ എന്ടെ രണ്ടാം കേട്ട് ആണെന്ന് അറിഞ്ഞിട്ടും മോൾ ഈ വിവാഹത്തിന് സമ്മതിച്ചത്...അതിനാണെങ്കിൽ...ഇതാ ഇപ്പോ പറഞ്ഞോ...നിനക്ക് എത്ര ക്യാഷ് വേണം...10 ലക്ഷം വേണോ...ഞാൻ തരാം..."

മീരയ്ക്ക് ആനന്ദ് തന്നെ വിലയിടുന്നത് പോലെ തോന്നി....അവൾക് ദേഷ്യം വന്നു...

"ഡോ...തന്ടെ സ്വത്തോ ക്യാഷോ കണ്ടല്ല ഞാൻ സമ്മതം മൂളിയത്... ആ കുഞ്ഞിനെ ഓർത്തു മാത്രം....തന്ടെയൊരു കാശ്...കുറച്ചു കാശുള്ള അഹങ്കാരമാടോ തനിക്ക്..."

അതും പറഞ്ഞു ആനന്ദിനെ പിന്നിലേക്ക് തള്ളി കൊണ്ട് അവളെവിടെ നിന്ന് വേഗത്തിൽ പോയി....

കനലെരിയുന്ന കണ്ണോടെ ആനന്ദ് അവൾ പോകുന്നതും നോക്കി വീഴാതെ ബാലൻസ് ചെയ്തു നിന്നു....

🔅🔅🔅🔅🔅🔅🔅

ഇന്നാണ് ആനന്ദും മീരയുമായുള്ള വിവാഹം....

കുറച്ചാളുകൾ മാത്രമുള്ള ഒരു കുഞ്ഞു വിവാഹം...മീരയ്ക്ക് ഇടാനുള്ള വസ്ത്രമെല്ലാം ഇന്നലെ തന്നെ അവർ വീട്ടിൽ എത്തിച്ചിരുന്നു...ചില്ലിറെഡ് കളർ സാരിയിൽ മീര സുന്ദരി ആയിരുന്നു...

കാതിർമണ്ഡവത്തിൽ വന്നിരുന്ന മീരയെ ആനന്ദ് ദേശിച്ചു നോക്കി...

അന്നത്തെ കൂടി കാഴ്ചക്ക് ശേഷം ഇന്നായിരുന്നു പിന്നെ അവർ കാണുന്നത്...മീര അവനെ മൈൻഡ് ചെയ്യാതെ ഇരുന്നു...അവൾക്ക് ഉള്ളിൽ നല്ല പരിഭ്രമം ഉണ്ടായിരുന്നു...

അങ്ങനെ ആനന്ദ് മീരയുടെ കഴുത്തിൽ താലി കെട്ടി....കരഞ്ഞു കൊണ്ട് മിത്രയോടും അമ്മയോടും യാത്ര പറഞ്ഞു അവൾ കാവ്ങ്ങൽ തറവാട്ടിലേക്ക് ആനന്ദിന്റെ കൂടെ തിരിച്ചു...

ആനന്ദ് ആ സമയം അവളെ എങ്ങനെ ഒക്കെ ദ്രോഹിക്കാം എന്നു ആലോചിച്ചു കൂട്ടുവായിരുന്നു.....

ആ പാവം പെണ്ണ് ഇതൊന്നും അറിയാതെ പുറം കാഴ്ചകൾ നോക്കി ഇരുന്നു....

വലതു കാൽ വച്ചു മീര കാവ്ങ്ങൾ തറവാട്ടിലേക്ക് കയറി...

വിളക്ക് പൂജ മുറിയിൽ വച്ച ശേഷം അവൾ അമ്പികയുടെ കൂടെ ഹാളിലേക്ക് വന്നു...അവിടെ തറവാട്ടിലെ എല്ലാ അംഗങ്ങളും ഉണ്ടായിരുന്നു....

അംബിക ഓരോരുത്തരെ ആയി മീരയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു...

"ഇത് ആനന്ദിന്റെ അച്ഛൻ...നരേഷ്...ഇത് അനിയത്തി അനഘ....ഇത് ഇളയച്ചൻ കുമാർ...ഇളയമ്മ ജാനകി...ഇവരെ ഒരേ ഒരു പെങ്ങൾ വസുന്ധര...ഭർത്താവ് രാമൻ...മോൾ നന്ദ....പിന്നെ ഇതാണ് മോളെ മകൾ ആയില്യ എന്ന ഞങ്ങളുടെ പൊന്നോമന അല്ലു...

അല്ലു മോളെ വാ അമ്മമ്മടെ അടുത്തേക്ക്...ഇതാണ് ഇന്ന് മുതൽ മോളെ 'അമ്മ...."


ഒന്നര വയസ്സായ ആകുരുന്നിനെ എടുത്തു കൊണ്ട് അംബിക മീരയെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു....മീര ആ കുഞ്ഞു മുഖത്തേക്ക് നോക്കി....അവളിൽ വാത്സല്യം അലതല്ലി...അവൾ അതിന് നേരെ കൈ നീട്ടിയതും കുഞ് ഒറ്റ കുതിപ്പിന് മീരയുടെ അടുത്തേക്ക് ചാടി....

അതേ സമയം തന്നെ അവർക്കിടയിലേക്ക് വന്ന ആനന്ദ് മീരയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ ബലമായി വാങ്ങിച്ചു കൊണ്ട് പുറത്തേക്ക് പോയി....മീരയും മറ്റുള്ളവരും അവൻ പോയ വഴിയേ നോക്കി നിന്നു.....മീരയ്ക്ക് നല്ല സങ്കടമായിരുന്നു...
അവൾ വേദനയോടെ ആനന്ദിന്റെ കൂടെ പോകുന്ന കുരുന്നിനെ നോക്കി....


ഭാഗം : 2


"മോൾ അതൊന്നും കാര്യമാക്കണ്ട...അവൻ അങ്ങനെയാ...അനു...മോൾക് മുറി കാണിച്ചു കൊടുക്ക്....മോൾ ചെന്നു ഫ്രഷ് ആയി വാ..."

അംബിക അവളെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു...

മീര ഒന്നു പുഞ്ചിരിച്ചു കൊടുത്തു അനുവിന്ടെ കൂടെ മുകളിലേക്ക് സ്റ്റെപ്പുകൾ കയറി....

അവൾക് ആനന്ദിന്റെആദ്യ ഭാര്യയെ കുറിച്ചു അറിയണം എന്നുണ്ടായിരുന്നു....എങ്കിലും അവൾ ഒന്നും ആരോടും ചോദിച്ചില്ല....

"ഏട്ടത്തി അമ്മേ ഇതാണ് ഏട്ടന്റെ മുറി....ഹോ സോറി ഇനി മുതൽ ഏട്ടത്തി അമ്മയുടെ കൂടെ മുറി...." 

അനു കണ്ണിറുക്കി കൊണ്ട് മീരയോട് പറഞ്ഞു...അവൾ അതിനൊന്നു ചിരിച്ചു അകത്തേക്ക് കയറി...നല്ല വലിയ മുറി ആയിരുന്നു അത്....തന്ടെ വീടിന്ടെ ഹാൾ ഈ മുറിയുടെ അത്രയേ ഉള്ളു എന്നു മീരയ്ക്ക് തോന്നി...

"ഏട്ടത്തി ഇതിലാണ് ട്ടോ ഉടുക്കാനുള്ള ഡ്രെസ്സും മറ്റും...വാ ഞാൻ ആഭരണങ്ങൾ അഴിക്കാൻ സഹായിക്കാം..."

അങ്ങനെ അനുവിന്ടെ സഹായത്തോടെ അവൾ ആഭരങ്ങൾ എല്ലാം അഴിച്ചു ഒരു ഡ്രെസുമെടുത്തു ബാത്റൂമിലേക്ക് കയറി...തണുത്ത വെള്ളം തലയിൽ വീണപ്പോൾ അവൾക്ക് തെല്ല്ഒരാശ്വാസം തോന്നി....

കുളി കഴിഞ്ഞിറങ്ങിയപ്പോൾ അനു മുറിയിലുണ്ട്...

"താഴെ ഏറ്റത്തിയമ്മയെ പരിചയപ്പെടാൻ ഒരു ടീം വന്നിട്ടുണ്ട്...നാണുവേട്ടതിയുടെ ടീം ആണ്... അതുകൊണ്ട് കുറ്റം പറയൽ മസ്റ്റ്..."

അനുവിന്ടെ പറച്ചിലും ആക്ഷനും കണ്ടു മീര ചിരിച്ചു പോയി...

അനു അവളെ നോക്കി കണ്ണിറുക്കി ചെറുതായി ഒന്ന് make up ചെയ്തു കൊടുത്തു താഴേക്ക് കൊണ്ടു പോയി...അപ്പോഴാണ് ജാനകിയുടെ കയ്യിൽ അല്ലു മോളെ മീര കണ്ടത്...

അവൾ ഓടി പോയി അതിനെ എടുത്തു...കുഞ് ഒരു കുറുകലോടെ അവളെ മാറിലേക്ക് പറ്റി ചേർന്നു....മീര വാത്സല്യത്തോടെ അതിനെ തഴുകി....

അവിടുള്ളവരൊക്കെ അത് കണ്ടു മനസു നിറഞ്ഞു പുഞ്ചിരിച്ചു....

അംബിക വന്നവർക്ക് ഒക്കെ മീരയെ പരിചയപ്പെടുത്തി കൊടുത്തു...മീരയുടെ കണ്ണ് ആ സമയം ആനന്ദിനെ തിരയുവായിരുന്നു...പക്ഷെ അവിടെ എങ്ങും അവൾക് ആനന്ദിനെ കാണാൻ കഴിഞ്ഞില്ല....

രാത്രി കുഞ്ഞിനുള്ള പാൽ കൊടുത്ത ശേഷം മീര ഭക്ഷണവും കഴിച്ചു കുഞ്ഞിനെയും കൊണ്ട് മുറിയിലേക്ക് കയറി....

"മോളെ...കുഞ്ഞിന്ന് എന്ടെ കൂടെ കിടന്നോട്ടെ...." അംബിക

"അത് വേണ്ട അമ്മേ....അവളെ അമ്മയാണ് ഞാൻ...അപ്പോ എന്റെ അടുത്തു തന്നെ കിടക്കട്ടെ...."

മീര ഒരു പുഞ്ചിരിയോടെ പറഞ്ഞു കുഞ്ഞിനെ തന്നോട് ചേർത്തു കിടത്തി....
കുഞ്ഞവളെ മാറിൽ പറ്റി ചേർന്നു കിടന്നുറങ്ങി...

ക്ഷീണം കാരണം അവളെ കണ്ണ് അടഞ്ഞു പോയിരുന്നു....

രാത്രിയുടെ ഏതോ യാമത്തിൽ തന്ടെ അടുത്ത് ആരെയോ സാമിബ്യം അനുബവപ്പെട്ട മീര കണ്ണുകൾ തുറന്നു...അപ്പോൾ അവൾ കണ്ടു കള്ള് കുടിച്ചു ആടി അടി നിക്കുന്ന തന്ടെ പ്രിയ ഭർത്താവിനെ....

അവന്ടെ നില്പും നോട്ടവും കണ്ട മീര ഒന്ന് ഭയന്നു...അവൾ പെട്ടന്ന് തന്നെ കിടന്നിടത്തു നിന്ന് എഴുന്നേറ്റു....

"ഹോ കെട്ടിലാമ്മ ഉറങ്ങുവായിരുന്നോ..."

കുഴഞ്ഞ ശബ്ദത്തോടെ അവൻ ചോദിച്ചു...അവൾ ഭയപ്പോടെ അവനെ നോക്കി....പെട്ടന്നാണ് അവന്ടെ കൈ അവളെ മുകത്ത് പതിഞ്ഞത്..വേദന കൊണ്ട് മീരയുടെ കണ്ണുകൾ നിറഞ്ഞു

അതേ സമയം തന്നെ കുടിച്ചത് ഓവർ ആയത് കൊണ്ട് ആനന്ദ് അവളെ ദേഹത്തേക്ക് ബോധം മറഞ്ഞു വീണു...മീരയ്ക്ക് ബാലൻസ് കിട്ടാത്തത് കൊണ്ട് തന്നെ ഇരുവരും നിലത്തേക്ക് ആണ് വീണത്....

വീണ വീഴ്ചയിൽ മീരയുടെ കൈ നിലത് നന്നായി തന്നെ മുട്ടി...അതിനാൽ അവൾക് കൈ ചെറിയ വേദന തോന്നി...

അവൾ ഒരുവിധം ആനന്ദിനെ തന്ടെ ദേഹത്തു നിന്നു മാറ്റി എഴുന്നേറ്റു...എന്നിട്ട് അവന്ടെ മുഖത്തേക്ക് ഒരു നിമിഷം നോക്കിയ ശേഷം അവനെ ആ നിലത്തു തന്നെ കിടത്തി..

ബെഡിൽ കിടത്തിയാൽ അവിടെ കിടക്കുന്ന മോളെ ദേഹത്തേക്ക് അവന്ടെ കയ്യോ കാലോ തട്ടുമോ എന്നു അവൾ ഭയന്നു...ആനന്ദിനെ നോക്കി നേടുവീർപ്പിട്ട ശേഷം അവൾ വീണ്ടും കുഞ്ഞിന്റെ അടുത്തു വന്നു കിടന്നു..

കുഞ്ഞിന്റെ മുഖത്തു നോക്കിയ അവളിൽ വീണ്ടും വാത്സല്യം നിറഞ്ഞു....പ്രതേകമായ ഒരു വികാരം അവളെ വന്നു പൊതിഞ്ഞു...അതേ പ്രസവികാതെ തന്നെ അവളും ഒരമ്മ ആയിരിക്കുന്നു...

കവിളിലെ വേദന പോലും അപ്പോൾ അവൾ അറിയുന്നുണ്ടായിരുന്നില്ല.....

കുഞ്ഞിന്റെ കുഞ്ഞി കവിളിൽ ചുംബിച്ചു കൊണ്ട് അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു....

രാവിലെ നേരത്തെ എഴുന്നേറ്റു ശീലമുള്ളത് കൊണ്ട് തന്നെ അവൾ നേരത്തെ എഴുന്നേറ്റു...കുഞ് നല്ല ഉറക്കമാണ്...കുഞ്ഞിന്റെ ഇരു സൈഡിലും  ഓരോ തലയിണ വച്ചു കൊണ്ട് മുന്നോട്ട് നടന്നതും എന്തിലോ തട്ടി അവൾ വീഴാൻ പോയി...പെട്ടന്ന് തന്നെ അവൾ ബാലൻസ് ചെയ്തു നിന്നു എന്താണെന്ന് നോക്കിയപ്പോൾ ആനന്ദിന്റെ കാൽ ആണ്...

അവൾ ഒന്നവനെ നോക്കി ബാത്റൂമിലേക്ക് കയറി ഫ്രഷ് ആയി ഇറങ്ങി മുറിയുടെ ഡോർ തുറന്നു അടുക്കള ലക്ഷ്യം വച്ചു നടന്നു...

"ആഹാ മീര മോൾ എന്തിനാ നേരത്തെ എഴുന്നേറ്റെ... കുറച്ചു കൂടെ കിടന്നോ മോളെ...ക്ഷീണമുണ്ടാവില്ലേ..."

ഹാളിൽ ഇരുന്ന ജാനകി മീരയെ കണ്ട് പറഞ്ഞു...

"ഇല്ല ഇളയമ്മേ.... ഞാൻ എന്നും ഈ സമയത്തു എഴുന്നേൽകുന്നതാ..."

മീര പുഞ്ചിരിയോടെ പറഞ്ഞു...

"ആ സാന്ദ്ര അഹങ്കാരി നേരം 9:00 കഴിയാതെ എണീക്കുമായിരുന്നില്ല..." 

ജാനകി അനിഷ്ടത്തോടെ പറഞ്ഞു...മീരയ്ക്ക് സാന്ദ്ര ആനന്ദിന്റെ ആദ്യ ഭാര്യ ആണെന്ന് മനസിലായി....

"ഹാ...അല്ലുമോൾ ബഹളം വച്ചോ ഇന്നലെ?"

പെട്ടന്ന് അവർ ചോദിച്ചു....

"ഏയ്...മോൾ പെട്ടന്ന് തന്നെ ഉറങ്ങി...ഇപ്പോഴും നല്ല ഉറക്കമാ..."

"ഹ്മ്മ...ഇടക്ക് മോൾ അംബിക ഏട്ടത്തിടെ അടുത്തു കിടക്കുമ്പോൾ ഒച്ചവെക്കുമായിരുന്നു...നല്ല വാശിക്കാരിയ..."

മീര പുഞ്ചിരിയോടെ അത് കേട്ട് നിന്നു...

പിന്നെ ജാനകിയുടെ കൂടെ അടുക്കളയിലേക്ക് നടന്നു...അവിടെ അംബിക ഉണ്ടായിരുന്നു...കൂടെ സെർവെന്റ്‌സും...

"ആഹാ...മോളെന്താ നേരത്തെ...."

അംബിക മീരയെ കണ്ടു അത്ഭുതത്തോടെ ചോദിച്ചു...

"മോൾ നേരത്തെ എഴുന്നേൽകുംത്രേ ഏട്ടത്തി...." 

ജാനകി ആണ് അതിന് മറുപടി നൽകിയത്....

"ആഹാ...എന്ന ഈ ചായ കുടിച്ചോ...പിന്നെ മോൾക് ഇവിടെ പ്രതേകിച്ചു പണി ഒന്നുമില്ല...എല്ലാം സെർവെന്റ്‌സ് നോക്കിക്കോളും..." അംബിക

മീര ചായ വാങ്ങിച്ചു കുടിച്ചു...

അപ്പോഴാണ് അല്ലു മോളെ ശബ്ദം മുകളിൽ നിന്ന് കേട്ടത്...മീര വേഗം ചായ അവിടെ വച്ചിട്ട് മുറിയിലേക്ക് ഓടി...

"അല്ലു മോളെ ഭാഗ്യമ ഇവളെ കിട്ടിയത്...ആ സന്ധ്യ പോലും അല്ലു മോളെ ഇങ്ങനെ നോക്കില്ല...."

മീര പോയ വഴിയേ നോക്കി കൊണ്ട് ജാനകി പറഞ്ഞു അംബികയും അതിനൊന്നു തലയാട്ടി..... 

മീര മുറിയിലേക്ക് ചെന്നപ്പോൾ തലയിൽ കൈ വച്ചു ഇരിക്കുന്ന അനന്തിനെയും ബെഡിൽ കിടന്നു കരയുന്ന അല്ലുവിനെയുമാണ് കണ്ടത്...മീര ഓടി പോയി അല്ലുവിനെ വാരി എടുത്തു...

"അച്ചോടാ...അമ്മേടെ വാവ എന്തിനാ കരയുന്നേ..കരയണ്ട ട്ടോ.....'അമ്മ വന്നില്ലേ....വാ നമുക്ക് പാൽ കുചാമ്..."

അവൾ പതിയെ കുഞ്ഞിനെ തഴുകി കൊണ്ട് പറഞ്ഞു...കുഞ് കരച്ചിൽ നിറുത്തി അവളെ മുഖത്തേക്ക് തന്നെ നോക്കി...

അവൾ കുഞ്ഞിന്റെ കവിളിൽ തുരു തുരെ ഉമ്മ വച്ചു....

ആനന്ദ് ഇതെല്ലാം കാണുന്നുണ്ടായിരുന്നു...പക്ഷെ അവന് നന്നായി തലവേദനിക്കുന്നത് കൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു...മീര പെട്ടന്നാണ് അനന്തിനെ ശ്രദ്ധിച്ചത്...

ഹോ...തല വേദനിക്കുന്നുണ്ടാകും....

മീര മനസിൽ ഓർത്തു....

അവൾ ആനന്ദിന്റെ അടുതെക്ക് ചെന്നു...

"ആനന്ദേട്ട...." 

മീര അവനെ വിളിച്ചതും അവൻ ഞെട്ടി കൊണ്ട് അവളെ നോക്കി....

"നിയിപ്പോ എന്താ വിളിച്ചെ..."

അവന്ടെ ചോദ്യം കേട്ട് അവളും ഒന്ന് പതറി...പെട്ടെന്നുള്ള ഒരു പ്രേരണയിൽ വിളിച്ചു പോയതാണ് അങ്ങനെ...

"അത്...ആ...ആനന്ദേട്ട..."

അത് കേട്ടതും ആനന്ദന് എന്തോ സന്തോഷം തോന്നി....

സന്ധ്യയെ കൊണ്ട് തന്നെ കുറെ പ്രാവിശ്യം അങ്ങനെ വിളിപ്പിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അവൾ ഒരിക്കൽ പോലും തന്നെ അങ്ങനെ വിളിച്ചിട്ടില്ല...

എങ്കിലും അവളെ മുഖത്തേക്ക് നോക്കിയപ്പോൾ അവനു ദേഷ്യം വന്നു...

പെട്ടന്ന് അവന്ടെ മുഖം ദേഷ്യത്തിൽ ചുവക്കുന്നത് കണ്ട മീരയും ഞെട്ടി...

"ഇറങ്ങി പൊടി എന്ടെ മുറിയിൽ നിന്ന്..."

മുടിയിൽ കൈകൾ തൊരുത് പിടിച്ചു കൊണ്ട് അവനലറി....അവന്ടെ ശബ്ദം കേട്ടു അല്ലുമോൾ പേടിച്ചു കരയാനും തുടങ്ങി....അവൾ വേഗം കുഞ്ഞിനെയും കൊണ്ട് മുറിയിൽ നിന്നിറങ്ങി....

"അച്ചോടാ അമ്മേടെ മുത്ത് കരയല്ലേ... അച്ചക്ക് പ്രാന്ത....മോൾ കരയണ്ട ട്ടോ..."

കുഞ്ഞിനെയും കളിപ്പിച്ചു കൊണ്ട് അവൾ താഴേക്ക് വന്നു...കുഞ്ഞിന് കൊടുക്കാനുള്ള പാൽ കൊടുത്ത ശേഷം അവളെ കുളിപ്പിച്ചു സുന്ദരി ആക്കി...

എല്ലാവരും അവരെ അമ്മയുടെയും മകളെയും സ്നേഹം കണ്ടു മനസ് നിറഞ്ഞു നിക്കുവായിരുന്നു.....

ആനന്ദ് ഫ്രഷ് ആയി പുറത്തേക്ക് പോവാൻ നിൽക്കുമ്പോൾ ആണ് ഹാളിൽ നിന്ന് കുഞ്ഞിന്റെ ചിരി കേട്ടത്...അവൻ കുഞ്ഞിനെ നോക്കിയപ്പോൾ മീരയുടെ കയ്യിൽ കിടന്നു ചിരിക്കുവാണ് അവൾ...മീര ഓരോ കോക്രി കാട്ടി ചിരിപ്പിക്കുവാണ്....

ആനന്ദ് ഒരു പുഞ്ചിരിയോടെ കുഞ്ഞിനെ നോക്കി നിന്നു...

പെട്ടന്ന് തന്നെ അവൻ മുഖം വെട്ടിച്ചു പുറത്തേക്കിറങ്ങി പോയി....

പെട്ടന്നാണ് മീരയുടെ ഫോൺ റിങ് ചെയ്തത്...അമ്മയാണ്...

"മോളെ...." 

"ഹാ അമ്മേ..." 

മീര സന്തോഷത്തോടെ വിളിച്ചു...

"അവിടെ കുഴപ്പമില്ലല്ലോ നിനക്ക്..." 

"ഇല്ല അമ്മേ...ഞാനിവിടെ ഹാപ്പി ആണ്...എനിക്ക് ഒരു മോളെ കിട്ടിയില്ലേ...ഞാനും ഇപ്പോ ഒരു അമ്മയാണ്..." 

മീര ഉത്സാഹത്തോടെ പറയുന്നത് കേട്ടു അവരെ മുഖം പ്രകാശിച്ചു...

"ചേച്ചി...." 

പെട്ടന്ന് മിത്ര ഫോൺ വാങ്ങിച്ചു കൊണ്ട് അവളോട് സംസാരിച്ചു...മീര രണ്ടു പേർക്കും വീഡിയോ കാൾ ഒക്കെ ചെയ്തു അല്ലു മോളേയും കാണിച്ചു കൊടുത്തു...അല്ലുമോൾ അവരെ കണ്ടു കൈ കൊട്ടി കുടു കുട ചിരിക്കുന്നുണ്ടായിരുന്നു....

മിത്രയും അമ്മയും സന്തോഷത്തോടെ മീരയുടെ മുഖത്തേക്ക് നോക്കി....അവൾ സന്തോഷവതി ആണ് എന്നറിഞ്ഞപ്പോൾ അവരിലും സന്തോഷം നിറഞ്ഞു...

കാൾ കട്ട് ചെയ്ത ശേഷം മീര വീണ്ടും കുഞ്ഞിന്റെ കൂടെ കളിയിൽ ആയിരുന്നു...

ആനന്ദ് വന്നതും കുഞ് അവന്ടെ അടുത്തേക്ക് ചാടി...അവൻ കുഞ്ഞിനെ വാരി എടുത്തു അതിനെയും കൊണ്ട് മുറിയിലേക്ക് പോയി...മീര അപ്പോള് ബാക്കി ഉള്ളവരോട് സംസാരിച്ചിരുന്നു.....

പെട്ടന്ന് തന്നെ മീര ആ വീട്ടിൽ പ്രിയപ്പെട്ടവൾ ആയി മാറിയിരുന്നു ഒരാൾക്ക് ഒഴിച്ച്....
ആനന്ദിന്....

ദിവസങ്ങൾ പോകെ മീരയും അല്ലുമോളും നന്നായി തന്നെ അടുത്തു....ആനന്ദിൽ അത് തെല്ലൊരു അസൂയ ഉളവാക്കി....


മീരയ്ക്ക് ആനന്ദ് തന്നോട് എത്ര ദേഷ്യപ്പെട്ടാ ലും അവൾക് അവനോടുള്ള പ്രണയം അവളറിയാതെ തന്നെ മോട്ടിട്ടിരുന്നു..

ആനന്ദ് ആകട്ടെ അവളെ ഒന്ന് മൈൻഡ് കൂടെ ചെയ്യില്ലായിരുന്നു...എങ്കിലും അവൾക് ഒരു പരാതിയും ഉണ്ടായിരുന്നില്ല...തന്നിൽ മോട്ടിട്ട പ്രണയം അവൾ ആരുമറിയാതെ കൊണ്ട് നടന്നു....അനുവും മറ്റുള്ളവരും അനന്തിനെ കുറെ ഉപദേശിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല....


അങ്ങനെയിരിക്കെ ഒരു ദിവസം വീട്ടിലേക്ക് ഒരു പുതിയ അതിഥി വന്നു...
കാളിംഗ് ബെൽ കേട്ടു മീരയാണ്  പോയി ഡോർ തുറന്നത്..

മുന്നിൽ നിക്കുന്ന ആളെ മനസിലാവതത് കൊണ്ട് അവൾ സംശയഭാവത്തോടെ നിന്നു....

ആ വന്ന ആളും ഇതേ ഭാവത്തോടെ അവളെ നോക്കുവായിരുന്നു....


ഭാഗം : 3


"ആരാ...മനസിലായില്ല...." മീര

"അത് ചോദിക്കാൻ താൻ ആരാ...ഹോ ഇവിടുത്തെ ന്യൂ servent ആണോ..."

വന്നവൾ പുച്ഛത്തോടെ ചോദിച്ചു...

അത് കേട്ട് മീര മറുപടി പറയാൻ വായ തുറക്കും മുന്നേ അവിടേക്ക് അനു വന്നു...

"ദിവ്യയെചി..."

അനു ഓടി പോയി അവളെ കെട്ടിപ്പിടിച്ചു...

"അനൂസ്...." 

ദിവ്യയും അവളെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു.....
മീര ഒന്നും മനസിലാകാതെ അതും നോക്കി നിന്നു......

"ഹേയ് താൻ എന്താ ഇവിടെ നോക്കി നിക്കുന്നെ.....തനിക്ക് അടുക്കളയിൽ ജോലി ഇല്ലേ...വെറുതെ ഇവിടെ നോക്കി നിക്കുന്ന servent ഒന്നുമല്ലല്ലോ താൻ..."

ദിവ്യ അന്തം വിട്ടു നിൽക്കുന്ന മീരയ്ക്ക് നേരെ തട്ടി കയറി....

"അയ്യോ ചേച്ചി...ഇത് സെർവെന്റ്‌ ഒന്നുമല്ല...എന്ടെ ഏട്ടത്തിയമ്മ ആണ്..." 

അനു മീരയെ ചേർത്തു നിറുത്തി കൊണ്ട് പറഞ്ഞു...

"ഏട്ടത്തി 'അമ്മ???"

ദിവ്യ പുരികം ചുളിച്ചു...

"ഹാ...അതായത് ഏട്ടന്റെ ഭാര്യ...മീര ആനന്ദ്..."

അത് കേട്ടതും ദിവ്യയിൽ ഒരു ഞെട്ടൽ ഉളവാക്കി...

"What...ആനന്ദ് വീണ്ടും marriage ചെയ്തോ...ഞാൻ അറിഞ്ഞില്ലല്ലോ..."

"എല്ലാം പെട്ടന്നായിരുന്നു ചേച്ചി...ഏട്ടൻ ഒന്നും പറഞ്ഞില്ലേ...ഹാ ചേച്ചി അമേരിക്കയിൽ അല്ലായിരുന്നോ അതാ അറിയതിരുന്നെ..." അനു

ദിവ്യ ആകെ ഷോക്കിൽ ആയിരുന്നു...അവളിൽ പെട്ടന്ന് തന്നെ സങ്കടം നിറഞ്ഞു....പതിയെ ആ സങ്കടം മീരയോടുള്ള ദേഷ്യത്തിലേക്ക് വഴി മാറി...അവൾ മീരയെ ദേഷ്യത്തോടെ നോക്കി....

"ഏട്ടത്തി...ഇത് ദിവ്യ...ഏട്ടന്റെ one and only ബെസ്റ്റീ....അങ് അമേരിക്കയിൽ ആയിരുന്നു 1 month... അതാണ് നിങ്ങടെ വിവാഹത്തിന് ഒന്നും കക്ഷിയെ കാണാതിരുന്നെ..." 

അനു ദിവ്യയെ മീരയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു...

മീര ദിവ്യയെ നോക്കി പുഞ്ചിരിച്ചെങ്കിലും ദിവ്യ അതൊന്നും മൈൻഡ് ചെയ്തില്ല....

ഇല്ല......സമ്മതിക്കില്ല......ആനന്ദ് അവന് വേണ്ടി ആണ് ഞാൻ വന്നത്...എന്നിട്ട് ഇപ്പോൾ ഏതോ ഒരുത്തി അവന്ടെ ഭാര്യ ആണെന്ന് പറഞ്ഞു ഇവിടെ വാഴുന്നു...
പടി ഇറക്കിയിരിക്കും നിന്നെ ഞാൻ...
അനന്ദിന്റെ മനസിൽ കയറി പറ്റാൻ വേണ്ടി ആണ് അല്ലു മോളെ പോലും ഞാൻ സ്നേഹിച്ചത്....

ഒരു മാസം ഞാനിവിടെ നിന്ന് മാറി നിന്നാൽപ്പോൾ എന്ടെ പ്ലാൻ എല്ലാം തകർന്നല്ലോ...
എന്ത് വന്നാലും ആനന്ദ് എന്ടെ സ്വന്തമാണ്....ആക്കിയിരിക്കും ഞാൻ....

"എന്നാലും അനു ഈ സൗന്ദര്യ മില്ലാത്തവളെ ആണോ നിന്ടെ ഏട്ടന് കിട്ടിയത്...." 
ദിവ്യ പുച്ഛത്തോടെ ചോദിച്ചു...മീര അത് കേട്ട് തലതാഴ്ത്തി നിന്നു....

"ചേച്ചി...ചേച്ചിക്ക് എന്താ കണ്ണില്ലേ... എന്ടെ ഏട്ടത്തിടെ മുഖത്തേക്ക് ഒന്ന് ശരിക്ക് നോക്ക്...എന്ത് ഐശ്വര്യമാണെന്നോ...അസൂയ തോന്നുണ്ട് എനിക്ക് ഏട്ടത്തിയോട്..."

അനു പറഞ്ഞത് കേട്ടു ദിവ്യ മുഖം തിരിച്ചു....

"ഹേയ് ദിവ്യ...."

പെട്ടന്നാണ് ആനന്ദ് അങ്ങോട്ടേക്ക് വന്നു ദിവ്യയെ കെട്ടിപിടിച്ചത്....അവളും തിരിച്ചു ഹഗ്  ചെയ്തു...അത് കണ്ടു കൊണ്ട് നിന്ന മീരയിൽ കുശുമ്പ് ഉളവായി...

തന്നെ ഒരിക്കൽ പോലും ഇങ്ങനെ പിടിച്ചിട്ടില്ല...അവളെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ...
അത് പോലും മീര അപ്പോൾ ആലോചിച്ചു കൂട്ടി....മീരയുടെ മുഖം കണ്ട ദിവ്യക്‌ കാര്യം മനസ്സിലായിരുന്നു...അവൾ അതറിഞ്ഞു കൊണ്ട് തന്നെ ആനന്ദിന്റെ കവിളിൽ ഒരു കിസ് കൂടെ കൊടുത്തു...

"എന്നാലും നി വരുന്ന കാര്യം വിളിച്ചു പറഞ്ഞില്ലല്ലോ...." ആനന്ദ്

"ഞാൻ നിനക്ക് ഒരു സർപ്രൈസ് തരാമെന്നു കരുതി...പക്ഷെ ഇവിടെ വന്ന ഞാനാണ് ശെരിക്കും സർപ്രൈസ് ആയത്...അതും നിന്ടെ ഭാര്യടെ രൂപത്തിലുള്ള സർപ്രൈസ്...." ദിവ്യ

അത് കേട്ട് ആനന്ദ് ഒന്ന് പുച്ഛിച്ചു ചിരിച്ചു...

ഭാര്യ പോലും...!!

അവൻ പതിയെ പറഞ്ഞു....അത് correct ആയി ദിവ്യ കേൾക്കും ചെയ്തു...

അപ്പോൾ തന്നെ ആനന്ദിന് ഇവളെ ഇഷ്ടമല്ലെന്ന കാര്യം ദിവ്യക്ക് മനസിലായി...അതവൾക് ഒരുകച്ചി തുരുമ്പ് ആയിരുന്നു...

പെട്ടന്ന് വീട്ടിലെ ബാക്കി ഉള്ള അംഗങ്ങളും അങ്ങോട്ടേക്ക് വന്നു...എല്ലാവരും കൂടെ ദിവ്യയെ സത്കരിക്കുന്ന തിരക്കിൽ ആയിരുന്നു...മീര അല്ലുമോളേയും കളിപ്പിച്ചു കൊണ്ട് ഇരുന്നു....

ദിവ്യ അവളെ മുറിയിൽ പോയി ഫ്രഷ് ആയി വന്ന ശേഷം ആനന്ദിന്റെ മുറിയിലേക്ക് കയറി...അവിടെ അപ്പോൾ അല്ലുമോൾക് കണ്ണ് എഴുതി കൊടുക്കുവായിരുന്നു മീര...

"ഹോ തമ്പുരാട്ടി കുഞ്ഞിനെ ഒരുക്കുവായിരിക്കും...ഇങ് താ എന്ടെ മോളെ..."

ഇതും പറഞ്ഞു ദിവ്യ കുഞ്ഞിനെ ബലമായി വാങ്ങിയതും കുഞ് കരയാൻ തുടങ്ങി...ഇതും കേട്ടു കൊണ്ടു വന്ന ആനന്ദ് ദിവ്യടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി...

"ആനന്ദ്...മീര എടുക്കാൻ നിന്നപ്പോഴാ കുഞ് കരഞ്ഞത്...ഞാൻ പറഞ്ഞത് വേണ്ടെന്ന്...അപ്പോ അവളെന്റെ കയ്യിൽ നിന്ന് തട്ടി പറിക്കാൻ നോക്കി...."

ദിവ്യടെ കള്ളം കേട്ടതും മീര ഞെട്ടലോടെ അവളെ നോക്കി...

ആനന്ദ് മീരയെ ദേശിച്ചു നോക്കി....

"പൊടി..." എന്നലറി....

മീര പേടിച്ചു മുറിയിൽ നിന്നിറങ്ങി....അവളെ പോക്ക് കണ്ടു ദിവ്യ പുച്ഛിച്ചു ചിരിച്ചു...

പിന്നീട് മുറിയിൽ ദിവ്യയും കുഞ്ഞും ആനന്ദും കൂടെ ആയിരുന്നു...

മീരയ്ക്ക് ഒരു സമാധാനവും ഉണ്ടായിരുന്നില്ല...തന്ടെ പ്രിയ ഭർത്താവും കുഞ്ഞും....അവർ വേറെ ഒരുവളെ കൂടെ മുറിയിൽ...ആലോജിക്കും തോറും അവൾക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി....

അവൾ അടുത്തുള്ള മുറിയിലെ ബെഡിൽ വന്നു കിടന്നു....ആ കിടപ്പിൽ അവൾ അറിയാതെ മയങ്ങി പോവുകയും ചെയ്തിരുന്നു....

കുറച്ചു കഴിഞ്ഞപ്പോൾ അവൾ എഴുന്നേറ്റു മുഖം കഴുകി ആനന്ദിന്റെ മുറിയിലേക്ക് ചെന്നു...അപ്പോൾ മുറി ശൂന്യമായിരുന്നു...തന്ടെ കുഞ്ഞേവിടെ....മീര ദൃതിയിൽ താഴേക്കിറങ്ങി...

അപ്പോഴാണ് ജാനകിയുടെ കയ്യിൽ കുഞ് ഇരിക്കുന്നത് മീര കണ്ടത്...അവൾ കുഞ്ഞിന്റെ അടുത്തേക്ക് ഓടി അതിനെ എടുത്തു....

"ആ മോൾ എഴുന്നേറ്റോ...ഞാൻ വന്നപ്പോൾ മോൾ ഉറങ്ങുവായിരുന്നു...അതാ വിളിക്കാതിരുന്നെ...ആനന്ദും ദിവ്യ മോളും പുറത്തേക്ക് പോയപ്പോൾ കുഞ്ഞിനെ എന്നെ ഏല്പിച്ചു...."

ജാനകി പറഞ്ഞു നിറുത്തി....

അവർ രണ്ടു പേരും പുറത്തു പോയോ....മീരക്ക് ആകെ എന്തോ പോലെ തോന്നി....

എത്ര തന്നെ അവളെ ആനന്ദേട്ടന്ടെ ഫ്രണ്ട് ആണെന്ന് പറഞ്ഞാലും അവൾക്ക് ആനന്ദട്ടനോട് അതിലും കവിഞ്ഞൊരു ഇഷ്ടമുണ്ട്.... കുറച്ചു നിമിഷം കൊണ്ട് തന്നെ തനിക്കത് മനസിലായതാണ്....

ഇനി ആനന്ദേട്ടനും അവളെ ഇഷ്ടമുണ്ടാകോ????

മീരയുടെ മനസ് ആകെ കലുഷിതമാകാൻ തുടങ്ങിയിരുന്നു...

അവൾ കുഞ്ഞിനെ മാറിലേക്ക് ഒന്ന് കൂടെ ചേർത്തു പിടിച്ചു കൊണ്ട്  പുറത്തുള്ള ഗാർഡനിൽ വന്നിരുന്നു....
അവളെ തൊട്ടടുത്തു തന്നെ അനുവും വന്നിരുന്നു.....

ഇത് തന്നെ ചോദിക്കാൻ പറ്റിയ അവസരം....ആനന്ദേട്ടനും സാന്ദ്രയും തമ്മിൽ എന്താണ് ഉണ്ടായത് എന്നും...ദിവ്യക്കും ആനന്ദേട്ടനും ഫ്രണ്ട്ഷിപ്പിൽ കവിഞ്ഞൊരു ബന്ധം ഉണ്ടോ എന്നും തനിക്കിന്നറിയണം....

"അനു...."

"എന്താ ഏട്ടത്തി...."

"അതനു...ആനന്ദേട്ടനും സാന്ദ്രയും തമ്മിൽ എന്തായിരുന്നു പ്രശ്നം..."

മീര മടിച്ചു മടിച്ചു കൊണ്ട് ചോദിച്ചു...

"ആഹാ ചേചികിത്വരെ അറിയില്ലേ...ഏട്ടൻ ഒന്നും പറഞ്ഞില്ലേ..."

അതിന് മീര ഇല്ല എന്നു തലയാട്ടി...

"ഹ്മ്മ...എന്ന ഞാൻ തന്നെ പറഞ്ഞു തരാം...ഒരു കുഞ്ഞു ഫ്ലാഷ് ബാക്ക് ആണ് ട്ടോ..."

🔅🔅🔅🔅🔅

(ഫ്ലാഷ് ബാക്ക്...)

ഇന്നാണ് ആനന്ദ് കാവ്ങ്ങൾ കമ്പനിയിൽ ജോയിൻ ചെയ്യാൻ പോകുന്നത്...രാവിലെ തന്നെ അവൻ നേരത്തെ എഴുന്നേറ്റിരുന്നു...ഫ്രഷ്  ആയി നല്ല ലുക്കിൽ തന്നെ അവൻ കമ്പനിയിലേക്ക് വിട്ടു...അവനവിടെ എത്തിയതും എതിരെ ഓടി വന്ന ഒരു പെണ്ണ് അവനെ ഇടിച്ചു നിലത്തേകിട്ടു...

ദേഷ്യത്തോടെ ആനന്ദ് ആ പെണ്ണിനെ നോക്കിയപ്പോൾ അവിടെ ആ പെണ്ണുണ്ടായിരുന്നില്ല....

ഏഹ്...ഇവളിത് എവിടെ പോയി....!!!

ആനന്ദ് എഴുന്നേറ്റു ചുറ്റിനും നോക്കിയെങ്കിലും അവൻക്കവളെ കാണാൻ പറ്റിയിരുന്നില്ല....

ആരായാലും നിന്നെ ഞാൻ വെറുതെ വിടില്ലെടി....
എന്നു പിറുപിറുത്തു കൊണ്ട് അവൻ അകത്തേക്ക് കയറി...എല്ലാവരും അവനെ സ്വീകരിക്കാൻ നിൽക്കുന്നുണ്ടായിരുന്നു...അതിൽ അവളും ഉണ്ടായിരുന്നു....ആനന്ദ് അവളെ തുറിച്ചു നോക്കി.....

പിന്നീട് അവൻ തന്ടെ ക്യാബിനിൽ വന്നിരുന്നു...അവന്ടെ PA ആയിരുന്നവൾ.... സാന്ദ്ര....അന്നാണ് ആദ്യമായി അവർ കണ്ടു മുട്ടുന്നത്....

"Sir...."

സാന്ദ്ര അവന്ടെ ക്യാബിനിലേക്ക് വന്നു കൊണ്ട് വിളിച്ചു...

"ഹ്മ്മ...എന്താ...ഇനിയും എന്നെ തള്ളി താഴെ ഇടാൻ വന്നേക്കുവാണോ...."

ദേഷ്യത്തോടെ ആയിരുന്നു അവന്ടെ ചോദ്യം..അത് കേട്ട് അവൾ പേടിച്ചു...അവളെ കണ്ണുകൾ അറിയാതെ നിറഞ്ഞു....അത് കണ്ടു ആനന്ദിന് എന്തോ പോലെ തോന്നി....അവൻ ദേഷ്യം മാറ്റി സൗമ്യമായി ചോദിച്ചു...

"എന്താ വേണ്ടേ....അല്ല തന്ടെ name എന്താ..."

"സ...സാന്ദ്ര...." 

"സ...സാന്ദ്രേ...അതെന്തു പേരടോ..." 

ആനന്ദ് കളിയാലെ ചോദിച്ചു...

"സാന്ദ്ര എന്നെ ഉള്ളു..." 
അവൾ കൊരുവോടെ പറഞ്ഞു....

അവിടുന്നയിരുന്നു അവരെ ബന്ധത്തിന് തുടക്കം കുറിച്ചത്...ആദ്യത്തെ കുറെ നാളുകൾ അവർ നല്ല ഫ്രണ്ട്‌സ് ആയിരുന്നെങ്കിൽ പതിയെ അത് പ്രണയത്തിലേക്ക് വഴി മാറുകയാണ് ചെയ്തത്....

സാന്ദ്ര അത്യാവശ്യം കാശുള്ള വീട്ടിലെ കുട്ടി തന്നെ ആയിരുന്നു....

എന്തിനും ഏതിനും അവൾക്ക് നല്ല വാശി ആയിരുന്നു....

അങ്ങനെ ഒരു കൊല്ലo അവർ പ്രണയിച്ചു...പക്ഷെ ആനന്ദ് അപ്പോഴൊന്നും അറിഞ്ഞിരുന്നില്ല അവൾ ചതിക്കുവായിരുന്നു എന്ന്... ഇടക്കിടക്ക് ആനന്ദിന്റെ കയ്യിൽ നിന്ന് അവൾ ക്യാഷ് വാങ്ങുമായിരുന്നു....

ആനന്ദ് ഒന്നും ചോദിക്കാൻ നിൽക്കാതെ ആ ക്യാഷ് കൊടുക്കും ചെയ്തിരുന്നു....

അങ്ങനെ ആനന്ദ് കവുങ്ങലിൽ വന്നു വിവരമറിയിച്ചു....കാവ്ങ്ങൾ കാർ എല്ലാം സാന്ദ്രടെ വീട്ടിൽ പോയി ഇരുവരെയും വിവാഹവും ഉറപ്പിച്ചു....ഒരു മാസത്തിനുള്ളിൽ ആ വിവാഹം നടന്നു....

അതിന് ശേഷമാണ് ശെരിക്കുമുള്ള സാന്ദ്ര എന്താണെന്ന് എല്ലാവർക്കും മനസിലായി തുടങ്ങിയത്....

വിവാഹം കഴിഞ്ഞ അന്ന് സാന്ദ്ര അടുത്തു ഓരോന്ന് പോയി സംസാരിച്ച അനുവിനോട് അവൾ ദേഷ്യപ്പെട്ടു...

"കുറച്ചു സമാധാനം തരോ...ഇങ്ങനെ കലപില സംസാരിക്കതെ...വല്ലാത്ത ഇരിട്ടേഷൻ ആണ് ട്ടോ....." 

അത് കേട്ട് അനു കരഞ്ഞു കൊണ്ട് വരുന്നത് കണ്ട ആനന്ദ് കാര്യം തിരക്കി...പക്ഷെ അനു ഒന്നും പറഞ്ഞില്ല....

പിന്നീടുള്ള ദിവസം രാവിലെ 9:30 ആയിട്ടും എഴുന്നേൽകാതിരുന്നു സാന്ദ്രയെ വിളിക്കാൻ വേണ്ടി അംബിക ചെന്നു...

"എന്താ തള്ളേ... ഉറങ്ങാനും സമ്മതിക്കില്ലെ...വല്ലാത്ത കഷ്ടം..." 
.
അതായിരുന്നു അവൾ ഡോർ തുറന്നപ്പോൾ തന്നെ പറഞ്ഞത്....അത് കേട്ട് അംബിക ഒന്ന് ഞെട്ടി...ആനന്ദ് ബാത്‌റൂമിൽ ആയിരുന്നത് കൊണ്ട് അവൻ ഒന്നും കേട്ടില്ല....

"അത് മോളെ...പെൻ കുട്ടികൾ ഇത്ര സമയം കിടക്കാൻ...."

ആവരത്ര പറഞ്ഞപ്പോൾ തന്നെ അവൾ കൈ പൊക്കി നിറുത്താൻ ആവശ്യപെട്ടു...

"അതെന്താ പെണ് കുട്ടികൾ കിടന്നാൽ...നിങ്ങൾ ഒക്കെ ഇപ്പോഴും ആ ഓൾഡ് പീപ്പിൾസ് തന്നെ...ദേ ചെവി തുറന്നു വച്ചു കേട്ടോ ഞാൻ 9:30 കഴിയാതെ എണീക്കില്ല... ഇനി ആരും എന്നെ വിളിക്കാൻ വേണ്ടി ഇങ്ങോട്ട് വരുകയും വേണ്ട...."

അത്രയും പറഞ്ഞു അവൾ ഡോർ വലിച്ചടച്ചു...അംബിക തരിച്ചു നിന്നു പോയി...അവരെ പിന്നിൽ ഇതെല്ലാo കേട്ടു കൊണ്ട് ജാനാകിയും നിൽക്കുന്നുണ്ടായിരുന്നു...

ജാനാകിയെ കണ്ട അംബിക ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു...
."ഇപ്പോഴത്തെ കുട്ടികൾക്ക് ഓരോ ശീലങ്ങള..."

അതും പറഞ്ഞു അവർ അവിടെ നിന്നു പോയി....അമ്പികക്ക് നന്നായി വേദനിച്ചിട്ടുണ്ട് എന്ന് ജാനകിക് മനസ്സിലായിരുന്നു...
അന്ന് അംബിക ഹാളിൽ ഇരിക്കുമ്പോൾ സാന്ദ്ര അങ്ങോട്ടെക്ക് വന്നു...

"അമ്മേ...എനിക്കൊരു ഗ്ലാസ് ജ്യൂസ്..."

അതും പറഞ്ഞു tv യും വെച്ചു അവളെവിടെ ഇരുന്നു...അംബിക ഒന്നും മിണ്ടാതെ അവൾക് പോയി ജ്യൂസ് എടുത്തു കൊണ്ട് വന്നു...അവൾ അംബിക ഒന്ന് മൈൻഡ് കൂടെ ചെയ്യാതെ കാലിന്മേൽ കാൽ കയറ്റി വച്ചു ആ ജ്യൂസ് കുടിച്ചുകൊണ്ടിരുന്നു....


ഭാഗം : 4


അന്ന് തൊട്ട് ആ വീട്ടിൽ ഉള്ളവരെ മുഴുവൻ സാന്ദ്ര തന്ടെ കാൽ കീഴിയിൽ ഇട്ടു ഭരിക്കുവായിരുന്നു... നരേഷും ആനന്ദും ഒന്നും ഇതൊന്നും അറിഞ്ഞില്ല....അവളെ ഡ്രെസ് എല്ലാം അംബിക തന്നെ അലക്കണം എന്നവൾക്ക് നിർബന്ധമായിരുന്നു...
സെർവെന്റ്‌സ് അലക്കിയാൽ ശെരിയവില്ല എന്നായിരുന്നു അവളെ ന്യായം...

അംബിക ഒന്നും മിണ്ടാതെ അതെല്ലാം ചെയ്തു...ജാനകി ഇതെല്ലാം പല പ്രാവിശ്യം ആനന്ദിനോട് പറയാൻ ഒരുങ്ങിയെങ്കിലും അംബിക അതിനൊന്നും സമ്മതിച്ചില്ല....

"കുറച്ചു കഴിയുമ്പോൾ ആ കുട്ടിയുടെ സ്വഭാവം മാറിക്കോളും..." അംബിക

പക്ഷെ മാസം 4 കഴിഞ്ഞിട്ടും അവളെ സ്വഭാവത്തിന് ഒരു മാറ്റവും വന്നില്ല....ഇതിനിടയിൽ അവൾ അവരെ എല്ലാം നന്നായി ദ്രോഹിച്ചിരുന്നു...സഹി കേട്ട് ഇതെല്ലാം അനു ആനന്ദിനോട് പറയാൻ പോയ നിമിഷമാണ് സാന്ദ്ര തലകറങ്ങി വീഴുന്നതും അവൾ പ്രെഗ്നന്റ് ആണെന്ന് അറിയുന്നതും...

അത് കേട്ട് ജാനാകിയും അംബികയും എല്ലാവരും സന്തോഷിച്ചു...ഇപ്പോഴെങ്കിലും അവളെ സ്വഭാവം മാറും എന്നു കരുതിയ അവരെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് അവൾ പഴയതിനെക്കാളും എല്ലാവരെയും പറ്റവുന്നിടത്തോളം ഉപദ്രാവിക്കാണ് ചെയ്തത്..........

എങ്കിലും തങ്ങളുടെ പേര കുട്ടിക്ക് വേണ്ടി അവരെല്ലാം സഹിച്ചു...അവളെ ഈ ഉപദ്രവം ഇനിയും നോക്കി നിന്നൂട എന്നു മനസിലായ അനു എല്ലാം ആനന്ദിനോട് പറഞ്ഞു...അതിനെ തുടർന്ന് അവിടെ ഒരു വലിയ വഴക്ക് തന്നെ ആനന്ദും സാന്ദ്രയുമായി ഉണ്ടായി...

അവൾ പിണങ്ങി അവളെ വീട്ടിൽ പോയി നിന്നു...

"മോനെ...ഇവിടെ നങ്ങൾക് ഒരു പ്രശ്നവുമില്ല...മോളെ വിളിച്ചു കൊണ്ട് വാ...നിന്ടെ കുഞ്ഞാണ് അവളെ വയറ്റിൽ...കൊണ്ടു വാടാ അവളെ...."

അമ്പികയുടെ നിർബന്ധം കൊണ്ട് അവളോട് സോറി പറഞ്ഞു കൊണ്ട് തിരിച്ചു കൊണ്ടു വന്നു....അപ്പോഴും അവളെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല...മാത്രമല്ല എല്ലാം ആനന്ദിനോട് പറഞ്ഞ അനുവിനെ അവൾ കൂടുതൽ ദ്രോഹിച്ചു...

പക്ഷെ ആരും ഒന്നും മിണ്ടിയില്ല....അങ്ങനെ അവൾ അല്ലുമോൾക് ജന്മം നൽകി....കുഞ് ജനിച്ചു പിറ്റേന്ന് അവളെ ഹോസ്പിറ്റലിൽ നിന്ന് കാണാതെ ആയി....അവൾ കിടന്നിരുന്ന ബെഡിൽ അവളെയൊരു എഴുത്ത് ഉണ്ടായിരുന്നു...

"എന്നെ ആരും അന്വേഷിക്കേണ്ട....എനിക്ക് വയ്യ കുഞ്ഞിനെയൊന്നും നോക്കി ജീവിക്കാൻ...അത് കൊണ്ട് എന്നെ എന്ടെ ഇഷ്ടത്തിന് വിട്ടേക്ക്....... ഇനി ആനന്ദിന്റെ ജീവിതത്തിലേക്ക് ഞാൻ വരില്ല...എനിക്ക് ലാവിഷ് ആയി ജീവിക്ക ആണ് വേണ്ടത്....ഈ കുടുoബം ഇഷ്ടമായില്ല....എനിക്ക് ഞാനും എന്ടെ ഭർത്താവും മാത്രമുള്ള ഒരു ലോകമാണ് ഇഷ്ടം...പക്ഷെ ആനന്ദ് ഒരിക്കലും അതിന് നിൽക്കില്ല...becoz he love his family more than me... so am leave aanand's life...bye and take care ആനന്ദ്...."

അത് വായിച്ച ആനന്ദ് ആകെ തകർന്നു പോയിരുന്നു....
പിന്നീട് അവൻക്ക് അല്ലു മോൾ മാത്രമായി ലോകം....അല്ലുമോളിലേക്ക് ചുരുങ്ങിയിരുന്നു അവൻ....ആ വീട് പിന്നെ സന്തോഷിച്ചത് അല്ലു മോളെ ചിരിയും കളിയും കൊണ്ട് മാത്രമായിരുന്നു.....

*****************

അനു എല്ലാം പറഞ്ഞു കഴിഞ്ഞതും മീരയുടെ മനസിൽ ഒരു സ്ത്രീക്ക് ഇത്രയും ക്രൂര ആവാൻ പറ്റോ...???സ്വന്തം കുഞ്ഞിനെ അവൾക്ക് എങ്ങനെ ഉപേക്ഷിക്കാൻ കഴിഞ്ഞു...???
എന്നെല്ലാമുള്ള ചോദ്യങ്ങൾ ആയിരുന്നു...

അവൾ കുഞ്ഞിനെ ഒന്ന് കൂടെ തന്നിലേക്ക് ചേർത്തു പിടിച്ചു ആ കുഞ്ഞു നെറ്റിയിൽ ഉമ്മ വച്ചു....അപ്പോഴേക്ക് പുറത്തു പോയ ദിവ്യയും ആനന്ദും വന്നു...

അവർ ഗാർഡനിൽ നിന്ന് എഴുന്നേറ്റു...ആനന്ദും ദിവ്യയും നേരെ അകത്തേക്ക് കയറുവാണ് ചെയ്തത്....ദിവ്യയെ കണ്ടപ്പോൾ അനുവിനെ പിടിച്ചു നിറുത്തി കൊണ്ട് അവൾ ചോദിച്ചു...

"ദിവ്യയും ആനന്ദേട്ടനും ശെരിക്കും ഫ്രണ്ട്ഷിപ് മാത്രമേ ഉള്ളോ...." 

"അതേ അവർ ഉള്ളു...അവരെ ഫ്രണ്ട്ഷിപ് ഒരിക്കലും പ്രണയിലേക്ക് വഴിമാറിയില്ല...പക്ഷെ ഇടക്കുള്ള കാണിച്ചു കൂട്ടൽ കണ്ട ശെരിക്കും ലോവേഴ്‌സ് ആണെന്ന് തോന്നി പോവും...ഒരിക്കെ ഞാൻ പോലും തെറ്റിദ്ധരിച്ചു ഏട്ടനോട് ചോദിച്ചിരുന്ന് ദിവ്യ ചേച്ചിയിയോട് പ്രണയമാണോ എന്ന്...."

അനു പറഞ്ഞു നിറുത്തിയപ്പോൾ മീരയ്ക്ക് ഒരാശ്വാസം തോന്നി...ആനന്ദിന് അവളെ ഇഷ്ടമല്ല....ഇത് മതി തനിക്ക്...
അവൾ കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് കയറി...

അവിടെ അപ്പോൾ ദിവ്യ കുഞ്ഞിന് വേണ്ടി കുറെ കളിപ്പാട്ടങ്ങൾ വാങ്ങിയിരുന്നു...കുഞ്ഞിനെ കണ്ടു ദിവ്യ ഓടി വന്നു എടുക്കാൻ ഭാവിച്ചെങ്കിലും കുഞ് മീരയുടെ കയ്യിൽ നിന്ന് എങ്ങോട്ടും പോയില്ല...ചമ്മി പോയ ദിവ്യ ദേഷ്യത്തോടെ മീരയെ നോക്കി....

ഏഹ്...ഇവളിപ്പോ എന്തിനാ എന്നെ ദേഷ്യത്തോടെ നോക്കുന്നെ...ഞാനല്ലല്ലോ ഇവളെ അടുത്തേക്ക് വരത്തെ...കുഞ്ഞല്ലേ....!!

ഫുഡ് കഴിക്കുമ്പോഴും മറ്റുമെല്ലാം കുഞ് മീരയുടെ കൂടെ ആയിരുന്നു....ദിവ്യടെ അടുത്തേക്ക് കുഞ് ഒന്ന് വരിക കൂടി ചെയ്തില്ല....

പിറ്റേന്ന് രാവിലെ തന്നെ വീട്ടിൽ നിന്നുള്ള കാൾ വന്നാണ് മീര എഴുന്നേറ്റത്....

"ചേച്ചി....ചേച്ചിയിന്നു ഇവിടേക്ക് വരുവോ...പ്ളീസ് ചേച്ചി...കുറെ ആയി ചേച്ചിയെയും കെട്ടിപ്പിടിച്ചു ഒന്ന് കിടന്നിട്ട്..."

മിത്ര പറയുന്നത് കേട്ടപ്പോഴാണ് താൻ ഇപ്പോൾ അവിടേക്ക് പോയി കുറെ ആയാന്ന് അവൾക് മനസിലായത്...

"ഞാൻ അമ്മയോട് ചോദിച്ചിട്ട് പറയാം ട്ടോ ..  "

അത്രയും പറഞ്ഞു കാൾ വച്ച ശേഷം അവൾ ഫ്രഷ് ആയി കുഞ്ഞിനെ ആനന്ദിനോട് ചേർത്തു കിടത്തി കൊണ്ട് മുറി വിട്ടിറങ്ങി...നേരെ അമ്പികയുടെ അടുത്തേക്കാണ് അവൾ പോയത്‌...

"അമ്മേ..."

"എന്താ മോളെ...."

അവർ വാത്സല്യത്തോടെ ചോദിച്ചു

"അതമ്മേ ഞാനിന്ന് വീട്ടിൽ പൊക്കോട്ടെ...കുറെ ആയില്ലേ അവിടേക്ക് പോയിട്ട്...മിത്ര വിളിച്ചിരുന്നു...."

"അതിനെന്താ...മോൾ പൊക്കോ...ആനന്ദിനെയും കൂടെ കൂട്ടിക്കോ..."

"അത് വേണോ അമ്മേ...ഏട്ടന് ഇഷ്ടാവില്ല...പിന്നെ അമ്മേ ഞാൻ എന്ടെ മോളെ കൊണ്ടു പോയിക്കോട്ടെ..." മീര

"ആയിക്കോട്ടെ...മോൾക് അവളെ അമ്മമ്മയെയും മേമയെയും ഒക്കെ പരിജയപെടണ്ടേ... കൊണ്ട് പൊക്കോ...ഡ്രൈവറോട്  ഞാൻ പറയാം മോൾ ഭക്ഷണം കഴിച്ച ശേഷം റെഡി ആയിക്കോ..."

Tnku 'അമ്മ എന്നു പറഞ്ഞവൾ അമ്പികയെ കെട്ടിപിടിചു ഒരുമ്മ കൊടുത്തു കൊണ്ട് തിരിച്ചു മുറിയിലേക്ക് വന്നപ്പോൾ കുഞ് ഉണർന്നിട്ടുണ്ട്....കണ്ണും തുറന്നു കിടക്കുവാണ് കള്ളി....

ആനന്ദ് നല്ല ഉറക്കമാണ്....

മീര പോയി കുഞ്ഞിനെ എടുത്തു....

"അമ്മേടെ വാവ എണീറ്റോ...നമുക്കിന്ന് 'അമ്മ വീട്ടിലേക്ക് പോവാം...വാ...ആദ്യം നമുക്ക് പാൽ കുടിച്ചു റെഡി ആവാം ട്ടോ..."

അവൾ കുഞ്ഞിന് പാൽ കൊടുത്ത ശേഷം അവളും ഭക്ഷണം കഴിച്ചു ഇരുവരും റെഡി ആയി...ഉറക്കത്തിൽ നിന്നുണർന്ന ആനന്ദ് ഇവർ രണ്ടു പേരും റെഡി ആയി നിൽക്കുന്നത് കണ്ടു അന്തം വിട്ടു...

"എങ്ങോട്ടാ നീയെന്റെ മോളേയും കൊണ്ട്...." ആനന്ദ്

"എന്ടെ വീട്ടിലേക്ക്..." 

"നിന്ടെ വീട്ടിലേക്ക് എന്തിനാ മോളെ കൊണ്ട് പോവുന്നെ ...."

"പിന്നെ അവൾക് അവളെ 'അമ്മ വീട് കാണണ്ടേ...." 

"ഹും... ഒരമ്മ വീട്...എന്ടെ മോളെ നി എങ്ങോട്ടും കൊണ്ട് പോകേണ്ട..."

അതും പറഞ്ഞു കുഞ്ഞിനെ അവൻ അവളെ കയ്യിൽ നിന്ന് വാങ്ങി...ആ നിമിഷം തന്നെ കുഞ് കരയാൻ തുടങ്ങി...അത് കണ്ടു മീര ദേഷ്യത്തോടെ ആനന്ദിനെ നോക്കി....

പക്ഷെ അവൻ അതൊന്നും മൈൻഡ് ചെയ്യാതെ കുഞ്ഞിന്റെ കരച്ചിൽ നിറുത്താൻ വേണ്ടി നോക്കുവായിരുന്നു...എത്ര തന്നെ നോക്കിയിട്ടും കുഞ് കരച്ചിൽ നിറുത്തുന്നില്ല...മീര ദേഷ്യത്തോടെ  കുഞ്ഞിനെ അവന്ടെ കയ്യിൽ നിന്ന് വാങ്ങി...

കുഞ്ഞവളെ മാറിൽ പറ്റി ചേർന്നു കിടന്നു....അതേ സമയം തന്നെ കുഞ്ഞിന്റെ കരച്ചിലും നിന്നിരുന്നു....ആനന്ദ് ഇതെല്ലാം കണ്ടു അത്ഭുതപ്പെട്ടുപോയി...

ഇത്രയും അടുത്തിരിക്കുന്നോ കുഞ്ഞിവളോട്...!!

"ഞാനും കുഞ്ഞും എന്ടെ വീട്ടിൽ പോവാണ്....കുഞ്ഞിനെ കാണണമെന്ന് തോന്നുവണേൽ എന്ടെ വീട്ടിലേക്ക് വരാo...നാളെ ഉള്ളു ഞങ്ങൾ ഇവിടേക്ക് വരുക..."


ആനന്ദിനെ രൂക്ഷമായി നോക്കി കൊണ്ട് ഇത്രയും പറഞ്ഞു കുഞ്ഞിന്റെയും അവളെയും ഡ്രെസ്സും എടുത്തു അവൾ എല്ലാവരോടും യാത്ര പറഞ്ഞു വീട്ടിലേക്ക് തിരിച്ചു....പോകും വഴി അംബിക കൊടുത്ത ക്യാഷ് കൊണ്ട് അവൾ വീട്ടിലേക്ക് കുറച്ചു സാധനങ്ങളും വാങ്ങി....

അവൾക് അത്ഭുതമായിരുന്നു ആനന്ദിനോട് അവൾ ദേഷ്യപ്പെട്ടത്തിനെ കുറിച്ചാലോചിച്...തനിക്ക് ഇത്രയും ധൈര്യം ഉണ്ടായിരുന്നോ....

തന്ടെ കുഞ്ഞിനെ വേദനിപ്പിച്ചപ്പോൾ ആയിരുന്നു അവളെ ഉള്ളിലുള്ള ഭദ്രകാളി പുറത്തേക്ക് വന്നത്.......അത്രയും അല്ലു മോളെ അവൾ ഇഷ്ടപ്പെട്ടിരുന്നു....കുഞ്ഞിനെ തന്ടെ മാറോട് അടക്കി പിടിച്ചു അവളിരുന്നു...

ഇതേ സമയം ദിവ്യ ആനന്ദിന്റെ അടുത്തേക്ക് ചെന്നു....

"ആനന്ദ്...മീര നിന്നിൽ നിന്ന് കുഞ്ഞിനെ തട്ടി എടുക്കാൻ ശ്രമിക്കുവാണ്..."

അവൾ ഓരോന്ന് പറഞ്ഞു ആനന്ദിൽ ദേഷ്യം വരുത്തി കൊണ്ടിരുന്നു...

ആനന്ദ് ദേഷ്യത്തോടെ ആണ് കമ്പിനിയിലേക്ക് പോയത്....അവിടെ ഇരുന്നിട്ട് ഒരു സമാധാനവും കിട്ടാത്തത് കൊണ്ട് അവൻ മീരയുടെ വീട്ടിലേക്ക് തിരിച്ചു....

ആനന്ദ് വന്നപ്പോൾ പുറത്തു ചിരിച്ചു കൊണ്ട് മീരയുടെ മടിയിലിരുന്നു കൈ കൊട്ടി കളിക്കുന്ന അല്ലുവിനെയും അവിടെ നിന്ന് എന്തോക്കെയോ കോക്രി കാണിക്കുന്ന മിത്രയെയും ഇതെല്ലാം കണ്ടു പുഞ്ചിരിയോടെ ഇരിക്കുന്ന അവരെ അമ്മയെയുമാണ് കണ്ടത്...

ആ കാഴ്ച അവന്ടെ മനസിനെ തണുപ്പിക്കുന്ന ഒന്നായിരുന്നു....

ശെരിക്കും ഇവൾക്ക് എങ്ങനെ മോളെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നു....ഈ പെണ്ണ് എനിക്കൊരു അത്ഭുതമാണ്....

അവൻക്ക് മീരയോട് ചെറിയ തോതിൽ ഇഷ്ടം വന്നു....

ആനന്ദിന്റെ കാർ കണ്ടതും മീര കുഞ്ഞിനെയും കൊണ്ട് പെട്ടന്ന് തന്നേ ഇടുന്നിടത്തു നിന്ന് എഴുന്നേറ്റു അവന്ടെ കാറിന്റെ അടുത്തേക്ക് നടന്നു....

"അനന്ദേട്ട....എന്താ പെട്ടന്ന്...മോളെ കാണാൻ തോന്നിയോ..."

അവൾ അത്ഭുതത്തോടെയും അതിലേറെ സന്തോഷത്തോടെയും ചോദിച്ചു...
അതിന് അവൻ അവൾക്കൊന്നു പുഞ്ചിരിച്ചു കൊടുത്തു....

"മോനെ...വാ...അകത്തേക്ക് കയറാം...അവിടെ ഉള്ള എത്ര സൗകര്യങ്ങൾ ഒന്നും ഇവിടില്ല ട്ടോ..." 

പെട്ടന്ന് മീരടെ 'അമ്മ അവിടേക്ക് വന്നു കൊണ്ട് പറഞ്ഞു..

"അത് സാരമില്ല അമ്മേ..." 

ആനന്ദ് അങ്ങനെ പറഞ്ഞതും മീര അത്ഭുതത്തോടെ അവനെ നോക്കി....ഒരു നിമിഷം ഇത് ആനന്ദ് തന്നെ അല്ലെ എന്നു പോലും അവൾ സംശയിച്ചു....

"എന്താടോ താൻ എന്നെ ഇങ്ങനെ നോക്കുന്നെ...എന്നെ അകത്തേക്ക് വിളിക്കുന്നില്ലെ...."

മീരയുടെ നില്പും ഭാവവും കണ്ടു ആനന്ദ് ചോദിച്ചു....

അവൾ വീണ്ടും ഞെട്ടി... ആദ്യമായാണ് അവൻ ഇത്ര സോഫ്റ്റ് ആയി അവളോട് സംസാരിക്കുന്നെ.....

"എന്ടെ ചേച്ചി പിന്നെ വായിനോക്ക...ഏട്ടൻ വാ..."

മിത്ര ആനന്ദിനെ വിളിച്ചു....

അവൻ പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി...പിന്നാലെ മീരയും അല്ലു മോളും...

മീരടെ 'അമ്മ വേഗം മീര കൊണ്ടു വന്ന ഓറഞ്ച് വച്ചു അവൻക്ക് ജ്യൂസ് അടിച്ചു കൊടുത്തു....അതും കുടിച്ചു കൊണ്ട് അവൻ ആ വീട് ആകമനം ഒന്ന് നോക്കി...

ചെറിയ വീടാണെങ്കിലും നല്ല വൃത്തിയും അടുക്കും ചിട്ടയുമുണ്ട്...അവൻക്ക് ആ വീട് എന്തോ നല്ല ഇഷ്ടായി....

"മോനെ...ഫ്രഷ് ആയിക്കോ...മോന് മാറാനുള്ള ഡ്രസ് ഉണ്ടോ..." 


"ആ അമ്മേ കാറിലുണ്ട് എന്റെ ഡ്രെസ്...." ആനന്ദ്

"ആണോ...മീര മോളെ എന്ന നി പോയ്‌ ആ ഡ്രെസ് എടുത്തു വാ...മോൻ ഫ്രഷ് ആയിക്കോട്ടെ..."

അതിന് മീര യാന്ദ്രികമായി തലയാട്ടി കൊണ്ട് കുഞ്ഞിനെ മിത്രയുടെ കയ്യിൽ ഏല്പിച്ചു കാറിന്റെ അടുത്തേക്ക് നടന്നു....

അവളെ പോക്ക് കണ്ടു ആനന്ദ് അറിയാതെ ചിരിച്ചു പോയിരുന്നു....

ദൈവമേ....ഞാൻ പകൽ സ്വപ്നം വല്ലോം കാണുവാണോ....??
അതോ ഇതെന്റെ ആനന്ദേട്ടൻ അല്ലെ???
ഇനി ആനന്ദേട്ടൻ എന്തെങ്കിലും ഉദ്ദേശം വച്ചു ഞങ്ങളെ ദ്രോഹിക്കാൻ ആണോ...? ഏയ് അതിനായിരുന്നെങ്കിൽ ഇങ്ങനെ സ്നേഹത്തോടെ പെരുമാറില്ല...
എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ലല്ലോ....

ചോദ്യങ്ങൾ ഓരോന്നും മീരയുടെ മനസിലൂടെ മതിച്ചു കൊണ്ടിരുന്നു....


ഭാഗം : 5


കാറിൽ നിന്ന് ആനന്ദിന്റെ ഡ്രെസ് എടുത്തു കൊണ്ട് വന്ന ശേഷം മീര അത് ആനന്ദിന് കൊടുത്തു...

"മോനെ ബാത്‌റൂമിൽ നിന്ന് കുളിക്കുന്നോ...അതോ അടുത്തൊരു കുളമുണ്ട് അവിടെ നിന്ന് കുളിക്കുന്നോ..." 'അമ്മ

"കുളമോ....എന്ന അവിടെ നിന്ന് കുളിക്കാം...ഞാനിത് വരെ പൂളിൽ അല്ലാതെ കുളത്തിലൊന്നും കുളിച്ചിട്ടില്ല..." 

ആനന്ദിന്റെ സംസാരം കേട്ടു 'അമ്മ പുഞ്ചിരിച്ചു...

"മോളെ നി മോനെയും കൊണ്ട് കുളത്തിലേക്ക് പോ...സോപ്പ് എടുക്കാൻ മറക്കണ്ട..." 'അമ്മ

മീര അനുസരണയോടെ തല കുലുക്കി...

"വാ ആനന്ദേട്ട...." മീര

അവർ പോകാൻ നിന്നപ്പോൾ ആണ് കുഞ് മീരയ്ക്ക് നേരെ കൈ നീട്ടിയത്...മീര കുഞ്ഞിനെയും എടുത്തു...

അങ്ങനെ മീരയും...അല്ലു മോളും ആനന്ദും കൂടെ കുളത്തിലേക്ക് നടന്നു...അവരെ വീടിന്ടെ അവിടെ നിന്ന് ഒരു ഇടവഴി ഉണ്ട് അത് ചെന്നവസാനിക്കുന്നിടത് ആണ് കുളം...

"അനന്ദേട്ട...നിങ്ങൾക് എന്താ ഇപ്പോ പെട്ടന്ന് ഒരു മനംമാറ്റം..." 

പോകുംവഴി മീര തന്ടെ മനസ്സിലുള്ളത് അവനോട് തുറന്നു ചോദിച്ചു...

"ഇവിടേക്ക് വരുമ്പോൾ നിന്നോടുള്ള ദേഷ്യം കൊണ്ടായിരുന്നു വന്നിരുന്നത്...ഇവിടെ എത്തിയപ്പോൾ നിങ്ങൾ അല്ലു മോളെ കളിപ്പിക്കുന്നതും...അവളെ ചിരിയും എല്ലാം കണ്ടപ്പോൾ എനിക്കും ഇവിടെ എന്തോ ഇഷ്ടമായി...പിന്നെ ചെറുതായി തന്നോടും ഒരിഷ്ടം തോന്നി...എനിക്കും അത്ഭുതം തോന്നി പെട്ടന്ന് എന്ത് പറ്റി എനികേന്ന് ആലോചിച്ച്...

തനിക്ക് എങ്ങനെയാടോ പ്രസവികാതെ അല്ലു മോളെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നെ....ഇന്നത്തെ കാലത്ത് സ്വന്തം മക്കളെ പോലും ഉപേക്ഷിച്ചു പോകുന്നവരാണ് ഓരോന്ന്.....അങ്ങനെ ഉള്ളിടത് താൻ എന്നെ ആകെ അത്ഭുതപ്പെടുത്തുവാണ്...." 


"പ്രസവിച്ചാൽ മാത്രമല്ല ആനന്ദേട്ട 'അമ്മ ആവ...പ്രസവികാതെ തന്നെ ഞാനിന്ന് ഒരമ്മയാണ്...എന്ടെ പൊന്നിന്റെ 'അമ്മ....അല്ലുമോളെ 'അമ്മ എന്നുള്ള ഈ പദവി ഞാൻ ആസ്വദിക്കുക ആണ്....ഞാനും ഒരമ്മയാണ് ഇന്ന്....എന്നെയും 'അമ്മ എന്നു വിളിക്കാൻ എനിക്കും ഒരു കുഞ്....ആളുകളെ മുമ്പിൽ ഞാൻ അല്ലുമോളെ 'അമ്മ ആണെന്ന് പറയുമ്പോൾ എനിക്കൊരു അഭിമാനമാണ്...അല്ലുമോൾ എന്ടെ സ്വന്തം മോളാണ്....എന്ടെ മാത്രം..."

അവൾ അത്യധികം സന്തോഷത്തോടെ പറഞ്ഞു....


എന്ടെ മോളെ ഭാഗ്യം.....!!എന്ടെയും.....

അവൻ അവൾ കേൾക്കാതെ പതിയെ പറഞ്ഞു.....

അവർ കുളതിഞ്ഞു അരികെ എത്തി....മീര കൊടുത്ത മുണ്ട് ആനന്ദ് എടുത്തിട്ടു...

അവൻ വെള്ളത്തിലേക്ക് പതിയെ ഇറങ്ങി...മീരയും അല്ലു മോളും കൽ പടവിൽ ഇരുന്നു...ആനന്ദ് കുളത്തിലൂടെ പതിയെ നീന്തി...അല്ലു മോൾ കുളത്തിൽ ഇറങ്ങാൻ വേണ്ടി വാശിപിടിക്കുന്നുണ്ട്......

മീര മോളെ കുളത്തിലെ താഴെയുള്ള കൽ പടവിന്ടെ അവിടെ നിറുത്തി...ഇപ്പോ മോളെ കാൽ വെള്ളത്തിലാണ്...

കുഞ് നല്ല സന്തോഷത്തിൽ കാൽ കൊണ്ട് വെള്ളം തെറുപ്പിക ഒക്കെ ചെയ്യുന്നുണ്ട്...ആ കുഞ് മുഖത്തെ സന്തോഷം കണ്ടതും മീരക്കും സന്തോഷമായി...ഇവരെ കാട്ടി കൂട്ടൽ കണ്ട ആനന്ദ് പതിയെ കുളത്തിൽ നിന്ന് കയറി അവന്ടെ ഫോൺ എടുത്തു അത് ഫോട്ടോ എടുത്തു...

Unexpected ആണെങ്കിലും മീരയും കുഞ്ഞും ആ ഫോട്ടോയിൽ നല്ല ഭംഗി ഉണ്ടായിരുന്നു...മീര അവൻ ഫോട്ടോ എടുത്തത് അറിഞ്ഞിട്ടില്ലായിരുന്നു...കുഞ്ഞിന്റെ ചിരിയിലും കളിയിലും മാത്രമായിരുന്നു അവളെ ശ്രദ്ധ മുഴുവനും...ആനന്ദ് പിന്നെ ഒന്നും അറിയാത്തവനെ പോലെ വീണ്ടും കുളത്തിലേക്ക് എടുത്തു ചാടി.....

അങ്ങനെ കുറെ സമയത്തെ നീരാട്ടിന് ശേഷം അവർ കരയിൽ കയറി...മീര കുഞ്ഞിനെ തുവർത്തി...ആനന്ദും പെട്ടന്ന് തുവർത്തി ഡ്രെസ് മാറി...

അവർ തിരിച്ചു വീട്ടിലേക്ക് നടന്നു...നടക്കും വഴി ആനന്ദിന്റെ ശ്രദ്ധ മുഴുവനും മീരയിൽ ആയിരുന്നു...മീര ആണെങ്കിലോ കുഞ്ഞിനെയും കളിപ്പിച്ചു കൊണ്ട് നടക്കുവായിരുന്നു...

അങ്ങനെ അവർ വീട്ടിൽ എത്തി...അപ്പോഴേക്ക് സമയം സന്ധ്യ ആവറായിരുന്നു...

മീര കുഞ്ഞിനെ മിത്രടെ കയ്യിൽ കൊടുത്തു ആനന്ദിന് മുറി കാണിച്ചു കൊടുത്ത ശേഷം ഫ്രഷ് ആയി പുറത്തു വിളക്ക് വച്ചു...

ആനന്ദ് ആ വീട്ടിൽ എത്ര സന്തോഷത്തോടെയാണ് അവർ കഴിയുന്നത് എന്നു ചിന്തിക്കുവായിരുന്നു...'അമ്മ അപ്പോഴേക്ക് മിത്രയെ കൊണ്ട് വാങ്ങിപ്പിച്ച ചിക്കൻ വൃത്തിയാക്കി പൊരിച്ചു വച്ചിരുന്നു...പിന്നെ veg ഐറ്റംസ് വേറെയും...മീരയും അമ്മയെ സഹായിച്ചു...

രാത്രി എല്ലാവരും കൂടെ കളി തമാശകൾ പറഞ്ഞിരുന്നു ഭക്ഷണം കഴിച്ചു...ഇപ്പോൾ ആനന്ദും ആ വീട്ടിലെ ഒരംഗമായി മാറിയിരുന്നു...മിത്രടെ പ്രിയ ഏട്ടനും...അമ്മയുടെ മകനും..മീരയുടെ ഭർത്താവുമായി അവൻ മനസാൽ അടുത്തു...

പുറത്തിരുന്നു ഓരോന്ന് പറയുമ്പോഴാണ് മീരയ്ക്ക് കാൾ വന്നത്...അംബിക ആണ്...അവൾ കാൾ എടുത്തു സന്തോഷത്തോടെ അവരോട് സംസാരിച്ചു...ആനന്ദ് ഇവിടെ ഉള്ള കാര്യം പറഞ്ഞപ്പോൾ അംബിക ശെരിക്കും ഞെട്ടിയിരുന്നു....
പിന്നെ അവരിൽ അത് സന്തോഷം ഉളവാക്കി...

അവരോട് കുറെ സമയം സംസാരിച്ച ശേഷം കാൾ വച്ചു...

ആനന്ദ് അവൾക് തന്ടെ അമ്മയോടുള്ള പെരുമാറ്റം കൂടി കണ്ടതും അവളോടുള്ള പ്രണയം അവനു കൂടി....

🔅🔅🔅🔅🔅🔅

ഇതേ സമയം കാവ്ങ്ങൽ....

"നരേട്ട ആനന്ദ് മീര മോളെ വീട്ടിൽ ഉണ്ടെന്ന്..."

മീരയ്ക്ക് വിളിച്ച ശേഷം അവർ സന്തോഷത്തോടെ ഹാളിൽ ഇരിക്കുന്ന എല്ലാവരെയും മുൻപിൽ വച്ചു തന്ടെ ഭർത്താവിനോട് പറഞ്ഞു....

അവിടിരിക്കുന്ന എല്ലാവരും അത് കേട്ട് ഞെട്ടി....

"എന്ത് മീര മോളെ വീട്ടിലോ..." ജാനകി

"ഹാ...ഞാനിപ്പോൾ മീര മോൾക് വിളിച്ചിരുന്നു...അവള പറഞ്ഞേ...." 

"ആണോ...സമാധാനമായി...ഇപ്പോഴെങ്കിലും അവൻക്ക് അവളെ ഇഷ്ടമായിട്ടുണ്ടാകും..." നരേഷ്

"പിന്നില്ലാതെ ഇരികോ...മീര മോളെ പോലെ ഒരു കുട്ടിയെ ആർക്കും വെറുക്കാൻ കഴിയില്ല...എന്ത് നല്ല സ്വഭാവ..." ജാനകി

"ഹ്മ്മ...എന്ടെ മോന്റെയും നമ്മുടെയും എല്ലാം ഭാഗ്യമ അവളെ കിട്ടിയത്..." 

അംബിക സംതൃപ്തി ഓടെ പറഞ്ഞു....

ഇതെല്ലാം കേട്ടു ദിവ്യ ദേഷ്യത്തിൽ ഇരിക്കുവായിരുന്നു...

ഇതെങ്ങനെ സംഭവിച്ചു എന്ന് അവൾക് ഒരയിടിയായും ഇല്ലായിരുന്നു...രാവിലെ കൂടെ മീരയോട് ദേഷ്യപ്പെടുന്ന ആനന്ദ് എങ്ങനെ അവളെ വീട്ടിൽ....

ഉത്തരം കിട്ടാത്ത ചോദ്യവുമായി അവൾ നേരെ മുറിയിലേക്ക് വന്നു ഫോൺ എടുത്തു ആനന്ദിന് വിളിച്ചു...

"ഹെലോ ആനന്ദ്...." 

"ഹാ ദിവ്യ പറ...." 

"നിയിപ്പോ എവിടെയാ...." ദിവ്യ.

"ഞാനെന്റെ ഭാര്യടെ വീട്ടിൽ...."

ആനന്ദിന്റെ മറുപടി അവൾക്കൊരു ഷോക്ക് ആയിരുന്നു...
അതിനർത്ഥം അവനവളെ ഭാര്യ ആയി സ്വീകരിച്ചോ....

"ആനന്ദ്...അപ്പോ നിനക്ക് അവളെ ഇഷ്ടമാണോ...." ദിവ്യ

"കുറച്ചു മുൻപ് വരെ എനിക്ക് അവളെ ഇഷ്ടമായിരുന്നില്ല...പക്ഷെ ഇപ്പോൾ ഞാൻ മറ്റാരേക്കാളും അവളെ പ്രണയിക്കുന്നു...അവൾ പാവമാണ് ദിവ്യ...." 

ആനന്ദ് അവളെ കുറിച്ചു വാചലയായി...

"ഹ്മ്മ...പെട്ടന്ന് അവളോട് പ്രണയം തോന്നാൻ എന്താ കാര്യം...."

"എന്തോ ഇഷ്ടായി...."

അവൻ അത് പറഞ്ഞു നിര്ത്തിയതും ഫോണിൽ കൂടെ മിത്രടെ സൗണ്ട് ദിവ്യ കേട്ടു...

"എട്ടായി...നമുക്കൊന്ന് കറങ്ങാൻ പോവാം...പ്ളീസ്....."  മിത്ര

"ദിവ്യ ഞാൻ പിന്നെ വിളിക്കാം...ഇപ്പൊ ഇത്തിരി തിരക്കിൽ ആണ്..."

ആനന്ദ് പെട്ടന്ന് തന്നെ കാൾ വച്ചു...ദിവ്യക്ക് നന്നായി തന്നെ ദേഷ്യം വന്നിരുന്നു....അവൾ ബെഡിലുള്ള പില്ലോ എടുത്തേറിഞ്ഞു...

🔅🔅🔅🔅🔅🔅🔅🔅

"വാ എട്ടായി പ്ളീസ് ഒന്ന് പോവാം...." മിത്ര

"മിത്ര അവനവിടെ ഇരുന്നോട്ടെ..." 'അമ്മ

"ഹേയ്...കുഴപ്പമില്ല 'അമ്മ... മോളെ രാവിലെ പോവാം നമുക്ക്...എന്നാൽ നാളെ ഫുൾ കറങ്ങാമല്ലോ..." ആനന്ദ്

"ഒക്കെ...എന്ന നാളെ നേരത്തെ കറങ്ങാൻ പോവാം...." 

മിത്ര സന്തോഷത്തോടെ പറന്നു..

ആനന്ദും പുഞ്ചിരിയോടെ തലയാട്ടി....പിന്നെ എല്ലാവരും കിടക്കാൻ വേണ്ടി പോയി...ആനന്ദ് കുഞ്ഞിനെയും കൊണ്ട് ബെഡിൽ കിടക്കുമ്പോൾ അവൻ ഇന്ന് ഉണ്ടായതൊക്കെ ആലോജിക്കുവായിരുന്നു...

എത്ര പെട്ടന്ന തനിക്ക് അവളോട് പ്രണയം തോന്നിയത്.....സന്ധ്യയെ കാണുന്നതിഞ്ഞു മുൻപ് ഇവളെ കണ്ടിരുന്നേൽ എന്നോ ഇവളെന്ടെ ഭാര്യ ആയിരുന്നു...എല്ലാം വിധി....ഇനി എന്ത് വന്നാലും ഇവളെ ഞാൻ ഉപേക്ഷിക്കില്ല...ഈ നിധിയെ എനിക്ക് വേണം...

ആനന്ദ് ഓരോന്ന് ആലോചിച്ചു കിടക്കുമ്പോൾ ആണ് മീര അവിടേക്ക് വന്നത്...

കുഞ് ആനന്ദിന്റെ അടുത്തിരുന്നു കളിക്കുന്നുമുണ്ട്....

"ആനന്ദേട്ട...." 

മീരയുടെ ശബ്ദം കേട്ടതും അവൻ കിടന്നിടത്തു നിന്ന് എഴുന്നേറ്റു...

"മീര എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്...."

"എന്താ ഏട്ട..."

"അത് ഞാനും സന്ധ്യയും..." 

"ആഹ്...സന്ധ്യയും ഏട്ടനും പിരിഞ്ഞത് അല്ലെ...അതെല്ലാം എനിക്ക് അറിയാം..." 

"എങ്ങനെ...." ആനന്ദ്

"ഞാൻ എല്ലാം അനുവിനോട് ചോദിച്ചിരുന്ന്..." 

"ആഹാ നിയാൾ കൊള്ളാമല്ലോ...വായോ എന്ടെ അടുത്തിരിക്ക്...
നിനക്കൊരു കാര്യമാറിയോ ഇപ്പോ ഈ ലോകത് ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് നിന്നെയും അല്ലു മോളേയുമാണ്..." 

"ഞാനും...." 

മീര പുഞ്ചിരിയോടെ പറഞ്ഞൂ....

ആനന്ദും അത് കേട്ട് ചിരിച്ചു...അവൻ അവളെ മൂർത്താവിൽ ചുംബിച്ചു....

തന്ടെ പ്രിയതാമന്ടെ ആദ്യ ചുംബനം...!!
മീര കണ്ണടച്ചു ആ ചുംബനം സ്വീകരിച്ചു....

"ഏട്ട.... "

"ഉം...."

"നമുക്കിടയിൽ അല്ലു മോൾ അല്ലാതെ വേറൊരു കുഞ് വേണ്ട...." മീര

"അതെന്താടോ അങ്ങനെ...."

"ഒന്നുമില്ല...." 

"ഹ്മ്മ...എനിക്ക് മനസിലായി...ആ കുഞ് വന്നാൽ അല്ലു മോളെ എല്ലാവരും ഒറ്റപ്പെടുത്തും എന്നു കരുതി അല്ലെ..." ആനന്ദ്.

"ഹ്മ്മ..."

"എന്ടെ മീരേ താൻ എന്ത് പാവമാ...നമുക്കിടയിൽ ഇനിയൊരു കുഞ് ഉണ്ടായാലും വേറെ ആര് ഒറ്റപ്പെടുത്തിയാലും അവളെ 'അമ്മ ആയ എന്ടെ മീര അല്ലുമോളെ ഒറ്റ പെടുത്തില്ലെന്നു എനിക്ക് ഉറപ്പാണ്....അത് കൊണ്ട് ഇനിയിരു കുഞ് ഉണ്ടായാലൊന്നും ഒരു പ്രശ്നവുമില്ല..."

അതിന് മീര ഒന്ന് പുഞ്ചിരിച്ചു കൊടുത്തു....എന്ത് പാവമാ ഏട്ടൻ....

"എന്ന കിടക്കാം...നാളെ കറങ്ങാൻ പോവാനുള്ളതല്ലേ..."

"ഹ്മ്മ..."

മീരയും ആനന്ദും കുഞ്ഞിനെ നടുക്കേ കിടത്തി പരസ്പരം കണ്ണും കണ്ണും നോക്കി കൊണ്ട് കിടന്നു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു....

പിറ്റേന്ന്...........

"ഏട്ട ഞങ്ങളെല്ലാം ഒരുങ്ങി പോവാം..." മീര

"ഹാ മീരേ ഒന്നിങ് വാ..."

"എന്താ ഏട്ട...."

ആനന്ദ് അവളെ ചേർത്തു നിറുത്തി കവിളിലൊരു ഉമ്മ കൊടുത്തു...

മീരയുടെ മുഖം നാണതൽ ചുവന്നു തുടുത്തു....

"വ പോവാം..."

അങ്ങനെ അവർ ആദ്യം ഒരു മാളിലേക്ക് പോയി...

അവിടുന്ന് മിത്രക്കും അമ്മക്കും എല്ലാവർക്കും ആവശ്യമായ സാധനങ്ങൾ ഒക്കെ വാങ്ങിച്ചു ഒരു സിനിമയും കണ്ടു നേരെ ബീച്ചിലേക്ക് പോയി...

അവിടുന്ന് മിത്ര വെള്ളത്തിൽ ഇറങ്ങി കളിച്ചു...അല്ലു മോൾ എല്ലാം കണ്ടു കൊണ്ട് അമ്മയുടെ കയ്യിൽ ഇരുന്നു കൈ കൊട്ടി ചിരിക്കുന്നുണ്ടായിരുന്നു....


മീരയും ആനന്ദും പരസ്പരം കൈ കോർത്തു പിടിച്ചു കൊണ്ട് ആ മണൽതീരത്തിലൂടെ നടന്നു....

തിര പോലെ ഇരുവരെയും മനസിൽ പ്രണയം അലതല്ലുക ആയിരുന്നു.......!!!


ഭാഗം : 6


സന്ധ്യ ആയപ്പോൾ അവരൊരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു....മിത്രയും അമ്മയും അല്ലുമോളും ആദ്യം കാറിൽ കയറി ഇരുന്നിരുന്നു...മീരയും ആനന്ദും പിന്നെയാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയത്.....

പെട്ടന്ന് അവരെ രണ്ടു പേരെയും മുൻപിലേക്ക്  മോഡർണ് വസ്ത്രം ധരിച്ച ഒരു പെണ്ണ് വന്നു നിന്നു....മീരയ്ക്ക് ആളെ മനസിലായില്ല....ആനന്ദ് ആണെങ്കിൽ അവളെ കണ്ടു ഞെട്ടി നിക്കുവായിരുന്നു...

"ഹേയ് ആനന്ദ്...." 

"സാന്ദ്ര നി...." 

ആനന്ദിന്റെ വായയിൽ നിന്ന് സാന്ദ്ര എന്നു കേട്ടതും മീര ഒരു ഞെട്ടലോടെ അവളെ നോക്കി...

എന്ത് ഭംഗിയ ഇവളെ കാണാൻ...
മീര ഓർത്തു....

"യാഹ്‌ മാൻ....നി വീണ്ടും വിവാഹം കഴിച്ചോ..." സാന്ദ്ര

"ഹ്മ്മ...." 

"Where is our baby..." സാന്ദ്ര

"കാറിലുണ്ട്..." ആനന്ദ്

"ഹോഹ്...thats ഒക്കെ... നിവിൻ come.... nivin this is ആനന്ദ്...and this anand's wife...ur name..." 

സാന്ദ്ര മീരയോട് ചോദിച്ചു.

"മീര...."

"യാഹ്‌ മീര...ആനന്ദ് this is nivin... my boyfriend...." 

സാന്ദ്ര ആനന്ദിന് നിവിനെ പരിചയപ്പെടുത്തി കൊടുത്തു...ഇരുവരും പരസ്പരം ഒന്ന് പുഞ്ചിരിച്ചു shake ഹാൻഡ് കൊടുത്തു..

"എന്നാൽ ഒക്കെ സീ u ലെറ്റർ..." 

സാന്ദ്ര അവരോട് ബൈ പറഞ്ഞു പോയി....

ആനന്ദ് ഒരു നിമിഷം ചിരിച്ചു നിവിനോട് എന്തോ സംസാരിച്ചു കൊണ്ട് പോകുന്ന സാന്ദ്രയെ നോക്കി നിന്നു...

മീര അപ്പോൾ സാന്ദ്രയെയെ കുറിച്ചു ആലോചിക്കുവായിരുന്നു...

എന്ത് അമ്മയാണ് അവൾ....അവളെ സ്വന്തം കുഞ്ഞല്ലേ ആ കാറിൽ ഇരിക്കുന്നത്....അവൾ നൊന്തു പ്രസവിച്ചതല്ലേ...എന്നിട് കൂടി അവൾ ആ കുഞ്ഞിനെ ഒരു നോക്ക് കാണാൻ കൂടി തയ്യാറായില്ല....ഇങ്ങനെയും ഉണ്ടോ സ്‌ത്രീകൾ....!

"മീര...വാ..."

ആനന്ദിന്റെ ശബ്ദമാണ് മീരയെ തിരിച്ചു കൊണ്ടു വന്നത്...അവൾ വേഗം കാറിൽ കയറി അമ്മയുടെ കയ്യിൽ നിന്ന് അല്ലു മോളെ വാങ്ങിച്ചു തന്ടെ മടിയിൽ ഇരുത്തി കുഞ്ഞിനെ തുരു തുരെ ചുംബിച്ചു....

മീരയുടെ കാട്ടി കൂട്ടൽ കണ്ടു ആനന്ദ് ചിരിച്ചു...

മിത്രയെയും അമ്മയെയും വീട്ടിൽ ഇറക്കിയ ശേഷം അവർ തിരിച്ചു കാവുങ്ങലിലേക്ക് പോകുവാണെന്നു പറഞ്ഞു...

"അയ്യോ മോനെ...ഈ രാത്രി പോണോ...നാളെ പോയാൽ പോരെ..."

"ഇല്ല..അമ്മേ ഞങ്ങൾ പോകാണ്.. കമ്പനിലെ കുറച്ചു വർക്‌സ് ഒക്കെ ഉണ്ട്..." 

"എന്ന ശെരി സൂക്ഷിച്ചു പോകൊണ്ടു...അല്ലു മോളെ അമ്മമ്മേട ചക്കര...പോവാണോ..."

എന്നു ചോദിച്ചു അവർ കുഞ്ഞിന് ഒരു ഉമ്മയും കൊടുത്തു...

മീരയും ആനന്ദും അല്ലുമോളും വീട്ടിലേക്ക് തിരിച്ചു....

മീര ആനന്ദിന്റെ കയ്യിലേക്ക് ചാരി ഇരുന്നു കൊണ്ട് ഓരോന്ന് ആലോചിക്കുവായിരുന്നു...ആനന്ദ് ഒരു പുഞ്ചിരിയോടെ കാർ ഓടിക്കുന്നു...അല്ലുമോൾ മീരയുടെ മാറിൽ പറ്റി കിടന്നു ഉറങ്ങിയിരുന്നു....

കാവ്ങ്ങൾ എത്തിയതും അവർ കാറിൽ നിന്നിറങ്ങി....

കാറിന്റെ ശബ്ദം കേട്ടു എല്ലാവരും പുറത്തേക്ക് വന്നിരുന്നു...ദിവ്യയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു...അവൾ മീരയെ പകയോടെ നോക്കി....

"വാ മക്കളെ...നിങ്ങൾ ഭക്ഷണം കഴിച്ചോ..." അംബിക

"ഹാ അമ്മേ...ഞങ്ങൾ വരുന്ന വഴി ഭക്ഷണം കഴിച്ചാണ് വന്നത്..." ആനന്ദ്

"ഹാ...മീര മോളെ കുഞ് ഉറങ്ങുവല്ലേ..നിയവളെ തൊട്ടിലിൽ കൊണ്ട് പോയി കിടത്തിയെക്ക്... എന്നിട്ട് നിയും ഫ്രഷ് ആയി കിടന്നോ...വിശേഷങ്ങൾ ഒക്കെ നാളെ പറയാം..."

"ആയിക്കോട്ടെ അമ്മേ..."

ആനന്ദ് മീരയേയും കുഞ്ഞിനെയും ചേർത്തു പിടിച്ചു കൊണ്ട് വീടിന്ടെ അകത്തേക്ക് കയറി...ആ കാഴ്ച കണ്ടു എല്ലാവരുടെയും കണ്ണ് സന്തോഷത്താൽ നിറഞ്ഞു...എന്നാൽ ദിവ്യ മാത്രം എല്ലാം കണ്ടു ദേഷ്യത്തോടെ നില്കുവായിരുന്നു...ദിവ്യടെ ദേഷ്യത്തോടെ ഉള്ള മുഖം അനു ശ്രദ്ധിച്ചിരുന്നു....
അവളിൽ എന്തെല്ലാമോ സംശയങ്ങൾ നിറഞ്ഞു....

മീര കുഞ്ഞിനെ തൊട്ടിലിൽ കിടത്തി കൊണ്ട് ഫ്രഷ് ആവാൻ കയറി...ഫ്രഷ് ആയി അവളൊരു നൈറ്റി ഇട്ടു കൊണ്ട് ബെഡിൽ വന്നു കിടന്നു...കുഞ്ഞിനെയും അവളെ അടുത്തു കിടത്തി....

ആനന്ദും ഫ്രഷ് ആയി വന്നു മീരയുടെ കയ്യും പിടിച്ചു അവളെ കണ്ണിലേക്ക് നോക്കി കൊണ്ട് കിടന്നു....പതിയെ ഇരുവരും ക്ഷീണം കൊണ്ട് ഉറങ്ങി....

****************

രാവിലെ മീര ആണ് ആദ്യം എഴുന്നേറ്റത്....അവൾ കുഞ്ഞിന്റെ അടുത്തു തലയിണ വച്ചു ആനന്ദിനെ ഒന്ന് നോക്കി കൊണ്ട് ഫ്രഷ് ആവാൻ കയറി....ഫ്രഷ് ആയി വന്നപ്പോഴേക്ക് കുഞ് ഉണർന്നിരുന്നു...

"ആഹാ അമ്മേടെ ചക്കര ഇന്ന് നേരത്തെ എഴുന്നേറ്റോ...വാ നമുക്ക് അച്ഛമ്മടെ അടുത്തേക്ക് പോവാം..."

മീര കുഞ്ഞിനെയും കൊണ്ട് അടുക്കളയിലേക്ക് നടന്നു....

"ആഹാ എഴുന്നേറ്റോ...അല്ലു മോളും നേരത്തെ എഴുന്നേറ്റോ...വാ..അച്ചമ്മേടെ ചക്കരെ..."

അവർ കുഞ്ഞിനെ കയ്യിലെടുത്തു കൊഞ്ചിച്ചു കൊണ്ടിരുന്നു...കുഞ് അവരെ കയ്യിലിരുന്നു ചിരിക്കുന്നുണ്ട്...ജാനകിയും അങ്ങോട്ടെക് വന്നു....കുഞ്ഞിനെ അവരും എടുത്തു...

മീര അപ്പോൾ അവരോട് സാന്ദ്രയെ കണ്ടതും എല്ലാം പറഞ്ഞു കൊടുത്തു...

"ഹോ അവളെ കണ്ടോ...ഒരു വൃത്തികെട്ടത് തന്നെ അവൾ...സ്വന്തം കുഞ്ഞിനെ ഒന്ന് നോക്ക കൂടി ചെയ്യാത്ത സാധനം.." 

ജാനകി വെറുപ്പോടെ പറഞ്ഞു....
അംബിക പക്ഷെ ഒന്നും മിണ്ടിയില്ല....

"മോളെ ആനന്ദ് എഴുന്നേറ്റില്ലേ..." അംബിക

"ഇല്ല അമ്മേ...."

"എന്ന മോൾ പോയി അവനെ വിളിക്ക്...അവൻക്ക് കമ്പനിയിൽ പോവാനുള്ളതല്ലേ..."

"ഹാഹ്...ഞാനിപ്പോ വിളിച്ചു വരാം..."

മീര മുറിയിലേക്ക് നടന്നു...

അവൾ ചെന്നപ്പോൾ ആനന്ദ് നല്ല ഉറക്കമാണ്...

"ആനന്ദേട്ട...എഴുന്നേൽകുന്നില്ലേ...എന്ത് ഉറക്കമാ ഇത്...കമ്പനിയിൽ പോവണ്ടേ..."

"കമ്പനിയിലൊക്കെ കുറച്ചു കഴിഞ്ഞു പോകാം..നിയങ് വന്നേ..."

ആനന്ദ് മീരയുടെ കൈ പിടിച്ചു വലിച്ചു അവളെ അവന്ടെ പുതപ്പിനുള്ളിൽ ആക്കി...

"ദേ ഏട്ട ഡോർ അടച്ചിട്ടില്ലട്ടോ...അതോണ്ട് എന്നെ വിട്ടെ..."

"അതൊന്നും സാരമില്ല തത്കാലം ഞാൻ നിന്നെ അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ല..."

എന്നു പറഞ്ഞു ആനന്ദ് അവളെ ചുറ്റി പിടിച്ചു അവളെ മാറിൽ മുഖം പൂഴ്ത്തി കിടന്നു...
മീര നാണത്തോടെ അവനെ നോക്കി...അവളെ കവിൾ ചുവന്നിരുന്നു...ചുണ്ടിൽ നാണത്താൽ കലർന്ന ഒരു പുഞ്ചിരിയും.. 

ഇതേ സമയം തന്നെ ആനന്ദിനെയും അന്വേഷിച്ചു കൊണ്ട് ദിവ്യ അവരെ മുറിയിലേക്ക് ചെന്നു...

"ആനന്ദ്..."

എന്നു വിളിച്ചു അവൾ അകത്തു കയറിയതും പുതപിനടിയിൽ ഉള്ള അവരെ ശബ്ദമാണ് കേട്ടത്......ദിവ്യടെ ശബ്ദം കേട്ടതും മീര വേഗം പുതപ്പ് മാറ്റി  കൊട്ടിപിടഞ്ഞു എഴുന്നേറ്റു...

എന്നിട്ട് അവളെ സ്ഥാനം തെറ്റി കിടന്നിരുന്ന സാരി ശെരിയാക്കി...

ദിവ്യ പെട്ടന്ന് തന്നെ സോറി പറഞ്ഞു ദേഷ്യത്തോടെ അവിടെ നിന്ന് പൊന്നു...

"ശേ...ദിവ്യ എന്ത് കരുതിയിട്ടുണ്ടാകും...ഏട്ടനോട് ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഡോർ അടച്ചിട്ടില്ലെന്ന്..."

മീര പരിഭവത്തോടെ ആനന്ദിനെ നോക്കി കൊണ്ട് പറഞ്ഞു...

"അത് സാരമില്ല...ദിവ്യ അല്ലെ...നോ പ്രോബ്ലെം..." ആനന്ദ്

"ഏട്ടന് അത് പറയാം അവൾ എന്നെ പറ്റി എന്ത് കരുതി കാണുമോ എന്തോ..." 

"എന്ത് കരുതാൻ...സ്വന്തം ഭർത്താവിന്റെ കൂടെ അല്ലെ...അല്ലാതെ കാമുകന്റെ കൂടെ ഒന്നുമല്ലല്ലോ...." 

"ഹ്മ്മ...."

"മീര മോളെ....."

താഴെനിന്ന് അമ്പികയുടെ സൗണ്ട് കേട്ടു...

"അയ്യോ 'അമ്മ വിളിക്കുന്നു...ഏട്ട പെട്ടന്ന് ഫ്രഷ് ആയി താഴേക്ക് വാ...കമ്പനിയിൽ പോവാൻ ഉള്ളതല്ലേ..."

"ഹാഹ്..."

മീര പെട്ടന്ന് തന്നെ താഴേക്കിറങ്ങി പോയി...

"നല്ല ആളാ ആനന്ദിനെ വിളിക്കാൻ പോയിരിക്കുന്നത്....വിളിക്കാൻ പോയ മോളും അവിടെ കിടന്നു ഉറങ്ങിയോ..." 

ജാനകി തമാശയോടെ ചോദിച്ചു...

മീര അതിന് ചമ്മിയ ഒരു ചിരി പാസാക്കി പെട്ടന്ന് തന്നെ മോളേയും എടുത്തു കൊണ്ട് അവിടെ നിന്ന് പോയി...


"പാവം കൊച്... അത് ആകെ ചമ്മിയിട്ടുണ്ട്..."

മീരയുടെ പോക്ക് കണ്ടു അംബിക ജാനാകിയോട് പറഞ്ഞു...ജാനകി അതിന് ചിരിച്ചു കൊണ്ട് തലയാട്ടി...

ആനന്ദ്  ഫ്രഷ് ആയി ഭക്ഷണം കഴിക്കാൻ വേണ്ടി താഴേക്ക് ഇറങ്ങി വന്നു....

മീര ആയിരുന്നു അവനുള്ള ഭക്ഷണം വിളമ്പി കൊടുത്തിരുന്നത്...

"മീരേ ഞാനിന്ന് കമ്പനിയിൽ പോണോ..." ആനന്ദ്

"എന്താപ്പോ ഇങ്ങനൊരു ചോദ്യം..." മീര

"ഒന്നുമില്ല....വെറുതെ..."

എന്നു പറഞ്ഞു അവളെ ഇടുപ്പിൽ ആരും കാണാതെ അവനൊന്നു പിചി...
മീര അവനെ കലിപ്പിച്ചു ഒന്ന് നോക്കി...

"😁😁പോണ്ടല്ലോ..." ആനന്ദ്

"പോകണം...മോൻ മടി പിടിച്ചു ഇവിടെ അങ്ങനെ ഇരിക്കേണ്ട...."

അങ്ങനെ അവൻ ഭക്ഷണം കഴിച്ചു കമ്പനിയിലേക്ക് പോയി....



സന്ധ്യ ആയി ആനന്ദ്  ഇതുവരെയും വന്നിട്ടില്ല....മീര ആനന്ദിനെയും നോക്കി കൊണ്ട് അല്ലു മോളേയും കൊണ്ട് സീറ്റ് ഔട്ടിൽ ഇരിക്കുവാണ്...അപ്പോഴാണ് അവിടേക്ക് ദിവ്യ വന്നത്....

"ഹോ ഭർത്താവിനെ നോക്കി ഇരിക്കവും..." 

ദിവ്യ പുച്ഛത്തോടെ മീരയോട് ചോദിച്ചു...

"അതേ..."

"ഹ്മ്മ..നി വല്ലാതെ സന്തോഷിക്കേണ്ടടി...ആനന്ദിനെ ഞാൻ സ്വന്തമാക്കും..." ദിവ്യ

"ആയിക്കോട്ടെ..." 

മീര ചിരിയോടെ അവളെ കൂസാതെ പറഞ്ഞു...

ദിവ്യ അവളെ ദേഷ്യത്തോടെ നോക്കി ചവിട്ടി തുള്ളി അവിടെ നിന്ന് പോയി...
അവളെ പോക്ക് കണ്ടു മീര ചിരിച്ചു...

പെട്ടന്നാണ് അവളെ ഫോൺ റിങ് ചെയ്തത്...

ഏട്ടൻ ആണല്ലോ....

അവൾ ഫോണെടുത്തു....

"ഹെലോ ഏട്ട...." 

"ഹാലോ..." 

മറുപുറത്തു അവൾക് അപരിചിതമായ ഒരു നമ്പർ ആയിരുന്നു...

"ആരാ..." മീര

"ഇത് ആനന്ദിന്റെ ആരാണ്..." 

അയാൾ അവളോട് ചോദിച്ചു...

"ഭാര്യ ആണ്..."

"ഹാ..ആനന്ദിന് ഒരു ചെറിയ അക്‌സിഡnd.. സിറ്റി ഹോസ്പിറ്റലിലാണ് ഇപ്പോൾ..."

അത് കേട്ടതും മീര ഞെട്ടലോടെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു...

അവളെ കണ്ണിൽ കണ്ണു നീര് ഉരുണ്ട് കൂടി....

"അമ്മേ......." 

അവളലറി....

എല്ലാവരും പുറത്തേക്ക് വന്നു....

"എന്താ... എന്താ മോളെ..." നരേഷ്

"ആ...അച്ഛാ...ഏട്ടൻ...ഏട്ടന് ആക്‌സിഡന്റ... സിറ്റി ഹോസ്പിറ്റലിൽ ഉണ്ട്..."

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു...

"ദൈവമേ എന്ടെ കുഞ്..."

അംബികയും കരയാൻ തുടങ്ങി...

"വാ നമുക്ക് ഹോസ്പിറ്റലിലേക്ക് പോവാം..."

എല്ലാവരും വേഗം ഹോസ്പിറ്റലിൽ പോയി...അനുവിന്ടെ കയ്യിൽ അല്ലുമോളെ ഏല്പിച്ചു...ദിവ്യ ഇതൊന്നും അറിയാതെ അവളെ മുറിയിൽ ആയിരുന്നു....ഹോസ്പിറ്റലിൽ എത്തി റിസപ്ഷനിൽ പോയി അച്ഛൻ അന്വേഷിച്ചു ആനന്ദ് icu വിൽ ആണെന്ന് പറഞ്ഞതും എല്ലാവരും അങ്ങോട്ടെക്ക് പോയി....


മീര ആകെ കരഞ്ഞു തളർന്നിരുന്നു....

മീരയ്ക്ക് ഫോൺ ചെയ്ത ആൾ ആനന്ദിന്റെ ഫോണും ഐഡി കാർഡും പഴ്സും  അവളെ ഏല്പിച്ചു...

"എന്ന ഞാൻ പോട്ടെ...വീട്ടിൽ മോൾ ഒറ്റയ്ക്കാണ്..." അയാൾ

"ആ...നിങ്ങൾ പൊക്കോളൂ... വലിയ ഉപകാരം എന്ടെ മോനെ ഇവിടെ എത്തിച്ചതിഞ്ഞു...." നരേഷ് അയാളെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു...

അയാൾ നരേഷിന്റെ ചുമലിൽ ഒന്ന് തട്ടി കൊണ്ട് അവിടെ നിന്നു പോയി...


പെട്ടന്ന് icu വിന്ടെ ഡോർ തുറന്നു ഒരുഡോക്ടർ പുറത്തു വന്നു....

"നിങ്ങളൊക്കെ...."  

ഡോക്ടർ സംശയത്തോടെ ചോദിച്ചു...

"ഞങ്ങൾ ഇപ്പോ ഇവിടെ കൊണ്ടു വന്ന ആനന്ദിന്റെ ഫാമിലി ആണ്...ഞാൻ അവന്ടെ അച്ഛൻ..." 

"ഹാ...താങ്കൾ എന്ടെ കൂടെ ഒന്ന് വരു..." 

നരേഷ് ഡോക്ടറെ കൂടെ പോയി....

"ഡോക്ടർ എന്ടെ മോന്...." നരേഷ്

"തലക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്... അത് കൊണ്ട് തന്നെ മെമ്മറി ലോസ് ആയിട്ടുണ്ട്...ഏകദേശം ഒരു 10 മാസത്തോളമായി ഇപ്പോ നടന്നതൊന്നും അവനു ഓർമ ഉണ്ടാകില്ല..." 

ഡോക്ടർ പറഞ്ഞു നിര്ത്തിയതും നരേഷ് ഞെട്ടലോടെ ഡോക്ടറെ നോക്കി...

"ഡോക്ടർ...അപ്പോ എന്ടെ മോൻ..."

"ഹേയ് വേറീഡ് ആവേണ്ട...എല്ലാം ഓർമ കിട്ടും...ഇത് താത്കാലമുള്ള ഒരു മെമ്മറി ലോസ് ആണ്...ഈ കഴിഞ്ഞ 10 മാസം ഉണ്ടായത് അല്ലെങ്കിൽ അവൻ പരിജയപ്പെട്ടവർ ഒന്നും അവനു ഓർമ ഉണ്ടാവില്ല....പതിയെ അവന്ടെ ഓർമ തിരിച്ചു ലഭിക്കും...അത് വരെ നമുക്ക് കാത്തിരിക്കാം...പിന്നെ ഇപ്പോ നല്ല റെസ്റ്റ് വേണം...സ്ട്രെൻ കൊടുക്കരുത്...എല്ലാ കാര്യങ്ങളും അവനോട് പതിയെ പറഞ്ഞാൽ മതി...പെട്ടന്ന് അത് ഒക്കെ കെട്ടാൽ ഷോക്ക് ആയി അത് അവനെ തന്നെയാണ് ബാധിക്കുക....ശ്രദ്ധിക്കണം"

"ഒക്കെ ഡോക്ടർ...."

ഡോക്ടറെ മുറിയിൽ നിന്ന് നരേഷ് ഇടറിയ കാൽ വെപ്പോടെ icu വിന്ടെ അടുത്തേക്ക് നടന്നു.....


ഭാഗം : 7


"അച്ഛാ...ഡോക്ടർ എന്താ പറഞ്ഞേ..."

നരേഷിനെ കണ്ടതും മീര ഓടി അയാളെ അടുത്തേക്ക് ചെന്നു കൊണ്ടു ചോദിച്ചു...

അയാൾ മീരയെ സങ്കടത്തോടെ നോക്കി....

ദൈവമേ...ഞാൻ എങ്ങനെ പറയും എന്ടെ മോളോട് അവളെ ആനന്ദിന് ഓർമ ഇല്ലെന്ന്...!!

"പറ നരേട്ട... ഡോക്ടർ എന്താ പറഞ്ഞേ..."

അംബിക കരഞ്ഞു കൊണ്ട് ചോദിച്ചു...

നരേഷ് സങ്കടത്തോടെ ഡോക്ടർ പറഞ്ഞതെല്ലാം അവരോട് പറഞ്ഞു...

മീര ഞെട്ടലോടെ രണ്ടടി പിന്നിലേക്ക് വച്ചു....

അവൾക് നരേഷ് പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല....

തന്ടെ ആനന്ദേട്ടനു തന്നെ ഓർമ ഇല്ലേ....??ഇന്ന് രാവിലെ കൂടെ തന്നോട് കൊഞ്ചി സംസാരിച്ച ആനന്ദേട്ടൻ തന്നെ മറന്നുവോ...?? എന്തിനാ ദൈവമേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ...ജീവിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു ഞങ്ങൾ....
ദേവി നിനക്ക് ഞാൻ സന്തോശിക്കുന്നത് ഇഷ്ടമല്ല അല്ലെ....

അത് കൊണ്ടല്ലേ തനിക്ക് ഇങ്ങനൊരു വിധി തന്നത്....

മീര ബോധം മറഞ്ഞു അവിടെ വീണു....

"അയ്യോ മോളെ...."

ജാനകി അവളെ പിടിച്ചു...

നരേഷ് പെട്ടന്ന് തന്നെ ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു....

"കുഴപ്പമില്ല...പെട്ടന്ന് എന്തോ കേട്ടു ഷോക്ക് ആയത് കൊണ്ട...പിന്നെ നല്ല ക്ഷീണവുമുണ്ട് ആൾക്... ഡ്രിപ് കഴിയുമ്പോൾ ഉണർന്നോളും..."

ഡോക്ടർ അതും പറഞ്ഞു അവിടെ നിന്നു പോയി.....



"എന്തിനാ ദേവി എന്ടെ കുട്ടിയെ ഇങ്ങനെ പരീക്ഷിക്കുന്നെ..." 

അംബിക കണ്ണടച്ചു കിടക്കുന്ന മീരയുടെ തലയിൽ തലോടി കൊണ്ട് പതിയെ പറഞ്ഞു...

ഇതേ സമയം വീട്ടിൽ...ദിവ്യ അവരെ ഒന്നും അവിടെ കാണാത്തത് കൊണ്ട് എല്ലാവരും എവിടെ എന്ന് അനുവിനോട് അന്വേഷിച്ചു....അനു കരഞ്ഞു കൊണ്ട് ഉണ്ടായതെല്ലാം ദിവ്യയോട് പറഞ്ഞു....

അത് കേട്ട ദിവ്യ ഹോസ്പിറ്റലിലേക്ക് പോവാൻ നിന്നതും അനുവും അല്ലുമോളും അവളെ കൂടെ ഹോസ്പിറ്റലിലേക്ക് പൊരുവാണെന്നു പറഞ്ഞു....അങ്ങനെ മൂവരും ഹോസ്പിറ്റലിൽ എത്തി...

അല്ലുമോളെ കൊണ്ട് വന്നതിന് അംബിക അനുവിനോട് ചൂടായെങ്കിലും അനു അതൊന്നും കാര്യമാക്കിയില്ല...അവൾ അവളുടെ ഏട്ടന് എന്ത് പറ്റി എന്നു ചോദിച്ചപ്പോൾ ജാനകി അവളോട് എല്ലാം പറഞ്ഞു....അല്ലുമോളെ ജാനകിയുടെ കയ്യിൽ ഏല്പിച്ചു അനു മീരയുടെ അടുത്തു വന്നിരുന്നു....

ദിവ്യ ഇതെല്ലാം കേട്ടു സന്തോഷിച്ചു നിൽക്കുവാണ്......

തന്റെ മുന്നിൽ ഇതാ ദൈവം നല്ലൊരു അവസരം കൊണ്ടു വന്നിരിക്കുന്നു.....!!

കുറച്ചു കഴിഞ്ഞപ്പോൾ മീര കണ്ണ് തുറന്നു...അപ്പോഴേക്ക് ഡ്രിപ് ഊരിയിരുന്നു...മീര കരഞ്ഞു കൊണ്ട് അമ്പികയെ നോക്കി...

"അമ്മേ...എന്ടെ ഏട്ടൻ..."

അവൾ കരഞ്ഞു കൊണ്ട് കിടന്നിടത്തു നിന്ന് എഴുന്നേറ്റു അവരെ കെട്ടിപിടിച്ചു...

"കരയല്ലേ മോളെ...ഒന്നുമില്ല...."

അവർ അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു....

1 മണിക്കൂറിന് ശേഷം....!!

ആനന്ദിനെ മുറിയിലേക്ക് മാറ്റി...ഇപ്പോ എല്ലാവരും ആ മുറിയിൽ ഉണ്ട്...മീര വേദനയോടെ അവനെ നോക്കി....

"അമ്മേ..."

അവൻ അമ്പികയെ വിളിച്ചു...

"എന്താ മോനെ..." 

"അല്ലു...അല്ലുമോൾ എവിടെ..."

മീര അല്ലു മോളേയും കൊണ്ട് അവന്ടെ മുന്നിലേക്ക് ചെന്നു...

"ഇതാര..." 

മീരയെ ചൂണ്ടി കൊണ്ട് അവൻ അപരിചിതത്തോടെ ചോദിച്ചു...

അവന്ടെ ആ ചോദ്യം അവളെ ഹൃദയത്തെ കീറി മുറിക്കാൻ പാകത്തിൽ ഉള്ളതായിരുന്നു...

"ഇത്...മോനെ .."

അംബിക പറയാൻ വന്നതും നരേഷ് അവളെ തടഞ്ഞു...

"മോനെ ഇത് അല്ലു മോളെ നോക്കാൻ വന്നത..." 

നരേഷ് പറഞ്ഞു നിര്ത്തിയതും മീര വേദനയോടെ അദ്ദേഹത്തെ നോക്കി...അയാൾ അവൾക് ഒന്ന് കണ്ണടച്ചു കാണിച്ചു കൊടുത്തു...

"അതെന്തിനാ അല്ലു മോളെ നോക്കാൻ ഒരാൾ...നമ്മൾ ഒക്കെ പോരെ..."

"നമുക്ക് എപ്പോഴും ടൈം ഉണ്ടാവില്ലല്ലോ...അതാ ഈ കുട്ടിയെ ഏല്പിച്ചെ..." നരേഷ്

"ഹ്മ്മ..." 

ആനന്ദ് അവളെ നോക്കി പതിയെ ഒന്ന് മൂളി....

മീര കരഞ്ഞു കൊണ്ട് അവിടെ നിന്നു പോയി...അവൾ കരയുന്നത് ആനന്ദ് കണ്ടിരുന്നു....എന്തിനാണ് അവൾ കരഞ്ഞത് എന്നു ആനന്ദിന് ചോദികണമെന്നുണ്ടായിരുന്നു എങ്കിലും അവൻ ഒന്നും ചോദിച്ചില്ല....

ആനന്ദിന്റെ കൂടെ ഏതെങ്കിലും രണ്ട് ആൾകൊള്ളു നിൽക്കാൻ പറ്റ എന്നു പറഞ്ഞപ്പോൾ അംബികയും ദിവ്യയും അവിടെ നില്കാമെന്നു പറഞ്ഞു...

മീരക്കും അവിടെ നിൽക്കാൻ ആഗ്രഹം ഉണ്ടെങ്കിലും ഈ സാഹചര്യത്തിൽ അവിടെ നിന്നാൽ ശെരി ആവില്ല എന്നു പറഞ്ഞു അവളെ നരേഷും ജാനാകിയുമെല്ലാം വീട്ടിലേക്ക് കൊണ്ടു വന്നു...

അവൾ അല്ലു മോളെ ഉറക്കി കരഞ്ഞു കൊണ്ട് ഇരുന്നു...

കരഞ്ഞു തളർന്നു രാത്രിയുടെ ഏതോ യാമത്തിൽ അവൾ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു...


2 ദിവസങ്ങൾക്കു ശേഷം......!!

ഇന്ന് ആനന്ദിനെ ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് കൊണ്ടു വരാണ്...

ആനന്ദിനെ കാണാമല്ലോ എന്ന സന്തോഷത്തിൽ ആണ് മീര....അവൾ സെവെന്റ്‌സ് നെ കൊണ്ടൊന്നും ചെയ്യിപ്പിക്കാതെ ആനന്ദിനുള്ള ഭക്ഷണം സ്വയം ഉണ്ടാക്കി....

അവളെ കാണിച്ചു കൂട്ടൽ കണ്ടു ജാനകിയുടെ കണ്ണ് നിറഞ്ഞിരുന്നു....

പാവം പെണ്ണ്......!
അതിന് ഇങ്ങനൊരു വിധി എന്തിനാ ദൈവമേ കൊടുത്തെ....


അങ്ങനെ ആനന്ദ് വീട്ടിൽ എത്തി....

അവനെ താഴെ ഉള്ള മുറിയിൽ ആണ് കിടത്തിയത്....മീര അവിടേക്ക് പോയില്ല...ഇനി അവനു ഇഷ്ടപെട്ടില്ലെങ്കിലോ....അവൾ നിറഞ്ഞ കണ്ണാലെ മറഞ്ഞു നിന്നു കണ്ടു അവനെ...

"മോളെവിടെ...." ആനന്ദ

"മീരയുടെ അടുത്താണ്....." ജാനകി

"അവളെ ഒന്ന് കൊണ്ടുവരാൻ പറയുവോ...രണ്ടു ദിവസമായി എന്ടെ മോളെ കണ്ടിട്ട്..." 

"ഹാ...ഇപ്പോ പറയാം..." 

ജാനകി അതും പറഞ്ഞു അവിടെ നിന്നു പോയി....

"ദിവ്യ മോളെ നിയെന്ന ഫ്രഷ് ആവാൻ പൊക്കോ...ഞാനും ഒന്ന് ഫ്രഷ് ആവട്ടെ...ഇപ്പോ മോനെ ജാനകി നോക്കിക്കോളും..."

അംബിക ദിവ്യയോട് പറഞ്ഞതും അവൾ മനസില്ല മനസോടെ ആനന്ദിന്റെ അടുത്തു നിന്ന് എഴുന്നേറ്റു അവളെ മുറിയിലേക്ക് നടന്നു...അപ്പോഴാണ് മീര നടന്നു വരുന്നത് അവൾ കണ്ടത്...മീരയെ നോക്കി അവളൊന്നു പുച്ഛിച്ചു ചിരിച്ചു...
മീര അതൊന്നും മൈൻഡ് ചെയ്യാനെ നിന്നില്ല....

മീര ആനന്ദിന്റെ മുറിയിലേക്ക് പോയപ്പോൾ അവൻ കിടക്കുവായിരുന്നു...

ദൈവമേ...ഞാനിപ്പോ എന്താ ഏട്ടനെ വിളിക്ക...ഏട്ട എന്നു വിളിക്കാൻ പറ്റില്ല...കാരണം ഞാനിപ്പോ ഏട്ടന്റെ മുന്നിൽ വെറും ഇവിടുത്തെ അല്ലു മോളെ നോക്കാൻ വന്ന ആളാണ്...സാർ എന്നു വിളിക്കാo.....

"സാർ...."

മീരയുടെ ശബ്ദം കേട്ടതും ആനന്ദ് അവളെ നോക്കി....

"ഹാ വന്നോ...താൻ മോളെ അവിടെ വച്ചു എന്നെ ഒന്ന് എഴുന്നേൽക്കാൻ സഹായിക്കോ..."

മീര തലയാട്ടി കൊണ്ട് കുഞ്ഞിനെ അവിടെ വച്ചു ആനന്ദിനെ എഴുന്നേൽപ്പിച്ചു...

"ഇനി മോളെ എന്ടെ കയ്യിൽ താ..."

മീര കുഞ്ഞിനെ ആനന്ദിന്റെ കയ്യിൽ കൊടുത്തു....

"അച്ഛെടെ അല്ലുസ്‌...രണ്ടു ദിവസം അച്ഛാ നിന്നെ നന്നായി മിസ് ചെയ്തു ട്ടോ... അല്ലുസ്‌ അച്ചേനെ മിസ് ചെയ്തോ..."

അവൻ കൊഞ്ചിക്കൊണ്ടു ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു....

കുറച്ചു സമയം കുഞ് അവന്റെ കയ്യിൽ കിടന്നു കളിച്ചു...പിന്നെ കുഞ് മീരയ്ക്ക് നേരെ കൈ കാണിച്ചു...അത് കണ്ടു ആനന്ദ് മീരയെ നോക്കി....മീര അതുവരെയും തന്ടെ ആനന്ദേട്ടനെ കൺ നിറയെ നോക്കി നിക്കുവായിരുന്നു....

"ഇന്ന ഡോ...കുഞ് നിന്ടെ അടുത്തേക്ക് വരനാ വാശി പിടിക്കുന്നെ...താനും കുഞ്ഞും നല്ല കമ്പനി ആണല്ലേ..."

മീര അതിന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി....

"താൻ ഇവിടെ നിൽകാറാണോ...അതോ എന്നും വീട്ടിലേക്ക് പോകുവോ..." ആനന്ദ്

"ഞാനെന്നും ഇവിടെ നിൽക്കാറാണ്..." 

"ഹ്മ്മ...പഠിക്കാനൊന്നും പോവറില്ലേ..." 

"ഞാൻ ആദ്യം കുട്ടികൾക്ക് ട്യൂഷൻ എടുത്തു കൊടുത്തിരുന്നു...ഇപ്പോ ഇവിടെ ജോലി ചെയ്യുവാ...പഠിപ്പ് നിറുത്തി..."

"ഹാഹ്...എന്ന താൻ എന്നെയൊന്നു കിടക്കാൻ സഹായിക്..."

മീര ആനന്ദിനെ കിടത്തി കുഞ്ഞിനെയും കൊണ്ട് മുറിയുടെ വെളിയിലേക്ക് ഇറങ്ങി....

അവൾക് നല്ല സന്തോഷമായിരുന്നു...ആനന്ദ് അവളോട് സംസാരിച്ചല്ലോ....

"മോനെ...ഭക്ഷണം കഴിക്കാo...." 

അംബിക വന്നു വിളിച്ചപ്പോഴാണ് ആനന്ദ് മയക്കം വിട്ടുണർന്നത്....

"ഹാ അമ്മേ...ഞാനൊന്ന് ഉറങ്ങി പോയി..."

"അത് സാരമില്ല...ഇതാ നിന്ടെ favorite ഫുഡ് ഉണ്ട്..."

"ആണോ..എന്ന പെട്ടന്ന് താ..."

അംബിക അവനു ഫുഡ് കൊടുത്തു...

"ഹ്മ്മ...'അമ്മ എന്തു രുചിയ ഇത്...ഞാനിത് വരെ കഴിച്ചതിൽ വച്ചു നല്ല രുചിയുള്ള ഭക്ഷണം..ആരാ 'അമ്മ ഇത് ഉണ്ടാക്കിയത്..."

"മീര മോളാണ് മോനെ..."

അവിടേക്ക് വന്ന ജാനകി പറഞ്ഞു...

"ആഹാ..അപ്പോ ആളൊരു നല്ല cook കൂടെ ആണല്ലേ...." 

ആനന്ദ് പുഞ്ചിരിയോടെ മനസിൽ ഓർത്തു....


***********************

ആനന്ദ് ഇപ്പോൾ വന്നിട്ട് ഒരാഴ്ച ആയി....

ഇപ്പോഴവൻ അവന്ടെ മുറിയിലാണ് കിടക്കാർ....അത് കൊണ്ട് തന്നെ മീര മോളേയും കൊണ്ട് അവന്ടെ തൊട്ടടുത്തുള്ള മുറിയിലേക്ക് മാറി...

ദിവ്യ അട്ടയെ പോലെ സദാ സമയവും ആനന്ദിന്റെ കൂടെ ഉണ്ട്...

അവന്ടെ ഓർമ പോയത് കൊണ്ട് ഈ സമയത്തിന് അവന്ടെ മനസിൽ തനിക്ക് കയറി പറ്റണം എന്നാണ് അവളെ ആഗ്രഹം...


മീര രാവിലെ തന്നെ അമ്പലത്തിലേക്ക് പോയി ആനന്ദിന്റെ ഓർമ പെട്ടന്ന് തന്നെ തിരിച്ചു തന്നു...തന്ടെ ആ പഴയ ആനന്ദേട്ടൻ ആക്കണേ എന്നു ഉള്ളുരുകി പ്രാർത്ഥിച്ചു....

ആനന്ദ് ബാൽക്കണിയിൽ ഇരുന്നു അലസമായി താഴേക്ക് നോക്കിയപ്പോൾ ആണ് ഒരു സെറ്റ് സാരി ഒക്കെ ഉടുത്തു അമ്പലത്തിൽ പോയി വരുന്ന മീരയെ കണ്ടത്....അവൻ കണ്ണിമ ചിമ്മാതെ അവളെ തന്നെ നോക്കി നിന്നു....

എന്തോ ഒന്ന് ഇവളെ തന്നിലേക്ക് അടുപ്പിക്കുന്ന പോലെ....

മീര ആനന്ദിനുള്ള ഭക്ഷണവുമായി അവന്ടെ മുറിയിലേക്ക് വന്നു....

"സാർ..." 

"ഹാ ഇന്ന് താനാണോ എനിക്കുള്ള ഭക്ഷണം കൊണ്ട് വന്നേ..." 

"ഹാ..."

"അമ്പലത്തിൽ പോയി വന്നിരിക്കുവാണോ താൻ..." 

"അതേ സാർ..."

"എന്നിട്ട് എനിക്ക് എവിടെഡോ പ്രസാദം..." 

മീര അത് കേട്ട് അത്ഭുതത്തോടെ ആനന്ദിനെ നോക്കി....

"ഞാനിപ്പോ കൊണ്ടു വരാം സാർ..." 

അവൾ സന്തോഷത്തോടെ മുറിയിലേക്ക് വന്നു ആനന്ദിന് ചന്ദനം തൊട്ടു കൊടുത്തു...അവളെ കൈ അവന്ടെ നെറ്റിയിൽ പതിഞ്ഞതും അവന് ഷോക്ക് അടിച്ച പോലെ തോന്നി...

പെട്ടന്നാണ് അവളെ സിന്തൂരം അവൻ ശ്രദ്ധിച്ചത്....അവൻ ഞെട്ടലോടെ അതിലേക്ക് നോക്കി....

"എഡോ തന്ടെ വിവാഹം കഴിഞ്ഞതാണോ...." 

"അതേ...." 

മീര പതിയെ പറഞ്ഞു....

"ആണോ...." ആനന്ദ് നിരാശയോടെ ചോദിച്ചു...

"ഹ്മ്മ..."

"എന്നിട്ട് എവിടെ തന്ടെ ഭർത്താവ്..."

"അദ്ദേഹതിന് ഇപ്പോൾ എന്നെ അറിയില്ല...." 

മീര സങ്കടത്തോടെ പറയുന്നത് കേട്ടു ആനന്ദിനും സങ്കടമായി....


അവനു പിന്നെയും എന്തോക്കെയോ ചോദിക്കണം എന്നു ഉണ്ടായിരുന്നെങ്കിലും അവൻ ഒന്നും മിണ്ടിയില്ല.....വെറുതെ അവളെ സങ്കടപെടുത്തണ്ട കരുതി....


ആനന്ദ് ഭക്ഷണം കഴിച്ചു കഴിയുവോളം മീരയോട് സംസാരിച്ചിരുന്നു....


സന്ധ്യക്ക് മീരയും കുഞ്ഞും മുറിയിലിരുന്നു കളിക്കുമ്പോൾ ആണ് ആനന്ദ് അവളെ മുറിയിലേക്ക് വന്നത്....

"ആഹാ...താനിവിടെ കുഞ്ഞിനെയും കളിപ്പിച്ചിരിക്കുവാ....വെറുതെയല്ല അല്ലു മോളെ അവിടേക്ക് ഒന്നും കാണാതെ...താനും അല്ലുമോളും നല്ല കൂട്ടണല്ലോ...ഇനി ഒരുനാൾ താൻ പോവുമ്പോൾ അല്ലുമോൾ തന്നെ കാണാതെ വിഷമിക്കില്ലേ...."" ആനന്ദ്

"അതിന് ഞാൻ പോയാൽ അല്ലെ ആനന്ദേട്ട..." 

മീര പതിയെ പറഞ്ഞു....


"എന്ത്...താൻ എന്തെങ്കിലും പറഞ്ഞോ..." ആനന്ദ്

"ഹേയ്...ഇല്ല...."

"ആഹ്...എനിക്ക് താൻ എന്തോ പറഞ്ഞ പോലെ തോന്നി..." 

"ഹേയ്...ആനന്ദ്...നിയെന്താ ഇവളെ മുറിയിൽ...വാ എന്ടെ കൂടെ..."

പെട്ടന്ന് ദിവ്യ ആങ്ങോട്ടെക്ക് വന്നു ആനന്ദിനെയും വലിച്ചു കൊണ്ടു പോയി....ദിവ്യടെ കൂടെ പോവുമ്പോഴും ആനന്ദ് അവളെ ഒന്ന് തിരിഞ്ഞു നോക്കാൻ മറന്നില്ല.....

മീര വേദനയോടെ അവൻ പോകുന്നതും നോക്കി നിന്നു.....


ഭാഗം : 8


"നിയെന്തിനാ ദിവ്യ എന്നെ അവിടെ നിന്ന് വലിച്ചു കൊണ്ടു വന്നേ..." ആനന്ദ്

"പിന്നെ ഒരു വേലക്കാരിയുടെ മുറിയിലാണോ നി നിൽക്കെണ്ടത്..." 

"അവൾ എന്ടെ ഒരു നല്ല സുഹൃത് ആണ്..." 

"സുഹൃത്തോ...അവളോ...ഇങ്ങനെ ഉള്ളവരെ ഒന്നും വിശ്വസിക്കരുത് ആനന്ദ്...എപ്പോഴാ ഇവിടുത്തെ സാധനങ്ങൾ അടിച്ചു മാറ്റി പോവ ആവോ...അല്ലു മോളെ ഞാൻ നോക്കിക്കൊണ്ട് അവളെ പറഞ്ഞു വിട് ആനന്ദ്...."

"വേണ്ട...അവളെ പോലെ നിനക്ക് എന്ടെ മോളെ നോക്കാൻ കഴിയില്ല...." 

"ഹോ...ഇപ്പോ എന്നെക്കാൾ അവളെ ആണല്ലേ വിശ്വാസം..." 

"അങ്ങനെ അല്ല ദിവ്യ...മീര പാവമാണ്...അല്ലു മോൾക്കും ഈ വീട്ടിൽ ഉള്ളവർക്കുമെല്ലാം അവളെ വലിയ കാര്യമാണ്..." 

"ഹോ ഒരു മീര ഹം.." ദിവ്യ

"ഹാ ദിവ്യ എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു..."

"എന്താ ആനന്ദ്...."

ദിവ്യ സംശയത്തോടെ ചോദിച്ചു...

"ഇപ്പോ കുറച്ചായി നിന്ടെ സ്വഭാവത്തിന് നല്ല മാറ്റമുണ്ട്...നീയെന്നെ ഇപ്പോ നിന്ടെ ആ പഴയ ബെസ്റ്റീ ആയിട്ടല്ല കാണുന്നത്...മറിച്ചു ഒരു കാമുകനെ പോലെ കാണുന്നു...എനിക്ക് ഇടക്കിടക്ക് അങ്ങനെ ഫീൽ ചെയ്യുന്നു...

ദിവ്യ എന്ത് തന്നെ ആയാലും അത് വേണ്ട...നിന്ടെ ബെസ്റ്റീ അല്ലാത്ത പ്രെസെൻസ് ഞാൻ ഇഷ്ടപ്പെടുന്നില്ല...."

ആനന്ദ് പറഞ്ഞു നിര്ത്തിയപ്പോൾ ദിവ്യ ഒന്ന് പതറി....

"ഹേ..ഹേയ് ആനന്ദ്...അങ്ങനെ ഒന്നുമില്ല..." 

"ഹ്മ്മ..ഇല്ലെങ്കിൽ നിനക്ക് കൊള്ളാം..." 

ആനന്ദ് കടുപ്പിച്ചു പറഞ്ഞു...

ദിവ്യ വേഗം അവിടെ നിന്ന് പോയി....

രാത്രി ഭക്ഷണം കഴിച്ചു ആനന്ദ് ഗുളികയും കുടിച്ചു പെട്ടന്ന് തന്നെ കിടന്നു...

*****************

"മീരേ......" 

"എന്താ അനന്ദേട്ട....."

"I love u മീരേ...." 

"Love u ടൂ ഏട്ട...." 

"നിയെന്താ മീരേ ഇത്ര പാവമായി പോയത്...."

അതിന് അവളൊന്നു ചിരിച്ചു...

"അനന്ദേട്ട നിങ്ങളെന്നെ വിട്ട് പോവോ...." 

"ഇല്ല മീരേ നിന്നെ വിട്ട് ഞാൻ എങ്ങും പോകില്ല...."

ആനന്ദ് അത് പറഞ്ഞു തീർന്നതും  മീര അവന്റെ അടുത്തു നിന്ന് പതിയെ പതിയെ ഒരു പുക ചുരുൾ പോലെ അകന്ന് പോയി....

"മീര...." 

ആനന്ദ് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു... 

കുറച്ചു ദിവസമായി തന്ടെ സ്വപ്നങ്ങളിൽ മുഴുവൻ  മീര ആണ്..  എന്താ ഇതിനർത്ഥം.... ഞാനും മീരയും  തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ....

അവനു ദാഹിച്ചപ്പോൾ ജഗ്ഗിൽ വെള്ളം നോക്കിയപ്പോൾ അതിൽ വെള്ളമില്ല....മെല്ലെ കിടന്നിടത്തു നിന്നു എഴുന്നേറ്റു ജെഗും എടുത്തു കൊണ്ട് സ്റ്റയർ ഇറങ്ങി...

അടുക്കളയിൽ പോയി വെള്ളം നിറച് തിരിച്ചു മുറിയിലേക്ക് വരുമ്പോൾ ആണ് മീരയുടെ മുറിയിൽ വെട്ടം കണ്ടത്...

ഇവൾ ഉറങ്ങിയില്ലേ....

ആനന്ദ് അവളെ മുറിക്ക് മുൻപിലേക്ക് പോയി...ഡോർ ചാരിയിട്ടെ ഉള്ളു...

അവിടെ ആനന്ദ് കണ്ടു എന്തോ എഴുതി കണ്ണുനീർ തുടച്ചു കൊണ്ട് മീര ഒരു ബുക്ക് എടുത്തു വെക്കുന്നത്....

ഇവളെന്താ ഈ രാത്രി ഇരുന്ന് കരയുന്നത്....എന്തെങ്കിലും പ്രശ്നമുണ്ടോ...

ഇപ്പോ എന്തായാലും അവളെ മുറിയിലേക്ക് കയറണ്ട... ഈ അസമയത്ത് ചെന്നാൽ അവൾ എന്താ കരുത...

ആനന്ദ് ഒന്ന് കൂടെ അവളെ നോക്കി അവിടെ നിന്നു പോയി...

അവൻ മുറിയിലെത്തി കുറെ ആലോചിച്ചു എന്തിനാവും അവൾ കരഞ്ഞത് എന്ന്... അവനൊരു ഐഡിയ യും കിട്ടിയില്ല...

പിറ്റേന്ന് രാവിലെ മീര ആനന്ദിനുള്ള ചായ കൊണ്ടു കൊടുത്തു...ആനന്ദ് അപ്പോ അവളെ മുഖത്തേക്ക് നോക്കി...

ഇല്ല....ഇപ്പോ അവൾ ചിരിച്ചു കൊണ്ടാണ് നിൽക്കുന്നത്....
അവൻ അവളെ തന്നെ നോക്കി ഇരുന്നു...

ഇന്നലെ കാരഞ്ഞവളാണ് ഇവൾ എന്നു പറയുകയെ ചെയ്യില്ല....എത്ര സമർത്ഥമായി ഇവൾ പുഞ്ചിരിക്കുന്നു....

ആനന്ദിന്റെ നോട്ടം കണ്ടു മീര സംശയത്തോടെ നെറ്റി ചുളിച്ചു...

"സാർ...എന്താ ഇങ്ങനെ നോക്കുന്നെ...." മീര

അവളെ ശബ്ദം കേട്ടപ്പോൾ ആണ് അവൻ ബോധ മണ്ഡലത്തിലേക്ക് വന്നത്....

അവൻ ഒന്നും മിണ്ടാതെ ചായ വാങ്ങി കുടിച്ചു...

ശേ...അവൾ തന്നെ കുറിച്ചു എന്ത് കരുതി കാണും...!!!

ദൈവമേ...ഈ ആനന്ദേട്ടനു എന്ത് പറ്റി...പതിവില്ലാതെ തന്നെ നോക്കി ഇരിക്കുവോക്കെ ചെയ്തല്ലോ....

മീര ഒന്ന് കൂടെ അവനെ നോക്കി മുറിവിട്ടിറങ്ങി....

ഇന്നായിരുന്നു അവന്ടെ തലയിലുള്ള മുറിവിന്റെ കേട്ട് ഊരുന്നത്...അതിഞ്ഞു വേണ്ടി അവനും ദിവ്യയും കൂടെ ഹോസ്പിറ്റലിലേക്ക് പോയി....

മീരക്കും അവന്ടെ കൂടെ പോകുവാൻ ആഗ്രഹമുണ്ടായിരുന്നു വെങ്കിലും അവൾ ഒന്നും മിണ്ടിയില്ല....അവളെ അവസ്ഥ അതായിരുന്നുവല്ലോ....

ഹോസ്പിറ്റലിൽ എത്തി തലയിലുള്ള കേട്ടെല്ലാം ഊരി...

"ഇപ്പോ എങ്ങനെയുണ്ട് ആനന്ദ്...കുഴപ്പമില്ലല്ലോ..." ഡോക്ടർ

"ഇല്ല ഡോക്ടർ am al right...." 

"Ok... മരുന്ന് എല്ലാം കർക്ട് സമയത്തു കുടിക്കണം..."

"Ok ഡോക്ടർ...."

അവർ ഇരുവരും ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി....നേരെ വീട്ടിലേക്ക് വന്നു...

മീര മുറിയിലിരുന്നു അവളെ അമ്മക്ക് വിളിക്കുവായിരുന്നു...

"മോളെ...നി സങ്കടപെടതെ...എല്ലാം ശെരിയവും... നി ഇന്ന് ഇങ്ങോട്ട് വാ...ഇന്നിവിടെ നിൽക്കാം...കുഞ്ഞിനെയും കൊണ്ടുവ...'അമ്മ കാത്തിരിക്കും..."

അവരതും പറഞ്ഞു കാൾ വച്ചു...

അവൾക്കും അവരെ  കാണാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു...

അവൾ അമ്പികയോട് അനുവാദം ചോദിച്ചു...

"അതിനെന്താ എന്ടെ മോൾ ഒരുപാട് വിഷമിക്കുന്നുണ്ട്...ഒന്ന് വീട്ടിൽ ഒക്കെ പോയി മനസ് relax ചെയ്‌തു വാ.."

അംബിക അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു...

"അമ്മേ...അല്ലു മോളേയും കൊണ്ട് പൊക്കോട്ടെ...."

"അതിപ്പോ മോളെ...അല്ലു മോളെ  കൊണ്ടു പോകുമ്പോൾ ആനന്ദിനോട് എന്ത് പറയും..." 

അംബിക ജിജ്ഞാസയോടെ ചോദിച്ചു...

"ഏട്ടനോട് ഞാൻ പറഞ്ഞോളാം...."

"ഹാ എന്ന മോൾ പറഞ്ഞു നോക്ക്...." അംബിക

മീര തലയാട്ടി കൊണ്ട് അവിടെ നിന്നു തിരിച്ചു മുറിയിലേക്ക് വന്നു റെഡി ആയി...അപ്പോഴേക്ക് ആനന്ദ് ഹോസ്പിറ്റലിൽ പോയി വന്നിരുന്നു...അവൾ ആനന്ദിന്റെ അടുത്തേക്ക് പോയി....

"സാർ..." 

"എന്താ മീര...."

"അത്...ഞാൻ മോളേയും കൊണ്ട് ഇന്ന് എന്ടെ വീട്ടിൽ പൊക്കോട്ടെ..." 

"മോളേയും കൊണ്ടോ..." ആനന്ദ്

"ഹാ..."

"അതെന്താ മോളെ കൊണ്ടു പോവുന്നെ..."

"അവൾ ഞാവിടെ ഇല്ലെങ്കിൽ കരയില്ലേ...പിന്നെ എനിക്കും മോളെ കാണാതെ നിൽക്കാൻ പറ്റില്ല...."

"ഹ്മ്മ..തന്ടെ കൂടെ എന്ടെ മോൾ സുരക്ഷിത ആവും...താൻ കൊണ്ടു പോക്കോ..."

"നന്ദി സാർ...അല്ല ഡോക്ടർ എന്തു പറഞ്ഞു..." 

മീര ജിന്നസയോടെ ചോദിച്ചു...

"കുഴപ്പമില്ല...നല്ല സ്‌ട്രൈൻ കൊടുക്കരുത് എന്ന് പറഞ്ഞു..."

"ഹ..എന്ന ഞാൻ പോവുവ..."

"ഒക്കെ...."

മീര അവിടെ നിന്ന് മോളേയും കൊണ്ട് തന്ടെ വീട്ടിലേക്ക് പോയി...

ആനന്ദിന് എന്തോ ക്ഷീണം തോന്നിയത് കൊണ്ട് അവൻ കിടന്നു...അറിയാതെ തന്നെ അവൻ മയക്കത്തിലേക്ക് വീണിരുന്നു....

ഉറക്കത്തിൽ അവനന്നു മീരയുടെ വീട്ടിൽ പോയതുംകുളത്തിൽ മുങ്ങി കുളിച്ചതും കുഞ്ഞിന്റെയും മീരയെയും ഫോട്ടോ എടുത്തതുമെല്ലാം സ്വപ്നം കണ്ടു...

അവൻ പെട്ടന്ന് സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നു...

************

മീര വീട്ടിലെത്തിയപ്പോൾ തന്നെ അവളെ 'അമ്മ വന്നു അവളെ കെട്ടിപിടിച്ചു... മീര അറിയാതെ കരഞ്ഞു പോയിരുന്നു...

"കരയണ്ട മോളെ...എല്ലാം ശെരിയവും..."

"അതേ ചേച്ചി...ചേട്ടന് എല്ലാം ഓർമ കിട്ടും... ചേട്ടൻ അങ്ങനെയൊന്നും എന്ടെ ഈ പാവം ചേച്ചിയെ മറക്കാൻ കഴിയില്ല..."

മീര അവൾക്കൊന്നു പുഞ്ചിരിച്ചു കൊടുത്തു കൊണ്ട് ഒന്ന് ഫ്രഷ് ആയി കുഞ്ഞിന് ഭക്ഷണം കൊടുത്തു...എന്നിട് അവരെ കൂടെ ഇരുന്നു ഒന്ന് സംസാരിച്ചപ്പോൾ തന്നെ അവൾക് മനസിൽ നിന്ന് പകുതി ഭാരം ഒഴിഞ്ഞ പോലെ തോന്നി....

*********

ആനന്ദ് അവൻ കണ്ട സ്വപ്നത്തിന്ടെ അങ്കലാപ്പിൽ ഇരിക്കുവാണ്...

എന്താ ഞാൻ മീരയെ സ്വപ്നം കാണുന്നെ...ശേരിക്ക് അത് സ്വപ്നമാണോ...എന്ടെ ജീവിതത്തിൽ നടന്ന പോലെ തോനുന്നു എനിക്ക്....
മീര അവളെ വീട് ഞാൻ സ്വപ്നം കണ്ടതിൽ ഉള്ളതാണോ...അതോ ഇനി അങ്ങനൊരു വീടും കുളവുമില്ലേ....

താൻ ആ കുളത്തിന്റെ അവിടുന്ന് മീരയുടെയും കുഞ്ഞിന്റെയും ഫോട്ടോ എടുത്തതല്ലേ...അപ്പോ അങ്ങനൊരു സംഭവം തന്ടെ ജീവിതത്തിൽ നടന്നിട്ടുണ്ടെൽ ആ ഫോട്ടോ തന്ടെ ഫോണിൽ ഉണ്ടാവും...

അവൻ ഫോണെടുത്തു ഗാലറി തുറന്നു...

അതിൽ മുഴുവൻ ചെക്ക് ചെയ്തു...അവസാനം ഒരു ഫോൾഡർ മാത്രം അവൻ ലോക്ക് ചെയ്തു ഇട്ടത് കണ്ടു...

ഒരുപാട് പ്രാവിശ്യം അതിന്ടെ പിൻ അവൻ അടിച്ചുവെങ്കിലും എല്ലാം തെറ്റി....എന്താവും ഇതിന്ടെ ലോക്...അവനു എത്ര ആലോചിച്ചിട്ടും ഓർമ കിട്ടുന്നുണ്ടായിരുന്നില്ല....

പെട്ടന്നാണ് അവന് കുഞ്ഞിനെയും മീരയെയും കാണാൻ തോന്നിയത്...

അപ്പോഴാണ് കുഞ്ഞും മീരയും കൂടെ പോയത് ഓർമ വന്നത്...

"അയ്യോ...മീരയുടെ വീട് തനിക്ക് അറിയില്ലല്ലോ...അമ്മയോട് ചോദിക്കാം... തനിക്ക് എന്തായാലും ഇപ്പോ കുഞ്ഞിനെയും മീരയെയും കാണണം..."

അവൻ അമ്പികയോട് പോയി ചോദിച്ചു...

ആദ്യം അവർ അവനെ പോകുവാൻ സമ്മതിച്ചില്ലെങ്കിലും അവന്ടെ നിർബന്ധത്തിന് അവർ സമ്മതിച്ചു...എന്നിട്ട് മീരയുടെ വീടും പറഞ്ഞു കൊടുത്തു...

അവൻ പെട്ടന്ന് തന്നെ റെഡി ആയി കാറും എടുത്തു മീരയുടെ വീട്ടിലേക്ക് വിട്ടു...

പോകും വഴി ഉള്ള സ്ഥലങ്ങൾ എല്ലാം അവൻ ആദ്യമായി കാണുന്ന പോലെയാണ് നോക്കിയത്....

മീരയുടെ വീട്ടിൽ എത്തിയതും അവൻ കാറിൽ നിന്നിറങ്ങി...അവളെ വീട് കണ്ട അവൻ ശെരിക്കും ഞെട്ടി പോയി...

താൻ സ്വപ്നത്തിൽ കണ്ട വീട്....!!

അപ്പോഴാണ് മീരയുടെ 'അമ്മ പുറത്തേക്ക് വന്നത്....അവിടെ അന്തം വിട്ടു നിൽക്കുന്ന ആനന്ദിനെ കണ്ടതും അവരൊന്നു ഞെട്ടി...

പിന്നെ വേഗം അവന്ടെ അടുത്തേക്ക് പോയി...

"മോനെ..." 

അവർ വിളിച്ചതും അവന്ടെ ശ്രദ്ധ അവരിലായി....അവരെ മുഖം അവൻ സ്വപ്നത്തിൽ ശരിക്ക് കണ്ടിരുന്നില്ല...

"എന്താ ഇവിടെ നിൽകുന്നേ...അകത്തേക്ക് വാ..."

"നിങ്ങൾക് എന്നെ നേരത്തെ അറിയോ..." 
അവൻ സംശയത്തോടെ അവരോട് ചോദിച്ചു...

"പിന്നെ അറിയാതെ കാവുങ്ങലിലേ കൊച്ചല്ലേ...അത് മാത്രമല്ല എന്ടെ മോളും അവിടെ അല്ലെ..."

"ഹ്മ്മ..മീരയും കുഞ്ഞും...? "

"അകത്തുണ്ട്...മീര കുഞ്ഞിനെ ഉറക്കുവാൻ വേണ്ടി പോയി..."

"ഹാ...ഞാനൊന്ന് അവരെ കണ്ടോട്ടെ..."


"അതിനെന്താ മോൻ വാ..ഞാൻ അവളെ മുറി കാണിച്ചു തരാം..."

അവൻ മീരയുടെ മുറിയിലേക്ക് പോയി...

അവിടെ മീരയും കുഞ്ഞും കിടക്കുന്നുണ്ടായിരുന്നു.


ഡോർ തുറന്ന ശബ്ദം കേട്ടു മീര ആരാണെന്നു നോക്കിയപ്പോൾ പെട്ടന്ന് ആനന്ദിനെ കണ്ട അവൾ ഞെട്ടി എഴുന്നേറ്റു.....


ഭാഗം : 9


"ഹോ സോറി...ഞാൻ knock ചെയ്യാൻ മറന്നു..."

ആനന്ദ് തന്നെ ഞെട്ടലോടെ നോക്കി നിൽക്കുന്ന മീരയോട് പറഞ്ഞു...

"അത് സാരമില്ല...സർ എന്താ ഇവിടെ..."

"എനിക്ക് എന്തോ പെട്ടന്ന് തന്നെയും കുഞ്ഞിനെയും കാണാൻ ഒരാഗ്രഹം അത് കൊണ്ട് വന്നത..."

അത് കേട്ടതും മീരയ്ക്ക് സന്തോഷമായി...

ഓർമ പോയിട്ട് പോലും ആനന്ദ് തന്നെ സ്നേഹിക്കുന്നു....

അവൾ പുഞ്ചിരിയോടെ അവനെ നോക്കി....

"താൻ എന്ടെ കൂടെ ഒന്ന് പുറത്തേക്ക് വാ...കുഞ്ഞിനെ തന്ടെ അമ്മയുടെ അടുത്ത് ഏല്പിക്ക്..."

മീര തലയാട്ടി കൊണ്ട് അല്ലു മോളെ അമ്മയുടെ കയ്യിൽ ഏല്പിച്ചു ആനന്ദിന്റെ കൂടെ പുറത്തേക്കിറങ്ങി...

ആനന്ദ് നേരെ കുളത്തിലേക്കുള്ള ഇടവഴിയിലൂടെ പോകുന്നത് കണ്ടു മീര അത്ഭുതപ്പെട്ടു...

കുളം കണ്ടതും ആനന്ദിൽ വീണ്ടും ഞെട്ടൽ ഉളവായി....

ഈ കുളം....ഇതെല്ലാം സത്യമാണെങ്കിൽ ഞാൻ കണ്ട സ്വപ്നവും സത്യമാവോ....!!

"സർ എന്തിനാ ഇവിടേക്ക് വന്നേ..."

"ഏഹ്...ഏയ് ഒന്നുമില്ല..."

ആനന്ദ് ഒന്നും പറയാതെ അവിടെ നിന്ന് തിരിച്ചു വീട്ടിലേക്ക് തന്നെ നടന്നു കുഞ്ഞിന് ഒരു മുത്തവും കൊടുത്തു അവൻ അവിടെ നിന്ന് കാവ്ങ്ങലിലേക്ക് തന്നെ പൊന്നു...

അവൻ തല നന്നായി വേദനിക്കുന്നുണ്ടായിരുന്നു....

അവൻ കാർ നിര്ത്തിയപ്പോൾ ദിവ്യ അവന്ടെ അടുത്തേക്ക് വന്നു...

പക്ഷെ അവൻ അവളെ ഒന്ന് മൈൻഡ് കൂടെ ചെയ്യാതെ അവന്ടെ മുറിയിൽ പോയി ഡോറടച്ചു കിടന്നു...

എന്താ ഇതിനൊക്കെ അർത്ഥം....ആ സ്വപ്നവും എന്ടെ ജീവിതവും തമ്മിൽ എന്താ ബന്ധം....അങ്ങനൊരു കുളവും വീടും എല്ലാം ഉണ്ടെങ്കിൽ ഞാൻ കണ്ട സ്വപ്നവും സത്യമാവുമല്ലോ...

പക്ഷെ...മീര...അവളെ വിവാഹം കഴിഞ്ഞതല്ലേ പിന്നെങ്ങനെ....

അവനു തല പൊട്ടി പിളരുന്നു പോലെ തോന്നി...

കുറച്ചു സമയം കിടന്ന അവൻ അറിയാതെ ഉറങ്ങി പോയിരുന്നു...ഉറങ്ങി എഴുന്നേറ്റപ്പോൾ അവന്ടെ തല വേദന ഒക്കെ പോയി...എങ്കിലും അവന്ടെ മനസിൽ നിറയെ ഉത്തരം കിട്ടാത്ത സംശയങ്ങൾ ആയിരുന്നു...

അവൻ ഫോണെടുത്തു ഗ്യാലറിയിലെ ആ ഫോൾഡർ ഒന്ന് കൂടെ ഓപ്പൺ ചെയ്യാൻ നോക്കി....നിരാശ ആയിരുന്നു ഫലo....

ആനന്ദിന്റെ പോക്ക് കണ്ടു എന്തോ പ്രശ്നമുണ്ട് എന്നു തോന്നിയ മീര അമ്പികക്ക് വിളിച്ചു...

"ഹാലോ അമ്മേ...."

"ഹാ മോളെ ആനന്ദ് അങ്ങോട്ട് വന്നില്ലേ..."

"വന്നു അമ്മേ...ഇപ്പോ ഇവിടെ നിന്ന് പോരും ചെയ്തു...അവിടെ എത്തിയില്ലേ ഏട്ടൻ..."

"ഇവിടെയോ...ഇല്ലല്ലോ..."

"ഇല്ലേ...."

മീരയ്ക്ക് ആതിയായി...

"മോൾ ടെൻഷൻ ആവേണ്ട ഞാനൊന്ന് നോക്കട്ടെ...."

"ഹാ അമ്മേ നോക്കിയിട്ട് എനിക്കൊന്നു വിളിക്കൊണ്ടു...ഒരു സമതാനാവുമില്ല..."

"ഹാ 'അമ്മ വിളിക്കാം...മോൾ ടെൻഷൻ ആവതിരിക്..."

അംബിക കാൾ കട്ട് ചെയ്തു ആനന്ദിന്റെ മുറിയിലേക്ക് പോയി നോക്കി...

അവിടെ അവൻ ഫോണും പിടിച്ചു ഇരിക്കുന്നത് കണ്ടു...

"ആഹാ..നിയെപ്പോഴാ വന്നേ..."

"കുറച്ചുനേരമായി അമ്മേ...നല്ല തലവേദന അത് കൊണ്ട് ഒന്ന് കിടന്നു..."

"ആണോ..എന്നിട്ട് തലവേദന മാറിയോ മോനെ...ഡോക്ടറെ വിളിക്കണോ..."

"ഹേയ്...വേണ്ട 'അമ്മ...കുഴപ്പമില്ല...ഇപ്പോ ഒകെ ആണ്..."

"ഹാ എന്തെങ്കിലും ഉണ്ടെങ്കിൽ അമ്മയോട് പറയോണ്ടു..."

അംബിക അവന്ടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു...ആനന്ദ് അതിനൊന്നു തലകുലുക്കി....

ആനന്ദിന്റെ മുറിയിൽ നിന്നിറങ്ങിയ അംബിക മീരയ്ക്ക് വിളിച്ചു കാര്യം പറഞ്ഞു...ആനന്ദ് അവിടെ ഉണ്ട് എന്ന് കേട്ടപ്പോൾ തന്നെ അവൾക്ക് സമാധാനമായി....

സമയം പോയി കൊണ്ടിരുന്നു....

സന്ധ്യ ആയി...മീരയും കുഞ്ഞും ഒന്നുമില്ലാത്തത് കൊണ്ട് അവന് എന്നുമില്ലാത്ത ഒരു ശൂന്യത അനുഭവപ്പെട്ടു....

മീര ഉറങ്ങാൻ കിടക്കുമ്പോഴും ആനന്ദിനെ കുറിച്ചായിരുന്നു ചിന്തിച്ചിരുന്നത്...

ഒന്ന് സന്തോഷിച്ചപ്പോഴേക്ക് ദൈവം ആ സന്തോഷം എന്നിൽ നിന്ന് തട്ടി എടുത്തല്ലോ...ദൈവത്തിന് ഞാൻ സന്തോഷിക്കുന്നത് ഇഷ്ടമല്ല ല്ലേ....

മീര കുഞ്ഞിനെ തട്ടി ഉറക്കി അവളും ഉറങ്ങി....


രാവിലെ നേരത്തെ അല്ലു മോൾ ആയിരുന്നു എഴുന്നേറ്റിരുന്നത്...

"മ്മാ...."

ഉറങ്ങുന്ന മീരയെ അല്ലു മോൾ തട്ടി വിളിച്ചു...

അല്ലു മോളെ ശബ്ദം കേട്ട മീര ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു....

"മ്മ...."

കുഞ് വീണ്ടും വിളിച്ചു...

മീരയ്ക്ക് തന്ടെ ചെവികളെ വിശ്വസിക്കാൻ കഴിഞ്ഞില്ല...തന്ടെ കുഞ് തന്നെയിത 'അമ്മ എന്നു വിളിക്കുന്നു...

അവൾ സന്തോഷത്തോടെ എഴുന്നേറ്റു കുഞ്ഞിനെ എടുത്തു മടിയിലിരുത്തി...

"അമ്മേടെ പൊന്ന് ഒന്ന് കൂടെ വിളിക്ക്... 'അമ്മ കേൾക്കട്ടെ..."

മീര കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു....

"മ്മാ...."

കുഞ് കുഞ്ഞരി പല്ലു കാണിച്ചു ചിരിച്ചു...

മീര കുഞ്ഞിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു...

"ആഹാ അമ്മയും മോളും രാവിലെ തന്നെ കൊച്ചു വർത്തമാനം പറഞ്ഞിരിക്കുവാ..."

മിത്ര അവിടേക്ക് വന്നു കൊണ്ട് ചോദിച്ചു...

"മിത്രേ... അല്ലു മോൾ എന്നെ 'അമ്മ എന്നു വിളിച്ചു...."

നിറഞ്ഞ കണ്ണാലെ സന്തോഷത്തോടെ മീര പറഞ്ഞു....

"ആണോ...അതിന് എന്തിനാ എന്റെ ചേച്ചികുട്ടി കരയുന്നേ...."

"സന്തോഷം കൊണ്ട മോളെ...പ്രസവികാതെ ഞാനും ഒരു അമ്മയായി...'അമ്മ എന്നുള്ള ഈ സ്ഥാനം എത്ര രസമാണെന്നോ..." 

"ഹ്മ്മ...ചേച്ചിയോട് 'അമ്മ ഒന്ന് അമ്പലത്തിൽ പോയി വരാൻ...ഇന്ന് തിരിച്ചു ഏട്ടന്റെ വീട്ടിൽ തന്നെ പോവുവല്ലേ..."

"ഹാ..നി മോളെ പിടിക്ക്...ഞാനൊന്ന് ഫ്രഷ് ആയി വരട്ടെ..."

മീര ഫ്രഷ് ആവാൻ പോയപ്പോൾ അല്ലുമോൾ മിത്രയുമായി കളിച്ചിരുന്നു...

ഫ്രഷ് ആയി വന്ന മീര അല്ലു മോൾക് ഭക്ഷണം കൊടുത്തു മോളെ കുളിപ്പിച്ചു ഉടുപ്പ് ഒക്കെ ഇട്ടു കൊടുത്തു ഇരുവരും അമ്പലത്തിലേക്ക് നടന്നു...

അമ്പളത്തിലേക്ക് പോകും വഴി മീര പഠിപ്പിച്ചിരുന്ന ട്യൂഷനിൽ അവളെ കൂടെ വർക്ക് ചെയ്തിരുന്ന ഒരു സാറേ കണ്ടു...

"ഹാ മീര...സുഖമാണോ..." സാർ

"അതേ... സാറിനോ..."

"സുഗഡോ... ഇതാര ആനന്ദിന്റെ മോളാണോ....." 

"ആനന്ദേട്ടന്ടെ മാത്രമല്ല എന്ടെയും കൂടെ മോള....."

"ആഹാ..എങ്ങനെയുടെ അവിടുത്തെ ജീവിതം..."

"കുഴപ്പമില്ല സാർ...എന്ടെ മോളും ഏട്ടനും ഉണ്ടാവുമ്പോൾ ഞാൻ നല്ല ഹാപ്പി ആണ്..."

മീര ഒന്ന് കൂടെ കുഞ്ഞിനെ തന്നോട് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു...

"എന്ന ശെരി സാർ...നട അടക്കും മുൻപ് അമ്പലത്തിൽ പോവട്ടെ ...."

"ഹാ..."

മീര പോകുന്നത് അയാൾ ഒരു വേദനയോടെ നോക്കി നിന്നു....

തനിക്കേറെ പ്രിയപ്പെട്ടത് തന്നിൽ നിന്ന് ആകലുമ്പോൾ ഉള്ള വേദന ആയിരുന്നു അത്.....

മീര അമ്പലത്തിൽ കയറി തൊഴുതു ഇറങ്ങിയപ്പോൾ ആണ് അവളെ അടുത്തേക്ക് അവരെ നാട്ടിൽ ഉള്ള ഒരു സ്ത്രീ വന്നത്....

"മീര മോളെ സുകല്ലേ..."

"സുഖമാണ് ചേച്ചി..."

മീര പുഞ്ചിരിയോടെ പറഞ്ഞു...എങ്കിലും അവളെ ഉള്ളിൽ നിറയെ സങ്കടമായിരുന്നു... അവളെ ആനന്ദേട്ടനെ ആലോചിച്ചു...

"ഇതാണോ മോളെ കുഞ്..."

"അതേ ചേച്ചി എന്ടെ അല്ലു മോൾ..."

"ആഹാ...സുന്ദരി കൊച്ചാണല്ലോ..."

അവർമോളെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു....അതിഷ്ടപെടാത്ത അല്ലു മോൾ മുഖം തിരിച്ചു മീരയുടെ കഴുത്തിലേക്ക് മുഖം ചേർത്തു കിടന്നു...

അവരോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു അവൾ അവരോട് യാത്ര പറഞ്ഞു വീട്ടിലേക്ക് നടന്നു....

വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം അവളും കുഞ്ഞും തിരിച്ചു കവ്ങ്ങലിലേക്ക് തന്നെ പൊന്നു......

ആനന്ദ് ഇതേ സമയം ഓരോന്ന് ആലോചിച്ചു മുറിയിൽ കിടക്കുവായിരുന്നു...

ദിവ്യ അവന്ടെ അടുത്തേക്ക് വന്നു...

"ആനന്ദ്...."

"ങ്ഹ് എന്താ ദിവ്യ...."

"ഒന്നുമില്ല....നിനക്കിപ്പോ പഴയ പോലെ എന്നോട് സംസാരിക്കണമെന്നൊന്നും ഇല്ലല്ലോ..."

ദിവ്യ പരിഭവത്തോടെ പറഞ്ഞു...

"ഹോ എന്ടെ പൊന്ന് ദിവ്യയെ...നിയിപ്പോ പഴയ പോലെയൊന്നുമല്ലല്ലോ എന്നോട് പെരുമാറുന്നെ അത് മാത്രമല്ല എനിക്കിപ്പോ എന്തോക്കെയോ അസ്വസ്ഥതകൾ...."

"ഹ്മ്മ...സാരമില്ല...."

ദിവ്യയും ആനന്ദും വീണ്ടും ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു....

മീര കാവുങ്ങലില് എത്തിയതും അമ്പികയോടും ജാനാകിയോടുമെല്ലാം വിശേഷം പറഞ്ഞു നേരെ ആനന്ദിന്റെ മുറിയിലേക്ക് ആണ് പോയത്....കുഞ്ഞിനെ അമ്പികയെ ഏല്പിച്ചിരുന്നു....

അവിടെ പോയി ഡോർ തുറന്നതും ആനന്ദിന് മുത്തം കൊടുക്കുന്ന ദിവ്യയെ ആണ് കണ്ടത്....ആ കാഴ്ച കണ്ടതും മീരയുടെ കണ്ണിൽ കണ്ണുനീർ ഉരുണ്ടു കൂടി...

ഞെട്ടലോടെ അവൾ ഇരുവരെയും നോക്കി....

"സോ...സോറി സാർ...."

"എന്താടി നി കാണിച്ചേ... ഒരു മുറിയിലേക്ക് വരുമ്പോൾ ഡോർ knock ചെയ്യണ്ടേ...നി നിന്ടെ സ്വന്തം മുറി പോലെ കണ്ടു അങ് കയറി വരുവാണോ...നിയിവിടത്തെ അല്ലു മോളെ വെറും ആയ മാത്രമാണ്...അതോർമ്മ വേണം...."

ദിവ്യ കിട്ടിയ തക്കത്തിന് അവളെ വേണ്ടുവോളം ശകാരിച്ചു.... മീര തല താഴ്ത്തി നിന്നു...പിന്നെ ഒരിക്കൽ കൂടെ ഇരുവരോടും സോറി പറഞ്ഞു
നിറഞ്ഞ കണ്ണാലെ ഡോറടച്ചു അവൾ അവളെ മുറിയിലേക്ക് പോയി.......


ഭാഗം :10


അവൾ പോയതും ആനന്ദ് ദിവ്യയെ തന്നിൽ നിന്ന് തള്ളി മാറ്റി...

"നിയെന്ത് പണിയ ദിവ്യ ഈ ചെയ്തേ...." ആനന്ദ്

"ഞാൻ എന്ത് ചെയ്തു..."

"നിയിപ്പോ എന്തിനാ എന്നെ കിസ് ചെയ്തേ..."

"അതിപ്പോ നമ്മൾ ഫ്രണ്ട്‌സ് ആവുമ്പോഴേ കിസ് തരാർ ഉള്ളതല്ലേ..." 

"അത് കരുതി...മീര ഇപ്പോൾ എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടാവില്ലേ..."

"അതിനെന്താ...മീര നിന്ടെ ഭാര്യ ഒന്നുമല്ലല്ലോ..."

ദിവ്യ ദേഷ്യത്തോടെ ചോദിച്ചു...

"ആ...അല്ല...എങ്കിലും..." 
ആനന്ദ് പതർച്ചയോടെ പറഞ്ഞു...

"എന്ത് എങ്കിലും...നിനക്കിപ്പോ ഞാനാണോ...അതോ ആ പോയ നിന്ടെ മോളെ നോക്കാൻ വന്നവളാണോ വലുത് .."

"ദിവ്യ ഞാൻ...."

"എനിക്ക് മനസിലായി ആനന്ദ്...."

ദിവ്യ കരഞ്ഞു....

"ദിവ്യ...പ്ളീസ്...കരയല്ലേ...ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല...."

ആനന്ദ് അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു....


ഹം...കരയ പോലും...അതും ഈ ദിവ്യ...ഇനിയും നിനക്ക് എന്നെ മനസിലായില്ലല്ലോ ആനന്ദ്...നിന്ടെ ഓർമ തിരികെ കിട്ടാതിരിക്കട്ടെ...എത്രയും പെട്ടന്ന് നിന്ടെ മനസിൽ എനിക്ക് കയറി പറ്റണം... എന്നിട്ട് നി പറയണം എനിക്ക് ദിവ്യയെ വിവാഹം കഴിക്കണം എന്ന്...
ആ ദിവസത്തിനായി കത്തിരിക്കുവാണ് ഞാൻ....


ദിവ്യ മനസിൽ പറഞ്ഞു കൊണ്ട് വീണ്ടും കള്ള കണ്ണീർ ഒഴുക്കി കൊണ്ടിരുന്നു....


ആനന്ദ് ഒരു വിധം ദിവ്യയെ സമാധാനിപ്പിച്ചു അവളെ മുറിയിലേക്ക് പറഞ്ഞു വിട്ടു....


എന്തിനാ ഞാൻ മീര കണ്ടതിന് ഇങ്ങനെ ടെൻഷൻ ആവുന്നത്....അവൾ എന്ടെ ആരുമല്ലല്ലോ...വെറും ഇവിടെ ജോലിക്ക് വരുന്നവൾ അല്ലെ...ആ അവൾക്ക് വേണ്ടി ഞാൻ ദിവ്യയോട് ചൂടാവാൻ പാടില്ലയിരുന്നു...
എല്ലാം എന്ടെ തെറ്റ....


ആനന്ദ് ബാൽക്കണിയിൽ പോയി നിന്നു....


ഇതേ സമയം മീര കണ്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ കരയുവായിരുന്നു...

തന്ടെ ആനന്ദേട്ടൻ ഇന്നിതാ ദിവ്യയെ സ്നേഹിക്കുന്നു...അവൾക് അവളെ സങ്കടം നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.....

അപ്പോഴാണ് ദിവ്യ അവിടേക്ക് വന്നത്....

ഹോ....മഹാറാണി കരയുവാണോ... ഹ്മ്മ...ഈ കരച്ചിൽ ഞാൻ ഒന്ന് കൂടെ കൂട്ടി തരാം കേട്ടോ...

ദിവ്യ മനസിൽ പറഞ്ഞു കൊണ്ട് മീരയുടെ അടുത്തേക്ക് ചെന്നു...

"മീര...."

ദിവ്യടെ ശബ്ദം കേട്ടു മീര വേഗം കണ്ണ് തുടച്ചു അവളെ നോക്കി....

"നി കരയുവാണോ...അവിടെ കണ്ടത്തൊന്നും നി കാര്യമാക്കേണ്ട...ഇത് നങ്ങൾ സ്ഥിരം ഉള്ളതാണ്....ഇപ്പോൾ ആനന്ദിന് എന്നെയാണ് ഇഷ്ടം...അവൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്നെയാണ്...നിന്നെ അവന് ഓർമ കൂടി ഇല്ല...

അവന്ടെ മനസിൽ നിനക്ക് ഇവിടുത്തെ അല്ലു മോളെ നോക്കാൻ വന്നവളെ സ്ഥാനമേ ഉള്ളു....ഞാനും ആനന്ദും സന്തോഷമായി ജീവിക്കട്ടെ...അതിന് നി ആനന്ദിന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ് തരണം...

നിനക്ക് ആനന്ദിന്റെ സന്തോഷമല്ലേ കാണേണ്ടത്....അത് കാണണമെങ്കിൽ നി ഒഴിയണം....എന്നിട്ട് ആനന്ദും ഞാനുമായുള്ള വിവാഹം നടക്കണം...."


ദിവ്യടെ സംസാരം കേട്ടു മീരയ്ക്ക് തരിച്ചു ഇരിക്കാനെ സാധിച്ചുള്ളൂ...

എങ്കിലും അവൾ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു...അവൾ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു ദിവ്യടെ അടുത്തേക്ക് പോയി...ദിവ്യ അവളെ സംശയത്തോടെ നോക്കി നിന്നു...പെട്ടന്നാണ് മീര ദിവ്യടെ മുഖമടിച്ചു ഒന്ന് കൊടുത്തത്.. ദിവ്യ പകപ്പോടെ മീരയെ നോക്കി....മീര ദേഷ്യത്തോടെ അവളോട് പറഞ്ഞു...

"ഇറങ്ങി പൊടി....അവൾ വന്നിരിക്കുന്നു...ഞാൻ ആനന്ദേട്ടന്ടെ ഭാര്യ ആണ്...ഏട്ടന്റെ ഓർമ പോയി എന്നുള്ളത് ശരി തന്നെ...പക്ഷെ ഞാൻ ഏട്ടന്റെ ഭാര്യ ആവതിരിക്കില്ലല്ലോ...നിയെന്ത് ധൈര്യത്തിലാടി എന്റെ ഭർത്താവിനെ ചുംബിച്ചെ... നാണമില്ലെടി നിനക്ക് വേറെ ഒരാളെ ഭർത്താവിനെ ചുംബിക്കാൻ...എന്നിട്ട് അവൾ വീര വാദവും മുഴക്കി വന്നിരിക്കുന്നു...പൊടി ഇവിടുന്ന്...ഇനിയും നി എന്ടെ കയ്യിൽ നിന്ന് വാങ്ങിച്ചു കൂട്ടേണ്ടെങ്കിൽ ഇപ്പോൾ ഈ മുറിയിൽ നിന്ന് ഇറങ്ങി പോവുന്നതാണ് നിനക്ക് നല്ലത്...."

ദിവ്യ പകയോടെ അവളെ നോക്കി....
എന്നിട്ട് ചവിട്ടി കുലുക്കി അവിടെ നിന്ന് പോയി....

ദിവ്യ പോയതും മീര ഡോറടച്ചു നിലത്തേക്ക് ഊർന്നിരുന്നു കരഞ്ഞു.....

ഇല്ല...ദിവ്യ നിനക്കെന്നല്ല ഒരുത്തിക്കും എന്റെ ആനന്ദേട്ടനെ ഞാൻ വിട്ടു തരില്ല....എന്ടെ ജീവനാണ് ആനന്ദേട്ടൻ....

മീര പതിയെ മനസിൽ ഉരുവിട്ടു കൊണ്ടിരുന്നു...

കാൽ മുട്ടിൽ തല വെച്ചു കുറെ സമയം അവൾ അവിടെ ഒരേ ഇരുപ്പ് ഇരുന്നു....

"ഏട്ടത്തി....ഏട്ടത്തി....."

അനു വന്നു ഡോറിൽ തട്ടി വിളിക്കുമ്പോൾ ആണ് അവൾ പിന്നെ എഴുന്നേൽകുന്നത്...
ആ ഇരുന്ന ഇരുപ്പിൽ കരഞ്ഞു കൊണ്ട് അവൾ എപ്പോഴോ ഉറങ്ങി പോയിരുന്നു...

മീര എഴുന്നേറ്റു ഡോർ തുറന്നു...ഡോർ തുറന്നു തന്ടെ മുന്നിൽ നിൽക്കുന്ന ഏട്ടത്തിയെ കണ്ടു അനു ഞെട്ടി പോയി....

പാറി പറന്ന മുടിയും കരഞ്ഞു ചീർത്ത മുഖവും കണ്ടു അനു ചോദിച്ചു...

"എന്താ ഏട്ടത്തി വല്ലാതിരിക്കുന്നെ...പനിയുണ്ടോ...."


അനു മീരയുടെ നെറ്റിയിൽ കൈ വച്ചു നോക്കി....

"ഏയ്...പനി ഒന്നുമല്ലല്ലോ...പിന്നെന്തു പറ്റി...ഏട്ടത്തി കരഞ്ഞോ..."

"ഒന്നുമില്ല മോളെ...ചെറിയ തലവേദന...."

"ആണോ...എന്ന റെസ്റ്റ് എടുത്തോ....ഞാൻ ഭക്ഷണം ഇങ്ങോട്ടെക്ക് കൊണ്ടു വരാo...." 

മീര ഒന്ന് തലയാട്ടി കൊണ്ട് ബെഡിൽ ചരിഞ്ഞു കിടന്നു....അവളെ കണ്ണപ്പോൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു...പക്ഷെ അനു അത് കണ്ടിരുന്നില്ല...


***************

"ആനന്ദ്...."

മുറിയിൽ ലാപ്പ് ടോപ്പിൽ നോക്കി ഓരോന്ന് ചെയ്തു കൊണ്ടിരിക്കുന്ന ആനന്ദിന്റെ അടുത്തേക്ക് ദിവ്യ വന്നു...

"എന്താ ദിവ്യ...."

"എന്നെ ഒന്ന് പുറത്തേക്ക് കൊണ്ട് പൊകോ...നമുക്ക് മാളിൽ ഒക്കെ ഒന്ന് പോയി വരാം..."

"ഒക്കെ...നി വേഗം റെഡി ആക്...അല്ല ദിവ്യ നിന്നെ ആരെങ്കിലും അടിച്ചോ...മുഖത്തു എന്താ ഒരു പാട്..."

പെട്ടന്ന് ആനന്ദ് അങ്ങനെ ചോദിച്ചതും ദിവ്യ പതറി...

"അ... അത്..ഞാൻ മുഖമടിച്ചു ഒന്ന് വീണു...അതാ..."

അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു...

"എന്നിട്ട് ഇപ്പോൾ വേദന ഉണ്ടോ ദിവ്യ...."

ആനന്ദ് മീര അടിച്ചിടത്തു തൊട്ട് കൊണ്ട് ചോദിച്ചു....അവൻ തൊട്ടപ്പോൾ വേദന കൊണ്ട് ദിവ്യടെ മുഖം ചുളുങ്ങി എങ്കിലും അവൾ ഇല്ലാത്തത് പോലെ അഭിനയിച്ചു...

"ഇല്ല ആനന്ദ്...ഒക്കെ ആണ്...നി വാ നമുക്ക് പുറത്തു പോകാം..." 

"ഒക്കെ...." ആനന്ദ്

അവൾ സന്തോഷത്തോടെ അവനെ ഒന്ന് കെട്ടിപിടിച ശേഷം അവളെ മുറിയിലേക്ക് റെഡി ആവാൻ പോയി...

അവളെ സന്തോഷത്തോടെ ഉള്ള പോക്ക് കണ്ടു ആനന്ദ് ചിരിച്ചു...

ഈ പെണ്ണിന്റെ ഓരോ കാര്യങ്ങൾ.....!!!

ദിവ്യ റെഡി ആയി വന്നു കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ടിരിക്കുന്ന മീരയെ ഒന്ന് പുച്ഛിച്ചു നോക്കി കൊണ്ട് ആനന്ദിന്റെ കയ്യിൽ തൂങ്ങി പോയി....

അങ്ങനെ അവർ ഇരുവരും മാളിലേക്ക് എത്തി....

ദിവ്യ ഓരോ സാധങ്ങൾ വാങ്ങി കൂട്ടുവാണ്...

ആനന്ദ് അവിടുള്ള ഇരിപ്പിടത്തിൽ ഇരിക്കുമ്പോഴാണ് അവന്ടെ അടുത്തേക്ക് വീണ്ടും സന്ധ്യ വന്നത്....

"ഹായ് ആനന്ദ്..." സന്ധ്യ

ആനന്ദ് ഫോണിൽ നിന്ന് മുഖമുയർത്തി നോക്കിയപ്പോൾ സന്ധ്യ ആണ്...

അവൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട്  ചിരിച്ചു....

"How are you...??" സന്ധ്യ

"Fine and uh..." 

"Fine... where is your wife...."

"Wife...? " 

ആനന്ദ് പുരികം ചുളിച്ചു സംശയത്തോടെ ചോദിച്ചു...

"Yah ur wife... എന്താ അവളെ name...മ...ഹേയ്...ഹാ മീര...where is മീര...." സന്ധ്യ

"മീര...ഏത് മീര...." ആനന്ദ്

"ഹേയ് ആനന്ദ്...മീര നിന്ടെ wife.. അന്ന് നമ്മൾ റെസ്റ്റോറന്റ്ൽ വച്ചു കണ്ടപ്പോൾ നി എനിക്ക് പരിജയപേടുത്തി തന്നില്ലേ..."

"എന്ന്... അതിന് നമ്മൾ ഡിവോഴ്സ് ആയ ശേഷം ഇന്നല്ലേ വീണ്ടും കാണുന്നെ..."

"നിയെന്തൊക്കെയ ആനന്ദ് പറയുന്നേ...നമ്മൾ one വീക് മുൻപ് റസ്റ്റോറന്റ്ൽ നിന്ന് കണ്ടിരുന്നു..."

ആനന്ദിന് അവൾ പറയുന്നതൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല....
അവൻ സംശയ ഭാവത്തോടെ തന്നെ അവളെ നോക്കി നിന്നു...

പെട്ടന്നാണ് ദിവ്യ അവരെ അടുത്തേക്ക് വന്നത്...

"ഹോ...ഇവൾ ഇപ്പോഴും ആനന്ദിന്റെ കൂടെ ആണോ...."

ദിവ്യയെ നോക്കി പുച്ഛിച്ചു കൊണ്ട് സന്ധ്യ ചോദിച്ചു...

ദിവ്യ അവളെ ഒന്ന് തറപ്പിച്ചു നോക്കി ആനന്ദിനെയും കൊണ്ട് അവിടെ നിന്ന് വീട്ടിലേക്ക് പൊന്നു...

അപ്പോഴും ആനന്ദിന്റെ മനസിൽ ഒരു ലോഡ് സംശയങ്ങൾ ആയിരുന്നു...

മീര...എന്ടെ ഭാര്യ...അതാര...ഇനി അല്ലു മോളെ നോക്കുന്ന മീര ആണോ....സന്ധ്യ എന്താ അങ്ങനെ ഒക്കെ പറഞ്ഞത്....അവളെ ഞാൻ എപ്പോഴാ restaurentil നിന്ന് കണ്ടത്...

എന്തൊക്കെയാ ഇവിടെ നടക്കുന്നെ....

ഇപ്പോ എനിക്കൊരു കാര്യം ഉറപ്പായി....ഞാനും മീരയും തമ്മിൽ എന്തോ ബന്ധം ഉണ്ട്...

ഞാൻ കണ്ട സ്വപ്നങ്ങൾ ഒക്കെ സത്യമാവും അപ്പോ.... അങ്ങനെ ആണെങ്കിൽ മീരയുടെ ഭർത്താവ് ഞാൻ ആവില്ലേ....

അവളെ മുറിയിൽ ഒന്ന് സെർച്ച് ചെയ്തു നോക്കണം...ഞാനാണ് അവളെ ഭർത്താവ് എങ്കിൽ അവിടെ നിന്ന് എന്തെങ്കിലും തെളിവ് കിട്ടാതിരിക്കില്ല....

ആനന്ദ് പലതും മനസിൽ കണക്ക് കൂട്ടി കൊണ്ട് അവിടെ ഇരുന്നു....

അന്ന് അവൻ പല പ്രാവശ്യം ആ റൂം സെർച്ച് ചെയ്തു നോക്കാൻ വേണ്ടി ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല...അവിടെ മീര ഉണ്ടായിരുന്നു....അത് കൊണ്ട് തന്നെ ഇനി നാളെ സെർച്ച് ചെയ്യാമെന്ന് അവൻ കരുതി...

അവന്ടെ മീരയുടെ മുറിയുടെ മുൻപിൽ ഉള്ള കറക്കം ദിവ്യ കണ്ടിരുന്നു...

"ആനന്ദ്..."

"ഹാ...."

"നിയെന്തിനാ മീരയുടെ മുറിയുടെ മുന്നിൽ കിടന്നു കറങ്ങുന്നെ..."

"ഒന്നുമില്ല ദിവ്യ...."

"ഹ്മ്മ..എന്തോ ഉണ്ടെന്ന് എനിക്കറിയാം..."

"ദിവ്യ...നി ഞാൻ ചോദിക്കുന്ന കാര്യത്തിന് സത്യസന്ധമായി എന്നോട് ഉത്തരം പറയണം...."

"ഹാ ചോദിക്ക് ആനന്ദ്...എന്താ...."

"ഞാനും മീരയും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ...അല്ലെങ്കിൽ നിങ്ങൾ എല്ലാവരും എന്നിൽ നിന്ന് എന്തെങ്ങിലും മറച്ചു വെക്കുന്നുണ്ടോ...."


ആനന്ദിന്റെ അടുത്തു നിന്ന് ദിവ്യ അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല....

അത് കൊണ്ട് തന്നെ അവൾ നന്നായി ഞെട്ടിയിരുന്നു....പക്ഷെ പെട്ടന്ന് തന്നെ അവൾ ആ ഞെട്ടൽ സമർഥമായി മറച്ചു വച്ചു....


എന്നാൽ അവളെ തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്ന ആനന്ദ് അവൾ ഞെട്ടിയത് കണ്ടിരുന്നു...

"ഹേയ്...ഇല്ലല്ലോ...എന്താ ഇപ്പോ അങ്ങനെ ചോദിക്കാൻ...അത് മാത്രമല്ല മീര ഇവിടെ ജോലി ചെയ്യുന്നവൾ അല്ലെ...ആ അവളും നിയും തമ്മിൽ എന്ത് ബന്ധം ഉണ്ടാവാന...."

"ഞാൻ വെറുതെ ചോദിച്ചന്നെ ഉള്ളു...."

ആനന്ദ് അതും പറഞ്ഞു അവിടെ നിന്ന് പോയി....

കാര്യങ്ങൾ കൈ വിട്ടു പോകുവണല്ലോ....ആനന്ദിന് അവന്ടെ ഓർമ ഇനി തിരിച്ചു കിട്ടിയോ...ഒന്നും മനസിലാവുന്നില്ലല്ലോ....

ചിലപ്പോ ഓർമ തിരിച്ചു കിട്ടിയിട്ടില്ലായിരിക്കും....പക്ഷെ മീരയെ കാണുമ്പോൾ എന്തെങ്കിലും ബന്ധം തോന്നുവായിരിക്കും....ഹ്മ്മ...ആ മീരയെ എത്രയും പെട്ടന്ന് ഇവിടെ നിന്ന് പറഞ്ഞു വിടണം....

ഇനിയുള്ള എന്ടെ ശ്രമം അതിനാണ്...


മീര നിനക്ക് ഈ കാവ്ങ്ങൾ തറവാട്ടിൽ നിന്ന് പടി ഇറങ്ങാൻ സമയമായി....പടി ഇറക്കിയിരിക്കും നിന്നെ ഞാൻ.....


അവസാനഭാഗം


പിറ്റേന്ന് മീരയും കുഞ്ഞും സ്വിമ്മിങ് പൂളിന്ടെ അടുത്തു ഇരിക്കുവായിരുന്നു...

ഇത് തന്നെ പറ്റിയ സമയം എന്നു കരുതിയ ആനന്ദ് അവളെ മുറിയിലേക്ക് കയറി....അവിടം മുഴുവനും നോക്കിയിട്ടും അവന് ഒരു ഫോട്ടോ പോലും കിട്ടിയില്ല...
പെട്ടന്നാണ് അന്നവൾ എഴുതിയിരുന്ന ഒരു ബുക്ക് അവൻ കണ്ടത്...

അതെടുത്തു നോക്കിയപ്പോൾ ആണ് അതൊരു ഡയറി ആണെന്ന് അവനു മനസിലായത്....അവൻ മെല്ലെ ആ ഡയറിയും കൊണ്ട് തന്ടെ മുറിയിലേക്ക് വന്നു...എന്നിട്ട് മുറിയുടെ ഡോർ കുറ്റിയിട്ട ശേഷം അടുത്തുള്ള ഒരു ചെയറിൽ ഇരുന്നു ആ ഡയറി മറിച്ചു നോക്കി....

അതിൽ ആദ്യമൊക്കെ മീര ട്യൂഷൻ പഠിപ്പിക്കാൻ പോയതും മറ്റും ഒക്കെ ഉള്ള കാര്യങ്ങളാണ്...

പിന്നെ ഉള്ളതിൽ ആനന്ദിന്റെ വിവാഹം അവൾക്ക് വന്നതായിരുന്നു...അവിടുന്ന് മുതൽ ഉള്ളത് അവൻ ശ്രദ്ധയോടെ വായിക്കാൻ തുടങ്ങി....

അതിൽ ഉണ്ടായിരുന്നു ആനന്ദ് അവളെ അമ്പലത്തിൽ പോയി കണ്ടതും മറ്റുമെല്ലാം...എല്ലാം ആനന്ദ് ഒരു തരം കൗതുകത്തോടെ ആയിരുന്നു വായിച്ചിരുന്നത്....

പിന്നെയൊരു പേജിൽ  വലുതായി *അല്ലു മോളുടെ മീരമ്മ* എന്നു എഴുതി വച്ചിരിക്കുന്നു...

പെട്ടന്ന് തന്നെ ആനന്ദ് അവന്ടെ ഫോൺ എടുത്തു ഇതുവരെ അവൻക്ക് തുറക്കാൻ കഴിയാത്ത ആ ഫോൾഡർ എടുത്തു...എന്നിട്ട് അതിൽ അല്ലുമോളുടെ മീരമ്മ എന്നു പാസ്സ്‌വേർഡ്‌ അടിച്ചതും അത് തുറന്നു...

അതിൽ ഉണ്ടായിരുന്നു ആനന്ദ് അന്നെടുത്ത ഫോട്ടോ...

ഒരു തരം ഞെട്ടലോടെ അവൻ അതെല്ലാം നോക്കി കണ്ടു...

ഫോൺ തിരികെ വച്ച ശേഷം അവൻ വീണ്ടും ഡയറി വായിക്കാൻ തുടങ്ങി.....

അതിൽ കുറെ അല്ലു മോളെ വർണിച്ചത് ആയിരുന്നു ആദ്യം....

*ഇഷ്ടമില്ലാതെ ആയിരുന്നു ഞാൻ ആനന്ദേട്ടന്ടെ താലിക്ക് മുൻപിൽ തല താഴ്ത്തി കൊടുത്തത്....എന്നാൽ ഇവിടെ വന്നു അല്ലു മോളെ കാണുകയും ദിവസങ്ങൾ പോകുകയും ചെയ്തപ്പോൾ ആനന്ദേട്ടൻ എന്ടെ മനസിൽ കയറി പറ്റിയിരുന്നു....ഇത് വരെ അറിയാത്ത പ്രണയമെന്ന വികാരവും...'അമ്മ എന്ന പദവിയും ആ മനുഷ്യൻ കാരണം എനിക്ക് ലഭിച്ചു....*

അത്ര മാത്രം ഒരു പേജിൽ എഴുതിയിരിക്കുന്നു...

ആനന്ദ് ആകാംഷയോടെ അടുത്ത പേജ് മറിച്ചു...

*ഇന്ന് ഞാനാകും എല്ലാവരെളും കൂടുതൽ സന്തോഷിക്കുന്നവൾ...ആനന്ദേട്ടൻ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിരിക്കുന്നു....*

പിന്നീടുള്ളത്തിൽ ഒക്കെ അവരെ ജീവിതത്തിൽ നടന്നത് ആയിരുന്നു...

അതിൽ ആനന്ദിന് ആക്‌സിഡന്റിന് ശേഷമുള്ളതും എല്ലാം ഉണ്ടായിരുന്നു....അവളെ സങ്കടങ്ങൾ ആയിരുന്നു ആ പേജുകളിൽ...ചില ഭാഗങ്ൾ അവളെ കണ്ണുനീർ കൊണ്ട് മാഞ്ഞു പോയിരിക്കുന്നു....

അത് വായിച്ച ആനന്ദിന്റെ കണ്ണ് പോലും നിറഞ്ഞിരുന്നു....

***************

മീര പൂളിൽ കാലിട്ടു മോളേയും മടിയിൽ ഇരുത്തി ഓരോന്ന് ആലോജിക്കുവാണ്... ഇടക്ക് അവളെ കണ്ണും നിറയുന്നുണ്ട്...അല്ലുമോൾ കയ്യിൽ ഉള്ള ടോയ് കൊണ്ട് കളിക്കുവാണ്...

ഇതും കണ്ടു കൊണ്ടാണ് ദിവ്യ അവിടേക്ക് വന്നത്.....

ഹ്മ്മ...ശെരിയാക്കി തരമെഡി നിന്നെ ഞാൻ....

ദിവ്യ പോയി മീരയെ പിന്നിൽ നിന്ന് തള്ളി....മീരയും കുഞ്ഞും വെള്ളത്തിലേക്ക് വീണു....കുഞ് ശ്വസo കിട്ടാതെ കൈ കാലിട്ടടിക്കാൻ തുടങ്ങി...മീര വേഗം കുഞ്ഞിനെ എടുത്തു പൂളിൽ നിന്ന് കയറി....

"അമ്മേ......"

മീര അലറി....

അവൾ കുഞ്ഞിന്റെ അവസ്ഥ കണ്ടു കരയുവായിരുന്നു....

അപ്പോഴേക്ക് ശബ്ദം കേട്ടു എല്ലാവരും വന്നു...എത്ര തട്ടി വിളിച്ചിട്ടും കുഞ് എഴുന്നേൽകുന്നുണ്ടായിരുന്നില്ല....വേഗം കുഞ്ഞിനെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി....മീരയെ പോകാൻ ദിവ്യ സമ്മതിച്ചില്ല....

മീര അവിടെ ഇരുന്ന് പൊട്ടി കരഞ്ഞു.....

എന്ടെ മോൾ....ഈശ്വര അവൾക് ഒന്നും പറ്റാരുതെ.... അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ജീവിച്ചിരിക്കില്ല ഞാൻ...ആരാ എന്നെയും മോളേയും പുറകിൽ നിന്ന് തള്ളിയെ....അറിയില്ല....പാവം എന്റെ മോൾ....

ഒരു ഭ്രാന്തിയെ പോലെ അവൾ അവിടെ ഇരുന്നു ഓരോന്ന് പിറുപിറുത്തു കരഞ്ഞു കൊണ്ടിരുന്നു....

അവർ തിരിച്ചു വരുവോളം അവൾ അവിടെ ഒരേ ഇരുപ്പ് ഇരുന്നു....

അവർ തിരിച്ചു വന്നതും മീര കുഞ്ഞിന്റെ അടുത്തേക്ക് ഓടി....

"എന്ടെ കുഞ്......"

അവൾ ഓടി വന്നു കുഞ്ഞിനെ എടുത്തു തുരു തുരെ ചുംബിച്ചു...ഒരു തരം ഭ്രാന്തമായ അവസ്ഥ ആയിരുന്നു അവൾക്കപ്പോൾ....

"ഹോ എന്താ അവളുടെ അഭിനയം...ഞാൻ കണ്ടതാണ് ഇവൾ കുഞ്ഞിനെ പൂളിലേക്ക് ഇടുന്നത്....എന്നിട്ട് എന്നെ കണ്ട ഇവളും പൂളിലേക്ക് എടുത്തു ചാടിയത...." 

ദിവ്യ മീരയെ ചൂണ്ടി പറയുന്നത് കേട്ടു അവരെല്ലാം ഞെട്ടി.... എന്തിനേറെ മീര പോലും ഞെട്ടലോടെയാണ് അവളെ നോക്കിയത്....

"ഇല്ല...ഞാനല്ല കുഞ്ഞിനെ പൂളിൽ ഇട്ടത്...ആരോ എന്നെയും കുഞ്ഞിനെയും തള്ളിയത് ആണ്. ...."

മീര കുഞ്ഞിനെ മാറോട് അടക്കിപ്പിടിച് കൊണ്ട് പറഞ്ഞു....

"ഹോ എന്താ  അഭിനയം...സമ്മതിച്ചു തന്നിരിക്കുന്നു...ആനന്ദ് നി നട്ടെല്ല് ഉള്ള ആണ് ആണേൽ തല്ലി പുറത്താക് ഇവളെ...നിന്ടെ കുഞ്ഞിനെയാണ് അവളിന്ന് കൊല്ലാൻ ശ്രമിച്ചത്...."

ദിവ്യ ആനന്ദിനെ നോക്കി കൊണ്ട് പറഞ്ഞു....

"ഞ...ഞാനല്ല...." 

മീര തേങ്ങി കൊണ്ട് പറഞ്ഞു....

എല്ലാം കേട്ടു ദേഷ്യത്തോടെ നിന്ന ആനന്ദ് മീരയുടെ മുന്നിൽ വന്നു നിന്നു....

"ഞാൻ.. ചെയ്... തിട്ടില്ല...." 

മീര കുഞ്ഞിനെ തന്നിലേക്ക് അടക്കി പിടിച്ചു കൈ കൂപ്പി കണ്ണടച്ചു കൊണ്ട് പറഞ്ഞു....

*ട്ടെ....*

പെട്ടന്ന് ഒരടിയുടെ ശബ്ദം കേട്ടതും മീര ഞെട്ടലോടെ കണ്ണ് തുറന്നു മുന്നിലേക്ക് നോക്കി....

അതാ അവിടെ കവിളിൽ കൈ വെച്ചു ചുവന്ന കണ്ണാലെ ആനന്ദിനെ നോക്കുന്ന ദിവ്യ ...

"ആ...ആനന്ദ്...." 

ദിവ്യ വിക്കലോടെയും പാതർച്ചയോടെയും അവനെ വിളിച്ചു....

"നിർത്തേടി പുല്ലേ നിന്ടെ അഭിനയം...ഇത്ര സമയം നിയിവിടെ നിന്നു അഭിനയിച്ചു തകർക്കുവായിരുന്നല്ലോ.... ഇവിടെ മീര അല്ല അഭിനയിച്ചത്...നിയാണ്...നി അല്ലെടി ഇവരെ പൂളിലേക്ക് തള്ളി ഇട്ടത്....ഞാൻ കണ്ടിരുന്നു എല്ലാം....എന്ടെ ഭാര്യ അല്ല അത് ചെയതത്...അവൾക് അങ്ങനെ ചെയ്യാൻ കഴിയില്ല.....ഹോസ്പിറ്റലിൽ പോയി വന്ന ശേഷം നിനക്കുള്ളത് തരാൻ നിൽക്കുമ്പോൾ ആണ് അവളെ അഭിനയം...."

ആനന്ദ് ചീറി കൊണ്ട് ദിവ്യയോട് പറഞ്ഞു....

മീരയും ദിവ്യയും എല്ലാവരും ഞെട്ടലോടെ അവനെ നോക്കി....
ദിവ്യ ആകെ പകച്ചു പോയിരുന്നു....

ആനന്ദേട്ടന് ഓർമ തിരിച്ചു കിട്ടിയോ....!!

മീര അവന്ടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി....

"ഇറങ്ങി പൊടി ഇവിടുന്ന്...നിന്നെ പോലെ ഒരു ഫ്രണ്ടിനെ എനിക്കിനി വേണ്ട....നിയിന്ന് ഒന്നും അറിയാത്ത എന്ടെ കുഞ്ഞിനെയും ഭാര്യയെയുമാണ് കൊല്ലാൻ നോക്കിയത്...ഇനി നിന്നെ എന്ടെ കൺ മുന്നിൽ കണ്ടു പോവരുത്...."

ആനന്ദ് അലറി കൊണ്ട് ദിവ്യയെ പിന്നിലേക്ക് തള്ളി.....അവൾ നിറഞ്ഞ കണ്ണാലെ അവനെ നോക്കി കൊണ്ട് അവിടെ നിന്ന് പോയി...

"മോനെ....നിനക്ക്...നിനക്ക് ഓർമ വന്നോ എല്ലാം...." 

അംബിക കരഞ്ഞു കൊണ്ട് അവനോട് ചോദിച്ചു....

"ഇല്ല അമ്മേ....എനിക്കിപ്പോഴും എന്ടെയും മീരയുടെയും വിവാഹം പോലും ഓർമ ഇല്ല...." 

"പിന്നെ....പിന്നെ നിനക്കെങ്ങനെ മീര നിന്ടെ ഭാര്യ ആണെന്ന് മനസിലായി..." നരേഷ്

"ഞാൻ മീരയുടെ ഡയറി വായിച്ചു...അതിൽ ഉണ്ടായിരുന്നു എല്ലാം...സോറി മീരേ നിന്ടെ അനുവാദമില്ലാതെ നിന്ടെ ഡയറി വായിച്ചതിഞ്ഞു...."

അതിന് നിറഞ്ഞ കണ്ണാലെ മീര ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു....

എല്ലാവരും വീടിന്ടെ അകത്തേക്ക് കയറി....

"എന്നാലും 'അമ്മ നിങ്ങൾക് എന്നോട് എല്ലാം പറയാമായിരുന്നു...." ആനന്ദ്..

"അത് മോനെ എല്ലാം പെട്ടന്നറിഞ്ഞാൽ നിന്ടെ ജീവന് ആപത്ത് ആണെന്ന് ഡോക്ടർ പറഞ്ഞു...."

"ഹ്മ്മ...ആ സമയം പലരും മുതലെടുത്തു...."

"ദിവ്യ അങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ ആരും കരുതിയില്ല...നാശം പിടിച്ചവൾ... ഒന്നും അറിയാത്ത ഈ കുഞ്ഞിനെ അവൾക് എങ്ങനെ അങ്ങനെ ചെയ്യാൻ തോന്നി...." ജാനകി

"കഴിഞ്ഞത് കഴിഞ്ഞു...മീര മോളെ പോയി ഡ്രെസ് മാറ്റ്..." അംബിക

മീര മോളേയുo കൊണ്ട് മുറിയിലേക്ക് നടന്നു...പിന്നാലെ ആനന്ദും...

"മീര..." 

"എന്താ ഏട്ട...."  

"സോറി...താൻ കുറെ സങ്കടപെട്ടല്ലേ... ഒന്നും ഞാൻ അറിഞ്ഞില്ല...." 

"അതൊക്കെ കഴിഞ്ഞതല്ലേ ഏട്ട....അത് വിടാം നമുക്ക്...."

അതും പറഞ്ഞു മീര കുഞ്ഞിനെ ആനന്ദിന്റെ കയ്യിൽ ഏല്പിച്ചു ഫ്രഷ് ആവാൻ പോയി....

*******************

പിറ്റേന്ന്........

ആനന്ദ് ഹാളിൽ നരേഷിനോട് ബിസിനസിനെ കുറിച്ച് ഓരോന്ന് സംസാരിച്ചു നിക്കുവാണ്....മറ്റുള്ളവരൊക്കെ സെറ്റിയിൽ ഇരിക്കുന്നുമുണ്ട്...

പെട്ടന്നാണ് ആനന്ദിന് അവന്ടെ തല വെട്ടി പൊളിയുന്ന പോലെ തോന്നിയത്....കണ്ണിലൊക്കെ ഇരുട്ട് മൂടി...നില്കുന്നിടം മുഴുവൻ കറങ്ങുന്ന പോലെ അവനനുഭവപ്പെട്ടു....

പതിയെ അവൻ നിലത്തേക്ക് വീണു.....

"അയ്യോ....മോനെ....." അംബിക

"ആനന്ദേട്ട..  "" മീര

"ഏട്ട......." അനു

എല്ലാവരും കൂടെ ആനന്ദിനെ കുലുക്കി വിളിച്ചെങ്കിലും ഒരു ഉത്തരവും ഉണ്ടായില്ല....നരേഷ് വേഗം അവനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി....അംബികയും ജാനകിയും അയാളെ കൂടെ പോയിരുന്നു...അല്ലുമോൾ ഉള്ളത് കൊണ്ട് തന്നെ മീര അവിടെ നിന്നു...

ഇപ്പോൾ വീട്ടിൽ മീരയും കുഞ്ഞും അനുവും മാത്രമായി....മീരയ്ക്ക് ഒരു സമതനാവുമില്ല....അവൾ കരഞ്ഞു കൊണ്ടിരിക്കുവാണ്....

"ഏട്ടത്തി...കരയല്ലേ...ഏട്ടന് ഒന്നും പറ്റില്ല...." 

അനു അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക് തന്ടെ സങ്കടം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല....

"അനു മോളെ എനിക്കിവിടെ നിന്നിട്ട് ഒരു സമതനാവുമില്ല...ഞാൻ വേഗം ഡ്രസ് മാറ്റി വരാം...അത് വരെ നി അല്ലു മോളെ ഒന്ന് പിടിക്ക്...." 

മീര മോളെ അനുവിന്ടെ കയ്യിൽ ഏല്പിച്ചു വേഗം മുറിയിൽ പോയി ഒരുങ്ങി വന്നു...

"മോളെ...നിയും വാ എന്ടെ കൂടെ...." 

അങ്ങനെ അവർ നരേഷിന് വിളിച്ചു ഏത് ഹോസ്പിറ്റലിൽ ആണെന്ന് ചോദിച്ചു മനസിലാക്കി അങ്ങോട്ടെക് പോയി...അവിടെ എത്തി മീര വേഗം icu വിന്ടെ മുന്നിലേക്ക് കുഞ്ഞിനെയും കൊണ്ട് ഓടി.....

"അച്ഛാ...എന്തായി...ഡോ ..ഡോക്ടർ എന്ത് പറഞ്ഞു...." മീര

"ഡോക്ടർ ഇത് വരെ ഒന്നും പറഞ്ഞില്ല മോളെ...." നരേഷ്

മീര കരഞ്ഞു കൊണ്ട് അവിടുള്ള കസേരയിൽ ഇരുന്നു....അംബികയും ജാനാകിയും എല്ലാം അവളെ സമാതാനിപ്പിക്കുന്നുണ്ടായിരുന്നു......



ദൈവമേ....വേദനിപ്പിച്ചു മതിയായില്ലേ....!

സമയം കടന്നു പോയി......

പെട്ടന്നാണ് ഒരു ഡോക്ടർ icu വിന്ടെ വെളിയിലേക്ക് വന്നത്....

"ഡോക്ടർ എന്ടെ മോൻ...." നരേഷ്

"ആനന്ദ് ok ആണ്... കുഴപ്പമില്ല...അവന്ടെ ഓർമകൾ ഒക്കെ തിരിച്ചു ലഭിച്ചിരിക്കുന്നു....കുറച്ചു കഴിഞ്ഞ നിങ്ങൾക് അവനെ വീട്ടിൽ കൊണ്ട് പോവാം...."

അത് കേട്ടതും എല്ലാവരിലും സന്തോഷം കളിയാടി....അങ്ങനെ കുറച്ചു സമായതിഞ്ഞു ശേഷം അവർ ആനന്ദിനെയും കൊണ്ട് തിരിച്ചു വീട്ടിലേക്ക് വന്നു....

രാത്രി ആനന്ദ് മുറിയിൽ കിടക്കുവാണ്......അല്ലുമോൾ തൊട്ടിലിലും കിടന്നുറങ്ങുന്നുണ്ട്....മീര അവളുടെയും കുഞ്ഞിന്റെയും ഡ്രെസുകൾ എല്ലാം അടുക്കി വച്ചു കൊണ്ടിരിക്കുന്നു....


മീരേ...."

"എന്താ അനന്ദേട്ട...." 

"നിയിങ് വാ ..."

ആനന്ദ് അവളെ വലിച്ചു തന്ടെ മടിയിൽ ഇരുത്തി....

"അയ്യേ...എന്താ ആനന്ദേട്ട ഈ ചെയ്യുന്നേ...."

"ചെയ്തില്ലല്ലോ...ചെയ്യാൻ പോകുന്നല്ലേ ഉള്ളു...." 

ആനന്ദ് ഒരു കള്ള ചിരിയോടെ പറഞ്ഞു....

അത് കേട്ട മീരയുടെ മുഖത്തു നാണത്തിന്ടെ ചുവപ്പ് രാശി പടർന്നു....

"മീരേ....."

ആനന്ദ് ആർദ്രമായി അവളെ വിളിച്ചു...

"ഹ്മ്മ...."

അവന്ടെ നെഞ്ചിൽ ചാരി കൊണ്ട് അവൾ വിളികേട്ടു....

"ഞാൻ നിന്നെ സ്വന്തമാക്കിക്കോട്ടെ എല്ലാ അർത്ഥത്തിലും..."

അതിന് മീര നാണത്താൽ കലർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു അവളെ സമ്മതം അറിയിച്ചു....ആനന്ദ് ഒരു പുഞ്ചിരിയോടെ അവളെ തന്ടെ മടിയിൽ നിന്ന് എഴുന്നേൽപ്പിച്ചു ബെഡിലേക്ക് കിടത്തി....

പതിയെ ആനന്ദ് അവളിലേക്ക് പടർന്നിറങ്ങി.... ആദ്യ പ്രണയ വേഴ്ചയുടെ ആലസ്യത്തിൽ മീര നന്നായി തന്നെ ക്ഷീണിത ആയിരുന്നു.... അവൾ ആനന്ദിന്റെ നെഞ്ചോട് തല വെച്ചു കിടന്നു....

അപ്പോഴാണ് തോട്ടിൽ ഒന്നനങ്ങിയത്.... മീരയും ആനന്ദും ഒരു പോലെ അല്ലുമോളെ നോക്കി....

ഉറക്കത്തിൽ അല്ലു മോൾ ഒന്ന് ചിണുങ്ങി ചിരിച്ചു കൊണ്ട് തിരിഞ്ഞു കിടന്നു....അത് കണ്ടു ഇരുവരും പരസ്പരം നോക്കി ഒന്ന് പുഞ്ചിരിച്ചു....

ആ നിലാവുള്ള രാത്രിൽ അവർ ആരംഭിക്കുകയാണ് ഒരു പുതിയ ജീവിതം.......ഏറെ സങ്കടങ്ങൾക് ശേഷo ഇരട്ടി മധുരമുള്ള ജീവിതം......


അവസാനിച്ചു.........


ആനന്ദിന്റെ നല്ല ഭാര്യ ആയും അല്ലുമോളെ 'അമ്മ ആയും ഇനിയുള്ള കാലം സന്തോഷത്തോടെ മീര കഴിയട്ടെല്ലേ.....ആനന്ദും അത് പോലെ തന്നെ......
അപ്പോ നമുക്ക് അങ് റ്റാറ്റ ബൈ ബൈ പറയാം....ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒത്തിരി നന്ദി....


✍🏼Aadhila_Aadi

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌