TRUE LOVE | SHORT STORY | ✍️ MIZHIKALE PRANAYICHAVAL


💔 ᴛʀᴜᴇ ʟᴏᴠᴇ 💔
Full Part Love Story.

💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔

  
പതിവായി അവളെ കാണാറുള്ള ബസ്റ്റോപ്പിൽ അവൻ അവളെയും കാത്തിരുന്നു...


അവന്റെ മനസ്സിലേക്ക് അവളെ കണ്ടത് മുതലുള്ള ഓരോ കാര്യങ്ങൾ ഒരു സിനിമ പോലെ തെളിഞ്ഞുവന്നു..


 കണ്ടമാത്രയിൽ തന്നെ ഖൽബിൽ കയറി കൂടിയതാണ്.,അന്നുമുതൽ അവളുടെ പിറകെ നടക്കാൻ തുടങ്ങിയതുമാണ് അമ്പിനും വില്ലിനും അടുക്കുന്നില്ല പെണ്ണ്..


ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി... നമ്മളെ ചെരിപ്പിന്റെ എണ്ണവും കൂടി വരികയും ചെയ്തു... അവളുടെ മനസ്സ് മാത്രം തന്നില്ല ട്ടോ..


അവളുമൊത്തുള്ള ജീവിതം കിനാവ് കണ്ടിരിക്കുമ്പോഴാണ് അവൾ വരുന്നത് അവൻ കണ്ടത്..


അവന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവൾ വന്നു ട്ടോ... 


അവളെ കണ്ടതും പൂനിലാവുദിച്ചതു പോലെയായിരുന്നു അവന്റെ മുഖം..
 ചുണ്ടിൽ മധുരമൂറും പുഞ്ചിരിയുമായി അവളെ നോക്കി നിന്നു...


അവളോടുള്ള അടങ്ങാത്ത മുഹബ്ബത്ത് കാരണം അവളുടെ ആട്ടും തുപ്പും കേട്ട് അവളുടെ പുറകെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു..


പിറകെ നടക്കുന്നതിന് വിരാമമിട്ടുകൊണ്ട് ഇന്ന് അവൾ ഒരു മറുപടി തരും അതിനു വേണ്ടിയുള്ള കാത്തിരിപ്പാണ് ഇത്...


""എന്നെ മറക്കണം.... എനിക്ക് നിന്നെ ഇഷ്ടപ്പെടാൻ കഴിയില്ല.,ഇനിയും എന്റെ പുറകെ ഇങ്ങനെ വരരുത്.. ശല്യപ്പെടുത്തരുത് പ്ലീസ്..

എന്നെ നിർബന്ധിക്കരുത് എനിക്ക് നിന്നെ ഇഷ്ടപ്പെടാൻ പറ്റില്ല പ്ലീസ്..."" അവളുടെ മറുപടി ഇതായിരുന്നു..


അത് കേട്ടതും അവൻ ഒരു പേപ്പറിൽ  എന്തൊക്കെയോ കുത്തി കുറിച്ച് അവൾക്ക് നേരെ നീട്ടി എന്നിട്ട് പറഞ്ഞു..

""എന്നെങ്കിലും എന്നെ ഓർക്കുമ്പോൾ ഇതൊന്നു തുറന്നു നോക്കണം..""

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അതൊന്നും അവളെ കാണിക്കാതെ ചുണ്ടിൽ മായാത്ത പുഞ്ചിരിയുമായി അവൻ അവിടെനിന്ന് മടങ്ങി....


ദിവസങ്ങൾ മാഞ്ഞു പോയി...

അതിനോടൊപ്പം അവനോടുള്ള അവളുടെ ഇഷ്ടം അവൾ മനസ്സിലാക്കാൻ തുടങ്ങി..


അവനോട് അന്ന് അങ്ങനെ പറഞ്ഞെങ്കിലും അവൻ വരാറുള്ള ഗ്രൗണ്ടിലും ബസ്റ്റോപ്പിലും അവൾ അവന് വേണ്ടി കാത്തിരുന്നു..,നിരാശയായിരുന്നു അവൾക്ക് ഫലം...

അവനെക്കുറിച്ച് അവന്റെ ഫ്രണ്ട്സിനോടും അറിയാവുന്നവരോടും ചോദിച്ചു... അവർ കണ്ടിട്ട് മാസങ്ങളായി ഫോൺ വിളിച്ചാൽ എടുക്കില്ല അതായിരുന്നു അവൾക്ക് അറിയാൻ കഴിഞ്ഞത്...


ഇപ്പോൾ അവളുടെ മനസ്സ് അവനെ ആഗ്രഹിക്കുവാൻ തുടങ്ങിയിരുന്നു... അത് അവൾക്ക് വ്യക്തമായിരുന്നു.. അവനെക്കുറിച്ച് അന്വേഷിക്കാത്ത സ്ഥലങ്ങളോ  കൂട്ടുകാരോ ഉണ്ടായിരുന്നില്ല...


ഒരു ദിവസം ആ ഞെട്ടിക്കുന്ന സത്യം അവൾ അറിഞ്ഞു...

""ഒരിക്കലും മടങ്ങി വരാത്ത ലോകത്തേക്ക് അവൻ പോയത്...""


അപ്പോഴാണ് അവൻ പണ്ട് കൊടുത്ത ആ ലെറ്റർ അവൾക്ക് ഓർമ്മ വന്നത്...


കലങ്ങിയ കണ്ണുമായി അവൾ ഓടിച്ചെന്ന് ആ ലെറ്റർ എടുത്ത് വായിച്ചു...


വായിച്ചതിനുശേഷം അവൾ പൊട്ടിക്കരഞ്ഞു...


""കണ്ടുമുട്ടുന്നതിനു മുമ്പേ കാതുകളിൽ പതിഞ്ഞ നിന്റെ സ്വരം ഞാൻ അറിയാതെ തന്നെ എന്റെ ഹൃദയത്തിലാണ് പതിഞ്ഞത്..,അതുകൊണ്ടായിരിക്കും എന്റെ ഹൃദയം ഇടയ്ക്കിടയ്ക്ക് മന്ത്രിച്ചത് സഖീ നീ എന്റേത് മാത്രമാണ്..

പിന്നീടുള്ള ദിവസങ്ങളിൽ ഉറക്കത്തിലും ജോലിത്തിരക്കിനിടയിലും സ്വപ്നത്തിലാണെങ്കിൽ പോലും നീ ഒരു മാലാഖയായി വന്നു പോകുമായിരുന്നു..


എന്റെ ഹൃദയം കേൾക്കാൻ കൊതിച്ച നിന്റെ മധുര സ്വരത്തിൽ നീ പറഞ്ഞു പക്ഷേ എന്റെ കാതുകളും ഹൃദയവും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കായിരുന്നു അത്...

""എന്റെ സ്വപ്നങ്ങൾ പാഴ്സ്വപ്നങ്ങളായി..""
 
ഇനി വരില്ല പെണ്ണേ ഒരു ശല്യമായി..,അവസാനമായി പറയുകയാണ്...

എന്റെ ജീവനാണ് നീ..❤️

ബികോസ് ഐ ലവ് യു & ഐ മിസ്സ് യു....❤

"" നിനക്കായി തുടിച്ച എന്റെ ഹൃദയം ഇനി ആർക്കുവേണ്ടിയും തുടിക്കില്ല അത് എനിക്ക് ഇഷ്ടമല്ല...""

നിന്നെ മറക്കാൻ എനിക്കാവില്ല പോവുകയാണ് ഈ ലോകം വിട്ട് തന്നെ.,നിന്നോടുള്ള സ്നേഹത്തിന് മുൻപിൽ അടിയറ വെക്കുകയാണ് എന്റെ ചലനമറ്റ ശരീരം...  എന്റെ ജീവൻ തന്നെ നിനക്കായി തരുകയാണ് എന്റെ സ്നേഹത്തിന് പ്രതീകമായി..

ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെ പെണ്ണായി നിന്നെ വേണം..,അന്നും ഇതുപോലെ പറയരുത് ട്ടോ...

"" അർത്ഥം പറഞ്ഞു തരാൻ ഒരാൾ അരികെ എത്തുംവരെ പ്രണയം ഒരു വാക്ക് മാത്രമാണ്...."" നീ എന്റെ അരികിൽ അത് പൂവണിഞ്ഞു തരുമോ..


""നിന്റെ ഹൃദയത്തിൽ ഒരു സ്ഥാനം തന്നിരുന്നെങ്കിൽ സ്നേഹം കൊണ്ട് മൂടിയേനെ പെണ്ണേ നിന്നെ ഞാൻ...""

കൂടുതൽ പറഞ്ഞു ബുദ്ധിമുട്ടിക്കുന്നില്ല ട്ടോ.. 
                
             ""ഗുഡ് ബൈ... സ്നേഹപൂർവ്വം...
             നിന്റെ സ്നേഹത്തിനുവേണ്ടി കൊതിച്ചവൻ ...""

_________________________________________________

""ഇത്രമേലെന്നെ നീ സ്നേഹിച്ചിരുന്നെങ്കിൽ എന്തിനു നീയെന്നെ വിട്ടയച്ചു... അകലാനനുവദിച്ചു... 

അത്രമേലൽ നീ എന്തിനു വേദനിച്ചു നിന്റെ ഓർമ്മകൾ മാത്രമാണ് ഇപ്പൊ എന്റെ കൂട്ട്...""

ഇത്രമാത്രം അവനെ ഞാനെന്നിൽ നിന്ന് അകറ്റിയതെന്തിന്... എന്നിട്ട് എനിക്ക് എന്ത് കിട്ടി..

എത്രമാത്രം അവനെ ഞാൻ ആട്ടിപ്പായിച്ചതാണ് എന്നിട്ടും ഒരു പുഞ്ചിരിയാൽ അവനെന്നും എന്നെ കാണാൻ വരുമായിരുന്നു....  എന്നിൽ നിന്ന് അകന്നുപോയ സമയത്തും അവന്റെ ചുണ്ടിൽ മായാത്ത പുഞ്ചിരിയുണ്ടായിരുന്നു..


സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത അവൻ എന്നെ സ്വന്തമാക്കാൻ എത്ര പുറകെ നടന്നു..

എന്റെ സ്നേഹത്തിനായി എത്ര കൊതിച്ചതാണ് അവന്റെ ഹൃദയം അപ്പോൾ ഞാനത് കണ്ടില്ല...


ഇപ്പോൾ അവന്റെ സ്നേഹത്തിനായി എന്റെ ഹൃദയം കൊതിക്കുമ്പോൾ അവനുമില്ല...


ഈ ജന്മത്തിൽ അവൻ എന്റെ കൂടെ ഇല്ലെങ്കിലും അവൻ എനിക്ക് തന്ന കുറച്ച് സ്നേഹമുണ്ട്.... ഞാൻ കണ്ടില്ലയെന്ന് നടിച്ച അവന്റെ സ്നേഹം അതുമതി എനിക്ക് ഇനി ജീവിക്കാൻ...


അവന്റെ ഓർമ്മകളും പേറി ഒരു ജീവശവം പോലെ ദൈവത്തിന്റെ വിളിക്കായി കാതോർത്തു അവളുടെ ജീവിതം അവൾ ജീവിച്ചു തീർത്തു..

_______________________________________________

✍️ MIZHIKALE PRANAYICHAVAL 

Comments

Popular posts from this blog

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌