❤️ എന്റെ മാഷ് 2 ❤️
ഫുൾ പാർട്ട്
*🥀PART 1*
---------------------
"എടിയെ...ഇത് തന്നെയല്ലേ വീട്....."
"ആഹ് ഇതെന്നെയാണ്....."
"ഞാൻ ഈ വീട് മുൻപ് എവിടെയോ കണ്ട പോലെ...."
"സ്വപ്നത്തിൽ ആവും...."
"ശെരിയ....."
എന്നും പറഞ്ഞു കൊണ്ട് ഞാൻ ആ വീടിന്ടെ മതിലിൽ വലിഞ്ഞു കയറി....എന്നിട്ട് താഴെ നിൽക്കുന്ന ആ കുരിപ്പിനെയും വലിച്ചു കയറ്റി.......
"മീനുവേ നി നല്ലൊരു മതിൽ ചാട്ട കാരി ആണ് ട്ടോ.... ഭാവി കാണുന്നുണ്ട്...."
"പോടി പിശാശ്ശേ...അല്ല നിനക്ക് അവന്റെ സോറി നിന്ടെ മാഷിന്റെ മുറി അറിയോ...."
"ഇല്ല...."
എന്നും പറഞ്ഞു അവൾ ഇരു ഷോൾഡറും പോക്കി ഇളിച്ചതും ഞാനവളെ ഒന്ന് ഇരുത്തി നോക്കി...ഇനിയിപ്പോ അവൾ മുറിയൊക്കെ കണ്ടു പിടിച്ചു അവളെ മാഷിനെ കാണുമ്പോഴേക് ടൈം എത്ര ആവും....
ഹോ...മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ....വല്ല ചെക്കന്മാരും ഉണ്ടായിരുന്നേൽ വായി നോക്കി എങ്കിലും സമയം കളായമായിരുന്നു...
"എടി മീനുവേ...നി എന്ത് ചിന്തിച്ചു നിൽക... വാ അകത്തേക്ക് കയറാം...."
"എങ്ങനെ കയറും...."
"തോ...അവിടെ ഒരു മരമത നേരെ ടറസിലേക് ഉള്ളത്....അത് വഴി കയറാം...."
"Wokey...."
എന്നും പറഞ്ഞു ഞങ്ങൾ രണ്ടും ആ മരത്തിൽ വലിഞ്ഞു കയറാൻ തുടങ്ങി....
ആദ്യം ഞാൻ ആണ് കയറിയത്.....ഞാൻ ബാൽകണിയിലേക് കയറി നിന്നു ശ്രുതിയെ വൈറ്റ് ചെയ്തു....ഈ കുരിപ്പ് എന്താ ഇങ്ങോട്ട് എത്താതെ എന്നും കരുതി താഴേക്ക് നോക്കിയപ്പോ അവൾ കയറാൻ ശ്രമിച്ചു കൊണ്ടിരിക്കുവാണ്....
"എടിയെ...നി ഇന്നെങ്ങാനും കയറുവോ...."
മീനു ശബ്ദം കുറച്ചു അവളോട് ചോദിച്ചു....
അതിഞ്ഞു ശ്രുതി ഒന്ന് ചിരിച്ചു കൊടുത്തു എങ്ങനെയൊക്കെയോ വലിഞ്ഞു കയറി....
"ഹാവൂ....അങ്ങനെ കയറി പറ്റി...."
_______________________
ഇനി നമുക്ക് ഒന്ന് ഇവരെ പരിചയപ്പെടാം ല്ലേ...എന്നിട്ട് മതി ഇനി ബാക്കിയൊക്കെ....
നേരത്തെ അവിടേക്ക് വലിഞ്ഞു കയറിയ രണ്ടു സാധനങ്ങൾ ആണ് മീന എന്ന മീനുവും ശ്രുതിയും......
മീനു ആണ് നമ്മുടെ കഥ നായിക....ശ്രീജയുടെ ഓമന പുത്രി....അപ്പോ നിങ്ങൾക്കൊക്കെ ഒരു സംശയമുണ്ടാവുമല്ലേ മീനുവിന്ടെ അച്ഛൻ എവിടെയെന്ന് മീനുവിന് അച്ഛനില്ല....അവളെ കുഞ്ഞിലെ മരിച്ചു പോയി....
എങ്കിലും മീനു നല്ല സമ്പത്തുള്ള വീട്ടിലെ തന്നെയാണ് ട്ടോ.... അവർക് ഒരുപാട് സ്വത്തുവകകൾ ഉണ്ടായത് കൊണ്ട് യാതൊരു വിത ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല....
പിന്നെ മീനു അത്യാവശ്യം modern പെണ് കുട്ടി ആണെങ്കിലും അവൾക് അരക്കെട്ട് വരെയുള്ള മുടി ഉണ്ട്....പക്ഷെ അത് ആർക്കും അറിയില്ല...കാരണം അവൾ എപ്പോഴും ആ മുടി ചുരുട്ടി കെട്ടി വെച്ചിട്ടുണ്ടാവും....
ഇനി അടുത്തത് ശ്രുതി....രാഗിയുടെയും മഹിയുടെയും പുത്രി.....
മീനുവിന്ടെ ഉറ്റ കൂട്ടുകാരിയാണ് ശ്രുതി....എന്തിനും ഏതിനും രണ്ടും ഓപ്പമാവും....അത് മാത്രമല്ല മീനുവിന്ടെ അകന്ന ബന്ധത്തിലെ കസിൻ കൂടി ആണ്....
ഇപ്പോ രണ്ടു പേരും ഈ വലിഞ്ഞു കയറിയിരിക്കുന്നത് ശ്രുതിയുടെ മാഷിനെ കാണാനാണ്.... അതായത് ശ്രുതിക് അവളെ കോളേജിൽ ഉള്ള ഒരു മാഷിനെ ഇഷ്ടമാണ്....പേര് രജീഷ്....
രജീഷ് മാഷിനു തിരിച്ചു ശ്രുതിയെ ഇഷ്ടമാണ് ട്ടോ.... ഇപ്പോ രണ്ടു പേരും ഒരു ചെറിയ ഉടക്കിൽ ആണ്...ആ ഉടക്ക് തീർക്കാൻ വേണ്ടി ആണ് ശ്രുതി ഈ പാതി രാത്രി മീനുവിനെയും കൂടെ കൂട്ടി രജീഷ് മാഷ് താമസിക്കുന്നിടത്തേക്ക് വന്നിരിക്കുന്നത്....
ഇപ്പോ കാര്യങ്ങൾ ഒക്കെ ക്ലീയർ ആയില്ലേ....അപ്പോ ഇനി കഥയിലേക്ക് വരാം.....
__________________________
"ശ്രുതിയെ വാ മുറി കണ്ടു പിടിക്കാം...."
മീനു അവളെ തോണ്ടി വിളിച്ചു....അപ്പോ തന്നെ ശ്രുതി മീനുവിന്ടെ കയ്യിൽ പിടിച്ചു....
മീനു എന്താണെന്ന ഭാവേനെ ശ്രുതി യെ നോക്കി.......
"ആദ്യം നമുക്ക് ഈ ബൽകണിയുടെ ഡോർ അടച്ചിട്ടുണ്ടോ എന്നു നോക്കാം...എന്നിട്ടല്ലേ മുറി കണ്ടു പിടിക്കലൊക്കെ..."
ശ്രുതി അത് പറഞ്ഞപ്പോഴാണ് മീനുവും അത് ഓർത്തത്....അവൾ ശ്രുതിയെ നോക്കി നാവ് കടിച്ചു....
ശ്രുതി മെല്ലെ ബാൽകണിയുടെ ഡോറിൽ പോയി ഒന്ന് തൊട്ടതും അത് താനേ തുറന്നു....അപ്പോഴാണ് ഡോർ ചാരിയിട്ടൊള്ളു എന്നു മനസിലായത്...ശ്രുതി തിരിഞ്ഞു മീനുവിനെ വിളിക്കാൻ വേണ്ടി നോക്കിയപ്പോൾ അവളെ അവിടെ കാണാഞ്ഞില്ല.....
ഈ പെണ്ണിത് നിന്ന നിൽപ്പിൽ എങ്ങോട്ട് പോയി....
ശ്രുതി അവിടെ ഫുൾ മീനുവിനെ നോക്കാൻ തുടങ്ങി.....
താഴേക് വെറുതെ ഒന്ന് നോക്കിയപ്പോൾ ഉണ്ട് മീനു ഒരു വടിയും പിടിച്ചു മരം കയറി വരുന്നു....
ദൈവമേ ഈ പിശാശ് എന്നെ വടി കൊണ്ട് തല്ലി കൊല്ലാൻ വേണ്ടി ആണോ ഇതും പിടിച്ചു വരുന്നത് .....
അതോ ഇനി അവൾ എന്നെയും രജീഷ് മാഷിനെ എനിക്ക് വേണ്ടി തല്ലി കൊല്ലാൻ ആണോ...എന്ന ഞാൻ ഒരു കൊലപാതക കുറ്റത്തിന് സാക്ഷി ആവേണ്ടി വരുമല്ലോ....
അതുമല്ല എന്നെ കൊന്നാൽ ഭാവിയിൽ എന്ടെ പിള്ളേർക്ക് അച്ഛനുണ്ടാവില്ലല്ലോ....
അതിന് അച്ഛനൊക്കെ ഉണ്ടാവാൻ നിങ്ങൾ ആദ്യം കല്യാണം കഴിച്ചുക്കുന്നോ....【മനസ്സ്】
ഷെരിയാല്ലോ....കല്യാണം കഴിച്ചിട്ടില്ല😝
ഇതും ചിന്തിച്ചു നിൽക്കുമ്പോഴാണ് മീനു വന്നു എന്റെ മുൻപിൽ കൈ വീശിയത്...
"എടി കൊലപാതകി....നി കോല ചെയ്യാനാണല്ലേ ഇത് എടുത്തു കൊണ്ട് വന്നത്.......എന്നെ കൊല്ലാൻ ആണോ...എന്നെ കൊന്ന എന്റെ ഭാവി ഭർത്തു വിധവനാവില്ലേ...അതോ ഇനി എന്റെ രാജേഷേട്ടനെ കൊല്ലാൻ ആണോ....ആ പാവം മാഷ് എന്ത് ചെയ്തിട്ടാടി....എനിക്കൊന്നും വയ്യ സാക്ഷി പറയാൻ...എന്തൊക്കെ റിസ്ക് ആണ്....പിന്നെ കൊല കണ്ടാൽ കോടതിയിൽ ഒക്കെ പോകേണ്ടി വരും...
അത് കൊണ്ട് ഞാനിതിന്ന് കൂട്ട് നിൽക്കില്ല...."
ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ട് ശ്രുതി മീനുവിനെ നോക്കി......
മീനുവാണെലോ ശ്രുതിയുടെ സംസാരം കേട്ടു ആകെ കിളി പോയി നിക്കാണ് .....
"എടി ശ്രുതിയെ...നി എന്തോക്കെയ ഈ പറഞ്ഞു കൊണ്ടിരിക്കുന്നത്....കൊലപാതകിയോ...ഏത് കൊലപാതകി...എവുടുത്തെ കൊലപാതകി...ആരാ കൊലപാതകി....ആ കൊലപാതകിയെ ഒന്ന് കാണിച്ചു തരോ...
ഞാൻ ഇതുവരെ ഒരു കൊലപാതകിയെ നേരിട്ട് കണ്ടിട്ടില്ല...നേരിട്ട് കണ്ടിട്ട് വേണം a സെൽഫി വിത്ത് കൊലപാതകി എന്നു പറഞ്ഞു status ഇടാൻ....എവിടെയാണ്...വേഗം കാണിച്ചു താ...."
മീനുവിന്ടെ സംസാരം കേട്ടു ശ്രുതിയുടെ കിളികളൊക്കെ എതിലൂടെയൊക്കെയോ പറന്നു പോയി....
ശ്രുതി വായയും പൊളിച്ചു മീനുവിനെ തന്നെ നോക്കി നിന്നു....
"ടി...ശ്രുതി മതിയേന്റെ സൗന്ദര്യം നോക്കി നിന്നത്....നി വേഗം കൊലപാതകിയെ കാണിച്ചു താ...." മീനു
"അയ്യട...സൗന്ദര്യം പോലും...ഒന്ന് പോയെടി...കൊലപാതകിയൊന്നുമില്ല നി വേഗം അകത്തേക്ക് നടക്കാൻ നോക്ക്...." ശ്രുതി
അല്ല പിന്നെ....അല്ലേൽ ഈ മുതലിന് ഇല്ലാത്ത കൊലപാതകിയെ ഞാൻ ഇപ്പോ ഉണ്ടാക്കി കൊടുക്കേണ്ടി വന്നേനെ.....
"ശേ...ഞാൻ ഒരു കൊലപാതകിയെ നേരിട്ട് കാണാമെന്നു കരുത്തിയതായിരുന്നു...."
മീനു നിരാശയോടെ പറഞ്ഞു....
എനിക്കും കാണാൻ ആഗ്രഹമുണ്ടായിരുന്നു....പറഞ്ഞിട്ടെന്താ കാര്യം യോഗല്ല അമ്മിണിയെ...【ശ്രുതി ആത്മ】
അപ്പോഴാണ് ശ്രുതിയുടെ കണ്ണ് വീണ്ടും മീനുവിന്ടെ കയ്യിലുള്ള വടിയിൽ ഉടക്കിയത്....
"ഇതെന്തിനാടി...."
ശ്രുതി വടി ചൂണ്ടി കൊണ്ട് ചോദിച്ചു....
"ഇതോ...ഇത് ഡോർ കുത്തി പൊളിക്കാൻ വേണ്ടി.... കൊണ്ടുവന്നത....പക്ഷെ അപ്പോഴേക് നി ഡോർ തുറന്നു...."
മീനുവിന്ടെ സംസാരം കേട്ടു ശ്രുതിയുടെ കിളി വീണ്ടും പോകാൻ നിന്നപ്പോഴേക്ക് അവൾ വേഗം കിളികളെ ഒക്കെ അകത്തേക്കിട്ടു മീനുവിനെയും വലിച്ചു കൊണ്ട് പമ്മി പമ്മി അകത്തേക്ക് നടന്നു.........
"ശ്രുതിയെ നി ഒന്നും തട്ടി മറിക്കരുത് ട്ടോ....ഞാൻ പിന്നെ തട്ടി മറിക്കൊന്നും ചെയ്യാത്ത നല്ല കുട്ടി ആവോണ്ട് നി എന്നോട് പറയണമെന്നില്ല...."
മീനു പറഞ്ഞു നാവെടുത്തില്ല അപ്പോ തന്നെ മീനുവിന്ടെ കൈ അടുത്തുള്ള ഫ്ലവർ വെയ്‌സിൽ തട്ടി.....ഭാഗ്യത്തിന് അത് നിലത്തു വീണില്ല....
ശ്രുതി മീനുവിനെ ഒന്ന് തറപ്പിച്ചു നോക്കി....അതിന് മീനു ഒന്ന് ഇളിച്ചു കൊടുത്തു കൊണ്ട് അവളെയും വലിച്ചു നടന്നു....
നടന്നു നടന്നു മുകളിലെ ഹാളിൽ അവരെത്തി...ഇനി രണ്ടു ഭാഗത്തും മുറികൾ ആണ്.....
"ശ്രുതി നി ആ ഭാഗത്തേക്ക് പോക്കോ ഞാൻ ഈ ഭാഗത്തേക്കും പോകാം...."
മീനു ഒരു ഭാഗം ചൂണ്ടി കൊണ്ട് ശ്രുതിയോട് പറഞ്ഞു....
"അയ്യട ഞാൻ ആ ഭാഗത്തേക്ക് പോകും...നി വേണച്ചാൽ ഈ ഭാഗത്തേക്ക് പോക്കോ..." ശ്രുതി
"പറ്റില്ല...ഞാൻ ആണ് അവിടെക് ആദ്യം പോകാമെന്ന് പറഞ്ഞത്...." മീനു
"ഞാൻ പറയാൻ വന്നപ്പോഴേക്ക് നി പറഞ്ഞിട്ടല്ലേ...." ശ്രുതി
രണ്ടും കൂടെ അവിടെ നിന്ന് ശബ്ദം കുറച്ചു തല്ല് കൂടാൻ തുടങ്ങി...ലാസ്റ്റ് ശ്രുതിയുടെ ഫോൺ ഒന്ന് മിന്നി തെളിഞ്ഞു...അപ്പോ അവൾ സമയം നോക്കിയപ്പോൾ രണ്ടര....
പിന്നെ രണ്ടും തല്ല് നിറുത്തി ആദ്യം മീനു പറഞ്ഞ പോലെ ഇരു വഴിക്കും തിരിഞ്ഞു....
പോകുന്നതിന്ന് മുൻപ് ശ്രുതി പറഞ്ഞു...
"എടിയെ അവിടെ നി രജീഷേട്ടനെ കാണുവാണേൽ എനിക്ക് ഫോൺ ചെയ്യോണ്ടു ട്ടോ.... ഇനി ഞാൻ പോകുന്ന ഭാഗതാണേൽ ഞാൻ ഫോൺ ചെയ്യില്ല....പകരം msg ഇടും...ഒക്കെ അല്ലെ....." ശ്രുതി
"ഒക്കെ..."
എന്നും പറഞ്ഞു രണ്ടും ഇരു സൈഡിലൂടെ യും പമ്മി പമ്മി പോയി.....
എന്താവുമോ....എന്തോ.......
*🥀PART 2🥀*
____________________
【മീനു】
ഞാൻ നേരെ അടുത്തു കണ്ട ഒരു മുറിയിലേക്ക് കയറി.....
ഐശ്വര്യമായിട്ടു വലത് കാൽ വെച്ചാണ് കയറിയത്....ഒരു ഇളം തെന്നലിന് ഒന്ന് വെറുതെ എന്റെ അടുത്തു കൂടെ പോയ്ക്കൂടെ ഈ കഥകളിൽ ഒക്കെ ഉള്ള പോലെ.....
ഇവിടെ ഇളം തെന്നൽ പോയി വെളിച്ചം പോലുമില്ല....ശേ ആകെ ഇരുട്ടണല്ലോ.....
ഹോ...പൊട്ടത്തി രാത്രി പിന്നെ ഇരുട്ടല്ലാതെ വെളിച്ചമാണോ ഉണ്ടാവ....【മനസ്】
അതും ശെരിയല്ലോ....😁
ഞാൻ ആ മുറിയിലൂടെ തപ്പി തടഞ്ഞു നടന്നു....ഇനി ഇതാവുമോ ശ്രുതിടെ രജീഷ് ഏട്ടന്റെ മുറി....എന്തായാലും ഒന്ന് സെർചി നോക്കാം.....
മീനു...ഗേറ്റ് റെഡി...സ്റ്റാർട്ട് സെർച്ച്........
ഞാൻ എന്നോട് തന്നെ പറഞ്ഞു ആ മുറിയിലൂടെ തപ്പി തടഞ്ഞു നടന്നു....
എവിടെയും മോന്തയും കുത്തി വീഴാതിരുന്നാൽ മതിയായിരുന്നു....
&&&&&&&&&&&&&&
പതിയെ അവൾ മുറിയിലേക്ക് കയറി എന്ടെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു....അവളെ മുഖം ഈ ഇരുട്ടിലും എനിക്ക് ചെറുതായി കാണുന്നുണ്ടായിരുന്നു....
കുഞ്ഞു മുഖമായിരുന്നു അവൾക്....കണ്ടാൽ ആരും ഒന്ന് നോക്കി പോകും....ജീൻസ് ആയിരുന്നു വേഷം....അതിൽ അവൾ സുന്ദരി ആയിരുന്നു....എങ്കിലും എനിക്ക് നാടൻ വേഷമാണ് കൂടുതൽ ഇഷ്ടം...ഈ സാരി ദാവണി ഒക്കെ....
ഞാൻ അവളെ തന്നെ നോക്കി കിടന്നു....എന്തോ എന്റെ കണ്ണുകൾ അവളിൽ നിന്ന് പിൻ വലിക്കാൻ തോന്നിയില്ല.....
പെട്ടന്നാണ് അവൾ എന്റെ ദേഹത്തു കൂടെ വീണത്.......
"അമ്മേ......."
ദേഹത്തു എന്തോ സാദനം വന്നു വീണതും ഞാൻ ഞെട്ടി ഉണർന്നു...നല്ലൊരു സ്വപ്നം കാണുവായിരുന്നു....സ്വപ്നത്തിൽ എന്തോ ദേഹത്തു വീണപ്പോൾ തന്നെ ഇവിടെയും വീണു....വീണ വീഴ്ചയിൽ എന്റെ അദരത്തിൽ എന്തോ ഒരു തണുപ്പ് അനുഭവപ്പെട്ടിരുന്നു....
ഞാൻ വേഗം എണീറ്റു ലൈറ്റ് ഇട്ടു....
അപ്പോഴാണ് എന്റെ ബെഡിൽ എണീറ്റിരിക്കുന്ന ഒരു പെണ്ണിനെ കണ്ടത്....അവളെ മുഖം കണ്ടതും ഞാൻ ഞെട്ടി പോയി....
അതേ സ്വപ്നത്തിൽ എന്റെ അടുത്തേക്ക് വന്നിരുന്ന പെണ്ണ്...അപ്പോ ഞാൻ ഇതുവരെ കണ്ടതൊക്കെ ശേരിക്ക് നടന്നിരുന്ന കാര്യമാണോ.....ഞാൻ ഒന്ന് തല കുടഞ്ഞു കൊണ്ട് അവളെ തന്നെ നോക്കി....
സ്വപ്നത്തിൽ ഇട്ട അതേ വേഷം.....അതേ മുഖം...ഒരു മാറ്റവുമില്ല.....
ഞാൻ അവളെ തന്നെ അങ്ങനെ നോക്കി നിന്നു........
ഇതാണ് നമ്മുടെ നായകൻ...അരവിന്ത് എന്ന അനു....ചന്ത്രന്റെയും മാളവികയുടെയും 2 മത്തെ പുത്രൻ....അനുവിന് ഒരു ഏട്ടൻ ഉണ്ട് രജീഷ്...നമ്മുടെ ശ്രുതിയുടെ ലോവ്വർ....
അച്ഛൻ ഒരു ബിസിനസ് മാൻ ആണ്....'അമ്മ പാവം ഒരു വീട്ടമ്മയും....അരവിന്ത് ഇത്രയും കാലം നാട്ടിൽ ഇല്ലായിരുന്നു....അങ് ബാംഗ്ലൂരിൽ ആയിരുന്നു എങ്കിലും അരവിന്ത് അവിടെ ഒരു സാർ ആയി വർക് ചെയ്യായിരുന്നു........
ഇപ്പോ നാട്ടിലേക്ക് വന്നിട്ട് 1 ദിവസം ആയിട്ടുള്ളു....
അപ്പോ അനുവിനെ കുറിച്ചു മനസിലായില്ലേ...ഇനി അവിടെ നമ്മുടെ മീനുവിന്ടെ കാര്യം എന്തയെന്നു നോക്കാം.....
Come on everybody😝
&&&&&&&&&&&&&&&
ഞാൻ തപ്പി തപ്പി നടന്നു പെട്ടന്ന് കട്ടിലിന്റെ കാലിൽ തട്ടി ഒരു വീഴ്ച ആയിരുന്നു....ആരെയോ ദേഹത്തിലൂടെ ആണ് വീണത്...വീണ വീഴ്ചയിൽ ആ ആളെ അദരത്തിൽ എന്റെ അദരവും മുട്ടി....അയ്യോഹ് എന്റെ first കിസ് ഫ്ലോപ്പ് ആയി........
ങ്ങി....ങ്ങി.....first കിസ്സിനെ കുറിച്ചു എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു...എന്നെ കെട്ടാൻ പോവുന്നവനുള്ളു അത് കൊടുക്ക....അത് മാത്രമല്ല നല്ല റൊമാന്റിക് ആയി കൊടുക്കണം എന്നൊക്കെ കരുതിയതായിരുന്നു....
ഇപ്പോ ഒക്കെ വെള്ളത്തിൽ വരച്ച വര പോലെ ആയി.....
ഈ സങ്കടം ഞാൻ എങ്ങനെ തീർക്കും....
അതിന് ഇത് ബോയ് ആണെന്ന് എന്താ നിനക്ക് ഇത്ര ഉറപ്പ്.....【 മനസ്സ്】
ആണ്....ഉറപ്പാണ്...വീണപ്പോൾ എന്റെ കവിളിൽ അവന്ടെ താടി തട്ടിയിരുന്നു....എന്നാലും എന്റെ കിസ്......ങ്ങി......സങ്കടം സഹിക്കാൻ വയ്യ...
ഞാൻ മനസ്സിൽ ആർത്തുലച്ചു കരയുമ്പോഴാണ് ആരോ ലൈറ്റ് ഇട്ടത്.....
ഞാൻ മുന്നിലേക്ക് നോക്കിയപ്പോൾ മുന്നിലത ഒരു സുന്ദരൻ ട്രാക്ക് suit ഒക്കെ ഇട്ടു നിൽക്കുന്നു...ഞാൻ അവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി.....
നല്ല ഗോതമ്പിന്റെ നിറം....മുടി നെറ്റിയിലേക് വീണു കിടക്കുന്നു....കുഞ്ഞി കണ്ണുകൾ ആണെങ്കിലും അതിനൊരു പ്രതേക ഭംഗി ഉണ്ടെന്നു തോന്നി പോയി.....ഡ്രിം ചെയ്തു വെച്ച താടി.....മീശ പിരിച്ചു വച്ച പോലെ നിൽക്കുന്നുണ്ട്.....
അത്യാവശ്യം height ഒക്കെ ഉണ്ട്...നല്ല ഒത്തൊരു പുരുഷൻ...ആരായാലും നോക്കി നിന്നു പോവും....അത്രക്കും ഭംഗി ആണ് പുള്ളിയെ കാണാൻ.....
എന്റെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന കോഴി സട കുടഞ്ഞു എഴുനേറ്റു നിന്നു കൊക്കര കോ...എന്നു വിളിക്കാൻ തുടങ്ങി....
കണ്ണിമ ചിമ്മാതെ ആ മുഖത്തേക്ക് തന്നെ ഞാൻ നോക്കിയിരുന്നു......
&&&&&&&&&&&&&&&&&
ഇവളെന്താ ഇതുവരെ ചെക്കന്മാരെ കാണാത്ത പോലെ എന്നെ ഇങ്ങനെ നോക്കുന്നെ....ഓഹോ അപ്പോ മോൾ അസ്സൽ ഒരു ഗിരി രാജൻ ആണില്ലേ......
ഞാൻ അവളെ നോക്കി ഒന്ന് താടി ഉഴിഞ്ഞു....എന്താ അവളെ ഇരുത്തം....അല്ല ഇവളീ പാതി രാത്രി എന്തിനാ എന്റെ മുറിയിലേക്ക് വന്നിരിക്കുന്നെ....മോഷ്ടിക്കാനോ മറ്റോ ആണോ....വേഷം കണ്ടിട്ട് അത്യാവശ്യം പണ കാരി ആണെന്നാണെലോ തോന്നുന്നെ....
പെട്ടന്ന് അവൾ എന്റെ ദേഹത്തേക്ക് വീണത് ഒക്കെ ആലോചിച്ചപ്പോൾ എനിക്ക് എവിടുന്നൊക്കെയോ ദേഷ്യം വന്നു.....
ഞാൻ അവളിലുള്ള എന്റെ നോട്ടം തെറ്റിച്ചു കലിപ്പിൽ ചോദിച്ചു....
"ആരാടി നി....നിയെന്തിനാ എന്റെ മുറിയിലേക്ക് ഈ പാതിരാത്രി വന്നിരിക്കുന്നെ...."
&&&&&&&&&&&
ഒരലർച്ച കേട്ടപ്പോഴാണ് ഞാൻ അവനിലുള്ള നോട്ടം മാറ്റിയത്....ആരാണിപ്പോ അലറിയെ...എന്റെ മുൻപിലുള്ള സാദനത്തിനെ നോക്കിയപ്പോൾ എന്നെ കടിച്ചു കീറാനുള്ള ദേഷ്യവുമായി നിൽക്കുന്നുണ്ട്....
ആഹാ കലിപ്പോ....എനിക്കുമുണ്ടെടാ കലിപ്പ്.....
"ഇതൊക്കെ ചോദിക്കാൻ നി ആരാടാ....ഏഹ്...അവൻ കലിപ്പും കൊണ്ട് വന്നേക്കുന്നു....പറയട...ആരാ നി...എന്തിനാട നി ഇവിടേക്ക് വന്നിരിക്കുന്നെ...."
എന്റെ ചോദ്യം കേട്ടപ്പോൾ ഉണ്ട് അവൻ കിളി പോയ പോലെ നിക്കുന്നു.....
എന്നെ തന്നെ അന്തം വിട്ടു നോക്കുന്നുണ്ട്....
ഹോ...എന്റെ കലിപ്പ് കണ്ടു ഞെട്ടിയിട്ടുണ്ടാവും... ശ്യോ....മീനു i appreciate u ടി....നിന്റെ കലിപ്പ് കണ്ടു ഞെട്ടിയിട്ട അവൻ നിൽകുന്നേ....നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു.....
ഞാൻ എന്നെ തന്നെ ഒന്ന് പ്രശംസിച്ചു കുറച്ചു അഹങ്കാരത്തോടെ അവനെ നോക്കി.....
ഇവളിതെന്തോന്ന പറയുന്നേ....ഇവളെ സംസാരം കേട്ടാൽ ഞാൻ അവളെ വീട്ടിലേക്ക് വന്ന പോലെ ഉണ്ടല്ലോ....ഇതിന് അന്തമില്ലേ...പൊട്ടത്തരം ഒക്കെ വിളിച്ചു പറയുന്നു..... 【അനു ആത്മ】
"ടി...എന്തോക്കെയാടി നി ഈ പറയുന്നേ....ഇത് എന്റെ മുറി ആണെന്ന ബോധത്തിൽ മോൾ പറ....."
പെട്ടന്ന് അവനങ്ങനെ പറഞ്ഞതും അതിനിപ്പോ ഞാൻ എന്ത് വേണം എന്നും പറഞ്ഞു നിന്നു....
"സത്യം പറയെടി നി മോഷ്ടിക്കാൻ വന്നതല്ലേ...." അവൻ
അതങ്ങു കേട്ടപ്പോൾ എനിക്കങ് ദേഷ്യം വന്നില്ലേ....
"ഫ്ഫാ....മോഷ്ടിക്കാൻ അതും ഈ ഞാൻ...എനിക്ക് മോഷ്ടിക്കേണ്ട ആവിശ്യമൊന്നും ഇല്ലടാ....ഞാൻ ഒക്കെ നല്ല അന്തസ്സായി ജീവിക്കുന്ന സുന്ദരി ആണ്...."
"ഏഹ്...സുന്ദരിയോ....🙄" അവൻ
"ആ...സുന്ദരി തന്നെ എന്തേ നിനക്ക് ഇത്ര സംശയം...."
"അല്ല പറക്കും തളികയിലെ ബാസന്തിയെ പോലെയുള്ള നിന്നെ സുന്ദരികളെ ഗണത്തിൽ കൂട്ടാൻ പറ്റോ എന്നു ആലോചിച്ചത... പറയടി നി കുളിച്ചിട്ടു 4 കൊല്ലം ആയില്ലേ...." അവൻ
"അയ്യട...ദിവസവും സന്തൂർ സോപ്പ് വച്ചു കുളിക്കുന്ന എന്നെ നോക്കി നിനക്ക് എങ്ങനെ ഇങ്ങനെ പറയാൻ തോന്നിയേട....നിനക്കൊന്നും eye ബ്ലഡ് ഇല്ലടാ...."
ദൈവമേ...ഈ സദനത്തിന് ശെരിക്കും പ്രാന്ത് ആണെന്ന് തോന്നുന്നു.....എവിടുന്നോ ചങ്ങല പൊട്ടിച്ചു ഇറങ്ങിയിരിക്ക കുരിപ്പ്....【അനു ആത്മ】
മീനു വലിയ കാര്യത്തിൽ അവന്റെ മുമ്പിൽ നിൽക്കുന്നുണ്ട്.....
ഇനി നമുക്ക് മീനുവിന്ടെ കൂടെ വന്ന ശ്രുതി എന്നു പറഞ്ഞ സാദനം എന്തായെന്നു നോക്കാ.....
&&&&&&&&&&&&&&&
【ശ്രുതി】
ഞാൻ മീനുവിന്ടെ അടുക്കൽ നിന്ന് നേരെ പോന്നു.... ആദ്യം കണ്ട മുറി ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു...വേഗം അതിൽ കയറി നോക്കി....ആ മുറിയിൽ ചെറു വേട്ടവും ഉണ്ടായിരുന്നു....
അതിൽ കയറിയപ്പോ ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്ന രജീഷ് ഏട്ടനെ കണ്ടു....എന്റെ ഉറക്കം കളഞ്ഞു സുഖമായി ഉറങ്ങാണല്ലേ ശെരിയാക്കി തരാം....
ഞാൻ ശബ്ദമുണ്ടാക്കാതെ ഡോർ അടച്ചു കുറ്റി ഇട്ടു ഏട്ടന്റെ അടുത്തേക്ക് ചെന്നു...എന്നിട്ട് ഏട്ടനെ ഒന്ന് നോക്കിയ ശേഷം കയ്യിൽ തോണ്ടി...എവിടെ നോ റെസ്പോണ്സ്....വീണ്ടും തോണ്ടി അപ്പോ ഒന്ന് നിരങ്ങി....
പിന്നെ അങ് കുലുക്കി വിളിച്ചു....പെട്ടന്ന് കണ്ണ് തുറന്നു എന്നെ നോക്കി...എണീറ്റിരുന്നു...
"എന്റെ പൊന്ന് ശ്രുതി സ്വപ്നത്തിലും നി എന്നെ വന്നു പേടിപ്പിക്കാതെടി രാക്ഷസി...."
ഇതും പറഞ്ഞു കൊണ്ട് എണീറ്റിരുന്ന ആൾ പുതപ്പ് എടുത്തു മുഖത്തിലൂടെ ഇട്ടു വീണ്ടും കിടന്നുറങ്ങി......
ഏഹ്...ഞാൻ എങ്ങനെയാ അതിന് ഏട്ടനെ പേടിപ്പിക്കുന്നത്...എന്നെ കാണാൻ അത്രക്ക് മോഷമാണോ ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു ഫോണിലെ ഫ്ലാഷ് എടുത്തു മുഖത്തേക്ക് അടിച്ചു കണ്ണാടിയിൽ നോക്കി ചിരിച്ചു....
"അമ്മേ....."
എന്റെ മുഖം പെട്ടന്ന് കണ്ടു ഞാൻ ജസ്റ്റ് ഒന്ന് പേടിച്ചു അലറിയതാ....നിങ്ങൾ ആരും പേടിക്കണ്ട ട്ടോ😁
പെട്ടന്ന് അമ്മേ എന്നുള്ള അലർച്ച കേട്ട രജീഷ് മാഷ് ഉറക്കിൽ നിന്ന് എണീറ്റതും മുന്നിൽ നിൽക്കുന്ന ശ്രുതിയെ കണ്ടു മാഷ് കണ്ണു രണ്ടും തിരുമ്മി ഒന്ന് കൂടെ മുന്നിലേക്ക് നോക്കി....
ഏഹ്...അപ്പോ സ്വപ്നമല്ലേ.... ശ്രുതി ശെരിക്കും എന്റെ മുറിയിൽ ഉണ്ടോ.....
മാഷ് എഴുന്നേറ്റു ശ്രുതിയുടെ അടുത്തേക്ക് ചെന്നു.....
"നിയെന്താടി ഇവിടെ...." രജീഷ് മാഷ്
"ഞാൻ പിണക്കം മാറ്റാൻ വന്നതാ...."
"ഏഹ്...ഈ പാതിരാത്രി ആണോടി നിന്റെ പിണക്കം മാറ്റാൽ...നിയെങ്ങനെയ വന്നേ...."
"ഞാൻ മീനുവിന്ടെ കൂടെ....."
"മീനുവിന്ടെ കൂടെയോ...എന്നിട്ട് മീനു എവിടെ...."
"അവൾ അപ്പുറത്തെ ഭാഗത്തെ മുറിയിലേക്ക് പോയി...."
"ദൈവമേ അവൾ എങ്ങാനും അനുവിന്റെ മുറിയിൽ കയറി പ്രശ്നം ഉണ്ടക്കോ ആവോ...ബുദ്ധി ഇല്ലാത്ത കുട്ടി ആണ്...വേഗം വാ..നമുക്ക് അവളെ പോയി നോക്കാം...."
എന്നും പറഞ്ഞു രജീഷ് മാഷ് മുന്നിൽ നടന്ന്...പിന്നാലെ ശ്രുതിയും....
&&&&&&&&&&&&&
"എന്നാലും നിങ്ങൾ കാരണം എന്റെ first കിസ് ആണ് ഫ്ലോപ്പ് ആയത്...."
എന്നും പറഞ്ഞു മീനു കരയുന്ന പോലെ ആക്ഷൻ കാട്ടി....മാഷ് ഇതെന്താ ഇങ്ങനെ എന്നും കരുതി നിന്നു....
"ടി...നിർത്തടി നിന്റെ കള്ള കരച്ചിൽ...." മാഷ്
"കള്ള കരച്ചിലോ... ഇത് ഒറിജിനൽ കരച്ചിൽ ആണെടോ...." മീനു
" ഓ അയ്ക്കോട്ടെ...മോൾ....മര്യാദക് എന്റെ മുറിയിൽ നിന്ന് ഇറങ്ങി പോ...." അനു
"ഇല്ലെങ്കിൽ....." മീനു
"ഇല്ലെങ്കിൽ നിന്നെ പിടിച്ചു ഞാൻ വെളിയിലേക് തള്ളും...."
എന്നും പറഞ്ഞു അനു അവളെ കയ്യിൽ പിടിച്ചു വലിചു മുന്നിൽ നടന്നതും കാൽ സ്ലിപ് ആയി അനു ഒരു പോക്കായിരുന്നു...പിന്നാലെ മീനുവും....
അനുവിന്റെ മേലെ കിടന്നു അവന്റെ കണ്ണിലേക്ക് തന്നെ മീനു നോക്കി.....അനുവും അവളെ കണ്ണിലേക്ക് തന്നെ നോക്കുവായിരുന്നു...ഇരുവരും ഇമ ചിമ്മാതെ പരസ്പരം നോക്കി കൊണ്ടിരുന്നു.......
ഇതേ സമയം തന്നെ ശ്രുതിയും രജീഷ് മാഷും അനുവിന്റെ മുറിയുടെ മുന്നിൽ എത്തിയിരുന്നു......... ..
*🥀PART 3🥀*
____________________
ഇതേ സമയം തന്നെ ശ്രുതിയും രജീഷ് മാഷും അനുവിന്റെ മുറിയുടെ മുന്നിൽ എത്തിയിരുന്നു......... ..
അനുവിന്റെ മുറിയുടെ ഡോർ മലർക്കെ തുറന്നു കിടക്കായിരുന്നു....ശ്രുതിയുയും രജീഷ് മാഷും മുറിയിലേക്ക് നോക്കിയപ്പോൾ അനുവിന്റെ മേലെ കിടക്കുന്ന മീനുവിനെയാണ് കണ്ടത്....
ആ കാഴ്ച കണ്ടപ്പോൾ തന്നെ രണ്ടു പേരുടെയും വായ താനേ തുറന്നു....
ഈ അനുവിന് അമ്മയെ അല്ലാതെ മറ്റൊരു പെണ്ണിനേയും വലിയ ഇഷ്ടമില്ലാത്തതാണെല്ലോ...പിന്നെ ഇവനെന്താ ഇവളെ കണ്ണിലേക്ക് തന്നെ നോക്കി കിടക്കുന്നെ........
രജീഷ് മാഷ് ഇതും ചിന്തിച്ചു കൊണ്ട് അവിടെ കിടക്കുന്ന അനുവിനെ സസൂക്ഷ്മം നിരീക്ഷിച്ചു........
"അത് വായി നിക്കാതെ മനുഷ്യ...നമുക്കും അങ്ങനെ കണ്ണും കണ്ണും നോക്കന്നെ...." ശ്രുതി
ശ്രുതി പറഞ്ഞതൊന്നും രജീഷ് മാഷ് ശ്രദ്ധിച്ചിരുന്നില്ല....
ഇതൊന്നും അറിയാതെ അനുവും മീനുവും നല്ല നോട്ടത്തിലാണ്......
🎶🎼കണ്ണിൽ കണ്ണിൽ നോക്കും നേരം ഉള്ളിനുള്ളിൽ നിറയുന്നതെന്തോ ഇതെന്തോ🎼🎶
&&&&&&&&&&&&&
ഉള്ളിനുള്ളിൽ ഫസ്റ്റ് കിസ് മിസ് ആയ സങ്കടം നിറയുന്നുണ്ട്......
അല്ല ഈ സുന്ദരമായ പാട്ടിനെ ആരാ ചീന സൗണ്ടിൽ പാടി കുളമാക്കിയിരിക്കുന്നെ.....
ഇതും ചിന്തിച്ചു ഞാൻ നോട്ടം മാറ്റിയപ്പോഴാണ് ഡോറിന്റെ അവിടെ നിൽക്കുന്ന ശ്രുതിയെയും രജീഷ് മാഷിനേയും കണ്ടത്.....
ഞാൻ ഞെട്ടി കൊണ്ട് എന്റെ താഴെ കിടക്കുന്ന സാദത്തിനെ നോക്കിയപ്പോൾ അത് വേഗം എണീക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്....
എന്നെയും കൊണ്ട് ഒന്ന് തിരിഞ്ഞു...ഇപ്പോ ഞാൻ താഴെയായി....ഇത് പറ്റൂല....എനിക്ക് മുകളിൽ കിടക്കണം.....
പെട്ടന്ന് ആ സാദനം വേഗം എന്റെ ദേഹത്തു നിന്ന് എണീറ്റു.....ഇനി ഞാൻ എങ്ങനെ എണീക്കും..
ഇതേസമയം ശ്രുതിയുടെ പാട്ട് കേട്ട് എന്തോന്നാടി ആ പാട്ടിനെ ഇങ്ങനെ കൊല്ല കോല ചെയ്യണോ എന്ന ഭാവത്തിലാണ് രജീഷ് മാഷ്....
ശ്രുതി ആണെങ്കിലോ മാഷിന്റെ നോട്ടം കണ്ടു തന്റെ പാട്ട് കേട്ട് ഞെട്ടിയിരിക്കുകയാണെന്നാണ് കരുതിയെക്കുന്നെ....😂
അനു വേഗം എഴുന്നേറ്റ് ഡോറിന്ടെ അവിടെ നിക്കുന്ന രണ്ടു പേരെയും ഒന്ന് നോക്കി....
ശേ...എന്താ എനിക്ക് പെട്ടന്ന് പറ്റിയെ...ആകെ ചമ്മി.....അനു തന്റെ തലക്ക് തന്നെ സ്വയം ഒരു കൊട്ട് കൊടുത്തു....
ഇവണിതെന്താ സ്വന്തം തലക്കിട്ടു തന്നെ കോട്ടുന്നെ.....പ്രാന്താണെന്നു തോനുന്നു....【മീനു ആത്മ】
"അതേയ്...ആരെങ്കിലും ഈ ഉള്ളവളെ ഒന്ന് എണീക്കാൻ സഹായിക്കോ...."
മീനുവിന്ടെ ശബ്ദം കേട്ടു അനു ശ്രുതിയെ ആണ് നോക്കിയത്....ശ്രുതി ആണെങ്കിലോ അവളെ രജീഷ് ഏട്ടനെ വായി നോക്കുന്ന തിരക്കിലും....മീനു വീണ്ടും ചോദിച്ചതും അനു അവൾക് നേരെ കൈ നീട്ടി....
ആ കയ്യിൽ പിടിച്ചു എണീറ്റു നിന്നു മീനു ഇട്ടിരുന്ന ബ്ലാക്ക് കോട് ഒന്ന് കൂടെ ശെരിയാക്കി ഇട്ടു...
എന്നിട്ട് നേരെ ശ്രുതിയുടെ അടുത്തേക്ക് പോയി അവളെ മണ്ടക്കൊരു മേട്ടം കൊടുത്തു.....
"എന്തൊരു വായിനോട്ടമാടി....." മീനു
"അയ്യട...പറയുന്ന ആൾ എത്ര നേരം കണ്ണും കണ്ണും നോക്കി കിടന്നു...." ശ്രുതി
"കണ്ടുല്ലേ...😁." മീനു
"ഹ്മ്മ...നല്ല വ്യക്തമായിട്ട് hd മികവോടെ കണ്ടു...." ശ്രുതി
"ആരാ ഏട്ട ഇവരൊക്കെ....."
ഇതും ചോദിച്ചു കൊണ്ട് അനു അവരെ അടുത്തേക്ക് ചെന്നു....
"അനു ഇത്.....ഇത്....." രജീഷ് മാഷ് നിന്ന് പരുങ്ങാണ്....
"ഏട്ട...ഇത്...ഇതല്ല ഞങ്ങളെ പേര് ഞാൻ ശ്രുതി ഇത് മീനു അങ്ങനെ പറന്നോട്‌കെ.... ഏട്ടന്റെ അനിയനല്ലേ ഇത്...."
ശ്രുതി രജീഷ് മാഷിനോട് ചോദിച്ചതും രജീഷ് മാഷ് ആ എന്നു തലയാട്ടി.....
അപ്പോ തന്നെ ശ്രുതി അനുവിന്റെ അടുത്തേക്ക് ചെന്നു....
"മോനെ...ഞാൻ നിന്ടെ ഏട്ടത്തിയമ്മ ആടാ...."
ശ്രുതിയുടെ സംസാരം കേട്ടു മോനോ എന്ന ഭാവത്തിൽ ഞാൻ നിന്നു...പോത്തിനെ പോയി മോനെ എന്നു വിളിക്കുന്ന ആദ്യത്തെ വ്യക്തി ഇവളാകും....
അല്ല ഇവൾ എപ്പോഴാ പ്രസവിച്ചേ... ഞാൻ അറിഞ്ഞില്ല....
"എന്നാലും നി പ്രസവിച്ച കാര്യo എന്നോട് പറഞ്ഞില്ലല്ലോ....അല്ല ആരാ ഈ പോത്തിന്റെ അച്ഛൻ...അല്ല ഇത്ര പോന്ന പോത്തിനെ പ്രസവിക്കണമെങ്കിൽ നി ജനിച്ചപ്പോ തന്നെ പ്രെഗ്നന്റ് ആയിരുന്നോടി..."
മീനുവിന്ടെ സംസാരം കേട്ടു മൂന്നെണ്ണതിന്ടെയും കണ്ണ് ഇപ്പോ പുറത്തു ചാടും എന്ന മട്ടിലാണ്....അനു അവനെ പോത്ത് എന്നു വിളിച്ചതിന്ന് മീനുവിനിട്ടു പൊട്ടിക്കാൻ നിന്നതും രജീഷ് മാഷ് അവനെ തടഞ്ഞു.....
അനു തന്റെ ദേഷ്യം സ്വയം നിയനന്ത്രിച്ചു നിന്നു.....
അനു പിന്നെ അന്തം വിട്ടു കൊണ്ട് രാജീഷ് മാഷിന്റെ അടുത്തു നിക്കുന്ന ശ്രുതിയെ നോക്കി....ഇതൊക്കെ എപ്പോ ഒപ്പിച്ചു എന്ന മട്ടിൽ.....
അതിന് രജീഷ് മാഷ് ഒരു വളിച്ച ഇളി പാസാക്കി.....
"ചേട്ടാ അപ്പോ ഇതാര...."
മീനുവിനെ ചൂണ്ടി അനു ചോദിച്ചു....
"ഇതെന്റെ കൂട്ടുകാരിയ മോനെ...."
ഇവളെരു മോനെ വിളി...മോനെന്നൊക്കെ വിളിക്കാൻ പറ്റിയ ഒരു സാധനം...എന്നാലും എപ്പോഴാവും ഇവൾ പ്രസവിച്ചേ...ആ...എപ്പോഴാച്ച ആവട്ടെ....ഇതിനെയൊക്കെ അല്ലെ പ്രസവിച്ചേ...മോൻ പോലും...എന്നും മനസിൽ പറഞ്ഞു മീനു പുച്ഛിച്ചു മുഖം തിരിച്ചു....
അനുവും അവളെ കലിപ്പിൽ ഒന്ന് നോക്കി മുഖം തിരിച്ചു....
ഹ്മ്മ....അവളേരു ജാഡ.....പരട്ട 5 ന്റെ പൈസക്കുള്ള ബുദ്ധിയും.ഇല്ല....എന്നിട്ട ജാഡ....【അനു ആത്മ】
"അല്ല നിങ്ങൾ രണ്ടു പേരുമെന്താ ഈ സമയത്തു ഇവിടെ...."
അനു ചോദിച്ചതിന്ന് ശ്രുതി മറുപടി പറയാൻ നിന്നതും രജീഷ് മാഷ് അവളെക്കാൾ മുന്നേ കയറി പറഞ്ഞു...
"അത് അനു ശ്രുതി എന്നെയൊന്നു കാണാൻ വന്നതാ...."
"ഓഹോ....😂"
എന്നും പറഞ്ഞു അനു രജീഷ് മാഷിനെ നോക്കി ആക്കി ചിരിച്ചു....
മീനു ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു സമയം നോക്കി...പുലർച്ചെ 3:45 ആയിട്ടുണ്ട്....
മീനു വേഗം ശ്രുതിയെ വിളിച്ചു...
"ടി ടൈം ഒരുപാടയി...വാ പോകാം...."
എന്നും പറഞ്ഞു മീനു മുന്നിൽ നടന്നു....
പിന്നാലെ രജീഷ് മാഷിനോട് യാത്ര പറഞ്ഞു ശ്രുതിയും....
അവർ ബാൽകണിയിലേക് പോകുന്നത് കണ്ടു നിങ്ങൾ എന്താ അതിലൂടെ പോവുന്നെ എന്നു രജീഷ് മാഷ് ചോദിച്ചു....
"ഞങ്ങൾ ഇതിലൂടെയ ഏട്ട വന്നത്...."
ശ്രുതി അത് പറഞ്ഞു കഴിഞ്ഞപ്പോഴേക് മീനു മരം വഴി താഴെക്കിറങ്ങിയിരുന്നു....അനു അവളെ പോക്ക് കണ്ടു അറിയാതെ വായ പൊളിച്ചു പോയി......
"മോനെ വായ അടക്ക് ട്ടോ അല്ലേൽ വല്ല ഈച്ചയും കയാറുള്ളൂ...ഏട്ട എന്ന ഞാൻ പോയി ട്ടോ....."
എന്നും പറഞ്ഞു ശ്രുതിയും ആ മരം വഴി താഴേക്കിറങ്ങി....അവർ പോയതും അനു രജീഷ് മാഷിനെ ഒന്ന് നോക്കി....
"നല്ല ബെസ്റ്റ് ഏട്ടത്തി അമ്മയെ ആണ് എനിക്ക് കിട്ടിയിരിക്കുന്നത്...."
അതിന് രജീഷ് മാഷ് ഒന്ന് ഇളിച്ചു....
"ഹ്മ്മ...അതൊക്കെ പോട്ടെ....നിന്ടെയും മീനുവിന്ടെയും കണ്ണും കണ്ണും നോക്കി കിടത്തം ഒക്കെ ഞാൻ കണ്ടിരുന്നു...." രജീഷ് മാഷ്
അത് കേട്ടപ്പോ അനു ഒന്ന് ചമ്മി....പിന്നെ ചമ്മൽ മറച്ചു വച്ചു കൊണ്ട് മുഖത്തു ദേഷ്യം വരുത്തി....
"ആ പിശാശിന്റെ കാര്യം മിണ്ടി പോവരുത്...."
എന്നും പറഞ്ഞു കൊണ്ട് അനു അവന്റെ മുറിയിലേക് പോയി....രജീഷ് മാഷ് അവന്റെ പോക്ക് കണ്ടു ഒന്ന് ചിരിച്ചു തന്ടെ മുറിയിലേക്കും പോയി.......
&&&&&&&&&&&&&
അനു മുറിയിൽ എത്തി ബെഡിൽ കിടന്നു നേരത്തെ ഉണ്ടായതൊക്കെ ആലോചിച്ചു.... അതൊക്കെ ഓർത്തപ്പോൾ തന്നെ അറിയാതെ അവന്റെ ചുണ്ടിലൊരു പുഞ്ചിരി മോട്ടിട്ടു....
പിന്നെ മീനുവിന്ടെ ഉടക്ക് വീണ്ടും മനസിൽ വന്നതും അവൻക്ക് അവളോട് ദേഷ്യം തോന്നി....
"എന്ത് പെണ്ണാ അവൾ...ബോയ്സ് ന്റെ മോഡൽ ഡ്രസ് ഒക്കെ ധരിച്ചു പൊട്ടത്തരംവും ഒടക്കുമായി നടക്കുന്ന ഒരു സാദനം....എനിക്ക് ഇങ്ങനത്തെ പെണ്ണുങ്ങളെ ഇഷ്ടമില്ല...അവൾക് എന്താ വല്ല ചുരിദാർ എന്തെങ്കിലും ഇട്ടൂടെ...ഹും....."
അനു നിയെന്തിനാ അവളെ കുറിച്ചു ചിന്തിക്കുന്നെ....ഒന്നിനെ കൊണ്ട് തന്നെ നി കുറെ അനുഭവിച്ചില്ലേ....ഇനിയും എന്തിനാ വെറുതെ....മര്യാദക്ക് അവളെയൊക്കെ ഇപ്പോൾ തന്നെ ആലോചിക്കുന്നത് നിർത്തിക്കോ.....
എന്റെ മനസ് അങ്ങനെ പറഞ്ഞതും ഞാനും അത് ശരി വെച്ചു കൊണ്ട് തലയിണയിൽ മുഖം പൂഴ്ത്തി കണ്ണടച്ചു കിടന്നു.....
&&&&&&&&&&&&&&&&
അവിടുന്ന് മതിൽ ചാടി നേരെ എന്റെ സ്കൂട്ടി എടുത്തു ശ്രുതിയുടെ വീട്ടിലേക്ക് വിട്ടു...അവളെ അവിടെ ഡ്രോപ്പ് ചെയ്തു ഞാൻ തിരിച്ചു വീട്ടിലേക്ക് വന്നു.....
മെല്ലെ മുറിയുടെ തൊട്ടടുത്തുള്ള ബാൽക്കണി വഴി മുറിയിൽ കയറി പറ്റി....
പിന്നെ ഡ്രസ് കൂടി മാറാൻ നിക്കാതെ ബെഡിലേക്കെ ഒരൊറ്റ വീഴ്ച ആയിരുന്നു....
&&&&&&&&&&&&&&&&&
【പിറ്റേന്ന്....】
"മീനു....മീനു....ഈ പെണ്ണ്.....എടി മീനു...നി ഇന്ന് കോളേജിൽ പോവുന്നില്ലേ....മീനു എണീക്ക്...."
രാവിലെ തന്നെ 'അമ്മ തട്ടി വിളിച്ചപ്പോഴാണ് എണീക്കുന്നത്....ഉറങ്ങി മതിയായില്ല...നേരം 4:00 കഴിഞ്ഞുക്കുന്നു കിടന്നപ്പോഴേക്....ഉറക്കം വന്നിട്ട് വയ്യ....
ഇന്ന് കോളേജിൽ പോവാതിരുന്നാലോ....
മീനു...വേഗം പോയി ഫ്രഷ് ആയി കോളേജിൽ പോവാൻ നോക്ക്....."
'അമ്മ വീണ്ടും പറഞ്ഞു മുറിയിൽ നിന്ന് പോയി...
ഞാൻ മനസ്സില്ല മനസോടെ blanket ദേഹത്തു നിന്ന് മാറ്റി വേഗം ഫ്രഷ് ആവാൻ കയറി...ഫ്രഷ് ആയി വന്നു ഒരു ജീൻസും ഷർട്ടും എടുത്തിട്ട് മുടി പോണി ടൈൽ കെട്ടിയിട്ട് പിന്നെ ചുരുട്ടി വെച്ചു..... അമ്മടെ അടുത്തേക്ക് ചെന്നു.....
"ഹാ...വന്നോ...എന്ന വേഗം ചായ കുടിച്ചോ...സമയം ഒരുപാടയിക്കുന്നു...."
'അമ്മ എന്റെ മുമ്പിലേക് ചായ നീട്ടി കൊണ്ട് പറഞ്ഞു....
"എന്റെ മീനു നിനക്ക് വെല്ല ചുരിദാർ എന്തെങ്കിലും ഇട്ടൂടെ....അവളെ ഓരോരോ വേഷങ്ങൾ....ആ മുടി മാത്രമുള്ളു നേരെ ഉള്ളത്...."
"എന്റെ അമ്മേ നമ്മൾ കുറച്ചൊക്കെ modern ആവണ്ടേ...."
എന്നും പറഞ്ഞു ഒരു ദോശ ചുരുട്ടി എടുത്തു ചായ കുടിച്ചു വേഗം പുറത്തേക്കിറങ്ങി....സ്കൂട്ടിയിൽ കയറാൻ നിന്നപ്പോഴാണ് സ്കൂട്ടിയുടെ ടയർ പഞ്ചർ ആയി കിടക്കുന്നത് കണ്ടത്.....
ശേ...ഇനി എന്ത് ചെയ്യും.....
ഇതും ആലോചിച്ചു നിന്നപ്പോഴാണ് ആരോടെങ്കിലും ലിഫ്റ്റ് ചോദിക്കാമെന്നു കരുതിയത്....
വേഗം ഫോണെടുത്തു ശ്രുതിക് വിളിച്ചു അവളോട് ബസിൽ പോക്കോളാൻ പറഞ്ഞു.... എന്നിട്ട് നേരെ റോഡിലേക് ഇറങ്ങി....അപ്പോഴാണ് ഒരു ബുള്ളെറ്റ് വരുന്നത് കണ്ടത്....ഇതെങ്കിൽ ഇത്....
ഞാൻ ആ ബുള്ളെറ്റിന് നേരെ കൈ കാട്ടി....അപ്പോ തന്നെ അയാൾ എന്റെ അടുത്ത് ബുള്ളെറ്റ് നിറുത്തി....ഹെൽമെറ്റ് ഇട്ടോണ്ട് ആളെ മുഖം കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.....
ഞാൻ ഇല്ലാത്ത വിനയം ഒക്കെ മുഖത്തു വരുത്തി......
"ഒരു ലിഫ്റ്റ് തരോ....കോളേജിന്റെ അവിടുക്കാണ്....."
"ഹ്മ്മ...കേറീക്കോ....." അയാൾ
നല്ല പരിചയമുള്ള ചീന സൗണ്ട്...ഞാൻ ഒന്ന് അയാളെ സൂക്ഷിച്ചു നോക്കി ബുള്ളെറ്റിൽ കയറി.......
"ചേട്ടന്റെ പേരെന്താ...."
"........."
ഓ ജാഡ.......അതോ ഇനി പേരില്ലാത്ത ചേട്ടനാണോ.....എനിക്ക് തോന്നുന്നത് പേരില്ല എന്നാണ്....ഷോ...പാവം...സാരല്ല ഞാൻ ചേട്ടന് കോമളൻ എന്നിടാം....അത് നല്ല രസണ്ടാവും ല്ലേ.......
അല്ലേൽ വേണ്ട ചേട്ടന് ഇഷ്ടപെട്ടില്ലെങ്കിലോ.....
"ചേട്ടൻ എവിടേക്ക പോകുന്നത്...."
"........."
ഓ പിന്നിo ജാഡ...ഇത് തനി ജാഡ തന്നെയാണെന്ന് തോന്നുന്ന്....ഞാൻ പിന്നെ ഒന്നും മിണ്ടാതെ മുന്നിലേക്ക് നോക്കി ഇരുന്നു.....
കോളേജിൽ എത്തിയതും ഞാൻ അവിടെ നിറുത്താൻ പറഞ്ഞപ്പോൾ അയാളുണ്ട് കോളേജിന്റെ അകത്തേക്ക് ബുള്ളെറ്റ് കയറ്റുന്നു.........ശ്യോ....
"ഹേയ് ചേട്ടാ ഗേറ്റിന്റെ അവിടെ നിറുത്തിയാൽ മതിയായിരുന്നു....എന്തായാലും ഇവിടേക്ക് എത്തിച്ചു തന്നതിന്ന് താങ്ക്സ്...."
എന്നും പറഞ്ഞു ഞാൻ ബുള്ളെറ്റിൽ നിന്നിറങ്ങി.....
"ഇനി ചേട്ടൻ പോക്കോ...."
ഞാനത് പറഞ്ഞിട്ടും അയാൾ പോകുന്നില്ല...ഇയാളിതെന്താ ഇവിടെ നിക്കുന്നെ....... .
*🥀PART 4🥀*
&&&&&&&&&&&&&&
ഇനി ഇയാളെ ലോവർ ഈ കോളേജിൽ ആവോ.....ഞാൻ തിരിച്ചു അയാളെ അടുത്തേക്ക് തന്നെ ചെന്നു....
"തന്റെ ലോവർ ഈ കോളേജിൽ ആണോ..."
ഞാനത് ചോദിച്ചതും അയാൾ ഹെൽമറ്റ് എടുത്തതും ഒപ്പമായിരുന്നു....
&&&&&&&&&&&&&&
ഇന്ന് രാവിലെ എണീറ്റപ്പോൾ തന്നെ നല്ല ഉറക്ക ക്ഷീണമുണ്ടായിരുന്നു....ആ പണ്ടാര കാലത്തി കാരണമാണ് ഇതൊക്കെ....ഫ്രഷ് ആയി വേഗം ഡ്രസ് change ചെയ്തു ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴേക് ഏട്ടൻ കോളേജിൽ പോവാൻ ഇറങ്ങിയിരുന്നു....
ഞാൻ വേഗം ഭക്ഷണം കഴിച്ചു ഇറങ്ങി....പോകും വഴി ആണ് ആരോ വണ്ടിക് കൈ കാട്ടിയത്....ആരണെന്നു സൂക്ഷിച്ചു നോക്കിയപ്പോൾ ആ പിശാശ് ആണ്.....
അവളെ അടുത്ത് വണ്ടി നിറുത്തില്ല എന്ന് കരുതിയതായിരുന്നു....പിന്നെ എന്തോ ഞാൻ അറിയാതെ തന്നെ വണ്ടി നിറുത്തി....വണ്ടിയിൽ കയറിയപ്പോ തോട്ട് അവളെ ഓലക്കമേലെ question ചോദിക്കൽ തുടങ്ങിയത....
ഇവൾ എന്റെ സെൻസ് എടുക്കാൻ വേണ്ടിയാണോ ഇതിൽ കയറിയെ....പല്ല് കടിച്ചു പിടിച്ചു ഞാൻ ക്ഷമിച്ചിരുന്നു....
അല്ലാതെ എന്ത് ചെയ്യാൻ.....
ഇവിടെ ഇറക്കി വിടണം എന്നുണ്ടെങ്കിലും എന്തോ അതിന് മനസ്സ് വന്നില്ല....
കുറച്ചു കഴിഞ്ഞപ്പോ വാ കടഞ്ഞിട്ട തോനുന്നു ആ പിശാശ് പിന്നെ ഒന്നും സംസാരിക്കാതിരുന്നു....അവളെ കോളേജിലേക്ക് ബുള്ളെറ്റ് കയറ്റിയപ്പോ തോട്ട് വീണ്ടും questions തുടങ്ങി....
ഇവളെ ചോദ്യങ്ങൾ കേട്ടാൽ തോന്നും ഈ കോളേജിൽ അവൾക് മാത്രമുള്ളു വരാൻ പറ്റുക എന്ന്....ഇതിനെയൊക്കെ എന്താ വേണ്ടേ....
ലാസ്റ്റ് അവൾ ലോവർ ഉണ്ടോ ചോദിച്ചപ്പോ ഞാൻ മുഖത്തിരുന്ന ഹെൽമറ്റ് അങ് ഊരി....ഇപ്പോ അവളെ മുഖത്തുള്ള നവരസങ്ങൾ കാണണം...ഉഫ്ഫ് പെറ്റ തള്ള സഹിക്കില്ല😂
അമ്മാതിരി എസ്പ്രെഷൻസ്.....വല്ല സിനിമ കാരും കണ്ട ഇപ്പൊ തന്നെ ഇതിനെ ഇവിടെ നിന്നും എടുത്തു കൊണ്ട് പോകും....ഞാൻ ചിരി കടിച്ചു പിടിച്ചു അവളെ തന്നെ നോക്കി ബുള്ളെറ്റിൽ ഇരുന്നു.....
&&&&&&&&&&&&&&&&&
ഇവൻ....ഇവനെന്താ ഇവിടെ....ശേ...ഇവന്റെ കൂടെ ആയിരുന്നോ ഞാൻ വന്നിരുന്നെ...ഓഹ് ഗോഡ് ഞാനറിഞ്ഞില്ല ഈ കാലനായിരുന്നെന്ന്.... ശേ ഇവൻ കരുതി കാണില്ലേ കണ്ണി കണ്ട ചെക്കന്മാരെ കൂടെ ലിഫ്റ്റ് ചോദിച്ചു പോവൽ ആണ് എന്റെ പരുപാടി എന്ന്....
എന്റെയൊരു കഷ്ടകാലം...ഏത് നേരത്തണാവോ എനിക്ക് ലിഫ്റ്റ് ചോദിക്കാൻ തോന്നിയത്.....
അല്ല ഇവനിപ്പോ എന്തിനാ ഇവിടേക്ക് വന്നിരിക്കുന്നെ....ഓഹ്...വായി നോക്കാനാവും.....
ഞാൻ അവൻക്ക് നേരെ പുച്ഛം വാരി വിതറി അവിടെ നിന്ന് പോരാൻ നിന്നു....
"മാഡം ഒന്നാവിടെ നിന്നെ...."
അവനെന്നെ വിളിച്ചതും എന്താണെന്ന ഭാവെനെ ഞാൻ അവനെ നോക്കി....
"ഇത് വരെ കൊണ്ട് വന്നാക്കിയിട്ടു ഒരു താങ്ക്സ് പോലും പറയാതെ പോകുന്നത് മോശമല്ലേ...." അവൻ
"പിന്നെ എന്റെ പട്ടി പറയും തന്നോട് താങ്ക്സ്...."
"പട്ടിയെ കൊണ്ടൊക്കെ പിന്നെ പറയിപ്പിക്കാം... ഇപ്പോ മാഡം പറഞ്ഞാൽ മതി...."
"പറയില്ല....."
"നി പറയും....."
എന്നും പറഞ്ഞു അവൻ എന്റെ നേരെ വന്നു.....
അപ്പോ തന്നെ എവിടെ നിന്നോ ശ്രുതി മോനെ എന്നും വിളിച്ചു ഞങ്ങളെ അടുത്തേക്ക് വന്നു.....
ഹോ ഇവളെ മോനെ വിളി ആണ് unsahikkable..... ഇതിനെയൊക്കെ എന്താ വേണ്ടേ ......
വേറെ ആരെങ്കിലും കേട്ടാൽ ഈ ശ്രുതി കുരിപ്പിന് പ്രാന്ത് ആണെന്ന് പറയും....
ശ്രുതി അവനോട് എന്തോക്കെയോ പറയുന്നുണ്ട് അതിന് അവനും ചിരിച്ചു കൊണ്ട് മറുപടി പറയുന്നുണ്ട്....
ഓഹോ അപ്പോ മോൻക് ചിരിക്കാൻ ഒക്കെ അറിയാല്ലേ.... എന്താ ചിരി....അതിൽ അങ് ലയിച്ചു പോകും നമ്മൾ....ഞാൻ ഓന്റെ സംസാരം തന്നെ നോക്കി നിക്കുമ്പോഴാണ് ഓൻ എന്നെ തുറുപ്പിച്ചു നോക്കുന്നത് ശ്രദ്ധയിൽ പെട്ടത്....
ആഹാ...അനക്ക് മാത്രമല്ലട നിക്കും തുറുപ്പിച്ചു നോക്കാൻ വെയ്ക്കും....ഞാൻ ഓനെ അതേ ലെവൽക് നോക്കി.....
ഇവൾ ആൾ കാഞ്ഞ വിത്താണല്ലോ.... കാണാനൊക്കെ ഭംഗി ഉണ്ട് എന്ന് പറഞ്ഞിട്ട് എന്താ കാര്യം സ്വഭാവം ഇതല്ലേ....【അനു ആത്മ】
കുറച്ചു കഴിഞ്ഞപ്പോ അവൻ ശ്രുതിയോട് യാത്ര പറഞ്ഞു കോളേജിലേക്ക് കയറി പോയി....ഇവനെന്തിനാ കോളേജിലേക്ക് പോവുന്നെ....ഹാ ചിലപ്പോ രജീഷ് മാഷിനെ കാണാനാവും....
അവൻ പോയപ്പോൾ തന്നെ ശ്രുതി എന്റെ നേരെ തിരിഞ്ഞു....
"മോൻ പോയപ്പോ മോൾ എന്റെ അടുത്തേക്ക് വന്നിരിക്കാണോ...." ഞാൻ
"😁😁😁" ശ്രുതി
"ഓ...സമ്മതിച്ചു...." ഞാൻ
"എന്ത്🙄" ശ്രുതി
"നിയിന്ന് പല്ല് തേച്ചു എന്ന്.... അതോണ്ടല്ലേ ഇന്ന് ഇങ്ങനെ ഇളിക്കുന്നെ...." ഞാൻ
"അയ്യട... നിയല്ല ഞാൻ...."
"ഹാ..ഞാനല്ല നി...." ഞാൻ
"നി അത് വിട്.... എന്തായിരുന്നു മോനുമായി ഒരു സംസാരം....നിയെങ്ങാനെയ ഇന്ന് വന്നേ..." ശ്രുതി
"നിന്ടെ മോന്റെ കൂടെ തന്നെ...."
"ഏഹ്...അതെങ്ങനെ...." ശ്രുതി
"ഞാൻ ആരോടെങ്കിലും ലിഫ്റ്റ് ചോദിക്കാൻ വേണ്ടി റോഡിൽ ഇറങ്ങിയപ്പോഴാണ് അത് വഴി ഒരു ബുള്ളെറ്റ് വന്നത്....അപ്പോ അതിന് കൈ കാട്ടി....ഞാൻ അതിൽ കയറും ചെയ്തു....ഹെൽമറ്റ് ഇട്ടത് കൊണ്ട് എനിക്ക് ആരാ ആൾ എന്ന് മനസിലായില്ല....
ഇവിടെ എത്തി അവൻ ഹെൽമറ്റ് ഊരിയപ്പോഴാണ് ആളെ മനസിലായത്....." ഞാൻ
"അമ്മേ.....എന്നിട്ടെന്നിട്ട്...." ശ്രുതി
"എന്നിട്ടെന്താ നി കണ്ടില്ലേ ഞങ്ങൾ വഴക്ക് കൂടുന്നത്....."
"ഹ്മ്മ....എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ഒപ്പം നിൽക്കുന്നത് കാണാൻ നല്ല രസമുണ്ട്...." ശ്രുതി
"ഹ്മ്മ...രസമല്ല...സാമ്പാർ...ഒന്ന് പോയെടി...." ഞാൻ
"😁" ശ്രുതി
"അല്ല നിയെന്താ ആ പോത്തിനെ മോനെ എന്നു വിളിക്കുന്നത്...." ഞാൻ
"അതോ....ഞാൻ അവന്റെ ഭാവി ഏട്ടത്തി 'അമ്മ അല്ലെ....അപ്പോ ഇപ്പോ തന്നെ ഏട്ടത്തി 'അമ്മ റോൾ പ്രാക്ടീസ് ചെയ്യാണ്....🙈"
"അയ്യ...അവളെയൊരു നാണം....വെയ്ക്കുന്നത് ചെയ്താൽ പോരെ...നാണമെന്നൊക്കെ പറഞ്ഞ എന്റെ നാണമാണ് കാണേണ്ടത്....." ഞാൻ
"അതിന് നിനക്ക് നാണമെന്ന് പറഞ്ഞ സാദനമില്ലല്ലോ...." ശ്രുതി
"എനിക്കുണ്ട്...പക്ഷെ അത് ഞാൻ ആവശ്യമുള്ള സമയത്തെ ഉപയോകിക്കു...."
"ഓ..."
"ഹേയ്....മീനു ശ്രുതി....."
എന്നും വിളിച്ചു കൊണ്ട് ആയിഷയും സന്ധ്യയയും അശ്വിനും യാസിറും അങ്ങോട്ട് വന്നു....
ഇവർ നാലും എന്റെ ബെസ്റ്റീസ് ആണ് ട്ടോ.... ഈ നാലെണ്ണതിനെയും ഈ കോളേജിൽ വന്നപ്പോ കിട്ടിയത......
"എന്താ രണ്ടും ഇവിടെ നിക്കുന്നെ...ഇന്ന് ക്ലാസ്സിലേക്കൊന്നുമില്ലേ...." അശ്വിൻ
"വരുവന്നെണ്...." ശ്രുതി
"എടാ ഒരു ഹാപ്പി ന്യൂസ് ഉണ്ട്...." ആയിഷ
"എന്ത് ഹാപ്പി ന്യൂസ്...."
ഞാൻ സംശയ ഭാവത്തിൽ അവളെ നോക്കി....
"നമ്മുടെ ജേക്കബ് മാഷ് പോയത് കൊണ്ട് ന്യൂ ഒരു മാഷ് വന്നിട്ടുണ്ട്....ചുള്ളനാണ് മോളെ....എന്താ ലുക്കെന്നറിയോ...." സന്ധ്യ
അത്കേട്ടതും എന്റെ ഉള്ളിലെ കോഴി വീണ്ടും തല പോക്കി.... എന്നാലും ആരാവും ആ മാഷ്....എന്തായാലും ആ മുതലിനെ ഒന്ന് നന്നായി പരിജയപ്പെടണം....
ഇതും മനസിൽ കരുതി നിൽക്കുമ്പോഴാണ് ആയിഷ എന്നെ തട്ടിയത്.....
"എന്ത് ആലോചിച്ചു നിക്കുവാ....പോരെ...മാഷ് വരാറായി....."
ഓ....എന്താ ക്ലാസ്സിൽ പോകാനുള്ള ആക്രാന്തം....ഇതൊക്കെ പുതിയ മാഷിനെനെ കണ്ടിട്ടുള്ള ആക്രാന്തമാണ്.....അശ്വിനും യാസിറും മാത്രം അവിടെ നിക്കുന്നുണ്ട്....ഇവർ ക്ലാസ്സിലേക്കൊന്നുമില്ലേ.....
"ടാ...നിങ്ങൾ ക്ലാസ്സിലേക്കില്ലേ...."
"വോ....ഞങ്ങൾക്കൊന്നും വയ്യ...നിങ്ങൾക് വായി നോക്കാൻ പുതിയ മാഷ് എങ്കിലും ഉണ്ട്...."
അശ്വിനും യാസിറും ഒരുമിച്ചു പറഞ്ഞു....
ഓഹോ....അപ്പോ അതാണ് മക്കളെ പ്രശ്നം....ഹ്മ്മ.....
"എന്ന മക്കൾ ഇവിടെ നിന്നോ...ഞാൻ പോവ...മാഷ് എങ്ങാനും നിങ്ങൾ എവിടെ എന്ന ചോദിച്ചാൽ അവർക്ക് വായി നോക്കാൻ ക്ലാസ്സിൽ ആരുമില്ലാത്തത് കൊണ്ട് പുറത്തുണ്ടെന്നു പറയാം ല്ലേ....."
ഇത്രയും പറഞ്ഞു കൊണ്ട് ഇടം കണ്ണിട്ടു അവരെ ഒന്ന് നോക്കിയ ശേഷം ഞാൻ മുന്നിലേക്ക് നടന്നു......
അപ്പോ തന്നെ രണ്ടും വേഗം എന്റെ അടുത്തേക്ക് വന്നു....
"മക്കൾ എന്താ പോന്നെ...അവിടെ നിന്നോടയിരുന്നില്ലേ...."
"വോ...വെറുതെ അവിടെ നിന്ന് വെയിൽ കൊള്ളേണ്ട എന്നു കരുതി...." യാസിർ
"ഹ്മ്മ......"
അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ കയറി വേഗം സീറ്റിൽ പോയി ഇരുന്നു....
നങ്ങളിരിക്കുന്ന ബെഞ്ചിന്റെ ബാക് ബെഞ്ചിലാണ് അശ്വിനും യാസിറും....
ഞങ്ങൾ മൂന്നും ഓരോന്ന് സംസാരിച്ചിരിക്കുമ്പോഴാണ് ക്ലാസ്സിലേക്ക് ആരോ വന്നത്....അപ്പോ തന്നെ കുട്ടികൾ ഒക്കെ എണീറ്റു നിന്നു.....
"മീനു എണീക്ക് മാഷ് ആണ്...."
ആയിഷ എന്നെ തോണ്ടി കൊണ്ട് പറഞ്ഞതും മാഷിനെ കാണാനുള്ള ത്വര കൊണ്ട് ഞാനും വേഗം എണീറ്റു നിന്നു മുന്നിലേക്ക് നോക്കി.....
ശേ....മുഖം നേരെ കാണുന്നില്ലല്ലോ.....മാഷ് അങ്ങോട്ട് തിരിഞ്ഞു നിൽക്കുവാണ്.....
ഈ മാഷേന്തുവ ബോർഡിന്റെ ചന്തം നോക്കുവാണോ.....അങ്ങോട്ട് തിരിയുന്ന നേരം ഒന്ന് ഇങ്ങോട്ട് തിരിഞ്ഞൂടെ.....വെറുതെ ബാക്കി ഉള്ളോർക്ക് മാഷിന്റെ ബാക്ക് കാണിച്ചു തരാതെ😝
"സിറ്റ്....."
മാഷ് ഇരിക്കാൻ പറഞ്ഞതും എല്ലാവരും ഇരുന്നു....
ഞാൻ അപ്പോഴും നിന്നു....മാഷിന്റെ മുഖം കാണുവനെയ്😝
പെട്ടന്ന് മാഷ് ഞങ്ങളെ നേരെ തിരിഞ്ഞതും ആ മോന്ത കണ്ടു ഞാനവിടെ തറഞ്ഞു നിന്നു പോയി.......
*🥀PART 5 🥀*
🌸🌸🌸🌸🌸🌸🌸🌸
ശ്രുതി ആണെങ്കിൽ മോൻ എന്നും പറഞ്ഞു അന്തം വിട്ടു ഇരിക്കുകയാണ്.....
"മോനോ ആരെ മോൻ..."സന്ധ്യ
"ഇത് മോനൊന്നുമല്ല നമ്മുടെ സാറാ...." ആയിഷ
🎶🎶🎶🎶🎶🎶🎶🎶🎶🎶
【മീനു】
ഇവൻ.... ഇവനെന്താ ഇവിടെ....ഇവൻ മാഷോന്നുമല്ല....വെറുതെ ക്ലാസ്സിൽ കയറി വന്നിരിക്കുകയാണ്.....എന്താ ഓന്റെ നിറുത്തം......
"അതേയ്....തനെന്താടോ ഇവിടെ....ഓ...ഞങ്ങളെ മാഷ് ആണെന്ന് പറഞ്ഞു പറ്റിക്കാൻ വന്നിരിക്കുകയാണല്ലേ....ഈ മീന ഉള്ളിടത്തോളം കാലം ആരെയും ഇവിടെ പറ്റിക്കാൻ ഞാൻ സമ്മതിക്കില്ല....."
ഞാനത്രയും പറഞ്ഞു നിറുത്തിയതും അവൻ കയ്യും കെട്ടി എന്നെ തന്നെ നോക്കി നിക്കുന്നുണ്ട്....
ഇവനിനി നോക്കി നോക്കി എന്റെ സൗന്ദര്യം കളയോ ആവോ....
&&&&&&&&&&&
ക്ലാസ്സിലെ ബാക്കി ഉള്ളവരൊക്കെ മീനുവിന്റെ സംസാരം കേട്ടു അന്തം വിട്ടു നില്കുവാണ്....ശ്രുതിയൊക്കെ അവളോട് കുറെ ഇരിക് ഇരിക്ക് എന്നു പറയുന്നുണ്ടെങ്കിലും അവളതൊന്നും നോ മൈൻഡ്....
വലിയ കാര്യത്തിൽ ഞാൻ ഒരാളെ കള്ളത്തരം പൊട്ടിച്ചു എന്ന ലെവൽക് നിക്കുന്നെ....
"എടിയെ...നിയിന്ന് ഇവളോട് രാവിലത്തെ ഗുളിക കുടിച്ചോ എന്ന് ചോദിച്ചില്ലേ...." ആയിഷ
"രാവിലത്തെ ഗുളികയോ...എന്ത് ഗുളിക...." ശ്രുതി
"പ്രാന്തിന്റെ യ്....അല്ലാതെ വേറെ എന്തിന്റെ ...ഈ കുരിപ്പ് ഇനി എന്തൊക്കെ ഗുലു മാൽ ഉണ്ടാക്കോ ആവോ...." സന്ധ്യ
&&&&&&&&&&&&&
ഇവളെയൊക്കെ എന്താ വേണ്ടേ....ഇത്രയും ബുദ്ധി ഇല്ലാത്ത സാധനങ്ങൾ ഉണ്ടോ...അല്ലെങ്കിൽ ഇത്രയും കുട്ടികൾ എന്നെ ബഹുമാനിച്ചപ്പോ ഈ കോപ്പ് മാത്രം ഞാൻ സാർ അല്ല എന്നും പറഞ്ഞു നിക്കുന്നു....
ഒരു മീന...നി മീന അല്ല കൂനയ....ഇതിനെയൊക്കെ എങ്ങനെ വീട്ടിൽ സഹിക്കുന്നോ ആവോ...
ഞാൻ എന്റെ ഭാവി ഏട്ടത്തി അമ്മയെ ഒന്ന് നോക്കിയപ്പോൾ അവിടെ എന്തോ ഭയങ്കര ഡിസ്കസിങിൽ ആണ്....ഇനി എന്നെ മോനെ എന്നു ക്ലാസ്സിൽ വിളിക്കാതിരുന്ന മതിയായിരുന്നു........
എന്ന ഇപ്പോ ചമ്മി നാറും....ഏയ്...വിളിക്ക ഉണ്ടാവില്ല....
ഇനി ഈ സാദനത്തിനെ ഒന്ന് ഒതുക്കട്ടെ.... അവളെയൊരു ഓവർ സ്മാർട്ട്.....
&&&&&&&&&&&&&
ഇവനിത് എന്തോന്നാ ഇത്ര കാര്യത്തിൽ എന്നെ നോക്കി ചിന്തിക്കുന്നെ....ചിലപ്പോ എന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നാവും😝
"എഡോ...താൻ കുറെ സമായമായല്ലോ എന്നെ ഇങ്ങനെ നോക്കി നിക്കുന്നെ...."
അയ്യ...നോക്കി നിക്കാൻ പറ്റിയ ചള്ക്ക്【അനു ആത്മ】
"എഡോ...ചെവിക്ക് കെടുള്ളവനെ തന്നോട ഞാൻ പറയുന്നേ....."
ഇവളെ ഇന്ന് ഞാൻ.....【അനു ആത്മ】
ഇവനിതെന്തോന്ന ഒന്നും മിണ്ടാതെ നിക്കുന്നെ....ഇവന്റെ സംസാര ശേഷി.പോയോ ഇനി....ഏയ്...അതിന് വഴി ഇല്ല...കുറച്ചു മുന്നേ കൂടെ എന്നോട് തർക്കിച്ചിരുന്നതാണെല്ലോ....
ഞാൻ അവനെ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി........
അപ്പോഴാണ് പ്രിൻസിപ്പാൾ ക്ലാസ്സിലേക്ക് കയറി വന്നത്.....എല്ലാരും എണീറ്റു നിന്നു...ഞാൻ പിന്നെ already എണീറ്റോണ്ട് എനിക്ക് വീണ്ടും എണീക്കേണ്ട ആവശ്യം വന്നില്ല....
പ്രിൻസി സിറ്റ് പറഞ്ഞതും ഞാനും എല്ലാവരെയും കൂടെ ഇരുന്നു....
"സ്റ്റുഡന്റ്‌സ്.....
Meet ur new ക്ലാസ് സാർ......
ജേക്കബ് സാറിന് പകരം ഇനി മുതൽ ഈ സാർ ആവും നിങ്ങളെ ക്ലാസ് സാർ.....
അരവിന്ത് ഇനി തന്നെ താൻ തന്നെ പരിചയപ്പെടുത്തി കൊടുത്തോളു.... എനിക് അര്ജന്റ്ആയി ഒരിടം വരെ പോവാനുണ്ട്....."
എന്നും പറഞ്ഞു പ്രിൻസി പോയതും ഞാൻ കാറ്റഴിച്ചു വിട്ട ബലൂണ് പോലെ ഇരുന്നു....
അപ്പോ ഇത് ശെരിക്കും സാർ ആയിരുന്നോ...അറിഞ്ഞില്ല ആരും പറഞ്ഞും ഇല്ല....ഇനി ഞാൻ എന്തോ ചെയ്യും...നേരത്തെ എത്ര ഡയലോഗ് അടിച്ചത....
ഞാൻ വെറുതെ ഒന്ന് മാഷിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ എന്നെ തന്നെ നോക്കുന്നുണ്ട്....ഞാൻ വേഗം മുഖം താഴ്ത്തി............
"ഹായ് സ്റ്റുഡന്റ്‌സ്....
ഞാൻ അരവിന്ത്...പ്രിൻസി പറഞ്ഞ പോലെ ഇനി മുതൽ നിങ്ങളോട് ക്ലാസ് മാഷ് ഞാൻ ആവും...അപ്പോ നമുക്ക് ഒന്ന് ജസ്റ്റ് പരിചയപ്പെടാം ല്ലേ....എന്താ നിങ്ങളെ അഭിപ്രായം...."
അവനത്.... സോറി മാഷ് അത് പറഞ്ഞു നിറുത്തിയതും എല്ലാവരും പരിചയപ്പെടാം എന്നു കോറസ് പാടി....
ഹോ...എന്താ girl സിന്ടെ ഒക്കെ ഉത്സാഹം....
മാഷ് ഓരോരുത്തരെ ആയി പരിജയെപ്പട്ടു കൊണ്ട് ലാസ്റ്റ് എന്റെ അടുത്തു എത്തിയതും ഞാൻ എണീറ്റു നിന്നു.....അപ്പോ തന്നെ എന്റെ അടുത്തേക്ക് വന്നു.....
"ഞാൻ...മീന....."
അത്ര പറഞ്ഞപ്പോഴേക്ക് മാഷ് കൈ പോക്കി മതി എന്നു പറഞ്ഞു....
"താൻ നേരത്തെ എന്നെ എന്തോക്കെയോ പറഞ്ഞിരുന്നല്ലോ....എന്താ അത്....."
എന്റെ തൊട്ടടുത്തു ബെഞ്ചിൽ കൈ കുത്തി നിന്നു കൊണ്ട് ചോദിച്ചു....മാഷ് ചോദിച്ചതും ഞാൻ നിന്ന് പരുങ്ങി....
ദൈവമേ എന്നെ പരീക്ഷിക്കല്ലേ.....
മീനു...നി തോറ്റ് കൊടുക്കരുത്....ധൈര്യത്തോടെ നിൽക്.....
എന്റെ മനസ് ഇങ്ങനെ പറഞ്ഞതും ഞാൻ കണ്ണടച്ചു ശ്വാസം ഒന്ന് വലിച്ചു വിട്ടു മാഷിന്റെ മുഖത്തേക്ക് നോക്കി.....
അപ്പോ മാഷ് എന്നെ തന്നെ നോക്കി നിൽക്കായിരുന്നു.....
"അത്....സോറി...ഞാൻ അറിയാതെ....മാഷാണെന്നു കരുതിയില്ല...."
തെറ്റ് എന്റെ ഭാഗത്തു ആയോണ്ട് ഞാൻ സോറി പറഞ്ഞതും മാഷ് എന്നെ നോക്കി പുച്ഛിച്ചു....അതേനിക്കങ് പിടിച്ചില്ല.....
ഒന്ന് താഴ്ന്നു കൊടുത്തപ്പോ പുച്ഛിക്കുന്നോ...ഹും.... എനിക്കും അറിയാം പുച്ഛം.....
"ഹ്മ്മ...താൻ സോറി പറഞ്ഞല്ലോ അതെനിക്ക് നന്നായി അങ് ഇഷ്ടപ്പെട്ടു....അതോണ്ട് മീന കോച് ഇപ്പോ ഇരുന്നോ...പിന്നെ ഇനി മേലാൽ ഇങ്ങനെ ഓവർ സ്മാർട്ട് ആവാൻ നോക്കരുത് ട്ടോ...."
എന്നും പറഞ്ഞു കൊണ്ട് മാഷ് പോയതും ഞാൻ തല്ലുന്ന പോലെ ആക്ഷൻ കാട്ടി....
അപ്പോ തന്നെ മാഷിങ്ങോട്ട് തിരിഞ്ഞതും വേഗം കയ്യിൽ പൊടി തട്ടുന്ന പോലെ ചെയ്തു....
"അത് മാഷേ ഇവിടെ പുതിയ കുറെ കിടാണുക്കൾ ഉള്ള പോടി അതൊന്നു തട്ടുവായിരുന്നു...."
എന്നും പറഞ്ഞു പുച്ഛിച്ചു കൊണ്ട് ഞാൻ സീറ്റിൽ ഇരുന്നു.....
വെറുതെ മാഷിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയപ്പോൾ ആ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്....ഹ്മ്മ...അപ്പോ ഞാൻ പറഞ്ഞത് ഏറ്റു..... അത് മതി എനിക്ക്.....
&&&&&&&&&&&&&&&
അവൾ എന്നോട് സോറി പറയും എന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല...അവൾ സോറി പറഞ്ഞപ്പോ ഞാൻ ചെറുതായി ഓന്ന് ഞെട്ടി.....പക്ഷെ ആ ഞെട്ടൽ അവൾ കാണാതെ വേഗം ഞാൻ മറച്ചു പിടിച്ചു.....
പിന്നീട് അവൾ പറഞ്ഞത് കേട്ടു എനിക്ക് എതിലൂടെയൊക്കെയോ ദേഷ്യം വന്നു....ഇവൾ ഒരു നടക്ക് പോവില്ല....
ഞാൻ പിന്നെ അന്ന് ക്ലാസ്സെടുക്കാൻ നിന്നില്ല...എല്ലാവരെയും പരിചയപെട്ടു വന്നപ്പോഴേക്കെന്നെ ആ പീരിയഡ് കഴിയാറായിരുന്നു.....
പെട്ടന്നാണ് ഒരു കുട്ടി എണീറ്റു നിന്നത്....ഞാൻ ആ കുട്ടിയെ സംശയത്തോടെ ഒന്ന് നോക്കി.....
"അത് മാഷേ...മാഷിന്റെ കല്യാണം കഴിഞ്ഞുക്ക്‌ണോ...."
ആ കുട്ടി അത് ചോദിച്ചപ്പോൾ യാന്ത്രികമായി എന്റെ കണ്ണ് ഞാൻ പോലും അറിയാതെ മീനയുടെ മുഖത്തേക്കാണ് പോയത്....
അവൾ എന്നെ തന്നെ നോക്കി ഇരിക്ക്ന്നുണ്ട്.....
ഞാൻ ആ കുട്ടിയോട് ചിരിച്ചു കൊണ്ട് ഇല്ല എന്നു പറഞ്ഞു.....
&&&&&&&&&&&&&
മാഷ് കല്യാണം കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞതും ഓരോന്നിന്റെ മുഖത്തു 500vlt ന്റെ പ്രകാശമായിരുന്നു....
ഞാൻ വെറുതെ ഒന്ന് സന്ധ്യയെയും ആയിഷയെയും നോക്കിയപ്പോൾ ആയിഷാടെ മുഖത്തു സങ്കടവും സന്ധ്യടെ മുഖത്തു നല്ല സന്തോഷവുമാണ്....
ഇവൾക്കിത് പെട്ടന്ന് എന്താ പറ്റിയെ.....
"ആയിഷു... ടി...നിയെന്താ ദുഃഖത്തിൽ ഇരിക്കുന്നത്....." ഞാൻ
"അത് ഞാൻ പറയാം....അരവിന്ത് സാറിനെ അവൾക് കെട്ടാൻ പറ്റില്ലല്ലോ....ആ ദുഃഖമാണ്...." സന്ധ്യ.
"ഓഹോ...അതായിരുന്നോ....സാരല്ല....എന്റെ ആയിശൂന് അങ് ദുഫായിൽ നിന്നൊരു മാരൻ വരും ട്ടോ😂"
എന്നും പറഞ്ഞു ഞാൻ ചിരിച്ചപോൾ അവളെന്റെ കയ്യിനിട്ടു ഒന്നങ് തന്നു....
"പൊടി...ഒന്ന് പോയാൽ എന്താ ഈ കോളേജിൽ ഇഷ്ടം പോലെ ഉണ്ട്...അതിൽ ഒന്നിനെ ഞാൻ വളച്ചിരിക്കും...." ആയിഷു
"വളക്കാൻ ഇതെന്തോന്നടി കമ്പിയോ...." ഞാൻ
"അല്ല നിന്ടെ തല....."
"അയ്യോ...എന്റെ തലയൊന്നും വളക്കാൻ പറ്റില്ല...എന്നാലും എന്റെ ആയിഷു നിനക്ക് ഇത്ര ആയിട്ടും അന്തമില്ലേ....തല എങ്ങനെയാടി പൊട്ടത്തി വളക്ക😂😂"
എന്നും പറഞ്ഞു ഞാൻ ചിരിച്ചതും ആയിഷു ഇതെന്തു ജീവി എന്ന നിലക്ക് എന്നെ വായയും പൊളിച്ചു നോക്കുന്നുണ്ട്....
അപ്പോ തന്നെ അവളെ മണ്ടക്കിട്ടു ഒരെണ്ണമങ്ങു കൊടുത്തു....
"മീന......"
ആരാ എന്റെ സുന്ദരമായ പേര് അലറിയെ എന്നു നോക്കിയപ്പോൾ ആ കാലൻ ആണ്...ഞാൻ എന്താണെന്ന ഭാവനെ അവനെ നോക്കി എണീറ്റു നിന്നു.....
അപ്പോ തന്നെ ബെല്ലും അടിച്ചു....
അത് പൊളിച്ചു...നിക്ക് നല്ല ഇഷ്ടായി....കാലൻ എന്നെ ചീത്ത പറയാൻ വിളിച്ചതാ പക്ഷെ ദൈവo എന്റെ കൂടെ ഉണ്ടാവോണ്ട് ബെൽ അടിച്ചു.....
എന്നെയൊന്നു തറപ്പിച്ചു നോക്കി ക്ലാസ്സിൽ നിന്നിറങ്ങി പോയി.....
"ഹോ....അരവിന്ത് മാഷിനെ കാണാൻ എന്ത് ലുക്ക....."
എന്റെ ഫ്രണ്ടിലെ ബെഞ്ചിൽ ഇരിക്കുന്ന കാവ്യ ആണ്.....
ലുക്കോ....ആ കാലനോ എന്ന നിലക്ക് ഞാൻ നിന്നു......
മീനു അനുവിനെയും കുറിച്ചു ആലോചിച്ചു നിൽക്കുന്ന സമയത്താണ് രജീഷ് മാഷ് ക്ലാസ്സിലേക്ക് കയറി വന്നത്....
രജീഷ് മാഷിനെ കണ്ടപ്പോൾ തന്നെ ശ്രുതി സന്തോഷത്തോടെ എണീറ്റു നിന്ന്...സാർ അവളെ നോക്കി ഒന്ന് കണ്ണിറുക്കിയ ശേഷം ക്ലാസ് എടുക്കാൻ നിന്നു....
അപ്പോഴും മീനു അന്തം വിട്ടു അനുവിനെ ആലോചിച്ചു നിക്കുവാണ്....
അവളെ നിറുത്തം കണ്ടപ്പോൾ തന്നെ രജീഷ് മാഷിന് അവൾ ഈ ലോകത്തൊന്നുമല്ല എന്നു മനസിലായി....
സാർ അവളെ കുറെ വിളിച്ചിട്ടും ഒരു റെസ്പോണ്സുമില്ല....ലാസ്റ്റ് ശ്രുതി അവളെ ബാക്കിലേക്ക് നല്ലൊരു അടി കൊടുത്തതും അവൾ ഞെട്ടി ശ്രുതിയെ നോക്കി....
"എടി......പിശാശ്ശേ നീയെന്നെ അടിച്ചുവല്ലേ....."
ക്ലാസ് ആണെന്നൊന്നും ഓർമ ഇല്ലാതെ അലറി കൊണ്ട് മീനു ശ്രുതികിട്ടു രണ്ടെണ്ണം പൊട്ടിച്ചു....
ശ്രുതി ദയനീയമായി രജീഷ് മാഷിനെ നോക്കിയപ്പോൾ മാഷ് നിനക്ക് എന്തിന്റെ കേടായിരുന്നു എന്ന നിലക്ക് ശ്രുതിയെ നോക്കുന്നുണ്ട്.....
ശ്രുതിക്ക് രജീഷ് മാഷിന്റെ ആ ഭാവം കണ്ടു ദേഷ്യം വന്നു അവൾ രജീഷ് മാഷിനെ നോക്കി പല്ലു കടിച്ചു മീനുവിനിട്ടും രണ്ടു കൊടുത്തു....പിന്നെ രണ്ടും ക്ലാസാണെന്ന ബോധമില്ലാതെ നല്ല അടിയായിരുന്നു.....
ലാസ്റ്റ് രജീഷ് മാഷ് രണ്ടിനെയും വിളിച്ചു....
"മീന....ശ്രുതി......"
രജീഷ് മാഷ് വിളിച്ചപ്പോഴാണ് രണ്ടിനും ക്ലാസ് ആണെന്ന ബോധം വന്നത്....അവര് ഒരു സോറിയും പറഞ്ഞു വേഗം സീറ്റിൽ ഇരുന്നു...
രജീഷ് മാഷിന് പിന്നെ അവരെ നന്നായി അറിയോണ്ട് ഒന്നും മിണ്ടാതെ നിന്ന് ക്ലാസ് എടുക്കാൻ തുടങ്ങി......
ഇവരെ കാട്ടി കൂട്ടൽ ഒക്കെ കണ്ടു ക്ലാസ്സിലെ പടിപ്പി മാളവിക അവരെ രണ്ടു പേരെയും നോക്കി പുച്ഛത്തിൽ കലർന്ന ഒരു ചിരി ചിരിക്കുന്നുണ്ടായിരുന്നു.....
*🥀PART 6🥀*
🌸🌸🌸🌸🌸🌸🌸
മാളവികയുടെ ആ ചിരി മീനുവും ശ്രുതിയും കണ്ടിരുന്നില്ല....കണ്ടിരുന്നേൽ അപ്പോ തന്നെ അവൾക്കുള്ളതും അവര് കയ്യോടെ കൊടുത്തിരുന്നു.....
രജീഷ് മാഷ് നല്ല ക്ലാസ് എടുക്കലിലാണ്..... ശ്രുതിയോ നല്ല വായി നോട്ടത്തിലും....മീനു പിന്നെ ക്ലാസ്സിന്ടെ പുറത്തേക്ക് നോക്കി ഇരിക്കുന്നു.....
"എടി...ഈ രാജീഷേട്ടൻ എന്ത് ലുക്ക് ആണല്ലേ...." ശ്രുതി
"ഉലക്കാ...എന്റെ ഭാവി ഭർത്തു എവിടെയാണോ എന്തോ....." മീനു
&&&&&&&&&&&&&&&
"ഞാനിവിടെ ഉണ്ട്......"
"ആഹ്...താനിവിടെ നിൽക്കായിരുന്നു....എങ്ങനെയുണ്ട് ക്ലാസ്സോക്കെ....."
2nd പീരിയഡ് ഓഫ് ആയതു കൊണ്ട് വെറുതെ സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോഴാണ് മഹി സാർ വന്നത്.....മഹി സാറിനെ ഇന്ന് പരിജയപ്പെട്ടതാണെട്ടോ.....
ഞാൻ ശരിക്ക് ബാംഗ്ലൂരിൽ തന്നെ നിൽക്കാൻ കരുതിയതായിരുന്നു.... പക്ഷെ അമ്മക്ക് ഒരേ നിർബന്ധം ചേട്ടനെ പോലെ ഞാനും അമ്മയുടെ കൺ വേട്ടത്തു തന്നെ ഉണ്ടാവണം എന്ന്....
അത് കൊണ്ട് ചേട്ടൻ ഇവിടെ ഒരു സാറിനെ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കയറി.....കോളേജ് ഒക്കെ എനിക്കിഷ്ടായി...പക്ഷെ ആ പിശാശിനെ ആണ് എനിക്ക് പറ്റാത്തത്....ഒരു മീന....
അവളെ ഡ്രസിങ് ഒക്കെ കണ്ടെച്ചാലും മതി....അവൾക്കെന്താ മാന്യമായ നല്ലൊരു ഡ്രസ് ഇട്ടാൽ...ഹാ...അവളെ സ്വഭാവത്തിന് അനുസരിച്ച ഡ്രസ് അല്ലെ അവൾ ഇഡാ....
അല്ല അനു നിയിപ്പോ എന്തിനാ അവളെ കുറിച്ചു ആലോചിക്കുന്നത്.... 【മനസ്സ്】
ശെരിയല്ലോ....ഞാനെന്തിനാ ഇപ്പോ അവളെ കുറിച്ചു ആലോചിച്ചേ.... ശേ....ഇപ്പോ എന്ത് ആലോചിച്ചു തുടങ്ങിയാലും അവസാനം അത് അവളിലാണെല്ലോ അവസാനിക്കുന്നെ.....
എന്താ അനു വല്ല സ്പാർക്കും തോന്നിയോ അവളോട് 【മനസ്】
സ്പാർക്കോ... ആ പിശാശിനോട്.... ഹം..അവളോടൊക്കെ സ്പാർക്ക് തോന്നാണമെങ്കിൽ ഞാൻ വീണ്ടും ജനിക്കണം.....
"ഹേയ്.... അരവിന്ത്...താനിത് ഏത് ലോകത്ത...."
പെട്ടന്ന് മഹി സാർ എന്നെ വിളിച്ചപ്പോഴാണ് ഞാനും മനസും തമ്മിലുള്ള സംസാരത്തിന് കടിഞ്ഞാണ് ഇട്ടത്.....
ഞാൻ പിന്നെ മഹി സാറിനോട് സംസാരിച്ചിരുന്നു....മഹി സാറിനും എന്റെ അതേ age ആണ്.....
ബെൽ അടിച്ചതും ഞാനും മഹിയും കൂടെ ക്യാന്റീനിലേക്ക് നടന്നു.....
&&&&&&&&&&&&&&&&&&
ശ്രുതി കുറെ സമയമായി രജീഷ് മാഷിന്റെ പുരാണം തുടങ്ങീട്ട്....എപ്പോഴാണാവോ ഞാൻ അവളെ മണ്ടക്കിട്ടു കോട്ട...കുറെ സമയമായി വേർപ്പിക്കൽ തുടങ്ങീട്ട്....
ഈ രജീഷ് മാഷ് ഇതിനെ ഇനി എങ്ങനെ സഹിക്കും.....ഹോ...മാഷിന്റെ ഒരു കഷ്ട കാലo....
പെട്ടന്നാണ് ബെൽ അടിച്ചത്....ഹാവൂ....ദൈവമേ നീയെന്നെ രക്ഷിച്ചു... അല്ലേൽ ഞാൻ ഒരു കൊലയാളി ആയിരുന്നു....ഞാൻ വേഗം ഇരുന്നിടത്തു നിന്ന് എണീറ്റു രജീഷ് മാഷിന്റെ അടുത്തേക്ക് ഓടി....
"മാഷേ നിക്ക്...എങ്ങോട്ടാ ഇത്ര ധൃതിയിൽ...." ഞാൻ
"ക്യാന്റീനിലേക്ക് ആണ് മോളെ....എന്തെയ്...."
"ക്യാന്റീനിലേക്കോ...എന്ന വാ..ഞാനും കമ്പനിക്ക് വരാം...." ഞാൻ
"എന്നെ ഇന്ന് പാപ്പരക്കാനാണല്ലേ മോളെ ഉദ്ദേശം....."
"😁😁😁"
"അല്ല എവിടെ എന്റെ പ്രിയതമായും മറ്റേ 4 എണ്ണവും...."
മാഷ് നടക്കുന്നതിനിടയിൽ എന്നോട് ചോദിച്ചു....
"ആ...എനിക്കറിയില്ല...ഞാനിങ് പോന്നു...."
"ഹ്മ്മ....."
"ഏട്ടനെ ഞാൻ സമ്മതിച്ചു ട്ടോ... ആ മുതലിനെ അല്ലെ സഹിക്കാൻ പോവുന്നെ....."
ക്ലാസ്സിലും ആരെങ്കിലും ഒപ്പം ഉണ്ടെങ്കിലും മാത്രമുള്ളു ട്ടോ ഞാൻ മാഷ് എന്നൊക്കെ വിളിക്ക....അല്ലാതെപ്പോ ഞങ്ങൾ മാത്രം ഉള്ളപ്പോ ഞാൻ ഏട്ട എന്ന വിളിക്കാർ....
ഏട്ടനും അതാണ് ഇഷ്ടം....എനിക്കും...കാരണം ഫ്രീ ആയിട്ടൊരു സഹോദരനെ കിട്ടീക്കല്ലേ😝
"അതെന്തേ മീനു നി അങ്ങനെ പറഞ്ഞേ...."
ഏട്ടൻ പെട്ടന്ന് എന്നോട് ചോദിച്ചതും ഞാൻ ഉണ്ടായതൊക്കെ പറഞ്ഞു കൊടുത്തു....
"ഹഹ...ഹാ....എന്റെ പ്രിയതമടെ ഓരോ കാര്യങ്ങൾ.....അല്ല നിന്ടെ അമ്മക്ക് ഒക്കെ സുകല്ലേ...." ഏട്ടൻ
"ആണല്ലോ....ഏട്ടന് എന്റെ അമ്മയെ നേരത്തെ അറിയോ....."
"ഏ...ഏയ്...ഇല്ല...."
ഒന്ന് പതറി കൊണ്ട് രജീഷ് മാഷ് പറഞ്ഞൊപ്പിച്ചു.......
"ഹ്മ്മ....വാ അവിടിരിക്കാം....."
സംസാരിച്ചു സംസാരിച്ചു അവർ ക്യാന്റീനിൽ എത്തിയിരുന്നു....
മീനു ചൂണ്ടിയ ടേബിളിൽ അവർ വന്നിരുന്നതും അനുവും മഹിയും വന്നിരുന്നതും ഒപ്പമായിരുന്നു....
അനു മീനുവിനെ കണ്ടതും ഞെട്ടി... മീനുവിന്റെ അവസ്ഥയും അത് തന്നെ ആയിരുന്നു....
"ആഹാ...നിങ്ങളും ഇവിടെ ഉണ്ടായിരുന്നോ...." രജീഷ് മാഷ്
"ഹാ...അല്ല മീന എന്താ മാഷിന്റെ കൂടെ...." മഹി
"കാന്താരി ചുമ്മാ എന്റെ കൂടെ കൂടിയതാ...."
രജീഷ് മാഷ് മീനുവിന്ടെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞു....മീനു ആണേലോ കണ്ണിമ വെട്ടാതെ ഞെട്ടി കൊണ്ട് അനുവിനെയും നോക്കി ഇരിക്കുവായിരുന്നു....
അനുവിന് രജീഷ് മാഷ് മീനുവിന്റെ കവിളിൽ നുള്ളിയപ്പോൾ എന്തോ രജീഷ് മാഷിനോട് ദേഷ്യം തോന്നി....
മീനു വേഗം അനുവിലുള്ള നോട്ടം മാറ്റി മഹി സാറിനോടും രജീഷ് മാഷിനോടും ഓരോന്ന് സംസാരിച്ചിരുന്നു....
അനു അവളെ ഓരോ സംസാരങ്ങളും മുഖത്തു വിരിയുന്ന ഭാവങ്ങളും ഒരു ചെറു ചിരിയാലെ മറ്റേതോ ലോകാതെന്ന പോലെ നോക്കി ഇരുന്നു.....മഹി സാറും അവളെ സംസാരം നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു....
പെട്ടന്ന് രജീഷ് മാഷ് അനുവിന്റെ കയ്യിനിട്ടു ഒരു തട്ട് കൊടുത്തു....
അനു മീനുവിലുള്ള നോട്ടം മാറ്റി എന്താണെന്ന ഭാവന രജീഷ് മാഷിനെ നോക്കി....
"മതി എന്റെ പെങ്ങളൂട്ടിടെ ചോര ഊറ്റി കുടിച്ചത്....അവളെ ഇഷ്ടയെങ്കിൽ ഈ ഏട്ടൻ മുന്നിൽ നിന്ന് നിങ്ങളെ കല്യാണം നടത്തി തരാം........"
രജീഷ് മാഷത് പറഞ്ഞതും അനു മാഷിനെ ഒന്ന് തറപ്പിച്ചു നോക്കി....
"മീനു...നി എന്താ ആരെയും പ്രേമിക്കാത്തെ...." മഹി
"അതിന് ഇവളെയൊക്കെ ആര് പ്രേമിക്കാനാ.... കണ്ടെച്ചാലും മതി...." അനു
"ആര് പറഞ്ഞു അവളെ പ്രേമിക്കാൻ ആളില്ല എന്ന്.... എന്റെ അനിയനിവിടെ വടി പോലെ ഇരിക്കുമ്പോൾ...."
രജീഷ് മാഷ് ഇളിച്ചു കൊണ്ട് മെല്ലെ അനുവിനോട് ശബ്ദം കുറച്ചു പറഞ്ഞു....അനു അത് കേട്ട് രജീഷ് മാഷിനെ നോക്കി പല്ല് കടിച്ചു....
അതിന് രജീഷ് മാഷ് ഒന്ന് കണ്ണിറുക്കി കാണിച്ചു മീനുവിന് നേരെ തിരിഞ്ഞു....
"പിന്നെ...പ്രേമിക്കാനോ ഞാനോ...no എനിക്ക് ഇങ്ങനെ എൻജോയ് ചെയ്തു നടക്കണം...പിന്നെ എന്റെ മനസിനിണങ്ങിയ ഒരാളെ കിട്ടുവാണേൽ ഒരു കൈ നോക്കും...." മീനു
"അങ്ങനെ ഒരാളെ എന്നു കിട്ടും...." രജീഷ് മാഷ്
"അതൊക്കെ കിട്ടുമെന്നേ.... അയാൾക്കായി ഈ ഉള്ളവൾ ഇവിടെ കാത്തിരിക്കുവാണ്....."
മീനു അത് പറഞ്ഞു നിറുത്തിയതും അനുവിന്റെ ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങിയിരുന്നു.....
&&&&&&&&&&&&&&&&&&
【ശ്രുതി】
"ശ്രുതിയെ മീനു എന്തിനാടി നിന്ടെ ഏട്ടന്റെ കൂടെ ഓടിയെ...." സന്ധ്യ
"അത് തന്നെയാ ഞാനും ആലോചിക്കുന്നെ... ഹാ അവർ ഏട്ടനും പെങ്ങൾക്കും എന്തെങ്കിലും പറയാൻ ഉണ്ടാവും...." ശ്രുതി
"ഹാ...നമുക്ക് ഒന്ന് അവരെ പോയി നോക്കാം...." അശ്വിൻ
അങ്ങനെ നാലും മീനുവിനെ നോക്കി നടക്കാൻ തുടങ്ങി....
"ഹോ...കുഴങ്ങി...ഈ പെണ്ണിത് എങ്ങോട്ടാ പോയെ...." യാസിർ
"ഇനി കാന്റീൻ കൂടി നോക്കാനുണ്ട്.... അവിടെ കൂടി ഒന്ന് നോക്കാം...." ആയിഷ
"ഹാ നടക്...." അശ്വിൻ
അങ്ങനെ നാലും ക്യാന്റീനിലേക്ക് വിട്ടു.....അവിടെ എത്തിയപ്പോ മഹി മാഷിനോടും രജീഷ് മാഷിനോടും ഇരുന്നു കത്തി അടിക്കുന്ന മീനുവിനെയാണ് കണ്ടത്....
&&&&&&&&&&&&&&&&
"മോനെ....."
പെട്ടന്ന് ഇങ്ങനൊരു വിളി കേട്ടപ്പോൾ ഞങ്ങൾ ആരാണെന്നു നോക്കി....ശ്രുതി.....ഞാൻ ആ പരട്ട മാഷിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ പല പല നവരസങ്ങൾ മുഖത്തു കണ്ടു....
"ആരാ ഇപ്പോ ഇവിടെ മോൻ...." മഹി
അത് കേട്ടപ്പോ എനിക്ക് ചിരിയാണ് വന്നത്...പ്യാവം മഹി സാറിന് അറിയില്ലല്ലോ ഈ നിൽക്കുന്ന പോത്ത് ആണ് ആ പറയപ്പെട്ട മോൻ എന്ന്.....
അനു രജീഷ് മാഷിനോട് അവരൊന്നും കാണാതെ വലിച്ചു കൊണ്ട് പോടാ അതിനെ എന്നു പറഞ്ഞതും രജീഷ് മാഷ് ഒരുമാതിരി ഇളി ഇളിച്ചു ശ്രുതിയുടെ അടുത്തേക്ക് ചെന്നു അവളെയും വലിച്ചു കൊണ്ട് പോയി.....
അവളെ വലിച്ചു കൊണ്ട് പോയപ്പോ തന്നെ മറ്റേ മൂന്നെണ്ണവും ശ്രുതിയുടെ പിന്നാലെ പോയി....
മഹി സാറിന് എന്തോ അര്ജന്റ് കാൾ വന്നപ്പോ അദ്ദേഹവും പോയി....ഇപ്പൊ മീനുവും മാഷും മാത്രമുള്ളു ടേബിളിൽ.....
അനു വെറുതെ ഒന്ന് മീനുവിനെ നോക്കിയപ്പോൾ അവൾ അലസമായി അങ്ങോട്ടും മിങ്ങോട്ടും നോക്കുന്നത് കണ്ടു....അവളെ മുഖത്തു നിന്ന് അവൻക്ക് കണ്ണെടുക്കാൻ തന്നെ തോന്നിയില്ല.....
എന്തോ ഒരു പ്രതേക അവളിൽ ഉള്ള പോലെ അവന് അനുഭവപ്പെട്ടു....
പെട്ടന്നാണ് ഒരു ചെക്കൻ അവിടേക്ക് വന്നത്.....
"മീന....താൻ ഒന്ന് എന്റെ കൂടെ വരോ...."
മീനു ഒന്ന് സംശയിച്ചു നിന്നു അനുവിനെ ഒന്ന് നോക്കിയ ശേഷം അവന്ടെ കൂടെ പോയി....
അത് കണ്ടപ്പോൾ തന്നെ അനുവിന് ഏതിലൂടെയൊക്കെയോ ദേഷ്യം വന്നു....അവൻ കൈ കൊണ്ട് ടേബിളിനിട്ടൊരു കുത്ത് കൊടുത്തു അവിടുന്ന് എണീറ്റു പോയി.....
*🥀PART 7🥀*
🌸🌸🌸🌸🌸🌸
ഇവനിത് എങ്ങോട്ടാ എന്നെയും കൊണ്ട് പോകുന്നേ.....കുറെ സമയമായി അവൻ നടക്കാൻ തുടങ്ങിയിട്ട്....
"അതേയ്...തനിക്ക് എന്താ പറയാനുള്ളത് എന്നു വെച്ചാൽ ഇവിടെ നിന്ന് പറഞ്ഞാൽ മതി....."
ഞാൻ നടത്തം നിറുത്തി കൊണ്ട് പറഞ്ഞു....അപ്പോ തന്നെ അവൻ എന്റെ അടുത്തേക്ക് വന്നു....എന്നിട്ട് എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു....
"അതേയ് എന്റെ മുഖത്തു സിനിമ ഒന്നും ഓടുന്നില്ല..... എന്താണെന്നുവെച്ചാൽ പെട്ടന്ന് പറ... എനിക്ക് ക്ലാസിൽ പോകണം..."
"അത് മീന....എനിക്ക്...എനിക്ക്...."
ഹോ ഇവനിതെന്തുവ എനിക്ക് എനിക്ക് എന്ന് പഠിക്കുവാണോ....
"നിനക്ക്...."
ഞാൻ നെറ്റി ചുളിച്ചു സംശയ ഭാവത്തിൽ അവനോട് ചോദിച്ചു....
"എനിക്ക് തന്നെ....ഇഷ്ടമാണ്...."
"ആഹ...ഇത് പറയാനാണോ നി എന്നെയും കൊണ്ട് ഇതുവരെ വന്നത്....ഇത് അവിടെ നിന്ന് തന്നെ അങ് പറഞ്ഞുടായിരുന്നോ...." മീനു
"അത്...ഒരു പ്രൈവസി ക്ക് വേണ്ടി...."
"എനിക്ക് പ്രൈവസി ഒന്നും വേണ്ട...നിനക്ക് പ്രൈവസി വേണേൽ മോൻ ടോയ്‌ലറ്റിൽ പോക്കോ.. അവിടെ ആരുമുണ്ടാവൂല😌"
"ഏഹ്...😲🙄"
"ഈ....എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ...."
"ഓ...വളരെ വളരെ ശെരിയാണ്...." അവൻ
"ഹാ...അത് കേട്ട മതി എനിക്ക്...."
ഹോ...ഏത് നേരത്തണാവോ ഈ സാദനത്തിനെ ഒക്കെ പ്രൊപോസ് ചെയ്യാൻ തോന്നിയത്......【പ്യാവം സെക്കന്റെ ആത്മ】
"പോവുന്നില്ലേ...." മീനു
"എങ്ങോട്ട്...." അവൻ
"അല്ല നിനക്കല്ലേ പ്രൈവസി വേണമെന്ന് പറഞ്ഞത്.....അപ്പോ ടോയ്ലറ്റിലേക്ക്...." മീനു
"ഹോ...എന്റെ പൊന്ന് മോളെ...നമിച്ചു...എനിക്ക് ഒരു പ്രൈവസിയും വേണ്ടയെ...."
എന്നും പറഞ്ഞു കൊണ്ട് അവൻ വേഗം സ്ഥലം കാലിയാക്കി....
എന്നാൽ ഇതെല്ലാം കണ്ടു കൊണ്ട് അനു അവരുടെ തൊട്ടടുത്തുള്ള മരത്തിന്റെ മറവിൽ നിൽക്കുന്നത് അവരാരും കണ്ടിരുന്നില്ല....മീനു അവന് കൊടുത്ത മറുപടി കേട്ടു അനുവിന് തന്ടെ ചിരി കണ്ട്രോൾ ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല....
ഹോ...ഇങ്ങനെയും ഉണ്ടോ സാധനങ്ങൾ...വല്ലാത്തൊരു സാദനം തന്നെ ഇത്.....
എന്നും മനസിൽ പറഞ്ഞു കൊണ്ട് അനു സ്റ്റാഫ് റൂമിലേക്ക് പോയി.....
ഇനി നമുക്ക് നേരത്തെ ഇവിടുന്ന് പോയ ശ്രുതിയെയും രജീഷ് മാഷിനേയും ഒന്ന് പോയി നോക്കാം....
&&&&&&&&&&&&&&&&&
ശ്രുതിയെയും കൊണ്ട് രജീഷ് മാഷ് നേരെ ആളൊഴിഞ്ഞ ഒരു ഭാഗത്തേക്കാണ് വന്നത്....അവരെ പിന്നാലെ തന്നെ മറ്റേ നാലെണ്ണവും ഉണ്ടായിരുന്നു....
രജീഷ് മാഷ് അവരെ ഒന്ന് തിരിഞ്ഞു നോക്കി....
"ഹ്മ്മ....എന്താ... ഞങ്ങൾക്കിവിടെ കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്...മക്കൾ ക്ലാസ്സിലേക്ക് പോക്കോ...."
രജീഷ് മാഷ് ഗൗവരവത്തിൽ പറഞ്ഞതും അവർ പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കി അവരെ രണ്ടു പേരെയും നോക്കിയൊന്നു ആക്കി ചിരിച്ചു ക്ലാസ്സിലേക്ക് നടന്നു....
അവർ പോയെന്ന് കണ്ടതും രജീഷ് മാഷ് ശ്രുതിയുടെ നേരെ നിന്നു....
.
ശ്രുതി നിഷ്‌കു ഭാവത്തിൽ രജീഷ് മാഷിനെ നോക്കി നിക്കുവായിരുന്നു....
ഹോ...ഈ പെണ്ണ് ഇങ്ങനെ നോക്കി ഇപ്പോ എന്റെ കണ്ട്രോൾ കളയും..... 【രജീഷ് മാഷ് ആത്മ】
"ഏട്ട...നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നേ...."
വീണ്ടും നിഷ്‌കു ശ്രുതി....
"അതോ...നിയേയ് ആളുകളുടെ ഇടയിൽ വെച്ചു ഇനി മേലാൽ അനുവിനെ മോനെ എന്നു വിളിക്കരുത്....പിന്നെ ഇവിടുന്ന് അവനെ സാർ എന്നു തന്നെ വിളിക്കണം....
അവൻ നിന്ടെ സാർ ആണ്....പുറത്തു നിന്ന് നി നിനക്ക് ഇഷ്ടമുള്ളത് വിളിച്ചോ....അത് പോലെ എന്നെയും സാർ എന്ന് വിളിക്കണം...മനസിലായോ....."
രജീഷ് മാഷ് പറഞ്ഞു നിറുത്തിയതും ശ്രുതി നിഷ്‌കുവായി മനസിലായി എന്ന നിലക്ക് തലയാട്ടി.....
പെട്ടന്ന് രജീഷ് മാഷിന്റെ ശ്രദ്ധ അവളെ ചുണ്ടുകളിലേക്ക് പോയി.....ശ്രുതി ആണെങ്കിൽ രജീഷ് മാഷിനെ തന്നെ നോക്കി നിക്കുവാണ്....രജീഷ് മാഷ് പതിയെ തന്റെ തല താഴ്ത്തി ശ്രുതിയുടെ അധരം ലക്ഷ്യം വച്ചു നീങ്ങി.......
ശ്രുതിക്ക് എന്താണെന്ന് മനസിലാവും മുൻപ് രജീഷ് മാഷ് അവളെ അധരങ്ങൾ തന്ടെ അദരങ്ങളാൽ ബന്തിച്ചിരുന്നു....
ശ്രുതി കണ്ണും തള്ളി രജീഷ് മാഷിന്റെ ഷർട്ടിൽ ഇറുകെ പിടിച്ചു......പതിയെ പതിയെ അവളും അത് ആസ്വദിക്കാൻ തുടങ്ങി.....ഇരുവർക്കും ശ്വാസം മുട്ടാൻ തുടങ്ങിയതും അദരങ്ങളെ മോചിപ്പിച്ചു...........
ശ്രുതി അപ്പോഴും രജീഷ് മാഷിന്റെ ഷർട്ടിൽ ഉള്ള പിടി അയച്ചിരുന്നില്ല .....
"എടി....വിടെഡി....നീയെന്റെ shirt ആകെ ചുളിച്ചല്ലോ...."
ശ്രുതിയുടെ കൈ വിടുവിപ്പിച്ചു കൊണ്ട് രജീഷ് മാഷ് പറഞ്ഞു.....
ശ്രുതിക്ക് എന്തോ മാഷിന്റെ മുഖത്തു നോക്കാൻ ഒരു മടി....അത് കൊണ്ട് തന്നെ അവൾ താഴേക്ക് നോക്കിയാണ് നിന്നത് ....മാഷ് അവളെ മുഖം പിടിച്ചു പൊക്കിയതും ശ്രുതി നാണം കൊണ്ട് മാഷിനെ നോക്കി ഒന്ന് ചിരിച്ചു.....
"ഹ്മ്മ...മതി...വാ പോവാം...."
ഇതും പറഞ്ഞു രജീഷ് മാഷ് മുന്നിലും പിന്നിലും ശ്രുതിയും നടന്നു.....
&&&&&&&&&&&&&&
【അനു】
ആ ചെക്കൻ വന്നു മീനുവിനെ വിളിച്ചപ്പോൾ തന്നെ ഞാൻ ദേഷ്യം കൊണ്ട് അവിടെ നിന്നിറങ്ങി പോന്നതാണ്....എന്തിനാ എനിക്ക് ദേഷ്യം വന്നതെന്ന് എനിക്ക് തന്നെ അറിയില്ല.....ആകെ കൂടെ ഒരുതരം ഭ്രാന്തമായ അവസ്ഥ....
അതിന് കാരണം എന്താണെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് കിട്ടിയില്ല......നേരെ സ്റ്റാഫ് റൂമിലേക്ക് പോവാനാണ് കരുതിയത് പക്ഷെ അവിടെ പോയാലും എനിക്ക് നിക്ക പൊറുതി ഉണ്ടാവില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ നേരെ അവരെ പിന്നാലെ പോയി.....
ഇപ്പോ എന്റെ മനസ് വേറെന്തോ പറയുന്നു ഞാൻ വേറെന്തോ ചെയ്യുന്നു....ഇതാണിപ്പോ എന്റെ അവസ്ഥ......
അവിടെ എത്തി അവൻ മീനുവിനോട് പറഞ്ഞതും അതിന് അവളെ മറുപടിയും കേട്ടു എനിക്ക് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നു......
സ്റ്റാഫ് റൂമിൽ എത്തിയിട്ടും ഇത് തന്നെ ആലോചിച്ചു ചിരിക്കലായിരുന്നു എന്റെ പണി.....
"എന്താ അരവിന്ത് ഒരു ചിരിയൊക്കെ...."
പെട്ടന്ന് മഹി വന്നെന്നോട് ചോദിച്ചതും ഞാൻ ചിരി നിറുത്തി കൊണ്ട് മഹിയെ നോക്കി....
"ഏയ്...വെറുതെ ഓരോന്ന് ആലോചിച്ചു....."
"ഹ്മ്മ...ഹ്മ്മ...."
എന്നെ നോക്കി ഒന്ന് ആക്കി മൂളി കൊണ്ട് മഹി പോയി......
ഞാൻ പിന്നെ വേഗം മീനയുടെ ക്ലാസ്സിലേക്ക് വിട്ടു....ഈ പീരിയഡ് ഞാനാണ് അവർക്ക്....നേരത്തെ ക്ലാസ് എടുക്കൽ നടന്നില്ല....ഇനി ഇപ്പോഴെങ്കിലും എടുക്കണം.....
&&&&&&&&&&&&&
മീനു ക്ലാസ്സിൽ എത്തിയപ്പോഴേക്ക് അനു ക്ലാസ് എടുക്കൽ തുടങ്ങിയിരുന്നു....
"മാഷേ......" മീനു
"ഹ്മ്മ....എവിടെയായിരുന്നു ഇത്ര ടൈം...."
അനുവിന് അവൾ എവിടെ പോയെന്ന് അറിയാമെങ്കിലും അറിയാത്ത പോലെ ഗൗരവത്തിൽ ചോദിച്ചു....
"അത്...മാഷേ വാഷ്...വാഷ് റൂമിൽ....."
മീനു പെട്ടന്ന് വായിൽ വന്ന കള്ളമങ്ങു പറഞ്ഞു....
ഓഹോ...ആ ഒഴിഞ്ഞ മരത്തിന്റെ ചുവട്ടിൽ ആവും ല്ലേ നിന്ടെ വാഷ് റൂം😂..... 【അനു ആത്മ】
"ഹ്മ്മ....കയറീക്കോ...." അനു
അനു ഗൗരവം ഒട്ടും വിടാതെ തന്നെ പറഞ്ഞതും മീനു വേഗം ക്ലാസ്സിലേക്ക് കയറി സന്ധ്യടെ അടുത്തു വന്നിരുന്നു.....
*🥀PART 8🥀*
🌸🌸🌸🌸🌸🌸🌸
ഹും.... ന്ത ജാഡ....എനിക്കുമുണ്ട് ജാഡ😏 മീനു ഇതും മനസിൽ പറഞ്ഞു കൊണ്ട് അനുവിനെ ഒന്ന് തുറിച്ചു നോക്കി വേഗം ബുക്കിലേക്ക് മുഖം പൂഴ്ത്തി.....
"മോനെ......"
【അയ്യോഹ്....പെട്ടല്ലോ....രജീഷേട്ടൻ ഇന്നെന്നെ ശരിയാക്കുമല്ലോ....】
നാവ് കടിച്ചു ഇതും മനസിൽ പറഞ്ഞു ശ്രുതി മുന്നിലേക്ക് നോക്കി....
പെട്ടന്ന് ശ്രുതിയുടെ ശബ്ദം കേട്ടു മീനു പുറത്തേക്ക് നോക്കി.....
മീനു മാത്രമല്ല ക്ലാസ് ഒന്നടങ്കം ഉണ്ട്....
"മോനോ...."
എല്ലാരും ഒപ്പം ചോദിച്ചതും അനു ആകെ ചൂളി നിക്കുന്നുണ്ട്.....
"തെ ടാ ശ്രുതിക്ക് പ്രാന്തായി....സാറിനെ കേറി അതാ മോനെ എന്നൊക്കെ വിളിക്കുന്നു..."
അവരെ ക്ലാസ്സിലെ ഒരു ചെക്കൻ മറ്റൊരു ചെക്കനോട് പറഞ്ഞു.. .
"സോറി...മാഷേ...."
ശ്രുതി വേഗം മാഷേ എന്നു വിളിച്ചതും ഇത് വരെ അന്തം വിട്ടു വായ തുറന്നവരൊക്കെ അടച്ചു....
"ഹ്മ്മ....എന്താ ..."
അനു ഗൗരവത്തിൽ ചോദിച്ചു....
"May..i come in...." ശ്രുതി
"ഹ്മ്മ...get in...."
അനു പറഞ്ഞതും ശ്രുതി വേഗം മീനുവിന്ടെ അടുത്തു വന്നിരുന്നു....
"എടി....i w u😘 ആ ജാഡനെ ഇങ്ങനെയെങ്കിലും ഒന്ന് നാറ്റിക്കാൻ പറ്റി...ഹോ...ഇപ്പോഴെങ്കിലും നിന്ടെ മോനെ വിളി കൊണ്ട് ഒരു ഉപകാരമുണ്ടായി....."
എന്നും പറഞ്ഞു കൊണ്ട് മീനു ആരും കാണാതെ ശ്രുതിയുടെ കവിളിൽ ഒരു കിസ് കൊടുത്തു....
"അയ്യേ...നീയെന്നെ കിസ്സിയല്ലേ...ഞാൻ ഏട്ടനോട് പറഞ്ഞു കൊടുക്കും...." ശ്രുതി
"എന്തിന്...." മീനു
"ഏട്ടൻ കിസ്സണ്ടോട്ത്ത ഇപ്പോ നി കിസ്സിയെ🙈"
ശ്രുതി നാണിച്ചു കൊണ്ട് പറഞ്ഞു...
"അയ്യ അവളെയൊരു നാണം...അല്ല മോൾ ഇത്ര സമയം എവിടെയായിരുന്നു...ഏഹ്...സത്യം പറഞ്ഞോ...."
ഞാൻ അവളെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.....
"അത് ഞാൻ ഏട്ടന്റെ കൂടെ ജസ്റ്റ് ഒന്ന് പോയതാ. ."
എന്നും പറഞ്ഞു ശ്രുതി മുന്നിലേക്ക് നോക്കിയപ്പോൾ അനു അവരെ രണ്ടു പേരെയും കലിപ്പിൽ നോക്കുന്നതാണ് കണ്ടത്....
അത് കണ്ടു ആയിഷയും സന്ധ്യയും ഒക്കെ അവിടേക്ക് നോക്കി.....
"""വൗ....എന്താ കലിപ്പ്...."""" സന്ധ്യ മെല്ലെ പിറുപിറുത്തു....
"നിയെന്തുവാടി അവിടെ നോക്കുന്നെ..."
എന്നും പറഞ്ഞു മീനുവും അവിടേക്ക് നോക്കി....അനുവിന്റെ നോട്ടം കണ്ടപ്പോൾ തന്നെ അവൾ സൈലന്റ് ആയി....
കാലന്റെ നോട്ടം കണ്ടില്ലേ....ഹും...എനിക്ക് പേടി ഇല്ലാത്തൊണ്ട് മാത്ര ഞാൻ മിണ്ടതിരുന്നെ....😏 【മീനു】
"ഹ്മ്മ...അത് നമ്മൾക്ക് ഒക്കെ മനസിലായി അവൾക്ക് തീരെ പേടി ഇല്ലന്ന് ല്ലേ...."
സന്ധ്യ മെല്ലെ ആയിഷ യോട് പറഞ്ഞു....
"""ഹ്മ്മ...അപ്പോ നിനക്ക് എന്നെ പേടി ഉണ്ടല്ലേ...അത് മതി എനിക്ക്...."""
അനു മീനുവിനെ നോക്കി മനസിൽ പറഞ്ഞു....
അങ്ങനെ ആ പീരിയഡ് കഴിഞ്ഞു അനു പോയി....
മീനുവും ശ്രുതിയും ഐഷയുമൊക്കെ ഓരോ പിരിയടും തള്ളി മറിച്ചും ഉറങ്ങിയും തീർത്തു....കോളേജ് വിട്ടതും ശ്രുതി വേഗം മീനുവിനെയും കൊണ്ട് പാർക്കിങ് areayilek നടന്നു.....
അവിടെയാണ് ശ്രുതിയുടെ രജീഷ് ഏട്ടൻ ഉണ്ടാവ.......
ശ്രുതി രജീഷ് ഏട്ടനോട് സൊള്ളാൻ പോയപ്പോ മീനു അവിടുള്ള ഒരു ബുള്ളെറ്റിൽ ചാരി നിന്നു....
"ടി....."
പെട്ടന്ന് ആരോ അവളെ ബാക്കിൽ വന്നു അലറിയതും അവൾ ഞെട്ടി കൊണ്ട് ആരാണെന്നു തിരിഞ്ഞു നോക്കി.....അപ്പോ അവിടെ കലിപ്പിൽ നിൽക്കുന്ന അനുവിനെയാണ് കണ്ടത്....
"ഹോ...ഈ കാലമാടാൻ ആയിരുന്നോ...മനുഷ്യന്റെ ചെവി അടിച്ചു പോവാഞ്ഞത് ഭാഗ്യം...."
മീനു അനുവിനെ നോക്കി പിറുപിറുത്തു....
"എന്താടി നി പിറുപിറുക്കുന്നെ...." അനു
"അതോ...ഇവിടെ അണുക്കൾ കൂടുതലാണെന്ന് പിറു പിറുത്തതാ...."
മീനു അത് പറഞ്ഞതും അനു ടി...എന്നും പറഞ്ഞു ചീറി കൊണ്ട് അവളെ നേരെ വന്നു....
മീനു നിന്നിടത്തു നിന്ന് ഒരടി അനങ്ങാതെ അനുവിനെ നോക്കി....
"താനെന്തിന ഇപ്പോ ടി എന്നും വിളിച്ചു ചീറി കൊണ്ട് വന്നേ....താനാണോ അണു...ഏഹ്..."
മീനു അത് ചോദിച്ചപ്പോ അനു സ്റ്റെക്ക് ആയി....
ശെരിയാണല്ലോ അവൾ പറഞ്ഞത്...ഞാനിപ്പോ എന്തിനാ അവളെ നേരെ പോയെ...ചെ...ആകെ ചമ്മി..... 【അനു ആത്മ】
ഹിഹി....നിന്ടെ ഈ ചമ്മിയ ഓഞ്ഞ മോന്ത കാണാൻ നല്ല രസമുണ്ട്😂
എന്നും മനസിൽ പറഞ്ഞു മീനു മനസിൽ തന്നെ ആർത്തു ചിരിച്ചു.....
"മാറി നിക്കേടി അങ്ങോട്ട്..."
എന്നും പറഞ്ഞു മീനുവിനെ അനുവിന്റെ ബുള്ളെറ്റിന്റെ അവിടെ നിന്ന് മാറ്റി നിറുത്തി കൊണ്ട് അനു വേഗം ബുള്ളെറ്റിൽ കയറി അവളെ ഒന്ന് നോക്കി കൊണ്ട് വീട്ടിലേക്ക് പോയി.....
ഹോ...തന്ടെ ജാഡ ബുള്ളെറ്റ് ആയിരുന്നോ....ആദ്യം അറിഞ്ഞിരുന്നേൽ ഒരു ചവിട്ട് കൊടുക്കാമായിരുന്നു....
അരുത് മീനു നി ഇന്ന് രാവിലെ അതിലാണ് വന്നത് എന്നോർക്കണം.... 【മനസ്】
അതും ശെരിയ....അതോണ്ട് ചവിട്ടണ്ട....
മീനു പിന്നെ അവിടെ പോസ്റ്റ് ആയി നിക്കുമ്പോഴാണ് അവളെ ക്ലാസ്സിലെ അഖിൽ അവളെ അടുത്തേക്ക് വന്നത്....
പിന്നെ രണ്ടും കൂടെ അവിടെ നിന്ന് കച്ചറ ആക്കുവായിരുന്നു....
ശ്രുതി അവളെ സൊള്ളൽ കഴിഞ്ഞു വന്നതും രണ്ടും കൂടെ ബസ് സ്റ്റോപ്പിലേക്ക് നടന്നു....
"എടി ശ്രുതി ഇന്ന് ഇന്റർവെല്ലിന് നിന്ടെ മാഷ് കൊണ്ട് പോയിട്ട് എന്താ ഉണ്ടായേ എന്നു നി പറഞ്ഞു തന്നില്ല...പറഞ്ഞ...."
ശ്രുതി അപ്പോ നേരത്തത്തെ ലിപ് ലോക്ക് ഒന്ന് ആലോചിച്ചപ്പോൾ തന്നെ അവളെ കവിളുകൾ നാണം കൊണ്ട് ഒന്ന് കൂടെ തുടുത്തു....
മീനു അവളെ തന്നെ സസൂക്ഷ്മം നീരീക്ഷിക്കുവായിരുന്നു....
"ഹ്മ്മ...നിന്ടെ ഈ നാണം കണ്ടാൽ അറിയാം കാര്യമായിട്ട് എന്തോ ഉണ്ടായിട്ടുണ്ട് എന്ന്. .." മീനു
"ഈ....അത്...."
എന്നും പറഞ്ഞു ശ്രുതി നേരത്തെ ഉണ്ടായതൊക്കെ പറഞ്ഞു കൊടുത്തു....
"അടി പാവി നിങ്ങൾ രണ്ടാളും ആൾ കൊള്ളാമല്ലോ.....എന്ടെ കണ്ണൊന്ന് തെറ്റിയപ്പോഴേക്ക് കിസ് വരെ എത്തി...ഹ്മ്മ...ഇനി ഞാൻ നിന്നെ കൂടുതൽ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു....അല്ലേൽ കല്യാണത്തിന് മുൻപ് തന്നെ നിയും നിന്ടെ മാഷും ഒരു അച്ഛനും അമ്മയും ആവുള്ളു...." മീനു
ശ്രുതി ആണേലോ അതൊക്കെ കേട്ടു ആകെ നാണിച്ചു നിക്കുവാണ്....
അങ്ങനെ ബസ് വന്നതും ഇരുവരും ബസിൽ കയറി....ശ്രുതിയുടെ സ്റ്റോപ് എത്തിയപ്പോൾ അവൾ ഇറങ്ങി...മീനുവിനോട് ഇന്ന് അവളെ വീട്ടിൽ നില്കാമെന്നു പറഞ്ഞെങ്കിലും മീനു പിന്നെ ആവാം എന്നു പറഞ്ഞു....
അങ്ങനെ ശ്രുതി ഇറങ്ങി...പിന്നെ പുറത്തേക്ക് കണ്ണും നട്ട് ഇരുന്നു....
പെട്ടന്ന് ഒരു സ്റ്റോപ്പിൽ ബസ് നിറുത്തിയതും അവിടെ ഒരു ഷോപ്പിൽ ഉള്ള ചെക്കനുണ്ട് എന്നെ തന്നെ നോക്കുന്നു....ആഹാ എന്താ നോട്ടം....
ഞാൻ അവനൊന്നു ഇളിച്ചു കൊടുത്തു ഒരു site അങ്ങടിച്ചു കൊടുത്തു....വൗ...എന്താപ്പോ ഓന്റെ നിറുത്തം....വായ ഒക്കെ തുറന്നു നിക്കുന്നെ....എടാ ചെക്കാ വായിലിപ്പോ ഈച്ച കയറും....
പെട്ടന്ന് ഓൻ ബസിന്റെ അടുത്തേക്ക് നടന്നു വരാൻ നിന്നതും ബസ് എടുത്തതും ഒരുമിച്ചായിരുന്നു....
ഞാൻ തിരിഞ്ഞു നോക്കി പോടാ എന്നു പറന്നു സീറ്റിൽ നേരെ ഇരുന്നു...ഹു...ഓന്റെ നേരത്തത്തെ എസ്പ്രെഷൻ കണ്ടു ഞാൻ സ്വയം മറന്നു ചിരിക്കുമ്പോഴാണ് പെട്ടന്ന് എന്നെ ആരോ തൊണ്ടിയത്....
ഞാൻ ആരാണെന്നു നോക്കിയപ്പോൾ എന്റെ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയാണ്....
ഞാൻ എന്താണെന്ന ഭാവേന അവരെ നോക്കിയപ്പോൾ അവരെന്നോട് ചുറ്റും നോക്കാൻ പറഞ്ഞു....
എന്താപ്പോ അവിടെ എന്നും കരുതി ചുറ്റും നോക്കിയപ്പോൾ എല്ലാവരും കണ്ണും മിഴിച്ചു എന്നെ നോക്കുന്നതാണ് കണ്ടത്....ഇവരൊക്കെ ഇപ്പോ എന്തിനാ എന്നെ നോക്കുന്നെ.....
ഞാൻ എന്നെ തോണ്ടി വിളിച്ച ചേച്ചിയെ തന്നെ സംശയ ഭാവത്തിൽ ഒന്ന് നോക്കി....എന്തിനാ ഇവരൊക്കെ എന്നെ നോക്കുന്നത് എന്നു ചോദിച്ചു.....
"എന്ത് ചിരിയ മോളെ....ഇത്രക്ക് ശബ്ദത്തിൽ...."
അവരത് പറഞ്ഞപ്പോഴാണ് എനിക്ക് അമളി മനസിലായത്....ഞാൻ നാവ് കടിച്ചു എന്റെ തലക്കിട്ടൊരു മേട്ടം കൊടുത്തു....
ഇത് കൂടെ കണ്ടതും വീണ്ടും എല്ലാം കൂടെ എന്നെ അത്ഭുതത്തോടെ നോക്കാൻ തുടങ്ങി....
ഞാൻ അവർക്കൊക്കെ ഒരു വളിച്ച ഇളി പാസാക്കി പുറത്തേക്ക് നോക്കി ഇരുന്നു.....
~~~~~~~~~~~~~~~~~~
【അനു】
വീട്ടിൽ എത്തിയപ്പോ തൊട്ട് ഏട്ടന്റെ പിന്നാലെ ആണ് ഞാൻ....അത് വേറൊന്നിനുമല്ല എന്റെ ഭാവി ഏട്ടത്തി അമ്മയുടെ മോൻ വിളി കോളേജിൽ നിന്നെങ്കിലും ഒന്ന് മാറ്റാൻ വേണ്ടി ആണ്....
"എന്റെ പൊന്ന് അനു ഞാൻ അവളോട് പറഞ്ഞോളാം...." ഏട്ടൻ
"ഹാ പറഞ്ഞ മതി...."
എന്നും പറഞ്ഞു കൊണ്ട് മുറിയിൽ വന്നു ഫ്രഷ് ആയി....
ഫ്രഷ് ആയി വന്നു വെറുതെ പുറത്തേക്ക് ഇറങ്ങിയപ്പോഴുണ്ട് അടുത്ത വീട്ടിലെ പെണ്ണ് ഉണ്ട് എന്നെ നോക്കി ചിരിക്കുന്നു....
ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി കുറച്ചു സമയം കൂടി പുറത്തു നിന്നു....പിന്നെ 'അമ്മ ചായ കുടിക്കാൻ വേണ്ടി വിളിച്ചപ്പോൾ അകത്തേക്ക് കയറി....
~~~~~~~~~~~~~~~
എന്റെ സ്റ്റോപ് എത്തിയതും ഞാൻ വേഗം ബസിൽ നിന്നിറങ്ങി....നേരെ വീട്ടിലേക്ക് കയറി...സിറ്റ് ഔട്ടിൽ തന്നെ പോരാളി നിക്കുന്നുണ്ട്.....വെറുതെ അല്ല നിക്കുന്നെ കൂട്ടിന് കലിപ്പും ഉണ്ട്....എന്തിനാണാവോ ഇന്നത്തെ കലിപ്പ്....
"'അമ്മ കുട്ടി....."
എന്നും പറഞ്ഞു അമ്മയുടെ കവിളിൽ നുള്ളി....
"മീനു നിയിന്ന് രാവിലെ ആരെ കൂടെയ കോളേജിൽ പോയെ...."
അമ്മയെന്നോട് കലിപ്പിൽ ചോദിച്ചു....ഹ്മ്മ അപ്പോ അതാണ് കാര്യം....
"അത് അമ്മേ...ഞാൻ..."
"സത്യം പറഞ്ഞോണം...എന്റെ ഭാവി മരുമകൻ എങ്ങാനും ആണോ..."
പെട്ടന്ന് കലിപ്പ് ഭാവം വെടിഞ്ഞു 'അമ്മ എന്നെ കളിയാക്കി ചോദിച്ചതും ഞാൻ വെറുതെ ഒന്ന് മുകളിലേക്ക് നോക്കി ആ കാട്ടാളനെ കെട്ടുന്നത് സങ്കല്പിച്ചു...ഹോ ഫയാനകം.....
ഞാൻ തല കുടഞ്ഞു കൊണ്ട് അമ്മയെ നോക്കി....
"ഈ...അമ്മേടെ ഭാവി മരുമകൻ അതും ആ കാട്ടാളൻ പൃ...." ഞാൻ
"അതെന്താടി..."
"അവനെയൊക്കെ കെട്ടിയാൽ എന്റെ ജീവിതം നായ നക്കിയ പോലെ ആവും അതന്നെ...."
എന്നും പറഞ്ഞു കൊണ്ട് വേഗം അകത്തേക്ക് കയറി മുറിയിലേക്ക് ഓടി....
*🥀PART 9🥀*
🌸🌸🌸🌸🌸🌸🌸
മുറിയിൽ എത്തി വേഗം ഫ്രഷ് ആയി ഒരു 3 ഫോർത്തും t ഷർട്ടും എടുത്തിട്ട് അമ്മയുടെ അടുത്തേക്ക് വന്നു....
"ഹാ വന്നോ ഇന്ന ചായ...."
എന്നും പറഞ്ഞു അമ്മയെന്റെ നേരെ ചായ നീട്ടി ഞാൻ ആ ചായയും വാങ്ങിച്ചു കൊണ്ട് സെറ്റിയിൽ വന്നിരുന്നു....
എന്റെ തൊട്ടടുത്തു അമ്മയും ഇരുന്നു....
ഹ്മ്മ...ഈ ഇരുത്തം എന്തിഞാണെന്നു എനിക്കറിയാം ഇന്ന് കോളേജിൽ എന്തൊക്കെ ഉണ്ടായി എന്നറിയാനുള്ളതാ .....
"മീനു....."
വിളി വന്നു.....
"ഇന്ന് കോളേജിൽ എന്തൊക്കെ ഉണ്ടായി...."
ഞാൻ പറഞ്ഞില്ലേ അതിഞ്ഞന്നേണന്ന്....
ഞാൻ അപ്പോൾ തന്നെ അമ്മക്ക് ഇന്ന് ഉണ്ടായതൊക്കെ പറഞ്ഞു കൊടുത്തു....
"ആഹാ എന്ന നിന്ടെ ആ മാഷിനെ തന്നെ മതി എനിക്ക് മരുമകൻ ആയിട്ട്...." 'അമ്മ
'അമ്മ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു....
"അമ്മക്ക് എന്റെ ജീവിതം കുളം തോണ്ടണം എന്ന് വല്ല നിർബന്ധവുമുണ്ടോ...." ഞാൻ
"നിന്നെപോലൊരു മുതലിനെ ഒതുക്കി നിറുത്താൻ ഇത് പോലെ ഉള്ള പയ്യന്മാർ വേണം...." അമ്മ
"ഔ.... എന്റെ പൊന്നമ്മേ എന്നെ വെറുതെ വിട്ടേക്ക്...."
എന്നും പറഞ്ഞു ഞാൻ ചായ കപ്പ് അവിടെ വച്ചു മുറിയിലേക് വന്നു....
ഫോൺ എടുത്തു ഞങ്ങളെ ഫ്രണ്ട്‌സ് ഗ്രൂപ്പിൽ വെറുതെ ചാറ്റി കൊണ്ടിരുന്നു....പിന്നെ അതൊക്കെ കഴിഞ്ഞപ്പോഴേക്ക് സമയം സന്ധ്യ ആയിരുന്നു....
ഞാൻ അമ്മയുടെ അടുത്തേക്ക് പോയി....അപ്പോഴാണ് അമ്മക്ക് ഒരു കാൾ വന്നത്...'അമ്മ കാൾ എടുത്തു അവിടെയിരുന്നു സംസാരിച്ചോണ്ടിരുന്നു....ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ഇരുന്നു tv കണ്ടു....
കാൾ ചെയ്യൽ കഴിഞ്ഞതും അമ്മ എന്ടെ അടുത്തേക്ക് വന്നു....നല്ല സന്തോഷത്തിൽ ആണ് ആൾ....
ഞാൻ അമ്മയെ സംശയഭാവത്തിൽ നോക്കി....
"മോളെ നമ്മുടെ ലക്ഷ്മി മോളുടെ കല്യാണം ശെരിയായെന്നു... അടുത്ത മാസമാണ് കല്യാണം...നമ്മളോട് മറ്റന്നാൾ തന്നെ അങ്ങോട്ട് വരാൻ പറഞ്ഞു...." 'അമ്മ
ഓഹോ അപ്പോ അതാണ് ഈ സന്തോഷത്തിന് കാരണം....
നിങ്ങളിപ്പോ ചിന്ദിക്കുന്നുണ്ടാവും ല്ലേ ആരാണ് ഈ ലക്ഷ്മി എന്ന്... അതെന്റെ അമ്മയുടെ ചേച്ചിയുടെ മോളാണ്...എന്റെ ക്കാൾ 2 വയസിന് മൂത്തതാണ്.....
അവരൊക്കെ തറവാട്ടിൽ ആണ് നിൽകുന്നേ....അപ്പോ ഇനി അവിടേക്ക് പോകുന്ന കാര്യമാണ് 'അമ്മ പറയുന്നേ....
പിന്നെ വേറൊരു കാര്യം കൂടി ഉണ്ട് ട്ടോ... എന്റെ അമ്മയുടെയും അച്ഛന്റെയും ലൗ marriage ആയിരുന്നു ട്ടോ....
അത് കൊണ്ടെന്നെ അച്ഛന്ടെ വീട്ടുകാരുമായി ഞങ്ങൾക്ക് അത്ര അടുപ്പമില്ല...പിന്നെ 'അമ്മ വീട്ടുകാർക്ക് ആദ്യം നല്ല ദേഷ്യമായിരുന്നെങ്കിലും പിന്നീട് അതൊക്കെ മാറ്റി ഞങ്ങളെ സ്വീകരിച്ചു....
"മീനു...മീനു നി ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ..."
പെട്ടന്ന് 'അമ്മ വിളിച്ചപ്പോഴാണ് ഞാൻ ചിന്തകൾക്ക് കടിഞ്ഞാണ് ഇട്ടത്....
ഞാൻ എന്താണെന്ന ഭാവേന അമ്മയെ നോക്കി....
"നമുക്ക് മറ്റന്നാൾ തന്നെ പോണം കേട്ടോ...കുറെ ആയി പോയിട്ട്...." 'അമ്മ
പുള്ളിക്കാരി സന്തോഷത്തോടെ എന്തോക്കെയോ പറയുന്നുണ്ട്...ഞാൻ എല്ലാം മൂളി കേട്ടോണ്ടിരുന്നു......
__________________________
【അനു】
വെറുതെ പുറത്തു ചന്ദ്രനും നോക്കി കൊണ്ടിരിക്കുമ്പോഴാണ് ആ ചന്ദ്രന് പെട്ടന്ന് മീനയുടെ മുഖം വന്നത്....
ഞാൻ ഞെട്ടി കൊണ്ട് ഒന്ന് കൂടെ കണ്ണ് ചിമ്മി ആകാശത്തേക്ക് നോക്കിയപ്പോൾ സദാ പോലെ തന്നെയാണ്....ഞാൻ സ്വയം എന്റെ തലക്കൊന്നടിച്ചു....
പെട്ടന്ന് അവളെ മുഖം ഓർത്തത് കൊണ്ടാവും എനിക്ക് അങ്ങനെ തോന്നിയെ.....
"ടാ അനു നിയെന്താ ഇവിടെ ഇരിക്കുന്നെ...."
എന്നും ചോദിച്ചു കൊണ്ട് ഏട്ടൻ എന്റെ അടുത്തേക്ക് വന്നു....
"ഒന്നുമില്ല...വെറുതെ ഈ ചന്ദ്രനും നോക്കി ഇരുന്നതാ..."
"ഹ്മ്മ...അനു ഞാൻ നിന്നോട് സീരിയസായി ഒരു കാര്യം പറയട്ടെ...."
"ഏട്ടൻ പറ...."
"നിനക്ക് എന്ത് കൊണ്ട അനു മീനുവിനെ കെട്ടിയാൽ...അവൾ നല്ല കുട്ടിയല്ലേ...."
ഞാൻ അത് കേട്ടതും ഏട്ടനെ ഒന്ന് തറപ്പിച്ചു നോക്കി....
"ഏട്ട എനിക്ക് അവളെ ഇഷ്ടമല്ല....പിന്നെ അവളെ ഡ്രസിങ് ഒക്കെ കാണുമ്പോൾ എനിക്ക് ദേഷ്യം വരും....."
"ഡ്രെസ്സിങ്ങിൽ ഒക്കെ എന്തിരിക്കുന്നു അനു... അവൾക്ക് നല്ല സ്വഭാവമാണെടാ.... ഏതൊരു ആളും അവളെ പോലൊരു പെണ്ണിനെ കിട്ടാൻ ആഗ്രഹിക്കും..." ഏട്ടൻ
"എന്ന ഏട്ടൻ അങ് കെട്ടിക്കോ...."
"പോടാ....ഞാൻ അവളെ കെട്ടിയ നിന്നെ മോനെ എന്നും വിളിച്ചു നടക്കുന്ന സാദനമില്ലേ അതെന്നെ കൊന്ന് കോല വിളിക്കും...."
"😂😂"
"ചിരിച്ചോ...ചിരിച്ചോ നിനക്കും വരും ഇതേ അവസ്ഥ...." ഏട്ടൻ
"വോ...അപ്പോ ഞാൻ സഹിച്ചോളാം...."
"എടാ അനു നി മീനുവിനെ കേട്ടട....എനിക്ക് എന്ടെ പെങ്ങളൂട്ടിയെ എന്ന എപ്പോഴും കാണാമല്ലോ....അവളെ കുറുമ്പുകൾ ഒക്കെ കാണാൻ എന്ത് രസമാണെന്നോ...." ഏട്ടൻ
"പിന്നെ...."
"സത്യമാണെടാ... നി അവളറിയാതെ അവളെ തന്നെ ഒന്ന് ശ്രദ്ധിച്ചു നോക്കൊണ്ടു....അറിയാതെ തന്നെ നമ്മൾ അത് നോക്കി നിന്ന് പോവും...." ഏട്ടൻ
"വോ...എനിക്ക് വേറെ പണി ഇല്ലാഞ്ഞിട്ടല്ലേ...."
"നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല...ഇതിലും നല്ലതിനെ നിനക്ക് ഇനി ഒരിക്കലും കിട്ടില്ല...നിന്ടെ ആ പഴയ പെണ്ണിനെ പോലെ ഒന്നും അല്ല ഇത്....."
ഏട്ടൻ അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്ക് ഏട്ടന്ടെ ഫോൺ റിങ് ചെയ്തു....
ആരാണെന്നു നോക്കിയ ഏട്ടന്ടെ എസ്പ്രെഷനിൽ നിന്ന് മനസിലായി അതെന്റെ ഭാവി ഏട്ടത്തി അമ്മയാണെന്നു ...ഞാൻ ഏട്ടനെ നോക്കി ഒന്ന് ആക്കി ചിരിച്ചു....
ഏട്ടൻ എനിക്കൊരു വളിച്ച ഇളി പാസാക്കി വേഗം ഫോണും എടുത്തു പോയി.....
__________________________
【ശ്രുതി】
"ഹെലോ ഏട്ട....."
ശ്രുതി ജനൽ കമ്പിയിൽ പിടിച്ചു ആകാശത്തേക്ക് നോക്കി കൊണ്ട് രജീഷ് മാഷിനെ വിളിച്ചു....
"ആ....."
"ഏട്ടൻ ചന്ദ്രനെ കണ്ടോ...."
"ചന്ദ്രനോ ഏത് ചന്ദ്രൻ....സത്യം പറയെടി ആരാണ് ഞാനറിയാത്ത ഒരു ചന്ദ്രൻ...."
"ഹോ എന്ടെ പോന്നേട്ട ആകാശത്തുള്ള ചന്ദ്രനെയ ഞാൻ പറഞ്ഞേ...." ശ്രുതി
"ഹോ അതായിരുന്നോ ഞാനും കരുതി നിന്നെ പോലൊരു വട്ടതിക്ക് പുതിയ വല്ലവനെയും സെറ്റ് ആയെന്ന്😂😂"
"ഏട്ട....."
ശ്രുതി പല്ല് കടിച്ചു കൊണ്ട് രജീഷ് മാഷിനെ വിളിച്ചു.....
"ഞാൻ വെറുതെ പറഞ്ഞതാ...നീയെന്റെ ചക്കരല്ലേ...." രജീഷ് മാഷ്
"ചക്കര വേണ്ട പഞ്ചാര മതി...." ശ്രുതി
"ഹാ പഞ്ചാരയെങ്കിൽ പഞ്ചാര....എന്നിട്ട് പഞ്ചാര പറ...പഞ്ചാര ഭക്ഷണമൊക്കെ കഴിച്ചോ...."
"ഹാ കഴിച്ചു ഏട്ടനോ...."
"ഇല്ല...."
"ഹ്മ്മ......."
പിന്നെ അവർ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു.....
【മതി പിള്ളേരെ അവരെ സംസാരം ഒളിഞ്ഞു നോക്കിയത് ഇങ് പോരെ....😝】
_________________________
അനു രജീഷ് മാഷ് പറഞ്ഞത് തന്നെ ഇരുന്നു ആലോചിക്കുവായിരുന്നു.....
വേണ്ട....അനു ഒന്ന് തന്നെ നിനക്ക് ഒരുപാട് വേദന നൽകി ഇനിയും വേണ്ട....എല്ലാ പെണ്ണുങ്ങളും ഒരു പോലെ ആവും.... 【മനസ്】
ഏയ്...എല്ലാ പെണ്ണുങ്ങളും ഒരുപോലെ ആണെന്ന് ഞാൻ ഒരിക്കലും പറയില്ല.....
എന്ത് തന്നെ ആയാലും ഇനിയൊരു വേദന കൂടി നിനക്ക് വേണോ 【മനസ്സ്】
അറിയില്ല....എനിക് എന്ത് ചെയ്യണം എന്നറിയില്ല....ഇപ്പോ തത്കാലം അതൊക്കെ വിടാം....
എന്നും പറഞ്ഞു എണീറ്റു അകത്തേക്ക് കയറി എല്ലാവരും ഡൈനിങ് ടേബിളിൽ ഹാജർ ആണ്...ഞാനും അവിടെ പോയിരുന്നു ഭക്ഷണം കയിച്ചു.....
______________________________
【മീനു】
ഭക്ഷണമൊക്കെ കഴിക്കൽ കഴിഞ്ഞു വെറുതെ കുറച്ചു സമയം ബുക് മറിച്ചോണ്ടിരുന്നു....പിന്നെ ഫോണും എടുത്തു ഓരോ വീഡിയോസ് കണ്ടു കിടന്നു.....
ഫോണിൽ കളിച്ചു എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു....
*🥀PART 10🥀*
🌸🌸🌸🌸🌸🌸🌸
പതിയെ അവളെ അടുത്തേക്ക് അവൻ വന്നു അവളെ തന്നിലേക്ക് അടുപ്പിച്ചു നിറുത്തി....അവളെ മുഖത്തേക്ക് ഒന്ന് ഊതി....അവന്ടെ നിശ്വാസം തന്റെ മുഖത്തു തട്ടിയപ്പോൾ തന്നെ അവളിൽ എന്തെല്ലാമോ തോന്നി....
അവൻ പതിയെ അവളെ കാതോരം വന്നു ആർദ്രമായി പറഞ്ഞു....
"I ലൗ u മീനു...നീയെന്റെ ആണ് എന്റെ മാത്രം...."
അത് പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ അവളവനെ ഇറുകെ പുണർന്നു.....
അവൻ ഒരു പുഞ്ചിരിയാൽ അവളെ പുണർന്നു കൊണ്ട് മൂർതാവിൽ ഒന്ന് ചുംബിച്ചു....
അവൾക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ പോയ നിമിഷമായിരുന്നു അത്.....
""""ഡ്രിം ഡ്രിം........."""""
പെട്ടന്ന് അലാറം അടിച്ചതും ഞാൻ ഞെട്ടി എഴുന്നേറ്റു.....
സമയം നോക്കിയപ്പോൾ 6:00 ആയിട്ടുണ്ട്....ഏഹ് ഞാൻ സ്വപ്നo കാണുവായിരുന്നോ...ഈ സ്വപ്നത്തിൽ എന്റെ കൂടെ ഉണ്ടായിരുന്ന ആ ചെക്കൻ ആരാണ്
അവന്ടെ മുഖം വ്യക്തമായില്ലല്ലോ...പക്ഷെ ആ കണ്ണുകൾ ഞാൻ നേരെ കണ്ടു...മുൻപ് എവിടെയോ കണ്ട് പരിചയമുള്ള കണ്ണുകൾ....എവിടെയാവും....ശേ ഓർമ കിട്ടുന്നില്ലല്ലോ.
എന്നാലും ഞാൻ ആരിൽ നിന്നാവും ഈ വാക്കുകൾ കേൾക്കാൻ കൊതിച്ചിട്ടുണ്ടാവ...ആ സ്വപ്നത്തിൽ ഞാൻ അതീവ സന്തോഷവതി ആയിരുന്നു
ദൈവമേ...ഈ സ്വപ്നവും ഞാനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ....ഏയ്...ഉണ്ടാവില്ല
"മീനു....മീനു....."
അമ്മയുടെ വിളി കേട്ടതും ഞാൻ ചിന്തകളെ ഒക്കെ ആട്ടി പായിച്ചു കൊണ്ട് വേഗം ബാത്റൂമിലേക്ക് കയറി....
======================
【അനു】
ഇല്ല..........
"ഡും.....ഡും....."
പെട്ടന്ന് ഡോറിൽ മുട്ട് കേട്ടതും ഞാൻ ഒന്ന് തല കുടഞ്ഞു വേഗം പോയി ഡോർ തുറന്നു....
"എന്താ അനു നി രാവിലെ തന്നെ കാറി പൊളിക്കുന്നെ...." 'അമ്മ
"എ... ഏയ് ഒന്നുമില്ല അമ്മേ...ഞാ...ഞാൻ എന്തോ....."
അമ്മയോട് എന്ത് പറയും എന്നറിയാതെ ഞാൻ വാക്കുകൾക്ക് വേണ്ടി പരതി...
"ഹ്മ്മ....മതി നിന്ന് പരുങ്ങി കളിച്ചത്....വേഗം പോയി റെഡി ആയിക്കോ ഇനി...."
ഇതും പറഞ്ഞു കൊണ്ട് 'അമ്മ പോയി....
"സത്യം പറയട എന്തിനാ നി അലറിയെ...അന്നത്തെ പോലെ എന്റെ പെങ്ങളൂട്ടി വീണ്ടും നിന്ടെ മുറിയിലേക്ക് വന്നോ...."
എന്നും ചോതിച്ചു കൊണ്ട് രജീഷ് മാഷ് മുറി ആകമനം ഒന്ന് നോക്കി...
"ദേ ചേട്ടനാണെന്നൊന്നും നോക്കില്ല...ഒറ്റൊന്ന് അങ് തരും.... " ഞാൻ
"😁അതൊക്കെ എന്റെ അനിയൻ ബുദ്ധിമുട്ട് ആവില്ലേ...പിന്നെ എന്ടെ ശരീരത്തിനും ബുദ്ധിമുട്ട് ആണ് അതോണ്ട് ഞാൻ അങ് പോവ...."
എന്നും പറഞ്ഞു കൊണ്ട് എട്ടൻ സ്ഥലം കാലിയാക്കി....
ഹോ...എന്ടെ ദൈവമേ എന്ത് സ്വപ്‌നമായിരുന്നു അത്....ഭയാനകം....
നിങ്ങളിപ്പോ ചിന്ദിക്കുന്നുണ്ടാവും ല്ലേ അതിനാമാത്രം ഭയാനകമായ എന്ത് സ്വപ്നമാണ് ഞാൻ കണ്ടെന്ന്......
അത് മറ്റൊന്നുമല്ല ആ മീന യെ ഞാൻ കല്യാണം കഴിക്കുന്നതാണ് കണ്ടത്...ഹോ ഇതൊക്കെ കണ്ട പിന്നെ മനുഷ്യൻ അലറാതിരിക്കോ...
ഞാൻ പിന്നെയും അത് തന്നെ ആലോചിച്ചു നിൽക്കാതെ വേഗം ഫ്രഷ് ആവാൻ കയറി....ഫ്രഷ് ആയി ഇറങ്ങി വന്നു ഡ്രെസ്സും ധരിച്ചു നേരെ ഫുഡ് കഴിക്കാൻ വന്നിരുന്നു....
'അമ്മ ഫുഡ് എടുത്തു തന്നതും അത് വേഗം കഴിച്ചു....ഞാനൊരു മാഷ് ആയതോണ്ട് വേഗം കോളേജിൽ എത്തണം....ഇന്നിനി ആ പിശാശ് ബുള്ളെറ്റിന് കൈ കാണിക്കാതിരുന്ന മതിയായിരുന്നു....
=========================
ഫ്രഷ് ആയി വന്നു ഒരു ജീൻസും ഷോർട്ട് ടോപ്പും എടുത്തിട്ട്....മുടി ചുരുട്ടി കെട്ടി ഒരു കുഞ്ഞു പൊട്ട് ഇട്ടു...അല്ലെങ്കിൽ ഇനി രാവിലെ തന്നെ അമ്മയുടെ വായിൽ ഉള്ളത് കേൾക്കേണ്ടി വരും....
വേഗം അമ്മയുടെ അടുത്തേക്ക് പോയി....
"വാ...ഭക്ഷണം കഴിക്കാം...." 'അമ്മ
വേഗം ഡൈനിങ്ങ് ടേബിളിൽ പോയി ഇരുന്നു....
"ഇന്നും ദോശ ആണോ..."
"എന്തെയ്...നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ...." 'അമ്മ
"ഏയ്...എനിക്കെന്തു കുഴപ്പം...."
എന്നും പറഞ്ഞു വേകം ദോഷ എടുത്തു കഴിക്കാൻ തുടങ്ങി....
"മീനു നാളെയാണ് നമ്മൾ തറവാട്ടിലേക്ക് പോകുന്നേ....2 ദിവസം കോളേജ് ലീവല്ലേ നിനക്ക്...." 'അമ്മ
"ഹാ....."
"ഹ്മ്മ...കോളേജിൽ നിന്ന് വന്ന ശേഷം നിന്ടെ ഡ്രസ് ഒക്കെ പാക്ക് ചെയ്തോളോ ണ്ടു... ഇനി കുറച്ചു അവിടെ ആവും...അമ്മക്ക് 【അമ്മൂമ്മ】 ഒരേ നിർബന്ധം നമ്മൾ അവിടെ നിൽക്കണമെന്ന്...." 'അമ്മ
"ഹാ...."
ഞാൻ എല്ലാത്തിനും ഒന്ന് മൂളി കൊടുത്തു വേഗം ഭക്ഷണവും കഴിച്ചു എണീറ്റു....
നേരെ സ്കൂട്ടിയുടെ അടുത്തേക്ക് പോയി....സ്കൂട്ടിയി ഇന്നലെ തന്നെ ശരിയാക്കി ചിരുന്നു ട്ടോ....
അങ്ങനെ സ്കൂട്ടിയും എടുത്തു റോഡിലേക്ക് ഇറങ്ങലും അപ്പോ തന്നെ ഒരു ബുള്ളെറ്റ് വരലും ഒപ്പമായിരുന്നു.... ഞാൻ ആരാണെന്നു നോക്കിയപ്പോൾ ഹെൽമെറ്റ് ഇട്ട ഒരാളാണ്....
ഇത് മിക്കവാറും ആ മാഷ് തന്നെ ആവും....ഞാൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് വേഗം സ്കൂട്ടി എടുക്കാൻ നിന്നതും മാഷ് എന്നെ തടഞ്ഞു....
എന്നിട്ട് ഹെൽമെറ്റ് ഊരി എന്റെ അടുത്തേക്ക് വന്നു.....
ഞാൻ മാഷിനെ മൈൻഡ് ചെയ്യാതെ അലസമായി അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു....
മാഷ് വന്നു എന്റെ മുൻപിൽ കൈ കെട്ടി നിന്നതും ഞാൻ ഒറ്റ പുരികം ഉയർത്തി എന്താണെന്ന് ചോദിച്ചു....
"മോൾ എങ്ങോട്ടാ ഇത്ര ധൃതിയിൽ...ചാവനാണോ....." മാഷ്
"ഞാൻ ചാവാനോ ജീവിക്കാനോ എന്തിനേലും ആയിക്കോട്ടെ അതിന് തനിക്ക് എന്താ...." ഞാൻ
"ആഹാ നിനക് തീരെ ബഹുമാനം ഇല്ലല്ലോ...."
ബഹുമാനിക്കാൻ പറ്റിയ മുതല്😏😏
ഞാൻ മെല്ലെ പിറുപിറുത്തു....
"എന്തെങ്കിലും പറഞ്ഞായിരുന്നോ...."
പെട്ടന്ന് എന്റെ മുഖത്തിന് തൊട്ടടുത്തു വന്നു മാഷ് ചോദിച്ചതും ഞാൻ ഒന്ന് ഞെട്ടി....വേഗം ആ ഞെട്ടൽ ഒക്കെ മറച്ചു വച്ചു കൊണ്ട് പറഞ്ഞു....
"ഒന്ന് മുന്നിൽ നിന്ന് മാറിയിരുന്നേൽ എനിക്കങ് പോവമായിരുന്നു എന്നു പറഞ്ഞതാ...."
അത്രയും പറഞ്ഞു കൊണ്ട് ഞാൻ നേരെ മാഷിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകൾ ആണ് എന്റെ ശ്രദ്ധയിൽ പെട്ടത്.....
അതേ ഈ കണ്ണ് ഈ കണ്ണയിരുന്നു ഞാനിന്ന് സ്വപ്നത്തിൽ കണ്ടത്....അപ്പോ ഞാൻ സ്വപ്നം കണ്ടത് മാഷിനെ ആയിരുന്നോ....എന്തോ ഞാനറിയാതെ തന്നെ ആ കണ്ണുകളിലേക്ക് നോക്കി ഇരുന്നു പോയി.......
===================
【അനു】
ഇന്ന് അവളെ കാണരുത് എന്ന് കരുതിയാണ് ഇറങ്ങിയത്....അപ്പോ പിശാശ് അതാ എന്റെ മുന്നിൽ തന്നെ അവളെ പാട്ട സ്കൂട്ടിയുമായി വന്നിരിക്കുന്നു....
അവൾക്ക് എന്നെ തീരെ ബഹുമാനമില്ല...ഒന്നുമില്ലെങ്കിൽ ഞാൻ അവളെ മാഷ് അല്ലെ....
ഇതൊക്കെ ചിന്തിച്ചോണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് അവൾ എന്നോടുള്ള ബഹളം നിറുത്തി എന്റെ കണ്ണിലേക്ക് തന്നെ നോക്കാൻ തുടങ്ങിയത്....ഇവളിത് എന്ത് തേങ്ങയ എന്റെ കണ്ണിൽ നോക്കുന്നെ....
അവളെ വല്ല സാധനവും എന്റെ കണ്ണിൽ കളഞ്ഞു പോയ പോലെയാ അവളെ നോട്ടം....
ഞാൻ വെറുതെ അവളെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് അവളെ അദരത്തിന് താഴെ ഉള്ള കാക്ക പുള്ളി എന്റെ ശ്രദ്ധയിൽ പെട്ടത്....
പണ്ട് തൊട്ടേ എനിക്ക് കാക്ക പുള്ളിയും പിന്നെ കൊളുസണിഞ്ഞ പെണ് കുട്ടികളെ കാലും ഭയങ്കര ഇഷ്ടമാണ്.... അതുകൊണ്ടെന്നെ എന്റെ അമ്മക്ക് ഞാനൊരു കൊല്സ് വാങ്ങിച്ചു കൊടുത്തിരുന്നു........
ഞാൻ വെറുതെ അവളെ കാലിലേക്ക് ഒന്ന് നോക്കിയപ്പോൾ ഒറ്റ കാലിൽ മാത്രം ഉള്ള ഒരു ചരട് ആണ് കണ്ടത്....ഇവളെയൊക്കെ എന്താ വേണ്ടത്....അവൾക്ക് ഒരു കൊല്സ് എങ്കിലും അണിഞ്ഞൂടെ.....
അനു അവൾ കൊല്സ് അണിയെ അണിയാതെ ഇരിക്കെ ചെയ്തോട്ടെ...നി അതൊന്നും മൈൻഡ് ചെയ്യാൻ നിക്കണ്ട.... 【മനസ്】
ശെരിയ അവൾ എന്ത് വേണമെങ്കിലും ചെയ്തോട്ടെ.....
ഇതും കരുതി ഞാൻ അവളെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ ഇപ്പോഴും എന്റെ കണ്ണിൽ നിന്നുള്ള നോട്ടം മാറ്റിയിട്ടില്ല.....ഇവൾ വല്ലോത്തൊരു കോഴി തന്നെ ആണല്ലോ....
======================
ആ കണ്ണുകളിലേക്ക് നോക്കും തോറും എന്റെ ഹൃദയം എന്തിനോ വേണ്ടി തുടിച്ചു കൊണ്ടിരുന്നു.....മനസിൽ ആരോ പറയുന്നു ആ കണ്ണുകൾ നിനക്ക് സ്വന്തമാണെന്ന്.....
അവന്ടെ കണ്ണുകളിൽ നിന്ന് എന്റെ കണ്ണിനെ പിൻ വലിക്കാൻ എനിക്ക് തോന്നുന്നില്ല....എന്തോ ഒരു കാന്തിക ശക്തി ഉണ്ട് ഈ കണ്ണുകൾക്ക്.....ഈ കണ്ണ് എനിക്കേറെ പ്രിയപ്പെട്ടതാണെന്നു തോന്നി പോവ.......
എന്നെന്നും ഈ കണ്ണുകൾ കാണാൻ സാധിച്ചിരുന്നെങ്കിൽ.....ഞാൻ ആ കണ്ണുകളിലേക്ക് തന്നെ ആഴ്ന്നിറങ്ങുന്ന പോലെ......
ഞാൻ സ്വപ്‌നലോകാതെന്ന പോലെ ആ കണ്ണുകളിലേക്ക് തന്നെ നോക്കി ഇരിക്കുമ്പോഴാണ് പെട്ടന്ന് മാഷ് എന്റെ കണ്ണിന് നേരെ വിരൽ നോടിച്ചത്....ഞാൻ ഞെട്ടി കൊണ്ട് മാഷിനെ നോക്കി....
"എന്ത് നോട്ടമാടി...ഞാൻ നിന്ടെ മാഷാണ്...എന്റെ ചോര ഇങ്ങനെ ഊറ്റി കുടിക്കാതെ...." മാഷ്
"പിന്നെ...നോക്കാൻ പറ്റിയ ഒരു മൊതൽ...." ഞാൻ
"ആഹാ...ഇത്ര സമയം വായയും പൊളിച്ചു എന്നെ നോക്കിയിട്ട് ഇപ്പോ ഡയലോഗ് അടിക്കുന്നോ...." മാഷ്
"ഞാൻ അതിന് മാഷിനെ അല്ല ആ കണ്ണുകളെ ആണ് നോക്കിയത്...."
"എന്നെയും എന്റെ കണ്ണിനെയും നോക്കുന്നത് ഒരുപോലെയാണ്...." മാഷ്
"വോ....ഞാനിനി നോക്കുന്നില്ലേ... മാഷ് ഒന്ന് വഴി മാറിക്കാ..."
എന്നും പറഞ്ഞു കൊണ്ട് ഞാൻ സ്കൂട്ടി ഒന്ന് മുന്നോട്ട് എടുത്തതും വേഗം മാഷ് മുന്നിൽ നിന്ന് മാറി....ഞാനൊന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് നേരെ സ്കൂട്ടി എടുത്തു ശ്രുതിയുടെ വീട്ടിലേക്ക് വച്ചു പിടിച്ചു....
മാഷ് അവൾ പോകുന്നതും നോക്കി കുറച്ചു സമയം അങ്ങനെ നിന്നു....പിന്നെ വേഗം തന്ടെ ബുള്ളറ്റും എടുത്തു സ്ഥലം കാലിയാക്കി.....
====================
എന്നാൽ ഇതെല്ലാം കണ്ടു കൊണ്ട് മീനുവിന്ടെ 'അമ്മ അവളെ വീടിന്ടെ മുമ്പിൽ ഉണ്ടായിരുന്നു....മീനുവും മാഷും അത് കണ്ടിരുന്നില്ല.....
ആ അമ്മയിൽ ഒരു വേവലാതി നിറഞ്ഞു....
"ആരാവും ആ പയ്യൻ....അവനും മീനുവും തമ്മിൽ ഇഷ്ടത്തിൽ ആവോ....ദൈവമേ അങ്ങനെ ഒന്നും ഉണ്ടാവരുതെ....എന്റെ ഏട്ടന് കൊടുത്ത വാക്ക് എനിക്ക് പാലിക്കാൻ പറ്റണെ...."
എന്നും പ്രാർത്ഥിച്ചു കൊണ്ട് വേവലതിയോടെ അവർ അകത്തേക്ക് കയറി......അവര് അന്ന് മീനുവിനോട് വെറുതെ പറഞ്ഞതായിരുന്നു അവളെ മാഷിനെ കൊണ്ട് തന്നെ അവളെ കെട്ടിക്കണം എന്നൊക്കെ......
മീനു അത് തമാശയിൽ ആവും എടുക്ക എന്നും അവർക്കറിയമായിരുന്നു....പക്ഷെ ഇന്ന് ഒരു പയ്യനോട് അവൾ കുറെ സമയം കണ്ണിൽ നോക്കി ഇരുന്നു സംസാരിച്ചപ്പോൾ അവര്ക്ക് വേവലതിയും ഒരുതരം ഭിതിയും ആയിരുന്നു.....
*********************________________________________________*******************
"ഹാ വന്നോ നി എത്ര സമായമയെന്നറിയോ ഞാൻ വൈറ്റ് ചെയ്യാൻ തുടങ്ങീട്ട്...."
ശ്രുതിയുടെ വീട്ടിൽ എത്തിയപ്പോൾ തന്നെ ശ്രുതി ചോദിച്ചു....
"വന്നു ഞാൻ...."
"ഹ്മ്മ എവിടെയായിരുന്നു ഇത്ര സമയം...."
"അത് വഴിയിൽ വെച്ചു ആ പരട്ട മാഷിനെ കണ്ടു അതാ വഴുകിയെ...." മീനു
"മാഷിനെയോ ഏത് മാഷിനെ...." ശ്രുതി
"നിന്ടെ പോത്ത് മോനെ...അല്ലാതെ ആരാ😝" മീനു
"മോനെയോ...എന്നിട്ട് മോൻ എന്ത് പറഞ്ഞു...." ശ്രുതി
"എന്ത് പറയാൻ കുറെ വഴക്കിട്ടു അത്രേന്നെ....".
എന്ത് കൊണ്ടോ എനിക്ക് ഇന്ന് രാവിലെ കണ്ട സ്വപ്നത്തെ കുറിച്ചു പറയാൻ തോന്നിയില്ല...അതാരും അറിയാതെ എന്നിൽ മാത്രം ഒതുങ്ങി നിൽക്കട്ടെ....ഞാൻ വേഗം കോളേജിലേക്ക് വിട്ടു....
പോകും വഴി മുഴിവാനും എന്ടെ ചിന്ത ഞാൻ കണ്ട സ്വപ്നത്തെ കുറിച്ചായിരുന്നു....ആ സ്വപ്നം നടക്കുന്നതാണാവോ.... അല്ലാതിരുന്ന മതിയായിരുന്നു.....
*🥀PART 11🥀*
================
കോളേജിൽ എത്തി മീനു വേഗം അവളെ സ്കൂട്ടി എന്നും പാർക്ക് ചെയ്യുന്നിടത്തു വെച്ചു....അവളെ സ്കൂട്ടിയുടെ ഇപ്പുറത്തു ഇന്ന് ഒരു കാർ കൂടി നിൽക്കുന്നുണ്ടായിരുന്നു....
ഇതരെയാണിപ്പോ പുതിയ കാർ ഇതുവരെ ഇവിടെ കണ്ടിട്ടില്ലല്ലോ.....
ഹാ ചിലപ്പോ ആരെങ്കിലും പുതിയത് വാങ്ങിച്ചിട്ടുണ്ടാവും....എന്തായാലും എന്റെ മുടി ഒന്ന് ശെരിയാക്കാം....
എന്നും മനസിൽ പറഞ്ഞു മീനു അവളെ മുടി ആ കാറിന്റെ ഗ്ലാസിൽ നോക്കി ശെരിയാക്കാൻ തുടങ്ങി.....
"ടി...നി എന്തോന്നാ ഈ ചെയ്യുന്നേ...ക്ലാസ്സിലേക്കില്ലേ...."
ശ്രുതി അവൾ മുടി ശെരിയാക്കുന്നത് കണ്ടു ചോദിച്ചു...
"നി നടന്നോ...ഞാൻ വന്നോളാം..."
മീനു അത് പറഞ്ഞതും ശ്രുതി ക്ലാസ്സിലേക്ക് നടന്നു...മീനു തിരിഞ്ഞു നിന്ന് വീണ്ടും മുടി ശെരിയാക്കലിൽ ഏർപ്പെട്ടു....
=====================
ഇതേ സമയം കാറിന്റെ അകത്ത്.....
ശ്യാം തന്ടെ കൂട്ടുകാരനെ കാണാൻ വേണ്ടി വന്നിരിക്കായിരുന്നു...അവനെ കണ്ടു തിരിച്ചു കാറിൽ വന്നിരുന്നപ്പോഴാണ് അവന്ടെ അമ്മയുടെ കാൾ വന്നത്....
അമ്മയോട് സംസാരിച്ചു കഴിഞ്ഞു ഫോൺ വെച്ചു കാർ സ്റ്റാർട്ട് ചെയ്യാൻ വേണ്ടി നിൽക്കുമ്പോഴാണ് പെട്ടന്ന് പുറത്തു ഒരു പെണ്ണ് തന്ടെ ഗ്ലാസിൽ നോക്കി മുടി ശെരിയാക്കുന്നത് കണ്ടത്....ശ്യാം അവളെ തന്നെ കുറെ സമയം നോക്കി ഇരുന്നു....
അവൾ ചെയ്യുന്നത് കണ്ടു അവന്ടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....
ശ്യാം പെട്ടന്ന് അവളെ പരിചയപ്പെടാൻ വേണ്ടി കാറിന്റെ ഗ്ലാസ് താഴ്ത്തി....
========================
ഞാനെന്റെ മുടി ശെരിയാക്കി കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് കാറിന്റെ ഗ്ലാസ് താഴ്ന്നത്......അപ്പോ ഇതിന്റെ ഉള്ളിൽ ആൾ ഉണ്ടായിരുന്നോ....
ഞാൻ അന്തം വിട്ടു കൊണ്ട് ആ ആളെ നോക്കി....
അയാൾ എന്നെ നോക്കി ചിരിച്ചതും ഞാനും ചിരിച്ചു കൊടുത്തു....
അയാളെ കാണാനൊക്കെ കൊള്ളാം....
"ഹായ് ഞാൻ ശ്യാം..."
പെട്ടന്ന് അയാൾ എന്റെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞതും ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു തിരിച്ചും കൈ കൊടുത്തു....
"മീന..." ഞാൻ
"മീന...nice name...."
അതിനും ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു....
അവൻ എന്ടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ട്.....
ദൈവമേ ഒരു കോഴിയുടെ വായയിൽ പോയാണല്ലോ ഞാൻ ചാടിയെ....എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണം....
"അതേയ് ഞാൻ എന്ന പോവുവാണ്... ക്ലാസ്സുണ്ട്...."
എന്നും പറഞ്ഞു വേഗം അവിടെ നിന്ന് അയാളെ മറുപടി ഒന്നും കേൾക്കാൻ നിക്കാതെ ഓടി....
ക്ലാസിൽ എത്തിയപ്പോഴാണ് എനിക്ക് സമാതാനമായത്....
"നിന്നെയെന്താടി വല്ല പട്ടിയും ഓടിച്ചോ..." അശ്വിൻ
"വെൽ.... വെള്ളം...."
മീനു കിതച്ചു കൊണ്ട് പറഞ്ഞു....
"വെൽ വെള്ളോ🙄endel ബോട്ടിലിലെ വെള്ളമുള്ളു....കിണറിലെ ഒന്നുമില്ല...." സന്ധ്യ
അത് കേട്ടതും യാസിർ എന്തോന്നിത് എന്ന ലവൽക്ക് അവരെയൊക്കെ മാറി മാറി നോക്കി........
"വെള്ളം താടി പിശാശ്ശേ...."
എന്നും പറഞ്ഞു കൊണ്ട് മീനു സന്ധ്യടെ കയ്യിൽ നിന്ന് ബോട്ടിൽ തട്ടിപറിച്ചു വാങ്ങി വെള്ളം കുടിക്കാൻ തുടങ്ങി....
ഒരു വിധം ദാഹത്തിന് ശമനം വന്നപ്പോൾ അവൾ വെള്ളം സന്ധ്യടെ അടുത്തു തിരിച്ചു കൊടുത്തു.........
"നിയെന്തിനാടി വെൽ വെള്ളം ചോദിച്ചേ...." ആയിഷ
"ഈ😬😬😬😬എന്നെ ഒന്ന് കൊന്ന് തരോ...." മീനു
"ഏഹ്...എന്തിന്...നിക്ക് ഞാൻ ഗൂഗിളിൽ നിന്ന് എങ്ങനെ കൊല്ലുന്നേ നോക്കീട്ട് നാളെ കൊല്ലം...ഒരു ദിവസം നീയെനിക്ക് സാവകാശം തരണം...." അശ്വിൻ
മീനു അത് കേട്ട് വീണ്ടും പല്ല് കടിക്കാൻ തുടങ്ങി....
ഇതിറ്റങ്ങൾക്ക് ഒന്നും അന്തമില്ലേ....ഉഹ്.....
"അല്ലെടി നിയെന്തിനാ ഓടി വന്നേ...." ശ്രുതി
"അതോ നിയവിടുന്നു പോന്ന ശേഷം ഞാൻ മുടി ശെരിയാക്കിയിരുന്നില്ലേ ഒരു കാറിന്റെ മുമ്പിൽ നിന്ന്...ആ കാറിൽ ആളുണ്ടായിരുന്നു ടി...ഞാൻ അയാൾ ഗ്ലാസ് താഴ്ത്തിയപ്പോഴാ അറിയുന്നെ.....പിന്നെ ഞാനും ആയാലും ജസ്റ്റ് ഒന്ന് പരിചയപെട്ടു....
അപ്പോ തന്നെ അയാളെ unsahikkable നോട്ടം...അതിൽ നിന്ന് ഓരോന്നാന്തരം കോഴി ആണെന്ന് മനസിലായി....
വേഗം അയാളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഓടിയത ഇങ്ങോട്ട്...." ●മീനു
മീനു പറഞ്ഞു നിറുത്തിയതും സന്ധ്യ ഭയങ്കര ആലോചനയിൽ ആയിരുന്നു...
"നിയെന്തുവാടി ആലോചിക്കുന്നെ...."
സന്ധ്യയെ തട്ടി കൊണ്ട് ആയിഷ ചോദിച്ചു....
"ഞാനെയ് അയാൾ ഭംഗി ഉണ്ടായിരുന്നോ എന്നാലോചിക്കുവായിരുന്നു...." സന്ധ്യ
ദൈവമേ ഇതിനെ ഞാനിന്ന് കൊല്ലും😬😬
മീനു പല്ല് കടിച്ചു കൊണ്ട് സന്ദ്യനെ നോക്കി മനസിൽ പറഞ്ഞു....
"ശെരിയല്ലോ....കാണാൻ ഭംഗി ഉണ്ടായിരുന്നോ...." ആയിഷ
"ഹ്മ്മ...ഭംഗി ഒക്കെ ഉണ്ടായിരുന്നു..." മീനു
"എടി കാണാൻ എങ്ങനെ എന്നൊന്ന് തെളിച്ചു പറയോ...." സന്ധ്യ
"അതിപ്പോ....വെളുത്ത നിറമാണ്...മുമ്പിലേക്ക് ചാഞ്ഞു കിടക്കുന്ന മുടികൾ ക്ലീൻ shave ആണെങ്കിലും കാണാൻ കൊള്ളാം....പക്ഷെ അനു മാഷിന്റെ അത്ര ഭംഗിയൊന്നുമില്ല...."
മീനു ഏതോ ഹാലിൽ അത് പറഞ്ഞു നിറുത്തിയതും എല്ലാവരും അന്തം വിട്ടു കൊണ്ട് അവളെയും അവളെ ബാക്കിലേക്കും നോക്കി.....
മീനു ആണെങ്കിലോ അറിയാതെ പറയും ചെയ്തു ഇനി എന്ത് ചെയ്യും എന്ന് കരുതി അവരെ നോക്കിയപ്പോൾ അവരൊക്കെ അന്തം വിട്ടു നിക്കുന്നതാണ് കണ്ടത്.....
"നോക്ക് അറിയാതെ പറഞ്ഞു പോയതാണ്....ആ കാലൻ മാഷിനെക്കാളും കൊള്ളാം...." മീനു
"ഏയ്....അനു മാഷ് സുന്ദരന...അതിലേറെ പാവവും...."
പെട്ടന്ന് ആയിഷ മീനുവിനോട് കണ്ണ് കൊണ്ട് ബാക്കിലേക്ക് നോക്കാൻ പറഞ്ഞു കൊണ്ട് പറഞ്ഞു.....
എന്ന മീനുവിന് അവൾ കണ്ണ് കൊണ്ട് എന്താ പറയുന്നേ എന്ന് മനസിലാവാത്തത് കൊണ്ട് അവൾ അത് ശ്രദ്ധിക്കാൻ നിന്നില്ല.....
"പാവോ...ആ കാലനോ...എനിക്ക് തോന്നിയില്ല അത് പാവമാണെന്നു കുറച്ചു സൗന്ദര്യം ഉള്ള ജാഡ ആണ് അതിന്....ഹും...."
എന്നും പറഞ്ഞു കൊണ്ട് മീനു പെട്ടന്ന് ബാക്കിലേക്ക് തിരിഞ്ഞതും അവൾ ആരെയോ നെഞ്ചിൽ തട്ടി നിന്നു.....
ഇതേത ചൈന മതിൽ.....അതും ഇവിടെ.... 【മീനു】
മീനു ആരാണെന്നു മുഖം ഉയർത്തി നോക്കിയപ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിന്നു.....വൗ മാഷ് മതിൽ ആയിരുന്നോ😵എങ്ങനെയെങ്കിലും ഇതിന്റെ മുന്നിൽ നിന്ന് രക്ഷപ്പെടണം.....
പെട്ടന്ന് എനിക്കൊരു ഐഡിയ തോന്നിയതും ഞാൻ വേഗം അവരെ നേരെ തിരിഞ്ഞു.......
"നിങ്ങളൊക്കെ നേരത്തെ ഞാൻ പറഞ്ഞത് വിശ്വസിച്ചു ല്ലേ...."
മീനു അവരോടൊക്കെ ചോദിച്ചതും അവർ ആ എന്നു പറഞ്ഞു....
"ഞാൻ ചുമ്മാ തമാശ പറഞ്ഞതായിരുന്നു...അനു മാഷ് പാവാണ്...നല്ല തങ്ക പെട്ട സ്വഭാവമാണ്...ജാഡ എന്നു പറഞ്ഞ എന്തെന്ന് പോലും മാഷിന് അറീല......"
മീനു പുറത്തു ഇതാണ് പറയുന്നതെങ്കിലും മനസിൽ ഇതിന്ടെയെല്ലാം വിപരീതം ആയിരുന്നു പറഞ്ഞിരുന്നത്....
അനു മാഷ് പ്യാവമല്ല പാവാഡയ... തങ്കപ്പെട്ട സ്വഭാവം ഓലക്കയ....ജാഡ മാത്രമുള്ളു ആ സദനത്തിന്...ഏത് സമയവും ഒരു ഗൗരവം...ഹും... ഗൗരവം കണ്ടു പിടിച്ചതെന്നെ മാഷ് ആണെന്ന വിചാരം....😏 ഇതൊക്കെ ഞാൻ മനസിൽ പറയാണ് ട്ടോ....
പേടി ആയതോണ്ടൊന്നുമല്ല ഞാൻ ഇത് പുറത്തു പറയാത്തത്....വേണ്ട ന്ന് കരുതിയ എന്തിഞ്ഞ വെറുതെ ഒരു പ്രശ്നം ഉണ്ടാക്കുന്നത്...അതൊക്കെ മോശമല്ലേ😁
അനു ആണെങ്കിൽ അവളെ കാട്ടി കൂട്ടൽ കണ്ടു കൈ രണ്ടും പിണച്ചു കെട്ടി അവളെ തന്നെ നോക്കി നിക്കുവായിരുന്നു....അനുവിന് ചിരി വരുന്നുണ്ടെങ്കിലും അവൻ അതെല്ലാം മറച്ചു പിടിച്ചു.....
====================
【അനു】
മീന കോളേജിൽ വന്നപ്പോൾ തന്നെ ഏതോ ആളോട് നിന്ന് സംസാരിക്കുന്നതാണ് കണ്ടത്....എന്തോ ആ കാഴ്ച എനിക്ക് ഇഷ്ടപെടാത്തത് കൊണ്ട് ഞാൻ അത് കാണാനും നിന്നിരുന്നില്ല....
ക്ലാസ്സിലേക്ക് വന്നപ്പോൾ മീനയും അവളെ സംഘവും ക്ലാസ്സിന്ടെ മുൻപിൽ തന്നെ നിൽക്കുന്നുണ്ട്....നല്ല ചർച്ചയിൽ ആണ്...എന്റെ ഏട്ടത്തി അമ്മയും കൂടെ ഉണ്ട്....
ഞാൻ വന്നതൊന്നും അവർ അറിഞ്ഞിട്ടില്ല....എന്നാൽ പെട്ടന്ന് അവരൊക്കെ എന്നെ കാണും ചെയ്തു....മീന മാത്രം എന്നെ കണ്ടിരുന്നില്ല അവൾ തിരിഞ്ഞായിരുന്നു നിന്നിരുന്നത്.....
എന്നെ കുറിച്ചാണ് അവൾ പറയുന്നത് എന്നു മനസിലായി....അവൾ അറിയാതെ പറഞ്ഞു പോയതാണ് ഞാൻ ഭംഗി ഉണ്ട് എന്ന കാര്യം പിന്നീട് അവൾ തന്നെ മനസിലാക്കി തന്നു....
അവൾ എന്നെ കുറിച്ചു കുറ്റം പറയുന്നത് കേട്ടു ഇതിന്റെ മണ്ടക്കിട്ടു ഒന്ന് കൊടുത്തലോ എന്ന് തോന്നിയെങ്കിലും ഞാൻ സംയമനം പാലിച്ചു...അവൾ എത്രത്തോളം പോവും എന്നു നോക്കണമല്ലോ....
പെട്ടന്ന് അവൾ എന്തോ പറഞ്ഞു കൊണ്ട് തിരിഞ്ഞതും എന്റെ നെഞ്ചിൽ തട്ടി നിന്നു....എന്നിട്ട് എന്നെ നോക്കിയപ്പോൾ അവളെ മുഖത്തു വിരിഞ്ഞ ഭാവങ്ങൾ കണ്ടു എനിക്ക് നല്ല ചിരി വരുന്നുണ്ടായിരുന്നു....
പെട്ടന്ന് അവൾ തിരിഞ്ഞു നിന്ന് നേരത്തെ എന്നെ കുറിച്ചു കുറ്റം പറഞ്ഞതൊക്കെ മാറ്റി പറഞ്ഞപ്പോൾ ഇവൾ ആൾ ബീകരി ആണെന്ന് എനിക്ക് മനസിലായി.....ഹ്മ്മ...മോൾ ഇപ്പോ പൊക്കി പൊക്കി എന്നെ ആകാശത്ത് എത്തിക്കും.....തല എവിടെയെങ്കിലും മുട്ടോ ആവോ....
====================
ഈ പണ്ടാര കാലൻ ഇവിടെ ഉണ്ടായിരുന്നത് ഞാൻ അറിഞ്ഞില്ലല്ലോ ദൈവമേ......ഓരോരോ കഷ്ടകാലങ്ങൾ....ഞാൻ മനസ്സിൽ നന്നായി മാഷിനെ സ്മരിച്ചു കൊണ്ടാണ് ഓരോന്ന് പറഞ്ഞത്......ഈ.....
ഞാൻ തിരിഞ്ഞു മാഷിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വേഗം അവിടെ നിന്ന് രക്ഷപെട്ടു പൊന്നു.... ഭാഗ്യം മാഷേന്നെ അവിടെ പിടിച്ചു നിറുത്തൊന്നും ചെയ്തില്ല......
നിനക്കുള്ളത് കയ്യോടെ ഞാൻ പിന്നെ തരാം....ഇപ്പോ എനിക്ക് ക്ലാസ് എടുക്കേണ്ട സമായമാവോണ്ടാണ് പൊന്ന് മോളെ ഞാൻ വെറുതെ വിട്ടത്.....
എന്നും മനസിൽ പറഞ്ഞു കൊണ്ട് അനു തന്റെ മീശ ഒന്ന് പിരിച്ചു കൊണ്ട് മീനുവിനെ നോക്കി ബാക്കി ഉള്ളവരോട് സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു ക്ലാസ് എടുക്കാൻ തുടങ്ങി.....
എന്ന നമ്മടെ മീനു ഇതൊന്നും അറിയാതെ രക്ഷപ്പെട്ട സന്തോഷത്തിൽ ഇരിക്കുവാണ്.....
ആ പീരിയഡ് കഴിയുന്നത് വരെ മീനു നല്ല കുട്ടി ആയി ഇരുന്നു....അനു ക്ലാസിൽ നിന്നിറങ്ങി പോയതും മീനു കല പില സംസാരം തുടർന്ന്......
"ശ്രുതി ഞാൻ ഇന്ന് തറവാട്ടിലേക്ക് അമ്മയുടെ കൂടെ പോകുവാണ്.... നി പോരുന്നോ...ഇനി അവിടുന്നവും കോളേജിലേക്ക് ഒക്കെ വര...."
"ഹാ ഞാനുമുണ്ട്...." ശ്രുതി
ശ്രുതിക്ക് മീനുവിന്ടെ കുടുംബവുമായി റിലേഷൻ ഉള്ളത് കൊണ്ട് മീനുവിന്ടെ കൂടെ ഇതിന് മുൻപ് ഒരിക്കെ അവൾ മീനുവിന്ടെ അമ്മയുടെ വീട്ടിൽ പോയി നിന്നിരുന്നു....
"നമുക്ക് ഇന്ന് നേരത്തെ കോളേജിൽ നിന്നിറങ്ങാം...വീട്ടിൽ പോയി ബാഗ് ഒക്കെ റെഡി ആകാനുള്ളതാണ്... ഇനി കുറച്ചു ഡേയ്സ് അവിടെ ആവുമല്ലോ...." മീനു
അങ്ങനെ അവർ സംസാരിച്ചും മറ്റും ഓരോ പീരിയഡും തള്ളി നീക്കി....
ലഞ്ച് ബ്രേക്കിന് രണ്ടുപേരും അനുവിനോട് പറഞ്ഞു വീട്ടിലേക്ക് പൊന്ന്.....
വീട്ടിൽ എത്തി മീനു ഫ്രഷ് ആയി ബാഗ് പാക്ക് ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ശ്രുതി അവളുടെ ലഗേജുമായി അവിടേക്ക് വന്നത്....
"ആഹാ ശ്രുതി മോൾ വന്നോ....വാ അകത്തിരിക് അമ്മ ജ്യൂസ് എടുക്കാം...."
"ഏയ് ജ്യൂസ് ഒന്നും വേണ്ട അമ്മേ....മീനു എവിടെ"
"അവൾ മുറിയിലുണ്ടാവും...നിങ്ങൾ സംസാരിക് അപ്പോഴേക്ക് ഞാൻ ഒരുങ്ങി വരാം...."
ശ്രുതി അതിന് തലയാട്ടി കൊണ്ട് മീനുവിന്ടെ അടുത്തേക്ക് ചെന്നു.....
*🥀PART 12🥀*
===============
"ഹാ നി വന്നോ....ഞാൻ എന്ടെ ഡ്രെസ് ഒക്കെ അടുക്കി വെക്കുവായിരുന്നു...."
മീനു ശ്രുതിയെ കണ്ടു ബാഗിന്റെ സിബ് അടച്ചു കൊണ്ട് പറഞ്ഞു....
"എടി മീനു നി ഇന്നും ജീൻസും ഷർട്ടും തന്നെ ആണോ ഇടുന്നെ...."
മീനുവിന്ടെ വേഷത്തിലേക്ക് നോക്കി ശ്രുതി പറഞ്ഞു....
"ഇതിന് എന്തുവാടി കുഴപ്പം...എനിക്ക് ഇതാണ് പെര്ഫെക്ട് ആയി തോന്നിയത്....ഇത് മതി എനിക്ക്...."
മീനു അതും പറഞ്ഞു കൊണ്ട് അവളെ അഴിച്ചു വച്ച മുടി ചുരുട്ടി കെട്ടി വച്ചു....
"അല്ല നിന്ടെ രാജീഷേട്ടൻ നിന്നെ ഞങ്ങടെ കുറെ വരുവാൻ സമ്മതിച്ചോ...."
"ഹ്മ്മ...ഈ പ്രാവിശ്യം ഞാൻ പറഞ്ഞപ്പോൾ തന്നെ സമ്മതിച്ചു...." ശ്രുതി
"ആഹാ അതെന്തേ പെട്ടന്ന് സമ്മതിച്ചേ...."
"അറീല....ചിലപ്പോ മാനസാന്തരം വന്നിട്ടവും...." ശ്രുതി
"അതാവില്ല പോകാൻ സമ്മതിച്ചില്ലേൽ നിന്ടെ ശല്യം കൂടും എന്നു കരുതിയാവും😝"
അതിന് ശ്രുതിയുടെ കയ്യിൽ നിന്ന് മീനുവിന് നല്ലത് കിട്ടി.....
"മീനു....ശ്രുതി....പോവല്ലേ...."
താഴെ നിന്ന് അമ്മയുടെ വിളി കേട്ടതും മീനു ലഗേജ് ഒക്കെ എടുത്തു കൊണ്ട് അമ്മയുടെ അടുത്തേക്ക് വന്നു....
മീനുവിന്ടെ വേഷം കണ്ടതും അമ്മയുടെ മുഖം ചുളിഞ്ഞു....
"ഇന്നും നി ഇതാണോ ഇട്ടത്...നിനക്ക് ഞാൻ വാങ്ങിച്ചു തന്ന ടോപ്പോ ദവണിയോ വല്ലോം ഇട്ടുടയിരുന്നോ...."
"എനിക്ക് അതൊന്നും വേണ്ട അമ്മേ...ഇതാണ് നല്ലത്...." മീനു
ഇനി മീനുവിനോട് പറഞ്ഞിട്ട് കാര്യമില്ല എന്നു മനസിലായി 'അമ്മ പിന്നെ ഒന്നും മിണ്ടാൻ പോയില്ല....
"വാ ഇറങ്ങാം...."
'അമ്മ പറഞ്ഞതും ലഗേജ് ഒക്കെ ഡിക്കിയിൽ വച്ചു അവർ കാറിൽ കയറി...മീനുവിന്ടെ 'അമ്മ ആയിരുന്നു കാർ ഓടിച്ചിരുന്നത്....
ഇവിടുന്ന് കുറച്ചു ദൂരം ഉള്ളു അവരെ തറവാട്ടിലേക്ക്.....
നിറയെ നെൽ പാഠം ഒക്കെ ഉള്ള ഒരു സ്ഥലത്തായിരുന്നു അവരെ തറവാട്....
"'അമ്മ കാർ ഒന്ന് നിറുതിക്കെ.... വെറുതെ ഇങ്ങനെ പോകുന്നത് ഒരു രസവുമില്ല...ഞാൻ ആ കാണുന്ന കടയിൽ നിന്ന് വല്ലോം വാങ്ങിക്കട്ടെ...."
എന്നും പറഞ്ഞു കൊണ്ട് മീനു അമ്മയുടെ കയ്യിൽ നിന്ന് പൈസയും വാങ്ങിച്ചു കടയിലേക്ക് കയറി....അവിടെ നിന്ന് അവൾക്കും ശ്രുതിക്കും അമ്മക്കും ഉള്ളതൊക്കെ വാങ്ങിച്ചു കൂട്ടി കടയുടെ പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അനുവിനെ കണ്ടത്......
അനുവും അവളെ കണ്ടിരുന്നു....
"ആഹാ എങ്ങോട്ടാ തീറ്റ മത്സരം വല്ലോം ഉണ്ടോ...."
അനു അവളെ കയ്യിലുള്ള സാധനങ്ങൾ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.....
അത് കേട്ടതും മീനുവിന് നല്ല ദേഷ്യം വന്നു....
"ഹാ ഉണ്ട്...മാഷ് കൂടുന്നുണ്ടോ...."
മീനു അനുവിനെ നോക്കി കൊണ്ട് ചോദിച്ചു...
"ഏയ്...നി തന്നെ പങ്കെടുത്തു നി തന്നെ തോറ്റ് വരു...എന്റെ എല്ലാ വിത അനുഗ്രഹങ്ങളും ഉണ്ടാവും...."
"അയ്യോ...എനിക്കിപ്പോ മാഷിന്റെ അനുഗ്രഹം വാങ്ങിക്കാൻ ടൈം ഇല്ല....അതൊക്കെ പിന്നെ മതി ട്ടോ...."
എന്നും പറഞ്ഞു കൊണ്ട് മീനു പെട്ടന്ന് കാറിൽ കയറി ഡോറടച്ചു.....
=======================
【അനു】
ഞങ്ങൾ ഇന്ന് ഫാമിലി ആയി ഒരു സ്ഥലത്തേക്ക് പോകുമ്പോഴാണ് 'അമ്മ വെള്ളം വാങ്ങിച്ചു വരാൻ പറഞ്ഞത്....അപ്പോ അത് വാങ്ങിക്കാൻ വേണ്ടി കാറിൽ നിന്നിറങ്ങിയപ്പോഴാണ് മീന കുറെ സാധനങ്ങളുമായി വരുന്നത് കണ്ടത്....
അവളെ ആ വരവ് കണ്ടു എനിക്ക് നല്ല ചിരി വന്നു......
ഈ പെണ്ണിത് ഇത്രയും സാധനങ്ങൾ കൊണ്ട് എങ്ങോട്ടാണാവോ.... എന്നോട് തർക്കിച്ചു അവൾ കാറിൽ കയറിയതും ഞാനും ആ കാറിലേക്ക് നോക്കി.....
പക്ഷെ അപ്പോഴേക്ക്ആ കാർ അവിടുന്ന് പോയിരുന്നു.....
ഞാൻ പിന്നെ വെള്ളവുംവാങ്ങിച്ചു കൊണ്ട് തിരിച്ചു കാറിൽ കയറി യാത്ര പുറപ്പെട്ടു.....
==================
ഞാൻ കാറിൽ കയറിയതും 'അമ്മ കാറെടുത്തു.... ലയിസ് പാക്കറ്റ് പൊട്ടിച്ചു അതിരുന്നു കഴിച്ചു കൊണ്ടിരുന്നു....
ഇടക്ക് എന്ടെതുന്നും ശ്രുതിയുടേതിന്നും അമ്മടെ വായിലേക്കും വച്ചു കൊടുത്തു....
തിന്ന് തിന്ന് ഉറക്കം വന്നതും സീറ്റിൽ ചാരി കിടന്നുകൊണ്ട് ഞാൻ ഉറങ്ങി.....
*_____________1 മണിക്കൂറിന് ശേഷം________________*
"മീനു....ശ്രുതി...മക്കളെ എണീക്ക്....നമ്മൾ എത്തറായിട്ടോ...."
അമ്മയുടെ ശബ്ദം കേട്ടതും ഇരുവരും ഉറക്കിൽ നിന്ന് ഉണർന്നു.....മീനു ഗ്ലാസ് താഴ്ത്തി പുറത്തേക്ക് കയ്യിട്ടു.....
നല്ല കുളിർമ ഉള്ള കാറ്റ് വിശിയതും അവളെ മുടി ഇഴകൾ പാറി പറന്നു കൊണ്ടിരുന്നു....ഇപ്പോ ഒരു നെൽ പാടത്തിന് നടവിലൂടെ ഉള്ള വഴിയിലൂടെ ആണ് അവർ പോയി കൊണ്ടിരിക്കുന്നത്....
മീനു കൈ പുറത്തേക്ക് ഇട്ട് കൊണ്ട് ഓരോന്ന് കാണിച്ചു കൊണ്ടിരുന്നു....
"മീനു ആ കയ്യെടുത്തു അകത്തേക്കിട്ടെ..."
'അമ്മ പറഞ്ഞതൊന്നും കേൾക്കാതെ അവൾ കൈ പുറത്തേക്ക് തന്നെ ഇട്ടു കൊണ്ടിരുന്നു....എന്തോ അവൾക്ക് മനസ് ഒക്കെ ശാന്തമായ പോലെയാണ് തോന്നിയത്....ഒരു പോസിറ്റിവ് എനർജി കിട്ടിയ ഫീൽ....
*************_________________________________****************____________________
【അനു】
അച്ഛൻ ആയിരുന്നു ആദ്യം കാറോടിച്ചിരുന്നത്.... പിന്നെ ആ കടയുടെ അവിടെ നിറുത്തിയപ്പോൾ ഞാൻ ഓടിച്ചു....അച്ഛൻ ബാക്കിൽ അമ്മയുടെ അടുത്തേക്ക് ഇരുന്നതും ഏട്ടൻ കോ സീറ്റിൽ വന്നിരുന്നു....
ഇടക്ക് എന്റെ ഫാവി ഏട്ടത്തി അമ്മയോട് നല്ല ചാറ്റിങ്ങിലാണ് ഏട്ടൻ....പിന്നെ എന്തോ അതൊക്കെ നിറുത്തി വച്ചു ഏട്ടൻ ഒന്ന് മയങ്ങി....ഞാൻ പാട്ടും ആസ്വദിച്ചു കാറോടിച്ചു കൊണ്ടിരുന്നു....
"അനു... ഇനി ഞാൻ കാറോടിക്കാം... നിയിപ്പോ കുറെ സമായമായില്ലേ ഓടിക്കുന്നു...."
ഏട്ടൻ മയക്കം വിട്ടുണർന്നു പറഞ്ഞതും ഞാൻ കാർ നിറുത്തി കോ സീറ്റിൽ കയറി ഇരുന്നു...പിന്നെ ഏട്ടൻ ഡ്രൈവ് ചെയ്യാൻ തുടങ്ങി...ഞാൻ പുറത്തേക്ക് നോക്കി കൊണ്ട് അങ്ങനെ ഇരുന്നു........
അങ്ങനെ കുറെ കഴിഞ്ഞു പോയപ്പോഴാണ് ഒരു കാർ ഞങ്ങളെ ഫ്രന്റിലൂടെ പോവുന്നത് കണ്ടത്....ആ കാറിൽ നിന്ന് ഒരു കൈ ഉണ്ട് പുറത്തേക്ക് വരുന്നു....
ആ കൈ കണ്ടാൽ അറിയാം ഏതോ പെണ്ണിന്റെ കൈ ആണെന്ന്....ആ പെണ്ണ് എന്തോക്കെയോ കാട്ടുന്നുണ്ട്....ഞാൻ അത് തന്നെ നോക്കി ഇരുന്നു......
എന്തോ എന്റെ അദരത്തിൽ അത് കണ്ടു ഒരു പുഞ്ചിരി വിരിഞ്ഞു....
പെട്ടന്നാണ് ആ കാർ ന്റെ നമ്പർ പ്ലേറ്റ് എന്റെ ശ്രദ്ധയിൽ പെട്ടത്....ഈ കാർ...ഇത് ഞാൻ എവിടെയോ....അതേ ഈ കാറിലാണ് മീന കയറിയത്....അപ്പോ ആ കൈ പുറത്തേക്കിട്ട പെണ്ണ് മീന ആണോ....
അവളെന്താ ഇതുവഴി പോവുന്നെ.....
ഞാൻ അത് തന്നെ ആലോചിച്ചിരിക്കുമ്പോഴാണ് പെട്ടന്ന് ആ കാർ ഞങ്ങളുടെ കാറിന്റെ മുമ്പിൽ നിന്ന് മറഞ്ഞു പോയത്....
*ട്ടെ....*
എന്നൊരു ശബ്ദത്തോട് കൂടി ഞങ്ങളെ കാർ നിന്നു....ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി എന്താണെന്ന് നോക്കിയപ്പോൾ കാറിന്റെ ടയർ പഞ്ചർ ആയിക്കാണ്....
"എന്താ മക്കളെ....എന്താ ഒരു ശബ്ദം...." അച്ഛൻ
"ഒന്നുമില്ല അച്ഛാ...ടയർ ഒന്ന് പഞ്ചർ ആയി...." ഏട്ടൻ
"ഏട്ട ഡിക്കിയിൽ ഒരു ടയർ ഉണ്ട്.....വേഗം അത് മാറ്റി ഇടാം...."
"ഹാ നി വേഗം അതെടുത്തു വാ...."
ഏട്ടൻ പറഞ്ഞതും ഞാൻ ഡിക്കിയിൽ നിന്ന് ടയർ എടുത്തു വന്നു....പിന്നെ ഞങ്ങൾ രണ്ടു പേരും കൂടെ ടയർ മാറ്റി ഇടാൻ തുടങ്ങി.....
***********************______________________________*****************______________________
"ഈ നെൽ പാടം ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ടല്ലേ...."
മീനു കൈ ഉള്ളിലേക്ക് ഇട്ടു കൊണ്ട് അമ്മയോട് ചോദിച്ചു....
"ഹ്മ്മ....ഇതൊക്കെ എന്റെ അച്ഛന്റെ ആണ്...." 'അമ്മ
"ആഹാ...മുത്തശ്ശന്റെ ആയിരുന്നോ...."
എന്നും ചോദിച്ചു കൊണ്ട് മീനു വീണ്ടും കൈ പുറത്തേക്കിട്ടു.....
"മീനു നിയ കൈ അകത്തേക്കിടുന്നുണ്ടോ...." 'അമ്മ
"ഇല്ല....ഞാൻ ഈ കാൽ കൂടി പുറത്തേകിടുവ...."
എന്നും പറഞ്ഞു മീനു കാൽ പുറത്തേകിടലും അതുവഴി സൈക്കിളിൽ വന്ന ഒരാളെ തട്ടി അയാൾ വീണു.....അത് കണ്ടു മീനു പേടിച്ചു....അവളെ 'അമ്മ വേഗം കാർ നിറുത്തി പുറത്തേക്കിറങ്ങി....ശ്രുതിയും ഇറങ്ങി....
'അമ്മ അയാളെ പിടിച്ചെഴുനേല്പിച്ചു.....
"എന്തെങ്കിലും പറ്റിയോ...." ശ്രുതി
"ഇനി എന്തോന്ന് പറ്റാൻ....ആ കാറിൽ ഇരിക്കുന്ന കുട്ടിക്ക് പ്രാന്താണേൽ അതിനെ വല്ലയിടത്തും കൊണ്ടിട്....അല്ലാതെ ബാക്കി ഉള്ളവരെ ചവിട്ടി വീഴ്ത്തല്ല വേണ്ടത്....."
അയാൾ മീനുവിനെ ചൂണ്ടി അവരെ അമ്മയോട് പറഞ്ഞതും 'അമ്മ അവളെ തറപ്പിച്ചു ഒന്ന് നോക്കി......ശ്രുതി ചിരി അടക്കാൻ പാട് പെട്ടു തിരിഞ്ഞു നിന്ന് ചിരിക്കുവാണ്.....
മീനുവണെലോ ഇഞ്ചി കടിച്ച കുറങ്ങന്മാരെ പോലെ ഇരിക്കുന്നുണ്ട്.....
മീനുവിന്ടെ 'അമ്മ പിന്നെ ഓരോന്ന് പറഞ്ഞു അയാളെ സമാധാനപ്പെടുത്തി....
"അല്ല മോളെ ഇതിന് മുൻപ് എവിടെയോ കണ്ട പോലെ....."
"ഞാൻ ശ്രീനിലയത്തിലെ മകള....." 'അമ്മ
"ഏഹ്....ശ്രീജ മോൾ ആണോ...."
"അതേ....."
'അമ്മ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു....
"അയ്യോ...മോളെ ദേഷ്യപ്പെട്ടത്തിന് ക്ഷമിക്കണം...."
അയാൾ കൈ കൂപ്പി കൊണ്ട് പറഞ്ഞു....അപ്പോ തന്നെ 'അമ്മ ആ കൈ കൾ പിടിച്ചു കൊണ്ട് ""ഏയ് അതൊന്നും കുഴപ്പമില്ലെന്നു"" പറഞ്ഞു....
"അല്ല മോളെ ആ കൊച്ചിന് തലക്ക് സുഖമില്ലാത്ത കുട്ടി ആണോ...."
അയാൾ കാറിലിരിക്കുന്ന മീനുവിനെ ചൂണ്ടി ചോദിച്ചതും മീനുവിന് ദേഷ്യം വന്നു....അവൾ കാറിൽ നിന്നിറങ്ങി....
മീനുവിന്ടെ 'അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു...
"ഹ്മ്മ...അവൾക്ക് ഒരുപിരി ലൂസ😂"
"ആണോ എന്ന നമ്മുടെ ഹോസ്പിറ്റലിൽ തന്നെ ഒന്ന് കാണിച്ച മതി...." അയാൾ●
"ഏയ്...അത്രക്കൊന്നുമില്ല....കുറച്ചേ ഉള്ളു...."
എന്നും പറഞ്ഞു 'അമ്മ അവരോട് യാത്ര പറഞ്ഞു കാറിൽ കയറി....ശ്രുതിയും കയറി...അപ്പോഴും മീനു മാത്രം പുറത്തു നില്കുവാണ്.....
"മീനു നി കയറുന്നില്ലേ...." 'അമ്മ
"ഞാൻ ഇപ്പോ കയറാം...ഒരു മിനിറ്റ്...." മീനു
മീനു അയാളെ അടുത്തേക്ക് ചെന്നു....
"കുഞ്ഞിന്റെ പേരെന്താ...."
അയാൾ മീനുവിനെ കണ്ടപ്പോൾ ചോദിച്ചു....
"Excusme... താങ്കൾ....."
മീനു പറഞ്ഞു പുർത്തിയക്കുന്നതിന്ന് മുൻപ് അയാൾ പറഞ്ഞു....
"എസ്‌മിസ്മി ആണോ പേര്...നല്ല പേരാട്ടോ...."
"ഏഹ്😵😵"
മീനു അത് കേട്ട് ആകെ കിളി പോയി നില്കുവാണ്.....
പിന്നെ വേഗം കിളികളെ ഒക്കെ തിരിച്ചു വിളിച്ചു കൊണ്ട് അയാളോട് പറഞ്ഞു....
"എന്റെ പേര് മീന എന്നാണ്....പിന്നെ എനിക്ക് ഭ്രാന്തൊന്നുമില്ല...." മീനു
"ആണോ...കുഞ്ഞേ എല്ലാ ഭ്രാന്തന്മാരും ഇതാ പറയ....എന്ന ശെരി കുഞ്ഞേ പിന്നെ കാണാം...."
എന്നും പറഞ്ഞു അയാൾ അയാളെ സൈക്കിൾ എടുത്തു കൊണ്ട് പോയി....മീനു അയാളെ മറുപടി കേട്ടു വായയും പൊളിച്ചു നിക്കുവാണ്....
"മീനുവേ...മതി വായ പൊളിച്ചു നിന്നത് വല്ല ഈച്ചയും കയറും...വന്നു കാറിൽ കയർ...."
ചിരി അടക്കിപ്പിടിചു കൊണ്ട് ശ്രുതി പറഞ്ഞതും മീനു അവളെ നോക്കി പുച്ഛിച്ചു കൊണ്ട് കാറിൽ കയറി നല്ല കുട്ടിയായി ഇരുന്നു.....
അങ്ങനെ കുറച്ചു സമയത്തിനുള്ളിൽ അവർ ശ്രീനിലയം എന്നറിയപ്പെടുന്ന ആ തറവാട്ടിലേക്ക് എത്തി.....
*🥀PART 13🥀*
===============
അനുവും രജീഷ് മാഷും കൂടെ ടയർ ഒക്കെ ഒരുവിധം മാറ്റി ഇട്ടു കാറിലേക്ക് കയറാൻ നിക്കുമ്പോഴാണ് നേരത്തെ മീനു ചവിട്ടിയ ആൾ അതുവഴി വന്നത്.....
ഇവരെ കണ്ടതും അയാൾ അവിടെ നിന്നു....
"എന്താ മക്കളെ ഇവിടെ നിക്കുന്നെ...." അയാൾ
"അത് ടയർ ഒന്ന് പഞ്ചർ ആയി അത് ശെരിയാക്കുവായിരുന്നു...." അനു
"ആഹ്...എന്നിട്ട് ശെരിയായോ കുഞ്ഞേ...."
"ആയി...." അനു
"അല്ല നിങ്ങളെ ഇതിന് മുൻപ് ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ..."
"ഞങ്ങളെ ശ്രീനിലയത്തിലേക്ക...." അനു
"ശ്രി നിലയത്തിലെ ആരാ...." ●അയാൾ
"ചന്ദ്രന്റെ മക്കള...."
രജീഷ് മാഷ് അത് പറഞ്ഞു തീർന്നതും അവരെ അച്ഛൻ കാറിൽ നിന്നിറങ്ങി....അയാൾ ചന്ദ്രനെ നോക്കി കൈ കൂപ്പി...എന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു....
"ശ്രീജ കുഞ് ഇപ്പോ അങ്ങോട്ട് പോയെ ഉള്ളു....കൂടെ ഒരു വട്ട് പിടിച്ച കോച്ചും വേറെ ഒരു പെൻ കോച്ചും ഉണ്ടായിരുന്നു...." ●അയാൾ
"ആണോ...ഞാനും ശ്രീജയും ഒരേ സ്ഥലത്താണ്...ഞാൻ അവളോട് പറഞ്ഞതായിരുന്നു ഞങ്ങടെ കൂടെ പോരാമെന്നു...അപ്പോ അവള വേണ്ട എന്നു പറഞ്ഞേ....അല്ല ശ്രീജക്ക് ഒരു മോൾ ഉള്ളു ല്ലോ..." ചന്ദ്രൻ
"ആണോ...എന്ന ഇപ്പോ 2 പെൻ കൊച്ചുങ്ങൾ ഉണ്ട്...."
"അത് അവരെ ആരെങ്കിലുമാവും..." മാളവിക
"എന്ന ശെരി ഞങ്ങൾ അങ് പോവ.... "
ചന്ദ്രൻ അതും പറഞ്ഞു കാറിൽ കയറി....അനുവും രജീഷ് മാഷും കൂടി കയറിയതും കാർ നേരെ ശ്രീനിലയത്തിലേക്ക് വിട്ടു....
അനുവും രജീഷ് മാഷും 6 വർഷങ്ങൾക്ക് ശേഷമാണ് ശ്രീ നിലയത്തിലേക്ക് പോകുന്നത്....അവരെ അച്ഛനും അമ്മയും ഇടക്കിടക്ക് പോവുമായിരുന്നു....
മീനുവിന് അനുവും രജീഷ് മാഷും അവളെ മുറ ചെറുക്കന്മാർ ആണെന്ന് അറിയില്ല....അവൾ ഓർമ വെച്ച കാലത് എന്നോ കണ്ടതാണ് ഇവരെ...ഇവരെ പേര് പോലും അവൾക്ക് ഓർമയില്ല.....
************_______________________________*****************_________________________
തറവാട്ടിൽ എത്തിയപ്പോൾ തന്നെ മീനു വേഗം ചാടി ഇറങ്ങി.....അമ്മൂമ്മ വീടിന്ടെ മുമ്പിൽ തന്നെ നിൽക്കുന്നുണ്ട്.....മീനു അമ്മൂമ്മയെത്തന്നെ സസൂക്ഷ്മം ഒന്ന് നോക്കി....
തൊലികൾ ഒക്കെ ചുക്കി ചുളിഞ്ഞെങ്കിലും ആ മുഖം ഇപ്പോഴും ഐശ്വര്യം തുളുമ്പി ആണ് നിൽകുന്നേ.....
മീനു ഓടി പോയി അമ്മൂമ്മേ എന്നും പറഞ്ഞു കെട്ടിപിടിച്ചു....
"എടി കാന്താരി നിന്നോട് ഞാൻ ഈ വേഷം മാറ്റാൻ പറഞ്ഞതല്ലേ...."
മീനുവിനെ തന്നിൽ നിന്ന് അടർത്തി കബട ദേഷ്യത്തോടെ അമ്മൂമ്മ ചോദിച്ചു...
"എന്റെ പൊന്ന് അമ്മൂമ്മേ എനിക്ക് ഇതിട്ടാൽ ഒള്ളു ഒരു പെര്ഫെക്ഷൻ തോന്ന...മറ്റു ഡ്രെസ്സുകൾ ഒന്നും ഇടുന്നത് എനിക്ക് ശെരിയാവുന്നില്ല...." മീനു
"അതൊക്കെ ശെരിയവും....കുറച്ചു ദിവസം ഇടുമ്പോൾ ആവും...നി അതിന്ന് ഇടുന്നില്ലല്ലോ...." അമ്മൂമ്മ
"ഈ😁😁അതൊക്കെ പിന്നെ സംസാരിക്ക എനിക്ക് വിശന്നിട്ടു പാടില്ല കാർത്യാനികുട്ട്യേ....."
മീനു വയറിൽ തടവി കൊണ്ട് പറഞ്ഞു....
അമ്മൂമ്മ അവളോട് ഇപ്പോ തരാം എന്ന് പറഞ്ഞു കൊണ്ട് മീനുവിന്ടെ പിറകിൽ നിൽക്കുന്ന മീനുവിന്ടെ അമ്മയെ കെട്ടിപിടിച്ചു...അത് കഴിഞ്ഞു ശ്രുതിയെയും
ശ്രുതിയെ അവർക്കൊക്കെ അവിടെ സുഭരിചിതമാണ്......അവൾ മീനുവിന്ടെ കൂടെ ഇവിടെക് വന്നിട്ടുള്ളത
"അച്ഛൻ എവിടെ അമ്മേ...." മീനുവിന്ടെ 'അമ്മ
"പറമ്പിലോട്ട് വെറുതെ നടക്കാൻ പോയിരിക്കയ...." അമ്മൂമ്മ
അപ്പോഴേക്ക് അവിടെ ബാക്കി ഉള്ളവരൊക്കെ വന്നു....
"മീനു.....ശ്രുതി....."
എന്നും വിളിച്ചു കൊണ്ട് മീനുവിന്ടെ വലിയ അമ്മയുടെ മോൾ ലക്ഷ്മി ഓടി വന്നു ഇരുവരെയും കെട്ടിപിടിച്ചു....ബാക്കി ഉള്ളവർ അവരെ കാട്ടി കൂട്ടൽ കണ്ടു പുഞ്ചിരിയോടെ നിന്നു....
"വാ ഞാൻ ഭക്ഷണം വിളമ്പാം...." വല്യമ്മ
"വേഗം വല്യമ്മേ വിശന്നിട്ടു വയ്യ....."
എന്നും പറഞ്ഞു മീനു അവരെ പിന്നാലെ പോയി...ലക്ഷ്മി ശ്രുതിയെയും കൂടെ കൂട്ടി അങ്ങോട് ചെന്നു....
ഫ്രഷ് അവനൊന്നും നിക്കാതെ മീനുവും ശ്രുതിയും കഴിക്കാനിരുന്നു....നല്ല സാമ്പാർ ഒക്കെ കൂട്ടി ഒരു ചെറിയ വലിയ സദ്യ അങ് കഴിച്ചു ഇരുവരും ഏമ്പക്കവും വിട്ടു എണീറ്റു....
ഇനി നമുക്ക് തറവാട്ടിൽ ഉള്ളവർ ആരൊക്കെ എന്ന് ജസ്റ്റ് ഒന്ന് പരിചയപ്പെടാം....
മീനുവിന്ടെ വല്യമ്മ അതായത് മീനുവിന്ടെ അമ്മയുടെ ചേച്ചി....അവരെ കല്യാണം കഴിച്ചു വിട്ടിരിക്കുന്നത് തൊട്ടടുത്ത വീട്ടിലേക്ക് ആയിരുന്നു.....വല്യച്ഛന് ഒരനാഥനാണ്.... മീനുവിന്ടെ അപ്പൂപ്പന് വല്യച്ഛനെ നല്ല ഇഷ്ടമായിരുന്നു...അതോണ്ടെന്നെ തന്ടെ വലിയ മകളെ അയാൾക്ക് കെട്ടിച്ചു കൊടുത്തു....
ഇപ്പോ അവരെ ഇളയ മകൾ ലക്ഷ്മിയുടെ കല്യാണമാണ് വരുന്നത്....അതിന് വേണ്ടിയിട്ടാണ് മീനുവോക്കെ വന്നിരിക്കുന്നെ....കല്യാണം ആയതുകൊണ്ട് തന്നെ അപ്പൂപ്പന്റെ നിർബന്ധ പ്രകാരം അവരിപ്പോൾ തറവാട്ടിൽ നിൽക്കുന്നു....
പിന്നെ ലക്ഷ്മിക്ക് ഒരു ചേച്ചി കൂടി ഉണ്ട് അശ്വതി....കല്യാണം കഴിഞ്ഞു ഒരു കുഞ്ഞുണ്ട്....
ഇനി അടുത്തത് മീനുവിന്ടെ അമ്മയുടെ ഏട്ടൻ....ചന്ദ്രൻ...ആളെ നിങ്ങൾക്ക് മനസിലായിട്ടുണ്ടാവും😝അതെന്നെ നമ്മുടെ അനു മാഷിന്റെയും രജീഷ് മാഷിന്റെയും അച്ഛൻ...അപ്പോ അവരെ ഇനി കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ....
പിന്നെ മീനുവിന്ടെ അമ്മയുടെ next ചേട്ടൻ മഹി....ഭാര്യ സുലു... അങ് മുംബൈ ആണ് താമസം....ഇപ്പോ ഇവിടെ എത്തിയിട്ടുണ്ട്....അവർക്ക് ഒരു മകൻ ആണ് ഉള്ളത്....അവനെ നമുക്ക് വഴിയേ പരിചയപ്പെടാം.......
അത് കഴിഞ്ഞുള്ളതാണ് മീനുവിന്ടെ 'അമ്മ.....
അടുത്തത് മീനുവിന്ടെ അമ്മയുടെ അനിയത്തി സരസ്വതി.....ഭർത്താവ് ബാലൻ അങ് ദുഫായിൽ ആയിരുന്നു താമസം...ഇപ്പോ ഇവിടുണ്ട്....മക്കൾ മഹേഷ് ...രമ്യ പിന്നെ ഒരനിയൻ രാകേഷ്....രമ്യക്ക് നമ്മുടെ മീനുവിന്ടെ ഒക്കെ പ്രായമാണ്....അവൾ ഒരസ്സൽ ജാഡ കാരി ആണ്...അവൾക്ക് മീനുവിനെയും മീനുവിന് അവളെയും കണ്ണിൽ പിടിക്കില്ല....പക്ഷെ മീനുവിന്ടെ ചെറിയമ്മ പാവാണ് ട്ടോ....അതുപോലെ രാകേഷും മഹേഷും....
ഇപ്പോ എല്ലാവരെയും പരിചയപെട്ടു ഏകദേശം ഒരു ധാരണ വന്നിട്ടുണ്ടാവുമെന്നു കരുതുന്നു....
അപ്പോ കഥയിലേക്ക് വരാം.....
"എന്നാലും എന്റെ ലക്ഷ്മി നിന്നെയൊക്കെ കെട്ടിക്കാനായോ...."
മീനു വലിയ ആളുകൾ ചോദിക്കുന്ന പോലെ മൂക്കത് വിരൽ വച്ചു കൊണ്ട് ചോദിച്ചു....അത് കേട്ടപ്പോൾ തന്നെ ലക്ഷ്മിക്ക് നാണം വന്നു അവൾ മുഖം പൊത്തി....
"ശ്രുതിയെ കണ്ടു പടി ഇതാണ് നാണം...."
മീനു ലക്ഷ്മിയെ ചൂണ്ടി കൊണ്ട് ശ്രുതിയോട് പറഞ്ഞു....ശ്രുതി അതിന് അവളെ നോക്കി കൊഞ്ഞനം കുത്തി...മീനു പിന്നെ അവിടെ നിക്കാതെ നേരെ ഫ്രഷ് ആവാൻ കയറി....
ഫ്രഷ് ആയി വന്ന മീനുവിനെ കണ്ട ലക്ഷ്മി അവളെ അടുത്തേക്ക് ഓടി....
"മീനു നിയത് എന്തുവ ഇട്ടിരിക്കുന്നെ...."
ലക്ഷ്മി അവളെ 3 ഫോർത് നോക്കി മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു....
ശ്രുതി അതൊന്നും ശ്രദ്ധിക്കാതെ ഫ്രഷ് ആവാൻ കയറി....
"എന്താ ഇത് 3 ഫോർത്ത്....." മീനു
"മീനു ഇവിടെ ഒരുപാട് ആളുണ്ടാവും...പിന്നെ നിന്ടെ മുറചെറുക്കന്മാരും അതോണ്ട് ഇതൊക്കെ മാറ്റ്...ഇതാകെ മുട്ട് വരയെ ഉള്ളു...നിന്ടെ കാലൊക്കെ കാണുന്നുണ്ട്....." ലക്ഷ്മി
അതിലെ ആ മുറചെറുക്കന്മാർ എന്നുള്ളത് മീനുവിന് നല്ലോം ഇഷ്ടായി....
അവളെ ഉള്ളിലുള്ള കോഴി കൂവാൻ തുടങ്ങി....
ഹ്മ്മ...എന്റെ മുറചെറുക്കന്മാരെ ഒന്ന് ഇമ്പ്രെസ് ചെയ്യണം.....
"ലക്ഷ്മി അപ്പോ ഇനി ഞാൻ എന്ത് ഇടും...." മീനു
"നി വാ.. ഞാൻ നിനക്ക് എന്റെ ഒരു മിഡി തരാം...." ലക്ഷ്മി
"ഒക്കെ....അതെങ്കിൽ അത്...."
അങ്ങനെ ലക്ഷ്മിയുടെ മുറിയിൽ നിന്ന് അവളെ ഒരു മിഡി എടുത്തു മീനു ധരിച്ചു....മീനുവിന്ടെ ഒറ്റ കാലിലുള്ള ചരട് ലക്ഷ്മി പൊട്ടിച്ചു....അതിന് മീനു ആദ്യം ലക്ഷ്മിയോട് പിണങ്ങിയെങ്കിലും പിന്നെ മിണ്ടി....
ശ്രുതി ഫ്രഷ് ആയി വന്നപ്പോൾ ഉണ്ട് മീനു മിടിയൊക്കെ ഇട്ടിരിക്കുന്നു....ശ്രുതി അവളെ അന്തം വിട്ടു നോക്കി....
ആദ്യയിട്ടവും ശ്രുതി മീനുവിനെ മിഡി ഒക്കെ ഇട്ടു കാണുന്നത്.....ശ്രുതി അവരെ അടുത്തേക്ക് ചെന്നു.....
"ഹോ എന്റെ മീനു ഞാൻ സ്വപ്നം കാണുവോന്നുമല്ലല്ലോ...."
ശ്രുതി കണ്ണ് തിരുമ്പി കൊണ്ട് ചോദിച്ചു....
ലക്ഷ്മി ചിരിച്ചു കൊണ്ട് അല്ല പറഞ്ഞു...മീനു വലിയ ഗൗരവത്തിൽ അവളെ നോക്കുവാണ്....
അപ്പോഴാണ് മീനുവിന്ടെ 'അമ്മ അവിടേക്ക് വന്നത്.....
മീനുവിന്ടെ അമ്മക്ക് എന്തായാലും അവളെ ആ വേഷം ഇഷ്ടമായി...അവരെ കയ്യിൽ ഒരു പൊതി ഉണ്ടായിരുന്നു....അതവർ മീനുവിനെ ഏല്പിച്ചു....
"മീനു ഇതിൽ ഒരു പദാസരമാണ്....എന്റെ മോൾ ഇതൊന്ന് ഇഡോണ്ടു...."
'അമ്മ അതും പറഞ്ഞു പോയി...മീനു ആദ്യം അത് ഇടില്ല എന്നു പറഞ്ഞെങ്കിലും പിന്നെ ശ്രുതിയുടെയും ലക്ഷ്മിയുടെയും നിർബന്ധം കൊണ്ട് അതിട്ടു....
മീനുവിന്ടെ കാലിൽ പദസരമിട്ടപ്പോൾ നല്ല ഭംഗി ഉണ്ടായിരുന്നു....
*************************_____________________________________******************
【അനു】
പോകുംവഴി അച്ഛൻ നെൽ പാടത്തിന്റെ അവിടെ കുറച്ചു സമയം നിൽക്കണം എന്നു പറഞ്ഞത് കൊണ്ട് നങ്ങൾ അവിടെയൊക്കെ നിന്നു ആണ് തറവാട്ടിലേക്ക് എത്തിയത്....സന്ധ്യ ആവുന്നുള്ളൂ.......
ഞങ്ങൾ അവിടെ എത്തിയപ്പോൾ എല്ലാവരും താഴെ ഉണ്ട്....ഞാൻ എല്ലാവർക്കും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു ഡിക്കിയിൽ നിന്ന് ലഗേജ് ഒക്കെ എടുത്തു....
വലിയവർ മാത്രമുള്ളു അവിടെ ഉണ്ടായിരുന്നത്....ഇവരെ ഒക്കെ ഞാൻ കുറെ കാലത്തിന് ശേഷമാണ് കാണുന്നത്....അതു കൊണ്ട് തന്നെ എനിക്ക് ഇവരെയൊന്നും വലിയ പരിചയമില്ല....ഏട്ടനും അങ്ങനെ തന്നെ....
പെട്ടന്ന് അമ്മൂമ്മ ഞങ്ങളെ അടുത്തു വന്നു മക്കളെ എന്നു പറഞ്ഞു കെട്ടിപിടിച്ചു....ഞങ്ങളും തിരിച്ചു കെട്ടിപിടിച്ചു.....
***************************___________________________________________*****************
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് താഴെ ഏതോ കാറിന്റെ ശബ്ദം കേട്ടത്....
"ചന്ദ്ര ചെറിയച്ചനും മാളു ചെറിയാംമീം വന്നു തോനുന്നു...നിങ്ങളും വാ...മീനു നിന്ടെ മുറചെറുക്കന്മാരും ഒപ്പം ഉണ്ടാവും...മീനു അവരെയൊന്നും കണ്ടിട്ടില്ലല്ലോ...varim...."
എന്നും പറഞ്ഞു ലക്ഷ്മി ഓടിയതും ഞാനും ശ്രുതിയും പരസ്പരം ഒന്ന് നോക്കി....പിന്നെ മുറചെറുക്കന്മാർ എന്നു പറഞ്ഞു താഴേക്ക് ഓരോട്ട മായിരുന്നു....
എല്ലാവരും മുന്നിൽ തന്നെ നിന്നു എന്തോക്കെയോ ചോദിക്കുന്നത് കൊണ്ട് മുറചെറുക്കന്മാരെ കാണാൻ പറ്റിയില്ല.....ഞാൻ എത്തി വലിഞ്ഞു കുറെ നോക്കി...ശ്രുതിയും നോക്കുന്നുണ്ട്....
***********************____________________________*****************_______________
മീനുവിന്ടെ 'അമ്മ അനുവിനെ കണ്ടു ഞെട്ടി.... അനുവിന്ടെ മുഖം രാവിലെ ചെറുതായി ഉള്ളു അമ്മ കണ്ടിരുന്നെ....ഇവിടെ വെച്ചു കണ്ടപ്പോൾ അമ്മക്ക് അവനെ പെട്ടന്ന് മനസിലായി....
ഇന്ന് മീനുവിനോട് സംസാരിച്ചു നിന്ന പയ്യൻ അപ്പോ എന്റെ ഏട്ടന്ടെ മകനായിരുന്നോ.... അവനെ കുറെ ആയി കണ്ടിട്ട്....അതാവും തനിക്ക് അവനെ തിരിച്ചറിയാൻ പറ്റാത്തത്.....
'അമ്മ അവരോടെല്ലാം സന്തോഷത്തോടെ ഓരോന്ന് സംസാരിച്ചു....അവരെ മനസിൽ ആശ്വാസമായിരുന്നു.....
*****************************______________________________*****************
വല്യമ്മയും അമ്മയും ചെറിയമ്മയും അകത്തേക്ക് പോയതും മുന്നിലേക്ക് നോക്കിയ ഞാനും ശ്രുതിയും കാണുന്നത് അനു മാഷിനേയും രജീഷ് മാഷിനെയുമായിരുന്നു....
ഞാൻ ഞെട്ടി കൊണ്ട് അവരെ തന്നെ നോക്കി നിന്നു.....
ശ്രുതിയുടെയും അനുവിന്ടെയും അവസ്ഥ ഇത് തന്നെ ആയിരുന്നു....
രജീഷ് മാഷ് മാത്രം ഇതൊക്കെ കണ്ടു ചിരിച്ചു നില്കുവായിരുന്നു......
*🥀PART 14 🥀*
=============
"ശ്രുതിയെ എടി ഞാനെയ് അനുമാഷിന്റെയും രജീഷ് മാഷിന്റെയും പ്രേതത്തെ കണ്ടു...."
മീനു അവരെ തന്നെ അന്തം വിട്ടു നോക്കി കൊണ്ട് അടുത്തു നിക്കുന്ന ശ്രുതിയെ തോണ്ടി കൊണ്ടു പറഞ്ഞു....
"നിയെ നിന്ടെ തറവാട്ട് മുറ്റതാണോ അവരെ പ്രേതത്തെ കണ്ടേ...." ശ്രുതി
"അതേ...നിനക്ക് എങ്ങനെ മനസിലായി...."
മീനു ശ്രുതിയെ നോക്കി കൊണ്ട് ചോദിച്ചു....
"എന്ന ഞാനും കണ്ടു...." ശ്രുതി
"ആണോ....എന്ന നമ്മൾ രണ്ടാളും ഇപ്പോ ഉറങ്ങാവും ല്ലേ...അപ്പോ നമ്മൾ ഉറക്കത്തിൽ സ്വപ്നം കാണവും ല്ലേ..." മീനു
"ഹാ ശെരിയ....." ശ്രുതി
"എന്ന ശെരി ഗുഡ് night പ്രേതത്തെ ഒക്കെ കണ്ടു ബോധ്യപ്പെട്ടു...."
എന്നും പറഞ്ഞു മീനു കണ്ണടച്ചു കിടന്നതും ഒരൊറ്റ വീഴ്ച ആയിരുന്നു....
"അമ്മേ....." മീനു
"അതാ എവിടെയോ ചക്ക വീണു...." ശ്രുതി
"പൊടി ചക്ക അല്ല ഞാനാ..." മീനു
ലക്ഷ്മി ആണേൽ ഇവര് പറയുന്നതൊക്കെ കേട്ടു കാറ്റഴിച്ചു വിട്ട ബലൂണ് പോലെ നിക്കുവാണ്.....
നമുക്കിനി അനുവിന്റെ അവസ്ഥ എന്താണെന്ന് നോക്കാം....
************************______________________________________*******************
【അനു】
"ഏട്ട....എന്റെ കണ്ണിന് എന്തോ പ്രശ്നമുണ്ടെന്നു തോനുന്നു...."
അനു കണ്ണ് തിരുമ്പി മുന്നിലെ മീനുവിനെയും ശ്രുതിയെയും നോക്കി കൊണ്ട് പറഞ്ഞു....
"അനു നിന്ടെ കണ്ണിന് ഒരു കുഴപ്പവുമില്ല..." രജീഷ് മാഷ്
"ഉണ്ട് ഏട്ട....ഞാൻ അത ആ മീനയെയും എന്റെ ഭാവി ഏട്ടത്തി അമ്മയെയും മുന്നിൽ കാണുന്നു....." ഞാൻ
"അനു അവർ നിന്ടെ മുന്നിൽ നില്കുമ്പോ പിന്നെ നി അവരെ കാണില്ലേ...." ഏട്ടൻ
"ഏഹ്🙄😵"
"ഹാ അവരവിടെ നിൽക്കുന്നുണ്ട്...." ഏട്ടൻ
"അതെന്താ അവര് ഇവിടെ...."
"നമ്മുടെ ശ്രി അമ്മയുടെ മകളാണ് മീനു...ശ്രുതി പിന്നെ അവളെ പിന്നാലെ പോന്നത...നമ്മൾ കുറെ ആയല്ലോ ഇവിടുക്ക് വന്നിട്ട് അതാ അറിയാതെ...." ഏട്ടൻ
"അപ്പോ ഏട്ടന് നേരത്തെ തന്നെ മീനുവിനെ അറിയാമായിരുന്നോ...." ഞാൻ
"അറിയാമല്ലോ....പക്ഷെ അവൾക്ക് ഞാനവളെ മുറ ചെറുക്കൻ ആണെന്ന് അറിയില്ല ട്ടോ... ഞാൻ അവൾ കോളേജിൽ വന്ന അന്ന് അവളെ കൂടെ അവളെ അമ്മയെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു...."
"എന്നിട്ട് ഏട്ടൻ എന്താ ഈ കാര്യം ഇതുവരെ പറയാതിരുന്നെ..."
"നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നു കരുതി😉"
ഒരു കണ്ണടച്ചു ഇളിച്ചു കൊണ്ട് ഏട്ടൻ പറഞ്ഞു....
"എന്നാലും എന്റെ ഏട്ട...ഇതുപോലെ ഒരു സർപ്രൈസ് വേണ്ടിരുന്നില്ല...."
"😁😁" ഏട്ടൻ
അപ്പോഴാണ് പെട്ടന്ന് അമ്മേ എന്നൊരു ശബ്ദം കേട്ടത്....നോക്കുമ്പോഴുണ്ട് ആ മീന നിലത്തു കിടക്കുന്നു....ഇവളിത് എന്തോന്നാ നിലത്തു ചെയ്യുന്നേ....
അവിടെ ഇരുന്നു എന്റെ ഏട്ടത്തി അമ്മയോട് എന്തോക്കെയോ പറയുന്നുമുണ്ട്....
ഞാനും ഏട്ടനും അവരെ അടുത്തേക്ക് ചെന്നു.....അമ്മയും അച്ഛനും അവരെ തന്നെ നോക്കി നിക്കുന്നുണ്ട്....
****************************___________________________________*********************
"എന്നെ ആരെങ്കിലും ഒന്ന് എണീക്കാൻ സഹായിക്കോ...."
മീനു കുറച്ചു ഉച്ചത്തിൽ പറഞ്ഞതും ശ്രുതിയും ലക്ഷമിയെയും നോക്കി കൊണ്ട് പറഞ്ഞു.....
അപ്പോ തന്നെ ശ്രുതിയും ലക്ഷ്മിയും കൂടെ അവളെ എണീപ്പിച്ചു....അവൾ നേരെ പോയത് അവിടെ അന്തം വിട്ടു നിൽക്കുന്ന മാഷിന്റെ അമ്മയുടെയും അച്ഛന്റെയും അടുത്തേക്കാണ്....
"മാളു അമ്മേ...ചന്ദ്ര അച്ഛേ...രജീഷ് ഏട്ടനും അനു മാഷും നിങ്ങളെ ആരാ...."
മീനു മാഷിന്റെ അമ്മയെയും അച്ഛനെയും അങ്ങനെയാണ് വിളിക്കാർ....അവർക്കും അതാണ് ഇഷ്ടം....
"മീനു മോളെ ഇതാണ് എന്റെ മക്കൾ...നിന്ടെ മുറ ചെറുക്കന്മാർ...."
മാഷിന്റെ 'അമ്മ അവളെ തന്നോട് ചേർത്തു നിറുത്തി കൊണ്ട് പറഞ്ഞു....
"ഹോ ഇതിലും വലുത് എന്തോ എനിക്ക് വരാൻ കിടന്നത...ഭാഗ്യത്തിന് അത് ഈ മുറ ചെറുക്കന്മാർ വഴി വന്നു...."
മീനു മെല്ലെ പിറുപിറുത്തു....
"മോൾ എന്താ പറയുന്നേ...." മാളു 'അമ്മ
"ഏയ് ഒന്നുമില്ല...."
"അല്ല മോൾക് എങ്ങനെ ഇവരെ അറിയാം..." ചന്ദ്ര അച്ഛൻ
"ഇത് ഞങ്ങളെ സാര്മ്മാര...." മീനു
"ആഹാ....എന്നിട്ട് എന്താ മക്കളെ നിങ്ങൾ ഞങ്ങളോട് ഈ കാര്യം നേരത്തെ പറയാർന്നെ...."
മാഷിന്റെ 'അമ്മ അനുവിനും രജീഷ് മാഷിനു നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു...
"അത് അമ്മേ നിങ്ങൾക്കൊക്കെ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നു കരുതി...." രജീഷ് മാഷ്...
"ഹ്മ്മ...ശ്രുതി മോൾ എന്താ ഒഴിഞ്ഞു നിക്കുന്നെ...കഴിഞ്ഞ പ്രാവിശ്യം വന്നപ്പോൾ ഇങ്ങനെ അല്ലായിരുന്നല്ലോ...."
രാജീഷ്‌മാഷിന്റെ അമ്മയും അച്ഛനും ആണ് അത് എന്നു കേട്ട ഷോക്കിൽ നിക്കുന്ന ശ്രുതിയെ നോക്കി കൊണ്ട് മാളു 'അമ്മ ചോദിച്ചു...
അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു....
ശ്രുതിക്ക് ഇതുവരെ രജീഷ് മാഷ് തന്റെ അച്ഛനെയും അമ്മയെയുo കാണിച്ചു കൊടുത്തിട്ടില്ലായിരുന്നു....
ശ്രുതി മാളു അമ്മയുടെ അടുത്തു നിക്കുന്ന മീനുവിന്ടെ അടുത്തു വന്നു നിന്നു....
"എടി ശ്രുതിയെ നിന്ടെ ഭാവി അമ്മായി അമ്മയും അച്ഛനുമാണ്...നന്നായി കണ്ടോ..."
മീനു ശ്രുതിക്ക് മാത്രം കേൾക്കുന്ന ശബ്ദത്തിൽ പറഞ്ഞു...അത് കേട്ടതും ശ്രുതി ഒന്ന് മീനുവിന് ഇളിച്ചു കൊടുത്തു....പിന്നെ സമയം കളയാതെ നേരെ മാളു അമ്മടെ കാലിൽ വീണു...
"'അമ്മ എന്നെ അനുഗ്രഹിക്കണം...അച്ഛനും..."
അവൾ പെട്ടന്ന് കാലിൽ വീണപ്പോൾ മാളുവും ചന്ദ്രനും ഒന്ന് ഞെട്ടി...പിന്നെ അവളെ പിടിച്ചെഴുന്നേല്പിച്ചു....
രജീഷ് മാഷ് ഇവളിത് എന്തോന്നാ ചെയ്യുന്നേ എന്നും കരുതി വായയും പൊളിച്ചു നിക്കുവാണ്....അനു മെല്ലെ രജീഷ് മാഷിന്റെ തൊട്ടടുത്തു നിന്നു....എന്നിട്ട് പറഞ്ഞു...
"ഏട്ട....എന്റെ ഭാവി ഏട്ടത്തി അമ്മക്ക് പ്രാന്തായി തോനുന്നു😂അമ്മേടെയും അച്ഛന്ടെയും കാലിലൊക്കെ വീഴുന്നുണ്ട്...." അനു
"പോടാ...." രജീഷ്
"എന്താ മോളെ...."
മാളു 'അമ്മ അവളെ പിടിച്ചെഴുനേല്പിച്ചു കൊണ്ട് ചേർത്തു നിറുത്തി ചോദിച്ചു...
"അതൊക്കെ മാളു അമ്മക്ക് പിന്നെ മനസിലാവും....മാളു 'അമ്മ ഇപ്പോ അവളെ അനുഗ്രഹിച്ചല്ലോ അതെന്നെ ധാരാളം...."
മീനു ഇളിച്ചു കൊണ്ട് പറഞ്ഞു...
മാളു അമ്മയും ചന്ദ്ര അച്ഛനും ഈ കുട്ടികളുടെ ഓരോ കാര്യങ്ങൾ എന്നു പറഞ്ഞു അകത്തേക്ക് പോയി....ഇതിനിടയിൽ ലക്ഷ്മിയെ അവളെ 'അമ്മ എന്തിനോ വിളിച്ചപ്പോൾ അവളും പോയിരുന്നു....
ഇപ്പോ മാഷും മീനുവും ശ്രുതിയും അവളെ രജീഷ് ഏട്ടനും മാത്രമുള്ളു പുറത്ത്.....
ശ്രുതി രജീഷ് മാഷിന്റെ അടുത്തു ചെന്നു പരിഭവം പറച്ചിൽ തുടങ്ങി....
"എന്നാലും നിങ്ങൾ ഇങ്ങോട്ട് വരുന്നുണ്ട് എന്നു പറഞ്ഞില്ലല്ലോ....അത് മാത്രമല്ല മീനുവിന്ടെ മുറ ചെറുക്കൻ നിങ്ങളാണെന്നും പറഞ്ഞില്ല...ശേ നിങ്ങളോട് ആരാ അവളെ മുറ ചെറുക്കൻ ആവാൻ പറഞ്ഞേ....
ഞാൻ നന്നായി ഒരുങ്ങി നല്ലൊരു ചെക്കനെ വായി നോക്കാൻ വന്നതായിരുന്നു...ഒക്കെ ഫ്ലോപ്പ് ആയി😫😫"
അവളെ ആ പറച്ചിൽ കേട്ടു രജീഷ് മാഷിന്റെ കിളികൾ റ്റാറ്റ ബൈ ബൈ പറഞ്ഞു പോയി....തന്നെ കണ്ടാൽ അവൾ സന്തോഷത്തോടെ വന്നു കെട്ടിപിടിക്കും ...ഇത്തവല്ലാത്തൊരു സർപ്രൈസ് ആയി....സന്തോഷം കൊണ്ട് എനിക്ക് എന്താ ചെയ്യണ്ടെന്നു അറിയില്ല...എന്നൊക്കെ പറയും എന്ന് കരുതിയതായിരുന്നു നമ്മുടെ പ്യാവം രജീഷ് മാഷ്.....
പക്ഷെ നമ്മുടെ ശ്രുതി നേരെ തിരിച്ചായി പോയല്ലോ....
അനുവണേൽ ചിരി അടക്കി പിടിച്ചു നിക്കുവാണ്....
"ശെരിയ നി പറഞ്ഞതും...ഞാനും ഇതെന്നെയ കരുതീന്ന് ...ഹാ ഇനി പറഞ്ഞിട്ട് കാര്യല്ല...ബാക്കി ഉള്ളവരെ നോക്കി സംതൃപ്തി പെടാം...."
മീനു ഇതും പറഞ്ഞു കൊണ്ട് ഒരു ദിർക നിശ്വാസം വിട്ടു....
"ആഹാ ആരൊക്കെ ഇത്....എന്താ എല്ലാവരും പുറത്തു നിക്കുന്നെ...."
പെട്ടന്ന് വീട്ടിലേക്ക് വന്ന അപ്പൂപ്പൻ അവരെ പുറത്തു കണ്ടപ്പോൾ ചോദിച്ചു...
"മീനു അപ്പൂപ്പ എന്നും പറഞ്ഞു ഓടി അപ്പൂപ്പന്റെ കാവിളിൽ ഒരുമ്മ കൊടുത്തു....തിരിച് അപ്പൂപ്പനും......
ബാക്കി ഉള്ളവർ അതെല്ലാം ഒരു ചിരിയോടെ നോക്കി നിന്നു.....
"വാ മക്കളെ...."
അപ്പൂപ്പൻ അവരെയൊക്കെ വിളിച്ചതും അവരെല്ലാം അപ്പൂപ്പനെ കെട്ടിപിടിച്ചു....
അപ്പോഴാണ് മീനുവിന്ടെ വല്യമ്മ അവിടേക്ക് വന്നത്....
"മക്കളെ അവിടെ തന്നെ നിക്കുവാണോ അകത്തേക്ക് കയറുന്നില്ലേ...."
വല്യമ്മ അത് പറഞ്ഞതും മീനു അപ്പൂപ്പന്റെ കയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി....ശ്രുതി പരിഭാവത്തോടെ രജീഷ് മാഷിനോട് ഓരോ കോക്രി കാട്ടി അവരെ പിന്നാലെ പോയി....
അനു രജീഷ് മാഷിനെ കളിയാക്കി കൊണ്ട് ലഗേജും കൊണ്ട് നേരെ അകത്തേക്ക് കയറി.....
അപ്പോഴാണ് രമ്യ അവിടേക്ക് വരുന്നത്....അനുവിനെ കണ്ടതും അവളെ കണ്ണുകൾ വിടർന്നു...കണ്ണിമ ചിമ്മാതെ അവനെ തന്നെ നോക്കി നിന്നു....
പിന്നെ ഓടി പോയി അവനെ കെട്ടിപിടിച്ചു....അനു ആകെ അന്തം വിട്ടു നിക്കുവാണ്...പെട്ടന്ന് എവിടുന്നോ വന്ന ബോധത്തിൽ അവൻ അവളെ തന്നിൽ നിന്ന് അകറ്റി നിറുത്തി....
"ഹായ്...ആം രമ്യ...and u...."
"അരവിന്ത്...."
"ഹോ വല്യച്ഛന്ടെ മോൻ...അല്ലെ..."
രമ്യ ചിരിയോടെ അവനോട് ചോദിച്ചു....അതിന് മാഷ് അതേ എന്നു തലയാട്ടി....
മീനു ഇതെല്ലാം കണ്ടു ഒരു കൂസലുമില്ലാതെ ശ്രുതിയോട് ഓരോന്ന് പറഞ്ഞു നിക്കുവാണ്... ലക്ഷ്മിയും അവരെ അടുത്തേക്ക് വന്നു ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു....
"മീനുവേ ആ രമ്യക്ക് നിന്ടെ മാഷിനോട് എന്തോ ഇളക്കമുണ്ട്...." ശ്രുതി
"എന്റെ മാഷോ😲" മീനു
"മീനുന്ടെ മാഷാണോ അനു...." ലച്ചു...
"😁😁ഈ അത് പിന്നെ ഞാൻ അരവിന്തിനെയ ഉദ്ദേശിച്ചെ....ആ രണ്ടെണ്ണവും ഞങ്ങളെ സാര്മ്മർ ആണ്...."
ശ്രുതി അവരെ ചൂണ്ടി ലച്ചുവിന് പറഞ്ഞു കൊടുത്തു......
"ഓഹോ...അപ്പോ നിങ്ങൾക്ക് മുന്നേ പരിചയം ഉണ്ടാവും ല്ലേ..." ലച്ചു
"ഹാ....."
"ലച്ചു അനുമോനും രജീഷ് മോനും മുറി കാണിച്ചു കൊടുക്ക്..." അമ്മൂമ്മ
"ഹാ...ഏട്ടന്മാരെ വാ...മുറി കാണിച്ചു തരാം...."
ലച്ചു അവരെ അടുത്തു പോയി വിളിച്ചു....ഇരുവരും അവളെ കൂടെ മുറിയിലേക്ക് നടന്നു....
*🥀PART 15🥀*
===============
"ഇതാണ് രജീഷ് ഏട്ടന്ടെ മുറി....പിന്നെ ഇത് അനുവേട്ടന്ടെ...."
ലച്ചു തൊട്ടടുത്ത രണ്ടു മുറികൾ കാണിച്ചു കൊണ്ട് പറഞ്ഞു....
"മീനുവിന്ടെ മുറി ഏതാ...." രാജീഷ്
രാജീഷ് മാഷിന് അറിയാം ശ്രുതി മീനുവിന്ടെ മുറിയിൽ ആവുമെന്ന് അതു കൊണ്ടാണ് മീനുവിന്ടെ മുറി ചോദിച്ചത്....
"അവളെ മുറി ഇതാണ്..."
അനുവിന്റെ തൊട്ടടുത്തുള്ള മുറി കാണിച്ചു കൊണ്ട് പറഞ്ഞു....
"എന്ന ഞാൻ പോകുവാണെ... എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി..."
എന്നും പറഞ്ഞു കൊണ്ട് ലച്ചു മീനുവിന്ടെയും ശ്രുതിയുടെയും അടുത്തേക്ക് പോയി....
സന്ധ്യ ആവറായപ്പോൾ മീനു വിളക്ക് കത്തിച്ചു വച്ചു....അപ്പോഴേക്ക് അനുവോക്കെ ഫ്രഷ് ആയി വന്നിരുന്നു....
അനു അപ്പോഴാണ് മീനുവിന്ടെ വസ്ത്രം ശ്രദ്ധിക്കുന്നത്....അവൾ മിഡി ഇട്ടിട്ട് ആദ്യമായിട്ടായിരുന്നു അനു കാണുന്നത്...പക്ഷെ അവളെ ബനിയൻ കണ്ടപ്പോൾ അവന്ടെ മുഖം ചുളിഞ്ഞു....
സ്കിന്നി ആയിട്ടുള്ളതായിരുന്നു അത്....അവളെ ശരീര വടിവ് എടുത്തു കാണിക്കുന്നുണ്ടായിരുന്നു....അനുന് എന്താന്നില്ലാതെ ദേഷ്യം വന്നു....
അവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ആരും കാണാതെ മുറിയിലേക്ക് കയറി....
"എന്താ മാഷേ...എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നേ...."
മീനു തന്ടെ കയ്യിൽ പിടിച്ചിട്ടുള്ള അനുവിന്റെ കൈ വിടുവിപ്പിക്കാൻ നോക്കി കൊണ്ട് പറഞ്ഞു...
"നി ഈ ഡ്രെസ് മാറ്റിയിട്ട് അവിടേക്ക് വന്നാൽ മതി....." അനു
"ഈ ഡ്രസിന് എന്താ കുഴപ്പം.... " മീനു
"എന്താ കുഴപ്പമെന്നു....നിന്ടെ ശരീര വടിവ് എല്ലാവരെയും കാണിച്ചു നടക്കുവനാണോ മോൾ...ഏഹ്...."
അവൻ ദേഷ്യത്തിൽ അത്‍ ചോദിച്ചതും അവന്ടെ മുഖ ഭാവം കണ്ടു മീനു പേടിച്ചു....
"പറയടി...."
അവൻ വീണ്ടും അലറിയതും അവൾ നിന്ന് വിറക്കാൻ തുടങ്ങി....
"മര്യാദക്ക് ഈ ഡ്രസ് മാറ്റിയിട്ട് നി വന്നാൽ മതി...അല്ല ഇത് തന്നെയാണ് ഇടാൻ ഉദ്ദേശിച്ചതെങ്കിൽ മോൾ എന്റെ കയ്യിന്റെ ചൂടറിയും...."
അത്രയും കലിപ്പിൽ പറഞ്ഞു കൊണ്ട് അവൻ മുറിയിൽ നിന്നിറങ്ങി പോയി....
********************________________________________________*******************
പണ്ടാര കാലൻ....ഹാ എന്റെ കയ്യൊക്കെ വേദനിക്കുന്നുണ്ട്....ഹോ...ഇവനെയൊക്കെ എന്താ വേണ്ടത്....
മീനു അനു പിടിച്ച കൈ നോക്കി കൊണ്ട് പറഞ്ഞു....അവിടെ ചുവന്നു നിൽക്കുന്നുണ്ടായിരുന്നു....മീനു വേഗം മുറിയിൽ കയറി ലൂസ് ആയ ഒരു shirt എടുത്തിട്ട്....
എന്നിട്ട് അവരെയൊക്കെ അടുത്തേക്ക് പോയി...അനു അവളെ നോക്കി പുഞ്ചിരിച്ചപ്പോൾ തിരിച്ചു അവളവന്നെ കണ്ണുരുട്ടി പേടിപ്പിച്ചു.....
*********************_____________________________________________*******************
*പിറ്റേന്ന്.........*
"മീനു ശ്രുതി....എണീക്ക്...അമ്പലത്തിൽ പോവാം...."
രാവിലെ തന്നെ ലച്ചു രണ്ടു പേരെയും വിളിച്ചു കുലുക്കുന്നുണ്ട്....പക്ഷെ രണ്ടിന്റെയും നോ response....
ലാസ്റ്റ് ലച്ചു ഒരു കപ്പിൽ വെള്ളം കൊണ്ട് വന്നു രണ്ടിന്റെയും മുഖത്തു കൂടെ ഒഴിച്ചു...
"അയ്യോ...മഴ...." മീനു
"വെള്ളപ്പൊക്കം....മോനെ രാജീഷേട്ട മീനു ലച്ചു ഓട്...." ശ്രുതി
ലച്ചു ഇതെല്ലാം കണ്ടു രണ്ടു പേരെയും മണ്ടക്ക് ഓരോ മേട്ടം കൊടുത്തു...അപ്പോ രണ്ടിനും ബോധം വന്നു.....
ഇരുവരും പരസ്പരം ഒന്ന് മുഖത്തേക്ക് നോക്കിയ ശേഷം തങ്ങളുടെ നനഞ്ഞ വസ്ത്രത്തിലേക്ക് നോക്കി പിന്നെ ലച്ചുവിനെയും....ലച്ചുവിന് ഇനി അവിടെ നില്കുന്നത് പന്തി അല്ല എന്ന് മനസ്സിലായതും അവൾ ഇറങ്ങി ഓടി....
"അവളെ നമുക്ക് പിന്നെ എടുക്കാം...ഞാൻ വേഗം ഈ നനഞ്ഞ ഡ്രെസ് മാറ്റി ഇടട്ടെ...."
എന്നും പറഞ്ഞു മീനു വേഗം ബാത്‌റൂമിൽ കയറി....ഫ്രഷ് ആയി വന്നു മീനു കണ്ണാടിയിൽ നോക്കി തന്ടെ മുടി ചീകി കൊണ്ടിരുന്നു....ആ സമയം കൊണ്ട് ശ്രുതിയും ഫ്രഷ് ആയി വന്നു......
മീനു ഒരു വയലറ്റ് with റോസ് കളർ മിക്സഡ് അനാർക്കലി ആയിരുന്നു ഇട്ടിരുന്നത്.....മുടി അവൾ എന്നത്തേയും പോലെ ചുരുട്ടി കെട്ടി വച്ചു....നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും തൊട്ടിരുന്നു.....
മീനു ഇന്ന് പതിവിലും സുന്ദരി ആയിരുന്നു......
"മീനു....ശ്രുതി....."
ലച്ചു ഡോറിന്ടെ അവിടെ നിന്ന് ഇരുവരെയും വിളിച്ചു.....ലച്ചു ഒരു ദവാണി ഉടുത്തു റെഡി ആയി നില്കുവായിരുന്നു....
മീനു ശ്രുതിയെ ഒന്ന് നോക്കിയ ശേഷം ലച്ചുവിനെ നോക്കി ചിരിച്ചു...പാവം ലച്ചു അവർ തന്നോട് ക്ഷമിച്ചു എന്നു കരുതി അകത്തേക്ക് കയറി....പണി വരാൻ ഇരിക്കുന്നതല്ലേ ഉള്ളു.....
"നിങ്ങടെ ഒരുക്കം കഴിഞ്ഞെങ്കിൽ വാ...നമുക്ക് പോകാം...എല്ലാവരും നിങ്ങളെ wait ചെയ്തു നില്കുവാണ്...." ലച്ചു
അവർ മൂന്നു പേരും താഴേക്ക് ഇറങ്ങി.....
***************************______________________________________*********************
അനുവിന് എന്നും രാവിലെ നേരത്തെ എണീച്ചു ശീലമുള്ളത് കൊണ്ട് തന്നെ വേഗം എണീറ്റു ഫ്രഷ് ആയി വന്നു....അപ്പോഴേക്ക് ഏട്ടനും ഫ്രഷായി....
"അനു.... രജി വേഗം റെഡി യാവ് അമ്പലത്തിൽ പോവണം...."
'അമ്മ വന്നു പറഞ്ഞപ്പോൾ അനു ഒരു തുണിയുo ബ്രൗണ് കളർ ഷർട്ടും എടുത്തിട്ട്....രജീഷ് മാഷും തുണി ആയിരുന്നു ഇട്ടിരുന്നത്....
രജീഷ് മാഷ് പോയി കുറച്ചു കഴിഞ്ഞാണ് അനു താഴേക്ക് പോയത്...അവിടെ എല്ലാവരും റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു....രമ്യ അനുവിനെ നോക്കി വെള്ളമിറക്കുന്നുണ്ട്....
അനു പക്ഷെ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല....രമ്യ ഒരു വയർ കുറച്ചു കാണുന്ന ടോപ്പും ജീൻസും ആയിരുന്നു ധരിച്ചിരുന്നത്....
അനു ഫോണിൽ ഓരോന്ന് നോക്കി നിൽക്കുമ്പോഴാണ് രജീഷ് മാഷ് അവന്ടെ കയ്യിൽ തട്ടിയത്....അവൻ എന്താണെന്ന ഭാവനെ നോക്കി......അപ്പോ രജീഷ് മാഷ് സ്റ്റപ്പിലേക്ക് കണ്ണ് കൊണ്ട് നോക്കാൻ ആക്ഷൻ കാട്ടി....
അനു അവിടെ ഇപ്പോ എന്താ എന്നും കരുതി നോക്കിയതും അവന്ടെ കണ്ണ് ബുത്സയ് പോലെ ആയി....
വേറൊന്നുമല്ല സുഹൃത്തുക്കളെ നമ്മുടെ മീനുവിനെ കണ്ടിട്ടാണ്.....
മീനു അവൾ ഈ വേഷത്തിൽ വരുമെന്ന് താൻ ഒരിക്കലും കരുതിയിട്ടില്ല....നല്ല ഭംഗി ഉണ്ട് അവളെ കാണാൻ....അവളെ മുഖത്തു നിന്ന് കണ്ണെടുക്കാൻ തന്നെ തോന്നുന്നില്ല....ഇമ ചിമ്മാതെ അവളിൽ അങ്ങനെ ലയിച്ചു നിന്നു.....
പെട്ടന്ന് ആരോ എന്റെ നേരെ വിരൽ നോടിച്ചതും ഞാൻ ഞെട്ടി കൊണ്ട് നോക്കി....എട്ടനാണ്....
"എന്ത് നോട്ട മോനെ ഇത്....പാവം എന്റെ പെങ്ങളെ ചോര ഇങ്ങനെ ഊറ്റി കുടിക്കാതെ..."
അനു അതിന് രജീഷ് മാഷിനെ ഒന്ന് തുറുപ്പിച്ചു നോക്കി....
മീനുവിന്ടെ അമ്മക്ക് അവളെ ആ വേഷത്തിൽ കണ്ടപ്പോൾ നല്ല സന്തോഷമായി....അവർ അവളെ തലയിൽ തലോടി....ശേഷം തന്റെ കണ്ണിൽ നിന്ന് കുറച്ചു കൺ മഷി എടുത്തു അവളെ ചെവിയുടെ അരികിൽ ആയി തൊട്ട് കൊടുത്തു....
അമ്മയുടെ മുഖത്തുള്ള സന്തോഷം കണ്ടപ്പോൾ മീനുവിന്ടെ മനസും സന്തോഷം കൊണ്ട് തുടി കൊട്ടി....
"എന്ന മക്കളെ നമുക്ക് പോയാലോ...." അമ്മമ്മ
"അമ്മമ്മേ ഞങ്ങൾ നടന്നു വരാം....നിങ്ങളൊക്കെ കാറിൽ പൊക്കോ...." മീനു
"നിങ്ങൾ മൂന്നു പേരും മാത്രം നടക്കേണ്ട....അനുവും രജി മോനും എന്ന നിങ്ങടെ കൂടെ പൊന്നോട്ടെ...." ചെറിയമ്മ
അത് കേട്ടതും രജീഷ് മാഷിന്റെയും ശ്രുതിയുടെയും മനസിൽ ലഡു പൊട്ടി...
"അയ്ക്കോട്ടെ...ഞങ്ങൾ ഇവരെ കൂടെ വരാം...."
രജീഷ് മാഷ് വിനയത്തോടെ പറഞ്ഞു...മനസിലിരിപ്പ് നമുക്കല്ലേ അറിയൂ....അതെന്നെ ശ്രുതിയുമായി സൊള്ളാൻ😝
"എന്ന ഞാനും ഇവരെ കൂടെയ...." രമ്യ
രമ്യ ഉണ്ട് എന്ന് പറഞ്ഞത് മീനുവിനൊന്നും ഇഷ്ടമായില്ല.....എങ്കിലും അവൾ മിണ്ടാതെ നിന്നു....രമ്യടെ കണ്ണ് ഇപ്പോഴും അനുവിൽ തന്നെയാണ്.....
ലച്ചുവിനോട് പിന്നെ ഇന്നലെ തന്നെ ശ്രുതിടെയും രജീഷ് മാഷിന്റെയും കാര്യം അവർ പറഞ്ഞിരുന്നു.......
അങ്ങനെ വലിയവർ ഒക്കെ കാറിൽ കയറി പോയി....രമ്യടെ ഏട്ടനും അനിയനും പിന്നെ മീനുവിന്ടെ ഒരു വല്യമ്മടെ മോനും വന്നിട്ടില്ല ട്ടോ.... അവർ നാളെ വരും....
അവർ പോയതും യങ്ങേർസ് നടക്കാൻ തുടങ്ങി.....ശ്രുതിയും രജീഷ് മാഷും എല്ലാവരെയും ബാക്കിൽ ഓരോന്ന് സംസാരിച്ചു നടന്നു....
അനു മീനുവിന്ടെ വലത്തെ സൈഡിലൂടെ നടക്കുന്നുണ്ട്...മീനുവിന്ടെ ഇടത്തെ സൈഡിൽ ലച്ചു ഉണ്ട്...രമ്യ അനുവിന്റെ വലത്തെ സൈഡിൽ ആണ്....അവൾ അവനെ തന്നെ നോക്കി നടക്കുവാണ്....
എന്നാൽ അനു ലച്ചുവിനോട് കല പില സംസാരിക്കുന്ന മീനുവിനെ ആയിരുന്നു നോക്കിയിരുന്നത്....
അവനറിയതെ തന്നെ അവന്ടെ കണ്ണുകൾ അവളിലേക്ക് പോയിരുന്നു....മീനു ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും രമ്യ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു....അവൾക്ക് മീനുവിനോട് എന്തെന്നില്ലാത്ത ദേഷ്യം വന്നു....
മീനു വിനെ അവൾ തുറുപ്പിച്ചു നോക്കി കൊണ്ടിരുന്നു.....
വഴിയിൽ ഉള്ള കോഴികൾ മുഴുവൻ അവരെ നോക്കുന്നുണ്ട്...
രമ്യക്ക് നടന്നു നടന്നു കാൽ കഴക്കുന്നുണ്ടായിരുന്നു....അമ്പലത്തിലേക്ക് അത്യാവശ്യം ദൂരം ഉണ്ട്....അതുമല്ല അവൾ ഹീൽസ് ആയിരുന്നു ഇട്ടിരുന്നെ...മുഴുവൻ കല്ലൊക്കെ ഉള്ള വഴിയുമായിരുന്നു....
അമ്പലത്തിൽ എത്തിയതും അവർ അകത്തു കയറി പ്രാർത്ഥിച്ചു പ്രസാദവും വാങ്ങി കൊണ്ട് ഇറങ്ങി...ശ്രുതി ആരും കാണാതെ രജീഷ് മാഷിന് കുറി തൊട്ട് കൊടുത്തു....
രമ്യ അനുവിന് കുറി തൊട്ട് കൊടുക്കാൻ പോയപ്പോഴേക്ക് ലച്ചു ഏട്ട എന്നു വിളിച്ചു അവന് കുറി തൊട്ട് കൊടുത്തിരുന്നു....പ്യാവം രമ്യ സസിയായി കൈ താഴ്ത്തി....
അനു ഒരു പുഞ്ചിരിയോടെ ലച്ചുവിനെ ചേർത്തു പിടിച്ചു...ഇരുവരും ഇന്നലെ തന്നെ നല്ല കമ്പനി ആയിരുന്നു....
മീനു രമ്യടെ കളി കണ്ടു നല്ല ചിരിയായിരുന്നു....
പൊന്ന് ramye നീയല്ലാതെ ഇതിനെയൊക്കെ നോക്കാൻ പോവോ....അതൊരു കാലനാണ്...ഹാ പിന്നെ നിന്ടെ സ്വഭാവത്തിന് മാച്ച് ആണ്...അതോണ്ട് മോൾ എടുത്തോളൂ ട്ടോ... നാം നിങ്ങളെ കല്യാണം മുൻ പന്തിയിൽ നിന്ന് നടത്തി തരുന്നതായിരിക്കും....
മീനു മനസ്സിൽ രമ്യയെയും അനുവിനെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു...
തിരിച്ചു വലിയവർ ഒക്കെ കാറിൽ കയറിയപ്പോ രമ്യയും അവരെ കൂടെ ആണെന്ന് പറഞ്ഞു അതിൽ കയറി....അവൾക്കിനി തിരിച്ചു നടക്കാൻ ഉള്ള സ്റ്റാമിന ഉണ്ടായിരുന്നില്ല....പ്യാവം കോച്... സ്റ്റാമിന വേണം...സ്റ്റാമിന
"ധാ നമുക്ക് ആ ആൽ തറയിൽ കുറച്ചു സമയം ഇരുന്നിട്ട് പോവ...."
മീനു ആൽത്തറ ചൂണ്ടി കൊണ്ട് പറഞ്ഞു.....അവിടെ വേറെ കുറച്ചു പയ്യന്മാർ ഇരിക്കുന്നുണ്ടായിരുന്നു....മീനുവും കൂട്ടരും അവിടെ പോയി ഒരു സൈഡിൽ ഇരുന്നു...ലച്ചു ആ പയ്യന്മാരെ അടുത്തേക്ക് ചെന്നു...മീനുവും അവളെ അടുത്തേക്ക് ചെന്നു....
ശ്രുതി പിന്നെ രജീഷ് മാഷിനോട് ഓരോന്ന് സംസാരിച്ചു ഇരിക്കുവാണ്....അനു മീനുവിനെ തന്നെ നോക്കി കൊണ്ട് അങ്ങനെ ഇരുന്നു...
"ആഹാ ആരിത് ലച്ചുവോ...എവിടെ മോളെ...കല്യാണം ഒക്കെ ആയപ്പോൾ ഞങ്ങളെ ഒക്കെ മറന്നോ....അല്ല ആരാ ഈ പുതിയ സുന്ദരി......."
മീനുവിനെ ചൂണ്ടി കൊണ്ട് അവർ ചോദിച്ചു....
"ഇത് ശ്രി ചെറിയമ്മടെ മോള...മീന...."
ലച്ചു മീനുവിനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു...മീനു അവരെയെല്ലാം നോക്കി ചിരിച്ചു.....
അവരിൽ ലച്ചുവിനോട് സംസാരിച്ചിരുന്നവൻ കണ്ണെടുക്കാതെ മീനുവിനെ തന്നെ നോക്കി ഇരുന്നു.....
"മീനു...ഇത് അഖിലേട്ടൻ... ഇത് ദാസേട്ടൻ...ഇത് കാശി ഏട്ടൻ...പിന്നെ ഇത് ഉണ്ണിയേട്ടൻ...."
ലച്ചു അവരിൽ ഓരോരുത്തരെ ചൂണ്ടി കൊണ്ട് പറഞ്ഞു...മീനു എല്ലാവർക്കും നല്ലൊരു പുഞ്ചിരി സമ്മാനിച്ചു....അഖിൽ ആയിരുന്നു ലച്ചുവിനോട് സംസാരിച്ചിരുന്നത്....
മീനുവും അവരോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു....അഖിൽ മീനുവിന്ടെ ഓരോ ചലനങ്ങളും നോക്കി കൊണ്ടിരുന്നു....ഇതെല്ലാം കണ്ടു കൊണ്ട് അനു ദേഷ്യം വന്നു മുഷ്ടി ചുരുട്ടി പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു....
അവൻക്ക് എന്തോ അഖിൽ മീനുവിനെ നോക്കുന്നത് ഇഷ്ടപ്പെടുന്നില്ലയിരുന്നു....
*നിന്ടെ നോട്ടം ഒന്ന് നിറുത്തുന്നുണ്ടോ....*
പെട്ടന്ന് അനു ശ്രുതിയെ നോക്കി സംസാരിച്ചു കൊണ്ടിരുന്ന രജീഷ് മാഷിനെ നോക്കി അലറി....അഖിലും മറ്റുള്ളവരും അത് കേട്ട് ഞെട്ടി കൊണ്ട് അനുവിനെ നോക്കി....
അനു അഖിലിനെ ഒന്ന് തറപ്പിച്ചു നോക്കിയതും ഇത് അവൻക്കുള്ളതാണെന്നു അവന് മനസിലായി....രജീഷ് മാഷിനു കാര്യം മനസിലായിരുന്നു....ബാക്കി ഉള്ളവരൊക്കെ കാര്യം മനസ്സിലാവാതെ അങ്ങനെ നിന്നു....
*🥀PART 16 🥀*
================
ഈ കാലൻ മാഷ് പെട്ടന്ന് വൈലെന്റ് ആവാൻ എന്തു പറ്റി...ഞാൻ മാഷിനെ തന്നെ സൂക്ഷിച്ചു നോക്കി എന്നെയും അഖിലേട്ടനെയും കലിപ്പിൽ നോക്കുന്നുണ്ട്....
എന്തിഞ്ഞപ്പോ വെറുതെ ഞങ്ങളെ നോക്കുന്നെ....ഹും... ഇതിന് പ്രാന്താണെന്നു തോനുന്നു.....
മീനു ഇതും മനസിൽ പറഞ്ഞു മുഖം തിരിച്ചു....
അഖിലും അവന്ടെ ഗാങ്ങും അപ്പോ തന്നെ അവിടെ നിന്ന് പോയി....അവർ പോയപ്പോഴാണ് അനു പിന്നെ പഴയ പോലെ ആയത്....
"മോനെ...എന്താ പറ്റിയെ...."
ശ്രുതി അനുവിന്റെ ദേഷ്യം ഒക്കെ ഒന്ന് കേട്ടടങ്ങിയപ്പോൾ അവനോട് വന്നു ചോദിച്ചു....അതിന് അവൻ ഒന്നുമില്ലെന്ന്.പറഞ്ഞു......
"അതേയ് നമുക്കൊക്കെ ഫോട്ടോ എടുത്താലോ...." മീനു
"അതിനെന്താ വാ...എടുക്ക..." രജീഷ് മാഷ്
അങ്ങനെ ഒക്കെ ഫോട്ടോ എടുക്കൽ തുടങ്ങി.....
മീനു ഓരോ പോസിലും നിക്കുന്നുണ്ട്....അനു അവളെ കാട്ടി കൂട്ടൽ കണ്ടു അവളെ തന്നെ നോക്കി നിന്നു....
"അതേയ് ഇനി ഓരോരുത്തർ എന്റെ കൂടെ നിന്ന് ഓരോ ഫോട്ടോ എടുക്കാ" മീനു
"അയ്യ..നിയാര് അതിന് ഫോട്ടോ ഒക്കെ നിന്ടെ എടുക്കാൻ..." ശ്രുതി
"Am the one and only മീനു💜എന്റെ ഫാൻസ് ഒക്കെ ഉണ്ടിവിടെ....ഹം.." മീനു
"ആണോ...നിന്ടെ മാത്രമല്ല എന്ടെ കൂടെ ഉണ്ട്..." ശ്രുതി
"ഞങ്ങളെയും...." രജീഷ് മാഷ്.....ലച്ചു
"വോ...അയ്ക്കോട്ടെ...ഒന്ന് പെട്ടന്ന് ഫോട്ടോ എടുക്കിൻ...." മീനു
അങ്ങനെ മീനുവും രജീഷ് മാഷും നിക്കുന്നത് ലച്ചു ഫോട്ടോ എടുക്കാൻ തുടങ്ങി....
അത് കഴിഞ്ഞു മീനുവും ശ്രുതിയും...പിന്നെ മീനുവും ലച്ചുവും....ഇനി ഉള്ളത് മീനുവും അനുവും മാത്രമാണ്....
രജീഷ് മാഷ് അനുവിനെ പിടിച്ചു കൊടുന്നു മീനുവിന്ടെ അടുത്തു നിറുത്തി...മീനു അനുവിനെ നോക്കി വേണോ വേണ്ടെച്ചിട്ടു ഒന്ന് ചിരിച്ചു....അനു ഗൗരവത്തിൽ നില്കുവാണ്....
"അതേയ് അനുവേട്ട ഒന്ന് പുഞ്ചിരിച്ചു നിൽക്കെ...ഇങ്ങനെ മസിൽ പിടിക്കാതെ...." ലച്ചു
"അതെന്നെ മോനെ ഒന്ന് ചിരിക്...." ശ്രുതി
അനു ചിരിച്ചു കൊണ്ട് മീനുവിനോട് ചേർന്നു നിന്നു.....മീനുവും നന്നായി നിന്ന് കൊടുത്തു...
"ഇനി അനു ആ കയ്യെടുത്തു മീനുവിന്ടെ ഷോള്ഡറിൽ കൂടി ഇട്ടു നിക്ക്...." രജീഷ് മാഷ്
അത് കേട്ടതും മീനുവും അനുവും ഞെട്ടി പരസ്പരം നോക്കി....
*"Noo*
അനുവും മീനു ഒപ്പം പറഞ്ഞു....
*എന്നെ കൊണ്ട് പറ്റില്ല*
വീണ്ടും രണ്ടുപേരും ഒപ്പം പറഞ്ഞതും രണ്ടാളും പരസ്പരം ഒന്ന് നോക്കി....
അനു അവിടുന്ന് പോകാൻ നിന്നതും രജീഷ് മാഷ് അനുവിനെ തടഞ്ഞു വച്ചു എന്നിട്ട് മീനുവിന്ടെ അടുക്കലേക്ക് അവളെ കൊണ്ട് വന്നു അവന്ടെ കയ്യെടുത്തു മീനുവിന്ടെ ഷോള്ഡറിൽ ഇട്ടു കൊടുത്തു....
മീനുവിന് എന്തോ പരിഭ്രമം തോന്നി....അനുവണേൽ ആകെ ഞെട്ടി നിക്കുവാണ്....
അനുവിന്റെ കാരവളയത്തിനുള്ളിൽ നിൽക്കുമ്പോൾ ഇതുവരെ ഉണ്ടാവാത്ത ഒരു വികാരം മീനുവിൽ ഉടലെടുത്തിരുന്നു...
മറ്റു മൂന്നുപേരും അവരെ ഫോട്ടോ എടുപ്പിൽ ആയിരുന്നു....പെട്ടന്ന് മീനു അനുവിന്റെ മുഖത്തേക്ക് നോക്കി...അതേ സമയം തന്നെ അനുവും അവളെ നോക്കി....ഇരുവരെയും കണ്ണുകൾ തമ്മിൽ കോർത്തു....
സ്ഥലകാല ബോധമില്ലാതെ ഇരുവരും കണ്ണും കണ്ണും നോക്കി നിന്നു....
ഈ ദൃശ്യങ്ങൾ ഒക്കെ ത്രി മൂർത്ഥികൾ ഫോണിൽ എടുത്തിരുന്നു....
"അതേയ് ഇനി മതി...ഇനി ഞാനും എന്റെ ശ്രുതിയും...."
രജീഷ് മാഷ് ശ്രുതിയെ വലിച്ചു കൊണ്ട് പറഞ്ഞു....
എന്നാൽ അനുവും മീനുവും അവർ പറഞ്ഞതൊന്നും കെട്ടിട്ടുണ്ടായിരുന്നില്ല...ഇരുവരും മറ്റേതോ ലോകതായിരുന്നു....
"അതേയ് മതി രണ്ടാളും പരസ്പരം വായി നോക്കിയത്....ഒന്ന് അവിടെ നിന്ന് മാറി തന്നിരുന്നെങ്കിൽ ഞങ്ങൾക്ക് ഫോട്ടോ എടുക്കാമായിരുന്നു...."
രജീഷ് മാഷ് അവരെ തൊട്ട് മുന്നിൽ പോയി കുറച്ചു ശബ്ദം ഉയർത്തി പറഞ്ഞതും ഇരുവരും ഞെട്ടി കൊണ്ട് വിട്ടു നിന്നു....
രണ്ടുപേർക്കും നല്ല ചമ്മൽ ഉണ്ടായിരുന്നു...മീനു വേഗം ലക്ഷ്മിയുടെ അടുത്തേക്ക് പോയി....അപ്പോഴാണ് ലക്ഷ്മിയുടെ ഫോൺ റിങ് ചെയ്യുന്നത്.... അവളെ ഭാവി വരൻ ആണ്....
ലചു ഫോണെടുത്തു സംസാരിച്ചു വേഗം കട്ട് ചെയ്തു....
"മീനു ശിവേട്ടൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന്...." ലക്ഷ്മി ചാടി തുള്ളി സന്തോഷത്തോടെ പറഞ്ഞു....
"ആഹാ എന്ന കക്ഷിയെ നങ്ങൾക്കൊന്നു പരിചയപ്പെടാം...."
മീനു അതു പറഞ്ഞു തീർന്നതും ശിവൻ അവിടെ എത്തിയിരുന്നു....ശിവനെ കണ്ടതും മീനുവിന്ടെ കണ്ണ് തള്ളി....അമ്മാതിരി ലുക്ക് ആയിരുന്നു....
ശിവൻ മീനുവിന്ടെ അടുത്തു നിൽക്കുന്ന ലച്ചുവിന്ടെ അടുത്തു വന്നു നിന്നു....ലചു ആണെങ്കിൽ ആകെ നാണിച്ചു നില്കുവാണ്.....
"ഹായ് ശിവേട്ട ഞാൻ മീന...."
മീനു ശിവന് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു....
"അറിയാം...എല്ലാവരെയും ലച്ചു പറഞ്ഞു തന്നിട്ടുണ്ട്....."
ശിവേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു....
അപ്പോഴേക്ക് അനുവും രജീഷ് മാഷും ശ്രുതിയുമൊക്കെ പരിചയപെട്ടു...പിന്നെ കുറച്ചു സമയം അനുവും രാജിഷും ശിവനും കൂടി നല്ല സംസാരമായിരുന്നു...
ശിവൻ പെട്ടന്ന് തന്നെ എല്ലാവരോടും കമ്പനി ആയിരുന്നു.....
അവരോടുള്ള സംസാരം കഴിഞ്ഞു നേരെ ലച്ചുവിന്ടെ അടുത്തേക്ക് വന്നു....
"വാ നമുക്ക് കുറച്ചു സമയം ആ കുളത്തിന്റെ അവിടെ നിൽക്കാം...."
ലച്ചു തലയാട്ടി കൊണ്ട് അവന്ടെ ഒപ്പം നടന്നു....
"അതേയ് ഈ ആഴ്ച തന്നെയാണ് നിങ്ങടെ കല്യാണം അതോണ്ട് കല്യാണത്തിന്റെ അന്ന് പറയാൻ എന്തെങ്കിലും ബാക്കി വെക്കൊണ്ടു...പിന്നെ 15 മിനിറ്റിനുള്ളിൽ രണ്ടിനെയും ഇങ്ങോട്ട് കണ്ടില്ലേൽ ഞാൻ അങ്ങോട്ട് വരും...." മീനു
"വോ...ഞങ്ങൾ പെട്ടന്ന് വന്നോളമേ...." ശിവൻ
"ഹ്മ്മ...എന്ന നിങ്ങൾക്ക് കൊള്ളാം..."മീനു
അവർ പോയതും ശ്രുതിയും രജീഷ് മാഷും ഓരോന്ന് സംസാരിച്ചു അവിടെ നിന്ന് മാറി നിന്നു....
ഇപ്പോ ആൽ തറയിൽ മീനുവും അനുവും മാത്രമുള്ളു....
**************************_____________________________________**************
【അനു】
ഹോ നേരത്തെ ഉണ്ടായതൊക്കെ ആലോചിക്കുമ്പോൾ ഇപ്പോ അവളെ ഫേസ് ചെയ്യാൻ തന്നെ ഒരു ബുദ്ധിമുട്ട്....അതൊണ്ടന്നേ ഞാൻ അവളോട് ഒന്നും മിണ്ടാതെ ഫോണിൽ നോക്കി ഇരുന്നു.....
*************************________________________________*************
മീനുവും അനുവിനെ പോലെ ഫേസ് ചെയ്യാനുള്ള ബുദ്ധി മുട്ട് കൊണ്ട് ഫോണിൽ വെറുതെ നോക്കി കൊണ്ട് ഇരിക്കുവായിരുന്നു....
പെട്ടന്ന് ഒരു ഇളം കാറ്റ് രണ്ടു പേരെയും തഴുകി പോയി.....
ഫോണിൽ നോക്കി മടുത്തപ്പോ മീനു ഫോൺ ഓഫ് ചെയ്തു വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി കൊണ്ടിരിക്കുമ്പോഴാണ് ഒരു മുത്തശ്ശി നടന്നു വരുന്നത് കണ്ടത്.....
മീനു ആ മുത്തശ്ശിയെ തന്നെ നോക്കി ഇരുന്നു....അനുവും അവരെ നോക്കി ഇരിക്കുവായുരുന്നു....
പെട്ടന്ന് അവർ വീഴാൻ പോയതും മീനുവും അനുവും ഓടി അവരെ അടുത്തേക്ക് ചെന്നു പിടിച്ചു....മുത്തശ്ശി നന്ദി സൂചകമായി ഇരുവരെയും നോക്കി പുഞ്ചിരിച്ചു....
"കുഴപ്പമൊന്നുമില്ലല്ലോ മുത്തശ്ശി...." മീനു
"ഇല്ല മോളെ...."
"വാ മുത്തശ്ശി അവിടെ ഇരിക്കാം...."
അനു അടുത്തുള്ള ഒരു കല്ലിൽ അവരെ ഇരുത്തി.......
എന്നിട്ട് അവരോട് ഓരോന്നു ചോദിച്ചു കൊണ്ടിരുന്നു ഇരുവരും....അവരെ നിഷ്കളങ്കമായ ചിരി കാണാൻ ഒരു പ്രതേക ഭംഗി ആയിരുന്നു.....
മുത്തശ്ശിക്ക് പോവറായതും ഇരുവരും അവരോട് യാത്ര പറഞ്ഞു....മീനു മുത്തശ്ശിയുടെ കവിളിൽ ഒരുമ്മ കൊടുത്തു....
"നിങ്ങൾ രണ്ടു പേരും ഭാര്യ ഭർത്താക്കന്മാർ ആണല്ലേ....നല്ല ഭംഗി ഉണ്ട്.....എന്നെന്നും സന്തോഷത്തോടെദിർക സുമംഗലി ആയി ഇരിക്കട്ടെ...."
മുത്തശ്ശി അത് പറഞ്ഞതും ഇരുവരും ഞെട്ടി കൊണ്ട് അവരെ നോക്കി....
മീനു എന്തോ പറയാൻ വമ്പതും അനു അവളെ കയ്യിൽ പിടിച്ചു വേണ്ട എന്നു തലയാട്ടി....അതുകൊണ്ട് അവൾ മൗനം പാലിച്ചു........
മുത്തശ്ശി നടന്നാകലുന്നതും നോക്കി ഇരുവരും നിന്നു....
"അതേയ് മാഷേ...മാഷേന്തിന ഞാൻ പറയാൻ വന്നത് തടഞ്ഞേ...."
മീനു അനുവിന്റെ നേരെ തിരിഞ്ഞു....
"അപ്പോ എനിക്ക് നിന്നെ തടയാൻ തോന്നി അത് കൊണ്ട് തടഞ്ഞു...."
ഇത്രമാത്രം പറഞ്ഞു കൊണ്ട് അനു കൂസലില്ലാതെ ഓരോന്ന് നോക്കി കൊണ്ട് നിന്നു...
മീനു പിന്നെ അനുവിനെ ശ്രദ്ധിക്കാതെ കൈയും കെട്ടി നിന്നു....
രജീഷ് മാഷും ശ്രുതിയും അവരെ തൊട്ട് മുന്നിലുള്ള മരത്തിന്ടെ അവിടെ ഉണ്ടായിരുന്നു....
"ലച്ചുവും ശിവേട്ടനും പോയിട്ട് കുറച്ചു സമായമായല്ലോ....അവരെ ഒന്ന് നോക്കിയെച്ചു വരാം...."
മീനു സ്വയം പറഞ്ഞു കുളത്തിന്റെ അവിടേക്ക് നടന്നു....അവളെ പിന്നാലെ തന്നെ അനുവും പോയി......
മീനു കുളത്തിന്റെ അവിടെ എത്തി അവിടെക് നോക്കിയതും അവളെ കിളികൾ ഒക്കെ പാറി പോയി....പെട്ടന്ന് ബോധം വന്നതും അവൾ ഇരു കയ്യും കൊണ്ട് വായയും പൊത്തി തിരിയാലും അനുവിന്റെ ദേഹത്തു തട്ടി നിന്നു.....
മീനു മുഖം ഉയർത്തി ആരാണെന്നു നോക്കിയപ്പോൾ കണ്ണും തള്ളി മുന്നിലേക്ക് നോക്കി നിൽക്കുന്ന അനുവിനെയാണ് കണ്ടത്....
മീനു വേഗം അനുവിന്റെ കണ്ണ് തന്ടെ കൈ കൊണ്ട് പൊത്തി പിടിച്ചു.....
{അവിടെ അതിനാമാത്രം എന്താണെന്നല്ലേ നിങ്ങളൊക്കെ ഇപ്പോ ചിന്തിക്കുന്നെ....എന്ന നമുക്ക് നേരത്തെ ലച്ചുവും ശിവനും കുളത്തിന്റെ അവിടേക്ക് വന്നത് മുതൽ എന്താ ഉണ്ടായേ എന്നൊന്ന് നോക്കാം......}
***************************__________________________________*****************
ലച്ചുവും ശിവനും അവരെ അടുത്തു നിന്ന് കുളത്തിന്റെ അവിടേക്ക് എത്തിയതും ശിവൻ ചുറ്റും നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അതിന്ടെ പടവിൽ നിന്ന് ലച്ചുവിനെ വലിച്ചു തന്നോട് ചേർത്തു നിറുത്തി....
ലച്ചു ഞെട്ടി കൊണ്ട് ശിവനെ നോക്കി.....
"എന്റെ പെണ്ണേ നിയിങ്ങനെ നോക്കി എന്റെ കണ്ട്രോൾ കളയല്ലേ...ഇത് കുള കടവാണെന്നൊന്നും നോക്കാതെ ഞാൻ വല്ലോം ചെയ്യും...." ശിവൻ
അത് കേട്ട് ലച്ചു ശിവനെ കൂർപ്പിച്ചു നോക്കി....
"ശിവേട്ട എന്നെ വിട്ടെ...ഇങ്ങനെ അടുത്തു നിന്നുള്ള തൊട്ടുഉരുമ്മി സംസാരം ഒക്കെ കല്യാണം കഴിഞ്ഞു മതി...." ലച്ചു
"അയ്യട അങ്ങനെ മോളെ വിടാൻ വേണ്ടി അല്ല ഞാൻ നിന്നെയും കൊണ്ട് ഈ കുള കടവിലേക്ക് വന്നത്..." ശിവൻ
"പിന്നെന്തിഞാനവോ....." ലച്ചു
"അതില്ലേ......ഇപ്പോ കല്യാണ തിരക്ക് ഒക്കെ ആവോണ്ട് നമുക്ക് വല്ലാതെ ഫോണിൽ സംസാരിക്കാൻ ഒന്നും പറ്റുന്നില്ലല്ലോ അപ്പോ അതിന്റെയൊക്കെ കടം തീർക്കാൻ വന്നതാ...."
ഒരു കള്ള ചിരിയും ചിരിച്ചു ലച്ചുവിനെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് ശിവൻ പറഞ്ഞു....
"അയ്യട മോന്റെ ഉദ്ദേശം ഒക്കെ എനിക്ക് മനസിലായി....മോൻ വിട്ടു നിന്നെ...." ലച്ചു
"ഇല്ല...."
എന്നും പറഞ്ഞു ലച്ചുവിനെ ഒന്ന് കൂടെ തന്നിലേക്ക് അടുപ്പിച്ചു നിറുത്തി....
"ദേ ഏട്ട കളിക്കല്ലേ ആരെങ്കിലും വന്നാൽ കാണും...." ലച്ചു
"നിയൊന്ന് അടങ്ങി നിൽക്ക് പെണ്ണേ ആരും വരില്ല...."
എന്നും പറഞ്ഞു കൊണ്ട് ശിവൻ ലച്ചുവിന്ടെ മുഖത്തിന് നേരെ അവന്ടെ മുഖം കൊണ്ട് പോയി അവളെ ആ അധരങ്ങൾ അങ് കവർന്നു....ലച്ചുവിന്ടെ കൈ ശിവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു....
ഇതും കണ്ടു കൊണ്ടാണ് അങ്ങോട്ട് മീനുവും അനുവും വന്നത്.....ലച്ചുവും ശിവനും അവര് വന്നതൊന്നും അറിയാതെ ഇപ്പോഴും നല്ല റൊമാൻസിൽ ആണ്.....
*🥀PART 17🥀*
~~~~~~~~~~~
അനു മീനുവിന്ടെ കൈ തന്ടെ മുഖത്തു നിന്ന് എടുത്തു മാറ്റി അവളെ തന്നെ നോക്കി നിന്നു...മീനുവും അനുവിനെ നോക്കി നിക്കുവായിരുന്നു.....
പെട്ടന്ന് മീനുവിന് ബോധം വന്നതും അവൾ അനുവിന്റെ അടുക്കൽ നിന്ന് കുറച്ചു വിട്ടു നിന്നു...അവനെ നോക്കി ഒന്ന് ചിരിച്ചു....അനുവും ഒന്ന് ചിരിച്ചു മീനുവിനെയും കൊണ്ട് അവിടെ നിന്ന് മാറി നിന്നു....
"നമ്മളായിട്ട് അവരെ ഇനി ശല്യ പെടുത്തേണ്ട...."
അനു മീനുവിനോട് പറഞ്ഞതും മീനു ഒന്ന് തല കുലുക്കി അവിടെ ഇരുന്നു....എന്നിട്ട് ഒരു ചെറിയ കല്ലെടുത്ത് ദൂരേക്ക് എറിഞ്ഞതും അവരെ നേരെ വരുന്ന രജീഷ് മാഷിന്റെ തലക്ക് തന്നെ അത് തട്ടി.......
"ഏതവനാട എന്നെ എറിഞ്ഞേ....."
രജീഷ് മാഷ് കല്ല് തട്ടിയടത്ത് പിടിച്ചു കൊണ്ട് ചോദിച്ചു....
അപ്പോ തന്നെ മീനുവും മാഷും അവരെ അടുത്തേക്ക് ചെന്നു....
"മീനു രാജീഷേട്ടന്ടെ ബുദ്ധി ഇളകിയെടി...."
ശ്രുതി വല്യ കാര്യമായിട്ട് അവരോട് പറഞ്ഞു....
"ങേ😵😵😵" മീനു.. മാഷ്... രജീഷ്
"ആഹ്‌ടി ദൈവം ആകാശത്തു നിന്ന് കല്ലെറിഞ്ഞതാണെന്നു തോനുന്നു...." ശ്രുതി
"എന്റെ പൊന്ന് ശ്രുതി നിന്ടെ ആ തിരുവ ഒന്നാടച്ചു വക്കോ... പൊട്ടത്തി എന്നു പറഞ്ഞാൽ പോര മുഴു പൊട്ടത്തി...." രജീഷ് മാഷ്
ശ്രുതി അത് കേട്ട് രജീഷ് മാഷിനെ പുച്ഛിച്ചു....
"ഏട്ട സോറി ഞാൻ കല്ലെറിഞ്ഞപ്പോൾ അത് correct ഏട്ടന കൊണ്ട്😁"
മീനു ഇളിച്ചു കൊണ്ട് പറഞ്ഞു....
അനു രജീഷ് മാഷിന്റെ തലയിൽ നോക്കിയപ്പോൾ ഒന്ന് മുഴച്ചിട്ടെ ഉള്ളു വേറെ ഒന്നും പറ്റിയിട്ടില്ല.... ചെറിയ കല്ലയത് ഭാഗ്യം.....
"ഏട്ട...കുഴപ്പൊന്നുമില്ലല്ലോ...." മീനു
"ഇനി എന്ത് പറ്റാൻ...."രജീഷ് മാഷ്
"ഈ😁😁ഞാൻ കല്ലെറിഞ്ഞോണ്ട് ഏട്ടന്ടെ ഫുദ്ധി ഒന്ന് കൂടെ കുറഞ്ഞിട്ടുണ്ടാകും...ചത്യം..." മീനു
"മീനു😬😬" രജീഷ് മാഷ്
"😁😁" മീനു
അപ്പോഴേക്ക് നേരത്തെ റോമൻസിക്കാൻ പോയ ശിവനും ലച്ചുവും അവിടെ എത്തി...
"എന്താ ഒക്കെ കൂടെ ഇവിടെ ഒരു ചർച്ച..." ശിവൻ
"ഹോ ഒന്നുമില്ല ശിവേട്ട ഈ ലിപ് ലോക്ക് ഒക്കെ എന്താല്ലേ..."
മീനുവിന്ടെ ആ പറച്ചിൽ കേട്ടതും ശിവനും ലച്ചുവും ആകെ വിളറി വെളുത്തു....
അനുവിന് ചിരി ആണ് വന്നിരുന്നെ...മീനു രണ്ടുപേരെയും ഇടം കണ്ണിട്ടു ഒന്ന് നോക്കി......രാജീഷ്‌മാഷും ശ്രുതിയുo ഒന്ന് മനസ്സിലാവാതെ നിക്കുന്നുണ്ട്....
"അല്ല രജീഷ് എന്താ നെറ്റിയിൽ പിടിച്ചു നിൽകുന്നേ...."
പെട്ടന്ന് ശിവ വിഷയം മാറ്റാൻ നോക്കി.....
"പൊന്ന് ശിവ അതൊന്നും പറയതിരിക്ക നല്ലത്...." രജീഷ് മാഷ്
"എന്ന പറയണ്ട ട്ടോ...." മീനു
"😬ഞാൻ ശിവനോട് ആണ് സംസാരിക്കുന്നെ....'" രാജീഷ്‌മാഷ്
"വോ😏" മീനു
അനു അവളെ കാട്ടി കൂട്ടൽ കണ്ടു ചെറു പുഞ്ചിരിയാൽ അതെല്ലാം നോക്കി നിന്നു....
"ശിവ ഈ പെണ്ണ് എന്റെ തലക്ക് ഒരുകല്ലെടുത്തേറിഞ്ഞു...." രജീഷ് മാഷ്
"അയ്യോഹ്...എന്നിട്ട് എന്തെങ്കിലും പറ്റിയോ ഏട്ട..." ലച്ചു
"ഏയ്...കുഴപ്പമില്ല...." രജീഷ് മാഷ്
"ആര് പറഞ്ഞു കുഴപ്പമില്ല എന്ന് ഏട്ടന്റെ ബുദ്ധി പോയി..." ശ്രുതി
"ഏഹ്...." ലച്ചു ശിവൻ
"സത്യം....." ശ്രുതി
പിന്നെ എല്ലാരും ഓരോന്ന് സംസാരിച്ചു കുറച്ചു സമയം കൂടെ അവിടെ നിന്നു....പെട്ടന്ന് തന്നെ എല്ലാവരും നല്ല കമ്പനി ആയിരുന്നു....
ലച്ചു തിരിച്ചു ശിവന്റെ കൂടെ പോയി....അവനവളെ വീട്ടിൽ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു...
ശ്രുതി രജീഷ് മാഷിന്റെ കയ്യും പിടിച്ചു നടപ്പാണ്.... അനുവും മീനുവും പരസ്പരം ഒന്നും മിണ്ടാതെ അവരെ പിന്നിൽ നടക്കുന്നുണ്ട്....
അനു ഇടക്കിടക്ക് മീനുവിനെ നോക്കും...
മീനുവിന്ടെയും നോട്ടവും അറിയാതെ അനുവിൽ പാറി വീണിരുന്നു.....
അങ്ങനെ വീട്ടിൽ എത്തിയതും എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു....ശിവ കല്യാണ തിരക്ക് ഉണ്ടെന്നു പറഞ്ഞു പെട്ടന്ന് പോയി.....
**************************__________________________________*****************
ഡ്രിം ഡ്രിം........
രാവിലെ അലാറം അടിക്കുന്നത് കേട്ടതും ശ്രുതി വേഗം എഴുന്നേറ്റു....
"മീനു എഴുന്നേൽക് ലച്ചുവിന് പണി കൊടുക്കണ്ടെ...."
ശ്രുതി മീനുവിനെ കുലുക്കി വിളിച്ചു....മീനു എഴുന്നേറ്റിരുന്നു കണ്ണൊക്കെ തിരുമ്മി ശ്രുതിയെ ഒന്ന് നോക്കിയ ശേഷം വേഗം ഫ്രഷ് ആവാൻ കയറി.....
ഫ്രഷ് ആയി വന്നു ശ്രുതിയുടെ കൂടെ തങ്ങളുടെ ഓപ്പോസിറ്റ് മുറി ആയ ലച്ചുവിന്ടെ മുറിയിലേക്ക് ഒരു കപ്പ് വെള്ളവും എടുത്തു കൊണ്ട് നടന്നു....
ലച്ചുവിന് പണി കൊടുക്കാൻ വേണ്ടി രണ്ടും ഇന്ന് നേരത്തെ എഴുന്നേറ്റിരിക്കുവാണ്.....
മെല്ലെ ലച്ചുവിന്ടെ മുറിയുടെ ഡോർ തുറന്നു....പുതച്ചു മുഖം വരെ മൂടി കിടക്കുവാണ്...മീനു ആയിരുന്നു അകത്തേക്ക് കയറിയിരുന്നത്....
ശ്രുതി ഡോറിന്ടെ അവിടെ നിന്നു.....
മീനു പമ്മി പമ്മി കട്ടിലിന്റെ അടുത്തേക്ക് എത്തി ആ കപ്പിലെ വെള്ളം ഫുൾ മുഖത്തേക്ക് അങ് ഒഴിച്ചു.......പുതപ്പ് ഒക്കെ ആകെ നഞ്ഞു...
*****************************__________________________________**********************
【അനു】
ഇന്നലെ കിടന്ന മുറി എനിക്ക് ഇഷ്ടപെടാത്തത് കൊണ്ട് തന്നെ രാത്രി തന്നെ ഞാൻ ലച്ചുവിന്ടെ മുറിയിലേക്ക് മാറിയിരുന്നു....ലച്ചു എന്റെ മുറിയിലേക്കും....എന്തോ ആ മുറിയിൽ കിടക്കാൻ ഒരു സുഖമില്ല....
മീനുവിന്ടെ ഓപ്പോസിറ്റ് ഉള്ള മുറി ആയിരുന്നു ലച്ചുവിന്ടെ അവിടെ കയറി കിടന്നു...
നല്ല സുഖമായി ഇറങ്ങുമ്പോഴാണ് പെട്ടന്ന് എന്റെ മുഖത്ത് ആകെ വെള്ളമായത്....ഇതിപ്പോ എന്താ...ഞാൻ ഇന്നലെ മുറ്റത്തു എങ്ങാനും ആണോ കിടന്നെ....ആകെ മഴ.....
ഞാൻ മെല്ലെ പുതപ്പ് എടുത്തു മുഖത്തു നിന്ന് മാറ്റിയപ്പോൾ ഇളിച്ചു നിൽക്കുന്ന മീനുവിനെയാണ് കണ്ടത്......
എന്നെ കണ്ടതും അവൾ ഞെട്ടു ന്നതാണ് കണ്ടത്......
"നിയാണോടി എന്റെ ദേഹത്തു വെള്ളമൊഴിച്ചെ...."
ഞാൻ അലറിയതും അവൾ എന്നെ തന്നെ കണ്ണും തള്ളി നോക്കി നിക്കുവാണ്....
നിനക്കുള്ളത് ഞാൻ തരമെഡി........
*******************************__________________________________************************
അയ്യോഹ്...ഇതെങ്ങനെ സംഭവിച്ചു അനു മാഷ് എങ്ങനെ ലച്ചുവിന്ടെ മുറിയിൽ....ഹോ...അപ്പോ ലച്ചു എവിടെ.....ഇനി ലച്ചു അനുമാഷ് ആയോ അതോ അനുമാഷ് ലച്ചുവയോ..ഹോ എന്താ ഇവിടെ സംഭവിച്ചേ അയ്യോഹ് ആലോചിച്ചു എനിക്കിപ്പോ പ്രാന്തവും....
ഞാൻ അനുമാഷിനെ തന്നെ നോക്കി നിന്നപ്പോൾ മാഷ് എന്റെ അടുത്തേക്ക് ഓടിയതും ഞാൻ *ശ്രുതിയെ ഓടികൊടി* എന്നും പറഞ്ഞു പുറത്തേക്ക് ഓരോട്ടമായിരുന്നു.....
പിന്നാലെ തന്നെ നിൽകേടി അവിടെ എന്നും പറഞ്ഞു മാഷും ഉണ്ട്....
ഞാൻ ഉള്ള എനർജി ഫുൾ എടുത്തു ഓടി കൊണ്ടിരുന്നു....ഹോ ഈ ഓട്ടം വല്ല സ്പോർട്സിലും ഓടിയിരുന്നേൽ ഞാൻ ഇപ്പോൾ ഒരു കുഞ്ഞു pt ഉഷ ആയിരുന്നു....
ഹാ പറഞ്ഞിട്ട് കാര്യമില്ല അന്ന് ഞാൻ ഇത് അറിയാതെ പോയി.....
"അമ്മേ എന്നെ ഈ മാഷിന്റെ കയ്യിൽ നിന്ന് രക്ഷിക്കു...."
എന്നും പറഞ്ഞു ഹാളിൽ നിൽക്കുന്ന അമ്മയുടെ പുറകിൽ പോയി ഞാൻ നിന്നതും അനു മാഷ് എന്നെ പിടിക്കാൻ ആഞ്ഞു....
"ഈ കുട്ടികളെ ഒരു കാര്യം...." മുത്തശ്ശി
പിന്നെ കുറച്ചു സമയം അമ്മയുടെ ചുറ്റും ഓടൽ ആയിരുന്നു പണി....അമ്മയും ബാക്കി ഉള്ളവരുമൊക്കെ ചിരിച്ചും കൈ കൊട്ടിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്....ഒരൊറ്റരെണ്ണം എന്നെ രക്ഷിക്കാൻ വരുന്നില്ല.....
ശ്യോ ഇവിടെ ഓടിയിട്ടു കാര്യമില്ല എന്നു തോന്നിയപ്പോൾ വേഗം തിരിച്ചു മുറിയിലേക്ക് ഓടി....പിന്നാലെ ആ സദനവുമുണ്ട്.....
ഇതെല്ലാം കണ്ടുകൊണ്ട് രമ്യ കലിപൂണ്ട് നിക്കുവാണ്...
"ഇവരെന്താ വല്ല കുട്ടികളെയും പോലെ ഓടി കളിക്കുന്നെ...തീരെ manners ഇല്ലാത്തവർ...എന്നാലും എന്റെ അനുവേട്ടൻ കൂടി എന്തിനാ ഇതിന് കൂട്ടു നിക്കുന്നെ....ആ മീന ഒരു പൊട്ടത്തി ആണ്...പക്ഷെ അനുവേട്ടൻ അങ്ങനെ ആണോ...."
രമ്യ ഇങ്ങനെ ഓരോന്ന് കലിപൂണ്ട് ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു...പക്ഷെ ആരും അവളെ മൈൻഡ് ചെയ്യുന്നില്ലയിരുന്നു....
ഞാൻ ഓടി മുറിയിൽ കയറി ഡോർ അടക്കാൻ നിന്നതും ഡോർ തള്ളി തുറന്നു അനു മാഷ് കയറി....ഞാൻ വേഗം ബാത്റൂമിലേക്ക് ഓടിയതും പിന്നാലെ ആ സാധനവും കയറി....
ജാങ്കോ നിയറിഞ്ഞോ ഞാൻ പെട്ടു....
ഞാൻ അനു മാഷിനെ നോക്കി നന്നായി ഒന്നിളിച്ചു കൊടുത്തു.....
മാഷ് മീശ പിരിച്ചു എന്റെ നേരെ വന്നതും ഞാൻ ശവറിന്റെ താഴെ എത്തി നിന്നു......
******************************_________________________________**********************
*ശ്രുതി...*
മീനു മുറിയുടെ അകത്തു കയറിയപ്പോൾ ഞാൻ മൂളി പാട്ടും പാടി പുറത്തു നിൽക്കുമ്പോഴാണ് പെട്ടന്ന് ലച്ചു ഞങ്ങടെ തൊട്ടടുത്തുള്ള മുറിയിൽ നിന്ന് ഇറങ്ങി വന്നത്....
"ഗുഡ് മോർണിംഗ് ലച്ചു...."
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു....
"ഗുഡ് മോർണിംഗ്....."
എന്നും പറഞ്ഞു അവൾ എന്റെ അടുത്തേക്ക് വന്നതും ഞാൻ ഞെട്ടി....
ഏഹ്....ലച്ചു അതാ ഇവിടെ...അപ്പോ പിന്നെ അകത്തു ആരാ....
"നിയെന്താ ഇവിടെ...നി അകതല്ലേ...." ഞാൻ
"എന്ത്🙄" ലച്ചു
"നിയെ ആ മുറിയിൽ കിടക്കുവല്ലേ...പിന്നെ എങ്ങനെ ഇവിടെ പോയി അവിടെ കിടക്ക്... എന്നാലേ ഞങ്ങളെ പ്ലാൻ നടക്കു...." ഞാൻ
"ഏഹ്...എന്ത് പ്ലാൻ...."
ശ്രുതിയുടെ സംസാരം കേട്ടു ആകെ കിളി പോയി നിക്കുവാണ് ലച്ചു....
"അതൊക്കെ ഉണ്ട്....അല്ല നിയെങ്ങനെ പുറത്തു" ഞാൻ
"ഞാൻ മുറി മാറിയെടി...."
ലച്ചു അത് പറഞ്ഞതും ഞാൻ ഞെട്ടി പണ്ടരടങ്ങി.....ഏഹ്...അപ്പോ അകത്തു....ദൈവമേ.....
ഞാൻ അകത്തേക്ക് തലയിട്ടതും ശ്രുതിയെ ഓടിക്കൊടി എന്നൊരലർച്ചയോട് കൂടെ മീനു പുറത്തേക്ക് പാഞ്ഞു വന്നതും ഒപ്പമായിരുന്നു....
ഞാൻ അവളെ നോക്കിയപ്പോൾ ഓളെ പിന്നാലെ പോകുന്ന മോനെയാണ് കണ്ടത്.....
ദൈവമേ അപ്പോ ഇവൾ മോന്റെ മുഖത്തണോ വെള്ളമൊഴിച്ചെ...മോൻ എന്താ ഈ മുറിയിൽ...അവന്ടെ മുറി ഇതല്ലല്ലോ....ഇതും ആലോചിച്ചു നിൽക്കുമ്പോഴാണ് ലച്ചു എന്നെ തോണ്ടി വിളിച്ചത്.....
ഞാൻ എന്താണെന്ന് പുരികം പൊക്കി കൊണ്ട് അവളോട് ചോദിച്ചു....
"എന്തിനാപ്പോ അനുവേട്ടനും മീനുവും ഓടിയെ...."ലച്ചു
ഞാൻ അപ്പോള് തന്നെ അവൾക്ക് സംഭവം പറഞ്ഞു കൊടുത്തു.....
""ഹഹഹ അപ്പോ എനിക്കിട്ടു കിട്ടേണ്ടത് അനുവേട്ടനു ആണില്ലേ കിട്ടിയേ.... ഇനി വാ നമുക്ക് അവരെ ടോം & ജെറി കാണാം...."
ഇതും പറഞ്ഞു ലച്ചുവെന്നേ കയ്യും പിടിച്ചു താഴേക്ക് കൊണ്ട് പോയി....ദേവിയെ എന്റെ മീനുവിന് ഒന്നും പറ്റരുത്....അവൾക്ക് വല്ലോം പറ്റിയാൽ തിരിച്ചു വന്നാൽ ആ കുരിപ്പ് എന്റെ പരിപ്പെടുക്കും.....
*******************************___________________________________**********************
"നീയെന്റെ മുഖത്തേക്ക് വെള്ളമൊഴിക്കുമല്ലെടി...." മാഷ്
"പൊന്ന് മാഷേ വേണമെന്ന് കരുതി ചെയ്തതല്ല...ഞാൻ ആ ലച്ചുവാണെന്നു കരുതിയ വെള്ളമൊഴിച്ചെ...അവിടെ മാഷ് വന്നു കിടക്കുമെന്നു സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.......
അറിയാതെ പറ്റിയതല്ലേ എനിക്ക്...അതോണ്ട് മാഷ് എന്നോട് ക്ഷമിക്കുമെന്നു എനിക്കറിയാം...."
എന്നും പറഞ്ഞു മീനു ഇളിച്ചതും അനു പറഞ്ഞു....
"ഞാൻ ക്ഷമിക്കുമെന്നു ആര് പറഞ്ഞു...ഞാൻ ക്ഷമിക്കില്ലടി...."
എന്നും പറഞ്ഞു അനു ഷവർ അങ് തുറന്നു...മീനുവിന്ടെയും അനുവിന്റെയും തലയിൽ കൂടി വെള്ളം വീണു....മീനു നഞാനൊലിച്ചു വിറക്കുന്ന ചുണ്ടുകളോട് കണ്ണും അടച്ചു നിന്നു....
അനു അവളെ തന്നെ നോക്കി നിന്നു....അവളെ മുഖം ഇപ്പോ കാണാൻ നല്ല ക്യൂട് ആയിട്ടുണ്ടായിരുന്നു....പെട്ടന്ന് അവളെ വിറച്ചു കൊണ്ടിരിക്കുന്ന അധരം അവന്ടെ ശ്രദ്ധയിൽ പെട്ടതും അവനറിയതെ തന്നെ അവന്ടെ മുഖം അവളിലേക്ക് താഴ്ന്നിരുന്നു....
ഒന്നും നോക്കാതെ അവനവളെ അധരങ്ങൾ സ്വന്തമാക്കിയതും മീനു കണ്ണു തള്ളി ഒരു നിറുത്തമായിരുന്നു.....
കുറച്ചു സമയം അങ്ങനെ നിന്നപ്പോൾ അവൾക്ക് ബോധം വന്നതും അനുവിനെ തട്ടി മാറ്റി....അനു ഏതോ ലോകാതെന്ന പോൽ ഞെട്ടി അവളെ നോക്കി താൻ അവളെ കിസ് ചെയ്തതിൽ ഒരു സോറിയും പറഞ്ഞു വേഗം ബാത്‌റൂമിൽ നിന്നിറങ്ങി പോയി....
മീനു പിന്നെയും ആ ശവറിന്റെ ചുവട്ടിൽ തന്നെ നിന്നതും അവളറിയാതെ തന്നെ അവളെ ചൊടികളിൽ ഒരു പുഞ്ചിരി മൊട്ടിട്ടിരുന്നു.......
*🥀PART 18🥀*
~~~~~~~~~~~~~~
ചെ....എനിക്ക് എന്താ ദൈവമേ ഈ സംഭവിക്കുന്നെ....അവളെ അടുത്തു എത്തുമ്പോൾ മാത്രം ഞാൻ എന്താ ഇങ്ങനെ ആവുന്നത്....വേറെ ആരുടെ അടുത്തു പോവുമ്പോഴും എനിക്ക് ഒരു കുഴപ്പവുമില്ല.....
എന്നാൽ അവളെ അടുത്തു എത്തുമ്പോൾ എന്റെ മനസ് അവളെ തൊട്ടടുത്തു ഇരിക്കാനും അവളെ ഇറുകെ പുണരാനും ഒക്കെ കൊതിക്കുന്നു....
എന്താ ദൈവമേ ഇതിന്റെ ഒക്കെ അർത്ഥം....അവളിപ്പോ എന്നെ കുറിച്ചു എന്ത് കരുതി കാണും....ശേ...ഒന്നുമില്ലെങ്കിൽ അവളെന്റെ സ്റ്റുഡന്റ് അല്ലെ....ആ അവളെയാണ് ഞാൻ കിസ് ചെയ്തേ....
ഇതൊക്കെ ആരെങ്കിലും അറിഞ്ഞാൽ അവരെന്ത് കരുതും....ഹോ ആലോചിച്ചിട്ട് തന്നെ തല പെരുക്കുന്നു....
അനു തലയിൽ കൈ വെച്ചു കൊണ്ട് ബെഡിൽ ഇരുന്നു.....
ഞാൻ എന്തിനാ ഇത്ര ടെൻഷൻ ആവുന്നത് അവൾ എന്റെ മുറ പെണ്ണ് അല്ലെ അപ്പോ കുഴപ്പമില്ലല്ലോ....ഇപ്പോ ഞങ്ങൾ വീട്ടിലുമാണ്....ഞാൻ അവളെ മുറചെറുക്കനും...ഇപ്പോ ഞങ്ങൾക്കിടയിൽ മാഷ് സ്റ്റുഡന്റ് ബന്ധമില്ല....
ഇങ്ങനെ ഓരോന്ന് പറഞ്ഞു അവൻ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു....
അപ്പോഴാണ് അവിടേക്ക് രജീഷ് മാഷ് വന്നത്....അനു തലക്ക് കൈ കൊടുത്തിരിക്കുന്നത് കണ്ടു രജീഷ് മാഷ് അവന്ടെ ചുമലിൽ പോയി കൈ വെച്ചു....
അനു ആരാണെന്നറിയാൻ മുഖമുയർത്തി നോക്കി.....
"എന്താ അനു എന്ത് പറ്റി...മീനു നിന്ടെ തലക്കടിച്ചോ😂"
"ഏട്ട😬😠"
"ഹേയ് അനു നി കലിപ്പ് ആവല്ലേ...അല്ല നിയെന്താ ഇങ്ങനെ നഞ്ഞനിരിക്കുന്നെ..." രജീഷ് മാഷ്
അപ്പോഴാണ് അനുവിന് താൻ ഡ്രെസ് മാറ്റിയില്ല എന്ന ഓർമ വന്നത്....
"അത് ആ മീനു വെള്ളം ഒഴിച്ചത..."
ഇത്ര മാത്രം പറഞ്ഞു കൊണ്ട് അവൻ തുവർത്തും എടുത്തു ബാത്‌റൂമിൽ കയറി വെറുതെ ഷവർ തുറന്നു കുറച്ചു സമയം അങ്ങനെ നിന്നു....
തണുത്ത വെള്ളം തലയിൽ വീണപ്പോൾ അവൻക്ക് നല്ല ആശ്വാസം തോന്നി....നേരത്തെ മീനുവിനെ കിസ് ചെയ്തത് ആലോജിച്ചതും അവളെ അടുത്തു എത്താൻ അവന്ടെ ഹൃദയം വെമ്പൽ കൊണ്ടു.........
അവൻ വേഗം കുളിച്ചിറങ്ങി...രജീഷ് മാഷ് അപ്പോഴേക്ക് അവന്ടെ മുറിയിൽ നിന്ന് പോയിരുന്നു....അനു മുറിയുടെ പുറത്തേക്ക് വന്നതും എതിരെ വന്ന രമ്യയെ തട്ടി....
"സോറി രമ്യ...." അനു
"ഹേയ് its ഒക്കെ അനുവേട്ട...അല്ല അനുവേട്ട ആ മീന എന്തിനാ അനുവേട്ടനെ വെറുതെ ഓടിച്ചിരുന്നെ....അവൾ അനുവേട്ടനെ ഉഭദ്രാവിച്ചോ....അനുവേട്ട അവൾ അത്ര നല്ല ആൾ ഒന്നുമല്ല ട്ടോ...."
രമ്യ ശ്വാസം വിടാതെ അനുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു....
അനുവിന് എന്തോ രമ്യ മീനുവിനെ കുറിച്ചു അങ്ങനെ പറഞ്ഞപ്പോൾ അതൊന്നും ഇഷ്ടമായില്ല....അവൻ കലിപ്പിൽ അവളെ കൈ തന്ടെ കയ്യിൽ നിന്ന് വേർപെടുത്തി...
"രമ്യ താൻ എന്തിനാ മറ്റൊരാളെ ഇങ്ങനെ പറയുന്നേ...പിന്നെ മീനയെ എനിക്ക് നന്നായി അറിയാം...അതിനി താൻ പറഞ്ഞു തരണമെന്നില്ല......"
ഇത്രയും പറഞ്ഞു കൊണ്ട് അനു താഴേക്ക് പോയി.....
രമ്യക്ക് അനു പറഞ്ഞത് കേട്ടപ്പോൾ നല്ല ദേഷ്യം വന്നു.....
ഹോ ഒരു മീന...ഹം...അനുവിനെ ഞാൻ നിനക്ക് വിട്ടു തരില്ലെടി....
എന്നും മനസിൽ പറഞ്ഞു കൊണ്ട് അവളും അനുവിന്റെ പിന്നാലെ ചെന്നു....
******************************________________________________***********************
ഹോ പണ്ടാര കാലൻ കാരണം ഒന്ന് കൂടെ കുളിക്കേണ്ടി വന്നു....എന്റെയൊരു കഷ്ടകാലം...ആ ലച്ചു എവിടെയാണാവോ...ആ പിശാശ് കാരണമാണ് ഇതൊക്കെ ഉണ്ടായേ....
ഇതും മനസിൽ കരുതി ഉണങ്ങിയ മുടി അവൾ വാരി ചുറ്റി കെട്ടി....
അപ്പോഴാണ് ശ്രുതിയും ലച്ചുവും മുറിയിലേക്ക് വന്നത്....ലച്ചുവിന് ചെറിയ ഭയം ഉണ്ടായിരുന്നു മീനുവിന്ടെ കയ്യിൽ നിന്ന് എന്തെങ്കിലും കിട്ടോ എന്ന്.....
"എടി ലച്ചു പിശാശ്ശേ...."
എന്നലറി കൊണ്ട് മീനു അവളെ തലയിണ എടുത്തു തലങ്ങും വിലങ്ങും അടി തുടങ്ങി.....
എടി മീനു ഞാൻ എന്ത് ചെയ്തിട്ട നീയെന്നെ ഇങ്ങനെ അടിക്കുന്നെ...ഒന്ന് നിരുതേടി...."
എന്നും പറഞ്ഞു ലച്ചു അവളെ കയ്യിൽ പിടിച്ചു....
"നിന്നോട് ആരാടി മുറി മാറാൻ പറഞ്ഞേ...." മീനു
"അത് അനുവേട്ടൻ ഇന്നലെ എന്നോട് വന്നു ചോദിച്ചു ഈ മുറി എനിക്ക് തരുവോ...എനിക്ക് എന്തോ ആ മുറിയിൽ കിടന്നു ശെരിയാവുന്നില്ല... നിയൊന്ന് മാറി തരുമോ എന്ന്....
അപ്പോ പിന്നെ ഞാൻ എങ്ങനെയാ വേണ്ട എന്നു പറയ....ആദ്യമായിട്ടല്ലെ ഏട്ടൻ എന്നോട് ഒരു കാര്യം ചോദിക്കുന്നെ...ഞാൻ അപ്പോ തന്നെ മാറാം എന്നു പറഞ്ഞു....പിന്നെ ഫുൾ സാധനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും exchange ചെയ്തു...." ലച്ചു
"ഹ്മ്മ...എന്നാലും നിനക്ക് ഈ കാര്യം നങ്ങളോട് ഒന്ന് പറയാമായിരുന്നു...." മീനു
"എങ്ങനെ പറയാനാടി... നിയൊക്കെ ഇന്നലെ പെട്ടന്ന് കിടന്നു ഉറങ്ങിയില്ലേ...." ലച്ചു
"ഹാ...അതും ശെരിയ...ഇനി പറഞ്ഞിട്ട് കാര്യല്ല...കിട്ടണ്ടതോക്കെ കിട്ടി...." മീനു
"എന്തുവാടി കിട്ടിയേ...."
അതുവരെ മിണ്ടാതിരുന്ന ശ്രുതി ചാടി കയറി ചോദിച്ചു....
അപ്പോഴാണ് മീനുവിന് താൻ എന്താ പറഞ്ഞേ എന്നോർമ വന്നത്...ഇനിയിപ്പോ എന്ത് ചെയ്യും...ഇവരോട് എന്ത് പറയും...ഹാ കിട്ടി...
"മാഷ് എന്റെ ചെവി പിടിച്ചു തിരിച്ചു...."
"ഹോ അതായിരുന്നോ...ഞാൻ കരുതി വല്ല കിസ്സും കിട്ടിയെന്ന്...." ശ്രുതി
അത് കേട്ടതും മീനു ഞെട്ടി കൊണ്ട് ശ്രുതിയെ നോക്കി....അതേ സമയം തന്നെ സുലു വല്യമ്മ അവരെ ഭക്ഷണം കഴിക്കാൻ വിളിച്ചു...
മൂന്നാൾക്കും നല്ല വിശപ്പ് ഉണ്ടാവോണ്ട് വേഗം പോയി ഇരുന്നു....അനുവിന്റെ അടുത്തായിരുന്നു മീനു ഇരുന്നിരുന്നത്....ഇരുന്ന ശേഷമാണ് മീനു ആ കാര്യം ശ്രദ്ധിക്കുന്നത്....
അവൾ വേറെ ഏതെങ്കിലും സീറ്റ് ഒഴിവുണ്ടോ എന്നു നോക്കി....
പക്ഷെ എല്ലാം ഫുൾ ആയിരുന്നു....
അവൾ തന്ടെ ഇപ്പുറത്തു ഇരിക്കുന്ന ലച്ചുവിനെ തോണ്ടി...
"എന്താടി...." ലച്ചു
"നമുക്ക് സീറ്റ് ഒന്ന് exchange ചെയ്താലോ...." മീനു
"ഇല്ല മോളെ...ഞാൻ ഇവിടെയെ ഇരിക്കു...." ലച്ചു
മീനു വീണ്ടും കുറെ പറഞ്ഞു നോക്കിയെങ്കിലും ലച്ചു അമ്പിനും വില്ലിനും അടുത്തില്ല....
മീനു പിന്നെ ലച്ചുവിനെ പ്രാകി കൊന്നു അവിടെ ഇരുന്നു.....
അവൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ വെറുതെ ഒന്ന് ഇടം കണ്ണിട്ടു അനുവിനെ നോക്കിയപ്പോൾ അവൻ അവളെ നോക്കുന്നതാണ് കണ്ടത്....അപ്പോ തന്നെ അവൾ വേഗം ഫുൾ concentration ഭക്ഷണത്തിലേക്ക് കൊടുത്തു....
പിന്നെ ഭക്ഷണം കഴിച്ചു കഴിയുവോളം അവൾ ആ ഭാഗത്തേക്ക് നോക്ക പോലും ചെയ്തില്ല....
******************************______________________________********************
ഭക്ഷണം ഒക്കെ കഴിക്കൽ കഴിഞ്ഞു നമ്മുടെ youngers മുഴുവൻ പുറത്തു സൊറ പറഞ്ഞു ഇരിക്കുവാണ്....
ശ്രുതിയും രജീഷ് മാഷും വലിയവരൊക്കെ വീട്ടിൽ ഉള്ളത് കൊണ്ട് കണ്ണ് കൊണ്ട് കഥ പറയുവാണ്....മീനുവും അനുവും ഇടക്കിടക്ക് നോക്കും....പിന്നെ ആരെങ്കിലും കണ്ട അത് തുറിച്ചു നോട്ടമാവും.....
അവരങ്ങനെ നോക്കി കളിക്കുമ്പോഴാണ് മുറ്റത്തു ഒരു കാർ വന്നു നിന്നത്....
എല്ലാവരെയും ശ്രദ്ധ അവിടേക്ക് ആയി.....
അതിൽ നിന്നിറങ്ങിയ ആളെ കണ്ടതും മീനുവിന്ടെ മുഖം തെളിഞ്ഞു....അവൾ ഓടി പോയി ആ ആളെ കെട്ടിപ്പിടിച്ചു....
"മഹേഷേട്ട....."
അവന്ടെ പിന്നാലെ രാകേഷും ഉണ്ടായിരുന്നു....
[മഹേഷ് രമ്യടെ ഏട്ടൻ ആണ്...രാകേഷ് അനിയനും...പാർട്ട് 13 ൽ പറഞ്ഞിട്ടുണ്ട്....]
മീനു അവനെ കെട്ടിപിടിക്കുന്നത് എന്തോ അനുവിന് തീരെ ഇഷ്ടമായില്ല....അവൻ നല്ല ദേഷ്യം വന്നു...മുഷ്ടി ചുരുട്ടി പിടിച്ചു അവൻ ദേഷ്യത്തോടെ അവരെ നോക്കി....
"മഹേഷേട്ടോയ് സുന്ദരനായിക്കുന്നു ല്ലോ...." മീനു
"ഒന്ന് പൊടി... അല്ല നിയെന്താ skirt ഒക്കെ ഇട്ടിട്ട്...നല്ല സുന്ദരി ആയിട്ടുണ്ട് എന്തായാലും...ഞാൻ അങ് നിന്നെ കെട്ടിയാലോ... എന്താ നിന്ടെ അഭിപ്രായം..."
മഹേഷ് പുരികം ഉയർത്തി അവളെ നോക്കി ഇളിച്ചു കൊണ്ട് ചോദിച്ചു...
"നല്ല അഭിപ്രായം...വാ എന്ന നമുക്ക് ഇപ്പൊൾ തന്നെ കെട്ടാം...."
മീനു അവന്ടെ കയ്യിൽ തൂങ്ങി കൊണ്ട് പറഞ്ഞു...
"ഏയ്...ഇപ്പോഴല്ല ആളും ആരവവും ഒക്കെ ആയി വേണം..." മഹേഷ്
"😁എന്ന അങ്ങനെ...." മീനു
ബാക്കി ഉള്ളവരൊക്കെ അവരെ സംസാരം ഒരു ചിരിയോടെ കേട്ടു നിന്നു....
എന്നാൽ അനുവിന് അവൻ അവളോട് സംസാരിക്കും തോറും അസ്വസ്ഥത തോന്നി തുടങ്ങി....
അവൻ അവരിൽ നിന്ന് മുഖം വെട്ടിച്ചു....
"അതേയ് മതിയെടാ...കല്യാണമൊക്കെ പിന്നെ...."
മുത്തശ്ശി അവരെ നോക്കി കൊണ്ട് പറഞ്ഞു....
അവർ അകത്തേക്ക് കയറാൻ നിന്നതും പെട്ടന്നാണ് അവിടേക്ക് മറ്റൊരു കാർ വന്നത്....
എല്ലാവരുടെയും ശ്രദ്ധ ആ കാറിലേക്ക് ആയി....
ആ കാറിന്റെ ഡോർ തുറന്നു....അതിന്റെ ഡ്രൈവ് സീറ്റിൽ നിന്ന് ഒരു ഷൂസ് ഇട്ട കാൽ ആണ് ആദ്യം പുറത്തേക്ക് വന്നത്....എല്ലാവരും സൂക്ഷ്മതയോടെ അവിടേക്ക് നോക്കി നിന്നു....
പെട്ടന്ന് അതിൽ നിന്ന് white ഷർട്ടും ബ്ലാക്ക് പാന്റും ഇട്ടു കൊണ്ട് ഒരു gentle മാൻ ഇറങ്ങി വന്നു....അവനെ കണ്ടതും എല്ലാവരുടെയും മുഖം തെളിഞ്ഞു....
പക്ഷെ മീനു മാത്രം അവനെ കണ്ടു ഞെട്ടി തരിച്ചു നില്കുവായുരുന്നു....അവൾക്ക് വിശ്വസിക്കാൻ ആയില്ല....മീനു മഹേഷിനോട് പതിയെ ചോദിച്ചു...
"ഇത് ആരാ മഹേഷേട്ട...."
"ഇവനെ നിനക്കറിയില്ലേ... ഇവനും നിന്ടെ ഒരു മുറ ചെറുക്കനാണ്...ശ്യാം...."
"What........മുറചെറുക്കൻ....????"
മീനു ഇത്തിരി ഉച്ചത്തിൽ ചോദിച്ചു...
"Yeah.... മുറചെറുക്കൻ...നിയ വാക്ക് കേട്ടിട്ടില്ലേ...."
ശ്യാം അവളെ അടുത്തു വന്നു നിന്ന് കൊണ്ട് ചോദിച്ചു....
"കെ...കേട്ടിട്ടുണ്ട്...but നി...നീയെന്റെ മുറ ചെറുക്കൻ ആണെന്ന് എന്ത് കൊണ്ട് അന്നെന്നോട് പറഞ്ഞില്ല...."
മീനു ശ്യാമിന് നേരെ വിരൽ ചൂണ്ടി കൊണ്ട് ചോദിച്ചു....
"ഹാ...ഹാ...അന്ന് എനിക്കും അറിയില്ലായിരുന്നു നീയെന്റെ മുറപ്പെണ്ണ് ആണെന്ന്...പിന്നീട് 'അമ്മ നിങ്ങളെയൊക്കെ ഫോട്ടോ എനിക്ക് snd ചെയ്തു തന്നപ്പോഴാണ് ഞാൻ പോലും ആ സത്യം മനസിലാകുന്നത്...." ശ്യാം
"ഹോ...നോ..." മീനു
"ഏയ്...മീനുസ് എന്ത് പറ്റി..."
ശ്യാം പെട്ടന്ന് അവളെ കയ്യിൽ തൊട്ട് കൊണ്ട് ചോദിച്ചു....
എന്തോ അവൾക്ക് അത് ഇഷ്ടമാവാത്തത് കൊണ്ട് തന്നെ അവൾ അവനിൽ നിന്ന് വിട്ട് നിന്നു....
"ഹോ....ഒന്നിനെ കെട്ടിയെടുത്തിന്ടെ പിന്നാലെ ആണോ അടുത്ത കുരിശ്...."
അനു മെല്ലെ പിറുപിറുത്തു....
"നിയെന്താ അനു പിറുപിറുക്കുന്നെ...." രജീഷ് മാഷ്
"എ... ഏയ് ഒന്നുമില്ല...." അനു
"ഹ്മ്മ...നോക്ക് നമ്മളെ പോലെ അവരും മീനുവിന്ടെ മുറ ചെറുക്കന്മാർ ആണ്...പെട്ടന്ന് അവളെ നി വളക്കാൻ നോക്കിക്കോ...അല്ലെങ്കിൽ അവരിൽ ഒരാൾ തട്ടി എടുത്തു കൊണ്ട് പോവുന്നത് കാണാം....😂"
രജീഷ് മാഷ് കളിയോടെ അവനോട് പറഞ്ഞു....
"ഏട്ട😠" അനു
"ഹോ നിയിങ്ങനെ ദേഷ്യപ്പെടാതെ...ഞാൻ നടക്കാൻ പോവുന്ന ഒരു കാര്യം നിന്നോട് മുൻ കൂട്ടി പറഞ്ഞതല്ലേ😂😂...." രജീഷ് മാഷ്
"ഏട്ട... വെറുതെ എനിക്ക് ഏട്ടനെ തല്ലിയ അനിയൻ എന്ന പേര് വാങ്ങിച്ചു തരരുതെ....." അനു
"അയ്യോ...വേണ്ടയെ..."
എന്നു ചിരിച്ചു പറഞ്ഞു കൊണ്ട് രജീഷ് മാഷ് ശ്യാമിന്റെയും മഹേഷിന്റെയും അടുത്തേക്ക് ചെന്നു......
*🥀PART 19🥀*
"ഹെലോ...am രജീഷ്...."
രജീഷ് മാഷ് അവരെ ഇടയിൽ കയറി നിന്ന് പറഞ്ഞു...
"ഹായ്...am മഹേഷ്...."
"Am ശ്യാം..."
രജീഷ് മാഷ് അവർക്ക് പുഞ്ചിച്ചു കൊടുത്തു....
"Am രാകേഷ്..."
പെട്ടന്ന് രാകേഷ് ഇടയിൽ കയറി പറഞ്ഞതും അവരെല്ലാം ചിരിയോടെ അവനെ നോക്കി.....
"വോ...സാറിനെ എല്ലാർക്കും അറിയാവുന്നതല്ലേ...." മീനു
"നി പോ ഏട്ടത്തി അമ്മേ...." രാകേഷ്
"അയ്യ...ആരെ ഏട്ടത്തി 'അമ്മ...." മീനു
"എന്റെ തന്നെ....ചേച്ചി അല്ലെ എന്റെ ഏട്ടനെ കെട്ടാൻ പോവാണെന്നു പറഞ്ഞേ..." രാകേഷ്
"അയ്യട അത് പറഞ്ഞു എന്ന് കരുത്തിയപ്പോഴേക്ക് ഞാൻ നിന്ടെ ഏട്ടത്തി 'അമ്മ ആവോ..." മീനു
"പിന്നില്ലാതെ....എനിക്ക് ചേച്ചിയെ മതി ഏട്ടത്തി 'അമ്മ ആയി..."
അവൻ മീനുവിനെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു...
"അയ്യോട മോനുസെ നിന്റെയൊരു ആഗ്രഹങ്ങളെയ്..." മീനു
"എന്താ ചേച്ചി...എന്ടെ ഏട്ടത്തി 'അമ്മ സ്ഥാനം ഞാൻ എന്നോ ചേച്ചിക്കായി ഒഴിവാക്കി ഇട്ടതാണ്...അതിലേക്ക് ചേച്ചി വരണം എന്ടെ അബെക്ഷ ആണ്...."
രാകേഷ് കൈ കൂപ്പി കൊണ്ട് പറഞ്ഞതും എല്ലാവരും അവന്ടെ സംസാരം കേട്ടു ചിരിച്ചു...
"പാവമല്ലേ രാകേഷ്... അതോണ്ട് അവന്ടെ ആഗ്രഹം അങ്ങു നടത്തി കൊടുത്തള മീനു..." ലച്ചു
"അതെന്നെ...." സരസു അമ്മായി
"നമൊന്നു ചിന്തിക്കട്ടെ എന്നിട്ട് പറയാം..."
മീനു മഹേഷിനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു....
മഹേഷിന് അതുകൂടെ കണ്ടപ്പോൾ സന്തോഷം അലതല്ലി.... താൻ പറയാതെ തന്നെ തന്ടെ വീട്ടുകാർ അവളെ എനിക്കായി ആലോചിച്ചല്ലോ എന്നാലോചിച്ചപ്പോൾ അവന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു....
അനുവിന് അതൊക്കെ കണ്ടു അവന്ടെ ദേഷ്യം ആളി കത്താൻ തുടങ്ങിയിരുന്നു....അവൻ പാനു മീനുവിന്ടെ അടുത്തു വന്നു അവളെ കയ്യിൽ പിടിച്ചു....
മീനു ഞെട്ടി കൊണ്ട് അനുവിനെ നോക്കി....
അവന്ടെ മുഖം അപ്പോഴും ദേഷ്യത്തിൽ ആയിരുന്നു....അത് മാത്രമല്ല അവൻ മഹേഷിനെ നോക്കി പേടിപ്പിക്കുന്നുമുണ്ടായിരുന്നു....
"മ...മാഷേ...എന്താ ഇത്...."
എന്നും പറഞ്ഞു മീനു അവന്ടെ കൈ വിടുവിപ്പിക്കാൻ നോക്കി....
"ഹേയ്....അരവിന്ത്...how are uh man? "
മഹേഷ് അവന്ടെ നേരെ കൈ നീട്ടി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു...
അതിന് അനു ഇല്ലാത്ത പുഞ്ചിരി മുഖത്തു ഫിറ്റ് ചെയ്തു മീനുവിന്ടെ കയ്യിൽ നിന്ന് വിട്ടു അവനും ഹസ്തദാനം ചെയ്തു....
അപ്പോഴാണ് രമ്യ അവിടേക്ക് വന്നത്....
രമ്യയെ കണ്ടതും ശ്യാമിന്റെ കണ്ണുകൾ വിടർന്നു....എന്താന്നില്ലാതെ അവന്ടെ ഹൃദയം മിടിച്ചു....രമ്യ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം മഹേഷിനെ പോയി കെട്ടിപിടിച്ചു...
"ഏട്ട....." രമ്യ
"രമ്യ കുട്ടി......" മഹേഷ്
"അതേയ് ചേച്ചി ഞാൻ കൂടെ ഇവിടെ ഉണ്ട്..." രാകേഷ്
"ഈ.....രാകുട്ട ആദ്യം ഏട്ടനെ പിടിച്ചു നിന്നെ പിടിക്കാമെന്നു കരുതി..."
എന്നും പറഞ്ഞു മഹേഷിൽ നിന്ന് വിട്ടു നിന്ന് അവൾ രാകേഷിനെ കെട്ടിപിടിച്ചു...
"മതി മക്കളെ ....ഇനി അകത്തു കയറി മതി സ്നേഹപ്രകടനമൊക്കെ...." അപ്പൂപ്പൻ
എല്ലാവരും അത് കേട്ട് അകത്തു കയറാൻ തുടങ്ങി...മീനു മഹേഷിന്റെ കൈ പിടിക്കാൻ പോയതും അനു അവളെ കൈ പിടിച്ചു തന്നോട് ചേർത്തു നിറുതിയാണ് അകത്തേക്ക് വന്നത്....
മീനു പകച്ചു കൊണ്ട് അനുവിനെ തന്നെ നോക്കി നടക്കുവായിരുന്നു...
അനുവും മീനുവും കൈ കോർത്തു പിടിച്ചു നടക്കുന്നത് കണ്ടു രജീഷ് മാഷിന് സന്തോഷമായി......
*****************************______________________________**********************
"അല്ല ശ്യാമേട്ട നിങ്ങളെ കല്യാണമൊന്നുമില്ലേ...." മീനു
എല്ലാവരും ഉച്ച ഭക്ഷണത്തിന് ശേഷം സംസാരിച്ചു കൊണ്ട് ഇരിക്കുവാണ്....
"പിന്നെന്താ....അതിനല്ലേ നിങ്ങൾ 2 മുറപെണ്ണുങ്ങൾ...."
ശ്യാം അത് രമ്യടെ മുഖത്തു നോക്കിയാണ് പറഞ്ഞത്....അനു അത് കണ്ടിരുന്നു...അവന് ശ്യാമിന്റെ മനസിൽ എന്താണെന്ന് മനസിലായി......
അത് കൊണ്ടെന്നെ അവൻ പുഞ്ചിരിച്ചു....
രമ്യ പക്ഷെ ഇതൊന്നും അറിയാതെ അനുവിനെ നോക്കി ഇരിക്കുവായിരുന്നു....
"ഹോ...എന്ന ഞങ്ങളിൽ ഒരാളെ അങ് എടുത്തോ...." മീനു
"അതിനെന്താ...നിങ്ങളിൽ ഒന്നിനെ തീർച്ചയായും ഞാൻ കേട്ടും...."
ശ്യാം താടി ഉഴിഞ്ഞു ഇമ ചിമ്മാതെ രമ്യയെ നോക്കി പറഞ്ഞു....
പെട്ടന്ന് രമ്യ അനുവിൽ നിന്ന് കണ്ണ് തെറ്റിച്ചു വെറുതെ ഒന്ന് ശ്യാമിനെ നോക്കിയതും തന്നെ നോക്കി ചിരിക്കുന്ന ശ്യാമിനെ കണ്ടു അവളും അവനെ നോക്കി ഒന്ന് ചിരിച്ചു....
അത് കണ്ടതും ശ്യാം നെഞ്ചിൽ കൈ വെച്ചു അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു....
അവൾ അവനെ ഒന്ന് തുറുപ്പിച്ചു നോക്കി മുഖം തിരിച്ചു....
പെണ്ണേ....നീയെത്ര മുഖം തിരിച്ചിട്ടും കാര്യമില്ല...നിയേന്റെയ....ഈ ശ്യാമിന്റെ.... നിന്ടെ ഓരോ നോട്ടവും പുഞ്ചിരിയുo എന്റെ മനസിൽ ആണ് പതിയുന്നെ.....
ശ്യാം രമ്യയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് മനസിൽ മൊഴിഞ്ഞു....
"അതേയ്...ആളിയോ... മതി എന്റെ പെങ്ങളെ ഇങ്ങനെ വായിനോക്കിയത്..."
പെട്ടന്ന് ശ്യാമിന്റെ അടുത്തു ഇരിക്കുന്ന മഹേഷ് അവന്ടെ ഷോള്ഡറിൽ തന്ടെ ഷോൾഡർ തട്ടി കൊണ്ട് പറഞ്ഞു.....
അത് കേട്ട് പകച്ചു കൊണ്ട് ശ്യാം അവനെ നോക്കി.....മഹേഷ് അതിന് ഒന്ന് പുഞ്ചിരിച്ചു ശ്യാമിന്റെ തോളിലൂടെ കയ്യിട്ടു കൊണ്ട് പറഞ്ഞു....
"ഈ കാള വാൽ പോക്കുമ്പഴേ നമുക്ക് എന്താ കാര്യമെന്ന് മനസിലാവുമല്ലോ....അതുപോലെ മോൻ അവളെ നോക്കി വെള്ളമിറക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം പിടി കിട്ടി...." മഹേഷ്
അതിന് ശ്യാം മഹേഷിനെ നോക്കി ഒരു അവിഞ്ഞ ഇളി പാസാക്കി....
"മോൻ കൂടുതൽ ഇളിക്കണ്ട....കള്ള കാമുകൻ...അല്ല എന്ന എന്റെ പെങ്ങളോട് ഈ കാര്യം പറയുന്നേ...." മഹേഷ്
"അപ്പോ നിനക്ക് സമ്മതമാണോ...ഞങ്ങളെ ബന്ധത്തിൽ... " ശ്യാം
"സമ്മതമാണെന്നോ....എനിക്ക് നല്ല സന്തോഷമുള്ള കാര്യമാണ്... എന്ടെ പെങ്ങൾ എന്നും നിന്ടെ കൂടെ ഹാപ്പി ആയിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്...."
മഹേഷ് അവിടെ ഇരുന്നു ചിരിക്കുന്ന രമ്യയെ നോക്കി കൊണ്ട് ശ്യാമിനോട് പറഞ്ഞു....
"ആളിയോ... നിന്ടെ പെങ്ങളെ കണ്ണുകൾ നനയാൻ ഞാൻ സമ്മതിക്കില്ല...എനിക്ക് വേണം അവളെ...."
ശ്യാം തിരിച്ചു മഹേഷിന്റെ ഷോള്ഡറിൽ കൂടെ കയ്യിട്ടു കൊണ്ട് പറഞ്ഞു...അതിന് മഹേഷ് അവനെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് തന്ടെ മുൻപിൽ ഇരുന്നു ലച്ചുവിനോട് ശ്രുതിയോടുമൊക്കെ കലപില കൂടുന്ന മീനുവിനെ നോക്കി....
അവളെ ഓരോ കുസൃതികളും അവൻ ഒരു ചിരിയോടെ ആണ് നോക്കിയിരുന്നെ.....
അനു ഇത് കണ്ടതും അവൻ മീനുവിന്ടെ അടുത്തു പോയി ഇരുന്നു....അപ്പോ അവന് അങ്ങനെയാണ് ചെയ്യാൻ തോന്നിയത്....
മീനു അനുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം വീണ്ടും കലപില തുടങ്ങി....
അനു മഹേഷിനെ നോക്കിയപ്പോൾ അവൻ ഇപ്പോഴും ഒരു കൂസലുമില്ലാതെ മീനുവിനെ നോക്കുന്നതാണ് കണ്ടത്....
***************************_________________________________********************
*മഹേഷ്*
മീനു നിന്നെ സ്വന്തമാക്കണമെന്ന ആഗ്രഹത്തോടെ ആണ് ഞാൻ ഈ പ്രാവിശ്യം നാട്ടിലേക്ക് വന്നിരിക്കുന്നെ....നീയെന്റെ ലൈഫ് പാർട്ണർ ആവണമെന്നു ഞാൻ അതിയായി ആഗ്രഹിക്കുന്നു പെണ്ണേ....
നിന്ടെ ഓരോ കുസൃതികളും കാണുമ്പോൾ നിന്നോടുള്ള ഇഷ്ടം കൂടി കൊണ്ടിരിക്കുവാണ് എനിക്ക്....ഒരിക്കലും നിന്ടെ സമ്മതമില്ലാതെ ഞാൻ നിന്നെ കേട്ടില്ല....
നിന്ടെ പൂർണ സമ്മതത്തോടെ മാത്രമേ നിന്നെ ഞാനെന്റെ ഭാര്യ ആക്കു... നിനക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ ഒരിക്കലും നിന്നെ നിര്ബന്തിക്കില്ല....
മീനുവിനെ നോക്കി മഹേഷ് പതിയെ മൊഴിഞ്ഞു.........
****************************_________________________________*******************
"ശ്രുതി...ടി നി മെല്ലെ അവിടെ നിന്ന് എണീറ്റു വാ...നമുക്ക് മാറി നിന്ന് സംസാരിക്കാം..."
ശ്രുതിയുടെ അടുത്തിരുന്ന രജീഷ് മാഷ് പതിയെ അവളോട് പറഞ്ഞു...
"ഇല്ല ഏട്ട...ആരെങ്കിലും കണ്ടാലോ..." ശ്രുതി
"ആരും കാണില്ല...നി വാ..ഞാൻ അവിടെ ഉണ്ടാകും..."
എന്നും പറഞ്ഞു രജീഷ് മാഷ് പോയി...കുറച്ചു കഴിഞ്ഞപ്പോൾ ശ്രുതിയുo ഇരുന്നിടത്തു നിന്ന് എണീറ്റു....
"നിയെങ്ങോട്ടാ..."
ശ്രുതി എണീറ്റത് കണ്ടു മീനു ചോദിച്ചു...
"ഞാ...ഞാൻ ഒന്ന് ബാത്റൂമിലേക്ക്..."
ശ്രുതി പെട്ടന്ന് മനസിൽ വന്ന കള്ളം അങ് മീനുവിനോട് പറഞ്ഞു....
"ഹ്മ്മ..."
മീനു അതിന് ഒന്ന് അമർത്തി മൂളി....
ശ്രുതി വേഗം അവിടെ നിന്ന് രജീഷ് മാഷിന്റെ അടുത്തേക്ക് വന്നു....
"എന്താ ഏട്ട...മീനുവിന് നല്ല സംശയമുണ്ട്..." ശ്രുതി
"മീനുവിന് അല്ലെ അത് കുഴപ്പമില്ല..."
എന്നും പറഞ്ഞു കൊണ്ട് ശ്രുതിയുടെ കൈ പിടിച്ചു വലിച്ചു തന്നോട് ചേർത്തു നിറുത്തി...
ശ്രുതിക്ക് ആകെ നാണം വരുന്നുണ്ടായിരുന്നു...അതുകൊണ്ടെന്നെ അവളെ കവിളൊക്കെ ഒന്ന് കൂടെ ചുവന്നു തുടുത്തു....
രജീഷ് മാഷ് അവളെ മുഖത്തു വിരിയുന്ന ഭാവം സസൂക്ഷ്മം നോക്കി...പിന്നെ പതിയെ അവളെ മൂർതാവിൽ ചുംബിച്ചു...
ശ്രുതി നാണത്തോടെ ഒന്ന് ചിരിച്ചു....
"2 ദിവസായി നിന്നെ ഇങ്ങനെ എന്റെ അടുത്തു കിട്ടിയിട്ട്...." രജീഷ് മാഷ്
"ഞാൻ എങ്ങനെ വരനാ....ആരെങ്കിലും കണ്ടാലോ എന്ന പേടിയാ...." ശ്രുതി
"ഹ്മ്മ...എത്രയും പെട്ടന്ന് ഒരു താലി ഈ കഴുത്തിൽ ചാർത്തണം...എന്ന പിന്നെ പേടിക്കണ്ടല്ലോ...." രജീഷ് മാഷ്
"അത് കേട്ട് ശ്രുതിയുടെ കണ്ണുകൾ വിടർന്നു....
പെട്ടന്നാണ് രജീഷ് മാഷിന്റെ ശ്രദ്ധയിൽ അവളെ ചുണ്ടുകൾ പെട്ടത്....
രജീഷ് മാഷ് പതിയെ അവളെ മുഖത്തോട് തന്ടെ മുഖം അടുപ്പിച്ചു കൊണ്ട് അവളെ അധരങ്ങൾ കവർന്നു....
ഇരുവരും മത്സരിച്ചു കൊണ്ട് പരസ്പരം അധരങ്ങൾ നുണഞ്ഞു കൊണ്ടിരുന്നു....എത്ര നുണഞ്ഞിട്ടും മതിയാകാത്തത് പോലെ തോന്നി.....
വായിൽ രക്തത്തിന്റെ ചുവ അനുഭവപ്പെട്ടതും ശ്രുതി രജീഷ് മാഷിൽ നിന്ന് വിട്ടു നിൽക്കാൻ നോക്കിയെങ്കിലും രജീഷ് മാഷ് അതിഞ്ഞു സമ്മതിച്ചില്ല....
ഇരുവർക്കും ശ്വാസം മുട്ടുന്നത് പോലെതോന്നിയപ്പോൾ കിതച്ചു കൊണ്ട് അധരങ്ങൾ സ്വതന്ത്രമാക്കി പരസ്പരം ഒന്ന് നോക്കി....
ശ്രുതിക്ക് നാണം കൊണ്ട് രജീഷ് മാഷിനെ നോക്കാൻ തന്നെ പറ്റുന്നുണ്ടായിരുന്നില്ല....
"പെണ്ണേ നിന്ടെ ഈ നാണം പോലും എനിക്കിപ്പോ ഒരു ഹരമാണ്..."
ശ്രുതിയുടെ മുഖം പിടിച്ചുയർത്തി കൊണ്ട് അവളെ കണ്ണിൽ നോക്കി ആർദ്രമായി രജീഷ് മാഷ് പറഞ്ഞു അവളെ ഇറുകെ പുണർന്നു....പിന്നെ വിട്ടു നിന്നു അവളോട് പറഞ്ഞു...
"നിയിനി പൊക്കോ... നിന്നെ വിടാൻ ആഗ്രഹമില്ല...പക്ഷെ ആരെങ്കിലും കണ്ടാൽ നിനക്കാണ് പ്രശനം...അതോണ്ട് പൊക്കോ...." രജീഷ് മാഷ്
ശ്രുതി വേഗം അവിടെ നിന്ന് ആരും കാണാതെ തിരിച്ചു മീനുവിന്ടെ അടുത്തു വന്നിരുന്നു...അപ്പോഴും അവളെ മുഖം നാണം കൊണ്ട് തുടുത്തിട്ടായിരുന്നു...മീനു എന്ത് കൊണ്ടോ അത് ശ്രദ്ധിച്ചിരുന്നില്ല....
**************************__________________________________********************
അനു മീനുവിന്ടെ കയ്യെടുത്തു തന്ടെ കയ്യോട് ചേർത്തു പിടിച്ചു മഹേഷിനെ നോക്കി വിജയി ഭാവത്തിൽ ചിരിച്ചു...മീനുവണെലോ ഈ മാഷിന് ഇതെന്താ പ്രാന്ത് ആയോ എന്ന നിലക്ക് അവനെ നോക്കി കൈ വിടുവിപ്പിച്ചെങ്കിലും അതേ സ്പീഡിൽ അവൻ തിരിച്ചു അവളെ കൈ പിടിച്ചു........
*🥀PART 20🥀*
~~~~~~~~~~~~~
ഇതിപ്പോ എനിക്ക് പ്രാന്തയതാണോ അതോ മാഷിന് പ്രാന്തയതോ....????അതോ ഇനി ഞാൻ സ്വപ്നം കാണുവാണോ മാഷ് എന്റെ കൈ പിടിക്കുന്നത്....ഒന്ന് മാഷിന്റെ കയ്യിൽ തന്നെ നുള്ളി നോക്കാം....
ഇനി അഥവാ സ്വപ്നമല്ലെങ്കിൽ എന്റെ കൈ നുള്ളിയാൽ വേദനിക്കുലേ അതോണ്ടാണ് മാഷിന്റെ കയ്യിൽ നുള്ളുന്നെ...😝
എന്ടെ ഓരോ ഫുദ്ധികളെയ്....am ആം appriciate me... ഹോ എനിക്ക് തന്നെ എന്ടെ ബുദ്ധിയിൽ അഭിമാനം തോനുന്നു....ഇങ്ങനത്തെ ബുദ്ധി ഒക്കെ എന്നെ പോലുള്ള ജീനിയസ് മാർക്കെ ഉണ്ടാവു😌
"മീനു തള്ളൽ ഓവർ...ഓവർ...." 【മനസ്】
"മനസേ this is not തള്ളൽ...തിസ് is naked സത്യം....."
"Naked സത്യമോ അതെന്തുവ...." 【മനസ്】
"ഹോ അത് പോലും അറിയാത്ത മനസ്...naked സത്യം എന്നാൽ നക്നമായ സത്യം എന്നാണ്...."
"ഓഹോ...അതെന്താ സത്യത്തിന് തുണി ഉടുത്താൽ...." 【മനസ്】
അത് ശരിയല്ലോ...സത്യത്തിന് ഒരു തുണിയൊക്കെ ഉടുത്തൂടെ.... ഹും.....
*"മീനു...മീനു"*
പെട്ടന്ന് ശ്രുതിയും ലച്ചുവും മീനുവിനെ കുലുക്കി വിളിച്ചപ്പോഴാണ് അവളും മനസും തമ്മിലുള്ള സംസാരം നിറുത്തിയത്....
അവളൊന്ന് ചുറ്റിനും നോക്കിയപ്പോൾ എല്ലാവരും അകത്തേക്ക് പോയിട്ടുണ്ട്....അവളെ കയ്യിലേക്ക് ഒന്ന് നോക്കിയപ്പോൾ കയ്യും സ്വാതന്ദ്രമാണ്... ഇതൊക്കെ എപ്പോ.... മാഷ് എപ്പോഴാ എന്ടെ കയ്യിൽ നിന്ന് വിട്ടെ....ഞാനറിഞ്ഞില്ലല്ലോ....ഇനി ശേരിക്ക് ഞാൻ സ്വപ്നം കണ്ടത് തന്നെയാണോ....ആവുമായിരിക്കും....
മീനു ഇതും ചിന്തിച്ചു വീണ്ടും ചുറ്റിനും ഒന്ന് കൂടെ നോക്കി....
"എടി മീനു...ടി...നിനക്ക് എന്ത് പറ്റി...നിയെന്തുവ ഈ ചുറ്റിനും നോക്കുന്നെ...." ശ്രുതി
"ഏഹ്...ഏയ്...ഒന്നുല്ല...എല്ലാരും എപ്പോഴാ അകത്തേക്ക് പോയെ...." മീനു
"അവരൊക്കെ എപ്പഴേ പോയി...മോൾ ഇവിടെ ഇരുന്നു പകൽ സ്വപ്നം കാണുവല്ലായിരുന്നോ😂"
ലച്ചു കളിയാക്കി കൊണ്ട് പറഞ്ഞു....
"നി വാ മീനു...ചായ കുടിക്കെണ്ടേ...." ശ്രുതി
"വേണം...വേണം അത് വിട്ടു ഒരു കളിയുമില്ല..."
അത്ര സമയം ഓരോന്ന് ആലോചിച്ചിരുന്ന മീനു അകത്തേക്ക് ഓടി കയറിയതും എതിരെ വന്ന മാഷിനെ കൂട്ടി ഇടിച്ചു രണ്ടും ബാലൻസ് കിട്ടാതെ നിലത്തേക്ക് വീണു....
വീണ വീഴ്ചയിൽ മീനുവിന്ടെയും മാഷിൻടെയും അധരങ്ങൾ പരസ്പരം കൂട്ടി മുട്ടി....
മീനു മാഷിന്റെ മുകളിലാണ് കിടക്കുന്നത്....മാഷ് ഇമ ചിമ്മാതെ മീനുവിന്ടെ കണ്ണിലേക്ക് തന്നെ നോക്കുന്നുണ്ട്....അറിയാതെ മീനുവും ആ നോട്ടത്തിൽ ലയിച്ചു പോയി...
മാഷ് പതിയെ മീനുവിന്ടെ മുന്നിലേക്ക് വീണ മുടിയിഴകൾ അവളുടെ ചെവിയുടെ പുറകിലേക്ക് ആക്കി കൊടുത്തു....
എന്നിട്ട് അവളെ തുടുത്ത കവിളിൽ തന്ടെ അധരങ്ങൾ പതിപ്പിച്ചു....
വീണ്ടും ഇമ ചിമ്മാതെ അവളെ കണ്ണിലേക്ക് തന്നെ നോക്കാൻ തുടങ്ങി....
************************________________________*************____________________
"എടി ശ്രുതിയെ എന്താപ്പോ ഈ കാണുന്നെ ലൈവ് റോമാൻസോ...."
മീനുവിന്ടെ പിന്നാലെ വന്ന ലച്ചു ശ്രുതിയെ നോക്കി കൊണ്ട് ചോദിച്ചു...
"യായ...നല്ല മായം ചേർക്കാത്ത റൊമാൻസ്....ഞാൻ ഒന്ന് കാണട്ടെ...." ശ്രുതി
"എന്ന ഞാനും കാണും..."
രണ്ടും അവിടെ നിന്ന് മാഷിനേയും മീനുവിനെയും തന്നെ വീക്ഷിക്കാൻ തുടങ്ങി....
***************************
"പെണ്ണേ നിന്ടെ ഈ കണ്ണുകൾ എന്നോട് ഒരായിരം കഥകൾ പറയുന്നു...."
മാഷ് ആർദ്രമായി മീനുവിന്ടെ കണ്ണിൽ നോക്കി പറഞ്ഞു...
"കഥയോ...ഏത് കഥയ മാഷേ...." മീനു
"അതെന്നെ ഏത് കഥയാവും ലച്ചു..."
ബാക്കിൽ നിൽക്കുന്ന ശ്രുതി ലച്ചുവിനെ തോണ്ടി കൊണ്ട് ചോദിച്ചു...
"മീനുവിന്ടെ കണ്ണല്ലേ കഥ പറയുന്നേ...വല്ല ഡോറയോ ടോം ആൻഡ് ജെറിയോ വല്ലോ ആവും...." ലച്ചു
"എന്നാലും ഈ കണ്ണേങ്ങനെയ കഥ പറയ..." ശ്രുതി
"ആ...എനിക്കറിയില്ല...നി എന്റെ കോണ്സണ്ട്രഷൻ കളയല്ലേ...ഞാൻ അവരെ ഒന്ന് നോക്കട്ടെ...." ലച്ചു
"വോ....ഞാനും നോക്കുവാ...." ശ്രുതി
"എന്ടെ പൊന്ന് മോളെ ഒരു കഥയുമില്ലായെ...."
പെട്ടന്ന് മാഷ് റൊമാന്റിക് മൂഡിൽ നിന്ന് വെളിയിലേക്ക് വന്നു കൊണ്ട് പറഞ്ഞു...മാഷിന് അവളെ ആ ചോദ്യം കേട്ടപ്പോഴാണ് ബോധം വന്നതും....
മാഷ് എണീക്കാൻ നോക്കിയപ്പോ മീനു മാഷിനെ നോക്കി കിടക്കുന്നതാണ് കണ്ടത്...
ഇവൾ നോക്കി നോക്കി എന്ടെ കണ്ട്രോൾ കളയും......
ഹോ അനു നി എന്തോക്കെയ ചിന്തിക്കുന്നെ....【മനസ്】
"ശേ...പറയുമ്പോലെ എന്തോക്കെയ ചിന്തിക്കുന്നെ....ഈ കുരിപ്പിനെ കണ്ട അപ്പോ വേണ്ടാത്ത ഓരോന്നെ ഞാൻ ചിന്തിക്കും ചെയ്യുള്ളു....വേഗം ഇവിടുന്ന് എണീക്കലാണ് ഫുദ്ധി...അല്ലെങ്കിൽ ആരെങ്കിലും കാണും...
അനു ഇതും മനസിൽ പറഞ്ഞു മീനുവിനെ നോക്കി.....അവളിപ്പോഴും മാഷിനേയും നോക്കി അങ്ങനെ കിടക്കുവ...
"വൗ....എന്താണിവിടെ റോമാൻസോ...."
എന്നുചോദിച്ചു കൊണ്ട് രജീഷ് മാഷും രംഗ പ്രവേഷണം നടത്തി....
"ഹു...ഏട്ടന്ടെ ഒരു കുറവ് കൂടെയെ ഉണ്ടായിരുന്നുള്ളു...ഇപ്പോ അതും ആയി..." ശ്രുതി
"യായ...." ലച്ചു
അനുവും മീനുവും ഒരു പോലെ രജീഷ് മാഷിനെ നോക്കി....
"നിങ്ങൾ രണ്ടും എന്താ എന്നെ ഇങ്ങനെ നോക്കുന്നെ....ആദ്യമായിട്ട് കാണുവാണോ എന്നെ...."
രജീഷ് മാഷ് അനുവിനെയും മീനുവിനെയും നോക്കി കൊണ്ട് ചോദിച്ചു...
"ഈ...ഇങ്ങനെയൊരു സാഹചര്യത്തിൽ ആദ്യമായിട്ട് കാണുവാ..." മീനു
"ഓഹോ...അപ്പോ അതാണ്..." രജീഷ് മാഷ്
"ഹാ അതെന്നെണ്...." മീനു
"അല്ല അനു നിയിന്ന് മീനുവിന്ടെ ദേഹത്തു തന്നെ കിടക്കാമെന്നു ഉദ്ദേശിച്ചിരിക്കുവാണോ...." രജീഷ് മാഷ്
അത് കേട്ടപ്പോഴാണ് അനുവിന് വീണ്ടും ബോധം വന്നത്😂....അവൻ മീനുവിന്ടെ ദേഹത്തു നിന്ന് എണീറ്റു....
"അതേയ്...ഇനി എന്നെയൊന്ന് എണീപ്പിക്കോ..." "മീനു
അനു അവളെ അടുത്തു പോയി അവൾക്ക് നേരെ കൈ നീട്ടി....
അവൾ അവന്ടെ കയ്യിൽ തന്ടെ കയ്യ് വച്ചു അവൻ അപ്പോൾ തന്നെ അവളെ പിടിച്ചു വലിച്ചതും അവൾ പെട്ടന്ന് തന്നെ അനുവിന്ടെ നെഞ്ചിൽ തട്ടി നിന്നു.......
അനു അവളെ അരക്കെട്ടിൽ തന്ടെ കൈ വെച്ചു അവളെ കണ്ണിലേക്ക് തന്നെ നോക്കി....
"ഹോ...എന്തൊരു കഷ്ടമാണ്...ഒരു റൊമാൻസ് കഴിഞ്ഞപ്പോഴേക്ക് അടുത്തത്...."
മീനു മെല്ലെ പിറുപിറുത്തു....
"ഹോ ഈ മോൻ എന്ത് റൊമാന്റിക...." ശ്രുതി
"ശരിയാ...." ലച്ചു...
ദൈവമേ ഇവർ വീണ്ടും റോമൻസിലോ..... രജീഷ് മാഷ്
"പൊന്ന് മാഷേ മതി എന്ടെ കണ്ണിലേക്ക് ഇങ്ങനെ നോക്കിയത്...എന്ടെ കണ്ണിൽ നിന്ന് വെള്ളം വരാൻ തുടങ്ങി...."
മീനു പെട്ടന്ന് കുറച്ചു ഉച്ചത്തിൽ പറഞ്ഞതും അനു ഒന്ന് പകച്ചു കൊണ്ട് മീനുവിനെ മോചിപ്പിച്ചു....
"ശേ...."
ലച്ചുവും ശ്രുതിയും.ഒപ്പം പറഞ്ഞു....
അത് correct ആയിട്ട് മാഷും മീനുവും രജീഷും കേട്ടു....അവർ മൂന്നും ആ രണ്ടെണ്ണതിനെ തന്നെ ഫോക്കസ് ചെയ്തു....
"ഈ....അത് പിന്നെ ഒരു റൊമാൻസ് മീനു കുളമാക്കി😁😌..."
ശ്രുതി ഇളിച്ചു കൊണ്ട് അവരെ നോക്കി പറഞ്ഞു...മീനു അവളെ ഒന്ന് തറപ്പിച്ചു നോക്കിയതും അവൾ വീണ്ടും ഇളിച്ചു....
"നിനക്ക് പറഞ്ഞ മതി...ആ മാഷിന്റെ ഒടുക്കത്തെ വൈറ്റ് ഫുൾ ഞാനാ താങ്ങിയെ...ഹോ എന്ന വൈറ്റ....അതേയ് മാഷ് നിങ്ങൾ വല്ലോ കല്ല് ആണോ കഴിക്കുന്നെ....
ഇത്രക്കൊന്നും വൈറ്റ് പാടില്ല ട്ടോ... എന്റെ നാടു...."
മീനു എല്ലാവരെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു..
അനുവണെലോ ആകെ ചമ്മി നിക്കുവാണ്....എല്ലാവരും അത് കേട്ട് ചിരിച്ചു...
അപ്പോ അനുവിന് ദേഷ്യം വന്നതും അവൻ എല്ലാത്തിനെയും തുറുപ്പിച്ചു നോക്കി....
അപ്പോ എല്ലാതിന്ടെയും ചിരി സ്വിച്ച് ഇട്ട പോലെ നിന്നു....പിന്നെ കുറച്ചു നിമിഷം കഴിഞ്ഞപ്പോൾ ആദ്യത്തേക്കാൾ പവറിൽ മീനു അല്ലാതെ എല്ലാരും ചിരിച്ചു....
അനുവിന് അതൊക്കെ കണ്ടു ദേഷ്യം വന്നിട്ട് അവൻ തന്ടെ മുറിയിലേക്ക് പോയി.....
*എത്ര വഴുകി ആണെങ്കിലും നിന്നെയും അനുവിനെയും ഞാൻ ഒന്നിപ്പിക്കും മീനു...കാരണം അവന്ടെ പെണ്ണാവൻ നിന്നെക്കാൾ യോഗ്യത മാറ്റർക്കുമില്ല....അതുമല്ല അവന്ടെ കലിപ്പിന് ഒപ്പം പിടിച്ചു നിൽക്കാൻ നിന്നെ കൊണ്ടേ സാധിക്കു.........
നി മതി എന്ടെ അനുവിന്ടെ പെണ്ണായി....നിയാണ് അവന്ടെ ഭാര്യ....എത്രയും പെട്ടന്ന് നിങ്ങളെ കാര്യത്തിൽ ഒരു തീരുമാനം എടുത്തെ പറ്റു....ഇനിയും എന്ടെ അനുവിന് പഴയ പോലെ സങ്കടം ഉണ്ടാവാനുള്ള ഒരിട വരുത്താൻ പാടില്ല.......നിന്നെ അനുവിന്ടെ മാത്രം ആക്കി മാറ്റണം.....*
അനു പോയ വഴിയേ നോക്കി ഇതും മനസിൽ പറഞ്ഞു ഒന്ന് ശ്വാസം വലിച്ചു വിട്ടു രജീഷ് മാഷ് മീനുവിനെ നോക്കിയപ്പോൾ അവൾ ശ്രുതിയോടും ലച്ചുവിനോടും എന്തോക്കെയോ പറയുന്നതും ചിരിക്കുന്നതുമാണ് കണ്ടത്....
അവരെ മൂന്ന് പേരെയും കളി ചിരി കണ്ടു അറിയാതെ രാജീഷ് മാഷിന്റെ ചൊടികളിലും ഒരു പുഞ്ചിരി വിരിഞ്ഞു......
"എന്നാലും മോനോട് നിന്ടെ കണ്ണ് ഏത് കഥയാവും പറഞ്ഞിട്ടുണ്ടാവ...." ശ്രുതി
"എന്ടെ ജന്മകഥാ😂" മീനു
"ഒന്ന് പോയെടി...നല്ലൊരു റൊമാൻസിൽ ആരെങ്കിലും ദുരന്തങ്ങൾ പറയോ..." ലച്ചു
"പൊടി പിശാശ്ശേ...."
മൂന്നും കൂടെ അവിടെ നിന്ന് കലപില ഉണ്ടാക്കി.....
************************
"അതേയ് മക്കളെ ഇനി ലച്ചു മോളെ കല്യാണത്തിന് അധികം ദിവസങ്ങൾ ഒന്നുമില്ല....അതു കൊണ്ട് തന്നെ നാളെ നമുക്ക് പോയി ഡ്രെസ്സും ആഭരണങ്ങളുമൊക്കെ വാങ്ങിക്കണം..."
രാത്രി എല്ലാവരും ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ അപ്പൂപ്പൻ പറഞ്ഞു....
"അയ്ക്കോട്ടെ...നമുക്ക് നേരത്തെ തന്നെ ഇറങ്ങാം...എങ്കിലെ സന്ധ്യക്ക് മുൻപ് തിരിച്ചെത്താൻ പറ്റു...." ചന്ദ്രൻ
"ഹാ...അത് നി പറഞ്ഞത് ശരിയാ..." ശ്യാമിന്റെ അച്ഛൻ....
അങ്ങനെ ഓരോരുത്തരായി ഭക്ഷണം കഴിച്ചു എഴുന്നേറ്റു പോയി....ശ്രുതിയുടെയും മീനുവിന്ടെയും ലച്ചുവിന്ടെയും കഴിഞ്ഞതും അവർ നേരെ തങ്ങളുടെ മുറിയിലേക്ക് വന്നു....
ലച്ചുവിന്ടെ ശിവേട്ടൻ വിളിച്ചത് കൊണ്ട് അവൾ പെട്ടന്ന് മുറിയിൽ കയറി ഡോറടച്ചു....
"ഹാവൂ...നാളെ ഡ്രെസ് എടുക്കാൻ പോവോണ്ട് കോളേജിൽ പോകേണ്ട...." മീനു
"ഹാ...അല്ല നമ്മൾ രണ്ടും എന്ത് ഡ്രെസ്സ എടുക്ക...." ശ്രുതി
"അതെന്താ ഇത്ര ആലോചിക്കാൻ ജീൻസും ടോപ്പും... " മീനു
"അത് വേണ്ട മീനു...വേറെ എന്തെങ്കിലും എടുക്കാം...ഇത് കല്യാണമല്ലേ...." ശ്രുതി
"ഹ്മ്മ...എന്ന ഫ്രോക് ആകിയല്ലോ..." മീനു
"ഫ്രോക് വേണ്ട...skirt ആകിയാലോ..." ശ്രുതി
"അത് വേണ്ട...നമുക്ക് ഒരു വെറൈറ്റി ക്ക് സാരി ഉടുത്താലോ...." മീനു
"അത് കൊള്ളാം.... അപ്പോ സാരി ഫിക്സ്...." ശ്രുതി
"ക്കെയ്...."
എന്നും പറഞ്ഞു മീനു ബെഡിലേക്ക് മറിഞ്ഞു....പിന്നാലെ ശ്രുതിയും വന്നു അവളെ കെട്ടിപിടിച്ചു കിടന്നു....
നിദ്ര ദേവി പുല്കിയതും ഇരുവരും ഉറക്കത്തിലേക്ക് വീണു....
**********************
രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കം ഞെട്ടി ഉണർന്ന മീനു പുറത്തു നിന്ന് എന്തോ ശബ്ദം കേട്ടപ്പോൾ മെല്ലെ മുറിയുടെ ഡോർ തുറന്നു പുറത്തേക്കിറങ്ങി....
നോക്കുമ്പോൾ ആരോ മുറിയുടെ കുറച്ചപ്പറത്തായി ഒഴിഞ്ഞ ഒരു ഭാഗത് ഇരിക്കുന്നതാണ് കണ്ടത്...മീനു അയാളുടെ അടുത്തേക്ക് പതിയെ ചെന്നു...ചുറ്റിനും ചെറിയൊരു വെളിച്ചമുണ്ട്...
ആരാവും ഈ സമയത്തു ഇവിടെ വന്നിരിക്കുന്നെ....????ഈ വീട്ടിൽ ഉള്ള വെല്ല കള്ള കാമുകന്മാരും ആവും...കാമുകിയോട് സൊള്ളാൻ വന്നിരിക്കവും...ഇന്ന് ഞാൻ അതൊക്കെ പൊളിച്ചു അടുക്കി തരും....
മീനു ഇതെല്ലാം മനസിൽ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു....
അയാൾ അങ്ങോട്ട് തിരിഞ്ഞു ഇരിക്കുന്നത് കൊണ്ട് മീനു വന്നതൊന്നും അറിഞ്ഞിട്ടില്ല....അയാളുടെ ഷോള്ഡറിൽ കൈ വെച്ചതും അയാൾ പെട്ടന്ന് മീനുവിനെ തിരിഞ്ഞു നോക്കി....
ആ ആളെ കണ്ടതും മീനു പേടിച്ചു അലറി....
*🥀PART 21🥀*
____________________
""അമ്മേ...യക്ഷൻ....""
ഇതും പറഞ്ഞു കൊണ്ട് മീനു ഉറക്കിൽ നിന്ന് ഞെട്ടി എഴുന്നേറ്റു....
"മീനു.....മീനു....എന്ത് പറ്റി....." ശ്രുതി
"എ... ഏഹ്..."
മീനു ബോധമില്ലതെ ചുറ്റും നോക്കി....
"ശ്രുതി...എടി പുറത്തു...പുറത്തു യക്ഷൻ ഉണ്ട്...." മീനു
"യ...യക്ഷനോ...അതെന്തുവ സാദനം...." ശ്രുതി
"എടി...യക്ഷി പെണ്ണ് പ്രേതം...യക്ഷൻ ആണ്...അതായത് ആൺ പ്രേതം...." മീനു
"ഏഹ്....അതിന് നിയെങ്ങനെ പുറത്തുതെ കാഴ്ച കണ്ടെ ...." ശ്രുതി
"ശെരിയല്ലോ...അതെങ്ങനെ ഞാൻ കണ്ടെ...." മീനു
"എന്നോടാണോ ചോദിക്കുന്നെ...നിയല്ലേ കണ്ടേ...." ശ്രുതി
*ടക്.... ടക്*
"ഹ്മ്മ...ഡോറിൽ കൊട്ട് തുടങ്ങി...ഞാൻ പോയി തുറക്കട്ടെ..."
എന്നും പറഞ്ഞു ശ്രുതി പോയി ഡോർ തുറന്നു....
മാഷും...രജീഷും....ലച്ചുവുമാണ്....
"എന്താ ഇവിടെ....ആരാ അലറിയെ...." മാഷ്
"അതൊന്നുമല്ല മോനെ...ഈ മീനു വെറുതെ...." ശ്രുതി
"വെറുതെയൊന്നുമല്ല...ഞാൻ യക്ഷനെ കണ്ടിട്ട് അലറിയതാ...." മീനു
"യക്ഷനോ...🙄😵" മാഷ്....രജീഷ്...ലച്ചു
"ഹാ യക്ഷൻ തന്നെ...." മീനു
"യക്ഷൻ...അതെന്താ..." ലച്ചു
"യക്ഷൻ പറഞ്ഞ ആൺ പ്രേതം..." മീനു
"പ്രേതോ..."
എന്നും അലറി കൊണ്ട് ലച്ചു ഓടി മീനുവിന്ടെ അടുത്തു പോയി ഇരുന്നു....
"എന്നിട്ട് എവിടെ പ്രേതം..." രജീഷ്
"ആ...അത് പുറത്ത് ഉണ്ട്...." മീനു
"ഏഹ്...പുറത്തോ..."
എന്നും ചോദിച്ചു രജീഷ് മാഷ് മെല്ലെ വന്നു ശ്രുതിയുടെ അടുത്തു നിന്നു...അനു മാത്രം നിന്നിടത്തു നിന്ന് അനങ്ങിയില്ല....
"നിനക്കുള്ള ബെഡ് ഇപ്പോൾ തന്നെ ബുക്ക് ചെയ്യണം..." അനു
"എന്ത് ബെടാ മാഷേ...😌" മീനു
"ഉളംപാറയിലെ ബെഡ് ആണ്....അവൾ ഓരോ സ്വപ്നവും കണ്ടു പിച്ചും പെയ്യും പറയാൻ നിക്ക.... അത്വിശ്വസിക്കാൻ കുറച്ചു മണ്ഡന്മാരും...മണ്ടികളും...."
അനു കുറച്ചു ദേഷ്യത്തോടെ പറഞ്ഞു...
"മാഷേ അതിന് ഇവിടെ മണ്ടന്മാർ ഇല്ലല്ലോ...മണ്ടൻ ഉള്ളു...ഇനി മാഷ് മാഷിനെ കൂടെ ചേർത്താണ് മണ്ടന്മാർ എന്ന് പറഞ്ഞേ... അല്ല ഞാൻ രജീഷേട്ടനെ മാതൃള്ളു മണ്ടനായി ഇവിടെ കണ്ടേ......." മീനു
"പെങ്ങളെ....."
രജീഷ് മാഷ് മീനുവിനെ നോക്കി ദയനീയമായി വിളിച്ചു....
അനു അവളെ സംസാരം കേട്ടു ആകെ കിളി പോയി നിക്കുവാണ്....
"എന്താ അങ്ങളെ...." മീനു
"ഒന്നുമില്ല....എന്റെ പെങ്ങൾക്ക് ഒന്നുമില്ല..."
രജീഷ് മാഷ് അവളെ അടുത്തു വന്നു തലയിൽ തലോടി കൊണ്ട് പറഞ്ഞു....
"അതിന് ആര് പറഞ്ഞു എനിക്ക് എന്തെങ്കിലും ഉണ്ടെന്ന്🙄..." മീനു
"നിന്ടെ പെരുമാറ്റത്തിൽ നിന്ന് മനസിലായി...മോളെ...ഇനി അധികം ഒന്നും പറയണ്ട..." രജീഷ് മാഷ്
"മതി...ഏട്ടൻ വന്നേ പോകാം..."
ഇതും പറഞ്ഞു കൊണ്ട് അനു മുറിക്ക് വെളിയിലേക്ക് ഇറങ്ങി....
രജീഷ് മാഷ് ഒന്ന് ശ്രുതിയെ നോക്കിയ ശേഷം അനുവിന്ടെ കൂടെ മുറിയുടെ പുറത്തേക്ക് പോയി......
"എടി ശെരിക്കും പ്രേതം ഉണ്ടായിരുന്നോ...." ലച്ചു
"ഉണ്ടായിരുന്നു...ഞാൻ സ്വപ്നത്തിൽ ശേരിക്ക് കണ്ടതാ...." മീനു
"സ്വപ്നമായിരുന്നോ... തെണ്ടി... വെറുതെ എന്ടെ ഉറക്കവും കളഞ്ഞു വന്നു...."
എന്നും പറഞ്ഞു ലച്ചുവും പോയി....
ബാക്കി ഉള്ളവരൊന്നും എഴുന്നേറ്റിട്ടില്ലായിരുന്നു... എല്ലാവരും നല്ല ഉറക്കിൽ ആയിരുന്നു....
ശ്രുതി പോയി ഡോറടച്ചു വന്നതും മീനു വേഗം ബെഡിൽ കയറി കിടന്നു.....
"എന്നാലും ആ യക്ഷൻ എവിടെ പോയോ ആവോ...." മീനു
"മിണ്ടാതെ കിടന്നോ അതാ നിനക്ക് നല്ലത് അവളെയൊരു യക്ഷൻ....ബാക്കി ഉള്ളവരുടെ ഉറക്കം കളായനായിട്ടു...."
എന്നും പറഞ്ഞു കൊണ്ട് ശ്രുതി തിരിഞ്ഞു കിടന്നു....
***************************
"അതേയ് എല്ലാവരും പെട്ടന്ന് ഒരുങ്ങണം... വേഗം കടയിൽപോവാനുള്ളതാ.... നിങ്ങൾക്കൊക്കെ ഡ്രെസ് എടുത്തു കഴിയുമ്പോൾ തന്നെ സമയം വഴുകും...." അപ്പൂപ്പൻ
അത് കേട്ടതും എല്ലാവരും പെട്ടന്ന് തന്നെ അവനവരുടെ മുറിയിലേക്ക് നടന്നു....
"മീനുവേ...." മഹേഷ്
"എന്താ മഹേഷേട്ട...." മീനു
"ഒന്നുമില്ല...."
മഹേഷ് ഒരു കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു....
"ഹ്മ്മ...".
എന്നും മൂളി കൊണ്ട് മീനു വേഗം മുറിയിലേക്ക് കയറി....എന്ത് ഡ്രെസ് ഇടും....
മീനു ഷെൽഫ് മുഴുവൻ തപ്പാൻ തുടങ്ങി....
കിട്ടി പോയ്....ഈ കറാച്ചി മോഡൽ ടോപ്പ് ഇടാം....
മീനു അതും എടുത്തു ബാത്‌റൂമിൽ കയറി പെട്ടന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങി....
ടോപ്പ് ഇട്ടു മുടി എന്നത്തേയും പോലെ കെട്ടി കഴുത്തിൽ ഒരു കുഞ്ഞു ചെയ്‌നും ഇട്ടു...കാതിൽ ഒരു കുഞ്ഞു കമ്മലും...ഒരു കുഞ്ഞു പൊട്ടും ഇട്ട ശേഷം ഷാൾ ഒരു ഭാഗത്തേക്ക് പിൻ ചെയ്തിട്ട്....കണ്ണിൽ ചെറുതായി ഒന്ന് കണ്മഷി വരഞ്ഞു....
മുഖത്തു വേറെ പുട്ടി ഒന്നും ഇട്ടില്ല....
മീനു മുറിയുടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ ലച്ചുവിന്ടെ മുറിയിൽ നിന്ന് ശ്രുതിയും ഇറങ്ങി....ശ്രുതി ഒരു ചുരിദാർ ആയിരുന്നു ഇട്ടിരുന്നെ.....
ശ്രുതി മീനുവിനോട് കൈ കൊണ്ട് സൂപ്പർ എന്നു കാണിച്ചു....മീനു അതിനൊന്നു ഇളിച്ചു കൊടുത്തു മുന്നിലേക്ക് നടന്നതും മുറിയിൽ നിന്നിറങ്ങിയ അനുവിനെ അറിയാതെ തട്ടി രണ്ടും കൂടെ നിലത്തേക്ക് വീണു....
എന്ടെ ദൈവമേ...ഇന്നലെ തൊട്ട് ഇതിനെ കാണുമ്പോഴൊക്കെ ഞങ്ങൾ രണ്ടും നിലത്തേക്ക് വീഴുവാണല്ലോ.....
മീനു ഇതും മനസിൽ പറഞ്ഞാണ് നിലത്തേക്ക് landiye.... വീണ വീഴ്ചയിൽ മീനുവിന്ടെ അധരം മാഷിന്റെ അദരത്തോട് ചേർന്നു....
വൗ...എന്ടെ 4ത് കിസും അങ്ങനെ പോയത് ദുഃഖത്തോടെ അറിയിക്കുന്നു....ഇനി ഞാൻ എന്ത് ചെയ്യും...first കിസും 2nd 3rd ഒക്കെ ഈ മാഷ് കോളമാക്കി... ഇപ്പോ ഇതാ നാലമത്തെയും😫ഞാനിനി എന്ത് ചെയ്യും....
അനുവണേൽ അന്തം വിട്ടു കണ്ണും തള്ളി കിടക്കുവാണ്.....
"അതേയ് ഷോപ്പിൽ പോകാനായി... മതി റൊമാൻസ്....അതൊക്കെ ഇനി കല്യാണം കഴിഞ്ഞിട്ട്...."
പെട്ടന്ന് രജീഷ് മാഷ് അവരെ അടുത്ത് നിലത്തിരുന്നു കൊണ്ട് പറഞ്ഞതും രണ്ടു പേരും ഒരു പോലെ ഞെട്ടി കൊണ്ട് പെട്ടന്ന് തന്നെ ചാടി പിടഞ്ഞെഴുന്നേറ്റു....
മീനു ഒന്ന് ചുറ്റും നോക്കിയപ്പോഴാണ് ശ്യാമും...മഹേഷും ഒക്കെ നിൽക്കുന്നത് കണ്ടത്....മീനു അവർക്ക് രണ്ടു പേർക്കും സൈക്കിളിൽ നിന്ന് വീണ ഒരു ചിരി പാസാക്കി കൊടുത്തു....
മഹേഷ് അവളെ നോക്കി വേദനയിൽ കലർന്ന ഒരു ചിരി ചിരിച്ചു....
അവൻ നേരത്തെ മീനുവിന്ടെ കിസ് കണ്ടിരുന്നു....അത് കണ്ടപ്പോൾ തന്നെ അവൻക്ക് വേദനിച്ചു....
ഇത്രയും കാലം തന്ടെ പെണ്ണെന്നു കരുതിയവൾ ഇന്ന് മറ്റൊരുത്തനോടൊപ്പം.... എന്ത് കൊണ്ട് അവന്ടെ കണ്ണുകളും നിറഞ്ഞു....അവനത് ആരും കാണാതെ തുടച്ചു കൊണ്ട് അവരെയൊക്കെ നോക്കി ഒരു ചിരി പാസാക്കി നിന്നു....
അവൻ വെറുതെ ഒന്ന് അനുവിനെ നോക്കിയപ്പോൾ അവൻ മീനുവിനെ നോക്കുന്നതാണ് കണ്ടത്....മീനുവിനെ നോക്കിയപ്പോൾ അവൾ അനുവിനെ നോക്കി പെട്ടന്ന് തല താഴ്ത്തുന്നതും........
ഇല്ല പെണ്ണേ....നിനക്ക് എന്നെ ഇഷ്ടമില്ലെങ്കിൽ ഒരിക്കലും ഞാൻ നിന്നെ നിര്ബന്തിക്കില്ല....നിനക്ക് അവനെയാണ് ഇഷ്ടമെങ്കിൽ സന്തോഷത്തോടെ നിന്നെ ഞാൻ അവൻക്ക് വിട്ടു കൊടുക്കും....
മഹേഷ് പതിയെ മീനുവിനെയും അനുവിനെയും നോക്കി കൊണ്ട് പറഞ്ഞു....
പെട്ടന്ന് ശ്യാം അവന്ടെ ഷോള്ഡറിൽ കൈ വെച്ചതും മഹേഷ് അവൻക്കൊരു ആർട്ടിഫിഷ്യൽ ചിരി സമ്മാനിച്ചു....
"നി വിഷമിക്കാതെടാ....ചിലപ്പോ അറിയാതെ അവർ തട്ടി വീണപ്പോൾ സംഭവിച്ചതാകും...." ശ്യാം
"അല്ലെടാ... നി അവരെ നോക്ക്....അവർ തന്നെയാടാ മാച്ച്... മീനു എന്നെ ചിലപ്പോ ഒരു ബ്രോ ആയിട്ടാവും കണ്ടിട്ടുണ്ടാവ...."
അത് പറയുമ്പോൾ വേദന കൊണ്ട് അവന്ടെ ശബ്ദം പുറത്തേക്ക് വരാത്ത പോലെ ആയിരുന്നു.....
അവന്ടെ കണ്ണുകളും നിറഞ്ഞിരുന്നു....അവൻ ഒന്ന് കൂടെ മീനുവിനെയും അനുവിനെയും നോക്കിയ ശേഷം താഴേക്ക് പോയി.....
********************
അനുവിന് മീനുവിനെ ഈ വേഷത്തിൽ കണ്ടപ്പോൾ നല്ല ഇഷ്ടായി...
അതേ താൻ ഭാര്യ ആക്കാൻ ആഗ്രഹിച്ച പെണ്ണിന്റെ രൂപം....
"അനു നിനക്ക് ഒന്നിൽ നിന്ന് വേദന ലഭിച്ചതും പോരഞ്ഞിട്ടാണോ അടുത്തത്....ഇവളും അത് പോലെ ചെയ്യില്ല എന്ന് എന്താ ഉറപ്പ്...." 【മനസ്】
ശെരിയ....പക്ഷെ മീനു അവൾ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല....എന്തോ അവളെ എന്ടെതാക്കണം എന്നൊരു ആഗ്രഹം.....
ചെ...ഞാൻ ഇത് എന്തോക്കെയ ആഗ്രഹിക്കുന്നെ...ശേ...ഒന്നും വേണ്ട...മീനുവിനെയും ആരെയും എനിക്ക് വേണ്ട......
ഇതും സ്വയം പറഞ്ഞു കൊണ്ട് അനു കാറിന്റെ അടുത്തേക്ക് പോയി....
"അതേയ് വേഗം പോര്.... ഞാൻ പോവ..."
എന്നും പറഞ്ഞു രജീഷ് മാഷ് പോയതും ബാക്കി ഉള്ളവരൊക്കെ പിന്നാലെ ചെന്നു....
രമ്യ അവിടെ ഒരു ടോപ്പ് ഒക്കെ ഇട്ടു നിൽക്കുന്നുണ്ടായിരുന്നു....അവളെ കണ്ണ് അനുവിൽ തന്നെ ആയിരുന്നു....
രമ്യയെ കണ്ടപ്പോൾ തന്നെ ശ്യാമിന്റെ കണ്ണുകൾ വിടർന്നു....അവൻ അവളെ അടുത്തേക്ക് ചെന്നു....
"രമ്യ...താനിന്ന് സുന്ദരി ആയിട്ടുണ്ട്...." ശ്യാം
"താങ്ക്സ്😁" രമ്യ
"😉" ശ്യാം
"😬"
രമ്യ പെട്ടന്ന് തന്നെ അവളെ അമ്മടെ അടുത്തു പോയി നിന്നു....
മീനുവും ലച്ചുവും ശ്രുതിയും കളിച്ചു ചിരിച്ചു സംസാരിക്കുന്നത് കണ്ടു രമ്യക്കും അവരെ ഒപ്പം കൂടാൻ ആഗ്രഹമുണ്ടെങ്കിലും എന്തോ ഒന്ന് അവളെ പിന്നിലേക്ക് വലിക്കുന്ന പോലെ തോന്നി....
ഇപ്പോ എന്ത് കൊണ്ടോ അവൾക്ക് മീനുവിനോട് വലിയ ദേഷ്യമൊന്നുമില്ല.....
"എല്ലാവരും എത്തിയല്ലോ....എന്ന നമുക്ക് ഇറങ്ങാം...." ചന്ദ്രൻ
"ഹാ...." അമ്മൂമ്മ
അങ്ങനെ എല്ലാവരും കാറിൽ കയറാൻ തുടങ്ങി....
മീനുവും ശ്രുതിയും രജീഷ് മാഷും അനുവും ലച്ചുവും കൂടെ ഒരു കാറിലാണ് കയറിയത്....രജീഷ് മാഷ് അവരെ അതിൽ കയറ്റി ഇട്ടതാണ്....അനുവായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്....
കോ ഡ്രൈവ് സീറ്റിൽ രജീഷ് മാഷ് ഇരുന്നു....
അങ്ങനെ അവർ യാത്ര തുടങ്ങി....മീനുവും ലച്ചുവും രജീഷ് മാഷും ശ്രുതിയുമൊക്കെ ഓരോന്ന് സംസാരിക്കുന്നുണ്ട്....
അനുവിന് അതൊന്നും കേൾക്കാൻ ആഗ്രഹമില്ലാത്തൊൻഡ് അവൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ തിരിച്ചു....എന്തോ അവൻക്ക് മീനുവിനെ പോലും നോക്കാൻ തോന്നിയിരുന്നില്ല........
അങ്ങനെ കുറച്ചു സമയത്തെ യാത്രക്ക് ശേഷം സിൽക്‌സ് എന്ന name ബോർഡ് ഉള്ള വലിയ textilesilekk അവർ കയറി....
വലിയവരും ചെറിയവരുമായ പെണ്ണുങ്ങൾ മുഴുവൻ സാരി സെക്ഷനിലേക്ക് പോയി....
ആദ്യം ലച്ചുവിനുള്ള സാരി ആണ് നോക്കാൻ തുടങ്ങിയത്....
"എടി മീനു...ഇന്ന നിനക്ക...."
ലച്ചു അവളെ ഫോൺ മീനുവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു...
"ആരാടി...."
മീനു ലച്ചുവിനുള്ള സാരി തിരച്ചിൽ നിറുത്തി കൊണ്ട് ചോദിച്ചു....
"ശിവേട്ടന.." lachu
ശിവേട്ടനോ എന്നും ചോദിച്ചു കൊണ്ട് മീനു ഫോൺ വാങ്ങിച്ചു....
"ഹാലോ ശിവേട്ട...." മീനു
"ഹാ മീനു നി അവിടെ നിന്ന് കുറച്ചു മാറി നിക്ക് എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്...."
ശിവേട്ടൻ ഗൗരവത്തിൽ പറഞ്ഞതും ഞാൻ ലച്ചുവിനെ ഒന്ന് നോക്കി കൊണ്ട് അവിടെ നിന്ന് മാറി നിന്നു....
"മാറി നിന്നു ശിവേട്ട... എന്താ കാര്യം...." ഞാൻ
"അത് മീനു.........."
*🥀PART 22🥀*
___________________
"അത് മീനു...ലച്ചുവിന് കല്യാണ സാരി എടുക്കുമ്പോൾ മജന്ത കളർ എടുത്താൽ മതി ട്ടോ...." ശിവേട്ടൻ
"ഹോ എന്ടെ ശുവേട്ട ഇത് പറയനാണോ ഇത്ര ബിൽഡ് up എടുത്തെ..." മീനു
"അത് പറയാൻ ഒരു ചിന്ന ചമ്മൽ....എന്ന ഓകെ...ലച്ചുവിനോട് ഈ കാര്യം പറയണ്ട....സാരി മറക്കണ്ട ട്ടോ..." ശിവേട്ടൻ
"ഒക്കെ ശിവേട്ട...."
എന്നും പറഞ്ഞു മീനു കേൾ കട്ട് ചെയ്തു ലച്ചുവിന്ടെ അടുത്തേക്ക് ചെന്നു....
"എന്താടി ശിവേട്ടൻ നിന്നോട് പറഞ്ഞേ..."
മീനുവിനെ കണ്ടപ്പോൾ തന്നെ ലച്ചു ചോദിച്ചു...
"അത് ഞാനും ശിവേട്ടനും തമ്മിലുള്ള secret😉....ചെറിയ കുട്ടികളോടൊന്നും പറയാൻ പാടില്ല...." മീനു
"പൊടി...ഞാൻ അങ്ങേരെ ഭാര്യ ആവാൻ പോവുന്നവള...എനിക്ക് ഇതറിയാനുള്ള അവകാശം ഉണ്ട്..." ലച്ചു
"ഭാര്യ ആകാൻ പോകുന്നല്ലേളു... ഭാര്യ ആയിട്ടില്ലല്ലോ..അതോണ്ട് മോളിപ്പോ ഇതൊന്നും അറിയണ്ട...ഇന്ന നിന്ടെ ഫോൺ...വാ പെട്ടന്ന് സാരി എടുക്കണം...എന്നിട്ട് വേണം എനിക്കും ശ്രുതിക്കുമുള്ളത് തിരയാൻ..."
ഇതും പറഞ്ഞു കൊണ്ട് ലച്ചുവിന് ഒരു വാക്ക് പറയാൻ കൂടെ പറയാൻ സമ്മതിക്കാതെ മീനു അവളെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് അവരെല്ലാം നിക്കുന്നിടത്തേക്ക് കൊണ്ട് പോയി...
"ഹാ നിങ്ങളിത് എവിടെ പോയതാ...ഞാൻ എവിടെയൊക്കെ നിങ്ങളെ അന്വേഷിച്ചു...."
അവരെ കണ്ടപ്പോൾ തന്നെ ശ്രുതി പറഞ്ഞു...
"ഞങ്ങൾ അവിടം വരെ ഒന്നു വെറുതെ പോയതാ..... " മീനു
"ഹ്മ്മ...വാ ലച്ചുവിന് സാരി നോക്കാം..." ശ്രുതി
അങ്ങനെ വീണ്ടും എല്ലാവരും ലച്ചുവിനയുള്ള സാരി നോക്കി കൊണ്ടിരുന്നു....
മീനു അവിടെയുള്ള മജന്ത കളർ സാരി ഫുൾ വലിച്ചു എഡിപിച്ചുകുണു....
"നിയെന്താ മീനു ഇത്രയും മജന്ത കളർ സാരി വലിച്ചു എഡിപിച്ചിരിക്കുന്നെ...."
മീനുവിന്ടെ മുന്നിലുള്ള സാരി കൂമ്പാരം നോക്കി കൊണ്ട് ശ്രുതി ചോദിച്ചു....
"അതോന്നുമില്ലടി...മജന്ത കളർ ലച്ചുവിന് ചേരുമെന്ന് തോന്നി... അപ്പോ ആ കളറിലുള്ള ഒരു സാരി നോക്കാന..." മീനു
"ഹാ... എന്നിട്ട് കിട്ടിയോ..." ശ്രുതി
"2 എണ്ണം select ചെയ്തു വച്ചിട്ടുണ്ട്....അത് രണ്ടും എനിക്ക് നന്നായി ഇഷ്ടമായി...അതിൽ ഏത് എടുക്കുമെന്ന ഇപ്പോ കണ്ഫ്യൂഷൻ...." മീനു
"എവിടെ നോക്കട്ടെ...." ശ്രുതി
അപ്പോ തന്നെ മീനു അവൾ മാറ്റി വെച്ച 2 സാരി കാണിച്ചു കൊടുത്തു....
"ഇത് രണ്ടും കൊള്ളാം...." ശ്രുതി
"ഹ്മ്മ...രണ്ട് സാരി ഉടുക്കാൻ പറ്റുവായിരുന്നേൽ ഞാൻ രണ്ടും അവളെ കൊണ്ട് ഉടുപ്പിച്ചിരുന്നു...ഇതിപ്പോ വല്ലാത്ത കഷ്ടയി...." മീനു
"എനിക്കും confusion... ഇതിൽ ഏത് എടുമെന്നു....വൈറ്റ്...ഞാൻ ഒരു വഴി പറയാം...നിക്ക്...."
എന്നും പറഞ്ഞു കൊണ്ട് ശ്രുതി അവിടുത്തെ സെറ്റിയിൽ ഇരുന്നു ഫോണിൽ തോണ്ടുന്ന അനുവിനെ നോക്കി....
മീനു ആണെങ്കിൽ ഇവൾ എന്ന ചെയ്യാൻ പോകുവാ എന്നും ആലോചിച്ചു നിക്കുവാണ്....
"മോനെ...."
ശ്രുതി വിളിച്ചതും അനു പെട്ടന്ന് ചാടി എഴുന്നേറ്റു ശ്രുതിയെ നോക്കി....
ശ്രുതി അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അടുത്തേക്ക് വരാൻ കൈ മാടി വിളിച്ചു....അനു പെട്ടന്ന് തന്നെ അവളെ അടുത്തേക്ക് എത്തി...
"മോനെ നി ഈ രണ്ടു സാരിയിൽ നിന്ന് ഒന്ന് സെലക്ട് ചെയ്യ്...."
ശ്രുതി മീനുവെടുത്ത രണ്ടു സാരിയും അനുവിന് നേരെ നീട്ടി കൊണ്ട് പറഞ്ഞു....
അനു ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം ശ്രുതിയുടെ വലതു കയ്യിലുള്ള സാരി എടുത്തു.......അത് മീനുവിനും ശ്രുതിക്കും നന്നായി ബോധിച്ചു...
"ഹാ ഇനി മോൻ പൊക്കോ..." ശ്രുതി
അനു അത് കേൾക്കേണ്ട താമസം അവിടെ നിന്ന് സ്ഥലം കാലിയാക്കി....
മീനുവും ശ്രുതിയും കൂടെ ലച്ചുവിന്ടെ അടുത്തേക്ക് പോയി ആ സാരി അവളെ ദേഹത്തു വച്ചു നോക്കി....ലച്ചുവിനും ആ മജന്ത കളർ സാരി ഇഷ്ടമായിരുന്നു...
ബാക്കി ഉള്ളവർക്ക് കൂടി ബോധ്യ പെട്ടതും ആ സാരി സെലക്ട് ചെയ്തു....
"അങ്ങനെ അത് കഴിഞ്ഞു...ഹ്മ്മ...ഇനി വാ നമുക്കുള്ളത് നോക്കാം..."
എന്നും പറഞ്ഞു കൊണ്ട് മീനു അവര്ക് രണ്ടു പേർക്കുമുള്ളത് നോക്കാൻ തുടങ്ങി....
"മീനു....."
പെട്ടന്ന് തന്നെ ആരോ വിളിക്കുന്നത് കേട്ടു മീനു തിരിഞ്ഞു നോക്കി....രമ്യ ആയിരുന്നു അത്....
മീനു എന്താണെന്ന് പുരികം പൊക്കി കൊണ്ട് ചോദിച്ചു....
"നിങ്ങളെ കൂടെ എന്നെ കൂടെ കൂട്ടൊ... plz... നമ്മക്ക് ഇനി മുതൽ നല്ല ഫ്രണ്ട്‌സ് ആവാം..."
രമ്യ അത് പറഞ്ഞതും മീനുവും ശ്രുതിയും അത്ഭുതത്തോടെ അവളെ നോക്കി....
"പ്ളീസ്....."
രമ്യ വീണ്ടും പറഞ്ഞപ്പോൾ മീനു ഒരു മിനിറ്റ് എന്നും പറഞ്ഞു ശ്രുതിനേയും വലിച്ചു കൊണ്ട് കുറച്ചിപ്പുറത്തേക്ക് മാറി നിന്നു....
"എടി ശ്രുതി എന്ത് വേണം..." മീനു
"നമുക്ക് അവളെയും കൂടെ കൂട്ടാം...." ശ്രുതി
"വേണോ...ചിലപ്പോ അവൾ നമുക്ക് പണി തരാൻ ആണെങ്കിലോ...." മീനു
"ഏയ്...ആവില്ല...എനിക്ക് തോനുന്നു അവൾക്ക് നമ്മുടെ കൂടെ കൂട്ടുകൂടാനുള്ള ആഗ്രഹം കൊണ്ടാണെന്ന്...." ശ്രുതി
"ഹ്മ്മ...എന്ന കൂട്ടിയേക്കാം ല്ലേ...." മീനു
"ഹാ...."
അവർ രണ്ടും തിരിച്ചു രമ്യടെ അടുത്തേക്ക് വന്നു.....
"ഒക്കെ രമ്യ...നി ഞങ്ങടെ കൂടെ കൂടിക്കോ...ഇന്ന് തൊട്ട് നമ്മൾ നല്ല ഫ്രണ്ട്‌സ് ആയിരിക്കും..." മീനു
"Thanku മീനു...."
എന്നും പറഞ്ഞു രമ്യ മീനുവിനെ കെട്ടിപിടിച്ചു....മീനുവും തിരിച്ചു ഒരു ചിരിയോടെ കെട്ടിപിടിച്ചു....രമ്യ മീനുവിൽ നിന്ന് വിട്ട് നിന്നു ശ്രുതിനെയും കെട്ടിപിടിച്ചു....
കെട്ടിപിടുത്തമൊക്കെ കഴിഞ്ഞു മൂന്നും കൂടെ സാരി തിരയാൻ തുടങ്ങി....
"ദേ ആ ബ്ലാക്ക് സാരി നോക്ക്..."
രമ്യ കൈ ചൂണ്ടിയ ഭാഗത്തേക്ക് അവർ നോക്കി........
"ആ ബ്ലാക്ക് സാരി ഒന്നെടുക്കോ...."
മീനു സെയിൽസ് girl നോട് പറഞ്ഞു....അവർ ആ സാരി എടുത്തു മീനുവിന് കൊടുത്തു....
"ഇത് കൊള്ളാം ല്ലേ...." ശ്രുതി
"ഹാ.....ഞാൻ ഒന്ന് ഡ്രസിങ് റൂമിൽ പോയി ഇതൊന്ന് നോക്കട്ടെ..."
ഇതും പറഞ്ഞു കൊണ്ട് മീനു ഡ്രസിങ് റൂമിലേക്ക് സാരിയും എടുത്തു കൊണ്ട് കയറി.....
*****_______******______******_______*****______*****______
【അനു】
കുറെ സമയമായി ഈ പെണ്ണുങ്ങൾ ഡ്രെസ് നോക്കുവാൻ തുടങ്ങിയിട്ട്.....അവരെ നോക്കി നിന്നാൽ എന്ടെ ഡ്രെസ് എടുപ്പ് നടക്കില്ല....
ഞാൻ girls ന്റെ തൊട്ടടുത്തുള്ള gents ഡ്രെസ് സെക്ഷനിൽ പോയി എനിക്കുള്ളത് നോക്കാൻ തുടങ്ങി....ഒരു ബ്ലാക്ക് shirt കണ്ടപ്പോൾ എനിക്കത് ഇഷ്ടമായി....
"ഇത് കൊള്ളാം അനു... നമുക്ക് എല്ലാവർക്കും ബ്ലാക്ക് ആക്കാം...." ഏട്ടൻ
"ഹാ ഞാൻ ഒന്ന് ഇത് ഇട്ടു നോക്കട്ടെ...."
എന്നും പറഞ്ഞു കൊണ്ട് ഞാൻ ഡ്രസിങ് റൂമിന്റെ അടുത്തേക്ക് നടന്നു....രണ്ട് ഡ്രസിങ് റൂം ഉണ്ട്...ഒന്ന് ലോക്ക് ആണെന്ന് മനസിലായി....മറ്റേത് ചാരിയിട്ടെ ഉള്ളു....
ഞാൻ അതിലേക്ക് കയറി പെട്ടന്ന് തന്നെ ഡോറടച്ചു തിരിഞ്ഞതും എന്ടെ മുമ്പിൽ നിൽക്കുന്ന മീനുവിനെ കണ്ടു ഞാൻ ഞെട്ടി....
"നിയെന്താ ഇവിടെ...." ഞാൻ
"ഞാനിവിടെ ഫുഡ് കഴിക്കാൻ വന്നതാ...അല്ല പിന്നെ ഡ്രസിങ് റൂമിലേക്ക് എന്തിനാ വര എന്നു പോലും അറിയാത്ത മാഷ്...." മീനു
"😬നിയൊന്ന് പുറത്തേക്ക് പോയെ...എനിക്ക് ഈ ഡ്രെസ് ഒന്ന് change ചെയ്യണം...."
ഞാൻ പറയുന്നത് കേട്ടിട്ടും അവൾ മൈൻഡ് ചെയ്യാതെ ഒരു സാരി എടുത്തു ദേഹത്തു വച്ചു തിരിഞ്ഞു മറിഞ്ഞു നിന്നു നോക്കുവാണ്.... എനിക്ക് ദേഷ്യം ഏതിലൂടെയൊക്കെയോ വന്നു....
"ടി...നിന്നോടാ ഞാൻ പറയുന്നേ പുറത്തേക്ക് പോവാൻ😠" ഞാൻ
"അയ്യട ഞാനാ ഇതിൽ first കയറിയെ...വേണമെങ്കിൽ മാഷ് പൊയ്ക്കോ...." മീനു
"അപ്പോ നി പോവില്ലെന്നു സാരം അല്ലെ...😠"
"ഹാ അതേ...." മീനു
"എന്ന നി ഇവിടെ നിന്നോ ഞാൻ ഇവിടെ ഡ്രെസ് മാറാൻ പോവ...."
"ഭീഷണി ആണോ..." മീനു
"എന്തിന് നിന്നെ ഭീഷണി പെടുത്തണം... ഞാൻ ഡ്രെസ് മാറുവ..."
എന്നും പറഞ്ഞു കൊണ്ട് ഞാൻ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി അഴിക്കാൻ തുടങ്ങി....അവളെ മുഖത്തേക്ക് നോക്കിയപ്പോൾ എന്തോക്കെയോ നവരസങ്ങൾ വിരിയുന്നുണ്ട്....
ശെരിയാക്കി തരമെഡി...നി തന്നെ ഇതിൽ നിന്ന് ഇറങ്ങി പോകും....
ഇതും മനസിൽ കരുതി ഷർട്ടിന്റെ അവസാനത്തെ ബട്ടൻസും ഊരി.....
******_______*******______******_______*****______****________
അയ്യോഹ് ദൈവമേ ഇനി എന്ത് ചെയ്യും....വെറുതെ ഒരു പഞ്ചിന് ഓരോന്ന് പറഞ്ഞതാ... ഈ പരട്ട മാഷ് ഡ്രെസ് അഴിക്കും എന്നു ഒരിക്കലും കരുതിയില്ല....
ഇതിന് നാണമില്ലേ ആവോ.....
"അതേയ് മാഷേ മാഷിന് നാണമില്ലേ ഒരു പ്രായ പൂർത്തി ആയ അന്യ പെണ്ണ് ഇവിടെ നിൽക്കുമ്പോൾ ഡ്രെസ് മാറാൻ...."
"അതിന് ഇവിടെ എവിടെ പെണ്ണ്....പിന്നെ ഞാൻ ഇപ്പോൾ നിൽക്കുന്നത് അന്യ പെണ്ണിന്റെ കൂടെ ഒന്നുമല്ലല്ലോ...." മാഷ്
"പിന്നെ ആരെകൂടെയ🤨"
"ഞാനെന്റെ മുറപെണ്ണായ ചെക്കന്റെ കൂടെയല്ലേ...."
എന്നും പറഞ്ഞു മാഷേന്നോട് ചേർന്നു നിന്നു....മാഷിന്റെ നക്നമായ നെഞ്ചിൽ അറിയാതെ തന്നെ എന്ടെ കൈ സ്‌ഥാനം പിടിച്ചു......
"മുറപെണ്ണായ ചെക്കനോ.... അതെന്തുവ🙄" ഞാൻ
"അതായത് നിനക്ക് പെണ്ണിന്റെ ശരീരവും ചെക്കന്റെ സ്വഭാവവുമല്ലേ😂അതാ ഉദ്ദേശിച്ചെ...."
മാഷേന്നെ കളിയാക്കി കൊണ്ട് പറഞ്ഞതും എനിക്കങ് ദേഷ്യം വന്നില്ലേ....
"ദേ മാശാണെന്നൊന്നും നോക്കില്ല...എന്ടെ കയ്യിൽ നിന്ന് കിട്ടും...." ഞാൻ
"ആണോ....എന്താ കിട്ട...."
എന്നും ചോദിച്ചു മാഷേന്ടെ അരക്കെട്ടിൽ കൈ വെച്ചതും ഞാൻ ഞെട്ടി കൊണ്ട് മാഷിന്റെ കയ്യിലേക്കും പിന്നെ മുഖത്തേക്കും നോക്കി....
"പറ എന്താ തര... മധുരമുള്ള എന്തെങ്കിലും മതി ട്ടോ😝😉"
"😬😬ഞാൻ ഒന്നും തരുന്നില്ല...എന്നെയൊന്ന് വിട്ടെ...." ഞാൻ
"അയ് അങ്ങനെ പറയല്ലേ...നീയെനിക്ക് എന്തോ തരാമെന്നു പറഞ്ഞിട്ട്...." മാഷ്
"ഹോ ഒന്നുമില്ല....ഒന്നു വിട്ട് പോയെ...."
എന്നും പറഞ്ഞു എന്ടെ അരക്കെട്ടിൽ വച്ച മാഷിന്ടെ കൈ ദേഷ്യത്തോടെ ഞാൻ എടുത്തു മാറ്റി റൂമിന് പുറത്തേക്കിറങ്ങിയതും ശ്രുതിയുടെ മുമ്പിലാണ് ഞാൻ ചെന്നു ചാടിയത്.....
*******________*******______******________********_____******
【ശ്രുതി & രമ്യ】
"ഈ മീനു ഇതേവിടെ പോയി കുറെ സമായമായല്ലോ....." രമ്യ
"ശെരിയ...ഇവൾ ഇതെന്തോന്ന സാരി ഉടുത്തൊണ്ടിരിക്കണോ ആവോ...അതോ ഇനി ആ സാരിയും കൊണ്ട് പോയോ...😝" ശ്രുതി
"പൊടി അവൾ നിന്നെ പോലെ അല്ലെ....." രമ്യ
"അയ്യട ഞാൻ പാവം...നിയിവിടെ നിക്ക് ഞാൻ പോയി അവളെ നോക്കിയിട്ട് വരാം..." ശ്രുതി
"ഒക്കെ..." രമ്യ
ശ്രുതി മീനുവിനെയും അന്വേഷിച്ചു പോവുമ്പോഴാണ് രജീഷ് മാഷ് അവളെ കണ്ടത് പെട്ടന്ന് തന്നെ അടുത്തുള്ള ഒരു മറവിലേക്ക് അവളെ വലിച്ചു...
"ഏട്ട വിട്... cctv ഉണ്ടാവും...." ശ്രുതി
"ഇല്ല ഈ ഭാഗത് ഇല്ലെന്നുള്ള ഉറപ്പ് കൊണ്ടാണ് ഞാൻ നിന്നെ ഇങ്ങോട്ട് വലിച്ചെ...." രജീഷ് മാഷ്
"ആണോ...എന്ന എന്നെ അങ് വിട്ടേക്ക് ഞാനെയ് മീനുവിനെ നോക്കി വന്നതാ പെട്ടന്ന് അങ്ങോട്ട് തന്നെ പോകണം അവിടെ രമ്യ ഒറ്റയ്ക്കുള്ളൂ...."
ഇതും പറഞ്ഞു കൊണ്ട് ശ്രുതി രജീഷ് മാഷിന്റെ അടുത്തു നിന്ന് പോരാൻ നിന്നതും മാശവളെ പിടിച്ചു വലിച്ചു ചുമരിൽ ചേർത്തു നിറുത്തി....
"എന്താ നിനക്ക് ഇത്ര ദൃതി...രമ്യക്ക് കൂട്ടിന് നമ്മുടെ കുടുംബം ഫുൾ ഉണ്ടല്ലോ...." ശ്രുതി
"എ...."
ശ്രുതി എന്തോ പറയാൻ വന്നതും രജീഷ് മാഷ് അവളെ ചുണ്ടിൽ ചൂണ്ടു വിരൽ വെച്ചു ഷൂ എന്നു പറഞ്ഞു അവളെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു....പതിയെ തന്ടെ മുഖം അവളിലേക്ക് അടുപ്പിക്കാൻ നിന്നതും അവളത് തടഞ്ഞു...
"ഇതൊക്കെ വീട്ടിൽ ചെന്നിട്ട്...ഇത് ഷോപ് ആണ്..."
എന്നും പറഞ്ഞു രജീഷ് മാഷിനെ തള്ളി മാറ്റി...എന്നിട്ട് രജീഷിനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ഡ്രസിങ് റൂമിന്റെ അടുത്തേക്കോടി....
നിന്നെ ഞാൻ പിന്നെ എടുത്തോളം ട്ടോ... ഓടി പോവുന്ന ശ്രുതിയെയും നോക്കി കൊണ്ട് രജീഷ് മാഷ് മനസിൽ പറഞ്ഞു...എന്നിട്ട് ഒന്ന് ചുറ്റിനും നോക്കിയ ശേഷം തിരിച്ചു മഹേഷിന്റെ ഒക്കെ അടുത്തേക്ക് പോയി....അവരാടുത്തേക്ക് പോയപ്പോൾ നേരത്തെ ഡ്രെസ് മാറ്റാൻ പോയ അനുവിനെ കാണാഞ്ഞിട്ട് അവനെയും നോക്കി കൊണ്ട് നടന്നു....
*******________*******________*******_______*****____
ശ്രുതിയെ കണ്ട മീനു ഒന്ന് ഞെട്ടതിരുന്നില്ല....ശ്രുതി മീനുവിനെ തന്നെ സംശയ ഭാവത്തിൽ നോക്കി നിന്നു.......മീനു വേഗം ശ്രുതിയെ നോക്കി ഒന്നിളിച്ചു കൊടുത്തു....
പെട്ടന്നാണ് ശ്രുതിയുടെ കണ്ണ് മീനുവിന്ടെ ബാക്കിലായി ഡ്രസിങ് റൂമിന്ടെ ഡോറിന്ടെ അവിടെ നിൽക്കുന്ന അനുവിന്ടെ അടുത്തേക്ക് പോയത്....
അവന്ടെ നില്പും വേഷവും കണ്ടു ശ്രുതി ഒന്ന് ഞെട്ടി....അവരെ രണ്ടു പേരെയും സംശയത്തോടെ മാറി മാറി നോക്കി....അനുവും ശ്രുതിയെ കണ്ടു ആകെ വല്ലാത്തൊരു അവസ്ഥയിൽ നില്കുവായിരുന്നു....
അവൻ പെട്ടന്ന് തന്നെ ഡ്രസിങ് റൂമിന്റെ അകത്തേക്ക് കയറി ഡോറടച്ചു....
ശ്രുതിയുടെ അതേ കാഴ്ച അവിടേക്ക് വന്ന മഹേഷും കണ്ടിരുന്നു....എന്താന്നില്ലാതെ അവന്ടെ കണ്ണ് നിറഞ്ഞു...കൂടുതൽ സമയം അത് നോക്കി നില്കുനുള്ള ത്രാണി അവനില്ലാത്തത് കൊണ്ട് പെട്ടന്ന് തന്നെ കണ്ണ് തുടച്ചു അവിടെ നിന്ന് തിരിഞ്ഞു നടന്നു......
*🥀PART 23🥀*
~~~~~~~~~~
"സത്യം പറ മീനു എന്തായിരുന്നു രണ്ടുo അകത്തു...." shruthi
"അകത്തോ എന്ത്...ഞാൻ അതിന് വേറെ ഡ്രസിങ് റൂമിൽ ആയിരുന്നല്ലോ...." മീനു
"അതിന് ഞാൻ നിന്നോട് ഏത് ഡ്രസിങ് റൂമില കയറി എന്നു ചോദിച്ചില്ലല്ലോ....മോൾ കൂടുതൽ കള്ളം പറയണ്ട ഇനി ഞാൻ കണ്ടതാണ് നി അനു കയറിയ ഡ്രസിങ് റൂമിൽ നിന്നിറങ്ങുന്നത്......" ശ്രുതി
ഇനി അവളോട് കള്ളം പറഞ്ഞിട്ട് കാര്യമില്ലെന്ന് മീനുവിന് മനസിലായി....
"കണ്ടു ല്ലേ😁...." മീനു
''ഹ്മ്മ കണ്ടു...ഇനി മണിമണിയായി സത്യം പറയ്...."ശ്രുതി
"അതെങ്ങനെയ മണി മണിയായി സത്യം പറയുക....എനിക്ക് അങ്ങനെ പറയാനൊന്നും അറിയില്ല...ഞാൻ സദാ പോലെ പറയാം..." മീനു
"നി എങ്ങനെയെങ്കിലും ഒന്ന് പറ....." ശ്രുതി
ശ്രുതിക്ക് ക്ഷമ നശിച്ചിരുന്നു....
മീനു അപ്പോൾ തന്നെ ഉണ്ടായ കാര്യങ്ങൾ ശ്രുതിയോട് പറഞ്ഞു....
"ആഹാ...അപ്പോ മോനും നിയും ഹ്മ്മ....അല്ലെങ്കിലും നിയും മോനും നല്ല ചേർച്ചയ...." ശ്രുതി
"ഫ്ഫാ...അവളെയൊരു മോൻ...."
ആ ഫ്ഫാ കേട്ടപ്പോൾ തന്നെ ശ്രുതി രണ്ടടി പിറകിലേക്ക് വച്ചു...
"😁😁ഞാനൊരു സത്യം പറഞ്ഞതല്ലേ..." ശ്രുതി
"ഇനി മേലാൽ ഇങ്ങനെ എന്തെങ്കിലും പറഞ്ഞ കൊല്ലും ഞാൻ നിന്നെ...പിന്നെ നിന്ടെ രജീഷേട്ടൻ മാനസ മൈനയും പാടി നടക്കേണ്ടി വരും...."
"അയ്യോഹ് പോന്നെ അങ്ങനെ ഒന്നും ചെയ്യരുത്....ഞാനിനി നിന്നോട് ഒന്നും പറയില്ല...പോരെ...." ശ്രുതി
"ഹ്മ്മ...."
മീനു ഒന്നാമർത്തി മൂളി കൊണ്ട് ശ്രുതിയുടെ കൂടെ രമ്യ നില്കുന്നുടത്തേക്ക് പോയി....
******_______*******________******______******____*****_____
ശേ....വെറുതെ ഒന്ന് അവളെ പേടിപ്പിക്കണം എന്നെ കരുതിയുള്ളൂ അതിപ്പോ ഇങ്ങനെയും ആയി....അവളെ അടുത്തു കണ്ടാൽ എന്ടെ കണ്ട്രോൾ ഒക്കെ എങ്ങോ പോവുന്നു....
ഈ പോക്കാണ് പോവുന്നതെങ്കിൽ ഞാൻ അവൾക്ക് കുറെ ചീത്ത പേര് ഉണ്ടാക്കി കൊടുക്കും.....
ഷോ എന്ടെ ഭാവി ഏട്ടത്തി 'അമ്മ എന്ത് കരുതി കാണോ എന്തോ.....
അനു ഡ്രസിങ് റൂമിന്ടെ ഡോറിൽ ചാരി ഇതെല്ലാം ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് പെട്ടന്ന് പുറത്തു നിന്ന് രജീഷ് മാഷിന്റെ സൗണ്ട് കേട്ടത്....
അനു പെട്ടന്ന് തന്നെ ഡോർ തുറന്നു...
"എന്ടെ പൊന്നനു നി ഡ്രെസ് മാറി നോക്കാൻ പോയതാണോ അതോ ഡ്രെസ് തയ്പ്പിക്കാൻ പോയതാണോ...." രജീഷ് മാഷ്
"ഡ്രെസ് മാറി നോക്കാൻ...അതിനിപ്പോ എന്താ ഇത്ര സംശയം..." അനു
"ആണല്ലോ ല്ലേ....എന്നിട്ടാണോ നി ഇതുവരെ തിരിച്ചു വരാതിരിക്കുന്നെ...അരമണിക്കൂറിൽ ഏറെയായി നി വന്നിട്ട്...പെട്ടന്ന് ഇങ് വാ..."
എന്നും പറഞ്ഞു രജീഷ് മാഷ് അനുവിനെയും കൂടെ കൂട്ടി അവരെയൊക്കെ അടുത്തേക്ക് പോയി....
*****_______********______******______*******_______*****
"ആഹാ വന്നോ നിങ്ങൾ...ഞാനിപ്പോ ഇനി നിങ്ങളെ വിളിക്കാൻ വരാൻ നിൽക്കായിരുന്നു...എവിടെയായിരുന്നു ഇത്ര സമയം...."
രമ്യ ശ്രുതിയുടെ കൂടെ വരുന്ന മീനുവിനെ നോക്കി കൊണ്ട് ചോദിച്ചു....
മീനു രമ്യക്ക് ഒന്ന് ചിരിച്ചു കൊടുത്തു....
"അത്...."
ശ്രുതി എന്തോ പറയാൻ നിന്നതും മീനു അവളെ കൈ പിടിച്ചു ഇറുക്കി കൊണ്ട് പറഞ്ഞു...
"എനിക്ക് പെട്ടന്ന് ഒന്ന് വാഷ് റൂമിൽ പോവേണ്ടി വന്നു അതാ late ആയെ... പിന്നെ നമുക്ക് ഈ സാരി ഫിക്സ് ചെയ്യാം..."
മീനുവിന് എന്തോ രമ്യയോട് ഒന്നും പറയാൻ തോന്നാത്തത് കൊണ്ട് തന്നെ അവൾ വായിൽ വന്ന കള്ളം പറഞ്ഞു....മീനു എടുത്ത അതേ സാരിയുടെ കളർ change ആണ് മറ്റൊരു രണ്ടു പേരും എടുത്തത്....ശ്രുതിയും രജീഷ് മാഷും പ്ലാൻ ചെയ്തു ഗ്രേ കളർ എടുത്തു...ശ്രുതിക്ക് ബ്ലാക്ക് കിട്ടാത്തത് കൊണ്ടാണ് രജീഷ് മാഷ് ബ്ലാക്ക് shirt ഒഴിവാക്കിയത്....
രമ്യ ഒരു orange കളർ സാരി ആണ് എടുത്തത്....അത് മീനു പറഞ്ഞറിഞ്ഞു ശ്യാം orange കളർ shirt എടുത്തു....മഹേഷ് പിന്നെ അവന്ടെ ഇഷ്ട കളർ ബ്രൗണും എടുത്തു....
അങ്ങനെ അവർക്കുള്ള സാരിയും പിന്നെ 3 ജോഡി വേറെ ഡ്രെസ് കൂടെ എടുത്തു കഴിഞ്ഞു മൂന്നും ബാക്കി ഉള്ളവരെ അടുത്തേക്ക് പോയി...
അങ്ങനെ എല്ലാവരുടെയും ഡ്രെസ് എടുപ്പ് ഒക്കെ കഴിഞ്ഞു.....
"അതേയ് ഇനി നമുക്ക് ഒരു റേസ്റ്റോറന്റിലേക്ക് പോവ...നല്ല വിശപ്പ്..." മീനു
"എന്ന അങ്ങനെ ആയിക്കോട്ടെ...." മുത്തശ്ശി
********________******______*****______*****______****_____
"എനിക്ക് ബിരിയാണി...." മീനു
"ഞങ്ങൾക്കും..." രമ്യ... ശ്രുതി...ലച്ചു
വൈറ്ററോഡ് അവർക്ക്. ആവശ്യമുള്ളത് ഓർഡർ ചെയ്ത ശേഷം നാലും കൂടെ കല പില തുടങ്ങി...
മീനുവിന്ടെ അടുത്തായിരുന്നു ലച്ചു ഇരുന്നിരുന്നത്....ലച്ചു മെല്ലെ മീനുവിനെ തോണ്ടി വിളിച്ചു....
"എന്താടി...." മീനു
"നിയൊന്ന് എന്ടെ കൂടെ വന്നേ ഒരു കാര്യം പറയാനുണ്ട്...." ലച്ചു
"എന്ത് കാര്യം...." മീനു
"എന്ടെ കൂടെ വാ...."
"രമ്യ ശ്രുതി ഞങ്ങൾ രണ്ടും ഒന്ന് വാഷ് റൂമിൽ പോയേച്ചും വരാം..."
ഇതും പറഞ്ഞു കൊണ്ട് ലച്ചുവും മീനുവും വാഷ് റൂമിലേക്ക് നടന്നു....
"എന്താടി എന്ത് കാര്യമാ...." മീനു
"അല്ലെടി ആ രമ്യ ശേരിക്ക് നന്നായിക്കണോ അതോ നമുക്ക് പണി തരാൻ വേണ്ടി കൂടെ നിന്ന് നന്നായത് പോലെ അഭിനയിക്കുവാണോ...." ലച്ചു
"ശേരിക്ക് നന്നായി തോനുന്നു...." മീനു
"ഹാ എന്ന കുഴപ്പമില്ല...."
എന്നും പറഞ്ഞു ലച്ചു മുന്നിലേക്ക് നടന്നതും എതിരെ വന്ന ആളെ അറിയാതെ ഇടിച്ചു...
"സോറി...." ലച്ചു
"Its ഒക്കെ...."
എന്നും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അയാൾ പോയി....
"ഇനി എന്ത് ഇവിടെ വായി നോക്കി നിക്ക വാ...വിശക്കുന്നുണ്ട്..."
എന്നും പറഞ്ഞു മീനു ശ്രുതിയെയും വലിച്ചു നടന്നു....അവരുടെ ഓപ്പോസിറ്റ് ഉള്ള ടേബിളിൽ ആയിരുന്നു അനുവും മഹേഷും ശ്യാമും രജീഷും........
രജീഷ് മാഷ് ശ്രുതിക്ക് ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു കൊടുത്തു...
ശ്യാം രമ്യയെയും നോക്കി കൊണ്ടിരിക്കുവാ....അനു അലസമായി അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നു.......
മഹേഷ് നേരത്തെ ഉണ്ടായതൊക്കെ ആലോചിച്ചു ഒന്നിലും ഒരു intrest ഇല്ലാതെ ഇരിക്കുന്നു....
മീനുവും ലച്ചുവും അവരെ ടേബിളിന്ടെ അടുത്തേക്ക് പോയി...
പെട്ടന്ന് അനുവിന് എതിരെ ഇരുന്ന രജീഷ് മാഷിന്റെ കാലിൽ തട്ടി തടഞ്ഞു മീനു അനുവിന്ടെ ദേഹത്തേക്ക് ഒരു പോക്കയിരുന്നു...
രണ്ടു പേരുടെയും ഭാഗ്യം കൊണ്ട് കസേര നിലത്തേക്ക് വീണില്ല....
വീണ വീഴ്ചയിൽ അനുവിന്ടെ അധരം മീനുവിന്ടെ കഴുത്തിൽ പതിഞ്ഞു....മീനു കരണ്ടടിച്ച കാക്കയെ പോലെ ആയി...
അവൾ ഞെട്ടി കൊണ്ട് മാഷിനെ നോക്കിയപ്പോൾ മാഷ് അതിലേറെ ഞെട്ടി കൊണ്ട് അവളെ നോക്കുവാണ്...രജീഷ് മാഷും ശ്രുതിയും ലച്വുമൊക്കെ വായയും പൊളിച്ചു ഇരിക്കുന്നുണ്ട്....
രമ്യക്ക് എന്തോ വിഷമം തോന്നി....
മീനു പെട്ടന്ന് തന്നെ മാഷിന്റെ അടുത്തു നിന്ന് എഴുന്നേറ്റു....
ശേ എന്ടെ കിസ് ഒക്കെ എന്ടെ ഭർത്താവിന് ഉള്ളതാണെന്ന് കരുതുമ്പോ അവിടെയൊക്കെ എങ്ങനെയെങ്കിലും ഈ കാലൻ കിസ്സുവണെല്ലോ......എന്റെയൊരു കഷ്ടകാലം....
എന്തിനാ ദൈവമേ ഈ കാലനെ കൊണ്ട് എന്നെ ഇടക്കിടക്ക് കിസിപ്പിക്കുന്നെ....ങ്ങി...എന്ടെ എത്രമത്തെ കിസ്സ ഇപ്പോ പോയെ....ങ്ങി...എനിക്ക് സങ്കടം വരുന്നു....ഈ മാഷ് ഒരു ഉമ്മച്ചൻ തന്നെ....ങ്ങി....എന്ടെ കിസ്സുകൾ.....
എല്ലാത്തിനും കാരണം ആ പരട്ട ഏട്ടന്ടെ കാലാണ്... ഇന്ന് ഞാൻ ആ കാൽ വെട്ടും....
മീനു നേരെ രജീഷ് മാഷിന് നേരെ തിരിഞ്ഞു....
"പരട്ട ഏട്ട....എന്നെ കാൽ വെച്ചു വീഴ്ത്തി കൊല്ലാൻ നോക്കിയല്ലേ.." മീനു
"എന്ടെ പൊന്ന് മീനു അറിയാതെ പറ്റിയത മോളെ....."
രജീഷ് മാഷ് കൈ കൂപ്പി കൊണ്ട് പറഞ്ഞു...
"ഹോട്ടൽ ആയത് ഏട്ടന്ടെ ഭാഗ്യം അല്ലെങ്കിൽ ഞാൻ ഒന്നങ് തന്നിരുന്നു...,"
എന്നും പറഞ്ഞു മീനു മഹേഷിനേയും ശ്യാമിനെയുമൊന്നും ശ്രദ്ധിക്കാതെ വേഗം കഴിക്കാൻ ഓടി....
മഹേഷ് ആണെങ്കിൽ ഇപ്പോ ഉണ്ടായതൊക്കെ കണ്ടു ഒന്ന് കൂടെ വിഷമിച്ചിരിക്കുവാണ്.... ശ്യാമിന് ഒക്കെ മനസ്സിലായിരുന്നു...ശ്യാം അവനെ നോക്കി ഒന്നുമില്ലെന്ന് കാണിച്ചു...അതിന് മഹേഷ് ഒരു നനുത്ത പുഞ്ചിരി അവന് സമ്മാനിച്ചു....
അങ്ങനെ ഫുഡ് കൊണ്ട് വന്നതും എല്ലാവരും തട്ടാൻ തുടങ്ങി...
ഫുഡ് കഴിക്കാൻ തുടങ്ങിയപ്പോ തൊട്ടിട്ട് മീനുവിന്ടെ ഒരു ശബ്ദവും കേൾക്കാതിരുന്നപ്പോ മീനു അവിടെ ഇല്ലേ എന്നും കരുതി രജീഷ് മാഷ് അവരെ ടേബിളിലേക്ക് നോക്കി...
മീനു ഭയങ്കര തീറ്റയിൽ ആണ്... ചുറ്റുമുള്ളതൊന്നും നോക്കാതെ ഫുൾ consentration ഫുഡിലാ....
"എടിയെ ആ പ്ലേറ്റ് എങ്കിലും ബാക്കി വെക്കുവോണ്ടു..."
രജീഷ് മാഷ് വിളിച്ചു പറഞ്ഞതും എല്ലാവരും അവരെ നോക്കി....മീനു രജീഷ് മാഷിനെ നോക്കി കണ്ണുരുട്ടി...അതിന് ഒരു അവിഞ്ഞ ഇളി പാസാക്കി അവളെ നോക്കാതെ രജീഷ് ഫുഡിലേക്ക് നോക്കി......
*********_______*******_______*******______******_____*****
വീട്ടിൽ എത്തിയപ്പോൾ തൊട്ട് മഹേഷിന്റെ മൂഡ് ഓഫ് കണ്ടു ശ്യാം അവന്ടെ അടുത്തേക്ക് ചെന്നു.......
"എടാ നിയിങ്ങനെ വിഷമിക്കാതെ....ചിലപ്പോ മീനുവും അനുവും തമ്മിൽ ഒന്നുമില്ലെങ്കിലോ...." ശ്യാം
"എനിക്ക് തോനുന്നില്ലട...അവർ തമ്മിൽ എന്തോ ഉണ്ട്...." മഹേഷ്
"ഇല്ലടാ ഞാൻ അനുവിനോട് ചോദിച്ചിരുന്നു അപ്പോ അവൻ പറഞ്ഞത് അതിനെയൊക്കെ ആരെങ്കിലും നോക്കോ എന്ന..." ശ്യാം
"അങ്ങനെയാണെങ്കിൽ ഇന്ന് അവർ രണ്ടു പേരും ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങിയതോ..ഞാൻ നേരിൽ കണ്ടതാണ് ഒക്കെ..."
മഹേഷ് പെട്ടന്ന് അങ്ങനെ പറഞ്ഞതും ശ്യാം നിശബ്ദനായി....
"ഞാൻ ഒരിക്കൽ കൂടെ നോക്കും...അവൾക്ക് ഇനി അനുവിനെയാണ് ഇഷ്ടമെങ്കിൽ അവൾക്കൊരു ശല്യമാകാതെ ഞാൻ ഒഴുഞ്ഞു നിൽക്കും...."
ഇതും പറഞ്ഞു കൊണ്ട് മഹേഷ് ബെഡിൽ കമിഴ്ന്നു കിടന്നു....
******_______******_____******______******________*****
"മീനു...ടി പിശാശ്ശേ എണീക്ക്...സമയം എത്ര ആയെന്നറിയോ...."
രാവിലെ തന്നെ ശ്രുതിയുടെ കല പില കേട്ടു കൊണ്ടാണ് മീനു എഴുന്നേറ്റത്....കണ്ണു തിരുമ്മി ബെഡിൽ ചമ്രം പടിഞ്ഞിരുന്നു...
"പെട്ടന്ന് എഴുന്നേറ്റു വാ...ഇന്ന് നമുക്ക് എല്ലാവർക്കും കൂടെ കറങ്ങാൻ പോവാമെന്നു രജീഷേട്ടൻ പറഞ്ഞിട്ടുണ്ട്...." ശ്രുതി
"ആണോ...."
മീനു ആവേശത്തോടെ ചോദിച്ചു
"ഹാ...നി വേഗം എഴുന്നേൽക്ക്..."
മീനു വേഗം ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഇറങ്ങി....
ഇവിടെ വന്നപ്പോ തൊട്ട് മീനു ജീൻസ് ഇടുന്ന ശീലം നിറുത്തി വെച്ചിരുന്നു...എന്തോ ഇപ്പോ അവൾക് അതിടാൻ ആഗ്രഹമില്ല....
"എപ്പോഴടി പോവുന്നെ..."
മീനു മുടി തുവർത്തി കൊണ്ട് ശ്രുതിയോട് ചോദിച്ചു.....
"ഈവനിംഗ്.😁.." ശ്രുതി
"ഈവനിംങ്ങോ എന്നിട്ടാണോ പിശാശ്ശേ എന്നെ നേരത്തെ എഴുന്നേല്പിച്ചെ...." മീനു
"നേരത്തെയോ...ടൈം നോക്ക് 8:30 ആയി...നിനക്ക് ഫുഡ് വേണമെങ്കിൽ വാ...വലിയവരെ ഒക്കെ കഴിക്കൽ കഴിഞ്ഞു..."
ഇതും പറഞ്ഞു ശ്രുതി പോയപ്പോൾ മീനു തുവർത് അവിടെ വിരിച്ചിട്ടു മുടി ഒന്ന് ശരിയാക്കിയ ശേഷം താഴേക്ക് പോയി...
മീനു അവിടെ എത്തിയപ്പോൾ എല്ലാ yongersum ടേബിളിന് ചുറ്റുമുണ്ട്....മീനു നേരെ ശ്രുതിയുടെ അടുത്തു ഒഴിഞ്ഞു കിടക്കുന്ന കസേരയിൽ പോയി ഇരുന്നു.....എല്ലാവരും കൂടെ ഇരുന്നു സംസാരിച്ചും പാര വെച്ചും ഫുഡ് കഴിക്കൽ കഴിഞ്ഞു....
പിന്നെ ഒക്കെ കൂടെ ഫുൾ സൊറ പറച്ചിൽ ആയിരുന്നു....ശ്രുതിയും രജീഷ് മാഷും അടുത്തുണ്ടായിട്ടു കൂടി നേരെ സംസാരിക്കാൻ പറ്റാത്തത് കൊണ്ട് കാളിങ് ആയിരുന്നു...
മീനു വെയ്കുന്നേരം ആവാൻ വേണ്ടിയുള്ള കാത്തിരിപ്പും.....
*🥀PART 24🥀*
~~~~~~~~~~~~
"അപ്പോ ടൈം 3:00 ആയി...എല്ലാവരും പെട്ടന്ന് റെഡി ആയി വരു...."
ശ്യാം പറഞ്ഞതും ഒക്കെ റെഡി ആവാൻ പോയി....
"മീനു എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്...." രമ്യ
"എന്താടി...." മീനു
"അവിടെ എത്തിട്ടു നമ്മൾ ഒറ്റയ്ക്ക് ആവുമ്പോൾ പറയാം..." രമ്യ
"ഒക്കെ...."
മീനു മുറിയിൽ കയറി ഒരു ടോപ്പ് എടുത്തിട്ട് മുടി ചുറ്റി കെട്ടി കണ്ണെഴുതി പെട്ടന്ന് തന്നെ ഇറങ്ങി....
എല്ലാവരും റെഡി ആയി ഇറങ്ങിയതും നേരെ കടപ്പുറത്തേക്ക് വിട്ടു....
അവരവിടെ എത്തിയപ്പോൾ സമയം 4:30 ആയിരുന്നു....
മീനു മഹേഷിന്റെ കയ്യിൽ തൂങ്ങി...രജീഷ് മാഷ് ശ്രുതിനേയും കൊണ്ട് സ്ഥലം വിട്ടു...ശ്യാം ലച്ചുവിന്ടെ കൂടെ നടക്കുന്ന രമ്യടെ ഓപ്പവും...അനു വേഗം ലച്ചുവിന്ടെ കൂടെ നടന്നു...
"മഹേഷേട്ട എന്താ രണ്ടു ദിവസമായി ഒരു sad മൂഡ്...." മീനു
"ഒന്നുമില്ല...." മഹേഷ്
"അത് കള്ളം എന്തോ ഉണ്ട്...." മീനു
"ഇല്ലടി...." മഹേഷ്
"ഹ്മ്മ...."
"മീനു ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ...." മഹേഷ്
"പറയല്ലോ...." മീനു
"ഹ്മ്മ...നിയും അനുവും തമ്മിൽ എന്താ ബന്ധം..."
"ഏത് നമ്മുടെ മാഷോ..."
"ഹാ...." മഹേഷ്
" മാഷും ഞാനും തമ്മിൽ നിങ്ങളെ പോലെ ഉള്ള ഫ്രണ്ട്ഷിപ് ഉള്ളു...അല്ല ഇതിപ്പോ ചോദിക്കാൻ എന്തേ കാരണം..."
മീനു ഒറ്റ പിരികം പൊക്കി കൊണ്ട് ചോദിച്ചു....
"ഏയ് ഒന്നുമില്ല...just ചോദിച്ചെന്നെ ഉള്ളു...." മഹേഷ്
"ഹ്മ്മ...."
മീനു അതിനൊന്നു മൂളി....
"മീനു ഞാൻ നിനക്ക് ആരാ..." മഹേഷ്
"ആരാണെന്നോ...എന്ടെ ബ്രോ...and my ബെസ്റ്റീ....."
മീനു ബ്രോ എന്നു പറഞ്ഞതും മഹേഷിന് സങ്കടമായി....
തന്നെ വെറും ആങ്ങള ആയി കണ്ടവളെ ആണോ തനിത്രയും നാൾ സ്നേഹിച്ചേ... വേണ്ട ഇനി ഒരിക്കലും ഞാൻ ഇവളെ ആ കണ്ണിലൂടെ കാണില്ല.....ഇനി എന്നും മീനു എനിക്ക് രമ്യയെ പോലെ ആവും...
മഹേഷ് ഇതെല്ലാം കരുതി കൊണ്ട് കരയെ മുത്തുന്ന തിരാമലയെ നോക്കി കൊണ്ട് നിന്നു....
മീനു മഹേഷിൽ നിന്ന് വിട്ടു നിന്നു കടൽ വെള്ളത്തിൽ പോയി കളിച്ചു കൊണ്ടിരുന്നു....
മീനു കളിക്കുന്നത് കണ്ടപ്പോൾ ബാക്കി കൂടെ വന്നു....ശ്രുതിയും ലച്ചുവും രമ്യയും...വെള്ളത്തിൽ കളിച്ചു കളിച്ചു മതിയായപ്പോൾ 4 ലും കരയിലേക്ക് കയറി ഒരു ബെഞ്ചിൽ വന്നിരുന്നു....
"അതേയ് ഞങ്ങൾക്ക് ഓരോ ice ക്രീം വാങ്ങിച്ചു തരോ..."
ബോയ്സ് നെ നോക്കി കൊണ്ട് മീനു ചോദിച്ചതും രജീഷ് മാഷ് അവർക്കുള്ള ice ക്രീം വാങ്ങിക്കാൻ പോയി...പിന്നാലെ മഹേഷും പോയി....
അങ്ങനെ ice ക്രീം ഒക്കെ കഴിച്ചു സന്ധ്യ ആയപ്പോൾ തിരിച്ചു വീട്ടിലേക്ക് തന്നെ അവർ വിട്ടു....
ഇതിനിടയിൽ രമ്യ കുറെ പ്രാവിശ്യം മീനുവിനെ ഒറ്റക്ക് കിട്ടാൻ വേണ്ടി ഓരോന്ന് ചെയ്‌തെങ്കിലും അവൾക്ക് മീനുവിനെ ഒറ്റക്ക് കിട്ടിയില്ല....ഇനി എന്തായാലും വീട്ടിൽ പോയി പറയാമെന്നു രമ്യ കരുതി....
*******_______*******______*****_______******_______******
വീട്ടിലെത്തി ക്ഷീണം കൊണ്ട് എല്ലാവരും നേരത്തെ ഭക്ഷണം കഴിച്ചു കിടന്നത് കൊണ്ട് രമ്യക്ക് മീനുവിനോട് സംസാരിക്കാൻ പറ്റിയില്ല....
*പിറ്റേന്ന്*
"മീനു ശ്രുതി എഴുന്നേൽക്ക് നിങ്ങൾക്കിന്നു കോളേജിൽ പോകണ്ടേ...."
രാവിലെ തന്നെ ലച്ചു രണ്ടിനെയും കുത്തി പൊക്കി....കോളേജിൽ പോയിട്ട് ഇപ്പോ കുറച്ചു ദിവസമായത് കൊണ്ട് രണ്ടിനും പോകാൻ നല്ല മടിയായിരുന്നു...
പിന്നെ അശ്വിനൊക്കെ വിളിച്ചു ശല്യ പെടുത്തുന്നത് കൊണ്ട് രണ്ടും കോളേജിലേക്ക് പോവാൻ റെഡി ആയി....
കോളേജിൽ പോവുമ്പോൾ ഇത്രയും കാലം ജീൻസ് ഇട്ടത് കൊണ്ട് തന്നെ അവൾക്കിന്നു ചുരിദാർ ഇടുമ്പോൾ നല്ല ചമ്മൽ ഉണ്ടായിരുന്നു...
എങ്കിലും അവൾ ചമ്മൽ ഒക്കെ മറച്ചു പിടിച്ചു നന്നായി ഒരുങ്ങി ശ്രുതിയുടെ കൂടെ ഭക്ഷണം കഴിക്കാനിരുന്നു....മീനുവിന്ടെ വേഷം കണ്ടു അനുവിന്ടെ കണ്ണു വിടർന്നു...
അവനൊരിക്കലും മീനു ഈ വേഷത്തിൽ കോളേജിലേക്ക് പോവുമെന്നു കരുതിയിരുന്നില്ല....
ഭക്ഷണം കഴിക്കൽ കഴിഞ്ഞു ബസ് സ്റ്റോപ്പിലേക്ക് പോവാൻ നിന്ന ശ്രുതിയെയും മീനുവിനെയും അപ്പൂപ്പൻ തടഞ്ഞു...
"നിങ്ങളും അനു മോനും രജീഷുമൊക്കെ ഒരേ കോളേജിലേക്ക് അല്ലെ...അപ്പോ ഒപ്പം പോയാൽ മതി....
മോനെ രജി നിങ്ങടെ കൂടെ ഇവരെ കൂടെ കൊണ്ടു പോകണം...'"
"അയ്ക്കോട്ടെ അപ്പൂപ്പ...."
അങ്ങനെ രജീഷ് മഷിന്റെയും അനുവിന്ടെയും കൂടെ അവർ കോളേജിലേക്ക് വിട്ടു....
കാർ കോളേജ് ഗേറ്റ് കടന്നപ്പോഴേ ഗേറ്റ് ന്ടെ അവിടെ നിക്കുന്ന തങ്ങളെ ഫ്രണ്ട്‌സ് നെ മീനുവും ശ്രുതിയും കണ്ടു....
രജീഷ് മാഷിന്റെയും അനുവിന്ടെയും കൂടെ വരുന്ന മീനുവിനെയും ശ്രുതിനേയും കണ്ടു അവരൊക്കെ ഞെട്ടി.... മീനുവും ശ്രുതിയും കാറിൽ നിനിറങ്ങി നേരെ അവരെ അടുത്തേക്ക് വച്ചു പിടിച്ചു....
മീനുവിന്ടെ വേഷം കൂടെ കണ്ടതും അശ്വിനും കൂട്ടരും വീണ്ടും ഞെട്ടി....
"എടി ആ വരുന്നത് നമ്മുടെ മീനു തന്നെ ആണോ...." അശ്വിൻ
"അതാണ് എന്ടെ സംശയം...ആ വരുന്നത് മീനു ആണോ...അതോ നമ്മളിനി സ്വപ്നം കാണുവാണോ..."
സന്ധ്യ കണ്ണ് തിരുമ്മി ഒന്ന് കൂടെ മുന്നിലേക്ക് നോക്കി കൊണ്ട് പറഞ്ഞു....
"മീനു തന്നെയാടി നിയ മുടി കെട്ടിവച്ചത് നോക്ക്...." ആയിഷ
പെട്ടന്നാണ് മീനുവിന്ടെ മുമ്പിലേക്ക് ഒരു പെൻ കുട്ടി വന്നത്...മീനു ആ കുട്ടിയെ സംശയത്തോടെ നോക്കി....
"ഹായ്...മീനു ചേച്ചി അല്ലെ..."
"അതെല്ലൊ....ആരാ..."
"ചേച്ചി ഞാൻ തൊട്ടപ്പുറത്തുള്ള സ്കൂളില...ഞാൻ ചേച്ചിയെ എന്നും ബസ് സ്റ്റോപ്പിൽ വച്ചു കാണാറുണ്ടായിരുന്നു...അപ്പോ ഒന്ന് ചേച്ചിയെ പരിചയപ്പെടാം എന്നു കരുതി എനിക്ക് എന്തോ ചേച്ചിയെ നല്ല ഇഷ്ടായി...ചേച്ചിക്ക് വേണ്ടിയാണ് ഞാൻ ഇത്ര സമയം വൈറ്റ് ചെയ്തു നിന്നെ...."
ആ കുട്ടി സന്തോഷത്തോടെ പറഞ്ഞതും മീനു ഒരു പുഞ്ചിരിയോടെ അവളെ നോക്കി....
കാണാൻ ഒരു കൊച്ചു സുന്ദരി...മുടി കുളി പിന്നൽ ഇട്ടിരിക്കുവാണ്... ഒരു കുഞ്ഞു വട്ട പൊട്ട് ഇട്ടിട്ടുണ്ട്...സ്കൂൾ യൂണിഫോo അവൾക്ക് നന്നായി ചേരുന്നത് പോലെ മീനുവിന് തോന്നി...
"എന്താ നിന്ടെ പേര്...."
മീനു അവളെ കവിളിൽ തൊട്ട് കൊണ്ട് ചോദിച്ചു...
"എന്ടെ പേര് അനഘ എന്ന..."
"ആഹാ...അനഘ മോൾ എത്രയില പടിക്കുന്നെ..." മീനു
"ഞാൻ 10th ല പടിക്കുന്നെ..."
"ഹ്മ്മ..അല്ല എന്ടെ പേര് എങ്ങനെ കിട്ടി..."
മീനു ഒരു പിരികം ഉയർത്തി കൊണ്ട് ചോദിച്ചതും അവൾ ഒന്ന് പരുങ്ങി പിന്നെ പറഞ്ഞു...
.
"അത് ഈ ചേച്ചി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ മീനു എന്നു വിളിക്കുന്നത് ഒരിക്കെ കേട്ടിരുന്നു..."
അനഘ ശ്രുതിയെ ചൂണ്ടി കൊണ്ട് പറഞ്ഞു...
"ചേച്ചി ഞാൻ ചേച്ചിയെ ഒന്ന് കെട്ടിപിടിച്ചോട്ടെ..."
അനഘ മെല്ലെ മീനുവിനോട് ചോദിച്ചു...
"അതിനെന്താ..."
എന്നും പറഞ്ഞു കൊണ്ട് മീനു അവളെ കെട്ടിപിടിച്ചു...അനഖയും സന്തോഷത്തോടെ മീനുവിനെ പിടിച്ചു...
മീനുവിന് എന്തോ അനഖയെ നല്ല ഇഷ്ടമായി...മീനു കുറച്ചു സമയം കൂടെ അനഖയോട് സംസാരിചു അനഘ പോയ ശേഷമാണ് ഫ്രണ്ട്സിന്റെ അടുത്തേക്ക് വന്നത്....
"മീനു...നിങ്ങളെന്താടി അനു മഷിന്റെയും ശ്രുതിയുടെ മഷിന്റെയും കൂടെ വന്നിരിക്കുന്നെ...." യാസിർ
മീനുവും ശ്രുതിയും ഇത് വരെ അവർ മീനുവിന്ടെ മുറ ചെറുക്കന്മാർ ആണെന്ന് ഇവരോട് പറഞ്ഞിരുന്നില്ല....
"പിന്നെ ഇവളെ മുറ ചെറുക്കന്മാരെ കൂടെയല്ലാതെ ആരെ കൂടെ വരനാ ഇവൾ..." ശ്രുതി
"ഹോ...അങ്ങനെ...ഏഹ്...എന്ത എന്താ നി പറഞ്ഞേ മുറചെറുക്കനോ..."
ഒക്കെ കൂടെ ഒപ്പം അലറിയതും മീനുവും ശ്രുതിയും ചെവി പൊത്തി...
"ഹോ പിശശുക്കളെ നങ്ങൾക് ചെവി കേൾക്കും മെല്ലെ പറഞ്ഞാൽ മതി..." മീനു
"ഹി😁 അപ്പോ അവർ രണ്ടും നിന്ടെ മുറചെറുക്കന്മാർ ആണോ..." അശ്വിൻ
"അതെല്ലൊ...ഇവർ മാത്രമല്ല അന്ന് കോളേജിൽ നിന്ന് ഞാൻ ഒരു കോഴിയെ പരിചയപെട്ടു എന്ന് പറഞ്ഞില്ലേ അവനും എന്ടെ മുറ ചെറുക്കന...." മീനു
"ഹോ നിന്റെയൊരു ഭാഗ്യം എത്ര മുറചെറുക്കന്മാര...എനിക്കൊക്കെ ഉണ്ട് കുറച്ചു മുറചെറുക്കന്മാർ തൊട്ടിലിൽ ആണ് ഓരോന്ന്...ചിലത് kg ലും...ഞാനൊക്കെ പാവം മുറ ചെറുക്കന്മാരെ എടുത്തു നടക്കേണ്ട ഗതിയ....."
സന്ധ്യ ഒരു നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞതും എല്ലാവരും അവളെ നോക്കി കളിയാക്കി ചിരിച്ചു...
"അങ്ങനെ തന്നെ വേണമെഡി നിനക്ക്...." അശ്വിൻ
"ആഹ്‌ണോ...അല്ല ഈ പറയുന്ന ആളെ മുറപ്പെണ്ണ് എത്രയില പടിക്കുന്നെ...."
സന്ധ്യ അശ്വിനോട് ചോദിച്ചു...
"ഒന്നാം ക്ലാസ്സിൽ😁😁😁😁"
അശ്വിൻ ഇളിച്ചു കൊണ്ട് പറഞ്ഞതും എല്ലാവരും അവനെ കളിയാക്കി....
"എന്നാലും അനു മാഷും രജീഷ് മാഷും മീനുവിന്ടെ മുറചെറുക്കന്മാർ ആണെന്നത് വല്ലാത്തൊരു ഷോക്ക് ആയി പോയി...അപ്പോ ഇനി കല്യാണം കഴിഞ്ഞാലും മീനുവിനും ശ്രുതിക്കും പിരിയേണ്ടി വരില്ല....ഡെയിലി കാണാമല്ലോ..." ആയിഷ
"അതെങ്ങനെ...ഞാൻ എന്ടെ വീട്ടിൽ ആവില്ലേ...ശ്രുതി രാജീഷേട്ടന്ടെ വീട്ടിലും ആവുണല്ലോ..." മീനു
"നിന്നെ അനു മാഷ് കേട്ടില്ലേ...."
ആയിഷ ഒരൊഴുക്കിൽ പറഞ്ഞതും എല്ലാവരും ഞെട്ടി അവളെ നോക്കി...
"ഏഹ്...എന്നെ അനു മാഷ് കെട്ടനോ.... ആർ പറഞ്ഞു എന്നെ അനു മാഷ് കെട്ടുമെന്ന്.." മീനു
"ഈ ഞാൻ പറഞ്ഞു😁" ആയിഷ
"പൊടി പിത്തക്കാളി..."
മീനു തന്ടെ ബാഗ് കൊണ്ട് അവൾക്കൊന്നു കൊടുത്തു കൊണ്ട് പറഞ്ഞു....
"അല്ല നേരത്തെ നിന്നോട് സംസാരിച്ചിരുന്ന കുട്ടി ആരായിരുന്നു..." അശ്വിൻ
"ഹ്മ്മ.കോഴി തല പൊക്കി...." സന്ധ്യ
"പൊടി...മീനു നി പറ ഏത ആ കുട്ടി...." അശ്വിൻ
"അതോ...അതെന്റെ ഒരു ഫാൻ girl ആണ്..."
മീനു കുറച്ചു attitude ഇട്ട് കൊണ്ട് പറഞ്ഞു...
"പൃ...."
"എന്ടെ മീനു നി ഇങ്ങനെ ഓരോ തമാശ പറഞ്ഞു ഞങ്ങളെ ചിരിപ്പിക്കല്ലേ...." യാസിർ
"പോടാ ഞാൻ സത്യമാ പറഞ്ഞേ..." മീനു
"ഹ്മ്മ...എന്തായാലും എനിക്കിഷ്ടായി...." അശ്വിൻ
"എന്തോ....എങ്ങനെ..." മീനു
"ഈ😁😁സത്യടി ഈ love at first sight ഇല്ലേ അത്...." അശ്വിൻ
"മോന്റെ എത്രാമത്തെ love at first sighta ഇത്...." ശ്രുതി
"10 മത്തെ😁😁"
"എന്താ ഇളി...വാ ക്ലാസിൽ പോവാം..." ആയിഷ
"അല്ല മീനു നിയെന്താ ജീൻസ് ഒഴിവാക്കിയോ..."
അവളെ ഡ്രെസ്സിലേക്ക് നോക്കി കൊണ്ട് സന്ധ്യ ചോദിച്ചു...
"യാഹ്...ഇനി മുതൽ ഞാൻ ഇങ്ങനെ ആയിരിക്കും...." മീനു
"ഹാ...എന്തായാലും നിനക്ക് നന്നായി ചേരുന്നുണ്ട് ഈ വേഷം..." ആയിഷ
ക്ലാസിലെത്തി ബെൽ അടിക്കുവോളം വീണ്ടും അവരൊക്കെ കച്ചറ കൂട്ടി കൊണ്ടിരുന്നു...ബെൽ അടിച്ചതും അനു ക്ലാസ്സിലേക്ക് വന്നു...മാഷ് വന്നപ്പോൾ തന്നെ അതുവരെ ശബ്ദമുണ്ടാക്കിയവരൊക്കെ നിശബ്ദരായി...നമ്മുടെ മീനു പോലും...
അനു ക്ലാസ് എടുത്തു ക്ലാസിൽ നിന്നിറങ്ങു വോളം ആരും ഒന്നും മിണ്ടിയില്ല....
ലഞ്ച് ബ്രേക്കിന് മീനു ക്ലാസ്സിന്ടെ വെളിയിലേക്ക് ഇറങ്ങിയതും പെട്ടന്ന് ആരുമായോ കൂട്ടി ഇടിച്ചു...മീനു തല ഉയർത്തി ആരാണെന്നു നോക്കിയപ്പോൾ അവളെ മുഖം പ്രകാശിച്ചു....
*🥀PART 25🥀*
~~~~~~~~~~~~
*വിവേക്...*
മീനുവിന്ടെ അദരം പതിയെ മൊഴിഞ്ഞു....
വിവേക് കോളേജിലെ മിക്ക പെൻ കുട്ടികളുടെയും സ്വപ്ന സുന്ദരൻ...കോളേജ് ഹീറോ... അവന്ടെ പിന്നാലെ നിരവധി പേരാണ്...പക്ഷെ അവൻ ആർക്കും ഇതുവരെ പിടി കിടുത്തിട്ടില്ല....
വെള്ളാരം കണ്ണുകളും ഡ്രിം ചെയ്തു വെച്ച താടിയും ബ്രൗണ് കളർ മുടിയും ഒക്കെ ഉള്ള ഒരു സുന്ദരൻ....ഷർട്ടും മുണ്ടുമാണ് ആളെ സ്ഥിരം വേഷം...കണ്ടാൽ നല്ല ഗൗരവാക്കാരനാണെന്നു തോന്നുമെങ്കിലും പാവമാണ്....
മീനുവും ശ്രുതിയും ഈ കോളേജിൽ വന്നപ്പോൾ ആദ്യമായി പരിജയപ്പെട്ടത് വിവേകിനെ ആണ്....മീനുവിന് എന്തോ അവനെ കണ്ടപ്പോൾ ഒരു കുഞ്ഞു സ്പർക് തോന്നിയിരുന്നു എങ്കിലും പിന്നെ അങ്ങനെയൊന്നും തോന്നിയില്ല....
എങ്കിലും മീനുവിന് അവനോട് ഒരു പ്രതേക അടുപ്പമായിരുന്നു...ഈ കാര്യങ്ങളൊന്നും മീനുവിന്ടെ ഫ്രണ്ട്സിൽ ആർക്കും അറിയില്ലേ....അവൾ ഒന്നും ആരോടും പറഞ്ഞിട്ടില്ല.....എന്തിനേറെ പറയുന്നു ശ്രുതിക്ക് പോലും അറിയില്ല....
വിവേക് എന്നും മീനുവിനോട് സംസാരിക്കുമായിരുന്നു...ഇപ്പോ കുറച്ചു ദിവസമായി അവൻ ലീവ് ആയിരുന്നു...ഇന്ന് കോളേജിലേക്ക് തിരിച്ചു വന്നിരിക്കുവാണ്
മീനു കണ്ണിമ വെട്ടാതെ ഒന്നും പറയാനാകാതെ പര വേഷത്തോടെ അവനെ തന്നെ അങ്ങനെ നോക്കി നിന്നു
ഹ്മ്മ ഒന്ന് കൂടെ കളാറോക്കെ വെച്ചു സുന്ദരനായിട്ടുണ്ട്....ആ വെള്ളാരം കണ്ണുകൾ കാണുമ്പോഴാണ് ന്ടെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാത്ത പോലെ തോന്ന....എന്ത് ബാംഗിയുള്ള കണ്ണുകളാണ്....ആരും ഒന്ന് നോക്കി പോകും
മീനു അവനെ തന്നെ നോക്കി മനസിൽ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു...
"ഹേയ് മീനു...നിയെന്താടി എന്നെ ആദ്യമായി കാണുന്ന പോലെ നോക്കുന്നെ...."
വിവേക് ഒരു കള്ള ചിരിയോടെ അവളോട് ചോദിച്ചു.....
"😁😁എവിടെയായിരുന്നു വിവേകേട്ട ഇത്ര ദിവസം...." മീനു
മീനു വിവേകിന്ടെ അടുത്തു നിന്ന് ശരിക്ക് നിന്ന് കൊണ്ട് ചോദിച്ചു....
"അച്ഛന് വയ്യായിരുന്നു...അതോണ്ട് കമ്പനി എന്ടെ തലയിൽ ആക്കി വച്ചു...അപ്പോ അത് നോക്കി നടത്തുവയിരുന്നു...." വിവേക്
"ആഹാ....ഇനി എന്നും കോളേജിൽ ഉണ്ടാവോ..." മീനു
"ഉണ്ടാവാണോ...."
വിവേക് മീനുവിന്ടെ നേരെ മുഖം താഴ്ത്തി കൊണ്ട് പതിയെ ചോദിച്ചു....മീനു അതിനൊന്നു പുഞ്ചിരിച്ചു കൊടുത്തു....
"അല്ല മീനുവേ നിന്ടെ വേഷം ഒക്കെ അങ് മാറി പോയല്ലോ....നിനക്ക് ജീൻസിനേളും നല്ലത് ഈ വേഷം തന്നെയാണ് ട്ടോ... ഇതിൽ നി ഒന്ന് കൂടെ സുന്ദരി ആയിട്ടുണ്ട്....ഒരു കൊച്ചു നാടൻ സുന്ദരി പെണ്ണ്..." വിവേക്
"Tnku തങ്കു❤️" മീനു
"ക്യാന്റീനിലേക്ക് അല്ലെ നിങ്ങളൊക്കെ...."
വിവേക് മീനുവിനെയും ബാക്കി ഉള്ളവരെയും നോക്കി കൊണ്ട് ചോദിച്ചു....
"അതേ...." ശ്രുതി
"ഹാ എന്ന വിട്ടോ... എനിക്ക് കുറച്ചു പണിയുണ്ട്...."
എന്നും പറഞ്ഞു കൊണ്ട് വിവേക് പോയി....മീനു വിവേക് പോയ വഴിയും നോക്കി അങ്ങനെ നിന്നു.......
"ടി മീനു നി എന്ത് നോക്കി നിൽക...വാ..."
ആയിഷ വന്നു അവളെ കയ്യിൽ പിടിച്ചു വലിച്ചതും അവൾ അവരെ കൂടെ ക്യാന്റീനിലേക്ക് പോയി...........
~~~~~~~~~~~~~~~~
കി....കി....
ഹോ ഈ മാഷ് എന്തിനാ ഇങ്ങനെ ഹോണ് അടിച്ചു വെറുപ്പിക്കുന്നെ...ഞങ്ങൾ വരുവല്ലേ...വേഗം അവരോടൊക്കെ ബൈ പറഞ്ഞു ശ്രുതിനേയും വലിച്ചു കാറിൽ കയറി....
"എന്തിനാ കിടന്ന് വെറുതെ ഹോണ് അടിച്ചിരുന്നെ... ഞങ്ങൾ വരുന്നത് എന്താ മാഷ് കണ്ടിരുന്നില്ലേ...."
കാറിൽ കയറിയപ്പോ തന്നെ ഞാൻ പറഞ്ഞതും മാഷ് ഒരു കൂസലുമില്ലാതെ കാറെടുത്തു....
ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു കോളേജിലേക്ക് നോക്കിയപ്പോൾ വിവേകേട്ടനെയാണ് കണ്ടത്....ഏട്ടൻ അവിടെ നിന്ന് ആരോടോ ചിരിച്ചു കൊണ്ട് സംസാരിക്കുവായിരുന്നു...
ഞാൻ സ്വയം ചിരിച്ചു കൊണ്ട് നേരെ സീറ്റിലേക്ക് ചാരി ഇരുന്നു....
പെട്ടന്ന് മനസിലേക്ക് ആദ്യമായി വിവേക് ഏട്ടനെ കണ്ട രംഗം ഓടിയെത്തി....
കോളേജിലേക്ക് കാലെടുത്തു വെച്ചപ്പോൾ തന്നെ ഒരാൾ എന്ടെ കാലിനടിയിലേക്ക് തെറിച്ചു വീണതാണ് കണ്ടത്...ഞെട്ടി അയാളെ നോക്കി....വായിൽ നിന്നൊക്കെ രക്തം വരുന്നുണ്ട്....
പെട്ടന്ന് മറ്റൊരുത്തൻ വന്നു വീണ്ടും അവനെ എണീപ്പിച്ചു നിറുത്തി അടിക്കാൻ തുടങ്ങി....
"ഇനി മേലാൽ പെൻ കുട്ടികളെ നി ഉഭദ്രാവിചു എന്നു കേട്ടാൽ ഈ വിവേക്ന്ടെ കൈ കൊണ്ടാവും നിന്ടെ മരണം..."
എന്നും പറഞ്ഞു അവനെ പിന്നിലേക്ക് തള്ളി നേരെ നോക്കിയത് എന്ടെ മുഖത്തേക്കാണ്....എന്തോ അറിയാതെ ഞാനും ആ മുകത്തേക്ക് നോക്കി നിന്നു പോയി....
ആദ്യനോട്ടത്തിൽ തന്നെ ഞാൻ ഫ്ലാറ്റ്....എന്നെ ഒന്ന് കൂടി നോക്കി കൊണ്ട് വിവേകെട്ടൻ പോയി...പിന്നീടുള്ള ദിവസങ്ങളിൽ പലരിൽ നിന്നും ഞാൻ വിവേകേട്ടനെ കുറിച്ചറിഞ്ഞു...അങ്ങനെ ഒരിക്കെ പരിജയപ്പെടും ചെയ്തു....
അതൊക്കെ ആലോചിച്ചു മീനു സ്വയം പുഞ്ചിരിക്കുമ്പോൾ അനു ഫ്രണ്ട് ഗ്ലാസിലൂടെ അവളെ തന്നെ നോക്കുവായിരുന്നു....
ഇവൾ എന്തോന്നിത് വെറുതെ ചിരിക്കുനേ...ചങ്ങലക്ക് ഇടേണ്ടി വരുവോ....
അനു മീനുവിനെ നോക്കി മനസിൽ മൊഴിഞ്ഞു......
"പൊന്ന് അനു നി മുമ്പിലേക്ക് നോക്കി കാർ ഓടിക്ക് അല്ലേൽ നേരെ കാലപുരിൽ എത്തും..."
രജീഷ് മാഷ് അനുവിന്ടെ തലയിൽ ഒരു തട്ട് കൊടുത്തു കൊണ്ട് പറഞ്ഞതും ഒന്ന് ഇളിച്ചു കൊടുത്തു അനു നേരെ നോക്കി കാറോടിക്കാൻ തുടങ്ങി.....
മീനു അപ്പോഴും ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുവായിരുന്നു....
തറവാട്ടിൽ എത്തിയതോന്നും മീനു അറിഞ്ഞിരുന്നില്ല....അവൾ മറ്റേതോ ലോകത്തായിരുന്നു...ശ്രുതി വിളിച്ചപ്പോഴാണ് മീനു ചിന്തകൾക്ക് കടിഞ്ഞാണ് ഇട്ടത്....
ശ്രുതിക്കൊന്നു ചിരിച്ചു കൊടുത്തു പെട്ടന്ന് തന്നെ അകത്തേക്ക് കയറി നേരെ മുറിയിൽ വന്നു ഫ്രഷ് ആയി....
ശ്രുതി അപ്പോ ലച്ചുവിന്ടെ മുറിയിൽ ആയിരുന്നു....
മീനു തല തുവർത്തി കൊണ്ടിരിക്കുമ്പോഴാണ് രമ്യ അവിടേക്ക് വന്നത്....
"മീനു എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്...."
"ഹാ നി നല്ല ആളാ ഇന്നലെയും എന്നോട് ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞിട്ട് പറഞ്ഞില്ലല്ലോ...."
തുവർത് അടുത്തുള്ള കസേരയുടെ മുകളിൽ വിരിച്ചിട്ടു കൊണ്ട് മീനു ചോദിച്ചു...
"ഇന്നലെ പറയാമെന്നു പറഞ്ഞ കാര്യം തന്നെയാണ് പറയാൻ പോകുന്നേ..." രമ്യ
"ആണോ എന്ന പെട്ടന്ന് പറയ്...." മീനു
"അത് മീനു....." രമ്യ
"ഏത്...." മീനു
"മീനു...." രമ്യ
രമ്യക്ക് എന്തോ മീനുവിനോട് ഈ കാര്യം പറയാൻ ഒരു ബുദ്ധിമുട്ട് പോലെ...
"നിയിങ്ങനെ എന്ടെ പേര് പറഞ്ഞു കളിക്കാതെ കാര്യം പറ...." മീനു
"അത് എനിക്ക്....എനിക്ക് അനു... അനു വിനെ ഇഷ്ടാണ്...."
രമ്യ പറഞ്ഞു തീർന്നതും മീനു ഒന്ന് ഞെട്ടി...പിന്നെ പുഞ്ചിരിച്ചു കൊണ്ട് അവളോട് ചോദിച്ചു...
"ഇതായിരുന്നോ കാര്യം...എന്നിട്ടിപ്പൊ ഞാൻ ഇനി എന്ത് വേണം..." മീനു
"നിയൊന്ന് ഞങ്ങളെ സെറ്റ് ആക്കി തരുവോ..." മീനു
"അതാണോ സില്ലി മറ്റെർ...ഇത് ഞാൻ ഏറ്റു...." മീനു
"താങ്ക്സ് ടി....പിന്നെ ഈ കാര്യം നമ്മൾ രണ്ടുമല്ലാതെ മറ്റാരും അറിയണ്ട..."
എന്നും പറഞ്ഞു രമ്യ മീനുവിനെ കെട്ടിപിടിച്ചു....
"അപ്പോ ഇന്ന് മുതൽ മിഷൻ മാഷിനെ രമ്യക്ക് സെറ്റ് ആക്കൽ....എങ്ങനെയും മാഷിന് നിന്നോട് സ്പാർക്ക് തോന്നണം...ല്ലേ..." മീനു
"ഹ്മ്മ...."
രമ്യ നാണത്തോടെ ഒന്ന് ചിരിച്ചു....
"അയ്യ അവളെയൊരു നാണം...." മീനു
"😁😁" രമ്യ
അങ്ങനെ രണ്ടും കൂടെ ഓരോന്ന് സംസാരിക്കുമ്പോഴാണ് അവിടേക്ക് ലച്ചുവും ശ്രുതിയും വന്നത്....
"ആഹാ നിങ്ങൾ ഇവിടിരിക്കുവായിരുന്നോ....എന്താ രണ്ടും കൂടെ ഒരു ചർച്ച...."
ലച്ചു അവരെ അടുത്തു വന്നു ഇരുന്നു കൊണ്ട് ചോദിച്ചു...
"നിന്നെ പെട്ടന്ന് എങ്ങനെ തട്ടമെന്നു...." മീനു.
"അച്ചോടാ....അതിനിനി മോൾ ബുദ്ധിമുട്ടണ്ട...ഒരു 3 ദിവസം കൂടെ കഴിഞ്ഞ ഞാൻ ശിവേട്ടന്ടെ വീട്ടിലേക്ക് പോവും..." ലച്ചു
"ഹാ അതാണ് ഒരു സമാധാനം😁...." മീനു
"പൊടി...." ലച്ചു
"വാ ചായ കുടിക്കാം...." ശ്രുതി
"ഹാ..."
അങ്ങനെ നാലും ചായ കുടിക്കാൻ വേണ്ടി ചെന്നപ്പോഴാണ് അവിടെ രജീഷ് മാഷിനേയും അനുവിനെയും കണ്ടത്....മീനു രമ്യനെ നോക്കി ഒന്നാക്കി ചിരിച്ചു...
രമ്യ നാണത്തോടെ തല താഴ്ത്തി.....
അങ്ങനെ എല്ലാരും കൂടെ ഇരുന്നു ഓരോന്നു പറഞ്ഞു കൊണ്ട് ചായ കുടിച്ചു....ഓരോരുത്തർ ആയി എഴുന്നേറ്റു പോയി കൊണ്ടിരുന്നു...
ഇപ്പോ രമ്യയും ശ്രുതിയും മീനുവും അനുവും രജീഷ് മാഷും മാത്രമുള്ളു അവിടെ....അവരും എഴുന്നേറ്റു....അനുവിന്ടെ മുന്നിലൂടെ പോയ രമ്യയെ പെട്ടന്ന് മീനു ഉന്തി....അവൾ വീഴാൻ പോയതും അനു അവളെ താങ്ങി നിറുത്തി....
മീനുവിന് എന്തോ ആ കാഴ്ച കണ്ടപ്പോൾ ആരോ തന്ടെ ഉള്ളിൽ ഇരുന്നു കുത്തുന്ന പോലെ തോന്നി......
ഞാനെന്തിന് ടെൻഷൻ ആവണം...മാഷ് രമ്യക്കുള്ളതാ....ഞാൻ അത് നടത്തി കൊടുത്തിരിക്കുo
മീനു ഇതും മനസിൽ കരുതി അവരെ നോക്കിയപ്പോൾ രമ്യ അനുവിന്ടെ കയ്യിൽ കിടന്നു അവനെ തന്നെ നോക്കുവാണ്.... അനുവണേലോ മറ്റെവിടുക്കോ നോക്കുന്നു....
ശ്രുതിയും രജീഷ് മാഷും അന്തം വിട്ടു നോക്കുന്നുണ്ട്....
അനു പെട്ടന്ന് തന്നെ രമ്യയെ നേരെ നിറുത്തി മീനു നെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് അവിടെ നിന്ന് പോയി.....മീനു രമ്യയെ നോക്കി site അടിച്ചു കാണിച്ചു കൊടുത്തു....
*************___________***********____________*********__________
രമ്യ അവളെന്താ തന്നെ ഇങ്ങനെ നോക്കുന്നെ.....അവളെ നോട്ടം ശെരിയല്ല...ഞാനിവിടെ വന്ന ദിവസം തൊട്ട് അവൾ ഈ നോട്ടമാണ്....
എന്തോ ആ നോട്ടം എനിക്ക് ആരോചകമായി തോനുന്നു....
അതീക്കൂടെ ആ മീനു കുരിപ്പ് അവളെ എന്ടെ അടുത്തു നിന്ന് ഉന്തി ഇടുക കൂടി ചെയ്തിരിക്കുന്നു.....പിടിക്കാതിരിക്കാൻ പറ്റൂലല്ലോ.....അതോണ്ടാണ് പിടിച്ചേ....
ദേഷ്യം വരുന്നുണ്ട്....അനു ബെഡിൽ ആഞ്ഞു ഇടിച്ചു.....
************____________********________*******_______******
"എങ്ങനെയുണ്ട് മോളെ...." മീനു
"പോളി....ഇനി എത്രയും പെട്ടന്ന് അനുവേട്ടൻ എന്നെയൊന്ന് ഇഷ്ടപ്പെട്ടാൽ മതി...." രമ്യ
"അതൊക്കെ ഇഷ്ടപ്പെടും..." മീനു....
"മീനു വാ...നിന്നെ 'അമ്മ വിളിക്കുന്നുണ്ട്...."
പെട്ടന്ന് ശ്രുതി അങ്ങോട്ട് വന്നു കൊണ്ട് പറഞ്ഞതും മീനു രമ്യനോട്. ഇപ്പോ വരാമെന്ന് പറഞ്ഞു ശ്രുതിയുടെ കൂടെ വിട്ടു....
ശ്രുതി മീനുവിനെയും കൊണ്ട് നേരെ അവരെ മുറിയിലേക്ക് കയറി....
"എന്തുവാടി നി കാണിക്കുന്നെ...."
ഡോർ കുറ്റി ഇടുന്ന ശ്രുതിയെ നോക്കി കൊണ്ട് മീനു ചോദിച്ചു....
"എന്താ നിന്ടെ ഉദ്ദേശം...."
മീനുവിന്ടെ മുന്നിൽ വന്നു നിന്നു രണ്ടു കയ്യും നെഞ്ചിന് മീതെ കെട്ടി കൊണ്ട് ശ്രുതി ചോദിച്ചു....
"എന്ത് ഉദ്ദേശം...."
സംശയ ഭാവത്തോടെ മീനു ശ്രുതിയെ നോക്കി....
"നിയെന്തിനാ ഇന്ന് മോന്റെ മുന്നിൽ നിന്ന് രമ്യയെ തള്ളിയത്...." ശ്രുതി
"ഓഹോ അതാണോ..." മീനു
"ഹാ അതേ പറ എന്തിനാ നിയവളെ തള്ളിയെ...."
ശ്രുതി ഇത്തിരി ഗൗരവത്തിൽ തന്നെ ചോദിച്ചു....
"എന്ടെ പൊന്ന് ശ്രുതി അത് മറ്റൊന്നുമല്ല നമ്മുടെ രമ്യക്ക് മാഷിനെ ഇഷ്ടമാണ്...അവൾ എന്നോട് അവരെ സെറ്റ് ആക്കി തരുവോ എന്നു ചോദിച്ചു...ഞാൻ ആക്കി തരാം എന്ന് പറഞ്ഞു അതിന്ടെ ആദ്യ ചുവടാണ് അവിടെ അരങ്ങേറിയത് അത്രേള്ളൂ...."
മീനു കൂളായി പറയുന്നത് കേട്ടു ശ്രുതി ഞെട്ടി.....
അപ്പോ ഞാൻ ഉദ്ദേശിച്ച പോലെ തന്നെ രമ്യക്ക് മോനെ ഇഷ്ടമായിരുന്നു ല്ലേ....അത് സെറ്റ് ആക്കാൻ ഈ കുരിപ്പും... പാവം എന്ടെ രജീഷേട്ടനും ഞാനും മീനുവിനെ മോന്ടെ ഭാര്യ ആക്കാൻ കഷ്ടപ്പെടുവ....അപ്പോ ഈ കുരിപ്പ് ഇവിടെ രമ്യക്ക് മോനെ സെറ്റ് ആക്കി കൊടുക്കുവാ....ചെ ഇവളോടുള്ള ഫ്രണ്ട്ഷിപ് ഒരിക്കലും പിരിയാതെ ഇരിക്കാൻ വേണ്ടി ആണ് ഞാൻ ഏട്ടനോട് പറഞ്ഞു ഇവരെ സെറ്റ് ആക്കാൻ നോക്കുന്നെ....ഇനിയിപ്പോ അതൊക്കെ നടക്കുവോ ആവോ...എന്താ ദൈവമേ ചെയ്യ.....
"ശ്രുതി...ടി...ഇതിന്ടെ കാറ്റ് പോയ...."
മീനു ചിന്തയിൽ ആണ്ടു പോയ ശ്രുതിയെ കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചു....
പെട്ടന്ന് ശ്രുതി ചിന്തകൾ ഒക്കെ മാറ്റി വെച്ചു കൊണ്ട് മീനുവിനെ നോക്കി.....
"മീനു രമ്യയും മോനും ശരിയാവോ...." ശ്രുതി
"ശെരിയാക്കും....അല്ലെങ്കിൽ ഞാൻ ശരിയാക്കും....." മീനു
"കണ്ടറിയാം...."
എന്നും പറഞ്ഞു കൊണ്ട് ശ്രുതി ഡോർ തുറന്നു പുറത്തേക്ക് പോയി....ഇനിയിപ്പോ താൻ എന്തിനാ ഇവിടെ നിൽകുന്നേ എന്നും കരുതി മീനുവും മുറിക്ക് പുറത്തേക്ക് കടന്നു.....
*🥀PART 26🥀*
~~~~~~~~~~~~~~~
*2 ദിവസങ്ങൾക്ക് ശേഷം....*
ഇന്ന് ലച്ചുവിന്ടെ കല്യാണത്തിന്റെ തലേ ദിവസമാണ്....ഞങ്ങളെയെല്ലാം നിർബന്ധം കൊണ്ട് ഇന്ന് ഹൽദി ഉണ്ട്....എല്ലാവരും ഇന്ന് മഞ്ഞ ഡ്രെസ്സിലാ....എങ്ങോട്ട് തിരിഞ്ഞാലും ഒരു മഞ്ഞ മയം....
പിന്നെ ശിവേട്ടന്ടെ വീട്ടുകാരും ഇവിടേക്ക് ഇന്ന് വരുന്നുണ്ട്....ഇവിടെയാണ് രണ്ടു കൂട്ടേരെയും ഹൽദി....
"മീനു നിയിവിടെ എന്ത് സ്വപ്നം കണ്ടൊണ്ട് നിക്കുവാ...വാ ലച്ചുവിനെ ഒരുക്കണ്ടേ...."
ശ്രുതി വന്നു മീനുവിനെ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചതും അവൾ ഹാ എന്നു പറഞ്ഞു ലച്ചുവിന്ടെ മുറിയിലേക്ക് വിട്ടു....
രമ്യ അവിടെ ആദ്യം തന്നെ ഹാജർ ആയിരുന്നു....
ലച്ചുവിന് ഒരു മഞ്ഞ കളർ ഫ്രോക് ആണ്....അഭരണങ്ങളായി ചെണ്ടുമല്ലി കൊണ്ടുള്ള മാലയും വളയുമൊക്കെയാണ്....
അവരെല്ലാം കൂടെ ഇച്ചിരി make up ഒക്കെ ഇട്ടു കൊടുത്തു പൂവഭരണങ്ങളും അണിയിപ്പിച്ചു കൊണ്ട് ലച്ചുവിനെ ഒരുക്കി....
"ഹ്മ്മ...ഇപ്പോ പെര്ഫെക്ട്....ഹോ എന്ടെ ലച്ചു എന്ന ഗ്ലാമർ ആണേടി...." മീനു
"ശെരിയ...എനിക്കൊന്നു ഇവളെ പ്രേമിക്കാൻ തോനുന്നു...." ശ്രുതി
"ശിവേട്ടൻ ഇവളെ ഇപ്പോ തന്നെ പൊക്കി കൊണ്ടു പോകാൻ ചാൻസ് കൂടുതല...അത്രക്കും സുന്ദരി അല്ലെ...." രമ്യ
"ഹോ എന്നെ പൊക്കി പൊക്കി ആകാശത്തേക്ക് എത്തിക്കല്ലേ...എനിക്ക് വയ്യ മക്കളെ..." ലച്ചു
"പൊക്കുവോന്നുമല്ല സത്യം പറഞ്ഞത് തന്നെയാ...." മീനു
"വോ ആയിക്കോട്ടെ...." ലച്ചു
ടക്....ടക്....ടക്....
ഡോറിൽ കൊട്ട് കേട്ടതും മീനു പോയി ഡോർ തുറന്നു....
ലച്ചുവിന്ടെ 'അമ്മ ആയിരുന്നു....
"ഹാ നിങ്ങൾ ഇവിടെ നില്കുവാണോ... അവിടെ ആളുകൾ ഒക്കെ വന്നു തുടങ്ങി വേഗം പോയി ഒരുങ് പിള്ളേരെ...ലച്ചു മോളെ വാ...നിന്നെ താഴെ എല്ലാവരും അന്വേഷിക്കുന്നുണ്ട്...."
ഇതും പറഞ്ഞു കൊണ്ട് ലച്ചുവിനെയും കൊണ്ട് അവർ പോയി....
"എന്ന ഇനി നമുക്ക് ഒരുങ്ങാം ല്ലേ..." മീനു
"ഹാ..."
മൂന്നും കൂടെ ഒരുങ്ങാൻ തുടങ്ങി....
************___________***********__________**********________
"എന്ടെ പൊന്നേട്ട നിങ്ങളല്ല മണവാളൻ മതി ഒരുങ്ങിയത് ഒന്ന് മറിയെ ഞാൻ ഈ മുടി ഒന്ന് ചീകട്ടെ..." അനു
"നിക്ക് അനു ഇതാ കഴിഞ്ഞു..."
എന്നും പറഞ്ഞു രജീഷ് മാഷ് കണ്ണാടിയുടെ മുമ്പിൽ നിന്ന് മാറി നിന്നു...അപ്പോ തന്നെ അനു കണ്ണാടിക്കു മുന്നിൽ നിന്ന് മുടി ചീകി...
മഞ്ഞ കുർത്തയും തുണിയുമാണ് അവരുടെയൊക്കെ വേഷം...ബോയ്സ് ടീം പെട്ടന്ന് ഒരുങ്ങി വരുന്നവരെ ഒക്കെ സ്വീകരിക്കാൻ വേണ്ടി പോയി....
രജീഷ് മാഷ് തലങ്ങും വിലങ്ങും ശ്രുതിയെയും നോക്കിയാണ് നടപ്പ്....
"ഏട്ട നേരെ നോക്കി നടന്നില്ലേൽ ഈ സുന്ദരമായ മുഖം വൃത്തി കേടാകും വീണിട്ടു...അപ്പോ എന്ടെ ഭാവി ഏട്ടത്തി 'അമ്മ വേറെ വല്ലോരിം കെട്ടും..."
അനു രജീഷിനെ കളിയാക്കി കൊണ്ട് പറഞ്ഞു....
"എടാ മഹാ പാപി കരിനാക്ക് വളക്കല്ലേ...." രജീഷ് മാഷ്
"ഈ😁😁"
അനു നന്നായി ഒന്ന് ഇളിച്ചു കൊടുത്തു അവിടെ നിന്ന് പോയി....
************____________************___________********_______
മീനു ഒരുക്കം കഴിഞ്ഞു നേരെ രമ്യടെയും ശ്രുതിയു ടെയും അടുത്തേക്ക് വിട്ടു....
മഞ്ഞ കളർ ലഹങ്ക ആണ് മൂന്നിന്റെയും വേഷം...മൂന്നും അതിൽ തിളങ്ങി നിൽക്കുന്നുണ്ട്.......
"എന്ന നമുക്ക് പോയാലോ..." മീനു
മൂന്നും ഒരുങ്ങി ഫോട്ടോ എടുപ്പ് ഒക്കെ കഴിഞ്ഞു നില്കുവാണ്....
"ഹാ വാ പോവാം..."
അവർ നേരെ സ്റ്റേജിന്റെ അവിടേക്ക് പോയി....അവരവിടെ എത്തിയപ്പോഴേക്ക് ശിവേട്ടനും ഫാമിലിയും വന്നിരുന്നു....
ലച്ചുവും ശിവേട്ടനും സ്റ്റേജിൽ ഇളിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്....
"വാ നമുക്ക് അവരെ രണ്ടിനെയും ഒന്ന് വെറുപ്പിച്ചു വരാം..."
എന്നും പറഞ്ഞു അവർ നേരെ സ്റ്റേജിലേക്ക് കയറി....
"ഹെലോ നാളത്തെ മണവാളൻ ആൻഡ് മണവാട്ടി...." മീനു
"ഈ😁😁😁...." ശിവൻ
"ഈ...എന്താ രണ്ടിന്റെയും ഇരുത്തം...ഇവിടെ ഇപ്പോ ലൈറ്റിന്റെ ഒന്നും ഒരവിശ്യവുമില്ല...രണ്ടിൻടെയും പ്രകാശമുള്ള ഈ മുഖം തന്നെ ധാരാളം..." മീനു
"പൊടി കാന്താരി..."
എന്നും പറഞ്ഞു ശിവൻ അവളെ അടിക്കാൻ ആഞ്ഞു....
"ഔ...നമ്മുടെ ലച്ചുവിന്ടെ മുഖത്തെ നാണമൊന്ന് നോക്കിയേ.... " ശ്രുതി
"ഹന്നെ... കുറച്ചു നാണം കടം തരുവോ..." രമ്യ
"എടി പിശശുക്കളെ നാറ്റിക്കല്ലെടി...."
ലച്ചു മെല്ലെ പറഞ്ഞു...
"ഞങ്ങൾ നറ്റിക്കെ... നഹി...ഞങ്ങൾ അങ്ങനെയൊന്നും ചെയ്യില്ല..." മീനു
"നിങ്ങളല്ലേ...നിങ്ങൾ അതും അതിന്റെ അപ്പുറമൊക്കെ ചെയ്യും..." ശിവൻ
"ഹിഹി...." മീനു....രമ്യ...ശ്രുതി
അപ്പോഴേക്ക് അവരെ മുന്നിലുള്ള ഒരു ചെറിയ ടേബിളിൽ മുഖത്തു തേക്കാൻ ഉള്ള മഞ്ഞൾ ഒക്കെ റെഡി ആയിരുന്നു...
മീനുവും ശ്രുതിയും രമ്യയും സ്റ്റേജിൽ നിന്നിറങ്ങി....ശ്യാം രമ്യടെ അടുത്തു വന്നു സൂപ്പർ ആയിട്ടുണ്ടെന്നു പറഞ്ഞു...
"അതെന്താ ശ്യാമേട്ട അവൾ മാത്രമുള്ളോ സൂപ്പറയെ...നങ്ങളൊന്നും ആയില്ലേ...." ശ്രുതി
"നിങ്ങളും സൂപ്പർ തന്നെയാ...." ശ്യാം
മീനുവിന് ശ്യാമിന് രമ്യയോടുള്ള പെരുമാറ്റത്തിൽ നല്ല മിസ്റ്റക്ക് തോന്നി...അവൾ സസൂക്ഷമം ശ്യാമിനെ തന്നെ നോക്കി നിന്നു....
രമ്യ ആണെങ്കിൽ അനുവിനെ നോക്കുന്ന തിരക്കില...രണ്ടു ദിവസം മീനു ഓരോ അടവുകൾ എടുത്തു രമ്യനെയും അനുവിനെയും ഒന്നിപ്പിക്കാൻ നോക്കിയെങ്കിലും അതൊക്കെ ചീറ്റി പോയി...
മീനു ഇപ്പോഴും പരിശ്രമിച്ചോണ്ടേ ഇരിക്കുന്നു...പ്യാവം....
രമ്യ അനുവിന്ടെ അടുത്തേക്ക് പോയി...
"അനുവേട്ട ഏട്ടന് ഈ വേഷം നന്നായി ചേരുന്നുണ്ട്..." രമ്യ
"താങ്ക്സ്...."
അനു ചിരിച്ചു കൊണ്ട് പറഞ്ഞു...രമ്യ അനുവിനെയും നോക്കി അവന്ടെ അടുത്തു കുറച്ചു സമയം കൂടി അങ്ങനെ നിന്നു എന്നിട്ട് ചോദിച്ചു...
"ഏട്ട എന്നെ കാണാൻ എങ്ങനെയുണ്ട്...." രമ്യ
"കൊള്ളാം...." അനു
അപ്പോ അതു വഴി മീനു പാസ് ചെയ്തു അവൾ രമ്യ ഒന്ന് ചെറുതായി തട്ടിയതും രമ്യ അനുവിന്ടെ നെഞ്ചിൽ തട്ടി നിന്നു....രമ്യക്ക് ആകെ നാണമായിരുന്നു....
അനു പെട്ടന്ന് തന്നെ അവളിൽ നിന്ന് വിട്ടു നിന്നു അവിടെ നിന്ന് പോയി...അവൻ മീനുവാണ് രമ്യയെ തട്ടിയത് എന്നു കണ്ടില്ലായിരുന്നു....
രജീഷ് മാഷ് കണ്ണെടുക്കാതെ ശ്രുതിയെ തന്നെ നോക്കുന്ന തിരക്കിലാണ്....ശ്രുതി എന്താണെന്ന് പിരികം പൊക്കി രജീഷ് മാഷിനോട് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് ചുമൽ കൂച്ചി....
ശ്രുതി എങ്ങനെയുണ്ട് എന്ന് ആക്ഷൻ കാണിച്ചു ചോദിച്ചപ്പോൾ സൂപ്പർ എന്നു രജീഷ് മാഷും ആക്ഷൻ കാണിച്ചു...അതിന് ശ്രുതിയൊന്നു ചിരിച്ചു കൊടുത്തു അവരോടൊക്കെ സംസാരിച്ചു നിന്നു.......
അനു അപ്പോഴാണ് മീനുവിനെ കാണുന്നെ...അവൻ മീനുവിനെ കണ്ടു ആകെ അന്തം വിട്ടു നിക്കുവാ....
ഹോ ഈ പെണ്ണ് ഓരോ ഡ്രസിലും അടി പൊളിയാണെല്ലോ...എന്ത് ഭംഗിയ...പറഞ്ഞിട്ടെന്താ കാര്യം അര പിരി ലൂസാണ് കുരിപ്പിന്.....
അനു ഇതും ആലോചിച്ചു അവിടെ നിന്ന് ഓരോ കോക്രി കാട്ടുന്ന മീനുവിനെ നോക്കി....
അങ്ങനെ ഓരോരുത്തരും വന്നു ശിവനും ലച്ചുവിനും മഞ്ഞൾ ഒക്കെ തേച്ചു പോയി...
പിന്നെ കയറിയത് നമ്മുടെ അനുവും ഗ്രൂപ്പും മീനുവും ഗ്രൂപ്പുമാണ്....അവർ രണ്ടു ഗ്രൂപ്പും കൂടെ ശിവനെയും ലച്ചുവിനെയും മഞ്ഞളിലങ് മുക്കി എടുത്തു....
"മഹാപാബികളെ ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു...." ശിവൻ
"സാരല്ല അളിയാ... പോയി ഇതൊക്കെ അങ് കഴുകിയെച്ചും വാ..." അനു
ലച്ചുവും ശിവനും കൂടെ മഞ്ഞളൊക്കെ കഴുകി വന്നു ഫുഡും അടിച്ചു വീണ്ടും സ്റ്റേജിൽ കയറി ഇരുന്നതും മീനുവും ഗ്യാങ്ങും സ്റ്റേജിൽ കയറി....എല്ലാവരും ആകാംഷയോടെ ഇവരെന്താ ചെയ്യുന്നേ എന്നും നോക്കി നിന്നു....
അപ്പോ തന്നെ അവിടെ സോങ് പ്ലെ ആയതും മൂന്നും ഡാൻസ് കളിക്കാൻ തുടങ്ങി....
🎶🎶🎶🎶🎶
Pachakkilikoru koodu
Pachakkarimbanayulla koodu
🎼🎵Aaa... Pachakkilikoru koodu
Pachakkarimbazhiyulla koodu
Kannan kettunnundallo
OH..... Ath ninne poottananallo🎶🎼
🎵🎶Thudakkam mangalyam thanthunanena
Pinne jeevitham thunthananena [ 3 ]🎼🎶
മൂന്നും കൂടെ സ്റ്റേജിൽ തകർത്തു ഡാൻസ് ചെയ്തു കൊണ്ടിരുന്നു....ബാക്കി ഉള്ളവരൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്....
*ഇതേ സമയം അനു ആൻഡ് ടീം....*
"ശേ ഇവർ ഇങ്ങനൊരു ഡാൻസ് പ്ലാൻ ചെയ്തിരുന്നത് നേരത്തെ അറിഞ്ഞിരുന്നേൽ നമ്മൾക്കും കളിക്കമായിരുന്നു...." ശ്യാം
"ഹന്നെ...ആ ശ്രുതി പിശാശ് പോലും എന്നോട് ഒന്നും പറഞ്ഞില്ല...." രജീഷ് മാഷ്
"ശേ ഇതിപ്പോ അവർ കൊണ്ടു പോയി...." മഹേഷ്
അനു ഇതെല്ലാം കേട്ടു കൊണ്ട് മിണ്ടാതെ നില്കുവായിരുന്നു....
"നിയെന്താ അനു ഈ ആലോചിക്കുന്നെ...." ശ്യാം
"നമ്മക്കും ഡാൻസ് കളിക്കാം...." അനു
"എങ്ങനെ...." മഹേഷ്
"പെട്ടന്ന് തന്നെ നമുക്ക് കുറച്ചു steps നോക്ക...ബാക്കി ഒക്കെ അപ്പോഴത്തെ പോലെ...." അനു
"നടക്കോ..." രജീഷ് മാഷ്
"നടക്കും..." അനു
പിന്നെ നാലും അവിടെ നിന്ന് ഒരു സോങ് സെലക്ട് ചെയ്തു കുറച്ചു stepsum നോക്കി....അപ്പോഴേക്ക് girlsinde ഡാൻസ് കഴിയാറായിരുന്നു....
അവർ ലാസ്റ്റ് ലച്ചുവിനെയും ശിവനെയും വലിച്ചു അവരെ കൂടെ കളിപ്പിച്ചു....അങ്ങനെ അവരെ കഴിഞ്ഞതും ബോയ്സ് തുണി മടക്കി കുത്തി കൊണ്ട് സ്റ്റേജിലേക്ക് കയറി....
"ഇവരെന്ത് ചെയ്യാൻ പോവ..." മീനു
"ആ....കണ്ടറിയാം...." ശ്രുതി
അപ്പോഴേക്ക് പാട്ട് on ആയി....
🎼🎶🎵കോടി ജന്മങ്ങളായ് നിന്നെ
കാത്തു നിൽക്കുന്നു ഞാൻ....🎶🎼
*കൂ....കൂ....*
പാട്ടിന്ടെ first കേട്ടതും മീനു കൂക്കി...അവളെ കൂടെ കമ്പനിക്ക് വേറെ കുറച്ചു പേരും കൂക്കി...എന്നാലും നമ്മുടെ ബോയ്സ് പ്രതികരിച്ചില്ല....അവർ കളിക്കുവാണ്...
🎶🎼എന്റെ രാധേ നി വരു...താനെ പൂക്കും വനമലരായ്....🎶🎼
രജീഷ് മാഷ് ശ്രുതിയുടെ നേരെ കൈ നീട്ടി കൊണ്ട് പാടുന്ന പോലെ കാണിച്ചു....എല്ലാവരും ചെയ്യുന്നുണ്ട് ട്ടോ....ശ്യാം രമ്യടെ നേരെയാണ്...സീറ്റിൽ ഇരിക്കുന്ന ശിവനും വെറുതെ ലച്ചുവിന്ടെ നേരെ കൈ നീട്ടി ലച്ചു ചിരിച്ചു കൊണ്ട് ഒതുങ്ങിയിരി എന്നു ശിവനോട് പറഞ്ഞു....ശിവൻ ചിരിച്ചു കൊണ്ട് അവളോട് ചേർന്നിരുന്നു ബോയ്സ് ന്ടെ ഡാൻസ് കണ്ടു....
*കൂ....കൂ...*
വീണ്ടും കൂക്കൽ തുടങ്ങി
🎶🎼കോടി ജന്മങ്ങളായ് നിന്നെ
കാത്തു നിൽക്കുന്നു ഞാൻ....🎼🎶
🎼🎶മാർകഴിയെ മല്ലികയെ മന്ദരപ്പൂങ്കുരുവിയെ....【2】
മന്നളും പൂശിവ വന്നിതാ നിന്ടെ മച്ചാൻ...
വില്ലു വച്ചൊരു വണ്ടിക്ക് സ്വന്തക്കാരൻ ഞാൻ...🎶🎼【2】
പാട്ടിന്റെ tune മാറിയതും ബോയ്സ് ചാടി തുള്ളി അടിപൊളി ഡാൻസ് കളിക്കാൻ തുടങ്ങി....ശെരിക്കും നന്നായി practise ചെയ്ത പോലെയായിരുന്നു അവരെ ഡാൻസ്...
എല്ലാവരും വിസിലാടിച്ചു പ്രോത്സാഹിപ്പിക്കുന്നുണ്ട്....എന്തിന് നേരത്തെ കൂക്കിയ നമ്മുടെ മീനു പോലും വിസിലാടിക്കുന്നു....പാട്ട് കഴിയാറായതും മീനുവും രമ്യയും ശ്രുതിയും സ്റ്റേജിലേക്ക് കയറി....
അവർ കയറിയപ്പോ തന്നെ സ്റ്റേജിൽ അടങ്ങി ഒതുങ്ങി ഇരുന്ന ശിവനും ലച്ചുവും എഴുന്നേറ്റു...പിന്നെ ഒക്കെകൂടെ ഒരു തകർപ്പൻ ഡാൻസ് തന്നെ അവിടെ കാഴ്ച വച്ചു....
അങ്ങനെ അടിപൊളിയായി ഹൽദി ആഘോഷം കഴിഞ്ഞു ശിവനും വീട്ടുകാരും പോയി....
മീനുവും ശ്രുതിയും കൂടെ കിടക്കാൻ നിക്കുവാണ്....അപ്പോഴണ് രമ്യ അവിടേക്ക് വന്നു ഞാൻ ഇവിടെയ കിടക്കുന്നെ എന്നും പറഞ്ഞു ബെഡിൽ കയറി ഇരുന്നത്...
ശ്രുതി പോയി ഡോറടച്ചു വന്നപ്പോഴാണ് വീണ്ടും ഡോറിൽ കൊട്ട് കേട്ടത്....ശ്രുതി പല്ല് കടിച്ചു ഡോർ പോയി തുറന്നപ്പോൾ മുന്നിൽ ഇളിച്ചു കൊണ്ട് നിക്കുന്ന ലച്ചുവിനെയാണ് കണ്ടത്....
"ഞാനിന്ന് ഇവിടെയാ...ഇന്ന് കൂടെയല്ലേളു എനിക്ക് നിങ്ങടെ കൂടെ ഇങ്ങനെ കിടക്കാൻ പറ്റു...." ലച്ചു സെന്റി മൂഡ് on
"നിയെന്താ മരിക്കാൻ പോവാണോ...." മീനു
"അതല്ലെടി പിശാശ്ശേ നാളെ കഴിഞ്ഞ ഞാൻ ശിവേട്ടന്ടെ വീട്ടിൽ ആവുമല്ലോ...." ലച്ചു
"ഓഹോ...എന്ന വാ ചക്കരെ കിടക്കാം..."
എന്നും പറഞ്ഞു ലച്ചുവിനെയും ബെഡിലേക്ക് വലിച്ചിട്ടു നാലും പരസ്പരം കെട്ടിപിടിച്ചു കിടന്നു....
"നിങ്ങൾക്കൊക്കെ നാളെ ഞാനിവിടെ നിന്ന് പോവുമ്പോ വിഷമല്ലേ..." ലച്ചു
"എന്തിന്...ഒരു ദുരന്തം ഒഴിഞ്ഞു പോവുമ്പോൾ സന്തോഷിക്കല്ലേ വേണ്ടേ...." മീനു
"പൊടി...സീരിയസ് ആയി പറ..." ലച്ചു
"ഹാ ചെറിയ വിഷമൊക്കെ ഉണ്ട്...." ശ്രുതി
"ശെരിക്കും...എന്ന എനിക്ക് ഒരു വിഷമാവുമില്ല....സന്തോഷം മാത്രേള്ളു😁...." ലച്ചു
"ഈ പിശശിനെ...."
എന്നും പറഞ്ഞു ശ്രുതി അവളെ മണ്ടക്കിട്ടു ഒന്ന് കൊടുത്തു...
"ഈ...പിന്നെ നാളെ ഞാൻ ശിവേട്ടന്ടെ വീട്ടിലേക്ക് പോവുമ്പോ വെറുതെ ഒന്ന് കരയും...ദയവ് ചെയ്ത് ആ സമയത്തു എന്നെ ചിരിപ്പിക്കാരുതെ...." ലച്ചു
അത് കേട്ടതും മീനു ശ്രുതിനേയും രമ്യനെയും ഒന്ന് നോക്കി....അവർക്ക് കാര്യം മനസ്സിലായതും രണ്ടാളും ഒന്നിളിച്ചു കാണിച്ചു....പിന്നെയും ഓരോന്ന് സംസാരിച്ചു കൊണ്ട് 4 മ് ഉറക്കത്തിലേക്ക് വഴുതി വീണു......
*🥀PART 27🥀*
~~~~~~~~~~~~
"മീനു....ശ്രുതി....മക്കളെ.....എഴുന്നേൽക്ക്...."
രാവിലെ തന്നെ ഡോറിൽ തട്ടി കൊണ്ടുള്ള അനുവിന്ടെ അമ്മയുടെ വിളി കേട്ടു കൊണ്ടാണ് ശ്രുതി ഉറക്കിൽ നിന്ന് എഴുന്നേറ്റത്....ശ്രുതി പോയി ഡോർ തുറന്നു...
"മോളെ ശ്രുതി...ലച്ചുവിനെ കണ്ടോ അവളെ കാണാഞ്ഞില്ല...."
അങ്ങോട്ട് വന്ന ലച്ചുവിന്ടെ 'അമ്മ പറയുന്നത് കേട്ടതും ശ്രുതി ഞെട്ടി....
"അയ്യോ ലച്ചു എവിടെ പോയി..."
എന്നും പറഞ്ഞു ശ്രുതി തിരിഞ്ഞപ്പോ മുന്നിൽ ഇളിച്ചു ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ ലച്ചുവിനെയാണ് കണ്ടത്...
ശേ ഞാൻ എന്ത് മണ്ടിയ... ലച്ചു ഇന്നലെ ഇവിടെ ആണല്ലോ കിടന്നെ....
"ലച്ചു ഇതാ ഇവിടെ ഉണ്ട്..."
എന്നും പറഞ്ഞു ശ്രുതി ലച്ചു വിനെ മുന്നിലേക്ക് നിറുത്തി...
"ഹോ മോളെ പേടിപ്പിച്ചു കളഞ്ഞല്ലോ...മോൾ ഇന്നലെ ഇവിടെ ആണോ കിടന്നെ..." ലച്ചുവിന്ടെ 'അമ്മ
"ആ...." ലച്ചു
"എന്ന വേഗം കുളിച്ചു ഒരുങ്ങേ...നിന്നെ ഒരുക്കാനുള്ള ബുട്ടീഷൻ ഇപ്പോ എത്തും..." ലച്ചുവിന്ടെ 'അമ്മ
"ഹാ അമ്മേ..."
എന്നും പറഞ്ഞു ലച്ചു തന്ടെ മുറിയിലേക്ക് പോയി....
"മക്കളെ പെട്ടന്ന് ഒരുങ് ട്ടോ... ക്ഷേത്രത്തിലേക്ക് പോവേണ്ടതല്ലേ..."
എന്നും പറഞ്ഞു അവർ പോയി....
ശ്രുതി പോയി പെട്ടന്ന് ഫ്രഷ് ആയി വന്നു....എന്നിട്ട് പരസ്പരം കെട്ടിപിടിച്ചു കിടക്കുന്ന മീനുവിനെയും രമ്യനെയും കുത്തി പൊക്കി ബാത്റൂമിലേക്ക് വിട്ടു.....
ഫ്രഷ് ആയി വന്നു പെട്ടന്ന് തന്നെ ഭക്ഷണം കായ്ച്ചു റെഡി ആവാൻ വേണ്ടി വന്നു....
"അതേയ് ആർക്കേലും ഈ സാരി ഒന്ന് ഉടുത്തു തരാൻ വെയ്ക്കോ...."
മീനു സാരിയും കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു....
"ഹാ എനിക്ക് വെയ്ക്കും..." രമ്യ
"എന്ന പെട്ടന്ന് ഉടുത്തു താ..." മീനു
"ആദ്യം എന്ടെ ഉടുക്കൽ കഴിയട്ടെ....എന്നിട്ട് ശ്രുതിക്ക് ഉടുത്തു കൊടുക്കാൻ അവൾ പറഞ്ഞിട്ടുണ്ട്...അത് കഴിഞ്ഞു നിനക്ക് ഉടുത്തു തരാം..." രമ്യ
"ഹോ നിങ്ങടെ ഉടുക്കൽ കഴിയുമ്പോക് എല്ലാരും അമ്പലത്തിൽ പോവും...ഞാൻ വേറെ ഏതെങ്കിലും മുറി ഒഴിവുണ്ടോ നോക്കട്ടെ എന്നിട്ട് അതിൽ പോയി തനിയെ ഉടുത്തോളം..."
എന്നും പറഞ്ഞു കൊണ്ട് മീനു സാരിയും പിടിച്ചു മുറിക്ക് വെളിയിൽ ഇറങ്ങി...
അപ്പോഴാണ് അനുവിന്ടെ മുറി ഒഴിഞ്ഞു കിടക്കുന്നത് മീനു കണ്ടത്...വേഗം ആ മുറിയിൽ കയറി ഡോറടച്ചു കുറ്റി ഇട്ടു ബ്ലൗസും മറ്റുള്ളതും ധരിച്ചു സാരിയും കൊണ്ട് കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു....
"ഹോ എന്ടെ ദൈവമേ ഏത് നേരത്താണോ ഇത് സെലക്ട് ചെയ്യാൻ തോന്നിയത്...വല്ല ടോപ്പും എടുത്താൽ മതിയായിരുന്നു..."
എന്നും പിറുപിറുത്തു കൊണ്ട് മീനു സാരി കൊണ്ട് എന്തോക്കെയോ കാട്ടി കൂട്ടാൻ തുടങ്ങി....
അപ്പോഴാണ് ബാത്‌റൂമിൽ നിന്ന് ഫ്രഷ് ആയി ഡ്രെസ് change ചെയ്തു അനു മുറിയിലേക്ക് വന്നത്....പെട്ടന്ന് മീനുവിനെ മുറിയിൽ കണ്ടതും അനു ഞെട്ടി....
"ടി...😠"
അനു ദേഷ്യത്തിൽ അലറി....
അനുവിന്ടെ അലർച്ച കേട്ടതും മീനുവിന്ടെ കയ്യിലുള്ള സാരി നിലത്തേക്ക് വീണു...അവൾ ഞെട്ടി കൊണ്ട് അനുവിന് നേരെ തിരിഞ്ഞു....
"മ...മാഷേന്ത ഇവിടെ..." മീനു
"അത് ഞാൻ നിന്നോട് അല്ലെ ചോദിക്കണ്ടേ...നിയെന്താ ഇവിടെ എന്ടെ മുറിയിൽ...."
"ഞാൻ സാരി ഉടുക്കാൻ വന്നതാ..."
അപ്പോഴാണ് അനു അവളെ ശ്രദ്ധിക്കുന്നത്...ഒരു ബ്ലൗസും പാവാടയും മാത്രം ധരിച്ചാണ് അവൾ നിൽക്കുന്നത്....തന്നിൽ എന്തോക്കെയോ വികാരങ്ങൾ ഉടലെടുക്കുന്നത് അനു അറിഞ്ഞു....
മീനു അപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ അനുവിനെ തന്നെ സൂക്ഷിച്ചു നോക്കുന്ന തിരക്കിൽ ആയിരുന്നു....
"ഹോ എന്ടെ ദൈവമേ ഈ പെണ്ണ് എന്ടെ കണ്ട്രോൾ കളയും...."
അനു നെറ്റിയിൽ കൈ വെച്ചു കൊണ്ട് പിറുപിറുത്തു....
"എടി നിനക്ക് നാണമില്ലേ ഒരു അന്യ ആണിന്റെ മുറിയിൽ കയറി ഇങ്ങനെ നിൽക്കാൻ...." അനു
അപ്പോഴ അവൾ ദേഹത്തു സാരി ഇല്ലാത്ത കാര്യം ശ്രദ്ധിക്കുന്നത്....പെട്ടന്ന് തന്നെ കുനിഞ്ഞു സാരി എടുത്തു മാർ മറച്ചു....
"സോ...സോറി മ..മാഷേ....ഇനി എന്ത് ചെയ്യും...എനിക്ക് സാരി ഉടുക്കാൻ അറിയില്ല...." മീനു
"ഉടുക്കാൻ അറിയില്ലെങ്കിൽ എന്തിനാടി ഇതൊക്കെ എടുത്തെ...ഇറങ്ങി പോ ഇവിടുന്ന്😡...." മാഷ്
"ഞാനെങ്ങനെ ഈ കോലത്തിൽ പുറത്തിറങ്ങും അവിടെ എല്ലാരും ഉണ്ടാവില്ലേ..." മീനു
"എന്ന ഞാൻ പോയി ആരെയെങ്കിലും സാരി ഉടുപ്പിക്കാൻ ഇങ്ങോട്ട് പറഞ്ഞു വിടാം..." മാഷ്
"അതിന് അവരൊക്കെ അവിടെ ബിസിയ....അത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ നിൽകുന്നേ...അല്ലെങ്കിൽ എപ്പോഴോ ഇത് ആരോട്ടലും ഉടുപ്പിച്ചിരുന്നു..." മീനു
"ഹോ....ഷിറ്റ്... ഇനി എന്ത് ചെയ്യും...." മാഷ്
"മാഷേന്നെ ഒന്ന് സാരി ഉടുക്കാൻ ഹെല്പ് ചെയ്യോ...." മീനു
"ഞാനോ😲😲" അനു
"ഹാ മാഷേന്നെ...." മീനു
"എനിക്ക് സാരി ഉടുപ്പിക്കാനൊന്നും അറിയില്ല...." മാഷ്
"മാഷ് u ട്യൂബിൽ നോക്കി ഉടുക്കാൻ ഒന്ന് ഹെല്പ് ചെയ്താൽ മതി...." മീനു
"പണ്ടാരം....വേറെ നിവർത്തി ഇല്ലല്ലോ...ഹ്മ്മ..വാ സഹായിക്കാം...." മാഷ്
മീനു പെട്ടന്ന് തന്നെ u ട്യൂബിൽ സാരി എടുക്കുന്ന വീഡിയോ on ചെയ്തു രണ്ടു പേർക്കും കാണാവുന്ന തരത്തിൽ ടേബിളിൽ വച്ചു......
രണ്ടും കൂടെ സാരി ഉടുപ്പ് തുടങ്ങി....
"ഇത് പിടിക്ക്....അവിടെ പിടിക്ക് മീനു....ഇന്ന ഈ പിൻ പിടിക്ക്...."
എന്നൊക്കെ പറഞ്ഞു അനു നല്ല ഉടുപ്പിക്കലിൽ ആണ്....
ഒരുവിധം ഒന്ന് സെറ്റ് ആക്കി...ഇനി താഴെ നേറി എടുക്കണം...അനു നേറി എടുത്തൊണ്ടിരുന്നപ്പോൾ മീനു അനുവിന്ടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു....
ഹ്മ്മ ഇന്ന് സുന്ദരനായിട്ടുണ്ട്...വെറുതെയല്ല രമ്യ ഈ മുതലിനെ ഇഷ്ടപ്പെടുന്നെ...ആരായാലും ഒന്ന് ഇഷ്ടപ്പെട്ടു പോവും...നെറ്റിയിലേക്ക് ചാഞ്ഞു കിടക്കുന്ന ബ്ലാക്ക് മുടിയും നല്ല കാപ്പി കണ്ണുകളും പിന്നെ അസ്സൽ ഡ്രിം ചെയ്തു വെച്ച താടിയും...സിക്സ് പാക്ക് ബോഡിയും...നല്ല സ്വഭാവവും പെരുമാറ്റവും....ഉഫ്... ഇതൊക്കെ പോരെ.....
ആഹാ മാഷും ഇന്ന് ബ്ലാക്ക് ആണേലോ...ഞാനും ബ്ലാക്ക്...എനിക്ക് വയ്യ....ശേ ഞാനിത് എന്തോക്കെയ ചിന്തിക്കുന്നെ...രമ്യയും മാഷും അല്ലെ ബ്ലാക്ക് കോമ്പിനേഷൻ വേണ്ടേ...ഇതിപ്പോ ഞാനും മാഷും ആയല്ലോ...ഹാ സാരല്ല...ഒരു പ്രവിശ്യമല്ലേ....
ഇതും ചിന്തിച്ചു മീനു ഒന്ന് നിശ്വാസിച്ചു അനുവിന്ടെ മുഖത്തേക്ക് നോക്കിയപ്പോ അവൻ പിൻ പല്ല് കൊണ്ട് കടിച്ചു പിടിച്ചു നല്ല നേറി ഉടുക്കലിലാ....നേറി ഉടുത്തു കഴിഞ്ഞു വീഡിയോയിൽ കണ്ട പോലെ അനു അതെടുത്തു മീനുവിന്ടെ അടിവയറിന്ടെ അവിടുത്തെ സരിയുടെ ഇടയിൽ കയ്യിട്ടു ഫിറ്റ് ചെയ്‌തു നിറുത്തി....
പെട്ടന്ന് അനുവിന്ടെ കൈ തന്ടെ നക്നമായ അടിവയറിൽ തട്ടിയപ്പോൾ മീനു ഒന്ന് ഉയർന്നു പൊങ്ങി....
അനുവും ആകെ ഞെട്ടി കൊണ്ട് നിൽക്കുവാണ്.... അവൻ വീഡിയോയിൽ കണ്ട പോലെ ആ ഫ്ലോവിയിൽ അങ്ങനെ അറിയാതെ ചെയ്തു പോയതായിരുന്നു....
മീനു കണ്ണും തള്ളി അനുവിനെ നോക്കി നിൽപ്പാണ്.....
"സോറി...സോറി മീനു...ഞാ...ഞാൻ വി...വിഡിയോ...."
അനു വാക്കുകൾക്കായി പരതി കൊണ്ടിരുന്നു....
മീനു ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു....
അനു പെട്ടന്ന് തന്നെ ഡോർ തുറന്നു മുറിയിൽ നിന്നു പോയി...അപ്പോഴും മീനു അങ്ങനെ തന്നെ നിന്നു....
പിന്നെ ഒരുവിധം ബോധം വന്നപ്പോൾ അനു നേറി ഉടുത്തത്തിൽ ഒരു പിൻ കുത്തി കൊണ്ട് സാരി ഒക്കെ ശെരിയാക്കി വയർ കാണാത്ത വിതം ഇട്ടു കൊണ്ട് തന്ടെ മുറിയിലേക്ക് നടന്നു....
അവിടെ എത്തിയപ്പോൾ ശ്രുതിയും രമ്യയും ഇപ്പോഴും സാരി കൊണ്ട് നിന്ന് ഡാൻസ് കളിക്കുവാണ്....
മീനു അതൊന്നും ശ്രദ്ധിച്ചിരുന്നില്ല....അവളെ മനസ് മുഴുവൻ നേരത്തെ ഉണ്ടായ സംഭവങ്ങളിൽ ആയിരുന്നു....എന്തോ അറിയാതെ തന്നെ അവളിൽ ഒരു പുഞ്ചിരി മോട്ടിട്ടു....
"ടി...മീനു...ശേ..ഇതിനെന്താ ചെവിയും കേൾക്കില്ലേ....എടി മീനു...നിന്നെയാടി വിളിക്കുന്നെ....."
രമ്യ പോയി അവളെ കുലുക്കി വിളിച്ചതും മീനു ബോധ മണ്ഡലത്തിലേക്ക് വന്നു....
"ഏഹ്...എന്താ...." മീനു
"നിയെന്താടി ഞാൻ വിളിച്ചിട്ട് കേൾക്കാതെ ഇളിച്ചു കൊണ്ട് നിന്നിരുന്നെ...അല്ല നിനക്ക് ആരാ സാരി ഉടുത്തു തന്നെ...നല്ല ഭംഗി ഉണ്ടല്ലോ....ആരാടി ആൾ...ഞങ്ങൾക്ക് കൂടി ഒന്ന് ഉടുപ്പിക്കാനാ... ഞാൻ എത്ര ഉടുത്തിട്ടും ശരിയാവുന്നില്ല...." രമ്യ
മീനു അതിന് അനുവിന്ടെ പേര് പറയാൻ നിന്നതും പിന്നെ എന്ത് കൊണ്ടോ പറഞ്ഞില്ല....
"ആ...അത് ഞാൻ u ട്യൂബിൽ നോക്കി എടുത്തത....." മീനു
"ആണോ എന്ന ഞങ്ങളെ ഒന്ന് സഹായിക്കെ...." ശ്രുതി
"അപ്പോ രമ്യക്ക് അല്ലെ ഉടുക്കാൻ വെയ്ക്കും എന്നു പറഞ്ഞേ...." മീനു
"ഈ😁വെയ്ക്കുമായിരുന്നു...പക്ഷെ ഇപ്പോൾ ഉടുത്തിട്ട് എന്തോ ശരിയാവുന്നില്ല..." രമ്യ
"ഹ്മ്മ...." മീനു ഒന്ന് മൂളി....
മീനു അവരെ രണ്ടിനെയും സാരി ഉടുക്കാൻ സഹായിച്ചു....പിന്നെ അവൾ miroril വന്നു തന്ടെ മുടി നല്ല സ്റ്റായിൽ ആയി കെട്ടി വച്ചു....
കണ്ണിൽ നല്ല ഭംഗിയായി കൺ മഷി വരഞ്ഞു.....മുഖത്തു ഇച്ചിരി പുട്ടിയും ഇട്ടു....കല്യാണമല്ലേ😝വായി നോക്കാനുള്ളത....കഴുത്തിൽ ഒരു സിംപിൾ ചെയ്ൻ ഇട്ടു....കാതിൽ ബ്ലാക്കും ഗോൾഡൻ കളറും ഉള്ള നീളൻ കമ്മലും പിന്നെ ഒരു ബ്ലാക്ക് കളർ കുഞ്ഞു പൊട്ട് കൂടെ തൊട്ട് സുന്ദരി ആയി തന്നെ ഒരുങ്ങി....
"ഹോ എന്ടെ മീനു ഇപ്പൊ നിന്നെ കാണാൻ എന്ത് ബങ്ങിയ...."
ഈ പറഞ്ഞത് വേറെ ആരുമല്ല ട്ടോ... ഈ ഞാൻ തന്നെയാ....ഹിഹി...അല്ലാതെ എന്നൊയൊക്കെ ആര് പോക്കന....
"ടി മീനു മതി അതിന്ടെ മുന്നിൽ നിന്നതു നിയൊന്ന് ഇങ്ങോട്ട് മാറി നിന്നെ...ഞാൻ ഒന്ന് റെഡി ആവട്ടെ....."
ഇതും പറഞ്ഞു ശ്രുതി മീനുവിനെ കണ്ണടിയുടെ മുന്നിൽ നിന്ന് തള്ളി മാറ്റി ഒരുങ്ങാൻ തുടങ്ങി...മീനു അവളെ നോക്കി ചിരി കൊട്ടി ലച്ചു റെഡി ആവുന്ന മുറിയിലേക്ക് വിട്ടു....
"ആഹാ കല്യാണ പെണ്ണിന്റെ ഒരുക്കം കഴിഞ്ഞോ...." മീനു
"മീനു😲 എടി പിശാശ്ശേ ഇതിപ്പോ ഞാനാ നിയ കല്യാണ പെണ്ണ്...ഹോ എന്ത് സുന്ദരിയ നി..." ലച്ചു
"ശ്യോ🙈പൊടി പിശാശ്ശേ...." മീനു
"എങ്ങോട്ട് പോവാൻ ...." ലച്ചു
"നിന്ടെ ശിവേട്ടന്ടെ വീട്ടിലേക്ക് പൊക്കോ...." മീനു
"അതിന് അങ്ങേര് ആദ്യം എന്ടെ കഴുത്തിൽ താലി കേട്ടട്ടെ...എന്നിട്ട് വേണം പോവാൻ..." ലച്ചു
.
"അയ്യോട പെണ്ണിന്റെ ഒരു ആക്രാന്തം... ഈ ആക്രാന്തം ഒന്നും first നെറ്റിൽ കാട്ടല്ലേ...." മീനു
"പൊടി...."
ലച്ചുവിന് അത് പറഞ്ഞപ്പോൾ ആകെ നാണം വന്നിരുന്നു....
മജന്ത കളർ സാരിയിൽ ലച്ചു സുന്ദരി ആയിരുന്നു...അവൾക്ക് ആ കളറും സാരിയും നന്നായി ഇണങ്ങുന്നുണ്ടായിരുന്നു...പിന്നെ കണ്ണൊക്കെ എഴുതി ബുട്ടീഷൻ ഒന്ന് കൂടെ സുന്ദരി ആക്കിയിട്ടുണ്ട് പെണ്ണിനെ....
"ഒരുക്കം കഴിഞ്ഞില്ലേ മോളെ...."
അപ്പോഴാണ് ലച്ചുവിന്ടെ 'അമ്മ അവിടേക്ക് ഇതും ചോദിച്ചു കൊണ്ട് വന്നത്...
"ഒരുക്കമൊക്കെ കഴിഞ്ഞിട്ടുണ്ട് വല്യമ്മേ..."
മീനുവാണ് അതിന് മറുപടി പറഞ്ഞത്...അവർ മീനുവിനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ലച്ചുവിന്ടെ അടുത്തേക്ക് ചെന്നു....
"സുന്ദരി ആയിട്ടുണ്ട് എന്ടെ മോൾ...."
എന്നും പറഞ്ഞു കണ്ണ് നിറച്ചു....എന്നിട്ട് കുറച്ചു കൺ മഷി എടുത്തു അവളെ ചെവിയുടെ പിറകിൽ തേച്ചു...
"അതെന്താ വല്യമ്മേ ഞാൻ സുന്ദരി ആയിട്ടില്ലേ അപ്പോ...."
മീനു കള്ള ദേഷ്യം നടിച്ചു കൊണ്ട് ചോദിച്ചു...
"സുന്ദരി ആയിട്ടില്ലെന്നോ...എന്ടെ കാന്താരിയും സുന്ദരി ആയിട്ടുണ്ട്...ആരെയും കണ്ണ് തട്ടാതിരിക്കട്ടെ..."
എന്നും പറഞ്ഞു മീനുവിന്ടെ ചെവിടെ പിറകിലും കൺ മഷി തേച്ചു കൊടുത്തു...അപ്പോഴേക്ക് ശ്രുതിയും രമ്യയും ഒരുങ്ങി കൊണ്ട് അവിടേക്ക് വന്നു....
"മക്കളെ താഴേക്ക് പോവ..."
വല്യമ്മ പറഞ്ഞ പ്രകാരം അവർ ലച്ചുവിനെയും കൊണ്ട് താഴേക്ക് ഇറങ്ങി....സ്റ്റെപ്പുകൾ ഇറങ്ങി വരുന്ന അവരിൽ ആയിരുന്നു അപ്പോ താഴെ ഉള്ള എല്ലാവരുടെയും ശ്രദ്ധ....
മീനുവിനെ കണ്ട അനുവിന്ടെ കണ്ണ് ബുൾ സായ് പോലെ ആയി....
*🥀PART 28🥀*
~~~~~~~~~~~~
ദൈവമേ...ഈ വരുന്നത് മീനു തന്നെയാണോ....ഹോ എന്ത് ഭംഗിയ ഈ പെണ്ണിനെ കാണാൻ....
ചെ അനു നിയിത് എന്തോക്കെയ ചിന്തിക്കുന്നെ....ചെ....
അനു പെട്ടന്ന് തന്നെ മീനുവിൽ നിന്ന് മുഖം തിരിച്ചു.....
മീനു ഇളിച്ചു കൊണ്ട് അവരെയൊക്കെ അടുത്തേക്ക് വന്നു....ശ്യാം രമ്യനെ കണ്ടു ആകെ ഞെട്ടി നിക്കുവാണ്...ആദ്യമായിട്ടാണ് അവളെ നല്ല കോലത്തിൽ അവൻ കാണുന്നെ....
ലച്ചു അപ്പൂപ്പന്റെ അടുത്തു പോയി അനുഗ്രഹം വാങ്ങിച്ചു...പിന്നെ അമ്മൂമ്മ....അങ്ങനെ മുതിർന്ന എല്ലാവരുടെയും അനുഗ്രഹം വാങ്ങിച്ചു...ലച്ചുവിന്ടെ അമ്മയും അച്ഛനും അവളെ കെട്ടിപിടിച്ചു....
"എന്ന ഇനി വെഴുകിക്കേണ്ട...അമ്പലത്തിലേക്ക് പോവാം...ശിവനും വീട്ടുകാരും അവിടെ എത്തിയിട്ടുണ്ട്..."
പെട്ടന്ന് ശ്യാമിന്ടെ അച്ഛൻ അവിടെ വന്നു പറഞ്ഞതും എല്ലാവരും വണ്ടിയിൽ കയറാൻ തുടങ്ങി...
മീനുവുo ശ്രുതിയും മഹേഷും ശ്യാമും രമ്യയും അനുവും രജീഷും ഒരു വണ്ടിയിൽ ആണ് കയറിയത്....ലച്ചു അവളെ അച്ഛൻടെയും അമ്മയുടെയും കൂടെ ആയിരുന്നു....
അങ്ങനെ എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു.....
അമ്പലത്തിൽ എത്തിയതും മീനു പെട്ടന്ന് തന്നെ കാറിൽ നിന്നിറങ്ങി ലച്ചുവിന്ടെ അടുത്തേക്ക് ചെന്നു....
കാമറ മാൻ എല്ലാതും ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു....കുറെ ഫോട്ടോസും എടുക്കുന്നുണ്ടായിരുന്നു...
ലച്ചുവിന്ടെ വീട്ടുകാർ വന്നതറിഞ്ഞു ശിവന്റെ വീട്ടുകാരൊക്കെ അമ്പലത്തിന് പുറത്തേക്ക് വന്നു അവരെ സ്വാഗതം ചെയ്തു....ശിവൻ എത്തി വലിഞ്ഞു ലച്ചുവിനെ നോക്കുവാണ്....
"ആളിയോ...അവൾ അളിയന്റെ അടുത്തേക്ക് തന്നെയാണ് വരുന്നത്...ആക്രാന്തം വേണ്ട..."
അനു മെല്ലെ ശിവന്റെ അടുത്തു പോയി പറഞ്ഞു...
ശിവൻ അനുവിനെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു....അപ്പോഴേക്ക് ലച്ചു അമ്പലത്തിൽ കയറിയിരുന്നു...
"മുഹൂർത്തതിന് സമയമായി കുട്ടികൾ അവിടെ കയറി ഇരിക്യ..."
ഒരു പൂജാരി വന്നു പറഞ്ഞതും ലച്ചുവും ശിവനും മണ്ഡബത്തിലെ ഇരിപ്പിടത്തിൽ ഇരുന്നു....ലച്ചു ശിവനെ ഒന്ന് നോക്കി അതേ സമയം തന്നെ ശിവനും ലച്ചുവിനെ നോക്കി ഒന്ന് സൈറ്റ് അടിച്ചു....ലച്ചുവിന് ആകെ നാണമായി...അവൾ വേഗം തല താഴ്ത്തി ഇരുന്നു....
അങ്ങനെ മന്ത്രോച്ചാരങ്ങൾ തുടത്തി....
"ഇന്ന താലി...."
ശിവന്റെ കയ്യിൽ താലി കൊടുത്തതും അവൻ അത് ലച്ചുവിന് അണിഞ്ഞു....എല്ലാവരും അവരെ ദേഹത്തേക്ക് പോവേറിഞ്ഞു കൊണ്ടിരുന്നപ്പോൾ രജീഷ് മാഷ് പൂവേറിഞ്ഞത് ശ്രുതിയുടെ ദേഹത്തെക്കായിരുന്നു....
താലി കേട്ടു സിന്ദൂരവും തൊട്ടു കഴിഞ്ഞു ഏഴ് പ്രാവിശ്യം മണ്ഡബത്തിന് ചുറ്റും പ്രദിക്ഷണം വച്ചു.......
മീനു ചിരിച്ചു കൊണ്ട് ഒക്കെ നോക്കി നിക്കുന്നുണ്ടായിരുന്നു....ശ്രുതി രജീഷ് മാഷിനെ തന്നെ കണ്ണെടുക്കാതെ നോക്കി നിക്കുവായിരുന്നു....രജീഷ് മാഷും മോഷമല്ലായിരുന്നു....
"നമുക്കും വേണ്ടേ...."
രജീഷ് മാഷ് ചുണ്ടനാക്കി കൊണ്ട് ശ്രുതിയോട് ചോദിച്ചു...
അതിന് ശ്രുതി നാണത്താൽ കലർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു....
അങ്ങനെ അതൊക്കെ കഴിഞ്ഞു നല്ല സദ്യയും കഴിച്ചു ഫോട്ടോ ഷൂട്ടും കഴിഞ്ഞു...ഇനി ലച്ചു ശിവന്ടെ വീട്ടിലേക്ക് പോകുവാണ്... എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ടിരിക്കുവാ....
ലച്ചുവിന് നല്ല സങ്കടം വന്നു...അവൾ തന്ടെ അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു കരഞ്ഞു....അവരോടൊക്കെ യാത്ര പറഞ്ഞു മീനുവിന്ടെയും ശ്രുതിയുടെയും രമ്യടെയും അടുത്തേക്ക് വന്നു....
മീനു ലച്ചുവിനെ കെട്ടിപിടിച്ചു മെല്ലെ ചെവിയിൽ പറഞ്ഞു...
"ഇന്നലെ എന്തൊക്കെയായിരുന്നു...മലപ്പുറം കത്തി...അമ്പും വില്ലും...കരയില്ല എന്നൊക്കെ പറഞ്ഞ ആളാ...നി കരയില്ല എന്നു പറഞ്ഞത് കൊണ്ട് ഞാനും ശ്രുതിയും രമ്യയും നിന്നെ കരയിക്കാൻ ഒക്കെ പ്ലാൻ ഇട്ടതായിരുന്നു...
ഒക്കെ ഫ്ലോപ്പ് ആയല്ലോ...."
അത് കേട്ടപ്പോൾ ലച്ചു കരച്ചിലിനിടയിലും ചിരിച്ചു കൊണ്ട് അവൾക്കൊരു കുത്തു വച്ചു കൊടുത്തു.......അത് കണ്ടു നിന്നവരും അറിയാതെ തന്നെ പുഞ്ചിരിച്ചു പോയി....
അനു ചിരിച്ചു കൊണ്ട് കണ്ണിമ ചിമ്മാതെ മീനുവിനെയും നോക്കി കൈ കെട്ടി കൊണ്ട് നിന്നു....
"അനുവേ...അവളെ ചോര ഇങ്ങനെ ഊറ്റി കുടിക്കാതെടാ..."
രജീഷ് മാഷ് മെല്ലെ പറഞ്ഞു....
അനു രജീഷ് മാഷിനെ ഒന്ന് നോക്കിയ ശേഷം മീനുവിലുള്ള നോട്ടം തെറ്റിച്ചു....
അങ്ങനെ ലച്ചു എല്ലാവരോടും യാത്ര പറഞ്ഞു ശിവന്റെ വീട്ടിലേക്ക് പുറപ്പെട്ടു......
ഇനി വെയ്കുന്നേരം ശിവന്ടെ വീട്ടിൽ റിസപ്ഷൻ ഉണ്ടാവുന്നത് കൊണ്ട് മീനുവും വീട്ടുകാരും പെട്ടന്ന് തന്നെ തറവാട്ടിലേക്ക് തിരിച്ചു....
**************************
"മീനു...നിയൊന്ന് കണ്ണാടിയുടെ ഫ്രണ്ടിൽ നിന്ന് മറുവോ..." ശ്രുതി
"ഇല്ല....നി വേണമെങ്കിൽ രമ്യടെ മുറിയിലെ mirroril പോയി നോക്കിക്കോ..."
ഇതും പറഞ്ഞു മീനു വീണ്ടും അവളെ പണി തുടങ്ങി....
വെയ്കുന്നേരത്തെ റിസപ്ഷനു പോകാൻ വേണ്ടി റെഡി ആവുകയാണ് എല്ലവരും...
മീനു ഒരു ഗോൾഡൻ കളർ സാരി ആണ് ഉടുത്തിരുന്നെ...രാവിലത്തെ സാരി ഉടുപ്പിൽ തന്നെ അവൾ ഒരുവിധം സാരി ഉടുക്കാൻ പഠിച്ചിരുന്നു....
അങ്ങനെ മീനുവിന്ടെ ഒരുക്കം കഴിഞ്ഞു അവൾ നേരെ രമ്യടെ മുറിയിലേക്ക് വിട്ടു...
"കഴിഞ്ഞില്ലേ..."
മീനു ഇതും ചോദിച്ചു കൊണ്ട് രമ്യടെ മുറിയിലേക്ക് കയറി....
"ഹാ കഴിഞ്ഞു മീനു..."
എന്നും പറഞ്ഞു ലിപ് സ്റ്റിക് കൂടെ ഇട്ടു രമ്യ മീനുവിന് നേരെ തിരിഞ്ഞു...
"അല്ല എവിടെ ശ്രുതി..." മീനു
"അവൾ ഇവിടുന്ന് നിന്ടെ അടുത്തേക്ക് ആണെന്ന് പറഞ്ഞു വന്നല്ലോ...നി കണ്ടില്ലേ..." രമ്യ
"എന്ടെ അടുത്തേക്കോ...ഞാൻ കണ്ടില്ല..." മീനു
"ആണോ എന്ന അവൾ താഴേക്ക് പോയിട്ടുണ്ടാവും..." രമ്യ
"ഹാ ശെരിയ...അല്ല നിയിന്ന് നിന്ടെ ഇഷ്ടം മാഷിനോട് പറയുന്നില്ലേ..." മീനു
"ഇന്ന് വേണോ..." രമ്യ
"വേണം...ഇനിയും വെഴുകിക്കാൻ പാടില്ല..." മീനു
"ഹ്മ്മ..." രമ്യ
"മൂളിയ പോര പറയണം..." മീനു
"ഉത്തരവ്..."
രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞതും മീനുവും ചിരിച്ചു......
**********************
ഇതേ സമയം ശ്രുതി....
രമ്യടെ മുറിയിൽ നിന്ന് ഒരുങ്ങി മീനുവിന്ടെ അടുത്തേക്ക് പോവുമ്പോഴാണ് അടുത്തുള്ള ഒരു മുറിയിൽ നിന്ന് ഒരു കൈ വന്നു അവളെ വലിച്ചു ഒരു മുറിയിലേക്ക് ഇട്ടത്....
ശ്രുതി ഞെട്ടി കൊണ്ട് തന്നെ വലിച്ച ആളെ നോക്കി....
അപ്പോ അതാ രജീഷ് മാഷ് ഇളിച്ചു കൊണ്ട് ശ്രുതിയെ നോക്കി നിക്കുന്നു...
"ഹോ എന്ടെ ഏട്ട... എന്തിനാ എന്നെ ഇങ്ങനെ വലിച്ചെ... കണ്ടോ ഇപ്പോ എന്ടെ ലഹങ്ക ആകെ കുളമായി..."
ശ്രുതി സ്ഥാനം തെറ്റിയ ലഹങ്കയുടെ ഷാൾ എടുത്തു ശേരിക്ക് ഇട്ടു കൊണ്ട് പറഞ്ഞു...
"അത് സാരമില്ല...നിന്നെയൊന്ന് ഒറ്റയ്ക്ക് കിട്ടാൻ വേണ്ടിയാ ഞാൻ വലിച്ചെ..."
എന്നും പറഞ്ഞു ശ്രുതിയുടെ അരക്കെട്ടിൽ പിടിച്ചു തന്നോട് ചേർത്തു നിറുത്തി അവളെ മുഖത്തേക്ക് ഒന്ന് ഊതി...
ശ്രുതി ഒന്ന് മുഖം വെട്ടി രജീഷ് മാഷിനെ ചുണ്ടു കൂർപ്പിച്ചു കൂർപ്പിച്ചു നോക്കി....
"നിയിങ്ങനെ നോക്കല്ലേ പെണ്ണേ...അല്ലെങ്കിൽ തന്നെ കണ്ട്രോൾ പോയി നിക്കുവാ..." രജീഷ്
"അച്ചോടാ...സാരമില്ല..." ശ്രുതി
രജീഷ് മാഷ് പതിയെ അവളെ ലഹങ്കയുടെ ശാളിനുള്ളിൽ കൂടി അവളെ നക്നമായ വയറിൽ തൊട്ടു....ശ്രുതി ഞെട്ടി കൊണ്ട് രജീഷ് മാഷിനെ നോക്കി...
രജീഷ് മാഷ് വശ്യമായി ഒന്ന് ചിരിച്ചു കൊണ്ട് അവളെ മുഖത്തിന് നേരെ തന്ടെ മുഖം അടുപ്പിച്ചു പതിയെ അവളെ അധരങ്ങൾ കവർന്നു....
ശ്രുതി കുറെ വിടുവിപ്പിക്കാൻ നോക്കിയെങ്കിലും അതൊന്നും നടന്നില്ല....പിന്നെ പതിയെ അവളും അതിൽ ലയിച്ചു പോയിരുന്നു...
രണ്ടാളും പരസ്പരം ചുണ്ടുകൾ കൊണ്ട് മത്സരിക്കുമ്പോഴാണ് പെട്ടന്ന് ഡോറിൽ കൊട്ട് കേട്ടത്....ഇരുവരും ഞെട്ടി കൊണ്ട് ഡോറിലേക്ക് നോട്ടം പായിച്ചു...
"രജി... മോനെ...."
രജീഷ് മാഷിന്റെ 'അമ്മ ആയിരുന്നു...
ശ്രുതിയുടെ ഉള്ളിൽ ഭയം കൊണ്ട് നിറഞ്ഞു.
"ഏട്ട...ഇനി നമ്മൾ എന്ത് ചെയ്യും...'അമ്മ എങ്ങാനും എന്നെ ഈ മുറിയിൽ കണ്ടാൽ എന്താ കരുത..."
ശ്രുതി വേവലത്തിയോടെ ശബ്ദം കുറച്ചു കൊണ്ട് പറഞ്ഞു...
അതേ വേവലാതി രജീഷ് മാഷിലും ഉണ്ടായി
"ഒന്നുമുണ്ടാവില്ല...നി പോയി ബാത്‌റൂമിൽ കയർ..ഞാൻ ഡോർ തുറന്നു അമ്മയോട് എന്താണെന്ന് ചോദിക്കാം..." രജീഷ് മാഷ്
"ഏട്ട...."
"പറയുന്നത് കേൾക്ക് ശ്രുതി...ഹ്മ്മ.....പോ..." "
ഇതും പറഞ്ഞു രജീഷ് മാഷ് അവളെ നോക്കി...ശ്രുതി ഒന്ന് രാജീഷിനെ നോക്കിയ ശേഷം ബാത്‌റൂമിൽ കയറി...രജീഷ് പോയി പുറത്തു നിന്ന് ബാത്റൂമിന്റെ ഡോറടച്ചു....
"മോനെ....രജി...."
'അമ്മ വീണ്ടും ഡോറിൽ കൊട്ടിയതും രജീഷ് പോയി ഡോർ തുറന്നു...തന്റെ വെപ്രാളം 'അമ്മ അറിയാതിരിക്കാൻ രജീഷ് മാഷ് നന്നേ ശ്രദ്ധിച്ചിരുന്നു....
"എവിടെയായിരുന്നു നി...ഞാൻ എത്ര സമയമായി വിളിക്കുന്നു..."
"ആ..അത് അമ്മേ ഞാൻ ഡ്രെസ് change ചെയ്യുവായിരുന്നു..." രജീഷ്
"എന്ന അതൊന്ന് നിനക്ക് പറഞ്ഞു കൂടെ..." 'അമ്മ
"അത് ഞാൻ കെട്ടില്ലായിരുന്നു..."
'അമ്മ രജീഷ് മാഷിനെ ഒന്ന് സൂക്ഷിച്ചു നോക്കി....
"നിയെന്തിനാട ഇങ്ങനെ പരിഭ്രമിക്കുന്നെ..."
അത് കേട്ടു രജീഷ് ഒന്ന് ഞെട്ടി...
"പരിഭ്രമിക്കെ...ആര് അമ്മക്ക് തോന്നുന്നത..."
ഞെട്ടൽ മറച്ചു വച്ചു കൊണ്ട് അമ്മയോട് പറഞ്ഞു...
"ഹ്മ്മ...എന്ന നിന്ടെ ഒരുക്കം കഴിഞ്ഞെങ്കിൽ വാ...പോകാൻ സമയമായി..."
'അമ്മ ഒന്ന് അമർത്തി മൂളി അവനെ നോക്കി കൊണ്ട് പറഞ്ഞു പോയി....
'അമ്മ പോയതും രജീഷ് നെഞ്ചിൽ കൈ വെച്ചു...
"അതേയ്..."
പെട്ടന്ന് ശ്രുതി ബാക്കിൽ വന്നു തൊണ്ടിയതും *അമ്മേ* എന്നു രജീഷ് മാഷ് അറിയാതെ അലറി....
അത് കേട്ട 'അമ്മ പോയ സ്പീഡിൽ തിരിച്ചു വന്നു....
'അമ്മ വരുന്നത് കണ്ടതും ശ്രുതി പെട്ടന്ന് തന്നെ മാറി നിന്നു....
"എന്താടാ...എന്തിനാ അലറിയെ..."
"അത്..അമ്മേ ഞാ...ഞാൻ എന്ടെ കൈ...."
"എന്തൊക്കെയാടാ നി പറയുന്നേ...എന്താ കാര്യം എന്നു വെച്ചാൽ തെളിച്ചു പറയ്..." അമ്മ
"അതൊന്നുമല്ല അമ്മേ...എന്ടെ കൈ ഒന്ന് ജസ്റ്റ് ഇവിടെ തട്ടിയത..."
"ഹ്മ്മ...."
'അമ്മ പോയതും രജീഷ് മാഷ് ശ്രുതിയെ നോക്കി പല്ല് കടിച്ചു...
"ഈ...ഞാൻ 'അമ്മ പോയോ അറിയാൻ വേണ്ടി തൊണ്ടിയത..."
ശ്രുതി ഇളിച്ചു കൊണ്ട് പറഞ്ഞു...
"പോടി...."
ആ പൊടി കേട്ടതും ശ്രുതി അവിടുന്ന് ഇറങ്ങി താഴേക്ക് ഓടി....
അവളെ പോക്ക് കണ്ടു രജീഷ് മാഷ് അറിയാതെ പൊട്ടി ചിരിച്ചു പോയി....അതും കണ്ടു കൊണ്ടാണ് മഹേഷ് വന്നത്....
"എന്താടോ ചങ്ങലക്ക് ഇടേണ്ടി വരോ...ഒറ്റയ്ക്ക് നിന്ന് ചിരിക്കുന്നൊക്കെ ഉണ്ടല്ലോ..." മഹേഷ്
മഹേഷിന്റെ ശബ്ദം കേട്ടതും രജീഷ് ചിരി നിറുത്തി അവനെ നോക്കി ഒന്ന് സൈറ്റ് അടിച്ചു മുറിയുടെ അകത്തേക്ക് കയറി....
മഹേഷ് ഇവനിത് എന്ത് പറ്റി എന്നു സ്വയം ചോദിച്ചു കൊണ്ട് താഴേക്ക് പോയി....
*********************
"രമ്യ എന്ന നമുക്ക് താഴേക്ക് പോകാം..."മീനു
"ഹാ വാ..."
അവർ താഴേക്ക് എത്തിയപ്പോൾ തന്നെ ബാക്കി ഉള്ളവരൊക്കെ ഒരുങ്ങി നിക്കുന്നുണ്ടായിരുന്നു....മീനുവിന്ടെ കണ്ണ് അറിയാതെ തന്നെ അനുവിന് നേരെ പോയി...അവൻ ഒരു ബ്ലാക്ക് പാന്റും വൈറ്റ് ഷർട്ടും ഇട്ടു അവിടെ നിൽക്കുന്നുണ്ടായിരുന്നു....
"ശേ ഞാൻ എന്തിനാപ്പോ മാഷിനെ നോക്കി...രമ്യടെ മാശല്ലേ അത്...രമ്യ എങ്ങാനും ഞാൻ നോക്കുന്നത് കണ്ടാൽ എന്താ കരുത...."
മീനു തന്ടെ മനസിനെ ശാസിച്ചു കൊണ്ട് രമ്യനെ നോക്കിയപ്പോൾ അവൾ അനുവിനെ കണ്ണിമ ചിമ്മാതെ നോക്കുന്നതാണ് കണ്ടത്....വെറുതെ ഒന്ന് അനുവിനെ നോക്കിയപ്പോൾ അവനവളെ തറപ്പിച്ചു നോക്കുന്നതും കണ്ടു....
അനുവിന്ടെ നോട്ടം കണ്ടിട്ടും രമ്യ അവനെ തന്നെ നോക്കുവായിരുന്നു....
*🥀PART 29🥀*
~~~~~~~~~~~~~
【അനു】
ഈ രമ്യ എന്താ എന്നെ ഇങ്ങനെ നോക്കുന്നെ....വന്ന അന്ന് തൊട്ട് തുടങ്ങിയതാണല്ലോ ഇവളെ ഈ നോട്ടം....ശേ അവളെ നോട്ടം കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു....
ഇവിടെ നിന്ന് ഇപ്പൊ ഒന്നും പറയാനും പറ്റാത്ത അവസ്ഥ ആണേലോ....
അനു എത്ര തന്നെ അവളെ ദേഷ്യത്തിൽ നോക്കിയിട്ടും അവൾ അതൊന്നും വകവെക്കാതെ പുഞ്ചിരിയോടെ അവനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു അവന്ടെ ദേഷ്യം ഒന്ന് കൂടെ കൂടി....
പെട്ടന്നാണ് അനുവിന്ടെ നോട്ടം രമ്യടെ അടുത്തുള്ള മീനുവിലേക്ക് പോയത്...
അവളെ കണ്ടപ്പോൾ അറിയാതെ തന്നെ അവന്ടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു....അനു കണ്ണിമ ചിമ്മാതെ അവളെ അങ്ങനെ നോക്കി നിന്നു....
പെട്ടന്ന് അങ്ങോട്ട് നോക്കിയ മീനുവും അറിയാതെ അനുവിന്ടെ നോട്ടത്തിൽ ലയിച്ചു പോയി...അവൾ പെട്ടന്ന് തന്നെ ബോധോദയം വന്ന പോലെ നോട്ടം തെറ്റിച്ചു....
അനു പക്ഷേ അതൊന്നും കാര്യമാക്കിയിരുന്നില്ല....
എന്തൊരു അഴകാണ് ഈ പെണ്ണ്....അവളെ നോട്ടവും ചിരിയും ഒക്കെ എന്ടെ മനസിൽ ആണ് പതിയുന്നെ...അവളെ ഓരോ ചിരിയും എനിക്ക് വേണ്ടിയുള്ളതാണെന്നു പോലും തോന്നി പോവാണ്....
"അനു നിയിങ്ങനെ ഒന്നിനെ നോക്കി നിന്നിട്ട് കിട്ടിയതോന്നും പോരെ..."
പെട്ടന്ന് മനസിൽ അങ്ങനെ ഒരു ചോദ്യം ഉയർന്നതും താനേ അനു മീനുവിലുള്ള നോട്ടം തെറ്റിച്ചു അലസമായി അങ്ങോട്ടുമിങ്ങോട്ടും നോക്കി കൊണ്ടിരുന്നു...
***********************
"എടി രമ്യ നിന്ടെ മാഷിന്ന് സുന്ദരൻ ആയിട്ടുണ്ടല്ലോ...."
മീനു രമ്യടെ ഷോള്ഡറിൽ തട്ടി കൊണ്ട് പറഞ്ഞു...അതിന് രമ്യ അവൾക്കൊന്നു പുഞ്ചിരിച്ചു കൊടുത്തു...
"ഹെലോ....നിങ്ങൾ രണ്ടും എന്താ ഈ കുശു കുശുക്കുന്നെ..."
ശ്രുതി അവരെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു...
"ഞങ്ങൾ നിയിന്ന് എന്നത്തേക്കാളും ബോർ ആയിട്ടുണ്ട് എന്നു പറയുവായിരുന്നു😁"
മീനു ഇളിച്ചു കൊണ്ട് പറഞ്ഞു...
"പൊടി...എന്ടെ സൗന്ദര്യം കണ്ടിട്ട് നിനക്ക് അസൂയ കയറിയിട്ടല്ലേ..." ശ്രുതി
"അയ്യോ...അസൂയ പെടാൻ പറ്റിയ സാദനം..."
എന്നും പറഞ്ഞു കൊണ്ട് ശ്യാം അവിടേക്ക് വന്നു....എന്നിട്ട് അവരോട് ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു...
സംസാരം അവരോടാണെങ്കിലും കുറുക്കന്ടെ കണ്ണ് കോഴി കൂട്ടിലാണെന്നു പറഞ്ഞ പോലെ ശ്യാമിന്റെ കണ്ണ് രമ്യയിൽ തന്നെ ആയിരുന്നു...രമ്യ പക്ഷെ അതൊന്നും ശ്രദ്ധിക്കുന്നില്ലയിരുന്നു...അവൾ മറ്റേതോ ലോകത്തെന്ന പോലെ നിക്കുവാണ്....
അവരോരൊന്ന് പരസ്പരം സംസാരിക്കുമ്പോൾ അവിടേക്ക് മഹേഷും രജീഷും രംഗ പ്രവേശനം നടത്തി...
"ആഹാ ആരാപ്പിത് പിച്ചക്കാരന്മാരോ..."
അവരെ കണ്ട മീനു കളിയാലെ ചോദിച്ചതും രണ്ടു പേരും കൂടെ അവളെ ഇരു ചെവിയും പിടിച്ചു....
"ആ...ആ...വിട്... വിട്...."
മീനു ചാടി കളിച്ചു കൊണ്ട് പറഞ്ഞതും ഇരുവരും വിട്ടു...
അനു അവരെ കളിയൊക്കെ നോക്കി കൊണ്ട് ഒഴിഞ്ഞു നില്കുവായിരുന്നു...അവൻക്ക് എന്ത് കൊണ്ടോ അവരോടൊപ്പം കൂടാൻ തോന്നിയില്ല....
"അല്ല മക്കളെ ഇവിടെ നിന്ന് സംസാരിക്കാനാണോ പ്ലാൻ...നമുക്ക് പോകണ്ടേ..."
പെട്ടന്ന് ലച്ചുവിന്ടെ അച്ഛൻ അങ്ങോട്ട് വന്നു പറഞ്ഞതും ഒക്കെ വേണം എന്ന് പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി...
അപ്പോഴാണ് മീനുവിന് തന്ടെ ഫോൺ എടുത്തില്ല എന്ന ഓർമ വന്നത്....
"അതേയ് ഞാനിപ്പോ വരാം...എന്ടെ ഫോൺ റൂമില...നിങ്ങൾ കയറീക്കോ.."
ഇതും പറഞ്ഞു അവൾ മുറിയിൽ പോയി ഫോണും എടുത്തു താഴേക്ക് ഓടി....പുറത്തേക്ക് കടക്കാൻ നിന്നതും എതിരെ വന്ന അനുവുമായി കൂട്ടി മുട്ടി.......
"ഹോ എന്ടെ ദൈവമേ...നി എപ്പോ എന്നെ കണ്ടാലും വന്നിടിക്കുന്നുണ്ടല്ലോ...എന്തുവാടി..."
അനു അവളെ ആകമൊത്തം നോക്കി കൊണ്ട് പറഞ്ഞു...
"ഈ...ചൊറി മാഷേ പെട്ടന്ന് ഓടി വന്നപ്പോ അറിയാതെ തട്ടിയത..."
നിഷ്കളങ്കമായി അവൾ പറയുന്നത് കേട്ടു അറിയാതെ തന്നെ അനു ചിരിച്ചു പോയി...
മീനു അനുവിനെ നോക്കി കൊഞ്ഞനം കുത്തി ഓടി കാറിൽ കയറി...അനു ഒന്ന് ചിരിച്ചു വീട് പൂട്ടി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു നേരെ ശിവന്ടെ വീട്ടിലേക്ക് വിട്ടു....
*********************
*ശിവൻ & ലച്ചു*
അമ്പലത്തിൽ നിന്ന് സദ്യ ഒക്കെ ഉണ്ടു വന്നു വീട്ടിലേക്ക് വലത് കാൽ വെച്ചു ലച്ചു കയറി...ഓരോരുത്തർ വന്നു അവളെ പരിജയപ്പെട്ടുകൊണ്ടിരുന്നു...അവൾ എല്ലാവർക്കും ഓരോ ചിരി പാസാക്കി....
"ഹാ മതി മതി ഇനി പരിജയപെടൽ ഒക്കെ പിന്നെ മോൾ പോയി ഒന്ന് വിശ്രമിക്ക്...വെയ്കുന്നേരം റിസപ്ഷൻ ഉള്ളതല്ലേ..."
ശിവന്ടെ അമ്മ വന്നു പറഞ്ഞതും അത് വഴി ഇത് കേട്ട് കൊണ്ട് വന്ന ശിവൻ ലച്ചുവിനെയും കൊണ്ട് മുറിയിലേക്ക് കയറി...അവൻ അവളെ കയ്യിൽ പിടിച്ചുള്ള പോക്ക് കണ്ടു 'അമ്മ ചിരിച്ചു കൊണ്ട് """ഈ ചെക്കന്ടെ ഒരു കാര്യം""" എന്നും പറഞ്ഞു പോയി.....
ലച്ചു ശിവനെ ഒന്ന് നോക്കി കൊണ്ട് ആഭരണങ്ങൾ ഓരോന്നായി ഊരി കൊണ്ടിരുന്നു...ശിവൻ ഒരു ചിരിയാലെ അതെല്ലാം നോക്കി കൊണ്ടിരുന്നു...ലച്ചു ആഭരണങ്ങൾ എല്ലാം ഊരി എടുത്തു വച്ചു ഒരു ബാത് ടൗവലും എടുത്തു ബാത്റൂമിലേക്ക് കയറി ഫ്രഷ് ആയി ഇറങ്ങി...
അവൾ ഇറങ്ങിയപ്പോൾ ശിവൻ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു...
"ശിവേട്ട ഫ്രഷ് ആവുന്നില്ലേ..."
ലച്ചു അവന്ടെ അടുത്തു വന്നു ചോദിച്ചതും അവനവളെ കയ്യിൽ പിടിച്ചു വലിച്ചു തന്ടെ മടിയിൽ ഇരുത്തി...
ലച്ചു ഞെട്ടി കൊണ്ട് ശിവനെ തന്നെ നോക്കി....ശിവൻ വശ്യമായി ഒന്ന് ചിരിച്ചു കൊണ്ട് ലച്ചുവിന്ടെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരുന്നു....
ലച്ചുവിന് ആ നോട്ടം കണ്ടിട്ട് ആകെ നാണം വന്നിരുന്നു....അതിനാൽ തന്നെ അവളെ തുടുത്ത കവിളുകൾ ചുവപ്പ് കളറായിരുന്നു... ശിവൻ അതെല്ലാം കണ്ണ് കൊണ്ട് ഒപ്പി എടുക്കുന്നുണ്ടായിരുന്നു...
അവൻ ഒന്നും മിണ്ടാതെ അവളെ അരക്കെട്ടിൽ പിടിച്ചു ഒന്ന് കൂടെ തന്ടെ നെഞ്ചോട് അടുപ്പിച്ചു ഇരുത്തി അവളെ മുഖത്തു നിന്ന് കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു...
"ശിവേട്ട....എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ...." ലച്ചു
"നിന്നെ ഇങ്ങനെ ഞാൻ ആദ്യമായിട്ടല്ലെ കാണുന്നെ...."
ശിവൻ ആർദ്രമായി പറഞ്ഞു...
"എങ്ങനെ കാണുന്നെ...."
ലച്ചു സംശയത്തോടെ ചോദിച്ചു...
"ഇങ്ങനെ കുളിച്ചു ഈറനുള്ള മുടിയുമായി..." ശിവൻ
അത് കേട്ട് ലച്ചു ഒന്നു പുഞ്ചിരിച്ചു..
ശിവൻ പതിയെ അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി...ലച്ചു ഒന്ന് പിടഞ്ഞു കൊണ്ട് അവന്ടെ മുടിയിഴകളിൽ കൈ കോർത്തു....
********************
ശിവന്ടെ വീടിന്ടെ മുമ്പിൽ കാർ നിറുത്തിയതും എല്ലാവരും ഇറങ്ങി...
മീനുവും ശ്രുതിയും രമ്യയുമൊക്കെ ആദ്യമായിട്ടായിരുന്നു ശിവന്ടെ വീട് കാണുന്നത്.....
"ഹോ എന്ത് വലിയ വീട..." ശ്രുതി
ശ്രുതി വീട് ആകെ മൊത്തം ഒന്ന് നോക്കി കൊണ്ട് പറഞ്ഞു....
"ഹ്മ്മ...ശരിയാ..." രമ്യ
"എനിക്ക് വലിയ വീട് ഇഷ്ടമല്ല...." മീനു
"അതെന്താടി...."
ശ്രുതി അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു...
"വലിയ വീടായൽ കുറെ അടിക്കാനും തൂക്കാനുമൊക്കെ ഉണ്ടാവും...ചെറിയ വീടയാൽ കുറച്ചല്ലേളു ഉണ്ടാവ..." മീനു
"അതും ശരിയാ. . .." രമ്യ
"അല്ല നിങ്ങൾ മൂന്നും ഇവിടെ സംസാരിച്ചു നില്കാനാണോ പ്ലാൻ...അകത്തേക്ക് കയറുന്നില്ലേ...."
അവരെ ഇടയിലേക്ക് മഹേഷ് വന്നു കൊണ്ട് ചോദിച്ചു...
അത് കേട്ടതും മൂന്നും അകത്തേക്ക് കയറി....
ശിവന്ടെ വീടിന്ടെ ഫ്രണ്ടിൽ തന്നെ നിറയെ ചെടികളും ബാംഗിയുള്ള ഒരേ ശേപ്പിൽ ഉള്ള പുല്ലുകളു മൊക്കെയാണ്....
വീടിന്ടെ സൈഡിൽ കുറച്ചപ്പുറത്തായി വിശാലമായ സ്ഥലമുണ്ട്...അവിടെ ആണ് സ്റ്റേജ് ഒക്കെ arrange ചെയ്തിട്ടുള്ളത്.....സ്റ്റേജിൽ വധു വരന്മാർക്ക് ഇരിക്കാൻ വേണ്ടി വലിയ ഒരു ദീവാനി വച്ചിട്ടുണ്ട്...
പിന്നെ ബാക്കിൽ നിറയെ balloons ആണ്...അതിന്ടെ ഇടയിൽ ശിവൻ വെഡ്‌സ് ലക്ഷ്മി എന്നു വലുതാക്കി എഴുതിയിട്ടുണ്ട്....
സ്റ്റേജിന്റെ ഫ്രണ്ടിൽ കുറചു വിട്ടിട്ടു ആളുകൾക്ക് ഇരിക്കാനുള്ള ടേബിൾ ഒക്കെ സെറ്റ് ചെയ്തു വച്ചിട്ടുണ്ട്....റെഡ് ടേബിൾ കവറും ക്രീം കളർ chair കവറുമാണ്....കുറച്ചപ്പുറത്തായി ബോഫേ സെറ്റ് ചെയ്തിട്ടുണ്ട്....പിന്നെ ice ക്രീം പുഡ്ഡിംഗ്... അങ്ങനത്തെ ഐറ്റംസും....
പിന്നെ ഒരു ഭാഗത് വ്യത്യസ്ത തരത്തിലുള്ള ബിയറുകളും വൈനുകളും സെറ്റ് ചെയ്തിട്ടുണ്ട്....
വീടിന്ടെ അവിടെ ഇവിടെ ആയി ആളുകൾ കൂടി നിന്നു ഓരോന്ന് സംസാരിക്കുന്നുണ്ട്....
മീനു അതെല്ലാം നോക്കി കണ്ടു കൊണ്ട് വീടിന്ടെ അകത്തേക്ക് കയറി....
വിശാലമായ ഒരു ഹാളിലേക്ക് ആയിരുന്നു അവർ പ്രവേശിച്ചത്....ഫുൾ ഒരു വെള്ളമയം ഉള്ള വീട്...മീനു എല്ലായിടത്തും കണ്ണോടിക്കുമ്പോഴാണ് *മീനു* എന്ന് ശ്രുതി വിളിച്ചത്....
അവൾ ശ്രുതിക്ക് നേരെ തിരിഞ്ഞു എന്താണെന്ന് ചോദിച്ചു...
"വാ സ്റ്റേജിന്റെ അവിടേക്ക് പോകാം..." ശ്രുതി
"Wait ആദ്യം ലച്ചുവിനെ കാണട്ടെ..."
എന്നും പറഞ്ഞു മീനു സ്റ്റയറിലേക്ക് കണ്ണ് പായിച്ചതും വൈറ്റ് ബ്ലൂ മിക്സഡ് ഫ്രോക് ഇട്ടു രാജകുമാരിയെ പോലെ കോട്ടും സ്യുട്ടും ഇട്ട ശുവന്ടെ കയ്യിൽ പിടിച്ചു വരുന്ന ലച്ചുവിനെയാണ് കണ്ടത്....
ഫ്രോക്കിലേക്ക് അവൾ സിംപിൾ വൈറ്റ് ബ്ലൂ മിക്സഡ് നെക്ക്ളസും അതിലേക്ക് യോജിച്ച വളകളും പിന്നെ ഒരു റിങ്ങും വലിയ ear റിങ്‌സും ആയിരുന്നു ഇട്ടിരുന്നെ....മുടി മോഡന് ടൈപ്പിൽ പഫ് ഒക്കെ എടുത്തു കെട്ടിവച്ചിട്ടുണ്ട്....
നെറ്റിയിൽ സിന്ദൂരം ഉണ്ട്....ലൈറ്റ് പിങ്ക് കളർ ലിപ് സ്റ്റിക് use ചെയ്തിട്ടുണ്ട്....
ലച്ചു ചിരിച്ചു കൊണ്ട് അവരെ അടുത്തേക്ക് വന്നു....മീനു ഓടി പോയി അവളെ കെട്ടിപിടിച്ചു....
"സുന്ദരി ആയിട്ടുണ്ട്...." മീനു
"നിയും..." ലച്ചു
"ഹാ മക്കളെ ഇവിടെ കെട്ടിപിടിച്ചു കൊണ്ട് നിക്കുവാണോ...വാ സ്റ്റേജിലേക്ക് പോകാം..."
ശിവന്ടെ 'അമ്മ വന്നു പറഞ്ഞതും ലച്ചു ചിരിയോടെ ശിവന്ടെ കൈ പിടിച്ചു മറു കയ്യാൽ മീനുവിനെയും പിടിച്ചു കൊണ്ട് ലച്ചു സ്റ്റേജിലേക്ക് നടന്നു....
മീനു കുറെ കൈ വിടുവിപ്പിക്കാൻ നോക്കിയെങ്കിലും ലച്ചു അവളെ വിടാതെ പിടിച്ചു... മീനു ദയനീയമായി ശ്രുതിനേയും രമ്യനെയും നോക്കി....അവർ രണ്ടു അങ്ങനെ വേണമെന്ന് ചുണ്ടനക്കിയതും മീനു അവരെ നോക്കി പല്ല് കടിച്ചു കൊണ്ട് ശിവന്ടെയും ലച്ചുവിന്റെയും ഒപ്പം സ്റ്റേജിൽ കയറി....
അവിടെ എത്തി ഓരോരുത്തർ വന്നു അവരോട് ഓരോന്ന് സംസാരിക്കുമ്പോഴും ലച്ചു മീനുവിനെ വിട്ടിരുന്നില്ല.....
പിന്നെ ഒരു ആന്റി വന്നു എന്തോ പറയുമ്പോൾ ലച്ചു അറിയാതെ മീനുവിന്ടെ കൈ വിട്ടതും അവൾ സ്റ്റേജിൽ നിന്ന് ഇറങ്ങി ശ്രുതിയും രമ്യയും ഇരിക്കുന്ന ടേബിളിന്ടെ അടുത്തു വന്നിരുന്നു....
"ഹോ രക്ഷപെട്ടു...ആ പിശാശ് എന്നെ അവിടെ പിടിച്ചു നിറുത്തിയെക്കുവായിരുന്നു...എന്നിട്ട് അവൾ ഓരോരുതരോട് സംസാരവും...പ്യാവം ഞാൻ പോസ്റ്റും...." മീനു
"ഹഹ....നന്നായി പോയി...." ശ്രുതി
"ചിരിക്കടി ചിരിക്ക്.... ഇതിനുള്ളതൊക്കെ വീട്ടിൽ പോയി തരാം..." മീനു
അത് കേട്ടതും ശ്രുതിയുടെ ചിരി താനേ നിന്നു....
പിന്നെ cake കട്ടിങ്ങും ഫുഡ് കഴിക്കലുമൊക്കെയായി....അത് കഴിഞ്ഞു ശിവൻ മൈക്ക് എടുത്തു....
എല്ലാവരും ഇവൻ എന്തോന്നാ ഈ ചെയ്യാൻ പോകുന്നേ എന്ന് അന്തം വിട്ടു നോക്കി കൊണ്ടിരുന്നു....
*🥀PART 30🥀*
~~~~~~~~~~~~~~
"ഹെലോ gyzz... ഇപ്പോ നിങ്ങടെ ഒക്കെ മനസിൽ ഞാൻ ഇത് എന്ത് ചെയ്യാൻ പോകുവാ എന്ന സംശയം ഉണ്ടാവുമല്ലേ....എന്തിനേറെ പറയുന്നു എന്ടെ പ്രിയ ഭാര്യക്ക് വരെ ഉണ്ടാവും...."
ശിവൻ ദിവാനിയിൽ ഇരിക്കുന്ന ലച്ചുവിന് നേരെ തല ചെരിച്ചു കൊണ്ട് പറഞ്ഞു....ലച്ചു ശിവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു...
"എന്താന്നു വച്ചാൽ പറയട...."
രജീഷ് മാഷ് വിളിച്ചു പറഞ്ഞു....
"ഹാ അപ്പോ വേറൊന്നുമല്ല...എന്ടെ പെങ്ങൾ മീന...എന്ന മീനു കുട്ടി...."
ശിവൻ അത്ര പറഞ്ഞു നിറുത്തിയതും അത് വരെ ശ്രുതിയോടും രമ്യയോടും കല പില സംസാരിച്ചു കൊണ്ടിരുന്ന മീനു തന്ടെ പേര് പറയുന്നത് കേട്ടു സ്റ്റേജിലേക്ക് ഉറ്റു നോക്കി....
"മീനു??....."
ഇരിപ്പിടത്തിൽ നിന്ന് ഒരാൾ ചോദ്യ ഭാവേന ചോദിച്ചു....
"ഹാ മീനു...അവൾ അസ്സൽ ഒരു ഗായിക ആണെന്ന് എന്ടെ പ്രിയതമ പറഞ്ഞു എനിക്കറിയാം...അപ്പോ ഇന്ന് ഈ സ്റ്റേജിൽ വച്ചു മീനു ഞങ്ങൾക്ക് വേണ്ടി ഒരു പാട്ട് പാടണം...."
ശിവൻ പറഞ്ഞു നിറുത്തിയതും മീനു ഒരു ഞെട്ടലോടെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു....
ശിവൻ പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി....
മീനു ദയനീയമായി ലച്ചുവിനെ നോക്കി...ലച്ചു അവൾക്കൊന്നു ചിരിച്ചു കൊടുത്തു...പ്യാവം ലച്ചു പോലും അറിഞ്ഞില്ല ശിവൻ മീനുവിന് ഇങ്ങനൊരു പണി കൊടുക്കുമെന്ന്....
"Come on മീനു...വാ..." ശിവൻ
"ചെല് മീനു..." ശ്രുതി
അവൾ ശ്രുതിയെ ഒന്ന് തറപ്പിച്ച് നോക്കി...
അനു ആണേൽ ഇവളോ പാടെ എന്ന ഭാവേനെയാണ് ഇരുത്തം...ശ്യാമിന്റെയും രജീഷ് മാഷിൻടെയും അവസ്ഥ ഇത് തന്നെ...മഹേഷ് മാത്രം പുഞ്ചിരിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്....
"ശ്രുതി മീനു പാടുവോ..."
രമ്യ സൗണ്ട് കുറച്ചു മെല്ലെ ശ്രുതിയോട് ചോദിച്ചു...
"കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണോ മോളെ....നി കാണ്...." ശ്രുതി
വലിയവരൊക്കെ പുഞ്ചിരിയോടെ ഇരിക്കുന്നുണ്ട്....
"മീനു....come... come... നിനക്ക് വേണ്ടിയാ ഞങ്ങൾ വൈറ്റ് ചെയ്യുന്നേ...."
സ്റ്റേജിൽ നിന്ന് ശിവൻ വീണ്ടും വിളിച്ചു പറഞ്ഞതും എല്ലാവരും "പോ മീനു " എന്നു പറഞ്ഞു കൊണ്ടിരുന്നു....
മീനു എല്ലാവരെയും ഒന്ന് ദയനീയമായി നോക്കി കൊണ്ട് സ്റ്റേജിലേക്ക് നടന്നു....
സ്റ്റേജിൽ കയറിയ മീനു ലച്ചുവിനെ നോക്കി കണ്ണുരുട്ടി....
"എന്ടെ മീനു നി അവളെ നോക്കി കണ്ണുരുട്ടണ്ട...പാവം അതിന് പോലും അറിയില്ല...ഇത് എനിക്ക് നിന്ടെ ഒരു പാട്ട് കേൾക്കാനുള്ള ആഗ്രഹം കൊണ്ടാടി....ഞങ്ങൾക്ക് വേണ്ടി ഒരു റൊമാന്റിക് സോങ് തന്നെ പാട് ട്ടോ...."
ശിവൻ മെല്ലെ മീനുവിന് കേൾക്കുന്ന ശബ്ദത്തിൽ പറഞ്ഞു....
മീനു ശിവനെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു....
"പരട്ട ശിവേട്ട...ഇതിനുള്ളതൊക്കെ ഞാൻ തരണ്ട്....മീനുവാണ് പറയുന്നേ... "
"അതിനെന്താ എന്ടെ പെങ്ങൾ എന്ത് തന്നാലും ഞാൻ ഇരു കയ്യും നീട്ടി സ്വീകരിക്കും..." ശിവൻ
"സ്വീകരിച്ച മതി...." മീനു
"അതേയ് ഇന്നെങ്ങാനും പാട്ട് പാടുവോ...."
ആളുകളിൽ നിന്ന് ഒരു ചെക്കൻ വിളിച്ചു പറഞ്ഞതും ശിവൻ മൈക്ക് കയ്യിൽ പിടിച്ചു....
"അപ്പോ നമ്മുടെ മീന കോച് പാടാൻ പോവുവാണ്...couples ഒക്കെ ഒരു കപ്പിൾ ഡാൻസ് കളിക്കാൻ തയ്യാറായിക്കോ....ഒരടിപൊളി റൊമാന്റിക് സോങ് ആണ് നമ്മുടെ മീനു പാടാൻ പോവുന്നത്...."
അതും പറഞ്ഞു കൊണ്ട് ശിവൻ മൈക് മീനുവിന്ടെ കയ്യിൽ ഏല്പിച്ചു....
അപ്പോഴേക്ക് ബാക്കി ഉള്ള lights ഒക്കെ ഓഫ് ആയിരുന്നു...ഇപ്പോ മീനു നില്കുന്നിടത്തു മാത്രമുള്ളു ലൈറ്റ്
മീനു മൈക് മുറുകെ പിടിച്ചു സാരിയുടെ തലപ്പ് ഒരു കൈ കൊണ്ടും പിടിച്ചു നീട്ടി ഒരു ശ്വാസം വലിച്ചു വിട്ടു പാടാൻ തുടങ്ങി.....
🎶🎼കിളി വാതിലിന് ചാരെ നി
വന്നുവോ വെണ് തിങ്കളെ...
പ്രിയമുള്ളൊരാൾ ഈ വഴി
വന്നുവോ ഇളം തെന്നലെ...🎶🎼
🎶🎼അറിയാതെ പ്രണയമെൻ നെഞ്ചിൽ പടരവേ...
കിളി വാതിലിന് ചാരെ നി
വന്നുവോ വെണ് തിങ്കളെ...
പ്രിയമുള്ളൊരാൾ ഈ വഴി
വന്നുവോ ഇളം തെന്നലെ.....🎶🎼
🎶🎼ഉം...... ഉം.......🎶🎼
🎶🎼അലിയുന്നു ഞാനീ നറു തേൻ നിലാവിൽ
ഒരു നോക്കിനായ്...
തലളരാർദ്രമായി മിഴിപാകി നിൽക്കെ....
കൊതിയോടെ ഞാനീ തേടുമി
പ്രണയ വല്ലികൾ പൂത്തുവോ..
പ്രിയമുള്ളൊരാൾ ഈ വഴി വന്നുവോ
ഇളം തെന്നലെ.....🎶🎼
മീനു ഒരു ചെറു പുഞ്ചിരിയോടെ പാടുന്നതിനൊപ്പം അവളുടെ കൊച്ചു മുടിയിഴകൾ പാറി കൊണ്ടിരുന്നു....അവളുടെ കണ്ണിൽ ഒരു തിളക്കം ഉണ്ടായിരുന്നു....ആരും ഒന്ന് നോക്കി നിന്നു പോവുമായിരുന്നു....
അവൾ ആദ്യത്തെ വരി പാടിയപ്പോൾ തന്നെ ശ്യാമും രജീഷ് മാഷും അനുവും രമ്യയുമൊക്കെ ഞെട്ടിയിരുന്നു....
ബാക്കി ഉള്ളവരൊക്കെ നല്ല അടിപൊളിയായി കപ്പിൾ ഡാൻസ് കളിക്കുവായിരുന്നു....വലിയവരും അങ്ങനെ എല്ലാവരും....
അതിൽ ശ്രുതിയും രജീഷ് മാഷും....ശ്യാമും രമ്യയും എല്ലാം ഉണ്ടായിരുന്നു...
രമ്യ അനുവിന്ടെ അടുത്തേക്ക് പോകുവാൻ നിന്നെങ്കിലും ശ്യാം അപ്പോഴേക്ക് അവളെ പിടിച്ചു വലിച്ചു കളിക്കാൻ തുടങ്ങിയിരുന്നു....അനുവും മഹേഷും മീനുവിന്ടെ പാട്ട് ആസ്വദിച്ചു കേൾക്കുവായിരുന്നു....
മീനു അനുവിനെ നോക്കി അങ്ങനെ പാടുവാണ്... അവൾക് എന്തോ അനുവിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത പോലെ തോന്നി....അവിടെ അവളും അനുവും മാത്രമുള്ള സ്വർഗ്ഗമാണെന്നു തോന്നി പോയി അവൾക്....
ശ്രുതിയും രജീഷ് മാഷും പുഞ്ചിരിയോടെ നല്ല കളിയിൽ ആണ്...രമ്യക്ക് ശ്യാമിൻടെ കൂടെ കളിക്കാൻ താത്പര്യമില്ലാത്തത് കൊണ്ട് അവളെ മുഖത്തു ഒരു സന്തോഷവും ഉണ്ടായിരുന്നില്ല.....
അനു വിരൽ കൊണ്ട് താളമിട്ടു മീനുവിനെ തന്നെ നോക്കി ഇരുന്നു.....
**************
*ശ്രുതി & രജീഷ് മാഷ്*
"ഇങ്ങനെയൊരു കപ്പിൾ ഡാൻസ് ഉണ്ടാവോണ്ട് ആരും നമ്മളെ സംശയിക്കില്ല...എല്ലാവരും കളിയിൽ അല്ലെ...."
രജീഷ് മാഷ് ശ്രുതിയെ തിരിച്ചു അവളെ അരയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു....ശ്രുതി അതിനൊന്നു പുഞ്ചിരിച്ചു കൊടുത്തു....
"നിയിങ്ങനെ ചിരിച്ചു എന്ടെ കണ്ട്രോൾ കളയല്ലടി...." രജീഷ് മാഷ്
"എന്ന ഞാൻ കാരയാം...എന്തെയ്..." ശ്രുതി
"എന്ടെ പൊന്ന് ശ്രുതി കപ്പിൾ ഡാൻസിന്ടെ ഇടയിൽ ചളി കൊണ്ടുവരാതിരി...." രജീഷ് മാഷ്
"പിന്നെ ഏട്ടൻ പറഞ്ഞതിന് ഞാൻ എന്ത് പറയാനാ...അല്ല പിന്നെ...."
ശ്രുതി മുഖം വീർപ്പിച്ചു....
രജീഷ് മാഷ് ആടി കൊണ്ട് അവളെ ഒന്ന് കൂടെ തന്നോട് ചേർത്തു നിറുത്തി പതിയെ അവളെ കവിളിൽ ഒരുമ്മ കൊടുത്തു...
Lights അവിടുത്തെ ഓഫ് ആയത് കൊണ്ടും എല്ലാവരും ഡാൻസിലും സോങ് ആസ്വദനത്തിക്കളിലും ആവുന്നത് കൊണ്ടുംആരും കണ്ടില്ല....
ഉമ്മ കിട്ടിയതും ശ്രുതിയുടെ അധരങ്ങളിൽ നാണത്താൽ കലർന്ന ഒരു പുഞ്ചിരി വിരിഞ്ഞു....
ആ പുഞ്ചിരി കണ്ടു രജീഷ് മാഷ് അവളെ കാതിൽ ഒരു കടി കൊടുത്തു...ശ്രുതി രജീഷ് മാഷിനെ കൂർപ്പിച്ചു ഒന്ന് നോക്കിയതും രജീഷ് മാഷ് ഇളിച്ചു കൊടുത്തു....
**************
പെട്ടന്നാണ് അനു ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു പതിയെ സ്റ്റേജിലേക്ക് നടന്നത്...മീനു അവനെ നോക്കി പാടി കൊണ്ടിരിക്കുവായിരുന്നു അപ്പോഴും.....
അനു ഒരു പുഞ്ചിരിയോടെ സ്റ്റേജിൽ കയറി മീനുവിന്ടെ പിന്നിൽ വന്നു അവളെ കെട്ടിപിടിച്ചു...അപ്പോഴും മീനു പാടികൊണ്ടിരിക്കുവായിരുന്നു....അനു അവളെയും കൊണ്ട് അങ്ങനെ ആടി കൊണ്ടിരുന്നു....
മീനു ആസ്വദിച്ചു പാടുന്നതിനിടക് അനു അവളെ കഴുത്തിൽ തന്ടെ അധരം പതിപ്പിച്ചു...മീനു ഒന്ന് പുളഞ്ഞു കൊണ്ട് തിരിഞ്ഞു അനുവിനെ നോക്കി നിന്ന് പാടി കൊണ്ടിരുന്നു....
അനു പതിയെ അവളെ അരക്കെട്ടിൽ കൈ വെച്ചു അവളെയും കൊണ്ട് നിന്ന് ആടി....
പാട്ടിന്റെ ട്യൂണ് വന്നതും അനു മീനുവിനെ പിടിച്ചു കറക്കി കൊണ്ട് തന്ടെ നെഞ്ചോട് ചേർത്തു നിറുത്തി....പതിയെ അവളുടെ ചെവി അരികിലേക്ക് ഒന്ന് ഊതി....
മീനു ഒന്ന് പുളഞ്ഞു കൊണ്ട് അനുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവനിൽ നിന്ന് വിട്ടുമാറി നിന്നു....
അനു അപ്പോ തന്നെ അവളെ കൈ പിടിച്ചു വലിച്ചു അവളെ ഷോള്ഡറിൽ താടി വച്ചു കൈ അവളെ വയറിൽ കൊണ്ട് വച്ചു...മീനു ചിരിച്ചു കൊണ്ട് അനുവിന്ടെ കയ്യിൽ പിടിച്ചു ആടി കൊണ്ട് അടുത്ത വരികൾ പാടി കൊണ്ടിരുന്നു....
അനു പതിയെ അവളെ ഷോള്ഡറിൽ കടിച്ചു...മീനു ഒന്ന് പുളഞ്ഞു അനുവിനെ തിരിഞ്ഞു നോക്കി പാട്ട് മൂളി കൊണ്ടിരുന്നു...അനു അവൾക്കൊന്നു ചിരിച്ചു കൊടുത്തു മുഖത്തേക്ക് ഊതി....
അവന്ടെ ചുടു നിശ്വാസം മീനുവിന്ടെ മുഖത്തു പതിഞ്ഞതും അവളെ കണ്ണുകൾ കൂമ്പി അടഞ്ഞു....എങ്കിലും അവൾ പാട്ടിന്റെ വരികൾ വിടാതെ പാടി കൊണ്ടിരുന്നു....
അനു പതിയെ അവളെ തുടുത്ത അധരങ്ങളിൽ ഒരു ഉമ്മ കൊടുത്തു...എന്നിട്ട് പതിയെ അവിടെ ഒന്ന് കടിച്ചു...മീനു പുഞ്ചിരിയോടെ അവനെ തന്നെ നോക്കി നിന്നു....ആ സമയത്തു അവന്ടെ മുഖത്തു വശ്യമായ പുഞ്ചിരിയായിരുന്നു വിരിഞ്ഞിരുന്നത്.........
ആ ചിരി അവളിൽ നാണത്തിന്ടെ വിത്തുകൾ പാകിയിരുന്നു...അത് കൊണ്ട് തന്നെ അവളെ മുഖം ചുവന്നിരുന്നു....
അനു അവളെ ഒന്ന് കൂടെ തന്നോട് ചേർത്തു നിറുത്തി അവൾ പാടുന്നതിനിടയിൽ വീണ്ടും ഓരോ കുസൃതികൾ കാണിച്ചു കൊണ്ടിരുന്നു....മീനു അപ്പോഴും പുഞ്ചിരിയോടെ ഓരോ വരികളും നന്നായി പാടുവായിരുന്നു..
*****************
*ട്ടപ്പ്...ട്ടപ്പ്...ട്ടപ്പ്...*
പെട്ടന്ന് എല്ലാവരുടെയും ക്ലാപ് സൗണ്ട് കേട്ടതും അനു ഞെട്ടി മുന്നിലേക്ക് ഒന്ന് കൂടെ നോക്കി....അവിടെ മീനു ചിരിയോടെ മൈക് പിടിച്ചു നിൽക്കുന്നതാണ് കണ്ടത്....അനു ഒന്ന് തന്ടെ ചുറ്റിനും നോക്കി....
അതേ താൻ നേരത്തെ ഇരുരുന്ന അതേ സ്ഥലത്തു ആണ്....
അപ്പോഴാണ് അവന് മനസിലായത് താൻ ഇത്രയും സമയം സ്വപ്നം കാണുവായിരുന്നു എന്ന്.....
അനു ഒരു ചിരിയോടെ തന്ടെ തലക്ക് കൊട്ടി കൊണ്ട് മീനുവിനെ നോക്കി....
അപ്പോ അവൾ സ്റ്റേജിൽ നിന്ന് ഇറങ്ങുന്നതും എല്ലാവരും പാട്ട് നന്നായിരുന്നു എന്നു പറഞ്ഞു അവളെ അഭിനന്തിക്കുന്നതും ആണ് കണ്ടത്...ഓരോരുത്തർ അവളെ കയ്യിൽ പിടിക്കുന്നത് കണ്ടു അനുവിന്ടെ ഉള്ളിൽ ചെറുതായി കുശുമ്പ് മുള പോട്ടിയിരുന്നു....
*********************
പാട്ട് പാടി കഴിഞ്ഞു ഞാൻ എല്ലാവരെയും നോക്കി.....പാട്ട് കഴിഞ്ഞപ്പോൾ തന്നെ lights ഫുൾ on ആയിരുന്നു....എല്ലാവരും നിശബ്ദമായി നിൽക്കുന്നത് കണ്ടു എനിക്ക് മനസിലായി പാട്ട് കുളമായി എന്നു...
ഞാൻ തല താഴ്ത്താൻ നിന്നതും എല്ലാവരും കൂടെ കയ്യടിച്ചതും ഓപ്പമായിരുന്നു...
അത് കണ്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്...ഞാൻ പുഞ്ചിരിയോടെ ഒന്ന് ശിവേട്ടനെയും ലച്ചുവിനേയും നോക്കിയപ്പോൾ രണ്ടും എഴുന്നേറ്റു എന്ടെ അരികിലേക്ക് വന്നു....
"ഹോ മീനു സമ്മതിച്ചു നിന്നെ....ലച്ചു നി പാടും എന്നു പറഞ്ഞപ്പോൾ ഇത്രയും നന്നായി പാടും എന്നു ഞാനറിഞ്ഞില്ല....എന്ത് രസമായിരുന്നെന്നോ...." ശിവേട്ടൻ
"അയ്യട...എന്താ സോപ്പ്...." ഞാൻ
"എടി പെണ്ണേ ഞാൻ സത്യം പറഞ്ഞതാടി...." ശിവേട്ടൻ
"അയ്ക്കോട്ടെ...." ഞാൻ
എന്നും പറന്നു ഞാൻ സ്റ്റേജിന്റെ മുന്നിലേക്ക് നോക്കിയപ്പോൾ മാഷ് എന്നെ തന്നെ നോക്കി നിക്കുന്നതാണ് കണ്ടത്...എന്തോ ആ നോട്ടം എന്ടെ ഹൃദയത്തിൽ പതിഞ്ഞ പോലെ തോന്നി....ആ നോട്ടം എന്നും ഉണ്ടാവണം എന്നു പോലും തോന്നി പോയി....പെട്ടന്ന് മനസിലേക്ക് രമ്യടെ മുഖം വന്നതും ഞാൻ മാഷിൽ നിന്ന് മുഖം വെട്ടിച്ചു...
അപ്പോഴാണ് ലച്ചു എന്ടെ മുമ്പിലേക്ക് വന്നത്....
"മീനു സൂപ്പർഡി..."
എന്നും പറഞ്ഞു ലച്ചു എന്നെ കെട്ടിപ്പിടിച്ചു...ഒരു പുഞ്ചിരിയോടെ ഞാനും അവളെ കെട്ടിപിടിച്ചു മൈക് ശിവേട്ടന്ടെ കയ്യിൽ ഏല്പിച്ചു സ്റ്റേജിൽ നിന്നിറങ്ങി....
അവിടുന്ന് ഇറങ്ങിയപ്പോൾ തന്നെ ഓരോരുത്തർ വന്നു...പാട്ട് സൂപ്പർ...നന്നായിരുന്നു...നല്ല ശബ്ദമാണ് എന്നൊക്കെ പറഞ്ഞു എന്നെ അഭിനന്തിച്ചു....ഞാൻ എല്ലാവരോടും tnx പറഞ്ഞു മുന്നിലേക്ക് നടന്നപ്പോഴാണ് പെട്ടന്ന് ഒരാൾ എന്ടെ മുമ്പിലേക്ക് വന്നു നിന്നത്....
ഞാൻ സംശയത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.....
*🥀PART 31🥀*
~~~~~~~~~~~~~
"എന്താ...."
മീനു അയാളോട് ചോദിച്ചു...
"ഞാൻ അക്ഷയ്....തന്ടെ വോയ്സ് എനിക്ക് ഇഷ്ടപ്പെട്ടു....എനിക്കൊരു gang ഉണ്ട്...സോങ് പാടുന്നത്...വിരോധമില്ലെങ്കിൽ താൻ എന്ടെ ഗ്യാങിൽ ചേരുവോ...."
അവൻ പ്രതീക്ഷയോടെ മീനുവിനെ നോക്കി കൊണ്ട് ചോദിച്ചതും മീനു പുഞ്ചിരിയോടെ അവൻക്ക് മറുപടി കൊടുത്തു....
"എനിക്ക് താൽപര്യമില്ല അക്ഷയ്...താൻ വേറെ നല്ല ഗായകരെ നോക്കു ട്ടോ...."
"തന്ടെ name എന്താ..." അക്ഷയ്
"മീന...."
"ഹാ മീന പ്ലീസ് തന്ടെ വോയ്സ് അത്രയും ഇഷ്ടപ്പെട്ടത് കൊണ്ട..." അക്ഷയ്
"നോ... എനിക്ക് താൽപര്യമില്ല..."
എന്നും പറഞ്ഞു ഞാൻ രമ്യ ഒക്കെ നില്കുന്നിടത്തേക്ക് നടന്നു.....
"എന്ത് വില കൊടുത്തും നിന്നെ ഞങ്ങളുടെ ഗ്യാങിലേക്ക് കൊണ്ട് വരും...അത് പോലെ നിനക്ക് ഇഷ്ടമാണെങ്കിൽ എന്ടെ ജീവിതത്തിലേക്കും...."
മീനു പോകുന്നതും നോക്കി അവൻ പതിയെ പറഞ്ഞു....
"ആരാടി അവൻ..." ശ്രുതി
"എവൻ...." മീനു
"നിന്നോട് സംസാരിച്ചിരുന്നവൻ..." രമ്യ
"ഹോ...അത്...അതൊരു അക്ഷയ്...അവനവന്റെ മ്യൂസിക് ഗ്യാങിൽ എന്നോട് കൂടെ ജോയിൻ ചെയ്യാൻ..." മീനു
"എന്നിട്ട് നിയെന്ത് പറഞ്ഞു..." ശ്രുതി
"ഞാൻ താൽപര്യമില്ല എന്നു പറഞ്ഞു..." മീനു
"ശേ...എടി പൊട്ടി നിനക്ക് ജോയിൻ ചെയ്‌തുടയിരുന്നോ..." രമ്യ
.
"ഹേയ് വേണ്ട...അതൊന്നും നമുക്ക് ശെരിയാവില്ല...." മീനു
"നിന്നോട് പറഞ്ഞിട്ട് കാര്യമില്ല...." രമ്യ
"മീനു...നി ഇത്രക്ക് നന്നായി പാടും എന്നറിഞ്ഞില്ല....സൂപ്പർ ടി...."
എന്നും പറഞ്ഞു രജീഷ് മാഷ് വന്ന് എന്ടെ കൈ പിടിച്ചു കുലുക്കി....ഞാൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു....
"മീനു...നന്നായിട്ടുണ്ട് ട്ടോ..." ശ്യാം
"സൂപ്പർ മീനു...."മഹേഷേട്ടൻ
ഞാൻ രണ്ടു പേരോടും tnx പറഞ്ഞു മാഷിന്റെ മുഖത്തേക്ക് നോക്കി....
മാഷ് ഞങ്ങളെ നോക്കി പുഞ്ചിരിയോടെ നിൽകല്ലാതെ ഒന്നും പറയുന്നില്ല....എന്തോ അത് കണ്ടപ്പോൾ എനിക്ക് സങ്കടമായി...ഇത്രയും പേര് എന്നോട് വന്നു പറഞ്ഞിട്ടും മാഷ് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ....
അല്ലേലും ഞാനിപ്പോ എന്തിന് സങ്കടപെടണം.... ഹും... മാഷ് എന്ടെ ആരാപ്പോ...എന്ടെ രമ്യടെ ചെക്കൻ അത്രയേ ഉള്ളു...അതിനപ്പുറം ഒരു ബന്ധവുമില്ല....
ഞാൻ ഇതും മനസിൽ പറഞ്ഞു കൊണ്ട് മാഷിനെ നോക്കി പുച്ഛിച്ചു കൊണ്ട് അവരോടൊക്കെ സംസാരിച്ചു കൊണ്ട് നിന്നു....
🔹🔹🔹🔹🔹🔹🔹🔹
【അനു】
എനിക്കറിയാം മീനു നി എന്നിൽ നിന്ന് നല്ലൊരു വാക്ക് പ്രതീക്ഷിച്ചു എന്ന്.... പക്ഷെ എന്ടെ ego അതിന് സമ്മതിക്കുന്നില്ല...എങ്കിലും മനസിൽ ഞാൻ ഒരായിരം വട്ടം ഇതിനോടകം നിന്നെ പ്രശംസിച്ചിട്ടുണ്ട്....
നേരിട്ട് ഒരിക്കലും ഞാൻ അത് പറയില്ല....
ഞാൻ പറയാത്തത് കൊണ്ടുള്ള നിന്ടെ മുഖത്തെ ഭാവങ്ങൾ കണ്ടു എന്ടെ ചിരിയെ എനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിയുന്നില്ല....
ശെരിക്കും നീയൊരു പൊട്ടി പെണ്ണാണ് മീനു....
അനു ഇങ്ങനെയെല്ലാം മനസിൽ പറഞ്ഞു കൊണ്ട് മീനുവിനെ അങ്ങനെ നോക്കി നിന്നു....
അനുവിന്ടെ ആ നോട്ടം രമ്യ കണ്ടിരുന്നു...അനു മീനുവിനെയാണ് നോക്കുന്നത് എന്നു കണ്ട രമ്യയിൽ സങ്കടമുളവാക്കി.... അവളെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ വീണു....
പെട്ടന്ന് തന്നെ ആരും കാണാതെ അത് തുടച്ചു കൊണ്ട് അവരിൽ നിന്നെല്ലാം ഒഴിഞ്ഞു ഒരു ഭാഗത് അവളിരുന്നു.....
🔹🔹🔹🔹🔹🔹🔹🔹🔹
"ഹോ....ഇതൊക്കെ ഇട്ടു മനുഷ്യൻ ആകെ മുഷിഞ്ഞു....ഞാൻ പെട്ടെന്ന് ഫ്രഷ് ആയി വരാവേ...." ശ്രുതി
ഫങ്ഷൻ കഴിഞ്ഞു എല്ലാവരും തിരിച്ചു തറവാട്ടിലേക്ക് തന്നെ എത്തി...
അവരൊക്കെ തറവാട്ടിലേക്ക് പോരും സമയം ലച്ചു കുറെ കരഞ്ഞു...അവൾക്ക് അവരെയൊക്കെ പിരിയുന്നതിൽ നല്ല സങ്കടമുണ്ടായിരുന്നു.... പിന്നെ നാളെ അവർ വിരുന്നിന് വരു വല്ലോ എന്നു പറഞ്ഞാണ് എല്ലാവരും അവളെ സമാതാനിപ്പിച്ചത്.....
ശ്രുതി ഫ്രഷ് ആവാൻ കയറിയപ്പോൾ മീനു സാരിയിലെ പിൻ ഒക്കെ അഴിച്ചു ശ്രുതി ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നതും നോക്കി ഇരുന്നു.....
"ഹോ ഇറങ്ങിയോ...എത്ര സമായമയെടി പോയിട്ട്...."
ബാത്‌റൂമിൽ നിന്ന് മുടി തുവർത്തി കൊണ്ട് ഇറങ്ങി വരുന്ന ശ്രുതിയെ നോക്കി കൊണ്ട് മീനു ചോദിച്ചു......
"പൊടി...നിന്നെ പോലെ കാക്ക കുളി അല്ല ഞാൻ കുളിക്കാർ...." ശ്രുതി
"ഉവ്വ്...ഉവ്വെ..."
മീനു ബാത്‌റൂമിൽ കയറി പെട്ടന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങി വെറുതെ ഫോൺ എടുത്തു whatsupp ഒന്ന് തുറന്നു നോക്കി....msgs ന് ഒക്കെ റിപ്ലൈ കൊടുത്തു ഓരോരുത്തരുടെയും status നോക്കിയപ്പോഴാണ് തന്ടെ ഇന്നത്തെ പാട്ട് ശിവനും രജീഷ് മാഷും ശ്യാമും ശ്രുതിയും മഹേഷുമൊക്കെ status ഇട്ടാത് കണ്ടത്....
അപ്പോഴാണ് അവൾ താൻ പാടിയ ഗാനo ഒന്ന് കേട്ടു നോക്കുന്നത് തന്നെ....
"ഹ്മ്മ...കൊള്ളാം...."
പാട്ട് കേട്ടു അവൾ സ്വയം തന്നോട് തന്നെ പറഞ്ഞു.....
പതിയെ ഉറക്കം വന്നു തുടങ്ങിയതും ഫോൺ ഒരു ഭാഗത്തേക് മാറ്റി വെച്ചു കൊണ്ട് അവൾ കിടന്നുറങ്ങി.....
🔹🔹🔹🔹🔹🔹🔹🔹🔹🔹
*രമ്യ..*
അനുവേട്ടനു മീനുവിനെ ഇഷ്ടമാണോ....അതു കൊണ്ടാണോ ഇന്ന് അവളെ തന്നെ നോക്കി നിന്നിരുന്നെ....പക്ഷെ ഇതുവരെ മീനു ഇങ്ങനെയൊന്നും അനുവേട്ടൻ നോക്കുന്ന കാര്യം എന്നോട് പറഞ്ഞിട്ടില്ലല്ലോ....
അതുമാത്രമല്ല എന്നെയും അനുവേട്ടനെയും ഒരുമിപ്പിക്കാൻ ആണ് അവൾ ശ്രമിക്കുന്നത്....അപ്പോ അതിനർത്ഥം അവൾക്ക് അനുവേട്ടനെ ഇഷ്ടമല്ല ...
അനുവേട്ടന് അവളോട് ഇഷ്ടമുണ്ടാവോ....അനുവേട്ടന് എപ്പോഴെങ്കിലും അങ്ങനെയെന്തെങ്കിലും മീനുവിനോട് പറഞ്ഞിട്ടുണ്ടാവോ....ഉണ്ടെങ്കിൽ മീനു എന്നോട് പറയും...അപ്പോ ഉണ്ടാവില്ല....
ഇനി അനുവേട്ടൻ വെറുതെ മീനുവിനെ നോക്കി നിന്നതാണോ....അതോ അവളെ അല്ലെ നോക്കിയിരുന്നെ....
ഹോ ഒന്നും മനസിലാകുന്നില്ലല്ലോ...മനുഷ്യന് ആകെ ഭ്രാന്ത് പിടിക്കുന്നു....
രമ്യ വേരുകിനെ പോലെ മുറിയിലൂടെ ഉറക്കമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു.....
🔹🔹🔹🔹🔹🔹🔹🔹🔹
🎶🎼കിളി വാതിലിന് ചാരെ നി
വന്നുവോ വെണ് തിങ്കളെ...
പ്രിയമുള്ളൊരാൾ ഈ വഴി
വന്നുവോ ഇളം തെന്നലെ...🎶🎼
🎶🎼അറിയാതെ പ്രണയമെൻ നെഞ്ചിൽ പടരവേ...
കിളി വാതിലിന് ചാരെ നി
വന്നുവോ വെണ് തിങ്കളെ...
പ്രിയമുള്ളൊരാൾ ഈ വഴി
വന്നുവോ ഇളം തെന്നലെ.....🎶🎼
🎶🎼ഉം...... ഉം.......🎶🎼
അനു ഹെഡ് സെറ്റ് വച്ചു കൊണ്ട് കിടന്നു വീണ്ടും വീണ്ടും മീനു ഇന്ന് പാടിയ പാട്ട് repeat അടിച്ചു കൊണ്ട് കേട്ടു കൊണ്ടിരുന്നു....
എന്തോ ആ ഗാനം അവൻക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു....
ഉറക്കം വരുവോളം അവൻ അത് കേട്ട് കൊണ്ടിരുന്നു....പതിയെ ഗാനത്തിൽ ലയിച്ചു അവൻ എപ്പോഴോ ഉറങ്ങി പോയിരുന്നു....
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*പിറ്റേന്ന്....*
ടക്...ടക്.....ടക്....
രാവിലെ തന്നെ ആരോ ഡോറിൽ കൊട്ടാൻ തുടങ്ങിയതും മീനു മതിയവാത്ത ഉറക്കവുമായി തിരിഞ്ഞു കിടന്നു....
ടക്....ടക്...ടക്....
വീണ്ടും കോട്ട് കേട്ടതും ശ്രുതി കണ്ണ് രണ്ടും തിരുമ്മി കൊണ്ട് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു ഡോറിലേക്ക് മിഴികൾ പായിച്ചു...
"ആരാണാവോ ഈ സമയത്തു....ശേ ഉറക്കവും പോയി...."
എന്നു പിറുപിറുത്തു കൊണ്ട് ശ്രുതി പോയി ഡോർ തുറന്നപ്പോൾ മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന രമ്യനെയാണ് കണ്ടത്....
"എന്താടി...മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ...."
ശ്രുതി ഉറക്കം പോയ ഈർഷ്യയോടെ പറഞ്ഞു....
"ആഹാ മോൾ ഇനിയും ഉറങ്ങാൻ കിടക്കുവാണോ....ചെറിയമ്മ ഇന്ന് നിങ്ങളോട് കോളേജിൽ പോവാൻ പറഞ്ഞു...അനുവേട്ടനും രാജേഷേട്ടനും ഉണ്ടത്രേ... ഇപ്പോള് തന്നെ ടൈം 7:30 ആയി...നിങ്ങൾ പെട്ടന്ന് റെഡി ആയിക്കോ...." രമ്യ
"കോളേജിൽ പോവാനോ... ഇന്ന് ലച്ചുവും ശിവേട്ടനും വരുന്ന ദിവസമല്ലേ..."
കോളേജിൽ പോകാൻ പറഞ്ഞ കാര്യം കേട്ടു ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന മീനു പറഞ്ഞു.......
"അവരിന്ന് വരുന്നില്ലത്രേ....ശിവേട്ടന്ടെ തറവാട്ടിൽ പോകുവാണെന്നു...അത് കൊണ്ട് നാളെയാണ് വരുന്നതെന്ന് വിളിച്ചു പറഞ്ഞു...." രമ്യ
"ഹോ...ഷിറ്റ്...എന്നാലും അവർ ഇങ്ങനെ ഒരു പണി തരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.....ശേ ഇനിയിപ്പോ കോളേജിൽ പോവേണ്ടി വരുമല്ലോ...." മീനു
"അതെല്ലൊ...പോവണം...മോൾ പെട്ടന്ന് റെഡി ആവാൻ നോക്ക്..."
പെട്ടന്ന് അവിടേക്ക് വന്ന അനു മീനുവിനുള്ള മറുപടി കൊടുത്തു...
"എന്ടെ പൊന്ന് മാഷേ നാളെ പോയാൽ പോരെ...." മീനു
"പറ്റില്ല മോളെ...നിങ്ങളെ 1st sem exaമിന് ഇനി കുറച്ചു ഡേ മാത്രമുള്ളു...." അനു
"എന്നാലും മാഷേ ഇന്നലത്തെ ക്ഷീണം...." മീനു
"ഒരു ക്ഷീണവുമില്ല...മോൾ പോയി റെഡി ആവ്..."
എന്നും പറഞ്ഞു അനു പോയി....
രമ്യ അനുവിന് മീനുവിനോടുള്ള പെരുമാറ്റവും സംസാരവും എല്ലാം ശ്രദ്ധിക്കുവായിരുന്നു അപ്പോൾ.....
അനു പോയ വഴിയേ നോക്കി നിൽക്കുന്ന രമ്യനെ മീനു തട്ടി വിളിച്ചു...
"ഏഹ്...എന്താ..."
രമ്യ ഞെട്ടി കൊണ്ട് മീനുവിനോട് ചോദിച്ചു....
"ഹോ നി ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ...കോളേജിൽ പോകാതിരിക്കാൻ വല്ല വഴിയും പറഞ്ഞു താ എന്ന് .. ..." മീനു
"എനിക്കൊരു വഴിയും അറിയില്ല ....നി പോയി കോളേജിലേക്ക് പോവാൻ റെഡി ആവാൻ നോക്ക്...."
ഇതും പറഞ്ഞു രമ്യ അവിടെ നിന്ന് പോയി....
മീനു തിരിഞ്ഞു ശ്രുതിയെ നോക്കിയപ്പോൾ അവളെ മുറിയിൽ കാണാഞ്ഞില്ല....
ഏഹ്...ഈ ശ്രുതി പിശാശ് ഇതേവിടെ പോയി.....നിന്നിടത്തു നിന്ന് ആവി ആയി പോയോ....ശേ ആവി ആയി പോവാൻ അവൾ ഭൂതമല്ലല്ലോ.....
മീനു ഓരോന്ന് ചിന്തിച്ചു കൂട്ടുമ്പോഴാണ് ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടത്....അപ്പോ അവൾക് മനസിലായി ശ്രുതി ബാത്‌റൂമിൽ ആണെന്ന്....
ഹാ ഇനി ശ്രുതിയുടെ കുളി കഴിയുവോളം കിടക്കാം....
എന്നും പറഞ്ഞു മീനു കിടന്നു ഉറങ്ങി പോയി....
ശ്രുതി ബാത്‌റൂമിൽ നിന്നിറങ്ങിയപ്പോൾ മീനു സുഖമായി ഉറങ്ങുന്നതാണ് കണ്ടത്....
"ആഹാ ഞാനിവിടെ ഉറക്കം കളഞ്ഞു നിൽക്കുമ്പോൾ നി ഉറങ്ങാ അല്ലെ...ശെരിയാക്കി തരാം...."
ശ്രുതി മീനുവിന്ടെ അടുത്തു പോയ് തൊണ്ട ശെരിയാക്കി....എന്നിട്ട് മാഷിന്റെ ശബ്ദത്തിൽ പറഞ്ഞു....
"മീന....i love u....."
മീനുവിന്ടെ ചെവിടെ അവിടെ പോയി ഇത്തിരി ഉച്ചത്തിൽ തന്നെയാണ് ശ്രുതി അത് പറഞ്ഞത്......
മീനു എന്ത് എന്നും ചോദിച്ചു ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു....മുന്നിലേക്ക് നോക്കിയപ്പോൾ
ചിരിച്ചു കൊണ്ട് നിൽക്കുന്ന ശ്രുതി നെയാണ് കണ്ടത്....
എന്നാൽ ഇതേ സമയം മീനുവിന്റെയും ശ്രുതിയുടെയും മുറിയുടെ മുന്നിലൂടെ പോയ മഹേഷ് അനു മീനുവിനോട് i love u എന്നു പറയുന്നത് കേട്ടു ഞെട്ടി....
മഹേഷ് കരുതിയിരുന്നത് അനുവാണ് അതെന്നാണ്....അവരുടെ മുറിയുടെ ഡോർ ചാരി വച്ചിട്ടുള്ളത് കൊണ്ട് അളെയും കാണാൻ പറ്റില്ല.....
"അപ്പോ നിനക്ക് ഇഷ്ടമായിരുന്നല്ലേ അനു..... നേരത്തെ തന്നെ നിനക്കിത് പറയമായിരുന്നില്ലേ.... ഹാ സാരമില്ല...അവളെനിക്ക് ഇപ്പോ ഒരു പെങ്ങളെ പോലെയാണ്.....അപ്പോ എന്ടെ അളിയൻ നിയണല്ലേ... ഹാ എന്ത് കൊണ്ടും നിയാണ് അവൾക്ക് ചേർച്ച...."
മഹേഷ് സ്വയം പറഞ്ഞു ചാരിയിരിക്കുന്ന ഡോറിലേക്ക് ഒന്ന് നോക്കി കൊണ്ട് അവിടെ നിന്ന് പോയി.....
എന്നാൽ മറ്റൊരു ആളും കൂടെ അവിടെ നിന്ന് അത് കേട്ടിരുന്നു....മഹേഷിന്റെ പിന്നിൽ അയാളുള്ളത് മഹേഷ് പോലും കണ്ടിരുന്നില്ല.....
ആയാളും അനു മീനുവിനോട് ഇഷ്ടമാണെന്ന് പറയുവാണെന്നാണ് കരുതിയിരുന്നത്....
ആ i love u അനുവിന്ടെ ശബ്ദത്തിൽ കേട്ടപ്പോൾ തന്നെ അയാളവിടെ നിന്ന് പോയിരുന്നു......
*🥀PART 32🥀*
🔹🔹🔹🔹🔹🔹🔹🔹
രജീഷ് മാഷായിരുന്നു മഹേഷിന്റെ പിന്നിൽ ഉണ്ടായിരുന്നത്....രജീഷ് മാശിന് അനു മീനുവിനോട് ഇഷ്ടമാണെന്ന് പറയുന്നത് കേട്ടു തന്ടെ സന്തോഷം അടക്കാൻ കഴിയുന്നില്ലായിരുന്നു.....
"ഹാവൂ...അങ്ങനെ അനു മീനുവിനോട് ഇഷ്ടം പറഞ്ഞു.... ഇനി മീനു കൂടെ പറഞ്ഞാൽ അവരും സെറ്റ് ആയി....ഹയ്യോ...സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടേ എന്നറിയുന്നില്ല..."
എന്നും പറഞ്ഞു കൊണ്ട് ചാടി തുള്ളി മുറിയിലേക്ക് പോവുമ്പോഴാണ് അനുവിന്ടെ മുറിയിൽ നിന്നിറങ്ങുന്ന അനുവിനെ കണ്ടത്...
അനുവിനെ കണ്ടപ്പോൾ തന്നെ രജീഷ് സ്റ്റെക്ക് ആയി....
"ഏഹ്...ഇതെങ്ങനെ.... അനു മീനുവിന്ടെ മുറിയിൽ അല്ലായിരുന്നോ...പിന്നെങ്ങനെ ഇവിടെ..."
രജീഷ് മാഷ് അന്തം വിട്ടു കൊണ്ട് അനുവിനെ തന്നെ നോക്കി നിന്നു....
"ഏട്ട....ഏട്ട....ഈ ഏട്ടനിത് എന്ത് പറ്റി...കാറ്റ് പോയോ ഇതിന്റെ...."
എന്നും പറഞ്ഞു അനു ഒരൊറ്റ തള്ള് കൊടുത്തതും രജീഷ് മാഷ് വീണു...
"ആ...നിയെന്നതിനാ എന്നെ തള്ളിയെ...."
രജീഷ് മാഷ് വീണിടത്തു നിന്ന് എഴുന്നേറ്റു കൊണ്ട് ചോദിച്ചു .
"എത്ര സമയമായി ഞാൻ ഏട്ടനെ വിളിക്കുന്നു...കുന്തം വിഴുങ്ങിയ പോലെ നിക്കുവായിരുന്നല്ലോ....അല്ല ഏട്ടൻ എന്താ എന്നെ കണ്ടു ഞെട്ടി ഓരോന്ന് പിറുപിറുത്തിരുന്നെ...." അനു
"അല്ലെടാ നിയെന്താ ഇവിടെ...." രജീഷ് മാഷ്
"ഞാൻ ഇവിടെ അല്ലാതെ പിന്നെ എവിടെയാ ഉണ്ടാവ...." അനു
"നിയല്ലായിരുന്നോ അപ്പോ മീനുവിന്ടെ മുറിയിൽ ഇരുന്നു i love u പറഞ്ഞിരുന്നത്...ആ നിയെങ്ങനെ ഇത്ര പെട്ടെന്ന് ഇവിടെ എത്തി...." രജീഷ്
"എന്ത്....മീനുവിന്ടെ മുറിയിലിരുന്നു i love u പറയെ....ആരോട്...."
അനു സംശയത്തോടെ ചോദിച്ചു....
"മീനുവിനോട് തന്നെ...." രജീഷ്
"ഏട്ടന് വല്ല പ്രാന്തുമുണ്ടോ...അറിഞ്ഞു കൊണ്ട് ആരെങ്കിലും അവളെപോലൊരു കുർള എസ്പ്രെസ്സിൻ തല വേക്കോ...." അനു
"ഏഹ്...അപ്പോ നിയല്ലേ പറഞ്ഞേ...." രജീഷ്
"അല്ല ഏട്ട....ഞാൻ ഇവിടെ കോളേജിൽ പോകാൻ ഒരുങ്ങുവായിരുന്നു..." അനു
"അപ്പോ പിന്നെ ആരാ നിന്ടെ ശബ്ദത്തിൽ മീനു i love u എന്നു പറഞ്ഞത്....സത്യം പറ അനു അത് നി തന്നെയല്ലേ...എനിക്കറിയാം നി ചമ്മൽ കൊണ്ട് എന്നോട് പറയാതിരിക്കുവാണെന്ന്... ചമ്മൽ ഒന്നും വേണ്ട...ഈ ഏട്ടന് എല്ലാം മനസിലായി...ഗള്ള...."
എന്നും പറഞ്ഞു രജീഷ് അനുവിന്ടെ കയ്യിൽ ഒരടി അടിച്ചു....
"ഹോ ഈ ഏട്ടന്ടെ തല എവിടെയോ ഇടിച്ചുവെന്നു തോനുന്നു...പിച്ചും പെയ്യും ഒക്കെ പറയുന്നിത...." അനു
അപ്പോഴാണ് ശ്രുതി അത് വഴി വന്നത്....
"ഹാ ഭാവി ഏട്ടത്തി അമ്മേ നിങ്ങളെ ഭാവി ഭർത്തുവിന് പ്രാന്തായി...."
അനു ശ്രുതിയെ കണ്ടപ്പോൾ തന്നെ പറഞ്ഞു...
"ഏഹ്...ആണോ...അല്ലെങ്കിൽ തന്നെ ഈ മനുഷ്യന് പ്രാന്ത...ഇപ്പോ അത് കൂടിയോ..." ശ്രുതി
"ഹാ...കൂടി...കൂടി...പെട്ടന്ന് തന്നെ വല്ല ഗുളികയും കൊടുക്കാൻ നോക്ക്...പിച്ചും പെയുമൊക്കെ പറയുന്നുണ്ട്...." അനു
ശ്രുതി രജീഷ് മാഷിന്ടെ അടുത്തേക്ക് ചെന്നു...രജീഷ് മാഷ് അപ്പോ ഗാഢ ചിന്തയിൽ ആയിരുന്നു...അനു അവിടുന്ന് പെട്ടന്ന് തന്നെ സ്ഥലം കാലിയാക്കി....
"ഏട്ട...." ശ്രുതി
"എന്നാലും അതെങ്ങനെ ശെരിയവും അനു എങ്ങനെ ഇത്ര പെട്ടെന്ന് മുറിയിൽ എത്തി...."
രജീഷ് മാഷ് ചിന്തിച്ചു സ്വയം പറയുവാണ്....
"ഏട്ട....."
ശ്രുതി കുലുക്കി വിളിച്ചതും രജീഷ് മാഷ് തിരിഞ്ഞു ശ്രുതിയെ നോക്കി....
"എന്താടി...." രജീഷ് മാഷ്
"ഏട്ടന് മോൻ പറഞ്ഞ പോലെ ശേരിക്ക് പ്രാന്തയോ...." ശ്രുതി
"പ്രന്തോ എനിക്കോ...എനിക്കൊന്നുമില്ല....ശ്രുതി നിനക്കൊരു കാര്യമാറിയോ...." രജീഷ്
"ഹാ അറിയാം..." ശ്രുതി
"എന്ന പറ..." രജീഷ്
"ഏട്ടന് നല്ല മുഴുത്ത വട്ടാണ്... അതല്ലേ പറയാൻ വന്നേ...എനിക്കറിയാം...😁" ശ്രുതി
"ഹോ ഇതിനെ ഞാൻ...അതോന്നുമില്ലടി അനു മീനുവിനോട് i love u പറഞ്ഞു..." രജീഷ്
"ഏഹ്...ശരിക്കും...എപ്പോ...." ശ്രുതി സന്തോഷത്തോടെ ചോദിച്ചു....
"കുറച്ചു മുന്നേ...ഞാൻ നിങ്ങടെ മുറിയുടെ മുന്നിലൂടെ വരുമ്പോൾ മീന i love u എന്നു പറയുന്നത് കേട്ടു...."
രജീഷ് മാഷ് വലിയ കാര്യത്തിൽ ശ്രുതിയോട് പറഞ്ഞു....
"ചെ...അതായിരുന്നോ...അത് മോൻ പറഞ്ഞതോന്നുമല്ല...മോന്റെ ശബ്ദത്തിൽ ഞാൻ പറഞ്ഞതാ..." ശ്രുതി
"എന്ത്...നിയോ😲"
രജീഷ് മാഷ് ഞെട്ടി കൊണ്ട് ചോദിച്ചു...
"ഹാ ഞാൻ തന്നെ...ആ മീനു ഉറങ്ങുന്നത് കണ്ടു സഹിക്കാൻ വയ്യാനിട്ട് അവളെ എഴുന്നേല്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞതാ..." ശ്രുതി
"ശേ...ഞാൻ വെറുതെ സന്തോഷിച്ചു...എന്തൊക്കെ സ്വപ്നം കണ്ടതായിരുന്നു...ഒക്കെ പോയി...."
എന്നും പറഞ്ഞു രജീഷ് മാഷ് തന്ടെ മുറിയിലേക്ക് പോയി...
"ഈ ഏട്ടന് ശേരിക്ക് ഭ്രാന്തായി തോനുന്നു..."
ശ്രുതി പെട്ടന്ന് തന്നെ അവിടെ നിന്ന് മുറിയിലേക്ക് പോയി ഡ്രസ് മാറി....
🔹🔹🔹🔹🔹🔹🔹🔹🔹🔹
പണ്ടാരകാലി ശ്രുതി കാരണം ഉറക്കവും പോയി....ഹോ ശെരിക്കും എനിക്ക് heart അറ്റാക്ക് വന്നേനെ...ഞാൻ മാഷ് ആണെന്നാണ് കരുതിയെ..... ശ്രുതിയെ മുന്നിൽ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്....
ഹോ അവൾ കാരണം ഞാനിന്ന് ചാവേണ്ടതായിരുന്നു.... ഒരുനിമിഷം അത് കേട്ടപ്പോൾ പാവം രമ്യടെ മുഖം പോലും എന്ടെ മനസിലേക്ക് വന്നു....
മീനു നേരത്തെ ഹാങ് ഓവറിൽ നിന്ന് വിട്ടു മാറാതെ ബെഡിൽ ഇരിക്കുമ്പോഴാണ് ശ്രുതി രജീഷ് മാഷിന്റെ അടുത്തു നിന്ന് അവിടേക്ക് വന്നത്...
"ആഹാ നിയിനിയും ഫ്രഷ് ആയില്ലെടി....പോയി ഫ്രഷ് ആവാൻ നോക്ക്...ഇപ്പോൾ തന്നെ ടൈം വഴുകി..." ശ്രുതി
ശ്രുതിയുടെ ശബ്ദം കേട്ടതും മീനു അവളെ കലിപ്പിച്ചൊന്നു നോക്കി കൊണ്ട് പെട്ടന്ന് ബാത്റൂമിലേക്ക് ഡ്രെസും എടുത്തു കൊണ്ട് കയറി.....
വേഗം ഫ്രഷ് ആയി ഇറങ്ങി പെട്ടന്ന് തന്നെ ഒരുങ്ങി ഫുഡ് കഴിക്കാൻ വേണ്ടി ഡൈനിങ് ടേബിളിന്ടെ അടുത്തേക്ക് എത്തി...
"ഹാ വന്നോ...ഞാൻ ശ്രുതി മോളെ നിന്നെ വിളിക്കാൻ വേണ്ടി അങ്ങോട്ട് വിടുവാൻ നില്കുവായിരുന്നു....."
മീനുവിനെ കണ്ടതും അവളെ 'അമ്മ പറഞ്ഞു....അവൾ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കസേര വലിച്ചിട്ട് ഇരുന്നു...
രമ്യ അനുവിന്ടെ നേരെയുള്ള കസേരയിൽ ആണ് ഇരിക്കുന്നത്....
രജീഷ് മാഷ് നേരത്തേത് തന്നെ ആലോചിച്ചു കൊണ്ട് ഇരിക്കുവായിരുന്നു...
മീനു എല്ലാവരെയും ഒന്ന് നോക്കിയ ശേഷം ഭക്ഷണം കഴിക്കാൻ തുടങ്ങി....
"അല്ല മക്കളെ ഇപ്രാവശ്യം വന്നിട്ട് ആരും എന്താ കുളത്തിലൊന്നും പോവുന്നില്ലേ...."
അപ്പൂപ്പൻ അത് ചോദിച്ചപ്പോഴാണ് അവർക്ക് കുളത്തിന്റെ കാര്യം ഓർമ വന്നത് തന്നെ....
"നാളെ ലച്ചു വരുമല്ലോ...അപ്പോ അവരെയും കൂടെ കൂട്ടി കൊണ്ട് നാളെ പോവാം..." മീനു
"അത് ശരിയാ...ലച്ചു മോൾ കൂടെ വന്നിട്ട് പോയ മതി...." അമ്മൂമ്മ
എല്ലാവരും അതിനൊന്നു മൂളി.....
🔹🔹🔹🔹🔹🔹🔹🔹🔹🔹
രമ്യ ഭക്ഷണത്തിന്റെ മുമ്പിൽ ഇരുന്നു ഇന്നലത്തെ സംഭവം തന്നെ വീണ്ടും വീണ്ടും റിവൈന്റ് ചെയ്തു ആലോചിച്ചു കൊണ്ടിരിക്കുവായിരുന്നു....
ഇല്ല...മീനുവിന് അനുവേട്ടനോട് ഒന്നും ഉള്ളതായി തോന്നുന്നില്ല...പക്ഷെ അനുവേട്ടന്ടെ കണ്ണിൽ ഞാൻ കണ്ടതാണ് മീനുവിനെ നോക്കുമ്പോഴുള്ള തിളക്കം....
അതിനർത്ഥം അനുവേട്ടന് മീനുവിനോട് ഇഷ്ടം ഉണ്ടെന്നാണോ...അതോ സഹോദരിയോടുള്ള സ്നേഹം കൊണ്ടുള്ള തിളക്കം ആണോ....എന്താണെന്ന് മനസിലാവുന്നില്ലല്ലോ....എങ്ങനെയാണ് ഒന്ന് കണ്ടുപിടിക്കുക....
ശേ...ഒരു വഴിയും തെളിയുന്നില്ലല്ലോ....
പ്ലേറ്റിൽ കയ്യിട്ട് ദോശ എടുത്തു വെറുതെ പിച്ചി കൊണ്ട് രമ്യ ഇതെന്നെ ആലോചിച്ചു ഇരിപ്പാണ്.....
"രമ്യ മോളെ...നിയെന്താ ദോശ പിച്ചി പിച്ചി ഇട്ടുകൊണ്ട് ഇങ്ങനെ ആലോചിക്കുന്നെ...."
രമ്യടെ ഇരുപ്പും ഭാവവും കണ്ടു കൊണ്ട് മഹേഷ് ചോദിച്ചു...
"എ.... ഏഹ്...ഓ...ഒന്നുമില്ല ചേട്ടാ...ഞാൻ വെറുതെ....." രമ്യ
"ഹ്മ്മ...ഹ്മ്മ...കൂടുതൽ ആലോചിച്ചു ഇരിക്കതെ കഴിക്കാൻ നോക്ക്...." മഹേഷ്
അവൾ ആ എന്നു തലയാട്ടി അനുവിനെ നോക്കി....
ഇല്ല... അനുവേട്ടൻ ഇപ്പോ മീനുവിനെ ശ്രദ്ധിക്കുന്നത് പോലുമില്ല....അപ്പോ ഓരോന്ന് ആലോചിച്ചു കൂട്ടി ഞാൻ ടെൻഷൻ അടിച്ചത് ഒക്കെ വെറുതെയാണ്....
ശേ...വെറുതെ അനുവേട്ടനെ തെറ്റിദ്ധരിച്ചു....
രമ്യ സ്വയം തലക്ക് ഒരു തട്ട് കൊടുത്തു കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി....
ശ്യാം രമ്യയുടെ ഈ കാട്ടി കൂട്ടാലൊക്കെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു...അവന് രമ്യയിൽ എന്തോക്കെയോ സംശയം തോന്നി തുടങ്ങി....
"മഹേഷ്...."
ശ്യാം ശബ്ദം കുറച്ചു കൊണ്ട് മഹേഷിനെ വിളിച്ചു....
"എന്താടാ..." മഹേഷ്
"എനിക്ക് നിന്നോട് കുറച്ചു സംസാരിക്കുന്നുണ്ട്...." ശ്യാം
"എന്താ...." മഹേഷ്
"ഇവിടുന്നല്ല...നി ഭക്ഷണം കഴിച്ചിട്ട് പുറത്തേക്ക് വാ...അവിടുന്ന് പറയാം..." ശ്യാം
"സീരിയസ് ആണോ..." മഹേഷ്
"ഹ്മ്മ കുറച്ച്..." ശ്യാം
"ഒക്കെ..."
ശ്യാം രമ്യനെ ഒന്നു കൂടെ നോക്കി കൊണ്ട് ഭക്ഷണം കഴിച്ചു പെട്ടന്ന് തന്നെ എഴുന്നേറ്റു....അവന് പിറകെ ഓരോരുത്തരായി എഴുന്നേറ്റു....
🔹🔹🔹🔹🔹🔹🔹🔹🔹🔹
"'അമ്മ പോകുവാണെ...ചെറിയമ്മ....വല്യമ്മ...അമ്മൂമ്മേ... പോട്ടെ...."
എന്നും പറഞ്ഞു മീനു അവർക്കെല്ലാം ഓരോ ഉമ്മ കൊടുത്തു കൊണ്ട് ഇറങ്ങി...
കാറിലായിരുന്നു അവരിന്നും പോയിരുന്നത്....കോളേജിൽ എത്തിയതും ഇന്നും മീനുവിനെ വരവേറ്റത് അനഖയുടെ ചിരിച്ചു കൊണ്ടുള്ള മുഖമായിരുന്നു....
അനഘ ഓടി പോയി മീനുവിനെ കെട്ടിപിടിച്ചു....മീനു ചിരിച്ചു കൊണ്ട് തിരിച്ചു അവളെയും ചേർത്തു പിടിച്ചു....
"എവിടെയായിരുന്നു ചേച്ചി 2 ദിവസം..." അനഘ
"എന്ടെ കസിന്ടെ കല്യാണമായിരുന്നു..."
"ആഹാ എന്നിട്ട് കല്യാണമൊക്കെ കഴിഞ്ഞോ..."അനഘ
"ഹാ കഴിഞ്ഞു...."
"ഹെലോ...."
എന്നു പറഞ്ഞു അശ്വിൻ അവരെ ഇടയിലേക്ക് വന്നു അനഖയെ ഒന്ന് ഒളി കണ്ണിട്ടു നോക്കി....അത് കറക്റ്റ് മീനു കാണും ചെയ്തു...
"ഇതാര ചേച്ചി..."
അനഘ മീനുവിനോട് അശ്വിനെ ചൂണ്ടി കൊണ്ട് ചോദിച്ചു....
"ഇത് അശ്വിൻ...my ബെസ്റ്റീ...." മീനു
"ഹായ്...."
അശ്വിൻ അവൾക് shake ഹാൻഡ് കൊടുക്കാൻ നിന്നതും മീനു അശ്വിന്റെ കൈ പിടിച്ചു വച്ചു....അത് കണ്ടു അനഘ ചിരിച്ചതും അശ്വിൻ അവളെ നോക്കി ഒന്ന് വളിഞ്ഞ ചിരി ചിരിച്ചു മീനുവിനെ നോക്കി കണ്ണുരുട്ടി....
"എന്ന ചേച്ചി ഞാൻ പോകട്ടെ...ഫ്രണ്ട്‌സ് അവിടെ വൈറ്റ് ചെയ്യുന്നുണ്ടാവും..."
"ഒക്കെ...."
അവൾ പോയതും മീനു അശ്വിന് നേരെ തിരിഞ്ഞു.....
"എന്താ മോനെ ഉദ്ദേശം..."
മീനു ഒറ്റ പിരികം പൊക്കി കൊണ്ട് നടുവിന് കൈ കൊടുത്തു നിന്നു അശ്വിനോട് ചോദിച്ചു...
"ഉദ്ദേശം....എനിക്ക് അവളെ ഇഷ്ടായി...." അശ്വിൻ
"സീരിയസ് ആണോ??" ശ്രുതി
"ഹ്മ്മ..സീരിയസ് ആണ്..." അശ്വിൻ
"സീരിയസ് ആണേൽ ഞാൻ സെറ്റ് ആക്കി തരാം...." മീനു
.
"Tnx ടി..." അശ്വിൻ
"വേണ്ട മീനു...ഇത് പോലെ ആ ദിവ്യയെ സെറ്റ് ആക്കി കൊടുത്തിട്ട് അവൻ തേച്ചത് ഓർമയില്ലേ...." ശ്രുതി
"ഇല്ല...ഇതൊരിക്കലും അങ്ങനെ അല്ല...എനിക്ക് ശെരിക്കും ഇഷ്ടമായിട്ടാണ്..." അശ്വിൻ
"ഹ്മ്മ... നമുക്ക് നോക്കാം...ഇപ്പോ അവൾ 10th അല്ലെ....സമായമുണ്ടെല്ലോ...." മീനു
അപ്പോഴേക്ക് അവരെ ബാക്കി കൂടെ അവിടെ എത്തിയിരുന്നു...പിന്നെ എല്ലാം കൂടെ ക്ലാസ്സിലേക്ക് വച്ചു പിടിച്ചു...ആദ്യത്തെ പീരിയഡ് തന്നെ മാഷ് ആയിരുന്നു...
മീനു ആ പീരിയഡ് ഫുൾ മാഷിനേയും രമ്യനെയും എങ്ങനെ സെറ്റ് ആക്കും എന്നു ആലോചിച്ചു കൊണ്ടിരുന്നു.....
*🥀PART 33 🥀*
🔹🔹🔹🔹🔹🔹🔹
മഹേഷും ശ്യാമും വീടിന്ടെ പുറത്തു മാവിൻ ചുവട്ടിൽ നില്കുവാണ്.....
"നിയെന്താടാ ഇവിടെ വന്നു നിന്നിട്ട് ഒന്നും പറയാതെ പ്രകൃതി ഭംഗി ആസ്വദിച്ചു നില്കുവാണോ...." മഹേഷ്
ശ്യാം മൗനമായി ചുറ്റുപാടും നോക്കി കൊണ്ടു നിന്നു....
"ടാ... കുറെ സമയമായി ട്ടോ ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്...എന്താ നിനക്ക് പറയാനുള്ളത്...."
മഹേഷ് വീണ്ടും ചോദിച്ചതും ശ്യാം അവനു നേരെ തിരിഞ്ഞു...
"എടാ നിനക്ക് രമ്യയെ എനിക്ക് തരുന്നതിൽ എന്തെങ്കിലും വിരോധം ഉണ്ടോ..."ശ്യാം
"ഇപ്പോ എന്താടാ ഇങ്ങനെയൊരു ചോദ്യo...." മഹേഷ്
"നി ഞാൻ ചോദിച്ചതിഞ്ഞു മറുപടി പറ..." ശ്യാം
"എനിക്കെന്തു വിരോധം...എനിക്കതിൽ സന്തോഷമേ ഉള്ളു...ഒന്നുമില്ലെങ്കിൽ നമ്മുടെ കുടുംബത്തിലേക്ക് തന്നെയല്ലേ അവളെ പറഞ്ഞു വിടുന്നത്...അല്ല ഇപ്പോ എന്താ ഇതൊക്കെ ചോദിക്കാനുള്ള റീസെൻ..." മഹേഷ്
"റീസെൻ ഉണ്ട്..." ശ്യാം
"എന്ത്...." മഹേഷ്
"I have a doubt... രമ്യടെ മനസിൽ മറ്റാരോ ഉണ്ടെന്ന്...." ശ്യാം
"Hey no... അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവളതെന്നോട് പറയും..." മഹേഷ്
"ഒരുപക്ഷേ ഈ കാര്യമാറിഞ്ഞ നി എതിർക്കും എന്നു തോന്നിയിട്ട് പറയാതിരുന്നിട്ടുണ്ടെങ്കിലോ..." ശ്യാം
"Hey... അങ്ങനെയൊന്നും ഉണ്ടാവില്ല...നിനക്കിപ്പോ ഇങ്ങനെയൊരു സംശയം തോന്നാൻ കാരണമെന്താ... അല്ല ആരെയ അവൾ സ്നേഹിക്കുന്നെ..." മഹേഷ്
" i think അവൾ ഈ വീട്ടിലെ ഞങ്ങളിൽ ഒരാളെയാണ് ഇഷ്ടപ്പെടുന്നത്..ഞാൻ 2 ദിവസമായിട്ടു അവളെ watch ചെയ്യുന്നുണ്ടായിരുന്നു....അപ്പോ എനിക്ക് തോന്നിയ doubt ആണിത്...."
ശ്യാം പറഞ്ഞു നിറുത്തി മഹേഷിന്റെ മുഖത്തേക്ക് നോക്കി....
"നിങ്ങളിൽ ഒരാളെയോ....അതാരെ... രജീഷ്... നി...പിന്നെ അനു... ഇതിൽ ആരെയ അവൾ ഇഷ്ടപ്പെടുന്നെ...രജീഷിനും ശ്രുതിക്കും പരസ്പരം ഇഷ്ടമുള്ള കാര്യം അവൾക്കറിയാം... പിന്നെയുള്ളത് അനുവും നിയും...അതിൽ നിന്നെയല്ലെങ്കിൽ പിന്നെ അനുവിനെയാണോ അവൾ സ്നേഹിക്കുന്നെ...." മഹേഷ്
"ഹ്മ്മ...അതേ....എന്ടെ വെറും സംശയമാണ്...ഉറപ്പില്ല...നി അവളോട് ചോദിക്കണം അവളെ മനസിൽ ആരെങ്കിലും ഉണ്ടോ എന്ന്....ഉണ്ടെങ്കിൽ അതരാണെന്നും..." ശ്യാം
"ഒരുപക്ഷേ അവൾ സ്നേഹിക്കുന്നത് നിന്നെ തന്നെ ആണെങ്കിലോ..." മഹേഷ്
"അല്ല... അതെനിക്ക് sure ആണ്..." ശ്യാം
"അതെങ്ങനെ നിനക്ക് ഉറപ്പ് പറയാൻ സാധിക്കും...." മഹേഷ്
"അതിനുള്ള ഏറ്റവും വലിയ തെളിവ് ഞാൻ അവളെ അടുത്തു ചെന്നു ഒന്നു അടുത്തു ഇടപഴക്കിയ നിനക്ക് മനസിലാകും...ഞാൻ അടുത്തുള്ളപ്പോൾ അവൾ പെട്ടന്ന് എങ്ങനെയെങ്കിലും അവിടെ നിന്ന് എഴുന്നേറ്റു പോവറാണ് പതിവ്...." ശ്യാം
"അത് ചിലപ്പോ നിന്നോട് സംസാരിക്കുമ്പോൾ ഉള്ള നാണം കൊണ്ടാണെങ്കിലോ...."മഹേഷ്
"അല്ലെടാ....ഒരു പെണ്ണിന് നാണം വരുമ്പോൾ അവളെ മുഖം ചുവക്കും...but ഇവിടെ അവളെ മുഖത്തു ഒരുതരം വെറുപ്പ് പോലെയാണ്...." ശ്യാം
"ഹ്മ്മ...എന്തായാലും നിന്ടെ സംശയം ഞാൻ തന്നെ ക്ലിയർ ചെയ്തു തരാം.... ഇപ്പോ തന്നെ ഞാൻ അവളോട് പോയി ചോദിക്കാം...നിയും വാ...എന്നിട്ട് മാറി നിന്നു അവൾ എന്താ പറയുന്നേ എന്നു കേട്ടു നോക്ക്...എനിക്ക് ഉറപ്പാണ് അവളെ മനസിൽ ആരുമില്ലെന്ന്...."
ഇതും പറഞ്ഞു കൊണ്ട് മഹേഷ് മുമ്പിൽ നടന്നു....പിന്നിൽ ശ്യാമും....
.
"ആഹാ മക്കളെ നിങ്ങൾ രണ്ടും ഇതേവിടുന്ന വരുന്നേ..."
മഹേഷിന്റെ 'അമ്മ പുറത്തു നിന്ന് അകത്തേക്ക് കയറി വരുന്ന അവരെ കണ്ടു ചോദിച്ചു....
"ഞങ്ങൾ വെറുതെ പുറത്തേക്ക് ഒന്ന് പോയതാ അമ്മേ...അല്ല രമ്യ എവിടെ..." മഹേഷ്
"അവൾ മുറിയിൽ ഉണ്ടാവും...എന്താടാ..." 'അമ്മ
"ഏയ് ഒന്നുമില്ല...വെറുതെ ചോദിച്ചതാ..." മഹേഷ്
"ഹാ...."
എന്നു പറഞ്ഞു അവർ അടുക്കളയിലേക്ക് പോയി....മഹേഷും ശ്യാമും രമ്യടെ മുറിയിലേക്ക് പോയി...മുറിയുടെ മുൻപിൽ എത്തിയതും മഹേഷ് ശ്യാമിനെ ഒന്ന് നോക്കി....
ശ്യാമിന് കാര്യം മനസ്സിലായതും അവൻ അവിടെ മറഞ്ഞു നിന്നു....മഹേഷ് മുറിയുടെ അകത്തേക്കും കയറി....
മഹേഷ് മുറിയിൽ കയറിയപ്പോൾ രമ്യ ബെഡിൽ കിടന്നു കൊണ്ട് അനുവിന്റെ ഫോട്ടോ നോക്കുവായിരുന്നു...പെട്ടന്ന് മഹേഷിനെ കണ്ട അവൾ കൊട്ടി പിടഞ്ഞു എഴുന്നേറ്റു ഫോണിൽ നിന്ന് അനുവിന്ടെ ഫോട്ടോ ബാക് അടിച്ചു...
എന്നിട്ട് മഹേഷിന് ഒന്ന് ചിരിച്ചു കൊടുത്തു കൊണ്ട് എഴുന്നേറ്റു നിന്നു....
"എന്താ ഏട്ട...." രമ്യ
"മോൾ ബിസി ആയിരുന്നോ...ഏട്ടന് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു..." മഹേഷ്
"ഏയ്...ഞാൻ വെറുതെ ബോർ അടിച്ചു കിടക്കുവായിരുന്നു...എന്താ ഏട്ടന് പറയാനുള്ളെ...." രമ്യ
"അത് മോളെ...മോൾക് ആരെയെങ്കിലും ഇഷ്ടമുണ്ടോ...." മഹേഷ്
അത് കേട്ടപ്പോൾ രമ്യ ആദ്യം ഒന്ന് പതറി...പിന്നെ പതറൽ മറച്ചു വച്ചു കൊണ്ട് മഹേഷിനോട് ചോദിച്ചു....
"ഇല്ലല്ലോ ഏട്ട....എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ കാരണം..." രമ്യ
"ഏയ്...എനിക്കങ്ങനെ തോന്നി...ഉറപ്പല്ലേ ആരെയുമില്ലല്ലോ..." മഹേഷ്
"ഇല്ല ഏട്ട...ഉണ്ടെങ്കിൽ ഞാൻ അത് ഏട്ടനോട് പറയില്ലേ..." രമ്യ
"ആ മോളെ എട്ടനറിയാം...ഞാൻ വെറുതെ ഒന്ന് ചോദിച്ചെന്നെ ഉള്ളു...മോൾ കിടന്നോ..."
എന്നു പറഞ്ഞു മഹേഷ് അവളെ മൂർതാവിൽ ഒന്ന് ചുംബിച്ചു കൊണ്ട് മുറിവിട്ടു ഇറങ്ങി പോയി...
മഹേഷ് പോയതും രമ്യ നെഞ്ചത്ത് കൈ വെച്ചു ശ്വാസം വലിച്ചു വിട്ടു കൊണ്ട് ബെഡിൽ ഇരുന്നു..........
ഇഷ്ടമുണ്ട് ഏട്ട എനിക്ക് ഒരാളോട്...പക്ഷെ അത് ഏട്ടനോട് പറയാൻ സമയമായിട്ടില്ല....ആദ്യം അനുവേട്ടനു എന്നോട് ഇഷ്ടമുണ്ടോ എന്നു നോക്കട്ടെ...അതു കഴിഞ്ഞു എല്ലാം ഞാൻ ഏട്ടനോട് പറയാം...
മഹേഷ് പോയ വഴിയേ നോക്കി കൊണ്ട് രമ്യ സ്വയം പറഞ്ഞു റൂമിന്റെ ഡോർ പോയി അടച്ചു...
മഹേഷ് രമ്യടെ മുറിക്ക് പുറത്തേക്ക് ഇറങ്ങിയതും ചിരിച്ചു കൊണ്ട് നിക്കുന്ന ശ്യാമിനെയാണ് കണ്ടത്...മഹേഷ് അവന്ടെ അടുത്തേക്ക് ചെന്നു...
"ഇപ്പോ നിന്ടെ സംശയമൊക്കെ തീർന്നില്ലേ...ഞാൻ പറഞ്ഞതല്ലേ അവൾക്ക് ആരെയും ഇഷ്ടമില്ല എന്ന്..." മഹേഷ്
"ഈ😁ഒരു ചിന്ന doubt തോന്നിയപ്പോ...." ശ്യാം
"ഇനി മേലാൽ ഇമ്മാതിരി doubt കൊണ്ട് വന്ന നിന്നെ ഞാൻ കൊല്ലും നോക്കിക്കോ..." മഹേഷ്
"ഒരബത്തം..."
എന്നു പറഞ്ഞു കൊണ്ട് ശ്യാം അവിടെ നിന്ന് ഓടി.....
മഹേഷ് അവന്ടെ പോക്ക് കണ്ടു ചിരിച്ചു കൊണ്ട് തന്ടെ മുറിയിൽ കയറി കിടന്നു....
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ലഞ്ച് ബ്രേക്കിന് ക്യാന്റീനിൽ ഇരിക്കുമ്പോഴാണ് വിവേക് മീനുവിന്ടെയൊക്കെ അടുത്തേക്ക് വന്നത്......
"എന്ത് തിറ്റയ മീനുവേ...പയ്യെ കഴിച്ചാൽ പോരെ...." വിവേക്
വിവേക് അത് പറഞ്ഞതും മീനു അവന് വളിച്ച ചിരി പാസാക്കി...
ആദ്യയിട്ടു ഒരു കുഞ്ഞു സ്പാർക്ക് തോന്നിയ മനുഷ്യന ഈ ഇരിക്കുന്നത്...ഇനിയൊന്ന് ഡിസെന്ടെ ആയി കഴിച്ചേക്കാം...
മീനു മനസിൽ പറഞ്ഞു മെല്ലെ കഴിക്കാൻ തുടങ്ങി....
വിവേകും അവളെ ഭക്ഷണത്തിൽ നിന്ന് ഒരുള എടുത്തു കഴിച്ചു...അത് കണ്ട മീനുവിന്ടെ വായ താനേ തുറന്നു...അവൾ അന്തം വിട്ടു കൊണ്ട് വിവേകിനെ നോക്കി...
"എന്റെ മീനു നിയെന്തിനാ ഇങ്ങനെ അന്തം വിട്ടു വായുo പൊളിച്ചു എന്നെ നോക്കുന്നെ..." വിവേക്
"ഹേയ്...ഒ...ഒന്നുമില്ല...."
മീനു അതും പറഞ്ഞു ഭക്ഷണം കഴിക്കൽ തുടർന്ന്....ബാക്കി ഉള്ളവരൊക്കെ ഇവരെ കാട്ടി കൂട്ടൽ കണ്ടു മീനുവിനെ പോലെ അന്തം വിട്ടു കൊണ്ട് ഇരിക്കുവായിരുന്നു...
"എടി ആയിശു എനിക്ക് തോനുന്നു ഈ വിവേകേട്ടന് മീനുവിനോട് എന്തോ ഉണ്ടെന്ന്..."
സന്ധ്യ ശബ്ദം കുറച്ചു മെല്ലെ ആയിശയോട് പറഞ്ഞു....
"ശരിയാ....എനിക്കും തോന്നുന്നുണ്ട്...വിവേകേട്ടന്ടെ പെരുമാറ്റത്തിൽ വല്ലാത്തൊരു മാറ്റം..." ആയിഷ
"ഹന്നെ..." സന്ധ്യ
അപ്പോഴാണ് അവിടേക്ക് വിവേകിന്ടെ ക്ലാസിൽ പഠിക്കുന്ന അപർണ്ണ വന്നത്....
"ഹാ അപർണ്ണ ചേച്ചി വാ..."
അപർണ്ണയെ കണ്ട ഉടനെ ശ്രുതി വിളിച്ചു....അപർണ്ണ ഇവരുമായിട്ടു നല്ല കമ്പനിയാണ്....നല്ല സ്വഭാവമാണ് അപർണ്ണക്ക്...എല്ലാവരോടും നല്ല രീതിയിൽ സംസാരിക്കുന്ന നല്ലൊരു കുട്ടി....
എല്ലാവരുമായി പെട്ടന്ന് തന്നെ കമ്പനിയവും....മീനുവോക്കെ ആയി നല്ല കമ്പനിയാണ്....
"ഫുഡ് കഴിച്ചോ ചേച്ചി...." മീനു
"ഇല്ല..." ചേച്ചി
"എന്ന ഞങ്ങടെ കൂടെ കൂടിക്കോ...."സന്ധ്യ
അങ്ങനെ അപർണ്ണയും അവരെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു....ഭക്ഷണമൊക്കെ കഴിക്കൽ കഴിഞ്ഞു എല്ലാരും കൂടെ കുറച്ചു സമയം സംസാരിച്ചിരുന്ന ശേഷമാണ് ക്ലാസ്സിലേക്ക് പോയത്.....
അവർ ക്ലാസ്സിലേക്ക് കയറലും രജീഷ് മാഷ് വരലും ഒപ്പമായിരുന്നു....
ആ പീരിയഡ് ഫുൾ രജീഷ് മാഷ് ആയിരുന്നു....ശ്രുതി രാജീഷ് മാഷിനെയും നോക്കി വെള്ളിമിറക്കി കൊണ്ട് ഇരുന്നു....
മറ്റേ 3 എണ്ണവും ഓരോന്ന് കുശുകുശുക്കുന്ന തിരക്കിൽ ആയിരുന്നു....
വെയ്കുന്നേരം കോളേജ് വിട്ടതും എല്ലാം ക്ലാസ്സിന് പുറത്തേക്കിറങ്ങി....
"ഹാ വിവേകേട്ട...ഇന്ന് നേരത്തെ വീട്ടിൽ പോവാണോ..."
വിവേക് അവന്ടെ ബൈക്കിൽ കയറുന്നത് കണ്ടു മീനു ചോദിച്ചു...
"ഹാ ഇന്ന് നേരത്തെ വരനാ അമ്മയുടെ ഓർഡർ...." വിവേക്
"ഹാ എന്ന പൊക്കോ...പൊക്കോ...." മീനു
"ശരി ടി...ബൈ...."
വിവേക് പോയതും മീനുവും ശ്രുതിയും അവിടെ നിന്ന് ഓരോന്ന് സംസാരിക്കാൻ തുടങ്ങി....
അനുവും രജീഷ് മാഷും വന്നിട്ടില്ലായിരുന്നു....
"എടി ശ്രുതി എനിക്ക് കുറച്ചു ലോലിപോപ് വേണം...ഞാൻ ആ റോഡിന്റെ അവിടുള്ള കടയിൽ നിന്ന് അത് വാങ്ങിയെച്ചും വരാം...നിയിവിടെ നിൽക്...." മീനു
"ഹാ എനിക്ക് ഉള്ളത് കൂടെ വാങ്ങിയെക്ക്...." ശ്രുതി
"വോ...വാങ്ങിച്ചോളാം...."
മീനു കോളേജിന്ടെ പുറത്തുള്ള കട ലക്ഷ്യയമാക്കി നടന്നു....
പെട്ടന്ന് അവളെ തട്ടി ഒരു വൃദ്ധൻ വീഴാൻ പോയത്...മീനു അയാളെ പിടിച്ചു നേരെ നിറുത്തി....
"എന്തെങ്കിലും പറ്റിയോ..."
മീനു സ്നേഹത്തോടെ അയാളോട് ചോദിച്ചു....
"ഇല്ല മോളെ...കുഴപ്പമില്ല...." അയാൾ
"ഹാ...സോറി ട്ടോ... ഞാൻ ശ്രദ്ധിച്ചില്ലയിരുന്നു...." മീനു
"അത് സാരമില്ല മോളെ...."
അയാൾ മീനുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.....
മീനു അയാളെയും കൊണ്ട് അടുത്തുള്ള ബസ് സ്റ്റോപ്പിലേക്ക് നടന്നു....അയാളോട് കുറച്ചു സമയം സംസാരിച്ച ശേഷം ലോലിപോപ്പും വാങ്ങിച്ചു കൊണ്ട് മീനു തിരിച്ചു ശ്രുതിയുടെ അടുത്തേക്ക് വന്നു....
"ഹോ നി എവിടെ പോയി കിടക്കുവായിരുന്നു....ഒരു ലോലിപോപ് വാങ്ങിക്കാൻ ഇത്രയും സമയം എടുത്തോ..." ശ്രുതി
"ഇല്ലടി...ഞാനൊരു അച്ഛനോട് സംസാരിക്കുവായിരുന്നു..." മീനു
"ഏത് പള്ളിയിലെ അച്ഛന...." ശ്രുതി
"😬😬നിന്ടെ തലയിലെ...." മീനു
"എന്ടെ തലയിൽ അച്ഛനോ...അതിന് അച്ഛനെ എന്ടെ തലയിൽ കൊള്ളുവോ...ഇത് കുഞ്ഞി തലയല്ലേ..." ശ്രുതി
"ദേ ശ്രുതി നിയെന്ടെ ന്ന് മേടിക്കും...പള്ളിയിലെ അച്ഛനൊന്നുമല്ല...ഒരു സാദാ അച്ഛൻ..." മീനു
"ഹോ അങ്ങനെ...ഞാനും കരുതി ഏത് പള്ളിയിലെ അച്ഛനോട നിയിപ്പോ സംസാരിച്ചേ എന്ന്...." ശ്രുതി
അപ്പോഴേക്ക് രജീഷ് മാഷും അനുവും അങ്ങോട്ടേക്ക് വന്നു....
"നിങ്ങൾ കുറെ സമായമയോ വൈറ്റ് ചെയ്യാൻ തുടങ്ങിയിട്ട്...." അനു
"ഇല്ല മോനെ കുറച്ചു സമയായിട്ടൊള്ളു...." ശ്രുതി
അനു അതിന് ഒന്ന് തലയാട്ടി കൊണ്ട് കാറെടുത്തു....എല്ലാവരും കാറിൽ കയറി...മീനു കാറിലിരുന്നു പുറം ഭംഗി ആസ്വദിച്ചു കൊണ്ട് ലോലിപ്പോപ് നുണഞ്ഞു കൊണ്ടിരുന്നു.....
*🥀PART 34🥀*
🔹🔹🔹🔹🔹🔹
*ലച്ചു..*
അടുക്കളയിൽ അമ്മയോട് ഓരോന്നു സംസാരിച്ചു നിൽക്കുമ്പോഴാണ് അമ്മയുടെ【ശിവന്ടെ 'അമ്മ】 ചേട്ടന്റെ മോൻ അക്ഷയ് അങ്ങോട്ട് വന്നത്....ഇന്നലെ അമ്മ just ഒന്ന് പരിജയപ്പെടുത്തിയിരുന്നു...കൂടുതലൊന്നും അറിയില്ല....
"ചെറിയമ്മേ...." അക്ഷയ്
"ഹാ എന്താടാ ഈ സമയത്തു...." 'അമ്മ
"ഒന്നുമില്ല.... ഞാൻ ചേട്ടത്തിയെ ഒന്ന് പരിചയപ്പെടാൻ വേണ്ടി വന്നതാ...ഇന്നലെ തിരക്ക് ആവോണ്ട് നേരെ പരിചയപ്പെടാൻ പറ്റിയില്ലല്ലോ...." അക്ഷയ്
ഞാൻ അവന്കോന്നു പുഞ്ചിരിച്ചു കൊടുത്തു...
"ആഹാ അതിനാണോ...എന്ന നി ഹാളിലേക്ക് നടന്നോ...ഇവളിപ്പോ വരും..."
അത് കേട്ടതും അവൻ അടുക്കളയിൽ നിന്ന് പോയി....
"പാവ അക്ഷയ് മോൻ....എന്നെ എന്ത് ഇഷ്ടമാണെന്നറിയോ...ഇടക്ക് വന്നു വെറുതെ ഓരോ കുസൃതികൾ ഒക്കെ കാണിക്കും..."
അമ്മക്ക് അവനെ കുറിച്ചു പറയാൻ നൂർ നാവായിരുന്ന... ഞാൻ അതെല്ലാം ഒരു ചിരിയോടെ കേട്ടു നിന്നു....
ശിവേട്ടൻ ഇവിടില്ല...ഫ്രണ്ട്നടെ കൂടെ എങ്ങോട്ടോ പോയിരിക്കുവാ...
"ഇന്ന മോളെ ഈ ജ്യൂസ് അവൻ കൊടുക്കു ട്ടോ...."
'അമ്മ എനിക്ക് നേരെ ഒരു ഗ്ലാസ് ജ്യൂസ് നീട്ടി കൊണ്ട് പറഞ്ഞു...
ഞാൻ അതും വാങ്ങിച്ചു കൊണ്ട് ഹാളിലേക്ക് വന്നു....
"ഹാ ചേട്ടത്തി എന്നെ അറിയില്ലേ ഇനി കൂടുതൽ പരിജയപ്പെടുത്തൊന്നും വേണ്ടല്ലോ..."
എന്നെ കണ്ടപ്പോൾ തന്നെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു പുഞ്ചിരിയോടെ അവൻ ചോദിച്ചു...
"ഹേയ് വേണ്ട...പേരാറിയാം അക്ഷയ് അല്ലെ..." ഞാൻ
"ഹാ...." അവൻ
"ഇന്ന ജ്യൂസ് കുടിക്ക്..."
കയ്യിലുള്ള ജ്യൂസ് അവനു കൊടുത്തു അവന്ടെ ഓപ്പോസിറ്റ് ഉള്ള സെറ്റിയിൽ ഇരുന്നു...
"നിനക്ക് എന്ടെക്കാൾ വയസ് കൂടമല്ലോ...പിന്നെന്തിനാ എന്നെ ചേട്ടത്തി എന്നു വിളിക്കുന്നെ...."
"ശിവേട്ടൻ എന്ടെ ചേട്ടന...സോ ഇത് എന്ടെ ചേട്ടതിയും...ഞാൻ അങ്ങനെയേ വിളിക്കു...." അക്ഷയ്
ഞാൻ അവനോട് ഓരോന്ന് ചോദിച്ചു...പെട്ടന്ന് തന്നെ ഞങ്ങൾ കൂട്ടായി...അവന്ടെ സ്വഭാവം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു...ലണ്ടനിൽ ഒരു സോങ് ബാന്റ് ഉണ്ട് അവന്.... നല്ലൊരു സിങ്ങർ ആണ്....
അവരെ ബാന്റ് അത്യാവശ്യം ഫൈമസ് ആണ്....
"ചേട്ടത്തി എനിക്ക് ചേട്ടത്തിയോട് ഒരു സീരിയസ് കാര്യം ചോദിക്കാനുണ്ട്..." അക്ഷയ്
"എന്താടാ..." ഞാൻ
"അത് ചേട്ടത്തി ഇന്നലെ റിസപ്ഷനു ഒരു കുട്ടി പാട്ട് പാടിയിരുന്നില്ലേ...അതാര..." അക്ഷയ്
"ഹോ അതോ അതെന്റെ കസിന മീന...മീനു എന്നു വിളിക്കും...ഒരസ്സൽ കാന്താരി...അല്ല നിനക്കിപ്പോ എന്തിനാ അവളെ... " ഞാൻ
"അത് ഞങ്ങടെ ട്രൂപ്പിൽ ഒരു ഫീമെയിൽ വോയ്സ് കൂടെ വേണം...മീനയുടെ വോയ്സ് എനിക്കിഷ്ടായി...അത് കൊണ്ട് അവളോട് ഞങ്ങളെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ പറയാനായിരുന്നു...." അക്ഷയ്
"ആണോ...അത് നല്ല കാര്യമാണല്ലോ...." ഞാൻ
"ഹ്മ്മ...പക്ഷെ ഇന്നലെ ഞാൻ ഇത് അവളോട് പറഞ്ഞപ്പോൾ അവൾ താൽപര്യമില്ലെന്ന് പറഞ്ഞു....." അക്ഷയ്
"അയ്യോ...ഇനി എന്ത് ചെയ്യും...." ഞാൻ
"ചേട്ടത്തി നാളെ അവിടേക്ക് പോകുവല്ലേ...ഒന്ന് അവളോട് സംസാരിച്ചു നോക്കുവോ..." അക്ഷയ്
"നോക്കാം...അവൾ സമ്മതിച്ചാൽ ആയി..." ഞാൻ
"എങ്ങനെയെങ്കിലും ഒന്ന് സമ്മതിപ്പിക്കുവോണ്ടു...."
"നോക്കാടാ..."
പിന്നെ അമ്മയും അവിടേക്ക് വന്നു...അമ്മയോട് കൂടെ കുറച്ചു സമയം സംസാരിച്ചു അക്ഷയ് പോയി....ഞാൻ നേരെ മുറിയിലേക്കും കയറി....
അക്ഷയ് പറഞ്ഞത് നല്ലൊരു കാര്യമാണ്...പക്ഷെ മീനു താൽപര്യമില്ല എന്നു പറഞ്ഞ സ്ഥിതിക് സമ്മതിക്കാൻ ചാൻസ് കുറവാണ്...ഹാ അവളോട് ഒന്ന് സംസാരിച്ചു നോക്കാം....
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തറവാട്ടിൽ എത്തി പെട്ടന്ന് തന്നെ ഫ്രഷ് ആയി ലച്ചുവിന് വിഡിയോ call ചെയ്തു അവളോട് കുറച്ചു സമയം സംസാരിച്ചു...
"മീനു നാളെ അവിടേക്ക് വരുമ്പോൾ എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ട്..." ലച്ചു
"എന്ത് കാര്യം..." മീനു
"അതൊക്കെ അവിടെ വന്നിട്ട്...."
പിന്നെയും അവർ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് അവിടേക്ക് ശ്രുതിയും രമ്യയും വന്നത്....പിന്നെ നാലും കൂടെ ഫുൾ കലപില ആയിരുന്നു....
ശ്രുതി ഇപ്പോ മീനുവിന്ടെ മുറിയിൽ നിന്ന് ലച്ചുവിന്ടെ മുറിയിലേക്ക് ഷിഫ്റ്റ് ആയി....അത് വേറൊന്നിനുമല്ല അവൾക്കും രജീഷ് മാഷിനു സ്വസ്ഥമായി സൊള്ളാനാണ്....
മീനുവിന്ടെ മുറിയിൽ ആണെങ്കിൽ ഫോണിൽ പോലും നേരെ സംസാരിക്കാൻ അയക്കാതെ അവൾ കലപില കൂട്ടും....
ലച്ചുവിനോടുള്ള സംസാരമൊക്കെ കഴിഞ്ഞു 3 മ് ചായ ഒക്കെ കുടിച്ചു വെറുതെ മിറ്റത് കൂടെ ഓരോന്ന് പറഞ്ഞു നടന്നു....
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
"മീനു...മോളെ നിയിന്ന്. കോളേജിൽ പോകുന്നുണ്ടോ...."
രാവിലെ 'അമ്മ വന്നു മീനുവിനെ കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചു....
"ഇല്ല 'അമ്മ...ഇന്ന് ലച്ചുവൊക്കെ വരുവല്ലേ...ഞാൻ ഒന്ന് കൂടെ ഉറങ്ങട്ടെ..."
അമ്മക്കുള്ള മറുപടി കൊടുത്തു അവൾ പുതച്ചു മൂടി വീണ്ടും കിടന്നു...അമ്മ അവളെ തലയിൽ ഒന്ന് തലോടി കൊണ്ട് മുറിവിട്ടിറങ്ങി....
അപ്പോഴാണ് അനു അങ്ങോട്ട് വന്നത്....
"ശ്രിഅമ്മെ എനിക്കൊരു കാര്യം പറയാനുണ്ട്...." അനു
"എന്താ മോനെ...."
"അത് മീനുവും ശ്രുതിയും ഇപ്പോ പഠിക്കാൻ ഇത്തിരി ഉഴപ്പ...അത് കൊണ്ട് രാവിലെ ഒരു 4:00 മുതൽ അവർക്ക് ക്ലാസ് എടുത്താലോ..." അനു
"അത് നല്ല കാര്യമാണ് മോനെ...പക്ഷെ അവൾ ആ സമയത്തു ഒക്കെ എഴുന്നേൽക്കോ..."
"അതൊക്കെ ഞാൻ എഴുന്നേല്പിചോളാo..."
"എന്ന കുഴപ്പമില്ല...മോൻ എടുത്തോ..."
അതും പറഞ്ഞു അവർ പോയതും അനു മൂടി പുതച്ചു കിടക്കുന്ന മീനുവിനെ ഒന്ന് നോക്കി....
"ഹ്മ്മ...നാളെ രാവിലെ മുതൽ നിന്ടെ ഈ ഉറക്കം ഞാൻ ശെരിയാക്കി തരമെഡി..."
ഇതും മനസിൽ പറഞ്ഞു സ്വയം ഒന്ന് ചിരിച്ചു കൊണ്ട് അവൻ അവിടെ നിന്ന് പോയി....
ഉച്ച ആയപ്പോൾ തന്നെ ലച്ചുവും ശിവനും വന്നു...രണ്ടുപേരെയും കൈ നിറയെ സാധനങ്ങൾ ആണ്....മീനുവും രമ്യയും ശ്രുതിയും ഓടി പോയി ലച്ചുവിനെ കെട്ടിപിടിച്ചു....
"മീനു...ശ്രുതി ...രമ്യ...അകത്തു കയറിയിട്ട് പോരെ സ്നേഹപ്രകടനമൊക്കെ...അവർ ഒന്ന് കയറിക്കോട്ടെ..." അപ്പൂപ്പൻ
അപ്പോ തന്നെ മൂന്നും അവരെ രണ്ടിനെയും അകത്തേക്ക് കയറ്റി...
ലച്ചു നിറയെ ചോക്ലേറ്റ്‌സ് ഒക്കെ കൊണ്ടു വന്നിരുന്നു...അതൊക്കെ കയ്യിട്ടു വാരി കഴിച്ചു അവർ ലച്ചുവിനേയും കൊണ്ട് മീനുവിന്ടെ മുറിയിലേക്ക് വന്നു...
"ഹ്മ്മ..പറ മോൾ എങ്ങനെ ഉണ്ടായിരുന്നു first night...." മീനു
അത് ചോദ്ച്ചതും ലച്ചുവിന്ടെ മുഖം നാണം കൊണ്ട് താഴ്ന്നു...
"ഹ്മ്മ...ഹ്മ്മ...അപ്പോ കാര്യമായിട്ട് എന്തോ ഉണ്ടായിട്ടുണ്ട്..."രമ്യ
"പൊടി...." ലച്ചു
"ഹാ പറ നി...." ശ്രുതി
അവർ കുറെ നിർബന്ധിച്ചെങ്കിലും ലച്ചു ഒന്നും പറയാതെ അവരിൽ നിന്ന് ഓടി തന്ടെ മുറിയിലേക്ക് കയറി....
അവൾ അവിടുത്തെ ഓരോ സാധനങ്ങളും ആദ്യമായി കാണുന്ന ഭാവത്തിൽ നോക്കിക്കൊണ്ടിരുന്നു....പലതിലും തഴുകുകയും ചെയ്തു....
എത്ര പെട്ടെന്നാണ് താൻ മറ്റൊരു വീട്ടിലേക്ക് പറിച്ചു നട്ടത്....ഇനി അവിടെയാണ് തന്ടെ വീട്...ഈ വീട്ടിൽ താൻ എന്നും ഒരു അതിഥി മാത്രം....ഈ റൂം ഇതെല്ലാം ഇനി തനിക്ക് അന്യം...
ഹോ ഞങ്ങൾ പെൻ കുട്ടികളുടെ ഒരവസ്ഥ...എന്നാണാവോ കാലം ഒന്ന് മാറ....
ഇനി ശിവേട്ടനാണ് തനിക്ക് എല്ലാം...ഭർത്താവ്...കാമുകൻ അങ്ങനെ എല്ലാം...ശെരിക്കും താൻ ഭാഗ്യവതിയ ശിവേട്ടനെ പോലെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു മനുഷ്യനെ കിട്ടിയതിൽ....കളങ്കമില്ലാത്ത സ്നേഹിക്കാനും എന്നെ മകളെ പോലെ കാണാനും പറ്റുന്ന ഒരു നല്ല കുടുംബത്തെ കിട്ടിയതിൽ...
പലതും ചിന്തിച്ചു കൊണ്ട് ലച്ചു ജനലിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നപ്പോഴാണ് ശിവൻ അവിടേക്ക് വന്നത്....
ശിവൻ വന്നതൊന്നും അറിയാതെ അവൾ പുറത്തേക്ക് തന്നെ നോക്കി നിക്കുവായിരുന്നു....
ശിവൻ പതിയെ ശബ്ദമുണ്ടാക്കാതെ ചെന്നു അവളെ ബാക്കിലൂടെ പോയി കെട്ടിപിടിച്ചു....ലച്ചു ഒന്ന് ഞെട്ടിയെങ്കിലും ശിവനാണെന്നു മനസ്സിലായതും അവളെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.....
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
"ടി മീനു സെറ്റല്ലേ...." ശ്രുതി
"അതേടി....ആ ശിവേട്ടന് ഇതിലും നല്ല പണിയിനി കൊടുക്കാനില്ല....എന്നെ പാട്ട് പാടിപ്പിച്ചതാ...." മീനു
"ഹ്മ്മ...എന്ന ഇവിടുന്ന് നമുക്ക് വേഗം സ്കൂട്ട് ആവാം...അല്ലേൽ ആർക്കേലും സംശയം തോന്നും...." രമ്യ
"ഹാ വാ...."
അവർ 3 മ് ലച്ചുവിനും ശിവനും സെറ്റ് ചെയ്ത മുറിയിൽ നിന്നിറങ്ങി...
അപ്പോഴാണ് രജീഷ് മാഷ് അതുവഴി വന്നത്....
"എന്താ മൂന്നിനും ഇവിടെ പണി...." രജീഷ്
"എ... ഏഹ് ഒന്നുമില്ല...ഞങ്ങൾ ലച്ചുവിനെ നോക്കിക്കൊണ്ട് വന്നതാ..." മീനു
"ഹ്മ്മ...അവളവിടെ ഉണ്ടാവും..."
"ഹാ...."
രക്ഷപെട്ടു മീനു മനസിൽ കരുതി അവളുമാരെയും വലിച്ചു കൊണ്ട് മുറിയിലേക്ക് ഓടി....
🔹🔹🔹🔹🔹🔹🔹🔹🔹🔹
ശിവൻ ലച്ചിവിന്ടെ പിൻ കഴുത്തിൽ തന്ടെ അധരങ്ങൾ പതിപ്പിച്ചു....
ഒരു കൈ ലച്ചുവിന്ടെ വയറിലും ആയിരുന്നു....ലച്ചു നാണത്തോടെ തല ചെരിച്ചു ശിവനെ നോക്കി....ശിവൻ അവളെ കവിളിൽ ഒന്ന് ചുംബിച്ചു ഒന്ന് കൂടെ തന്നോട് ചേർത്തു നിറുത്തി....
"അഹിം....അഹിം....."
ആ ആക്കിയുള്ള ചുമ കേട്ടതും ലച്ചു പെട്ടന്ന് ശിവനിൽ നിന്ന് വിട്ടു നിന്നു....
രണ്ടുപേരെയും നോട്ടം ആ ചുമ കേട്ട ഭാഗത്തേക്ക് ആയി....
"അതേയ് ഇവിടെ സുന്ദരികളായ എന്നെ പോലെ പ്രായപൂർത്തി ആയവർ ഉണ്ട്...അതോണ്ട് റോമാൻസിക്കുമ്പോ ഡോർ അടക്കേണ്ടതാണ്...." മീനു
രണ്ടു പേരും ചമ്മി കൊണ്ട് അവളെ നോക്കി ഇളിച്ചു.....
ലച്ചു ശിവനെ നോക്കി കണ്ണുരുട്ടുന്നുമുണ്ട്....
"ഹാ മതി ചമ്മിയത് രണ്ടും ഭക്ഷണം കഴിക്കാൻ വാ...." മീനു
ശിവൻ പെട്ടന്ന് തന്നെ മുറിയിൽ നിന്നിറങ്ങി പോയി...ലച്ചു പതിയെ മീനുവിന്ടെ അടുത്തേക്ക് വന്നു....
"എടി മീനു ഇതിനി ആരോടും പറയല്ലേ..." ലച്ചു
"ആലോചിക്കാം...." മീനു
അങ്ങനെ എല്ലാരും ഭക്ഷണം കഴിക്കാനിരുന്നു....
പരസ്പരം പാര വെച്ചും കളിയാക്കിയും ഒക്കെ അവർ ആസ്വദിച്ചു ഭക്ഷണം കഴിച്ചു....
ഭക്ഷണം കഴിക്കൽ കഴിഞ്ഞു എല്ലാരും കൂടെ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് ലച്ചു അക്ഷയ്ടെ കാര്യം ഓർത്തത്.....
ഇപ്പോ പറയാൻ പറ്റിയ സമയമാണ്...പക്ഷെ മീനുവിനെ എങ്ങനെ ഇവിടുന്ന് ഒന്ന് ഒറ്റയ്ക്ക് കിട്ടും....
ഹാ കിട്ടി പോയ്....
ലച്ചു മീനുവിനെ വിളിച്ചു...
"എന്താ...." മീനു
"നി ഇപ്പോ നിന്ടെ മുറിയിലേക്ക് പോ...." ലച്ചു
"എന്തിന്..."
"ഞാൻ പറയുന്നത് കേൾക് പോക്...എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്...." ലച്ചു
"ഹ്മ്മ...."
മീനു ഒന്ന് മൂളി കൊണ്ട് ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു....
"നിയെങ്ങോട്ടാ മീനു..."
അവൾ എണീറ്റത് കണ്ടു മഹേഷ് ചോദിച്ചു...
"അത് മഹേഷേട്ട നല്ല തലവേദന ഒന്ന് കിടക്കട്ടെ...." മീനു
"എന്ന ഞാനും വരാം..." ശ്രുതി
"വേണ്ട നിയിവിടെ ഇരുന്നോ...എനിക്ക് ഒന്ന് ഒറ്റയ്ക്ക് കിടക്കണം...." മീനു
"ഹാ...എന്ന നി പോയി കിടന്നോ...." ശ്രുതി
മീനു പോയി കുറച്ചു സമയം ലച്ചു അവരോടൊക്കെ സംസാരിച്ചു അവിടെ നിന്ന് പതിയെ എഴുന്നേറ്റു.....
"ഇനി നി എങ്ങോട്ടാ...നിനക്കുമുണ്ടോ തലവേദന....."
രജീഷ് മാഷ് കളിയിലെ ചോദിച്ചതും ലച്ചു അവർക്കൊക്കെ ഒന്ന് ചിരിച്ചു കൊടുത്തു കൊണ്ട് ഇപ്പോ വരാം എന്ന് പറഞ്ഞു മീനുവിന്ടെ മുറിയിലേക്ക് നടന്നു....
ദൈവമേ മീനു സമ്മതിച്ചാൽ മതിയായിരുന്നു.....
മീനുവിന്ടെ മുറിയുടെ അവിടെ എത്തുവോളം ലച്ചുവിന്ടെ പ്രാർത്ഥന ഇതായിരുന്നു....
ലച്ചു മീനുവിന്ടെ മുറിയിലേക്ക് കയറി.....
*🥀PART 35 🥀*
🔹🔹🔹🔹🔹🔹🔹
എന്താവും ലച്ചുവിന് പറയാനുണ്ടാവ....ശേ അതറിയാനിട്ടു ഒരു സമാതനാവുമില്ലല്ലോ....
മീനു ഇതും ആലോചിച്ചു മുറിയിൽ ഇരിക്കുമ്പോഴാണ് ലച്ചു അവിടേക്ക് വന്നത്....
"ഹാ വന്നോ നി...എന്താ കാര്യം പറ...."
മീനു കാര്യമാറിയാനുള്ള ദൃതി മറച്ചു വെയ്ക്കാതെ തന്നെ ചോദിച്ചു...
"നിനക്ക് അക്ഷയ് നെ അറിയാവോ..."
ലച്ചു അങ്ങനെ ചോദിച്ചപ്പോൾ മീനുവിന്ടെ മനസിലേക്ക് ആദ്യം വന്നത് ഏത് അക്ഷയ് എന്നാണ്....പിന്നെ അവളൊന്നു ചിന്തിച്ചപ്പോൾ ഇന്നലത്തെ സംഭവം അവൾക് ഓർമ വന്നു...
"ഹാ എനിക്കൊരു അക്ഷയ്‌നെ അറിയാം...ഇന്നലെ റിസപ്ഷനിൽ വെച്ചു പരിജയപ്പെട്ടയിരുന്നു..."
"ഹ്മ്മ...അക്ഷയ് നിന്നോട് ഒരു കാര്യം പറഞ്ഞിരുന്നില്ലേ...." ലച്ചു
"ആ പറഞ്ഞിരുന്നു..."
"അത് നല്ല കാര്യമല്ലേ മീനു നിനക്ക് സമ്മതിച്ചൂടെ..." ലച്ചു
"വേണ്ട...എനിക്ക് താൽപര്യമില്ല..."
ലച്ചു പിന്നെയും മീനുവിനെ ഒരുപാട് നിര്ബന്തിച്ചെങ്കിലും അവൾ സമ്മതിച്ചില്ല...
"എന്ന ഒക്കെ നിനക്ക് വേണ്ടങ്കിൽ വേണ്ട..." ലച്ചു
"ഈ കാര്യമായിരുന്നോ നിനക്ക് പറയാനുണ്ടായിരുന്നത്..."
"ഹ്മ്മ..." ലച്ചു
🔹🔹🔹🔹🔹🔹🔹🔹🔹
"മക്കളെ സൂക്ഷിച്ചു കുളത്തിൽ ഇറങ്ങണം കേട്ടോ...നീന്തൽ ഒക്കെ നിങ്ങൾക്ക് അറിയുന്നതാണേലും ശ്രദ്ധിക്കൊണ്ടു..."
വെയ്കുന്നേരം കുളത്തിലേക്ക് പോകാൻ ഇറങ്ങിയ ടീമിസിനെ നോക്കി കൊണ്ട് അമ്മൂമ്മ പറഞ്ഞു....എല്ലാവരും അതിന് തലയാട്ടി സമ്മതിച്ചു കൊണ്ട് കുളത്തിലേക്ക് നടന്നു...
തറവാടിന്ടെ അവിടെ നിന്ന് ഒരു ഇടവഴിയിലൂടെ പോയിട്ട് വേണം കുളത്തിൽ എത്താൻ...ആ ഇടവഴി അവസാനിക്കുന്നിടത് കുളമാണ്....
കുളത്തിൽ എത്തിയതും ബോയ്സ് ഒരൊറ്റ ചാട്ടമായിരുന്നു....
Girls അവിടുള്ള സ്റ്റപ്പിൽ ഇരുന്നു വെള്ളത്തിൽ കാലിട്ട് അവരെ കാട്ടി കൂട്ടാലൊക്കെ നോക്കി കൊണ്ടിരുന്നു...
"നിങ്ങൾ ഇറങ്ങുന്നില്ലേ..."
രജീഷ് മാഷ് ഒന്ന് മുങ്ങി നിവർന്ന് കൊണ്ട് ചോദിച്ചു....
"ആദ്യം നിങ്ങളുടെ കൂത്താട്ടം കഴിയട്ടെ...എന്നിട്ട് ഞങ്ങൾ ഇറങ്ങാ..."
മീനുവാണ് അതിന് മറുപടി കൊടുത്തത്....
അവളെ മറുപടി കേട്ടതും രജീഷ് മാഷ് മറ്റുള്ളവരെയൊക്കെ ഒന്ന് നോക്കി...അവർക്ക് കാര്യം മനസ്സിലായതും അവർ ഒന്ന് തലയാട്ടി....
ബോയ്സ് എല്ലാം മുങ്ങി നിവർന്ന് കളിച്ചോണ്ടിരുന്നപ്പോൾ മീനുവോക്കെ ഓരോന്ന് സംസാരിച്ചു വെള്ളത്തിൽ കാലിട്ട് ഇളക്കി കൊണ്ടിരുന്നു...
പെട്ടന്ന് അനുവും ടീമും മുങ്ങി കൊണ്ട് അവർ കാൽ വെച്ചിടത്തു വന്നു എല്ലാവരെയും കാൽ ഒപ്പം അങ് വലിച്ചതും നാലും വെള്ളത്തിൽ എത്തി...
ശിവൻ ലച്ചുവിന്ടെയും...രജീഷ് ശ്രുതിയുടെയും...അനു മീനുവിന്ടെയും...ശ്യാം രമ്യയുടെയും കാലാണ് വലിച്ചിട്ടത്...
മഹേഷ് ഇതൊക്കെ കണ്ടു അവരെ കളിയാക്കി കൊണ്ടിരുന്നു....
മീനുവും കൂട്ടരും ബോയ്സ്‌നേ തറപ്പിച്ചു നോക്കി....
പിന്നെ ഫുൾ അങ്ങോട്ടും ഇങ്ങോട്ടും വെള്ളം തെറുപ്പിക്കൽ ആയിരുന്നു...
അത് കഴിഞ്ഞു മീനുവോക്കെ മെല്ലെ മുങ്ങി വെള്ളത്തിലുള്ള ബോയ്‌സന്ടെ കാൽ പിടിച്ചു വലിച്ചു അവരെ വെള്ളത്തിൽ മുക്കി...
"ഇപ്പോ പകരത്തിന് പകരമായി...." മീനു
പിന്നെ ഒക്കെ വെള്ളത്തിൽ നീന്തിയൊക്കെ കളിക്കുവായിരുന്നു....
സന്ധ്യ ആവറായതും എല്ലാവരും കുളത്തിൽ നിന്ന് കയറി....
ബോയ്സ് ഡ്രെസ് മാറ്റി പോകാൻ നിന്നപ്പോൾ girls നിന്നിടത്തു നിന്ന് അനങ്ങിയില്ല....
"നിങ്ങൾക്കെന്താ ഇനി വരാനുള്ള ഉദ്ദേശമില്ലേ...."
അനുവാണ് ചോദിച്ചത്....
അപ്പോഴും girls ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിന്നു...
"ചോദിച്ചത് കേട്ടില്ലേ....വരുന്നില്ലേ എന്ന്..."
അനു ശബ്ദം ഇത്തിരി ഉയർത്തി തന്നെ പറഞ്ഞു....
"അത് ഞങ്ങൾ ഡ്രെസ് എടുത്തില്ല...ഇങ്ങനെ എങ്ങനെയാ ഞങ്ങൾ വീട്ടിൽ വര..."
മീനു നിലത്തേക്ക് നോക്കി കൊണ്ട് കാര്യം പറഞ്ഞപ്പോഴാണ് ബോയ്‌സിനും ആ കാര്യം ഓർമ വന്നത്....
എല്ലാരും അവനവരുടെ shirt ഊരി അവർക്ക് ഇട്ടു കൊടുത്തു....
അങ്ങനെ ഒക്കെ വീട്ടിലേക്ക് നടന്നു....
വീട്ടിൽ എത്തിയതും ഒക്കെ അവനവന്റെ മുറിയിലേക്ക് പോയി....
മീനു മുറിയിലെത്തി ഫ്രഷ് ആയി മുടി തുവർത്തി ഹൈർ ഡ്രൈയർ കൊണ്ട് മൂടി ഉണക്കി വാരി ചുറ്റി കെട്ടി രമ്യടെ അടുത്തേക്ക് പോയി....
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ശ്രുതി മുറിയിലെത്തി ഡ്രെസ് മാറി ഫോണിൽ വെറുതെ ഓരോന്ന് നോക്കി കൊണ്ടിരിക്കുമ്പോഴാണ് ആരോ അവളെ മുറിയിലെ ഡോർ തുറന്നത്....
ഫോണിൽ നിന്ന് ശ്രദ്ധ മാറ്റി ആരാണെന്നു നോക്കിയപ്പോൾ രജീഷ് മാഷായിരുന്നു....
"ഹാ എട്ടാനായിരുന്നോ..." ശ്രുതി
"അതേ...നി വേറെ വല്ലവരെയും പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നോ..."
രജീഷ് ഡോറടച്ചു അവളെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു...
"അതെല്ലൊ...ഞാനെന്റെ കാമുകനെ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു..." ശ്രുതി
"ശെരിക്കും...എന്ന നിന്ടെ കാമുകൻ എത്തിയെടി...." രജീഷ്
"ആണോ...എവിടെ..."
ശ്രുതി മുറി ഫുൾ നോക്കി കൊണ്ട് ചോദിച്ചു....
"ഇതാ നിന്ടെ മുൻപിൽ നിൽക്കുന്നത് നി കാണുന്നില്ലേ...." രജീഷ്
"ആഹാ എട്ടാനായിരുന്നോ...ഞാൻ വേറെ ആളെട്ടോ പ്രതീക്ഷിചേ.." ശ്രുതി
"ആഹാ നിന്നെ ഞാൻ..."
എന്നു പറഞ്ഞു രജീഷ് മാഷ് അവളെ വലിച്ചു തന്ടെ നെഞ്ചത്തേക്ക് ഇട്ടു വയറിലൂടെ കയ്യിട്ടു അവളെ ലോക്ക് ചെയ്തു...
ശ്രുതി കുറെ കുതറാൻ നോക്കിയെങ്കിലും രജീഷ് മാഷ് വിട്ടില്ല....
"ഇനി നി എന്നെ അല്ലാതെ വേറെ വല്ലവന്മാരെയും കാത്തു നിൽക്കോ..."
എന്നു ചോദ്ച്ചു അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി അവിടെ അധരങ്ങൾ പതിപ്പിച്ചു....
ശ്രുതി ഒന്ന് പിടഞ്ഞു കൊണ്ട് രജീഷ് മാഷിന്റെ ഷർട്ടിൽ കൈ മുറുക്കി....
രജീഷ് മാഷ് കിസ് ചെയ്തിടത്തു തന്നെ തന്ടെ പല്ലുകൾ ആഴ്ത്തി....വേദന കൊണ്ട് ശ്രുതിയുടെ കണ്ണിൽ നിന്ന് വെള്ളം വന്നു...
അവൾ രാജീഷിനെ വിടുവിപ്പിക്കാൻ വേണ്ടി മുതുകിൽ തല്ലി കൊണ്ടിരുന്നു...
പതിയെ രജീഷ് മാഷ് അവളിൽ നിന്ന് വിട്ടു നിന്നു....
"ഇനി അങ്ങനെ ആരെയെങ്കിലും കാത്ത് നിന്നാൽ ഈ സമ്മാനം മോൾ ഓർത്തു വെച്ചാൽ മതി കേട്ടോ...."
എന്നു പറഞ്ഞു അവളെ കവിളിൽ തട്ടി കൊണ്ട് ഡോർ തുറന്നു പോയി...
ശ്രുതി രജീഷ് മാഷ് കടിച്ചിടത്തു കൈ വെച്ചു കൊണ്ട് മാഷ് പോയതും നോക്കി നിന്നു...
പണ്ടാരം...അയ്യോ എന്ന വേദനയ....
ഇതും പറഞ്ഞു കണ്ണാടിയിൽ പോയി നോക്കിയപ്പോൾ രാജീഷിന്റെ പല്ലുകളെ അടയാളമാണ് അവിടെ കണ്ടത്....
ഹോ എനിക്ക് എന്തിന്റെ കേടായിരുന്നു...വെറുതെ ഞാനായിട്ട് ചോദിച്ചു വാങ്ങി...ഇനിയിപ്പോ ഇത് ആരെങ്കിലും കണ്ടാൽ ഞാൻ എന്ത് പറയും ദേവിയെ....
ഹോ ഒടുക്കത്തെ വേദനയും..വെറുതെ കളിക്ക് ഒന്ന് പറഞ്ഞതായിരുന്നു അതിങ്ങനെ ആവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല....
ശ്രുതി കുറേ സമയം കണ്ണാടിയിൽ നോക്കി ഓരോന്ന് പിറുപിറുത്തു കൊണ്ടിരുന്നു...
അപ്പോഴാണ് മീനു അവിടേക്ക് വന്നത് അവൾ വേകം മുടി മുന്നിലേക്ക് ഇട്ടു ആ പാട് മറച്ചു മീനുവിനെ നോക്കി ഇളിച്ചു...
"എന്താ മോളെ ഒരു കള്ള ലക്ഷണം..."
മീനു അവളെ ആകമൊത്തം ഒന്ന് നോക്കി കൊണ്ട് ചോദിച്ചു...
"കള്ള ലക്ഷണോ...നിനക്ക് തോന്നുവ..." ശ്രുതി
"ഹ്മ്മ...."
മീനു ഒന്നാമർത്തി മൂളി അവളെയും കൊണ്ട് മുറിയിൽ നിന്നിറങ്ങി....
🔹🔹🔹🔹🔹🔹🔹🔹🔹🔹
മീനു ശ്രുതിയുടെ മുറിയിൽ നിന്നിറങ്ങിയപ്പോഴാണ് അനു അതിലെ ഡ്രെസ് ഒക്കെ change ചെയ്തു കൊണ്ട് പോകുന്നത്....
"ഹായ് പരട്ട മാഷേ...."
മീനു അനുവിനെ കണ്ടപ്പോൾ തന്നെ വിളിച്ചു...
"പരട്ട മാഷ് നിന്ടെ മറ്റവൻ😬" അനു
"ആഹാ അപ്പോ മാഷാണോ എന്ടെ മറ്റവൻ...." മീനു
"അയ്യ നിന്റെയൊക്കെ അയാൽ എന്റെയൊരു ദുരവസ്ഥ പറയേണ്ടി വരില്ല...." അനു
"മാഷിന് ആരോടും പറയാതിരുന്ന പോരെ...." മീനു
"നിനക്കിപ്പോ എന്ടെ കയ്യിൽ നിന്ന് കിട്ടും മീനു...." അനു
"എന്താ കിട്ടുന്നെ മാഷേ മിട്ടായി വല്ലോം ആണോ"
"ഹാ നല്ല ചൂരൽ മിട്ടായി എന്തേ വേണോ...."
അനു അവളെ മുഖത്തിനാടുത്തേക്ക് വന്നു നിന്നു കൊണ്ട് ചോദിച്ചു...
"അയ്യോ ആ മിട്ടായി എനിക്കിഷ്ടമല്ല....അത് മാഷ് തന്നെ എടുത്തോളൂ ട്ടോ..."
"അതെന്താ നിനക്ക് ഇഷ്ടമില്ലാതെ..."
ചോദിച്ചു അനു അവളെ കയ്യിൽ പിടിച്ചു തന്നോട് ചേർത്തു നിറുത്തി...അനുവിന്ടെ തൊട്ടടുത്തു നിന്നപ്പോൾ മീനുവിന്ടെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു....അവളൊരു പിടച്ചിലോടെ അനുവിന്ടെ കണ്ണിലേക്ക് നോക്കി.....
അറിയാതെ അനു മീനുവിന്ടെ കണ്ണിൽ ലയിച്ചങ്ങനെ നിന്നു...
"ദൈവമേ എന്താ ഞാനീ കാണുന്നെ...."
അങ്ങോട്ട് വന്ന രജീഷ് പറഞ്ഞു....
"ഹാ ഏട്ട...നമ്മളെയൊക്കെ മുന്നിൽ എന്ന തല്ല്....കണ്ടോ കണ്ടോ ഒറ്റയ്ക്ക് നില്കുമ്പോ നല്ല റൊമാൻസ്...." ശ്രുതി
അവരെ ശബ്ദം കേട്ടപ്പോൾ തന്നെ അനുവും മീനുവും പരസ്പരം ഒന്നും മിണ്ടാതെ വിട്ടു നിന്നു....
"എന്താ രണ്ടിന്റെയും നിറുത്തം...." രജീഷ്
"ഈ....😁😁" മീനു
"മതി മോളെ ഇളിച്ചത്.....കാണുമ്പോ തന്നെ പേടി ആവുന്നു...." രജീഷ്
"ആഹ്‌ന്നെ....😂😂😂" ശ്രുതി
"രണ്ടും കൂടെ എന്നെ വാരാൻ വേണ്ടി ഇറങ്ങിയിരിക്കുവാണോ...." മീനു
"അതെല്ലൊ...."
രജീഷ് അത് പറഞ്ഞതും മീനു രജീഷിന്റെ മുതുകിനിട്ടു ഒന്ന് കൊടുത്തു കൊണ്ട് അവിടെ നിന്ന് അവളെ മുറിയിലേക്ക് ഓടി കയറി...ഇനിയും അവിടെ നിന്നാൽ നേരത്തത്തെ സംഭവത്തെ പറഞ്ഞു കൊണ്ട് കൂടി അവർ കളിയാക്കും എന്നവൾക്ക് ഉറപ്പായിരുന്നു....
🔹🔹🔹🔹🔹🔹🔹🔹🔹
ശിവനും ലച്ചുവും കുളത്തിൽ നിന്ന് നേരെ മുറിയിലേക്ക് വന്നു ലച്ചു ഡ്രെസ് മാറാൻ വേണ്ടി ബാത്റൂമിലേക്ക് പോവാൻ നിന്നതും ശിവൻ അവളെ തന്നോട് അടുപ്പിച്ചു നിറുത്തി....
"എന്താ ശിവേട്ട ഈ കാണിക്കുന്നെ...ഞാൻ ഈ നനഞ്ഞ ഡ്രെസ് ഒന്ന് മാറട്ടെ..." ലച്ചു
ശിവൻ പക്ഷെ അവൾ പറഞ്ഞതൊന്നും കേൾക്കാതെ അവളെ തണുത്തു വിറക്കുന്ന ആദരങ്ങളിലേക്ക് നോക്കുവായിരുന്നു....
ലച്ചുവിന് അവന്ടെ നോട്ടം കണ്ടപ്പോൾ തന്നെ കാര്യം മനസ്സിലായതും അവൾ ശിവനിൽ നിന്ന് വിട്ടു നിൽക്കാൻ കുറെ ശ്രമിച്ചു...പക്ഷെ അതെല്ലാം വിഫലമായി ....
ലച്ചു അവനെ കൂർപ്പിച്ചു നോക്കി അവന്ടെ നെഞ്ചോട് ചേർന്നു നിന്നു....
ശിവൻ പതിയെ തന്ടെ മുഖം ലച്ചുവിന്ടെ മുഖത്തിന് നേരെ താഴ്ത്തി അവളെ ആ അധരങ്ങൾ കവർന്നു....
🔹🔹🔹🔹🔹🔹🔹🔹🔹🔹
രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു ലച്ചുവും ശിവനും കിടന്നു....സമയം ഒരു 12:00 ആയതും മുറിയിൽ അലാറം അടിക്കാൻ തുടങ്ങി....രണ്ടുപേരും എഴുന്നേറ്റു സമയം നോക്കിയപ്പോൾ 12:00
"നിയെന്തിനാ ലച്ചു 12:00 ക്ക് അലാറം വച്ചിരിക്കുന്നത്..." ശിവൻ
"ഞാനോ...ഞാനൊന്നുമല്ല..." ലച്ചു
"പിന്നെയാരാ...." ശിവൻ
"ഹാ...ആരെങ്കിലും അറിയാതെ വച്ചതാവും..."
എന്നും പറഞ്ഞു ലച്ചു കിടന്നു....ശിവനും അതാണെന്ന് കരുതി കൊണ്ട് കിടന്നു...സമയം വീണ്ടും പോയി കൊണ്ടിരുന്നു 12:30 ആയതും വീണ്ടും അലരാമടിച്ചു ഇരുവരും ഉറക്കത്തിൽ നിന്നു എഴുന്നേറ്റു....
"ഹോ ഇത് വലിയ ശല്യമായല്ലോ...ലച്ചു ആ പണ്ടാരം ഒന്ന് ഓഫ് ചെയ്യ്...."
അവർ അതൊക്കെ ഓഫ് ചെയ്തു വീണ്ടും കിടന്നു.....
പിന്നീടുള്ള അരമണിക്കൂർ കൂടുമ്പോ കൂടുമ്പോ മുറിയുടെ ഓരോ ഭാഗത് നിന്നായി അലാരമടിക്കൽ ആയിരുന്നു...പ്യാവം ലച്ചുവും ശിവനും ആ ദിവസം ഉറങ്ങാൻ പറ്റാതെ കഴിച്ചു കൂട്ടി....
"ആ മീനു കുരിപ്പിന്ടെ പണി ആവും..അന്ന് റിസപ്ഷനിൽ വെച്ചേ അവൾ എന്നോട് പണി യുടെ കാര്യം പറഞ്ഞതാ....ഇത്രക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല...." ശിവൻ
പിറ്റേന്ന് തന്നെ ഇരുവരും മീനുവിന്ടെ അടുത്തേക്കാണ് പോയത്...അവളവുമെന്നു ഉറപ്പാണെങ്കിലും ഒന്ന് ചോദ്യം ചെയ്യാൻ പോയതാ....അവളെ ഒന്ന് ചോദ്യം ചെയ്തപ്പോൾ ഓൾ സത്യം പറഞ്ഞു....ലച്ചുവും ശിവനും അവളെ കണ്ണുരുട്ടി പേടിപ്പിച്ചു അവിടെ നിന്നു പൊന്ന്...അന്നത്തെ പകൽ മുഴുവനും ഇരുവരും രാത്രി ഉറങ്ങാൻ പറ്റാത്തത് ഉറങ്ങി തീർത്തു....
🔹🔹🔹🔹🔹🔹🔹🔹🔹🔹
*കുറച്ചു ദിവസങ്ങൾക്ക് ശേഷം....*
വീട്ടിലെ മുതിർന്നവർ എല്ലാവരും ഒരുമിച്ചു ഹാളിൽ ഇരിക്കുവാണ്....
Yongers ഒക്കെ മുറ്റത്താണ്.... അതിൽ ലച്ചുവിന്ടെയും ശിവന്ടെയും കുറവുണ്ട്....ലച്ചു ഇപ്പോ ശിവന്ടെ വീട്ടിലാണ്....
"അതേയ് എനിക്ക് എല്ലാവരോടും കൂടെ ഒരു കാര്യം പറയാനുണ്ടായിരുന്നു..." ചന്ദ്രൻ
"എന്താ മോനെ..." അപ്പൂപ്പൻ
"അത് അച്ഛാ ഞാൻ രജീഷ് മോന്റെ കല്യാണം നടത്താൻ തീരുമാനിച്ചു..." ചന്ദ്രൻ
"ആഹാ ആരാ പെണ്ണ്..." അമ്മൂമ്മ
"പെണ്ണിനെ നിങ്ങൾക്കെല്ലാവർക്കും അറിയും...." ചന്ദ്രൻ
"അതിപ്പോ ആരാ...." ശ്യാമിന്റെ 'അമ്മ
"ആരാ ഏട്ട...." ലച്ചുവിന്ടെ 'അമ്മ
"നിങ്ങളിങ്ങനെ സസ്പെൻസ് ഇടാതെ പറ മനുഷ്യ...." മാളു ( അനുവിന്ടെ യും രജീഷ് മാഷിൻടെയും 'അമ്മ....)
"ഒന്ന് പറ പെണ്ണിന്റെ പേര്....." മഹേഷിന്റെ 'അമ്മ
*മീനു....*
ചന്ദ്രൻ പേര് പറഞ്ഞു എല്ലാവരെയും മുഖത്തേക്ക് നോക്കി.....
*🥀PART 36🥀*
✨✨✨✨✨
"ആഹാ മീനു മോളോ...." മാളു
"ഹ്മ്മ...." ചന്ദ്രൻ
മീനുവിന്ടെ അമ്മയുടെ മുഖത്തു നല്ല സന്തോഷമായിരുന്നു....
അവരെ സന്തോഷം കണ്ടാൽ അറിയാം അവർക്ക് ഈ കാര്യം നേരത്തെ അറിയാമായിരുന്നു എന്ന്.........
"ശ്രീമോൾക് ഈ കാര്യം നേരത്തെ അറിയാമായിരുന്നു ല്ല്യേ...." അപ്പൂപ്പൻ
"അതെന്താ അച്ഛൻ അങ്ങനെ ചോദിച്ചേ...." ശ്രീജ
"നിന്ടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മനസിലായി...പണ്ട് മീനു ജനിച്ച സമയത്തു ചന്ദ്രൻ ഈ കാര്യം പറഞ്ഞപ്പോൾ ഞാൻ അത് അവൻ തമാശക്ക് പറയുവാണെന്ന കരുതിയിരുന്നെ...." അപ്പൂപ്പൻ
"ഞാൻ അന്നേ തീരുമാനിച്ച കാര്യമായിരുന്നു അച്ഛാ ഇത്...എന്ടെ ഒരു മകനെ കൊണ്ട് മീനുവിനെ കെട്ടിക്കണം എന്ന്...." ചന്ദ്രൻ
"ഹാ നല്ല കാര്യമാണ്...മീനു മോളെ നമുക്കെല്ലാവർക്കും അറിയുന്നതുമല്ലേ..." അമ്മൂമ്മ
"ഹാ....ഇനി അവരോട് കൂടെ ഈ കാര്യം പറയണം....മക്കൾക്ക് എന്തായാലും എതിർപ്പ് ഒന്നുമുണ്ടാവില്ല...." ചന്ദ്രൻ
"ഹാ...നമുക്ക് പെട്ടന്ന് തന്നെ ഈ കാര്യം അവരോട് സൂചിപ്പിക്കാം..." അപ്പൂപ്പൻ
ഇതു പറഞ്ഞു അപ്പൂപ്പൻ അവിടെ നിന്ന് എഴുന്നേറ്റു....പിന്നാലെ ബാക്കി ഉള്ളവരും അവരവരുടെ മുറിയിലേക്ക് പോയി....
🔹🔹🔹🔹🔹🔹🔹🔹🔹
"ഷോ മീനു മോളെ രജി മോൻ തീരുമാനിച്ച കാര്യം ഞാൻ അറിഞ്ഞിരുന്നില്ല...ഞാനവളെ നമ്മുടെ മോൻ വേണ്ടി ചോദിക്കാൻ നില്കുവായിരുന്നു...."
മുറിയിലെത്തിയ ശ്യാമിന്റെ 'അമ്മ അവന്ടെ അച്ഛനോട് പറഞ്ഞു...
"ഹാ എനിക്കും ഉണ്ടായിരുന്നു അങ്ങനെയൊരു ആഗ്രഹം....കുറച്ചു കുറുമ്പ് കൂടുതലാണേലും അവളെ പോലെ ഒരു പെണ്ണിനെ കിട്ടാൻ ആരും കൊതിക്കും..." ശ്യാമിന്റെ അച്ഛൻ
"അത് നിങ്ങൾ പറഞ്ഞത് ശരിയാ...."
അവർ ഭർത്താവിനെ പിൻ താങ്ങി....
"ഹ്മ്മ...ഇനി പറഞ്ഞിട്ട് കാര്യമില്ല....അവളിനി രജി മോന് സ്വന്തം...." അച്ഛൻ
"ഹാ...നമ്മുടെ മോനും നമുക്കും അവളെ കിട്ടാനുള്ള ഭാഗ്യമില്ല..."
അവരൊന്നു നിശ്വാസിച്ചു കൊണ്ട് പറഞ്ഞു....
🔹🔹🔹🔹🔹🔹🔹🔹🔹
എന്നാൽ മീനുവും ബാക്കിയുള്ളവരും ഇതൊന്നും അറിയാതെ പുറത്തു നല്ല സംസാരത്തില...
"അതേയ് നമുക്ക് വല്ല ഗൈമും കളിച്ചാലോ...." രമ്യ
"ഒക്കെ...എന്ത് ഗെയിം കളിക്കും..." മഹേഷ്
"Truth or dare കളിക്കാം...." മീനു
"സെറ്റ്...പോയി കുപ്പി എടുത്തു വാ...." രജീഷ്
"ഹാ ഇപ്പോ കൊണ്ടു വരാം..."
ശ്രുതി അകത്തേക്ക് കുപ്പി എടുക്കാൻ വേണ്ടി പോയി....
അടുക്കളയുടെ അവിടെ എത്തിയപ്പോളാണ് മീനുവിന്ടെ അമ്മയുടെയും മഹേഷിന്റെ അമ്മയുടെയും സംസാരം ശ്രുതി കേട്ടത്....
"എന്തായാലും മീനു മോളെ ഭാഗ്യമ...രണ്ടും നല്ല ചെർച്ചയാണ്..." മഹേഷിന്റെ അമ്മ
"എനിക്ക് വിശ്വസിച്ചു അവളെ ഏൽപ്പിക്കാൻ പറ്റിയത് അവനുള്ളു..." മീനുവിന്ടെ 'അമ്മ
ഇവർ രണ്ടുമിത് എന്ത് കാര്യമാ പറയുന്നേ...മീനുവും ആരുമാണ് ഇത്ര ചേർച്ച.... ഇനി മോനെയും മീനുവിനെയും കുറിച്ചു പറയുവണോ...
ശോ ഒന്നും മനസിലാവുന്നില്ലല്ലോ...
ശ്രുതി അവിടെ നിന്ന് ചിന്തിക്കുമ്പോഴാണ് മീനുവിന്ടെ 'അമ്മ അവളെ കണ്ടത്....
"ശ്രുതി മോളോ...മോളെന്താ അവിടെ തന്നെ നിക്കുന്നെ...."
മീനുവിന്ടെ അമ്മയുടെ ശബ്ദം കേട്ടതും അവൾ ചിന്തകൾക്ക് കടിഞ്ഞാണ് ഇട്ടു...
"എ... ഏഹ്...അത് ആന്റി ഞാൻ കുപ്പി എടുക്കാൻ വേണ്ടി വന്നതാ..."
അതും പറഞ്ഞു അവൾ കുപ്പിയും എടുത്തു കൊണ്ട് വേഗം അവിടെ നിന്നു പൊന്ന്....
"നല്ല കുട്ടിയണല്ലേ അവൾ...."
ശ്രുതി പോയതും നോക്കി കൊണ്ട് മഹേഷിന്ടെ 'അമ്മ പറഞ്ഞു...
"ഹ്മ്മ...മീനു മോളുമായി ചെറുപ്പത്തിലേ ഉള്ള കൂട്ട...." മീനുവിന്ടെ 'അമ്മ
"ഹാ അവൾക്ക് കല്യാണം വല്ലോം നോക്കുന്നുണ്ടേൽ പറയണം...മഹേഷ് മോന് നോക്കാല്ലോ എന്ന...." മഹേഷിന്റെ 'അമ്മ
"അതിനെന്താ...നല്ല കാര്യമാണല്ലോ അത്...ഞാൻ അവളെ അമ്മയോട് ഒന്ന് ചോദിക്കട്ടെ..." മീനുവിന്ടെ 'അമ്മ
"ഹാ...നി ചോദിച്ചിട്ട് എന്താണേലും പറയൊണ്ട്..." മഹേഷിന്ടെ 'അമ്മ
ശ്രുതി തിരികെ പുറത്തേക്ക് നടക്കുമ്പോഴും അവളെ ചിന്ത നേരത്തെ കേട്ടതിനെ കുറിച്ചായിരുന്നു...
ഹോ പണ്ടാരം...എന്തെങ്കിലും ആവട്ടെ....
എന്നും പറഞ്ഞു അവൾ ആ കാര്യം വിട്ടു അവരെ അടുത്തേക്ക് വന്നു....
"നിയെന്താടി കുപ്പി ഉണ്ടാക്കാൻ പോയതാണോ...എത്ര ടൈം ആയി വൈറ്റ് ചെയ്യുന്നു...എന്ടെ ഓരോ മിനിറ്റും വിലപ്പെട്ടതാണെന്നു നിനക്കറിയില്ലേ...."
ശ്രുതിയെ കണ്ടപ്പോൾ തന്നെ മീനു ഗൗരവത്തിൽ ചോദിച്ചു...
"എന്തോ...എങ്ങനെ...??"
അവളെ ചോദ്യം കേട്ട് കൊണ്ട് അനു തിരിച്ചു ചോദിച്ചു...
"ഈ...അല്ല സമയം വിലപ്പെട്ടതാണെലോ😁" മീനു
"ഹ്മ്മ...." അനു
"എന്ന വാ കളി തുടങ്ങാം..." ശ്യാം
അങ്ങനെ സെന്ററിൽ കുപ്പി വച്ചു എല്ലാവരും അതിന് ചുറ്റും ഇരുന്നു...
ശ്യാം കുപ്പി കറക്കിയതും ആദ്യം തന്നെ വന്നത് രമ്യക്ക് ആയിരുന്നു...
"ഹാ അപ്പോ പറഞ്ഞട്ടെ ട്രൂത് or dare... ഏത് സെലക്ട് ചെയ്യുന്നു..." മീനു
"ട്രൂത്...." രമ്യ
"എപ്പോഴെങ്കിലും ഈ ഇരിക്കുന്ന നിന്ടെ ഏട്ടനോട് കള്ളം പറഞ്ഞിട്ടുണ്ടോ..."
ശ്യാം മഹേഷിനെ ചൂണ്ടി ആണത് ചോദിച്ചത്....
മഹേഷ് അവളെ മറുപടിക്കായി കാതോർത്തു...
"ഉണ്ട്...." രമ്യ
"എപ്പോ....???" മീനു
"അത് ഒരിക്കെ ഏട്ടന്ടെ ഫോൺ ഞാൻ എടുത്തിരുന്നു...അതിൽ നിന്ന് എന്ടെ കൈ തട്ടി ഏട്ടന്ടെ ഫോണിലുള്ള ഒരു പെണ്ണിന് കാൾ പോയി....തിരിച്ചു ആ പെണ്ണ് ഏട്ടന് വിളിച്ചപ്പോൾ ഏട്ടൻ പറഞ്ഞു ഞാനൊന്നും വിളിച്ചിട്ടില്ല എന്ന്....
അന്ന് ഏട്ടൻ എന്നോട് വന്നു ചോദിച്ചു നിയെങ്ങാനും എന്ടെ ഫോൺ എടുത്തായിരുന്നോ എന്ന്.... ഞാനപ്പോ ഏട്ടന്ടെ കയ്യിൽ നിന്ന് ചീത്ത കേൾക്കുമെന്നു കരുതി ഇല്ലെന്ന് കള്ളം പറഞ്ഞു...."
രമ്യ ഇളിച്ചു കൊണ്ട് മഹേഷിനെ നോക്കി പറഞ്ഞു നിറുത്തി....
"എടി സമദ്രോഹി...നിയായിരുന്നു അല്ലെ അപ്പോ അത്...ഹോ ആ ഒരൊറ്റ ഫോൺ കാളിന് ശേഷം ഡെയിലി അവളെ ശല്യമായിരുന്നു എനിക്ക്...അവസാനം നമ്പർ വരെ മാറ്റേണ്ടി വന്നു...." മഹേഷ്
എല്ലാവരും അത് കേട്ട് ചിരിച്ചു...
Next കറക്കിയതും നേരെ വന്നത് മീനുവിനാണ്....
മീനു എല്ലാവരെയും നോക്കി ഒന്നിളിച്ചു...
"ട്രൂത് or dare???" ശ്രുതി
Dare പറയണ്ട മീനു....പറഞ്ഞാൽ നിനക്കിട്ടു പണിയാൻ കിട്ടിയ ഈ ചാൻസ് ഇവർ നല്ലവണ്ണം മുതലാക്കും....അതു കൊണ്ട് ട്രൂത് തന്നെ തിരഞ്ഞെടുക്കാം...ദേവിയെ കാത്തുരക്ഷിക്കണേ........
"ട്രൂത്...." മീനു
"ഹ്മ്മ...എന്ന പറ മോളെ ജീവിതത്തിൽ ആരോടെങ്കിലും സ്പാർക്ക് തോന്നിയിട്ടുണ്ടോ..........." രജീഷ്
പരട്ട ഏട്ടൻ...അറിഞ്ഞു കൊണ്ട് പണി തന്നു....സത്യം പറയാതിരിക്കാനും പറ്റില്ലല്ലോ...നൈസിൽ എഴുന്നേറ്റു പോയാലോ....വേണ്ട ഒക്കെ കൂടെ എന്നെ പിടിച്ചു വെക്കുമെന്നു ഉറപ്പാ....
"പറ മീനു...." രമ്യ
"തോന്നിയിട്ടുണ്ട്...." മീനു
"ആരോട്...."
എല്ലാവരും അത്ഭുത പെട്ടു കൊണ്ട് ചോദിച്ചു...എന്തിനേറെ പറയുന്നു ഇത് വരെ മിണ്ടതിരുന്ന അനു പോലും....
"അത് കോളേജിലെ girls ന്ടെ സ്വപ്ന പുരുഷൻ വിവേകേട്ടനോട്...."
മീനു അത് പറഞ്ഞു നിറുത്തിയതും ശ്രുതി വിവേകേട്ടനോ എന്നൊരലർച്ച ആയിരുന്നു...
അനുവിന് എന്തോ ദേഷ്യവും നെഞ്ചിൽ എന്തോ തറക്കുന്ന ഫീൽ ഒക്കെ ഒപ്പം വന്നു...അവൻ കണ്ണടച്ചു അങ്ങനെ ഇരുന്നു....
"ഈ😁😁ഒരു പ്രതേക സാഹചര്യത്തിൽ...." മീനു
അവളത് പറഞ്ഞു തീർന്നതും ഇതുവരെ അവളോട് പറയതിരുന്നതിഞ്ഞു ശ്രുതിയുടെന്നു കണക്കിന് കിട്ടി....
അടുത്തത് കറക്കിയപ്പോൾ ശ്രുതിക്ക് ആണ് വന്നത്....
"ട്രൂത് ഓർ dare...."
"Dare...." ശ്രുതി ചാടി കേറി പറഞ്ഞു
"എന്ന ഇപ്പോ ഈ നിമിഷം രജീഷ് ഏട്ടനിട്ടു ഒന്ന് പൊട്ടിക്ക്...." മീനു
"മീനുവേ...."
രജീഷ് മാഷ് അത് കേട്ട് ദയനീയമായി വിളിച്ചു....
മീനു അതിന് നന്നായി ഒന്നിളിച്ചു കൊടുത്തു....
ശ്രുതി ഇത്രേയുള്ളോ...എന്നു ചോദിച്ചു ഇരുന്നിടത്തു നിന്നു എഴുന്നേറ്റു രജീഷ് മാഷിന്റെ മുത്തുകത്തേക്ക് തന്നെ നല്ലത് പൊട്ടിച്ചു....
അടിയൊക്കെ കിട്ടി രജീഷ് മാഷ് പല്ല് കടിച്ചു മീനുവിനെ നോക്കി സംതൃപ്തി അടഞ്ഞു....
അങ്ങനെ ഓരോരുതർക്ക് ആയി ഓരോ പണി കിട്ടികൊണ്ടിരുന്നു....
കളിയൊക്കെ കഴിഞ്ഞു ഒക്കെ അവിടെ നിന്നു എഴുന്നേറ്റു മുറിയിലേക്ക് പോയി....
🔹🔹🔹🔹🔹🔹🔹🔹🔹
"അല്ല ചന്ദ്ര മക്കളോട് കല്യാണ കാര്യം പറയേണ്ടെ......" അപ്പൂപ്പൻ
"അവരോട് പിന്നെ പറയാം അച്ഛാ..."
"ഹാ...എന്ന അങ്ങനെ...."
രാത്രി എല്ലാവരും ഓരോ തമാശകൾ പറഞ്ഞു കൊണ്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു...
"ഇനിയിപ്പോ അടുത്തൊരു കല്യാണം കൂടെ നമുക്കൊക്കെ കൂടമല്ലോ..." ലച്ചുവിന്ടെ 'അമ്മ
"ആഹാ...ആണോ...ആരെ കല്യാണമ...."
മീനു ആവേശത്തോടെ ചോദിച്ചു...
"അത് secret...." മീനുവിന്ടെ അമ്മ
"ആരെ ആയാലും വേണ്ടില്ല പൊളിച്ചടുക്കണം...."രജീഷ് മാഷ്....
അത് കേട്ട് മീനു രജീഷ് മാഷിന് ഹായ് ഫൈവ് കൊടുത്തു....
വലിയവരൊക്കെ അവരെ കളി കണ്ടു പരസ്പരം നോക്കി ചിരിച്ചു....
ഭക്ഷണമൊക്കെ കഴിക്കൽ കഴിഞ്ഞു എല്ലാവരും എഴുന്നേറ്റു പോയി....
🔹🔹🔹🔹🔹🔹🔹🔹🔹
"എന്നാലും ആരെ കല്യാണമാവും ..."മീനു
"അത് തന്നെയാ ഞാനും ആലോചിക്കുന്നെ...." ശ്രുതി
"ആരെ അയാലെന്താ നമുക്ക് pwolikka...." രമ്യ
"പിന്നില്ലാതെ...." മീനു
"ലച്ചുവിന്ടെ കല്യാണത്തിന്ടെ പോലെ ഹൽദി വേണം...." രമ്യ
"പിന്നെ അത് എന്തായാലും വേണo...." ശ്രുതി
"ഈ കല്യാണത്തിന് നമുക്ക് എല്ലാർക്കും ടോപ്പ് മതി...സാരി വേണ്ട..." മീനു..
"ടോപ്പോ... ശേ ഞാൻ സാരി എടുക്കാമെന്ന് കരുതിയിരുന്നു..." രമ്യ
"പൊക്കോണം അവിടെ നിന്ന്....അവളെയൊരു സാരി...ലച്ചുവിന്ടെ തിന് തന്നെ ഇടങ്ങേർ ആയിട്ടുണ്ട് ആ സാരി എടുത്തിട്ട്..." മീനു
"ഹാ എന്ന ടോപ്പ് എടുക്കാം...." മീനു
[ പാവം കുട്ടി ഒന്നും അറിയാതെ സ്വന്തo കല്യാണത്തിന് ടോപ്പ് എടുക്കുന്ന കാര്യം പറയുവ......]
മുകളിലെ ഹാളിൽ ഇരുന്നു കുറച്ചു സമയം കൂടി മൂന്നും സംസാരിച്ച ശേഷം ഗുഡ് nightum പറഞ്ഞു മുറികളിലേക്ക് പോയി....
🔹🔹🔹🔹🔹🔹🔹🔹🔹🔹
"എടാ ആരെ കല്യാണമാവും..."
അനുവിന്ടെ മുറിയിൽ ഇരുന്നു കൊണ്ട് മഹേഷ് ചോദിച്ചു...
"നമ്മളിൽ ആരെയെങ്കിലും ആവോ.." ശ്യാം
"ഹേയ് അതാണെങ്കിൽ നമ്മളോട് പറയില്ലേ..." അനു
"അത് ശരിയാ...." രജീഷ്
"ശേ ആരെ കല്യാണമ എന്നറിയാനിട്ടു ഒരു സമാതാനമില്ല...ഇനി അപ്പൂപ്പൻ വീണ്ടും പെണ്ണ് കെട്ടവോ...." രജീഷ്
"പോടാ അവിടുന്ന്... എന്ന അപ്പൂപ്പന്റെ ശവമടക്ക് എപ്പഴേ അമ്മൂമ്മ കഴിച്ചിരുന്നു..." ശ്യാം
"അത് ശരിയാ😂" അനു & മഹേഷ്
"ആരെ ആയാലും വേണ്ടില്ല....ഇതിനെങ്കിലും അവർ ഡാൻസ് പടിക്കുന്നതിന്ന് മുൻപ് നമുക്ക് പഠിച്ചിരിക്കണം..." രജീഷ്
"വേണം.... വേണം...." മഹേഷ്
"നല്ലൊരു പാട്ട് സെലക്ട് ചെയ്തു നമുക്ക് നാളെ തന്നെ practise ചെയ്യാം..." അനു
"സെറ്റ്...." ശ്യാം
"അപ്പോ gud night... ഉറക്കം വരുന്നു..."..
എന്നു പറഞ്ഞു രജീഷ് മാഷ് പോയതും ബാക്കി ഉള്ളവരും പിന്നാലെ പോയി....
അപ്പോഴും എല്ലാവരുടെയും മനസിൽ ആരെ കല്യാണമാവും എന്ന ചോദ്യമായിരുന്നു......
*🥀PART 37🥀*
✨✨✨✨✨✨✨
"മീനു.....മീനു......"
രാവിലെ ഡോറിലുള്ള തുടരെ തുടരെ ഉള്ള കൊട്ട് കേട്ടു കൊണ്ടാണ് മീനു എഴുന്നേറ്റത്....അവൾ എണീറ്റു സമയം നോക്കി 4:00 ആയിട്ടൊള്ളു ല്ലോ.......
അതും പറഞ്ഞു കിടന്നപ്പോഴാണ് വീണ്ടും ആരോ ഡോറിൽ കൊട്ടിയത്...
മീനു പുറത്തുള്ള ആളെ പ്രാകി കൊണ്ട് പോയി ഡോർ തുറന്നു...
അപ്പോ അതാ മുന്നിൽ ഇളിച്ചു കൊണ്ട് അനു നിൽക്കുന്നു....
"എന്താ മാഷേ ഉറങ്ങാനും സമ്മതിക്കില്ലെ...."
മീനു ഉറക്കം തൂങ്ങി കൊണ്ട് ചോദിച്ചു....
"മതി മോൾ ഉറങ്ങിയത്...ഇന്ന് മുതൽ 4:00 ക്ക് നിനക്കും ശ്രുതിക്കും സ്‌പെഷ്യൽ ക്ലാസ് ഉണ്ട്....exam അടുക്കാറായി... കുറെ ദിവസമായി ഇത് നടപ്പിലാക്കാൻ ഞാൻ നോക്കുന്നു...അപ്പോഴൊക്കെ ഓരോ കാരണങ്ങൾ കൊണ്ട് വഴുകി...ഇന്നാണ് ഒന്ന് നടന്നു കിട്ടിയത്......" അനു
മീനുവാണെങ്കിൽ അനു പറഞ്ഞത് കേട്ടു ഞെട്ടി കൊണ്ട് നില്കുവാണ്....
" സ്‌പെഷ്യൽ ക്ലാസോ..." മീനു
"ഹാ അതേ മോൾ എന്താ ആ വാക്ക് ഇതുവരെ കേട്ടിട്ടില്ലേ..." അനു
"കോളേജിൽ ഉള്ള വെറുപ്പിക്കൽ പോരാഞ്ഞിട്ടാണോ ഇത് കൂടെ....മാഷിന് വല്ല പ്രാന്തുമുണ്ടോ...ഈ കൊച്ചു വെളുപ്പാൻ കാലത് മനുഷ്യനെ ഇടങ്ങേർ ആക്കാൻ...." മീനു
"ഉണ്ടല്ലോ...മര്യാദക്ക് പെട്ടന്ന് ബൃഷ് ചെയ്തു വാ...ഞാൻ ഓഫീസ് റൂമിൽ ഉണ്ടാവും..."
ഇതും പറഞ്ഞു അനു പോയി...
മീനു തലക്ക് കൈ കൊടുത്തു അങ്ങനെ നിൽക്കുമ്പോഴാണ് ബുക്കും എടുത്തു ആടി ആടി വരുന്ന ശ്രുതിനെ കണ്ടത്....ഇവളെന്താ കള്ളും കുടിച്ചാണോ വരുന്നേ....
"മീനു...വരുന്നില്ലേ...." ശ്രുതി
മീനുവിന്ടെ മുന്നിലേക്ക് എത്തിയതും ശ്രുതി ചോദിച്ചു....അപ്പോഴാണ് മീനുവിന് അവൾ ഉറക്കം തൂങ്ങി കൊണ്ടാണ് വരുന്നതെന്ന് മനസിലായത്........
"ഹ്മ്മ....കാലനെ ഞാൻ കൊല്ലും...."
എന്നു പിറുപിറുത്തു കൊണ്ട് മീനു പെട്ടന്ന് തന്നെ മുഖമൊക്കെ കഴുകി ബുക്കും എടുത്തു കൊണ്ട് ശ്രുതിയുടെ കൂടെ ഓഫീസ് റൂമിലോട്ട് വന്നു...
അവിടെ എത്തിയപ്പോൾ അനു with 3 ചായ കപ്പുമായി നിൽക്കുന്നു....
ഇവരെ കണ്ടതും രണ്ടു പേർക്കും ഓരോ ഗ്ലാസ് ചായ കൊടുത്തു അടുത്തുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു...
മീനുവും ശ്രുതിയും വേഗം അവിടെ പോയി ഇരുന്നു....രണ്ടു പേരും നല്ല ഉറക്കം തൂങ്ങലിൽ ആണ്....
അനു ടേബിളിൽ ഒന്ന് ആഞ്ഞു ഇടിച്ചതും രണ്ടു ഞെട്ടി കൊണ്ട് ഉറക്കം തൂങ്ങൽ നിറുത്തി...
"ഇനി രണ്ടും ഉറക്കം തൂങ്ങിയാൽ തെ ഇത് കണ്ടോ...ഇത് കൊണ്ട് കണക്കിന് കിട്ടും..."
അനു ചൂരൽ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു....
രണ്ടും പേടിച്ചു ചൂരലിലേക്ക് നോക്കി ഉമിനീരിറക്കി....
അനു പറഞ്ഞ പ്രകാരമുള്ള പാഠം എടുത്തു പഠിപ്പിക്കൽ തുടങ്ങി...ഇടക്കിടക്ക് രണ്ടും ഉറക്കം തൂങ്ങുമ്പോൾ ചൂരൽ കൊണ്ട് ഓരോന്ന് കിട്ടും...അപ്പോ ശേരിക്ക് ഇരിക്കും...വീണ്ടും ഉറക്കം തൂങ്ങും....
അങ്ങനെ 6:00 വരെ ക്ലാസ് എടുത്തു....
6:00 ആയതും രണ്ടിനോടും പൊക്കോളാൻ പറഞ്ഞു....
സ്വർഗം കിട്ടിയ സന്തോഷത്തിൽ രണ്ടു പേരും മുറിയിലേക്ക് ഓടി പുതച്ചു മൂടി കിടന്നുറങ്ങി.....
അനു നേരെ അവന്ടെ മുറിയിലേക്കും പോയി....
🔹🔹🔹🔹🔹🔹🔹🔹🔹🔹
സമയം 7:00 ആയതും രണ്ടാളേയും കോളേജിൽ പോകാൻ വേണ്ടി കുത്തി പൊക്കി....
"ഹോ അമ്മേ ഇത് എന്ത് കഷ്ട...രാവിലെ ആ കാലൻ കാരണം ഒന്ന് ശരിക്ക് ഉറങ്ങാൻ പോലും പറ്റിയില്ല...എന്നിട്ട് ഒന്നുറങ്ങിയപ്പോ 'അമ്മ വന്നു വിളിക്കുന്നു..."
"മോൾ...തെ സമയം നോക്കി 7:05 ആയി...കോളേജിലൊന്നും പോവണ്ടേ..." 'അമ്മ
മീനു സമയം നോക്കി തലയിൽ കൈ വെച്ചു പെട്ടന്ന് തന്നെ എണീറ്റു ബാത്‌റൂമിലേക്ക് ഓടി...
ഇന്ന് കോളേജിൽ പോകണോ...തലവേദന ആണെന്ന് പറഞ്ഞാലോ...അല്ലേൽ വേണ്ട പോവാം...അല്ലെങ്കിൽ അമ്മയുടെ അടുത്തു നിന്ന് നല്ലത് കിട്ടുo.....അതുമല്ല തലവേദന ഇല്ലെന്നും കണ്ടു പിടിക്കും....
ഇതും ചിന്തിച്ചു മീനു പെട്ടന്ന് തന്നെ ഫ്രഷ് ആവാൻ തുടങ്ങി....
ഫ്രഷ് ആയി വന്നിട്ടും മീനുവിന്ടെ ഉറക്കം വിട്ടിരുന്നില്ല...
ഭക്ഷണമൊക്കെ കഴിച്ചു നേരെ കോളേജിലേക്ക് വിട്ടു....
കോളേജിൽ എത്തിയതും അവർ തങ്ങളുടെ ഗ്യാങിന്റെ അടുത്തേക്ക് പോകാൻ നിന്നതും അക്ഷയ് അവരെ മുന്നിലേക്ക് വന്നു...ഇപ്പോ സ്ഥിരം കോളേജിലേക്ക് വരുമ്പോൾ അക്ഷയ് ആവും കണി....അനഖയെ ഇപ്പോ കുറച്ചായി കാണുന്നില്ല.......
"മീന...പ്ളീസ്...തനിക്ക് ഒന്ന് ഞങ്ങടെ ഗ്യാങിൽ ജോയിൻ ചെയ്തൂടെ..." അക്ഷയ
"അക്ഷയ് ഇത്ര ദിവസവും ഞാൻ പറഞ്ഞ മറുപടി തന്നെയാണ് എനിക്ക് ഇപ്പോഴും തന്നോട് പറയാനുള്ളത്....എനിക്ക് താൽപര്യമില്ല...."
അത്രയും പറഞ്ഞു കൊണ്ട് മീനു ശ്രുതിയെയും വലിച്ചു കൊണ്ട് അവനെ കടന്നു പൊന്ന്....
"ആഹാ ഇന്നും മ്യൂസിക് സാർ വന്നർന്നോ...മീനു നിനക്ക് ഒന്ന് ജോയിൻ ചെയ്തൂടെ...കുറെ ദിവസായില്ലേ പാവം നിന്ടെ പുറകെ കൂടിയിട്ട്..." ആയിഷ
"എടി എനിക്ക് താത്പര്യമില്ലാഞ്ഞിട്ട...." മീനു
"അവൾക്ക് വേണ്ടെങ്കിൽ വേണ്ട...അല്ലേലും എറിയാൻ അറിയുന്നവന്ടെ കയ്യിൽ വടി കൊടുക്കില്ലല്ലോ...."സന്ധ്യ
"അതേയ് ഞങ്ങൾക്ക് നിങ്ങളെ ഒരു സഹായം വേണം..." ശ്രുതി
"എന്ത് സഹായം..." അശ്വിൻ
"അത് ഇനി മുതൽ എന്നും ഞങ്ങൾക്ക് മോർണിംഗ് 4:00 മുതൽ 6:00 വരെ സ്‌പെഷ്യൽ ക്ലാസ....അതൊന്ന് നിറുത്തി കിട്ടാൻ വല്ല വഴിയും...." മീനു
"എന്ത് മോർണിംഗ് 4:00 മുതലോ..."
യാസിർ കണ്ണും തള്ളി ചോദിച്ചു...
"ഹ്മ്മ..." മീനു വിഷമത്തോടെ മൂളി...
"ഏത് മഹപാപിയ ഈ സമയത്തു നിങ്ങൾക്ക് ക്ലാസ് എടുക്കുന്നത്...." ആയിഷ
"വേറാര്... ഇവളെ മുറചെറുക്കാൻ അരവിന്ത് സാർ.... " ശ്രുതി
"What... അരവിന്ത് സാറോ..." സന്ധ്യ
"ഹ്മ്മ...അത് തന്നെ...എങ്ങനെയെങ്കിലും ഇതൊന്ന് നിര്ത്തിക്കാൻ വല്ല വഴിയും പറഞ്ഞു താ..." മീനു
"നി നിന്ടെ അമ്മയോട് ഒന്ന് പറഞ്ഞു നോക്ക്...." ആയിഷ
"അത് നടന്നില്ലെങ്കിലോ..." മീനു
"അത് നോക്ക്...നടന്നില്ലെങ്കിൽ നമുക്ക് ബോഡി ഗാർഡ് മൂവി follow ചെയ്യാം...." ആയിഷ
"അത് നടക്കോ..അതിൽ പ്രേമത്തിൽ ആവുന്നതല്ലേ..." മീനു
"അതേ....നമുക്ക് അരവിന്ത് സാറിനെ പ്രേമത്തിൽ വീഴ്ത്ത...." സന്ധ്യ
"അയ്യേ...അത് നടക്കില്ല....എന്നെ കൊണ്ട് പറ്റില്ല...." മീനു
"എടി പൊട്ടി നിന്ടെ ഒരു രമ്യക്ക് അരവിന്ത് സാറിനെ ഇഷ്ടമാണെന്ന് നി പറഞ്ഞിരുന്നില്ലേ...അവൾ ആ ഇഷ്ടം സാറിനോട് തുറന്ന് പറഞ്ഞിട്ടുമില്ലല്ലോ..." ആയിഷ
"ഇല്ല...." ശ്രുതി
''ഹാ അപ്പോ അവളോട് വിളിക്കാൻ പറഞ്ഞ മതി...പ്രേമത്തിൽ ആവണെൽ അവൾക്ക് അവൾ സ്നേഹിച്ച ചെക്കാനെയും കിട്ടുമല്ലോ...." ആയിഷ
"ഹോ നി തങ്കപ്പനല്ലെടി പൊന്നപ്പന...."
മീനു അവരെ കെട്ടിപിടിച്ചു....
അങ്ങനെ വഴിയൊക്കെ കിട്ടിയ സന്തോഷത്തിൽ ഒക്കെ ക്ലാസ്സിലേക്ക് നടന്നു....
🔹🔹🔹🔹🔹🔹🔹🔹
"നിയെന്താ അനു മീനുവിനൊക്കെ സ്‌പെഷ്യൽ ക്ലാസ് തുടങ്ങിയെക്കുവാണോ...." രജീഷ്
"ആ ഏട്ട തുടങ്ങി...രണ്ടും പഠിക്കാൻ നല്ല ഉഴപ്പ...." അനു
"എന്നാലും ഇത്ര നേരത്തെ ഒക്കെ...." രജീഷ്
"നേരത്തെ ആയാൽ എന്താ കുഴപ്പo...." അനു ഗൗരവത്തിൽ ചോദിച്ചു...
"ഏയ് ഒന്നുമില്ല...."
ഇതും പറഞ്ഞു രജീഷ് മാഷ് പോയി....
🔹🔹🔹🔹🔹🔹🔹🔹🔹🔹
First പീരിയഡ് തന്നെ മീനുവിനൊക്കെ മാഷായിരുന്നു....
അനു ക്ലാസ്സിലേക്ക് വന്നതും എല്ലാവരും നിശബ്ദമായി ഇരുന്നു....ക്ലാസ് എടുക്കാൻ തുടങ്ങിയതും മീനു ഉറക്കം തൂങ്ങാനും തുടങ്ങി....
2...3 പ്രാവിശ്യം അനു ക്ഷമിച്ചെങ്കിലും വീണ്ടും മീനു ഉറക്കം തൂങ്ങുന്നത് കണ്ടു അനു അവളെ വിളിച്ചു........
"മീന....സ്റ്റാൻഡ് up...."
അനുവിന്ടെ അലർച്ച കേട്ടതും മീനുവിന്ടെ ഉറക്കമൊക്കെ എങ്ങോ പോയി...അവൾ ഇരുന്നിടത്തു നിന്ന് പെട്ടന്ന് തന്നെ എഴുന്നേറ്റു.....
അത് വരെ മെല്ലെ ഉറക്കം തൂങ്ങിയിരുന്ന ശ്രുതിടെ ഉറക്കവും പോയി....
"ഇപ്പോ ഞാൻ ഇവിടെ എന്താ എടുത്തത് എന്നു ഒന്ന് പറഞ്ഞേ...."
അനു കൈ കെട്ടി അവളെ മുന്നിൽ വന്നു നിന്നു കൊണ്ട് ചോദിച്ചു....
"ആ...അത്...മാഷേ...."
മീനു നിന്ന് ബ..ബ..ബ...അടിക്കൽ തുടങ്ങി....
"അറിയില്ല...അല്ലെ...ക്ലാസിൽ ഉറക്കം തൂങ്ങാനാണോ നി വരുന്നത്...." അനു
"അത് മാഷേന്നെ ഉറങ്ങാൻ സമ്മതികതത് കൊണ്ടല്ലേ എനിക്ക് ഉറക്കം വന്നേ...."
അവളെ മറുപടി കേട്ടതും അവളെ ഗ്യാങ് അല്ലാത്തവരൊക്കെ ഞെട്ടി കൊണ്ട് മാഷിനേയും അവളെയും മാറി മാറി നോക്കി....
പ്യാവം കുട്ടികൾ തെറ്റിദ്ധരിച്ചെന്നെ😝
"എന്ത്......" കോറസ്
"Silence...." അനു
"ഞാൻ നിന്നെ പഠിക്കാൻ വേണ്ടി അല്ലെടി രാവിലെ വിളിച്ചത്...." അനു
"ഹോ....." വീണ്ടും കോറസ്
"നിങ്ങളോടല്ലേ silence എന്നു പറഞ്ഞേ...."
അനു ബാക്കി സ്റ്റുഡന്റസിനെ നോക്കി കൊണ്ട് പറഞ്ഞു....
"ഹ്മ്മ...ഇനി മോൾ ഈ പീരിയഡ് കഴിയുവോളം നിൽക് കേട്ടോ....എന്ന നിന്ടെ ഉറക്കമൊക്കെ അങ് പോയിക്കോളും..."
ഇതും പറഞ്ഞു അനു വീണ്ടും ക്ലാസ് എടുക്കൽ തുടങ്ങി...
കാലൻ...ഹോ നിന്ന് കാൽ വേദനിക്കുന്നു...ഉറക്കവും വരുന്നുണ്ട്....എന്തൊരു കഷ്ട ഇത്....നോക്കിക്കോ മാഷേ ഞാൻ ബാല പീഡനത്തിന് കേസ് കൊടുക്കും....ഇടുത്തി വീഴും മാഷിന്റെ തലയിൽ ഹും....
മീനു അനുവിനെ നോക്കി കൊണ്ട് നിന്ന് പിറുപിറുത്തു....
അങ്ങനെ ആ പീരിയഡ് കഴിഞ്ഞതും അനു പോയി....
അപ്പോ തന്നെ മീനു ക്ലാസിന്റെ പുറത്തേക്കിറങ്ങി....രജീഷ് മാഷാണ് ഇനി...
അവൾ പോയി രജീഷ് മാഷിനോട് തലവേദന ആണെന്ന് പറഞ്ഞു ലൈബ്രറിയിലേക്ക് പോയി...അവിടെ ഒരു ഒഴിഞ്ഞ മൂലയിലുള്ള ബെഞ്ചിൽ കിടന്നു അസ്സലായി അങ് ഉറങ്ങി....
"ടി മീനു....ഇതിന്ടെ കാറ്റ് പോയോ...."
എന്നു ചോദിച്ചു സന്ധ്യ അവളെ മൂക്കിന്റെ അവിടെ കൈ വെച്ചു....
"കാറ്റൊന്നും പോയിട്ടില്ല....അപ്പോ അവൾ ഉറങ്ങുവാണ്.... എടി പിശാശ്ശേ ഇത് നിന്ടെ വീടല്ല... ലൈബ്രറി ആണ്...എണീക്കടി...."
സന്ധ്യ അവളെ തട്ടി വിളിച്ചു കൊണ്ടിരുന്നു....
മീനു ഒരു കോട്ടു വാ ഇട്ടു കൊണ്ട് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു....
"ആഹാ നിങ്ങളെപ്പോ വന്നു...രജീഷ് മാഷിന്റെ പീരിയഡ് കഴിഞ്ഞോ...." മീനു
"ദേ ഒരൊറ്റന്ന് തന്നാലുണ്ടല്ലോ...രജീഷ് മാഷിന്ടെ പീരിയഡ് പോലും.... അതൊക്കെ എപ്പഴോ കഴിഞ്ഞു...ഇപ്പോ ലഞ്ച് ബ്രേക്ക് ആണ്...." ആയിഷ
"ആണോ...ശോ ഞാൻ ഉറങ്ങി പോയി😁"
മീനു ഇളിച്ചു കൊണ്ട് പറഞ്ഞു....
"എന്നാലും മീനു ഉറങ്ങാനായിരുന്നേൽ നിനക്ക് എന്നെ കൂടെ വിളിച്ചൂടയിരുന്നോ... പ്യാവം ഞാൻ ക്ലാസ്സിൽ ഇരുന്നു ഉറക്കം തൂങ്ങി എനിക്ക് ഇമ്പോസിഷൻ കിട്ടി😪" ശ്രുതി
"അച്ചോടാ...സാരമില്ല...." മീനു
"ഹാ സാരമില്ല...നിയും എന്നെ എഴുതാൻ സഹായിക്കുമല്ലോ...അതാ ഒരാശ്വാസം😁" ശ്രുതി
"അയ്യട മോളെ ഒരു പൂതി... നിന്ടെ രജീഷ് ഏട്ടനോട് അങ് എഴുതി തരാൻ പറഞ്ഞേക്ക് ട്ട...." മീനു
"മതി...മതി വിശന്നിട്ടു പാടില്ല .....നിങ്ങൾ ഭക്ഷണം കഴിക്കാൻ ഉണ്ടെങ്കിൽ പെട്ടന്ന് വാ...." അശ്വിൻ
അങ്ങനെ ഒക്കെ ക്യാന്റീനിൽ പോയി ഫുഡും തട്ടി ഒരു മിട്ടായിയും കഴിച്ചു കൊണ്ട് ക്ലാസ്സിലേക്ക് നടന്നു.....
അപ്പോഴാണ് അവരെ എതിരെ വിവേക് നടന്നു വരുന്നത് ശ്രുതി കണ്ടത്....
"ധോണ്ടടി മീനു നിന്ടെ സ്പർക് നടന്നു വരുന്നു....."
ശ്രുതി ഇത്തിരി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു....
"സ്പാർക്കോ....ആരുടെ...."
ബാക്കി ഉള്ളതൊക്കെ കണ്ണും തള്ളി കൊണ്ട് കോറസ് പാടി....
മീനു അവർക്കൊക്കെ ഒരു വളിച്ച ഇളി പാസാക്കി ശ്രുതിയെ നോക്കി കണ്ണുരുട്ടി.....
*🥀PART 38🥀*
✨✨✨✨✨
"സത്യം പറഞ്ഞോ...മീനു നിനക്ക് വിവേകേട്ടനെ ഇഷ്ടണോ...." സന്ധ്യ
"ഈ....ഇഷ്ടോന്നുമില്ല ജസ്റ്റ് സ്പർക്...😁" മീനു
"എടി മഹപാപി എന്നിട്ട് നിയത് ഞങ്ങളോട് ഇത് വരെ പറഞ്ഞില്ലല്ലോ...." ആയിഷ
"ഈ എന്നോട് പോലും പറഞ്ഞിട്ടില്ല...എന്നിട്ടല്ലേ നിന്നോട്....എന്നും ഇവളെ കൂടെ വരുകയും പോകുകയും താമസിക്കുകയും ഒക്കെ ചെയ്യുന്ന എന്നോട് ഈ കുരിപ്പ് പറഞ്ഞില്ല....ഇന്നലെ ട്രൂത് or dare കളിച്ചോണ്ട് ഈ കാര്യം നമുക്കൊക്കെ അറിയാൻ പറ്റി....അല്ലെങ്കിൽ നമ്മളാരും ഈ കാര്യം അറിയാതെ പോയേനെ..." ശ്രുതി
"എനിക്കിത് അപ്പഴേ തോന്നിയത...വിവേകേട്ടനെ കാണുമ്പോഴുള്ള ഇവളെ എസ്പ്രെഷൻ കണ്ട്...." യാസിർ
"എന്നാലും ഞങ്ങളോട് ഒന്ന് പറയാമായിരുന്നു...." അശ്വിൻ
"ഞാൻ നിങ്ങളോട് പറയാൻ കരുതിയതായിരുന്നു....പിന്നെ സ്പർക് അല്ലെ ഇഷ്ടമൊന്നുമല്ലല്ലോ എന്നു കരുതി...." മീനു
"എന്ത് തന്നെ ആയാലും പറയാമായിരുന്നു..." സന്ധ്യ
അപ്പോഴേക്ക് വിവേക് അവരെ അടുത്തേക്ക് എത്തിയിരുന്നു....
"എന്താ ഒക്കെ കൂടെ ഇവിടെ നിന്ന് കലപില കൂടുന്നെ...." വിവേക്
"ഏയ് അതൊന്നുമല്ല വിവേകേട്ട...ഞങ്ങൾ സ്പർക്കിനെ കുറിച്ചു പറയുവായിരുന്നു..."
ആയിഷ മീനുവിനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു...
മീനു പല്ല് കടിച്ചു പിടിച്ചു നിക്കുന്നുണ്ട്....
വിവേകെട്ടൻ മുന്നിൽ ഉണ്ടായത് ആയിഷാടെ ഫാഗ്യം...അല്ലേൽ കാണാമായിരുന്നു...
"ആഹാ ആർക്കാ ഇപ്പോ ഇവിടെ സ്പാർക്ക് തോന്നിയെ..." വിവേക്
"ആർക്കുമില്ല വിവേകേട്ട...ഞങ്ങൾ ഒരു യമണ്ടൻ പ്രേമകഥയിലെ dq ന്ടെ സ്പാർക്കിനെ കുറിച്ചു വെറുതെ ഓരോന്ന് സംസാരിക്ക അത്രേള്ളൂ...." മീനു
"ആണോ...ഞാൻ കരുതി നിങ്ങളിൽ ആർക്കെങ്കിലും എന്നോട് സ്പർക് തോന്നിയെന്ന്😝"
വിവേക് കളിയോടെ പറഞ്ഞു....
"ഹാ ഏറെ വെയ്ക്കാതെ വിവേകെട്ടൻ അറിയും......" സന്ധ്യ
"എന്ത്...🙄" വിവേക്
"അല്ല സ്പാർക്കിനെ കുറിചെയ്😁" സന്ധ്യ
"ഹ്മ്മ...എന്ന ഒക്കെ...ഞാൻ പോയി..."
ഇതും പറഞ്ഞു വിവേക് അവിടെ നിന്നു പോയി....
മീനു അവരെയൊക്കെ നോക്കി പല്ലിറുമ്പി....
"നിങ്ങളോടൊന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ എനിക്ക് അങ്ങേരെ ഇഷ്ടമാണെന്ന്...ആദ്യമായി കണ്ടപ്പോൾ ഒരു കുഞ്ഞു സ്പാർക്ക് തോന്നി അത്രയേ ഉള്ളു...ഇപ്പോ അങ്ങേര് എങ്ങാനും ഇതെല്ലാം അറിഞ്ഞിരുന്നേൽ എന്താവും അവസ്ഥ...." മീനു
"എന്താവൻ...അങ്ങേര് നിന്നോട് no പറയും😂" ആയിഷ
"പോ പിശാശ്ശേ..."
എന്നു പറഞ്ഞു മീനു അവരെ അടുത്തു നിന്നു മുന്നിലേക്ക് നടന്നു...
പെട്ടന്നാണ് ആരെയോ നെഞ്ചിൽ പോയി അവൾ ഇടിച്ചത്....ആരെണെന്നു നോക്കിയപ്പോൾ മഹി സാർ ആണ്...
"ഹാ സാറായിരുന്നോ..." മീനു
"അതേ ഞാനായിരുന്നു...നിയെന്താ മനുഷ്യന്റെ നെഞ്ചത്തോട്ട് ഇടിച്ചു കയറുന്നെ..."
മഹി സാർ നെഞ്ചിൽ ഉഴിഞ്ഞു കൊണ്ട് ചോദിച്ചു....
"സോറി സാർ... ഞാൻ ശ്രദ്ധിച്ചില്ല...." മീനു
"ഹ്മ്മ...എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്..." മഹി
"എന്ത് കാര്യമാ സാർ..." മീനു
"നി വാ നമുക്ക് ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് പോവാം..." മഹി
മീനു സാറിന്റെ കൂടെ നടന്നു....
എന്ത് കാര്യമാവും സാറിന് പറയാനുണ്ടാവ...വല്ല പടിപ്പിന്ടെയും കാര്യമാവോ...
മീനു ചിന്തിച്ചു നടക്കുമ്പോഴാണ് മഹി സാർ ലൈബ്രറിയിലേക് കയറിയത്...മീനുവും പിന്നാലെ കയറി....
അപ്പോ ലൈബ്രറിയിൽ കുട്ടികൾ കുറവായിരുന്നു......
മഹി സാർ ഒരു ബെഞ്ചിൽ പോയി ഇരുന്നു...മീനു ഇരിക്കണോ വേണ്ടേ എന്ന സംശയത്തിൽ കയ്യും ചുരുട്ടി പിടിച്ചു നിന്നു...
"ഇരിക്കടോ..."
മഹി സാർ പറഞ്ഞതും മീനു ഒന്ന് ചിരിച്ചു കൊടുത്തു കൊണ്ട് ഇരുന്നു....
"മീനു നി ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം...എനിക്ക് തന്നെ...."
മഹി പറയാൻ നിന്നതും പെട്ടന്ന് സന്ധ്യ അവിടേക്ക് വന്നു...
"ഹാ മീനു നി ഇവിടെയായിരുന്നോ... വാ..അശ്വിൻ ഉപ്പിലിട്ട മാങ്ങ വെടിച്ചു കൊടുന്നിട്ടുണ്ട്..." സന്ധ്യ
അത് കേട്ടതും മീനുവിന്ടെ വായിൽ വെള്ളമൂറി..... അവൾ ഒന്നും നോക്കാതെ പുറത്തേക്ക് ഓടി....മഹി അവളെ പോക്ക് നോക്കി അങ്ങനെ ഇരുന്നു....
മീനു അശ്വിന്റെ അടുത്തേക്ക് ഓടിയപ്പോൾ അവിടെ ബാക്കി ഉള്ളവരും ഉണ്ടായിരുന്നു....അവരൊക്കെ നല്ല മാങ്ങ തീറ്റയില....
മീനുവും അവരെ കൂടെ തട്ടി പറിച്ചു കൊണ്ട് മാങ്ങ കയിച്ചു....
അതൊക്കെ കഴിഞ്ഞു ക്ലാസിൽ പോയി അവിടിരുന്നയിരുന്നു ബാക്കി സംസാരം....
കോളേജ് വിട്ടതും മീനു ലോലിപോപ് വാങ്ങിക്കാൻ പോയി....
അതും വാങ്ങിച്ചു തിരിച്ചു ശ്രുതിയുടെ അടുത്തു വന്നു നിന്നു മാഷുമ്മാരെ വൈറ്റ് ചെയ്തു....
"ഇപ്പോ കുറച്ചു ദിവസായി നിന്ടെ അനഖയെ കാണാറില്ലല്ലോ... " ശ്രുതി
"ഹാ ശെരിയ ഞാനും അവളെ കുറിച്ചു ആലോചിച്ചേ ഉള്ളു...എവിടെയാണാവോ....അവളെ കാണാൻ ഒരാഗ്രഹം..." മീനു
"ഹ്മ്മ...നിന്ടെ അടുത്തു അവളെ നമ്പർ ഒന്നുമില്ലേ....." ശ്രുതി
"ഇല്ലടി ..ഇനി കാണുമ്പോ വാങ്ങിച്ചു വെക്കണം..." മീനു
അപ്പോഴാണ് അനുവും രജീഷും വന്നത്....
അവർ വേഗം കാറിൽ കയറി തറവാട്ടിലേക്ക് വിട്ടു.....
തറവാട്ടിൽ എത്തിയതും മീനു ഓടി മുറിയിലേക്ക് പോയി ഫ്രഷായി ശ്രുതിനേയും കൂട്ടി കൊണ്ട് അവളെ അമ്മയുടെ അടുത്തേക്ക് ചെന്നു...
"ഹ്മ്മ...എന്താ രണ്ടാളും കൂടെ...." 'അമ്മ
"അത് അമ്മേ...മാഷിനോട് ഒന്ന് രാവിലെ ക്ലാസ് എടുക്കല്ലേ എന്നു പറ... പ്ളീസ്...ഉറക്കം ശരിയാവുന്നില്ല..." മീനു
"നടക്കില്ല മോളെ...നിങ്ങൾ രണ്ടു പേരും നല്ല ഉഴപ്പാണെന്ന പറഞ്ഞേ...." 'അമ്മ
"ഇനി നങ്ങൾ ഉഴപ്പില്ല ആന്റി...അനുവിനോട് ഒന്ന്. പറ...." ശ്രുതി
"ഞാൻ പറയില്ല....നിങ്ങൾ വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ പറ...." 'അമ്മ
"വേറെ എന്ത്...ഒന്നുല്ല..."
എന്നു പറഞ്ഞു മീനു ചവിട്ടി തുള്ളി ശ്രുതിനേയും കൊണ്ട് രമ്യടെ അടുത്തേക്ക് വന്നു...
"ഹാ വന്നോ...ഞാൻ നിങ്ങടെ അടുത്തേക്ക് വരാൻ നിക്കുവായിരുന്നു...."
അവരെ കണ്ട രമ്യ പറഞ്ഞു....
"രമ്യ നങ്ങൾക് നിന്ടെ ഒരു ഹെല്പ് വേണം..." ശ്രുതി
"എന്ത് ഹെല്പ്...." രമ്യ
"കാര്യം സിംപിൾ നങ്ങൾക് ഇപ്പൊ രാവിലെ 4:00 ക്ക് മാഷ് ക്ലാസ് എടുക്കുവാ....അപ്പോ നി ആ സമയത്തു മാഷിന് വിളിക്കണം...നമ്മുടെ മറ്റേ ബോഡി gaurd മൂവി ലെ പോലെ...." മീനു
"4:00 ക്കോ എന്നെ കൊണ്ട് ഒന്നും വയ്യ ആ സമയത്തു എഴുന്നേൽക്കാൻ..." രമ്യാ
"എന്ന ഞാൻ തന്നെ വിളിക...ലാസ്റ്റ് ആ മൂവി ലെ പോലെ മാഷ് എനിക്ക് വളയും...നി വഴിയാധാരമാവും...." മീനു
"അയ്യോ...അത് വേണ്ട ഞാൻ തന്നെ വിളിക്ക...." രമ്യ
"ഹാ അങ്ങനെ വഴിക്ക് വാ..." ശ്രുതി
"അല്ല എന്ടെ നമ്പർ കണ്ട അനുവേട്ടന് മനസ്സിലാവില്ലേ...." രമ്യ
"അതിനാണ് ഇത്...."
മീനു ഒരു sim കാർഡ് അവരെ നേരെ നീട്ടി കൊണ്ട് പറഞ്ഞു...
"ഇത് ആരെ സിം കാർഡ...." ശ്രുതി
"എന്ടെ...പക്ഷെ ഇതിന്റെ നമ്പർ ആർക്കും അറിയില്ല...ഇങ്ങനൊരു സിം കാർഡ് ഉള്ളത് പോലും അറിയില്ല...." മീനു
"ആഹാ...എന്ന ഇത് ഇടാം...." ശ്രുതി
"സെറ്റ്...." രമ്യ
"ഹാ പിന്നെ ഇനി രാവിലെ എഴുന്നേൽക്കാൻ മറക്കല്ലേ...മറന്ന കൊല്ലും ഞാൻ..." മീനു
"ഇല്ലടി...." രമ്യ
അങ്ങനെ അതൊക്കെ സെറ്റ് ആക്കി മൂന്നും ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു....
🔹🔹🔹🔹🔹🔹🔹🔹🔹🔹
"ഏട്ട രജി മോനോട് പറയണ്ടേ വിവാഹത്തിന്റെ കാര്യം...."
മാളു തന്ടെ ഭർത്താവിന്റെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു...
"ഹ്മ്മ പറയണം...." ചന്ദ്രൻ
"മോൻക്ക് എന്തെങ്കിലും എതിർപ്പ് ഉണ്ടാവോ..." മാളു
"ഏയ്...അതുണ്ടാവില്ല നമ്മുടെ മോൻ അല്ലെ ഞാൻ പറഞ്ഞ അവൻ അനുസരിക്കും...രജി മോന്റെ കഴിഞ്ഞു വേണം അനുവിന്ടെ നോക്കാൻ...." ചന്ദ്രൻ
"ഹാ അനുവിന് നമ്മുടെ രമ്യയെ നോക്കിയാലോ...." മാളു
"രമ്യനെ അവൻക്ക് ഇഷ്ടമാണെൽ അത് നോക്കാം..." ചന്ദ്രൻ
"ഹാ...എന്ടെ രണ്ടു മരുമക്കളും വീട്ടിലേക്ക് വരുന്നത് കാതിരിക്കുവാ ഞാൻ...നിങ്ങളൊക്കെ പോയ ഞാൻ ഒറ്റയ്ക്കവില്ലേ വീട്ടിൽ...ഇനി ഇവരെ കല്യാണം കഴിഞ്ഞ പിന്നെ എനിക്ക് കൂട്ടിന് ഒരാളവും..." മാളു
"ഹാ മീനു മോളല്ലേ...നല്ല കുസൃതി കുടുക്കയ...നിനക്ക് സമയം പോവാൻ അത് തന്നെ ധാരാളം..."
ചന്ദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു....
"ശരിയാ...കുറുമ്പിയ അവൾ...പക്ഷെ അതിലേറെ സ്നേഹവുമാണ് അവൾക്ക് എല്ലാവരോടും...ഉള്ളിൽ കളങ്കമില്ലാത്ത സ്നേഹം...അവളെ പോലെ ഒന്നിനെ മരുമകളായി കിട്ടാൻ പോവുന്ന ഞാൻ ഭാഗ്യവതിയാണല്ലേ ഏട്ട......" മാളു
"ഹ്മ്മ...നമ്മളെ പോലെ ഒരു അമ്മായി അച്ഛനെയും അമ്മയെയും കിട്ടുന്ന അവളും ഭാഗ്യവതിയ😁'"
"ഹാ എന്നെ പോലെ ഒരു അമ്മയെ കിട്ടുന്നതിൽ...." മാളു
"അയ്യട എന്നെ പോലെ ഒരു അച്ഛനെ കിട്ടുന്നതില....." ചന്ദ്രൻ
"അല്ല...." മാളു
"നമ്മൾ ഒന്നല്ലേ...അപ്പോ നമ്മളെ കിട്ടുന്നതിൽ അല്ലെ...." ചന്ദ്രൻ
"ഹാ അതേ...."
അവർ തന്ടെ ഭർത്താവിന്റെ നെഞ്ചിലേക്ക് ചാരി ഇരുന്നു....
"ഹെലോ ഓൾഡീസ് എന്ത് റൊമാൻസ ഇവിടെ...മക്കളെ കെട്ടിക്കാരയി എന്നിട് രണ്ടും റോമൻസിച്ചു കൊണ്ടിരിക്കുവാ...."
എന്നു പറഞ്ഞു മീനു ചന്ദ്രൻടെയും മാളുവിന്ടെയും മുറിയിലേക്ക് കയറി അവരെ നടുവിൽ കയറി ഇരുന്നു..
"ഹാ നൂർ ആയുസ്സ കാന്തരിക്ക്... ഇപ്പോ നിന്നെ കുറിച്ചു പറഞ്ഞേ ഉള്ളു..." ചന്ദ്രൻ
"ആണോ...എന്ടെ കുറ്റം വല്ലോം ആണോ..." മീനു
"അതെല്ലൊ...നിന്ടെ കുറ്റം തന്നെയാ..." ചന്ദ്രൻ
"അമ്പട കിളവ...ഈ വയസ്സാം കാലത്ത് എന്നെ പോലുള്ള സുന്ദരികളെ കുറ്റം പറയാൻ പറ്റോ.... " മീനു..
"അയ്യോട ഏതപ്പോ ആ സുന്ദരി...."
എന്നു ചോദിച്ചു രജീഷ് മാഷും വന്നു...രജീഷ് നേരെ മാളുവിന്ടെയും ചന്ദ്രൻടെയും നടുക്കിരിക്കുന്ന മീനുവിന്ടെ അടുത്തു പോയി ഇരുന്നു...
"സുന്ദരി ഈ ഞാൻ അല്ലാതെ ആരാ..." മീനു
"നിയോ സുന്ദരിയോ...അപ്പോ പിന്നെ ശെരിക്കുള്ള സുന്ദരികളെ എന്ത് വിളിക്കും..." രജീഷ്
"ഞാൻ സുന്ദരി തന്ന...അല്ലെ മാളു അമ്മേ .." മീനു
"അതെല്ലൊ എന്ടെ മോൾ സുന്ദരിയ...."
മാളു മീനുവിന്ടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.....
മീനുവുo രജീഷും പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ട് തല്ല് കൂടി കൊണ്ടിരുന്നു...
അവരെ കുസൃതികൾ കണ്ടു ചന്ദ്രൻ മാളുവിന് കണ്ണ് കൊണ്ട് കാണിച്ചു കൊടുത്തു...ഇരുവരും അവരെ നോക്കി മനസ്സറിഞ്ഞു പുഞ്ചിരിച്ചു....
തല്ല് കൂടി തല്ല് കൂടി രണ്ടു അവിടുന്നു എഴുന്നേറ്റു പോയതും ചന്ദ്രൻ പറഞ്ഞു...
"നമ്മൾ നമ്മുടെ മോന് അവനു ഇഷ്ടപ്പെട്ടത് തന്നെയാണല്ലേ സെലക്ട് ചെയ്തത്..."
"ഹ്മ്മ...രണ്ടു പേരും നല്ല ചേർച്ചയ....എത്രയും പെട്ടന്ന് അവരെ കല്യാണം നടത്തണം...മീനു കൂടെ നമ്മുടെ വീട്ടിലേക്ക് വന്ന ആ വീടൊന്ന് ഉണരും...." മാളു
"ഹാ അവരോട് നമുക്ക് ഈ കാര്യം പറയണം...രണ്ടുപേരും എതിർക്കില്ലെന്നു ഉറപ്പാ...." ചന്ദ്രൻ
"ഹ്മ്മ...ഒക്കെ നമ്മുടെ ആഗ്രഹം പോലെ നടന്നാൽ മതിയായിരുന്നു...."
ഇരുവരും മനസിൽ ഇത് പ്രാർത്ഥിച്ചു കൊണ്ട് പരസ്പരം ചാരി ഇരുന്നു....
*🥀PART 39🥀*
✨✨✨✨✨✨
"അല്ല അനു നിയെന്താ പുറത്തേക്ക് ഇറങ്ങാതെ മുറിയിൽ തന്നെ ഇരിക്കുന്നെ...."
ശ്യാം അനുവിന്ടെ മുറിയിലേക്ക് വന്നു കൊണ്ട് ചോദിച്ചു...
"ഏയ്...ഒന്നുമില്ലെടാ...എന്തോ ഒരു തലവേദന പോലെ അതാ...." അനു
"ആണോ...എന്നിട്ടിപ്പൊ കുറവുണ്ടോ..." ശ്യാം
"ഹാ കുഴപ്പമില്ല...."
അപ്പോഴാണ് രജീഷ് മാഷ് അങ്ങോട്ട് ഓടി വന്നത്....
"അതേയ് ആ മീനു വന്ന ഞാൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞു കൊടുക്കല്ലേ...."
എന്നു പറഞ്ഞു കട്ടിലിന്റെ ചുവട്ടിൽ പോയി ഒളിച്ചു....
"ഇവനിത് എന്ത് പറ്റി...." ശ്യാം
"ഏട്ടന് പ്രാന്തായി😂" അനു
"പരട്ട അനിയ ഞാൻ ഇവിടെ നിന്ന് വന്നിട്ട് അതിനുള്ള ഉത്തരം താരം...."
രജീഷ് കട്ടിലിന്റെ ചുവട്ടിൽ നിന്ന് വിളിച്ചു പറഞ്ഞു....
അപ്പോഴാണ് മീനു അവിടേക്ക് വന്നത്....
"മാഷേ ഇവിടേക്കെങ്ങാനും രജീഷേട്ടൻ വന്നോ...." മീനു
"ഏയ് ഇവിടുക്ക് വന്നിട്ടില്ല...." അനു
"എനിക്ക് മാഷിനെ വിശ്വാസം പോര...ഞാനൊന്ന് സർച്ചി നോക്കട്ടെ...."
"ഈ പണ്ടാര കാലത്തിക്ക് ഒന്ന് അനു പറഞ്ഞത് വിശ്വസിച്ച പോരെ...അവളെയൊരു സർച്ചൽ...."
രജീഷ് മാഷ് കട്ടിലിനടിയിൽ കിടന്നു പിറുപിറുത്തു...
മീനു കട്ടിലിന്റെ അവിടേക്ക് നടന്നതും കട്ടിലിന്റെ അടിയിലുള്ള രജീഷിന്റെ കാലിൽ തട്ടി തടഞ്ഞു വീഴാൻ പോയതും അനു അവളെ അരയിലൂടെ പിടിച്ചു നിറുത്തി....
ഇപ്പോ മീനു നിലത്തേക്കും നോക്കി അങ്ങനെ നിക്കുവാ....അനു അവളെ വയറിൽ ചുറ്റി പിടിച്ചിട്ടുണ്ട്....
"ഹോ എന്റെ അനു പെട്ടന്ന് കുറച്ചു റൊമാൻസ് എടുത്തു അതിനെ പറഞ്ഞു വിടട...."
രജീഷ് മാഷ് വീണ്ടും പിറുപിറുത്തു....
അനു മീനുവിന്ടെ വയറിൽ പിടിച്ചു വലിച്ചു അവളെ നേരെ നിറുത്തി....
"Tnx മാഷേ മാഷ് പിടിച്ചില്ലയിരുന്നെങ്കിൽ എന്നെയിപ്പോ നിലതെന്ന് വടിച്ചു എടുക്കേണ്ടി വന്നേനെ...." മീനു
അനു അതിന് അവൾക്കൊന്നു ചിരിച്ചു കൊടുത്തു.....
ശ്യാം ഇതൊക്കെ കണ്ടു വായയും പൊളിച്ചു നിക്കുവാണ്....
"വാ അടക് ശ്യാമേട്ട...വല്ല ഈച്ചയും കയറും...." മീനു
ശ്യാം പെട്ടന്ന് തന്നെ വയടച്ചു....
മീനു രണ്ടു പേർക്കും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു കൊണ്ട് മുറിയിൽ നിന്നിറങ്ങി...
"ഹാവൂ പോയി...."
രജീഷ് സമാധാനത്തോടെ ഒന്ന് നിശ്വസിച്ചു....
അപ്പോഴാണ് മീനുവിന് എന്തോ മറന്നതായി തോന്നിയത്....അവൾ പെട്ടന്ന് തന്നെ മുറിയിലേക്ക് തിരിച്ചു കയറി...
അവളെ വരവ് കണ്ട രജീഷ് മാഷ്ന് ഇത് തന്നെ പിടിക്കാനുള്ളതാണെന്നു മനസിലായി....
മീനു ഓടി വന്നു കട്ടിലിന്റെ അടിയിൽ നിന്ന് രജീഷിന്റെ കാൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്കിട്ട്....
"ആഹാ ആരിത് മീനുവോ...ഞാനെന്റെ വച്ച് തിരയുവായിരുന്നെ...." രജീഷ്
"ആണോ അപ്പോ കയ്യിൽ ഉള്ളതിന്ടെ പേര് ഫോണ് എന്നാവും ല്ലേ..."
മീനു കയ്യും കെട്ടി കൊണ്ട് രജീഷ് മാഷിന്റെ കയ്യിലെ വാച്ച് കണ്ടു കൊണ്ട് ചോദിച്ചു...
"അയ്യോ ഇതിവിടെ ഉണ്ടായിരുന്നോ...ഞാൻ അറിഞ്ഞില്ലന്നെ..." രജീഷ്
"അത് ഞാൻ അറിയിപ്പിച്ചു തരാം..."
എന്നു പറഞ്ഞു മീനു രജീഷ് മാഷിനെ തല്ലൽ ആയിരുന്നു...അവളെ തല്ല് കണ്ടു അനുവും ശ്യാമും ഞെട്ടി....
"എടാ തെണ്ടികളെ നോക്കി നിക്കാതെ എന്നെ ഇതിന്ടെ അടുത്തു നിന്ന് ഒന്ന് രക്ഷിക്കേടാ...."
രജീഷ് മാഷ് തല്ല് കൊള്ളുന്നതിനിടക്കു വിളിച്ചു പറഞ്ഞു....
അനുവും ശ്യാമും പോയി മീനുവിനെ പിടിച്ചു വച്ചു....
"ഇനി മേലാൽ എന്നെ ഒച്ചയുണ്ടാക്കി പേടിപ്പിച്ചാൽ അപ്പോ ബാക്കി....എന്ടെ ഫോൺ എങ്ങാൻ പൊട്ടിയിരുന്നേൽ ഇപ്പോ ഏട്ടന്ടെ ശവമടക്ക് ഞാൻ നടത്തിയേനെ...ഹും..."
എന്നും പറഞ്ഞു മീനു മുറിക്ക് പുറത്തേക്ക് പോയി......
"എന്താ ഏട്ട അവൾ വിളിച്ചു പറഞ്ഞേ...." അനു
രജീഷ് മാഷ് അപ്പോ നേരത്തെ ഉണ്ടായ സംഭവങ്ങൾ ഓർത്തു...
🔹🔹🔹🔹🔹🔹🔹🔹🔹
മീനു ഹാളിൽ ഇരുന്നു വെറുതെ ഫോണിൽ തോണ്ടി കൊണ്ടിരിക്കുമ്പോഴാണ് രജീഷ് മാഷ് ആ വഴി വന്നത്....
അവളെ ഒന്ന് പേടിപ്പിക്കാം എന്നു കരുതി പമ്മി പമ്മി അവളെ പിന്നിലൂടെ പോയി...
*ട്ടോ*
രജീഷ് മാഷ് ശബ്ദം ഉണ്ടാക്കിയതും മീനു ഞെട്ടി... ഞെട്ടലിൽ അവളെ ഫോൺ നിലത്തേക്ക് വീണു...ഭാഗ്യത്തിന് പോട്ടൊന്നും ചെയ്തില്ല....
ഫോൺ നിലത്തേക്ക് വീണ ദേഷ്യത്തിൽ മീനു കലിപ്പിൽ രജീഷ് മാഷിന് നേരെ തിരിഞ്ഞു....
അവളെ നോട്ടം കണ്ടപ്പോൾ തന്നെ രജീഷിനു കാര്യം പന്തി അല്ല എന്ന് മനസ്സിലായി അവിടെ നിന്ന് ഓടി...അതിന്ടെ ബാക്കി പുകിലാണ് ഇപ്പോ കണ്ടത്.....
🔹🔹🔹🔹🔹🔹🔹🔹🔹🔹
രജീഷ് മാഷ് പറഞ്ഞു നിറുത്തിയതും അനുവും ശ്യാമും മുഖത്തോട് മുഖം നോക്കി....പിന്നെ ഒരു ചിരിയായിരുന്നു...
"ഏട്ടന് അങ്ങനെ തന്നെ വേണം...വെറുതെ അവളെ കയ്യിൽ നിന്ന് ചോദിച്ചു വാങ്ങിയതല്ലേ..." അനു
"പോടാ...."
രജീഷ് മുടന്തി മുടന്തി ഒരു കൈ അരക്കും കൊടുത്തു കൊണ്ട് അവിടെ നിന്നു പോയി....രജീഷിന്റെ പോക്ക് കണ്ടു അനുവും ശ്യാമും നല്ല ചിരിയായിരുന്നു....
🔹🔹🔹🔹🔹🔹🔹🔹🔹
"മീനു.....മീനു....."
രാവിലെ തന്നെ അനു വന്നു ഡോറിൽ കൊട്ടൽ തുടങ്ങി...മീനു പിറുപിറുത്തു കൊണ്ട് ഇപ്പോ വരാം എന്ന് പറഞ്ഞു ബാത്‌റൂമിൽ കയറി പെട്ടന്ന് തന്നെ മുഖം കഴുകി വന്നു....
എന്നിട്ട് ബുക്കും എടുത്തു ഡോർ തുറന്നു നേരെ രമ്യടെ മുറിയിലേക്ക് പോയി...
രമ്യ നല്ല സുഖമായി ഉറങ്ങുവായിരുന്നു....
കണ്ടില്ലേ പിശാശ് ഉറങ്ങുന്നത്...ഇന്നലെ പറഞ്ഞ പ്ലാൻ ഒക്കെ ഇവൾ ഫ്ലോപ്പ് ആക്കോ...ഇവളെ ഇന്ന് ഞാൻ...
മീനു രമ്യയെ ചവിട്ടി താഴെ ഇട്ടു....
"അയ്യോ...."
രമ്യ അലറി...
മീനു ഓടി രമ്യടെ വായ പൊത്തി....
"എടി അലറല്ലേ...ഇന്നലത്തെ പ്ലാൻ വർക് ഔട്ട് ആക്കാനുള്ള സമയമായി...നി വേഗം സിം മാറ്റി ഇട്... ..ഞാൻ ഓഫീസ് റൂമിലേക്ക് പോട്ടെ...അല്ലേൽ ആ കാലൻ മാഷ് ഇപ്പോ ഇങ്ങോട്ട് കയറി വരും...."
മീനു ഇതു പറഞ്ഞു പെട്ടന്ന് തന്നെ അവിടെ നിന്ന് പോയി....
രമ്യ വേഗം ഫോണിലെ സിം മാറ്റി ഇട്ടു തന്ടെ ഫോണിൽ നിന്ന് അനുവിന്ടെ നമ്പർ എടുത്തു....
ദൈവമേ പണി പാളല്ലേ...
എന്നു പ്രാർത്ഥിച്ചു അനുവിന് കാൾ ചെയ്തു...
സൗണ്ട് മാറ്റാൻ രമ്യ മറന്നില്ലയിരുന്നു...
മീനു ഓഫീസ് റൂമിൽ എത്തിയപ്പോൾ ശ്രുതി അവിടെ ഉണ്ടായിരുന്നു...
മീനുവിനെ കൂടെ കണ്ടതും അനു ക്ലാസ് എടുക്കൽ തുടങ്ങി....
പെട്ടന്നാണ് അനുവിന്ടെ ഫോൺ റിങ് ചെയ്തത്.... അനു ഫോൺ എടുത്തപ്പോൾ unknown നമ്പർ ആണ്....
മീനു സന്തോഷത്തോടെ അനുവിനെ നോക്കി....വർക് ഔട്ട് ആയാൽ മതിയായിരുന്നു........
ഈ സമയത്തു ഇതാര...
അനു മനസിൽ കരുതി കൊണ്ട് കാൾ അറ്റൻഡ് ചെയ്തു...
"ഹാലോ....📞" അനു
"📞ഹെലോ...."
രമ്യ സോഫ്റ്റ് ആയി സൗണ്ട് മാറ്റി വിളിച്ചു....
"📞ആരാ..."
അനു ഗൗരവത്തോടെ ചോദിച്ചു....
"📞 അരവിന്ത് സാർ അല്ലെ...." രമ്യ
"📞അതേ ഇതാര...." അനു
"📞 ഞാൻ സാറിന്റെ ഒരരാതിക ആണ്...." രമ്യ
"📞ആരാതികയോ...ഞാൻ അതിൻ ആക്ടർ ഒന്നുമല്ല...സദാ ഒരു സാർ ആണ്..." അനു
"📞അതുകൊണ്ടാണ് ഞാൻ സാറിന്റെ ആരാധിക ആയത്...." രമ്യാ
"📞തനിക്ക് എവിടുന്ന എന്ടെ നമ്പർ..." അനു
"📞അതൊക്കെ എനിക്ക് കിട്ടി...." രമ്യ
"📞തനെന്തിനാ ഈ സമയത്തു വിളിച്ചിരിക്കുന്നെ...." അനു
"📞ഞാൻ കുറച്ചു സമയം സാറിനോട് സംസാരിക്കാൻ വേണ്ടി..." രമ്യ
"📞ഞാനിപ്പോ ബിസി ആണ്..." അനു
"📞അയ്യോ സാർ കട്ട് ചെയ്യല്ലേ...കുറച്ചു സമയം നമുക്ക് സംസാരിക്കാം..."
രമ്യ വീണ്ടും സോഫ്റ്റ് ആയി കുറച്ചു പഞ്ചാര കൂടി ആഡ് ചെയ്തു കൊണ്ട് പറഞ്ഞു....【ചേച്ചി വേറെ മൂടില😝】
"📞എനിക്ക് താൽപര്യമില്ല...."
എന്നു പറഞ്ഞു അനു കാൾ കട്ട് ചെയ്തു....
അയ്യോ അനുവേട്ടൻ കട്ട് ചെയ്തല്ലോ...ഇനി എന്ത് ചെയ്യും...ഹാ ഒന്ന് കൂടെ വിളിച്ചു നോക്കാം....
രമ്യ സ്വയം പറഞ്ഞു കൊണ്ട് അനുവിന് വീണ്ടും വിളിച്ചു....
"📲📲📞"
തിരിച്ചു ചെന്നു ക്ലാസ് എടുക്കാൻ നിന്നപ്പോൾ വീണ്ടും ഫോൺ അടിച്ചു...
അനു ഇത്തിരി ദേഷ്യത്തോടെ ഫോൺ എടുത്തു....
"📞ഹെലോ....." രമ്യ
"📞തന്നോട് ഞാൻ പറഞ്ഞതല്ലേ എനിക്കിപ്പോ സംസാരിക്കാൻ താൽപര്യമില്ല എന്ന്... ശല്യം...."
അനു ഫോൺ കട്ട് ചെയ്തു....
രമ്യ വീണ്ടും വിളിച്ചു....
"📞സാർ...."
രമ്യ വീണ്ടും സോഫ്റ്റ് ആയി വിളിച്ചു....
"📞ഞാൻ താൻ ഉദ്ദേശിക്കുന്ന ആളല്ല....ഓരോ സാധനങ്ങൾ...."
അനു സഹി കേട്ടു ഫോൺ സ്വിച്ച് ഓഫ് ചെയ്തു.....
"ആരാ മാഷേ ഫോണിൽ ലോവർ ആണോ...."
ക്ലാസ് എടുക്കാൻ തുടങ്ങിയ അനുവിനോട് മീനു ചോദിച്ചു...
"അതേ ലോവർ തന്നെയാ... മര്യാദക് പഠിപ്പിക്കുന്നത് നോക്ക്...അവൾ ലോവേറെ അന്വേഷിക്കുന്നു...."
അനു ഇതും പറഞ്ഞു ക്ലാസ് എടുപ്പ് തുടർന്ന്...
മീനു ശശി ആയി ബുക്കിലേക്ക് നോക്കി...
🔹🔹🔹🔹🔹🔹🔹🔹🔹🔹
"ശേ ഈ അനുവേട്ടൻ ഫോൺ ഓഫ് ചെയ്യുവാണെല്ലോ....ഒന്നൂടെ ട്രൈ ചെയ്യാം...." രമ്യ
"താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്...."
ശെടാ സ്വിച്ച് ഓഫ് ചെയ്തു....ഇനി ഒരുവഴിയുമില്ല.....
ഹാ ഇനി നാളെ നോക്കാം...ഞാൻ ഉറങ്ങട്ടെ....ഇതും പറഞ്ഞു രമ്യ കിടന്നുറങ്ങി.....
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ക്ലാസ് കഴിഞ്ഞു മീനുവും ശ്രുതിയും മുറിയിലേക്ക് വിട്ടു....
"ശോ ഒന്നും നടന്നില്ല....ഇനി നാളെ കൂടെ ആ രമ്യ നെ കൊണ്ട് ഒന്ന് വിളിപ്പിച്ചു നോക്കാം..."
മീനു ചാടി ബെഡിൽ കയറി കിടന്നു ഉറക്കം തുടങ്ങി....
അമ്മയുടെ വിളി കേട്ടു കൊണ്ടാണ് അവൾ പിന്നെ ഉണർന്നത്....പെട്ടന്ന് തന്നെ ഫ്രഷ് ആയി കൊണ്ട് രമ്യടെ മുറിയിലേക്ക് വച്ചു പിടിച്ചു....
രമ്യ അവിടെ നല്ല ഉറക്കമായിരുന്നു....
"ആഹാ എനിക്ക് കിട്ടാത്ത ഉറക്കം നിനക്കും വേണ്ടെടി...."
എന്നു പറഞ്ഞു കൊണ്ട് മീനു മെല്ലെ ബാത്‌റൂമിൽ പോയി ഒരു കപ്പ് വെള്ളാമെടുത്തു കൊണ്ട് വന്നു രമ്യടെ മുഖത്തേക്ക് ഒഴിച്ചു....
"അയ്യോ...പ്രളയം...."
രമ്യ ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റു....മീനു അവൾക്ക് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു....
"നിയായിരുന്നോ പിശാശ്ശേ...."
എന്നു അലറി കൊണ്ട് രമ്യ മീനുവിന്ടെ അടുത്തേക്ക് ഓടിയതും മീനു മുറിക്ക് പുറത്തേക്കിറങ്ങി ഓടി....അവളെ പിന്നാലെ രമ്യയും....
അപ്പോഴാണ് ശ്യാം തന്ടെ മുറിയിൽ നിന്നിറങ്ങുന്നത് ഓടി വന്ന രമ്യ ശ്യാമിനെയും കൊണ്ട് നിലത്തേക്ക് വീണു....
ശ്യാമിന്റെ മേലെ ആയിരുന്നു രമ്യ....ശ്യാം അവളെ കണ്ണിലേക്ക് തന്നെ നോക്കി കിടന്നു......അറിയാതെ ആ നോട്ടത്തിൽ രമ്യയും ലയിച്ചു പോയി....അതും കണ്ടു കൊണ്ടാണ് രജീഷ് മാഷ് വന്നത്....
"അഹിം....അഹിം.... അഹിം..."
രജീഷ് മാഷ് ആക്കി ചുമച്ചതും രമ്യയും ശ്യാമും ഒരുപോലെ ഞെട്ടി.... രമ്യ പെട്ടന്ന് തന്നെ ശ്യാമിന്റെ ദേഹത്തു നിന്ന് എഴുന്നേറ്റു....വേഗം അവളെ മുറിയിലേക്ക് പോയി...
ശ്യാം അവൾ പോകുന്നതും നോക്കി നിൽക്കുമ്പോഴാണ് രജീഷ് മാഷ് അവന്ടെ മുന്നിലേക്ക് കയറി നിന്നത്....ശ്യാം രജീഷിന് ഒരു വളിച്ച ഇളി പാസാക്കി....
"ഹ്മ്മ...ഹ്മ്മ..."
രജീഷ് ശ്യാമിനെ ഒന്നാക്കി മൂളി കൊണ്ട് പോയി....
ശ്യാം സ്വയം ഒന്ന് ചിരിച്ചു കൊണ്ട് അവിടെ നിന്ന് താഴേക്ക് പോയി....
*🥀PART 40🥀*
✨✨✨✨✨✨
"അതേയ് ഇവിടെ ആരെ കല്യാണമാണെന്നു ഇനിയെങ്കിലും ഞങ്ങളോട് പറഞ്ഞൂടെ..."
മീനു ഭക്ഷണം കയിക്കുന്നതിനിടക്കു ചോദിച്ചു....
അത് കേട്ട് ചന്ദ്രൻ മാളുവിനെയും മീനുവിന്ടെ അമ്മയെയും നോക്കി ഒന്ന് ചിരിച്ചു....
"എന്താ ആരും മിണ്ടാതെ...പറ...." രജീഷ്
"ഇന്ന് രാത്രി പറയാം ആരെ കല്യാണമാണെന്നു...." ചന്ദ്രൻ
"അതെന്താ രാത്രി പറയുന്നേ...ഇപ്പോ പറഞ്ഞ പോരെ...." മീനു
"മോൾ രാത്രി വരെ ഒന്ന് ക്ഷമിക്...." മീനുവിന്ടെ 'അമ്മ
"ഹ്മ്മ...ക്ഷമിക്കാം... രാത്രി പറഞ്ഞ മതി...." മീനു
ഭക്ഷണമൊക്കെ കഴിക്കൽ കഴിഞ്ഞു എല്ലാവരും എഴുന്നേറ്റു....മീനുവും ശ്രുതിയും അനുവിന്ടെ യൊക്കെ കൂടെ കോളേജിലേക്കും വിട്ടു....
കോളേജിൽ എത്തിയ മീനു പെട്ടന്ന് തന്നെ അവരെ ഗ്യാങിന്റെ അടുത്തേക്ക് ശ്രുതിനേയും വലിച്ചു കൊണ്ട് ചെന്നു....അവരൊക്കെ ശ്രുതിനേയും മീനുവിനെയും വൈറ്റ് ചെയ്തു നില്കുവായിരുന്നു.....
അത് വേറൊന്നിനുമല്ല അവരെ ഐഡിയ വർക് ഔട്ട് ആയോ ഇല്ലയോ എന്നറിയാന....
"ഹാ വന്നോ...നിങ്ങളെ കാത്തു നില്കുവായിരുന്നു...." യാസിർ
"എടി എന്തായി ഐഡിയ വർക് ഔട്ട് ആയോ...." സന്ധ്യ
"ഇല്ല😪"
മീനു വിഷമത്തോടെ പറഞ്ഞു...
"അതെന്ത് പറ്റി...നല്ല ഐഡിയ ആയിരുന്നല്ലോ..." ആയിഷ
"ആ മാഷ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചു...." മീനു
"നന്നായി പോയി...ഇനിയെന്ത് ചെയ്യും..." അശ്വിൻ
"ഒന്ന് കൂടെ ട്രൈ ചെയ്തു നോക്കാം...വളയാണേൽ ആ രമ്യക്ക് വളയും ചെയ്തോട്ടെ..." മീനു
"ഹാ...അരവിന്ത് സാർ പിടിക്കാതെ നോക്കിക്കോ...." സന്ധ്യ
"അതൊക്കെ നോക്കുന്നുണ്ട്...."
പിന്നെയും ഓരോന്ന് സംസാരിച്ചു കൊണ്ട് അവർ ക്ലാസിലേക്ക് കയറി....
🔹🔹🔹🔹🔹🔹🔹🔹🔹🔹
വെയ്കുന്നേരം കോളേജ് വിട്ടു അനുവിനെയൊക്കെ കാത്തു നിൽക്കുമ്പോഴാണ് വിവേക് അവരെ അടുത്തേക്ക് വന്നത്....
"എന്താ രണ്ടും ഇവിടെ നിക്കുന്നെ...." വിവേക്
"ഞങ്ങൾ അരവിന്ത് സാറിനെയും രജീഷ് സാറിനെയും വൈറ്റ് ചെയ്യുവാ...." ശ്രുതി
"അതെന്തിനാ അരവിന്ത് സാറിനെയും രജീഷ് സാറിനെയും വൈറ്റ് ചെയ്യുന്നേ..."
വിവേക് സംശയ ഭാവത്തിൽ ചോദിച്ചു..
"മാഷ് എന്ടെ കസിന..." മീനു
"ആഹാ അതൊരു പുതിയ അറിവാണല്ലോ..." വിവേക്
"ഹ്മ്മ...."
"എന്ന ഒക്കെ ഞാൻ പോകുവാ...മശാന്മാർ ഇപ്പോ വരും...സ്റ്റാഫ് റൂമിൽ നിന്നിറങ്ങുന്നത് കണ്ടിരുന്നു......"
ഇത്രയും പറഞ്ഞു വിവേക് തന്ടെ ബുള്ളെറ്റ് എടുത്തു പോയി....
മീനു അവൻ പോകുന്നതും നോക്കി അങ്ങനെ നിന്നു....
അപ്പോഴാണ് അനുവും രജീഷും വന്നത്...പിന്നെ നേരെ വീട്ടിലേക് വിട്ടു...
*രാത്രി....*
"അതേയ് ആരെ കല്യാണമാണെന്ന കാര്യം പറയാമെന്നു പറഞ്ഞിരുന്നു...."
ഭക്ഷണം കഴിച്ചു എഴുന്നേറ്റ മീനു പറഞ്ഞു...
"എല്ലാവരെയുo കഴിക്കൽ കഴിയട്ടെ...എന്നിട്ട് ഓഫീസ് മുറിയിലേക്ക് വാ എല്ലാരും...അവിടുന്ന് സംസാരിക്കാം..." അപ്പൂപ്പൻ
എല്ലാരും അതിന് തല കുലുക്കി സമ്മതിച്ചു....
🔹🔹🔹🔹🔹🔹🔹🔹
"ഇപ്പോ എല്ലാരും എത്തി....അപ്പോ ഇനി നമുക്ക് ആരെ കല്യാണമാണെന്നു പറയാം ല്ലേ...." അപ്പൂപ്പൻ
"ഹാ പെട്ടന്ന് പറ...."
മീനു ആവേശത്തോടെ പറഞ്ഞു....
"എന്ന കേട്ടോളിo ഈ ഇരിക്കുന്ന രജീഷ് മോന്റെയും... മീനു മോളേയും കല്യാണമാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.... "
അപ്പൂപ്പൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു നിറുത്തിയതും അതുവരെ പുഞ്ചിരിച്ചു കൊണ്ടിരുന്ന മീനുവിന്ടെയും രജീഷ് മാഷിന്റെയും ചിരി പോയി....
അവരെല്ലാം ഞെട്ടി കൊണ്ട് മുതിർന്നവരെ നോക്കി.....
"നിങ്ങൾക്ക് സമ്മതമാണെന്നു എനിക്കറിയാം....എന്റെ മോൻ ഈ അച്ഛന്ടെ വാക്ക് കേൾക്കില്ലേ...." ചന്ദ്രൻ
രജീഷ് മാഷ് നിര്വികാരിതയോടെ ഇരുന്നു....
"മീനു മോൾക് പിന്നെ എതിരഭിപ്രായം ഉണ്ടാവില്ല....കാരണം അവളെനിക്ക് വാക്ക് തന്നതാണ് 'അമ്മ കണ്ടെത്തുന്ന ആളെയെ വിവാഹം കഴിക്കൂ എന്ന്...."
മീനുവിന്ടെ 'അമ്മ സന്തോഷത്തോടെ പറഞ്ഞു.....
മീനു അപ്പോ നോക്കിയത് ശ്രുതിയുടെ മുഖത്തേക്ക് ആണ്....അവളെ കണ്ണ് നിറയുന്നതും ചുണ്ട് വിതുമ്പുന്നതും മീനു കണ്ടു....
മീനു ശ്രുതിയുടെ കയ്യിൽ ഇറുകെ പിടിച്ചു കണ്ണ് അടച്ചു കാണിച്ചു...
ശ്രുതി അതിഞ്ഞു വേണം വേണ്ട എന്നു കരുതി ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റു പോയി....
"അയ്യോ...ശ്രുതി മോൾ എന്താ പോയെ..." മഹേഷിന്റെ 'അമ്മ
"ആ...അത് അവൾക് തല വേദന...." മീനു
രജീഷ് മാഷ് ആണെങ്കിൽ ദയനീയമായി ശ്രുതി പോയിടത്തേക്ക് നോക്കി ഇരുന്നു....അവളെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ തന്നെ രജീഷ് മാഷിന്റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു....
അനുവും ശ്യാമും മഹേഷും രമ്യയുമൊക്കെ ആകെ പകച്ചു ഇരിക്കുവാണ്....
രജീഷ് മാഷ് ദേഷ്യത്തോടെ അവിടെ നിന്ന് എഴുന്നേറ്റു പോയി....’
എല്ലാവരും രജീഷ് മാഷ് പോയ ഭാഗത്തേക്ക് നോക്കി....
"അവനെന്താ ചന്ദ്ര എഴുന്നേറ്റു പോയെ..." അപ്പൂപ്പൻ
"അറിയില്ല...വയ്യായിട്ടാവും...." ചന്ദ്രൻ
"ഹാ...എന്ന എല്ലാവരും പോയി കിടന്നോളൂ...അടുത്തു തന്നെ വിവാഹം നടത്താം....നാളെ പോയി ജോത്സ്യനെ ഒന്ന് കാണണം.... ജാതകം നോക്കണ്ടെ..."
അപ്പൂപ്പൻ ഇതും പറഞ്ഞു എഴുന്നേറ്റു പോയി....പിന്നാലെ അച്ഛനമ്മമാരും...
ഇപ്പോ അവിടെ രമ്യയും മീനുവും അനുവും മഹേഷും ശ്യാമും മാത്രമുള്ളു.....
അനുവിന് മീനുവിന്ടെ മുഖത്തേക്ക് നോക്കും തോറും നെഞ്ചിൽ എന്തോ കുത്തൽ അനുഭവപ്പെട്ടു.....
മീനുവിനെ ഒരിക്കലും തന്ടെ ഏട്ടത്തി അമ്മടെ സ്ഥാനത് കാണാൻ അവന് കഴിയില്ലെന്നുറപ്പായിരുന്നു.... ഈ കല്യാണം തീരുമാണിക്കുന്നതിഞ്ഞു മുൻപ് അച്ഛന് ഏട്ടന്ടെ ഇഷ്ടം ഒന്ന് ചോദിക്കമായിരുന്നു...
ഇത് ഒക്കെ തീരുമാണിച്ചുറപ്പിച്ച ശേഷമാണ് അവരോട് പറഞ്ഞിട്ടുള്ളത്....
അനുവിന് എന്തെന്നില്ലാത്ത ദേഷ്യം തോന്നി അവന്ടെ അച്ഛനോട്....
"മീനു...ഇനി എന്ത് ചെയ്യുമെഡി...." രമ്യ
"അറിയില്ല...അമ്മക്ക് ഞാൻ വാക്ക് കൊടുത്തതായിരുന്നു 'അമ്മ കാണിച്ചു തരുന്ന ആളെ മാത്രമേ വിവാഹം കഴിക്കൂ എന്നത്....പക്ഷെ ഇവിടെ 'അമ്മ കാണിച്ചു തന്ന ആൾ തെറ്റാണ്....
ഒരിക്കലും ഈ വിവാഹം നടക്കാൻ പാടില്ല....നടന്നാൽ എന്ടെ ശ്രുതിയുടെ ദയനീയമായ അവസ്ഥ ഞാൻ കാണേണ്ടി വരും....അവളെ കണ്ണീർ എനിക്ക് ശാബമായി തീരും....അതുമല്ല രജീഷേട്ടൻ എന്നും എനിക്ക് ഒരു ചേട്ടന്റെ സ്ഥാനത്താണ് അതിന് ഒരു മാറ്റം വരുത്താൻ ഞാൻ സമ്മതിക്കില്ല....." മീനു
"പക്ഷെ മീനു നമ്മൾ എങ്ങനെ ഈ കല്യാണം മുടക്കും...." ശ്യാം
"എങ്ങനെയെന്ന് എനിക്കറിയില്ല....പക്ഷെ മുടക്കിയെ പറ്റു...." മീനു
അവൾ പെട്ടന്ന് തന്നെ അവിടെ നിന്ന് എഴുന്നേറ്റു പോയി....എല്ലാവരും സങ്കടത്തോടെ അവൾ പോകുന്നതും നോക്കി ഇരുന്നു.....
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ശ്രുതി മുറിയിലേക്ക് ഓടി കയറി ബെഡിൽ കമിഴ്ന്നടിച്ചു കിടന്നു കരയുവായിരുന്നു.... അവൾക്ക് തന്ടെ സങ്കടം നിയന്ത്രിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല....
എന്തിനാ ദൈവമേ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ....ഏട്ടൻ ഇല്ലാതെ ഒരു ജീവിതം എനിക്കുണ്ടാവില്ല...ഉണ്ടായാൽ തന്നെ അത് ഞാൻ ചത്തു കഴിഞ്ഞാവും.... ഏട്ടനെ ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല....എന്ടെ ജീവനാണ് ഏട്ടൻ....
ശ്രുതി രജീഷ് മാഷിനെ ആലോചിച്ചു കിടന്നു കരഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് രജീഷ് അങ്ങോട്ട് വന്നത്....
ശ്രുതി പക്ഷെ അതൊന്നും അറിഞ്ഞിട്ടില്ലായിരുന്നു.....
"ശ്രുതി....."
വിറക്കുന്ന കയ്യാലെ ശ്രുതിയുടെ ഷോള്ഡറിൽ കൈ വെച്ചു രജീഷ് വിളിച്ചു....
ശ്രുതി കിടന്നിടത്തു നിന്ന് എഴുന്നേറ്റു രജീഷിന് നേരെ തിരിഞ്ഞു...ശ്രുതിയുടെ മുഖം കണ്ടതും രജീഷിന് സങ്കടം വന്നു... കരഞ്ഞു കരഞ്ഞു ആകെ എന്തോ പോലെ ആയിരുന്നു....
ശ്രുതി രജീഷ് മാഷിന്റെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു....
"എനിക്ക് പറ്റില്ല ഏട്ട. .....എട്ടാനില്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ല....."
ശ്രുതി എങ്ങി ഏങ്ങി പറഞ്ഞു....
രജീഷ് മാഷ് അവളെ ഇറുക്കെ കെട്ടിപിടിച്ചു.....
"കരയല്ലേ ശ്രുതി....നിയിങ്ങനെ കരഞ്ഞു ഓരോ അസുഖം വരുത്തി വക്കല്ലേ...."
രജീഷ് പതിയെ അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു...
"പറ്റുന്നില്ല എട്ട....എനിക്ക് സഹിക്കാൻ കഴിയുന്നില്ല....വെറുതെയെങ്കിൽ കൂടെ നിങ്ങടെ കല്യാണം മറ്റൊരളപ്പം നടത്ത എന്നു ആലോചിക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല...." ശ്രുതി
"ശ്രുതി അതിന് ഇത് തീരുമാനിച്ചട്ടല്ലേ ഉള്ളു...കല്യാണം നടന്നിട്ടൊന്നുമില്ലല്ലോ...." രജീഷ്
"എന്നാലും ഏട്ട....ഞാൻ കാരണം ഇനി ഏട്ടന്ടെ അച്ഛനും ഈ വീട്ടുകാരും തീരുമാനിച്ച കല്യാണം......"
ശ്രുതിയെ പറഞ്ഞു പൂർത്തിയാക്കാൻ രജീഷ് സമ്മതിച്ചില്ല....അതിന് മുമ്പ് അവളെ അധരങ്ങളിൽ രജീഷ് തന്ടെ ചൂണ്ടു വിരൽ വെച്ചു....
"ഈ കല്യാണം നടക്കില്ല....നടക്കാൻ പാടില്ല...കാരണം മീനു അന്നും ഇന്നും ഇനി എന്നും എന്ടെ പെങ്ങൾ ആണ്...നീയെന്റെ പെണ്ണും....നി കരയാതിരിക്ക് എന്തെങ്കിലും ഒരു വഴി ദൈവം കാണിച്ചു തരാതിരിക്കില്ല...."
രജീഷ് അവളെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടിരുന്നു....
അപ്പോഴാണ് മീനു അവിടേക്ക് വന്നത്....മീനുവിനെ കണ്ടതും രജീഷ് ശ്രുതിയിൽ നിന്ന് വിട്ടു നിന്നു മീനുവിനോട് ഒന്ന് സംസാരിക്ക കൂടി ചെയ്യാതെ മുറിക്ക് പുറത്തേക്കിറങ്ങി....
രജീഷിന്റെ ആ പോക്ക് മീനുവിൽ സങ്കടമുളവാക്കി....ആദ്യമായിട്ടായിരുന്നു രജീഷ് അവളെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്....
മീനുവിന്ടെ കണ്ണ് നിറഞ്ഞു....
എന്തിനാ രജീഷേട്ട എന്നെ അവോയ്ഡ് ചെയ്യുന്നേ....ഞാൻ എന്ത് ചെയ്തിട്ട....ഈ കാര്യങ്ങളൊക്കെ ഞാനും ഇപ്പോഴല്ലേ അറിയുന്നെ....ഒരിക്കലും ഈ കല്യാണം നടക്കാൻ ഞാൻ സമ്മതിക്കില്ല....അതിനി മീനു ചത്തിട്ടയാലും ഇത് ഞാൻ മുടക്കിയിരിക്കും....
എന്ടെ ശ്രുതിയുടെയും ഏട്ടന്ടെയും ജീവിതം ഞാൻ കാരണം തകരില്ല....
നിറഞ്ഞ കണ്ണാലെ രജീഷ് പോയിടത്തേക്കും നോക്കി മീനു മനസിൽ പറഞ്ഞു....
പെട്ടന്ന് ശ്രുതിയുടെ കാര്യം ഓർമ വന്നതും നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് മീനു ശ്രുതിക്ക് നേരെ തിരിഞ്ഞു.....
"ശ്രുതി....." മീനു
"മീനു എനിക്ക് പറ്റില്ലെടി...ഏട്ടൻ....ഏട്ടനെ എനിക്ക് വേണമെഡി...നി തരില്ലേ എനിക്ക്...."
പൊട്ടി കരഞ്ഞു കൊണ്ട് ശ്രുതി ചോദിച്ചു....
"തരും ശ്രുതി....എന്ത് വില കൊടുത്തിട്ടയാലും നിന്ടെ ഏട്ടനെ ഞാൻ നിനക്ക് തന്നെ തരും...."
മീനു അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു....
"ഏട്ടന്ടെയും എന്ടെയും കാര്യം ഈ വീട്ടുകാർ അറിഞ്ഞാൽ അംഗീകരിക്കോ...." ശ്രുതി
"അംഗീകരിക്കും....ഇല്ലെങ്കിൽ ഞാൻ അംഗീകരിച്ചിരിപ്പിക്കും....നി കരായതിരിക്ക്....നാളെ പുലരുമ്പോളെക്ക് ഈ കല്യാണം മുടക്കാനുള്ള വഴി ഞാൻ കണ്ടത്തും...നി കരച്ചിൽ നിറുത്... നിന്ടെ ഈ സങ്കടം കാണുമ്പോൾ എനിക്ക് കൂടെയാണ് നോവുന്നെ..." മീനു
"എനിക്ക് അറിയാം മീനു നീയെനിക്ക് എന്ടെ ഏട്ടനെ നേടി തരും എന്ന്.... ഞാനിനി കരയില്ല...നിയുണ്ടല്ലോ എന്ടെ കൂടെ..."
ശ്രുതി കണ്ണുനീർ തുടച്ചു കൊണ്ട് മുഖത്തു ഒരു പുഞ്ചിരി ഫിറ്റ് ചെയ്തു കൊണ്ട് പറഞ്ഞു...
"ഹ്മ്മ ഗുഡ് girl... അപ്പോ ഇനി കല്യാണം മുടക്കാനുള്ള വഴിസേച്ചി നോക്കട്ടെ..."
മീനു അതും പറഞ്ഞു അവിടെ നിന്നു എഴുന്നേറ്റു പോയി....ശ്രുതി അവൾ പോകുന്നതും നോക്കി അങ്ങനെ ഇരുന്നു....
🔹🔹🔹🔹🔹🔹🔹🔹
അനു തന്ടെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ്....ഈ കല്യാണം എങ്ങനെയെങ്കിലും മുടക്കണം എന്നു മാത്രമുള്ളു അവന്ടെ മനസിൽ...തന്ടെ ഏട്ടന്ടെ സങ്കടം കാണാൻ അവനു കഴിയുമായിരുന്നില്ല....ഓരോ ഐഡിയകൾ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് പെട്ടന്ന് അവന്ടെ മനസിൽ ഒരു ഉബായം തെളിഞ്ഞത്....
എന്ത് വന്നാലും വേണ്ടില്ല ഈ കല്യാണം മുടക്കാൻ ഈ ഐഡിയ തന്നെ മതി...ഇത് ഞാൻ നടപ്പിലാക്കിയിരിക്കും.....
*🥀PART 41🥀*
✨✨✨✨✨✨✨
അനുവിന് കല്യാണം മുടക്കാനുള്ള ഐഡിയ കിട്ടിയിട്ടും എന്ത് കൊണ്ടോ അവന്ടെ മനസ് സന്തോഷിച്ചില്ല.....
തന്ടെ ഏട്ടന് വേണ്ടി എന്ടെ ജീവിതം അർപ്പിക്കാൻ ഞാൻ തയ്യാറാണ്....ഒരിക്കലും ഏട്ടന്ടെ മുഖത്തുള്ള സന്തോഷം മായാൻ ഞാൻ സമ്മതിക്കില്ല....
അനു ഓരോന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് രജീഷ് അങ്ങോട്ട് വന്നത്...
രജീഷിന്ടെ കണ്ണൊക്കെ ആകെ ചുവപ്പ് നിറമായിരുന്നു....രജീഷ് അനുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു....ശ്രുതിയുടെ കരയുന്ന മുഖവും കല്യാണകാര്യവും ആലോചിച്ചു രജീഷിന് ഒരു പിടിയുമുണ്ടായിരുന്നില്ല....
അപ്പോഴേക്ക് അവിടേക്ക് മഹേഷും ശ്യാമും വന്നു......
"ഏട്ട കരയാതെ...ഈ കല്യാണം മുടക്കാനുള്ള വഴി എനിക്കറിയാം...." അനു
"എങ്ങനെ...." രജീഷ്
"അതൊക്കെ ഉണ്ട്...എല്ലാവരും നാളെ കണ്ടോളു...."
അനു എന്തോ മനസിൽ കണ്ടു കൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് മറ്റു മൂന്നുപേർക്കും മനസിലായി....
🔹🔹🔹🔹🔹🔹🔹🔹🔹
രമ്യ ശ്രുതിയുടെ അടുത്തു പോയി അവളെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു...എല്ലാവരും ഈ കല്യാണം മുടക്കാം എന്നു വാക്ക് കൊടുത്തപ്പോൾ ശ്രുതിക്ക് കുറച്ചു ആശ്വാസമായി....
അവൾ രമ്യക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു കൊണ്ട് കിടന്നു....കിടന്നതും അറിയാതെ അവളെ മിഴികൾ അടഞ്ഞു പോയിരുന്നു....രമ്യ അവളെ ഒന്ന് നോക്കിയ ശേഷം മീനുവിന്ടെ മുറിയുടെ അവിടേക്ക് പോയപ്പോൾ ഡോറടച്ചതാണ് കണ്ടത്.......
ഇനി അവളെ ശല്യം ചെയ്യണ്ട എന്നു കരുതി രമ്യ തന്ടെ മുറിയിലേക്ക് പോയി....
മീനു ഇതേ സമയം തന്ടെ മുറിയിൽ കയറി ഫോണെടുത്തു ലച്ചുവിന് വിളിച്ചു എല്ലാ കാര്യങ്ങളും പറഞ്ഞു...
"അയ്യോ മീനു ഇനി എന്ത് ചെയ്യും📞..." ലച്ചു
"അറിയില്ല എന്തേങ്കിലും ഒരു വഴി കണ്ടു പിടിച്ചേ തീരൂ....📞" മീനു
.
"ഹ്മ്മ...നി വിഷമിക്കാതെ ഇത് നമുക്ക് മുടക്കാം....📞"
പിന്നെയും ഓരോ ആശ്വാസ വാക്കുകൾ പറഞ്ഞു ലച്ചു മീനുവിനെ സമാധാനപ്പെടുത്തി....മീനു ഫോൺ ഓഫ് ചെയ്തു കിടന്നു....
കിടക്കുമ്പോഴും എങ്ങനെ ഇത് മുടക്കും എന്നായിരുന്നു അവളെ ചിന്ത....ചിന്തിച്ചു ചിന്തിച്ചു എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു....
🔹🔹🔹🔹🔹🔹🔹🔹
*രാവിലെ....*
ഇന്ന് കോളേജ് അവധി ആണ്....
എല്ലാവരും ഇരുന്നു ഒന്നും പരസ്പരം മിണ്ടാതെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുവാണ്....
"ഇന്നെന്താ എല്ലാവർക്കും ഒരു മൗനം...അല്ലെങ്കിൽ കലപില കൂട്ടുന്നതാണെലോ...." അമ്മൂമ്മ
"ഒന്നുമില്ല....."
രജീഷ് ആണ് അതിന് മറുപടി പറഞ്ഞത്.....
ഭക്ഷണം കഴിച്ചു കഴിഞ്ഞന്നതും അനു പറഞ്ഞു....
"എനിക്ക് എല്ലാവരോടും കൂടി ആയി ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്... എല്ലാവരും ഓഫീസ് റൂമിലേക്ക് വന്നാൽ പറയാമായിരുന്നു..."
അനു പറഞ്ഞു നിറുത്തിയതും എല്ലാവരും അവനെ സംശയത്തോടെ നോക്കി....
രജീഷ് കണ്ണ് കൊണ്ട് അനുവിനോട് എന്താ എന്നു ചോദിച്ചു....അതിന് അവൻ ഒന്ന് പുഞ്ചിരിച്ചു ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു....
എല്ലാവരും ഓഫീസ് റൂമിലെത്തി ഇരുന്നു....
അനു ഇരുന്നിടത്തു നിന്നു എഴുന്നേറ്റു....
"ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങളെല്ലാവരും ശ്രദ്ധിച്ചു കേൾക്കണം...ചിലപ്പോ നിങ്ങൾക്കിത് ഉൾക്കൊള്ളാൻ പറ്റില്ലായിരിക്കും.... എങ്കിലും നിങ്ങളിത് ഉൾക്കൊണ്ടേ പറ്റു...." അനു
"എന്താ മോനെ കാര്യം...." ചന്ദ്രൻ
"പറയാം....മീനു ഇങ് വാ...."
രമ്യടെയും ശ്രുതിയുടെയും നടുക്കിരിക്കുന്ന മീനുവിനെ അനു കൈ കാട്ടി വിളിച്ചു....
മീനു ഒന്ന് സംശയിച്ചു കൊണ്ട് അനുവിന്ടെ അടുത്തേക്ക് വന്നു നിന്നു....അപ്പോ തന്നെ അനു അവളെ ചേർത്തു നിറുത്തി...മീനു ഞെട്ടി കൊണ്ട് അനുവിനെ നോക്കി......അവനവൾക് ഒന്ന് കണ്ണടിച്ചു കാണിച്ചു കൊടുത്തു....
"ഈ നിൽക്കുന്ന മീനുവും ഞാനും പ്രണയത്തിലാണ്....എനിക്ക് ഇവളെയും ഇവൾക്ക് എന്നെയും പരസ്പരം ഇഷ്ടമാണ്...."
അനു പറഞ്ഞതും മീനു നിന്നിടത്തു തറഞ്ഞു നിന്നു പോയി....ബാക്കി ഉള്ളവരൊക്കെ ഞെട്ടി കൊണ്ട് അവരെ രണ്ടു പേരെയും മാറി മാറി നോക്കുവാണ്.....
രമ്യ അത് കേട്ട് ആകെ പകച്ചു പോയിരുന്നു....
മീനു അവൾക് അനുവേട്ടനെ ഇഷ്ടമായിരുന്നോ....എന്നിട്ട് എന്താ അവൾ തന്നോട് ഈ കാര്യം പറയതിരുന്നെ....തന്നെ വെറുതെ പോട്ടം കളിപ്പിച്ചതാണോ അവൾ.....
രമ്യടെ മനസിലൂടെ പലതരം ചിന്തകൾ കടന്നു പോയി....
"മോനെ...അനു നിയിത് എന്താ പറയുന്നേ...." മാളു
"അതേ അമ്മേ....ഞങ്ങൾ ഇഷ്ടത്തിലാണ്....." അനു
"മീനു സത്യമാണോ അനു ഈ പറയുന്ന കാര്യങ്ങളൊക്കെ...."
മീനുവിന്ടെ അമ്മ ചീറി കൊണ്ട് അവളെ നോക്കി ചോദിച്ചു....
അവൾ അല്ല എന്ന് പറയാൻ നിന്നതും അനു പതിയെ അവളെ ചെവിക്കടുത്തേക്ക് തന്ടെ മുഖം അടുപ്പിച്ചു....അവൾക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പതിയെ പറഞ്ഞു....
"ഇന്നിവിടെ നി അതേ എന്നു ഒരു വാക്ക് പറഞ്ഞാൽ താ അവിടെ ഇരിക്കുന്ന നിന്ടെ ബെസ്റ്റ് ഫ്രണ്ടും എന്ടെ ഏട്ടനും രക്ഷപ്പെടും...അവരെ വിവാഹം നടക്കുകയും ചെയ്യും....
മറിച്ചു നി അല്ല എന്ന് പറഞ്ഞാൽ അവരെ രണ്ടുപേരെയും സന്തോഷം എന്നെന്നേക്കുമായി പോവും....ആലോചിച്ചു പറ അമ്മയോട്.....അവരെ സന്തോഷമാണോ നിനക്ക് വലുത് അതോ നിന്ടെ സ്വാർത്ഥ താത്പര്യങ്ങളോ എന്ന്...."
അനു പറഞ്ഞു നിറുത്തിയതും മീനു ഒരു ഞെട്ടലോടെ തല തിരിച്ചു അവന്ടെ മുഖത്തേക്ക് ഉറ്റു നോക്കി....
"മീനു നിന്നോട് അനുവിനെ നോക്കാനല്ല പറഞ്ഞേ....സത്യം പറയാനാ...." 'അമ്മ
രമ്യയും മീനുവിന്ടെ മറുപടിക്കായി നെഞ്ചിടിപ്പോടെ കത്തിരിക്കുവായിരുന്നു....
അല്ലെന്ന് പറ മീനു....പ്ളീസ്....അല്ലെന്ന് പറ....
രമ്യ അവളെ നോക്കി മനസിൽ പറഞ്ഞു കൊണ്ടിരുന്നു....
മീനു ഒരു നിമിഷം കണ്ണടച്ചു നിന്നു....
അപ്പോ അവളെ മനസിൽ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന രജീഷ് മാഷിന്റെയും ശ്രുതിയുടെയും മുഖം കടന്നു വന്നു....പതിയെ അവരെ കരഞ്ഞു കൊണ്ടുള്ള മുഖമായി മാറി അത്....
മീനു ഒരു ഞെട്ടലോടെ കണ്ണ് തുറന്നു....
"മീനു നിന്നോടാ ഞാൻ ചോദിക്കുന്നെ...."
മീനുവിന്ടെ 'അമ്മ അവളെ മുന്നിൽ വന്നു കുലുക്കി കൊണ്ട് ചോദിച്ചു....
"അ... അതേ....ഞാ..ഞങ്ങൾ പ്രണയത്തിലാണ്...."
മീനു വിക്ക് വരാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് പറഞ്ഞു....
അപ്പോ അവളെ മനസിൽ രജീഷും തന്ടെ പ്രിയ കൂട്ടുകാരിയും മാത്രമുള്ളു ഉണ്ടായിരുന്നത്.....
രമ്യ ഒരു ഞെട്ടലോടെ മീനുവിനെ നോക്കി....
നീയെന്നെ ചതിക്കുവായിരുന്നല്ലേ മീനു....ഒരു വാക്ക്....ഒരു വാക്ക് പറഞ്ഞിരുന്നെൽ ഒഴിഞ്ഞു തന്നിരുന്നില്ലേ നിനക്ക് ഞാൻ....പകരം നിയെന്താ ചെയ്തേ എന്നെ മോഹിപ്പിച്ചു....എന്തിനാ എന്നോട് ഈ ചതി ചെയ്തേ ...
നിറഞ്ഞ കണ്ണുകളോടെ മീനുവിനെ നോക്കി രമ്യ മൗനമായി പറഞ്ഞു....
"എന്ത് കൊണ്ട നി ഈ കാര്യം എന്നോട് നേരത്തെ പറയതിരുന്നെ... ഏഹ്....നിന്ടെയും രജീഷ് മോന്റെയും കല്യാണം തീരുമാനിച്ചപ്പോഴാണോ നിനക്ക് ഇത് പറയാൻ തോന്നിയെ....ഞാൻ പറയുന്നവനെ കേട്ടു എന്നു പറഞ്ഞിട്ട് നി ആ വാക്ക് പാലിച്ചില്ലല്ലോ...എന്ടെ ഏട്ടന് ഞാൻ വാക്ക് കൊടുത്തതായിരുന്നു...നി കാരണം...."
അത്രയും പറഞ്ഞു ബാക്കി പറയാനാകാതെ അവർ വിങ്ങി കരഞ്ഞു....
"അമ്മേ....."
മീനു നിറ കണ്ണുകളോടെ വിളിച്ചു....
"മിണ്ടി പോകരുത് നി എന്നോട്...ഈ കാര്യം നേരത്തെ പറഞ്ഞിരുന്നെൽ ഞാൻ സമ്മതിച്ചു തരുവായിരുന്നല്ലോ....പകരം നി കാരണം എന്ടെ രജി മോന ഞാൻ ആശകൾ കൊടുത്തെ...."
മീനുവിന്ടെ കയ്യിൽ അടിച്ചു കൊണ്ട് അവർ അലറി.....അനു പെട്ടന്ന് അവരെ തടഞ്ഞു...
"ശ്രി അമ്മേ...ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്......ഏട്ടന് ഈ വിവാഹത്തിന് താല്പര്യമില്ല....കാരണം ഏട്ടന് ഈ ഇരിക്കുന്ന ശ്രുതിയെ ആണ് ഇഷ്ടം...."
ശ്രുതിയെ ചൂണ്ടി കൊണ്ട് അനു പറഞ്ഞു നിറുത്തിയതും മീനുവിന്ടെ അമ്മ കരച്ചിൽ നിറുത്തി അവന്ടെ മുഖത്തേക്ക് ഉറ്റു നോക്കി....
"അനു നിയിത് എന്തോക്കെയ പറയുന്നേ...." അപ്പൂപ്പൻ
"അപ്പൂപ്പ ഞാൻ പറഞ്ഞത് സത്യമാണ്...ഏട്ടന് ശ്രുതിയെ വിവാഹം കഴിക്കാനാണ് താല്പര്യം...ശ്രുതിക്കും...നിങ്ങളെല്ലാവരും കൂടെ ഏട്ടന്ടെയും മീനുവിന്ടെയും കല്യാണം തീരുമാനിക്കുമ്പോൾ ഒരു വാക്ക് ഇവരോട് ചോദിക്കമായിരുന്നു....അപ്പോ നിങ്ങളോ...അതൊന്നും ചോദിക്കാതെ ഒക്കെ അങ് തീരുമാനിച്ചു..." അനു
"മോനെ രജി നിനക്ക് ശ്രുതി മോളെ ആണോ ഇഷ്ടം...." ചന്ദ്രൻ
"അതേ അച്ഛാ...എനിക്ക് ശ്രുതിയെ ഇഷ്ടമാണ്...മീനു എന്നും എനിക്ക് ഒരു അനിയത്തിയെ പോലെ ആണ്..." രജീഷ്
"എന്നിട്ട് എന്താ മോനെ നിയിത് ഇന്നലെ തന്നെ പറയാതിരുന്നെ... ഈ അപ്പൂപ്പൻ നടത്തി തരുമായിരുന്നല്ലോ നിങ്ങളെ കല്യാണം..." അപ്പൂപ്പൻ
"അപ്പൂപ്പ ഇതെങ്ങനെ നിങ്ങളോട് പറയും എന്നറിയനിട്ട ഞാൻ ഒന്നും മിണ്ടതിരുന്നെ...."
രജീഷ് തല താഴ്ത്തി കൊണ്ട് പറഞ്ഞു....
"ഹ്മ്മ....എന്തായാലും കാര്യങ്ങൾ ഒക്കെ ഇവിടം വരെ എത്തിയ സ്ഥിതിക് ഇവരെ രണ്ടു കൂട്ടരെയും കല്യാണം നമുക്ക് ഒരു ദിവസം നടത്താം....ശ്രി മോളെ നിന്ടെ ആഗ്രഹം പോലെ തന്നെ നിന്ടെ ഏട്ടന്ടെ മോനെ കൊണ്ട് തന്നെയല്ലേ വിവാഹം നടത്തുന്നത്....അത് കൊണ്ട് നിനക്ക് എതിർപ്പില്ലല്ലോ...." അപ്പൂപ്പൻ
"ഇല്ല അച്ഛാ...അനുവിന്ടെ കയ്യിൽ എന്ടെ മോളെ ഏല്പിക്കുന്നതിൽ സന്തോഷമേ ഉള്ളു എനിക്ക്...." 'അമ്മ
"ഹ്മ്മ...ചന്ദ്രനോ...." അപ്പൂപ്പൻ
"എനിക്കും സമ്മതമാണ്...." ചന്ദ്രൻ
"ഹാ എന്ന ശ്രുതി മോളെ വീട്ടുകാരോട് ഇങ്ങോട്ട് വരാൻ പറയാം....എന്നിട്ട് കാര്യങ്ങൾ ഒക്കെ സംസാരിച്ചു കല്യാണം പെട്ടന്ന് അങ് നടത്താം....എന്താ നിങ്ങളെയൊക്കെ അഭിപ്രായം......" അപ്പൂപ്പൻ
"നങ്ങൾക്കെല്ലാവർക്കും സമ്മതമാ...." ശ്യാമിന്റെ അച്ഛൻ
"എന്ന ഇനി കല്യാണ ഒരുക്കങ്ങൾ പെട്ടന്ന് തുടങ്ങു....ശ്രുതി മോളെ വീട്ടിലേക്ക് ചന്ദ്രൻ വിളിക്കില്ലേ...." അപ്പൂപ്പൻ
"വിളിക്കാം...അച്ഛാ....." ചന്ദ്രൻ
അങ്ങനെ ഓരോരുത്തരായി അവിടെ നിന്ന് എഴുന്നേറ്റു പോയി....
ശ്രുതിയും രജീഷ് മാഷും സന്തോഷത്തോടെ പരസ്പരം നോക്കി ചിരിച്ചു....ശ്രുതിയെ അനുവിന്ടെ 'അമ്മ കൂട്ടി കൊണ്ടു പോയി....ശ്രുതി മീനുവിനെ ഒന്ന് നോക്കിക്കൊണ്ട് അവരെ കൂടെ പോയി....അനുവും എല്ലാവരും അവിടെ നിന്നു പോയി.....
മീനു പക്ഷെ നേരത്തെ നിന്നിടത്തു തന്നെ നില്കുവായിരുന്നു....അവൾക് ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ ഒന്നും ഉൾക്കൊള്ളാൻ പറ്റുന്നതായിരുന്നില്ല..
അതുമാത്രമല്ല തന്ടെ 'അമ്മ തന്നെയൊന്നു നോക്കുക കൂടി ചെയ്യതേ പോയതിൽ അവളെ നെഞ്ചം വിങ്ങി.....
കണ്ണീർ വാർത്തു കൊണ്ട് അവളവിടെ നിന്നു....
അപ്പോഴാണ് രമ്യ അവളെ മുന്നിലേക്ക് വന്നത്....
"നാടകമൊക്കെ നന്നായിരുന്നു മീനു....എന്തിനായിരുന്നെടി എനിക്ക് കുറെ ആശകൾ തന്നെ....എന്തിനാ നീയെന്നെ കൂടുതൽ ആഗ്രഹിപ്പിച്ചേ...ഞാൻ മുൻപ് നിന്നോട് ഓരോന്ന് ചെയ്തത് മനസിൽ വച്ചു എന്നെ സങ്കടപെടുത്താനായിരുന്നോ.....അതിനൊക്കെ അന്നേ നീയെനിക്ക് ഓരോന്ന് തന്നതല്ലെടി....എന്നിട്ടും നിയെന്തിനാ ഇങ്ങനെയൊരു നോവ് എന്നിൽ തന്നെ.....
എന്തായാലും നിന്നെ ഞാൻ വിശ്വസിച്ചു പോയിരുന്നു....നീയെന്റെ നല്ലൊരു ബെസ്റ്റി ആയിരുന്നു....പക്ഷെ ആ നി...നീയെന്നെ ചതിച്ചപ്പോഴോ....പറഞ്ഞു കൂടയിരുന്നില്ലെടി നിനക്ക് അനുവേട്ടനെ ഇഷ്ടമുള്ള കാര്യം...നിയത് എന്നിൽ നിന്ന് മറച്ചു വച്ചു എന്നെ വെറുതെ പോട്ടം കളിപ്പിച്ചില്ലേ....
സങ്കടമുണ്ടെടി....നീയെന്നെ ചതിച്ചതാണ് എന്നിൽ ഏറെ നോവുണർത്തിയത്.... അറിയോ നിനക്കൊരു കാര്യം എനിക്ക് നിന്നെ എന്ത് ഇഷ്ടമായിരുന്നെന്നോ...നിന്നെ പോലെ ഒരാളെ ബെസ്റ്റിയും കസിനുമായി കിട്ടിയതിൽ ഞാൻ ഒരുപാട് അഹങ്കാരിച്ചിരുന്നു....ഇന്ന് ആ അഹങ്കാരിച്ചതിനുള്ളതൊക്കെ എനിക്ക് കിട്ടി.....സന്തോഷയില്ലേ നിനക്....എന്ടെ ഈ ചങ്ക് പൊട്ടിയുള്ള കണ്ണുനീർ കാണാനായിരുന്നില്ലേ നി കാത്തിരുന്നെ....
എന്തായാലും നി ഉദ്ദേശിച്ചത് നടന്നു ട്ടോ.... എത്രയൊക്കെ ആയാലും നിന്നെ ഞാൻ വെറുക്കില്ല.....അതിനെനിക്ക്...പ...പറ്റില്ല....ടി....."
സങ്കടം കൊണ്ട് വാക്കുകൾ രമ്യടെ മുറിഞ്ഞു പോയിരുന്നു....
മീനു എല്ലാം കേട്ടു കണ്ണുനീർ വാർത്തു നില്കുവായിരുന്നു....രമ്യ മുന്നിലേക്ക് വന്നപ്പോഴാണ് അവൾ രമ്യടെ കാര്യം ഓർത്തത് പോലും....അവളെ മനസിൽ അത്രയും സമയം ശ്രുതിയും രജീഷ് മാഷും മാത്രമായിരുന്നു....മീനു ഒരു പൊട്ടി കരച്ചിലോടെ രമ്യയെ കെട്ടിപിടിച്ചു......
*🥀PART 42🥀*
✨✨✨✨✨✨
"രമ്യ സത്യമായിട്ടും ഇവിടെ നടന്നതിൽ എനിക്ക് ഒരു പങ്കുമില്ല....എനിക്ക് മാഷിനെ ഇഷ്ടമല്ല....ഞാനും മാഷും പ്രണയത്തിലുമല്ല.....പിന്നെ ഞാൻ അതേ എന്ന് ഇന്നിവിടെ പറയാൻ കാരണം ശ്രുതിയും രജീഷ് എട്ടാനുമാണ്....അല്ലാതെ ഞാൻ നിന്നെ ചതിക്കാൻ നോക്കിയിട്ടില്ലെടി...."
മീനു പൊട്ടി പൊട്ടി കരഞ്ഞു....
രമ്യ ക്ക് അവൾ പറയുന്നതൊക്കെ കേട്ടു നേരത്തെ അവളെ ഓരോന്ന് പറഞ്ഞതിൽ കുറ്റ ബോധം തോന്നി....
അവൾ മീനുവിന്ടെ മുടിയിലൂടെ തഴുകി അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു....
പിന്നെ പതിയെ തന്നിൽ നിന്ന് അവളെ മോചിപ്പിച്ചു.....
"സോറി മീനു....എന്ടെ സങ്കടം കൊണ്ടാണ് ഞാൻ നേരത്തെ അങ്ങനെയൊക്കെ പറഞ്ഞത്....അനുവേട്ടൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ആകെ തകർന്നിരുന്നു....
അതിൽ കൂടെ നിയും അനുവേട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എന്ടെ സമ നില തെറ്റുന്നത് പോലെ തോന്നി....നീയെന്നെ ചതിക്കുവായിരുന്നെന്നു ഞാൻ തെറ്റിദ്ധരിച്ചു....സോറി...." രമ്യ
മീനു അവളെ നോക്കി നിന്നതല്ലാതെ ഒന്നുo പറഞ്ഞില്ല അപ്പോഴും മീനുവിന്ടെ കണ്ണുകളിൽ നിന്നു കണ്ണുനീർ വരുന്നുണ്ടായിരുന്നു....
രമ്യക്കും തന്ടെ കരച്ചിൽ നിറുത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല....
"രമ്യ...ഞാ...ഞാനിനി എന്ത് ചെയ്യും...എന്ടെ 'അമ്മ പോലും ഈ കാരണം കൊണ്ട് എന്നോട് മിണ്ടാതെ പോയി...." മീനു.
രമ്യ പെട്ടന്ന് തന്നെ തന്ടെ കണ്ണുനീർ തുടച്ചു....
താൻ കൂടെ കരയുന്നത് കണ്ടാൽ മീനുവിന്ടെ കരച്ചിൽ കൂടുകയെ ഉള്ളു എന്നു അവൾക് മനസ്സിലായിരുന്നു....
"ആന്റി മിണ്ടും...നിയൊന്ന് പോയി ആന്റിയോട് സംസാരിക്ക്.... അതിന് മുമ്പ് ഒന്നു മുഖം കഴുക്....എന്നിട്ട് മതി സംസാരം..." രമ്യ
"നിനക്കെന്നോട് ദേഷ്യം തോന്നുന്നില്ലേ രമ്യ...നി സ്നേഹിച്ചവനെ ഞാൻ തട്ടിയെടുക്കുന്നതിൽ...." മീനു
"എനിക്ക് നിന്നോട് ഒരു ദേഷ്യവുമില്ല....ഇതാവും വിധി....അനുവേട്ടനെ എനിക്ക് വിധിച്ചിട്ടില്ല...നിയാണ് അനുവേട്ടനു ചേര...ഹ്മ്മ...വേഗം ഈ കണ്ണൊക്കെ തുടച്ചു മുഖമൊന്നു കഴുകി പോയി ആന്റിയോട് സംസാരിച്ച....ഹ്മ്മ...ചെല്ല് മീനു...."
രമ്യ തന്ടെ ഉള്ളിലുള്ള സങ്കടം മറച്ചുവച്ചു മീനുവിനോട് ഒരു പുഞ്ചിരിയോടെ പറഞ്ഞു...
മീനു ഒന്ന് രമ്യയെ നോക്കിയ ശേഷം മുറിയിൽ പോയി മുഖം കഴുകി അമ്മയെയും അന്വേഷിച്ചു നടക്കാൻ തുടങ്ങി....
നോക്കി...നോക്കി അവസാനം അമ്മയെ മുറിയിൽ നിന്നു അവൾ കണ്ടു....
അവൾ അകത്തേക്കു കയറിയപ്പോൾ 'അമ്മ ബെഡിൽ ഇരിക്കുന്നതാണ് കണ്ടത്....
മീനു പോയി വിറക്കുന്ന കയ്യാലെ അമ്മയുടെ ഷോള്ഡറിൽ കൈ വെച്ചു....
'അമ്മ മുഖമുയർത്തി അവളെ നോക്കി....അവരെ കണ്ണുകൾ നിറഞ്ഞു കരഞ്ഞു കരഞ്ഞു കണ്ണിൽ ചുവപ്പ് കളർ പരന്നിരുന്നു....മുഖമൊക്കെ ആകെ എന്തോ പോലെ ആയിരുന്നു...
അവരെ അങ്ങനെ ആദ്യമായിട്ടായിരുന്നു മീനു കാണുന്നത്....തന്ടെ അമ്മയുടെ ഈ അവസ്ഥക്ക് തനാണല്ലോ കാരണം എന്നോർത്തു അവൾ സ്വയം ശപിച്ചു....അവളെ കണ്ണുകളും നിറഞ്ഞിട്ടുണ്ടായിരുന്നു....
നിറഞ്ഞ കണ്ണാലെ അമ്മയുടെ മുന്നിൽ അവൾ മുട്ടു കുത്തി ഇരുന്നു...അമ്മയുടെ രണ്ടു കയ്യും കൂട്ടി പിടിച്ചു....അവരവളെ മുഖത്തേക്ക് യാതൊരു ഭാവ ബേധവുമില്ലാതെ ഉറ്റു നോക്കി കൊണ്ടിരുന്നു.....
"അമ്മേ....അമ്മെയെന്നോട് ക്ഷമിക്കണം...."
അത്ര പറഞ്ഞപ്പോഴേക്ക് തന്നെ മീനു പൊട്ടി കരഞ്ഞു പോയിരുന്നു....
ഇന്നോളo പൊട്ടികരയാത്ത തന്ടെ മകളെ പൊട്ടി കരഞ്ഞുള്ള മുഖം അവർ അന്നാദ്യമായി കണ്ടു.... അവളെ കരച്ചിൽ കണ്ടു അവരെ മാതൃ ഹൃദയം തേങ്ങി....
അവരവളെ മുടിയികളിലൂടെ വിരലോടിച്ചു...
"എന്ടെ മോൾ കരയണ്ട....അമ്മക്ക് സങ്കടമുണ്ടായിരുന്നു മോൾ ഈ കാര്യം അമ്മയോട് നേരത്തെ പറയാതിരുന്നതിൽ.... മോൾക്കെന്നോട് പറഞ്ഞൂടായിരുന്നോ...മോളെ എന്ത് ആഗ്രഹവും ഈ 'അമ്മ നിറവേറ്റി തരുമായിരുന്നല്ലോ....പിന്നെന്തിനാ ഈ കാര്യം മാത്രം മോൾ എന്നിൽ നിന്ന് മറച്ചു വചെ....
അനു നല്ല പയ്യന...എന്ടെ മോൾ അവന്ടെ കയ്യിൽ സുരക്ഷിതമായിരിക്കുമെന്നു ഉറപ്പാണ്....അമ്മക്കിപ്പോ സങ്കടമൊന്നുമില്ല.... എന്ടെ മോളെ ആഗ്രഹം പോലെ തന്നെ ഈ വിവാഹം നടത്തിതരും ഈ 'അമ്മ......അനുവാണ് എന്ടെ മരുമകൻ....അല്ല എന്ടെ മകൻ..."
അവരത് പറഞ്ഞു നിറുത്തിയതും മീനു കരഞ്ഞു കൊണ്ട് അവരെ കെട്ടിപിടിച്ചു....
അപ്പോ അവരെ മനസിലേക്ക് ഓടിയെത്തിയത് പഴയ ഒരു ഒന്നാം ക്ലാസ് കാരി കരഞ്ഞു കൊണ്ട് തന്നെ കെട്ടിപിടിച്ചു പറയുന്നതായിരുന്നു...
"അമ്മേ എല്ലാവർക്കും അച്ഛനുണ്ട് ...എനിക്ക് മാത്രം അച്ഛനില്ലല്ലോ....എനിക്കും വേണം ഒരച്ഛനെ...."
ഇതും പറഞ്ഞു തേങ്ങി തേങ്ങി കരയുന്ന ആ കുഞ്ഞു മുഖം തന്ടെ കൈ കൊമ്പിളിൽ എടുക്കുമ്പോൾ തന്ടെ കണ്ണുകളും നിറഞ്ഞിരുന്നു.....
"എന്ടെ മോൾ കരയണ്ട.... മോളെ അച്ഛനുമമ്മയുമൊക്കെ ഈ 'അമ്മ ആണ് ട്ടോ.... എന്ടെ മീനു കുട്ടി ബോൾഡ് അല്ലെ....ഈ കണ്ണൊക്കെ തുടച്ചേ...എന്നിട്ട് ചിരിച്ചു കൊണ്ട് അമ്മയുടെ കവിളിൽ ഒരു മുത്തം തന്നെ...."
പഴയതൊക്കെ ആലോചിച്ചു സങ്കടത്തോടെ അവരവളെ ചേർത്തു പിടിച്ചു....
"അമ്മേടെ മീനു കരയണ്ട....അതൊന്നും സാരമില്ല.....ഇപ്പോ എന്ടെ മോൾ സന്തോഷമായിരിക്ക്... നിന്ടെ കല്യാണമ അടുക്കുന്നെ...അപ്പോ ഇങ്ങനെ കരഞ്ഞിരുന്നാൽ അമ്മക്കും സങ്കടം വരില്ലേ....അതോണ്ട് എന്ടെ ബോൾഡ് മീനുട്ടി ചിരിച്ചുകൊണ്ട് അമ്മയുടെ കവിളിൽ ഒരു മുത്തം തന്നെ...."
അവരത് പറഞ്ഞു നിറുത്തിയപ്പോൾ തന്നെ കണ്ണുനീരിനിടയിലും അവളെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു....
അവരവളെ തന്നിൽ നിന്നു വേർപെടുത്തി കണ്ണുനീരൊക്കെ തുടച്ചു കൊടുത്തു....
മീനു പുഞ്ചിരിയോടെ അവരെ ചേർത്തു നിറുത്തി കവിളിൽ അമർത്തി ഉമ്മ വെച്ചു....അവരും ഒരു ചിരിയോടെ അവളെ നെറ്റിയിൽ മുത്തി....
"ഹ്മ്മ...ഇനി കരയാതെ പോയി ഒന്ന് ഫ്രഷ് ആയി വന്നേ...ആകെ മുഖമോക്കെ അലങ്ങോലമായി....ഹ്മ്മ...പെട്ടന്ന് പോയി ഫ്രഷ് ആവ്..." 'അമ്മ
"അമ്മയും ഫ്രഷ് ആവ്... അമ്മയുടെ മുഖവും എന്തോ പോലെ...എനിക്കെന്റെ പഴയ അമ്മയെ തിരിച്ചു വേണം...അതോണ്ട് എന്ടെ 'അമ്മ കുട്ടിയും നല്ല കുട്ടി ആയി ഫ്രഷ് ആയി വാ അപ്പോഴേക്ക് ഞാനും ഫ്രഷ് ആവാം..."
ഇതും പറഞ്ഞു അവരെ കവിളിൽ ഒന്ന് നുള്ളി കൊണ്ട് അവൾ മുറിയിൽ നിന്നിറങ്ങി പോയി....
അവളെ പോക്ക് കണ്ടു അവരിൽ ഒരു പുഞ്ചിരി നിറഞ്ഞു....അതേ സമയം ഓരോന്നു ആലോചിച്ചു അത് വേദനയിലേക്കും വഴി മാറി....
🔹🔹🔹🔹🔹🔹🔹🔹🔹🔹
ശ്രുതിയെയും കൊണ്ട് മാളു നേരെ അവളെ മുറിയിലേക്കാണ് പോയത്....അവളോട് അവർ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു....ശ്രുതി അതെല്ലാം ഒരു പുഞ്ചിരിയോടെ കേട്ടു കൊണ്ടിരുന്നു.....
ഇടക്ക് ഓരോന്നിനു മറുപടി പറയുന്നുമുണ്ട്....അവളെ മനസ് അപ്പോ സന്തോഷം കൊണ്ട് അല തല്ലു വായിരുന്നു....
"മോളന്നു എന്ടെ കാലിൽ വീണു അനുഗ്രഹം വാങ്ങിച്ചതിന്ടെ രഹസ്യം ഇപ്പോഴല്ലേ അമ്മക്ക് പിടികിട്ടിയെ...."
അവരത് പറഞ്ഞു നിറുത്തിയതും ശ്രുതി ചമ്മലോടെ അവരെ നോക്കി പുഞ്ചിരിച്ചു....
രജീഷ് മാഷ് ആ മുറിയുടെ മുന്നിൽ നിന്നു ചുറ്റി കളിക്കുവായിരുന്നു...എങ്ങനെയെങ്കിലും ശ്രുതിയെ ഒന്ന് അടുത്തു കിട്ടണെ എന്നു മാത്രമായിരുന്നു പ്രാർത്ഥന....
ഹോ...ഈ അമ്മയുടെ സംസാരം കഴിഞ്ഞില്ലേ....മതി അമ്മേ...ഇനി ഈ പാവം ഞാൻ കൂടെ ഒന്ന് സംസാരിക്കട്ടെ....
രജീഷ് മാളുവിനെ നോക്കി മനസിൽ മൊഴിഞ്ഞു.....
അപ്പോഴാണ് മുറിയുടെ മുന്നിൽ ചുറ്റി പറ്റി നിക്കുന്ന രജീഷിനെ മാളു കണ്ടത്...
"മോനെ രജി... ഇങ് പോരെ...അമ്മയുടെ മോൻ...."
അത് കേട്ടപ്പോൾ തന്നെ അവനൊന്ന് ഇളിച്ചു കൊണ്ട് അകത്തേക്ക് കയറി....
"ഹ്മ്മ...എന്ന മക്കൾ സംസാരിക്ക്... 'അമ്മ പോട്ടെ.... മോളെ വീട്ടിലേക്ക് വിളിക്കാനുള്ളതൊക്കെയല്ലേ.....പിന്നെ മോനെ പെട്ടന്ന് തന്നെ ഈ മുറിയിൽ നിന്നുറങ്ങിയെക്കണം....നിന്നെയെനിക്ക് തീരെ വിശ്വാസം പോര....
മോളെ പിന്നെ എനിക്ക് വിശ്വാസ...." 'അമ്മ
"അമ്മയൊക്കെ എന്ത് അമ്മയാണ്...സ്വന്തം മകനെ വിശ്വാസമില്ലാത്ത 'അമ്മ പോലും...., " രജീഷ്
"സ്വന്തം മോന്ടെ സ്വഭാവം ഗുണം കൊണ്ടാണെ....പെട്ടന്ന് ഇറങ്ങിയെക്ക്...5 മിനിറ്റിനുള്ളിൽ ഞാൻ ഇങ് വരും...അപ്പോ നിന്നെ ഇവിടെ കണ്ടാൽ നല്ലത് കിട്ടും....മോളെ അവനെ ഇറക്കി വിട്ടോളോണ്ടു...."
ഇതും പറഞ്ഞു അവർ പോയി....
ശ്രുതി ഒരു പുഞ്ചിരിയോടെ എല്ലാം നോക്കി നിക്കുവായിരുന്നു....രജീഷ് ശ്രുതിയുടെ നേരെ മുഖം തിരിച്ചു ഒരു കള്ള ചിരി ചിരിച്ചു....
"ഹ്മ്മ...എന്താ...."
ശ്രുതി ഒറ്റ പുരികം പൊക്കി അരയിൽ കൈ വെച്ചു നിന്നു കൊണ്ട് ചോദിച്ചു....
"എടിയെ നമ്മുടെ കല്യാണം ഉറപ്പിച്ചെടി....."
എന്നു പറഞ്ഞു സന്തോഷത്തോടെ ശ്രുതിയെ പൊക്കി എടുത്തു വട്ടo കറക്കി....
"ഏട്ട....എന്താ ഈ ചെയ്യുന്നേ...ആരെങ്കിലും കാണും...എന്നെ നിലത്തിറക്ക് മനുഷ്യ...." ശ്രുതി
"അതിനിപ്പോ ആരെങ്കിലും കണ്ടാൽ എന്താ...നമ്മുടെ കല്യാണം ഉറപ്പിച്ചില്ലേ...സോ നമുക്ക് ലൈസൻസ് കിട്ടി...." രജീഷ്
"എട്ടാനൊന്നു പോയെ...അമ്മ പറഞ്ഞിട്ടുണ്ട് പെട്ടന്ന് ഇവിടുന്ന് പോവാൻ ...."
അത് കേട്ടതും രജീഷ് അവളെ താഴെ ഇറക്കി.....
"ഓഹോ അപ്പോ ഇപ്പോ എന്നെ വേണ്ടേ....അമ്മയെ ആണോ നിനക്ക് വേണ്ടത്...." രജീഷ്
"അങ്ങനല്ല ഏട്ട....'അമ്മ വന്നാൽ ചമ്മുലെ നമ്മൾ അതാ...."
"അതൊന്നും കുഴപ്പമില്ല നിയിങ് വന്നേ..."
രജീഷ് അവളെ പിടിച്ചു വലിച്ചു തന്നോട് ചേർത്തു നിറുത്തി....ശ്രുതി കുറെ കുതറിയെങ്കിലും രജീഷ് വിട്ടില്ല....
"ഏട്ട വിട്... അമ്മയിപ്പോ വരും...." ശ്രുതി
"ഇല്ല....ഒരു കിസ്...ഒറ്റ കിസ് താടി...." രജീഷ്
"ഞാൻ തന്ന മതിയോ കിസ്...."
ഗൗരവമേറിയ ആ ശബ്ദം കേട്ടതും ഇരുവരും ഞെട്ടി കൊണ്ട് ഡോറിന്ടെ അവിടേക്ക് നോക്കി.....
അപ്പൂപ്പൻ....!
രജീഷ് അതു മൊഴിഞ്ഞു ശ്രുതിയിൽ നിന്നു വിട്ടു നിന്നു.....ശ്രുതിക്ക് എന്താന്നില്ലാതെ ഭയം തോന്നിയിരുന്നു....അവൾ തലതാഴ്ത്തി കൈ രണ്ടു കൂട്ടിപിടിച്ചു നിന്നു....
"കല്യാണം കഴിയുന്നത് വരെ ഇനി രജിമോനും ശ്രുതി മോളും അടുത്തുണ്ടാവാൻ പാടില്ല....മനസിലായോ...."
"മനസിലായി....." രജീഷ്
"ഹ്മ്മ...എന്ന നി മുറിയിൽ നിന്നു പോ...."
രജീഷിനെ നോക്കി അപ്പൂപ്പൻ പറഞ്ഞു....രജീഷ് ഒന്ന് ശ്രുതിയെ നോക്കി കൊണ്ട് മുറിയിൽ നിന്നിറങ്ങി പോയി....
അപ്പൂപ്പൻ ശ്രുതിക്ക് നേരെ തിരിഞ്ഞു....
"മോളേന്തിനാ ഇങ്ങനെ തലയും താഴ്ത്തി നിൽകുന്നേ...ഞാൻ അവനെ ഒന്ന് വിരട്ടാൻ കുറച്ചു ഗൗരവത്തിൽ പറഞ്ഞതല്ലേ...മോൾ അതൊന്നും കാര്യമാക്കണ്ട....പിന്നെ നിന്റെ വീട്ടുകാർ ഇന്നിവിടെ വരും...."
ഇത്രയും പറഞ്ഞു അവളെ തലയിലൊന്നു തലോടി കൊണ്ട് അയാളവിടെ നിന്നു പോയി....ശ്രുതിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത് തന്നെ....അവൾ മീനുവിനെയും അന്വേഷിച്ചു മീനുവിന്ടെ മുറിയിലേക്ക് പോയി....
മീനുവപ്പൊ ഫ്രഷ് ആയി മുടി ഹയർ ഡ്രയറിൽ ഉണക്കുന്നതാണ് കണ്ടത്....അവൾ ഓടി പോയി മീനുവിനെ കെട്ടിപിടിച്ചു.... മീനു ഡ്രയർ അവിടെ വച്ചു ശ്രുതിനേ നോക്കി....
"മീനു...നിയും അനുവും ശെരിക്കും ഇഷ്ടത്തിലാണോ...."
മീനുവിൽ നിന്നു വിട്ടു നിന്നു കൊണ്ട് ശ്രുതി ചോദിച്ചു....
"അല്ല....എനിക്ക് മാഷിനോട് ഒന്നുമില്ല....പിന്നെ നിങ്ങടെ കല്യാണം നടക്കാനും എന്ടെ അമ്മയുടെ ആഗ്രഹം സഫലീകരിക്കാനും ഞാൻ മാഷിന് മുന്നിൽ തല താഴ്ത്തി നിന്നു കൊടുക്കും....മാഷിന്റെ താലി ഞാൻ ഏറ്റു വാങ്ങും...."
മീനുവിന്ടെ വാക്കുകൾക്ക് എന്തോ മൂർച്ച ഉള്ള പോലെ ശ്രുതിക്ക് തോന്നി....
*🥀PART 43🥀*
✨✨✨✨✨✨✨
'"മീനു അപ്പോ നി ഇഷ്ടമില്ലാതെ ആണോ ഇതിന് സമ്മതിച്ചേ...." ശ്രുതി
"ഹ്മ്മ...."
മൂളാൻ മാത്രമുള്ളു മീനുവിന് കഴിഞ്ഞത്....
"നിനക്കിഷ്ടമല്ലെങ്കിൽ പറഞ്ഞൂടെ ഈ വിവാഹം വേണ്ടെന്ന്...."
ശ്രുതി കരഞ്ഞു കൊണ്ട് ചോദിച്ചു....
"വേണ്ട ശ്രുതി....ഇതെന്റെ അമ്മയുടെ കൂടെ ആഗ്രഹമാ...."
"ആന്റിയോട് നമുക്ക് പറയാടി....എന്ടെ മുന്നിൽ തന്നെ നി ഇഷ്ടമില്ലാത്ത ഒരു വിവാഹം കഴിച്ചു ജീവിക്കുന്നത് എനിക്ക് സഹിക്കില്ല...." ശ്രുതി
"എനിക്ക് കുഴപ്പമില്ല ശ്രുതി....പതിയെ ഞാൻ മാഷുമായി പൊരുത്തപ്പെടും എന്നെനിക്ക് വിശ്വാസമുണ്ട്...." മീനു
"ഹ്മ്മ...അല്ല മോന് നിന്നെ ഇഷ്ടമാണോ .."
"അറിയില്ല...."
അത്ര മാത്രം പറഞ്ഞു മീനു മുറിയിൽ നിന്നു പുറത്തേക്ക് പോയി....
🔹🔹🔹🔹🔹🔹🔹🔹🔹🔹
ശ്രുതിയുടെ വീട്ടുകാരെ ഒക്കെ വിളിച്ചു സംസാരിച്ച ശേഷം ചന്ദ്രൻ തന്ടെ അച്ഛന്ടെ അടുത്തേക്ക് പോയി...
"അച്ഛാ ഞാൻ ശ്രുതി മോളെ വീട്ടിലേക്ക് വിളിച്ചു....അവർ എത്രയും പെട്ടന്ന് എത്തമെന്നു പറഞ്ഞിട്ടുണ്ട്....കാര്യമെന്താണെന്നു ഞാൻ പറഞ്ഞില്ല.......ഇവിടെയെത്തി നേരിട്ടു പറയുന്നതല്ലേ നല്ലത്...."
"ഹ്മ്മ....."
അപ്പൂപ്പൻ ഒന്നു മൂളി കൊണ്ട് അവിടിരുന്നു....
കുറച്ചു മണിക്കൂറുകൾക്ക് ശേഷം.....!!!
ശ്രുതിയുടെ അച്ഛനും അമ്മയും കാറിൽ നിന്നിറങ്ങി പരിഭ്രമത്തോടെ ആ തറവാട്ടു മുറ്റത്തു നിന്ന് അകത്തേക്ക് നോക്കി....
കാർ വരുന്ന ശബ്ദം കേട്ട മീനുവിന്ടെ അമ്മ അവരെ കണ്ടതും ചിരിച്ചു കൊണ്ട് അകത്തേക്ക് കയറ്റി....അവർകവിടെ ആകെ പരിജയമുള്ളത് മീനുവിന്ടെ അമ്മയെ മാത്രമായിരുന്നു....
"ശ്രി...ശ്രുതി മോൾ എവിടെ.... എന്തിനാ പെട്ടന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞേ...." ശ്രുതിയുടെ 'അമ്മ
"അവളവിടെ അകത്തുണ്ട്...ഞാൻ എല്ലാവരെയും ഒന്ന് വിളിക്കട്ടെ....എന്നിട്ട് കാര്യങ്ങൾ പറയാം..." മീനുവിന്ടെ 'അമ്മ
ആ അച്ഛനും അമ്മയും അതിനു തലയാട്ടി കൊണ്ട് അക്ഷമരായി അവിടെ ഇരുന്നു....
മീനുവിന്ടെ 'അമ്മ പോയി തറവാട്ടിലെ എല്ലാ അംഗങ്ങളെയും വിളിച്ചു കൊണ്ടു വന്നു....ശ്രുതി അവളെ അച്ഛനെയും അമ്മയെയും കണ്ടതും ഓടി അവരെ അടുത്തേക്ക് പോയി....
"അച്ഛാ...അമ്മേ...."
അവൾ ഇരുവരെയും കെട്ടിപിടിച്ചു....
തന്ടെ മോളെ കണ്ടപ്പോൾ തന്നെ ആ മാതാപിതാക്കൾക്ക് പകുതി സമാതാനമായി....പിന്നെ കുറച്ചു സമയം അവർ മൂന്നു പേരെയും സ്നേഹ പ്രകടനം ആയിരുന്നു....
"മീനു മോൾ എന്താ ഒഴിഞ്ഞു നിൽകുന്നേ...വാ...." ശ്രുതിടെ അച്ഛൻ
എല്ലാം കണ്ടു ഒരു നനുത്ത പുഞ്ചിരിയുമായി നിൽക്കുന്ന മീനുവിനെ അവർ വിളിച്ചു....മീനു അവരെ അടുത്തേക്ക് പോയി...
"എന്താ മീനു മോളെ മുഖമോക്കെ ആകെ വാടിയിട്ടുണ്ടല്ലോ...." ശ്രുതിയുടെ 'അമ്മ
"അത് ആന്റിക്ക് തോന്നാവും...." മീനു
പിന്നെയും കുറച്ചു സമയം അവരെല്ലാം ഓരോന്ന് സംസാരിച്ചു....
"ഹാ അപ്പോ കാര്യത്തിലേക്ക് കടക്കാം....നിങ്ങളെ ഇവിടെ വിളിച്ചു വരുത്തിയത് ഒരു പ്രധാന കാര്യം പറയുവനാണ്...."
അപ്പൂപ്പനാണ് സംസാരത്തിന് തുടക്കമിട്ടത്....
അപ്പോഴേക്ക് അവർക്ക് കുടിക്കാനുള്ള ജ്യുസുമായി മീനുവിന്ടെ 'അമ്മ വന്നു....
അവർ ജ്യുസ് ഗ്ലാസ് വാങ്ങിച്ചു അപ്പൂപ്പന്റെ വാക്കിനായി ചെവിയോർത്തു ഇരുന്നു....
"അത് നിങ്ങടെ മോൾ ശ്രുതിയും നങ്ങടെ മോൻ രജീഷും ഇഷ്ടത്തിലാണ്....രജീഷിനെ നിങ്ങൾക്ക് അറിയേണ്ടവും ശ്രുതിയുടെ കോളേജിലെ മാഷാണ്....അപ്പോ നിങ്ങൾക് സമ്മതമാണേൽ മീനുവിന്ടെയും അനു മോന്റെയും കല്യത്തിനൊപ്പം ഇവരെ കല്യാണം കൂടെ നടത്താനാണ്...."
അപ്പൂപ്പൻ പറഞ്ഞു നിറുത്തിയതും ശ്രുതിയുടെ അച്ഛനും അമ്മയും തങ്ങളുടെ അടുത്തു നിൽക്കുന്ന ശ്രുതിയെ നോക്കി......
"പ്ളീസ് 'അമ്മ....അച്ഛാ...."
ശ്രുതി പതിയെ ചുണ്ടനക്കി.....
"ഹ്മ്മ...മക്കൾക്ക് ഇഷ്ടമാണെൽ ഞങ്ങൾക്കും സമ്മതമാ....എന്ടെ മോളെ സന്തോഷമാണ് എനിക്ക് വലുത്...." ശ്രുതിയുടെ അച്ഛൻ
ആ മറുപടി കേട്ടപ്പോൾ ശ്രുതിയുടെ അമ്മയിൽ ഒരു പുഞ്ചിരി വിരിഞ്ഞു....
ശ്രുതി സന്തോഷത്തോടെ അച്ഛന്ടെ കയ്യിൽ ഇറുക്കി പിടിച്ചു....രജീഷ് സന്തോഷം കൊണ്ട് തുള്ളി ചാടുവാണ്...
അതിൽ സന്തോഷമില്ലാത്ത മൂന്നു മനസ്സുകൾ ഉണ്ടായിരുന്നു....രമ്യ...മീനു.... അനു....
മീനുവും അനുവും ഒന്ന് പരസ്പരം നോക്കി....അതേ പോലെ തന്നെ ഇരുവരും നോട്ടം തെറ്റിക്കും ചെയ്തു....
"ഹാ അപ്പോ പെട്ടന്ന് തന്നെ ഇവരെ ജാതകം ഒന്ന് നോക്ക...ജോല്സ്യനെ കണ്ടു നല്ലൊരു മുഹൂർത്തവും നോകാം..." അപ്പൂപ്പൻ
"അങ്ങനെ ആകട്ടെ...." ശ്രുതിടെ അച്ഛൻ
"ഹ്മ്മ...ശ്രുതി മോൾ ഇന്ന് നിങ്ങടെ കൂടെ വരുവല്ലേ....അല്ല പെണ്ണും ചെക്കനും ഒരു വീട്ടിൽ താമസിക്കുന്നത് ശരിയല്ലല്ലോ....മീനു മോളൊക്കെ തിരിച്ചു അവരെ വീട്ടിലേക്ക് പോകും..."അമ്മൂമ്മ
"അത് ശരിയാ....മോൾ ഡ്രെസ് ഒക്കെ പാക്ക് ചെയ്തോ..."
അത് കേട്ടു ഇത്ര സമയം പ്രസന്നമായ ശ്രുതിയുടെയും രജീഷിന്റെയും മുഖം മങ്ങി....ശ്രുതി ദയനീയമായി രജീഷിനെ നോക്കി....അപ്പോ കണ്ണ് കൊണ്ട് മുകളിലേക്ക് പോവാൻ രജീഷ് ആക്ഷൻ കാണിച്ചു....
ശ്രുതി എല്ലാവരെയും ഒന്ന് നോക്കി കൊണ്ട് മുറിയിലേക്ക് പോയി...
അവളെ പിന്നാലെ ആരും കാണാതെ രജീഷും മുകളിലെ അവളെ മുറിയിലേക്ക് വന്നു....
ശ്രുതി അപ്പോ ഷെൽഫിൽ നിന്നു ഡ്രസ് എല്ലാം എടുത്തു ബാഗിലേക്ക് കുത്തിനറക്കുവായിരുന്നു........
രജീഷ് അവളെ പിന്നിലൂടെ പോയി കെട്ടിപിടിച്ചു.....
"വിട് ഏട്ട...ആരെങ്കിലും വന്നാൽ കാണും..." ശ്രുതി
"ആരും വരില്ല....അവരൊക്കെ അവിടെ കല്യാണ ചർച്ചയില..."
"എന്നാലും...ആരേലും വന്നാലോ..."
"ഇല്ലെന്നു പറഞ്ഞില്ലേ..."
രജീഷ് അവളെ പിൻ കഴുത്തിൽ തന്ടെ താടി കൊണ്ട് ഒന്ന് ഉരസിയതും അവളൊന്നു കുറുകി കൊണ്ട് അവനോട് ഒന്ന് കൂടെ ചേർന്നു നിന്നു.....
"പെണ്ണേ...നിയിന്ന് പോകുവല്ലേ...നിന്നെ ഞാൻ നന്നായി മിസ് ചെയ്യും..."
"ഞാനും...."
"Love u ടി...."
രജീഷ് അവളെ കവിളിൽ ഒരു മുത്തം കൊടുത്തു.....
"ലൗ u ടൂ ഏട്ട...."
ശ്രുതി കാൽ വിരളിലൂഞ്ഞി പൊന്തി കൊണ്ട് രജീഷിന്റെ നെറ്റിയിൽ തന്ടെ അധരങ്ങൾ പതിപ്പിച്ചു....
"ഹ്മ്മ...ഇനി നി ഡ്രെസ് എടുത്തു വച്ചോ...ഞാൻ അവിടേക്ക് ചെന്നു നോക്കട്ടെ...നമ്മളെ രണ്ടുപേരെയും കണ്ടില്ലെങ്കിൽ ഡൗട് തോന്നും...." രജീഷ്
"ഹ്മ്മ ഏട്ടൻ പൊക്കോ..."
ശ്രുതി രജീഷ് പോയതിഞ്ഞു ശേഷം ബാക്കിയുള്ള ഡ്രെസ് കൂടെ ബാഗിലേക് എടുത്തു വച്ചു....
അങ്ങനെ കല്യാണത്തിന്ടെ ചർച്ച ഒക്കെ കഴിഞ്ഞപ്പോഴേക്ക് ഉച്ചയ്ക്കുള്ള ഫുഡ് റെഡി ആയിരുന്നു....
"ഇനി ഭക്ഷണം കഴിച്ചിട്ടാവാം ബാക്കി സംസാരം എല്ലാവരും കഴിക്കാൻ വരു..." മീനുവിന്ടെ 'അമ്മ
"എന്ന വാ...എല്ലാവരും..." അപ്പൂപ്പൻ
അങ്ങനെ പുരുഷ കേസരികൾ ഒക്കെ കഴിക്കാൻ ഇരുന്നു....അവരെ കഴിക്കൽ കഴിഞ്ഞതും സ്ത്രീ ജനങ്ങളും ഇരുന്നു....
ഭക്ഷണം കയിച്ചു കഴിഞ്ഞു ശ്രുതിയുടെ വീട്ടുകാർ പോകാൻ വേണ്ടി ഇറങ്ങി....അതിനിടയിൽ ശ്രുതിയുടെ 'അമ്മ അവിടുള്ള സ്ത്രീ കളോടൊക്കെ സംസാരിച്ചു പരിജയപ്പെട്ടയിരുന്നു....
ശ്രുതി പോകാൻ നേരം മീനുവിനെ കെട്ടിപിടിച്ചു....
അതുവരെ വെറുതെ നിന്നു പുഞ്ചിരിച്ചിരുന്ന മീനുവിന്ടെ കണ്ണുകളിൽ കണ്ണുനീർ ഒഴുകി....
മീനു ശ്രുതിയെയും കെട്ടിപിടിച്ചു... ഇരുവരും കരയുന്നുണ്ടായിരുന്നു....എല്ലാവരും ആ കാഴ്ച കണ്ടു നിന്നു...ചിലരെയൊക്കെ കണ്ണിൽ കണ്ണുനീർ വന്നിരുന്നു....
ശ്രുതി രമ്യനെയും കെട്ടിപിടിച്ചു... പിന്നെ എല്ലാവരോടും യാത്ര പറഞ്ഞു....
രജീഷിനോട് കണ്ണ് കൊണ്ട് പോവാണെന്നു പറഞ്ഞു കൊണ്ട് അവൾ കാറിൽ കയറി...
എന്തെന്നില്ലാതെ അവളെ കണ്ണുകൾ നിറഞ്ഞിരുന്നു....ഇത്ര ദിവസം ഇവിടെ നിന്നപ്പോൾ തന്നെ അവൾക് ഇവിടം അത്ര മേൽ പ്രിയപ്പെട്ട ഒന്നായി മാറിയിരുന്നു....
അതീക്കൂടെ തന്ടെ പ്രിയപ്പെട്ടവൻ ഇവിടെ ഉള്ളതും.....
ശ്രുതി കണ്ണീരോടെ അവിടെ നിന്ന് അവളെ അച്ഛന്ടെയും അമ്മയുടെയും കൂടെ പോയി.....ശ്രുതി കൂടി പോയതും മീനുവിന് ആകെ ഒറ്റപ്പെടുന്ന പോലെയൊക്കെ തോന്നി....
അവൾ എല്ലാത്തിൽ നിന്നുo ഒഴിഞ്ഞു ഒരു ഭാഗത്ത് തനിയെ ഇരുന്നു....
അവളെ ഈ മാറ്റങ്ങൾ ഒക്കെ അനുവും കാണുന്നുണ്ടായിരുന്നു....
🔹🔹🔹🔹🔹🔹🔹🔹🔹
മീനു മുറിയിൽ ഇരുന്നു വെറുതെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാ അനു അവിടേക്ക് വന്നത്....
മീനു അവനെ നോക്കി ഒന്ന് പുച്ഛിച്ചു മുഖം തിരിച്ചു......
"എന്ത് പറ്റി മീനു...ഇപ്പോ എന്തേ ആദ്യത്തെ പോലെ നിന്ടെ നാക്കിനുള്ള നീളം കുറഞ്ഞോ...."
അനു അവളെ ഒന്ന് പരിഹസിച്ചു കൊണ്ട് ചോദിച്ചു.....
മീനു അതിന് അനുവിനെ ഒന്ന് തുറിച്ചു നോക്കി....
"മാഷിന് ഇപ്പോ എന്താ വേണ്ടേ....ഏഹ്...മനുഷ്യൻ ഒരു സ്വസ്ഥത തരോ...."
"എനിക്കൊന്നും വേണ്ട....നി അറിയാനായി ഒരു കാര്യം പറയാൻ വേണ്ടി വന്നതാ...."
മീനു അത് കേട്ട് അനുവിനെ സംശയത്തോടെ നോക്കി....
"നിന്ടെ ഈ മുഖത്തുള്ള സന്തോഷമില്ലായിമാ ഉണ്ടല്ലോ....അത് ഏറെ വെയ്കാതെ നിന്ടെ 'അമ്മ കണ്ടുപിടിക്കും....നിന്നോട് എന്താ കാര്യമെന്ന് ശ്രിഅമ്മ ചോദിക്കും...അപ്പോൾ നി എന്ത് പറയും....ഈ കല്യണത്തിന് സമ്മതമില്ല എന്നു പറഞ്ഞു ഒഴിയോ....
ഒഴിഞ്ഞാൽ നിന്ടെ അമ്മയുടെ കണ്ണ് നിറയുന്നത് നി കാണേണ്ടി വരും....ആ കാര്യം നിനക്ക് നന്നായി അറിയാമല്ലോ....അപ്പോ എന്ടെ ഭാവി ഭാര്യ...അല്ലല്ല നിന്നെ ഞാൻ ഉൾകൊണ്ടിട്ടില്ല ഇതുവരെ....ഇപ്പോഴും നീയെനിക്ക് പഴയ പോലെ തന്നെയാ....
അപ്പോ മോൾ ഈ ശോകം ഒഴിവാക്കി വച്ചു കല്യാണം കഴിയുന്നത് വരെ പഴയ രീതിയിൽ ആവാൻ നോക്ക് ട്ട....."
അതും പറഞ്ഞു അവളെ നോക്കി ഒന്ന് ചിരി കൊട്ടികൊണ്ട് അനു അവിടെ നിന്നു ഇറങ്ങി പോയി....
അനു പോയ ശേഷം മീനു അനു പറഞ്ഞ കാര്യങ്ങളെ കുറിച്ചു ആലോചിക്കാൻ തുടങ്ങി....
ശെരിയ മാഷ് പറഞ്ഞത്....എന്ടെ ഈ മൂഡ് ഓഫ് കണ്ടാൽ എന്തായാലും 'അമ്മ കാര്യം തിരക്കും....ഈ കല്യാണത്തിന് സമ്മതമല്ല എന്നു എനിക്ക് പറയാൻ സാധിക്കില്ല....
പകരം വല്ല കള്ളവും പറഞ്ഞാൽ 'അമ്മ അത് കണ്ടു പിടിക്ക തന്നെ ചെയ്യും....കാര്യം അറിഞ്ഞാൽ അമ്മേടെ സങ്കടം ഞാൻ കാണേണ്ടി വരും....ഇല്ല.....ഞാൻ കാരണം ഇനി എന്ടെ അമ്മടെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല....
ഈ കല്യാണം കഴിയുവോളം ഞാൻ ആ പഴയ മീനുവായി അഭിനയിക്കും....അഭിനയിച്ചെ പറ്റു....എന്ടെ അമ്മയുടെ സന്തോഷമാണ് എനിക്ക് വലുത്....
മീനു പലതും മനസിൽ കണക്ക് കൂട്ടി കൊണ്ട് ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു ബാത്‌റൂമിൽ കയറി മുഖം കഴുകി മുന്നിലുള്ള കണ്ണാടിയിലെ തന്ടെ പ്രതിരൂപം ഒന്ന് നോക്കി....
ഈ കല്യാണം നടക്കുമെന്ന് എനിക്കുറപ്പാണ്.... ഇഷ്ടമില്ലെങ്കിൽ പോലും മാഷേ താലി എന്ടെ കഴുത്തിൽ വീഴ തന്നെ ചെയ്യും....എന്നാലും വേണ്ടിയില്ല ഇനി ഞാൻ ആ പഴയ മീനു തന്നെ ആയിരിക്കും....
ഈ സങ്കടമൊക്കെ എന്ടെ മനസിൽ മാത്രം മതി...മറ്റാരും ഞാൻ കാരണം വേദനിക്കണ്ട....മീനു കണ്ണാടിയിൽ നോക്കി ഒന്ന് സ്വയം പുഞ്ചിരിച്ച ശേഷം മുറിയിൽ നിന്നിറങ്ങി എല്ലാവരെയും അടുത്തു പോയി പഴയ പോലെ ആ കുറുമ്പി മീനുവായി പെരുമാറി....
അതെല്ലാം കണ്ട അനുവിൽ ചെറിയ ഒരു പുഞ്ചിരി വിരിഞ്ഞു....
*🥀PART 44🥀*
✨✨✨✨✨✨✨
"എന്ന മീനു മോളെ നമുക്ക് ഇറങ്ങാം...."
പിറ്റേന്ന് രാവിലെ ഭക്ഷണം കഴിച്ച ശേഷം തിരിച്ചു വീട്ടിലേക്ക് പോവാൻ റെഡി ആയി നിന്നിരുന്ന മീനുവിനെ നോക്കി കൊണ്ട് അവളെ 'അമ്മ ചോദിച്ചു....
അതിന് അവളൊന്നു തലകുലുക്കി കൊണ്ട് അമ്മയുടെ കൂടെ ട്രോളി ബാഗും എടുത്തു കൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി....
അവരെ പിന്നാലെ തന്നെ രമ്യയും ഉണ്ട്.....
രമ്യക്ക് എന്തോ അനു അവിടെ ഉള്ളത് കൊണ്ടും....അവനെ മറക്കണം എന്നുള്ളത് കൊണ്ടും അവിടെ നിന്നാൽ ശെരിയാവില്ല എന്നു തോന്നി...
അത് കൊണ്ടു തന്നെ അവൾ കരഞ്ഞു കാലു പിടിച്ചു മീനുവിന്ടെയൊക്കെ കൂടെ അവരെ വീട്ടിലേക്ക് വിട്ടു....
മീനുവിന് ആണെങ്കിൽ സമാധാനമാണ്....ഒരു കണക്കിന് രമ്യ കൂടെ ഉണ്ടല്ലോ....അവൾക് എല്ലാ കാര്യങ്ങളും അറിയുന്നതുമാണല്ലോ....
അങ്ങനെ അവരവിടെ നിന്ന് യാത്ര തിരിച്ചു....
പോകും വഴി മുഴുവനും മീനു ഒന്നും മിണ്ടാതെ പുറത്തെ കാഴ്ചകളും നോക്കി ഇരിക്കുവായിരുന്നു.....രമ്യ ഫോണിൽ ഹെഡ് സെറ്റ് കുത്തി വച്ചു പാട്ടും കേട്ടോണ്ടിരുന്നു....
കുറച്ചു സമയത്തെ യാത്രക്ക് ശേഷം അവർ വീട്ടിൽ എത്തി....
കാറിൽ നിന്ന് ഇറങ്ങി ബാഗെല്ലാം വീടിന്ടെ മുന്നിലേക്ക് വച്ചു മീനു വീട് ആകമനം ഒന്ന് നോക്കി....കുറച്ചയല്ലോ വീടൊക്കെ കണ്ടിട്ട്....
ഹ്മ്മ...വീടോ ന്നു അടിച്ചു തളിക്കേണ്ടി വരും....മിറ്റം മുഴുവനും ഇലകളും മറ്റു ചപ്പു ചവറുകളും ആണ്....സീറ്റ് ഔട്ടിൽ നിറയെ പൊടിയും....ഇനി അകത്തെ അവസ്ഥ എന്താണാവോ....
മീനു ഒരു ദിർക നിശ്വാസം വലിച്ചു വിട്ടു....അപ്പോഴേക്ക് അവളെ 'അമ്മ പോയി ഡോർ തുറന്നു...രമ്യ ആദ്യമായിട്ടായിരുന്നു അവളെ വീട്ടിലേക്ക് വരുന്നത്....
അത് കൊണ്ട് തന്നെ അവൾ വീട് ഫുൾ ചുറ്റി കാണുവായിരുന്നു....
"മീനു...എന്ത് ബങ്ങിയാടി ഈ സ്ഥലം കാണാൻ.....എനിക്കിഷ്ടായി...." രമ്യ
"ഈ തൂത്തു വരാത്ത മുറ്റമൊക്കെയാണോ മോൾക് ഇഷ്ടയെ...." ◆മീനു
"അങ്ങനെയല്ല....ഇവിടെ നിക്കുമ്പോ ഒരു പോസറ്റീവ് എനർജി പോലെ...നല്ല അടിപൊളി സ്ഥലം...." രമ്യ
"ഹ്മ്മ...വാ നമുക്ക് അകത്തേക്ക് കയറാം...."
രണ്ടാളും അമ്മയുടെ പിന്നാലെ അകത്തേക്ക് കയറി....മീനു നേരെ അവളെ മുറിയിലേക്ക് വിട്ടു....പിന്നാലെ രമ്യയും....
മുറിയിൽ അങ്ങനെ പൊടിയൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ടായിരുന്നു...
മീനു പെട്ടന്ന് തന്നെ മുറിയിലെ പൊടിയൊക്കെ തുടച്ചു നീക്കി...ഡ്രെസ് ഒക്കെ ഷെൽഫിൽ വച്ചു....രമ്യയും മീനുവിനെ സഹായിച്ചു....അത് കഴിഞ്ഞു രണ്ടും അമ്മയുടെ അടുത്തേക്ക് പോയി......
'അമ്മ അപ്പോ അകം തൂത്തു വാരുന്ന തിരക്കിലായിരുന്നു....
"മീനു...നി പോയി പുറം ഒന്ന് തൂത്ത് വാര്.... ഞാൻ ഇവിടെ അപ്പോഴേക്ക് തൂക്കാം... അപ്പടി അഴുക്ക....രമ്യ മോളെ നി ഇവിടിരുന്നോ...."
"അത് വേണ്ട.... ഞാൻ കൂടെ നിങ്ങളെ കൂടെ സഹായിക്കാം..."
അങ്ങനെ ദിർക നേരത്തെ 3 പേരെയും പരിശ്രമം കൊണ്ട് വീട് വൃത്തിയായി....
മീനുവും രമ്യയും അമ്മയുമൊക്കെ ഫ്രഷ് ആവാൻ വേണ്ടി കയറി....മീനു ഫ്രഷ് ആയി ഇറങ്ങിയതും രമ്യ കയറി....അപ്പോഴാണ് മീനുവിന്ടെ ഫോൺ റിങ് ചെയ്തത് ലച്ചുവാണ്....
എല്ലാം അറിഞ്ഞു കൊണ്ടുള്ള വിളി ആവും....
"ഹെലോ മീനു📞 " ലചു
"ഹാ...ലച്ചു....എവിടെയായിരുന്നു രണ്ടു ദിവസം....ഫോൺ വിളിച്ചിട്ട് എടുത്തില്ലല്ലോ📞...." മീനു
"എടി ഫോൺ കെട് ആയിരുന്നു...ഇന്ന ശെരിയാക്കി കിട്ടിയേ....ശിവേട്ടൻ ആണേൽ ഇവിടെ ഇല്ലായിരുന്നു...ബിസിനസ് സംബന്ധമായി അമേരിക്കയിൽ പോയിരിക്കുവായിരുന്നു....എനിക്കണേൽ നിങ്ങളെ ആരെയും നമ്പർ അറിയില്ലായിരുന്നു...📞" ലച്ചു
"ഹാ....സാരമില്ല...എന്നിട്ട് നിന്ടെ ശിവേട്ടൻ വന്നോ📞...."
"ഹാ വന്നു....അല്ല മീനു ഞാൻ കേട്ട കാര്യങ്ങൾ സത്യമാണോ....📞 "
"എന്ത് കാര്യങ്ങൾ....📞"
അവൾക് കാര്യം എന്താണെന്ന് മനസ്സിലായിരുന്നു....എങ്കിലും മീനു ഒന്നും അറിയാത്ത പോലെ ചോദിച്ചു....
"എടി നിയും അനുവും തമ്മിൽ ഇഷ്ടത്തിലാണെന്ന്.... എന്നാലും നി ഈ കാര്യം ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ മീനു....ഹ്മ്മ...നേരിട്ട് കാണുമ്പോ തല്ല് എന്നിട്ട് ആരും അറിയാതെ പ്രേമവും ല്ലേ....📞"
"ലച്ചു ഞാനൊരു കാര്യം ചോദിക്കട്ടെ....📞"
"ആ ചോദിക്ക്...📞" ലച്ചു
"നിനക്ക് എപ്പോഴെങ്കിലും ഞാനും മാഷും തമ്മിൽ ഇഷ്ടത്തിലാണെന്ന് തോന്നിയിട്ടുണ്ടോ....📞 "
"അങ്ങനെ ചോദിച്ച ഇല്ല.... അതുകൊണ്ടാണല്ലോ ഈ കാര്യം നങ്ങളൊന്നും അറിയാതെ പോയത്....📞"
"ലച്ചു എനിക്ക് ആരെയും ഇഷ്ടമില്ല....ഞങ്ങൾ തമ്മിൽ പ്രണയത്തിലുമല്ല...ഉണ്ടെങ്കിൽ ഞാനത് നിന്നോട് പറയുമായിരുന്നു📞"
"What....???മീനു നിയിത് എന്തുവ പറയുന്നേ....അപ്പോ പിന്നെ അവരോടൊക്കെ നിങ്ങൾ ഇഷ്ടത്തിലാണെന്ന് പറഞ്ഞതോ....📞"
"അത് കള്ളമാണ് ലച്ചു...."
തുടങ്ങി മീനു ഉണ്ടായതെല്ലാം ലച്ചുവിനോട് പറഞ്ഞു.....
"മീനു....അപ്പോ നി എന്തിനാ പിന്നെ ഈ വിവാഹത്തിന് സമ്മതിച്ചേ... രജീഷേട്ടന്ടെയും ശ്രുതിടെയും ഒക്കെ ആയില്ലേ...പിന്നെന്താ...📞" ലച്ചു
"അവരെ ഒക്കെ ആയി...പക്ഷെ എന്ടെ 'അമ്മ....എന്ടെ അമ്മടെ ആഗ്രഹമാണ് ചന്ദ്ര മമാടെ ഒരു മോനെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കുന്നത്....എന്ടെ അമ്മയുടെ സന്തോഷത്തിന് വേണ്ടി ഈ വിവാഹം നടന്നിരിക്കും📞...."
"മീനു...ബട് നിനക്ക് ഇഷ്ടമല്ലല്ലോ ഈ വിവാഹം...📞"
"ആര് പറഞ്ഞു എനിക്കിഷ്ടമല്ലെന്ന്... എനിക്കിഷ്ടമാ....എന്ടെ മനസിനെ പറഞ്ഞു ഞാൻ പഠിപ്പിച്ചിട്ടുണ്ട്....അത് കൊണ്ട് തന്നെ എനിക്കെല്ലാം ഇപ്പൊ ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ട്....📞 " ലച്ചു
"ഹ്മ്മ...എന്ന ശെരി ടി... പിന്നെ വിളിക്കാം...📞"
ലച്ചു കാൾ കട്ട് ചെയ്തതും മീനു ഒന്ന് നിശ്വസിച്ചു കൊണ്ട് ബെഡിൽ ഇരുന്നു....
🔹🔹🔹🔹🔹🔹🔹🔹🔹🔹
മീനുവോക്കെ പോയ ശേഷം അനുവും രജീഷും ശ്യാമും വെറുതെ ഹാളിൽ ഇരിക്കുവാണ്.....
"ശേ മീനു പോയപ്പോ വീട് ആകെ ഉറങ്യ പോലെ...." ശ്യാം
"ശെരിയ ന്ടെ പെങ്ങളൂട്ടി ഉണ്ടായിരുന്നേൽ ഇതിലൂടെ ശബ്ദമുണ്ടാക്കി നടന്നിരുന്നെ...." രജീഷ്
"ഹ്മ്മ...അവളെ കുറുമ്പ് കണ്ടിരിക്കാൻ ഒരു രസ...." മഹേഷ്
അനുവും ഇത് തന്നെ ആലോചിച്ചു ഇരിക്കുവായിരുന്നു.....അവന് പ്രിയപ്പെട്ടതെന്തോ അകന്നു പോയ ഫീൽ ആയിരുന്നു.....
ആകെ മൊത്തം ഒരു മ്ലാനത....
അത് കൊണ്ട് തന്നെ അവൻ നിശബ്ദനായി ഇരുന്നു....
ശ്യാമിന് രമ്യ പോയതിലും നല്ല സങ്കടമായിരുന്നു....മീനുവിനെയും അവനു മിസ് ചെയ്തിരുന്നു....
"ഹാ...ഇനി കല്യാണം കഴിഞ്ഞ അവളിങ് വരുമല്ലോ.....അതാ ഒരു സമാധാനം...." രജീഷ്
"നമുക്കൊന്നു അവർക്ക് വിഡിയോ കാൾ ചെയ്താലോ....ശ്രുതിനേയും ലച്ചുവിനെയും ആഡ് ആക്ക...." മഹേഷ്
"ഒക്കെ...." ശ്യാം
വീഡിയോ കാൾ എന്നു കേട്ടപ്പോ അനുവിന് സന്തോഷയി....
അവൻ മഹേഷിന്റെ ഫോണിൽ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.....
അങ്ങനെ അവരെല്ലാം വീഡിയോ കാൾ എടുത്തു....
"ഹെലോ...കോഴീസ്...ഒക്കെ ഉണ്ടല്ലോ...." മീനു
"പൊടി...നിന്നെയൊക്കെ മിസ് ചെയ്തപ്പോ വിളിച്ച ഞങ്ങളെ വേണം പറയാൻ...." രജീഷ്
"അച്ചോടാ ഏട്ടന് അത്രയും മിസ്സിങ് ആയിരുന്നോ....." ലച്ചു
"ഹന്നെ... ഫുടൊക്കെ കുറെ ഇറങ്ങുന്നുണ്ട്....ഉറക്കം നല്ലവണ്ണം വരും ചെയ്തിരുന്നു...." രജീഷ്
"ഓഹോ.... ഏട്ടന്ടെ മിസ്സിങ്ങിന്റെ അവസ്ഥയ്...." രമ്യ
"നിങ്ങളൊക്കെ ഇങ്ങോട്ടെന്നെ തിരിച്ചു വാ...നമുക്ക് ഇവിടെ അടിച്ചു പൊളിക്ക...." മഹേഷ്
"നഹി മോനുസ്...ഞങ്ങളെ കല്യാണം കഴിഞ്ഞു ഇനി ഞങ്ങൾ അങ്ങോട്ട് ഒരു വരവങ് വരുന്നുണ്ട്...." മീനു
"എന്തിനാണാവോ ഒരു വരവ് വരുന്നേ..." ശ്യാം
"നിങ്ങളെയെല്ലാം സമാധി ആക്കാൻ...😁അല്ലെ മീനു...." ശ്രുതി
"ഹാന്ന്..." മീനു
"അല്ല അനുവേട്ടൻ എന്താ ഒന്നും സംസാരിക്കത്തെ...." ലച്ചു
"അത് വിവാഹം കഴിക്കാൻ പോകുന്ന നാണം കൊണ്ടാവും...." ശ്രുതി
"അയ്യട...നിങ്ങളൊക്കെ എനിക്ക് ഒരു ഗ്യാപ് തരണ്ടേ സംസാരിക്കാൻ..." അനു
"ഹാവൂ...മാഷിന്ടെ വായിൽ നാക്കുണ്ട്....." മീനു
"ഉണ്ടെടി...നിയെന്താ കരുതിയെ നിനക്ക് മത്രെ ഉള്ളു ന്നോ..." അനു
"ശ്യോ ഗോച്ചു ഗള്ളൻ ഞാൻ മനസ്സിൽ കരുതിയത് കണ്ടു പിടിച്ചു കളഞ്ഞു...." മീനു
"പൊടി..😠" അനു
"തുടങ്ങി രണ്ടും...ഇതിറ്റെളെ കല്യാണം കഴിഞ്ഞ ഇങ്ങാനായണേൽ ഈ വീട് മറിച്ചിടുമല്ലോ...." രജീഷ്
"ശെരിയ...." ശ്യാം
"എന്നാലെന്ത...നമുക്ക് ഫ്രീ ആയി fight കാണാമല്ലോ...." ശ്രുതി
"അത് crct....." ലച്ചു
"പോ പിശശുക്കളെ...." മീനു
അങ്ങനെ ഒരുപാട് സമയം പരസ്പരം കളിയാക്കിയും മറ്റും അവർ സംസാരിച്ചു കൊണ്ടിരുന്നു....
ആ കാൾ കഴിഞ്ഞപ്പോ എല്ലാവർക്കും മനസ് ഒന്ന് ഫ്രീ ആയ പോലെയാണ് തോന്നിയത്....
മീനുവും രമ്യയും കാൾ കഴിഞ്ഞു യാത്ര ക്ഷീണം കൊണ്ട് കിടന്നുറങ്ങി.....
🔹🔹🔹🔹🔹🔹🔹🔹🔹
"മീനു....രമ്യ....മക്കളെ എഴുന്നേൽക്ക്...ഭക്ഷണം കഴിക്കണ്ടേ...."
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി മീനുവിന്ടെ 'അമ്മ ഇരുവരെയും വിളിച്ചു കൊണ്ടിരുന്നു.....രണ്ടു പേരും എഴുന്നേറ്റു മുഖമൊന്നു കഴുകി കൊണ്ട് ഭക്ഷണം കഴിക്കാൻ വേണ്ടി പോയി....
"മീനു നാളെയാണ് നിങ്ങളെ ജാതകം നോക്കുന്നത്....പിന്നെ അത് കഴിഞ്ഞു ഡ്രെസ് എടുക്കാൻ വേണ്ടി പോവാം...." 'അമ്മ
മീനു അത് കേട്ട് രമ്യയെ നോക്കിയപ്പോൾ രമ്യ അവൾക്കൊന്നു കണ്ണ് ചിമ്മി കാണിച്ചു കൊടുത്തു......
മീനു അത് കണ്ടപ്പോൾ അമ്മക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു....
ഭക്ഷണം കഴിക്കൽ കഴിഞ്ഞു അവർ tv കണ്ടു കൊണ്ടിരുന്നു....
വെയ്കുന്നേരം ചായ കുടിച്ച ശേഷം രമ്യ പറഞ്ഞ പ്രകാരം അവർ ശ്രുതിയുടെ വീട്ടിലേക്ക് വിട്ടു....അവിടെ എത്തിയപ്പോൾ ശ്രുതി രജീഷ് ഏട്ടനോട് ഭയങ്കര കുറുകൽ.....
മീനുവും രമ്യയും പോയി അതാങ് കുളമാക്കി കൊടുത്തു....
പിന്നെ 3 ന്നും അതിലൂടെയൊക്കെ ഒന്ന് ചുറ്റി കറങ്ങി....
നേരം സന്ധ്യ സമയത്താണ് മീനുവും രമ്യയും പിന്നെ തിരിച്ചു വീട്ടിലേക്ക് വന്നത്.....
വേഗം പോയി ഫ്രഷ് ആയി വന്നു ഇരുവരും അമ്മയെ രാത്രിയിലേക്കും ഫുഡ് ഉണ്ടാക്കാൻ വേണ്ടി സഹായിച്ചു....അതൊക്കെ ഉണ്ടാക്കി കഴിച്ചു രണ്ടും തല്ല് കൂടി കൊണ്ട് കിടന്നുറങ്ങി....
🔹🔹🔹🔹🔹🔹🔹🔹🔹🔹
"ഏട്ട എന്താ ഇത്ര ആലോചന...." അനു
"ഞാൻ അന്ന് നമ്മൾ പറഞ്ഞതൊക്കെ ആലോജിക്കുവായിരുന്നു...." രജീഷ്
"എന്ത്....????എന്ന് പറഞ്ഞത്...???" അനു
"എടാ അന്നിവിടെ ഒരു കല്യാണം കൂടെ ഇനിയുണ്ട് എന്ന് മുത്തശ്ശനോക്കെ പറഞ്ഞപ്പോൾ നമ്മൾ പറഞ്ഞില്ലേ ഇപ്രാവശ്യം girls ന്ടെ മുൻബെ നമുക്ക് ഡാൻസ് പഠിക്കണമെന്ന്...." രജീഷ്
"ഹാ അതിനെന്താ...." ശ്യാം
"എടാ പൊട്ടന്മാരെ...അപ്പോ ഞാൻ അറിഞ്ഞില്ലല്ലോ സ്വന്തം കല്യാണത്തിന ഡാൻസ് പടിക്കുന്നെന്ന്...." രജീഷ്
"😂😂😂😂ഇതായിരുന്നോ....എന്തായാലും കൊള്ളാം.... ഏട്ടനും അനിയനും സ്വന്തം കല്യാണത്തിന് ഡാൻസ് പഠിക്കാൻ എന്തായിരുന്നു തിടുക്കം😂😂😂" മഹേഷ്
ശ്യാമും മഹേഷും ചിരിച്ചു ചിരിച്ചു അവരെ കളിയാക്കി കൊണ്ടിരുന്നു....
അനുവും രജീഷും ആകെ ചമ്മി നിക്കുവാണ്.....ശ്യാമിന്റെയും മഹേഷിന്റെയും ചിരി കണ്ടു സഹിക്കാൻ വയ്യാത്തയപ്പോൾ അനുവും രജീഷും അവർക്കിട്ടു നല്ലത് കൊടുത്തു....
അത് കിട്ടിയപ്പോൾ രണ്ടിന്റെയും ചിരി നിന്നു....പിന്നെ ഒക്കെ അവനവരുടെ മുറിയിൽ പോയി കിടന്നുറങ്ങി.....
ഇതേ സമയം മുതിർന്നവരൊക്കെ നാളെ ജോൽസ്യന്ടെ അടുത്തു പോകുന്ന കാര്യം ആലോചിച്ചു കൊണ്ടു കിടക്കുവായിരുന്നു....
എല്ലാം മങ്കളാകരമാവണെ എന്ന പ്രാർഥന മാത്രമായിരുന്നു എല്ലാർക്കും ഉണ്ടായിരുന്നത്.....
*🥀PART 45🥀*
✨✨✨✨✨✨
രാവിലെ ഭക്ഷണം കഴിച്ച ശേഷം ചന്ദ്രനും മാളുവും കൂടി ജാതകം നോക്കാൻ വേണ്ടി ജോൽസ്യരെ അടുത്തേക്ക് പോയി....ബാക്കി ഉള്ളവരൊക്കെ അവർ പോയിട്ട് എന്തയെന്ന് അറിയാനുള്ള ആകാംഷയില....
അങ്ങനെ നീണ്ട സമയത്തെ കാത്തിരിപ്പിനൊടുവിൽ അവരെത്തി....
"എന്താ മക്കളെ ജോത്സ്യർ പറഞ്ഞേ...." അപ്പൂപ്പൻ
"കുഴപ്പമില്ല അച്ഛാ...നല്ല ചേർച്ചയുള്ള ജാതകമാ നാല് പേരെയും....പക്ഷെ ഒരു പ്രശ്നമുണ്ട്...." ചന്ദ്രൻ
"എന്താ മോനെ...." അമ്മൂമ്മ
"അത് വിവാഹം 2 ആഴ്ചക്കുള്ളിൽ നടത്തണമെന്ന ജോത്സ്യർ പറഞ്ഞേ...." ചന്ദ്രൻ
"ആണോ....എന്ന നമുക്ക് ഒരുക്കങ്ങൾ തുടങ്ങാം....എത്രയും പെട്ടന്ന് നടത്തുന്നത് അത്രയും നല്ലത്...." അപ്പൂപ്പൻ
അത് കേട്ടതും രജീഷ് മെല്ലെ മഹേഷിനോട് പറഞ്ഞു....
"എടാ ഈ 2 ആഴ്ച എന്നുള്ളത് എങ്ങനെയെങ്കിലും ഒരാഴ്ച ആക്കി വെട്ടി കുറിക്കാൻ പറ്റ്വോ..."
"ഔ...അവന്ടെയൊരു ആക്രാന്തം....മോൻ 2 ആഴ്ച ക്ഷമി...നി അനുവിനെ നോക്ക്...അവൻ കണ്ടോ ഒരു ആക്രാന്തവുമില്ലാതെ നിക്കുന്നെ...." മഹേഷ്
"ആർ പറഞ്ഞു അവനു ആക്രാന്തമില്ലെന്നു...മനസിൽ ഉണ്ടാവും ആക്രാന്തമൊക്കെ...." രജീഷ്
"നിയല്ല അവൻ...."
"എന്ന ശ്രി മോളേയും ശ്രുതി മോളേയും വീട്ടിലേക്ക് വിളിച്ചു വിവരം പറ.... എന്നിട്ട് നമുക്കെല്ലാവർക്കും ഡ്രെസ് എടുക്കാൻ പോവാം...."
അപ്പൂപ്പന്റെ നിർദേശ പ്രകാരം അവർക്കൊക്കെ വിളിച്ചു പറഞ്ഞു....
എല്ലാവരും റെഡി ആയി ഇറങ്ങി....അവരൊക്കെ textilesil എത്തിയപ്പോഴേക്ക് മീനുവും ശ്രുതിയുമൊക്കെ എത്തിയിരുന്നു....
പിന്നെ ഒക്കെ ഡ്രെസ് എടുക്കാൻ തുടങ്ങി....
"അതേയ് അമ്മേ...സാരി തന്നെ വേണോ കല്യാണത്തിന്...വല്ല ടോപ്പും പോരെ...."
മീനുവിനുള്ള സാരി സെലക്ട് ചെയ്തു കൊണ്ടിരിക്കുന്ന അവളെ അമ്മയെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു....അതിന് 'അമ്മ അവളെ ഒന്ന് തറപ്പിച്ചു നോക്കിയതും അവളൊന്നു ഇളിച്ചു കൊടുത്തു....
"മീനു ഈ സാരി എങ്ങനെ ഉണ്ടെന്നു നോക്കിക്കേ....."
ലച്ചുവിന്ടെ 'അമ്മ തന്ന സാരി എടുത്തു മീനു നോക്കി....
ഹ്മ്മ...കൊള്ളാം.... പിങ്ക് കളർ....
"ഇത് മതി....എനിക്ക് ഈ സാരി ഇഷ്ടായി...."
അങ്ങനെ മീനുവിന് ഒരു ഗോൾഡൻ മിക്സഡ് പിങ്ക് കളർ സാരി എടുത്തു.....അതിലേക്ക് കിളി പച്ച കളർ ബ്ലൗസും....
ലച്ചുവിന് ഒരു ഗോൾഡൻ മിക്സഡ് ഗ്രീൻ കളറും എടുത്തു....ഗ്രീൻ കളർ ബ്ലൗസും എടുത്തു....
അവരെ എടുക്കൽ കഴിഞ്ഞതും മീനു ഒഴിഞ്ഞൊരു ഭാഗത്തു പോയിരുന്നു വെറുതെ ഫോണിൽ തോണ്ടി കൊണ്ടിരുന്നു....അപ്പോഴാണ് അവളെ അടുത്തു ആരോ വന്നിരുന്നത് പോലെ തോന്നിയത്....
ആരാണെന്നു നോക്കിയപ്പോൾ അനുവാണ്....മീനു അനുവിനൊന്നു ഇളിച്ചു കൊടുത്തു...അനു അതിന് പുച്ഛിച്ചു മുഖം തിരിചു....
ഹും...ജാഡ...കല്യാണം ഒന്ന് കഴിഞ്ഞോട്ടെ ഇതിനുള്ളതൊക്കെ തരാം....
മീനു അതും മനസിൽ കരുതി അനുവിനെ തുറുപ്പിച്ചു നോക്കി....
"എന്താടി ഉണ്ടാക്കണ്ണി നോക്കുന്നെ...." അനു
"അങ്ങയുടെ സൗന്തര്യം കണ്ടു നോക്കി പോയതാ...."
മീനു അനുവിനെ ആക്കി കൊണ്ട് പറഞ്ഞു....
"ആഹാ...really.... നോക്കി നോക്കി എനിക്ക് കണ്ണ് വെക്കരുത് ട്ടോ...."
മീനുവിന്ടെ അതേ ടോണിൽ അനുവും മറുപടി പറഞ്ഞു....
"അതിന് കൊലത്തിന് ആരെങ്കിലും കണ്ണ് വക്കോ...."
"ടി😠" അനു
"അയ്യോ എന്താ മാഷേ ഇത്ര ചൂട്....തണുത്ത എന്തെങ്കിലും പോയി കുടിക്ക്...അല്ലെങ്കിൽ ഈ ചൂട് കൊണ്ട് ഇവിടേക്കെ കത്തി പോവോളു..." മീനു
"ഇതിനുള്ളതൊക്കെ നിനക്ക് ഞാൻ തരണ്ട്😠" അനു
"തരുമ്പോ ഡയറി മിൽക്ക് മതിയെ...." മീനു
"ഡയറി മിൽക്ക് ആണോ അതോ മറ്റെന്തിങ്കിലും മിൽക്ക് ആണൊന്ന് നി അപ്പോ അറിയും😠"
അത്രയും പറഞ്ഞു കലിപ്പിൽ അനു അവിടെ നിന്ന് എഴുന്നേറ്റു പോയി....
അവന്ടെ പോക്ക് കണ്ടു മീനു ചിരിച്ചു കൊണ്ട് തന്ടെ ഫോണിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചു....
🔹🔹🔹🔹🔹🔹🔹🔹🔹
മീനു...നിനക്കുള്ളത് ഞാൻ തരണ്ട്....നിന്ടെ ആ കൂടിയ എല്ലുണ്ടല്ലോ അത് ഞാൻ അങ് എടുക്കും....ഹും...
മീനുവിനോട് ഉള്ള ദേഷ്യം അനു തന്ടെ കൈ ചുമരിൽ ആഞ്ഞു ഇടിച്ചു കൊണ്ട് തീർത്തു....
"ഹാ അനു നിയിവിടെ ഇടിച്ചു കളിക്കുവാണോ....ഈ ഡ്രെസ് എങ്ങനെ ഉണ്ടെന്നു പറ...." അനുവിന്ടെ 'അമ്മ
"കൊള്ളാം 'അമ്മ...."
അനു ദേഷ്യം ഒതുക്കി കൊണ്ട് പറഞ്ഞു...
"ഹാ എന്ന മോന് ഇതേടുക്കാം...."
അതും പറഞ്ഞു അവർ പോയി....അനു അപ്പൊ നേരത്തെ ഉണ്ടായതൊക്കെ ഒന്ന് ആലോചിച്ചു നോക്കി....
ആ ദേഷ്യത്തിലും അറിയാതെ അവന്ടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....
🔹🔹🔹🔹🔹🔹🔹🔹🔹🔹
മീനുവിന് ഫോണിൽ നോക്കി മടുത്തത് കൊണ്ട് അവളവിടെ നിന്ന് എഴുന്നേറ്റു നടക്കുമ്പോഴാണ് അന്ന് അവൾ ഇടിച്ച വൃദ്ധനെ കണ്ടത്....
"അങ്കിൾ...."
മീനു അയാളെ വിളിച്ചതും അയാൾ മീനുവിനെ നോക്കി പുഞ്ചിരിച്ചു....
"മോളെ സുഖമല്ലേ...."
വാത്സല്യത്തോടെ അയാൾ ചോദിച്ചു....
"സുഖമാണ് അങ്കിൾ...അങ്കിൾ ഒറ്റയ്ക്കണോ...." മീനു
"അല്ല മോളെ...എന്ടെ മോളും കൂടെ ഉണ്ട്...."
"ആണോ... എന്നിട്ട് എവിടെ മോൾ..."
"ഇത്ര സമയം ഇവിടെ ഉണ്ടായിരുന്നു....ഇപ്പോ എവിടെ പോയോ ആവോ...."
"മീനു...വാ...നിന്നെ ആന്റി വിളിക്കുന്നു...."
പെട്ടന്ന് ശ്രുതി അങ്ങോട്ടെക്ക് വന്നു കൊണ്ട് പറഞ്ഞു....
"അങ്കിൾ എന്ന ഞാൻ പോകുവാണെ...പിന്നെ എന്ടെ കല്യാണമാണ് അടുത്ത ആഴ്ച ലാസ്റ്റ്...അങ്കിൾ കുടുംബ സമേതം വരോണ്ടു..." മീനു
"ആ മോളെ വരാം...."
അയാൾ മീനുവിന്ടെ തലയിലൊന്നു തലോടി കൊണ്ട് പറഞ്ഞു....
മീനു അയാളോട് പറഞ്ഞു ശ്രുതിയുടെ കൂടെ പൊന്ന്...
"ആരാ മീനു അയാൾ..." ശ്രുതി
"അത് ഞാനാന്ന് പറഞ്ഞില്ലേ കോളേജിൽ നിന്ന് മുട്ടിയത്...ആ അങ്കിള..."
"ഹോ...."
മീനു അവിടെ ചെന്ന് അവളെ 'അമ്മ പറഞ്ഞ പ്രകാരം രണ്ടു മൂന്നു ഡ്രെസ് കൂടെ എടുത്തു രമ്യയും ലച്ചുവും നില്കുന്നിടത്തേക്ക് വന്നു.....
"മീനു ഈ ഡ്രെസ് എങ്ങനെ ഉണ്ട്...."
ലച്ചു ഒരു സാരി കാണിച്ചു കൊണ്ട് ചോദിച്ചു....
"കൊള്ളാം...." മീനു
"ഹാ...എന്ടെയും രമ്യടെയും ഡ്രെസ...." ലച്ചു
"ആഹാ..."
ഡ്രെസ് എടുപ്പ് കഴിഞ്ഞു അടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണവും കഴിച്ചു അനുവും കൂട്ടരും തരവാട്ടിലേക്കും മീനുവോക്കെ അവരെ വീട്ടിലേക്കും വിട്ടു.....
🔹🔹🔹🔹🔹🔹🔹🔹🔹
"അമ്മേ ഞാനിന്ന് കോളേജിൽ പോകുന്നുണ്ടേ...."
രാവിലെ തന്നെ റെഡി ആയി ഇറങ്ങിയ മീനു അമ്മയോട് പറഞ്ഞു....
"ഇനി വിവാഹം കഴിഞ്ഞു പോയ പോരെ മോളെ....." അമ്മ
"ഇല്ലമ്മ ഞാനിന്ന് പോകുവാ....exam ഒക്കെ ആവരായി...."
"ഓഹോ... എന്ടെ മോൾക് എന്ന ഈ ചിന്ത ഒക്കെ വന്നേ...."
"😁😁ഇന്ന് മുതൽ...."
"ഹ്മ്മ....പൊക്കോ...പൊക്കോ...പിന്നെ ഈ ചിന്ത എന്നും വേണം കേട്ടോ...."
"നോക്കാം...."
മീനു അവളെ സ്കൂട്ടിയും എടുത്തു കൊണ്ട് ശ്രുതിയുടെ വീട്ടിലേക്ക് വിട്ടു....അവിടെ നിന്ന് ശ്രുതിനേയും പൊക്കി കൊണ്ട് നേരെ കോളേജിലേക്കും....
കോളേജിൽ എത്തിയപ്പോൾ തന്നെ പടകൾ ഒക്കെ മുമ്പിലുണ്ട്....അനഖയും ഉണ്ട്....
അനഘ മീനുവിനെ കണ്ടു അവളെ അടുത്തേക്ക് ഓടി വന്നു....
"ചേച്ചി....."
അവൾ മീനുവിനെ കെട്ടിപിടിച്ചു....
"എവിടെയായിരുന്നു കുറച്ചു ദിവസം...." മീനു
"പനിയായിരുന്നു ചേച്ചി...."
"ആണോ...എന്നിട്ട് മാറിയോ..."
"അതൊക്കെ മാറി....ചേച്ചിയെ നല്ലവണ്ണം മിസ് ചെയ്തു ട്ടോ..."
"ആഹാ...പിന്നെയ് എന്ടെ കല്യാണമാണ് അടുത്ത ആഴ്ച ലാസ്റ്റ് നി വരോണ്ടു...നിന്ടെ ഫാമിലിയെയും കൂടെ കൂട്ട് ട്ടോ.... പിന്നെ നിന്ടെ നമ്പർ ഒന്ന് താ...."
"95*******8....ഇതാണ് ചേച്ചി നമ്പർ...പിന്നെ ആരാ ചേച്ചി ചെക്കൻ...."
"ഈ കോളേജിലെ തന്നെ സാറ..."
"ആണോ....ഫോട്ടോ വല്ലോം ഉണ്ടോ ചേച്ചി...."
"നോക്കട്ടെ...."
മീനു അവളെ ഫോണിൽ നോക്കി....അതിൽ എന്നോ അവരൊക്കെ കൂടെ എടുത്ത ഗ്രൂപ്പ് സെൽഫി ഉണ്ടായിരുന്നു...അതിൽ അനുവിനെ അവൾക് കാണിച്ചു കൊടുത്തു....
ശ്രുതിയുടെ കല്യാണ കാര്യവും അവളോട് പറഞ്ഞു.....ശ്രുതിയുടെ രജീഷിനെയും കാണിച്ചു കൊടുത്തു....
"മോളെ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്...."
"എന്താ ചേച്ചി...."
"ആ നിൽക്കുന്ന അശ്വിന് മോളെ ഇഷ്ടാണ്....എന്താണ് മോളെ റിപ്ലൈ...."
മീനു അശ്വിനെ ചൂണ്ടി കൊണ്ട് പറഞ്ഞു....
"ചേച്ചിക്ക് ആ ഏട്ടൻ എന്നെ ചതിക്കില്ല എന്ന് വിശ്വാസമണോ...."
"ആണ്..."
"ഹ്മ്മ....എന്ന ഒക്കെ ചേച്ചി...ഏട്ടന് ഒരു നല്ല ജോലിയൊക്കെ ആയി വീട്ടിൽ വന്നു ചോദിക്കാൻ പറഞ്ഞോ....എനിക്ക് സമ്മതമ..."
"ശെരിക്കുo...." മീനു
"ഹ്മ്മ....."
അനഘ താഴേക്ക് നോക്കി കൊണ്ട് മൂളി....
"നിന്ടെ നമ്പർ അവനു കൊടുത്തോട്ടെ....ചോദിക്കുവാണേൽ...." മീനു
"കൊടുത്തോ...."
എന്നു പറഞ്ഞു അനഘ അവിടെ നിന്ന് ഓടി....
അവളെ പോക്ക് കണ്ടു ഞാനും ശ്രുതിയും ചിരിച്ചു കൊണ്ട് അവരെയൊക്കെ അടുത്തേക്ക് പോയി........
"എന്തായിരുന്നു ഇന്നാലെയൊന്നും കോളേജിലേക്ക് രണ്ടും വരഞ്ഞെ...വിളിച്ചിട്ട് ആണേൽ എടുക്കുന്നുമില്ല....അരവിന്ത് സാറിനോടൊ രജീഷ് സാറിനോടൊ ചോദിക്കാനാണേൽ അവരും വന്നിരുന്നില്ല....
എവിടെയായിരുന്നു നിങ്ങൾ നാലും...." സന്ധ്യ
"നങ്ങളെ കല്യാണമാണ്...അടുത്ത ആഴ്ച ലാസ്റ്റ്......"
മീനുവും ശ്രുതിയും ഒപ്പം പറഞ്ഞു....
"What....????"
ഒക്കെ അത് കേട്ട് അലറി....
"അലറേണ്ട... സത്യമാണ്...."
തുടങ്ങി എല്ലാ കാര്യങ്ങളും അവർക്ക് പറഞ്ഞു കൊടുത്തു....
"ഒക്കെ നേരിട്ട് പറയാമെന്നു കരുതിയ നിങ്ങളെ കാൾ എടുക്കാതിരുന്നെ...." മീനു
"എന്നാലും എനിക്കങ്ങട്ട് വിശ്വസിക്കാൻ കഴിയുന്നില്ല....അല്ല അപ്പോ അരവിന്ത് സാറിനെ സ്നേഹിക്കുന്ന രമ്യയോ..." ആയിഷ
"അവൾ എനിക്ക് വേണ്ടി അവളെ സ്നേഹം..മൂടി...."
അത് പറഞ്ഞപ്പോൾ മീനുവിൽ ഒരു സങ്കടം നിറഞ്ഞിരുന്നു....
"ഞാൻ അന്നേ കരുതിയത അരവിന്ത് സാർ മീനുവിനെയും കൊണ്ടേ പോകു എന്ന്...." യാസിർ
"ഹ്മ്മ....അല്ല മീനു നി അനഖയോട് എന്ടെ കാര്യം പറഞ്ഞോ...." അശ്വിൻ
"പറഞ്ഞു...."
"അവളെന്താ പറഞ്ഞേ...." അശ്വിൻ
"നോ പറഞ്ഞിട്ടുണ്ടാവും😂" സന്ധ്യ
"അല്ല...യെസ് പറഞ്ഞു...പിന്നെ മോനെ അശ്വിനെ സീരിയസ് ആണല്ലോ ല്ലേ നി...."
"അതേടി ഞാൻ അമ്മയോട് ഇന്നലെ കാര്യം പറഞ്ഞു...."
"ഹാ എന്ന ഞാൻ ആന്റിക്ക് വിളിക്കും ആന്റിക്ക് വിളിച്ച ശേഷം നിനക്ക് അവളോട് സംസാരിക്കാൻ വേണ്ടി അവളെ നമ്പർ തരാം"
"ഹോ നി മുത്താടി...." അശ്വിൻ
അപ്പോഴാണ് അനുവും രജീഷും വന്നത്....
"ഹേയ്...സാറന്മാരേ ഒന്ന് നിൽക്...."
അശ്വിൻ അവരെ അടുത്തേക്ക് ഓടി....പിന്നാലെ ബാക്കി ഉള്ളവരും...
"സാറന്മാരേ കല്യാണമാണെന്നു അറിഞ്ഞു ഞങ്ങളെ വിളിക്കുന്നില്ലേ..." ആയിഷ
"ഉണ്ടല്ലോ...നിങ്ങളെല്ലാവരും വരണം..." രജീഷ്
"അരവിന്ത് സാർ എന്താ ഒന്നും പറയാത്തെ...." യാസിർ
അനു മീനുവിനെ നോക്കി നിൽകയിരുന്നു അപ്പോൾ....അവൾ ചിരിച്ചു സംസാരിക്കുന്നത് കണ്ടു അവനവളിൽ മതി മറഞ്ഞു നിന്നിരുന്നു.....അത് സന്ധ്യ കാണും ചെയ്തു....
"അരവിന്ത് സാറിന്റെ ശ്രദ്ധ ഇവിടെയൊന്നുമല്ല യാസിറെ...."
സന്ധ്യ പറയുന്നത് കേട്ടു അനു മീനുവിലുള്ള നോട്ടം മാറ്റി അവരെയൊക്കെ നോക്കി ഒന്ന് ചിരിച്ചു കല്യാണത്തിന് ക്ഷണിച്ചു കൊണ്ട് അവിടെ നിന്ന് പോയി....
പിന്നെ അവരും ഓരോന്ന് പറഞ്ഞു ശ്രുതിനേയും മീനുവിനെയും കളിയാക്കി കൊണ്ട് നടന്നു...
ക്ലാസിലെത്തി എല്ലവരെയും അവർ കല്യാണത്തിന് വിളിച്ചു....എല്ലാവരും അത് കേട്ട് ശെരിക്കും ഞെട്ടിയിരുന്നു.... ക്ലാസിലെ ചില കോഴി girls മീനുവിനെയും ശ്രുതിയേയും അസൂയയോടെ നോക്കും ചെയ്തിരുന്നു....
മീനു അതൊന്നും കണ്ടില്ലെന്നു നടിച്ചു ഇരുന്നു....എന്നാൽ ശ്രുതിയോ അതൊക്കെ കണ്ടു അഹങ്കരിച്ചു കൊണ്ട് ഇരിക്കുവായിരുന്നു....
*🥀PART 46🥀*
✨✨✨✨✨✨
കോളേജ് വിട്ടു തിരിച്ചു വീട്ടിലേക്ക് പോകാൻ നില്കുമ്പോഴാണ് വിവേകിനെ കണ്ടില്ല എന്ന കാര്യം മീനു ഓർത്തത്...
"ശ്രുതി നിയിന്ന് വിവേകേട്ടനെ കണ്ടായിരുന്നോ...."
"ഇല്ല...ഇനിയിപ്പോ നിനക്കെന്തിനാ അങ്ങേരെ നിനക്ക് മോനുണ്ടല്ലോ...."
"അല്ല ചുമ്മാ ഒന്ന് കണ്ടോ ചോദിച്ചതാ...."
"ഹാ...നി പെട്ടന്ന് വണ്ടി എടുക്ക്.... ഇന്ന് അമ്മേടെ വീട്ടിലൊക്കെ പോയി കല്യാണം വിളിക്കാനുള്ളതാ....."
"ഹാ കയർ...."
ഇരുവരും നേരെ വീട്ടിലേക്ക് വിട്ടു....
ശ്രുതി യെ വീട്ടിൽ ഡ്രോപ്പ് ചെയ്തു മീനു വീട്ടിലേക്ക് ചെന്നപ്പോൾ സീറ്റ് ഔട്ടിൽ തനിച്ചു ഇരിക്കുന്ന രമ്യനെയാണ് കണ്ടത്....
"നിയെന്താ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നെ....അമ്മയെവിടെ...."
"കല്യാണം വിളിക്കാൻ വേണ്ടി പോയെക്കുവാ...അപ്പോ ഞാൻ നിന്നെ വൈറ്റ് ചെയ്തു കൊണ്ട് വെറുതെ ഇവിടിരുന്നു..." രമ്യ
"ഹാ എന്ന നി വാ...ഞാൻ പെട്ടെന്ന് ഫ്രഷ് ആയി വരാം...."
മീനു പെട്ടന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങി....
എന്നിട്ട് ചായ ഒക്കെ ഉണ്ടാക്കി അതും കുടിച്ചു കൊണ്ട് അവളും രമ്യയും പുറത്തിരുന്നു.....
"എടി രമ്യ നിന്നോട് എപ്പോഴേലും ശ്യാമേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ..." മീനു
"ഇല്ല...എന്തെയ്..."
"അല്ല ശ്യാമേട്ടന്ടെ ഇടക്കുള്ള നോട്ടം കണ്ടപ്പോൾ നിന്നെ ഇഷ്ടമുള്ള മാതിരി തോന്നി...അപ്പോ നിന്നെ വല്ലോം പ്രൊപോസ് ചെയ്തോ എന്നറിയാൻ വേണ്ടിയാ...."
"ഹ്മ്മ...എനിക്കും തോന്നിയിട്ടുണ്ട് പലപ്പോഴും...എങ്കിലും ഞാനത് കണ്ടില്ലെന്ന് നടിച്ചു...."
"നിനക്ക് ശ്യാമേട്ടനെ നോക്കികുടെഡി...."
"ഇപ്പോ ഉള്ളത് ഒന്ന് മറക്കട്ടെ...എന്നിട്ടല്ലേ ബാക്കി...."
രമ്യ ചിരിയോടെ ആണ് അത് പറഞ്ഞെങ്കിലും അവൾക് നല്ല സങ്കടമുണ്ടെന്നു മീനുവിന് മനസ്സിലായിരുന്നു....
"രമ്യ നിയെന്നോട് ക്ഷമിക്കണേ ടി...നിനക്ക് ദേഷ്യമൊന്നുമില്ലല്ലോ...എന്ടെ അവസ്ഥ കൊണ്ടാണ്..."
"പൊടി... എനിക്കറിയാം നിന്നെ എനിക്ക് നിന്നോട് ഒരു ദേശ്യുമില്ല......"
ഞാൻ രമ്യ യെ കെട്ടിപിടിച്ചു...
സന്ധ്യ അയപ്പോഴേക്ക് മീനുവിന്ടെ 'അമ്മയും വന്നു....
🔹🔹🔹🔹🔹🔹🔹🔹🔹
അനുവോക്കെ വീട്ടിൽ എത്തി നല്ല തിരക്കിലായിരുന്നു....മുത്തശ്ശൻ പറഞ്ഞ പ്രകാരം കല്യാണം വിളിക്കാൻ ഓരോ സ്ഥലത്തേക്കും പോയെക്കുവായിരുന്നു....
ഓട്ട പാച്ചിൽ ഒക്കെ കഴിഞ്ഞു രാത്രി കിടന്നതും ക്ഷീണം കൊണ്ട് അവരൊക്കെ പെട്ടന്ന് തന്നെ ഉറങ്ങിയിരുന്നു....
🔹🔹🔹🔹🔹🔹🔹🔹🔹🔹
*ദിവസങ്ങൾ കടന്നു പോയി.....*
ഇന്ന് മീനുവിന്ടെയും ശ്രുതിയുടെയുമൊക്കെ ഹൽദി ആണ്...
എല്ലാവരെയും കൂടെ ഒരു ഓഡിറ്റോറിയത്തിൽ വച്ചു നടത്താനാണ് പ്ലാൻ....
മീനുവോക്കെ അതിഞ്ഞു വേണ്ടി ഒരുങ്ങി കൊണ്ടിരിക്കുവാണ്....
ഒരു yellow ലോങ് ടോപ്പ് ആണ് മീനുവിന്ടെ വേഷം....അതിലേക് ഒരു ലോങ് yellow കമ്മലും പിന്നെ പൂക്കൾ കൊണ്ടുള്ള വളയും മലയുമൊക്കെ ആണ്....
മീനു മുന്നിലെ മുടി പഫ് ചെയ്തു ബാക്കിൽ മുടി റോൾ ചെയ്തു നല്ല മോഡലിൽ കെട്ടി....
മുഖത്തു വല്ലാതെ make up ഒന്നും ഇട്ടില്ല....
ഇട്ടിട്ട് കാര്യവുമില്ലല്ലോ മഞ്ഞൾ തെക്കേണ്ടതല്ലേ😝
മീനുവിനെ ആ ഡ്രസിൽ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു....
മീനുവിന്ടെ ഒരുക്കം കഴിഞ്ഞു അവൾ രമ്യയോട് പുരികം പൊക്കി എങ്ങനെയുണ്ടെന്നു ചോദിച്ചു....
"സുന്ദരി ആയിട്ടുണ്ട്...വാ നമുക്ക് ഫോട്ടോ എടുക്കാ.."
രമ്യടെ കൂടെ നിന്ന് കുറെ സെൽഫി എടുത്തു കൂട്ടി....'അമ്മ വിളിച്ചതും അവൾ ബന്തുക്കളെ ഒക്കെ അടുത്തേക്ക് പോയി....കാര്യമായിട്ട് relatives ഒന്നുമില്ല...കോളേജിലെ ക്ലാസ്സിലെ പിള്ളേരുണ്ട്....പിന്നെ അടുത്തുള്ളവരും
വേറെ ആരുമില്ല
അവർ നേരെ ഏർപ്പാട് ആക്കിയ വണ്ടിയിൽ ഓഡിറ്റോറിയത്തിലേക്ക് വിട്ടു
ശ്രുതിയെ അവളെ കസിൻസ് ആണ് ഒരുക്കിയത്...അവളും മീനുവിനെ പോലുള്ള ഒരു ലോങ് ടോപ്പ് ആണ് ഇട്ടിട്ടുള്ളത് പിന്നെ പൂവ് ആഭരണങ്ങളും.
ശ്രുതിയുടെ ഒരുക്കം കഴിഞ്ഞതും അവരും ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു....
ആദ്യം എത്തിയത് മീനു ആയിരുന്നു....അത് കഴിഞ്ഞു അനുവും രജീഷും വന്നു....ഇരുവരും ഒരു പോലുള്ള മഞ്ഞ കുർത്ത ആണ് ഇട്ടിട്ടുള്ളത്....
അവരെത്തിയ ശേഷമാണ് ശ്രുതി വന്നത്....
ഇരു പെണ്ണിനേയും ചെക്കാനെയും കപ്പിൾ ആയി ഇരുത്തി...മീനുവും മാഷും ഒന്ന് പരസ്പരം നോക്കി....എന്നിട്ട് ഇരുവരും പെട്ടന്ന് മുഖം തിരിച്ചു.....
അവരെ അപ്പുറത്ത് ഇരിക്കുന്ന രജീഷ് ശ്രുതിയെ നോക്കി സൂപ്പർ എന്നു കാണിച്ചു...അതിന് ശ്രുതി ഒന്ന് പുഞ്ചിരിച്ചു കൊടുത്തു ഏട്ടനും സുന്ദരൻ ആയിട്ടുണ്ടെന്നു പതിയെ പറഞ്ഞു...
രജീഷ് അവളെ കയ്യിൽ പതിയെ ഒന്ന് പിടിച്ചതും ലച്ചു അത് കണ്ടു....
"ഹോ എന്ടെ രജീഷേട്ട ഇന്ന് ഒരു ദിവസം കൂടെ ക്ഷമിക്ക്... നാളെ കല്യാണം കഴിഞ്ഞു ശ്രുതി ഏട്ടന്ടെ അടുത്തേക്ക് തന്നെയാ വരുന്നേ...അപ്പോ പോരെ ഈ കൈ പിടുത്തം...ആ അനുവേട്ടനും മീനുവും നോക്ക് എന്ത് ഡിസെന്റ് ആയ ഇരിക്കുന്നെ....എട്ടൻടെയൊരു ആക്രാന്തം...."
ലച്ചുവിന്ടെ സംസാരം കേട്ടു അവരെ അടുത്തുണ്ടായിരുന്നവരൊക്കെ അവരെ നോക്കി ചിരിച്ചു...
രജീഷ് ചമ്മി കൊണ്ട് ലച്ചുവിനെ ഒന്ന് തറപ്പിച്ചു നോക്കി മുന്നിലേക്ക് നോക്കിയിരുന്നു....
പിന്നെ മഞ്ഞൾ തേക്കലായി....
ഓരോരുത്തരും വന്നു തേച്ചു അവസാനമാണ് ലച്ചുവും രമ്യയും ശിവനും ശ്യാമും മഹേഷും തേക്കാൻ വന്നത്....
"ദയവ് ചെയ്തു മഞ്ഞളിൽ മുക്കരുത്🙏"
രജീഷ് മാഷ് അവരെ നിറുത്തം കണ്ടു കൈ കൂപ്പി കൊണ്ട് പറഞ്ഞു...
"ആഹാ എന്ടെ ഹൽദി ക്ക് ഈ ദയ ഒന്നും എന്നോട് കാണിച്ചില്ലല്ലോ...അതൊണ്ടിവിടെയും അത് പ്രതീക്ഷിക്കണ്ട...."
എന്നു പറഞ്ഞു ലച്ചു തന്നെ തുടക്കം കുറിച്ചു....പിന്നെ ഫുൾ മഞ്ഞൾ കൊണ്ട് ഒരാറാട്ടയിരുന്നു...
ഒക്കെ കഴിഞ്ഞപ്പോ മീനുവും ശ്രുതിയും അനുവും രജീഷും ഒന്ന് പരസ്പരം നോക്കി....
ഒക്കെ ഒരു മഞ്ഞ കളറിൽ...കണ്ണ് മാത്രം നേരെ കാണഞ്ഞുണ്ട്.....
"ഇപ്പോഴാ എനിക്ക് സമാതാനമായത്...."
ശിവൻ അവരെ കോലം നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു....
"ഒന്ന് ചേർന്നു നിന്നെ നാലും ഞാൻ ഒരു ഫോട്ടോ എടുക്കട്ടേ..."
രമ്യ അതും പറഞ്ഞു അവരെ ഫോട്ടോ എടുത്തു....ആ ഫോട്ടോ കണ്ടു അവൾക് തന്നെ ചിരി വന്നു...വല്ല മഞ്ഞ ഭൂതങ്ങളെയും പോലുണ്ട്....
നാലിനെയും അവിടെ നിന്ന് ഫ്രഷ് ആവാൻ വേണ്ടി വിട്ടു...ഫ്രഷ് ആയി വേറെ ഡ്രെസ് ധരിച്ചു അവർ വീണ്ടും സ്റ്റേജിൽ വന്നിരുന്നു....
പിന്നെയും ഓരോ പ്രോഗ്രാംസ് നടത്തി അതൊക്കെ കഴിഞ്ഞു ഏറെ വഴുകി ആണ് അവർ തിരിച്ചു വീട്ടിലെത്തിയത്....
കിടക്കുന്നതിഞ്ഞു മുൻപ് മീനു സമയം നോക്കിയപ്പോൾ 1:30am.... അവൾ അത് കണ്ടു ഒരൊറ്റ കിടതമായിരുന്നു....കിടന്നതും ബോധം കെട്ടു കിടന്നുറങ്ങി....
🔹🔹🔹🔹🔹🔹🔹🔹🔹
അനുവോക്കെ തറവാട്ടിൽ എത്തിയപ്പോൾ തന്നെ വെഴുകിയിരുന്നു....
"എടാ ഈ ഫോട്ടോ നോക്ക്..രമ്യടെ statusa..."
മഹേഷ് അവർക്ക് കാണിച്ചു കൊടുത്ത ഫോട്ടോ കണ്ടു അനുവോക്കെ അന്തം വിട്ടു....
അവരെ തന്നെ മഞ്ഞളിൽ മുക്കിയ ഫോട്ടോ ആയിരുന്നു അത്....with ക്യാപ്ഷൻ അൽ മഞ്ഞ കിളീസ്....
"എന്തോന്നാടെ നിങ്ങൾ ഞങ്ങളെ മഞ്ഞളിൽ കുളിപ്പിച്ചിരിക്കുവാണോ...." രജീഷ്
"ഈ😁😁നല്ല രസല്ലേ...." ശ്യാം
"പിന്നെ എന്താ രസം....ഞങ്ങൾക്കും അവസരം വരും അത് മറക്കണ്ട...." അനു
"വോ...അത് അപ്പോഴല്ലേ...." മഹേഷ്
"എപ്പോഴയാലും കാണിച് തര....'' അനു
"അയ്ക്കോട്ടെ...ഞങ്ങൾ കാത്തിരിക്ക ട്ടോ...." ശ്യാം
എല്ലാവരും ഫ്രഷ് ആയി പെട്ടന്ന് തന്നെ കിടന്നു....
🔹🔹🔹🔹🔹🔹🔹🔹🔹🔹
*കല്യാണ ദിവസം....*
"മീനു....മീനു....എണീക്ക്....രമ്യ....രമ്യ...മീനു..."
"എന്ടെ ദൈവമേ...അവളെ കല്യാണമാണ് ഇന്ന്....എന്നിട്ട് കണ്ടില്ലേ അവൾ ബോധം കെട്ടു ഉറങ്ങുന്നത്....ഞാൻ എന്താ ചെയ്യ ഈ കുരിപ്പിനെ കൊണ്ട്...."
മീനുവിന്ടെ അമ്മ അവരെ കിടത്തം കണ്ടു മുകളിലേക്ക് നോക്കി പറഞ്ഞു....
"അല്ല ശ്രീജ നി ആരോട മുകളിൽ നോക്കി സംസാരിക്കുന്നെ...."
അപ്പോ അയൽപക്കത്തെ ലളിത ആന്റി മീനുവിന്ടെ 'അമ്മ മുകളിൽ നോക്കി സംസാരിക്കുന്നത് കണ്ടു കൊണ്ട് അവിടേക്ക് വന്നു ചോദിച്ചു.
"എന്ടെ ലളിതെ... നിയൊന്ന് നോക്ക് ഇവളെ കിടത്തം...ഇന്നിവളെ കല്യാണമല്ലേ...."
"ആഹാ മീനു മോൾ എഴുന്നേറ്റില്ലേ...."
"ഇല്ല...അതല്ലേ ഞാനിങ്ങനെ നിൽകുന്നേ...."
"എന്ന നീയൊരു കാര്യം ചെയ്യ്...കുറച്ചു വെള്ളം എടുത്തു അവളെ മുഖത്തേക്ക് കുടയ്.... അപ്പോ എഴുന്നേൽക്കും...വീട്ടിൽ സ്ഥിരം ഞാൻ ചെയ്യാറുള്ളത..." ലളിത
"ഹ്മ്മ...എന്ന വെള്ളം കുടയാം ല്ലേ..."
"ഹാ..."
അങ്ങനെ മീനുവിന്ടെ 'അമ്മ പോയി വെള്ളാമെടുത്തു മീനുവിന്ടെ മുഖത്തു കുടഞ്ഞു....
"ഹായ് മഴ....."
എന്നു പറഞ്ഞു മീനു തിരിഞ്ഞങ് കിടന്നു....
അത് കണ്ടു 'അമ്മ ലളിതയുടെ മുഖത്തേക്ക് നോക്കി....
"നി എന്ന മീനുവിന്ടെ അപ്പുറത്തു കിടക്കുന്ന കുട്ടിയെ വിളിക്ക്....എന്നിട്ട് മീനു മോളെ വിളിക്കാം...."
'അമ്മ. പോയി രമ്യടെ മുഖത്തു വെള്ളം കുടഞ്ഞതും അവൾ പെട്ടന്ന് എഴുന്നേറ്റു....
"രമ്യ മോളെ പെട്ടന്ന് ഫ്രഷ് ആവ്...ഓഡിറ്റോറിയത്തിൽ പോവാനുള്ളതാ...." 'അമ്മ
"ഹാ...മീനു എഴുന്നേൽകുന്നില്ലേ...." രമ്യ
"അതിനെ ഞാൻ ഇപ്പോ എഴുന്നേല്പിക്കാം...മോൾ ഫ്രഷ് ആയി വാ..."
അതു കേട്ടു രമ്യ അവർക്കൊന്നും ചിരിച്ചു കൊടുത്തു ഫ്രഷ് ആവാൻ വേണ്ടി കയറി....
"ശ്രീജേ നിയെ അവളെ മുഖത്തു കൂടെ കുറച്ചു വെള്ളമങ് ഒഴിച്ചു നോക്ക്..."
ലളിത പറഞ്ഞ പോലെ ചെയ്തതും "അയ്യോ പ്രളയം..." എന്നു പറഞ്ഞു മീനു ചാടി എഴുന്നേറ്റു....
"ഹാവൂ...ലളിതെ നിന്ടെ ഐഡിയ ഫലിച്ചു...."
ശ്രീജ മീനു എഴുന്നേറ്റത് കണ്ടു ലാളിതയോട് പുഞ്ചിരിയോടെ പറഞ്ഞു....
"മീനു...ഇന്ന് നിന്ടെ കല്യാണമാണ്...പെട്ടന്ന് അപ്പുറത്തെ ബാത്‌റൂമിൽ പോയി ഫ്രഷ് ആവ്...."
"അതെന്താ ഈ ബാത്‌റൂമിൽ പോയാൽ..."
"അതിൽ രമ്യ മോൾ ഫ്രഷ് ആവാണ്...."
"ആണോ...എന്ന അവൾ വന്നിട്ട് ഞാൻ ഏഴുന്നേൽകാം..."
അതും പറഞ്ഞു മീനു കിടന്നതും അവളെ അമ്മയുടെ കയ്യിൽ നിന്ന് ഓരോറ്റൊന്നു കിട്ടി....അപ്പോ തന്നെ അവളെ അമ്മേ എന്നു വിളിച്ചു എഴുന്നേറ്റു....
"'അമ്മ തന്നെയാ...ഒന്ന് പോയി ഫ്രഷ് ആവ്...നിന്നെ ഒരുക്കാനുള്ള ബ്യൂട്ടീഷൻ ഇപ്പോ വരും..."
'അമ്മ അവളെ ഉന്തി തള്ളി ബാത്റൂമിലേക്ക് വിട്ടു....
🔹🔹🔹🔹🔹🔹🔹🔹🔹
"മാളു ഇന്നത്തെ മണവളന്മാർ എഴുന്നേറ്റോ...." അപ്പൂപ്പൻ
"ഇല്ല അച്ഛാ...അവരെ വിളിക്കാൻ വേണ്ടി പോവ..ഞാൻ..."
"ഹാ എന്ന പെട്ടന്ന് എഴുന്നേല്പിക്...മുഹൂർത്തവമുമ്പോഴേക് അവിടെ എത്താനുള്ളത...." അപ്പൂപ്പൻ
"ഹാ..."
മാളു പോയി അനുവിന്ടെ മുറിയിൽ നോക്കിയപ്പോൾ അവരവിടെ ഇല്ല....അപ്പോ നേരെ രജീഷിന്റെ മുറിയിൽ നോക്കി...
അവിടെ നോക്കിയപ്പോൾ നാല് എണ്ണമുണ്ട് അവിടെ കിടക്കുന്നു....
ഒക്കെ ഒരമ്മ പെറ്റ പോലുള്ള കിടത്തമ...തലങ്ങും വിളങ്ങുമൊക്കെ ആയി....
മാളു പോയി അവരെയെല്ലാം എഴുന്നേൽപ്പിച്ചു പെട്ടന്ന് ഒരുങ്ങാൻ വേണ്ടി പറഞ്ഞു വിട്ടു.....
*🥀PART 47🥀*
✨✨✨✨✨✨✨
മീനു ഫ്രഷ് ആയി നേരെ ഭക്ഷണം കഴിക്കാൻ വേണ്ടി ആണ് പോയത്...അവിടെ എത്തിയപ്പോ രമ്യ വെട്ടി വിഴുങ്ങുന്നത് കണ്ടു...
മീനുവും അവളെ അടുത്തു പോയിരുന്നു കഴിക്കാൻ തുടങ്ങി....
ഭക്ഷണം കയിച്ചു കഴിഞ്ഞു മീനു അവളെ മുറിയിലേക്ക് പോയപ്പോൾ ബുട്ടീഷൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു....
"ഇരിക്ക് മേടം..."
മീനുവിനെ കണ്ട അവർ അടുത്തുള്ള mirrorinde മുന്നിലുള്ള chair കാണിച്ചു കൊണ്ട് പറഞ്ഞു....
മീനു അവർക്കൊന്നും പുഞ്ചിരിച്ചു കൊടുത്തു അതിൽ ഇരുന്നു...
"അതേയ് ഓവറായി make up വേണ്ട കേട്ടോ...ലൈറ്റ് ആയി മതി..." മീനു
"ഒക്കെ മാഡം..."
അങ്ങനെ മീനുവിന്ടെ make up തുടങ്ങി....അതൊന്ന് സെറ്റ് ആയ ശേഷം സാരി നല്ല ഭംഗിയായി ഉടുത്തു കൊടുത്തു....
അത് കഴിഞ്ഞു മുടി കെട്ടുവാൻ തുടങ്ങി....
"മാടത്തിന്ടെ മുടി കൊള്ളാം... എങ്ങനെ ഇത്ര മുടി വളർത്തുന്നു..."
"അതൊക്കെ എന്ടെ അമ്മയുടെ പണിയ...."
മീനു പുഞ്ചിരിയോടെ മറുപടി പറഞ്ഞു....
അങ്ങനെ മുടിയൊക്കെ നല്ല ഭംഗിയായി കെട്ടി വെച്ചു...ചൂട്ടിയും ഇട്ടു....പിന്നെ ആഭരണങ്ങൾ ഓരോന്നായി അണിഞ്ഞു...
എല്ലാം കഴിഞ്ഞു മീനു കണ്ണാടിയിൽ ഒന്ന് നോക്കി......
"ഹ്മ്മ കുഴപ്പമില്ല...ഫാഗ്യം സ്വർണ കടയുടെ പരസ്യം എന്നൊന്നും തോന്നുന്നില്ല..."
മീനു സ്വയം പറഞ്ഞു....
പിങ്ക് കളർ സാരി മീനുവിന് നന്നായി ചേരുന്നുണ്ടായിരുന്നു...അതിലൂടെ കുറച്ചു ആഭരണമൊക്കെ ഇട്ടപ്പോൾ ഒന്ന് കൂടെ ഭംഗി ആയി....
അപ്പോഴേക് രമ്യ ഒരു സാരി ഒക്കെ ഉടുത്തു സുന്ദരി ആയി അങ്ങോട്ടെക് വന്നു....
"ഹോ എന്ടെ മീനു എന്ത് സുന്ദരിയാടി നി..." രമ്യാ
"പൊടി...."
"വാ..നമുക്ക് ശ്രുതിക്ക് വീഡിയോ കാൾ ചെയ്തു നോക്കാം...."
അങ്ങനെ അവർ ശ്രുതിക്ക് വീഡിയോ കാൾ ചെയ്തു...
ശ്രുതി ഒരു റെഡ് സാരി ആണ് എടുത്തിട്ടുള്ളത്....അതിലേക് ഹെവി make up... എന്നാലും ഭംഗി ഉണ്ട്...
കുറച്ചു സമയം അവരൊന്നു സംസാരിച്ചു relatives വന്നപ്പോൾ പെട്ടന്ന് കാൾ കട്ട് ചെയ്തു...
🔹🔹🔹🔹🔹🔹🔹🔹
"ഹെലോ മണവാളൻസ്..."
ഒരുങ്ങി നിൽക്കുന്ന അനുവിനെയും രജീഷിനെയും വിളിച്ചു കൊണ് ശ്യാം അകത്തേക്ക് കയറി...
അനുവും രജീഷും ഒരു സിൽക്ക് കുപ്പായവും മുണ്ടുമാണ് ഉടുത്തിട്ടുള്ളത്....രണ്ടാളും സുന്ദര കുട്ടപ്പന്മാരായി നില്കുവാണ്....
"എന്ന മണവളൻസ് ഇറങ്... എല്ലവരും പോകാൻ നിക്കുവാ..."
ശ്യാം പറഞ്ഞതാനുസരിച്ചു അവർ എല്ലാവരെയും അടുത്തേക്ക് പോയി എല്ലാവർക്കും ദക്ഷിണ ഒക്കെ കൊടുത്തു ഓഡിറ്റോറിയത്തിലേക്ക് വിട്ടു....
🔹🔹🔹🔹🔹🔹🔹🔹🔹
മീനു ഒരുങ്ങി അവളെ അമ്മയുടെ അടുത്തേക്ക് പോയി....
"സുന്ദരി ആയിട്ടുണ്ട് എന്ടെ മോൾ..."
കണ്ണ് നിറച്ചു കൊണ്ട് മീനുവിന്ടെ കവിളിൽ തഴുകി അവർ പറഞ്ഞു...
"അയ്യേ എന്ടെ 'അമ്മ കരയുവ... ഞാൻ ദൂരെക്കൊന്നുമല്ലല്ലോ പോവുന്നെ...എന്നും അമ്മയുടെ കൺ മുന്നിൽ തന്നെ ഉണ്ടാവുമല്ലോ..."
അമ്മ അവളെ കെട്ടിപിടിച്ചു....
മീനുവിനും സങ്കടം വന്നെങ്കിലും അവൾ പുഞ്ചിരിച്ചു നിന്നു....
പിന്നെ ദക്ഷിണ കൊടുക്കലായി...
അത് കഴിഞ്ഞു എല്ലാവരും കൂടെ ഓഡിറ്റോറിയത്തിലേക്ക് വിട്ടു....മീനുവും ശ്രുതിയുമൊക്കെ എത്തിയ ശേഷമാണ് അനുവോക്കെ വന്നത്....
അവർ വന്ന സമയത്തു മീനുവും ശ്രുതിയും രമ്യയും റെസ്റ്റ് റൂമിൽ ഇരുന്നു നല്ല സംസാരമായിരുന്നു...പിന്നെ ഫോട്ടോ ഷൂട്ട് വേറെയും....
"വാ മക്കളെ..."
ഇരു അമ്മമാരും ലച്ചും കൂടെ വന്നു അവരെ മണ്ഡബത്തിലേക്ക് കൊണ്ട് പോയി...
അനുവും രജീഷും മണ്ഡബത്തിൽ ഇളിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്....
മീനു അനുവിനെ നോക്കി....
ഹ്മ്മ...സുന്ദരനായിട്ടുണ്ട്...എന്താ ഇളി...ഈ ഇളി കല്യാണം കഴിഞ്ഞിട്ടും ഉണ്ടായാൽ മതിയായിരുന്നു....
അനുവിന്ടെ കണ്ണ് പെട്ടന്നാണ് മീനുവിൽ തറഞ്ഞത്....
ഹോ എന്ത് ബങ്ങിയ ഈ പെണ്ണ്...
അനു മീനുവിനെ നോക്കി മനസിൽ മൊഴിഞ്ഞു....
ഇരുവരെയുo കണ്ണുകൾ പരസ്പരം ഇടഞ്ഞു....
"അതേ മോളെ നേരെ നോക്കി നടന്നില്ലേൽ വീഴും...."
മീനു അനുവിനെ നോക്കി നടക്കുന്നത് കണ്ടു അവളെ 'അമ്മ പറഞ്ഞതും അവൾ അമ്മയെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു...
അപ്പോഴാണ് മണ്ഡബത്തിൽ നിൽക്കുന്ന അവളെ ഫ്രണ്ട്സിനെ കണ്ടത്...മീനുവും ശ്രുതിയും അവര്ക് ഇളിച്ചു കൊടുത്തു കൊണ്ട് അനുവിന്ടെയും രജീഷിന്റെയും അടുത്തു ഇരുന്നു...
പിന്നെ മന്ത്രച്ചരങ്ങളായിരുന്നു...അതിന് ശേഷം അനുവും രജീഷും താലി കെട്ടി...മീനുവും ശ്രുതിയും കൈകൾ കൂപ്പി കണ്ണടച്ചു പ്രാർത്ഥിച്ചു...
നെറ്റിയിൽ ഒരു തണുപ്പ് അനുഭവപ്പെട്ടപ്പോഴാണ് മീനു കണ്ണ് തുറന്നത്...അനു കുങ്കുമം ഇട്ടതാണ്...അതേ ഇന്ന് മുതൽ താനും ഒരു ഭാര്യ ആയി....
മീനു അനുവിനെ നോക്കിയപ്പോൾ അനുവും അവളെ നോക്കുവായിരുന്നു...മീനു പെട്ടന്ന് തന്നെ നോട്ടം മാറ്റി...
രമ്യക്ക് അനു മീനുവിന് താലി കെട്ടുന്നത് കണ്ടു സങ്കടം വന്നെങ്കിലും അനുവും മീനുവുമാണ് ചേര എന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു അവൾ പുഞ്ചിരിയോടെ തന്നെ നിന്നു....
കന്യാ ധാന ചടങ് മീനുവിന്ടെ നിർബന്ധ പ്രകാരം അവളെ അമ്മയാണ് ചെയ്തത്....
എല്ലാം കഴിഞ്ഞു എല്ലാവരും സദ്യ കഴിക്കാൻ വേണ്ടി ഇരുന്നു...
ടീം സ് ഒക്കെ ഒപ്പമാണ് ഇരുന്നത്....
"അതേയ്...ചെക്കനും പെണ്ണും പരസ്പരം ഒന്ന് വാരി കൊടുക്കു..."
അങ്ങോട്ട് വന്ന കാമറ മാൻ പറയുന്നത് കേട്ടതും നന്നായി ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മീനു ഞെട്ടി തന്ടെ അടുത്തു ഇരിക്കുന്ന അനുവിനെ നോക്കി....അനുവിന്ടെ അവസ്ഥയും അത് തന്നെ ആയിരുന്നു....
രജീഷും ശ്രുതിയും പിന്നെ കേൾക്കാൻ കാത്തു നിന്ന പോലെ ഭക്ഷണം പരസ്പരം വാരി കൊടുത്തു....
"അതേയ് പെട്ടന്ന്..."
കാമറ മാൻ വീണ്ടും പറഞ്ഞതും മീനു ഒരു ഉരുള എടുത്തു മടിച്ചു മടിച്ചു അനുവിന് നേരെ നീട്ടി....അനു അത് കഴിച്ചു...
അവന്ടെ അദരം തന്ടെ കയ്യിൽ തട്ടിയതും മീനുവിന് ശരീരത്തിലൂടെ കറന്റ് പാസ് ചെയ്ത പോലെ തോന്നി...അവൾ പെട്ടന്ന് തന്നെ കൈ താഴ്ത്തി....
പിന്നെ അനുവും മീനുവിന് കൊടുത്തു...
ഭക്ഷണം കഴിക്കൽ കഴിഞ്ഞു ഫോട്ടോ ഷൂട്ട് ആയിരുന്നു....
"ശ്രുതി ആരാ നിനക്ക് make up ചെയ്തു തന്നെ...." രജീഷ്
"നങ്ങടെ അടുത്തുള്ള ബ്യുട്ടിഷൻ ആണ്..."
ശ്രുതി ചിരിയോടെ പറഞ്ഞു....
"എന്താ ഏട്ട...ബങ്ങിയില്ലേ... "
"ഉണ്ടുണ്ട്. ."
രജീഷ് അവളെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് പറഞ്ഞു...
"അല്ല ശ്രുതി നിയെന്താ പെയിന്റ് ബക്കറ്റിൽ മോന്തയും കുത്തി വീണോ..."
അവിടേക്ക് വന്ന അശ്വിൻ അവളെ കണ്ടു ചോദിച്ചു....
"പോടാ...ഏട്ടൻ പറഞ്ഞല്ലോ ഭംഗി ഉണ്ടെന്ന്..." ശ്രുതി
"എങ്ങനെ സാധിക്കുന്നു സാറേ..."
അശ്വിൻ പതിയെ രജീഷിനോട് ചോദിച്ചു...
രജീഷ് അതിനൊന്നു ഇളിച്ചു കൊടുത്തു....
"മീനുവേ...നിനക്കെന്താ പെയിന്റ് ബക്കേറ്റ് കിട്ടിയില്ലേ....പൗഡർ ഒക്കെ കുറവാല്ലോ...കുറച്ചു ആ ശ്രുതിയുടെ മുഖത്തു നിന്ന് എടുത്തോ..." യാസിർ
"പോടാ പിശാശ്ശേ...നിങ്ങളെ ഞങ്ങളെ കളിയാക്കാൻ വേണ്ടി വന്നതാ..." മീനു
"ഏയ്..ഞാൻ ഈ രണ്ട് സാറുമ്മരെയും ഒന്ന് ആശംസിക്കാൻ വന്നതാ...നിങ്ങളെയൊക്കെ അല്ലെ സഹിക്കണ്ടേ..."
"എന്ടെ കല്യാണമായത് കൊണ്ട് നി രക്ഷപെട്ടു...അല്ലെങ്കിൽ ഞാൻ നിനക്കുള്ളത് കയ്യോടെ തന്നിരുന്നു..." മീനു
പിന്നെ ഒക്കെ കൂടെ ഫോട്ടോ എടുപ്പ് ആയിരുന്നു...അതിനിടയിൽ മീനു ശ്യാമിനേയും രമ്യയെയും മഹേഷിനെയുമൊക്കെ അവരെ ഗ്യാങിന് പരിചയപ്പെടുത്തി കൊടുത്തു...
അതിൽ സന്ധ്യടെ കണ്ണ് മഹേഷിൽ തന്നെ ആയിരുന്നു....മഹേഷ് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവരോടൊക്കെ ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു....
സന്ധ്യടെ നോട്ടം കണ്ട് മീനു അവളെ തട്ടി വിളിച്ചു....
"ഇങ്ങനെ നോക്കല്ലെടി പാവം മഹേഷേട്ടൻ അലിഞ്ഞു പോവും..."
"പൊടി...എനിക്കിഷ്ടായി..."
സന്ധ്യ നാണത്തോടെ പറഞ്ഞു...
"ഹ്മ്മ.....ഹ്മ്മ....അയ്ക്കോട്ടെ..."
മീനു അവളെ ഒന്ന് ആക്കി മൂളി....
അതൊക്കെ കഴിഞ്ഞു വീട്ടിലേക്ക് പോകാൻ വേണ്ടി ഇറങ്ങി...ഇനി യാത്ര ചോദിക്കലാണ്....
മീനു അവളെ അമ്മയുടെ അടുത്തേക്ക് ചെന്നു...
"അമ്മേ അമ്മയിന്ന് തറവാട്ടിലേക്ക് വരില്ലേ...."
"വരും..." 'അമ്മ
"ഹാ എന്ന കുഴപ്പല്ല...അപ്പൊ അവിടെ വച്ചു നമുക്ക് കാണാം...."
മീനു ഇതും പറഞ് കാറിൽ കയറി ഇരുന്നു....
അവളെ 'അമ്മ ആണെങ്കിൽ വായും പൊളിച്ചു നിക്കുവാ...
അനുവിന്ടെ അവസ്ഥയും അത് തന്നെ....
ഈ പെണ്ണിന് ഒന്ന് ഫോർമാലിറ്റിക്ക് വേണ്ടിയെങ്കിലും കരഞ്ഞൂടെ...ഇങ്ങനെയൊരു സാദനം...
കാറിൽ ഇരിക്കുന്ന മീനുവിനെ നോക്കി അനു മനസിൽ മൊഴിഞ്ഞു....
ശ്രുതി ആണെങ്കിൽ അവളെ അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു കാരയാലോഡ് കരയൽ.....അവസാനം രജീഷ് മാഷ് വലിച്ചു കൊണ്ട് വന്നു അവളെ കാറിൽ ഇരുത്തി...
അങ്ങനെ അവർ തറവാട്ടിലേക്ക് തിരിച്ചു...
"ഏട്ട എന്റെ make up പോയോ..."
കാറിൽ കയറി കരച്ചിൽ നിറുത്തിയ ശ്രുതി ചോദിച്ചു...
രജീഷ് അവളെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ മുന്നിലേക്ക് നോക്കി ഇരുന്നു....
വലതു കാൽ വച്ചു ഇരുവരും വീട്ടിൽ കയറി പൂജ മുറിയിൽ നിന്ന് പ്രാർത്ഥിച്ച ശേഷം മധുരം കൊടുക്കൽ ചടങ്ങ് ആയിരുന്നു...
അത് കഴിഞ്ഞു പരിജയപെടലും...മീനുവിനെ അവിടെ എല്ലാവർക്കും അറിയുന്നത് കൊണ്ട് അവളൊന്നു ചിരിച്ചു ഫ്രഷ് ആവാൻ അവളെ മുറിയിൽ കയറാൻ നിന്നപ്പോഴാണ് ലച്ചുവിന്ടെ 'അമ്മ അതുവഴി വന്നത്....
"ആഹാ മോളെന്താ ഈ മുറിയിൽ കയറുന്നെ...."
"ഞാൻ ഈ മുറിയിൽ അല്ലാതെ പിന്നെ എതിൽ കയറാന...ഇതല്ലേ എന്ടെ മുറി..." മീനു
"അയ്യോ മോളെ ഇന്ന് മുതൽ മോളെ മുറി അനുവിന്ടെ മുറിയാണ്...അതാണ് നിങ്ങടെ രണ്ടു പേരെയും മുറി..."
അവരത് പറഞ്ഞപ്പോഴാണ് മീനു അതോർത്തത് തന്നെ....
അവൾ പെട്ടന്ന് തന്നെ അനുവിന്ടെ മുറിയിൽ കയറി....
"ഇനിയിപ്പോ എന്ടെ ഡ്രെസ് എവിടുന്ന് കിട്ടും...ഇവിടെ മാഷിന്റെ ഡ്രെസ് അല്ലെ ഉണ്ടാവു...ഇനി മാഷിന്റെ ഡ്രെസ് എടുത്തിടേണ്ടി വരോ..."
മീനു ഇതും പറഞ്ഞു ഷെൽഫ് തുറന്നപ്പോൾ അതിൽ അവളെ ഡ്രെസ് എല്ലാം ഉണ്ടായിരുന്നു...
ആഹാ..ഇതാരപ്പോ ഇവിടെ കൊണ്ടു വെച്ചേ... ഹാ എന്തായാലും വേണ്ടില്ലെ ഈ സാരി ഒക്കെ ഒന്ന് മാറ്റട്ടെ...
മീനു അവളെ ആഭരണങ്ങൾ എല്ലാം ഊരി അത് ഷെൽഫിൽ ഭദ്രമായി വച്ചു...മുടി അഴിച്ചിട്ടു...സാരിയിലുള്ള ഓരോ പിന്നുകളും ഊരി...സാരി എടുത്തു മാറ്റി...
പെട്ടന്നാണ് ആരോ ഡോർ തുറന്നത്....
മീനു ഞെട്ടി കൊണ്ട് ഡോറിന്ടെ അവിടെക് നോക്കിയപ്പോൾ ഡോറിന്ടെ അടുത്തു അന്തം വിട്ടു മീനുവിനെയും നോക്കി നികുന്ന മാഷിനെ ആണ് കണ്ടത്....
മീനുവിന്ടെ നോട്ടം കണ്ടതും അനു സോറി എന്നു പറഞ്ഞു മുറിയുടെ ഡോറടച്ചു ഇറങ്ങി....
"ശേ...അവളെന്ത് കരുതി കാണുമോ എന്തോ...അല്ല അവളെന്താ എന്ടെ മുറിയിൽ...ഹോ അവളിപ്പോ എന്ടെ ഭാര്യ അല്ലെ...ഹ്മ്മ...ഇനി അവൾ ഇറങ്ങിയിട്ടെ ഞാൻ കയറുന്നുള്ളൂ..."
അനു അടുത്തുള്ള ഹാളിൽ ഇരുന്നു...
അപ്പോഴാണ് ശ്യാം അവിടെക് വന്നത്....
"നിയെന്താ അനു ഇവിടിരിക്കുന്നെ..."
"ഹേയ് ഒന്നുമില്ല...."
"ഹ്മ്മ...എന്ന പോയി ഫ്രഷ് ആയിക്കോ...ഈവനിംഗ് റിസപ്ഷൻ ഉള്ളതല്ലേ..."
ശ്യാം അതും പറഞ്ഞു പോയി....
അനു പിന്നെ മീനു മുറിയിൽ നിന്ന് ഫ്രഷ് ആയി ഇറങ്ങിയ ശേഷമാണ് കയറിയത്....മീനു അനുവിനെ ഒന്ന് നോക്കി കൊണ്ട് ബാക്കി ഉള്ളവരെ അടുത്തേക്ക് പോയി....
*🥀PART 48🥀*
✨✨✨✨✨✨✨
ശ്രുതി എല്ലാവരെയും പരിചയപ്പെട്ട ശേഷം മുറിയിലേക്ക് കയറിയതും രജീഷ് അവളെ കെട്ടിപിടിച്ചു....
"ഹോ എന്താ ഏട്ട ഈ കാണിക്കുന്നെ...ഞാൻ ഈ ആഭരണമൊക്കെ ഒന്ന് അഴിച്ചു വെക്കട്ടെ...ആകെ മുഷിഞ്ഞു..."
"അതൊക്കെ പിന്നെ അഴിച്ചു വെക്കാം... നിയിങ് വന്നേ..."
ശ്രുതിയെ വലിച്ചു തന്ടെ നെഞ്ചോട് ചേർത്തു നിറുത്തി കൊണ്ട് അവളെ കവിളിലൊരു ഉമ്മ കൊടുത്തു....ശ്രുതിയുടെ മുഖം നാണം കൊണ്ട് ചുവന്നു...
"ശ്രുതി...പെട്ടന്ന് ഫ്രഷ് ആയി താഴെ വാ..."
ലച്ചു ഡോറിലൊന്നു തട്ടി കൊണ്ട് പറഞ്ഞതും ശ്രുതി രജീഷിൽ നിന്ന് വിട്ടു നിന്ന് പെട്ടന്ന് ആഭരണങ്ങളൊക്കെ അഴിച്ചു വച്ചു തനിക്ക് ഇടാനുള്ള ഡ്രെസുമായി ബാത്‌റൂമിൽ കയറി...
ശ്രുതി ഫ്രഷ് ആയി ഇറങ്ങിയപ്പോൾ അവളെ മുറിയിൽ മീനു ഉണ്ടായിരുന്നു...രജീഷിനെ അവിടെ ഒന്നും കണ്ടില്ല....
"കഴിഞ്ഞോ നിന്ടെ നീരാട്ട്... എത്ര സമായമയെടി...വാ ചായ കുടിക്കാം..." മീനു
"ഹാ ഇതാ വരുന്നു..."
ശ്രുതി കണ്ണാടിയുടെ മുന്നിൽ പോയി ഇത്തിരി സിന്തൂരം തൊട്ടു മീനുവിന്ടെ കൂടെ ഇറങ്ങി....
🔹🔹🔹🔹🔹🔹🔹
റിസപ്ഷൻ ഒക്കെ കഴിഞ്ഞു ഭക്ഷണം കഴിച്ചു മീനുവും ശ്രുതിയും ലച്ചുവിനോടൊക്കെ ഓരോന്ന് സംസാരിച്ചിരിക്കുവാണ്...
അപ്പോഴാണ് അനുവിന്ടെയും മീനുവിന്ടെയും 'അമ്മ അവിടേക്ക് ഓരോ ഗ്ലാസ് പാലുമായി വന്നത്....
"ആഹാ എന്താ അമ്മേ എന്നുമില്ലാത്ത ഒരു സ്നേഹമൊക്കെ എന്നോട്...എനിക്ക് പാലൊക്കെ കൊണ്ട് തരുന്നു...ഇങ് താ..ഞാൻ കുടിക്കട്ടെ...."
മീനു ഇതും പറഞ്ഞു അമ്മയുടെ കയ്യിൽ നിന്ന് പാൽ വാങ്ങി കുടിക്കാൻ നിന്നതും അമ്മ അവളെ കയ്യിനിട്ട് ഒന്ന് കൊടുത്തു...
"മീനു...ഈ പാലും കൊണ്ട് അനു മോന്ടെ മുറിയിൽ പോ..." 'അമ്മ
"അതെന്താ മാഷിന്റെ മുറിയിൽ പോയി ആണോ പാൽ കുടിക്കേണ്ടത്...ഇവിടുന്ന് കുടിച്ച പോരെ..." മീനു
"എടി പൊട്ടിക്കാളി മീനു ഇന്ന് നിന്ടെ ആദ്യരാത്രിയ...."
ലച്ചു പതിയെ അവളെ ചെവിയിൽ പറഞ്ഞതും മീനു ഞെട്ടി....
ലച്ചു മീനുവിനെ നോക്കി ഒന്നാക്കി ചിരിച്ചു...
അപ്പോഴേക്ക് മീനുവിന്ടെ 'അമ്മ അവളെ കയ്യിൽ പാൽ കൊടുത്തിരുന്നു...ശ്രുതിയുടെ കയ്യിൽ മാളുവും...
"എന്ന മക്കൾ മുറിയിൽ പൊക്കോ..."
മാളു പറഞ്ഞതും മീനുവും ശ്രുതിയും പരസ്പരം ഒന്ന് നോക്കി കൊണ്ട് മുറിയിലേക്ക് നടന്നു...
അവർ പോവുമ്പോൾ ബാക്കിൽ നിന്ന് രമ്യയും ലച്വുമൊക്കെ ഓരോന്നു പറഞ്ഞു കളിയാക്കുന്നുണ്ടായിരുന്നു...
ശ്രുതി രജീഷിന്റെ മുറിയുടെ അവിടെ എത്തിയതും മീനുവിനെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി...
മീനു മുറിയുടെ മുന്നിൽ അങ്ങനെ നിക്കുവാണ്...
അകത്തേക്ക് കയാറണോ...ഈ പാൽ കുടിച്ചു ആ രമ്യടെ മുറിയിൽ പോയി കിടന്നാലോ...അല്ലേൽ വേണ്ട 'അമ്മ വന്നു കണ്ട നല്ലത് കിട്ടും...അകത്തേക്ക് കയറാം...
ഇനി ഉള്ളതൊക്കെ വരുന്നിടത്തു വച്ചു കാണാം...
മീനു എന്തിനും തയ്യാറായി മുറിയുടെ അകത്തേക്ക് കയറി....
🔹🔹🔹🔹🔹🔹🔹🔹
ഇതേ സമയം മീനുവിനെയും ശ്രുതിനേയും കളിയാക്കി കൊണ്ട് നിന്നിരുന്ന ലച്ചുവും രമ്യയും അവർ പോയതും തങ്ങളുടെ മുറിയിലേക്ക് പോകാൻ തയ്യാറായി...
രമ്യക്ക് സങ്കടമുണ്ടെങ്കിലും അവളതെല്ലാം തനിക്ക് വിധിച്ചതല്ല എന്നു സ്വയം പറഞ്ഞു ഒതുക്കി...
"രമ്യ...അപ്പോ ഗുഡ് night..."
ലച്ചു അതും പറഞ്ഞു മുറിയിലേക്ക് പോയതും രമ്യയും തന്ടെ മുറിയിലേക് നടന്നു...
പെട്ടന്നാണ് അവളെ മുന്നിലേക്ക് ശ്യാം വന്നു നിന്നത്....
ശ്യാം അവളെ നോക്കി ചിരിച്ചു...
രമ്യ അവനെ സംശയഭാവത്തോടെ നോക്കി...
"രമ്യ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്..."
ശ്യാമത് പറഞ്ഞപ്പോൾ തന്നെ രമ്യക് അവൻ പറയാൻ പോകുന്ന കാര്യം മനസിലായിയുന്നു....
എങ്കിലും അവൾ ഒന്നും മിണ്ടാതെ നിന്നു...
"അത്...രമ്യ..ഞാൻ...എനിക്ക്..."
ശ്യാമിന് പറയാൻ കഴിയാതെ അവൻ വാക്കുകൾക് വേണ്ടി പരതി കൊണ്ടിരുന്നു...
രമ്യ ഒന്നും മിണ്ടാതെ അതെല്ലാം നോക്കി കാണുവായിരുന്നു...
"രമ്യ...എനിക്ക് ...എനിക്ക് നിന്നെ ഇഷ്ടമാണ്...അത് വെറുതെ ഇങ്ങനെ പ്രേമിച്ചു മാത്രം നടക്കാനല്ല... നിന്നെ എനിക്ക് വിവാഹം കഴിക്കുകയും വേണം...ലൗ യൂ രമ്യ😘ലൗ യൂ സോ മച്😘
എന്നെ ഇഷ്ടമാണേലും ഇഷ്ടമല്ലെങ്കിലും താൻ എനിക്ക് റിപ്ലൈ തരണം...
ഞാൻ പ്രതീക്ഷിക്കുന്നു താൻ എനിക്ക് പോസിറ്റീവ് ആയ ഒരു റിപ്ലൈ ആവും തര എന്ന്..."
ശ്യാം പറഞ്ഞു നിറുത്തി പ്രതീക്ഷയോടെ രമ്യടെ മുഖത്തേക്ക് നോക്കി...
"ശ്യാമേട്ട...ഞാൻ..എനിക്ക് കുറച്ചു ടൈം വേണം...ഇപ്പോ എന്ടെ മനസ് ഒക്കെ അല്ല...എനിക്ക് കുറച്ചു ടൈം തന്നാൽ sure ആയും ഞാൻ ശ്യാമേട്ടനെ ഇഷ്ടപെട്ടിരിക്കും..."
"Tnku രമ്യ...ലൗ യൂ.... ഇത് മതി എനിക്ക്..."
ശ്യാം അവളെ ഒന്ന് കെട്ടിപിടിച്ചു പെട്ടന്ന് തന്നെ അവളിൽ നിന്നു വിട്ടു നിന്ന് സോറിയും പറഞ്ഞു കൊണ്ട് സന്തോഷത്തോടെ തന്ടെ മുറിയിലേക്ക് പോയി....
രമ്യ അവന്ടെ പോക്ക് നോക്കി അങ്ങനെ നിന്നു....പിന്നെ തന്ടെ മുറിയിലേക്ക് കയറി....
എന്ത് കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....
🔹🔹🔹🔹🔹🔹🔹🔹
മീനു മുറിയിൽ കയറിയപ്പോൾ അനു ബാത്‌റൂമിൽ നിന്ന് ഇറങ്ങുന്നതാണ് കണ്ടത്...
"മഹാറാണി വന്നോ..."
അനു അവളെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു...
"വന്നല്ലോ...മാഷിന് പാൽ വേണോ..." മീനു
"എനിക്കൊന്നും വേണ്ട നിന്ടെ പാൽ..."
അനു അത് പറയേണ്ട താമസം മീനു ആ പാൽ ഒറ്റ വലിക്ക് കുടിച്ചു...
അനു കിളി പോയി അവളെ അങ്ങനെ നോക്കി നിന്നു...
"അപ്പോ ശെരി മാഷേ...ഗുഡ് night... നല്ല ക്ഷീണം..."
ഇതും പറഞ്ഞു മീനു പോയി ബെഡിൽ കിടന്നു....
അനു അപ്പോഴും നേരത്തെ നിന്ന പോലെ നിക്കുവാണ്...പെട്ടന്നാണ് അവനു സ്വബോധം വന്നത്...
"ടി.....😠😠"
അനു അലറി
"എന്താടാ മാഷേ...ഒന്ന് മിണ്ടതിരിക്കോ..മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കാതെ അലറി കളിക്കുവാ...പിന്നെ എന്നോട് ബെഡിൽ നിന്ന് താഴേക് കിടക്കാനൊന്നും പറയണ്ട കിടക്കില്ല....
ഇനി താഴേക്ക് എങ്ങാനും എന്നെ ചവിട്ടി വീഴ്ത്തി കിടത്തിയാൽ അലറി വിളിച്ചു മാഷിനെ നാറ്റിക്കും ഞാൻ...മീനുവാ പറയുന്നേ..."
അത്രയും പറഞ്ഞു അവൾ ബെഡിൽ കിടന്നു ഉറക്കം തുടങ്ങി...
അനു അവളെ സംസാരം കേട്ടു വായയും പൊളിച്ചു നിക്കുവാ...
വേണ്ട അനു... അവൾ danger ആണ്...മാത്രമല്ല ബുദ്ധിയുമില്ല...അതോണ്ട് പറഞ്ഞത് പോലെ ചെയ്ത നിയാവും നാണം കെടാ... മിണ്ടാതെ കിടക്കുന്നതാ നല്ലത്....
അനുവിന്ടെ മനസ് മന്ത്രിച്ചതും അവൻ ഒന്നും മിണ്ടാതെ light ഓഫ് ചെയ്തു ബെഡിന്റെ ഒരോരത് കിടന്നു....
🔹🔹🔹🔹🔹🔹🔹
രാവിലെ അനു എഴുന്നേറ്റപ്പോൾ മീനു കിടന്നു ഉറങ്ങുവാണ്...
ഹോ.ഈ പിശാശ് എന്താ ഇങ്ങനെ...ഒന്നല്ലെങ്കിൽ ഞാൻ അവളെ ഭർത്താവ് അല്ലെ...
അപ്പോ നേരത്തെ എഴുന്നേറ്റു എനിക്കൊരു ചായ ഒക്കെ കൊണ്ടു തന്നൂടെ...
ഹാ...ഇവളെയല്ലേ കെട്ടിയത്...ഇനി എന്ടെ ആ മോഹങ്ങൾ ഒക്കെ വെറും പാഴ് സ്വപ്നം...
എന്താ അവളെ കിടത്തം...നാളെ മുതൽ ശെരിയാക്കി തരമെഡി...നിനക്ക് ഞാൻ 4:00 മുതൽ വീണ്ടും ക്ലാസ് എടുക്കും...
അനു അവളെ നോക്കി പിറുപിറുത്തു കൊണ്ട് ബാത്റൂമിലേക്ക് ഫ്രഷ് ആവാൻ വേണ്ടി കയറി.....
അനു ഫ്രഷ് ആയി വന്നപ്പോഴും മീനു ഉറങ്ങുവായിരുന്നു...
"ആഹാ നിന്ടെ ഉറക്കം ഇന്ന് ഞാൻ കാണിച്ചു തരാം..."
അനു ബാത്‌റൂമിൽ പോയി ഒരു കപ്പ് വെള്ളാമെടുത്തു കൊണ്ടു വന്നു മീനുവിന്ടെ മുഖത്തുടെ ഒഴിച്ചു...
"അയ്യോ...."
മീനു അലറി കൊണ്ട് എഴുന്നേറ്റു...
"മര്യാദക് എഴുന്നേറ്റു പൊടി...അവളെ ഉറക്കം😠😠"
അനു ദേഷ്യത്തിൽ പറഞ്ഞതും മീനു അനുവിനെ തുറിച്ചു നോക്കി...
ഇതിനുള്ളത് ഞാൻ തരണ്ട് മാഷേ....
അനുവിനെ നോക്കി പിറുപിറുത്തു കൊണ്ട് മുഖത്തുള്ള വെള്ളം തുടച്ചു ബാത്റൂമിലേക് കയറി.....
🔹🔹🔹🔹🔹🔹🔹
രാവിലെ ഭക്ഷണം കഴിക്കാൻ സമായമായപ്പോഴാണ് മീനു താഴേക്ക് പോയത്...ശ്രുതി അവിടെ നേരത്തെ തന്നെ കുളിച്ചു ഒരു സാരി ഒക്കെ ഉടുത്തു നല്ല ഭാര്യ ചമഞ്ഞു പ്രെസെന്റ് ആയിരുന്നു...
മീനുവിനെ കണ്ടതും അവളെ 'അമ്മ അവളെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു വലിച്ചു ഒരിടത്തേക്ക് മാറ്റി നിറുത്തി...
"മീനു നിന്ടെ കല്യാണം കഴിഞ്ഞതാണ് ആ ഒരു വിചാരം നിനക്ക് വേണം..നിയെന്താ ഈ പാന്റ് ഒക്കെ ഇട്ടു വന്നിരിക്കുന്നെ...നി ശ്രുതി മോളെ നോക്ക്...
എന്ത് നല്ല ഭാര്യ ആണ് അവൾ...നിയോ...മര്യാദക് ഈ ഡ്രെസ് മാറ്റി വാ..."
"അമ്മേ...എന്താ ഈ ഡ്രസിന് കുഴപ്പം...."
മീനു തന്ടെ ട്രാക്ക് suitum ടോപ്പും നോക്കി കൊണ്ട് പറഞ്ഞു...
"കുഴപ്പമെന്താണെന്നു നി എന്നെ കൊണ്ട് പറയിപ്പിക്കണ്ട...പോയി നല്ല ചുരിദാർ എന്തെങ്കിലും എടുത്തിട്...അല്ലെങ്കിൽ നിനക്കാറിയല്ലോ എന്നെ........"
"ഹോ ഈ 'അമ്മ...."
മീനു ചവിട്ടി തുള്ളി മുറിയിലേക്ക് പോയി ഒരു ചുരിദാർ എടുത്തിട്ട് വന്നു...
"ഹാ മീനു മോളെ...വാ ഇരിക്ക് ഭക്ഷണം കഴിക്ക്....,"
മീനുവിനെ കണ്ട അനുവിന്ടെ 'അമ്മ പറഞ്ഞു...
മീനു ഓടി പോയി ശ്രുതിയുടെ അടുത്തിരുന്നു ഭക്ഷണം കഴിപ്പ് തുടങ്ങി...
ഇടക്ക് ഒന്ന് ശ്രുതിയെ നോക്കിയപ്പോൾ അവളുണ്ട് നാണിച്ചു മുഖം താഴ്ത്തി പുഞ്ചിരിക്കുന്നു...ഇവൾക്കെന്താ പ്രാന്തയോ...എന്നും കരുതി മീനു നോക്കിയപ്പോഴാണ് രജീഷ് എന്തോക്കെയോ ആക്ഷൻ കാണിക്കുന്നത് കണ്ടത്....
ഹോ..ഹോ... അപ്പോ ഇതാണ് ഈ നാണത്തിന്ടെ കാരണം...
ഹോ എനിക്കൊക്കെ ഒന്ന് നാണിക്കാൻ ആ മാഷിന്റെ മുഖത്തേക്ക് നോക്കിയാൽ നാണത്തിൻ പകരം വേറെ വല്ലതുമേ വരു...
മീനു മനസിൽ കരുതി അനുവിന്ടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് പെട്ടന്ന് അനുവും അവളെ നോക്കിയത്...
അനു ഒന്ന് അവളെ തറപ്പിച്ചു നോക്കി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു...
മീനുവും പുച്ഛിച്ചു കൊണ്ട് ഭക്ഷണിതിൽ consentrate ചെയ്തു...ഹും..ഇതിനെ നോക്കി നാണമല്ലാത്തത് ഒക്കെ എനിക്ക് വരുന്നുണ്ട്....
മീനു പിറുപിറുത്തു പെട്ടന്ന് തന്നെ ഭക്ഷണം കയിച്ചു എഴുന്നേറ്റു....
"മക്കളെ ശ്രുതിയും രജി മോനും ഇന്ന് ശ്രുതി മോളെ വീട്ടിൽ പോവുവ...അനു മോനും മീനുവിനും പിന്നെ പോകേണ്ടല്ലോ...അതു കൊണ്ട് അനുവും മീനുവും ഒന്ന് പുറത്തൊക്കെ കറങ്ങി വാ...."
അപ്പൂപ്പൻ പറഞ്ഞതും അനു പറഞ്ഞു...
"അത് അപ്പൂപ്പ...പിന്നെ ഒരിക്കൽ പോരെ...."
"പിന്നത്തേക്ക് ഒന്നും മാറ്റി വെക്കേണ്ട...ഇപ്പോഴല്ലേടാ ഇതൊക്കെ പറ്റു...നി അവളെയും കൂട്ടി ഒന്നു പോ..."
അനു അതിന് തലകുലുക്കി മീനുവിനെ ഒന്ന് നോക്കി മുറിയിലേക്ക് പോയി..
ശ്രുതിയും രജീഷും പെട്ടന്ന് തന്നെ തങ്ങളുടെ മുറിയിൽ പോയി പോകുവാൻ വേണ്ടി ഒരുങ്ങി...മീനു അപ്പോഴും നേരത്തെ നിന്നിടത്തു തന്നെ നിക്കുവാ.....
"മോളെ നിയെന്താ ഇവിടെ നിൽകുന്നേ...പോയി ഒരുങ്ങി വാ..."
മാളു അവളെ ഉന്തി തള്ളി വിട്ടു....
മീനു മുറിയിലേക്ക് പോയപ്പോൾ അനു അവിടെ ഒരുങ്ങി നിൽക്കുന്നത് കണ്ടു...
"10 മിനിറ്റ് അതിനുള്ളിൽ ഒരുങ്ങി വന്നേക്കണം..."
അനു അവളെ ഒന്ന് തറപ്പിച്ചു നോക്കി ഗൗരവത്തിൽ അതും പറഞ്ഞു മുറിയുടെ വെളിയിലേക്ക് ഇറങ്ങി......
*🥀PART 49🥀*
✨✨✨✨✨✨✨
ഹും...10 മിനിറ്റ് പോലും...
എന്നെ കൊണ്ടൊന്നും 10 മിനിറ്റ് കൊണ്ട് ഒരുങ്ങാൻ പറ്റില്ലായെ...
മീനു അതും പറഞ്ഞു കൊണ്ട് ഒരു ലോങ് ടോപ്പ് എടുത്തിട്ട് മുടി കെട്ടിവച് കണ്ണെഴുതാൻ തുടങ്ങി....അപ്പോഴേക്കെന്നെ 15 മിനിറ്റ് ആയിരുന്നു....
അനുവണേൽ താഴെ നിന്ന് സ്റ്റപ്പിന്ടെ അവിടേക്ക് നോക്കി ഓരോന്ന് പിറുപിറുക്കുവാണ്....
രജീഷും ശ്രുതിയും എപ്പഴോ പോയിരുന്നു...
"മോനെ നിയെന്താ ഇവിടെ നിന്നു പിറുപിറുക്കുന്നെ...." ചന്ദ്രൻ
"എ... ഏയ് ഒന്നുമില്ല അച്ഛാ..ഞാൻ വെറുതെ..."
"ഹ്മ്മ..മീനു മോൾ എവിടെ...."
"അവൾ ഡ്രെസ് മാറ്റുവ..."
പിന്നെയും കുറച്ചു സമയം കൂടെ കഴിഞ്ഞാണ് മീനു വന്നത്....
അനു അവളെ ഒന്ന് തുറിച്ചു നോക്കി അതൊക്കെ മീനു പുച്ഛിച്ചു തള്ളി എല്ലാവരോടും യാത്ര പറഞ്ഞു അനുവിന്ടെ കൂടെ വിട്ടു...
അവർ കടപ്പുറത്തേക്ക് ആയിരുന്നു പോയത്...മീനുവും അനുവും അവിടുള്ള ഒരു ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്നു....അനു കടലിലേക്ക് തന്നെ നോക്കി ഇരുന്നു...
മീനു ഓരോരുത്തരെയും നോക്കുവായിരുന്നു....ചിലർ വെള്ളത്തിൽ കളിക്കുന്നു ....ചിലർ കാപ്പിളായി കൈ കോർത്തു പിടിച്ചു നടക്കുന്നു...
ഓരോരുത്തരും ഓരോ കാര്യങ്ങള ചെയ്തു കൊണ്ടിരിക്കുന്നെ...
ഇടക്ക് അനുവിന്ടെ നോട്ടം അറിയാതെ ഒന്ന് മീനുവിലേക്ക് പാറി വീണു...
അവളെ മുഖത്തേക്ക് തന്നെ അവൻ നോക്കി ഇരുന്നു...
ഇവളോടുള്ള എന്ടെ വികാരം എന്താണെന്ന് എനിക്ക് മനസിലാവുന്നില്ലല്ലോ ദൈവമേ....ചില സമയങ്ങളിൽ ഇവൾ അടുത്തു ഇല്ലാത്തപ്പോൾ എന്തോ നഷ്ട പെട്ട പോലെയൊക്കെ എനിക്ക് തോന്നി പോവും...
പ്രണയമാണോ എനിക്കിവളോട്....ഏയ് ആവില്ല....
അനു അവളെ മുഖത്തു നിന്ന് കണ്ണെടുക്കാതെ ഓരോന്ന് മനസിൽ പറഞ്ഞോണ്ടിരിക്കുമ്പോഴാണ് മീനു അനുവിനെ നോക്കിയത്...
"മാഷേ...എന്താ ഇങ്ങനെ നോക്കുന്നെ...എന്ടെ സൗന്ദര്യത്തിൽ കണ്ണ് വക്കല്ലേ..." മീനു
"അയ്യ കണ്ണ് വെക്കാൻ പറ്റിയ ഒരു സൗന്ദര്യം...ഒന്ന് പോയെടി..."
അനു അവളെ പുച്ഛിച്ചു മുഖം തിരിച്ചു....
മീനുവും പുച്ഛം വാരി വിതറി വീണ്ടും തിരകളിലേക്ക് നോട്ടം പായിച്ചു...
അവിടുന്നു അവർ നേരെ ഒരു മാളിലേക്ക് ആണ് പോയത്...
"നിനക്ക് എന്തെങ്കിലും വേണമെങ്കിൽ എടുത്തോ...."
അത് കേൾക്കേണ്ട താമസം മീനു കണ്ണീ കണ്ടതൊക്കെ എടുത്തു...
ബിൽ കണ്ടതും അനു മീനുവിനെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് അവളെയും കൊണ്ട് നേരെ restaurent ലേക്ക് പോയി....അവിടെ നിന്ന് ഫുഡ് കഴിച്ച ശേഷം അവർ തിരിച്ചു തറവാട്ടിലേക്ക് വന്നു.....
🔹🔹🔹🔹🔹🔹🔹🔹
രാത്രി മീനു അവളെ അമ്മയുടെ അടുത്തേക്ക് ചെന്നു...
"എന്താ മോളെ..."
'അമ്മ സ്നേഹത്തോടെ ചോദിചു...
"അമ്മേ ഇന്ന് പാലൊന്നുമില്ലേ..."
അത് കേട്ട് അവിടെ നിന്നവരൊക്കെ ചിരിച്ചു...
ഇവരൊക്കെ എന്തിനാ ഇങ്ങനെ ചിരിക്കുന്നെ...ഞാൻ പാൽ എന്നു തന്നെ അല്ലെ പറഞ്ഞേ...
മീനു അവരെയൊക്കെ അന്തം വിട്ടു നോക്കി....
"ഇന്ന് പാലൊന്നുമില്ലേ...മോൾ മുറിയിലേക്ക് പൊക്കോ..." രമ്യടെ 'അമ്മ
മീനു അതിന് തലകുലുക്കി മുറിയിലേക്ക് കയറി....
ശേ ഇന്ന് പാൽ വേണ്ടിയിരുന്നു...ഡെയിലി പാൽ കുടിക്കാമെന്നൊക്കെ കരുതിയതായിരുന്നു...
മീനു പോയി ബെഡിൽ കിടന്നു...
"നാളെ നേരത്തെ എഴുന്നേറ്റോണം... ക്ലാസ്സുണ്ട്..."
അനു അത് പറഞ്ഞതും മീനു അനുവിനെ തറപ്പിച്ചു നോക്കി...
"കുറച്ചു സമാധാനം താ മാഷേ...രാവിലെ തന്നെ മനുഷ്യന്ടെ ഉറക്കം കളയല്ലേ..."
"തരില്ലെടി നിനക്ക് ഞാൻ സമാധാനം..മര്യാദക് എഴുന്നേറ്റോ...അല്ലേൽ ഇന്നത്തെ പോലെ ഞാൻ വെള്ളാമെടുത്തു ഒഴിക്കും..."
മീനു അതിന് ഒന്നും മിണ്ടാതെ കിടന്നു...
🔹🔹🔹🔹🔹🔹
പിറ്റേന്ന് രാവിലെ 4:00 ക്ക് തന്നെ അനു മീനുവിനെ കുത്തി പൊക്കി എഴുന്നേൽപ്പിച്ചു...
"മാഷേ ഇന്നെന്താ ശ്രുതി ഇല്ലേ..."
മീനു അവളെ ഇരിപ്പിടത്തിൽ ഇരുന്നു കൊണ്ട് ചോദിച്ചു....
"ഏട്ടത്തിക്ക് വേണമെങ്കിൽ വന്നോട്ടെ...ഞാനിപ്പോ എന്തായാലും നിന്ടെ കാര്യം നോക്കാന ഉദ്ദേശിക്കുന്നെ..." അനു
"എന്തൊരു സാധന... ശ്രുതി കിടന്ന് ഉറങ്ങുന്നുണ്ടാവും പിശാശ്..."
മീനു പിറുപിറുത്തു കൊണ്ട് അനു പറയുന്നതിലേക്ക് ശ്രദ്ധ ചെലുത്തി...ക്ലാസ് എടുപ്പ് കഴിഞ്ഞതും അവളോട് മുറിയിലേക്ക് പൊക്കോളാൻ പറഞ്ഞു......
പിന്നീടുള്ള ദിവസങ്ങളും രാവിലെ അനു മീനുവിനെ കുത്തി പൊക്കൽ ആയിരുന്നു....
കോളേജിൽ നിന്ന് ഉറങ്ങുന്നതിന് മീനുവിന് വേറെയും കിട്ടും...ഇപ്പോ അവരെ കല്യാണം കഴിഞ്ഞു ഒരു മാസമായി....
മീനുവിന്ടെ മനസിൽ പതിയെ പതിയെ അനു കയറി പറ്റിയിരുന്നു....
രമ്യയും ശ്യാമും ഇപ്പോ പരസ്പരം മത്സരിച്ചു സ്നേഹിക്കുവാണ്.... അനുവിനോട് അവൾക്ക് വെറും അട്രക്ഷൻ മാത്രമുള്ളു എന്ന് അവൾ മനസിലാക്കിയിരുന്നു...
മഹേഷിനേയും സന്ധ്യയെയും മീനു ഇടപെട്ടു സെറ്റ് ആക്കി....അവരെ കല്യാണം ആണ് ഈ ആഴ്ച....അതിന്റെയൊക്കെ തിരക്കിൽ ആണെങ്കിലും അനു മീനുവിന് മുടങ്ങാതെ മോർണിംഗ് ക്ലാസ് എടുക്കുന്നുണ്ട്....
മീനുവിന് അത് മാത്രം പറ്റില്ല....ആ സമയം അവൾ അനുവിനെ പ്രാകി കൊല്ലുന്നുണ്ടാവും.... എങ്ങനെയെങ്കിലും അനുവിനോട് തന്ടെ ഇഷ്ടം ഈ കല്യാണം കഴിയുന്നതിഞ്ഞു മുൻപ് പറയണം എന്നാണ് മീനുവിന്ടെ മനസിൽ...
പക്ഷെ അതിനുള്ള അവസരം ഒന്നും അവൾക്ക് കിട്ടിയിരുന്നില്ല....ശ്രുതി അവളെ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്....
പിന്നെ ലച്ചു പ്രെഗ്നന്റ് ആണ്...ഇപ്പോ അറിഞ്ഞിട്ടു ഒരാഴ്ച കഴിഞ്ഞു....അതിന്ടെ കൂടെ സന്തോഷത്തിലാണ് എല്ലാവരും....
അങ്ങനെ എന്നത്തേയും പോലെ രാവിലെ ക്ലാസ് കഴിഞ്ഞു മീനു അനുവിന്ടെ മുന്നിലൂടെ പോയതും പെട്ടന്ന് അടുത്തുള്ള കസേരയിൽ കാലിടിച്ചു...
"ആ...."
അനു മീനുവിന്ടെ അടുത്തേക്ക് വന്നു...
"എന്താ...എന്ത് പറ്റി..."
അനു വെപ്രാളത്തോടെ ചോദിച്ചു...മീനു അപ്പോഴേക്ക് ആ കസേരയിൽ ഇരുന്നിരുന്നു....
"മാഷേ...എന്ടെ കാൽ...ആ..."
അനു മീനുവിന്ടെ കാലെടുത്തു തന്ടെ മുട്ടു കാലിൽ വച്ചു ഇരുന്നു...അവളെ കാലിൽ മെല്ലെ അനു തടവിയതും മീനു ഒന്ന് ഞെട്ടി....
മീനു അനുവിന്ടെ മുഖത്തേക്ക് നോക്കി...അവൻ വെപ്രാളത്തോടെ അവളെ കാലിൽ നോക്കുവാണ്.... മീനുവിന് അത് കണ്ടു അനുവിനോട് ഒരുതരം വാല്യസല്യമാണ് തോന്നിയത്...
കൊച്ചു കുട്ടികളെ പോലെയൊക്കെ തോന്നി...മീനുവിന്ടെ കൈ യാന്ദ്രികമായി അനുവിന്ടെ തലയിലേക്ക് പോയി... അനുവിന്ടെ തലയിൽ പതിയെ തലോടി....
അനു മീനുവിനെ നോക്കിയതും ഇരുവരെയും കണ്ണുകൾ ഉടക്കി...
അറിയാതെ തന്നെ രണ്ടുപേരും അതിൽ ലയിച്ചു അങ്ങനെ ഇരുന്നു....
അനു പതിയെ തന്ടെ മുഖം മീനുവിന്ടെ ചെവിക്ക് അരികിലേക്ക് കൊണ്ടു വന്നു...
"I ലൗ യൂ...."
അനുവിന്ടെ ചുടുനിശ്വാസം മീനുവിന്ടെ ചെവിക്കരികിൽ തട്ടിയതും അവൾ പുളഞ്ഞു...അതിലൂടെ അനു പറഞ്ഞത് കൂടെ കേട്ടു മീനു ഞെട്ടി....
"എന്താ...എന്താ മാഷ് പറഞ്ഞേ...."
മീനുവിന്ടെ ശബ്ദം കേട്ടതും അനു പെട്ടന്ന് ഞെട്ടി.....
"മാഷിപ്പോ എന്താ പറഞ്ഞേ...."
മീനു വീണ്ടും ചോദിച്ചു...
"എ... എന്താ...ഞാനൊന്നും പറഞ്ഞില്ല...."
അനു പതർച്ച ഇല്ലാതെ പറഞ്ഞൊപ്പിച്ചു....
"അല്ല മാഷ് എന്നോട് പറഞ്ഞു...i ലൗ യൂ എന്ന്..."
"പിന്നെ i ലൗ യൂ പറയാൻ പറ്റിയ സാദനം..."
കള്ളം മീനു പിടിക്കാതിരിക്കാൻ വേണ്ടി അനു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു...
ശേ...അനു... നിയെന്ത് പണിയ കാണിച്ചേ....അവളോടുള്ള ഇഷ്ടം അറിയാതെ തന്നെ പുറത്തു വന്നല്ലോ....ഇനി എന്ത് ചെയ്യും...അനു വെപ്രാളത്തോടെ മീനുവിനെ നോക്കി....
"ആണോ...അപ്പോ മാഷ് പറഞ്ഞില്ലല്ലോ..." മീനു
"ഇല്ല..."
അവൻ വെപ്രാളം മറച്ചു വെച്ചു കൊണ്ട് പറഞ്ഞു....
"ഹ്മ്മ..എന്ന അയ്ക്കോട്ടെ...മാഷേനിക്ക് ഡിവോസ് തരോ..."
മീനു അത് ചോദിച്ചതും അനു ഞെട്ടി കൊണ്ട് അവളെ നോക്കി....
യാന്ദ്രികമായി തന്നെ അനുവിന്ടെ കൈ മീനുവിന്ടെ കവിളിൽ പതിച്ചു...ദേഷ്യം കൊണ്ട് അവൻ നിന്ന് വിറക്കുന്നുണ്ടായിരുന്നു...
"നി...നിയെന്താ പറഞ്ഞേ..."
അനു അലറി കൊണ്ട് അവളോട് ചോദിച്ചു...
മീനുവിന് ചെറുതായി പേടി തോന്നി...
"പറയടി... എന്താ നി പറഞ്ഞെന്ന്..."
അനു അവളെ ഇരു തോളിലും കുലുക്കി കൊണ്ട് ചോദിച്ചു...
"അത്...ടി...ഡിവോ..സ്..."
മീനു അത് പറഞ്ഞു പൂർത്തിയാക്കും മുന്നേ വീണ്ടും അനുവിന്ടെ കൈ അവളെ മറ്റേ കവിളിൽ കൂടെ പതിഞ്ഞു...
മീനു നിറഞ്ഞ കണ്ണാലെ അനുവിനെ നോക്കി....
മീനുവിന്ടെ കണ്ണ് നിറഞ്ഞത് കണ്ടതും അനുവിന്ടെ ദേഷ്യം എങ്ങോ പോയി...
അവനവളെ വാരി പുണർന്നു...
"ഇനി ഒരിക്കൽ കൂടെ അങ്ങനെ പറയരുത്....എന്നെ കൊണ്ട് അത് കേട്ട് നിൽക്കാൻ കഴിയില്ല...നി എന്ടെയ...എന്ടെ മാത്രം...എനിക്കിഷ്ടമാ നിന്നെ.....അത് എത്രത്തോളമെന്നോ എന്ന നിന്നെ ഇഷ്ടമായെ എന്നോ ഒന്നും എനിക്കറിയില്ല....
നിയില്ലാത്ത ഓരോ നിമിഷവും എന്നെ കൊല്ലതെ കൊല്ലുന്ന പോലെ എനിക്ക് തോന്നും....i ലൗ യൂ മീനു😘😘ഐ ലൗ യൂ...."
അനു അവളെ മുഖം കൈ കുമ്പിളിൽ എടുത്തു മുഖമാകെ തന്ടെ അധരങ്ങൾ പതിപ്പിച്ചു...
മീനുവിന്ടെ മനസ് എന്തെന്നില്ലാതെ സന്തോഷം കൊണ്ട് തുള്ളി ചാടി...
അവൾ അനുവിനെ കെട്ടിപിടിച്ചു....
"ലൗ യൂ ടൂ മാഷേ😘"
മീനു അത് പറഞ്ഞതും അനുവിന് സന്തോഷമായി....
അനു അവളെയും പൊക്കി കൊണ്ട് മുറിയിലേക്ക് നടന്നു....എന്നിട്ട് അവളെ ബെഡിൽ കിടത്തി രണ്ടു കയ്യും ബെഡിലൂഞ്ഞി അവളെ മുകളിലായി അവൻ കിടന്നു...
മീനുവിന്ടെ കണ്ണുകൾ നാണം കൊണ്ട് കൂമ്പി അടഞ്ഞു....
അനു പതിയെ അവളെ മുഖത്തേക്ക് തന്ടെ മുഖം അടുപ്പിച്ചു അവളെ അധരങ്ങൾ സ്വന്തമാക്കി.....ശ്വാസം മുട്ടുവോളം അനു അത് നുണഞ്ഞു കൊണ്ടിരുന്നു....
മീനുവിന്ടെ ശരീരത്തിൽ മുഴുവൻ അനുവിന്ടെ അദരങ്ങളും കൈകളും ഓടി നടന്നു.....
തടസമായ വസ്ത്രങ്ങൾ അഴിച്ചു കളഞ്ഞു....ഒരു ചെറിയ നോവോടെ ആ പുലരിൽ മീനു ശരീരം കൊണ്ടും മനസു കൊണ്ടും അനുവിന്ടെ മാത്രമായി......
തന്ടെ നെഞ്ചിൽ കിടക്കുന്ന മീനുവിനെ അനു ഒന്ന് കൂടെ തന്നോട് ചേർത്തു കിടത്തി...
മീനു അവന്ടെ നെഞ്ചിൽ ഓരോന്ന് ആലോചിച്ചു കൊണ്ട് കിടന്നു....
"നിയെന്താ മീനു ആലോചിക്കുന്നെ..." അനു
"ഞാൻ ഇങ്ങനെ ആലോജിക്കുവായിരുന്നു ഞാൻ മാഷിനെ എന്തോക്കെയ പറഞ്ഞേ എന്ന്...."
"ഹ്മ്മ...നീയെന്നെ നന്നായി പ്രാകിയില്ലേ...."
"😁😁അപ്പോഴത്തെ ദേഷ്യം കൊണ്ട്...."
"ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ച നി സത്യം പറയോ മീനുവേ .."
"എന്താ മാഷേ...."
"അന്ന് നിങ്ങൾക്ക് മോർണിംഗ് ക്ലാസ് എടുത്തപ്പോൾ എന്ടെ ഫോണിലേക്ക് വിളിച്ച ആ പെണ്ണ് ആരാ...എനിക്കറിയാം നിനക്ക് ആ ആളെ അറിയാം എന്ന്..."
"ഈ....അത് രമ്യയ..."
"ആരുടെ പ്ലാൻ ആയിരുന്നു ആ കാളിങ്..."
"ആയിഷാടെ..."
"ഹ്മ്മ...നിന്നെയൊക്കെ എന്താ വേണ്ടേ...അന്നെങ്ങാനും ആ ആളെ കിട്ടിയിരുന്നേൽ കണക്കിന് കിട്ടിയിരുന്നു എന്ടെ കയ്യിന്ന്...."
"അതിന് അന്ന് കിട്ടിയില്ലല്ലോ..."
"അത് നിങ്ങളെ ഭാഗ്യം..."
അനു അതും പറഞ്ഞു അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി...
അപ്പോഴേക്ക് അലാറം അടിച്ചു...
"ഹ്മ്മ...6:30 ആയി എഴുന്നേൽക്ക് മീനു...." അനു
"അയ്യോ ഇത്ര പെട്ടെന്ന് സമയം ആയോ..."
"ഹ്മ്മ...നീ എഴുന്നേൽക്ക്...."
അനു അതും പറഞ്ഞു ഫ്രഷ് ആവാൻ കയറി....
*🥀PART 50🥀*
✨✨✨✨✨✨✨
അനു ഫ്രഷ് ആയി വന്നതും മീനു പെട്ടന്ന് തന്നെ ബാത്‌റൂമിൽ കയറി...
വൈസിന്ടെ അടുത്തുള്ള കണ്ണാടിയിൽ അവൾ അവളെ തന്നെ പ്രതിബിംബം കുറച്ചു സമയം നോക്കി നിന്നു...പെട്ടന്നാണ് കഴുതിലുള്ള പാട് അവൾ ശ്രദ്ധിച്ചത്....
അവിടെ അവൾ തൊട്ട് കൊണ്ട് നേരത്തെ ഉണ്ടായതൊക്കെ ആലോചിച്ചപ്പോൾ അവൾ മുഖം നാണം കൊണ്ട് ചുവന്നു...
കൂടുതൽ സമയo അതിന്ടെ മുന്നിൽ നിൽക്കാതെ അവൾ പെട്ടന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങി...അനു മുറിയിൽ ഉണ്ടായിരുന്നില്ല...മീനു കോളേജിൽ പോവാൻ വേണ്ടി ഒരുങ്ങിയ ശേഷമാണ് ഭക്ഷണം കഴിക്കാൻ ചെന്നത്....
"അല്ല മീനു ഇന്നെന്താ നിന്ടെ മുഖം ഇങ്ങനെ ചുവന്നു തുടുത്തിരിക്കുന്നെ..."
രമ്യ ഭക്ഷണം കഴിക്കുന്നതിനിടയിൽ മീനുവിനോട് ചോദിച്ചതും അവൾ നേരെ നോക്കിയത് അനുവിനെയാണ്...
അവനവൾക് ഒന്ന് കണ്ണടിച്ചു കാണിച്ചു കൊടുത്തതും അവളെ മുഖം നാണം കൊണ്ട് ഒന്ന് കൂടെ ചുവന്നു....
ഭക്ഷണം കഴിക്കൽ കഴിഞ്ഞു മീനു കോളേജിൽ പോവാൻ വേണ്ടി അനുവിനെയും വൈറ്റ് ചെയ്തു നിന്നു....
"മീനു....മീനു....."
മുറിയിൽ നിന്ന് അനുവിന്ടെ അലർച്ച കേട്ടതും മീനു മുറിയിലേക്ക് ഓടി...
"എന്താ...എന്താ മാഷേ...." മീനു
"ഒന്നുമില്ല... നിയിങ് വന്നേ..."
എന്നു പറഞ്ഞു അവളെ അരയിലൂടെ കയ്യിട്ടു തന്നോട് ചേർത്തു നിറുത്തി...
"എന്താണ് മാഷേ...കോളേജിൽ പോകേണ്ടേ..."
"ഹ്മ്മ...പോണം..പിന്നെ ഇന്ന് നി കോളേജ് വിട്ട ശേഷം എന്ടെ കൂടെ തന്നെ പൊന്നാൽ മതി...നമുക്ക് textiles ൽ പോയി മഹേഷിന്റെ കല്യാണത്തിനുള്ള ഡ്രെസ് എടുക്കേണ്ടേ..."
"ഹാ...അപ്പോ ശ്രുതി ഒക്കെയോ..."
"അവരും വരും..."
അനു അവളെ കവിളിൽ ഒന്ന് മുത്തി....
"നിയിന്ന് എന്നതേളും സുന്ദരി ആയ പോലെ...."
അനു അവളെ അദരത്തിൽ മൃദുവായി ചുംബിച്ചു കൊണ്ട് പറഞ്ഞു...
മീനു നാണം കൊണ്ട് മുഖം താഴ്ത്തി...
"അയ്യേ..ഞാനൊന്നും കണ്ടില്ലേ...."
ഡോറിന്ടെ അവിടെ നിന്ന് ശ്രുതിയുടെ ശബ്ദം കേട്ടതും ഇരുവരും വിട്ടു നിന്നു...
ശ്രുതിയെ നോക്കിയപ്പോൾ അവൾ കണ്ണും പൊത്തി നിൽക്കുന്നതാണ് കണ്ടത്...
"എന്താണ് മോനെ ഒന്ന് ഡോറടച്ചൊക്കെ റൊമാൻസിയാൽ പോരെ..." ശ്രുതി
അതിന് അനു ചമ്മിയ ഒരു ചിരി പാസാക്കി പെട്ടന്ന് തന്നെ മുറിയിൽ നിന്നിറങ്ങി പോയി....
"എന്നാലും മീനു എപ്പോഴാ സെറ്റ് ആയെ..." ശ്രുതി
"ഇന്ന് രാവിലെ😁😁"
"രവിലെയോ..."
"ഹ്മ്മ..മോർണിംഗ് ക്ലാസ് കഴിഞ്ഞപ്പോൾ..."
മീനു ഡിവോഴ്‌സ് ന്ടെ കാര്യമൊക്കെ ശ്രുതിയോട് പറഞ്ഞു....
"ഹ്മ്മ...രണ്ടെണ്ണം കിട്ടി അല്ലെ..." ശ്രുതി
"ഹാ😪"
"സാരല്ല കിട്ടിയാൽ എന്താ രണ്ടും സെറ്റ് ആയില്ലേ...വാ കോളേജിൽ പോവാം...."
അങ്ങനെ അവർ കോളേജിലേക്ക് പോയി...
അനു അവന്ടെ ബുള്ളറ്റിൽ ആദ്യം പോയിരുന്നു....ശ്രുതിയും രജീഷും മീനുവും കാറിലും.....
കോളേജിൽ എത്തി കാറിൽ നിന്ന് മീനു ഇറങ്ങി ശ്രുതിയെയും കൂട്ടി മുന്നോട്ട് നടന്നതും അക്ഷയ് അവളെ മുന്നിലേക്ക് വന്നു...
"ഹാ താനിത് വരെ പോയില്ലേ...ഞാൻ കരുതി പോയെന്ന്..." മീനു
"മീന..പ്ളീസ് തനിക്കൊന്നു ജോയിൻ ചെയ്തൂടെ....അല്ല താൻ എന്താ സിന്തൂരം ഒക്കെ ഇട്ടിട്ട്...തന്റെ... തന്ടെ വിവാഹം കഴിഞ്ഞോ...."
അക്ഷയ് ഒന്ന് പതറി കൊണ്ട് ചോദിച്ചു...
"ഹാ കഴിഞ്ഞു...."
"What....???എപ്പോ... ഏട്ടത്തി പറഞ്ഞില്ലല്ലോ..."
"അതേനിക്കറിയില്ല...എന്ടെ വിവാഹം എന്തായാലും കഴിഞ്ഞു...പിന്നെ തന്ടെ ഗ്യാങിൽ ജോയിൻ ചെയ്യാൻ എനിക്ക് താൽപര്യമില്ല...ഇനി എങ്കിലും എന്നെ ഒന്ന് വെറുതെ വിട്...."
മീനു അതും പറഞ്ഞു ശ്രുതിയെയും കൊണ്ട് അവനെയും മറി കടന്നു പൊന്ന്...
അപ്പോഴാണ് അവരെ ഗ്യാങ് ഒരു ഭാഗത്തേക്ക് ഫോക്കസ് ചെയ്തു നിൽക്കുന്നത് മീനുവും ശ്രുതിയും കണ്ടത്...
"അവരെന്ത മീനു നോക്കുന്നെ..."
"ആ...വാ..നമുക്കും നോക്കാം എന്താ കാര്യമെന്ന്...."
"അതേയ് നിങ്ങളെന്താ നോക്കുന്നെ..." ശ്രുതി
"നിങ്ങളറിഞ്ഞില്ലേ...നമ്മുടെ അപർണ്ണ ചേച്ചിയും മീനുവിന്ടെ സ്പാർക്ക് വിവേകേട്ടനും തമ്മിൽ പ്രണയത്തിൽ ആണെന്ന്...ഞങ്ങൾ അവരെ നോക്കുവായിരുന്നു..." ആയിഷ
"എന്ത്😲ഇതെപ്പോ... അപർണ്ണ ചേച്ചി വിവേകേട്ടനെ ശരിക്ക് ഒന്ന് നോക്ക കൂടി ചെയ്തിരുന്നില്ലല്ലോ...." മീനു
"ഹാ അതല്ലേ ആരും അറിയാതെ പോയെ...3 വർഷമായത്രേ തുടങ്ങിയിട്ട്...അവർ ആ മരച്ചുവട്ടിൽ നിൽക്കുന്നുണ്ട്...അവരെ നോക്കുവായിരുന്നു ഞങ്ങൾ..." സന്ധ്യ
"ഹോ...എന്നാലും ആരും ഒന്നും അറിഞ്ഞില്ലല്ലോ...." ശ്രുതി
"ഹ്മ്മ...അപർണ്ണ ചേച്ചീടെ വീട്ടിൽ അറിഞ്ഞ പ്രശ്നമാവുമെന്നു കരുതിയ ഇത് വരെ പറയാതിരുന്നെ... ഇപ്പോ ചേച്ചീടെ വീട്ടിൽ എങ്ങനെയോ പിടിച്ചു....വിവേകെട്ടൻ ചേച്ചീടെ വീട്ടിൽ പോയി സംസാരിച്ചു...
രണ്ടു പേരെയും പടിക്കൽ കഴിഞ്ഞു വിവാഹവും തീരുമാനിച്ചു..." ആയിഷ
"നിങ്ങളോട് ആരാ ഇതൊക്കെ പറഞ്ഞേ..." മീനു
"ഇതിപ്പോ കോളേജ് മുഴുവനും പാട്ടാണ്...അതാണ് അവർ ഇത്ര സ്വതന്ത്ര ത്തോടെ നിന്ന് സംസാരിക്കുന്നെ..." അശ്വിൻ
മീനു അവരെ നോക്കി...
അവർ കൈ കോർത്തു പിടിച്ചു നിന്നു സംസാരിക്കുന്നതാണ് കണ്ടത്...
ഹോ എന്നാലും ഈ കാര്യം മറച്ചുവച്ചില്ലേ രണ്ടു സാധനങ്ങളും...ഇനി ഞാൻ ആരെ വായി നോക്കും.....ഹാ ഇനി മാഷിനെ വായിനോക്കി സംതൃപ്തി പെടാ...
"ടി മീനു...നിയെന്താ ആലോചിക്കുന്നെ...അങ്ങേരെ ഒന്നും നിനക്ക് ഇനി കിട്ടില്ല...ഇനി നി നിന്ടെ ഭർത്താവിനെ നോക്കിക്കോ..." യാസിർ
"ഹാ...അല്ലാതെ എന്ത് ചെയ്യാൻ..."
അവർ നേരെ ക്ലാസ്സിലേക്ക് പോയി...
ആദ്യത്തെ പീരിയഡ് തന്നെ അനുവിന്ടെ ആയിരുന്നു....
ഇന്ന് ക്ലാസ് എടുക്കുമ്പോൾ എന്നത്തേയും പോലെ അല്ലായിരുന്നു അനു....
അവന്ടെ നോട്ടം ഇടക്കിടക്ക് മീനുവിലേക്ക് പാറി വീഴുന്നുണ്ടായിരുന്നു....
മീനുവും അവനെ നോക്കിയിരുന്നു...
ക്ലാസിൽ ഉള്ള മറ്റു കുട്ടികൾ ഇതെല്ലാം സൂക്ഷ്മ നിരീക്ഷണം നടത്തുന്നത് പെട്ടന്നാണ് അനുവിന്ടെ ശ്രദ്ധയിൽ പെട്ടത്....
അവൻ പെട്ടന്ന് തന്നെ മീനുവിലുള്ള നോട്ടം തെറ്റിച്ചു നേരെ ക്ലാസ് എടുക്കാൻ തുടങ്ങി....
🔹🔹🔹🔹🔹🔹🔹🔹🔹
വെയ്കുന്നേരം കോളേജ് വിട്ടതും മീനുവും ശ്രുതിയും അവരോടൊക്കെ യാത്ര പറഞ്ഞു നടന്നു....
"ഞാനിനി വിവാഹം കഴിനുള്ളൂ കോളേജിൽ വര...."
സന്ധ്യ അവരോട് പറഞ്ഞതും അവരെല്ലാം അവളെ കളിയാക്കി...
മീനു ശ്രുതിയുടെയും രജീഷിന്റെയും കൂടെ കാറിൽ കയറാൻ നിന്നപ്പോഴാണ് രാവിലെ അനു പറഞ്ഞത് അവൾക് ഓർമ വന്നത്....
"നിങ്ങൾ വിട്ടോ... ഞാൻ മാഷിന്റെ കൂടെ വന്നേക്കാം..."
"ഹാ എന്ന ഒക്കെ...."
അവർ പോയതിന്റെ പിന്നാലെ അനു വന്നു...മീനു അനുവിന്ടെ കൂടെ അവന്ടെ ബുള്ളറ്റിൽ textiles ലേക്ക് പോയി...
അവിടെയെത്തി അനുവിന്ടെ ഇഷ്ട പ്രകാരം അവൾ ഒരു സാരി എടുത്തു...അനു അവളെ സാരിയുടെ കളറിലുള്ള ഒരു ഷർട്ടും അതേ കരയുള്ള തുണിയും എടുത്തു....
ഷോപ്പിംഗ് കഴിഞ്ഞു ഒരു കൂൾ ബാറിൽ കയറി ഓരോ ജ്യുസും കുടിച്ച ശേഷം അവർ തിരിച്ചു തറവാട്ടിലേക്ക് തന്നെ വന്നു...
എടുത്ത ഡ്രെസ് ഒക്കെ ഷെൽഫിൽ വെച്ച ശേഷം മീനു ഫ്രഷ് ആവാൻ ബാത്റൂമിലേക്ക് കയറാൻ നിന്നതും അനു അവളെ പുറകിലൂടെ കെട്ടിപിടിച്ചു.....
"എന്താണ് മാഷേ...ഞാനോന്ന് ഫ്രഷ് ആവട്ടെ...."
"നിനക്ക് കുറച്ചു കഴിഞ്ഞു ഫ്രഷ് ആവാം..."
അനു അവളെ ചെവിക്കരുകിൽ പതിയെ ഊതി കൊണ്ട് പറഞ്ഞു...മീനു തിരിഞ്ഞു നിന്നു അനുവിന്ടെ നെഞ്ചിൽ കൈ വച്ചു അവന്ടെ കണ്ണിലേക്ക് തന്നെ. നോക്കി നിന്നു....
അനുവിന്ടെ കണ്ണുകൾ അവളെ മുഖമാകെ ഓടി നടന്നു...പെട്ടന്ന് അവളെ അദരങ്ങളെ അവിടെ എത്തിയതും അനു അതിലേക്ക് തന്നെ നോക്കി നിന്നു....ചുണ്ട് കടിച്ചു മീനുവിനെ നോക്കി വശ്യമായി ചിരിച്ചു കൊണ്ട് അനു അവൾക്ക് സൈറ്റ് അടിച്ചു കാണിച്ചു...
മീനുവിന്ടെ മുഖം നാണം കൊണ്ട് ചുവന്നു...
അനുവിന്ടെ മുഖം പതിയെ അവളെ അദരത്തിന് നേരെ അടുത്തു...
അവൻ ആ ചേഞ്ചുണ്ടുകൾ സ്വന്തമാക്കി...മീനുവിന്ടെ കൈ കൾ അനുവിന്ടെ ഷർട്ടിൽ ഇറുകെ അമർത്തി പിടിച്ചു....അനു അവളെ മുടി ഇഴകളിലൂടെ കയ്യിട്ടു അവളെ മുഖം ഒന്ന് കൂടെ തന്നോട് അടുപ്പിച്ചു നിറുത്തി....
ഇരുവരും പരസ്പരം മത്സരിച്ചു കൊണ്ട് അധരങ്ങൾ നുണഞ്ഞു....
അനുവിന്ടെ മറ്റേ കൈ മീനുവിന്ടെ ഇടുപ്പിൽ സ്ഥാനം പിടിച്ചു....വായിൽ രക്ത ചുവ കലർന്നെങ്കിലും അവർ പരസ്പരം വിട്ടില്ല....ശ്വാസം മുട്ടുവോളം അവരങ്ങനെ നിന്നു...
പരസ്പരം അധരങ്ങൾ സ്വാതന്ത്രമാക്കിയതും ഇരുവരും നന്നായി കിതക്കുന്നുണ്ടായിരുന്നു....
അനു മീനുവിനെ നോക്കി ഒരു കള്ള ചിരി പാസാക്കി...
"ഇനി എന്ടെ മോൾ ഫ്രഷ് ആയിക്കോ ട്ടോ...."
അനു അവളെ ചുണ്ടിൽ പതിയെ തഴുകി കൊണ്ട് പറഞ്ഞു...മീനു പെട്ടന്ന് തന്നെ ബാത്റൂമിലേക്ക് കയറി....
ഫ്രഷ് ആയി മീനു ഇറങ്ങിയപ്പോൾ അനു മുറിയിൽ ഉണ്ടായിരുന്നു...മീനു അവളെ നഞ്ഞ മുടി കണ്ണാടിയിൽ നോക്കി തുവർത്തി കൊണ്ടിരുന്നപ്പോഴാണ് അവളെ ബാക്കിൽ അവളെ തന്നെ നോക്കി നിൽക്കുന്ന അനുവിനെ അവൾ കണ്ണാടിയുടെ കണ്ടത്....
മീനു പുരികം പൊക്കി എന്താണെന്ന് ചോദിച്ചു...
അനു ഒന്നുമില്ലെന്ന് ചുമൽ കൂച്ചി അവളെ കവിളിൽ ഒരുമ്മ കൊടുത്തു വേഗം ബാത്റൂമിലേക്ക് കയറി....മീനു ഒന്ന് ചിരിച്ചു കൊണ്ട് അനു ഉമ്മവച്ചിടത്തു തഴുകി...
പിന്നെ വേഗം മുടി ഉണക്കി അമ്മയുടെ ഒക്കെ അടുത്തേക്ക് പോയി...
എല്ലാവരും കല്യാണത്തിന്ടെ ഓരോ തിരക്കില....
"ഹായ് മണവാളൻ..."
മീനു മഹേഷിനെ കണ്ടു വിളിച്ചു...മഹേഷ് ഫോൺ ചെയ്യുവായിരുന്നു...
"ആരാണ്...സന്ധ്യ ആണോ...." മീനു..
അതിന് മഹേഷ് ഒന്ന് തലകുലുക്കി....
മീനു അവനെ ഒന്നാക്കി മൂളി കൊണ്ട് രമ്യനെ തപ്പി ഇറങ്ങി...
അപ്പോഴാണ് വീടിന്ടെ ഒരു മൂലയിൽ നിന്ന് റോമൻസിക്കുന്ന രമ്യനെയും ശ്യാമിനേയും മീനു കണ്ടത്....
"കല്യാണതിഞ്ഞു മുൻപ് റൊമാൻസോ....സമ്മതിക്കില്ല ഞാൻ...."
മീനു പതിയെ അവരെ അടുത്തേക്ക് ചെന്നു...
*ട്ടോ...*
അവളെ അലർച്ച കേട്ടതും രണ്ടും വിട്ടു നിന്നു....
"എന്താണിവിടെ..."
മീനു ഗൗരവത്തിൽ ചോദിച്ചു...
"😁😁ഞങ്ങൾ വെറുതെ സംസാരിക്കുവായിരുന്നു...." ശ്യാം
"സംസാരിച്ചു സംസാരിച്ചു നിങ്ങടെ കല്യാണത്തിന് നിങ്ങടെ കുഞ്ഞിനെയും നിങ്ങൾ കൂട്ടൊ..."
മീനുവിന്ടെ ചോദ്യം കേട്ടതും രണ്ടാളും ചൂളി പോയി....രണ്ടുപേരും മീനുവിനെ നോക്കി ചമ്മിയ ഒരു ചിരി ചിരിച്ചു...മീനു ഒന്ന് മൂളി രമ്യനെയും വലിച്ചു കൊണ്ട് അവിടെ നിന്ന് പൊന്നു....
"ഇനി ആ ശ്രുതിയെ കൂടെ നോക്കണം...അത് ഇത് പോലെ വേറെ വല്ലിടത്തും ഉണ്ടാവും..."
മീനു മനസിൽ പറഞ്ഞു രമ്യയെയും കൊണ്ട് ശ്രുതിയുടെ മുറിയിലേക്ക് പോയി....ഡോർ ചാരിയിട്ടെ ഉള്ളു...
മീനു ഡോർ തുറന്നതും ശ്രുതിനേയും എടുത്തു നിൽക്കുന്ന രജീഷിനെ ആണ് കണ്ടത്...
"അയ്യോ പാമ്പ്..."
മീനു അലറി...
"പാമ്പോ..."..
എന്നു ചോദിച്ച രജീഷ് മാഷ്‌ന്ടെ കയ്യിൽ നിന്ന് വെപ്രാളത്തിൽ ശ്രുതി നിലത്തേക്ക് വീണു.......
"അയ്യോ പാമ്പോ...എവിടെ...."
മീനുവിന്ടെ അടുത്തുള്ള രമ്യ ചാടി കൊണ്ട് ചോദിച്ചു....
മീനു അത് കണ്ടു പൊട്ടിച്ചിരിച്ചു...
അവളെ ചിരി കേട്ടപ്പോൾ തന്നെ അവർക്കൊക്കെ കാര്യം മനസിലായി...
"എടി കാന്താരി...നിന്നെ ഞാൻ എന്താ വേണ്ടേ..." രജീഷ്
"അയ്യോ...ഏട്ട...എന്നെ എഴുന്നേൽപിക്ക്... മനുഷ്യനെ നിലത്തിടാൻ വേണ്ടി എടുത്തിരിക്കുവാ....ഇനി എങ്ങാനും എന്ടെ അടുത്തേക്ക് വാ കാണിച്ചു തരാം..."
ശ്രുതി രജീഷിനോട് കലിപ്പയി മീനുവിന്ടെ യും രമ്യടെയും അടുത്തേക്ക് പോയി അവരെയും കൊണ്ട് നടന്നു...മീനു തിരിഞ്ഞു നോക്കി രജീഷിനെ കളിയാക്കി ചിരിച്ചു...
"പൊടി..." രജീഷ്
മീനു അതിന് കൊഞ്ഞനം കുത്തി കാണിച്ചു കൊടുത്തു.....
*🥀PART 51 🥀*
✨✨✨✨✨✨✨
ഇന്നാണ് മഹേഷിന്റെയും സന്ധ്യയുടെയുടെയും കല്യാണം...
സന്ധ്യടെ നിർബന്ധ പ്രകാരം അനഖയും അവളെ വീട്ടുകാരും സന്ധ്യടെ വീട്ടിലേക്ക് വന്നു...അഖയും അശ്വിനും ഇപ്പോ സെറ്റ് ആണ്...ഇരുവരെയും വീട്ടുകാർ പടിക്കൽ കഴിഞ്ഞു വിവാഹം ചെയ്തു കൊടുക്കാമെന്നു പറഞ്ഞിട്ടുണ്ട്...
മീനു ഇതുവരെ അനഖയുടെ ഫാമിലിയെ കണ്ടിട്ടില്ലായിരുന്നു....
അങ്ങനെ മഹേഷ് സന്ധ്യടെ കഴുത്തിൽ താലി ചാർത്തി....പിന്നെ ഫോട്ടോ എടുപ്പ് ആയിരുന്നു....അനഖയുടെ ഫാമിലിയും ഫോട്ടോ എടുക്കാൻ വേണ്ടി സ്റ്റേജിൽ കയറി...
അവരെ കണ്ടതും മീനുവിന്ടെ അമ്മ ഞെട്ടി പോയി....അവരെ മുഖം ആകെ വിളറി വെളുത്തു....വിയർപ്പു കണങ്ങൾ അവരുടെ നെറ്റിതടത്തിൽ സ്ഥാനം പിടിച്ചു....
"എന്താ....എന്താ അമ്മ..."
മീനു അമ്മയുടെ മുഖം കണ്ടു ചോദിച്ചു...
പക്ഷെ അവർ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല....അവരെ ശ്രദ്ധ മുഴുവൻ സ്റ്റേജിൽ നിൽക്കുന്ന അനഖയെയും ഫാമിലിയെയും ആയിരുന്നു....
മീനുവും 'അമ്മ നോക്കിന്നിടത്തേക്ക് നോക്കി....അവിടെ അനഖയെ കണ്ടതും അവൾ സന്തോഷത്തോടെ അവരെ അടുത്തേക്ക് പോയി.....
"ആഹാ എന്ടെ കല്യാണത്തിന് നി വന്നില്ല....ഇപ്പോ വന്നു ല്ലേ..."
മീനു അനഖയോട് പരിഭവം പറഞ്ഞു..
"സോറി ചേച്ചി... അന്ന് വരാൻ കഴിഞ്ഞില്ല..."
"സാരമില്ല ട .."
പെട്ടന്നാണ് മീനു അനഖയുടെ അപ്പുറത്തു നിൽക്കുന്ന ആളെ ശ്രദ്ധിച്ചത്...
"അങ്കിൾ...നിങ്ങൾ..നിങ്ങളെന്താ ഇവിടെ...."
"മോളെ ഞാൻ അനഖയുടെ അച്ഛന..."
അത് പറയുമ്പോൾ മീനുവിനെ നോക്കിയ അയാളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞിരുന്നു....
മീനുവിന്ടെ വീട്ടുകരായ ചന്ദ്രനും മറ്റുള്ളവരുമൊക്കെ അവരെ കണ്ടു ആകെ ഞെട്ടി നില്കുവായിരുന്നു....അവരെയൊക്കെ ശ്രദ്ധ അപ്പോ ഇതെല്ലാം കണ്ടു തരിച്ചു നിൽക്കുന്ന മീനുവിന്ടെ അമ്മയിൽ ആയിരുന്നു...
"ശ്രിയെ അവിടെ നിന്ന് പെട്ടന്ന് കൊണ്ട് പോ മാളു...."
ചന്ദ്രൻ തന്ടെ ഭാര്യയെ നോക്കി പറഞ്ഞു....അവർ തലയാട്ടി കൊണ്ട് അവരെയും കൊണ്ട് അവിടെ നിന്ന് നടന്നു....
ഇതേ സമയം മീനു....
"ആഹാ അങ്കിൾ അനഖയുടെ അച്ഛൻ ആയിരുന്നോ....എനിക്കറിയില്ലായിരുന്നു....ഭക്ഷണം കഴിച്ചോ നിങ്ങളൊക്കെ...."
"കഴിച്ചു ചേച്ചി...." അനഘ
"എന്ന വാ എന്ടെ അമ്മയെ പരിചയപ്പെടുത്തി തരാം..." മീനു
"ഏയ് അത് വേണ്ട മോളെ...."
"അതെന്താ അങ്കിൾ..."
"കുറച്ചു തിരക്കുണ്ട് അതാ..."
"നിക്ക്...ഒരു മിനിറ്റ് അങ്കിൾ...ഹാ ദേ പോവുന്നു 'അമ്മ...ഞാനിപ്പോ വിളിച്ചു വരാം..."
എന്നു പറഞ്ഞു മീനു മാളു വലിച്ചു കൊണ്ടു പോകുന്ന അമ്മയുടെ മുന്നിൽ പോയി നിന്നു....അവരെ കണ്ണിൽ നിന്ന് അപ്പോൾ കണ്ണുനീർ ഉതിർന്നു വീണിരുന്നു...
"അമ്മേ...വാ..ഞാൻ എന്ടെ അനിയത്തി കുട്ടി അനഖയെ പരിചയപ്പെടുത്തി തരാം..."
മീനു അത് പറഞ്ഞത് കേട്ടു അവരൊരു പാതർച്ചയോടെ അവളെ മുഖത്തേക്ക് നോക്കി....അപ്പോഴാണ് മീനു അവരെ കണ്ണുകൾ നിറഞ്ഞത് ശ്രദ്ധിച്ചത് തന്നെ...
"അയ്യോ...അമ്മേ...എന്ത് പറ്റി...വയ്യേ..."
മീനു വേവലാതിയോടെ ചോദിച്ചു....
പെട്ടന്ന് അവർ നിലത്തേക്ക് വീഴാൻ ആഞ്ഞതും ശ്രി എന്നു വിളിച്ചു കൊണ്ട് അനഖയുടെ അച്ഛൻ ഓടി വന്നു അവരെ താങ്ങി....
അപ്പോഴേക്ക് ഒരുവിധം എല്ലാവരും അവരെ അടുത്തേക്ക് വന്നു....
"താ അവിടെ റെസ്റ്റ് റൂമിൽ കിടത്ത..."
അനഖയുടെ അച്ഛൻ അവരെ താങ്ങി കൊണ്ട് ആ മുറിയിൽ കൊണ്ടു കിടത്തി....
"ശ്രി....ശ്രി....എഴുന്നേൽക്ക്....ശ്രി...നിന്ടെ മാധവേട്ടന വിളിക്കുന്നെ...ശ്രി..."
അയാൾ കണ്ണിൽ വെള്ളം നിറച് കൊണ്ട് അവരെ കവിളിൽ തട്ടി വിളിച്ചു കൊണ്ടിരുന്നു...
മീനു ഇതെല്ലാം കണ്ടു ഞെട്ടി നിക്കുവാണ്....അവൾക് എന്താ ഇവിടെ സംഭവിക്കുന്നെ എന്നു മനസിലായില്ല....
അങ്കിളിനു എങ്ങനെ ആവും എന്ടെ അമ്മയുടെ പേരറിയ...???അങ്കിളും എന്ടെ അമ്മയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ...???മാധവൻ ആ പേര് താൻ ഇതിഞ്ഞു മുൻപ് ഒരിക്കൽ കേട്ടിട്ടുണ്ട്...???അങ്കിളും അമ്മയുമായി എന്താവും ബന്ധം...???
എന്ടെ അച്ഛനെ ഇനി അങ്കിളിനു അറിയാവോ....????
ഇങ്ങനെ പല തരം ചോദ്യങ്ങൾ ഒരേ സമയം മീനുവിന്ടെ മനസിലൂടെ മിന്നി മറഞ്ഞു....
മീനുവിന്ടെ അമ്മയുടെ മുഖത്തേക്ക് വെള്ളം തെളിച്ചതും അവർ പതിയെ കണ്ണ് തുറന്നു...
"മ...മാധവേട്ട..."
വിതുമ്പുന്ന ചുണ്ടാലെ അവർ അയാളെ വിളിച്ചു...
"ശ്രി...."
അയാൾ അതും വിളിച്ചു കൊണ്ട് അവരെ കെട്ടിപിടിച്ചു...
"പൊറുക്കണം ശ്രി നി എന്നോട്....എനിക്ക് വേറെ നിവർത്തി ഇല്ലാത്തത് കൊണ്ടാണ് ഞാനന്ന് തുളസിയെ വിവാഹം ചെയ്തേ...
അവളെ ഞാൻ വിവാഹം ചെയ്തില്ലെങ്കിൽ അമ്മ ചത്തു കളയുമെന്നു പറഞ്ഞു...
വേറെ നിവർത്തി ഇല്ലാതെ ആണ് ഞാൻ അത് ചെയ്തത്....അപ്പോഴും മനസ് നിറയെ നി ആയിരുന്നു....തുളസി നിന്നിൽ നിന്ന് എന്നെ തട്ടിയെടുക്കാൻ ശ്രമിച്ചതാണെന്നു പതിയെ ഞാൻ മനസിലാക്കിയിരുന്നു....ഒരിക്കെ മദ്യം തന്നു എന്നെ മയക്കി അവളെ ശരീരം അവൾ എനിക്ക് തന്നു...മധ്യ ലഹരിയിൽ അറിയാതെ അവളെ ഞാൻ സ്വന്തമാക്കി....
പിന്നീട് എനിക്ക് അതിനെ കുറിച്ച് അവൾ പറയുവോളം യാതൊന്നും ഓർമ ഇല്ലായിരുന്നു....തുളസിക്ക് വിശേഷമുള്ളപ്പോൾ പോലും എനിക്ക് സന്തോഷിക്കാനായില്ല.... ഒരുപാട് പ്രാവിശ്യം ഞാൻ നിന്ടെ അടുക്കലേക്ക് വരുവാൻ നിന്നെങ്കിലും തുളസിയും അമ്മയും കൂടെ എന്നെ ഓരോന്ന് പറഞ്ഞു ഭീഷണി പെടുത്തി തടഞ്ഞു....
നിന്ടെ കണ്ണീരിന്റെ ശാഭം കൊണ്ടാവും മോളെ പ്രസവിച്ച ശേഷം തുളസി ഈ ലോകത്തു നിന്ന് തന്നെ പോയി....അന്ന് തന്നെ ഒരു അക്‌സിഡന്റിൽ അമ്മയും പോയി....പിന്നീട് നിന്ടെ അടുത്തു വരാൻ ഒരുതരം പേടി ആയിരുന്നു....ഒരുപക്ഷേ നി ഞാൻ പറഞ്ഞതൊന്നും വിശ്വസിച്ചില്ലെങ്കിലോ എന്നു കരുതി....
മോളെ ഞാൻ ഒറ്റയ്ക്ക് ആരെയും സഹായം കൂടാതെ വളർത്തി...അതിനിടക്ക് നിന്നെയും മീനു മോളേയും നിങ്ങൾ അറിയാതെ ഞാൻ വന്നു കാണുമായിരുന്നു...എന്റെ മീനു മോൾ നല്ല കുറുമ്പി ആയിരുന്നു ല്ലേ...എല്ലാം ഞാൻ കണ്ടായിരുന്നു...ക്ഷമിക്കണം ശ്രി നി എന്നോട്....പൊറുക്കാൻ പറ്റാത്ത പാപമാണ് ഞാൻ നിന്നോടും മീനു മോളോടും ചെയ്തേ....ക്ഷമിക്കണം...."
അത്രയും പറഞ്ഞു കൊണ്ട് അയാൾ മീനുവിന്ടെ അമ്മയുടെ കാലിലേക്ക് വീഴാൻ നിന്നതും അവരയാളെ തടഞ്ഞു കൊണ്ട് നിറഞ്ഞ കണ്ണാലെ പുഞ്ചിരിച്ചു പറഞ്ഞു...
"ഇതെല്ലാം അന്ന് തന്നെ നിങ്ങൾ എന്നോട് പറഞ്ഞിരുന്നെങ്കിൽ എന്ടെ മനസിൽ നിങ്ങൾക്ക് ചതിയന്ടെ മുഖം ഉണ്ടാവില്ലായിരുന്നു...മീനുമൊളോട് അവളെ അച്ഛൻ ചത്തു പോയെന്ന് കള്ളം പറയില്ലായിരുന്നു ഞാൻ....."
എല്ലാം കേട്ടു മീനു പിന്നിലേക്ക് വെച്ചു വീഴാൻ പോയതും അനു അവളെ താങ്ങി നിറുത്തി....
"മ...മാഷേ...അ... അപ്പോ... അപ്പോ അതെന്റെ അച്ഛൻ ആയിരുന്നോ...അറിഞ്ഞില്ലല്ലോ മാഷേ ഞാൻ....ചെറുപ്പത്തിൽ എല്ലാ കുട്ടികളും അച്ഛന്ടെ കയ്യും പിടിച്ചു വരുന്നതും അച്ഛന്ടെ കൂടെ പോയതുമൊക്കെ സ്കൂളിൽ നിന്ന് പറയുമ്പോൾ എത്ര ആഗ്രഹിച്ചിട്ടുനെന്നറിയോ എന്ടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്ന്...
പലപ്പോഴും കരഞ്ഞിട്ടുണ്ട്...അപ്പോഴും അറിഞ്ഞില്ല എന്ടെ അച്ഛൻ ആണെന്ന്....എത്രയോ പ്രാവിശ്യം നേരിൽ കണ്ടു ഞങ്ങൾ സംസാരിച്ചു....അപ്പോഴേ എനിക്ക് എന്തോ ഒരാത്മ ബന്ധം തോന്നിയിരുന്നു....അത് ഞാനെന്റെ തോന്നൽ ആണെന്ന് മാത്രമ കരുതിയെ....
പക്ഷെ... ഇപ്പോ... ഇന്ന് എനിക്ക് മനസിലായി അതെന്റെ തോന്നൽ അല്ലായിരുന്നു വെന്ന്.... അറിഞ്ഞില്ലല്ലോ മാഷേ ഞാൻ ഒന്നും....'അമ്മ എന്തിനാ എന്നോട് കള്ളം പറഞ്ഞേ മാഷേ...."
മീനു പൊട്ടി കരഞ്ഞു കൊണ്ട് അനുവിന്ടെ നെഞ്ചിൽ അടിച്ചു കൊണ്ട് ഓരോന്നുo ചോദിച്ചു.........
അവളെ അവസ്ഥ കണ്ടു അവിടെ കൂടി നിന്നവരിൽ എല്ലാവരെയും കണ്ണുകൾ നിറഞ്ഞിരുന്നു....
മീനുവിന്ടെ അമ്മയും അച്ഛനും അവളെ നോക്കി വിതുമ്പി....
പതിയെ മീനുവിന്ടെ അച്ഛൻ എഴുന്നേറ്റു അവളെ അടുത്തേക്ക് ചെന്നു...
"മോളെ...."
അവളെ വിളിച്ചതും നിറഞ്ഞ കണ്ണാലെ അവൾ അച്ഛനെ നോക്കി....പിന്നെ ഒരു പൊട്ടി കരച്ചിലോടെ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു...
"എന്താ അച്ഛാ ഇത്രയും കാലം എന്നെ കാണുവാൻ വരാതിരുന്നെ....എന്നെ വേണ്ടഞ്ഞിട്ടോ...ഒരിക്കേലെങ്കിലും പറഞ്ഞു കൂടയിരുന്നോ എന്ടെ അച്ഛൻ ആണെന്ന്...."
അവൾ കരച്ചിലിനിടയിൽ ഓരോന്ന് എണ്ണി പെറുക്കി പറഞ്ഞു കൊണ്ടിരുന്നു...
ഏറെ നേരത്തെ കരച്ചിലിൻ ശേഷം അവൾ ഒന്നടങ്ങി.... അപ്പോഴും അവൾ അവളെ അമ്മയെ ഒന്ന് നോക്കുക കൂടി ചെയ്തില്ല...ആ 'അമ്മ മനസ്സിന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു....
അങ്ങനെ കല്യാണം ഒക്കെ കഴിഞ്ഞു എല്ലാവരും തിരിച്ചു തറവാട്ടിലേക്ക് വന്നു...മീനു ആരോടും ഒന്നും മിണ്ടാതെ അവളെ മുറിയിലേക്ക് കയറി ഫ്രഷ് ആയി ഡ്രെസ് മാറ്റി ബെഡിൽ ഇരുന്നു...
അന്ന് ആ കല്യാണ വീട് മൂകമായിരുന്നു...ആരും പരസ്പരം ഒന്നും സംസാരിച്ചില്ല....മീനുവിന്ടെ അച്ഛനും അനഖയും കൂടെ തറവാട്ടിൽ ഉണ്ടായിരുന്നു....
🔹🔹🔹🔹🔹🔹🔹🔹🔹🔹
*പിറ്റേന്ന്....*
"മീനു...മോളെ അമ്മയോട് ഒന്ന് മിണ്ട്...മനപ്പൂർവം നിന്നിൽ നിന്ന് ഒന്നും മറച്ചുവചതല്ല...സാഹചര്യം അതായത് കൊണ്ടായിരുന്നു..."
"എന്ത് സാഹചര്യം 'അമ്മ...ജീവനോടെ ഉള്ള ഒരാൾ ചത്തു എന്ന് പറയുന്നതാണോ സാഹചര്യം...ഏഹ്..."
"മീനു...മോളെ...അമ്മ...അമ്മക്ക് നിന്നോട് എല്ലാം പറയാൻ സാധിക്കില്ലായിരുന്നു...എന്നെങ്കിലും ഒരിക്കൽ നിന്നോട് ഇതെല്ലാം പറയണം എന്ന് കരുതിയതായിരുന്നു...."
"ഒരു വാക്ക്...ഒരു വാക്ക് അമ്മക്ക് പറഞ്ഞു കൂടയിരുന്നോ...എന്ടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെന്ന്....."
"മോൾ ഈ അമ്മയോട് ക്ഷമിക്കണം...'അമ്മ...അമ്മക്ക് അങ്ങനെയൊക്കെ പറയേണ്ടി വന്നു..."
അവർ മീനുവിനെ പുണർന്നു കരഞ്ഞു കൊണ്ടിരുന്നു...
അത് കണ്ടപ്പോൾ മീനുവിന് സങ്കടമായി...
"സാരമില്ല അമ്മ... എന്ടെ ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ...സോറി..."
"സോറി മോളല്ല ഞാനാ പറയേണ്ടത്....നിന്ടെ അച്ഛൻ ജീവിച്ചിരിപ്പില്ലെന്നു നിന്നോട് കള്ളം പറഞ്ഞതിൽ..."
"സാരമില്ല അമ്മ.... അത് വിട്...എനിക്ക് ഇപ്പോ അച്ഛനെയും ഒരനിയതിയെയും കിട്ടിയല്ലോ...."
മീനു സന്തോഷത്തോടെ പറഞ്ഞു....
"ആഹാ അമ്മയും മോളും സെറ്റ് ആയോ..."
അനു അതും ചോദിച്ചു കൊണ്ട് മുറിയിലേക്ക് വന്നു.....
"വാ മോനെ..."
'അമ്മ അനുവിനെ തന്ടെ ഇപ്പുറത്ത് ഇരുത്തി...
"എനിക്കറിയാം ഈ ലോകത് എന്ടെ മീനു മോളെ മനസിലാക്കാൻ നിന്നോളം ആർക്കും കഴിയില്ല എന്ന്... എന്നും എന്ടെ മോൻ മോളെ കൂടെ വേണം കേട്ടോ..."
"അതൊക്കെ ചോദിക്കാനുണ്ടോ അമ്മേ...ജീവൻ ഉള്ളിടത് അല്ലെ ശരീരം ഉണ്ടാവു...ആ ഇരിക്കുന്ന അമ്മയുടെ മകൾ ആണേന്ടെ ജീവൻ..."
അനു ഒരു കണ്ണിറുക്കി മീനുവിനെ നോക്കി പറഞ്ഞു....അത് കണ്ടപ്പോൾ അവളുടെ മുഖത്തു നാണത്തിന്ടെ ചുവപ്പ് രാശി പടർന്നു...
അപ്പോഴാണ് അനഘ അങ്ങോട്ട് വന്നത്...
"ചേച്ചി..."
"വാ...എന്നാലും നിനക്ക് ഒക്കെ നേരത്തെ അറിയാവുന്നതായിരുന്നില്ലേ...നിനക്കെങ്കിലും എന്നോട് സത്യം പറയാമായിരുന്നു..."
"അച്ഛൻ വേണ്ടെന്ന് പറഞ്ഞത് കൊണ്ട ചേച്ചി..."
അനഘ അതു പറഞ്ഞു ശ്രി അമ്മയെ ഒന്ന് ഒളി കണ്ണിട്ടു നോക്കി...എന്നിട്ട് അവരെ അടുത്തേക്ക് ചെന്നു...
"ക്ഷമിക്കണം എന്ടെ അമ്മയോട്...നിങ്ങളോട് ചെയ്ത ദ്രോഹം കൊണ്ട് എന്ടെ 'അമ്മ ഇന്ന് ഈ ലോകത് ഇല്ല....ഞാൻ..ഞാൻ നിങ്ങളെ 'അമ്മ എന്ന് വിളിച്ചോട്ടെ...അങ്ങനെ വിളിക്കാനുള്ള....കൊതി...കൊതി കൊണ്ട..."
അവസാനം പറഞ്ഞപ്പോൾ അവളെ ശബ്ദം ഒന്ന് മുറിഞ്ഞു പോയിരുന്നു...
"നിയും എന്ടെ മോൾ തന്നെയാ...എന്നെ അമ്മ എന്ന് തന്നെ നി വിളിക്കണം...അതാ എന്ടെ സന്തോഷം..."
ശ്രി സ്നേഹത്തോടെ അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു...അത് കേട്ട് അവളെ മുഖം വിടർന്നു...
അവൾ മുന്നിലേക്ക് ആഞ്ഞു അവരെ കെട്ടിപിടിച്ചു tnku അമ്മ എന്നു പറഞ്ഞു....അപ്പഴണ് അവരെ അച്ഛൻ അങ്ങോട്ട് വന്നത്...പിന്നെ എല്ലാവരും കൂടെ നല്ല സംസാരമായിരുന്നു...
"ഹാ..ഇപ്പോ നല്ല ഹാപ്പി movement ആണ്...എല്ലാവരും ഇങ്ങനെ ഇരിക്ക് ഞാനൊരു ഫോട്ടോ എടുക്കട്ടേ..."
അനു ഇതും പറഞ്ഞു അവന്ടെ ഫോൺ എടുത്തു ആ സന്തോഷ മുഹൂർത്തം അതിൽ പകർത്തി.....
*🥀PART 52🥀*
✨✨✨✨✨✨✨
ദിവസങ്ങൾ വീണ്ടും കടന്നു പോയി....അനുവും വീട്ടുകാരും തറവാട്ടിൽ നിന്ന് അവരെ പഴയ വീട്ടിലേക്ക് പൊന്ന്...ശ്യാം ബിസിനസ് ആവശ്യത്തിന് വേണ്ടി ഗൾഫിലേക്ക് പോയി...
എല്ലാവരും ഇപ്പോ അവനവരുടെ ജോലികളിൽ ആണ്...മീനുവും അനുവും ഇപ്പോഴും റോമൻസിച്ചോണ്ട് നടക്കുന്നു...ലച്ചുവിന്ടെ date നാളെയാണ്....
അനു മീനുവിനെ പിടിച്ചു തന്ടെ നെഞ്ചോട് ചേർത്തു നിറുത്തി....
"എന്താണ് മാഷേ...ഇപ്പോ ഫുൾ റൊമാൻസ് ആണേലോ..."
"നിന്നെ ഇങ്ങനെ അടുത്തു കാണുമ്പോൾ കണ്ട്രോൾ പോവ..."
അതും പറഞ്ഞു അനു അവളെ കഴുത്തിൽ കടിച്ചു....മീനു പുളഞ്ഞു കൊണ്ട് അനുവിനെ വട്ടം പിടിച്ചു...
അനുവിന്ടെ അധരങ്ങൾ പതിയെ അവളെ മുഖത്തിലൂടെ ഓടി നടന്നു...പിന്നെ അതിന്ടെ ഇണയെ അതങ് സ്വന്തമാക്കി...ദിർക നേരത്തെ ചുംബനത്തിന് ശേഷം ഇരുവരും കിതച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അനുവിന്ടെ ഫോൺ റിങ് ചെയ്തത്....
ഫോണെടുത്തു ആരാണെന്നു നോക്കിയപ്പോൾ ശിവൻ ആണ്...
അനു ശിവനോട് എന്താണെന്നു തിരക്കി....
പെട്ടന്ന് തന്നെ അവൻ കാൾ കട്ട് ചെയ്തു...
"ആരാ മാഷേ..."
"ശിവന...ലച്ചുവിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെന്ന്..."
"ആണോ..എന്ന നമുക്കും അവിടെ പോവാം..."
അങ്ങനെ ശ്രുതിയും അനുവും മീനുവും രജീഷും എല്ലാവരും ലച്ചുവിനെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിലേക്ക് പോയി...അവിടെ എത്തിയപ്പോൾ ലേബർ റൂമിന് മുന്നിൽ ടെൻഷനോടെ നിൽക്കുന്ന ശിവനെയും വീട്ടുകരെയുമാണ് കണ്ടത്....
അനുവും രജീഷുംഒക്കെ അവനെ സമാധാനിപ്പിച്ചു.....അപ്പോഴേക്ക് എല്ലാവരും അവിടെ എത്തിയിരുന്നു...
"ലക്ഷ്‌മിയുടെ ആളാര..."
ഒരു നഴ്സ് വന്നു ചോദിച്ചതും ശിവനും മറ്റു അംഗങ്ങളും അവരെ അടുത്തേക്ക് ഓടി....
"ലക്ഷ്മി പ്രസവിച്ചു കേട്ടോ...പെണ് കുഞ്ഞ...."
ടർക്കിയിൽ പൊതിഞ്ഞ ഒരു കൊച്ചു സുന്ദരിയെ ശിവന്ടെ കയ്യിലേക്ക് അവർ വെച്ചു കൊടുത്തു....പിന്നെ എല്ലാരും കുഞ്ഞിനെ കാണഞ്ഞും ഒന്ന് എടുക്കുവാനും തിരക്കായിരുന്നു.....
ശിവന്ടെ കണ്ണുകൾ ഒക്കെ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു....
അവൻ ആ കുഞ്ഞു നെറ്റിയിൽ ഒരു ചുംബനം കൊടുത്തു...
"ലച്ചു...ലച്ചു എവിടെ...." ശിവൻ
"സുഖമായി ഇരിക്കുന്നു....ചെറിയ ഒരു മയകത്തില...കുറച്ചു കഴിഞ്ഞ റൂമിലേക്ക് മാറ്റും...."
അവർ തിരിച്ചു കുഞ്ഞിനെയും കൊണ്ട് പോയപ്പോൾ എല്ലാവരെയും ചിരിയും പോയി....എന്നാലും എല്ലാവരും അതീവ സന്തോഷത്തിൽ ആയിരുന്നു....
പെട്ടന്നാണ് ശ്രുതിക്ക് വോമിറ്റ് ചെയ്യാൻ വന്നത്....അവൾ വായയും പൊത്തി പിടിച്ചു കൊണ്ട് വാഷ് റൂം ലക്ഷ്യമാക്കി ഓടി...
"അയ്യോ ശ്രുതി മോൾ എങ്ങോട്ടാ പോവുന്നെ..." മാളു
"ശ്രുതി...നിക്ക്...നി എങ്ങോട്ടാ..."
എന്നു ചോദിച്ചു മീനുവും അനുവും മാളുവും രജീഷുംഒക്കെ അവളെ പിന്നാലെ പോയി....
വാഷ് റൂമിൽ എത്തിയ ശ്രുതി വോമിറ്റ് ചെയ്യുന്നത് കണ്ടാണ് അവരൊക്കെ വന്നത്....മാളുവിൻ സന്തോഷമായി...അവർ അവളെ മുതുകിൽ തടവി....ശ്രുതി വോമിറ്റ് ചെയ്തു വായ കഴുകി നേരെ നിന്നതും തല കറങ്ങി വീണു....
"ശ്രുതി...."
എന്നു വിളിച്ചു രജീഷ് അവളെയും എടുത്തു കൊണ്ട് ഡോക്ടറെ അടുത്തേക്ക് പോയി കാണിച്ചു....
"പേടിക്കാനൊന്നുമില്ല...ശ്രുതി പ്രെഗ്നന്റ് ആണ്..."
ഡോക്ടർ പറഞ്ഞത് കേട്ടതും രജീഷിന് വിശ്വസിക്കാനായില്ല....അവൻ സന്തോഷത്തോടെ ശ്രുതിയുടെ അടുത്തേക്ക് പോയി അവളെ കെട്ടിപിടിച്ചു....
പിന്നെ അങ്ങോട്ട് ഇരട്ടി മധുരമായിരുന്നു....എല്ലാവരും നല്ല സന്തോഷത്തില....
"മീനു...നമുക്കും വേണ്ടേ...."
ഇതെല്ലാം കണ്ടു പുഞ്ചിരിയോടെ നിൽക്കുന്ന മീനുവിനെ തട്ടി കൊണ്ട് അനു പറഞ്ഞു...
"എനിക്കും വേണം മാഷേ...ഇതെല്ലാം കാണുമ്പോൾ നമുക്കും ഒരു കുഞ്ഞിനെ വേണമെന്ന തോന്നൽ...."
മീനു അനുവിന്ടെ നെഞ്ചിൽ ചാരി നിന്നു കൊണ്ട് പറഞ്ഞു....
🔹🔹🔹🔹🔹🔹🔹
കുറച്ചു മണിക്കൂറുകൾക്ക് ശേഷം...
ലച്ചുവിനെ മുറിയിലേക്ക് മാറ്റി...പിന്നെ എല്ലാവരും അവിടെ ആയിരുന്നു....ശ്രുതിക്ക് ക്ഷീണമായത് കൊണ്ട് അവളെയും കൊണ്ട് രജീഷും മാളുവും വീട്ടിലേക്ക് പോയിരുന്നു...
ഡോക്ടർ വന്നു ഇത്രയും ആളൊന്നും ഇവിടെ നിൽക്കാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ശിവനും അവന്ടെ അമ്മയും ലച്ചുവിന്ടെ അമ്മയും മാത്രം ഹോസ്പിറ്റലിൽ നിന്നു...ബാക്കി ഉള്ളവരൊക്കെ തിരിച്ചു വീട്ടിലേക്ക് വന്നു....
മീനു മുറിയിൽ എത്തിയതും അനു അവളെ വട്ടം പിടിച്ചു...എന്നിട്ട് പതിയെ അവളെ മൂർതാവിൽ ചുംബിച്ചു...മീനു ഇരു കണ്ണും പൂട്ടി കൊണ്ട് അത് സ്വീകരിച്ചു...
പതിയെ അനുവിന്ടെ കൈ കൾ അവളിലൂടെ ഒഴുകി നടന്നു...ആ പകലിൽ അനു വീണ്ടും മീനുവിലേക്ക് ഒരു മഴ പോൽ പെയ്തിറങ്ങി....വിയർത്തു കുളിച്ച അനുവിന്ടെ നെഞ്ചിൽ മുഖം വച്ചു കിടന്നു കൊണ്ട് അവൾ ഉറങ്ങി....
പിന്നീട് വെയ്ക്കുന്നേരമാണ് അവൾ എഴുന്നേറ്റത്....അനുവിനെ നോക്കി നാണത്താൽ കലർന്ന ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ മാളുവിന്ടെ അടുത്തേക്ക് പോയി...
അവിടെ പോയപ്പോൾ മാളുവും ശ്രുതിയും ഒക്കെ റെഡി ആയി നിക്കുന്നത കണ്ടത്...
"നിങ്ങൾ എങ്ങോട്ടാ..."
മീനു അവരെ സംശയത്തോടെ നോക്കി കൊണ്ട് ചോദിച്ചു...
"ഹാ മോളെ ഞങ്ങൾ തറവാട്ടിലേക്ക...ഇനി അവിടെ നിൽക കുറച്ചു ദിവസം...നിങ്ങൾ വരുന്നില്ലേ...."
"ഇല്ല 'അമ്മ...നിങ്ങൾ പൊക്കോ...ഞങ്ങൾ രണ്ടു പേരും ഇവിടെ നിക്കുവാ..."
അങ്ങോട്ട് വന്ന അനു പറഞ്ഞു....അവർ പിന്നെയും കൂടെ വരുവാൻ പറഞ്ഞെങ്കിലും അനു ഇല്ലെന്ന് പറഞ്ഞു...മീനു ശ്രുതിയെ കെട്ടിപിടിച്ചു യാത്രയാക്കി.....
അവർ പോയതും അനു മീനുവിന്ടെ അരയിലൂടെ കയ്യിട്ടു അവളെ ചേർത്തു നിറുത്തി...
"എന്താ മാഷേ കാണിക്കുന്നെ ..ഇത് മുറിയല്ല...സിറ്റ് ഔട്ട് ആണ്...ആരെങ്കിലും കാണും..."
"കണ്ടോട്ടെ...ഞാൻ നാട്ടുകാരെ പെണ്ണിനെ ഒന്നുമല്ലല്ലോ പിടിച്ചേ എന്ടെ പെണ്ണിനെ അല്ലെ..."
അനു അതും പറഞ്ഞു അവളെ കവിളിൽ മുത്തി....
"മീനു ഞാൻ ഇതുവരെ നിന്നോട് ഒരു കാര്യം മറച്ചു വച്ചിരുന്നു...ഇന്ന് ഞാൻ അതെല്ലാം നിന്നോട് പറയാം..."
"എന്താ മാഷേ..."
"നി വാ..."
എന്നു പറഞ്ഞു അവളെയും കൊണ്ട് പുറത്തുള്ള ഗാര്ഡനിലെ ബെഞ്ചിൽ ഇരുന്നു...
"മീനു...എനിക്ക് ഇതിന് മുൻപ് ഒരു പ്രണയം ഉണ്ടായിരുന്നു....*ശ്രേയ* അതായിരുന്നു അവളെ പേര്....കോളേജിൽ പോകുമ്പോൾ എന്നും ബസ് സ്റ്റോപ്പിൽ അവളെ കാണുമായിരുന്നു....അങ്ങനെ കണ്ടു കണ്ടു പതിയെ എനിക്ക് അവളെ ഇഷ്ടമായി തുടങ്ങി...
ഒരു ദിവസം രണ്ടും കല്പിച്ചു ഞാൻ എന്ടെ ഇഷ്ടം അവളോട് പറഞ്ഞു...അവൾക്കും സമ്മതമായിരുന്നു....പിന്നെ ഇടക്കിടക്ക് ഒക്കെ ഞങ്ങൾ ചെറുതായി കറങ്ങാൻ ഒക്കെ പോയിരുന്നു....
അതിനിടക്ക് പലരും ശ്രേയക്ക് വേറെയും ബന്ധങ്ങൾ ഉണ്ടെന്നു വന്നു പറയുമ്പോൾ ഞാൻ അതൊന്നും വിശ്വസിച്ചിരുന്നില്ല...എനിക്ക് അവളെ പൂർണ വിശ്വാസമായിരുന്നു...അങ്ങനെ ഒരിക്കെ ഞങ്ങൾക്ക് ഒരു ഫ്ലാറ്റിൽ തങ്ങേണ്ടി വന്നു...
അന്ന് ഞാൻ മദ്യപിച്ചത് കൊണ്ട് അവിടെ എന്താ അന്ന് നടന്നെ എന്ന് എനിക്ക് അറിയില്ല...അതിന്ടെ അടുത്ത ദിവസം മുതൽ ശ്രേയ എന്നോട് കുറച്ചു നാണത്തോടെ ആയിരുന്നു പെരുമാറിയെ...പക്ഷെ എന്ടെ ഓർമയിൽ ഞാൻ അവളോട് അപമര്യാദ ആയി ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു....
ദിവസങ്ങൾ പോകെ ഒരു ദിവസം ശ്രേയ എന്ടെ കാൾ എടുക്കാതെയായി.....എന്ടെ msg ഉം നോക്കുന്നില്ല....അവളെ അന്വേഷിച്ചു അവൾ പൈൻ ഗസ്റ്റ് ആയി താമസിക്കുന്ന വീട്ടിലേക്ക് ചെന്നു....
"ആരാ..."
എന്നെ കണ്ട ഉടനെ അവിടുത്തെ സ്ത്രീ ചോദിച്ചു......
"ശ്രേയയുടെ ഫ്രണ്ട.....അവളെവിടെ...."
"ഹോ....അവൾക് ബോയ്സ് മാത്രമുള്ളോ ഫ്രണ്ട്‌സ് ആയിട്ട്...ഹ്മ്മ..അവൾ ഇന്നലെ രാത്രി ഒരുത്തന്റെ കൂടെ പോയി..."
"ആ...ആരെ കൂടെ..."
"ചോദിച്ചപ്പോൾ അവളെ കാമുകന എന്ന അറിഞ്ഞേ..."
അത് കേട്ട് തകർന്ന ഹൃദയതലേ ഞാൻ അവിടെ നിന്ന് ഇറങ്ങി...അന്ന് മുതൽ കുറെ ഞാൻ അവളെ തിരഞ്ഞു...പക്ഷെ കണ്ടു കിട്ടിയില്ല...പിന്നെ ആരോ പറഞ്ഞറിഞ്ഞു അവൾ അവളെ കാമുകന്റെ കൂടെ ഉണ്ടെന്ന്...
ഞാൻ ആകെ തകർന്നിരുന്നു...ഏട്ടൻ ആണ് എന്നെ ആശ്വസിപ്പിച്ചു പഠിക്കാൻ എനിക്ക് ഊജം നൽകിയത്...പതിയെ അവളെ മറക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ ആ ബാംഗ്ലൂർ സിറ്റിയിൽ കറങ്ങി നടന്നു....പഠിച്ചു ഒരു ജോബ് വാങ്ങിച്ചു....അതിന് ശേഷമാണ് ഞാൻ ഇവിടേക്ക് വന്നത്...ഇപ്പോ ഇതെല്ലാം കഴിഞ്ഞു വെറും കുറച്ചേ ആയുള്ളൂ....
നിന്നെ കണ്ടപ്പോൾ തന്നെ എനിക്ക് സ്പാർക്ക് അടിച്ചതായിരുന്നു...പിന്നെ ശ്രേയടെ ഓർമകൾ കാരണം നിന്നിൽ നിന്ന് പോലും ഞാൻ വിട്ടു നിന്നു.....എല്ലവരും ഒരു പോലെ അല്ലെന്ന് അറിയാം എങ്കിലും ഇനിയും ഒരു നിരാശ താങ്ങാൻ വയ്യാത്തത് കൊണ്ടായിരുന്നു നിന്നിൽ നിന്ന് അകലം പാലിച്ചത്....
പക്ഷെ അതൊന്നും കൂടുതൽ കാലം ഉണ്ടായില്ല....നി എന്ടെ മനസിൽ പൂർണമായി ഒരു സ്ഥാനം ഉറപ്പിച്ചിരുന്നു...ഇപ്പോ ഞാൻ ഈ ലോകത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് നിന്നെയ....നിന്നെ മാത്രം😘"
അനു എല്ലാം പറഞ്ഞു മീനുവിന്ടെ മുഖത്തേക്ക് നോക്കി....
അവൾ എല്ലാം ഒരു ചെറു ചിരിയാലെ കേൾക്കുവായിരുന്നു....
"ഇപ്പോ ഞാനല്ലേളു ഈ മനസിൽ അത് മതി എനിക്ക്...."
എന്നു പറഞ്ഞു അനുവിന്ടെ നെഞ്ചിൽ ചാരി അവൾ ഇരുന്നു...അനു അവളെ തലയിലൂടെ പതിയെ തലോടി...
അപ്പോഴാണ് മുറ്റത് ഒരു കാർ വന്നു നിന്നത്...ഇരുവരും അങ്ങോട്ട് ശ്രദ്ധ പതിപ്പിച്ചു...അതിൽ നിന്ന് കുറച്ചു വീർത്ത വയറുമായി വരുന്ന മോഡർന് പെണ്ണിനെ കണ്ടു മീനു അവളെ സംശയതോടെ നോക്കി....
അനു ആണെങ്കിൽ ആ പെണ്ണിനെ കണ്ടു ഞെട്ടി ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു....
ശ്രേയ.....!!!
അവൻ പതിയെ ഉരുവിട്ടതും മീനു ഒരു ഞെട്ടലോടെ അവളെ നോക്കി....
മാഷ് പറഞ്ഞ ശ്രേയ ആണോ ഇത്....???ഇവൾ എന്താ വീണ്ടും ഇവിടെ....???
"ഹായ് അനു..."
എന്നു പറഞ്ഞു അവൾ അവനെ കെട്ടിപിടിച്ചു.... അവളെ വയർ അതിന് ചെറിയൊരു തടസ്സം സൃഷ്ടിച്ചിരുന്നു....
"ശ്രേയ...നി..നിയെന്താ ഇവിടെ...." അനു
"അതെന്ത് ചോദ്യമാ അനു.... നിന്ടെ കുഞ്ഞല്ലേ എന്ടെ വയറ്റിൽ...അപ്പോ അതിന്ടെ അച്ഛന്ടെ അടുതല്ലേ ഞാൻ നിൽക്കേണ്ടത്...."
"എന്ത്...എന്ടെ കുഞ്ഞോ....ഇല്ല...ഇത് സത്യമല്ല...."
അനു പൊട്ടി തെറിച്ചു...
മീനു ആകെ ഞെട്ടി നില്കുവായിരുന്നു....
"സത്യമാണ് അനു.... എന്നെ ആദ്യമായി സ്വന്തമാക്കിയ പുരുഷൻ നി ആണ്...അതിന് ശേഷം ഞാൻ ആർക്കും വഴങ്ങി കൊടുത്തിട്ടില്ല.... "
"ശ്രേയ...ഞാൻ നിന്നെ സ്വന്തമാക്കിയെന്നോ...പച്ച കള്ളമാണ്..."
"ഉണ്ട് അനു.... അന്ന് നമ്മൾ ഒരുമിച്ചു താമസിച്ച രാത്രിയിൽ നി എന്തൊക്കെ ചെയ്തു...എനിക്ക് അതെല്ലാം നല്ല ഓർമ ഉണ്ട്...എന്നെ എങ്ങാനും ഇവിടെ നിന്ന് ഇറക്കി വിടാൻ ആണ് ഉദ്ദേശമെങ്കിൽ ഞാൻ പോലീസിൽ complaint ചെയ്യും..."
അനു ആകെ ആശയാകുഴപ്പത്തിലായി....അവനു ഉറപ്പാണ് അത് തന്ടെ കുഞ്ഞല്ല എന്ന്.... അവൻ മീനുവിനെ ഒന്ന് നോക്കി....അവളെ കണ്ണൊക്കെ നിറഞ്ഞിരുന്നു....
"ഇത് ആരാ അനു... സെർവെന്റ് ആണോ..."
ശ്രേയ മീനുവിന് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു....
"സെർവെന്റ് അല്ല...ഈ നിൽക്കുന്ന മനുഷ്യന്ടെ ഭാര്യ ആണ്..."
"ഹോ റിയലി... എന്ന മോൾക് അനു പെട്ടന്ന് തന്നെ ഡിവോഴ്‌സ് തന്നോളും...ഈ നിക്കുന്നവൻ എന്നിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ആണ്..."
അതും പറഞ്ഞു അവൾ അനുവിന്ടെ കൈ തന്ടെ കയ്യാൽ കോർത്തു പിടിച്ചു കൊണ്ട് വീടിന്ടെ അകത്തേക്ക് നടന്നു....അനു ഒരു പ്രതിമ കണക്കെ മീനുവിനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവളെ ഒപ്പം നടന്നു....
ശ്രേയ തിരിഞ്ഞു മീനുവിനെ ഒന്ന് തറപ്പിച്ചു നോക്കി....
മീനു നിറഞ്ഞ കണ്ണാലെ ശ്രേയടെ ഒപ്പം പോകുന്ന അനുവിനെ കണ്ടു.....
*🥀PART 53 🥀*
✨✨✨✨✨✨✨
മാഷ് എന്നെ ഒന്ന് നോക്കുക കൂടി ചെയ്തില്ലല്ലോ....അവൾ പറഞ്ഞത് സത്യമാവോ.... മാഷിന്റെ കുഞ്ഞാവോ അവളെ വയറ്റിൽ വളരുന്നത്....ഒന്നും മനസിലാകുന്നില്ലല്ലോ ദൈവമേ.....
മീനു തകർന്നു കൊണ്ട് അവിടെ ഇരുന്നു കണ്ണീർ വാർത്തു....
പിന്നെ പതിയെ അവിടെ നിന്ന് എഴുന്നേറ്റു അകത്തേക്ക് കയറി....അവിടെ എത്തിയപ്പോൾ അനുവിന്ടെ കയ്യിൽ പിടിച്ചു ഓരോന്ന് പറയുന്ന ശ്രേയയെ മീനു കണ്ടു...
മീനു അവരെ മൈന്റ് ചെയ്യാതെ മുറിയിലേക്ക് കയറി....
കുറച്ചു കഴിഞ്ഞപ്പോൾ അനുവും മുറിയിൽ വന്നു....
"മീനു...."
"എന്തിനാ വന്നേ..അവളെ കൂടെ അങ് നിന്നോടയിരുന്നോ..."
"മീനു എന്ടെ കുഞ്ഞല്ല അത് എന്ന് എനിക്കുറപ്പാണ്.... നിയെങ്കിലും എന്നെ ഒന്ന് വിശ്വസിക്കേടി..."
"നിങ്ങളെ കുഞ്ഞാല്ലെങ്കിൽ പിന്നെ ആരെ കുഞ്ഞ അത്...."
"അറിയില്ല....കണ്ടു പിടിക്കണം അത്...നീയെന്നെ വിശ്വസിക്കില്ലേ മീനു..."
"എനിക്കെന്റെ മാഷിനെ എന്നെക്കാളേറെ വിശ്വാസമ...പക്ഷെ അവൾ മാഷിന്റെ കയ്യിൽ ഒക്കെ പിടിച്ചു സംസാരിക്കുന്നത് കണ്ടപ്പോൾ നെഞ്ചിൽ ഒരു കുത്തൽ.."
മീനു അനുവിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു....
"ഒക്കെ ശെരിയാവും.... അവളെ എത്രയും പെട്ടന്ന് ഞാൻ ഈ വീട്ടിൽ നിന്ന് ഇറക്കിയിരിക്കും...അത് വരെ നി എന്ടെ കൂടെ ഒന്ന് നിൽക്കണം...കുറച്ചു അഭിനയിക്കും വേണ്ടി വരും..."
"ഹ്മ്മ...എന്ടെ മാഷിന് വേണ്ടി ഞാൻ എന്തും ചെയ്യും..."
🔹🔹🔹🔹🔹🔹🔹
ഇതേ സമയം ശ്രേയ......
"ഹേയ് കാർത്തി ഇവിടെ ഒക്കെ ഒകെ ആണ്...അനുവിൽ നിന്ന് കുറച്ചു പണം എടുക്കണം....അത് കഴിയുവോളo ഞാൻ ഇവിടെ നിൽക്കും...അപ്പോഴേക്ക് നി നിന്ടെ പ്രോബ്ലെംസ് ഒക്കെ തീർക്ക് ....അനു ശെരിക്കും ഇത് അവന്ടെ കുഞ്ഞു ആണെന്ന് ആണ് കരുത്തിയെക്കുന്നെ....
പക്ഷെ അവനറിയില്ലല്ലോ അവനിന്ന് വരെ എന്ടെ ശരീരത്തിൽ ഒന്ന് തൊട്ടിട്ടു പോലുമില്ലെന്ന്....അന്ന് ആ ഫ്ലാറ്റിൽ ഒന്നും സംഭവിച്ചിട്ടില്ല....ഹാ..ഹ..ഒക്കെ വെറും എന്ടെ ഒരു അഭിനയം മാത്രമായിരുന്നു...കാശിന് വേണ്ടിയുള്ള അഭിനയം....എന്ന ഒക്കെ കാർത്തി...പിന്നെ വിളിക്കാം..."
അതും പറഞ്ഞു കാൾ വച്ച ശ്രേയ ക്രൂരമായി ഒന്ന് ചിരിച്ചു....
"അനു... നിന്നെ കൊണ്ട് എനിക്ക് ആവിശ്യമുണ്ട്...അതിന് നിന്ടെ ഭാര്യയെ ആദ്യം ഇവിടെ നിന്ന് ഒഴിവാക്കണം...എന്നിട്ട് നിന്ടെ മനസിൽ എന്നെ കുടിയിരുത്തണം... പതിയെ നിന്നിൽ നിന്ന് എനിക്ക് കുറച്ചു ക്യാഷ് എടുക്കണം......
എനിക്ക് വേണ്ടത് കിട്ടിയാൽ ഞാനും എന്ടെ കാർത്തിയും ഇവിടെ നിന്ന് പോവും...."
അവൾ സ്വയം പറഞ്ഞു കൊണ്ട് വയറിലൊന്നു തൊട്ടു...
എന്ടെ കാർത്തിയുടെ രക്തം.....
🔹🔹🔹🔹🔹🔹🔹🔹🔹🔹
അനു മുറിയിൽ നിന്നിറങ്ങിയപ്പോൾ ശ്രേയ ഹാളിൽ ഇരിക്കുന്നതാണ് കണ്ടത്....അനുവിന്ടെ പിന്നാലെ മീനുവും ഉണ്ടായിരുന്നു...
ശ്രേയ മീനുവിനെ തുറിച്ചു നോക്കി....
"മീന...എനിക്ക് ഒരു ജ്യൂസ് വേണം..."
ശ്രേയ പറഞ്ഞതും മീനു അനുവിനെ നോക്കി....അവനവൾക്ക് ഒന്ന് കണ്ണു ചിമ്മി കാണിച്ചു കൊടുത്തു...
മീനു വേഗം അടുക്കളയിലേക്ക് കയറി...
"ജ്യൂസ് വേണമല്ലെടി നിനക്ക്...തരാം ട്ടോ... ഞാൻ നിനക്ക് ജ്യൂസ്...."
മീനു ശ്രയയെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് ജ്യൂസ് ഉണ്ടാക്കാൻ തുടങ്ങി...ആദ്യം പാവക്ക എടുത്തു ജാറിൽ ഇട്ടു അതിലേക്ക് മുളക് പൊടി...ഉപ്പ്...പഞ്ചസാര...ഒക്കെ ഇട്ടു നല്ല വൃത്തിക്ക് അടിച്ചു.....
എല്ലാം കഴിഞ്ഞ ശേഷം ജ്യൂസ് ഗ്ലാസിലേക്ക് പകർന്നു കൊണ്ട് മീനു അതിലേക്ക് ഒന്ന് നോക്കി.......
"നിന്ടെ അവസാനത്തെ ജ്യൂസ് ആവിശ്യപെടലാവും ഇത്...."
മീനു ശ്രേയടെ അടുത്തേക്ക് നടന്നു....
അവൾ അനുവിന്ടെ കയ്യും പിടിച്ചു tv കാണുവാണ്....
മീനുവിനെ ആ കാഴ്ച വേദനിപ്പിച്ചെങ്കിലും അവർക്കിട്ടു കൊടുക്കാൻ പോകുന്ന പണി ആലോചിച്ചപ്പോൾ ആ വേദന ഒക്കെ പോയി....
"ഇതാ ജ്യൂസ്..."
മീനു താൽപര്യമില്ലാത്ത മട്ടിൽ അത് അവൾക് നേരെ നീട്ടി...
ശ്രേയ ഒന്ന് മീനുവിനെ നോക്കി കൊണ്ട് ജ്യൂസ് എടുത്തു കുടിച്ചു...പെട്ടന്ന് തന്നെ അവൾ വാഷ് ബെഡിന്റെ അടുത്തേക്ക് ഓടി....
മീനു അത് കണ്ടു ചിരി കടിച്ചു പിടിച്ചു....അനു ഒന്നും മനസിലാകാതെ ഇരിക്കുന്നുണ്ട്....
"മീനു നി അവൾക്ക് എന്താ കൊടുത്തെ...."
അനു അവളെ അടുത്തു വന്നു ഗൗരവത്തോടെ ചോദിച്ചു...
"ഒരു സ്‌പെഷ്യൽ ജ്യുസ...മാഷിന് വേണോ..."
"എന്ത് ജ്യുസ്..."
മീനു അപ്പൊ തന്നെ അനുവിന് ജ്യുസിനെ കുറിച്ചു പറഞ്ഞു കൊടുത്തു...
"മീനു നിനക്ക് തീരെ ബോധമില്ലേ...അവൾ പ്രെഗ്നന്റ് ആണ്...അവളെ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാലോ..."
അനു അത് പറഞ്ഞപ്പോഴാണ് മീനുവും ആ കാര്യം ഓർത്തത്...
"അയ്യോ..മാഷേ ഇനി എന്ത് ചെയ്യും..."
മീനു വെപ്രാളത്തോടെ ചോദിച്ചു...
"നി ഇനി ഒന്നും ചെയ്യണ്ട...മാറി നിൽക് ഞാൻ പോയി നോക്കട്ടെ..."
അനു മീനുവിനെ മറി കടന്നു ശ്രേയടെ അടുത്തേക്ക് പോയി...
മീനുവിന്ടെ കണ്ണിൽ നിന്ന് അറിയാതെ തന്നെ ഒരിറ്റ് കണ്ണുനീർ വീണു...അവൾ പെട്ടന്ന് തന്നെ കണ്ണുനീർ തുടച്ചു അവരെ അടുത്തേക്ക് പോയി...
"ശ്രേയ....are u ok..."
അനു ശ്രേയടെ ഷോള്ഡറിൽ കൈ വെച്ചു കൊണ്ടു ചോദിച്ചു...
"ഹാ... കുഴപ്പമില്ല അനു... ഭയങ്കര ക്ഷീണം...എന്നെ ഒന്ന് എടുത്തു മുറിയിൽ കൊണ്ട് കിടത്തോ..."
ശ്രേയ ക്ഷീണം അഭിനയിച്ചു കൊണ്ട് അനുവിനോട് പറഞ്ഞതും അനു അവളെ എടുത്തു മീനുവിനെ ഒന്ന് നോക്കിയ ശേഷം മുറിയിലേക്ക് നടന്നു...
ശ്രേയ പോകുന്ന പൊക്കിൽ മീനുവിനെ നോക്കി പുച്ഛിച്ചു ചിരിച്ചു....
🔹🔹🔹🔹🔹🔹🔹
"മീനു...നിയിങ് തറവാട്ടിലേക്ക് പൊന്നേക്ക്...അല്ലേൽ ആ കുരിശ് നിന്നെ കഷ്ടപ്പെടുത്തും..."
ശ്രുതിയാണ്....
മീനു ശ്രുതിയെ വിളിച്ചു എല്ല കാര്യങ്ങളും പറഞ്ഞു....
"ഇല്ല...ഞാൻ അങ്ങോട്ട് വന്നാൽ എനിക്ക് എന്നെന്നേക്കുമായി മാഷിനെ നഷ്ടപ്പെടും..."
"എന്നിട്ട് നി അവിടെ നില്കുവാണോ..."
"ഹ്മ്മ...അതേ..."
"മീനു അവൾ അനുവിന് വേണ്ടിയാണ് വന്നതെങ്കിൽ നി ഒന്ന് സൂക്ഷിക്കണം കേട്ടോ..."
"ഹാ...അവിടുത്തെ വിശേഷങ്ങൾ എന്തൊക്കെ..."
മീനു പിന്നെ ആ കാര്യം മനപ്പൂർവം ഒഴിവാക്കാൻ വേണ്ടി ചോദിച്ചു...
ശ്രുതി പിന്നെയും കുറച്ചു സമയം കൂടെ സംസാരിച്ചിട്ടാണ് കാൾ വച്ചത്....
🔹🔹🔹🔹🔹🔹🔹🔹
രാവിലെ മീനു അടുക്കളയിൽ കയറി...മാളു 'അമ്മ ഇല്ലാത്തത് കൊണ്ട് എന്തെങ്കിലും ഉണ്ടാക്കാൻ അവൾ തന്നെ അടുക്കളയിൽ കയറണം....
"എന്തുണ്ടാക്കും ദൈവമേ....ഒന്നും ശേരിക്ക് ഉണ്ടാക്കാൻ അറിയില്ലല്ലോ...ഒക്കെ കുറച്ചു കുറച്ചു വെയ്ക്കും...ഹാ എന്തെങ്കിലും യൂ ട്യൂബിൽ നോക്കി ഒപ്പിക്കാം...."
മീനു ആദ്യം കോഫി ഉണ്ടാക്കി....അത് പോയി മാഷിന് കൊണ്ട് കൊടുത്തു...
"ആഹാ...എന്ടെ ഭാര്യ ഉണ്ടാക്കിയ കോഫി ആണോ..."
"ആണെങ്കിൽ...." മീനു
"ആണെങ്കിൽ എന്താ എന്ടെ വയർ കേടാകും എന്ന് ഉറപ്പല്ലേ...."
"ആഹോ ആണോ...എന്ന മാഷിത് കുടിക്കണ്ട..."
മീനു ആ കോഫി മുഴുവനും കുടിച്ചു...
"അയ്യോ നിയെന്ത് പരുപാടിയ കാണിച്ചേ... അതെനിക്ക് തന്നുടയിരുന്നോ..."
"അയ്യോ അത് കുടിച്ചാൽ മാഷിന്റെ വയർ കേടാകില്ലേ....അതാ..."
"പൊടി...ഞാനൊരു തമാശ പറഞ്ഞതായിരുന്നു..."
"ആണോ...ഇനി ഇങ്ങനത്തെ തമാശ പറയുമ്പോൾ ഒന്ന് സൂക്ഷിച്ചെക്ക് കേട്ടോ..."
മീനു നേരെ അടുക്കളയിലേക്ക് വന്നു ഫോണെടുത്തു എന്ത് ഉണ്ടാക്കും എന്നു സെർച്ചി........
"ഹ്മ്മ...ഇടിയപ്പവും ഇസ്റ്റുവും അത് മതി...."
മീനു ഇടിയപ്പം ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് മുറിയിൽ നിന്ന് ശ്രേയടെ വിളി വന്നത്....
"മീന...മീന..."
മീനു അവൾക് എന്തെങ്കിലും പറ്റിയോ എന്നു കരുതി ഓടി ശ്രേയടെ മുറിയിൽ കയറി...
"എ... എന്ത..."
കിതച്ചു കൊണ്ട് മീനു ചോദിച്ചു...
"I need a കോഫി....."
"ഹോ ഇതിനായിരുന്നോ കിടന്നു അലറിയെ...വേണമെങ്കിൽ അടുക്കളയിൽ വന്നു കുടിക്കേടി..." മീനു
"എനിക്ക് ഇങ്ങോട്ട് കൊണ്ട് വരണം...ഇല്ലെങ്കിൽ ഞാൻ അനുവിനെ ഇങ്ങോട്ട് വരുത്തിച്ചു അവൻ എന്നെ എടുത്തു കൊണ്ട് അടുക്കളയിൽ കൊണ്ട് പോകുന്നത് നിനക്ക് കാണിച്ചു തരും...അത് വേണ്ടെന്നുണ്ടെങ്കിൽ എനിക്ക് കോഫി കൊണ്ടു താ...."
ശ്രേയ അത് ചെയ്യുമെന്ന് ഉറപ്പുള്ളത് കൊണ്ടും...ഇനിയും അനു അവളെ എടുക്കുന്നത് കാണാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ടും മീനു ദേഷ്യത്തോടെ അടുക്കളയിൽ പോയി അവൾക്കുള്ള കോഫിയുമായി തിരിച്ചു വന്നു...
"ഹ്മ്മ...അപ്പോ നിനക്ക് അനുസരണ ഒക്കെ ഉണ്ടല്ലേ....നിനക്ക് ഇറങ്ങി പൊക്കൂടെ ഈ വീട്ടിൽ നിന്ന്..."
"ഞാൻ എന്തിന് ഇറങ്ങി പോകണം...ഈ താലി എന്ടെ കഴുത്തിൽ ഉലുടത്തോളം കാലം ഞാൻ ഇവിടെ ഉണ്ടാവും..."
മീനു ദേഷ്യത്തോടെ പറഞ്ഞു...
"ഹോ...ആണോ...എന്ന ഏറെ കാലം നില നിൽക്കില്ല ഈ താലി നിന്ടെ കഴുത്തിൽ...."
"നോക്കാം നമുക്ക്..." മീനു
"നോക്കാനൊന്നുമില്ല...നിന്നെ ഈ വീടിന്ടെ പടി ഇറക്കിയിരിക്കും..."
ശ്രേയ അവളെ തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു.....മീനു അതെല്ലാം പുച്ഛിച്ചു തള്ളി കൊണ്ട് അടുക്കളയിൽ പോയി എല്ലാം റെഡി ആക്കി....
"മീനു....വല്ലതും ആയോ...വിശക്കുന്നുണ്ട്...."
അനു കസേരയിൽ ഇരുന്നു കൊണ്ട് ചോദിച്ചു....
"താ വരുന്നു മാഷേ..."
മീനു അതും പറഞ്ഞു കൊണ്ട് ഓരോ സാധനങ്ങളും എടുത്തു ഡൈനിങ് ടേബിളിൽ വച്ചു...
അപ്പോഴെക്ക് ശ്രേയയും വന്നിരുന്നു...
"മോർണിംഗ് അനു...."
"ഹ്മ്മ..."
അനു അതിന് ഒന്ന് മൂളി....ശ്രേയക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല....ശ്രേയ അനുവിന്ടെ തൊട്ടടുത്തുള്ള കസേരയിൽ തന്നെ ഇരുന്നു....
മീനു അനുവിന് മാത്രം ഭക്ഷണം വിളമ്പി കൊടുത്തു....ശ്രേയയെ അവൾ മനപ്പൂർവം ശ്രദ്ധിച്ചില്ല....അനുവിന് നേരത്തത്തെ പോലെ മീനുവിനെ ചൊറിയണം എന്നുണ്ടെങ്കിലും അവൾ കഴിക്കാൻ തരില്ല എന്നു പേടിച്ചു മിണ്ടാതിരുന്നു.....
മീന...നിയെന്താ എനിക്ക് ഭക്ഷണം വിളമ്പി തരാത്തെ..."
"നിനക്ക് കയ്യില്ലേ ശ്രേയ....സ്വയം വിളമ്പി കഴിച്ചോ...മീനു നിയിവിടെ ഇരുന്നു കഴിക്..."
അനു പറഞ്ഞതും ശ്രേയ ഒന്നും മിണ്ടാതെ ഭക്ഷണം വിളമ്പി കഴിക്കാൻ തുടങ്ങി...
"മീനു...പറയാതെ വയ്യ...എന്ത് ടേസ്റ്റ് ആണ്...ഹ്മ്മ..കൊള്ളം... ഇന്ന ഇത് കഴിക്ക്...."
അനു അതും പറഞ്ഞു കൊണ്ട് മീനുവിന് നേരെ ഭക്ഷണം നീട്ടി...മീനു വാ തുറന്നു ഒരു പുഞ്ചിരിയോടെ അത് കഴിച്ചു....
ഇതെല്ലാം കണ്ടു കൊണ്ടിരുന്ന ശ്രേയയിൽ ദേഷ്യം നിറഞ്ഞു....
മുഖം വീർപ്പിച്ചു കൊണ്ട് അവൾ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു....
"എന്ത് പറ്റി ശ്രേയ..."
അവൾ എഴുന്നേറ്റത് കണ്ടു ഒരു പരിഹാസത്തോടെ മീനു ചോദിച്ചു...മീനുവിന് അറിയാമായിരുന്നു അവൾ എഴുന്നേറ്റത്തിലുള്ള കാരണം...
"എനിക്ക് ഈ ഫുഡ് ഇഷ്ടമായില്ല...."
അത്ര മാത്രം പറഞ്ഞു കൊണ്ട് ശ്രേയ അവിടെ നിന്ന് പോയി...
"അവൾക് പ്രാന്ത...ഇത്ര നല്ല ഭക്ഷണം കിട്ടിയിട്ട് ഇഷ്ടമായില്ല പോലും..."
അനു അവൾ പോയതും നോക്കി പറഞ്ഞു...മീനു ഒരു പുഞ്ചിരിയോടെ ഭക്ഷണo കയിച്ചു കൊണ്ടിരുന്നു....അനുവിലും അവളെ ചിരി പകർന്നിരുന്നു....
*🥀PART 54🥀*
✨✨✨✨✨✨✨
മീന....നിന്നെ ഞാൻ എത്രയും പെട്ടന്ന് തന്നെ ഈ വീട്ടിൽ നിന്ന് പടി ഇറക്കിയിരിക്കും...എന്ടെ ലക്ഷ്യങ്ങൾക്ക് നി ഒരു വിലങ് തടിയാണ്..
ശ്രേയ ഓരോന്ന് പുലമ്പി കൊണ്ട് അവളെ ഫോൺ എടുത്തു കാർത്തി ക്ക് വിളിച്ചു...
🔹🔹🔹🔹🔹🔹🔹
ഉച്ചയ്ക്കുള്ള ഫുഡ് കൂടെ ഉണ്ടാക്കി മീനു മുറിയിലേക്ക് ചെന്നു....അനു അവിടെ ഉണ്ടായിരുന്നു....
മീനുവിനെ കണ്ടതും അനു എഴുന്നേറ്റു അവളെ അടുത്തേക്ക് വന്നു...എന്നിട്ട് അവളെ തന്നിലേക്ക് ചേർത്തു നിറുത്തി....
"എന്താ മാഷേ കാണിക്കുന്നെ...ഇങ് മാറി നിൽക്...ആകെ വിയർപ്പ കുളിക്കട്ടെ..."
"അത് സാരമില്ല...ഈ വിയർപ്പും എനിക്ക് ഇഷ്ടമാ പെണ്ണേ..."
അനു അവളെ കവിളിൽ അമർത്തി ചുംബിച്ചു...
മീനുവിന്ടെ മുഖത്തു ചുവപ്പ് രാശി പടർന്നു...
അനു പതിയെ അവളെ മുന്നിലുള്ള മുടി വകഞ്ഞു മാറ്റി പിൻ കഴുത്തിൽ തന്ടെ താടി കൊണ്ട് ഉരസി...മീനു ഇക്കിളി കൊണ്ട് ഒന്ന് പുളഞ്ഞു അനുവിനോട് ചേർന്നു നിന്നു...
"എന്റെ മീനു പെണ്ണ് എത്ര പെട്ടന്ന നല്ലൊരു ഭാര്യ ആയെ...ഭക്ഷണമൊക്കെ ഉണ്ടാക്കി...ശെരിക്കും ഇപ്പോ ഒരു പക്വത ഉള്ള പെണ്ണിനെ പോലുണ്ട്...എന്ടെ കുറുമ്പി മീനു തന്നെയാ നല്ലത് കേട്ടോ..."
"ആഹാ ഇപ്പോ പക്വത വന്നതും കുറ്റോ..." മീനു
"പക്വത ഉണ്ടായിക്കോട്ടെ...എന്നാലും ആ കുറുമ്പിയെ തന്നെയാ എനിക്കിഷ്ടം..."
അനു അവളെ തനിക്ക് നേരെ തിരിച്ചു നിറുത്തി കൊണ്ട് പറഞ്ഞു...
"പിന്നെ മീനു എനിക്കൊരു വവയെ എത്രയും പെട്ടന്ന് വേണം...എന്തോ എനിക്ക് ഇപ്പോ അതിഞ്ഞു ഭയങ്കര ആഗ്രഹം..."
"ആഹാ...ആണോ..."
"ഹ്മ്മ...എനിക്ക് മോളെ മതി..."
അത്ര മാത്രം പറഞ്ഞു കൊണ്ട് അനു അവളെ അധരങ്ങൾ കവർന്നു...മീനു അനുവിന്ടെ ഷർട്ടിൽ ഇറുകെ പിടിച്ചു...
അനുവിന്ടെ കൈ അവളെ ശരീരത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു...
അങ്ങനെ ഒരിക്കൽ കൂടെ അനുവും മീനുവും ഒന്നായി...മീനു blanket എടുത്തു ദേഹത്തു പൊതിഞ്ഞു കൊണ്ട് ബാത്റൂമിലേക്ക് കയറി പെട്ടന്ന് തന്നെ ഫ്രഷ് ആയി ഇറങ്ങി...
അവൾ ഇറങ്ങിയതും അനുവും ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് ബാത്റൂമിലേക്ക് കയറി....
🔹🔹🔹🔹🔹🔹🔹🔹
രാത്രി എല്ലാവരും ഭക്ഷണം കഴിച്ച ശേഷം മീനു പാത്രങ്ങൾ എല്ലാം കഴുകി വച്ചു അടുക്കള വൃത്തിയാക്കി മുറിയിലേക്ക് പോവാൻ നിന്നപ്പോൾ ശ്രേയ അവളെ വിളിച്ചു...
"എന്ത..." മീനു
"മീന എന്ടെ കാൽ ഭയങ്കര കടച്ചിൽ...താൻ ഒന്ന് ഉഴിഞ്ഞു തരുവോ...പ്ളീസ്...ഞാൻ പ്രെഗ്നന്റ് അല്ലെ...."
മീനു തരില്ല എന്നു പറയാൻ നിന്നെങ്കിലും അവൾ പ്രെഗ്നന്റ് ആണെന്ന കാര്യം ഓർത്തപ്പോൾ സമ്മതിച്ചു...
"ഞാൻ മാഷിനോട് പറഞ്ഞിട്ട് ഇപ്പോ വരാം..."
മീനു നേരെ അനുവിന്ടെ മുറിയിലേക്ക് പോയി...
എന്നിട്ട് അവനോട് കാര്യം പറഞ്ഞു...
"ഹാ...നി പെട്ടന്ന് വാ..."
മീനു ശ്രേയടെ മുറിയിൽ പോയി അവളെ കാലെടുത്തു മസാജ് ചെയ്യാൻ തുടങ്ങി...
ശ്രേയ മീനു കാണാതെ അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു...
ഹ്മ്മ...നിന്നെ അനുവിന്ടെ അടുത്തു കിടക്കാൻ സമ്മതിക്കില്ലെടി ഞാൻ...പിരിച്ചിരിക്കും നിങ്ങളെ രണ്ടു പേരെയും...
ശ്രേയ മനസിൽ പറഞ്ഞു കൊണ്ട് മുഖത്തു സങ്കട ഭാവം ഫിറ്റ് ചെയ്തു ഇരുന്നു...
"ഇപ്പോ എങ്ങനെ ഉണ്ട് ശ്രേയ...മാറിയോ..."
"ഹാ ഇപ്പോ കുഴപ്പമില്ല മീനു...പിന്നെ നിയിന്നിവിടെ കിടക്കുവോ...ഇടക്ക് എനിക്ക് വേദന വരും അതാ....."
അതിന് മീനു മനമില്ല മനസോടെ സമ്മതം മൂളി അവളെ അടുത്തു കിടന്നു....
ഇതേ സമയം അനു ആണേൽ മീനുവിനെയും കാത്തു മുറിയിൽ അക്ഷമനായി ഇരിക്കുവായിരുന്നു....
ഹോ സമയം 12:00 ആയി ഈ പെണ്ണിത് എവിടെയാ....കഴിഞ്ഞില്ലേ ഇവളെ...
അതുവരെ ഒന്ന് പോയി നോക്കിയാലോ...എന്തായാലും ഒന്ന് നോക്കാം...
അനു ശ്രേയടെ മുറിയിൽ വന്നു നോക്കിയപ്പോൾ അവിടെ ഉറങ്ങി കിടക്കുന്ന മീനുവിനെയാണ് കണ്ടത്...
ആഹാ അപ്പോഴേക്ക് ഉറങ്ങിയോ...ഹ്മ്മ...ഇനി എന്തായാലും ഉറങ്ങിക്കോട്ടെ...ഞാനായി ശല്യപ്പെടുത്തുനില്ല...
അനു അവളെ നെറുകയിൽ ഒന്ന് ചുംബിച്ചു കൊണ്ട് മുറിവിട്ടിറങ്ങി...
അനു പോയതും അത് വരെ ശാന്തമായ ശ്രേയടെ മുഖം ക്രൂര ബാവത്തിലായി...അവൾ ഉറങ്ങി കിടക്കുന്ന മീനുവിനെ തുറിച്ചു നോക്കി....
അനു മുറിയിലെത്തി കുറെ സമയം അങ്ങോട്ടുമിങ്ങോട്ടും നടന്നു....അവസാനം ഉറക്കം വന്നപ്പോഴാണ് അവൻ ബെഡിലേക്ക് കിടന്നത്....കിടന്നതും അറിയാതെ തന്നെ അവൻ ഉറങ്ങി പോയി....
🔹🔹🔹🔹🔹🔹🔹🔹
ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി....മീനു ഇപ്പോ രാത്രി സ്ഥിരം ശ്രേയടെ അടുത്താണ് കിടപ്പ്...ശ്രേയ പലതരം കള്ളങ്ങൾ പറഞ്ഞു അവളെ തന്ടെ അടുത്തു കിടത്തും...
രാവിലെ ഒക്കെ ശ്രേയ അനുവിന്ടെ പിന്നാലെ തന്നെ ആവും... അവൻ കോളേജിൽ പോയാൽ മാത്രം തിരിച്ചു മുറിയിലേക്ക് പോവും...
മീനുവിനും കോളേജിൽ പോകാൻ ആഗ്രഹമുണ്ടെങ്കിലും അതെല്ലാം ശ്രേയ ഓരോന്നു പറഞ്ഞു മുടക്കും... പിന്നെ മീനു ഒന്നും പറയാനും നിന്നില്ല...
അങ്ങനെ വെയ്കുന്നേരം അനു വരാൻ സമായമായതും മീനു മുറിയിൽ നിന്നിറങ്ങി...
ഇതേ സമയം അവൾകയുള്ള കെണി ഒരുക്കി വച്ചു കൊണ്ട് ശ്രേയ നിൽപ്പുണ്ടായിരുന്നു...
മീനു മുറിയിൽ നിന്നിറങ്ങി സ്റ്റപ് ഇറങ്ങി അവസാനത്തെ 5 സ്റ്റെപ് കൂടി ഇറങ്ങാൻ നിന്നതും ശ്രേയ അവളെ മുന്നിൽ കയറി നിന്നു.....
"ഹ്മ്മ..എന്താ ശ്രേയ...." മീനു
"ഒന്നുമില്ല...നിയോരും കാര്യം മനസിലാക്കിയോ മീനു...അനുവിന് ഇപ്പോ എന്നോട കൂടുതൽ സ്നേഹം..."
"ആണോ...ശ്യോ ഞാൻ അറിഞ്ഞില്ല കേട്ടോ..."
മീനു പരിഹാസത്തോടെ പറഞ്ഞു...
"നി വല്ലാതെ പരിഹസിക്കേണ്ടടി...നീയൊരു മചി അല്ലെ..."
ശ്രേയടെ വായിൽ നിന്ന് വീണ വാക്ക് കേട്ടതും മീനു ഞെട്ടലോടെ അവളെ നോക്കി....
"എന്താടി നി ഞെട്ടി നോക്കുന്നെ...ഞാൻ പറഞ്ഞത് സത്യമല്ലേ...അല്ലായിരുന്നുവെങ്കിൽ നിനക്ക് എന്നോ കുഞ്ഞു ഉണ്ടാകേണ്ടതല്ലേ...നിങ്ങടെ കല്യാണം കഴിഞ്ഞു ഇപ്പോ 9 മാസമെങ്കിലുo എങ്കിലും ആയില്ലേ.."
ശ്രേയടെ ഓരോ വാക്കുകളും മീനുവിൽ മുറിവേല്പിച്ചു..
ശരിയാണ് കല്യാണം കഴിഞ്ഞു 9 മാസമായി...അതിൽ ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങി വെറും 4 മാസമേ ആയുള്ളൂ...വെറും 4 മാസം കൊണ്ട് പ്രെഗ്നന്റ് ആയില്ല എങ്കിൽ മചി ആവുമോ....
ഇങ്ങനെ പലതരം ചിന്തകളും മീനുവിലൂടെ കടന്നു പോയി...
"എന്ത് ആലോചിച്ചു നിക്കുവാ...ഹോ ഞാൻ പറഞ്ഞതിനെ കുറിച്ചു ആലോചിക്കവും ല്ലേ...എന്ന കേട്ടോ അനുവിന് ഇപ്പോ എന്നോടുള്ള ഇഷ്ടം കൂടാൻ കാരണം അവന്ടെ കുഞ്ഞു എന്ടെ വയറ്റിൽ ആവുന്നത് കൊണ്ടാണ്...
നിന്നെ വേണ്ട അനുവിന് ഇനി...ഞാൻ മതി അനുവിന്...."
ശ്രേയ അത് പറഞ്ഞു നിറുത്തിയതും മീനു ഇല്ല എന്നലറി കൊണ്ട് അവളെ തള്ളി....
ശ്രേയ നിലത്തേക്ക് വീണു....
അതും കണ്ടു കൊണ്ടാണ് അനു അങ്ങോട്ട് കയറി വന്നത്....
"ശ്രേയാ........"
അനു ശ്രേയ എന്ന് വിളിച്ചു അവളെ അടുത്തേക്ക് ഓടി പോയി....ശ്രേയടെ ബോധം അപ്പോഴേക്ക് പോയിരുന്നു....അവളെ കാലിന്റെ ഇടയിൽ നിന്ന് രക്തം വന്നു പരന്നിരുന്നു....
അനു മീനുവിനെ ദേഷ്യത്തോടെ നോക്കി....
"മീനു......എന്ത് പണിയാടി നി ചെയ്തേ....അവളോടുള്ള ദേഷ്യം തീർത്തതാണോ...അവളെ വയറ്റിൽ ഒരു കുഞ്ഞുണ്ട്...."
അനു മീനുവിന്ടെ മുഖത്തേക്ക് ആഞ്ഞടിച്ചു....
മീനു അടി കിട്ടിയ ഭാഗത്തു കൈ വെച്ചു കൊണ്ട് പാതർച്ചയോടെ അനുവിനെ നോക്കി....
ആദ്യമായിട്ടായിരുന്നു അനുവിന്ടെ അങ്ങനെ ഒരു രൂപം മീനു കാണുന്നത്...
"മാഷേ...വേണമെന്ന് കരുതി അല്ല....സ..സത്യ...."
മീനുവിനെ അനു പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിച്ചില്ല....
"മതി..നിറുത്... എനിക്കറിയാം എല്ലാം...ഇപ്പോ ഈ നിമിഷം നി ഇവിടെ നിന്ന് ഇറങ്ങണം...എന്താ എടുക്കാനുള്ളത് എന്ന് വച്ചാൽ അതെല്ലാം എടുത്തോ....ഇനിയേന്ടെ കൺ മുന്നിൽ നിന്നെ കാണരുത്....
ഞാൻ ഹോസ്പിറ്റലിൽ പോയി വന്നു നിന്നെ ഇവിടെ കണ്ടാൽ ബാക്കി അപ്പോ...."
ദേഷ്യത്തോടെ മീനുവിന് നേരെ അലറി കൊണ്ട് ശ്രേയയെയും എടുത്തു അനു കാർ ലക്ഷ്യമാക്കി ഓടി...
മീനു എല്ലാം കണ്ടു തകർന്ന മനസോടെ കണ്ണീർ ഒഴുക്കി നിന്നു....
പെട്ടന്ന് അവളെ കാതിൽ നേരത്തെ അനു പറഞ്ഞത് വീണ്ടും അലയടിച്ചു...
*ഞാൻ ഹോസ്പിറ്റലിൽ പോയി വന്നു നിന്നെ ഇവിടെ കണ്ടാൽ ബാക്കി അപ്പോ*
ഇല്ല മാഷേ...ഇനി മാഷിന്റെ മുന്നിൽ ഞാൻ വരില്ല.....
മീനു ഓടി മുറിയിൽ കയറി അവൾക്ക് ആവിശ്യമായ സാധനങ്ങൾ ഒക്കെ എടുത്തു തകർന്ന മനസോടെ കണ്ണീരോടെ ആ വീടിന്ടെ പടി ഇറങ്ങി...
എങ്ങോട്ട് പോവും...തറവാട്ടിലേക്ക് പോയാലോ...വേണ്ട...അവിടെ മാഷിന് എന്നെ കാണേണ്ടി വരും...മാഷ് കാണാത്ത ഒരിടത്തേക്ക് പോണം എനിക്ക്...
മീനു ഇതും മനസിൽ കരുതി ബാഗും പിടിച്ചു നിറഞ്ഞ കണ്ണാലെ റോഡിലൂടെ നടക്കുമ്പോഴാണ് അക്ഷയ് അവളെ മുന്നിലേക്ക് വന്നത്...
"മീന പ്ളീസ്...ഒന്ന് വന്നുടെ ഞങ്ങടെ ഗ്യാങിൽ...."
അവനത് പറഞ്ഞതും മീനുവിൽ ഒരു ഉപായം തെളിഞ്ഞു....ഇവന്റെ കൂടെ പോകാം...എങ്കിൽ പിന്നെ ഒരിക്കലും മാഷിന് എന്നെ കാണേണ്ടി വരില്ലല്ലോ...
"വരാം...ഞാൻ വരാം...പക്ഷെ ഒരു കണ്ടീഷൻ ഇന്ന് തന്നെ നമ്മൾ ഈ നാട് വിട്ടിരിക്കണം..."
"ഒക്കെ...ബട് മീന എന്താ നിന്റെ മുഖമൊക്കെ ഇങ്ങനെ..."
"അതൊന്നും നോക്കണ്ട...എന്ടെ പാസ് പോർട് ഞാൻ തരാം...ഇന്ന് തന്നെ നമ്മളിവിടെ നിന്ന് പോവുന്നു...ഞാൻ നിന്ടെ കൂടെ വരുന്ന കാര്യം ആരും അറിയരുത്..."
"ഹ്മ്മ..ഒകെ താൻ വാ...ആദ്യം ഡ്രെസ് change ചെയ്യ്...അപ്പോഴേക്ക് ഞാൻ ഫ്ലൈറ്റ് ടിക്കെറ്റ് റെഡി ആക്കാം..."
അക്ഷയ്ടെ കൂടെ മീനു കാറിൽ കയറി...ഒരു ഫ്ലാറ്റിൽ പോയി മീനു ഫ്രഷ് ആയി ഡ്രെസ് മാറി...അപ്പോഴേക്ക് അക്ഷയ് ഫുഡ് കൊണ്ടു വന്നിരുന്നു...മീനുവിന് ഒന്നും കഴിക്കാൻ തോന്നിയില്ല....
അവൾ ഫുഡ് കഴിക്കാതെ എത്രയും പെട്ടന്ന് ഇവിടെ നിന്ന് പോകണം എന്ന് വാശി പിടിച്ചു...
"ഒക്കെ മീന come... ഇപ്പോൾ 5:30 ആയി...6:00 ആണ് ഫ്ലൈറ്റ്..."
അങ്ങനെ അവർ നേരെ എയർ പോർട്ടിലേക്ക് പോയി....അക്ഷയ് ഭയങ്കര എക്സൈറ്റഡ് ആയിരുന്നെങ്കിൽ മീനു നുറുങ്ങുന്ന ഹൃദയവുമായി ഇരിക്കുവായിരുന്നു....
വരില്ല മാഷേ ഇനി ഒരിക്കലും മാഷിന്റെ മുന്നിലേക്ക്.....ഒന്ന് എന്നെ കെട്ടുടയിരുന്നില്ലേ മാഷേ....അതോ ശ്രേയ പറഞ്ഞ പോലെ മാഷിന് അവളെ ആയിരുന്നോ എന്നെക്കാളും പ്രിയം....അറിയില്ല...ഒന്നുമറിയില്ല....
മീനു കുറച്ചു നിമിഷം മുൻപ് സംഭവിച്ചതൊക്കെ ഒന്ന് ഓർത്തെടുത്തു...
ഒരു ഞെട്ടലോടെ തന്നെ അവൾ മുന്നിലേക്ക് നോക്കി.....അപ്പോഴേക്ക് എയർ പോർട്ട് എത്തിയിരുന്നു....
"മീന...come ഇറങ്ങാം..."
അക്ഷയുടെ കൂടെ മീനു ഇറങ്ങി....പെട്ടന്നാണ് അവൾ ഫോൺ എടുത്തില്ല എന്ന കാര്യം ഓർത്തത്....
"എന്താ മീന...."
അവളെ നിറുത്തം കണ്ടു അക്ഷയ് ചോദിച്ചു....
"ഞാൻ ഫോൺ എടുത്തില്ല അക്ഷയ്..."
"അത് കുഴപ്പമില്ല...ന്യൂ ഫോൺ ലണ്ടനിൽ നിന്ന് വാങ്ങിക്കാ"
അക്ഷയ് മുന്നിൽ അവന്ടെ ലഗേജുമായി നടന്നു പിന്നാലെ ഒരു ശവത്തെ പോലെ നിര്വികാരമായ മനസുമായി മീനുവും...എയർ പോർട്ടിലേ ചെക്കിങ് ഒക്കെ കഴിഞ്ഞ ശേഷം അവർ ഫ്ളൈറ്റിൽ കയറി......
എന്നാൽ ഇതൊന്നും അറിയാതെ അനു ടെന്ഷനോട് ഹോസ്പിറ്റൽ വരാന്തയിൽ നില്കുവായിരുന്നു....
*🥀PART 55 🥀*
✨✨✨✨✨✨✨
*ഹോസ്പിറ്റലിൽ...*
അനു വരാന്തയിൽ ടെൻശനോടെ നിൽക്കുമ്പോഴാണ് ഒരു ലേഡി ഡോക്ടർ അവന്ടെ അടുത്തേക്ക് വന്നത്...
"സോറി... കുഞ് പോയി ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല..."
അത് കേട്ടതും തന്ടെ കുഞ്ഞല്ലെങ്കിൽ കൂടി ഒരു കുഞ്ഞു ജീവൻ പോയതിൽ അനുവിന് മീനുവിനോട് എന്താന്നില്ലാത്ത ദേഷ്യം തോന്നി...
അനു ശ്രേയടെ അടുത്തേക്ക് പോയി....
"അനു.... എന്റെ കുഞ്ഞ്...."
ശ്രേയ കള്ള കരച്ചിൽ കരയാൻ തുടങ്ങി...
"സോറി...ശ്രേയ...മീനു ചെയ്തതിനോട് ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു...അറിയാം ഒരു ക്ഷമ കൊണ്ട് ഒന്നും ആവില്ലെന്ന്...എന്നാലും നിയെന്നോട് ക്ഷമിക്കണം..."
അനു അവളെ ചേർത്തു നിറുത്തി കൊണ്ട് പറഞ്ഞു....
ഹ്മ്മ...ഈ കുഞ്ഞിനെ ആദ്യമേ അബോർട് ചെയ്യാൻ നോക്കിയവള ഞാൻ...പിന്നെ എന്ടെ കാർത്തിക്ക് ക്യാഷ് ആവശ്യം വന്നത് കൊണ്ടും ആ മീനയെ ആ വീട്ടിൽ നിന്ന് പടി ഇറക്കണം എന്നുള്ളത് കൊണ്ടും ഇങ്ങനൊരു നാടകം കളിച്ചു...
എന്നാലും അനു നീയൊരു പൊട്ടൻ ആയി പോയല്ലോ...
ശ്രേയ അനുവിന്ടെ നെഞ്ചിൽ കിടന്നു ആലോചിച്ചു....
"ശ്രേയ...."
അനു വിളിച്ചതും ശ്രേയ മുഖത്തു സങ്കടം വരുത്തി....
"അനു... എനിക്ക് സഹിക്കാൻ കഴിയില്ല...."
"ശ്രേയ നി കരയാതെ...വാ നമുക്ക് വീട്ടിൽ പോവാം...."
അങ്ങനെ അവർ അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു....പോകും വഴി മുഴുവനും ശ്രേയ കള്ള കരച്ചിൽ ആയിരുന്നു...
ശ്രേയടെ സങ്കടം കാണും തോറും അനുവിന് മീനുവിനോടുള്ള ദേഷ്യം കൂടുവായിരുന്നു...
വീട്ടിൽ എത്തിയതും അനു ശ്രേയയെ കാറിൽ നിന്നിറക്കി....
"നി പോയി റെസ്റ്റ് എടുക്ക് ശ്രേയ..."
"മീനു എവിടെ അനു..."
"അറിയില്ല...ഇവിടെ എവിടേലും കാണും ശവം...."
അനു ദേഷ്യത്തോടെ പറഞ്ഞു....
അനുവിന് മീനുവിനോടുള്ള ദേഷ്യം കണ്ടതും ശ്രേയടെ മനസിൽ ലഡു പൊട്ടി...
അനു ദേഷ്യത്തിൽ തന്ടെ മുറിയിലേക്ക് പോയി പെട്ടന്ന് തന്നെ ഡ്രെസ് മാറി ശ്രേയടെ അടുത്തേക്ക് വന്നു...അപ്പോഴൊന്നും അവൻ മീനുവിനെ ഒന്ന് അന്വേഷിക്ക പോലും ചെയ്തില്ല....
🔹🔹🔹🔹🔹🔹🔹🔹
മീനുവും അക്ഷയ് യും ഫ്ളൈറ്റിൽ കയറി....അക്ഷയ് ഫ്ളൈറ്റിൽ കയറുന്നതിഞ്ഞു മുൻപ് അവന്ടെ ഫ്രണ്ട്‌സ് ന് ഒക്കെ മെസ്സേജ് ചെയ്തിരുന്നു...അവർ വരുന്ന വിവരം പറഞ്ഞു കൊണ്ട്....
മീനു കാഴ്ചകൾ ഒന്നും ശ്രദ്ധിക്കാതെ പിടയുന്ന മനസുമായി അവന്ടെ പിന്നാലെ നടന്ന് ഫ്ളൈറ്റിൽ കയറിയത്....മീനുവിന് വിന്ഡോ സീറ്റ് ആയിരുന്നു കിട്ടിയേ....
അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നു....ഫ്‌ളൈറ്റ് പൊങ്ങാൻ തുടങ്ങി....മീനുവിൽ ആദ്യമായി ഫ്ളൈറ്റിൽ പോവുന്ന ഒരു പേടിയും ടെൻഷനും ഉണ്ടായിരുന്നില്ല.....
പകരം അവളെ മനസ് ചത്ത കണക്കെ ആയിരുന്നു.....
മേഖപാളികയിലേക്ക് നോക്കി കൊണ്ടിരിക്കുന്ന മീനുവിന്ടെ കണ്ണുകൾ ഇടക്കിടക്ക് നിറഞ്ഞിരുന്നു....ഒക്കെ അക്ഷയ് കാണാതെ അവൾ തുടച്ചു മാറ്റും....
"അക്ഷയ് ഞാൻ വാഷ് റൂം വരെ ഒന്ന് പോയി വരാം...."
അവൾ ഫ്ളൈറ്റിലെ വാഷ് റൂമിലേക്ക് നടന്നു....
അതിൽ കയറി മുന്നിലുള്ള കണ്ണാടിയിൽ അവൾ അവളെ തന്നെ ഒന്ന് നോക്കി....
അവളെ കണ്ണുകൾ അപ്പോഴും നിറയുന്നുണ്ടായിരുന്നു....
എന്തിന് വേണ്ടി ഞാൻ കരയണം....മാഷിന് എന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ലേ...വിശ്വാസമുണ്ടായിരുന്നേൽ മാഷ് ഞാൻ പറയുന്നത് കേൾക്കാൻ നിൽക്കുമായിരുന്നു....
പകരം എന്നെ ആ വീട്ടിൽ നിന്ന് പോലും ഇറക്കി വിട്ടു....
ഇനി ഒരിക്കലും മാഷിന്റെ മുന്നിലേക്ക് ഈ മീന വരില്ല....
അവൾ നിറ മിഴിയാലെ തന്ടെ പ്രതിബിംബത്തെ നോക്കി പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് വാഷ് റൂമിന്റെ ഡോറിൽ കൊട്ട് വീണത്...
മീനു വേഗം മുഖം വാഷ് ചെയ്തു പുറത്തേക്കിറങ്ങി തിരിച്ചു അവളെ സീറ്റിൽ വന്നിരുന്നപ്പോഴാണ് തങ്ങളുടെ ഓപ്പോസിറ്റ് സീറ്റിൽ ഇരിക്കുന്ന ഒരു കുറുമ്പിയെ മീനു കണ്ടത്....
കുറെ സമയം ആ കുറുമ്പി ചെയ്യുന്നത് നോക്കി കൊണ്ടിരുന്നപ്പോൾ അവളെ മനസ് ഒന്ന് ശാന്തമായ പോലെ അവൾക്ക് തോന്നി....
അക്ഷയ് മീനുവിന്ടെ ഓരോ ഭാവങ്ങളും ഒപ്പി എടുക്കുവായിരുന്നു...അവളെ നെറ്റിയിലുള്ള സിന്തൂരം അവനിൽ വേദന നിറച്ചെങ്കിലും ഇനി മുതൽ അവൾ തങ്ങളെ ഗ്യാങിൽ ആണെന്ന് ഓർത്തപ്പോൾ അവന് ഒരേ സമയം സന്തോഷവും തോന്നി....
🔹🔹🔹🔹🔹🔹🔹🔹🔹
അനു ശ്രേയടെ മുറിയിൽ ഇരിക്കുമ്പോഴാണ് കാളിങ് ബെൽ അടിക്കുന്നത് കേട്ടത്....
"ശ്രേയ താൻ റെസ്റ്റ് എടുക്ക്...ഞാൻ ആരാണെന്നു നോക്കി വരാം..."
അനു പോയി ഡോർ തുറന്നപ്പോ മുന്നിൽ നിൽക്കുന്ന രജീഷിനെയും ശ്രുതിനെയുമാണ് കണ്ടത്...
"മോനെ മീനു എവിടെ.... ഞാൻ അവളെ ഫോണിലേക്ക് വിളിച്ചിട്ട് അവൾ എടുക്കുന്നില്ല...."
ശ്രുതി അനുവിനെ കണ്ടപ്പോൾ തന്നെ ചാടി കയറി ചോദിച്ചു...
"എനിക്കറിയില്ല...."
അനു അലസമായി പറഞ്ഞു....
ശ്രുതി വേഗം വീടിന്ടെ അകത്തേക്ക് കയറി മീനുവിനെ നോക്കാൻ തുടങ്ങി....
"അനു മീനു എവിടെ..." രജീഷ്
"എനിക്കറിയില്ല ഏട്ട അവളിവിടെ വല്ലോം ഉണ്ടാവും...."
പെട്ടന്നാണ് ശ്രുതിയുടെ കണ്ണിൽ സ്റ്റയറിന്ടെ അവിടുത്തെ രക്തം ശ്രദ്ധയിൽ പെട്ടത്....
"ഏട്ട......"
ശ്രുതി അലറിയതും അനുവും രജീഷും അങ്ങോട്ട് ചെന്നു...
"എന്താ...എന്തു പറ്റി..." രജീഷ്
"ഏട്ട...ര... രക്തം..."
അപ്പോഴാണ് അനു അത് നോക്കിയേ...നേരത്തെ ശ്രേയ വീണപ്പോൾ ഉള്ള രക്തമാണ്....
"അനു....എവിടെ മീനു...ഈ രക്തം ആരെയ...."
രജീഷ് ദേഷ്യത്തോടെ ചോദിച്ചു...
അനു അപ്പോൾ തന്നെ നേരത്തെ ഉണ്ടായതൊക്കെ പറഞ്ഞു കൊടുത്തു....
"എന്നിട്ട് മീനു എവിടെ... നിയവളെ ഇവിടെ നിന്ന് ഇറക്കി വിട്ടോ..."
ശ്രുതി കരഞ്ഞു കൊണ്ട് ചോദിച്ചു...
"ഞാൻ ഹോസ്പിറ്റലിൽ നിന്ന് വന്ന ശേഷം അവളെ ഇവിടെ കണ്ടിട്ടില്ല....ഇവിടെ എവിടെയെങ്കിലും കാണും...
അവൾ ചെയ്ത തെറ്റ് എത്ര വലിയത...അതിഞ്ഞു ഞാൻ അവളെ തല്ലുവല്ല കൊല്ലുവ വേണ്ടത്...."
അനു പറഞ്ഞു നിറുത്തിയതും രജീഷിന്റെ കൈ അവന്ടെ മുഖത്തു പതിഞ്ഞു...
"മതി അനു നി പറഞ്ഞത്....ഒരിക്കലും ഞങ്ങളെ മീനു അങ്ങനെ ചെയ്യില്ല...എവിടെ ആ ശ്രേയ....അവളോട് സത്യാവസ്ഥ ഞാൻ ചോദിച്ചോളാം...ശ്രുതി നി പോയി മീനുവിനെ നോക്ക്...."
രജീഷ് അത്രയും പറഞ്ഞു കൊണ്ട് ശ്രേയയെ ഓരോ മുറികളിലായി നോക്കി....
ശ്രേയയെ കണ്ടതും രജീഷ് അവളെ ചെകിടത്തിട്ടു ഒന്ന് പൊട്ടിച്ചു...
ശ്രേയ പകച്ചു കൊണ്ട് രജീഷിനെ നോക്കി...
"നിന്നെ എനിക്ക് നന്നായി അറിയാം...ഒരിക്കലും ഞങ്ങളെ മീനു ഒന്നും ചെയ്യില്ല സത്യം പറയടി എന്താ ഇവിടെ ഉണ്ടായേ..."
"മീന...അവൾ..അവളെന്നെ തള്ളി...."
"Stop ഇറ്റ് ശ്രേയ...നിന്നോട് നുണ പറയാനല്ല സത്യം പറയാനാ പറഞ്ഞേ..."
"അവളെന്നെ...തള്ളി...."
വീണ്ടും ശ്രേയ അത് തന്നെ പറഞ്ഞതും രജീഷ് അവളെ മറ്റേ കവിളിൽ കൂടി ഒന്ന് പൊട്ടിച്ചു.....എന്നിട്ട് അടുത്തുള്ള ഫ്‌ളവർ വൈസ് നിലത്തേക്കിട്ടു പൊട്ടിച്ചു കൊണ്ട് അതിന്ടെ ഒരു പീസ് തന്ടെ കയ്യിൽ എടുത്തു...
"ധ ഇത് കണ്ടോ...കുത്തി കയറ്റും നിന്ടെ വയറ്റിലേക്ക്...സത്യം പറയടി എന്താ ഇവിടെ ഉണ്ടായേ...."
ശ്രേയ പേടിച്ചു കൊണ്ട് സത്യം മുഴുവനും പറഞ്ഞു.....
രജീഷ് അവളെയും വലിച്ചു കൊണ്ട് ഹാളിൽ നിൽക്കുന്ന അനുവിന്ടെ അടുത്തേക്ക് കൊണ്ടു വന്നു....
"പറ... എന്നോട് പറഞ്ഞ സത്യങ്ങൾ മുഴുവനും ഇവിടെ വച്ചു ഒന്ന് കൂടെ പറ...."
രജീഷ് അലറി....
"അനുവിന്ടെ കയ്യിൽ നിന്ന് പൈസ തട്ടി എടുക്കാൻ വേണ്ടിയാണ് ഞാൻ ഇവിടേക്ക് വന്നത്....എന്ടെ ഭർത്താവ് കാർത്തിയുടെ ബിസിനസ് മുഴുവനും തകർന്നു...
അതിനാൽ ഞങ്ങൾക്ക് ഇപ്പോ കുറച്ചു ക്യാഷ് ആവശ്യമാണ്...അപ്പോ എന്ടെ മുന്നിൽ തെളിഞ്ഞ വഴി ആണ് ഇത്...കാർത്തിയുടെ കുഞ്ഞു ആയിരുന്നു എന്ടെ വയറ്റിൽ...അനുവിന്ടെ കുഞ്ഞല്ല....
അനുവിന്ടെ മനസിൽ എനിക്ക് കയറി പറ്റണമെങ്കിൽ മീന ഒരു തടസ്സമായിരുന്നു.....അതിനാണ് ഞാൻ ഈ നാടകം കളിച്ചത്....
ഇന്നിവിടെ ഞാൻ സ്റ്റയറിൽ നിന്ന് വീണതും ഒരു നാടകമായിരുന്നു....അനു വരുന്ന സമയം നോക്കി മീനുവിന്ടെ മുന്നിൽ പോയി നിന്നു ഞാൻ അവളെ മചി എന്നു വിളിച്ചു ദേഷ്യം പിടിപ്പിച്ചു....അത് അവൾ എന്നെ തള്ളാൻ വേണ്ടി തന്നെയായിരുന്നു....
ഞാൻ വിചാരിച്ചത് പോലെ തന്നെ അവൾ എന്നെ തള്ളുന്നത് കണ്ടു കൊണ്ടാണ് അനു വന്നത്.....അപ്പോൾ അനു അവളോട് ദേഷ്യപ്പെട്ടിട്ടുണ്ടാകുമെന്നു എനിക്ക് ഉറപ്പാണ്...പിന്നെ ഈ കുഞ്ഞിനെ നേരത്തെ തന്നെ ഞങ്ങൾ അബോർഷൻ ചെയ്യാൻ നിന്നതായിരുന്നു....
പിന്നെ ഇങ്ങനെയൊരു നാടകത്തിലൂടെ അതും നടത്തി....എല്ലാം കഴിഞ്ഞു അനു ഇവിടേക്ക് എന്നെ കൊണ്ട് വരുമ്പോൾ ഈ സഹതപത്തിലൂടെ അനുവിന്ടെ മനസിൽ വീണ്ടും കയറി പറ്റി പണം കൈക്കലാക്കാൻ ആയിരുന്നു...."
ശ്രേയ പറഞ്ഞു നിറുത്തിയതും ശ്രുതി അങ്ങോട്ട് ഓടി വന്നു...
"ഏട്ട...മീനുവിനെ കാണാഞ്ഞില്ല....അവളെ ഫോൺ ഇവിടെ ഉണ്ട്....ഷെൽഫിൽ അവളെ ഡ്രെസ്സൊന്നുമില്ല...."
ശ്രുതി കരഞ്ഞു കൊണ്ട് പറഞ്ഞു....
അനു ചീറി കൊണ്ട് ശ്രേയടെ അടുത്തേക്ക് പോയി അവളെ മുകമടിച്ചു ഒന്ന് കൊടുത്തു....
"എന്താനയിരുന്നെടി ഇതൊക്കെ....നിന്നെ വിശ്വസിച്ചു ആ പാവം പെണ്ണിനെ ഞാനിന്ന് എന്ടെ കൈ കൊണ്ട് അടിച്ചു...എന്ടെ മീനുവിന് എന്തെങ്കിലും സംഭവിച്ചാൽ കൊല്ലും ഞാൻ നിന്നെ.....
ഇപ്പോ ഈ നിമിഷം ഇറങ്ങി പോ എന്ടെ മുന്നിൽ നിന്ന്....അല്ലെങ്കിൽ ഞാൻ എന്താ ചെയ്യ എന്ന് എനിക്ക് പോലും അറിയില്ല...."
അനു അവളെ തള്ളി കൊണ്ട് പറഞ്ഞു...
ശ്രേയ അനുവിന്ടെ ഭാവം കണ്ടു പേടിച്ചു ആ വീട്ടിൽ നിന്നിറങ്ങി....
"എന്തുണ്ടായി അനു ഇപ്പോൾ....ഇവൾക്ക് വേണ്ടിയല്ലേ നി മീനുവിനെ തല്ലിയത്....ഇപ്പോഴോ...."
രജീഷ് പരിഹാസത്തോടെ അനുവിനോട് ചോദിച്ചു....
"ഏട്ട...എന്ടെ മീനു....അവൾ...അവളെവിടെ ആകും...."
"അറിയില്ല...വാ...നമുക്കാന്വേഷിക്കാം...........നിനക്കവളെ വേണ്ടെങ്കിലും എന്ടെ പെങ്ങളെ എനിക്ക് വേണം...."
രജീഷ് അതും പറഞ്ഞു ശ്രുതിയെയും കൊണ്ട് കാറിൽ കയറി....പിന്നാലെ അനുവും കയറി....
"ശ്രുതി നി തറവാട്ടിലേക്ക് ഒന്ന് വിളിച്ചു നോക്ക്...മീനുവേങ്ങാനും അവിടെ ചെന്നോ ആവോ....രമ്യക്ക് വിളിച്ചാൽ മതി...."
രജീഷ് പറഞ്ഞത് പ്രകാരം ശ്രുതി രമ്യക്ക് വിളിച്ചു....
"ഏട്ട...മീനു അവിടെ ഇല്ലെന്ന്...."
"ഹോ നോ... നമുക്ക് അവളെ ഇവിടുള്ള വീട് വരെ പോയി നോക്കാം..." രജീഷ്
"അതിന് ഏട്ട ആ വീടിന്ടെ കീ ആന്റിടെ കയ്യിൽ ആണ്....പിന്നെങ്ങനെ അവൾ അവിടെ...."
ശ്രുതി പറഞ്ഞു നിറുത്തിയതും അനുവിന്ടെ കണ്ണിൽ നിന്ന് കണ്ണുനീർ ദാരദാരയായി ഒഴുകാൻ തുടങ്ങി....
എന്ത് ചെയ്യും....എവിടെ അവളെ നോക്കും എന്നൊന്നും അവനു അറിയില്ലായിരുന്നു...
അവളോട് ഇറങ്ങി പോകാൻ പറഞ്ഞ സമയത്തെ അവൻ ശപിച്ചു കൊണ്ടിരിന്നു...അതിലൂടെ അവളെ ഒന്ന് കേൾക്കാൻ നിൽകതത്തിൽ അവനു അവനോട് തന്നെ വെറുപ്പ് തോന്നി....
അവർ കുറെ സ്ഥലങ്ങളിൽ അവളെ തിരഞ്ഞെങ്കിലും ഒരു വിവരവും ഉണ്ടായില്ല....തിരിച്ചു അവർ വീട്ടിലേക്ക് തന്നെ വന്നു.....
*🥀PART 56🥀*
✨✨✨✨✨✨✨
"നിനക്ക് സമാതാനമായില്ലേ അനു.... നിനക്ക് ഒന്ന് അവൾ പറയുന്നത് കേട്ടു കൂടയിരുന്നോ..
ഹോ അപ്പോ നിനക്ക് പഴയ കാമുകിയുടെ അവസ്ഥ ആയിരുന്നല്ലോ വലുത്....എന്നിട്ടെന്തായി...നിന്നെ ജീവൻ തുല്യം സ്നേഹിച്ചവളെ നിയിപ്പോ നഷ്ടപ്പെടുത്തി...."
തിരിച്ചു വീട്ടിൽ വന്നപ്പോൾ തൊട്ട് രജീഷ് കലി അടങ്ങാതെയും മീനുവിനെ കാണാതെയുമുള്ള ടെന്ഷനിൽ അനുവിനെ ഓരോന്നു പറഞ്ഞു കുറ്റപ്പെടുത്തി കൊണ്ടിരിക്കുവാണ്.
ശ്രുതി കരഞ്ഞു കൊണ്ട് അവരെ തൊട്ടടുത്തു തന്നെ ഇരിക്കുന്നുണ്ട്....
"ഏട്ട...പ്ളീസ്...ഇനിയെങ്കിലും ഒന്ന് നിറുത്...അവളെ കാണഞ്ഞിട്ടു പ്രാന്ത് പിടിച്ചിരിക്കുവാ ഞാൻ...."
"നിയിപ്പോ കുറെ ഭ്രാന്ത് പിടിച്ചു ഇരുന്നിട്ട് എന്താ കാര്യം... ഒക്കെ നി കാരണമാ..."
രജീഷ് അതും പറഞ്ഞു ശ്രുതിയെയും കൊണ്ട് മുറിയിലേക്ക് പോയി ഓരോടുത്തർക്കായി ഫോൺ ചെയ്തു മീനു അവിടെ ഉണ്ടോ എന്നന്വേഷിക്കാൻ തുടങ്ങി....
അനു തകർന്ന മനസാലെ പുറത്തേക്കിറങ്ങി....
മഴ ആർത്തു പെയ്യുന്നുണ്ടായിരുന്നു....
അനു ആ മഴയിൽ ഇറങ്ങി നിന്നു....അവന്ടെ കണ്ണുനീർ മഴയിലൂടെ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരുന്നു...
അനു മുട്ടു കുത്തി അവിടിരുന്നു ഓരോന്നും ആലോചിക്കാൻ തുടങ്ങി....
എല്ലാം എന്ടെ തെറ്റാണ്...എല്ലാം...ഞാൻ കേൾക്കണമായിരുന്നു ഒരിക്കലെങ്കിലും നിന്നെ....പക്ഷെ ആ സ്ഥാനത് ഞാൻ ചെയ്തതോ ദേഷ്യത്തോടെ നിന്നോട് വീട്ടിൽ നിന്ന് ഇറങ്ങി പോവാൻ പറഞ്ഞു...
എവിടെയാ പെണ്ണേ നി...നിയില്ലാത്ത ഓരോ നിമിഷവും ഞാൻ ഉരുകി തീരുകയ....ഭ്രാന്ത് പിടിക്കുന്നു മീനു.....എവിടെയാ നി...
അനുവിന്ടെ മനസിൽ ഒരു നിമിഷം ചിരിച്ചു കൊണ്ടിരിക്കുന്ന മീനുവിന്ടെ മുഖം തെളിഞ്ഞു.....അതോടൊപ്പം തന്നെ നേരത്തെ നിറഞ്ഞ കണ്ണാലെ തന്നെ നോക്കി നിൽക്കുന്ന മീനുവിനെയും തെളിഞ്ഞു....
*മീനു.........*
ആകാശത്തേക്ക് നോക്കി ഇരു കൈകളും തലയിൽ കോർത്തു കൊണ്ട് അനു അലറി...
ആ അലർച്ച ആ മഴയിൽ അലിഞ്ഞില്ലാതെയായി......
🔹🔹🔹🔹🔹🔹🔹
ഇതേ സമയം ഫ്ളൈറ്റിൽ ഇരുന്നു ഓരോന്നു ആലോചിച്ചു എപ്പോഴോ മയക്കം പിടിച്ച മീനു അനു തന്ടെ പേര് വിളിച്ചു അലറുന്നത് പോലെ കേട്ടത് കൊണ്ട് ഞെട്ടി കൊണ്ട് ഉറക്കിൽ നിന്ന് ഉണർന്നു ചുറ്റിനും നോക്കി....
"എന്താ...എന്തു പറ്റി മീനു...."
അക്ഷയ് അവളെ നോട്ടം കണ്ടു ചോദിച്ചു....
"മാഷ്...മാഷ്...."
അവളെ അധരങ്ങൾ മൊഴിഞ്ഞു കൊണ്ടിരുന്നു....
അക്ഷയ്ക്ക് എന്താണെന്ന് മനസിലായില്ല....
"മീന...are u ok...."
പെട്ടന്ന് അക്ഷയ്ടെ ശബ്ദം വീണ്ടും കേട്ടതും മീനു ഒന്ന് ഞെട്ടി.....
അപ്പോഴാണ് അവൾക് താനിപ്പോൾ എവിടെ ആണെന്ന് ബോധമുണ്ടായത്...എല്ലാം തന്റെ സ്വപ്നം മാത്രമായിരുന്നോ...അവളൊരു നിമിഷം ആലോചിച്ചു...
"മീന..."
അക്ഷയ് വീണ്ടും അവളെ തട്ടി വിളിച്ചു...
"Am... am ok..."
മീനു പറഞ്ഞൊപ്പിച്ചു കൊണ്ട് പുറത്തെ മേഖപാളികയിലേക്ക് നോക്കി കൊണ്ടിരുന്നു....അപ്പോഴാണ് എയർ ഹോസ്റ്റേഴ്‌സ് ഫുഡ് കൊണ്ട് വന്നത്...
അക്ഷയ് അവർക്ക് രണ്ടു പേർക്കുമുള്ള ഫുഡ് വാങ്ങി...മീനുവിന് അത് കഴിക്കാൻ തോന്നാത്തത് കൊണ്ട് കുറച്ചു കഴിച്ചു അവൾ മതിയാക്കി....
അങ്ങനെ കുറച്ചു സമയതിഞ്ഞു ശേഷം അവർ ലണ്ടനിൽ എത്തി...
ഫ്ളൈറ്റിൽ നിന്നിറങ്ങി ലഗേജ് എല്ലാം എടുത്തു അവർ എയർ പോർടിന്ടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവരെയും കാത്തു അക്ഷയ്ടെ ഫ്രണ്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു....
"ടാ...മച്ചാനെ..."
എന്നു പറഞ്ഞു അവൻ അക്ഷയെ കെട്ടിപിടിച്ചു...
"ഹായ്...ആം സഫർ..."
അവൻ മീനുവിന് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു...
"മീന...."
മീനു അവനും തിരിച്ചു കൈ കൊടുത്തു...
"എന്ന നമുക്ക് നേരെ ഫ്ലാറ്റിലേക്ക് പോയാലോ....നല്ല ക്ഷീണമുണ്ട്..." അക്ഷയ്
"ഹാ..come..."
അവർ കാറിൽ ലഗേജ് എല്ലാം വച്ചു ഫ്ലാറ്റിലേക്ക് പുറപ്പെട്ടു...മീനു പുറത്തുള്ള ഓരോ കാഴ്ചകളും നോക്കി കണ്ടു കൊണ്ടിരുന്നു...
"മീനു...ധാ എത്തി...ഇറങ്..."
അക്ഷയ് അവളെ തട്ടി വിളിച്ചപ്പോഴാണ് അവൾ കാർ നിറുത്തിയ കാര്യം ശ്രദ്ധിക്കുന്നത് തന്നെ....ഇത്രയും സമയം അവൾ ഓരോ കാഴ്ചകളിലും മുഴുകി ഇരിക്കുവായിരുന്നു...
അവൾ അക്ഷയ്ക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു കൊണ്ട് കാറിൽ നിന്നിറങ്ങി...
"ഇവിടെയാണ് നമ്മൾ ഇനി താമസിക്കുക...."
മീനു അതിഞ്ഞു ഒന്ന് തലയാട്ടി...
സഫർ അപ്പോഴേക്ക് ലഗേജ് എല്ലാം എടുത്തു പുറത്തു വച്ചു...
അവർ അവരുടെ ഫ്ലാറ്റിന്റെ ബെല്ലിൽ പ്രസ് ചെയ്തതും മീനുവിന്ടെ പ്രായമുള്ള ഒരു പെണ്ണ് വന്നു ഡോർ തുറന്നു...
"മീന??...."
മീനുവിനെ നോക്കി ആ പെണ്ണ് സംശയത്തോടെ ചോദിച്ചു...
മീനുവും ഒന്ന് സംശയിച്ചു കൊണ്ടു അതേ എന്ന് തല കുലുക്കി...
"ആഹാ...ഞാൻ മരിയ..."
അവൾ മീനുവിനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു....മീനുവും തിരിച്ചു അവളെ കെട്ടിപിടിച്ചു...
"എന്നെ എങ്ങനെ അറിയാം..."
മീനുതന്ടെ ഉള്ളിലുള്ള സംശയം മരിയാനോട് ചോദിച്ചു...
"അക്ഷയ് പറഞ്ഞു അറിയാം..."
മീനു അപ്പോൾ അക്ഷയിയെ ഒന്ന് നോക്കി....അവനൊന്നു ചിരിച്ചു കാണിച്ചു കൊടുത്തു...
"വാ അകത്തേക്ക് കയർ.... ഇവിടെ നമ്മൾ 4 പേരെ കൂടാതെ ഒരാൾ കൂടി ഉണ്ട്...എമിൻ...അവൻ പുറത്തു പോയെക്കുവാ...വരും...ധാ നി നിന്ടെ സാധനങ്ങൾ ഒക്കെ എന്ടെ മുറിയിൽ വച്ചോ...."
മരിയ അവളെയും കൊണ്ട് തന്ടെ മുറിയിലേക്ക് നടന്നു...
"ഇതാണ് നമ്മുടെ രണ്ടു പേരെയും മുറി...."
മീനു മുറി ആകമനം ഒന്ന് നോക്കി....കൊള്ളാം.... എല്ലാം നല്ല വൃത്തിയോടെ വെച്ചിട്ടുണ്ട്...
മീനു വിൻഡോയുടെ അവിടേക്ക് പോയി കർട്ടൻ മാറ്റി...
പുറത്തേക്ക് കാണുന്ന മോഡലുള്ള ഒരു ഗ്ലാസ് വിന്ഡോ ആയിരുന്നു അത്....കമ്പികൾ ഒന്നുമില്ലാതെ സിംപിൾ ആയുള്ളത്...മീനു അതിന്ടെ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി....
കുറെ ബില്ഡിങ്ങുകൾ ആണ് അതിലൂടെ നോക്കിയ കാണുന്നത്....
കാണാൻ ഒരു പ്രതേക ഭംഗി ഉള്ള പോലെ മീനുവിന് തോന്നി....
രാത്രി ആയിരുന്നു അപ്പോൾ അവിടെ...
അതുകൊണ്ട് തന്നെ ലൈറ്റുകൾ എങ്ങും തെളിഞ്ഞിരുന്നു....
"മീനു നി ഫ്രഷ് ആയി വാ...ഞാൻ അപ്പോഴേക്ക് ഫുഡ് റെഡി ആകട്ടെ..."
പുറത്തേക്ക് നോക്കി നിൽക്കുന്ന മീനുവിന്ടെ ഷോള്ഡറിൽ ഒന്ന് തട്ടി കൊണ്ട് മരിയ റൂമിൽ നിന്ന് പോയി...
മീനു ഡ്രെസ് എടുത്തു ഫ്രഷ് ആവാൻ കയറി....ശവറിന്ടെ ചുവട്ടിൽ നിന്നപ്പോൾ കുറച്ചു മുൻപ് ഉണ്ടായ സംഭവങ്ങൾ എല്ലാം അവളെ മനസിലൂടെ മിന്നി മറഞ്ഞു....അതിനോടൊപ്പം തന്നെ കണ്ണുനീരും....
മീനു ഫ്രഷ് ആയി പെട്ടന്ന് തന്നെ ബാത്‌റൂമിൽ നിന്നിറങ്ങി....
മുടി ഡ്രൈ ചെയ്തു അവൾ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി...ഹാളിലെ സെറ്റിയിൽ അക്ഷയുടെയും സഫറിന്ടെയും കൂടെ മറ്റൊരു ചെറുപ്പക്കാരനെ കൂടി കണ്ടപ്പോൾ അവൾക്ക് മനസിലായി അത് നേരത്തെ മരിയ പറഞ്ഞവൻ ആണെന്ന്....
മീനുവിനെ കണ്ടതും അവൻ മീനുവിന്ടെ അടുത്തേക്ക് വന്നു...
"ഹായ്...am എമിൻ..."
"മീന..."
മീനു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു...
"ഞാൻ വന്നപ്പോൾ താൻ ഫ്രഷ് ആകുവായിരുന്നു...അപ്പൊ തന്നെയും വൈറ്റ് ചെയ്തു അവന്മാരോട് സംസാരിച്ചു ഇരിക്കുവായിരുന്നു..."
മീനു അതിന് ഒന്നും പറയാതെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കിച്ചൻ ലക്ഷ്യമാക്കി നടന്നു....
അവിടെ മരിയ ഫുഡ് എല്ലാം എടുത്തു വരുവാൻ നില്കുവായിരുന്നു...
"ഹാ നി ഫ്രഷ് ആയോ...വാ ഫുഡ് കഴിക്കാം...."
മരിയ ഇരു കയ്യിലുമായി കഴിക്കാനുള്ള ഫുഡും കൊണ്ട് ഡൈനിങ് ടേബിളിന്ടെ അടുത്തേക്ക് നടന്നു....
മീനുവും അവളെ ഒപ്പം കൂടി...
എല്ലാവരും അതിന് ചുറ്റും വന്നിരുന്നു...മീനു മരിയടെ അടുത്താണ് ഇരുന്നത്....അവളെ മറ്റേ സൈഡിൽ അക്ഷയും...
മീനുവിന് നല്ല വിശപ്പ് ഉണ്ടായിരുന്നു...ഇന്ന് രാവിലെ ഭക്ഷണം കയിച്ചതാണ്....ഫ്ളൈറ്റിൽ നിന്ന് പോലും ശരിക്ക് കഴിച്ചിട്ടില്ല....അത് കൊണ്ട് തന്നെ അവൾ മരിയ ഉണ്ടാക്കിയ നൂഡിൽസ് ആസ്വദിച്ചു കഴിച്ചു.......
ഫുഡ് കഴിക്കൽ കഴിഞ്ഞു മരിയടെ കൂടെ അവൾ ക്ളീനിങ്ങിന് കൂടി...
മരിയ കുറെ വേണ്ടെന്ന് പറഞ്ഞെങ്കിലും മീനു ഒന്നും കേൾക്കാത്ത മട്ടിൽ എല്ലാം ചെയ്തു...
അതിനിടയിൽ മരിയയും മീനുവും നന്നായി ഒന്ന് പരിചയപെട്ടു...
മരിയടെ വീട് പാലക്കാട് ആണ്...
അവളെ കളി കൂട്ടുകാരൻ സഫർ ന്ടെ കൂടെ ഈ ഗ്യാങിൽ ജോയിൻ ചെയ്തു...
സഫർ അവളെ കളി കൂട്ടുകാരൻ ആണെന്ന കാര്യം മീനുവിന് ഒരു പുതിയ അറിവായിരുന്നു...
മീനു മരിയായോട് കൂടുതൽ കാര്യങ്ങൾ ഒന്നും തന്നെ കുറിച്ചു പറഞ്ഞില്ല....എങ്കിലും വിവാഹം കഴിഞ്ഞ കാര്യം അവൾ പറഞ്ഞിരുന്നു....
അത് പറഞ്ഞപ്പോൾ മരിയടെ മുഖം മങ്ങി...
പിന്നെ ഒന്ന് പുഞ്ചിരിച്ചു മീനുവിനോട് ചോദിച്ചു...
"തന്ടെ husband എന്ത് ചെയ്യുന്നു..."
"മാഷാണ്....എന്ടെ മാഷ്❤️"
അത് പറയുമ്പോൾ മനോഹരമായ ഒരു പുഞ്ചിരി അവളെ ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്നു....
ഇതെല്ലാം അക്ഷയ് അവർ കാണാതെ അവിടെ നിന്ന് കേൾക്കുന്നുണ്ടായിരുന്നു...മീനു അങ്ങനെ പറഞ്ഞപ്പോൾ അവനിൽ സങ്കടം നിറഞ്ഞു....
മീനു പറഞ്ഞത് കേട്ടു കൊണ്ട് വന്ന എമിൻ അക്ഷയ്ക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു അവനെയും കൊണ്ട് അവിടെ നിന്ന് പൊന്ന്...
"ആഹാ...ലൗ marriage ആണോ..." മരിയ
"ഏയ്...അല്ല arrenged ആണ്...പിന്നെ എന്ടെ മുറ ചെറുക്കൻ കൂടിയ...."
"കൊള്ളാലോ...എന്നിട്ട് എങ്ങനെ arranged ആയി..."
"അത് ഞാനും മാഷും ആദ്യം ഫുൾ തല്ല് ആയിരുന്നു....പിന്നെ വിവാഹത്തിന് ശേഷമ ഇഷ്ടപ്പെട്ടത്..."
ഒരുതരം ഉത്സാഹത്തോടെ അവൾ പറഞ്ഞു...
"എന്നിട്ട് തന്ടെ മാഷിന് സമ്മതമായിരുന്നോ തന്നെ ഇങ്ങോട്ട് വിടുന്നതിൽ..."
മരിയ അത് ചോദിച്ചതും അത് വരെ പുഞ്ചിരിച്ച മീനുവിന്ടെ മുഖം വാടി...അത് മരിയ ശ്രദ്ധിച്ചിരുന്നു.....അവൾക് മനസിലായി എന്തോ പ്രശ്നം ഉണ്ടെന്ന്...
അവൾ പിന്നെ അതിനെ കുറിച്ചൊന്നും മീനുവിനോട് ചോദിക്കാതെ വേറെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു....
🔹🔹🔹🔹🔹🔹🔹🔹
മീനുവിനെ കാണാഞ്ഞില്ല എന്ന കാര്യം പെട്ടന്ന് തന്നെ തറവാട്ടിലെ എല്ലാവരും അറിഞ്ഞു....
മീനുവിന്ടെ 'അമ്മ അത് കേട്ടപ്പോൾ തന്നെ തലകറങ്ങി വീണു....അവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു...ബോധം വന്ന അവർ മീനു എന്നലറി വിളിച്ചു കരഞ്ഞു...
അവരെ അവസ്ഥ കണ്ടു എല്ലാവരെയും കണ്ണ് നിറഞ്ഞു....
"മോനെ നമുക്ക് പോലീസിൽ പരാതി കൊടുക്കാം...." അപ്പൂപ്പൻ.
"ആ അച്ഛാ...ഞാൻ രജി മോനോട് പറയാം..."
ചന്ദ്രൻ രജീഷിന് വിളിച്ചു കാര്യം പറഞ്ഞു...
രജീഷ് പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി....അതിന് മുൻപ് ഉണ്ടായ കാര്യങ്ങൾ ഒന്നും രജീഷും ശ്രുതിയും അനുവും ആരെയും അറിയിച്ചില്ല...
അനു തളർച്ചയുടെ വീടിന്ടെ പടി വാതിലിൽ ഇരിക്കുവായിരുന്നു....
എന്റെ മീനു വരും....അവൾക്ക് അവളെ മാഷ് ഇല്ലാതെ പറ്റില്ല....
അനു പിറുപിറുത്തു കൊണ്ട് ഗേറ്റിന്റെ അവിടേക്ക് തന്നെ നോക്കി ഇരുന്നു...അനുവിന്ടെ ഈ അവസ്ഥ കണ്ടു അതുവരെ അവനോട് ദേഷ്യം തോന്നിയിരുന്നു ശ്രുതിയിൽ സങ്കടം ഉളവാക്കി...
എല്ലാവരും മീനുവിന് വേണ്ടി തിരച്ചിൽ നടത്തുമ്പോൾ അവൾ ഇതൊന്നും അറിയാതെ വേദനയോടെ കണ്ണ് നിറച്ചു കൊണ്ട് ബെഡിൽ കിടക്കുവായിരുന്നു.....
*🥀PART 57 🥀*
✨✨✨✨✨✨✨
"മീനു നി കരയുവാണോ..."
തന്റെ അടുത്തു കിടക്കുന്ന മീനുവിന്ടെ പതിഞ്ഞ തേങ്ങൽ കേട്ടു മരിയ ചോദിച്ചു...മീനു വേഗം കണ്ണ് തുടച്ചു മരിയക്ക് നേരെ തിരിഞ്ഞു കിടന്നു...
"ഏയ്...ഞാൻ കാരയുവോന്നുമല്ല...എന്തെയ്...."
ചുണ്ടിൽ ഒരു fake ചിരി വരുത്തി കൊണ്ട് മീനു ചോദിച്ചു...
"ഏയ്...ഒന്നുമില്ല എനിക്ക് നിന്ടെ തേങ്ങൽ കേട്ട പോലെ തോന്നി...."
മരിയക്ക് അറിയാമായിരുന്നു അവൾ തന്നോട് കള്ളം പറഞ്ഞതാണെന്നും അവൾക്ക് എന്തോക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും...
"അത് നിനക്ക് തോന്നുവ...നല്ല ക്ഷീണം ഞാൻ ഉറങ്ങട്ടെ...."
മീനു തിരിഞ്ഞു കണ്ണടച്ചു കിടന്നു...
🔹🔹🔹🔹🔹🔹
"മീനു....നിന്ടെ ഈ മുടിയാണ് പെണ്ണേ നിന്ടെ അഴക്...ഇപ്പോഴത്തെ പെണ് കുട്ടികൾ ഒന്നും ഇങ്ങനെ മുടി വളർത്തില്ല..."
അനു അവളെ നീണ്ടു ഇടത്തൂർന്നു കിടക്കുന്ന മുടിയിൽ തലോടി കൊണ്ട് പറഞ്ഞു...
"ആണോ...ഇത് അമ്മയുടെ പണിയ...ഞാൻ കുറെ പ്രാവിശ്യം ഇത് മുറിക്കുവാൻ നോക്കിയെയ..."
"മുറിക്കണ്ട...എനിക്ക് ഇങ്ങനെ ഒരുപാട് മുടിയുള്ള പെണ് കുട്ടികളെ ഭയങ്കര ഇഷ്ടമാ....നിന്ടെ ഈ മുടി എനിക്ക് ഒത്തിരി ഇഷ്ടായി..."
അവളെ മുടിയിൽ തന്ടെ മുഖം ചേർത്തു കൊണ്ട് അനു പറഞ്ഞു...
"ആഹാ...എന്റെ മാഷിന് ഇഷ്ടമാണെൽ ഞാൻ മുറിക്കുന്നില്ല...."
മീനു കൊഞ്ചി കൊണ്ട് പറഞ്ഞു...
അനു അവളെ പിടിച്ചു വലിച്ചു തന്നോട് ചേർത്തു കിടത്തി....
🔹🔹🔹🔹🔹🔹🔹
പഴയ ഓരോ കാര്യങ്ങൾ സ്വപ്നം കണ്ട മീനു ഞെട്ടലോടെ തന്ടെ കണ്ണുകൾ തുറന്നു...
"മോർണിംഗ് മീനു... ഇന്ന കോഫീ...."
മരിയ അവൾക് നേരെ ആവി പറക്കുന്ന കോഫീ നീട്ടി...മീനു അതൊന്നും ശ്രദ്ധിച്ചില്ലയിരുന്നു....അവളെ മനസ് മുഴുവൻ മാഷിൽ തങ്ങി നില്കുവായിരുന്നു...
"ഹേയ്...മീനു..."
മരിയ അവളെ തട്ടി വിളിച്ചതും അവളൊരു ഞെട്ടലോടെ മരിയയെ നോക്കി...
"എന്ത് ആലോചിക്കുവാ... ഇന്ന കോഫീ കുടിക്ക്...ഇന്ന് നമുക്ക് ഇവിടെയൊക്കെ ഒന്ന് കറങ്ങാൻ പോവാം...നാളെ തൊട്ട് പ്രാക്ടീസ് ഉള്ളത....വേഗം ഇത് കുടിച്ചു ഫ്രഷ് ആവ്...."
മീനു അതിഞ്ഞൊന്നു തലയാട്ടി കൊണ്ട് കോഫീ വാങ്ങി ഒരു സ്വിപ് കുടിച്ചു അടുത്തുള്ള ടേബിളിൽ വച്ചു ബാത്റൂമിലേക്ക് കയറി...
ബാത്റൂമിലെ കണ്ണാടിയുടെ മുന്നിൽ പോയി അവൾ നിന്നു...
"മറക്കണം മാഷിനെ...മാഷിന്റെ മുന്നിൽ പോലും താൻ ഇനി പോകാൻ പാടില്ല..."
മീനു സ്വയം കണ്ണാടിയിൽ നോക്കി പറഞ്ഞു...
പിന്നെ അവളെ കണ്ണ് ചെന്നെത്തിയത് അവളെ മുടിയിൽ ആണ്...
എന്തോ മനസിൽ തീരുമാനിച്ചു ഉറപ്പിച്ചു അവൾ പെട്ടന്ന് തന്നെ ഫ്രഷ് ആയി ബാത്‌റൂമിൽ നിന്നിറങ്ങി....
🔹🔹🔹🔹🔹🔹🔹🔹
അനു ആ ദിവസം മുഴുവനും ഹാളിൽ മീനു വരുമെന്ന പ്രതീക്ഷയോടെ ഉറക്കം ഒഴിച്ചു ഇരുന്നു.......
അവൻ ക്ക് അവനോട് തന്നെ എന്താന്നില്ലാതെ ദേഷ്യം തോന്നി...
മുന്നിലുള്ള ഗ്ലാസ് ടീ പോയിൽ കൈ ശക്തിയായി ഇടിച്ചതും ടീ പോയ് പൊട്ടി കുപ്പി ചില്ല് അവന്ടെ കയ്യിൽ കയറി രക്തം കിനിയാൻ തുടങ്ങി....ഇതും കണ്ടു കൊണ്ടാണ് ശ്രുതി അങ്ങോട്ട് വന്നത്....
"അയ്യോ മോനെ...."
അവൾ അലറി കൊണ്ട് അവന്ടെ അടുത്തേക്ക് പോയി...
അവന്ടെ കൈ പിടിച്ചു നോക്കി...നന്നായി രക്തം വരുന്നുണ്ടായിരുന്നു....
"മോനെ ഇവിടെ ഇരിക്ക് ഞാൻ first എയ്ഡ് ബോക്സ് എടുത്തു വരാം..."
ശ്രുതി വെപ്രാളത്തോടെ അകത്തേക്ക് പോയ് first എയ്ഡ് ബോക്സ് കൊണ്ടു വന്നു മെല്ലെ കയ്യിൽ തറച്ച ചില്ല് എടുത്തു ബ്ലഡ് ക്ളീൻ ആക്കി മുറിവ് ഡ്രെസ് ചെയ്തു...
"എന്താ ശ്രുതി...അനു.... എന്താ പറ്റിയെ..."
രജീഷ് ഓടി അനുവിന്ടെ അടുത്തു വന്നു ചോദിച്ചു....
മൂന്നുപേരെയും മുഖo ആകെ എന്തോ പോലെ ആയിരുന്നു...കരഞ്ഞത് കൊണ്ട് തന്നെ അവരെയൊക്കെ മുഖം ചീർത്തിരുന്നു...
"ഒന്നുമില്ല ഏട്ട..."
അനു അത്ര മാത്രം പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി....
അവന്ടെ പോക്ക് കണ്ടു ശ്രുതിയും രജീഷും വേദനയോടെ നോക്കി നിന്നു...
🔹🔹🔹🔹🔹🔹🔹
"മരിയ എനിക്കൊന്നു പാർലറിൽ പോകണം..."
പുറത്തേക്ക് കറങ്ങാൻ പോയിരിക്കുവാണ് മീനുവോക്കെ....അടിനിടക്കാണ് മീനു തന്ടെ ആവശ്യം അറിയിച്ചത്...
മരിയ ഒക്കെ എന്നു പറഞ്ഞു നേരെ പാര്ലറിലേക്ക് വിട്ടു...
അവിടെ എത്തി മീനു തന്ടെ ഹൈർ കട്ട് ചെയ്യാൻ പറഞ്ഞു...
"ഹേയ് മീനു...ഇത് കട്ട് ചെയ്യല്ലേടാ...നല്ല ബാംഗിയുള്ള ഹൈറ..."
"ഇത് കട്ട് ചെയ്യണം മരിയ... *പ്രിയപ്പെട്ടതിനെ മറക്കാൻ....അതിന്റെ ഓർമകൾ എന്നിൽ വരാതിരിക്കാനും മറ്റുമായി എനിക്കിത് കട്ട് ചെയ്തേ പറ്റു ...*
മരിയക്ക് മീനു പറഞ്ഞതൊന്നും മനസിലായില്ല....
അവൾ സംഗടത്തോടെ ഒന്ന് മൂളി...
മീനുവിന്ടെ ആവശ്യ പ്രകാരം അവർ യൂ കട്ട് ചെയ്തു മുടി തോളോടൊപ്പമാക്കി കളർ ചെയ്തു കൊടുത്തു...
തിരിച്ചു ഫ്ലാറ്റിൽ എത്തിയ മീനുവിനെ കണ്ടു അക്ഷയ് ഞെട്ടി...
"ഹേയ് മീനു നിയെന്തിനാ ആ മുടി കട്ട് ചെയ്തേ..." അക്ഷയ്
"ഒന്നുമില്ല അക്ഷയ്...എനിക്കിത ഇഷ്ടം..."
കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ അവൾ മുറിയിലേക്ക് പോയി...
മരിയയോട് അവൻ കണ്ണ് കൊണ്ട് എന്താണെന്ന് ചോദിച്ചു...
അവൾ അറിയില്ലെന്ന് ഇരു ഷോൾഡറും പൊക്കി കാണിച്ചു പറഞ്ഞു...
രാത്രി മീനു ബാൽക്കണിയിൽ നിന്നു ലണ്ടന്ടെ ഭംഗി ആസ്വദിച്ചു നിക്കുവാണ്...
മനസിൽ അപ്പോഴും മാഷിന്റെ മുഖമാണ്....
എന്തിനാ മാഷ് എന്ടെ ജീവിതത്തിൽ വന്നേ....കുറെ സന്തോഷം തന്നു ഒരിക്കൽ എന്നെ ഇങ്ങനെ വേദനിപ്പിക്കാനോ.... എത്ര തന്നെ മറക്കാൻ ശ്രമിച്ചാലും മാഷിനെ മറക്കാൻ സാധിക്കുന്നില്ല...
അത്രക്കും ആഴത്തിൽ എന്ടെ ഹൃദയത്തിൽ പതിഞ്ഞു പോയി മാഷ്...
എന്ടെ ശ്രുതി...അമ്മ...ഏട്ടന്മാർ...രമ്യ ലച്ചു...ഇവരൊക്കെ ഇപ്പോ എന്ത് ചെയ്യവും...ആരെയും വിളിക്കാൻ നമ്പർ പോലും എന്ടെ കയ്യിലില്ല...
'അമ്മ ആണെങ്കിൽ പുതിയ സിം എടുത്തത് കൊണ്ട് അത് പോലും അറിയില്ല....എല്ലാവരും എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും....
എല്ലാവരെയും ആലോചിച്ചപ്പോൾ അവളെ കണ്ണുകൾ നിറഞ്ഞു....വേണ്ട ആരും ഒന്നും അറിയണ്ട
അപ്പോഴാണ് അക്ഷയ് അങ്ങോട്ട് വന്നത്....അവൾ വേഗം കണ്ണ് തുടച്ചു..എങ്കിലും അക്ഷയ് അത് കണ്ടിരുന്നു
"എന്താ മീനു ഇവിടെ തനിച്ചു നിൽകുന്നേ...."
അക്ഷയ് ഒന്നും കണ്ടിട്ടില്ലാത്ത ഭാവത്തോടെ ചോദിച്ചു
"ഒന്നുമില്ല അക്ഷയ്...ചുമ്മാ ഇവിടെ നിൽക്കാൻ തോന്നി..."
മീനു ഒരു പുഞ്ചിരിയോടെ പറഞ്ഞു...
"ഹ്മ്മ...നാളെ തൊട്ട് പ്രാക്ടീസ് തുടങ്ങും...next വീക്ക് ഒരു programe ഉണ്ട് നമുക്ക്....പാടാൻ റെഡി അല്ലെ...."
"ആണ്..."
"ഹാ...."
പിന്നെ കുറച്ചു സമയം ഇരുവരെയും ഇടയിൽ മൗനം തളം കെട്ടി നിന്നു....
"ആഹാ രണ്ടു പേരും ഇവിടെ നിക്കുവാ...വാ ഭക്ഷണം കഴിക്ക..."
സഫർ പറഞ്ഞതും മീനു സഫറിനൊന്നു പുഞ്ചിരിച്ചു കൊടുത്തു അവിടെ നിന്ന് പോയി...
പിന്നാലെ അവരും പൊന്ന്....
ഭക്ഷണമൊക്കെ കഴിക്കൽ കഴിഞ്ഞു എല്ലാവരും കിടന്നു....
പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു എല്ലാവരും അവർ practise ചെയ്യുന്നിടത്തേക്ക് പോയി....അവിടെ എത്തി പ്രാക്ടീസ് ആരംഭിച്ചു....മീനു പാടുന്നത് കേട്ടു അവരെല്ലാം അതിൽ ലയിച്ചു പോയി...
"ഹോ മീനു എന്ന സൂപ്പർ വോയ്സ് ആടി..."
മരിയ അവളെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു....അതിന് മീനു ഒന്ന് പുഞ്ചിരിച്ചു കൊടുത്തു....
🔹🔹🔹🔹🔹🔹
അനു അവന്ടെയും മീനുവിന്ടെയും മുറിയിൽ തലക്കും കൈ കൊടുത്തു കൊണ്ട് ഇരിക്കുവാണ്.....അവൻക്ക് ആ മുറിയിൽ മീനു തന്ടെ തൊട്ടടുത്തുള്ള പോലെ തോന്നി....
"എന്തിനാ മീനു നീയെന്നെ ഇങ്ങനെ ഭ്രാന്ത് പിടിപ്പിക്കുന്നെ...ഒന്ന് വാടി...എനിക്ക് ശെരിക്കും ഭ്രാന്ത് വരുവ...."
ചുമരിലുള്ള തന്ടെയും മീനുവിന്ടെയും ഫോട്ടോയിലുള്ള മീനുവിനെ നോക്കി അനു പറഞ്ഞു....
അവന്ടെ കണ്ണുകൾ നിറഞ്ഞൊഴുകി....ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങാതെ അവൻ ആ മുറിയിൽ മാത്രം നിന്നു...
ബാക്കി എല്ലാവരും മീനുവിന് വേണ്ടി മുഴുവൻ തിരച്ചിൽ ആയിരുന്നു...
🔹🔹🔹🔹🔹🔹
പിന്നീടുള്ള ദിവസങ്ങളിലും മീനുവിനോക്കെ ഫുൾ പ്രാക്ടീസ് ആയിരുന്നു....കൂടുതൽ സമയവും പ്രാക്ടീസ് ആയത് കൊണ്ട് തന്നെ അവൾക് അനുവിനെയോ മറ്റുള്ളവരെയോ ചിന്തിച്ചു കരയാൻ രാത്രി മാത്രമേ സമയം ഉണ്ടായിരുന്നുള്ളു.....
ഇന്ന് അവരെ programe ആണ്....നിറയെ ആളുകൾ ഉണ്ടാകുന്നത് കൊണ്ടും ആരും തന്നെ തിരിച്ചറിയാതെ ഇരിക്കാൻ വേണ്ടിയും മീനു കണ്ണിൽ ലെന്സ് വച്ചു...മുഖത്തു കുറച്ചു ഹെവി ആയി make up ഇട്ടു...
ഡ്രസിങ് സ്റ്റായിൽ ടോട്ടലി മാറ്റി....എല്ലാം കഴിഞ്ഞു അവൾ കണ്ണാടിയിൽ നോക്കി...
"പെര്ഫെക്ട് ആണ്...ആർക്കും തന്നെ മനസിലാവില്ല ...."
അവൾ ആശ്വാസത്തോടെയും അതിലേറെ ടെൻഷനോടെയും programe സ്ഥലത്തേക്ക് എത്തി....
അവൾക് അവിടെ നേഹ എന്ന പേരിൽ ആണ് അറിയപ്പെട്ടത്...
മീന എന്ന അവളെ യഥാർത്ഥ പേര് ആ ഗ്യാങിന് മാത്രമുള്ളു അറിയ...ബാക്കി ഉള്ളവർക്കെല്ലാം അവൾ നേഹ ആണ്....
സ്റ്റേജിൽ കയറി മുന്നിലേക്ക് നോക്കിയ മീനു ഞെട്ടി.... അത്രയും ആളുകൾ ഉണ്ടായിരുന്നു അവിടെ ....മീനുവിന് ആകെ ടെൻഷൻ ആയി....അത് മനസിലാക്കിയ അശ്വിൻ അവളെ കയ്യിൽ പിടിച്ചു...
"ടെൻഷൻ വേണ്ട മീനു...ഒരു ഡീപ്പ് breath എടുത്തു ശേരിക്ക് നിൽക്..."
അവൻ കണ്ണടച്ചു കൊണ്ട് പറഞ്ഞതും...മീനു അവൻ പറഞ്ഞ പോലെ തന്നെ ചെയ്തു....
അങ്ങനെ അവരെ programme സ്റ്റാർട്ട് ചെയ്തു....എല്ലാവരും നന്നായി തന്നെ perfom ചെയ്തു....മീനു പാടി കൊണ്ട് ആയിരുന്നു എൻജോയ് ചെയ്തിരുന്നെ...
Programe കഴിഞ്ഞതും പിന്നെ ആകെ കരകോശമായിരുന്നു....മീനു മനസ്സറിഞ്ഞു ഒന്ന് പുഞ്ചിരിച്ചു....
അവളെ മാഷിൽ നിന്ന് വിട്ടു നിന്ന് ഇന്നായിരുന്നു അവളിങ്ങനെ പുഞ്ചിരിക്കുന്നെ....
🔹🔹🔹🔹🔹🔹🔹🔹🔹
മീനു......എവിടെയാ നി....ഒരാഴ്ചയോളമായി പെണ്ണേ നിന്നെ കണ്ടിട്ട്....നിന്ടെ ശബ്ദം ഒന്ന് കേട്ടിട്ട്....ചാവൻ തോന്നുന്നേടി...നിയില്ലാതെ എനിക്ക് പറ്റുന്നില്ല....
അനു ഇരു കൈകളും മുടിയിൽ കോർത്തു കൊണ്ട് പിറുപിറുത്തു....
അവന്ടെ താടി ഒക്കെ വളർന്നിരുന്നു...കണ്ണുകൾക് തളർച്ച ബാധിച്ചിരുന്നു...ആകെ അവൻ ഒരു കൊലമായിരുന്നു ഈ ഒരു ആഴ്ച കൊണ്ട്....
അനുവിന്ടെ അവസ്ഥയും മീനുവിനെ കാണാതാവാലും ഒക്കെ ആ വീട്ടുകാരെ പാടെ തളർത്തിയിരുന്നു.... ഇതൊന്നും അറിയാതെ മീനു ലണ്ടനിൽ അവരെ കൂടെ സന്തോഷത്തോടെ ഡിന്നർ കഴിക്കുവാണ്....
അനു കണ്ണാടിയുടെ മുന്നിൽ പോയി നിന്നു അവനെ തന്നെ നോക്കി സ്വയo കുറ്റ പെടുത്തി....
ശ്രേയയെ വിശ്വസിക്കാൻ തോന്നിയ നിമിഷത്തെ അവൻ ശപിച്ചു കൊണ്ടിരുന്നു....
മീനു.........
അലറി കരഞ്ഞു കൊണ്ട് അവനവിടെ ഇരുന്നു......
🔹🔹🔹🔹🔹🔹🔹🔹🔹
"ഹോ എന്റെ മീനു നിന്ടെ സോങ് കേൾക്കാൻ എന്ത് രസാഡി...." മരിയ
"ശരിയാണ്....കേട്ട് ഇരിക്കാൻ തോന്നും..." സഫർ
മീനു രണ്ടു പേർക്കും ഒന്ന് പുഞ്ചിരിച്ചു കൊടുത്തു ബർഗർ എടുത്തു കഴിക്കാൻ തുടങ്ങി....എല്ലാം മറന്നു അവൾ ഇന്ന് ഒന്ന് സന്തോഷിക്കുവായിരുന്നു.....
ഡിന്നർ ഒക്കെ കഴിക്കൽ കഴിഞ്ഞു അവർ നേരെ ഫ്ലാറ്റിലേക്ക് പോയി....മീനുവിന് അക്ഷയ് പുതിയ ഒരു ഫോൺ വാങ്ങിച്ചു കൊടുത്തിരുന്നു....അവൾ അതിൽ തന്ടെ പുതിയ രണ്ടു മൂന്നു ഫോട്ടോസ് എടുത്തിരുന്നു.....മരിയയും ഉണ്ടായിരുന്നു ഫോട്ടോ എടുക്കാൻ....
അത് നോക്കി കുറച്ചു സമയം ഇരുന്നു....
പെട്ടന്ന് അവളെ മനസിലേക്ക് താനും ശ്രുതിയും തല്ല് കൂടുന്നത് ഓർമ വന്നു....
പഴയ ഓർമയിൽ അവളെ ചുണ്ടിൽ ഒരു പുഞ്ചിരി മോട്ടിട്ടു....
അതോടൊപ്പം തന്നെ അവളെ കണ്ണുകളും നിറഞ്ഞിരുന്നു....
"വേണ്ട...ആരും അറിയണ്ട താൻ ഇവിടെ ഉള്ള കാര്യം....അറിഞ്ഞാൽ അവരെന്നെ കൊണ്ടു പോകും.....അത് മാത്രമല്ല മാഷിന്റെ മുന്നിൽ ഞാൻ വീണ്ടും ചെന്നു പെടും....വേണ്ട...."
മീനു സ്വയം പറഞ്ഞു ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു....
അപ്പോഴാണ് മരിയ അങ്ങോട്ടേക്ക് വന്നത്....
"എന്ന ഉറങ്ങുവല്ലേ മീനു...എനിക്ക് ഭയങ്കര ക്ഷീണം....ഗുഡ് night...."
മരിയ അതും പറഞ്ഞു കിടന്നതും മീനുവും ലൈറ്റ് ഓഫ് ചെയ്തു കിടന്നു....അവളെ മനസ് അപ്പോൾ തറവാട്ടിൽ ആയിരുന്നു.....
*🥀PART 58🥀*
✨✨✨✨✨✨✨
"മീനു...മരിയ ഇന്ന് ഈവനിംഗ് നമുക്ക് ഒരു പാർട്ട് ഉണ്ട്....രണ്ടു പേർക്കും എന്തെങ്കിലും പർച്ചേസ് ചെയ്യാൻ ഉണ്ടെങ്കിൽ എന്ടെ കൂടെ വാ..." അക്ഷയ്
"എന്ടെ പൊന്നാക്ശയ് നി ആരോട ഈ പറയുന്നേ....പർച്ചേസ് എന്നു കേട്ട ഇവൾ വരാതിരിക്കില്ലെന്നു ഉറപ്പല്ലേ...."
സഫർ മീനുവിന്ടെ അടുത്തു നിൽക്കുന്ന മരിയയെ ചൂണ്ടി കൊണ്ട് പറഞ്ഞു...
"പോടാ...."
മരിയ അവനെ വിളിച്ചു അക്ഷയിയുടെ നേരെ തിരിഞ്ഞു...
"ഒരു 10 മിനിറ്റ് അക്ഷയ്...ഞാനും മീനുവും ഇപ്പോ റെഡി ആയി വരാം..."
മരിയ മീനുവിനെയും കൊണ്ട് പെട്ടന്ന് തന്നെ മുറിയിലേക്ക് പോയി....ഇരുവരും 10 മിനിറ്റ് കൊണ്ട് തന്നെ റെഡി ആയി വന്നു...
മീനു ഒരു ഷോർട്ട് ടോപ്പും ജീനും ആയിരുന്നു ഇട്ടിരുന്നത്....മുടി pony ടൈൽ കെട്ടിയിട്ടുണ്ട്....എങ്കിലും അവളെ നെറ്റിയിൽ അപ്പോഴും സിന്തൂരം ഉണ്ടായിരുന്നു....
കഴുത്തിൽ അനു ചാർത്തിയ താലിയും....
മരിയയും അത് പോലെ തന്നെ ജീൻ ആയിരുന്നു ഇട്ടിരുന്നത്.......
അവർ നേരെ ഒരു മാളിൽ പോയി....മീനു അവൾക്കുള്ള ഡ്രെസ് നോക്കാൻ തുടങ്ങി...കുറെ ജീൻസും മറ്റുമൊക്കെ നോക്കിയെങ്കിലും അവൾക് ഒന്നും ഇഷ്ടമായില്ല....
അവസാനം അവളൊരു സാരി കണ്ടു....അതവൾക് നന്നായി ഇഷ്ടായി....മീനു ആ സാരി തന്നെ സെലക്ട് ചെയ്തു...
മരിയ ഒരു ഗൗണും എടുത്തു...
പർച്ചേസ് കഴിഞ്ഞു തിരിച്ചു ഫ്ലാറ്റിൽ എത്തിയപ്പോഴേക്ക് ഉച്ച ആയിരുന്നു....
ഇരുവരും ഡ്രെസ് ഒതുക്കി വച്ചു എല്ലാവരെയും കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു...
മീനു അവളെ ഫോൺ എടുത്തു അതിൽ ഓരോന്ന് നോക്കി കൊണ്ടിരുന്നു....ഫോണിലേക്ക് നോക്കുവാണെങ്കിലും അവളെ മനസ് അവളെ മാഷിൽ തങ്ങി നില്കുവായിരുന്നു....
മാഷിപ്പോ എന്ത് ചെയ്യവും....തന്നെ അന്വേഷിക്കുന്നുണ്ടാകുമോ....അതോ സന്തോഷത്തോടെ ഇരിക്കാവോ...
ഇങ്ങനെ പലതരം ചിന്തകൾ മീനുവിലൂടെ കടന്നു പോയിരുന്നു....
"മീനുവേ....നിയിത് ഫോണും കയ്യിൽ പിടിച്ചു എന്ന ചിന്തിക്കുവാ..."
മരിയ അവളെ തൊട്ടടുത്തു വന്നിരുന്നു കൊണ്ട് ചോദിച്ചു...
"ഒന്നുമില്ല....ചുമ്മാ ഓരോന്ന്...."
"മീനു ഞാനൊരു കാര്യം ചോദിച്ച നി പറയുവോ...."
"ആ ചോദിക്ക്...."
"ശേരിക്ക് നിയിവിടെ എത്തിപ്പെടാൻ ഉണ്ടായ സാഹചര്യം എന്താ...എന്തോ പ്രശ്നമുണ്ടെന്നറിയാം....എന്താണെന്ന് എന്നോടൊന്നു പറഞ്ഞു കൂടെ....പിന്നെ നിന്ടെ മാഷിനെ കുറിച്ചു മൊക്കെ..."
മരിയ പ്രതീക്ഷയോടെ മീനുവിന്ടെ മുഖത്തേക്ക് നോക്കി ചോദിച്ചു...
ഇനിയും ഞാൻ എന്തിന് ഇവളിൽ നിന്ന് എല്ലാം മറച്ചു വെക്കണം...ഒക്കെ ഇവൾ ഇന്നത്തോടെ അറിയട്ടെ....
മീനു ഒരു ദിർക നിശ്വാസം എടുത്തു മരിയായോട് ആ എന്നു തലകുലുക്കി...
മരിയ അവളുടെ വാക്കുകളക്കായി കാതോർത്തിരുന്നു....
🔹🔹🔹🔹🔹🔹🔹🔹🔹
*ശ്രുതി & രജീഷ്*
"ഏട്ട...മീനു...അവൾ എവിടെയാവും...."
ശ്രുതി വേദനയോടെ രജീഷിനെ നോക്കി കൊണ്ട് ചോദിച്ചു....
"അറിയില്ല....എവിടെയാണെങ്കിലും അവൾ സന്തോഷത്തോടെ സുരക്ഷിതമായ ഒരു കൈകളിൽ ആയാൽ മതി...." രജീഷ്
"എനിക്കവളെ കാണാൻ തോനുന്നു ഏട്ട...."
"നിനക്ക് മാത്രമല്ല ശ്രുതി....ഇവിടെ എല്ലാവർക്കും അവളെ ഒരു നോക്ക് കാണണമെന്ന ഇപ്പോഴുള്ള ആഗ്രഹം..."
"ഹ്മ്മ... മീനു വരും....എനിക്കുറപ്പാ...അവൾക്ക് അത്ര പെട്ടെന്നൊന്നും നമ്മളെയൊന്നും ഉബക്ഷിക്കാൻ കഴിയില്ല...." ശ്രുതി
"ഹാ...കാത്തിരിക്കാം അവളെ വരവിനായി...."
🔹🔹🔹🔹🔹🔹🔹🔹🔹
മീനു എല്ലാതും മരിയയോട് പറഞ്ഞു അവളെ മുഖത്തേക്ക് നോക്കി...
"ഹ്മ്മ...ഇതായിരുന്നു ല്ലേ...സാരമില്ല മീനു...നിന്ടെ ശ്രുതിയെ പോലെ ഒന്നും എനിക്ക് ആവാൻ പറ്റില്ല....എന്നാലും നീയെന്റെ ചങ്ക..."
രമ്യ അവളെ കെട്ടിപിടിച്ചു... മീനുവും ഒരു പുഞ്ചിരിയോടെ അവളെ കെട്ടിപിടിച്ചു....
"നിന്ടെ മാഷിനെ നിനക്ക് ഒത്തിരി ഇഷ്ടമാണല്ലേ...."
*ഇഷ്ടമാണെന്നോ...ഈ ലോകത് എന്ടെ അമ്മയെയും ശ്രുതിയെയും കഴിഞ്ഞാൽ ഞാൻ ഇത്രത്തോളം സ്നേഹിച്ച ഒരേ ഒരു വ്യക്തി എന്ടെ മാഷാണ്....എന്ടെ മാത്രം മാഷ്...*
"എന്ന നിനക്ക് പൊക്കൂടെ നിന്ടെ മാഷിന്റെ അടുത്തേക്ക്..." മരിയ
"ഇല്ല....മാഷിന്റെ മുന്നിൽ പോലും ഞാനിനി പോവില്ല...."
കുറച്ചു സമയം അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു...
"മീനു നിനക്കൊരു കാര്യമാറിയാവോ...." മരിയ
"എന്താ...."
"അക്ഷയ്ക്ക് നിന്നെ ഇഷ്ടമായിരുന്നു...നിന്നെ കുറിച്ചു നിന്ടെ വിവാഹം കഴിയുന്നതിഞ്ഞു മുൻപ് നിയിവിടെ എത്തുന്നതിഞ്ഞു എത്രയോ മുൻപ് അവൻ പറഞ്ഞു ഞങ്ങൾക്കറിയാം....
നിന്ടെ വിവാഹം അവനൊരു ഷോക്ക് ആയിരുന്നു....പിന്നെ പതിയെ അതൊക്കെ ഒക്കെ ആയി..."
"എനിക്കറിയാമായിരുന്നു അക്ഷയ്ക്ക് എന്നെ ഇഷ്ടമാണെന്ന്..."
"അതെങ്ങനെ...." മരിയ
"ഒരാൾക്ക് നമ്മളോടുള്ള പെരുമാറ്റത്തിൽ നിന്ന് തന്നെ മനസിലാക്കാമല്ലോ..."
മീനു പുഞ്ചിരിയോടെ പറഞ്ഞു....
"ഹെലോ...നിങ്ങൾ റെഡി ആവുന്നില്ലേ....ഇവിടിങ്ങനെ സംസാരിച്ചിരിക്കാനാണോ പ്ലാൻ..."
എമിൻ അവരെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു....
"ഞങ്ങൾ ഒരുങ്ങിക്കോളാം... ടൈം ആവുന്നല്ലേ ഉള്ളു...."
"ഹാ...ഒക്കെ..."
മരിയടെ കവിളിലൊരു മുത്തം കൊടുത്തു അവനവിടെ നിന്നു പോയി...
മീനുവിന് ഇത് സ്ഥിരം കാഴ്ച ആയതിനാൽ പ്രതേകിച്ചു ഒന്നും തോന്നിയില്ല.... അവൾ മരിയകൊന്നു പുഞ്ചിരിച്ചു കൊടുത്തു ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി....
മീനു ഫ്രഷ് ആയി വന്നു അവളെ സാരി എടുത്തു ഉടുത്തു....
സാരി ഉടുത്ത ശേഷം അവൾ ലെന്സ് എടുത്തു കണ്ണിൽ വച്ചു ഇച്ചിരി make up കൂടെ ചെയ്തു മുറിയിൽ നിന്നിറങ്ങി....
"വൗ...മീനു...സൂപ്പർബ്..."
മീനുവിനെ കണ്ട സഫർ പറഞ്ഞതും അക്ഷയ് അവളെ നോക്കി...
ശെരിക്കും അവള വയലറ്റ് സാരിയിൽ സുന്ദരി ആയിരുന്നു....അക്ഷയുടെ മനസിൽ അവളോടുള്ള പ്രണയം അലതല്ലി...
"മീനു നിനക്ക് ഈ സാരി പെര്ഫെക്ട് ആണ്..."
മരിയ അങ്ങോട്ടെക് വന്നു കൊണ്ട് പറഞ്ഞു...മീനു എല്ലാവർക്കും ഒന്ന് ചിരിച്ചു കൊടുത്തു...
"എന്ന ഇറങ്ങാല്ലേ..." എമിൻ
"ഹാ...പോവാം..."
മീനു എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞതുo എല്ലാവരും ആ എന്നു പറഞ്ഞു നടന്നു...
അങ്ങനെ അവർ പാർട്ടി നടക്കുന്ന ഹാളിൽ എത്തി....
"wow...belle fille.." (beautiful girl)
മീനുവിനെ കണ്ട ഉടനെ അവിടുള്ള ഒരുത്തൻ ഉച്ചത്തിൽ പറഞ്ഞു...
പാർട്ടി തുടങ്ങി....എല്ലാവരും ഡാൻസും മറ്റും കളിക്കുവാണ്...മീനു ഒരിടത്തു നിന്നു...ബാക്കി ഉള്ളവരൊക്കെ ഡാൻസ് കളിക്കുവാണ്...അപ്പോഴാണ് ഒരുത്തൻ അവളെ അടുത്തേക്ക് വന്നത്...
അവൻ വന്നു അറിയാത്ത പോലെ മീനുവിന്ടെ അരക്കെട്ടിൽ ഒന്ന് തൊട്ടു...
"Hai hot girl..."
അവനൊരുതരം വശ്യമായ നോട്ടതോടെ മീനുവിനെ നോക്കി വിളിച്ചു...
മീനു ഒന്നും മിണ്ടാതെ മാറി നിന്നു....
"ഹേയ്...ഹോട്ടി..."
അവൻ വീണ്ടും അവളെ അടുത്തു വന്നു അരക്കെട്ടിൽ പിടിച്ചു...
മീനു അവനിൽ നിന്ന് കുതറി കൊണ്ട് അവന്ടെ മോന്തകിട്ടു ഒരെണ്ണം പൊട്ടിച്ചു...
"You...."
അവൻ അലറി കൊണ്ട് അവളെ നേരെ വന്നതും അക്ഷയ് അവരെ മുന്നിൽ കയറി നിന്നു...
അവൻ അക്ഷയെ തള്ളി മാറ്റി മീനുവിന്ടെ അടുത്തേക്ക് പാഞ്ഞു ചെന്നു...അപ്പോഴേക്ക് എല്ലാവരും ഡാൻസ് ഒക്കെ നിറുത്തി അവരെ തന്നെ നോക്കി നിക്കുവാണ്...
മീനു പേടിച്ചു പിന്നിലേക്ക് നീങ്ങി നിന്നു....അപ്പോഴത്തെ ധൈര്യത്തിന് അവൾ തല്ലിയെങ്കിലും ഇപ്പോ അവൾക് ആ ധൈര്യം ഇല്ല.....
സഫർ വന്നു അക്ഷയെ എഴുന്നേൽപ്പിച്ചു....എന്നിട്ട് സഫറും അക്ഷയിയും എമിനും കൂടെ അവനെ ചവിട്ടി...അപ്പോഴേക്ക് അവന്ടെ ഒപ്പമുള്ള രണ്ടു പേര് കൂടെ വന്നു...പിന്നെ അവിടെ ഫുൾ അടിയായിരുന്നു....
ആരോ പോലീസിൽ വിളിച്ചറിയിച്ച പ്രകാരം പോലീസ് വന്നു അവരെ എല്ലാം സ്റ്റേഷനിൽ കൊണ്ടു പോയി....അവർകുറെ കള്ള കഥകൾ പറഞ്ഞെങ്കിലും പോലീസ് അതൊന്നും വിശ്വസിച്ചില്ല....
മീനുവിനോട് എന്താ നടന്നെ എന്നു ചോദിച്ചപ്പോൾ അവൾ ഉണ്ടായതെല്ലാം പറഞ്ഞു...അവനു നേരെ ഒരു കേസ് ഫയൽ ചെയ്തു അവർ സ്റ്റേഷനിൽ നിന്നു പൊന്നു....
🔹🔹🔹🔹🔹🔹🔹🔹
"അനു മോനെ...എത്രയെന്നു വെച്ച നിയി മുറിയിൽ നിന്നിറങ്ങാതെ ഇങ്ങനെ ഇരിക്കുന്നെ....മീനു മോൾ എവിടെയോ ഉണ്ട്...വരും അവൾ...നി ഒന്ന് കോളേജിലേക്ക് എങ്കിലും പോ..."
അനുവിന്ടെ ഇരിപ്പ് കണ്ടു 'അമ്മ സങ്കടത്തോടെ പറഞ്ഞു...
"അമ്മേ...എനിക്ക് പറ്റുന്നില്ല...മീനു അവളില്ലാതെ എന്നെ കൊണ്ട് കഴിയില്ല...."
നീണ്ടു വളർന്ന താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു....
"പറ്റണം മോനെ...നിന്ടെ ഈ അവസ്ഥ മീനുവേങ്ങാനും കണ്ട അവൾക് എന്ത് സങ്കടമാവും...."
"അവളെവിടെ ആവും അമ്മേ...."
അനു കൊച്ചു കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായി ചോദിച്ചു...
"അറിയില്ല മോനെ...എവിടെയോ നിന്നെ ഓർത്തു ഇരിക്കുന്നുണ്ടാകും..."
'അമ്മ സങ്കടത്തോടെ തേങ്ങലടക്കി കൊണ്ട് പറഞ്ഞു...
"ഉണ്ടാവും ല്ലേ...ഞാൻ കാരണമാ അമ്മേ അവൾ പോയത്...അവളെ ഒന്ന് കേട്ടാൽ മതിയായിരുന്നു ഞാൻ...പക്ഷെ കേട്ടില്ല...അത് കൊണ്ട ഇതൊക്കെ സംഭവിച്ചേ..."
അനു കരഞ്ഞു പോയിരുന്നു....
"കഴിഞ്ഞതൊക്കെ കഴിഞ്ഞു...മോൻ ഒന്ന് പുറത്തേക്ക് വാ...പഴയ പോലെ കോളേജിലേക്ക് പോ...."
"പറ്റില്ല അമ്മേ...എവിടേക് തിരിഞ്ഞാലും അവള മനസ് നിറയെ..."
അനു അതും പറഞ്ഞു കൊണ്ട് ബെഡിൽ കയറി കിടന്നു...തന്ടെ മോന്റെ അവസ്ഥ കണ്ടു അവരെ കണ്ണുകൾ നിറഞ്ഞു...
മീനു എവിടെയാ മോളെ നി....വന്നുടെ നിനക്ക്....
മനസിൽ മീനുവിനോടെന്ന പോലെ പറഞ്ഞു കൊണ്ട് അനു വിനെ ഒന്ന് കൂടെ നോക്കി അവർ മുറിയിൽ നിന്നിറങ്ങി പോയി...
അനു ആ സമയം മീനുവിന്ടെ ഓർമകളിൽ മുഴുകി ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു...
🔹🔹🔹🔹🔹🔹🔹🔹🔹🔹
തിരിച്ചു ഫ്ലാറ്റിലേക്ക് പോകും വഴി ആരും ഒന്നും സംസാരിച്ചില്ല...മീനു നന്നായി പേടിച്ചിരുന്നു....ഫ്ലാറ്റിൽ എത്തിയതും എല്ലാവരും മുറിയിൽ പോയി ഫ്രഷ് ആയി വന്നു...
അക്ഷയുടെ തലയിൽ ഒരു മുറിവ് ഉണ്ടായിരുന്നു....അതിൽ നിന്ന് ചെറുതായി രക്തം വരുന്നത് മീനു കണ്ടതും അവൾ അക്ഷയിനെ പിടിച്ചു സെറ്റിയിൽ ഇരുത്തി...
എന്നിട്ട് ഓടി പോയി first എയ്ഡ് ബോക്സ് എടുത്തു കൊണ്ട് വന്നു മുറിവിലെ രക്തം വൃത്തിയാക്കാൻ തുടങ്ങി...അക്ഷയ് അന്തം വിട്ടു കൊണ്ട് മീനുവിനെ തന്നെ നോക്കി ഇരിക്കുവാണ്.....അവൾ അതൊന്നും മൈൻഡ് ചെയ്യുന്നില്ലയിരുന്നു.
ബാക്കി ഉള്ളവരൊക്കെ അവരെ കളിയാക്കി മൂളുന്നുണ്ട്.
മുറിവ് ക്ലീൻ ആക്കിയതും മീനു അതിൽ bandage ഒട്ടിച്ചു...
"മുറിവിൽ നിന്ന് ബ്ലഡ് വരുന്നുണ്ടായിരുന്നു..."
First എയ്ഡ് ബോക്സ് തിരിച്ചു മുറിയിൽ കൊണ്ട് വെക്കുന്ന വഴി മീനു പറഞ്ഞു...അറിയാതെ തന്നെ അക്ഷയിടെ ചുണ്ടിൽ ഒരു പുഞ്ചിരി മോട്ടിട്ടു....അതേ ചിരിയോടെ തന്നെ അവൾ bandage ചെയ്തു കൊടുത്ത മുറിവിൽ അവൻ പതിയെ തലോടി....
ബാക്കി ഉള്ളവരൊക്കെ അവൻ ചെയ്യുന്നത് കണ്ടു ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നു....
ഇതേ സമയം മീനു മുറിയിൽ ഇരുന്നു തന്ടെ മാഷിനെ കുറിച്ചു ആലോജിക്കുവായിരുന്നു....അനുവിനെ കുറിച്ചു ആലോജിക്കുമ്പോഴൊക്കെ അവളെ കണ്ണുകളും നിറഞ്ഞിരുന്നു.....
പിരിയാൻ വേണ്ടി ആയിരുന്നെങ്കിൽ എന്തിനാ ദൈവമേ ഞങ്ങളെ ഒന്നിപ്പിച്ചേ...!!!
*🥀PART 59 🥀*
✨✨✨✨✨✨✨
പിറ്റേന്ന് രാവിലെ മീനു എഴുന്നേറ്റു ഒരു കോഫിയും കുടിച്ചു പുറത്തേക്കിറങ്ങി....ഈ സമയത്തു ഒരുപാട് പേർ ജോഗിങിന് പോകുന്നുണ്ട്...
മീനു മെല്ലെ അതിലൂടെ നടന്നു...
ഇങ്ങനെ ഒറ്റയ്ക്ക് നടക്കാൻ അവൾക് ഇവിടെ വന്ന ശേഷം വലിയ ഇഷ്ടമായിരുന്നു....
"ഹായ് ...."
പെട്ടന്ന് തന്റെ ബാക്കിൽ നിന്ന് ഒരു ഹായ് കേട്ടു മീനു തിരിഞ്ഞു നോക്കി....
സുന്ദരി ആയ ഒരു പെണ്ണ് ജീനും ഒരു t shirtum ഇട്ടു നിൽക്കുന്നു...അവളെ മുടി ഇഴകൾ കാറ്റിൽ പറക്കുന്നുണ്ട്....അവളെ ചിരി കാണാൻ ഒരു പ്രതേക ഭംഗി ഉള്ള പോലെ മീനുവിന് തോന്നി....
"ഹേയ്..."
അവൾ ഒന്നു കൂടെ വിളിച്ചതും മീനു അവൾക്കൊന്നു പുഞ്ചിരിച്ചു കൊടുത്തു...
"ഞാൻ നവ്യ...മലയാളി ആണ്...നിങ്ങളും മലയാളി അല്ലെ..."
ശെരിക്കും അവളെ കണ്ടാൽ മലയാളി ആണെന്ന് തോന്നുമായിരുന്നില്ല...അത് കൊണ്ട് തന്നെ അവൾ മലയാളി ആണെന്ന് പറഞ്ഞപ്പോൾ മീനു ചെറുതായി ഒന്ന് ഞെട്ടതിരുന്നില്ല.
"അതേ...എന്നെ നേരത്തെ അറിയാമോ..." മീനു
"ഇല്ല...അക്ഷയ്ടെ ഫ്ലാറ്റിൽ ആണ് താമസം എന്നറിയാം..."
"അഹ്...അക്ഷയിയെ ഒക്കെ അറിയോ..." ●മീനു
"അറിയാം...എനിക്ക് അക്ഷയിയെ ഇഷ്ടമാണ്...2 years ആയി ഞാൻ അവന്ടെ പിന്നാലെ നടക്കുന്നു...."
അവൾ സങ്കടത്തോടെ പറഞ്ഞു...
മീനുവിനും അത് കേട്ടപ്പോൾ സങ്കടമായി...അക്ഷയ് എന്നെ സ്നേഹിക്കുന്നതിഞ്ഞു പകരം ഇവളെ സ്നേഹിച്ചിരുന്നെങ്കിൽ...
"ആണോ..."
"അതേ...അല്ല എന്താ നിങ്ങളെ പേര്...ഞാൻ അത് ചോദിക്കാൻ മറന്നു..."
"എന്റെ പേര് മീന...മീനു എന്നു വിളിക്കും..."
"എന്ന ഞാനും മീനു എന്നു വിളിക്കാം...ഫ്രണ്ട്‌സ്...."
അവൾ മീനുവിന് നേരെ കൈ നീട്ടിയതും മീനുവും ഫ്രണ്ട്‌സ് എന്നു പറഞ്ഞു കൈ കൊടുത്തു...
"എന്ന വാ നമുക്ക് നടന്നു കൊണ്ട് സംസാരിക്ക...." നവ്യ
അങ്ങനെ അവർ ഓരോ കാര്യങ്ങളും സംസാരിച്ചു കൊണ്ട് നടന്നു...നവ്യ നല്ല സംസാര പ്രിയ ആണെന്ന് അവളെ സംസാരത്തിൽ നിന്ന് മീനുവിന് മനസിലായി...ഓരോന്നു പറഞ്ഞു ചിരിച്ചും കളിച്ചും അവർ തിരിച്ചു ഫ്ലാറ്റിലേക്ക് തന്നെ പൊന്നു...
"പിന്നെയ് മീനു എന്റെ ഫ്ലാറ്റ് നിങ്ങടെ ഫ്ലാറ്റിന്റെ 2 റൂം കഴിഞ്ഞുള്ളതാ വല്ലോപോഴും അങ്ങോട്ട് വരോണ്ടു....ഇവിടെ പിന്നെ എനിക്ക് കയറാൻ പെർമിഷൻ ഇല്ല...
അക്ഷയ് എന്നെ ഇറക്കി വിടും...പിന്നെ താൻ എങ്ങനെയെങ്കിലും ഞങ്ങളെ ഒന്ന് സെറ്റ് ആക്കി തരോണ്ടു...."
മീനു അതിന് തമ്ബ്‌സ് up കാണിച്ചു ഒരു പുഞ്ചിരിയോടെ മുറിയിലേക്ക് കയറി....
എങ്ങനെയെങ്കിലും അക്ഷയിയെയും നവ്യയെയും സെറ്റ് ആകണം...
അതിനുള്ള ഓരോ വഴികളും മീനു ആലോചിച്ചു കൊണ്ടിരുന്നു....
🔹🔹🔹🔹🔹🔹🔹🔹🔹
രാവിലെ അനു ഒരുങ്ങി പുറത്തേക്ക് ഇറങ്ങിയത് കണ്ടു എല്ലാവർക്കും സന്തോഷമായി...
"വാ അനു ഭക്ഷണം കഴിക്കാം..."
രജീഷ് സന്തോഷത്തോടെ അവനെ വിളിച്ചു കൊണ്ട് പറഞ്ഞു...
അനു ഒന്ന് പുഞ്ചിരിച്ചു അവന്ടെ അടുത്തു വന്നിരുന്നു...
അന്ന് അവരെല്ലാം സന്തോഷത്തോടെ ഭക്ഷണം കഴിച്ചു...അവരുടെ മുന്നിൽ സന്തോഷം അഭിനയിക്കുന്നുണ്ടെങ്കിലും ഉള്ളിൽ അവൻ കരയുവായിരുന്നു...ശ്രുതിക്ക് അവന്ടെ മുഖ ഭാവത്തിൽ നിന്നു തന്നെ അത് മനസിലാവും ചെയ്തിരുന്നു...
അനു തന്ടെ ബുള്ളെറ്റിന്റെ കീ എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി...
അവൻ നേരെ ബീച്ചിലേക്ക് പോയി അവിടെ ഇരുന്നു....
മീനുവിനെയും കൊണ്ട് ഇവിടെ വന്നു ഇരുന്നതും അന്ന് പരസ്പരം നോക്കി പുച്ഛിച്ചു മുഖം തിരിച്ചതുമൊക്കെ ഓർത്തു അവന്ടെ ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി വിരിഞ്ഞു....
അവൻ തന്ടെ ഫോൺ എടുത്തു അതിലുള്ള മീനുവിന്ടെ ഫോട്ടോയും നോക്കി കൊണ്ട് ഇരുന്നു.....
"ഏതാ മോനെ ഈ പീസ്...."
ഒരുത്തൻ അനുവിന്ടെ ഫോണിലേക്ക് നോക്കി കൊണ്ട് ചോദിച്ചതും അനു ദേഷ്യത്തോടെ അവനെ നോക്കി....
അവന്ടെ നോട്ടം അപ്പോഴും ആ ഫോണിൽ ആയിരുന്നു...
അനു ഫോൺ ഓഫ് ചെയ്തു എഴുന്നേറ്റു നിന്നു...
"എന്താടാ&%$## മോനെ...."
അനു ദേഷ്യത്തിൽ അലറി കൊണ്ട് അവന്ടെ മുഖത്തിനിട്ടു ഒന്ന് കൊടുത്തു...
"ടാ..."
അവൻ അലറി കൊണ്ട് അനുവിന് നേരെ വന്നു....അനു എല്ല ദേഷ്യവും ആവഹിച്ചെടുത്തു അവനിട്ടു നന്നായി തന്നെ കൊടുത്തു കൊണ്ടിരുന്നു....
"അനു...ടാ...."
പെട്ടന്ന് അതുവഴി പോയ മഹേഷ് അനുവിന്ടെ അടുത്തു വന്നു അവനെ പിടിച്ചു വച്ചു...
"അനു മതി തല്ലിയത്... നിയെന്താ പബ്ലിക് ആയി തല്ല് കൂടാൻ ഇറങ്ങിയെക്കുവാണോ..."
മഹേഷ് ദേഷ്യത്തിൽ അവനെ പിടിച്ചു മാറ്റി കൊണ്ട് ചോദിച്ചു...
"ഇവൻ എന്ടെ മീനുവിനെ പറഞ്ഞേട... അവളെ പറഞ്ഞ ഇവനെ ഞാൻ കൊല്ലണ്ടെ..."
അനു ദേഷ്യത്തോടെ മഹേഷിന്റെ കയ്യിൽ നിന്ന് കുതറി കൊണ്ട് പറഞ്ഞു...
"ജീവൻ വേണമെങ്കിൽ എഴുന്നേറ്റു പോടാ..."
നിലത്തു കിടന്നു വേദന കൊണ്ട് പുളയുന്നവനെ നോക്കി മഹേഷ് പറഞ്ഞതും അവൻ എങ്ങനെയൊക്കെയോ എഴുന്നേറ്റു കൊണ്ട് അവിടെ നിന്ന് ഓടി...
അവൻ പോയതും അനു വിനെ മഹേഷ് വിട്ടു....
"നിയെന്താ അനു ഈ ചെയ്യുന്നേ..."
"ഞാൻ പിന്നെ എന്ത് ചെയ്യണമെഡ...എന്ടെ പെണ്ണിനെയ അവൻ പറഞ്ഞേ..."
"അവൻ എങ്ങാനും ചത്തിരുന്നെങ്കിലോ..."
"അവനൊക്കെ ചാവെന്നേ ആണ് വേണ്ടത്..."
അനു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു...
"അനു ആദ്യം നിയൊന്ന് കൂൾ ആവ്...കുറെ ദിവസങ്ങൾക്കു ശേഷം നിയൊന്ന് പുഞ്ചിരിച്ചു സംസാരിച്ചു പുറത്തേക്ക് ഒക്കെ ഇറങ്ങി എന്നു നിന്ടെ അമ്മയും ചേട്ടനുമൊക്കെ സന്തോഷത്തോടെ വിളിച്ചു പറഞ്ഞപ്പോ നിന്നെ കാണാൻ വേണ്ടി ഇറങ്ങിയത ഞാൻ...
അപ്പോ കണ്ടതോ നി പുറത്തിറങ്ങി തല്ല് ഉണ്ടാകുന്നതും...എന്താ അനു ഇങ്ങനെ ആയ ചെയ്യ....
മീനു അവൾ വരും...നിന്നെ മറക്കാൻ ഒരിക്കലും അവളെ കൊണ്ട് കഴിയില്ല...
നി അവളെ ഓർമകളിൽ മാത്രം മുഴുകി ബാക്കി ഉള്ളവരെ വേദനിപ്പിക്കുവാണ് ഇപ്പോ ചെയ്യുന്നത്....മീനു പോയ സങ്കടവും അതിലൂടെ നിയും കൂടെ ഇങ്ങനെ ആയ അവർക്ക് എന്തു മാത്രം സങ്കടം ഉണ്ടാവും...
നി പഴയ ആ അനു ആവാൻ നോക്ക്...മീനുവിനെ മറക്കാൻ ഒന്നും നിന്നോട് ഞാൻ പറയുന്നില്ല....പക്ഷെ എപ്പോഴും അവളെ ഓർമകളിൽ മുഴുകി നിന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാതെ ഇരിക്കാൻ നോക്ക്...."
അത്രയും പറഞ്ഞു കൊണ്ട് മഹേഷ് അനുവിന്ടെ ഷോള്ഡറിൽ ഒന്ന് തട്ടി കൊണ്ട് അവിടെ നിന്ന് പോയി....
മഹേഷ് പോയതിഞ്ഞു ശേഷം അനു അവൻ പറഞ്ഞ ഓരോ കാര്യങ്ങളും ഇരുന്നു ആലോജിക്കുവാൻ തുടങ്ങി....
ശെരിയാണ്...തന്ടെ പേരിൽ എല്ലാവരും സങ്കടപെടുവാണ്... താൻ ഇന്നുവരെ അവരെ സങ്കടത്തെ കുറിച്ചു ഒന്നു ആലോജിക്ക പോലും ചെയ്തില്ല....ഏതു സമയവും തന്ടെ ലോകത്തു മാത്രമായി ജീവിച്ചു...
മറ്റാരെയും സങ്കടം താൻ നോക്കിയില്ല....താൻ ഇത്ര സ്വർഥൻ ആയിരുന്നോ...
അനുവിന് അവനോട് തന്നെ പുച്ഛം തോന്നി...
ഇല്ല...താൻ കാരണം ഇനി ആരും വേദനിക്കണ്ട....മാറണം എനിക്ക്...
അനു ഒരു ഉറച്ച തീരുമാനം എടുത്തു കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റു തിരിച്ചു വീട്ടിലേക്ക് വിട്ടു.....
🔹🔹🔹🔹🔹🔹🔹
രാത്രി അക്ഷയ് ബാൽക്കണിയിൽ നിൽക്കുമ്പോൾ മീനു അവന്ടെ അടുത്തേക്ക് ചെന്നു...
"എന്താ മീനു..."
മീനുവിനെ കണ്ട ഉടനെ അക്ഷയ് ചോദിച്ചു...
"അക്ഷയ് എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്..."
"എന്താ"
അക്ഷയ് സംശയത്തോടെ ചോദിച്ചു...
"എനിക്കറിയാം അക്ഷയ് നിനക്ക് എന്നെ ഇഷ്ടമാണെന്ന്....പക്ഷെ നിനക്ക് ഒരിക്കലും എന്നെ കിട്ടില്ല....ഞാൻ ഒരു ഭാര്യ ആണ് അക്ഷയ്...ചില പ്രശ്നങ്ങൾ കൊണ്ടാണ് ഞാനിപ്പോ ഇവിടെ നിൽക്കുന്നത് പോലും...
ഒരിക്കൽ ഞാൻ പോവും...എന്ടെ മാഷിന്റെ അടുത്തേക്ക്....എന്റെ മനസ് പറയുന്നു ഞാൻ മാഷിന്റെ അടുക്കൽ തന്നെ എത്തുമെന്ന്....മാഷിന്റെ സ്ഥാനത് എനിക്ക് മറ്റാരെയും കാണാൻ കഴിയില്ല...കാരണം ഞാൻ എല്ലാം കൊണ്ടും എന്റെ മാഷിന് സ്വന്തമാണ്....നാളെ ഒരിക്കൽ ഞാനിവിടെ നിന്നു പോകുമ്പോൾ നി വേദനിക്കരുത്...
നിന്നെ സ്നേഹിക്കുന്ന ഒരാളുണ്ട്...നവ്യ...അവളെ നി ഇഷ്ടപെടണം... എനിക്കറിയാം നി അവളെ സ്നേഹിക്കാതിരിക്കുന്നതിനുള്ള കാരണം ഞാനാണെന്ന്.... അക്ഷയ് താൻ ഒരു കാര്യം മനസിലാക്കണം...*നമ്മെ സ്നേഹിക്കാത്തവരെ അല്ല നോക്കേണ്ടത്...നമ്മെ സ്നേഹിക്കുന്നവരെ ആണ് നോക്കേണ്ടത്....* കിട്ടാത്ത സ്നേഹതിഞ്ഞു പിന്നാലെ പോവരുത് അക്ഷയ്...
നിന്നെ സ്നേഹിക്കുന്ന ഒരാളുണ്ട്...അവളെ നി നോക്കണം...നിനക്ക് ഞാൻ പറഞ്ഞത് ഒക്കെ മനസിലയെന്നു കരുതുന്നു...."
മീനു അത്രയും പറഞ്ഞു കൊണ്ട് അക്ഷയിയുടെ മുഖത്തേക്ക് നോക്കി....
"എനിക്ക് നി പറഞ്ഞത് മനസിലായി മീനു....ഇഷ്ടമായിരുന്നു എനിക്ക് നിന്നെ....സ്വന്തമാക്കണമെന്നും ആഗ്രഹിച്ചിരുന്നു....എന്നാൽ ഇപ്പോൾ മുതൽ അത് വേണ്ട...
നിനക്ക് നിന്ടെ മാഷ് തന്നെയാ ചേര...നവ്യ അവളെ ഞാൻ സ്നേഹിക്കാം...പക്ഷെ എനിക്ക് അതിന് ഇടത്തിരി ടൈം എടുക്കും...ആ സമായത്തിനുള്ളിൽ നിന്നെ ഞാൻ മറന്നിരിക്കും...."
അക്ഷയ് പറഞ്ഞതും മീനു അവൻക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു....
"ഈ കാര്യം നി തന്നെ നേരിട്ട് നവ്യയോട് നാളെ പറയണം...." മീനു
"പറയാം...."
അക്ഷയ് ഒരു ഇളം പുഞ്ചിരിയോടെ പറഞ്ഞു....
"എന്ന നമുക്ക് നല്ല ബെസ്റ്റ് ഫ്രണ്ട്‌സ് ആയാലോ..."
മീനു അവനോട് ചോദിച്ചതും അവൻ ഒരു നിമിഷം ചിന്തിച്ചശേഷം ഒക്കെ പറഞ്ഞു...പിന്നെ ഇരുവരും അവിടെ നിന്നു ഒരുപാട് സമയം സംസാരിച്ചു....
മീനുവിന്ടെ സംസാരങ്ങളിൽ അവളെ മാഷും ശ്രുതിയും തറവാടുമെല്ലാം നിറഞ്ഞു നിന്നിരുന്നു.....
"മീനു ഇപ്പോൾ നമ്മൾ ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലെ...അപ്പോ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ...." അക്ഷയ്
"എനിക്കറിയാം എന്താ ചോദിക്കാൻ പോവുന്നെ എന്ന്... എന്തു കൊണ്ട ഞാൻ ഇവിടേക്ക് വരാൻ കാരണം...അത് പോലെ ലച്ചുവിനോട് ഞാൻ ഇവിടുള്ള വിവരം പറയരുത് എന്നു പറഞ്ഞതും എന്തു കൊണ്ടാണ് എന്നല്ലേ....അതല്ലേ അക്ഷയ്ക്ക് അറിയേണ്ടത്...."
അതിന് അവൻ അതേ എന്നു തലകുലുക്കി...
മീനു കുറച്ചു സമയം മിണ്ടാതെ നിന്നു....പിന്നെ ഒരു ദിർക നിശ്വാസം എടുത്തു അവൾ അവളുടെയും മാഷിന്റെയും കഥ അക്ഷയിയോട് പറഞ്ഞു....
"ഈ കാര്യത്തിനാണോ മീനു നി ഇവിടെ നിൽകുന്നേ....പൊക്കൂടെ നിനക്ക് എന്നിട്ട് സത്യങ്ങൾ പറഞ്ഞൂടെ...ഏട്ടത്തി ഒക്കെ നിന്നെ കാണാത്ത വിഷമത്തിൽ ഇരിക്കുവാ...."
ഒക്കെ കേട്ടു കഴിഞ്ഞ ശേഷം അക്ഷയ് പറഞ്ഞു....
"പോകണം...ഇപ്പോഴല്ല കുറച്ചു കൂടെ കഴിഞ്...എനിക്ക് എന്ടെ മാഷിനെ കാണാതെ നിൽക്കാൻ കഴിയില്ല....പക്ഷെ ഇപ്പോൾ ഞാൻ പോവില്ല...മാഷ് സത്യങ്ങൾ മനസിലാക്കണം...അതും സ്വയം...അതിന് ശേഷം ഞാൻ മാഷിന്റെ മുന്നിലേക്ക് പോവും...അത് വരെ ഈ ഒളിച്ചു കളി നീണ്ടു നിൽക്കട്ടെ...."
മീനു ഒരു പുഞ്ചിരിയോടെ പറഞ്ഞതും അക്ഷയിയും ഒന്നുച്ചിരിച്ചു കൊടുത്തു....
അവൻക്ക് അപ്പോൾ മനസിൽ ഇതെല്ലാം ലച്ചുവിനോട് പറയാൻ ആഗ്രഹമുണ്ടെങ്കിലും മീനുവിനോട് ഇതൊന്നും ആരോടും പറയില്ല എന്നു വാക്ക് കൊടുത്തിനാൽ അവൻ സ്വയം ഒതുങ്ങി.........
*🥀PART 60🥀*
✨✨✨✨✨✨
പിറ്റേന്ന് മീനു ഒറ്റയ്ക്ക് പുറത്തു കൂടെ നടക്കുമ്പോൾ നവ്യ സന്തോഷത്തോടെ ഓടി വന്നു അവളെ കെട്ടിപിടിച്ചു....
"മീനു...ഉമ്മ...ഹേയ്...."
നവ്യ സന്തോഷത്തിൽ എന്തോക്കെയോ പറയുന്നുണ്ടായിരുന്നു...
"ടി നവ്യ...ടി പൊട്ടി...നിനക്ക് എന്താ പറ്റിയെ...പ്രാന്തയോ..."
മീനു അവളെ പിടിച്ചു കൊണ്ട് ചോദിച്ചു....
"യെസ് എനിക്ക് പ്രാന്തായി....അക്ഷയ് എന്ന പ്രാന്ത്....അവനെന്നോട് വൈറ്റ് ചെയ്യാൻ പറഞ്ഞു മീനു...."
നവ്യ സന്തോഷത്തിൽ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു...
മീനുവിന് അവളെ കാട്ടി കൂട്ടൽ കണ്ടു ചിരി വരുന്നുണ്ടായിരുന്നു....
പെട്ടന്നാണ് മീനുവിന് തല കറങ്ങുന്ന പോലെ തോന്നിയത്....അവൾ നവ്യയെ നോക്കിയപ്പോൾ അവൾക്ക് കാഴ്ചകൾ മങ്ങുന്നുണ്ടായിരുന്നു....ഒന്ന് കൂടെ കണ്ണു ചിമ്മി തുറന്നു അവൾ മുഞോട്ട് നോക്കി....
നവ്യയെ അവ്യക്തമായി ആയിരുന്നു അവൾ കണ്ടിരുന്നത്...അവൾ തലയിൽ കൈ വെച്ചു കൊണ്ട് ബോധം മറഞ്ഞു അവിടെ വീണു....
മീനു വീണത് കണ്ടതും നവ്യ ആദ്യം ഒന്ന് ഞെട്ടി....പിന്നെ അവൾ മീനു എന്നലറി കൊണ്ട് അവളെ പിടിച്ചു കുലുക്കി കൊണ്ടിരുന്നു....അവളെ ശബ്ദം കേട്ടു ആളുകൾ ഓടി കൂടി....അതിൽ അക്ഷയിയും ഉണ്ടായിരുന്നു....
അക്ഷയിയും നവ്യയും കൂടെ അവളെ യും കൊണ്ട് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്ടു....
കുറച്ചു മണിക്കൂറുകൾക്ക് ശേഷം......!!!
ഒരു ഡോക്ടർ അവരെ അടുത്തേക്ക് വന്നു...
"ഡോക്ടർ..." അക്ഷയ്...
"Mr...." doctor
"Akshay...."
"yeah Akshay...congratz she is pregnant...."
"pregnant😲"
"yez...she is not your wife????"
ഡോക്ടർ ഒരു സംശയത്തോടെ ചോദിച്ചു...
"No she is my friend...."
"Oh ok...."
{ അതേയ് ഭാഷ ഒന്നും നിങ്ങൾ കാര്യമാക്കണ്ട...നിക്ക് ഫ്രഞ്ച് ഒന്നും അറീലെ😝അതുകൊണ്ട് adjust കരോ...}
പിന്നെ അവർ രണ്ടു പേരും ഡോക്ടറോട് അനുവാദം ചോദിച്ചു കൊണ്ട് മീനുവിനെ കാണാൻ വേണ്ടി കയറി....
"മീനു...." നവ്യ
മീനു പതിയെ കണ്ണ് തുറന്നു....
"ഞാനിപ്പോ എവിടെയാ....എന്തിനാ നവ്യ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നേ...."
മീനു നെറ്റിയിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു....വീണപ്പോൾ അവളെ നെറ്റിയിൽ ഒരു കുഞ്ഞു മുറിവ് സംഭവിച്ചിരുന്നു....അവിടെ ഇപ്പോൾ bandage ഒട്ടിച്ചേക്കുവാണ്...
"മീനു...congratzz...you are a mom to be..."
അക്ഷയ് പുഞ്ചിരിയോടെ പറഞ്ഞു....
നവ്യക്ക് അപ്പോഴും ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല....മീനുവിന്ടെ വിവാഹം കഴിഞ്ഞത് പോലും അവൾക് അറിയില്ല.....
"What...."
മീനു ഞെട്ടി തരിച്ചു കൊണ്ട് ചോദിച്ചു...
"അതേ മീനു...നി പ്രെഗ്നന്റ് ആണ്..." അക്ഷയ്
മീനുവിന്ടെ കൈ പതിയെ തന്ടെ വയറിലേക്ക് നീണ്ടു...
Date തെറ്റിയിട്ട് കുറച്ചു ദിവസമായി....അതീക്കൂടെ നല്ല ക്ഷീണവും ഉണ്ടായിരുന്നു...അപ്പോ അതെല്ലാം ഇതിന്റെ സൂചന ആയിരുന്നൂല്ലേ.... മീനു ഒരു പുഞ്ചിരിയോടെ ഓർത്തു....
അതേ സമയം തന്നെ മാഷ് ഈ സമയം തന്ടെ കൂടെ ഇല്ലല്ലോ എന്നു ആലോചിച്ചപ്പോൾ അവളിൽ സങ്കടവും നിറഞ്ഞു....മാഷ് ഒരുപാട് ആശിച്ചതായിരുന്നു ഒരു കുഞ്ഞിനെ....
അങ്ങനെ അവർ ഹോസ്പിറ്റലിൽ നിന്നു തിരിച്ചു ഫ്ലാറ്റിലേക്ക് പൊന്നു.... അതിനിടയിൽ നവ്യക്ക് എല്ലാം അക്ഷയ് തന്നെ പറഞ്ഞു കൊടുത്തു...ഫ്ലാറ്റിൽ എത്തി അവരോട് എല്ലാം കാര്യം പറഞ്ഞു...
പിന്നെ സ്വീറ്റ് സ് കൊടുക്കൽ ഒക്കെ ആയിരുന്നു....ആകെ മൊത്തം ആഘോഷം....സന്തോഷം ഉണ്ടെങ്കിലും തന്ടെ കുടുംബം കൂടെ ഇല്ലാത്തത് കൊണ്ട് മീനുവിൽ ഒരേ സമയം സങ്കടവും ഉണ്ടായിരുന്നു...
2 മാസങ്ങൾക്ക് ശേഷം.......!!!!
ഇപ്പോ മീനുവിന് 3മ് മാസം ആവനാവുന്നു.... വയർ ഒക്കെ ഇപ്പോൾ പൊന്തിയിട്ടുണ്ട്....മരിയയും മറ്റുള്ളവരുമൊക്കെ അവളെ നല്ല കയറിങ് ആണ്....മീനു പ്രോഗ്രാമസിൻ ഒക്കെ പോകാറുണ്ട്....അവൾ ഇരുന്നു കൊണ്ടായിരുന്നു പാടിയിരുന്നത്.... ഇപ്പോൾ അവൾ മുഖo മറച്ചായിരുന്നു പാടിയിരുന്നത്...
"അക്ഷയ്...നീയെന്റെ കൂടെ ഒന്നു മാളിൽ പോരുവോ... എനിക്ക് കുറച്ചു ഡ്രസ് എടുക്കാൻ ഉണ്ടായിരുന്നു...ഇപ്പോ ഉള്ളതൊക്കെ വയർ ഉണ്ടാവുന്നത് കൊണ്ട് നല്ല ഫിറ്റാ..." മീനു
"അതിനെന്താ നി റെഡി ആവ്...മരിയയെയും കൂടെ കൂട്ടിക്കോ...." അക്ഷയ്
"ആ...."
അങ്ങനെ അവർ മാളിലേക്ക് പോവാൻ വേണ്ടി ഒരുങ്ങി....
🔹🔹🔹🔹🔹🔹🔹
"ഹാലോ ശിവേട്ട....ഫ്ലാറ്റിൽ എത്തിയോ....മീറ്റിങ് എങ്ങനെ ഉണ്ടായിരുന്നു..."
"എന്റെ പൊന്ന് ലച്ചുവെ ഞാനിവിടെ എത്തി...ഒന്നുറങ്ങുകയും ചെയ്തു...മീറ്റിങ് ഒക്കെ നന്നായിരുന്നു..."
"ഹാ കുഴപ്പമൊന്നുമില്ലല്ലോ...." ലച്ചു
"ഇല്ലെടി...ഇനി കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്....അതിന് മാളിലേക്ക് പോകണം... അനു എവിടെ...."
"അനുവേട്ടൻ കോളേജിൽ പോയി...പാവം ഇപ്പോഴും മീനുവിനെ അന്വേഷിക്കുവാ...നല്ല സങ്കടമുണ്ട്...പുറത്തു കാണിക്കത്തെയ..."
"ഹ്മ്മ...മീനു വരും...." ശിവൻ
"ഹാ....അവൾക് അവളെ മാഷിനെ മറക്കാൻ കഴിയില്ലല്ലോ....അവളെ വരവിനായി കാത്തിരിക്കുവാ..." ലച്ചു
"ആഹ്...എന്ന ശെരി ലച്ചു...ഞാനൊന്ന് ഫ്രഷ് ആയി സാധനങ്ങൾ വാങ്ങാൻ പോകട്ടെ...."
"ശെരിശീവേട്ട...."
ശിവൻ കാൾ കട്ട് ചെയ്തു ഫ്രഷ് ആവാൻ ബാത്റൂമിലേക്ക് കയറി...ശിവൻ ഒരു ബിസിനസ് മീറ്റിങ്ങിന് വേണ്ടി ലണ്ടനിൽ വന്നിരിക്കുവാണ്...
മീനുവിന്ടെ ഒക്കെ ഓപ്പോസിറ്റ് ഫ്ലാറ്റ് ആണ് ശിവന്ടെ....പക്ഷെ മീനു അവിടെ ഉള്ളത് ശിവനോ....ശിവൻ അവിടെ ഉള്ളത് മീനുവിനോ അറിയില്ല....ബിസിനെസ്സ് മീറ്റിങ് കഴിഞ്ഞു നാളെ നാട്ടിലേക്ക് മടങ്ങാൻ നില്കുവാണ്....
ശിവൻ ഫ്രഷ് ആയി വന്നു പുറത്തേക്കിറങ്ങി....അവൻ ഒന്നു മീനുവിന്ടെ ഫ്ലാറ്റിലേക്ക് നോക്കി....അത് അടച്ചിട്ടേക്കുവാണ്.... അവൻ നേരെ കാറിലേക്ക് കയറി....
🔹🔹🔹🔹🔹🔹🔹
മീനു മാളിൽ എത്തി അവൾക് ആവശ്യമായ ഡ്രെസ് ഒക്കെ എടുത്തു ബിൽ പേ ചെയ്തു പുറത്തേക്ക് നടക്കുമ്പോഴായിരുന്നു പെട്ടന്ന് പുറകിൽ നിന്നാരോ തന്നെ മീനു എന്നു വിളിക്കുന്നത് കേട്ടു അവൾ തിരിഞ്ഞു നോക്കിയത്...
*ശിവേട്ടൻ....*
മീനുവിന്ടെ അധരങ്ങൾ ഞെട്ടലോടെ ആ പേര് മൊഴിഞ്ഞു....
🔹🔹🔹🔹🔹🔹
ശിവൻ മാളിൽ നിന്ന് സാധനങ്ങൾ ഓരോന്ന് വാങ്ങി കൊണ്ടിരിക്കുമ്പോഴാണ് ഡ്രെസ്സിന്ടെ സെക്ഷന്ടെ അവിടെ മീനുവിനെ പോലെ ഒരു പെണ്ണിനെ കണ്ടത്.....
അവനു ചെറിയൊരു സംശയം തോന്നിയത് കൊണ്ടാണ് അവൾ പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ വിളിച്ചത്....
മീനുവിനെ കണ്ട ശിവൻ ഞെട്ടിയിരുന്നു....
പഴയ മീനുവിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു....എങ്കിലും അവളെ തനിക്ക് മനസിലായി....
പെട്ടന്നാണ് അവന്ടെ ശ്രദ്ധ അവളെ പൊന്തി നിൽക്കുന്ന വയറിൽ എത്തിയത്....അവൻ ഒരു ഞെട്ടലോടെ മീനുവിന്ടെ കൂടെ നിക്കുന്ന അക്ഷയിയെ നോക്കി....അക്ഷയിയെ അവളെ കൂടെ കണ്ടപ്പോൾ തന്നെ അവന്ടെ ഞെട്ടൽ കൂടിയിരുന്നു....
"അക്ഷയ് നി...." ശിവൻ
അക്ഷയിയും ശിവനെ കണ്ടപ്പോൾ ഒന്ന് പതറിയിരുന്നു....
മരിയ ഒന്നും മനസിലാകാതെ നിൽക്കുന്നുണ്ട്.....
കുറച്ചു നിമിഷങ്ങൾക്ക് ശേഷം....!!!
മീനുവും ശിവനും മരിയയും അക്ഷയിയുമൊക്കെ ഇപ്പോ മാളിൽ ഉള്ള കൂൾ ബാറിലെ ഒരു ടേബിളിന് ചുറ്റും ഇരിക്കുവാണ്....
മീനു തലയും താഴ്ത്തി കൊണ്ടാണ് ഇരിക്കുന്നത്.....
"മീനു...നിയെങ്ങനെ അക്ഷയിടെ കൂടെ???അക്ഷയ് നിനക്ക് എങ്ങനെ മീനുവിനെ പരിചയം....???നിങ്ങൾ രണ്ടുപേരും ഇവിടെ ഉണ്ടായിട്ട് എന്താ ഞങ്ങളോട് ആരോടും ഒന്നും പറയാതിരുന്നെ????മീനു എന്താ നി നിന്ടെ മുഖം കൊണ്ടൊക്കെ കാണിച്ചു വച്ചിരിക്കുന്നെ ...???നിനക്ക് നങ്ങടെ അടുത്തേക്ക് വന്നുടയിരുന്നില്ലേ ...???"
ശിവൻ നിറുത്താതെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു....
മീനുവും അക്ഷയിയും ഒന്നും മിണ്ടതെ ഇരുന്നു...
"നിങ്ങൾ രണ്ടു പെരുമെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ...."
ശിവൻ ദേഷ്യത്തോടെ ചോദിച്ചു....
"അതേയ് ഇങ്ങനെ non സ്റ്റോപ്പ് ആയി ചോദിച്ച അവർ എങ്ങനെ answer പറയും...."
മരിയ കിളി പാറിയ ഇരുത്തതോടെ ചോദിച്ചു....അപ്പോഴാണ് ശിവൻ അവളെ ശ്രദ്ധിക്കുന്നത് തന്നെ...
"ഹോ സോറി...പറ.... എന്താ ഉണ്ടായേ...."
ശിവൻ പതിയെ അവരോട് ചോദിച്ചു...
"അത് ശിവേട്ട.... ഞാ...ഞാൻ പറഞ്ഞിട്ട അക്ഷയ് ഞാനിവിടെ ഉള്ള കാര്യമൊന്നും നിങ്ങളോട് പറയാതിരുന്നെ...."
മീനു പതിയെ തല പൊക്കി കൊണ്ട് പറഞ്ഞു....
"എന്ത് പണിയ മീനു നി കാണിച്ചേ....നിന്നെയും കത്ത് അവിടെ ഒരു കുടുംബം ഉണ്ട്...അനു അവനെ പിരിഞ്ഞു എങ്ങനെ നി നിന്നു....നിനക്കാറിയോ അവന്ടെ ഇപ്പോഴത്തെ അവസ്ഥ...
നി പോയപ്പോൾ അവൻ പുതിയ ഒരു ശീലം തുടങ്ങിയയിരുന്നു...മദ്യപാനം...അത് ഞങ്ങൾ എല്ലാം പറഞ്ഞു നിര്ത്തിച്ചു....പക്ഷെ ആ പാവം അവൻ കാരണം നി പോയതിലുള്ള കുറ്റബോധവും നിന്നെ കാണാതെ ഓരോ നിമിഷവും സങ്കടത്തോടെയുമാ കഴിയുന്നെ...."
ശിവൻ പറയുന്നത് കേട്ടു മീനുവിന്ടെ കണ്ണുകൾ നിറഞ്ഞു....
"മാഷ്....എനിക്ക് എന്ടെ മാഷിനെ കാണണം..."
മീനു കരഞ്ഞു കൊണ്ട് പറഞ്ഞു....
"ഹ്മ്മ...നിന്ടെ കുഞ്??"
ശിവൻ അവളെ വയറിലേക്ക് നോക്കി കൊണ്ട് ചോദിച്ചു...
"ഇത് എന്ടെയും മാഷിന്റെയും കുഞ്ഞ...."
മീനു അവളെ വയറിൽ തലോടി കൊണ്ട് പറഞ്ഞു....അത് കേട്ട് ശിവനിൽ സന്തോഷം നിറഞ്ഞു....അവൻ ഉടനെ ലച്ചുവിന് ഫോൺ ചെയ്തു...
"ഹെലോ ലച്ചു... നി ഇപ്പോ ഒന്നും പറയണ്ട ഞാൻ പറഞ്ഞത് അങ് കേട്ടാൽ മതി...നാളെ എല്ലാവരോടും ഞാൻ വരുമ്പോഴേക്ക് തറവാട്ടിൽ എത്താൻ പറയണം...അനുവിനെ നാളെ അവിടുന്നു പുറത്തേക്ക് വിടരുത്...നിങ്ങൾക്കായി ഒരു സർപ്രൈസ് ഉണ്ട്...."
അത്രമാത്രo പറഞ്ഞു കൊണ്ട് ലച്ചുവിന് പറയാൻ ഒരവസരം കൂടെ കൊടുക്കാതെ ശിവൻ ഫോൺ വെച്ചു....
"അപ്പോ നാളെ പോകുവല്ലേ മീനു...."
ശിവൻ അവളോട് ചോദിച്ചതും അവൾ മരിയയെയും അക്ഷയിയെയും ഒന്ന് നോക്കി കൊണ്ട് ആ എന്നു തലകുലുക്കി....
പിന്നെ എല്ലാം പെട്ടന്നായിരുന്നു.....മീനുവിനുള്ള ടിക്കറ്റ് എല്ലാം എടുത്തു...ശിവൻ already എടുത്തിരുന്നു...മോർണിംഗ് ആണ് അവരെ ഫ്‌ളൈറ്റ്....
🔹🔹🔹🔹🔹🔹🔹🔹
"എന്നാലും എന്താവും...." അമ്മൂമ്മ
"അറിയില്ല....." ലച്ചു
ശിവൻ വിളിച്ചു പറഞ്ഞ കാര്യം ലച്ചു തറവാട്ടിൽ പറഞ്ഞപ്പോ തുടങ്ങിയതാണ് എല്ലാവരും എന്താ കാര്യം എന്നു ചിന്തിക്കൽ....
അനുവിന്ടെ മനസ് എന്താന്നില്ലാതെ സന്തോഷിക്കുന്നുണ്ടായിരുന്നു...അവനും ശിവന്ടെ സർപ്രിസൈനായി കാത്തിരിക്കുവാണ്.....
അവനറിയില്ലല്ലോ അവന്ടെ പ്രാണനെ ആണ് അവൻ കാത്തിരിക്കുന്നെ എന്ന്......
*🥀LAST PART🥀*
✨✨✨✨✨✨✨✨
മോർണിംഗ് തന്നെ മീനുവും ശിവനും അശ്വിനും ഗ്യാങ്ങും നവ്യയയും കൂടെ എയർ പോർട്ടിലേക്ക് വിട്ടു....
"പോവാണ്...."
മീനു അവരെയെല്ലാം കെട്ടിപിടിച്ചു.... എല്ലാവർക്കും അവൾ പോകുന്നതിൽ നല്ല സങ്കടമുണ്ടായിരുന്നു.....കണ്ണീരോടെ അവർ അവളെ യാത്രയാക്കി...
മീനുവും അറിയാതെ കരഞ്ഞു പോയിരുന്നു....ശിവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട് ചെക്കിങിന് ശേഷം ഫ്ളൈറ്റിൽ കയറി.....
മീനു പുറത്തേക്ക് നോക്കി ഇരുന്നു....
തന്നെ കാണുമ്പോൾ മാഷിന്റെയും മറ്റുള്ളവരെയും പ്രതികരണം എന്താവും....??
അവളെ മനസിൽ ഈ ഒരു ചിന്ത മാത്രം നിറഞ്ഞു നിന്നു....
കുറച്ചു മണിക്കൂറുകൾക്ക് ശേഷം അവർ നാട്ടിൽ എത്തി...
വീണ്ടും നാട്ടിലേക്ക്....തന്ടെ മാഷിന്റെ അടുത്തേക്ക്....
മാഷിനെ കാണാൻ അവളെ ഹൃദയം വെമ്പുന്നുണ്ടായിരുന്നു...
Airportil നിന്ന് അവർ ഒരു ടാക്‌സി വിളിച്ചു തറവാട്ടിലേക്ക് തിരിച്ചു...മീനുവിന്ടെ ഹൃദയം എന്താന്നില്ലാതെ മിടിച്....അവരെല്ലാം തന്നെ കാണുമ്പോ എന്താവും പറയ...
ടെൻഷനോടെ ഒരു കൈ വയറിൽ വെച്ചു അവൾ പുറത്തേക്ക് നോക്കി ഇരുന്നു....
കുറച്ചു നിമിഷങ്ങക്ക് ശേഷം അവർ തറവാട്ടിൽ എത്തി....കാറിന്റെ ശബ്ദം കേട്ടു എല്ലാവരും അകത്തു നിന്ന് പുറത്തേക്ക് വന്നു....അനുവും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു...
ശിവൻ വേഗം കാറിൽ നിന്നിറങ്ങി....മീനു തറവാട് ആകമനം നോക്കി കൊണ്ട് കാറിൽ തന്നെ ഇരുന്നു.....
ശിവൻ പോയി മീനു ഇരിക്കുന്ന സൈഡിലെ ഡോർ തുറന്നു....എല്ലാവരും ആകാംഷയോടെ ആരാണെന്നു നോക്കി....മീനു ശിവനെ നോക്കി....
"വാ ഇറങ്...."
മീനു പതിയെ കാറിൽ നിന്നിറങ്ങി....
അവളെ കണ്ടതും അവിടെ നിന്നവരെല്ലാം ഞെട്ടി.....
അനു വിശ്വാസം വരാതെ അവളെ തന്നെ നോക്കി നിന്നു....
മീനു അനുവിനെ നോക്കി....
താടിയെല്ലാം വളർന്നു...കണ്ണിന് ചുറ്റും കറുപ്പ് പടർന്നിട്ടുണ്ട്... ആ കണ്ണ് കണ്ടാൽ അറിയാം ഉറക്കം കുറവാണെന്ന്....മുഖത്തുള്ള പഴയ ആ പ്രസരിപ്പ് പോയിരിക്കുന്നു....
മീനുവിന് അനുവിനെ കണ്ടു വേദന തോന്നി....
"മീനു...മോളെ....."
അവളെ 'അമ്മ ഓടി പോയി അവളെ കെട്ടിപിടിച്ചു....അവളെ വയർ കാരണം അവർക്ക് നേരെ അവളെ പിടിക്കാൻ പറ്റിയിരുന്നില്ല....
"മോളെ...നി എവിടേക്ക പോയത്...നിയി അമ്മയെ പോലും ഊർത്തില്ലല്ലോ...."
അവരവളെ മുഖത്തു ചുംബിച്ചു കൊണ്ട് പറഞ്ഞു...മീനു ഒന്ന് പുഞ്ചിരിക്ക അല്ലാതെ മറ്റൊന്നും ചെയ്തില്ല...എല്ലാവരും അവളെ കണ്ട ഷോക്കിൽ അങ്ങനെ നിക്കുവാണ്...
"ഇനി ബാക്കി ഒക്കെ അകത്തു നിന്ന് ആവാം..."
അപ്പൂപ്പൻ ഗൗരവത്തോടെ പറഞ്ഞതും മീനുവിന്ടെ കൈ പിടിച്ചു 'അമ്മ അകത്തേക്ക് കയറി....കയറുമ്പോൾ അവൾ അനുവിനെ ഒന്ന് നോക്കി....അവൻ താഴേക്ക് നോക്കി നിക്കുവാണ്......
"ഒന്നെന്നെ നോക്കിയിരുന്നെങ്കിൽ...."
മീനു പതിയെ അവനെ നോക്കി മനസിൽ മൊഴിഞ്ഞു....
അകത്തേക്ക് കയറിയ മീനു സെറ്റിയിൽ ഇരുന്നു....എല്ലാവരും അവളെ ചുറ്റുമുണ്ട്....മീനു എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു...ശ്രുതിയെ നോക്കിയപ്പോൾ അവൾ മീനുവിനെ നോക്കി പുച്ഛിച്ചു മുഖം തിരിച്ചതാണ് കണ്ടത്...രമ്യ മീനുവിന്ടെ കയ്യിൽ പിടിച്ചു നിൽക്കുന്നുണ്ട്....അനു അപ്പോഴും അവളെ മുഖത്തേക്ക് നോക്കാതെ നില്കുവാണ്...
"എന്ടെ മീനു എവിടെ ആയിരുന്നു നി...അല്ല ശിവന് എങ്ങനെ ഇവളെ കിട്ടി..." മഹേഷ്
"ലണ്ടനിൽ നിന്ന്...."
തുടങ്ങി അവൻ എല്ലാതും എല്ലാരോടും പറഞ്ഞു.....
"ഏഹ്..അക്ഷയിയുടെ കൂടെയോ...അപ്പോ അവന്ടെ ബാന്റിൽ ഉള്ള ആ പെണ്ണ് നി ആയിരുന്നു അല്ലെ...ഒരിക്കെ ഞാൻ കണ്ടിട്ടുണ്ട്...പക്ഷെ അത് നി ആണെന്ന് മനസിലായില്ല...എന്തിനേറെ നിന്ടെ വോയ്സ് പോലും മനസിലായില്ല എനിക്ക്..."
ലച്ചു വിഷമത്തോടെ പറഞ്ഞു...
"മോളെ നി ഗർഭിണി ആണോ...." മാളു
"അതേ അമ്മേ...ഇപ്പോ 3 മാസം ആവുന്നു..."
മീനു അത് പറഞ്ഞു നിറുത്തി അനുവിനെ നോക്കി....അതേ സമയം തന്നെ അനു മീനുവിനെയും നോക്കി....അവന്ടെ കണ്ണിൽ കണ്ണുനീർ ഉണ്ടായിരുന്നു...നോട്ടം മുഴുവൻ മീനുവിന്ടെ വീർത്ത വയറിൽ ആയിരുന്നു...
മീനു ലച്ചുവിന്ടെ കുഞ്ഞിനെ നോക്കി....
അവളെ കയ്യിൽ കിടന്നു കളിക്കുവാണ്...മീനുവിന്ടെ നോട്ടം കണ്ടു ലച്ചു കുഞ്ഞിനെ അവളെ കയ്യിൽ കൊടുത്തു....സന്തോഷത്തോടെ മീനു അവളെ വാങ്ങി....പിന്നെ കുറച്ചു സമയം അവളെ കൊഞ്ചിച്ചിരുന്നു...
അതിനിടക്ക് ശിവൻ എല്ല കാര്യങ്ങളും എല്ലാവരോടും പറഞ്ഞിരുന്നു...
രജീഷും എല്ലാവരും അവളോട് വന്നു സംസാരിച്ചു....രണ്ടാൾ ഒഴികെ....അനുവും ശ്രുതിയും....മീനു വേദനയോടെ അവരെ നോക്കി.....
"മീനു മോളെ ഫ്രഷ് ആയി എന്തെങ്കിലും കഴിക്ക്...വയറിൽ ഒരു കുഞ് ഉള്ളത..."
മാളു സ്നേഹത്തോടെ അവളോട് പറഞ്ഞു...മീനു മെല്ലെ എഴുന്നേറ്റു മുറിയിലേക്ക് നടന്നു....അവളെ പിന്നാലെ തന്നെ ശ്രുതിയും അവളെ വയർ താങ്ങി കൊണ്ട് ഉണ്ടായിരുന്നു....ശ്രുതിക്ക് ഇപ്പോ 5മ് മാസമാണ്...
മീനു മുറിയിലേക്ക് കയറിയതും ശ്രുതി പിന്നാലെ കയറി...മീനു ശ്രുതിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവളെ അടുത്തേക്ക് ചെന്നു...
"ശ്രുതി...."
മീനു പതിയെ വിളിച്ചതും ശ്രുതിയുടെ കൈ അവളെ മുഖത്തു പതിഞ്ഞതും ഒപ്പമായിരുന്നു...പകപ്പോടെ അവൾ ശ്രുതിയെ നോക്കി....ശ്രുതി കരഞ്ഞു കൊണ്ട് മീനുവിനെ കെട്ടിപിടിച്ചു...
"എന്തിനാടി നി പോയത്...എന്നെ ഒന്ന് ഓർത്തില്ലല്ലോ നി...."
കരഞ്ഞു കൊണ്ട് ശ്രുതി എന്തോക്കെയോ പറഞ്ഞു....മീനു വിന് സന്തോഷമായി...അവൾ തന്നോട് മിണ്ടിയല്ലോ...മീനുവും തിരിച്ചവളെ കെട്ടിപിടിച്ചു.... പിന്നെ കുറച്ചു സമയം രണ്ടും കൂടെ ഉള്ള സ്നേഹ പ്രകടനമായിരുന്നു....
"നി പോയി ഫ്രഷ് ആയി വാ...വിശക്കുന്നില്ലേ...." ശ്രുതി
അതിന് മീനു തലകുലുക്കി കൊണ്ട് കൊണ്ടു വന്ന ലഗേജിൽ നിന്ന് ഒരു ഡ്രെസ് എടുത്തു ഫ്രഷ് ആയി ഇറങ്ങി....ഇറങ്ങിയപ്പോൾ അനു മുറിയിൽ ഉണ്ടായിരുന്നു... മീനു അവന്ടെ അടുത്തേക്ക് പോയതും അനു അവിടെ നിന്നു എഴുന്നേറ്റു പോയി....
കണ്ണീരോടെ അവൻ പോകുന്നതും നോക്കി മീനു നിന്നു...
മീനുവിന്ടെ 'അമ്മ വന്നു അവളെ ഭക്ഷണo കഴിക്കാൻ കൊണ്ടു പോയി...എല്ലാവരും കൂടെ അവളെ നല്ല തീറ്റിക്കൽ ആയിരുന്നു...ഭക്ഷണം കഴിക്കൽ കഴിഞ്ഞും മീനു അനുവിനോട് സംസാരിക്കാൻ നോക്കിയെങ്കിലും അനു അവളെ മൈൻഡ് ചെയ്തതെ ഇല്ല....
ഹ്മ്മ...പരട്ടെ മാഷേ .....ഞാൻ മിണ്ടിചോളം...രാത്രി വരുമല്ലോ മുറിയിലേക്ക്...
രാത്രി മീനു നേരത്തെ തന്നെ ഭക്ഷണം കഴിച്ചു മുറിയിലേക്ക് ചെന്നു അനുവിനെയും വൈറ്റ് ചെയ്തിരുന്നു...ഏറെ സമായമായിട്ടും അവൻ വന്നില്ല....മീനുവിന്ടെ കണ്ണുകളെ ഉറക്കം തലോടിയപ്പോൾ അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു...
രാത്രിയുടെ ഏതോ യാമത്തിൽ ആരോ തന്ടെ വയറിൽ മൃദുവായി തലോടുന്നത് പോലെ തോന്നിയപ്പോൾ അവൾ മെല്ലെ കണ്ണു തുറന്നു...നോക്കുമ്പോൾ അനുവാണ്...മീനു അനുവിന്ടെ തലയിൽ തൊട്ടു....എന്നിട്ട് പതിയെ എഴുന്നേറ്റു....
അനു തല താഴ്ത്തി ഇരിക്കുവാണ്...
"മാഷേ ......."
മീനു അനുവിന്ടെ കയ്യിൽ തൊട്ടു കൊണ്ട് വിളിച്ചതും അനു അവളെ കെട്ടിപിടിച്ചു...
"സോറി മീനു...അന്ന് ഞാൻ നിന്നോട് അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു...കുറ്റബോധം കൊണ്ട ഇത്ര സമയം നിന്നോട് മിണ്ടാതെ നടന്നെ....."
"അത് സാരമില്ല....അതെല്ലാം കഴിഞ്ഞു..."
" എത്ര മാസമായി മീനു....നമ്മുടെ മോളെ കാണാൻ തോനുന്നു..."
"മോളോ...."
"ഹാ മോൾ തന്നെ...എന്റെ മോള ഇത്..."
"അമ്പട...അപ്പോഴേക്ക് മോൾ ആണെന്നൊക്കെ തീരുമാനിച്ചു ല്ലേ...."
അതിന് അനു അവളെ കവിളിൽ പതിയെ ഒന്ന് മുത്തി... അനു അവളെ മടിയിൽ കിടന്നു കൊണ്ട് പതിയെ ടോപ്പ് പൊക്കി നക്നമായ വയറിൽ ഉമ്മ വച്ചു....പിന്നെ കുറച്ചു സമയം അച്ഛനും കുഞ്ഞും കൂടിയുള്ള സംസാരമായിരുന്നു...
മീനു പുഞ്ചിരിയോടെ അതെല്ലാം കേട്ടിരുന്നു...
ഉറക്കം വന്നു മീനുവിന്ടെ കണ്ണ് അടഞ്ഞു പോവുന്നത് കണ്ട അനു അവളോട് കിടക്കാൻ വേണ്ടി പറഞ്ഞു...എന്നിട്ട് തൊട്ടടുത്തു അവനും കിടന്നു....അനുവിന്ടെ നെഞ്ചിൽ തല വെച്ചു മീനു മാസങ്ങൾക്ക് ശേഷം സന്തോഷത്തോടെ കിടന്നുറങ്ങി....
🔹🔹🔹🔹🔹🔹🔹
രാവിലെ അനു ഉണർന്നപ്പോൾ തന്ടെ നെഞ്ചിൽ കിടന്നുറങ്ങുന്ന മീനുവിനെയാണ് അവൻ കണ്ടത്....ഒരു പുഞ്ചിരിയോടെ അവളെ നെറ്റിയിൽ അധരം അമർത്തി...എന്നിട്ട് പതിയെ അവളെ ഉറക്കം എഴുന്നേല്പിക്കാതെ അവൻ എഴുന്നേറ്റു ഫ്രഷ് ആയി...
അന്നവന്ടെ മുഖത്തു ഒരു പ്രതേക തിളക്കം ഉണ്ടായിരുന്നു...തന്ടെ പ്രാണനെ തിരിച്ചു കിട്ടിയ തിളക്കം...
അനു ഫ്രഷ് ആയി വന്നപ്പോൾ മീനു ബെഡിൽ എഴുന്നേറ്റിരിക്കുവായിരുന്നു....അനു വിനൊന്നു പുഞ്ചിരിച്ചു കൊടുത്തു അവൾ ബാത്റൂമിലേക്ക് കയറി...ചെറിയ ക്ഷീണം ഉണ്ടായിരുന്നു അവൾക്ക്....ഫ്രഷ് ആയി വന്നപ്പോൾ അനുവിന് പകരം രമ്യ ആയിരുന്നു മുറിയിൽ ഉണ്ടായിരുന്നത്....
"വാ മീനു ഭക്ഷണം കഴിക്കാ...പിന്നെ നിന്നെ ഹോസ്പിറ്റലിലും കൊണ്ടു പോകണം...നിന്ടെടുത്തു ഇതുവരെ ഉള്ള സ്കാനിംഗ് റിപ്പോർട്ട് ഒക്കെ ഇല്ലേ...."
അതിന് മീനു ഉണ്ടെന്നു തലകുലുക്കി അവളെ ഒപ്പം ഭക്ഷണം കഴിക്കാൻ വേണ്ടി പോയി....ശ്രുതിയുടെ അടുത്തു മീനു പോയിരുന്നു...കുറച്ചു ഭക്ഷണം കഴിച്ചതും അവൾക്ക് വോമിറ്റ് ചെയ്യാൻ വന്നു...കഴിച്ചതെല്ലാം അവൾ വോമിറ്റ് ചെയ്തു...അറിയാതെ തന്നെ അവളെ കണ്ണുകളും അടഞ്ഞു പോയിരുന്നു....
പിന്നീട് കണ്ണ് തുറക്കുമ്പോൾ അവൾ ഹോസ്പിറ്റലിൽ ആയിരുന്നു...ഗ്ലുക്കോസ് കയറ്റുവാണ്.... അവൾ ക്ഷീണത്തോടെ കണ്ണുകൾ അടച്ചു തുറന്നു....അനു അവളെ അടുത്തു തന്നെ ആദിയോടെ ഇരിക്കുന്നുണ്ട്....
"മീനു..."
അവൾ കണ്ണ് തുറന്നത് കണ്ടു അവൻ വിളിച്ചു...അവളൊന്നു അവൻക്ക് പുഞ്ചിരിച്ചു കൊടുത്തു...
പതിയെ അവൾ മയക്കത്തിലേക്ക് പോയി...
ഹോസ്പിറ്റലിൽ നിന്ന് ഡോക്ടറെ കാണിച്ച ശേഷം തിരിച്ചു വീട്ടിലേക്ക് വന്ന മീനുവിന്ടെ കൂടെ ആയിരുന്നു അനഘ സദാ സമയവും...
കുറച്ചു മാസങ്ങൾക്ക് ശേഷം.....!!!!
രമ്യടെയും ശ്യാമിന്റെയും വിവാഹം കഴിഞ്ഞു.... ശ്രുതിക്ക് ഇപ്പൊൾ 9 മാസം കഴിയാറായി....മീനുവിന്7മ് മാസവും...7 മാസത്തിലെ ചടങ്ങ് ഒക്കെ നടത്തി അവളെ വീട്ടിലേക്ക് കൊണ്ടു പൊന്ന്...രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർ തിരിച്ചു തറവാട്ടിലേക്ക് തന്നെ വന്നു....
ഇപ്പോ എല്ലാവരും തറവാട്ടിൽ ആണ്....ശ്രുതിയും ഉണ്ട്....അവളെ രജീഷ് ചടങ്ങിന് ശേഷം ഇങ്ങോട്ട് കൊണ്ടു വന്നു...
"ആ....അമ്മേ...."
ശ്രുതി വയറിൽ പൊത്തി പിടിച്ചു കരയുന്നത് കണ്ട രജീഷ് വെപ്രാളത്തോടെ അവളെ അടുത്തേക്ക് പോയി....
"മോനെ മോൾക് വേദന തുടങ്ങിയെന്ന് തോനുന്നു....വാ ഹോസ്പിറ്റലിൽ പോവാം..." മാളു
ശ്രുതിയെയും കൂട്ടി മാളുവും കുറച്ചു പേരും പോയി....രമ്യയെ മീനുവിന്ടെ അടുത്തു നിറുത്തി....മീനുവും രമ്യയും റെൻഷനോടെ ആയിരുന്നു ഇരുന്നിരുന്നത്....കുറച്ചു സമായങ്ങൾക് ശേഷം അവർക്ക് ഒരു കാൾ വന്നു....ശ്രുതി പ്രസവിച്ചു...ആണ് കുഞാണ് മീനുവിനും രമ്യക്കും സന്തോഷമായി....
കുറച്ചു ദിവസത്തെ ഹോസ്പിറ്റൽ വാസതിഞ്ഞു ശേഷം അവളെ വീട്ടിലേക്ക് കൊണ്ടു വന്നു...മീനു സദാ സമയവും കുഞ്ഞിന്റെ കൂടെ ആയിരുന്നു....അങ്ങനെ ദിവസങ്ങൾ കടന്നു പോയി...മീനുവിന് 10 മാസമായി....ഒരിക്കൽ അനു മുറിയിലേക്ക് വന്നപ്പോൾ നിലത്ത് കിടന്നു വേദന കൊണ്ട് അലറുന്ന മീനുവിനെയാണ് കണ്ടത്....അവളെ അലർച്ച കേട്ടു അവനും പേടിച്ചു അറിയാതെ അലറി...പിന്നെ എല്ലാം പെട്ടന്നായിരുന്നു....മീനുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു...അനുവിന്ടെ ആഗ്രഹം പോലെ അവളൊരു പെൻ കുഞ്ഞിന് ജന്മം നൽകി...
*തീർത്ത അരവിന്ത്* രമ്യ ആയിരുന്നു കുഞ്ഞിന് പേര് ഇട്ടത്...ഇന്ന് തീർത്ത എന്ന തച്ചു മോൾക് 10 വയസ്സായി....
ഇതിനിടക്ക് അനഖയുടെ വിവാഹം നടന്നു ട്ടോ... വരൻ മറ്റാരുമല്ല അശ്വിൻ തന്നെയാണ്...സന്ധ്യക്കും മഹേഷിനും 2 ഇരട്ട കുട്ടികൾ ഉണ്ട്...
"അപ്പോ ഈ കഥയിലെ നായിക മീനു അമ്മയും മാഷും ആണല്ലേ...." തച്ചു
"അതെലോ..." രജീഷ്
രജീഷ് തച്ചു മോൾക് അവളെ അച്ഛന്ടെയും അമ്മയുടെയും കഥ പറഞ്ഞു കൊടുക്കുവായിരുന്നു....അപ്പോഴാണ് അങ്ങോട്ട് മാഷ് വന്നത്....
"ആഹാ അച്ഛാ വന്നല്ലോ....അച്ഛാ എനിക്കും ഒരു മാഷിനെ കെട്ടിയാൽ മതി കേട്ടോ..." തച്ചു
"അമ്പടി...നിന്നെ കെട്ടിക്കാൻ ഒക്കെ ആയോ അതിന്..."
അവിടേക്ക് തന്ടെ നിറ വയറും താങ്ങി കൊണ്ട് വന്ന മീനു അവളോട് ചോദിച്ചു...
"ആയി അമ്മേ...കണ്ടോ ഞാൻ വലുതായിലെ..."
അവൾ തന്നെ തന്നെ ചൂണ്ടി കൊണ്ട് ചോദിച്ചു....
"പിന്നെ എന്ടെ മോൾ വലിയ കുട്ടി ആയിക്കുന്നു..." അനു അവളെ അടുത്തു വന്നിരുന്നു കൊണ്ട് പറഞ്ഞു...
"അപ്പോ എനിക്കും വേണം പെണ്ണിനെ...."
രജീഷിന്റെ മോൻ വന്നു പറഞ്ഞതും നിന്നെയും കെട്ടിക്കാo എന്നു പറഞ്ഞു അവരെല്ലാം ചിരിച്ചു....ഇന്ന് ആ വീട് സന്തോഷത്തിൽ ആണ്....കുറച്ചു സങ്കടങ്ങൾ അനുഭവിച്ചെങ്കിലും ഇപ്പോൾ ആ വീട്ടിൽ സന്തോഷവും സമാധാനവും മാത്രമുള്ളു.....
അവസാനിച്ചു......
✍️ Aadhila_aadi
Ending എത്രത്തോളം നന്നായി എന്നറിയില്ല.....തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം....ഇതുവരെ കമെന്റ് ചെയ്യതൊരൊക്കെ അവസാന പാർട്ടിൽ എങ്കിലും അഭിപ്രായo പറയാണ്ട്...
https://instagram.com/kadhakalude_lokham?igshid=1c3ea9zo98jt4
Plz support❤️
Comments
Post a Comment