ഇഷയുടെ സൗഹൃദവും പ്രണയവും | ✍️ SAFNA KANNUR | ഫുൾ പാർട്ട്‌


💘 ഇഷയുടെ സൗഹൃദവും പ്രണയവും💘
ഫുൾ പാർട്ട്‌ 


തൊട്ട് പോകരുതെന്നെ എന്ന ഡയലോഗ് പാൽ ഒറ്റക്ക് കുടിക്കൽ കരച്ചിൽ പിഴിച്ചിൽ നിന്നെ ഇഷ്ടല്ല. റൂമിൽ കിടക്കില്ല കട്ടിലിൽ കിടക്കില്ല. സെന്റി ഡയലോഗ്. Etc....... തുടങ്ങിയതൊക്കെ സിനിമേലും കഥയിലും ഒക്കെ വായിച്ചിന്. ബോറടിച്ചു. വെറൈറ്റി വല്ലോം ഉണ്ടേൽ പറയ്. 
ഒന്നും പറയാൻ ഇല്ലേൽ വാ നമുക്ക് ഈ  രാത്രി വെറൈറ്റി ആക്കി  മാറ്റാം. തെറ്റിദ്ധരിക്കണ്ട എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. 

ആയിക്കോട്ടെ  സജീർക്കാ 

കൊഞ്ചലോടെ അവളത് പറഞ്ഞപ്പോൾ അവൻ വാ പൊളിച്ചു നിന്നു പോയി ഇക്കയോ.... 

ഇക്കാ വായടക്ക് ഈച്ച കേറും. 
ഇക്കാ പാല് 

യാന്ത്രികമെന്നോണം അവനത് വാങ്ങി. ഇനി ഇതിൽ വല്ലതും ഇവൾ കലക്കിയോ ?
എനിക്ക് പാൽ ഇഷ്ടല്ല നീ കുടിച്ചോ 

അങ്ങനെ പറയല്ലേ സജീർക്ക കുറച്ചു കുടിക്ക് ബാക്കി എനിക്കും അങ്ങനല്ലേ ചടങ്ങ് 

അവൻ അവളെതന്നെ നോക്കി ഇവക്ക് ബാധവല്ലതും കേറിയോ മുട്ടൻ തെറി വിളിക്കണ്ട അവസരത്തിൽ ഒരു സ്നേഹപ്രകടനം. എന്താ ഇവളുടെ മനസ്സിൽ 

പാൽ കുടിക്കുന്നില്ലേ. 

എനിക്ക് വേണ്ടാഞ്ഞിട്ടാ നീ കുടിച്ചോ 

അങ്ങനെ പറയല്ലട്ടോ കുറച്ചു കുടിക്ക് എനിക്ക് വേണ്ടി പ്ലീസ് 
അവളത് അവന്റെ കയ്യിൽ നിന്ന് വാങ്ങി.വായിൽ വെച്ച് കൊടുക്കാൻ നോക്കി.  അവളെ കയ്യിൽ നിന്നും ഗ്ലാസും പാലും അവന്റെ ദേഹത്തേക്ക് മറിഞ്ഞു. 

സോറി സോറി ഇക്കാ പെട്ടെന്ന് കൈ വഴുക്കി പോയി. ഞാൻ തുടച്ചു തരാം. അവൾ അവന്റെ ദേഹം തുടക്കാൻ നോക്കി. അവന്  വല്ലായ്മ തോന്നി. 

ഞാൻ കഴുകിയിട്ട് വരാം അവൻ ബാത്‌റൂമിൽ കയറി. ഇവക്ക് എന്താ പറ്റിയെ എന്തായിരിക്കും ഇവളെ മനസ്സിൽ. 
അവൻ ഡ്രസ്സ്‌ കഴുകി വാതിൽ തുറക്കാൻ നോക്കിയെങ്കിലും പറ്റിയില്ല പുറത്തുനിന്ന് ലോക്ക് ആണെന്ന് മനസ്സിലായി. അവൾ പണി തന്നുവെന്ന് അവന് മനസ്സിലായി പിശാച്  

വാതിൽ തുറക്കെടി 

വെറൈറ്റി  ആദ്യരാത്രി വേണ്ടേ പൊന്നുമോന് 
നീ ബാത്‌റൂമിൽ കിടക്ക് ഞാൻ ഇവിടെയും. കാര്യങ്ങൾ ഏകദേശം മനസ്സിലായല്ലോ. അപ്പൊ ഗുഡ് നൈറ്റ്. വാതിൽ മുട്ടിപൊളിച്ചു എല്ലാരേം അറീക്കാനാണേൽ അങ്ങനെ ചെയ്തോ അപ്പൊ കൂടുതൽ വെറൈറ്റി  ഫസ്റ്റ്നൈറ്റ് ആകും. 

ഇഷാ  വാതിൽ തുറക്ക് പ്ലീസ്   കളിക്കല്ലേ. 
എനിക്ക് നല്ല ക്ഷീണം ഉണ്ട് ഇന്നലെ മുതൽ ഒരു പോള കണ്ണടക്കാൻ പറ്റിയിട്ടില്ല. 

ആണോ അപ്പൊ നന്നായി വേഗം ഉറങ്ങാൻ നോക്ക്. 

എവിടെ ഉറങ്ങാൻ 

എവിടെയാണോ ഉള്ളെ അവിടെ. വിളിച്ചോണ്ട് ഇരിക്കണ്ട ഞാൻ തുറക്കില്ല. ബാക്കിയെല്ലാം നിന്റെ ഇഷ്ടം. 

ഇതിന് പകരം വീട്ടിയില്ലേൽ എന്റെ പേര് മാറ്റിവിളിച്ചോ 

ഓ ആയിക്കോട്ട്. 
ഒറ്റ ചവിട്ടിനെ ഉള്ളൂ വാതിൽ. ആരേലും ശബ്ദം കേട്ട് വന്നാലോ അതെ ഉള്ളൂ പേടി. 
എന്നാലും ഇങ്ങനൊരു പണി സ്വപ്നത്തിൽ കരുതിയില്ല. ആ പന്നിയോട് ഇരന്നിട്ട് ഒരു കാര്യവും ഇല്ല. എന്താ ഇനി ഒരു വഴി. യാ അല്ലാഹ് ആരേലും ഒന്ന് വന്നിരുന്നേൽ..... 
ആര് വരാൻ എവിടെ വരാൻ.ഈ ബാത്റൂമിലേക്കോ.  ഇന്ന് എന്റെ ഫസ്റ്റ് നൈറ്റ് അല്ലേ. 
ഒന്നൂടി ട്രൈ ചെയ്തു നോക്കാം. മുത്തേ പൊന്നുസേ ഒന്ന് തുറക്കെടി. 

ഇത്രേം പതപ്പിച്ചു വിളിച്ചതല്ലേ ആ ലൈറ്റ് കൂടി ഓഫ് ആകണോ 

ജീവിതേ ഇരുട്ടിലായി പിന്നെന്തിനാടി ലൈറ്റ് അതും കൂടി ഓഫ് ആക്ക്. 
പറയാൻ നേരം ഇല്ലാത്ത പോലെ അവൾ ഓഫ് ആക്കി. 

എന്തു ജന്മടി നീ. 
ഒന്നും റിപ്ലൈ കിട്ടിയില്ല അരിശം ബക്കറ്റിനോട് തീർത്തു ബാത്ത് ടബ്ബിൽ പോയി ഇരുന്നു. 

       ഇവരുടേതാണീ കഥ. ഒരു പ്രത്യേക സാഹചര്യത്തിൽ വിവാഹം കഴിക്കേണ്ടി വന്ന രണ്ടുപേരുടെ കഥ. എങ്ങനപ്പോ തുടങ്ങല്ലേ. 
             കഥാനായകൻ സജീർ 25വയസ്സ്  മൂസഹാജിയുടെ 3മക്കളിൽ രണ്ടാമത്തെ  സന്തതി.  ഇവർ ഒരാണും  രണ്ടു പെണ്ണുമാണ്. സുമയ്യ ആണ് ഏറ്റവും ഇളയത്. പിന്നെ  ഇത്തയും.  തല്ലികൊള്ളിത്തരവും മറ്റും ഉണ്ടെന്നേ ഉള്ളൂ ആൾ പാവമാണ്. കാണാൻ സുന്ദരൻ. സ്വഭാവം നിങ്ങൾ തീരുമാനിച്ചോളൂ. സജീറിന്റെ ഉപ്പാന്റെ പെങ്ങളുടെ മോളെ മകളാണ് ഇഷാ  എന്ന് എല്ലാരും വിളിക്കുന്ന ഇഷ മെഹ്‌റിൻ .18 വയസ്സ്.  പഠിപ്പിലും സൗന്ദര്യത്തിലും എല്ലാ കാര്യത്തിലും ഒന്നാമത് തന്നെ. ഇരട്ടപേര് ഫൂലൻദേവി അപ്പൊ സ്വഭാവം എങ്ങനാന്ന്   പറയണ്ടല്ലോ ? ഇഷക്ക് ഒരു അനിയത്തിയും അനിയനും.  ഇവർക്ക് ഇവരുടെ വീട്ടുകാർ ഇട്ട് കൊടുത്ത പേരാണ് ടോം ആൻഡ് ജെറി. പരസ്പരം കണ്ടാൽ പിന്നെ വഴക്കായിരിക്കും. ഇന്നുവരെ ഇവരെ സ്നേഹത്തോടെ പെരുമാറുന്നത് ആരും കണ്ടിട്ടില്ല. ഇഷക്ക് സജീറിനെ കണ്ണെടുത്ത കണ്ടുകൂടാ ഇതിന്റെ കാരണം ആർക്കും അറിയില്ല. എല്ലാവരും അതിന്റെ ഉത്തരം കണ്ടുപിടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതാണ്. എന്താ കാരണം എന്നൊക്കെ വഴിയേ പറയാം.
സജീറിന്റെ അനിയത്തി സുമയ്യ ആണ് ഇഷയുടെ ഫ്രണ്ട്. ഫ്രണ്ട് എന്ന് വെച്ചാൽ പരസ്പരം ജീവൻ വേണേൽ വരെ കൊടുക്കും. രണ്ട് ശരീരവും ഒരു മനസ്സും ആണ് ഇവർക്ക്. കാണുന്നവർക്ക് പോലും അസൂയ ഉണ്ടാകുന്ന തരം സൗഹൃദം.  
ഇപ്പൊ ഇവരുടെ വഴക്കിലേക്ക് തിരിച്ചു പോകാം. 
                  ക്ഷീണം കൊണ്ടായിരിക്കണം സജീർ ഉറക്കിലേക്ക് വീണു. ഉറക്കിനെന്ത് ബെഡ് എന്ത് ബാത്‌റൂം. കണ്ണടച്ചേ ഉള്ളൂ ഇഷയുടെ വിളികേട്ടാണ് എണീറ്റത് സജീ നിനക്ക് ഫോൺ. നിന്റെ ഫ്രണ്ടിന് ആർക്കോ എന്തോ അപകടം പറ്റിയെന്ന്. അത്യാവശ്യമായി പോകാൻ പറഞ്ഞു നിന്റെ ഫ്രണ്ട് വിളിച്ചിന്.അവളുടെ മുഖത്തു പരിഭ്രമം കണ്ടു.  അവൻ ഫോൺ വാങ്ങി നോക്കി തിരിച്ചു വിളിച്ചു. എന്താടാ പറ്റിയെ. ഒന്നൂല്യ ചെറുതായൊന്ന് വീണു നീ പെട്ടെന്ന് വാ. Mm അവൻ ഫോൺ എടുത്ത് wp നോക്കി ആക്‌സിഡന്റ് പറ്റിയവൻ ഓൺലൈനിൽ. ഒരു msg അയച്ചു അവന്.മരിച്ചാലും മറക്കില്ല മുത്തേ. അവന് ആദ്യായി പണി തന്ന ചങ്കിനോട് നന്ദി തോന്നി. ഇവൻ വിളിച്ചില്ലായിരുന്നെങ്കിൽ ബാത്‌റൂമിൽ കിടക്കേണ്ടി വന്നേനെ. ഇത്രേം നേരായി ഓർക്കായിരുന്നു എല്ലാവർക്കും ഞാൻ പണി കൊടുത്തിന് എന്നിട്ടും എനിക്ക് എന്താ തരത്തിരുന്നെന്ന്. അവൻ വേഗം എണീറ്റ് ബെഡിൽ പോയി കിടന്നു.

നീ പോകുന്നില്ലേ 

ഇല്ല മോളു. മോള് കിടന്നോ ഇതൊന്നും പറഞ്ഞാ നിനക്ക് മനസ്സിലാവില്ല.ഒന്ന് മനസ്സിലാക്കിക്കോ ഞാൻ കിടക്കേണ്ടത് ഇവിടെയ. 
അവളുടെ മുഖത്തു ദേഷ്യം ഇരച്ചു കയറുന്നത് അവൻ കണ്ടു. എല്ലാം വെള്ളത്തിലായി അല്ലെ ഇഷു. 

ദിവസം കിടക്കല്ലേ ഇനിയും. കാണിച്ചു തരാം. 

അവൻ കിടന്ന പാടെ ഉറക്കവും തുടങ്ങി. 
അവൾ കുറച്ചു സമയം അവനെ തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എന്നാലും ഇവന്റെ കൂടെ ഇവന്റെ പെണ്ണായിട്ട്....... 
അവൾക്ക് ഒന്ന് ഉറക്കെ പൊട്ടികരയണം എന്ന് തോന്നി. ഇല്ല കരയില്ല കരഞ്ഞാ ചിലപ്പോ ഇവനോടുള്ള വെറുപ്പ് കുറഞ്ഞു പോയാലോ......
                                                 
             വാതിലിൽ മുട്ട് കേട്ടാണ് സജീറിന് ഉറക്കം ഞെട്ടിയത്. അവൾക്ക് യാതൊരു കുലുക്കവും ഇല്ല. അറിഞ്ഞ ഭാവം കാണിക്കണ്ടേ 

ടീ വാതിൽ തുറക്ക് 

വേണേൽ പോയി തുറക്ക് 
നിനക്ക് തുറന്നാൽ എന്താ 

ഇച്ചുസേ വാതിൽ തുറക്ക് ആരേലും കണ്ടാ നാണക്കേടാടി 
ഇച്ചുസേ എന്നുള്ള വിളി അവളെ നെഞ്ചിൽ ഒരു നീറ്റൽ ഉണർത്തി. 

നാണം ഇല്ലാത്ത നിനക്ക് നാണക്കേടോ 

കുറച്ചു നേരം ആലോചിച്ചപ്പോ അവക്കും തോന്നി ഞാൻ തുറക്കുന്നതാ നല്ലേ. 
എന്നാലും ആരായിരിക്കും ഇത്ര രാവിലെ ആറു മണിയല്ലേ ആയുള്ളൂ.  ഉറക്കവും ഇല്ലേ ഇവർക്ക്. 
അവൾ പോയി വാതിൽ തുറന്നു. പുറം തിരിഞ്ഞായിരുന്നു നിന്നിരുന്നത്. വാതിൽ തുറന്നത് കക്ഷി അറിഞ്ഞിട്ടില്ല. എങ്കിലും ഇഷക്ക് ആളെ മനസ്സിലായി. 
നാസില. സജീറിന്റെ കാമുകി. മുറപ്പെണ്ണ്. 
അവൾ വാതിൽ മെല്ലെ ചാരി വെച്ചു. സജീറിന്റെ അടുത്തേക്ക് ചെന്നു. 

ആരാ വിളിച്ചേ 

ആരേം കണ്ടില്ല 

നാസില വാതിലിൽ മുട്ടിയതും അത് തുറന്നു അടച്ചില്ലായിരുന്നോ അപ്പൊ. അവൾ അകത്തേക്ക് കേറിയതും ഇഷ സജീറിനെ കെട്ടിപിടിച്ചു കിടന്നതും ഒരുമിച്ചായിരുന്നു. 

ടീ എന്താ ചെയ്യുന്നേ 

അവൻ ഞെട്ടി എഴുന്നേറ്റു. മുന്നിൽ നാസില 
അവന് മനസ്സിലായി ഇഷ മനപ്പൂർവ്വം ചെയ്തതാണെന്ന്. നാസിലയുടെ മുഖം കടന്നൽ കുത്തിയപോലെ വീർത്തിരുന്നു.

നാസിലായൊ എന്താ ഇത്ര രാവിലെ 

സോറി വാതിൽ തുറന്ന കണ്ടപ്പോ എണീറ്റുന്ന കരുതിയെ. 

എന്താ സജീർക്കയിത്  വാതിൽ ലോക്കിടാതെ ആണോ കിടന്നെ അവൾ ഒന്നും അറിയാത്ത ഭാവത്തിൽ എഴുന്നേറ്റ് ഡ്രസ്സ് ഒക്കെ ശരിയാക്കുന്ന പോലെ ചെയ്തു. 
അവൻ അവളെത്തന്നെ നോക്കി ഇവൾ ശരിക്കും എന്ത് ഭാവിച്ചാ. 

എന്താ ഇത്ര രാവിലെ നാസി 

ബുദ്ധിമുട്ടിച്ചതിന്  സോറി.  കാറിന്റെ കീ സജീറിന്റെ കയ്യിലാ ഇക്കാക്ക വാങ്ങി വരാൻ പറഞ്ഞു . 
സജീർ പെട്ടെന്ന് തന്നെ ചാവി എടുത്തു കൊടുത്തു. ഇക്കാക്കക്ക് എവിടെയാ ഇത്ര രാവിലെ പോകേണ്ടത്. 

മാമയുടെ ഗുളിക തീർന്നു രാവിലെ കൊടുക്കേണ്ടത്. 

തിരക്കിട്ട് പോകണ്ടാന്ന് പറഞ്ഞേക്ക് ഇക്കാക്കയോട്. രാവിലത്തേത് ഞാൻ കൊടുത്തിന്. ഇനി ഉച്ചക്കെ വേണ്ടു. ഇഷ പറഞ്ഞു. 

സജീർ അത്ഭുതത്തോടെ അവളെ നോക്കി. നീ എപ്പോ കൊടുത്തു. 

ഞാൻ എന്താ നീയോ. ഞാൻ സുബ്ഹിക്ക് എണീറ്റിരുന്നു. മാമക്ക് ചായയും ഗുളികയും കൊടുത്തു. 
നാസി പെട്ടെന്ന് തന്നെ പോയി. 

ടാ നിന്റെ പെണ്ണ് പിണങ്ങി പോകുന്ന. പിറകെ പോകുന്നില്ലേ പിണക്കം മാറ്റാൻ. 

നീ മനപ്പൂർവ്വം ചെയ്തതല്ലേ 

എന്ത് 

എന്നെ കെട്ടിപ്പിടിച്ചേ 

ആണോ 

ആണ് 

എന്ന ആയിരിക്കും 

നീ പകരം വീട്ടുകയാണോ 

അങ്ങനെ തോന്നിയെങ്കിൽ ആയിരിക്കും. 

അവൻ എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു. പറഞ്ഞിട്ട് കാര്യം ഇല്ല എന്ന തോന്നലിൽ അവൻ വീണ്ടും പോയി കിടന്നു. 

ടീ ഒന്നൂടി കെട്ടിപിടിക്കുന്നോ നല്ല സുഖം ഉണ്ടായിരുന്നു. 

നാസിലയെ വിളിച്ചോ. അവളാകെ തകർന്നു നിൽക്കയായിരിക്കും പോയി കെട്ടിപിടിച്ചു ആശ്വസിപിക്ക്. 

നിനക്ക് സമ്മതാണെൽ  ഞാൻ റെഡിയാ. 

എനിക്ക് സമ്മതമാ നീ  പോയ്‌ക്കോ .പിന്നെ ഞാനും ഇത് പോലെ ആരേലും കെട്ടിപ്പിടിച്ച നീയും സമ്മതിച്ചേക്കണം. 

വേണ്ടായേ നമ്മൾക്ക് ഈ തലയിണ മതി. 

അവൾ ഒന്നും മിണ്ടാതെ റൂമിൽ നിന്നും ഇറങ്ങി പോയി. 
             ********
                കുഴിമടിയാ എണീക്കണില്ലേ. 

നിനക്ക് ഉറക്കവും ഇല്ലേടീ കാന്താരീ. 

നമ്മൾ രാവിലെ എണീക്കുന്ന ശീലാണ്. സുബ്ഹി കഴിഞ്ഞ ഉറങ്ങില്ല. നമുക്ക് ഒന്ന് നടന്നാലോ 

പോയികിടന്ന ഉറങ്ങടി. 

മാമാ ഡോക്ടർ പ്രേത്യേകം പറഞ്ഞതാ രാവിലെ നടക്കണം എന്ന്. എണീക്ക്. മടി  വേണ്ടാ. 

ഇന്ന് വേണ്ട നാളെ മുതൽ പോകാം. 
പറ്റില്ല എണീക്ക്. 

അല്ലാ സജി എണീറ്റില്ലേ.

നിങ്ങടെ അല്ലെ മോൻ. എപ്പോഴാ രാവിലെ എണീറ്റിന്. 

പുതുമണവാട്ടിയാ നീ അത് നീ മറന്നാലും നാട്ടുകാർ മറക്കില്ല. അവരെന്തു കരുതും.

ആണല്ലേ എന്നാ വാ നമുക്ക് തൊടിയിലൊക്കെ കറങ്ങീട്ട് വരാം. 

വെറുതെ വിടില്ല അല്ലെ 

ഇല്ല 

അല്ല നിന്റെ വാൽ എവിടെ 

പാവം ഉറങ്ങിക്കോട്ടെ ഇന്നലെ ലേറ്റ് അയാ കിടന്നേ ഒരു പാട് ജോലിയുണ്ടായിരുന്നു. 

Mm
രണ്ടു പേരും തൊടിയിലൂടെ നടന്നു. 

മാമാ ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയോ. 

എന്തിനാ മാമാടെ മോൾക്ക് ഒരു വളച്ചുകെട്ട് 

സത്യം പറയോ ആദ്യം അത് പറ 

മോള് ചോദിക്ക് അറിയാവുന്നതാണേൽ പറയാം. 

കുറച്ചു നേരത്ത മൗനത്തിന് ശേഷം അവൾ ചോദിച്ചു സജിയും നാസിലയും ഇഷ്ടത്തിലാണെന്ന് മാമന് അറിയാവുന്നതല്ലേ. എന്നിട്ട് എന്തിനാ എന്നെകൊണ്ട് അവനെ കെട്ടിച്ചേ. എന്താ ആ കല്യാണത്തിന് സമ്മതിക്കാഞ്ഞേ 

മൂസ ഹാജി ഒന്നും മിണ്ടാതെ അവിടൊരു കല്ലിന്മേൽ ഇരുന്നു. 
നിനക്ക് അവനെ വിവാഹം കഴിക്കാൻ ഇഷ്ടം ഉണ്ടായിരുന്നില്ല അല്ലേ. എന്റെ അന്ത്യാഭിലാഷം എല്ലാരും കൂടി നടത്തിയതാണെന്ന് എനിക്ക് അറിയാം. 
അവൾ ഒന്നും മിണ്ടീല 
അവനെ കൊണ്ട് നിന്നെ കെട്ടിക്കണംന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാ. നിന്നെ കെട്ടാൻ അവന്റെ അത്ര യോഗ്യത വേറാർക്കും ഇല്ല. 

അതെന്താ എനിക്ക് വേറെ ചെക്കനെ കിട്ടില്ലേ. എനിക്ക് എന്താ കുറവ്. സൗന്ദര്യം ഇല്ലേ വിദ്യാഭ്യാസം ഇല്ലേ പണം ഇല്ലേ. 

എല്ലാം ഉണ്ടായിട്ട് എന്താ ഇഷക്കുട്ടി നിന്റെ മനസ്സ് ഏഴുപൂട്ടിട്ട് പൂട്ടിയിരിക്കുന്നെ. ഒരാണിനും അവിടെ സ്ഥാനം ഇല്ലാതിരുന്നേ. വരുന്ന ആലോചനയൊക്കെ മുടക്കിയത്. 

അവൾ ഞെട്ടലോടെ പിറകിലേക്ക് കാലുകൾ വെച്ചു. അവൾക്ക് താനിപ്പോ തളർന്നു വീഴുന്ന് തോന്നി. 
പതർച്ച പുറത്തു കാട്ടാതെ അവൾ ചിരിച്ചു. 

ആരു പറഞ്ഞു അങ്ങനെ. 

എനിക്ക് അറിയാമെങ്കിലോ 

എന്ത് അറിയാമെന്ന് അവൾ പിടിച്ചു നിക്കാൻ ശ്രമിച്ചു. 

മോള് കള്ളം പറയണ്ട എനിക്ക് എല്ലാം അറിയാം. 
അന്ന് രാത്രി രക്തത്തിൽ കുളിച്ചു വന്ന സജിയേയും പേടിച്ചു വിറച്ചു നീ കരഞ്ഞോണ്ട് കേറി വന്നതും ഞാൻ കണ്ടിരുന്നു. സുമിയോട് എല്ലാം പറയുന്നതും ഞാൻ കേട്ടു.  ഇന്നുവരെ ആരോടും പറയാതെ മനസ്സിൽ വെച്ചു.  അന്ന് ഉറപ്പിച്ചതാ സജി കല്യാണം കഴിക്കുന്നുണ്ടേൽ അത് നിന്നെ തന്നെ ആയിരിക്കുമെന്ന്. 
എന്റെ മോൻ ഒരു പാവാ അവനോട് മോള് പൊറുക്കണം. അവന് പ്രായത്തിളപ്പിൽ പറ്റിയ ഒരു അബദ്ധമാണ്. 
പേഷ്യന്റിന്റെ മനസ്സ് ഒരിക്കലും സങ്കടപ്പെടാൻ പാടില്ല. ഡോക്ടറെ വാക്കുകൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി. 

മാമഎന്തൊക്കെയാ പറയുന്നേ ഞാൻ അതൊക്കെ എപ്പോഴേ മറന്നു. കല്യാണത്തിന് ഇഷ്ടം ഉണ്ടായിട്ട് തന്നെയാ സമ്മതിച്ചേ. എനിക്ക് പഠിക്കണം എന്നുണ്ട് അതോണ്ടാ ഇപ്പൊ കല്യാണം വേണ്ടന്ന് പറഞ്ഞെ. അല്ലാതെ സജിയോട് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല. മാത്രമല്ല അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ ഞാൻ അന്ന് തന്നെ കൊടുത്തല്ലോ. ആ പ്രശ്നം അന്നത്തോടെ അവസാനിക്കുകയും ചെയ്തു.മുഖത്ത് നോക്കാതെ ആയിരുന്നു അവളത് പറഞ്ഞെ. 

സത്യമാണോ 

അല്ലാതെ ഞാൻ കള്ളം പറയോ. കല്യാണം കുട്ടിക്കളിയോ മറ്റോ ആണോ. ഇന്ന് ഇത്ര മതി നടന്നത് ബാക്കി നാളെ. 
എന്നെ വെറുതെ വിടാനുള്ള ഭാവം ഇല്ലല്ലേ. 

സ്വയം തിരഞ്ഞെടുത്തത് അല്ലേ ഈ കുരിശ്. ഇനി ചുമന്നോ അവൾ ചിരിച്ചോണ്ട് പറഞ്ഞു. 

എനിക്ക് നിന്നെ ചുമക്കാൻ വയ്യ നിന്റെം സജിയുടെയും കുഞ്ഞിനെ ചുമന്ന് നടന്നിട്ട് വേണം മരിക്കാൻ അത്രെയെങ്കിലും ആയുസ്സ് നീട്ടിക്കിട്ടിയ മതിയാരുന്നു. 

അത്ര മതിയോ ഞങ്ങളുടെ പേരക്കുട്ടിയെയും മാമ കാണും. അവൾ കണ്ണടിച്ചോണ്ടു പറഞ്ഞു. 
അവൾ മനസ്സിൽ സജിയുമായുള്ള എഗ്രിമെന്റ് ഓർത്തു. മാമയുടെ ഓപ്പറേഷൻ കഴിഞ്ഞു സുഖമായാൽ. മാമ നോർമൽ ലൈഫിലേക്ക് തിരിച്ചു വന്നതും ഡിവോഴ്സ്. ആ എഗ്രിമെന്റിലാണ് വിവാഹത്തിന് സമ്മതിച്ചത് തന്നെ. .....

ടെയിസ്റ്റ് നോക്കണ്ട അമ്മായി കറി സൂപ്പർ ഒടുക്കത്തെ സ്മെല്ലാ.
ഞാൻ സഹായിക്കണോ 

നീ എവിടെ പോയതാ 

മാമയുടെ കൂടെ ഒന്ന് നടന്നിട്ട് വരാമെന്ന് കരുതി. എന്താ ഉണ്ടാകുന്നെ ഞാനും കൂടാം. 

ഇന്ന് വേണ്ട മരുമോളെകൊണ്ട് ആദ്യ ദിവസം അടുക്കളയിൽ കയറ്റിന്ന് വേണ്ട . 

എപ്പോ വന്നാലും അടുക്കള പണി ചെയ്യിച്ചിരുന്നതാ ഇപ്പൊ പറയുന്ന കേട്ടില്ലേ എവിടുന്നു വന്നു പെട്ടെന്നൊരു സ്നേഹം. 

നീ  ഇപ്പൊ എന്റെ മോന്റെ ഭാര്യയല്ലേ. അപ്പൊ പേടിക്കണ്ടേ. പീഡിപ്പിച്ചെന്ന് പറഞ്ഞു കേസ് കൊടുത്താലോ 

ഗുഡ്. അങ്ങനെയൊരു പേടിയുള്ളത് നല്ലതാ. അമ്മായിഅമ്മ പോരുമായി വരില്ലല്ലോ. 

ഉവ്വുവ്വ് മഹാറാണി പോയി സുമിയെ വിളിച്ചു വാ. 

Mm

സുമിയുടെ റൂം ലോക്ക് ചെയ്തിരുന്നില്ല. അവൾ സുമിടെ അടുത്ത് ചെന്ന് കെട്ടിപിടിച്ചു കിടന്നു. 

എന്താടി ഉറക്ക് ഒന്നും ഇല്ലേ. ഇക്കാക്ക ചവിട്ടിപ്പുറത്താക്കിയോ ?

അതിന് അവൻ ഒന്നൂടി ജനിക്കണം.

അവനെന്നോ. ഇക്കാന്ന് വിളികെടി. 
ഒന്ന്‌ പോടീ ഇക്കാന്ന് വിളിക്കാൻ പറ്റിയ സാധനം. 

അപ്പൊ ഒരിക്കലും വിളിക്കില്ലേ. 

വിളിച്ചിരുന്നതാ ഇക്കാക്കന്ന് എന്നിട്ടോ........ അവളുടെ ശബ്ദം ഇടറിയിരുന്നു. കെട്ടിപ്പിടിത്തത്തിന് മുറുക്കം കൂടുന്നത് സുമി അറിയുന്നുണ്ടാരുന്നു. 
സുമി പിന്നെ ഒന്നും മിണ്ടിയില്ല. ഇഷയും. 
കുറച്ചു സമയം ഒന്നും മിണ്ടാതെ രണ്ടു പേരും അങ്ങനെ കിടന്നു. ഇഷയുടെ അടുത്തുനിന്ന് അനക്കമൊന്നും കാണാതിരുന്നപ്പോൾ സുമി തിരിഞ്ഞു നോക്കി. അവൾ ഉറങ്ങുന്നത് കണ്ടു. പാവം നല്ല ക്ഷീണം കാണും. ഉറങ്ങിക്കോട്ടെ. ഇനി നിനക്ക് ഇവിടുന്ന് മടക്കം ഇല്ല ഇച്ചുസേ. അവന്റെ പെണ്ണായി ഇവിടുണ്ടാകും എന്നും. അവൾ ശബ്ദം ഉണ്ടാക്കാതെ എണീറ്റു പോയി. 
 ഇഷ എണീറ്റു വരുമ്പോൾ സജി ഫുഡ് കഴിക്കാൻ ഇരിക്കുകയാരുന്നു. 

ഇവിടുണ്ടായിരുന്നോ 

ഇല്ല അമേരിക്ക വരെ പോയി ചായ കുടിക്കാൻ. ഇപ്പൊ വന്നേ ഉള്ളൂ അവൾ പറഞ്ഞു. 

കോമഡി പറഞ്ഞതായിരുന്നോ എല്ലാരും ഒന്ന് ചിരിച്ചു കൊടുത്തേ. 

അവൾ മറുപടി പറയാൻ വാ തുറന്നതും മാമ കേറി വന്നു. അവൾ ഒന്നും മിണ്ടാതെ സജീറിന് ഫുഡ് എടുത്തു കൊടുത്തു. 
അവൻ മെല്ലെ പറഞ്ഞു എന്താ അനുസരണ. 

നീയും ഇരുന്നോളു. എല്ലാരും കഴിച്ചു. നാസിലയും നീയും മാത്രേ ഉള്ളൂ  കഴിക്കാൻ.  അമ്മായി പറഞ്ഞു. 
അവളും കൂടി ഇരുന്നു. ഓപ്പോസിറ്റായി നാസിലയും വന്ന്  ഇരുന്നു . അവൾ ഇടക്കിടക്ക് സജിയെ 
നോക്കുന്നുണ്ടായിരുന്നു.രാവിലെ കൊടുത്ത ഷോക്ക് കൊണ്ടായിരിക്കണം ഒന്നും മിണ്ടിയില്ല.  
സജി ഇഷയെ നോക്കി ഒന്നിലും ശ്രദ്ധിക്കാതെ ഫുഡ് കഴിക്കുകയായിരുന്നു അവൾ. 
അവൻ  നാസിലയോട് ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു. രാവിലത്തെ ദേഷ്യം നാസിക്ക് ഉണ്ടായിരുന്നു. അതുകൂടി മാറ്റാൻ വേണ്ടിയായിരുന്നു. അവൾക്ക് ഫുഡ് വിളമ്പി നിർബന്ധിച്ചു കഴിപ്പിച്ചു കൊണ്ടിരുന്നു. സജി ഇടക്കിടക്ക്  ഇഷയെ നോക്കി. അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. അവൾക്ക് ദേഷ്യം വരുമ്പോൾ മുഖം കാണാൻ പ്രത്യേക ഭംഗിയാണെന്ന് അവനോർത്തു. 
സജിയുടെ തൊട്ടടുത്താണ് ഇഷ ഇരുന്നത്. 

സജീ അധികം ഒലിപ്പിക്കല്ലേ പണി കിട്ടും. അവൾ മെല്ലെ അവനോട് പറഞ്ഞു. 

എന്നാ അതൊന്ന് കാണണമല്ലോ 
അവൻ വീണ്ടും നാസിയോട് ഇഷ്കിട്ട് താങ്ങി തമാശയൊക്കെ പറഞ്ഞു ചിരിക്കാൻ തുടങ്ങി. 
ഇഷ അവന്റെ കാലിൽ ചവിട്ടി. 

കാല് എടുക്കെടി വേദന എടുക്കുന്നു. 

എന്നാ അതും പറഞ്ഞു ഉറക്കെ കരയ്  കുഞ്ഞുവാവ. 

അവൻ ബലമായി കാല് വലിച്ചെടുത്തു. 
അവൾ ചവിട്ടി കൊണ്ടേ ഇരുന്നു. സജിക്ക് ദേഷ്യം വരാൻ തുടങ്ങി. സഹികെട്ട് അവൻ അവളുടെ കാൽ അവൻ തിരിച്ചു ചവിട്ടി പിടിച്ചു. ഇഷ അറിയാത്ത പോലെ നാസിക്ക് ഒരു ചവിട്ട് കൊടുത്തു. 
പെട്ടെന്ന് ആയതോണ്ട് നാസി ടേബിളിന് അടിയിലേക്ക് നോക്കി. സജി അവളെ കാലിന് മേൽ കാല് വെച്ചത് കണ്ടു. നാസി നോക്കുന്നത് കണ്ട് സജി കാൽ എടുത്തെങ്കിലും അവൾ കണ്ടിരുന്നു. നാസി ഫുഡ് കഴിക്കാതെ എഴുന്നേറ്റ് പോയി. പോകുന്നതിനു മുൻപ് സജിയെ ദേഷ്യത്തോടെ നോക്കാനും  മറന്നില്ല. 

പറഞ്ഞതല്ലേ എന്നോട് കളികണ്ടാന്ന്. 
എന്ന പണ്ണുവേ ഇനി എന്ന പണ്ണുവെ എന്ന സോങ്ങും അവള് കൊഞ്ഞിപ്പോടെ  പാടി 

അവൻ ഒരു ഗ്ലാസ് വെള്ളം എടുത്ത് അവളുടെ തല വഴി ഒഴിച്ചു. 
അവൾ ദേഷ്യത്തോടെ ചാടി എണീറ്റു. ജഗ്ഗും വെള്ളവും എടുത്ത് തിരിച്ചു ഒഴിക്കാൻ നോക്കിതും മാമയെ കണ്ടു. 
എന്ത സജി ഇത് നോക്കി വെള്ളം കുടിക്കണ്ടേ 
അവനും ഉപ്പയെ കണ്ടു. 
സോറി ഞാൻ കണ്ടില്ല. അവളുടെ ഷാൾ എടുത്ത് അവൻ തോർത്തി കൊടുത്തു. 
കെട്ടു കഴിഞ്ഞു ഇനിയെങ്കിലും കുട്ടിക്കളി മാറ്റാൻ നോക്ക്. മാമ അതും പറഞ്ഞു പോയി. 
ഇഷക്ക് ഒന്ന് മനസ്സിലായി കക്ഷി സംശയത്തോടെ മാത്രേ ഞങ്ങളെ കാണൂ. ഇത് മാറ്റണം. ഓപ്പറേഷന് മുൻപ് മനസ്സ് സന്തോഷായി ഇരുന്നാലേ ബോഡിയും ഫിറ്റ് ആകൂ. 

അടുത്ത പണി എന്തു തരുമെന്ന് ആലോചിക്കുകയാണോ 

ആണെങ്കിൽ....... . അവൾ വെല്ലുവിളി പോലെ അവനോടു പറഞ്ഞു. പിന്നെ ഞാൻ വീടുവരെ പോകുവാ. 

എങ്ങനേ.... മനസ്സിലായില്ല. 

ഞാൻ എന്റെ വീട്ടിൽ പോകുമെന്ന്. 

കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് കെട്ടിയോന്റെ വീട്ടീന്ന് തനിച്ചു നിന്റെ വീട്ടിൽ പോയാൽ നിന്നെ അവിടെ കേറ്റുവോ. പണ്ടത്തെ പോലെയല്ല. നീ ഇപ്പം എന്റെ ഭാര്യയാ.

അതോണ്ടല്ലേ നിന്നോട് പറഞ്ഞേ നീ കൂടെ വരാൻ. അല്ലാതെ എന്റെ വീട്ടിൽ പോകാൻ നിന്റെ സമ്മതം ആവിശ്യമില്ല. 

എന്തിനാപ്പൊ പോണേ. നീ പോയ സന്തോഷത്തിൽ അവർ അവിടെ ആഘോഷിക്കുകയായിരിക്കും ശല്യം പോയല്ലോന്ന് ഓർത്തു. 

ഞാനത് സഹിച്ചു. എനിക്ക് ഇന്ന് കോളേജിൽ പോകണം. ഒരു നോട്ട് സബ്മിറ്റ് ചെയ്യാനുണ്ട്. 
വീട്ടിൽ പോയി എടുത്തിട്ട് വേണം കോളേജിൽ പോകാൻ. 

അങ്ങനെ. നീ തനിച്ചു പോയാമതി എനിക്ക് വേറെ പോകാനുണ്ട്. 

സജീ തമാശ വിട്. എനിക്ക് പോയേ പറ്റു. 

കോളേജ് വിഷയമായൊണ്ട് ഒരു ഇളവ്. നീ സോറി പറ എന്നാ പോകാം.

അല്ലാതെ നീ വരില്ലേ 

I am very സോറി ഞാൻ വരില്ല 

സോറി പറയാതെ പോകാൻ പറ്റുമോന്ന് ഞാനും ഒന്ന് നോക്കട്ടെ 

ആയിക്കോട്ടെ നിന്റെ ഇഷ്ടം. നമുക്ക് കാണാം ആര് ജയിക്കുമെന്ന്. 

കാണാം. 
                                       .................


അവന്റെ മുന്നിൽ സോറി പറയുന്നതിനേക്കാൾ നല്ലത് കോളേജിൽ പോകുന്നതേ നിർത്തുന്നതാണ്. എന്താ ഒരു വഴി. 
സുമി കാണുന്നുണ്ടായിരുന്നു ഇതെല്ലാം. 
ഇവരെ ഒന്നിപ്പിക്കാൻ എന്താ വഴി. 
ഇഷയുടെ സ്വഭാവം വെച്ചു ജയിക്കാൻ പറ്റിയില്ലെങ്കിൽ അവൾ കോളേജ് തന്നെ വേണ്ടന്ന് വെക്കും. 

സുമീ.... 
നാസിലയാണ്. 
അടുത്ത കുരിശ് ഇതിനെ എപ്പോഴാണാവോ ഇവിടുന്ന് പാക്ക് ചെയ്യുന്നേ.  
നാസിലയുടെ പേരന്റ്സ് ഗൾഫിൽ ആണ്. അത് കൊണ്ട് തന്നെ താമസം ഇവിടെത്തന്നെ. ഇഷയോടുള്ള സ്നേഹ കൂടുതൽ കാരണം സുമിക്ക് അവളെ ഇഷ്ടമല്ല. 

എന്താ നാസി 

ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയണം. 
എന്താന്നുള്ള ഭാവത്തിൽ അവൾ നാസിയെ നോക്കി. 

സജുവും ഇഷയും തമ്മിൽ എന്താ പ്രോബ്ലം. 

ഒന്നുമില്ലല്ലോ. 

സജു പറഞ്ഞത് ഇവരുടെ വിവാഹം മാമ ഓപ്പറേഷൻ സമ്മതിക്കാൻ ഒരു അഡ്ജസ്റ്റ്മെന്റ് ആണെന്നാ. ഇഷക്ക് ഈ വിവാഹത്തിന് സമ്മതം അല്ലെന്നും. ഇഷയുടെ പെരുമാറ്റം കാണുമ്പോൾ അങ്ങനെ തോന്നുന്നില്ലലോ. 
ഇഷക്ക് അവനെ ഇഷ്ട്ടാണോ

ഇഷയുടെ ആദ്യ ലവർ ആണ് സജു. എന്തോ ചെറിയ പിണക്കത്തിന്റെ പേരിൽ ബ്രേക്കപ് ആയതാ. ആരൊക്കെയോ പറയുന്നകേട്ടത ഇത്. എനിക്ക് ശരിക്കും അറിയില്ല. ഇനി ഇത് ഇക്കനോട് ചോദിച്ചു ദയവുചെയ്ത് എനിക്ക് തല്ലുകൊള്ളിക്കരുത്. 
അതും പറഞ്ഞു സുമി പോയി. അടുക്കള വാതിൽ ചാരി പുഞ്ചിരിയോടെ നിക്കുന്ന ഇഷയെ സുമി കണ്ടു. 

മുത്തേ ചീത്തവിളിക്കരുത് അവൾ അവനെ വിട്ട് പോണേൽ പോയികൊട്ടെന്ന് കരുതി പറഞ്ഞതാ.

അവക്കെന്താടി കുറവ് 

കുറവല്ല എല്ലാം കൂടുതലെ ഉള്ളൂ. 

നിന്റെ ഇക്കാക്കക്ക് തലവേദനയാക്കാനാ ഞാൻ അവളെ ചൂടാകുന്നത്.  നിനക്ക് എന്താ അവളെ ഇഷ്ടമല്ലാത്തത്. 

എനിക്ക് ഇഷ്ടമല്ല. അത്രന്നെ എന്ത് കണ്ടാണവോ ഇക്കാക്ക ഇവളെ പ്രേമിച്ചെ. 

അവളെ ബോഡി കണ്ടായിരിക്കും. 
സുമിക്ക് അവൾ പറഞ്ഞത് ഇഷ്ടായില്ല. അവളുടെ മുഖത്തു നിന്നും ഇഷക്ക് അത് മനസ്സിലായി. 

മുഖം വീർപ്പിക്കണ്ട ഉള്ളത് തന്നെയാ പറഞ്ഞേ. 
എന്റെ ഇക്കാക്ക് ഒരബദ്ധം പറ്റി അന്ന്. അതിൽ അവൻ

സുമീ പ്ലീസ്  എനിക്ക് കേൾക്കണ്ട ഒന്നും. മറക്കാൻ ശ്രമിക്കുന്നതാ എല്ലാം ഞാൻ. വീണ്ടും ഓര്മപെടുത്തണ്ട. 

വർഷങ്ങൾ കഴിഞ്ഞില്ലേ ഇനിയും....... 

നിന്റെ ഉപ്പാക്ക് വേണ്ടിയാ ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചേ. നിന്റെ ഉപ്പ എന്നേം നിന്നേം വേർതിരിച്ചു ഇതുവരെ കണ്ടിട്ടില്ല. 
എന്നെ സ്വന്തം മോളെപോലെയാ കാണുന്നെ. 
നിനക്ക് ഒരു മിട്ടായി വാങ്ങിനെങ്കിൽ അതിന്റെ പാതി എനിക്കാ തന്നിരുന്നേ. അതിനേക്കാൾ ഉപരി  ഉപ്പാക്ക് വേണ്ടി ഒന്നും മിണ്ടാതെ എന്നോട് എന്ത് പറയണം എന്നറിയാതെ എന്റെ തോളിൽ ചാരിയിരുന്ന് കരഞ്ഞ നിനക്ക് വേണ്ടിയും. അത് കൊണ്ട് തന്നെയാ ഈ വിവാഹത്തിന് സമ്മതിച്ചതും.അല്ലാതെ നിന്റെ ഇക്കാക്ക എന്റെ കാലുപിടിക്കാൻ വന്നത് കൊണ്ടല്ല.  ഒരിക്കലും അവന് മാപ്പ് കൊടുക്കുകയും ഇല്ല. സ്നേഹിച്ചവരെ ചതിക്കാനും സങ്കടപെടുത്താനും അറിയില്ല അവനെ പോലെ.  അതാ എന്റെ പരാജയവും. എന്നുവെച്ചു നിന്റെ ഇക്കാക്കയെ.......... അവനെ എന്നല്ല ഒരാണിനെയും ഇനി ഞാൻ വിശ്വസിക്കില്ല. എന്റെ ജീവിതത്തിൽ ഇനി ഒരു പുരുഷനും കടന്നു വരികേം ഇല്ല. 
ഇത് പറയുമ്പോൾ അവളുടെ മുഖം വലിഞ്ഞു മുറുകി അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി സുമിക്ക്. 

ഇഷാ സോറി ഞാൻ ഒരു തമാശ പറഞ്ഞതടി. 
സോറി. നീ കോളേജിൽ പോകാൻ നോക്ക്. 
സുമി വിഷയം മാറ്റി. 

സജുനോട്  സോറി പറഞ്ഞു എനിക്ക് കോളേജിൽ പോകണ്ട. 

ഇഷ പ്ലീസ് വാശിക്ക് വേണ്ടി കളയാനുള്ളതല്ല കോളേജ്. ഞാൻ കൂടെ വരാം. നീ പോയി ഡ്രസ്സ് മാറ്റി വാ. നിന്റെ നോട്സ് നിന്റെ അനിയനോട് പറഞ്ഞിട്ടുണ്ട് കൊണ്ട് വരാൻ. 

സുമിയും ഇഷയും പോകാൻ ഇറങ്ങുമ്പോഴായിരുന്നു സജു വന്നത്.
ഉപ്പ സിറ്റൗട്ടിൽ ഇരിക്കുന്ന കണ്ടു. 

അവൻ അവളുടെ അടുത്തേക്ക് ചെന്നു മെല്ലെ പറഞ്ഞു ഇതും തോൽവിക്ക്  തുല്യമാണ്. എന്റെ കൂടെ കോളേജിൽ പോകുമെന്നാണ് പറഞ്ഞത് . ഇപ്പോ നീ തോറ്റില്ലേ. അതല്ലേ സുമിയെയും കൂട്ടി പോകുന്നെ. അതും പറഞ്ഞു അവൻ അകത്തേക്ക് പോയി. 
പോകാൻ പോയ ഇഷ തിരിച്ചു വന്നു. 

മോള് എന്താ തിരിച്ചു വന്നെ. 

സജുനോട് ചോദിക്കാൻ മറന്നു പോയി. പിണങ്ങിയ പോയേ. മിണ്ടുന്നില്ല ഇപ്പൊ. 

സജൂ ഇങ്ങ് വാ 

എന്താ ഉപ്പാ 

നീ എന്റെ മോളോട് പിണങ്ങിയോ. 

അവൻ അവളെ നോക്കി. 
അവൾ കാണാത്ത ഭാവത്തിൽ മുഖം തിരിച്ചു. 

ഇവൾ ചുമ്മാ പറയുന്നതാ. 

പിന്നെന്താ നീ ഇവളെ കോളേജിൽ കൊണ്ട് വിടാത്തെ 

ഞാൻ ബൈക്കിന്റെ ചാവി എടുക്കാൻ പോയതാ 
അവളൊന്ന് ഞെട്ടിയത് അവൻ കണ്ടു 

അല്ല അതിന് ഞാനും സുമിയും ഇല്ലേ ബൈക്കിൽ എങ്ങനാ പോവുക. കാറിൽ പോകാം. 

കാറിൽ പെട്രോൾ തീർന്നു. സ്റ്റാർട്ട് ആകണേൽ ഇനി വാങ്ങിച്ച് വരണം. 
അവൻ മനപൂർവ്വം ചെയ്തത് ആണെന്ന് അവക്ക് മനസ്സിലായി. 

ബൈക്ക്  ആണേൽ ബൈക്ക് ഇവളെ കൊണ്ടക്കിട്ട് വാ. സുമിക്ക് പോകണ്ട ആവശ്യം ഒന്നും ഇല്ലല്ലോ. 

ശരി ഉപ്പാ. 

നമ്മൾ പോസ്റ്റ് ആയി അല്ലെ സുമി പറഞ്ഞു. 
ഉള്ളിൽ അവൾക്ക്  ഒരുപാട് സന്തോഷം തോന്നി. ഒന്നിച്ചുള്ള യാത്ര നല്ലതാണ്. 
ഇഷ  ഇനി  എന്ത് ചെയ്യും എന്നറിയാതെ ഒന്ന് നിന്നു. ഇവന്റെ കൂടെ ബൈക്കിൽ..... 

ഇങ്ങനൊരു പണി പ്രതീക്ഷിച്ചില്ല അല്ലേ. 
നീ എനിക്കിട്ട് പണിതു ഞാൻ തിരിച്ചും സമാസമം. 
അവളൊന്ന് മൂളുക മാത്രം ചെയ്തു. 

നീ ബൈക്ക് സ്റ്റാർട്ട് ആക്ക് ഞാനിപ്പോ വരാം. 
അവൾ അകത്തേക്ക് പോയി. 
പെട്ടെന്ന് തിരിച്ചു വരികേം ചെയ്തു. 

പോകാം.

അവളുടെ മുഖത്തെ ചിരി കണ്ടപ്പോൾ അവന്റെ ഉള്ളിൽ ചെറിയ പേടി തോന്നി. പിശാച് എനിക്കിട്ട് പണിതന്നോ. 
എന്താ ഇത്ര പെട്ടെന്ന് ഇവൾ ഒപ്പിച്ചത്. 
                                            ...................

പോകാം അല്ലേ 

അവനൊന്ന് മൂളുക മാത്രം ചെയ്തു. എന്താ ഈ പിശാജ്  ഒപ്പിച്ചത് അവൻ ചുറ്റും നോക്കി. നാസില ബാൽക്കണിയിൽ നിന്നും നോക്കുന്നത് അവൻ കണ്ടു. 
ഉള്ള പ്രോബ്ലം എങ്ങനെയൊക്കെയോ തീർത്തതാണ്. അടുത്ത കുരിശ്. 

എന്താ സ്റ്റാർട്ട് ആവുന്നില്ലേ. 

അവൻ ഒന്നും മിണ്ടിയില്ല. അവൾ മനപ്പൂർവ്വം വിളിച്ചു വരുത്തിയതാകും. 

സജീർക്ക പൊവ്വാം. ഇനി ഞാൻ സ്റ്റാർട്ട് ചെയ്തു തരണോ. പറയലോട് കൂടി അവൾ സ്റ്റാർട്ട് ആക്കുകയും ചെയ്തു. 
അവളെ മുന്നിലൂടെ കെട്ടിപ്പിടിച്ചു പോവുകയും കൂടി ചെയ്‌താൽ. ബാക്കി പറയാതെ അവൾ ഒന്ന് ചിരിച്ചു. 

നമുക്ക് കാറിൽ പോകാം 

Very very sorry എനിക്ക് ഇപ്പൊ ബൈക്കിൽ പോകണ്ട മൂടാണ്. അതും തന്നെ കെട്ടിപിടിച്ചു പോകണം. 

ടീ ഇതിനൊക്കെ ഞാൻ ഒരിക്കൽ പകരം തരും. 

Your all ways welcome

കുറച്ചു നേരം മിണ്ടാതിരുന്നെങ്കിലും അവൻ ഫോൺ എടുത്ത് കുറച്ചു ദൂരേക്ക് പോയി. 
തിരിച്ചു വരുമ്പോൾ അവന്റെ മുഖത്തു ഒരു കുസൃതി ചിരിയുണ്ടാരുന്നു. 
അവക്ക് ഏറ്റവും ഇഷ്ടം അവന്റെ ആ ചിരിയായിരുന്നു. കാരണം കൂടുതലും അവൾ കണ്ടത് ആ ചിരി തന്നെയായിരുന്നു. അവൾ മിഴികൾ താഴ്ത്തി.ആ ചിരിയുടെ പിറകിൽ എന്നും അവൾക്ക് ഒരു പണിയും അവൻ ഒപ്പിച്ചിട്ട് ഉണ്ടാവും.  

പോകാം. 

പ്ലീസ് വെയിറ്റ് ഇൻ ഫൈവ് മിനുട്. 

എന്താ ഇവൻ ഒപ്പിച്ചത് അതും ആലോചിച്ചു നിക്കുമ്പോൾ ദേ വരുന്നു നാസില.
ഗൾഫ് അല്ല മോളെ ഇത് കേരളം ആണെന്ന്  പറയാൻ തോന്നി അവളോട്‌. വേറൊന്നും അല്ല അവളുടെ  വേഷം കണ്ടിട്ട് തോന്നിയതാ ടൈറ്റ് ജീൻസും കുർത്തയും  തട്ടം ഇട്ടിട്ടുണ്ട് തലേൽ അല്ലാട്ടോ കഴുത്തിൽ.  കൂളിംഗ് ഗ്ലാസ്‌ സ്റ്റൈലായി തലയിൽ ഉണ്ട്.ആകെക്കൂടി മദാമ്മ ലുക്കും.  കണ്ടപ്പോ ഓ ഇതാണോ വലിയ കാര്യം  എന്ന ഭാവത്തിൽ പുച്ഛത്തോടെ അവനെ നോക്കി. ഇഷ മാമയെ നോക്കി. ഭാഗ്യത്തിന് പുറത്ത് ഒന്നും ഇല്ല. 

അവൻ അവളെ നോക്കി ചിരിച്ചു 
ഇഷ ലേറ്റ് ആയോ. സോറി സജിക്ക് ഒരേ നിർബദ്ധം ഞാൻ കൂടി വരാണോന്ന്. 

അതിനെന്താ നോ പ്രോബ്ലം ഇഷ ചിരിച്ചു കാണിച്ചു. 
അവൾ ഉള്ളിൽ കണക്ക് കൂട്ടി സജി എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട്.
പോകാം. 

ഇഷ പിറകിൽ കയറി. നാസി മുന്നിലും. 
സജിയും നാസിലയും എന്തൊക്കെയോ സംസാരിക്കുന്നുണ്ട് . അവരുടെ സംസാരം ശ്രദ്ധിക്കാതെ ഇഷ പുറത്തേക്കു നോക്കി ഇരുന്നു. 
സജി നാസിലയോടാണ് സംസാരിക്കുന്നെങ്കിലും നോട്ടം മുഴുവൻ ഇഷയുടെ നേർക്കായിരുന്നു കണ്ണാടിയിലൂടെ. അവൻ എത്ര നോക്കണ്ടാന്ന് വിചാരിച്ചെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല.അവളുടെ അവോയ്ഡ് അവന്റെ നെഞ്ചിൽ ഒരു നീറ്റൽ ഉണ്ടാകുന്നുണ്ടായിരുന്നു. 

കോളേജിൽ എത്തി. സജി ഇറങ്ങാൻ നോക്കിയതും ഇഷ പറഞ്ഞു. 

കോളേജിലേക്ക് വരണ്ട ഇവിടെ വെയിറ്റ് ചെയ്‌താൽ മതി. പിന്നെ എന്റെ കല്യാണം കഴിഞ്ഞത് ഇവിടെ ആർക്കും അറിയില്ല. അറിയാനും പാടില്ല. 

അതിൽ ഒരു ഭീഷണിയുടെ സ്വരം ഉള്ളത് പോലെ അവന് തോന്നി. 
അവൾ പോകുന്നതും നോക്കി അവൻ നിന്നു. 
ഇതേ കോളേജിൽ ഫസ്റ്റ് ഡേ അവളോടൊപ്പം വന്നത് അവനോർത്തു. 
ഇവിടം വരെ വേണ്ട ക്ലാസ്സ്‌ വരെ എന്റെ കൂടെ വാ . പ്ലീസ് നല്ല സജിക്കാക്കയല്ലേ ഒന്ന് വാ. ജസ്റ്റ്‌ അവിടെ വരെ വന്ന് തിരിച്ചു പോയിക്കോ. 

എന്തിനാടീ ഞാൻ വരണേ നിനക്ക് വട്ടുണ്ടോ 

ഇത്രേം ഗ്ലാമർ ഉള്ള ഇക്കാക്ക എനിക്ക് ഉണ്ടെന്ന് എല്ലാരും അറിയട്ടെ. ഒരു ഗമ യല്ലേ അത്. 
എന്റെ മറുപടിക്ക് കാക്കാതെ എന്റെ കയ്യും പിടിച്ചു അവൾ നടന്നു. സുമി കുട്ടികൾ നോക്കുന്നു കയ്യെന്ന് വിടെടി എന്ന് പറഞ്ഞു പിറകെ തന്നെയുണ്ട്. ഞാൻ സുമിയുടെ ഇക്കാക്കയാണോ അതോ ഇവളുടെയോ എന്ന സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്. 
അങ്ങനെ തോന്നിപ്പിക്കുന്ന രീതിയിൽ ആയിരുന്നു എപ്പോഴും ഇഷയുടെ പെരുമാറ്റം. അത്ര മാത്രം ഇഷ്ടായിരുന്നു അവൾക്ക് എന്നെ. 

എന്താ സജീ ആലോചിക്കുന്നേ 
നാസിലയുടെ വിളി അവനെ ഓർമകിൽ നിന്നും ഉണർത്തി. 
 
ഇഷയെയും സുമിയെയും  ഫസ്റ്റ് ദിവസം ഇവിടെ കൊണ്ട് വിട്ടത് ഞാൻ ആണ് അതോർത്തു. 

ഞാൻ ഒരു സംശയം ചോദിക്കട്ടെ സജീ  ഇഷയും സുമിയയും ഒന്നിച്ചു ഒരു ക്ലാസ്സിൽ അഡ്മിഷൻ കിട്ടി. പിന്നെങ്ങനെ അവർ ജൂനിയറും സീനിയറും ആയി. ഇഷ ഒരു വർഷം ക്ലാസിനു പോയില്ലേ. 

അപ്പോഴാണ് അവനും അതോർത്തെ ശരിയാണല്ലോ.  ഞാൻ ഗൾഫിൽ പോകുമ്പോ രണ്ടുപേരും ഒരു ക്ലാസ്സിൽ ആണ്.പിന്നെന്താ പറ്റിയത്. അറിയില്ലഡോ  ഞാൻ രണ്ടു വർഷമായി അവളുമായി കോൺടാക്ട് ഉണ്ടായിരുന്നില്ല. 

നാസി ഒന്ന് മൂളുക മാത്രം ചെയ്തു. 
സജിയുടെ ഒരു ഫ്രണ്ട് വരുന്നത് കണ്ടു അവൻ ഇപ്പൊ വാരാനും പറഞ്ഞു ഫ്രണ്ടിന്റെ കൂടെ പോയി. അപ്പോഴാണ് ഇഷ തിരിച്ചു വന്നത്. 

ബോറടിച്ചോ നാസി 

ഏയ്‌ ഇല്ല. കഴിഞ്ഞോ വർക്ക്‌ ഒക്കെ 
മം. അവൾ സജിയെ നോക്കി ഫ്രണ്ടുമായി കത്തിയടിക്കുന്ന കണ്ടു. 

അവൻ വരാൻ ലേറ്റ് ആകും പഴയ ക്ലാസ്സ്‌ മെറ്റാ. നമുക്ക് ഒരു ജ്യൂസ് കുടിച്ചാലോ. സജിയോട് കൂൾ ബാറിലേക്ക് വരാൻ പറഞ്ഞാൽ മതി. 

നാസി അവനോടു ഫോൺ ചെയ്തു പറഞ്ഞു. 
ഇഷയുടെ കൂടെ പോയി. 
ഇഷ രണ്ടു ഓറഞ്ച് ജ്യൂസിന് ഓഡർ കൊടുത്തു. 

അപ്പൊ സജിക്ക് വേണ്ടേ 

ഇഷ ഒന്നും മിണ്ടിയില്ല 

സജിക്ക് ഞാൻ ഓഡർ ചെയ്യാം. ഒരു പൈനാപ്പിൾ ജ്യൂസ്‌. 

സജിക്ക് പൈനാപ്പിൾ ഇഷ്ടല്ല ഇഷ പെട്ടെന്ന് അറിയാതെ പറഞ്ഞുപോയതാരുന്നു. 

ഞാൻ ഓഡർ ചെയ്തതല്ലേ അവൻ കുടിച്ചോളും. നാസിയുടെ വാക്കുകളിൽ ചെറിയ ഇഷ്ടക്കുറവ് അവൾക്കു ഫീൽ ചെയ്തു. അത് കണ്ടപ്പോൾ ഇഷക്ക് ചെറിയ ഒരു കുസൃതി തോന്നി. സജിക്ക് പൈനാപ്പിൾ അലർജിയാണ് അത് കൊണ്ട് അവൻ കഴിക്കൽ ഇല്ല. 

നാസി രണ്ടു ജ്യൂസും വാങ്ങാം.ആരുടെ സെലെക്ഷൻ ആണ് ഇഷ്ടമാവുകന് അറിയാലോ. 
നാസി സമ്മതിച്ചു. 
സജി വരുന്നത് വരെ അവർ കാത്തിരുന്നു. സജി വന്നതും നാസി പൈനാപ്പിൾ ജ്യൂസ്‌ അവന് നേരെ നീട്ടി. ഇഷ ഒന്നും മിണ്ടാതെ ഓറഞ്ച് ജ്യൂസ്‌ അവന്റെ അടുത്തേക്ക് വെച്ചു അവൻ നോക്കിയപ്പോൾ ഒന്ന് കണ്ണടിച്ചു കാണിച്ചു. അവളുടെ മുഖത്തെ ചിരിയും കണ്ണടിക്കലും  കണ്ടപ്പോൾ തന്നെ സജിക്ക് അപകടം മണത്തു. വേണ്ടാന്നും പറയാൻ പറ്റില്ല. പൈനാപ്പിൾ കുടിക്കാനും പറ്റില്ല.ഒരിക്കൽ അറിയാതെ കുടിച്ചു പോയി. അന്ന് ചൊറിഞ്ഞു പൊടുത്തു ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു.  അവൻ നാസിയെ നോക്കി കുടിക്കുന്നില്ലേ എന്ന അർത്ഥത്തിൽ അവൾ തിരിച്ചു നോക്കി. ആ നോട്ടത്തിൽ ഉണ്ടായിരുന്നു ഇഷയുടെ മുന്നിൽ വിജയിക്കാൻ ഉള്ള സന്തോഷം. അത് പോയാൽ അവൾ എങ്ങനെയാണ് റിയാക്ട് ചെയ്യുക.  
അവൻ പൈനാപ്പിൾ ജ്യൂസ്‌ എടുത്തു. 
അവൻ ഇഷയെ നോക്കി. അവനെ തന്നെ നോക്കി നിക്കുന്ന കണ്ടു. മുഖത്തെ ചിരി കണ്ടപ്പോൾ അത് കൊലച്ചിരി പോലെ തോന്നി അവന്. 
പ്രണയിനിക്ക് വേണ്ടി അവൻ അത് കുടിക്കോ.
എന്തായിരിക്കും ഇവന്റെ പ്ലാൻ. 
സജി അത് കുടിക്കുന്ന പോലെ ആക്കി .നാസി  ഇഷയെ നോക്കി.അവളുടെ മുഖത്തെ വിജയഭാവം കണ്ടു ഇഷക്ക് സഹതാപം ആണ് തോന്നിയത്. സജി ഇവളുടെ മുന്നിൽ അഭിനയിക്കുകയാണെന്ന് അവൾക്ക് അറിയാം. സജിയുടെ കയ്യിൽ നിന്നും ജ്യൂസ് ഗ്ലാസ്‌ താഴേക്ക് വീണു. 

പെട്ടെന്ന് കൈ തട്ടി വീണു പോയി സോറി 

സാരമില്ല നിനക്ക് കുടിക്കാൻ ഭാഗ്യം ഇല്ല നാസി ചിരിച്ചോണ്ട് പറഞ്ഞു. എന്നാ നമുക്ക് പോകാം. 

ബില്ല് പേ ചെയ്തു പോകുമ്പോൾ ഇഷ അവനോട് മെല്ലെ പറഞ്ഞു അഭിനയത്തിന് ഓസ്കാർ വാങ്ങിക്കും 

നിന്റെ മുന്നിൽ പിടിച്ചു നിക്കണ്ടേ മോളേ അവൻ ചിരിച്ചോണ്ട് പറഞ്ഞു. 

വീട്ടിൽ എത്തുന്ന വരെ പിന്നെ ഒന്നും സംസാരിച്ചില്ല. 
വീട്ടിൽ എത്തിയപ്പോൾ സുമി വാതിക്കൽ തന്നെ നിക്കുന്നുണ്ടായിരുന്നു. ഇഷ കയറാൻ നോക്കിയെങ്കിലും അവൾ കൈ വെച്ചു തടഞ്ഞു.
 കയറാൻ വരട്ടെ 
ഇഷ അവളുടെ മുഖത്തേക്ക് നോക്കിയില്ല. സജിക്ക് ഒന്ന് മനസ്സിലായി എന്തോ പ്രോബ്ലം ഉണ്ട്. ഇഷ വീണ്ടും കയറാൻ നോക്കിയെങ്കിലും സുമി അവളെ  പിടിച്ചു തള്ളി. 

                                               ............

സോറി 

ആർക്കു വേണം നിന്റെ സോറി. നീ ആരാന്നാ വിചാരം. ഞാൻ പറയുന്നത് അനുസരിക്കാൻ പറ്റുന്നവരെ മതി എനിക്ക്. 

സോറി പറഞ്ഞില്ലേ ഞാൻ 

ഒരുപാട് കേട്ടതാ ഈ സോറി പറച്ചിൽ ഇനി വേണ്ട. സുമി റൂമിലേക്ക്‌ പോയി വാതിൽ വലിച്ചടച്ചു. ഇഷ പിറകേ പോയി വാതിൽ മുട്ടുന്നതും മാപ്പ് പറയുന്നതും കണ്ടു. സുമി വാതിൽ തുറന്നില്ല. 

ഇവർ തമ്മിൽ തെറ്റിയോ നാസി സജിയോട് ചോദിച്ചു. 

അത് മാത്രം ഈ ജന്മത്തിൽ നടക്കില്ല. അവരെ പോലെ അവരെ ഉണ്ടാവൂ. ഫ്രണ്ട്ഷിപ് എന്ന് വെച്ചാൽ അത് ഇവരെ കണ്ടുപഠിക്കണം. രണ്ടുശരീരവും ഒറ്റ മനസ്സും അതാണ് അവർ. ഇങ്ങനത്തെ ഫ്രണ്ട്ഷിപ് ഒക്കെ കിട്ടണേൽ പുണ്യം ചെയ്യണം ഇപ്പൊ തന്നെ നന്നാവും നീ നോക്കിക്കോ. 

എന്നിട്ട് നിനക്ക് എന്താ കിട്ടാതിരുന്നേ 

കിട്ടിയതാ. കയ്യിലിരിപ്പ് കൊണ്ട് നഷ്ടായി. 

ആ വാക്കുകളിൽ ഒരു കുറ്റബോധം ഉള്ളത് പോലെ നാസിക്ക് തോന്നി 

ഇനി ഞാൻ നന്നായിക്കോളാം. നീ എന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചോളം. സത്യം. 

ഇഷയുടെ കെഞ്ചിക്കൊണ്ടുള്ള സംസാരവും. മാപ്പ് പറച്ചിലും ഒക്കെ കണ്ടപ്പോൾ സജിക്ക് അത്ഭുതം തോന്നി. പുലികുട്ടി എത്ര പെട്ടന്നാണ് പൂച്ചകുട്ടിയായത്. ഇതിനു മാത്രം എന്താ ഇവൾ ഒപ്പിച്ചത്. 
സുമി വാതിൽ തുറന്നു. 

ഇനി പ്രശ്നം ഉണ്ടാക്കിയ പിന്നെ എന്നെ അങ്ങ് മറന്നേക്ക്. 

ഇഷ ഒന്നും മിണ്ടാതെ തലയാട്ടി. എനിക്ക് പറയാൻ ഉള്ളത് കൂടി കേൾക്ക് എന്താ സംഭവിച്ചെന്ന് അറിയോ 

സുമി വേണ്ടായേ എന്ന അർത്ഥത്തിൽ കൈ കൂപ്പി. 

വേണ്ടെങ്കിൽ വേണ്ട ഇഷ മുഖവും വീർപ്പിച്ചു റൂമിലേക്ക്‌ പോയി.

എന്താഡി പ്രോബ്ലം. ഇഷ പോയതും സജി സുമിയോട് ചോദിച്ചു. 

ഇത് ഗേൾസ് തമ്മിലുള്ളതാ മോന് അറിയണ്ട. 

അതിനു അവൾ ആണല്ലേ. അപ്പൊ പ്രശ്നമില്ല. എന്താ ആ പിശാച് ഒപ്പിച്ചത്. 

ഒന്നൂല്യ ബ്രോ ദേഷ്യം വന്നപ്പോൾ സീനിയർ ഒരുത്തന് ഒന്ന് പൊട്ടിച്ചു. 
വളരെ നിസ്സാരമായി അവള് പറഞ്ഞു. 

ഇവളെന്താടി ഇങ്ങനെ. എവിടെ പോയാലും പ്രോബ്ലം ആണല്ലോ.

എന്റെ പൊന്നാങ്ങള ഒന്ന് സൂക്ഷിച്ചോ അടുത്തത് നിനക്കയിരിക്കും. 

എനിക്ക് അതിൽ സന്തോഷമേ ഉള്ളൂ സുമി. തല്ലാനാണെലും എന്റെ അടുത്ത് അവൾ വന്നാൽ മതിയാരുന്നു. അത് പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറിയിരുന്നു. 

സുമിക്ക് അവനോട് സഹതാപം തോന്നി. പക്ഷേ ഒന്ന് ആശ്വസിപ്പിക്കാൻ പോലും അവൾ മടിച്ചു. അവൾ ഒന്നും മിണ്ടാതെ പോയി. 

            വൈകുന്നേരം മാമയെ ചെക്കപ്പിന് കൂട്ടി പോയി. 
ഇഷയും  കൂടെ പോയിരുന്നു . ഫാമിലി ഡോക്ടർ ആണ്.ചെക്കപ്പിന് ശേഷം ഇഷയെയും സജിയേയും ഡോക്ടർ വിളിപ്പിച്ചു. 
ബിപി കൂടുതലാണ്  പ്രത്യേകം ശ്രദ്ധിക്കണം. ടെൻഷൻ അടിക്കുന്ന ഒന്നും ഉണ്ടാവാൻ പാടില്ല. ഇഷ മോളുടെ കയ്യിലാ ഏൽപിക്കുന്നെ ഈ ചുമതല.അവൾ തലയാട്ടി. 
വീട്ടിൽ എത്തുന്നത് വരെ ഇഷ ഒന്നും മിണ്ടിയില്ല. എന്തോ ചിന്തയിലാണ് അവളെന്ന് സജിക്ക് മനസ്സിലായി. വീട്ടിൽ എത്തിയതു മുതൽ  ഇതുവരെ കാണാത്ത ഒരു ഇഷയെ ആയിരുന്നു സജി കണ്ടത്. അവനോട് ദേഷ്യപ്പെടാനോ തർക്കുത്തരം മാത്രം പറയാൻ വാ തുറക്കുന്ന അവൾ സ്നേഹത്തോടെ മാത്രം അവനോട് പെരുമാറാൻ തുടങ്ങി. അടക്കവും ഒതുക്കവും ഉള്ള ഒരു ഭാര്യയായി അവൾ മാറി. പ്രത്യേകിച്ച് ഉപ്പയുടെയും ഉമ്മയുടെയും മുന്നിൽ. മകനെ സ്നേഹത്താൽ പൊതിയുന്ന മരുമകളായി അവൾ മാറി. ബെഡ്‌റൂമിൽ കയറുന്നത് വരെയാണ്  അതെന്ന് മാത്രം. നാസിലാക്കണേൽ ഇതൊക്കെ കാണുമ്പോൾ കലികയറാനും തുടങ്ങി. ഇതൊക്കെ അവളുടെ ആക്ടിങ് ആണെന്ന് വിശ്വസിപ്പിക്കാൻ അവൻ പെടാപാട് പെട്ടു. 
ഇഷയുമായി സൗഹൃദസംഭാഷണത്തിന് ഒരു പാട് തവണ സജി ശ്രമിച്ചെങ്കിലും അത് കൂടുതൽ വഴക്കിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അവനത് ഉപേക്ഷിച്ചു. 
കോളേജ് വിട്ട് വന്നാൽ ഇഷ കൂടുതൽ സമയവും മാമയുടെ കൂടെ തന്നെ കൂടി.
കോളേജ് ഇല്ലാത്ത ഒരു ദിവസം സുമിയാണ് പറഞ്ഞത് ഇവർ വിവാഹം കഴിഞ്ഞു എവിടേം പോയില്ലല്ലോ ഇന്ന്  ടൂർ പോകാമെന്ന്. ഇഷക്ക് അത് ഇഷ്ടമായില്ലെങ്കിലും മാമയെ പേടിച്ചു സമ്മതിക്കേണ്ടി വന്നു. എങ്കിലും ലോങ്ങ്‌ടൂർ അവൾ വൈകുന്നേരത്തെ ബീച്ചിൽ ഒതുക്കി. 
സജിയേയും ഇഷയെയും എങ്ങനേലും അടുപ്പിക്കാൻ വേണ്ടിയാ സുമി പ്ലാൻ ഇട്ടതെങ്കിലും നാസികൂടെ വരുന്നത് കൊണ്ട് സുമിക്കും കൂടി പോകേണ്ടി വന്നു. സജിയും നാസിലയും ഒരുമിച്ചു നടക്കുന്നത് കണ്ടു സുമിക് കലി കയറിയെങ്കിലും അവൾ ഇഷയെ പേടിച്ചു മിണ്ടാതിരുന്നു.സുമിക് ഐസ്ക്രീം വേണമെന്ന് പറഞ്ഞോണ്ട് അത് വാങ്ങി വരുമ്പോഴാണ് ഇഷയുടെ ദേഹത്ത് ഒരു ആൾ മുട്ടിയത്. എവിടെ നോക്കിയാടോ നടക്കുന്നെ. 
സോറി മോളേ കണ്ടില്ല 
എങ്ങനെ കാണും പെൺപിള്ളേരെ കാണുമ്പോൾ ഇറങ്ങിക്കോളും ഓരോരുത്തർ ഓരോ കാരണവുമുണ്ടാക്കി തട്ടാനും മുട്ടാനും. 
അയാളും എന്തൊക്കെയോ പറഞ്ഞു. ഇഷ തിരിച്ചും.പോകുന്നവരൊക്കെ നോക്കാൻ തുടങ്ങി.സജി ഇത് കണ്ടു. സീനാകുമെന്ന് മനസ്സിലായതോടെ അവൻ ഇടപെട്ടു. ദേഷ്യം പിടിച്ചു ഭദ്രകാളിയെ പോലെ നിക്കുന്ന ഇഷയെ കണ്ടതും അവൻ ഒന്ന്  മടിച്ചു. ഇവളെന്താ അള്ളാ  ഇങ്ങനെ. ഒരു ഉറുമ്പിനെപോലും നോവിക്കാത്ത പെണ്ണായിരുന്നു. 

ഹെലോ ഇഷമെഹറിൻ വിട്ടേക്കേടോ അറിയാതെ പറ്റിയതാ എന്റെ ഫ്രണ്ടാ ഇത്. 
ആൾക്കൂട്ടത്തിൽ നിന്നും ഒരാൾ അവളുടെ അടുത്തേക്ക് വന്നു. 
അവൾ അയാളെ കണ്ടതും ഒന്നും മിണ്ടാതെ തല താഴ്ത്തി. 

അറിയോ എന്നെ. 

ഇഷ ഒന്നും മിണ്ടാതെ പോയി. 
ഇഷ ഒന്ന് നിക്ക്. അവൾ തിരിഞ്ഞു പോലും നോക്കാതെ നടന്നകലുന്നത് സജി നോക്കി നിന്നു. 
ഇയാൾ ആരായിരിക്കും ഒന്ന് പരിചയപെട്ടു നോക്കാം. 
ഇഷയെ അറിയോ 
അറിയാം. 
എങ്ങനെ 
അറിയാം നിങ്ങൾ.... 
എന്റെ വൈഫ്‌ ആണ് ഇഷ. നിങ്ങൾക്ക് എങ്ങനെയാ പരിജയം 
ഇഷയുടെ വിവാഹം കഴിഞ്ഞോ അയാളിൽ ഒരു ഞെട്ടൽ സജി കണ്ടു. എനിക്ക് ഇഷയെ അല്ല പരിജയം അവളുടെ ഫാദർ മൂസയെ ആണ് പരിജയം. ഇഷയെ കണ്ടിട്ടുണ്ട്. 
എന്റെ ഫാദർ ആണ് മൂസ. ഇഷ മരുമകൾ ആണ്. 
സോറി ഞാൻ കരുതി മകളാണെന്ന്. 
സുമിയുടെ ഫോൺ വന്നത് കണ്ടു സജി അറ്റൻഡ് ചെയ്തു. ഇഷ പോകാൻ തിരക്ക് കൂട്ടുകയാണെന്നും വന്നില്ലെങ്കിൽ ഒറ്റക്ക് പോകുമെന്നും പറഞ്ഞു. 
സോറി കുറച്ചു തിരക്ക് ഉണ്ട്. പിന്നെ കാണാട്ടോ. അവൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു. ഉപ്പയോട് പറയരുത് ഇതൊന്നും. 
സജി പോയതും ഇഷയുമായി വഴക്കിട്ട ആൾ പറഞ്ഞു. ഇങ്ങനെയുമുണ്ടോ പെൺകുട്ടികൾ. അഹങ്കാരം തലക്ക് പിടിച്ച ഒന്ന്. അച്ഛന്റെ പ്രായമുള്ള എന്നോട് പെരുമാറിയ രീതി കണ്ടില്ലേ. നല്ല തല്ലുവച്ച കൊടുക്കാത്ത കുറവാ. പാവം ആ ചെറുക്കൻ എങ്ങനെ സഹിക്കുന്നുവോ ആവോ. നിനക്ക് എങ്ങനെയാ പരിജയം അവളെ 
എന്റെ പേഷ്യന്റ് ആണ്  ഇഷ. 
അയാൾ വിശ്വാസം വരാത്ത പോലെ നോക്കി. 
നിനക്ക് ആളുമറിയോ അർജുൻ. 
സൈക്കാട്രിസ്റ് അർജുന്റെ മറക്കാൻ പറ്റാത്ത പേഷ്യന്റിൽ ഒരാളാണ് അവൾ. അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല എനിക്ക് അവളെ എനിക്കെന്നല്ല ആർക്കും...........

അർജുൻ ഇഷയെ കണ്ടതുമുതൽ ഒരേ ആലോചനയിലാണല്ലോ എന്ത് പറ്റി. 

അവൾക്ക് എന്തായിരുന്നു അസുഖം. 

ഇപ്പൊ കണ്ടത് തന്നെ 

എന്ന് വെച്ചാൽ 

അവളുടെ കണ്ണിൽ എല്ലാ ആണുങ്ങളും മോശക്കാരാണ്. ഒരു ആളെയും അവൾക്ക് വിശ്വാസം ഇല്ല. എല്ലാവരെയും ചതിയന്മാരായും അവളുടെ ജീവിതത്തിലെ വില്ലന്മാരായുമാണ് അവൾ കാണുന്നത്. 
വെറുപോടെ  കൂടിയല്ലാതെ അവൾ ആരെയും കാണില്ല.ചുരുക്കി പറഞ്ഞാൽ  ഒരു പുരുഷവിരോധി. 

പിന്നെങ്ങനെ അവൾ വിവാഹത്തിന് സമ്മതിച്ചു 
അതാ എനിക്കും മനസ്സിലാവാതെ. അതിനേക്കാൾ രസം എന്താന്ന് വെച്ചാൽ അവന്റെ ഉപ്പാക്ക് ഇത് നന്നായി അറിയാം. മകന്റെ ജീവിതം വെച്ച് ആരേലും റിസ്ക് എടുക്കോ 

അവളുടെ ഈ കാഴ്ച പാട് മാറില്ലേ. അവൾക്ക് ഇനി നോർമൽ ലൈഫിലേക്ക് വരാൻ കഴിയില്ലേ. 

കഴിയും. ആ കുട്ടി ഇങ്ങനെ ആയിട്ട് കുറചെ ആയുള്ളൂ. ഇന്ട്രെസ്റ്റിങ് സ്റ്റോറിയാ അവളെ.
അവൾ ഒരു പാട് സ്നേഹിക്കുന്ന വിശ്വസിക്കുന്ന അവളുടെ ഒരു റിലേറ്റിവിൽ നിന്നും അവൾക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റം ആയിരുന്നു അവളെ ഈ നിലയിൽ എത്തിച്ചത്. അവളുടെ മനസ്സിൽ അത്രത്തോളം ആഘാതം ഏൽപ്പിച്ചു അത്. അവളുടെ സമനില തന്നെ തെറ്റിച്ചു കളഞ്ഞു അത്. കാരണം അവൾ ആ വ്യക്തിയെ അത്രമാത്രം സ്നേഹിച്ചിരുന്നു.  അവൾ തന്നെയാണ് എന്നെ കാണാൻ വന്നത്. ഒരു ദിവസം വൈകുന്നേരം ഞാൻ op കഴിഞ്ഞു പോകുമ്പോൾ രണ്ടു പെൺകുട്ടികൾ എന്നെ കാണാൻ വന്നു.ആരും തിരിച്ചറിയാതിരിക്കാൻ  ഫർദയൊക്കെ ഇട്ട് കണ്ണുകൾ മാത്രേ കാണുന്നുണ്ടായിരുന്നുള്ളു. കയ്യിൽ ഒരു ലെറ്റർ ഉണ്ടായിരുന്നു. എന്റെ ഒരു പഴേ ഫ്രണ്ട് പറഞ്ഞു വിട്ടതായിരുന്നു. അവളെ പഠിപ്പിക്കുന്ന സർ ആയിരുന്നു അവൻ. അവനെ ഇവൾ കോമ്പസ് എടുത്തു കുത്തി. 
അവന്റെ പ്രിയപ്പെട്ട സ്റ്റുഡന്റ് ആയിരുന്നു ഇഷ. സ്വഭാവത്തിലും പഠിപ്പിലും സൗന്ദര്യത്തിലും എല്ലാത്തിലും ഒന്നാമതാണ് ഇഷ. ആരും പെട്ടെന്ന് ഇഷ്ടപെടുന്ന പ്രകൃതം. കുറച്ചു നാളായി ക്ലാസ്സിൽ ശ്രദ്ധിക്കുന്നില്ല. ആകെ ഒരു വിഷാദ രോഗി. പ്രാക്ടിക്കൽ ക്ലാസ്സിൽ ഒന്നും ചെയ്യാതെ നോക്കിയിരിക്കുന്ന കണ്ടു കയ്യിൽ പിടിച്ചു അവളെ കൊണ്ട് ചെയ്തു കാണിക്കാൻ ശ്രമിച്ചപ്പോൾ അവൾ പ്രതികരിച്ചത് കോമ്പസ് കൊണ്ട് അവനെ കുത്തിയായിരുന്നു. അവളുടെ പ്രിയസുഹൃത്തിന്റെ കാല് പിടിച്ചുള്ള കരച്ചിലും ഇഷയോടുള്ള  സ്നേഹക്കൂടുതൽ ഒക്കെ കൊണ്ട് അവനത് ആരുമറിയാതെ ഒതുക്കി. എന്റെ അടുത്തേക്ക് അയക്കുകയാരുന്നു.
സുമയ്യ എന്ന അവളുടെ ഫ്രണ്ട് എന്നോട് റിക്വസ്റ്റ് ചെയ്തത് ഒന്ന് മാത്രമായിരുന്നു.ഇഷയുടെ പേര് എവിടേം വരാൻ പാടില്ല.  എല്ലായിടത്തും കൊടുത്തത് സുമയ്യ അഡ്രസ്സും അവളുടേത് . വീട്ടുകാർക്ക് പോലും അറിയില്ല അവർ ട്രീറ്റ് മെന്റിന് വന്നത്. എനിക്ക് ഭാവിയിൽ ഇത് പ്രോബ്ലം ആകുമോ എന്നത് കൊണ്ട് എന്റെ നിർബദ്ധ പ്രകാരം ആണ്. സുമയ്യ അവളുടെ ഫാദർ അതായത് ഈ മൂസഹാജിയെ കൂട്ടി എന്നെ കാണാൻ വന്നത്. അവർക്കും പറയാൻ ഉള്ളത് ഇഷയോട് അയാൾക്ക്‌ അറിയാം എന്ന കാര്യം പറയരുത് എന്നായിരുന്നു. ഇക്കാര്യം ആരും അറിയാതിരിക്കാൻ എനിക്ക് ഓഫർ ചെയ്തത്  ബ്ലാങ്ക് ചെക്കുകൾ ആയിരുന്നു. ഞാൻ അത് സ്വീകരിച്ചില്ല.അവളുടെ പ്രായത്തിൽ എനിക്കും ഉണ്ട് ഒരു മകൾ.  അവർക്ക് വാക്ക് കൊടുത്തു ആരും ഒന്നും അറിയില്ലെന്ന്. 
അവൾ നോർമൽ അവസ്ഥയിൽ ആയെങ്കിലും അവൾ തികച്ചും ഒരു പുരുഷവിരോധിയായി മാറി. പിന്നെ ഇടക്ക് വെച്ച് അവൾ ട്രീറ്റ്മെന്റ് നിർത്തി.  പിന്നെ അവളെ കണ്ടത് ഇവിടെ വെച്ചാണ്. അല്ലെങ്കിലും മെഡിസിൻ കൊണ്ട് മാറുന്ന രോഗമല്ല അവളുടേത്. അവളെ ജീവനുതുല്യം സ്നേഹിക്കുന്ന പുരുഷന് മാത്രേ ഇനി അവളെ പഴേപോലെ ആകാൻ പറ്റു.അവനിലൂടെ അവൾ പുരുഷന്മാരെ പറ്റി നല്ലത് മാത്രം അറിയണം. അവൻ അതിനു വേണ്ടി പരിശ്രമിച്ചാൽ മാത്രേ അവൾ മാറുകയുള്ളൂ. അവൾ എന്ത് ചെയ്താലും അത് പോസിറ്റീവ് ആയി എടുക്കാൻ കഴിയണം അവന്. എങ്ങനെ അവൾ ഈ അവസ്ഥയിൽ എത്തിയോ അത് പോലെ തിരിച്ചും സംഭവിക്കണം. . അവൾക്ക് ഇഷ്ടമില്ലാതെ  ദേഹത്ത് തൊട്ടാൽ അവൾ എങ്ങനെ റിയാക്ട് ചെയ്യുന്നു എന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ കൊല്ലാനും മടിക്കില്ല.  എന്ത് സ്നേഹത്തിന്റെ പുറത്താണേലും സ്വന്തം മകനെ കൊണ്ട് കെട്ടിക്കോ അതാ എനിക്ക് മനസ്സിലാവാതെ.
 
എന്തേലും ഉണ്ടാകും ഇതിന്റെ ഒക്കെ പിന്നിൽ വിട്ടേക്ക് അർജുൻ. 

Mm 
                    *********
സജിക്ക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും  നാസിയുടെ മുന്നിൽ വെച്ച് സീൻ ആകണ്ടന്ന് കരുതി മിണ്ടാതിരുന്നു. നാസികാണേൽ പെട്ടെന്ന് തിരിച്ചു വന്നതിന്റെ ദേഷ്യവും ഉണ്ടായിരുന്നു. 
ഇഷയുടെ മുഖത്ത് പറയാൻ പറ്റാത്ത വല്ലാത്തൊരു ഭാവം കണ്ണുകളിൽ ഒരു തരം  നിസ്സഹായാവസ്ഥ . ഇതിന് മാത്രം എന്താ അവിടെ സംഭവിച്ചത്.ആരാണയാൾ.  വീട്ടിൽ എത്തിയതും ഇഷ റൂമിലേക്ക്‌ പെട്ടെന്ന് കയറി പോയി.  നാസി അവനോട് ഒരു പാട് പരാതികൾ പറയുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഇഷയുടെ പിറകേ റൂമിലേക്ക്‌ പോയി. അവളുടെ കണ്ണിലെ നിസ്സഹായാവസ്ഥ അവന്റെ നെഞ്ചിൽ എന്തിനെന്നറിയാത ഒരു നീറ്റൽ ഉണ്ടാക്കിയിരുന്നു.  അവളെ റൂമിൽ കണ്ടില്ല. ബാത്‌റൂമിൽ ഷവറിൽ നിന്നും വെള്ളം വീഴുന്ന  ശബ്ദം കേട്ടു. അവളെയും കാത്തു ഒരുപാട് സമയം നിന്നെങ്കിലും അവൾ വന്നില്ല. പൈപ്പ് ഒരിക്കൽ പോലും പൂട്ടിയില്ല എന്നതും അവൻ ശ്രദ്ധിച്ചു. അവൻ സഹികെട്ടു വാതിൽ മുട്ടാൻ തന്നെ തീരുമാനിച്ചു. വാതിൽ ലോക്ക് ഇട്ടിരുന്നില്ല. മടിച്ചു മടിച്ചാണെലും അവൻ ഉള്ളിലേക്ക് നോക്കി. ഇട്ട ഡ്രെസ്സോടെ ഷവറിന്റെ കീഴിൽ നിക്കുന്ന ഇഷയെ അവൻ കണ്ടു.  ടാങ്കിൽ വെള്ളം തീർന്നാലും അവൾ വരില്ലെന്ന് അവന് തോന്നി. അവളുടെ സ്വഭാവം വെച്ച് വിളിച്ചാൽ ഒരു യുദ്ധം തന്നെ ഉണ്ടാവുമെന്ന് കരുതി അവൻ പുറത്തിറങ്ങി. പുറത്തു നിന്ന് ടാപ് പൂട്ടി. ഇവൾക്ക് എന്താ പറ്റിയെ. ഇവളെ ഇങ്ങനെ കാണുമ്പോൾ തന്റെ നെഞ്ച് പിടയുന്നത് എന്താ അല്ലാഹ്. 
അവൻ സോഫയിൽ പോയി ഇരുന്നു.പിന്നെയും കുറെ കഴിഞ്ഞായിരുന്നു അവൾ വന്നത്.അവന് അവളോട്‌ സംസാരിക്കാൻ തോന്നിയില്ല. ഇതുവരെ ഇല്ലാത്ത വല്ലാത്തൊരു ഫീൽ അവന് അനുഭവപ്പെടാൻ തുടങ്ങി. പക്ഷേ അവളുടെ മൗനം അവന് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.അവളോട്‌ ഉടക്കാൻ തന്നെ അവൻ തീരുമാനിച്ചു. 
 
ആരാ ബീച്ചിൽ കണ്ട കക്ഷി  എന്തിനാ പെട്ടെന്ന് തിരിച്ചു വന്നത്. 

അറിഞ്ഞിട്ടു എന്ത് വേണം. 

അത് അപ്പൊ തീരുമാനിക്കാം നീ പറ 

എന്റെ ലവർ. ഞാൻ തേച്ചിട്ട് പോയതാരുന്നു. പിന്നെ ഇന്നാ കണ്ടേ. 

ആണോ എന്നാ പിന്നെ എനിക്കും കൂടി പരിചയപെടുത്തായിരുന്നില്ലേ. 

നിനക്ക് സംശയരോഗം വന്നാലൊന്ന് കരുതി. 

എന്തിനാണാവോ ഇട്ടേച്ചു പോയത്. 

ചുമ്മാ ഒരു രസം. ഇപ്പോഴത്തെ ഫാഷൻ അല്ലെ തേപ്പ് 
അതും പറഞ്ഞു അവൾ പോയി. 

എനിക്ക് സംസാരിക്കാൻ ഉണ്ട് അവൻ പറഞ്ഞെങ്കിലും അവൾ നിന്നില്ല. 
രാത്രി ഉറങ്ങാൻ നേരത്തായിരുന്നു പിന്നെ അവളെ കണ്ടത്. 
അവൻ സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ കേൾക്കാത്ത പോലെ കിടന്നു. 
ബെഡിന്റെ നടുക്ക് തലയിണ വെച്ച് അതിര് വെച്ചായിരുന്നു കിടക്കൽ.അവന് നല്ല ഉറക്ക് വന്നത് കൊണ്ട് അവൻ പിന്നെ ശ്രമിച്ചും ഇല്ല. 
രാത്രി ദേഹത്ത് സജിയുടെ കൈ വെച്ചത് കണ്ടു അവൾ ചാടി എണീറ്റു. തലയിണയൊക്കെ നിലത്തു എത്തിയിരുന്നു. അവൾ അവനെ ഒറ്റച്ചവിട്ട്. അവൻ കട്ടിലിൽ നിന്നും നിലത്തേക്ക് വീണു. ഉറക്ക് ഞെട്ടിയ അവന് ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു. 

നിനക്ക് എന്താടി വട്ടുണ്ടോ. നട്ടപ്പാതിരക്ക് ചവിട്ടി താഴെ ഇടാൻ. 

എന്റെ ദേഹത്ത് കൈ വെച്ചു  ചവിട്ടി. 

ഉറക്കത്തിൽ അറിയാതെ പറ്റി പോയി. അതിനു ഇങ്ങനാണോ ചെയ്യുക. 

എന്റെ ദേഹത്ത് തൊട്ടാൽ ഇതല്ല ഇതിലും അപ്പുറവും ചെയ്യും. 

അവന് നടു നല്ല വേദനയുണ്ടായിരുന്നു. ദേഷ്യവും വന്നു. 
എന്നാ കാണണല്ലോ അതൊന്നു. അവൻ അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ കയ്യിലെ കത്തി കണ്ടു അവൻ ഒരു നിമിഷം സ്റ്റാക്കായി നിന്നു. 

എന്താടി ഇത് 

കത്തി. എന്താ കണ്ടിട്ടില്ലേ. 

ഇതെന്തിനാ ഇപ്പൊ 

സ്വയം രക്ഷക്ക് എന്ന് വേണേൽ പറയാം. 

ഇത് മാത്രേ ഉള്ളോ. അതോ വേറേം ഉണ്ടോ. 
പിന്നേ തോക്കും  ഉണ്ട്. വേണോ 
എന്തെ കുറച്ചത്. കുറച്ചു ബോംബും കൂടി വെക്കരുന്നില്ലെ. 

കോമഡി പറയരുത് ചിരിക്കാൻ വയ്യ. 
അവൾ അവന്റെ അടുത്തേക്ക് ചെന്നു. അവന് ഉള്ളിൽ ചെറിയ പേടി തോന്നി. എന്താണാവോ പുറപ്പാട്. കത്തി അവന് കൊടുത്തു.

 ഇത് നീ വെച്ചോ. ഇപ്പൊ നിനക്ക ഇതിന്റെ ആവിശ്യം. ചിലപ്പോൾ എനിക്ക് കൊല്ലണം എന്നൊക്കെ തോന്നിയാൽ സ്വയം രക്ഷക്ക് ഉപയോഗിക്കാം. 

അപ്പൊ നിനക്ക് വേണ്ടേ ഈ രക്ഷ 

അവളൊന്ന് ചിരിച്ചു. 
സുമി നേരത്തെ വെച്ച് മറന്നതാ ഈ കത്തി. ഞാൻ കൊണ്ട് വന്നതല്ല. നിന്നെ പോലെ ഉള്ള രണ്ടുമൂന്നാളെ നേരിടാൻ എനിക്ക് ആയുധം വേണം എന്നില്ല. അതിനുള്ള ധൈര്യവും കഴിവും എനിക്കുണ്ട്. ഒറ്റച്ചവിട്ടിന് നിലത്തു വീണ നിനക്ക് ആണ് ഇതിപ്പോ ആവിശ്യം. 
ഇതും പറഞ്ഞു അവൾ വീണ്ടും കിടന്നിരുന്നു. 

ഉറക്കത്തിൽ വീണ്ടും തൊടും എന്നുണ്ടെങ്കിൽ ദയവായി നിലത്തു കിടന്നോ. അല്ലേൽ ഞാൻ ഒറ്റ ചവിട്ടിൽ നിർത്തില്ല. അതിൽ ഒരു വാണിങ്ങും കൂടി ഉണ്ടായിരുന്നു. 

എന്ത് കൊണ്ടോ അവന് ചിരിയായിരുന്നു വന്നത്. ഇവൾ ആണോ പെണ്ണോ. 
                                                   ..........

രാവിലെതന്നെ നടുവും പിടിച്ചു ഇറങ്ങി വരുന്ന സജിയെ കണ്ടു സുമി  ചോദിച്ചു.  

എന്ത് പറ്റി ബ്രോ 

ബെഡിൽ നിന്ന് ഒന്ന് വീണു. 

അവൻ ഇഷയെ നോക്കി യാതൊരു കൂസലും അവളുടെ മുഖത്ത് ഉണ്ടായിരുന്നില്ല. 

നീ എന്താടാ കൊച്ചു കുട്ടിയോ കളിയാക്കി കൊണ്ട് സുമി ചോദിച്ചു. 

ചിലർക്ക് ഉറക്കത്തിൽ ചവിട്ടി താഴെയിടുന്ന സ്വഭാവം ഉണ്ടെന്ന തോന്നുന്നേ. 

സുമിക് കാര്യം മനസ്സിലായി ഇഷ ചവിട്ടി താഴെ ഇട്ടതാ. 
എന്താടി ഇത് 

അവന്റെ കയ്യിലിരിപ്പിന് കൊടുത്തത് ആണ് സോറി മോളു. വേറാരും അറിയണ്ട. അവനാ നാണക്കേട്. തടവി കൊടുക്ക്. ഇതും പറഞ്ഞു അവൾ അടുക്കളയിലേക്ക് പോയി 

എന്ത് ജന്മടി ഇത്. എന്താ വേദന 

അവൾ കരാട്ടെ പഠിച്ചിട്ടുണ്ട്

ഓ അതാണ്‌ രാത്രിയിലത്തെ ഭീഷണി. അല്ലലെ ആണിന്റെസ്വഭാവാണ്. അതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ. 
 
യാ അല്ലാഹ് ഇവർ തമ്മിൽ എന്താ ഒരു കെമിസ്ട്രിയും വർക്ക് ആവാതെ. എന്തൊക്കെ നേർച്ച നേരുന്നുണ്ട് ഞാൻ. അവളുടെ ആത്മഗതം കുറച്ചു ഉച്ചത്തിലായി പോയി. 

അത് ശരി ഇതാണല്ലേ ഉള്ളിലിരിപ്പ്. ടീ പോത്തേ നീ ഇങ്ങനെ കെമിസ്ട്രി വർക് ഔട്ട്‌ ആവാൻ പ്രാർത്ഥിക്കുന്നോണ്ട കെമിസ്ട്രി ലാബ് പോലെ ആവുന്നത്. എപ്പോഴും പൊട്ടലും ചീറ്റലും. വല്ല ബയോളജിയും വർക്ക്‌ ഔട്ട്‌ ആവാൻ പ്രാർത്ഥിക്ക്. സജി പറയുന്നത് കേട്ടു അവൾക്ക് ചിരി വന്നു. 

യാ അല്ലാഹ് ഇവളെ ഒന്ന് നന്നാക്കാൻ ആരേലും കൊണ്ട് ആവോ. ഇവൾക്ക് നല്ല ബുദ്ധി കൊടുക്കണേ. 
                       *******
ആരാടാ ഇഷമെഹറിൻ  
ചായ തരിപ്പിൽ കയറി പോയി അജാസിന് 
മോനെ അജാസെ നോക്കി കുടിക്ക്. തലയിൽ ഒരു തട്ടും കൊടുത്തു അവന്റെ ഉമ്മ പറഞ്ഞു. 

ഉമ്മാക്ക് എങ്ങനെയാ ഇഷയെ അറിയുക 

നിന്റെ വാല് ഫോൺ വിളിച്ചിരുന്നു. ഞാനാ എടുത്തേ എടുത്തതും ഒരു അലർച്ചയാരുന്നു. കിട്ടിയെടാ മുത്തേ ഇഷമെഹ്‌റിനെ പറ്റി ഫുൾ ഡീറ്റെയിൽസ് എന്നും പറഞ്ഞു. 

ഇനി പറ ആരാ അവൾ ലവർ ആണോ 

ഏയ്‌ അങ്ങനൊന്നും ഇല്ല ഉമ്മാ  ഫ്രണ്ടാണ്. 

എന്റെ മോനോട് ഉമ്മാക്ക് ഒന്നേ പറയാൻ ഉള്ളൂ എന്റെ മോൻ കാരണം ഒരു പെണ്ണും വേദനിക്കാൻ പാടില്ല. 
അവൻ തലയാട്ടി. 

കോളേജിൽ പോകാൻ ടൈം ആയി. പോട്ടെ ഉമ്മാ. 
ബസ്റ്റോപ്പിൽ നിന്നിരുന്ന ജാസിയെ കണ്ടപാടെ രണ്ടു തെറി പറഞ്ഞു. 

സോറി മുത്തേ നീയാണ് കരുതി പറഞ്ഞു പോയതാ.

എന്താ അവളെ പറ്റി അറിഞ്ഞത്. 

അസ്സലൊരു ഫെമിനിച്ചി. ആണുങ്ങൾ എല്ലാം അവളുടെ അടിമയെന്ന വിചാരം. കേസ് ഹിസ്റ്ററിയോ അതി ഗംഭീരം . പഠിപ്പിച്ചിരുന്ന സാറിനെ ദേഷ്യം വന്നു കോമ്പസ് എടുത്തു കുത്തി. സീനിയേഴ്സിനെ തല്ലി. ബസ്സിലെ കണ്ടക്ടറെ സ്വഭാവം ശരിയല്ലെന്ന് കംപ്ലൈന്റ് കൊടുത്തു ജോലി തെറിപ്പിച്ചു അവനും കിട്ടിയിന് എന്ന് തോന്നുന്നു എന്ന് തുടങ്ങി മൊത്തത്തിൽ പറഞ്ഞാൽ ഒരാൾ പോലും നല്ലത് പറഞ്ഞില്ല.  ഇത് വിട്ടേക്ക്. അവളെ നന്നാക്കാൻ ഈ ജന്മത്തിൽ പറ്റില്ല.

ആത്മാർത്ഥമായി ശ്രമിച്ചാൽ നടക്കുമെടോ. നടത്തും ഈ അജാസ്.
നീ അവളുടെ ശത്രുക്കളോട് ആയിരിക്കും അവളെ പറ്റി അന്വേഷിച്ചത് അതാ ഇങ്ങനെ റിസൾട്ട് കിട്ടിയത്. ആ മൊഞ്ചത്തി കുട്ടി ആള് പാവാടോ. അവളേം കൂട്ടി ഈ ബൈക്കിൽ നിന്റെ അടുത്ത് വരും ഞാൻ. അപ്പൊ കണ്ടോ നീ. അവൾ എങ്ങനയാ കോളേജിൽ പോകാറുള്ളത്
 
ബസിൽ. 

ബൈക്കിന്റെ ചാവി ഇനി നീ വെച്ചോ. അവൾ ബസിൽ പോകുമ്പോൾ എനിക്ക് എന്തിനാ ബൈക്ക്. 

വേണോടാ ഇത്. മറ്റെന്തെങ്കിലും വഴി നോക്കികൂടെ. 
 
സ്നേഹിക്കുന്ന പെണ്ണിന് വേണ്ടി ജീവൻ വരെ കൊടുക്കുന്നവനാ ആണ്. പിന്നെയാ ഇത്. 

All the best അജു 

താങ്ക്സ് 
                     *******
കോളേജിൽ പോകാൻ റെഡിയായി വന്ന ഇഷയെ കണ്ടു സജി ചോദിച്ചു. ഞാൻ ഡ്രോപ്പ് ചെയ്യണോ 
അവൾ ദേഷ്യത്തോടെ നോക്കി. 
അത് പ്രതീക്ഷിച്ചത് കൊണ്ട് അവൻ കൈ കൂപ്പി  കാണിച്ചു. 

ഇഷ ഒന്ന് നിന്നെ ഒരു കാര്യം പറയാൻ ഉണ്ട് സുമി വിളിച്ചു.കൈ നീട്ടിയെ. ഇഷ കൈ നീട്ടി. സുമി അവളുടെ കയ്യിൽ ഒരു കറുത്ത ചരട് കെട്ടികൊടുത്തു. ഇത് എന്തിനാന്നു അറിയോ 
എന്നെ ഓർമ്മിക്കാൻ. ആരോടെങ്കിലും ദേഷ്യം വരുമ്പോൾ ഓർക്കണം എന്നെ. ഇനി എന്തേലും പ്രോബ്ലം ഉണ്ടാക്കിയാൽ പിന്നെ എന്റെ ഫ്രെണ്ട്ഷിപ്പും അവിടെ തീരും. മനസ്സിലായോ. 
ഇഷ ഒന്നും മിണ്ടാതെ ചിരിച്ചോണ്ട്  പോയി. 

ടീ ആനയെ നൂല് കൊണ്ട് കെട്ടിയിട്ട് എന്താ കാര്യം സജി ചോദിച്ചു. 

അത് നൂലല്ല ബ്രോ ഡബിൾ ലോക്ക് ചങ്ങലയാ. 

നമുക്ക് കാണാം 

കാണാൻ ഒന്നും ഇല്ല. തല പോയാലും എന്റെ വാക്ക് തെറ്റിക്കില്ല.പിന്നെ  ഇനി തെറ്റിച്ചാലും ഞാൻ അവളെ വിട്ട് പോകില്ല.ചുമ്മാ പറഞ്ഞതാ. അവളെന്തു ചെയ്താലും അതിൽ കുറച്ചെങ്കിലും ശരിയും ഉണ്ടാവും. 
                     *********
ടാ അവൾ ആദ്യായി എന്നെ കാണുമ്പോൾ തന്നെ ഇമ്പറെസ്സ് ആയിരിക്കണം. അതിനെന്താ വഴി. 

ഞാനേ ഒരു പിച്ചക്കാരനായി വരാം. നീ എനിക്ക് അവളുടെ മുന്നിൽ വെച്ച് ഒരു രണ്ടായിരം രൂപ ഭിക്ഷ താ. അവൾ imbress ആയിക്കൊള്ളും 

ചളി കോമഡി അടിക്കല്ലേ ജാസി 

ഈൗൗൗ

ഇഷ ദൂരെ നിന്നും നടന്നു വരുന്നത് ജാസി കണ്ടു. അളിയാ എന്താടാ മൊഞ്ജ്. മാലാഖ യാണോ. ഇവളെ കണ്ടാൽ പറയോ ആറ്റം ബോംബ് ആണെന്ന്. 

മോനെ ജാസി സിസിനെ പറ്റി ഇനി ഇങ്ങനെ പറയരുത്. 

ആയിക്കോട്ടെ പൊന്നു.... സിസ് എങ്കിൽ സിസ് 

അവൻ അവൾ കാണകത്ത രീതിയിൽ അവളുടെ മുന്നിൽ തന്നെ നിന്നു. ഒരിക്കൽ പോലും അവൾ നോക്കിയില്ല. ബസ് വന്നു. കയറാൻ നോക്കുമ്പോളാ ഒരു ഗോൾഡൻ ചാൻസ് കിട്ടിയേ. ബസിലെ കിളി. അടുത്ത വീട്ടിലെ കുട്ടി കുറെയായി പറയുന്നു അവന്റെ ശല്യത്തെ കുറിച്ച്. തൊട്ടുരുമ്മിയെ ബസിൽ കേറാൻ പറ്റു.വല്ലാത്ത നോട്ടവും കമെന്റ് അടിയും. 

അല്ല ചേട്ടാ ഒന്ന് ഇറങ്ങി നിന്നാൽ പെണ്കുട്ടിയോൾക്ക് കയറാൻ സൗകര്യം ആവില്ലേ അജാസ് ചോദിച്ചു. 

ഈ സൗകര്യത്തിൽ കേറാൻ പറ്റുന്നവർ കേറിയാ മതി 

പറഞ്ഞു തീരുന്നതിനു മുന്നേ അവന്റെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു. എന്റെ പെങ്ങൾക്ക് അങ്ങനെ കയറാൻ പറ്റില്ലാന്നു. 
എല്ലാവരും ഒരു മിനുട്ട് സ്റ്റക്കായി നിന്നു. എന്താ പ്രശ്നം 
ഓരോരുത്തരായി ചോദിക്കാൻ തുടങ്ങി. 

ഇവനെ എന്റെ പെങ്ങളെ തൊട്ടുരുമ്മാതെ ബസിൽ കയറ്റാൻ പറ്റില്ലെന്ന്. എന്റെ പെങ്ങൾക്കാനേൽ അത് ഇഷ്ടവും അല്ല. പിന്നെന്താ ചെയ്യാ. 

ഇത്തരക്കാരെ ഇങ്ങനെ തന്നെ ചെയ്യണം. ഒരുപാട് പേര് അജാസിന് സപ്പോർട്ട് ആയി വന്നു. ഇനി എന്നെ വീണ്ടും വരുത്തിച്ചാൽ പൊന്നുമോനെ നീ പിന്നെ ജീവനോടെ ഉണ്ടാവില്ല. വീട്ടിലും ഇല്ലെടോ അമ്മേം പെങ്ങളും. സ്ത്രീകളെ ബഹുമാനിക്കാൻ പടിക്കെടോ അപ്പോഴേ ഒരാണാവു. ഇതും പറഞ്ഞു അജാസ് ബസിൽ കയറി ഇരുന്നു.  അടുത്തിരുന്ന ഒരാൾ അവനോട് ചോദിച്ചു 

ഏതാ മോന്റെ പെങ്ങൾ. 

കെട്ടുന്ന പെണ്ണ് ഒഴിച്ചു ബാക്കിയെല്ലാം പെങ്ങളാണ് ചേട്ടാ. ഒളികണ്ണിട്ട് ഇഷയെ നോക്കി. അവൾ അവനെതന്നെ നോക്കുന്നത് അവൻ കണ്ടു. അവൻ കാണാത്ത മട്ടിൽ ഇരുന്നു.
ഇഷയുടെ അടുത്ത് ഇരുന്ന പെൺകുട്ടികളെ നോക്കി അജാസ് കണ്ണടിച്ചു. ഇഷ  അവനെ തന്നെ പറ്റി ആ പെൺകുട്ടികൾ  സംസാരിക്കുന്നത് ശ്രദ്ധിച്ചു. ആ ചേട്ടന് പെങ്ങൾ ഒന്നും ഇല്ല. ഞങ്ങളുടെ ഒക്കെ വിഷമം കണ്ടു ഇടപെട്ടതാ. സ്ത്രീകളെ ബഹുമാനിക്കാൻ അറിയാം. നല്ല ചേട്ടന. എന്റെ വീടിനു അടുത്ത് ഉള്ളതാ. പാവപ്പെട്ടവരെ സഹായിക്കാനും നാട്ടിൽ എന്ത് പരിപാടി ഉണ്ടായാലും എല്ലാത്തിനും മുന്നിൽ ഉണ്ടാവും. നല്ല സ്വഭാവം ആണ്. ഇഷ ഒന്നൂടി അവനെ നോക്കി. അജാസ് അവളെത്തന്നെ നോക്കിയത് കാരണം കണ്ണുകൾ പരസ്പരം ഇടഞ്ഞു. അവൻ പുഞ്ചിരിച്ചു. അവൾ കാണാത്ത പോലെ മുഖം തിരിച്ചു. 
അവൻ ജാസിക്ക് ഒരു മെസ്സേജ് അയച്ചു. 👍👍.
                                                 ............

ഇഷ കോളേജിൽ എത്തി.സുമിക്ക് കുറച്ചു ദിവസം ക്ലാസ്സ്‌ ഇല്ല.  സുമിയും അവളും ഒന്നിച്ചായിരുന്നു വരൽ. സുമി ഇല്ലാത്തതു കാരണം അവൾക്ക് കോളേജിൽ വരാൻ തന്നെ ഇഷ്ടം ഉണ്ടായിരുന്നില്ല. സജീറിനെ ഒഴിവാക്കാൻ ആയിരുന്നു വന്നത്. ക്ലാസ്സിൽ പോയി ഇരുന്നു. പ്രിൻസിപ്പൽ വന്നത് പെട്ടെന്നായിരുന്നു. പുതിയ സർ ചാർജ്ടുത്തിട്ടുണ്ട്. പരിചയപെടുത്താൻ വന്നതാരുന്നു. വന്ന ആളെ കണ്ടു ഇഷ ഞെട്ടി. രാവിലെ കണ്ട കക്ഷി. ഇത് അജാസ് നിങ്ങളെ പുതിയ സർ ആണ്. ഗസ്റ്റ്‌ ലക്ച്ചർ ആണ്. അവൾ അവനെ സൂക്ഷിച്ചു നോക്കി. കണ്ടാൽ സാർ ആണെന്ന് തോന്നുന്നത് പോലും ഇല്ല. ഒരു ഫ്രീക്കൻ ചെറുക്കൻ അങ്ങനെയാണ് അവൾക്ക് തോന്നിയത്. അവൾക്ക് എന്തോ അവൻ സർ ആണെന്ന് ഉൾകൊള്ളാൻ കഴിഞ്ഞില്ല. പ്രിൻസിപ്പൽ പോയി. അജാസ് ഓരോരുത്തരെയായി പരിചയപ്പെട്ടു. എല്ലാവർക്കും അവനെ നന്നായി ബോധിച്ചു. ഫ്രണ്ട്‌ലി ടൈപ്പ്.എന്നാ പഞ്ചാരയും അല്ല  മൊഞ്ചൻ. എല്ലാരും അജാസിന്റെ ഡീറ്റെയിൽസ് ചോദിക്കാൻ തുടങ്ങി. 

സാർ മാരീഡ് ആണോ. 

അല്ല 

ലവർ ഉണ്ടോ 

ഒരാളെ കണ്ടുവെച്ചിട്ടുണ്ട്. 

ആരാ സാർ ആ ഭാഗ്യവതി. 

കല്യാണത്തിന് വിളിക്കാം. അപ്പൊ കണ്ടോളു. 

അജാസ് ഇഷയുടെ അടുത്ത് എത്തി. 

U  r name 

Isha mehrin 
പേര് പറയുന്ന രീതി കണ്ടപ്പോൾ മനസ്സിലായി ഇഷ്ടമായില്ല ചോദിച്ചതെന്ന്. 

എന്താടോ ഗൗരവം പേരല്ലേ ചോദിച്ചുള്ളൂ. 

 ഫെമിനിചിയാ. നമ്മുടെ പാറുന്റെ ശിക്ഷയാ. ആൺ കുട്ടികൾ ആരോ കമെന്റ് അടിച്ചു

ഇഷ മറുപടി പറയാൻ വാ തുറന്നെങ്കിലും പെട്ടെന്ന് കയ്യിലെ ചരട് നോക്കി. മിണ്ടാതിരുന്നു. 
അജാസ് ക്ലാസ്സ്‌ തുടങ്ങി. അവൾക്ക് അവന്റെ ക്ലാസ്സ്‌ പഠിപ്പിക്കുന്ന രീതി  ഇഷ്ടപ്പെട്ടു. 
പലപ്പോഴും അവളുടെയും അജാസിന്റെയും കണ്ണുകൾ പരസ്പരം ഉടക്കി. അജാസ് അവളെതന്നെ നോക്കുകയാണോന്ന് അവൾക്ക് തോന്നി. 

ക്ലാസ്സ്‌ കഴിഞ്ഞു ബസ് സ്റ്റോപ്പിൽ നിക്കുന്ന സമയത്താരുന്നു കഴിഞ്ഞ ദിവസം ഉടക്ക് ഉണ്ടാക്കിയ സീനിയർസ് വന്നത്. അല്ലാ അങ്ങനങ് പോയാലോ ഇഷകുട്ടി. ചേട്ടന്മാരോട് ഒരു സോറി പറഞ്ഞേ 
അവൾ ഒന്നും മിണ്ടിയില്ല. 
അവർ എല്ലാരും കൂടി മോശമായ രീതിയിൽ പല കമെന്റുകളും പറഞ്ഞു.

 സോറി പറഞ്ഞിട്ടേ മോള് ഇവിടുന്ന് പോകു. 

അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. 

ഇല്ലെങ്കിലോ 
അവൾ അവർക്ക് നേരെ കൈ ചൂണ്ടി. അപ്പോഴാണ് കയ്യിലെ ചരട് കണ്ടത്.  അവൾ കൈ താഴ്ത്തി.

 സോറി അന്ന് അങ്ങനൊക്കെ പറ്റിപ്പോയി. 
അവളുടെ ഉള്ളിൽ ദേഷ്യവും ഒന്നും പ്രതികരിക്കാൻ കഴിയാത്തതിൽ അമർഷവും ഇരച്ചു കയറുന്നുണ്ടായിരുന്നു. അവൾ പെട്ടെന്ന് തന്നെ ഒഴിഞ്ഞു മാറി. ബസിന് കാത്തു നിൽക്കാതെ ഔട്ടോയിൽ കയറി പോന്നു. 
                      *****
              ഇഷ പോയത് മുതൽ സജിക്ക്  അവളെ മിസ്സ്‌ ചെയ്യാൻ തുടങ്ങി. 

വരാനുള്ള ടൈം കഴിഞ്ഞപ്പോൾ ഒരു വല്ലായ്മ പോലെ തോന്നി അവന്. സുമിയോട് ചോദിച്ചു 

എന്താടി നിന്റെ വാലിനെ കാണുന്നില്ലല്ലോ. 

വരാൻ ആയെ ഉള്ളൂ. 

ഇല്ലെടി അരമണിക്കൂർ ആയി വരുന്ന ടൈം കഴിഞ്ഞു. 

സുമി സജിയുടെ മുഖത്തേക്ക് തന്നെ നോക്കി. എന്താ ബ്രോ മിസ്സ്‌ ചെയ്യുന്നുണ്ടോ. 

ഒന്ന് പോടീ അവളെയോ എന്തിനു. 

വരാതിരുന്നാൽ അത്രേം നല്ലത്. ഉപ്പ ചോദിച്ചു അതാ. അവളുടെ മുഖത്ത് നോക്കാതെ ആയിരുന്നു അവൻ പറഞ്ഞത്. 

ഉവ്വ് വിശ്വസിച്ചേ 

ദാ വന്നല്ലോ കക്ഷി. 
എന്താ ലേറ്റ് ആയേ 

ഒന്നൂല്യ. 

അവൾ പെട്ടെന്ന് റൂമിലേക്ക്‌ പോയി. 
എങ്കിലും സുമി അവളുടെ മുഖം ശ്രദ്ധിച്ചിരുന്നു. ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. 

എന്താടി അവൾക്ക് പറ്റിയെ. നിന്നെ ഒന്ന് നോക്കേം കൂടാതെ പോയെ. ഇത്രക്ക് ദേഷ്യം. 

സുമി പിറകേ പോയെങ്കിലും റൂം ലോക്ക്  ചെയ്തത് കണ്ടു തിരിച്ചു വന്നു. 

എന്തെ നിന്നെയും ഗെറ്റ് ഔട്ട്‌ അടിച്ചോ. 

സജി മൊബൈൽ തോണ്ടി ഇരിക്കണേലും ഇടക്കിടക്ക് മുകളിലേക്ക് കണ്ണുകൾ പോകുന്നുണ്ടായിരുന്നു. അവൾ എന്താ വരാത്തത്. അരമണിക്കൂർ കഴിഞ്ഞു ഇഷ ഇറങ്ങി വന്നു.അവളുടെ വേഷം അവൻ ശ്രദ്ധിച്ചു. കോളേജിൽ പോകുമ്പോ ഇട്ട ഡ്രസ്സ്‌ തന്നെയാണ്. പക്ഷെ ആകെ നനഞ്ഞു ദേഹത്ത് ഒട്ടി നിന്നിരുന്നു. നെറ്റിയിലൂടെയും കഴുത്തിലൂടെയും വിയർപ്പു ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. വന്നതും മേശമേൽ കിടന്ന ജഗ്ഗും വെള്ളവും നേരെ വായിലേക്ക് കമഴ്ത്തി . ഇവൾ എന്താ കൈക്കോട്ട് എടുത്തു കിളക്കാനോ ഇത്രേം സമയം ചെയ്തത്. 
സുമി ഒരു ഗ്ലാസ്‌ ചായയുമായി വന്നു. ഇഷ അത് വാങ്ങി അവിടെ ഒരു കസേരയിൽ ഇരുന്നു. ഓപ്പോസിറ്റ് ആയി സുമിയും. 

ഞാൻ അറിഞ്ഞു കാര്യം എല്ലാം. നീ സോറി പറഞ്ഞു അല്ലേ. എന്നോടുള്ള ദേഷ്യം ആണോ കരാട്ടെ പ്രാക്റ്റീസിലൂടെ തീർത്തേ. 
സുമി അവളുടെ കയ്യിലുള്ള ചരട് അഴിക്കാൻ നോക്കി. 

ഇഷ കൈ വലിച്ചു. വേണ്ട ഇപ്പൊ മനസ്സ് റിലാക്സ് ആയി. ഇത് കയ്യിൽ കിടന്നോട്ടെ. ചെലപ്പോ ഞാൻ നന്നായാലോ. നിന്റെ ഇക്കാക്കാന്റെ ശരീരവും രക്ഷപ്പെടും അത് കുറച്ചു ഉച്ചത്തിൽ ആയിരുന്നു അവൾ പറഞ്ഞത്. 

സജി എപ്പോഴും ചെയ്യാറുള്ളത് പോലെ കൈ കൂപ്പി കാണിച്ചു. 

അല്ല സുമി നിനക്ക് ആരാ കോളേജിൽ നടക്കുന്നുന്നത് മുഴുവൻ പറഞ്ഞു തരുന്നേ.  

ഒരു ജിന്ന്. നിന്റെ കാര്യം നോക്കാൻ ഞാൻ ഏർപ്പാട് ആകിട്ടുണ്ട്. 

ഞാൻ കണ്ടു പിടിച്ചോളാം ആ  ജിന്നിനെ. 
ടാ ഞാൻ ഇന്ന് ഒരു കക്ഷിയെ കണ്ടു. ഒരു അജാസ്. 

ആദ്യമായാണ് അവൾ ഒരാണിനെ പറ്റി പറഞ്ഞത് സുമിക്ക് അത്ഭുതം തോന്നി. 

ഇഷ്ടായിന്ന് തോന്നുന്നു കക്ഷിയെ. 

എന്തോ സംതിങ്..... 
അതും പറഞ്ഞു അവൾ പോയി ഞാൻ കുളിച്ചു ഡ്രസ്സ്‌ മാറ്റി വരാം. 
സജീറിന് ആ സംതിങ് അത്ര ഇഷ്ടായില്ല.അവന് എന്തോ ദേഷ്യം വന്നു. 
പിന്നെ ചിന്തിച്ചു എനിക്ക് എന്താ പറ്റിയെ. ഞാൻ എന്താ അവളെ പറ്റി തന്നെ ചിന്തിക്കുന്നേ. അവൻ ഫോണിലേക്ക് വീണ്ടും നോക്കിയെങ്കിലും എന്ത് കൊണ്ടോ ഒരു മടുപ്പ് അനുഭവപ്പെട്ടു. ദേഷ്യപ്പെട്ടുള്ള സംസാരം ആണേലും ചീത്ത വിളിക്കണേലും അത് താൻ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്ന് അവന് മനസ്സിലായി. അവന് അവളോട്‌ സംസാരിക്കണം എന്ന് തോന്നി. സുമി കെട്ടിയ ചരടിന്റെ ഫലവും അറിയാലോ.........

കുളി കഴിഞ്ഞു ടവൽ ഉടുത്ത് കണ്ണാടിയുടെ 
മുന്നിൽ നിന്നും മുടി തോർത്തുന്ന ഇഷയെ ആയിരുന്നു അവൻ കണ്ടത്.  അറിയാതെ ഒന്നൂടി നോക്കി പോയി അവൻ അപ്സരസ്സാണോ ഇവൾ. ടവൽ മുട്ടിന് വരെയേ ഉണ്ടായിരുന്നുള്ളൂ. വേറൊരു ടവൽ ചുമലിന് മുകളിലൂടെ ഇട്ടിട്ടുണ്ട്. ഇവൾ എന്താ ഫാഷൻ ഷോ നടത്താനോ. റൂമിലേക്ക്‌ കയറണോ വേണ്ടയോ എന്നറിയാതെ അവൻ അവിടെ നിന്നു. അവൻ വാതിലിൽ മെല്ലെ മുട്ടി. ഇഷ തിരിഞ്ഞു നോക്കി. അവനെ കണ്ടു. പക്ഷേ അവളുടെ മുഖത്ത് യാതൊരു കൂസലും ഉണ്ടായിരുന്നില്ല. 

എന്താടോ 

ഒന്നൂല്യെ ഒരു ആതിഥ്യ മര്യാദ കാട്ടിത 
അവളുടെ മുഖത്ത് ഒരു പുച്ഛം കലർന്ന ഭാവം ആയിരുന്നു. 

സ്വന്തം റൂം ആണെങ്കിലും ഞാൻ ഇവിടെ ഇപ്പൊ വാടകക്കാരൻ അല്ലേ 
 എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. 

കയറിവാ. എന്താ കാര്യം
അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.ഈ കോലത്തിലോ എന്നർത്ഥത്തിൽ 

എന്താടോ ഇങ്ങനെ  എന്നെ കണ്ടു സംസാരിക്കാൻ പറ്റില്ലേ. ഈ കോലത്തിൽ എന്നെ കാണാൻ എങ്ങനെ. നിന്റെ  ഭാഷയിൽ പറഞ്ഞ നല്ല ചരക്കാണോ. 
അവൻ തലതാഴ്ത്തി നിന്നു. 

 പറയെടോ ഇപ്പൊ എന്നെ കാണാൻ എങ്ങനുണ്ട്. 
അവൾ അവന്റെ അടുത്തേക്ക് വന്നു. അവന് തന്റെ ഹൃദയമിടിപ്പ് നിന്നത് പോലെ തോന്നി. 
Sexy ഗേൾ അല്ലേ ഞാൻ. 
അവൾ പറയുന്ന ഓരോ വാക്കും അവന്റെ നെഞ്ചിൽ തറച്ചു കയറുന്നുണ്ടായിരുന്നു. അവനൊന്നും മിണ്ടിയില്ല. 

എന്താ ആലോചിക്കുന്നെ 
 ഇനി  വല്ല ഡ്യൂയറ്റും പാടാൻ തോന്നുന്നുണ്ടോ. 

ഇല്ലാതില്ലാതില്ല അവൻ ചെറുചിരിയോടെ പറഞ്ഞു 

നടുവിന്റെ വേദന മാറിയിനെങ്കിൽ, നെറ്റിയിലെ ആറു സ്റ്റിച്ചിന്റെ കാര്യം മറന്നെങ്കിൽ നീ വാ ഞാൻ റെഡി 

അതിനെ പറ്റി തന്നെയാ പറയാൻ ഉള്ളത്. 
ക്ഷമിച്ചൂടെ എന്നോട്. 

ഓഹ് !ക്ഷമിച്ചിരിക്കുന്നു. ഒരായിരം വട്ടം ഇനിയെന്തെലും വേണോ 

ഒന്നും വേണ്ടാവേ ഇതിൽ തന്നെ മനസ്സിലാവുന്നുണ്ട് ഒരു ആക്കൽ 

മനസ്സിലായല്ലോ അപ്പൊ മോൻ വിട്ടോ. 

എനിക്ക് പറയാനുള്ളത് കേൾക്കണം പ്ലീസ് 
എന്റെ ഫ്രെണ്ട്സിൽ ആരോ അന്ന് തമാശക്ക്  ചെയ്തതായിരുന്നു അങ്ങനൊന്നും സംഭവിക്കുമെന്ന്..... ബാക്കി കേൾക്കാൻ നിക്കാതെ അവൾ ഡ്രെസ്സും എടുത്തു ബാത്റൂമിലേക്ക്  പോയി. 
അവൻ നിരാശയോടെ കുറച്ചു സമയം കൂടി അവിടെ നിന്നു. 
അപ്പോഴാണ് സജിക്ക് ഒരു ഫോൺ വന്നത്. ഇഷയുടെ ഉപ്പയാരുന്നു. രാത്രി വീട്ടിൽ സൽക്കാരത്തിന് ക്ഷണിക്കാൻ ആയിരുന്നു വിളിച്ചത്. 

ഞങ്ങൾ വന്നോളാം. 

എവിടെ വന്നോളാണെന്ന 

നിന്റെ വീട്ടിൽ നിന്റെ ഉപ്പ രാത്രി ചെല്ലാൻ പറഞ്ഞു. 
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. 
അവൾ മാമയുടെ അടുത്തേക്ക് ചെന്നു. കാര്യം പറഞ്ഞു. 

അതിനു എന്നോട് ചോദിക്കണോ മോളേ നിന്റെ വീട്ടിലേക്കു അല്ലേ പോണേ. 

ഞാൻ രണ്ടുദിവസം കഴിഞ്ഞേ വരൂ. പിന്നെ പറഞ്ഞില്ലാന്നു വേണ്ട. 

അത് ശരി മുങ്ങാൻ നോക്കാനല്ലേ 

പറച്ചിൽ കേട്ടാൽ തോന്നും അങ്ങ് അമേരിക്കയിലാ പോണെന്നു. ഇവിടുന്ന് ഉറക്കെ വിളിച്ചാൽ കേൾക്കുന്ന ദൂരത്തേക്കല്ലേ. രാവിലെയും വൈകുന്നേരവും എന്നെ കാണാൻ വരണം അതും  നടന്ന്.  അത് പറയാനാ വന്നത്. അല്ലാതെ സമ്മതം ചോദിക്കാനല്ല. 

കുറച്ചു സമാധാനം കിട്ടീന്നാ കരുതിയെ. ഇല്ല അല്ലേ. 

സ്വയം തിരഞ്ഞെടുത്തത് അല്ലേ അനുഭവിച്ചോ സുമി ഇടക്ക് കേറി വന്നു.    

അങ്ങനെ പറഞ്ഞു കൊടുക്ക് സുമീ. 

അല്ല ഉപ്പാ ഇവളെ സ്ഥിരായിട്ട് അവിടെ നിർത്തിയാലോ. ശല്യം ഒഴിഞ്ഞു കിട്ടുവല്ലോ. 

ഓഹോ നമ്മൾക്കിട്ട് താങ്ങാൻ വന്നതാണല്ലേ. 
എനിക്ക് സമ്മദാണെ പിന്നെ പോകുമ്പോ എന്റെ കെട്ടിയോനെയും ഞാൻ അങ്ങ് കൊണ്ട് പോകും. പിന്നെ കിടന്നു നിലവിളിച്ചിട്ട് കാര്യം ഇല്ല. ഒറ്റ മോൻ ആണ് ഓർത്തോണം. 

നീ കൊണ്ട് പോയിക്കോടി അങ്ങനേലും രണ്ടിന്റെയും ശല്യമില്ലാതെ എനിക്ക് ഇവിടെ സുഗമായി ജീവികമലോ. 

അതേ പോകുന്നെങ്കിൽ മൂന്നും കൂടി പോയിക്കോനം. എന്നിട്ട് വേണം ഞങ്ങൾക്ക് സുഖമായി ജീവിക്കാൻ അമ്മായി അതും പറഞ്ഞോണ്ട് കേറി വന്നു  

അയ്യടാ രണ്ടു വയസ്സന്മാരുടെ പൂതി കൊള്ളാലോ. അങ്ങനിപ്പോ സുഗിക്കണ്ട. 

ഞങ്ങൾ എവിടേക്കും പോണില്ലേ. 

പരസ്പരം തമാശ പറഞ്ഞും ചിരിച്ചും സന്തോഷത്തോടെ നിക്കുന്ന തന്റെ ഫാമിലിയെ സജി വാതിൽ വിടവിലൂടെ നോക്കി കണ്ടു. എതോരാണും കൊതിക്കും ഇങ്ങനൊരു കാഴ്ച. എന്നും ഇങ്ങനെ ഉണ്ടായിരുന്നെങ്കിൽ. ഇവരുടെ കൂടെ എനിക്കും നിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. ഓർത്തപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. കണ്ണും തുടച്ചു റൂമിലേക്ക്‌ പോകുന്ന സജിയെ നാസില കാണുന്നുണ്ടായിരുന്നു . 
*****
രാത്രി  വീട്ടിലേക്കുപോകുമ്പോൾ അവൾ സജിയോട് പറഞ്ഞു. അവിടെ എത്തി കുറച്ചു കഴിയുമ്പോൾ എന്തെങ്കിലും തിരക്ക് പറഞ്ഞു തിരിച്ചു വന്നേക്കണം. എന്റെ വീട്ടിൽ താമസിക്കുന്നത് എനിക്കിഷ്ടമല്ല. അവൻ ഒന്നും മിണ്ടിയില്ല. സജി അവിടുന്ന് മുങ്ങാൻ ഒരു പാട് ശ്രമിച്ചെങ്കിലും പറ്റിയില്ല. ഇഷയുടെ ഉപ്പ പോകാൻ സമ്മതിച്ചില്ല. ഇഷക്ക് അവരുടെ മുന്നിൽ നിന്നും ഒന്നും പറയാനും പറ്റിയില്ല. രാത്രി കിടക്കാൻ നേരം അവൾ പറഞ്ഞു 

നിലത്ത് അല്ലെങ്കിൽ പുറത്ത് ബാൽക്കണിയിൽ എവിടേലും കിടന്നോണം എന്റെ ബെഡിൽ കിടക്കാൻ പറ്റില്ല. 

ഇത് എന്റെ അമ്മായിയപ്പൻ എനിക്ക് വേണ്ടി തയ്യാറാക്കിയ റൂം. ഇവിടെ എവിടെ കിടക്കണോന്ന് ഞാൻ തീരുമാനിക്കും. പറ്റില്ലെങ്കിൽ നീ പോയി പുറത്തു കിടന്നോ. നമ്മുടെ എഗ്രിമെന്റിൽ ഈ ഒരു കാര്യം നീ പറഞ്ഞിരുന്നില്ല അതോണ്ട് ഞാൻ ഈ ബെഡിൽ കിടക്കാൻ പോവ്വാണ്. 

കിടന്നോ. എത്ര മണിക്കൂർ കിടക്കുന്നുവോ അത്രയും ദിവസം ഞാൻ ഇവിടെ നിക്കും. പിന്നെ കാലുപിടിക്കാൻ വന്നിട്ട് കാര്യം ഒന്നും ഉണ്ടാവില്ല. 

നിന്റെ ഉപ്പ വിടഞ്ഞിട്ടല്ലേ പിന്നെ ഞാൻ എന്തു ചെയ്യാനാ. 

എനിക്ക് അതൊന്നും അറിയണ്ട. എന്റെ ബെഡിൽ പോയിട്ട് നീ ഈ റൂമിൽ കയറിയത്  പോലും എനിക്ക് ഇഷ്ടായില്ല. അത്രക്ക് വെറുപ്പാ നിന്നോട്. 

നിറഞ്ഞു വന്ന കണ്ണുകൾ അവൾ കാണാതിരിക്കാൻ അവൻ പുറത്തേക്കു പോയി. 
കുറച്ചു കഴിഞ്ഞു ഉപ്പയോട് സജി  സംസാരിക്കുന്ന ശബ്ദം അവൾ കേട്ടു. ഫ്രണ്ട് ഹോസ്പിറ്റലിൽ ആണ്. പോയേ പറ്റു.കാർ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദവും കേട്ടു.
വീട്ടിൽ പോകാൻ പറ്റില്ല. ഉപ്പയോട് എന്തു മറുപടി പറയും. ഇഷയുടെ വീട്ടിലും പറ്റില്ല. എവിടെക്കാ പോകുവാന്നു അറിയാതെ അവന് വട്ടു പിടിക്കുന്നു തോന്നി . അവസാനം സുമിയെ വിളിച്ചു അവൾക്കേ എന്നെ സഹായിക്കാൻ പറ്റു.അവളോട്‌ കാര്യം പറഞ്ഞു. എല്ലാരും ഉറങ്ങിയ ശേഷം വാതിൽ തുറന്നു തരാമെന്ന് അവൾ പറഞ്ഞു. കാർ റോഡിൽ വെച്ച് അവൻ വീട്ടിലേക്ക് പോയി. സുമി ഒന്നും ചോദിച്ചില്ല അവൻ ഒന്നും പറഞ്ഞും ഇല്ല.  റൂമിലേക്ക്‌ കയറാൻ    നേരം അവൻ സുമിയോട് പറഞ്ഞു 

ഇച്ചുസിനോട്‌ പറയണം ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനു പകരം എന്നെ  ഒറ്റയടിക്ക് കൊല്ലാൻ.  

അവൾക്ക് പറയണം എന്നുണ്ടായിരുന്നു ഇച്ചുസ് എന്നെ മരിച്ചു. ഇപ്പൊ വേറൊരാളാ അതെന്ന്. 
സുമിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അവന്റെ സങ്കടം. ആരുടെ ഭാഗത്താണ് നിൽക്കേണ്ടത് എന്നറിയാതെ അവളും വിഷമിക്കുന്നുണ്ടായിരുന്നു. ഒരു ഭാഗത്ത്‌ സ്വന്തം സഹോദരൻ. മറുഭാഗത് ജീവനും ജീവിതവും അവൾക്ക് വേണ്ടി സമർപ്പിക്കാൻ പോലും തയ്യാറുള്ള ചങ്ങാതി. ഇവരിൽ ആരെയാ അല്ലാഹ് ഞാൻ വെറുപ്പിക്കുക. ആരുടെ കൂടെയാ നിൽക്കുക. 
                                                    
   .............

കോളേജിൽ പോകാൻ ബസ്സ് കാത്തു നിൽക്കുമ്പോഴാണ് അജാസ് വന്നത്. 

പെൺകുട്ടികളായാൽ കുറച്ചൊക്കെ തന്റേടം വേണമെടോ. ഫെമിനിസ്റ്റ് ആണെന്ന് ഒക്കെ കേട്ടപ്പോൾ ഞാൻ കരുതി പുലികുട്ടി ആണെന്ന്. ഇത് ഒരുമാതിരി...  

സാർ എന്താ ഉദ്ദേശിക്കുന്നെ 

ഞാൻ കണ്ടു ഇന്നലെ ബസ്റ്റോപ്പിൽ നടന്നത്. ഇത്രേം മോശായി കമെന്റൊക്കെ പറഞ്ഞിട്ടും ഒന്നും റിയാക്ട് ചെയ്തില്ലല്ലോ ഇയാൾ. പോരാത്തതിന് അങ്ങോട്ട്‌ സോറിയും പറഞ്ഞിരിക്കുന്നു. കുറച്ചൊക്കെ പ്രതികരിക്കാൻ പടിക്കണമെടോ. നമുക്ക് പറയാൻ ഉള്ളത് ആരുടെ മുഖത്തു നോക്കിയും പറയണം. അല്ലാതെ ഒഴിഞ്ഞു മാറുകയല്ല വേണ്ടത്. 

ഇഷ അജാസിനെ നോക്കി ആദ്യമായി പുഞ്ചിരിച്ചു. പിന്നെ കയ്യിലെ ചരടും ഒന്ന് നോക്കി.  പക്ഷേ അവൾ ഒന്നും മിണ്ടിയില്ല. 
ബസ്സ് വന്നു. അവൾ ഇടക്കിടക്ക് അവനെ നോക്കുണ്ടായിരുന്നു. പ്രായമുള്ളവർക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതും മറ്റുള്ളവരെ സഹായിക്കുന്നതും ഒക്കെ കാണുന്നുണ്ടായിരുന്നു അവൾ. അവൾക്ക് അവനോട് ബഹുമാനം തോന്നി. 

എന്തായെടോ വല്ലതും നടക്കുമോ ജാസി അജാസിനോട് ചോദിച്ചു 

എന്താവാൻ. ഇന്ന് ചിരിച്ചു എന്നോട്. നല്ല സൂചനയാ അതെന്ന് തോന്നുന്നു. എന്നെ പറ്റി പൊക്കി പറയാൻ രണ്ടു കാന്താരികളെ ഏൽപ്പിച്ച വകയിൽ സിൽക്ക് പോയത് മിച്ചം. ആ സാരമില്ല അവർ എന്തൊക്കെയോ ബസ്സിൽ വെച്ച് പറഞ്ഞിന് എന്ന് തോന്നുന്നു. നോക്കുന്നുണ്ടായിരുന്നു  എന്നെ അവൾ.  

കഷ്ടപ്പാടിന് ഫലം ഉണ്ടാവോ 

ഉണ്ടായ മതിയാരുന്നു. അവൾക്ക് വേണ്ടി ഉറക്കൊഴിഞ്ഞ ഓരോ ദിവസവും എടുക്കണ്ട ക്ലാസ്സ്‌ പ്രിപർ ചെയ്യുന്നേ. ഈ പഠിപ്പ് കോളേജ് ടൈം പഠിച്ചിരുന്നേൽ ശരിക്കും മാഷ് ആയേനെ.
അല്ലെടാ വീട്ടിന് പുറത്ത് അവളെ കാണാൻ വഴിയുണ്ടോ. കോളേജിൽ നിന്നും ഒന്നും നടക്കുമെന്ന് തോന്നുന്നില്ല.

അങ്ങനെ പുറത്ത് കറങ്ങാൻ പോകുന്ന ടൈപ്പ് ഒന്നും അല്ല അവൾ. ആ  പിന്നെ 
അവളുടെ റിലേറ്റീവ് ഒരു ഓർഫനേജിൽ മാനേജിങ് അംഗം  ആണ്. അവൾ ഇടക്കൊക്കെ അവിടെ പോകാറുണ്ട്. 

എപ്പോഴാ ഇനി അവിടെ പോവുക. 
അന്വേഷിക്ക് 

നിനക്ക് ചോദിക്കറാ 

Mm 
അജാസ് ആർക്കോ ഫോൺ വിളിച്ചു ചോദിച്ചു. 
ഭാഗ്യം ഉണ്ടെടാ നാളെ പോകുന്നുണ്ടെന്ന്. അതും തനിച്ചു.  

മാമയുടെ കൂടെ ആയിരുന്നു ഇഷ ഓർഫനേജിൽ പോകാറുള്ളത്. സുമിയെ വിളിച്ചെങ്കിലും അവൾ പോയില്ല. സജിയോട് പിന്നെ പറഞ്ഞും ഇല്ല. മാമ പോകാൻ പറഞ്ഞതരുന്നു. കുറച്ചു പേപ്പേഴ്സ് ഉണ്ടായിരുന്നു കൊടുക്കാൻ. അതാണ്‌ തനിച്ചു ഇറങ്ങിയേ. 
അവിടെ എല്ലാർക്കും അവളെ നല്ല പരിജയം ആണ്. ഇഷ പോകുമ്പോൾ അവിടുള്ള കുട്ടികൾ  ഫുഡ്‌ കഴിക്കുകയാരുന്നു. 
അവിടത്തെ മാനേജരെ കണ്ടു. 

ഇന്നെന്താ പരിപാടി എന്തോ സ്പെഷ്യൽ പോലെ. 

കുറച്ചു പിള്ളേരെ വകയാ ഇന്നത്തെ ഫുഡ്‌. അവർ തന്നെയാ വിളമ്പിക്കൊടുക്കുന്നതും. ഇന്നത്തെ കാലത്ത് ഇത് പോലുള്ള പിള്ളേരെ കാണാനും വേണം ഭാഗ്യം. 

അവൾ അവരെ ശ്രദ്ധിച്ചു. അജാസ്. 
അജാസും അവളെ കണ്ടു. 

ഇഷ എന്താ ഇവിടെ 

ചെറിയൊരു ആവിശ്യത്തിന് വന്നതാ. 

കൂടുന്നോ ഞങ്ങളുടെ കൂടെ. അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അജാസ് ചോറും പാത്രം അവളുടെ കയ്യിൽ വെച്ച് കൊടുത്തു. വിളമ്പിക്കൊടുക്ക്. 

അവൾ അത് അനുസരിച്ചു. എല്ലാവരും കഴിച്ചു കഴിഞ്ഞപ്പോൾ അജാസ് കൂടെ ഉള്ളവരെ പരിചയപ്പെടുത്തി. അവന്റെ ഫ്രണ്ട്സ് ആണ്. എല്ലാവരും നല്ല ബഹുമാനത്തോടെയാരുന്നു അവളോട്‌ പെരുമാറിയത്. പെങ്ങളെന്ന് ആയിരുന്നു അവർ വിളിച്ചത്. 
അജാസ് അവളെ നിർബന്ധപൂർവ്വം ഒന്നിച്ചു ഇരുത്തി ഫുഡ്‌ കഴിക്കാൻ. അവൾക്ക് വല്ലായ്മ തോന്നുന്നുണ്ടായിരുന്നെങ്കിലും എന്തോ ഒന്നിനും എതിർത്തില്ല. 

പോകുമ്പോൾ അവൾക്ക് ഒപ്പം അജാസും പോയി. 
ഇഷ ഇവിടെ സ്ഥിരമായി വരാറുണ്ടോ 

മാമയുടെ കൂടെ ചിലപ്പോഴൊക്കെ 

സാർ ഇവിടെ വരാറുണ്ടോ 

ഈ സാർ വിളി വേണ്ടാട്ടോ ക്ലാസ്സിൽ മതി അത്. എന്നെ പേര് വിളിച്ചാൽ മതി. അല്ലേൽ എല്ലാരും വിളിക്കുന്നത് പോലെ അജുന്ന വിളിച്ചോ. 
അവൾ തലയാട്ടി. 

എന്നെ ഒരു ഫ്രണ്ട് ആയി കണ്ടുടെടോ അജാസ് ചോദിച്ചു 

ശ്രമിക്കാം

അജാസിനെ ഒഴിവാക്കാൻ ഒരു സാധനം വാങ്ങാൻ ഉണ്ടെന്നും പറഞ്ഞു അവൾ ഒരു കടയിലേക്ക് കയറി. 
വീട്ടിൽ എത്തിയിട്ടും അവൾക്ക് അജാസിനെ തന്നെ ഓർമ വന്നു. അവൾ സുമിയെ വിളിച്ചു എല്ലാം പറഞ്ഞു. 

നിന്റെ സാർ പൊളിയാടി. നല്ല ആൾക്കാരും ഉണ്ടെന്നു മനസ്സിലായില്ലേ. 

അവൾ ഒന്നും പറയാതെ മൂളി. 
  
ആണുങ്ങളെ പറ്റി നല്ലത് എന്തെങ്കിലും ഒക്കെ പറഞ്ഞാൽ നഖശികാന്തം എതിർക്കുന്നവൾ ആയിരുന്നു. ഇന്ന് ഒന്നും എതിർ പറഞ്ഞില്ല. സുമിക്ക് ഒരുപാട് സന്തോഷം തോന്നി. അവൾ മനസ്സിൽ  അജാസിന് നന്ദി പറഞ്ഞു. 

******

ഇഷ പോയത് മുതൽ വീട് ഉറങ്ങിയത് പോലെ തോന്നി സജീറിന്. മറ്റുള്ളവരെ മുന്നിൽ അഭിനയിക്കുകയായിരുന്നുവെങ്കിലും സജീറിന്റെ എല്ലാ കാര്യങ്ങളും അവളായിരുന്നു നോക്കൽ. അവന് ഓരോ നിമിഷവും അവളെ പറ്റി മാത്രമായി ചിന്ത.നാസിയുടെ മുന്നിൽ നിന്നും പരമാവധി അവൻ ഒഴിഞ്ഞു മാറാൻ തുടങ്ങി. അവൾക്കും മനസ്സിലാവുന്നുണ്ടായിരുന്നു അത്.   ഇഷയെ  കാണാൻ അവൻ ഒരുപാട് ആഗ്രഹിച്ചു.അവന് ഉറക്കം പോലും വരാതായി.   
. അവളെ എന്നും  എന്റെ ഭാര്യയായി കിട്ടിയിരുന്നെങ്കിൽ.. 
.  അവളെ കാണാതിരിക്കുമ്പോൾ മനസ്സ് പിടക്കുന്നു.  എവിടെ നോക്കിയാലും അവളെ മുഖം മാത്രേ കാണുന്നുള്ളൂ. 
ഞാൻ   അവളെ പ്രണയിക്കാൻ തുടങ്ങിയോ ഇനി.
അവൾക്ക് തന്നോട് വെറുപ്പ് മാത്രേ ഉള്ളുവെന്ന് അറിഞ്ഞിട്ടും തനിക്ക് അവളോട് ഒരിക്കൽ പോലും ദേഷ്യം തോന്നിയിട്ടില്ല.എങ്ങനെ തോന്നും അമ്മാതിരി പണിയല്ലേ അവളോട്‌ ഞാൻ കാട്ടിയത്. 

ഉപ്പയും ഉമ്മയും സുമിയും അവളെ വിളിക്കുന്നതും സംസാരിക്കുന്നതും അവൻ കണ്ടു. അവനും വിളിക്കണം എന്നുണ്ടായിരുന്നു അവൾ ആ പേരും പറഞ്ഞു പിന്നേം അവിടെ നിന്നാലൊന്ന് കരുതി. അവൾ വേഗം വന്നെങ്കിലെന്ന് അവൻ അതിയായി ആഗ്രഹിച്ചു. രണ്ടു ദിവസം എന്ന് പറഞ്ഞെങ്കിലും പിന്നേം ഒരു ദിവസം കൂടി അവൾ അവിടെ നിന്നു. സുമി അവളുടെ വീട്ടിൽ പകൽ മുഴുവൻ പോകുന്നത് കൊണ്ട് അവൾക്ക് പ്രശ്നം ഇല്ലായിരുന്നു. ഉപ്പയും ഇടക്ക് ഒരു പ്രാവിശ്യം പോയി. ഉമ്മ അവളുടെ പേരും പറഞ്ഞു സുമിയെ എപ്പോഴും വഴക്ക് പറയൽ തുടങ്ങി. എന്തു ജോലി ചെയ്താലും അവളെ കണ്ടുപടിക്കെടി എന്നസ്ഥിരം ഡയലോഗ്. അത് കേൾക്കുമ്പോൾ സജിക്ക് എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി. 

സുമിക്ക് അത് കേൾക്കുമ്പോൾ ദേഷ്യം വരും. 

എന്നാ പോയി കൂട്ടിട്ട് വാ മരുമോളെ. 
എന്ത് ചെയ്താലും കുറ്റം. ഇഷയെ പോലെ ആയില്ലെന്നും പറഞ്ഞു. 

അതേടി അവളെ പോലെ ആകാൻ നീ പഠിക്ക്.നാളെ നീയും ഇത് പോലെ വേറെ വീട്ടിൽ പോകേണ്ട പെണ്ണാ. 

അതേതായാലും ഉണ്ടാകില്ല. ഇഷക്ക് ഇല്ലാത്ത ഒരു ലൈഫ് എനിക്കും വേണ്ട. അവൾ മനസ്സിൽ പറഞ്ഞു. 

സത്യം പറയാലോ അവളെ കാണാഞ്ഞിട്ട് ഒരു വല്ലായ്മ. അവളെ വിളിച്ചു നാളെ വരാൻ പറയ്. അല്ലേൽ വേണ്ട സജിയോട് പോയി കൂട്ടിട്ട് വരാൻ പറ. 

എനിക്ക് വയ്യ ഉമ്മാ. നടന്നു വരേണ്ട ദൂരം അല്ലേ ഉള്ളൂ. അവൾ വന്നോളും. 
അവന് പോകണം എന്നുണ്ടായിരുന്നു. പേടിച്ചിട്ടായിരുന്നു അങ്ങനെ പറഞ്ഞത്.  ഇവരോട് പറയാൻ പറ്റില്ലല്ലോ നോ എൻട്രി ബോർഡ് ആണ് അവിടെ എന്ന്. അവൾ ചീത്ത വിളിക്കുന്നു പേടിച്ചല്ല പൊകാതെ. ആ പേരും പറഞ്ഞു വീണ്ടും അവിടെ നിന്നാലൊന്ന് പേടിച്ചാണ്. ഇപ്പൊ തന്നെ അവളെ കാണാതെ ഇരിക്കുന്ന അവസ്ഥ എനിക്കെ അറിയു. വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു അവളെ. 

ആരും വഴക്ക് ഇടേണ്ട. അവൾ നാളെ ക്ലാസ്സ്‌ കഴിഞ്ഞു ഇങ്ങോട്ട് വരും എന്നെ ഫോൺ വിളിച്ചു പറഞ്ഞിന് സുമി പറഞ്ഞു. 

*******

ഇന്റർവെൽ സമയത്ത് സ്റ്റാഫ്‌ റൂമിലേക്ക്‌ പോകുമ്പോഴായിരുന്നു അന്ന് ഉടക്കിയ സീനിയർസ് മുന്നിൽ വന്നത്. 
അവരിൽ ഒരാൾ ഇഷയോട് പ്രണയം ആണെന്ന് പറഞ്ഞു പ്രൊപ്പോസ് ചെയ്തതാരുന്നു ഉടക്കിന് കാരണം. അവൾ താല്പര്യം ഇല്ലന്ന് പറഞ്ഞു ഒഴിവാക്കി. കുറച്ചു തരികിടയാരുന്നു കക്ഷി. അവൻ അവളുടെ കയ്യിൽ കേറി പിടിച്ചു. അവൾ തല്ലി. സോറി പറഞ്ഞതോടെ പ്രോബ്ലം തീർന്നൂന്ന് കരുതിയതാരുന്നു. 
ഇഷ കാണാത്ത ഭാവത്തിൽ പോകാൻ നോക്കിയെങ്കിലും അവർ വഴി തടഞ്ഞു നിന്നു. 

യെസ് പറഞ്ഞിട്ട് പോയാൽ മതി 

ഞാൻ പറഞ്ഞാൽ മതിയോ യെസ്. 

എല്ലാവരും തിരിഞ്ഞു നോക്കി അജാസ്. 

സോറി സാർ ഞങ്ങൾ തമാശക്ക്..... 

പ്രണയം തമാശയാണോടോ . ഇഷ്ടമല്ലെങ്കിൽ വിട്ടേക്കെടോ.  പെണ്ണിന്റെ ശരീരവും സൗന്ദര്യവും കണ്ടല്ല പ്രണയിക്കേണ്ടത്. അവളുടെ മനസ്സ് അറിയണം. അവളുടെ മനസ്സിലെ  സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയും അറിഞ്ഞു പ്രണയിക്കണം. അപ്പോൾ താനേ അവൾ ഇങ്ങോട്ട് പ്രണയിച്ചോളും. അല്ലാതെ ഭീഷണിപെടുത്തിയല്ല പ്രണയിക്കേണ്ടത്. പ്രണയം ഒരു  തമാശയുമല്ല. പിന്നെ ഈ പ്രശ്നം ഇവിടെ അവസാനിക്കണം. ഇനി എന്തെങ്കിലും ഉണ്ടാക്കിയാൽ കംപ്ലൈന്റ് വേണം എന്നില്ല. ഞാൻ ആക്ഷൻ എടുത്തിരിക്കും മനസ്സിലായല്ലോ. അവസാനത്തെ വാക്കുകളിൽ ഒരു ഭീഷണി യുടെ സ്വരം ഉണ്ടായിരുന്നു. 

എല്ലാവരും പോയി ഇഷയും അജാസും മാത്രമായി. 

പ്രണയത്തെ പറ്റി ഉള്ള കൺസപ്റ്റ് കൊള്ളാം സർ. 

താങ്ക്സ്. 
തന്നെപ്പറ്റി ഇങ്ങനൊന്നും അല്ലല്ലോ കേട്ടത്. തനിക്ക് എന്തു പറ്റി. 

എന്താ കേട്ടത് എന്നെ പറ്റി 

ഝാൻസിറാണിയാണെന്ന കേട്ടത് 

അവൾ ഒന്ന് പുഞ്ചിരിച്ചു. 

എന്ത് ചോദിച്ചാലും ഈ ചിരിമാത്രേ ഉള്ളൂ 

അവൾ കയ്യിലെ ചരട് കാണിച്ചു കൊണ്ട് പറഞ്ഞു ഇത് കണ്ടോ സാർ. എന്റെ ചൂടൻ സ്വഭാവം കാരണം സഹിക്കാൻ പറ്റാതെ ഒരാൾ കെട്ടിയതാ. എല്ലാരോടും പുഞ്ചിരിക്കാൻ ശ്രമിക്കുകയാ ഇപ്പൊ 

കൊള്ളാലോ ആരാ ആൾ മദർ ആണോ അതോ  ലവർ ആണോ 

ലവർ ആണേൽ പോണേൽ പോട്ടെന്നു വെച്ചേനെ. ഇത് ചങ്ക് ഫ്രണ്ട് ആയി പോയി 

തന്റെ ആ ഫ്രണ്ടിനെ ഒന്ന് കാണണല്ലോ. അത്രക്ക് പേടിയാണോ ആളെ 

അല്ല അത്രക്ക് ഇഷ്ടമാണ്. എന്നേക്കാൾ കൂടുതൽ. 

എന്നേം കൂട്ടഡോ ഫ്രണ്ടായിട്ട്. ഇതുപോലെ കെട്ടിയിടൊന്നും ഇല്ല. 

അവളൊന്നും മിണ്ടിയില്ല.
ക്ലാസിനു ടൈമായി അവൾ പോയി. 

ക്ലാസ്സിൽ എത്തുന്ന വരെ അവൾ ആലോചിക്കുകയാരുന്നു അജാസിനെ എന്താ അവോയ്ഡ് ചെയ്യാൻ പറ്റാതെ. . അവനോട് എന്തിനാ ഞാൻ ഈ ചരടിന്റെ കാര്യം പറഞ്ഞെ. അവനോട് സംസാരിക്കുമ്പോൾ മനസ്സ് ഒന്ന് ചാഞ്ചാടുന്ന പോലെ

ഹായ് നിമിഷ എനിക്ക് ഒരു ഹെൽപ് ചെയ്യോ. 
നിമിഷ ഇഷയുടെ ക്ലാസ്സ്‌മേറ്റ്‌.കോളേജിലെ ന്യൂസ്‌പേപ്പർ. പലരുടെയും ഹംസം. ചിലവ് ചെയ്താൽ പകരം എന്തും റെഡി. അത് ബോഡിയിൽ നല്ല വണ്ണം കാണാനും ഉണ്ട്. അവളറിയാതെ ഈച്ച പോലും കോളേജിൽ കയറില്ലെന്ന പറയുക. 

അത് പിന്നേ ചോദിക്കണോ ഞാൻ റെഡി 

എന്റെ ഫീസ് അറിയാലോ. 

അതൊക്കെ ചെയ്യാടോ 

പറ എന്താ കാര്യം 

നമ്മുടെ പുതിയ സർ ഇല്ലേ അജാസ്. മൂപ്പരുടെ ഫുൾ ഡീറ്റെയിൽസ്. ഫുൾ എന്ന് വെച്ചാൽ ഫാമിലി ബാഗ്രൗണ്ട് അല്ല. മനസ്സിലായല്ലോ എന്താന്ന്. 

Mm അതെന്തിനാടാ. വേക്കൻസി ഉണ്ടോന്ന് അറിയാനാനോ 

ഒന്ന് പോടീ ആവിശ്യം ഉണ്ട് നീ അന്വേഷിക്ക് 

Kk എന്റെ ഫീസ് തയ്യാറാക്കി
 വെച്ചോ. ടു ഡേയ്‌സ് ഞാൻ തരാം. 


   *****

ഇഷയുടെയും സുമിയുടെയും ബഹളം കേട്ടാണ് സജീറിന് ഉറക്കം ഞെട്ടിയത്. ഫോണും നോക്കി ഹാളിൽ സോഫയിൽ ഇരുന്നത് ആയിരുന്നു. ഉറങ്ങിപോയി.ഇഷ വന്നെന്ന് അവന് മനസ്സിലായി. അന്ന് ഗെറ്റ് ഔട്ട്‌ അടിച്ച ശേഷം കണ്ടിട്ടില്ല. രാത്രിയിൽ ഇവളുടെ വീട്ടിലേക്ക് എന്ന് പറഞ്ഞു ഇറങ്ങും. എല്ലാരും ഉറങ്ങിയ ശേഷം വരും. അതായിരുന്നു പതിവ്.
അവൻ അവളെ കാണാനുള്ള ആകാംക്ഷയിൽ പെട്ടന്ന് എഴുന്നേറ്റു. അല്ലേൽ വേണ്ട വന്നപാടെ അവളുടെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട. സോഫയിൽ തന്നെ  കാൽ നീട്ടിവെച്ചു ഇരുന്നു. ഇഷ വരുമ്പോഴാണ് അവൻ കാൽ നീട്ടിയത്. അവൾ അത് കണ്ടില്ല അവൾ കാല് തടഞ്ഞു മലർന്നു അടിച്ചു നിലത്ത് വീണു. 
അവൻ തലക്ക് കൈ വെച്ചു നിന്നു. അവൾക്ക് സങ്കടവും ദേഷ്യവും ചമ്മലും എല്ലാം കൂടി ഒന്നിച്ചു വന്നു.നാസിലയും സുമിയും ഒരു നിമിഷം എന്ത് വേണം എന്നറിയാതെ നിന്നു., നാസിലാക്ക് ചിരി വന്നെങ്കിലും അവൾ പിടിച്ചു നിന്നു.  അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ അവൾ അവന്റെ അടുത്തേക്ക് വന്നെങ്കിലും മോള് വന്നോ എന്ന ചോദ്യം അവളുടെ ദേഷ്യത്തെ പിടിച്ചു കെട്ടിയപോലെ നിന്നു.
ഉമ്മയാണ്. 
ഉമ്മയെ കണ്ടപ്പോൾ മകനെ രക്ഷിക്കാൻ വന്ന മാലാഖയെ പോലെയാണ്  സജീറിന് തോന്നിയത്. കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി.  പടച്ചോനെ എന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയി. ഇവളെ എങ്ങനേലും വളച്ചു കുപ്പിയിൽ ആക്കണം എന്നു കരുതിയതാ. ഇനി ഇവൾ എന്നെ പെട്ടിയിൽ ആകാതിരുന്നാൽ മതിയാരുന്നു.
ഇതെന്താ ചുണ്ടിൽ നിന്നും ചോര വരുന്നുണ്ടല്ലോ. 
അപ്പോഴാ എല്ലാവരും അത് ശ്രദ്ധിച്ചത്. വീഴ്ചയിൽ എവിടെയോ തട്ടി മുറിഞ്ഞതരുന്നു. 
അത് എവിടെയോ മുട്ടി. ചെറിയമുറിവേ ഉള്ളൂ. 
സജി മെല്ലെ ഒളികണ്ണിട്ട് ഇഷയെ നോക്കി. ചുണ്ടിലൂടെ ബ്ലഡ്‌ വരുന്നുണ്ടായിരുന്നു. ആ മുഖത്തെ കലിപ്പ് ഭാവം കണ്ടു അവന് തന്നെ പേടി തോന്നി.  അവന് കാളിയങ്കാട്ട് നീലിയെ ഓർമ വന്നു. ദംഷ്ട്ര കൂടി ഉണ്ടായിരുന്നല് സീരിയൽ കണ്ട അതെ രൂപമാണെമന് അവന് തോന്നി. ഇതിന് എങ്ങനെയാണാവോ പകരം വീട്ടുക.

അവൻ മെല്ലെ അവളുടെ അടുത്ത് ചെന്നു പറഞ്ഞു സോറി . അബദ്ധത്തിൽ പറ്റിയതാ. സത്യായിട്ടും നീ വരുന്നത് കണ്ടില്ല.
അവൾ ദേഷ്യവും അമർത്തിപ്പിടിച്ച് ഒന്നും മിണ്ടാതെ പോയി. 
സുമി അനുഭവിച്ചോ എന്നും പറഞ്ഞു പോയി. 
അവൾക്ക് ഇത് കിട്ടേണ്ടത നാസില പറഞ്ഞു. 
അത് കേട്ടപ്പോൾ സജിക്ക് ദേഷ്യം വന്നു. അവൻ ദേഷ്യത്തോടെ അവളെ നോക്കി. 
നാസിലാക്ക് ഒന്ന് മനസ്സിലായി ഇഷയെ പറയുന്നത് അവന് ഇഷ്ടമല്ല. അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു സജിയിൽ വന്ന മാറ്റം. 

അവൾ സുമിയുടെ അടുത്തേക്ക് ചെന്നു. സുമി നോട്ട്സ് എഴുതുകയാരുന്നു. 

എന്താ നാസി 

ഇഷയും സജിയും തമ്മിൽ എന്താ. ഇഷക്ക് ഇഷ്ടാണോ അവനെ 

സുമി ഒന്നും മിണ്ടിയില്ല. 

സുമി പ്ലീസ്. ഇനിയും മൗനം പാലിക്കരുത്. എന്റെ ലൈഫിന്റെ കാര്യമാണ്. ഞാനും നിങ്ങളെ പോലെ ഒരു പെണ്ണാണ്. നിങ്ങൾ കരുതുന്ന പോലെ ഞങ്ങൾ പ്രേമിച്ചിട്ടൊന്നും ഇല്ല .  നല്ല സുഹൃത്തുക്കൾ 
. ആയിരുന്നു.വിവാഹം ആലോചിക്കാൻ തുടങ്ങിയപ്പോൾ  ഉപ്പ സജിയെ  ആലോചിച്ചു. സജിയോട് ചോദിച്ചപ്പോൾ . വീട്ടിൽ എല്ലാർക്കും സമ്മദാണെൽ എനിക്കും സമ്മതാണെന്ന പറഞ്ഞെ. നിന്റെ ഉമ്മാക്ക് സമ്മതമാണെന്ന് പറഞ്ഞു. ഉപ്പ അന്നൊന്നും എതിർ പറഞ്ഞും ഇല്ല. അവൻ നാട്ടിൽ വന്നു ആലോചിക്കന് പറഞ്ഞെ. അതോണ്ട് തന്നെ പിന്നെ ഞങ്ങൾ ഫോൺ വിളിയിലൂടെയും ചാറ്റിങിലൂടെയും കൂടുതൽ അടുത്തു . ഞാൻ എന്താ വേണ്ടേ ഇനി. സജിയെ കാത്തിരിക്കണോ വേണ്ടയോ എന്നറിയാതെ വട്ട് പിടിക്ക എനിക്ക്. ഏതൊരു പെണ്ണിനേയും പോലെ എനിക്കും ഉണ്ട് ആഗ്രഹങ്ങളും സ്വപ്‌നങ്ങളും.
ഇനിയെങ്കിലും പറ ഇഷക്ക് ഇഷ്ടാണോ സജിയെ. അവരുടെ ജീവിതത്തിലെ വില്ലത്തിയാണോ ഞാൻ. 

സുമി ഒരു ഡയറി എടുത്തു അവൾക്ക് കൊടുത്തു. നാസില അത് തുറന്നു നോക്കി. ഇഷയുടെ ഡയറി.
ഞാൻ ഇഷ മെഹറിൻ. ഉപ്പച്ചീടെ സ്വന്തം ഇച്ചുസ്. ഉപ്പ മാത്രല്ലാട്ടോ അങ്ങനെ വിളിക്ക ഉമ്മയും സുമിയും പിന്നെ സജിയും. എപ്പോഴാ ഇവർ വിളിക്കാന്ന് അറിയോ. വല്ല കുരുത്തക്കേടും ഒപ്പിക്കുമ്പോൾ. അപ്പോഴുള്ള ആ വിളിയിൽ സ്നേഹം മാത്രമല്ല കുറച്ചു ദേഷ്യവും ഉണ്ടാവും.ആ വിളി കേൾക്കാനും ഉണ്ട് രസം. ഞാൻ ഒരു പാവമായത് കൊണ്ടാകണം അങ്ങനെയാ കൂടുതലും  വിളിക്കൽ.അങ്ങനെ വിളിക്കുന്നത് കേൾക്കാൻ ആണ് എനിക്കും ഇഷ്ടം. ഒരാൾ ഒഴിച്ച് സജി. അവൻ ഇച്ചു ലൂസേ എന്ന വിളിക്ക. മറ്റുള്ളോർക്ക് അത് മനസ്സിലാവില്ലേലും എനിക്ക് അത് അറിയുന്നുണ്ട്‌ അവൻ വിളിക്കുമ്പോൾ എനിക്ക് ദേഷ്യം വരും.എന്റെ ദേഷ്യം കാണാൻ ആയിരിക്കും അവൻ അങ്ങനെയെ വിളിക്കൂ. സജി സുമിടെ ബ്രോ ആണ്.  വല്ലപ്പോഴും മാത്രമേ അവനെ കാണു. കണ്ടാലോ ഒടുക്കത്തെ തല്ലുമായിരിക്കും.  അവനോട് വഴക്കിടാൻ എന്തോ എനിക്കും ഒരു പ്രത്യേക ഇഷ്ടാണ്. 
എനിക്ക് ഈ ഡയറിയുടെ ആവിശ്യം ഒന്നും ഇല്ല. എഴുതാത്ത ഒരു ഡയറി കൂടെ ഉണ്ട്. സുമി. അവൾ ഉള്ളപ്പോ എന്തിനാ ഞാൻ കഷ്ടപ്പെട്ട് ഈ ഡയറി എഴുതുന്നെ. ആരെക്കാളും എന്നെ അറിയുന്നത് അവൾക്കാണ്. ഞങ്ങളെ എല്ലാരും സയാമീസ് എന്ന വിളിക്കുക. ഒന്നിച്ചല്ലാതെ കാണില്ല. അവൾക്ക് ഞാനും എനിക്ക് അവളും അതാണ്‌ എന്റെ ലോകം. അതിലേക്ക് ഇടക്ക് കയറി വന്ന ആളാ എന്റെ ടോം. Tom ആരാന്നല്ലേ സജിക്ക് എല്ലാരും കൂടി itta പേര് ആണ്. എന്റേം അവന്റെയും തല്ല് കാരണം ആണ് അവന് ആ പേര് കിട്ടയത്. 
അവൾ സ്ഥിരമായി ഡയറി എഴുതൽ ഇല്ലന്ന് നാസിലാക്ക് മനസ്സിലായി. വല്ലപ്പോഴെ എഴിതിയിട്ടുള്ളു അതിൽ. ആ എഴുതിയതിൽ തന്നെ  എല്ലാം അവസാനിക്കുന്നത് സജിയിലാണ്. 

കുറച്ചു പേജുകൾ മറിച്ചപ്പോൾ കണ്ടു. മനോഹരമായി ഡെക്കറേറ്റ് ചെയ്തു അതിൽ എഴുതിയിരിക്കുന്നു my ഹീറോ സജി. റെഡ് കളർ കൊണ്ട് മുഴുവൻ വരച്ചിട്ടിനെങ്കിലും വായിക്കാൻ കഴിയുന്നുണ്ടായിരുന്നു. 
 സജി പഠിച്ചതും വളർന്നതും അവന്റെ ഉമ്മാന്റെ നാട്ടിലാണ്. സജി എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവർ വീടെടുത്ത് ഞങ്ങളുടെ നാട്ടിൽ വന്നത്. അവൻ പക്ഷെ വരില്ലെന്ന് ഒരേ വാശിയായിരുന്നു. അവന്റെ കൂട്ടുകാരും അവൻ പഠിച്ച സ്കൂളും  നഷ്ടപ്പെടും എന്നായിരുന്നു പറയൽ. ഒറ്റ മോന്റെ പിടിവാശിക്ക് മുന്നിൽ മാമ സമ്മതിക്കുകയും ചെയ്തു. ലീവിന് മാത്രേ അവൻ അത് കൊണ്ട് വരൽ ഉള്ളൂ. 
ഞാൻ തറവാട്ടിൽ ആയിരുന്നു താമസിക്കൽ. സുമിയുടെ വീടിനടുത്തായി സ്വന്തം വീടെടുത്തു താമസം മാറി.തറവാട്ടിൽ ഒരുപാട് പേരുണ്ടായിരുന്നു. അത് കൊണ്ട് തന്നെ വല്ലാത്ത ഒറ്റപെടലായിരുന്നു പുതിയ വീട്ടിൽ. മാമ അടുത്തുള്ളതാണ് ഏക ആശ്വാസം. ഞങ്ങളുടെ വീടിന് മുന്നിൽ നെൽപ്പാടമാണ്. അതിന്റെ മറുകരയിലാണ് സുമിടെ വീട്. റോഡ് മാർഗമാണെങ്കിൽ കുറച്ചു ദൂരം ഉണ്ട് ചുറ്റി വരണം. ഉപ്പ ഗൾഫിലേക്ക് പോയപ്പോൾ ശരിക്കും തനിച്ചായ പോലെ തോന്നി. ഞാനും അനിയനും അനിയത്തിയും ഉമ്മയും മാത്രമായി. ഉപ്പ പോയതോടെ തനിച്ചു നിക്കില്ലെന്ന് പറഞ്ഞു ഉമ്മ ബഹളം തുടങ്ങി. സുമിയുടെ ഇത്താത്ത രാത്രി ഞങ്ങളുടെ വീട്ടിലായി താമസം. അവളുടെ വിവാഹം ഉറപ്പിച്ചതോടെ അവൾ വരാതായി. ഞാൻ പിന്നെ മാമനെ  സോപ്പിട്ടു സുമിയെ കൂട്ടി വരും. ആയിടക്കാന് സജി സ്കൂൾ ലൈഫ് കഴിഞ്ഞു വന്നത് . അതോടെ താമസം വീട്ടിൽ തന്നെയായി. എന്റെ വീട്ടിൽ രാത്രി ഒരു മോഷണശ്രമം നടന്നു. ഉമ്മാക്ക് പേടി കൂടി.അതോടെ  എല്ലാവരും കൂടി തീരുമാനിച്ചു കുറച്ചു കാലം സജി എന്റെ വീട്ടിൽ താമസിക്കട്ടെയെന്ന്. സുമിക്ക് പകരം അവൻ വരുന്നത് എനിക്ക് ഇഷ്ടായില്ലെങ്കിലും വീട്ടിൽ ഒരു ആൺ തുണ വേണമെന്ന അഭിപ്രായത്തിൽ എന്റെ എതിർപ്പ് ആരും പരിഗണിച്ചില്ല. ആദ്യമൊക്കെ രാത്രിയെ വരാറുള്ളുവെങ്കിലും പിന്നെ പിന്നെ ഞങ്ങളുടെ വീട്ടിലെ ഒരംഗം തന്നെയായി അവൻ മാറി. എന്റെ ഉമ്മാക്ക് അവൻ മൂത്ത മകനായിരുന്നു. . അവനോട് ഉള്ളിൽ കുശുമ്പും ഉണ്ടായിരുന്നു എന്നെക്കാൾ സ്ഥാനം ഉമ്മ അവന് കൊടുക്കുന്നത് കൊണ്ടായിരുന്നു അത്.
എന്തിനും എന്നോട് ഉടക്കി സംസാരിക്കുക അവന്റെ പതിവായിരുന്നു.അവന്റെ പ്രധാന വിനോദം തന്നെ എന്നെ ദേഷ്യം പിടിപ്പിക്കൽ ആണ്. എങ്ങനൊക്കെ എനിക്ക് പണി തരാൻ കഴിയോ അതൊക്കെ അവൻ ചെയ്യും. ഞാൻ തിരിച്ചും ചെയ്യും. ഞങ്ങളെ വഴക്ക് കാരണം ടോം ആൻഡ് ജെറി എന്ന വിളിക്കൽ. എല്ലാവർക്കും മുന്നിൽ ഞങ്ങൾ ശത്രുക്കളെ പോലെ ആണെങ്കിലും ഞങ്ങൾ ശരിക്കും അത് എൻജോയ് ചെയ്യുകയായിരുന്നു. എത്ര വഴക്കിട്ടു പിരിഞ്ഞാലും അധിക സമയം മിണ്ടാതിരിക്കാൻ കഴിയുമായിരുന്നില്ല. എന്നെ പറ്റി ആര് ചോദിച്ചാലും കുറ്റമല്ലാതെ നല്ലത് ഒന്നും ഉണ്ടാകില്ല. അതേ സമയം മറ്റെരെങ്കിലും തിരിച്ചു കുറ്റം പറയുന്നത് ഇഷ്ടമല്ല അത് ഉമ്മയാണെങ്കിൽ പോലും എന്നെയേ അവൻ സപ്പോർട്ട് ചെയ്യൂ. എത്ര വഴക്കിട്ടാലും അതിൽ ഒരു സഹോദരന്റെ കരുതലും സ്നേഹവും എനിക്ക് അവൻ തന്നിരുന്നു. സുമിയെയും എന്നെയും വേർതിരിച്ചു ഇതുവരെ കണ്ടിട്ടില്ല. അവൾക്ക് എന്തു വാങ്ങിയാലും എനിക്കും ഉണ്ടാകും.  ഇങ്ങനെ തുടങ്ങി സജിയെ പറ്റി മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ. ഓരോ വാക്കിലും നിറഞ്ഞു നിന്നിരുന്നു അവനോട് ഉള്ള സ്നേഹം. അവന്  ബാംഗ്ലൂരിൽ പഠിക്കാൻ അഡ്മിഷൻ കിട്ടി  പോകുമ്പോൾ സങ്കടം കൊണ്ട് കരയുകയായിരുന്നു.  
ഇനിയൊരു ജന്മമുണ്ടെങ്കിൽ അവനെ  സ്വന്തം ഇക്കാക്കയായി കിട്ടിയിരുന്നെങ്കിൽ........

ബാക്കി പേജ് കീറിയെടുത്തിരുന്നു. 

ഇതിന്റെ ബാക്കി എവിടെ സുമി

അത് എനിക്കും അറിയില്ല പിന്നെ എന്താ അവർക്കിടയിൽ സംഭവിച്ചെന്ന് ഇഷ ഇതുവരെ പറഞ്ഞിട്ടും ഇല്ല. എനിക്ക് ഇതിൽ കൂടുതൽ ഒന്നും പറയാനുമില്ല. നീ സജിയോട് ചോദിച്ചു ഒരു തീരുമാനത്തിൽ എത്തുനത നല്ലേ. 

നാസി ആ ഡയറിയും എടുത്തു റൂമിലേക്ക്‌ പോയി. 

സുമി കീറിയെടുത്ത പേജുകൾ ഒന്ന് കൂടി വായിച്ചു. 

സജി ബാംഗ്ലൂരിൽ നിന്നും തിരിച്ചു വന്നു. ഏറെ സന്തോഷത്തോടെയാ അവനെ കാണാൻ ഓടി ചെന്നേ. അവനാകെ മാറിയിരുന്നു. പാവത്താൻ ലുക്ക്‌ ഒക്കെ പോയി തികച്ചും മോഡേൺ ആയി. അവന്റെ സ്വഭാവത്തിലും മാറ്റം ഉണ്ടായിരുന്നത് അവനോട് ഉള്ള സ്നേഹക്കൂടുതൽ കാരണം എനിക്ക് മനസ്സിലായില്ല.   .എന്റെ കാര്യത്തിൽ ഒക്കെ അനാവശ്യമായി ഇടപെടാൻ തുടങ്ങി അവൻ. 
അവന്റെ നോട്ടത്തിൽ പോലും അത് മനസ്സിലാവാൻ തുടങ്ങി. അവൻ താമസിക്കാറില്ലെങ്കിലും ഇടക്കൊക്കെ വീട്ടിൽ വരും. പഴയ തമാശയും കളിയും ഒക്കെ ഉണ്ടായിരുന്നെങ്കിലും ആ വഴക്കിടലിന് പകരം ഉള്ള സ്നേഹപ്രകടനം എനിക്ക് ഉൾകൊള്ളാൻ സാധിച്ചിച്ചില്ല.  എനിക്ക് അവനോട് ഇടപെടുമ്പോൾ ഒരു അകൽച്ച വരാൻ തുടങ്ങി. അവന്റെ രീതികളുമായി പൊരുത്തപ്പെടാൻ പറ്റാത്ത പോലെ.

. ഒരു ദിവസം ഒന്നിച്ചു ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോൾ കാലുകൾ തമ്മിൽ ഉരസിയപ്പോൾ ഒരു ഞെട്ടലോടെ ടേബിളിന് അടിയിലേക്ക് നോക്കി അവന്റെ കാൽ എന്റെ കാലിനോട് അടുപ്പിച്ചു വെച്ചിരിക്കുന്നു. അവന്റെ മുഖത്തേക്ക് നോക്കി യാതൊരു ഭാവവും ഇല്ല അവനറിയാതെ ആയതാണോ . ഇതിപ്പോ കുറെയായി കയ്യുടെ മുകളിൽ അറിയാത്ത ഭാവത്തിൽ കൈ വെക്കുക കാലുകൾ തമ്മിൽ ഉരസുക മുട്ടി നടക്കുക. നോട്ടത്തിൽ ഭാവ പകർച്ചയുണ്ടോ. എനിക്ക് മതി തല വേദനിക്കുന്നു കുറച്ചു കിടക്കണം എന്നു പറഞ്ഞു റൂമിലേക്ക്‌ പോയി. 
ബാം വേണോ 
അവന്റെ ചോദ്യം കേട്ടപ്പോൾ നീയാ എന്റെ തലവേദന എന്ന് പറയാൻ തോന്നിയെങ്കിലും ഉമ്മ അടുത്തുള്ളത് കൊണ്ട് ഒന്നും മിണ്ടിയില്ല.
. അവന് ഞാൻ പെങ്ങളുടെ സ്ഥാനത്തു നിന്ന് എപ്പോഴാ മാറിത്തുടങ്ങിയത്.അവന്റെ നോട്ടം പലപ്പോഴും എന്റെ ശരീരത്തിൽ ആയിരുന്നു എന്നു പോലും തോന്നി തുടങ്ങി.
. എല്ലാം എന്റെ തോന്നലാണോ. എനിക്ക് ആകെ വട്ട്  പിടിക്കാൻ തുടങ്ങി. ആരോടും പറയാനും പറ്റുന്നില്ല. ഉമ്മ അറിഞ്ഞാൽ ഒരു വീട് പോലെ കഴിഞ്ഞ എല്ലാരും തമ്മിൽ തല്ലി പിരിയും. ഞാൻ കാരണം അത് ഓർക്കാൻ കൂടി വയ്യ. സുമിയോട് പറയാന്നു വെച്ചാൽ അവളെ എനിക്ക് നഷ്ടപ്പെടുമോന്ന് ഉള്ള പേടി. എത്രയൊക്കെ ആയാലും അവളുടെ ഇക്കാക്കയല്ലേ. എന്നേക്കാൾ അവൾക്കു വലുത് അവനായിരിക്കും. അവൾ എന്റെ ഫ്രണ്ട്ഷിപ് വേണ്ടാന്നു വെച്ചാലോ. എല്ലാം ഓർത്തപ്പോൾ കരച്ചിൽ വന്നു. വേണ്ട ആരും അറിയണ്ട. ഏതായാലും കുറച്ചു നാൾ കൂടി അല്ലെ .  അവന് ഗൾഫിലേക്ക് വിസ വന്നിരുന്നു ഇനി പോകാൻ കുറച്ചു ദിവസം കൂടി.  അത് വരെ സഹിക്കുകയേ നിവർത്തിയുള്ളൂ
അവന്റെ മുന്നിൽ നിന്നും പരമാവധി ഒഴിഞ്ഞു മാറാൻ തുടങ്ങി ഞാൻ. 
അവൻ ഗൾഫിൽ പോകുന്നതിന്റെ തലേന്ന് സുമിയുടെ വീട്ടിൽ ഒരു ഫങ്ക്ഷൻ വെച്ചു.വീട്ടിൽ ഉമ്മാക്ക് സുഖമില്ലാത്തത് കൊണ്ട് ഉമ്മ പോയില്ല. ഞാൻ  വരുന്നില്ലെന്ന് പറഞ്ഞെങ്കിലും സുമിയുടെ നിർബദ്ധം കാരണം പോകേണ്ടി വന്നു. ബാക്കിയുള്ള പേജ് മുഴുവൻ റെഡ് മഷി കൊണ്ട് എഴുതിയതാരുന്നു. എല്ലാത്തിലും ഒന്ന് മാത്രം i hate u. ചിലതിൽ ബ്ലഡ്‌ കൊണ്ടും എഴുതിയിരുന്നു. 

പിന്നെ ഇഷ ഇതുവരെ ഡയറി എഴുതിയിട്ടില്ല. 
അവൾ ആ കടലാസുകൾ വേസ്റ്റ് ബക്കറ്റിൽ ഇട്ടു. 


******

രാത്രി അവൾ ഉറങ്ങിയിട്ട് പോകാന്നു കരുതി ഫ്രെണ്ട്സുമായി കത്തിയടിച്ചു ഇരുന്നു. വൈകിയാണ് വീട്ടിലേക്കു പോയത്. റൂമിൽ എത്തിയതും അമ്പരന്ന് പോയി. ഇരുട്ടത്ത് പുതപ്പും മൂടി പുതച്ചു ഇഷ ഇരിക്കുന്നു. ഫാൻ പോലും ഇട്ടിട്ടില്ല. അവൻ ഫാൻ ഇടാൻ നോക്കിയതും. അവൾ തടഞ്ഞു എനിക്ക് തണുക്കുന്നു ഫാൻ ഇടണ്ട. 
യാ അല്ലാഹ് ഈ കൊടും ചൂടത്തു തണുപ്പോ. ഫാൻ ഇട്ടിട്ടു തന്നെ എവിടേം ഏശുന്നില്ല. Ac ഇട്ട് കിടക്കലായിരുന്നു. ഇവൾ വന്നതോടെ  Ac ഇഷ്ടല്ലന്നും പറഞ്ഞു അത് നിർത്തലാക്കി  .ഇപ്പൊ ഫാനും.
എനിക്ക് ഫാൻ ഇല്ലാതെ കിടക്കാൻ പറ്റില്ല 
എന്നാ പുറത്ത് പോയി കിടന്നോ എനിക്ക് ഫാൻ ഇടാൻ പറ്റില്ല. 
നിനക്ക് പനിക്കുന്നുണ്ടോ തണുക്കാൻ. 
ഉണ്ടെങ്കിൽ...... ഫാൻ ഇടാൻ പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ല . 
ഇവളോട് എതിർത്ത് സംസാരിച്ചു വായിലെ വെള്ളം വറ്റന്നല്ലാതെ വേറൊന്നും സംഭവിക്കില്ല. അവൻ അവന്റെ പുതപ്പ് കൂടി എടുത്തു അവളെ മേലെ ഇട്ടു. തണുപ്പല്ലേ ഇതുടെ പുതച്ചോ. 
അവൾ അതെടുത്തു അവന്റെ നേർക്ക്  വലിച്ചെറിഞ്ഞു.

അവൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ആണ് ഓർമ വന്നേ വീണതിന് പകരം തന്ന ശിക്ഷയാണിത്. ഇന്നത്തോടെ തീരുമോ അതോ എല്ലാ ദിവസവും ഉണ്ടാവോ. അങ്ങനെയാണേൽ നാട് വിടുന്നതാ നല്ലേ. അവൾ സുഗായി കിടന്നു ഉറങ്ങുന്നുണ്ട്.  അവന് അവളുടെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു. എന്ത് ശാന്തമായ ഉറക്കം. എങ്ങനെ കഴിയുന്നു ഈ ചൂടത്ത്. എന്റെ ഉറക്കം കളയാൻ കഴിഞ്ഞുന്ന് ഉള്ള സമാദാനം ആയിരിക്കും. എങ്ങനേലും ഇവളുടെ ദേഷ്യം മാറ്റി എന്റെ പഴയ ഇച്ചൂസാക്കി മാറ്റണം    

തന്റെ കൈവെള്ളയിൽ ആയിരുന്നപ്പോൾ ഒരിക്കലും ഇവളുടെ സ്നേഹം അറിഞ്ഞിരുന്നില്ല. ഇവൾ എന്റെ ജീവിതത്തിൽ നിന്നും അകന്നപ്പോൾ  ശരിക്കും വിരഹം എന്താന്ന് അറിഞ്ഞു. ഇപ്പൊ അകന്ന് പോകുംതോറും അറിയുന്നു ഇവൾ എനിക്ക് ആരൊക്കെയോ ആയിരുന്നു.ഇത്രേം നാൾ ഞാൻ അനുഭവിച്ച  വേദന  എനിക്ക് ഇവളോടുള്ള കുറ്റബോധം മാത്രം ആയിരുന്നില്ല.   എനിക്ക് ഇവളോട് മുൻപ് പ്രണയമായിരുന്നോ  ഉണ്ടായിരുന്നത്.ആണെങ്കിൽ  അതെന്താ എനിക്ക് അന്ന്  മനസ്സിലാവാഞ്ഞത്.  അത് മനസ്സിലാക്കാൻ കഴിഞ്ഞത് ഇപ്പോഴാണ്. ഇവൾ ഇല്ലാതെ എനിക്ക് പറ്റില്ല. അല്ലേലും കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലെന്ന് പറയുന്നത് സത്യമാണ്.

ഉറക്കം വരാതെ  കിടന്നുവെങ്കിലും അവൻ ഒരുപാട് തീരുമാനങ്ങൾ എടുത്തിരുന്നു നേരം വെളുക്കുമ്പോഴേക്കും. നാസില ആയിരുന്നു ആദ്യത്തേത്. എനിക്ക് ഒരിക്കലും ഇനി മറ്റൊരാളെ ഭാര്യയായി കാണാൻ പറ്റില്ല. ഇഷ സമ്മതിച്ചാലും ഇല്ലെങ്കിലും അവളായിരിക്കും  എന്റെ ഭാര്യ. വെറുതെ നാസിലാക്ക് കൂടി മോഹങ്ങൾ കൊടുത്തു പാപഭാരം കൂട്ടാൻ വയ്യ. അവളോട്‌ എല്ലാം തുറന്നു പറയണം. രണ്ടാമത്തേത് എന്തു വഴിയിലൂടെ ആണേലും എനിക്ക് പറയാനുള്ളത് ഇഷയോട് പറയണം. 
അവളുടെ കാൽ പിടിച്ചാണെലും മാപ്പ് ചോദിക്കണം. 
*****

നാസിലയോട് സംസാരിക്കണം എന്ന് പറഞ്ഞെങ്കിലും അവന് ഒന്നും മിണ്ടാൻ പറ്റിയില്ല. എന്ത് പറയണം എന്നറിയാതെ അവൻ നിന്ന് ഉരുകി. 

ഹെലോ പത്തുമിനിറ്റായി എന്തോ പറയാനുണ്ടെന്നും പറഞ്ഞു ഇവിടെ കൊണ്ട് നിറുത്തിയിട്ട്. എന്താ കാര്യം 

എങ്ങനെയാ പറയേണ്ടത് എന്നറിയില്ല....... 

ഞാൻ തിരിച്ചു പോകണം അല്ലെ സജീ ഇതല്ലേ പറയാൻ പോകുന്നത്.

മം അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. 

ഞാനിത് പ്രതീക്ഷിച്ചതാ. മനസ്സ് കൊണ്ട് പൊരുത്ത പെടുകയും ചെയ്തു.തന്നെ മനസ്സിലാക്കാൻ കുറച്ചൊക്കെ എനിക്ക് കഴിഞ്ഞിട്ടുണ്ടെടോ.

പൊറുക്കണം എന്നോട് 

അവളൊന്നും മിണ്ടിയില്ല. 

പോകുന്നതിനു മുൻപ് ഒന്ന് അറിയണം എന്നുണ്ട്. 
അവൻ ചോദിച്ചോളൂ എന്നർത്ഥത്തിൽ അവളെ നോക്കി. 

  നിന്നെ ഒരുപാട് ഇഷ്ടമായിരുന്നില്ലേ ഇഷക്ക്. പിന്നെന്താ നിങ്ങൾക്കിടയിൽ  സംഭവിച്ചേ
നിന്നെ ഇഷ ഇത്ര മാത്രം വെറുക്കുന്നത് എന്ത് കൊണ്ടാ.  ഇതിന് മാത്രം എന്താ നീ അവളോട്‌ ചെയ്തേ. 

എവിടുന്നാ ഇത്രേം അറിഞ്ഞത്. 

അവൾ ഡയറി അവനു നേരെ നീട്ടി. 
അവനത് വാങ്ങി തുറന്നുനോക്കി. ഇഷയുടെ ഡയറി. അതിൽ എഴുതിയതിലൂടെ ഒന്ന് കണ്ണോടിച്ചു. സുമി വേസ്റ്റ് ബക്കറ്റിൽ ഇട്ട പേജുകൾ കൂടി ഉണ്ടായിരുന്നു അതിൽ 
                                        ............ 

   അന്ന് ഇഷ എനിക്ക് ആരായിരുന്നുവെന്ന്  ചോദിച്ചാൽ..... പെങ്ങൾ ........  ഫ്രണ്ട്....... . ലവർ  .......സത്യം പറഞ്ഞാൽ   എനിക്ക് അവളോട് എന്തായിരുന്നുവെന്ന് 
അറിയില്ല.  എനിക്ക് ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു  ഇത്.ഇന്ന് എനിക്ക് അറിയാം അതിനുത്തരം എന്റെ പെണ്ണ്. അവളെ ഞാൻ സ്നേഹിക്കുന്നു. ആരെക്കാളും. ഒരു പക്ഷേ എന്റെ ജീവനേക്കാളേറെ. 

 പിന്നെന്താ നീ അവളോട്‌ മോശമായി പെരിമാറിയെ. 

അതിനു ഉത്തരം പറയണമെങ്കിൽ നീ ആദ്യം എന്നെ പറ്റി അറിയണം. 
ഇഷയെയും.
 ആരാടാ എന്ന് ചോദിച്ചാൽ ഞാനാടാ എന്ന് പറയുന്ന ഒരു പൊട്ടിത്തെറി . പുറമെ അങ്ങനെയുള്ളൂ . ശരിക്കും അവളെപറ്റി പറഞ്ഞാൽ  മനസ്സിൽ കളങ്കമൊന്നും ഇല്ലാത്ത ആരെയും കണ്ണടച്ച് വിശ്വസിക്കുന്ന  ഒരു പൊട്ടി.  മുന്നും പിന്നും നോക്കാതെയുള്ള സംസാരം. എല്ലാവരുമായി പെട്ടെന്ന് അടുക്കും. അവളുടെ നിഷ്കളങ്കത ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടവും. അവളുടെ ദേഷ്യം കാണാൻ വേണ്ടി വെറുതെ അവളെ വട്ടാക്കി കൊണ്ടിരിക്കും. എത്ര പിണങ്ങി പോയാലും ഒന്നും നടന്നിട്ടില്ലെന്ന ഭാവത്തിൽ പെട്ടെന്ന് തന്നെ വീണ്ടും മിണ്ടാൻ വരും. എല്ലാവരെയും സ്നേഹിക്കാൻ മാത്രേ അതിന് അറിയൂ. 

കൊള്ളാലോ അപ്പൊ പ്രണയമായിരുന്നല്ലേ അവളോട്‌. 

 അറിയില്ല .ഒരുപാട് പേരെ പ്രേമിച്ചിട്ടുണ്ട്. പത്തിൽ പഠിക്കുമ്പോ ആത്മാർത്ഥമായി ഒരുത്തിയെ പ്രേമിച്ചു. അവൾ  അസ്സലായി തേച്ചിട്ട് പോയി. കുറെ നാൾ അതിന്റെ വിരഹദുഃഖത്തിൽ ആയിരുന്നു. പിന്നെയും ഒരുപാട് പേരെ പ്രേമിച്ചു ആദ്യത്തെ തേപ്പ് മനസ്സിൽ ഉള്ളതോണ്ട് പിന്നെയുള്ള തേപ്പും തെക്കലും ഒക്കെ ഒരു തമാശ ആയിരുന്നു.  ഇഷക്ക് അറിയാം ഇതൊക്കെ അവൾ പറയൽ ഉണ്ട് അസ്സൽ കോഴിയാന്ന് . ബാംഗ്ലൂർ പഠിക്കാൻ പോയ മുതലായിരുന്നു സോഷ്യൽ മീഡിയയിൽ സജീവമായത്. തനിചായപ്പൊൾ ഫോണിൽ തന്നെയായി മുഴുവൻ സമയവും. എന്റെ ജീവിതം തന്നെ മാറി  മറിഞ്ഞു. fb sc wtsp ഇൻസ്റ്റാഗ്രാം തുടങ്ങി എല്ലാത്തിലും ആക്ടിവായി മാറി. കൂട്ടിന് ഒരുപാട് ഗേൾഫ്രണ്ട്സിനേം കിട്ടി.  പരിചയപ്പെടുന്നവരോടൊക്കെ ഫോട്ടോയും ഫോൺ നമ്പർ വാങ്ങിച്ചു.  അവരോടൊക്കെയുള്ള ചാറ്റിങ്ങും ഫോൺ വിളിയും എല്ലാം തലക്ക് പിടിക്കാൻ, തുടങ്ങി.അങ്ങനെ തേപ്പും തേക്കലും ഒക്കെയായി നടക്കുമ്പോഴാ എന്റെ എല്ലാ തെണ്ടിത്തരവും അറിഞ്ഞു എന്നെ ഒരുത്തി പ്രേമിച്ചത് . പ്രേമിച്ചതല്ല വീഴ്ത്തി എന്ന് പറയുന്നതാവും നല്ലേ. അവളെയും ഇടക്ക് വെച്ച്  മടുത്തപ്പോൾ തേച്ചു.അല്ലേലും തലേൽ ആവുന്നു തോന്നിയ മുങ്ങൽ തന്നെയാ പണി.അവരുടെയൊക്കെ ശാപവും ആയിരിക്കും ഇപ്പൊ അനുഭവിക്കുന്നെ  .  ഉറക്കമില്ലാത്ത രാത്രികളിൽ പിന്നെയെപ്പൊഴോ മനസ്സ് എയ്റ്റീൻ പ്ലസ്സ് ലേക്ക്  തിരിഞ്ഞു. രാത്രി കാലങ്ങളിൽ സെക്‌സ് വീഡിയോ കാണൽ പതിവായി. കാണുന്ന പെൺകുട്ടികളുടെ മുഖത്തു നിന്നും  ശ്രദ്ധ മാറാൻ തുടങ്ങി. പലപ്പോഴും അവരുടെ ശരീരത്തിലായി കണ്ണ്. ഹൃദയത്തിന്റെ മൊഞ്ചു നോക്കി പ്രേമിക്കണംന്ന് സ്റ്റാറ്റസ് വെക്കുമ്പോഴും നോക്കിയത് മുഖത്തെ മൊഞ്ചും ബോഡി ലാംഗ്വേജ് ആയിരുന്നു.പ്രേമിച്ചതും അങ്ങനെ നോക്കി തന്നെയാരുന്നു. .  ഇങ്ങനെയൊക്കെ ആണെങ്കിലും പരിധി വിട്ട് ഒന്നും ചെയ്തിട്ടില്ല ആരോടും. മോശം ചുറ്റുപാടിൽ പോയിട്ടും ഇല്ല. നാട്ടിൽ വന്ന് ഇഷയെ കണ്ടത് മുതൽ  എന്റെ  ഉറക്കം കെടുത്തിയ സുന്ദരിമാർക്ക് എപ്പോഴോ ഇഷയുടെ മുഖമായി മാറി.
അവളോട്‌ അങ്ങനെയൊക്കെ പെരുമാറുമ്പോഴും ഒരിക്കലും കുറ്റബോധം തോന്നിയിരുന്നില്ല. എന്ത് കൊണ്ട് എന്ന് വെച്ചാൽ അതിനും ഉത്തരമില്ല. ചിലപ്പോൾ ഉള്ളിൽ എവിടെയോ എന്റെ പെണ്ണാണെന്ന തോന്നൽ കൊണ്ടായിരിക്കും. 
അവൾ പക്ഷേ എന്നിൽ നിന്നും അകലാൻ തുടങ്ങി. അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. 
അവളോട്‌ മാപ്പ് പറയാൻ ഒരുപാട് തവണ ശ്രമിച്ചെങ്കിലും നടന്നില്ല.  ഗൾഫിൽ പോകുന്നതിന്റെ തലേ ദിവസം വീട്ടിൽ ഒരു ഫങ്ക്ഷൻ വെച്ചിരുന്നു. അന്ന് ഇഷ വരുമ്പോൾ മാപ്പ് ചോദിക്കാൻ കരുതി. അന്നായിരുന്നു ഫ്രണ്ട്സും എനിക്ക് ഒരു ട്രീറ്റ് ഒരുക്കിയത്.അത് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.  കൂട്ടത്തിൽ ചിലർ ഡ്രിങ്ക്സ് കഴിക്കുമായിരുന്നു. അന്നും അവർ പാർട്ടിക്ക് ഡ്രിങ്ക്സ് വാങ്ങിയിരുന്നു. കൂട്ടത്തിൽ ഒരുത്തൻ ഞാൻ കഴിക്കുന്ന പെപ്സിയിൽ ഡ്രിങ്ക്സ് കലർത്തി.തമാശക്ക് ചെയ്തതാണെലും എനിക്ക് ആ സംഭവം എന്റെ ലൈഫ് തന്നെ നഷ്ടപ്പെടുത്തി. 
 ബോധോം കഥയും ഇല്ലായിരുന്നു അപ്പോൾ. 
എങ്ങനൊക്കെയാ വീട്ടിൽ എത്തിയെന്നു തന്നെ അറിയില്ല.വീട്ടിലെ ഫങ്ക്ഷൻ കഴിഞ്ഞു എല്ലാരും പോയിരുന്നു. ഇഷ മാത്രേ ഉണ്ടായിരുന്നുള്ളു ബാക്കി. അവളുടെ ഉമ്മാക്ക് സുഖമില്ലാത്തത് കൊണ്ട് വീട്ടിലേക്കു പോവ്വാൻ നിക്കുകയാരുന്നു സുമിയും ഇഷയും. എന്നെ കണ്ടപ്പോൾ സുമിയാ പറഞ്ഞത് അവളെ കൊണ്ട് വിടാൻ. എന്റെ കൂടെ വരുന്നതിൽ നിന്നും ഒഴിഞ്ഞു മാറാൻ ഒരുപാട് ശ്രമിച്ചതായിരുന്നു ഇഷ . പക്ഷേ സുമിക്ക് അപ്പൊ കാര്യമൊന്നും അറിയാത്ത കൊണ്ട് നിർബന്ധിച്ചു എന്റെ കൂടെ അയച്ചു. നടന്ന് ആയിരുന്നു പോയത്.അവളോട്‌ ഒരുപാട് പ്രാവിശ്യം എനിക്ക് സംസാരിക്കണം എന്ന് പറഞ്ഞെങ്കിലും അവൾ കേൾക്കാൻ നിന്നില്ല. പിന്നെ എനിക്ക് വാശി കയറി അവളുടെ കയ്യിൽ  പിടിച്ചു വലിച്ചു.ബാലൻസ് തെറ്റി അവളും ഞാനും നിലത്ത് വീണു. എന്റെ മേലെ വീണ അവൾ   എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ഞാൻ വിട്ടില്ല. . നിന്നോട് അല്ലെ നിക്കാൻ പറഞ്ഞെ. സജി എന്നെ വിട് 
എനിക്ക് പോകണം. എന്നെ തള്ളി മാറ്റി പോകാൻ ശ്രമിക്കുന്തോറും ഞാനും ബലം പിടിക്കുകയാരുന്നു. അവളെ ചേർത്ത് പിടിച്ചു നിർത്തിയ ആ നിമിഷം എന്നെ ഞാനല്ലാതാക്കി മാറ്റുകയാരുന്നു. മദ്യത്തിന്റെ ലഹരി ഉള്ളിൽ അടിച്ചമർത്തിയിരുന്ന വികാരത്തെ പുറത്തെടുത്തു.  എന്നെ ഒരു മൃഗമാക്കി മാറ്റുകയായിരുന്നു മദ്യം. എന്നെ ഒന്നും ചെയ്യരുതെന്നുള്ള അവളുടെ കരച്ചിൽ ഒന്നും എനിക്ക് കേൾക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ കേട്ടതും കണ്ടതും അവളുടെ ശരീരത്തിൽ ആയിരുന്നു. സ്വന്തം മാനം രക്ഷിക്കുവാനുള്ള അവളുടെ ശ്രമത്തിന് ഫലം കണ്ടു. അവൾ  കയ്യിൽ കിട്ടിയ കല്ല് കൊണ്ട് എന്റെ തലക്ക് അടിച്ചു. നെറ്റി പൊട്ടി ചോര ഒലിച്ചു കിടക്കുന്ന എന്നെ നോക്കി ഭ്രാന്തിയെ പോലെ  പൊട്ടിക്കരയുകയായിരുന്നു അവൾ. അവളുടെ ദേഹത്തേക്കും ബ്ലഡ്‌ തെറിച്ചിരുന്നു. എന്റെ ലഹരി വിട്ട് മാറാൻ അത് തന്നെ ധാരാളമായിരുന്നു.എന്താ സംഭവിച്ചെന്ന് മനസ്സിലാക്കുമ്പോഴേക്കും ഇഷ എന്റെ വീട്ടിലേക്ക് ഓടിയിരുന്നു. അവളുടെ പിറകേ വീട്ടിലേക്ക് കയറിച്ചെന്ന രക്തത്തിൽ കുളിച്ചു നിക്കുന്ന എന്നെ കണ്ട്  ഉപ്പയും ഉമ്മയും പേടിച്ചുള്ള  കരച്ചിലും ബഹളത്തിലും കണ്ടു എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ  രൗദ്ര ഭാവത്തോടെ നിക്കുന്ന സുമിയെ.  അവളുടെ മുഖത്ത് നിന്നും എനിക്ക് മനസ്സിലായി ഇഷ അവളോട്‌ എല്ലാം പറഞ്ഞു വെന്ന്. എല്ലാവരോടും കാലുതെറ്റി വീണുവെന്ന് കള്ളം പറഞ്ഞു. അവളുടെ നന്മയും ഞാൻ ചെയ്ത  മുൻജന്മ പുണ്ണ്യമാണോന്ന് അറീല അവൾക്ക് അന്ന് അരുതാത്തതൊന്നും സംഭവിക്കാഞ്ഞത്.  പെങ്ങളെ തന്നെ കാമം തീർക്കാൻ വേണമായിരുന്നെങ്കിൽ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ലേ ഇക്കാക്കാന് സുമി എന്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ മരിച്ച മതിന്ന തോന്നിയെ.  പൊട്ടിക്കരയുകയായിരുന്നു ഞാൻ. മദ്യത്തിന്റെ പുറത്ത് പറ്റി പോയതന്ന് പറഞ്ഞു അവളോട്‌ മാപ്പ് ചോദിക്കാനേ എനിക്ക് പറ്റിയുള്ളൂ. കുറ്റബോധം കൊണ്ട് നീറി കഴിയുകയായിരുന്നു പിന്നെ. പിറ്റേന്ന് ഞാൻ ഗൾഫിലേക്ക് പോയി. മനസ്സ് മുഴുവൻ ഇവിടെയാരുന്നു ഇഷയെ പറ്റി മാത്രേ ചിന്തയുണ്ടായിരുന്നുള്ളൂ. അവളോട്‌ മാപ്പ് ചോദിക്കാൻ ഒരുപാട് പ്രാവിശ്യം കോൺടാക്ട് ചെയ്തു. കഴിഞ്ഞില്ല. ഓരോ പ്രാവിശ്യം ലീവ് കിട്ടുമ്പോഴും ക്യാൻസൽ ചെയ്യുകയാരുന്നു. ഇഷയെ ഫേസ് ചെയ്യാൻ മാത്രം ധൈര്യം ഉണ്ടായിരുന്നില്ല. 

അവൾ  കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. ഇത്രയൊക്കെ ആയിട്ടും നീ എന്താ അവളെ കല്യാണം കഴിക്കാൻ ശ്രമിക്കാതിരുന്നത്. എന്റെ പ്രൊപോസൽ എന്താ accept ചെയ്തേ 

ശ്രമിച്ചിരുന്നു. സുമിയോട് ഒരിക്കൽ സൂചിപ്പിച്ചു 
അവൾ പറഞ്ഞു മാപ്പ് ചോദിക്കാൻ ആണെങ്കിലും പോലും ഇഷയെ കാണാനോ സംസാരിക്കാനോ ശ്രമിക്കരുതെന്ന്. അവൾ എല്ലാം  മറക്കാനുള്ള ശ്രമത്തിലാണെന്ന്. നീറുന്ന നെഞ്ചുമായി മനസ്സ് കൊണ്ട് അവളോട്‌ ഒരുപാട് പ്രാവിശ്യം മാപ്പിരന്നു.പിന്നെയാ നിന്റെ ഉപ്പ പ്രൊപ്പോസലും കൊണ്ട് വന്നേ. ഉമ്മാക്ക് ആണേൽ പൂർണ സമ്മതം ആയിരുന്നു.സഹോദരനോട് ഉള്ള സ്നേഹം കൊണ്ട് എന്നെ നിർബന്ധിച്ചു കൊണ്ടിരുന്നു.  സുമിയും പറഞ്ഞു കല്യാണത്തിന് സമ്മതിക്കണമെന്ന്. ഉപ്പ മാത്രം ഒന്നും മിണ്ടിയില്ല. ചിലപ്പോൾ ഇങ്ങനെ ഒരാഗ്രഹം മനസ്സിൽ ഉണ്ടായത് കൊണ്ടാവും. പെട്ടെന്ന് ഒരു ദിവസം നാട്ടിൽ നിന്ന് കാൾ വന്നു ഉപ്പാക്ക് അറ്റാക്ക് ആണെന്നും icu വിൽ ആണെന്നും. അങ്ങനെയാ നാട്ടിൽ വന്നേ. ഓപ്പറേഷൻ കഴിഞ്ഞു icu വിൽ കിടക്കുമ്പോഴാ എന്നോട് ഇഷയെ കെട്ടാൻ പറഞ്ഞെ. കുഴിച്ചു മൂടിയ ആഗ്രഹങ്ങൾ മുള പൊട്ടുകയാരുന്നു. ഇഷക്ക് ആലോചിക്കാൻ കൂടി ഉണ്ടായില്ല മറുപടി പറയാൻ. എനിക്ക് കല്യാണത്തിന് സമ്മതം അല്ല. പിന്നെ അവളുടെ വീട്ടുകാർക്കും എങ്ങനേലും ഇത് നടന്ന മതിന്നരുന്നു. കാരണം വരുന്ന ആലോചനയെല്ലാം അവൾ മുടക്കിയിരുന്നു. എനിക്ക് കല്യാണം വേണ്ടാന്ന് ഒറ്റ കാലിൽ നിക്കുകയാരുന്നു അവൾ.  എന്റെ ഉപ്പാന്റെ സ്ഥിതി വളരെ മോശമായിരുന്നു. സുമിക്ക് വേണ്ടിയും അവസാന ആഗ്രഹമാണെന്നും ഒക്കെ പറഞ്ഞു അവളെ സമ്മതിക്കുകയാരുന്നു. ഇടക്ക് ഞാനും പോയി അവളോട്‌ മാപ്പ് പറഞ്ഞു. കല്യാണത്തിന് സമ്മതിക്കാൻ കാലു പിടിക്കാന്ന് വരെ പറഞ്ഞു. കുറച്ചു ഡിമാൻഡ് വെച്ചു അവൾ  ഉപ്പാക്ക് ഒരു മേജർ ഓപ്പറേഷൻ കൂടി വേണമായിരുന്നു അത് കഴിഞ്ഞാൽ ഡിവോഴ്സ് ചെയ്യാനും. ഞാൻ അവളുടെ അടിമയായി അത്രേം ദിവസം കഴിയണമെന്നും എന്നൊക്കെ.  ഞാൻ അതൊക്കെ സമ്മതിച്ചു. അടുത്ത കുറച്ചു പേരെ മാത്രം വിളിച്ചു നിക്കാഹ് കഴിച്ചു. അത് കൊണ്ട് അധികമാർക്കും അറിയില്ല  വിവാഹം കഴിഞ്ഞെന്ന്. 

ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയോ 

കള്ളം പറയൽ നിർത്തി. എന്താ കാര്യം 

ഞാനും നിനക്ക് ഈ പറഞ്ഞ ഗേൾസിന്റെ കൂട്ടത്തിൽ ആയിരുന്നോ. 

ഞാൻ എപ്പോഴേലും നിന്നോട് മോശമായി പെരുമാറിയിരുന്നോ 

അതില്ല എന്നാലും...... 

ആ സംഭവത്തിന്‌ ശേഷം എനിക്ക് ആരോടും കോൺടാക്ട് ഉണ്ടായിരുന്നില്ല. ഏത് പെണ്ണിനെ കണ്ടാലും ഇഷയുടെ മുഖമായിരുന്നു ഓർമ വരൽ അതോണ്ട് തന്നെ മോശം കണ്ണോടെ ഒരു പെണ്ണിനേം നോക്കിട്ടുമില്ല. ആത്മാർത്ഥമായി തന്നെയാ പശ്ചാത്തപിച്ചത്. 

ഇനിയെന്താ പ്ലാൻ 

എങ്ങനെയെങ്കിലും അവളുടെ മനസ്സിൽ കേറി പറ്റണം അത് തന്നെ പ്ലാൻ. 
എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ ഇപ്പൊ

Ey ഇല്ല ഇപ്പോഴെൻകിലും തുറന്നു പറഞ്ഞല്ലോ 
പശ്ചാത്താപം  ആത്മാർത്ഥമായിട്ടാണേൽ ചെയ്ത തെറ്റ് പൊറുക്കപെടും.  കൗമാരപ്രായത്തിൽ മിക്ക ബോയ്സും ചെയ്യുന്ന തെറ്റേ നീയും ചെയ്തുള്ളു. പിന്നെ ഇഷയോട് ചെയ്തത് ബോധപൂർവ്വം അല്ലെങ്കിൽ കൂടിയും പൊറുക്കാൻ പറ്റാത്ത തെറ്റാ. നീ മാപ്പ് പറയേണ്ടതും അവളോടാ. ഞാൻ നാളെ തിരിച്ചു പോകും.മറുപടിക്ക് കാക്കാതെ നാസി പോയി. 

*****
ഇഷാ അതൊരു അലർച്ചയായിരുന്നു 

എന്താടി വിളിച്ചു കൂക്കുന്നെ 

നിന്റെ മൊഞ്ജ് കാണാൻ 

ആണോ എന്നാ കണ്ടോളു മുത്തേ 

സുമി കുറച്ചു പേപ്പേഴ്സ് അവൾക്ക് നേരെ നീട്ടി. 

എന്താ ഇത് 

വായിച്ചു നോക്ക് 

ഇഷ ആ പേപ്പേഴ്സ് നോക്കി. അവളുടെ മുഖത്ത് ഒരു ഞെട്ടൽ സുമി കണ്ടു 

നിനക്ക് ഇത്....... 

നോ മോർ എസ്പ്ലനേഷൻ 

സോറിടാ ഞാൻ നിന്നോട് പറയാൻ ഇരിക്കരുന്നു 

ഇത്രേം ദിവസായിട്ട്  പറ്റിയില്ലേ എന്നിട്ട്. ഞാനാരാ അല്ലേ ഇതൊക്കെ അറിയാൻ 

നിനക്ക് ഇതെവിടുന്നാ കിട്ടിയേ 

പറയാൻ മനസ്സില്ല. ഒന്ന് അറിഞ്ഞോ  എവിടേം പോകില്ല നീ.ഞാൻ  വിടുകേം ഇല്ല. അവൾ ആ പേപ്പർ കീറി ഇഷയുടെ മുഖത്തേക്ക് എറിഞ്ഞു.
ഇഷ ആ കീറിയ  പേപ്പർ ഓരോന്നായി പെറുക്കിയെടുക്കുമ്പോൾ  ഓർക്കുകയാരുന്നു. ആരും  അറിയാതെ ഞാൻ ചെയ്ത കാര്യം ഇവളെങ്ങനെയാ അറിഞ്ഞേ. കോളേജ് അഡ്രെസ്സ് ആണ് എല്ലായിടത്തും കൊടുത്തത്. ആ അപ്ലിക്കേഷൻ ഫോം എങ്ങനെ ഇവളുടെ കയ്യിൽ എത്തി. കോളേജിൽ ആരാ എനിക്ക് ശത്രു. 

       സോറി സുമി ഞാൻ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ആണ്. എനിക്ക് പോകണം. 

എന്തിനാ രണ്ടുമാസം കഴിഞ്ഞു പോകുന്നെ ഇപ്പോഴേ പൊയ്ക്കൂടേ 
പഠിക്കാൻ വേണ്ടിയാണെന്ന് ദയവു ചെയ്തു കള്ളം പറയരുത്. ഞങ്ങളെയൊക്കെ ശല്യം കാരണം ആണെങ്കിൽ പറഞ്ഞാൽ മതി ഒഴിഞ്ഞു പോയി കൊള്ളാം. 
അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു. 
സുമി അവളുടെ മുഖം പിടിച്ചു ഉയർത്തി. മുഖത്ത് നോക്കി സംസാരിക്കെടി 
ഇഷയുടെ കണ്ണ് നിറഞ്ഞത് കണ്ടു അവളും വല്ലാണ്ടായി. 
എന്താടാ ഇതൊക്കെ 
  എനിക്ക് പോകണം സുമി        തടയരുത്.               .
                                                  ..........

പെട്ടന്ന് ഒരു ദിവസം സജിയെ എനിക്ക് വേണ്ട ഡിവോഴ്സ് വേണം എന്നും പറഞ്ഞു എല്ലാരുടെയും മുന്നിൽ പോവ്വാൻ പറ്റോ. ആരേലും എന്റെ കൂടെ നിക്കുവോ ഒരിക്കലും ഇല്ല. എന്നെ മനസ്സിലാക്കാനും എന്റെ ഭാഗത്ത്‌ നിക്കാനും ആരും ഉണ്ടാവില്ല. കുടുംബങ്ങൾ തമ്മിൽ തെറ്റുകയും ചെയ്യും. ഇതാകുമ്പോ എനിക്ക് കിട്ടിയ നല്ലൊരു ചാൻസ് ആണ്. ബാംഗ്ലൂരിൽ ഒരു കോളേജിൽ അഡ്മിഷൻ കിട്ടിയിട്ടുണ്ട്. ഹോസ്റ്റൽ സൗകര്യവും ഉണ്ട്. അതിനടുത്തായി ഉപ്പാന്റെ കുറച്ചു കസിന്സും അവിടെ ഉണ്ട്.ആരും ഇല്ലാത്ത അറിയാത്ത നാട് എന്നുള്ള പേടിയും വേണ്ട.  വിവാഹം കഴിഞ്ഞും എനിക്ക് പഠിക്കണം എന്ന് പറഞ്ഞു ആദ്യമേ ഞാൻ വീട്ടിൽ പറഞ്ഞതോണ്ട് ആരും സംശയിക്കുകയും ഇല്ല. ഞാൻ പിന്നെ നാട്ടിലേക്കു വരില്ല. കുറെ കാലം കഴിയുബോൾ എല്ലാവരും ഇതുമായി പൊരുത്തപ്പെടുകയും ചെയ്യും. നീയായിട്ട് എതിർ നിക്കരുത്. എല്ലാരുടെയും നന്മക്ക് വേണ്ടിയാണെന്ന് കരുതിയാ മതി. 
എനിക്ക് പറ്റണില്ലാ സുമി ഇവിടെ നിക്കാൻ. 
ഓരോ നിമിഷവും നീറി നീറിയാ ഇവിടെ കഴിയുന്നെ. സജിയെ കാണും തോറും ഞാൻ എന്നെ തന്നെ വെറുത്ത് പോവുകയാ. 

സുമി ഒന്നും മിണ്ടാതെ പോയി. 

ഇതൊക്കെ കേട്ട് കൊണ്ട് സജി പിറകിൽ ഉണ്ടായിരുന്നു. 
നീ എവിടേക്കും പോകില്ല.  ഞാൻ വിട്ടാലല്ലേ പോകാൻ പറ്റു

നിന്റെ സമ്മതം എനിക്ക് വേണ്ട. ഇഷ ഒരു കാര്യം തീരുമാനിച്ചാൽ അത് ചെയ്തിരിക്കും 
ഒരു വാശിയോടെ അവൾ പറഞ്ഞു 
അതും പറഞ്ഞു പോകാൻ നോക്കിയതും .അവൻ അവളുടെ കൈ പിടിച്ചു പിറകോട്ടു വലിച്ചു . പെട്ടെന്നായൊണ്ട് അവൾ അവന്റെ ദേഹതേക്ക്  വീണു   .വെറും ഇഷയല്ല ഇഷ സജീർ.  നിന്നെ എവിടേക്കും വിടില്ല ഞാൻ. എനിക്ക് വേണം നിന്നെ എന്റേതു മാത്രമായി . പഴയ ഇച്ചുസ് ആയി. ഇതും  പറഞ്ഞു അവളെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു.  അവൻ അവളെ കയ്യിൽ നിന്ന് പിടി  വിട്ടു.  അവനിൽ നിന്നും ഒരിക്കലും ഇങ്ങനെ  പ്രതീക്ഷിക്കാത്തത് കൊണ്ട് ആ ഷോക്കിൽ
അവൻ പോയി കഴിഞ്ഞും  ഇഷ അവിടത്തന്നെ നിന്നു. ഇവൻ എന്താ പെട്ടെന്ന് ഇങ്ങനെ. എന്നോട് ഇങ്ങനെ പെരുമാറാൻ ഇവനെവ്ട്ന്നാ ധൈര്യം കിട്ടിയേ. 

 എന്താ ആലോചിക്കുന്നേ ഇഷ കുട്ടി. അവൾ തിരിഞ്ഞു നോക്കി മാമയാണ്. 

കാശിക്ക് പോയാലോന്ന് ഒരാലോചന 

എന്നാലേ ഇപ്പൊ റൂട്ട് ഒന്ന് മാറ്റിയാലോ. 

ഓഹ് റെഡി എവിടെക്കാണാവോ 

എന്റെ കൂട്ടുകാരന്റെ മകളുടെ വിവാഹം ആണ്. നീയും സജിയും പോകണം. സജിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. അവൻ പറഞ്ഞില്ലേ നിന്നോട്. 

  എന്റെ അള്ളോഹ് പണി കിട്ടയല്ലോ. സജി തനിച്ചു പോയാൽ പോരെ 

പോര എനിക്ക് അത്രയും വേണ്ടപ്പെട്ടവരാ രണ്ടാളും പോണം. 

ഒഴിവാക്കാൻ കഴിയില്ലെന്ന് അവൾക്ക് മനസ്സിലായി. എനിക്ക് അവിടെ ആരും അറിയില്ല. എന്നാ സുമിയെയും കൂട്ടട്ടെ. 

കൂട്ടിക്കോ അതും പറഞ്ഞു മാമ പോയി. 

എങ്ങനെയാ ഒന്ന് മുങ്ങുക. സജീടെ ഭാര്യയായി പോകുന്നത് ചിന്തിക്കാൻ വയ്യ. 

***
 നീയെന്താ പറഞ്ഞെ 

എന്തു പറഞ്ഞു. മൊബൈലിൽ നിന്നും മുഖം ഉയർത്താതെ അവൻ പറഞ്ഞു. 

നേരത്തെ കുറച്ചു ഡയലോഗ് അടിച്ചല്ലോ അത് എന്താന്ന്. 

ഞാൻ മറന്നു പോയി. എന്താ പറഞ്ഞത് 

പൊട്ടൻ കളിക്കല്ലേ.

അവൻ ഒന്നും മിണ്ടാതെ ചിരിച്ചു. ഇനി അതും പറഞ്ഞു തല്ല് വേണ്ട വേഗം പോയി മൊഞ്ചത്തിയായി ഒരുങ്ങി വാ മാരേജ് കഴിഞ്ഞു എനിക്ക് വേറേം പോകാനുണ്ട്. 
അതും പറഞ്ഞു അവൻ റൂമിൽ നിന്നും പോയി. 

സുമി ഒരുപാട് സമയമായി നീ പോയി ഇഷയെ വിളിച്ചു വാ. റെഡിയാവാനെന്നും പറഞ്ഞു പോയിട്ട് സമയമെത്രയായി. 

ഞങ്ങൾ പെൺകുട്ടികൾക്ക് ഒരുങ്ങാൻ ഇത്തിരി ടൈം വേണം. കുറച്ചു കാത്തിരിക്ക്.വരാന് പറഞ്ഞതെ ഭാഗ്യ.  ദാ വരുന്നു ഇഷ.സജി തിരിഞ്ഞു നോക്കി ഇഷയെ കണ്ടതും അവൻ സുമിയെ ദയനീയമായി  നോക്കി.

നീ എന്താ ഈ വേഷത്തിൽ 

ഇതിനെന്താ കുഴപ്പം. 

സാധാരണ ഗതിയിൽ നീ  പോകുമ്പോൾ ഹിജാബ് കെട്ടൽ ഇല്ലല്ലോ. ഇന്നെന്താ 

ഇന്ന് മുതൽ നന്നായി. 

പോയി ഡ്രസ്സ്‌ മാറ്റി വാ. അലെൽ ഞാൻ പോയി മാറ്റികൊള്ളാം. നിന്നെയും എന്നെയും ഈ കോലത്തിൽ കണ്ടാ ആൾ ചിരിക്കും. 

ഒന്ന് പോടീ എന്റെ മൊഞ്ചത്തിനെ ഈ ഡ്രെസ്സിൽ കാണാൻ സൂപ്പറാ. ആരേലും കണ്ണ് വെക്കാതിരുന്ന മതിയാരുന്നു. 

പോടീ പിശാജെ . നീ ഫർദ്ധയും ഇട്ട് ഹിജാബും ധരിച്ചു. ഞാനാണേലോ ചുരിദാറും. അലവലാതി പറഞ്ഞിരുന്നെങ്കിൽ ഞാനും ഇടില്ലാരുന്നോ ഫർദ. സത്യം പറയെടി നീ എന്താ ഈ കോലത്തിൽ. 

നിന്റെ ഇക്കാക്കക്ക് ഞാൻ മൊഞ്ചത്തിയായി വരണോന്ന് ഒരാഗ്രഹം. കെട്ടിയോൾ ആകുമ്പോൾ അത് സാധിച്ചു കൊടുക്കണ്ടേ. 

ഈ ഡ്രെസ്സിൽ കിട്ടുന്ന സുരക്ഷിതത്വവും മൊഞ്ചും വേറെ ഒരു ഡ്രെസ്സിലും കിട്ടില്ല. അത് പക്ഷേ അതിന്റെ മഹത്വം അറിഞ്ഞു ധരിക്കണം. അല്ലാതെ കോലം കെട്ടുകയല്ല വേണ്ടെ. എനിക്ക് അറിയാം നീ ഇന്ന് ഇങ്ങനെ വന്നത് എനിക്കിട്ട് താങ്ങിയതാന്ന്. അല്ല 
കണ്ണ് എന്തിനാ ബാക്കി വെച്ചേ അതുടി മറച്ചു വന്നൂടെ.

പറയാൻ കാത്തു നിന്നപോലെ അവൾ അതും തട്ടം കൊണ്ട് മറച്ചു. ഓര്മപെടുത്തിത് നന്നായി. കണ്ണും കാണൽ ഹറാമാണ്. 

എവിടേലും തട്ടി വീഴണേ റബ്ബേ 

എന്നിട്ട് വേണം ഈ സിനിമേൽ കാണുന്ന പോലെ നിനക്ക് വന്ന് എന്നെ പിടിക്കാനും കണ്ണും കണ്ണും നോക്കി റൊമാൻസ് കളിക്കാനും  കെട്ടിപിടിച്ചു താഴെ വീഴാനും   അല്ലേ. 

എനിക്ക് അതിനു പോലും ഒരു ചാൻസ് കിട്ടുന്നില്ലല്ലോ 

ചാൻസ് ഞാൻ ഉണ്ടാക്കിത്തരാം  

ഒന്ന് നിർത്തുന്നുണ്ടോ രണ്ടും നിങ്ങളെ കൂടെ വന്ന എന്നെ പറഞ്ഞ മതിയല്ലോ 

നിർത്തി എന്നോട് ഉടക്കാൻ വരണ്ടന്ന് അവനോടും പറഞ്ഞേക്ക്. 

അവൻ പിന്നെ ഒന്നും പറഞ്ഞില്ല 

പോകുന്ന വഴിക്ക് പെണ്ണിന് ഗിഫ്റ്റ് വാങ്ങാൻ ഉണ്ടെന്നും പറഞ്ഞു ഒരു ഷോപ്പിൽ കേറി. ഇഷ കണ്ണ് മറച്ചിരുന്നില്ല. 

കടയിലേക്ക് കയറുമ്പോൾ സജി ഇഷയോട് മെല്ലെ പറഞ്ഞു. ഈ കണ്ണുകളാടോ നിന്റെ മൊഞ്ജ്. മുഖം മറച്ചാലും ഈ കണ്ണുകൾ നിന്റെ ഭംഗി എടുത്തു കാണിക്കും. അതോണ്ട് അതുടെ നേരത്തെ പോലെ മറച്ചോ. 
അവൾ കേൾക്കാത്ത ഭാവത്തിൽ പോയി. 

ഗിഫ്റ്റ് വാങ്ങി സ്റ്റെപ് വഴി ഇറങ്ങി വരുമ്പോഴാണ് ഏതോ ഒരാൾ പിറകിൽ നിന്നും തള്ളി ധൃതിയിൽ ഓടി പോയത്.മുന്നിലായിരുന്നു സജി ഉണ്ടായിരുന്നത്. ഇഷ ബാലൻസ് കിട്ടാതെ വീഴാൻ നോക്കി. സജി തിരിഞ്ഞു നോക്കിയതും അവന്റെ മേലെ ആയിരുന്നു അവൾ വീണത്. സജി ഒരു കൈ കൊണ്ട് സ്റ്റെപ്പിലെ കൈ വരിയിൽ പിടിച്ചത് കൊണ്ട് താഴെ വീണില്ല. ഇഷ സജിയെ കെട്ടിപ്പിടിച്ച പോലെ നിന്നു.ഇത്ര പെട്ടെന്ന് ആഗ്രഹം നിറവേറ്റി തരുന്ന കരുതിയില്ല. അവൾ അവനെ തള്ളി മാറ്റി നേർക്ക് നിന്നു. 

സുമി പൊട്ടിച്ചിരിച്ചു 

എന്താടി ഇളിക്കുന്നെ 

രണ്ടാൾക്കും കരിനാക്ക് ഉണ്ടെന്നു ഓർത്തു ചിരിച്ചതാ. 

ഇഷ ഇക്കാര്യത്തിൽ എനിക്ക് ശിക്ഷ തരരുത്. നീ എന്റെ മേലെയാണ്  വീണത്. 

അവൾ ഒന്നും പറയാതെ വേഗം പോയി കാറിൽ ഇരുന്നു. 

കല്യാണവീട്ടിൽ  എത്തി. സ്വീകരിക്കാൻ നിക്കുന്ന ആളെ കണ്ടു ഇഷ തിരിച്ചു പോയാലോന്നു വിചാരിച്ചു. അജാസായിരുന്നു അത്. 

അവൾ പോവാൻ മടിച്ചു നിന്നു. എന്താടി 

അവൾ അജാസിന് നേരെ കൈ നീട്ടി. അതാ അജാസ്. 

ഇവനോ 

എന്താ നിനക്ക് അറിയോ 

ഇല്ല. കണ്ടിട്ട് സാർ ആണെന്ന് തോന്നിയില്ല 


നീ എന്താ ഫേസ് ചെയ്യാൻ മടിക്കുന്നെ 

ഒന്നൂല്യ മുത്തേ. അവൾ അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ ഒരു പേടിണ്ടാരുന്നു. സജിയെ കണ്ടാൽ എന്താ പറയുക. ഇവനറിഞ്ഞാൽ കോളേജ് മൊത്തം എന്റെ കല്യാണം കഴിഞ്ഞത് അറിയില്ലേ. 

അവൾ മുഖം മറച്ചിരുന്നില്ല. 

ഹായ് ഇഷ എന്താ ഇവിടെ 

ചെറിയ ഒരു ഷോപ്പിങ് 

ആകിത അല്ലേ 

അല്ല പിന്നെ കല്യാണവീട്ടിൽ എന്തിനാ ആൾ വരിക. 

എന്റെ പൊന്നൂ വിട്ടേക്ക്. എന്റെ കസിന്റെയാ മാര്യേജ്. 

ഇതാരാ കൂടെ ഉള്ളവർ. 

ഇത് സുമി എന്റെ കസിന്. ഇതാണെന്റെ ബെസ്റ്റ് ഫ്രണ്ട്.

ഓഹ് ഇതാണോ ചരട് കെട്ടിയ കക്ഷി 

ഇത്...... സജിയെ ചൂണ്ടിയാരുന്നു പറഞ്ഞത്. 

സജി  പറയാൻ നോക്കിയതും ഇഷ ഇടക്ക് കേറി പറഞ്ഞു സുമിയുടെ ബ്രദർ. 

സജി അജാസിന് കൈ കൊടുത്തു സലാം ചൊല്ലി. അവന് പറയണം എന്നുണ്ടായിരുന്നു. ഇത് എന്റെ ഭാര്യ ആണെന്ന്. സജിക്ക് മനസ്സിൽ ഒരു നീറ്റൽ പടർന്നിരുന്നു.

വാ അകത്തേക്ക് പോകാം അജാസ് കല്യാണപെണ്ണിനെ പരിചയപ്പെടുത്തി കൊടുത്തു. അപ്പോഴാ ഒരു സ്ത്രീ വന്ന് അജാസിനെ വിളിച്ചത്. 

ഇതാരാ അജാസ് 

ഫ്രണ്ട്സ് ആണ് ഉമ്മാ. അകത്തേക്ക് കൂട്ടി എല്ലാരേം പരിജയപ്പടുത്തി കൊടുക്ക്. 

എന്താ നിങ്ങളുടെ പേര് 

 ഇഷ മെഹറിന് ഇത് സുമയ്യ. 

ഇഷയുടെ പേര് കേട്ടതും അവർ അജാസിനെ നോക്കി. 
അവന് മനസ്സിലായി കാര്യം. പുലിവാൽ ആകോ. ഉമ്മ വേണ്ടാതെ എന്തേലും പറഞ്ഞു കോളാക്കിയാലോ. ഇത്രേം നാളത്തെ കഷ്ടപ്പാട് വെള്ളത്തിൽ വരച്ച വര പോലാകും. ഉമ്മ ഒരു മിനിറ്റ് ഒന്നിങ്ങു വന്നേ അവൻ ഉമ്മയെയും കൂട്ടി മാറി നിന്നു. 

ദയവുചെയ്തു ഒന്നും പറയരുത് അവളോട്‌. 

Mm നടക്കട്ടെ  കാര്യങ്ങൾ . എന്തയാലും ഞാനൊന്നു പരിചയപെടറ്റ് രണ്ടാളെയും.
നിനക്ക് ഉള്ളത് രാത്രി തരാം. 

നിങ്ങൾ എന്റെ പുന്നാരഉമ്മയല്ലേ അവൻ കവിളിൽ ഒരു മുത്തം കൊടുത്തു. 

സോപ്പിങ്ങിന് നിന്നെ കഴിഞ്ഞേ വേറാരും ഉള്ളൂ. 

ഇഷ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവരെ. സുമി നോക്കിയേ എന്താ സ്നേഹം അല്ലെ ഉമ്മയും മോനും തമ്മിൽ. 

അജാസ് സജിയേയും കൂട്ടി പുറത്തേക്കു പോയി. അജാസിന്റെ ഉമ്മ അവരുടെ അടുത്തേക്ക് പോയി. അവരെ പറ്റി മുഴുവൻ ഡീറ്റെയിൽസ്  ചോദിച്ചു. ഇഷക്കും സുമിക്കും അവരെ വല്ലാതെ ഇഷ്ടായി. ഒരു പാവം സ്ത്രീ.

അജാസ് ഇഷയോട് സംസാരിക്കുന്നത് കാണുമ്പോൾ സജിക്ക്  ദേഷ്യം വരുന്നുണ്ടായിരുന്നു. എങ്ങനെയെങ്കിലും പോയാൽ മതീന്ന് തോന്നി. 

അവർ യാത്ര ചോദിച്ചു മടങ്ങിയതും അജാസിന്റെ ഉമ്മ അവനോട് പറഞ്ഞു നല്ല തങ്കം പോലുള്ള കുട്ടികള് എനിക്ക് രണ്ടു പേരെയും ഒരുപാട് ഇഷ്ടായി. 

ഉമ്മാന്റെ മോന്റെ സെലെക്ഷൻ എപ്പോഴെങ്കിലും തെറ്റിയിനോ 

അല്ല അതിൽ ആരാ എന്റെ മരുമോൾ 

അത് പിന്നെ പറഞ്ഞുതരാട്ടോ. ചിലപ്പോൾ നടന്നില്ലെലോ. അവന്റെ വാക്കുകളിൽ നിരാശ പടർന്നിരുന്നു. 

എന്റെ മോനെ ആർക്കാ ഇഷ്ടവാണ്ടിരിക്ക. ഇയ്യ് മുത്തല്ലേ 

അവൻ ഒന്നും പറഞ്ഞില്ല. 

വീട്ടിൽ എത്തുന്ന വരെ സജി ഒന്നും മിണ്ടിയില്ല. ഇഷ സജിയെ അജാസിന് പരിചയപ്പെടുത്തിയത് വല്ലാത്ത ഫീൽ ചെയ്തിരുന്നു. 

അവളോട്‌  ഇന്നെങ്കിലും സംസാരിക്കണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. ദിവസം കഴിയുന്തോറും അവൾ അകന്ന് പോകുന്നത് പോലെ അവന്  തോന്നി. 

                                     ..............

ഇഷ എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. 

എനിക്ക് കേൾക്കാൻ താല്പര്യം ഇല്ലെങ്കിലോ 

താല്പര്യം ഉണ്ടായാലും ഇല്ലെങ്കിലും കേട്ടിട്ട് പോയാൽ മതി. 

അവൾ റൂമിൽ നിന്ന് പുറത്തിറങ്ങാൻ നോക്കിയതും അവൻ വാതിൽ ലോക്ക് ചെയ്തു. വാതിൽ ചാരി നിന്നു. 

സജി കളിക്കാതെ വാതിൽ തുറക്ക് 

ഒരഞ്ചു മിനിറ്റ് പ്ലീസ് 

നാസിലയോട് നടത്തിയ കുമ്പസാരം ഞാൻ കേട്ടിന് അതിൽ കൂടുതൽ പറയാനുണ്ടോ 
അവളോട്‌ കള്ളം പറഞ്ഞു വിശ്വസിപ്പിക്കാൻ നിനക്ക് കഴിഞ്ഞു. എന്നെ അത് പോലെ പൊട്ടിയാക്കാൻ നോക്കണ്ട 

കള്ളം അല്ല പറഞ്ഞതൊക്കെ സത്യാണ് 
ബോധപൂർവ്വം അല്ല. മദ്യത്തിന്റെ ലഹരിയിൽ പറ്റിപോയതാ. മാപ്പ് തന്നുടെ എനിക്ക് 

അവൾ പുച്ഛത്തോടെ മുഖം കോട്ടി 

ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാ ചെയ്തത്. ഇനി എനിക്ക് മാപ്പ് ചോദിക്കാനല്ലേ പറ്റു.പൊറുത്തൂടെ എന്നോട്. 

നീ വാതിൽ തുറക്ക് എനിക്ക് പോകണം. വെറുതെ ഒരു ഇഷ്യു ആകല്ല നീ. 

എന്നെ സ്നേഹിക്കണം എന്നില്ല. വെറുക്കാതിരുന്നോടെ. സഹിക്കുന്നില്ലെടി  ഈ അവോയ്ഡ്. ഓരോ നിമിഷവും നീറി നീറി മരിക്കുകയാ ഞാൻ. 

ആ സംഭവത്തിന്റെ പേരിൽ ഒരിക്കലും ഞാൻ കരഞ്ഞിട്ടില്ല എന്ത് കൊണ്ടന്നു അറിയോ.   കരഞ്ഞാൽ നിനക്ക് മാപ്പ് തന്ന് പോയാലോന്നു ഓർത്ത്. ഒരു നീറ്റലായി മനസ്സിൽ കൊണ്ട് നടക്കുകയാ . നിന്നെ പോലൊരുത്തനെ ജീവനുതുല്യം സ്നേഹിച്ചതിന് ഞാൻ എനിക്ക് തന്നെ കൊടുക്കുന്ന ശിക്ഷയാ അത്. 

അതും പറഞ്ഞു അവനെ തള്ളി മാറ്റി വാതിൽ തുറന്നു അവൾ പോയി. 

***
ടാ അജാസെ നിനക്കറിയാമായിരുന്നോ അവർ വരുന്ന് 

mm സജിയുടെ ഉപ്പയും കല്യാണപ്പെണ്ണിന്റെ ഉപ്പയും സുഹൃത്തുക്കളാണ്. സജിന്റെ ഉപ്പാക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ കാണാൻ പോയിരുന്നു.  ഇവരുടെ ഡ്രൈവറായി ഞാനും. ഇവരാരും എന്നെ കണ്ടിട്ടില്ല. അന്നല്ലേ എന്റെ ഹൃദയവും കൊണ്ട് അവൾ പോയെ. പിന്നെ സാഹചര്യം അങ്ങനെ ആയത് കൊണ്ട് പ്രൊപ്പോസ് ചെയ്യാൻ പറ്റിയില്ല. അവളുടെ പിറകെയുള്ള അന്വേഷണത്തിലാണ് നമ്മടെ കോളേജിൽ ആണ് പഠിക്കുന്നെന്ന് അറിഞ്ഞേ. 

എന്നിട്ട് എന്താ ആക്ടിംഗ് പട്ടീ. അറിയാത്ത പോലെ ഇവരെ പരിചയപ്പെടലും പരിചയപ്പെടുത്തലും. നിന്റെ ഉമ്മാനോട് പറഞ്ഞു കൊടുക്കുന്നുണ്ട് ഞാൻ. 

വേണ്ടടാ ചിലപ്പോൾ നടന്നില്ലെങ്കിലോ.  ആ പാവത്തിനെയും സങ്കടപ്പെടുത്തണ്ട. ഒരിക്കൽ ഞാൻ ബ്രോക്കർ വഴി മുട്ടി നോക്കിയതാ. അതിലും തോറ്റപ്പോഴാ ഈ മാഷെ വേഷം കെട്ടിയത്.

അഥവാ ഇതും ചീറ്റിയാലോ 

കൊല്ലും ഞാൻ. കരിനാക്ക് വെച്ച് പറയല്ലടാ തെണ്ടീ. ഇത് നടക്കും. നടത്തും. 

****

ഇഷ കോളേജിൽ പോകാൻ ഇറങ്ങുമ്പോഴായിരുന്നു നാസി വിളിച്ചത്. 

എന്താ നാസി

ഞാൻ ഇന്ന് ഗൾഫിലേക്ക് തിരിച്ചു പോവും.നീ വരുന്നതിനു മുന്പ  അതോണ്ട്  യാത്ര ചോദിക്കാൻ പറ്റിന്ന് വരില്ല. 

നീ എന്താ പെട്ടെന്ന് പോകുന്നെ. സജിയുടെ ഒന്നിച്ചു പോകുന്നല്ലേ പറഞ്ഞത് 

അവളുടെ മുഖത്ത് സങ്കടത്തോടെയുള്ള ഒരു ചിരി കണ്ടു.   

കല്യാണം കഴിഞ്ഞു ഒന്നിച്ചു പോകന്നല്ലേ കരുതിയിരുന്നത്. ഇനിയിപ്പോ അത് നടക്കില്ല. പിന്നെ ഇനിയും  ഇവിടെ നിന്ന എല്ലാർക്കും ഒരു ബുദ്ധിമുട്ടാവുകയും ചെയ്യും. 

ഇല്ലട നീ ആർക്കും ഇവിടെ ബുദ്ധിമുട്ടൊന്നും അല്ല. നീ എവിടേക്കും പോവ്വുകയും വേണ്ട. സജിയുമായുള്ള കല്യാണം കഴിഞ്ഞു പോയാൽ മതി.എന്റെ കാര്യം ഓർത്ത് പേടിക്കണ്ട ഞാൻ സജിയെ ചൂടാക്കാൻ ഓരോന്ന് ചെയ്തുന്നെ ഉള്ളൂ. ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല. അത് വിചാരിച്ചാണെൽ നീ പോകരുത്. ഞാൻ ഒരു ബുദ്ധിമുട്ടായി ഇടയിൽ വരില്ല. വിശ്വസിക്കാം. 

ഇഷ്ടം പിടിച്ചു വാങ്ങേണ്ടത് അല്ല ഇഷ . സ്വയം തോന്നേണ്ടത. സജിയുടെ മനസ്സിൽ ഇപ്പൊ ഞാനില്ല. നീ ഉള്ളു അവിടെ.

നാസി നീ തെറ്റിധരിച്ചതാ..... 

അവന് ഇഷ്ടാടോ തന്നെ. അത് അവൻ പറയാതെ തന്നെ ഞാൻ മനസ്സിലാക്കിയതാ.ഇപ്പൊ  അവൻ നേരിട്ട് പറയുകയും ചെയ്തു. 

നിന്റെ തോന്നലാ അത്. നീ എവിടേക്കും പോവ്വുന്നില്ല. 

തടയണ്ട ഇഷ നീ വരുമ്പോഴേക്കും ഞാൻ പോകും.  അവന് മാപ്പ് കൊടുക്കണം. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റാണെങ്കിലും അവൻ ഇപ്പൊ അതോർത്തു പക്ഷത്തപിക്കുന്നുണ്ട്. അവൻ നിന്നെ സ്നേഹിക്കുന്നുണ്ട് ഒരുപാട്. ഇത് ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. അവന് നിന്നോട് ഉള്ള ഇഷ്ടം പ്രണയമായിരുന്നുന്ന് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടി വന്നുന്നെ ഉള്ളൂ. 
അവിടെയിനി ആർക്കും സ്ഥാനവും ഉണ്ടാവില്ല. അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നത് ഇഷ അറിഞ്ഞു. 

നാസി അവളെ നോക്കാതെ പോയി. 

ഇഷക്ക്  സഹതാപം തോന്നി  അവളോട്‌ പാവം. ഉള്ളിൽ ഒരു ചോദ്യവും ഉയർന്നു നാസി പറഞ്ഞത് പോലെ സജി എന്നെ സ്നേഹിക്കുന്നുണ്ടോ. പുതിയ വല്ല അടവുമായിരിക്കും. 

***
കാര്യായിട്ടാണല്ലോ ആലോചന. 

അവൾ തിരിഞ്ഞു നോക്കി. അജാസ് 

സർ ഇന്ന് ലീവായിരിക്കുന്ന കരുതി. 

എന്തിന് 

മാര്യേജ് കഴിഞ്ഞ ക്ഷീണം കാണില്ലേ. 

അങ്ങനെ. അതൊക്കെ ഉറങ്ങി തീർത്തിട്ട വന്നത്. നിനക്ക് ഈ സർ വിളി നിർത്തിക്കൂടെ 

പഠിപ്പിക്കുന്ന മാഷേ പേര് വിളിക്കാൻ പറ്റോ 

ഫ്രണ്ടായി കണ്ടുടെടോ എന്നെ 

അവൾ ചിരിച്ചു. അവന് നേരെ കൈ നീട്ടി ഫ്രണ്ട് 

അവന് സ്വപ്നം കാണുകയാണോന്ന് തോന്നി.സന്തോഷം കൊണ്ട് തുള്ളി ചാടണമെന്ന് തോന്നി.  
അവൻ  കൈ കൊടുത്തു ഫ്രണ്ട്സ്. 

ഇപ്പോഴേലും ഫ്രണ്ടാക്കിയല്ലോ താങ്ക്സ്. 
ഈ സന്തോഷത്തിന്റെ വകയായി ഒരു ഗുഡ്ന്യൂസ്‌. 

അവൾ അവനെ തന്നെ നോക്കി. പുതിയ സർ ചാർജ്ടുത്തു. ഇന്നുകൂടിയെ എന്റെ ശല്യമുള്ളൂ. 

അടിപൊളിയായി. ഫ്രണ്ട് റിക്വസ്റ്റ് തരുമ്പോഴേക്കും ബായ് പറയാനോ. 

അവൻ ചിരിച്ചു. ഞാനൊരു സത്യം  പറഞ്ഞാൽ ഞെട്ടരുത് . മാഷ് ഒന്നും അല്ല ഞാൻ. പഠിപ്പിക്കാൻ മാഷ് ഇല്ലാത്തോണ്ട് തല്ക്കാലം ആ വേക്കന്സിയില് കേറീതാ. 

ചീറ്റിങ്ങ് ആണല്ലേ. ഞാൻ റിപ്പോർട്ട്‌ ചെയ്യും. 

പ്രോബ്ലം ഇല്ല മോളെ. എന്റെ  ബ്രോയുടെ കോളേജ് ആണിത്. 

അത് ശരി മുതലാളി ആണല്ലെ. നിന്നെ കണ്ടപ്പോഴേ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയതാ. ക്ലാസ്സ്‌ ആണെങ്കിൽ പരമ ബോറും. 

ആക്കല്ല മോളെ. എന്റെ ക്ലാസ്സിനു ഇതുവരെ ആരും കുറ്റം പറഞ്ഞിട്ടില്ല. എന്റെ ഫാനായി മാറിയ ചെയ്തിനു കുട്ടികൾ 

പെണ്കുട്ടിയോൾ അല്ലേ. അത് ക്ലാസ്സ്‌ കണ്ടല്ല. ഇപ്പോഴത്തെ ട്രെൻഡാ കാണാൻ മൊഞ്ചില്ലാത്തവരെ പുകഴ്ത്തി സംസാരിക്കൽ. 

അതിലും താങ്ങി അല്ലേ. നിന്നെക്കാളും മൊഞ്ചുണ്ട് ഞാൻ 

കണ്ണാടി ഇടക്കൊക്കെ ഒന്ന് നോക്കിയാൽ കൊള്ളാം. 
ക്ലാസ്സിന് ടൈമായി പിന്നെ കാണാം.

ടീ തീപ്പട്ടി കൊള്ളി. ശരിക്കും ഞാനും ക്ലാസും ബോറാണോ അത് പറഞ്ഞിട്ട് പോ

ആ മോശമില്ല. ശല്യം ഇന്നുകൂടിയല്ലേ ഉള്ളൂ. അതോണ്ട് പറഞ്ഞതാ. 

പിന്നേ ഞാൻ എവിടേക്കും പോകില്ല. ഇവിടെത്തന്നെ കാണും. 

പ്യുണിന്റെ ഒഴിവുണ്ടോ ഇനി 

ഞാൻ മാനേജർ ആയിട്ട് ചാർജ് എടുക്കാൻ പോവ്വാ. 

കോളേജ് പൂട്ടാൻ സമയായി 

നീ പോടീ 

പോയേക്കവേ 

അവൾക്ക് സജിയെ ഓർമ വന്നു. അവനോടും ഇത് പോലെയാ സംസാരിക്കൽ. കണ്ണിൽ നനവ് പടർന്നു. . അപ്രതീക്ഷിതമായി പരിചയപ്പെടുന്നവരുടെ കടന്നു വരവായിരിക്കും ജീവിതം തന്നെ മാറ്റി മറിക്കുന്നത്. ഞാൻ ഒരുപാട് മാറിപോയെന്ന് അവൾക്ക് തോന്നി.

****

വീട്ടിലേക്ക് കയറുമ്പോൾ തന്നെ നല്ല പായസത്തിന്റെ മണം മൂക്കിൽ അടിച്ചു കയറുന്നുണ്ടായിരുന്നു. 
അവൾ നേരെ അടുക്കളയിലേക്ക് പോയി. 
സുമി പായസമുണ്ടാക്കുന്നതിന്റെ തിരക്കിലായിരുന്നു. 

ടീ പിശാചേ ആ നാസിലയെ ഓടിച്ചതിന്റെ സന്തോഷമാണോ ആഘോഷിക്കുന്നെ. 

ആര് ഓടിച്ചു അവൾ സ്വന്തം ഇഷ്ടപ്രകാരം പോയതല്ലേ. 

ഒലക്കാണ്  നിന്റെ ഇക്കാക്ക തേച്ചിട്ട് പോയതാ. അവന് അതെന്നല്ലേ പണി. വളഞ്ഞു കഴിഞ്ഞാൽ ത്രില്ല് പോകുമല്ലോ. 

എന്തിന്. ഞാനറിഞ്ഞില്ല ഒന്നും. ഇങ്ങനൊക്കെ നടന്നോ ഇവർ തമ്മിൽ. 

മോളെ പൊട്ടൻ കളിക്കല്ലേ. നീ അറിയാതെ ഒന്നും നടക്കില്ല ഇവിടെ. 

സത്യാടി ഇക്കാര്യത്തിൽ എനിക്ക് ഒരു പങ്കും ഇല്ല. എന്താ സംഭവിച്ചേ 
സുമി അവൾക്ക് പായസം കൊടുത്തു. 

നിന്റെ ഇക്കാക്കക്ക് എന്നോട് പ്രേമമാണെന്ന്. അത് കേട്ട് സെന്റി അടിച്ചു അവൾ പോയി. നല്ല തേപ്പല്ലേ അവൾക്ക് കിട്ടിയത്. 

സജി നിന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞോ. 

നാസി പറഞ്ഞു. അവൾ പോയപ്പോൾ ഒരു സങ്കടം. എന്റെ പേരും പറഞ്ഞല്ലേ ആ പന്നി അവളെ ഒഴിവാക്കിയത്. വേറൊരു കള്ളവും പറയാൻ കിട്ടിയില്ലേ അവന് 

കള്ളമല്ലെങ്കിലോ. അവന് നിന്നെ പ്രേമിച്ചു കൂടന്നൊന്നും ഇല്ലല്ലോ. 

 ആരെ വേണമെങ്കിലും പ്രേമിച്ചോട്ടെ എന്നെ വേണ്ട. സൂപ്പർ പായസം. എന്താ സ്പെഷ്യൽ ഇന്ന് 

അവൾ വിഷയം മാറ്റിയതാണെന്ന് സുമിക്ക് മനസ്സിലായി. 

ഇന്നെന്താ പ്രത്യേകത ആലോചിച്ചു നോക്ക്. 
അവൾ ഒന്ന് ആലോചിച്ച ശേഷം ആ പായസം വാഷ് ബേസിൽ ഒഴിച്ചു. സജിയുടെ പിറന്നാൾ. 

വേണ്ടായിരുന്നെടി 

ടീ പന്നീ ഉണ്ടാക്കിയത് ഞാൻ. സാധനങ്ങൾ വാങ്ങിയത് ഉപ്പ. പിന്നെ കുടിക്കുന്നതിന് എന്താ. 

ആർക്ക് വേണ്ടിയാ ഉണ്ടാക്കിയത്. എനിക്ക് വേണ്ടിയല്ലല്ലോ. 

സോറി. ഇതിന്റെ പേരിൽ മുഖം വീർപ്പിക്കല്ല. ഇനി ചെയ്യില്ല. 

അല്ല എവിടെ ബർത്ത്ഡേ ബോയ്. 

നാസിലയെ കൊണ്ട് വിടാൻ പോയി. പത്തു മണിയാവും വരാൻ. നിന്റെ ബർത്ത് ഡേക്ക് കുറച്ചു  ദിവസം കൂടിയല്ലേ  ഉള്ളൂ. 

Mm ഒന്ന് മൂളികൊണ്ട് ഇഷ റൂമിലേക്ക്‌ പോയി. 

സജീടെ പിറന്നാളിന് എപ്പോഴും ഗിഫ്റ്റ് കൊടുക്കൽ ഉണ്ട്. അവന് ആഘോഷിക്കുന്നത് ഇഷ്ടമല്ലെങ്കിലും ഞങ്ങളുടെ ഇഷ്ടത്തിന് എതിർ നിക്കൽ ഇല്ല. അത് കൊണ്ട് നന്നായി ആഘോഷിക്കും. 
എന്നിട്ട് അവസാനം ഒരു ഭീഷണിയും മുഴക്കും എന്റെ ബർത്ത് ഡേയ്ക്ക് ഇതിന്റെ ഇരട്ടി ചെലവ്  ചെയ്യണമെന്നും പറഞ്ഞു. 

രാത്രി പതിനൊന്ന് മണിയായിട്ടും സജി വന്നില്ല. ഫോൺ ആണേൽ സ്വിച് ഓഫ്‌. സുമിയും മാമനും മാമിയും ടെൻഷൻ അടിച്ചു ഇരിക്കുന്നത് ഇഷ കണ്ടു. 

ബ്ലോക്ക്‌ ആയതോണ്ട് വരാൻ ലേറ്റ് ആകും. എന്നെ വിളിച്ചു പറഞ്ഞിരുന്നു. ഫോൺ സ്വിച് ഓഫ്‌ ആയതോണ്ട് ആരുടെയോ ഫോണിൽ നിന്ന വിളിച്ചിന്. നിങ്ങൾ പോയി കിടന്നോ. ഉറക്കം ഒഴിയണ്ട. 
അവർ പോയി. 

എന്തിനാ കള്ളം പറഞ്ഞെ. സജി എവിടെയാ ഉള്ളെ 

അവർ പോയി കിടക്കാൻ പറഞ്ഞതാ. നിന്റെ ഉപ്പാക്ക് ടെൻഷൻ അടിച്ച ബിപി കൂടും. 

എന്നാലും ഇവൻ എവിടെയാ പോയത്. 

എന്നോടാണോ ചോദിക്കുന്നെ. എവിടേലും വായി നോക്കി നിക്കുന്നുണ്ടാവും. 

ഇഷ കൂടുന്നുണ്ടേ. മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ഇരിക്കുമ്പോഴാ ഒരു തമാശ. 

 ഒന്നും പറയുന്നില്ലേ. ഞാൻ ഉറങ്ങാൻ പോക്കാ. 

ഇഷ പോയി കിടന്നു. ഇടക്ക് ഉറക്കം ഞെട്ടി എണീറ്റപ്പോൾ സജിയെ നോക്കി കണ്ടില്ല. ടൈം നോക്കി. രണ്ടു മണി. അവൻ വന്നില്ലേ ഇതുവരെ. എവിടെയാ പോയത്. എന്തേലും പറ്റിയോ. 
അവൾ വീണ്ടും കിടന്നെങ്കിലും ഉറക്കം വന്നില്ല.മനസ്സിൽ വല്ലാത്ത വീർപ്പുമുട്ടൽ പോലെ. സുമയോട് ചോദിച്ചാലോ. രണ്ടു പ്രാവിശ്യം റൂമിന്റെ വാതിൽക്കൽ വരെ പോയെങ്കിലും ചോദിക്കാൻ ഒരു മടി പോലെ തോന്നി തിരിച്ചു വന്നു. അല്ലേലും ഞാൻ എന്തിനാ നോക്കുന്നെ വരുമ്പോൾ വരട്ടെ. 
                            

അവൻ  വന്നാലും ഇല്ലേലും എനിക്കെന്താ ഇപ്പം . അവൻ എന്താ എന്നാലും ഇത്ര ലേറ്റ് ആയെ.എവിടെയെങ്കിലും പോവുന്നുണ്ടേൽ വിളിച്ചു പറഞ്ഞൂടെ.      നാശം  പിടിക്കാൻ മനസ്സ് ഏതെങ്കിലും ഒന്നിൽ ഉറച്ചു നിക്കുന്നും  ഇല്ലല്ലോ.  ഉറക്കവും വരുന്നില്ല.   വെറുതെ മാമനോട്  നുണയും പറഞ്ഞു.    നാളെ മാമനോട് എന്ത് മറുപടി പറയും. വല്ലാത്ത മുസീബതായല്ലോ എന്റെ  റബ്ബേ.
തിരിഞ്ഞും മറിഞ്ഞും എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. എപ്പോഴോ അതിനിടയിൽ കുറച്ചു നേരം  ഉറങ്ങി. രാവിലെ ഉണർന്ന പ്പോഴും ആദ്യം കണ്ണുകൾ പോയതും സജി വന്നൊന്ന് ആയിരുന്നു. എന്നാലും ഈ പിശാച് എവിടെയാ പോയത്. മൊബൈലിൽ ഒരു msg വന്ന ശബ്ദം കേട്ട് എടുത്തു നോക്കി.വിശ്വാസം വരാതെ അവൾ വീണ്ടും വീണ്ടും ആ msg വായിച്ചു. സന്തോഷം കൊണ്ട്  അവൾക്ക് എന്താ ചെയ്യണ്ടെന്ന് തിരിഞ്ഞില്ല.  വാതിൽ തുറന്നു ഒറ്റ ഓട്ടമായിരുന്നു സുമിടെ റൂമിലേക്ക്‌ എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ഉറങ്ങുന്ന കണ്ടില്ലേ . തല വഴി ബെഡ് ഷീറ്റ് പുതച്ചിരുന്നു. ഇഷ പോയി അവളെ അടുത്തു കിടന്നു  കെട്ടിപിടിച്ചു. ബെഡ് ഷീറ്റ് മുഖത്ത് നിന്നും മാറിയിരുന്നില്ല. ഒരിക്കലും വിചാരിച്ചില്ലെടി നീ സമ്മതികുന്ന്. ഇതിനു പകരം എന്താ നിനക്ക് തരിക. ലവ് യു ടാ ലവ് യു  സോ മച്ച്. അവൾ മുഖത്ത് ഒരുപാട് മുത്തം കൊടുത്തു. ലാസ്റ്റ് മുത്തം കൊടുക്കുമ്പോൾ ബെഡ്ഷീറ്റ് മാറ്റിയതും മുത്തം കൊടുത്തതും ഒന്നിച്ചായിരുന്നു. കൊടുത്തു കഴിഞ്ഞതും അവൾ ശ്വാസം കഴിക്കാൻ പോലും മറന്നു പോയി. ഹാർട്ട് നിലച്ചത് പോലെ  സജി. ഇവൻ ഇവിടെ. ഇവളുടെ ബെഡിൽ. വിശ്വസിക്കാനാവാതെ അവൾ ഒന്ന് കണ്ണ് പൂട്ടി തുറന്നു നോക്കി. അവൾ ഞെട്ടിപിടച്ചു എണീക്കാൻ നോക്കിയതും അവൻ അവളെ കെട്ടിപിടിച്ചു. 

അങ്ങനങ്ങു പോകാൻ വരട്ടെ.  
എതിർക്കാൻ പോലും കഴിഞ്ഞില്ല. സജിയാണ് അറിഞ്ഞപ്പോൾ തന്നെ ശരീരം തളർന്നു പോയ പോലെ. . ഒന്നും മിണ്ടാൻ വാ തുറക്കാൻ പറ്റുന്നില്ല. അവൾ തല താഴ്ത്തി.
അവൻ ഒരു കൈ കൊണ്ട് അവളുടെ മുഖം ഉയർത്തി. അവളുടെ കണ്ണിലേക്കു തന്നെ നോക്കി. ആ നോട്ടം നേരിടാനാവാതെ അവൾ കണ്ണുകൾ മുറുകെ പൂട്ടി.അവന്റെ ശ്വാസോച്ഛാസം അവളുടെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. ഹൃദയമിടിപ്പ് കൂടുന്നത് അവൾ അറിഞ്ഞു. 

എന്നെ വിട് എനിക്ക് പോകണം. എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു. 

ആദ്യം കണ്ണ്‌ തുറക്കേടോ. മുഖത്ത് നോക്കി സംസാരിക്ക്. 

മെല്ലെ കണ്ണ് തുറന്നു. അവന്റെ മുഖത്തെ പുഞ്ചിരി കണ്ടതും. അവൾക്ക് എന്താ പറയേണ്ടെന്ന് മനസ്സിലായില്ല. 

സുമിയെന്ന് കരുതിയാ ഞാൻ.....
തള്ളി മാറ്റി എണീക്കാൻ നോക്കിയതും അവൻ വിട്ടില്ല. 

ഇന്നലെ നോ എൻട്രി ബോർഡ് കണ്ടപ്പോൾ ഒരു പാട് സങ്കടം വന്നിരുന്നു. ഇപ്പൊ മാറി. എന്തിനാ എന്നെ ഗെറ്റ്ഔട്ട്‌ അടിച്ചത് 

ഞാനോ 

പിന്നെ ഞാനോ. ഇന്നലെ വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഞാൻ കരുതി ബർത്ഡേക്ക് തന്റെ വക ഗിഫ്റ്റ് ആണെന്ന്. അത് കൊണ്ട് അതികം മെനക്കെടുത്തിയില്ല. സുമിയെ ഗെറ്റ് ഔട്ട്‌ അടിച്ചു. ആരേലും കാണുന്നത്  കൊണ്ട് എനിക്ക് പുറത്ത് കിടക്കാൻ പറ്റില്ലല്ലോ. 

വാതിൽ ലോക്ക് തുറക്കുന്ന ശബ്ദം കേട്ട് സജി കൈ എടുത്തു. ഇഷ പെട്ടെന്ന് എണീറ്റെങ്കിലും തിരിച്ചു അതേ സ്പോട്ടിൽ അവന്റെ ദേഹത്തേക്ക് തന്നെ വീണു. 

ഉമ്മാ.... നീ എന്നെ കൊല്ലാൻ നോക്കാനോ 
നല്ല വണ്ണം വേദനിച്ചുന്ന് അവന്റെ മുഖത്തിന്ന് മനസ്സിലായി. 

സോറി. 
ചുരിദാറിന്റെ ഷാളിന് മുകളിൽ ആണ് അവൻ കിടന്നതെന്ന് അവൾ ഷാൾ വലിച്ചപ്പോ മനസ്സിലായി. അത് തടഞ്ഞു വീണതാണ്. 

റൊമാൻസ് ആണല്ലേ . സോറി ഫോർ ത ഡിസ്റ്റർബൻസ്. 

ഇഷ മുഖം കൂർപ്പിച്ചു അവളെ നോക്കി. 

ടീ കുറച്ചു കഴിഞ്ഞു വന്നാൽ പോരായിരുന്നോ. 
അവൾ എനിക്ക് ബർത്ഡേഗിഫ്റ്റ്  തരാൻ വന്നതായിരുന്നു. ഇനിയിപ്പോ ഇതിന്റെ ഇരട്ടി തിരിച്ചു കൊടുക്കണ്ടേ സുമി അങ്ങനല്ലേ പതിവ്. 

ഇവളോ വിശ്വസിക്കാൻ കഴിയാത്ത പോലെ ഇഷയെ നോക്കി. തന്നിനെങ്കിൽ കൊടുത്തേ പറ്റു.

ഇഷ ഒന്നും മിണ്ടാതെ പോയി. 

ഇവൾക്ക് എന്ത് പറ്റി. 

മലയാളത്തിൽ പറഞ്ഞാൽ കിളി പോയി. 
അവൻ റൂമിലേക്ക്‌ പോയി. 

രാവിലത്തെ നാസ്ത കഴിക്കാൻ ഇരുന്നപ്പോൾ സജിയും വന്നിരുന്നു. 

സജിയുടെ മുഖത്തെ ചിരിയും ഇഷയുടെ മുഖം താഴ്ത്തിയുള്ള ഇരിപ്പും  കണ്ടപ്പോൾ കാര്യമായിട്ട് എന്തോ സംഭവിച്ചുവെന്ന് സുമിക്ക്  മനസ്സിലായി. 

ഇഷക്ക് എന്താ ഇത്ര സന്തോഷം 

ഇക്കാക്കക്ക് ആണല്ലോ മുഖത്ത് സന്തോഷം. ഇവൾക്ക് മിണ്ടാട്ടം ഇല്ലല്ലോ. 

അവൾക്കാടി സന്തോഷം അത് കൊണ്ട് 
എനിക്ക് രാവിലെ തന്നെ മറക്കാൻ പറ്റാത്ത സമ്മാനമാ ഇഷ തന്നത്. സമ്മാനം കിട്ടിയത് കൊണ്ട് എനിക്കും സന്തോഷം. 

എന്താ സമ്മാനം. ഞാനും കൂടി അറിയട്ടെ 

ഒരു സമ്മാനം. അത് ഇപ്പൊ  നീ അറിയണ്ട 
അവൻ ഇഷയെ നോക്കി ചിരിച്ചോണ്ടായിരുന്നു പറഞ്ഞത്. 

അവൾ സുമിയെ നോക്കി 
എനിക്ക് അഡ്മിഷൻ ശരിയായി മെയിൽ വന്നിരുന്നു. അടുത്ത മാസം പകുതിയോടെ ക്ലാസ്സ്‌ തുടങ്ങും. 

സജിയുടെ മുഖത്തെ ചിരമായുന്നത് ഇഷ കണ്ടു. അവൾ എണീറ്റു അടുക്കളയിലേക്ക് പോയി. പിന്നാലെ സുമിയും. 

താങ്ക്സ് പറയാനാ രാവിലെ റൂമിൽ വന്നെ. നീയെന്ന് കരുതി അവന് കെട്ടിപ്പിടിച്ചു കിസ്സ് കൊടുത്തു. 

സുമി പൊട്ടിചിരിച്ചു അതാണല്ലേ സജിടെ മുഖത്തെ ആക്കിയ  ചിരി. 

നീ എന്തിനാ അതിന് ഇളിക്കിന്നെ. ഒരബദ്ധം പറ്റി പോയി. താങ്ക്സ്ടാ ഇനി നടക്കില്ലെന്ന് കരുതി വിട്ടതായിരുന്നു. പെട്ടെന്ന് msg കണ്ടപ്പോൾ വല്ലാത്ത ത്രില്ലിൽ അയിരുന്നു. 

അധികം സന്തോഷിക്കണ്ട ഞാനും ഉണ്ട് കൂടെ 

യാ അള്ളോഹ് നീയോ 

പിന്നെല്ലാതെ നീ എന്താ കരുതിയെ തനിച്ചു മുങ്ങാന്നോ. നീ എവിടുണ്ടോ അവിടെ ഞാനും ഉണ്ടാവും. 

ശല്യം ഒഴിവാകില്ലല്ലേ 

ഇല്ല. നിന്നേം കൊണ്ടേ ഞാൻ പൊകൂ. കോളേജിൽ പോകണ്ടേ നിനക്ക്. റെഡിയാവ് 
നാളെ മുതൽ ഒന്നിച്ചു പോകാം. എനിക്കും ക്ലാസ്സ്‌ ഉണ്ട്. 

കോളേജിൽ എനിക്ക് വേറെരു 
ഫ്രണ്ടിനെ കിട്ടിയിട്ടുണ്ട് . ഇനിയിപ്പോ നീ വന്നില്ലേലും സാരമില്ല 

എനിക്ക് പകരം വന്ന ആ കക്ഷിയെ ഒന്ന് കാണണല്ലോ ആരാ അത്. എങ്ങനെ സഹിക്കുന്നുവോ ആവോ അവൻ. 

ടീ നിനക്ക് പകരമോ അത് ഈ ജന്മത്തിൽ വേറാർക്കും കൊടുക്കില്ല. നിന്റെ സ്ഥാനം ദാ ഇവിടാ. ഹൃദയത്തിൽ തൊട്ടായിരുന്നു ഇഷ അത് പറഞ്ഞത്. 

ഫീലായോ ഞാൻ ചുമ്മാ പറഞ്ഞതാടോ.

ഇമ്മാതിരി തമാശ എന്നാ ഇനി പറയണ്ട. 
 
ഉവ്വ് മുത്തേ പോയി റെഡിയാവാൻ നോക്ക്. 

പോവ്വാൻ വരട്ടെ ഒരു മിനിറ്റ് 

സജിയെ കണ്ടതും ഇഷയുടെ മുഖം താണു. 

എന്താണാവോ മഹാന് വേണ്ടേ 

നിന്നോടല്ല നീ പോയിക്കോ. എനിക്ക് ഇഷയോടാ പറയാൻ ഉള്ളത്. 

സുമി പോയി.  ഇഷ പോവ്വാൻ നോക്കിയതും വാതിലിൽ കൈ വെച്ചു. 

എനിക്ക് ഒന്നും കേൾക്കാനില്ല.
അവന്റെ മുഖത്ത് നോക്കാതെയാ അവളത് പറഞ്ഞെ.
അവന്റെ മുഖത്തു നോക്കാൻ പറ്റുന്നില്ലല്ലോ.ഞാനിങ്ങനെ മിണ്ടാതിരിക്കുന്തോറും അവൻ തലേക്കേറുമെന്ന് അവൾക്ക് തോന്നി.  

അവൾ എങ്ങനെയൊക്കെയോ മുഖത്ത് ഗൗരവം വരുത്തി. എന്താ കാര്യം. 

കോളേജിൽ പോകുവാനുള്ള മോഹം അങ്ങ് മുളയിലേ നുള്ളിയേക്ക്. 

അവൾ അവനെ നോക്കി പുച്ഛഭാവത്തിൽ ചിരിച്ചു. 

. ഇന്ന് രാവിലത്തെ പെർഫോമൻസ് കണ്ടപ്പോൾ മനസ്സിലായി എത്രത്തോളം നീ അത് ആഗ്രഹിക്കുന്നുവെന്. ഒരുപാട് ആഗ്രഹിച്ചിറ്റ്  നടക്കാതെ പോയാൽ സഹിക്കാൻ പറ്റിയെന്ന് വരില്ല.അത് കൊണ്ട് അധികം ആഗ്രഹിക്കണ്ട. ഒന്നിനെ തന്നെ പോകാൻ വിടാതിരിക്കുമ്പോഴാ അടുത്തത്. രണ്ടിനും വേറെ പണിയൊന്നും ഇല്ലേ. 

നീ തന്നെ എനിക്ക് പണിയാണല്ലോ. ആര് തടഞ്ഞാലും ഞങ്ങൾ  പോയിരിക്കും. 

ടീ ഒരു കാര്യം  ചോദിച്ചോട്ടെ. 
. രാവിലത്തെ പെർഫോമൻസും നിന്റെ ആക്റ്റിട്യൂടും വെച്ച് നോക്കുമ്പോൾ ഒരു സംശയം നിങ്ങൾ ഇനി ലെസ്ബിയൻ ആണോ.

ലെസ്ബിയൻ എന്ന് വെച്ചാൽ എന്താ. 

റബ്ബേ പെട്ടല്ലോ ഇത് ഇത്രക്ക് പൊട്ടിയാണോ 

പറയെടോ അതെന്താന്ന് 

അവൻ അവളുടെ മൂക്കിൽ തട്ടി കൊണ്ട് പറഞ്ഞു അമൂൽബേബി ആണല്ലേ. 
ഞാൻ ഒന്നും പറഞ്ഞില്ലേ... അവൻ അവിടെ നിന്നും മുങ്ങി. 

ലെസ്ബിയൻ അമുൽബേബി കുറച്ചു നേരം ആലോചിച്ചു. ആ എന്തേലും ആകട്ട്.ഇനി ഒറ്റചിന്തയേ ഉള്ളൂ. 
 സുമിയെ ബാംഗ്ലൂരിൽ വരുന്നതിൽ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കണം. എന്താ ഒരു വഴി. അവളെങ്കിലും സുഖമായി ജീവിച്ചോട്ടെ. പോകുന്നുവെങ്കിൽ തനിച്ചേ പോകൂ. 
*****
അജൂ 

കോളേജ് കാന്റീനിൽ നിന്ന് ചായ കുടിക്കുകയാരുന്നു അജാസും ജാസിയും. 
ഇതെതാടാ കിളിനാദം അതും അജുന്ന്. തിരിഞ്ഞു നോക്കിയ അവർ ഒരു നിമിഷം വിശ്വസിക്കാനാവാതെ നിന്നു അവർ പരസ്പരം നോക്കി ഇഷ. 

എന്താടോ കുന്തം കണ്ട പെരുച്ചാഴിയെ പോലെ നിക്കണേ 

ലോകാവസാനം ആയോന്ന് ആലോചിക്കരുന്നു.  പെട്ടെന്ന് അജ്ജുന്ന് വിളിച്ചപ്പോൾ....... 

ഹ നീ  അല്ലെ പറഞ്ഞെ അങ്ങനെ വിളിക്കാൻ. അല്ല ഇവിടെന്താ പരിപാടി ചായ അടിക്കൽ ഡ്യൂട്ടി ഏറ്റെടുത്തോ. 

എറ്റെടുക്കന്ന തോന്നുന്നേ. കോളേജിലേക്കാൾ ലാഭം ഇതാ. 

ജാസിമിന് ജോബ് ഒന്നും ഇല്ലേ. വാല് പോലെ എപ്പോഴും ഉണ്ടല്ലോ കൂടെ. 

നമ്മൾ ശല്യവുന്നുണ്ടേൽ പറഞ്ഞ മതി പോയികൊള്ളവേ. 

ഒന്ന് പോടാ കാര്യായിട്ട് ചോദിച്ചതാ. 

ഞാൻ ഗൾഫിൽ ആണ് ലീവിന് വന്നതാ. അടുത്തമാസം പകുതിയോടെ തിരിച്ചുപോകണം. 

 വാല് പോയാ തനിച്ചാകുമല്ലോ അജു

അതിനല്ലേ നീ. 

അതിന് ഞാനും പോക്കാമോനെ 

എവിടേക്ക് 

ബാംഗ്ലൂർ. ഇനി അവിടെയാ പഠിക്കുന്നെ.അടുത്ത മാസം നമ്മൾ മുങ്ങും. 
മാ ഡ്രീം.

സ്വപ്നം കാണാൻ tax വേണ്ടല്ലോ 

സ്വപ്നമൊന്നും അല്ലടോ. എല്ലാം ശരിയായി അടുത്തമാസം ക്ലാസ്സ്‌ തുടങ്ങും. 

അജു ജാസിമിനെ നോക്കി 

എന്നാ നിങ്ങൾ കത്തിയടിച്ചു ഇരിക്ക്. എനിക്ക് കുറച്ചു ജോലിയുണ്ട്. ഇപ്പൊ വരാം. ജാസിം പോയി. 

പിന്നെ വേറെന്തൊക്കെയുണ്ട്  വിശേഷം

കൊച്ചു കൊച്ചു തമാശകളിലൂടെയും സംസാരത്തിലൂടെയും ഇഷയുമായി അജു നല്ലൊരു സൗഹൃദം സൃഷ്ടിച്ചു എടുത്തു. 

പോകാൻ പോയിടത്തുനിന്നും ഇഷ തിരിച്ചു വന്നു ചോദിച്ചു. 

Da ലെസ്ബിയൻ എന്ന് പറഞ്ഞാൽ എന്താ. 

അജാസ് ആരെങ്കിലും കേട്ടോ എന്ന് ചുറ്റും നോക്കി. 

നീ എന്താ നോക്കുന്നെ അറിയില്ലേൽ വിട്ടേക്ക്. 

നിന്നോട് ആരാ ഇത് പറഞ്ഞെ. 

ഒരാള്. അറിയില്ലെന്ന് പറഞ്ഞപ്പോൾ അമുൽബേബി ആണെന്നും പറഞ്ഞു. 

അവൻ പൊട്ടിച്ചിരിച്ചു എനിക്കും അങ്ങനെയാ തോന്നുന്നേ. ഇതുവരെ ബോയ്സിനോട് സംസാരിക്കുന്നത് കണ്ടിട്ടില്ല. ഗേൾസ് നോട് മാത്രല്ലേ കമ്പനി അതാവും ചോദിച്ചെ. 

തെളിച്ചു പറയെടോ 

നീ സിനിമയും സീരിയലും ഒന്നും കാണൽ ഇല്ല അല്ലേ. 

വല്ലപ്പോഴും കുറച്ചു സമയം കാണു. എന്താ ചോദിച്ചെ 

നിന്നോട് ഒന്നും എന്നാ പറഞ്ഞിട്ട് കാര്യമില്ല. 

അവൻ നെറ്റിൽ സേർച്ച്‌ ചെയ്തു കാണിച്ചു. വായിച്ചു നോക്ക്. 

വായിച്ചതും അവളുടെ മുഖത്ത്  ചിരി  വന്നു. 

ഇനി പറ ആരാ ചോദിച്ചേ 

അത് ഒരാൾ. അവൾ ചിരിച്ചോണ്ട്  പോയി.

ഇഷ പോയതും ജാസി തിരിച്ചു വന്നു. 

നീ എന്താ ആലോചിക്കുന്നേ. ഇഷയെ പറ്റി തന്നെ.അവളോട്‌ സംസാരിച്ചിരുന്ന ടൈം പോകുന്നത്  അറീല. അവളെ അടുത്തറിഞ്ഞവർക്കേ അവളെ മാനസ്സിലാവു.പുറമെ പരുക്കൻ സ്വഭാവം തോന്നിക്കുമെങ്കിലും ആൾ പാവമാ. ബാംഗ്ലൂർ പോകുന്നത് ഉള്ളത് തന്നെയാണോ. 

അവൾ പറഞ്ഞത് സത്യമാണ്. തനിച്ചല്ല കൂടെ സുമിയുമുണ്ട്. 

പോക്ക്‌ മുടക്കാൻ വേണ്ടിയാ കോളേജ് അഡ്രസ്സിൽ വന്ന അപ്ലിക്കേഷൻ ഫോം അവളുടെ വീട്ടിലേക്ക് അയച്ചത്. എന്നിട്ടും...... 

നീ വിഷമിക്കാതിരിയെടോ മുടക്കാന്നെ.ടൈം ഉണ്ടല്ലോ ഇനിയും. 

Mm. അവളുടെ ബർത്ഡേയ് ആണ് മറ്റന്നാൾ. 

നിനക്ക് എങ്ങനെയാ അറിയാ. 

ഞാൻ സർട്ടിഫിക്കറ്റിൽ കണ്ടിരുന്നു. 

എന്താ ഗിഫ്റ്റ് കൊടുക്കുന്നെ. 

അവളെ തന്നെ 

വാട്ട്‌ യൂ മീൻ 

വെയിറ്റ് ആൻഡ് സീ 

***

രാത്രി ഉറങ്ങാൻ കിടക്കുമ്പോ അവളെ തന്നെ നോക്കി സജി കിടന്നു. 

പരസ്പരം കണ്ണുകൾ ഇടഞ്ഞു. 
എന്താ നോക്കുന്നെ. 

എന്റെ കെട്ടിയോളെ ഒന്ന് നോക്കാനും എനിക്ക് പാടില്ലേ. 

ഞാൻ ശ്രദ്ധിക്കുന്നുണ്ട് ആക്കിയ നോട്ടവും ചിരിയുമെല്ലാം. എനിക്ക് ഒരു അബദ്ധം പറ്റി. അത്രേ ഉള്ളൂ രാവിലത്തെ സംഭവം. 

ആയിക്കോട്ടെ. എനിക്ക് അത് ബർത്ഡേയ്ക്ക് കിട്ടിയ അമൂല്യ സമ്മാനമാണ്. അല്ല നിനക്ക് എന്താ ഗിഫ്റ്റ് വേണ്ടേ. 

ഗിഫ്റ്റ് . മണ്ണാങ്കട്ട. എനിക്ക് പറ്റിയ അബദ്ധം അത്രേ ഉള്ളൂ. അല്ലാതെ നിനക്ക് തന്ന ബർത്ഡേ ഗിഫ്റ്റ് അല്ല. എനിക്ക് ആരുടേയും ഗിഫ്റ്റും വേണ്ട. ഞാൻ വാങ്ങുമെന്ന് കരുതുകയും വേണ്ട. കുറച്ചു ദേഷ്യത്തോടെയും വാശിയോടെയും അവൾ പറഞ്ഞു. 

ടീ ദേഷ്യം പിടിക്കുമ്പോൾ നിന്നെ കാണാൻ എന്ത് മൊഞ്ചന്ന് അറിയൂ. 

ദെ സജീ ഒരുമാതിരി ഒലിപ്പീരും കൊണ്ട് വരല്ലേ. 

വരുന്നില്ല. അത്ര  വലിയ മൊഞ്ചത്തിയൊന്നും അല്ല നീ.  ചുമ്മാ പറഞ്ഞതാ.
ഞാൻ തന്ന സമ്മാനം നിന്നെ കൊണ്ട് വാങ്ങിപ്പിച്ചാലോ 

ഒരിക്കലും ഇല്ല. നടക്കാത്ത കാര്യം ആലോചിച്ചു കൂട്ടണ്ട. 

എന്താ നടന്നാൽ. ഞാൻ വാങ്ങിപ്പിച്ചാലോ 

എന്നാ എനിക്ക് അതൊന്നു കാണണമല്ലോ 

അവൻ ഒന്ന് ചിരിച്ചു. ഞാൻ തന്ന ഗിഫ്റ്റ് നിന്നെ കൊണ്ട് വാങ്ങിപ്പിച്ചാൽ എനിക്ക് എന്ത് തരും 

എന്തും. അവൾക്ക് വാക്ക് കൊടുക്കാൻ ഒരു പേടിയും തോന്നിയില്ല. അവന്റേതായി ഒന്നും വേണ്ട എനിക്ക്. വാങ്ങുകയും ഇല്ല. 

എന്തുംന്ന് പറഞ്ഞാൽ 

നിനക്ക് എന്താ വേണ്ടേ 

അത് നീ ഗിഫ്റ്റ് വാങ്ങിക്കുമ്പോൾ പറയാം.പ്രോമിസ് ചെയ്‌ത മതി. 

പ്രോമിസ് ഇഷക്ക് വാക്ക് മാറ്റി ശീലം ഇല്ല. 
 

K. എന്നാ ഇപ്പൊ ഉറങ്ങിക്കോ. ഗുഡ് നൈറ്റ്‌ 

ബാഡ്  നൈറ്റ്‌ 

                                   ...........


ഞാൻ എന്തു കൊടുത്താലും അവൾ സ്വീകരിക്കില്ല. പ്രോമിസ് ചെയ്തത് കൊണ്ട് ഒരു നേരിയ പ്രതീക്ഷ പോലും വേണ്ട.അവൾ ഇഷ്ടപ്പെട്ടാലും വാങ്ങികില്ല.  പെട്ടെന്നുള്ള വാശിക്ക് പറഞ്ഞും പോയി.  ഇനി എന്താ ചെയ്യാ.ആലോചനകളിക്കിടയിൽ എപ്പോഴോ ഉറക്കത്തിലേക്ക് വീണു. 

ഇഷയും അത് തന്നെയായിരുന്നു ആലോചിച്ചത്. എന്ത് ഗിഫ്റ്റായിരിക്കും തരിക.എന്ത് തന്നാലും ഞാൻ അത് സ്വീകരിക്കില്ല. പിന്നെന്താ.  
****
അല്ല മാമ സുമിയെ കെട്ടികൊന്നുന്നും ഇല്ലേ. 

രാവിലത്തെ ചായ കുടിക്കാൻ എല്ലാരും ഒന്നിച്ചു ഇരുന്ന സമയത്ത് ഇഷ പറഞ്ഞു. 
എല്ലാവരും അവളെതന്നെ നോക്കി. സുമിയുടെ മുഖത്ത് ദേഷ്യം വരുന്നത് ഇഷ കണ്ടു. അവൾ കണ്ണ് കൊണ്ട് പറയല്ലേ എന്ന് കാണിച്ചത് അവൾ കാണാത്തപോലെ ആക്കി. 

എന്താ എല്ലാരും ഇങ്ങനെ നോക്കുന്നെ. ഞാൻ വേണ്ടാത്തതൊന്നും പറഞ്ഞില്ലല്ലോ 

വായെടുത്താൽ വിഡ്ഢിത്തം മാത്രം പറയുന്ന നീ പെട്ടെന്ന്  ഇങ്ങനെ ഭാരിച്ച കാര്യങ്ങളൊക്കെ പറഞ്ഞാൽ എല്ലാരും ഞെട്ടിപോകില്ലേ.

സജി കളിയല്ല. കാര്യായിട്ടാ 

അതിന് ഇവൾക്ക് ഇപ്പൊ വേണ്ടാന്ന് അല്ലെ പറയുന്നേ മോളേ 

പിന്നേ അവളുടെ സമ്മതവും നോക്കിയിരുന്നാൽ മൂക്കിൽ പല്ല് വരും. 

എനിക്ക് പഠിക്കണം. 

വിവാഹ ശേഷവും പഠിക്കാമല്ലോ. 

എനിക്ക് ഇപ്പൊ വിവാഹം വേണ്ട. എന്നെ കെട്ടിക്കാൻ നിനക്ക് എന്താ ഇത്ര തിരക്ക്. 

നീ പോയിട്ട് വേണം തനിച്ചു ഇവിടെ വിലസാൻ 

ആ പൂതി അങ്ങ് മാറ്റിവെച്ചേക്ക്‌. പതിപ്പ് കഴിഞ്ഞിട്ടേ എന്റെ വിവാഹത്തെ പറ്റി ആലോചിക്കണ്ടൂ. 

അത് തീരുമാനിക്കാൻ വലിയ ആൾക്കാർ ഇവിടുണ്ട്. 

ആരാ നീയാണോ 

എന്താ എനിക്ക് പറ്റില്ലേ. മാമ നല്ല ചെറുക്കനുണ്ടേൽ നോക്കിക്കോ ഇവൾ സമ്മതിക്കും. അല്ലേൽ സമ്മതിപ്പിക്കും. 

അവൾ ഇഷയെ ദേഷ്യത്തോടെ നോക്കി എണീറ്റു പോയി. റൂം വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടു. 

പിന്നാലെ ഇഷയും പോയി 

എന്താടി ഇത്ര ദേഷ്യം. നിന്നെ കൊല്ലാനോന്നും അല്ലല്ലോ പറഞ്ഞത്. 

നിന്നോട് ഞാൻ പറഞ്ഞോ എനിക്ക് കല്യാണം ആലോചിക്കാൻ. എനിക്ക് നല്ലൊരു ജോബ് കിട്ടാതെ മാര്യേജ് പറ്റി ആലോചിക്കുകയെ ഇല്ല. ഇക്കാര്യത്തെ പറ്റി ഇനി സംസാരിക്കണ്ട. 

സംസാരിക്കുകയും ചെയ്യും. നടത്താനും തീരുമാനിച്ചു. ഇനി നിനക്ക് ആരോടെങ്കിലും പ്രേമം ഒന്നും ഇല്ലല്ലോ. 

ഇനി അങ്ങനെ ഊഹിച്ചു കൂട്ട്. ഞാൻ ആരെയും പ്രണയിക്കുന്നൊന്നും ഇല്ല. നിങ്ങൾ പറയുന്ന ആളെ തന്നെ കല്യാണവും കഴിച്ചോളാം. അത് പക്ഷേ എനിക്ക് നല്ലൊരു ജോലി കിട്ടിയ ശേഷം. 
എനിക്ക് ഇന്ന് ക്ലാസ്സ്‌ ഉണ്ട്. റെഡിയാവണം. 

നിനക്ക് മാത്രമല്ല എനിക്കും ഉണ്ടേ ഞാൻ പോയിക്കൊള്ളാം 

ഉണ്ടെങ്കിൽ പോയി റെഡിയാവ്.ഇന്ന് കുറച്ചു നേരത്തെ ഇറങ്ങണം. എനിക്ക് കോളേജിൽ കുറച്ചു പണിയുണ്ട്. 

കോളേജിൽ എത്തിയിട്ടും സുമിയുടെ മുഖത്ത് ചെറിയ ദേഷ്യത്തിന്റെ ഭാവം ഉണ്ടായിരുന്നു. 
ഇഷ അത് മൈന്റ് ആക്കിയില്ല. ചോദിക്കാൻ പോയാൽ കല്യാണക്കാര്യത്തിൽ തിരശീല ഇവൾ ഇടിക്കും. എങ്ങനെയെങ്കിലും കല്യാണം നടത്തിയേ പറ്റു.ഇത് മാത്രമേ ബാംഗ്ലൂരിൽ വരുന്നതിൽ നിന്നും അവളെ തടയാൻ മാർഗ്ഗം ഉള്ളൂ 

അജാസ് വരുന്നത് കണ്ടു. 

മോർണിംഗ് ഇഷ. ഇന്ന് ഫ്രണ്ടും ഉണ്ടല്ലോ 

ആ ഇവൾക്ക് ഇന്ന് മുതൽ ക്ലാസ്സ്‌ തുടങ്ങി. 

ഇയാൾ ഒന്നും മിണ്ടൂലെ. 

അത് മിണ്ടാപ്പൂച്ച ആണ് അജു. 

മിണ്ടാപ്പൂച്ച കലം ഉടക്കുമെന്ന പറയാറ്. 

സുമി അവനെ തന്നെ നോക്കി. ആ കണ്ണുകളിൽ തന്നെ ദഹിപ്പിക്കാനുള്ള അഗ്നിയുണ്ടെന്ന് അജാസിന് തോന്നി. 

മിണ്ടില്ലെന്നല്ലേ ചോദിച്ചുള്ളൂ. അതിന് നോക്കി പേടിപ്പിക്കണോ 

ഇതെന്റെ തൊട്ടാവാടിയാടോ. എന്നെപോലെയല്ല. പാവമാ. 

അയാളെന്താ ചൂടിലാണല്ലോ 

Mm ഒന്ന് ഉടക്കി. അതിന്റെ ദേഷ്യാ 

പോയി മാറ്റെടോ പിണക്കം. 

ഈ പിണക്കത്തിന് ഒരു സുഖം ഉണ്ട്. ഇണങ്ങി കഴിഞ്ഞാൽ അത് പോകും. 

രാവിലെ തന്നെ കടിച്ചാൽ പൊട്ടാത്ത ഫിലോസഫി  പറയല്ല. താങ്ങാൻ കെല്പില്ല. 

ഇഷ പോകാം. സുമി പോകാൻ നോക്കി. 
ഞാനും വരുന്നു. ഒരു മിനുട്ട് 
അതൊക്കെ പോട്ടെ. നീ എന്താ രാവിലെ തന്നെ മൊഞ്ചനായി കോളേജിൽ ഒരു കറക്കം 

ഒരുപാട് മൊഞ്ചത്തിമാരുള്ള സ്ഥലല്ലേ.ഒന്ന് കറങ്ങാൻ തോന്നി. 

മലയാളത്തിൽ പറഞ്ഞാ വായിനോട്ടം. 

പറയുന്ന കേട്ടാൽ നിങ്ങൾ പാവങ്ങൾ ആരുടെയും വായിനോക്കൽ ഇല്ലല്ലോ 

ഇല്ല. അതൊക്കെ നിന്നെ പോലുള്ള കോഴികളുടെ ജോലിയാ 

ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യസന്ധമായി ഉത്തരം പറയണം. 

ഇയ്യ് ചോദിക്ക്. അറിയാവുന്നതാണേൽ പറയാം. 

മൊഞ്ചന്മാരെ കാണുമ്പോൾ നിങ്ങൾ പറയൽ ഇല്ലേ. നല്ല ഗ്ലാമർ ഇല്ലേ കാണാൻ. സൂപ്പർ ബോഡി. സൂപ്പർ താടി എന്ന് തുടങ്ങി എന്തോരം കമന്റ് പറയൽ ഉണ്ട്.അത് തന്നെയല്ലേ ഞങ്ങളും പറയൽ. എന്നിട്ടോ നിങ്ങൾ ഡീസന്റ്. ഞങ്ങൾ കോഴിയും. ഇതിൽ എന്തേലും ന്യായം ഉണ്ടോ. 

നീ കോഴിയല്ല. അതല്ലേ സ്ഥാപിക്കുന്നത്. ഞാൻ വിശ്വസിച്ചു പോരെ. നീ പോയി പ്രേമിച്ചോ കോഴീ മൊഞ്ചുള്ള പെൺപിള്ളേർ ക്യു നിക്കുന്നുണ്ടാവും ചെല്ല് 

ടീ പോത്തേ  ഒരാളെ ഗ്ലാമർ കണ്ടാ നോക്കുന്നെങ്കിൽ അത് വെറും അട്ട്രാക്ഷൻ ആണ്. സ്മാർട്നെസ്സും പേഴ്സണാലിട്ടയും കണ്ടിട്ട് ആണേൽ റെസ്‌പെക്ട് ആയിരിക്കും. 
ഒരു കാരണം ഇല്ലാതെ എന്ത് കൊണ്ടാണ് നോക്കുന്നത് എന്ന് പോലും അറിയില്ലെങ്കിൽ അതാണ്‌ പ്രണയം. 
ഈ പ്രണയം എന്ന് പറയുന്നത് മനസ്സിൽ നിന്ന് വരുന്നതാ. അത് ആർക്കും എപ്പോഴും വരാം. ഒരു നിമിഷം മതി പ്രണയം തോന്നാൻ. അങ്ങനെ ഒരുത്തി മനസ്സിൽ കേറിയാൽ പിന്നെ എത്ര  മൊഞ്ചത്തി വന്നാലും നോ എൻട്രി. ആത്മാർത്ഥമായുള്ള പ്രണയത്തിലാ ഈ പറഞ്ഞത്. 

ആത്മാർത്ഥമായ പ്രണയം എങ്ങനെയാ മനസ്സിലാവുക. 

അവരുടെ കണ്ണുകളിൽ നോക്കിയാ മതി  മനസ്സിലാവും. 

കണ്ണട ഇട്ടിനെങ്കിലോ കക്ഷി 

ആകിയതെന്ന് മനസ്സിലായി. 
ടീ നീ വേണ്ടന്ന് വെച്ചിട്ടും 
ഒരാൾ നിന്നെ തേടി വരുന്നു എങ്കിൽ 
നിന്നെ  സ്നേഹിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിൽ   നീ ഓർത്തോ  നിന്റെ സൗന്ദര്യം കണ്ടിട്ടോ നിന്റെ പണം  കണ്ടിട്ടോ അല്ല നേരെ മറിച്ഛ് അയാൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നത് കൊണ്ടാണ്.  അയാളുടെ ജീവിതത്തിൽ നീ എല്ലാമായിരുന്നത് കൊണ്ടാണ്
 അത് തിരിച്ചറിയുമ്പോളാണ് യഥാർത്ഥ സ്നേഹം ഉണ്ടാകുന്നത്.

ഡയലോഗ് അടിക്കാൻ ആർക്കും പറ്റും.അത്  ജീവിതത്തിൽ പ്രവർത്തികമാക്ക്. 

ആക്കികൊള്ളവേ.നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഈ പഠിപ്പ് പഠിപ്പ് എന്ന് പറഞ്ഞു ടൈം കളയാതെ പ്രണയത്തെ പറ്റി കുറച്ചു പഠിക്കാൻ നോക്ക്. കൂട്ടിന് ഫ്രെണ്ടിനെയും കൂട്ടിക്കോ. 

ഏത് കോളേജിലാ  അത് പഠിപ്പിക്കുന്നെ അഡ്മിഷൻ തുടങ്ങിയോ 

നിന്നോട് ഞാനൊന്നും പറഞ്ഞില്ലേ 

മോനെ അജു പ്രണയത്തേക്കാൾ സുന്ദരമായ ചില സൗഹൃദങ്ങൾ ഉണ്ട്.
നഷ്ടമാക്കാൻ മനസുവരാതെ എന്തിനും ഞാൻ കൂടെ ഉണ്ടെന്ന് പറയാതെ പറഞ്ഞ് ഒന്നുചേർത്തു  നിർത്തുന്ന ഒരു സുഖമുണ്ടല്ലോ
അതിനോളം വരില്ല  ഒരു പ്രണയവും.ദേ ഇവളെ പോലെ 

നീ വരുന്നുണ്ടോ ഇഷ. 

പറയാൻ വിട്ടു ഞാൻ സ്റ്റാഫ്‌ റൂമിലേക്കാ. നീ ക്ലാസ്സിലേക്ക് പോയിക്കോ 
 വൈകുന്നേരം ബസ്റ്റോപ്പിൽ നിന്ന മതി.  പോട്ടെ അജു പിന്നെ കാണാം. 

ഇഷ പോയി. അജാസും സുമിയും മാത്രമായി. 

എന്തൊക്കെയുണ്ട്  മുത്തേ വിശേഷം. സുഖല്ലേ നിനക്ക്. വീട്ടിനുള്ളിലെ അടയിരിപ്പ് ഒക്കെ കഴിഞ്ഞോ.
 
ദേഷ്യം ഉണ്ടെങ്കിൽ അത് എന്നോട് തീർക്കണം. അല്ലാതെ ഇഷയോട് അല്ല.അവളെ വെറുതെ വിട്ടേക്ക്. 

നീ എന്താ കരുതിയെ കോളേജിൽ വരാതിരിക്കുകയും ഫോണിൽ ബ്ലോക്ക്‌ ചെയ്യുകയും ചെയ്താൽ വെറുതെ വിടുമെന്നോ. 

അതിന് പകരം വീട്ടേണ്ടത് ഇഷയോടല്ല. അവളൊരു പാവമാ. ദയവുചെയ്ത് ഇനി അവളെ കാണരുത്. 

ഇഷയോട് ദേഷ്യം ഉണ്ടായിരുന്നു. അവളുമായി ഒരു ഫ്രണ്ട്ഷിപ് ഉണ്ടാക്കുന്നത് വരെ. ഇപ്പൊ ഇല്ല. ഷി ഈസ് സ്വീറ്റ് ലവ്‌ലി ടൈപ്പ്. എനിക്ക് അവളെ ഇപ്പൊ ഒരുപാടിഷ്ടായി. 

ഫ്രണ്ട്ഷിപ്...... അവൾ പുച്ഛത്തോടെ ചിരിച്ചു. നീ ആരാന്നു അറിഞ്ഞാൽ അവിടെ തീരും നീയുമായുള്ള ഫ്രണ്ട്ഷിപ്. 

എന്നാ പറയെടീ അവളോട്‌ ഞാൻ ആരാണെന്ന്.പിന്നെ എന്റെ മാത്രമല്ല നിന്റെയും കൂട്ടുകെട്ട് അവിടെ തീരും . ചിലപ്പോൾ ഇഷ എനിക്ക് മാപ്പ് തരും. നിനക്കോ. അവളെ നീ ചീറ്റ് ചെയ്യുകയല്ലേ. ഞാൻ കാട്ടിയത് ഫ്രോടത്തരം തന്നെയാണ്. പക്ഷേ നീയോ ഞാൻ ആരാന്ന് അറിഞ്ഞിട്ടും അവളോട്‌ പറഞ്ഞോ. 

നീയാണെന്ന് ഞാൻ അറിഞ്ഞത് മാരേജിനു കണ്ടപ്പോഴാണ്. ഡിഗ്രി പഠിച്ചവന് മാഷ് ആകാൻ പറ്റുമെന്നു ആലോചിക്കാനുള്ള ബുദ്ധി ഇല്ലാതെ പോയി. 

ഇനി നീ ഇഷയുടെ ജീവിതത്തിലേക്ക് വരാൻ പാടില്ല റിക്വസ്റ്റ് ആണ് 

വരുന്നില്ല. പകരം ഞാൻ ചെറിയൊരു ആഗ്രഹല്ലേ ചോദിച്ചുള്ളൂ. അത് നടത്തി തന്നേക്ക് 

അത് ഒരിക്കലും നടക്കില്ല. 

എന്നാ ഇതും പറ്റില്ല.ഇഷയുടെ ലൈഫിന്ന് നീ പുറത്തും ഞാൻ അകത്തും 

അത് നിന്റെ സ്വപ്നം മാത്രമാണ്. 
നിനക്ക് ഒരിക്കലും ഞങ്ങളെ തമ്മിൽ പിരിക്കാൻ കഴിയില്ല. 

എല്ലാം അറിഞ്ഞോണ്ട് തന്നെയാ ഈ കളിക്ക് ഇറങ്ങിയേ മോളു. മുന്നോട്ട് വെച്ച കാല് അജു പിറകോട്ട് എടുക്കില്ല. 

ഇവിടെ നിർത്തിക്കോണം എല്ലാം. ഇഷയെ ഇനി കാണാനോ സംസാരിക്കാനോ പാടില്ല. 
വാണിംഗ് ആണെന്ന് കൂട്ടിക്കോ. ഇന്ന് തന്നെ ഇഷയോട് ഞാൻ എല്ലാം തുറന്നു പറയാൻ പോവ്വുകയാ. 

എന്ത് പറയും നീ. നീ പറഞ്ഞതെല്ലാം അവൾ വിശ്വസിക്കോ. ഇത്രേം കാലം എന്താ എന്നെ പറ്റി  പറയതെന്ന് ചോദിച്ചാൽ..... 
എല്ലാം പോട്ടെ ഞാൻ അവളെ കോമാളി വേഷം കെട്ടിക്കുകയാണെന്ന് അറിഞ്ഞാൽ.... 
സഹിക്കുമോ അവൾ. 

അജു പ്ലീസ് അവളൊന്നും അറിയണ്ട. ഇനി അവളെ കാണരുത്. എനിക്ക് അവളില്ലാതെ പറ്റില്ല.ഉപദ്രവിക്കരുത്. ഇഷയെ അവളുടെ വഴിക്ക് വിട്ടേക്ക്. 

 ഒന്ന് നിന്നെ. 

അവൾ തിരിഞ്ഞു നോക്കാതെ പോയി. 

വൈകുന്നേരം കോളേജ് വിട്ടു വീട്ടിൽ എത്തിയപ്പോൾ  സുമി പറഞ്ഞു 
ഇഷ അവനുമായുള്ള കമ്പനി അധികം വേണ്ട. 

എന്താ കാര്യം 

ഒന്നും ഉണ്ടായിട്ടല്ല. എനിക്കെന്തോ അവനെ അത്ര പിടിച്ചില്ല. 

പാവാടോ അവൻ. വിടുവായിത്തരം ഉണ്ടന്നെ ഉള്ളൂ. 

എന്നാലും അവനുമായുള്ള കമ്പനി ഇനി വേണ്ട. എനിക്കിഷ്ടമല്ല അത്. കൂടുതൽ ചോദ്യം ഒന്നും വേണ്ട.
സുമി റൂമിലേക്ക്‌ പോയി. 

ഇവക്കെന്താ പറ്റിയെ.
*****

Happy birthday ഇച്ചുസേ 

അവൾ ടൈം നോക്കി. 12മണി. ഇവനിത് വരെ ഉറങ്ങാതിരിക്കുകയാരുന്നോ 

വരവ് വെച്ചു. ഇക്കൊല്ലം മൊത്തം പോക്കാണല്ലോ. നിന്റെ മോന്തയല്ലേ കണി. 

എന്റെ മുഖം കണികണ്ടാൽ സന്തോഷിച്ചിരുന്ന ഒരു കാലവും ഉണ്ടായിരുന്നു. 

എന്റെ ഗിഫ്റ്റ് എവിടെ. അതുടി തന്നിരുന്നെങ്കിൽ വേസ്റ്റിൽ ഇട്ടിട്ട് സുഖമായി ഉറങ്ങാമായിരുന്നു. 

ആയിക്കോട്ടെ 

അവൻ ഷെൽഫിൽ വെച്ച ഗിഫ്റ്റ് പൊതി. അവൾക്ക് കൊടുത്തു. 

അവളത് വാങ്ങി റൂമിന്റെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. 
ഗ്ലാസ് പൊട്ടിയ ശബ്ദം അവൾ കേട്ടു. 

അവന്റെ മുഖത്ത് പുഞ്ചിരി കണ്ടു. 
എനിക്ക് നൂറു രൂപയെ ആയുള്ളൂ അതിന്.എന്നാലും എന്താന്ന്  നോക്കിയിട്ട് എറിയാമായിരുന്നു. അപ്പൊ ഗുഡ് നൈറ്റ്‌ 

അവന് യാതൊരു കൂസലും ഇല്ലാതിരുന്നത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇനി അത് വെറും ഗ്ലാസ്‌ ആയിരുന്നോ. 

ഇച്ചുസേ അത് എന്താണെന്നല്ലേ ആലോചിക്കുന്നേ 

ഞാനെന്തിന് ആലോചിക്കണം. നീ തരുന്നതൊന്നും എനിക്ക് വേണ്ട. 

കള്ളം പറയണ്ട മുത്തേ. നിന്റെ മുഖത്ത് ഉണ്ട് ക്യുരിയോസിറ്റി. ഇന്ന് നിനക്ക് അതെന്തായിരുന്നുവെന്ന് ആലോചിച്ചു ഉറങ്ങാൻ പറ്റില്ല.ബർത്ഡേയ് ആയിട്ട് ഉറക്കം കളഞ്ഞുന്ന വേണ്ട. ഞാൻ കാണിച്ചു തരാം അതെന്താന്ന്. 
അവൻ പോയി പൊതിയഴിച്ചു ചില്ല് ഒന്ന് തട്ടി കളഞ്ഞിട്ട് അവളുടെ കയ്യിൽ കൊടുത്തു. ഇനിയും ഇത് വേണ്ടെങ്കിൽ എറിഞ്ഞോ.  

അവൾ അവനെ നോക്കി ചിരിച്ചു. സമ്മതിക്കാതിരിക്കാൻ വയ്യ തെണ്ടീ. ഒടുക്കത്തെ ബുദ്ധി തന്നെ. നിന്റെ തലേൽ ഉദിച്ചത് തന്നെയാണോ ഇത്. 

വെയിസ്റ്റിൽ കൊണ്ട് പോയി ഇടുന്നില്ലേ അത്. 

സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു. ഇനി പറ നിന്റെ ഡിമാൻഡ് 

                                      ..........


ടാ പിശാചേ ഇങ്ങനൊരു പണി തരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. 

സമ്മതിച്ചേ എന്റെ ബുദ്ധി എത്രത്തോളം ഉണ്ടെന്ന് 

ബുദ്ധിയല്ല ഇത് കുരുട്ടുബുദ്ധി.  നിനക്ക് എവിടുന്നാ ഇത് കിട്ടിയത്. 

അതൊക്കെ ഒപ്പിച്ചു. ഭാര്യയുടെ മനസ്സറിയുന്നവനാ നല്ല ഭർത്താവ്.

അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല. 
ഇവൻ എന്തായിരിക്കും എന്നോട് ആവിശ്യപെടുക. ഇനി മാപ്പ് കൊടുത്തു ഇവന്റെ കെട്ടിയോൾ ആകണം എന്നായിരിക്കുമോ. അതോ ഞാൻ ഇവനെ വേദനിപ്പിച്ചതിനെല്ലാം പകരം വീട്ടുമോ. പ്രോമിസ് ചെയ്ത സ്ഥിതിക്ക് എന്ത് പറഞ്ഞാലും അനുസരിച്ചേ പറ്റു.പോരാത്തതിന് ഒറ്റ വാക്കേ ഉള്ളൂ എന്നും പറഞ്ഞു ഡയലോഗും അടിച്ചു. ഇനി വേണ്ടാത്ത ചിന്ത വല്ലതും മനസ്സിൽ ഉണ്ടാവുമോ. ചെറിയൊരു പേടി അവളുടെ മനസ്സിൽ ഉടലെടുത്തു. 

താൻ ഒരു വാക്ക് പറഞ്ഞിരുന്നു. ഗിഫ്റ്റ് സ്വീകരിച്ചാൽ ഞാൻ പറയുന്ന എന്തും ചെയ്യുമെന്ന് 

വാക്ക് തന്നിനെങ്കിൽ പാലിക്കുകയും ചെയ്യും. ഉള്ളിൽ പേടി ഉള്ളത് കൊണ്ടായിരിക്കണം ശബ്ദത്തിൽ കനം കുറഞ്ഞു പോയത്. 

എന്തും ചെയ്യോ 

Mm 

എന്തും 

യാ അല്ലാഹ് ഇവന്റെ സംസാരത്തിൽ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടോ. 

പറയെടോ എന്ത് പറഞ്ഞാലും അനുസരിക്കാൻ തയ്യാറാണോ. അവൻ അവളുടെ അടുത്തേക്ക് വന്നു. അവൻ മുന്നോട്ട് കാല് വെക്കുംതോറും അവൾ പിറകോട്ട് വെച്ചു. ചുമരിൽ മുട്ടി അവൾ നിന്നു. 

അവളുടെ ചുമലിന് മുകളിലായി കൈ വെച്ചു അവളുടെ മുന്നിൽ അവളോട്‌ ചേർന്നു നിന്നു. അവന്റെ ശ്വാസം തന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. 

ഇനി പറ തയ്യാറാണോ. 

വിറയൽ കൊണ്ടായിരിക്കണം അവൾക്ക് വാക്കുകൾ പുറത്തു വന്നില്ല. 
അന്നത്തെ സംഭവത്തിന്‌ ശേഷം ഇവന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള കോൺഫിഡൻസ് പോയിരുന്നു. കണ്ണുകളിൽ നോക്കാൻ പറ്റാത്ത പോലെ. എന്ത് വാക്കിന്റെ പുറത്താണേലും അവന്റെ വിരൽ പോലും ദേഹത്ത് സ്പർശിക്കാൻ സമ്മതിക്കില്ല. 
അവൾ ഒരു മിനുറ്റ് കണ്ണടച്ച് മനസ്സ് റിലാക്സ് ആക്കി. പ്രതികരിച്ചേ പറ്റു.

കണ്ണ് തുറക്കേടോ .  ഞാൻ ഒന്നും ചെയ്യില്ല. നിന്റെ സമ്മതമില്ലാതെ ദേഹത്ത് സ്പർശിക്കുകയും ഇല്ല. 
അവൻ കട്ടിലിൽ പോയി ഇരുന്നു. 

ഞാൻ അങ്ങനെ ചിന്തിച്ചൊന്നും ഇല്ല. 

ഉവ്വ്. എനിക്ക് മനസ്സിലായി. 

എന്ത് മനസ്സിലായിന്ന് 

നിന്റെ ഹൃദയതിൽ പെരുമ്പറ കൊട്ടുന്ന ശബ്ദവും ശ്വാസോച്ഛാസം കൂടിയതും നീ പറയാതെ തന്നെ പറഞ്ഞു എന്താ ചിന്തിച്ചെന്ന്. 
ഫ്രീയായിട്ട് ഒരുപദേശം തരാം. ഇനിയെങ്കിലും ആർക്കും ചിന്തിക്കാതെ പ്രോമിസ് ചെയ്യരുത്.
പണി കിട്ടുന്ന വഴി പറയാൻ പറ്റില്ല. 

അവളൊന്നും മിണ്ടിയില്ല. എന്താണാവോ മനസ്സിൽ.

ചിന്തിച്ചു കാട് കയറേണ്ട. എനിക്കൊന്നും വേണ്ട. ഞാൻ എന്ത് പറഞ്ഞാലും നീ അനുസരിക്കും. അത് ഇഷ്ടം കൊണ്ടല്ല. പ്രോമിസ് ചെയ്ത് പോയത് കൊണ്ട് മാത്രമായിരിക്കും. നിനക്ക് ഇഷ്ടമില്ലാതെ ഒന്നും ചെയ്യണ്ട. ചെയ്യാൻ പറയുകയും ഇല്ല. ഞാനൊരു ഗിഫ്റ്റ് വാങ്ങിയിന് നിനക്ക്. ഷെൽഫിൽ വെച്ചിട്ടുണ്ട്. അതും ഇപ്പൊ വാങ്ങണമെന്ന് പറയുന്നില്ല. എന്നെങ്കിലും എന്നോടുള്ള ഇഷ്ടക്കേട് മാറുംമ്പോൾ എന്നെ ഭർത്താവായി അംഗീകരിക്കുമ്പോൾ  സ്വീകരിച്ച മതി. 
I love u. Love u so much

ഗുഡ് നൈറ്റ്‌. 

ഉറങ്ങുന്ന അവനെയും നോക്കി ഇഷ കുറച്ചു സമയം നോക്കി നിന്നു. 
ഞാൻ ചെയ്തതിനെല്ലാം പകരം വീട്ടാൻ ഇവന് കിട്ടിയ നല്ല അവസരമായിരുന്നു. എന്നിട്ടും ഒന്നും ചെയ്തില്ല. ഇവൻ ശരിക്കും എന്നെ ഇനി സ്നേഹിക്കുന്നുണ്ടോ. അതോ ചെയ്ത തെറ്റിനുള്ള പ്രയച്ഛത്തമോ. അവൾക്കെന്തോ പിന്നെ ഉറക്കം വന്നില്ല.

******

മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദ ഡേ മുത്തേ. വാതിൽ മുട്ടുകേട്ട് തുറന്നതും ഇതും പറഞ്ഞു സുമി അവളെ കെട്ടിപിടിച്ചു. 
സത്യം പറയാലോ ഇന്നലെ ഒരു പോള കണ്ണടച്ചില്ല. ഇവൻ എന്ത് ഗിഫ്റ്റാ നിനക്ക് തരിക. ബെറ്റിൽ ഇവൻ വിജയിക്കോ  എന്നൊക്കെ ഓർത്ത്. ആരാ ജയിച്ചേ 

ആരായിരിക്കും 

അത് പറയാനുണ്ടോ ചാൻസ് കൂടുതൽ നിനക്ക് തന്നെയായിരിക്കും. എന്താ തന്നെ. 

ഇഷ  ഗിഫ്റ്റ് എടുത്തു അവൾക്ക് കൊടുത്തു. 

കയ്യിൽ ഒരു കഷ്ണം കേക്ക് പിടിച്ചു ഇഷ അവളുടെ ഉമ്മാക്ക് മുത്തം കൊടുക്കുന്ന ഫോട്ടോ. അരികിൽ  അവളെ തലയിൽ കൈ വെച്ചു അവളുടെ ഉപ്പ.ഒരു ബർത്ത്ഡേയ്ക്ക് സജി എടുത്തതായിരുന്നു അത്. 

അതിന്റെ മുകളിൽ എഴുതിയിരിക്കുന്നു.
ബെസ്റ്റ് മൊമെന്റ് ഓഫ് മൈ ഡിയർ ഇച്ചുസ് ലൈഫ്. 
ഈ നിധിയെ എനിക്ക് സമ്മാനിച്ച എന്റെ സ്വീറ്റ് ഉപ്പാക്കും ഉമ്മാക്കും ഒരായിരം ആശംസകൾ. 

അവൾ പൊട്ടിച്ചിരിച്ചു. അടിപൊളി. അവന് ബുദ്ധിയുണ്ട്. 

അതല്ലെടാ രസം ഇങ്ങനെ കുരുട്ടുബുദ്ധി ഉപയോഗിച്ച് എന്നെ കൊണ്ട് ഗിഫ്റ്റ് വാങ്ങിപ്പിച്ചിട്ടും തിരിച്ചു ഒന്നും ആവശ്യപ്പെട്ടിട്ടില്ല. 
ഇഷ്ടമില്ലാതെ ഒന്നും ചെയ്യണ്ടാന്ന്. 

അവൻ എണീറ്റില്ലേ 

കുംഭകർന്നണ് നേരത്തെ എണീക്കാനോ നല്ല കാര്യായി. 

ഇന്നെന്താ പരിപാടി. അടിച്ചു പൊളിക്കല്ലേ 

ഒന്നും ഇല്ല മോളു.എല്ലാ ദിവസത്തെയും പോലെ ഒരു ദിവസം അത്രന്നെ. വേഗം ജോലി തീർത്തു കോളേജിൽ പോകാൻ റെഡിയാവാൻ നോക്ക്. പിന്നെ ഉപ്പാനോടും ഉമ്മനോടും ബർത്ഡേ ആണെന്ന് പറയണ്ട. 
ഒരു സ്‌പെഷ്യലും ഉണ്ടാക്കാൻ നോക്കുകയും വേണ്ട 

ഇഷ റൂമിലേക്ക്‌ പോയി. സുമി ആ ഫോട്ടോയിലേക്ക് നോക്കി. സന്തോഷം നിറഞ്ഞു തുളുമ്പുന്ന ഇഷയുടെ മുഖത്തേക്ക് അവളുടെ കണ്ണുനീർ അടർന്നു വീണു. അവസാനമായി അവൾ ആഘോഷിച്ചത് ആ പിറന്നാളാണ്. ഒരു പായസം പോലും പിന്നെ ഇതുവരെ ഉണ്ടാക്കാൻ സമ്മതിച്ചിട്ടില്ല. സജിക്ക് ഈ ഫോട്ടോയുടെ വില  അറിയാതെ പോയി. അത്ര മാത്രം സന്തോഷത്തോടെ ആയിരിക്കും അവളിത് സ്വീകരിച്ചിട്ട് ഉണ്ടാവുക. അവളുടെ ജീവിതത്തിലെ മറന്നു പോയ ഒരേടാണ് ഇത്. 

കോളേജിൽ പോകാൻ ഇറങ്ങുമ്പോഴേക്കും സജി എണീറ്റിരുന്നു. 

ഇഷയെ കാത്തുനിക്കുമ്പോഴാണ് സജി വന്നത്. 

സമ്മതിച്ചു ഇക്കാക്ക. നിനക്ക് എവിടുന്നാ അത് കിട്ടിയത്. ആ ഫോട്ടോ നഷ്ടപ്പെട്ടതിൽ അവൾക്ക് ഒരുപാട് സങ്കടം ഉണ്ടായിരുന്നു. 

അന്ന് നാസില തന്ന ഡയറിയിൽ ഒരു പേജിൽ കണ്ടിരുന്നു വണ്ടർ ഫുൾ മൊമെന്റ് ഓഫ് ദി  ഡേ എന്ന ക്യാപ്ഷൻ. 
അതിൽ ഒട്ടിച്ച ഫോട്ടോ ആകെ  മോശമായി തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ആണെങ്കിലും  .ആ ഫോട്ടോ എന്റെ ലാപ്പിൽ കണ്ട ഓർമയുണ്ടായിരുന്നു.  അന്നേ തപ്പി പിടിച്ചതാ അത്. ഇന്നലെ ഒരുപാട് ആലോചിച്ചപ്പോൾ അത് കൊടുക്കാന്നു തോന്നി. എന്തായാലും ഉപ്പന്റെയും ഉമ്മന്റേയും ഫോട്ടോ വെസ്റ്റിൽ ഇടില്ലല്ലോ. 

ആ ഫോട്ടോക്ക് പകരമായി എന്ത് ആവശ്യപ്പെട്ടാലും അവൾ ചെയ്യുമായിരുന്നു. 

സ്നേഹം പിടിച്ചു വാങ്ങേണ്ടതല്ല. മനസ്സറിഞ്ഞു തരേണ്ടതാ.എനിക്ക് അവളുടെ സന്തോഷം മാത്രം മതി. ഇന്നത്തെ ദിവസം അവൾക്ക് ഇഷ്ടമല്ലാത്തത് ഒന്നും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 

***

ഹായ് ഇഷ 

യാ അല്ലാഹ് അജു. സുമിക്ക് ഇവനോട് മിണ്ടുന്നതു ഇഷ്ടല്ലാത്തോണ്ട് കാണാത്ത ഭാവത്തിൽ വന്നെ. ഇങ്ങോട്ട് വന്നു വിളിക്കുന്ന കരുതിയില്ല. മെല്ലെ സുമിയെ നോക്കി.മുഖത്ത് കലിപ്പ് ഭാവം ആണ്. 

സോറി സുമി രണ്ടു മിനിറ്റ്. പെട്ടെന്ന് ഒഴിവാക്കിയിട്ട് വന്നോളാം. 

അവൾ ഒന്നും മിണ്ടാതെ പോയി. 

കക്ഷിയെന്താ പെട്ടെന്ന് പോയെ സുമിയെ നോക്കി ചോദിച്ചു 

എന്തോ തിരക്കുണ്ട്. 

താൻ ഇപ്പൊ സ്ഥിരം കുറ്റിയാണല്ലോ കോളേജിൽ 

പറയുന്ന കേട്ടാൽ തോന്നും വല്ലവരുടെയും കോളേജ് ആണെന്ന്. എന്റെ ബ്രോയുടെ കോളേജ് ആ ഇത്. ബ്രോയെ ഹെല്പ് ചെയ്യാന്ന് കരുതി. 

ഓഹ് പിന്നേ. ഞാൻ കോളേജിൽ സെക്കൻഡ്ഇയർ ആണ്. ഇതിന് മുൻപ് നിന്നെ കണ്ടിട്ടില്ല ഇവിടെ. 

നിനക്ക് ഇവിടെ വരുന്നൊരെയും പോകുന്നൊരെയും നോക്കലാണോ പണി 

ചൂടാവാതെ മാഷേ എന്റെ ഊഹം ശരിയാണെങ്കിൽ നിനക്ക് മറ്റെന്തോ തരികിട പരിപാടി ഉണ്ട്. 

നീ കണ്ടുപിടിച്ചു കളഞ്ഞല്ലോ. അപാര കഴിവ് തന്നെ അവൻ കളിയാക്കികൊണ്ട് പറഞ്ഞു. 

ആക്കണ്ട മോനെ. സത്യം അതാണ്‌ 

ഹാപ്പി ബർത്ത്ഡേ ഇഷ 

നിനക്ക് എങ്ങനെയാ അറിയുക.... 

നിന്റെ സിർട്ടിഫിക്കറ്റ് കണ്ടിരുന്നു ഇന്നലെ. അതിൽ കണ്ടതാ. 

കൊള്ളാല്ലോ 

Party എപ്പോഴാ 

ഞാൻ ആഘോഷിക്കാരൊന്നും ഇല്ല. അത് കൊണ്ട് നോ പാർട്ടി 

പിശുക്കി. എന്നാ ഇന്ന് എന്റെ വകയായിക്കോട്ടെ പാർട്ടി. 

നോ താങ്ക്സ് 

അതെന്താ എന്നെ ഫ്രണ്ടായിട്ടല്ലേ കാണുന്നെ 
അതോ വിശ്വാസം ഇല്ലാത്തോണ്ട് ആണോ 

അതൊന്നും അല്ലെടോ. എനിക്ക് താല്പര്യം ഇല്ലാത്തോണ്ടാ. പ്ലീസ് നിർബന്ധിക്കരുത് 

പാർട്ടി വേണ്ടേൽ വേണ്ട ഒരു ഐസ്ക്രീം കഴിക്കുന്നത് കൊണ്ട് പ്രോബ്ലം ഇല്ലല്ലോ. 

സോറി അജു. എനിക്ക് തിരക്കുണ്ട് ക്ലാസ്സ്‌ തുടങ്ങാറയി. ഞാൻ പോട്ടെ. 

ഒഴിവാക്കാനല്ലേ. ഞാൻ എന്താടോ തന്നോട് ചെയ്തത്. അവോയ്ഡ് ചെയ്യുന്ന പോലെ. 

അങ്ങനൊന്നും ഇല്ലടാ. എനിക്ക് ബർത്ഡേയ് സെലിബ്രേഷൻ ഇഷ്ടമല്ല അത് കൊണ്ടാ. 

ഇഷ്ടല്ലേൽ വിട്ടേക്കേടോ. നമ്മളാരാ അല്ലെ ഒരു വഴിപോക്കൻ. . അവോയ്ഡ് ചെയ്യന്ന മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഉണ്ട്. നല്ലൊരു ഫ്രണ്ടായിട്ടേ കണ്ടിട്ടുള്ളു. അതാ ഐസ്ക്രീം കഴിക്കാൻ വിളിച്ചെ.  അല്ലാതെ ദുരുദ്ദേശം ഒന്നും ഇല്ല . അറിഞ്ഞോ അറിയാതെയോ വല്ലതും പറഞ്ഞു പോയിട്ടുണ്ടെങ്കിൽ സോറി. ബുദ്ധിമുട്ടിക്കാൻ ഇനി വരില്ല.

അവൾക്ക് ഒരു നിമിഷം എന്താ പറയേണ്ടെന്ന് മനസ്സിലായില്ല. എന്തോ അവൻ പറഞ്ഞതൊക്കെ വല്ലാതെ ഫീൽ ചെയ്ത പോലെ. 

അജു നീ എന്തൊക്കെയാ ഈ പറയുന്നേ.വിഷമം തോന്നിയെങ്കിൽ സോറി. ഐസ്ക്രീം എങ്കിൽ ഐസ്ക്രീം വാ പോകാം. 

ഇഷ്ടം ഉണ്ടായിട്ട് തന്നെയാണോ. 

അതേടോ. പെട്ടെന്ന് വരണം. ആദ്യത്തെ പിരീഡ് ഇന്ന് ഗോപി. 

പെട്ടെന്ന് തിരിച്ചു വരാം. പിന്നെ എവിടെ നിന്ന്. എന്താ കഴിക്കേണ്ടത് എല്ലാം എന്റെ ഇഷ്ടമായിരിക്കും. സമ്മതമാണേൽ കൈ താ. 

പെട്ടന്ന് സജിയെ ഓർമ വന്നു.എന്റെ താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും യോജിക്കുന്നതാണേൽ ok 

ദീർഘവീക്ഷണം. അല്ലേ. അങ്ങനെയാണെങ്കിൽ അങ്ങനെ. എഗ്രിഡ്. 

Mm. സുമി അറിഞ്ഞാൽ അതാലോചിച്ചു ചെറിയ ടെൻഷൻ തോന്നി. 
ആദ്യായിട്ട അവളറിയാതെ ഇങ്ങനെ. 

അവളെ വാക്ക് ധിക്കരിക്കാൻ മാത്രം ഇവനെന്റെ ആരാ. 

എന്താടോ ആലോചിക്കുന്നേ 

നതിങ് 

ടൗണിൽ പോകാന്നു പറഞ്ഞപ്പോൾ എതിർക്കാൻ കഴിഞ്ഞില്ല. അതിൽ കാര്യം ഉണ്ടെന്ന് അവക്കും തോന്നി.കോളേജിന് അടുത്തുള്ളതാകുമ്പം ആരെങ്കിലും കണ്ടാൽ പ്രോബ്ലം ആകും. അവൾക്ക് ഉള്ളിൽ വല്ലാത്ത കുറ്റബോധം തോന്നി. സുമി അറിഞ്ഞാൽ പുകിലായിരിക്കും മിണ്ടുന്നതു തന്നെ ഇഷ്ടമല്ല. അപ്പോഴാ ഐസ് ക്രീം കഴിക്കാൻ വന്നത്. 

കൂൾ ബാറിൽ കേറി. അവൻ ഐസ് ക്രീം വാങ്ങാൻ പോയപ്പോഴാ ഓർഫനേജിലെ മാനേജർ വന്നത്. ഒരായിരം ജന്മദിനാശംസകൾ ഇഷക്കുട്ടി. 

ഇക്കാക്ക് എങ്ങനെയാ അറിയുക. അവൾക്ക് അത്ഭുതം തോന്നി. 

സജി പറഞ്ഞു. 

സജിയോ 

ഭാര്യയുടെ പിറന്നാൾ വക ഓർഫനേജിൽ ഇന്നത്തെ മുഴുവൻ ഫുഡും അവന്റെ വകയാണ്.ഇങ്ങനൊരു കെട്ടിയോനെ കിട്ടാനും വേണം ഭാഗ്യം അല്ലെ ഇഷ. 

അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു. 

ആരാ കൂടെ ഉള്ളെ സജിയാണോ 

അല്ല ഫ്രണ്ടാണ്. 

പോട്ടെ മോളേ. മാമയോട് സലാം പറയണം. 

അവൾ തലയാട്ടി. 

സജി ഒരിക്കൽ പോലും അവിടെ പോയിട്ടില്ല. അങ്ങനെയുള്ള അവൻ എനിക്ക് വേണ്ടി അവിടെ പോയെന്നോ. അതും എല്ലാവർക്കും ഫുഡും അവൾ വിശ്വസിക്കാനാവാതെ നിന്നു. 

****

ജാസി അജാസ് എവിടെയാ പോയെ 

എനിക്കറിയില്ല സുമി 

നീ അറിയാതെ ഒന്നും നടക്കില്ല. എവിടെക്കാ ഇഷയെ കൂട്ടി  പോയെ 

സത്യാ സുമി. ഞാൻ കണ്ടിട്ടില്ല അവരെ 

എന്തിനാ അജാസ് ഇഷയുടെ പിറകേ നടക്കുന്നെ. എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത് കൊണ്ട് അവന് എന്താ കിട്ടുന്നെ. പറഞ്ഞു കഴിഞ്ഞതും അവളുടെ കണ്ണ് നിറയുന്നത് ജാസി കണ്ടു. 

താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ. അവൻ വേണ്ടാത്തതൊന്നും ചെയ്യില്ല. അവന് ഇഷയെ ഒരുപാട് ഇഷ്ടടോ. നല്ല ഫ്രണ്ടായിട്ട് തന്നെയാ കാണുന്നെ. 

ഇഷ്ട്ടം അവൻ അവസാനായി പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്. ഇഷ നിന്റെ ജീവിതത്തിൽ നിന്നും പോയ പ്രശ്നം തീരുമല്ലോന്ന്. 

അത് അന്ന് പെട്ടെന്നുള്ള ദേഷ്യത്തിന് പറഞ്ഞതാടോ. 

ഇഷയുടെ കണ്ണിൽനിന്ന് ഒരു തുള്ളി വെള്ളം വീണാലുണ്ടല്ലോ അവനെ വെറുതെ വിടില്ലെന്ന് പറഞ്ഞേക്ക്. 

അവളുടെ കണ്ണിൽ അവനോട് ഉള്ള ദേഷ്യം ജാസി കണ്ടു. 
സുമി പോയി. 

*****
വൈകുന്നേരം കോളേജ് വിടുന്ന സമയമായിട്ടും ഇഷ വരാത്തത് കണ്ടു. അവൾക്ക് പേടിയാവാൻ തുടങ്ങി. 

ഇഷയാണേൽ കോളേജിൽ വരുമ്പോൾ ഫോൺ എടുക്കാറും ഇല്ല. 

അവൾ അജാസിന്റെ ഫോണിൽ വിളിച്ചു. 

ഇഷ എവിടെ 

കുറച്ചു മയത്തിൽ ഒക്കെ സംസാരിക്കേടോ. തന്റെ ഇഷയെ ഞാൻ തിന്നിട്ടൊന്നും ഇല്ല. 

അവളുടെ കയ്യിൽ ഫോൺ കൊടുക്ക് 

അവൾ കുറച്ചു ദൂരെയാ ഉള്ളെ. വന്നിട്ട് വിളിക്കാൻ പറയാം. 
മുത്തേ ഒരു ഹെല്പ് 
 നീ വീട്ടിലേക്കു പോയിക്കോ. വരാൻ ലേറ്റ് ആകും. എന്തേലും കള്ളം പറഞ്ഞു അഡ്ജസ്റ്റ് ചെയ്യ്. 

അവൾക്ക് തിരിച്ചു എന്തെങ്കിലും പറയാൻ പറ്റുന്നതിന് മുന്നേ ഫോൺ കട്ട്‌ ചെയ്തു. പിന്നെ വിളിച്ചിട്ട് എടുത്തും ഇല്ല. 
അവൾക്ക് ദേഷ്യവും സങ്കടവും ഒക്കേ വന്നു. 

വീട്ടിൽ ഇഷക്ക് സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ട്. അവളുടെ വീട്ടിലും പോയിട്ടേ തിരിച്ചു വരുന്ന് പറഞ്ഞു. സജിയോട് അങ്ങനെ പറയുമ്പോൾ പേടി കൊണ്ട്  ചെറുതായി വിറകുന്നുണ്ടെന്ന് അവൾക്ക് തോന്നി. 
6മണിയായിന് ഇഷ തിരിച്ചു വരുമ്പോൾ. 

കാർ വരുന്ന കണ്ടു അവൾ റോഡിലേക്ക് ചെന്നു. 

സോറി സുമി പറയാൻ പറ്റിയില്ല. 

നീ അകത്തേക്ക് പോ. സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്ന പറഞ്ഞിന്. ഉപ്പ തിരക്കുന്നുണ്ടായിരുന്നു. 

ബായ് അജു. 

അവൾ പോയി. 

ഒടുക്കത്തെ സ്നേഹം ആണല്ലോ ഇഷയോട്. എന്താടോ അതിന് കാരണം കുറ്റബോധം ആണോ.

അവൾ അതിന് മറുപടി പറഞ്ഞത് അവന്റെ മുഖത്ത് തല്ലിയായിരുന്നു. 

ഇനി നിന്റെ നിഴൽ പോലും അവളുടെ മേലെ പതിയരുത്. 

      .......

ഇനി ശല്യം ചെയ്യാൻ വരില്ല സോറി. ഇഷയെ കാണുകയും ഇല്ല. അറിഞ്ഞോ അറിയാതെയോ വല്ല തെറ്റും ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ്. 
ഇങ്ങനൊക്കെ പറയുമെന്ന് കരുതിയെങ്കിൽ സോറി. അജാസ് ഒരു കാര്യം ആഗ്രഹിച്ചുവെങ്കിൽ ഏതു വഴിയിലൂടെ ആണെങ്കിലും നേടിയിരിക്കും. ഈ തല്ല വരവ് വെച്ചിരിക്കുന്നു. എപ്പോഴെങ്കിലും മറക്കാതെ 
തിരിച്ചു തന്നോളം. പോട്ടെ 

അവൾക്ക് തിരിച്ചെന്തെങ്കിലും പറയാൻ കഴിയുന്നതിനു മുന്നേ അവൻ പോയി. 

എവിടെയാരുന്നു മഹാറാണി ഇത്രേം സമയം 

ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ പോയി. 

അവന്റെ മുഖത്ത് ഒരു ഞെട്ടൽ കണ്ടു. ഏത് ഫ്രണ്ട് 

അതവിടെ നിക്കട്ടെ നീ എന്തിനാ ഇന്ന് ഓർഫനേജിൽ പോയെ. ചെയ്ത തെറ്റിനുള്ള പ്രായച്ഛിത്തം ആണോ എയ്റ്റീൻ പ്ലസ്സേ 

അല്ല എന്റെ കെട്ടിയോളോടുള്ള സ്നേഹം. 
ചെയ്തത് തെറ്റ് തന്നെയാ. എപ്പോഴും അത് തന്നെ പറഞ്ഞു എന്തിനാ കുത്തി നോവിക്കുന്നെ. 

ചുമ്മാ ഒരു രസം. ഇനിയും പറയും വേണേൽ ചെവി പൊത്തിക്കോ. ഞാൻ പറഞ്ഞുകൊണ്ടേ ഇരിക്കും. 

ഏറ്റവും വലിയ ശിക്ഷ എന്താന്ന് അറിയോ ജീവനോളം സ്നേഹിക്കുന്നവർ നമ്മളെ മനസ്സിലാക്കാത്തപ്പോഴാണ്. അതിനോളം വരില്ല നിന്റെ കുത്തിനോവിക്കുന്ന വാക്കുകൾ 

സെന്റി വിട് മുത്തേ. ഏൽക്കില്ല 

ഞാൻ വേദനിച്ചാലും നീ ഹാപ്പിയല്ലേ എനിക്ക് അത് മതി. ഞാൻ അത് സഹിച്ചോളാം. അവനത് പറയുമ്പോൾ മുഖത്ത് നല്ല വിഷമം തോന്നിപ്പിച്ചു. 

അത് കണ്ടപ്പോൾ പിന്നെ അവൾക്ക് ഒന്നും പറയാൻ തോന്നിയില്ല. 

സുമി ഇഷയെ നോക്കി വന്നു. ഇഷ കിടക്കുകയായിരുന്നു. 

എവിടെയായിരുന്നു ഇത്രേം നേരം. എവിടേക്കാ അജാസിന്റെ  കൂടെ പോയെ. നിന്നോട് പറഞ്ഞതല്ലേ അവനുമായുള്ള കമ്പനി വേണ്ടെന്ന്. 

അവൻ പാവാടോ. നിനക്ക് എന്താ അവനോട് ഇത്ര ദേഷ്യം. 

. ഇത്രയും നേരം മുള്ളിൽ ചവിട്ടിയ പോലെയാണ് നിന്നത്. ആരെങ്കിലും അറിഞ്ഞിരുന്നെങ്കിൽ നീ അത് ആലോചിച്ചിട്ട് ഉണ്ടോ.ക്ലാസ്സ്‌ കട്ട് ചെയ്തു അറിയാത്ത ഒരുത്തന്റെ കൂടെ.....  

എനിക്ക് കുറച്ചു നേരം കിടക്കണം. തലവേദന എടുക്കുന്നു. പിന്നെ സംസാരിക്കാം. 
എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു അവളുടെ മുഖം കണ്ടപ്പോൾ എന്തോ സങ്കടം അവളെ അലട്ടുന്നത് പോലെ തോന്നി. ഒന്നും പറഞ്ഞില്ല. ഇനി എന്റെ കാര്യം പറഞ്ഞിട്ട് ഉണ്ടാകുമോ. അവൻ എന്തെങ്കിലും പറഞ്ഞോ ഇനി അവളെ. 
സുമി എണീറ്റു പോകാൻ നോക്കിയതും ഇഷ അവളുടെ കയ്യിൽ പിടിച്ചു. 

എന്താടാ 

ഞാൻ കാരണം എല്ലാരും ഒരുപാട് വിഷമിക്കുന്നുണ്ടല്ലേ 
അവളുടെ കണ്ണ് നിറഞ്ഞിരുന്നു. 

 ഒന്ന് പോടീ. വേണ്ടാത്ത പറഞ്ഞാലുണ്ടല്ലോ 
ഇപ്പൊ എന്താ ഇങ്ങനെയൊക്കെ തോന്നാൻ.

അവൾ ഒന്നും ഇല്ല എന്നർത്ഥത്തിൽ തലയാട്ടി. 
എനിക്ക് വീട്ടിൽ പോകണം. എല്ലാവരെയും കാണണം. 

ഇപ്പോഴോ. നാളെ പോകാം. നീ കുറച്ചു സമയം കിടന്നോ.  വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട. 

ഇതെല്ലാം കേട്ടുകൊണ്ട് സജി പുറത്തുണ്ടെന്ന് രണ്ടുപേരും അറിഞ്ഞില്ല. 
അജസുമായി ഇവൾക്കെന്താ.ക്ലാസ്സ്‌ കട്ട് ചെയ്തു പോകാൻ മാത്രം ഇവര് തമ്മിൽ റിലേഷൻ എന്താ. അവന്റെ പേര് കേൾക്കുമ്പോൾ തന്നെ ദേഷ്യാ വരുന്നേ. 

നീ ആരെ കൂടെയാ കറങ്ങാൻ പോയത് 

ഇഷ അവനെത്തന്ന നോക്കി. സുമി പറഞ്ഞത് കേട്ടിട്ടുണ്ടാകും. 

അജാസിന്റെ കൂടെ ഒരു സ്ഥലം വരെ പോയി. 

എവിടെ 

എന്തിനാ അറിയുന്നേ 

എനിക്കിഷ്ടമല്ല അവനുമായുള്ള ഫ്രണ്ട്ഷിപ്. 

നിന്റെ ഇഷ്ടം ഞാനെന്തിനാ നോക്കുന്നെ 

എന്റെ ഭാര്യ എന്റെ ഇഷ്ടം നോക്കിയാൽ മതി. 
അത് പറയുമ്പോഴുള്ള അവന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ അവൾക്ക് കുസൃതി തോന്നി. 

അജാസ് തന്നെപോലെ എയ്റ്റീൻ പ്ലസ് അല്ല. നല്ല പേഴ്സണാലിറ്റി.കാണാനും മൊഞ്ചൻ.  പോരാത്തതിന് ജോളി ടൈപ്പ്. എനിക്ക് പറ്റിയ കമ്പനിയാ. 

അവൻ ദേഷ്യത്തോടെ എണീറ്റു പോയി. 

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു. 

****
രാവിലെ കോളേജിൽ പോകാൻ  ഇഷയെയും കാത്തിരുന്ന  സുമി അവളെ കണ്ടപ്പോൾ അറിയാതെ എണീറ്റു നിന്നു. 
വെള്ള കളർ ചുരിദാർ ഇട്ടു നന്നായി അണിഞ്ഞൊരുങ്ങി വന്നു നിൽക്കുന്ന അവളെ കണ്ടപ്പോൾ മാലാഖയെ പോലെ തോന്നിപ്പിച്ചു. അവളുടെ കണ്ണിലെ തിളക്കവും മുഖത്തെ സന്തോഷവും കണ്ടപ്പോൾ  അത്ഭുതത്തോടെ നോക്കി.
 മൊഞ്ചത്തിയായിരിക്കുന്നല്ലോ മുത്തേ. എന്റെ തന്നെ കണ്ണ് കിട്ടുമെന്ന തോന്നുന്നേ ഇച്ചുസേ . എവിടെക്കാനാവോ. ഇന്ന് കോളേജിൽ പോകുന്നില്ലേ.

നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ 

ഇപ്പോഴോ ഞാൻ കോളേജിലേക്കാ

ഇന്ന് പോകുന്നില്ല നമ്മൾ രണ്ടാളും 

അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ സുമിക്ക് എതിർക്കാൻ തോന്നിയില്ല. 

നിക്ക് 5മിനിറ്റ്. ഇപ്പൊ വരാം. 

അവൾ വരുമ്പോൾ സ്കൂട്ടിയുമായി നിക്കുന്ന ഇഷയെ കണ്ടു അവൾക്ക്  താൻ സ്വപ്നം കാണുകയാണോന്ന് തോന്നി.  

എന്താടി ഇങ്ങനെ മിഴിച്ചു നോക്കുന്നെ. 

എവിടെക്കാ പോകുന്നേ. ഈ കുന്ത്രാണ്ടo ഓടിച്ചിട്ട്‌ എത്രയായിന്ന് അറിയോ. പണി കിട്ടോ 

എവിടേക്കെങ്കിലും പോകാന്നേ. എന്താ പേടിയുണ്ടോ കൂടെ വരാൻ. 

നിന്റെ കൂടെ നരകത്തിലേക്ക് വരാനും ഞാൻ റെഡി. 

എന്നാ വാ പോകാം. 

ഉപ്പാനോട് പറഞ്ഞിട്ട് വരാം 

അതൊന്നും വേണ്ട ഞാൻ പറഞ്ഞിന്.

ഹോ പ്ലാനിങ് ആണല്ലേ. 

ബേക്കറിയിൽ കയറി കേക്ക് വാങ്ങി. വീട്ടിലേക്ക് പോയി.പിറന്നാളിന് വിഷ് ചെയ്യാത്തതിന് പരിഭവം പറഞ്ഞും.കേക്ക് മുറിച്ചു എല്ലാർക്കും കൊടുത്തു.  അനിയത്തിയുമായി കൊച്ചു കൊച്ചു വഴക്കുണ്ടാക്കിയും ഉപ്പയുമായി തല്ലുകൂടുകയും തമാശകൾ പറഞ്ഞു പൊട്ടിചിരിക്കുകയും ചെയ്യുന്ന ഇഷയെ സുമി നോക്കി നിന്നു. 

വൈകുന്നേരം എല്ലാവരെയും കൂട്ടി ഷോപ്പിങ്ങിന് എന്നും പറഞ്ഞു കുറേ കടയിൽ കയറി ഇറങ്ങി. ബീച്ചിൽ പോയി അവിടെയുള്ള പാർക്കിൽ കുട്ടികളുമായി അവരുടെ കൂടെ  ഇരുന്നു.
എല്ലാം കഴിഞ്ഞു ലേറ്റ് ആയി വീട്ടിൽ എത്തിയത്. 
അവളുടെ ഉമ്മ സുമിയോട് പറഞ്ഞു. സജിയോട് എങ്ങനെയാ നന്ദി പറയേണ്ടന്ന് അറിയില്ല. എന്റെ മോളെ തിരിച്ചു തന്നതിന്. എല്ലാവരും പറഞ്ഞതാ വിവാഹം കഴിഞ്ഞാൽ അവള് പണ്ടത്തെ പോലെ ആകുന്നു.  അന്ന് ഇവിടെ വന്നപ്പോഴും മുറിയടച്ചു ഇരിക്കൽ തന്നെയാരുന്നു. വല്ലതും ചോദിച്ചാൽ മിണ്ടിയാൽ ആയി. പ്രതീക്ഷ ഒക്കെ വിട്ടതാണ്.  മനസ്സ് നീറിയാ ഇത്രേം നാൾ ഞങ്ങൾ ജീവിച്ചത്.  ഇപ്പൊ ഇവളെ ഇങ്ങനെ കാണുമ്പോ സന്തോഷം കൊണ്ട് കണ്ണ് നിറയുകയാ.  അവൾക്ക് ഇഷ്ടപ്പെട്ട പായസം ഉണ്ടാകട്ടെ അവളുടെ പിറന്നാലിനോ ഉണ്ടാക്കാൻ കഴിഞ്ഞില്ല.അത് കൂടി കഴിച്ചിട്ട് പോയ മതി രണ്ടാളും. 
സുമിയുടെ കണ്ണും നിറഞ്ഞു വന്നു. അവളും കാണുകയാരുന്നു തന്റെ നഷ്ടപ്പെട്ടുപോയ കൂട്ടുകാരിയെ. 

സുമിക്ക് അജാസിനെ തല്ലിയതിൽ കുറ്റബോധം തോന്നി. ഇഷയുടെ മാറ്റത്തിന് കാരണം സജിയല്ല അവനാണ്. നന്ദി പറയേണ്ടത് അവനോടാണ്. 

സുമിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. അജാസിനെ കാര്യമറിയാതെ വെറുതെ സംശയിച്ചു. ഇഷയുടെ മാറ്റംആണ് അവനും ആഗ്രഹിച്ചിട്ടുണ്ടാവുക. ഞാൻ ഇഷയുടെ സന്തോഷം ആഗ്രഹിച്ചപ്പോൾ അവൻ എന്റെ സന്തോഷം ആഗ്രഹിച്ചു. അത് മനസ്സിലാകാതെ അവനെ ശത്രുവിനെ പോലെ കണ്ടു. അജാസിനെ ആദ്യമായി കണ്ടത് അവൾ ഓർത്തു. ഉപ്പാക്ക് സുഖമില്ലാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു.ഉപ്പാന്റെ   ഫ്രണ്ടിന്റെ ക്കൂടെ ഹോസ്പിറ്റലിൽ വന്നതായിരുന്നു  പോകുന്ന വരെ തന്നെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ ദേഷ്യം ആയിരുന്നു വന്നത്. കോളേജിലും ബസ്സ്സ്റ്റോപ്പിലും പിന്നെ ദിവസവും വരൽ തുടങ്ങി.ദിവസവും ഫോൺ വിളിച്ചും പിറകേ നടന്നും പ്രൊപ്പോസ് ചെയ്തു കൊണ്ടേ ഇരുന്നു. എപ്പോഴോ ചെറിയ ഒരിഷ്ടം എനിക്കും തോന്നിത്തുടങ്ങിയിരുന്നു. ഒരിക്കലും അവനോട് അത് തുറന്നു പറഞ്ഞിരുന്നില്ല.പ്രണയിക്കാൻ പറ്റിയ ഒരു സാഹചര്യം ആയിരുന്നില്ല അപ്പോൾ.  ഇഷയുടെ ലൈഫിലും മറക്കാൻ പറ്റാത്ത പല കാര്യങ്ങളും നടന്നു. സജി ഗൾഫിലേക്കും പോയി. ഇഷയുടെ സ്വഭാവവും ആകെ മാറിയിരുന്നു. എല്ലാത്തിൽ നിന്നും അവൾ അകന്നു മാറാൻ തുടങ്ങി. കോളേജ് വരൽ പോലും നിർത്തിയിരുന്നു. ആ ടൈമിലായിരുന്നു അജാസിന്റെ വരവും. കുറച്ചെങ്കിലും മനസ്സമാധാനം ആഗ്രഹിച്ചു നടന്നിരുന്ന സമയത്ത് അജാസിൽ അത് കണ്ടത്താൻ തുടങ്ങി. ഫ്രണ്ട്ഷിപ് ആണെന്നും പറഞ്ഞു തുടങ്ങിയ ബന്ധം അതിനേക്കാളും മുകളിൽ എത്തി.അജാസില്ലാതെ ജീവിക്കാൻ പറ്റില്ല എന്നുവരെ എത്തി.അജാസിനോട് ഇഷയുടെ കാര്യം അപ്പോൾ പറഞ്ഞിരുന്നില്ല.   ഇഷയോട് ആണെങ്കിൽ ഇതിനെ പറ്റി പറയാനും പറ്റിയില്ല. അത് പറയാനോ കേൾക്കാനോ പറ്റിയ സാഹചര്യം ആയിരുന്നില്ല അവളുടേത്. 
ഇഷ ട്രീറ്റ്മെന്റ് അവസാനിപ്പിച്ചു. അവൾ ആണുങ്ങളെ മൊത്തം വെറുക്കാൻ തുടങ്ങി. പുരുഷ വിരോധവും വെച്ചു നടക്കുന്ന അവളോട്‌ പിന്നെ ഇതിനെ പറ്റി പറയാൻ പേടിയാരുന്നു. അവളുടെ ജീവിതത്തിൽ ഇനി ഒരു പുരുഷനും കടന്നു വരില്ലെന്നും വിവാഹം കഴിക്കില്ല എന്നും അറിഞ്ഞപ്പോൾ   ഷോക്ക് ആയിരുന്നു. ഡോക്ടർ കൂടി അത് അടിവരയിട്ട് പറഞ്ഞപ്പോൾ ആകെ തകർന്നു പോയി. അവൾക്ക് ഇല്ലാത്ത ജീവിതം എനിക്കും കൂടി വേണ്ടാന്ന് ഞാനും  തീരുമാനിച്ചു. സജി കാരണം ആണ് ഇത് സംഭവിച്ചെന്നുള്ള കുറ്റബോധം കൂടി ഉണ്ടായിരുന്നു എന്റെ ഉള്ളിൽ. ഇഷയെക്കാൾ വലുതായിരുന്നില്ല അജാസ്. പക്ഷേ അജാസിനെ മറക്കാനും പറ്റുമായിരുന്നില്ല.  അവനെ അവോയ്ഡ് ചെയ്യാൻ തുടങ്ങി. മനസ്സ് നുറുങ്ങുന്ന വേദനയോടെ അവനിൽ നിന്നും അകന്നു. ഇല്ലാത്ത ഓരോ കാരണങ്ങൾ ഉണ്ടാക്കി അവനോട് വെറുപ്പാണെന്ന് വരെ വരുത്തി തീർത്തു. ഇനി എന്റെ മുന്നിൽ കാണരുതെന്നും അവനെ ഇഷ്ടമല്ലെന്നും പറഞ്ഞു അവസാനമായി അവന് മെസ്സേജ് അയച്ചു. 
അതിന് അവൻ മറുപടി അയച്ചത് ഇഷ കാരണം അല്ലേ എന്നെ വേണ്ടാതായത്. അവൾ നിന്റെ ജീവിതത്തിൽ നിന്നും പോയ പ്രശ്നം തീരുമല്ലോ എന്നായിരുന്നു. 
പിന്നെ അവനുമായി കോൺടാക്ട് ഉണ്ടായിരുന്നില്ല. 
അവൻ പിന്നെ അവതരിച്ചത് ഇഷയുടെ മുന്നിൽ ആയിരുന്നു. അവൻ അവളോട് സത്യം എല്ലാം പറഞ്ഞാൽ ഇഷ എങ്ങനെ പ്രതികരിക്കുന്നുള്ള പേടിയാരുന്നു. അവളോട്‌ എല്ലാം മറച്ചു വെച്ചുന്നുള്ള തോന്നലിൽ അവൾ എന്നെയും സജിയെ പോലെ വെറുക്കുമെന്ന് തോന്നലിൽ ആണ് അവനോട് ദേഷ്യം വന്നത്. അവളെ കാണാതിരുന്ന ടെൻഷനും എല്ലാം കൂടി വന്നപ്പോൾ അവനെ തല്ലി പോയി. 
അവനോട് മാപ്പ് ചോദിക്കണം. തിരിച്ചു പോകാൻ പറയണം. അവന്റെ ജീവിതം എനിക്ക് വേണ്ടി നശിപ്പിക്കരുതെന്ന് പറയണം. ഇഷ സജിക്ക് ഒരിക്കലും മാപ്പ് കൊടുക്കില്ല. അവൾക്കില്ലാത്ത ജീവിതം എനിക്കും വേണ്ട. 

*****
ഇഷ ആലോചിച്ചു കിടന്നതും അജാസിനെ പറ്റി തന്നെ ആയിരുന്നു. എവിടെയോ നഷ്ടപ്പെട്ട് പോയ എന്റെ സന്തോഷം സമാധാനം എല്ലാം നേടി തന്നത് അജസാണ്. 
അജാസ് പറഞ്ഞതും ചെയ്തതും എല്ലാം എന്റെ നന്മക്ക് വേണ്ടി തന്നെയാണ്. . അജാസിന്റെ ചിന്തകൾക്കും അപ്പുറമാണ് കാര്യങ്ങൾ .അജാസിനോട് സംസാരിക്കണം അവനോട് സത്യം തുറന്നു പറയണം.  അവനെ ഞാൻ ഒരിക്കലും ഫ്രണ്ടായി കണ്ടിരുന്നില്ല. അവന്റെ മുന്നിൽ അഭിനയിക്കുകയായിരുന്നെങ്കിലും മനസ്സിൽ എവിടെയോ അവന് ഒരു സ്ഥാനം കൊടുത്തിരുന്നു. 
 പിന്നെ സജി അവനിപ്പോഴും ഒരു ചോദ്യചിഹ്നമായി തന്നെ മനസ്സിൽ കിടക്കുന്നു. അവനോട് പൊറുക്കാൻ മാത്രം എനിക്ക് പറ്റുന്നില്ല.

                                               ............

നെറ്റിയിൽ നല്ല തണുപ്പ് അനുഭവപെട്ടാണ് ഉറക്ക് ഞെട്ടിയത്. അത് സജിയുടെ കൈ ആണെന്ന് അറിഞ്ഞപ്പോൾ കണ്ണ് തുറന്നില്ല. കൈ തട്ടി മാറ്റാനും തോന്നിയില്ല.അവൻ പതിയെ. നെറ്റിയും തലയും തടവികൊടുത്തു. ചെറിയ തലവേദന ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ  നല്ല ആശ്വാസം തോന്നുന്നുണ്ടായിരുന്നു അവൾക്ക് . കുറച്ചു സമയം കഴിഞ്ഞു അവൻ പറഞ്ഞു

 മതി മോളേ സുഖിച്ചത്. എനിക്ക് കൈ വേദന എടുക്കുന്നു. എണീറ്റു പോകാൻ നോക്ക് 

ടാ കുറച്ചൂടെ തടവിതന്നിട്ട് പോയിക്കോ. 

തലവേദന ഉണ്ടോ നിനക്ക്. 

ചെറുതായിട്ട്. 

തോന്നി. അല്ലേൽ ചവിട്ടി താഴെ ഇടേണ്ട സമയം കഴിഞ്ഞു. സ്വന്തം കാര്യത്തിന് ഒരു പ്രശ്നവും ഇല്ല അല്ലേ. വല്ലാത്ത ജന്മം തന്നെ. ഞാൻ കൈ വെച്ച സമയം നിന്റെ ഉറക്കം ഞെട്ടിയത് ഞാൻ അറിഞ്ഞിരുന്നു. റിയാക്ഷൻ ഒന്നും ഇല്ലാത്തോണ്ട് നീ അത് ആഗ്രഹിക്കുന്നുണ്ടുന്ന തോന്നി. രാവിലെ എണീക്കുന്ന ആളല്ലേ. എഴുന്നേൽക്കാത്ത കണ്ടപ്പോൾ തൊട്ട് നോക്കിന്നെ ഉള്ളൂ. ഇനി അതിന് തെറ്റിദ്ധരിക്കണ്ട. 

താങ്ക്സ് 

വെൽക്കം മൈ ലൈഫ് 

Tnx തിരിച്ചെടുത്തു 

ഞാൻ പറഞ്ഞത് കാര്യത്തിലാ  തിരിച്ചെടുക്കില്ല.നീ എന്റെ ജീവിതത്തിലേക്ക് എന്റേത് മാത്രമായി വരുന്നതും കാത്തിരിക്കുകയാണ് ഞാൻ. 

തന്റെ ജീവിതത്തിലേക്ക് വന്നില്ലെങ്കിലോ 

വരുന്നത് വരെ വെയിറ്റ് ചെയ്തോളും. 

ഒരിക്കലും വരാൻ പറ്റാത്ത ലോകത്തേക്ക് ഞാൻ പോയാലോ 

രാവിലെതന്നെ തുടങ്ങിക്കോളും. നിന്റെ വായിൽ നിന്ന് നല്ലതൊന്നും വീഴില്ലേ പിശാചേ 
എണീറ്റു പോകാൻ നോക്ക്. 

പോക്കാണോ. അപ്പോൾ തല തടവി തരുന്നില്ലേ. 

തലവേദന മാറാനാണെങ്കിൽ നല്ലൊരു മരുന്ന് ഞാൻ വേറെ തരാം 

എന്നാ അത് തന്നിട്ട് പോ 

പറഞ്ഞു കഴിയും മുന്പേ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. 

എനിക്ക് വേണ്ട ഈ മരുന്ന് തെണ്ടീ 

എന്നാ തിരിച്ചു തന്നേക്ക് 

അവൾ ദേഷ്യത്തോടെ അവനെ നോക്കി 

അവനും അവളുടെ കണ്ണിലേക്കു തന്നെ നോക്കി പേടിപ്പിക്കല്ലേ ഉണ്ടക്കണ്ണി. 

അവന്റെ നോട്ടം തന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി.

അവന്റെ നോട്ടം നേരിടാനാവാതെ അവൾ താഴേക്ക് നോക്കി. 

അവൻ പോയിട്ടും കുറച്ചു സമയം അവൾ അവിടത്തന്നെ കിടന്നു. കണ്ണടക്കും തോറും അവൻ തന്ന മുത്തം തന്നെയായിരുന്നു മനസ്സിൽ തെളിഞ്ഞത്. 
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. 

സുമി ഞാൻ ഇന്നും കോളേജിലെക്ക് വരുന്നില്ല. 

എന്തു പറ്റി 

ചെറിയ തലവേദന. മൈഗ്രേന്റെ ആയിരിക്കും. 

എന്നാ നീ റസ്റ്റ്‌ എടുത്തോ. എനിക്ക് പോയെ പറ്റു. നിനക്ക് മരുന്ന് എന്തേലും വേണോ 

എന്റെൽ ഉണ്ട് മരുന്ന് ഞാൻ കൊടുത്തോളം നീ പോയിക്കോ സജി വിളിച്ചു പറഞ്ഞു. 

അത് നിന്റെൽ തന്നെ വെച്ചോ എനിക്ക് വേണ്ട 

എന്നാ നേരത്തെ തന്നത് തിരിച്ചു താ 

മതി നിർത്ത് ഞാൻ പോയിട്ട് തല്ലു കൂടിക്കോ. 
രണ്ടും കണക്കാ. ഇള്ള കുട്ടികളെന്ന വിചാരം. 

സുമി പോയി. 

ഒരു കണക്കിന് ഇഷ വരാഞ്ഞതും നന്നായി. അജാസിനോട് സംസാരിക്കുമ്പോൾ അവൾ ഇല്ലാത്തത് തന്നെയാ നല്ലത്. 

അജുവിനോട് മെസ്സേജ് അയച്ചു ലൈബ്രറിയിൽ വരാൻ പറഞ്ഞു. 

എന്താടോ വീണ്ടും തല്ലാൻ വിളിച്ചതാണോ. 

ഇഷയെ കാണാതായ ടെൻഷനിൽ പെട്ടെന്നുള്ള ദേഷ്യത്തിന് പറ്റി പോയി സോറി 

നിന്റെ ജീവനല്ലെടോ അവൾ. അവൾക്ക് എന്തേലും പറ്റിയ എന്റെ ജീവനല്ലേ പോവ്വുക. 
ഞാനവളെ എന്തു ചെയ്യുന്ന. എനിക്കും ഇപ്പൊ അവളെ ഇഷ്ടടോ. അവളെ പരിചയപ്പെട്ടപ്പോ മനസ്സിലായി നീ എന്താ അവളെ ഇത്രക്ക് സ്നേഹിക്കുന്നതെന്ന്. 

നീ അവളെ എവിടെക്കാ കൂട്ടി പോയത്. അവൾക്ക് വല്ലാത്ത സങ്കടം ഉണ്ടായിരുന്നു മുഖത്ത്. അത് കൊണ്ട് അവളോട്‌ ഒന്നും ചോദിച്ചില്ല. 

അവളുടെ സന്തോഷം നിറഞ്ഞ പഴയ കാലത്തേക്ക്. ആദ്യം പോയത് നിങ്ങൾ പഠിച്ച സ്കൂളിൽ. പ്ലസ് ടു ലൈഫ്
നീ പറഞ്ഞു കുറച്ചൊക്കെ എനിക്കറിയാലോ .അവളെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും അതായിരിക്കും എന്ന് തോന്നി. വെറുതെ അവിടെ വരെ പോകാനുണ്ട് എന്നും പറഞ്ഞു പോയി. അവൾ നന്നായി പഠിക്കും അല്ലെ. 

സ്കൂളിൽ പ്ലസ് two ഹൈ മാർക്ക് അവൾക്കാണ്. 

അവിടെ എത്തിയപ്പോൾ എനിക്കത് മനസ്സിലായി.എല്ലാ മാഷിനും  ടീച്ചർക്കും അവളെ കണ്ടപ്പോൾ തന്നെ മനസ്സിലായിന്.അഭിമാനത്തോടെ അവർ അവളെ എല്ലാവർക്കും പരിചയപ്പെടിത്തുന്ന കണ്ടു.  പഴേ കാര്യങ്ങൾ ഒക്കെ പറഞ്ഞു കുറേ അവിടിരുന്നു. പഠിച്ച ക്ലാസ്സിൽ ഒക്കെ പോയിരുന്നു അവൾ. നിങ്ങൾ ഒന്നിച്ചുള്ള ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. മിസ്സ്‌ ചെയ്യുന്നു അതൊക്കെ എന്ന് പറഞ്ഞു.
പിന്നെ അതിൽ പിടിച്ചു കയറി ഓരോന്നായി ചോദിച്ചു കൊണ്ടിരിന്നു. 
ആദ്യം ഒന്നും പറഞ്ഞില്ല ഒഴിഞ്ഞു മാറി. പിന്നെ ഒരു പാട് കഷ്ടപ്പെട്ട് അവളെ പഴേ കാര്യങ്ങൾ ഒക്കെ പറയിപ്പിച്ചു. അന്നത്തെ ദിവസം മുഴുവൻ  അവളെ പഴയ കാലത്തിലൂടെ നടത്തിച്ചു. 
അത്രേം അറിഞ്ഞ മതി. 
അവൾ ഹാപ്പിയല്ലേ. അത് മതി. ഇപ്പൊ നീയും ഹാപ്പി ആയില്ലേ 

ഇല്ല 

അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. 

നീ ഉള്ളിടത്തോളം എനിക്ക് സന്തോഷമായി ഇരിക്കാൻ പറ്റില്ല. നീ തിരിച്ചു പോണം. ഇഷ ഒരിക്കലും  നമ്മുടെ റിലേഷൻ അറിയാൻ പാടില്ല

ഞാൻ എവിടേക്കും പോകില്ല. ഇഷയോട് എല്ലാം തുറന്നു പറയാൻ പോവ്വുകയാ. എനിക്ക് നീയില്ലാതെ പറ്റില്ല. 

ഇഷ ഒന്നും അറിയാൻ പാടില്ല. അതോർത്താവും പിന്നെ ആ പാവം വേദനിക്കുക. എനിക്ക് ഇഷയില്ലാതെയും പറ്റില്ല. അവൾക്ക് ഇല്ലാത്ത സന്തോഷം ഒന്നും എനിക്കും വേണ്ട. 

നിന്നെ വേണ്ടെന്ന് വെക്കാൻ എനിക്ക് പറ്റില്ല . പാതി വഴിയിൽ ഇട്ടിട്ട് പോകാൻ അല്ല സ്നേഹിച്ചത്. 

എനിക്ക് നിന്നെ വേണ്ട. ഇനി കാണുകയും വേണ്ട. ഒഴിഞ്ഞു പൊയ്ക്കൂടേ. എന്തിനാ ഇങ്ങനെ ശല്യപെടുത്തുന്നെ. എത്ര വട്ടം പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമല്ലെന്ന്. എന്നോട് കുറച്ചെങ്കിലും ഇഷ്ടമുണ്ടെങ്കിൽ ദയവു ചെയ്തു ഇനി മുന്നിൽ വരരുത്. നിന്നെ കാണുന്നത് പോലും എനിക്കിഷ്ടമല്ല. 

ഞാൻ നിന്നെ സ്നേഹിച്ചത്  തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല.  ഞാൻ നിന്നെ സ്നേഹിച്ചത് വെറുതെ ഒരു നേരമ്പോക്കായിട്ടും അല്ല. മറിച് മരണം വരെ നെഞ്ചോടു ചേർക്കാൻ ആണ്.നിന്നോട് ഇപ്പോഴും ഇഷ്ടം കൂടിട്ടെ ഉള്ളൂ.കാരണം എന്താന്ന് അറിയോ എന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ് നീ ഇങ്ങനെയൊക്കെ പറയുന്നതെന്ന് എനിക്കറിയാം. 
കാത്തിരുന്നോളാം ഞാൻ. 

അജു പ്ലീസ്. സ്വന്തം ജീവിതം ഇങ്ങനെ നശിപ്പിക്കരുത്. എനിക്കൊരിക്കലും നിന്നെ ഇനി സ്നേഹിക്കാൻ കഴിയില്ല. എന്റെ മനസ്സിൽ ഇപ്പൊ നീയില്ല. 

മതി നിർത്ത് സുമി. നിനക്ക് ഞാൻ ഇപ്പൊ പോകണം അത്രയല്ലേ വേണ്ടു.അതിന് ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വാക്കൊന്നും പറയണ്ട.  പോയിക്കൊള്ളാം വരില്ല ഇനി നിങ്ങളുടെ മുന്നിൽ. പിന്നൊരു കാര്യം കള്ളം ഒരുപാട് തവണ പറഞ്ഞാലും സത്യമാവില്ല.എനിക്കറിയാം നിന്റെ മനസ്സിൽ ഞാനുണ്ടെന്ന്. നിനക്ക് ഇല്ലാത്ത ജീവിതം എനിക്കും വേണ്ട. കാത്തിരിക്കും നീ മറ്റൊരാളുടേത് ആവുന്നത് വരെ. 
അവന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടു. 

അവൻ പോയതും അവൾ പൊട്ടികരഞ്ഞു. 
അവന്റെ ജീവിതം എങ്കിലും രക്ഷപെടട്ടെന്ന് 
കരുതിയ അങ്ങനൊക്കെ പറഞ്ഞത്. അവനെ മറക്കാനോ വെറുക്കാനോ ഒരിക്കലും എനിക്കാവില്ല. എന്റെ ജീവിതത്തിൽ അവനല്ലാതെ മറ്റാരും ഉണ്ടാവുകയും ഇല്ല. 

എന്താടാ മുഖമൊക്കെ വല്ലാതെ. സുമി എന്താ പറഞ്ഞെ. 

അവളെ ഇനി കാണരുതെന്ന് 

നിനക്ക് ഇഷയോട് കാര്യങ്ങൾ ഒക്കെ പറയാമായിരുന്നില്ലേ. 

 എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട് സജിക്ക് അവൾ മാപ്പ് കൊടുക്കുമെന്ന്. അവളോട്‌ ഞാൻ സംസാരിക്കുമ്പോഴൊക്കെ അവസാനിച്ചത് സജിയിലാണ്. ഒരു കാലത്ത്  ജീവനെപ്പോലെ സ്നേഹിച്ചവരല്ലേ എത്ര നാൾ പരസ്പരം  കണ്ടില്ലെന്ന് നടിക്കും. 
ഞാൻ കുറച്ചു നാൾ മാറി നിക്കുകയാ. ഇവിടെ നിന്നാൽ സുമിയെ കാണാതിരിക്കാനും മിണ്ടാതിരിക്കാനും എനിക്ക് പറ്റില്ല. അത് സുമിക്ക് എന്നോടുള്ള ദേഷ്യം കൂട്ടുകയേ ഉള്ളൂ. 

*****
 സജി ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞെങ്കിലും പോയില്ല. ചെറിയ വേദനയെ ഉള്ളൂ കിടന്നാൽ മാറുമെന്ന് പറഞ്ഞു അവൾ കിടന്നു.
സജിക്ക് പുറത്തു പോകേണ്ട ഒരാവശ്യം ഉണ്ടായത് കൊണ്ട് അവൻ പോയി. 
സജി ഇടക്കിടക്ക് ഫോൺ വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു വേദന കുറവുണ്ടോ ന്ന്. അറ്റൻഡ് ചെയ്താലും അവളൊന്നും മിണ്ടില്ല. കുറച്ചു കഴിയുമ്പോൾ അവൻ ഫോൺ കട്ട് ചെയ്യും. ഓരോ മെസ്സേജും കോളും വരുമ്പോൾ അവൾ എടുത്തു നോക്കും. സജിയാണെങ്കിൽ മാത്രേ അറ്റൻഡ് ചെയ്തുള്ളു. 

അജാസ് ഇഷക്ക് msg അയച്ചു. ബാഗ്ലൂർക്ക് ഇന്ന് വൈകുന്നേരം പോവുകയാണ്. ഒരു മാസം കഴിഞ്ഞിട്ടേ വരൂ. വന്നിട്ട് കാണാം ഇനി. 

ഇഷ msg കണ്ടതും തിരിച്ചു വിളിച്ചു. 

എന്താ പെട്ടെന്ന് ഒരു യാത്ര 

അത്യാവശ്യം ആണ് പോയെ പറ്റു

എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു.

പറഞ്ഞോളൂ 

 ഫോണിൽ പറ്റില്ല. നേരിട്ട് സംസാരിക്കാം. 
അവൾ അടുത്തുള്ള കോഫി ഷോപ്പിൽ വരാൻ പറഞ്ഞു. 
അവൾക്ക് എഴുന്നേൽക്കുമ്പോൾ തല കറങ്ങുന്നത് പോലെ തോന്നി. വേദനയാണെകിൽ സഹിക്കാനും പറ്റുന്നില്ല. ഇന്ന് അവൻ പോയാൽ പിന്നെ എനിക്ക് പറയാനുള്ളത് ഒന്നും പറയാൻ സാധിക്കില്ല.ഒരു ടെൻഷൻ എങ്കിലും കുറഞ്ഞു കിട്ടും.  അത് കൊണ്ട് തന്നെ അവനെ ഇന്ന് കണ്ടേ പറ്റു.തീരെ വയ്യാഞ്ഞിട്ടും കാണാൻ പോകുന്നത് അത് കൊണ്ട് തന്നെയാണ്. 

ഇഷ എത്തി കുറച്ചു കഴിഞ്ഞാണ് അജാസ് വന്നത്. അവൻ വരുമ്പോൾ അവൾ നെറ്റിക്ക് കയ്യും വെച്ച് ഇരിക്കുകയാരുന്നു. 

എന്താടോ ഇത്ര അത്യാവശ്യം. നിന്റെ മുഖമെന്താ വയ്യാത്ത പോലെ 

ചെറിയ തലവേദന. 

കാണിച്ചില്ലേ 

ഇല്ല. മൈഗ്രേൻ ആണ്. ഇപ്പൊ ഇടക്ക് വരൽ ഉണ്ട്. 

വയ്യാത്ത അവസ്ഥയിലും കാണാൻ വന്നെങ്കിൽ  കാര്യായിട്ട് ആണല്ലോ പറയാനുള്ളത്. 

Mm. 

പറയെടോ 

അവൾ പറയാൻ തുടങ്ങുമ്പോൾ അവന് ഒരു കാൾ വന്നു. 

അവന്റെ മുഖത്ത് പരിഭ്രമം അവൾ കണ്ടു. ഞാൻ ഇപ്പൊ തന്നെ വരാം. 

അജു എന്താ കാര്യം 

ഉമ്മ ഒന്ന് വീണു. കൈക്ക് ചെറിയ പൊട്ടൽ ഉണ്ട്. ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.സോറി ഇഷ നമുക്ക് പിന്നെ കാണാം. 

ഈ അവസ്ഥയിൽ അവനോടു എന്തു പറയണം എന്നറിയാതെ അവൾ നിന്നു. 

 ഇനി ഇന്ന് ബാംഗ്ലൂർക്ക് പോവാൻ പറ്റോ. 

എന്റെ ഉമ്മാനെ ഇങ്ങനെ ഇട്ടിട്ടോ. നല്ല കാര്യായി. അത് ക്യാൻസൽ ചെയ്തു. 
ഇഷ നീ കൂടി വാ അവിടെ കാണിക്കുകയും ചെയ്യാം. 

വേണ്ട ഞാൻ ടാബ് കഴിച്ചോളാം. നീ പോയിക്കോ. 

നിന്നോട് അല്ലെ വരാൻ പറഞ്ഞെ. മുഖം കണ്ടാൽ അറിയാം നല്ല വേദനയുണ്ടെന്ന്. 
അവൻ അവളുടെ കൈ പിടിച്ചു നടന്നു. 
കാറിന്റെ അടുത്ത് എത്തുന്ന വരെ കൈ വിട്ടില്ല. 

നീ പോയിക്കോ അജു. 

ചെറിയ ദേഷ്യത്തോടെ അവൻ പറഞ്ഞു വരാൻ പറഞ്ഞ വന്നോണം. അവൻ കാറിന്റെ ഡോർ തുറന്നു അവളോട്‌ കയറാൻ പറഞ്ഞു. 
ഇഷ വേറെ നിവർത്തിയില്ലാതെ കയറി. 

ഇതൊക്കെ കണ്ടു കൊണ്ട് സജി പിറകേ ഉള്ളത് രണ്ടുപേരും കണ്ടില്ല. അവന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു.

അജാസിന്റെ കൂടെ ഇഷയും ഉമ്മാനെ കാണാൻ പോയി. കല്യാണത്തിന് കണ്ടത് കൊണ്ട് അവർക്ക് ഇഷയെ പെട്ടെന്ന് മനസ്സിലായി. റൂമിലുള്ള മറ്റുള്ളവർക്ക് അജാസിന്റെ ഫ്രണ്ട് ആണെന്നും പറഞ്ഞു പരിചയപ്പെടുത്തി.അവരോടൊന്നും സംസാരിക്കാൻ പറ്റിയ അവസ്ഥ അല്ലാത്തത് കൊണ്ട് പിന്നെ വരാം എന്നും പറഞ്ഞു അവൾ പെട്ടെന്ന് തന്നെ ഇറങ്ങി. അജാസ് ഡോക്ടറെ കാണിക്കുന്നത് വരെ കൂടെ നിന്നു. ലേറ്റ് ആയിരുന്നു ഡോക്ടറെ കാണിച്ചു ഇറങ്ങാൻ. അവൾ ഓട്ടോയിൽ പോകാമെന്ന് പറഞ്ഞെങ്കിലും അവൻ തന്നെ കാറിൽ വീട്ടിൽ കൊണ്ട് വിടുകയും ചെയ്തു. 
സജി സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു. അവൾ അവനെ നോക്കാതെ റൂമിലേക്ക്‌ നടന്നു. 

സജിക്ക് സഹിക്കാൻ കഴിഞ്ഞില്ല അജാസിന്റെ കൂടെ വന്നതും അവൻ അവളുടെ കയ്യിൽ പിടിച്ചതൊന്നും. 

നീ എവിടെയാ പോയത് 

ഡോക്ടറെ കാണാൻ. 

ഞാൻ വിളിച്ചതല്ലേ. എന്നിട്ട് വരാതെ അവന്റെ കൂടെ പോയത് എന്തിനാ. 

സജി നമുക്ക് പിന്നെ സംസാരിക്കാം. എനിക്ക് തീരെ വയ്യ. 

ഞാൻ എന്തു പറഞ്ഞാലും ഇത് തന്നെയല്ലേ മറുപടി. 

സജി പ്ലീസ്. പിന്നെ സംസാരിക്കാന്ന് പറഞ്ഞില്ലേ. എനിക്ക് തല പൊട്ടുന്ന പോലെ തോന്നുകയാ. 

നേരത്തെ ഫോൺ വിളിച്ചു അവൾ മിണ്ടാത്ത   സങ്കടവും  ദേഷ്യവും ഒക്കെ ക്കൂടി അവന് സ്വയം  നിയന്ത്രിക്കാൻ കഴിഞ്ഞില്ല. 
അവന്റെ കൂടെ കറങ്ങാൻ പോകാൻ ഒരു അസുഖവും ഇല്ലല്ലോ. ഞാൻ എന്ത് ചോദിച്ചാലും സുഖമില്ല എന്ന മറുപടിയും. 
ഞാൻ പറഞ്ഞതല്ലേ അവനോടു മിണ്ടുന്നതു എനിക്കിഷ്ടമില്ലെന്ന്. 

ഇഷക്കും ദേഷ്യം വന്നു. തല വേദന കൂടുന്നത് പോലെ തോന്നി. അവന്റെ കൂടെ പോകണം എന്ന് തോന്നി. പോയി. 

ആദ്യായിട്ടൊന്നും അല്ലല്ലോ ഇത്. ഇതിനു മുന്പും പോയിട്ടില്ലേ അവന്റെ കൂടെ കറങ്ങാൻ. 

സജി സൂക്ഷിച്ചു സംസാരിക്കണം.

അവനെ കാണാനോ സംസാരിക്കാനോ ഇനി പോവ്വരുത്. എനിക്കിഷ്ടമല്ല അത്. 

കാണുകയും ചെയ്യും സംസാരിക്കുകയും ചെയ്യും. അവളും വാശിയോടെ പറഞ്ഞു. 

അപ്പോഴാണ് സുമി റൂമിലേക്ക്‌ കയറി വന്നത്. 
അവർ അവളെ കണ്ടില്ല 

നിന്റെ ആരാടി അവൻ.അവനുമായിട്ട് നിനക്കെന്താടി ബന്ധം 

എനിക്കിഷ്ടമാണ് അജാസിനെ.അവനും ഇഷ്ടമാണെങ്കിൽ കൂടെ പോവുകയും ചെയ്യും. നിനക്ക് എന്താ ചെയ്യാൻ പറ്റുകയെന്ന് 
വെച്ചാൽ ചെയ്യ്. 

സുമിയും സജിയും ഒരു പോലെ ഞെട്ടി നിന്നു 

സുമി അവർ കാണാതെ റൂമിന് പുറത്തിറങ്ങി. ഇഷ അജാസിനെ സ്നേഹിക്കുന്നുണ്ടോ. അവൾക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി.

അങ്ങനെ നിന്നെയാർക്കും വിട്ട് കൊടുക്കുന്നു കരുതണ്ട. നീ എന്റെയാ എന്റെ മാത്രം. 

അത് നീ മാത്രം തീരുമാനിച്ച മതിയോ. 

അവൻ ജീവനോടെ ഉണ്ടെങ്കിലല്ലേ നിനക്ക് അവന്റെ കൂടെ പോകാൻ പറ്റു.

അവൾ ഞെട്ടലോടെ  അവന്റെ മുഖത്തേക്ക് നോക്കി. 
അവന്റെ കണ്ണിൽ തീ ആളിക്കത്തുന്ന പോലെയാ അവൾക്ക് തോന്നിയത്. 

അവളൊന്നും മിണ്ടാതെ റൂമിൽ നിന്നും പുറത്തേക്ക് പോവാൻ നോക്കി. 

സജി അവളുടെ കയ്യിൽ ബലമായി പിടിച്ചു. 
പറയാനുള്ളത് മുഴുവനും പറഞ്ഞിട്ട് പോയാൽ മതി. 

എനിക്ക് ഒന്നും പറയാൻ ഇല്ല. നീ കയ്യിൽ നിന്ന് വിട് 

അവൻ വിട്ടില്ല. കൂടുതൽ മുറുക്കെ പിടിച്ചു 

സജീ കയ്യിൽ നിന്ന് വിട് വേദനിക്കുന്നു. 
അത് പറയുമ്പോൾ അവൾ കരയുന്ന പോലെ കണ്ടു അവളുടെ കൈ നോക്കി. കയ്യിലുള്ള കുപ്പിവള പൊട്ടി തറച്ചു കയറിയത് കൊണ്ടായിരിക്കണം ബ്ലഡ്‌  ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അവൻ പിടി വിട്ടു. 

അവൾ റൂമിൽ നിന്നും പുറത്തേക്ക് പോയി. 

സജിക്ക് ആകെ വട്ടു പിടിക്കുന്ന പോലെ തോന്നി. അവൻ റൂമിൽ കയ്യിൽ കിട്ടിയതൊക്കെ വലിച്ചെറിഞ്ഞു പൊട്ടിച്ചു. 

അവസാനം തളർന്നത് പോലെ നിലത്ത് കുത്തിയിരുന്നു. 

റൂമിൽ പോയി കുറേ നേരം പൊട്ടിക്കരഞ്ഞപ്പോൾ കുറച്ചു ആശ്വാസം കിട്ടിയത് പോലെ തോന്നി സുമിക്ക്.  പിന്നെ എന്തൊക്കെയോ തീരുമാനിച്ചിറപ്പിച്ച പോലെ കരച്ചിൽ നിറുത്തി. സജിയുടെ റൂമിലേക്ക്‌ ചെന്നു. സജി പുറത്തേക്ക് പോവ്വാൻ ഇറങ്ങുകയായിരുന്നു. റൂമിന്റെ കോലവും അവന്റെ മുഖത്തെ ദേഷ്യവും ഒക്കെ കണ്ടപ്പോൾ അവൾക്കു വല്ലാത്ത പേടി തോന്നി. 

നീ  എവിടെക്കാ 

അവൻ ഒന്നും മിണ്ടിയില്ല. അവളെ നോക്കാതെ പോകാൻ നോക്കി. 

അജാസിനെ കാണാനാണോ പോകുന്നെ 

നീയും കൂടി അറിഞ്ഞിട്ടാണല്ലേ ഇത് 
അവനെന്നല്ല ഒരുത്തനും വിട്ട് കൊടിക്കില്ല ഇഷയെ. എനിക്ക് വേണം അവളെ 

 അത് പറയാൻ  എന്ത് യോഗ്യതയാ നിനക്ക് ഉള്ളത് 

തെറ്റു പറ്റി. അതിന് മാപ്പും ചോദിച്ചു. ചെയ്ത തെറ്റിൽ പക്ഷതാപവും ഉണ്ട്. ഇതിൽ കൂടുതൽ വേറെ എന്താ വേണ്ടേ 

നിനക്ക് എന്തെളുപ്പത്തിലാ ഇത് പറയാൻ കഴിഞ്ഞേ. അവൾക്ക് നഷ്ടപ്പെട്ട അവളുടെ ജീവിതം. സന്തോഷം  സമാധാനം ഇതൊക്കെ തിരിച്ചു കൊടുക്കാൻ പറ്റോ.
അജാസിനോട് എങ്ങനെയാ നന്ദി പറയേണ്ടെന്ന് അറിയാതെ നിക്കുവാ ഞങ്ങളൊക്കെ 

. അവൻ നല്ലവനും ഞാൻ ചീത്തയും അതല്ലേ നീയും പറഞ്ഞു വരുന്നേ. അല്ലെങ്കിലും നിനക്ക് എന്നേക്കാൾ വലുത് അവളെന്ന് അറിയാം. നീ അവളുടെ കൂടെയേ നിക്കു. 

അവളുടെ മുഖത്ത് ഒരു പുച്ഛം കണ്ടു. 
നിന്നെക്കാൾ വലുത് അവള് തന്നെയാ. നിന്നോടുള്ള സ്നേഹം കൊണ്ട് കൂടിയ അത്. 
നീ ചെയ്ത പ്രവർത്തിക്ക് അവൾക്ക് കിട്ടിയ സമ്മാനംഎന്താന്ന് അറിയോ.....

അവനെ ന്യായീകരിക്കാൻ നിക്കണ്ട .അതിനു മാത്രം അവനെന്താ  ചെയ്തേ 

അതിനു മറുപടിയായി കട്ടിലിന്റെ അടിയിൽ നിന്നും ഒരു പെട്ടി തുറന്നു കുറെ കടലാസുകൾ എടുത്തു അവന്റെ മുഖത്തേക്ക് അവൾ  വലിച്ചെറിഞ്ഞു. വായിച്ചു നോക്ക്. 

അവൻ അതെടുത്തു നോക്കി. സൈക്കാട്രിസ്റ്  അർജുന്റെ ട്രീറ്റ്മെന്റ് ഷീറ്റ്. അവൻ ഒന്നും മനസ്സിലാകാതെ സുമിയെ നോക്കി.

ഇത്.... 

ഓർമ്മയുണ്ടോ നിനക്ക്  അന്ന് ബീച്ചിൽ ഒരാളെ കണ്ടു അവൾ പെട്ടന്ന് തിരിച്ചു വന്നത്. അയാളാണ് ഡോക്ടർ അർജുൻ. സിറ്റിയിലെ ഏറ്റവും നല്ല സൈക്കാട്രിസ്റ്. ഇഷ അവരുടെ പേഷ്യന്റ് ആണ്. 

നീ എന്തൊക്കെയാ പറയുന്നേ.  അവൾ..... ബാക്കി പറയാൻ ആവാതെ അവൻ  നിന്നു 

അന്നത്തെ സംഭവത്തിന്‌ ശേഷം ഇഷ ആകെ തളർന്നു പോയി.സമനില തെറ്റിയപോലെ ആയിരുന്നു അവൾ.  അവളുടെ മനസ്സിന് അത് വലിയൊരു ആഘാതമായിരുന്നു. റൂമിൽ തന്നെയായിരുന്നു എപ്പോഴും.ഒരേ കിടത്തം  ആരോടും മിണ്ടില്ല. 
എന്തു ചോദിച്ചാലും മൗനം മാത്രം.  അവളുടെ ഉമ്മ മോൾക്ക്‌ എന്തു പറ്റിയെന്ന് അറിയാതെ കരച്ചിലും പിഴിച്ചലും. എനിക്ക് ആണേൽ ഇതൊന്നും ആരോടും പറയാനും ആവില്ല .അവർക്ക് അറിയില്ലല്ലോ മകനെ പോലെ നെഞ്ചിൽ കൊണ്ട് നടന്നവനാ മോളുടെ ഈ അവസ്ഥക്ക് കാരണമെന്ന്. സുഖമില്ലെന്ന് കരുതി ഡോക്ടറെ അടുത്ത് ഒരുപാട് കാണിച്ചു. ഒരു മാറ്റവും ഉണ്ടായില്ല. ഞാൻ ഒരുപാട് നിർബന്ധിച്ചും കരഞ്ഞും കാണിക്കുമ്പോൾ വല്ലപ്പോഴും കോളേജിലേക്ക് വരും. ക്ലാസ്സിൽ വന്നാലും ഒരേ കിടത്തം തന്നെയാരുന്നു. നോട്ടിലും ബുക്കിലും എല്ലാം വരച്ചിട്ടത് ഉപദ്രവിക്കാൻ വരുന്ന ഒരാളുടെ ചിത്രം.ഒരിക്കൽ സാർ അവളുടെ കയ്യിൽ പിടിച്ചപ്പോൾ അവൾ കോമ്പസ് എടുത്തു കുത്തി. അന്നാണ് മനസ്സിലായത് അവളുടെ മനസ്സ് പൂർണമായും കൈ വിട്ടു പോകാൻ തുടങ്ങുകയാണെന്ന്. അർജുന്റെ അടുത്ത് ട്രീറ്റ്മെന്റ് തുടങ്ങി. നീയാണ് അവളുടെ അവസ്ഥക്ക് കാരണം എന്നറിയുന്നത് കൊണ്ട് തന്നെ നീറി നീറി മരിക്കുകയായിരുന്നു ഞാനും ഉപ്പയും.  ചികിത്സയിലൂടെ അവളുടെ മനസ്സ് നോർമൽ ആക്കാൻ കഴിഞ്ഞെങ്കിലും. അവളുടെ ശരീരം മാത്രമേ ഞങ്ങൾക്ക് തിരിച്ചു കിട്ടിയുള്ളൂ.കളിയില്ല ചിരിയില്ല ആരോടും മിണ്ടുകയും ഇല്ല. ചോദിച്ചതിന് മാത്രം വല്ലതും മറുപടി കിട്ടിയാൽ ആയി.കോളേജും നിർത്തി.  പുരുഷന്മാരോട് മൊത്തം വെറുപ്പ്. പകുതിക്ക് വെച്ച് അവൾ ട്രീറ്റ്മെന്റ് നിർത്തി. അല്ലെങ്കിലും മനസ്സിന് ഏറ്റ മുറിവിന് ശരീരത്തിൽ ചികിൽസിച്ചിട്ട് കാര്യം ഇല്ലല്ലോ. ഡോക്ടറും അത് തന്നെയാ പറഞ്ഞെ.പുരുഷ വിദ്വേഷം കൊണ്ട് നടക്കുന്ന  അവൾക്ക് ഇനി ഒരു വിവാഹജീവിതം പോലും സംശയമാണെന്ന് ഡോക്ടറും പറഞ്ഞപ്പോൾ ഞങ്ങൾ ആകെ തളർന്നു പോയി. അവളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരാൾക്ക് അവളുടെ അവസ്ഥയൊക്കെ അറിഞ്ഞു മാറ്റിയെടുക്കാൻ സാധിക്കുമെന്ന് ഡോക്ടർ ഒരു പ്രതീക്ഷ  പറഞ്ഞിരുന്നു. നിന്നെ കൊണ്ട് അതിന് സാധിക്കുമെന്ന് കരുതിയാണ് ഉപ്പ അവളെ കല്യാണം കഴിക്കാൻ പറഞ്ഞത്. നേരായ വഴിയിലൂടെ അവൾ സമ്മതിക്കില്ലെന്ന് അറിഞ്ഞത് കൊണ്ടാണ് ഹോസ്പിറ്റലിൽ വെച്ച് അങ്ങനെ പറഞ്ഞത്. പക്ഷേ ഒരു മാറ്റവും ഉണ്ടായില്ല. കൂടുതൽ ആവുകയാണ് ചെയ്തത്. അവൾ ബാംഗ്ലൂർക്ക് പോകുന്നതും ശരിക്കും പറഞ്ഞാൽ ഒളിച്ചോട്ടം തന്നെയാണ്. എനിക്കറിയാം പിന്നെ അവൾ നാട്ടിലേക്ക് തിരിച്ചു വരില്ലെന്ന്. അതാ ഞാനും കൂടെ പോകുമെന്ന് പറഞ്ഞത്. അവളുടെ കളിയും ചിരിയും ഒക്കെ ഞങ്ങൾക്ക് ഒരോർമ മാത്രമായി. ബർത്ഡേക്ക് ആ ഫോട്ടോയിൽ കണ്ട സന്തോഷം നിറഞ്ഞ മുഖമുണ്ടല്ലോ അത് പിന്നെ കണ്ടത് ഇപ്പോഴാണ്. 

കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ അവൻ നിലത്ത് തളർന്നിരുന്നു.

ഞാൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. പറയരുന്നില്ലേ എന്നോട്. എന്റെ ഇഷ ഞാൻ കാരണം... അവൾക്ക് എന്നോട് പൊറുക്കാൻ പറ്റാത്തതും ഇതായിരിക്കും അല്ലേ. ശപിക്കുന്നുണ്ടാവും അല്ലേ എന്നെ അവൾ. അവളുടെ ജീവിതം നശിപ്പിച്ച മഹാപാപിയാ ഞാൻ. അവൻ പൊട്ടിക്കരഞ്ഞു. 

മനസ്സ് തകർന്നു നിക്കുന്ന അവന്റെ അവസ്ഥ കണ്ടു അവളും ആകെ വല്ലാണ്ടായി. 
ഇല്ലെടാ അവൾ ഒരിക്കലും നിന്നെ ശപിക്കുന്നത് കണ്ടിട്ടില്ല. ആരോടും ഇതുവരെ നിന്റെ പേരും പറഞ്ഞിട്ടില്ല. മനസ്സിൽ എവിടെയോ ഇപ്പോഴും നീ ഉണ്ടായിരിക്കും. അത്രക്ക് ഇഷ്ടായിരുന്നെടാ നിന്നെ അവൾക്ക്. അത് കൊണ്ട നിന്റെ ഭാഗത്ത്‌ നിന്നും അങ്ങനെയൊക്കെ ഉണ്ടായപ്പോൾ തകർന്നു പോയത്. 

ഇപ്പൊ നിനക്ക് അജാസിനോട് ദേഷ്യം തോന്നുന്നുണ്ടോ 

ഇല്ല എന്നർത്ഥത്തിൽ അവൻ തലയാട്ടി. 
അവന്ന്  അവളെ കൊടുക്കാൻ മാത്രം പറയരുത്. എനിക്ക് അവളില്ലാതെ പറ്റില്ല. അവളെ എനിക്ക് തന്നെ വേണം. 

അവളുടെ സന്തോഷം അല്ലേടാ നമുക്ക് വേണ്ടേ. നമ്മുടെ പഴയ ഇച്ചുസായി അവൾ മാറുമെങ്കിൽ നീ അവളെ അവളുടെ ഇഷ്ടത്തിന് വിട്ട് കൊടുത്തൂടെ. 
അവളുടെ ഉമ്മ പറഞ്ഞു നിന്നോട് എങ്ങനെയാ നന്ദി പറയേടന്ന് അറിയില്ലാന്ന്.അവർക്ക് അറിയില്ലല്ലോ അജാസാണ് ഇതിന് കാരണം എന്ന്.  അവരൊക്കെ ഇപ്പൊ എത്ര സന്തോഷത്തിലെന്ന അറിയോ.
അവൾ വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ പോയാൽ തകർന്നു പോകുമെടാ എല്ലാരും. നീ തന്നെ ആലോചിച്ചു ഒരു തീരുമാനം എടുക്ക്. 
നിനക്ക് സമ്മതമാണെങ്കിലും ഇല്ലെങ്കിലും ഞാൻ ഇഷയുടെ ഇഷ്ടത്തിന് ഒപ്പമേ നിക്കു. എനിക്ക് ഇനിയും അവളെ നഷ്ടപ്പെടാൻ വയ്യ.  അത് പറയുമ്പോൾ ഹൃദയം കീറി മുറിയുന്ന വേദന തോന്നി അവൾക്ക്. അവൾ പോയി.

അവന് എന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ ഷോക്കിൽ തന്നെ ആയിരുന്നു. 

ഇഷ ടെറസിലേക്ക് പോയി. എന്തൊക്കെയാ ഞാൻ പറഞ്ഞത്. പെട്ടെന്ന് എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പോലെ തോന്നിയപ്പോൾ ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ. സജി ഇനി അജാസിനെ എന്തെങ്കിലും ചെയ്യോ. ഒരിക്കലും അജാസിനെ വേണ്ടാത്ത രീതിയിൽ കണ്ടിട്ടില്ല. അവനോട് എനിക്ക് വെറും സൗഹൃദം മാത്രമേ ഉള്ളൂ. എനിക്ക് ഇപ്പൊ എങ്ങനെയെങ്കിലും ഈ നാട്ടിൽ നിന്ന് പോകണം എന്നെ ഉള്ളൂ. അവൾക്ക് തലവേദന കൂടുന്നത് പോലെ തോന്നി. ചെറിയ മഴ പെയ്യാൻ തുടങ്ങി. ആ മഴയത്ത് അവൾ അങ്ങനെ തന്നെ നിന്നു. ശരീരത്തോടൊപ്പം മനസ്സും തണുക്കുന്നത് പോലെ അവൾക്ക് തോന്നി.

എത്ര സമയം ആ നിൽപ്പ് നിന്നെന്ന് അവന് തന്നെ ഓർമയില്ല. ഇടക്ക് ഇഷയെ പറ്റി ഓർമ വന്നതും അവൻ ചുറ്റും നോക്കി. ഇഷ ഇതുവരെ വന്നിട്ടില്ല. അവൾ ഇതെവിടെ പോയി. അവൻ റൂം ഒക്കെ വൃത്തിയാക്കി. ടെറസിലേക്ക് ഉള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടു അവൻ പോയി നോക്കി. അവൾ ആ മഴയത്ത് ചാരു ബെഞ്ചിൽ ഇരിക്കുന്നത് കണ്ടു. അവൻ മുഖമൊക്കെ തുടച്ചു . അവളുടെ അടുത്തേക്ക് പോയി. 

അവൾ ഈ ലോകത് ഒന്നും അല്ലാന്നു അവന് തോന്നി. അവൻ അവളുടെ ചുമലിൽ തൊട്ടു.  അവൾ തിരിഞ്ഞു നോക്കി.

താൻ എന്താ മഴ കൊണ്ട് പനി കൂടി വരുത്തനുള്ള പരിപാടിയാണോ. 

അവൾ ഒന്നും മിണ്ടിയില്ല. 
ഞാൻ അന്നേരത്തെ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു പോയി സോറി. 

ഇപ്പൊ ദേഷ്യം ഒക്കെ പോയോ. അജാസിനെ എപ്പോഴാ കൊല്ലാൻ പോവുന്നെ. 

അവൻ അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു. മാപ്പ് തന്നുടെ ഇനിയെങ്കിലും. 
അന്ന് അറിയാതെ പറ്റിപോയതാ.

സജി നീ എന്താ കാണിക്കുന്നേ. എഴുന്നേൽക്ക് 
അവൾ ഞെട്ടിപ്പിടിച്ചു  എഴുന്നേറ്റു നിന്നു. . 

മാപ്പ് തന്നുടെ ഇഷ. .  അജാസിനോട് എനിക്ക് ദേഷ്യം ഒന്നും ഇല്ല. നിങ്ങളുടെ ഇടയിലേക്ക് ശല്യമായി ഞാൻ വരില്ല. നിന്റെ സന്തോഷം മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. 

നീ എഴുന്നേൽക്ക് ആദ്യം. എന്നിട്ട് സംസാരിക്കാം. അവൾക്ക് വല്ലായ്മ തോന്നി.
നമുക്ക് പിന്നെ സംസാരിക്കാം. എനിക്ക് വല്ലാത്ത ക്ഷീണം തോന്നുന്നു. അവൾ നടക്കുമ്പോൾ തല കറങ്ങുന്ന പോലെ തോന്നി.  വീഴാൻ നോക്കിയതും സജി പിടിച്ചു. 

അവൾക്ക് തീരെ വയ്യെന്ന് അവന് മനസ്സിലായി. ഞാൻ കൊണ്ടാക്കി തരാം റൂമിൽ. അവൾ എതിരൊന്നും പറഞ്ഞില്ല. അവളെ ചേർത്തു പിടിച്ചു നടക്കുമ്പോഴും അവൻ  ഉള്ളിൽ കരയുന്നുണ്ടായിരുന്നു. 

അവൻ തന്നെ ഡ്രസ്സ്‌ എടുത്തു കൊടുത്തു. പോയി നനഞ്ഞ ഡ്രസ്സ്‌ മാറ്റി വാ. അവൾ വരുമ്പോഴേക്കും അവനും ഡ്രസ്സ്‌ മാറിയിരുന്നു. 

അവളുടെ ബാഗിൽ നിന്നും ഗുളികയും വെള്ളവും കൊടുത്തു. 
അവൻ അവളുടെ കൈ പിടിച്ചു നോക്കി. നേരത്തെ മുറിഞ്ഞിടത്ത് മരുന്ന് വെച്ചു കൊടുത്തു. അവൾ അവനെ തന്നെ നോക്കി. നേരത്തെ കണ്ട ദേഷ്യഭാവം ഒക്കെ മാറിയിരുന്നു.മുഖത്ത് വിഷാദഭാവം ആയിരുന്നു. 

കണ്ണുകൾ പരസ്പരം ഇടഞ്ഞതും അവൾ നോട്ടം മാറ്റി. അവൾ പോയി കിടന്നു. 

സജി കുറച്ചു സമയം അവളെത്തന്നെ നോക്കി നിന്നു. പിന്നെ പോയി കിടന്നു. ഉറക്കം വന്നില്ല. 
അവൻ അവളെത്തന്നെ നോക്കി കിടന്നു.അവൾ വിറക്കുന്നപോലെ കണ്ടു അവൻ തൊട്ട് നോക്കി. ചുട്ടുപൊള്ളുന്ന പോലെ തോന്നി അവന്.   മഴ കൊണ്ടത് ആയിരിക്കും പനി വന്നത്.  ആദ്യം ഒന്ന് പകച്ചെങ്കിലും അവളെ എഴുന്നേൽപ്പിച്ചു പനിയുടെ ഗുളിക കൊടുത്തു. അടുത്ത് തന്നെ ഇരുന്നു നെറ്റിയിൽ തുണി നനച്ചിട്ടുകൊണ്ടിരു ന്നു. അവൻ അവളുടെ അടുത്ത് തന്നെ ബെഡിൽ ചാരി ഇരുന്നു. ഇടക്ക് ഒന്ന് കണ്ണ് പൂട്ടിയെങ്കിലും  ദേഹത്ത് ചൂട് തട്ടിയപ്പോൾ ഉറക്കം ഞെട്ടി. അവൾ അവനെ മുറുക്കെ കെട്ടിപിടിച്ചു കിടന്നിരുന്നു.അവന് അടർത്തി മാറ്റാൻ തോന്നിയില്ല. അങ്ങനെതന്നെ കിടന്നു. 

ഇഷ കണ്ണ് തുറന്നു നോക്കിയതും കണ്ടത് സജിയെ ആയിരുന്നു. അവന്റെ നെഞ്ചിൽ തല വെച്ച ഞാൻ കിടന്നിട്ടുള്ളതെന്ന് അവൾക്ക് മനസ്സിലായി. പോരാത്തതിന് കൈ കൊണ്ട് മുറുകെ പിടിച്ചിട്ടുമുണ്ട് അവനെ. . നെറ്റിയിൽ ഉള്ള തുണി അവൾ എടുത്തു മാറ്റി 
മെല്ലെ എഴുന്നേറ്റു. ഇതൊക്കെ എപ്പോ സംഭവിച്ചു. ഒന്നും ഓർമയും ഇല്ല.സജിയെ അവൾ നോക്കി. നല്ല ഉറക്കമാണ്. ഉണർത്താൻ തോന്നിയില്ല. വാതിൽ മുട്ട് കേട്ട് അവൾ എഴുന്നേൽക്കാൻ നോക്കിയതും സജി എണീറ്റു. 

വേണ്ട കിടന്നോളൂ. ഞാൻ തുറക്കാം 

സുമിയായിരുന്നു വന്നത്. ടൈം എന്തായിന്ന് അറിയോ എഴുന്നേൽക്കുന്നില്ലേ. 

ഇഷക്ക് നല്ല പനി. ലേറ്റ് ആയ കിടന്നേ 

അവൾ വന്നു തൊട്ട് നോക്കി. നല്ല പനിയുണ്ടല്ലോ. 

Mm കുറച്ചു കഴിഞ്ഞു കാണിക്കാൻ പോകണം. 

ഇഷ ഒന്നും മിണ്ടിയില്ല. അവൾ വീണ്ടും കിടന്നു. സജിയുടെ മുഖത്തെ സങ്കടം കാണുമ്പോൾ അവൾക്ക് ആകെ അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു. മനസ്സ് വല്ലാണ്ട് പിടക്കുന്ന പോലെ.അവനോട് ഇപ്പൊ ദേഷ്യം ഒന്നും തോന്നുന്നില്ല. 

ഇഷയുടെ ഫോൺ റിങ് ചെയ്യുന്ന കണ്ടു സജി എടുത്തു കൊടുത്തു. അജാസിന്റെ പേര് കണ്ടതും അവന് മുഖം വല്ലാണ്ടായി. ഇഷയുടെ മുന്നിൽ അത് കാണിച്ചില്ല. ചിരിച്ചു കൊണ്ട് അവൻ അവൾക് ഫോൺ കൊടുത്തു. പക്ഷേ ഇഷ ശ്രദ്ധിച്ചിരുന്നു അവന്റെ മുഖം മാറിയത്. 

അവൾ കാൾ കട്ട് ചെയ്തു . Msg അയച്ചു. സുഖമില്ല പനിക്കുന്നു. പിന്നെ വിളിക്കാം. 

അജാസിന് ഇഷക്ക് എന്താണ് തന്നോട് പറയാനുള്ളത് എന്നറിയാതെ ടെൻഷൻ ഉണ്ടായിരുന്നു. അന്ന് തിരക്കിനിടയിൽ ചോദിക്കാനും പറ്റിയില്ല. 
അവൻ സുമിയെ ഒരുപാട് തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. 

****
രണ്ടു ദിവസത്തേക്ക് സുമി കോളേജിൽ പോയില്ല. ഇഷയുടെ പനിയും സുഖമായി. സജി ഫുൾ ടൈം അവളുടെ കൂടെ തന്നെ നിന്നു. അവൾ കുറച്ചൊക്കെ സജിയോട് സംസാരിക്കൽ തുടങ്ങി. 

സുമി അജാസിന് msg അയച്ചു ബീച്ചിൽ വരാൻ പറഞ്ഞു. 

എത്ര പ്രാവിശ്യം വിളിച്ചു എന്താ ഫോൺ എടുക്കാഞ്ഞേ. ഇഷയും ഫോൺ എടുത്തില്ല. കോളേജിലും വരൽ ഇല്ല. എത്ര ടെൻഷൻ അടിച്ചൂന്ന് അറിയോ. 

ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കോ. 

പറയ് 

ഇഷയെ നിനക്ക് വിവാഹം കഴിച്ചൂടെ 

അവൻ പൊട്ടിച്ചിരിച്ചു. തമാശ പറയുകയാ നീ. 

അജു ചിരി നിർത്ത് തമാശയല്ല സീരിയസ് ആണ്. 

അവന് അവളുടെ മുഖഭാവം കണ്ടപ്പോൾ ചിരി നിർത്തി. 

എന്താ ഇപ്പൊ അങ്ങനെ പറയാൻ. 

അവൾക്ക് നിന്നെ ഇഷ്ടമാണ്. നീ അവളെ സ്വീകരിക്കണം. 

അവന് കേട്ടത് വിശ്വസിക്കാനാവാത്ത പോലെ അവളെ തന്നെ നോക്കി നിന്നു.

എനിക്ക് ഈ ജന്മത്തിൽ ഒരു പെണ്ണെ ഉള്ളൂ അത് നീയാണ്. നിന്റെ സ്ഥാനത് വേറെയാരെയും കാണുവാനും പറ്റില്ല. ഇഷയെ ഞാനൊരിക്കലും മറ്റൊരു കണ്ണോടു കൂടി നോക്കിട്ട് പോലും ഇല്ല. 

നീ സമ്മതിച്ചില്ലെങ്കിൽ പിന്നെ എന്നെ നീ ജീവനോടെ കാണില്ല. 

നീ എന്തൊക്കെയാ പറയുന്നേ. 
ഇഷയെ ഞാൻ കല്യാണം കഴിക്കാനോ. 
ഇഷയെ എനിക്ക്  ഇഷ്ടമാണ്. അത് പക്ഷേ സുഹൃത്തായി മാത്രം. അതിനപ്പുറത്തേക്ക് ഞാൻ ചിന്തിച്ചിട്ടില്ല. 

ഇനി ചിന്തിക്കാനാ പറഞ്ഞെ 

ദേ സുമി തമാശ കൂടുന്നുണ്ട് കേട്ടോ 

എനിക്ക് എന്റെ ഇഷയെ  തിരിച്ചു വേണം  നിനക്ക് മാത്രേ ഇനി അതിന് കഴിയൂ. അവൾ ഇപ്പൊ എത്ര സന്തോഷവതിയാന്ന് അറിയോ. അവളുടെ ജീവിതകാലം മുഴുവൻ അവൾക്ക് അത് കിട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നത് തെറ്റാണോ. 

നിനക്ക് വേണ്ടേ ഈ പറയുന്ന ലൈഫ്.അതൊക്കെ പോട്ടെ സജി അവളെ വേണ്ടെന്ന് വെക്കോ. അവന്റെ ഭാര്യയല്ലേ അവൾ. 

അവൾ സജിയോട് തന്നെയാ പറഞ്ഞത് നിന്നെ ഇഷ്ടമാണെന്ന്. അവൾക്ക് അവനുമായുള്ള വിവാഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് വേണ്ടി സമ്മതിച്ചതാ. അവർ തമ്മിൽ അങ്ങനെയൊരു ബന്ധവും ഇല്ല. അവളുടെ ജീവിതം നശിച്ചതിന് ഉത്തരവാദി ഇപ്പൊ ഞാനും കൂടിയാ. നീ അവളെ സ്വീകരിക്കുകയാണെങ്കിൽ എന്റെ കുറ്റബോധം കുറച്ചെങ്കിലും കുറയും. അവളുടെ സന്തോഷം മാത്രേ ഇപ്പൊ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളു. അത് കൊടുക്കാൻ നിനക്ക് കഴിയും. 

ഇഷയോട് ഞാൻ സംസാരിച്ചോളാം. അവൾക്ക് മനസ്സിലാവും എന്നെ.

എന്നോട് ഉണ്ടെന്ന് പറയുന്ന ഇഷ്ടം സത്യമാണെങ്കിൽ നീ ഇനി അവളോട്‌ നമ്മുടെ കാര്യം പറയരുത്. അവളെ വിവാഹം കഴിക്കാൻ സമ്മതിക്കുകയും വേണം. നീ സമ്മതിച്ചില്ലെങ്കിൽ പിന്നെ എന്നെ നീ ജീവനോടെ കാണില്ല. 

അവൻ അവളുടെ മുഖത്തേക്ക് നിസ്സഹായാവസ്ഥയോടെ നോക്കി. ഇതിലും ഭേദം എന്നെ അങ്ങ് കൊല്ലുകയാരുന്നു. 

നിന്റെ കാല് വേണേൽ ഞാൻ പിടിക്കാം . അവൾ അവന്റെ കാല് പിടിക്കാൻ എന്ന പോലെ കുനിഞ്ഞതും അവൻ പിടിച്ചെഴുന്നേല്പിച്ചു. 

സ്വന്തം ജീവിതം നശിപ്പിച്ചിട്ട് വേണോ ഇതൊക്കെ. നിനക്ക് എന്നെ മറന്നു മറ്റൊരാളെ വിവാഹം കഴിക്കാൻ പറ്റുമോ. അതിന് നിനക്ക് സാധിക്കുമോ 

അവൾ ഒന്ന് ഞെട്ടി. പിന്നെ പതിയെ അതെ എന്നർത്ഥത്തിൽ തലയാട്ടി. 

അവന്റെ കണ്ണ് നിറഞ്ഞത് അവൾ കണ്ടു. 
അവൾ അത് കാണാത്ത ഭാവത്തിൽ നിന്നു. 
നിനക്ക് തീരുമാനിക്കാം ഇനി എന്തു വേണമെന്ന്. 

നീ ആദ്യം മറ്റൊരു വിവാഹം കഴിക്കണം. അതിന്‌ ശേഷം ഞാൻ സമ്മതിചോളം. 

എനിക്ക് സമ്മതമാണ് വിവാഹത്തിന്. 

അവൾ പിന്നെ ഒന്നും പറയാതെ പോയി. 
അവൻ ആർത്തിരമ്പുന്ന കടലിലേക്ക് നോക്കി അവിടത്തന്നെ ഇരുന്നു. തിരയടിക്കുന്നത്. അവന്റെ നെഞ്ചിലാണെന്ന് അവന് തോന്നി. 

***
ഫ്രണ്ട്‌സ് 

കിടന്നിടത്തു നിന്നും എഴുന്നേൽക്കാതെ അവൾ അവനെത്തന്നെ മിഴിച്ചു നോക്കി. 
അവൻ നീട്ടിയ കൈ നിരാശയോടെ പിൻ വലിച്ചു. പഴയത് പോലെ മുഖത്ത് ദേഷ്യമൊന്നും കാണാത്തത് കൊണ്ട് ആണ്. സജി അവളോട് പ്രതീക്ഷയോടെ കൈ നീട്ടിയത്. 

ഫ്രണ്ട്‌സ്. അവൾ കൈ നീട്ടി. അവൻ സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടെന്ന് തിരിഞ്ഞില്ല. കൈ കൊടുത്തു. . അവളുടെ കൈ അവൻ രണ്ടു കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു. അവളെ മുഖത്തേക്ക് തന്നെ നോക്കി. അവൾ കൈ  പിൻ വലിക്കാൻ നോക്കിയെങ്കിലും സജി വിട്ടില്ല.അവൾ പിന്നെ ശ്രമിച്ചും ഇല്ല

അവന്റെ കണ്ണിൽ കണ്ണുനീർ ഊറികൂടുന്നത് അവൾ കണ്ടു. 

ഇപ്പൊ എന്നോട് ദേഷ്യം ഉണ്ടോ 

അവൾ ഒന്നും മിണ്ടിയില്ല. 

ഇന്ന് കോളേജിൽ പോകണം. ലേറ്റ് ആയി എഴുന്നേൽക്കാൻ. 

അവൻ കയ്യിൽ നിന്നും വിട്ടു. എഴുന്നേൽക്കുമ്പോൾ അവൾ പറഞ്ഞു 

നിന്നെ നഴ്സിങ്ങിന് അയച്ചാൽ മതിയാരുന്നു.  വെറുതെ പഠിപ്പിച്ചു ക്യാഷ് കളഞ്ഞു. നല്ല എക്സ്പീരിയൻസ് ട്രീറ്റ്മെന്റ് ആണ്. 

നന്ദി വേണോടി രണ്ടു ദിവസായി ബോധം കഥയും ഇല്ലാത്ത നിന്നെ ഈ കോലത്തിൽ ആക്കിയെടുത്തില്ലേ. 

അതല്ലേ ബെസ്റ്റ് നഴ്സിങ് അവാർഡ് തന്നത്. 

ഇനി നേഴ്സ് എന്ന് കൂടി വിളിച്ചോ. അല്ലേൽ തന്നെ ഒരുപാട് പേരുണ്ട്. ഇത് കൂടി ഇരിക്കട്ടെ 

ഇതൊന്നും വേണ്ട. നിനക്ക് കോഴീന്ന് തന്നെയാ ചേരുക. അല്ലേൽ എയ്റ്റീൻ പ്ലസ്. 

നിന്റെ അജാസിനെ പോയി വിളിയെടി പിശാചേ 
അവന് ദേഷ്യം വരുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി. 

അത് ശരി ഞാൻ ദേശ്യയോണ്ട് ഇങ്ങനെ വിളിക്കുമ്പോൾ മിണ്ടാതിരുന്നതാണല്ലേ. 

ദേഷ്യം ഒന്നൂല്യ പൊന്നു ചുമ്മാ പറഞ്ഞതാ 

Da കോഴീ സത്യത്തിൽ എത്രയുണ്ട് ഇപ്പൊ ലവർ 

99.നിന്നെയും കൂട്ടി 100തികച്ചതാ. എന്തു ചെയ്യാനാ മിസ്സ്‌ ആയില്ലേ. 

എന്നാ ഒന്നൂടി ട്രൈ ചെയ്യ്. വീഴൊന്ന് നോക്കാലോ. 100തികക്കാന്നെ. ചെറു ചിരിയോടെ അവൾ പറഞ്ഞു. 

വേണ്ടായേ ഇനി താങ്ങാൻ കെല്പില്ല. 

അങ്ങനെ പറയല്ലേ കോഴീ  

എന്നാ നിന്നെ തന്നെ നോക്കട്ടെ അവൻ കണ്ണടിച്ചോണ്ട്  തമാശയായാണ് പറഞ്ഞതെങ്കിലും അവന്റെ കണ്ണിൽ പ്രതീക്ഷയുടെ കിരണം അവൾ കണ്ടു. 

നിന്നോട് സംസാരിച്ചിരുന്ന്  ടൈം പോയതറിഞ്ഞില്ല. എനിക്ക് അജാസിന്റെ ഉമ്മനെയും ഒന്ന് കാണണം. സുഖമില്ലാതെ കിടക്കുകയല്ലേ 

അവന്റെ മുഖം വാടി. 

അവൾ താഴേക്കും പോയി. 

ഇഷ അജാസിന്റെ വീട്ടിൽ  പോയി. അജാസും ഉണ്ടായിരുന്നു അവിടെ.

നിന്റെ ഫോൺ എന്താ സ്വിച് off. ഇന്നലെ മുതൽ വിളിക്കുന്നതാ കിട്ടുന്നില്ല. 

ഫോൺ കേടായി. 

അജുവിനെന്താ സുഖമില്ലേ മുഖമൊക്കെ വല്ലാതെ. 

ഏയ്‌ ഒന്നുമില്ല. 

മോളെ കാണാത്തത് കൊണ്ട് ഞാൻ ഇവനോട് ചോദിക്കുകയാരുന്നു. പനിയാണ് പറഞ്ഞിരുന്നു. പിന്നെ ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല. 

സുഖമില്ലെന്ന് അറിഞ്ഞാൽ കാണാൻ വരുന്ന് കരുതി. വല്ലാത്ത ജന്മം തന്നെ. വിളിച്ചിട്ട് കൂടി ഇല്ല പിന്നെ. 

തിരക്കായിരുന്നു അതാ. 

അതോ കാണാം വരുമ്പോൾ  ഫ്രൂട്ട് കൊണ്ട് വരണംന്ന് കരുതി മുങ്ങിയതോ. 

അവൻ ചിരിച്ചു 

ചിരിക്ക് വോൾടേജ് പോരല്ലോ അജു 

നിങ്ങൾ സംസാരിക്ക് ഞാൻ പുറത്തുണ്ടാവും.

അജു നിൽക്ക്. ഞാൻ നിന്നെ കൂടി കാണാനാ വന്നേ. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.
നമുക്ക് പുറത്തേക്ക് പോയാലോ. 

അവൻ തലയാട്ടി. 

*****
രാത്രി ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോൾ മാമ പറഞ്ഞു. സുമിക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്. അവൾക്ക് കൂടി ഇഷ്ടമാവുകയാണെങ്കിൽ ഇത് നടത്തിയാലൊന്ന. 

സുമിക്ക് ഇപ്പൊ വേണ്ടന്നല്ലേ പറയുന്നേ. അവൾക് ഇഷ്ടമല്ലെങ്കിൽ നിർബന്ധിക്കണ്ട. 
ഇഷ പറഞ്ഞു തീരും മുന്പേ സുമി പറഞ്ഞു എനിക്ക് സമ്മതമാണ്. 

കേട്ടത് വിശ്വസിക്കാനാവാതെഎല്ലാവരും  അവളെ തന്നെ നോക്കി. 

അവൾ ഫുഡ്‌ കഴിക്കുന്നിടത് നിന്നും നോട്ടം മാറ്റിയില്ല. 

അപ്പൊ അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി. അവർ ഇവളെ കണ്ടിട്ടുണ്ട്. അവർക്ക് എല്ലാവർക്കും ഇഷ്ട്ടമായിന്. 
എന്റെ ഫ്രണ്ടിന്റെ മകനായതോണ്ട് കൂടുതൽ ഒന്നും അന്വേഷിക്കുകയും വേണ്ട. എനിക്ക് നേരിട്ടറിയുന്നതാണ് അവരെ. 
അവർ നാളെ വരട്ടെയെന്ന് ചോദിച്ചിരുന്നു . ഉറപ്പിക്കാൻ.ഞാൻ സമ്മതം പറയാ.  കോഴ്സ് കഴിഞ്ഞിട്ട് മതി കല്യാണം. ഇവളുടെ ആഗ്രഹവും നടക്കട്ടെ. അവർക്ക് ആണെങ്കിൽ  തിരക്ക് ഒന്നും ഇല്ല. പിന്നെ എന്റെ കാര്യം അറിയാല്ലോ. അതിനു മുൻപ് എല്ലാം ഉറപ്പിച്ചു വെക്കാം. 
ഇഷാ നീ അജാസിനോട് സംസാരിച്ചു ബാക്കി തീരുമാനിക്ക്. 

അവർ നാളെ വരുന്ന് പറഞ്ഞിന.

നിന്റെ ഇഷ്ടം കൂടി ഇനി  നോക്കിയില്ലന്ന് വേണ്ട. എനിക്ക് സുമിയും നീയും ഒക്കെ ഒരുപോലെ തന്നെയാ. അതും പറഞ്ഞു മാമ എണീറ്റു പോയി. സജിയും സുമിയും ഞെട്ടി എഴുന്നേറ്റു പോയി. 

അവർ ഇഷയെ നോക്കി. 

ഉപ്പാക്ക് അറിയോ ഇത്. 

നമ്മൾ അന്ന് സംസാരിച്ചത് മാമ കേട്ടിരുന്നു. ഞാൻ എല്ലാം തുറന്നു പറഞ്ഞു. മാമക്ക് എതിർപ്പ് ഒന്നും ഇല്ല. കല്യാണം ഇപ്പോഴൊന്നും ഇല്ലല്ലോ. എൻഗേജ്മെന്റ് നടത്താന് പറഞ്ഞു. 

അവൾ റൂമിലേക്ക്‌ പോയി. 

ഉപ്പ എതിർപ്പ് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ അവൾ സമ്മതിച്ചേനെ അല്ലേ. അവസാന പ്രതീക്ഷയും കൈ വിട്ട പോലെ അവൻ  പറഞ്ഞു 

സുമിക്ക് എന്താ പറയേണ്ടെന്ന് തന്നെ മനസ്സിലായില്ല. ഞാൻ തന്നെ ഹൃദയം നുറുങ്ങിയ നിൽക്കുന്നെ. ഇവന്റെ വേദനയും അത് പോലെ ആവില്ലെന്ന് അവൾ ഓർത്തു. 
എന്ത് പരീക്ഷണമാ റബ്ബേ ഇത്.അവൾക്ക് കരച്ചിൽ വന്നു. സജി കാണാതിരിക്കാൻ അവൾ വേഗം റൂമിലേക്ക്‌ പോയി. 

സജിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. അവൻ എഴുന്നേറ്റു ടെറസ്സിലേക്ക് പോയി. അവൾ അജാസിന്റെ ആണെന്ന് അറിയാം. തിരിച്ചു കിട്ടില്ലെന്ന് അറിയാമെങ്കിലും  മനസ്സ് കൊണ്ട് അത് അംഗീകരിക്കാൻ വയ്യ. അവളെ പൂർണ്ണമായും തനിക്ക് നഷ്ടപ്പെട്ടുവെന്ന് അവന് മനസ്സിലായി. 

ഹലോ മാനത്തു എത്ര നക്ഷത്രമുണ്ടെന്ന് എന്നി നോക്കുകയാണോ. 

അവൻ തിരിഞ്ഞു നോക്കി ഇഷ. 

നീ എന്താടി ഉറങ്ങിയില്ലേ. 

നാളെ എന്റെ കല്യാണം ഉറപ്പിക്കൽ അല്ലെ. അതിന്റെ ഒരു ടെൻഷൻ. ഉറക്ക് വരുന്നില്ല. 

അവൾ അവന്റെ അടുത്ത് പോയി ഇരുന്നു. 

ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ 

എന്താടാ കാര്യം 

ഒരിക്കൽ പോലും നിനക്ക് എന്നോട് ഇഷ്ടം തോന്നിയിട്ടില്ലേ. 

അവൾ ഒന്നും മിണ്ടിയില്ല. 

ഇപ്പൊ ഇതറിഞ്ഞിട്ട് എന്താടാ കാര്യം. നാളെ എന്റെ.... 
നിനക്ക്  ദേഷ്യം ഉണ്ടോ എന്നോടും അജാസിനോടും 

ചുമ്മാ ചോദിച്ചതാടാ നീ ടെൻഷൻ ആവണ്ട. 
 നിനക്ക് ഞാൻ കാരണം ഒരു പ്രോബ്ലം ഉണ്ടാകില്ല. പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള വിട്ട കൊടുക്കൽ കൂടിയാണ് സ്നേഹം.നിന്നെ സന്തോഷത്തോട് കൂടിയ അജാസിന് കൊടുക്കുന്നെ. എന്നാലും അറിയാൻ ഒരാഗ്രഹം. 

അവൾ എണീറ്റു പോകാൻ നോക്കിയതും അവൻ പറഞ്ഞു  പ്രണയിക്കാൻ വേണ്ടി ഒന്നും അല്ല ഇങ്ങനൊക്കെ പറഞ്ഞത്. എന്തോ നീ നഷ്‌ടപ്പെടുന്ന തോന്നുമ്പോൾ മനസ്സ് കീറി മുറിയണ പോലെ. സോറി. 

അവൾ എണീറ്റു പോയി. 
അവന് വട്ടു പിടിക്കുന്ന പോലെ തോന്നി. 
വയ്യ അവൾ മറ്റൊരാളുടേത് ആകുന്നത് കാണാൻ. അവൻ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച കൊണ്ട് ഉപ്പയുടെ റൂമിലേക്ക്‌ പോയി. 

എന്താ സജി ഉറങ്ങിയില്ലേ 

ഉപ്പ വർക്ക്‌ ചെയ്യുന്ന കമ്പനിയിൽ നിന്ന് വിളിച്ചിരുന്നു. മറ്റന്നാൾ ജോലിക്ക് കേറണം. നിർബന്ധം ആണ്. ഞാൻ രാവിലെ പോകും. 

നിനക്ക് വട്ടുണ്ടോ സജി. നാളെ പെങ്ങളെ പെണ്ണ് കാണാൻ വരികയാണ്. ഞാൻ അവരെ വീട്ടിൽ പോയി കണ്ടിട്ട് പോയി കൊള്ളാം. പോയെ പറ്റു ഉപ്പ. 
ബാക്കി പറയുന്നത് കേൾക്കാൻ നിക്കാതെ അവൻ പോയി. 

സുമി നിനക്ക് എല്ലാം അറിയാലോ. കാണാൻ വയ്യെടി അത് കൊണ്ടാ. നീ എന്നോട് ക്ഷമിക്ക്. 

സാരമില്ലെടാ അതാ ഒരു കണക്കിന് നല്ലത്. നീ പോയിക്കോ. 

ഇഷയോട് മാത്രം ഒന്നും പറഞ്ഞില്ല. 

അവൾ ഉറങ്ങുന്നത് നോക്കി നിന്നു അവൻ. അവൾ ഉണരാതിരിക്കാൻ ശബ്ദം ഇല്ലാതെ ഡ്രസ്സ്‌ പാക്ക് ചെയ്തു. 

രാവിലെ ഇഷ എണീറ്റതും കണ്ടത് ബാഗൊക്കെ തയ്യാറാക്കി വെച്ചതാണ്. എവിടെക്കാനാവോ യാത്ര. 

ഞാൻ കുറച്ചു കഴിഞ്ഞു പോകും. പെട്ടെന്ന് പോകാൻ പറഞ്ഞു കമ്പനിയിൽ നിന്ന് ഫോൺ വന്നിരുന്നു. 

അവൾ ഒന്നും മിണ്ടിയില്ല. 

അവൻ പോകാൻ ഇറങ്ങിയതും ഇഷയുടെ അടുത്തേക്ക് ചെന്നു. 
ഇനിയൊരു ജന്മമുണ്ടെങ്കിൽ ജനിക്കുമോ എനിക്ക് മാത്രമായി. 

 ഇനിയൊരു ജന്മമുണ്ടെങ്കിൽ ജനിക്കുമോ എനിക്ക് മാത്രമായി. അവൾ ഒന്നും മിണ്ടാതെ ഏത് ഡ്രെസ്സണ് ഇടേണ്ടത് എന്ന രീതിയിൽ കുറേ ഡ്രെസ്സ് എടുത്തു കണ്ണാടിയിൽ നോക്കി ദേഹത്ത് വെച്ച് മാറ്റി കൊണ്ടിരുന്നു. അവന് മനസ്സിലായി അവോയ്ഡ് ആക്കുകയാണെന്ന്. നിന്നെ വിട്ട് ഞാൻ പോകുന്നത് നിന്നോട് സ്നേഹമില്ലാഞ്ഞിട്ടല്ല . ഈ ജന്മത്തിൽ നിന്റെ സ്നേഹം എനിക്ക് വിധിയില്ലാത്തത് കൊണ്ടാണ്. നിന്നെ മറക്കാനോ വെറുക്കാനോ എനിക്കൊരിക്കലും കഴിയില്ല. മറക്കില്ലൊരിക്കലും മരിക്കുന്നത് വരെ . കഴിഞ്ഞതെല്ലാം മറന്നു പുതിയൊരു ജീവിതം ഉണ്ടാവാൻ നിനക്ക് കഴിയട്ടെ. എന്നും അതിനു വേണ്ടി പ്രാർത്ഥിച്ചോളാം. നിറ കണ്ണുകളോടെ അവൻ റൂമിൽ നിന്ന് ഇറങ്ങാൻ നേരവും ഒന്ന് തിരിഞ്ഞു നോക്കി അവൾ ഡ്രെസ്സ് സെലക്ട്‌ ചെയ്യുന്ന തിരക്കിൽ തന്നെ ആയിരുന്നു നോക്കിയത് പോലും ഇല്ല ടാ കോഴീ അവൻ പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി. നിനക്ക് പോകാൻ സമയമായില്ലെങ്കിൽ കുറച്ചു മുല്ലപ്പൂ വാങ്ങി വരുമോ. കൊടുത്തയക്കാം. അവൻ വേദനയോടെ ആണെങ്കിലും പുഞ്ചിരിച്ചു. അവളുടെ സന്തോഷം നിറഞ്ഞ മുഖം കണ്ടപ്പോൾ അവൻ ഓർത്തു അജാസ് ഇതിന് മാത്രം എന്തു ഭാഗ്യമ ചെയ്തേ. ഈ സന്തോഷം എന്നും ഉണ്ടാവട്ടെ **** നീ എന്താ ഒരുങ്ങുന്നില്ലേ. സുമി ഇഷയെ താഴെ മുതൽ മുകളിലോളം നോക്കി. അവളുടെ കണ്ണുകൾ വിടർന്നു.റോസ് കളർ സാരി. അതിന് മേച്ചാക്കി ഒർണമെന്റ്സ്. തലയിൽ മുല്ലപ്പൂ. ഒരു പുതു മണവാട്ടിയെ തോന്നിച്ചു അവൾക്ക്. എന്തായി കാണുന്നെ എന്റെ റബ്ബേ മാനത്തമ്പിളി താഴെ ഇറങ്ങി വന്നോ. വന്നോ എന്നിട്ട് എവിടെ. അവൾ ചുറ്റും പരതുന്ന പോലെ നോക്കി. ആക്കല്ലേ പൊന്നെ. എന്തായിത് കഥ. ഈ മൊഞ്ചക്കെ എവിടെ കൊണ്ട് വെച്ചിരുന്നതാ. നമ്മളാല് ഇനി എന്നെ വേണ്ട നിന്നെ മതീന്ന് പറഞ്ഞു പോവോ. സാധ്യത ഉണ്ട്. അതോണ്ട് നന്നായി മേക്കപ്പ് ഒക്കെ ഇട്ട് നിന്നോ. അല്ലേലും കാക്ക കുളിച്ചാൽ കൊക്കാകില്ല. മേക്കപ്പ് വേസ്റ്റ് ആക്കണ്ട. അതിന് എന്തേലും ബാക്കിയുണ്ടോ. ഉള്ളതെല്ലാം നിന്റെ മുഖത്തല്ലെ നാച്ചുറൽ ബ്യൂട്ടിയാ മോളെ ഇത്. സജിക്ക് മേക്കപ്പ് ഇഷ്ടല്ലാത്തോണ്ട് പണ്ടേ ഞാൻ ഉപയോഗിക്കാറില്ല. കോലം കെട്ടുകന്ന അവൻ പറയൽ. സജിടെ ഇഷ്ടമോ ഞാൻ അറിയാതെ പറഞ്ഞു പോയതാ. അവൾ വിഷയം മാറ്റാനെന്ന പോലെ പറഞ്ഞു. സാരി എങ്ങനെയുണ്ട് എനിക്ക് ചേരുന്നുണ്ടോ. ഇത് ആരാ വാങ്ങിയത്. നിനക്ക് വേണ്ടി ഉണ്ടാക്കിയത് പോലെ ഉണ്ട്. ആരായാലും നിന്നെ മനസ്സിൽ കണ്ടൊണ്ട ഇത് വാങ്ങിയത്. നിനക്ക് നല്ലവണ്ണം ചേരുന്നുണ്ട്. ഇതിൽ നിന്നെ കാണാൻ ഹൂറിയെ പോലുണ്ട്. മതി പൊക്കിയത്.ഇനിയും പൊങ്ങിയാ വാർപ്പിന് തല മുട്ടും. നീ ഒരുങ്ങാൻ നോക്ക് അവർ ഇപ്പൊ എത്തും. അവളുടെ മുഖം മങ്ങി. എന്താടാ നിനക്ക് ഇഷ്ടമല്ലേ ഈ വിവാഹത്തിന്. മുഖത്ത് ഒരു സന്തോഷമില്ലാത്തെ. അവൾ കൃത്രിമമായി ചിരിച്ചു. പിന്നെ ഒരുങ്ങാതെ. നിന്റത്ര ആയില്ലേലും എന്റെ ചെക്കന് ഇഷ്ടവാൻ ഒരുങ്ങാതെ പറ്റില്ലല്ലോ. എന്നാ ഞാൻ ഒരുക്കി തരാം. നീ ഒരുങ്ങിയാൽ എന്നെക്കാളും സുന്ദരി ആയാലോ ഇഷ സുമിയെ അണിയിച്ചൊരുക്കിയുമ്പോഴും അവൾ ഒരു പ്രതിമയെ പോലെ നിന്നു കൊടുത്തു. നീ എന്തെങ്കിലും എന്നിൽ നിന്ന് മറച്ചുപിടിക്കുന്നുണ്ടോ. നിന്നെ കാണുബോൾ എന്തോ പോലെ സുമിയുടെ നെഞ്ചിടിപ്പ് കൂടി.യാ അല്ലാഹ് ഇവൾക്ക് സംശയം തോന്നിയ എല്ലാം കൈ വിട്ടു പോകും. അവൾ സന്തോഷം അഭിനയിച്ചു. ചെറിയ ടെൻഷൻ അതാ. ഞാനില്ലേ മുത്തേ കൂടെ. പിന്നെ ഇയ്യെന്തിനാ പേടിക്കുന്നെ. അതാ പേടി. നിന്നെക്കാണുമ്പോഴേ നെഞ്ചിനകത്ത് എന്തോ ഒരു വല്ലായ്മ. മുഖത്ത് കുറച്ചു കരി തേച്ചാലോന്ന് തോന്നുകയാ ചെറു ചിരിയോടെ സുമി പറഞ്ഞു. ഇതിനാടി മലയാളത്തിൽ അസൂയ എന്ന് പറയുക. ഇതിന് മരുന്നില്ല മോളേ. ഇഷാ ഒരുക്കങ്ങൾ കഴിഞ്ഞില്ലേ അജാസ് എത്തി. അവർ വിളിക്കുന്നുണ്ട്. .സുമി മുഖത്ത് എങ്ങനെയൊക്കെയോ പുഞ്ചിരി വരുത്തി. വാ പോകാം. അജാസും ഉപ്പയും ഉമ്മയും ജാസിയും വേറെ രണ്ടുമൂന്നു സ്ത്രീകളും ഉണ്ടായിരുന്നു. സുമി അജാസിനെ നോക്കി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു. സുമിയുടെ നെഞ്ചിൽ വല്ലാത്ത നീറ്റൽ പടർന്നു. . ഇനി ഇവൻ ഇഷയുടെ സ്വന്തമാണ് എന്ന സത്യം ഉൾക്കൊള്ളാൻ അവൾക്ക് ആവുന്നുണ്ടായിരുന്നില്ല. മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഒരാളെ വേറൊരാൾ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞാൽ സഹിക്കാൻ പറ്റില്ല എന്ന സത്യം അവൾക്ക് മനസ്സിലായി.ഇഷയുടെ മുഖത്തെ ചിരി കാണുമ്പോൾ മാത്രമാണ് ആകെയൊരു സമാധാനം. അത് മാത്രേ എനിക്ക് വേണ്ടു. ഇഷ വന്നവരോട് സംസാരിച്ചു കൊണ്ടിരുന്നു. സുമി എല്ലാവരെയും നോക്കി പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളു. . എല്ലാവരുടെ മുഖത്തെ കളിയും ചിരിയും സംസാരവും കാണുമ്പോൾ വല്ലാത്ത വീർപ്പുമുട്ടൽ. അവൾക്ക് അവിടുന്ന് എങ്ങനേലും പോയ മതീന്ന് തോന്നി. എല്ലാവർക്കും പരസ്പരം ഇഷ്ടപ്പെട്ട സ്ഥിതിക്ക് സമയം കളയുന്നില്ല.ഞാനിത് എന്റെ മരുമോൾക്ക് കൊടുക്കുകയാണ്. അജാസിന്റെ ഉമ്മ ഒരു വള കയ്യിൽ എടുത്തു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു. സുമി മുഖം താഴ്ത്തി നിന്നു . അജാസിന്റെ ഉമ്മ വള സുമിയുടെ കയ്യിൽ ഇട്ട് കൊടുത്തു. അന്താളിപോടെ അവൾ കൈ വലിച്ചു. ഇവർക്ക് ആളുമാറിയോ . അവൾ ഒന്നും മനസ്സിലാകാതെ എല്ലാവരെയും നോക്കി. ആർക്കും ഒരു ഭാവമാറ്റവും ഇല്ല. ഇഷയും അജാസും പുഞ്ചിരിയോടെ നോക്കി നിക്കുന്നു. എന്താ സുമി കിളിപോയ പോലെ നിക്കുന്നെ. അജാസിനെ ഇഷ്ടയില്ലേ. ഇല്ലെങ്കിൽ ഇപ്പൊ പറയണം. വേറെ മൊഞ്ചുള്ള ചെക്കനെ നോക്കാനാ. മോളെ ഇഷ അതിന് വെച്ച വെള്ളം മാറ്റി വെച്ചേക്ക്‌. എന്താ സുമി ഒന്നും മിണ്ടാതെ. ഇനി ഇഷ്ടായില്ല എന്ന് ഉണ്ടോ. അജാസ് കുസൃതിയോടെ ചോദിച്ചു. സുമിക്ക് ചുറ്റും കറങ്ങുന്ന പോലെയാണ് തോന്നിയത്. എന്തൊക്കെയാ ഇവിടെ നടക്കുന്നെ. അജാസ് ഇഷയെ ഉറപ്പിക്കാൻ അല്ലെ വന്നത്. ഞാൻ കാണുന്നതും കേൾക്കുന്നതും എല്ലാം സത്യമാണോ. അതോ സ്വപ്നം കാണുകയോ. അവൾ ഇഷയെ നോക്കി. ഇഷ അവളെ ശ്രദ്ധിച്ചത് പോലും ഇല്ല. ഇനി ചെറുക്കനും പെണ്ണിനും എന്തെങ്കിലും തനിച്ചു സംസാരിക്കണോ ജാസി ചോദിച്ചു പിന്നേ.... ആദ്യായിട്ടല്ലേ കാണുന്നെ സംസാരിക്കാൻ. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ആവോ സംസാരിക്കാൻ. എന്റെ പൊന്നു ഇഷാ വിട്ടേക്ക്. ഒന്നുല്ലെലും ഉപ്പയും ഉമ്മയും കൂടെ ഉണ്ട്. പ്രേമിക്കുമ്പോ ഇല്ലാരുന്നോ മോനെ ഈ നാണം അവളോട്‌ തർക്കികണ്ട മോനെ എത്തില്ല. സുമിക്ക് സർപ്രൈസ് ആയിക്കോട്ടെ എന്നും പറഞ്ഞു ചെയ്തതാ ഇതെല്ലാം. കൂടെ നിക്കാനോന്നും പറഞ്ഞു എന്റെ പിറകേ ആയിരുന്നു. ഇവളുടെ സന്തോഷം അല്ലെന്ന് കരുതി. മൂളി കൊടുത്തു. എന്നെ ഇവരുടെ നാടകത്തിലെ കോമാളി ആക്കിതല്ലേ എല്ലാരും കൂടെ. അപ്പൊ ചെറിയ പണി തിരിച്ചു കൊടുക്കണ്ടേ പൊട്ടികരച്ചിൽ കേട്ട് എല്ലാരും തിരിഞ്ഞു നോക്കി. സുമി ഓടി പോകുന്നതാ കണ്ടത്. അജു ഇഷയെ നോക്കി. അത് ആരും കാര്യമാക്കണ്ട. സന്തോഷക്കരച്ചിലാ. ഞാനിപ്പോ വരാം. ഇഷ പിറകേ പോയി. സുമി റൂമിൽ ഇരുന്നു കരയുകയായിരുന്നു. എന്തിനാവോ കരയുന്നെ. സുമി ഓടി വന്നു അവളെ കെട്ടിപിടിച്ചു. സോറി എല്ലാം തുറന്നു പറയാണോന്ന് പലപ്പോഴും കരുതിയതാ. പറ്റിയില്ല. നിന്നെ കോമാളിയാക്കിത് ഒന്നും അല്ലടാ. താനൊക്കെ എന്നെ പറ്റി എന്താ കരുതിയത്. നിങ്ങൾ അഭിനയിച്ചു ഓസ്കാർ വാങ്ങിക്കുമ്പം ഞാൻ ചെറിയ മെഡൽ എങ്കിലും വാങ്ങിക്കണ്ടേ. ദേഷ്യം ഉണ്ടോടാ എന്നോട്. ഉണ്ടെങ്കിൽ. ആരേലും ചെയ്യുന്ന പണിയാണോ നീ ചെയ്തേ. സ്നേഹിക്കുന്ന ചെക്കനെ കൊണ്ട് എന്നെ കെട്ടിക്കാൻ തീരുമാനിച്ച പാർട്ടി അല്ലേ. നിനക്ക് അജാസിനെ ഇഷ്ടന്ന് പറഞ്ഞപ്പോൾ. നിന്റെ സന്തോഷമേ ആഗ്രഹിച്ചിട്ടുള്ളു. അതാ അങ്ങനെയൊക്കെ ചെയ്തേ. മാപ്പ്. . എന്റെ സന്തോഷം ആണ് നിനക്ക് വേണ്ടതെങ്കിൽ നീ എന്നും സന്തോഷത്തോടെ ഇരുന്നാൽ മാത്രം മതി. അതിന് പ്രേമിക്കുന്ന ചെക്കനെ ദാനം ചെയ്യുന്നു കരുതിയില്ല വേണേൽ എന്റെ ജീവൻ തന്നെ തരും. അപ്പോഴാനോ അജാസ്. എന്നും കണ്ടാൽ മതിയേ ഈ സ്നേഹം. നിനക്ക് അജാസിന്റെ കാര്യമൊക്കെ അറിയാമായിരുന്നോ ആ എങ്ങനെ അജാസിനെ കണ്ടപ്പോൾ തന്നെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയതാ.അതോണ്ട് അവനെ പറ്റി അന്വേഷിച്ചു. റിസൾട്ടും കിട്ടി. രണ്ടു ഇണക്കുരുവികളുടെ കഥ. നീയാണ് നായിക എന്നറിഞ്ഞപ്പോൾ ആദ്യം ദേഷ്യം തോന്നി. പിന്നേ ആലോചിച്ചപ്പോൾ തെറ്റൊന്നും തോന്നിയില്ല. എന്റെ മോൾക്ക്‌ അവൻ പെർഫെക്ട് ആണെന്ന് തോന്നി. അജാസ് എന്തിനാ എന്റെ പിറകേ നടക്കുന്നത് എന്നറിയാനാണ് അവനുമായി ഫ്രണ്ട്ഷിപ് കൂടിയത്. നിന്നെ കിട്ടാനുള്ള അവന്റെ അവസാനത്തെ വഴിയാണ് ഞാൻ എന്ന് മനസ്സിലയപ്പോ എവിടം വരെ പൊകുന്ന അറിയാൻ അറിയാത്ത പോലെ നിന്നു. മാമനോട് അജാസിനെ പറ്റി സംസാരിച്ചു. മാമന് എതിർപ്പൊന്നും ഇല്ലന്ന് പറഞ്ഞു. അപ്പോഴാ അവൻ ബാംഗ്ലൂർക്ക് പോകുന്ന കേട്ടെ.അവന്റെ യാത്രക്ക് പിന്നിൽ നീയാണെന്ന് അറിയുന്നോണ്ട അവനെ കാണാൻ പോയെ. എനിക്ക് എല്ലാം അറിയാം എന്ന് പറയാനാ പോയെ. അത് കയ്യിന്ന് പോയി.തലവേദനയെടുത്ത് സഹിക്കാൻ പറ്റാതെ നിക്കുന്ന സമയാ സജി ചൊറിയാൻ വന്നെ. വേദനയും ടെൻഷനും കൂടാതെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകന്നൊക്കെ ഓർത്തപ്പോൾ ദേഷ്യം വന്ന് പറഞ്ഞു പോയതാ. നീയും സജിയും അന്ന് റൂമിൽ നിന്ന് സംസാരിക്കുന്നത് കേട്ടപ്പോൾ നിങ്ങൾ തെറ്റിധരിച്ചുവെന്ന് മനസ്സിലായി. അപ്പൊ കുറച്ചു കളിപ്പിക്കന്ന് എനിക്കും തോന്നി. ഇന്നലെ അജാസിനെ കണ്ടു എല്ലാം സംസാരിച്ചു. അവനെ കൊണ്ട് പ്രോമിസ് ഇടീച്ചു. നിന്നോട് ഒന്നും പറയരുതെന്ന്. നിനക്ക് സർപ്രൈസ് ആകട്ടേന്ന് കരുതി. . എന്നാലും ഇതിത്തിരി കൂടിപ്പോയി. നിന്നെ കെട്ടണ്ട കാര്യം ഓർത്ത് ടെൻഷൻ അടിച്ചു ഞാൻ വടിയാവാത്തത് ഇവളുടെ ഭാഗ്യം. അജാസ് അതും പറഞ്ഞു റൂമിലേക്ക്‌ കയറി. എനിക്കെന്താടാ കുഴപ്പം. കുഴപ്പമോ എന്തോന്ന് കുഴപ്പം. രണ്ടു കെട്ടിയോന്മാർ ഇപ്പൊ ഫാഷനല്ലേ. സജി നിന്നെ വിട്ട് തരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. സജിയോട് ഇപ്പൊ ദേഷ്യം ഉണ്ടോ. അവൾ പുഞ്ചിരിച്ചു. എനിക്ക് കുറച്ചു ജോലിയുണ്ട് അടുക്കളേൽ. നിങ്ങൾ സംസാരിക്ക്. പറഞ്ഞിട്ട് പോടീ പിന്നേ പെട്ടെന്ന് വന്നേക്കണം കെട്ട് കഴിഞ്ഞില്ല. വേണ്ടാത്തൊന്നും പാടില്ല. അവൾ വിളിച്ചു പറഞ്ഞു. നീ പോടീ കൊരങ്ങെ സുമിയുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തിരുന്നു. ഇനി മുടന്തൻ ന്യായം പറഞ്ഞു വരില്ലല്ലോ. എന്നെ വേണ്ടാന്ന് വെക്കാൻ. സജി അവൻ ......... അവൾ മുഴുവനും പറയാൻ അജാസ് അനുവദിചില്ല. ഹലോ ഞാൻ ഒന്നും കണ്ടില്ലെട്ട. അതൊക്കെ ഇനി മാര്യേജ് കഴിഞ്ഞിട്ട് മതീ. സുമി അവനെ തള്ളിമാറ്റി. മിസ്സ്‌ ആയി അല്ലേ അജു ഇഷ കളിയാക്കികൊണ്ട് ചോദിച്ചു നീ ഒരു ദുരന്തം ആണല്ലേ നിന്റെ അത്രേം വരില്ല നീ മഹാദുരന്തല്ലേ സുമി പോകാൻ നോക്കിതും ഇഷ പറഞ്ഞു ടീ നിക്ക്. ഒരു കാര്യം പറയാൻ മറന്നു അതാ വന്നെ. മാമക്ക് എന്റെയും സജിന്റെയും ഇടയിലുള്ള പ്രോബ്ലം ഒന്നും അറിയില്ല. അറിയാതെ പോലും വായിന്നു വീണു പോകരുത്. ഇഷ പോയി. എന്താടാ ഇവർ ഒരുമിക്കാൻ വഴി. ഇഷയുടെ മനസ്സിൽ എന്താന്ന് ഒരുപിടിയും ഇല്ലല്ലോ. ഇവൾ ഇനി ബാംഗ്ലൂർക്ക് പോകോ. വിഷമിക്കാതെ നിന്റെ കൂടെ ഞാനില്ലേ. നമുക്ക് വഴിയുണ്ടാക്കാം. ഞാനൊന്ന് സംസാരിച്ചു നോക്കട്ട് അവളോട്‌. ഇഷാ എന്താടാ എന്താ ഇനി നമ്മുടെ പ്ലാൻ. എന്ത് പ്ലാൻ. സജി അവനോട് മുത്തേ അത് വിട്ടേക്ക്. നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം. വേറെന്ത് സംസാരിക്കാൻ അടുത്ത പ്രാവിശ്യം നിന്നെ അമേരിക്കൻ പ്രെസിഡന്റ് ആക്കിയാലോ. വേണേൽ ഇപ്പൊ പറയണം നോമിനേഷൻ കൊടുക്കാനാ. ചളി അടിക്കല്ലേ അജു പോയി സുമിടെ കയ്യിന്ന് നേരത്തേതിന്റെ ബാക്കി കിട്ടോന്ന് നോക്ക്. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് പോലെ കേറി വന്നതും പോര എന്നിട്ട് കളിയാക്കുന്നോ തെണ്ടീ. ഇഷ തമാശ ഒക്കെ വിട് സീരിയസ് ആണ്. എന്താ ഇനി നിന്റെ പ്ലാൻ കുറച്ചു സമയത്തിനുള്ളിൽ റിസൾട്ട്‌ നേരിട്ട് കണ്ടോ. പറയാതെ തന്നെ മനസ്സിലാകും നിനക്ക്. എന്താ എന്റെ പ്ലാൻ എന്ന്. ഒന്നും മനസ്സിലാകാതെ സുമിയും അജാസും മുഖത്തോട് മുഖം നോക്കി. 

സജി ഇപ്പോ എവിടെയാ ഉള്ളെ 

അവനെ എയർപോർട്ട് റോഡ് അളക്കാൻ പറഞ്ഞയച്ചു. എന്തെലൊക്കെ പണി കൊടുക്കണ്ടേ. 

അത് കുറച്ചു കൂടി പോയി. അവൻ അതുവഴി പോകുമ്പോൾ തിരിയും നിനക്ക്. 

പാസ്പോർട്ട്‌ ഇല്ലാതെ എവിടെ പോകാനാ....
 ഇങ്ങോട്ട് തന്നെ വന്നോളും. 

പാസ്‌പോർട്ട് ...... 

ഞാൻ അടിച്ചു മാറ്റി അവൾ ചിരിച്ചോണ്ട് പറഞ്ഞു. 

അടിപൊളി. അവൻ തിരിച്ചു വരുമോ. അവനിട്ടു പണിതത് അറിയുമ്പോ കണ്ടം വഴി ഓടോ 

അത് അതിന്റെ പിറകേ നടന്നോളും. നിങ്ങൾ അതാലോചിച്ചു ടെൻഷൻ അടിക്കണ്ട. കിട്ടിയ ടൈം വേസ്റ്റ് ആക്കണ്ടട്ടോ 

മതി മോളെ വെച്ചത്. 

അവൾ ചിരിച്ചോണ്ട് പോയി. 

******
സജിയുടെ മനസ്സ് മുഴുവൻ ഇഷയായിരുന്നു. അവൻ ഫോൺ എടുത്തു അവളുടെ ഫോട്ടോ നോക്കി ഇരുന്നു. അവളറിയാതെ എടുത്ത ഒരു പാട് ഫോട്ടോസ് ഉണ്ടായിരുന്നു അതിൽ. 
ഒരു വാക്ക് ഉറപ്പിക്കൽ പോലും കണ്ടു നിക്കാൻ കഴിയാതെ വീട് വിട്ട് വന്ന എനിക്ക് അവളെ എങ്ങനെയാ റബ്ബേ മൊഴി ചൊല്ലാൻ കഴിയുക. അത് ഓർത്തതും അവന്റെ നെഞ്ച് പിടയുന്ന പോലെ തോന്നി. ഈ യാത്ര തിരിച്ചു വരാൻ പറ്റാത്ത ലോകത്തേക്ക് പോയിരുന്നെങ്കിൽ. എന്റെ നാവ് കൊണ്ട് എനിക്ക് ഒരിക്കലും അവളെ വേണ്ടാന്ന് പറയാൻ പറ്റില്ല. ഓരോന്ന് ഓർത്ത് എയർപോർട്ടിൽ എത്തിയത് അറിഞ്ഞില്ല. 

എയർപോർട്ടിൽ കയറാൻ നേരം ബാഗ് തുറന്നു പാസ്സ് പോർട്ട്‌ നോക്കിയതും അവൻ ഞെട്ടി പോയി. ഇതിൽ വെച്ചതാണല്ലോ. അവൻ ഡ്രെസ്സ് എല്ലാം വലിച്ചിട്ടു പരതി നോക്കി. 
പാസ്പോർട്ട്‌ ഇല്ല. ഇന്നലെ എടുത്തു വെച്ചിരുന്നു ഉറപ്പാണ്. പിന്നെവിടെ പോയി. അവൻ നെറ്റിയിൽ കൈ വെച്ച് കുറച്ചു സമയം നിന്നു. ഇനി തോന്നിയതാണോ എടുത്തില്ലേ. ഇനി എവിടേക്ക് പോകാനാണ്. 

അവൻ തിരിച്ചു കാറിലേക്ക് തന്നെ കയറി. അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ഇനി ഏതായാലും ഈ ഫ്ലൈറ്റ് കിട്ടില്ല. പക്ഷേ  തിരിച്ചു വരണം. അവളെ മറ്റൊരാളുടെ കൂടേ ജീവിക്കുന്നത് കാണാൻ വയ്യ. 

എല്ലാവരും സിറ്റൗട്ടിൽ ഇരുന്നു സംസാരിക്കുമ്പോഴാണ് അവൻ കേറി പോയത്.

നീ പോവ്വുകയാണ് പറഞ്ഞിട്ട് . 

പാസ്പോർട്ട്‌ എടുക്കാൻ മറന്നു പോയി. തിരിച്ചു പോകണം. അവന്റെ മിഴികൾ അവനറിയാതെ  ഇഷയെ തേടി നടന്നു. 

അവളും അജാസും സുമിയും സംസാരിക്കുന്നത് കണ്ടു. അജാസ് അവനെ കണ്ടു സലാം പറഞ്ഞു കൈ കൊടുത്തു. അവൻ ഇഷയെ കണ്ടു ഞെട്ടി തരിച്ചു നിന്നു. 
സലാം മടക്കാൻ തന്നെ മറന്നു. 

ടാ എന്താ ഇങ്ങനെ നോക്കുന്നെ ഇഷയെ ആദ്യായിട്ട് കാണുവാനോ. അജു അവനെ തട്ടി വിളിച്ചു. 

ടീ പട്ടീ ഇഷടാണേൽ നേരിട്ട് പറയരുന്നില്ലേ. പത്തമ്പത് കിലോമീറ്റർ എന്നെ ഡ്രൈവ് ചെയ്യിക്കനായിരുന്നോ. നിന്നെ ഇന്ന് ഞാൻ.... 
അവൻ അടുത്തേക്ക് വന്നതും ഇഷ ഓടി മാറി. 

നിക്കെടി പിശാചേ 

അതേ പണ്ടേ കാർണോമാർ പറയാറുണ്ട് ഒരു വഴിക്ക് ഇറങ്ങുമ്പോൾ ഒന്നൂടി ബാഗൊക്കെ നോക്കണോന്ന്. വിസ ടിക്കറ്റ് പാസ്പോർട്ട്‌ എല്ലാം ഒന്ന് കൂടി നോക്കാൻ പറയും അവരോട്.നീ നോക്കാഞ്ഞത് എന്റെ കുഴപ്പാണോ 

അല്ലേടി എന്റെ കുഴപ്പം. എന്നാലും ഇങ്ങനെ ഒരു പണി തരുമെന്ന് കരുതിയില്ല. 

സുമിയും സജിയും ഒന്നും മനസ്സിലാകാതെ ഇതെല്ലാം നോക്കി നിന്നു. 

 അവൾ ഒന്നും പറയാതെ അവന് എങ്ങനെയാ അവൾക്ക് ഇഷ്ടമാണെന്നു മനസ്സിലായെ അജാസ് സുമിയോട് ചോദിച്ചു. 

 ഫോൺ വിളിച്ചു പറഞ്ഞിട്ട് ഉണ്ടാകും. 

അതില്ല. വന്നപ്പോൾ അവന്റെ മുഖം ഞാൻ ശ്രദ്ധിച്ചതാ ആകെ sad  പോലെയായിരുന്നു. വന്ന പാട് പറയുകയും ചെയ്തു തിരിച്ചു പോകണമെന്ന്. 
പിന്നെ എങ്ങനെയാ സജിക്ക് മനസ്സിലായിട്ട് ഉണ്ടാവുക. 

ഇഷ ഓടി  റൂമിലേക്ക്‌ കയറി. പിറകെ സജിയും. 

എല്ലാം തമാശ ആണോ നിനക്ക്. ഞാൻ ഹൃദയം നുറുങ്ങിയ ഇവിടുന്ന് ഇറങ്ങിയേ.നോട്ടം കൊണ്ടെങ്കിലും ഇഷ്ടന്ന് തോന്നിച്ചിനെങ്കിൽ..... മരിച്ചു പോയ മതീന്ന് പോലും തോന്നിപോയിരുന്നു. 

അവൾ ഒന്നും മിണ്ടാതെ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. 

അവൻ അവളുടെ അടുത്തേക്ക് ചെന്നു. 

അവളുടെ ചുമലിൽ തൊട്ടു 

സോറി. 

അവൾ തിരിഞ്ഞു നോക്കി. അവളുടെ കണ്ണ് നിറഞ്ഞിരുന്നു. 

കഴിഞ്ഞതെല്ലാം മറക്കണം. ഇനിയും ഈ കണ്ണ്‌ നിറയരുത്. സഹിക്കാൻ പറ്റുന്നില്ലെടി. നിന്റെ ഈ അവസ്ഥ കാണുമ്പോൾ. പഴയതു പോലെ ആയിക്കൂടെ. 

ആഗ്രഹമുണ്ട്. പറ്റുന്നില്ല. 

അവൻ അവളുടെ മുഖം കയ്യിൽ എടുത്തു അവളുടെ കണ്ണുകളിലേക്ക് നോക്കി. പറ്റും ഇനി ഒരു സോറി പറയേണ്ടി വരുന്ന അവസ്ഥ ഞാൻ ഉണ്ടാകില്ല. നീയല്ലാതെ വേറൊരു പെണ്ണ് എന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടാവില്ല. സത്യം. 

അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. 

അവന് മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കി വെച്ചത് പോലെ തോന്നി. 

അവൻ അവളുടെ ചുണ്ടിലേക്ക് മുഖം അടുപ്പിക്കാൻ നോക്കിയതും അവളുടെ കണ്ണുകളിലെ ഭാവ മാറ്റം അവൻ കണ്ടു. 
അവൻ മുഖത്ത് നിന്നും കൈ എടുത്തു. 

അവളെ നോക്കി പുഞ്ചിരിച്ചു. 
അവളുടെ നെറ്റിയിൽ ചുംബിച്ചു. 

അവൾ അവന്റെ മാറിലേക്ക് ചാഞ്ഞു. 

നിന്റെ കണ്ണുകളിൽ കണ്ട ഭയം മാറി മനസ്സ് കൊണ്ടും ശരീരം കൊണ്ടും എന്നെ സ്വീകരിക്കാൻ എന്ന് കഴിയുന്നുവോ അത് വരെ കാത്തിരുന്നോളാം ഞാൻ. 

 എന്റെ മനസ്സിൽ ഉള്ളത് പറയാതെ മനസ്സിലാക്കാൻ കഴിഞ്ഞ ഈ മനസ്സ് മതി എനിക്ക്. 
നീ ആ പഴയ സജിയാകുമോ നിന്നിലെവിടെയോ ആ പഴയ ഞാനും ഉണ്ട്. 

ബാഗ്ലൂർക്ക് പോകുന്നെന്ന് മുന്നുള്ളതോ അതോ.... അതിന് ശേഷം ഉള്ളതോ അവന്റെ മുഖത്ത് ഒരു കുസൃതി ചിരി വിടർന്നു. 

 ആ  സ്വഭാവം എങ്ങാനും പുറത്തെടുത്താൽ കൊല്ലും ഞാൻ.

അതേ റൊമാൻസ് ഒക്കെ പിന്നെ മതി. എനിക്ക് ഒരു കാര്യം അറിയാനുണ്ട് 

സജി ചമ്മലോടെ അവളെ വിട്ടു. 

സജിക്ക് എങ്ങനയാ ഇവള് പറയാതെ ഇഷ്ടന്ന് മനസ്സിലായെ 

അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു. പറയണോ 

കുട്ടികൾ തല്ക്കാലം അറിയണ്ട. ടാ  സത്യം പറ നീ മനപ്പൂർവ്വം കേറി വന്നതല്ലേ പകരം വീട്ടാൻ. 

ക്യുരിയോസിറ്റി അടക്കാൻ വയ്യാഞ്ഞിട്ട് വന്നതാ പറയെടി തീപ്പെട്ടികൊള്ളി.

പറയാൻ മനസ്സില്ല 

അളിയാ ഇതിനെ ജീവിതകാലം മൊത്തം സഹിക്കണ്ടേ. നിനക്ക് അങ്ങനെതന്നെ വേണം.

അളിയാ ഇതിനെ ജീവിതകാലം മൊത്തം സഹിക്കണ്ടേ. നിനക്ക് അങ്ങനെതന്നെ വേണം.

അതന്നെ സുമിയോടും എനിക്ക് പറയാനുള്ളത്. അവൾ എന്ത് കണ്ടനാവോ നിന്നെ പ്രേമിച്ചത്. 

ഇതിനിടയിൽ അങ്ങനെയൊക്കെ സംഭവിച്ചോ 
സുമിയുടെ ലവറണോ അജാസ്. 

അങ്ങനെയൊക്കെ പറ്റി പോയി. അവൻ ചെറിയ ചമ്മലോടെ പറഞ്ഞു. എല്ലാം വിശദമായി ഈ കാന്താരി പറഞ്ഞു തരും. ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം പറ .ഇല്ലെങ്കിൽ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി ഞാൻ ഇടക്കിടക്ക് വരും പറഞ്ഞില്ലെന്നു വേണ്ട. 

നീ പറഞ്ഞില്ലേ കണ്ണിൽ നോക്കിയാൽ പ്രണയം മനസ്സിലാകുമെന്ന്. അങ്ങനെ കണ്ടുപിടിച്ചതാ. 

ആക്കല്ലേ.നിന്റെ  ഉണ്ടക്കണ്ണിൽ നോക്കിയാൽ എല്ലാരും പേടിച്ചോടും. അപ്പോഴാ പ്രേമം. മര്യാദയ്ക്കു പറയുന്നുണ്ടോ നീ 

തല്ല് വേണ്ട ഞാൻ പറഞ്ഞു തരാം 
ഇവൾക്ക് ഞാൻ കൊടുത്ത ബർത്ഡേയ് ഗിഫ്റ്റാ ഈ സാരിയും ഒർണമെന്റ്സും. കൊടുക്കുമ്പോൾ പറഞ്ഞിരുന്നു എന്നോടുള്ള ഇഷ്ടക്കേട് മാറി ഭർത്താവായി കാണുമ്പോൾ സ്വീകരിച്ചാൽ മതീന്ന്. 

വല്ലാത്ത ജന്മം തന്നെ. ഇത് നേരത്തെ പറഞ്ഞു തുലച്ചുടായിരുന്നോ പിശാചേ.
വന്നപ്പോഴേ ചോദിക്കണംന്ന് വിചാരിച്ചതാ 
പാടത്തു വെക്കണ കോലം പോലെ നിക്കുന്നത് എന്താന്ന്

അത് നിന്റെ കെട്ടിയോൾ 

അവളെ പറഞ്ഞോ. നോ പ്രോബ്ലം 
 അപ്പൊ ഞാൻ ഇറങ്ങുകയാ. ശല്യവുന്നില്ല. 
.നിങ്ങളുടെ ദേഷ്യവും പരിഭവവും പിണക്കവും എല്ലാം പറഞ്ഞു തീർക്ക്. All the best. 

അജാസ് റൂമിൽ നിന്നും ഇറങ്ങി. 

ഇഷയും പിറകെ ഇറങ്ങാൻ നോക്കിയതും സജി സാരിയിൽ പിടിച്ചു വലിച്ചു അവൾ പിറകോട്ട് അവന്റെ ദേഹത്ത് തട്ടി നിന്നു
അവൾ തിരിഞ്ഞു നോക്കിയില്ല. സാരിയിൽ നിന്ന്  വിട് സജി. റൊമാൻസ് കളിക്കാൻ ടൈം ഇല്ല. 

അവൻ അവളെ രണ്ടു കൈ കൊണ്ടും ചുറ്റി പിടിച്ചു. അവളുടെ ചുമലിൽ മുഖം വെച്ചു. 

കുറച്ചു കഴിഞ്ഞു പോകാം. പ്ലീസ് 

അവരെ യാത്ര ആക്കിയിട്ടു വരാം . 

അജാസ് അഡ്ജസ്റ് ചെയ്തോളും അത്. 

നീ അഡ്ജസ്റ്റ് ചെയ്താലും മതി. 

അപ്പൊ എന്നെ യാത്ര ആക്കുന്നില്ലേ. 

നിന്നെയൊ.നീ എവിടെക്കാ പോകുന്നെ. 

ഗൾഫിലേക്ക് പോകണം. 

തമാശ പറയല്ലേ 

അല്ലെടി കാര്യത്തിലാ പോകണം

അവൾ ബലമായി കൈ വിടുവിച്ചു. അവന്ന് നേർക്ക് നേരെ നിന്നു.അവന്റെ മുഖത്തേക്ക് നോക്കി. 
പകരം വീട്ടുകയാണോ 

നിന്നെ വിട്ട് പോകാൻ എനിക്ക് കഴിയുന്ന് തോന്നുണ്ടോ. പോകാൻ മനസ്സ് ഉണ്ടായിട്ടല്ല. നാളെ ജോയിൻ ചെയ്യന്നു ഉറപ്പു പറഞ്ഞോണ്ട് ഓഫീസിൽ ഉള്ള വേറൊരുത്തൻ ലീവിന് നാട്ടിലേക്ക് വരും. അതോണ്ട് പോയെ പറ്റു.ഇല്ലേൽ ജോലി പോകുന്ന മാത്രല്ല വേറെയും പ്രോബ്ലം ഉണ്ടാകും. മാത്രല്ല ഞാൻ ലീവിന് വന്നതല്ല. ഉപ്പാക്ക് സുഖമില്ലാത്തോണ്ട്  വന്നതുമാ. 

അവളുടെ മുഖം വാടി. 
സാരല്യ നീ പോയിക്കോ. 

പോയിക്കൊന്നോ. ഞാൻ കരുതി പോകണ്ടാന്നു ഒക്കെ പറഞ്ഞു കരഞ്ഞു സീനാക്കുമെന്ന്. ഞാൻ പോയ രക്ഷപെട്ടു അല്ലേ അവൻ കുറച്ചു പരിഭവത്തോടെ പറഞ്ഞു. 

പോടാ അവ്ട്ന്ന്. എനിക്ക് കുറച്ചു ടൈം കൂടി വേണം. നിന്നോട് എന്തോ ഡിസ്റ്റൻസ് ഉള്ള പോലെ  പഴേ പോലെ പറ്റണില്ലാ. അല്ലേലും എനിക്ക് പ്രേമിച്ചു കേട്ടണോന്ന് വലിയ ആഗ്രഹമായിരുന്നു. അതെങ്കിലും നടക്കട്ടെ. 

ആരെ പ്രേമിക്കാൻ

 ആരേലും കിട്ടോന്ന് നോക്കട്ട് 

അങ്ങനെ ഇപ്പൊ ആരേലും വേണ്ട ഞാൻ പ്രേമിച്ചോളന്നെ. 

കോഴിക്ക് അത് തന്നല്ലേ പണി 

കോഴി അന്റെ...... 

ബാക്കി ഞാൻ പറയാം. കോഴി എന്റെ കെട്ടിയോൻ അവളതും പറഞ്ഞു പോകാൻ നോക്കിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു. 

ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ ചെയ്യോ എന്റെ ഒരു മനസ്സമാധാനത്തിന് വേണ്ടിയാ 

അവൾ കണ്ണ് കൊണ്ട് എന്താന്ന് ചോദിച്ചു. 

എന്നെ ഇഷ്ടന്ന് പറയോ പ്ലീസ്. 

ഇഷ്ടായോണ്ടല്ലേ സാരി ഉടുത്തത്. 

അങ്ങനെയല്ല നിന്റെ വായിൽ നിന്ന് കേൾക്കാൻ....... പ്ലീസ്. ഒരുപാട് ആഗ്രഹിച്ചത അത്. 
അവൻ പ്രതീക്ഷയോടെ അവളുടെ കണ്ണിലേക്ക് നോക്കി. 

അവൾ അവനെ നോക്കി പുഞ്ചിരിച്ചു. അത് വേണോ 

ഇഷ്ടമാണെങ്കിൽ മതി അല്ലെങ്കിൽ എപ്പോഴും പറയുന്ന പോലെ വെറുപ്പന്ന് പറഞ്ഞു പോയിക്കോ അതല്ലേ എപ്പോഴും ചെയ്യൽ 

അവളുടെ മുഖം ചുവന്നു തുടുത്തു. അവൾക്ക് ദേഷ്യം വന്നൂന്ന് അവന് മനസ്സിലായി. 
എനിക്കിഷ്ടല്ല പോരെ. പിന്നെ പാസ്പോർട്ട്‌ എന്റെ കയ്യിലാ അത് മറക്കണ്ട 

അങ്ങനെ പറയല്ലേ മുത്തേ ഞാൻ ചുമ്മാ പറഞ്ഞതാ. പിണങ്ങല്ലേ. പ്ലീസ് പോകാൻ ടൈമായി. 

അവൻ അവളെ അടുത്തേക്ക് ചേർത്തു നിർത്തി പറയ്.   

ഇത് കേൾക്കാൻ എത്ര മാത്രം ആശിച്ചിട്ടുണ്ടെന്ന് അറിയോ. 

വാതിലിൽ മുട്ടുന്ന കേട്ട് അവൾ അവനെ തള്ളി മാറ്റി. 

സജീ ഒന്ന് പെട്ടെന്ന് താഴേക്ക് വാ. ഇഷയെയും കൂട്ടിക്കോ. ഇഷയുടെ ഉപ്പ വന്നിട്ടുണ്ട്. 

എന്താടി കാര്യം. 

എനിക്ക് അറിയില്ല . 

അവർ താഴേക്ക് പോയി. ഉപ്പാന്റെ മുഖം കണ്ടപ്പോൾ തന്നെ അവൾക്ക് പേടി തോന്നി. ദേഷ്യത്തിൽ ആണ്. 

ഇഷയെ കൊണ്ട് പോകാന വന്നത്. 

എന്തിന് സജി ചോദിച്ചു. 

കാര്യങ്ങൾ ഒക്കെ ഞാനറിഞ്ഞു. വിശദീകരണം ഒന്നും ഇനി വേണ്ട. ഒരു കടപ്പാടിന്റെയും സ്നേഹത്തിന്റെയും കാര്യം പറഞ്ഞു നശിപ്പിക്കാനുള്ളതല്ല എന്റെ മകളുടെ ജീവിതം. അവളെ ഞാൻ കൊണ്ട് പോവ്വുകയാ. 

എന്തൊക്കെയാ പറയുന്നത് താൻ. ആദ്യം നീ ഇരിക്ക് എന്നിട്ട് സമാധാനത്തിൽ പറയ്. സജീടെ ഉപ്പ പറഞ്ഞു 

നിങ്ങളെ മോൻ കാരണമാണ് എന്റെ മോൾ ഈ അവസ്ഥയിൽ എത്തിയത്. എല്ലാരും അത് മറച്ചു വെച്ചു. നിങ്ങൾക്ക് നിങ്ങളുടെ മോന്റെ ഭാവി നോക്കിയാൽ മതിയല്ലോ. എന്റെ മോൾ ആരാ അല്ലേ. അവൾക്ക് എന്ത്‌ സംഭവിച്ചാലും നിങ്ങൾക്കെന്താ. മതി സ്നേഹം കാട്ടി  അഭിനയിച്ചത്. 
ഇത് കണ്ടോ വിവാഹത്തിന് സമ്മതിക്കാൻ എന്റെ മകൾ ചെയ്ത കരാർ. ഇവളുടെ റൂം വൃത്തിയാക്കുമ്പോൾ കിട്ടിയതാ. 
. അന്ന് ഇവൻ എന്തെങ്കിലും പണി തരുമെന്ന് പേടിച്ചിട്ടാ കടലാസ്സിൽ എഴുതി ഒപ്പിട്ട് തരണം എന്ന് പറഞ്ഞത്. കലി തുള്ളി നിക്കുന്ന ഉപ്പാനോട് എന്താ പറയേണ്ടെന്ന് പോലും അറിയാതെ അവൾ ദയനീയമായി സജിയെ നോക്കി

അവൻ അവളുടെ ഉപ്പാന്റെ അടുത്തേക്ക് ചെന്നു. മാപ്പ് ചോദിക്കാനുള്ള യോഗ്യത ഇല്ലന്ന് അറിയാം. സംഭവിക്കാൻ പാടില്ലാത്തതാ സംഭവിച്ചതും. കഴിഞ്ഞതൊക്കെ മറന്നു ഞങ്ങൾ ഇപ്പൊ ജീവിക്കാൻ പോവുകയാ. ഇവൾക്ക് ഇപ്പൊ എന്നെ ഇഷ്ടമാണ്. ചെയ്ത തെറ്റിന് മാപ്പ് തരണം 

ഇഷ്ടം അവളുടെ ഉപ്പ പുച്ഛത്തോടെ അവനെ നോക്കി. അതൊക്കെ പോട്ടെ ഇത് കണ്ടോ ബാംഗ്ലൂർ കോളേജിൽ അഡ്മിഷൻ ശരിയാക്കാൻ ഇവൾ ബാങ്കിൽ നിന്നും പൈസ എടുത്തതിന്റെ കോപ്പി ആണ്.ഇതിൽ നിന്നൊക്കെ എന്താ ഞാൻ മനസ്സിലാക്കേണ്ടത് അവൾക്ക് ഈ വിവാഹത്തിന് ഇഷ്ടമല്ലെന്ന് അല്ലേ.  എല്ലാരുടെയും മുന്നിൽ നാടകം കളിച്ചത് മതി. 
ഇനി അവളെ ഇവന്റെ കൂടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല. 

ഇഷ എന്താ എടുക്കേണ്ടത് എന്ന് വെച്ചാൽ എടുത്തോ. നമ്മൾ ഇപ്പൊ ഇവിടുന്ന് ഇറങ്ങുകയാ. 

ഉപ്പ എനിക്ക് പറയാനുള്ളത് കൂടി കേൾക്ക്. ഞങ്ങൾ തമ്മിൽ ഇപ്പൊ പ്രശ്നമൊന്നും ഇല്ല. 

മതി ഇനിയും കള്ളത്തരം പറയണ്ട. സുമിയോടുള്ള ഇഷ്ടം ഞങ്ങൾക്ക് അറിയാം. അതിന്റെ പേരും പറഞ്ഞു ഇനിയും ഇവിടെ നിൽക്കണ്ട. നിനക്ക് ഇപ്പൊ തീരുമാനിക്കാം ഞങ്ങളെ വേണോ ഇവരെ വേണോന്ന്. 

അവൾ ഞെട്ടലോടെ ഉപ്പാനെ നോക്കി. ഇത്രയും നാൾ കുടുംബം പിരിയരുതെന്ന് കരുതിയ ഞാൻ എല്ലാം മറച്ചു വെച്ചത് ആരാ ഇപ്പൊ ഇങ്ങനെ ചെയ്തേ. ഉപ്പ എങ്ങനെയാ എല്ലാം അറിഞ്ഞത്. 

നീ വരുന്നുണ്ടോ ഉപ്പാന്റെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു. 

സുമിയും അവളുടെ ഉമ്മയും ഒന്നും പറയാൻ കഴിയാതെ ഞെട്ടി നിന്നു. 

അവൾ സജിയെയും മാമയെയും  നോക്കി. മാമയുടെ മുഖം വേദന കൊണ്ട് പുളയുന്നത് പോലെ അവൾക്ക് തോന്നി. നിലത്തേക്ക് വീഴാൻ നോക്കുന്നത് കണ്ടതും ഇഷ മാമാന്ന് വിളിച്ചു അടുത്തേക്ക് ഓടി. സജി അതിനു മുന്പേ ഉപ്പാനെ പിടിച്ചിരുന്നു. 
പറ്റിക്കുകയാരുന്നു അല്ലേ മോളെ നീ. നീ പൊറുക്കണം എന്നോട് നിന്റെ ജീവിതം വീണ്ടും ഞാനും കാരണം....ബാക്കി പറയാനാവാതെ നെഞ്ചിൽ കൈ വെച്ചു. 

ഇല്ല മാമ എനിക്ക് സജിയെ ഇഷ്ടാ. ഞാൻ പറ്റിച്ചതല്ല. ഉപ്പയെ ആരോ തെറ്റിദ്ധരിപ്പിച്ചതാ. 

ഇഷക്ക് കരച്ചിൽ വന്നു ബാക്കി പറയാൻ ആവാതെ നിന്നു. അവൾ ഉപ്പയെ നോക്കി. അവളുടെ ഉപ്പയും എന്താ ചെയ്യേണ്ടെന്ന് അറിയാതെ നിന്നു. 

സജീ കാറെടുക്ക്. പെട്ടെന്ന് ഹോസ്പിറ്റലിൽ പോവാം. 
എല്ലാവരും കൂടി മാമയെ കൂട്ടി ഹോസ്പിറ്റലിൽ പോയി. Icu വിൽ കയറ്റി അതിന്റെ പുറത്തു എല്ലാവരും നിന്നു. സജിയുടെ തളർന്നു നിക്കുന്ന അവസ്ഥ കണ്ടപ്പോൾ അവൾക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എല്ലാം സന്തോഷകരമായി അവസാനിച്ചതായിരുന്നു. അവസാന നിമിഷം ആരാ ഇത് ചെയ്തേ. സജിയുടെ കാര്യം ആരായിരിക്കും ഉപ്പാനോട് പറഞ്ഞിട്ട് ഉണ്ടാവുക. 
സുമിയും അമ്മായിയും കരഞ്ഞു തളർന്നു ഇരിക്കുന്ന കണ്ടപ്പോൾ അവൾക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാനും കൂടി തളർന്നാൽ ഇവർ..... ഉള്ളിൽ സങ്കടം അടക്കി വെച്ചു. അവൾ അവരെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു 
വിഷമിക്കല്ലേട ഉപ്പാക്ക് ഒന്നും സംഭവിക്കില്ല. 

ഡോക്ടർ പുറത്തേക്ക് വന്നു. മൂന്നാമത്തെ അറ്റാക്ക് ആണ്. എത്രയും പെട്ടന്ന് ഓപ്പറേഷൻ ചെയ്തേ പറ്റു.നിങ്ങളോട് പറഞ്ഞതല്ലേ ശ്രദ്ധിക്കണംന്ന്.പ്രാർത്ഥിക്കുക അതേ പറയാനുള്ളു. ഇഷയുടെ ഉപ്പാന്റെ തല താണിരുന്നു. പെട്ടെന്ന് ഉള്ള ഷോക്കിൽ മാമയുടെ അവസ്ഥ മറന്നുപോയി. 

അജാസിനെ ഇഷ വിളിച്ചിരുന്നു. അവനും പെട്ടന്ന് തന്നെ വന്നു. സജിക്ക് അത് വലിയ ആശ്വാസമായി തോന്നി. ഓപ്പറേഷന് വേണ്ട എല്ലാം അജാസ് ആയിരുന്നു ചെയ്തു കൊടുത്തേ. 

ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ കസേരയിൽ മുഖം പൊത്തി ഇരിക്കുന്ന സജിയുടെ അടുത്തേക്ക് ഇഷ ചെന്നു. 
അവൾ അവന്റെ കയ്യിൽ പിടിച്ചു.  സാരമില്ലെടാ മാമക്ക് ഒന്നും സംഭവിക്കില്ല. അവൻ അവളുടെ ചുമലിലേക്ക് ചാരി ഇരുന്നു. 

പ്രാർത്ഥനയോടെ എല്ലാവരും അവിടെ കാത്തിരുന്നു. 

മണിക്കൂറുകൾ കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വന്നു. 

എല്ലാവരും ഡോക്ടറുടെ അടുത്തേക്ക് ചെന്നു. 
സജിയുടെ ചുമലിൽ കൈ വെച്ചു പറഞ്ഞു. ഓപ്പറേഷൻ കഴിഞ്ഞു ഉപ്പ പെർഫെക്റ്റാലി aall റൈറ്റ് 

രാത്രി icu വിലേക്ക് മാറ്റും. അപ്പൊ കാണാം. 

എല്ലാവരുടെ മുഖത്ത് സന്തോഷം  നിറഞ്ഞു. ഇഷയുടെ ഉപ്പാന്റെ മുഖത്ത് മാത്രം പ്രതേകിച്ചു ഭാവമാറ്റം ഒന്നും ഉണ്ടായില്ല. 
രാത്രി icu വിലേക്ക് മാറ്റുമ്പോൾ എല്ലാവരും കയറി കണ്ടു. കണ്ണ് തുറന്നിരുന്നില്ല. ഡോക്ടർ പ്രശ്നം ഒന്നും ഇല്ല ഒരാഴ്ച കഴിഞ്ഞേ icu വിൽ നിന്ന് മറ്റുവെന്ന് പറഞ്ഞിരുന്നു.  ഒരാൾ മാത്രം മതി പുറത്ത്. 
ബാക്കി എല്ലാരോടും പോയിക്കൊള്ളാൻ പറഞ്ഞു.
അജാസിനോട് സുമിയെയും ഉമ്മനെയും വീട്ടിൽ കൊണ്ട് വിടാൻ പറഞ്ഞു. 
 ഇഷ വരുന്നില്ലേ 

ഇല്ല അവൾ വീട്ടിലേക്കാണ് ഞാൻ കൂട്ടി കൊള്ളാം അവളുടെ ഉപ്പ പറഞ്ഞു. 

അവൾ സുമിയോട് പറഞ്ഞു ഉമ്മാക്ക് ധൈര്യം കൊടുക്കേണ്ടത് നീയാണ്. തളരല്ലെടാ 

നീ കൂടി വാ 

പ്രശ്നം ഉണ്ടാക്കേണ്ട സുമി. ഞാൻ ഉപ്പയോട് സംസാരിക്കട്ടെ. എന്നിട്ട് വരാം അതാ നല്ലത്. 

അവൾ തലയാട്ടി. 

ഇഷ സജിയുടെ അടുത്തേക്ക് പോകാൻ നോക്കിയതും അവളുടെ ഉപ്പ തടഞ്ഞു. 

അവൻ പോയിക്കൊന്ന് കണ്ണ് കൊണ്ട് കാണിച്ചു. 

അവൾ തലയാട്ടി. 

കാറിൽ കയറാൻ നേരം അവൾ പുറത്തേക്ക് നോക്കി സജി ജനലിലൂടെ നോക്കുന്നത് കണ്ടു. അവൾക്ക് നെഞ്ചിലൊരു നീറ്റൽ തോന്നി.   ബാഗെടുത്തില്ലെന്നും പറഞ്ഞു അവൾ  പുറത്തിറങ്ങി. 
ഇപ്പൊ വരാം ഉപ്പ 

പെട്ടെന്ന് വരണം. 

 ഓടിക്കൊതച്ചു വരുന്ന ഇഷയെ  അവൻ അമ്പരപ്പോടെ  നോക്കി. 
എന്താടി പോകുന്നില്ലേ.

Mm 

അവൾ അവന്റെ അടുത്തേക്ക് ചെന്നു. അവന്റെ നെറ്റിയിൽ ഒരു കിസ്സ് കൊടുത്തു. 
I love u 

അവൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ ഓടി പോയിരുന്നു. 

ആ  ചുംബനത്തിൽ ഞാനുണ്ട് കൂടെ എന്ന് പറയാതെ പറഞ്ഞിരുന്നു. 
അവന് മനസ്സിൽ നിന്നും വലിയൊരു ഭാരം കുറഞ്ഞത് പോലെ തോന്നി. 

എനിക്ക് സജിയെ ഇഷ്ടമാണ്. 

എന്നിട്ടാണോ ഇങ്ങനെ എഗ്രിമെന്റ് വെച്ചു കല്യാണത്തിന് സമ്മതിച്ചേ 

അപ്പൊ ഇഷ്ടമല്ലായിരുന്നു. എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ സമ്മതിച്ചൂന്നെ ഉള്ളു. 
ഇപ്പൊ എനിക്കും  സജിക്കും ഇടയിൽ ഒരു പ്രശ്നവും ഇല്ല.എനിക്കിഷ്ടാ സജിയെ 

എന്നിട്ടാണോ ബാംഗ്ലൂരിൽ കോളേജിൽ അഡ്മിഷൻ ശരിയാക്കിയത്. 

ഉപ്പാനോട് ഇതൊക്കെ ആരാ പറഞ്ഞത്. 

അത് നീയറിയണ്ട. നിനക്ക് ഈ ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്യാൻ പറ്റോ 

ഇല്ല. 

ഇത്രയും കാലം നെഞ്ചിൽ തീയുമായിട്ട ഞാനും നിന്റെ ഉമ്മയും ജീവിച്ചേ. അതൊന്നും പറഞ്ഞാൽ പൊന്നു മോൾക്ക്‌ മനസ്സിലാവില്ല. 
അതിനു കാരണക്കാരൻ അവനാണ് അറിഞ്ഞപ്പോ കൊല്ലാന തോന്നിയെ.അവന്റെ ഉപ്പാനെ ഓർത്ത ക്ഷമിച്ചേ. ഞങ്ങളെ ജീവനോടെ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇതിൽ ഒപ്പിട.ഞങ്ങളെ വേണ്ട അവനെ മതിയെങ്കിൽ അങ്ങനെ. എല്ലാം നിനക്ക് തീരുമാനിക്കാം 
ആ പേപ്പർ ബലമായി അവളുടെ കയ്യിൽ വെച്ചു കൊടുത്തു. 

അവളുടെ മിഴികൾ നിറഞ്ഞു ഒഴുകി ആ പേപ്പറിൽ ഇറ്റി വീണുകൊണ്ടിരുന്നു. അവൾക്ക് സജിയെ കാണണമെന്ന് തോന്നി.അവനോട് പറഞ്ഞാലോ അല്ലെങ്കിൽ വേണ്ട പാവം ഉപ്പാനെ ഓർത്ത്  ടെൻഷൻ ആയിരിക്കും. ഇതും കൂടി അറിയിക്കേണ്ട. 
*****

ഉപ്പാക്ക് പെട്ടന്ന് ഇങ്ങനെയാവാൻ എന്താ കാരണം. ഞാൻ വരുന്ന വരെ ഒരു കുഴപ്പവും ഇല്ലല്ലോ. 

സുമി നടന്നതെല്ലാം അജാസിനോട് പറഞ്ഞു 

ഇത് ചെയ്തവന്റെ തലയിൽ ഇടിത്തീ വീഴണേ 
മനുഷ്യൻ എത്രമാത്രം കഷ്ടപ്പെട്ട രണ്ടിനെയും ഒന്നിപ്പിച്ചത്. എല്ലാം വെള്ളത്തിൽ വരച്ച വര പോലെയായില്ലേ. ആരാ അവൾക്ക് ശത്രു 

പൊട്ടിക്കരച്ചിൽ കേട്ടാ സുമിയും അജുവും നോക്കിയത്. 

സുമിയുടെ ഉമ്മ. ഉമ്മ കരയല്ലേ ഉപ്പാക്ക് ഇപ്പൊ ഒന്നും ഇല്ല. ഡോക്ടർ പറഞ്ഞത് ഉമ്മയും കേട്ടതല്ലേ. 

ഇതിനൊക്കെ കാരണക്കാരി ഞാനാ. ഞാൻ കാരണ ഇങ്ങനെയൊക്കെ സംഭവിച്ചേ. 
അവർ ഞെട്ടലോടെ ഉമ്മാനെ നോക്കി. 

ഉമ്മ എന്തൊക്കെയാ പറയുന്നേ. 

നാസില വീട്ടിൽ പോയി കാര്യം എല്ലാം പറഞ്ഞു. അവൾക്ക് സജിയെ ഇഷ്ടമായിരുന്നു. ഒരേ കരച്ചിലും ബഹളവും ഒക്കെയായി. അത് കാണാൻ കഴിയാതെ അവളുടെ ഉപ്പ എന്നെ വിളിച്ചു കുറേ ചീത്ത പറഞ്ഞു. ഇഷയുമായി കല്യാണത്തിന് ഇഷ്ടമായിരുന്നെങ്കിൽ എന്റെ മോൾക്ക്‌ എന്തിനാ ആശ കൊടുത്തെന്നും പറഞ്ഞ്. സജിയെ വെറുതെ വിടില്ലെന്നൊക്കെ പറഞ്ഞപ്പോൾ ഞാനാ ഇക്കാര്യം ഒക്കെ അവനോട് പറഞ്ഞെ. പ്രശ്നങ്ങൾ ഉണ്ടാക്കേണ്ടെന്ന് കരുതിയ പറഞ്ഞത്. പക്ഷേ അവൻ ഇവരെ പിരിക്കാൻ ഇങ്ങനെ ചെയ്യിന്ന് കരുതിയില്ല. 

അവർ എന്താ മറുപടി പറയേണ്ടെന്ന് അറിയാതെ പരസ്പരം നോക്കി. 

ഉമ്മ വിഷമിക്കേണ്ട. ഇങ്ങനെയൊക്കെ സംഭവിച്ചത് വിധിയായിരിക്കും. നമുക്ക് ഇഷയുടെ ഉപ്പയോട് സംസാരിച്ചു പരിഹരിക്കനെ. 

അജാസ് അവരെ വീട്ടിൽ വിട്ടു തിരിച്ചു പോയി. 

അവൻ ഇഷയെ വിളിച്ചു. ഇഷയോട് കാര്യമൊക്കെ പറഞ്ഞു. . നീ ആ പേപ്പറിൽ ഒപ്പിട്ട് കൊടുക്ക്.    അല്ലേൽ നിന്റെ ഉപ്പ സജിയുടെ മെക്കിട്ട് കേറാൻ നിക്കും. അവൻ 
ആകെ തളർന്നിരിക്കുന്ന അവസ്ഥയാ. തല്ക്കാലം അവൻ  ഒന്നും അറിയണ്ട. 

തമാശകാണേലും ഒപ്പിടാൻ ഞാനില്ല. 

ഒപ്പിട്ടെന്ന് വെച്ചു നിന്റെ ഡിവോഴ്സ് ഒന്നും നടക്കാൻ പോണില്ല. നിനക്ക് കുറച്ചു ഫ്രീഡവും കിട്ടും 

അവൾ മനസ്സില്ലാമനസ്സോടെ ആണേലും അതിൽ ഒപ്പിട്ടു ഉപ്പാക്ക് കൊടുത്തു. ഒപ്പിടുമ്പോൾ അവൾക്ക് ഹൃദയം നുറുങ്ങുന്ന പോലെ തോന്നി. 

അവൾക്ക് സജിയെ കാണണമെന്ന് തോന്നി. 
*****

സജി ഇഷയെ പറ്റി തന്നെ ആലോചിച്ചു നിൽക്കുവായിരുന്നു. ആരായിരിക്കും ഇത് ചെയ്തത്. വീണ്ടും അവളെ നഷ്ടപ്പെടുമോ. 
അവന് അവളെ കാണണമെന്ന് തോന്നി. അവളെ വിളിക്കാൻ ഫോണെടുത്തതും പിറകിൽ നിന്നും അവനെ അവൾ വിളിച്ചു. 

എന്താ ഇത്. നിന്നെ വിളിക്കാൻ ഫോണെടുക്കുവായിരുന്നു. 

അവൾ  അവനെ കെട്ടിപിടിച്ചു. കരഞ്ഞു. 

ഹോസ്പിറ്റലാ മോളേ ഇത് ആൾക്കാർ നോക്കുന്നു.  

അവളെയും കൂട്ടി ഒഴിഞ്ഞ ഒരു മൂലയിൽ പോയിരുന്നു. 

എന്താടി കാര്യം 

അവൾ കരഞ്ഞോണ്ട് ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ട കാര്യം പറഞ്ഞു. 

അതിനു എന്തിനാ കരയുന്നെ. ഞാൻ വീട്ടിലേക്ക് വരട്ടെ എന്നിട്ട് ഉപ്പാനോട് സംസാരിക്കാം. 

ഉപ്പ സമ്മതിക്കുന്ന തോന്നുന്നില്ല. സുമിയോട് ഉള്ള ഇഷ്ടം കൊണ്ട് അവൾക്ക് വേണ്ടിയാ നിന്നെ ഇഷ്ടന്ന് പറയുന്നെന്ന ഉപ്പ  പറഞ്ഞിരിക്കുന്നെ.  സുമിയുടെ സന്തോഷത്തിനു വേണ്ടി ഞാൻ ജീവിതം നശിപ്പിക്കുകയെന്ന ഉപ്പ കരുതിയിരിക്കുന്നെ 
നിന്നെ ഇഷ്ടന്ന് പറഞ്ഞിട്ടും  വിശ്വസിക്കുന്നില്ല

സമ്മതിച്ചില്ലേൽ ഒളിച്ചോടന്നേ അവൻ ചിരിച്ചോണ്ട് പറഞ്ഞു 

എല്ലാം തമാശയാ നിനക്ക്. അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു 

 നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല അത് നിന്റെ ഉപ്പാക്കണേൽ പോലും.ഞാൻ ഹോസ്പിറ്റലിൽ നിന്നും വരട്ടെ എന്നിട്ട് തീരുമാനിക്കാം എല്ലാം കേട്ടോടി. 

ഇപ്പൊ എന്തു പറഞ്ഞ ഇവിടേക്ക് വന്നത്. 

കോളേജിൽ നിന്നും ക്ലാസ്സ്‌ കട്ട് ചെയ്തു മുങ്ങിയതാ . അജാസ് നോക്കിക്കൊള്ളും  അവിടത്തെ കാര്യം. 

അവന്‌ ചിരിവന്നു. 

എന്താ ചിരിക്കുന്നെ 

അല്ല നിനക്ക് പ്രേമിച്ചു നടക്കണോന്ന് വലിയ ആഗ്രഹല്ലേ. അത് പോലെ ആയിന്നു ആലോചിച്ചു ചിരി വന്നതാ. 

******
വീട്ടിൽ അറിയാതെ ഇഷ എല്ലാ ദിവസവും ഹോസ്പിറ്റലിൽ വന്നു സജിയുടെ കൂടെ ഇരുന്നു. അവന് അത് വലിയ ഒരാശ്വാസം ആയി തോന്നി. മാമയെ റൂമിലേക്ക്‌ മാറ്റി. ഇഷ എല്ലാം തുറന്നു പറഞ്ഞു മാപ്പ് ചോദിച്ചു. 
വീട്ടിൽ ഉപ്പ ഡിവോഴ്സിന് വേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നു. അവൾ ഉമ്മ വഴി ഉപ്പാന്റെ മനസ്സ് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ട്മൂന്ന് ആഴ്ചകൾക്ക് ശേഷം മാമ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തി. 
ഇഷയും സജിയും ശരിക്കും പ്രണയജോഡികൾ തന്നെയായി. ഉപ്പയറിയാതെ അവൾ സജിയുടെ കൂടെ തന്നെയായിരുന്നു എപ്പോഴും. 

മാമ നോർമൽ അവസ്ഥയിൽ ആയി.  സജിയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ അവർ തീരുമാനിച്ചു 
ഒരു ദിവസം ഇഷ വീട്ടിൽ ഉള്ള സമയം ഇഷയുടെ ഉപ്പനെയും വിളിപ്പിച്ചു. അജാസും കൂടെയുണ്ടായിരുന്നു.
അവളുടെ ഉപ്പ ഇഷയെ അവിടെ കണ്ടതും ദേഷ്യം വന്നു. അവളെ തല്ലാൻ വന്നതും സജി മുന്നിൽ വന്നു നിന്നു. 

എന്നെ എന്ത് വേണേലും ചെയ്തോ ഇവളെ വേണ്ട 

അത് പറയാൻ നീയാരാ. നീയുമായുള്ള ബന്ധം ഉപേക്ഷിച്ചത. ഇവൾ ഒപ്പിട്ട് തരുകയും ചെയ്തു. 

ഒരു ഒപ്പ് കൊണ്ട് എന്താവാനാ. ഇവർ തമ്മിൽ പിരിയാനൊന്നും പോകുന്നില്ല. സന്തോഷത്തോടെ ജീവിക്കാൻ ഇവരെ വിട്ടുകൂടെ. 
അജാസ് പറഞ്ഞത് ഇഷ്ടമായില്ലെന്ന് അവളുടെ ഉപ്പാന്റെ മുഖത്ത് നിന്നും മനസ്സിലായി. 

ഇക്കാര്യം പറയാനാ വിളിപ്പിച്ചതെങ്കിൽ വേണമെന്ന് ഇല്ല. ഞാൻ എല്ലാം തീരുമാനിച്ചുറപ്പിച്ചതാ. എല്ലാരോടും ഒരപേക്ഷയെ ഉള്ളൂ. ഇനിയും ഇവളുടെ ജീവിതം നശിപ്പിക്കരുത്. 

അജാസും സജിയും മാമയും ഒരുപാട് ശ്രമിച്ചെങ്കിലും ഇഷയുടെ ഉപ്പ വാശിയിൽ തന്നെ ഉറച്ചു നിന്നു. 

ഇഷയുടെ കയ്യും പിടിച്ചു പോകാൻ ഇറങ്ങിയതും അജാസ് വിളിച്ചു. 

എല്ലാം അവസാനിപ്പിച്ചു പോകുവല്ലേ ഒരു കാര്യത്തിൽ കൂടി തീരുമാനമുണ്ടാക്കിയിട്ട്  പോയിക്കോ. 

അവളുടെ ഉപ്പ ഒരു നിമിഷം നിന്നു. എന്താ എന്ന അർത്ഥത്തിൽ അജാസിനെ നോക്കി.  കുട്ടീടെ കാര്യം കൂടി തീരുമാനിച്ചിട്ട പോയാൽ പിന്നെ വീണ്ടും ചർച്ച വേണ്ടല്ലോ ഇഷ പ്രഗ്നന്റ് ആണ്. 

എല്ലാരുടെയും  മുഖത്ത് ഒരു ഞെട്ടൽ അജാസ് കണ്ടു. ഇതെങ്കിലും ഏറ്റ മതിയാരുന്നു. അവൻ മെല്ലെ ഇഷയെ നോക്കി അവൾ കണ്ണൊക്കെ മിഴിച്ചു ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ അവനെ തന്നെ നോക്കി. 

സജി ഇതിത്തിരി കൂടി പോയില്ലേ എന്നർത്ഥത്തിൽ അവനെ നോക്കി. അവൻ തിരിച്ചു കണ്ണടിച്ചു കാണിച്ചു. സുമി ഇതെപ്പോ സംഭവിച്ചു ഞാൻ അറിഞ്ഞില്ലല്ലോ എന്ന പരിഭവത്തിൽ  നിന്നു. 

.ഉപ്പ  അവളുടെ മുഖത്തേക്ക് നോക്കി. 
ശരിയാണോ കേട്ടത്. 

അവൾ കൊല്ലാനുള്ള ദേഷ്യത്തോടെ അജാസിനെ നോക്കി. അവൻ ചതിക്കല്ലേ എന്ന് മുഖത്തോട് കാണിച്ചു. 

അവൾ ഉപ്പാന്റെ മുഖത്ത്  നോക്കാതെ തലയാട്ടി. 

ഇഷയുടെ കയ്യിൽ നിന്നും വിട്ടു.

 ഉപ്പാനെ തന്നെ നോക്കി. ആ മുഖത്ത് സന്തോഷം അവൾ കണ്ടു. കുറ്റബോധം കൊണ്ട് അവൾ തല താഴ്ത്തി. 

എന്താ ഒന്നും പറയാത്തെ. അതിനെയും ഭാഗം വെച്ചു പോയിക്കോ. അതിന്റെ പേരിൽ പിന്നെയൊരു  തർക്കം വേണ്ടല്ലോ. 

സജി മെല്ലെ അവനോട് പറഞ്ഞു ഓവർ ആക്കല്ല. 

 ഇഷയുടെ ജീവിതം സന്തോഷം നിറഞ്ഞതവണമെന്നേ ഞാൻ ആഗ്രച്ചിട്ടുള്ളൂ  ഇതിനെക്കാളും സന്തോഷം എനിക്ക് വേറെന്താ. 

എല്ലാവരും കേട്ടത് വിശ്വസിക്കാനാവാതെ ഒരു നിമിഷം നിന്നു..
സജി അവളുടെ  ഉപ്പാന്റെ  അടുത്തേക്ക് ചെന്നു. ചെയ്തത് മുഴുവൻ തെറ്റാ ക്ഷമിചുടേ . പൊന്നു പോലെ നോക്കി കൊള്ളാം. തന്നുടെ ഇവളെ എനിക്ക്. 

അവളുടെ കൈ പിടിച്ചു സജിയുടെ കയ്യിൽ വെച്ചു കൊടുത്തു. 
ഇവളുടെ ജീവിതം നശിപ്പിക്കുകയാന്ന്  കരുതിയ ഇങ്ങനെയൊക്കെ ചെയ്തത്. അല്ലാതെ നിങ്ങളെ പിരിച്ചിട്ട് എനിക്ക് എന്തു കിട്ടാനാ.ഇവൾ സന്തോഷത്തോടെ ജീവിക്കുന്ന കണ്ടാൽ മതി എനിക്ക്.  ഉപ്പാന്റെ കണ്ണ് നിറയുന്നത് സജി കണ്ടു. 

അവളുടെ ഉപ്പ പോകുന്നതും നോക്കി അവൻ നിന്നു. 

വേറെ ഒരു കള്ളവും പറയാൻ കിട്ടിയില്ലേ തെണ്ടീ ഇഷ അജാസിനെ  തല്ലാൻ  വന്നു. 

ഓടല്ലേ ഇഷ പ്രെഗ്നന്റ് ആണ് മറക്കരുത്. അവൻ സുമിയുടെ പിറകെ നിന്നു വട്ടം ചുറ്റി. 

അപ്പൊ ചുമ്മാ പറഞ്ഞതാ ഞാൻ ശരിക്കും വിശ്വസിച്ചു സുമി പറഞ്ഞു. 

അവരും ഹാപ്പി നിങ്ങളും. പ്രശ്നം താൽക്കാലത്തേക് അവസാനിച്ചല്ലോ 

നിന്റെ തലേൽ ഇത്രേം കുരുട്ടു ബുദ്ധിയുണ്ടെന്ന് ഇപ്പൊ മനസ്സിലായി. 

താങ്ക്യു. നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ ചെയ്തെന്നു തെറ്റിദ്ധരിക്കരുത്. 

പിന്നെ 

ഈ പിശാച് വീണ്ടും കല്യാണം വേണ്ട എന്നും പറഞ്ഞു നിന്നാലൊന്നുള്ള  ഒറ്റ പേടി കൊണ്ടാണ്. സുമിയെ ചൂണ്ടി അവൻ പറഞ്ഞു. 
പിന്നെ ശരിക്കും ഒരു കുട്ടിയെ ഉപ്പാക്ക് കൊടുക്ക്. അല്ലേൽ നിന്റെ ഉപ്പ എന്നെ കൊല്ലും.

അത് ഞാൻ ഏറ്റു സജി ചിരിച്ചോണ്ട് പറഞ്ഞു. 
 ഇഷ നാണം കൊണ്ട് തല താഴ്ത്തി. 

പിന്നെ ഉണ്ടാവുന്ന കുട്ടിയെ പൊന്നു പോലെ നോക്കിക്കോണം പറഞ്ഞില്ലെന്നു വേണ്ട 

അതിന് നീയെന്തിനാ ടെൻഷൻ അടിക്കുന്നെ 

ഇഷയുടെയും സുമിയുടെയും കയ്യിലിരിപ്പ് വെച്ച് എന്റെ വീട്ടിലെ ഭാവിയിലെ മരുമോനോ മരുമോളോ ആയിരിക്കുമല്ലോ അത്. 

എല്ലാവരും പൊട്ടിച്ചിരിച്ചു. 

****
 ഒരു പാട് നാളുകൾക്കു ശേഷം ആ വീട്ടിൽ സന്തോഷം അലയടിച്ചു . അവരുടെ ഫാമിലിയിലെ എല്ലാവരും ഒത്തുകൂടി. ഇത്തയും ഹസ്ബൻഡും കുട്ടികളും ഒക്കെ കൂടി ഒരു ഉത്സവം തന്നെ ആക്കി അവിടെ അന്നത്തെ ദിവസം. ആ സന്തോഷത്തിൽ പങ്കെടുക്കാൻ അജാസിനെയും വിളിച്ചിരുന്നു. രാത്രി ഫുഡ്‌ കഴിച്ചു എല്ലാവരും കൊച്ചു വർത്താനം പറഞ്ഞിരുന്നു.

അതിലിടക്ക് ഇഷ എന്തോ ആവിശ്യത്തിന് അടുക്കളയിലേക്ക് പോയപ്പോൾ സജിയും പിറകെ പോയി. 

എന്താ മോനെ ചുറ്റികളി. 

ടീ എന്റെ ഒരാഗ്രഹം സാധിച്ചു തരുമോ. 

നല്ല കാര്യം ആണേൽ ആലോചിക്കാം. 

എന്നാ വേണ്ട അവൻ പിണക്കത്തോടെ  പോകാൻ നോക്കി. 

ഹ നിക്ക് മാഷേ പോകാതെ. അവൾ അവന്റെ കയ്യിൽ പിടിച്ചു. പറഞ്ഞിട്ട് പോ. പരിഹരിക്കന്നെ. 

ബർത്ഡേയ് ഗിഫ്റ്റ് തന്ന സാരിയില്ലേ അതും ഉടുത്തു വരോ ഇന്ന്. 

പിന്നെ എനിക്ക് അതല്ലേ പണി. എന്നെ കൊണ്ടൊന്നും വയ്യ. 

പ്ലീസ് പ്ലീസ് 

എനിക്കൊന്നും വയ്യ 

മലയെടുത്തു ചുമന്നോണ്ട് വരനല്ല പറഞ്ഞെ ഒരു സാരിയുടുക്കാനാ. 

എന്ത് തന്നെയായാലും എന്നെ കൊണ്ട് കഴിയില്ല. എനിക്ക് നല്ല ക്ഷീണം ഉണ്ട്
.ടെൻഷൻ കാരണം  കുറെയായി ഉറക്കം ശരിയാവാതെ. 

നിന്നോട് പറയാൻ വന്ന എന്നെ വേണം തല്ലാൻ. നീ റൂമിലേക്ക്‌ വാ പറഞ്ഞു തരാം അവൻ ദേഷ്യം പിടിച്ച പോലെ പോയി. 

അവൾക്ക്  അത് കണ്ടു ചിരി  വന്നു. 

ജോലിയൊക്കെ കഴിഞ്ഞു. അവൾ റൂമിലേക്ക്‌  പോകുമ്പോൾ ആ സാരി തന്നെ ഉടുത്തു. 

അവൾക്ക് ആദ്യായി റൂമിലേക്ക്‌ പോകുന്ന പോലെ തോന്നി. ആകെയൊരു ടെൻഷൻ പോലെ. റൂമിലേക്ക്‌ കയറുമ്പോൾ നെഞ്ചിടിപ്പ് കൂടുന്ന പോലെ തോന്നി. 

അവൾ റൂമിലേക്ക്‌ കയറുമ്പോൾ തന്നെ ബാത്‌റൂമിൽ വാതിൽ തല്ലി പൊളിക്കുന്ന  ശബ്ദം കേട്ടു. 

സജീ അവൾ വിളിച്ചു നോക്കി. 

മുട്ടൻ തെറിയാരുന്നു അവൻ പറഞ്ഞത്. 

തനിക്കെന്താ വട്ടായോ. എന്നെഎന്തിനാ തെറി വിളിക്കുന്നെ. നീ എന്താ ബാത്‌റൂമിൽ ചെയ്യുന്നെ 

വാതിൽ തുറക്കെടി കോപ്പേ 

അവൾ തുറക്കാൻ നോക്കിതും പറഞ്ഞു ഇത് ലോക്ക് ആണ്. ചാവി ഇട്ട് പൂട്ടിയതന്ന് അവൾക്ക് മനസ്സിലായി. 

ആരോ പണി തന്നതാ മോനെ ചാവി ഇട്ട് ലോക്ക് ആകിയതാ. ചാവി കാണുന്നുമില്ല. 

ആരോ അല്ല ഇഷ മോളേ ഞാൻ തന്നെയാണ്. 

ടാ അജാസ് കളിക്കല്ലേ വാതിൽ തുറക്ക് 

ഇല്ല മുത്തേ ഇന്ന് അവിടെ കിടന്നോ.പിന്നേ ഇത് എന്റെ വകയല്ലട്ടോ പണി. എന്റെ വക ഡയലോഗ് മാത്രേ ഉള്ളൂ. 

പിന്നേ ആരാ പൂട്ടിയത്. 

നമ്മളാണേ 

ഇത്താടെ ഹസ്ബൻഡ് 

ഇത്രേം സംഭവം ഉണ്ടായിട്ടും എന്നെ എന്തെങ്കിലും അറിയിച്ചോ. നമ്മളാരാ അല്ലെ ഇതൊക്കെ പറയാൻ. 

അങ്ങനെ പറയല്ലേ നിങ്ങൾ കഴിഞ്ഞല്ലേ ഇവിടെ മറ്റുള്ളോർക്കൊക്ക വിലയുള്ളൂ. ഇങ്ങള് മുത്തല്ലേ 

സുഗിപ്പിക്കണ്ട സജീ. ചെലവാകില്ല. ഈ കഥയിലെ എല്ലാരേയും നിങ്ങൾ ഓർക്കും എന്നെയോ ഇല്ലല്ലോ. അപ്പൊ നിനക്ക് എന്തെങ്കിലും പണി തന്നെങ്കിലും എന്നെ ചിലരൊക്കെ ഓർകട്ടെന്ന്. ഇന്ന് നീ അവിടെ കിടക്ക്. 

പൊന്നളിയോ ചതിക്കല്ലേ. 

ഇഷക്കുട്ടിക്ക് കല്യാണത്തിനോ ഗിഫ്റ്റ് ഒന്നും തരാൻ പറ്റിയില്ല ഇതായിക്കോട്ടെ എന്റെ വകയുള്ള സ്മാൾ ഗിഫ്റ്റ് 

അവൾക്ക് സജിയുടെ അവസ്ഥയോർത്ത് ചിരി വന്നെങ്കിലും കടിച്ചു പിടിച്ചു നിന്നു. 

Wish u all the best സജീ. യാത്ര ചോദിക്കുന്നില്ല ഞാൻ ഇറങ്ങുകയാ. അജാസ് പറഞ്ഞു 

വാതിൽ തുറന്നിട്ടു പോടാ. 

സോറി. ഇക്കാര്യത്തിൽ ഹെൽപ്‌ലെസ്സ് ആണ്. 

നിന്റെ കല്യാണം കഴിഞ്ഞിട്ടില്ലാട്ടോ മറക്കണ്ട 

ഒരുപാട് പേർക്ക് പണിതിട്ടുള്ളോൻഡ് തിരിച്ചു എന്തായാലും കിട്ടും. നീ കൂടി അവരെ കൂടെ കൂടിക്കോ. നോ പ്രോബ്ലം 

എല്ലാവരും പോയതും ഇഷ പൊട്ടിച്ചിരിച്ചു 

എന്താടി ഇളിക്കുന്നെ 

ഒന്നൂല്യ മോനേ നിന്റെ അവസ്ഥയോർത് സങ്കടം വന്നു ചിരിച്ചതാ. 

ടീ  കോപ്പേ ആക്കല്ലേ

അന്ന് നിന്നെ പൂട്ടിയിടാൻ ഞാൻ നോക്കിയിട്ട് നടന്നില്ല. ഇന്ന് ഫ്രീയായിട്ട് രണ്ടു അളിയന്മാരും കൂടി അത് സാധിച്ചു തന്നു. 

അതിന് അന്ന് ഞാൻ തനിച്ചല്ലേ. ഇന്ന് കൂട്ടിന് ആളുണ്ടല്ലോ. 

ആര് 

നീ തന്നെ 

നീ പുറത്താണേലും മനസ്സ് ഇവിടല്ലേ. 

അവൾ കുറേ ഫോട്ടോയെടുത്തു അവന് അയച്ചു കൊടുത്തു. ഇനി പറഞ്ഞത് കേട്ടില്ലന്ന് വേണ്ട. സാരിയുടുത്തന്ന വന്നേ 

ടീ ശവത്തിൽ കുത്തല്ലേ.  ഇമ്മാതിരി ചതിയൊന്നും വേണ്ടായിരുന്നു അവൻ സങ്കടത്തോടെ പറഞ്ഞു 

എന്ത് ചതി 

ഒന്നൂല്യന്റെ പാൽക്കുപ്പീ 

ബാത്ത്ഡബ്ബിൽ തന്നെ കിടന്നോ. ശീലം ഉണ്ടല്ലോ.അപ്പൊ  ഞാൻ ഉറങ്ങാൻ പോവുകയാ ഗുഡ് നൈറ്റ്‌. 

എന്നിട്ട് നീ ഉറങ്ങിയത് തന്നെ. കൊല്ലും ഞാൻ 

ഞാൻ പിന്നെ എന്തു ചെയ്യാനാ. 

നമുക്ക് സംസാരിക്കലോ അതിന് കുഴപ്പമില്ലല്ലോ 

ഉറങ്ങാൻ വിടില്ല അല്ലേ. 

ഇല്ല മോളേ ഞാൻ ഉറങ്ങിയിട്ട് നീ ഉറങ്ങിയാമതി. 

ആയിക്കോട്ടെ കെട്ടിയോനെ. അവൾ വാതിലിൽ ചാരി ഇരുന്നു.  പരിഭവം പറഞ്ഞു തീർത്തും  ഒരുപാട് സ്വപ്നങ്ങൾ പങ്കുവെച്ചും  കൊച്ചു കൊച്ചു വർത്തനങ്ങളിലൂടെ സമയം പോകുന്നത് അവരറിഞ്ഞില്ല.  അവളുടെ ഭൂതകാലം മുഴുവൻ  മറവിയുടെ അടിത്തട്ടിലേക്ക് പോയിക്കൊണ്ടിരുന്നു. നേരം പുലരായപ്പോൾ അവർ ഉറക്കിലേക്ക് വഴുതിവീണു. 

നാളത്തെ പുലരി അവരുടെ ജീവിതത്തിലെ ആദ്യത്തെ അധ്യായം പോലെ അവരെയും കാത്തിരിപ്പുണ്ടായിരുന്നു. 
കൊച്ചു കൊച്ചു പിണക്കവും ഇണക്കവുമായി അവരുടെ സൗഹൃദവും പ്രണയവും മുന്നോട്ട് പോവട്ടെ. സന്തോഷം നിറഞ്ഞ അവരുടെ ജീവിതത്തിൽ ഇനി ഒരു കരി നിഴലും വീഴാതിരിക്കട്ടെ. നമുക്കും പ്രാർത്ഥിക്കാം. 

അവസാനിച്ചു.....                            

✍️ Safna kannur 

Comments

Post a Comment

Popular posts from this blog

CRAZY LOVE | ✍️ AJWA | ഫുൾ പാർട്ട്‌

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

DOSTEE AUR PYAAR | ✍️ FATHIMA SANA | ഫുൾ പാർട്ട്‌