കല്ല്യാണം നിക്കാഹ് ആയപ്പോൾ | ✍️NASEEBA | ഫുൾ പാർട്ട്
👰കല്ല്യാണം നിക്കാഹ്👸 ആയപ്പോൾ 💞
ഫുൾ പാർട്ട്
"നാദിറ ............ നാദിറ.........എണീക്കുന്നുണ്ടോ പെണ്ണേ നീ........"
"ഉമ്മ.....കുറിച്ചൂടെ കഴിയട്ടെ "
"ഇന്ന് തിങ്കളാഴ്ച ആണ്. നിനക്ക് ക്ലാസിൽ പോണ്ടെ"
"ഉമ്മാ ഞാൻ പോകാ"
പെട്ടെന്നാണ് താഴേന്ന് ഇത്ത വിളിച്ചു പറഞ്ഞത്...
"ആ പോകാനായോ മാഷിയേ ."
"ഇന്ന് റെക്കോർഡ് വെക്കാൻ ഉണ്ട് "
"ന്നാ നോക്കി പൊയ്ക്കോ"
" ആ ഉമ്മ "
സലാം പറഞ്ഞു മാഷിദ പോയി .എന്റെ ഇത്താത്ത ആണ് മാഷിദ ഡിഗ്രി ഫസ്റ്റ് ഇയറാ .പിന്നെ ഞാൻ നാദിറ +2 പഠിക്കാ .പിന്നെ ഒരിക്കാക്ക ഉണ്ട് റാഷിദ് ഗൾഫിൽ ആണ് .ഇബ്രാഹിം (ഉപ്പ )ഫാത്തിമ (ഉമ്മ )ദമ്പതികളുടെ മൂന്നാമത്തെ കുട്ടി യാണ് ഞാൻ .
ഇങ്ങൾ ഇന്റെ സമയം ഇപ്പോ കളയും. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ.
"ഉമ്മാ.......ചായ..."
"അനക്ക് എന്താ താത്തയുടെ പോലെ നേരത്തെ എണീറ്റാൽ. മാഷി എല്ലാ പണിയും കഴിഞ്ഞാ കോളേജിൽ പോണത് "
"ഉമ്മാ ഞാൻ നേരത്തെ എണീറ്റിരുന്നു.പിന്നെ അത്ര നേരത്തെ എണീറ്റിട്ട് പണി ഒന്നും ഇല്ലല്ലോ അതാ പിന്നെയും കിടന്നത്"
"ആരെ പറഞ്ഞത് പണി ഇല്ലാ എന്ന്"
"അത്.... അപ്പോ എനിക്ക് തോന്നി "
ഒരു പുഞ്ചിരിയും നൽകി ഞാൻ സ്കൂളിലേക്ക് പോയി.
സ്കൂളിലേക്ക് നടന്ന് പോകണം . കുറിച്ച് നടക്കാനുണ്ട് .നടക്കന്നെ അല്ലാതെ ഇപ്പോ എന്താ ചെയ്യ. എനിക്ക് കുറച്ച് ഫ്രണ്ട്സ് ഒക്കെ ഉണ്ട്. സന, നാജിയ, ആതിര, സ്നേഹ. ഇവരെക്കെയാണ് എന്റെ ഫ്രണ്ട്സ്. നാജൂ(നാജിയ ) എന്റെ വീട്ടിനടുത്തുള്ളതാണ് .ഇന്ന് അവൾ ഉമ്മയുടെ വീട്ടിൽ നിന്നാണ് വരുന്നത് അതാ ഞാൻ ഒറ്റക്കായത്.ആ പറഞ്ഞു പറഞ്ഞ് സ്ക്കൂൾ എത്തിയലോ.
"നിദൂ ...... നാജൂ എവിടെ "സനയാണ്
"ആ കുരിപ്പ് ഇന്ന് ഉമ്മയുടെ വീട്ടിന്നാ"
"വെറുതെ അല്ല നമ്മള വായാടി ഒറ്റക്കായെ"
സ്നേഹ ഇങ്ങനാ വെറുതെ ചൊറിയാൻ വരും
"ആതിര ഇന്ന് വന്നില്ലേ "
"വന്ന്ണ് ഇന്ന് അല്ലേ ആ പുതിയ മാത് സ് സാർ വരുന്നത് അയാളെ കാണാൻ പോയതാ"
"ഓ കാണാൻ ഭംഗിയുള്ള ഒരു ചുള്ളൻ ചെക്കൻ ആയാ മതി" സന
"ഇയ്യ് പഠിക്കാനാണോ അതോ വായിനോക്കാൻ ആണോ"സ്നേഹ
അവള് ഇത് പറയാൻ കാരണം ഉണ്ട് കാരണം അവൾക്ക് ഒരാളെ ഇഷ്ടം ആണ് അപ്പോ അവൾക്ക് നോക്കാൻ കഴിയില്ല അതിന്റെ കുശുമ്പ് ആണ് .
"മോള് പിന്നെ മിഥുനേട്ടനെ കാണാൻ അല്ലേ വരുന്നേ"
ഞാൻ ആണുട്ടോ പറഞ്ഞത്
"അത്......"
പെണ്ണ് പിന്നെ ഒന്നും പറയാൻ നിന്നില്ല.
"നാജൂ.......... സാർ വന്നു ഒരു ചുള്ളൻ ചെക്കൻ ആണ് "
ആതിര വന്ന് പറഞ്ഞതും എല്ലാത്തിന്റെ കണ്ണും പുറത്ത്ക്ക് ചാടിട്ടുണ്ട് .
"നമ്മക്ക് അയാളെ കാണാൻ പോയാലോ"നാജൂ
"അയാള് നമ്മുടെ ക്ലാസിലേക്ക് തന്നെല്ലേ വരുന്നേ നമുക്ക് ക്ലാസിൽ പോകാഎനിക്ക് എഴുതാനുണ്ട്"
ഞാൻ ഇത് പറഞ്ഞതും എല്ലാംക്കൂടെ എന്റെ നേർക്കായി
"ഒരു പടു രാവിലെ തന്നെ തുടങ്ങും പഠിക്കാൻ
എനിക്ക് അറിയാത്തതോണ്ട് ചോദിക്കാ നിനക്ക് വേറെ പണി ഒന്നും ഇല്ലേ "
സന അത് പറഞ്ഞതും എല്ലാം അവളെ കൂടെ കൂടി ഇപ്പോ ഞാൻ ഒറ്റ
അപ്പോ ആണ് മ്മ്ളെ ശത്രു വിളിക്കുന്നെ ആരാ എന്നല്ലേ ബെല്ല് .ബെല്ലടിച്ചു കുട്ടികളെ മ്മ്ള് ക്ലാസിൽ കയറട്ടെ.
"ഇന്ന് മിഥുനേട്ടനെ ഒന്ന് കാണാൻ കൂടെ കഴിഞ്ഞില്ല " സ്നേഹ
"അവനെ ഒരുദിവസം കണ്ടില്യാന്ന് വെച്ച് ഇയ്യ് ചത്ത് ഒന്നും പോവൂല" ആതിര
"പറയാൻ പറ്റൂല ഇവൾ അവനെ കണ്ടില്ല്യങ്കിൽ ചിലപ്പോ അതും ചെയ്യും " സനയാണ്
"പോടി കോപ്പേ അവനോട് എനിക്ക് അത്രയും സ്നേഹം ഉള്ളതോണ്ട. നിന്റെ പിന്നാലെ ഉണ്ടല്ലോ ഒന്ന് നീ തിരിഞ്ഞ് നോക്കാതെ അവനെ പൊട്ടം കളിപ്പിക്കല്ലേ "
സനയുടെ പുറകെ ആഷിഖ് നടക്കാൻ തുടങ്ങിയിട്ട് കുറെയായി എന്നാ പെണ്ണ് തിരിഞ്ഞു നോക്കൂല .അവന്റെ ചെരുപ്പ് തേഞ്ഞ് പോകാന്നല്ലാതെ പെണ്ണ് കമാന്ന് ഒരക്ഷരം മിണ്ടൂല .
"സ്നേഹ ആതിര ഈ ടോപ്പിക്ക് നിർത്തിയേക്ക്"
സനയാണ് അവൾക്ക് അത് കേൾക്കുന്നതെ കലിയാ
"അവളെ പറഞ്ഞപ്പോ അത് നിർത്തണം മറ്റുള്ളവരെ പറയാൻ ഒരു കുഴപ്പവുംമില്ല "
നമ്മൾ ആണ് പറഞ്ഞത് കാരണം ക്കൂട്ടത്തിൽ ഫ്രീ ആയി നിൽക്കുന്നത് ഞാൻ മാത്രം ആണ്.
"അതന്നെ"
എല്ലാരും എന്റെ ക്കൂടെ കൂടി .ഇത് കേട്ടതും സനക്ക് കലിപ്പായി അവള് വേഗം ക്ലാസിലേക്ക് പോയി.
"നാദി ...ഇത് നല്ല കഥ ഇയ്യ് അല്ലേ ക്ലാസിൽ പേകാൻ തിരക്ക് കൂട്ടി ഇരുന്നത് ഇപ്പോ ഇതേ അവള് പോയി"
സ്നേഹ ഇത് പറഞ്ഞതും എല്ലാവരും ചിരിച്ചു. ഞങ്ങൾ ക്ലാസിലേക്ക് നടന്നു.
"പാരിൽ ദയാലുവാ ദാഷിണ്യ ശാലിയാം "
ഞങ്ങളുടെ സ്ക്കൂളിലെ പ്രാർത്ഥനാ ആണുട്ടോ.
"സന....... സന..... ഇയ്യ് ഞങ്ങളോട് മിണ്ടൂലേ ."
മ്മക്ക് പിന്നെ ആരും മിണ്ടാതെ ഇരിക്കുന്നത് ഇഷ്ടല്ല അതാ
"ഞാൻ ആരോടും തെറ്റിട്ട് ഒന്നും ഇല്ല "
"ഇയ്യ് തെറ്റി എന്ന് ഞാൻ പറഞ്ഞില്ല്യല്ലോ. മിണ്ടാതെ ഇരിക്കുന്നത് എന്താ ഇന്നലെ ചോദിച്ചത്"
"ടീ കോപ്പേ ഒന്ന് നിർത്തോ"
" ആ നിർത്തി "
"നിഹാലാ ഇപ്പോ ഏതാ വിഷയം "
"maths ആണ് "
എന്റെ ചങ്ക്സിനൊന്നും ഏതാ വിഷയം എന്ന് അറിയൂലാ അതാ മറ്റുള്ളോരോട് ചോദിക്കുന്നെ
"Good morning sir"
"Good morning. എല്ലാരും ഇരിക്കീ. ഞാൻ നിങ്ങളുടെ പുതിയ maths sir ആണ് .ഇത് വരെ കളിച്ച കളിയൊന്നും എന്റെ ക്ലാസിൽ നടക്കൂല. "
ഉപദേശം എനിക്ക് കേൾക്കുന്നതെ അലർജിയാ അതോണ്ട് എന്റെ ശ്രദ്ധ ജനലിനുള്ളിലൂടെ പുറത്തേക്ക് ആയിരുന്നു. ഇങ്ങക്ക് അറിയോ അവിടെ എന്താ ഉള്ളതെന്ന്. ഞാൻ പറഞ്ഞു തരാട്ടോ .
അബ്ദുക്കയുടെ ബിരിയാണി ഹോട്ടൽ. അതിന്റെ മുന്നിൽ ഓരോ ഭരണിയിലും പാൽ മിഠായി ,കോൽമിഠായി ,ഉപ്പിലിട്ട മാങ്ങ ,കാരറ്റ് , കക്കരി . ഇതൊക്കെ കണ്ടാൽ ണ്ടല്ലോ എന്റെ സാറെ ചുറ്റുള്ളത് ഒന്നും കാണൂലാ . പിന്നെ ഞാൻ എങ്ങനാ പുറത്തേക്ക് നോക്കാതിരിക്ക ഇങ്ങളന്നെ പറ .
ഇങ്ങൾഎങ്ങനാ പറയാല്ലേ വായെൽ കപ്പൽ ഓടിക്കാൻ മാത്രം വെള്ളം അല്ലേ.
"ആ അപ്പോ ക്ലാസ് തുടങ്ങല്ലേ"
ഞങ്ങളെ ചുള്ളൻ ചെക്കൻ ആണ് പറഞ്ഞത്
മൂപ്പര് ക്ലാസ് തുടങ്ങി.
@@@@@@@@@@@@@@@@@@@@@@@@
ഇനി കുറച്ച് നേരം ഞാൻ പറഞ്ഞു തരാട്ടോ. ഞാൻ ആരാ എന്നല്ലേ .ഞാൻ ആണ് നാജിയ.
ഇപ്പോ ക്ലാസ് തുടങ്ങിക്ക്ണ് അതാ നിദു (നാദിറ) ഒന്നും പറയാതെ. അവൾ ഞങ്ങളെ ക്ലാസിലെ പഠിപ്പിയാണ്.എന്നാ അതിന്റെ ജാഡയും അവൾക്കില്ല .
"നിദു......നിദൂ..."
"ആ എന്താ അനക്ക് മാണ്ടത്"
"ഇയ്യ് കലിപ്പാവല്ലെ"
"ഇയ്യ് ആ മരമാക്രി നോട് ക്ലാസ് നിർത്താൻ പറയോ"
ഇത് കേട്ടതും നിദു എന്നെ തന്നെ നോക്കി നിൽക്കായിരുന്നു
@@@@@@@@@@@@@@@@@@@@@@@@@
ഇനി ഞാൻ തന്നെ പറയാട്ടോ പെട്ടന്നായിരുന്നു മാഷ് എന്റെ നേരെ കൈ ചൂണ്ടി നിൽക്കാൻ പറഞ്ഞത്....
"U Stand up "
"എന്നോട് ആണോ "
"എന്താ നിനക്ക് നിൽക്കാൻ കഴിയില്ലെ"
പിന്നെ ഞാൻ ഒന്നുംപറയാൻ പോയില്ല കാരണം മൂപ്പര്ക്ക് എന്നെക്കാൾ കലിപ്പാണ്
"എന്താ അവിടെ ഇത്ര സംസാരം . എന്താ നിങ്ങൾക്ക് ഇത്ര സംസാരിക്കാനുള്ളത്"
"ഒന്നും ഇല്ല സാർ "
"എന്താ നിങ്ങൾ അവിടെ സംസാരിച്ചത് എന്ന് പറഞ്ഞാനിനക്ക് ഇരിക്കാം"
"ഒന്നും പറഞ്ഞിട്ടില്ല "
ഇങ്ങൾ തന്നെ ആലോചിച്ചു നോക്കി ആയാളെ അവള് മരമാക്രി എന്ന് വിളിച്ചു എന്ന് പറഞ്ഞാൽഎന്താവും സ്ഥിതി.
" ഒന്നും പറഞ്ഞിട്ടില്ല സാർ "
"ന്നാ ഇയ്യ് അത് പറഞ്ഞിട്ട് ഇരുന്നാ മതി അവിടെ നിന്നോ"
ക്ലാസിൽ നല്ല പോലെ ശ്രദ്ധച്ചിരുന്ന എന്നെ ആണ് പിടിച്ച് നിർത്തിയേ .കുരിപ്പ് കളൊക്കെ ചിരിക്കാ അവരെ ഒന്ന് നിർത്തിയിരുന്നങ്കിൽ .
"നീ പറയുന്നുണ്ടോ"
എന്റെ മറുപടി മൗനം ആയിരുന്നു. അതോണ്ട് സാർ അയാളെ പാട്ടിന് പോയി.
അല്ലാഹ് ഈ ജനലിനടുത്ത് ഭയകര വെയിൽ ആണല്ലോ. ഇയാൾ എന്താ ഇരിക്കാൻ പറയാതെ. വെയിൽ കൊണ്ട് തല കറങ്ങാൻ തുടങ്ങി. ഞാൻ ഇപ്പോ വീഴുന്ന് ഉറപ്പായി.
@@@@@@@@@@@@@@@@@@@@@@@@@
ഇനി ഞാൻ പറയാ. ഞാൻ സന ഫാത്തിമ.
മ്മ്ളെ ചങ്ക് അവിടെ നിക്കുന്നത് എനിക്ക് സഹിക്കുന്നില്ല. ആ നാജിയ യുടെ പണിയാ
"നിദൂ.......... ഞാനും കൂട്ടിന് വരണോ"
അവൾ വേണ്ട എന്ന് അംഗ്യം കാണിക്കാ എന്നല്ലാതെ ഒന്നും പറയുന്നില്ല.
ഞാൻ പിന്നെ തലയും താഴ്ത്തി സങ്കടത്തോടെ ഇരിക്കായിരുന്നു
"പ്ധാം...."
പെട്ടെന്ന് ഒരു സൗണ്ട് കേട്ട് തല ഉയർത്തിയപ്പോ ഉണ്ട് എന്റെ ചങ്ക് വാഴ വെട്ടി ഇട്ട പോലെ നിലത്ത് കിടക്കുന്നു .
"നിദൂ......നിദൂ......."
അപ്പോഴേക്കും സാറും അവിടെ എത്തി. സ്നേഹ അവളെ കുപ്പിയിൽ നിന്ന് വെള്ളം എടുത്തു കുടഞ്ഞു
"ഹാവു പെണ്ണിന് ജീവനുണ്ട് "
"എല്ലാവരും സീറ്റിൽ ഇരിക്കൂ"
സാർ എന്നോട് അവളെ സ്റ്റാഫ് റൂമിൽ കൊണ്ടാക്കാൻ പറഞ്ഞു. ഞാൻ അവളെ അവിടെ ആക്കി ക്ലാസിലേക്ക് പോന്നു . അപ്പോ തന്നെ ബെല്ലടിച്ചതും സാർ പുറത്തേക്ക് പോയി.
"എടാ ശരിക്കും ഓൾക്ക് എന്താ പറ്റിയത് " ശാനിബ
"ആർക്കറിയാ അവള് വീണപ്പോ ആണ് ഞാൻ കണ്ടേ"സ്നേഹ
"ഏതായാലും നമുക്ക് പോയി നോക്കാ"
നാജൂ ഇത് പറഞ്ഞതും എല്ലാവരും സ്റ്റാഫ് റൂമ് ലക്ഷ്യം വെച്ചു നടന്നു.
@@@@@@@@@@@@@@@@@@@@@@@@@
എന്താ പറ്റിയത് എന്ന് എനിക്ക് ഒരു പിടിയും ഇല്ല. പിന്നെ ഞാൻ വീണു കിടക്കായിരുന്നു. സന സ്റ്റാഫ് റൂമിൽ കൊണ്ടാക്കിയപ്പോ ആണ് ഒന്ന് സമാധാനം ആയെ.
"നാദിറ എന്തു പറ്റി "
ഞാൻ ചുറ്റും നോക്കിയപ്പോ ഉണ്ട് ഞങ്ങളെ ഇംഗ്ലീഷ് ടീച്ചർ അനിത മിസ്സ്.
"അത്......... ഒന്നു വീണതാ"
"എവിടെ "
"ക്ലാസിൽ "
"എങ്ങനെ മോളെ വീണെ .രാവിലെ ഭക്ഷണം കഴിച്ചില്യനോ"
ഞാൻ ഇന്ന് ക്ലാസിൽ നടന്ന സംഭവം ഒക്കെ പറഞ്ഞു. ഇത് കേട്ട് ടീച്ചർ ചിരിച്ചു കൊണ്ട് പറഞ്ഞു
"പാവം സാർ അതിന്റെ ആദ്യ ക്ലാസ് തന്നെ നീ കുളമാക്കിയില്ലേ "
"നല്ല ചൂടൻ ആണെല്ലെ ആള്"
"പാവം ആണ് നല്ല തമാശ പറയുന്ന കൂട്ടത്തിൽ ആയിരുന്നു. പിന്നെ നമ്മളെ പ്രൻസിപ്പലിന്റെ മോൻ ആണ്"
"ഓ......."
അപ്പോയാണ് ബെല്ലടിച്ചത് .ഇന്ന് രണ്ട് പിരിയഡ് മൂപ്പരാണ്.
@@@@@@@@@@@@@@@@@@@@@@@@@
ഹായ് ഫ്രണ്ട്സ് ഞാൻ ആണ് നിങ്ങളെ കലിപ്പൻ . ആദ്യ തന്നെ കുട്ടികളെ ഒന്ന് നന്നായി പേടിപ്പിക്കാം എന്ന് വിചാരിച്ചതാണ് .ഇത് ചക്ക്ന് വെച്ചത് കൊക്കിന് കൊണ്ട അവസ്ഥ യായി.ആകെ ചമ്മി പോയി.
എന്നാലും ആ പെണ്ണിന്റെ സുറുമ എഴുതിയ കണ്ണ് കണ്ടാ പിന്നെ ന്റെ സാറെ പിന്നെ ചുറ്റുള്ളത് ഒന്നും കാണൂലാ. ഇനി നിങ്ങൾ നോക്കാൻ പോണ്ടാ ഓൾ എനിക്കുള്ളതാ.
ഞാൻ അവൾ എവിടെ എന്ന് പോയി നോക്കട്ടെ
ആ സ്റ്റാഫ് റൂമിൽ ഒറ്റയ്ക്ക് ബോറഡിച്ച് ഇരിക്കാ.
"എങ്ങനുണ്ട്"
"കുഴപ്പമൊന്നുമില്ല "
അവള് ചിരിച്ചു കൊണ്ട് പറഞ്ഞു. അവളെ സുറുമ കണ്ണ് മാത്രമല്ല പതിനാലാം രാവ് ഉദിച്ച പോലെയാ അവളെ ചിരിയും.
"മ്..... എന്താ നിന്റെ പേര് "
"നാദിറ "
ഇവൾ എന്നെകളിയാക്കാണോ.
"നിങ്ങളെ പേര് എന്താ"
" നാദിറ് "
"സാറെ പേര് ആണ് ചോദിച്ചേ "
ഇയാള് എന്താ പേര് പറയാത്തത് അത്ര മോശം ആണോ പേര്...
"അതന്നെ കുട്ടി ഞാൻ പറഞ്ഞെ നാദിറ് മുഹമ്മദ് എന്ന് "
"ങ്ങേ....മ്മ്....."
അവൾക്ക് എന്റെ പേര് അറിയൂലെ അപ്പോ .ഞാൻ അല്ലേ എന്റെ പേര് ക്ലാസിന്ന് കുട്ടികൾ ചോദിച്ചപ്പോ പറഞ്ഞിരുന്നല്ലോ. വേറെ എവിടെലും നോക്കി ഇരിക്കുന്നോണ്ട് കേട്ടിട്ടുണ്ടാവില്ല.
"അല്ല ഇവിടെ തന്നെ കൂടാണൊ ക്ലാസിൽ പോണില്ലെ"
"ആ പോകാണ്"
അവള് ഇനിയും ഇവിടെ ഇരുന്നാ എന്റെ കൺട്രോൾ പോകും .
ആ അവളെ ബോഡി ഗാർഡ്സ് എത്തിയല്ലോ.
@@@@@@@@@@@@@@@@@@@@@@@@@
മൂപ്പര് പേര് പറഞ്ഞപ്പോ എന്നെ കളിയാക്കാണോ എന്ന് തോന്നി അതാ ഒന്നുകൂടെ ചോദിച്ചത്.
"നാദിറ.......വാ ക്ലാസിൽ പോകാ"നാജൂ
അവര് വന്നപ്പോ സാർ പോയി.
"നാജിയ അനക്ക് ഞാൻ തരാ ."
"എനിക്ക് ഡയറിമിൽക്ക് മതിട്ടോ"
"ഓ അത് മതിയോ കുട്ടിക്ക്. എടീ പോത്തെ ഇയ്യ് ഒറ്റഒരുത്തി കാരാണാ ഇതൊക്കെ ഉണ്ടായേ"
"മതി രണ്ടാളും നിർത്തി നമുക്ക് ക്ലാസിൽ പോകാ "സന
"ബാക്കി അവിടുന്ന് തുടരാ"ആതിര
"ന്നാ വാ പോകാ. അല്ല സ്നേഹ എവിടെ "
"അവളെ മിഥുനേട്ടനെ അവിടെ നിൽക്കാൻ പറഞ്ഞു "ആതിര
"അല്ല നാദിറ അനക്ക് വെയിൽ ഇത്ര പേടി ആണോ " നാജൂ
"എന്നെ ഇന്ന് നിർത്തിക്കാൻ തന്നെ കാരണം നീയാണ് നീകൂടുതൽ ഡയലോഗ് അടിക്കണ്ടാ"
അങ്ങനെ ഓരോന്ന് പറഞ്ഞ് ഞങ്ങൾ ക്ലാസിലെത്തി.
"നാദിറ.......ഇയ്യ് എങ്ങനാ വീണെ" ആസിഫ്
"ഞാൻ ഇപ്പോ എങ്ങനാ വീണത് ന്ന് act ചെയ്ത് കാണിക്കണോ"
"അങ്ങനെ ആയാലും കുഴപ്പമില്ല "ആസിഫ്
"പോടാ ഇവിടുന്ന് "
"കലിപ്പിലാണോ നാദിറ മോള് "ആസിഫ്
"ആണെങ്കിൽ "
"ന്നാ ഞാൻ പിന്നെ വരാ ഇപ്പോ അന്നോട് സംസാരിച്ചാൽ ശരിയാവൂല"ആസിഫ്
"ന്നാ പോയാട്ടെ"
അതും പറഞ്ഞ് അവൻ പോയി.....നാജൂ വരുന്നുണ്ട്
"നിദൂ ഇവിടെ ഇരുന്നൊ ഇന്ന് ജനാലയുടെ അടുത്ത് ഇരുന്ന് വീഴണ്ടാ ഇനി "
"ഓ....ഇനി അവിടെ ഇരിക്കുന്നില്ല പോരെ ..... അല്ല വേറെ എന്തൊക്കെ പറയാനുണ്ട് പോത്തെ ഇത് രാവിലെ തുടങ്ങിയതാണല്ലോ നിർത്താനായില്ലെ...."
"പുതിയ പുതിയ വിഷയങ്ങൾ അല്ലേ നമ്മക്ക് ഒരു ഹരം"
"ഇങ്ങൾ രണ്ടാളും കച്ചറ നിർത്തിക്കേ ഫിസിക്സ് സാറ് വരുന്നുണ്ട് "
പിന്നെ ഓരോ പീരിയഡും തള്ളി നീക്കി. ആ ലഞ്ച് ബ്രേക്ക് ആണ് ട്ടോ ഇപ്പോ
"വാ എനിക്ക് വിശന്നിട്ട് വയ്യ വേഗം വാ കൈകഴുകാൻ" സ്നേഹ
എന്നും പറഞ്ഞ് അവള് മുന്നില് നടക്കാണ്....
"വേഗം പോര് നിദൂ എല്ലങ്കിൽ അവൾ നമ്മളെ തിന്നും" ആതിര
"എനിക്കും വിശക്കുന്നുണ്ട് വേഗം വാ"
"ഇന്ന് വീണതോണ്ട് ആണോ"നാജി
"ആ അതോണ്ട് തന്നെ അനക്ക് വല്ല പ്രശ്നവും ഉണ്ടോ"
അവളോട് ചൂടായതും വേഗം മിണ്ടാതെ പോരുന്നുണ്ട്...
"ഇല്ല ഇന്റെ പൊന്നെ"
ഞങ്ങള് ഒരുമിച്ച് ഇരുന്നാണ് ഫുഡ് കഴിക്കൽ . ഞാൻ കൊണ്ട് വന്ന ഉരുളക്കിഴങ്ങ് പൊരിയുടെ പാത്രം ഒക്കെ കാലിയായി .അമ്മാതിരി തീറ്റയാണ് എല്ലാം.
"സ്നേഹ പതുക്കെ തിന്നോ അനക്ക് തന്നെ തിന്നാ ഞങ്ങൾക്ക് ആർക്കും വേണ്ട "
"പറയാൻ പറ്റൂല ഇങ്ങള് എല്ലെ ആള്ക്കാര് "സ്നേഹ
അങ്ങനെ കച്ചറക്കൂടി ഫുഡ് കഴിച്ച് ഞങ്ങൾ വാകമരചുവട്ടിൽ പോയി ഇരുന്നു
" എടാ പുതിയ ഫിലിം വല്ലതും കണ്ടോ "സ്നേഹ
"അതിന് എവിടെ സമയം വീട് സ്കൂൾ ഹോം വർക്ക് റെക്കോർഡ് ഇതന്നല്ലേ ഫുൾ സമയവും പിന്നെ എങ്ങനാ കാണാ"
"എനിക്ക് പിന്നെ സ്കൂൾ വീട് ഇത്രയൊള്ളൂ .ഹോം വർക്ക് ഒന്നും ഇല്ല "ആതിര
"നിദൂ താത്ത എവിടെ "
ഞങ്ങൾ സംസാരിച്ച് ഇരിക്കുമ്പോ ആണ് പെട്ടെന്ന് ആയിശ വന്നത്...എന്നെ ചോദിച്ചതോണ്ട് ആവും ഇവറ്റകൾക്ക് കുശുമ്പ്
"ആ ആരിത് അയിശ മോളോ എന്താ ഞങ്ങളെ ഒന്നും പറ്റൂലെ"നാജി
"എന്താ മോളെ"
ആയിഷ ഞങ്ങളുടെസ്ക്കൂൽ പത്താം ക്ലാസിൽ ആണ് .എന്നെ സ്ക്കൂളിൽ എല്ലാ കുട്ടികൾക്കും ഇഷ്ടാണ്. എല്ലാവരും എന്നെ ഇത്താത്ത എന്നാ വിളിക്കുന്നെ......
"ഒന്നൂല്യ വെറുതെ താത്തയുടെ വർത്താനം കേൾക്കാൻ വന്നതാ "ആയിശ
"അവള് സംസാരിക്കൽ നിർത്തി"സന
"അതെന്താ"ആയിശ
"സനാ......."
അവൾക്ക് കേൾക്കണ്ടത് കേട്ടാ ഓൾ നിർത്തും
"അല്ല ആയിഷ അന്റെ കാക്കൂന്റെ കല്യാണം നോക്കുന്നുണ്ടോ"നാജി
"ആ നോക്കുന്നുണ്ട് "ആയിശ
"അവന് എന്നെ അല്ലാതെ വേറെ ആരെങ്കിലും കെട്ടിയാൽ കൊല്ലും ഞാൻ "നാജി
അതിൽ ഒരു മുഹബത്ത് ഉണ്ട്. നാജിയയും അനസ് (ആയിഷ യുടെ ഇക്കാക്ക ).ആതാ അവള് ചൂടായത്
"ചൂടാവല്ലെ നാത്തൂനെ "ആയിശ
അല്ലാ നമ്മളെ ആഷിഖ് അല്ലെ ആ പോണത്....നിനക്ക് ഞാൻ തരടീ...സന മാക്രി...
"സനാ ആഷിഖ് അതാ പോണ് "
"എവിടെ........എവിടെ"സ്നേഹ
"അവളെക്കാൾ ആകാംക്ഷ നിനക്ക് ആണല്ലോ "നാജൂ
"അവള് രാവിലെ എന്റെ മിഥുനേട്ടനെ പറഞ്ഞതാ"സ്നേഹ
"അവന് ഇങ്ങോട്ട് ആണല്ലോ വരുന്നത്"
" നാദിറാ ........അതിന് എന്താ"സനാ
പെണ്ണ് കലിപ്പ് മോഡ് ഓണാക്കിണ്
അവന് എന്റെ അടുത്തേക്ക് ആണല്ലോ വരുന്നെ
"നാദിറാ....ഒരു കാര്യം പറയാനുണ്ട്..."ആഷിഖ്
"എന്താടാ..."
"ആദിൽ ഇബ്രാഹിം വന്നിട്ടുണ്ട് "
ഇത് കേട്ടതും എല്ലാവരുടെയും കിളി ഏതിലൂടൊക്കോ പോയി .
"എന്നാ വന്നെ "
" ഇന്ന് രാവിലെ "ആഷിഖ്
"ഓ..... ഇനി ഓൻ ഉണ്ടാവുംലെ"നാജൂ
"നീ ഒന്ന് സൂക്ഷിച്ചോ ഏതായാലും "ആഷിഖ്
"അവനെ ഞങ്ങൾ ശരിയാക്കും അല്ലെ നിദൂ"സ്നേഹ
"ആ അതന്നെ "
"ന്നാ ഞാൻ പോയി എനിക്ക് പള്ളിയിൽ പോകാനുണ്ട് "ആഷിഖ്
"ആ ന്നാ പിന്നെ കാണാ"
അവൻ പള്ളിയിലേക്ക് പോയി .
"ന്നാ നമുക്ക് ക്ലാസിലേക്ക് പോകാ. ബെല്ലടിച്ചിണ്" സന
"അല്ല ഇയ്യ് ഇവിടെ ഉണ്ടായിരുന്നോ ഞാൻ അറിഞ്ഞില്ലല്ലോ "
"അതെന്താന്നറിയോ നിദൂ അഷിഖ് വന്നതോണ്ട് ആണ് "സ്നേഹ
"പുലി കുട്ടി പൂച്ച കുട്ടിയാവുന്നത് കാണണെങ്കിൽ ആഷിഖ് വരണം "ആതിര
അവള് ആഷിഖ് വന്നാ ഒന്നും മിണ്ടൂലാ....അവന് കുറെ അവളെ പിറകെ നടന്നതാ....എവിടെ...പെണ്ണ് ഓക്കെ പറയണ്ടെ....അവസാനം അവന് മടുത്തിട്ടുണ്ടാവും ....എല്ലാത്തിനും ഒരു പരിധി ഇല്ലെ...
"ആ മതി നടക്ക് മുന്നിലോക്ക് നോക്കി എല്ലങ്കിൽ മുഖത്തിന്റെ ഷൈപ്പ് മാറും" സന
അങ്ങനെ ഞങ്ങൾ ഓരോന്നും പറഞ്ഞു ക്ലാസിലെത്തിയതറിഞ്ഞില്ല.
"ഏതാ ഇനി അടുത്ത subject"
"arabic"അർഷിദ
"ഇന്നെ കൊല്ല് "
"അതന്തെ ശാഫി വരുന്നതോണ്ട് ആണോ നിദു "
"ആ അതന്നെ എല്ലാതെന്താ"
"അതൊക്കെ ഒരു sports man sprit ൽ എടുക്കണ്ടെ"നാജൂ
"അവന് പിരാന്താണ് നാജൂ "അർഷിദ
"അതന്നെ അങ്ങനെ പറഞ്ഞു കൊടുക്ക്"
language പിരിയഡ് അപ്പുറത്തുള്ള ക്ലാസിലുള്ള കുട്ടികളൊക്കെ ഞങ്ങളുടെ ക്ലാസിലേക്ക് വരും. അതിൽ ഒരു കുട്ടിയാണ് ശാഫി .അവന് എന്റെ പിന്നാലെ ഒലിപ്പിച്ചു നടക്കാ പിരാന്തൻ.
"ആ അതാ വരുന്നു ശാഫി "സന
"അന്നെ തന്നെ നോക്കിയാണല്ലോ വരുന്നേ"നാജൂ
മുടിയും ഒതുക്കി വെച്ച് ചിരിച്ച് കൊണ്ട് വരുന്നുണ്ട് പട്ടി ...
"ആ വന്നോട്ടെ..... കുറച്ച് കഴിഞ്ഞ് പോയിക്കോളും"
അങ്ങനെ ആ പിരിയഡ് തട്ടി മുട്ടി കഴിഞ്ഞു . അങ്ങനെ ഓരോ പിരിയഡും കഴിഞ്ഞു പോകാനുള്ള ബെല്ലടിച്ചു .ഞങ്ങൾ സ്കൂൾ ബസിലാണ് വീട്ടിലേക്ക് പോകാറ്.... അങ്ങനെ വേഗം ബസിനടുത്തേക്ക് ഓടി പോയി.
"നാജൂ വേഗം വാ ബസ് ഇപ്പോ എടുക്കും"
ഇവള് ഇത് എവിടെ നോക്കി നിൽക്കാ....അവളെ കൈയും പിടിച്ച് ഓടി പോയി ബസ്സില് കയറി.....
"നിദൂ വെല്ലെ പോ"നാജി
"പിന്നെ ബസ് കിട്ടൂല"
"അന്നെ കയറ്റാതെ ബസ് എടുക്കൂല "
എന്നും പറഞ്ഞ് കാട്ട് പോത്ത് വല്ലെ വരാണ്
"ചെലക്കാതെ ഒന്ന് വേഗം നടക്ക് പോത്തെ "
അങ്ങനെ ഞങ്ങൾ ബസിൽ കയറി....പോത്തെ എന്ന് വിളിച്ചതും നല്ല അനുസരണ....ഇങ്ങനെ ആവണം കൂട്ടികൾ...
"ഹാവു ഇപ്പോയാണ് സമാധാനം ആയെ"
ബസ്സില് എത്തിയതും ഭയങ്കര സന്തോഷം....സീറ്റ് കിട്ടിയില്ലങ്കിലും കുഴപ്പം ഇല്ലാ.....
"നിദൂ........നിദൂ "
ആരാ ഈ വിളിക്കുന്നെ കാണുന്നില്ലല്ലോ....
"ആരാണ് "
"ഞാൻ ആണ് ഇവിടെ "
എന്നും പറഞ്ഞ് സഫ്ന കൈ വീശുന്നുണ്ട്
"ആ ഇയ്യ് ആയിരുന്നോ. എന്താ സഫ്നാ"
"നിന്റെ റെക്കോർഡ് ബുക്ക് ഒന്ന് തരോ"
"ആ"
അതൊക്കെ സന്തോഷം ഉള്ള കാര്യം അല്ലെ ....ഒരു ബുക്ക് കുറയാന്ന് പറഞ്ഞാ എന്ത് സന്തോഷാന്ന് അറിയോ....
"ബാഗ് പിടിക്കണോ നിദൂ"
"ആ പിടിക്ക്"
സ്നേഹയും ആതിരയും സനയും വേറെ ബസിൽ ആണ്.ഞാനും നാജൂം മാത്ര ഇതിലൊള്ളു.
"നിദൂ.......ആ ചെക്കനെ നോക്ക് നല്ല ലുക്ക് ഇല്ലേ "നാജി
"എവിടെ ഞാൻ കണ്ടീല്യ"സഫ
"സഫ മോളെ ഞാൻ നാദിറക്ക് ആണ് കാണിച്ചു കൊടുത്തെ"
"നാദിറ നിങ്ങൾക്ക് പുതിയ സാറ് വന്നലെ. എന്താ ഭംഗി കാണാൻ ആള് മൊഞ്ചനാ" അശ്വതി
"കോപ്പാണ് മൂപ്പര് കലിപ്പനാ"
"അതെന്താ നിദൂ "
"കൊണ്ടവനല്ലെ അറിയൂ"നാജൂ
"അതന്താടാ ഇവക്ക് ഇന്ന് കേട്ടോ"നിത്യ
"അത് ഞാൻ പറഞ്ഞു തരാ"നാജൂ
ഭക്തജനങ്ങളുടെ ശ്രദ്ധക്ക് നാജിയമ്മ ക്ലാസ് തുടങ്ങിയിരിക്കുന്നു....
"നാജിയ നിനക്ക് ഇപ്പോ കിട്ടും എന്റെന്ന്"
"ഇയ്യ് പുള്ത്തും"
അവള് എല്ലാം അവരോട് പറഞ്ഞു. ഇത് കേട്ടതും ബസിലെ കുട്ടികളൊക്കെ ഭയങ്കര ചിരി
"വെറുതെ അല്ല ഇയ്യ് മൂപ്പര് ചൂടനാ എന്ന് പറഞ്ഞെ"
അപ്പോഴേക്കും ഞങ്ങൾക്ക് ഇറങ്ങാനായിരുന്നു .....
"അനക്ക് ഞാൻ തരാ ടീ"
ഞാനും നാജൂവും ബസ്സ് ഇറങ്ങി റോഡ് സൈഡിലൂടെ നടന്നു....
"എടീ കുരുപ്പെ നീ എന്ത് വിചാരിച്ചിട്ടാ അതൊക്കെ അവിടെ വിളമ്പിയത്"
"അത്...... വെറുതെ ഒരു രസത്തിന്"
എന്നും പറഞ്ഞ് അവൾ വേഗം ഓടി പോയി. അല്ലങ്കിൽ അവളുടെ പുറം ചെണ്ട ആകും എന്ന് അവക്ക് അറിയാ.....
"ഉമ്മാ..............ഉമ്മാ "
"ആ വന്നൊ എന്റെ പൊന്ന് "
" എന്തെക്കെ അന്റെ സ്കൂളിലെ വർത്താനം"
ഉമ്മാക്ക് ഇന്ന് നടന്നതൊക്കെ പറഞ്ഞു കൊടുത്തതും ഉമ്മ ഷോക്കായി നോക്കാണ്....പിന്നെ ചിരിക്കാൻ തുടങ്ങിണ്....
"ന്നാലും നിദൂസെ ആ സാറ് പേടിച്ചിട്ടുണ്ടാവും പാവം ചെക്കൻ "
" അപ്പോ ഞാൻ പാവല്ലേ.... "
"ന്റെ പൊന്ന് മുത്ത് അല്ലേ.... "
"ഞാൻ മിണ്ടൂല വീണിട്ട് എന്താ പറ്റിയത് എന്ന് ഒന്നും ചോദിച്ചില്ലല്ലോ"
"അനക്ക് എന്തും പറ്റീല്യാന്ന് എനിക്ക് അറിയൂലെ പറ്റിയാ ഇങ്ങനെ ആവൂലല്ലോ നിന്റെ മുഖം. "
" ഈ ഉമ്മച്ചിക്ക് എല്ലാം അറിയാ"
എന്നും പറഞ്ഞ് ഉമ്മക്ക് ഒരു മുത്തവും കൊടുത്തു ഫ്രഷ് ആവാൻ വേണ്ടി റൂമിലേക്ക് പോകായിരുന്നു
"മോളെ ഒരു surprise ഉണ്ട് "
"എന്താ....ഉമ്മാ "
"surprise ആണ് മോളെ "
"ന്നാലും പറ ഉമ്മാ"
"ഇല്ല മുത്തേ"
"ഓ....."
അങ്ങനെ ഫ്രഷ് ആവാൻ പോയി.....ഉമ്മാ ഏതായാലും പറയുന്നില്ല ....അപ്പോ കണ്ടുപിടിച്ചിട്ട് തന്നെ ബാക്കി കാര്യം...
"ഉമ്മാ.......മാഷി വന്നോ"
"ആ റൂമിൽ ഉണ്ട് "
പോയിന്നോക്കട്ടെ എന്താ പണിന്ന് . ഓ എഴുതാണ് പാവം വെറുതെ തെറ്റ്ധരിച്ചു.
"ഇത്തൂസെ........"
"ആ അന്നെ കാണാനിരിക്കായിരുന്നു"
"എന്തെ ഞാൻ ഒന്നും ചെയ്തില്ല്യല്ലോ"
"ഇയ്യ് ചെയ്തീണല്ലോ"
"സത്യായിട്ടും ഞാൻ അല്ലാ താത്തൂന്റെ പുതിയ ഹെഡ്സെറ്റ് എടുത്തത്"
"ഹെഡ്സെറ്റ് എടുത്തുന്ന് ഞാൻ പറഞ്ഞില്ല്യല്ലോ "
"പിന്നെ എന്താ "
"അല്ലാ അപ്പോ എന്റെ ഹെഡ്സെറ്റ് എടുത്തത് നീയാണല്ലെ"
"അത്..........അവിടെ വെറുതെ നിൽക്കുന്നത്കണ്ടപ്പോ സഹിച്ചില്യ അതാ"
"ഇയ്യ് സ്കൂളിലേക്ക് പോകുന്ന വഴിക്ക് വല്ല പ്രശ്നവും ഉണ്ടായോ"
"ഇല്ലല്ലോ "
"അപ്പോ ഇന്നലെയോ"
"മ്മ്....."
"നീ അരാന്ന് വിചാരിച്ചിട്ടാ അവരെ അടിച്ചെ"
"അത് എന്റെ കൈയിൽ കേറി പിടിച്ചിട്ട് അല്ലെ"
"നിദൂ അവര് നാട്ടിലെ പിള്ളാര് ആണ്. എന്തും ചെയ്യാൻ മടിക്കൂല"
"നമ്മൾ മൗനം പാലിച്ചാ അവര് തലയിൽ കേറി നെരങ്ങും"
"ഇനി ഇയ്യ് അവരെ മുന്നിൽ പോയി പെടണ്ടാ"
"ഇല്ലാ പോവൂലാ പോരെ"
" ന്നാ വാ ചായ കുടിക്കാ"
അങ്ങനെ ചായകുടിച്ച് ഞങ്ങൾ റൂമിലേക്ക്പോയി. കുറെ എഴുതാനും വായിക്കാനും ഒക്കെ ഉള്ളതോണ്ട് അതെല്ലാം കഴിഞ്ഞ് ഫുഡ് കഴിച്ച് കിടന്നു. .....
@@@@@@@@@@@@@@@@@@@@@@@@@
എന്റെ പെണ്ണ് ഉറങ്ങിക്കോട്ടെട്ടോ
ഇന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിൽ എത്തിയിട്ടും അവള് തന്നെ ആയിരുന്നു മനസ്സിൽ.
"മോനെ എങ്ങനെ ഉണ്ടായിരുന്നു "
"നല്ല ക്ലാസ് ആയിരുന്നു ഉമ്മാ"
"ആ നാദിറ വീണു എന്നു കേട്ടു.....നിന്റെ ക്ലാസ് ടൈംമില്... "
"ആ ഉപ്പാ"
"വീഴെ എന്നിട്ട് എന്തെങ്കിലും പറ്റിയോ"
"ഒന്നും പറ്റീല്യ ഉമ്മാ "
"മോനെ അവളാണ് സ്കൂളിലെ ടോപ്പർ .പാട്ട് പാടാനും സേവനങ്ങൾക്കും ഒക്കെ അവൾ മുന്നിലാണ് "
"നല്ല ഉശാറാണല്ലെ"ഞാൻ
"നല്ല കുട്ടികൾ അങ്ങനെയാ "ഉമ്മ
"ന്നാ ഞാൻ കിടക്കട്ടെ ഉമ്മാ"
തെസ്നി എന്റെ ജീവിതത്തിൽ നിന്നും പോയതിനു ശേഷം ആദ്യമായിട്ടാ എനിക്ക് ഒരു കുട്ടിയെ ഇത്രയും ഇഷ്ടം തോന്നുന്നെ.ഏതായാലും ഞാൻ ഇപ്പോ ഉറങ്ങട്ടെ . ഇനി എന്റെ പെണ്ണ് എന്തായിന്ന് പോയി നോക്കി
@@@@@@@@@@@@@@@@@@@@@@@@@
ഉറക്കിൽ നിന്ന് പെട്ടെന്ന് ഉണർന്നപ്പോ ആണ് എന്റെ അടുത്ത് ആരോ കിടക്കുന്നത് പോലെ എനിക്ക് തോന്നി . അത് സത്യം തന്നെ ആയിരുന്നു .ഒരു പുരുഷന്റെ സാമിപ്യം എനിക്ക് ഫീൽ ചെയ്ത്.
"യാ അല്ലാ ഇതാരാണ്"
ഞാൻ പതിയെ സർവ ധൈര്യവും എടുത്ത് ലൈറ്റിടാൻ പോയി
ലൈറ്റ് ഇട്ടപ്പോ എന്റെ ബെഡിൽ കിടക്കുന്ന ആളെ കണ്ടതും ഞാൻ അന്തം വിട്ടു.....ഇവന് എങ്ങനെ ഇവിടെ....ഒന്നുകൂടെ കണ്ണ് അടച്ച് തുറന്നു....ഇവന് ഇവിടെ തന്നെ ഉണ്ടല്ലോ....വിളിച്ച് നോക്കാലെ....
"ടാ എണീക്ക് "
"മ്മ്"
"ഇയ്യ് എപ്പോയാ വന്നെ"
"ഞാൻ ഉറങ്ങട്ടെ എടീ"
ഉറക്ക പിച്ചില് അവന് എന്തൊക്കെയോ പറയാൻ തുടങ്ങിണ് ....അങ്ങനെ നിന്നെ ഞാൻ ഉറക്കൂലാ...
"വേണ്ടാ "
അന്റെ ഉറക്ക് ഞാൻ ശരിയാക്കി തരാ. അല്ല മക്കളെ നിങ്ങൾക്ക് അവന് ആരാണെന്ന് മനസ്സിലായോ
വേറാര് മ്മ്ളെ ഇക്കൂസ് ഗൾഫിന്ന് വന്ന്ക്ക്ണ്. ഞാൻ അറിയാതെ അവനെങ്ങനെ വന്നു. ഏതായാലും വെള്ളം എടുത്തു കൊണ്ട് വരാ എല്ലങ്കിൽ ഇക്കൂസ് എണീക്കൂല....
"എടീ കുരുത്തം കെട്ടവളെ അനക്ക് എന്താ വേണ്ടത്"
എന്നും പറഞ്ഞ് മുഖം തുടക്കാണ് ഇക്കൂസ്..
"ഇയ്യ് എണീക്ക്"
"എണീറ്റു പോരെ"
"പോരാ "
"പിന്നെ എന്താ"
"ഇയ്യ് എങ്ങനെ ഇവിടെത്തി . ഇയ്യ് ദുബായിൽ ആയിരുന്നില്ലേ"
"എടീ...........പൊട്ടത്തി ടിക്കറ്റ് എടുത്താ നാട്ടിൽ എത്താ"
"ഓ എത്താലെ"
@@@@@@@@@@@@@@@@@@@@@@@@@
ഞാൻ ആണ് റാഷിദ് .നിദൂന്റെ ഇക്കൂസ്.ഞാൻ വന്നപ്പോ പെണ്ണ് ഉറങ്ങായിരുന്നു.വിളിച്ചിട്ട് അവള് എണീക്കണ്ടെ അവസാനം ഞാൻ അവളെ അടുത്ത് കിടന്നു.
"ആ എത്തും "
ഇവള് എന്തിനാ ചിരിക്കുന്നെ .ഇനി എന്നെ ആക്കിയതാണോ
"അത് എനിക്ക് അറിയാ. എന്താ പറയാതെ വന്നെ"
"ഒരു surprise തന്നതാ"
"ഉമ്മാ ഇക്കാക്ക വന്ന്ക്ക്ണ് "
എന്നും പറഞ്ഞ് പെണ്ണ് അടുക്കളയിലേക്ക് പോയി
"അത് ഞങ്ങൾക്ക് അറിയാ"താത്ത
"അപ്പോ ഇങ്ങളുംഅറിഞ്ഞിണല്ലെ"
"ഉപ്പ എവിടെ"
"ഉപ്പ പോന്നില്യ കാകൂ മാത്രം വന്നിട്ടൊള്ളൂ"ഉമ്മാ
"ഉമ്മാ ഇങ്ങൾ എന്തെ കാകൂ വരുന്നത് പറയാഞ്ഞത് "
"ഞാൻ പറഞ്ഞിരുന്നല്ലോ ഒരു surprise ഉണ്ടെന്ന്"
"ഓ ആ സാധനം ആയിരുന്നോ ഇത് "
"എന്തെ പറ്റീലെ" ഇക്കു
"ഇല്ല "
"ന്നാ പറ്റണ്ട സ്കൂളിൽ പോകാൻ നോക്ക് "
ഈ പെണ്ണിന്റെ ഒരു കാര്യം. ഇപ്പോഴും ബുദ്ധി വന്നിട്ടില്ല . അവള് ഫ്രഷ് ആവാൻ പോയിണ്....
"ഉമ്മാ ചായ "
"മോനെ ഇന്നാ ചായ "
" മ് "
"ഉപ്പാക്ക് സുഖല്ലെ മോനെ "
ഉപ്പയുടെ ബിസിനസ് നോക്കി നടത്തുന്നതാണ് എന്റെ ഡ്യൂട്ടി....നാട്ടില് വന്നിട്ട് കുറെ ആയീണ്...അതാ ഉപ്പ എന്നെ നാട്ടിലേക്ക് വിട്ടത്...
"റാഹത്താണ് "
"ഉമ്മാ ഞാൻ പോകാണ്. പിന്നെ നിദൂനോട് നാട്ടിലുള്ളവരോട് കച്ചറ കൂടണ്ടാ എന്ന് പറഞ്ഞാൽ നന്ന് "
"എന്താ അവള് ചെയ്തെ മാഷിയേ"
അവള് അത് പറഞ്ഞപ്പോ സത്യത്തിൽ നിദൂന് ഇത്രയും ദൈര്യം ഉണ്ടോ എന്ന് തോന്നി പോയി. അവളെ വായാടി തരം കുറച്ച് കൂടുതലാണ് എന്നാലും അവള് അടിക്കോ
"എന്റെ റബ്ബെ ഇവക്ക് ഇത് എന്തിന്റെ കേടാ"ഉമ്മ
"ഉമ്മാ......... അടിയുടെ കുറവാ അവൾക്ക് "
" അടി ഒന്നും വേണ്ടാ അവളെ ഞാൻ ശരിയാക്കാ "
"ന്നാ ഞാൻ പോയി "മാഷി
"ആ ..."
അങ്ങനെ മാഷി പോയി. ഇനി നിദു ഉണ്ട്. അവളെ റൂമിലേക്ക് ഒന്നു പോയി നോക്കട്ടെ എന്താ പണി എന്ന് അറിയാലോ
"നിദൂ പോകാനായില്ലെ "
"ആ പോകാണ് "
"അല്ല ഇക്കാക്ക എനിക്ക് ഒന്നും കൊണ്ട് വന്നില്ലേ "
"ആ കൊണ്ടന്നീണ് .ഇയ്യ് ക്ലാസ് കഴിഞ്ഞ് വന്നിട്ട് തരാ"
"ആ "
"അന്റെ കൈ നീട്ട്"
"എന്താ ഇക്കാക്ക"
"കുന്തം കൈ നീട്ടാന പറഞ്ഞെ "
@@@@@@@@@@@@@@@@@@@@@@@@@
വേഗം കൈ നീട്ടിയതും കൈയില് ഒരു കുഞ്ഞു ബോക്സ് വെച്ച് തന്നു.....
"നൈസ് ഇക്കാക്ക "
" ഇഷ്ടായോ ശരിക്കും "
"ആ"
അത് ഒരു റിംങ്ങ് ആയിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടായി.....
" ന്നാ ഞാൻ പോവട്ടെ സ്കൂളിലേക്ക്"
"ഞാൻ ആക്കിതരാം .അന്നെ ഒറ്റയ്ക്ക് വിട്ടാൽ ശരിയാവൂല "
"അതന്താടാ "
"അതോ എന്റെ പെങ്ങളുടെ കൈയിന്റെ എല്ല് കൂടുതൽ ആണെന്ന് പറഞ്ഞു കേട്ടു"
"താത്ത പറഞ്ഞലെ"
"ആ പറഞ്ഞു"
" മ്മ് ഇവള് എന്താ റേഡിയോ ആണോ നാട്ടിലെങ്ങും പാട്ടാക്കാൻ "
"ഹാ.. ഹാ..ഹാ...... എന്റെ പൊന്ന് മോള് ചളിയടി ഇപ്പോഴും നിർത്തിയില്ലേ"
" ചളി ആണെൽ പിന്നെ എന്തിനാ ഇയ്യ് ചിരിച്ചെ"
"അനക്ക് സങ്കടാവൂലെ അതോണ്ട് ആണ് "
"ഓ"
പെട്ടെന്നാണ് ഉമ്മ താഴേന്ന് വിളിച്ച് കൂവിയത്...
" മോനെേ ഇങ്ങട്ട് വാ ആരാ വന്നെന്ന് നോക്ക്"
"ആരാ ഉമ്മാ........"
ആരാപ്പോ ഈ നേരത്ത്. ഇനി കാക്കൂ എന്നെ കൊണ്ടാക്കോ.ആ ഏതായാലും പോയി നോക്കട്ടെ.....
"ഉമ്മാ ആരാ വന്നെ "
"അവന്റെ ഫ്രണ്ട്സ് ആണ് "
"ന്നാ ഞാൻ പോട്ടെ"
"അല്ല മോളെ നാജൂ ഇന്ന് ഇല്ലാന്ന് ഫോൺ വിളിച്ചു പറഞ്ഞിരുന്നു "
"എപ്പോ"
"കുറച്ച് നേരം മുമ്പ് "
"അപ്പോ ഇന്നും ഞാൻ ഒറ്റയ്ക്ക് "
"കണ്ണ്കണ്ട ചെക്കന്മാരോടൊന്നും കച്ചറക്ക് പോവണ്ടട്ടോ"
"മാഷി ഇങ്ങളോടും പറഞ്ഞോ"
"ആ"
"ന്നാ ഞാൻ പോകാ "
ഉമ്മക്ക് ഒരു മുത്തവും കൊടുത്ത് ഞാൻ സലാം പറഞ്ഞ് ഇറങ്ങി
"എടീ അവിടെ നിക്ക് ഞാൻ ആക്കി തരാ"
"വേണ്ട കാക്കൂ ഞാൻ പോയിക്കോളാ "
"അവിടെ നിക്കാനല്ലെ പറഞ്ഞെ "
"എടാ ഞങ്ങൾ അന്നെ കാണാൻ വന്നതാ " മുർഷിദ്
" ഇങ്ങനെ ഒരു ആങ്ങളയും പെങ്ങളും " ഫഹീം
"ഞാൻ ഇപ്പോ വരാ . അപ്പോഴേക്കും ഉമ്മാ ഇവർക്ക് ചായ കൊടുക്കി "
ഈ ഫഹീം , മുർഷിദ് , ഫൈസി ഇവരൊക്കെയാണ് കാക്കൂന്റെ ഫ്രണ്ട്സ്.
അങ്ങനെ കാകൂ ബുള്ളറ്റും എടുത്ത് വന്നു .
"വാ കേറ്"
"ആ"
"ഇന്നെ കൊണ്ടരാനും കാക്കൂ വരോ"
"അപ്പോ സ്ക്കൂൾ ബസ് ഇല്ലേ .സ്കൂൾ ബസിൽ പോന്നാമതി വരുമ്പോ "
"ഓ......."
"ആ "
"പിന്നെ ഞാൻ വന്നിട്ട് പെട്ടി തുറന്നാ മതി "
"അതിന്റെ മുമ്പ് തുറന്നാലോ"
"കൊല്ലും ഞാൻ "
"ഹാ...ഹാ..ഹാ "
"അധികം ചിരിക്കണ്ട "
"ഇല്ല ... എങ്ങനുണ്ട് നിന്റെ ക്ലാസ് ഒക്കെ "
" സൂപ്പർ ആണ് . "
"+2 വിലും ഫുൾ മാർക്ക് വാങ്ങൂലെ "
"നോക്കാ "
"ആരെ"
"ഇങ്ങക്ക് പറ്റിയാ കുട്ടി ഉണ്ടോന്ന് "
"വേണ്ടാ മോളെ "
"എല്ലങ്കിലും ഞാൻ ഇങ്ങക്ക് ഒന്നും തിരയാൻ പോകൂല "
"അന്നെ കൊണ്ടാക്കാന്ന് പറഞ്ഞ എന്നെ വേണം തല്ലാൻ "
"ഞാൻ അപ്പോഴെ പറഞ്ഞതല്ലെ കൊണ്ടാക്കണ്ടാന്ന് . ഇയ്യ് കേക്കാനിട്ടല്ലെ "
അങ്ങനെ ഓരോന്ന് സംസാരിച്ച് സ്കൂളിൽ എത്തി. കാക്കൂ വീട്ടിലേക്കും പോയി.
@@@@@@@@@@@@@@@@@@@@@@@@@
ഇന്നലെ എപ്പോഴാണ് ഉറങ്ങിയത് എന്ന് ഓർമയില്ല . പെണ്ണിന്റെ ആ സുറുമ കണ്ണ് ഇരുട്ടിൽ തിളങ്ങുന്ന പോലെ. ആ സുറുമ കണ്ണ് എനിക്ക് തന്നൂടെ .
"ഉമ്മാ ....ചായ "
"അവിടെ എടുത്ത് വെച്ചിട്ടുണ്ട് "
"ഉപ്പ പോയോ "
"ആ ഇന്ന് നേരത്തെ പോയി "
"മ്മ് "
"ഇയ്യ് പോണില്ലെ മോനെ "
"ആ പോണം"
" മോനെ ഇയ്യ് നിന്റെ ജോലിയിൽ ശ്രദ്ധിക്കണം .പിന്നെ ആ പെണ്ണ് പോയത് നല്ലതിനാണെന്ന് കരുതിയാ മതി . പടച്ചോന്റെ വിധി നമുക്ക് തടുക്കാൻ കഴിയില്ലല്ലോ."
"ഉമ്മാ....... അതൊരു അടഞ്ഞ ആദ്യായം ആണ്. ഇനി ഞാൻ അത് പൊടി തട്ടി എടുക്കില്ല "
അതും പറഞ്ഞ് ഞാൻ ഫ്രഷ് ആവാൻ പോയി. വേഗം റെഡിയായി ബുള്ളറ്റിന്റെ കീ എടുത്ത് ഇറങ്ങി.
സ്കൂളിൽ എത്തിയപ്പോ തന്നെ കണ്ടത് അവള് ഒറ്റയ്ക്ക് ക്ലാസിലേക്ക് പോകുന്നതാ. പിന്നെ ഞാൻ വേഗം ഓഫീസിലേക്ക് പോയി. അവിടെ ഉപ്പ ഭയകര തിരക്കിലാണ്. ഞാൻ പുറത്തേക്ക് നോക്കി ഇരിന്നു. ആ സമയത്താണ് അവളെ ഏതോ കുട്ടി വിളിച്ചത്.
@@@@@@@@@@@@@@@@@@@@@@@@@
"നാദിറ..........ഒന്ന് അവിടെ നിന്നെ"
"എന്താ "
"നീ മറന്നോ എന്നെ"
"അത്ര വേഗം മറക്കാൻ കഴിയില്ലല്ലോ നിന്നെ എനിക്ക് "
"അത് ശരിയാ ആദിൽ ഇബ്രാഹിമിനെ നീ മറക്കാൻ പാടില്ല "
"നിന്നിൽ നിന്നുള്ള അക്രമം നേരിടേണ്ടി വരും എന്ന് അറിഞ്ഞ് തന്നെയാ ഞാൻ വന്നത് "
"ഈ ദൈര്യം ആണ് എനിക്ക് നിന്നിൽ നിന്ന് കാണെണ്ടത് "
ഇതും പറഞ്ഞ് അവന് പോയി. എന്താ അവന് വേഗം പോയത്
"നാദിറ അവന് എന്താ പറഞ്ഞെ "
"ഒന്നും ഇല്ല സാർ "
"ന്നാ ക്ലാസിൽ പോ "
"ഒക്കെ സാർ "
ഞങ്ങളെ ബയോളജി സാറെ കൊണ്ടപ്പോ അവന് വേഗം പോയതാ . മൂപ്പര് ചൂടനാ.
അങ്ങനെ ക്ലാസിൽ പോയി നോക്കിയപ്പോഒറ്റൊന്നും വന്നില്ല്യാ പിന്നെ വന്നവരോട് കത്തിഅടിച്ചിരുന്നു.
അപ്പോ ഉണ്ട് ബെല്ലടിക്കുന്നു . എന്നിട്ടും എന്റെ ഫ്രണ്ട്സ് ഒന്നും വന്നില്ല. നാജൂ വരൂലാന്ന് പറഞ്ഞപ്പോ ഇവരൊക്കെ ലീവ് എടുത്തോ .
"നിഹാലാ ഇന്ന് നേരത്തെ ആണോ ബെല്ലടിച്ചത് "
"അല്ലല്ലോ എന്തെ "
"എല്ലാ ഇവരൊന്നും എന്താ വരാത്തത് "
"ഇന്ന് ഇയ്യ് ഒറ്റക്കായല്ലെ സാരല്യ ഞങ്ങളുടെ കൂടെ കൂടിക്കോ ഇന്ന് "
"അതിന് നാദിറ എല്ലാവരുടെയും കൂടെ ആണല്ലോ. അവക്ക് ഇന്ന ആള് എന്നില്ലല്ലോ"അർഷിദ
"അതന്നെ "
"പാരിൽ ദയാലുവാം ദാഷിണ്യ ശാലിയാം "
മ്മ്ളെ പ്രാർത്ഥന തുടങ്ങി. ഇന്നട്ടും ഇവരെന്താ വരാത്തെ . ന്നാ വരൂലങ്കിൽ എന്നോടും പറഞ്ഞൂടെ അവർക്ക്. എന്നാ എനിക്കും ലീവ് എടുക്കാലോ....
ഞങ്ങളെ ക്ലാസ് സേറ് വന്നു. ഇയാളെ ഇന്നലെ ഒന്ന് ശരിക്കും കാണാൻ കഴിഞ്ഞില്ല്യാ
ആള് കെള്ളാലോ .
"അവര് ഇപ്പോയും വന്നിലേ"നിഹാല
"ഇല്ല ഡാ "
"may coming sir "
"yes coming "
"അവര് എത്തിയല്ലോ "അർഷിദ
അവര് വന്നപ്പോ ആണ് ഒന്ന് സമാധാനം ആയത് .പക്ഷെ അവരുടെ മുഖം കണ്ടാൽ ശരിക്കും പേടിച്ചപോലുണ്ട്. എന്താ പറ്റിയത് അവോ
"സ്നേഹ....... എന്താ നേരം വൈകിയത് "
"അത് "
"പറ സ്നേഹ "
"സ്ക്കൂൾ ബസ് ആ ട്രാൻസ്ഫോർമറിൽ ഇടിച്ചു "
"എന്നിട്ട് "
"ആർക്കും ഒന്നും പറ്റീട്ടില്ല .ശരിക്കും പേടിച്ച് പോയടി "
"അത് നിന്റെ മുഖം കണ്ടപ്പോ തന്നെ മനസ്സിലായി"
"silence plz.........."
അങ്ങനെ മൂപ്പര് മാത് സ് ക്ലാസ് തുടങ്ങി. നല്ല സാറ് എല്ലാം മനസ്സിലാവുന്നുണ്ട് .
"നാജൂ ഇല്ലെ"
"ഇല്ല അവക്ക് പനിയാണ് "
"എന്നാ തുടങ്ങിയത് "
"സനാ മിണ്ടാതിരിക്ക് എല്ലങ്കിൽ സാറ് എന്നെ ഇന്നും പുറത്താക്കും "
" ഇയ്യ് പഠിച്ചോ "
അവള് പിന്നെ സൈലറ്റ് ആയി . ബെല്ലടിച്ചതും സാറ് പോയി.
"ഞാൻ ഇന്ന് ആദിലിനെ കണ്ടിരുന്നു. അവൻ കലിപ്പിലാ അവന്റെ മുന്നിൽ ഒന്നും പോയിപെടണ്ടാ "
"മ്മ് ......"
"അല്ലാ ശരിക്കും ആദിലും ഇയ്യും തമ്മിൽ എന്താ പ്രശ്നം "നിഹാല
"അത് അറിയൂലെ "ആതിര
"ഇല്ല "
"ഞാൻ പറഞ്ഞു തരാ "സന
"ആ ആരേലും ഒന്ന് പറ "അർഷിദ
സന ഡസ്കില് കയറി ഇരുന്ന് കഥ പറയാൻ തുടങ്ങിയിണ്....
"നമ്മള് എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അവന് നമ്മുടെ സ്കൂളിൽ ഉണ്ടായിരുന്നു. ഞങ്ങൾ വേറെ വേറെ ക്ലാസിൽ ആയിരുന്നു "
"എന്നിട്ട് " ആസിഫ്
" അല്ല അപ്പോ ക്ലാസ് മൊത്തം കഥ കേൾക്കാൻ നിക്കാണോ " സ്നേഹ
എല്ലാരും ശ്രദ്ധിച്ച് ഇരിക്കുന്നുണ്ട് കഥ കേൾക്കാൻ
"നാദിറ പുറത്തേക്ക് എന്തിനാ പോയത് "ഫിദ
"അവള് ലാമ്പ്ക്കാണ് " സന
"സന ബാക്കി പറ" ആസിഫ്
"ആ...... ഈ ആദിലിന്റെ ഫ്രണ്ടിന് ഇവളെ ഇഷ്ടമായിരുന്നു . അവക്കാണങ്കിൽ അതിന് താൽപ്പര്യം ഇല്ലാ . അങ്ങനെ ഇരിക്കെ ഒരു ദിവസം ആദിൽ വന്ന് അവളോട് പറഞ്ഞു നീ അവനെ ഇഷ്ടപ്പെടണം എന്ന് . അവള് അത് അംഗീകരിച്ചില്ല . "
"ബാക്കി ഞാൻ പറയാ" ആതിര
"നാദിറയുടെ കാക്ക വന്ന് അവനോട് ചൂടായി. പിന്നെ ആ പ്രശ്നം അങ്ങനെ തീർന്നതായിരുന്നു ആ ഇടക്കാണ് അവര് ലഹരി ഉപയോഗിച്ചത് അവള് റിപ്പോർട്ട് ചെയ്തത് . അതിന്റെ പേരിൽ അവരെ സ്കൂളിൽ നിന്നും പുറത്താക്കി "
"എന്നിട്ട് " ഫിദ
"ആ രണ്ട് പകയുമാണ് അവൻ അവളോട് തീർക്കുന്നത് " സ്നേഹ
"അപ്പോ ഇപ്പോ അവരെ പുറത്താക്കിയതോ" അശ്വതി
"അത് അവര് ലഹരി ഉപയോഗിച്ചിട്ടാ പക്ഷേ റീപ്പോട്ട് ചെയ്തത് നാദിറ അല്ല" സന
"സത്യം പറഞ്ഞാ ഇപ്പോ അവള് പെട്ടു " ആസിഫ്
"അതന്നെ "
"അല്ല ഈ പിരിയഡ് ഏതാ "സ്നേഹ
"chemistry "
"നാദിറ ഇയ്യ് എങ്ങോട്ട പോയത് ഞങ്ങളെ കൂട്ടാതെ "ആതിര
"അന്റെ കെട്ട്യോന്റെ കല്യാണത്തിന് "
"ആണോ. ഞാൻ ഇല്ലാതെ എങ്ങനാ പെണ്ണേ എന്റെ കെട്ട്യോന്റെ കല്യാണം നടക്കാ"
"പോയത് നിദൂ അല്ലേ അപ്പോ അവളെ കല്യാണം ആവും" സന
"മിസ് വരുന്നുണ്ട് "ഫിദ
"Good morning miss "
"Good morning "
ടീച്ചർ ക്ലാസ് തുടങ്ങി. പെട്ടെന്നാണ് മിസ് ചോദ്യം ചോദിച്ചത് .പെട്ടെന്ന് ഞാൻ ഉത്തരം വിളിച്ചു പറഞ്ഞു . പക്ഷേ ഉത്തരം തെറ്റിപോയി .
"സന..... വെള്ളം ഒഴിച്ചേക്ക് എല്ലങ്കിൽ നാദിറ ഇപ്പോ കത്തും" ആതിര
"ഒരു ഉത്തരം തെറ്റിപോയതിനാണോ നീ കളിയാക്കുന്നെ നിനക്ക് എത്ര പ്രാവശ്യം ഉത്തരം കിട്ടാതെ നിന്നിട്ടുണ്ട് . അതോണ്ട് അധികം ചിരിക്കണ്ട "
" ഓ......."
അങ്ങനെ മിസിന്റെ പിരിയഡും കഴിഞ്ഞു . എന്റെ കാക്ക വന്നതൊക്കെ ഞാൻ അവരോട് പറഞ്ഞു. അപ്പോ തുടങ്ങി അവര് ചിലവ് ചോദിക്കാൻ. നാളെ തരാം എന്ന് പറഞ്ഞ് വല്ലെ തടിതപ്പി.
ഇന്ന് ഉച്ചയ്ക്ക് ശേഷം ടീച്ചസിന് മീറ്റിങ്ങ് ആയിരുന്നു അതോണ്ട് നേരത്തെ വിട്ടു. ഞാൻ വേഗം പോയി ബസിൽ സീറ്റ് പിടിച്ചു. ഇന്ന് സ്നേഹയും ആതിരയുംസനയും എന്റെ കൂടെയാണ് പോന്നത്... അവര് ഉമ്മയുടെ വീട്ടിലേക്ക് ആണ് അതാ എന്റെ കൂടെ.
"സ്നേഹ....... നിങ്ങൾ ഇന്ന് എന്താ നേരം വൈകിയത് " ഷഹല
"അത് ബസ് ഇടിച്ചു "
" എവിടെ "
" ആ ട്രാസ്ഫർ......ട്രാസ് .....എന്താണ് അതിന്റെ പേര് "സ്നേഹ
"പല്ല് നാളെ തേച്ച് വന്നിട്ട് അവള് പറഞ്ഞു തരും " ആതിര
"പല്ല് തേക്കല്ല .....നാവ് വടിക്കാ ചെയ്യെണ്ടത് "
"ആ സോറി നിദൂ തെറ്റി പോയതാ " ആതിര
"ട്രാസ്......ട്രാൻസ്ഫോമർ ......ആ കിട്ടി "സ്നേഹ
"ഹാവു ഭാഗ്യം "
"നീ അങ്ങനെ കളിയാക്ണ്ട നാദിറ. നീ ഇന്ന് ഉത്തരം പറഞ്ഞപ്പോ തെറ്റിയില്ലെ"
"ഒരു തെറ്റ് ഒക്കെ ഏത് പോലീസുക്കാരനും പറ്റും"
"അപ്പോ എന്റെതും അങ്ങനല്ലെ "സ്നേഹ
"നിനക്ക് എത്ര തെറ്റാപറ്റിയിട്ട് ഉള്ളത് അതിന് കണക്കുണ്ടോ "
"മതി....... നിർത്ത് രണ്ടാളും . "ആതിര
"ഞാൻ നിർത്തി നിദു ആണ് നിർത്താത്തത് "സ്നേഹ
"എനിക്ക് ഇറങ്ങാനായി"
"നിദൂ ചെലവ് മറക്കണ്ട "സ്നേഹ
"ആ കൊണ്ടരാ "
അങ്ങനെ വിട്ടിലത്തി . മുന്നിൽ തന്നെ കാകൂവും ഉമ്മിയും ഇരിക്കുന്നുണ്ട്
"ഉമ്മാ......."
"ആ..... ഇന്ന് എന്തെ നേരത്തെ പോന്നെ "
"കാക്കൂ ഇന്നാണ് ടീച്ചർമാരുടെ മീറ്റിങ്ങ് . ഞാൻ പറഞ്ഞിരുന്നല്ലോ "
"ഉമ്മാ സ്കൂളിലേക്ക് വിളിച്ച് നോക്കണോ ഇന്ന് സ്ക്കൂൾ നേരത്തെ വിട്ടതാണോന്നറിയാൻ "
"എന്റെ പൊന്ന് കള്ളം പറയൂല "
" നിദൂ എന്നോട് പറഞ്ഞിരുന്നു പെട്ടി പൊളിക്കാൻ വേണ്ടി നേരത്തെ വരും എന്ന് "
"ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല "
"പിന്നെ എന്താ എന്റെ മോള് പറഞ്ഞത് "
" അവള് വരുന്നതിനു മുന്നെ ഞാൻ പെട്ടി തുറന്നാൽ എന്നെ കൊല്ലുംന്ന് "
"ഹാ....ഹാ..ഹ "
" ഞാൻ അപ്പോ വെറുതെ പറഞ്ഞതാ "
"ഇതാണോ ഉമ്മാന്റെ കള്ളം പറയാത്ത കുട്ടി "
"മതി എടാ ഓളെ കളിയാക്കിയത് "
"ഓ... ഉമ്മാന്റെ കുട്ടിനെ ഞാൻ ഒന്നും പറയുന്നില്ല "
"മോള് ഫ്രഷ് ആയി വാ "
"കുറിച്ച് കഴിഞ്ഞിട്ട് "
"പെട്ടി തുറക്കാനാ"
"ന്നാ ഞാൻ ഇപ്പോ വരാ "
ഞാൻ വേഗം ഫ്രഷ് ആവാൻ റൂമിലേക്ക് പോയി. റൂമിലെ വാതിൽ തുറന്നതും .
"ഉമ്മാ......................."
"എന്താ മോളെ....... എന്താ "
"ഉമ്മാ..... പൂച്ച "
"ഓ...... അവന് അന്റെ റൂമിൽ എങ്ങനെ എത്തി "
" എനിക്ക് എങ്ങനാ അറിയാ "
"അത് ഇന്ന് കാക്കൂ വാങ്ങിയതാണ് "
"പേടിച്ച് പോയി "
"അങ്ങനേലും പേടിച്ചല്ലോ ഭാഗ്യം "
"അണോ"
ആ പൂച്ചനെ കൈയില് എടുത്ത് പോവുന്നുണ്ട് കാക്കൂ....
"നാളെ നിനക്ക് ക്ലാസുണ്ടോ "ഉമ്മ
"ഇല്ല....... എന്തെ"
"നാളെ ആണ് സുമിന്റെ കല്യാണം നമുക്ക് എല്ലാർക്കും പോണം " ഉമ്മ
"ഞാൻ വരണോ ഉമ്മാ "
"പിന്നെ മൂത്തമ്മയുടെ മോളെ കല്യാണത്തിന് ആരെങ്കിലും പോകാതിരിക്കോ "
" ഞാൻ പോരുന്നില്ല "
"പിന്നെ നിന്റെ കല്യാണത്തിന് അരും ഉണ്ടാവൂല "ഇക്ക
"വേണ്ട കാക്ക എനിക്ക് അങ്ങനെ വല്യ ആഗ്രഹം ഒന്നും ഇല്ല "
"അതിന് അന്റെ കല്യാണം ആരാ നടത്ത്ണെ മോളെ ഒരു പൂതി"
"ഇങ്ങള് കല്യാണം ഒക്കെ പിന്നെ സമയം കിട്ടുമ്പോ നടത്തിക്കോ...ഇപ്പോ ചായ കുടിക്കാൻ വാ "ഉമ്മ
"അപ്പോ എപ്പോയാ ഉമ്മാ പോകുന്നെ "കാക്കു
"മാഷി വന്നിട്ട് "
"ഞാൻ പോരൂല "
"ഇയ്യ് വരും "കാക്കൂ
റൂമിലേക്ക് പോവാൻ നിൽക്കുമ്പോ ആണ് പൂച്ച വീണ്ടും എന്റെ അടുത്തേക്ക് തന്നെ വന്നത്....
"ഉമ്മാ ഈ പൂച്ച എന്താ എന്റെ അടുത്തേക്ക് തന്നെ വരുന്നെ... "
"അന്നോടുള്ള സ്നേഹം കൊണ്ടാകും "ഇക്ക
"ഉമ്മാ അതിനെ കൊണ്ട് പൊയിക്കോളി "
"ഇനി അതിനെ കൊണ്ട് അനക്ക ഒരു ശല്യം വേണ്ടാ...."
എന്നും പറഞ്ഞ് അതിനെയും എടുത്ത് കാക്കു പോയി....കളയാനാവും...
അങ്ങനെ ഫ്രഷ് ആയി ചായ കുടിക്കാൻ പോയി. എനിക്ക് പൂച്ചനിം പട്ടികളിം ഒക്കെ പേടിയാ .അതാ ഇക്കാക്ക അതിനെ കൊണ്ട് വന്നെ.....
ഇനി മാഷിനെ എങ്ങനെങ്കിലും കൂട്ട് പിടിക്കണം...എന്നാലെ കാര്യം നടക്കു...എല്ലെങ്കില് കല്യാണത്തിന് പോകേണ്ടി വരും....
"ഉമ്മാ മാഷി വന്നോ "
"ആ വന്ന്ണ് "
"എവിടെ "
"ഫ്രഷ് ആവാൻ പോയിട്ടുണ്ട് "
നേരെ അവളുടെ അടുത്തേക്ക് പോയതും തലയും തുവർത്തി വരുന്നുണ്ട്.....
"താത്ത പോരുന്നുണ്ടോ കല്യാണത്തിന് "
"ആ ഉണ്ട് "
"കുരിശ്"
"എന്താടീ എന്നെ പറയണെ "
"നമുക്ക് കല്യാണത്തിന് പോവണ്ട താത്ത plz "
"ഞാൻ പോവും സുമി നമ്മളോട് നിർബന്ധായും വരാൻ പറഞ്ഞിണ് "
"ന്നാ ഞാൻ വരാ പോരെ"
"മതി ധാരാളം "
എന്നും പറഞ്ഞ് ചിരിക്കാ എല്ലതും കൂടെ....
അങ്ങനെ ഞങ്ങൾ എല്ലാവരും റെഡിയായി കാറിൽ കയറി ഇരുന്നു. കാക്കു ആണ് ഡ്രൈവ് ചെയ്യുന്നെ . ഞാൻ മുന്നിൽ ഇരുന്ന് പാട്ട് ഇടായിരുന്നു .
"നിദൂ........ ഇയ്യ് പാട്ട് കാരിയല്ലെ നീ പാടിക്കോ "ഇക്ക
"വേണ്ട കാക്കൂ ഇങ്ങള് ചിലപ്പോപാട്ട് കേട്ട് എവിടെലും വണ്ടി ഇടിക്കും "മാഷി
"അതന്നെ കാക്കൂ എന്റെ പാട്ടിൽ ലയിച്ചു പോകും "
"മണ്ണാകട്ട ...... ആ പാട്ട് കേട്ട് ചിരിച്ച് എവിടേലും ഇടിക്കും എന്നാ ഞാൻ പറഞ്ഞെ "മാഷി
"ന്നാ മോള് പാടണ്ട . ഇതിൽ പാട്ട് ഇട്ട മതി "ഇക്ക
"ഉമ്മാ....... ഇവര് നോക്കി പറയിണത് "
"അത് നോക്കി നിന്നാ അതിന് തന്നെ നേരം ഉണ്ടാവൊള്ളൂ "
ഉമ്മയും എന്നെ ട്രോളാൻ തുടങ്ങിയല്ലോ....വിടമാട്ടെ....
"ഉമ്മാ........."
"പിന്നെ ഇന്റെ കുട്ടിന്റെ പാട്ടിന് ഇങ്ങള് കുറ്റം പറയണ്ടാട്ടോ . അവള് നന്നായി പാടും"ഉമ്മ
"ആ ഉമ്മ അവളെ സൈഡ് ആയി "മാഷി
അങ്ങനെ കച്ചറക്കൂടി ഞങ്ങൾ കല്യാണവീട്ടിലേക്ക് പോയി....പിന്നെ പാട്ടിന്റെ ഒന്നും ആവിശ്യം വന്നില്ലാ...
@@@@@@@@@@@@@@@@@@@@@@@@@
"മോനെ ഇയ്യ് പൊയിക്കോ ഞാൻ വരാ"
"ശരി ഉപ്പാ "
ഇന്ന് ഉപ്പാക്ക് പണിക്കൂടുതലായിരുന്നു അതാ നേരം വൈകുന്നത് ഞാൻ വീട്ടിലേക്ക് പോയി. ഓളെ ഇന്ന് ക്ലാസിന്ന് കണ്ടിരുന്നു പക്ഷെ പിന്നെ യും കാണാൻ തോന്നാ അവളെ ആ സുറുമ കണ്ണ്. നാളെ ഇനി ക്ലാസും ഇല്ല....
പെട്ടെന്നാണ് ഫോൺ അടിച്ചത്....ചിന്തയിൽ നിന്നും ഉണർന്ന് വേഗം ഫോൺ എടുത്തു...
"ഹലോ നാദിർ സാർ നമ്മളെ ഒക്കെ മറന്നോ"
"ഇല്ല ഡാ ഞാൻ ഒരോ പരിപാടിയിൽ പെട്ടു പോയി "
"മ്മ് ഇന്ന് നമുക്ക് ഒന്ന് കറങ്ങാൻ പോയാലോ"
" എല്ലാരും ഉണ്ടോ "
"ആ "
"ന്നാ ഞാൻ വരണ്ട് . എങ്ങോട്ടാ "
"surprise ആണ്"
"അവസാനം കോപ്പിലെ surprise ആവരുത് "
"ഇല്ല "
"ന്നാ നാളെ റെഡിയായി ഇരുന്നോ ഞങ്ങൾ വരാ "
"ഓകെ "
"ന്നാ ഞാൻ മറ്റുള്ളവരെ വിളിച്ചു നോക്കട്ടെ "
"ഓകെ ഡാ "
അവൻ ഫോൺ വെച്ചു. ഇനി ഇപ്പോ എന്താ ചെയ്യാ . എന്തേലും ചിത്രം വരക്ക . പെൻസിലും ബോർഡും ശരിയാക്കി വെക്കുമ്പോ അവളുടെ ആ സുറുമ കണ്ണ് ആണ് മനസ്സിൽ. അതുകൊണ്ട് ആ കണ്ണ് തന്നെ വരച്ചു.
@@@@@@@@@@@@@@@@@@@@@@@@@
സുമിന്റെ വീട്ടിൽ എത്തി നല്ല സൂപ്പർ ആയിട്ട് അലംഘരിച്ചിട്ടുണ്ട് . ഇന്ന് ആൾക്കാർ ഒക്കെ കുറവാണ് കാരണം കല്യാണതലേന്ന് അല്ലേ. നാളെയാവും എല്ലാവരും വരാ
" സുമി........"
"അ ആരൊക്കെയാ ഇത് ന്റെ നിദു കുട്ടിയും ഉണ്ടല്ലോ "
എന്നും പറഞ്ഞ് പെണ്ണ് കെട്ടിപിടിക്കാണ്....
"ഞാനും ഉണ്ട് "ഇക്കു
"ഇയ്യ് എപ്പോയാ വന്നെ "സുമി
"ഞാൻ വന്നിട്ട് കൊല്ലം 24 കഴിഞ്ഞു "ഇക്ക
"അതല്ല ഡാ നാട്ടിൽ എത്തിയതാ ചോദിച്ചെ"സുമി
"ഇന്നലെ രാത്രി "ഇക്കു
"മ്"
"ഇങ്ങളെ ഉപ്പ പോന്നിലെ "സുമി
"ഇല്ല "
"ന്നാ വാ...മാഷി മൈലാഞ്ചി ഇടാ"
"എനിക്ക് ഇടാൻ അറിയൂല "മാഷി
"ഇയ്യും നിദും നന്നായിട്ട് ഇടും എന്ന് എനിക്ക് അറിയാ "സുമി
"അത് ചില പ്രത്യേക സാഹചര്യങ്ങളിൽ സംഭവിക്കുന്നതാ എല്ലേ താത്ത "
"അതന്നെ "മാഷി
"രണ്ടാളും ചളി നിർത്തി മൈലാഞ്ചി ഇട് "സുമി
"താത്ത ഇട്ട് തരും ...... നല്ല അസ്സലായിട്ട് "
"ഞാൻ ഇട്ട് തരാ "മാഷി
"ന്നാ ഞാൻ ഉമ്മ എവിടെന്ന് നോക്കിയിട്ട് വരാ "
"ആ "
"അന്റെ ഉമ്മനെ ആരും കൊണ്ട് പോകൂല നിദു "
"ഇയ്യ് അവളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല .അവക്ക് ഉമ്മനെ ഇടക്ക് ഇടക്ക് കാണണം"മാഷി
" ന്നാ ഇയ്യ് പോയി നോക്ക് "സുമി
അവർക്ക് ചിരിച്ച് കൊടുത്ത് നേരെ ഉമ്മിന്റെ അടുത്തേക്ക് വിട്ടു .....
ഉമ്മാനെയും തിരഞ്ഞു വന്നപ്പോ ഉണ്ട് ഉമ്മ മൂത്തമ്മയോട് ഭയങ്കര കത്തി അടിക്കാ
"മൂത്തമ്മാ.... സുഖല്ലെ "
"ആ മോളെ റാഹത്താണ് "
"ഇവക്ക് ഇപ്പോ എത്ര വയസായി "
"ഓൾക്ക് പതിനെട്ട് ആയിണ് "
"കെട്ടിക്കാൻ ആയല്ലോ "
"ഇല്ല മൂത്തമ്മ ആയിട്ടില്ല "
എന്നും പറഞ്ഞ് അരിഞ്ഞ് വെച്ച ക്യാരറ്റ് എടുത്ത് തിന്നു....
"ഇവളെ മൂത്തത് ഒന്ന് ഉണ്ട് . ആദ്യം അതിന്റെത് നോക്കണം "ഉമ്മ
"ഇല്ലാന്നും പറഞ്ഞിരുന്ന ചെക്കൻമാരെ കിട്ടൂല "മൂത്തമ്മ
"എനിക്ക് ചെക്കൻമാരെ ഒന്നും വേണ്ട. ഒരു ചെക്കനെ മതി "
എന്നും പറഞ്ഞ് നാണം ഒക്കെ മുഖത്ത് ഫിറ്റ് ചെയ്തതും അവര് ചിരിക്കാണ്....
"ഇപ്പോ മാഷിക്ക് കല്യാണം നോക്കുന്നുണ്ടോ... "
"റാഷി വന്നത് മാഷിന്റെ കല്യാണം നോക്കാനാ...."
" മ്മ് ..... അപ്പോ ഇവടടുത്ത് തന്നെ ഉണ്ടാവും "
"ഒരു ക്കൂട്ടര് ഈ തിങ്കളാഴ്ച വരാന്ന് പറഞ്ഞിട്ടുണ്ട് "
"എപ്പോ "
ഞാൻ അറിഞ്ഞില്ലല്ലോ...ഇതൊക്കെ എപ്പോ നടക്കുന്നു...
"അതൊന്നും ഇയ്യ് അറിയണ്ട "ഉമ്മ
"ഓ......"
അതും പറഞ്ഞ് ഞാൻ പോന്നു. അടുക്കളയിൽ നിന്ന് ആകത്തേക്ക് കയറിയതും . എന്നെ ആരോ പിടിച്ചു വലിച്ചു മേലോട്ട് കൊണ്ട് പോയി
"ആരാ........ എന്താ......എന്താ വേണ്ടത്.........എന്റെ കൈവിട് "
"വിടാ ഇത്തൂസെ ഒന്ന് അടങ്ങി "
നല്ല ഭംഗി യുള്ള ഒരു മൊഞ്ചത്തി കുട്ടി ആയിരുന്നു അത് . ഞാൻ അവളെ ആദ്യയിട്ട് കാണാ . ഇവള് ആരാ.....
"എന്താ ആലോചിക്കുന്നെ...."
"ആരാണ് "
"ഞാൻ മസ്ന "
"ഞാൻ ഇത് വരെ കണ്ടീല്യല്ലോ "
"അതിന് ഇത്തൂസ് ഇവിടെ പരിപാടിക്ക് ഒന്നും വരലില്ലല്ലോ പിന്നെ എങ്ങനെ കാണാനാ"
അത് ശരിയാ ഞാൻ ഒരു പരിപാടിക്കും പോകലില്ല ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു ഇല്ലാതെ എന്താ പറയാ.....
"പിന്നെ എനിക്ക് ഒരു കാര്യം പറയാനുണ്ട് "
"എന്താ "
"എന്നെ ഒന്ന് ഹൽപ്പ് ചെയ്യണം"
"എന്ത് ഹെൽപ്പ് "
"ഇത്തക്ക് ആദിൽ നെ അറിയോ "
"ഏത് ആദിൽ "
"ആദിൽ ഇബ്രാഹിം "
"ആ...... അറിയാ "
ഇവള് എന്തിനാ അവനെ കുറിച്ച് പറയുന്നെ ....അവനെ ഇഞ്ചിഞ്ചായി ചതക്കും ഞാൻ....
"അവന് ഉണ്ട് ഇവിടെ "
"അതിന്....ങ്ങേ "
അവനോ.....അവന് എന്തിനാ ഇവിടെ വന്നെ....എന്നോട് പകരം വീട്ടാൻ ആണോ....
"അവനെ ഒന്ന് ശരിയാക്കാൻ താത്തനെ കൊണ്ടേ പറ്റൊള്ളൂ "
"ഞാൻ എന്തിനാ അവനെ നന്നാകുന്നെ"
"ഇൻക്ക് അവനെ ഇഷ്ടാ "
"അതിന് നിനക്ക് പറഞ്ഞാപോരെ "
"ഞാൻ എങ്ങനാ പറയാ"
ഇത് നല്ല കഥ....I LOVE YOU എന്ന് പറയാൻ കഴിയാത്ത ഇവളെ ഞാൻ എന്റെ കൂടെ കൂട്ടൂലാ....വീണ്ടും അവള് പറയാൻ തുടങ്ങി....
" അവന് ഇന്ന് ഇവിടെ ഉണ്ട്. അവനും നമ്മുടെ കുടുംബം ആണ് "
ഇവനെ ഒക്കെ ആരാ എന്റെ കുടുംബത്തിലേക്ക് എടുത്തത് ....അയ്യോ എടുക്കലല്ലല്ലോ....ഉണ്ടായതല്ലെ ...
"അതിന് "
" ഞാൻ ആണ് അവന് ലഹരി ഉപയോഗിച്ചു എന്ന് റിപ്പോർട്ട് ചെയ്തത് "
" ഓ...... നീയായിരുന്നലെ അത് ചെയ്തത് .അതിന് എനിക്ക് എത്ര പ്രശ്നം ഉണ്ടായന്ന് നിനക്ക് അറിയോ "
"ഒക്കെ അറിയാം ഇത്താത്ത പക്ഷേ എനിക്ക് അവനെ വേണം "
"ഞാൻ ഇപ്പോ എന്താ വേണ്ടത് "
"അവനെ നന്നാകാൻ എന്റെ കൂടെ നിന്നാമതി "
അവനെ നന്നാക്കിയാ രണ്ട് ഉണ്ട് കാര്യം....അവനെ കൊണ്ട് ശല്യവും ഉണ്ടാവൂലാ ...ഇവനും അവനും ആയിട്ട് അങ്ങ് പോയിക്കോളും.....അവനെ നന്നാക്കിയിട്ട് തന്നെ കാര്യം....പേടിച്ചിട്ട് അല്ലട്ടോ ...
"ഓകെ "
"thanks താത്ത "
"മ് അവന് അറിയോ നിനക്ക് അവനെ ഇഷ്ടാന്ന് "
"ഇല്ല "
"നമുക്ക് ശരിയാക്കാം "
" നാളെയും ഇങ്ങള് വരണട്ടോ "
"ആ"
അങ്ങനെ ഞാൻ അവക്ക് വാക്കും കൊടുത്ത് താഴേക്ക് പോന്നു. മാഷി മൈലാഞ്ചി ഇട്ട് കൊടുക്കാ . അപ്പോ ആണ് സുമി എന്നെ അങ്ങോട്ട് വിളിച്ചേ
"എന്താ സുമിത്താ "
"ഇയ്യ് എങ്ങോട്ടാ ഈ പോണത് അന്നെ ഒന്ന് ശരിക്കും കാണട്ടെ "
"ആയ്യേ....... ഈ സുമി എന്തൊക്കെയാ ഈ പറയുന്നത് "
എന്നും പറഞ്ഞ് ഒന്ന് ആക്കി ചിരിച്ചു ...
"അന്നോട് ഒന്ന് സംസാരിക്കട്ടെ എന്നാ പറഞ്ഞെ "
"ഭാഗ്യം "
"നിദൂ ആ പേപ്പർ എടുത്താ "
" ഏത് "
"അവിടെ നിലത്ത് വീണെ "
"ആ"
മൈലാഞ്ചി കൊണ്ട് ഒരു പൂക്കളം തന്നെ തീർത്തിട്ടുണ്ട് പേപ്പറിൽ
അപ്പോ ആണ് ഞാൻ അവിടെ ആദിലിനെ കണ്ടത്. അവനും എന്നെ തന്നെ നോക്കുന്നുണ്ട്.
@@@@@@@@@@@@@@@@@@@@@@@@@
ഇവള് എങ്ങനെ ഇവിടെ എത്തി. ഇവളെ ആരാ സുമി
"ഹായ്........ സുമി "
"ഹായ്. എത്ര നാളായടാ കണ്ടിട്ടിട്ട്"
"തിരക്ക് ആയിരുന്നടാ "
" ഇവരൊക്കെ ആരാടാ "
എന്നും പറഞ്ഞ് ഞാൻ അവളുടെ മുകത്തേക്ക് നോക്കിയതും വല്യ ഗമയില് ഇരിക്കുന്നുണ്ട്...നാദിറാ മേഡം ....
"ഇത് എന്റെ എളാപ്പയുടെ മക്കൾ ആണ് "
"ഹായ് ഞാൻ നാദിറ ഇത് എന്റെ ഇത്ത മാഷിദ"
"മ് "
"ഹലോ......... തന്റെ പേര് എന്താ "
ഇവളന്താ ഇങ്ങനെ. ഇവള് എന്താ എന്നെ പരിചയമില്ലാത്ത പോലെ കാട്ടുന്നെ
"ആദിൽ "
"ഓ........ "നാദിറ
"പരിചയപ്പെട്ട് കഴിഞ്ഞോ നിദൂ "സുമി
"ആ കഴിഞ്ഞല്ലോ "നാദിറ
"ഇത്ര പെട്ടെന്ന് കഴിഞ്ഞോ "സുമി
"ആ...... നല്ല ഇക്കാക്ക "നാദിറ
ഇവക്ക് ശരിക്കും വട്ടായോ അതോ അഭിനയികാണോ. ഈ ചെറുപ്പത്തിൽ തന്നെ അൽഷിമേഴ്സ് ബാധിച്ചോ ......
"ന്നാ ഞാൻ പിന്നെ വരാ സുമി "
എന്നും പറഞ്ഞ് വേഗം അവിടുന്ന് പോന്നു....
"ആ ശരി....... ആദി"
@@@@@@@@@@@@@@@@@@@@@@@@@
നാദിറ
ആദി ഇത്ര സിംപിൾ ആണോ . എന്നൊക്കെ ആലോചിച്ച് ഇരിക്കുമ്പോ ആണ് സുമി വിഷേശം തിരക്കാൻ തുടങ്ങിയത്....
"എങ്ങനുണ്ട് നിന്റെ ക്ലാസ് ഒക്കെ "സുമി
"സൂപ്പർ ആണ് "
ആ സമയത്താണ് കാക്കൂ ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു വന്നെ
"നിദൂ........ വാ "
"എന്താ കാക്കൂ ......"
കാക്കൂ പറഞ്ഞത് കേട്ടതും എന്റെ കിളി പോയ അവസ്ഥ അയി .ഏതിലൊക്കെയോ പോയി....അവിടെ വന്നായിരുന്നോ....
കിളികളെ ഒക്കെ തിരയുമ്പോ ആണ് ഇക്ക പറഞ്ഞത് ഒന്നൂടെ മനസ്സിലേക്ക് വന്നത്....
"ഇന്ന് പരിപാടി ഉണ്ട് ഇയ്യ് ഒരു പാട്ട് പാട് "
"ഞാൻ പാടൂലാ"
"അതെന്താ "
"എന്റെ പാട്ട് രസല്യാന്ന് കാക്കൂ തന്നെ അല്ലെ പറഞ്ഞത് "
"ഇക്കാന്റെ നാദിറ മോള് അല്ലെ"
"അല്ല'
"പൊന്ന് അല്ലെ "
"ആ.... പാടാം "
സോപ്പിട്ടാ പതയാത്ത ആൾക്കാരുണ്ടോ....ഞാനും ഒന്ന് പതഞ്ഞു പോയി.....
"നല്ല കുട്ടി"
"ഏത് പാട്ട് ആണ് പാടെണ്ടത് "
"ഏതായാലും മതി "
ഞാൻ പാടാം എന്ന് പറഞ്ഞപ്പോ കാക്കൂ ഭയങ്കര ഹാപ്പി ആയി .
"എന്റെ പെങ്ങൾ ഇങ്ങക്ക് ഒരു സൂപ്പർ പാട്ട് പാടിത്തരും "
എന്നും പറഞ്ഞ് കാക്കു സ്റ്റേജിലേക്ക് വിളിക്കാണ്....പാട്ട് പാടാൻ വേണ്ടി വേഗം പോയി....ചെറിയ പേടി ഒക്കെ ഉണ്ട് ...എന്നാലും പാടാ.....
"ഹായ് ഞാൻ നാദിറ. ഞാൻ പാട്ട് പാടാം തെറ്റിയാ എന്നെ കല്ലെടുത്ത് എറിയൂലാന്ന് ഉറപ്പ് തരണം"
"ഇല്ല......പാടിക്കോ "എല്ലാവരും കൂടെ ഒന്നിച്ചു പറഞ്ഞു ചിരിക്കാണ്....
🎶" പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
കരളെ നിൻ കനവുണ്ടെൻ............"🎶
എന്ന പാട്ട് പാടികഴിഞ്ഞതും എല്ലാവരും നല്ല കൈയടി ആയിരുന്നു ഞാൻ ഹാപ്പിയായി .
"സൂപ്പർ ആയി മോളെ "
"thankz സുമിത്താ "
" വാ ഫുഡ് കഴിക്കാൻ. എന്നിട്ട് ബാക്കി പറയാ "മാഷി
"മാഷിത്തക്ക് കുശുമ്പ് തുടങ്ങി "
"എന്തിന് നിദു "സുമി
"എന്റെ പാട്ട് സൂപ്പർ ആണെന്ന് പറഞ്ഞതിന് "
"ഉമ്മ പറഞ്ഞിട്ട ഞാൻ അന്നെ വിളിച്ചത് എല്ലങ്കിൽ ഞാൻ വിളികൂലായിരുന്നു "
എന്നും പറഞ്ഞ് ഇത്ത വേഗം പോയി....
"എന്നാ വേഗം പോര് "സുമി
അങ്ങനെ ഞങ്ങൾ ഫുഡ് കഴിക്കാൻ പോയി.എല്ലാവരും എന്നെ തന്നെ നോക്കി നിൽക്കാ . ചിലര് ചിരിക്കുന്നുണ്ട് .
"എന്താ എല്ലാരും എന്നെ നോക്കുന്നെ "
"അന്റെ ഭംഗി കണ്ടിട്ട്"മാഷി
"ഓ........ എന്ത് ചെയ്യാനാ സൗന്ദര്യം "
"അന്റെ പാട്ട് കേട്ടിട്ടാവും "സുമി
"അത്രക്ക് ഉശാറായിരുന്നോ "
"സത്യം പറയണോ "മാഷി
"ആ "
"പെറ്റ തള്ള സഹിക്കൂലാ "മാഷി
"നിദു സൂപ്പർ ആയിരുന്നുട്ടോ ഈ മാഷി വെറുതെ പറയാ"സുമി
"അല്ല നിങ്ങൾ ഇന്ന് ഫുൾ ഇവിടെ ഇരിക്കാണോ "കാക്കു
അച്ചാറും കൈയില് പിടിച്ച് നിൽക്കാണ്....പറഞ്ഞിട്ട് കാര്യം ഞങ്ങൾ കുറെ നേരായി തിന്നാൻ ഇരുന്നിട്ട്....
"കാക്കൂ മാഷി എന്നെ കളിയാക്ക"
"എന്തിനാ മാഷി അതിനെ വെറുതെ കളിയാക്കുന്നെ "ഇക്ക
"ഞാൻ നിർത്തി. പരാതി പെട്ടി തുറക്കണ്ട . പോരെ നാദിറ "മാഷി
ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു. പിന്നെ കാക്കൂ ഞങ്ങളെ വേഗം അവിടുന്ന് എണീപ്പിച്ചു . ഞങ്ങൾ വേഗം കൈ കഴുകി ഇനി വീട്ടിൽ പോകാനുള്ള വഴി നോക്കട്ടെ.
"ഉമ്മാ........ പോവാ"
"ഇന്ന് ഇവിടെ നിക്കാണ്"ഉമ്മ
"ഞാൻ പോവാ"
"എന്തിന് "ഉമ്മ
"അത്.......ആ നാളെക്ക് ഇടാൻ ഡ്രസ്സ് വേണ്ടെ.... "
"അത് ശരിയാ പോരുന്ന തിരക്കിൽ അത് മറന്നു "
"ഉമ്മാ....... ഞാൻ ഇന്ന് സുമിന്റെ കൂടെ നിൽക്കാണ് "മാഷി
"അന്റെ കാര്യം ചോദിച്ചില്യ മാഷിയേ "
"എന്നാലും പറയേണ്ടത് എന്റെ കടമ അല്ലെ...."മാഷി
"നിദു ഇയ്യും കാക്കയും പോയി നാളെ നേരത്തെ വന്നാമതി എന്നാ....."ഉമ്മ
"ആ "
ഹാവു... സന്തോഷം ആയി... ഉമ്മ വീട്ടിൽ പോകാൻ സമ്മതിച്ചല്ലോ.... ഞാനും കാക്കൂവും പോകാൻ വേണ്ടി കാറിനടുത്തേക്ക് പോയി...അപ്പോയാണ് സുമിത്ത വന്നത്....
"ഇന്ന് പോകണ്ട നിദു "
"സുമിത്താ ഞാൻ നാളെ വേഗം വരണ്ട് "
"ഉറപ്പ് അല്ലേ "
"ആ ഉറപ്പ് "
"നോക്കി പോകണട്ടോ മോനെ "ഉമ്മ
"ആ ഉമ്മ"
അങ്ങനെ എല്ലാർക്കും റ്റാറ്റയും കൊടുത്ത് ഞങ്ങൾ വീട്ടിലേക്ക് വിട്ടു....
"കാക്കൂ എന്റെ പാട്ട് എങ്ങനുണ്ടായിരുന്നു "
"ഒരു രസവും ഇല്യ. ...."
"ഞാൻ മിണ്ടൂല "
"ഞാൻ ബാക്കി പറയട്ടെ "
"ആ പറ "
"ഒരു രസവും ഇല്ലാന്ന് പറയാൻ പറ്റൂല. സൂപ്പർ ആയിരുന്നു "
"ശരിക്കും "
"ആ.... ശരിക്കും "
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ "
"ആ"
"സത്യം പറയണം "
സത്യം വെച്ചതും കാക്കു ചോദിച്ച ചോദ്യം കേട്ടതും ചിരിയാ വന്നത്
"നീ ആരെ ഉദ്ദേശിച്ച ഈ പാട്ട് പാടിയത് "
ഇത് കേട്ടതും എന്റെ ബോധം പോയ പോലെയായി .....
"ഞാൻ ആരെ ഉദ്ദേശിച്ച് പാടാനാ "
" നിനക്ക് ലൗവർ ഉണ്ടോ "
"ഇല്ല "
"സത്യം പറഞ്ഞാമതി "
"ഇല്ല ഇക്കാക്ക....... പടച്ചോൻ ആണെ സത്യം "
"അങ്ങനെ ആയാൽ നിനക്കു കൊള്ളാം "
"ഞാൻ അതിനൊന്നും പോവൂല..... പോരെ"
"എന്റെ കുട്ടി ഈ പറഞ്ഞത് ഒരിക്കലും മറക്കരുത്ട്ടോ "
"ഇല്ല "
"എന്നാ നിനക്ക് നന്ന് "
"ഇയ്യ് വേഗം വീട്ടിൽ എത്തിക്ക് എനിക്ക് ഉറക്കം വരുന്നുണ്ട് "
"ഓ.... എത്തിക്കാ"
ഞങ്ങൾ വീട്ടിൽ എത്തിയതും വേഗം ഉറങ്ങാൻ പോയി . അപ്പോ ആണ് മസ്നയുടെ കാര്യം ഓർമ വന്നത്. അത് എങ്ങനെ എങ്കിലും സെറ്റ് ആക്കികൊടുക്കണം .
@@@@@@@@@@@@@@@@@@@@@@@@@
അവളുടെ ആ കണ്ണും വരച്ച് ആ കണ്ണും നോക്കി ഇരിക്കുമ്പോ ആണ് ഉപ്പ വന്നത്
"മോനെ ഉറങ്ങുന്നില്ലെ...."
"ആ കിടക്കാണ് ഉപ്പ "
"ന്നാ ഉറങ്ങിക്കോ"
"ആ"
അതും പറഞ്ഞ് ഉപ്പ പോയി എനിക്ക് വീട്ടിൽ ഇരുന്നിട്ടാണെ ബോറഡിച്ചിട്ട് വയ്യ. അങ്ങനെ മൊബൈൽ എടുത്ത് ഫ്രണ്ട്സിന് വിളിച്ചു
"ഹലോ........ യാസി"
"അനക്ക് നമ്മളെ ഒക്കെ ഓർമയുണ്ടോ "
"ഓർമയില്ലങ്കിൽ ഞാൻ വിളിക്കോ"
"പിന്നെ സുഖല്ലെ "
"ഓ ........സുഖം "
"പിന്നെ ഇപ്പോഴും തെസ്നി പോയി എന്ന് പറഞ്ഞ് ഇരിക്കാണോ "
"അല്ലടാ .....ഞാൻ അതൊക്കെ അന്ന് വിട്ടു. ഇനി ഒരു പെണ്ണ് എന്റെ ലൈഫിൽ ഇല്ല "
"അങ്ങനെ പറയല്ലഡാ ഒരു കല്യാണം ഒക്കെ കഴിക്കണ്ടെ "
"കഴിക്കും .....അത് ഉമ്മ കണ്ടെത്തി തരുന്ന മൊഞ്ചത്തിനെ ആയിരിക്കും "
"ഭാഗ്യം കല്യാണം കഴിക്കൂലാന്ന് പറഞ്ഞില്ലല്ലോ "
"എനിക്ക് തെസ്നിയുടെ മുന്നിലൂടെ എന്റെ മൊഞ്ചത്തി നെ കൊണ്ട് പോകണം"
"അതാണ് "
"പിന്നെ നിന്റെ വിശേഷം എന്തെക്കെ "
"നല്ലത്. .....റാഹത്തായി പോണു"
"ന്നാ നാളെ റെഡിയായി ഇരുന്നോ നമുക്ക് ഒരു സ്ഥലം വരെ പോണം..."
" ഫയാദ് എനിക്കും വിളിച്ചിരുന്നു. "
"നിനക്ക് വേണ്ടി ഒരു surprise ഞങ്ങൾ ഒരുക്കുന്നുണ്ട് ...
അപ്പോ ഒരു ആറ് മണിയാകുമ്പോഴേക്ക് എണീറ്റോ "
"ഓകെ ഡാ നാളെ കാണാ "
എന്നാലും അവര് എനിക്ക് എന്താ ഒരുക്കിവെച്ചത് . വല്ല പണിയും ആവോ . അങ്ങനെ ഓരോന്ന് ആലോചിച്ചു എപ്പോഴാ ഉറങ്ങിയത് എന്ന് ഓർമയില്ല.
രാവിലെ ഫോൺ റിംങ്ങ് ചെയ്തപ്പോയാണ് എണീറ്റത്
"എഡാ നാദിറെ ഇയ്യ് എണീറ്റില്ലേ "
"ആ എണീറ്റു "
"ന്നാ ഞങ്ങൾ ഇപ്പോ വരാ "
അവര് വരുമ്പോഴേക്കും റെഡിയായി പുറത്തേക്ക് ഇറങ്ങി. അപ്പോഴേക്കും അവരും എത്തിയിരുന്നു .
"ഉമ്മാ. ..... ഞാൻ ഇവരൊപ്പം ഒരു സ്ഥലം വരെ പോകാണ് "
"ആ...... വേഗം വരണട്ടോ "
"ആ...... ഉമ്മ നേരത്തെ വരാൻ നോക്ക"
ഉമ്മയോട് സലാം പറഞ്ഞ് ഇറങ്ങി ഞങ്ങൾ ചുറ്റൽ തുടങ്ങി. ഞങ്ങൾ അഞ്ച് ആളുകൾ ഉണ്ട്. യാസിർ, ഫയാദ്, അജ്മൽ, ശാദിൻ,റഹീസ് ഇവരൊക്കെയാണ് എന്റെ ഫ്രണ്ട്സ്.
"എത്ര നാളായടാ കണ്ടിട്ട്"അജ്മൽ
"ഇപ്പോ കണ്ടീലേ "
"തെസ്നി യുടെ ജീവിതം ആകെ പ്രയാസത്തിലാ "റഹീസ്
"അതന്ത് പറ്റിയഡാ "
"അവളെ അവന് ത്വലാക്ക് ചൊല്ലി എന്നാ കേട്ടത് .." ഫയാദ്
"അവളെ സ്വഭാവം അങ്ങനല്ലെ പിന്നെ എങ്ങനെ ചെയ്യാതിരിക്കും "
"അതും ശെരിയാ " യാസിർ
"ചിരിക്കുന്ന പെണ്ണിന്റെ പുറകെ പോകരുത് " അജ്മൽ
"ഓടുന്ന ബസിന്റെയും ചിരിക്കുന്ന പെണ്ണിന്റെയും അല്ലെ...
" റഹീസ്
"നമ്മൾ ഇപ്പോ എൻജോയി ചെയ്യാൻ ആണ് വന്നത് എല്ലാതെ തെസ്നിയുടെ കാര്യം ചർച്ച ചെയ്യാൻ അല്ല. "
"ഓകെ അത് വിട്ടു നാദിറെ ....."
"എല്ലാ എന്താ എനിക്ക് ഒള്ള surprise "
"അതൊക്കെ ഉണ്ട് വൈറ്റ് ചെയ്യ്" യാസിർ
"അടങ്ങൂ....... അടങ്ങൂ....."അജ്മൽ
"നമുക്ക് ആദ്യം ബീച്ചിൽ പോകാ "ഫയാദ്
അങ്ങനെ ഞങ്ങൾ ബീച്ചിൽ എത്തി മണലിൽ ഇരുന്ന് ഓരോന്ന് സംസാരിച്ചിരുന്നു.
@@@@@@@@@@@@@@@@@@@@@@@@@
കല്യാണത്തിന് പോകാൻ വേണ്ടി ഇന്ന് വേഗം എണീറ്റു. കാക്കൂനെ നോക്കിയപ്പോ നല്ല ഉറക്കത്തിലാ
"കാക്കൂ.......കാക്കൂ...... എണീക്ക് "
"ഇപ്പോ എണീക്ക "
"ഇക്കന്റെ ഫ്രണ്ട്സ് വിളിക്കുന്നുണ്ട് "
"ഏത് ഫ്രണ്ട് "
എന്നും ചോദിച്ച് ചാടി എണീറ്റിട്ടുണ്ട്....
"ഞാൻ വെറുതെ പറഞ്ഞതാണെ ......."
"അനക്ക് ഞാൻ തരാടീ"
"പിന്നെ ഇയ്യ് പോത്ത് പോലെ ഉറങ്ങിയാ എങ്ങനാ കല്യാണത്തിന് പോകാ "
"ആ ഇന്ന് അങ്ങനൊര് സംഭവം ഉണ്ടലെ...."
"ആ "
"ചായ ഉണ്ടാക്കിയോ "
"ഇല്ല "
"അതന്തെ "
"ഇക്കാക്ക് അറിയൂലെ ഈ വീട്ടിൽ ഉമ്മയും മാഷിയും മാത്രേ അടുക്കളയിൽ കേറലൊള്ളൂന്ന് "
"അനക്ക് ചായയും ഉണ്ടാക്കാൻ അറിയൂലെ "
"ഇല്ല "
"അപ്പോ ഇന്ന് ചായ ഇല്ലെ "
"ഇക്കാക്ക് ചായ നിർബന്ധം ആണോ"
"ആ"
"ന്നാ ഒരു വഴി ഉണ്ട് "
"എന്ത് വഴി "
"ഇങ്ങള് തന്നെ ഉണ്ടാക്കിക്കോളി "
"അപ്പോ നിന്നെ ഉമ്മ ഇവിടെ നിർത്തി പോകുമ്പോ നീ എന്താ ചെയ്യാറ്"
"എനിക്ക് അപ്പുറത്തുള്ള വീട്ടിലെ താത്ത എന്തെങ്കിലും കൊണ്ടന്ന് തരും "
"ഉമ്മ വശളാക്കി വച്ചിക്കല്ലേ പുന്നാരെ മോളെ "
"ഞാൻ ആ താത്തയോട് ഇക്കക്ക് വേണ്ടി ചായ ചോദിക്കണോ "
"എടീ കോപ്പേ അന്നൊക്കെ എങ്ങനാ കെട്ടിച്ചയക്കാ "
"അത്ര ബുദ്ധിമുട്ടി അയക്കണ്ടാ "
"അനക്ക് ഓരോന്നിനും ഓരോ ന്യായം പറയാനുള്ളത് തന്നെ ഭാഗ്യം. അല്ലെങ്കിൽ ഇയ്യ് എങ്ങനാ ജീവിച്ച് പോകാ "
"ഞാൻ ചായ ഇട്ട് തരാ ഇക്ക ഫ്രഷ് ആയി വാ "
" ഞാൻ ഉണ്ടാക്കിക്കോളാ ഞാൻ ഇപ്പോ ഫ്രഷ് ആയി വരാ "
അതും പറഞ്ഞു കാക്കൂ ഫ്രഷ് ആവാൻ പോയി. ചായ ഉണ്ടാക്കിയിട്ട് തന്നെ ബാക്കി കാര്യം. എങ്ങനാ ഉണ്ടാക്ക .ഇടക്ക് ഒക്കെ അടുക്കളയിൽ കേറിയാ മതിയായിരുന്നു.ഏതായാലും നെറ്റിൽ നോക്കാ .
പഞ്ചസാരയും ചായപ്പൊടിയും ഒക്കെ തിരിഞ്ഞു അവസാനം നെറ്റിൽ നോക്കി ഒരുവിധത്തിൽ ഒപ്പിച്ചു.
"ഇക്കാ...... ചായ "
"ആദ്യ പരീക്ഷണം ആണോ "
"ആ"
"കുടിക്കാൻ പറ്റോ "
"നോക്ക് "
അങ്ങനെ കാകൂ ചായ കുടിച്ചു ....ആ ദൈര്യത്തില് ഞാനും കുടിച്ചു .കൊള്ളാലൊ...നല്ല കൈപുണ്യം....
"ചായ ഇയ്യ് എങ്ങനാ ഉണ്ടാക്കിയത് "
"നെറ്റിൽ നോക്കി "
"പൊട്ടത്തി........ ചായ ഉണ്ടാക്കൽ നെറ്റിൽ നോക്കിയ ആദ്യത്തെ ആള് നീ ആവും "
"ഓ...."
"ആരോടും പറയണ്ട മോള് "
എന്നും പറഞ്ഞ് ചിരിക്കാണ് ബ്ലഡി തെണ്ടി കാക്കു....
"പറയുന്നില്ല. ..... വേഗം പോകാൻ നോക്കാ.... ഉമ്മ നോക്കി നിൽക്കാവും"
അങ്ങനെ ഞങ്ങൾ വേഗം പോകാൻ വേണ്ടി റെഡിയായി കാറിൽ കയറി.
@@@@@@@@@@@@@@@@@@@@@@@@@
"എടാ നാദിറെ അവളെ ഇയ്യ് എങ്ങനാ ആദ്യം കണ്ടത് "അജ്മൽ
"ആരെ"
"തെസ്നിയെ"റഹീസ്
"മൂന്ന് വർഷം മുമ്പ്........
"അതായത് നമ്മുടെ ലാസ്റ്റ് ഇയറ് .ഫസ്റ്റ് ഇയർ കുട്ടികൾ ഒക്കെ വരുന്ന അന്ന്. നമ്മൾ ആദ്യം തന്നെ റാഗ് ചെയ്തത് ആ മൊഞ്ചത്തിനെ ആയിരുന്നില്ലേ ."
"ആ എനിക്ക് ഓർമയുണ്ട് പേര് ചോദിച്ചപ്പോ തന്നെ പെണ്ണ് വിറക്കാൻ തുടങ്ങി "യാസിർ
"നാദിറ് പറഞ്ഞോളും നീ പറയണ്ട" ഫയാദ്
"തെസ്നിയെ എനിക്ക് എങ്ങനാ ഇഷാടായത് എന്ന് അറിയില്ല. പക്ഷെ എന്റെ സ്നേഹം സത്യമുള്ളതായിരുന്നു. അവക്ക് വേണ്ടി എന്റെ എത്ര പൈസ കളഞ്ഞിട്ടുണ്ടന്ന് അറിയോ. അവളെ ഞാൻ എത്ര തവണ മറ്റുള്ളവരിൽ നിന്ന് രക്ഷിച്ചിട്ടുണ്ട് . ആ ഓരോ തവണ അവളുടെ കണ്ണിൽ നോക്കുമ്പോഴും അതെന്നോടുള്ള മുഹബത്ത് ആണെന്ന് കരുതി. എല്ലാം വെറുതെ ആയി. കല്യാണം എന്ന് കേട്ടതും അവൾക്ക് ഞാൻ അന്യൻ ആയി "
"പെണ്ണുങ്ങൾ പാത്രത്തിൽ ഉള്ള വെള്ളം പോലെയാ. ആ വെള്ളം ഏത് പാത്രത്തിൽ ഒഴിക്കുന്നോ ആ shape ൽ ആയിരിക്കും. " അജ്മൽ
"അവൾക്ക് എന്നാൽ ഒരു വാക്ക് പറയാമായിരുന്നു .എന്നാൽ ഞാൻ അവളിൽ നിന്ന് മാറി കൊടുക്കുമായിരുന്നു . എന്നാൽ അവള് ചെയ്തതോ ഞാൻ അവളെ പിന്നാലെ ഒലിപ്പിച്ചു നടക്കാണന്ന് പറഞ്ഞു പരത്തി "
"പെണ്ണിന്റെ സ്നേഹം സത്യമുള്ളതല്ല "ഫയാദ്
"അങ്ങനെ പറയാൻ പറ്റൂല സ്നേഹിച്ചാൽ ചങ്ക് പറിച്ചുകൊടുക്കുന്ന പെണ്ണ്കുട്ടികളും ഉണ്ട് പടച്ചോന്റെ ഈ ദുനിയാവിൽ "അജ്മൽ
അവളെ കുറിച്ച് പറഞ്ഞാ എന്താന്ന് അറിയില്ല മനസ്സിന് ഒരു നീറ്റലാണ്....
"എവിടെ എന്റെ surprise "
" അതിന് time ആയില്ല മോനെ "
"നമുക്ക് ആ കുട്ടികളെ കൂടെ പന്ത് കളിക്കാ "ഫയാദ്
"ന്നാ വാ "
അങ്ങനെ ഞങ്ങൾ എല്ലാവരും ആ കുട്ടികളെ കൂടെ പന്ത് കളിക്കാൻ തുടങ്ങി
@@@@@@@@@@@@@@@@@@@@@@@@@
"പോകാ "
"ആ"
അപ്പോയാണ് ഫോൺ റിംങ്ങ് ചെയ്ത്. ഉമ്മ ആണല്ലോ....
"എന്താ ഉമ്മ "
"ഇങ്ങള് പോന്നോ "
"ആ "
"ചായ കുടിച്ചോ "
"ഇത്ര വലുപ്പായിട്ടും ചായ ഉണ്ടാക്കാൻ പോലും ഇങ്ങളെ മോൾക്ക് അറിയൂലെ .അതിനെങ്ങനാ വശളാക്കി വച്ചിക്കല്ലെ പുന്നാരെ മോളെ. "
"എന്നിട്ട് ചായ കുടിച്ചീലെ "
"ആ കുടിച്ചു "
"ആരെ ഉണ്ടാക്കി "
"അവളന്നെ "
"എങ്ങനെ "
"നെറ്റിൽ നോക്കി ഒരുവിധത്തിൽ ഒപ്പിച്ചു "
"ന്നാലും അവള് അനക്ക് ചായ ഉണ്ടാക്കി തന്നീലെ"
എന്നും പറഞ്ഞ് ഉമ്മ ചിരിക്കാണ്....
"മ് "
"ഇങ്ങള് വേഗം വാ ചെക്കനും കൂട്ടരും ഇപ്പോ എത്തും "
"ഞങ്ങൾ വേഗം വരാ"
"ഇയ്യ് എന്തിനാ അത് പറഞ്ഞത് "
പെണ്ണ് ദേഷ്യത്തിലാണല്ലോ...കളിയാക്കിയത് പറ്റിയിട്ട് ഉണ്ടാവില്ലാ....
"ഉമ്മ ചായ കുടിച്ചോന്ന് ചോയിച്ചതോണ്ട് "
"അതിന് ഇതൊക്കെ ഇവിടെ വിളമ്പണ്ട ആവശ്യമില്ലല്ലോ"
"നെറ്റിൽ നോക്കി ചായ ഉണ്ടാക്കിയ അന്നെ ഞാൻ പിന്നെ എന്താ പറയേണ്ടത് "
"കാകൂ നോക്കിക്കോ കാക്കൂ പോകുന്നതിന് മുമ്പ് ഈ നാദിറ അടുക്കള പണി പഠിച്ചിട്ടുണ്ടാവും "
"ഇയ്യ് പുള്ത്തു നമുക്ക് നോക്കാ "
വല്യ വീരവാദം ഒക്കെ മുഴക്കി ഗമയില് ഇരിക്കായിരുന്നു...
ഇനി കാക്കൂനോട് മിണ്ടാതെ ഇരിക്കാന്നൊക്കെ വിചാരിച്ചതാണ് പക്ഷെ മ്മളെ വിശപ്പ് സമ്മതിക്കുന്നില്ല .
"ഇക്കാക്കാ... എനിക്ക് വിശന്നിട്ട് വയ്യ "
"അതിന് "
"എനിക്ക് ഇപ്പോ ഫുഡ് വേണം വിശക്കുന്നോണ്ട് ആണ് "
"ആ ഹോട്ടൽ നോക്കട്ടെ "
"അതാ ഹോട്ടല് വണ്ടി നിർത്ത് "
"ഈ പെണ്ണിന്റെ ഒരു വിശപ്പ് "
അങ്ങനെ ഞങ്ങൾ ഹോട്ടലിൽ കയറി വയറ് നിറച്ചും ഫുഡ് കഴിച്ചു .സുമിന്റെ വീട്ടിലേക്ക് പോയി.
" ഇയ്യ് എന്താടീ നേരം വൈകിയത് "
"ഒന്നുല്ല സുമിത്താ. എന്റെ ഉമ്മ എവിടെ "
"അവിടുണ്ട് "
"ഇയ്യ് ഇന്ന് മൊഞ്ചത്തി കുട്ടി ആയിണല്ലോ "
"പുതിയണ്ണിന് മൊഞ്ച് കൂടിന്ന് വെച്ച് കുഴപ്പൊന്നുല്ല "സുമി
"ഓ......."
ഞാൻ നേരെ ഉമ്മയുടെ അടുത്തേക്ക് പോയി. നേരം വൈകിയത് എല്ലാവരേന്നും വയറ് നിറച്ചും കിട്ടി .
"ഉമ്മാ......... എങ്ങനുണ്ട് രസണ്ടോ "
"മൊഞ്ചത്തി കുട്ടി ആയിണ് . "
"എന്റെ മോളെ കെട്ടാൻ വന്ന ചെക്കൻ അന്നെ കെട്ടി കൊണ്ട് പോകോ എന്നാ എന്റെ പേടീ"മൂത്തമ്മ
"അതൊന്നും ഉണ്ടാവൂല മൂത്തമ്മാ... ഇങ്ങള് ബേജാറാവല്ലി "
മൂത്തമ്മനെ ആശ്വാസിപ്പിച്ചതും മൂത്തമ്മ ചിരിക്കാ ....
"മ്മ് "
അപ്പോ ആണ് മസ്ന അവിടെ സങ്കടപ്പെട്ട് ഇരിക്കുന്നത് കണ്ടത്
"എന്താ ഡോ ഒരു സങ്കടം "
"ങ്ങേ ഇയ്യ് വന്നോ. ഞാൻ ഇയ്യ് വരൂലാന്ന് വിചാരിച്ചു അതാ "
"ഈ നാദിറ വാക്ക് പറഞ്ഞാ അത് നടത്തി ഇരിക്കും "
"അത് എനിക്ക് അറിയാലോ അതോണ്ട് അല്ലെ ഇത്തനെ തന്നെ ഇത് ഏൽപ്പിച്ചത് "
"വാ ആദിൽ എവിടെന്ന് നോക്കാ "
"അവിടെ വെള്ളം കൊടുക്കുന്ന ഭാഗത്ത് ഉണ്ട് "
"ന്നാ വാ "
ഞങ്ങൾ നേരെ ആദിലിന്റെ അടുത്തേക്ക് പോയി. അവന് വെള്ളം ഒഴിക്കുന്ന തിരക്കിലാണ്
"ആദിൽ ഇക്കാ .... ഒരു ക്ലാസ് വെള്ളം "
അവന് കിളിപോയ അവസ്ഥയില് നോക്കുന്നുണ്ട്
"ഇക്കയോ നീ എന്നാ ബഹുമാനിക്കുന്നു ശീലം ഒക്കെ പഠിച്ചത് "
"നമുക്ക് ഫ്രണ്ട്സ് ആയിക്കൂടെ "
"പറ്റിയ ഒരു സാധനം നീ കാരണമാ എന്നെ പുറത്താക്കിയത് എന്നിട്ട് ഫ്രണ്ട്സ് ആവണം പോലും . നടക്കുന്ന കാര്യം വല്ലതും പറ "
എന്നും പറഞ്ഞ് ചിരിച്ച് അവന് വരുന്നവർക്ക് വെള്ളം കൊടുക്കാണ്....
"നിനക്ക് വേണ്ടങ്കിൽ വേണ്ട. നിനക്ക് പോയി എല്ലാതെന്താ "
"ഞാൻ അങ്ങ് സഹിച്ചു "
"നിദു നമുക്ക് പോകാ "
"അവിടെ നിക്ക് ആ കാര്യം കൂടി പറയട്ടെ "
"ഇയ്യ് വേഗം വാ "
മസ്ന പിടിച്ച പിടിയാലെ വലിച്ചു കൊണ്ടോകാണ്.....
"ഇയ്യ് ഇങ്ങനെ ആണെങ്കിൽ ഇത് ഒരു നിലക്കും നടക്കൂല. "
അവനോട് ഒന്നും പറയാനും സമ്മതിക്കൂലാ ...ഭയങ്കര പേടികാരത്തി....
"നാളെ അവന് നമുക്ക് ഒരു surprise കൊടുക്കാ "മസ്ന
"എന്ത് surprise "
"അതൊക്കെ ഉണ്ട് "
അവളൊന്ന് ചിരിച്ചു ഇതും പറഞ്ഞുപോയി.
"നമുക്ക് ഇന്ന് രാത്രി ശരിയാക്ക "
"ഓകെ "
അങ്ങനെ അവള് പോയി. ഞാൻ മാഷിനെ തിരഞ്ഞും വേറെ ഒന്നിനും അല്ല ഫുഡ് കഴിക്കാൻ ആണ്.
"മാഷിത്താ ..... വാ നമുക്ക് ഫുഡ് കഴിക്കാ "
"ഇപ്പഴോ ഞങ്ങളുടെ ക്ലാസിലെ കുട്ടികളൊക്കെ ഇപ്പോ എത്തും അത് കഴിഞ്ഞിട്ട് കഴിക്കാ. "
"ന്നാ അപ്പോ എന്നെ വിളിക്ക് "
"ആ...... അതാ അവര് വരുന്നു "
"നൂറ് ആയുസ്സാണ് ഇവറ്റകൾക്ക് "
"ഹായ് മാഷി "സഫ്ന
"ഹായ്. ... വഴി കണ്ടെത്താൻ ബുദ്ധിമുട്ടിയോ "
"ഇല്ല അവിടെ അങ്ങാടിയിൽ ചോദിച്ചു അപ്പോ അവര് പറഞ്ഞു തന്നു "റസ
"ഇതാണോ നിന്റെ നിദു കുട്ടി " ശിബില
"ആ "
"വായാടി അണ് എന്ന് പറഞ്ഞിട്ട് ഇവള് എന്താ മിണ്ടാത്തെ" അനന്യ
"മിണ്ടാതെ നിന്നോട്ടെ മിണ്ടിയാ പിന്നെ നിർത്തൂല"മാഷി
"ഞാൻ അങ്ങനെ ഒന്നും അല്ല "
"ഹാവു മിണ്ടിയല്ലോ" റസ
"വാ ഫുഡ് കഴിക്കാ എന്നിട്ട് സംസാരിക്കാ"മൂത്തമ്മ
മൂത്തമ്മ വന്ന് പറഞ്ഞതും ഞാൻ ഹാപ്പിയായി. മൂത്തമ്മ മുത്താണ് മുത്ത് .അങ്ങനെ ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു.
"ഞാൻ നിദൂന്റെ അടുത്ത് ഇരിക്ക"
സുമിത്താ എന്റെ അടുത്ത് ഇരുന്നു. എന്നിട്ട് എനിക്ക് ഫുഡ് ഇട്ട് തന്നു.
"അയ്യേ..... പുതിയണ്ണാണോ എനിക്ക് ചോറ് ഇട്ടു തരുന്നെ"
"അതെന്താ എനിക്ക് ഇട്ട് തരാൻ പറ്റൂലെ "
"ആ പറ്റും ..... എന്നാ ഇത്തക്ക് ഞാൻ ഇട്ട് തരും "
"ഓകെ.......എനിക്ക് സന്തോഷെ ഒള്ളൂ "
"സുമിത്താ ഇപ്പോ വയറ് നിറച്ച് തിന്നോ ചെക്കൻ വന്നാൽ കരഞ്ഞിട്ട് തിന്നാ കഴിയൂല "
"ഇവള് സംസാരിക്കാൻ തുടങ്ങിയല്ലോ"ശിബില
"ഇപ്പോ ഇങ്ങളോക്കെ പരാതി തീർന്നില്ലേ"
അങ്ങനെ അവരോട് കത്തിയടിച്ചു ഫുഡ് കഴിച്ചു .
ചെക്കനും കൂട്ടരും എത്തിയതും പെണ്ണ് കരയാൻ തുടങ്ങി. എല്ലാവരും അവളോട് കരച്ചിൽ നിർത്താൻ പറഞ്ഞിട്ടും അവള് കരയാ.എങ്ങിനെ കരയാതിരിക്കും പോറ്റി വളർത്തിയ മാതാപിതാക്കളെ വിട്ട് പോവല്ലെ..... അങ്ങനെ ചെക്കന്റെ വീട്ടിൽ അവളെ ആക്കി ഞങ്ങൾ പോന്നു. സുമിന്റെ മുഖത്തെ സങ്കടം കണ്ടിട്ട് എനിക്ക് വീട്ടിലേക്ക് തന്നെ കൊണ്ടുവരാൻ തോന്നി.
പോരാൻ നേരത്ത് ചെക്കനെ ഒന്ന് പരിചയപ്പെടാൻ പോയി.
"ഹായ് "
"ആ..... നിദൂ "
ഇവന് എങ്ങനാ എന്റെ പേര് അറിയാ.....എവിടെ പോയാലും ഞാൻ ഫൈമസ് ആണല്ലോ...എന്നെ കൊണ്ട് വയ്യ....
"എല്ല ഇങ്ങക്ക് എങ്ങനെ എന്നെ അറിയാ"
"സുമി പറഞ്ഞിരുന്നു അന്റെ ഫോട്ടോ കാണിച്ചു തന്നിരുന്നു"
"ആ ....അങ്ങനെ "
"സുമിത്താനെ ഞാൻ തന്നെ കൊണ്ടു പോകട്ടെ"
" എനിക്ക് വേണം അവളെ "
"നിർബന്ധം ആണോ "
"അന്നെ ഞാൻ "
എന്നും പറഞ്ഞ് വടി എടുക്കുന്ന പോലെ കാണിക്കാണ്....
"തല്ലരുത്"
"ഇല്ല "
"വാ പോകാ"
പെട്ടെന്നാണ് മാഷി വന്നത്....
"മാഷി ഇപ്പോ വരാ"
"അവളെ പൊന്ന് പോലെ നോക്കിയില്ലങ്കിലും ഒന്നും ചെയ്യരുത് പാവാണ്"
"ഒക്കെ നോക്കികോളാം "
"ന്നാ പോവട്ടെ "
"ആ"
അങ്ങനെ അവളെ അവിടെ ആക്കി ഞങ്ങൾ വീട്ടിലേക്ക് പോന്നു. മൂത്തമ്മയുടെ വീട് ഒക്കെ ഞങ്ങൾ എല്ലാരും കൂടെ ക്ലീൻ ആക്കി ....
"ഉമ്മാ........നമ്മൾ എപ്പോഴാ വീട്ടിൽ പോണത് "
"ഇനി ഇന്ന് പോകണ്ട നാളെ രാവിലെ പോകാ "
"നാളെ ക്ലാസ് ഇല്ല ഉമ്മാ ഹർത്താൽ ആണ് അതോണ്ട് നമുക്ക് ഇന്ന് ഇവിടെ നിക്കാ"മാഷി
"ആ..... ന്നാ ഇനി നാളെ പോകാ . അല്ലേ നിദൂ "
"ആ.."
"ന്നാ എന്തെങ്കിലും കഴിച്ച് പോയി ഉറങ്ങിക്കോ"
"ആ"
ഞാൻ നേരെ മസ്നയുടെ അടുത്തേക്ക് പോയി.
"ഇന്ന് ഞങ്ങൾ പോണില്ല "
"എന്നാ നമുക്ക് ആദിലിന് ഉള്ള surprise ഒരുക്കാ"
"ഒക്കെ റെഡിയാണോ "
"അതൊക്കെ ഞാൻ ശരിയാക്കിയിട്ടുണ്ട് "
"എന്നാ നമുക്ക് അവന്റെ റൂമിലേക്ക് പോകാ "
അങ്ങനെ ഞങ്ങൾ ആദിലിന്റെ റൂം ലക്ഷ്യമാക്കി നടന്നു......
റൂമിൽ നോക്കുമ്പോൾ അവനെ കാണാനില്ല..... ഏതായാലും റൂം കുറച്ച് മാറ്റം വരുത്താൻ ഞങ്ങൾ തീരുമാനിച്ചു. കഴിയുന്ന വിധം ഒപ്പിച്ചു. ഞങ്ങൾ വേഗം ലൈറ്റ് ഓഫാക്കി പുറത്തിറങ്ങി . അവന് വരുന്നത് ഒന്നും കാണുന്നില്ല അതോണ്ട് അവൻ വരുന്നതു വരെ കാത്തിരുന്നു.
ഇവൻ വരുന്ന ലക്ഷണം ഒന്നും ഇല്ല പുതപ്പും എടുത്ത് കിടക്കാൻ വേണ്ടി പോയപ്പോ ആണ് മസ്ന തടഞ്ഞത്....
"എന്താ ഇയ്യ് ഇപ്പോ തന്നെ ഉറങ്ങാണോ "
"പിന്നെ 11.30 ആയി എനിക്ക് ഉറക്കം വരുന്നുണ്ട് നിനക്ക് അല്ലെ അവനെ..... നീ കാത്തിരുന്നോ ഞാൻ ഉറങ്ങട്ടെ"
"നിദൂ plz...."
"എനിക്ക് ഉറക്കം വരുന്നുണ്ട് "
"അവന് വരുന്നുണ്ട് തോന്നുന്നു ബൈക്കിന്റെ സൗണ്ട് കേക്കുന്നുണ്ട് "
ശരിയാ ബുള്ളറ്റിന്റെ സൗണ്ട് കേൾക്കുന്നുണ്ട്....അവനാവും
താഴേക്ക് പോയി നോക്കിയതും ആദില് വന്നിട്ടുണ്ട്..... അവന് ഫുഡ് കഴിച്ച് നേരെ റൂമിൽ പോയി.
@@@@@@@@@@@@@@@@@@@@@@@@@
ഇന്ന് എന്താന്ന് അറിയില്ല ഒരു സുഖം ഇല്ലാത്ത പോലെ .ഒന്ന് ഒറ്റയ്ക്ക് ഇരിക്കാൻ തോന്നിയത് കൊണ്ട് ബീച്ച്ൽ പോയി തിരമാല നോക്കി ഇരിന്നു. സമയം പോയത് അറിഞ്ഞില്ല . പിന്നെ വേഗം സുമിന്റെ വീട്ടിലേക്കു പോന്നു.
റൂമിലേക്ക് പോയി ലൈറ്റ് ഇട്ടപ്പോ റൂം ഫുൾ കളറാക്കിയിട്ടുണ്ട് . സത്യം പറഞ്ഞാ അത് എന്റെ റൂം ആണോ എന്ന് വരൗ തോന്നി.
"happy birthiday to you ആദി "
നാദിറയും വേറെ ഒരു കുട്ടിയും കൂടെ ഇത് പറഞ്ഞതും ഞാൻ കിളി പോയ അവസ്ഥ അയി.
"നിങ്ങൾ എങ്ങനെ ഇത് അറിഞ്ഞു "
"വിഷ് ചെയ്തതിന് ഒരു നന്ദി പോലും പറയാതെ ആളെ തിരയാ"
"ഇയ്യ് എന്റെ ശത്രു ആയിരുന്നല്ലോ അതാ ചോദിച്ചത് "
"ഞാൻ പറഞ്ഞോ ഞാൻ നിന്റെ ശത്രു ആണെന്ന്. ഇനി നിനക്ക് അത് തോന്നിയതെങ്കിൽ അത് എന്റെ തെറ്റ് അല്ലല്ലോ "
"ഓ...... എല്ല നീ എങ്ങനെ എന്റെ birthiday അറിഞ്ഞു "
"ഇവള് പറഞ്ഞതാ "
"ഇതാരാണ് "
"ഇതാണ് മസ്ന കുട്ടി. നമ്മുടെ സ്കൂളിൽ ആണ് "
"അതിന് ഇവക്ക് എങ്ങനെ അറിയാനാ"
"ഞങ്ങൾ നെറ്റിൽ അടിച്ചു നോക്കി "
"എന്ത് "
"അന്റെ birthiday എന്നാണ് എന്ന് "
"ഓ ഗൂഗിൾ ഒക്കെ ഇപ്പോ high ലെവൽ ആയോ "
"ആ ഇന്ന് മുതൽ ആയി "
"ആണോ "
"എല്ല പെണ്ണ് "
"അതൊക്കെ old ആയി മോളെ "
"തന്നെ "
"ആ"
"ഞാൻ അറിഞ്ഞില്ല ആരും പറഞ്ഞും ഇല്ല "
"മ് "
@@@@@@@@@@@@@@@@@@@@@@@@@
ഇതെല്ലാം കേട്ട് നമ്മളെ മസ്ന ചിരിക്കാൻ തുടങ്ങിക്ക്ണ്
"എന്താടി കിണിക്കുന്നെ "
"ഒന്നുല്ല "
അവളെ അങ്ങനെ വിട്ടാൽ ശരിയാവൂല. ഒരു പണി കൊടുക്കട്ടെ
"നിനക്ക് പറയാനുള്ളത് ഇപ്പോ പറഞ്ഞോ "
ഇത് കേട്ടതും പെണ്ണിന്റെ ഇളിക്കൽ ഒക്കെ താനെ നിന്നു പെണ്ണ് എന്നെ തന്നെ നോക്കി കണ്ണുരുട്ടാൻ തുടങ്ങി
"ഇനി ഞാൻ നിക്കുന്നത് കൊണ്ട് വല്ല പ്രശ്നവും ഉണ്ടെങ്കിൽ മാറി തരാ "
"ആരും മാറൊന്നും വേണ്ട എനിക്ക് ഒന്നും പറയാനും ഇല്ല."മസ്ന
"ന്നാ ഞാൻ പറയാ "
"എന്താന്ന് വെച്ചാ പറഞ്ഞ് തൊലക്ക് "ആദില്
"വേറെ ഒന്നും അല്ല "
"പറയാനുള്ളത് വേഗം പറ എനിക്ക് ഉറങ്ങണം "ആദില്
"അതെങ്ങനെ ശരിയാവും എനിക്ക് ചെലവ് വേണം "
"പള്ളി പോയി പറഞ്ഞാമതി ഞാൻ ആർക്കും ചെലവ് ഒന്നും കൊടുക്കൂലാ ..."ആദില്
"ഏത് പള്ളിയാ "
"അനക്ക് ബുദ്ധി ഇല്ലാത്തതാണോ അതോ അഭിനയിക്കാണോ "ആദില്
"ഡാ കുരിപ്പെ എനിക്ക് ഇപ്പോ ചെലവ് കിട്ടണം "
"നിർബന്ധം ആണോ "
"ആ "
" ന്നാ എന്റെ കൂടെ വാ ഞാൻ ചെലവ് ചെയ്യാം "
"ന്നാ ഞാൻ രണ്ട് രഹസ്യം പറഞ്ഞു തരാ "
"പറ "
"ആദ്യം ചെലവ് "
"ന്നാ വാ അടുക്കളയിൽ ഇന്നലത്തെ ഫുഡ് ബാക്കി ഉണ്ട് അത് ഞാൻ എടുത്ത് തരാ "ആദില്
"പോടാ ഇവുടുന്ന് അന്നെ ആദ്യം വിഷ് ചെയ്തത് ഞങ്ങൾ അല്ലേ എന്നിട്ടും. ഇത് മോശാണ് "
"വേണോ മസ്ന ചെലവ് "ആദില്
അവള് വേണന്നും വേണ്ടെന്നും തലയാട്ടി .
അവസാനം ആദി ഞങ്ങൾക്ക് ചെലവ് ചെയ്യാം എന്ന് സമ്മതിച്ചു .അങ്ങനെ ഞങ്ങൾ വല്ലെ
വീട്ടിൽ നിന്നും മുങ്ങി.
അവന്റെ കൂടെ ഹോട്ടലിൽ പോയി. പക്ഷേ ഒന്നും തിന്നാൻ തോന്നുന്നില്ല.
"എന്താ വേണ്ടത് "
"എന്താ വാങ്ങാ. എന്തായാലും മതി "
"ന്നാ വെള്ളം പോരെ "
"വിഷമം ആവൂലെ "
"ആർക്ക് "
"നിനക്ക് "
"അത് ഞാൻ അങ്ങ് സഹിച്ചു "
"നിനക്ക് എന്താ വേണ്ടത് മസ്ന "
"എനിക്ക്......... ഫലൂദ മതി "
"ന്നാ എനിക്കും അത് മതി "
അങ്ങനെ ഞങ്ങൾ ഫലൂദയും കഴിക്കുമ്പോ ആണ് പെട്ടെന്ന് അവന്റെ ചോദ്യം വന്നെ .
" എന്താ നിനക്ക് പറയാനുള്ളത് "
അപ്പോഴേക്കും മസ്ന ചുമക്കാൻ തുടങ്ങി
"അത് .... നമുക്ക് ഫ്രണ്ട്സ് ആയിക്കൂടെ "
"വേണോ "
"വേണം എനിക്ക് ഒരു ഇക്കാക്കയായി സ്കൂളിൽ എന്ത് പ്രശ്നം വന്നാലും എന്നെ സഹായിക്കാൻ എത്തുന്ന ഒരു ഇക്കാക്കയായിട്ട്...."
"നമുക്ക് ആലോചിക്കാ "
"പോസിറ്റീവ് ആയ ഒരു മറുപടി എനിക്ക് കിട്ടണം നാളെ രാത്രിക്ക് മുന്നെ "
"ആലോചിച്ചിട്ട് പറയാ "
"പിന്നെ ഇനിയുള്ളത് ഒരു പ്രധാനപ്പെട്ട കാര്യം ആണ് "
"അതെന്താണ് "
"ഇവക്ക് നിന്നെ ഇഷ്ടമാണ് "
ഇത് കേട്ടതും ആദി ചിരി നിർത്തുന്നില്ല. ഇവൻ എന്നെ കളിയാക്കാണോ. മസ്നയുടെ മുഖം ആണെൽ ആകാംക്ഷയോടെ അവനെ തന്നെ നോക്കാണ്
"ചിരിക്കാതെ കാര്യം പറയഡാ തെണ്ടി...."
"അത്....."
ഈ പൊട്ടൻ എന്താ പറ്റിയത്...ചിരി നിർത്തുന്നില്ലല്ലോ...ഇനി ഒരു പെണ്ണ് ഇഷ്ടാണന്ന് പറഞ്ഞപ്പോയേക്ക് ഭ്രാന്ത് ആയോ....
ചിരി നിർത്തി അവൻ പറയാൻ തുടങ്ങിയിട്ടുണ്ട്....
"ഇവക്ക് എന്നെ ഇഷ്ടാണെന്ന് എനിക്ക് നേരത്തെ അറിയാ "
"അതെങ്ങനെ "
"നിങ്ങൾ അന്ന് പറയുന്നത് ഞാൻ കേട്ടിരുന്നു "
"എവിടുന്ന്"
"അന്ന് അവള് നിന്നെ വലിച്ചു മേലോട്ട് കൊണ്ട് പോയില്ലെ അന്ന് ഞാൻ അറിഞ്ഞതാ "
"ഓ.... "
"അന്ന് എനിക്ക് മനസ്സിലായി നീയല്ല എന്നെ പറ്റി റിപ്പോർട്ട് ചെയ്തതെന്ന് കാരണം അന്ന് ഞാൻ നിങ്ങൾ പറയുന്നത് കേട്ടിരുന്നു "
മസ്ന ആകെ പേടിച്ചു പോയിട്ടുണ്ട്.
"പിന്നെ ഇവക്കുള്ള പണി ഞാൻ കൊടുത്തോളാ "
"എന്ത് പണി "
മസ്ന വിറച്ചു കൊണ്ട് ചോദിച്ചു ....
"എന്റെ പെണ്ണായി ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാവണം കേട്ടോ "
"മ് "
"എന്ത് മ് എന്ന് വായ തുറന്നു പറയടീ"
"ഇയ്യ് അവളെ പേടിപ്പിക്കല്ലേ "
അങ്ങനെ അത് സെറ്റായ സന്തോഷത്തിൽ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. വീട്ടിനുള്ളിലേക്ക് പാത്തും പതുങ്ങിയും ഒക്കെ കയറി റൂമിൽ എത്തി. ലൈറ്റിട്ടതും മുന്നിലുള്ള ആളെ കണ്ടതും ഞാൻ ഒന്ന് പതുങ്ങി
"എവിടെ ആയിരുന്നെടീ ഈ നട്ടപാതിരക്ക് പോയത് "
"അത് "
@@@@@@@@@@@@@@@@@@@@@@@@@
"ഡാ നാദിറെ വീട്ടിൽ പോകാ "
"ആ കുറെ നേരം ആയില്ലെ വന്നിട്ട് "യാസി
"എന്നാലും നിങ്ങൾ എനിക്ക് surprise തന്നില്ലട്ടോ "
"ആ മറന്നു പോയഡാ "അജ്മൽ
"ആ ഇങ്ങള് മറക്കും പക്ഷെ ഞാൻ മറക്കൂല "
"ന്നാ വാ " ഫയാദ്
അങ്ങനെ ഞങ്ങൾ ബൈക്കിൽ കയറി . അവര് വണ്ടി നല്ല സ്പീഡിൽ ആണ് വിടുന്നത്. അങ്ങനെ ബൈക്ക് ഒരു വീട്ടിന്റെ മുന്നിൽ നിർത്തി. ഞങ്ങൾ ഇറങ്ങി. ആ വീടാണെങ്കിൽ നന്നായി അലംഗരിച്ചിട്ടുണ്ട്.
"ഇത് ആരെ വീടാണ് "
"അതൊക്കെ ഉണ്ട് നീ വാ "റഹീസ്
അങ്ങനെ ഞങ്ങൾ വീട്ടിനുള്ളിൽ കയറിയതും ആദ്യം തന്നെ ഞാൻ കണ്ടത് ഒരു ബോർഡ് ആണ് .
അതിൽ Nithya weds Ajay എന്ന് കണ്ടു. അപ്പോ യാണ് ഞങ്ങളുടെ ഫ്രണ്ട് ആയ അജയിനെ കണ്ടത്
"ഇന്ന് അജയിന്റെ കല്യാണം ആണോ "
"നിനക്ക് എങ്ങനെ മനസ്സിലായി "അജ്മൽ
"ഈ ബോർഡ് നോക്ക് പിന്നെ അവന് അതാ അവിടെ നിൽക്കുന്നു "
"എവിടെ....... എവിടെ "ഫയാദ്
"surprise എന്ന് പറഞ്ഞിട്ട് ഇപ്പോ നമ്മക്കാ surprise "റഹീസ്
"വാ നമുക്ക് അവന്റെ അടുത്തേക്ക് പോകാ"
"അതിന് അവനെവിടെ "അജ്മൽ
"ഞാൻ കാണിച്ചു തരാ എന്റെ കൂടെ വാ "
അങ്ങനെ ഞങ്ങൾ അജയിന്റെ അടുത്തേക്ക് പോയി .അവനാണെൽ അന്യഗ്രഹ ജീവിയെ പോലെ എന്നെ നോക്കാണ് .
"എന്താഡാ ......നീ ഇങ്ങനെ നോക്കുന്നെ "
"നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ "
"പിന്നല്ലാതെ "
"വല്ലാതെരു surprise ആയിപ്പോയി "
"ഇവര് എനിക്ക് surprise തരാൻ കൊണ്ടുവന്നതാ ഇപ്പോ രണ്ടാൾക്കും surprise ആയി "
"നിങ്ങൾ ഫുഡ് കഴിച്ചില്ലല്ലോ വാ .."
അങ്ങനെ ഞങ്ങൾ ഫുഡ് കഴിച്ചു .അവിടെ ഒരു സ്ഥലത്തു അടങ്ങി ഇരിക്കായിരുന്നു പെട്ടെന്ന് അവരെന്നെ ഫോട്ടോ എടുക്കാൻ വേണ്ടി വിളിച്ചു. ഞാൻ ചെന്നതും ഞങ്ങളുടെ ക്ലാസിൽ പഠിച്ച ഓരോന്നും സ്റ്റേജിലേക്ക് വരുന്നുണ്ട് ....ഇവരൊക്കെ കണ്ടതും ഞാൻ ഭയങ്കര ഹാപ്പി ആയി.
അങ്ങനെ ഞങ്ങൾ അവിടുന്ന് ഇറങ്ങി നേരെ വീട്ടിലേക്കു പോന്നു
"ഉമ്മാ......"
"ആ ഇയ്യ് എത്തിയോ"
"ആ "
"ഫുഡ് വേണ്ടെ"
"ഇന്ന് അജയിന്റെ കല്യാണം ആയിരുന്നു അതോണ്ട് ഫുഡ് കഴിച്ചാ പോന്നത്"
"ഏത് അജയ് "
"ഞങ്ങളെ കൂടെ പഠിച്ചതാ "
"ആ മനസ്സിലായി "
"എല്ലാരും കിടന്നോ"
"ഇല്ല ........ നിന്നെ ഉപ്പ ചോദിച്ചിരുന്നു എന്തോ അത്യാവശ്യകാര്യം പറയാനാണെന്ന് പറഞ്ഞു "
"എന്നിട്ട് ഉപ്പ എവിടെ "
"റൂമിൽ ഉണ്ട് പോയി നോക്ക് "
എന്ത് കാര്യ ഇപ്പോ ഉപ്പാക്ക് പറയാനുള്ളത് സ്കൂളിലെ എന്തെങ്കിലും കാര്യം ആവും .പോയി നോക്കട്ടെ
"ഉപ്പാ...... എന്നെ എന്തിനാ വിളിച്ചത് "
"ഒരു കാര്യം പറയാനുണ്ട് "
"എന്താ ഉപ്പ സ്കൂളിൽ എന്തെങ്കിലും ആണോ "
"അല്ല ഡാ "
"പിന്നെന്താ...."
"മോനെ നിനക്ക് ഒരു കല്യാണം വേണ്ടേ "
ഉപ്പ കല്യാണക്കാര്യം ആണ് പറയാൻ വന്നതെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലാ ....
"ഇപ്പോ വേണ്ട ഉപ്പ "
"നിന്റെ കൂടെ ഉള്ളവരുടെ ഒക്കെ കല്യാണം കഴിഞ്ഞടാ "
"എന്നാലും "
"ഒരെന്നാലും ഇല്ല നമ്മൾ കല്യാണം നോക്കാ "
"വേണ്ട ഉപ്പ ഒരു പെണ്ണിന്റെ ജീവിതം ഞാൻ കാരണം നശിപ്പിക്കണോ . അതിന് എനിക്ക് കഴിയില്ല "
"ഒരു കല്യാണം കഴിഞ്ഞാ നിന്റെ എല്ലാ പ്രശ്നങ്ങളും തീരും "
"ഉപ്പാ........"
"ഇനിയും നീ എന്തിനാ അവളെ ഓർത്ത് ജീവിതം പാഴാക്കുന്നത്. അവളെ മുന്നിൽ എന്റെ മോൻ തല ഉയർത്തി പോകുന്നത് എനിക്ക് കാണണം "
"ന്നാ ഓകെ "
ആരെയും സങ്കടപ്പെടുത്തണ്ട എന്ന് കരുതി കല്യാണത്തിന് സമ്മതിച്ചു. പിന്നെ ഉറങ്ങാൻ വേണ്ടി റൂമിൽ പോയി.
ശരിയാ ഉപ്പ പറഞ്ഞത് ഒരു പെണ്ണിന് വേണ്ടി ഒരിക്കലും ഞാൻ എന്റെ ജീവിതം പാഴാക്കില്ല .
പക്ഷെ ഇപ്പോ എന്റെ മനസ്സിൽ ഓടി വന്ന ചിത്രം നാദിറ ആയിരുന്നു. ആ രൂപം ഞാൻ അപ്പോ തന്നെ കുഴിച്ചുമൂടി .
അങ്ങനെ ഓരോരോ കാര്യങ്ങൾ ആലോചിച്ചു ഉറങ്ങി പോയി
@@@@@@@@@@@@@@@@@@@@@@@@@
"നിനക്ക് എന്താ ചെവി കേൾക്കൂലെ നീ എങ്ങോട്ട പോയത് "
റൂമിൽ വന്നപ്പോ തന്നെ കണ്ടത് കലിതുള്ളി നിക്കുന്ന ഇത്തയെ ആണ്. എന്ത് പറയണം എന്നറിയാതെ നിക്കായിരുന്നു ഞാൻ.
"നീ എവിടെ പോയതാ ഡീ"
"അത്......"
"നിനക്ക് എന്താ ചെവി കേൾക്കൂലെ നീ എങ്ങോട്ട പോയത് "
"ഞാൻ ആദിയുടെ കൂടെ പോയതാ "
"എന്തിന് നീയും അവനും തമ്മിൽ എന്താ ബന്ധം "
"അത് ഇന്ന് അവന്റെ ബർത്തിഡേ ആയിരുന്നു അതിന് ചെലവ് വാങ്ങാൻ പോയതാ "
"ഈ നട്ടപാതിരക്കോ "
"ആ"
"അവനൊക്കെ അരാന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ"
"ആദിൽ ഇബ്രാഹിം എന്റെ സ്കൂളിലാണ് അവന് പഠിക്കുന്നെ "
"ആദിൽ ഇബ്രാഹിമോ അത് ഇവനാണോ "
"ആ നിങ്ങൾ ഒന്നായോ "
ഞാൻ ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ ഇത്തക്ക് പറഞ്ഞു കൊടുത്തു.
"മസ്നക്ക് കോളടിച്ചല്ലോ "
"മ് "
"ഒരുമണിയായി നീ ഒറങ്ങുന്നില്ലേ "
"ആ എനിക്ക് ഉറക്കം വരുന്നുണ്ട് ഞാൻ ഉറങ്ങാ "
അങ്ങനെ ഓരോ കാര്യവും സംസാരിച്ചു പെട്ടെന്ന് ഉറങ്ങിപ്പോയി
രാവിലെ എണീക്കുമ്പോ തന്നെ കേട്ടത് ഹർത്താൽ ആണ് എന്നാ പിന്നെ ഞാൻ വേഗം ഒരുങ്ങി കാരണം ഇന്നാണ് സുമിന്റെ വീട്ടിലേക്ക് പോകുന്നത് . ഞാൻ വേഗം മാറ്റി
"ഉമ്മാ.....പോവല്ലേ "
"ആ എല്ലാരും വരട്ടെ എന്നിട്ടല്ലേ പോകാ "ഉമ്മ
മ്മളെ ഡ്രസ്സ് ഉമ്മിക്ക് കാണിച്ച് കൊടുത്തു
"എങ്ങനുണ്ട് .രസണ്ടോ "
"മൊഞ്ചത്തി ആയിണല്ലോ "
"ആ മോനെ ആദി അവള് സുന്ദരി അല്ലെ "
ഉമ്മ മുന്നില് നിൽക്കുന്ന ആദിനെ വിളിച്ച് ചോദിക്കാണ്....
"മ്മ് "
അവന് എന്നോട് മസ്ന എവിടെന്ന് കണ്ണോണ്ട് അംഗ്യം കാണിച്ച് ചോദിച്ചു .
"ഇപ്പോ വരും "
"ആര് മോളെ "
"അതൊന്നും ഇല്ല ഇത്ത ഞാൻ ഇപ്പോയാ പോണത് എന്ന് ചോദിച്ചതാ "
"ആ"
"ഉമ്മാ ഇങ്ങളെ മൂത്തമ്മ വിളിക്കുന്നുണ്ട് "
ഇത്ത ഉമ്മാനോട് പറഞ്ഞതും ഉമ്മ വേഗം പോയി....
"മൂത്തമ്മ എവിടെ "ഉമ്മ
"റൂമിൽ ഉണ്ട് "
ഉമ്മ മൂത്തമ്മയുടെ അടുത്തേക്ക് പോയതും ആദി എന്നെ തന്നെ നോക്കി നിൽക്കാ
"എന്താ ആദി "
"ഇയ്യ് എന്ത് പണിയാ കാണിച്ചെ ഇപ്പോ നിന്റെ ഉമ്മ അറിഞ്ഞിനു "ആദി
"ഞാൻ അറിഞ്ഞല്ലോ ആദിലെ "
"അതിന് മാഷിത്താ എനിക്ക് സപ്പോർട്ട് അല്ലേ"
"മ്മ്......"
"നിദൂ.... എത്ര നേരായി പോത്തെ വിളിക്കുന്നെ നിങ്ങൾ പോരുന്നില്ലേ "
പെട്ടെന്നാണ് കാക്കു വന്ന് വിളിച്ചത്....
"ആ ഉണ്ട് കാക്കൂ "
"ന്നാ വേഗം വാ ആദി വാ പോകാ "
കാക്കൂന്റെ കാറ് ആയിരുന്നു എടുത്തത് ഞാൻ വേഗം പോയി മുന്നിൽ കയറി ഇരുന്നു
"നിദൂ ഇയ്യ് ബാക്കിൽ ഇരുന്നോ . ആദി ഇവിടെ ഉണ്ട് "കാക്കു
"ആദി ബാക്കിൽ ഇരുന്നോളും .അവന് അതാ താൽപ്പര്യം "
"അതെന്താ "കാക്കൂ
"അതോ "
"നിദൂ എണീക്ക് ഞാൻ ആണ് ഇവിടെ "ആദി
"എന്താ ആദി "
" നാദിറ നിന്നോട് അല്ലെ പറഞ്ഞേ "ഇക്കു
"ഓ...... ഇനി ഇവിടെ ഇരിക്കാനിട്ട് അവന് പോരാതെ നിക്കണ്ട"
"അന്നോട് ആദ്യ പറഞ്ഞതല്ലേ ഞാൻ ഇവിടെ ഇരിക്കാൻ "മസ്ന
"ആണോ ഞാൻ അറിഞ്ഞില്ല "
"മിണ്ടാതെ ഇരിക്കടീ അവിടെ "
കാക്കൂ ചൂടായതും ഞാൻ പിന്നെ മിണ്ടാതിരുന്നു .ഇവന് ഇത് എന്തിന്റെ കേടാ എന്നോട് ചൂടാവാൻ .
പിന്നെ ഞങ്ങൾ അവിടെ എത്തിയതും സുമിത്തക്ക് ഭയങ്കര സന്തോഷമായി..... ഇത്തയോട് സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. പിന്നെ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി
"നിദൂ.... നിദൂ എന്താ ഇയ്യ് എന്താ ഒന്നും മിണ്ടാത്തെ "
"മിണ്ടാൻ ഒന്നും ഇല്ലാത്തോണ്ട് "
"ഇപ്പോ ശരിയാക്കി തരാ "
കാക്കൂ റൂമിൽ പോയി പൂച്ചയെ എടുത്ത് എന്റെ അടുത്തേക്ക് വന്നു. അതാണെങ്കിൽ എന്നെ തന്നെ നോക്കാ . ഞാൻ അതിനെ ഒന്നും ചെയ്തില്ല്യല്ലോ പിന്നെ എന്താ എന്നെ തന്നെ നോക്കുന്നെ
"ന്നാ "
എന്നും പറഞ്ഞ് കാക്കൂ അതിനെ എന്റെ മടിയിൽ വെച്ചു തന്നു .
"ഉമ്മാ ....... "
"എന്താ മോളെ "
"ഇത് നോക്കി "
"അതിനെന്താ . "
"ഇങ്ങട്ട് നോക്കി ഈ പൂച്ച.... കാക്കൂ ഇതിനെ എടുക്ക്"
"അന്റെ പേടി ഞാൻ മാറ്റിത്തരാ "
എന്നും പറഞ്ഞ് കാക്കൂ എന്റെ കൈക്കുമുകളിൽ കാക്കൂന്റെ കൈ വെച്ച് അതിനെ വെല്ലെ തലോടി അതാണെങ്കിൽ അതിനനുസരിച്ച് നിന്ന് തരുന്നു മുണ്ട്
"നല്ല രസണ്ട് "
"ആണോ പേടി ഒക്കെ മാറിയോ"
"ആ"
പിന്നെ ഞാൻ അതിനെ കളിപ്പിച്ചിരുന്നു നേരം പോയതറിഞ്ഞില്ല.
@@@@@@@@@@@@@@@@@@@@@@@@@
"മോനെ ഇന്ന് ക്ലാസ് ഇല്ലെ"
"ഇല്ല ഉമ്മാ "
"കളിക്കാതെ പോയി മാറ്റി പോര് . ഇപ്പോ തന്നെ മടിയായി ചെക്കന് "
"അതല്ല ഉമ്മാ ഇന്ന് ക്ലാസ് ഇല്ല .ഹർത്താൽ ആണ് "
"സത്യാണോ അതോ പോവാതെ നിൽക്കാനുളള അടവ് ആണോ "
"ന്നാ ഇങ്ങള് ഉപ്പാനോട് ചോദിച്ചു നോക്കി "
"ന്നാ എണീറ്റു വാ "
"ഇതൊക്കീ ഇന്നെ... ഇന്ന് ഹർത്താൽ ആണോ "
"ആ എന്തെ "
"അല്ല മോന് എണീറ്റിട്ടില്ല "
"ഏത് മോന് "
"ഇങ്ങളെ വല്യ മോന് എന്നെ "
"മ്മ് "
"അവനെല്ലെ ഈ എണീറ്റു വരുന്നത് "
ഉറക്ക് പോയതും ഉമ്മാന്റെ പിറകെ ഞാനും പോന്നു...
"എന്താ ഉപ്പാ "
"അന്റെ ഉമ്മാ ഇയ്യ് എണീക്കുന്നില്ലന്ന് പരാതി പറയാ "
"എണീറ്റല്ലോ . ഇനി ഉമ്മാന്റെ spacial ചായ കൊണ്ട് വരി "
"മ്മ്"
"ചായ ഇവിടെ വെക്കി ഞാൻ പത്രം നോക്കിയിട്ട് ഇപ്പോ വരാ "
"ആ"
"പിന്നെ മോനെ "
അപ്പോഴേക്കും അവന് മുന്നിലേക്ക് പോയിരുന്നു
മുന്നിൽ ഇരിക്കുന്ന ആളെ കണ്ടതും ഞാൻ അന്തം വിട്ടു പോയി. ഇവന് എപ്പോ ഇവിടെത്തി
"ഡാ.... ഇയ്യ് പത്രം ഒക്കെ നോക്കലുണ്ടോ "
"ആ ഇങ്ങള് എണീറ്റോ "
"എത്ര നാളായടാ കണ്ടിട്ട്. "
"ഇങ്ങള് ഇങ്ങട്ട് വരി കുറെ കാര്യങ്ങൾ ചോദിക്കാനുണ്ട് "
എന്നാലും ആരാ ഈ പുതിയ കക്ഷി അല്ലെ.......Waite and see
എല്ല മക്കളെ നിങ്ങൾക്ക് ഇത് ആരാന്ന് മനസ്സിലായോ ഇത് എന്റെ സ്വന്തം അനിയനാ നസീം .നേരിൽ കണ്ടാൽ ഞങ്ങൾ കീരിം പാമ്പും ആണ് പക്ഷേ ഇപ്പോ അവനെ കണ്ടിട്ടും ഫോൺ വിളിച്ചിട്ടും കുറെ ആയി കാരണം അവന് പരീക്ഷ ആയിരുന്നു .
"എന്താ ഡാ മുത്തെ കാര്യം "
"ഇങ്ങള് ഉപ്പാടെ സ്കൂളിൽ മാഷായി കയറി അല്ലെ"
"ആ ജസ്റ്റ് വെറുതെ ഒന്നു കേറിയതാ "
"ആ കുട്ടികളുടെ ഒരു ഗതികേട് നോക്കണെ "
"പോടാ "
"ആ ഇങ്ങള് ചൂടാവല്ലി മാഷെ....."
"അനക്ക് ഒന്ന് താന്ന് തന്നപ്പോ ഇയ്യ് തലേ കേറി ഡാൻസ് കളിക്കാലെ "
"അങ്ങനെ പറയല്ലി കാക്ക "
"ഇയ്യ് എന്തിനാ ഇപ്പോ കെട്ടിയെടുത്തെ "
"കാക്കൂന് പെണ്ണ് കാണാൻ പോകാൻ "
"അതിന് ഇയ്യാണോ ചെക്കൻ "
"അല്ല കാക്കൂ "
"ആണല്ലോ പിന്നെ എന്തിനാ നിനക്ക് ഇത്ര തിടുക്കം "
"അത് കഴിഞ്ഞിട്ട് വേണം എനിക്ക് ഒന്ന് കെട്ടാൻ "
"ന്നാ മോൻ ആദ്യം കെട്ടിക്കോ "
"അയ്യെ അത് മോശല്ലേ "
"ആർക്ക്....."
" എനിക്ക് "
ഞാൻ ഒന്ന് കണ്ണുരുട്ടിയതും ചെക്കൻ പേടിച്ചു.
"അല്ല ഇക്കാക്ക "
"ഇയ്യ് ചായ കുടിച്ചോ "
"ഇല്ല "
"ന്നാ വാ "
ഞങ്ങൾ ചായ കുടിക്കാൻ പോയി. ഉമ്മ നല്ല അടിപൊളി ഫുഡ് ഉണ്ടാക്കിയിണ് . ആ...... എന്താ ടേസ്റ്റ് .
"ഉമ്മാ ഇങ്ങൾ എന്തെ ഇവന് വരുന്നത് പറയാഞ്ഞത് "
"ഞാൻ ഇപ്പോ വിളിച്ചപ്പോഴേക്കും നീ പോയിലെ "
"ഞാൻ കേട്ടീല"
"ഇന്ന് എന്താ ഇങ്ങക്ക് രണ്ടാക്കും പണി "
"ഇന്ന് ഹർത്താൽ ആയതോണ്ട് ഒരു പരുപാടിയും ഇല്ല "
"ഉറക്കം ഫുഡ് ഇത് രണ്ടും "
"ഓ....ന്നാ രണ്ടാളും ഇന്ന് അടുക്കളയിൽ കേറിക്കോളൂ"
അങ്ങനെ ഞങ്ങൾ രണ്ടാളും കൂടെ അടുക്കളയിൽ കേറി പാചക പണി തുടങ്ങി. മ്മ്ളെ സൂപ്പർ ആയിട്ട് ഫുഡ് വെക്കും .കാരണം പഠിക്കുന്ന സമയത്ത് ഞാൻ വീട്ടിൽ നിന്നും മാറി നിന്നാ പഠിച്ചത് അപ്പോ മാമൂതിന്നണെങ്കിൽ ഞങ്ങൾ തന്നെ ഉണ്ടാക്കണം അങ്ങനെ പഠിച്ചതാ
അങ്ങനെ ഇന്ന് ഓരോ തമാശയും പറഞ്ഞു സമയം പോയതറിഞ്ഞില്ല. അങ്ങനെ ഉറങ്ങാൻ കിടക്കുപ്പോയാണ് ഉപ്പ വിളിച്ചത് .
"എന്താ ഉപ്പാ "
"നാളെ അപ്പോ നമ്മൾ പെണ്ണ് കാണാൻ പോകല്ലെ "
"പോവണോ "
"അല്ല ഓളെ നമുക്ക് ഇങ്ങട്ട് വരുത്താ എന്നിട്ട് ആണ് കാണലാക്ക "നസീം
"നസീമേ നിന്നോട് ചോദിച്ചില്ലല്ലോ "
"അവനും ഉണ്ടാവൂലെ ഓരോ തീരുമാനം ഒക്കെ "
"ഉപ്പാ അതിന് നാളെ ക്ലാസ് ഇല്ലെ "
"ഇത് കഴിഞ്ഞിട്ട് പോകാ "
"ന്നാ മോൻ പോയി കിടന്നോ "ഉപ്പ
"നാളെ കാണാൻ പോകുന്ന ഇത്തനിം ആലോചിച്ച്..... "നസീം
"നിനക്ക് ഇപ്പോ കിട്ടും നസീമേ . അനക്ക് മിണ്ടാതെ ഇരിന്നൂടെ"ഉമ്മ
"ഇതൊക്കെ ഒരു രസല്ലേ ഉമ്മാ "
"അന്റെ രസം ഞാൻ സാമ്പാർ ആക്കി തരാട്ടോ "
എന്നും പറഞ്ഞ് ഞാൻ റൂമിലേക്ക് പോയി . എത്രയായിട്ടും ഉറക്കം വരുന്നില്ല. നാളെത്തെ കാര്യം ആലോചിച്ചിട്ട് പേടി ആകാ . ഏതായാലും ഇനി ഒരു കല്യാണം എപ്പോ ആയാലും ഉപ്പ നടത്തും അതിനങ്ങ് സമ്മതിക്കാം.... അങ്ങനെ ഓരോന്ന് ആലോചിച്ചു പെട്ടെന്ന് ഉറങ്ങിപ്പോയി.
@@@@@@@@@@@@@@@@@@@@@@@@@
"ഇയ്യ് ആ പൂച്ചയെ ഒന്ന് നിലത്ത് വെക്കോ"
"അ വെക്കാ "
ഇതും പറഞ്ഞ് ഞാൻ അതിനെ അവിടെ വെച്ചു
"അല്ല കാക്കൂ നമുക്ക് ഇതിന് ഒരു പേര് ഇടണ്ടെ "
"ആ വേണം "
"എന്താ ഇടാ "
"നാദിറ എന്ന് ഇട്ടാലോ "
"വേണ്ട റാഷിദ് എന്നാക്കാ അതാ കൂടുതൽ മാച്ച് "
"കളിക്കല്ലട്ടോ"
"ഇല്ല കാക്കൂ പേര് പറ"
"മാഷിനോട് ചോദിച്ചു നോക്കാ "
"ആ"
"അവളെ പേര് ഇട്ടാലോ "
"ഇതും പറഞ്ഞ് അങ്ങോട്ട് ചെന്നാ ഇങ്ങോട്ട് തന്നെ പറഞ്ഞയക്കും "
അങ്ങനെ അതും പറഞ്ഞ് ഇരിക്കുമ്പോ ആണ് ഇത്ത വന്നത്....
"എന്താ രണ്ടാളും കൂടെ ഒരു ഗൂഢാലോചന "
"അത് ഞങ്ങൾ ഈ പൂച്ചക്ക് പേര് ഇടാ "
"നിദൂ.... എന്നിട്ട് എന്താ ഇട്ടത് ...നാദിറ ആണോ "
"ഞാൻ അപ്പാഴെ പറഞ്ഞില്ലേ അതാണ് മാച്ച് എന്ന് "
"എന്റെ പേര് എനിക്ക് മാത്രം മതി വേറെ എന്തിനും ഇടണ്ട"
"എന്നാ ഞാൻ പറയാ "
"വേഗം പറ ഇത്തൂസെ "
"ചൂളി "
"ആ അത് മതി എല്ലെ നിദൂ "
"ആ "
"ഇങ്ങക്ക് ഉറക്കം ഒന്നും ഇല്ലെ "ഉമ്മ
"ഉണ്ടല്ലോ "
"എന്നാ വേഗം വാ "
അങ്ങനെ ഞങ്ങൾ ഫുഡ് കഴിച്ച് ഒറങ്ങാൻ പോയി. കിടന്നപ്പോ ഉണ്ട് പെട്ടെന്ന് വാതിൽ തുറക്കുന്നു. പടച്ചോനെ വല്ല പ്രേതവും ഉണ്ടോ ആവോ .
ലൈറ്റ് ഇട്ട് നോക്കിയപ്പോഴാണ് സമാധാനം ആയെ. അത് മ്മ്ളെ ചൂളിയാണ് . ഞാൻ അതിനെ ഒരു വിരി വിരിച്ച് അതിൽ കിടത്തി. അത് അതിൽ കിടന്നു ഞാൻ ബെഡിൽ കിടന്നു ഉറങ്ങിപ്പോയി .
"നിദൂ എണീക്ക് "
"ഇപ്പോ എണീക്ക ഒരു പത്ത് മിനിറ്റ് "
"ഉമ്മ ഉറങ്ങാൻ സമയം തരുന്ന പോലെ ഒന്നും ഞാൻ ഉറങ്ങാൻ സമയം തരൂലാ "
"എന്താ ഇക്കാക്ക "
"എന്തുല്യ ഇക്കാക്ക.... ഏണീക്ക് എടീ "
"ഇപ്പോ എണീക്ക "
"ഇയ്യ് ഇത്രയും നേരം ഉറങ്ങായിരുന്നില്ലെ പിന്നെയും എന്തിനാ ഒരു പത്ത് മിനിറ്റ് "
എന്നും പറഞ്ഞ് കാക്കൂ എന്നെ എണീപ്പിച്ചു. ഇനി കാക്കൂനോട് അടി കിട്ടും എന്ന് പേടിച്ച് ഞാൻ വേഗം എണീറ്റിരുന്നു
"അത് കാക്കൂന് പറഞ്ഞാ മനസ്സിലാവൂല "
"എന്നാ ഇയ്യ് പറ ഞാനും ഒന്ന് പഠിക്കട്ടെ "
"അതെന്താന്ന് അറിയോ ഞാൻ കാക്കൂ വിളിക്കുന്നത് വരെ ഉറങ്ങിയത് അറിഞ്ഞിട്ടില്ലായിരുന്നൂ പിന്നെ കാക്കൂ വിളിച്ചതിന് ശേഷം ആണ് ഞാൻ ഉറങ്ങേനുന്ന് അറിഞ്ഞത് "
"അതിന് "
"ഉറങ്ങാണ് എന്ന് അറിഞ്ഞ് ഉറങ്ങിയാലെ ഇന്ന് ഉറങ്ങീണ്ന്ന് തോന്നോള്ളൂ "
"എനിക്ക് അന്റെ പയംപുരാണം ഒന്നും കേൾക്കാൻ സമയം ഇല്ല വേഗം ഫ്രഷ് ആയി വാ "
"ആ ഇപ്പോ വരാ "
അങ്ങനെ ഞാൻ വേഗം കുളിക്കാൻ പോയി. കുളിച്ചു വന്നപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്
"ഉമ്മാ ചൂളി ഏവിടെ "
"ഇവിടെ എവിടെലും ഉണ്ടാകും "
"ചൂളി ഇന്ന് നേരത്തെ എണീറ്റോ "
"അത് അതിന്റെ സമയം ആവുമ്പോ എണീക്കും നിനക്ക് അല്ലെ മടി "
പിന്നെ ചായ കുടിച്ച് വേഗം സ്കൂളിൽ പോകാൻ വേണ്ടി പുറത്തേക്ക് ഇറങ്ങി. ഇന്ന് കുറെ കാര്യങ്ങൾ ഫ്രണ്ട്സിനോട് പറയാനുണ്ട്. പിന്നെ ആദി നെ കാണാണം.
"നാദിറ...... എങ്ങോട്ടാ "
"സ്കൂളിലേക്ക് ....എന്തെ കാകൂന് പറ്റിയത് "
"ഞാൻ നിന്നോട് ഇന്നലെ എന്താ പറഞ്ഞിരുന്നത് "
"കുറെ കാര്യങ്ങൾ പറഞ്ഞിരുന്നല്ലോ ഏത് കാര്യം ആണ് "
"എന്നെ സ്കൂളിലേക്ക് ആര് ആക്കിതരും എന്നാ പറഞ്ഞിരുന്നത് "
"കാക്കൂ.... അത് ഇന്നലെ അല്ലെ പറഞ്ഞത് "
"പറഞ്ഞത് മറന്നോ....എപ്പോയാണ് ഞാൻ അന്നോട് പറഞ്ഞത്.... "
"അത്...... time എനിക്ക് ക്രൃത്യം ആയിട്ട് ഓർമയില്ല "
"ഇല്ലെങ്കിൽ വേഗം വണ്ടിയിൽ കേറ് "
അങ്ങനെ കാക്കൂന്റെ ബുള്ളറ്റിൻ കയറി ഞങ്ങൾ പറത്തിച്ച് വിട്ട് സ്കൂളിൽ പോയി .
"കാക്കൂ....."
"എന്താ "
"ഞാൻ വെറുതെ വിളിച്ചതാ "
"ആണോ "
"അല്ല പെണ്ണ് "
"ഞാൻ നിന്നെ ഇപ്പോ നിലത്തിടും "
"വേണ്ട കാക്കൂ ഇനി ഒന്നും ചെയ്യൂല നല്ല കുട്ടിയായി ഇരിക്കാ "
"ഇരുന്നാ നിനക്ക് നന്ന് "
"വണ്ടി നിർത്ത് സ്കൂൾ എത്തി "
"എനിക്ക് അറിയാ "
എന്നെ ഇറക്കി കാക്കൂ പോയി. ഞാൻ വേഗം എന്റെ ചങ്ക്കളുടെ അടുത്തേക്ക് പോകായിരുന്നു പെട്ടെന്ന്
"നിദൂ...... അവിടെ നിക്ക് ഒരു കാര്യം പറയാനുണ്ട് "
@@@@@@@@@@@@@@@@@@@@@@@@@
ഇന്ന് രാവിലെ എണീക്കാൻ തന്നെ തോന്നുന്നില്ല പിന്നെ നസീം വന്ന് ഓരോന്ന് പറഞ്ഞപ്പോ എണിറ്റു
"മോനെ വേഗം ഫ്രഷ് ആയി വാ "
"വേഗം പോയാ നമുക്ക് അത് കഴിഞ്ഞിട്ട് സ്കൂളിൽ പോകാ "
"ആ ഉപ്പാ "
ഞാൻ വേഗം ഫ്രഷ് ആയി ഒരു ബ്ലാക്ക് ഷർട്ടും ജീന് പാന്റും എടുത്തിട്ടു
"ന്നാ പോകല്ലേ ഉപ്പച്ചീ "
"ഇവനും പോരുന്നുണ്ടോ "
"എന്താ നസീമേ അനക്ക് ഇത്ര തിരക്ക് കാക്കൂന് പെണ്ണ് കാണാനാ പോകുന്നെ അല്ലാതെ നിനക്ക് അല്ല"
"അറിയാ ഉമ്മാ "
"അറിഞ്ഞാ നന്ന്"
ഞങ്ങൾ വേഗം കാറിൽ കയറി ഉപ്പയാണ് കാറ് ഓടിക്കുന്നെ .
ഞങ്ങൾ നേരെ പോയി നിന്നത് ഒരു വലിയ വീടിന്റെ മുന്നിൽ ആണ്. ഞങ്ങളെ പോലെ പൈസ ഉള്ള ടീമ്സ് ആണ്.
ഞങ്ങളെ വന്നപ്പോ തന്നെ എന്റെ അത്രയും പ്രായമുള്ള ഒരാൾ അകത്തേക്ക് വിളിച്ചു. പിന്നെ പെണ്ണിനെയും കണ്ടു സംസാരിച്ചു ഞാൻ പെട്ടെന്ന് പോന്നു
"ഇത്ര പെട്ടെന്ന് കഴിഞ്ഞോ "
"ഇല്ല എന്തെ "
"ഒന്നും ഇല്ല എന്റെ കാക്കൂ "
"എന്നാ ഞങ്ങൾ ഇറങ്ങട്ടെ ബാക്കി ഒക്കെ വിളിച്ചു പറയാ "
ഞങ്ങൾ അവിടുന്ന് ഇറങ്ങി വണ്ടിയിൽ നിന്ന് മുഴുവൻ ആ പെൺകുട്ടിയെ കുറിച്ചായിരുന്നു സംസാരം എന്റെ ഒന്നാമത്തെ പീരിയഡ് മിസ്സായി
അങ്ങനെ ഞാനും ഉപ്പയും സ്കൂളിലേക്ക് പോയി.
first പിരീയഡ് കഴിഞ്ഞ് എത്തിയത് കൊണ്ട് S2c ക്ലാസ് ആണ് ഇപ്പോ .
അവിടെ പോയി ക്ലാസ് എടുത്തു ഏന്നാലും first പിരീയഡ് മിസ്സായ സങ്കടം ഉണ്ട് . കാരണം അത് എന്റെ ക്ലാസ് ആണ് S2A . പ്രത്യേകിച്ചും സങ്കടത്തിന് കാരണം അതിലാണ് നാദിറ.
അങ്ങനെ ഒരു വിധം തട്ടിമുട്ടി ആ പിരിയഡ് ഒപ്പിച്ചു. ബെല്ലടിച്ചതും ഞാൻ വേഗം ക്ലാസിൽ നിന്നും പുറത്തിറങ്ങി പോകുമ്പോ ആയിരുന്നു
"സാർ........."
"YES"
@@@@@@@@@@@@@@@@@@@@@@@@@
തിരിഞ്ഞ് നോക്കിയതും ആദിലാണ്....
"എന്താ ആദിലെ "
"ഒരു വിവരം ഇല്ലല്ലോ "
"മസ്നനെ കണ്ടോ "
"അവള് കുറച്ച് കഴിഞ്ഞിട്ടേ എത്തൊള്ളൂ "
"ഓ..."
"ഇയ്യ് എങ്ങോട്ടാ "
"ക്ലാസിലേക്ക് "
"പഠിക്കാനാവും "
"അല്ല ക്ലാസിന്റെ ഭംഗി കാണാൻ "
"നിന്റെ ക്ലാസ് അത്ര ഭംഗി ആണോ എന്നാ ഒന്ന് കാണെന്നെ വേണം "
"ന്നാ വാ.... "
ഞാനും അവനും സംസാരിച്ചു പോകുന്നത് കണ്ടിണ്ട് എല്ലാ കുട്ടികളും ണങ്ങളെ തന്നെ നോക്കുന്നുണ്ട്. അന്തം വിട്ട് നോക്കുന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നു
"എന്താ ഡീ ചിരിക്കുന്നെ ആരെങ്കിലും കോമഡി പറഞ്ഞോ "
"ഇല്ല. "
"പിന്നെ എന്താ "
"എല്ലാരും അണ്ടി പോയ അണ്ണാനെ പോലെ നമ്മളെ നോക്കി നിൽക്കാണ് "
"അത്ര ശത്രുത ആയിരുന്നില്ലെ നമുക്ക് പിന്നെ എങ്ങനെ നോക്കാതിരിക്കും"
"അത് ശരിയാ"
അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ ക്ലാസിലെത്തി അപ്പോ ഉണ്ട് എന്റെ ചങ്കുകും പെട്ടന്മാരെ പോലെ നോക്കി നിൽക്കുന്നു
"എന്തുപറ്റി ആതിരാ "
"ഒന്നുല്ലാ "
"ഇത് ആദിൽ ഇബ്രാഹിം "
"ഞങ്ങൾക്ക് അറിയാ "സന
"എന്നാ ഇന്ന് മുതൽ ഇത് പുതിയ ആദിൽ ഇബ്രാഹിം ആണ് നമ്മളെ ഇക്കാക്ക "
"എന്നാലും ഇതെങ്ങനെ "നാജിയ
"അതൊക്കെ നിങ്ങൾക്ക് നാദിറ വിശദീകരിച്ചു പറഞ്ഞു തരും ഇപ്പോ ഞാൻ പോട്ടെ"
"ന്നാ ശരി ആദി ഉച്ചയ്ക്ക് കാണാ"
"അപ്പോഴേക്കും ഇവർക്ക് കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി കൊടുക്ക് "
"അത് ഞാൻ ഏറ്റു "
അങ്ങനെ അവൻ പോയതും എല്ലാം കൂടെ എന്റെ നേർക്ക് ആയി
"എന്താ അവൻ പറഞ്ഞു പോയത് ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല " സ്നേഹ
"അതൊക്കെ ഞാൻ പറഞ്ഞു തരാ ഇങ്ങള് ബേജാറാവല്ലി "
"എന്നാ പറ "സന
ഞാൻ ഇന്നലെ നടന്ന സംഭവം ഒക്കെ അവർക്ക് പറഞ്ഞു കൊടുത്തതും എല്ലാം പന്തം കണ്ട പെരുചാഴിനെ പോലെ എന്നെ തന്നെ നോക്കി നിൽക്കാണ് .
"അപ്പോ അവന് നിന്റെ കുടുംബം ആണെന്ന് നിനക്ക് ഇത് വരെയും അറിയൂലെന്നോ "നാജിയ
"ഇല്ല "
"അതെങ്ങനെ അറിയാനാ ഇവള് ഒരു പരിപാടിക്കും പോകലില്ലല്ലോ "സന
"ഇയ്യ് ഇപ്പോ എന്തേലും സൗണ്ട് കേട്ടോ"ആതിര
"ഇല്ല "നാജിയ
"ന്നാ ഞാൻ കേട്ടിട്ടുണ്ട് ബെല്ലടിച്ചതാ "
"അതെന്താ ഇന്ന് സൗണ്ട് ഇല്ലാത്തെ "സ്നേഹ
"ഇന്ന് കരന്റ് ഇല്ല അതാവും "
"അത് ഇയ്യ് എങ്ങനാ അറിഞ്ഞേ " ആതിര
"പത്രത്തിൽ ഉണ്ടായിരുന്നു "
"അതിനാ പറഞ്ഞേ വല്ലപ്പോഴും പത്രം വായിക്കാൻ " നാജിയ
"നാജിയ ഇയ്യ് ചെലക്കണ്ട ഇയ്യും പത്രം നോക്കലില്ലാന്ന് എനിക്ക് നന്നായിട്ട് അറിയാ "
"നമ്മളെ നാദിറ കുട്ടി പിന്നെ പഠിത്തത്തിലും പത്രം വായനയിലും ഒക്കെ റെക്കോർഡ് വിജയം അല്ലേ "നാജിയ
"ഊതിയതാന്ന് എനിക്ക് നന്നായിട്ട് അറിയാ നാജുമോളെ "
"അറിയാലേ"
"ഇങ്ങള് കച്ചറ കാട്ടി നിന്നോ ഞങ്ങൾ പോകാ ക്ലാസിലേക്ക് "സന
അങ്ങനെ ഞങ്ങൾ വേഗം ക്ലാസിലേക്ക് ഓടി. പ്രാർത്ഥന കഴിഞ്ഞതും കെമിസ്ട്രി മിസ്സ് കയറി വന്നു presend എടുക്കാൻ
"നമ്മളെ ക്ലാസ് സേറ് എവിടെ നാജൂ "
"നിനക്ക് എന്താഇപ്പോ അയാളെ കാണാൻ ഇത്ര പൂതി " നാജിയ
"എന്നാലും മൂപ്പരെ കാണാനിട്ട് ഒരു സങ്കടം "
"നാദിറ....... ഇത് റൂട്ട് വേറെ ആണല്ലോ "സന
"ഞാൻ വെറുതെ പറഞ്ഞതാ "
"ഞങ്ങക്ക് മനസ്സിലായി"ആതിര
"എന്ത് "
"ഇയ്യ് വെറുതെ പറഞ്ഞതാണെന്ന് "സ്നേഹ
കെമിസ്ട്രി മിസ്സ് presend എടുത്ത് കഴിഞ്ഞു പോയി. പിന്നെ ഞങ്ങൾ ക്ലാസ് ഒരു ചന്ത ആക്കി. അതിന് പിന്നെ പ്രത്യേകിച്ച് പണി ഒന്നും ഇല്ലല്ലോ.
"ന്നാലും മ്മ്ളെ സാറിന് എന്ത് പറ്റി ആവോ "
"പനി ആവും "ആതിര
"എല്ലാ വയറിളക്കാ " നാജിയ
"ആണോ " സന
പിന്നെ ഒരു കൂട്ട ചിരിയായിരുന്നു ക്ലാസിൽ. എല്ലാരും തള്ളല് തുടങ്ങിയിട്ടുണ്ട്. എന്റെ പേടി ഇവര് തള്ളി തള്ളി ഈ ക്ലാസ് റൂമിന്ന് പുറത്ത് എത്തോ ആവോ .
"എന്താ ഇവിടെ ചന്ത ആണോ "
അപ്പുറത്തുള്ള ക്ലാസിലെ മാഷിന് ഞങ്ങളെ തള്ളൽ കാരണം ക്ലാസ് എടുക്കാൻ കഴിയുന്നില്ല അതാ മൂപ്പര് വന്നെ
"എന്ത് പറ്റി മാഷെ കണ്ണ് കാണാതായോ " ആസിഫ്
"ഇയ്യ് ഇങ്ങോട്ട് വാ ആർക്കാ കണ്ണ് കാണാതായോ എന്ന് നമുക്ക് നോക്കാ "
എന്നും പറഞ്ഞ് മൂപ്പര് അവനെ കൊണ്ട് പോയി. പിന്നെ ക്ലാസ് ഫുൾ സൈലന്റ് ആയി
അങ്ങനെ രണ്ട് പിരിയഡ് കഴിഞ്ഞ് ബെല്ലടിച്ചതും ഞാനും എന്റെ ചങ്ക്സും റെക്കോർഡ് വെക്കാൻ വേണ്ടി പോയി അപ്പോയാണ് ആ കാഴ്ച കണ്ടത് . എന്റെ ചങ്ക്സുകൾ ഒക്കെ എന്നെ ഓരോന്ന് പറഞ്ഞ് കളിയാക്കാൻ തുടങ്ങി .
"എടീ നാദിറ അന്റെ മുത്ത് അതാ "സന
"ഏത് മുത്ത് "
"നമ്മളെ നാദിർ സാറ് അതാ "നാജിയ
"എവിടെ "
"അതാ പോണ് "ആതിര
"വേഗം കാണിച്ചു കൊടുക്ക് ആതിര പെണ്ണിന് നിക്കപൊറുതി ഇല്ല "സ്നേഹ
കുറെ നോക്കി അവസാനം മൂപ്പരെ കണ്ടു
"ആ കണ്ടു "
"ഭാഗ്യം " സന
"എന്താ ആവോ ഇന്ന് ക്ലാസിൽ വരാഞ്ഞത് "
"ഇയ്യ് വീണ്ടും വിഴും എന്ന് വിചാരിച്ചിട്ടാവും " ആതിര
"അതെന്നെ "സന
"ഹോ.... നമ്മക്ക് ഒന്ന് ചോദിച്ചു നോക്കാ "
"വേണ്ട മൂപ്പര് പോയിക്കോട്ടെ " സ്നേഹ
"ഞാൻ ചോദിക്കും "
"ന്നാ വാ നമുക്ക് ചോദിച്ചു നോക്കാ "
"സാറ്........."
"YES"
"സാറ് ഇന്ന് എന്തെ ക്ലാസിൽ വരാഞ്ഞത് "
"എനിക്ക് ഒരു പരിപാടി ഉണ്ടായിരുന്നു"
"ഹോ....."
"ഇന്ന് ഫുൾ സംസാരം ആയിരുന്നിലെ ക്ലാസിൽ "
"സാറ് എങ്ങനാ അറിഞ്ഞത്.... "
"അതൊക്കെ ഞാൻ അറിയും"
" മ്മ് . ഒരു സാറ് വന്ന് ചൂടായി അത്ര ഉണ്ടായിട്ടൊള്ളൂ "നാജിയ
"ഇന്ന് ഫുൾ ഹാപ്പി ആവുംലെ "
"ആ........ അല്ല " സന
അറിയാതെ സനന്റെ വായിന്ന് വീണ് പോയതാ അവള് കുടിങ്ങിന്ന് ഉറപ്പായി . മൂപ്പരെ നോട്ടം കണ്ടതും സന വേഗം എന്റെ പിറകിൽ ഒളിച്ചു.
"ഇല്ല സാറെ ഒരു രസും ഇല്ലേഞ്ഞു ഞാൻ ആകെ ചടച്ചു "
"അതന്നെ സാറെ ഓൾക്ക് സാറ് വരാഞ്ഞിട്ട് നിക്ക പൊറുതി ഇല്ലായിരുന്നു... "നാജിയ
"ആണോ "
"ഇവര് വെറുതെ പറയാ "
"അല്ല സാറെ സത്യം ആണ് " സ്നേഹ
"ഞാൻ വരാഞ്ഞിട്ട് അത്ര വിശമായോ "
"ഇവര് വെറുതെ പറയാ "
"എന്നിട്ടാണോ ഇയ്യ് ഇത് വരെ സാറ് എന്താ വരാത്തെ . എന്താ വരാത്തെ എന്ന് ചോദിച്ചു നടന്നത്.... "
മൂപ്പര് എന്തോ അറീല പിന്നെ ഒന്നും പറഞ്ഞീല ഒരു കള്ള ചിരി ചിരിച്ചു പോയി.
"എന്താ ടീ അയാള് ഒന്നും പറയാതെ പോയെ"സന
"ഇങ്ങളെ പൊട്ടത്തരം കേട്ടിട്ടാവും "
" നാദിറാ........അന്റെ പൊട്ടിത്തരം കേട്ടിട്ടാവും "നാജിയ
"പോടീ "
"മതി നമുക്ക് റെക്കോർഡ് വെക്കണ്ടെ "സന
"ആ..... അത് മറന്നു "
"വേഗം വാ "സ്നേഹ
@@@@@@@@@@@@@@@@@@@@@@@@
അവള് അതൊക്കെ പറഞ്ഞപ്പോ സത്യം പറഞ്ഞാ എനിക്ക് ഭയങ്കര സന്തോഷായി .
അവള്ക്ക് അപ്പോ എന്നെ ഒരു നോട്ടം ഉണ്ട്.
അങ്ങനെ സ്റ്റാഫ് റൂമിൽ പോയപ്പോ ഉണ്ട് സാറ് മാരൊക്കെ ഭയകര ചർച്ചയിൽ ആണ്.
"എന്താ വിഷയം "
"സെപ്റ്റംബർ അഞ്ച് അല്ലെ വരുന്നെ അപ്പോ എന്തെങ്കിലും പരിപാടി നടത്തണ്ടെ "സുനിൽ
"അത് കുട്ടികൾ അല്ലെ നടത്താ "
"അവര് തന്നെ ആണ് "
"ന്നാ ഉശാറാക്കാൻ പറയണ്ടി NSS കാരോട് "
"ഉശാറ് പരിപാടി ആകും നാളെ "
"ആ
"എല്ലാ പെണ്ണ് കാണാൻ പോയത് എന്തായി"
"പെണ്ണിനെ കണ്ടു പോന്നു "
"ഇഷ്ടായോ "
"അവര് അറീക്ക എന്നാ പറഞ്ഞു "
പിന്നെ ഓരോ പിരിയഡും കഴിഞ്ഞു കൊണ്ടിരുന്നു . അങ്ങനെ വൈകുന്നേരം ക്ലാസ് കഴിഞ്ഞു സ്കൂൾ വിട്ടു. ഞാൻ നേരെ വീട്ടിലേക്കു പോയി .
എന്റെ മനസ്സിൽ മുഴുവൻ ആ പെണ്ണ് ഓകെ പറയരുത് എന്നായിരുന്നു. ഞാൻ അവരെ വിളിക്കായി കാത്തിരുന്നു. പെട്ടെന്ന് ആയിരുന്നു ഉപ്പയുടെ ഫോൺ റിംങ്ങ് ചെയ്തത്
"ആ ഇത് അവരാണല്ലോ "
ഉപ്പ ഇത് പറഞ്ഞതും ഞങ്ങൾ എല്ലാവരും ചുറ്റും കൂടി ഇരുന്നു എന്താ പറയുന്നത് എന്ന് അറിയാ
ഉപ്പയുടെ മുഖത്ത് വലിയ തെളിവൊന്നും ഇല്ല . എന്താ പറ്റി ആവോ . ഉപ്പ ഫോൺ വെച്ചതും
"അവരെന്താ പറഞ്ഞെ "ഉമ്മ
"അത്...."
@@@@@@@@@@@@@@@@@@@@@@@@@
റെക്കോർഡ് ബുക്ക് വെച്ചു ശേഷം ഞങ്ങൾ വേഗം ക്ലാസിലേക്ക് പോയി. പിന്നെ ഓരോ പീരിയഡും ഓരോ മാഷന്മാര് മാറി മാറി വന്നു അങ്ങനെ ഉച്ചയായി
ഞങ്ങൾ വേഗം ഫുഡ് കഴിച്ച് വാക മരച്ചുവട്ടിൽ പോയിരുന്നു. അപ്പോ ഉണ്ട് മ്മ്ളെ ആദി വരുന്നു
"നിദൂ..... എന്താടി പണി "
"വായ് നോട്ടം എല്ലാതെ പിന്നെ എന്ത് പണിയാ ഉള്ളെ അവൾക്ക് " സന
"പോടി ഞങ്ങൾ വെറുതെ സംസാരിച്ചിരുക്കാ "
"അല്ല രാവിലെ ചോദിച്ചത് ഒക്കെ ക്ലിയർ ആയോ "
"അത് ഞാൻ അപ്പോ തന്നെ ക്ലിയർ ആക്കി കൊടുത്തു "
"ന്നാ ഇങ്ങള് സംസാരിച്ചിരിക്കി ഞാൻ ഇപ്പോ വരാ "
"എങ്ങോട്ടാ "നാജിയ
"മസ്നന്റെ അടുത്തേക്ക് ആവും "
"ആ"
"ന്നാ വേഗം പോയിക്കോ സമയം കളയണ്ട " ആതിര
"ന്നാ ബൈ "
അങ്ങനെ അവൻ പോയി അപ്പോ ഉണ്ട് സനയും നാജിയയും ഭയകര വർത്താനം. എനിക്ക് സഹിച്ചീല
"വിടല്... ലോക വിടൽ "
"സമ്മദിച്ചു നാദിറ ഇയ്യ് തീവണ്ടി കണ്ടീണന്ന്"നാജിയ
"അല്ല എങ്ങനുണ്ട് തീവണ്ടി ഫിലിം "സന
"സന കുഴപ്പമില്ല. രസണ്ട് "
"എന്റെല് ഉണ്ട് ഞാൻ കണ്ടില്യാ ഇത് വരെ "ആതിര
"ന്നാ ഇന്ന് കണ്ടോണ്ടു " സ്നേഹ
അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ ക്ലാസിലെത്തി. പിന്നെ ഓരോ പീരിയഡും തള്ളി നീക്കി. എന്താ അറീല ഇന്ന് ഒരു ഉശാറില്ല.
പിന്നെ ബെല്ലടിച്ചു ഞങ്ങൾ വേഗം ബസ്സിനടുത്തേക്ക് ഓടി . അപ്പോ ആയിരുന്നു NSS ന്റെ സേറ് എന്നെ വിളിച്ചെ .
"നാദിറ. ...."
"എന്താ സാർ"
"ഒരു മിനിറ്റ് "
സാറ് പറഞ്ഞത് കേട്ടതും എനിക്ക് ചിരിയാവന്നെ.
"നാളെ സെപ്റ്റംബർ അഞ്ച് ആണ് "
"അതിനെന്താ സാറെ"
"ടീച്ചേഴ്സ് ഡേ ആണ് "
"happy teachers day in advance "
"ഇപ്പോ wish ചെയ്യാനല്ല ഞാൻ അന്നെ വിളിച്ചത് "
"പിന്നെ എന്താ "
"Nss ന്റെ വക യായിട്ട് നമുക്ക് എന്തേലും ഒരുക്കണ്ടെ "
"ആ വേണം "
"നാളെ നീ നേരത്തെ വരണം .ഓരോ ടീച്ചേഴ്സ് വരുമ്പോൾ അവർക്ക് ബൊക്കയും ലഡുവും കൊടുക്കണം "
"Nov 14 നും ഒരു ഡേ ഉണ്ട് "
"അന്ന് എന്താ "
"അന്ന് children's ഡേ ആണ് അന്ന് ഞങ്ങൾക്കു തരണം ഇത് പോലെ "
"കമ്മിറ്റി കാരെ കീശ കാലിയാവും എന്നാ "
"മ്മ് "
അപ്പോ പെട്ടെന്ന് ബസ് സ്റ്റാർട്ട് ചെയ്തു .
"ന്നാ ഞാൻ പോകാ സാറെ ബസ് എടുത്തു "
"ആ നാളെത്തെ കാര്യം മറക്കണ്ട "
"ആ "
ഞാൻ വേഗം ബസ്സിൽ കയറി . അപ്പോഴേക്കും ബസ് ഫുൾ അയിരുന്നു . അവസാനം ഞാൻ ബസ്സിലെ ക്ലീനർ ആയി എല്ലാതെ പിന്നെ എന്താ ചെയ്യ്
"എല്ലാരും പൈസ എടുക്കി "
"എന്തിന്" മിദ്ലാജ്
"ഞാൻ ക്ലീനർ ആണ് അപ്പോ പൈസ തരാതെ ബസ്സിൽ പോകാൻ പറ്റില്ല "
"പോടീ ഇവുടുന്ന് "
"ഡാ..... "
"അല്ല ഇത്ത ഏത് ക്ലാസിലാ "
"S2A "
"എന്തെ"
"ഇത്തനെ കുറിച്ച് കുട്ടികൾ ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട് അതാ ചോദിച്ചത്"
"എന്താ എന്നെ പറ്റി പറഞ്ഞത്"
"വായാടി ആണെന്ന് "
"ഇപ്പോ മനസ്സിലായില്ലേ ഞാൻ വായാടി അല്ലെന്ന് "
"ആ... മനസ്സിലായി വായാടി with പൊട്ടത്തി ആണെന്ന് "
"ഓ"
"അന്നോട് ഞാൻ മുണ്ടൂലാ"
അപ്പോഴേക്കും എന്റെ കുരുപ്പത്തീസ് അവിടെ എത്തിയിരുന്നു .
"ആ ഇയ്യ് ഇവടായിരുന്നോ"ആതിര
"അല്ല ഉഗാണ്ടയിലായിരുന്നു "
"താമശയാണോ അതോ കോമഡി അണോ "സ്നേഹ
"രണ്ടും അല്ല "
"അന്നെ എന്തിനാ ആ സാറ് വിളിച്ചെ "സന
"അത് നാളെത്തെ NSS ന്റെ Programme പറയാനാ "
"അന്റൊരു NSS "നാജിയ
"എന്താ ടീ NSS ന് ഒരു കുഴപ്പം "
"ഒന്നും ഇല്ല മോളെ സൂപ്പർ ആണ് "സന
"ഏടീ ഇറങ്ങാനായി "നാജിയ
"ആ "
അപ്പോഴേക്കും ഞങ്ങൾക്ക് ഇറങ്ങാനായിരുന്നു . ഞങ്ങൾ വേഗം ഇറങ്ങി. നാജിയ ഇറങ്ങിതും ഞാൻ അവളെ പുറകെ ഇറങ്ങി.
"നാജൂ ....ഞാൻ പോയി "
"ആ ഇന്ന് നിന്റെ വീട്ടിൽ ആരോ ഉണ്ടല്ലോ "
"ആരാ ആവോ"
അവള് പോയതും ഞാൻ വേഗം വീട്ടിലേക്ക് നടന്നു . അപ്പോ ഉണ്ട് അവിടെ എന്റെ എളാപ്പയുടെ മക്കള് റന . അവളെ കല്യാണം കഴിഞ്ഞതാ ഇപ്പോ ഒരു കുട്ടി ഉണ്ട് .
"നിദൂ........ എത്ര നേരായി പോത്തെ കാത്തു നിൽക്കുന്നു "
"സ്കൂൾ വിട്ടാൽ അല്ലേ വീട്ടിലേക്ക് പോരാൻ പറ്റൂ"
"മ് വേഗം വാ....."
"ഇക്കാക്ക വന്നില്ലേ "
"ഇല്ല ഞാൻ ഇന്ന് ഇവിടെ നിക്കാൻ വന്നതാ "
"ശരിക്കും "
"ആ "
"എന്നാ ഇന്ന് നമ്മൾ പൊളിക്കും"
ഞാൻ വേഗം ഫ്രഷ് ആയി വന്നപ്പോൾ ഉണ്ട് നമ്മളെ ചൂളി
"എന്താ ചൂളി വിരുന്ന്കാര് വന്നപ്പോ നീ ഒളിച്ചു നിൽക്കാ"
അവന് നിന്ന് ചിണുങ്ങാ ചെറിയ കുട്ടികളെ പോലെ അങ്ങനെ ഫുഡ് കഴിക്കാൻ പോയി അവരെല്ലാവരും എന്തോ കല്യാണം കാര്യം പറയാ പിന്നെ ഞാൻ അങ്ങോട്ട് പോയില്ലാ കാരണം അവിടെ പോയാ എന്റെ കല്യാണം മാത്രം അല്ല എന്റെ കുട്ടിന്റെ കല്യാണം വരെ അവര് നടത്തും
പതിയെ റന താത്തയെ വിളിച്ചു ഇത്ത കുട്ടിയെയും എടുത്ത് എന്റെ അടുത്തേക്ക് വന്നു
"വാ നമുക്ക് നിന്റെ റൂമിൽ പോകാ "
"ആ "
അങ്ങനെ ഞാനും റനത്തയും എന്റെ റൂമിൽ പോയി .അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരിക്കുമ്പോ ആണ് ഇത്ത പെട്ടെന്ന് അത് ചോദിച്ചത്.
@@@@@@@@@@@@@@@@@@@@@@@@@
"അവർക്കു സമ്മതം ആണ് "
"അൽഹംദുലില്ലാ"ഉമ്മ
"അവർക്ക് കല്യാണം വേഗം വേണം എന്നാ പറയുന്നെ "
"അത് നടക്കൂല "
"എന്ത്"ഉപ്പ
"അത് . പെട്ടെന്ന് ന്നോക്കെ പറഞ്ഞാ "
"നമുക്ക് വേഗം നടത്താ അതാ നല്ലത് "
അവര് ഒക്കെ തീരുമാനിച്ച സ്ഥിതി ആയതോണ്ട് ഞാൻ വേഗം റൂമിലേക്ക് പോയി.
"ഇക്കാക്ക. ..."
"എന്താ "
"ഇക്കാക്ക് ഈ കല്യാണത്തിന് താൽപ്പര്യം ഇല്ലെ"
"അതന്താടാ നീ അങ്ങനെ ചോദിച്ചത് "
"ഒരു താൽപ്പര്യം ഇല്ല "
"ആ... എനിക്ക് തോന്നി "
"എന്താ ഇക്കാക്ക.... ഉപ്പാക്ക് നല്ല സങ്കടം ആയിട്ടുണ്ടാവും "
"അതൊന്നും ഇല്ല ഡാ "
അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ഇരുന്ന് കല്യാണ കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്തു
പെട്ടെന്ന് കല്യാണം ഒണ്ടാകുംന്ന് ഏകദേശം ഉറപ്പായി .ഞാൻ വേഗം ഫുഡ് കഴിച്ച് കിടന്നു
രാവിലെ നേരത്തെ എണീറ്റു മോബൈൽ നോക്കിയപ്പോൾ എല്ലാരും ടീച്ചേഴ്സ് ഡേ നെ കുറിച്ച് ആയിരുന്നു സ്റ്റാറ്റസ്. ഞാൻ ഫുൾ ഹാപ്പിയായിരുന്നു കാരണം ഞാനും ഇന്ന് ഒരു ടീച്ചർ ആണല്ലോ. ഞാൻ വേഗം ഫ്രഷ് ആയി സ്ക്കൂളിലേക്ക് പോയി.
അവിടെ എത്തിയപ്പോൾ തന്നെ കണ്ടത് ഒരു സുന്ദര കാഴ്ച ആയിരുന്നു .
@@@@@@@@@@@@@@@@@@@@@@@@@
"എടീ നിനക്ക് ലൗവർ ഉണ്ടോ "
"ഇല്ല എന്തെ "
"ഇത് വരെ ഒരു proposal വന്നില്ലേ "
"ഇല്ല "
"സത്യം പറ "
"ആ ഒന്ന് വന്നിരുന്നു. ഞാൻ ബസ്സിൽ പോകുന്ന കാലത്ത് അതിലുണ്ടായിരുന്ന ആള് "
"എന്നിട്ട് "
"അതിന് ശേഷം പിന്നെ ഞാൻ ബസ്സില് പോയിട്ടില്ല "
"ഹാ..ഹാ ഇയ്യ് എന്ത് മണ്ടത്തിയാ അവനെ പേടിച്ചാണോ ബസ്സിൽ പോകല് നിർത്തിയത് "
"അല്ല പിന്നെ ബസിൽ പോകണ്ട ആവശ്യം വന്നില്ല "
"മ് "
"താത്ത ഇങ്ങളെ കുട്ടി എന്താ അരെടുത്ത്ക്കും പോകാത്തെ "
"അവള് ആരെ അടുത്ത്ക്കും പോകൂലാ കുറുമ്പത്തിയാ "
അങ്ങനെ ഓരോന്ന് പറഞ്ഞിരുന്നു ഞങ്ങൾ ഫുഡ് കഴിക്കാൻ പോയി. അപ്പോ എല്ലാവരും ഫുഡ് കഴിക്കാൻ വന്നിരുന്നു.
"നമുക്ക് പെട്ടെന്ന് കല്യാണം നടത്താ "ഉമ്മ
"ആ അതാ നല്ലത് "കാക്കൂ
ഇവര് ഇത് ആരെ കല്യാണം ആ പറയുന്നെ
"ആരെ കല്യാണാ ഉമ്മാ "
"മാഷിന്റെ "
"മാഷിന്റെയോ എന്നിട്ട് ചെക്കൻ കാണാൻ വന്നോ "
"ആ വന്നലോ "
"ചെക്കൻ എന്താ പണി എവിടുള്ളതാ "
"ഗൾഫിൽ ആണ് ജോലി ഇപ്പോ നാട്ടിലാ ഇവിടെ അടുത്ത് തന്നെ ഉള്ളതാണ് "
"ആ"
ഞാൻ മാഷിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവള് ഭയങ്കര സങ്കടത്തിലാ .ഇവക്ക് ഇത് എന്ത് പറ്റി . ആ കല്യാണം നടത്തുന്നത് കൊണ്ട് ആകും .
ഞാൻ വേഗം ഫുഡ് കഴിച്ച് കഴിഞ്ഞു ഉറങ്ങാൻ പോയി. അപ്പോ ഉണ്ട് മാഷി അവളെ റൂമിലേക്ക് പോകുന്നത് കണ്ടത് .
"മാഷി. ...... "
"എന്താ "
"കല്യാണ പെണ്ണിന് എന്താ ഒരു ഗൗരവം "
"ഒന്നുല്ല മോളെ "
എന്നും പറഞ്ഞു മാഷി റൂമിലേക്ക് പോയി. അപ്പോ തന്നെ റന ഇത്തയും വന്നു.
"ഇന്ന് ഞാൻ ഇവിടെ കിടക്കുന്നെ "
"അതിനെന്താ ഇത്ത കിടന്നോ . എനിക്ക് കുറച്ച് എഴുതാനുണ്ട് "
"ആ "
അങ്ങനെ എഴുതാൻ വേണ്ടി ബുക്ക് എടുത്തപ്പോ ആദ്യം കണ്ടത് മാത് സ് ആയിരുന്നു അതിൽ ആണെൽ ഒന്നും എഴുതാനും ഇല്ല. കെമിസ്ട്രി എഴുതി പിന്നെ ഉറക്കം വന്നപ്പോ പെട്ടെന്ന് കിടന്നുറങ്ങി
" നിദൂ എണീക്ക് എടീ ഇന്ന് ക്ലാസ് ഇല്ലേ "
"ആ എണീക്ക "
"ഇയ്യ് എന്റെ കുട്ടിനെ ഉണർത്തല്ലെട്ടോ"
"ഇല്ല "
ഇന്ന് റനത്ത വിളിച്ചത് കൊണ്ട് നേരത്തെ എണീറ്റു എല്ലേൽ കുറിച്ച് നേരം കൂടി കിടക്കായിരുന്നു . ഇനി കിടന്നാ ഇത്ത എന്തേലും വിചാരിക്കും അതോണ്ട് എണീക്കട്ടെ
ഞാൻ വേഗം ഫ്രഷ് ആയി ഇറങ്ങിതും റന ഇത്ത ഉണ്ട് റൂമിൽ കുട്ടിയാണെൽ ഉണർന്നിട്ടും ഉണ്ട്.
"ഞാൻ അല്ല കുട്ടിനെ ഉണർത്തിയത് അത് ഉണർന്നതാ "
"അത് എനിക്ക് അറിയാ "
"മ്മ് "
റന ഇത്ത മോനെ നോക്കി പരാതി പറയുന്നത് കേട്ടപ്പോ സത്യം പറഞ്ഞാ എനിക്ക് ചിരിയാ വന്നെ
"മോനെ നിദൂ താത്ത നോക്ക് കുളിച്ച് സുന്ദരി ആയി വന്ന്ക്ക്ണത് നിന്റെ ഉമ്മച്ചിയും ഇത് പോലെ സുന്ദരി ആകാൻ നിനക്കും ആഗ്രഹമില്ലെ "
"ഇത്താത്ത കുട്ടിനോട് പറഞ്ഞിട്ട് എന്താ കാര്യം "
"അതും ശരിയാ "
"ഇത്താത്ത ഇങ്ങള് കഴിഞ്ഞ ജന്മത്തിൽ എന്ത് പുണ്യം ആണ് ചെയ്തത് "
"അതെന്താ അങ്ങനെ ചോദിച്ചത്"
"അല്ല ആരെ അടുത്ത്ക്കും പോകാത്ത . ഒഴിവ് കിട്ടിയ ഇങ്ങളെ തല്ലുന്ന കുറുമ്പ് കാട്ടുന്ന ഒരു കുട്ടി "
"ഇയ്യ് അധികം പറയണ്ട നിനക്ക് ഒരു കുട്ടി ഉണ്ടാവട്ടെ അപ്പോ ഞാൻ ബാക്കി പറയാ "
"ഓ...."
"ആ പിന്നെ നിന്നോടു ചായ കുടിക്കാൻ ഉമ്മ വരാൻ പറഞ്ഞിരുന്നു "
"ആ"
ഞാൻ വേഗം ചായ കുടിക്കാൻ എത്തിയപ്പോ ഉണ്ട് കാക്കൂ ചായ കുടിക്കാ.
"ആ ആരിത് അടുക്കളയിൽ കയറാത്ത റാണിയോ "
"പോടാ "
"എടീ കാക്കാരെ എടാ പോടാന്നൊന്നും വിളിക്കാൻ പാടില്ല നീ ഇതൊക്കെ ഇനി എന്നാ പഠിക്കാ "
"അത് പഠിക്കാൻ മാത്രമോന്നും ഇല്ല "
"എല്ലാ ഇന്ന് ക്ലാസില്ലെ "
"ആ ഉണ്ട് "
അപ്പോഴാണ് എനിക്ക് സാറ് പറഞ്ഞത് ഓർമ വന്നത്
"യാ അല്ലാ ഇന്ന് നേരത്തെ പോണം "
"അതെന്തിനാടീ വായി നോക്കാൻ ആണോ "
"അല്ല ഇന്ന് സെപ്റ്റംബർ അഞ്ച് അല്ലെ അപ്പോ ടീച്ചർ മാർക്ക് ബൊക്കയും ലഡുവും കൊടുക്കാ "
"ഓ....."
"കാക്കൂ നമുക്ക് പോകാ വേഗം ബുള്ളറ്റ് എടുക്ക് "
"ന്നാ വേഗം വാ "
ഞാൻ വേഗം ബാഗും എടുത്ത് ഇറങ്ങി .
"ഉമ്മാ ഞാൻ പോകാ "
"ഇന്ന് എന്താ നേരത്തെ "
"ഇന്ന് പരിപാടി ഉണ്ട് ഉമ്മാ . ടീച്ചേഴ്സ് ഡേ "
"ആ നോക്കി പോവണം "
"റന ഇത്ത ഞാൻ പോയി... ഉമ്മാ പോയി.... "
"ആ "
അങ്ങനെ വേഗം സ്ക്കൂളിലേക്ക് പോയി .
"ഹൈവ സ്കൂള് സൂപ്പർ ആയിണല്ലോ "
"മ്മ് "
"ഇയ്യ് വേഗം പോയിക്കോ എനിക്ക് കുറച്ച്തിരക്കുണ്ട് "
"ആ "
കാക്കൂ പോയപ്പോൾ വേഗം മാഷെ അടുത്തേക്ക് പോയി.
"ഇയ്യ് എന്താ നേരം വൈകിയത് "
"അത്........ സോറി സാർ "
എല്ലാവരെന്നും വയറ് നിറച്ചും കിട്ടി . പിന്നെ വേഗം അവിടെ ഒരു വരിയിൽ പോയി നിന്നു.
ആദ്യം തന്നെ ഞങ്ങളുടെ കെമിസ്ട്രി മിസ്സ് വന്നു. ഞാൻ ബൊക്കയും ലഡുവും കൊടുത്തു. പിന്നെ മിസ്സിന്റെ കൂടെ ഫോട്ടോക്ക് പോസ് ചെയ്തു . പിന്നെ ഓരോ ടീച്ചേഴ്സും വന്നു അവർക്ക് ഒക്കെ കൊടുത്തു എല്ലാവരുടെയും കൂടെ നിന്ന് ഫോട്ടോ ഒക്കെ എടുത്തു . അപ്പോ ഉണ്ട് ഞങ്ങളെ കുരുപ്പ്കള് മുകളിൽ നിന്ന് പൊട്ടൻ മാരെ പോലെ കൈ കൊണ്ട് ഒക്കെ ഓരോന്നു കാട്ടുന്നു .
പെട്ടെന്ന് കാതടപ്പിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോ ഉണ്ട് നാദിർ സാറ് ബുള്ളറ്റിൻ വരുന്നു. ഇന്ന് ആണേൽ ലുക്ക് ആയിട്ടുണ്ട്.
"നാദിറ സാർ വരുന്നുണ്ട് അയാൾക്ക് ബൊക്ക കൊടുക്ക് "
"ആ "
"ബൊക്ക കഴിഞ്ഞു സാർ " അൻഷിദ്
"ഇനി എന്താ ചെയ്യാ "
"എന്റെൽ ഒരു റോസ് ഉണ്ട് അത് മതിയോ " അനസ്
"ആ അത് മതി "
എന്റെ കയ്യിലേക്ക് റോസ് തന്നതും ഞാൻ അതിന്റെ ഭംഗി നോക്കി നിന്നു. എനിക്ക് ആണേൽ കൊടുക്കാനും തോന്നുന്നില്ല. എത്ര ചുവപ്പ് ആയിരുന്നു അതിന്.
"സാർ....."
"thanks "
മൂപ്പര് ആണേൽ അയാളെ ഫോണ് എടുത്ത് ഞാൻ അയാൾക്ക് റോസ് കൊടുക്കുമ്പോ സെൽഫി എടുത്തു.
മുപ്പര് പോയതും എല്ലാവരും ചിരിക്കാൻ തുടങ്ങി. എന്താന്ന് ചോദിച്ചിട്ട് ആണേൽ അരും ഒന്നും പറയുന്നില്ല.
"നാദിർ പോവല്ലേ "
"എന്താ സാർ "
"ലഡു ഉണ്ട് "
"നാദിറ കൊടുക്ക് "
ലഡു കൊടുത്തപ്പോ എനിക്ക് ചെറുതായി മടി തോന്നിയോ....
"എന്താ നാദിറ അനക്ക് വേണോ ഈ ലെഡു "നാദിർ
"വേണ്ട "
"പിന്നെ എന്താ അനക്ക് തരാൻ ഒരു മടി "നാദിർ
"മടി ഒന്നും ഇല്ല "
"മ് "
അങ്ങനെ ആ ലഡു വാങ്ങി മൂപ്പര് പോയി.
പിന്നെ പരിപാടി ഒക്കെ കഴിഞ്ഞപ്പോ ഞാൻ വേഗം എന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി.
"അന്റെ പരിപാടി ഒക്കെ കഴിഞ്ഞോ "സ്നേഹ
"ആ കഴിഞ്ഞു ആ വെള്ളം എടുത്താ "
"എന്റെൽ ഇല്ല "
"എന്റെ ബേഗിൽ ഉണ്ട് അത് എടുക്ക് "
ഇതു കേട്ടതും ആതിര വേഗം വെള്ളം എടുത്ത് തന്നു. ഞാൻ വേഗം വെള്ളം കുടിച്ച് ഇരിക്കുമ്പോ ആയിരുന്നു
"നിദൂ.........ഇയ്യ് നാദിർ മാഷിന് കൊടുത്തപ്പോൾ എങ്ങനുണ്ടായിരുന്നു "നാജിയ
"എങ്ങനെ ഉണ്ടാവാൻ . എനിക്ക് ഒന്നും തോന്നീല പക്ഷെ എല്ലാരും എന്തിനാ ചിരിച്ചത് "
ഇതു കേട്ടതും അവര് ചിരിക്കാൻ തുടങ്ങി.
"ഒന്ന് നിർത്തോ എന്തിനാ നിങ്ങൾ ചിരിക്കുന്നെ "
"ഞാൻ പറയാ ഇയ്യ് നാദിർ മാഷിന് പൂ കൊടുത്തപ്പോ "സന
"അപ്പോ എന്തെ "
"എല്ലാർക്കും നിങ്ങൾ propose ചെയ്യുന്ന പോലേ ആണ് തോന്നിയത് " നാജിയ
"ഓ.... അതിനാണോ ചിരിച്ചത് "
"ആ "
"ഇങ്ങക്ക് തോന്നിട്ടുണ്ടങ്കിൽ അത് അങ്ങനെ തന്നെ നിന്നോട്ടെ "
"മ്. ....."സന
"എന്താടീ "
"ഒന്നുല്യ മോളെ "ആതിര
ഞങ്ങൾ സംസാരിച്ചിരിക്കുമ്പോ ആയിരുന്നു പെട്ടെന്ന് ഒരാള് കയറി വന്നെ .ബാക്ക് ബെഞ്ചിലായത് കൊണ്ട് കാണുന്നും ഇല്ല.
@@@@@@@@@@@@@@@@@@@@@@@@@
ഇന്ന് സ്ക്കൂളിൽ വന്നപ്പോ തന്നെ ആദ്യം കണ്ടത് അവള് ഒരു റോസ് പിടിച്ചു നിൽക്കുന്നതാ . ഞാൻ അവിടെക്ക് ചെന്നപ്പോൾ അവള് എനിക്ക് ആ പൂവ് തന്നു. സത്യം പറഞ്ഞാ എനിക്ക് അന്നേരം എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ലായിരുന്നു.
പിന്നെ റോസ് അവളുടെ കയ്യിൽ നിന്നും വാങ്ങി. പിന്നെ എന്റെ ഒരു സന്തോഷത്തിന് അവളെയും നിർത്തി ഒരു സെൽഫി എടുത്തു.
പിന്നെ അവള് ലഡുവും തന്നും അതും വാങ്ങി ഞാൻ സ്റ്റാഫ് റൂമിലേക്ക് നടന്നു .
"എടാ നാദിറെ അവള് നിന്റെ ക്ലാസിൽ അല്ലൗ "
ആരാ ഇപ്പോ ഇത് ചോദിച്ചത് എന്ന് നോക്കിയപ്പോ അജ്നാസ് മാഷാണ് .
"ആ.... എന്തെ "
"കണ്ടപ്പോ അവള് proposel ചെയ്ത പോലെയാ എനിക്ക് തോന്നിയത് "
"ആണോ "
"ആ"
"ഞാൻ അവളോട് പറഞ്ഞായിരുന്നു എന്നെ proposel ചെയ്യാൻ "
"ആ നടക്കട്ടെ "
"ആ ഞാൻ നടക്കന്നെണ് "
പിന്നെ ഞങ്ങൾ വേഗം സ്റ്റാഫ് റൂമിൽ എത്തി യപ്പോ എല്ലാവരും ക്ലാസ് റൂമിൽ പോകാൻ നിൽക്കാണ് . ഞാൻ പിന്നെ കുറച്ച് നേരം അവിടെ ഇരുന്നു
മൊബൈൽ എടുത്ത് വെറുതെ ഡാറ്റാ ഓൺ ആക്കിയപ്പോ കുറെ മെസ്സേജ് ഉണ്ട്. മെസ്സേജ് നോക്കാതെ സ്റ്റാറ്റസ് നോക്കിയപ്പോ എല്ലാ മാഷന്മാരും ഇന്നത്തെ പരിപാടിയാണ് സ്റ്റാറ്റസ്. അപ്പോ ഞാനും ആ ഫോട്ടോ വെച്ചു .
ഏത് ഫോട്ടോ എന്നല്ലേ ഞാനും നാദിറയും നിൽക്കുന്ന ഫോട്ടോ.
ഫോട്ടോ വെച്ചതും അജ്മലിന്റെ മെസ്സേജ് വന്നു
"ഏതാ ഡാ ഈ കുട്ടി "
"ഞങ്ങളെ സ്കൂളിൽ ഉള്ളതാണ് "
"അത് മനസ്സിലായി "
"പിന്നെ എന്താ "
"അവള് എന്തിനാ നിനക്ക് പൂ തന്നത് .അവക്ക് നിന്നെ ഇഷ്ടാണോ "
"എടാ പൊട്ടാ ഇന്ന് ടീച്ചേഴ്സ് ഡേ ക്ക് കുട്ടികൾ തന്നതാ "
"ഓ..... ചെ വെറുതെ തെറ്റ് ധരിച്ചു "
പിന്നെ ഓരോന്നും ആ പെൺകുട്ടി ആരാണ് എന്ന് ചോദിച്ചു മെസ്സേജ് അയക്കാൻ തുടങ്ങി.
അവസാനം ഞാൻ ഡാറ്റാ ഓഫ് ചെയ്തു വേഗം ക്ലാസിലേക്ക് പോയി.
"good morning sir "
"good morning "
" happy teachers day "
"thank you friendzz"
കുട്ടികൾ എല്ലാരും കൂടെ ഇത് പറഞ്ഞപ്പോയും എന്റെ കണ്ണ് തിരിഞ്ഞത് അവളെ ആയിരുന്നു.
present എടുത്തപ്പോ ഞാൻ അവളെവിടെന്ന് നോക്കായിരുന്നു പെട്ടെന്ന് അവള് present പറഞ്ഞു
"51"
അങ്ങനെ എല്ലാരും present പറഞ്ഞു കഴിഞ്ഞതും ഞാൻ ക്ലാസ് തുടങ്ങാൻ വേണ്ടി ബുക്ക് എടുത്തു .
@@@@@@@@@@@@@@@@@@@@@@@@@
കുറെ ഏന്തിവലിഞ്ഞു നോക്കി അവസാനം എല്ലാവരും ഇരിന്നപ്പോ ആണ് കണ്ടത് അത് നാദിർ സാറ് ആയിരുന്നു.
"ഓ സാറ് ആയിരുന്നോ ഞാൻ വേറെ ആരെങ്കിലും ആണെന്ന് വിചാരിച്ചു "
"മതി പെണ്ണേ നോക്കിയത് ഇനി ഇങ്ങനെ നോക്കിയാ കോങ്കണ്ണ് ആവും " സന
"ആണോ . ഇവിടെ ഇരുന്നിട്ട് ഒന്നും കാണുന്നില്ല ഒരു ബേക്ക് ബെഞ്ച് "
"ന്നാ നീ പോയി മുന്നിൽ ഇരിന്നോ " നാജിയ
"വേണ്ട "
"ന്നാ അടങ്ങി ഒരു സ്ഥലത്തു ഇരിക്ക് "സ്നേഹ
"ഓ...."
" സാറ് "ആതിര
"ആരാ വിളിച്ചേ "
"ഞാൻ ആണ് സേറ് നാദിറക്ക് ഇവിടിരുന്നിട്ട് ഒന്നും കാണുന്നില്ല "ആതിര
"ന്നാ ഇവിടേക്ക് ഇരിന്നൊ "
"എടീ ആതിര കുരുപ്പെ നിനക്ക് ഞാൻ തരാ "
"നാദിറ......... ഇവിടെ വന്നിരിക്ക് "
"വേണ്ട സാർ എനിക്ക് കാണുന്നുണ്ട് "
"അത് സാരല്യ ഇവിടെ ഇരുന്നോ "
എല്ലാരും കൂടെ എന്നെ അവിടുന്ന് കെട്ട് കെട്ടിച്ചു .അവസാനം മുന്നിലെ ബെഞ്ചിൽ ഇരിക്കേണ്ടി വന്നു.
നാദിറ് സേറ് ക്ലാസ് എടുക്കുന്നതും കേട്ട് ഞാൻ ശ്രദ്ധിച്ചിരുന്നു . അങ്ങനെ ആ പിരിയഡ് കഴിഞ്ഞതും ഞാൻ ഒരു ഓട്ടമായിരുന്നു ബാക്ക് ബെഞ്ചിലേക്ക് . ആതിരക്ക് ഒന്ന് കൊടുക്കുകയും വേണം
"ആ....... " ആതിര
"എന്താ നാദിറ എന്തെരു വേദനയാന്ന് അറിയോ "
"ഇല്ല "
"എടീ "
"നിന്റെ പണി അല്ലെ എന്നെ മുൻ ബെഞ്ചിലാക്കിയത് "
"അത് നിനക്ക് മാഷെ കാണാനല്ലെ..."
ഞങ്ങൾ സംസാരിക്കുമ്പോ ആയിരുന്നു പെട്ടെന്ന് നൗഷാദ് മാഷ് വന്നെ. ഇയാൾ നമുക്ക് ഇല്ലല്ലോ പിന്നെ എന്തിനാ വന്നെ
"കുട്ടികളെ ഒരു പത്ത് മിനിറ്റ് സംസാരിക്കാതിരിക്ക് "
"ഓകെ സാർ. സാർ പറഞ്ഞോളി "
എല്ലാരും കൂടെ ഇത് പറഞ്ഞതും
"നമ്മളെ Arts ഈ വരുന്ന തിങ്കളാഴ്ച്ചയാണെന്ന് ആദ്യമെ അനൗണ്സ് ചെയ്തതാണ് പക്ഷേ നിങ്ങളുടെ ക്ലാസിൽ നിന്ന് ഒരു കുട്ടിയും പേര് തന്നിട്ടില്ല . അത് കൊണ്ട് പരിപാടിക്ക് ഉള്ളവർ ഇപ്പോ തന്നെ പേര് തരുക "
"സാർ നാദിറ "
എല്ലാവരും കൂടെ എന്റെ പേര് പറഞ്ഞതും
"അവനവന് താൽപ്പര്യം ഉണ്ടെങ്കിൽ എണീറ്റു നിന്ന് പറയാ മറ്റുള്ളവരുടെ കാര്യം നിങ്ങൾ നോക്കണ്ട "
കുട്ടികൾ പിന്നെ ഒന്നും മിണ്ടാതായി....
"അപ്പോ ആരും ഇല്ലെ"
"സാർ ഞാൻ "
"ആ ഇത് പോലെ എണീറ്റു നിന്ന് പറയാനാ ഞാൻ പറഞ്ഞത് "
പിന്നെ ആരും എണീക്കുന്നെ കാണുന്നില്ല.
"നിന്റെ പേര് നാദിറ അല്ലെ "
"ആ "
"എന്തിനാ ഉള്ളത് "
"സോങ്ങ്സിനാ ഉള്ളത് "
"ഓകെ എന്നാ ഈ ഫോം ഫിൽ ചെയ്തു ഈവനിംഗ് മുമ്പ് എന്നെ ഏൽപ്പിക്കണം . ആരാ ക്ലാസ് ലീഡർ "
"അതും അവളാണ് "
"ഓ എന്നാ വേഗം ഫില്ല് ചെയ്യ് "
അങ്ങനെ മാഷ് പോയതും ഞാൻ അത് ഫില്ല് ചെയ്യാൻ തുടങ്ങി. അറബി ഗാനത്തിനും മാപ്പിള പാട്ടിനും കൂടി .
"നമുക്ക് ഗ്രൂപ്പ് സോങ്ങ് പാടിയാലോ അറബി "നാജിയ
"ആ ഞാനും ഉണ്ട് " സന
അങ്ങനെ ഞാനും സനയും നാജിയയും പിന്നെ അർഷിദയും കൂടെ അറബി ഗ്രൂപ്പ് സോങ്ങിന് പേര് കൊടുത്തു .
അങ്ങനെ ആ ഫോം ഫിൽ ചെയ്തു നൗഷാദ് മാഷെ തിരഞ്ഞു സ്റ്റാഫ് റൂമിൽ പോയപ്പോ ഉണ്ട് മൂപ്പര് പെണ്ണ്ങ്ങളോട് കിന്നാരം പറയാ അതോണ്ട് ഒന്നും പറയാതെ ഫോം കൊടുത്തു പോന്നു .
പിന്നെ ഒരോ പീരിയഡും തള്ളി നീക്കി അങ്ങനെ അവസാനം ബെല്ലടിച്ചതും ഞങ്ങൾ എല്ലാവരും വേഗം ബസ്സിനടുത്തേക്ക് ഓടി.
"സീറ്റ് ഉണ്ടോ "നാജിയ
"ഇല്ല " അർഷിദ
"ന്നാ എനിക്ക് സീറ്റ് ഉണ്ടാകും "
"എവിടെ "നാജിയ
"അതാ അർഷിദയുടെ മടിയിൽ ഞാൻ ഇരിക്കും "
"പാവാണ് അത് " സന
"ഇയ്യ് ഇരുന്നോ നിദൂ അവര് അതൊക്കെ പറയും അത് കാര്യം ആക്കണ്ട "അർഷിദ്
"അതാണ് "
അങ്ങനെ ഞാൻ അവളെ മടിയിൽ പോയി ഇരുന്നു
എത്ര സീറ്റ് ഉണ്ടങ്കിലും ഫ്രണ്ട്സിന്റെ മടിയിൽ ഇരിക്കാൻ ഒരു സുഖാ .
"ആ ചെക്കനെ നോക്ക് "അർഷിദ
"ഏത് "നാജിയ
ഏതെങ്കിലും ചെക്കന്മാരെ പറ്റി പറയാണേൽ ഒക്കെ ഉണ്ടാകും കമന്റ് പറയാൻ
"പോയിലെ..."അർഷിദ
"അതൊക്കെ വേഗം കാണിച്ചു തരണ്ടെ "സന
"അവള് അത് കണ്ടു ലയിച്ചു പോയിട്ടുണ്ടാവും അതാവും പറയാൻ വൈകിയത് "
"നാദിറ ...... കണ്ട് മയങ്ങിയതൊന്നും അല്ല "അർഷിദ
"പിന്നെ " സന
"അത് ബസ് വേഗം എടുത്തത് അല്ലെ "അർഷിദ
"ഏതായാലും പോയത് പോയി ഇനി വരാഞ്ഞുള്ളത് നോക്കാ "
"അത് നിദൂ ഇയ്യ് പറഞ്ഞത് ശരിയാ "
അങ്ങനെ ഓരോ ചെക്കന്മാരെയും നോക്കി മാർക്കിട്ട് നേരം പോയതറിഞ്ഞില്ല. ഞങ്ങളെ അവിടെ എത്തിയതും ഞാൻ വേഗം വീട്ടിൽ പോയി ബെല്ലടിച്ചതും. വാതിൽ തുറന്ന ആളെ കണ്ട് ഞാൻ അന്തംവിട്ടു .
"ഇതെങ്ങനെ "
"എന്തെ "
"എന്നാലും ഉപ്പ ഇങ്ങള് എപ്പോ വന്നു "
"ഞാൻ വന്നതായോ കുഴപ്പം "
"ഒരു കുഴപ്പവും ഇല്ല ഫുൾ ഹാപ്പി "
"മ്മ് "
"ആ വന്നോ "ഇക്ക
"പിന്നെ അവിടെ താമസാക്കാൻ പറ്റൂലല്ലോ ഇക്കാക്ക"
"ഓ...... "
"ന്നാ വേഗം കേറി വാ "
"അതന്താ ഇപ്പോ അവിടെ ഉള്ളത് "
"കുന്തം "
"ലുട്ടാപ്പിന്റെ കുന്തം ആണോ "
"അല്ല മായാവിന്റെ "
അങ്ങനെ കച്ചറ കൂടി വേഗം റൂമിലേക്ക് പോയി. ഫ്രഷ് ആയി വന്നു . ചായ കുടിക്കാൻ വേണ്ടി താഴെക്ക് ഇറങ്ങിയപ്പോ ഉണ്ട് അവരെല്ലാം ഭയങ്കര ചർച്ചയിൽ ആയിരുന്നു.
"നമ്മക്ക് പെട്ടെന്ന് നടത്ത"ഉപ്പ
"എന്ത് നടത്തുന്ന കാര്യാ ഉപ്പാ പറയുന്നെ "
"അന്റെ കല്യാണം "
"ഇക്കാക്കനോട് ചോദിച്ചീല്ല്യാ "
"കല്യാണം കാര്യം തന്നെയാണ് മോളെ "
ഇത് കേട്ട്തും ഞാൻ പേടിച്ചു പോയി.
"എനിക്ക് ഇപ്പോ കല്യാണം ഒന്നും വേണ്ട "
"അനക്ക് അല്ല ഇത്താത്തക്കാ " ഉമ്മ
"ഹാവു മോളെ ഒരു പൂതി "
"ഇങ്ങട്ട് നോക്കി ഇപ്പാ ഈ കാക്കൂ ഓരോന്ന് പറിണ് "
"റാഷിദേ "
"അപ്പോ ഇത്താത്തനെ കെട്ട് കെട്ടിക്കാനാണല്ലെ ഇങ്ങള് ഇപ്പോ വന്നത് "
"അനക്ക് വേണങ്കിൽ അന്റെതും കൂടെ നോക്കാ "
"അത് നല്ല കഥ നേരാവണ്ണം ഒരു ചായ ഉണ്ടാക്കാൻ അറിയാത്ത ഓൾക്ക് കല്യാണം " ഉമ്മ
"അത് ഉമ്മ പറഞ്ഞത് ശരിയാ "
കാക്കൂ ശെരി വെച്ചതും ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല.
"ഉമ്മാ ഇത്ത എവിടെ "
"റൂമിൽ ഉണ്ടാവും "
ഞാൻ വേഗം ഇത്തയുടെ അടുത്തേക്ക് പോയി. റൂമിന്റെ അടുത്ത് എത്തി യപ്പോ ഇത്ത സംസാരിക്കുന്നതാ കേൾക്കുന്നത് .
ഇവള് ഇത് ആരോടാ റബ്ബെ സംസാരിക്കുന്നത്. കല്യാണം ഉറപ്പിച്ചപ്പോ വട്ടായോ
"എനിക്ക് കയ്യൂല ടാ plz....."
ഞാൻ വന്നതും ഇത്ത വേഗം ഫോൺ വെച്ചു.
"എന്താ ഇത്താത്ത "
"അത്....... ഒരു സെമിനാർ എഴുതുന്ന കാര്യാ "
"എന്ത് സെമിനാർ "
"ഞങ്ങൾക്ക് ഒരു സെമിനാർ എഴുതാൻ തന്നിരുന്നു അത് ഞാൻ എഴുതി അവന് എഴുതി തരാൻ പറയാ "
"എന്നിട്ട് ഇയ്യ് എന്തെ പറഞ്ഞു "
"എനിക്ക് കയ്യൂലാന്ന് "
"പാവം കുട്ടി ഒരു കുട്ടിനെയും സഹായിക്കൂല "
"ന്നാ ഇയ്യ് എഴുതി കൊടുത്തോ അനക്ക് അത്ര വിഷമം ഉണ്ടങ്കിൽ "
"എനിക്ക് വിഷമം ഇല്ല "
"ന്നാ മോള് വന്ന് വഴിക്ക് പോയിക്കോ "
"ഓ...... "
ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല കാരണം എന്തേലും പറഞ്ഞാ പിന്നെ തല്ലാവും
ഞാൻ വേഗം എഴുതാൻ ഉള്ള പുസ്തകം എടുത്ത് എഴുതാൻ ഇരിന്നു.
പിന്നെ എഴുതി കഴിഞ്ഞതും ഞാൻ അവിടെ കിടന്നു ഉറങ്ങി പോയി. പിന്നെ ഉമ്മ വന്ന് വിളിച്ചതും ഞാൻ വേഗം എണീറ്റു.
"ഇപ്പോ ഉറക്ക് തന്നെയാണോ പഠിത്തം ഒന്നും ഇല്ലെ "
"പഠിത്തം ഒക്കെ അതിന്റെ വഴിക്ക് ഭംഗിയായി പോകുന്നുണ്ട് ഉപ്പ "
"എന്നാ അനക്ക് നന്ന് "
"മ്മ് "
പെട്ടെന്ന് ഉപ്പയുടെ വായിൽ നിന്ന് കേട്ടതും ഞങ്ങൾ എല്ലാവരും നെട്ടി .
"എന്താ ഉപ്പാ ഇങ്ങള് പറയുന്നെ "
"എന്തെ..... അവർക്ക് കല്യാണം വേഗം നടത്തണം എന്നു പറഞ്ഞു അപ്പോ പിന്നെ എന്താ ചെയ്യാ "
"അപ്പോ നിക്കാഹ് എന്നാ ഉപ്പ "
"അത് നിക്കാഹും കല്യാണവും ഒരുമിച്ചാണ് നടത്തുന്നത് "
"മ്........... അപ്പോ എന്നാ "
"അടുത്ത ഞായറാഴ്ച തന്നെ വേണം എന്നാ അവര് പറയുന്നെ "
"എന്നാ ഇപ്പോ തന്നെ തുടങ്ങണല്ലോ കല്യാണം പറയാൻ ഒക്കെ "
"ആ ....."
ഇതൊക്കെ പറഞ്ഞിട്ടും ഇത്തക്ക് ഒരു മാറ്റവും ഇല്ല . ഇത്ത സങ്കടത്തിലാ .
അങ്ങനെ ഒരാഴിച്ച ഇതാന്ന് പറയുന്ന പോലെ പോയി . നാളെ ഇത്തയുടെ കല്യാണത്തിന്റെ കല്യാണ രാവാണ് . ഇന്ന് വെള്ളിയാഴ്ച ആയത് കൊണ്ട് ഉപ്പ വേഗം എന്നെ കൊണ്ട് പോകാൻ വരാന്ന് പറഞ്ഞിരുന്നു. ക്ലാസിൽ ഇരുന്നിട്ടാണേൽ ഒരു ശ്രദ്ധയും കിട്ടുന്നില്ല വീട്ടിലെത്തിയാൽ മതിയായിരുന്നു എന്നായിരുന്നു മനസ്സിൽ.
"സ്നേഹ ഇങ്ങള് എല്ലാരും കല്യാണത്തിന് വരണട്ടോ മറക്കരുത്. "
"ഇല്ല ഞങ്ങൾ എന്തായാലും വരും അല്ലെ നാജി "സന
"അതന്നെ ."നാജിയ
"ഹാവു ബെല്ലടിച്ചു " ആതിര
"ഇപ്പോ ആണ് സമാധാനം ആയെ " സ്നേഹ
ടീച്ചർ പോയതും ഞാൻ വേഗം എണീറ്റു അവിടെ മുന്നിൽ പോയി നിന്നു .
"ഞാറാഴ്ച എന്റെ ഇത്തയുടെ കല്യാണം അണ് നിങ്ങൾ എല്ലാരും വരണം "
"തിന്നാൻ ഉണ്ടെങ്കിൽ ഞങ്ങൾ എന്തായാലും വരും "ആസിഫ്
"അത് വിചാരിച്ച് ഇയ്യ് ആ ചെമ്പിൽ കേറി കിടക്കണ്ട ...
അപ്പോ എല്ലാരും വരൂലെ "
അങ്ങനെ ഞാൻ സീറ്റിൽ പോയി ഇരിന്നു.
"സന മൈലാഞ്ചി ഇട്ട് താ ...."
"മാഷ് കാണൂലെ "നാജി
"ഇല്ല "
"അടുത്ത പിരിയഡ് നാദിർ മാഷാണ് " നാജിയ
"അതൊന്നും കുഴപ്പമില്ല "
അങ്ങനെ ഞങ്ങൾ മൈലാഞ്ചി ഇട്ടു . പക്ഷെ മാഷ് വരാൻ നേരം വൈകിയത് കൊണ്ട് ഞങ്ങൾ മൈലാഞ്ചി ഇട്ടു കഴിഞ്ഞു .
അപ്പോ തന്നെ മാഷ് വന്നു. ബെല്ലടിക്കാൻ നേരത്താണ് കേറി വന്നത്...
"എല്ലാർക്കും എന്താ പണി "
"ഒന്നുല്ല മാഷേ "
അങ്ങനെ മൂപ്പര് ഓരോന്ന് പറഞ്ഞ് ക്ലാസിൽ ഒക്കെ നടന്നു . അപ്പോ ആണ് മൂപ്പര് മൈലാഞ്ചി ഇട്ടത് കണ്ടത് .
" എന്താ ടീ ക്ലാസിൽ നിന്നാണോ ഈ പണി ഒക്കെ ചെയ്യുന്നെ "
"സോറി സാർ "
"എന്താ നിന്റെ കല്യാണം ആണോ "
"എല്ല സൽക്കാരം "
"ഓ... എന്നാ കല്യാണം കഴിഞ്ഞെ "
"കല്യാണം കഴിഞ്ഞാ മാത്രാണോ സൽക്കാരം ഉണ്ടാവാ"
"പിന്നെ എന്താടീ നിനക്ക് പരിപാടി "
"ഇത്താത്ത യുടെ കല്യാണം ആണ് "
"ഓ..... എന്നിട്ട് നമ്മളെ ഒന്നും വിളിക്കൂലെ "
"ആ സാർ വരണട്ടോ നിർബന്ധായിട്ടും "
"നാളെ ആണോ കല്യാണം "
"അല്ല ഞാറാഴ്ച "
"പിന്നെ എന്തിനാ ഇപ്പോ തന്നെ മൈലാഞ്ചി ഇടുന്നെ "
"അത് നാളെ ഇടാൻ കയ്യൂലാ "
"മ്....."
"അന്റെ വീട് എവിടെ "
"ഇവിടെ അടുത്തന്നേണ് നമ്മളെ പള്ളിന്റെ അടുത്തുള്ള കേറ്റത്തിന്റെ അടുത്ത് "
"അവിടെ ആണോ അന്റെ വീട് "
"ആ ..."
"എന്തെ "
"നീ ചെക്കനെ കണ്ടീല്യേ "
"ഇല്ല "
"ഓ........ "
"സാറ് വരൂലെ "
"എനിക്ക് അന്ന് പ്രധാനപെട്ട ഒരു പരിപാടി ഉണ്ട് എന്തായാലും ഞാൻ വരണ്ട് "
"മ്മ്....."
അപ്പോ ഉണ്ട് ഏതോ ഒരു കുട്ടി വന്ന് മാഷേ വിളിച്ചതും മൂപ്പര് പോയി.
പെട്ടെന്ന് വന്ന് പറഞ്ഞു
"നാദിറ.... ആ ലഗേജ് ഒക്കെ എടുത്ത് പോയിക്കോ നിന്റെ കാക്ക വന്നിട്ടുണ്ട് "
"ആ...."
ഞാൻ വേഗം എല്ലാം ബാഗിലിട്ട് വേഗം വീട്ടിലേക്ക് പോന്നു. കാക്കൂന്റെ ബുള്ളറ്റില്
വീട്ടിൽ എത്തിയപ്പോ ഉണ്ട് എല്ലാരും വന്നീണ് കല്യാണത്തിന്
"ഇതെന്താ എല്ലാരും നേരത്തെ എത്തിയോ "
"പിന്നെ എല്ലാരും കല്യാണത്തിന് വരൂലെ "
"ചൂടിലാണല്ലോ ഇക്കാക്ക "
"അതിന് അനക്ക് എന്താ "
"പ്രേമം അത് ഇത് എന്ന് പറഞ്ഞു വന്നാലുണ്ടല്ലോ അന്റെ തല ഞാൻ എടുക്കും "
"എന്താ ഇക്കാക്ക ഇങ്ങള് പറയുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല "
"ഒക്കെ ഞാൻ അനക്കും മാഷിദക്കും മനസ്സിലാക്കിപ്പിച്ച് തരാ "
ഈ കാക്കൂ ഇതന്തൊക്കെ പറയിണത് . പറയിണത് കേട്ടിട്ട് പ്രാന്ത് കയറാ . ഞാൻ ഒന്നും പറയാതെ വേഗം റൂമിലേക്ക് പോയി . കാക്കൂ ഇത് വരെ ചീത്തവിളിക്കുന്നതിന് കാരണം ഉണ്ടായിരുന്നു .എനിക്ക് അത് ചീത്തവിളിക്കുന്ന പോലെ തോന്നിയിരുന്നില്ല പക്ഷേ ഇന്ന് ഇക്കാക്ക ചീത്തപറഞ്ഞപ്പോ എന്റെ കണ്ണ് നിറഞ്ഞു പോയി.
പിന്നെ പ്രേമം എന്ന ഒരു സങ്കല്പം എന്റെ മനസ്സിൽ ഇത് വരേയും വന്നിട്ടില്ല. പിന്നെ എന്തിനാ കാക്കൂ എന്നെ ചീത്ത വിളിച്ചെ .
"നിദു മോളെ........."
"എന്താ..... "
"എന്ത് പറ്റി മോളെ മുഖം ആകെ വാടീണല്ലോ "
"ഒന്നുല്യ മൂത്തമ്മ സുമി വന്നീലെ "
"ഞാൻ വന്നീണ് മോളെ "
സുമി ചിരിച്ചു വന്നതും ഞാൻ അവളെയും കൂട്ടി റൂമിലേക്ക് പോയി.
"എന്താടീ "
"എന്ത് .... "
"അനക്ക് എന്താ പറ്റിയത് "
"ഒന്നുല്യ "
" ഇത്ത പോണോണ്ട് ആണോ "
"അത്..... ആ........"
അപ്പോ കിട്ടിയ ഒരു നുണ പറഞ്ഞു വല്ലെ രക്ഷപ്പെട്ടു
"ന്നാ ഞാൻ റെഡിയായി വരാ "
"ആ എന്നാ വേഗം വാ ഞാൻ ബാവുന് (അവളെ husbend) വിളിച്ച് നോക്കട്ടെ "
"ആ കിന്നാരം പറഞ്ഞിരുന്നോ "
അങ്ങനെ ഞാൻ വേഗം ഫ്രഷ് ആവാൻ പോയി. ടാപ്പ് തുറന്നിട്ട് അവിടെ ഇരുന്ന് അപ്പോഴും ഇക്കയുടെ വാക്കുകൾ ചെവിയിൽ വന്ന് അടിക്കുന്ന പോലെ തോന്നി.
കുറേ നേരം കഴിഞ്ഞ് ഞാൻ വേഗം ഇറങ്ങി സുമിത്താ ഭയങ്കര ഫോൺ വിളിയിലാ പിന്നെ ഫോൺ വെച്ചു എന്റെ അടുത്തേക്ക് വന്നു.
"നിനക്ക് ആരാ മൈലാഞ്ചി ഇട്ടു തന്നെ "
"എന്റെ ക്ലാസിലെ കുട്ടി "
"എന്നാ എനിക്ക് ഇട്ടു തന്നോ "
"നമുക്ക് രാത്രി ഇടാ "
"മ്മ്......."
ഞങ്ങൾ രണ്ടാളും കൂടെ താഴേക്ക് ഇറങ്ങിയപ്പോ ഉണ്ട് ഇത്ത ഭയങ്കര സങ്കടത്തിലാ ഇവക്ക് ഇത് എന്തു പറ്റി .
"എന്താ ഇത്താത്ത "
"ഒന്നുല്യ "
"അത് കല്യാണം ആയതോണ്ട് ആവും നിദൂ "സുമി
"അതന്നെ സുമിത്താ "
പെട്ടെന്നാണ് ഉമ്മ വന്നത് ചായ കുടിക്കാന്നും പറഞ്ഞ്....
"മോളെ ഇയ്യ് ചായ കുടിച്ചോ "
"ഇല്ല ഉമ്മ. എനിക്ക് ഇപ്പോ വേണ്ട "
"ആതെന്താ "
"ഒന്നുല്യ ഇപ്പോ വേണ്ട "
"ന്നാ ഒന്നും തിന്നാതിം കുടിക്കാതിം നടന്നോ ഒരോ സൂകട് വര്ത്തിവെക്കാൻ "
"ഞാൻ കുടിച്ചോണ്ട് "
"അത് ഞാൻ നോക്കികോളാ മൂത്തമ്മ "
"ന്നാ ഞാൻ അടുക്കളയിൽ പോട്ടെ ട്ടോ "
ഉമ്മ അടുക്കളയിൽ പോയതും സുമി തുടങ്ങി ചായ കുടിക്കാൻ പറയാൻ.
"നിദൂ നാളെ ക്ലാസ് ഉണ്ടോ "
പെട്ടെന്നാണ് ഇത്ത ....ഓക്ക് ഒരു കല്യാണം ആയിട്ട് എന്നെ സ്ക്കൂളിലേക്ക് പറഞ്ഞയക്കാൻ നിൽക്കാ....
"ഇല്ല "
"അനക്ക് എല്ലാ ആഴ്ചയും സ്പെഷ്യൽ ക്ലാസ് ഉണ്ടാവലുണ്ടല്ലോ നാളെ എന്താ ഇല്ലാത്തത് "
"അന്റെ കല്യാണം ആയതോണ്ട് ആവും "
"ഓ..... "
എന്നാലും ഇത്തയുടെ മുഖത്ത് ഒരു സന്തോഷവും ഇല്ല. എന്താണ് ആവോ
എന്നാലും കാക്കൂ എന്നെ എന്തിനാ ചീത്ത വിളിച്ചത് . എന്നെ ഇത്ര ചീത്തവിളിച്ചിട്ടും ഒന്നു വന്ന് നോക്ക പോലും ചെയ്യ്ണ്ല്യല്ലോ .
"എന്താടീ ആലോചിച്ച് നിൽക്കുന്നെ എനിക്ക് മൈലാഞ്ചി ഇട്ടു താ"സുമി
"ന്നാ വാ ..... മുകളിൽ പോകാ "
അങ്ങനെ ഞങ്ങൾ മുകളിൽ പോയി മൈലാഞ്ചി ഇട്ടു തുടങ്ങിയപ്പോ തന്നെ എല്ലാരും ഞങ്ങളെ റൂമിലേക്ക് വന്നു. കുട്ടികള് ഇപ്പോ മൈലാഞ്ചി ഇടാൻ വരുന്ന് മനസ്സിലായ ഞാൻ വേഗം ഡോർ അടച്ചു .
"എന്താടീ ഡോർ അടച്ചത് "
"ഇപ്പോ ആ കുട്ടികളും വരും അതാ "
"അത് ശെരിയാ "
"ന്നാ ഇയ്യ് ഇവിടെ ഇരിക്ക് "
അങ്ങനെ ഞങ്ങൾ ഓരോന്നു സംസാരിച്ചു മൈലാഞ്ചി ഇട്ടു.
"ഇയ്യ് ഡ്രസ്സ് എടുത്തോ "
"ഇല്ല "
"അതന്തെ "
"നാളെ എടുക്കും "
"ആരാ എടുത്ത് തരാ "
"ഇപ്പ "
"നന്നാക്കി മൈലാഞ്ചി ഇട് "
"ആ....... ഒരു കൈയ്യിൽ പോരെ "
"അത് മതി "
"ന്നാ കഴിഞ്ഞു "
"ഇവിടെ കൂടെ "
എന്നും പറഞ്ഞ് വിരലിലും കൂടെ ഇട്ട് കൊടുത്തു...
"ആ....."
അങ്ങനെ മൈലാഞ്ചി ഇട്ടു കഴിഞ്ഞു വേഗം ഡോർ തുറന്നു . അപ്പോ ഉണ്ട് ഉപ്പ വരുന്നു
"മൂത്തപ്പാ...... ഇങ്ങള് എന്താ നിദൂന് ഡ്രസ്സ് എടുക്കാഞ്ഞത് "സുമി
"അ... അത് പറയാനാ ഞാൻ വന്നെ "
"എന്താ ഉപ്പാ "
"ഇയ്യ് വേഗം മാറ്റി വാ ആദിൽ കടയിൽ പോകുന്നുണ്ട് അവന്റെ കൂടെ പോയിക്കോ "
"ആ ഞാൻ മാറ്റി വരാ
"മസ്നനെ കൂടെ ഞാൻ കൂട്ടുന്നുണ്ട്ട്ടോ "
"ആ .....വേഗം പോയി വാ "
"മ്മ് "
ഞാൻ വേഗം ഡ്രസ്സ് മാറ്റി ഇറങ്ങിതും ആദി അവിടെ വൈറ്റ് ചെയ്യുന്നു . മസ്നനിം കൂട്ടി അവന്റെ കൂടെ പോയി. അവരാണേൽ കിന്നാരം പറയാ . ഞാൻ പിന്നെ ബാക്കിൽ ഇരുന്ന് അവര് സംസാരിച്ചോട്ടെ എന്ന് വിചാരിച്ചു....
അങ്ങനെ ഞങ്ങൾ ഷോപ്പിംഗ് നടത്തി ഒരു വൈറ്റ് ആന്റ് ബ്ലാക്ക് ലഹങ്ക എടുത്തു പിന്നെ ഒരു ചുരിദാറും പീച്ച് കളറും . ലഹങ്ക സ്കൂളിൽ പരിപാടിക്കും വേണ്ടി എടുത്തതാണ്. പിന്നെ എനിക്ക് ഈ വല്യ ഡ്രസ്സ് ഒന്നും ഇട്ടു നടക്കാൻ കയ്യൂലാ അതാ ചുരിദാറ് എടുത്തെ .
"ഇത് മതിയോ "
"ആ "
"ന്നാ വാ പോകാ "
അങ്ങനെ ഞങ്ങൾ വേഗം അവിടുന്ന് ഇറങ്ങി നേരെ വീട്ടിലേക്കു പോയി. നേരെ റൂമിൽ പോയി ഇരുന്നു.
"വാ ഫുഡ് കഴിക്കാ .... "
"ആ.... വരാ "
സുമി വിളിച്ചതും വിശപ്പ് സഹിക്കാൻ കഴിയാത്തത് കൊണ്ട് ഞാൻ വേഗം ഫുഡ് കഴിക്കാൻ പോയി ഇരിന്നു.
"അല്ല ഇയ്യ് എന്താ ഫുഡ് കഴിക്കാൻ ഇരിക്കാ "
"പിന്നെ ഞാൻ എന്താ ചെയ്യാ വലിമ്മ "
"ഇയ്യ് അല്ലെ ഇവരെ ഒക്കെ ഇരുത്തേണ്ടത് "
"ഓൾ ഇരുന്നോട്ടെ ഉമ്മാ ഇന്ന് ഒന്നും തിന്നീല്യ ഓൾ "
"അതന്തെ "
" ഓൾ സ്കൂൾ വിട്ടു വന്ന ശേഷം ഒന്നും തിന്നീല്യ "
"അതന്താ മോളെ ഈ സമയത്ത് നല്ലോം കുട്ടികള് ഭക്ഷണം കഴിക്കണം ന്നാലെ ആരോഗ്യം ഉണ്ടാവു "
"പറഞ്ഞാ കേക്കണ്ടെ അതിന് "
"എന്താ മോളെ അന്റെ പുതിയാപ്ളക്ക് പറ്റിയത് ഒരു ഉശാറില്ലല്ലോ "
"അത് മോളെ കെട്ടിച്ചയക്കുന്ന ടെൻഷൻ ആവും "
അത് ഉമ്മമ്മ പറഞ്ഞത് ശരിയാ ഉപ്പാക്ക് ഒരു ഉശാറില്ല. മാഷിത്താ ഒരു അന്യ വീട്ടിലേക്ക് പോകുന്നോണ്ട് ആവും.
"ഉമ്മാ..... ഞാൻ ഇന്ന് മാഷിന്റെ കൂടെ ആണ് ട്ടോ "സുമി
"ആ....."
"ന്നാ നമ്മക്ക് എല്ലാർക്കും ഒരു റൂമിൽ കിടക്കാ"
"അതന്നെ നിദൂ പറഞ്ഞതാ ശരി "മസ്ന
ഇനി രണ്ട് ദിവസം കൂടി ഉള്ളൂ ഇത്ത ഞങ്ങളുടെ കൂടെ അതോണ്ട് ഞാനും റനത്തയും മസ്നയും സുമിത്തയും കൂടെ മാഷിത്തയുടെ റൂമിൽ കിടന്നു .
എനിക്കാണേൽ എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ല. ഇക്കാക്ക പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ വന്ന് അടിക്കുന്ന പോലെ തോന്നി.
പെട്ടെന്ന് ഞാൻ അവിടെന്ന് എണീറ്റു എന്റെ റൂമിൽ പോയി. വാതിൽ തുറന്നതും ഞാൻ ആരോ ദേഹത്ത് ചെന്നിടിച്ചു .
പെട്ടെന്ന് അയാളുടെ മുഖത്തേക്ക് നോക്കി .
"എന്തെ ......"
"എന്താ ടീ അനക്ക് ഒരു ഗൗരവം "
"അതിന് അനക്ക് എന്താ "
"അ.... എന്റെ പെങ്ങള് ചൂടാവോ "
"ഒന്ന് മാറി നിന്നാ എനിക്ക് ഉറക്കം വരുന്നുണ്ട് "
"ഇയ്യ് അങ്ങനെ ഉറങ്ങണ്ട "
"എന്താണ് ഇത് "
"ഇയ്യ് ഇന്ന് എന്താ ആദിലിന്റെ കൂടെ ഡ്രസ്സ് എടുക്കാൻ പോയത് "
"ഉപ്പ പറഞ്ഞിട്ട് "
"എന്നാ അനക്ക് പോകുമ്പോ എന്നോട് ഒന്ന് പറഞ്ഞാ എന്താ "
"എനിക്ക്...... ഞാൻ എന്തിനാ പറിണത് "
"ഞാൻ അന്നോട് പറഞ്ഞിരുന്നില്ലെ ഒപ്പം പോവാന്ന് "
"ഞാൻ ഇനി അന്റെ കൂടെ എങ്ങോട്ടും ഇല്ല "
"അപ്പോ എനിക്ക് ആരാടീ ഡ്രസ്സ് സെലക്റ്റ് ചെയ്ത് തരാ "
"വേറെ ആരേലും വിളിച്ചോ മനുഷന്റെ ഒറക്കം കളയാനായിട്ട് "
"അപ്പോ അനക്ക് ഞാൻ അത്ര ഉള്ളൂലെ "
ഇത് കേട്ടതും എനിക്ക് സങ്കടായി . എത്ര കാക്കൂ ചീത്തവിളിച്ചാലും അന്റെ ഒരു അഹങ്കാരമാണ് ഇക്കാക്ക.
"സോറി ഇക്കാക്ക "
"ന്നാലും ഇയ്യ് ഇത് പറഞ്ഞിലെ"
"അത് കാക്കൂ ചൂടായിട്ടല്ലെ "
"ഞാൻ ഇപ്പോ എന്താ ചെയ്യേണ്ടത് "
"ഒന്നും ചെയ്യണ്ട "
"ന്നാ നാളെ എന്റെ കൂടെ വരോ "
"ആ "
"എന്നിട്ട് നിന്റെ ഡ്രസ്സ് എവിടെ "
"ന്നാ വാ ഞാൻ കാണിച്ചു തരാ "
അങ്ങനെ ഞാനും കാക്കൂ കൂടെ ഡ്രസ്സ് ഒക്കെ നോക്കി. അങ്ങനെ ഞങ്ങൾ രണ്ടാളും അവിടെ തന്നെ കിടന്നു ഉറങ്ങിപ്പോയി .
രാവിലെ എണീറ്റപ്പോ തന്നെ ഇക്കാക്ക ഉറങ്ങുന്നതാ കണ്ടത് .
"കാക്കൂ..... കാക്കൂ ..... എണീക്ക് "
"എന്തെ "
"എല്ലാരും വന്നീണ് എണീക്ക് "
കാക്കൂ എണീറ്റു വേഗം ഫ്രഷ് ആവാൻ അവന്റെ റൂമിലേക്ക് പോയി. ഞാൻ വേഗം താഴെക്ക് ഇറങ്ങി.
"ഉമ്മാ......... "
"എന്താ മോളെ ഉമ്മ അടുക്കളയിലാ "
"ഒന്നുല്യ വല്ലിമ്മാ "
"മോള് ചായ കുടിച്ചോ "
"ഇല്ല "
"ന്നാ ഉമ്മ എടുത്ത് തരും എന്നിട്ട് ചായ കുടിച്ച് വാ "
ഞാൻ വേഗം അടുക്കളയിലേക്ക് പോയി. ഉമ്മ ആണെങ്കിൽ വല്യ പണിയിലാ . അതോണ്ട് ഞാൻ തന്നെ ചായ എടുത്ത് ടേബിളിൽ കൊണ്ട് വെച്ച് തിരിഞ്ഞതും ഇക്കാക്ക വന്നിരുന്ന് തിന്നാൻ തുടങ്ങി
"ഇത് എന്റെതാ..... "
"ഇവിടെ പേരൊന്നും എഴുതിവെച്ചീല്യല്ലോ "
"ഉമ്മ..... ഇങ്ങട്ട് നോക്കി. ഇക്കാക്ക "
"എന്താ മോളെ "
"ഉമ്മാ ഇക്കാക്ക ഞാൻ എടുത്ത ചായ കുടിക്ക്ണെ "
"അതിനെന്തിനാ രണ്ടാളും കച്ചറ കൂടുന്നെ ഇനിയും ഉണ്ടല്ലോ ഇവിടെ ചായ. അത് എടുത്തോ മോളെ "
"കെട്ടിക്കാൻ പ്രായം ആയീണ് എന്നിട്ടും കുട്ടി കളി മാറീല്യ ഈ നാദിറക്ക് "ഇക്ക
"ഇയ്യ് അതികം പറയണ്ട "ഉമ്മ
"അതന്നെ ചീത്ത പറി ഇമ്മാ "
"ഓള് ഇന്ന് ആദ്യായിട്ട് ഒറ്റയ്ക്ക് ചായ എടുത്തതാ അതാ ഇയ്യ് കുടിച്ചത്"
"അങ്ങനെ ആയിരുന്നോ ഉമ്മാ ....എന്നാ സോറിട്ടൊ നിദൂസെ "
"ഉമ്മാ ഇങ്ങള് ആക്കാന്ന് എനിക്ക് മനസ്സിലായി "
"എല്ലാതെ ഞാൻ എന്താ ഇങ്ങളെ രണ്ടാളിം കുട്ടികളിക്ക് പറയേണ്ടത് "
"എനിക്ക് ചായ വേണ്ട "
"ഇന്ന് നല്ലൊരു ദിവസായിട്ട് ഇങ്ങള് എന്താ മക്കളെ ഇങ്ങനെ "
കാക്കൂ ഫുഡ് കഴിക്കുന്നതിനിടയിൽ എണീറ്റു പോയി എനിക്ക് ചായ എടുത്ത് തന്നു . ഞാൻ ഹാപ്പി ആയി.
ഞാൻ കാക്കൂന് പത്തിരിയും കറിയും ഒക്കെ എടുത്ത് കൊടുത്തു ഇത് കണ്ട് ഉമ്മച്ചി ഉണ്ട് ചിരിക്കുന്നു.
"കീരിം പാമ്പും ആയ ഇങ്ങള് ആണോ ഇത് "
"ഞങ്ങൾ നല്ല കുട്ടികളാ "
"വേറെ എവിടിം ഇല്ലെങ്കിൽ "
"കാക്കൂ ഞമ്മക്ക് പോണ്ടെ "
"ആ.."
"എപ്പോഴാ "
"കുറച്ച് കഴിഞ്ഞിട്ട് "
"ഇങ്ങള് രണ്ടാളും എങ്ങട്ടാ പോണത് "
"അത് ഉമ്മാ കാക്കൂന് പെണ്ണ് കാണാൻ "
"ഇയ്യ് ആരാ ഒന്റെ വല്യാപ്പയാണോ "
"അതന്താ ഉമ്മാ "
"അല്ല ഒറപ്പിക്കാൻ പോകാണോ എന്ന് അറിയാനാ "
"മ്മ്. . "
"ഞങ്ങൾ ഡ്രസ്സ് എടുക്കാൻ പോകാണ് "
"ഇവക്ക് അല്ലെ ഇന്നലെ എടുത്തത്... "
"ഇവക്ക് അല്ല എനിക്ക് "
"വേഗം എടുത്ത് വരണം ഇന്ന് കുറെ പണി ഉള്ളതാ "
"മ്മ് "
അങ്ങനെ ചായ കുടിച്ച് കഴിഞ്ഞ റൂമിലേക്ക് ഡ്രസ്സ് ചെയ്ച്ച് ചെയ്യാൻ പോകാൻ നേരത്താണ് അവര് വന്നത്
"ഇയ്യ് എന്തിനാ നിന്റെ റൂമിൽ പോയത്... "സുമി
"എപ്പോ "
"രാത്രി "മസ്ന
"അത്...... എനിക്ക് ഉറക്കം വരുന്നില്ല അതാ "
"ന്നാ ഞങ്ങളോട് പറഞ്ഞിട്ട് പോയിക്കൂടെ "ഇത്ത
"അത് ഇങ്ങള് ഉറങ്ങല്ലെ അതാ വിളിക്കാഞ്ഞത് "
" ഇന്ന് നമുക്ക് എല്ലാർക്കും ഒരേ കളർ ഡ്രസ്സ് ഇടാ " റന
"ആ... ഏതാ കളർ "സുമി
"മഞ്ഞ "മസ്ന
"മഞ്ഞ വേണ്ട പിങ്ക് മതി "
"ആ."
അങ്ങനെ ഞങ്ങൾ എല്ലാവരും പിങ്ക് കളർ ഡ്രസ്സ് ഇടാന്ന് ഉറപ്പിച്ചു. പിന്നെ ഓരോരുത്തർക്കും ഓരോ പണി ആയിരുന്നു.
അപ്പോ ഞാൻ വേഗം കാക്കൂന്റെ അടുത്തേക്ക് പോയി . കാക്കൂ ആണേൽ ഫുൾ തിരക്കിലാണ്.
"കാക്കൂ പോകാ "
"ആ "
"ന്നാ ഇയ്യ് നടക്ക് ഞാൻ ഇപ്പോ വരാ "
"എവിടെ ക്ക് "
"ബുള്ളറ്റിന്റെ അടുത്തേക്ക് "
"വേഗം വരണട്ടോ "
"ആ.... ഞാൻ ഇപ്പോ എത്തും "
എന്നും പറഞ്ഞ് കാക്കൂ കീ എടുക്കാൻ പോയി . പിന്നെ വേഗം വന്നു . ഞാനും കാക്കൂവും കൂടെ ഒരു ഷോപ്പിൽ കയറി.
കാക്കൂന് ഒരു ബ്ലാക്ക് ഷർട്ടും ജീന് പാന്റും എടുത്തു ഞങ്ങൾ പോന്നു.
"വേഗം കയറ് "
"ആ "
"ഇനി ഇറച്ചി കെണ്ടരാൻ പോകാണ്ട് . "
"അത് വൈകുന്നേരം ആണല്ലോ...അല്ലെ... "
"ഇപ്പൊ തന്നെ ആയി നാല് മണി ഇനി എന്ത് വൈകുന്നേരാ "
"മുല്ല പ്പൂ വാങ്ങാൻ മറക്കരുത്ട്ടോ "
"ആ "
അങ്ങനെ ഞങ്ങൾ ഒരോന്ന് പറഞ്ഞു യാത്ര തുടർന്നു
"കാക്കൂ ഒന്ന് വണ്ടി നിർത്ത് "
"എന്താടീ "
"അതാ ഞങ്ങളെ ക്ലാസ് സേറ് "
"എവിടെ "
"അതാ അവിടെ ബുള്ളറ്റില് "
"കണ്ടില്യ"
"കാണാണ്ട മൂപ്പര് പോയി "
അപ്പോഴേക്കും മാഷ് പോയിരുന്നു. മാഷെ മുന്നിൽ കണ്ടാ പിന്നെ ചുറ്റുള്ളത് ഒന്നും കാണൂലാ. അത്രയ്ക്ക് മൊഞ്ചാണ്
"എന്താ ടീ ഇയ്യും മാഷെ കൂടെ പോയോ ഒരു സൗണ്ടും കേൾക്കുന്നില്ലല്ലോ "
"ഇല്ല "
"പിന്നെ എന്താ ഇയ്യ് ഒന്നും മിണ്ടാത്തെ "
"അതോ ...... ഞാൻ അയാളെ നോക്കായിരുന്നു "
"ആരെ "
"മാഷെ "
"അയാളെ നോക്കാൻ മാത്രം എന്താ ഉള്ളത്... "
"എന്താ മൊഞ്ച് ന്നറിയോ കാണാൻ "
"അറിയൂല"
"അത് ഇയ്യ് കാണാതോണ്ട് ആണ്... "
"ന്നാ ഇങ്ങളെ രണ്ടാളിം കല്യാണം നോക്കിയാലോ"
"ആ...... ഞാൻ റെഡി"
"ഔ മോളെ പൂതി മൂപ്പരെ കല്യാണം കഴിഞ്ഞതാവും "
"ആവോ............."
"ഇതൊന്നും അറിയാതെ ആണോ പ്രേമിക്കുന്നെ "
കഴിഞ്ഞതാവോ....ഇല്ലല്ലോ..
"അത് ഞാൻ നാളെ ചോദിച്ചു നോക്കാ "
"ഇയ്യ് എങ്ങനാ നാളെ ചോദിക്കാ ക്ലാസ് ഇല്ലല്ലോ... "
"നാളെന്ന് പറഞ്ഞാ അടുത്ത വർക്കിംഗ് ഡേ "
"ന്നാ അങ്ങനെ പറയണ്ടെ മേഡം"
"ഇനി മുതൽ ശ്രദ്ധിക്കാം "
"മ്........."
"ഇനി പ്രേമിച്ചാ തന്നെ ഇങ്ങള് കല്യാണം നടത്തി തരോ"
"അതും പറഞ്ഞ് അങ്ങോട്ട് വന്ന ആ കാൽ ഞാൻ ഒടിക്കും "
"ഓ....... "
"എന്താടീ"
"വേഗം പോവാ കുറെ പണിണ്ട് "
"അന്നെക്കാൾ പണിണ്ട് എനിക്ക് "
പിന്നെ ഞങ്ങൾ വേഗം വീട്ടിലെത്തി . അപ്പോഴേക്കും വീട്ടിൽ ഫുൾ തിരക്ക് ആയിരുന്നു . നാളെ കല്യാണം അല്ലെ അപ്പോ തിരക്ക് ഉണ്ടാവാതിരിക്കൂലല്ലോ .
"ഉമ്മാ....... "
"എന്തായി ഡ്രസ്സ് എടുത്തോ മോളെ "
"ആ "
" ന്നാ പായസം "
"എനിക്ക് പായസം വേണ്ട ഉമ്മ "
"അതന്താ "
അപ്പോയായിരുന്നു കുരുത്തം കെട്ട മ്മ്ളെ സുമിന്റെ എന്ട്രി
" വേണ്ടങ്കിൽ ഇയ്യ് കുടിക്കണ്ട "
"കുടിക്കുണുല്യ "
"സുമി ഓളോട് പറഞ്ഞിട്ട് കാര്യല്ല . ഓൾക്ക് ഇഷ്ടമല്ലാത്തതാ ഭൂരിഭാഗം സാധനങ്ങളും. "
"ഇത് മനുഷ്യന്റെ കൂട്ടത്തിൽ ഉള്ളതാണോ എളാമേ "
"പോടീ "
"ഇയ്യ് ന്നാ ചായ കുടിച്ച് കഴിഞ്ഞു വാ ഒരു പണിണ്ട് "
"എന്ത് പണി "
"അതൊക്കെ ഉണ്ട് ഇയ്യ് വാ "
ഉമ്മ പായസം കുടിക്കാതോണ്ട് ചായ എടുത്ത് തന്നു വേണ്ടാന്ന് പറഞ്ഞിട്ടും കേക്കുന്നില്ല . അവസാനം എങ്ങനൊക്കോ ചായയും മായി മൽപ്പിടുത്തം നടത്തി അവസാനം രക്ഷപ്പെട്ടു.
ഹാളിലേക്ക് എത്തിയപ്പോ ഉണ്ട് ഇത്ത അവിടെ
"ആ ഇത്താത്ത സുന്ദരി ആയിണല്ലോ "
"അത് പിന്നെ പറയാണ്ടോ മ്മ്ളെ മാഷി അല്ലെ " സുമി
ഇത്ത ഒരു പച്ചയും റോസും കൂടി കലർന്ന ഒരു ഡ്രസ്സ് ആണ് ഇട്ടത്.... എന്നാലും അതിന്റെ ഭംഗി കുറക്കും വിധം ഇത്തന്റെ മുഖം വാടിയിട്ടുണ്ട് . പിന്നെ ചോദിക്കാൻ പോയിലാ കല്യാണം ആയതോണ്ട് ആവും എന്ന് കരുതി.
"എന്താ എനിക്ക് ഉള്ള പണി സുമിത്താ "
"ഇന്ന് ഇവിടെ കളറാക്കേണ്ടത് നിന്റെ കടമയാണ് "
"എന്ത് കളർ "
"മണ്ടൂസെ... സൂപ്പർ ആക്കേണ്ടത് "
"എന്നാൽ അങ്ങനെ പറയണ്ടെ "
"മ്മ്......"
"അല്ല ഞാൻ ഇപ്പോ എന്താ ചെയ്യേണ്ടത് "
"പാട്ട് പാടി ഇവിടുള്ളവരെ സന്തോഷിപ്പിക്കാ "
"അത് വേണോ "മസ്ന
"അതന്താടാ "സുമി
"എല്ലാരും ഓടി പോയാലോ "മസ്ന
"പോടീ കുരുപ്പേ "
എന്നും പറഞ്ഞ് മസ്നക്ക് ഒന്ന് കൊടുത്തതും അവള് നല്ല കുട്ടി ആയി ഇരുന്നു
"അപ്പോ ഇയ്യ് പാടൂലെ "സുമി
"ആ.... "
"ന്നാ ചെല്ല് "
"ഇപ്പയോ"
"പിന്നെ എപ്പോയാ എല്ലാവരും ഉറങ്ങിയിട്ടോ "
"ആ....."
"ന്നാ നടക്ക് സ്റ്റേജിലേക്ക് "
"മ്മ്....."
അവള് സ്റ്റേജിലേക്ക് കയറി. എന്നെയും പിടിച്ചു വലിച്ചു കൊണ്ടോയി .
"ഹായ് ഞാൻ പാട്ട് പാടാൻ വേണ്ടി വന്നതാ അപ്പോ തുടങ്ങട്ടെ "
ഞാൻ ഒരു മെലഡി സോങ്ങ് പാടിയതും എല്ലാരും എന്നെ തന്നെ നോക്കി നിൽക്കാണ് .
പെട്ടെന്നായിരുന്നു ഒരു ചെക്കൻ സ്റ്റേജിലേക്ക് കയറി വന്നത് . ഇവന് ഇപ്പോ എന്തിനാ ഇങ്ങോട്ട് കയറി വന്നേ
"ഹായ് ഞാൻ മുസാഫിർ "
"ഹായ് "
"തന്റെ പേര് എന്താ "
"നാദിറ ... നാദിറാ മുഹമ്മദ് "
"അപ്പോ എങ്ങനാ പാട്ട് പാടല്ലെ "
"ഏത് പാട്ട് "
"നിനക്ക് ഇഷ്ടമുള്ള പാട്ട് പാടിക്കോ ഞാനും കൂടാ "
"ഓകെ "
"ഏതാ പാടുന്നെ "
"അത്....."
കുറച്ച് നേരം ഞാൻ ഒന്നും മിണ്ടാത്തെ നിന്നു .അപ്പോ അവന് എന്നെ തന്നെ നോക്കാണ് .
"ഏതാണ് "
🎶 പറയാതെ പറയുന്ന കടുംകാപ്പി മിഴിയുള്ള
കരളെ നിൻ കനവുണ്ടെൻ കണ്ണിൽ.........................."🎶
പിന്നെ അവനും കൂടി പാടാൻ ഞങ്ങൾ രണ്ടാളും കൂടെ തകർത്തു പാടി . പാടി കഴിഞ്ഞതും അവന് വേഗം സ്റ്റേജിന്ന് ഇറങ്ങി പോയി. എന്നാലും ആരാ അവൻ .
പാട്ട് ഒക്കെ പാടലും എല്ലാവരെ കൊണ്ടും പാടിക്കലും ഒക്കെ കഴിഞ്ഞ് ഞാൻ സ്റ്റേജിന്ന് ഇറങ്ങി.
"ഉശാറായിണ് മോളെ "
ഓരോരുത്തരും ഓരോന്ന് പറയുന്നുണ്ട് ഉശാറായിണ് എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ ആരാണ് അവനെന്ന് എനിക്ക് മനസ്സിലാവുന്നില്ല .
"ആരാടീ എന്റെ കൂടെ പാടിയത് "
"അത് നമ്മളെ നാട്ടിലെ ടോപ്പ് സിങ്ങർ ആണ് "സുമി
"പേര് എന്താ "റന
"അത്.....എനിക്ക് അറിയേനി "മസ്ന
"മുസാഫിർ "
"അത് എങ്ങനെ നിനക്ക് അറിയാ "റന
"അവന് സ്റ്റേജിന് പറഞ്ഞതാ "
"അപ്പോ ഇങ്ങള് പരിചയപ്പെട്ട് കഴിഞ്ഞോ നിദൂ" സുമി
"അങ്ങനൊന്നും ഇല്ല "
"ഇല്ലെ "റന
"അവന് നിന്നെ ഇഷ്ടാണോ "മസ്ന
"അല്ല "
"അത് നിനക്ക് എങ്ങനാ അറിയാ "
ഞങ്ങൾ സംസാരിച്ച് നിൽക്കുമ്പോ ആണ് മുസാഫിർ വീണ്ടും അടുത്തേക്ക് വന്നത്...
"നാദിറാ ഒന്ന് ഇങ്ങോട്ട് വരോ "മുസാഫിർ
"പോയി നോക്ക് മോളെ "സുമി
"എന്താ"
"എനിക്ക് ഒരു കാര്യം പറയാനുണ്ട് "
"എനിക്ക് ഒന്നും കേൾക്കണ്ട"
"എന്താടോ "
"താൻ പോയ്ക്കോ.... "
അവൻ വേഗം അവിടുന്ന് പോയതും ഞാൻ വേഗം സുമിന്റെ അടുത്തേക്ക് പോയി.
"എന്തെ പറഞ്ഞു "
"ഞാൻ ഒന്നും കേൾക്കാൻ നിന്നില്ല "
"എന്നാലും അവന് എന്താ പറയാനുള്ളത് ആവോ "
"എന്തെങ്കിലും അയിക്കോട്ടെ "
"അവന് ഇഷ്ടം പറയാനെന്നും ആവൂല വേറെ എന്തെലും പറയാനാവും . കാണുന്നവരോട് ഇഷ്ടം പറയാനെന്നും അവനെ കിട്ടൂല അവന് ഡീസന്റ് ആണ് "
സുമി ഇത് പറഞ്ഞപ്പോയാണ് എനിക്ക് ഞാൻ പറഞ്ഞത് മണ്ടത്തരം ആണെന്ന് മനസ്സിലായത് എന്താ കാര്യംന്ന് ചോദിക്കേനു . വെറുതെ ഓരോന്ന് ഉണ്ടാക്കി വെച്ചു.
"അത് സാരല്യ നമുക്ക് പിന്നെ ചോദിക്കാ"
"മ്മ്.................. ഇന്ന് ഉറങ്ങുന്നില്ലെ "
"ആ നാളെ ഇനി നേരത്തെ എണീക്കണ്ടെ "
"ന്നാ ഫുഡ് കഴിക്കാ "
ഞാനും സുമിയും ഫുഡ് കഴിക്കാൻ പോയപ്പോ ഉണ്ട്. ഇത്താത്തയും റനത്തയും മസ്നയും ഫുഡ് കഴിക്കുന്നു . ഞങ്ങളെ കണ്ടതും ചിരിക്കാ മൂന്നും .
"എടീ കുരുപ്പെളേ ഫുഡ് കഴിക്കാൻ പോകുമ്പോ ഒന്ന് വിളിച്ചൂടെ "
"അത് അന്റെ ഉമ്മ പറഞ്ഞു ഞങ്ങളോട് കഴിക്കാൻ "മസ്ന
"അതെന്താ ഞങ്ങളോട് പറയാതെ നിങ്ങളോട് മാത്രം പറഞ്ഞെ " സുമി
"സുമി..... നമ്മളെ മാഷിക്ക് ഇന്ന് വേഗം ഉറങ്ങാൻ ആണ് "റന
"അതെന്തിനാ മാഷി വേഗം ഉറങ്ങണെ "
"നാളെ ഓളെ കല്യാണം അല്ലെ അപ്പോ രാവിലെ ഒറങ്ങാൻ കഴിയൂല അതാ " മസ്ന
"ഓ....... അങ്ങനെ "
"മ്......"റന
"ന്നാ ഞങ്ങളും ഫുഡ് കഴിക്കട്ടെ " സന
"എന്താ ഉള്ളെ "
"കോഴിക്കറിയും നെയ്ച്ചോറും "മസ്ന
"നിദൂ..... തിന്നോ നിനക്ക് പറ്റിയത് തന്നെണ് "മാഷി
"ആ..... എനിക്ക് ഇട്ടു തരി "
"ഞാൻ ഇട്ടു തരാ"സുമി
"സുമി..... കൊറച്ച് ഇട്ടാ മതി ഓള് തിന്നൂല "മാഷി
"മതി....മതി "
ഞങ്ങൾ എല്ലാരും ഫുഡ് കഴിക്കുമ്പൊ ആണ് കാക്കൂ അങ്ങോട്ട് വന്നത് .
"റാഷിദേ അന്നെ ഇന്ന് കണ്ടീല്യല്ലോ "റന
"ഇന്ന് തിരക്ക് അല്ലെ അപ്പോ എങ്ങനെ കാണാനാണ് "
"ഇയ്യ് ഇതില് വെള്ളം ഒഴിക്ക് "സുമി
"ആ.....ഇങ്ങള് ഇന്നെ കണ്ടെങ്കിലും ചെയ്തല്ലോ എന്റെ അനിയത്തി എന്ന് പറഞ്ഞൊരു മൊതല് ഇണ്ടേനി ഇവിടെ എന്നെ ഒന്ന് നോക്കപ്പോലും ചേയ്യ്ണില്ല "
"ഞാൻ നോക്കിയിട്ട് ഒക്കെ ഉണ്ട് ....കാക്കൂ കാണാനിട്ടാ "
"അപ്പോ എനിക്കായലെ കുറ്റം "
"എന്താ ടാ ഇവിടെരു കൂട്ട വർത്താനം "ആദിൽ
"ആ അന്നെ ഇന്ന് കണ്ടീല്യല്ലോ ഇയ്യ് എവിടെനി "
"ഞാൻ ഇവിടെ തന്നെ ഉണ്ടെന്നി . അന്റെ പാട്ടും കേട്ട് "
"ആ കേട്ടോ ..... എങ്ങനുണ്ടേനു "
"സൂപ്പർ ആണ് "
"അത്രയ്ക്ക് ഒക്കെ വേണോ "റന
"എന്റെ പെങ്ങളുടെ പാട്ട് ഉശാറാണ് അതിന് ആരും കുറ്റം പറയണ്ടാട്ടോ "
"ഓളെ കാക്കൂ പറഞ്ഞിണ് ഇനി ആരും കുറ്റം പറയണ്ടാ "മാഷി
"ഇങ്ങള് ഒരു ആങ്ങളയും രണ്ട് പെങ്ങന്മാരും "ആദിൽ
"അസൂയകൂട്ടിയിട്ട് കാര്യം ഇല്ല മോനേ അതിന് സ്നേഹം വേണം "കാക്കൂ
"എന്റെ പെങ്ങൾ ഇങ്ങക്ക് അറിയാനിട്ടാ ഒന്ന് പറഞ്ഞാൽ രണ്ടാമത്തെതിന് കച്ചറയാ..."
"അത് രസല്ലെ ഇപ്പോ ഇവിടെ തന്നെ നോക്ക് ഞങ്ങൾ രണ്ടാളും ഈ നിദൂനെ എന്തൊക്കെ പറയുന്നുണ്ട് എന്നാ അവളെന്ന് വെച്ചാ ഞങ്ങൾക്ക് രണ്ട് പേർക്കും ജീവനാ "മാഷി
"അതന്നെ നമ്മളെ പെങ്ങമാർക്ക് ഞമ്മള് ഒരു അലങ്കാരാടാ . എന്റെ നിദൂന്റെ പോലെ തന്നെയാ നിന്റെ പെങ്ങളും "കാക്കൂ
അവര് ഇത് പറഞ്ഞപ്പോ എന്റെ കണ്ണ് ഞാൻ പോലും അറിയാതെ നിറഞ്ഞുപ്പോയി . അവർക്ക് രണ്ടാൾക്കും ഞാൻ അത്രത്തോളം ജീവനാണെന്ന് ഞാൻ ഇപ്പോയാ അറിഞ്ഞത്...
"നിങ്ങളുടെ അത്ര ആർക്കും എത്താൻ കഴിയില്ല " സുമി
കാക്കൂ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു കാക്കൂ എന്നെ നോക്കിയതും
"അയ്യേ...... ഇവള് എന്തിനാ കരയുന്നത് .... "
"ഞാൻ കരഞ്ഞിട്ട് ഒന്നും ഇല്ല "
"ആ മുഖം തുടക്ക് എന്നിട്ട് പറ എന്നാ ഞങ്ങൾ വിശ്വാസിക്കാ "റന
"അല്ല മക്കളെ ഇങ്ങള് ഒറങ്ങുന്നില്ലെ നാളെ നേരത്തെ എണീക്കണ്ടെ .ഈ നിദൂനെ ഒന്നും വിളിച്ചാ രാവിലെ എണീക്കന്നെ ഇല്ല പോയി കിടന്നാ എല്ലാരും "
"ഉമ്മാ ഇപ്പോ കിടക്കാ . ഞങ്ങൾ പോകന്നേ "
"എങ്ങോട്ട് "
"കിടക്കാൻ "
"മ്മാ ഞങ്ങളും പോയി കിടന്നാലോ "കാക്കൂ
"ആ ഉപ്പ ഒറ്റയ്ക്കാ അവിടെ ഒന്ന് പോയി സഹായിച്ചൂടെ അനക്ക് "
"അതന്നെ കാക്കൂ ഒരു പണീം എടുക്കൂല "
"നാദിറ....... "കാക്കൂ
"ഇയ്യ് പിന്നെ പണിം എടുക്കൂല എടുക്കുന്നോരെ എടുക്കാനും സമ്മതിക്കൂല "ഉമ്മി
"ഈ ഉമ്മിക്ക് ഒക്കെ അറിയാ "മാഷി
"എന്താ അനക്ക് ഇന്ന് ഒറക്കം ഇല്ലെ.... ഈ നിദൂനെ കൊണ്ട് പോയ്ക്കോ "
"ആ ഞാൻ പോയിക്കോളാ "
പിന്നെ ഞങ്ങൾ എല്ലാവരും റൂമിലേക്ക് പോയി
"ഈ മൂത്തമ്മ എപ്പോഴും നിദിറനെ നിദൂന്ന് വിളിക്കൊള്ളൂലെ . നാദിറ എന്ന് വിളിക്കുന്നെ ഞാൻ ഇത് വരെ കേട്ടീല്യ "സുമി
"അതാണ് ഉമ്മാക്ക് ഓളോടുള്ള സ്നേഹം "മാഷി
എല്ലാരും കിടന്നോളി ബാക്കി നാളെ പറയാ . ഞങ്ങൾ എല്ലാരും കിടന്നു. ക്ഷീണം ഉള്ളതോണ്ട് വേഗം ഉറങ്ങിപ്പോയി
"സുമി...... റന....... നിദൂ ...... എണീക്ക് വേഗം സഫ്നാ....."
"ആ ഇന്ന് കല്യാണ പെണ്ണ് നേരത്തെ എണീറ്റോ" സുമി
"ഇങ്ങള് വേഗം എണിക്കുന്നുണ്ടോ ഉമ്മ വന്നു ചൂടാവുന്നുണ്ട് "
ഞങ്ങൾ എല്ലാരും എണീറ്റു സമയം നോക്കിയപ്പോ അഞ്ച് മണി .
"എന്താ അനക്ക് ഒറക്കം വരുന്നുണ്ടോ "മസ്ന
"ഉറക്കം ഒന്നും ഇല്ലനു പിന്നെ സമയം നോക്കിയപ്പോ ഉറക്ക് വരാ "
"അതെന്താ "
"ഞാൻ ഈ നേരത്ത് എണീക്കലും കൂടെ ഇല്ല "
"ഒ..... അങ്ങനെ "
"ന്നാ വാ ഫുഡ് കഴിക്കാ "
ഞങ്ങൾ എല്ലാരും രാവിലെ ഫുഡ് കഴിച്ച് കഴിഞ്ഞ് വേഗം ഇത്ത ഫ്രഷ് ആവാൻ പോയി.
ഇത്ത വന്നതും ഞങ്ങൾ ഇത്താത്തയെ മണവാട്ടി ആക്കാൻ പാട് പെടാണ് . ഇത്തക്ക് ആണേൽ ഒരു സന്തോഷവും ഇല്ല.
പിങ്ക് കളർ ഡ്രസ്സിൽ ഇത്ത സുന്ദരി ആയിണ് എന്നാലും മുഖത്ത് ആ സന്തോഷം എനിക്ക് കാണാൻ കഴിഞ്ഞില്ല.
"ഇയ്യ് പോയി കുളിച്ചോ "സുമി
"കുറച്ച് കഴിഞ്ഞിട്ട് "
"ഇനി എങ്ങട്ടാ നിക്കുന്നേ എല്ലാരും കല്യാണത്തിന് വരാൻ തുടങ്ങിക്ക്ണ് "ഉമ്മ
"ഞാൻ ഇപ്പോ കുളിച്ചു വരാ എന്നാ "
"വേഗം വരണേ "മസ്ന
"അതിന് ഇയ്യൊക്കെ കുളിക്കാൻ എന്നാ തുടങ്ങിയത്.... "
"ടീ നാദിറ കോദിറാ...... "
ഇനിയും അവിടെ നിന്നാ എന്റെ കാര്യം പോക്കാ അതോണ്ട് ഞാൻ വേഗം ഫ്രഷ് ആവാൻ പോയി.
കേറിയതും വാതിലിന് മുട്ടാൻ തുടങ്ങിക്ക്ണ്
"ടീ.. മസ്ന ഞാൻ ഇപ്പോ കേറിട്ടൊള്ളൂ "
"ടീ വേഗം ഇറങ്ങ് "
"കാക്കൂ ആണോ "
"ആ... വേഗം ഇറങ്ങ് "
ഞാൻ ഇറങ്ങിയതും കാക്കൂ ഉണ്ട് ഉറങ്ങുന്നു
"കാക്കൂ..... "
"ആ... കഴിഞ്ഞോ "
"ആ..
പിന്നെ കാക്ക കുളി കുളിക്കണ്ട ഒന്ന് വൃത്തിയായിക്കോട്ടെ "
"പോടീ ഇവ്ടുന്ന് "
അതും പറഞ്ഞ് കാക്കൂ കുളിക്കാൻ കയറി.
ഞാൻ വേഗം ഇത്താത്തന്റെ റൂമിലേക്ക് പോയി. ഞങ്ങൾ എല്ലാരും ഒപ്പം നിന്ന് സെൽഫി മൽസരം തുടങ്ങി.
പിന്നെ എന്റെ ചങ്ക്സും എത്തി
"ഇങ്ങള് ഇപ്പോ ആണോ വരുന്നെ "
നാജിയ വാച്ചില് നോക്കാ ....
"നേരത്തെ ആയലെ ഞാൻ അപ്പോഴെ പറഞ്ഞതാ സനനോട് കുറച്ച് കഴിഞ്ഞിട്ട് പോവാന്ന് "നാജിയ
" മ്മ്..... "സന
"വാ ഫുഡ് കഴിക്കാ "
"ന്നാ വാ വിശന്നിട്ട് വയ്യാ "സ്നേഹ
"ഇത്ര നേരത്തെ ആയിട്ടും നിങ്ങൾക്ക് വിശക്കുന്നു എന്നോ... കഷ്ടം തന്നെ "
"അത് ഞങ്ങൾ രാവിലെ ഒന്നും തിന്നീല്യ അതാ "ആതിര
അങ്ങനെ ഞങ്ങൾ എല്ലാവരും ഫുഡ് കഴിക്കാൻ പോയി. അവിടെയും സെൽഫി തന്നെ പിന്നെ ഞങ്ങൾ വേഗം ഫുഡ് കഴിച്ച് റൂമിൽ എത്തിയപ്പോയേക്കും ക്ലാസിലെ എല്ലാ കുട്ടികളും എത്തിയിരുന്നു . പിന്നെ അവരെ ഫുഡ് കഴിക്കാൻ കൊണ്ട് പോയി.
അപ്പോയാണ് കാക്കൂ എന്റെ അടുത്തേക്ക് വന്നത് .
"ഇങ്ങട്ട് വാ. ..."
"എന്താ... "
"ഒരു സെൽഫി എടുക്കാ "
അങ്ങനെ ഞാനും കാക്കൂവും കൂടി സെൽഫി എടുത്തു
"എങ്ങനുണ്ട് "
"ഞാൻ സൂപ്പർ ആയിണ് അല്ലെ കാക്കാ"
"കോപ്പാണ് "
എന്നും പറഞ്ഞു കാക്കൂനെ ആരോ വിളിച്ചപ്പോ കാക്കൂ പോയി .ഞാൻ വേഗം ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി
അവരെല്ലാവരും ഫുഡ് കഴിച്ച് കഴിഞ്ഞതോണ്ട് ഞങ്ങൾ ഇത്താത്തന്റെ റൂമിലേക്ക് പോയി സെൽഫി എടുക്കാൻ. ബോയിസ് അപ്പോഴേക്ക് ഫുഡ് കഴിച്ച് അങ്ങോട്ട് എത്തി.
പിന്നെ ഞങ്ങൾ എല്ലാവരും കൂടെ താത്തന്റെ കൂടെ നിന്ന് സെൽഫി എടുത്തു. ഇത് നോക്കി നിൽക്കാണ് ബാക്കി ഉള്ളവര്
"ഇതന്താ നിദൂ നിന്റെ കല്യാണം ആണോ "സുമി
"അതന്തെ "
"ക്ലാസ് മൊത്തം വന്നിട്ടുണ്ടല്ലോ "മസ്ന
"അതാണ് എന്റെ ചങ്ക്സ് "
"മ്മ്.. നിദൂ ഇയ്യ് ഈ കുട്ടിനെ ഒന്ന് പിടിക്ക് .."റന
"ആ...."
റന താത്ത കുട്ടിനെ എന്റെ കൈയില് തന്നതും അതിനേയും എടുത്ത് നടക്കാൻ തുടങ്ങി പിന്നെ റന താത്ത ഫുഡ് കഴിക്കാൻ പോയി .ഞാൻ ആകെ പെട്ട അവസ്ഥ ആയി
"നാദിറ നിന്നെ കാണാൻ നല്ല മൊഞ്ചത്തി ആയിണല്ലോ " അർഷിദ്
"അത് പിന്നെ പറയാണ്ടോ "ആസിഫ്
"അധികം ആക്കണ്ട "
"അല്ലടീ നിന്നെ ഇനി മാറി കൊണ്ട് പോകോ ചെക്കൻ " അർഷിദ
"അതൊന്നും ഇല്ല ഓന് കണ്ണ് കാണും "
അപ്പോ ആയിരുന്നു പെട്ടെന്ന് റന താത്തയുടെ കുട്ടി എന്റെ മേൽ മൂത്രം ഒഴിച്ചത് .
ഫ്രണ്ട്സ് എല്ലതും നോക്കി നിന്ന് ചിരിക്ക പട്ടികൾ
"ഉമ്മാ ഇങ്ങട്ട് നോക്കി "
"ആരാ നിന്റെ മേൽ വെള്ളം ആക്കിയത് "
"വെള്ളം ആക്കിയത് അല്ല ഉമ്മാ ഈ കുട്ടി മൂത്രയിച്ചതാ " സന
"ന്നാ വേഗം പോയി ഡ്രസ്സ് മാറ്റ് "
"ഞാൻ ഇനി ഏതാ ഇടാ "
"അന്ന് എടുത്ത ലഹങ്ക ഉണ്ടല്ലോ...അത് ഇട്ടോ "
"അത് ഇട്ട് എനിക്ക് നടക്കാൻ കയ്യൂലാ "
"ഇപ്പോ അത് ഇട്ടാളാ മോളെ പറയുന്നത് കേക്ക് ചെക്കൻ ഇപ്പോ വരും "
"ന്നാ ഞാൻ അത് ഇടാ ഇതിനെ പിടി ഞാൻ ആ റനതാത്തനേ കണ്ടിട്ട് ബാക്കി കൊടുത്തോളാ "
ഇതും പറഞ്ഞ് ഞാൻ വേഗം ഡ്രസ് മാറ്റാൻ പോയി. അങ്ങനെ ലഹങ്ക എടുത്തിട്ട് ഒരു വിധം റെഡി യാക്കി അപ്പോ ആയിരുന്നു വാതിൽ ഓരോരുത്തർ മുട്ടാൻ തുടങ്ങിക്ക്ണ്
"ചെക്കൻ വന്നിട്ടുണ്ട് നാദിറ വേഗം വാ "സന
"ഇപ്പോ വരാ "
അങ്ങനെ അസ്സൽ മൊഞ്ചത്തി ആയി ഒരുങ്ങി ഞാൻ വാതിൽ തുറക്കുന്നതു ഒക്കെ കിളി പോയ അവസ്ഥയിൽ വായും തൊറന്ന് നിൽക്കാ
"എന്താ "
"എന്താടീ ഇത് എന്ത് ഭംഗിയാ കാണാൻ "സന
"വാ.... നമുക്ക് ചെക്കനെ കാണാൻ പോകാ"
"ഇയ്യ് മുന്നിൽ നടക്ക് അവിടെ ഫുൾ ആണുങ്ങൾ ആണ് "
അങ്ങനെ ഞാൻ മുന്നിലും എന്റെ വാലുകൾ പിന്നിലും ആയി നടന്നു. നിക്കാഹിന്റെ സമയം ആയതോണ്ട് ഉപ്പയും ചെറുക്കനും ഒക്കെ ഹാളിൽ തന്നെ ഉണ്ട്
പെട്ടെന്ന് ആയിരുന്നു ഉപ്പ എന്നെ ചൂണ്ടി ചോദിച്ചത്
"ഇവളെ നിനക്ക് കെട്ടാൻ സമ്മതം ആണോ "
"ആ......"
ഇത് നല്ല കേട്ട് പരിചയമുള്ള സൗണ്ട് ആണല്ലോ. അത് ആരാന്ന് അറിയാൻ ഞാൻ തല ഉയർത്തി നോക്കിയതും അന്തം വിട്ടു പോയി .
എന്റെ ചങ്ക്സാണേൽ എന്നെപ്പോലെ മണ്ടന്മാരായി നിൽക്കാണ്
"നാദിറ് സേർ എങ്ങനെ ഇവിടെ "സന
"എനിക്ക് എങ്ങനാ അറിയാ "
"ഇനി നിന്നെ ഇഷ്ടാണോ ഇയാൾക്ക് "ആതിര
"ഞാൻ സമ്മതിക്കൂല എന്റെ കല്യാണം നടത്താൻ "
പെട്ടെന്ന് മാഷേ മുന്നിൽ കണ്ടതും ഞാൻ ആകെ ഷോക്കായി .
@@@@@@@@@@@@@@@@@@@@@@@@@
ഹായ് എന്നെ മറന്നോ
"നിക്കാഹ് നടത്താ എന്നാ "
ഉപ്പ അത് പറഞ്ഞതും ഞാൻ ഒരു ചെയറിൽ ഇരുന്നു എതിർ വശത്തായി അവളുടെ ഉപ്പയും കൈകൊടുത്തു നിക്കാഹ് നടത്തി . ഇപ്പയും അവൾക്ക് ഒന്നും മനസ്സിലായിട്ടില്ല .
"ന്നാ മഹറ് ഇട്ടു കൊടുത്തോ "
"ഉപ്പാ ഞാൻ പോണോ "
"വേഗം ഇട്ട് വാ "
അവിടുള്ള ആളുകൾ അവളെ എന്റെ അടുത്തേക്ക് എത്തിച്ചു . ഞാൻ മഹർ ഇട്ടു കൊടുക്കാൻ വേണ്ടി നിന്നപ്പോ പെണ്ണ് ഉണ്ട് നല്ല ദേഷ്യത്തിൽ നോക്കുന്നു... ഇവക്ക് ഇതെന്ത് പറ്റി. എന്നെ ഇഷ്ടമില്ലാത്തതോണ്ട് ആണോ.....
"ചെക്കനും പെണ്ണും ഒന്ന് സംസാരിച്ചോട്ടെ "
അവളുടെ ഉപ്പ അതു പറഞ്ഞതും എനിക്ക് സന്തോഷം ആയി അവക്ക് എന്താ പ്രശ്നന്ന് ചോദിക്കാലോ
അവളുടെ റൂമിലേക്ക് ഞങ്ങൾ രണ്ടാളും കൂടെ പോയി
"സാർ എന്തിനാ ഈ പണി കാണിച്ചത്...."
കരഞ്ഞുകൊണ്ട് അവളിത് ചോദിച്ചതും എനിക്ക് ഒരു മറുപടി കൊടുക്കാൻ കഴിഞ്ഞില്ല
"ഞാൻ എന്ത് ചെയ്തന്നാ നീ ഈ പറയുന്നത്...."
"സാർ എന്തിനാ എന്റെ ഇത്താടെ കല്യാണത്തിന് വന്ന് എന്നെ കെട്ടിച്ചു തരാൻ ചോദിച്ചത് "
"അത് ഞാൻ ആയിട്ട് ചോദിച്ചതല്ല "
"പിന്നെ "
"ഞാൻ നിന്നെ കെട്ടാൻ വന്നതും അല്ല"
"പിന്നെ എന്തിന് വന്നതാ "
"അത്......"
അപ്പോഴേക്കും മാഷിത്താ അങ്ങോട്ട് എത്തിയിരുന്നു
"മതി രണ്ടാളും സംസാരിച്ചത് . ഇനി എത്ര ടൈം ഉണ്ട് സംസാരിക്കാൻ "
ഇത് താത്ത പറഞ്ഞതും മാഷ് ഇറങ്ങി പ്പോയി
"എനിക്ക് ഒരു കാര്യം "നാദിറ
"നാദിറ മോളെ ഇനിയും ടൈം ഉണ്ട്ട്ടോ "
എന്നാലും അവന് എന്താ ഇപ്പൊ പറഞ്ഞത് എന്നെ കെട്ടാൻ വന്നതല്ലാ എന്നല്ലേ പിന്നെ എങ്ങനെ ഇത് സംഭവിച്ചു.
"എന്താ ഡീ ആലോചിച്ചു കൂട്ടുന്നെ "
"ഒന്നുല്ല "
അപ്പോഴേക്കും റന താത്തയും സുമി യും എന്റെ ചങ്ക്സും ഒക്കെ റൂമിൽ എത്തി
"ഇത്താത്ത എന്താ ഇവിടെ സംഭവിച്ചത് "
"അത് വല്യ കഥയാണ് മോളെ "സുമി
"അതന്നെ നമ്മളെ മാഷിന്റെ കഥ "റന
"അതെന്ത് കഥ "
"അതൊക്കെ അനക്ക് വിശദായിട്ട് പറഞ്ഞു തരണ്ട് ഇയ്യ് ഇപ്പോ താഴേക്ക് വാ "റന
"എന്റെ ചെക്കനെ കാണണ്ടെ നിനക്ക് "
"ആ..... "
എന്നും പറഞ്ഞ് ഇത്ത എന്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു...
അങ്ങനെ ഞങ്ങൾ എല്ലാരും ഇത്താത്തയുടെ ചെക്കനെ കാണാൻ പോയി
"ഹായ് നിദൂ.... എന്നെ അറിയോ "ഷാഫി
"ഇല്ല "
"ടീ മണ്ടത്തി ഇതാണ് എന്റെ ചെക്കൻ "മാഷി
"ശ്ശെ..."
"ഷാഫിക്കാ ഇങ്ങള് ഇവളെ ചെക്കനെ കണ്ടോ "മാഷി
"പിന്നെ കാണാതിരിക്കാൻ പറ്റോ ഇവരല്ലെ നമ്മളെ സഹായിച്ചത് "ഷാഫി
"എങ്ങനെ "
"ഇവക്ക് ഇതൊന്നും അറീലേ "ഷാഫി
"ഇല്ല "മാഷി
ഇവര് എല്ലാരും കൂടെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങിയിട്ട് കുറെ നേരായി . ഞാൻ വേഗം അവിടുന്ന് പോന്നു ....
ഉമ്മ ആണേൽ വിഷമിച്ച് ഇരിക്കാണ് . ഇപ്പോ മാഷിത്താനെ കൊണ്ട് പോകും അതിന്റെ സങ്കടാവും....
"ഉമ്മാ..... "
"മോളെ നിനക്ക് വിഷമം ആയോ ഉപ്പാക്ക് അപ്പോ വേറെ ഒരു നിവൃത്തി ഇല്ലേഞ്ഞു അതാ "
"അത് സാരല്യ ഉമ്മാ...."
"പെട്ടെന്ന് ഇറങ്ങി എല്ലാരും ചെക്കന്റെ വീട്ടിലേക്ക് പോകാ "
കാക്കൂ ഇത് വിളിച്ചു പറഞ്ഞു എന്റെ അടുത്തേക്ക് വന്നു ....ഇനി ഇക്കയാണോ എനിക്ക് മാഷെ ഇഷ്ടാണെന്ന് പറഞ്ഞത്....ഇക്കാനോട് തന്നെ ചോദിച്ച് നോക്കിയാലോ....വേഗം ഇക്കാന്റെ അടുത്ത് പോയി....
"ഞാൻ അന്ന് പറഞ്ഞ വിഢിത്തരം കേട്ട് ഇയ്യാണോ കല്യാണം ഉണ്ടാക്കിയത് "
"എന്തൊക്കെ നിദൂ ഇയ്യ് പറിണത്........... എന്ത് വിഢിത്തം"
"മാഷെ കാണാൻ ഭംഗി ഉണ്ടന്ന് പറഞ്ഞതോണ്ട് ആണോ കാക്കൂ ഈ കല്യാണം നടത്തിയെ"
"മാഷോ. ...... ഏത് മാഷ് "
"നാദിർ സേർ "
"ങ്ങേ......... അവനാണോ .....നിന്റെ ക്ലാസ് സേറ് "
"ആ....."
കാക്കൂ ഇത് കേട്ടതും കിളിപോയ അവസ്ഥയിൽ വായും പൊളിച്ച് നോക്കി നിൽക്കാണ്.
"മാഷിദാ. ......"
"എന്താ ഇകാക്ക "
"നാദിറ് ന് എന്താണ് പണിന്നാ പറഞ്ഞത് "
"ഗൾഫിന്ന് വന്നതാണ് ന്ന് "
"അവന് എന്നാ മാഷാണ് "
"മാഷോ ...."
"ആ..... അതും ഞമ്മളേ ഈ നിദു കുട്ടിന്റെ ക്ലാസ് സേറ് "
"ങ്ങേ..........."
"ആ....ന്ന് "
"ആണോ നിദൂസെ. ...."
"ആ.... എന്താ ഇവിടെ സംഭവിച്ചത് നിങ്ങൾ ആരെങ്കിലും ഒന്ന് പറയോ "
"ഒക്കെ ഞാൻ പറഞ്ഞു തരണ്ട് ഇതൊക്കെ ഒന്ന് കഴിയട്ടെ "
"മ്മ്..... "
അപ്പോഴേക്കും എന്റെ ചങ്ക്സെല്ലാരും എത്തി .
"ന്നാ ഞങ്ങൾ എല്ലാരും പോവാ " നാജിയ
"കുറച്ച് കഴിഞ്ഞിട്ട് പോവാ..... "
"ഏതായാലും നിന്റെ കല്യാണം കഴിഞ്ഞില്ലെ ഇനി ഇവിടെ പരിപാടി ഒന്നും ഇല്ലല്ലോ "അൻഷിദ്
"സങ്കടപ്പെടണ്ട ടോ എല്ലാം നല്ലതിനാവും " ആസിഫ്
അങ്ങനെ പറയാനല്ലെ കഴിയൊള്ളൂ അവരെല്ലാം കൂടെ എന്നെ ആശ്വാസിപ്പിച്ചു പക്ഷെ അതൊക്കെ കേട്ടപ്പോ എനിക്ക് സങ്കടാ വന്നത്.....
"ന്നാ ഞങ്ങൾ പോയി "സന
"നാളെ ക്ലാസിന്ന് കാണാ " ആതിര
"മ്മ്....... "
"ഇയ്യ് കരയല്ലെ.. കണ്ണ് തുടക്ക് "സ്നേഹ
"ഇല്ല കരയുന്നില്ല "
വേഗം മുഖം തുടച്ച് ഒന്ന് ചിരിച്ച് കൊടുത്തു ...
അങ്ങനെ അവരല്ലാരും യാത്ര പറഞ്ഞു പോയി. അപ്പോഴേക്കും ഇത്താത്ത മാറ്റി കഴിഞ്ഞിരുന്നു
ഞങ്ങൾ എല്ലാരും ഇത്തന്റെ കൂടെ പോവാൻ റെഡിയായി പുറത്തേക്ക് ഇറങ്ങി. അപ്പോ ഉണ്ട് ഇത്താത്ത കരഞ്ഞ് സീൻ ആകെ കുളമാക്കി.
" നിദൂ ഇയ്യ് പോരുന്നുണ്ടോ " സന
"ആ...."
"ഏതായാലും മോളെ അന്റെ ആ മാസ് എൻട്രി പെളിച്ചു "റന
"ഏത് "
" ചെക്കന്റെ മുന്ന്ക്ക് ഇയ്യ് വന്നീലെ അതന്നെ "സുമി
"എന്നിട്ട് ഇന്റെ കുട്ടിനെ വെറുതെ കുറ്റം പറഞ്ഞ് "റന
"അന്നിം അന്റെ കുട്ടിനിം ഞാൻ കാണിച്ച്തരാ ബലാലെ ...."
"നമുക്ക് ഓന്റെ അടുത്തേ ക്ക് പോയാലോ "മസ്ന
ഇവര് ഇങ്ങനെ ഓരോന്ന് പറഞ്ഞപ്പോ ഞാൻ വേഗം അവിടുന്ന് മുങ്ങി. വേഗം കാക്കൂന്റെ അടുത്തേക്ക് പോയി.
"കാക്കൂ...... "
"എന്താ നിദൂസെ..."
"നമ്മക്ക് രണ്ടാക്കും ബുള്ളറ്റിൽ പോവാ "
"അതിന് ബുള്ളറ്റ് അളിയന്റെൽ ആണ് "
"അതന്തിനാ ഓന് കൊടുത്തത്.... "
"ഓന് ആദ്യായിട്ട് ചോദിച്ചതല്ലെ അപ്പോ കൊടുക്കാതിരിക്കാൻ പറ്റോ "
"ഞാൻ അപ്പോ എങ്ങനാ പോവാ "
" ഇയ്യ് ഓന്റെ കൂടെ പോയിക്കോ "
"ഞാൻ ആരെ കൂടിം പോണില്ല "
അ ദേഷ്യത്തില് വേഗം വീട്ടിലേക്ക് പോയി . ഒക്കെ കേട്ടിട്ട് പിരാന്ത് പിടിക്കാണ് . വേഗം ചെയറിൽ പോയി ഇരുന്നു .
@@@@@@@@@@@@@@@@@@@@@@@@@
നിക്കാഹ് കഴിഞ്ഞ് ഇറങ്ങിതും എല്ലാരും വന്ന് കൈ പിടിക്കലും വർത്താനം പറയാനും ഒക്കെ തുടങ്ങി .
"റാഷിദേ...... അന്റെ ബുള്ളറ്റ് തരോ ഇന്ന് "
"അതൊക്കെ ചോദിക്കാനുണ്ടോ അളിയാ.."
" ചോദിക്കാനൊന്നും തോന്നീട്ടല്ല പിന്നെ കീ വേണല്ലോ...... "
"മ്മ്.... ന്നാ മാഷിന്റിം ചെക്കന്റെ കാർ എടുത്തിട്ട് അതിന്റെ പിറകിൽ പോയിക്കോണ്ടീ "
"അത് പിന്നെ പറയാണ്ടോ "
" മ്മ്..... "
ഞാൻ വേഗം ഫ്രണ്ട്സിനെയും കൂട്ടി ഗൈറ്റിന്റെ അടുത്ത് പോയി നിന്നു.
" അന്റെ പെണ്ണിനെ കണ്ടീല്യല്ലോ "ഫയാദ്
"കാണിച്ച് തരണ്ട് "
" അതന്നെ ഓളൊന്ന് കാണണ്ടീനി "അജ്മൽ
" സബൂറാവ് "
അപ്പോ ആണ് അവള് പുറത്തേയ്ക്ക് ഇറങ്ങി വരുന്നത് കണ്ടത് . ഇവള് ഇത് എങ്ങോട്ടാ പോണത്....
"അതാ എന്റെ പെണ്ണ് "
"എവിടെ "ഫയാദ്
"അതാ "
"ആ..... "അജ്മൽ
"ഇവള് അവളല്ലേ...."ഫയാദ്
"ഇവന് ഇതെന്താ പറയിണത് " റഹീസ്
"ടാ ഇത് അനക്ക് ആ റോസ് തന്ന ആ കുട്ടി അല്ലെ...."ഫയാദ്
"ആ... ശരിയാണല്ലോ. "അജ്മൽ
"ഇന്ക്ക് മനസ്സിലായില്ലാ... "റഹീസ്
"ടാ പൊട്ടാ ആ ടീച്ചേഴ്സ് ഡേ ക്ക് ഇവന് റോസ് കൊടുത്ത കുട്ടി " ഫയാദ്
"ആ..... മനസ്സിലായി..."റഹീസ്
"ഭാഗ്യം "ഫയാദ്
"അപ്പോ ഇങ്ങള് കുട്ടിനെ കണ്ടല്ലോ .... "
"മ്മ്.... "
പിന്നെ അവളെ നോക്കിയപ്പോൾ അവളുണ്ട് റാഷിദിന്റെ അടുത്തേക്ക് പോണ്
എന്തിനാ ആവോ . കുറച്ച് കഴിഞ്ഞി നോക്കിയപ്പോൾ അവള് സങ്കടത്തിൽ പോണതാണ് കണ്ടത് .
അപ്പോയാണ് എല്ലാവരും പുറത്തേക്ക് ഇറങ്ങി വന്നത്.... പെണ്ണിന്റെ വീട്ടിലേക്ക് പോകാൻ ഞങ്ങൾ വേഗം വണ്ടി സ്റ്റാർട്ട് ചെയ്തു . അപ്പോ ഉണ്ട് അവളെയും കൊണ്ട് റാഷിദ് എന്റെ അടുത്തേക്ക് വരുന്നു . എല്ലാരും പോയല്ലോ ഇവള് എന്തെ പോവാഞ്ഞത്.
@@@@@@@@@@@@@@@@@@@@@@@@@
അവിടെ പോയി ഇരുന്നപ്പോയാണ് ഒന്ന് സമാധാനം ആയെ
.ഉറക്കം വന്നിട്ടാണെ വയ്യ .
"എന്താ മോളെ ഇയ്യ് ഇവിടെ ഇരിക്ക്ണേ "
"ഒന്നുല്യ ഉമ്മ "
"ഇയ്യ് മാഷിന്റെ വീട്ടിലേക്ക് പോണില്ലെ"
"എല്ലാരും പോയോ "
"ആ ഇയ്യ് പോണില്ലെ..."
"ആ....."
അപ്പോ ആണ് കാക്കൂ അങ്ങോട്ട് വന്നത്.
"എന്താ ഇയ്യ് ഇവിടെ ഇരിക്ക്ണേ പോയില്ലെ.... സുമിം എല്ലാരും പോയല്ലോ "
"മോനെ ഇനി ഇയ്യ് പോകുമ്പോ ഓളെ കൂടി കൂട്ടിക്കോ "
"ആ.... വാ...."
എന്നെയും കൊണ്ട് കാക്കൂ നേരെ പോയത് നാദിറിന്റെ അടുത്തേക്കാ
"അളിയാ. ....ഇവളെ കൂടെ കൊണ്ട് പോയിക്കോ "
"ഞാൻ പോവൂല "
"ചെലക്കാതെ പോവാ അനക്ക് നല്ലത് "
എന്നും പറഞ്ഞ് കാക്കൂ അവന്റെ ഫ്രണ്ട്സിന്റെ അടുത്തേ ക്ക് പോയി.
"ഇയ്യ് എന്റെ കൂടെ പോരൂലെ"
"ഇല്ല "
"അതെന്താ "
"ഒന്നുല്യ "
"എന്താ ഇങ്ങള് പോരുന്നില്ലെ... "
"ആ റാഷിദെ ഇങ്ങള് നടക്കി ഞങ്ങൾ വരാ "
"കേറ് പെണ്ണെ... "
ഗതി ഇല്ലാത്തോണ്ട് ഞാൻ വേഗം കയറി .മാഷ് ആണേൽ ബുള്ളറ്റ് പറത്തി വിടുന്നുണ്ട് .
"അനക്ക് എന്താ എന്നോട് ദേശ്യാണോ "
"ആരെ പറഞ്ഞു "
"നിന്റെ ഓരോ ഭാവങ്ങൾ കണ്ടപ്പോ എനിക്ക് തോന്നി. "
"ഓ... ."
"ഞാൻ നിന്നെ കെട്ടാൻ വേണ്ടി വന്നതൊന്നും ആയിരുന്നില്ല "
"പിന്നെ എന്തിന് വന്നതാ "
"നിനക്ക് ഓർമയുണ്ടോ ഇയ്യ് മൈലാഞ്ചി ഇട്ട് ഇരിക്കുമ്പോ ഞാൻ അന്നോട് എന്തിനാ മൈലാഞ്ചി ഇട്ടുന്നെ എന്ന് ചോദിച്ചത് "
"ആ...."
"അന്ന് ഇയ്യ് ഇത്താത്ത യുടെ കല്യാണാണന്ന് പറഞ്ഞില്ലെ.... അന്നാണ് ഞാൻ നിന്നോട് നിന്റെ വീടൊക്കെ ചോദിച്ചറിഞ്ഞത് "
"അതൊക്കെ ഇപ്പോ പറയാൻ കാരണം "
"ഞാൻ അന്ന് നീ കല്യാണത്തിന് വിളിച്ചപ്പോ എന്താ പറഞ്ഞത് എന്ന് ഓർക്കുന്നുണ്ടോ "
"ആ ഒരു പ്രധാനപ്പെട്ട ഒരു പരിപാടി ഉണ്ടെന്ന് "
"അതെ......ഞാനും നിന്റെ ഇത്താത്തയും തമ്മിലുള്ള വിവാഹം ആയിരുന്നു നടത്താൻ വെച്ചിരുന്നത് "
"പിന്നെ ഇത് "
"പറഞ്ഞു മുഴുവനാക്കട്ടെ "
"ആ.."
" അന്ന് ഞാൻ നിന്നോടു പറയാതിരുന്നത് നിനക്ക് ഒരു surprise ആയിക്കോട്ടെ എന്ന് കരുതിയാണ് എന്നാ എനിക്ക് അല്ലെ ഇന്ന് surprise കിട്ടിയത് .
ഞങ്ങൾ നിന്റെ വിട്ടിലെത്തിയതും നിന്റെ ഉപ്പ സങ്കടത്തോടെ വന്നു പറഞ്ഞു നിന്റെ ഇത്തക്ക് വേറെ ഒരാളെ ഇഷ്ടാണന്ന് . "
"ഇത്താത്തക്കോ.....ഞാൻ അറിഞ്ഞില്യല്ലോ "
"ഇയ്യ് അറിയൂല. ..... പിന്നെ ഞങ്ങൾ ആണ് പറഞ്ഞത് അവരെ രണ്ടാളിം കല്യാണം നടത്താൻ അപ്പോ അന്റെ ഉപ്പാക്ക് ഭയങ്കര സങ്കടം ഞങ്ങളെ വിളിച്ചു വരുത്തി അപമാനിച്ചു എന്ന് അന്റെ ഉപ്പാക്ക് തോന്നി. "
"മ്മ്......"
"അപ്പോ ആണ് നിന്റെ മാസ് എൻട്രി . അങ്ങനെ ആണ് എന്റെ 👰കല്യാണം 👸നിക്കാഹ് ആയത്💞 "
"മാഷിക്ക് ഞാൻ കൊടുത്തോളാ ഓളെ ഒരു അടുപ്പിലെ പ്രേമം "
"പാവം അത് സന്തോഷത്തോടെ ജീവിച്ചോട്ടെ .
ഒരാൾക്കും കഴിയില്ല മറ്റൊരാളെ മനസ്സിൽ വെച്ച് വേറൊരുത്തന്റെ കൂടെ ജീവിക്കാൻ "
"അതിന് ഓളെന്തിനാ പ്രേമിക്കാൻ പോയെ "
"എന്നെ വിട്ടേക്ക് ......."
നാദിറ് കൈകൂപ്പി പറഞ്ഞു . എനിക്ക് ചിരിയാ വന്നെ പിന്നെ ചിരിച്ചാ ഒക്കെ പോയിലേ അതോണ്ട് ഞാൻ വേഗം വിഷയം മാറ്റി .
"ഇങ്ങള് എന്തിനാ എന്നെ കെട്ടാൻ സമ്മതിച്ചെ "
"സമ്മതായോണ്ട് "
"ഓ......"
"ഞാൻ നിന്റെ ഉപ്പാനോട് അപ്പോ ചോദിച്ചതാ നിനക്ക് സമ്മതാവോന്ന് "
"ഉപ്പ എന്താ പറഞ്ഞത് ... "
"ഇന്റെ മോൾക്ക് ഞാൻ പറഞ്ഞതിനപ്പുറത്തേക്ക് ഇല്ല . അവള്ക്ക് എന്റെ മനസ്സറിയുംന്ന് . അപ്പോ പിന്നെ നിക്കാഹ് നടത്തിയത് "
"മ്മ്........"
അങ്ങനെ ഓരോന്ന് പറഞ്ഞ് ഞങ്ങൾ മാഷിന്റെ വീട്ടിൽ എത്തി .
"പിന്നെ പോരുമ്പോ ഞാൻ ഇല്ല അന്റെ കൂടെ "
"ഇയ്യ് ഇല്ലെങ്കിൽ ഞാൻ പോവും "
അവനോട് വെറുതെ വയക്കിട്ട് വേഗം അവിടേക്ക് പോയി . അവിടാണേൽ ആൾക്കാരും കുറവാണ് .
"ഇയ്യ് എവിടെനി..... ഇയ്യ് ആരെ കൂടെ പോന്നത്... "സുമി
"ഞാൻ ഒറ്റയ്ക്ക് "
"അപ്പോ പിന്നെ നാദിറിന്റെ ബൈക്കിന്റെ പിറകിൽ ആരേനി "റന
"ആർക്കറിയ "
"എന്നാലും ഇയ്യ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ വേറെ ആരൊക്കൊയോ ഓൻ ബൈക്കിൽ കയറ്റി കൊണ്ടരുന്നുണ്ട് "മസ്ന
" അവിഹിതം ആണല്ലോ " സുമി
"ഇങ്ങള് ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ "
"ആവു ഓൾക്ക് പൊള്ളി " മസ്ന
ഇനി അവിടെ നിന്നാ ശരിയാവൂല അതോണ്ട് ഞാൻ വേഗം അവിടുന്ന് മുങ്ങി . അപ്പോഴേക്കും ഇത്താത്തനെ വീട്ടിലേക്ക് കയറ്റാൻ വേണ്ടി അവരുടെ ഉമ്മ വന്നു ഓളെ വീട്ടിലേക്ക് കയറ്റി .
ഞങ്ങൾ എല്ലാരും വീട്ടിലേക്ക് കയറി ഇത്താത്ത യുടെ റൂം കാണാൻ അപ്പോ ഉണ്ട് ഇത്താത്ത കരയുന്നു.
"ടീ ആ കള്ള കരച്ചിൽ ഒന്ന് നിർത്തിയേക്ക് "
അവളാണേൽ എന്താ സംഭവം എന്നരീതിയിൽ എന്നെ തന്നെ നോക്കി നിൽക്കാണ് .
"എന്താടീ ഇയ്യ് പറിണത്... "സുമി
"കള്ള കരച്ചിൽ ആണ് ഇവക്ക് ഞാൻ ശരിയാക്കി കൊടുക്കാ "
ഇതും പറഞ്ഞു ഞാൻ വേഗം റൂമിന്ന് ഇറങ്ങി പോവായിരുന്നു . പെട്ടെന്ന് പോയതോണ്ട് നേരെ ചെന്നിടിച്ചത് കാക്കൂനെ ആയിരുന്നു .
"ഇയ്യ് എവിടെ നോക്കിയാ നടക്കുന്നത് .... കണ്ണ് കാണുന്നില്ലെ.... "
"ഇല്ല എന്തെ "
" എന്താ മോളൂസെ "
എന്നും പറഞ്ഞ് കാക്കൂ എന്നെ കൂട്ടി ഇത്താത്തന്റെ അടുത്തേക്ക് പോയി .
"മാഷി മോള് കരയാ. .....അയ്യെ "
"കള്ള കരച്ചിൽ ആണ് ഇക്കാക്ക "
"എന്താ ഇവക്ക് പറ്റിയത്... "
"അവള് വീട്ട്ക്ക് വരട്ടെ എന്നിട്ട് ഞാൻ പറയാ "
" ഞങ്ങൾ പോവാട്ടോ "
"ആ...."
ഞങ്ങൾ വേഗം പോന്നു . ഞാൻ വേഗം സുമിന്റെ ഒപ്പം വണ്ടിയിൽ കയറി .
"ഇയ്യ് എന്താ ഇതില് "സുമി
"ഇതില് സ്ഥലല്ല്യ മോളെ " റന
"അത് സാരല്യ "
അപ്പോ ആണ് ഇക്കാക്ക എല്ലാരും വണ്ടിയിൽ കയറിണോ എന്ന് നോക്കാണ് . അങ്ങനെ ഞങ്ങളെ വണ്ടിന്റെ അടുത്ത് എത്തി .
"ഇയ്യ് എന്താ ടീ ഇതില് "
"എന്താ ഞാൻ ഇതില് കയറിയാ "
"ഇയ്യ് നാഗവല്ലി ആവല്ലെ.. "സുമി
"ആ മാഷ് അന്നെ അവിടെ കാത്തിരിക്കാ "
"ഏത് മാഷ് " റന
"അവളെ കെട്ട്യോൻ തന്നെ "
"അതിന് അവന് മാഷാണോ " മസ്ന
"പിന്നെല്ലാതെ ഇവളെ ക്ലാസ് മാഷല്ലെ "
"ശെരിക്കും "സുമി
"ആ ഡാ ... ഇവളോട് തന്നെ ചോദിച്ചോക്ക് "
"നിന്റെ മാഷാണോ "മസ്ന
"ആ......"
"ഹാ ഹാ പൊട്ടന് ലോട്ടറി അടിച്ചപോലെയായല്ലോ ഇപ്പോ ഇത് "സുമി
"ന്നാ വേഗം മോള് ചെല്ല് ഇക്കാന്റെ അടുത്തേക്ക് "റന
"നിദൂ ഇങ്ങോട്ട് വാ ഞാൻ ഒരു കാര്യം പറഞ്ഞു തരാ "
എന്നും പറഞ്ഞ് എന്നെ വണ്ടിയിന്ന് ഇറക്കാണ് ഇക്ക...
"എന്താ ഇക്കാക്ക "
"ഇയ്യ് വാ ......"
"ആ വന്ന് പറ "
ഇക്കാക്കു ചെവിയിൽ വന്ന് അത് പറഞ്ഞതും ഞാൻ വേഗം നാദിറിന്റെ അടുത്തേക്ക് പോയി .....
"അവള് എന്താടാ അങ്ങനെ പോണത്.... "റന
"അതോ അത് ഒരു ചെറിയ ഡോസ് ആണ് "
"എന്ത് ഡോസ് "മസ്ന
"അത്........"
"പറ "
"അത് ഇങ്ങള് ഓളോട് ചോദിക്കരുത് "
"ഇല്ല ഇയ്യ് ദൈര്യയിട്ട് പറഞ്ഞോ "
"അത് ഓള് ഈ കല്യാണത്തിന്റെ മുമ്പ് എന്നോട് പറഞ്ഞിരുന്നു നാദിറ് മൊഞ്ചനാണ് എന്നൊക്കെ "
"ഏതായാലും ഇപ്പോ ഓൾക്ക് തന്നെ കിട്ടീലേ ഓളെ മൊഞ്ചനെ "മസ്ന
"ഓളെ ഭാഗ്യം "സുമി
"ഇത് നിങ്ങള് ഓളോട് പറയരുത് ട്ടോ"
"ഇല്ല പറയൂല "
"എന്നാമതി "
@@@@@@@@@@@@@@@@@@@@@@@@@
ഓള് വരൂലാന്ന് അറിയാവുന്നോണ്ട് ഞാൻ വേഗം ബുള്ളറ്റ് സ്റ്റാർട്ടാക്കി. അപ്പോ ഉണ്ട് ഓള് വേഗം വന്ന് എന്റെ പുറകിൽ കയറി . എന്നോട് ആണേൽ പെണ്ണ് ഒന്നും മിണ്ടുന്നുല്യ .
"ഇയ്യ് അല്ലെ എന്റെ കൂടെ പോരൂലാന്ന് പറഞ്ഞത്... "
"പെണ്ണ്ങ്ങളെ നോക്കേണ്ടത് ഭർത്താവിന്റെ കടമയാണെന്ന് ഇങ്ങക്ക് അറീലെ "
"അറീലല്ലോ "
"ന്നാ അറിയണ്ട . ഇങ്ങള് ഒന്ന് വേഗം വണ്ടി എടുക്കുന്നുണ്ടോ "
"ഭർത്താക്കന്മാരോട് മര്യാദയിൽ സംസാരിക്കണം "
"ആണോ "
"ആ...... ഇയ്യ് വീട്ടിലേക്ക് വാ ശരിയാക്കി തരണ്ട് "
"ഓ....."
"ആ......"
ഇവള് എന്താ പിന്നിൽ ഇരുന്ന് ഡാൻസ് കളിക്കുന്നെ
"എന്താ ടീ "
"ഒലക്കമേലെ ഒരു ഡ്രസ് "
"അതിനെന്താ "
"ഇതിമ്മെ ഇരിക്കാൻ കഴിയുന്നില്ല . വൺ സൈഡ്ക്കായി എനിക്ക് ഇരുന്ന് ശീലല്യാ "
എന്നും പറഞ്ഞ് അവള് ഇറങ്ങി....വേറെ വണ്ടിക്ക് പോകാനുള്ള അടവാണ്....
"ഇയ്യ് പോരുമ്പോയും ഇതിന്മെലല്ലെ ഇരുന്നെ "
"അപ്പോ കഥ കേട്ടിരുന്ന് ഞാൻ ഒന്നും അറിഞ്ഞീല്യ "
"ഇയ്യ് പോരുന്നുണ്ടോ എന്നാ കേറ് "
അങ്ങനെ ഒരു വിധം കേറി . വിഴാൻ പോകുന്ന പോലെ തോന്നാണ് . മാഷിനോട് പറഞ്ഞാ ചിലപ്പോ കളിയാക്കലാവും അതോണ്ട് ഒന്നും പറയാൻ പോയിലാ.
"ഇങ്ങക്ക് കാറ് എടുത്തൂടെ.... "
"എന്തിന് "
"ന്നാ എനിക്ക് സുഖായിട്ട് ഒന്ന് ഇരിക്കേനു "
"ഇയ്യ് അങ്ങനെ ഇരുന്നാ മതി "
ഞങ്ങൾ പോകുമ്പോ അവളുടെ കസിൻസ് ഒക്കെ ഞങ്ങളെ തന്നെ നോക്കി നിക്കാണ് .
"ഇവരെന്താ ആദ്യായിട്ട് കാണാണോ "
"നിന്റെ കസിൻസ് അല്ലെ പിന്നെ ഈ കാഴിച്ച ആദ്യായിട്ട് ആവും "
"ങ്ങേ......""
"ഇയ്യ് ആദ്യായിട്ട് അല്ലെ എന്റെ കൂടെ പോരുന്നെ "
"മ്മ്...... "
"അല്ലാ ഇപ്പോ വീഴുന്ന അസുഖം ഉണ്ടോ "
"എന്ത് "
"വെയിൽ ഉണ്ടെങ്കിൽ വീഴോന്ന് "
ഓനെ തല്ലാനായി കയ്യ് പൊക്കിയതും മ്മ്ളാ വീഴാൻ പോയെ . പെട്ടെന്ന് പിടിക്കാൻ കിട്ടിയത് അവന്റെ ഷോൾടറിലാ . അതോണ്ട് അവന്റെ ഷോൾടറില് കൈ വെച്ചിരുന്നു . മ്മക്കാണേൽ കൈമാറ്റാനും തോന്നീല .
പെട്ടെന്നായിരുന്നു അവന് വണ്ടി വേറൊരു വഴിയിലൂടെ എടുത്തത്
"എന്താ ഇതിലൂടെ വണ്ടി എടുത്തത് അവരെ വണ്ടി ഒക്കെ ആ റോഡിലൂടെ അല്ലെ എടുത്തത്...."
"ഇയ്യ് ഒന്ന് മിണ്ടാതിരിക്ക് ഇത് ഷോട്ട് കട്ട് ആണ് "
"വേഗം വീട്ടിലെത്തോ "
"ഇല്ല ഒരു കൊല്ലം കഴിഞ്ഞിട്ട് എത്തൊള്ളൂ "
"ങ്ങേ....."
"ടീ പോത്തെ ഷോർട്ട് കട്ട് എന്ന് പറഞ്ഞാ പെട്ടെന്ന് എത്താൻ കഴിയുന്ന വഴിയാണ് "
അങ്ങനെ ഓരോന്ന് പറഞ്ഞ് ഞങ്ങൾ രണ്ടാളും വീട്ടിലെത്തി . ഞാൻ വേഗം ഇറങ്ങി വീട്ടിലേക്കു പോയി. മാഷെ ഒന്ന് നോക്കേനി സാരല്യ പിന്നെ നോക്ക .....
"എന്താ ഇയ്യ് വേഗം എത്തിയോ "
"ആ ഉപ്പാ അവരൊക്കെ വരുന്നൊള്ളൂ "
"ആ... ഇന്റെ മാഷി കുട്ടി കരയാണോ അവിടുന്ന്... "
"ആ.... കള്ള കരച്ചിൽ ആണ് "
"മ്മ്...... "
"അല്ല ഉപ്പാ ഓല് ഇന്ന് ഇങ്ങട്ട് വരോ "
"ഇല്ല എന്തെ "
"ഏയ് ഒന്നുല്യ വെറുതെ ചോദിച്ചതാ "
ഞാൻ വേഗം എന്റെ റൂമിലേക്ക് പോകാൻ നിന്നപ്പോ ഉണ്ട് ഉമ്മ കരയുന്നു. ഉമ്മച്ചിക്ക് ഇപ്പോഴും സങ്കടം മാറീല്യ. എങ്ങനാ മാറാ സ്വന്തം മോളല്ലെ . മാഷിക്ക് ആ ചിന്ത ഒന്നുണ്ടാവൂല
പിന്നെ ഇനിയും അവിടെ നിന്നാ ഉമ്മ കരയുന്നത് കണ്ട് എനിക്കും കരച്ചില് വരും . പിന്നെ മൂത്തമ്മ വന്ന് ഉമ്മനോട് എന്തൊക്കോ പറയുന്നുണ്ട് അപ്പോ ഞാൻ വേഗം റൂമിലേക്ക് പോയി. ഈ ഡ്രസ്സ് ഇട്ട്ടാണേൽ നടക്കാനും വയ്യ .
റൂമിലേക്ക് ഒന്ന് കിടക്കാൻ വേണ്ടി ഓടിച്ചന്നതും പിരാന്ത് കേറാണ് . റൂമിൽ ഒന്നാകെ ചളിയാണ് . ഞാൻ വേഗം ഓരോന്നായി അടുക്കിപ്പെറുക്കി വെക്കായിരുന്നു പെട്ടാന്നാണ് മ്മ്ളെ ചങ്ങാതി കണ്ണാടി മ്മ്ളെ വിളിച്ചത് . കണ്ണാടിയിലും നോക്കി നിൽക്കുമ്പോ ആണ് . എനിക്ക് അലങ്കാരമായി ചാർത്തി തന്ന മഹർ എന്റെ കണ്ണിൽ പെട്ടെത് . അത് കയ്യിലെടുത്ത് അതിന്റെ ഭംഗി നോക്കുമ്പോ ആണ് അതിൽ Nadir എന്ന് നാമം എന്റെ കണ്ണിലേക്ക് തുളച്ചു കയറിയത് .
"അഹ് ഇന്റെ മഹറെ ഇയ്യ് ഇന്റെ ഇത്താത്തന്റെ കഴുത്തിൽ കിടക്കേണ്ടതായിരുന്നലോ പക്ഷെ എന്റെ കഴുത്തിൽ ആണല്ലോ ഇയ്യ് വന്ന് വീണത്.... . അനക്ക് എന്നോട് എന്തേലും മുൻ വൈരാഗ്യം ഉണ്ടോ "
അതിനോട് സംസാരിക്കുമ്പോ ആണ് മാഷ് കയറി വന്നത്....
"ആരോടാ ടീ ഇയ്യ് ഈ പറയുന്നത്... "
"ഇങ്ങള് കെട്ടി തന്ന മഹറിനോട് തന്നെ "
"അത് അന്നെ എന്തേലും ചെയ്തോ "
"ഇല്ല ചെയ്യാതിരുന്നാ മതി"
@@@@@@@@@@@@@@@@@@@@@@@@@
റൂമിൽ കേറി ചെന്നപ്പോ ഉണ്ട് പെണ്ണ് സംസാരിക്കാ ആരോടാ ഇവള് ഇത് പറയുന്നത്
പിന്നെ നോക്കിയപ്പോ ആണ് കണ്ടത് അവള് ഞാൻ കെട്ടിയ മഹറിനോട് ആണ് സംസാരിക്കുന്നത്.
ഇവക്ക് എന്താ പിരാന്ത് ആയോ
അവള് ആണേൽ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കാണ് .അങ്ങനെ നോക്കല്ലെ പെണ്ണേ .കൺട്രോൾ കിട്ടുന്നില്ലല്ലോ .
അപ്പോ ആണ് അവള് പെട്ടെന്ന് എന്നിൽ നിന്നും കണ്ണ് തെറ്റിച്ചത് .
ഞാൻ നേരെ അവളുടെ അടുത്തേക്ക് നീങ്ങി. പെണ്ണാണേൽ പേടിച്ച് പിന്നോട്ടു പോകാണ്. ചുമരിൽ തട്ടി നിന്നതും പെണ്ണ് വിറക്കാൻ തുടങ്ങിക്ക്ണ്. ഞാൻ അവളെ കൈ പിടിച്ചതും എന്നിലേക്ക് അടുപ്പിച്ചു ഫോൺ എടുത്ത് ഒരു സെൽഫി എടുത്തു . പെണ്ണാണേൽ ഒന്നും മിണ്ടുന്നുല്യ എന്റെ നെഞ്ചിൽ അവളെ കൈയും വെച്ച് നിൽക്കാണ് . അവള് എന്റെ കണ്ണിലേക്ക് നോക്കി നിന്നപ്പോ എനിക്ക് കൺട്രോൾ പോവാണ്.... അവളെ കവിളിലെരു കിസ്സും കൊടുത്തു ഞാൻ റൂമിൽ നിന്നും ഇറങ്ങി. പെണ്ണ് കവിളിൽ കൈയ്യും വെച്ച് ഇരിക്കാ .
ശ്ശെ ഞാൻ എന്താ ചെയ്തെന്ന് എനിക്ക് തന്നെ ഓർമ്മയില്ല അവളുടെ ആ കണ്ണിലേക്ക് നോക്കി നിന്നപ്പോ ഞാൻ എന്നെ തന്നെ മറന്നു പോയി .
റൂമിൽ നിന്ന് ഇറങ്ങി നേരെ ചെന്നത് ഹാളിലേയ്ക്ക് ആയിരുന്നു അവിടെ ഉപ്പയും അവളുടെ ഉപ്പയും ഭയങ്കര സംസാരത്തിലാണ് . ഒരു പ്രതിമ കണക്കെ ഞാനും അവിടെ ഇരുന്നു
@@@@@@@@@@@@@@@@@@@@@@@@@
എന്താ ആ മാഷ് വന്നപ്പോ എനിക്ക് ഒന്നും പറയാൻ കയ്യാഞ്ഞത് . എനിക്ക് എന്താ പറ്റിയത് . ഞാൻ ആ പഴയ നാദിറ അല്ലെ ഞാൻ ഇത്ര പെട്ടെന്ന് മാറിയോ . പെട്ടെന്നാണ് എന്റെ കൈ കവിളിൽ നിന്നും എടുത്തത്.... . ഓന്റെ ഒരു ഉമ്മ . ഞാൻ വേഗം പോയി ഡ്രസ്സ് മാറി ഇനി വീട് വൃത്തിയാക്കാനൊക്കെ ഉണ്ട് അതോണ്ട് ഒരു പഴയ ഡ്രസ്സ് എടുത്തിട്ടു .
ഞാൻ വേഗം റൂമ്ന്ന് പുറത്തിറങ്ങി. സ്റ്റയർ കേസ് ഇറങ്ങി ഹാളിലേയ്ക്ക് പോകാൻ വേണ്ടി നിൽക്കേനു . രണ്ട് .... നാല് ..........
ഞാൻ സ്റ്റപ്പ് ഇറങ്ങിതാ.... ഓരോ സ്റ്റപ്പും ഇടവിട്ട് എണ്ണി ഇറങ്ങേനു
എട്ട്....... ആള്ളാ...... "
@@@@@@@@@@@@@@@@@@@@@@@@@
"എട്ട് ......"
എന്താ ഇവള് കാട്ടുന്നെ . ചെറിയ കുട്ടികളെ പോലെ സ്റ്റപ്പും എണ്ണി ഇറങ്ങാണ് പോത്ത് . എന്നെ കണ്ടതും പന്തം കണ്ട പെരുചാഴിനെ പോലെ ഒറ്റ ഓട്ടം ആയിരുന്നു .
അപ്പോ ആണ് അവളുടെ ഇക്ക വന്നത് . എന്നെ കണ്ടതും അവന് നേരെ എന്റെ അടുത്തേക്ക് വന്നു.
"ഇങ്ങള് എപ്പോ എത്തി "
"ഞങ്ങൾ കുറേ നേരായി .ഒരു ഷോർട്ട് കട്ട് ഉണ്ട് ഞങ്ങൾ അതിലൂടെ പോന്നു അതോണ്ട് വേഗം എത്തി . "
"നിദൂ എവിടെ"
" റൂമില് ഉണ്ട് "
"മ്മ്. ......"
" ഇയ്യ് ഇങ്ങട്ട് വാ ഒരു കാര്യം പറയാനുണ്ട് "
"എന്താ ടാ "
"അനക്ക് അടുക്കള പണി അറിയോ "
" ആ കുറച്ചൊക്കെ അറിയും എന്തെ "
"അന്റെ ഭാഗ്യം "
"എന്തെ ....."
" നിദൂ അടുക്കളയുടെ ഏഴ് അയലത്ത് പോലും വരലില്ലാ "
"ഓ....."
"എനിക്ക് ഒരു ദിവസം ചായ ഉണ്ടാക്കി തന്നത് നെറ്റിൽ നോക്കിയാ "
"കാലം പോയ പോക്ക് "
പെട്ടെന്ന് ആയിരുന്നു ഉപ്പ വിളിച്ചത്....
"എന്നാ ഞങ്ങൾ എറങ്ങട്ടെ "
"ന്നാ ശരി "
"ഞങ്ങളെ മോള് എവിടെ "
"നാദിറ......."
അവളെ ഉപ്പ വിളിച്ചിട്ടൊന്നും അവള് ഇറങ്ങി വരുന്നില്ല ചമ്മലോണ്ട് ആവും . അപ്പോ ആണ് റാഷിദ് ഞാൻ വിളിക്കാ എന്ന് പറഞ്ഞ് അവളെ റൂമിലേക്ക് പോവാൻ നിന്നത് . ഞാൻ അവന്റെ കൈ ൽ പിടിച്ചതും അവന് പിരികം പൊക്കി എന്തെ എന്ന് ചോദിച്ചു
"അവള് എണ്ണി പഠിച്ച് കേറി പോയതാണ് "
"എന്ത് "
"അതൊക്കെ ഉണ്ട് ഇയ്യ് ഓളെ വിളി "
"മ്മ്. ......"
@@@@@@@@@@@@@@@@@@@@@@@@@
അയ്യെ നാണം കെട്ട് ഇനി ഞാൻ എങ്ങനാ ഓന്റെ മുഖത്ത് നോക്കാ
അങ്ങനെ ഒരോന്ന് അലോചിച്ചിരുന്ന് സമയം പോയത് അറിഞ്ഞില്ല പെട്ടെന്നാണ് പുറത്ത് നിന്ന് ഒരു സൗണ്ട് കേട്ടത് ഞാൻ വേഗം ബാൽകണിയിൽ പോയി നോക്കി അവിടൊന്നും ഒരു മനുഷകുട്ടി പോലും ഇല്ല.
"എന്താടീ ഓനിം സ്വപ്നം കണ്ടു നിൽക്കാലെ "
"ആരെ "
"അന്റെ കെട്ട്യോനെ"
"ആ വല്ല കുഴപ്പോ ഉണ്ടോ "
"ആ ഇപ്പോ ഒരു കുഴപ്പം ഉണ്ട് "
"എന്തെ "
"ഓല് പോകാൻ നിൽക്കാണ് അന്നോട് അങ്ങോട്ട് വരാൻ "
എന്ന് പറയലും എന്നെ പിടിച്ച് വലിച്ചു കൊണ്ട് പോകലും ഒരുമിച്ചായിരുന്നു
"ഇങ്ങനെ കൊണ്ടോകാൻ ആണെങ്കിൽ ചോദിക്കണ്ടില്യേഞ്ഞല്ലോ "
"അത് ഞാൻ ഓർത്തില്ല "
എന്നും പറഞ്ഞ് എന്നെ ഓലെ മുന്നിൽ കൊണ്ട് നിർത്തി. ഓന്റെ ഉമ്മ എന്റെ അടുത്തേക് വന്നു വർത്താനം പറയാൻ തുടങ്ങി.
"മോള് മൊഞ്ചത്തി ആയിണ് ഇപ്പോ തന്നെ ഞങ്ങളെ വീട്ട്ക്ക് കോണ്ടോകാൻ തോന്നാ "
ഞാൻ ചിരിച്ചു കൊടുത്തു പക്ഷേ എന്റെ കണ്ണ് തിരിഞ്ഞത് മാഷിനെ ആയിരുന്നു. അവനാണെൽ എന്നെ തന്നെ നോക്കി നിൽക്കാണ് . എന്താ എന്ന് അവന് പുരികം പൊക്കി ചോദിച്ചതും ഞാൻ വേഗം തലതായ്ത്തി .
"ന്നാ ഞങ്ങൾ ഇറങ്ങട്ടെ മോളെ "
"ആ....."
അങ്ങനെ അവര് എല്ലാരോടും സലാം പറഞ്ഞ് ഇറങ്ങി.
മാഷ് എന്റെ അടുത്തേക് വന്നതും ഞാൻ വിചാരിച്ചത് എന്നോട് പറയാനാണന്നാണ് . പക്ഷെ അപ്പോ ആണ് കാക്കൂന് കൈ കൊടുത്ത് പോവാന്ന് പറഞ്ഞു....
"ഹലോ. ......മോള് എവിടുന്നാ കണക്ക് പഠിച്ചത് രണ്ട് നാല് എട്ട് എന്നല്ലാ ഒരു ആറും കൂടി ഉണ്ട് "
"ഞാൻ ഇങ്ങളേന്ന് അല്ലെ പഠിച്ചത് അതോണ്ട് അങ്ങനൊക്കെ തന്നെ ഉണ്ടാവൂ "
"എന്ത് എനിക്ക് ഒന്നും മനസ്സിലായില്ല "കാക്കൂ
കാക്കൂന്റെ പറച്ചില് കേട്ട് ചിരിയാ വന്നെ . മാഷ് ആണേൽ എന്റെന്ന് ഇങ്ങനൊരു ഡയലോഗ് പ്രതീക്ഷിച്ചതും ഇല്ല.
"അതൊക്കെ അന്റെ പെങ്ങള് പറഞ്ഞു തരും "
"മ്മ്....."
അങ്ങനെ അവര് പോയി. അവര് പോയപ്പോ വല്യൊരു മല മേത്ത്ന്ന് എടുത്ത് വെച്ച പ്രതീതി ആയിരുന്നു. അപ്പോ ആണ് അടുത്ത വെറുപ്പിക്കൽ ടീംസ് വന്നത് . വേറാര് മ്മ്ളെ സുമി ആന്റ് പാർട്ടി.
പിന്നെ ഫുൾ ക്ളീനിങ്ങ് ആയിരുന്നു അടിച്ചുവാരലും തുടക്കലും ഒക്കെ കഴിഞ്ഞു നടു ഒടിഞ്ഞു. അടുക്കള പണി അറിയൂലങ്കിലും ഈ രണ്ട് പണി ആണ് ആകെ പഠിച്ചത് അതോണ്ട് തന്നെ ഇപ്പോ കുരിശായ അവസ്ഥ ആണ് .
പെട്ടെന്ന് അണ് ഫോൺ റിംഗ് ചെയ്തത് ഇത്താത്ത ആണന്ന് കരുതി ഞാൻ വേഗം പോയി ഫോണെടുത്തും . ഫോണിൽ നിന്നും വന്ന സൗണ്ട് കേട്ട് ദേഷ്യാ വന്നെ . അത് വലിച്ചറിയാന തോന്നിയത്.
"ആരാടീ അത് "സുമി
"അന്റെ കെട്ട്യോനാ "
"എന്റെ കെട്ട്യോനെന്തിനാ ഈ ഫോണ്ക്ക് വിളിക്കുന്നെ എന്റെ ഫോണിലേക്ക് വിളിച്ചാ പോരെ "
"അർക്കറിയാ ഇയ്യ് ചോദിച്ചോക്ക് "
അവള് ഫോൺ എടുത്ത് ഹലോന്ന് പറഞ്ഞതും ഞാൻ വേഗം ഓടി പോന്നു എല്ലങ്കിൽ എന്റെ മയ്യത്ത് ഓളെടുക്കും
"ടീ കുരുപ്പെ ......"
"എന്താടാ പ്രശ്നം "റന
"അത് സുമിന്റെ കെട്ട്യോൻ വിളിച്ചതാ "
"അതിന് എന്തിനാ ഓള് നിന്നോട് ചൂടാവുന്നെ "റന
"ഇന്റെ കെട്ട്യോൻ അല്ല വിളിച്ചത് "സുമി
"പിന്നെ. ...."
"അത് നമ്മളെ തറവാട്ട്ന്നാ "സുമി
"വല്ലിമ്മ ആണോ "റന
"അല്ല മണ്ടത്തി കസ്റ്റമർ കെയർ "സുമി
"ഓല് എല്ലങ്കിലും അങ്ങനാ എന്തേലും പണി ചെയ്യുമ്പോഴാ വിളിക്കാ നാശം "
"ഇയ്യ് അതികം വിട്ട് നിൽക്കൊന്നും വേണ്ട അന്നെ ഞാൻ എടുത്തോളാ "സുമി
"ഇയ്യ് പുള്ത്തും "
പെട്ടെന്നാണ് മൂത്തമ്മ വന്ന് വിളിച്ചത്.....അവര് പോവാന്നും പറഞ്ഞ്
"മക്കളെ പോവല്ലേ "
"എന്താ മൂത്തമ്മ ഇന്നും കൂടെ ഇവടെ നിന്നിട്ട് പോവാ "
"ഞങ്ങൾ എന്തായാലും നാളെ രാവിലെ തന്നെ വരും "
"പിന്നെ എന്തിനാ പോണെ നാളെ പോവാ "
"അവിടെ കുറെ തിരുമ്പാനും തൊടക്കാനും ഒക്കെ ഉണ്ട് "
"ഞങ്ങള് നാളെ ഉറപ്പായും വരും "
"ഇങ്ങളും പോവാണോ എളാമെ "
"നാളെ രാവിലെ സുബിഹിക്ക് തന്നെ ഞങ്ങൾ വരണ്ട് ട്ടോ "
"മ്മ്.........ന്നാ മറക്കണ്ടാ "
അങ്ങനെ എളാമിം എളാപ്പയും മൂത്തമ്മയും മൂത്താപ്പയും സുമിം റനിം മസ്നിം ഒക്കെ പോവാൻ വേണ്ടി ഇറങ്ങി
" അല്ല ഇങ്ങള് ചോറ് എടുത്തീലെ "ഉമ്മ
"അത് വേണ്ട ഇനി ഇപ്പോ ആരാ തിന്നാനുള്ളെ "മൂത്തമ്മ
അപ്പോഴേക്കും ഉപ്പ ചോറ് രണ്ട് പാത്രത്തിൽ ആക്കി കൊണ്ട് വന്നു
"അതൊന്നും പറഞ്ഞാ പറ്റൂല തിന്നിട്ട് ഉറങ്ങിയാ മതി "ഉപ്പ
അങ്ങനെ ഓല് എല്ലാരും പോയി ഇപ്പോ വീട്ടില് ഞങ്ങൾ ഒറ്റയ്ക്ക് ആയി . അപ്പോ ആണ് ഇത്താത്തന്റെ മൊബൈൽ കണ്ടത് ഞാൻ വേഗം അത് പോയി എടുത്ത് അൺലോക്ക് ആക്കി. ഫോട്ടോസ് നോക്കുമ്പോയാണ് അളിയന്റെ (ശാഫി )ഫോട്ടോ കണ്ടത് .ഒരു ബസ്സിനടുത്ത് ചാരി നിൽക്കുന്ന ഫോട്ടോ .ഇത് അവനല്ലെ . പെട്ടെന്ന് ആണ് എനിക്ക് അത് ഓടിയത് . ഏതായാലും നാളെ വരട്ടെ കാണിച്ചു കൊടുക്കാ .
"എന്താടീ......മാഷിന്റെ ഫോണിലൊരു കളി "
"ഒന്നുല്യ എന്താ ഇക്കാക്ക മാഷി വിളിക്കാത്തെ "
"അവള് ഇന്ന് വിളിക്കൂല ഞാൻ ആ പറയുന്നെ"
"അതെന്താ അവക്ക് ഉമ്മാനോടും ഉപ്പാനോടും ഒരു സ്നേഹും ഇല്ല "
"ആര് പറഞ്ഞു ഓള്ക്ക് ഞങ്ങളെ നല്ല ഇഷ്ടാണ്. പിന്നെ ഓള് ഇന്ന് വിളിക്കൂല "ഉമ്മാ
"അതെന്താ "
"ഇന്ന് ഓലെ ആദ്യ രാത്രി അല്ലെ. ഇനി അത് എന്താന്ന് എന്നോട് ചോദിക്കരുത് ഹി....ഹി...."
"മ്...."
"ഉമ്മാ നാളെ ഞാൻ ക്ലാസിൽ പോണില്ല "
"അതെന്താ "
"ഇന്നെ എല്ലാരും കളിയാക്കും "
"എന്തിനാ കളിയാക്കുന്നെ എല്ലാരെ ജീവിതത്തിലും ഇല്ലെ കല്യാണൊക്കെ പിന്നെ എന്താ "
"അതെല്ലാ ഉപ്പ "
"ശരിയാ മോളെ നാളെ അന്നെ ക്ലാസിന്ന് നല്ലോം പൊരിക്കും കാരണം സ്വന്തം ക്ലാസ് മാഷെ കെട്ടി എന്നാ ചീത്ത പേര് അല്ലെ ഇയ്യ് വാങ്ങിയെ "
"എന്താടാ ഇയ്യ് പറിണത് "
"അത് ഉപ്പാ..... ഇങ്ങളെ മോള് കെട്ടി എന്ന് പറയുന്ന മിസ്റ്റർ നാദിറ് ഇല്ലെ അവനാണ് ഇവളെ ക്ലാസ് മാഷ് "
"ആണോ മോളെ. .."
"അപ്പോ ഇങ്ങള് ചെക്കന്റെ വിവരം ഒന്നും അന്വേഷിക്കാതെ ആയിരുന്നോ മാഷിന്റെ കല്യാണം നടത്താൻ ഒരുങ്ങിയത് "
"അതൊക്കെ അന്വേഷിച്ചിരുന്നു എന്നാ അന്റെ മാഷാണ് എന്ന് മ്മക്ക് അറീലേഞി "
"മ്മ്....."
"അല്ലടീ അന്റെ മഹർ എവിടെ "ഉമ്മ
"റൂമിൽ ഉണ്ട് "
"അതെന്താ അനക്ക് കളിക്കാൻ തന്നതാണ്ന്നാണോ വിചാരം "
"ഇന്ക്ക് സ്വർണ്ണം ഇട്ട് നടക്കാൻ മടിയാന്ന് ഇങ്ങക്ക് അറീലെ "
"പോയി ഇടടീ നിന്നെ അവന് ഞങ്ങൾ ഏൽപ്പിച്ചു കൊടുത്തത് ഈ ഒരു സാധനത്തിന്റെ പേരിലാ. ...."
"ഓ....."
"പോയി ഇട് മോളെ "ഉപ്പ
"ആ ഉപ്പാ "
@@@@@@@@@@@@@@@@@@@@@@@@@
ആ....നിദു പോയി....പെട്ടെന്നാണ് ഉപ്പ അത് ചോദിച്ചത്....
"മോനെ അവക്ക് ഈ കല്യാണത്തില് എന്തെങ്കിലും താൽപ്പര്യ കുറവുണ്ടോ "
"ഇല്ലല്ലോ എന്താ..."
"അല്ല അവളെ സംസാരം അത്ര ഉശാറില്ല "
"മ്മ്......."
"ഇയ്യ് ഒന്ന് പോയി ചോദിച്ചുനോക്ക് "
"ആ ഞാൻ ചോദിച്ചോക്കാ അവക്ക് ഒരു താല്പര്യ കുറവും ഉണ്ടാവൂല "
"ഇയ്യ് ഏതായാലും ചോദിച്ച് വാ......"
ഏതായാലും ഉമ്മ പറഞ്ഞതല്ലെ ചോദിച്ച് നോക്കാ അവളെ റൂമിൽ പോയപ്പോ അവള് ബുക്ക് ഒക്കെ എടുത്ത് വെച്ച് പഠിക്കാ
"നിദൂ...എന്താ ടീ പണി "
"ഒന്നുല്യ "
"മ്മ്....."
"നാളെ ഞാൻ ക്ലാസിന് പോണില്ല ഇക്കാക്ക "
"അതെന്താ ഇയ്യ് എന്തായാലും പോവും "
"മ്മ്......"
ഞാൻ വെറുതെ ഓളെ ബുക്ക് ഒക്കെ എടുത്ത് നോക്കി. എല്ലാ ബുക്കിലും ഓരോ ചിത്രങ്ങൾ വരച്ച് വെച്ചിരിക്കാ പെണ്ണ്
"ഇതെന്താ ഉറങ്ങുന്ന ചിത്രം വരച്ചു വെച്ചത് "
"അതോ അത് ബയോളജി സാറ് ഒരു ഉറക്കം തൂങ്ങിയാ അതാ...."
"ഇയ്യ് ഇതിനാണോ സ്കൂളിൽ പോണത് "
"ഇതൊക്കെ രസല്ലെ "
"മ്മ്...സാമ്പാറാ......."
"ഓ...."
"ഇതെന്താ ടീ ഇംഗ്ലീഷ് സാറ് പാവാണോ "
"ആ.....അയാളെ വായില് വിരലിട്ടാലും കൂടെ കടിക്കൂല "
"മ്മ്......"
അപ്പോ ആണ് അവളെ കണക്കിന്റെ ബുക്ക് കൈയ്യിൽ കിട്ടിയത് അതിലാണെൽ ഒരാളെ നല്ല ഭംഗിയായി വരച്ചീണ് എന്നിട്ട് മൊഞ്ചൻ എന്നും എഴുതിണ്
"കണക്കിന്റെ മാഷോ "
"അത് പിന്നെ പറയാണ്ടോ മൊഞ്ചിന്റെ കട്ടയാണ് "
"ഹേ......"
"ശ്ശെ....."
അവള് പെട്ടെന്ന് അറിയാതെ പറഞ്ഞു പോയതാ .ആകെ അബദ്ധായ രീതിയിൽ ഇരിക്കാ...
"ഞാൻ ഇത് അറിയാൻ വേണ്ടിയാണ് വന്നത് "
"ങ്ങേ....."
"അപ്പോ മോള് പഠിച്ചോ "
ഞാൻ വേഗം ഉമ്മയുടെ അടുത്ത് പോയി കാര്യം പറഞ്ഞപ്പോ ഉമ്മച്ചിക്ക് സന്തോഷ ആയി
പിന്നെ അളിയനെ ഒന്ന് വിവരം അറിയാൻ വേണ്ടി വിളിച്ച് നോക്കി .
@@@@@@@@@@@@@@@@@@@@@@@@@
വീട്ടിലെത്തിയതും ആദ്യം കണ്ടത് മ്മ്ളെ കല്യാണത്തിന് കൂടാത്ത മ്മ്ളെ അനിയനെ ആണ് .
"ഇയ്യ് എവിടെനി ഇന്റെ കല്യാണത്തിന് കൂടെ നീ കൂടിലല്ലോ"
"അത് ഇക്കാ ഒരു പ്രത്യേക സാഹചര്യത്തിൽ "
"ഇയ്യ് എന്നോട് മിണ്ടാൻ വരണ്ടാ "
"ഇക്കാക്ക ട്രെയിന് മിസ്സായതാ..."
"ഇയ്യ് കള്ളം പറയാ......"
"അല്ല. .....സത്യാ പറയിണത് "
"ആ വിശ്വാസിച്ചു പോരെ "
"അല്ല ഇക്കാക്ക ഇങ്ങളെ പെണ്ണ് മാറിലെ......"
"മ്മ്......"
"ഇന്ക്ക് ഒന്ന് കാണാൻ എന്താ വഴി "
"ഒരു വഴിം ഇല്ല. ഇയ്യ് ഇനി കാണണ്ടാ "
"ഫോട്ടോ ഉണ്ടോ "
"ഇല്ല "
"എന്ത് ആളാണ് ഇങ്ങള് "
"നല്ല ആളാണ് "
" ഇക്കാക്ക ഇങ്ങള് ഒന്ന് വിളിക്കി ഒന്ന് പരിചയപ്പെടാനാ "
"ഇയ്യ് പരിചയപ്പെടണ്ടാ..."
"ഓ..... വല്യ ജാഡ"
അപ്പോ ആണ് പെട്ടെന്ന് ഒരു ഫോൺ വന്നെ നോക്കിയപ്പോ റാഷിദ് ആണ് .
" ഇവന് ഇപ്പോ എന്തിനാ വിളിക്കുന്നത് "
"ഇങ്ങള് ഇടക്കി "
"ഹലോ....."
"ആ അളിയോ...... എന്താ പരിപാടി "
"ഒന്നുല്യ ടാ..."
" നാളെ ക്ലാസില്ലെ. ...."
"ഞാൻ പോണില്ല "
"ഓ....... അത് ശരി വെറുതെ അല്ല നാദിറ പോണില്ല എന്ന് പറഞ്ഞത് ഇങ്ങള് രണ്ടാളും കൂടി തീരുമാനിച്ചു ലീവ് എടുക്കാണോ "
"ഓളും ലീവെടുക്കാണോ "
മ്മ്ളെ അനിയന് ഫോൺ കിട്ടാൻ വേണ്ടി കുറെ ആയി മ്മ്ളെ പുറകെ നടക്ക്ണെ അവസാനം അവന് മ്മ്ളെന്ന് പിടിച്ച് വാങ്ങി
"ന്നാ ഇയ്യ് കൊണ്ടോയി പുഴിങ്ങി തിന്ന് "
"ഹലോ റാഷിക്കാക്ക ഞാൻ നസിമ് . നാദിറിന്റെ അനിയൻ "
"ആ മനസ്സിലായി അല്ല അന്നെ ഇന്ന് കണ്ടീല്യല്ലോ "
"ആ അത് എന്റെ ട്രെയിൻ മിസ്സായി അതോണ്ട് വരാൻ പറ്റിയില്ല "
"മ്മ്......"
"പിന്നെ എനിക്ക് ഇത്താത്തനെ കാണാൻ വല്ല വഴിം ഉണ്ടോ ."
"ഓള് കിടന്നടാ..... ഇയ്യ് നാളെ വിളി "
"ആ......"
"ന്നാ ഉറങ്ങിക്കോളി Good night "
"Good night "
അങ്ങനെ മ്മ്ള് ഇന്നത്തെ പണി ചെയ്ത് ക്ഷീണിച്ചോണ്ട് വേഗം ഉറങ്ങി
@@@@@@@@@@@@@@@@@@@@@@@@@
കാക്കൂ എന്ത് വിചാരിച്ച് ആവോ . നാദിറ് ന്ന് കേക്കുമ്പോഴേക്ക് മനസ്സിന് ഒരു നിയന്ത്രണവും ഇല്ല. ഒന്ന് അടങ്ങി നിന്നൂടെ .
അങ്ങനെ ഇന്ന് രാവിലെ മുതൽ ഇത് വരെ നടന്ന കാര്യങ്ങളും അലോചിച്ചി കിടന്നു .
മണവാട്ടി എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത എനിക്ക്. ഒരു ഇരുപതിനാല് മണിക്കൂറിനുള്ളിൽ എല്ലാം മാറി മറഞ്ഞു ....എല്ലാം. ഇന്ന് ഞാൻ നാദിറിന്റെ പെണ്ണാണ് . എന്താ എന്നറിയില്ല ആ മാഷെ കണ്ട അന്ന് മുതൽ എന്റെ മനസ്സിൽ അങ്ങേര് കേറി ഇരുന്നു.ഇന്ന് ഇപ്പോ അവൻ എന്റെത് മാത്രം ആയിരിക്കുന്നു . ഞങ്ങൾ പോലും അറിയാതെ .
അങ്ങനെ ഇന്ന് നടന്ന കാര്യങ്ങൾ ഓർത്ത് ചിരി വരാ അങ്ങനെ നിദ്രാ ദേവി എന്നെ തിരിഞ്ഞു നോക്കിയതും ഞാൻ ഉറങ്ങിപ്പോയി
പിന്നെ രാവിലെ ആരും വിളിക്കാതെ തന്നെ ഞാൻ എണീറ്റു. നമസ്ക്കരിച്ചു കുറച്ച് പഠിച്ചു കഴിഞ്ഞു താഴേക്ക് ഇറങ്ങി.
ഉമ്മ എന്നെ കണ്ടിട്ട് ഇങ്ങനെ നോക്കാണ് .ഞാൻ പതിവില്ലാതെ നേരത്തെ എണീറ്റതോണ്ട് ആവും.
"എന്താ ഉമ്മാ......ഇങ്ങനെ നോക്കുന്നെ "
"ഒന്നുല്യ അനക്ക് ഇത്ര നേരത്തെ ഒക്കെ എണീക്കാൻ അറിയുംലെ "
"സോറി ഉമ്മ ഇന്ന് എണീറ്റപ്പോ കുറച്ച് നേരത്തെ ആയിപ്പോയി അതെന്റെ തെറ്റ് അല്ലല്ലോ "
"മതി....മതി... വാചകടിക്ക് ഒരു കുറവുല്യാ "
"ആ ഉമ്മാ .....ഇങ്ങളെ മൊതല് ഇന്ന് നേരത്തെ എണീറ്റോ "ഇക്ക
"എന്താ നേരത്തെ എണീറ്റാ അനക്ക് കുഴപ്പൊന്നുല്ലല്ലോ "
"ഇല്ല ന്റെ പൊന്നെ....."
"ഉമ്മാ......... ഞാൻ ഇന്ന് ക്ലാസിൽ പോണില്ല "
"ഇയ്യ് ഇപ്പോ ഇന്ന് കുട്ടികളെ ഇടയിൽ കളിയാക്കും എന്ന് വിചാരിച്ച് പോവാതിരുന്നാൽ നാളിം അവരെ മുന്നിലേക്ക് തന്നെല്ലെ പോണെ ...... അനക്ക് കാര്യം മനസ്സിലായോ "
"ആ...മനസ്സിലായി "
"എന്ത്..."
"ഇങ്ങള് ഇന്ന് എന്ത് പറഞ്ഞാലും സ്കൂളിലേക്ക് അയക്കുംന്ന് "
ഉമ്മ എന്തായാലും സ്ക്കൂളില് വിടും എന്ന് ഉറപ്പായി....അപ്പോയാണ് ഇക്ക വിളിച്ചത്....
"നിദോ....."
"എന്താ ഇക്കാക്ക "
"ഇയ്യ് ഇന്ന് പോവണ്ടാ "
"ങ്ങേ....."
"ഇന്ന് അളിയനും പോണില്ല അതോണ്ട് ഇയ്യും പോണ്ടാ.."
"ആ.......ങ്ങേ...... എന്നാ ഞാൻ പോവും ഇന്ന് "
"ന്നാ ഇന്ന് മോള് പോവണ്ടട്ടോ ഇന്ന് നമ്മള് എല്ലാരും മാഷിന്റെ വീട്ട്ക്ക് പോവാ..."
"മാഷിന്റെ വീട്ടിലേക്കോ......"
"എപ്പോഴാ പോണേ "
"കുറച്ച് കഴിഞ്ഞിട്ട് എല്ലാരും വരും എന്നിട്ട് പോവാ....."
"മ്മ്......"
മാഷിനെ കാണാനുള്ള ആഗ്രഹം കൊണ്ടൊന്നും അല്ലാട്ടോ . എന്നെ കുടുക്കിയ ആ കഥ കേൾക്കാൻ ആണ് .
അപ്പോഴേക്കും മൂത്തമ്മയും എല്ലാരും വന്നും . അവിടെ ഇന്നാണ് കല്യാണം അതോണ്ടാ ഇത്രയും ആൾക്കാര് പോണത് .
"എല്ലാരും എത്തിയോ "മൂത്താപ്പ
"ഇല്ല കാക്ക ഒരു കൂട്ടരും കൂടി ഉണ്ട് "
" അതാരാപ്പോ...... "എളാപ്പ
"നമ്മളെ കുടുംബത്തില് ഒരാള് ....ഈ കല്യാണം കൂടാൻ കഴിയാത്ത ഒരാളുണ്ട് ഓനും ഓന്റെ കുടുംബവും "
"അതാരാപ്പോ അങ്ങനൊരു ടീംസ് "
"അതൊക്കെ ഓർത്ത് നീ എന്തിനാ തല പുണ്ണാക്കുന്നെ അവര് വരുമ്പോ വന്നോട്ടെ "സുമി
"എന്റെ ഡ്രസ്സ് എങ്ങനുണ്ട് രസണ്ടോ "
"ആ സൂപ്പർ അല്ലെ..."റന
"ന്നാ ഇങ്ങള് വരിം നമ്മക്ക് താഴത്ത്ക്ക് പോവാ....."
"ആ.....ഇയ്യ് നടക്ക് ഞാൻ ഇന്റെ കുട്ടിനെ ഒരുക്കട്ടെ "റന
"ആ..... എന്നാ വേഗം വരണട്ടോ "
"ഞങ്ങൾ ഇപ്പൊ അവിടെത്തും ഇയ്യ് നടക്ക് "മസ്ന
"അയിക്കോട്ടെ മഹാറാണി പല്ലക്ക് അയക്കണോ "
"ചിലപ്പോ വേണ്ടി വരും...." സുമി
"പോടി അവുട്ന്ന്......"
അങ്ങനെ ഓലോട് വയക്കിട്ട് നേരെ പോയതും മുന്നിൽ ഒരു ചെക്കൻ ഇവന് ഇപ്പോ ആരാ . ഇനി ഇവനാണോ ആ കല്യാണത്തിന് കൂടാത്ത ചെക്കൻ. എന്നാലും ആരാപ്പോ ഇവൻ .
"ഹായ് നാദിറ ആണോ "
"ആ......എന്നെ എങ്ങനെ അറിയാ "
"ഞാൻ അന്റെ ഒരു അനിയനായി വരും "
"ഹോ......."
" പേര് എന്താ......"
"നസീമ് "
"ഞാൻ ഇത് വരെ കണ്ടീല്യല്ലോ "
"കാണാൻ വഴി ഇല്ല "
"അതെന്താ ഇയ്യ് ഇപ്പോ പൊട്ടി മൊളച്ച് ഉണ്ടായതാണോ "
"അല്ല "
"അല്ല ഇങ്ങള് സംസാരിച്ചിരിക്കാ . വേഗം വരി പോവല്ലെ "
മ്മളെ കെട്ട്യോന്റെ ഉപ്പ ഇത് വന്ന് പറഞ്ഞപ്പോ ഞാൻ വേഗം താഴേക്ക് പോയി. മാഷെ വീട്ടിന്ന് എല്ലാരും വന്നിട്ടുണ്ട് പക്ഷെ മാഷിനെ മാത്രം കാണുന്നില്ല. ഞങ്ങൾ വേഗം പോയി കാറിൽ കയറി മ്മ്ളെ ടീംസും ഉണ്ട്ട്ടോ.
"അല്ല നിദോ ഇയ്യ് എവിടെനി അനക്ക് ഒരാളെ പരിചയപ്പെടുത്തി തരാൻ വേണ്ടി നിൽക്കേനു ഞാൻ "
"ആരാ കാക്കൂ...."
"ഇയ്യ് വാ......"
അങ്ങനെ കേറിയ വണ്ടിന്ന് എന്നെ പിടിച്ച് ഇറക്കി. നേരെ കൊണ്ട് പോയത് ആ ചെക്കന്റെ അടുത്തേക്കാ .
"അനക്ക് ഇതാരാന്ന് അറിയോ "
"ഇല്ല "
"ഇതാണ് നാദിറിന്റെ അനിയൻ നസീമ് "
ഓന് ഇങ്ങനിം ഒര് അനിയനുണ്ടോ .ഞാൻ അറിഞ്ഞില്ലല്ലോ. ആ ആതിര തന്ന ഡീറ്റൈൽസിൽ അത് ഇല്ലായിരുന്നല്ലോ
" ആ പോവല്ലെ "
"ആ ഇയ്യ് ആ കാറിൽ കയറിക്കോ "
ഞാൻ വേഗം പോയി കാക്കൂന്റെ കാറിൽ പോയിരുന്നു
"ഇയ്യ് പുറകിൽ ഇരുന്നോ "
"വേണ്ട ഞാൻ ഇവിടാ ഇരിക്കുന്നെ "
"ന്നാ അവിടെ ഇരുന്നോ "
@@@@@@@@@@@@@@@@@@@@@@@@@
ഇന്ന് രാവിലെ അവളെ വീട്ടിൽ നിന്നും വിളിച്ചു പറഞ്ഞു അങ്ങോട്ട് വരാൻ. അപ്പോ പിന്നെ ഒന്നും നോക്കീല നല്ല ഉശാറായി മാറ്റി ഇറങ്ങി.
അവിടെ എത്തിയതും നസീമ് ഒരു മനസ്സമാധാനവും തരുന്നില്ല
"കാക്കൂ ഇത്താത്തനെ ഒന്ന് കാണിച്ച് തരിം "
"ഇയ്യ് പോയാ ഇവിടുന്ന് "
"plz കാക്കൂ plz......"
"അവനെ കൊണ്ട് വല്യ ശല്യായല്ലോ "
"ഇങ്ങളൊന്ന് കാണിച്ച് തരി... "
"അതാ വരുന്നു... അതാ....."
"എവിടെ...."
"ഇയ്യ് കാണണ്ടാ..."
"കണ്ട് ബാക്കി ഞാൻ ഏറ്റു."
അവന് നേരെ അവളെ അടുത്തേക്ക് പോയി. പെണ്ണാണെൽ ആരാന്നുള്ള ഒരു ആകാംക്ഷയിലും ആണ് .
പിന്നെ അവന് നേരെ ഇങ്ങട്ട് തന്നെ പോന്നപ്പോ മനസ്സിലായി അവന് കാര്യായിട്ട് ഓള് സൽക്കരിച്ചീണ്ന്ന്
"കാക്കൂ......ഇങ്ങളെ പെണ്ണ് മൊഞ്ചത്തി ആണ് അതിന് ഒരു തർക്കും ഇല്ല പക്ഷെ. ....."
"എന്തേ...."
"അവളെ നാക്കിന് ലൈസൻസ് കൂടുതലാ "
"ഹാ......ഹാ....."
"എന്താ കിണിക്കുന്നെ "
"അപ്പോ കിട്ടിലെ......അവുന്ന പണിക്ക് പോയാ പോരെ "
"മ്മ്......."
ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി അവിടെ എല്ലാരും ഭയങ്കര കത്തിയടിയിലാ.....
പെട്ടെന്നാണ് അവളെ കണ്ടത് .അവളാണേൽ ആരെയോ തിരയാ.....അരെയാ ഇപ്പോ തിരയാൻ ഉള്ളത് എന്നെ തന്നെ ആവും അല്ലാതെ ആരാലെ.......
ഞാൻ പിന്നെ ഓളെ മുന്നിൽ ചാടാൻ നിന്നില്ല. അവള് പോയി റാഷിദിന്റെ കാറിൽ കേറുന്നത് മ്മ്ള് കണ്ടീണ് എന്നാലും ഇപ്പോ പോവണ്ടാ പിന്നെ പോവാ.....
ഞാൻ വേഗം പോയി എന്റെ കാറ് സ്റ്റാർട്ടാക്കി . പിന്നെ ഞങ്ങൾ വണ്ടി എടുത്തു നേരെ മാഷിന്റെ വീട്ടിലേക്ക് വിട്ടു.
@@@@@@@@@@@@@@@@@@@@@@@@@
കാക്കൂ വന്ന് കേറി വണ്ടി എടുത്തു . കാക്കൂ നസീമിനെയും അതിൽ കേറ്റി . അവനാണെൽ എന്നോട് ഒന്നും മിണ്ടുന്നുല്യ അവസാനം ഞാൻ തന്നെ പോയി മിണ്ടേണ്ടിവന്നു.......
" ഇങ്ങളെ ഇന്നലെ കണ്ടില്യല്ലോ "
"അത്.....ഞാൻ പഠിക്കാൻ പോയ അവിടെനു .പിന്നെ ട്രെയിൻ മിസ്സായി അതോണ്ട് വരാൻ പറ്റിയില്ല "
"ഹോ....."
"എവിടെ പഠിക്കുന്നെ "
"ഉഗാണ്ടയില്......"ഇക്ക
"ഞാൻ കാക്കൂ പഠിച്ച സ്ഥലം അല്ല ചോദിച്ചത് "
"ഞാൻ ഹൈദരാബാദിലാണ്....."
"ഹോ......."
"ഇയാള് പ്ലസ്റ്റു അല്ലെ"
"ആ....."
"ടീ ആ പാട്ട് ഒന്ന് ഓണാക്ക് "
"ആ......."
നോക്കിയപ്പോ അത് കേടായിക്ക്ണ്.
"കാക്കൂനോട് ഞാൻ പറഞ്ഞില്ലേഞ്ഞ്യോ അത് കേടായിണ്ന്ന് "
"എപ്പോ പറഞ്ഞ് "
"ടൈം എനിക്ക് ഓർമ്മയില്ല "
ഞങ്ങളെ സംസാരം കേട്ടിട്ട് ഓന് ചിരിക്കാൻ തുടങ്ങിക്ക്ണ് .
" ഇനി ഇയ്യെന്നെ പാടിക്കോ "
"ഞാൻ പാടൂല "
"അതെന്താ....."
"അതൊന്നുല്യാ......"
"ന്നാ ഇയ്യ് പാടണ്ടാ ഞാൻ പാടും "
"പാടിക്കോ "
"നസിമേ ചെവി പൊത്തിക്കോ "
"പോടീ...."
അങ്ങനെ കച്ചറ ഉണ്ടാക്കി ഞങ്ങൾ അവിടെത്തി .
"സൂപ്പർ ആയിണല്ലോ വീട് "
"മ്മ്...... അന്റെ ഇത്തന്റെ വീടല്ലെ"
"മ്മ്......"
"ന്നാ വാ......."
"അപ്പോ ഇന്നെ വേണ്ടലെ......."
"അന്നെ വിളിക്കേണ്ട ആവശ്യല്ലല്ലോ അന്റെ അനിയത്തി അല്ലെ കാക്കൂ......."
"ഓ......"
അങ്ങനെ ഞങ്ങൾ എല്ലാരും കൂടെ ഇത്താത്തയുടെ റൂമിലേക്ക് പോയി.
"ഇത്താത്ത....... അനക്ക് നമ്മളൊന്നും വേണ്ടല്ലെ..."
"അര് പറഞ്ഞു "
" മ്മ്......"
" അന്റെ ചെക്കൻ എവിടെ "മാഷി
"ഓനെ ഇന്ന് ഞങ്ങൾ കണ്ടില്ല്യാ "സുമി
" വന്നീലെ......"
"ആർക്കറിയ "
" ന്നാ ഇയ്യ് വാ........ ഞാൻ ഒരു കാര്യം കാണിച്ച് തരാ...."മാഷി
"എന്താ......"
"അതൊക്കെ ഉണ്ട് ഇയ്യ് വാ......"മാഷി
"ഇതാ വരുന്നു "
വേഗം മാഷിന്റെ അടുത്തേക്ക് പോയി
"ഇന്ന് കുറച്ച് നേരം എല്ലാരിം ഇയ്യ് ഇവിടെ ഇരുത്തി തരണം "
"അതിന് ഞാൻ എന്താ ചെയ്യാ "
"ഒരു പാട്ട് പാടണം "
"അഹ്......എന്താ ഇത്താത്ത "
" plz....ഇത്തന്റെ മുത്തല്ലേ....."
"മ്മ്......."
"ശാഫിക്ക........."
"എന്തെ...... ആ പെങ്ങളെ "
"ആ.... ഇവള് പാടിക്കോളും "മാഷി
"ന്നാ വാ....."
അതും പറഞ്ഞ് ശാഫിക്കാ പോയി .എന്നോട് സ്റ്റേജിലേക്കും വരാൻ പറഞ്ഞ് .
"ഞാൻ പടിയാൽ ഇത്താത്ത ഞാൻ പറയുന്നത് കേൾക്കോ "
"ആ ഉറപ്പായും കേൾക്കും.....ഇയ്യ് ചെല്ല് "
അങ്ങനെ ഞാൻ സ്റ്റേജിൽ കയറി . പിന്നെ ഡയലോഗ് അടിക്കാനൊന്നും നിന്നില്ല കാരണം എനിക്ക് അറിയാത്തവരാണ് എല്ലാരും....
"മഹറിൽ നിൻ മനം ചേർത്ത്
കൊതിയായ് മാറിൽ ചേർത്തീട്ട് ....."
എന്താ അറിയീല ഈ പാട്ടാണ് പാടാൻ തോന്നിയത്. എല്ലാരും ഇന്റെ കടുംകാപ്പി പ്രതീക്ഷിച്ചിരിക്കാണ് . പാവങ്ങൾ
ഇന്റെ ടീംസ് ഇന്നെ തന്നെ നോക്കി നിൽക്കാണ് .
പാടി കഴിഞ്ഞതും എല്ലാരും കൂടെ എന്നെ നോക്കി നിൽക്കാണ്. ഇപ്പോഴാണ് പെട്ടന്ന് ആരോ വന്ന് ഇന്റെ കൈയും പിടിച്ച് വലിച്ചു കൊണ്ട് പോയി .
"വിട്. ...... എന്താ ഡോ "
"ആരോട് ചോദിച്ചിട്ടാ ഇയ്യ് സ്റ്റേജിൽ കയറിയത് "
"അത് ഇപ്പൊ ചോദിക്കൊക്കെ വേണോ "
"കെട്ട്യോന്റെ സമ്മതം ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റൂലാന്ന് അനക്ക് അറിയൂലെ "
"അത്.......ഇങ്ങക്ക് ഞാൻ പാടുന്നത് ഇഷ്ടല്ലെ അതാ പിന്നെ ചോദിക്കാഞ്ഞത് ..."
"ഓ......ന്നാ അനക്ക് ഇന്നെ നോക്കി പാടിയാൽ പോരെഞ്ഞ്യോ "
"ങ്ങേ....."
"ഏതായാലും ഇയ്യ് പാടിയത് എന്നെ ഉദ്ദേശിച്ചാന്ന് എനിക്ക് അറിയാ. .."
അപ്പോ ആണ് എനിക്ക് ഞാൻ ഇന്ന് ഈ പാട്ട് പാടാൻ ഉണ്ടായ കാരണം പിടിക്കിട്ടിയത് . അവന് അത്രത്തോളം എന്റെ മനസ്സിൽ കയറിയോ .
"എന്താടീ ഒന്നും പറയാത്തെ "
ഇവന്റെ അടുത്ത്ന്ന് പോകാൻ ഇനി ഒരു പണിണ്ട് .അതെന്നെ അങ്ങോട്ട് പ്രയോഗിക്കാ .
" 🎶ഇനി ഞാൻ എന്ത് പറയാൻ ഇവനെൻ ഭാഗ്യം അല്ലെ......🎶 "
അൽബം സോങ്ങും പാടി ഞാൻ വല്ലെ മുങ്ങി. അവനാണേൽ അവിടെ നിന്ന് ചിരിക്കാ.
@@@@@@@@@@@@@@@@@@@@@@@@@
വന്നപ്പോ തന്നെ ഞങ്ങളെ എല്ലാരിം ഒരു സ്ഥലത്ത് കൊണ്ടിരുത്തി . മുന്നിലാണേൽ അലങ്കരിച്ച് സ്റ്റേജ് ഒക്കെ കെട്ടീണ് . ഒരു ചെങ്ങായി അവിടെ നിന്ന് പാട്ട് പാടാണ് . ഞാൻ അവിടെ മൊബൈലിലും നോക്കി ഇരുന്നു.
പെട്ടെന്നാണ് നാദിറയുടെ സൗണ്ട് കേട്ടത്. ഞാൻ തല ഉയർത്തി നോക്കിയതും പെണ്ണ് ഉണ്ട് പാട്ട് പാടുന്നു .
എന്താ അറീല അവള് അത് പാടിയത് എനിക്ക് വേണ്ടിയാണെന്ന് മനസ്സ് മന്ത്രിക്കുന്നു .പിന്നെ അവളെ തന്നെ നോക്കി ഇരിന്നു . എല്ലാരും ശ്രദ്ധിച്ചിരിക്കാ . എന്തിനേറെ പറയുന്നു എന്റെ അനിയൻ വരെ ഡാറ്റാ ഓണാക്കി പാട്ടും കേട്ടിരിക്കാ .
അവള് പാടി കഴിഞ്ഞതും ഞാൻ അവളെ പിന്നാലെ പോയി അവളെ പിടിച്ചു വെച്ചു .പിന്നെ അവളോട് കുറച്ച് കച്ചറ കളിച്ചു .
അവസാനം അവള് പാട്ടും പാടി എന്റെന്ന് വല്ലെ സ്കൂട്ടായി .
നേരെ അവിടെ തന്നെ പോയിരുന്നു ശാഫിക്ക എന്റെ അടുത്തേക് വരുന്നുണ്ടല്ലോ...
"അല്ല ഇയ്യ് ഇവിടെ ഇരിക്കാ...."
"പിന്നെ എന്താ ടാ ഞാൻ ചെയ്യാ....."
"ഇയ്യ് വാ...... മൊബൈല് ഒക്കെ പിന്നെ നോക്കാ..."
അങ്ങനെ എന്നിം കൊണ്ട് ഓന് അവിടെ ഉള്ള ഓരോരുത്തർക്കും പരിചയപ്പെടുത്തി കൊടുത്തു. അങ്ങനെ സംസാരിച്ചിരുന്നു
"നിദൂ ഉശാറായി പാടുംല്ലെ...."
"ആ....ഞാൻ ഇന്നാ കേൾക്കുന്നെ ."
"മ്മ്........"
അങ്ങനെ ഞങ്ങൾ പിന്നെ ഫുഡ് കഴിക്കാൻ പോയി. പിന്നെ അവിടിം ഇവിടം ഒക്കെ ആയി തെണ്ടി തിരിഞ്ഞു നടന്നു .
@@@@@@@@@@@@@@@@@@@@@@@@@
"നിദൂസെ ഉശാറായിണ്. ..."സുമി
"ഞങ്ങൾ കടുംകാപ്പി അവുംന്ന് വിചാരിച്ച് ഇരിക്കായിരുന്നു "മസ്ന
"അതെന്താ അത് പാടാഞ്ഞത് "
"ഏതായാലും ഇത് പാടിയത് ആരെ കുറിച്ചാന്ന് ഞങ്ങൾക്ക് മനസ്സിലായി "റന
"ആണോ......"
"ആ ചക്കരെ..."
പെട്ടെന്നാണ് ഇത്താത്ത അരയോ കൊണ്ട് എന്റെ അടുത്തേക്ക് വന്നത്
"ഇതാണോ നിന്റെ അനിയത്തി സൂപ്പർ ആയിണ് പാട്ട് "
"മ്മ്..... ഓള് എല്ലേലും പാട്ട് പാടാൻ ഉശാറാ. ..."
അങ്ങനെ ആ താത്തപോയി ഞങ്ങളോട് ഫുഡ് കഴിക്കാൻ വരാൻ പറഞ്ഞ് .ഞങ്ങൾ ഫുഡ് കഴിക്കാൻ വേണ്ടി പോയി.
അങ്ങനെ ഞങ്ങൾ എല്ലാരും ഒരുമിച്ചിരുന്ന് ഫുഡ് കഴിക്കാൻ തുടങ്ങി.
"നിദൂസെ. .....ഒരാള് അന്നെ തന്നെ നോക്കി നിൽക്കുന്നതാ.... "സുമി
"ന്റെ സൗന്ദര്യം കണ്ടിട്ടാവും . എന്ത് ചെയ്യാനാ..."
"ന്നാ അത് കണ്ണ്പൊട്ടൻ ആവും "റന
"ആ...... റനത്താത്ത കോമഡി പറയാൻ തുടങ്ങിയല്ലോ...."
"അന്റെ കൂടെ കൂടിയതോണ്ടാ ഇങ്ങനെ ആയില്ലങ്കിൽ ഞാൻ ഇതിനെക്കാൾ ഉശാറായി കോമഡി പറഞ്ഞിനു " റന
" മ്മ്...... കോമഡിഷോയിൽ എത്തീനു ഇങ്ങനെ ചളി പറഞ്ഞാ "
" അതല്ലല്ലോ ഇപ്പോയത്തെ പ്രശ്നം "റന
"അയ്യടാ..... പെണ്ണ് കാലൂരിയത് കണ്ടോ "
"നിദോ.... അയാള് നോക്കി ചിരിക്കുന്നതാ...."സുമി
" കുറച്ച് കഴിഞ്ഞാ പോയിക്കോളും "
ഞാൻ അത് ശ്രദ്ധിക്കാൻ പോയില്ല . ഫുഡ് കഴിച്ച് നേരെ ഇത്താത്തന്റെ റൂമിലേക്ക് പോയി . അവരോടൊക്കെ സംസാരിച്ചിരുന്നു . പെട്ടെന്ന് ആയിരുന്നു സ്നേഹ വിളിച്ചത് ഇന്ന് എന്തെ വരാഞ്ഞത് ന്ന് അറിയാനാവും . ഞാൻ ഫോൺ എടുത്ത് ഹലോന്ന് പറഞ്ഞിട്ടും ഒന്നും കേൾക്കാൻ പറ്റുന്നില്ല അവസാനം പുറത്തേക്ക് ഇറങ്ങി.
" ഹലോ....."
"ഹാ..... ഇയ്യ് എന്താ വരാഞ്ഞത് "
"അത് ഞാൻ പറഞ്ഞീലെ ഇത്താത്തന്റെ വീട്ടിൽ ഇന്നാണ് കല്യാണന്ന് . അപ്പോ അതിന് പോയതാ....."
" ഇയ്യ് പറഞ്ഞതാണോ നാദിറ് മാഷോട് ഇന്ന് വരണ്ടാന്ന് "
"അല്ല "
"മൂപ്പരും ഇന്ന് വന്നീല്യ "
"ആ ഇവിടെ ഉണ്ട് "
"അന്റെ അടുത്തോ "
"പോടി അവുട്ന്ന് ഇവിടെ പരിപാടിക്ക് വന്ന്ണ് എന്നാ പറഞ്ഞത് ... "
"ഓ...... ഞാൻ വിചാരിച്ചു ഇങ്ങള് രണ്ടാളും കൂടി റ്റൂർ പോയെന്ന് "
"അയ്യോടാ....... പോവുമ്പോ അന്നിം കൊണ്ടോവണ്ട് "
"വേണ്ടേ....... ഞാൻ ഇല്ല ഇങ്ങളെ ഇടയിൽ കട്ടുറുമ്പ് ആവാൻ "
"ഓ........"
"നാളെ വരോ......"
"ആ വരണ്ട് "
"ഇയ്യ് ഇല്ലാഞ്ഞിട്ട് ചോറും കൂടി തൊണ്ടെന്ന് എറങ്ങുന്നില്ല "
"അതെന്തെ ഇന്ന് ആരും വെള്ളം കൊണ്ടന്നീലെ ...."
" തമാശ ആണോ "
"അല്ല .....എന്നിട്ട് ഉച്ചയ്ക്ക് എന്തെ തിന്നു "
"കാറ്റീനിൽ പോയി ബിരിയാണി തിന്നു........"
"ഹും ഇന്നെ കൂട്ടാതെ പോയലെ "
"പിന്നെ ഇയ്യ് വരാഞ്ഞാ ഞങ്ങൾ എന്താ ചെയ്യ "
"മ്മ്.....നാളെ എനിക്കും വാങ്ങി തന്നാ മതി "
"മ്മ്......"
"ന്നാ ശരി പിന്നെ വിളിക്ക് ഇപ്പോ ഇവിടെ തിരക്കായിണ് "
"മ്മ് ന്നാ ശരി......."
അങ്ങനെ ഓള് ഫോൺ വെച്ചപ്പോ ആണ് നേരത്തെ കണ്ട ആ ചെക്കൻ നോക്കി നിൽക്കുന്നത് കണ്ടത് . അവനാണേൽ എന്റെ അടുത്തേക്ക് വരുന്നുണ്ടല്ലോ....
ഇത് കണ്ടതും ഞാൻ വേഗം പോകാൻ വേണ്ടി നിന്നതും അവനെന്റെ കൈക്ക് കേറി പിടിച്ചു .
"വിടടോ...... തനിക്ക് എന്താ വേണ്ടത് "
"ഇന്ക്ക് ഇയാളെ "
"ഒന്ന് പോടോ ഇവ്ടുന്ന് മനുഷ്യനെ മെനക്കെടുത്താതെ "
"എനിക്ക് തന്നെ ഇഷ്ടാണ് ഇന്ന് പോകുന്നതിനു മുന്നെ എനിക്ക് മറുപടി കിട്ടണം . "
"ഒന്ന് കൈയ്യിന്ന് വിടോ. ...."
"ഇനി ഞാൻ തന്നെ പിടിക്കാൻ ഉള്ളതല്ലെ ഈ കൈ "
പോടാ പട്ടിന്ന് പറയാൻ തോന്നി. അപ്പോഴേക്കും അവന് പോയി .പിന്നെ ഇനി ഇത് പറഞ്ഞ് വിളിച്ചു വരുത്തി പ്രശ്നം ഉണ്ടാക്കണ്ടാ എന്ന് കരുതി അവിടുന്ന് വേഗം പോന്നു .
അകത്തേക്ക് പോയപ്പോ ഉമ്മയും ഇത്തയും സംസാരിക്കുന്നതാ ആദ്യം തന്നെ കണ്ടത് . അപ്പോ അവരെ അടുത്തേക്ക് പോയി.
"ഉമ്മാ......."
"ആ.... ചോറ് തിന്നോ ഇയ്യ് "
"ആ.... ഉമ്മ തിന്നീലെ "
"ആ...."
"ഇത്താത്ത ഇങ്ങള് നാളെ വരോ "
"ആ...... നാളെ പോവാന്ന് ശാഫിക്ക പറഞ്ഞിരുന്നു "
"എപ്പോഴാ മോളെ വരാ "
"ഞങ്ങൾ രാവിലെ വരും ഉച്ചയ്ക്ക് ശാഫിക്കക്ക് പരിപാടി ഉണ്ട് "
"എവിടെ "
" മീറ്റിങ്ങ് ആണ് . എന്നിട്ട് പിറ്റേദിവസം രാവിലെ പോകാന്നാ പറഞ്ഞത്... "
"ഹാവു "
"എന്താടീ...."
"ഒന്നുല്യ "
"ന്നാ ഞങ്ങൾ ഇറങ്ങട്ടെ മോളെ "
"ഇപ്പളോ. ....."
"പിന്നെ രാത്രി ആയി "
"മ്മ്....... "
വേഗം മൂത്തമ്മനെ വിളിക്കാൻ വേണ്ടി പോയി. അപ്പോ ആണ് ആ ചെക്കൻ വീണ്ടും വന്നത് .
"sorry for everything "
"ok"
"അതൊന്നും മനസ്സിൽ വെക്കണ്ടട്ടോ "
"ആ... അത് ഞാൻ അപ്പോയെ മറന്നു "
അവന് ഇതും പറഞ്ഞ് പോയി. എന്നാലും അവന് എന്താ മാറ്റം വന്നെ . എന്തായാലും എനിക്ക് ഒരുകുഴപ്പവുല്യല്ലോ അത് മതി .
"മൂത്തമ്മാ..... പോവല്ലെ"
"ആ........"
"ന്നാ എല്ലാരോടും വണ്ടിയിൽ കയറാൻ ഉമ്മ പറഞ്ഞതാ.."
"ആ... ഞങ്ങൾ മാഷിനേട് ഒന്ന് പറയട്ടെ. ഓള് എവിടെ "
"അവിടുണ്ട് മുന്പില്.."
"ന്നാ ഞങ്ങൾ കാണട്ടെ "
"ന്നാ എല്ലാരും നടക്കിട്ടോ . ഞാൻ വര "
അങ്ങനെ അവരെല്ലാരുംഇത്താത്ത നോട് യാത്ര പറഞ്ഞ് ഇറങ്ങി
"ഇത്താത്ത ഞാൻ പറഞ്ഞകാര്യം "
"എന്ത് കാര്യം "
"പാട്ട് പാടിയപ്പോ താത്ത എന്താ പറഞ്ഞത് "
"ആ.... അതോ എന്താ അനക്ക് അറിയേണ്ടത് "
"അത് നാളെ ഇത്താത്ത അങ്ങോട്ട് വരി എന്നിട്ട് പറയാ "
"ന്നാ ശരി "
അങ്ങനെ ഇത്താത്ത നോട് യാത്ര പറഞ്ഞ് ഞാൻ നേരെ കാറിന്റെ അടുത്തേക്ക് പോയി . അങ്ങനെ മുമ്പിലെ സീറ്റിൽ ഇരിന്നു.
പെട്ടെന്ന് കാറിന്റെ ഡോറ് തുറക്കുന്ന സൗണ്ട് തല ഉയർത്തി നോക്കിയതും
"ഇയ്യോ....... "
@@@@@@@@@@@@@@@@@@@@@@@@@
വീടിന്റെ പിറകിൽ പോയി നിൽക്കുമ്പോ ആണ് നാദിറ ഫോണും വിളിച്ച് അങ്ങോട്ട് പോകുന്നത് കണ്ടത്. ഞാൻ അവളെ അടുത്തേക്ക് പോകാൻ നിന്നതും ആരോ ഒരാൾ അവളെ ശ്രദ്ധിക്കുന്നത് കണ്ടത് .പിന്നെ അങ്ങോട്ട് പോയില്ലാ അവളെന്താ ചെയ്യുന്നത് എന്ന് നോക്കിനിന്നു .
അവളോട് അയാള് ഇഷ്ടാന്ന് പറഞ്ഞപ്പോ എനിക്ക് ചിരിയാ വന്നെ. പക്ഷേ പെട്ടെന്ന് ആണ് അവന് കൈ കേറി പിടിച്ചത് . അവനെ അപ്പോ തന്നെ പോയി തല്ലാനാ തോന്നിയത് പക്ഷെ എന്തോ പോവാൻ തോന്നിയില്ല . അവന് പോയതും അവള് വേഗം പൈപ്പിന്റെ അടുത്തേക്ക് പോയി വെള്ളം കൊണ്ട് അവൻ പിടിച്ച ഭാഗം കെഴുകാണ് . ഓരോ പൊട്ടത്തരം അവള് കാട്ടുമ്പോഴും അവള് എന്റെ മനസ്സിലേക്ക് കൂടുതൽ കൂടുതൽ കേറി വരാണ് .
ഞാൻ പിന്നെ ആ ചെക്കനിം തെരഞ്ഞ് നടന്നു അങ്ങനെ അവസാനം കണ്ടു
"ഹായ്...."
"ഹലോ .... ആരാ മനസ്സിലായില്ല "
"നീ നേരത്തെ ഒരു പെൺ കുട്ടിയെ ഇഷ്ടാന്ന് പറഞ്ഞീലെ "
"ആ പറഞ്ഞു അതിന് എന്തെ "
"അത് വേണ്ടട്ടോ "
"എന്താ ... നിനക്ക് എന്താ അത് പറയാൻ അവകാശം "
"അവളിൽ എല്ലാരെക്കാളും കൂടുതൽ അവകാശം ഇപ്പോ എനിക്കാ "
" അനക്ക് എന്ത് അവകാശം അന്റെ കെട്ട്യോളാണോ ഓള് "
"ആ..... ഇന്റെ പെണ്ണ് ആണ് ഓള് ഞാൻ നിക്കാഹ് ചെയ്ത എന്റെ പെണ്ണ് "
" ശരിക്കും......സത്യാണോ "
"ആ....... സത്യാണ് "
"സോറിട്ടോ ഞാൻ അറിയാതെ അവളെ കണ്ടപ്പോ എനിക്ക് ഇഷ്ടായി അതാ "
"എന്നാലും ഒരാളോട് ഇഷ്ടം പറയുമ്പോ കൈയിൽ കേറി പിടിച്ചിട്ട് അല്ല ചോദിക്കേണ്ടത് "
"സോറി....... സോറി "
" ok "
അങ്ങനെ അവൻ പോയി. ഞാൻ വേഗം റാഷിദിന്റെ അടുത്തേക്ക് പോയി.
"റാഷിദെ ഞാൻ പോകുമ്പോ നിന്റെ കൂടെ ഉണ്ട്ട്ടോ "
"അതെന്താ അങ്ങനെ "
"ഇന്ക്ക് നാദിറയോട് ഒരു കാര്യം പറയാനുണ്ട് "
"മ്....മ്..... നടക്കട്ടെ "
"ന്നാ നസീമ് ഞാൻ പോന്ന കാറില് പോന്നോളും "
"ആ.... ന്നാ കീ വേണ്ടേ... "
"ന്നാ ശരി ഞാൻ പോവട്ടെ "
"ആ....... അവള് കാറിൽ കയറിണ് ഞാൻ നേരത്തെ കണ്ടിനു പോകുന്നത് "
"ന്നാ ശരി "
" അപ്പോ all the best "
ഞാൻ വേഗം കാറിന്റെ ഡോറ് തുറക്കുന്നതും .അവള് ഞാൻ എന്താ ഇതില് എന്നർത്ഥത്തിൽ നോക്കാണ് .
"ഇയ്യോ......"
"എന്താ എനിക്ക് പോരാൻ പറ്റൂലെ "
" ഇന്റെ കാക്കൂ എവിടെ "
"എനിക്ക് അറിയൂല . ഇയ്യല്ലെ എന്നോട് ഇന്നലെ കാറ് കൊണ്ടരാൻ പറഞ്ഞത് "
"അതിന് "
"ഇതാ കാറ് "
"ഇത് ഇന്റെ കാക്കൂന്റെ കാർ അല്ലെ "
"ഇന്നലെ പോന്നത് നിന്റെ കാക്കൂന്റെ ബുള്ളറ്റില് അല്ലെ "
"ആദ്യം സ്വന്തായിട്ട് കൊണ്ടരി "
ഇവളോട് സംസാരിച്ചിരുന്ന ഇന്ന് വീട്ടിൽ പോകാൻ കയ്യൂലാ അതോണ്ട് ഞാൻ വേഗം വണ്ടി എടുത്തു
"അപ്പോ ഇക്കാക്ക ഒക്കെ വരൂലെ... "
"അവരൊക്കെ വരും നമ്മക്ക് പോകാ "
"മ്മ്......"
" എന്താ ഇയ്യ് ഒന്നും മിണ്ടാത്തെ "
"മിണ്ടാൻ എന്തേലും വിഷയം വേണ്ടേ.... "
"ഒരു കാര്യവുമില്ലാതെ ഒരോന്ന് വിളിച്ചു പറയുന്ന നിനക്ക് സംസാരിക്കാൻ വിഷയം ഒക്കെ വേണോ കാലം പോയ പോക്കെ...."
"ഹേ......"
"അല്ല അനക്ക് ഇതില് ഇരിക്കാൻ പറ്റുന്നുണ്ടോ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ "
"ഹേയ് ഒരു കുഴപ്പവുമില്ല നല്ല സുഖണ്ട് "
"മ്മ്. ..... അത് ഞാൻ ഉള്ളതോണ്ടാ "
"ആണോ "
"അല്ല ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ "
"ആ....എന്താ "
"അനക്ക് എന്നെ ഇഷ്ടാണോ .അതോ വീട്ടുകാരെ സമ്മതത്തിന് നടത്തിയതോ "
"അതെന്താ ഇപ്പോ അങ്ങനെ ചോദിക്കാൻ "
"കാര്യണ്ട് എന്ന് കൂട്ടിക്കോ "
"ഓ....."
"ഇയ്യ് പറ "
"വീട്ടുകാരെ സമ്മതത്തിന് ആണോന്ന് ചോദിച്ചാ അതും ഉണ്ട് പിന്നെ എന്റെ രക്ഷിതാക്കൾ എന്നെ ഒരിക്കലും പ്രയാസപ്പെടുത്തൂലല്ലോ "
"അപ്പോഴും എനിക്ക് ഞാൻ ചോദിച്ചതിന് ഉത്തരം ആയില്ല "
"ങ്ങേ......"
"ഇഷ്ടാണോ അല്ലെ അത് പറഞ്ഞാ മതി "
"അത്......"
അപ്പോഴേക്കും ഞങ്ങൾ വീട്ടിലെത്തി .അവള് വേഗം ഇറങ്ങി. ഒന്നും പറയാതെ.
"നിദോ....പറഞ്ഞിട്ട് പോ....."
ഇത് കേട്ടതും അവള് എന്റെ അടുത്തേക്ക് വന്നു
" 🎶ഇനി ഞാൻ എന്തു പറയാൻ
ഇവനെൻ ഭാഗ്യം അല്ലെ.......🎶"
"അന്നോട് പാടാൻ അല്ല പറഞ്ഞത്... കാര്യം പറയാനാ പറഞ്ഞത്.. "
ഇവക്ക് എന്താ പിരാന്തായോ . കാര്യം ചോദിച്ചിട്ടാണേൽ പറയുന്നുല്യാ . ഇവക്ക് ഞാൻ ശരിയാക്കി കൊടുക്കാ .
@@@@@@@@@@@@@@@@@@@@@@@@@
അവന് കാറിൽ വന്ന് കേറിയതും എനിക്ക് ഭയങ്കര സന്തോഷായി. കാരണം എന്താന്ന് എനിക്ക് അറിയൂല . എനിക്ക് അവനെ കാണുന്നതെന്നെ ഒരു ഭ്രാന്താണ് .
ഈ മുഹബത്ത് എന്ന് പറയുന്നത് ഒരു തരം മുസ്വീബത്തല്ലെ .
അങ്ങനെ ഒരോന്ന് സംസാരിച്ചിരുന്നു ഞങ്ങൾ വേഗം വീട്ടിലെത്തി . വീട്ടിലാണേൽ ആരും എത്തീട്ടും ഇല്ല.
അവനെന്നോട് ഇഷ്ടാണോ എന്ന് ചോദിച്ചതും എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. എന്റെ ഇഷ്ടം ആ വരിയിലുണ്ട് അത് അവന് മനസ്സിലായിട്ടുണ്ടാവും എന്നെനിക്ക് ഉറപ്പാണ് .
ഞാൻ വേഗം പോയി വാതിൽ തുറന്ന് മുകളിലേക്ക് പോയി . അപ്പോ ആണ് ഒർത്തത് അവനോട് കയറാൻ പറഞ്ഞില്ല്യല്ലോ ന്ന് ഞാൻ വേഗം താഴെക്ക് പോകാൻ നിന്നതും. അവന് റൂമിലേക്ക് കയറി വരലും ഒരുമിച്ചായിരുന്നു . ഞാൻ വീഴാതെ അവനെന്നെ പിടിച്ചിരുന്നു . ഞാൻ അവനിലേക്ക് അടുത്തതാണോ അതോ അവനെന്നിലേക്ക് അടുത്തതാണോ എന്ന് അറിയില്ല . അവന്റെ ചുടുനിശ്വാസങ്ങൾ എന്റെ കവിളിനെ തലോടി കൊണ്ടിരുന്നു.
പെട്ടെന്ന് ആണ് മാഷ് എന്നിൽ നിന്നും അകന്ന് നിന്നു ....എന്തോ ബോധം വന്നപ്പോലെ .
"എന്നാ ഞാൻ പോവാ..."
"ഇപ്പോയാ...."
"എന്തെ."
"അത്..... ഇവിടെ ആരും വന്നില്ലല്ലോ വന്നിട്ട് പോയാ പോരെ "
"മ്മ്....."
അപ്പോഴേക്കും തഴെ വണ്ടികൾ ഒക്കെ വന്നു. അവന് ചിരിച്ചു കൊണ്ട് താഴേക്ക് പോയി.
"ആ..... ഇങ്ങള് നേരത്തെ എത്തിയോ "
"ആ..... മൂത്തമ്മ "
" ന്നാ ഞങ്ങൾ ഇറങ്ങട്ടെ "
നാദിറിന്റെ ഉപ്പ ഇത് പറഞ്ഞതും. അവരെല്ലാവരും എന്നോട് പോവാന്ന് പറഞ്ഞു പോയി . അവനാണെൽ ഒന്നും മിണ്ടാത്തെ പോയി. അതെന്താ അങ്ങനെ പോയത് . ഇനി ഞാൻ ഇഷ്ടം പറയാത്തോണ്ട് ആണോ ആവോ .
ഞാൻ വേഗം റൂമിലേക്ക് പോയി ഫ്രഷായി വന്ന് ബുക്ക് ഒക്കെ റെഡിയാക്കി വെച്ചു . അപ്പോ ആണ് കാക്കൂ അകത്തേക്ക് കയറി വന്നെ .
"എന്താടീ പരിപാടി "
"ബുക്ക് ഒക്കെ എടുത്ത് വെക്കാ നാളെ ക്ലാസ് ഉണ്ട് "
"ഇല്ലല്ലോ "
"സത്യാണോ "
"നാളെ ഹർത്താൽ ആണ്. ... അതോണ്ട് ഇണ്ടാവൂല "
"കുന്താണ് നുണ പറയാനായിട്ട് "
"വേണേൽ ഇതിൽ നോക്ക് "
എന്ന് പറഞ്ഞു കാക്കൂ ഫോണിൽ മെസ്സേജ് വന്നത് കാണിച്ചു തന്നു .
"ആവു സമാധാനം ആയി "
"മ്മ്.. പിന്നെ ഒരു കാര്യം ..."
"എന്താ കാക്കൂ "
"അനക്ക് എന്ത് പറ്റിയാലും നീ നാദിറിനെ അറീക്കണം. അവനെ നിനക്ക് അറിയാനിട്ടാ "
"അവന് കാക്കൂന് എന്തേലും തന്നോ ഇത് പറയാനായിട്ട് "
"എനിക്ക് ഒന്നും തന്നിട്ടൊന്നുല്യാ ഞാൻ കാര്യാ പറഞ്ഞേ . ഇന്ന് നിന്റെ അടുത്തേക്ക് ഒരു ചെക്കൻ വന്നീനോ "
"ആ...കാക്കൂ എങ്ങനെ അറിഞ്ഞു "
"നാദിറ് പറഞ്ഞു അവന് പറഞ്ഞിട്ടാ ആ ചെക്കൻ നിന്നോട് സോറി പറഞ്ഞത് "
"ങ്ങേ......"
"ഞാൻ പറഞ്ഞത് സത്യാ . നീ അവനോട് ഒരു നന്ദി എങ്കിലും പറഞ്ഞോ "
"ഭർത്താവിന്റെയും ഭാര്യന്റെ യും ഇടയിൽ നന്ദി ക്ക് ഒരു വിലയും ഇല്ല "
"അന്നോട് തർക്കിക്കാൻ ഞാൻ ഇല്ല "
"മ്മ്......"
"ന്നാ മോള് ഉറങ്ങിക്കോ "
"മ്മ്......"
കാക്കൂ പറഞ്ഞത് സത്യാണോ അവന് അപ്പോ എന്നെ എപ്പോഴും ശ്രദ്ധക്കുന്നുണ്ടല്ലേ......
അവന് വിളിച്ചാലോ .വേണ്ട.
@@@@@@@@@@@@@@@@@@@@@@@@@
അവളെ വീട്ടിന്ന് ഇ റങ്ങിയതും എല്ലാരോടും പോകാന്നും പറഞ്ഞു എന്നാ ഓളോട് പറയാതെ ഇറങ്ങി പോന്നു വേറൊന്നും കൊണ്ടല്ലാ അവളെ വെറുതെ കളിപ്പിച്ചതാ .
പിന്നെ വീട്ടിലെത്തിയതും നേരെ റൂമിലേക്ക് പോയി. ഫ്രഷായി കഴിഞ്ഞ് നേരെ നസീമിന്റെ റൂമിലേക്ക് പോയി. അവനാണെൽ അവിടെ കിടക്കാ .
"എന്താടാ..."
"കുഴങ്ങി അപ്പോ കിടന്നത് "
"ഇയ്യ് ഇന്ന് അവിടെ മല മറിക്കായിരുന്നല്ലോ... "
"ഇക്കാക് അറിയാനിട്ടാ "
"അത് എനിക്ക് അറിയൂല ഇയ്യ് എത്രണ്ണത്തിനെ നോക്കിന്ന് "
"ഞാൻ നോക്കിയിട്ട് ഒന്നുല്യ മോശല്ലെ "
"മോന് ബുദ്ധി ഉണ്ടല്ലോ "
"നാദിറ താത്ത ഒരു സംഭവാട്ടോ "
"എന്തെ "
"കാണാൻ മൊഞ്ചത്തി ആണ്. ആദ്യം പരിചയപ്പെട്ടപ്പോ ഞാൻ കരുതി ഭയങ്കര ജാഡ ആണെന്ന്. എന്നാ അടുത്തിടപയകിയപ്പോ ആണ് അത് ഒരു പാവാന്ന് തോന്നിയത് "
"പാവോ..... അതോ "
"സോറി പൊട്ടത്തരം ഇപ്പഴും മാറാത്ത കുട്ടി "
"മ്മ്....."
"ഇന്ന് ആ പാട്ട് പാടിയത് ഇങ്ങളെ കുറിച്ചാവും ലെ... "
"അത് പിന്നെ പറയാണ്ടോ "
"ഇക്കാക്ക ഇങ്ങള് പറഞ്ഞതാണോ അത് പാടാൻ "
"ആ ഞാൻ പറഞ്ഞതാ....ഞാൻ പറഞ്ഞാ ഓള് എന്തും കേക്കും "
"കിണറ്റിൽ ചാടാൻ പറഞ്ഞാ അതും കേൾക്കോ... "
"ആ കേൾക്കും പക്ഷെ ഞാൻ അത് പറയൂല ഓള് ഇന്റെ മുത്താണ് "
"ഓക്ക് ഇങ്ങളെ ഇഷ്ടണ്ടങ്കിൽ ഓള് ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് മുന്നെ വിളിക്കും "
"ഓക്ക് ഇന്നെ ഇഷ്ടാ അത് ഫോൺ വിളിച്ചൊന്നും തെളീക്കണ്ട കാര്യല്ല "
"ഇന്ന് നമുക്ക് ഒന്ന് നോക്ക "
"ടാ...."
"ഇനി ഇക്കാക്ക എന്ത് പറഞ്ഞാലും ഞാൻ കേക്കൂല "
എന്നും പറഞ്ഞ് അവന് ഫ്രഷ് ആവാൻ പോയി ഓളേലാണെങ്കിൽ എന്റെ നമ്പർ പോലും ഇല്ല എന്നിട്ടാ വിളിക്കുന്നെ . അവള് വിളിക്കൂലന്ന് ഇനക്ക് ഉറപ്പാ
@@@@@@@@@@@@@@@@@@@@@@@@@
വിളിക്കണോ ...... അവസാനം എന്റെ കൈ ഫോണിന്റെ അടുത്തേക്ക് പോയി. ഫോണ് എടുത്തപ്പോ ആണ് അവന്റെ നമ്പർ ഇല്ലാത്ത കാര്യം ഓർമ വന്നത് . ന്നാ ഓന് ഇന്നെ ഒന്ന് വിളിച്ചൂടെ എന്റെ നമ്പർ ഇല്ലാന്ന് അറിയൂലെ.
ന്നാ ഓൻ വിളിക്കില്ലേൽ വിളിക്കണ്ട ഞാൻ ഒറങ്ങട്ടെ . അങ്ങനെ മൂടി പുതച്ച് കിടന്നു. ഏതായാലും ഓന് ഇന്നോട് സ്നേഹണ്ടങ്കിൽ വിളിക്കും
അങ്ങനെ മൂടി പുതച്ച് കിടന്നു . പിന്നെ പെട്ടെന്ന് മയങ്ങിപ്പോയി . പിന്നെ കണ്ണ് തുറന്ന് നോക്കിയപ്പോ ആണ് കണ്ടത് 11. 45 ആയിണ് .
അപ്പോ അവന് എന്നെ ഇഷ്ടല്ലല്ലേ.... ഇന്നെ വിളിച്ചീലല്ലോ .....
അപ്പോയാണ് എന്റെ ഡയറി എന്നോട് ചിരിച്ചിരിക്കുന്നത് കണ്ടത്...
"ആ കൊച്ചു കള്ളാ ഇയ്യ് ഇവിടെ ഉണ്ടായിട്ടാ ഞാൻ പിന്നെ വിളിക്കാഞ്ഞത് "
സ്കൂളിൾ ഡയറി എടുത്ത് മറിച്ച് നോക്കിയതും ആദ്യം കണ്ടത്. അവന്റെ വാപ്പന്റെ നമ്പറാണ് .
"അമ്മോശാകക്ക് ഈ നട്ടപാതിരക്ക് ഒന്നും വിളിക്കണ്ട .....മ്മ്ളെ കെട്ട്യോനെ നോക്കട്ടെ...."
*Nadir muhammed *
എന്ന് നല്ല വ്യക്തമായി എഴുതി വെച്ചിട്ടും ഞാൻ കണ്ടീല്യല്ലോ പടച്ചോനെ . മ്മ് വിളിച്ച്നോക്കാ .
*96053.....*
ഹാ.....ഹാ ഇങ്ങള് ഇന്റെ നാദിറിക്കന്റെ നമ്പറും നോക്കി ഇരിക്കാലെ . ഇങ്ങള് അങ്ങനെ ഇന്റെ ഇക്കനെ വിളിക്കണ്ട .ഞാൻ മാത്രം വിളിച്ചാ മതി .
വിളിക്കണോ മൂപ്പര് ഒറങ്ങിയിട്ട് ഉണ്ടാവൂലെ വേണ്ടലേ. ....
@@@@@@@@@@@@@@@@@@@@@@@@@
"ഇക്കാക്ക വിളിച്ചോ ഇങ്ങളെ മുത്ത് "
"ഇല്ല "
"വിളിക്കണേൽ പറിട്ടോ "
"ഇജ്ജ് എങ്ങട്ടാ "
"ഞാൻ എങ്ങട്ടുല്യാ ഇവിടെ തന്നെ ഉണ്ട് "
അങ്ങനെ ഞങ്ങൾ രണ്ടാളും എന്റെ ബെഡിൽ നീണ്ട് നിവർന്നു കിടന്നു
"കാക്ക....... "
"എന്തോന്നടാ...."
"ഇനി വിളിക്കലുണ്ടാവൂല അവള് ഒറങ്ങിട്ടുണ്ടാവും 11.55 ആയിലെ "
"അവക്ക് വിളിക്കണങ്കിൽ എന്റെ നമ്പർ വേണ്ടേ .എല്ലാതെ അവളെങ്ങനാ വിളിക്കാ "
"അപ്പോ ഇങ്ങളെ നമ്പർ ഓളേൽ ഇല്ലെ "
"ഇല്ല "
"ശ്ശെ....... വെറുതെ ഒറക്കമൊഴിച്ചിരുന്നു . "
"ഹാ.....ഹാ...."
"ഇങ്ങളേൽ ഓളെ നമ്പർ ഉണ്ടോ "
"ഇല്ല "
"വെറുതെ ഒറക്കമൊഴിച്ചിരുന്നു പൊട്ടത്തരം "
"മ്മ്....... ന്നാ മോൻ പോയി ഉറങ്ങിക്കോ "
"അതെന്നല്ലെ ഇപ്പോ പറ്റൊള്ളൂ "
അങ്ങനെ സമയം നോക്കുമ്പോൾ 11. 59 ആയിണ് .
പെട്ടെന്ന് ആണ് ഒരു അറിയാത്ത നമ്പറിൽ നിന്നും കോൾ വന്നെ . ആരാപ്പോ ഇത് .
ഫോൺ എടുത്തതും .
"ഹലോ..... മാഷ് അല്ലെ..."
"ആ..... ഇതാരാ "
"ഞാൻ ഇങ്ങളെ student ആണ് "
"ഏത് "
"ഇങ്ങളെ ക്ലാസിൽ ഉള്ളതാണ് "
"ഒക്കെ എന്താ ഇപ്പോ വിളിച്ചത് "
"മാഷെ കല്യാണം കഴിഞ്ഞലെ "
"ആ കഴിഞ്ഞു "
" ഇങ്ങൾക്ക് ഓളെ അത്ര ഇഷ്ടാണോ "
"ആ..... ഇഷ്ടാണ് അനക്ക് എന്താ "
"ന്നാ ഓൾക്ക് അന്നിം ഇഷ്ടാ "
"അത് എങ്ങനെ അനക്ക് അറിയാ "
"ഇന്ക്ക് അല്ലാതെ പിന്നെ ആർക്കാ അറിയാ "
"ങ്ങേ......"
"ഞാൻ ആണ് ഇങ്ങളെ കെട്ട്യാൾ "
"ആണോ....."
"അ...."
"അന്റെ സൗണ്ട് മനസ്സിലായില്ലാ "
"ഇപ്പോ മനസ്സിലാവുന്നുണ്ടോ "
"ആ......"
"അതെങ്ങനെ സൗണ്ട് മാറ്റി "
" അതൊക്കെ ഉണ്ട് "
"അവിടേക്ക് .... ഞാൻ ഇപ്പോ അങ്ങട്ട് വിളിക്കാ "
"ആ....."
അങ്ങനെ ഫോൺ വെച്ച് നേരെ നസീമിന്റെ അടുത്തേക്ക് പോയി .
"നോക്കടാ..... അവള് വിളിച്ചു "
"എവിടെ "
"ഇതാ നോക്ക് 12 ന് ആണ് വിളിച്ചത് "
"അപ്പോ ഇനി ഇക്കാക്ക ഓളെ കൈ വിടണ്ട ഓളാണ് ഇങ്ങളെ ഭാഗ്യം "
"മ്മ്........"
"ഇനി ആ കൈ അവൾക്കായി മാറ്റി വെച്ചേക്ക് . ഇനി ഒരിക്കലും പിരിയണ്ട . അവളാണ് ഇങ്ങളെ മനസ്സ് അറിയുന്ന ഭാര്യ "
"ന്നാ ഇനി ഇയ്യ് ഉറങ്ങിക്കോ "
"മ്മ്...."
അവന്റെ ആ വാക്കുകൾ കേട്ടപ്പോ രോമാഞ്ചം ആണ് കേറിയത് . മനസ്സിന് എന്തന്നല്ലാത്താ ഒരു സുഖം .
പിന്നെ റൂമിൽ പോയി അവൾക്ക് പിന്നെയും വിളിച്ചു . അവള്ക്ക് ഫോൺ റിംങ്ങ് ചെയുന്നതിന് മുന്നെ ഓള് ഫോൺ എടുത്തു .
ഇന്റെ വിളിയും കാത്തിരിക്കാ കൊച്ചു കള്ളി
"ഹലോ "
"ആ.... ഇയ്യ് ഇന്ന് ഉറങ്ങീല്യേ "
" ഇല്ല "
"എന്തേ ഉറങ്ങാഞ്ഞത് "
" ഉറങ്ങാൻ സമ്മതിക്കണ്ടേ "
"ആര് "
"ഇയ്യന്നെ "
"ഓ...... "
"പിന്നെ thanks ട്ടോ "
"എന്തിന് "
" ഇന്ന് ഇങ്ങള് ഒരാളെ ചീത്ത പറഞ്ഞില്ലെ "
"ഏത് "
"എന്നോട് ഇഷ്ടാന്ന് പറഞ്ഞ ആളോട് "
"ന്നാലെ ആ thankz ഇയ്യെന്നെ എടുത്തോ എനിക്ക് വേണ്ട "
"വേണ്ടെങ്കിൽ വേണ്ട ഞാൻ തിരിച്ചെടുത്തു "
"മ്മ്......"
"പിന്നെ എന്താ പരിപാടി "
"ഒന്നുല്യ "
"ഓ....."
"ഇങ്ങക്ക് ഒറക്കില്ലെ "
"ഏയ് ഞാൻ ഉറങ്ങീല്യ ഇന്റെ സുന്ദരി കുട്ടി വിളിക്കുമ്പോ ഞാൻ ഉറങ്ങേ "
"മ്മ്......"
" ഇന്റെ മുത്ത് നാളെ സ്കൂളിൽ വരോ "
"ആ...... ഇല്ല നാളെ ഹർത്താൽ അല്ലെ "
"ആ...."
"നാളെ ഇത്താത്ത വരും "
"ആ എന്നാ ഞാൻ വരണ്ട് "
"എന്തിന് "
"അന്നെ പെണ്ണ് കാണാൻ "
"ഹോ..... ആ ചടങ്ങ് നമ്മക്കിടയിൽ നടന്നില്യല്ലോ "
"വേണങ്കിൽ ഞാൻ നാളെ എല്ലാരോടും പറഞ്ഞ് അങ്ങനെ ഒരു ചടങ്ങ് നടത്താ "
"വേണ്ട മുത്തേ....."
"ഞാൻ വരാ ചക്കരെ "
"വേണ്ട പൊന്നുംകട്ടെ "
" എന്താ പൊന്നാരെ അങ്ങനെ പറിയിണത്....."
"പിന്നെ ഞാൻ എങ്ങനാ പറയാ ഇന്റെ ഹൂറിയെ ... "
"മ്മ്....."
"ന്നാ ഇന്റെ മുത്ത് ഉറങ്ങിക്കോ "
"മ്മ്....."
"ഞാൻ എന്നാ രാവിലെ വിളിക്കാ "
"മ്മ്...."
"അസ്സലാമു അലൈക്കും "
"വലൈക്കുമുസ്സലാം "
അങ്ങനെ ഫോൺ വെച്ച് സമയം നോക്കിയതും സമയം 1 മണിയായിണ് . അല്ലാഹ ഇത്രയും നേരം വിളിച്ചോ ഞാൻ .
ഏതായാലും ഉറങ്ങട്ടെ.
@@@@@@@@@@@@@@@@@@@@@@@@@
ഏതായാലും ഒന്ന് വിളിക്കട്ടെ . ഇന്റെ ഉറക്കം കളഞ്ഞ് ഇജ്ജ് അങ്ങനെ ഉറങ്ങണ്ട .
വേഗം ഒരു ഷീല എടുത്ത് മടക്കി വായന്റെ മുകളിൽ വെച്ച് ഞാൻ ഫോൺ വിളിച്ചു .ആരാ ആളെന്ന് മനസ്സിലാകണ്ട എന്ന് വിചാരിച്ചാ ഇങ്ങനെ ചെയ്തെ. അത് ഏതായാലും ഏറ്റു .
പിന്നെ അവന് ഫോൺ വെച്ചപ്പോ ആണ് സമയം നോക്കിയത് . അപ്പോഴേക്കും 1മണി യായോ . എത്ര പെട്ടെന്നാ സമയം പോയെ . മൂടിപുതച്ചു കിടന്നു ഉറങ്ങി. എന്താ അറീല പെട്ടെന്ന് മയങ്ങിപ്പോയി. അവന്റെ സൗണ്ട് കേട്ടതോണ്ട് ആവും.
പിന്നെ രാവിലെതന്നെ ഉമ്മ വന്നു വിളിച്ചപ്പോയാണ് എണീറ്റത് . ഇന്ന് ഇത്താത്ത വരുന്നോണ്ട് എല്ലാരും എത്തും അതോണ്ട് വേഗം വീട്ടിലെ പണി തീർക്കാനാണ് ഉമ്മക്ക്. അതോണ്ട് വേഗം അടിച്ചു വാരലും തുടക്കലും ഒക്കെ കഴിഞ്ഞ് ഞാൻ വേഗം ഫ്രഷായി . അപ്പോഴേക്കും എന്റെ ടീംസ് ഒക്കെ എത്തിയിരുന്നു .
ഞങ്ങൾ എല്ലാരും പണി ഒക്കെ കഴിഞ്ഞ് സോഫയിൽ പോയി ഇരുന്നു . അപ്പോ ആണ് മൂത്തമ്മയുടെ ചെറിയ കുട്ടിയും (ഫിദ മോളും )എളാമയുടെ ചെറിയ കുട്ടി (ഫർഹാൻ മോനും) കൂടെ കളിക്കുന്നത് കണ്ടത് .
" ഇത്താത്ത പിദു ന്നെ കാട്ടി "
"എന്തിനാ ഇന്റെ കുട്ടിനെ കാട്ടിയെ പിദു "
"ബെർതെ "
"പിദോ ഇജ്ജ് ഇവളെ കാട്ടിയോ "
"ഇല്ല "
"സത്യം പറ "
"ആ....."
പിള്ള മനസ്സിൽ കള്ളല്യാന്നല്ലെ പറയാ അതോണ്ട് ഫിദു വേഗം സത്യം പറഞ്ഞു.
" പിദു മോളെ എന്തിനാ ഇയ്യ് കാട്ടിയത് "
" അത് ഇവന് ഇന്റെ ഡ്രസ്സിൽ തൊട്ട് "
"ഫർഹാൻ മോനെ....."
"ങ്ങീ.....ങ്ങീ...."
അപ്പോഴേക്കും ചെക്കൻ കരയാൻ തുടങ്ങി. കള്ളൻ .
"ഈ നിദു വെറുതെ കുട്ടിനെ കരയിപ്പിച്ച് "സുമി
"ഇന്റെ ഫർഹാനു വാ.... അനക്ക് ഒരു മുതായി തരാ വാ..."
"എവ്ടെ"
"എന്ത് "
"മുതായി "
"ആ..... ചെക്കന്റെ കരച്ചില് നിന്നത് കണ്ടോ കള്ളൻ "
"ന്നാ വേഗം മുതായി കൊടുത്തോ "മസ്ന
"ഇന്റെ കുട്ടിക്കും വേണട്ടോ "റന
"ഞാൻ ഇപ്പോ കൊണ്ടരാ..."
അങ്ങനെ റൂമിൽ പോയി ഇന്നലെ കിട്ടിയ മിഠായി ആ കുട്ടികൾക്ക് കൊടുത്തു. അവര് അത് തിന്നാൻ തുടങ്ങി. ഇന്നോട് ഭയകര ഇഷ്ടം കൂടീണ് ഇപ്പോ എല്ലതും വന്ന് ഉമ്മ തരാ .
അപ്പോ ആണ് ഇത്താത്ത വന്നത് . ശാഫിക്കാ കൂടെ ഇല്ലല്ലോ .
"ശാഫിക്ക എവിടെ "സുമി
"കുറച്ച് കഴിഞ്ഞ് വരും "
"ന്നാ വാ..... ചായ കുടിക്കാ "
"ആ വന്നലോ വനമാല "ഇക്കാക്ക
" മ്മാ ചായ ഇട്ക്കീ ഇത്താത്ത വന്നീണ് "
"അല്ലടീ നിന്റെ ചെക്കൻ എപ്പോഴാ വരാ "
"ഇന്ക്ക് അറിയൂല കാക്കൂ . "
"ഞാൻ വിളിച്ചു നോക്കട്ടെ "
"മ്മ്....."
@@@@@@@@@@@@@@@@@@@@@@@@@
എന്നാലും അവൾക്ക് എങ്ങനെ നമ്പർ കിട്ടി. ഏതായാലും നാളെ ഓളോട് തന്നെ ചോദിക്കാ .
അങ്ങനെ ഉറങ്ങി . രാവിലെ നേരത്തെ എണീറ്റു അവക്ക് ഇനി ഇപ്പോ വിളിക്കണ്ട തിരക്കിലാവും . അങ്ങനെ വേഗം ഫ്രഷ് ആയി ഡ്രസ്സ് ചെയ്യിച്ച് ചെയ്ത് പോകാൻ വേണ്ടി ഇറങ്ങി. ഉമ്മനോട് സലാം പറഞ്ഞിറങ്ങി
നേരെ അവളെ വീട്ടിലേക്ക് .
@@@@@@@@@@@@@@@@@@@@@@@@@
"ഇത്താത്ത ഇങ്ങള് ചായ കുടിച്ച് വേഗം വരി "
"ആ...."
അങ്ങനെ ഇത്താത്ത ചായ കുടിക്കാൻ പോയി
"നിനക്ക് എന്താ ഇപ്പോ അവളേന്ന് അറിയാനുള്ളത് "സുമി
"അവളെ ഫസ്റ്റ് നൈറ്റ് "
"അതൊക്കെ പറഞ്ഞ് തരോ"മസ്ന
"അയ്യെ അതൊന്നും ആരും പറഞ്ഞ് കൊടുക്കൂല "സുമി
"അതെന്നെ സുമി ഇത് വരെ ഓള്ത് പറഞ്ഞ് തന്നീല്യല്ലോ "റന
"റന താത്ത ഇങ്ങളും പറഞ്ഞ് തന്നീല്യല്ലോ "
"അതൊന്നും അങ്ങനെ പറയാൻ പറ്റിയ സംഭവം അല്ല. അനുഭവിച്ച് അറിയേണ്ടതാ . "റന
"അതെന്നെ .ഇപ്പോ പറഞ്ഞാ ഒരു ത്രില്ല് ഉണ്ടാവൂല "സുമി
"ഇങ്ങള് ആരും പറയണ്ട . എനിക്ക് വേറെ ഒരു കാര്യാണ് ചോദിക്കാനുള്ളത് "
"അതെന്ത് കാര്യാ "മസ്ന
" Mashida and shafi ഇവരെങ്ങനെ ഒന്നായിന്ന് "
"അതായത് "റന
"അവരെ ലൗ സ്റ്റോറി "
"ന്നാ ഞങ്ങൾക്കും കേൾക്കണം "സുമി
അപ്പോയാണ് ഇത്താത്ത കേറി വന്നത്
"എന്താ ഇങ്ങള് പറയുന്നെ .ഇനക്കും കേക്കണം "
"ഇത്താത്ത ഇങ്ങള് എങ്ങനെ കേക്കും "
"അതെന്താ എനിക്ക് കേൾക്കാൻ പറ്റൂലെ "
"അതിന് ഇങ്ങളെ ലൗ സ്റ്റോറി ആണ് ഞങ്ങൾക്ക് അറിയേണ്ടത് അത് ഇങ്ങള് പറയാ വേണ്ടത് "
"അതൊന്നും പറയാൻ പറ്റൂല "
"ഇങ്ങള് എനിക്ക് വാക്ക് തന്നതാ "
" plz.... പറ മാഷിദാ. ...."സുമി
"പറയാ "
"ന്നാ വേഗം പറഞ്ഞോളു "റന
"എന്റെ ലൗ സ്റ്റോറി യുടെ ഫസ്റ്റ് ഭാഗം ഇന്റെ നിദൂസിന് വലിയ റോള് ഉണ്ട് "
"ങ്ങേ..... അതെങ്ങനെ "
"ഇയ്യ് പറ വേഗം "മസ്ന
" രണ്ടര വർഷം മുമ്പ് .... അതായത് ഞാൻ പത്താം ക്ലാസ് Exam കഴിഞ്ഞതിനു ശേഷം
"വേഗം പറ ഇത്താത്ത "
"ആ പറയന്നെ "
"മ്മ്.... "
"ഇയ്യ് ഒമ്പതാം ക്ലാസ് കഴിഞ്ഞ് ടൈലറിംഗിന് പോണം എന്ന് പറഞ്ഞ് വാശി പിടിച്ചത് ഓർമയുണ്ടോ "
"ആ.... ഓർമയുണ്ട് എന്നിട്ട് നമ്മള് പോയിഞ്ഞ്യല്ലോ "
"ആ...."
"കഥയിൽ ചോദ്യവും ഉത്തരവും ഒന്നും വേണ്ട ഇജ്ജ് വേഗം പറഞ്ഞോ " സുമി
"ന്നാ ഞാൻ പറയാ...
ഒരു ദിവസം ഞങ്ങൾ ബസിൽ കയറി . അതിന്ന് ഞങ്ങളോട് കണ്ടക്ടർ പൈസ വാങ്ങി. ഇന്നലെ തന്നതിന് ബാക്കി തരാനുള്ളതോണ്ട് ഞങ്ങൾ അതിന്റെ ബാക്കി കൊടുത്തിട്ടൊള്ളൂ .
" എവിടെ എറങ്ങണ്ടെ ബാക്കി എവിടെ "
" അത് ഇന്നലെ ബാക്കി തരാൻ ഉണ്ടെനു അത് തന്നില്യല്ലോ അതാ "
"ഇയ്യ് പറ്റ് എഴുതി വെക്കലാണോ പണി "
"ആ...."
നാദിറ ഇതൊക്കെ പറഞ്ഞിട്ടും കണ്ടക്ടർ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കാണ് . എന്നിട്ട് മൂപ്പര് ചിരിച്ച് പിന്നോട്ട് പോയി . ഞങ്ങൾ അന്ന് എറങ്ങിയപ്പോഴും അയാളെന്നെ ആയിരുന്നു. "
"അന്നോട് ശാഫിയും ഇയ്യും തമ്മിലുള്ള പ്രണയാണ് ചോദിച്ചത് "സുമി
"അതന്നെണ് ഇത്താത്ത പറയിണത് "
"അതങ്ങനെ നിദോ നിനക്ക് അറിയാനാ "മസ്ന
"ആ സമയം ഞാനും ഉണ്ടല്ലോ അവിടെ "
"അതിന് "റന
"അനക്ക് മനസ്സിലായോ നിദോ "
"ആ....."
"ഞങ്ങൾക്ക് അറിയൂല ഇജ്ജ് പറ "സുമി
"ആ.....
അങ്ങനെ പിറ്റേന്ന് ഞങ്ങൾ പോന്നതും ആ ബസിലാണ് അയാള് ഇങ്ങനെ ചിരിക്കും ന്നല്ലാതെ ഒന്നും പറയലില്ല .
അങ്ങനെ ഒരു ദിവസം അവന് എനിക്ക് നമ്പർ തന്നു "
"ആരത് "മസ്ന
"ആ കണ്ടക്ടറെ ."
"ന്നട്ട് ....."റന
"അവന് എങ്ങോട്ടോ പോവാണ് അപ്പോ ഇനി ബസിൽ ഉണ്ടാവൂലാന്നൊക്കെ പറഞ്ഞു. അപ്പോ ഞാൻ നമ്പർ വാങ്ങി പിന്നെ അവന് വിളിച്ചപ്പോ അവന് പറഞ്ഞു ഇഷ്ടാന്ന് "
"അപ്പോ ശാഫി "സുമി
"ആ ശാഫിയാണ് മണ്ടന്മാരെ കണ്ടക്ടർ "
"നിദോ അപ്പോ പിന്നെ നീ എന്തിനാ ലൗ സ്റ്റോറി ചോദിച്ചത് "ഇത്താത്ത
"അതെ എനിക്ക് ആദ്യം കണ്ടപ്പോ മനസ്സിലായില്ല പിന്നെ ഇങ്ങള് തുടക്കം പറഞ്ഞപ്പോ ആണ് ഓടിയത് "
"നാദിറ മിണ്ടാതിരിക്ക് .മാഷിദാ ബാക്കി പറ "മസ്ന
"അപ്പോ എനിക്കും ഓനെ ഇഷ്ടായിരുന്നു പിന്നെ yes പറഞ്ഞു. ഞങ്ങളെ പ്രണയം തുടങ്ങി. അങ്ങനെ നാദിറ എന്റെ ഫ്രണ്ട് ആണ് എന്നാണ് ഞാൻ അവനോട് പറഞ്ഞത് . അങ്ങനെ അവസാനം അവള് എന്റെ അനിയത്തി ആണെന്ന് അറിഞ്ഞു . പിന്നെ എനിക്ക് plus one ൽ ചേരാൻ ഒക്കെ എന്റെ കൂടെ ഓനും ഉണ്ടായിരുന്നു. പിന്നെ ഞങ്ങളുടെ പ്രണയം നാദിറ അറിഞ്ഞതെ ഇല്ല. അങ്ങനെ ഇത് വരെ തുടർന്നു .ഇപ്പോ കല്യാണവും കഴിഞ്ഞു. "
"മാഷിദാ👰 കല്യാണം എങ്ങനെ 👸നിക്കാഹ് ആയത്💞 . "റന
"അതാണ് എനിക്ക് കേൾക്കേണ്ടത് "
"അതാണ് ഞാൻ പറയാൻ പോണത് ."
"ന്നാ വേഗം പറയ് "
@@@@@@@@@@@@@@@@@@@@@@@@@
അവളെ വീട്ടിൽ എത്തിയതും മുന്നിൽ റാഷിദ് ഇരിക്കുന്നതാ കണ്ടത്
"ഹലോ റാഷിദേ...."
"ആ.... അളിയാ... എത്തിയോ "
"ഇയ്യ് അളിയാന്നൊന്നും വിളിക്കല്ലേ എനിക്ക് എന്തോ പോലെ "
"പിന്നെ എന്താ വിളിക്കേണ്ടത് "
"എന്റെ പേര് വിളിച്ചോ "
അപ്പോയാണ് അവളെ ഉപ്പ അങ്ങോട്ട് വന്നത്.
"ആ.... മോനെ അകത്തേക്ക് കയറി ഇരിക്ക് "
"ആ.... "
"റാഷിദേ ഇജ്ജ് പോയി ആ ഓർഡർ കൊടുത്ത ചോറ് വാങ്ങി കൊണ്ടര് "
"ആ..... "
"ഓലെ ആരെങ്കിലും കൂട്ടിക്കോ "
"ഞാൻ കൂടെ പൊയിക്കോളാ "
"നീ ഇപ്പോ വന്നിട്ടല്ലെ ഉള്ളൂ അവരാരെങ്കിലും പോയിക്കോളും "
"അത് സാരല്യ ഞാൻ പോയിക്കോളാ "
"മ്മ് .... ന്നാ ഇങ്ങള് രണ്ടാളും പോയി വരി "
അങ്ങനെ ഞങ്ങൾ രണ്ടാളും കൂടെ കാറും എടുത്ത് പോയി .
"നാദിറ എവിടെ ടാ...."
"ഓള് അകത്തുണ്ടാകും മാഷിദന്റെ കൂടെ "
"ആ ...."
". ഇത്താത്ത വന്നതല്ലലെ..."
"മ്മ്.... കത്തിയിലാവും "
"ഓള് പിന്നെ ഫുൾ time ഉം കത്തിയല്ലെ "
"ഓൾക്ക് ഇന്നെ ഇഷ്ടാണോ ടാ...."
" അതന്താടാ അങ്ങനെ ചോദിക്ക്ണെ "
"വെറുതെ ചോദിച്ചതാ "
" അവള് ഇഷ്ടല്ലാന്ന് പറഞ്ഞോ "
"ഇല്ല "
"പിന്നെ എന്തെ "
"ഒന്നുല്യ വെറുതെ ചോദിച്ചതാ ഇജ്ജ് കാര്യം പറ "
"അവക്ക് ഇങ്ങളെ പെര്ത്ത് ഇഷ്ടാണ് "
"മ്മ്....."
"ഇങ്ങളെ നിക്കാഹിന് മുന്നെ ഓൾക്ക് നിന്നെ ഇഷ്ടായിരുന്നു.... "
"അതെങ്ങനെ അനക്ക് അറിയാ "
"അതോ..... അവള് ഇങ്ങളെ പറ്റി ഞങ്ങളോട് പറഞ്ഞിരുന്നു ഇന്റെ ക്ലാസ് മാഷ് മൊഞ്ചനാണെന്നൊക്കെ പറഞ്ഞിരുന്നു "
"ആണോ "
"ഒരിക്കൽ ഞാൻ ഓളോട് അന്നെ കെട്ടിക്കൊന്ന് പറഞ്ഞപ്പോ ."
"പറഞ്ഞപ്പോ..... "
"ഞാൻ കെട്ടുംന്നൊക്കെ പറഞ്ഞിരുന്നു . ഇങ്ങളെ ഓള് എന്ത് പറഞ്ഞാലും കൈവിടൂല അതില് ഇങ്ങക്ക് ഒരു പേടിയും വേണ്ട . പിന്നെ .... "
"എന്തെ "
"ഇങ്ങള് ഓളിം കൈവിടരുത് .അവളെ കണ്ണ് നിറയുന്നത് എനിക്ക് കാണാൻ കഴിയ്യൂല "
" ഇന്റെ മരണം വരെ എന്റെ കാരണം കൊണ്ട് ഓളെ കണ്ണ് നിറയൂല "
"മ്മ്....."
അങ്ങനെ ഞങ്ങൾ കടയിലെത്തിയതും ഞങ്ങൾ വേഗം സാധനങ്ങൾ വാങ്ങി പോന്നു .
"ഈ ഹോട്ടലിൽ എങ്ങനെ ഫുഡ് ഒക്കെ "
"സൂപ്പർ ആണ് "
"മ്മ്. .... ന്നാ വണ്ടി എടുക്ക് പോവാ "
അങ്ങനെ ഞങ്ങൾ വീട്ടിലേക്കു പോന്നു. വീട്ടിലെത്തിയതും ഞങ്ങൾ രണ്ടാളും വേഗം ഫുഡ് അടുക്കളയിൽ കൊണ്ട് വച്ചു .
"ആ.... ഇങ്ങള് എത്തിയോ..."
"ആ... ഉപ്പ "
"അന്നെ കൂടെ സൽക്കാരിക്കുന്ന ചടങ്ങാ ന്നട്ട് ഇജ്ജാ സാധനം വാങ്ങി കൊണ്ടര്ണെ "
"അങ്ങനെ ഉള്ള ഫോർമാലിറ്റീസ് ഒന്നും ഇപ്പൊ ഇല്ല ഉപ്പ "
"മ്മ്.... ന്നാ ഇങ്ങള് ഇരിക്കി "
"ആ..... "
അങ്ങനെ അവിടെ ഇരിക്കുമ്പോ ആണ് നാദിറനെ കണ്ടത്
"ഇങ്ങള് എപ്പളാ വന്നത് "
"ഓൻ മാത്രല്ല ഞങ്ങളും വന്നീണ് . ഞങ്ങൾ വന്നതൊന്നും ഇജ്ജ് എന്താ ചോദിക്കാത്തത്.... "
"മൂത്താപ്പാ ഇങ്ങള് വന്നതൊക്കെ ഞാൻ എപ്പോഴോ ....കണ്ട്ണ് "
"മ്മ്...."
"എപ്പോ വന്നീണ് അന്റെ കെട്ട്യോൻ ഇജ്ജ് ഇപ്പഴാ കാണുന്നെ "
"മൂത്താപ്പ കള്ളം പറയല്ലി "
"സത്യം പറി ഇങ്ങള് എപ്പളാ വന്നെ "
"കുറച്ച് നേരായി "
ഇന്റെ വായിന്ന് തന്നെ കേക്കണം ഓൾക്ക്....
"കെട്ട്യോന് ഒരു ഗ്ലാസ് വെള്ളം കൂടെ കൊടുത്തീല്യ പെണ്ണ് "
"എളാപ്പ ഇങ്ങളൊക്കെ സൽക്കാരിക്കണ്ടെ ഇന്റെ ചെക്കനെ ഇങ്ങള് ഇതെന്ത് പണിയാ കാണിച്ചെ. "
"ഇപ്പോ ഞങ്ങൾക്കാ കുറ്റം "
"മ്മ്. ..."
"പിന്നെ എളാപ്പ ഇങ്ങള് ഇവള് പറയിണത് കേട്ടോ "
"എന്ത് "
"ഇവള് പറയാണെ ഞങ്ങളെ പെണ്ണ് കാണൽ ചടങ്ങ് നടന്നില്യല്ലോ അത് നടത്തണംന്ന് "
"അതെന്തിനാ മോളെ നടത്തുന്നെ ഇങ്ങള് കുറെ മുൻമ്പ് പരിചയം ഉള്ളതല്ലേ "
"മ്മ്...... ഞാൻ അതൊന്നും പറഞ്ഞീല്യ വെറുതെ പറയാ "
"മ്മ്. ....."
"ശാഫി എന്താ വരാത്തെ "
"ഇപ്പോ എത്തും എന്നാ ഇത്ത പറഞ്ഞത്... "
അങ്ങനെ അവള് റൂമിലേക്ക് പോയി. ഞാൻ ആണെങ്കിൽ പോസ്റ്റ് ആയി നിൽക്കാ. പിന്നെ ഞാനും പോയി ഓളെ റൂമിലേക്ക്. .
ഡോർ തുറന്നതും ഓള്ണ്ട് അവിടെ ഇരിക്കുന്നു .
"ഇയ്യ് എന്താടീ ഒറ്റയ്ക്ക് ഇരിക്കുന്നെ "
"കൂട്ടിനിരിക്കാൻ ഉള്ള ആള് കൂടെ ഇരിക്കാഞ്ഞിട്ടല്ലെ "
"ന്നാ ഞാൻ ഇരിക്കാ അന്റെ പ്രശ്നം തീർന്നീലേ "
"മ്മ്. ..."
അങ്ങനെ ഞാൻ അവളെ അടുത്ത് പോയിരുന്നു . അവള് നാണം കൊണ്ട് തല താഴ്ത്തി ഇരിക്കാ . എന്റെ കൈ കൊണ്ട് അവളുടെ മുഖം ഉയർത്തി
"എന്താ ടോ..... "
"ഒന്നുല്യ "
" ഇന്നെ അനക്ക് ഇഷ്ടായിരുന്നല്ലെ.... "
"ആരെ പറഞ്ഞു "
"അതൊക്കെ ഞാൻ അറിയും "
"ഹോ....."
" അല്ല നാളെ ഇജ്ജ് ക്ലാസിന് വരൂലെ "
"ആ വരും "
ആവള് എന്താ ഒന്നും മിണ്ടാതിരിക്കുന്നെ ...
" എന്താ ടോ ഒന്നും മിണ്ടാത്തെ "
"എന്താ പറയണ്ടേ "
"കുന്തം "
"അതില് ഇപ്പോ എന്താ ഇത്ര പറയാള്ളത് "
"ഒന്നുല്യ ന്റെ പൊന്നെ "
"മ്മ്....."
"അനക്ക് എങ്ങനാ ഇന്റെ നമ്പർ കിട്ടിയത് "
" അതൊക്കെ കിട്ടും . എന്നാലും ഇങ്ങള് വിളിച്ചീല്യല്ലോ "
"ഞാൻ വിളിക്ക എങ്ങനാ എന്റെൽ നിന്റെ നമ്പർ ഇല്ലല്ലോ മുത്തേ "
"എന്നാലും ഒപ്പിച്ചൂടെന്യോ "
"ഇജ്ജ് ഇങ്ങോട്ട് വാ ഒരു സംഭവം കാണിച്ച് തരാ "
"എന്താ...."
"ഇജ്ജ് വാ...."
അങ്ങനെ ഓളെയും കൊണ്ട് ബാൽകണിയിലേക്ക് കൊണ്ട് പോയി .
"ഇതിനെന്താ ഇപ്പോ ഇത്ര പ്രത്യേകത "
"ഇയ്യല്ലെ എന്നോട് കൊണ്ടരാൻ പറഞ്ഞത് "
എന്താന്നല്ലെ....മാഷെ ബുള്ളറ്റും കൊണ്ടാ വന്നത്....അതാണ് ഇത്ര ആനക്കാര്യം ആയി കാണിച്ച് തന്നത്....
"ഓ..... അങ്ങനെ "
"ആ.... നമ്മക്ക് രണ്ടാക്കും കൂടെ പോയാലോ "
"എങ്ങോട്ട് "
"പടച്ചോന്റെ ദുനിയാവ് വിശാലായി കിടക്കല്ലെ നമുക്ക് പോവാൻ "
"ആണോ..."
"പോവാ..."
"അതിന് സമയം ആയിട്ടില്ല "
"അതിനൊക്കെ സമയം ആവണോ "
"ആ...."
"എന്നാവും "
"ആവുമ്പോ ഞാൻ പറയണ്ട് "
"മ്മ്... നിനക്ക് എങ്ങനെ നമ്പർ കിട്ടിയത് അത് പറ "
"പറയൂല "
"ഇജ്ജ് പറയൂലെ എന്നെ കൊണ്ട് ഞാൻ പറയിപ്പിച്ച് തരണോ "
"ആ....."
അതും പറഞ്ഞ് ഞാൻ ഓളെ കൈക്ക് പിടിച്ചു അവള് ആണേൽ എന്നെ തന്നെ നോക്കി നിൽക്കാണ് .
"ഇനി പറ "
"പറയൂല "
"ഇജ്ജ് പറയുന്നോ ഞാൻ പറയിപ്പിക്കണോ "
"ഇങ്ങക്ക് എന്നെ കൊണ്ട് പറയിപ്പിക്കാൻ കഴിയൂല "
എന്നുംപറഞ്ഞ് ഓള് എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് അവളുടെ അധരം എന്റെ കവിളിനെ തലോടി . അതിൽ അവളുടെ കൈയിൽ ഉള്ള എന്റെ പിടുത്തം അഴിഞ്ഞു . ഈ തക്കത്തിൽ അവള് റൂമിൽ നിന്നും പുറത്തേക്ക് പോകാൻ വേണ്ടി നിന്നു പക്ഷെ.....
@@@@@@@@@@@@@@@@@@@@@@@@@
"ഞാനും ശാഫിക്കയും തമ്മിലുള്ള പ്രണയം ആരും അറിയാതെ തുടർന്നു അപ്പോ ആണ് എനിക്ക് ഒരു കല്യാണാലോചന വന്നത് "
"എന്നിട്ട് "
"ശാഫിക്ക ബസിൽ പോകുന്ന ജോലി അല്ലെ കല്യാണം കഴിക്കാനൊന്നും പറ്റിയ ഒരു സാഹചര്യത്തിൽ ആയിരുന്നില്ല. അങ്ങനെ ആണ് എന്നോട് കല്യാണത്തിന് സമ്മതിക്കാൻ പറഞ്ഞത് . എന്നാലും എനിക്ക് ശാഫിക്കനെ മറക്കാൻ കഴിയില്ല. ഓരോ രാത്രിയിലും കരഞ്ഞ് തീർക്കലായിരുന്നു ."
"വേഗം പറ "മസ്ന
"ആ ഇടക്കാണ് psc result വന്നത് അതില് അവന് അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു. അപ്പോ ഞാൻ പോയി ഉപ്പ യോട് ഈ കാര്യങ്ങൾ പറഞ്ഞു ."
"എന്നിട്ട് "
"നിനക്ക് ഓർമ്മയുണ്ടോ നിദോ കാക്കൂന്റെ ന്ന് ചീത്ത കേട്ടത് "
"ആ ഡ്രസ്സ് എടുക്കാൻ പോയ അന്ന് വെറുതെ ഒരു കാര്യവും ഇല്ലാതെ അന്ന് ഇക്കാക്ക ചീത്ത വിളിച്ചത് "
"മ്മ് അന്ന് ഞാൻ ഇത് പറഞ്ഞപ്പോ കാക്കൂ എന്നോട് ചൂടായി പിന്നെ ആണ് നിന്നോട് ചീത്ത പറഞ്ഞത് "
"അപ്പോ അതാണ് സംഭവം "
"മ്മ്. ...."
"ബാക്കി പറ "
"മ്മ്. ....പിന്നെ ഞാൻ കാക്കൂ ചൂടായതും റൂമിൽ പോയി കരയായിരുന്നു അപ്പോൾ ഉപ്പ വന്ന് എന്നോട് അവനെ പറ്റി അന്വേഷിച്ചു എന്നിട്ട് കല്യാണം നടത്താ എന്നും പറഞ്ഞു "
"ഉപ്പാടെ കളിം ഉണ്ടല്ലെ...."
"മ്മ്. ....അപ്പോ കല്യാണത്തിന്റെ അന്നാണ് ഉപ്പ അവരോട് പറഞ്ഞത് അവർക്ക് കാര്യം മനസ്സിലായി. എന്നാലും ഉപ്പാക്ക് അവരെ വിളിച്ചു വരുത്തി അപമാനിച്ച പോലെ തോന്നി അങ്ങനെ ആണ് എന്റെ കല്യാണവും നിന്റെ നിക്കാഹും നടന്നത് "
"അപ്പോ ഇതാണല്ലേ സംഭവം "
"മ്മ് ഇതാണ് സംഭവം "
"ഏതായാലും ട്വിസ്റ്റ് പൊളിച്ച് "സുമി
"അതിനെക്കാൾ പൊളിച്ചത് നാദിറ് എന്ന മാഷും നാദിറ എന്ന student ഉം ആയുള്ള നിക്കാഹ് ആണ് "റന
"നാദിറ് ഇവളെ മാഷാണന്ന് സത്യം പറഞ്ഞാ ഞങ്ങൾക്ക് ആർക്കും അറിയൂലെഞ്ഞി "
"മ്മ്......"
"അപ്പോ കഥ കഴിഞ്ഞു ഇനി എല്ലാവർക്കും പിരിഞ്ഞു പോകാം "മസ്ന
അങ്ങനെ ഞങ്ങൾ എല്ലാവരും പുറത്തേക്ക് ഇറങ്ങി അപ്പോയാണ് നാദിറിനെ അവിടെ കണ്ടത് . അങ്ങനെ നേരെ അവന്റെ അടുത്തേക്ക് പോയി. അവിടുന്ന് എളാപ്പയോടും മൂത്താപ്പയോടും കുറച്ച് കച്ചറ ഒക്കെ കളിച്ച് നേരെ റൂമിലേക്ക് പോയി ഒറ്റയ്ക്ക് ഇരിക്കായിരുന്നു പെട്ടെന്ന് ആണ് ഡോറ് തുറന്ന് മാഷ് വന്നത്... .
അങ്ങനെ അവനോട് കച്ചറ കൂടി . അവസാനം പതിയെ മുങ്ങാൻ വേണ്ടി നിന്നപ്പോ വാതിൽ തുറക്കാൻ കഴിയുന്നില്ല . എന്താപ്പോ ഇതിന് പറ്റിയത് .
@@@@@@@@@@@@@@@@@@@@@@@@@
അവള് കാട്ടുന്നത് കണ്ടിട്ട് ചിരിയാ വരുന്നെ .
"എന്തെ തുറക്കാൻ കഴിയുന്നില്ലേ "
"ങ്ങ്...."
"നിന്റെ അടവ് ഒന്നും എന്റെൽ നടക്കൂല മോളെ "
"ഇത് തൊറക്കീ "
"ഇജ്ജ് ഈ കാര്യം പറയാതെ തൊറക്കൂല "
"എന്ത് കാര്യം "
"നിനക്ക് എങ്ങനെ നമ്പർ കിട്ടി "
"അത് ഞാൻ പറയൂല "
"ഇജ്ജ് പറയൂലെ "
എന്നും പറഞ്ഞ് ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി . അവള് അതിനനുസരിച്ച് പിന്നോട്ടും നീങ്ങി കൊണ്ടിരുന്നു. പെട്ടെന്ന് അവള് ചുമരിൽ തട്ടി നിന്നു . ഞാൻ അവളുടെ അടുത്ത് എത്തിയതും
"ഞാൻ പറയാ...."
"എന്നാ പറ "
"ഡയറിന്ന് "
"ഓ..... ഇത് പറയാനായിട്ടാ ഇജ്ജ് ഇത്രയും ജാഡ കാണിച്ചത് "
"മ്മ്.... ഇനി ഞാൻ പോകട്ടെ വാതില് തുറക്ക് "
"അങ്ങനങ്ങ് പോയാലോ "
"ഇനി എന്താ "
"നിന്റെ സൗണ്ട് എങ്ങനെ മാറി "
"അത് സുഖല്ലേ . ഒരു ഷീല എടുത്ത് മടക്കി വായന്റെ മുകളിൽ വെച്ച് വിളിച്ചു "
"അനക്ക് എല്ലാ അടവും അറിയാലോ "
"ഇതൊക്കെ എല്ലാർക്കും അറിയുന്നതാ "
"എന്നിട്ട് എനിക്ക് അറിയൂലല്ലോ "
"അത് സാരല്യ ഇപ്പോ പഠിച്ചീലെ "
"മ്മ്......"
"വാതിൽ തുറക്കി മാഷെ "
"മാഷ് അല്ല അന്റെ കെട്ട്യോൻ "
"അത് എപ്പോഴും മാഷെന്നെ കിട്ടൊള്ളൂ എന്താ അറീല "
"മ്മ്......"
അങ്ങനെ ഞാൻ പോയി വാതിൽ തുറന്നതും അവള് വേഗം പുറത്തേക്ക് പോയി .പോകുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു നോക്കി സൈറ്റ് അടിച്ച് അവള് പോയി .
ഞാൻ വേഗം താഴെക്ക് ഇറങ്ങി അപ്പോയാ അവിടെ ശാഫിനെ കണ്ടത് .
"എപ്പോ എത്തി "
"ഇപ്പോ എത്തീട്ടൊള്ളൂ "
"മ്മ്......"
"ഇങ്ങക്ക് രണ്ടാക്കും അവിടെ എന്തെനു പണി "
"ഒന്നുല്യ വെറുതെ പോയതാ അവളെ റൂമ് ഒന്ന് കാണാൻ "
"എന്നിട്ട് കണ്ടോ "
"ആ..."
"അല്ല രണ്ട് അളിയന്മാർക്കും എന്താ പണി "
"ഒന്നുല്യ ഓരോന്ന് പറഞ്ഞിരിക്കേനു "
"ഫുഡ് കഴിക്കല്ലെ...."
"ആ...."
അങ്ങനെ എല്ലാരും ഫുഡ് കഴിക്കാൻ വന്നിരുന്നു രണ്ട് ടേബിളിന്റെ ചുറ്റിലും എല്ലാവരും ഇരിന്നു ഫുഡ് കഴിക്കാൻ തുടങ്ങി. എന്റെ അടുത്ത് തന്നെ ഇന്റെ മൊഞ്ചത്തി കുട്ടി ഉണ്ട്.
@@@@@@@@@@@@@@@@@@@@@@@@@
രക്ഷപ്പെട്ടാൻ നിന്നപ്പോഴേക്കും വാതിൽ പൂട്ടി ഇരുന്നു തുറക്കാൻ കഴിയുന്നില്ല. പിന്നെ അവനോട് കെഞ്ചി അവസാനം ഡോറ് തുറന്നു തന്നു .
പോകാൻ നേരത്ത് വെറുതെ ഒന്ന് സൈറ്റടിച്ചു കൊടുത്തു. പൊട്ടൻ ചിരിക്കാ അപ്പോ.
അങ്ങനെ താഴേക്ക് ചെന്നപ്പോ തന്നെ കണ്ടത് മ്മ്ളെ ടീംസിനെ അണ് .
"ഈ നാദിറ നമ്മളോട് ഇഷ്ടല്ലാന്ന് പറയും എന്നിട്ട് ഓന്റെ പിന്നാലെ തന്നെ നടക്കേം ചെയ്യും "സുമി
"അതന്നെ ഇന്റെ കുട്ടിനെ വരെ ചീത്ത പറഞ്ഞതാ ഈ നാദിറിന്റെേ പേരിൽ . "റന
"അത്.........."
"ഉരുളണ്ട അധികം ......."സുമി
"ഇങ്ങക്ക് ഇത് എന്തിന്റെ കേടാ ഒരു ഭാര്യയും ഭർത്താവും ആവുമ്പോ ഇതൊക്കെ സാധാരണ അണ് "
"എന്തൊക്കെ "മസ്ന
"സംസാരിക്കലൊക്കെ "
"അതിന് നീയും അവനും അത്ര വല്യ ബന്ധത്തിൽ ആയിരുന്നില്ലല്ലോ "സുമി
"ഇവക്ക് ഓനെ വേണ്ടന്നൊക്കെ അല്ലെ പറഞ്ഞിരുന്നത് "റന
"എപ്പോ.......... ഞങ്ങൾ നല്ല കൂട്ടാണ് "
"made for each other ആണല്ലോ "ഇത്താത്ത
"ആണ്...... നിങ്ങൾക്ക് അസൂയ ആണ് "
അതും പറഞ്ഞ് ഞാൻ അവിടുന്ന് മുങ്ങി. ഇനിയും അവിടെ നിന്നാ ചിലപ്പോ എല്ലാരും കൂടെ എന്നെ സൂപ്പ് വെക്കും .
അങ്ങനെ ഞങ്ങളോട് എല്ലാരോടും ഉമ്മ ഫുഡ് കഴിക്കാൻ ഇരിക്കാൻ പറഞ്ഞു. ഇന്റെ കാക്കൂ എന്നെ കൊണ്ട് പോയി മാഷിന്റെ അടുത്ത് ഇരുത്തി .
ചെക്കൻ ചിരിക്കാ അവന് മാത്രല്ലാ ചുറ്റും ഉള്ള എല്ലാ കുരുപ്പുകളും ചിരിക്കന്നേണ് .
"എന്താ......."
"ഒന്നുല്യ"മസ്ന
"പിന്നെ എന്തിനാ ചിരിക്കുന്നെ"
"അവര് ചിരിച്ചോട്ടെ "മാഷ്
"ഇങ്ങള് പറഞ്ഞിട്ടാണോ അപ്പോ ചിരിക്കുന്നെ "
"ഇന്ക്ക് ഇവിടെ അതേനി പണി "മാഷ്
എന്നും പറഞ്ഞ് അവന് എന്റെ കാലിന് ഒരു ചവിട്ട് തന്നു . അതിന് ഇരട്ടിയായി അവനിക്കും തിരിച്ചു കൊടുത്തു അപ്പോയാണ് സമാധാനം ആയത് .
അവനാണെൽ എനിക്ക് ചോറ് ഒക്കെ ഇട്ട് തരുന്നുണ്ട്
"ഇത് ആർക്കാ "
"അനക്ക് "മാഷ്
" ഇന്ക്ക് ഇത്രന്നും വേണ്ട "
"അവള് അങ്ങനാ മോനെ ചോറ് ഒക്കെ കണകാക്കിയെ കഴിക്കൊള്ളൂ "ഉമ്മ
"അതെന്താ അങ്ങനെ കഴിക്കുന്നെ ഉമ്മാ "മാഷ്
" Wight കൂടുംന്ന് കരുതിയിട്ട് ആവും "സുമി
"wight കൂടിന്ന് കരുതി ഞാൻ അന്നെ കെട്ടാതിരിക്കൊന്നില്ല . ഇനി അത് പേടിച്ചിട്ടാണേൽ തിന്നോ "മാഷ്
"ഇപ്പത്തെ കുട്ടികളൊക്കെ അങ്ങനാ "മൂത്താപ്പ
"മൂത്താപ്പാ...... ഇങ്ങള് എല്ലാരും കൂടി ഇന്നെ തിന്നാണോ "
"ഓല് പറഞ്ഞത് സത്യല്ലെ അനക്ക് എന്താ തിന്നാല്"ഉപ്പ
"ഉപ്പാ..... ഇങ്ങളും തുടങ്ങിയോ "
"തിന്നൂട് "കാക്കൂ
"അന്റെ കുറവും കൂടെ ഒള്ളെനു അതും ആയി "
" മനുഷ്യന്റെ വയറിനെ മൂന്ന് ഭാഗം ആക്കിയിട്ടുണ്ട് അതിൽ ഒന്ന് ഫുഡിനും ഒന്ന് ശ്വാസിക്കാനും ഒന്ന് ഒഴിവാക്കി ഇടുവാനുള്ളതും ആണ് "
"ഇതാണ് കുഴപ്പം എന്തേലും ഒന്ന് പറഞ്ഞാ നൂറ് കാരണം ഇങ്ങോട്ട് നിരത്തും "ഉമ്മ
"ഉമ്മാ.... ഞാൻ പറഞ്ഞത് സത്യാണ് വേണങ്കിൽ മാഷോട് ചോദിച്ചോക്കി "
ഇത് പറഞ്ഞതും മ്മളെ ടീംസ് വെറുതെ ആക്കി ചുമക്കാൻ തുടങ്ങിണ് .
"മാഷോ....... അതന്റെ ആരാടീ "
"ഇന്റെ....... കെട്ട്യോൻ "
"ആ ഓർമ്മ ഉണ്ടായാൽ നന്ന് "
"മ്മ്....ഇനി മതി പറഞ്ഞത് നോക്കി തിന്നോളി എല്ലാരും എല്ലങ്കിൽ അണ്ണാക്കിൽ കുടുങ്ങും ...."
" ഇയ്യും ശ്രദ്ധിച്ചോ "
അവന് അത് പറഞ്ഞു ചിരിക്കാ
"ഇനി ആരും മിണ്ടണ്ട ഓക്ക് തിന്നാൻ കഴിയുന്നുണ്ടാവൂല അതാവും നമ്മളോട് മിണ്ടാതിരിക്കാൻ പറഞ്ഞത് "സുമി
ഇത് കേട്ടതും എല്ലതും കൂടെ കളിയാക്കി ചിരിക്കാൻ തുടങ്ങിക്ക്ണ്
"ആ.....അതന്നെ ഒക്കെ മനസ്സിലായല്ലോ സുമിക്ക് "
പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല എല്ലങ്കിൽ പിന്നിം തൊടങ്ങും .
പെട്ടെന്ന് ആണ് ഓന് ഇന്റെ കാലിന് ഒരു ചവിട്ട് തന്ന്ത് .ഞാൻ വേഗം എണീറ്റു പോയി. ഇനി അവിടെ തന്നെ നിന്നാൽ എന്റെ കാല് ഇണ്ടാവൂല.
@@@@@@@@@@@@@@@@@@@@@@@@@
അവളെ എല്ലാരും കൂടെ ഇട്ട് നന്നായി സൽക്കാരിച്ചീണ് . അവളുടെ ഓരോ കുറുമ്പും ഓളെ മൊഞ്ച് കൂട്ടാണ് .
അവള് ചോറ് തിന്ന് കഴിഞ്ഞ് പിന്നിം അവിടെ തന്നെ ഇരിക്കാ കുറുമ്പും കാട്ടി . അപ്പോ ആണ് ഞാൻ കാലിന് ഒരു ചവിട്ട് കൊടുത്തത് . അപ്പോ ഓള് വേഗം എണീറ്റ് പോയി .
"മോനെ ഓള് അങ്ങനെ തന്നെ ആണ് "ഉമ്മ
"ആ എനിക്ക് അറിയാ..... ഓളെ പൊട്ടത്തരം "
"ഓള് പൊട്ടത്തി ഒന്നും അല്ലട്ടോ "ഉപ്പ
"ആ...... കുട്ടി കളി ഇപ്പയും മാറാത്ത സ്വഭാവം ആണ് "ഉമ്മ
"മ്മ്......"
"ഓള് ഇപ്പോ പെണങ്ങിണ്ടാവും "റാഷിദ്
" ആ.... അത് ഞാൻ ശരിയാക്കി കോളാ...."
"ന്നാ ചെല്ല് "
അങ്ങനെ ഞാൻ വേഗം ഓളെ റൂമിലേക്ക് പോയി.
"മോളൂസെ......"
അവളാണെങ്കിൽ ഒന്നും മിണ്ടുന്നുല്യ
"എന്താ ഇന്റെ മുത്ത് എന്നോട് ഒന്നും മിണ്ടാത്തെ "
അവളെന്നാലും ഒന്നും മിണ്ടുന്നുല്യ . അവളെ അടുത്ത് പോയിരുന്നു എന്നിട്ടും ഒന്നും മിണ്ടുന്നില്ലാ ....
"എന്താ ഇയ്യ് മിണ്ടാത്തെ. plz ഒന്ന് മിണ്ട് . ഇജ്ജ് മിണ്ടാതിരുന്നിട്ട് എനിക്ക് സഹിക്കിണില്ല്യട്ടോ "
"ആണോ "
"ആഹു മിണ്ട്യല്ലോ ന്നാ വാ....... "
എന്നും പറഞ്ഞ് ഞാൻ വേഗം ഓളെ കൈയും പിടിച്ച് പുറത്തേക്ക് ഇറങ്ങി . എല്ലാരും ഞങ്ങളെ തന്നെ നോക്കി ഇരിക്കാ .....
"ഇങ്ങള് എങ്ങോട്ട.......... എല്ലാരും അതാ നോക്കുന്നു "
"ഇജ്ജ് മിണ്ടാതെ വാ..... "
"സുമി ഒക്കെ അതാ കളിയാക്കുന്നു ഇജ്ജ് വിട് "
ശരിയ സുമിയും എല്ലാരും നോക്കി ഇരിക്കാ അവളെ ഉപ്പയും ഉമ്മയും കാക്കയും ഒക്കെ നോക്കി ഇരിക്കാ...
"എങ്ങോട്ടാ മോനെ...."
"അത്......"
"എങ്ങോട്ടാ.....ടാ..."
"വന്നിട്ട് പറയ ശാഫിക്കാ "
എന്നും പറഞ്ഞ് ഓളെയും കൊണ്ട് ബുള്ളറ്റിന്റെ അടുത്ത് എത്തി . അപ്പോ പെണ്ണ് എന്നെ തന്നെ നോക്കി നിൽക്കാണ് .
"കേറ്....."
"എങ്ങോട്ടാ"
"എങ്ങോട്ടെങ്കിലും ഇജ്ജ് കേറുന്നുണ്ടോ "
"ഇല്ല "
@@@@@@@@@@@@@@@@@@@@@@@@@
നാദിറ് എന്നെയും കൊണ്ട് എങ്ങോട്ടാ പോണത് എന്ന് ഒരു നിശ്ചയും ഇല്ല.
"കേറ് ഖൽബേ "
അവസാനം ബുള്ളറ്റില് കയറി. അവന് എങ്ങോട്ടെന്നില്ലാതെ പറത്തി വിടാണ് . ഇന്നെ കൊല്ലാനാവോ റബ്ബേ.....
ഏയ് അങ്ങനൊന്നും ചെയ്യൂല ജയിലിൽ കിടക്കേണ്ടി വരുംന്നുള്ള പേടി ഉണ്ടാവും.
അങ്ങനെ ഞങ്ങൾ നേരെ ഇറങ്ങിയത് ഒരു കോഫി ഷോപ്പിലാണ് .
"വാ......"
"എന്താണ്......."
"ഇജ്ജ് ചൂടായി ഇരിക്കാണ് അപ്പോ അനക്ക് തണുത്ത ജ്യൂസ് വാങ്ങിതര...."
"ഇനിക്കൊന്നും വേണ്ട "
"ഇജ്ജ് ഒന്ന് അടങ്ങ് പാത്തോ...."
"ങ്ങേ....... ഞാൻ പാത്തു ഒന്നും അല്ല "
"ഇജ്ജ് ഇന്റെ ഖൽബല്ലേ.... വാ..."
അങ്ങനെ ഞങ്ങൾ രണ്ടാളും കോഫി ഷോപ്പിൽ കയറി. ഞങ്ങൾ രണ്ടാളും കുറച്ച് കഴിഞ്ഞ് അവിടുന്നു ഇറങ്ങി . നേരെ വണ്ടി വിടുന്നുണ്ട് എങ്ങോട്ടാണ് എന്തോ .
"സത്യം പറി ഇങ്ങള് ഇന്നെ കൊല്ലാൻ കൊണ്ടോകാണോ "
"അതെന്താ അങ്ങനെ ചോദിച്ചത് "
"ഒന്നുല്യാ..."
" ഞാൻ അൻക്ക് ഒരു surprise തരാൻ കൊണ്ടോകാ....."
"എന്ത് surprise "
"അത് ഞാൻ ഇപ്പോ പറയൂല "
അങ്ങനെ എന്നെയും കൊണ്ട് നേരെ പോയത് പിന്നെ ഡ്രസ്സ് എടുക്കാൻ ആയിരുന്നു . അതും അവന് ഡ്രസ്സ് എടുക്കാൻ.
അവന് കുറെ ഡ്രസ്സ് നോക്കി അവസാനം black കളർ ഷർട്ട് എടുത്തു .
"ടീ.... ഇജ്ജ് ഇവിടെ നിൽക്ക് ഞാൻ ഇപ്പോ വരാ...."
"എങ്ങോട്ടാ.... ഞാനും ഉണ്ട് "
"ഇതൊന്ന് കറക്റ്റ് ആണോ എന്ന് നോക്കാനാ . "
"ഓ....."
"ഇജ്ജും പോര് എനിക്ക് ഡ്രസ്സ് ഇട്ടു തരാൻ "
"ഞാൻ ഒന്നും ഇല്ല ഒറ്റയ്ക്ക് അങ്ങോട്ട് ഇട്ടാ മതി "
"ന്നാ ഞാൻ ഇപ്പോ വരാ...."
എന്നും പറഞ്ഞ് അവന് പോയി . അവനെ കാത്തിരുന്നു മടുത്തു . അവന് ഇത് എവിടെ പോയതാ എത്ര നേരായി വൈറ്റ് ചെയ്യ്ണെ
പിന്നെ അവനുണ്ട് വരുന്നു.
"എവിടെനി ഇത് വരെ "
"ഇത് പാക്ക് ചെയ്തൊളൂ...."
"വേറെ എന്തെലും "
"ഇജ്ജ് വാ..... ചൂടാവല്ലേ..."
അങ്ങിനെ ഞങ്ങൾ രണ്ടാളും കൂടെ അവിടുന്നിറങ്ങി .
"ഇതന്താ ഒരു ഷർട്ടിന് ഇത്ര കനം "
"എന്റെ ഉമ്മാക്ക് ഉള്ള ഡ്രസ്സും കൂടെ ഉണ്ട് "
"അത് എപ്പോയാ വാങ്ങി "
"അത്..... ഞാൻ ഡ്രസ്സ് കറക്റ്റാണോന്ന് നോക്കാൻ പോയീലെ അപ്പോ "
"അതാ നേരം വൈകിയത് "
"മ്മ്....."
"എന്ത് മ്മ് ന്ന് അനക്ക് ഡ്രസ്സ് വേണ്ടിനോ "
ഇപ്പോയാ ചോദിക്ക്ണെ . എനിക്ക് ഒന്നും വേണ്ട ഓന്റെ ഒലക്കമലെ ഒരു ഡ്രസ്സ്
"ഹലോ...... പോയോ...."
"ഇല്ല. "
"അനക്ക് വേണ്ടിനോ"
"വേണ്ടാ...."
"മ്മ്..... ന്നാ പിന്നെ കുഴപ്പല്യ"
"നേരം വൈകി വീട്ടിലേക്ക് ആക്കി തരി "
"ഒരു സ്ഥലം കൂടെ പോകാനുണ്ട് "
"എവിടെ "
" അത്..... അനക്ക് അവിടെ എത്തിമ്പോ അറിയാ "
"ഓ....ന്നാ പറയണ്ട "
"നമ്മക്ക് ഫിലിം കാണാൻ പോയാലോ "
"ഇപ്പയോ.... ഞാൻ ഇല്ല "
"ന്നാ ഞാൻ പോവാ...."
എന്നും പറഞ്ഞ് അവന് വണ്ടി തിരിച്ചത് തിയറ്ററിലേക്കാ
"ഞാൻ ഇല്ലട്ടോ "
"ഇജ്ജ് വേണ്ട"
എന്നും പറഞ്ഞ് ചിരിച്ച് അവൻ വണ്ടി അതിന്റെ ഇടയിലൂടെ ഉള്ള റോഡിലൂടെ എടുത്ത്. ഇത് ഇപ്പൊ എങ്ങോട്ടാ ഈ രാത്രി. രാവിലെ എങ്ങാനും പോയാ പോരെ .
"നേരം വൈകിണ് ഇന്ക്ക് ഇപ്പോ വീട്ടിൽ പോണം "
"ഇജ്ജ് ഇന്റെ കൂടെ അല്ലെ ഉള്ളത് അപ്പോ എപ്പോ എത്തിയാലും കുഴപ്പമില്ല "
"അല്ല ഇത് എങ്ങട്ടാ പോണത് "
"ഒരു സ്ഥലത്ത്ക്ക് "
"ഫിലിം കാണാൻ അല്ലല്ലോ "
"ഫിലിമിന് പിന്നെ പോകാ..."
"മ്മ്..... "
"സമയം എത്രായി ഇപ്പോ "
"10 .45 "
"മ്...."
അങ്ങനെ ഞങ്ങൾ നേരെ പോയത് ഒരു വീട്ടിലേക്ക് ആയിരുന്നു. ഇത് ഇപ്പോ ആരെ വീടാ. ....
"വാ......"
"ഇതാരെ വീടാ "
അപ്പോ ആണ് വീട്ടിന്റെ ഉള്ളിൽ നിന്നും ഒരു കുട്ടി ഓടി വന്നത് .
"ഇക്കാക്ക......"
"മോളൂസെ..... എല്ലാരും എവിടെ "
" ഉമ്മച്ചി ഇന്നെ കൂട്ടാതെ പോയി "
"എങ്ങോട്ട് "
"ജിനുന്റെ സ്കൂള്ക്ക് "
"ഉമ്മച്ചിനെ കൂട്ടാതെ നമ്മക്കും പോവാട്ടോ "
"ആ......ഇമ്മച്ചിനിം ജിനുനിം കൂട്ടണ്ട "
"ഇപ്പച്ചി എവിടെ മുത്തൂസെ "
"ഇവ്ടണ്ട് "
" ഇമ്മമ്മ എവിടെ "
"ഇവ്ടണ്ട് "
"ഇമ്മമ്മ നെ എന്താ അന്റെ ഉമ്മ കൊണ്ടോവാഞ്ഞത് "
"ഉമ്മ മ്മ ക്ക് സ്കൂള്ക്ക് പോണെ പേടിയാ...."
"അന്നോട് ഇത് അരാ പറഞ്ഞത് "
"ഉപ്പച്ചി ...."
"ഉപ്പച്ചി പറഞ്ഞല്ലോ സ്കൂളിൽ പോയാ എഴുതാനും വായിക്കാനും അറിയാത്തവരെ കേറ്റൂലാന്ന് "
"ഹ....ഹ...."
"എന്താടീ കിണിക്കുന്നെ "
"ഒന്നുല്യ "
"ഇതാരാ... ഇക്കാക്ക "
"ഇതോ.... ആരാവും മുത്തൂസ് പറ "
"എവിടുന്നേലും കണ്ടപ്പോ കാറി ലിട്ട് കൊണ്ടന്നാവും "
"അല്ല..... ഞാൻ ആരെ കൊണ്ടരണ്ട് എന്നാ പറയല് "
"ഇക്കാക്കന്റെ പെണ്ണിനെ "
"ആ ഇത്താത്തയാണോ ഇത് "
"ആ......എന്തെ... ഇഷ്ടായില്ലെ .... "
"ഞാൻ പോരെന്യോ ഇക്കാക്ക് "
"ന്നാ ഇജ്ജ് എടുത്തോ മുത്തൂസെ എനിക്ക് വേണ്ട "നാദിറ
"പോടീ...."മാഷ്
അപ്പോ ആയിരുന്നു വീട്ടിന്റെ ഉള്ളിൽ നിന്ന് ഒരാൾ വന്നെ
"മോളെ............ അല്ല ആരിത് നാദിറോ വാ മോനെ "
"ആ...... അല്ല ഇക്കാക്ക ഇവിടെ ആരുല്യേ "
"ആ.....ഓല് ഇപ്പോ വരും ഒരു മരണം ഉണ്ടേനു അതിന് പോയതാ... "
"ആരാ മരിച്ചത് "
"അത് അവളെ ഉപ്പാന്റെ മൂത്താപ്പ "
"ഓ..... "
"സുഖല്ല്യാതെ കിടപ്പിലേനു ഞാൻ പിന്നെ നാളെ പോവാന്ന് വിചാരിച്ചു "
"ഇത്താത്ത എങ്ങനാ പോയത് "
"അവളെ ആങ്ങള കൊണ്ടോയതാ.... നാളെ പിന്നെ കുട്ടികൾക്ക് ഒക്കെ സ്കൂൾ അല്ലെ അപ്പോ പോവാൻ കയ്യൂലാ അതാ ഇന്ന് പോയത് "
"മ്മ്....."
"മോളെ ഇരിക്ക് "
"ആ.... ഞാൻ ഇരിക്കാ "
"ഉമ്മ എവിടെ "
"റൂമിൽ ഉണ്ട് "
"ന്നാ ഞങ്ങൾ കാണട്ടെ "
അങ്ങനെ ഞങ്ങൾ വയസ്സായ ഒരു താത്ത ഒരു റൂമിൽ കിടക്കുന്നുണ്ട് അവിടെക്ക് കയറി ചെന്നു .
"ഉമ്മാ ഇതാരാന്ന് നോക്കി "
"ആ.... മോളെ.... "
"ഇത് ഇന്റെ ഉമ്മന്റെ ഉമ്മ ആണ് "മാഷ്
"ഞാൻ ആണ് ഓനോട് ഒന്ന് കൊണ്ടരാൻ പറഞ്ഞെ . മോളെ കാണാൻ "ഉമ്മമ്മ
"ആ....."
" ഇങ്ങക്ക് രാവിലെ പോന്നാ പോരെഞ്ഞ്യോ ഈ മഞ്ഞ് ഒക്കെ കൊണ്ട് "
"അത് സാരല്യ ഉമ്മാ "
അങ്ങനെ ഞങ്ങൾ കുറേ നേരം സംസാരിച്ചിരുന്നു . അപ്പോഴേക്കും അമ്മായിയും വന്നു
"ഇങ്ങള് എപ്പളാ വന്നെ "
"കുറച്ച് നേരായി "
"ചായ കുടിച്ചോ "
"ആ.... ഞങ്ങൾ ഇറങ്ങാ. ... നേരം കുറെ ആയി "
" നാളെ പോയാ പോരെ മോളെ "
"പിന്നെ ഒരിസം വരണ്ട് "
"മ്മ്...."
"ന്നാ പോട്ടെ മുത്തൂസെ "
"മ്മ്..... ഇക്കാക്ക ഇങ്ങള് എന്താ പറയാതെ പോണെ "
"ആരെ പറഞ്ഞു പറയാതെ പോവാന്ന് ഇന്റെ മുത്തൂസിനോട് പറയാതെ പോകോ ഇക്കാക്ക "
അങ്ങനെ അതും പറഞ്ഞ് മാഷ് ആ കുട്ടിയെ എടുത്ത് മുത്തവും കൊടുത്തു ഞങ്ങൾ ഇറങ്ങി .
എനിക്കാണെൽ വിശന്നിട്ട് വയ്യ . ഹോട്ടല് കാണുമ്പോ കയറാൻ തോന്ന .
അവസാനം ഞങ്ങൾ എങ്ങനോ വീട്ടിലെത്തി. ഉറങ്ങിപ്പോയതോണ്ട് വീട്ടിൽ എത്തിയതൊന്നും അറിഞ്ഞീല .
"എത്രായി സമയം "മാഷ്
"11.55"
"അനക്ക് വിശക്കുന്നുണ്ടോ "മാഷ്
" ഉണ്ടെങ്കിൽ "
"ന്നാ കേറ് ഹോട്ടലിൽ പോവാ..."മാഷ്
"ഇനി ഞാൻ ഇല്ല . വീട്ടിൽ എല്ലാരും ഒറങ്ങിണ്ടാവും "
"അപ്പോ എനിക്ക് ഫുഡോ "മാഷ്
"വീട്ടിൽ ഉണ്ടാവും "
"ന്നാ വേഗം നടക്ക് "മാഷ്
"എന്റെ വീട്ടിൽ അല്ല നിങ്ങളെ വീട്ടിൽ "
" ഇന്റെ വീട്ടിൽ ഉണ്ടാവും. ഇയ്യ് നടക്ക് "മാഷ്
"വാതില് തുറന്ന് തരോ "
" തരൂലെ....."മാഷ്
" വാതില് തുറന്നില്ലങ്കിൽ എന്ത് കാട്ടും "
"ഇവിടെ പുറത്ത് കിടക്ക "മാഷ്
"ങ്ങേ...."
"ഇജ്ജ് വാതില് തുറക്ക് "മാഷ്
"മ്മ്....."
അങ്ങനെ ഞങ്ങൾ രണ്ടാളും കൂടെ പോയി വാതിൽ തുറന്നതും
"ടോ....."
വാതില് തുറന്നതും പെട്ടെന്ന് എന്തോ പൊട്ടിയത്.....എന്തൊക്കെയോ തലയിലൂടെ വീഴുന്നുണ്ട്....
"happy birday to u
happy birday to u
happy birday dear nidu "
എന്താ ഇവിടെ നടക്കുന്നത്.ഇന്ന് എന്റെ ബർത്തഡേ ആണല്ലോ .... എന്നാലും ഇത് വല്ലാത്തൊരു സർപ്രൈസ് ആയിപ്പോയി .....
" ഇജ്ജ് പോയി ഡ്രസ്സ് മാറ്റി വാ നിദോ "ഉമ്മ
" ന്നാ ഡ്രസ്സ് ഇട്ട് വാ"
അങ്ങനെ ഉമ്മ തന്ന ഡ്രസ്സും എടുത്ത് മാറ്റാനും വേണ്ടി റൂമിലേക്ക് പോയി . വേഗം മാറ്റി പുറത്തിറങ്ങി .താഴേക്ക് ഇറങ്ങുമ്പോ യാണ്
"ഈ ഡ്രസ്സ് നിദൂന് നല്ല ഭംഗി ഉണ്ട് "സുമി
" നാദിറിന് സെലക്ഷൻ ഉണ്ടല്ലോ "റന
ഡ്രസ്സ് മാഷ് വാങ്ങിയതാണോ . എപ്പോഴാ ഓൻ വാങ്ങിയത് ഞാൻ അറിഞ്ഞില്യല്ലോ .ഏതായാലും ഡ്രസ്സ് എനിക്ക് ഇഷ്ടായിക്ക് .
പിന്നെ കേക്ക് കട്ട് ചെയ്യലും തിന്നലും ഒക്കെ ആയി ഒരു ജഗപൊഗ ആയിരുന്നു
ഇവന് ഇപ്പോ എന്തിനാ എന്റെ അടുത്തേക്ക് വരുന്നത് .
@@@@@@@@@@@@@@@@@@@@@@@@@
ഏതായാലും ഞങ്ങൾ വിചാരിച്ച് പോലെ ഓൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ കഴിഞ്ഞു. അവള് ഏതായാലും ഈ ഡ്രസ്സില് ലുക്ക് ആയിണ് .
"ടീ....... എങ്ങനുണ്ട് ഇന്റെ ഉമ്മന്റെ ഡ്രസ്സ് "
"ങ്ങേ....."
" എന്താടീ അന്റെ മുഖത്ത് "
"എവിടെ "
അവളെ മുഖത്ത് ഒന്നും ഇല്ല ഞാൻ വെറുതെ പറഞ്ഞതാ . ഓളാണേൽ എവിടെന്ന് ചോദിച്ച് മുഖത്ത് മുഴുവൻ കേക്ക് ആക്കിണ്
"ഹി.....ഹി....."
"എന്താ ഇങ്ങള് കിണിക്കുന്നെ "
" ഇപ്പോ ആണ് നിന്റെ മുഖത്ത് ഒന്ന് വെളിച്ചം വെച്ചത് "
"ങ്ങേ "
അപ്പോ ആണ് പെണ്ണിന് കാര്യം മനസ്സിലായത് . അവളാണേൽ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ നിൽക്കാ .
" ടാ......."
"എന്താ ഖൽബേ....."
"ഇന്റെ മുഖം ആകെ കേടാക്കീലെ ഇജ്ജ് "
"അനക്ക് മനസ്സിലായിലെ...."
അവളാണേൽ ചെറിയ കുട്ടികളെ പോലെ കുറു മ്പ് കാട്ടി നിൽക്കാ
@@@@@@@@@@@@@@@@@@@@@@@@@
ഇന്റെ മുഖം ഒന്നാകെ വൃത്തികേടാക്കി അവൻ ചിരിക്ക്ണെ കണ്ടോ ....
പെട്ടെന്നാണ് ഓനൊരു ഗിഫ്റ്റ് എനിക്ക് തന്നെ. പച്ച കടലാസ് കൊണ്ട് പൊതിഞ്ഞ ഒരു പെട്ടി.
"ന്നാ തുറന്ന് നോക്ക് "
"വേഗം തുറക്ക് നിദോ...."സുമി
"എതായാലും മുഖം നല്ല ഭംഗി ഉണ്ട് കാണാൻ "റന
അപ്പോ ആണ് മുഖത്തിന്റെ കാര്യം ഓർമ വന്നത് .പെട്ടെന്ന് പോയി മുഖം കഴുകി വന്നതും
"നിദോ വേഗം തുറക്ക് "
എല്ലാരും കൂടെ ഇത് പറഞ്ഞതും ഞാൻ അതിന്റെ മുകളിലുള്ള പച്ച കവർ അയിച്ചു . പക്ഷേ പിന്നെ കണ്ടത് ഒരു പിക് കളറാണ് . അങ്ങനെ അത് അയിച്ചതും വേറെ കവർ . അങ്ങനെ ഓരോന്ന് അയിക്കുമ്പോഴും കളർ മാറാന്നല്ലാതെ ഒരു ഗിഫ്റ്റും കാണുന്നില്ല.
"ഇതെന്താടീ മഴവില്ലോ.."മസ്ന
"അതന്നെ ഞാൻ ഇപ്പോ ചോദിക്കാൻ നിന്നെ "സുമി
"അല്ല ഇതില് എന്തേലും ഉണ്ടോ "
"തുറന്ന് നോക്ക് പെണ്ണേ "
ഓരോന്നും തുറന്ന് ഞാൻ ഒരു വഴീക്കായിന്ന് പറഞ്ഞാ മതിയല്ലോ. ഒരു കുന്തും ഇല്ല അതില് . ഇത്രയും നേരം ഇതിമ്മേ കെട്ടിമറിഞ്ഞത് വെറുതെ ആയി . ഓന് ഒന്ന് കൊടുക്കാനാ തോന്നിയത്.... .
"ഇതാണോ അന്റെ കെട്ട്യോൻ ബർത്തിഡേക്ക് തന്നെ "സുമി
"അയ്യേ.... മോശായി പോയി "മസ്ന
ശരിയാ എനിക്ക് ഒരു ഗിഫ്റ്റും തന്നീല. ഇന്നെ ഇഷ്ടല്ലാത്തോണ്ട് ആവും. ഞാൻ ഇനി ഓനോട് മിണ്ടൂല കട്ടീസാ.....
പെട്ടെന്ന് ആണ് ഇത്താത്ത യും ശാഫിക്കയും കൂടെ എന്റെ അടുത്തേക്ക് വന്നെ . അവരുടെ കൈയിൽ കാര്യായിട്ട് എന്തോ ഉണ്ടല്ലോ.
"ന്നാ ഞങ്ങളുടെ വക "
"മ്മ്....."
"തുറന്ന് നോക്ക് "
"പറ്റിക്കാണോ...."
"അല്ല "
അങ്ങനെ അത് വല്യ ആവേശത്തിൽ ഞാൻ വാങ്ങി തുറന്ന് നോക്കിയപ്പോ ആണ് ഇത് ഓല് രണ്ടാളും കൂടെ കളിപ്പിച്ചതാന്ന് മനസ്സിലായെ .
" ന്നാലും എത്ര നല്ല ഫോട്ടോ ഉണ്ടേനി എന്നിട്ട് ഇത് എന്തിനാ വെച്ചെ "
"ഇത് സൂപ്പർ അല്ലെ "
കല്യാണത്തിന്റെ അന്നത്തെ എന്റെ ഫോട്ടോ ഓല് ഫ്രറയ്മ് ചെയ്ത് കൊണ്ടന്നെ . അതിലാണേൽ ഞാൻ കുറുമ്പ് കാട്ടി നിൽക്കാണ് നാദിറിന്റെ കൂടെ.
"ഇന്റെ ഗിഫ്റ്റ് ഒന്നും വേണ്ടേ നിനക്ക് "
"ആ വേണം കാക്കൂന്റെ ഗിഫ്റ്റ് ഇല്ലാതെ എന്ത് ബർത്തിഡേ ആണ് "
"മ്മ്...സുഖിപ്പിക്കല്ലേ....."
"എന്റെ ഗിഫ്റ്റ് എവിടെ "
"ന്നാ കണ്ണ് അടക്ക് എന്നിട്ട് കൈ നീട്ട് "
"മ്മ്.... അടച്ചു "
കണ്ണ് രണ്ടും അടച്ചു നിൽക്കുമ്പോ ആണ് ആകാംക്ഷ ഉള്ളതോണ്ട് ഒരു കണ്ണ് മെല്ലെ തുറന്നു നോക്കിയത് . അവനാണെൽ ഞാൻ കണ്ണ് തുറക്കും എന്ന് അറിഞ്ഞ പോലെ എന്നെ തന്നെ നോക്കി നിൽക്കാണ് .
"എന്താടീ..... കണ്ണ് തുറന്നെ "
" അത്...... ഇങ്ങളെ സൗണ്ട് ഒന്നും...... കേക്കാഞ്ഞപ്പോ "
"അതികം ഉരുളണ്ട "
"കണ്ണ് അടക്ക് ഇനി തുറന്നാ തരൂല "
"മ്...."
പെട്ടെന്ന് ആണ് എന്റെ കൈയിൽ എന്തോ ഇട്ട് തന്നെ കണ്ണ് തുറന്നു നോക്കിയതും . അത് ഒരു വാച്ച് ആയിരുന്നു. വെറും വാച്ചല്ലാ എന്റെയും അവന്റെയും ഫോട്ടോ വെച്ച വാച്ച്. ഇത് ഞാൻ തന്നെ ഒരിക്കൽ അവനോട് ചോദിച്ചു കെഞ്ചിയിട്ടും എനിക്ക് വാങ്ങി തന്നീല്യ . ഇപ്പോ ഇതാ എനിക്ക് . അല്ല എന്റെ കൈയിൽ തന്നെ
"എങ്ങനുണ്ട് "
പെട്ടെന്ന് അവനെ കെട്ടിപിടിച്ചതും . എല്ലാരും ചിരിക്കാൻ തുടങ്ങി . സന്തോഷം കൊണ്ട് കണ്ണ് വരെ നിറഞ്ഞു പോയി .
"അല്ല മക്കളെ ഇങ്ങള് ആരും ഇന്ന് ഒറങ്ങുന്നില്ലെ "
"അതന്നെ സമയം ഒരു പാടായി ഇനി നാളെ ആരും എണീക്കൂല "
ഉമ്മാന്റെ ഡയലോഗും കൂടെ ആയപ്പോ എല്ലാരും ഒറങ്ങാൻ വേണ്ടി പോകാൻ ഒരുങ്ങി
"മോനെ നീ ഇന്ന് ഇവിടെ നിന്നോ "
"പോണം "
"നിക്കാഹ് കഴിഞ്ഞതല്ലെ പിന്നെ എന്താ നിക്കുന്നതിന് "
"അതന്നെ ഇന്ന് ഇവിടെ നിന്നാ മതി "
ഇവിടെയോ . ഉമ്മാക്ക് ഇത് എന്തിന്റെ പുറപ്പാടാ .
"ന്നാലും അനക്ക് അന്റെ കെട്ട്യോൻ ഒന്നും തന്നീല്യല്ലോ "സുമി
"ഇങ്ങള് ഒന്ന് നിർത്തുന്നുണ്ടോ "
പെട്ടെന്നാണ് ഉമ്മ വന്ന് പറഞ്ഞത് അവന് ഇവിടെയാണ് നിൽക്കുന്നെന്ന് അതും എന്റെ റൂമിൽ . വല്ലാത്ത ഒരു കുരിശായല്ലോ . ഇനി ഇപ്പോ എന്താ ചെയ്യാ .
"ടീ...... നേരത്തെ തന്ന പോലെ ഒരു ഗിഫ്റ്റും കൂടി തരട്ടെ "
എന്നും പറഞ്ഞ് ചിരിച്ച് ഓൻ ഇന്റെ അടുത്തേക്ക് വന്നു . ഇത് കേട്ടതും ദേഷ്യാ വന്നത്.... . ഞാൻ അവന്റെ പിന്നാലെ ഓടി . പക്ഷെ എവിടെ കിട്ടാൻ . നേരെ എന്റെ റൂമിലേക്ക് ആണ് ഓൻ പോയത് .
ഞാൻ പോയി ലൈറ്റ് ഇട്ടതും . ഒരു റിംഗ് എനിക്ക് നേരെ നീട്ടി .
"എങ്ങനുണ്ട് കൊള്ളാവോ...."
ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ .
"സൂപ്പർ ആയിക്ക് "
അവൻ തന്നെ എന്റെ കൈ യിൽ ആ റിംഗ് ഇട്ടു തന്നു . ഇപ്പോ എന്തന്നില്ലാത്ത ഒരു സന്തോഷം എന്റെ മനസ്സിൽ മുയങ്ങി കേട്ട് കൊണ്ടിരുന്നു .
"ഇതന്തെ അപ്പോ തരാഞ്ഞത് "
"എനിക്ക് ഇങ്ങനെ തരാനാ ഇഷ്ടം "
"മ്മ്. ....."
"ഇഷ്ടായോ..."
"ആ..... "
"ഇന്നെ അല്ലെ ഇഷ്ടായത് "
"അത്......"
എന്നും പറഞ്ഞ് ഞാൻ അവിടുന്ന് മുങ്ങാൻ നിന്നതും പെട്ടെന്ന് അവന് എന്റെ കൈയിൽ പിടിച്ച് അവനോടടുപ്പിച്ചു
"പറഞ്ഞിട്ട് പോ... നാദിറ "
"ഇന്ക്ക് ...."
"പറ.... "
"ഇൻക്ക് രണ്ടും ഇഷ്ടാ "
"ഹ....ഹ....."
പെട്ടെന്ന് ആണ് കാക്കൂ അങ്ങോട്ട് വന്നത് . ആകെ നാണം കെട്ട്
"വാതില് എങ്കിലും ഒന്ന് അടച്ചൂടെ "
"മറന്ന് പോയത "
"കെട്ട്യോനെ കണ്ടപ്പോ ബോധം പോയോ . എല്ലങ്കിൽ റൂമിൽ കയറിയാ അപ്പോ വാതിൽ അടക്കുന്നതാ "
"അല്ല ഇതന്താ കൈയിൽ "
കാക്കൂന്റെ കൈയിൽ ഒരു ഗിഫ്റ്റ് ഉണ്ടല്ലോ....
"ഇത് അപ്പോ തരാൻ മറന്നത "
"എന്താ ഇത് "
"അനക്ക് ഏറ്റവും കൂടുതൽ ആവശ്യം വരുന്ന സാധനാ "
എന്നും പറഞ്ഞ് കാക്കൂ അത് എനിക്ക് തന്നു. എന്നാലും എന്താണ് അത് എന്നുള്ള ആകാംക്ഷയിൽ ഞാൻ അത് തുറന്നു . പാചക സഹായി എന്ന ഒരു പുസ്തകം ആയിരുന്നു അതിൽ. ഇത് കണ്ട് രണ്ടും കൂടെ പൊട്ടി പൊട്ടി ചിരിക്കാ .
"ടാ......"
എന്നും പറഞ്ഞ് ഓന്റെ പിന്നാലെ ഓടി താഴെ എത്തി. നാദിറിന്റെ മുമ്പ്ന്ന് ഇന്നെ നാണം കെടുത്തി കുരുപ്പ് .ഞാൻ ഇനി എങ്ങനാ ഓന്റെ മുഖത്ത് നോക്കും
"അല്ല നാദിറ നിനക്ക് ഉറക്കം ഒന്നും ഇല്ലെ "
"ആ..... ഉണ്ട് ഉമ്മ കാക്കൂ എവിടെ "
"അവന്റെ റൂമിൽ ഉണ്ടാവും "
"ഞാൻ ഇവിടെ തന്നെ ഉണ്ട് പെണ്ണെ... "
"അനക്ക് ഞാൻ തരാ.."
"എന്താ ഇങ്ങളെ രണ്ടാളുടെയും പ്രശ്നം "
"അത് ഉമ്മാ ഞാൻ അവക്ക് വേണ്ടപ്പെട്ട ഒരു സാധനം കൊടുത്തതിനാ "
"അത് എന്ത് സാധനാടാ..."
"പാചക സഹായി "
"അടുക്കളയിലെ കേറാത്ത ഓള്ക്ക് പാചക സഹായി കൊടുത്തിട്ട് എന്ത് കാട്ടാന "
" പാചകം വെക്കൽ പഠിച്ചോട്ടെ "
"ഇങ്ങള് ഇപ്പോ തല്ല് കൂടാതെ പോയി കിടക്കി നാളെ നമ്മക്ക് ഒറങ്ങി എണീറ്റിട്ട് തല്ലുണ്ടാക്ക "
കാക്കൂനോട് ഒന്നും പറയാതെ വേഗം റൂമിലേക്ക് പോയി. അപ്പോ ഉണ്ട് നാദിറ് അവിടെ പോസ്റ്റായി ഇരിക്ക്ണ്
"അല്ല ഇങ്ങള് ഉറങ്ങിയില്ലെ"
" ഇജ്ജ് വരാതെ ഞാൻ എങ്ങനാടീ ഉറങ്ങ"
"മ്മ്....."
"ന്നാ കിടന്നോളി "
"ഞാൻ അന്നോട് ഒരു കാര്യം ചോദിക്കട്ടെ "
"എന്താ...."
"അന്റെ സങ്കൽപ്പത്തിൽ ഉള്ള ഭർത്താവ് എങ്ങനെണ് "
"അത് ഇപ്പോ പറഞ്ഞിട്ട് കാര്യല്ലല്ലോ . ഇങ്ങള് ഇന്നെ കെട്ടീലെ "
"ഇജ്ജ് പറ എന്നാ എനിക്ക് അങ്ങനെ അവാലോ ഇനി അതിന് കയ്യൂലങ്കിൽ അനക്ക് പറ്റിയ ഒരു പുതിയ ചെക്കനെ കണ്ടത്താലോ "
"ന്നാ ഇങ്ങക്ക് കയ്യൂല "
"അതന്താടാ...."
"അതന്താന്ന് അറിയോ...."
"ഇല്ല "
"ഞാൻ പറഞ്ഞ് മുഴുവനാക്കട്ടെ അതിന്റെ ഇടയിൽ കേറി പറയല്ലി . "
"ന്നാ പറ..."
"അതന്താന്ന് അറിയോ ....."
"ഇല്ല "
"ഇങ്ങളോട് അല്ലേ ഞാൻ പറയല്ലിന്ന് പറഞ്ഞെ... "
"ആ... മറന്നു പോയി ഇജ്ജ് പറ ഇനി മിണ്ടൂല "
"ആ... അതെന്താ...... വേണ്ട ഞാൻ പറയാ..."
ഇത് കേട്ടതും അവന് ചിരിക്കാൻ തുടങ്ങി
"ഇങ്ങള് എന്തിനാ ചിരിക്ക്ണെ "
"ഇജ്ജ് വേഗം പറയുന്നുണ്ടോ "
"ഇന്ക്ക് ഇഷ്ടള്ള ആളെ പടച്ചോൻ ഇന്ക്ക് തന്നല്ലോ ഇനി ഇങ്ങള് എവിടെ പോയി തപ്പി തിരഞ്ഞാലും കിട്ടൂല "
ഇത് കേട്ടിട്ടും അവന് ചിരിക്കാന്നല്ലാതെ ഒന്നും പറയുന്നില്ല .
"എന്താ ഇങ്ങള് ഒന്നും പറയാത്തെ "
"ന്നാലും അനക്ക് ഒരു സങ്കല്പം ഉണ്ടാവൂലെ അങ്ങനെ ആവണം ഇങ്ങനെ അവണം ന്നൊക്കെ "
"മ്മ്...."
"അത് പറ.."
" അങ്ങനെ പറയാണങ്കിൽ ഈ പെൺകുട്ട്യേൾ പറയണപ്പോലെ ബുള്ളറ്റ് ഉള്ള കട്ട താടി ഉള്ള എന്നൊന്നും ഞാൻ പറയൂല "
"അപ്പോ എന്റെ ബുള്ളറ്റ് വേണ്ട എന്നാണോ നീ പറയുന്നെ "
"അതല്ല "
"പട്ടിണിയിലായാലും സ്നേഹം വാരിവിതറാൻ കഴിയുന്ന ഒരു നല്ല മനസ്സുള്ള ആളെ മതി എനിക്ക് "
"wow grate "
"ന്നാ ഇങ്ങളെ മനസ്സിൽ ഉള്ള പെണ്ണിനെ പറയി "
@@@@@@@@@@@@@@@@@@@@@
"അന്നെ പോലെ അല്ല "
"പിന്നെ "
ഇത് അവളുടെ മുഖത്ത് മങ്ങലുണ്ടാക്കി . എനിക്ക് അറിയാ ഓള്ക്ക് ഇതൊന്നും സഹിക്കൂലാന്ന്. എന്നാലും അവളെ വാശി പിടിപ്പിക്കാൻ വേണ്ടി പറയണതൊക്കെ പെണ്ണിന്റെ മുഖത്ത സങ്കടം കണ്ടപ്പോ എനിക്ക് ചിരിയാ വന്നെ. എന്നാലും ഓള്ക്ക് എന്നെ ഇത്രയും ഇഷ്ടമാണോ .
"പിന്നെ ഇങ്ങള്ക്ക് ഏത് പെണ്ണിനാ ഇഷ്ടം "
"ഒരു പെൺകുട്ടി ഉണ്ട് കാണാൻ നല്ല മൊഞ്ചാ . സുറുമ എഴുതിയ കണ്ണുകളും എന്താ ഭംഗിന്ന് അറിയോ . എനിക്ക് ഓളെ ഭയങ്കര ഇഷ്ടം ആയിരുന്നു പക്ഷെ എനിക്ക് ഇത് വരെ ഓളോട് പറയാൻ കഴിഞ്ഞില്ല "
"ന്നാ ഇങ്ങക്ക് ഓളെ കെട്ടിയാ പോരെഞ്ഞ്യോ എന്നെ എന്തിനാ കെട്ടിയതിന് "
"ഹ...ഹ..ഹ "
"എന്തെ..."
"ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് കുശുമ്പാന്ന് പറയുന്നത് ശരിയാല്ലേ "
" എനിക്ക് കുശുമ്പ് ഒന്നും ഇല്ല ഇങ്ങള് ആരെ കെട്ടിയാലും എനിക്ക് എന്താ "
"ന്നാലെ ഇപ്പോ ഇജ്ജ് കുശുമ്പ് കാട്ടിയത് നിന്നോട് തന്നാ "
"ങ്ങേ...."
"ആ..... മനസ്സിലായില്ലെ.. എനിക്ക് നിന്നെയാ ഇഷ്ടം. I Love You Nidhu "
ഇത് കേട്ടതും പെണ്ണിന്റെ മുഖം ഒന്ന് കാണണം പതിനാലാം രാവ് ഉദിച്ചപ്പോലെയാണ് . ആ മുഖത്തെ പുഞ്ചിരി. ഇത് എന്നും നിലനിർത്തണെ പടച്ചോനെ .
"ഇജ്ജ് എന്താ ഒന്നും പറയാത്തെ എന്നെ ഇഷ്ടല്ലെ "
അവള് എന്റെ അടുത്തേക്ക് വന്ന് പെട്ടെന്ന് കെട്ടിപിടിച്ചതും . എന്താന്നറിയൂല ഒരു സന്തോഷം . അവള് എന്റെ ചെവിയിൽ പതിയെ പറഞ്ഞു
"I Love You Tooo "
എന്ന് എറഞ്ഞതും അത് എന്റെ ചെവിയിൽ മുയങ്ങി കൊണ്ടിരുന്നു
"നാദിറാ ഈ സന്തോഷം നമ്മുടെ ജീവിതത്തിൽ ഒരിക്കലും മായരുത് . ഇത് പോലെ നിലനിൽക്കണം "
"മ്മ്...... ന്നാ കിടക്കല്ലെ എനിക്ക് ഒറക്കം വരുന്നുണ്ട് "
"മ്മ്..... "
അങ്ങനെ ഞങ്ങൾ രണ്ടാളും കിടന്നു . ഇന്ന് മുഴുവൻ കറങ്ങിയ ക്ഷീണം ഉള്ളതോണ്ട് വേഗം ഉറങ്ങിപ്പോയി.
രാവിലെ എണീറ്റപ്പോ തന്നെ കണ്ടത് അവള് ഉറങ്ങുന്നതാ . എവളെയും വിളിച്ചു ഉണർത്തി . ഞങ്ങൾ രണ്ടാളും ഒരുമിച്ചു നമസ്ക്കരിച്ചു .
"എന്താടീ ഇന്ന് സ്കൂളിൽ പോണില്ലേ "
"ആ .... പോണം "
"ന്നാ ഞാൻ പോവാ . "
"മ്മ്....."
"ഉമ്മാ ഞാൻ ഇറങ്ങാ.... ഉപ്പാ പോയി "
"അല്ല ചായ കുടിച്ചിട്ട് പോവാ "
"ന്ന് ക്ലാസ് ഉണ്ട് ഉമ്മ കുറെ പണി ഉണ്ട് പിന്നെ വരണ്ട് "
"മ്മ്. ......"
അങ്ങനെ ഞാൻ വേഗം ബൈക്ക് എടുത്ത് പോന്നു .
@@@@@@@@@@@@@@@@@@@@@@@@@
അവൻ പോയതും ഞാൻ വേഗം പോയി ഫ്രഷ് ആയി ചായ കുടിക്കാൻ വന്നിരുന്നു
"ഇന്നലെ എങ്ങനെ ഉണ്ടേനു നിദോ "സുമി
"സൂപ്പർ ആയിരുന്നു "
"എന്ത് "മസ്ന
"ഇന്നലെ രാത്രി "
"ശരിക്കും "റന
"ആ.... ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചീല്യ "
"അത്രയ്ക്കും സൂപ്പർ ആയിരുന്നോ "സുമി
"ആ..... ന്നാലും ഇങ്ങള് ഇത്രയും ഉശാറാക്കി എന്റെ ബർത്തിഡേ കഴിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചീല്യ ഡാ..... "
"അപ്പോ ഇജ്ജ് ഇത്രയും നേരം പറഞ്ഞത് അതാണോ "മസ്ന
"ആ..... എന്തെ "
"തൊലച്ച് "റന
"ങ്ങേ...."
"ഞങ്ങൾ ഇന്നലെ നാദിറ് നിന്റെ റൂമിലേക്ക് വന്നതിന് ശേഷം ഉണ്ടായ കാര്യാ ചോദിച്ചത് "റന
"അയ്യെ..... ഒന്നും ഉണ്ടായില്യ"
"ഇല്ലേ....."സുമി
"ഞങ്ങൾ വിചാരിച്ചു നല്ല റൊമാൻസ് ആയിരുന്നന്ന് " മസ്ന
"ഇങ്ങക്ക് മൂന്നാൾക്കും പിന്നെ ആ ഒരു വിചാരം മാത്രല്ലേ ഒള്ളൂ "
"ന്നാലും പറ "റന
"ഞങ്ങൾ നല്ല റൊമാൻസിലായിരുന്നു അതൊന്നും ഇങ്ങളോട് പറയാൻ പറ്റൂല ഇങ്ങള് ചെറിയ കുട്ടികളല്ലേ "
"എന്തായാലും നിന്നെക്കാൾ പ്രായം ഉണ്ട് ഞങ്ങൾക്ക് "സുമി
"ന്നാലും ഞാൻ പറയൂല ഇങ്ങള് വഴി തെറ്റും "
"ഓ....."
"അല്ലടീ അന്റെ കൈയിലുള്ള റിംങ്ങ് ഏതാ... പുതിയതാണോ "റന
"എവിടെ നോക്കട്ടെ "സുമി
"ആ...."
"അല്ല ഇത് ആര് തന്നതാ..."മസ്ന
"ഇന്റെ കെട്ട്യോൻ. ഇങ്ങളല്ലെ പറഞ്ഞേ എനിക്ക് ഗിഫ്റ്റ് ഒന്നും തന്നീല്യാന്ന് "
"ഓ.... അപ്പോ അനക്ക് തന്നല്ലെ. ....."സുമി
"മ്മ്....."
"ഇപ്പോ എന്തായി .അതാണ് സ്നേഹം അങ്ങനെ ആണ് സ്നേഹിക്കേണ്ടത് . "
"അരെ സ്നേഹത്തിന്റെ കാര്യാ ഇജ്ജ് പറയിണത് "
"യാ അല്ലാ....."
അത് ഒന്നുല്യ ഉപ്പ "
"ഒന്നുല്യേ...... ഉണ്ടല്ലോ "
" അത് എളാപ്പ ഇങ്ങള് ഇവള് പറയിണത് കേട്ടോ "സുമി
"എന്താ പറഞ്ഞേ "
"അവളോട് നാദിറിന് ഭയങ്കര പ്രേമാണന്ന് "റന
"അത് ഇപ്പൊ കെട്ട്യോന്മാർക്ക് അവരെ പെണ്ണിനോട് പ്രേമാവൂലെ അതില് ഇപ്പോ എന്താ ഇത്ര പറയാനുള്ളത് "
"ഒന്നുല്യ ഞങ്ങൾ വെറുതെ ഓരോന്ന് പറഞ്ഞതാ "
ആവു മല പോലെ വന്നത് മഞ്ഞ് പോലെ പോയി . അപ്പോയാണ് ഉപ്പ എന്നെ വിളിച്ചത് .
" മോളെ നിന്റെ കാരണം കൊണ്ട് നാദിറിന് ഒരു കുറവും വരുത്തരുത് ദാമ്പ്യത്യ ജീവിതം എന്ന് പറയുന്നത് ഒരു ചരട് പോലെ യാണ് അത് പൊട്ടിയാ പിന്നെ എത്ര കൂട്ടിയോജിപ്പിച്ചാലും ഒരു ഭംഗി കിട്ടൂല "
"കഴിഞ്ഞോ വാപ്പന്റെ മോളിം ചർച്ച "
"ഉപ്പാ ഈ ഉമ്മക്ക് കുശുമ്പ് ആണ്. നമ്മൾ സംസാരിച്ചപ്പോ ഉമ്മാനെ കൂടാത്തതിന് "
"ആണോ ....."
"ഇന്ക്ക് അടുക്കളയിൽ നൂറു കൂട്ടം പണി ഉണ്ട് അതിനിടായിൽ കുശുമ്പ് കാട്ടി നിൽക്കാനൊന്നും നേരം ഇല്ല "
"മ്മ്....."
"ഉപ്പ ഞാൻ സ്കൂളിൽ പോട്ടെ "
"ആ..... ഇന്നിപ്പം അന്നെ സമാധാനത്തോടെ സ്കൂളിൽ അയക്കാലോ "
"അതന്താ. ...."ഉമ്മ
"ഓളെ കെട്ട്യോനും അമ്മശാക്കയും ഒക്കെ ഉണ്ടല്ലോ "
"അതന്നെ ഇനി ഇങ്ങള് രണ്ടാളും ബേജാറാവാതെ ഇരുന്നോളി ...... ന്നാ ഞാൻ പോവാ...."
"ആ...."
അങ്ങനെ സലാം പറഞ്ഞ് ഇറങ്ങി. അപ്പോയാണ് കാക്കൂ എങ്ങോട്ടോ പോവാൻ വേണ്ടി നിൽക്കുന്നത് കണ്ടത് .
"കാക്കൂ ഞാനും ഉണ്ട് "
"വേഗം വാ...."
"സൂപ്പർ ആയിണല്ലോ കുളിച്ച് കുട്ടപ്പനായി "
"ഇന്ന്..... പെണ്ണ് കാണാൻ പോവാ...."
"ആണോ.... ശെരിക്കും ..."
"ആ...ന്ന് "
"ഏത് കോളേജിന്റെ മുന്നിലാണ് "
"എന്ത് "
"ഈ പെണ്ണ് കാണാൻ ചടങ്ങ് "
"കോളേജിലും സ്കൂളിലും ഒന്നും അല്ല "
"പിന്നെ "
"ഒരു ഇന്റെർവ്യൂ ഉണ്ട് "
"മ്മ്.... "
"എന്തേ...."
"അക്കൗണ്ടന്റ് അല്ലേ "
"ആ....."
"എവിടെണ് "
"മ്മളെ മലപ്പുറത്ത് "
"ന്നാ ഞാനും പോന്നാലോ "
"എന്തിന് "
"നമുക്ക് അവിടൊക്കെ ചുറ്റി കറങ്ങി പോരാലോ "
"പോടി ഇവ്ടുന്ന് ഇജ്ജ് എത്ര ദിവസായി സ്കൂളിൽ പോയിട്ട് "
"അത് പരിപാടി ആയതോണ്ട് അല്ലെ . പിന്നെ ഓരോ ദിവസം ഹർത്താലും "
"പുട്ടിന് തേങ്ങ ഇട്ട മാതിരിയാ ഇപ്പോ ഹർത്താല് "
"മ്മ്...."
"സ്കൂളിൽ അങ്ങനെ പോവാനിട്ട് ഇന്ന് പോവാനൊരു മടി "
"മ്മ്...... മനസ്സിലായി "
"അപ്പോയേക്കും മനസ്സിലാക്കി കളഞ്ഞലെ "
"ഇജ്ജ് മനസ്സിൽ കണ്ടാ ഞാൻ അത് മാനത്ത് കാണും"
"അതിന് ഇതെന്താ വല്ല മാസം കാണലും ആണോ മാനത്ത് കാണാൻ "
"ന്റെ പൊന്നോ നമിച്ച് "
കാക്കൂ അവസാനം തോറ്റു . തോറ്റതല്ല എനിക്ക് വേണ്ടി തോറ്റു തരുന്നതാ . ഞാൻ തോൽക്കുന്നത് അവന് സങ്കടാ . അത്രയ്ക്ക് ഇഷ്ടാണ് കാക്കൂന് എന്നെ .
"ന്നാ ഞാൻ പോവാ എനിക്ക് വേണ്ടി പ്രാർഥിക്ക്ട്ടോ "
"ആ..... ഇങ്ങക്ക് കിട്ടും ഉറപ്പാ "
"ആര് ഉറപ്പ് "
"ഞാൻ അണേ ഉറപ്പ് "
അങ്ങനെ കാക്കൂ പോയി . പിന്നെ ഞാൻ വേഗം ക്ലാസിലേക്ക് പോയി
ക്ലാസിലാണേ ഭയങ്കര ചർച്ച ആണ് . എന്താ ഇവർക്ക് ഇത്ര പറയാനുള്ളത്. ലോകാവസാനം ആയോ..അത്രക്കും തലപുകഞ്ഞ് അലോചിക്കുന്നുണ്ട് .
@@@@@@@@@@@@@@@@@@@@@@@@@
അവളെ വീട്ടിൽ നിന്ന് ഇറങ്ങിയതും വേഗം വീട്ടിലേക്ക് പോയി . വീട്ടിൽ എത്തിയതും മുന്നിൽ തന്നെ ഇരിക്ക്ണ്ട് മ്മ്ളെ പുന്നാര ആങ്ങള . വന്നപ്പോ തന്നെ ഒരു ആക്കി ചിരി ചിരിക്കുന്നുണ്ട് .ഇവന് ഇപ്പോ എന്തെ പറ്റി.
"എന്താടാ..... അനക്ക് പിരാന്ത് ആയോ..."
"ഇല്ല. ."
"പിന്നെ എന്താ ഇജ്ജ് ചിരിക്ക്ണെ "
"ഇന്നലെ എന്തൊക്കെ നടന്നു "
"ഇന്നലെ...... സൂപ്പർ ആയിരുന്നു"
"ആണോ. .."
"അവളെ ബർത്തിഡേ ഞങ്ങൾ ഉശാറാക്കി കഴിച്ചു "
"മ്മ്..... അതല്ല രാത്രി "
"ഡാ. ...... ഇജ്ജ് ഒന്നും അതിന് പ്രായം ആയീല്യ. "
"ഓ...... കോപ്പ് "
"ന്നാ ഞാൻ പോട്ടെ.... "
"എങ്ങട്ട് ......"
"ഇന്ന് ക്ലാസ് ഉണ്ട്. പിന്നെ ഓളെ കാണാനുണ്ട് "
"മ്മ്..... ന്നാ ചെല്ല് "
"മ്മ്. . ..."
അങ്ങനെ വേഗം ഫ്രഷ് ആയി . സ്കൂളിലേക്ക് പോയി .
സ്കൂളിൽ എത്തിയതും ആദ്യം തന്നെ കണ്ടത് ഉപ്പാനെ ആണ് .
"ആ..... ഇജ്ജ് എത്തിയോ "
"ആ...... "
"ഇന്ക്ക് ഇന്ന് ഒന്ന് നേരത്തെ പോണം "
"എന്താണ് "
"അത് നസീമിന് നാളെ പോകാനുള്ളതല്ലെ.... അപ്പോ അവന്റെ മുമ്പത്തെ സ്കൂളിലേക്കു ഒന്ന് പോണം "
" പേപ്പർ ശരിയാക്കാനാവും ലെ..."
"ഞാൻ പോണോ "
"വേണ്ടടാ ഞാൻ പോയ്ക്കോളാ . ഞങ്ങൾ അവുമ്പോ പെട്ടെന്ന് നടക്കും കാര്യങ്ങൾ "
"മ്മ്....."
(അതല്ലങ്കിലും അങ്ങനെ അല്ലെ പാവപ്പെട്ടവർക്ക് ഒരു പേപ്പർ ശരിയാക്കാൻ ഒരു പാട് തവണ നടക്കണം . ഒരു പാട് ആളുകളുടെ കീശ നിറക്കണം . എന്നാൽ അറിയുന്നവരോ പണക്കാരോ ആണെങ്കിൽ ഇതിന്റൊന്നും ആവിശ്യം ഇല്ല . പൈസക്കാർക്ക് കീശ നിറക്കൽ വലിയ പുത്തരിയും അല്ല .)
അങ്ങനെ ഉപ്പ പോയി ബെല്ലടിച്ചതും ഞാൻ വേഗം ക്ലാസിലേക്ക് പോന്നു.
ക്ലാസിലേക്ക് പോകുമ്പോ ഉണ്ട് കുട്ടികള് പുറത്ത് നിൽക്കുന്നു. ഇന്നലെ ക്ലാസിൽ വരാത്തവർ ആവും. എല്ലാദിവസം ഉണ്ടാകും ഓരോന്ന്.
അങ്ങനെ അവരെന്ന് ലെറ്റർ വാങ്ങി ക്ലാസിലേക്ക് അയച്ചു . ലൗ ലറ്റർ അല്ലട്ടോ ലീവ് ലെറ്ററാ.....
പിന്നെ പ്രസൻറ്റ് എടുത്തപ്പോ ആണ് നാദിറ ലീവ് ലറ്റർ തരാത്ത കാര്യം ഓർമയായത് .
"നമ്പർ 51..."
@@@@@@@@@@@@@@@@@@@@@@@@@
"yes. "
"ഇജ്ജ് രണ്ട് ദിവസായി ക്ലാസിൽ വന്നീല്യല്ലോ"
"മ്മ്....."
ഇയാൾക്ക് അറിയൂലെ ഞാൻ വരാത്ത കാര്യം പിന്നെ എന്തിനാ ചോദിക്കുന്നെ .
"അന്റെ കെട്ട്യോൻ എന്താടീ ഇങ്ങനെ പറയിണത് "സ്നേഹ
"ടീ...... ഞങ്ങൾ ഓനെ നാണം കെടുത്തട്ടെ "ആതിര
"എന്തിന്....."
"കണ്ടോ ഓക്ക് പറ്റീല്യ ഓനെ പറഞ്ഞത് "സന
"ഓല് ഒന്നല്ലെ ഓക്ക് പറ്റൂല അതൊക്കെ പറഞ്ഞാ... "നാജിയ
"എന്താടീ...... എന്താ ലീവ് ലെറ്റർ ഇല്ലെ "
"മറന്ന് പോയി "
" വീട്ടിന്ന് സ്കൂളിലേക്ക് പോകാ എന്നും പറഞ്ഞ് ചിലോര് വരും എന്നിട്ട് എവിടെങ്കിലും പോണോലും ഉണ്ട് "
"അല്ല മാഷെ ഇങ്ങള് രണ്ട് ദിവസായി എവിടെനി "സന
" ഇന്റെ കല്യാണം ആയിരുന്നു "
"ഓ..... ചെലവ് കിട്ടീല്യ "നാജിയ
" ഇന്റെ കെട്ട്യോളോട്ന്ന് ഇങ്ങക്ക് ചിലവ് കിട്ടീലെ "
" അതൊന്നും പറ്റൂല "സ്നേഹ
"അതൊക്കെ തരണ്ട് "
അതൊക്കെ പറഞ്ഞ് കഴിഞ്ഞപ്പോഴും ഞാൻ നിൽക്കന്നെനു .അവനാണേൽ ഇരിക്കാനും പറയുന്നില്ല .
അപ്പോ ആണ് പുറത്ത്ന്ന് ഒരു മാഷ് വന്ന് എന്നെ വിളിച്ചത് .
"നാദിറ......"
"എന്താ മാഷെ ......"നാദിറ്
"അന്റെ കെട്ട്യോളെ ഇപ്പോ വിടാ ഒരു കാര്യം ചോദിക്കാനാ "
"മ്മ്...."
വേഗം പുറത്തേക്ക് പോയി...മാഷിന് എന്താ കാര്യം എന്ന് അറിയാനിട്ട് ഒരു സമാധാനവും ഇല്ലാ ..
"ഇജ്ജ് അല്ലെ ആർട്സ് ഡേ ക്ക് പേര് കൊടുത്തത് "
"ആ..... ന്നാ പരിപാടിക്ക് റെഡിയായിക്കോ അടുത്ത ആഴിച്ച ആണ് "
"മ്മ്.....അതൊക്കെ നമ്മള് പൊളിക്കും "
"മ്മ്... ന്നാ ക്ലാസിൽ പോയിക്കോ .. "
അങ്ങനെ സീറ്റിൽ തന്നെ വന്നിരുന്നു. അവനാണേൽ എന്നെ തന്നെ നോക്കി നിൽക്കാ .
"ക്ലാസ് തുടങ്ങല്ലെ ..... എല്ലാരും നോട്ട് ബുക്ക് എടുക്കി വേഗം "
"ആ....."
"ന്നാ ഞാൻ ചോദ്യങ്ങൾ ബോർഡിൽ എഴുതാ വേഗം ഉത്തരം എഴുതി "
എനിക്കാണേൽ ബുക്ക് എടുക്കാൻ തന്നെ തോന്നുന്നില്ല . വെറുതെ ഇരിക്കാനാ തോന്നുന്നെ
പെട്ടെന്ന് ആണ് പാട്ട് പാടാൻ തോന്നിയത്. അത് എല്ലങ്കിലും അങ്ങനാ എന്തെങ്കിലും ചെയ്യുമ്പോ പാട്ട് ഇങ്ങനെ മനസ്സിൽ വരും . പിന്നെ അത് പാടാതെ മനസ്സിന് ഒരു സുഖം കിട്ടൂല....
🎶ഞാൻ കനവിൽ കണ്ടൊരു സ്നേഹിതൻ
ഇവനാണല്ലോ എന്നുള്ള്
കൊതിച്ചതുമിവനെ കാണാനല്ലോ 🎶
"നാദിറ....."
ഞാൻ പാടിയത് ഒരു വിധം എല്ലാവരും കേട്ടീണ് എന്ന് ഉറപ്പായി മാഷിന്റെ ആ വിളിയിൽ .
"മ്മ്...."
"ന്നാലും നാദിറ അനക്ക് മാഷെ കാണാതെ നിൽക്കാൻ വയ്യലേ "മുർഷിദ്
"ഞാൻ പറഞ്ഞോ "
"അന്റെ പാട്ടില് അപ്പോ ഇജ്ജ് എന്താ പറഞ്ഞത് "അനസ്
"ശ്ശെ......"
അപ്പോഴാണ് എനിക്ക് അമളി മനസ്സിലായെ .മാഷാ ആണേൽ ഇതൊക്കെ കേട്ട് ചിരിക്കാ.
"ഇജ്ജ് ഇരുന്നോ "
എന്നും പറഞ്ഞ് ഓന് ക്ലാസ് തുടങ്ങി . പിന്നെ ഓനെ സൈറ്റ് അടിച്ചും അവനെ തന്നെ നോക്കി നിന്നും ആ പീരിയഡ് കഴിച്ചു .
അങ്ങനെ ബെല്ലടിച്ചതും അവന് എന്റെ അടുത്തേക്ക് വന്നു . ഞാൻ എന്തേലും പറയാൻ വന്നതാന്ന വിചാരിച്ചത് . എന്നാ അവന് എന്റെ കാലിന് ഒരു ചവിട്ട് ആണ് തന്നത് . എന്നാലും ഇത് സ്വപ്നത്തിൽ പോലും വിചാരിച്ചീല്യ . ആവു എന്തൊരു വേദന .
മാഷ് പോയതും കെമിസ്ട്രി മിസ്സ് വന്നു ക്ലാസ് എടുക്കാൻ തുടങ്ങി . അങ്ങനെ അതും ഒരു വിധം ഒപ്പിച്ചു . ബെല്ലടിച്ചതും മിസ്സ് പോയി പിന്നെ സംസാരം തുടങ്ങി.
🎶 പറയാതെ പറയുന്ന കടും കാപ്പി മിഴി ഉള്ള....🎶
"ആ..... നമ്മളെ പാട്ട് പെട്ടി തുറന്ന്ണ് "സന
"ഓ...... ഒര് പാട്ട് പാടാനും പറ്റൂല "
"ഇജ്ജ് ഒരു പാട്ട് ഒന്നും അല്ലല്ലോ പാടുന്നത്... "നാജിയ
"ഹേ...."
"ടീ..... അനക്ക് എങ്ങനാ ക്ലാസിൽ ഇരിക്കാൻ കഴിയുന്നെ "സ്നേഹ
"എന്തെ...."
"അല്ല കെട്ട്യോന് ക്ലാസ് എടുക്കുമ്പോ ശ്രദ്ധിക്കാൻ കഴിയുന്നുണ്ടോ "ആതിര
"അതിന് ഇപ്പോ എന്താ "
"അതന്നെ ഓനെ എന്നും കാണല്ലെ പിന്നെ എന്താ ഓക്ക് "സന
"അതന്നെ. ...."
"കണ്ടോ മോളെ പൂതി . "സ്നേഹ
മ്മ്ളെ നാജിയ എന്തോ അഡാർ ഡയലോഗ് അലോചിക്കാണ് .
"കല്യാണത്തിന്റെ അന്ന് എന്തേനി ഞാൻ കെട്ടൂല ആനെണ് തേങ്ങേണ് .ഇപ്പോ എന്തായി "നാജിയ
"ഇജ്ജ് തല പുകഞ്ഞ് ചിന്തിക്കുന്നെ കണ്ടപ്പോ തന്നെ എനിക്ക് തോന്നി എന്തേലും അഡാർ ഡയലോഗ് അടിക്കുംന്ന്"
"മ്മ്....."നാജിയ
അപ്പോ ആണ് പെട്ടെന്ന് ആതിര എന്നോട് വന്ന് പറഞ്ഞത്
"നാദിറ...... അന്നെ മാഷ് വിളിക്കുന്നുണ്ട് "
"ഏത് മാഷ് "
"അന്റെ കെട്ട്യോന് തന്നെ "
"അത് ഇപ്പൊ എന്തിനാ "
"എനിക്ക് എങ്ങനെ അറിയാനാ . മുകളിലത്തെ ഫ്ളോറിൽ ഉണ്ട് "
"മ്മ്...... "
"പോയിക്കോ.."സന
"മ്മ്..... വരി...."
"ഞങ്ങൾ ഒന്നും ഇല്ല ഇജ്ജ് പോയാ മതി അന്നെ അല്ലെ വിളിച്ചത് "നാജിയ
"ന്നാ ഇങ്ങള് വരണ്ടാ ഞാൻ ഒറ്റയ്ക്ക് പോയിക്കോളാ എനിക്കും പോവാനൊക്കെ അറിയും "
"ആണോ....."സ്നേഹ
"നമ്മളെ നൈസ് ആയിട്ട് ഒഴിവാക്കിയത് കണ്ടോ "നാജിയ
"മ്മ്.....മനസ്സിലായലേ. ....."
"അന്നെ കുറെ നേരായി വിളിക്കുന്നെ വേഗം പോയി നോക്ക് "ആതിര
"മ്മ്...."
അങ്ങനെ ഞാൻ വേഗം അവിടുന്ന് പോന്നു മുകളിലത്തെ ഫ്ളോറിലേക്ക് കയറി അങ്ങനെ കയറി കയറി അവസാനം മുകളിലെത്തി . ആവു കുഴങ്ങി . ഇയാളിത് ഇവിടെ എന്ത് ഉണ്ടാക്കാ .
"ഡാ........ഇജ്ജ് അണല്ലെ നാദിറ "
"ആ....."
"ഞാൻ വർഷ .... ഇങ്ങളെ ആണോ നാദിറ് കെട്ടിയത് "
"ആ..... "
"എല്ലാരും പറയുന്നത് കേട്ടു അതോണ്ട് ചോദിച്ചതാ..."
"മ്മ് ..... മൂപ്പര് ഇവിടെ ഇല്ലെ "
"ഓ...... മാഷെ കാണാതെ നിൽക്കാൻ വയ്യലേ...."
"അതല്ല എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞതാ "
" മാഷ്ക്കും കാണാതെ നിക്കാൻ വയ്യലേ... നടക്കട്ടെ........ നടക്കട്ടെ......."
"മ്മ്......."
"മൂപ്പര് ഇങ്ങട്ട് വന്നീല്യല്ലോ "
"ഇല്ലെ......"
"അപ്പോ അവര് പറഞ്ഞല്ലോ "
പെട്ടെന്നാണ് അവന് താഴത്ത് നിൽക്കുന്നത് കണ്ടത്. അവളും കണ്ടീണ് എന്ന് തോന്നുന്നു.
"അതാ..... മാഷ് അവിടെ താഴെ ..... "
"മൂപ്പര് എന്താ അവിടെ നിൽക്കുന്നെ എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞ് "
"മാഷ് ആരോ തിരയാണല്ലോ "
"ആ......"
"ഇനി അന്നോട് പറഞ്ഞത് താഴത്തേക്ക് വരാനാണോ "
"അല്ലല്ലോ..... ഇനി ആണോ "
"എതായാലും താഴത്തേക്ക് ചെല്ല് "
"ന്നാ ശരി ...."
"ആ......"
അങ്ങനെ ഇത് വരെ കേറിയ സ്റ്റപ്പ് മുഴുവൻ ഇറങ്ങി. സ്റ്റപ്പ് ഇന്നെ കളിയാക്കുന്നപ്പോലെയാ തോന്നുന്നത്...
അങ്ങനെ അവസാനം മൂപ്പരെ അടുത്ത് എത്തി. മൂപ്പര് എന്നെ കണ്ടപ്പോ തന്നെ ചിരിക്കാ
"എന്നെ മുകളിലേക്ക് വിളിച്ചു വരുത്തി ഇങ്ങൾ ഇവിടെ നിക്കാലെ "
"ങ്ങേ..."
"എന്തിനാ വിളിച്ചത് "
"ഞാനോ....."
"ആ.... ആതിര പറഞ്ഞല്ലോ ഇങ്ങള് വിളിക്കുന്നുണ്ടന്ന് മുകളിലേക്ക് വരാൻ പറഞ്ഞീണന്നും "
"ഞാൻ പറഞ്ഞീല്യ "
"കള്ളം പറയരുത്..."
"സത്യാ പറയുന്നെ ഞാൻ വിളിച്ചീല്യാ "
"ശെരിക്കും "
"ആ.....എന്നിട്ട് ഇജ്ജ് മുകളില് വരെ കയറിയോ"
"ആ..... "
"ന്റെ പെണ്ണ് ആദ്യേ തടി ഇല്ല ഇതും കൂടി ചെയ്ത ഇനി ബാക്കി ഉണ്ടാവൂല "
"ഓ...."
"അല്ല അന്നോട് ആരാ ഞാൻ വരാൻ പറഞ്ഞന്ന് പറഞ്ഞത് "
"ആതിര "
"നിനക്ക് ഇട്ട് എന്തോ പണി തന്നതാണല്ലോ.."
"ആണോ "
"അവോ...."
"അവും "
"മ്മ്....."
" ന്നാ ഞാൻ പോയി നോക്കട്ടെ "
"നിക്ക് ഞാനും വരാം "
"എങ്ങട്ട് "
"ക്ലാസിലേക്ക് "
"മ്മ്...."
അങ്ങനെ ഞങ്ങൾ രണ്ടാളും കൂടെ ക്ലാസിലേക്ക് പോയി . ക്ലാസിന്റെ മുന്നിൽ എത്തിയതും വാതിൽ അടച്ചിട്ടിരിക്കാ .വാതിൽ തുറന്നതും
എന്തോ ഒന്ന് തലയിലൂടെ വീണു .എന്താ പടച്ചോനെ ഇത് . അപ്പോയാണ് കണ്ടത് കുറെ കടലാസ് ആണെന്ന് . അതും പല നിറത്തിലുള്ള. അതാണെങ്കിൽ തലയില് ഒന്നാകെ ആയി എന്തിനധികം പറയുന്നു വായേല് വരെ ആയീണ് കോപ്പ് . പിന്നെ ഞങ്ങൾ രണ്ടാളും ക്ലാസിൽ കയറിയതും കൈയടിക്കാണ് എല്ലാരും കൂടെ..... ചുറ്റും നിന്നും ഒരേ സ്വരത്തിലും ഈണത്തിലും . അപ്പോയാണ് മേശയുടെ മുകളിൽ കേക്ക് ഉള്ളത് കണ്ടത് . എന്തോ അതില് എഴുതീണല്ലോ എന്താപ്പോ അത്
"whish you happy married life
and
happy birthiday nadhira "
ഓ.... അപ്പോ അതാണ് സംഭവം .
"എങ്ങനുണ്ട്......."സന
"നന്നായിട്ടുണ്ട് . പക്ഷെ ഒരു സംഭവം ഇങ്ങക്ക് ഞാനും തരാ...."
"എന്ത് " നാജിയ
അങ്ങനെ ആതിര യുടെ പുറത്ത് നല്ല ഉശാറായി തബല വായിച്ചു പിന്നെ എല്ലാത്തിനും വയറ് നിറച്ചും കൊടുത്തു.
"നാദിറ വേദനാവുന്നുണ്ട്ട്ടോ "ആതിര
" വേണടീ .....ഇങ്ങള് എല്ലാരും കൂടെ എന്നെ പറ്റിച്ചതല്ലെ..."
"പറ്റിച്ചതല്ലല്ലോ ഒരു സർപ്രൈസ് തന്നതല്ലെ.."സ്നേഹ
"എന്നാലും അത്ര ഒന്നും വേണ്ടില്ലായിരുന്നു എന്നോട് ഇവിടുന്ന് ഒന്ന് മാറാൻ പറഞ്ഞാ പോരേന്യോ ഞാൻ മാറൂലെ "
"അപ്പോ പിന്നെ എന്ത് സർപ്രൈസ് "നാജിയ
"എന്നാലും ഞാൻ മുകളില് വരെ കേറി കൊഴങ്ങി പട്ടികളെ... "
"അതൊന്നും ഇപ്പോ പറയാൻ നേരം ഇല്ല കേക്ക് കട്ട് ചെയ്യാ "സന
"മ്മ്......"
അങ്ങനെ എന്നെയും അവനെയും ഒരുമിച്ചു നിർത്തി ഫോട്ടോ എടുത്ത് പിന്നെ ഞങ്ങൾ രണ്ടാളും കൂടെ കേക്ക് കട്ട് ചെയ്തു .
"മാഷെ നാദിറക്ക് കൊടുക്കി "സ്നേഹ
"വേണ്ട ഞാൻ തിന്നോണ്ട് "
"അങ്ങനെ പറഞ്ഞാ പറ്റൂല "ആതിര
"തിന്നടീ....."മുർഷിദ്
"മ്മ്....."
അങ്ങനെ നാദിറ് ഒരു കഷ്ണം എടുത്ത് എന്റെ വായിൽ വെച്ച് തന്നു . അവരെല്ലാരും കൂടെ ചുറ്റും നിന്ന് ചിരിക്കാ കുരുപ്പുകള് .
അങ്ങനെ അവരെ നോക്കി നിന്നതും അവനെന്റെ മുഖത്ത് കേക്ക് ആക്കി .
"അത് സൂപ്പർ ആയി "മുർഷിദ്
"ഇനി മാഷിന് കൊടുക്ക് "സന
ഞാൻ ഓന്റെ മുഖത്ത് തേക്കും എന്ന് അറിയുന്നതോണ്ട് ഓന് ആദ്യേ ചിരിച്ച് നിൽക്കാ
"ഇതാ ... ഇവിടെ തേച്ചോ "
എന്നും പറഞ്ഞ് ഓന് മുഖം കാണിച്ചു തന്നു . അങ്ങനെ ചെയ്യുമ്പോ ഒരു സുഖം ഇല്ലാത്തോണ്ട് ഞാൻ അവന്റെ മുഖത്ത് അക്കീല .
അങ്ങനെ പിന്നെ കേക്കിന്റെ തല്ല് ആയിരുന്നു . എല്ലാതെ മുഖത്തും തട്ടത്തിലും മുടിയിലും ഒക്കെ കേക്ക് ആണ് .
നല്ല ഭംഗി ഉണ്ട് കാണാൻ എല്ലാരും മൊഞ്ചൻ മാരും മൊഞ്ചത്തിമാരും ആയിണ് .
അങ്ങനെ ആ പീരിയഡ് കേക്കിന്റെ മുകളിൽ മൽപ്പിടുത്തം പിടിച്ച് കഴിഞ്ഞു .
"മാഷെ ഇങ്ങള് ചെലവ് തന്നീല്യട്ടോ "മുർഷിദ്
"അതന്നെ കുട്ടികളായ ഞങ്ങൾ തന്നു എന്നിട്ടും ഇങ്ങള് തന്നീല്യല്ലോ "ആസിഫ്
"കഷ്ടണ്ട് ട്ടോ "അർഷിദ
"തരണ്ട് മക്കളെ ഇങ്ങള് ബേജാറായി ബിപി കൂട്ടല്ലി "
അങ്ങനെ ഞങ്ങൾ എല്ലാവരും കൂടെ ആ ഒരു രണ്ട് പിരിയഡ് കൊണ്ട് ക്ലാസ് തലകീഴായി മറിച്ചു . പിന്നെ ഫുഡ് ടൈം ആയി ബെല്ലടിച്ചതും സാർ പോയി പിന്നെ ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു . അപ്പോയാണ് ബാഗിൽ നോക്കിയതും കരച്ചിൽ ആണ് വന്നെ .....
ഫുഡ് കൊണ്ടരാൻ മറന്നു പോയി ഇനി ഇപ്പോ എന്താ ചെയ്യാ
"ഡാ.... ഞാൻ ഇന്ന് ചോറ് കൊണ്ടന്നീല്യ "
"അതെന്തെ "സ്നേഹ
"മറന്നുപ്പോയി "
"ഇവിടെ ഓരോരുത്തര് പുസ്തകം കൊണ്ടരാനാ മറക്കല് . ഫുഡ് എടുക്കാൻ മറന്ന ആദ്യത്തെ വ്യക്തി നീ ആയിരിക്കും "നാജിയ
"മതി നാജിയ അന്റെ ഒലക്കമലെ ഡയലോഗ് "
"ഓ..... ഇപ്പോ എന്റെ ഡയലോഗിനായോ കുറ്റം "നാജിയ
"നാജിയ..... നാദിറ...... നിർത്ത് "ആതിര
"നാദിറ ഇജ്ജ് ഞങ്ങളേന്ന് ഫുഡ് എടുത്തോ നമ്മൾക്ക് ഷെയർ ചെയ്യാം "സന
"മ്മ്.... ന്നാ വേഗം തുറക്ക് "
"മ്മ്..... അടങ്ങ് മുത്തേ...."നാജിയ
"നാദിറ ..... എവിടെ "
പെട്ടെന്ന് ആണ് മാഷ് വന്ന് എന്നെ വിളിച്ചത് . ഇയാൾക്ക് ഇപ്പോ എന്താ വേണ്ടത് .ആ..... ഏതായാലും പോയി നോക്കാ.....
@@@@@@@@@@@@@@@@@@@@@@@@@
ഇന്ന് കുട്ടികളുടെ വക ഒരു സർപ്രൈസ് കിട്ടും എന്ന് തീരെ പ്രതീക്ഷിച്ചതല്ല . പിന്നെ പെട്ടെന്ന് കിട്ടിയതായതോണ്ട് അതിന്റെ ഒരു രസം വേറെ തന്നാ .
അങ്ങനെ അവളുടെ കുസൃതിയും ഒക്കെ ആയി ആ രണ്ട് പീരിയഡ് കഴിഞ്ഞു . ബെല്ലടിച്ചതും ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി സ്റ്റാഫ് റൂമിൽ പോയിരിക്കുമ്പോ ആണ് . ഫോൺ റിംങ്ങ് ചെയ്തത് .
അവളുടെ ഉമ്മ ആണല്ലോ ഇത് ഇപ്പൊ എന്തിനാ
"ഹലോ....."
"ആ..... എന്താ ഉമ്മാ...."
"മോനെ നാദിറ ഇന്ന് ചോറ് കൊണ്ടോയില്യ മേശപ്പുറത്ത് വെച്ചതെനു ഓള് എടുക്കാതെ പോയി "
"അതിനെന്താ ഉമ്മാ ഞാൻ ചോറ് വാങ്ങി കൊടുത്തോളാ...."
"ഓക്ക് ഉച്ചയ്ക്ക് തിന്നീല്യങ്കിലും വല്യ പ്രശ്നൊന്നും ഉണ്ടാവൂല "
"അത് ഞാൻ നോക്കിക്കോള ഉമ്മ "
"മ്മ്....."
അങ്ങനെ ഉമ്മ ഫോൺ വെച്ചതും ഞാൻ നേരെ ക്ലാസിലേക്ക് പോയി .
"നാദിറ..... എവിടെ "
"മ്മ്.......എന്താ..."
"വാ...... "
"എങ്ങട്ടാ..."
"പറയുന്നത് കേട്ടാ മതി "
"മ്മ്....."
അങ്ങനെ അവളെയും കൊണ്ട് നേരെ കാറിന്റെ അടുത്തേക്ക് ചെന്നു .
" വേഗം കേറ് "
"മ്മ്....."
അങ്ങനെ അവളൊന്നും ചോദിക്കാതെ കാറിൽ കയറി .
"ഇജ്ജ് ഇന്ന് ഫുഡ് കൊണ്ടന്നീല്യല്ലോ....."
"ആരാ പറഞ്ഞത്..... "
"കൊണ്ടന്നീണോ ഇല്ലേന്ന് പറ "
"ഇല്ല "
"അന്റെ ഉമ്മ വിളിച്ചീനു "
"ഓ....."
അങ്ങനെ ഞങ്ങൾ ഒരു ഹോട്ടലിന്റെ മുന്നിൽ പോയി ഇറങ്ങി. അങ്ങനെ അവിടുന്ന് നല്ല അസ്സൽ കോഴിബിരിയാണിയും കഴിച്ച് വയറ് നിറച്ചു പോന്നു .
പക്ഷെ ഇതൊക്കെ കണ്ട് വേറെ ഒരാൾ അവിടെ നിൽക്കുന്നത് ഞങ്ങൾ അറിഞ്ഞതെ ഇല്ല .
"ഹലോ...... "
"അല്ല നസീമെ നീ എന്താ ഇവിടെ "
"അത്.. ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ.."
"ഓ...."
"അല്ല ഇത്താത്ത ഇങ്ങക്ക് ഇക്കാക്കന്റെ ഒപ്പം കറങ്ങലാണോ പണി "
"ഫുഡ് കഴിക്കാൻ പോന്നതാ ഡാ..."
"അതന്തെ ഇപ്പോ വീട്ടില് ഫുഡ് ഉണ്ടാക്കലില്ലെ "
"ഇന്ന് ഫുഡ് എടുക്കാൻ മറന്നതാണ ഡാ..."
"അത് മനപ്പൂർവം കൊണ്ടരാഞ്ഞതാവും ഇക്കാക്ക ഇങ്ങളെ കൂടെ പോരാൻ "
"ആണോ കെട്ട്യോളെ "
"ആ.... അതന്നെ എന്തെ..."
"ന്നാലും ഓളൊരു ഫുദ്ധി "
"പോടാവുട്ന്ന് "
"ഇന്റെ കെട്ട്യോള് ഹൈ ലെവലാണ് മോനെ "
"മ്മ്.... ന്നാ ഞാൻ പോവാ...."
"ആ...."
അങ്ങനെ നസീമ് പോയി .ഞങ്ങൾ വേഗം സ്കൂളിലേക്ക് പോയി അവിടെത്തിയതും അവള് വേഗം ക്ലാസിലേക്ക് പോയിണ്.... ഞാൻ സ്റ്റാഫ് റൂമിലേക്കും പോയി .
അങ്ങനെ ഓരോ പീരിയഡും കഴിഞ്ഞ് പോയി .
അതിനെക്കാൾ വേഗത്തിൽ ഓരോ മാസവും മിന്നി മറിഞ്ഞു. ഫ്രണ്ടസും നാദിറും ഒക്കെ ആയി അങ്ങനെ പോയി .പരീക്ഷ കഴിഞ്ഞ എന്റെയും നാദിറിന്റെ യും കല്യാണം ആണ് . പരീക്ഷ കഴിഞ്ഞ് ഒരു പത്ത് ദിവസം കഴിഞ്ഞാ ഞാനും എന്റെ വീട്ടിൽ നിന്നും പടിയിറങ്ങാനായി .
ഇന്ന് ഞങ്ങളെ പരീക്ഷ ആണ് . അവസാന പരീക്ഷ . പഠിക്കാനുള്ളതൊക്കെ പഠിച്ചീണ് എന്നാലും ഒരു പേടി . അതങ്ങനെ തന്നെ ആണല്ലോ .
"എന്താ നാജിയ നിന്റെ മുഖത്ത് ഒരു വാട്ടം "
"എടാ..... ഇന്ന് ക്ലാസ് കഴിഞ്ഞ നമ്മള് ഇനി എന്നാ കാണാ "
അത് കേട്ടതും ചങ്ക് ഒന്ന് പിടച്ചു . എന്നാലും അവളെ മുഖത്ത് സങ്കടം മാറ്റാൻ വേണ്ടി അവളെ ആശ്വാസിപ്പിച്ചു .
"അതിനെന്താ നാളെ തന്നെ നമ്മക്ക് കാണാലോ "
"അതല്ല പറഞ്ഞത്... "
"ഇജ്ജ് എന്നാ കാണാ എന്നല്ലെ ചോദിച്ചത്. നാളെ സന്റോഫ് അണ് അപ്പോ കാണാലോ "
"ഒന്നും പറഞ്ഞീല്യ പൊന്നെ "
"മ്മ്.... "
ഇങ്ങള് എന്റെ ബാക്കി വാലുകളെ ആണോ നോക്കുന്നത് അവര് വേറെ ക്ലാസിലാ ഞങ്ങൾ രണ്ടാളും N കൊണ്ട് അല്ലെ തുടങ്ങുന്നത് അതാണ് ഒരു ക്ലാസിലായത് .
"ഇജ്ജ് വല്ലതും പഠിച്ചോ "
"ആ.... കുറച്ച് ഇജ്ജ് എല്ലതും പഠിച്ചീണ്ടാവുംല്ലെ.... ഇജ്ജ് പഠിപ്പിസ്റ്റ് ആണല്ലോ.... "
"ഞാൻ പഠിച്ചീണ് . "
"ഇന്ക്ക് പറഞ്ഞ് തരണട്ടോ ഇന്നലത്തെ പോലെ "
"അതൊക്കെ ഞാൻ ഏറ്റു "
അങ്ങനെ ഞങ്ങളുടെ അവസാന പരീക്ഷയും സ്റ്റാർട്ട് ചെയ്തു ഒരു ബെല്ല് അടിച്ചു കൊണ്ട് . അപ്പോ കുറെ മാഷന്മാര് പുറത്ത് ഇറങ്ങിണ് അതും അറിയാത്ത ഓരോന്ന് . തേനീച്ച ക്കൂടിന് കല്ല് എറിഞ്ഞപ്പോലെ ഒക്കെ ഓരോ ഭാഗത്തേക്കും പോകാൻ തുടങ്ങിണ് .
"ടീ.... നാജിയ അതാ ഒരു മാഷ് വരുന്നു "
"കണ്ടിട്ട് പാവാണന്ന് തോന്നുന്നു നമുക്ക് വന്ന മതിയേനു "
എന്ന് പറഞ്ഞ് നിൽക്കുമ്പോ ആണ് മൂപ്പര് ഞങ്ങളുടെ ക്ലാസിന്റെ മുന്നിലൂടെ പോയി .
"അയാള് പോയി..... ഒരു ടീച്ചർ വരുന്നുണ്ട് എടീ...."
"ഇന്റെ നിദോ..... പേടിപ്പിക്കല്ലെ . ടീച്ചർ ഒന്നും വരരുത് പടച്ചോനെ തിരിയാനും മറിയാനും കൂടെ സമ്മതിക്കൂല "
"ന്നാ അത് നമ്മക്ക് തന്നെ ആവും "
"കരിനാക്ക് വളച്ചൊന്നും പറയല്ലെ നാദിറ. .."
"ഇന്റെ കരിനാക്ക് ഒന്നും അല്ല "
അപ്പോ ആ ടീച്ചറും ഞങ്ങളെ ക്ലാസിന്റെ മുന്നിലൂടെ പോയി. ഇനി ഇപ്പോ ആരാ വരാന്ന് നോക്കി നിൽക്കുമ്പോ ആണ് പെട്ടെന്ന് ഒരു മാഷ് വന്നെ .അയാള് ക്ലാസിൽ കേറിയതും എല്ലാവരും യാന്ത്രിക മായി ക്ലാസിലേക്ക് നീങ്ങി. നാജിയന്റെ മുഖം കണ്ടാ തന്നെ അറിയാ ഓൾക്ക് തീരെ താൽപ്പര്യം ഇല്ലാന്ന്.
പിന്നെ മൂപ്പര് പേപ്പർ തരലും എഴുതലും ഒക്കെ ആയി ഒരു ജഗപൊഗ ആയിരുന്നു. മാഷ് വല്യ തരക്കേടില്ല അതോണ്ട് കോപ്പി അടി ഒക്കെ നടക്കുന്നുണ്ട് . വേഗം ഒന്ന് കഴിഞ്ഞു കിട്ടിയാ വീട്ടിൽ പോവെനു .
അങ്ങനെ സമയം കഴിഞ്ഞതും മൂപ്പര് പേപ്പറും വാങ്ങി പോയി .
"നാദിറ...... എങ്ങനുണ്ടെനു "
"സൂപ്പർ ആയിരുന്നു "
"ഞാൻ ഇജ്ജ് പറഞ്ഞ് തന്നതൊക്കെ എഴുതി . പിന്നെ ഇന്നലെ ഫസ്റ്റ് ഭാഗം പഠിച്ചതും എഴുതിണ് "
"ഏതെങ്കിലും കിട്ടാത്തതുണ്ടോ "
"ആ..... ആ ലാസ്റ്റ് ഉള്ളത് "
"എന്നോട് ചോദിച്ചൂടെന്യോ ഞാൻ വെറുതെ ഇരിക്കേനു "
"അത് സാരല്യ പോട്ടെ "
"മ്മ്.... ഇജ്ജ് വാ നമുക്ക് അവരെ നോക്കാ "
"മ്മ്....."
അപ്പോയാണ് ആതിര ഞങ്ങളുടെ അടുത്തേക്ക് ചിരിച്ചു കൊണ്ട് വന്നത്
"ആ.... ഇതാ വര്ണ് മ്മ്ളെ ആതിര കുട്ടി "
"അനക്ക് നൂറ് ആയുസ്സാ ഇപ്പോ പറഞ്ഞിട്ടൊള്ളു അന്നെ പറ്റി "
"മ്മ്...... നിദോ ഇജ്ജ് പരീക്ഷ ഉശാറാക്കിയില്ലെ "
"മ്..... കഴിവിന്റെ പരമാവധി "
"അനക്ക് ഫുൾ മാർക്ക് കിട്ടണം എന്നാണ് ഞങ്ങളെ ആഗ്രഹം "
"അതെന്താ നിങ്ങൾക്കും വാങ്ങിക്കൂടെ "
"ന്നാലും ഇജ്ജ് വാങ്ങിയാമതി "
"മ്മ്..... സനിം സ്നേഹിം ഒക്കെ എവിടെ "
"പോയിനോക്കാ "
എന്നും പറഞ്ഞ് ഞങ്ങൾ അവരെ തിരിഞ്ഞ് ഇറങ്ങി. അതാണെങ്കിൽ താഴെ ഞങ്ങൾ വരുന്നതും കാത്തിരിക്കാ . അങ്ങനെ ഞങ്ങൾ എല്ലാരും കൂടെ ഇന്ന് നടന്ന് പോകാൻ തീരുമാനിച്ചു. അങ്ങനെ ഒരോ കഥയും പറഞ്ഞ് നടന്നു .
"ഇപ്പോയാ ഒന്ന് സമാധാനം ആയെ "സന
"അതന്നെ എന്തെരു എടങ്ങേറ ഈ പരീക്ഷ "സ്നേഹ
"പരീക്ഷ കണ്ടത്തിയവനെ എന്റെ കൈയിൽ കിട്ടിയാണ്ടല്ലോ "ആതിര
"ഞാൻ ഓന്റെ കഥ കഴിച്ചീനു "നാജിയ
"മ്മ്..... ഏതായാലും അത് കഴിഞ്ഞീലെ ഇനി അത് വിട് . നാളെ നമ്മക്ക് പൊളിക്ക സെന്റോഫ് "
"അങ്ങനെ ഒരു സംഭവം ഉണ്ടല്ലോലെ "സന
"നമ്മക്ക് നാളെ പൊളിക്കാ "
" മ്മ്..... തകർക്കും നമ്മൾ "സ്നേഹ
"ഇന്ന് എന്റെ വീട്ടിലേക്ക് പോകാ..."
"ഇന്ന് അന്റെ വീട്ടിൽ എന്താ ."ആതിര
"ഒന്നുല്യ എന്നാലും "
"ഫുഡ് ഒന്നും ഉണ്ടാവൂലടീ.... പറയാതെ ചെല്ലുമ്പോ "നാജിയ
"അതൊക്കെ റെഡിയാക്കി ഇങ്ങള് വരി "
"വീട്ടിൽ പറയാതെ ഞങ്ങൾ എങ്ങനാ നിന്റെ കൂടെ വരാ "ആതിര
"അത്...... എന്റെ വീട്ടിന്ന് വിളിച്ച് പറയാ. .... plz....ഇങ്ങള് വരി "
"ഇനി ഇതും പറഞ്ഞ് കരയണ്ട ഞങ്ങൾ വരാ "സന
"മ്മ്..... ഞാൻ കരയൊന്നും ഇല്ല ."
"ന്നാ പോട്ടെ വണ്ടി നാദിറന്റെ വീട്ടിലേക്ക് "നാജിയ
"വണ്ടി ഒന്നും ഇല്ല നടന്ന് പോയാ മതി "
അങ്ങനെ നടന്ന് നടന്ന് വീട്ടിലെത്തി . ഓരോ പൊട്ടത്തരം കേട്ടതോണ്ട് ആവും വേഗം വീട്ടിലെത്തി . ഇന്റെ ചങ്ക് കളായതോണ്ട് പറയല്ല തള്ളിന്റെ ഉസ്താദ് ആണ് നാലും .
"ഉമ്മാ........."
"എന്താണ് പരീക്ഷ കഴിഞ്ഞോ "
എന്നും പറഞ്ഞ് ഉമ്മ പുറത്തേക്ക് വന്നപ്പോ ആണ് എന്റെ ചങ്കുകളെ കണ്ടത് .
"അതൊക്കെ കഴിഞ്ഞു . ഞാൻ ഇവരിം കൂട്ടി ഇങ്ങോട്ട് പോന്നു "
"മ്മ്..... ഇങ്ങള് അവുത്ത്ക്ക് വരി മക്കളെ . ഇവളോട് സംസാരിച്ചാ ഇങ്ങള് ഇന്ന് അവുത്ത്ക്ക് കേറൂലാ...."ഉമ്മ
" ഇവിടെ ആരും ഇല്ലെ ഉമ്മാ..."നാജിയ
"ഞാനും റാഷിദും തന്നെ ഉള്ളൂ . "ഉമ്മ
"ഉമ്മാ..... ഉപ്പ എവിടെ "
"മാർക്കറ്റ്ക്ക് പോയതാ ഇപ്പോ വരും "ഉമ്മ
അവരെയും കൂട്ടി നേരെ അകത്തേക്ക് കയറി....
"ഇങ്ങള് ഇരിക്കി മക്കളെ "
അങ്ങനെ അവരോട് ഇരിക്കാൻ പറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് പോയി . പിന്നെ ഒരോരുത്തരും വീട്ടിലേക്ക് വിളിക്കാൻ തുടങ്ങി .
സനയുടെ വീട്ടിലേക്ക് എത്ര വിളിച്ചിട്ടും കിട്ടുന്നില്ല. അങ്ങനെ പിന്നെ വിളിക്കാ എന്നു പറഞ്ഞു നിൽക്കുമ്പോ അവളുടെ ഉമ്മ തിരിച്ചു വിളിച്ചു.
"ഹലോ..... ഉമ്മ ഇത് ഞാനാ സന "
"എന്താ മോളെ "
"ഞാൻ കുറച്ച് കഴിഞ്ഞ് വരാ നാദിറയുടെ വീട്ടിലാ..."സന
"നേരം ഇരുട്ടുന്നതിന് മുമ്പ് എത്തണട്ടോ "
"ആ...."സന
"അല്ല അവിടെ എന്താ ഇന്ന് പരിപാടി "
"ഇവിടെ....... ആ.. നാദിറന്റെ കല്യാണം ആവാനായില്ലെ അപ്പോ ഓള്ക്ക് ഒരു പൂതി ഞങ്ങളെ സൽക്കാരിക്കാൻ "സന
"മ്.... ഏതായാലും വേഗം വരണ്ടി "
"മ്മ്. ...."സന
എന്നും പറഞ്ഞ് അവള് ഫോൺ വെച്ചതും ഞാൻ ഓളെ പിന്നാലെ ഓടി .
"എന്താടീ....."
"അന്നോട് ആരെ അത് പറയാൻ പറഞ്ഞത് "
"എന്ത് ..."
"കുന്തം "
ഞങ്ങളെ സൗണ്ട് കൂടിയതും ഇക്കാക്ക ആരാ എന്ന് അറിയാൻ വേണ്ടി ഇറങ്ങി വന്നു.
"എന്താടീ......"ഇക്ക
"അല്ല ആരാപ്പോ ഇത് "
"അന്റെ വാപ്പ "ഇക്ക
"ഉമ്മാ..... ഇങ്ങട്ട് നോക്കി ഇക്കാക്ക വാപ്പക്ക് വിളിക്ക്ണെ "
"നാദിറ.... അനക്ക് ഒന്ന് അടങ്ങിക്കൂടെ അന്റെ ഫ്രണ്ട്സ് വന്നതല്ലേ "ഉമ്മ
"മ്മ്. .... "
അങ്ങനെ കാക്കൂ ഞങ്ങളെ അടുത്തേക്ക് വന്നതും. ഇവരൊക്കെ ബഹുമാന ശീലം പഠിച്ച് എണീറ്റു നിൽക്കാ ..... അല്ല ഇവർക്ക് ഇതെന്തു പറ്റി .
"ഇരുന്നോളി. .."ഇക്ക
"ഇങ്ങള് എന്നാ ബഹുമാനിക്കുന്ന ശീലം ഒക്കെ പഠിച്ചത് "
"പോടി ഇവുട്ന്ന് . ഞങ്ങൾ അന്റെ പോലെ അല്ല "നാജിയ
അപ്പോഴേക്കും ഉമ്മ നല്ല മാങ്ങ ജ്യൂസും ആയി വന്നു . അങ്ങനെ ഞങ്ങൾ എല്ലാവരും അത് കുടിച്ച് കഴിഞ്ഞ് ഇരിക്കുമ്പോ ആണ് ഉമ്മ പെട്ടെന്ന് എന്നെ വിളിച്ചത്.
"മോളെ ഓല്ക്ക് ചോറ് കൊടുക്കണ്ടെ "ഉമ്മ
"ആ...... കടെന്ന് വാങ്ങാൻ പറയി കാക്കൂ നോട് "
"ന്നാ അങ്ങനെ ചെയ്യല്ലേ....."
"മ്....."
അപ്പോ ആയിരുന്നു നാജിയ ഗ്ലാസും കൊണ്ട് വന്നത്
"ചോറ് ഒന്നും വാങ്ങണ്ട ഉമ്മാ ഞങ്ങൾ കുറച്ച് കഴിഞ്ഞാ പോവൂലെ പിന്നെ എന്തിനാ ചോറ് ഒക്കെ "നാജിയ
"എന്നാലും....."
"ഒര് എന്നാലും ഇല്ലാ നമ്മക്ക് വർത്താനം പറഞ്ഞ് ഇരിക്കാ "നാജിയ
"എന്നാലും ചോറ് തിന്നാതെ ഇങ്ങളെ വിടൂല "ഉമ്മ
"ന്നാ നമുക്ക് ഇവടെന്ന് തന്നെ ഉണ്ടാക്ക കടയിൽ നിന്ന് ഒന്നും വാങ്ങണ്ട"നാജിയ
"അതിന് അപ്പോഴേക്കും ആവോ "ഉമ്മ
"അതൊക്കെ റെഡിയാക്ക ഉമ്മ വരി......സന.... സ്നേഹാ. ... വാ..."നാജിയ
ഇവള് ഇതാ എല്ലാരെയും വിളിച്ച് അടുക്കളയിലാ പോണ്.....
"എന്താടീ "സന
"ഇന്ന് ഫുഡ് നമ്മക്ക് എല്ലാർക്കും കൂടെ ഉണ്ടാക്ക "നാജിയ
"അതിനെന്താ ഞങ്ങൾ റെഡി "ആതിര
അവരെല്ലാരും കൂടെ ഇത് പറഞ്ഞതും ഞാൻ എന്താ ഇപ്പോ ഇവിടെ നടക്കുന്നെ എന്നും കൂടെ അറിയാത്ത അവസ്ഥയിൽ നിൽക്കാണ് . അവരെല്ലാരും അടുക്കളയിൽ പോയി . പിന്നെ ഞാനും പോയി എന്താ ഓല് കാട്ടുന്നെ എന്ന് കാണാലോ .
"ആ....മോള് വന്നോ ഇവളെ ഈ വഴിക്ക് കാണലില്ല "ഉമ്മ
"ഉമ്മാ. ....."
"ഇവളെ എന്ത് ദൈര്യത്തിലാ ഞാൻ ആ നാദിറിന് ഏൽപ്പിച്ചു കൊടുക്ക "ഉമ്മ
"ഇന്ക്ക് ഇണ്ടാക്കാനൊക്കെ അറിയാ "
"മ്മ്..... നിങ്ങൾ ഒക്കെ വീട്ടിന്ന് അടുക്കളയിൽ കേറുന്ന കൂട്ടത്തിലാലേ "ഉമ്മ
"അതന്തെ ഉമ്മാ "സന
"നിങ്ങൾക്ക് ഒക്കെ പണി അറിയും നല്ല ശീലം ഉണ്ടങ്കിലല്ലെ ഇതൊക്കെ നടക്കൂ "ഉമ്മ
"അമ്മ വീട്ടിൽ അടുക്കള പണി ഒക്കെ ആദ്യേ പഠിപ്പിച്ചു തന്നതാ..."ആതിര
"അതാ... പണ്ട് ഉള്ളോര് പറയുന്നെ ഒന്നാണെങ്കിലും ഒലക്കോണ്ട് അടിക്കണംന്ന് "ഉമ്മ
"അതിന് ഉമ്മാ ഇങ്ങക്ക് മൂന്ന് അല്ലേ "
"ടീ..."
എന്നു പറഞ്ഞ് ഉമ്മ എനിക്ക് ഒരു നുള്ള് തന്നിട്ട് പണി എടുക്കാൻ പറഞ്ഞു. അങ്ങനെ പണി ഒക്കെ എടുത്ത് കഴിഞ്ഞു എല്ലാരും ഉള്ളതോണ്ട് പെട്ടെന്ന് കഴിഞ്ഞു . അങ്ങനെ ആവി പറക്കുന്ന ചോറും സാമ്പാറും അവിയലും പപ്പടവും ഒക്കെ മേശയിൽ നിരനിരയായി വെച്ചു എല്ലാരും വന്നിരുന്നു മ്മ്ളെ കാക്കൂ ഉണ്ട്ട്ടോ.
"ഉമ്മാ. ... ഇങ്ങള് ഇരിക്കി "സന
"ഉപ്പ വരട്ടെ മോളെ എന്നിട്ട് ഞാൻ കഴിച്ചോളാ നിങ്ങൾ കഴിക്കി "ഉമ്മ
"ഉമ്മ പിന്നെ ഉപ്പ വന്നാലെ തിന്നൊളു "
"അത് സ്നേഹം ഉള്ളതോണ്ടാ "കാക്കൂ
"ഓ...."
അപ്പോയാണ് ഉപ്പ വന്നത് .
"എല്ലാ.... ആരാപ്പോ ഇത് "ഉപ്പ
"ഇത് എന്റെ ഫ്രണ്ട്സ് ആണ് ഉപ്പ "
"ഇങ്ങള് ഇരിക്കി "ഉമ്മ
"ഇജ്ജ് ഇരിക്കുന്നില്ലേ "ഉപ്പ
"അത് ഇങ്ങളെ കാത്ത് നിന്നതാ ഉപ്പ "ഉമ്മ
"മ്മ്.... ന്നാ ഇരിക്കാ "ഉപ്പ
എന്നും പറഞ്ഞ് ഉപ്പയും ഉമ്മയും ഇരുന്നു.
"ഏതായാലും ഇങ്ങളെ ശീലം ഒന്നും എന്റെ അനിയത്തി കുട്ടിക്ക് കിട്ടീല്യ "ഇക്ക
"ങ്ങേ...."
"അതന്താടാ മോനെ "ഉമ്മ
"ഇത് ഇവരൊക്കെ കൂടി വെച്ചതാ ഉപ്പ "ഇക്ക
"ആ.... ഉശാറാക്കിണല്ലോ മക്കളെ "ഉപ്പ
"മ്മ്....."
"ഇങ്ങള് എല്ലാരും കല്യാണത്തിന് വരണട്ടോ ഇനി പത്ത് ദിവസം കൂടി ഉള്ളൂ "ഉമ്മ
"അതൊക്കെ നമ്മള് വന്ന് ഉശാറാക്കും അല്ലേ നിദൂ"നാജിയ
അങ്ങനെ സംസാരിച്ചിരിക്കുന്ന സമയത്താണ്
പെട്ടെന്ന് പ്രതീക്ഷിക്കാത്ത ഒരു അതിഥി കേറി വന്നത്....
മ്മള് കാത്തിരുന്ന അതിഥി....
ആരാ വന്നത് എന്നല്ലേ.... ഇന്റെ കെട്ട്യോനും ഓന്റെ വാപ്പയും . ഞങ്ങളെ കണ്ടപ്പോ ഓന് ചെറിയ ഒരു ചമ്മലുണ്ട് മുഖത്ത് .
"അല്ല മോനെ ഇജ്ജ് ഇങ്ങട്ട് ഉള്ള വഴി ഒക്കെ മറന്നോ "ഉപ്പ
"മറന്നിട്ടൊന്നും ഇല്ല ഓളെ പരീക്ഷ കഴിഞ്ഞോട്ടെ എന്ന് വിചാരിച്ച് "
"മ്മ്. .....'
"ന്നാ വരി ചോറ് തിന്നാ ഇരിക്കി "ഉപ്പ
"ഇപ്പോ വേണ്ട ഞങ്ങൾ ഇപ്പോ അങ്ങട്ട് ചോറ് തിന്ന് എറങ്ങിയിട്ടൊള്ളൂ ."
"ന്നാ ഇങ്ങള് ഇരിക്കി "
എന്നും പറഞ്ഞ് ഉപ്പയും കാക്കയും ചോറ് തിന്ന് എണീറ്റു പോയി . എല്ലാര്തും തിന്ന് കഴിഞ്ഞ്ണ് എന്റെതാണെ കഴിഞ്ഞിട്ടുല്യ .
"നാദിറ...... ഇജ്ജ് ചോറ് തിന്നാണോ അതോ ചോറ് അന്നെ തിന്നാണോ "ഉമ്മ
"ഇങ്ങള് ഇന്ന് കൊറെ ഇട്ട്ണ് "
"പോടി ഇവ്ടുന്ന് കുറച്ചെ ഒള്ളൂ "ഉമ്മ
"മ്..."
അങ്ങനെ ഉമ്മ അത് മുഴുവൻ എന്നെ കൊണ്ട് തീറ്റിച്ചു.
അങ്ങനെ ഫുഡ് ഒക്കെ കഴിച്ച് കഴിഞ്ഞ് എല്ലാരും കൂടെ സോഫയിൽ പോയി ഇരുന്നു . മ്മ്ളെ ഉമ്മിം ഉണ്ട്.
"കല്യാണത്തിന് ഡ്രസ് ഒക്കെ എടുത്തോ "നാജിയ
"അതൊക്കെ എടുത്ത് "
"ഇനി ഇപ്പോ കല്യാണം ആവാനായല്ലോ "സന
"അല്ല മക്കളെ ഇങ്ങളെ കല്യാണം ഒന്നും നോക്കുന്നില്ലേ "ഉമ്മ
"കുറച്ച് കഴിയട്ടെ ഉമ്മാ ഇപ്പോ തന്നെ ഒന്നും വേണ്ട "ആതിര
"ഇത്ര ചെറുപ്പത്തിലൊ ഉമ്മാ "സന
"ചെറുപ്പത്തിൽ കല്യാണം കഴിഞ്ഞാലല്ലെ കൂടുതൽ കാലം ഒരുമിച്ച് ജീവിക്കാൻ കഴിയൂ "
ഇന്ക്ക് തോന്നുന്നേ ഇമ്മ ഇന്ന് ഓലെ കല്യാണവും ഉണ്ടാക്കുന്നാ .
അപ്പോ ആണ് നാദിറും അവന്റെ ഉപ്പയും അകത്തേക്ക് വന്നത്
"ഞങ്ങൾ ഇറങ്ങാ മോളെ "
എന്നും പറഞ്ഞ് നാദിർ മാഷെ ഉപ്പ അടുത്തേക്ക് വന്നു...
"ആ..."
"എങ്ങനുണ്ടെനു പരീക്ഷ ഉശാറാക്കിലേ "
"അതൊക്കെ മ്മ്ള് ഉശാറാക്കിണ് "
"മ്മ്....."
"ഇനി നാളെ മ്മ്ളെ സെന്റോഫും ഉശാറാക്കണം "സന
"അതൊക്കെ ഞങ്ങൾ തീരുമാനിച്ചീണ് . ഈ കൊല്ലം ഒരു വ്യത്യസ്തമാവും "
"ആയാ മതി "സന
"ഇങ്ങക്ക് ഒക്കെ എങ്ങനുണ്ടെനു പരീക്ഷ "
"കൊയപ്പല്യാ "നാജിയ
"അത് ആദ്യേ ഇല്ലല്ലോ "
അങ്ങനെ ഞങ്ങൾ എല്ലാരും ചിരിച്ചു സംസാരിക്കുമ്പോഴും നാദിറ് ഒന്നും മിണ്ടുന്നുല്യ. കൊറവായിണ്ടാവും കുട്ടിക്ക് . അങ്ങനെ അവര് പോയി . അത് കഴിഞ്ഞതും ഞങ്ങൾ എല്ലാരും കൂടെ എന്റെ റൂമിൽ പോയി. അങ്ങനെ അവിടുന്ന് കച്ചറ ഒക്കെ കളിച്ച് കഴിഞ്ഞ് അവര് എല്ലാരും പോയി .
ഇപ്പോ ആണ് ആകെ ഒരു ശ്യൂന്യത . നേരെ ഇക്കാന്റെ മുറിയിലേക്ക് പോയി....മൊബൈലും പിടിച്ച് ഇരിക്കാ....
"ഇക്കാക്ക ഇന്ന് ഓല് എന്തിനാ വന്നെ "
"അന്നെ ഓല്ക്ക് മാണ്ടാന്ന് പറയാൻ "ഇക്ക
"ഓ......"
"എന്തേ....."ഇക്ക
"ഒന്നുല്യ...... ഇത്താത്ത ഇല്ലാത്തോട് ഒരു രസവും ഇല്ല "
"സാമ്പാർ ഉണ്ട് അടുക്കളേൽ "ഇക്ക
"നന്നായിപ്പോയി "
"നല്ലതന്നെണ് "ഇക്ക
"ഇത്താത്ത എന്നാ വരാ.... "
"അന്റെ കല്യാണം ആവാനായിലെ... നാളെ വരുംന്ന് പറഞ്ഞിനു "ഇക്ക
" സുമിതാത്ത നാളെ വരാന്ന് പറഞ്ഞിനു "
"എല്ലാർക്കും സ്കൂള് പൂട്ടിയതോണ്ട് നാളെ എല്ലാരും ഉണ്ടാവും "ഇക്ക
"നല്ല രസണ്ടാവുംല്ലേ...."
"മ്...."
"ഇക്കാക്ക......"
"മ്...."
കാക്കൂ...."
"എന്താടീ..... "
"ആ മൊബൈൽ ഒന്ന് മാറ്റി ഞാൻ പറയുന്നത് ഒന്ന് കേൾക്കി "
"ന്നാ പറ പെങ്ങളെ "
"ഇക്കാക ഇങ്ങള് ഇങ്ങനെ നടന്നാ മതിയോ...."
"ഞാൻ ഇരിക്കല്ലെ...."
"ഇങ്ങക്കും വേണ്ടെ ഒരു കല്യാണം . "
"ഇന്റെ പൊന്ന് നാദിറ ഞാൻ ഇങ്ങനെ നടക്കുന്നത് അനക്ക് സഹിക്ക്ണില്ലലെ "
"മ്മ്..... ഇങ്ങക്ക് ഇപ്പോ കല്യാണം നടത്തിയത് തന്നെ.....ഞാൻ ഇങ്ങളെ മനസ്സിലിരുപ്പ് അറിയാൻ ചോദിച്ചതാ ."
"അറിഞ്ഞീലെ എന്നാ പോയിക്കോ "
"ഓ.... ഈ കാക്കൂ നോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല "
അങ്ങനെ അതും പറഞ്ഞ് ഞാൻ കാക്കൂന്റെ റൂമിൽ നിന്ന് ഇറങ്ങി പോന്നു .
അങ്ങനെ ഒരു വിധം തട്ടി ഒപ്പിച്ച് രാത്രി ആയി റൂമിൽ ഇരാക്കുമ്പോ ആണ് .
🎶എന്റെ ആത്മാവിലെ അനുരാഗ സങ്കൽപ്പമെ...🎶
എന്നും പറഞ്ഞ് എന്റെ ഫോൺ റിംങ്ങ് ചെയ്തത് .
നോക്കിയപ്പോ ആണ് കണ്ടത് മാഷാണ് വിളിക്കുന്നെന്ന് .
"ഹലോ......"
"എന്താടീ പണി "
"ഒന്നുല്യ. ..."
"മ്മ്. ..."
"അല്ല ഇന്ന് എന്തേ ഇങ്ങള് ഒന്നും മിണ്ടാതെ പോയി "
"ഒന്നുല്യ "
"മടി ആയിട്ടാവുംല്ലേ...."
"ആർക്ക് "
"ഇങ്ങള്ക്ക് "
" ഇന്ക്ക് മടി ഒന്നുല്യ "
"മടി ഇല്ലെങ്കിൽ ഇങ്ങള് മിണ്ടാതെ പോവൂലല്ലോ "
"അതന്താന്ന് അറിയോ ഞാൻ അനക്ക് ഇന്നോട് സ്നേഹണ്ടോന്ന് നോക്കാൻ വേണ്ടി ചെയ്തത"
"ഇനി അത് പറഞ്ഞാ മതിയല്ലോ "
"മ്മ്. ..... "
"നാളെ എന്താ ഇത്ര വ്യത്യസ്തമായി പരിപാടി ഒരുക്കിയത് "
"എന്തിന് "
"സെന്റോഫിന് "
"ഇന്ക്ക് ഒന്നും അറിയൂല "
"ഇങ്ങക്ക് അറിയാ ഇങ്ങള് കളവ് പറയാണ് "
"ആ... അതന്നെ നാളെ അന്റെ ഒപ്പന ഇണ്ടാവൂം അതാണ് വ്യത്യസ്തമായ പരിപാടി എന്തേ "
"അത് പൊളിക്കും ഭരതനാട്യം ആയിരുന്നു അതിനെക്കാൾ നല്ലത് "
"ഞാൻ പറയാ....."
"വല്യ ഉപകാരം "
അങ്ങനെ തല്ല് കൂടിയു സംസാരിച്ചു രാത്രി മുഴുവൻ ഫോൺ വിളിച്ചു എപ്പോഴാ ഉറങ്ങിയത് എന്ന് തന്നെ ഓർമ്മയില്ല .
അങ്ങനെ രാവിലെ എണീറ്റപ്പോ തന്നെ സന്റോഫിന്റെ കാര്യം ആയിരുന്നു മനസ്സിൽ മുഴുവൻ . അതോണ്ട് വേഗം പോയി കുളിച്ചു ഇന്റെ നാദിറ്ക്ക വാങ്ങി തന്ന പിങ്ക് ആന്റ് നെവി ബ്ലൂ കളർ ചുരിദാർ എടുത്തിട്ടു . അങ്ങനെ നേരെ താഴെക്ക് ഇറങ്ങിയപ്പോ ഉണ്ട് മ്മ്ളെ പുന്നാര ഇക്കാക്ക ചായ കുടിക്കാ ഇന്നെ ക്കൂട്ടാതെ .
"ഉമ്മാ..... "
"ആ ...മഹാറാണി എഴുന്നള്ളിട്ടുണ്ട് ഉമ്മാ "ഇക്ക
"പോയാ..... എങ്ങനുണ്ട് ഡ്രസ്സ് "
"ഒരു രസവും ഇല്യാ "ഇക്ക
"ഇജ്ജ് അതന്നെ പറയൊള്ളൂന്ന് എനിക്ക് അറിയാ . ഞാൻ ഉമ്മാനോട് ചോദിച്ചോളാ "
"പിണങ്ങല്ലേ..... ഞാൻ പറയാ ഇജ്ജ് മൊഞ്ചത്തി ആയിണ് മുത്തേ...."ഇക്ക
"ശരിക്കും "
"ഞാൻ അന്നോട് ഇത് വരെ കള്ളം പറഞ്ഞിണോ "ഇക്ക
"ഉണ്ടാവാതിരിക്കാൻ വഴിയില്ല "
"അന്നോട് പറയാൻ ഞാൻ ഇല്ല ഇജ്ജ് ഉമ്മാന്റെ അടുത്തേക്ക് പോയിക്കോ "ഇക്ക
"ഓ...."
ഉമ്മാന്റെ അടുത്തേക്ക് പോയതും ഉമ്മ ഭയങ്കര തിരക്കിലാണ്.. ഇന്ന് ഉമ്മാന്റെ വീട്ടിലുള്ളോര് ഒക്കെ വരും അതോണ്ട് ചോറ് ഒക്കെ വെക്കാണ് .
"ഉമ്മാ.... ഇത് എങ്ങനുണ്ട് "
"സൂപ്പർ ആയിണ് ആ തട്ടം ഒന്ന് റോള് ചെയ്തേക്ക് "ഉമ്മ
"അതിനെന്നെ നിൽക്കുന്നെ "
"ന്നാ ചായ കുടിച്ചോ "ഉമ്മ
"ഉമ്മാ ഇങ്ങളും വരി ഉപ്പ വന്ന്ണ് "കാക്കൂ
"ഓ.... ഉമ്മ ഉപ്പാനെ കാത്ത്ക്കാ..."
"മ്...."
അങ്ങനെ ഞങ്ങൾ എല്ലാരും ഇരുന്നു....പെട്ടെന്നാണ് ഉപ്പ അത് പറഞ്ഞത് ...
"നാദിറ് വരും എന്ന് പറഞ്ഞിണ് "ഉപ്പ
"എന്തിന് "
"അന്നെ കൊണ്ടോകാൻ "ഉമ്മ
"മ്മ്.... "
"ന്നാ വേഗം തിന്നോ അത് വിചാരിച്ച് കുത്തി കേറ്റണ്ടാ "കാക്കൂ
"ഞാൻ അന്റെ പോലെ അല്ല "
അങ്ങനെ വയക്ക് ഉണ്ടാക്കി ചായ കുടിച്ച് കഴിഞ്ഞതും . ഞാൻ വേഗം തട്ടം റോള് ആക്കി . അങ്ങനെ മാറ്റി നിൽക്കുമ്പോ ആണ് പെട്ടെന്ന് ഒരു ബുള്ളറ്റിന്റെ സൗണ്ട് കേട്ടത് ഞാൻ വേഗം താഴേക്ക് ഇറങ്ങി . അതന്നെ മ്മളെ നാദിറ്ക്ക വന്ന്ണ് . അവനെ കണ്ടതും ഞാൻ ആകെ ഷോക്ക് ആയി
"ഇതെങ്ങനെ...."
"എന്താടീ പോണില്ലേ "ഇക്ക
"ങ്ങേ..... ആ..."
മ്മ്ളെ നാദിറിന്റെ ഡ്രസ്സ് കണ്ടിട്ട് ന്റെ പടച്ചോനെ ഇവനെങ്ങെനെ എന്റെ അതേ കളർ ഡ്രസ്സ് ഇട്ട് വന്നെ . എന്തൊരു മനപ്പൊരുത്തം ഞങ്ങൾക്ക് രണ്ടാൾക്കും.
പിങ്ക് കളർ ഷർട്ടിൽ നെവി ബ്ലൂ കളർ വര വരയായിട്ടുള്ള ഡ്രസ്സ് . അവനാണേൽ എന്നെ തന്നെ നോക്കി നിൽക്കാണ് .
"ഇജ്ജ് ഇന്ന് പോണില്ലേ "ഉമ്മ
"ആ.... പോകാണ് ഉമ്മാ...."
അങ്ങനെ ഉമ്മാനോടും ഉപ്പാനോടും കാക്കൂനോടും ഒക്കെ സലാം പറഞ്ഞ് നേരെ നാദിറ്ക്ക ന്റെ അടുത്തേക്ക് പോയി .
"പോവാ...."മാഷ്
"ആ......"
"ഇങ്ങള് ഇന്ന് എന്താ ഈ ഡ്രസ്സ് ഇട്ടെ "
"ഞാൻ കിട്ടിയ ഡ്രസ്സ് ഇട്ട് പോന്നതാ . ഇന്ക്ക് അറിയോ ഇജ്ജും ഇതാ ഇടാന്ന് "
"മ്മ്.... ഇനി ഇപ്പോ ഫ്രണ്ട്സിന്റെ മുന്നിൽ എങ്ങനെ പോകാ "
"അതെന്താ "
"അവര് കളിയാക്കി കൊല്ലും "
"അപ്പോ അവരോട് പറയണം ഇതാണ് മനപ്പൊരുത്തം എന്ന് പറയുന്നത് എന്ന് "
"മ്മ്.... അതും പറഞ്ഞ് അങ്ങട്ട് ചെന്നാമതി "
"മ്മ്.... അല്ലാ ഇജ്ജ് ഒപ്പന പടിച്ചോ "
പടച്ചോനെ ഓന് സത്യത്തിൽ പറഞ്ഞതാണോ . സെന്റോഫിന് ഒപ്പന ഒന്നും ഉണ്ടാവലില്ലല്ലോ . ഓന് പറ്റിക്കാവും .
"അല്ലാ ഇജ്ജ് പോയോ "
"ഇല്ല. "
"മ്മ്....എന്നിട്ട് എന്താ ഒന്നും പറയാത്തെ "
അങ്ങനെ പറഞ്ഞ് അവന് ചിരിക്കാ. മിററിലേക്ക് നോക്കിയപ്പോ ആണ് കണ്ടത്. കള്ളം പറയാനായിട്ട് വരും . ഞാൻ നോക്കുന്നത് കണ്ടതും അവന് ചിരി നിർത്തി
"ഇങ്ങള് കളവ് പറയാ "
"അനക്ക് ഇന്നെ കാണാൻ പൂതി ആയിട്ടാവുംല്ലേ മിററിലേക്ക് നോക്കിയത് "
"കോപ്പാണ് "
ഓന് അറിയൂലല്ലോ ഈ ദുനിയാവിൽ ഏതൊരു വസ്തുവിനെ നോക്കുമ്പോഴും ഓനെണ് ഞാൻ കാണുന്നതെന്ന് . ഇനി ഒന്നും നോക്കാതെ കണ്ണ് അടച്ചിരുന്നാലും ഓന്റെ മുഖാണ് മനസ്സിൽ. അത്രയും ആയത്തിൽ അവന് എന്റെ മനസ്സിൽ സ്ഥാനം പിടിച്ചീണ് .
"പിന്നെ എന്തിനാ ഇന്നെ നോക്കിയത് "
"കണ്ണ് ഇണ്ടായിട്ട് "
"ഓ..... "
അങ്ങനെ ഞങ്ങൾ സ്കൂളിന്റെ മുന്നിൽ എത്തി . സ്കൂളിൽ മുന്നിൽ തന്നെ ഒരു ബോർഡ് വെച്ചീണ് .
*ഇവർ വിട പറയുന്നു പറഞ്ഞു തീരാത്ത വാക്കുകളുമായ്*
അത് കണ്ടപ്പോ നെഞ്ച് ഒന്ന് പിടച്ചു. ഞങ്ങൾ ഇന്ന് പിരിയാണല്ലോ . പിരിയല്ല ഞങ്ങൾ ഇനിയും ഇത് പോലെ തന്നെ ഉണ്ടാവും.
സ്കൂൾ മുഴുവൻ അലങ്കരിച്ചിട്ടുണ്ട് . ഇപ്പോ കണ്ടാ ഇത് ഞങ്ങളെ സ്കൂള് തന്നെയാണെന്ന് പറഞ്ഞു കൊടുക്കേണ്ടി വരും അത്രയും ഭംഗി ആയിട്ടുണ്ട്.
അപ്പോ ഇണ്ട് മ്മ്ളെ വാലുകളൊക്ക് വരുന്നു . എന്തോ പണി ഒപ്പിച്ച് വരാന്ന് തോന്നുന്നു. അവരെ മുഖം കണ്ടാ തന്നെ മനസ്സിലാവും .
"നാദിറ....."സന
"എന്താടീ നീട്ടി വിളിക്കുന്നെ "
"ഞങ്ങൾ കണ്ട് ട്ടോ "നാജിയ
"എന്ത്..."
"ഇജ്ജ് നാദിറിന്റെ കൂടെ വരുന്നെ " സ്നേഹ
"ഞാൻ പിന്നെ ഓന്റെ കൂടെ എല്ലെ വരാ.... എന്റെ കെട്ട്യോൻ അല്ലെ"
"ഓ....... അങ്ങനെ "ആതിര
"അത് വിചാരിച്ച് ഓന് ഇട്ട അതേ കളർ ഡ്രസ്സ് ഇടണ്ടല്ലോ "നാജിയ
"അത് സംഭവിച്ചു പോയതാ. സത്യം പറഞ്ഞാ എനിക്ക് അറിയൂലെഞ്ഞി അവന് അതാ ഇടുന്നെന്ന് "
"തടി തപ്പണ്ട "ആതിര
"ഞാൻ സത്യാ പറിണത് വേണേൽ വിശ്വസിച്ചാ മതി "
"ഞങ്ങൾക്ക് വേണ്ട "സ്നേഹ
"മ്മ്..... വേണ്ടെങ്കിൽ വേണ്ട "
"ടീ നമ്മളോട് അങ്ങട്ട് വരാൻ പറഞ്ഞിണ് "സന
"എങ്ങട്ട് "സ്നേഹ
"ഓഡിറ്റോറിയത്ത്ക്ക് "സന
"അവിടെന്താ "
"അന്റെ അമ്മോശാക പറഞ്ഞതാ അങ്ങട്ട് വരാൻ പിന്നെ അവിടെ അന്റെ കെട്ട്യോനും ഉണ്ട് "സന
"ഉണ്ടോ എന്നാ വേഗം വാ...."
"ഔ.... പെണ്ണിന്റെ ഒരു തിടുക്കം "നാജിയ
അങ്ങനെ ഞങ്ങൾ വേഗം ഓഡിറ്റോറിയത്തിലേക്ക് പോയി . അവിടെ ആണേൽ കുട്ടികളൊക്കെ വന്ന് ഇരിക്കാണ് . ഞങ്ങളും ഇരുന്നു.
"സെന്റോഫ് എന്ന് പറഞ്ഞിട്ട് കെട്ടിയിട്ട പോലാ ഇപ്പോ. "സന
"ഇതെന്ത് ഒലക്കമല സെന്റോഫാ "നാജിയ
"സെന്റോഫ് ഒക്കെ ക്ലാസിന്ന് അല്ലെ ഉണ്ടാവല് ഇതെന്താ ഇങ്ങനെ ഒരു പുതുമാതിരി " സ്നേഹ
"നാദിറ ഒന്നും പറയാത്തെ എന്താ അറിയോ "സന
"ആ.... ഓളെ കെട്ട്യോനും അമ്മശാക്കയും അല്ലെ നടത്തുന്നത് അപ്പോ ഒന്നും പറയാൻ പറ്റൂലല്ലോ " നാജിയ
"ഇങ്ങക്ക് ഒക്കെ എന്തിന്റെ കേടാ ഇന്ന് രാവിലെ മുതല് തുടങ്ങിയതാണല്ലോ "
"ഒരു രസം "
അങ്ങനെ സംസാരിച്ചിരിക്കുന്നതോണ്ട് അവര് പ്രസംഗിച്ചതൊന്നും ഞങ്ങൾ കേട്ടീല്യ . പക്ഷെ പെട്ടെന്നാണ്
"നാദിറാ....."
എന്ന് മ്മ്ളെ അമ്മോശാക വിളിച്ചത് എന്തിനാ ഇപ്പോ എന്നെ വിളിച്ചത് . പടച്ചോനെ ഒരു പിടുത്തവും ഇല്ല .
അങ്ങനെ സ്റ്റേജിൽ എത്തിയതും കുട്ടികളൊക്കെ കൈ അടിക്കാൻ തുടങ്ങിക്ക്ണ് . എന്താണ് പടച്ചോനെ സംഭവം ഒന്നും മനസ്സിലാവുന്നില്ലല്ലോ .
"ഇങ്ങട്ട് നിൽക്ക് "
എന്നും പറഞ്ഞ് അമ്മോശാക ഒരു ട്രോഫി എടുത്ത് എന്റെ നേരെ നീട്ടി . ഇത് ഇപ്പൊ എന്തിനാ.
അങ്ങനെ ഞാൻ വാങ്ങാൻ നിന്നതും കുട്ടികളൊക്കെ എന്തൊക്കോഅംച പറയുന്നുണ്ട്....
"നാദിറ് മാഷെ കൂടി കൂട്ടി "
ഈ കുട്ടികൾക്ക് ഇത് എന്തിന്റെ കേടാ. നാദിറിനെ എന്തിനാ. ഞാൻ വാങ്ങിയാ പോരെ .
"നാദിറ് വാ....."
"ഇല്ല അവക്ക് കൊടുത്തേക്കി "
"അത് പറഞ്ഞ പറ്റൂല ഇജ്ജ് വാ "
അങ്ങനെ റാഫി മാഷ് വന്ന് വിളിച്ചപ്പോ നാദിറ് കേറി വന്നു ഞങ്ങൾ രണ്ടാളും കൂടെ അത് വാങ്ങി കുട്ടികളൊക്കെ ഭയകര കൈയടി ആണ് . അങ്ങനെ അതും വാങ്ങി ഇറങ്ങിയപ്പോ ആണ് ഇത് എനിക്ക് ആർഡ് ഡേ യുടെ അന്ന് തരാ എന്ന് പറഞ്ഞിരുന്ന ട്രോഫി ആണ് . *ആർഡ് ഡേ സൂപ്പർ സിങ്ങർ*
അങ്ങനെ ഫ്രണ്ട്സിന്റെ അടുത്ത് വന്ന് ഇരുന്നതും .
"ന്നാലും നല്ല ഭംഗിണ്ട് "സന
"എന്ത് "
"ഇങ്ങള് രണ്ടാളും കൂടെ വാങ്ങിയത് "നാജിയ
"അത് എല്ലങ്കിലും അങ്ങനല്ലെ ഞങ്ങൾ നല്ല ചേർച്ച അല്ലെ "
"ഓ....."
"ഏതായാലും ടോപ്പ് സിങ്ങർ വാ...."സ്നേഹ
"എങ്ങോട്ട് "
"ക്ലാസിലേക്ക് ഇനി അവിടെയാ പരിപാടി "ആതിര
"ഇപ്പോ ആണ് സെന്റോഫായത് " നാജിയ
അങ്ങനെ ഞങ്ങൾ ക്ലാസിലെത്തിയതും എല്ലാരും നല്ല കത്തിയടിയിലാ.....അർഷിദ റാഷിദയോട് ഭയങ്കര കത്തി അടിക്കാണ്....
"അർഷിദാ മതിയാക്ക് പാവം ആ കുട്ടി "നാജിയ
"അതന്നെ റാഷിദക്ക് ഇപ്പോ തോന്നുന്നുണ്ടാവും ഇവള് എന്താ ഒന്ന് നിർത്താത്തെന്ന് " സന
ഇത് കേട്ടതും അർഷിദ ഞങ്ങളെയും റാഷിദനെയും മാറി മാറി നോക്കാ .
"അങ്ങനൊന്നും ഇല്ല അവള് ഇന്റെ ബെസ്റ്റാ "അർഷിദ
"ഇങ്ങക്ക് ഇന്ന് എന്തിന്റെ കേടാ എല്ലാരീം ഇങ്ങനെ വെറിപ്പിക്കാന് "
"ഓ..... നാദിറക്ക് പറ്റീല്യ "ആതിര
"ഇന്ക്ക് പറ്റാത്തതല്ല അവസാന ദിവസല്ലെ ഒടക്കാൻ നിക്കണ്ട എന്ന് കരുതി പറഞ്ഞതാ "
"അത് ശരിയാ ഈ അർഷിദാ ഒന്ന് പറഞ്ഞാ രണ്ടാമത്തെതിന് തെറ്റും "നാജിയ
"ഈ സ്വഭാവം നല്ലതല്ല മോളെ അന്നെ വേറെ വീട്ടിലേക്ക് കെട്ടിച്ചയക്കാനുള്ളതാ..."സന
"അതന്നെ നാദിറനെ പോലെ ആവണട്ടോ"സ്നേഹ
ഇത് കേട്ടതും ഞാൻ ഓളെ മുഖത്തേക്ക് ഒന്ന് നോക്കി.
"സ്നേഹ മോളെ......ഇജ്ജ് അതിന്റെ ഒപ്പം ഇന്നെ കൂട്ടണ്ടട്ടോ "
"ഓ....."
"ഇനി ഇങ്ങള് കച്ചറ ഉണ്ടാക്കണ്ട ഞാൻ നിർത്തി "അർഷിദ
"എന്ത് "
"വയക്ക് ഉണ്ടാക്കല് "
"കെട്ട്യോനെ കിട്ടൂലാന്ന് പറഞ്ഞപ്പോ പെണ്ണിന് പേടി "നാജിയ
"പോടി "അർഷിദ
"ഓളും നന്നായി ഞാനും നന്നായി ഇനി ഇജ്ജും കൂടെ നന്നാവാനൊള്ളു നാജൂ.."
"നാദിറ നന്നായലോ ഹ....ഹ...ഹ.. "നാജിയ
"ഇതാ പറഞ്ഞെ ഈ പെണ്ണ് നന്നാവൂലാന്ന് "
അപ്പോ ആയിരുന്നു നാദിറ് കേറി വന്നത്.
"good morning sir....."
"good morning "
"Exam ഒക്കെ എങ്ങനുണ്ടെനു "
"അതൊന്നും ചോദിക്കല്ലി മാഷെ "റഹീം
"ഇന്ന് സെന്റോഫ് ആണ് സങ്കടം വരുത്തുന്ന കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യരുത് "അർഷിദ്
"നിങ്ങള് പഠിച്ചാൽ അതും സന്തോഷം അല്ലെ "
"അതൊക്കെ ശരിയാ മാഷ് ഇന്നത്തെ പരിപാടിയിലേക്ക് കടക്കി "സന
"ok. ...."
"ഇതന്താ നാദിറ ഇയാള് ഇന്ന് പരീക്ഷയെ പറ്റി പറഞ്ഞ് കൊളാക്കും "ആതിര
"അതൊന്നുല്യ തുടങ്ങിണ് "
"മ്മ്....മ്മ്. ..."
ഓലെ ആക്കി മൂളല് മ്മക്ക് അത്ര സഹിച്ചീല്യ .
"ഇന്ന് നിങ്ങൾ പറഞ്ഞപ്പോലെ സെന്റോഫ് ആണ് . അത് വിചാരിച്ച് അടിച്ച് പൊളിച്ച് അട്ത്ത കൊല്ലത്തേക്ക് പുതിയ സ്കൂള് വാങ്ങേണ്ട അവസ്ഥ ഒന്നും നിങ്ങള് വരുത്തരുത് ."
"ഇയാള് ഇത് എന്തൊക്കെ പറിണത് "നാജിയ
"ഇങ്ങക്ക് ഇപ്പോ തോന്നുന്നുണ്ടാവും ഞാൻ എന്താ പറിണത് എന്ന് "
"ആ.... മാഷെ "
നാജിയ ഇത് പറഞ്ഞതും ക്ലാസിൽ എല്ലാരും ചിരിക്കാൻ തുടങ്ങി .
"അതായത് നിങ്ങള് ഇന്റെ ക്ലാസ് കേട് വരുത്തരുതന്ന് ഇപ്പോ നാജിയക്ക് മനസ്സിലായോ "
"മ്മ്. .."
"നിങ്ങള് ഇന്ന് പിരിയാണ് . എന്നിട്ട് എന്താ നിങ്ങളെ മുഖത്ത് സങ്കടല്യാത്തെ സാധാരണ കരച്ചിൽ ഒക്കെ ആണ് സെന്റോഫില് പ്രധാനായിട്ടും ഉണ്ടാവല് "
"അതിന് ഞങ്ങൾ പിരിയൂല മാഷെ . ഞങ്ങളുടെ ഫ്രണ്ടഷിപ്പ് എന്നും നിലനിൽക്കും "അർഷദ്
"നിന്നാമതി . "
"അതൊക്കെ നിലനിർത്തും ഞങ്ങള് "ആസിഫ്
"അപ്പോ ഇന്ന് നിങ്ങളുടെ ദിവസാണ് .നിങ്ങൾക്ക് ഈ സ്കൂളും ക്ലാസും ഫ്രണ്ട്സും ഒക്കെ ആയി എങ്ങനെ ഉണ്ടേനു രണ്ട് കൊല്ലം . നിങ്ങൾക്ക് ഇവിടെ വന്നതിന് ശേഷം ഉണ്ടായ മറക്കാൻ കഴിയാത്ത അനുഭവം അതൊക്കെ ഇവിടെ വന്ന് പറയാ . ന്നാ തുടങ്ങിക്കോ "
"ആസിഫ്... ആസിഫ് മാഷെ "അർഷദ്
"പിന്നെ ഒരു കാര്യം അവനവന് കൈയാണെൽ വന്ന് പറയാ പോകാ എല്ലാതെ മറ്റുള്ളവരുടെ പേര് വിളിച്ച് പറയല്ല വേണ്ടത് "
ഇത് പറഞ്ഞതും ആസിഫ് എണീറ്റു പോയി പറയാൻ . അപ്പോ കുട്ടികളൊക്കെ കൈയടിക്കാൻ തുടങ്ങിണ്.
"ഇന്ക്ക് നമ്മളെ ക്ലാസും ഫ്രണ്ട്സും ഒക്കെ ഭയകര ഇഷ്ടാണ് . പിന്നെ മാഷ് പൊളി ആണ് .
പിന്നെ ഇവിടെ വന്നെല് മറക്കാൻ കഴിയാത്ത അനുഭവം എന്ന് പറഞ്ഞാ ഒരിക്കല് നമ്മളെ ഇംഗ്ലീഷിന്റെ മാഷ് പരീക്ഷ നടത്തിയതാണ് . അത് എന്താന്ന് വെച്ചാ എനിക്ക് പരീക്ഷയിൽ ആദ്യായിട്ട് നല്ല മാർക്ക് കിട്ടിയ പരീക്ഷ ആയിരുന്നു അത് . പിന്നെ ഇന്ക്ക് അത് പോലെ മാർക്ക് കിട്ടീല്യ .
പിന്നെ ഇനിയും കണ്ടാൽ എല്ലാരും ഒന്ന് ചിരിക്കകിലും ചെയ്യണട്ടൊ . "
അങ്ങനെ അത് പറഞ്ഞ് അവന് പോയി പിന്നെ നമ്മളെ നാജിയ ഇറങ്ങി.
"നാജിയ..... നാജിയ "
എന്നും പറഞ്ഞ് ഞങ്ങൾ കൈയടിച്ചതും അവള് മടി കാട്ടി അവിടെ തന്നെ ഇരുന്നു . പിന്നെ എണീറ്റു പോയി .
"ഹായ് ഫ്രണ്ട്സ് ഇന്ന് നമ്മള് പിരിയാന്ന് പറഞ്ഞപ്പോ എന്തോ ഒരു സങ്കടം . പിന്നെ മാഷെ ഇങ്ങള് ഒരു സംഭവം തന്നെനു ഞങ്ങൾ എല്ലാരും ഇങ്ങളെ ഒന്ന് നോക്കിനു പിന്നെ ഇപ്പോ ഞങ്ങളെ ചങ്ക് നാദിറക്കാ ഇങ്ങളെ കിട്ടിയത് . അത് എന്തെലും ആവട്ടെ ഞങ്ങൾ എല്ലാരും മാഷ്ക്ക് ചെലവ് തന്നു മാഷ് ഞങ്ങൾക്ക് തന്നീല്യട്ടോ "
@@@@@@@@@@@@@@@@@@@@@@@@@
"അതൊക്കെ തരും മക്കളെ "
"എന്ന് മാഷെ "
"അതൊക്കെ തരും ഇങ്ങള് ഇപ്പോ സെന്റോഫ് നടത്തി "
"മ്മ്.... പിന്നെ ഇനി എന്താ പറയാ"
"പറഞ്ഞ് കഴിഞ്ഞങ്കിൽ പോര് നാജിയ "
"എന്താ നാദിറ അനക്ക് വരാനാണോ "നാജിയ
"ഇല്ല പൊന്നെ ഇജ്ജ് പറഞ്ഞോ "
അങ്ങനെ അവള് പോന്നു . പിന്നെ ഓരോരുത്തരായി വന്ന് പറഞ്ഞു പോയി . എന്നെ എല്ലാവരും പൊക്കി പറയുന്നുണ്ട് .
"ഇനി ആരാ.... മടിച്ചിരിക്കാതെ വരി വേഗം "
പിന്നെ ആരും വരുന്നില്ല . അങ്ങനെ ആരും വരുന്നത് കാണാഞ്ഞപ്പോ ഞാൻ മൊബൈല് എടുത്ത് ഡാറ്റ ഓണാക്കി മെസ്സേജ് നോക്കി കൊണ്ടിരിക്കായിരുന്നു . പെട്ടെന്നാണ്. ...
🎶.......നാം ചേരുമ്പോൾ അറിയില്ല
വിടപറയുകയാണിന്നിവിടെ
കരയാൻ വിധിയാണെങ്കിൽ
കരയരുതെ നാം ഇന്ന് ഇവിടെ...... 🎶
പെട്ടെന്നാണ് നാദിറ ഈ പാട്ടും പാടി വന്നത് . കുട്ടികളൊക്കെ നല്ല കൈയടി ആണ് .
"നാദിറ.... പൊളിച്ച് "അർഷദ്
"thanks...."
"ഇന്നെ പരിചയപ്പെടുത്തേണ്ട ആവശ്യം ഒന്നും ഇല്ല . നിങ്ങൾക്ക് ഒക്കെ ഇന്നെ അറിയാ...
പിന്നെ നമ്മളെ ക്ലാസ്ന്ന് പറഞ്ഞാ ഒരു സംഭവം തന്നെനു . ഇങ്ങക്ക് ആർക്കും മറക്കാൻ കഴിയൂല അത് പോലെ തന്നെയാണ് എനിക്കും . പിന്നെ രണ്ട് വർഷായി നമ്മള് കച്ചറ കളിച്ചും തമാശ പറഞ്ഞും കളിച്ചു . ഇപ്പോ നമ്മള് പിരിയാൻ പോകാണ് . പിരിയല്ല.... പിരിയൂല നമ്മള് ഇനിയും ഒരുമിക്കും . "
"ശരിയാ. ..... ഇനി മാഷെ കുറിച്ച് പറ "നാജിയ
അവര് അവളെ കളിപ്പിക്കാൻ പറഞ്ഞതാണെലും എനിക്ക് ഇഷ്ടായിക്ക്.
"മാഷെ കുറിച്ച് നിങ്ങൾ ഒക്കെ പറഞ്ഞീലേ പിന്നെ ഇങ്ങള് ഒക്കെ ആഗ്രഹിച്ചത് എനിക്ക് കിട്ടി എന്ന് പറയുമ്പോ അത് സ്പെഷ്യൽ അല്ലേ..."
"ഹാ....ഹാ.... നല്ല മറുപടി "സന
"പിന്നെ എന്റെ കല്യാണമാണ് ഇനി ഒമ്പത് ദിവസം കഴിഞ്ഞിട്ട് എല്ലാരും എന്റെ വീട്ടിലേക്ക് വരണം മറക്കരുത് "നാദിറ
"ഇന്റെ വീട്ടിലേക്ക് ആണ് എല്ലാരും വരേണ്ടത് "
"ഇങ്ങള് രണ്ടാളും ഇങ്ങനെ പറഞ്ഞാ ഞങ്ങൾ എന്താ ചെയ്യാ "സ്വലിഹ്
"ഞങ്ങൾ രണ്ട് വീട്ടിലേക്കും വരണ്ട് "അൻഷിദ്
"ഇന്റെ വീട്ടിലേക്ക് ആദ്യം വരണം എല്ലാരും "നാദിറ
"എന്റെ വീട്ടിലേക്കാ വരേണ്ടത് "
"ഇങ്ങള് രണ്ടാളും കച്ചറ കൂടരുത് ഞങ്ങൾ ഒരു idea പറയാ "നാജിയ
"എന്ത് പറ "
ഞങ്ങൾ രണ്ടാളും കൂടെ ഒരുമിച്ചു പറഞ്ഞതും അവര് ചിരിക്കാൻ തുടങ്ങി.
"ഞങ്ങൾ ബോയ്സ് ഒക്കെ മാഷെ വീട്ടിലേക്ക് വരും ഗേൾസ് നാദിറന്റെ വീട്ടിലേക്കും പോയിക്കോട്ടെ " സന
"അപ്പോ എന്റെ വീട്ടിലേക്ക് ബോയ്സ് ഒന്നും വരൂലെ "
"വരൂലടീ...."
"ഓ...."
"പറഞ്ഞ് മുഴുവനാക്കട്ടെ "നാജിയ
"എന്നിട്ട് ഞങ്ങൾ നാദിറന്റെ കൂടെ ഇങ്ങളെ വീട്ടിലേക്ക് വരും. ഇങ്ങള് ബോയ്സിനെ ഒക്കെ കൂട്ടി നാദിറനെ കൊണ്ടാവാൻ വരി മാഷെ "ആതിര
"അത് നല്ല idea ആണ് "അൻഷദ്
"ഇന്റെ ഫ്രണ്ട്സിന് ബുദ്ധി ഇല്ലാന്ന് ആരാ പറഞ്ഞെ "
"ടീ.... നാദിറ. ...... "സന
"അപ്പോ വരവിന്റെ കാര്യം തീരുമാനമായി . പിന്നെ ഇപ്പോ എന്താ പറയാ "
"ഇജ്ജ് അന്ന് വീണത് എങ്ങനാന്ന് പറഞ്ഞോ "നാജിയ
"എന്ന്.... എപ്പോ "
"ക്ലാസിന്ന് "സന
ഇത് കേട്ടതും നാദിറ് ചിരിക്കാൻ തുടങ്ങി .
"ഇപ്പോ പറയാൻ മനസ്സില്ലാ... എന്തെ "
"ന്നാ ഇജ്ജ് പറയണ്ട "സ്നേഹ
"പിന്നെ ഇവിടെ വന്നതിന് ശേഷം എനിക്ക് കിട്ടിയ തല്ലിപൊളികളാണ് നാജിയ, സന ,സ്നേഹ , ആതിര ഇവരൊക്കെ . മറ്റുള്ളവരും എന്റെ ഫ്രണ്ട്സ് ആണ്. അവരെ കൊണ്ട് ഒന്നും ഒരു അലമ്പും ഇല്ലേനു . എന്നാ പടച്ചോനെ ഈ നാല് കുരുപ്പുകളും കൂടിയാണ് ഇന്നെ കേടാക്കിയത് "
"പോടി..... നാദിറ കൊദിറ ഇയാണ് ഞങ്ങളെ വെടക്ക് ആക്കിയത് "ആതിര
"ഇങ്ങള് ഒക്കെ കണക്കാ" സ്വലിഹ്
"പിന്നെ എനിക്ക് ഒന്നും പറയാനില്ല. പിന്നെ ഇങ്ങള് ആരു മടി പിടിച്ച് ഇരിക്കരുത് ഈ ഒരു അവസരം ഒക്കെ കിട്ടൊള്ളൂ അത് മുതലാക്കണം . അവസരം നമ്മളെ തേടി വരൂലാ .നമ്മള് അവസരങ്ങൾ തേടി പോവണം . അപ്പോ പിന്നെ കല്യാണത്തിന് വരാൻ മറക്കണ്ട . "
എന്ന് പറഞ്ഞ് ഞാൻ പോവാൻ നിന്നതും.
"അങ്ങനങ്ങ് പോയാലോ "സ്വലിഹ്
"എന്ത് "
"വന്നപ്പോ പാടിയപോലെ പോകുമ്പോഴും പാട് "ആസിഫ്
"ഏത് പാട്ടാ "
"അത് ഇപ്പൊ ഇത്ര ചോദിക്കാനുണ്ടോ ഫ്രണ്ട്ഷിപ്പ് നെ കുറിച്ച് പാടിക്കോ "ആതിര
"ഓകെ. "
ഏതാ പാടാ. .... പാട്ട് ഒന്നും ഓർമയില്ല .
"🎶പിരിയുന്നു കൂട്ടുകാർ നമ്മള്
പിരിയാത്ത നന്മയോടെ
നൊമ്പരങ്ങളും പുഞ്ചിരിയാകും
യാത്ര മൊഴിയോടെ......🎶"
അങ്ങനെ പാടി കഴിഞ്ഞതും നല്ല ഒരു കൈയടിയോട് കൂടെ ഞാൻ സീറ്റിൽ പോയിരുന്നു . പിന്നെ ഓരോരുത്തരായി വന്നു പറഞ്ഞു പോയി .
അങ്ങനെ നിൽക്കുന്ന സമയത്താണ് നമ്മളെ ബയോളജിന്റെ മാഷ് കേറി വന്നത് .എല്ലാരും എണീറ്റു നിന്നു
"ഇരിക്കി ..... ഇന്ന് ഇപ്പോ നിങ്ങളൊക്കെ ഞങ്ങളെന്ന് രക്ഷപ്പെട്ട് പോവാലെ .
നിങ്ങൾക്ക് ഓരോരുത്തർക്കും മനസ്സിലാവും കുറച്ച് കഴിയുമ്പോൾ ഞങ്ങൾ ചെയ്തതൊക്കെ നിങ്ങളുടെ നല്ലതിന് വേണ്ടിയാണെന്ന് . പിന്നെ ഓരോ സാഹചര്യത്തിൽ അറിയാതെ അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ച് പോയിട്ടുണ്ട് ചീത്ത പറഞ്ഞിട്ടും ഒക്കെ നിങ്ങളെ നല്ലതിന് വേണ്ടിയാണ് . ഇനി അങ്ങോട്ടുള്ള നിങ്ങളുടെ ജീവിതത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു "
"thank you sir "
ക്ലാസ് മുഴുവൻ ഒരുമിച്ചു പറഞ്ഞു. പെട്ടെന്ന് നമ്മളെ ആതിര മാഷെ വിളിച്ചത് .
"മാഷെ..... ഒരു മിനിറ്റ് "
അവള് ഒരു ഗിഫ്റ്റ് മാഷിന് കൊടുത്തു . അത് പിന്നെ ഞങ്ങൾ പ്ലാൻ ഇട്ട് വാങ്ങിയതാണ് . വൈറ്റ് ഷർട്ടും ഒരു വാച്ചും . മൂപ്പര് വാങ്ങാൻ ആദ്യം മടി കാണിച്ചു പിന്നെ അത് വാങ്ങി മൂപ്പര് പോയി . പിന്നെ ഓരോ മാഷന്മാരും വന്ന് ഡയലോഗ് അടിച്ച് പോയി ഓരോരുത്തർക്കും ഇത് പോലെ ഉള്ള ഗിഫ്റ്റും കൊടുത്തു.
"അല്ല എനിക്ക് ഒന്നും ഇല്ലെ "
"ഇങ്ങള് ഞങ്ങളെ ക്ലാസ് മാഷ് അല്ലെ അതോണ്ട് പ്രത്യേകിച്ച് ഞങ്ങൾ ഒന്നും വാങ്ങീല്യാ "നാജിയ
"ഓ..... അപ്പോ അത്രക്കൊള്ളൂലെ "
പെട്ടെന്നാണ് മ്മ്ളെ അനീസ് മാഷ് ഒരു കേക്കും കൊണ്ട് വന്നെ റെഡ് വെൽവെറ്റ് കേക്ക്. മൂപ്പര് അത് അവിടെ വെച്ച് പോയി. പോയതും ഞാൻ വേഗം എണീറ്റു .
"ഇജ്ജ് എങ്ങോട്ട ടീ....."സ്നേഹ
"ഞാൻ..... "
എന്നും പറഞ്ഞ് ഞാൻ നാദിറിന്റെ അടുത്തേക്ക് ചെന്നു . കുട്ടികളൊക്കെ ഞങ്ങളെ തന്നെ നോക്കി നിൽക്കാ...
"അപ്പോ എങ്ങനാ തുടങ്ങല്ലെ "നാദിറ്
"എന്ത് "സന
"നിങ്ങള് അല്ലെ ഞാനും നാദിറിക്കയും ചിലവ് തന്നീല്യന്ന് പറഞ്ഞത്.... ഇപ്പോ എന്താ വേണ്ടേ "
"വേണം നാദിറമോളെ . എന്നാലും ഇജ്ജ് ഞങ്ങളോട് ഒരു വാക്ക് പറഞ്ഞീല്ലല്ലോ "നാജിയ
"അതോണ്ട്...... ഇങ്ങക്ക് വേണങ്കിൽ വരി "
അങ്ങനെ ഞങ്ങൾ രണ്ടാളും കൂടെ കേക്ക് കട്ട് ചെയ്തു എല്ലാർക്കും കൊടുത്തു . നല്ല സൂപ്പറായി ചെലവ് ചെയ്തു . അവരും ഹാപ്പി ആയി ഞാനും ഹാപ്പി ആയി .
"ഇനി എന്താ മാഷെ പരിപാടി "അർഷിദ
"നിങ്ങൾക്കുള്ള ഫുഡ് ഇവിടുണ്ട് അത് റെഡിയാണ് ക്ലാസിലെത്തിക്കും . അത് കഴിക്കാ അത് കഴിഞ്ഞ് നിങ്ങൾക്ക് വീട്ടിൽ പോകാ..."
"ഇന്ന് ഫുഡും ഉണ്ടോ . ഇത് ആദ്യായിട്ടാണല്ലോ ഈ പരിപാടി "സന
"അപ്പോ ഫുഡ് എത്തിയാ അത് കഴിച്ചോളി ഞാൻ സ്റ്റാഫ് റൂമിൽ ഒന്ന് പോകട്ടെ "
"ആ...."
അങ്ങനെ മൂപ്പര് പോയി ഞങ്ങൾ സംസാരം തുടങ്ങി . അപ്പോ ആണ് പെട്ടെന്ന് എല്ലാരും നിശബ്ദം ആയത് .
മ്മ്ളെ അമ്മോശാക ആണ് വന്നെ . ഞങ്ങൾ നല്ല ഡീസറ്റ് ആയി കാരണം മ്മ്ളെ വാപ്പ അല്ലെ ഒമ്പത് ദിവസം കഴിഞ്ഞാ ഞാൻ അങ്ങോട്ട് തന്നെ പോവണ്ടെ.
"ഇന്ന് ഇങ്ങള് ഇവിടുന്ന് പടി ഇറങ്ങാലേ.... എന്നാലും ഇങ്ങക്ക് ഇവിടെക്ക് എപ്പോ വേണങ്കിലും വരാം . ഇത് നിങ്ങളുടെ സ്ഥാപനം ആണ് . സ്കൂളിനോട് ഒരു ബന്ധം എപ്പോഴും ഉണ്ടാവണം . മാഷന്മാരുമായും . പിന്നെ നിങ്ങളുടെ എല്ലാവിധ സഹായ സഹകരണങ്ങളും സ്കൂളിന് അത്യാവശ്യമാണ് . പിന്നെ നിങ്ങളെല്ലാവരും ഉയർന്ന നിലയിൽ എത്തണം . ഓരോ ഉന്നത സ്ഥാനങ്ങളിലും നിങ്ങളെ ഞങ്ങൾക്ക് കാണണം . ഈ സ്കൂളിൽ നിന്നും പഠിച്ച് ഇറങ്ങിയതാണെന്ന് പറയുമ്പോൾ ഞങ്ങൾക്ക് തന്നെ ഒരു അഭിമാനമാണ് . അതിന് നിങ്ങൾക്ക് കഴിയട്ടെ. നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം ."
മാഷ് പറഞ്ഞു കഴിഞ്ഞതും ഞങ്ങൾ കൈയടിച്ചു .
"പിന്നെ നിങ്ങള് ഫുഡ് കഴിക്കാൻ തുടങ്ങിക്കോളി ഫുഡ് എത്തീണ് "
അങ്ങനെ ഞങ്ങൾക്ക് എല്ലാർക്കും ഒരു ഗംഭീരമായ പാർട്ടി തന്നെ കിട്ടി . ഫുഡ് കഴിക്കുമ്പോ ഓരോരുത്തർക്കും അങ്ങോട്ടു മിങ്ങോട്ടും വാരി കൊടുത്തു ഫുഡ് കഴിച്ചു .
"ഫുഡ് സംഭവായല്ലോ "സന
"പറയാൻണ്ടോ അടിപൊളി "സ്നേഹ
"ഇനി എന്താ പരിപാടി ഉള്ളെ " നാജിയ
"ഇനി ഒന്നുല്യ വീട്ടിൽ പോകാ "
"ഇജ്ജ് നാദിറിന്റെ കൂടെ ആവുംല്ലേ...."സന
"ആ..... അനക്ക് എങ്ങനെ മനസ്സിലായി "
"വെറുതെ ഒന്നു ചോദിച്ചതാ..."സന
"അല്ലടീ... കേക്ക് ഇന്ന് കട്ട് ചെയ്യും എന്ന് നിനക്ക് അറിയേന്യോ "നാജിയ
"ആ.... ഇന്നലെ നാദിറ് വിളിച്ചപ്പോ പറഞ്ഞീനു "
"മ്മ്.... എന്നും വിളിക്കലുണ്ടോ "ആതിര
"വിളിക്കാതിരിക്കോ...."നാജിയ
"എപ്പഴാ വിളിക്കല് "ആതിര
"ഒഴിവുള്ള സമയത്ത് എന്തെ...."
"ഒന്നുല്യ വെറുതെ ചോദിച്ചതാ "ആതിര
"ചോദ്യം ചെയ്യല് കഴിഞ്ഞോ "സ്നേഹ
"ആ...."
"ന്നാ നമ്മക്ക് ക്ലാസിൽ പോകാ ."സന
അങ്ങനെ ഞങ്ങള് ക്ലാസിലേക്ക് പോയി .
"ക്ലാസില് ഇപ്പോ എന്താ "സന
"ഒന്നുല്യ വെറുതെ ചളി അടിച്ച് ഇരിക്കാ "
" നാദിറന്റെ ചളി അല്ലെ "സന
"ഞാൻ അല്ല ഇജ്ജാ ചളി അടിക്കല് "
ഞങ്ങൾ ക്ലാസിലെത്തിയതും എല്ലാരും ഉണ്ട് ഇരിക്ക്ണ് . മാഷൊന്നും വന്നിട്ടുല്യാ . സമാധാനായി .
"എന്താ ഇങ്ങളൊക്കെ മിണ്ടാതിരുക്കുന്നെ കുട്ടികളെ "
"അതന്നെ ഇങ്ങളെ മാഷെ പെണ്ണ്ങ്ങളല്ലെ വന്നെ "സന
"സന മോളെ ഒന്ന് മിണ്ടാതിരിക്ക് "
"എന്താ ഓള് പറഞ്ഞത് ശരിയല്ലെ "ആതിര
"അതോണ്ട് തന്നെ ആതിര മോളെ മിണ്ടാതിരിക്കാൻ പറഞ്ഞത്..... "
"ടീ മാഷ് വരുന്നുണ്ട് "ആസിഫ
അപ്പോയാണ് നാദിറ് ക്ലാസിലേക്ക് വന്നു . ഞങ്ങളോട് പോയിക്കോളി എന്നും പറഞ്ഞ് പോയി . ഞങ്ങൾ പിന്നെ എല്ലാരോടും റ്റാറ്റ ബായ് ബായ് സിയു പറഞ്ഞ് പോന്നു .
ഞാൻ എല്ലാരോടും കല്യാണത്തിന് വരാൻ പറഞ്ഞ് എല്ലാരോടും പോവാന്ന് പറഞ്ഞു ഇറങ്ങി . മ്മ്ളെ വാല് കളും ഉണ്ട്ട്ടോ . ഞങ്ങൾ നേരെ സ്കൂളിന്റെ മുറ്റത്തേക്ക് ഇറങ്ങി . എന്തോ ഒന്നും കൂടെ കണ്ണുകള് സ്കൂളിലേക്ക് തന്നെ തിരിയാണ് . ഞങ്ങൾ അഞ്ച് പേരും കൂടെ കൈകോർത്തു പിടിച്ചു നിന്നും . എന്തോ അവിടെ വിട്ട് പോവാൻ തോന്നുന്നില്ല .
"ടാ....... ഞമ്മളെ സ്കൂള് എന്ത് ഭംഗിയാലേ..."സന
"ശരിയാ ഇപ്പോയാ അതൊക്കെ തോന്നുന്നെ "ആതിര
"നെല്ലിക്ക പോലെ ഇപ്പോയാ മധുരം "
"ഇവിടെ വിട്ട് പോകാൻ തോന്നുന്നില്ല "സ്നേഹ
"ആരോ ഇവിടെ തന്നെ പിടിച്ചു വെക്കുന്ന പോലെ... "
"ശരിയാ നാദിറ ഈ സ്കൂളിലെ ഓർമ്മകളാവും അത് "സന
"ന്നാ പോകാ...."നാജിയ
"മ്.... "
എന്തോ കണ്ണൊക്കെ അറിയാതെ നിറഞ്ഞു പോകാ . അങ്ങനെ കെട്ടിപ്പിടിക്കലും യാത്ര പറഞ്ഞു ഞങ്ങൾ സ്കൂളിന്റെ മുറ്റത്തൂടെ നടന്നു . ഗൈറ്റിനടുത്ത് എത്തിയതും അറിയാതെ കണ്ണുകൾ ആ വിദ്യാലയത്തിലേക്ക് തന്നെ തിരിഞ്ഞു . വിദ്യാലയത്തോട് എന്തൊക്കെയോ മൊഴിയുകയാണ് .
പിന്നെ അവരെല്ലാവരും യാത്ര പറഞ്ഞു എന്താ അറിയില്ല ഒരു സന്തോഷവും അവരിലില്ല . എന്താ എന്നറിയില്ല അധികം സംസാരിക്കാൻ കഴിയുന്നില്ല വാക്കുകൾ ഒന്നും വരുന്നില്ല . അത് തന്നെയാണ് അവരുടെയും അവസ്ഥ . അതോണ്ടാണെന്ന് തോന്നുന്നു അവര് അധികം സംസാരിക്കാതെ പോയത് .
അവര് പോയതും ഞാൻ അവിടെ ഗൈറ്റിനടുത്ത് തന്നെ നിന്നു നാദിറിനെയും കാത്ത് നിന്നു .കുറച്ചുകഴിഞ്ഞതും ഓന് ചിരിച്ചു കൊണ്ട് വന്നു . ഞാൻ ബുള്ളറ്റിൻ കയറി . എവനാണേൽ പറപ്പിച്ച് വിടുന്നുണ്ട് എങ്ങോട്ടാണ് എന്തോ .
അങ്ങനെ അവസാനം ഞങ്ങൾ എത്തിയത് ബീച്ചിൽ ആണ് .
"എന്താ ഇക്കാ ഇവിടെ "
"ഒന്നുല്യ വെറുതെ വന്നതാ . "
"എന്നാലും എന്തേലും ഉണ്ടാവല്ലോ "
"മ്മ്.... ഇനി നമ്മള് കല്യാണത്തിന്റെ അന്നല്ലെ കാണൊള്ളൂ . അതാ...."
"ഓ..... അങ്ങനെ ന്നാ നേരെ കണ്ടോളി "
"ഇനി ഇജ്ജ് ഇന്റെ വീട്ട്ക്ക് വരുന്ന വരെ ഞാൻ അന്നെ എങ്ങനാ കാണാ "
"കുറച്ച് ദിവസം കഴിഞ്ഞിട്ട് കണ്ടാ മതി അപ്പോയെ ഒരു മൊഞ്ച് ഉണ്ടാവും "
"അനക്ക് അതൊക്കെ പറയാ..... അനക്ക് തോന്നുന്നുണ്ടോ അങ്ങനെ ഒരു ദിവസം നിൽക്കാൻ കഴിയുന്ന് "
"കഴിയൂല എന്നാലും പരിശ്രമിക്കാം . "
"മ്മ്. ....."
"ന്നാ പോവാ...."
"എങ്ങട്. ...."
"വീട്ട്ക്ക് "
"അനക്ക് ഇന്നെ കാണാനാലും കണ്ടില്യങ്കിലും കുഴപ്പണ്ടാവൂല . അനക്ക് വേറെ ഒക്കെ അല്ലെ ചിന്ത "
എന്നും പറഞ്ഞ് അവന് മുന്നോട്ട് നടന്നു . ചെറിയ കുട്ടികള് പിണങ്ങി പോണ പോലെ .
ഞാൻ വേഗം മൂപ്പരെ അടുത്തേക്ക് പോയി .
"ഇങ്ങളെ കൂടെ ഇവിടെ നിൽക്കാൻ എനിക്ക് പെരുത്ത് സമ്മതാണ് പക്ഷെ കുറെ നേരം ആയാ വീട്ടില് ഓരോന്ന് പറയും . ഏത് പാതിരാത്രിയും ഏത് ദിക്കിലേക്ക് ആണെങ്കിലും ഞാൻ വരും നിങ്ങളുടെ കൈപിടിച്ചാണേൽ . ആര് എതിർപ്പ് കാണിച്ചാലും ഞാൻ ഇറങ്ങി വരും ഇത് നാദിറയുടെ വാക്കാണ് "
അപ്പോ ആണ് അവന്റെ മുഖത്ത് ഒരു സന്തോഷം കണ്ടത്.... .
അങ്ങനെ ഞങ്ങള് വേഗം വീട്ടിലേക്ക് പോന്നു. വീട്ടിലെത്തിയതും മുന്നിൽ തന്നെ ഉണ്ട് എല്ലാരും
"അല്ല ഇങ്ങക്ക് ഇതന്നെണോ പണി "
ആരാപ്പോ ഇത് പറഞ്ഞത് .
ആ മ്മ്ളെ മുത്ത് ഇത്താത്ത ആണ് . ഇത്താത്ത എപ്പോയാ വന്നത് ആവോ .
"ഇങ്ങള് എപ്പോയാ വന്നെ ഇത്താത്ത "
"ഞാൻ കുറെ നേരായി വന്നിട്ട് "
"മ്മ്...."
നാദിറ് പോവാന്ന് എല്ലാരോടും പറഞ്ഞ് പോയി . ഇനി എത്ര ദിവസം ഓനെ കാണതെ നിൽക്കണം .
"ഒരു ഒമ്പത് ദിവസം കഴിഞ്ഞിട്ട് കാണാ നിദോ ഓനെ "
"അനക്ക് എങ്ങനാ മനസ്സിലായി "
ഞാൻ മനസ്സിൽ അല്ലെ പറഞ്ഞേ അവള് കേട്ടോ .
"അതെല്ലാതെ പിന്നെ അനക്ക് എന്താ ചിന്തിക്കാൻ ഉള്ളത് ."
"ഓ......"
"എന്തേ അനക്ക് പറ്റീലേ "
"ഇല്ല . ശാഫിക്കാ എവിടെ "
"ശാഫിക്കാ വൈകുന്നേരം വരുംന്നാ പറഞ്ഞത്.... "
"മ്മ്...."
"എന്താ ഇങ്ങക്ക് രണ്ടാക്കും പണി "
"ഒന്നുല്യ കാക്കൂ...."
"അന്റെ സെന്റോഫ് എന്തായി . ഉശാറായോ "
"അത് സൂപ്പർ ആയിരുന്നു പറഞ്ഞാ തീരൂല "
"ന്നാ ഇജ്ജ് പറയണ്ട "ഇക്ക
"അതെന്താ കാക്കൂ ...."
" ഇന്ക്ക് ഇപ്പോ അത്ര സമയം ഒന്നുല്യ വേറെ പണിയും ഉണ്ട് "ഇക്ക
"ഓ.... ന്നാ പോയാട്ടെ "
"ഞാൻ പോവന്നെണ് ഇജ്ജ് പറയണ്ടെ അവശ്യം ഇല്ല "ഇക്ക
അങ്ങനെ വേഗം റൂമിലേക്ക് പോയി ഡ്രസ്സ് മാറ്റി വേഗം താഴേക്ക് ഇറങ്ങി .
"ഉമ്മാ.... സുമി എന്താ വരാത്തെ "
"അവരൊക്കെ നാളെ വരും "
" ഇജ്ജ് വേഗം അടുക്കളയിലേക്ക് വാ.... അനക്ക് ഞാൻ ഒരു പണി തരാ..."ഉമ്ഭ
"എന്ത് പണി "
"ചെല്ല് മോളെ കെട്ട്യോന്റെ വീട്ടിലേക്ക് പോകാനുള്ളതല്ലെ..."ഇത്ത
"ഓ...... "
അങ്ങനെ മ്മ്ള് അടുക്കളയിൽ കേറി . പണി ഒക്കെ പഠിക്കാൻ ഒരു പൂതി എന്താ അറിയൂല . അങ്ങനെ ഏകദേശം ഫുഡ് ഒക്കെ റെഡിയാക്കി കഴിഞ്ഞ് ഞാൻ പോയി കിടന്നു . അന്ന് പിന്നെ ആ ഒരു കിടത്തം കിടന്നതാ പിന്നെ രാവിലെ ആണ് എണീറ്റത് .
എണീറ്റതും വേഗം നിസ്ക്കരിച്ചു കഴിഞ്ഞ് താഴേക്ക് ഇറങ്ങി . അപ്പോ ഉണ്ട് ഉപ്പയും കാക്കയും ഭയകര ചർച്ച .
പിന്നെ ആണ് മനസ്സിലായെ പന്തലിന്റെ കാര്യം ആണെന്ന് . അങ്ങനെ മൊബൈലിൽ കളിച്ചിരിക്കുമ്പോ ആണ് . പെട്ടെന്ന് കുറെ ആളുകൾ വന്നത് . ഇതിപ്പോ ആരാ വന്നത്
"നാദിറ...... മാഷിദാ.... ആരാ വന്നത് എന്ന് നോക്ക് . "
"അത് സുമിതാത്തയും കൂട്ടരും ആണ് ഉമ്മ"
ങ്ങേ... ഇവരെത്തിയോ .... പോയിനോക്കട്ടെ
"സുമി താത്ത..."
"അല്ല ആരിത് കല്യാണപെണ്ണോ "
"മ്മ്...."
"അനക്ക് ഞങ്ങളെ ഒന്നും പറ്റൂലലെ " മസ്ന
"ആ.... ഇജ്ജും വന്നക്ക്ണോ ഞാൻ കണ്ടീല്യാ "
"എല്ലാരും അകത്തേക്ക് കേറി കഴിഞ്ഞിട്ട് സംസാരിക്ക നാദിറ "മാഷിദാ
"ഈ പെണ്ണിന്റെ ഒരു കാര്യം കണ്ടാ വർത്തമാനം തീരൂല . ഇങ്ങള് അകത്തേക്ക് വരി ഇത്താത്ത "
ഉമ്മ അതും പറഞ്ഞ് അവരെല്ലാവരെയും അകത്തേക്ക് കയറ്റി .
അങ്ങനെ ഉപ്പൂപ്പയും കല്യാണത്തിന് കൂടാൻ വന്നു .
"ടീ.... നമ്മക്ക് ഉഞ്ഞാല് കെട്ടിയാലോ "സുമി
"ഇത്ര പോത്ത് ആയിട്ടും അനക്ക് ബുദ്ധി ഇല്ലെ "റന
"കെട്ടിയാ എല്ലാരും ഉണ്ടാവൂലെ ആടാൻ "
"നിദൂ ന്നാ ഇജ്ജ് എങ്ങനേലും സെറ്റ് ആക്ക് " ഇത്താത്ത
"ഉപ്പൂപ്പ നോട് പറഞ്ഞാലോ "
"പറഞ്ഞ് ചെന്നാമതി ഉപ്പാപ്പക്ക് നേരെ എണീറ്റിരിക്കാനും കൂടെ വെയ്യ എന്നിട്ടാ ഊഞ്ഞാല "സുമി
"എന്താ മക്കളെ നിങ്ങള് തൊടിയിൽ നിൽക്കുന്നെ "
"അത് ഉപ്പൂപ്പ ഞങ്ങൾ ഊഞ്ഞാല കെട്ടാൻ "
"അതെന്തിനാ നിദോ അനക്ക് ഊഞ്ഞാല ഇജ്ജ് ചെറിയ കുട്ടി ആണോ "
"അത് ഉപ്പൂപ്പ വെറുതെ ഒരു രസല്ലെ...."സുമി
"മ്മ് രസാണ് . എന്നിട്ട് എവിടെയാ കെട്ടുന്നെ "
"ഇവിടെ "
" ആ കൊമ്പ് ഉറപ്പില്ല മോളെ ഞാൻ കെട്ടിതരാ "
എന്നു പറഞ്ഞ് ഉപ്പൂപ്പ തന്നെ അത് കെട്ടി തന്നു .
"മോളെ ഓല് ആടുന്നപ്പോലെ ആടി വീഴരുത് ഇജ്ജ് കല്യാണപെണ്ണാ "
"അതൊക്കെ ഞാൻ നോക്കികോള ഉപ്പ "
എന്നു പറഞ്ഞ് ഉപ്പൂപ്പ പോയി ഇവരാണെൽ ആക്കി ചിരിക്കാണ് കുരുപ്പുകള്
അങ്ങനെ തല്ലുണ്ടാക്കിക്കയും സ്നേഹിച്ചും ഫോൺ വിളിച്ചും ഊഞ്ഞാല ആടിയും ദിവസങ്ങൾ കഴിഞ്ഞു . ഇന്നാണ് എന്റെ കല്യാണം . നാദിറ് വരാനുള്ള സമയം ആയിണ് .
"ടീ.... നാദിറ് ഇപ്പോ വരൂലെ "സന
"ആ... വരാൻ ആയിണ് ഇപ്പോ വരും "
"നമ്മളെ മാഷ് എങ്ങനെ ഒരുങ്ങി വരുന്നെ ആവോ "നാജിയ
" ലുക്ക് ആയിട്ട് വരും . "
"മ്മ്. ..."
അങ്ങനെ ഞങ്ങള് പറഞ്ഞു നിൽക്കുമ്പോ ചെക്കനും കൂട്ടരും എത്തി . എല്ലാരും ഭയങ്കര ഹാപ്പി ആണ് . കാക്കൂവും ഉപ്പയും ഭയകര തിരക്ക് ആണ് .
"ടീ.... കരയാൻ ഉള്ളി വേണോ"സ്നേഹ
"എന്തിന് "
"അത് കരച്ചില് വരൂലങ്കിൽ മുളക് എടുത്ത് കണ്ണിൽ തേക്കാ " സന
"ടീ..... അനക്ക് കുറച്ച് കൂടുന്നുണ്ട് "
അങ്ങനെ അവര് വന്ന് മാറ്റിക്കാൻ തുടങ്ങി . മാറ്റി കഴിഞ്ഞതും അവര് ഉമ്മാനോട് ഇറങ്ങാ എന്നും പറഞ്ഞു...
ഉമ്മാന്റെ കണ്ണ് നിറയുന്നുണ്ട് . എന്തോ എനിക്ക് അവരെ കൂടെ പോവാൻ തോന്നുന്നില്ല . കണ്ണിൽ ഇരുട്ട് കേറുന്നപ്പോലെ . ചുറ്റുള്ളത് ഒന്നും കാണുന്നില്ല . കണ്ണ്നീർ കവിളിലൂടെ ഒലിച്ചിറങ്ങുകയാണ് . ചുറ്റുള്ളവര് പറയുന്നതൊന്നും കേൾക്കുന്നില്ല . എന്താ അറിയില്ല കൈയും കാലും ഒക്കെ തളർന്നപ്പോലെ
"മതി കരഞ്ഞത്..... ആ പെണ്ണിനെ കൂടി കരയിപ്പിക്കാൻ "എളാമ
ഉമ്മ കരയുന്നോണ്ട് പറയാവും....
"ഇജ്ജ് കരച്ചിൽ നിർത്ത് മോളെ നല്ല രീതിയിൽ പറഞ്ഞയക്ക് "മൂത്തമ്മ
ഉമ്മ കണ്ണ് തുടച്ച് കൊണ്ട് എന്നെ യാത്രയാക്കി . വീട്ടിൽ നിന്ന് ഇറങ്ങുമ്പോ ആണ് ഇക്കാക്ക അവിടെ ചിരിച്ച് നിൽക്കുന്നത് കണ്ടത്....
ഇക്കാക്ക എന്റെ അടുത്തേക്ക് വന്നതും ഇക്കാക്കയെ കെട്ടിപിടിച്ച് കരഞ്ഞു .
"എന്താ നിദോ ഇജ്ജ് കരയിണെ ചെറിയ കുട്ടികളെ പോലെ "
എന്താ അറിയില്ല ഒന്നും മറുപടി പറയാൻ കഴിയുന്നില്ല. സംസാരശേഷി നഷ്ടപ്പെട്ട പോലെ
"ഇന്റെ നിദൂനെ ആരാ കാട്ടിയത് ഇത്താത്ത ആണോ....ഇജ്ജ് കരയല്ലെ മുത്തേ ഇന്നെ ചിരിപ്പിച്ച ഇജ്ജ് കരയാ . ഇക്കാന്റെ പൊന്ന് അല്ലെ "ഇക്ക
"മ്മ്...."
"ഇജ്ജ് പോയിട്ട് വാ..... ഇനിയും ഇങ്ങോട്ട് തന്നെ അല്ലെ വരാ പിന്നെ എന്താ "ഇക്ക
എന്നും പറഞ്ഞ് എന്റെ കണ്ണ് തുടച്ചു തന്നു . ഈ കാഴിച്ച കണ്ടിട്ട് ചുറ്റുള്ളവരൊക്കെ കരയാൻ തുടങ്ങിണ് . ഇക്കാക്ക എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞതാണ് . ഇത് പറഞ്ഞു കഴിഞ്ഞതും അവന്റെ കണ്ണും നിറയുന്നുണ്ട് .
ഉപ്പ വന്ന് എന്നെ അവന്റെ കൈയിൽ ഏൽപ്പിച്ചു കൊടുത്തു . ഉപ്പാന്റെ മുഖത്തും സങ്കടം തന്നെയാണ്
അങ്ങനെ വീട്ടിൽ നിന്നും ഇറങ്ങി . എന്റെ ജീവിത പാതിയോട് കൂടെ . അവന്റെ കൈയും പിടിച്ച് . എന്തോ സുരക്ഷിതം തോന്നുന്നപോലെ അവന്റെ കൈയും പിടിച്ചു നടക്കുമ്പോ .
വീട്ടിൽ എത്തിയതും അവിടെ എല്ലാരും വന്നു പരിചയപ്പെടലും ഒക്കെ ആയി നല്ല രസം ആയിരുന്നു . എന്നാലും എന്തോ ഒരു സങ്കടം ഇപ്പോഴും ഉണ്ട്.
"മോള് കിടന്നോ.... നല്ല ക്ഷീണം ഉണ്ടാവും "
എന്നും പറഞ്ഞ് അവന്റെ ഉമ്മ എന്നെ റൂമിലേക്ക് പറഞ്ഞയച്ചു . റൂമിൽ എത്തിയതും അവനുണ്ട് അവിടെ ബെഡിൽ ഇരിക്കുന്നു .
"എന്താ മാഷെ ഇങ്ങനെ ഇരിക്കുന്നെ "
"അന്നെ കാത്ത് നിൽക്കാണ് "
"ഓ....."
"എന്തെ..."
"അല്ല ഇങ്ങളെ ഫ്രണ്ട്സ് വല്ല പണിയും ഒപ്പിച്ചീണോ റൂമിൽ "
"ഇല്ല ഒരിക്കലും ഇല്ല "
"അതെന്താ ഇങ്ങക്ക് ഇത്ര ഉറപ്പ് "
"നീ ആദ്യം വന്ന് കേറിയ അതായത് എന്റെ ഉമ്മ അന്നെ കേറ്റിയത് ഈ റൂമിലാണോ "
"അല്ല..... ശരിയാണല്ലോ "
"അത് നസീമിന്റെ മുറി ആണ് ഇന്നത്തേക്ക് മാത്രം എന്തെ...."
"ആപ്പോ നമ്മക്കുള്ള പണി നസീമിന് കിട്ടും ഇന്ന് "
"ആ.....പാവം ചെക്കൻ"
"അല്ല അവന് കട്ടിലിൽ കിടക്കാൻ പേടിച്ചിട്ട് ഇന്ന് പായും എടുത്താ പോയത് . പിന്നെ സേഫ്റ്റിക്ക് ഹെഡ്സെറ്റും ഞാൻ കൊടുത്തീണ് . അതോണ്ട് അവൻ സുഖായിട്ട് ഉറങ്ങും . "
"മ്..... ബുദ്ധി ഇണ്ട് "
"ന്നാ പിന്നെ നമുക്ക് കിടക്കല്ലെ....."
"ഇപ്പളോ പത്ത് മണി ആവുന്നൊള്ളൂ..."
"ഓ..... ന്നാ ഇന്നെ അത്ര ബഹുമാനിക്കണ്ട ഇജ്ജ് ഇരുന്നോ "
"ഓ.... ഇങ്ങളെ ബഹുമാനിക്കാ ... എനിക്ക് വേറെ പണി ഒന്നുല്യല്ലോ "
എന്നും പറഞ്ഞ് ഞാൻ ഓന്റെ അടുത്ത് ചെന്നിരുന്നു
"ഇല്യല്ലോ...."
പെട്ടെന്നാണ് ഓന് ഫോൺ വന്നത്
*thesni calling *
ഇത് ഇപ്പൊ ആരാ . അവനാണേൽ ഫോണും എടുത്ത് ഒറ്റ പോക്ക് . സാധാരണ ഫോൺ വന്നാ എന്റെ അടുത്ത്ന്ന് തന്നെ എടുക്കുന്നതാണല്ലോ പിന്നെ എന്താ പുറത്ത് പോയേ. ... എന്നാലും ആരാ തെസ്നി .ഫ്രണ്ട്സ് ആവും കല്യാണത്തിന് വരാൻ പറ്റീട്ടുണ്ടാവില്ല .
എനിക്ക് അത് ചിന്തിച്ചിരിക്കുമ്പോ ആണ് ഉമ്മയുടെ മോളെ എന്നുള്ള വിളി എവിടുന്നോ കേൾക്കന്ന പോലെ .
പെട്ടെന്നാണ് നാദിറ് റൂമിലേക്ക് വന്നത് .
"ആരാ...വിളിച്ചത് ഇക്കാ..."
"ആരേലും നിനക്ക് എന്താ "
അവന്റെ ആ ചോദ്യം കേട്ടതും എന്തോ വന്ന് കുത്തുന്ന പോലെ.....മാഷ് എന്തിനാ അങ്ങനെ പറഞ്ഞത്.....
അതും പറഞ്ഞ് അവൻ പുറത്തേക്കു പോയി . ഇവന് ഇതെന്താ പറ്റിയത് . എന്നെ കളിപ്പിക്കാവും . എല്ലാതെ എന്നോട് ഇങ്ങനൊന്നും പറയാൻ ഓന് കഴിയൂല .
എന്നാ കുറെ നേരം ഇരുന്നിട്ടും നാദിറിനെ കാണുന്നില്ല അവസാനം ഞാൻ അവിടെ ഇരുന്ന് ഉറങ്ങിപ്പോയി . ക്ഷീണം ആയതോണ്ട് അവും പെട്ടെന്ന് ഉറങ്ങിയത് .
രാവിലെ എണീറ്റപ്പോ ഉണ്ട് നാദിറ് എന്റെ അടുത്ത് കിടക്കുന്നു . മ്മ് ന്നെ പറ്റിച്ചതാണലെ..... ഞാൻ കാണിച്ച് തരാ.. ...
അങ്ങനെ നേരെ അടുക്കളയിൽ പോയി ഉമ്മ പണിയിലാ..
"ഉമ്മാ.... ഞാൻ എണീക്കാൻ നേരം വൈകിയോ "
"ഞാൻ ഇപ്പൊ എണീറ്റിട്ടൊള്ളൂ "
"മ്മ്...."
അങ്ങനെ വീട്ടിന്ന് പണി പഠിച്ചതോണ്ട് ഏകദേശം ഫുഡ് ഉണ്ടാക്കാൻ ഒക്കെ അറിയാ .
"മോളെ ആ ചായ യിൽ പൊടി ഇട്ടേക്ക് "
പടച്ചോനെ പെട്ടോ . എങ്ങനാ ഇടാ ഏറി പോവോ.... ആ ഒരു ഐഡിയ .
"ഉമ്മാ ഇവിടെ എത്രയാ പൊടി ഇടല് "
"ഞാൻ കാണിച്ചു തരാ "
എന്നു പറഞ്ഞ് അവന്റെ ഉമ്മ തന്നെ ചായപ്പൊടി ഇട്ടു . സംഗതി ഏറ്റു . അങ്ങനെ ചായ ഉണ്ടാങ്കി ഉപ്പാക്കും ഉമ്മാക്കും ഒക്കെ കൊടുത്തു കഴിഞ്ഞ് വന്നപ്പോ ഉണ്ട് മ്മ്ളെ കെട്ട്യോൻ അടുക്കളയിൽ . വേഗം ചായ എടുത്ത് കൊടുത്തതും അതും വാങ്ങി ചിരിച്ചു കൊണ്ടു പോയി . ഇതെന്താ ഇപ്പോ കഥ ഓന് ചിരിക്കേ ഇന്നലെ എന്നോട് ചൂടായതല്ലെ.... ഇന്നെ പറ്റിച്ചതാവും ഇങ്ങക്കും ഞാൻ തരാ ഒരു അഡാർ പണി .
അങ്ങനെ ചായ നസീമിന് കൊടുക്കാൻ വേണ്ടി നിന്നപ്പോ ഉണ്ട് ഓന് ഉറങ്ങാ എനിക്ക് പിന്നെ ഉറങ്ങുന്നവരെ കണ്ടാ വെറുതെ നിൽക്കാൻ തോന്നൂല .
മൂടി പുതച്ച് കിടക്കാ. ..... പുതപ്പ് വലിച്ചതും തെറിയുടെ ഒരു മാല പടക്കം തന്നെ ഉണ്ടായിരുന്നു
"നസീമേ..... ഇത് അന്റെ ഉമ്മ അല്ലടാ...."
"അല്ല ആരിത് ഇത്താത്തയോ....."
"ഉറങ്ങി എണീറ്റപ്പോ മോന് കണ്ണ് കാണുന്നില്ല"
"ഉറങ്ങിയാലല്ലെ ഇത്താത്ത എണീക്ക "
"അതെന്തെ ....."
"ഇങ്ങക്കുള്ള അലാറം ഇവിടെ ആയിരുന്നു ഇത്താത്ത . രാത്രി എലിനെ പിടിക്കാൻ ഇറങ്ങിയപ്പോലെ അത് തിരയേനി എന്റെ പണി "
"ഹ...ഹ...ഹ ...."
"എന്താ കിണിക്കുന്നെ. ഇത്താത്ത ചെല്ല് ഞാൻ ഉറങ്ങട്ടെ "
"ഇജ്ജന്താ കുംഭകർണനോ ഇങ്ങനെ ഉറങ്ങാൻ "
"അത് മാസങ്ങളോളം ഉറങ്ങല്ലെ അതിന്റെ ഒക്കെ ഒരു ഭാഗ്യം "
"മ്മ്..... എണീക്കാൻ നോക്ക്..... ഒരു സർപ്രൈസ് ഉണ്ട് "
"എന്ത് സർപ്രൈസ്...... "
"എണീറ്റ് വാ...... "
എന്താ സർപ്രൈസ് എന്ന് അറിയാൻ വേണ്ടി ഓന് വേഗം എണീറ്റു വന്നു .ഞാൻ നേരെ അടുക്കളയിൽ പോയി .
"ഇജ്ജ് എവിടെനി മോളെ "ഉമ്മ
"ഞാൻ നസീമിനെ വിളിക്കാൻ "
"എന്നിട്ട് എണീറ്റോ..... ഇല്ലല്ലോ "ഉമ്മ
"ആ... എണീറ്റല്ലോ "
"ഇത് ഒരു പുതിയ സംഭവാ.... ഓനെ എത്ര വിളിച്ചാലും എണീക്കൂലാ . അതിനെങ്ങനാ രാത്രി മുഴുവൻ ഫോണിൽ തോണ്ടി കൊണ്ടിരിക്കല്ലെ..."ഉമ്മ
"മ്മ്....."
"ഉമ്മാ....... ചായ "നസീമ്
"അല്ല ആരിത് എന്റെ നസീമോ...."
"എന്തെ ഉമ്മാ..... ഡോക്ടറെ കാണണോ കണ്ണട വെക്കാ"നസീം
"രാവിലെ തന്നെ ചളി അടിക്കല്ലെ....."
"ഇങ്ങളെല്ലെ എന്നെ രാവിലെ തന്നെ എണീപ്പിച്ചത് അപ്പോ കുറച്ച് സഹിച്ചോളി "നസീം
"മ്മ്..... "
"വർത്താനം പറയാൻ നേരല്യ ചായ ഇട്ക്കി "നസീം
"അതന്താടാ....."ഉമ്മ
"വിശന്നിട്ട് വയ്യ "നസീം
" ഇവനെ വിളിച്ച് കുടുങ്ങിയോ "
ഇത് പറഞ്ഞതും ഓന്റെ ഉമ്മ ചിരിക്കാ ...
"ചായ ഒക്കെ തരാ....."
എന്നും പറഞ്ഞ് ഉമ്മ ഓന് ചായ എടുത്ത് കൊടുത്തു . ഇത് ഇന്ക്ക് ഇഷ്ടായില്ല നേരത്തെ എണീറ്റത് ഞാനും ചായ കുടിക്കുന്നതോ ഓനും .
"ഉമ്മാ...... എല്ലാർക്കും ഒപ്പം ഇരിക്കാ . അങ്ങനെ ഇരിക്കുമ്പോഴെ രസൊള്ളൂ...."
"മ്മ്..... ന്നാ നസീമെ ഇതൊക്കെ ടേബിളിൽ കൊണ്ടേക്ക് "
എന്നും പറഞ്ഞ് ഉമ്മയും ഞാനും കൂടെ ഒക്കെ ടേബിളിൽ കൊണ്ട് വെച്ചു . മ്മ്ളെ നസീമ് അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടക്കാ . ഇന്റെ കാക്കൂന്റെ അതെ സ്വഭാവം ആണ് .
"ഇന്ന് എന്താ എല്ലാരും ഒപ്പം ആണോ "ഉപ്പ
"മോള് പറഞ്ഞു അവളെ വീട്ടിൽ ഇങ്ങനാന്ന് അപ്പോ നമ്മക്കും അങ്ങനെ ഒപ്പം ഇരിക്കാ "ഉമ്മ
"അതാ നല്ലത് ഇങ്ങനാ ഇരിക്കേണ്ടതും ഇനി എന്നും ഇങ്ങനെ ഇരുന്നാ മതി "ഉപ്പ
നാദിറാണേൽ ഒന്നും ആരോടും മിണ്ടാതെ വേഗം കഴിച്ച് കഴിഞ്ഞ് പോയി . എങ്ങോട്ടാന്ന് പോലും എനിക്ക് അറിയൂല .
അങ്ങനെ എല്ലാരും ഫുഡ് കഴിച്ച് കഴിഞ്ഞ് എണീറ്റതും .
"മോളെ എന്താ നാദിറിന് പറ്റിയത് "ഉമ്മ
"ഇന്ക്ക് അറിയൂല ഉമ്മ. ഇന്നലെ തുടങ്ങിയതാണ് ഒരു മൗനം "
"ഞാനും ശ്രദ്ധിച്ചു അവന് കാര്യായിട്ട് എന്തോ പറ്റീണ് . "
"ഒരു തെസ്നി വിളിച്ചിരുന്നു ഇന്നലെ രാത്രി അത് കഴിഞ്ഞാ അങ്ങനെ ആയത് "
"തെസ്നിയോ....... ഓളെന്തിനാ ഓനെ വിളിക്കുന്നെ "ഉമ്മ
"ഇന്ക്ക് അറിയൂല "
"ഇത്താത്ത ഇങ്ങള് വന്നാണി "നസീം
"എന്താ നസീമേ...."
"അല്ല സർപ്രൈസ് എവിടെ "നസീം
"എന്ത് സർപ്രൈസ് മോളെ "ഉമ്മ
"ഇവന് എണീക്കാൻ വേണ്ടി പറഞ്ഞതാ ഉമ്മാ "
"അതോണ്ട് വേഗം എണീറ്റു ഇന്റെ മോന് "ഉമ്മ
"മ്മ്....."
"എന്തിനാ ഇജ്ജ് ഇന്നെ വിളിച്ചത് .... "
"ഒന്നുല്യ "നസീം
എന്നും പറഞ്ഞ് ഓന് പോയി . പിന്നെ ഓരോ പണികളും അയി സമയം പെട്ടെന്ന് പോയി .
വൈകുന്നേരം ആയപ്പോ ഉണ്ട് വീട്ടിന്റെ അടുത്തുള്ള ഓരോ താത്താര് വരാൻ തുടങ്ങിണ് .അങ്ങനെ കേറ്റി ഇരുത്തലും ചായ കൊടുക്കലും ഒക്കെ കഴിഞ്ഞു മൂപ്പത്തിയാര് പോയി .
അപ്പോ ആണ് റൂമിലേക്ക് പോയത് . ങ്ങേ നാദിറ് എപ്പോഴാ വന്നെ ഞാൻ കണ്ടീല്യല്ലോ .
"ഇങ്ങള് എപ്പോയാ വന്നെ "
"കുറച്ച് നേരായി "
"എന്താ ഇങ്ങക്ക് പറ്റിയത് കുറേ നേരായി ഞാൻ ശ്രദ്ധിക്കുന്നു"
"ഇന്ക്ക് ഒന്നുല്യ ഇജ്ജ് ഒന്ന് പോയാ ഇവിടുന്ന് . "
"ഇങ്ങള് എന്തിനാ എന്നോട് ചൂടാവുന്നെ ഞാൻ എന്തെങ്കിലും ചെയ്തോ "
അപ്പോ ആണ് ഉപ്പ വിളിച്ച് എന്റെ വീട്ടിന്ന് എല്ലാരും വന്ന്ണ് എന്നും പറഞ്ഞ് .
"ഇങ്ങള് വരി "
"ഞാൻ വന്നോള ഇജ്ജ് പോയിക്കോ "
ഞാൻ വേഗം താഴേക്ക് ഇറങ്ങി ഉമ്മയും എല്ലാവ രും വന്ന്ണ് കാണാൻ അങ്ങനെ അവരോട് സംസാരിച്ചിരിന്നു . എന്നാ നാദിറ് ഓലോട് നല്ല രീതിയിൽ സംസാരിക്കുന്നുണ്ട് . എന്നാല് എന്നോട് മാത്രം എന്താ ഇങ്ങനെ . എന്നോട് എന്താ ഇത്ര ദേഷ്യം .
നമ്മളോട് കൂടുതൽ അടുത്ത ഒരാള് ഒരു ചെറിയ അകൽച്ച കാട്ടിയാൽ നമുക്ക് സഹിക്കാൻ കഴിയൂല . അങ്ങനെ ഞാൻ വേഗം റൂമിലേക്ക് പോയി . ടേബിൾ ഉള്ള പുസ്തകങ്ങൾ എല്ലാം അടക്കി വെച്ചു കഴിഞ്ഞു താഴേക്ക് ഇറങ്ങി .
ഇവിടുത്തെ ഉപ്പൂപ്പ വന്ന്ണ് എന്നും പറഞ്ഞ് നസീം എന്നെയും വിളിച്ച് താഴേക്ക് കൊണ്ടോവാണ് ....പരിചയപ്പെടുത്താൻ....
"ഉപ്പൂപ്പ. ..... അത് ആരാന്ന് മനസ്സിലായോ "നസീമ്
"ഇല്ല"
"അത് നാദിറ് ഇക്കാക്കന്റെ പെണ്ണാണ് . ഇന്നലെ കല്യാണം കഴിഞ്ഞ"നസീമ്
"ആ..... "
"അല്ല ഇജ്ജ് ആരാ "ഉപ്പൂപ്പ
"ഹ...ഹ...ഹ..."
ഉപ്പൂപ്പക്ക് കുറച്ച് മറവി പ്രശ്നം ഉണ്ട് അതോണ്ട് പറഞ്ഞതും കേട്ടതും ഒന്നും ഓർമയുണ്ടാവൂല
"എന്താ കിണിക്കുന്നെ "നസീമ്
"അന്നെ അറിയാതെ ഇജ്ജ് ഇന്നെ പരിചയപ്പെടുത്തുന്നെ "
" നാദിറാ......."
പെട്ടെന്ന് ആണ് നാദിറ് വിളിച്ചത് . അതും ദേഷ്യത്തിൽ . എല്ലാരും അന്തം വിട്ട് നോക്കാണ് അവന്റെ ഈ വിളി കേട്ടിട്ട് .
ഞാൻ വേഗം റൂമിലേക്ക് ചെന്നപ്പോ ഉണ്ട് ഓന് ഭയങ്കര തിരച്ചിലിലാണ് .
"എന്താ..."
"ഇവിടെ വെച്ച ഡയറി എവിടെ "
"അവിടെ ഇല്ലെ "
" ഇല്ലാത്തോണ്ട് അല്ലെ ചോദിച്ചത് . എവിടെ ടീ "
അപ്പോ ആണ് നന്നാക്കിയപ്പോ എടുത്ത് വെച്ചത് ഓർമ വന്നത് . അപ്പോ വേഗം തിരഞ്ഞ് എടുത്ത് കൊണ്ടന്നു കൊടുത്തു
" ഓരോ സ്ഥലത്ത് കൊണ്ടോയിടും ഇന്റെ സാധനങ്ങൾ ഒന്നും തൊട്ട് കളിക്കണ്ട ഇനി "
"ഇങ്ങള് എന്തിനാ എന്നോട് ചൂടാവുന്നെ എന്നെ ഇഷ്ടല്ലങ്കിൽ അത് അങ്ങോട്ട് പറഞ്ഞാ പോരെ "
"നാദിറാ..... അനക്ക് ഇപ്പോ ഇന്റേന്ന് കിട്ടും ഇജ്ജ് പോ.... ഇപ്പൊ ഇന്റെ മുന്നിന്ന് "
"ആരാ. തെസ്നി അവള് വിളിച്ചതിന് ശേഷല്ലെ ഇങ്ങള് എന്നോട് ചൂടായത് . ഓളെ ഇഷ്ടാണെ ....ങ്കിൽ ഞാൻ....... മാറി തരാ ഈ ..... നാദിറ ആരെയും.... വേദനിപ്പിക്കില്ല.... "
എന്തോ വാക്കുകൾ ഒന്നും വരുന്നില്ല അത്രയും ഞാൻ അവനെ നെഞ്ചിലേറ്റി ഇരുന്നു .
"ഇന്ക്ക് അറിയണം ആരാ തെസ്നിന്ന് . എന്നിട്ട് ഞാൻ മാറി തരാ..... എന്നന്നേക്കുമായി .... എനിക്ക് കഴിയൂല ഇങ്ങനെ ജീവിക്കാൻ..... എനിക്ക് എന്നെ സ്നേഹിക്കുന്ന ആളെ മതി . ഈ... നാദിറ അതെ ആഗ്രഹിച്ചിട്ടെള്ളൂ...."
ഇത് പറഞ്ഞതും അവന്റെ വിരലുകൾ എന്റെ മുഖത്ത് പതിഞ്ഞു .അവനാണേൽ അപ്പോ തന്നെ ഇറങ്ങി പ്പോയി .
ഇത് ഞാൻ സ്വപ്നം കണ്ട എന്റെ ജീവിതം അല്ലാ.... . ഇപ്പോ ഈ റൂമിൽ നിന്ന് ഇറങ്ങി പോയത് എന്റെ നാദിറ് അല്ല . അവന് ഇങ്ങനെ അല്ല . പടച്ചറബ്ബേ എന്നെ എന്തിനാ ഇങ്ങനെ ശിക്ഷിക്കുന്നെ എനിക്ക് താങ്ങാൻ കഴിയൂല അവന്റെ ഒരു ചെറിയ അകൽച്ച പോലും . അവനെ എന്നിൽ നിന്നും അകറ്റരുതെ.... എനിക്ക് വേണം അവനെ എന്റെ പഴയ നാദിറായി .
അങ്ങനെ അന്ന് രാത്രി അവനാണേൽ വീട്ടിലേക്ക് വന്നില്ല . ഞാൻ ഉമ്മാന്റെ അടുത്ത് പോയി കിടന്നു .
"ഉമ്മാ..... ഇങ്ങള് ഉറങ്ങിയോ "
"ഇല്ല മോളെ. ... എന്താ "
"ഒന്നുല്യ..... "
"നാദിറ് ഇനി എപ്പോ ആണോ വര "
"ഉമ്മാ.... ഈ തെസ്നി ആരാ "
"അവള്....."
"പറ ഉമ്മ "
"അത് അവൻ ജീവനുതുല്യം സ്നേഹിച്ച പെണ്ണ് . "
"എന്നിട്ട് അവള് എവിടെ "
"അവക്ക് ഒരു നല്ല കല്യാണം വന്നതോടെ അവള് ഇന്റെ കുട്ടിന്റെ ജീവിതം തകർത്ത് പോയി "
"മ്മ്....."
"മോളെ ഈ ഒരു തെസ്നിയുടെ കാര്യം പറഞ്ഞ് നിങ്ങൾ ഒരിക്കലും കച്ചറ ആവരുത് "
"ഇല്ല ഉമ്മ "
തേച്ച് പോയ അവളെ ഓർത്ത് എന്തിനാ എന്നോട് ഇപ്പോ ചൂടാവുന്നെ . എന്തായാലും അത് അറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം .
അങ്ങനെ ഞങ്ങള് തമ്മിൽ സംസാരിക്കാതെ ദിവസങ്ങൾ കടന്നുപ്പോയി . ഒരു പെൺകുട്ടിക്കും എന്റെ അവസ്ഥ ഉണ്ടാവില്ല . മറ്റുള്ളവരുടെ മുന്നിൽ സന്തോഷത്തോടെ ഒരു മുഖമൂടി അണിഞ്ഞു കഴിഞ്ഞു കൂടി .
അവനാണേൽ ഒരു മാറ്റവും ഇല്ല .
അങ്ങനെ ഒരു ദിവസം വൈകുന്നേരം റൂമിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോ ആണ് അവന് കയറി വന്നത്
"ഇജ്ജ് വാ...... ഒരു സ്ഥലം വരെ പോകാനാ "
"എങ്ങട്ടാ.... "
"ഒരു സ്ഥലം വരെ "
"ആ സ്ഥലത്തിന് പേരില്ലെ...."
"ആ..... ഇന്റെ പെണ്ണിനും ചൂടാവനൊക്കെ അറിയോ "
എന്നും പറഞ്ഞ് അവന് എന്റെ കവിളിന് ഒന്ന് തട്ടി . എത്ര നാളായി എന്നോട് ഒന്ന് മിണ്ടിട്ട് . അവന് സംസാരിച്ചപ്പോ എന്തോ ഒരു സന്തോഷം . എന്താ ചെയ്യേണ്ടത് എന്ന് അറിയൂല .
"വേഗം വാ......"
അങ്ങനെ ഞാൻ ഒരുങ്ങി വന്നതും . അവന് ചിരിച്ച് അതേ കളർ ഡ്രസ്സ് എടുത്തിട്ടു .
"ഇതെന്താ യൂണിഫോം ഇട്ട് പോണ പോലുണ്ട് ഇങ്ങള് വേറെ ഇട്ടേക്കി "
"നമ്മള് രണ്ടാളും ഒന്നല്ലെ പിന്നെ എന്താ "
ഇത് വരെ അതൊന്നും ഓർമയില്ലേനി അല്ലോ.... ഇപ്പോ എവിടുന്ന പെട്ടെന്ന് സ്നേഹം വന്നത് .ഏതായാലും തെസ്നിയെന്തിനാ വിളിച്ചതെന്ന് അറിയാനുള്ള ഏക വഴി ആണിത് . പെട്ടെന്ന് പോവാ എല്ലങ്കിൽ മനസ്സ് മാറിയാലോ ....
ഞങ്ങൾ വേഗം പോകാൻ വേണ്ടി നിന്നപ്പോ ഉണ്ട് .
"അല്ല ഇങ്ങള് ഏത് സ്കൂളിലാ...."
"എന്താ നസീമേ ഇജ്ജ് ഈ പറിണത് "
"അല്ല കാക്കൂ ഇങ്ങള് രണ്ടാളും ഒരേ കളർ ഡ്രസ്സ് ആണല്ലോ അതോണ്ട് ചോദിച്ചതാ "
"മ്മ്.... ഞങ്ങൾ നല്ല ഒരു കാര്യത്തിന് പോകാൻ നിൽക്കാണ് ഇടയിൽ കേറി കോല് ഇട്ട് ഇളക്കല്ലെ "
"ഓ..... നമ്മള് ഒന്നിനുല്യ താത്ത മുഹൂർത്തം തെറ്റണ്ട വേഗം ചെന്നാട്ടെ "
" അനക്ക് ഞാൻ വെരുമ്പോ ചോക്ളറ്റ് കൊണ്ടരണ്ട് "
അവന് തെറ്റിപ്പോയപ്പോ ഒന്നു മിണ്ടിക്കാൻ വേണ്ടി പറഞ്ഞതാ അത് അബന്ധം ആയന്നാ ഇപ്പോ തോന്നുന്നത്....
"നല്ല ബ്രാന്റട് വാങ്ങണട്ടോ "നസീമ്
"അനക്ക് തിന്നാനല്ലെ ഉടുക്കാനല്ലല്ലോ "
എന്നും പറഞ്ഞ് ഞങ്ങൾ ഇറങ്ങിയതും ഉമ്മ ചിരിക്കാണ് . വേഗം ബൈക്കില് കയറിയതും ഞാനും പിന്നില് കയറി...
"അല്ല ഇങ്ങക്ക് ഇപ്പോ എന്താ മാറ്റം വന്നെ "
"വന്ന്ണല്ലെ അത്.. ഇന്റെ കെട്ട്യോള് എനിക്ക് ഒന്നും തിന്നാൻ തരാഞ്ഞിട്ടാ "
"അതിനെങ്ങനാ എന്തെങ്കിലും ഒന്ന് പറഞ്ഞാ ചാടി കടിക്കല്ലെ.... "
"മോളെ...... എന്റെ മുത്തല്ലെ..... ആ വിഷയം പിന്നെ പറയ "
"ഇതാ ഇങ്ങളോട് ഞാൻ ഒന്നും പറയാത്തെ "
"എന്താ പറയാനുള്ളത് പറ ഇക്ക കേൾക്കാൻ റെഡിയായി നിൽക്കാണ് "
"തല "
"അത് പറയാനായിരുന്നോ...... ഞാൻ വിചാരിച്ചു വേറെ എന്തെങ്കിലും ആണെന്ന് . തല യിൽ എന്താ പ്രശ്നം മുടി ആണോ അതോ പേനോ ...... ആ .... മനസ്സിലായി ...... "
"അതൊന്നും അല്ല ഇങ്ങള് കളിക്കല്ലിട്ടോ...."
"ഇപ്പോ മനസ്സിലായി അന്റെ തലേൽ ഒന്നുല്യ എന്നല്ലെ അത് ഇന്ക്ക് ആദ്യേ അറിയാ ...."
"ഓ......"
അങ്ങനെ നേരെ പോയി ബൈക്ക് നിർത്തിയത് ഒരു ചെറിയ കാടിനടുത്താണ് . ഇതേതാസ്ഥലം
"ഇത് എവിടെയാണ്..... കണ്ടിട്ട് തന്നെ പേടിയാവാ....."
"ഞാൻ ഇല്ലെ നിന്റെ കൂടെ പിന്നെ എന്തിനാ പേടിക്കുന്നെ "
"അതാ ഇന്റെ ഏക പേടി "
ഇത് കേട്ടതും ഓന് ഇന്റെ അടുത്തേക്ക് വരാ . ഞാൻ വേഗം മുന്നോട്ട് ഓടി നേരെ എത്തിയത് ഒരു തുറന്ന സ്ഥലത്ത . അവിടെ ആണേൽ നല്ല ഭംഗി ഉണ്ട് കാണാൻ . ചുറ്റും മരങ്ങളും പൂക്കളും ഒരു കൊച്ചു സ്വർഗം പോലെ .
"ഇതാണലെ കാടിനുള്ളിലും നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ഉണ്ടാകും എന്ന് പറിണത് "
"മ്മ്..... ഞാൻ ഇന്ന് നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് എന്തിനാ എന്ന് അറിയോ "
"ഇല്ല..... പറഞ്ഞാലല്ലെ അറിയൂ....."
"ഇവിടെ എനിക്ക് എന്ത് സന്തോഷം ഉണ്ടാകുമ്പോഴും സങ്കടം ഉണ്ടാകുമ്പോഴും ഞാൻ വരലുണ്ട് "
"മ്മ്. ...."
"പിന്നെ നീ ചോദിച്ചില്ലെ തെസ്നി ആരാന്ന് . ഓള് ഇന്റെ ജീവനായിരുന്നു "
അപ്പോ എന്നെ ഒഴിവാക്കാൻ വന്നതാണോ . ഈ കാട്ടിൽ എങ്ങാനും എന്നെ ഉപേക്ഷിച്ചു പോകോ . അവളെ എങ്ങാനും കെട്ടിയാ ഞാൻ ഓളിം ഓനിം കൊല്ലും .
@@@@@@@@@@@@@@@@@@@@@@@@@
ഇനി ഞാൻ പറയാ.... എന്നാലെ ഒരു ഭംഗി ഉണ്ടാവൊള്ളൂ...
"അവള് എനിക്ക് എല്ലാമായിരുന്നു ആ ഇടക്കാണ് ഒരു ദിവസം അവള് വന്നു പറഞ്ഞു അവളെ കല്യാണം ഉണ്ടെന്ന് . എന്നെ ആർക്കും വിട്ടു കൊടുക്കില്ലന്ന് പറഞ്ഞ വായ കൊണ്ട് അവള് ഇത് പറഞ്ഞപ്പോ എനിക്ക് സഹിച്ചില്ല . പിന്നെ ഇന്നേവരെ ഞാൻ അവളെ തിരഞ്ഞില്ല . തിരയാൻ എനിക്ക് മനസ്സ് വന്നില്ല "
"എന്നിട്ട് ഇപ്പോ എന്താ പറ്റിയത് "
എനിക്ക് അറിയാം അവക്ക് ഇതൊന്നും കേൾക്കാൻ താൽപ്പര്യം ഇല്ലാന്ന് . പിന്നെ ഇത് പറയാതിരിക്കാൻ വയ്യ .
"പിന്നെ അവള് നമ്മുടെ കല്യാണ ദിവസം രാത്രി വിളിച്ചു എന്നെ വിഷ് ചെയ്തു . അപ്പോ ആണ് ഞാൻ അവളെ കുറിച്ച് അറിഞ്ഞത് . അവള് എന്നിൽ നിന്നും മനപ്പൂർവം ഒഴിഞ്ഞു മാറിയതാണെന്ന് . നാല് ചുമരിനുള്ളിൽ സ്വപ്നങ്ങൾ ഒതുക്കി ജീവിക്കാനെ അവൾക്ക് വിധിച്ചിട്ടൊള്ളൂ......."
"തെസ്നിക്ക് എന്താണ്......"
" എന്റെ തെസ്നി ഇന്ന് രോഗിയാണ് . കാൻസർ രോഗി . ചികിത്സിച്ച് മാറ്റാൻ കഴിയാത്ത അവസ്ഥയിൽ ആണിന്ന് ......"
"പടച്ചോനെ......"
"അന്ന് ഇത് കേട്ട ഷോക്കിൽ അറിയാതെ പറ്റിപോയി എന്റെ വിരലുകൾ നിന്നെ അന്ന് വേദനിപ്പിച്ചു . എന്നോട് ക്ഷമിക്കൂലെ നീ "
എന്ന് പറഞ്ഞ് അവളുടെ മുഖത്ത് ഞാൻ അടിച്ച ഭാഗത്ത് കൈ വെച്ചതും അവള് ആ കൈ എടുത്ത് ചുണ്ടോട് അടിപ്പിച്ചു വെച്ച് കരയുകയാണ് .
"എന്റെ..... എന്നോട്... ക്ഷമിക്കണം ഇക്കാ .... നിങ്ങളോട് ഞാൻ പെരുമാറിയതും മോശമായിട്ടല്ലെ..... ഇക്ക..... നിങ്ങൾ എന്നോട് ക്ഷമിക്കണം എന്ന് മാത്രം പറയരുത് എനിക്ക് ക്ഷമിക്കാതിരിക്കാൻ കഴിയില്ല...... ഇക്ക... എന്നെ അടിച്ചത്.... അന്ന് എനിക്ക് ഒരു നോവായിരുന്നു . എന്നാ ഇന്ന് ചിന്തിക്കുമ്പോ അത് നാദിറക്ക് കിട്ടേണ്ടത് തന്നെ ആണ് "
എന്ന് അവള് പറഞ്ഞു എന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു .
"നാദിറ...... നിന്നോട് എനിക്ക് മിണ്ടാൻ കഴിഞ്ഞില്ല ഇത് വരെ പിന്നെ ഉമ്മ ആണ് പറഞ്ഞത് നിന്നെ സങ്കടപ്പെടുത്തരുതെന്ന് . "
"ഇന്ക്ക് തെസ്നിയെ കാണണം ."
"ഞാൻ ഇത് വരെ അവളുടെ വിവരം അറിയാ എന്നല്ലാതെ കണ്ടിട്ടില്ല "
"നമുക്ക് ഇന്ന് പോയി കാണാ....."
"വേണോ......"
"വേണം..."
അവള് വാശിപിടിച്ചപ്പോ ഞങ്ങൾ വേഗം ഹോസ്പിറ്റലിലേക്ക് തിരിച്ചു . ഹോസ്പിറ്റലിൽ എത്തിയതും മരുന്നിന്റെ അസഹ്യമായ ഗന്ധം അടിച്ച് കയറുകയാണ് . അങ്ങനെ ഞങ്ങൾ വേഗം അവളുടെ റൂമ് ലക്ഷ്യമാക്കി നടന്നു...
അവിടെ എത്തിയതും എനിക്ക് എന്തോ മനസ്സിനെ വല്ലാതെ അലട്ടുന്നപ്പോലെ .
"മോനെ..... കേറി വാ...."
അവളുടെ ഉമ്മ അത് പറഞ്ഞതും ഞങ്ങൾ ഉള്ളിലേക്ക് കയറി .
"നാദിറ് അല്ലെ ...."
"ആ.... "
"അവള് ഇന്ന് പറഞ്ഞിരുന്നു എന്നെ കാണാൻ നാദിറ് വരും എന്ന് "
"ങ്ങേ..."
" അവള് മനസ്സിലോരോന്ന് തോന്നിക്കാണ് അത് അവള് വിളിച്ചു പറയും എന്നാൽ ഇന്ന് അത് സത്യം ആയി "
" മ്മ്....."
"ഇങ്ങള് സംസാരിച്ചിരിക്കി ഞാൻ ഇപ്പോ വര "
"മ്മ്...."
ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവള് എന്നെ തന്നെ നോക്കി നിൽക്കാണ് .
അവളാണെങ്കിൽ തലയിൽ മുടി ഒന്നും ഇല്ല ആകെ മാറിയിട്ടുണ്ട് .
"ഇതാണ് എന്റെ ഭാര്യ നാദിറ "
"മ്മ് ഇരിക്കി...."
"എങ്ങനുണ്ട് ഇപ്പോ "
"കുഴപ്പമൊന്നും ഇല്ല റാഹത്താണ് "
"മ്...."
അങ്ങനെ അവളോട് സംസാരിച്ചപ്പോ അവളോടുള്ള ദേഷ്യം എല്ലാം അലിഞ്ഞു പോയി . അങ്ങനെ അവളോട് സംസാരിച്ച് പിന്നെ വരാം എന്ന് പറഞ്ഞ് ഞങ്ങൾ പോന്നു . എന്താ അറിയില്ല മനസ്സിനൊരു സന്തോഷം .
@@@@@@@@@@@@@@@@@@@@@@@@@
വീട്ടിലെത്തിയതും ഞാൻ വേഗം ഫ്രഷ് ആയി വന്നു അപ്പോ ഉണ്ട് മാഷ് കിടക്കുന്നു .
"എന്താ.... ഇങ്ങള് കിടക്കുന്നെ "
"ഇന്ന് എന്താ അറിയില്ല മനസ്സിനൊരു സന്തോഷം "
"അത് ഓളെ കണ്ടതോണ്ട് ആവും "
"അതന്നെ "
"അപ്പോ ഓളെ കെട്ടാൻ തീരുമാനിച്ചോ "
"ആ....."
"ഞാൻ മിണ്ടൂല എന്ന "
"അന്നെ മതി ഇന്ക്ക് ഇന്റെ മുത്തേ ...."
"അധികം ഒലിപ്പിക്കണ്ട "
"മ്മ്....."
പെട്ടെന്നാണ് ഫോൺ റിംങ്ങ് ചെയ്തത് നോക്കിയപ്പോ നാദിറിക്കന്റെ ഫ്രണ്ട് അജ്മൽ ആണ് ഇവനെന്താ ഈ നേരത്ത് .
"ഹലോ "
പെട്ടെന്നാണ് നാദിറിന്റെ മുഖം വിളറിയ അവസ്ഥ ആയിണ് . പെട്ടെന്ന് ഫോൺ വീണതും . എനിക്ക് മനസ്സിലായി എന്തോ സംഭവിച്ചീണന്ന് .
"എന്താ ഇക്ക..... പറ....."
"തെസ്....നി... പോ....യി ...."
"എന്ത്...."
നാദിറ് ആകെ തളർന്നിരിക്ക .
"ഇക്ക വിഷമിക്കല്ലെ..... "
"മ്മ്..... ന്നാലും നമ്മള് ഇന്ന് അവസാന കഴിച്ച ആണല്ലോ... "
"ഇക്ക..... മനുഷ്യൻ അല്ലെ മരിക്കും പടച്ചോൻ വിധിച്ചത് എപ്പോ ആണെന്ന് ആർക്കും പറയാൻ പറ്റൂലല്ലോ . നമ്മള് എന്നാണെന്ന് ആർക്ക് അറിയാ . "
എന്നു പറഞ്ഞതും അവന് വേഗം എണീറ്റു.
"ഞാൻ അവളെ വീട് വരെ ഒന്ന് പോയിട്ട് വരാ...."
"ഞാനും വരാ...."
എന്നു പറഞ്ഞ് ഓന്റെ കൂടെ പോയി . അവിടെ എത്തിയതും എല്ലാവരും കരയാണ്....തെസാനിയുടെ ശബ്ദം ചെവിയിൽ വന്ന് അടിക്കുന്നപ്പോലെ . അങ്ങനെ അവിടെ ആയപ്പോ ഓരോ മിനിട്ട്നും ഒരു കൊല്ലത്തെ ദൈർഘ്യം ഉള്ള പോലെ ആണ് തോന്നുന്നത് .
അങ്ങനെ അവിടുന്ന് പോന്നു . പിന്നെ ഞങ്ങൾ രണ്ടാളും ഇടക്ക് അവളുടെ വീട്ടിൽ പോകലുണ്ടായിരുന്നു .
അങ്ങനെ ഓരോദിവസം ങ്ങളും കടന്ന് പോയി .
##############################
"ടീ...... എന്താ ഇങ്ങനെ നോക്ക്ണെ " നിദ
"അനക്ക് ആരെങ്കിലും ഇഷ്ടാണോ "നിയ
"ങ്ങേ......"
(കാര്യം മനസ്സിലായില്യലേ...... ഇത് ഞങ്ങളെ മക്കൾ ആണ് നിദ യും നിയ യും .
നിദ പത്താം ക്ലാസിൽ ആണ് . നിയ ഒമ്പതിലും ആണ് . )
ഞങ്ങൾ ഫുഡ് കഴിക്കുമ്പോ ആണ് അവര് ഇത് പറഞ്ഞത് ..... ഇത് കേട്ടതും നാദിറക്ക് തരിപ്പിൽ കേറിന്ന് തോന്നുന്നു . അവള് ചുമക്കാൻ തുടങ്ങിണ് .ഞാൻ വേഗം വെള്ളം എടുത്തു കൊടുത്തു .
"എന്താ.... ഇങ്ങള് പറിയിണത് "
"ഇന്ന് ഉപ്പ പറഞ്ഞു ഉമ്മാന്റെയും ഉപ്പാന്റെയും കല്യാണം നടന്നത് . അതാ ചോദിച്ചത് ഇത്താക്ക് ആരെങ്കിലും ഇഷ്ടാണോ എന്ന് അറിയാനാ.... എല്ലാഞ്ഞാൽ ഞാൻ കുടുങ്ങും "നിയ
"ഇന്ക്ക് ഒന്നും ഇല്യ. ..."നിദ
"ഇങ്ങള് എന്തിനാ ഇത് ഇവരോട് പറയാൻ പോയത് ."
എന്ന് പറഞ്ഞു ഞാൻ നാദിറിന്റെ പിന്നാലെ ഓടി കുട്ടികളാണേൽ നല്ല ചിരിയാ .
"ഉമ്മാ........"
ഇത് മ്മ്ളെ കുഞ്ഞു വാവ ആണ് . അവന് ചെറുതാ . നജു മോൻ .
അങ്ങനെ ഓടി നേരെ എത്തിയത് ഞങ്ങളുടെ റൂമിലേക്ക് ആണ് .
അപ്പോ ആണ് അവന് എനിക്ക് ഒരു റിങ്ങ് തന്നത് അതും നാദിറ് എന്ന് നല്ല ഭംഗിയിൽ എഴുതിയതാണ് അതിൽ അത് വേഗം വിരലിൽ ഇട്ടു തന്നു .
"ഉപ്പ....... ഉമ്മ...... wedding anniversary ആണലെ ഇന്ന് "
കുട്ടികൾ എല്ലാരും കൂടി അത് പറഞ്ഞതും നജു മോന് എന്റെ അടുത്തേക്ക് ഓടി വന്നു .
"ഉപ്പച്ചി ഇന്ക്ക് മുഠായി വേണം "നജു
"ഇപ്പളോ...."
"ആ... കോണ്ടരട്ടോ......"
എന്ന് പറഞ്ഞതും ഞങ്ങളെ രണ്ടുപേരുടെ കവിളിലും മക്കൾ ഒക്കെ മുത്തം തരാണ്....
ഞങ്ങളുടെ ജീവിതം ഇവിടെ അവസാനിക്കല്ല.... അത് തുടരാണ് . അപ്പോ മുത്ത് മണികളെ ഞങ്ങൾ ഇനി തല്ല് ഒന്നും ഉണ്ടാക്കൂല മക്കളെ കൂടെ ഹാപ്പിയായി ജീവിക്കാണ് . അതോണ്ട് ........ ഞങ്ങള് പോവാണ് .......
അവസാനിച്ചു....
✍️ രചന:- Naseeba
Comments
Post a Comment