My Dear ചെകുത്താൻ | Roobu | ഫുൾ പാർട്ട്‌


My dear ചെകുത്താൻ 
 ഫുൾ പാർട്ട്‌ 

എല്ലാ ദിവസവും പോലെ ഇന്നും ഉമ്മാന്റെ ചട്ടുകത്തിന്റെ അടി കിട്ടിയൊണ്ട് ആണ് ഞാൻ എണീറ്റത്.. 😌

ഒന്നൂല്ലെങ്കിലും കല്യാണം ഉറപ്പിച്ച ഒരു പെൺകുട്ടി അല്ലെ ഞാൻ... ആ ബോധത്തിൽ എങ്കിലും ഉമ്മാക്ക് എന്നെ അടിക്കാണ്ട് ഇരുന്നൂടെ.. 😤


"ആ ബോധം അനക്ക് മാണ്ടേ.. 🙄". ഉമ്മ.. 

"😬😬😬"

"പോയി എന്നോട് ചൂടാവാണ്ട് കുളിക്കടി... 😡ഇല്ലെങ്കിൽ ഞാൻ മാനുനെ വിളിക്കും.. ". 

"മാണ്ട... ഞാൻ പോവാ.. ". 

അതും പറഞ്ഞോണ്ട് മ്മൾ ഓടി... ചെകുത്താനോട് ഉമ്മ മ്മൾ എണീക്കാത്ത കാര്യം പറഞ്ഞാൽ ഓൻ ഇവിടെ വന്നു നമ്മളെ എണീപ്പിച്ചു റെഡി ആക്കിട്ടു കോളജിലേക്ക് വിടും 😐. 

അല്ല ഇങ്ങനെ ബള ബള സംസാരിക്കാൻ ഇഞ് ആരാന്ന് ഇങ്ങൾ ബിചാരിക്കുന്നുണ്ടാവും ല്ലെ.. 🙈

ഞാൻ ആണ് *Inayath haris *.അമ്മളെ ഉപ്പ ആണ് ഹാരിസ്. നേരത്തെ പോയത് ഉമ്മയാണ്. പേര് ഖദീജ. പിന്നെ ഇവർക്ക് ആണായിട്ടും പെണ്ണായിട്ടും ഞാൻ മാത്രേ ഉള്ളു.. 🙈


പിന്നെ നേരത്തെ ഉമ്മ എന്നെ പേടിപ്പിച്ചു പറഞ്ഞ ആ ചെകുത്താൻ ആണ് അമ്മളെ ഫാവി വരൻ 😌. 

പേര് *Imran aamir ahmmed *.ബല്ലാത്ത പേര് ല്ലെ... 😁
മ്മൾ 2 കൊല്ലം പ്രേമിച്ച നടന്നത് ആണ്. ആൾ ന്റെ ഉപ്പാന്റെ ഫ്രണ്ടിന്റെ മോൻ ആണ്.. ആ വകേൽ ആണ് പരിചയപ്പെട്ടതും പിന്നെ പ്രേമിച്ചതും. 
വീട്ടിൽ ആദ്യം പറഞ്ഞിരുന്നില്ല. 
പിന്നെ എനക്ക് കല്യാണ ആലോചന തകൃതിയായി വരുമ്പോൾ ലവൻ നെഞ്ചും വിരിച് വീട്ടിൽ വന്നു കാര്യം പറഞ്ഞു. 

അവന്റട്ത് ഞാൻ സേഫ് ആണ് എന്ന് ഉറപ്പുള്ളത് കൊണ്ട് ഉപ്പ മുന്നും പിന്നും നോക്കാതെ ഇത് അങ്ങട്ട് ഉറപ്പിച്ചു. 

പ്രേമിച്ച നടന്നു എന്ന് പറഞ്ഞിട്ടെന്താ... 🙄പെട്ടന്ന് ദേഷ്യം വരും 😌. 

ഒരു ദിവസം കോളേജിൽ പോവാൻ ലേറ്റ് ആയത് എനിക്ക് ഓർമ ഉണ്ട്. വണ്ടിയും എടുത്ത് എന്റട്ത് വന്നതും ഓർമ ഇണ്ട്.. പിന്നെ ഞാൻ കണ്ണ് തുറന്നപ്പോൾ കോളേജിൽ എത്തി ഇരുന്നു.. 😌

അതൊക്കെ ഒരു കാലം 😇. 

ഞാൻ വേഗം ഫ്രഷ് ആയിരുന്നു റെഡി ആയപ്പോൾ ആണ് ഫോണിന്റെ ഡിസ്‌പ്ലേയിൽ  *ചെകുത്താൻ *എന്ന് തെളിഞ്ഞത്. 

പേടിയോടെ ആണെങ്കിലും അപ്പൊ തന്നെ ഞാൻ ഫോൺ എടുത്തു. 😁സുമ്മ ഒരു ഭയം... 

"ഹ.. ലോ.. "ഞാൻ 😁ഇച്ചിരി പേടിയോടെ. 

"ന്താടി.. നിന്റെ സൗണ്ട് എവിടെ പ്പോയി 🤨". 

"അ.. ത്.. ഞാൻ ഇപ്പം കുളിച് ഇറങ്ങിയതാ... നല്ല തണുപ്പ്... അതാ.. 😌". 

"മ്മ്.. ഞാൻ വെറുതെ വിളിച്ചതാ.. ഇച്ചു പറഞ്ഞു നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലാന്ന്.. അതാ... എന്നാ നീ ലേറ്റ് ആവണ്ട.. ചെല്ല്.. ". 

"ഹാ.. "

അതും പറഞ്ഞു ഞാൻ വേഗം കട്ട് ആക്കി.
ആ ഇച്ചു കുരിപ്പ് എനക്ക് ഇട്ട് പണിതതാ.. 😤തെണ്ടി.. 

ഇച്ചു എന്ന് വെച്ചാൽ ചെകുത്താന്റെ അനിയത്തിയും പിന്നെ എന്റെ ക്ലാസ്സ്‌ മേറ്റും ആണ് 😌. 

അവൾ വിളിച്ചപ്പോൾ ഞാൻ ചിലപ്പോൾ ബാത്‌റൂമിൽ ആയിരിക്കും. 
ഞാൻ അവക്ക് തിരിച്ചു വിളിച്ചു.. 

"ഹലോ 😌". ഇച്ചു 

"ഡി.. തെണ്ടി.. നീ എന്തിനാടി മാനുനോട്‌ വിളിക്കാൻ പറഞ്ഞത്.. 😬എന്റെ നല്ല ജീവൻ അങ്ങ് പോയി 🙄". 

"ചൊറി മുത്തേ.. അത് ഞാൻ ബിചാരിച്ച ഇഞ് എണീച്ചിക്കിണ്ടാവൂലാന്ന് 😁". 

"ഓളെ ചൊറി.. ഇഞ് വെക്ക്.. ഇപ്പം ബസ് വരും.. ഇനി ലേറ്റ് ആയാൽ അത് മതി. അന്റെ കാക്കു എന്നെ എടുത്തു തൂക്കി കൊണ്ടോവാൻ 🤧"

"ആ മോൾ വെച്ചോ 😁". 

അതും പറഞ്ഞു തെണ്ടി കട്ടാക്കി.. 

ഞാൻ പിന്നെ നേരെ കോളജിലേക്ക് വിട്ടു. 

അവിടെ എത്തിയപ്പോൾ തന്നെ ഏകദേശം എല്ലാരും എത്തിയിരുന്നു. 


പിന്നെ ഒരു വൈറ്റിങ് ആയിരുന്നു.. ന്തിനാന്നോ.. 🙈
അമ്മക്ക് ബിസിനെസ്സ് ആയിരുന്നു ബന്ധപ്പെട്ട എന്തോ ക്ലാസ്സ്‌ എടുക്കാൻ ആരോ വരുന്നുണ്ടെന്ന്.. 

ബെർതെ വായി നോക്കാൻ.. 😁

"ഇത് കാക്കു അറിഞ്ഞാൽ.. 🤭". ഇച്ചു 

"എന്റെ തല പോവും 😌". 

എല്ലാ ഇത് ഇപ്പൊ ആരാ പറഞ്ഞെ... പെട്ടന്ന് ഞെട്ടി കൊണ്ട് ഞാൻ തിരിഞ്ഞതും ഇച്ചു വിത്ത് ഇളി 😁. 

പട്ടി 😬.. 

ഇച്ചുന്റെ ശരിക്കുള്ള പേര് *ishva *എന്നണെ... 

പിന്നെ അവളോട് തിരിച്ചു പറയാൻ നിന്നപ്പോയെക്കും ക്ലാസ്സിൽ കുറച്ചു സാറുമാർ വന്നു.. 

"ഡി.. അയ്യേ ഇവർ ആണോ പഠിപ്പിക്കുന്നെ.. 🤮ഞാൻ ഒരു യൂത്തനേ ഒക്കെ പ്രതീക്ഷിച്ചു.. 😌". ഞാൻ 

"ഞാനും 😌". 

അന്നേരം ഉണ്ട് ഇവരുടെ ഒക്കെ പുറകിൽ ആയിരുന്നു ചെകുത്താൻ വരുന്നു.. 
മ്മളെ രണ്ടാളെയും കണ്ണ് ഏകദേശം ദാ.. 😳ദിങ്ങനെ വന്നുന്നു പറഞ്ഞാ പോരെ... 

ക്ലാസ്സിലെ സകല പെൺകുട്ടികളും അങ്ങേരെ തന്നെ സ്കാൻ ചെയ്യുന്നുണ്ട് സാഭാഷ്.. 😐


അങ്ങേര് ക്ലാസ്സിന്റെ ഏറ്റവും മുന്നിൽ ഉള്ള കുറച്ചു കസേരയിൽ ഒന്നിൽ ഇരുന്ന് ക്ലാസ്സ്‌ മൊത്തം സ്കാൻ ചെയ്തു 👀... ഇങ്ങേർ എന്താ വല്ല cctv യുടെ ഡ്യൂട്ടി ഏറ്റെടുത്തോ 😬.. 

എന്നെ കണ്ടപ്പോൾ 1 സെക്കന്റ്‌ എന്നെ നോക്കി പിന്നീട് മറ്റുള്ളവരിലേക്ക് നോട്ടം തെറ്റിച്ചു.. പട്ടി 😤


എല്ലാരേയും സ്കാൻ ചെയ്തിട്ട് എന്നെ തിരിഞ്ഞു പോലും നോക്കിയില്ല. ഒന്നൂല്ലെങ്കിലും ഞാൻ അങ്ങേര് കെട്ടാൻ പോന്ന പെണ്ണല്ലേ.. എന്നെ 1 കൊല്ലം പിന്നാലെ നടന്നു വളച്ചതല്ലേ... 😭മര്യാദക്ക് വേറെ കെട്ടിയ മതിയേനു 😌. 


പെട്ടന്ന് എന്തോ വെളിവ് വന്ന പോലെ ഞാൻ എന്റെ വലത് വശത്തു നോക്കിയപ്പോൾ ഇച്ചു ഉണ്ട് ഫ്യൂസ് പോയി ഇരിക്കുന്നു.. 😒 

പോയില്ലെങ്കിൽ എല്ലെ അത്ഭുതം ഉള്ളു.. 🤭

പെട്ടന്ന് ആണ് സർ ഒരു അന്നൗൺസ്‌മെന്റ് നടത്തിയത്.. 

"ഡിയർ സ്റ്റുഡന്റസ്... ഇതാണ് നിങ്ങൾക്ക് ബിസിനെസ്സ് ആയി ബന്ധപ്പെട്ട കുറച്ചു ക്ലാസ്സ്‌ എടുക്കുന്ന സാർ. ഹിസ് name is *Imran aamir ahammed *.he is a well known business icon.. so i am welcoming mister imran aamir ahammed to introduce himself. "


അത്രയും പറഞ്ഞു കഴിഞ്ഞതും എല്ലാരും ഒരു കൈ അടിയായിരുന്നു 😤. ഇതിനൊക്കെ എന്ത് കൈ അടിക്കാന 😬. 

പെട്ടന്ന് ഞാൻ എന്തോ ഓർത്ത പോലെ എന്റെ ഇടത് വശത്തേക്ക് തിരിഞ്ഞതും അവിടെ എന്റെ കെട്ടിയോനെ വായി നോക്കുന്ന ഫറയെ ആണ് കണ്ടത് 😬.. ഇവളെയൊക്കെ... 

ഫറ എന്നത് ക്ലാസ്സിലെ എന്നല്ല നമ്മളെ കോഴ്സിൽ തന്നെ അറിയപ്പെടുന്ന ഒരു no:1 കോഴി ആണ്.. 


അങ്ങേരോട് ആരാ ഇത്രക്കും ഗ്ലാമറിൽ വരാൻ പറഞ്ഞെ... 😭

അപ്പോയെക്കും അങ്ങേര് ആ മൈക്കിന്റെ അടുത്തേക്ക് എത്തിയിരുന്നു. 

"Hi, I am imran aamir ahammed. ഞാൻ ഒരു ബിസിനസ്‌ മാൻ ആണ്. കുറച്ചു കാലം ഇവിടെ ഉണ്ടാവും. മൈക്കിൾ സർ എന്റോഡ് ഏകദേശം ഒരു മാസം മുമ്പാണ് ഇവിടെ വന്നു ഒന്ന് ക്ലാസ്സ്‌ എടുക്കാൻ പറഞ്ഞത്. But, എനിക്ക് ഇപ്പോയാണ് ആ സമയം ഒത്തു വന്നത്... 

അതും പറഞ്ഞു അങ്ങേര് മറ്റുള്ളവരെ ഒക്കെ പൊക്കി പറയാൻ തുടങ്ങി... 

അപ്പൊ ഒരു മാസം മുമ്പാണോ ഇത് കാര്യം കിട്ടിയത് 😳തെണ്ടി എന്നോട് പറഞ്ഞില്ലല്ലോ 😪.. ഇനി ഞാനും ഒന്നും അങ്ങോട്ട് പറയൂല.. 🤧. 

പെട്ടന്ന് നമ്മുടെ മൈക്കിൽ സർ പറഞ്ഞു. 

"അപ്പൊ സ്റ്റുഡന്റസ്... ഇനിയുള്ള 45 മിനുട്സ് നിങ്ങൾക്ക് imran സർ ആയിരിക്കും എടുക്കുക.. എല്ലാരും അച്ചടക്കത്തോടെ ഇരിക്കണം.. 

അപ്പൊ തന്നെ ഞാൻ നേരെ ഇച്ചുന്റെ ബാക്കിലേക്ക് വലിഞ്ഞു... കാരണം അച്ചടക്കത്തിന്റെ കുറിച് പറയുമ്പോൾ ആ മൈക്കിൽ കുണാപ്പൻ എന്നെ കുറിച് എന്തെങ്കിലും ഒക്കെ പറയും.. 😌എല്ലാർക്കും എന്നെ ഭയങ്കര കാര്യം ആണേ.. 😁

"അല്ല... ഇവിടെ ഉള്ള ആ ദുരന്തം എവിടെ പ്പോയി.. 🤭"
അതും പറഞ്ഞു മൈക്കിൽ ക്ലാസ്സ്‌ മൊത്തം zoom ചെയ്തു.. അന്നേരം തന്നെ എല്ലാരും എന്നെ ചൂണ്ടി കാണിച്ചു.. ബ്ലഡി കുരിപ്പുകൾ.. 😤

അപ്പോഴാണ് ഞാൻ എന്റെ to be കെട്ടിയോന്റെ മോന്ത നോക്കിയത്... ഇന്നത്തേക്ക് തൃപ്തിയായി 😌.. ദേഷ്യം കൊണ്ട് അങ്ങേരെ മൂക്കും കണ്ണും ചെവിയുമൊക്കെ ചുവന്നു വന്നിട്ടുണ്ട്.. അപ്പൊ തന്നെ ഓൻ ഓന്റെ പോക്കെറ്റിൽ നിന്ന് ഒരു bubble gum എടുത്ത് വായയിലേക്ക് ഇട്ടു. 
ദേഷ്യം വരുമ്പോൾ അങ്ങേര് അങ്ങനെയാണ് ചെയ്യാർ ഉള്ളത്.. അല്ലെങ്കിൽ എന്നെ ഉമ്മ വെക്കും 🙈. 

"അപ്പൊ inaayath.. എന്നെ പോലെ അല്ല ഈ സർ. സ്ട്രിക്ട് ആണ്. 

അത് എനിക്ക് അറിയാം 😌(ആത്മ )

നല്ല പോലെ ആണെങ്കിൽ സാറും നല്ല പോലെ.. അല്ലെങ്കിൽ... 

അതും പറഞ്ഞു ആയാൽ പോയി കളഞ്ഞു.. ഇതൊക്കെ ഞാൻ എത്ര കണ്ടതാ എന്നാ ഭാവത്തോടെ ഞാൻ ചെകുത്താന്റെ മുഖത്തേക്ക് നോക്കിയതും വേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി.. 

എന്നെ തന്നെ കണ്ണുരുട്ടി നോക്കുക ആയിരുന്നു ആൾ.. അപ്പൊ തന്നെ ഞാൻ ഡീസെന്റ് ആയി... 😁
എല്ലാരും എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ട്... കാരണം ഞാൻ ഇത്രയൊക്കെ അനങ്ങാണ്ട് നിക്കുന്നത് ഇവർ കാണൽ ഇല്ല   🤭

"അപ്പൊ ഫ്രെണ്ട്സ്.. ഇന്ന് തന്നെ ക്ലാസ്സ്‌ എടുത്ത് ഞാൻ ബോർ അടിപ്പിക്കുന്നില്ല.. "

"സന്തോഷം.. 😌". 

ഒരു ഫ്ളോവിൽ അങ്ങനെ പറഞ്ഞപ്പോൾ ആണ് എനിക്ക് ബോധം വന്നത്. ഞാൻ ഒന്ന് ഞെട്ടി കൊണ്ട് ചെകുത്താനെ നോക്കിയപ്പോൾ അങ്ങേരെ മുഖത്തെ ഭാവം എന്നത് എനിക്ക് മനസ്സിലായില്ല.. 😭... 


"സോറി സർ 😐".അത്രയും പറഞ്ഞു ഞാൻ തല കുനിച്ചു ഇരുന്നു.. അല്ലെങ്കിൽ അങ്ങേര് ഓടി വന്നു എന്നെ കിസ്സ് അടിക്കും 🙈

"മ്മ്.. അപ്പൊ എല്ലാരും എന്നെ ഒന്ന് സ്വയം പരിചയപ്പെടുത്തിക്കെ... "

അത് കേട്ടപ്പോൾ തന്നെ ക്ലാസ്സിലെ എല്ലാ പിടക്കോഴികളുടെ കണ്ണുകളും തിളങ്ങി.

എന്നിട്ട് ഓരോരുത്തരായി എല്ലാരും പരിചയപ്പെടുത്താൻ തുടങ്ങി. 
ഓ.. 😒പെൺകുട്ടികളോട് എന്താ ഒരു കൊഞ്ചൽ.. ഇതൊക്കെ എന്നെ കാണിക്കാൻ വേണ്ടി ഷോ കാളിക്കുന്നതാണ് എന്ന് എനിക്ക് മനസ്സിലായി.. 😤

അവസാനം ഇച്ചുന്റെ അടുത്ത് എത്തിയപ്പോൾ അവൾ എണീച്ചു നിന്നിട്ട് പറയാൻ നിന്നതും അങ്ങേര് പറയാൻ തുടങ്ങി. 

"ഗയ്‌സ് ഈ നിൽക്കുന്ന ishva എന്റെ സ്വന്തം സിസ്റ്റർ ആണ്.. അപ്പൊ അവളെ നേർക്ക് എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ഞാൻ എന്നാ ഒരു ബ്രദർ അവക്ക് ഉണ്ടെന്ന് ഇങ്ങൾ ഓർക്കേണ്ടത് ആണ്.. "

Wow... 🤩എന്താ ഒരു ഡയലോഗ്... ആരവിടെ ഒരു bgm ഇട്.. ഠൻ ഠൻ ഠൻ ഠൻ....... 😍

ഇനി ഞാൻ എണീക്കണ്ടാലോ.. എല്ലാരോടും പറയൂലെ ഞാൻ അങ്ങേരെ പെണ്ണ് ആണെന്ന് 🙈..ശോ... 


"അപ്പുറത് ഇരിക്കുന്ന ആൾക്ക് പേര് ഇല്ലേ.. ".

അന്നേരം ഞാൻ ഒന്ന് നേരെ നോക്കി.. ഓ.. അപ്പൊ എനക്ക് ഇട്ട് പണിതതാ ല്ലെ... 😤കാണിച്ച തരാ...

ഞാൻ എണീച്ചിട്ട് പറയാൻ തുടങ്ങി.. 

"I am inayath haris 😏".

അതും പറഞ്ഞു ഞാൻ പുച്ഛിച്ചു.. അതിന് പുച്ഛിക്കണ്ട കാര്യം എന്താന്ന് അല്ലെ... അങ്ങേര് എന്നോട് പറഞ്ഞിട്ടുണ്ട് കോളേജിൽ ആര് പേര് ചോദിച്ചാലും "Inayath imran "എന്ന് പറയണം എന്ന്... 

ഞാൻ എന്റെ പേര് പറഞ്ഞപ്പോൾ തന്നെ അങ്ങേരെ മുഖം ചുവന്നു വന്നിട്ടുണ്ട്.. ഇതാണ് എനക്ക് വേണ്ടത് 😁അള്ളോ... 😳പടച്ചോനെ എന്റെ ചുണ്ട്.. 

ഞാൻ അങ്ങേരെ നോക്കിയപ്പോൾ എന്റടുത്തേക്ക് വരാഞ്ഞേ നിൽക്കുന്നതാ കണ്ടത്.. പിന്നെ എന്തോ ഓർത്ത പോലെ അവിടെ തന്നെ നിന്നു.... 
എന്നിട്ട് ഒരു പുഞ്ചിരിച്ചു ഫിക്സ് ചെയ്തിട്ട് ഫറയുടെ അടുത്തേക്ക് നോട്ടം പായിച്ചു. 

ലവൾക്കാണെങ്കിൽ ഓസ്കാർ അവാർഡ് നോമിനേഷൻ കിട്ടിയ പോലെ ആയിരുന്നു അത്.. 


"Ok.. ഇനി നിങ്ങൾക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിലും ചോദിച്ചോളൂ.. "

"സർ മാരീഡ് ആണോ 😜".ഫറ 

പട്ടി 😤.


"നോ..😏"

എന്നെ നോക്കി പുച്ചിച്ചോണ്ട് ചെകുത്താൻ പറഞ്ഞു.. ഞാൻ അതിന്റെ ട്രിപ്പിൾ ഇരട്ടി പുച്ഛം അങ്ങോട്ടും കൊടുത്തു... 😌എനക്ക് വേറെ എന്താ പണി.. 

"അപ്പൊ സാറിന്റെ എൻഗേജ്മെന്റ് കഴിഞ്ഞോ 🤔"ഫറ 

ദൈവമേ... എനക്ക് ക്ഷമ തരു... 😬

"ഇല്ലടാ... ഞാൻ സ്റ്റിൽ സിംഗിൾ ആണ് 😁".

എന്നെ നോക്കി ആണ് അങ്ങേര് അത് പറഞ്ഞത്.. 

ഹാ സ്റ്റിൽ സിംഗിൾ ആണല്ലേ... 🤧കാണിച് തരാ... 
എന്തോ എന്റെ കണ്ണിന്നു വെള്ളം കെട്ടി നിന്നു... 

അത്രക്കും അനക്ക് ഇഷ്ടാ എന്റെ ചെകുത്താനെ... അപ്പൊ അയാക്ക് ഞാൻ ആയിട് ഒരു ബന്ധവും ഇല്ലാന്ന് അല്ലെ ഇപ്പം പറഞ്ഞതിന്റെ അർത്ഥം. 

എന്റെ കണ്ണ് നിറഞ്ഞ കണ്ടിട്ട് ആണോന്ന് തോന്നുന്നു. അങ്ങേര് വേഗം എന്റെ മേലിൽ നിന്നുള്ള നോട്ടം മാറ്റി... 

ആദ്യം കൊറേ പരിചയ പെട്ട് സമയം പോയത് കൊണ്ട് വേഗം ബെൽ അടിച്ചു.. 


സാധാരണ ലാസ്റ്റ് ഇറങ്ങുന്ന ഞാൻ ഇച്ചുനോട് വേഗം ബൈ പറഞ്ഞു ഫസ്റ്റ് തന്നെ കീഞ്ഞു.. 😌ആരോഗ്യം മുഖ്യം ബിഗിലെ.... 

എല്ലാരും എന്നെ അന്തം വിട്ട് നോക്കുന്നുണ്ടെങ്കിലും ഞാൻ അതിനൊക്കെ grass വില കൊടുത്തു... 😝

വേഗം ബസ് കയറി ഞാൻ വീട്ടിലേക്ക് വിട്ടു... 

വീട്ടിൽ വിട്ട് ഉമ്മാനോട് കാര്യം പറഞ്ഞപ്പോൾ ഉമ്മ പറയുവാ.. 

"ഓ.. അതൊക്കെ എനക്ക് നേരത്തെ അറിയാ...നിന്നെ കൊണ്ട് നൂർ കംപ്ലയിന്റ് കേക്കുന്നത് അല്ലെ ഞാൻ.. അതിനൊക്കെ ഇനി ഒരു കൊറവ് ഉണ്ടാവും 🤭"

ഞാൻ അപ്പൊ ചുണ്ട് ചുളുക്കി കൊണ്ട് മേലെ എന്റെ റൂമിലേക്ക് പോയി. 

പിന്നെ ഫുഡ്‌ കഴിച്ചു ഉറങ്ങാൻ കിടന്നു.. 

അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്... 

ഡിസ്‌പ്ലേയിൽ *ചെകുത്താൻ ❤️*എന്ന് കണ്ടപ്പോൾ തന്നെ ഞാൻ അതിനെ മൈൻഡ് ചെയ്തില്ല 😜

വീണ്ടും.. വീണ്ടും റിങ് ചെയ്തപ്പോൾ ഞാൻ അത് സ്വിച്ച് ഓഫ്‌ ആക്കി കളഞ്ഞു.. 

എന്നിട്ട് കിടന്നു ഉറങ്ങി.. 

ഉറങ്ങി കഴിഞ്ഞു കുറച്ചു നേരം കഴിഞ്ഞപ്പോൾ ആണ് എന്റെ വയറ്റിലൂടെ എന്തോ ഇഴഞ് നടക്കുന്നു എന്ന് എനിക്ക് തോന്നിയത്.. 

കണ്ണ് തുറന്നപ്പോൾ ഞാൻ ഒരാൾ എന്റെ അടുത്ത് കിടക്കുന്ന കണ്ടു... 

അലറി വിളിക്കാൻ വായ തുറന്നതും അത് മുൻപ് അറിഞ്ഞ പോലെ ആയാൽ എന്റെ വായ പൂട്ടി...

നിലാവിന്റെ വെളിച്ചത്തിൽ കണ്ടു എന്റെ വായ പൂട്ടിയ ഉടമസ്ഥനെ... 

"പടച്ചോനെ ചെകുത്താൻ... 😳"

"ചെകുത്താനോ.. 😡". 

"ചൊറി... 😁മാനു... അല്ല ഇങ്ങൾ ന്താ ഇവിടെ... 😳". 

"നീ എന്താടി ഫോൺ എടുക്കാതെ... 😡പിന്നെ എന്ത് തേങ്ങാക്കടി നിനക്ക് ഞാൻ ആ ഫോൺ വാങ്ങി തന്നെ.. "

"ഇങ്ങൾ ഇപ്പവും സ്റ്റിൽ സിംഗിൾ അല്ലെ.. 😏പിന്നെ എന്തിന എന്നെ വിളിച്ചേ.. ഇങ്ങക്ക് വല്ല ഗെയിമും കളിച്ചൂടെ... 😤"

"ഡി.. നീ അതൊക്കെ കാര്യായിട്ട് എടുത്തോ.. 😆". 

അതും പറഞ്ഞു എന്റെ ബെഡിൽ ഞെളിഞ്ഞു കിടക്കുകയാ ശൈത്താൻ.. 😬

ഞാൻ വേഗം ബെഡിൽ ഇരുന്നിട്ട് പറയാൻ തുടങ്ങി. 

"ഇനിക്ക് അങ്ങനെ പറയാം.. പക്ഷെ അന്നേരം എന്റെ ഉള്ളിൽ എന്താ ഉള്ളതെന്ന് ഇനിക്ക് മനസ്സിലാവൂല 😖"

അത് പറയുമ്പോയേക്കും എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരാൻ തുടങ്ങി. 

അവന് എണീറ്റ് ബെഡിൽ ഇരുന്നു. എന്നിട്ട് എന്റെ കൈ വലിച്ചു അവന്റെ മടിയിൽ ഇരുത്തി. എന്നെ തിരിച്ചു ഇരുത്തിയിട്ട് എന്റെ ഷോൾഡറിൽ അവന് തല വെച്ച്. 
എന്നിട്ട് എന്നെ ഇറുകെ പുണർന്നു. 


"ഡി അത് അന്നേരം സാർ നിന്നെ കുറിച് അങ്ങനെ പറഞ്ഞപ്പോൾ തോന്നിയ ദേഷ്യം കൊണ്ടല്ലേ.. 😁എല്ലാതെ ഇന്നെ മറന്നിട്ട് ഞാൻ എന്തെങ്കിലും പറയുവോ.. 😜"

അതും പറഞ്ഞു എന്റെ കഴുത്തിൽ അവന് മൃദുവായി ചുംബിച്ചു. 

ഞാൻ പുഞ്ചിരിച്ചു കൊണ്ട് എന്നെ പുണർന്ന അവന്റെ കൈക്ക് മുകളിൽ ആയിരുന്നു എന്റെ കയ്യും വെച്ചു. 

"അപ്പൊ പിന്നെ എന്തിനാ ബാക്കി ഉള്ള പെൺകുട്ടികളോട് കൊഞ്ചി വർത്താനം പറഞ്ഞെ.. 🤧"

"അതോ... 😂അത് നിന്റെ ഈ ദേഷ്യം കൊണ്ട് ചുവന്ന മുഖം കാണാൻ വേണ്ടിയല്ലേ.. "

"ഓഹോ.. അങ്ങനെയെങ്കിൽ നിന്റെ ഈ ദേഷ്യം കൊണ്ടുള്ള മുഖം കാണാൻ വേണ്ടി ഞാൻ വേറെ ആരോടെങ്കിലും സംസാരിച്ചാലോ... 😁"

അതും പറഞ്ഞ് ഞാൻ അവന്റെ മടിയിൽ നിന്ന് എഴുന്നേറ്റ് അവന് അഭിമുഖമായി നിന്നു. 


അവന്റെ മുഖം നോക്കിയപ്പോൾ തന്നെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിരുന്നു എന്ന് എനക്ക് മനസ്സിലായി 🥴. അല്ലെങ്കിലും എനക്ക് എന്തിന്റെ കേട് ആയിരുന്നു... 🤧വഴി ക്കൂടെ പോവുന്ന പണിയെ സ്വാഗത കത്ത് കൊടുത്ത് ക്ഷണിച്ചു വരുത്തിയത് അല്ലെ.. 😭. ഞഞ്ഞായി.... 

ആലോചിച്ചു കഴിഞ്ഞില്ല.. അപ്പൊ തന്നെ അവന് പാഞ്ഞു വന്നു എന്റെ കൈ പുറകിൽ ലോക്ക് ആക്കിയിട്ട് എന്റെ അധരം കവർന്നെടുത്തു... 

തട്ടി മാറ്റാനായി എന്റെ കൈ ലോക്ക് ആക്കിയത് കൊണ്ട് അവിടെ കിടന്നു ഞാൻ പിടഞ്ഞു കളിച്ചു. 

അവസാനം എന്റെ പിടയൽ സഹിക്കാൻ വയ്യാഞ്ഞിട്ട ആണെന്ന് തോന്നുന്നു. ചെകുത്താൻ എന്നെ ഇറുക്കെ കെട്ടിപിടിച്ചിട്ട് കൈ വീണ്ടും ലോക്ക് ആക്കി.. തെണ്ടി.. 😬


കൊറച്ചു നേരത്തിനു ശേഷം അവന് എന്നിൽ നിന്ന് അകന്ന് നിന്നു.. ചുണ്ട് പുകയുന്നത് അറിഞ്ഞപ്പോൾ തന്നെ അത് പൊട്ടിച്ചെന്ന് എനിക്ക് മനസ്സിലായി... 🤧.. 


കൊണാപ്പൻ .... 😤

ചെകു എന്റെ അടുത്ത് വന്നു എന്റെ ചെവിയിൽ പതുക്കെ പറഞ്ഞു.. 

"നീയാറ്റം മറ്റവന്മാരോട് സംസാരിക്കുന്നത് ഞാൻ അറിഞ്ഞാൽ  ... അറിയാലോ എന്നെ.. "അത്രയും ഒരു വാണിംഗ് പോലെ പറഞ്ഞു അവൻ ബാൽക്കണിയിലേക്ക് പോയി.... അതിലൂടെയായിരിക്കും മഹാൻ എഴുന്നള്ളിയത്... 😒


ഞാൻ അവന്റെ കൂടെ ബാൽക്കണിയിലേക്ക് പോയി... 

"അപ്പം എല്ലാം പറഞ്ഞത് പോലെ... 😁ടാറ്റാ ". 
അതും പറഞോണ്ട് അവന് അവിടുന്ന് തായെക്ക് കോണി വഴി ഇറങ്ങാൻ തുടങ്ങി. 

പെട്ടന്ന് എന്തോ ഓർത്ത പോലെ അവന് സ്പീഡിൽ വന്നിട്ട് എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു. 

ഞാൻ ഒന്ന് എരുവ് വലിച്ചിട്ടു അവനെ ഒന്ന് കലിപ്പിച് നോക്കി.. 

"ഇത് എന്തിനാ... 😫". 

"മോളോട് ഞാൻ കോളേജിൽ എല്ലാരും പേര് ചോദിച്ചാൽ എന്ത് പറയാനാ പറഞ്ഞെ... 😏". 

"Inayath imran 😁"

"എന്നിട്ട് മോള് ഇന്നെന്നാ പറഞ്ഞെ.. 😬"

"Inayath haris "

"ഡീ.... നിന്നോട് ഞാൻ പറഞ്ഞില്ലേ.. പിന്നെ എന്താടി നിനക്ക് അങ്ങനെ പറഞ്ഞാൽ 😡". 

"ഇനി എനക്ക് ആകെ ഒരു കൊല്ലവും കൂടെ അല്ലെ *inayath haris *എന്ന് പറയാൻ പറ്റു... അത് കഴിഞ്ഞാൽ *inayath imran * ആവൂലെ... 🤧"

ഞാൻ കുറച്ചു സെന്റി വാരി വിതറി കൊടുത്തു.. അങ്ങനെ എങ്കിലും കല്യാണം നീട്ടാൻ പറയട്ടെ... 😌


"ആ ഒരു കൊല്ലം ഞാൻ കുറച്ചിട്ട് 3 മാസം ആക്കാ 😏". 

"3മാസോ... 😳"

"ഹാ... നീ ഇമ്മാതിരി കളി ആണ് കളിക്കുന്നെ എങ്കിൽ മിക്യവാറും ഞാൻ അങ്ങനെ ആക്കും.. ഇപ്പം നീ പോയി കിടക്... എന്നിട്ട് ഡോർ അടച്ചോളെ... 😜"

"മ്മ് ☺️"

അതും പറഞ്ഞു ചെകുത്താൻ പോയി... 
ഞാൻ ഒന്ന് പുഞ്ചിരിച്ചോണ്ട് മുറിയിലേക്ക് പോയി.. 

എന്നിട്ട് നല്ല സുഖ സുന്ദരം ആയി ഉറങ്ങി... 😴


രാവിലേ പതിവ് പോലെ അടി കിട്ടി കൊണ്ട് എഴുന്നേറ്റു.. 😌അലാറം അടിച്ചാൽ ഞാൻ കേൾക്കും.. പാസ്‌കെ അത് എന്റെ സ്വപ്നത്തിൽ ആരോ ഫോൺ വിളിക്കുന്നതാ എന്ന് കരുതിയിട്ട് ഞാൻ അതിനെ മൈൻഡ് ചെയ്യുകയും ഇല്ല.. 😁.

വേഗം റെഡി ആയി ഞാൻ കോളജിലേക്ക് വിട്ടു.. 

അവിടെ എത്തിയപ്പോ തന്നെ ഇച്ചു ഉണ്ട് ബെഞ്ചിൻമേൽ ഇരുന്നിന്.. ബാക്കി കൊറേ പെൺകുട്ടികൾ  ഉണ്ട് അവക്ക് ചുറ്റും കൂടിക്ക്... 

ഇതെന്താ സംഭവം 🙄.

ഞാൻ നേരെ അവിടേക്ക് ചെന്നു.. 😐

"ഡി നീ എന്താ ബിരിയാണി ഉണ്ടാക്കി കൊടുക്കുന്നോ... ഫുൾ ആളുകൾ.. 🤭"..

"പൊടി അവിടുന്ന്.. ഇവർ ഒക്കെ എന്റെ കാക്കുന്റെ ഡീറ്റെയിൽസ് അറിയാൻ വന്നതാ.. 😌"

"ഏ... 😳"

"Ywesh.. 🙈"
"അതില്ലേ ഇവളെ കാക്കുന്റെ ഫേവറിറ്റ് കളർ അങ്ങനെ ഒക്കെ ഒന്ന് അറിഞ്ഞു വെച്ചതാ... ആവശ്യം വരുമല്ലോ.. 😁".ഫറ. 

"ഇവളെ കാക്കുനെ വളച്ചിട്ട് വേണം എനക്ക് ഞങ്ങളെ  5 കുട്ടികളെ പോറ്റാൻ.. 😌".സജ. 

"പൊടി.. എനക്ക് വേണ അങ്ങേര 🙈".nayana 

ഇതൊക്കെ കേട്ട് എനക്ക് കലിപ്പ് ആവൂലെ.. എന്റെ മുഖ ഭാവം കണ്ടിട്ട് ഇച്ചു എങ്ങനെ ഒക്കെയോ അവരെ ഒക്കെ പറഞ്ഞയച്ചു.. 🙄

"ഡി.. ഇനു.. ഇഞ് അത് മൈൻഡ് ചെയ്യണ്ട... 🤭".

"പട്ടി... എന്റെ നാത്തൂൻ ആയി പോയി ഇല്ലേൽ ഞാൻ വല്ലതും പറഞ്ഞേനെ.. 😬"


"😁😁😁"

ഇവൾ സംസാരത്തിന്റെ ഇടക്ക് എന്റെ ചുണ്ട് ശ്രദ്ദിച്ചില്ല.. എല്ലേൽ ഇവൾ എന്നെ പൊങ്കാല ഇടും.. 🙈

പെട്ടന്ന് ആണ് ക്ലാസ്സിലേക്ക് ചെകുത്താൻ വന്നത്. അങ്ങേര് വന്നപ്പോൾ തന്നെ പെൺകുട്ടികൾ എല്ലാരും സ്റ്റഡി ആയി ഇരുന്നു... 😒

എനക്ക് ആണെങ്കിൽ ഇതൊക്കെ കണ്ട് പിരാന്ത് പിടിക്കുന്നുണ്ട്.. 
ചെകുത്താൻ ആണെങ്കിൽ എന്നെ നോക്കി ഒരു കള്ള ചിരി ചിരിക്കുന്നുണ്ട്... മാറ്റി തരാ ഞാൻ.. 😤


"Ok students.. അപ്പൊ ഇന്നലെ നമ്മളെ ക്ലാസ്സ്‌ ഒന്നും എടുത്തില്ലല്ലോ.. എല്ലാ ദിവസവും അങ്ങനെ ആയാൽ നമുക്ക് ഒക്കെ മടി പിടിക്കൂലേ 😜.അത് കൊണ്ട് ഇന്ന് നമുക്ക് ഐശ്വര്യം ആയി ക്ലാസ്സ്‌ തുടങ്ങാ.. ആർക്കെങ്കിലും വല്ല എതിർപ്പും ഉണ്ടോ.. "


"നോ സർ.. 😍"

എല്ലാരും സന്തോഷത്തോടെ അത് പറഞ്ഞപ്പോൾ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോവാനാ തോന്നിയത് 😬.പസ്‌കെ ഇപ്പം പോയാൽ അത് എന്റെ തടിക്ക് തന്നെ കേട് ആണ് എന്ന് ഉറപ്പുള്ളത് കൊണ്ട് അനങ്ങാണ്ട് ഞാൻ നിന്നു. 


"Are you ready *Inayath haris *"

അതും ചോദിച്ചോണ്ട് ചെകുത്താൻ എന്റെ മുമ്പിൽ വന്നതും പേടിച് കൊണ്ട് ഞാൻ yes എന്ന് പറഞ്ഞു.. 

മനുഷ്യനെ പേടിപ്പിച്ചു നിറുത്തുന്ന കള്ള കിളബൻ 😤

"അപ്പൊ ഏറ്റവും important ആയിട്ടുള്ള ഒരു question ഞാൻ നിങ്ങളോട് ചോദിക്കട്ടെ.. "


"Ok സർ.. 😍"

അതും പറഞ്ഞു അവർ വീണ്ടും അലറി കൂവി.. പടച്ചോനെ എനക്ക് ക്ഷമ തരു.... 😬

"So the question is.... what is business? ".


ചോദ്യം കേട്ടപ്പോൾ തന്നെ എല്ലാരുടെയും നേരത്തെ ഉള്ള ആവേശം പോയി 😂..

"മ്മ്... 🤨ആർക്കും അറിയില്ലേ.. "

അപ്പോഴും ആരും അനങ്ങിയില്ല. 

"Ok എന്നാൽ ഞാൻ കാണിക്കുന്ന ഒരാൾ എനിക്ക് പറഞ്ഞു തരണം.. "

അത് കേട്ടപ്പോൾ എന്റെ ഉള്ളിലൂടെ എന്തൊക്കെയോ പാഞ്ഞു.. എന്നോട് തന്നെയാ ആ തെണ്ടി ചോദിക്കുക.. 🤧

ഒരു ദിവസം എന്നെ കുത്തി ഇരുപ്പിച്ചു ആ ചെകുത്താൻ എന്നെ പഠിപ്പിച്ചിട്ടുണ്ട്.. 😩

"Inayath. Tell me the answer "

ഒരു കള്ള ചിരിയോടെ ചെകുത്താൻ എന്നോട് ചോദിച്ചു.. 
ഞാൻ അവനെ പ്രാകി കൊണ്ട് എഴുന്നേറ്റ് നിന്ന് ആൻസർ പറയാൻ തുടങ്ങി... 

"A business is defined as an organization or enterprises entity engaged in commercial, industrial or professional activities.. the term business is also refers to the organized efforts and activities of individuals to produce and sell goods and service for profit.. "(കടപ്പാട് :ഗൂഗിൾ അമ്മസ്‌കി 😌)

അതും പറഞ്ഞോണ്ട് ഞാൻ ഗമയോട് ഇരുന്നു 😏.

ചെകുത്താൻ ഗുഡ് എന്നും പറഞ്ഞു. 

ക്ലാസ്സിൽ ഉള്ള എല്ലാരും എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ട്.. കാരണം മര്യാദക്ക് ക്ലാസ്സ്‌ എടുക്കാൻ സമ്മദിക്കാത്ത ഞാൻ ആർക്കും അറിയാത്ത ആൻസർ പറഞ്ഞു എന്ന് അറിയുമ്പോൾ ആര് ആയാലും അങ്ങെനെ നോക്കും.. 😁സ്വാഭാവികം 😌
പെട്ടന്ന് നമ്മളെ ക്ലാസ്സിലേക്ക് ആ മൈക്കിൾ സർ വന്നു. 

"Imran സർ അറ്റെൻഡൻസ് ആണ്... ".

അതും പറഞ്ഞോണ്ട് അങ്ങേര് ആ ബുക്ക്‌ എടുത്തിട്ട് ചെകുത്താന് കൊടുത്തു.. അത് ചെകുത്താൻ വാങ്ങിയപ്പോൾ ആ സാർ എന്നെ നോക്കി പറയാൻ തുടങ്ങി. 

"സാർ അവൾ എന്തെങ്കിലും പ്രശനം ഉണ്ടാക്കുന്നുണ്ടോ... 🤭"

"ഇല്ല.. 😄"

"മ്മ്.. അല്ല.. എന്താ inayath നിന്റെ ചുണ്ടിൽ.. 🤔"

അത് കേട്ടപ്പോൾ ഇച്ചു എന്നെ ഒരു നോട്ടം... ഞാൻ നേരെ ചെകുത്താനെയും.. അപ്പൊ തന്നെ അങ്ങേര് അവിടെയുള്ള ഫാനിന്റെ ഭംഗി നോക്കാൻ നിന്നു... 

തെണ്ടി.... 😤

ഞാൻ മൈക്കിൾ സാറിന് ഒരു അവിഞ്ഞ ഇളി ഇളിച്ചു കൊടുത്തു. 

"നിന്റോഡ് ഇളിക്കാൻ അല്ല പറഞ്ഞെ... 🙄"

"അത് സാർ അത്... റൂമിന്റെ വാതിൽ കൊണ്ട് അടിച്ചതാ.. 😁"

"മ്മ്.. 🙄"

അതും പറഞ്ഞു അങ്ങേര് പോയി.. 

"അല്ല ഡോറിന്റോഡ് തട്ടിയാൽ ഉണ്ടാവുന്ന മുറി അല്ലല്ലോ അത്.. 🤭". 

ആ ചോദ്യം എവിടുന്നാന്ന് നോക്കിയപ്പോൾ ഉണ്ട് ക്ലാസ്സിന്റെ മുമ്പിൽ ഒന്നും അറിയാത്തവനെ പോലെ ഇളിച്ചോണ്ട് എന്നെ നോക്കുന്നു ചെകുത്താൻ... !😬


ഇങ്ങേരാ... 😤


"സത്യമായിട്ടും സാർ... 😌"

"മ്മ്.. "..അതും പറഞ്ഞു അങ്ങേര് സീറ്റിലേക്ക് നടന്നു.. അന്നേരം ആണ് ക്ലാസ്സിൽ ഏറ്റവും ബലിയ ഉഴപ്പൻ ആയ റിജാസിന്റെ കമന്റ്‌.. 😐

"സാറെ.. അത് കണ്ടിട്ട് ഡോറിൽ തട്ടിയ പോലെ ഇല്ല.. 🤭മറിച് ആരോ ഉന്നം വെച്ച ആക്രമിച്ച പോലെ ഉണ്ട്.. 😂"

അത് കേട്ടതും തലക്ക് കൈ കൊടുത്ത എന്റെ കൈ താനേ വീണു.. സീറ്റിലേക്ക് നടന്ന ചെകു താനേ സ്വിച്ച് ഓഫാക്കിയ പോലെ നിന്നു... രണ്ടാളെയും expression ദാ... 😳ദിങ്ങനെ വന്നു... 

അവനെ നോക്കിയ ഞങ്ങൾ രണ്ടാളും ഓട്ടോമാറ്റിക്കലി പരസ്പരം നോക്കി.. അപ്പൊ തന്നെ എന്തോ വെളിവ് വന്നപോലെ ചെകുത്താൻ ക്ലാസ്സിലേക്ക് കടക്കാം എന്ന് പറഞ്ഞു.. 😌

ഞഞ്ഞായി.. 😁

അങ്ങേര് ഇതിന്റെ ഡെഫിനിഷൻ പറയുമ്പോൾ ആണ് അപ്പുറത്തെ ബ്ലോക്കിലെ, വേറെ തന്ന് കോഴ്സിലെ നമ്മളെ അതേ year ആയ സിയ വന്നത്.. സിയയെ നമ്മളെ ക്ലാസ്സിലെ ഒട്ടുമിക്ക പേർക്കും കണ്ടൂടാ.. 🤮
അതിന്റെ മെയിൻ കാരണം അവളുടെ അഹങ്കാരം ആണ്.. ഓളെ ബാപ്പാന്റെ പൈസ കാരണം ആണ് ഓൾ ഇങ്ങനെ ആയത്.. 🙄

നടന്നു പോവുമ്പോൾ ഒന്ന് തട്ടി പോയാൽ അടക്കം അവൾ അതൊരു പോലീസ് കേസ് ആക്കും.. ഹോ.. ബല്ലാത്ത ജാതി 🙄


ഓൾ വന്നു നേരെ ചെകുത്താനെ വിളിച്ചു.. 

ചെകുത്താൻ എന്നെയൊന്നു നോക്കി.. അത് അങ്ങോട്ടേക്ക് പോവാനുള്ള പെർമിഷൻ ആണെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു.. 😌കലിപ്പനാന്ന് പറഞ്ഞിട്ട് എന്താ.. ഇങ്ങനത്തെ സ്വഭാവം ആണ് അയാളെ.... 🙈

ഞാൻ അങ്ങേരെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചതും ചെകുത്താൻ ഡോറിന്റെ അടുത്തേക്ക് പോയി... 


❣️___________________❣️



(Imran )



അവളെ പെർമിഷൻ കിട്ടിയതും ഞാൻ നേരെ ആ ഡോറിന്റെ അടുത്തേക്ക് പോയി. 

"മ്മ്... എന്താ... 🤨"

"പുതിയ ഒരു സാർ വന്നെന്ന് അറിഞ്ഞു.. ഒന്ന് പരിചയ പെടാൻ വന്നതാ.. 😏"

"ഈ ക്ലാസ്സ്‌ ടൈമിലോ... 🤨"

"എനിക്ക് അങ്ങനെ ക്ലാസ്സ്‌ time ഒന്നുമില്ല..😏"

"പക്ഷെ എനിക്ക് ഉണ്ട്... you may go now.. 😒". 

അതും പറഞ്ഞു ഞാൻ ക്ലാസ്സിന്റെ അകത്തേക്ക് കയറാൻ നിന്നപ്പോൾ അവൾ എന്റെ കൈ പിടിച്ചു. 

ഞാൻ പെട്ടന്ന് തിരിഞ്ഞു നിന്നിട്ട് എന്റെ കൈയേയും അവളെയും മാറി,  മാറി നോക്കി... 

എവിടെ ആ പിശാശ് വിടുന്നില്ല.. 😡

ഞാൻ വേഗം എന്റെ കൈ വലിച്ചു എടുത്തു.. 

എന്നിട്ട് അവളെ കലിപ്പിച്ചു നോക്കിയിട്ട് വാതിൽ അടച്ചു.. 


അടച്ചതും ഞാൻ നേരെ നോക്കിയത് ഇനൂനെ ആയിരുന്നു... അവളെ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി മറ്റവൾ  എന്റെ കൈ പിടിച്ചത് അവൾക്ക് നന്നായി സങ്കടായിന്ന്.. 😶

ഞാൻ വേഗം മുഖം വെട്ടിച്ചു സീറ്റിൽ ഇരുന്നിട്ട് എല്ലാരോടും നോട്ട് ചെയ്ത പോർഷൻ ഒന്ന് റിവൈസ് ചെയ്യാൻ പറഞ്ഞു.. 

എന്നിട്ട് ഞാൻ വേഗം ഇനൂന് മെസ്സേജ് അയച്ചു.. 

"ഡി നീ ഇങ്ങനെ ഇരിക്കല്ലേ.. "
അത് അയച് ഞാൻ അവളെ നോക്കി. 
നോട്ടിഫിക്കേഷൻ വന്നത് കൊണ്ടാണെന്ന് തോന്നുന്നു, അവൾ മൊബൈൽ എടുത്തിട്ടു അത് ഓപ്പൺ ചെയ്തു.. എന്നെ ഒന്ന് നോക്കി. 

ഞാൻ അവൾക്ക് അത് നോക്കാൻ ആയി കണ്ണ് കൊണ്ട് കാണിച്ച കൊടുത്തു.. 

നിറഞ്ഞ കണ്ണുകളാലെ എന്നെ നോക്കുന്ന അവളെ കണ്ടപ്പോൾ എനിക്ക് എന്തോ തോന്നി.. എത്ര  ചെറിയ കാര്യം ആണെങ്കിലും അവൾക്ക് അത് വേഗം ഫീൽ ആവും. 😐

ഞാൻ അയച്ച മെസ്സേജ് സീൻ ചെയ്തിട്ടും അവൾ റിപ്ലൈ ഒന്നും അയച്ചില്ല.. 😬അത് കണ്ടതും ഞാൻ എന്റെ ദേഷ്യം ഒന്ന് കണ്ട്രോൾ ചെയ്ത് വെച്ചിട്ട് ഒരു bubble gum എടുത്ത് വായിൽ ഇട്ടു.. 


പെട്ടന്ന് ആയിരുന്നു ബെൽ അടിച്ചത്. ഇന്റർവെൽ ആയത് കൊണ്ട് തന്നെ എല്ലാരും പുറത്ത് പോവാൻ തയ്യാറായി. 

"Inayath ഇവിടെ നിക്ക്.. "

അതും പറഞ്ഞു ഞാൻ എന്റെ മുമ്പിൽ ഉള്ള ഡെസ്കിൽ ഇരുന്നു.. 

അവൾ ഒന്ന് ഞെട്ടി കൊണ്ട് എന്റടുത്തേക്ക് വന്നു നിന്നു.. 
എല്ലാരും പോയതും ഞാൻ അവളുടെ രണ്ട് കൈയ്യും ചേർത്തിട്ട് എന്റെ കൈയിൽ പിടിച്ചു. 

"പറ... എന്താ നിന്റെ പ്രശ്നം.. ". 

എന്നെ കൊണ്ട് പറ്റുന്നത്ര calm ആയിട്ട് ഞാൻ ചോദിച്ചു... 

"_________"

ഒന്നും പറയാത്ത അവളുടെ നിൽപ്പ് കണ്ടിട്ട് ഞാൻ ദേഷ്യം പല്ലിൽ അമർത്തി കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു... 

"ഇനു... പറ.. 😡എന്റെ സ്വഭാവം നിനക്ക് അറിയാത്തത് അല്ലല്ലോ.. 😠ഇനിയും നീ ഒന്നും പറയാതെ നിന്നാൽ എന്റെ കണ്ട്രോൾ പോയി ഞാൻ എന്തെങ്കിലും ചെയ്യും.. 😡"

അപ്പൊ അവൾ എന്നെ തള്ളി മാറ്റി പുറത്തേക്ക് കരഞ്ഞു കൊണ്ട്  വേഗത്തിൽ  നടന്നു പോയി... 

ഞാൻ ഒന്ന് നെറ്റിയിൽ കൈയിൽ വെച് അവളെ ഒന്ന് ok ആക്കാൻ ഇച്ചുന് മെസ്സേജ് അയച്ചു.. 



❣️_________________❣️



ഇനു 



ചെകുത്താനെ തള്ളി മാറ്റി ഞാൻ നേരെ വന്നത് ക്യാന്റീനിൽ ആണ്. അവിടെ ഇച്ചു ഇരുന്ന സീറ്റിൽ ഇരുന്നപ്പോൾ തന്നെ അവൾ എനിക്ക് വേണ്ട ഫുഡ് കൊണ്ടുവന്നിരുന്നു.. 

എന്റെ മൂഡ് അറിയാവുന്നത് കൊണ്ട് അവൾ എന്നോട് ഒന്നും ചോദിക്കാതെ തന്നെ ഫുഡ്‌ കഴിക്കാൻ തുടങ്ങി. 

ഞാൻ വെറുതെ ഒന്ന് ഇച്ചുനെ നോക്കിയപ്പോൾ കണ്ടത് ലവൾ എങ്ങോട്ടേക്കോ അത്ഭുതപ്പെട്ടു നോക്കുന്നത് ആണ്.. 🙄

സംശയത്തോടെ ഞാൻ അങ്ങോട്ടേക്ക് നോക്കിയപ്പോൾ കണ്ടത് ചെകുത്താൻ ഇരിക്കുന്നതിന് അപ്പുറത് ആയി ഇരിക്കുന്ന സിയയെ ആണ്.. 😡

ഞാൻ അവിടുന്ന് ദേഷ്യത്തോടെ എഴുന്നേറ്റ് നേരെ ഓഫീസിലേക്ക് പോയി.. അവിടുന്ന് തല വേദന ആണെന്ന് പറഞ്ഞിട്ട് നേരെ വീട്ടിലേക്കും വിട്ടു.. 

വീട്ടിൽ എത്തിയ പാടന്നെ കണ്ടത് ഹാളിൽ തന്നെ സംസാരിച്ചോണ്ട് നിൽക്കുന്ന എന്റെ ഉപ്പയെയും ചെകുത്താന്റെ ഉപ്പയെയും ആണ്.. എന്നെ കണ്ടപ്പോൾ തന്നെ അങ്കിൾ.. 

"എല്ലാ മോളെ.. ഇന്ക് ഇപ്പം ക്ലാസ്സ്‌ അല്ലെ.. നിന്നെ എന്റെ മോൻ  പുറത്ത് ആക്കിയോ.. 🤭"

"അല്ല അങ്കിൾ ഒരു തല വേദന.. 😊". 


അപ്പൊ അങ്കിൾ എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ തലയിൽ തലോടി..
 "സത്യം പറ മോളെ.. നിന്നെ കണ്ടാൽ എനിക്ക് മനസ്സിലാവൂലെ... 😊എന്താ.. മാനു വല്ലതും പറഞ്ഞോ.. "

അപ്പൊ ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.. 

"അല്ല അങ്കിൾ ഇന്നലെ ഉറങ്ങാൻ ലേറ്റ് ആയി.. അതാ.. 😊"

"എന്നാ ശരി മോള് കിടന്നോ.. "

അതും പറഞ്ഞു അങ്കിൾ എന്നെ മുകളിലേക്ക് പറഞ്ഞയച്ചു.. ഉപ്പ എന്നെ  സംശയത്തോടെ നോക്കുന്നുണ്ട്.. ഉപ്പാക്ക് ചെറുങ്ങനെ പിടി കിട്ടിയെന്ന് തോന്നുന്നു.. 🤧

ഞാൻ വേഗം മുറിയിൽ കയറി വാതിൽ അടച്ചിട്ടു ബെഡിലേക്ക് വീണു... 
കൊറച്ചു കഴിഞ്ഞു നേരെ ബാത്റൂമിലേക്ക് കയറി കുളിച്ചു.. 
പുറത്ത് ഇറങ്ങി തല തുവർത്തുമ്പോൾ ആണ് ഉമ്മ തായേ നിന്ന് വിളിച് പറഞ്ഞത്.... 


"മോളെ മാനു വന്നിട്ട് ഉണ്ടെട്ടോ... പുറത്ത് ഫോൺ വിളിക്കാൻ പോയേക്കുവാ.. "

ഞെട്ടലോടെ അത് കേട്ട് ഞാൻ തിരിഞ്ഞതും ബാൽക്കണിയിലെ കൈ വരിയിൽ എന്നെ നോക്കി ഇളിച്ചോണ്ട് ഇരിക്കുന്ന ചെകുത്താനെ ആണ് ഞാൻ കണ്ടത്... 


ഷാബാഷ്... 🤯


അങ്ങേരെ കണ്ട് ഞെട്ടിയെങ്കിലും അത് വേഗം ദേഷ്യത്തിലേക്ക് വഴി മാറി. 

ചെകുത്താൻ ബാൽക്കണിയിൽ ആയത് കൊണ്ട് അകത്തു കയറാതിരിക്കാൻ ഞാൻ ഓടി പ്പോയി ഡോർ അടക്കാൻ നിന്നു. 

എന്നാൽ അത് മുൻകൂട്ടി കണ്ടെന്ന പോലെ ചെകുത്താൻ വേഗം അതിന്റെ ഇടയിൽ കൈയിൽ വെച് കൊണ്ട് തടഞ്ഞു. 

സർവ ശക്തിയും എടുത്ത് ഞൻ ഡോർ തള്ളി.. 

പറഞ്ഞിട്ടെന്താ... 😒

മൂപ്പർ മറ്റേ കൈയിൽ കൊണ്ട് എന്റെ അരയിലൂടെ കൈ ഇട്ട് കൊണ്ട് വലിച്ചു. അപ്പൊ തന്നെ എന്റെ കൈ ഡോറിൽ നിന്ന് വിട്ട് പോന്നിരുന്നു. 

അപ്പോഴാണ് ഞാൻ അങ്ങേരെ മുഖം ശ്രദ്ദിച്ചത്.. നേരത്തേത് പോലെ ഇളിച്ചു കൊണ്ടായിരുന്നില്ല.. മറിച് ദേഷ്യം കൊണ്ട് ചുവന്നിട്ടായിരുന്നു.. 😳

എല്ലേലും ഈ പണി ഒക്കെ കറക്റ്റ് ആയി എന്റെ തലേൽ തന്നെ വീഴുലോ.. 😌

പെട്ടന്ന് ചെകുത്താൻ എന്റെ കൈ രണ്ടും അങ്ങേരെ കൈയ്യിൽ മുറുകെ  പിടിച്ചിട്ട് എന്നെ അവിടെ ഉള്ള ചെയറിൽ തള്ളി ഇട്ടു.. 🤧

ഞാൻ ഒന്ന് ഞെട്ടി കൊണ്ട് അങ്ങേരെ നോക്കിയപ്പോൾ പിന്നെ ഞാൻ അങ്ങോട്ട് നോക്കിയില്ല.. അത്രയും ദേഷ്യം ഉണ്ടായിരുന്നു ആ മുഖത്ത്.. 

"എന്താ നിന്റെ പ്രശ്നം ഇനു.. 😡"

"ഒ... ഒന്നൂല്ല... ☹️"

"മര്യാദക്ക് പറയടി..😡"

"നീ അവളോട് സംസാരിച്ചിട്ടല്ലേ.. 😭". അടക്കി വെച്ച കണ്ണുനീരിനെ സ്വാതന്ത്രം ആക്കി കൊണ്ട് ഞാൻ പറഞ്ഞു.. 

ചെകുത്താൻ ഒന്ന് കണ്ണിറുക്കി അടച്ചു കൊണ്ട് ശ്വാസം വിട്ടു... 

എന്നിട്ട് പറയാൻ തുടങ്ങി.. 

"Look ഇനു... നിന്നോട് ഞാൻ ഒന്നും, രണ്ടുമല്ല.. പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് കാര്യം അറിയാതെ ഒന്നും പറയരുത് എന്ന്.. 😡പിന്നെ അത് വല്ല വിധേനെയും നിനക്ക് hurt ആയിട്ടുണ്ടെങ്കിൽ അത് എന്നോട് നേരിട്ട് പറയണം.. അല്ലാതെ ഊഹിച്ചു എടുക്കാൻ ഉള്ള കഴിവ് ഒന്നും എനിക്ക് ഇല്ല ... 😠"

അങ്ങേര് ദേഷ്യം പെട്ട് അത് പറഞ്ഞപ്പോൾ ഞൻ വിതുമ്പി കരഞ്ഞു.. 
സംഗതി എല്ലാപ്പോഴും ഇങ്ങനെ സംഭവിക്കാർ ഉണ്ടെങ്കിലും അവസാനം എല്ലാപ്പം ഞാൻ കരയും.😁

"ഇനു... നീ കരയല്ലേ... പറ എന്താ പ്രശ്നം..? ".

എന്റെ കണ്ണീർ കണ്ടപ്പോൾ തന്നെ മൂപ്പർ സോഫ്റ്റ്‌ ആയി ചോദിച്ചു.. 🙈

"ഇങ്ങൾ എന്തിനാ ആ സിയനോട് വർത്താനം പറഞ്ഞെ..😭"

"അതായിരിന്നോ... 😂അതിനാടി നീ കിടന്നു ഇങ്ങനെ മോങ്ങിയത് 😆".

ചെകുത്താൻ അതും പറഞ്ഞു കിണിക്കാൻ തുടങ്ങിയപ്പോൾ സഹികെട്ടു ഞാൻ അങ്ങേരെ തള്ളി നടക്കാൻ നിന്നു. 

അപ്പൊ തന്നെ മൂപ്പർ എഴുന്നേറ്റ് നിന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ചിട്ടു ചെകുത്താന്റെ നേർക്ക് നിറുത്തി. 

ഞാൻ ചെകുത്താനെ ഞെട്ടി കൊണ്ട് നോക്കിയപ്പോൾ അങ്ങേര് എന്നെ നോക്കി ഒരു കള്ള ചിരിയോടെ എന്റെ തോളിൽ കിടക്കുന്ന തോർത്തു എടുത്തു... 🙄

ഇനി ഇങ്ങേർ പോയി കുളിക്കുന്നതാണോ.. 🤔

എന്തെങ്കിലും ആവട്ടെ എന്ന് പറഞ്ഞു ഞാൻ നടക്കാൻ ആഞ്ഞതും ചെകുത്താൻ എന്റെ പുറകിൽ നിന്ന് ആ ടവൽ എന്റെ മുമ്പിലേക്ക് ആക്കി അങ്ങേരെ അടുത്തേക്ക് വലിച്ചു.. 

പെട്ടന്ന് ആയത് കൊണ്ട് തന്നെ ഞാൻ നേരെ ചെകുത്താനെ ചെന്ന് മുട്ടി 😐.
എന്താ എന്ന് രീതിയിൽ ഞാൻ തിരിഞ്ഞു നിന്ന് പുരികം പൊക്കിയതും അങ്ങേര് വീണ്ടും ഇളിച്ചു കൊണ്ട് ആ ടവൽ എന്റെ പുറത്ത് കൂടെ ഇട്ട് ചെകുത്താന്റെ അടുത്തേക്ക് അടുപ്പിച്ചു നിർത്തി... 

ചെകുത്താന്റെ ലക്ഷ്യം മനസ്സിലായതും ഞാൻ കുതറി മാറാൻ ശ്രമിച്ചു... എവിടെ.. 🙄

"ഇനു ഇന്റെ കാക്ക കുളി ഇതുവരെ കഴിഞ്ഞില്ലേ... "പെട്ടന്ന് ആണ് ഈ  ചോദ്യവുമായി ഉമ്മ ഡോർ മുട്ടിയത്... ഞാൻ ഞെട്ടി കൊണ്ട് ചെകുത്താനെ നോക്കിയപ്പോൾ റൊമാന്റിക് മൂഡ് നഷ്ടപെട്ട സങ്കടത്താൽ അങ്ങേര് ഡോറിലേക്ക് നോക്കുവാണ്.. 🤭

ഞാൻ അങ്ങേരെ നോക്കി ഇളിച്ചു കൊണ്ട് പുരികം പൊക്കിയതും.. അങ്ങേര് പല്ല് കടിച്ചോണ്ട് എന്റെ ചുണ്ടിൽ അമർത്തി മുത്തി ബാൽക്കണിയിലേക്ക് പോയി.. 😬

അത് വഴി എഴുന്നള്ളിയത് കൊണ്ട് വേഗം ചെകുത്താൻ അതിലൂടെ ചാടി ഇറങ്ങി.. 

ഞാൻ ചിരിച് കൊണ്ട് ഡോർ തുറന്നപ്പോളേക്കും ഉമ്മ തായെക്ക് നടക്കാൻ തുടങ്ങിയിരുന്നു.. 
ഡോർ തുറന്ന ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു, ഉമ്മ തിരിഞ്ഞു നോക്കി.. 

"ഹാ നീ ഇറങ്ങിയോ.. മാനു വന്നിട്ട് കൊറേ നേരം ആയി... ഫോൺ വിളിക്കാൻ പുറത്ത് പോയേക്കുവാ.. ☺️"

"എനിക്ക് മനസ്സിലായി 😁"

"എങ്ങനെ.. 👀"

അപ്പോഴാണ് എനിക്ക് ഞാൻ പറഞ്ഞത് എന്നാന്ന് പറഞ്ഞെന്ന് മനസ്സിലായെ.. 😬

"അ.. അത്.. ഉമ്മ നേരത്തെ പറ.. പറഞ്ഞിക്കല്ലോ... 😁"

"ഹാ... ഇഞ് തായേ വാ.. "

അതും പറഞ്ഞു ഉമ്മ തായെക്ക് പോയി... ഞാനും 😌

തായെ എത്തിയപ്പോൾ ഉണ്ട് ചെകുത്താൻ അവിടുന്ന് അകത്തേക്ക് ഫോണും പിടിച്ചു നടന്നു വരുന്നു... 

എന്നെ കണ്ടപ്പോൾ തന്നെ ചെകുത്താൻ അവന്റെ ഓസ്കാർ അഭിനയം തുടങ്ങി 😤

"ഹാ ഇനു.. ആന്റി പറഞ്ഞിരുന്നു നീ കുളിക്കുന്നാന്ന്... തല വേദന മാറിയോ 👀"

പടച്ചോനെ എനിക്ക് ക്ഷമ തരു... 😤😬

"ആഹ് മാറി 😬"

"ഹാ... ഞാൻ ക്യാന്റീനിൽ ഉള്ളപ്പോയ ഇച്ചു പറഞ്ഞെ ഇനിക്ക് തല  വേദനയാന്ന്.. അതാ ഇങ്ങോട്ട് പൊന്നെ.. വന്നപ്പോയ കമ്പനിന്ന് കാൾ വന്നേ... 😝". 

ഏത് നേരത്താണോ ഇവന്റെ പ്രൊപ്പോസ് അക്‌സെപ്റ് ചെയ്യാൻ തോന്നിയെ... 🙄പെണ്ണ് കാണാൻ വന്ന ആരെയെങ്കിലും കെട്ടിയ മതിയേനു 🤧

അവൻ ഇത്രയും വലിയ അഭിനയം കാണിക്കുമ്പോൾ ഞാനും അതിന്റെ രീതിയിൽ നിക്കണ്ടേ... 😏ഞാനും അങ്ങട്ട് തുടങ്ങി... 

"അല്ല... വന്നിട്ട് എന്തെങ്കിലും കഴിച്ചായിരുന്നോ... 😌"

"ഇല്ല കയറിയപ്പോൾ തന്നെ വിളി വന്നിരുന്നു ... 😊"

"ആഹാ... എന്നാൽ ഞാൻ  കോഫി എടുത്തിട്ട് വരാ... "

അതും പറഞ്ഞു ഞാൻ നടക്കാൻ തുടങ്ങിയപ്പോൾ ആണ് അങ്കിൾ ആ വെടി പൊട്ടിച്ചത്... അത് കേട്ടപ്പോൾ തന്നെ അമർ അക്ബർ അന്തോണിയിലെ ഇന്ദ്രജിത്തിന്റെ ആ സിനിമ തീയേറ്ററിന്റെ മുമ്പിൽ ഉള്ള ആ അവസ്ഥ വന്നിരുന്നു... 😳എന്താന്നല്ലേ... 

"മ്യോനെ മാനു... 😁ഇന്നെ ഞാൻ ഇന്നും ഇന്നലെയും അല്ലല്ലോ കാണാൻ തുടങ്ങിയെ... അന്റെ ഉമ്മ ഫോൺ വിളിച്ചപ്പോൾ അറ്റൻഡ് ചെയ്യാൻ വേണ്ടി ഞാൻ പുറത്ത് ഇറങ്ങിയിരുന്നു... 😝അന്നേരം കണ്ടു എന്റെ സല്പുത്രൻ ബാൽക്കണി വഴി കയറുന്നത്... അങ്ങോട്ടേക്ക് കയറാൻ ഉള്ള ആരോഗ്യം ഇല്ലാത്തത് കൊണ്ട് അതിന്റെ ഉള്ളിൽ നടന്ന സംഭവ വികാസങ്ങൾ മനസ്സിലായില്ല.. 🙈"

അതും പറഞ്ഞു കിളവൻ ചിരിക്കുന്ന.. 😩

നാറാൻ വല്ലതും ബാക്കിയുണ്ടോ... 😭ഇങ്ങൾ പറ.. 🤧

അസ്സലായി ചമ്മി നാറിയ നിർവിധിയിൽ ഞാൻ  നേരെ ചെകുത്താന്റെ അടുത്ത് അവന്റെ കൈക്കുള്ളിൽ നിന്നു... എന്റെ തോളിലൂടെ കൈ ഇട്ട് കൊണ്ട് അവനും... പുഞ്ചിരിച്ചു കൊണ്ട് ബാക്കിയുള്ളവരും... 


വീട്ട് കാര് കൊറേ സംസാരിക്കുന്നുണ്ടെകിലും ഞാനും ചെകുത്താനും ഞങ്ങളുടെ തായ ലോകത്തു ചിരിച്ചു കൊണ്ടിരുന്നു... 🙈


സംസാരം ഒക്കെ കഴിഞ്ഞു അവർ പോകാൻ ലേറ്റ് ആയത് കൊണ്ട് ഉമ്മയും ഉപ്പയും അവരെ നിർബന്ധിച് അവരെ നിറുത്തിച്ചു... 

ചെകുത്താന്റെ മുഖം പൂനിലാവ് ഉദിച്ച പോലെ ആണെങ്കിലും എന്റെ മുഖത്ത് പല ഭാവങ്ങളും ആയിരുന്നു വന്നത്.. 🥴

എല്ലാരും കിടക്കാൻ സമയം ആയപ്പോൾ എല്ലാരും അവരവരുടെ റൂമിലേക്ക് പോയി. അങ്കിൾ ചെകുത്താനെ ഒന്ന് കണ്ട്രോൾ ചെയ്യിപ്പിച്ചിട്ടാണ് കിടക്കാൻ പോയത്.. 😆

ഞാനും ചിരിച്ചോണ്ട് മുകളിൽ എന്റെ മുറിയിൽ കയറി.. 

അകത്തു നിന്ന് ഡോർ അടക്കാൻ വേണ്ടി നിന്നപ്പോൾ ആണ് പുറത്ത് നിന്ന് കൊടുങ്കാറ്റ് വേഗത്തിൽ എന്തോ ഒരു സാധനം അകത്തേക്ക് കയറിയത്... 😳

ഞാൻ ഞെട്ടി കൊണ്ട് ബെഡിലേക്ക് നോക്കിയപ്പോൾ ഉണ്ട് ബെഡിൽ ഞെളിഞ്ഞു കിടക്കുന്നു ചെകുത്താൻ.. 🙄

ഇവനിക്കെന്താ ബെഡ് ഇല്ലേ... 😤

ഞാൻ വേഗം ഡോർ അടച്ചിട്ടു അവന്റെ മുമ്പിൽ ചോദിക്കാൻ പോയതും അത് അറിഞ്ഞ പോലെ അവൻ എന്റെ കൈ പിടിച്ചു വലിച്ചു... 

പ്രതീക്ഷികാത്തത് കൊണ്ട് തന്നെ ഞാൻ കറക്റ്റ് ആയിട്ട് അവന്റെ മെത്തേക്ക് ലാൻഡി... 🙈
ലാന്ഡിയതും ചെകുത്താൻ എന്നെയും കൊണ്ട് മറിഞ്ഞു.. 

ഇവിടെ ഇനി എന്തെങ്കിലും നടക്കും എന്ന് മനസ്സിലാക്കിയ ഞാൻ പെട്ടന്ന് മുഖം ചെരിച്ചതും കർട്ടന്റെ പുറകിൽ നിൽക്കുന്ന ഒരു രൂപത്തെയാണ് കണ്ടത്... 

"മാനു....... !!!!"😳

ഞാനും ഞെട്ടി കൊണ്ട് ചെകുത്താനെ വിളിച്ചതും അവൻ  ഞാൻ നോക്കുന്ന സ്ഥലത്തേക്ക് നോക്കി.. 

അത് കണ്ടതും  അവൻ ശബ്ദം ഉണ്ടാക്കാതെ അതിന്റെ അടുത്തേക്ക് പോയി.... 

ചെകുത്താൻ അതിന്റെ അടുത്തേക്ക് എത്തിയതും ഞാനും അവന്റെ പിന്നാലെ പോയി... 
പെട്ടന്ന് അവിടെ ഉള്ള ആൾ അവിടുന്ന് ബാൽക്കണിയിലേക്ക് ഓടി.. 

ചെകുത്താൻ പിന്നാലെ പോവുമ്പോയേക്കും ഞാൻ 

"മാനു ........ 😭.....!".ന്ന് വിളിച്ചിരുന്നു. 

ഞെട്ടി കൊണ്ട് ചെകുത്താൻ എന്നിലേക്ക് നോട്ടം മാറ്റി.. 



❣️___________________❣️



(Imran )


അയാളെ പിന്നാലെ പോവുമ്പോൾ ആണ് ഇനുന്റെ കരഞ്ഞു കൊണ്ടുള്ള ശബ്ദം എന്റെ ചെവിയിൽ അലയടിച്ചത്. 😳

ഞാൻ ഞെട്ടി കൊണ്ട് അവളുടെ മേലേക്ക് നോട്ടം മാറ്റിയതും കണ്ടത് കാലിൽ നിന്ന് ചോര ഒലിക്കുന്ന ഇനുവിനെ ആണ്... 

മറ്റൊന്നും ചിന്തിക്കാതെ ഞാൻ അവളുടെ അടുത്തേക്ക് കുതിച്ചു.. 

അവളുടെ തൊട്ടടുത്ത മുട്ടു കുത്തി ഇരുന്നപ്പോൾ ആണ് ഇപ്പുറത്  വീണ് കിടക്കുന്ന കത്തി കണ്ടത്.. 

കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഉള്ള ഇനുവിനെ കണ്ടപ്പോൾ ഞാൻ അവളെ കൈകളിൽ കോരി എടുത്ത് ബെഡിൽ ഇരുത്തി. ഷെൽഫിൽ നിന്ന് ഫസ്റ്റ് എയ്ഡ് ബോക്സ്‌ എടുത്തിട്ട് അവളെ മുറിവ് ഡ്രസ്സ്‌ ചെയ്തു.. അതികം ആയം ഇല്ലാത്തത് കൊണ്ട് വലിയ പ്രശനം ഒന്നുമില്ല . 
അവളോട് ഉറങ്ങാൻ പറഞ് ഞാൻ ബാൽക്കണിയിലേക്ക് നടന്നു. 

തായേ ആരെയും കാണാത്തത് കൊണ്ട് ഞാൻ തിരിച്ചു അവളെ റൂമിൽ കയറിയിട്ട് ബാൽക്കണിയിലേക്ക് പോവുന്ന ഡോർ അടച്ചു. 

എന്നിട്ട് മറ്റുള്ള എല്ലാ ജനലുകളും അടച്ചു എന്ന് ഉറപ്പ് വരുത്തിയിട്ട് ഞാൻ മുറിയിൽ നിന്ന് ഇറങ്ങി... 

എന്നിട്ട് എന്റെ മുറിയിൽ പോയിട്ട് എന്റെ ഫ്രണ്ടിനെ വിളിച് കാര്യം പറഞ്ഞു. അവൻ വേണ്ടത് എന്താ ചെയ്യേണ്ടത് എന്ന് വെച്ചാൽ ചെയ്യാമെന്ന് പറഞ്ഞിട്ട് വെച്ചു... 

ഓരോന്ന് ആലോചിച്ചു ഞാൻ കിടന്നു ഉറങ്ങി  . 



❣️<><><><><><><><><><><><><>❣️


(ഇനു )

ചെകുത്താൻ മുറിയിൽ നിന്ന് ഇറങ്ങിയതും ഞാൻ പുതപ്പ് എടുത്ത് തലവഴി മൂടി കിടന്നു... ഒരുപാട് സമയം കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങി... 😴


രാവിലെ ചൂട് എടുത്തിട്ടാണ് ഞാൻ എഴുന്നേറ്റത് 🙄എയ്യുന്നേറ്റപ്പോൾ തന്നെ കണ്ടത് സോഫയിൽ കാപ്പിയും കുടിച്ചോണ്ട് എന്നെ നോക്കുന്ന ചെകുത്താനെ ആണ്... 😒


"ആ ഫാൻ ഒന്ന് ഇടുവോ.. 😭"

"നിനക്ക് ഇന്ന് കോളേജിൽ പോണ്ടേ.. 🤨"

"എന്റെ കാലിന് തീരെ വയ്യ.. 🤧"..

"അതിന് നീ ഒന്ന് എണീച്ചു നോക്കിയോ..? "

"😁😁😁".

"ഇളിക്കാണ്ട് പോയി കുളിക്കടി.. 😡"

അത് കേട്ടതോടെ ഞാൻ എഴുന്നേറ്റ് ഓടി . കാലിൽ വലിയ മുറിവ് ഇല്ലായിരുന്നു. സാധാരണ കുപ്പിച്ചില്ല് തറച്ചാൽ ഉള്ളതെ ഉള്ളു . 😌

കുളിക്കുമ്പോൾ വെള്ളം കാലിൽ തട്ടിയപ്പോൾ കാൽ  നന്നായി നീറി. കണ്ണിൽ നിന്ന് വെള്ളം വന്നു..., വേദന കൊണ്ട് ഞാൻ തേങ്ങി .. 

ചെകുത്താൻ ഞാൻ കരയുന്ന കണ്ടാൽ എന്തായാലും ഇന്നലെ വന്നവരെ പോയി എങ്ങനെ എങ്കിലും കണ്ട് പിടിച്ചു കൊല്ലും.. 🙄
അത് കൊണ്ട് ഞാൻ കരഞ്ഞത് അവൻ അറിയരുത്. 

ഓരോന്ന് ആലോചിച്ചു ഞാൻ കുളിച് ഇറങ്ങി. 
ഇറങ്ങിയതും സോഫായിൽ അതേ ഇരിപ്പ് ഇരിന്നോണ്ട് ഫോൺ നോക്കുന്ന ചെകുനെ ആണ് കണ്ടത്. 

എന്നെ കണ്ടപ്പോൾ മൂപ്പർ എന്നെ ഉറ്റു നോക്കി. ദൈവമേ ഞാൻ ഡ്രസ്സ്‌ ഇട്ടില്ലേ.. 😳അതും ആലോചിച്ചോണ്ട് ഞാൻ എന്നെ തന്നെ ഒന്ന് സ്കാൻ ചെയ്തു... ഏയ് എല്ലാം ഒക്കെ ആണല്ലോ... പിന്നെ എന്താ.. 👀

"നിന്റെ കണ്ണ് എന്താ ചുവന്നിട്ട്.. 🤨".

ഓ അതായിരുന്നോ.. 🙄..ഏ... 😲

"നിന്നോടാ ചോദിക്കുന്നെ... "

"എനിക്ക് കാൽ  വേദനിക്കുന്നു.. 🤧"

"സാരയില്ല... ഞാൻ നിന്നെ കൊണ്ടാക്ക... 😁".

പട്ടി .. 😤

കൂടുതൽ തെറി വിളിക്കാതെ ഞാൻ അങ്ങേരെ കൂടെ പോയി... 

ആരും ഇല്ലാത്ത സ്ഥലത്ത് കാർ പാർക്ക്‌ ചെയ്തിട്ട് അങ്ങേര് സ്റ്റാഫ്‌ റൂമിലേക്കും ഞാൻ ക്ലാസ്സ്‌ റൂമിലേക്കും പോയി.. 😌

അവിടുന്ന് സാധാരണ പോലെ കുറച്ചു കഴിഞ്ഞു  ചെകുത്താൻ വെറുപ്പിക്കാൻ തുടങ്ങി.. 😬


ഒരു 10 mint കഴിഞ്ഞപ്പോൾ ആണ് ഇവിടുത്തെ എന്റെ മെയിൻ ശത്രു ആയ ഷിഫാദ് വന്നത്. 😤
ലവൻ എന്നെ പ്രൊപ്പോസ് ചെയ്തിരുന്നു. അന്നേരം ഞാൻ അത് റിജെക്ട് ചെയ്തു... ചെകുത്താൻ ഇസ്‌തം 🙈
പിന്നെ അവൻ കൊറേ ശല്യ പെടുത്തിയെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല. ചെകുത്താൻ അറിഞ്ഞാൽ പിന്നെ അവന്റെ എല്ല് പോലും ബാക്കി ഉണ്ടാവില്ലാന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ചെകുത്താനോട് പറഞ്ഞും ഇല്ല . 😁

ഇനി എന്ത് ഉണ്ടാവോ എന്തോ.. 🙄

"അലോ.. സർ.. എനിക്ക് ഒരാളെ വിളിക്കണം.. "ഷിഫാദ് 

"ആരെ.. 🤨" ചെകുത്താൻ 

"Inayath.. 😏"

അത് കേട്ടപ്പോൾ തന്നെ ചെകുത്താൻ എന്നെ ഒരു നോട്ടം അപ്പൊ തന്നെ ഞാൻ ഒന്നും ഇല്ലെന്ന അർത്ഥത്തിൽ തല ആട്ടി. 

"എന്തിന് ".

"എന്തിനെന്നു അറിഞ്ഞാൽ മാത്രമേ സർ വിടവുള്ളു.. 😏"

"അതേ.. 😏"

"ഇപ്പൊ സർ തൽക്കാലത്തേക്ക് അവളെ വിട്.. കാരണം ഒക്കെ ഞാൻ വിശദമായി പറഞ് തരം.. "

"ഒക്കെ.. inayath ഇങ് വരൂ... "

ചെകുത്താൻ എന്നെ നോക്കി വിളിച്ചു.. ഞാൻ പേടിയോടെ അങ്ങോട്ടേക്ക് പോയി. ചെകുത്താൻ എന്നെ അവന്റെ മുമ്പിൽ നിറുത്തി കൊണ്ട് പറഞ്ഞു. 

"ഇവളും നീയും ഉള്ള ബന്ധം പറഞ്ഞിട്ട് നീ ഇവളെ കൊണ്ട് പോയിക്കോ. "
"ഓഹോ എന്നാൽ ശരി... 😏"

അതും പറഞ്ഞിട്ട് അവൻ അവന്റെ ഫോൺ എടുത്തിട്ട് ഒരു ഫോട്ടോ കാണിച്ചു... 
അത് കണ്ടപ്പോൾ തന്നെ ഞാൻ ഞെട്ടി കൊണ്ട് ഒരടി പിന്നിലേക്ക് നീങ്ങി. 
ഞാനും അവനും തെറ്റായി കാണപ്പെടാവുന്ന രീതിയിൽ എഡിറ്റ്‌ ചെയ്ത ഫോട്ടോസ് ആയിരുന്നു അത്. 

ഞാൻ നിസ്സഹായതയോടെ ചെകുത്താനെ കണ്ണും നിറച്ച നോക്കിയപ്പോൾ ദേഷ്യത്താൽ എന്നെ നോക്കുന്ന ചെകുത്താനെ ആണ് കണ്ടത്. 

അപ്പൊ തന്നെ ഞാൻ അല്ല അത് എന്ന് പറഞ് തല ആട്ടി.. അപ്പോയെക്കും ചെകുത്താൻ ശര വേഗത്തിൽ പുറത്തേക്ക് പോയി. 

ഞാൻ കത്തുന്ന കണ്ണുകളോടെ ഷിഫാദിനെ നോക്കിയിട്ട് അവനെ തള്ളി മാറ്റിയിട്ട് ഓടി. 

പുറത്ത് എത്തിയപ്പോയേക്കും ചെകുത്താൻ അവന്റെ കാറും എടുത്ത് പോയിരുന്നു. 
ഞാൻ വേഗം ഒരു ഓട്ടോയിൽ കയറി അവന്റെ ഫാം ഹൌസ് ഉള്ള സ്ഥലം പറഞ് കൊടുത്തു. 

അവിടേക്ക് എത്തും വരെ എന്റെ മനസ്സ് അസ്വസ്ഥം ആയിരുന്നു.. 

എന്റെ ചെകുത്താൻ അല്ലെ... ഞാൻ പറഞ്ഞാൽ മനസ്സിലാവും.. 😢എന്നെ തന്നെ ഞാൻ സമാധാനിപ്പിച്ചു.. 

കൊറച്ചു നേരത്തെ യാത്രക്ക് ഒടുവിൽ ഞാൻ ഫാം ഹൌസിൽ എത്തി . അയാൾക്ക് കാശും കൊടുത്ത് ഞാൻ അകത്തേക്ക് കയറി.. 

അകത്തു കയറിയപ്പോൾ കണ്ടത് സോഫയിൽ  മുഖം പൊത്തിയിട്ട് ചാരി ഇരിക്കുന്ന ചെകുത്താനെ ആണ്.. 

"മാനു.. 😭"

"മിണ്ടരുത് നീ.... 😡ഇത്രയും കാലം എന്നെ വിഡ്ഢിയാക്കിയത് മതിയായില്ലേ... കൺ മുമ്പിൽ കണ്ടത് ഒരിക്കലും തെറ്റ് ആവില്ലലോ.. "

"മാ... മാനു... എന്നെ കൊണ്ട്... ഇതാ.. നോ വിചാരിച്ചു.. വെച്ചേക്കുന്നേ.. 😭"

"പിന്നെ എന്താ വേണ്ടേ.... രണ്ട് വർഷം... 😭രണ്ട് വർഷം ഞാൻ മണ്ടനെ പോലെ നിന്നെ സ്നേഹിച്ചിട്ടില്ലേ... ഇതാ... ഈ കാണുന്ന മോതിരം കണ്ടോ.. നമ്മുടെ എൻഗേജ്മെന്റ് കഴിഞ്ഞില്ലേ... എന്നിട്ടും... 😡"

ഒരു ഭ്രാന്തനെ പോലെ ചെകുത്താൻ അത് പറഞ്ഞപ്പോൾ ഞാൻ നിസ്സഹായ ആയിരുന്നു... കാരണം എല്ലാ തെളിവുകളും എനിക്ക് എതിരാണ്... എന്റോഡ് ആരും ഇല്ലെങ്കിലും ചെകുത്താൻ ഉണ്ടാവുമെന്ന് കരുതി... പക്ഷെ... 😭


നിസ്സഹായതയോടെ ഞാൻ നിലത്തേക്ക് ഊർന്ന് ഇരുന്ന് പോയി.. 

"എനിക്ക്..... എനിക്ക് നമ്മുടെ ബന്ധത്തോട് താല്പര്യം ഇല്ല... "

പെട്ടന്ന് ആയിരുന്നു എന്നെ തന്നെ കീറി മുറിക്കാൻ പാകത്തിൽ ഉള്ള ആ മൂർച്ച ഏറിയ വാക്കുകൾ ചെകുത്താന്റെ വായിൽ നിന്ന് വന്നത്. 

ഈ രണ്ട് വർഷ കാലത് ഞങ്ങൾ തമ്മിൽ ഇങ്ങനത്തെ പിണക്കങ്ങൾ ഉണ്ടാവുമെങ്കിലും ആദ്യമായിരുന്നു എന്നെ ജീവനോടെ കൊല്ലുന്ന ഈ വാക്കുകൾ ചെകുത്താൻ പറഞ്ഞത്... നിറ കണ്ണുകളോടെ ഞാൻ അവനെ നോക്കി.... 

"സ.. സത്യം.. ആ. ആയിട്ടാണോ... ആണല്ലേ ... നീ... നീ... ഇങ്ങനത്തെ സാഹ... ചര്യത്തിൽ കള്ളം പറയരുത്... "

ഒരു ഭ്രാന്തിയെ പോലെ ഞാൻ ചെകുത്താന്റെ കോളർ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു. 

അവന്റെ കണ്ണുകളും നിറഞ്ഞത് ഞാൻ കണ്ടു. 

അവൻ അതൊക്കെ തുടച് കൊണ്ട് പറയാൻ തുടങ്ങി.. 

"ഞാൻ തമാശ പറയുന്നു എന്നാണോ നീ വിചാരിച്ചേ... ഞാൻ സത്യാ പറഞ്ഞെ..."

അത് കേട്ടപ്പോൾ തന്നെ ഞാൻ അവന്റെ കോളറിലെ പിടി വിട്ട് ഒരു അടി പിന്നിലേക്ക് വേച്ചു... 

"ഇല്ല... നീ... നീ കള്ളം പറയുന്ന... 😭... "അത് അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ ഞാൻ പൊട്ടി കരഞ്ഞിരുന്നു... 

ചെകുത്താന് ആണെങ്കിൽ വേറെ എങ്ങോട്ടോ നോട്ടം തെറ്റിച്ചിരിക്കുകയാണ്... 

പെട്ടന്ന് എന്റെ കണ്ണുകളിൽ ദേഷ്യം ആളി കത്തി... ഇന്നെ വരെ എന്നെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കാത്ത എന്റെ ചെകുത്താൻ എന്നെ തള്ളി കളയാൻ കാരണമായ ഷിഫാദിനെ ജീവനോടെ ചുട്ട് കളയാൻ എനിക്ക് തോന്നി. 

കണ്ണുകൾ അമർത്തി തുടച് കൊണ്ട് ഞാൻ ചെകുത്താനോട് ഒന്നും പറയാതെ കോളജിലേക്ക് ഇറങ്ങി... 


❣️-<>-<>-<>-<>-<>-<>-<>-<>-<>-❣️


(Imran )



അവൾ പോയ വഴിയേ ഞാൻ നോക്കി.. എനിക്ക് ഇതായിരുന്നു ആവശ്യം.. 

ആ മറ്റവനെ ജീവനോടെ കുഴിച്ചു മൂടാൻ എനിക്ക് തോന്നിയിരുന്നു.. അവൻ കാരണം എന്റെ ഇനുവിനോട്‌ എനിക്ക് നമ്മുടെ ബന്ധം വരെ ഉപേക്ഷിക്കാൻ പറഞ്ഞു.. 

അവൾക്ക് ഇപ്പോൾ എന്തായാലും എന്നോട് ദേഷ്യം ഉണ്ടായിരിക്കും.. 

അവളോട് എന്തായാലും ഞാൻ പറയും... അവളുടെ ഈ പ്രതികരിക്കാൻ ഭയമുള്ള ഈ സ്വഭാവം മാറ്റാൻ വേണ്ടിയാ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത് എന്ന്... 


അതികം ആലോചിച്ചു നിക്കാതെ ഞാൻ അവൾ പോയ വഴിയേ വിട്ടു.. 

കോളേജിൽ എത്തിയപ്പോൾ തന്നെ മുമ്പിൽ നടക്കുന്ന കാഴ്ച കണ്ട് ഞാൻ ഗൂഢമായി ചിരിച്ചു.. 



❣️---------------------------❣️



(Inu )


കോളേജ് എത്തിയ പാടന്നെ കണ്ടത് മരച്ചുവട്ടിൽ ഇരുന്നു കൊണ്ട് കൂട്ടുകാരോട് ചിരിച് കളിക്കുന്ന ഷിഫാദിനെ ആണ്.. 

അവനെ കണ്ടപ്പോൾ ഞാൻ അറിയാതെ തന്നെ അവന്റടുത്തേക്ക് എന്റെ കാലുകൾ ചലിച്ചു.. 

അവന്റടുത്തേക്ക് എത്തിയതും ഞാൻ അവന്റെ കോളറിൽ പിടിച്ചു അവനെ താഴത്തേക്ക് വലിച്ചിട്ടു.. 

വീഴ്ചയുടെ ഊക്കിൽ അവന്റെ നെറ്റി നിലത്തേക്ക് അടിച്ചു രക്തം പൊടിയാൻ തുടങ്ങി.. 😏

"ടി....... 😠"
എന്നും വിളിച്ചു എന്റടുത്തേക്ക് പാഞ്ഞു വന്ന അവനിക്ക് നേരെ ഞാൻ ചവിട്ടി.. 

പുറകിലെ സിമെന്റ് ബെഞ്ചിലേക്ക് മലർന്നടിച്ചു വീണ അവൻ ഒരു ഞെട്ടലോടെ എന്നെ നോക്കി.. അവൻ മാത്രം ആയിരുന്നില്ല.. കോളേജ് മുഴുവനും അങ്ങനെ ആയിരുന്നു. 

കാരണം ക്ലാസ്സിൽ നിന്ന് കമന്റ്‌ അടിക്കുക അല്ലാതെ ഞാൻ  ധൈര്യത്തോടെ ഇതുവരെ ആരെ മുമ്പിലും കൈ ഉയർത്തിയിട്ടില്ല. എനിക്ക് പുറകിൽ ചെകുത്താൻ ഉണ്ടെന്ന് ധൈര്യത്തിൽ ആണ് ഞാൻ ഉയർത്താത്തത് തന്നെ.. 
എനി അവൻ ഉണ്ടാവോ 😭

ഞാൻ ഷിഫാദിന് നേരെ നടന്നു ചെന്നപ്പോൾ അവനും അവന്റെ ഫ്രെണ്ട്സും ഓടി അകന്നു. 

ഞാൻ ചുവന്ന കണ്ണുകളാലെ ചുറ്റും നോക്കിയപ്പോൾ തന്നെ എല്ലരും ക്ലാസ്സിലേക്ക് പോയി.. അത് ചിലപ്പോ ഇതുവരെ എന്റെ കണ്ണുകളിൽ കാണാത്ത കോപം കണ്ടിട്ടായിരിക്കാം. 

ഇനി  ഇവിടെ നിന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് ആയപ്പോൾ വീട്ടിലേക്ക് പോവാമെന്ന് കരുതി ഞാൻ തിരിഞ്ഞു നിന്നപ്പോൾ കണ്ടത് എന്നെ തന്നെ കൈയ്യും കെട്ടി പുഞ്ചിരിച്ചോണ്ട് നോക്കുന്ന ചെകുത്താനെ ആണ്... 

അവനെ കണ്ടപ്പോൾ തന്നെ എന്റെ ദേഷ്യം ഒക്കെ അലിഞ്ഞു ഇല്ലാതെ ആയി.. 😍

എന്നിരുന്നാലും അവനെ ഞാൻ മൈൻഡ് ചെയ്യുന്നില്ല എന്ന് ഉറപ്പിച്ചു  അവനെ മറി കടന്ന് പോവാൻ ആഞ്ഞു. 

കാരണം എന്നോട് അവനിക്ക് സ്നേഹം ഉണ്ടെങ്കിൽ ഷിഫാദ് കാണിച്ച കൊടുത്തത് അവൻ വിശ്വസിക്കുമോ.. 😭

അവനെ മറികടക്കാൻ നിന്നതും ചെകുത്താൻ എന്റെ കൈയ്യിൽ പിടിച്ചു. 

കത്തുന്ന കണ്ണുകളാലെ ചെകുത്താനെ ഞാൻ നോക്കിയപ്പോൾ അതിലും കത്തിച്ചു അവൻ എന്നെ നോക്കി.. 😌അതോടെ ഞാൻ ഡീസെന്റ് ആയി.. 😁

അവൻ എന്നെ വലിച്ചു കാറിലേക്ക് ഇരുത്തിയിട്ട് അവനും ഇരുന്നു. 

ഞാൻ അവനെ മൈൻഡ് ചെയ്യാതെ പുറത്തേക്ക് നോക്കി ഇരുന്നു. പ്രതികരിക്കാൻ ഇരുന്നാൽ ചിലപ്പോ ചെകുത്താൻ എന്നെ വല്ലതും ചെയ്യും. 

പുറത്തേക്ക് നോക്കുന്നതിന്റെ ഇടക്ക് എന്റെ കൈ ചെകുത്താൻ മുറുകെ പിടിക്കുന്നത് ഞാൻ അറിഞ്ഞു. 

ദേഷ്യത്തോടെ ഞാൻ കൈ കുടഞ്ഞു 

Nice ആയിട്ട് ചെകുത്താനെ നോക്കിയപ്പോൾ ആൾ സ്റ്റീയറിങ്ങിൽ കൈ വെച്ച ദേഷ്യത്തോടെ മുമ്പോട്ട് നോക്കുന്ന.. 

ഞാൻ അത് മൈൻഡ് ചെയ്യാതെ എന്റെ പണി തുടർന്ന്.. 

അല്പ സമയം കഴിഞ്ഞു അവൻ ഒരു ബീച്ചിൽ കാർ നിറുത്തി. 

അവൻ ഇറങ്ങിയിട്ടും ഞാൻ ഇറങ്ങാത്തത് കണ്ടിട്ടാണെന്ന് തോന്നുന്നു എന്നെ അവൻ കനപ്പിച്ചു ഒന്ന് നോക്കി. അപ്പൊ തന്നെ ഞാൻ ഇറങ്ങി 🙈

എന്നെ അവിടെ ഉള്ള ഒരു ബെഞ്ചിൽ ഇരുത്തിയിട്ട് ചെകുത്താൻ പറയാൻ തുടങ്ങി.. 

"Inu... നിന്നോട് ഞാൻ അങ്ങനെ ഒക്കെ ഉള്ളിൽ തട്ടി പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. നിന്റെ പ്രതികരിക്കാത്ത ഈ സ്വഭാവം കണ്ടിട്ടാ ഞാൻ അപ്പോ അങ്ങനെ ഒക്കെ പെരുമാറിയത്. എല്ലാതെ അവൻ ഒരു ഫോട്ടോ കാണിച്ചാൽ ഞാൻ അത് വിശ്വസിക്കില്ലാന്ന് എന്നെക്കാളും നന്നായിട്ട് നിനക്ക് അറിയാം. ഇപ്പൊ നീ കണ്ടോ ഞാൻ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ തന്നെ നീ  അവനിട്ടു പൊട്ടിച്ചത്. നിന്റെ പെരുമാറ്റത്തിൽ മാറ്റം വന്നത്. നിന്നോട് അങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്ക് എന്നെ തന്നെ കൊല്ലുന്ന പോലെയാ തോന്നിയെ... എനി ഒരു കാലത്ത് എനിക്ക് വല്ലതും സംഭവിച്ചാൽ.... "


ബാക്കി അവന്റടുത്തുന്ന് കേട്ട് നിക്കാൻ എനിക്ക് പറ്റാത്തത് കൊണ്ട് ഞാൻ അവിടുന്ന് നടന്നു. 

"Inu..... "

പെട്ടന്ന് ചെകുത്താന്റെ വിളി എന്റെ ചെവിയിൽ പതിച്ചതും എനി എനിക്ക് പിടിച്ചു നിക്കാൻ പറ്റില്ല എന്ന് മനസ്സിലായി പൊട്ടി കരഞ്ഞു കൊണ്ട് ഞാൻ ഓടിപ്പോയി അവനെ ഇറുകെ പുണർന്നു..... 

"എ.. എന്തിനാ എന്നോട് അങ്ങനെ... അങ്ങനെ പറഞ്ഞെ.. 😭". അവനെ മോചിപ്പിക്കാതെ തന്നെ ഞാൻ ചോദിച്ചു. "

എന്നെയും വിടാതെ അവൻ ഇറുകെ പുണർന്നു. 

"എനിക്ക്... എനിക്ക് വേറെ വഴി ഇല്ലായിരുന്നു.. നീ ഒരു പൊട്ടിയാണെന്ന് എല്ലാരും പറയുമ്പോൾ അത് തിരുത്താൻ വേണ്ടി ആയിരുന്നു ഞാൻ... അങ്ങനെയൊക്കെ പറഞ്ഞത്... അല്ലാതെ നിനക്ക് തോന്നുന്നുണ്ടോ ഞാൻ അങ്ങനെ പറയുമെന്ന്.. 🥺".

മറുപടി ഒന്നും പറയാതെ ഞാൻ അവനിൽ നിന്ന് വിട്ട് നിന്നു.. ഉച്ച സമയം ആയത് കൊണ്ട് തന്നെ അവിടെ ആരും ഇല്ലായിരുന്നു. 

കണ്ണുകൾ അമർത്തി തുടച് ഞാൻ നടന്നു. 
"Inu...നീ വന്നു വണ്ടിയിൽ കയർ.. "

ചെകുത്താൻ പിറകിൽ നിന്ന് നിന്ന് വിളിച്ചു പറയുന്നത് എനിക്ക് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു... 

എന്നെ കരയിപ്പിച്ച സ്ഥിതിക്ക് തൽക്കാലത്തേക്ക് ജാഡയിട്ട് നിൽക്കാൻ ഞാനും വിചാരിച്ചു 😁.

മൈൻഡ് ചെയ്യാതെ പോവുമ്പോൾ ആണ് എന്നെ ആരോ ബലമായി എടുത്തു കൊണ്ട് നടക്കുന്നത്. 
ഞെട്ടി കൊണ്ട് ഞാൻ എന്നെ എടുത്ത ആളുടെ  മുഖം നോക്കി. എന്നെ നോക്കി ഇളിച്ചോണ്ട് നിൽക്കുന്നു ചെകുത്താൻ... !😌

പടച്ചോനെ.... ഞാൻ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥ... 🤧

ഒന്ന് മര്യാദക്ക് ജാഡ ഇടാൻ നിന്നപ്പോളേക്കും എല്ലാം കോളാക്കി... 😤

ഞാൻ പിന്നെ മിണ്ടാതെ തല ചെരിച്ചു ഇരുന്നു. 

ചെകുത്താൻ എന്നെ നേരെ കാറിൽ കൊണ്ട് ഇരുത്തിയിട്ട് അവനും കയറി. എന്നിട്ട് മിണ്ടാതെ കാർ വിട്ടു. 

എന്തോ എനിക്ക് തിരിച്ചു കോളജിലേക്ക് പോവാൻ തോന്നുന്നില്ല.. അത് ചെകുത്താനോട് പറയാനും തോന്നുന്നില്ല 😁. 

പറഞ്ഞാൽ എനിക്ക് ഇട്ട് കിട്ടുമോന്ന് പേടി 🤧. 

പിന്നെ രണ്ടും കല്പ്പിച്ചു പറയാം എന്ന് കരുതി. 

"അതേ... എനിക്ക്... ഇപ്പൊ.. കോളേജിൽ പോവണ്ട.. 😖"

"മ്മ്.. "

ഉത്തരം വെറും മൂളലിൽ ഒതുക്കി ചെകുത്താൻ കാർ ഓടിക്കുന്നത് തുടർന്നു...

നേരത്തെ ഞാൻ ജാഡ കാണിച്ചതിന് പകരം ആണല്ലേ... 😒ഞാൻ അങ്ങനെ ജാഡ കാണിക്കാൻ അർഹ അല്ലെ... 😏ഹല്ല പിന്ന.. 😤

പെട്ടന്ന് ആണ് ചെകുത്താൻ വണ്ടിക്ക് ഫുൾ സ്റ്റോപ്പ്‌ ഇട്ടത്. ഞാൻ ചുറ്റും നോക്കിയപ്പോൾ  തല ഉയർത്തി നിൽക്കുന്ന ചെകുത്താന്റെ കമ്പനി ആണ് കണ്ടത് 😐.

വീട്ടിൽ എത്തി ഒന്ന് കിടക്കാൻ തോന്നിയത് കൊണ്ടാണ് കോളേജിൽ പോവണ്ടാന്ന് പറഞ്ഞത്... എന്നിട്ട് അങ്ങേര് എന്നെ കമ്പനിയിൽ ആക്കി തന്നിരിക്കുന്നു.   😬

ചാധനം... !!!

ഞാൻ ചെകുത്താനെ nokki ചുണ്ട് ചുളുക്കിയപ്പോൾ അങ്ങേര് എന്നെ മൈൻഡ് ചെയ്യാതെ എന്റെ ഡോർ തുറന്നു തന്നിട്ട് പോയി.. 

That means എന്നോട് ഇറങ്ങാൻ ആണെന്ന് ഇങ്ങക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലായി.. 😁

അങ്ങേരെ കൊണ്ട് പറയിപ്പിക്കാൻ നിക്കാതെ ഞാൻ ഉള്ളിലേക്ക് കയറി. 

അവിടുന്ന് ഞാൻ എവിടേക്ക് പോവണം എന്ന് വിചാരിച് ഇരിക്കുമ്പോൾ ആണ് ചെകുത്താൻ അവന്റെ ക്യാബിനിലേക്ക് പോവുന്നത് കണ്ടത്... 

ഇത് കാണിക്കാൻ ആണോ എന്നെ ഇവിടെ കൊണ്ടുവന്നേ.. 😬

ഞാൻ ചെകുത്താന്റെ ക്യാബിന് മുമ്പിൽ ഉള്ള സോഫയിൽ ഞാൻ ഇരുന്നു.. 
അവിടെ ഇരുന്ന് ഫോൺ നോക്കുമ്പോൾ ആണ് ഏതോ ഒരുത്തി എന്റടുത്തേക്ക് വന്നത് . 

എന്റടുത്തേക്ക് ആണെന്ന് കണ്ടതോടെ ഞാൻ ഫോൺ മാറ്റി വെച്ച് അവളെ നോക്കി. 

ആൾ ഒരു പക്കാ പുട്ടി ആണ്.. 😂

"എസ്ക്യൂസ്‌ me.. നേ നീ ആരാ...? എന്താ ഇവിടെ..? "

ഓഹോ.. അപ്പൊ അതിനാണോ.. 😜എന്ന ഇവളെ ഒന്ന് വട്ടം കളിപ്പിച്ചിട്ടേ ഞാൻ അടങ്ങു.. 😂

"ഞാൻ പുതിയത് ആയി ജോയിൻ ചെയ്യാൻ വന്നതാ.. 😌"

"ഓഹോ... അപ്പൊ ഫ്രഷർ ആണല്ലേ.. 😏..ടി ഒരു കാര്യം കേട്ടോ.. സംഗതി imran സർ നിന്റെ ബോസ്സ് ഒക്കെ ആണ്... but he is my boyfriend... 😏അപ്പൊ ആ ഒരു ചിന്തയിൽ ഇമ്രാനൊട് സംസാരിചാ മതി.. "

Boyfriend ഓ... 😳അപ്പൊ ഇവൾ ആണല്ലേ ചെകുത്താൻ പറയാറ് ഉള്ള  ജാസ്മിൻ 😤..

ഇവൾ കൊറേ ആയി ചെകുത്താന്റെ പുറകിൽ നടക്കുന്നു.. പസ്‌കെ ചെകുത്താന് സുന്ദരിയും ശശികലയും ആയ എന്നെ ആണ് ഇസ്‌തം.. 🙈

ഇവളെ പ്രൊപ്പോസ് അക്‌സെപ്റ് ചെയ്യാതെ ആണോ ചെകുത്താൻ ഇവളെ boyfriend ആയത്.. 😆

ഇതേത് മാരണം... 🤣

അവൾ പിന്നെ എന്നോട് എന്തോ ചോദിക്കാൻ നിക്കുമ്പോൾ ആണ് ചെകുത്താൻ ജാസ്മിൻ.... ! എന്ന് വിളിച്ചത്.. 

അപ്പൊ അവൾ എന്നെ ഒന്ന് പുച്ഛിചിട്ട് അകത്തേക്ക് പോയി.. 

ഇവൾ എന്തിനാ എന്നെ പുചിച്ചേ... 👀പടച്ചോനിക്ക് അറിയാ...😌

ഞാൻ pinne.സോഫയിൽ ഇരുന്നിട്ട് ചെകുന്റെ ക്യാബിനിലേക്ക് ആ ഗ്ലാസ്‌ വാളിലൂടെ സോഫയിൽ ഇരുന്ന് നോക്കി. 

അപ്പൊ കണ്ടത് ജാസ്മിനോട് ചിരിച് സംസാരിക്കുന്ന ചെകുനെ ആണ്.. 😳
ഇത് എന്നെ കാണിക്കാൻ ആണ്.... എനിക്ക് കാണാൻ ആണ്... എന്നെ മാത്രം കാണിക്കാൻ ആണ്.. 😤

ഞൻ അത് മൈൻഡ് ചെയ്യാതെ പുറത്ത് നോക്കും തോറും എന്റെ കണ്ണ് അനുസരണ ഇല്ലാതെ അങ്ങോട്ടേക്ക് പോവും.🥺 
നിറഞ് വന്ന കണ്ണൊക്കെ തുടച്ചിട്ട് ഞാൻ ഫോൺ എടുത്തു ഇരുന്നു.. 


ആരോ എന്റടുത്തു ഇരിക്കുന്നെ പോലെ ഫീൽ ചെയ്തിട്ട് ആണ് ഞാൻ തല ചെരിച്ചു നോക്കിയത്... 

അതാ ഒരു മൊഞ്ചൻ... 😍
പാറി പറക്കുന്ന മുടിയും.. സ്റ്റൈലൻ താടിയും.. ഇളം കാപ്പി കണ്ണും ഓഹോ .. വിജ്രംഭിച് പോവും .. 🤩

ശരിക്കും സ്വപ്നത്തിൽ ഒക്കെ കാണുന്ന മൊഞ്ചൻ ഇല്ലേ... അവനെ പോലെ ഉണ്ട്... 😝

ഞൻ അവന്റെ സൗന്ദര്യത്തിൽ മയങ്ങിയപ്പോൾ ആണ് അവൻ എന്റെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചത്.. 😁

ഞാൻ ഇളിച്ചോണ്ട് നേരെ അവന് നേരെ കൈ നീട്ടി.. 

"Hi... i am inayath "

"Hi... iam thameem,😊"

അവനും തിരിച്ചു കൈ തന്നു. 

ഞാൻ അവന്റെ കാപ്പി കണ്ണുകളിലേക്ക് ലയിച്ചു ഇരുന്നപ്പോൾ ആണ് ആരോ എന്നെ പിടിച്ചു വലിച്ചു കൊണ്ട് നടന്നത്   .... 


ദൈവമേ..... ചെകുത്താൻ..... !😳


   എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.. 😌

ഞാൻ മിണ്ടാതെ അവൻ വലിക്കുന്നിടത്തേക്ക് നടന്നു... നേരെ കാറിലേക്ക് ആയിരുന്നു പോയത്. 

സോറി പറയണോ.. 🙄ഏയ്... വേണ്ട... ഓൻ ഓളോട് സംസാരിച്ചിട്ടല്ലേ.. 😏. 

ഞാനും ജാഡ ഇട്ടോണ്ട് ഇരുന്നു. അതിന് വലിയ ചിലവ് ഇല്ലല്ലോ 😁. 

അവൻ ദേഷ്യം ഡ്രൈവിങ്ങിൽ തീർത്തത് കൊണ്ടാണെന്ന് തോന്നുന്നു.. വേഗം വീട്ടിൽ എത്തി. 😝


വീട്ടിലേക്ക് കയറിയപ്പോൾ തന്നെ കണ്ടത് ചെകുത്താന്റെ ഉമ്മയെയും ഉപ്പയെയും പിന്നെ അവന്റെ അമ്മായിയേയും അവരുടെ ഭർത്താവിനെയും മക്കളെയും ആണ്. 

എനി ഇത് എന്ത് പുലി വാലാണോ.. 🙄

ഞങ്ങളെ കണ്ടപ്പോൾ തന്നെ മമ്മ (ചെകുത്താന്റെ ഉമ്മ )വന്നു എന്നെ കെട്ടിപിടിച്ചു. മറ്റുള്ളവർ എണീച്ചു നിന്നു. 

ചെകുത്താനും ഞെട്ടിയിട്ട് ആണ് ഉള്ളത്. 


"എന്റെ മോൻ ഇവിടേക്ക് എന്തായാലും വെരും എന്ന് അറിയാം.. 😁അതാ നേരെ ഇവരെയും കൂട്ടി നേരെ ഇങ്ങട് പൊന്നെ... 😜"

"ആണോ.. 😅ഞഞ്ഞായി.. 😌".ചെകുത്താൻ. 

"എല്ലാ എന്താ വിശേഷിച്ചു.. 😝". 


"ഹാ... ഇവരോട് ഒക്കെ പറഞ്ഞു.. എനി നിങ്ങള അഭിപ്രായം മാത്രം അറിഞ്ഞാ മതി.. "പപ്പാ 

"എന്തോന്നാ പറഞ്  വരുന്നേ.. 😬"

അല്ല പിന്ന... 😤

"അത് നിങ്ങള കല്യാണം പെട്ടന്ന് നടത്താന നമ്മുടെ ഒക്കെ ആഗ്രഹം.. "

"Yes... 🤩"ചെകുത്താൻ. 

"നോ... 😳"

"എന്ത് പറ്റി 👀". ഉപ്പ 

"എനി എന്തോന്ന് പറ്റാനാ.. 🤧"

അതും പറഞ് ഞാൻ മാനവും നോക്കി എന്റെ റൂമിലേക്ക് പോയി.. 

അവിടെ എത്തിയതും ഞാൻ എന്റെ ബാഗ് ഒക്കെ വലിച്ചു എറിഞ്ഞിട്ട് ബെഡിലേക്ക് വീണു... 



<>-<>-<>-



(Imran )


അവരോടെക്കെ ഞാൻ ഇപ്പൊ വരാന്ന് പറഞ്ഞിട്ട് പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും

"എന്റെ മ്യോൻ കഷ്ടപ്പെട്ട് ബാൽക്കണി ചാടി കടന്ന് ബുദ്ദിമുട്ടണ്ട.. 😁ഇതിലൂടെ തന്നെ പോയേക്ക്... "


"ഇതിലൂടെ എങ്കിൽ ഇതിലൂടെ.. 😌"

അതും പറഞ് ഞാൻ ആർക്കും മുഖം കൊടുക്കാതെ നേരെ ഇനുന്റെ മുറിയിലേക്ക് പോയി... 

ഞാൻ അവിടെ പോയപ്പോൾ ബെഡിൽ കിടന്നു കൊണ്ട് ഫാനിലേക്ക് നോക്കി എന്തൊക്കെയോ കണക്ക് കൂട്ടുന്ന ലവളെ ആണ്.. 

ഞാൻ നേരെ അവളുടെ ഇപ്പുറത് ആയി കിടന്നു. എന്നിട്ട് അവള് നോക്കുന്ന പോലെ ഞാനും നോക്കി.. 

"എന്താടി ആലോചിക്കുന്നേ.. "

"എനക്ക് ഇപ്പോ കല്യാണം വേണ്ട...😭"

അതും പറഞ് അവൾ നേരെ തിരിഞ്ഞു കിടന്നു 😂. 

ഇവളെ അല്ല ഇവളെ ഉപ്പാനെ വരെ റെഡി ആക്കാൻ എനക്ക് അറിയാ.. 


ഞാൻ അവളെ കയ്യും പിടിച്ചിട്ടു നേരെ ബാൽക്കണിയിലേക്ക് പോയി. 

"എനി പറ... നിനക്ക് എന്താ കല്യാണം വേണ്ടാതെ.."

"എനക്ക് കയ്യല്ല.. 🤧"

"നിന്റെ കയ്യല്ലായ്മ എനിക്ക് അറിയാ.. വായി നോക്കാൻ അല്ലെ.. 😡"

"😅😅😅മനസ്സിലായില്ലേ.. "

"ഒലക്ക.. "അതും പറഞ് ഞാൻ ഇറങ്ങി. 

അവൾ എന്തായാലും സമ്മതിക്കും.. അത് ഉറപ്പാ.. 😂അതിന്റെ ഉറപ്പിൽ ഞങ്ങൾ എല്ലാരും വണ്ടിയിൽ കയറി വിട്ടു.. 

ഇറങ്ങാൻ നേരത്ത് ബാൽക്കണിയിൽ നിന്ന് കിളി പോയി  നിൽക്കുന്ന അവളെ നോക്കാനും മറന്നില്ല... 

ഇതിനെയൊക്കെ കെട്ടിയാൽ ഇതിന്റെ കളി മാറ്റാൻ സമയം എടുക്കും. 

ഞാൻ വീട്ടിൽ എത്തി ഫ്രഷ് ആയി വന്നപ്പോയെക്കും ഇച്ചു എത്തിയിരുന്നു. 

"കാക്കു... അങ്ങനെ ഓളെ മങ്ങലവും റെഡി ആയല്ലേ..🤧ഓളെ അതേ പ്രായത്തിൽ അല്ലെ ഞാൻ... എന്നിട്ട് എന്നെ കെട്ടിക്കാൻ ഇങ്ങക്ക് തോന്നിയോ 😭"

"നിന്നെ ഞാൻ എന്ന ഞങ്ങളെ കമ്പിനിയിലെ തമീമിനെ കൊണ്ട് കെട്ടിക്കട്ടെ 👀"

"അങ്ങനെ ഒക്കെ ചോദിച്ചാൽ .... 🙈എല്ലാം കാക്കുന്റെ ഇസ്‌തം 😌"

"കേറി പൊടി അകത്തു.. 😬"

അത് പറഞ്ഞതും പെണ്ണ് വാണം വിട്ടപോലെ പോയി.. 

അപ്പോയെക്കും എല്ലാരും ഫുഡ്‌ കഴിക്കാൻ ഇരുന്നു. 

"എനിക്ക് നിന്റോഡ്  ഒരു കാര്യം പറയാൻ ഉണ്ട്... "

പപ്പയാണ്... മുഖം കണ്ടിട്ട് എന്തോ സീരിയസ് ആണെന്നാ തോന്നുന്നേ... 


"എന്താ പപ്പാ ". 


"മോനെ... ഇന്നേവരെ നിന്റെ എല്ലാ തീരുമാനങ്ങളും ശരിയായിരുന്നു. പക്ഷെ എല്ലായ്പോഴും അത് ഒരുപോലെ ആയിരിക്കും എന്ന് ഉറപ്പ് ഇല്ലല്ലോ. നിനക്ക് ഈ കാര്യത്തിൽ ഒരു പിഴവും പറ്റില്ലെന്ന് ഞാൻ വിശ്വസിക്കട്ടെ... 🙂"


"എന്റെ പപ്പാ... പപ്പേടെ മോൻ ഇന്നേവരെ എന്തെങ്കിലും മിസ്റ്റേക്ക് ചെയ്തായിരുന്നോ... ഇല്ലല്ലോ. അപ്പൊ ഈ കാര്യത്തിലും ചെയ്യില്ല. എന്നെക്കാളും കൂടുതൽ പപ്പക്ക് ഇനുനെ അറിയാം. പിന്നെ എന്താ പ്രശ്നം. "

"ടാ മാനു.., ഇനുന്റെ കാര്യത്തിൽ വിശ്വാസം ഇല്ലാഞ്ഞിട്ടോ, തൃപ്തി ഇല്ലാത്തത് കൊണ്ടോ അല്ല. എന്റെ മോനാ നീ... അപ്പൊ നിന്റെ മനസ്സ് എനിക്ക് അറിയണം. "

പപ്പാ അതും പറഞ് സെന്റി ആവാൻ തുടങ്ങി... അടിപൊളി 🙄ഇതിലും ബേധം ഇനു ആയിരുന്നു 🤦‍♂️. 

ഞാൻ വേഗം എണീറ്റിട്ടു പപ്പാ ഇരിക്കുന്ന കസേരയുടെ പുറകിൽ പോയിട്ട് പപ്പയെ കെട്ടിപിടിച്ചു. 

"എന്റെ പപ്പു... ഇതിപ്പോ ഞാൻ ആണോ കെട്ടുന്നേ അതോ ഇങ്ങളോ.. 😆. മമ്മ... പപ്പെട മേത്തു ഒരു കണ്ണ് വേണേ... 😝"

അപ്പൊ തന്നെ മമ്മ പപ്പയെ ഒരു നോട്ടം.. തൃപ്തിയായി 😌

ഞാൻ വേഗം റൂമിലേക്ക് നടന്നു. പെട്ടന്ന്... 

"മ്യോനെ.. ഞങ്ങളെ തമ്മിൽ തെറ്റിചിട്ട് നീ എടുത്തേക്ക പൊന്നെ... 😬ഇതിന് പകരം നീ നിന്റെ കല്യാണം കഴിയുന്ന വരെ ഇനുന്റോഡ് സംസാരിക്കേണ്ട.. 😌"


"പപ്പാ.. 😳"

"എന്തെ കേട്ടില്ലേ... നിനക്ക് കമ്പനി ആവശ്യങ്ങൾക്ക് ലാപ്ടോപ് ഉണ്ടല്ലോ.. അത് ധാരാളം... ഫോൺ ഞാൻ ഇങ് എടുക്കുന്ന.. 😁കോളേജിൽ നിന്ന് സംസാരിക്കുന്നുണ്ടോ എന്ന് ഇച്ചു നോക്കിക്കോ 🤭"


"വോക്കെ പപ്പാ... 😝😁".ഇച്ചു 

"ഇച്ചു.. 🤧"ഞ്യാൻ. 

"ഇച്ചു...,😤"പപ്പാ. 

"ഞാൻ പപ്പ പറയുന്നതേ കേൾക്കു.. 😌".ഇച്ചു 

"ഒലക്ക 🤧". 
അതും പറഞ് ഞാൻ റൂമിലേക്ക് കയറി. 

റൂമിലേക്ക് കയറിയതും എന്തോ ഒരു സാധനം വന്നതും ഇറങ്ങിയതും ഒരുമിച്ചു ആയിരുന്നു 😨. 

ഞാൻ ഞെട്ടി കൊണ്ട് പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് ആ ഇച്ചു കുരിപ്പ് എന്റെ ഫോണും എടുത്തോണ്ട് ഓടിയത് ആണെന്ന് മനസ്സിലായത്. ബലാല് 😤. 

എനി ഇനുന്റെ വീട്ടിൽ പോവുന്നത് തന്നെ ശരണം ☹️. 

ഞാൻ വേഗം ജാക്കറ്റ് എടുത്തിട്ട് ജനൽ തുറക്കാൻ തുടങ്ങി. പക്ഷെ എത്ര നോക്കിയിട്ടും അത് അങ്ങട് തുറയുന്നില്ല. ഞാൻ ഒരു കൊറേ നേരം വലിച് നോക്കി... ഒരു രക്ഷയും ഇല്ല. പൊട്ടിക്കാ എന്ന് വെച്ചാൽ ശബ്ദം കേൾക്കും 😰. 

ഞാൻ തലക്ക് കയ്യും കൊടുത്തിട്ട് ബെഡിലേക്ക് വീണു. 
അന്നേരം ആണ് വാതിൽ മുട്ട് വീണത്. 
തുറന്നപ്പോൾ ഇളിച്ചു കൊണ്ട് നിൽക്കുന്ന പപ്പയെ ആണ്... 🙄

"എന്താ 🤧". 

"ജനൽ തുറക്കാൻ പറ്റുന്നില്ല... അല്ലെ.. 🤭"

"എങ്ങനെ മനസ്സിലായി 😳"

"അത് ഞാൻ അല്ലെ ലോക്ക് ചെയ്തേ.. 😂"

"പപ്പാ.. 😤"

"പോടാ.. 😏"

അതും പറഞ് അങ്ങേര് പോയി... കിളബൻ 😬

ഞാൻ ഡോറും അടച്ചിട്ടു തലയിണയെയും കെട്ടിപിടിച്ചു എങ്ങനെയൊക്കെയോ ഉറങ്ങി... 

💥💥💥💥💥💥💥💥💥💥


Inu 

"വെറുതെ അല്ല... ഞാൻ വിചാരിച്ചു ഇത് എന്ത് പറ്റി എന്ന് 🙄"


"ഹാ.. എനി എന്നെ സോപ്പ് ഇടാൻ വരും😆. പപ്പ പറഞ്ഞിക്ക് എന്ത് വാങ്ങി തരാം എന്ന് പറഞ്ഞാലും നിന്ന് കൊടുക്കരുത് എന്ന്... "

"അത് ഏതായാലും നന്നായി 🙈. എന്നാ ശരി.... എനിക്ക് ഉറക്ക് വരുന്നു.. നീ വെക്ക്, നാളെ ലീവ് അല്ലെ "

"ഹാ... എന്ന ok ബൈ "

അതും പറഞ് ഇച്ചു വെച്ചു. 

ചെകുത്താൻ വിളിക്കായിട്ട് സങ്കടം ഉണ്ടെങ്കിലും എനി കൊറച്ചു ദിവസം മാത്രം അല്ലെ ഉള്ളു എന്ന് വിചാരിച്ചിട്ട് കൊയപ്പം ഇല്ല. 😌


നല്ല ഉറക്ക് ഉള്ളത് കൊണ്ട് ഞാൻ കിടന്നു ഉറങ്ങി... 😴

പിറ്റേന്ന് രാവിലെ ഒടുക്കത്തെ ചൂട് എടുത്തത് കൊണ്ടാണ് ഞാൻ എണീറ്റത്. 

ആരോ ഫാൻ ഓഫ്‌ ആക്കിയതാ 😬. 

ആ ആളെ തെറിയും വിളിച്ചു കൊണ്ട് ഞാൻ നേരെ തായെക്ക് വിട്ടു. 

"ഇവിടെയെന്താ ഒരു ആൾക്കൂട്ടം👀. "

അടുക്കളയിൽ ഉള്ള ഉമ്മാനോട് ഞാൻ ചോദിച്ചു. 

"ബെസ്റ്റ്🙄... നിന്റെ കല്യാണം ആണ് 3ദിവസം കഴിഞ്ഞിട്ട്.... അതാണ്.... "


"3 ദിവസം കഴിഞ്ഞിട്ടോ.... 😱"

"ഹാ... ഇന്നലെ രാത്രിയാ ഉപ്പ പറഞ്ഞെ... മാനുന്റെ ഒരു അമ്മായി ഇല്ലേ റഷീദ, ഓര് പണ്ട് മാനൂനെ ഒരു കൊറേ നോക്കിയത് അല്ലെ...അവരെ പിന്നെ ഒരേ മാപ്പിള ദുബായിലേക്ക് കൂട്ടിയതാ. ഇപ്പൊ ആണെങ്കിൽ അവരെ ലീവ് അടുത്താഴ്ച കഴിയുന്ന. പിന്നെ ലീവ് കിട്ടാൻ പറ്റൂല. അത് കൊണ്ടാ... "

"എന്ന ഇങ്ങക്ക് ഇത് ഇന്നലെ രാത്രിയെ പറഞ്ഞൂടായിരുന്നോ 😩". 


"കട്ടിൽ കണ്ടാൽ ഇഞ് ശവം അല്ലെ 😆. പിന്നെ ഞാൻ എന്ത് പറയാനാ. അതുമല്ല ഇത് ഇന്നലെ പറഞ്ഞാൽ ഇഞ് എന്ന ചെയ്യുവാ, ഒളിച്ചോടി പോവുവോ. 🙄"

"മച്ചും.... "

അതും പറഞ്ഞു ഞാൻ ചുമലിൽ കൂച്ചി പോയി. 

ഹാളിൽ തന്നെ സഭ മുഴുവനും ഉണ്ട്. അവർക്ക് ഞാൻ എന്റെ പല്ല് നല്ല വെടിപ്പായിട്ട് കാണിച്ച ഇളിച്ചു കൊടുത്ത്... 😁പല്ല് തേച്ചത് ഫാഗ്യം 😌. 


"അല്ല ഹാരിസേ...., പെട്ടന്ന് ഈ മൂന്ന് ദിവസം കൊണ്ട് ഡ്രെസ്സും പൊന്നും ഒക്കെ എങ്ങനെയാ എടുക്കുവാ... ഇങ്ങക്ക് കൊറച്ചും കൂടെ ദിവസം  കൂട്ടി തരാൻ പറഞ്ഞൂടെ. എല്ലാം അവരുടെ ഇഷ്ടത്തിന് ആക്കിയാൽ ഇവിടെ നമുക്ക് ഒരു വിലയും ഇല്ലേ... 😏". 


കൂട്ടത്തിലെ ഒരു അമ്മായി തൊരപ്പ് ഉണ്ടാക്കാൻ ഇറങ്ങിയതാ... 😤

"ന്റെ റംലെ... കദീജാന്റെ സ്വർണ്ണം മുഴുവനും ഇവക്കാ... അത് തന്നെ ഒരുകോറെ ഉണ്ട്. ഡ്രെസ്സിന്റെ കാര്യം ഒരു ദിവസം കൊണ്ട് കഴിയുന്നത. മൈലാഞ്ചിയും കല്യാണവും മാത്രേ നമ്മൾ നടത്തുന്നുള്ളു. വലിയ ആർഭാടത്തിന് ഒന്നും രണ്ട് കൂട്ടർക്കും താല്പര്യം ഇല്ല😊. "

അത്രയും പറഞ്ഞു ആ റംല അമ്മായിക്ക് നല്ല മറുപടി തന്നെ ഉപ്പ കൊടുത്തു... 🤩ഐവ..... 

അതും നോക്കി നിന്നപ്പോൾ ആണ് പെട്ടന്ന് എന്റെ മണ്ടയിൽ ഒന്ന് തെളിഞ്ഞത്. ഞാൻ ഒന്ന് ഞെട്ടിയിട്ട് ഉപ്പാനെ വിളിച്ചു. 

"ഉപ്പ... 👀"

"ന്താ.. 👀"

"എന്റെ ഡ്രസ്സ്‌ ഒക്കെ എപ്പ എടുക്കുവാ.. 😌". 

അതുവരെ ഞാൻ ചോദിക്കുന്ന കേൾക്കാൻ കുനിഞ്ഞു നിന്ന ഉപ്പ പെട്ടന്ന് നേരെ നിന്നു. 


"അയ്യേ.. ഇതാണോ നീ കാര്യായിട്ട് എന്തോ പറയുന്ന പോലെ വന്നേ 😬"

"ഇങ്ങൾ കാര്യം പറ 😌"

"മ്മ്... 🙄അഹമ്മദ് (ചെകുത്താന്റെ ഉപ്പ )വിളിച്ചിരുന്നു. മാനുവിനും ഡ്രസ്സ്‌ ഒന്നും  എടുത്തിട്ടില്ലല്ലോ. അവർ എല്ലാരും പൊന്നുണ്ട്. നമ്മളോടും ചെല്ലാൻ. പിന്നെ മാനുവും പറഞ്ഞു, കല്യാണത്തിന് നിന്റെ ഡ്രസ്സ്‌ അവൻ സെലക്ട്‌ ചെയ്യണം എന്ന്... "


"കണ്ടാ... ഓന്ക് എന്നോടുള്ള സ്നേഹം കണ്ടാ... 🙈"

"അയ്യോ... 🤭നിനക്ക് തീരെ ഡ്രസിങ് സെൻസ് ഇല്ലാന്നാ പറഞ്ഞെ.. 😆"

"😬😬😬ഞാൻ റെഡി ആവാൻ പോന്ന.... "

അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി... 

റെഡി ആയി ഞാൻ വേഗം തന്നെ കാറിൽ കയറി ഇരുന്നു. 

ഈ ഉപ്പയും ഉമ്മയും ഇതെവിടെ പോയി കിടന്നതാ 🙄

ഞാൻ മുന്നിലെ സീറ്റിലേക്ക് വലിഞ്ഞു നിന്നിട്ട് രണ്ട് ഹോൺ അടിച്ചു. 

എവിടെ 😩രണ്ടും വരുന്നില്ല. 

"ഉമ്മാ...... !!!!ഉപ്പാ........ !!"

കാറിൽ നിന്ന് തന്നെ ഞാൻ അലറി വിളിച്ചു 😌. 

"ഹൌ..... വരുന്നന്റെ കുഞ്ഞനെ.... 😬രണ്ട് ദിവസം കഴിഞ്ഞാൽ നിനക്ക് അവന്റടുത്തേക്ക് തന്നെ പോവാം... ന്താ ഓളെ ധൃതി 😬"ഉപ്പ 

"ഇങ്ങൾ അങ്ങനെ പറയല്ലേ 🙈... "

"ബാ വേഗം കയറാ... അല്ലെങ്കിൽ അവൾ ഒറ്റക്ക് അങ്ങനെ പോവും, ഇങ്ങളയല്ലേ മോള് 🤭"

അങ്ങനെ ഉമ്മാ ഉപ്പനെയും ട്രോളി കൊണ്ട് വണ്ടിയിലേക്ക് കയറി. 

ഇത് രണ്ടും കറക്ട് എന്റെ മണ്ടക്ക് തന്നെ വീണല്ലോ എന്ന എക്സ്പ്രഷനും ഇട്ടിട്ട് ഉപ്പ ഡ്രൈവിങ് സീറ്റിലേക്ക് കയറി വെഡിങ് സെന്ററിലേക്ക് വിട്ടു... 🚗🚗🚗

💕💕💕💕💕💕💞💞💞💞💞

(മാനു )



    എങ്ങനെയൊക്കെയോ ഉപ്പാനെ സോപ്പിട്ടിട്ടാണ് ഹാരിസ് അങ്കിളിനെ വിളിച്ചത്. 😁

അങ്ങനെ ഞാനും ഉപ്പയും ഉമ്മയും ഇച്ചുവും പിന്നെ എന്റെ വേറെ രണ്ട് കസിൻസും കൂടെ ഡ്രസ്സ്‌ എടുക്കാൻ വിട്ടു. 

അവിടെ എത്തിയപ്പോൾ അവർ അവിടെ ഇല്ലായിരുന്നു. എന്നാൽ അവർ വരുന്നത് വരെ ബാക്കി ഉള്ളവർക്ക് ഡ്രസ്സ്‌ എടുക്കാം എന്ന് കരുതി എല്ലാരും നോക്കാൻ തുടങ്ങി. ഒപ്പം എനിക്കും 😌. 


ഒരു 10 മിനുട്ട് കൊണ്ട് ഇനുവും അങ്കിളും ഒക്കെ വന്നു. അവരെ കണ്ടപ്പോൾ ഞാൻ എണീച്ചിട്ട് ഇനുന്റെ അടുത്തേക്ക് പോവാൻ തുടങ്ങിയതും ഏതോ ഒരു കൈ എന്നെ പിടിച്ചു വെച്ചു. 

തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ട് വേണ്ടെന്ന അർത്ഥത്തിൽ തല ആട്ടി കൊണ്ട് ഇച്ചു 😬. 

ഞാൻ പ്ലീസ് എന്ന് പതുക്കെ പറഞ്ഞതും അവൾ കണ്ണ് കൊണ്ട് ഉപ്പാനെ കാണിച് തന്നു. 

ഞാൻ ഉപ്പാനെ നോക്കിയപ്പോൾ ഉപ്പ ഇളിച്ചോണ്ട് വേണ്ട എന്ന് തല ആട്ടി കാണിച്ചു... ഞാൻ ഇന്നും പട്ടിണി 😩. 

അവളെ വേഗം ഇച്ചു ഞാൻ ഇരിക്കുന്ന ചെയറിന്റെ 5ചെയർ അപ്പുറത് ഇരിപ്പിച്ചു. 

എന്നിട്ട് ആ തെണ്ടി വന്നു എന്റെ അടുത്ത് ഇരുന്നു. 

"ഒരു ആങ്ങളക്ക് വേണ്ടി ഇതിൽ കൂടുതൽ ഈ പെങ്ങൾക്ക് ചെയ്യാൻ പറ്റില്ല 😁"

"ഈ ഉപകാരം ഈ ജന്മത്തിൽ ഞാൻ മറക്കൂലടി തെണ്ടി... 😬"

"തെങ്ക്സ്... 😌"

എനിക്കും ഒരു സമയം വരും. 🤧

ആദ്യം വലിയവർക്ക് എടുക്കാൻ തുടങ്ങിയത് കൊണ്ട് അത് കഴിഞ്ഞിട്ട് ഞങ്ങൾക്ക് എടുക്കാം എന്ന് കരുതി. 

ഞാനും ഇനുവും കണ്ണ് കൊണ്ട് ആ ഇച്ചുവിനെ തെറി വിളിക്കും.. 


(ഇനു )


വലിയവർക്ക് എടുത്തു കഴിഞ്ഞപ്പോൾ ഞങ്ങൾ നേരെ bride and groom സെഷനിലേക്ക് പോയി. 

ആദ്യം എനിക്ക് തന്നെ എടുക്കാം എന്ന് പറഞ്ഞു. 

അവിടെയുള്ള ഡ്രസ്സ്‌ ഒക്കെ കാണുമ്പോ 10 -15 കല്യാണം കഴിക്കാൻ തോന്നും 🙈. 

രണ്ട് ദിവസത്തേക്കും വേണമായിരുന്നു. റിസപ്ഷന്  വേണ്ടി ചെകുത്താന്റെ ഫാമിലി അവരെ വകയിൽ ഓർഡർ കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞു. 

ഫസ്റ്റ് ഞാൻ ഒരു മെറൂൺ കളർ lehanga കണ്ടു. അത് എനിക്ക് ഒരുപാട് ഇഷ്ടായി. ഞാൻ നേരെ ചെകുത്താന്റെ മുഖത്തേക്ക് നോക്കി. 

തെണ്ടി വേണ്ടാ എന്ന് കാണിച്ച തല ആട്ടി😬.. 

ഇത് എന്റെ കല്യാണം അല്ലെ... ഇവൻ എന്തിനാ ഇതിൽ ഇടപെടുന്നേ.. 🤧

അത് വേണ്ട എന്ന് ഞാൻ പറഞ്ഞു. പിന്നെ അവർ എനിക്ക് ഒരു വയലറ്റ് ഗൗൺ കാണിച്ച തന്നു. 

അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. 

"ഇത് കൊയപ്പം ഇല്ലല്ലോ ".ഉപ്പ ചെകുത്താനോട് ചോദിച്ചു. 

"അവൾക്ക് just ഒന്ന് ഇട്ട് കൊടുത്ത് നോക്ക്  ".

ചെകുത്താൻ ഞങ്ങൾക്ക് ഡ്രസ്സ്‌ എടുത്തു തരുന്ന ചേച്ചിയോട് പറഞ്ഞു. 

സ്റ്റിച് ചെയ്യാത്ത ഡ്രസ്സ്‌ ആയത് കൊണ്ട് അവർ എനിക്ക് അവിടെയും ഇവിടെയും ഒക്കെ പിൻ കുത്തി വെച്ച് തന്നു. 

കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്ക് അത് അത്രക്ക് അങ്ങട്ട് പിടിചിക്കില്ല. 

അത് ഇട്ടപ്പോൾ തന്നെ എന്റെ മേത്തു വയലറ്റ് ലൈറ്റ് പിടിപ്പിച്ച പോലെ ഉണ്ട്. 

ട്രയൽ റൂമിൽ നിന്നാണ് ഡ്രസ്സ്‌ ട്രയൽ ചെയ്ത് നോക്കിയത്. 

ഞാൻ അതും വലിച്ചു പുറത്ത് ഇറങ്ങി. 

"ഇതെന്നാ... ലൈറ്റ് മാനോ... 😆". ഇച്ചു. 

"കണ്ണാടിയിൽ കണ്ടപ്പോ എനിക്കും തോന്നി 😁". 

എല്ലാരും അഭിപ്രായത്തിനായി ചെകുത്താന്റെ മുഖത്ത് നോക്കി. 

"നിനക്ക് ഇത് ചേരുന്നില്ല... വേറെ നോക്കിക്കോ ". ചെകു

"ശരിയാ.. ബാബിക് ഇത് ചേരുന്നില്ല.. അത് ചേഞ്ച്‌ ചെയ്തിട്ട് വാ.. അപ്പോയെക്കും നമുക്ക് വേറെ നോക്കാം ". 

ചെകുത്താന്റെ  കസിൻ സിയ അങ്ങനെ പറഞ്ഞപ്പോ എല്ലാരും അതിനോട് യോജിച്ചു. 
ഞാൻ ട്രയൽ റൂമിൽ കയറിയിട്ട് മാറ്റാൻ തുടങ്ങി. 

മാറ്റി കഴിഞ്ഞു ആ ചേച്ചി കയ്യിൽ 1000 കണക്കിന് പിൻ കൊണ്ടുപോയപ്പോൾ ആണ് ഇത്രയും പിൻ എന്റെ ദേഹത്തു ആണല്ലോ ഇത്രയും നേരം നിന്നത് എന്ന് ഞൻ മനസ്സിലാക്കിയത്  😳. 


ഞാൻ ഇറങ്ങി ചെന്നപ്പോൾ അവിടെ ഞാൻ ഇരുന്ന സീറ്റിൽ സിയ ആയിരുന്നു. അതിനപ്പുറത് ഹൌസ് ഫുൾ ആയിരുന്നു.. 

ചെകുത്താനെ നോക്കിയപ്പോ അവന്റടുത് കാളി ആയിരുന്നു. ഞാൻ ഓടി തുള്ളി നേരെ അവന്റടുത് ഇരുന്നു. 



"നിനക്ക് ഡ്രസ്സ്‌ എടുത്തു കഴിഞ്ഞാൽ നിന്നെ ഞാൻ പഴയ പോലെ ഇരുത്തൂടി..🤧 "ഇപ്പുറത് ഇരുന്ന ഇച്ചു എനിക്ക് മാത്രം കേൾക്കാൻ പാകത്തിൽ ചെവിയിൽ പറഞ്ഞു 


"എന്നെ നിനക്ക് പൊക്കി എടുത്തു മാറ്റമെങ്കിൽ മാറ്റിക്കോ😌 "
അതും പറഞ്ഞു ഞാൻ ചെകുത്താന്റെ കയ്യിന്റെ ഇടയിൽ കയറി നിന്നു. 
അവൻ എനിക്ക് ചുറ്റും അവന്റെ കൈ കൊണ്ട് ഒരു വലയം തീർത്തു. 


ഞാൻ ഉപ്പാനെ നോക്കിയപ്പോൾ ആ കണ്ണിൽ സന്തോഷത്തിന്റെ ഒരു തുള്ളി കണ്ണീരും കണ്ടു. 

അത് കണ്ടപ്പോ എന്തോ എന്റെ തൊണ്ട കുഴിയിൽ തങ്ങി നിന്ന പോലെ തോന്നി. 

ഇത്രയും കാലം ആര് എന്നോട് നീ ആരാന്ന് ചോദിച്ചാൽ ഞാൻ ഹാരിസിന്റെ മകൾ ആണെന്ന് ആയിരുന്നു പറഞ്ഞത്. എനി അത് മാറി imran ന്റെ ഭാര്യ എന്ന് വേണം പറയാൻ. 


ചിന്തകൾ കാട് കയറിയപ്പോൾ ആ ചെകുത്താൻ എന്നെ കുലുക്കി വിളിച്ചത്. 

ഞാൻ ഞെട്ടി എണീച്ചു അവനെ നോക്കി. എന്റെ കണ്ണ് നിറഞ്ഞത് കണ്ടിട്ടാണെന്ന് തോന്നുന്നു. അവൻ എന്നെ മുഖം ചുളിച്ചു നോക്കി. 

ഞാൻ അതികം വോൾടേജ് ഇല്ലാത്ത ഒരു ചിരി ചിരിച്ചു കൊടുത്തു 😊. 


"മ്മ്.... ഇത് എങ്ങനെ ഉണ്ട് എന്ന് പറ. "

അതും പറഞ്ഞു ചെകുത്താൻ ഒരു മഞ്ഞയിൽ റോസും പലതര നിറങ്ങളും ഉള്ള ഡ്രസ്സ്‌ കാണിച്ച തന്നു. 

അത് കണ്ടപ്പോൾ തന്നെ എന്റെ കണ്ണ് തിളങ്ങി. 

"നീ ഇത് ഇട്ടിട്ട് വാ. "

അതും പറഞ്ഞു എന്നെ ട്രയൽ റൂമിലേക്ക് പറഞ്ഞയച്ചു. 

അത് ആദ്യമേ സ്റ്റിച് ചെയ്തത് ആയത് കൊണ്ട് ഞാൻ ഒറ്റക്ക് ആയിരുന്നു പോയത്. 


അത് ഇട്ട് കണ്ണാടിയിൽ നോക്കിയപ്പോൾ ഒരുപാട് നേരം അതിൽ നോക്കാൻ തോന്നി 🙈. 

പസ്‌കെ അതികം നേരം നിന്നാൽ എനി നാളെയെ വീട്ടിൽ എത്താൻ പറ്റു എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ വേഗം ഇറങ്ങി. 

വേറെ ഡ്രസ്സ്‌ നോക്കുന്ന തിരക്കിനിടയിൽ ഡോർ തുറക്കുന്ന ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു എല്ലാരും തിരിഞ്ഞു നോക്കി. 

എന്നെ കണ്ടപ്പോൾ തന്നെ എല്ലാരും എഴുന്നേറ്റ് നിന്നു.. 😝

ചെകുത്താന്റെ മുഖത്ത് ഒരു ചിരി ഉണ്ടോ.. 👀... ഉണ്ട് 🙈

എല്ലാരും അടിപൊളി എന്ന് പറഞ്ഞു... ഞാൻ അതും മാറ്റിയിട്ടു കല്യാണത്തിന് വേണ്ട ഡ്രെസ്സും എടുത്തു... (അതിനും കടപ്പാട് :-ചെകുത്താൻ 🙈)

ചെകുത്താന് വേണ്ട ഡ്രെസ്സും എടുത്തിട്ട് ഞങ്ങൾ നേരെ ഒരു  ഹോട്ടലിലേക്ക് കയറി.... 

ഹോട്ടലിൽ കയറി ഞങ്ങൾ ഫുഡിന് ഓർഡർ കൊടുത്തു. 

"അല്ല മോളെ... നിനക്ക് നിന്റെ കോളേജിലെ ഫ്രണ്ട്സിനെ കല്യാണം വിളിക്കണ്ടേ... "papa 


ചെകുത്താന്റെ ഉപ്പ ആ കാര്യം പറഞ്ഞപ്പോൾ മാത്രേ ഞാൻ അതിനെ കുറിച് ആലോചിച്ചിട്ടുള്ളു. 

"ആ papa "

"എന്ന മാനു നീ അവളെയും കൊണ്ട് കോളേജിൽ ചെല്ല്... നിനക്കും അവിടെ ആരൊക്കെയോ വിളിക്കണ്ടേ... "

"ആ papa 😁".ചെകുത്താൻ 

"എന്താ ഓന്റെ ചിരി... 🙄".papa. 


"😁😁😁".ചെകുത്താൻ 


"Papa എന്ന ഞാനും പോട്ടെ അവരോട് 😌".ഇച്ചു 


"എന്തിന്.. 🙄".papa 

"എല്ലാ... എനിക്ക് എന്റെ ഫ്രണ്ട്സിനെ വിളിക്കാൻ 😁".ഇച്ചു 

"അയിന് ഇന്റെ കല്യാണം ആണോ ഇത് 😬".ചെകുത്താൻ 

"എല്ലാ... ന്നാലും 🙈".ഇച്ചു 😬

"ഒരു എന്നാലും ഇല്ല... 😬"

പെട്ടെന്ന് എല്ലാരും നമ്മളെ തന്നെ ഫോക്കസ് ചെയ്തു... ഞാൻ വേറെ എന്ത് ആക്കാനാ... 😁

പെട്ടന്ന് ഫുഡ്‌ വന്നത് കൊണ്ട് എല്ലാരും പിന്നെ അത് കഴിക്കാൻ തുടങ്ങി. എല്ലാരും കല്യാണ ചർച്ചയിൽ ഏർപെട്ടപ്പോ ഞാനും ഇച്ചുവും കണ്ണ് കൊണ്ട് തെറി വിളിക്കുന്ന തിരക്കിൽ ആണ്... 🤭

ലവൾ ചമ്മിയ വകയിൽ ഞാൻ അവളെ കളിയാക്കും... അവൾ അതിന് പകരം വീട്ടും എന്ന് പറഞ്ഞു കൊഞ്ഞനം കുത്തും. 

പെട്ടെന്ന് ഞാൻ ചെകുത്താനെ നോക്കിയപ്പോൾ അവൻ എന്നോട് നിർത്താൻ പറഞ്ഞു. അതോടെ ഞാൻ നിറുത്തി... 😌
ഓൻ പറഞ്ഞത് കൊണ്ട് മാത്രം.... 

ഫുഡ്‌ കഴിച്ചു ഞാൻ ചെകുത്താന്റെ കൂടെ കാറിൽ കയറി. 

കൊറച്ചു നേരം ഞങ്ങൾ രണ്ടാളും ഒന്നും പറഞ്ഞില്ല... 

"നീ എന്താടി വെഡിങ് സെന്ററിൽ നിന്ന് കരഞ്ഞേ... ".

കൊറച്ചു നേരത്തിനു ശേഷം ചെകുത്താൻ ചോദിച്ചു... 

"ഞാനോ..... എപ്പോ 👀".

"നീ അറിഞ്ഞില്ലേ... "

"ഇല്ല.. 😁"

"എന്ന എനിക്ക് തോന്നിയത് ആവും... 😝"

അപ്പോളേക്കും കോളേജ് എത്തി... ആദ്യം തന്നെ ക്ലാസ്സിൽ പോവാം എന്ന് വിചാരിച്ചു. 

ക്ലാസ്സിൽ ഇപ്പൊ ചെകുത്താന്റെ പീരീഡ് ആയത് കൊണ്ട് ആരും ഇല്ലായിരുന്നു അവിടെ. 

ഞങ്ങൾ നേരേ അകത്തേക്ക് കയറി. 

പെൺകുട്ടികൾ എല്ലാരേയും കണ്ണ് തിളങ്ങി.പിന്നെ എന്നെ സംശയത്തോടെ നോക്കി. 

"സാർ... സാറെന്താ ഇന്ന് ക്ലാസ്സിൽ എത്താൻ ലേറ്റ് ആയത്. "കോഴി ഫറ 😬. 

"പറയാം... "

"Ok സർ.. 😁" ഫറ. 

"അതിന് മുമ്പ് എല്ലാരും ഞാൻ പറഞ്ഞ നോട്ട് എഴുതിയത് അല്ലെ... "

"Yes സർ... "എല്ലാരും ഒച്ചയിട്ട് പറഞ്ഞു. 

"Ok... അപ്പൊ നിങ്ങൾക്ക് ഇപ്പൊ ഒരുപാട് സംശയുണ്ടാവും... എല്ലാം ക്ലിയർ ചെയ്യാം  .. ഞാൻ ഇന്ന് ക്ലാസ്സിൽ വരാത്തത് എന്ന് വെച്ചാൽ മറ്റന്നാൾ എന്റെ കല്യാണം ആണ്.. "

അപ്പൊ തന്നെ പെൺകുട്ടികളുടെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടായി..  

"എല്ലാം പെട്ടന്ന് ആയിരുന്നു... അപ്പൊ ഞാൻ കെട്ടാൻ പോന്ന എന്റെ പെണ്ണാണ് ഇത്... "

അതും പറഞ്ഞു ചെകുത്താൻ എന്നെ ചേർത്ത് നിറുത്തി. ഞാൻ ക്ലാസ്സ്‌ മുഴുവനും ഒന്ന് കണ്ണോടിച്ചപ്പോൾ എല്ലാ പെൺകുട്ടികളുടെയും കണ്ണിൽ അസൂയ ഉണ്ടായിരുന്നു... 😒


"എനി നിങ്ങളുടെ സംശയം ആയിരിക്കും ഞാൻ ഇവിടെ വന്നു വെറും ദിവസത്തിനുള്ളിൽ എങ്ങനെ ഇവളെ പരിചയപെട്ടു കെട്ടാൻ നിന്നു എന്ന്. ഞാൻ ഇവളെ ഇന്നും ഇന്നലെയും അല്ല കാണാൻ തുടങ്ങിയത്. ഓർമ വെച്ച കാലം മുതൽ ഞങ്ങൾക്ക് പരസ്പരം അറിയാം... ഞങ്ങളുടെ പേരെന്റ്സ് ഫ്രണ്ട്‌സ് ആണ്... "

"ഇനു... നീ ആൾ കൊള്ളാലോ 😳... സാറിനെ വളക്കാൻ എത്ര കൊല്ലം എടുത്തു... 🙈"ഫറ 

"ഇവൾ എന്നെ എല്ലാ... ഞാൻ ഇവളെയ വളച്ചെ... 😁ഒരു കൊല്ലം എടുത്തു... "

"സാർ ഇവളെയോ... 😳"

"Yesh... 😌". ഞ്യാൻ. 

"എങ്ങനെയാ... "കോറസ് 

"വലിയ കഥ ഒന്നുമല്ല. ചെറുപ്പത്തിൽ എനിക്ക് ഇവളോട് ഒരു crush തോന്നിയിരുന്നു. പക്ഷെ പണ്ട് ഇതുപോലെ ഒന്നുമല്ല... ആൾ ഒരു സൈലന്റ് ആയിരുന്നു. ഇപ്പൊ ആണ് ഇങ്ങനെ... "

അതും പറഞ്ഞു എന്നെ നോക്കി തെണ്ടി കണ്ണിറുക്കി 😬. 

ഞാൻ പുച്ഛിച്ചു മുഖം തിരിച്ചു. 

"പിന്നെ ഇവളെ പ്രായം കൂടുംതോറും കൈ വിട്ടുപോവോ എന്ന പേടിയിൽ ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്തു 😝. ഇവൾ നോ യും പറഞ്ഞു. എങ്ങനെയോ ഒരു കൊല്ലം പിന്നാലെ നടന്നു വളച്ചെടുത്തു... വീട്ടിൽ ആദ്യം പറഞ്ഞില്ല. പിന്നെ ഇവക്ക് കല്യാണ ആലോചന വന്നപ്പോൾ പറഞ്ഞു.. ഒരു പ്രശനവും ഇല്ലാതെ അവർ ok പറഞ്ഞു 😁... ഇത്രയേ ഉള്ളു.. "


ചെകുത്താൻ അതും പറഞ് കഴിഞ്ഞപ്പോൾ എല്ലാരും കൈ അടിച്ചു. ഇതിന് ഒക്കെ എന്ത് കൈ അടിക്കാനാ 😌

പിന്നെ ഞങ്ങൾ അവിടുന്ന് എല്ലാരേയും ക്ഷണിച്ചിട്ട് ഇറങ്ങി സ്റ്റാഫ്‌ റൂമിൽ പോയി. അവിടുന്ന് കാര്യം പറഞ്ഞപ്പോൾ എല്ലാരും ഞെട്ടിയെങ്കിലും പിന്നെ congrats പറഞ്ഞു. 

കോളേജിൽ നിന്ന് ഞങ്ങൾ നേരെ വീട്ടിൽ പോയി. എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്തിരുന്നു. 

(പിറ്റേന്ന് രാത്രി )

"എന്റെ ചേച്ചി എനിക്ക് ഇവിടെ ചൊറിയുന്നു.. 😩". 


"എന്റെ കൊച്ചേ... അതൊക്കെ നിനക്ക് തോന്നുന്നതാ.. കൊറച്ചു കഴിഞ്ഞാൽ മാറി കൊള്ളും ". 

"ഇത് തന്നെയല്ലേ ഇങ്ങൾ കൊറേ നേരായിട്ട് പറയുന്നേ... 😨". 

"ഒന്ന് മിണ്ടാതെ ഇരിക്കടി ". എന്റെ കസിൻ നിച്ചു. 

ഞാൻ മുഖം കൊട്ടിയിട്ട് അനങ്ങാതെ ഇരുന്നു. 

കൊറച്ചു കഴിഞ്ഞപ്പോൾ ആ ചേച്ചി പോയി. കണ്ണാടിയിൽ നോക്കിയപ്പോൾ അടിപൊളി ആയിട്ടുണ്ട്.. 😍

വേഗം ഫോൺ എടുത്തപ്പോൾ ചെകുത്താന്റെ മെസ്സേജ്. 


"ഒരുങ്ങിയാൽ ഫോട്ടോ അയക്കണേ... "

"തരുന്നില്ല... 😁"

അതും ടൈപ്പ് ചെയ്തിട്ട് ഞാൻ ഫോണും എടുത്തു തായേ പോയി. 

അവിടുന്ന് എല്ലാരോടും ചിരിച്ചു സംസാരിച്ച സമയം പോയി..... 


💗💗💗💗💗💗💗💗💗💗

മാനു. 


ആ ഇനുന്റോഡ് pic അയക്കാൻ പറഞ്ഞിട്ട് അയച്ചില്ല സാധനം 😤. 

ആളുകൾ ഒക്കെ വന്നപ്പോൾ പിന്നെ ഞാൻ അവരോട് സംസാരിക്കാൻ തുടങ്ങി. 


കൊറച്ചു കഴിഞ്ഞപ്പോൾ ഇച്ചു എന്റടുത്തേക്ക് വന്നു. 

"എന്താടി... 👀"

"ഇനൂന്റെ ഫോട്ടോ കണ്ടിട്ടുണ്ടാ... 👀"


"ആ തെണ്ടി അയച് തന്നിക്കില്ല  😤". 

"ഞാനും ചോദിച്ചു എനിക്കും തന്നിക്കില്ല 😁ഞാൻ അവളെ കസിനെ കൊണ്ട് അയപ്പിച്ചു 😌. ദാ  ഫോട്ടോ ". 

ഞാൻ ആ ഫോൺ എടുത്തിട്ട് ആ ഫോട്ടോയിൽ നോക്കി.. ആ ഡ്രെസ്സിൽ അവൾ ഒന്നുകൂടി തിളങ്ങിയത് പോലെ തോന്നി... പെട്ടെന്ന് ആ ഇച്ചു ഫോൺ വാങ്ങി ഇളിച്ചു കൊണ്ട് പോയി  😤. 


വിചാരിച്ച സാധനം കിട്ടിയ നിർവിദിയിൽ ഞാൻ എന്റെ പണി നോക്കി പോയി. 


ഒടുക്കം പരുപാടി ഒക്കെ കഴിഞ്ഞു ഒരു 2:00 മണി ആയപ്പോയേക്കും ഉറക്ക് വന്നു ഞാൻ കിടന്നു. 

💞💞💞💞💞💞💞💞💞💞💞💞

എല്ലാരും ഫോട്ടോയും ഒക്കെ എടുത്ത് ഒരു വിധം സമയം ഒക്കെ പോയി. ലേറ്റ് ആയപ്പോൾ എല്ലാരും കിടക്കാൻ പോയി. 

ഞാൻ എന്റെ മുറിയിൽ കയറി ഫ്രഷ് ആയിട്ട് ജനലിലൂടെ പുറത്ത് നോക്കി... ഒരു കണക്കിന് ഞാൻ എത്ര ഭാഗ്യവതിയാ... സ്നേഹിച്ച ആളെ തന്നെ വീട്ടുകാരുടെയും എല്ലാരുടെയും സമ്മദത്തോടെ വിവാഹം കഴിക്കാൻ പോവുന്നു. 

വീട്ടുകാരെ ഞാൻ ഒരിക്കലും മിസ്സ്‌ ചെയ്യില്ല... എന്റെ ഉപ്പയെയും ഉമ്മയെയും പോലെ തന്നെ ആണ് എനിക്ക് എന്റെ ചെകുത്താന്റെ പേരെന്റ്സും... ഉപ്പയും ഉമ്മയും ഗൾഫിൽ ഒക്കെ പോവുമ്പോ ഞാൻ എല്ലായ്പോഴും അവിടെയാണ് താമസം.. 

അതികം ഞാൻ ചിന്തിക്കാൻ നിന്നില്ല... ഉറക്ക് സമ്മതിച്ചില്ല. 😌

ഞാൻ വേഗം കിടക്കയിൽ കിടന്നു  ... കിടന്നതേ ഓർമ ഉള്ളു. അപ്പോൾ തന്നെ ഉറങ്ങി പോയി .. 😁


രാവിലെ അലാറത്തിന്റെ വെറുപ്പിക്കുന്ന സൗണ്ട് കെട്ടിട്ടാണ് ഞാൻ എണീറ്റത്. 
ഇത്ര പെട്ടെന്ന് നേരം വെളുത്തോ 🤧. 


ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ വെളിച്ചം വരുന്നതേ ഉള്ളു. 

ഞാൻ വേഗം നിസ്കരിച്ചു തായേ പോയി. അവിടെ എത്തിയപ്പോൾ ഉമ്മാ അടുക്കളയിൽ ഉണ്ട്... അപ്പൊ ഉമ്മാ ഇന്നലെ ഉറങ്ങിയില്ലേ ... 

ഞാൻ വേഗം അടുക്കളയിലേക്ക് ചെന്നു.. 

"ഇങ്ങൾ ഇന്നലെ ഉറങ്ങിയില്ലേ.. 🙄"

"ഇല്ലെടോ... ഇന്നും കൂടെ ഉറങ്ങാതിരുന്നാൽ മതിയല്ലോ.. പിന്നെ daily എനിക്കും നിന്നെ പോലെ രാവിലെ 10 മണി  വരെ ഉറങ്ങാലോ.. 😌"


"ഔ.. നെഗറ്റീവ്... 😬ഞാൻ പോണു... "

അതും പറഞ്ഞു ഞാൻ റൂമിൽ കയറി. 
വാട്സാപ്പിൽ ചെകുന്റെ ചാറ്റ് നോക്കിയപ്പോൾ അവന്റെ ലാസ്റ്റ് സീൻ 10 മിനിറ്റ് മുമ്പേ ആയിരുന്നു ... 

പടച്ചോനെ ഇവൻ ഇങ്ങനെ നേരത്തെ എഴുന്നേറ്റാൽ ഞാൻ നേരത്തെ എണീക്കേണ്ട വരൂല്ലേ... 🥺

എനിക്ക് കല്യാണം കയിക്കണ്ടാ.. 😩

💞💞💞💞💞💞💞💞

കുറച്ചു കഴിഞ്ഞതും ബ്യൂട്ടീഷൻസ് ഒക്കെ വന്നു എന്നെ ഒരുക്കി നിറുത്തി... ഒരു red  കളർ lehenga ആയിരുന്നു.. 🤩

വാ... ഇത് തന്നെ എല്ലാ ദിവസവും ഇടാൻ തോന്നുന്നു... പസ്‌കെ ഈ കുത്തൽ ആണ് പ്രശനം.. 😕

അങ്ങനെ എല്ലാരും കൂടെ എന്നെ തായേ എത്തിച്ചു. രാവിലെ ഫുഡ്‌ കഴിക്കാത്തത് കൊണ്ട് വിശക്കുന്നുണ്ടായിരുന്നു 🤕. ഞാൻ വേഗം അടുത്തുള്ള ഉപ്പാനെ നോക്കി ഇങ്ങോട്ട് വരാൻ കാണിച്ചു കൊണ്ട് കണ്ണ് ഇറുക്കി. 

ഉപ്പ വേഗം ഞെട്ടി കൊണ്ട് ഇല്ലെന്ന് തല ആട്ടി.. 🙄. 

ഞാൻ വേഗം പല്ല് കടിച്ചോണ്ട് ഇങ്ങോട്ട് വാടോ എന്ന് സൗണ്ട് ഇല്ലാതെ ആക്ഷൻ ഇട്ട് പറഞ്ഞു... 


"എന്താടി.. 😬"

"എനിക്ക് വിശക്കുന്ന്.. 😭"

"ബെസ്റ്റ്... കൊറച്ചു നേരം കൂടെ കാത്ത് നിക്കടി.. 😑"

"പറ്റൂല.. 🤧"

"ഓഹ്.. എന്ന ഒരു കാര്യം ചെയ്യ് ഇഞ് നെച്ചൂനെയും കൂട്ടി പുറകിൽ നിന്ന് ഫുഡ്‌ കഴിച്ചോ.. "

"ഇത് ഇന്നലെ നേരത്തെ പറഞ്ഞൂടെ .. 😬"

"നേരത്തെ പറഞ്ഞാൽ ഞൻ വേറെ വല്ലതും പറഞ്ഞേനെ 😬"

"വേണ്ടാ..... 😌"


ഞൻ പിന്നെ റിസ്ക് എടുക്കാതെ നെച്ചൂനെയും കൂട്ടി ഫുഡ്‌ കഴിക്കാൻ പോയി. 

കഴിക്കുന്നതിനിടക്ക് നെച്ചൂന്റെ ആങ്ങള റിച്ചുക്ക ഓടി എന്റടുത്തേക്ക് വന്നു. 

പെട്ടെന്ന് ഓടി വന്നത് കണ്ടിട്ട് ഞങ്ങൾ രണ്ടാളും പേടിച്ചിട്ട് ഫുഡും അവിടെ വെച്ച് ഓടാൻ നിന്നതും. 

"ഓടല്ലെടി.... 😩"

"എന്തെ... 🥺"

"മാനുന്റെ വീട്ട് കാര് വന്നു.. നിക്കാഹിന് സമയമായി.... "

"ഇത്ര പെട്ടന്നോ.. 😳"

"സമയം 10 :00 മണി ആയി... 😬😬😬വേഗം വന്നൂട് "

"ദോ വന്നു... "
എന്നും പറഞ്ഞു ഞാൻ എന്റെ ലെഹങ്കയുടെ പാവാടയും പിടിച്ചിട്ടു അകത്തേക്ക് ഓടി... 

ഞാൻ അകത്തേക്ക് കയറിയപ്പോൾ ഹാളിൽ എല്ലാരും ചെകുത്താന് ചുറ്റും കൂടിയിട്ടുണ്ട്.. ഫാഗ്യം എന്നെ കാണാൻ പറ്റില്ല 😌

ഞാൻ വേഗം അടുത്തുള്ള ആരും ഇല്ലാത്ത റൂമിൽ കയറി. അല്ലെങ്കിൽ  ചെകുത്താന്റെ കുടുംബക്കാർ നോക്കുമ്പോ കല്യാണ പെണ്ണ് ഭക്ഷണം കഴിക്കുന്ന പന്തലിൽ നിന്ന് വരുന്നത് കണ്ടാൽ മാനം പോന്ന വഴി കാണില്ല 🤕. 

ഞാൻ റൂമിൽ കണ്ണാടിയുടെ മുന്നിൽ കയറി നിന്ന് എല്ലാം സെറ്റല്ലെന്ന് നോക്കി 😝. ആദ്യത്തെ കല്യാണം അല്ലെ... 


"എടി അനക്ക് ടെൻഷൻ ഒന്നൂല്ലേ 👀". നെച്ചു. 

ഞാൻ കണ്ണാടി നോക്കുന്നതിനിടക്ക് തല മാത്രം ബാക്കിലേക്ക് ചെരിച്ചു. 

"എന്തിന് 😆"

"എല്ലാ ഇന്റെ കല്യാണം അല്ലെ.. 🙈"

"കല്യാണത്തിന് എന്തിനാ ടെൻഷൻ 🙄"

"മരഭൂതം.. 😬... എടി ഇനിക്ക് മാനൂക്കാനേ കാണുമ്പോ ടെൻഷൻ ഒന്നുമില്ലേ.. 😤"

"എന്തിനാടി.. 🙄... ഞാൻ ഓനെ ഇന്നും ഇന്നലെയും അല്ലാലോ കാണാൻ തുടങ്ങിയെ.. അതുമല്ല ഞൻ ഇപ്പൊ ഓനെ കണ്ടിട്ട് പോലും ഇല്ല.. 😆"

"ബെസ്റ്റ്... 😬"

"അല്ല ഇനിക്ക് ഇപ്പൊ അത് അറിഞ്ഞിട്ടെന്താ.. 👀"

"ബെർതെ.. 🙈"


"പൊടി.. 😬"

അപ്പൊ തന്നെ ലവൾ അവളെ ഫോണും പിടിച്ചു പോയി. 

ഞാൻ അവിടുന്ന് ജനലിലൂടെ പുറത്ത് നോക്കിയപ്പോ ഉണ്ട് നേരത്തെ പോയ സാധനം അതേ പോലെ വരുന്നു.. 🙄

"ഇഞ്ഞെ വിളിക്കുന്നു.. 😁"

"ആര്.. 🙄"

"പൊട്ടിയെ അന്റെ കല്യാണം ആണ്... മഹർ ഇടാൻ വിളിക്കുന്നതാ.. 😬"

"അങ്ങനെ പണാ... 🤭"

ഞൻ അതും പറഞ്ഞു അവളെ തള്ളി മാറ്റി പോവാൻ  നിന്നതും അവൾ എന്റെ കൈ പിടിച്ചു വലിച്ചു അവളടുത്തേക്ക് തന്നെ വലിച്ചിട്ടു.. 


"എന്താ 😩"

"എന്റെ ഇബളെ... അന്റെ കല്യാണം ല്ലെ... ഇത്തിരി മര്യാദക്ക് നാണത്തോടെ എങ്കിലും നടക്ക് 🙏". 

"എടി സമയം പോവുന്നു.. 🤕"

"ഓ... 😬എന്ന ബാ... "

അങ്ങെനെ അവൾ എന്റെ കയ്യും പിടിച്ചു എന്നെ എന്റെ മുറിയിലേക്ക് പോയി. 

അവിടെ മഹറും പിടിച്ചു എന്റെ ചെകുത്താൻ ഉണ്ടായിരുന്നു 😍. 

ഞാൻ ആ മുറിയിൽ കയറി. 

അപ്പോൾ ചെകുത്താൻ എന്റെ കഴുത്തിൽ അവന്റെ പേര് കൊത്തിയ ആ മഹർ എന്റെ കഴുത്തിൽ ഇട്ടു. 

ഇപ്പോൾ ഞാൻ എന്റെ ചെകുത്താന്റെ പെണ്ണ് ആയി.. 😍

ചെകുത്താൻ എന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു. ജീവിത കാലം മുഴുവനും നോക്കിക്കൊള്ളാമെന്ന അർത്ഥത്തിൽ ഉള്ള ആ ചുംബനം ഞാൻ കണ്ണുകൾ അടച്ചു സ്വീകരിച്ചു... 😊

ആ മുറി വിട്ട് ചെകുത്താൻ ഇറങ്ങിയപ്പോൾ നാത്തൂനേ എന്ന് വിളിച്ചു ആ പരട്ട ഇച്ചു വന്നു കയറി.. 😬. 

"നാത്തൂൻ അന്റെ അമ്മായിനെ പോയി വിളിക്കടി.. 😤"

"അടി ഒക്കെ അമ്മക്ക് പിന്നെ ഉണ്ടാക്കാം ഇപ്പൊ നീ ഇത് ഇട്.. "

അതും പറഞ്ഞു ഇച്ചു എനിക്ക് ഒരു ഡ്രസ്സ്‌ തന്നു... 
മെറൂണും ഗോൾഡൻ കളറും ഉള്ള ഒരു ലെഹങ്ക ആയിരുന്നു അത് 🤩. 

ഇച്ചു വേഗം എനിക്ക് അത് മാറ്റി തന്ന് എന്നെ ഒരുക്കി.. രാവിലത്തെ മേക്കപ്പ് പോവാത്തത് കൊണ്ട് അതികം പുട്ടിയുടെ ആവശ്യം ഇല്ലായിരുന്നു.. 😁

കണ്ണാടിയിൽ നോക്കിയപ്പോൾ..... വാ.. 🤩

ഞാൻ തിരിഞ്ഞും മറിഞ്ഞും നോക്കി നിക്കുമ്പോൾ ആ ഇച്ചു എന്നെ വലിച്ചു തായേ കൊണ്ട് പോയി. 

ഞാൻ സ്റ്റെയർ ഇറങ്ങി തായേ ചെന്നപ്പോൾ എല്ലാരേയും കണ്ണ് എന്റെ മേലെ ആയിരുന്നു... എന്റെ കണ്ണ് ചെകുത്താനിലും 😍.
    
കണ്ണുകൾ ആഴന്നിറങ്ങുന്നതിന് മുമ്പ് തന്നെ ഞങ്ങൾ രണ്ടും നോട്ടം പിൻവലിച്ചു. 

ഇച്ചു എന്നെ ചെകുത്താന്റെ അടുത്ത് നിറുത്തി. 

"പോവാം.. 😊". ചെകുത്താൻ. 

"മ്മ്.. ☺️". 

എന്റെ മറുപടി വന്നതും ചെകുത്താൻ എന്റെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു. ഉപ്പയെയും ഉമ്മയെയും കെട്ടിപിടിച്ചു പോവാന്ന് പറഞ്ഞു. 
അല്ലാതെ കരഞ്ഞു അലമ്പാക്കിയിക്കില്ല 😁. ലോകത്ത് ഏറ്റവും സുരക്ഷിതമായ കയ്യിൽ ആണ് ഞാൻ നിൽക്കാൻ പോവുന്നെ... പിന്നെ ഞാൻ എന്തിനാ കരയുന്നെ 😌. 


ചെകുത്താന്റെ കൂടെ അവന്റെ വീട്ടിൽ കയറുമ്പോൾ അവൻ എന്റെ കയ്യിൽ മുറുകെ പിടിച്ചു. ഒരിക്കലും വിടില്ല എന്ന് ഉറപ്പുള്ള പിടി... 


അവസാനിച്ചു..... 

രചന :- ✍️Roobu

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

CRAZY LOVE | ✍️ AJWA | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌