മഴത്തുള്ളി പോലൊരു പ്രണയം | SHAREEFA ASHRAF | ഫുൾ പാർട്ട്‌


💘മഴത്തുള്ളി പോലൊരു പ്രണയം 💘
           ഫുൾ പാർട്ട്‌ 


പതിവിലും സന്തോഷത്തിൽ ആണ് ഇന്ന് സഹല.... എന്താന്നല്ലേ.. ഇന്ന് അവളെ പെണ്ണ് കാണാൻ വരികയാണ്, ചെക്കൻ മൊഞ്ചൻ ആണെന്നാണ് കേട്ടത്.. ആ കാണുമ്പോൾ അറിയാം. 

"ഡീ പെണ്ണെ.. വേഗം പോയി ഒരുങ്ങടീ അവര്പ്പോൾ ഇങ്ങെത്തും "
സാധനങ്ങൾ എല്ലാം ഒരുക്കി വെക്കുന്നതിന്നിടയിൽ ഹാജറാത്ത പറഞ്ഞു. 


അതിന്നിടയിൽ ആമിനാത്ത കയറി വരുന്നതു കണ്ടപ്പോൾ അവരെ സൽക്കരിച്ചിരുത്തി. 

തെല്ലു നീരസത്തോടെ ഹാജറാത്ത അവരോടു പറഞ്ഞു. 
"ഇപ്പയാ..ഇങ്ങള് വരുന്നേ.... ഇങ്ങക്കറിയൂലെ ഇൻക്ക് ഇങ്ങള് ഒക്കെ ഒള്ളൂന്ന്... "

"ഇജ്ജ് പെണങ്ങല്ലേ പെണ്ണേ, ഞാൻ ഇനി കല്യാണം കഴിഞ്ഞു പോണോള്ളൂ.. ന്തേ "

"ഉം, നല്ല കൂട്ടർ ആണെന്നാ കേട്ടത്. ന്നാലും ഒരു പെൺകുട്ടിന ഏൽപ്പിക്കുമ്പോൾ എന്തോ ബെജാറാ മനസ്സിൽ... "

ഈ പുള്ളി ആരാണ്ന്ന് ഇങ്ങള് ഇപ്പൊ ചിന്തിച്ചു കൊണ്ടിരിക്കുന്നെ... മ്മടെ ഹാജറാത്താന്റെ കളിക്കൂട്ടുകാരി.... അതായത് ചങ്ക്.... 😘😘

പിന്നെ പെണ്ണ് മൊഞ്ചത്തി ആയതോണ്ട് ആർക്കും സഹലയെ പിടിക്കാത്ത പ്രശ്നം ഇണ്ടാവില്ലട്ടോ.. അതാ ഏക ആശ്വാസം. 
അവടെ ഉപ്പ മരിച്ച ശേഷം ഈ ഒരൊറ്റ മകൾക്ക് വേണ്ടി പാവം  ജീവിച്ചേ..
ആണും പെണ്ണും ആയി ഈ ഒരാൾ മാത്രേ ഒള്ളൂ... അവളുടെ ഭാവി എന്താവുമെന്ന് ആലോചിച്ചു മറ്റൊരു വിവാഹത്തിന് സമ്മതിച്ചതില്ല പാവം. 

അതൊക്കെ അവിടെ നിക്കട്ടെ.... 
ചെക്കൻ വന്നെന്ന് തോന്നുന്നു. സലീമിക്ക(സഹല യുടെ അമ്മോൻ )അവരെ അകത്തേക്ക് ആനയിച്ചിരുത്തി. 
അപ്പോയെക്കും  ഹാജറാത്ത എല്ലാം റെഡിയാക്കി. 

"എന്നാൽ പിന്നെ കുട്ടിയെ വിളിച്ചോളി "
സലീമിക്കാടെ ഓർഡർ വന്നു. ഉടനെ മ്മടെ സഹല ചെക്കന്റെ മുമ്പിൽ ഹാജറായി. 
തെല്ലു നാണത്തോടെ ചായക്കപ്പ് നീട്ടി. 

ഉടനെ ബ്രോക്കർ 
"അല്ലാഹ്, ഇത് ചെക്കന്റെ അനിയൻ കുട്ടിയാ... ദാ ഇങ്ങോട്ട് കൊടുത്തോള്ളൂ.. "

അവൾ മുഖമുയർത്തി നേരെ അവനെ നോക്കി. 
പെട്ടന്ന് അവളുടെ മുഖഭാവം മാറി മറിഞ്ഞു. 
ആ നാണമൊക്കെ എങ്ങോ പോയി മറഞ്ഞു. 
അപ്പോഴാ അവനും അവളെ ശ്രദ്ദിച്ചതു തന്നെ... അവളെ കണ്ടതും 
അവന്റെ കണ്ണുകൾക്കതു വിശ്വസിക്കാനായില്ല. 

"അതെ... ഇത് അവൾ തന്നെ.... "

അവളെ കണ്ടതും അവന്റെ കണ്ണുകൾക്ക് അത് വിശ്വസിക്കുവാനായില്ല. 
"അതെ ഇത് അവൾ തന്നെ.... "
സഹലയുടെ മുഖത്തു ള്ള ആ നാണമൊക്കെ എങ്ങോ പോയി മറഞ്ഞു. 
പിന്നെ അവൾ അവിടെ അധികം നിന്നില്ല. 

"ഇനി കുട്ട്യോൾക്ക് എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ.. "
സലീമിക്ക ഉത്തരവ് പുറപ്പെടുവിച്ചു. 

"    ഞാൻ റാഷിദ്‌ എന്താ കുട്ടിടെ  പേര് ?.."

"സഹല "

"Oh... സഹല ഏത് വരെ പഠിച്ചു. "

"പ്ലസ് ടു "

"ഏത് സ്കൂളിൽ "
അത് കേട്ടതും അവളുടെ ഖൽബോന്നിടറി. 

"അതെ... ഇൻക്ക് ഒരു കാര്യം പറയാൻ ഉണ്ട്"

"എന്തായാലും സഹല പറഞ്ഞോളൂ. ഇഷ്ട്ടമായില്ല എന്ന് മാത്രം പറയരുത്. "

"ഇല്ല പറയുന്നില്ല... പക്ഷെ... ഈ കല്യാണം നടക്കാൻ പാടില്ല "

",അതെന്താ..... അങ്ങനെ "

"അത് അങ്ങനെ ആണ്. കൂടുതൽ ഒന്നും പറയാൻ ഇല്ല. "

"അതെങ്ങനെ ശരിയാകും.. കാരണം എന്താ അത് പറ "

"Ok... അത്ര നിർബന്ധം ആണെങ്കിൽ വീട്ടിൽ പോയി അനിയനോട് ചോദിച്ചു നോക്ക്. "

"ആര് ജാസിമോ...നിങ്ങൾ നേരത്തെ അറിയോ "

"ഉം.... അറിയും "


"എന്നാ ശരി.... കുട്ടി പൊക്കോളൂ "

സംസാരമൊക്കെ  കഴിഞ്ഞു. ആലോചിച്ചു വിവരം അറിയിക്കാം എന്ന തീരുമാനത്താൽ അവർ അവിടുന്ന് ഇറങ്ങി. 
പോകാൻ നേരം ജനലയികൾക്കിടയിലൂടെ നടന്നു നീങ്ങുന്ന അവനെ അവൾ നോക്കി നിന്നു.
അവളുടെ മനസ്സ് അങ്ങ് ആ പഴയ കാലത്തിലെക്ക് ആഴ്ന്നിറങ്ങാൻ വെമ്പൽ കൊണ്ടു. 😞😞


അതെ സമയം റാഷിദ്ന്റെ ചിന്ത എന്താ കണക്ഷൻ അവർ തമ്മിൽ എന്നാ.... ഇനി അവൻ തേച്ചപെണ്ണ് വല്ലതും ആണോ.... ആകും അല്ലാതെ എന്താ... വീടെത്തിയാൽ ചോദിക്കാം.... 

ജാസിം ആണേൽ അവളെ കണ്ട ഷോക്കിൽ നിന്നും വിട്ടു മാറിയിട്ടില്ല താനും.... മൂന്നു പേരും മൂന്ന് അവസ്ഥയിൽ.. 


(ഇതെല്ലാം എവിടെ ചെന്നെത്തി നിൽക്കും എന്ന അവസ്ഥയിൽ ഞമ്മളും  😜😜😜.....കൂടെ നിൽക്കണട്ടോ.... )

------------------

അങ്ങനെ സഹല പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി. 

ജാസിം അതാ അവന്റെ പേര്.... അവളുടെ സ്കൂളിന്റെ അടുത്തുള്ള കോളേജിൽ പഠിക്കുന്ന പുള്ളി.... വായിനോക്കികളിൽ മുൻനിരയിൽ സ്ഥാനം പിടിക്കുന്ന പഹയൻ. 

അവളെ ഒന്നു നോക്കിയിട്ട് വേണേ ക്ലാസ്സിലോട്ട് പോവാൻ, അല്ലേൽ സാറിന് പോലും അവടെ മുഖച്ചായ തോന്നും,പൊന്നോ... 

പിന്നെ ഓൻഓർമ്മകളിന്ന് ഉണരാൻ സാറിന്റെ ചോക് കൊണ്ടുള്ള ഏറു തന്നെ ശരണം. 
 വേറൊന്നുംഅല്ലാട്ടോ.... ഓൻ  അവളാണ്ന്നു കരുതി സാറിനെ ഒരുമാതിരി ഒരു നോട്ടം ഉണ്ട്ട്ടോ... അതിൽ പിന്നെ സാറിന്നറിയാം.അൻ ഇവിടൊന്നുംഇല്ലാന്ന് ....

  എന്താചെയ്യ,അവനത്രക്ക് അങ്ങോട്ട്‌ പെരുത്തിഷ്ട്ടായി ഓളെ... 😘😘

അങ്ങനെ അങ്ങനെ പോണ് കാര്യങ്ങൾ. നടക്കട്ടെ.... 
ആരും ഒന്ന് നോക്കിപ്പോവും അത്രയ്ക്ക് മൊഞ്ചു ണ്ട് അവൾക്ക്. അടക്കവും ഒതുക്കവും അവളുടെ മികവ് കൂട്ടി. എല്ലാം കൂടി ഒരുമിപ്പിച്ചു പറഞ്ഞാൽ അസ്സൽ  അടിപൊളി ഒരുമ്മച്ചിക്കുട്ടി. പലരും അവളിൽ നോട്ടമിട്ടിട്ടുണ്ട്. ബട്ട്‌ അവളുടെ നോട്ടം പഠിപ്പിൽ മാത്രം. അവൾക്ക് പ്രണയം കണക്കിനോടും മലയാളത്തോടും. എന്താ ഇപ്പൊ ചെയ്യാ.... അവളുടെ ഈ ഗതി മാറ്റാൻ...... 

പ്രണയം തുറന്നു പറയാം എന്ന് കരുതി വന്നവർ ഒക്കെ പാവം ദയനീയമായ നോട്ടം കൊണ്ട് തോൽപ്പിച്ചു കളഞ്ഞു. അങ്ങനെ ഒരു ക്ലീൻ ഇമേജ് നേടിയെടുത്തു. 

അങ്ങനെ അങ്ങട്ട് തോറ്റു പിന്മാറി പ്പോവാനു ജാസിം ഒരുക്കമല്ല.

ഒരു ദിവസം അവളുടെ മുന്നിൽ തലയെടുപ്പോടെ നിന്നു കൊണ്ടങ്ങു ഡയലോഗ് കാച്ചി.... 

*സഹല എനിക്ക് നിന്നെ ഒരു പാട് ഇഷ്ട്ടമാണ്. എത്രത്തോളം ആയമുണ്ടെന്ന് ഇൻക്ക് തന്നെ നിശ്ചയം ഇല്ലാട്ടോ... ഇയാൾക്ക് ഇങ്ങനെ പറയുന്നവരെ കണ്ണ്എടുത്താൽ കണ്ടു കൂടാന്നും അറിയാം.. എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരിക്കുവാനും തയ്യാറാ.... ഒരു മറുപടി തരണം. അതും പോസിറ്റീവ് ആവാൻ ശ്രമിക്കുക തന്നെ വേണം. ഇന്നാ പോട്ടെ സഹല മോളെ*........ 

അവൾക്കു നേരെ കണ്ണിറുക്കി സ്റ്റൈലിൽ ഒരു നടത്തം. Oh... അതൊന്നു കാണണം പൊന്നേ.... എന്താ മൊഞ്ചാ....😘😘😘😘😘

-----------------
അപ്പോയെക്കും അവർ വീട്ടിൽ എത്തി.

അപ്പോൾ ഉമ്മാന്റെ ചോദ്യം 
"അല്ല കുഞ്ഞോ... പെണ്ണ് എങ്ങനെ ഉണ്ട്... "

മറുപടിയോന്നുംപറയാതെ 
 റാഷിദ്‌ ജാസിമിനെ കൂട്ടി നേരെ അവന്റെ റൂമിലേക്ക്‌ പോയി.

 അവന്റെ പിടിച്ചു  വലിച്ചു കൊണ്ട് പോവുന്നതു കണ്ടാൽ കൊല്ലാൻ ആണെന്ന് തോന്നും. 

"ഇങ്ങോട്ട് വാടാ... അനക്കിട്ട് ഞാൻ വെച്ച്ട്ടുണ്ട്. കോപ്പേ... "

"എന്താടാ...അനക്ക് പറ്റിയെ... "

"എന്താ ഇനി പറ്റാൻ. പറ ആ പെണ്ണ് അന്റെ ആരാണ്. ഇൻക്ക് അറിയണം. "

അവൻ അത് കേട്ടു ഞെട്ടി. അപ്പോൾ അവൾ എല്ലാം പറഞ്ഞു... 

അപ്പോൾ ഇനി ബാക്കി സ്റ്റോറി ജാസിം പറഞ്ഞോട്ടെ...പാവം അല്ലെ.... 


"ആ പെണ്ണ് അന്റെ ആരാണ്. ഇൻക്ക് ഇപ്പൊ അറിയണം. "

അത് കേട്ടു ജാസിം ഞെട്ടി. അപ്പോൾ അവൾ  എല്ലാം പറഞ്ഞു. ഇനി... എല്ലാം പറയാതെ നിവർത്തിയില്ലല്ലോ എന്നോർക്കുമ്പോൾ തന്നെ അവന്ന് എന്തോ പോലെ.... അല്ലാഹ് കുടുങ്ങിയല്ലോ... എല്ലാം പറയാം. അതാണ് നല്ലത്. 


"അതെ അവൾ ഞാൻ സ്നേഹിച്ച എന്റെ പെണ്ണ്. കോളേജിൽ പോവും മുമ്പ് ഒരു നോക്ക് കാണാൻ വേണ്ടിയാണ് ഞാൻ ഇവിടുന്ന് ഓടിയതു പോലും.....അവളോട്‌ ഞാൻ എന്റെ ഇഷ്ട്ടം പറഞ്ഞു വല്യ ഹീറോ ആയി നടന്നു പോയി. പക്ഷെ.... "

അപ്പോൾ... ഇനി ഞമ്മൾ പറയാം. Ok

അവൾക്കതൊക്കെ കേട്ടപ്പോൾ ആഷ് ജര്യം ആണ് തോന്നിയത്. ഇത്രക്ക് പെർഫെക്ട് ആയി തന്നെ ഇത് വരെ ആരും പ്രപ്പോസ് ചെയ്തിട്ടില്ല. എല്ലാർക്കും പറയുമ്പോൾ പഞ്ഞം അനുഭവപ്പെട്ടു. ഇവൻ ഏതായാലും ആണ്കുട്ടിയാണ്. സമ്മതിക്കാതെ വയ്യ.

പിന്നെ പലപ്പോഴും അവൻ ഇത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ അവളുടെ മനസ്സ് കല്ലാന്ന് തോന്നുന്നു.മറുപടി കൊടുത്തതു പോലുമില്ല.. ഇനി പേടിച്ച കാരണത്താൽ ആണാവോ.  അലിഞ്ഞതില്ല  അവളുടെ മനസ്സ് ...... പാവം ജാസിം. 

ഒരിക്കൽ രണ്ടും കല്പ്പിച്ചു 

"ടി.... നിന്നോട് ഞാൻ മര്യാദയുടെ ഭാഷയിൽ ചോദിച്ചു. അപ്പോൾ അനക്ക് ജാഡ. ഇൻക്ക് വേറെ പെണ്ണ് കിട്ടാഞ്ഞിട്ടല്ല..... എന്തോ ന്റെ മനസ്സ് ന്നോട് മന്ത്രിക്കുന്നു ഇയ്യാ ന്റെ പെണ്ണെന്നു മുത്തേ.... പറയെടോ താൻ എന്ത് തീരുമാനമെടുത്തു. "
അവസാനം അവൻ കുറച്ചു കട്ടി കൂട്ടി പറഞ്ഞതിനാലാവണം അവൾക്ക് എവിടുന്നോ ആത്മവിശ്വാസം വന്നപോലെ അവളിൽ കുറച്ചു ധൈര്യം എവിടുന്നാവോ അങ്ങ് വന്നു. ഇനി മ്മടെ ജാസിന്റെ കാര്യം ഗോവിന്ദ..... 

"പോടാ ചെർക്കാ..ഇയ്യ് ആരെടാ .. ഇയ്യ് എന്തിനാ എപ്പോഴും മ്മളെ പുറകെ ഇങ്ങനെ നടക്കുന്നതന്ന് ഇൻക്ക് മനസ്സിലാവുന്നില്ല. "

അവളുടെ ആ ഡയലോഗ് കേട്ടു പാവം അന്തം വിട്ടു . 

"അല്ലാ ഞാൻ എന്നും പറയുന്ന കാര്യത്തിന്ന് ഒരു തീരുമാനം പറ. ന്നാൽ ഞാൻ പൊക്കോളാം "

"എന്നാ കേട്ടോ, ഇൻക്ക് അന്നേന്നല്ല പുറകെ നടന്നു ശല്യം ചെയ്യുന്ന ആരേം ഇഷ്ട്ടമല്ല. ഇന്റെ ഉപ്പച്ചി ഇൻക്ക് വേണ്ടി കണ്ടെത്തി ത്തരുന്ന ആളെ മാത്രമേ ഞാൻ സ്നേഹിക്കൂ... ഇനി ഏത് ബദറുൽ മുനീർ വന്നാലും ശരി. ഇപ്പൊ ഉത്തരം കിട്ടിയില്ലേ . ഇനി ന്റെ പുറകെ നടക്കരുതു പ്ലീസ് ..... "

അവളുടെ കൂസലില്ലാത്ത സംസാരം കേട്ടപ്പോൾ മ്മടെ ചെക്കന്റെ ഖൽബിന്റെ ഉള്ളിന്റെ ഉള്ളിൽ എന്തൊക്കെ അങ്ങ് പാഞ്ഞു.

 "പഹയത്തി ഇത് വരെ മിണ്ടാതെ ഇരുന്നു ഇപ്പോൾ പലിശ സഹിതം വീട്ടി.നിന്നെ ഞാൻ എടുത്തോളാം..  മോളെ "അവൻ മനസ്സിൽ പറഞ്ഞു. 🤔🤔🤔

"എന്താടോ മിണ്ടാതെ നിൽക്കുന്നെ തനിക്ക് ചെവി കേൾക്കില്ല എന്നുണ്ടോ. പോടോ "


"ഞാൻ പൊക്കോളാം, മോളെ ഹുസ്നുൽ ജമാലെ ഞാൻ അന്നേക്കൊണ്ടെ പോവൂ... ഇന്റെ മഹർ അത് അനക്ക് മാത്രം അവകാശപ്പെട്ടതാ......അന്നേ നഷ്ട്ടപ്പെടുത്തിള്ള ഒരു പരിപാടിക്കും ഈ ജാസിമിനെ കിട്ടില്ല..... ഇയ്യ് എന്താ കരുതി ഇത് പറഞ്ഞാൽ മ്മള് മാനസ മൈന പാടി അങ്ങ് പോവുമെന്നോ. അതിന്ന് ജാസി വേറെ ജനിക്കണം. അപ്പോൾ ഇന്ന് ഇത്രേം മതി..     ഇനി ഒരു ജന്മം മുഴുവൻ പറയാൻ ഉള്ളത് അല്ലെ പൊന്നൂസെ....അപ്പോൾ നാളെ... By"
അവൾ അവന്റെ വാക്ക് കേട്ടു വായും പൊളിച്ചു നിന്നു. 

കുരിശ്.... ഇവന്ന് എന്നെയോ കിട്ടിയൊള്ളൂ 😟

പിന്നെ അങ്ങോട്ട്‌ ഡയലോഗ്സ്ന്റെ എണ്ണം കൂടി എന്നല്ലാതെ കുറഞ്ഞില്ല. അവന്നത് പറയാതയും അവളുടെ തെറി വിളി കേട്ടില്ലേൽ ഉറക്കം വരെ വരാത്ത അവസ്ഥയിൽ ആയി കാര്യങ്ങൾ.

എന്നാലും പെണ്ണ് മനസ്സിലാക്കുന്നില്ല അവന്റെ സ്നേഹം.അവൻ വായിട്ടലച്ചതു മിച്ചം.  എന്ത് കഷ്ട്ടാല്ലേ....

ദിവസങ്ങൾ ഓരോന്ന് കഴിഞ്ഞു പോയി......

"ഇന്നെങ്കിലും ഒന്ന് പറ സഹല.. പ്ലീസ്, എനിക്ക് ഇന്ന് ഒരു ഉത്തരം കിട്ടണം. അല്ലാതെ ഞാൻ പോവൂല "

"ഞാൻ എനിക്ക് പറയാൻ ഉള്ളത് മുമ്പ് പറഞ്ഞു കഴിഞ്ഞു. അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല. "

പെണ്ണിന്റെ ആ വാക്ക് കേട്ടു ജാസിം പകച്ചു പണ്ടാരടങ്ങി....... 
"ഇജ്ജ് ഇതിന്ന് അനുഭവിക്കും. ഈ ജാസിം അന്നേ ആത്മാർത്ഥമായിട്ടാ ഇഷ്ട്ടപ്പെട്ടെ... പക്ഷെ നീയോ, നീ ഒരിക്കൽ എന്റെ സ്നേഹം ഓർത്തു ദുഖിക്കും. നോക്കിക്കോ . ഞാനാ പറയുന്നത് "😢
അത് കേട്ടതും അവൾ ചിരിയോടു ചിരി. 
"ആണോ, ഞമ്മൾ അത് അറിഞ്ഞില്ലട്ടോ..... ok അപ്പൊ അങ്ങനെ ആയിക്കോട്ടേ... പോവാ എന്ന് പറയുന്നു എന്നാൽ പൊക്കൂടെ" 😏
അതൊക്കെ കേട്ടപ്പോൾ ജാസിമിന്റെ വയറു നിറഞ്ഞു. അവൻ തലയും താഴ്ത്തി ഒറ്റ പോക്ക്. 

രണ്ടുമൂന്നു ദിവസത്തിനു അവൻ ആ വഴിഴെ വന്നില്ല. വേറൊന്നും കൊണ്ടല്ല അവളുടെ തെറി കേൾക്കണ്ടല്ലോ എന്ന് കരുതി. 😜അല്ലാതെ ഒഴിഞ്ഞു പോയതോന്നും അല്ല. അങ്ങനെ ഇങ്ങള് കരുതി എങ്കിൽ ഞമ്മൾ ഉത്തരവാദി അല്ല.
ആദ്യമൊക്കെ അവൾക്ക് തമാശയായാ തോന്നി യത്. പിന്നെ ആ തമാശക്കിടയിൽ എപ്പോയോ ഒരിത് 😜
രണ്ടു ദിവസം അവനെ കാണാതെ ആയപ്പോൾ തന്നെ അവൾക്ക് ബോദ്യമായി അവൻ തന്നിൽ എത്ര സ്വാധീനo ചെലുത്തി എന്നത്. 

ഇനി അവനെ കാണുമ്പോൾ പറയണം എന്ന ഉദ്ദേശത്തോടെ അവൾ ക്ലാസ്സിലോട്ട് പോയി. 
പക്ഷെ വിധി ഒരുക്കി വെച്ചത് മറ്റൊന്നായിരുന്നു.!!!!!!

പിന്നീട് അപ്രതീക്ഷിതമായിയുള്ള സഹലയുടെ ഉപ്പയുടെ വിയോഗം ആ കുടുംബത്തെ കുറച്ചോന്നും അല്ല തളർത്തിയത്. പെട്ടെന്ന് ഉണ്ടായ ഒരു അറ്റാക്ക്. അതായിരുന്നു വില്ലൻ.
അതോടെ ആ ഉമ്മയും മകളും ആകെ തകർന്നു. ഇനിയൊരു ജീവിതം ആര്ക്കു വേണ്ടി എന്ന ചിന്ത  വരെ അവരിൽ ഉടൽ എടുത്തു. കുടുംബത്തിന്റെ ആകെ ഉള്ള അത്താണി പോയാൽ പിന്നെ ഇതല്ലാതെ വേറെ എന്ത് ചിന്തിക്കാൻ. അല്ലെ.... 

സഹലയും മാറി ഒരു പാട്. അവൾക്ക് ഇപ്പോൾ പുറത്തു ഇറങ്ങുന്നതെ ഒരു തരം അസഹ്യമായി ത്തോന്നി.. സ്കൂളിലേക്കുള്ള പോക്കും നിലച്ചു. ഈ അവസ്ഥ തുടർന്നാൽ രണ്ടു പേരെ കൂടി തങ്ങൾക്ക് നഷ്ട്ടപ്പെടുമല്ലോ എന്നോർത്തപ്പോൾ സലീമിക്ക അവരെ ഇങ്ങോട്ട് കൊണ്ടു വന്നു. 

അങ്ങനെ അവർ തമ്മിൽ ഉള്ള കൂടികാഴ്ചക്ക് വിരാമമായി. അവൻ ഓരോ ദിവസവും നോക്കും. പക്ഷെ അവളുടെ നിഴൽ വട്ടം പോലും കാണാൻ ആയില്ല. പൂർണ നിരാശയോടെയുള്ള മടക്കം അവനിൽ തെല്ലൊന്നും അല്ല വേദന ഉളവാക്കിയത്.

പിന്നീട് അവളുടെ കൂട്ടുകാരിയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞു അവർ നാട് വിട്ട് പോയെന്ന്. കുറെ കാലം അവൻ അതോർത്ത് വിഷമിച്ചു. പിന്നെ പിന്നെ അവനും മറക്കാൻ പഠിച്ചു. കാലത്തിന്ന് അങ്ങനെ ഒരു ശക്തി ദൈവം കൊടുത്തിരുന്നുവില്ലഎങ്കിൽ പലരു ടെയും ജീവിതം ഇന്ന് ചിന്നഭിന്നമായേനേ.... കാലം നീ തന്നെ സാക്ഷി..... 

കഥകൾ എല്ലാം കേട്ടു കഴിഞ്ഞപ്പോൾ റാഷിദ്‌ അവനെ നോക്കി നിന്ന പാട്.
ആ നോട്ടത്തിൽ അവൻ പല അർത്ഥങ്ങളും കണ്ടു. 

"പക്ഷെ.... ഇപ്പോൾ ഇന്റെ മനസ്സിൽ അവൾ ഇല്ല. "

"എന്ത്, എന്താ നീ പറഞ്ഞെ..... "

"അതെ ഇപ്പോൾ അവൾ എന്റെ മനസ്സിൽ ഇല്ലാന്ന്. "

"അപ്പോൾ പിന്നെ അവൾ എന്നോട് പറഞ്ഞതോ?... "

"അറിയില്ല. ഏതോ ഒരാൾ, എന്നെ പ്രതീക്ഷിച്ച്‌ ഇരിക്കുന്നുണ്ട്. അവളുടെ പേരോ നാടോ.... ഒന്നും അറീല്ല. "

"നീ എന്താ പറഞ്ഞു വരുന്നേ.. തെളിയിച്ചു പറ "
അവന്റെ ആ പറച്ചിൽ അവനിൽ കൂടുതൽ ആകാംക്ഷയുണ്ട്ടാക്കി എന്ന് വേണം പറയാൻ. അടുത്ത വാക്കിനു വേണ്ടി അവൻ ചെവി കൂർപ്പിച്ചു.

"അത് രണ്ടു മാസം മുമ്പ് ആരോ.... ഒരു സുമയ്യ എന്ന ആൾക്ക് അയച്ച മെസ്സേജ് നമ്പർ മാറി എനിക്കാ വന്നത്. അവളോട്‌ സംസാരിച്ചു ഞങ്ങൾ ഫ്രണ്ട്സ് ആയി. പിന്നെ പിന്നെ പതിയെ അവളോട്‌ ഒരു വാക്ക് മിണ്ടാതെ ഉറക്കം പോലും വരാത്ത അവസ്ഥ.സഹലയുടെ സ്ഥാനത്തു ഞാൻ പതിയെ അവളെ  കാണാൻ തുടങ്ങി.  അവസാനം ഞാൻ അവളോട്‌ എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞു. അവൾക്ക് എതിർപ്പ് ഒന്നും ഇല്ലായിരുന്നു. "

"ഹോ.. പേര് അറിയില്ല. നാട് അറിയില്ല. നമ്പർ നോക്കി കണ്ടു പിടിക്കാലോ??.. "

"വേണ്ട. സമയം ആവുമ്പോൾ അവൾ വരും... കണ്ടെത്താന് ശ്രമിക്കരുത് എന്ന് പറഞ്ഞു. അങ്ങനെ നോക്കിയാൽ പിന്നെ അവൾ ഒരിക്കലും വരില്ല എന്ന്. "

"ഉം. അതല്ല. അപ്പോൾ സഹല പറഞ്ഞത് വെച്ച് നോക്കിയാൽ അവളുടെ ഉള്ളിൽ നീയുണ്ട് അന്നും ഇന്നും. അപ്പോൾ പിന്നെ ഈ പെണ്ണ്........ "

"അറിയില്ല..... സഹല അത് പഴയ കഥ....അവളോട്‌ ഞാൻ കൊച്ചു കുഞ്ഞിനെ പോലെ കെഞ്ചിയിട്ടുണ്ട്. അന്ന് അവൾ അത് കേട്ടില്ല.  പക്ഷെ  എന്തോ  ഇവളെ എനിക്കങ്ങോട്ട്‌ വിട്ട് കളയാൻ തോന്നുന്നില്ല. 😢"

"ഇനി ഇപ്പോൾ ആ പെണ്ണ് സഹല തന്നെ ആണെങ്കിലോ?..."

"ഒരിക്കലും ഇല്ല.   അങ്ങനെ ആണെങ്കിൽ അവൾ വേറെ ഒരാളെ ഇഷ്ട്ടം ആണെന്ന് പറഞ്ഞേനെ.... എന്റെ പേര് പറയില്ലായിരുന്നു. അതുമല്ല അവൾക്കും ഞാൻ ആരാണ് എന്ന് അറിയില്ല. "

"ഹോ, ഇതെന്താ കള്ളനും പോലീസുo കളിക്കാ..."

"അല്ലാ..., എന്തോ എനിക്ക് ഇതിൽ പ്രതീക്ഷ തോന്നുന്നുണ്ട്.കാണാൻ പോവുന്നപെണ്ണിന്റെ പേര് ആദ്യം ചോദിച്ചില്ല. അതാ പ്രശ്നം ആയത്.   "

"അല്ലാ അതൊക്കെ പോട്ടെ.... ഏതായാലും ഈ ബന്ധം മുടങ്ങി. ഇനി നീ അവളോട്‌ പറ നിന്നെ കാത്തിരിക്കുന്നതിൽ അർത്ഥം ഇല്ലെന്ന്, എത്രയും പെട്ടെന്ന് തന്നെ "

"ഉം, പറയണം.... എല്ലാം മറക്കാൻ. എങ്ങനെ പറയും. അവൾ പുറത്തു ഇറങ്ങണ്ടെ..... "

"നമ്പർ തന്നിട്ടുണ്ട്. ഉമ്മാനെ കൊണ്ട് വിളിപ്പിക്കാം. അവളോട്‌ സംസാരിക്കാൻ എന്ന മുഖേന. എന്നിട്ട് നീ കാര്യം പറ. "

അതിന്ന് ശേഷം റാഷിദ്‌ ഉമ്മാനോട് എല്ലാം പറഞ്ഞു. അവളുടെ വീട്ടിലെക്ക് വിളിച്ചു. നാളെ ബീച്ചിൽ വരാൻ പറഞ്ഞു. അത്യാവശ്യമായി ഒരു കാര്യം സംസാരിക്കാൻ വേണ്ടി ആണെന്ന് മാത്രം പറഞ്ഞു. അവൾ വരാം എന്നേറ്റു.

നാളെ ആവാൻ വേണ്ടി അവൾ കാത്തിരുന്നു. അവൾ കരുതി അവന്റെ പഴയ  ഇഷ്ട്ടം പറയാൻ ആണെന്ന്. അതും കരുതി കിനാവ് കാണാൻ തുടങ്ങി പാവം. വരാൻ ഇരിക്കുന്നതെന്താ എന്ന് പോലും അറിയാതെ.... 

ജാസിം ആണെങ്കിൽ എങ്ങനെ ഇത് അവതരിക്കും എന്നോർക്കുമ്പോൾ തന്നെ തകർത്തു പോവുന്നു. എന്ത് വന്നാലും അവളെ തന്നിക്ക് അകറ്റിയെ പറ്റൂ..... ഈ ഒരു ഉറച്ച തീരുമാനം അവൻ ഉൾകൊള്ളാൻ നിർബന്ധിതനായി. നാളെ ഒറ്റ ദിവസം കൊണ്ട് എല്ലാം ഒന്ന് കരക്കടുപ്പിക്കണമെന്നോർത് അവൻ നിദ്രയെ പുണർന്നു.

അവൻ  ബീച്ചിൽ ചെല്ലുമ്പോൾ വിദൂരതയിലേക്കു നോക്കിയിരിക്കുന്ന അവളെ കണ്ടു. 
അവന്റെ കാൽപെരുമാറ്റം അറിഞ്ഞതിനാലാവണം അവൾ തിരിഞ്ഞു നോക്കി.. 
അവനെ കണ്ടതുകൊണ്ടാണ് എന്ന് തോന്നുന്നു അവളുടെ മുഖത്ത് എന്തെന്നില്ലാത്ത പ്രകാശം. കുറച്ചു സമയം അവർ പരസ്പരം നോക്കി നിന്നു.മൗനം അവർക്കിടയിൽ വില്ലനായി നിന്നു.ആര് ആദ്യം പറയും എന്നറിയില്ല. അവസാനം അവൻ തന്നെ സംസാരിച്ചു തുടങ്ങി. 

"സഹല...  ഞാൻ അന്നോട് വരാൻ പറഞ്ഞത് ഇയ്യ് ന്നെ മറക്കണം എന്ന് പറയാനാ".

"എന്താ പറഞ്ഞെ, ഞാൻ നിന്നെ മറക്കാനോ ... സാധ്യമല്ല. എനിക്ക് പറ്റില്ല. "

"പറ്റണം... ഞാൻ വേറെ ഒരു പെണ്കുട്ടിയുമായി ഇഷ്ട്ടത്തിലാ   .  അവളെ മറക്കാൻ ഇൻക്ക് പറ്റില്ല. "

"കള്ളം... ഇയ്യ് ഇന്നേ ഒഴിവാക്കാൻ വെറുതെ പറയ്യാ. ഇയാടെ ഉള്ളിൽ ഞാൻ അല്ലാതെ വേറെ ആരും ഇല്ല. ഇൻക്കറിയാം. "

"ഹോ, അപ്പോൾ എല്ലാം അറിഞ്ഞു വെച്ചിട്ടു  എന്തിനാ അന്ന് ന്നെ കുരങ്ങു കളിപ്പിച്ചതു പെണ്ണെ.."

"അല്ല. അങ്ങനെ അല്ല..... ഞാൻ പറയാൻ വന്നപ്പോൾ താൻ ഇല്ല. പിന്നെ താൻ വന്നപ്പോൾ..... ഞാനും ഇല്ലാണ്ടായി. പെട്ടെന്ന് ഉപ്പാന്റെ മരണം, ആ ഷോക്ക്.... ഓഹ്, ഇനിയും ഓർക്കാൻ വയ്യ. ഇപ്പൊ വിധി വീണ്ടും എനിക്കെതിരെ തിരിഞ്ഞു നിൽക്കുന്നു. ഇതിനും വേണ്ടി ഒരു തെറ്റും ഞാൻ ചെയ്തതിട്ടില്ല.  ആരോടും.. "

അവളുടെ ആ കണ്ണീർ.... അത് അവന്ന് സഹിക്കാൻ ആയില്ല. എത്ര ഒക്കെ പറഞ്ഞാലും കുറെ കാലം മനസ്സിൽ കൊണ്ട്   നടന്നതല്ലയോ... ഇപ്പോഴും മനസ്സ്ന്റെ ഏതോ കോണിൽ അവൾ ഉണ്ട്. ഏതു ബന്ധത്തിന്റെ പേരിൽ എന്ന് അവന്ന് നിശ്ചയം ഇല്ല താനും

"ഉം അപ്പോൾ ഞാൻ നിങ്ങളുടെ വഴിയിൽ ഒരു തടസ്സം ആവരുത് എന്ന് പറയാനാ വന്നത്. അല്ലെ..... ശരി. ഞാൻ പൊക്കോളാം, ഞാൻ കാരണം ഇങ്ങൾക്ക് രണ്ടു പേർക്കും ഒരു ബുദ്ധിമുട്ട് വേണ്ട. "

"സഹല..... അവളെ ഞാൻ പരിചയപ്പെട്ടില്ല എങ്കിൽ നമുക്ക് ഒരിക്കലും പിരിയെണ്ടി വരില്ലായിരുന്നു. "

ചെറു പുഞ്ചിരിയോടെ അവൾ 

"അല്ലെങ്കിലും പ്രിയപ്പെട്ടതെല്ലാം ഇന്റെ അടുത്ത്ന്ന് തട്ടിപ്പറിക്കാൻ ഞാൻ എന്ത് തെറ്റാ ചെയ്തേ. ആദ്യം ഉപ്പ, ഇപ്പൊ ഇയ്യും. എനിക്ക് അറിയില്ല. ഒന്ന് പറഞ്ഞു തരോ 
... പ്ലീസ് "

അവൾ കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു. അവന്ന് എങ്ങനെ അവളെ സമാധാനിപ്പിക്കണം എന്ന ഊഹം ഇല്ലായിരുന്നു.

"ഞാൻ എന്തു പറയാനാ... അറിയില്ല. "

"ശരി... ഞാൻ പോവുന്നു... ഇനി തനിക്ക് എന്നല്ല. ആര്ക്കും ഒരു ശല്യമായി ഞാൻ വരില്ല. ബൈ "

 കരഞ്ഞു കൊണ്ട് ഓടി പ്പോവുന്ന അവളെ നോക്കി നിൽക്കുവാനെ അവന്ന് ആയുള്ളൂ...... ഇനി എന്തൊക്കെ തുടരുന്നു നടക്കും എന്നോർക്കുമ്പോൾ അവന്റെ നെഞ്ച് നീറി.

------------------

വയ്യ രണ്ടു പേർക്കും ഇടയിൽ കിടന്നു ചക്രശ്വാസം മുട്ടി ജീവിക്കാൻ.... ഇനി അവൾ തന്നെ കളിപ്പിക്കുന്നതാ എങ്കിൽ ഈ പെണ്ണിനെ വെറുതെ വേദനിപ്പിക്കേണ്ടി വരുമല്ലോ... 😔പ്രണയം ഉള്ളിൽ സൂക്ഷിക്കുന്ന എല്ലാവർക്കും ഇങ്ങനെ തന്നെ ആവുമോ.......പിന്നെ  അവൻ അവിടെ നിന്നില്ല. 

അന്ന് രാത്രി അവൾ ഓൺലൈനിൽ വന്നപ്പോൾ അവൻ ചോദിച്ചു ഇനി നമ്മൾ എന്ന് കണ്ടുമുട്ടും എന്ന്. അതിന്ന് അവൾ ഒരു ചിരിക്കുന്ന സെൽഫി വിട്ടു കൊടുത്തു.

 അവൾക്ക് അറിയില്ലല്ലോ അവൻ ചെകുത്താനും കടലിനും നടുക്ക് ആണെന്ന്.

"എന്താ ഇക്കാ വല്ല പ്രശ്നവും ഉണ്ടോ "

(ഉം, ഇനി എന്തുണ്ടാവാനു മോളെ 😔)
"ഇല്ല. ഇനി ഉണ്ടേലും ഞമ്മൾ അതൊക്കെ ശരിയാക്കും. അനക്ക് ന്നെ കുറിച്ച് അറിയാഞ്ഞിട്ടാ "

അവളോട്‌ അതു പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞു 😢

സഹലയുടെ കാര്യം എങ്ങനെ അത് ഈ പെണ്ണിനോട് പറയും അവൾ എങ്ങനെ അത് ഉൾകൊള്ളും എന്നോർക്കുമ്പോൾ തന്നെ അവന്ന് പേടി കൂടി വന്നു. ഇതിന്ന് ഒരു സൊല്യൂഷൻ അത് പടച്ചോനെ അനക്ക് മാത്രം കഴിയു... ഇയ്യ് ന്നെ ഈ വെഷമത്തിൽ നിന്നും കരകേറ്റണം.
ഓരോന്ന് ആലോചിച്ചു ജാസിം എപ്പോയോ ഉറങ്ങി. 

"എടാ ജാസി... നീക്ക്, എത്ര നേരമായി... ടാ നീ ഇന്ന് ഷോപ്പ് തുറക്ക്. ഞാൻ ടൗണിൽ പോയി വരാംകേട്ടോ... ഇന്ന് തിരക്ക് കൂടുതൽ ഉണ്ടാവും. ന്റെ മുത്തേ ഇയ്യ് ഒന്ന് ആഞ്ഞു പിടിക്കണം. "
"പോടാ, രാവിലെ തന്നെ ഇൻക്ക് ഇട്ട് താങ്ങി "

"താങ്ക്സ് ടാ... മ്മളെ ക്കൊണ്ട് ഇത്രേ ചെയ്യാൻ പറ്റൂ. അപ്പൊ ok. എല്ലാം പറഞ്ഞ പോലെ "☺

ഉമ്മാനോട് കൂടി പറഞ്ഞു അവൻ വണ്ടിയുമെടുത്തു പോവാൻ ഒരുങ്ങുമ്പോൾ, 
"മോനെ സൂക്ഷിച്ചു പോണേ... "
"ആ... ഞാൻ ആദ്യമായി പോവല്ലല്ലോ... ഇങ്ങനെ പേടിക്കാൻ.പിന്നെ ജാസിയെ ഒന്നും കൂടി വിളിക്കണട്ടോ...  "

റാഷിദ്‌ ടൗണിൽ എത്തി അത്യാവശ്യം സ്പയെർ പാർട്സ് ഒക്കെ വാങ്ങി കാർ മുന്നോട്ട് എടുത്തതും പെട്ടെന്നാണ് അതു സംഭവിച്ചത്. !!!!!!!!!

റാഷിദ്‌ ടൗണിൽ എത്തി കടയിലേക്ക് ആവശ്യമായ സ്പെയർ പാർട്ട്‌സ് ഒക്കെ വാങ്ങി കാർ മുന്നോട്ട് എടുത്തതും, 
പെട്ടെന്ന് ഒരാൾ വന്ന് വണ്ടിയുടെ മുമ്പിലോട്ട് വട്ടം ചാടി. അപ്പോൾ തന്നെ ബ്രേക്ക്‌ ചവിട്ടിയതിനാൽ അപകടം ഒന്നും ഇല്ലാതെ രക്ഷപെട്ടു. 

"ടെ, എവിടെ നോക്കിയാ നടക്കുന്നെ.... മരിക്കാനായി ഈ വണ്ടി തന്നെ കണ്ടോള്ളൂ "😡

ആ ഷോക്കിൽ നിന്നും മാറി അവൾ സംസാരിച്ചു തുടങ്ങി. 

"ഇത് കൊള്ളാലോ, അതിക പ്രസംഗം ഒന്നും വേണ്ട. തെറ്റ് തന്റെ ഭാഗത്താ, തനിക്ക് കണ്ണ് കണ്ടൂടെ ഒരാൾ നടന്നു വരുന്നേ..... അല്ലാ ജീവനേടുക്കാൻ താൻ ആരാ കാലനോ ?.."

അവളുടെ അദബ് ഇല്ലാത്ത സംസാരം കേട്ടപ്പോൾ റാഷിദ്‌ന്ന് ചൊറിഞ്ഞു വന്നു 😡
എന്തൊക്കെ പറഞ്ഞാലും പെണ്ണ് സുന്ദരി ആണ്ട്ട്ടോ.  കയ്യിലിരിപ്പ്  കുറച്ചു മോശം ആണെന്ന് മാത്രം.വേറൊന്നും അല്ല നാക്കിന്  ഒരു രണ്ടു മൂന്നു സെന്റി മീറ്റർ  നീളം കൂടുതൽ ഇല്ലേ എന്നൊരു ഡൌട്ട്. അത്രേ ഒള്ളൂ. 


"ടി പെണ്ണേ, കുറച്ചു മാന്യതയോടെ സംസാരിക്ക്. "

"ഹോ അങ്ങനെ ആണോ, ഞാൻ മാന്യതയുള്ളവരോടെ അങ്ങനെ സംസാരിക്കൂ.... ഇയാൾ പോയി ഇയാടെ കെട്ടിയോളോട് പറ. "

"എവിടുന്നു കുറ്റിയും പറിച്ചു പോരുന്നു. പെണ്ണുങ്ങൾ ഈ സൈസ് ആണേൽ ഈ    ജന്മം ഞമ്മൾ കെട്ടുന്ന പരിപാടി ഇല്ല"😳

"ടെ പോടോ, ഇനിയും ഇങ്ങനെ സംസാരിച്ചു നിന്നാൽ ഞാൻ വിളിച്ചു ആളെ കൂട്ടും.പിന്നെ ഉള്ള കാര്യം പറയണ്ടല്ലോ. "

"അയ്യോ വേണ്ട പെങ്ങളെ, ഞാൻ പൊക്കോളാം. അടിയൻ ഒരു പാവമാ....നിയമം എല്ലാം നിങ്ങൾക്ക് സപ്പോർട്ട് അല്ലെ.... ഞങ്ങൾക്ക് വാദിക്കാൻ ഇവിടെ ആരുമില്ല ആരും...  "😟

"എന്നാൽ മോൻ പോയാട്ടെ "

"ഇയ്യ് പോടീ. "

വെറുതെ നാട്ടുകാർടെ അടി മേടിച്ചു തടി കേടാക്കണ്ടല്ലോ എന്ന് കരുതി അവൻ വേഗം അവിടുന്ന് സ്കൂട്ട് ആയി. പോകുമ്പോൾ അവൻ പിറു പിറുത്തു. 

"ഇനി ഇത് പോലോത്തതിനെ മുന്നിൽ നിർത്തല്ലേ റബ്ബേ.... ആ ദിവസം തന്നെ പോക്കാവും. ഹോ ബല്ലാത്ത ജാതി "
(ആരും ഇവളെ മറക്കല്ലേ.... പിന്നീട് ആവശ്യം വരും. )

കടയിൽ കസ്റ്റമേർസ്ന്റെ പൊടി പൂരം ആയതിനാൽ അവന്ന് വെറുതെ ഇരിക്കേണ്ടി വന്നില്ല. വെറുതെ ഇരിക്കുമ്പോൾ എല്ലാം അവളുടെ നിറഞ്ഞു തുളുമ്പിയ  മാൻപേടക്കണ്ണുകളാ മനസ്സിൽ ഓടി വരുന്നേ. 😢

പാവം എന്നെ ആലോചിച്ചു അതിന്റെ ജീവിതം എങ്ങും എത്താതെ പോവോല്ലോ.... എങ്ങനെ എങ്കിലും അവൾ എന്നെ വെറുക്കണം. അതിനുള്ള വഴി അതാ ഇനി നോക്കേണ്ടത്.പക്ഷെ എങ്ങനെ 🤔🤔 ജാസിമിന്റെ ചിന്ത കാടു കടന്നു.

അവന്റെ ഈ അവസ്ഥകണ്ടപ്പോൾ റാഷിദ്‌ :"എടാ. ഞാൻ നിനക്ക്  ഇതിൽ നിന്നൊക്കെ മോചനംനേടാൻ   ഒരു പോം വഴി പറഞ്ഞു തരാം"

"ആണോ, ഇന്നാ പറ മുത്തേ. കേൾക്കട്ടെ.... അല്ലേലും ഇൻക്ക് അറിയാ....അനക്ക് എല്ലാം സോൾവ് ചെയ്യാൻ കഴിയും "

 "അതെ വേറൊന്നും അല്ല. രണ്ടാളേം ഒഴിവാക്കി മൂന്നാമതോരു പെണ്ണിനെ നോക്ക.ഇന്നാ രണ്ടാൾക്കും പരാതി ഇല്ലല്ലോ. "

"ആ, ശരിയാ.....ഞാൻ എന്തെ ഇത് ഓർക്കുക പോലും ചെയ്യാഞെ"

"ആവൂ, സമാധാനമായി. അന്റെ കാര്യത്തിൽ ഞാൻ എടപെടന്നില്ല എന്ന പരാതി തീർന്നല്ലോ "

"അതേടാ, ഇജ്ജ് എടപെടാതിരിക്കാ നല്ലത്. ഓന്റെ ഒരു ഒടുക്കത്തെ ബുദ്ദി. ഇജ്ജ് നോക്കെടാ ഒന്നിനെ.... ഇതൊക്കെ എങ്ങനെ സോൾവ് ചെയ്യും എന്ന് ഓർക്കുമ്പോൾ ആണ് വേറെ ഒരു പെണ്ണിന്റെ ശാപം കൂടി ഏറ്റു വാങ്ങുന്നെ. മിണ്ടരുത് ഒന്നും "🤫😡

"എടാ ജാസി ഞാൻ അങ്ങിനെ അല്ല പറഞ്ഞത്. അന്റെ സങ്കടം കാണാൻ വയ്യാഞ്ഞിട്ടാ "
"ഉം. നോക്കാം എവിടെ വരെ പോകുന്നു എന്ന്. "

"നാളെ അല്ലെ മുജീബ്ക്കാന്റെ മോളെ മൈലാഞ്ചി ക്കല്യാണം. ഇയ്യ് ഉറങ്ങിക്കോ, നാളെ ഉറക്കം ഒഴിവാക്കാൻ ഉള്ളതാ"
 
(അവരുടെ അടുത്ത ബന്ധത്തിൽ ഉള്ളതാ ഈ മുജീബ് കാക്ക )

റാഷിദ്‌ റൂമിൽ നിന്ന് പോയതും 
ജാസി  അവൾക്ക്,  മറഞ്ഞിരിക്കുന്ന അവന്റെ ഹൂറിക്ക് മെസ്സേജ് അയച്ചു. എന്തോ മനസ്സിൽ ഉറപ്പു വരുത്തി. 

Evide, urangiyo 

ഡബിൾ ടിക്ക് വീണു. അവളുടെ മറുപടിക്ക് വേണ്ടി അവൻ വെയിറ്റ് ചെയ്തു. താമസിയാതെ 
"ഇല്ല. എന്താ ഈ നേരത്ത്. പ്രത്യേകം വല്ലതും പറയാൻ ഉണ്ടോ. "

"ഉണ്ട്. ഒരാളെ കുറിച്ച്. ക്ഷമയോടെ കേൾക്കണം. "

അവൻ സഹലയേ കുറിച്ച് ഉള്ള കാര്യങ്ങൾ എല്ലാം അവളോട്‌ പറഞ്ഞു. എന്തോ ഭാരം തലയിൽ നിന്നും ഒഴിഞ്ഞു പോയ പോലെ തോന്നി ജാസിക്ക്. 

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾ ഒന്നും പറയാതെ അവനെ ബ്ലോക്കി. 

അതും കൂടി ആയപ്പോൾ അവന്റെ നിയന്ത്രണം വിട്ടു. 

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾ ഒന്നും പറയാതെ അവനെ ബ്ലോക്കി. 
അതും കൂടി ആയപ്പോൾ അവന്റെ നിയന്ത്രണം വിട്ടു.
അവൾ കൊച്ചു കുഞ്ഞിനെ പ്പോലെ കരഞ്ഞു.

അവൻ കരുതി എല്ലാം തുറന്നു പറഞ്ഞാൽ  അവൾക്ക് എല്ലാ കാര്യങ്ങളും മനസ്സിൽ ആവുമെന്ന്. എവിടെ പാവം ജാസിക്ക് അറിയില്ലല്ലോ, സ്വന്തം ചെക്കനെ  വേറെ ഒരു പെണ്ണ് മനസ്സിൽ കൊണ്ട് നടക്കുമ്പോയുള്ള അവസ്ഥ. 😔

"എന്നാലും ഇത് പറഞ്ഞപ്പോയെക്കും അവൾക്കും തന്നോട് വെറുപ്പായോ... അതിന്ന് വേണ്ടി താൻ എന്തു തെറ്റ് ചെയ്തു. ഈ പ്രണയം അനശ്വരമാണ് അതാണ്‌ ഇതാണ് എന്ന് പറയുന്നതൊക്കെ വെറുതെ.... തനിക്കെന്നും ഒരു കണ്ണീർ കടൽ മാത്രം  ആണ് പ്രണയം. ആർക്കും ആരെയും മനസ്സിൽ ആക്കാൻ പറ്റുന്നില്ല. അല്ലെങ്കിൽ അവർ അതിന്ന് ശ്രമിക്കുന്നില്ല. മാറി മാറി അവരെന്റെ ഹൃദയത്തേ മുറിവേൽപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. 

എന്തായാലും ജാസി പെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ, ഇനി രണ്ടാളുടെയും പിണക്കം മാറ്റണം. അവന്നു എല്ലാം കണ്ടിട്ട് തല കറങ്ങും പോലെ തോന്നി. സമയം ഏറെ വൈകിയിട്ടും നിദ്ര ദേവി അവനെ കടാക്ഷിച്ചില്ല. പിന്നേ എപ്പോയോ അവൻ മയങ്ങി.. 

രാവിലെ എണീറ്റു രണ്ടു കയ്യും നീട്ടി റബ്ബിനോട് ഇരന്നു. അതല്ലാതെ വേറെ ഒന്നും അവന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല.
 ഫോൺ എടുത്തു നോക്കിയപ്പോൾ മനസ്സിൽ ആയി അവൾ unblock ആക്കിയിട്ടില്ല.അല്ലേൽ രാവിലെ ഒരു ഗുഡ് മോർണിംഗ് പതിവായി. ഇപ്പോൾ ഗുഡ് പോയിട്ട് ബാഡ് പോലും ഇല്ല. കാലം പോയ പോക്കേ..... 

 അങ്ങനെ നിൽക്കട്ടെ, വരുമ്പോൾ വരട്ടെ എന്ന് അവനും കരുതി. കാരണം അവൻ മനസ്സിൽ ആക്കിയിടത്തോള്ളം ഒരു രണ്ടു ദിവസം, അതിൽ കൂടുതൽ അവൾ പിണങ്ങി നിൽക്കില്ല. അങ്ങനെ നില്ക്കാൻ അവൾക്ക് കഴിയില്ല എന്നും അവന്നു നന്നായി അറിയാം. എന്തോ ആ കാണാമറയത്തേ ആ അക്ഞാത സുന്ദരിയേ അവന്നും പെരുത്ത് ഇഷ്ട്ടമാ....

ഷോപ്പ് നേരത്തെ അടച്ചു മുജീബ്ക്കാടെ വീട്ടിൽ പോയി എല്ലാരും.ജാസിക്ക് ഒന്നിനും ഒരു ഉഷാർ അങ്ങട്ട് വരുന്നില്ല. പിന്നേ പോവാതെ പറ്റില്ലല്ലോ . 


അതുമല്ല 
 കുറച്ചു നേരത്തെ പോയില്ലെങ്കിൽ ഇക്കാക്ക് പിന്നേ അത് മതി. മൂപ്പർക്ക് ആൺകുട്ടികൾ ഇല്ലേ.... ആകെ ഉള്ളത് മൂന്നു പെൺകുട്ടികൾ. കുട്ടികളുടെ കലപില സംസാരവും മൊഞ്ചത്തിമാരുടെ അടക്കം പറച്ചിലുമായി കല്യാണവീട് ആകെ ഒരു കളർ ഫുൾ ഒക്കെ ഉണ്ട്.

അടിപിടി കൂടാൻഒരു  പെങ്ങൾ ഇല്ലാത്ത ദുഃഖം മാറുന്നതു ഇവരെകാണുമ്പോയാണ്. പത്ത് ആണ്മക്കൾക്ക് ഇല്ലാത്ത ഒരു കഴിവ് ഒരുപെണ്മകൾക്കുണ്ടവും.  പെങ്ങൾ ഉണ്ടാവുമ്പോൾ നമുക്ക് തോന്നും ഇത് എന്തൊരു സാധനം ആണെന്ന്.....

വെറുതെ കാര്യം ഇല്ലാതെ ഇട്ട് താങ്ങാനും നമുക്ക് സങ്കടം വരുമ്പോൾ  *"പോട്ടേ കാക്കൂ....സാരല്യ, എല്ലാം ശരിയാകും"* എന്ന് പറഞ്ഞു സമാധാനവും തരാൻ അവർ തന്നെ വേണം.
പക്ഷെഅതില്ലാത്തവർക്കല്ലേ അതിന്റെ വേദന അറിയൂ....

അതോണ്ട് ഞങ്ങൾ പെങ്ങൾമാരെ ഒക്കെ  ഇങ്ങള് നന്നായി നോക്കണം.അതിന്ന് വേണ്ടിയിട്ട് ആണ് ഇതിപ്പോൾ ഇവിടെ പറഞ്ഞെ.....  😟

"ടാ റാഷി....അവളെ ഒന്ന് കണ്ടിട്ട് വരാം. അല്ലേൽ പെണ്ണ് കലിഇളകും "

"ന്റമ്മോ.... ന്നാൽ വാ ഇപ്പോൾ തന്നെ a ചടങ്ങ് അങ്ങ് നടത്താം."

റസിയയേ ഒന്ന് കണ്ടിട്ട് വരാം എന്ന് വിചാരിച്ചപ്പോൾ 
മൈലാഞ്ചി ഇടുന്ന തിരക്കിൽ ആണ് റസിയ.കൂടെ ഇരുന്നു മൈലാഞ്ചി ഇട്ടു കൊടുക്കുന്ന ആളെ കണ്ടു റാഷി  ഞെട്ടി. വേറെ ആരും അല്ല. സഹല.... 

"എടാ ജാസി നിന്റെ മറ്റവൾ.... ദേ നോക്ക് 

"   ആ. ശരിയാണല്ലോ, ഇവൾ എങ്ങനെ ഇവിടെ... ഇവർ ഇനി ഒരുമിച്ചു പഠിച്ചതു എങ്ങാനും ആണോ ?... "

"ആര്ക്കറിയാം, തിരക്ക് ഒഴിഞ്ഞു അവളോട്‌ തന്നെ ചോദിച്ചോ. നിന്റെ പെണ്ണിനോട് "

"ചങ്കിൽ കുത്താതെടാ... ഇന്നലെ അവൾ ഇവളുടെ കാര്യം പറഞ്ഞപ്പോൾ  എന്നെ ബ്ലോക്കി . ഞാൻ ചിരിച്ചു നടക്കുന്നു എന്നേ ഒള്ളൂ. എന്റെ ഉള്ളിൽ ഒരു സങ്കടക്കടൽ ഉള്ളത് ആര്ക്കും അറിയില്ല." 😔

"പോട്ടേ, എല്ലാം ശരിയാവും "

സഹല ഫ്രീ ആയപ്പോൾ ജാസി അവളെ പിന്നാലെ പോയി. പാവം ആദ്യത്തേ ആ മുഖപ്രസാദമൊക്കെ പോയി. ആകെ ക്ഷീണമുള്ള പോലെ.. അവൻ അവളുടെ മുമ്പിൽ ഒരു തടസ്സമായി നിന്നു.
പെട്ടന്ന് ഒരു ചോദ്യം അങ്ങട്ട് കാച്ചി. 

"അല്ലാ സഹല, നീ എങ്ങനെ ഇവിടെ ?..."

"ഇയ്യ്ന്നെ അവോയ്ഡ് ചെയ്തു എന്ന് കരുതി ഇൻക്ക് ഇന്റെ ഫ്രണ്ട്ന്റെ കല്യാണത്തിന് വന്നൂടെ "
ഇതും പറഞ്ഞു കൊണ്ടവൾ  അവനെ തുറിച്ചു നോക്കി. പെട്ടന്ന് ദേഷ്യം വന്ന ജാസി അവളെ കൈ പിടിച്ചു വലിച്ചു ഒരു പോക്ക്.... 

"എന്റെ കൈ വിടാൻ, വിടാൻ. അല്ലേൽ ഞാൻ ഇപ്പോൾ ഒച്ച വെക്കും "
"വിളിയെടി, ഉറക്കെ ഇവിടെ ഉള്ള മൊത്തം പേരും കേൾക്കണ രീതിയിൽ തന്നെ വിളിക്കണം "

ആരും ഇല്ലാത്ത ഒരു ഭാഗത്തേക്ക് കൊണ്ട് പോയി. അവളുടെ കൈ മോചിപ്പിച്ചു. 
"പിന്നേ അന്നേ ഇങ്ങോട്ട് കൊണ്ട് വന്നത് എന്താന്നു വെച്ചാ... ചിലത് തനിക്ക് ബോദ്യപ്പെടുത്തിത്തരാന്നു വെച്ചു. മോൾ ക്ക് അറിയാത്ത പല കാര്യങ്ങളും ഉണ്ടെടി എന്നിൽ "

അതും പറഞ്ഞവൻ ക്രൂരമായി ചിരിച്ചു. അവളുടെ ഹൃദയം പട പാടാ മിടിച്ചു. അവൻ എന്താണ് പറയാൻ പോവുന്നെ എന്നറിയാൻ. 

"അതേടി ഞാൻ നിന്നെ മനപ്പൂർവം അവോയ്ഡ് ചെയ്തതാ.... "
വീണ്ടും ചിരി തന്നെ പൊട്ടിച്ചിരി. അവൾ വിശ്വാസം വരാതെ അവനെ നോക്കി. 

"ജാസി ഇയ്യ്‌ പറഞ്ഞു വരുന്നത് എന്താ "

"ഞാനോ, മലയാളത്തിൽ തന്നെ അല്ലെ ഞാൻ പറഞ്ഞത്. ഞാൻ നിന്നെ എന്റെ വഴിയിൽ നിന്നും ഒഴിവാക്കിയത് മനപ്പൂർവം ആണെന്ന്. പിന്നേ ഇനി ഞാൻ മറ്റവളെo ഇത് പോലെ അങ്ങ്.."

"നിർത്ത്..... "

അത് പൂർത്തിയായി പറയാൻ സഹല അവനെ അനുവദിച്ചില്ല. 
"തന്നേ  ആണോ ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നെ. ഇങ്ങനെ ഉള്ള തനിക്കു വേണ്ടിയാണോ ഞാൻ ഇക്കണ്ട കണ്ണീർ മുഴുവൻ കുടിച്ചത്. പതിയെ പതിയെ ഞാൻ എന്റെ മനസ്സിനെ പഠിപ്പിച്ചു കൊണ്ട് ഇരിക്കയാ ഇയ്യ് ന്റെ ആരുമല്ല എന്ന്. എന്നിട്ടിപ്പോ..... ഓഹ്.....  "

അവളുടെ ഡയലോഗ് കേട്ടു അവൻ ഞെട്ടി. ഇപ്പോൾ അവൾ ഹീറോയിനും ഞമ്മൾ വില്ലനും. തീർന്നില്ല അവിടം 

"ഇനി മേലിൽ ന്റെ മുന്നിൽ എങ്ങാനും താൻ വന്നു നിന്നാൽ, പിന്നേ ഇങ്ങനെ ആവില്ല കാര്യങ്ങൾ.  ഇത് ഇവിടെ തീരണം. അല്ല  തീർന്നു. പ്ലീസ് ഇനി എന്നേ ശല്യം ചെയ്യരുത്. ബൈ "

നടന്നു നീങ്ങുന്ന സഹലയേ ഒരു പ്രതിമ കണക്കെ അവൻ നോക്കി നിന്നു. പുറകിൽ നിന്നും കയ്യടി കേട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി. 

"നീയോ...... "
റാഷി അവന്റെ പുറകിൽ ചിരിച്ചു കൊണ്ടങ്ങനെ നിൽക്കുന്നു. 
"അഭിനയം കലക്കി. ഈ വർഷം നാഷണൽ അവാർഡ് പ്രക്യാപിച്ചല്ലോ.... അല്ലേൽ അവർ അനക്ക് തന്നേനെ. റിയൽ ആണെന്ന് ഞാൻ വരെ കരുതി. "

"അതേടാ, എന്റെ ഗതികേട്.... അവൾ എങ്ങനെയെങ്കിലും എന്നേ ഒന്ന് വെറുക്കണം. അതെ എനിക്ക് വേണ്ടൂ.സഹല വിശ്വസിച്ചു എന്ന് തോന്നുന്നില്ലേടാ. "

 "ഉം, അതല്ലേ അവൾ ഇങ്ങനെ ബീഹെവ് ചെയ്തേ.. "

"ഇനി കുറച്ചു വെഷമിച്ചാലും അവൾ എന്നെ വെറുത്തു വെറുത്തു മറന്നോളും. "😔

"പോട്ടേ, എല്ലാം ഒരു ദു സ്വപ്നം പോലെ മറന്നു കള.ഇന്റെ അനിയനെ  ഇങ്ങനെ  കാണാൻ ഒരു ചേലും ഇല്ലാട്ടോ.... വാ എല്ലാരും തിരക്കുന്നുണ്ടാവും. "

റാഷി അവനെ വിളിച്ചോണ്ട് പോയി. യാഥാർഥ്യത്തോട് പൊരുത്തപെടാൻ അവൻ അവന്റെ മനസ്സിനെ   പറഞ്ഞു പഠിപ്പിച്ചു. 
ഇനിയും ഒരു പക്ഷെ അവന്റെ ജീവിതത്തിൽ പുതിയൊരു അദ്ധ്യായത്തിനു  തുടക്കമിടാൻ  അവൾ  വീണ്ടും   തിരികെ   വരുമോ ?...

മൈലാഞ്ചി കല്യാണം ഒക്കെ പൊടിപൊടിച്ചു. ഇനി നാളെ ആയാൽ റസിയ ഈ വീട് വിട്ട് പോവും. എല്ലാം കഴിഞ്ഞു കിടക്കാൻ നേരം ഡാറ്റാ ഓണാക്കി നോക്കി. അവന്റെ കണ്ണുകൾക്ക്  വിശ്വസിക്കാനായില്ല. അവന്റെ മൊഞ്ചത്തി ഓൺലൈനിൽ ഉണ്ട്. അപ്പോൾ തന്നോടുള്ള പിണക്കം മാറി എന്ന് സാരം 🤗

വേഗം ടൈപ്പി, *പിണക്കമെല്ലാം മാറിയോ* 
മറുപടിക്കായി അവൻ കാത്തിരുന്നു. പക്ഷെ.... വന്നില്ല. അവൾ നെറ്റ് ഓഫ്‌ ആക്കി പോയി. 😆

മ്മടെ ചെക്കൻ സസി ആയെന്ന് പറഞ്ഞാൽ മതിയല്ലോ..... 

സാരല്യ. Unblock ആക്കിയല്ലോ, ഇനി പതിയെ സംസാരിച്ചു തുടങ്ങിക്കോളും. 
അവൻ  അവന്റെ വാക്കുകളിൽ ആശ്വാസംകണ്ടെത്തി.പാവം ഓരോ ഗതികേട്നോക്കണേ.
അവന്ന് പലപ്പോഴും മനസ്സിൽ ആവാത്ത ഒരു കാര്യമുണ്ട്. കണ്മുന്നിൽ കാണുന്ന സഹലയേ അകറ്റി ഈ കാണാമറയത്തേ സുന്ദരിയേ താൻ എന്തിനാ ഖൽബിൽ കൊണ്ട് നടക്കുന്നെ എന്ന്. എന്തു കൊണ്ടാണ് അവളെ താൻ ഇത്ര വിശ്വസിക്കുന്നെ. സഹലക്ക് ഇല്ലാത്ത എന്ത് മേന്മയാണ് അവള്കുള്ളത്.അവൾ എന്തിനാ ന്റെ ഈ ഒന്നും അല്ലാത്ത ജീവിതത്തിലേക്ക് വന്നേ....  അവൾ ശരിക്കും ആരാ ?"... 🤔
ചിന്തകളുടെ കൂമ്പാരം മനസ്സിൽ ഉള്ളതോണ്ടു  ജാസിം ഉറക്കിലേക്ക് വഴുതി വീണു.  പേടിക്കണ്ട കയ്യും കാലും ഒടിഞ്ഞിട്ടില്ല. അത്രയ്ക്ക് പെട്ടന്ന് ഓടിയുകേo ഇല്ല.

(അല്ലാ ജാസിം ചിന്തിച്ചു കൂട്ടിയില്ലേ അതെന്നെ മ്മളും ചിന്തിക്കുന്നേ ... ആരാ അവളെന്നു., ഞമ്മക്കും വല്യ പുടിത്തം ഇല്ല.  ആ ആരേലും ആവട്ടെ. ഭൂമി ഉരുണ്ടതല്ലേ എവിടെ വെച്ചേലും ഒരിക്കൽ കണ്ടുമുട്ടുമായിരിക്കും അങ്ങനെ ആശ്വാസം കണ്ടെത്താം 😜)
രാവിലെ നീറ്റപ്പോൾ ഒരു മോഹം, വേറെ ഒന്നും അല്ല, ഒരു good morning അയച്ചാലോ. ചിലപ്പോൾ റിപ്ലൈ തന്നേക്കുമെന്ന് ഒരു തോന്നൽ. വേഗം ടൈപ്പി.

Good morning 

പോയാൽ ഒരുവാക്ക്. കിട്ടിയാൽ ലോട്ടറി അല്ലെ    അടിക്കാനായി   പോവുന്നെ.ഓർത്തപ്പോൾ അവന്റെ ചുണ്ടിൽ ചിരി ഊറി. നോക്കണേ കല്യാണത്തിന് മുമ്പുള്ള ഇതേ പെണ്ണ് തന്നേ അല്ലെ ശേഷവും. ഇപ്പോൾ അവൾക്ക് വേണ്ടി ഒരു ജന്മം മുഴുവൻ കാത്തുനില്ക്കാൻ കഴിവ് ഉള്ള അവന്ന്  അവളെ സ്വന്തം ആക്കിയ ശേഷം ഒരു മിനുട്ട് പോലും ചിലവാക്കാനായി വയ്യ . ഇതിലെവിടെ നീതി. ശരിക്കും ഇതിനൊക്കെ വേണ്ടിയാണ് പോരാടുക അല്ലെ... 
അല്ലാഹ്, നമ്മുടെ വിഷയം മാറുന്നു.

അതികം താമസം വരാതെ, monjathi typing എന്ന് കാണിച്ചു. അവൾ പേര് പറയാത്തത് കൊണ്ട് അങ്ങനെ സേവ് ചെയ്തു വെച്ചു. ഇത് കണ്ടപ്പോൾ അവന്റെ മനസ്സിൽ ആയിരം അമിട്ട് ഒരുമിച്ചു പൊട്ടി. മൂപ്പർ  ഒന്ന് ചിരിച്ചു കണ്ടു. 
*അതിന്നു ഞാൻ ആരോടും പിണങ്ങിയിട്ടില്ലല്ലോ.... എന്നാലല്ലേ മാറേണ്ട കാര്യം ഒള്ളൂ*
അത് കേട്ടപ്പോൾ ജാസിയുടെ മനസ്സ് ഒന്ന് തണുത്തുപോയി ട്ടോ. ഒരു AC ക്കും കിട്ടാത്തത്ര പവർ. വൈകാതെ മറുപടി കൊടുത്തു. 

*പിന്നേ എന്തിനാ എന്നേ ബ്ലോക്കിയത്.രണ്ടു ദിവസം എവിടെ ആയിരുന്നു*

ദേ....വീണ്ടും ടൈപ്പിംഗ്‌ എന്ന് കാണിച്ചപ്പോൾ അവൾ എന്താവും എഴുതി ക്കൂട്ടുന്നതെന്ന്  അവൻ ആലോചിച്ചു 
.എന്തൊക്കെ പറഞ്ഞാലും ഒരു പാവം പിടിച്ച പെണ്ണ് തന്നെ... സഹിക്കാൻ പറ്റിയിട്ടില്ല ഞാൻ അത് പറഞ്ഞതെന്ന് തോന്നുന്നു. അപ്പോയെക്കും 

*അപ്പോയത്തേ ദേശ്യത്തിൽ അങ്ങനെ ചെയ്തു. പിന്ന ആലോചിച്ചു നോക്കിയപ്പോൾ മനസ്സിൽ ആയി ഇക്കാടെ ഭാഗത്ത് ഒരു  തെറ്റും ഇല്ല എന്ന് . പലതും മറച്ചു വെക്കുന്ന ഈ കാലത്ത് നല്ല ഒരു മനസ്സിന്നു ഉടമ ആയതോണ്ട് മാത്രo ഇക്ക   അങ്ങനെ ഒക്കെ  പറഞ്ഞു. അതാ.*
😘

ഇതെല്ലാം കണ്ടപ്പോൾ ജാസിം ഒന്ന് തന്റെ കൈക്ക് നുള്ളി നോക്കി. ആ സത്യം തന്നെ...... പെട്ടന്ന് വില്ലൻ നടൻ ആയ പ്രതീതി. 

*"ഇജ്ജ് ന്നെ കളിപ്പിക്കാൻ പറയണോ. ഒന്നും അങ്ങട്ട് ഓടുന്നില്ല*🤔

ഉടനെ വന്നു ഓളുടെ തകർപ്പൻ ഡയലോഗ് 
*"അങ്ങനെ ഓടാൻ ഇങ്ങളെ ഞമ്മൾ വിടില്ല. ഇനി എങ്ങാനും ഓടാൻ തോന്നിയാൽ ആ കാൽ തല്ലി ഒടിക്കും*
കൂടെ കണ്ണിറുക്കുന്ന ഒരു സ്മൈലിയും 😉
*ok... എന്നാ പിന്നേ വരാം*
*പിന്നേ വരണം, ഇനിയും ഈ പാവത്തിനെ ബ്ലോക്കരുത് ☺*

*ഇല്ല ബൈ*👋
അങ്ങനെ അതും സോൾവ്. എല്ലാം ഒന്ന് കലങ്ങി ത്തെളിഞ്ഞു. ജാസിം മനസ്സ് തുറന്നു ഒന്ന് ചിരിച്ചു. 

പക്ഷെ അവൻ അറിഞ്ഞില്ല കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത മാത്രമാണ് ഇതെന്ന് !!!!!!!!!


പക്ഷെ ജാസി അറിഞ്ഞില്ല കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത മാത്രമാണ് ഇതെന്ന്. 
രാവിലെ തന്നെ ചങ്കിന്റെ കാൾ അവനെ തേടിയെത്തി. 
"എന്താടാ ഫൈസി ഈ വെളുപ്പിനെ. അനക്ക് ഒറക്കമൊന്നും ഇല്ലടാ.. "
അവൻ കണ്ണു തിരുമ്മിക്കൊണ്ട് ഫൈസിയോട് ചോദിച്ചു. 

"അന്റെ നാട്ടിൽ സൂര്യൻ ഉദിച്ചില്ല അല്ലെ. ഇവിടെ മണി 8ആവുന്നു ".

"അല്ലാഹ്, എന്ത്. എട്ടോ...."😳

"എന്താടാ കിടന്നു കൂവുന്നേ. നിന്റെ ആരേലും ചത്തോ "

"ഇന്ന് ഞമ്മൾ നേരത്തെ ആണല്ലോ നീറ്റത്   അതാ, ആട്ടെ ഇജ്ജ് എന്താ വിളിച്ചത്. "

"ഇയ്യ് ഇന്ന് ഇന്റെ കൂടെ ഒരിടം വരെ പോരണം. ഒരു ഹോസ്പിറ്റൽ കേസ് ആണ്.നിന്റെ ഒരു ആവശ്യം ഉണ്ട്. നമ്മടെ minha യിലേക്ക് വാ "

"അള്ളോ, ഇന്നാ ഞമ്മൾ ഇല്ല. അനക്ക് ഞമ്മളെ രക്തം ആർക്കോ കൊടുക്കാനല്ലേ..... റയർ ഗ്രൂപ്പ്‌ ആയത് ന്റെ തെറ്റാ.... പോടാ ഹിമാറെ ഞാൻ വരൂല. "

"എടാ, എന്റെ ഫ്രണ്ട്ന്റെ ഉമ്മാക്കാ. പ്ലീസ്. അനക്കും ഇണ്ടല്ലോ അതുപോലെ ഒരുമ്മ. "
"Oh.. സെന്റി. അതിന്ന് അന്നേ കയിഞ്ഞിട്ടെ ഒള്ളൂ വേറെ ആള്. ഞാൻ ഇല്ല. മ്മളെ വിട്ടേര് ". 

"ഇന്നാ. ഇനി ഞമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല. ഞാൻ വാക്ക് കൊടുത്തു നിന്നെ കൊണ്ട് ചെല്ലാം എന്ന്. "

"Oh.... അന്നേക്കൊണ്ട് തോറ്റല്ലോ, ഇജ്ജ് ന്നെ ഇങ്ങനെ സ്നേഹിച്ചു കൊല്ലാതെ മുത്തേ...." 😘😘

"ഇന്നാ എപ്പോ വരും "

"ദേ, നീറ്റു...... ഇപ്പൊ എത്തും. ഒരു അര മണിക്കൂർ...... "

"Ok"

 അവൻ minha യിൽ എത്തിയപ്പോൾ ഫൈസൽ മുന്നിൽ തന്നെ നിൽപ്പുണ്ട്. 

"ടാ വേഗം വാടാ, എന്തിനാ ഇത്ര സ്റ്റൈൽ.  ഇവിടെ നീ പെണ്ണ് കാണാൻ വന്നതല്ല. ബ്ലഡ്‌ കൊടുക്കാൻ വന്നതാ "
"ആരു കണ്ടു പെണ്ണ് കാണില്ലന്ന്. പിന്നേ ഞമ്മൾ ഒരുങ്ങിയില്ലേലും ഒടുക്കത്തെ മൊഞ്ജാ.. "

"മതി, സ്വയം പൊക്കിയത്. ഇങ്ങോട്ട് വാ "

കുറച്ചു ചെക്കപ്പിന്ന് ശേഷം ബ്ലഡ്‌ എടുത്തു തിരികെ പോകാൻ നേരം,ഫൈസി പറഞ്ഞു 

"നീ കുറച്ചു നേരം ഇവിടെ ഇരി.ഞാൻ ഇപ്പോൾ വരാം "

അതും പറഞ്ഞു അവൻ പോയി. അപ്പോയെക്കും
 ആരോ ഒരാളുടെ കരച്ചിൽ കേട്ടിട്ട് കാര്യം എന്താ എന്നറിയാൻ അവൻ ശബ്ദം കേട്ട ഭാഗത്തേക്ക് പോയി. 
അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു. 

"മോളെ, ഇയ്യ് എന്തിനാ ഈ കടും കൈ ചെയ്തേ..
എന്തിനും ഈ ഉപ്പ കൂടെ ഉണ്ടാകുമായിരുന്നു. "

അപ്പോൾ  ജാസിക്ക് തോന്നി ഇത്  നല്ലപരിചയം ഉള്ള ശബ്ദമാണല്ലോ, ഒരു നിമിഷം അവന്റെ ഉള്ളിൽ ഒരു ഭീതി ഉണർന്നു. ഇനി സഹല വല്ല കടുംകൈ ചെയ്തോ, എല്ലാം കേട്ട ശേഷം..... എന്നോടുള്ള ദേഷ്യത്തിനു എങ്ങാനും. ഇന്റെ റബ്ബേ.... അത് ന്റെ സഹല ആയിരിക്കല്ലേ... . "

അയാളെ കണ്ടതും അവൻ ഞെട്ടി. അതെ താൻ ഊഹിച്ചത് ശരിയായിരിക്കുന്നു. അകത്തു ഉള്ളത് ന്റെ സഹല തന്നെ..... "

അവൻ അറിയാതെ മിഴിനീര് കണങ്ങൾ ഇറ്റിറ്റു വീഴാൻ തുടങ്ങി അവന്റെ സമ്മതത്തിനു കാത്തു നിൽക്കാതെ. അവൻ കൊച്ചു കുഞ്ഞിനെ പോലെ കരഞ്ഞു. 

ചിലപ്പോൾ നമുക്ക് മറ്റുള്ളവരോടുള്ള സ്നേഹം, അത് നമ്മൾ അവർക്ക്    കണ്ണീർക്കടൽ സമ്മാനിക്കുന്നു. എത്ര ഒക്കെ ഉള്ളിൽ നിന്നും എടുത്തു കഴിഞ്ഞു എന്ന് പറഞ്ഞാലും   ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ അവരുണ്ടാവും. അതാണ്‌ ഈ സ്നേഹത്തിന്റെ പവർ. എത്ര നമ്മൾ അകറ്റിയാലും ഒന്നല്ല, മറ്റൊരു കാരണം കൊണ്ട് അവർ നമ്മിലേക്ക്‌ അടുക്കും. വിധി അവരെ അടുപ്പിക്കും. 
(പിന്നേ ങ്ങൾ തെറ്റിദ്ധരിക്കരുത് മ്മക്ക് ഇങ്ങനെ ഉള്ള അനുഭവം ഒന്നും ഇല്ലാട്ടോ..... വെറുതെ അങ്ങ് ഓരോന്നു എഴുതിക്കൂട്ടുന്നു. അത്ര മാത്രം. )

തിരികെ വന്നപ്പോൾ ഫൈസി, ജാസിയേ അവിടെ കാണാത്തത് കൊണ്ട് തേടിഇറങ്ങി. ചുമരിൽ തല വെച്ച് കരയുന്ന ജാസിയേ ആണ് അവന്ന് കാണാൻ ആയത്. 

"ടാ ജാസി, എന്താടാ. ഇയ്യ് കരയണ്. കാര്യം എന്താ . "
അവൻ മറുപടി പറയാതെ വീണ്ടും കരച്ചിൽ തന്നെ. അത് കണ്ടപ്പോൾ ഫൈസിക്ക് അതിലേറെ ടെൻഷൻ. 

"ടാ കോപ്പേ, അന്നോ ടാ ഞാൻ ചോദിക്കുന്നെ.... ഇങ്ങനെ കരഞ്ഞാൽ ഞാൻ എന്തു കരുതണം. ഒന്ന് വാ തുറക്ക് "

"എടാ, ഇയ്യ് ചോദിച്ചതല്ലേ... ഞമ്മൾ പെണ്ണ് കാണാൻ വന്നതാ എന്ന്. അവിടെ അകത്തു മരണത്തോട് മല്ലിടുന്നത് ഈ ജാസി ന്റെ പെണ്ണാ, സഹല. ഞാൻ അവളെ ഇത് വരെ കാണാത്ത ഒരുത്തിക്ക് വേണ്ടി ന്റെ ജീവിതത്തിൽ നിന്നും അകറ്റി. അതിന്റെ സങ്കടം സഹിക്കാൻ വയ്യാതെ പെണ്ണ് ഈ കടും കൈ ചെയ്തേ "
അതും പറഞ്ഞു അവൻ തല തല്ലി ക്കരഞ്ഞു. ഇതെല്ലാം കണ്ടു ഫൈസി നോക്കി നിന്നു. 

"എടാ അവൾക്ക് എന്തേലും പറ്റിയാൽ പിന്നേ ഞാൻ ജീവിച്ചു ഇരുന്നിട്ട് കാര്യമില്ല. "

"ഇയ്യ് പിന്നേ എന്തിനാ അവളെ അകറ്റിയത്. "

"അറിയില്ല, എനിക്കൊന്നും അറിയില്ല. അവളുടെ കണ്ണ് നിറയുന്നത് പോലും  കാണാൻ നിക്ക് വയ്യ, ആ അവളാ ഇപ്പൊ അവിടെ .... "

വീണ്ടും അതെ പരിപാടി തുടർന്നു. രണ്ടും കല്പ്പിച്ചു ഫൈസി പറഞ്ഞു. 

"ടാ, കണ്മുന്നിൽ കാണുന്നവർക്ക് വേണ്ടി ജീവിക്കണം നമ്മൾ. അല്ലാതെ ഊരും പേരും അറിയാത്ത ഒരു പെണ്ണിന്റെ പുറകെ പോയാൽ പടച്ചോൻ ആണെ ആ പെണ്ണിന്റെ കണ്ണീർ, അത് അനക്ക് നല്ലതൊന്നും നൽകൂല്ല. "

അവന്റെ ആ വാക്ക് ആ  അവസ്ഥയിൽ അവന്ന് താങ്ങാൻ പറ്റുന്നത്തിലും അപ്പുറത്ത് ആയിരുന്നു. ഇപ്പോൾ ഈ ഭൂമിയിൽ നിന്നും അങ്ങ് തേഞ്ഞു മാഞ്ഞു പോയെങ്കിൽ എന്ന് ഒരു നിമിഷം അവൻ ഓർത്തു.

വയ്യ ഇനിയും ഇങ്ങനെ ഭാരം പേറി ജീവിക്കാൻ, ഒരാളെ  സന്തോശിപ്പിക്കാൻ വേറെ ഒരാളെ സങ്കടപ്പെടുത്തണ.

"എടാ, ഫൈസി അവൾ എന്തിനാടാ ന്റെ ജീവിതത്തിലെക്ക് കടന്നു വന്നേ, ഇല്ലേൽ നിക്ക് ന്റെ സഹലയേ കിട്ടുമായിരുന്നു. പിന്നേ അവൾക്ക് ഈ ഗതി വരൂലായിരുന്നു അല്ലേടാ... "😭😭 
അവന്റെ പിച്ചും പേയും കേട്ടു നില്ക്കാൻ അല്ലാതെ ഫൈസിക്കും പൂർണ്ണമായി ഒരു ഉത്തരം പറയാൻ പറ്റിയില്ല. 
പിന്നേ അവിടെ നടന്നത് മറ്റൊന്നായിരുന്നു. അവൻ സഹല.... എന്ന് നീട്ടി വിളിച്ചു.ആ വിളി കേട്ടു  കൊണ്ട് അവളുടെ ഉപ്പ ഞെട്ടിത്തരിച്ചു. അയാൾ അവനെ മാത്രം നോക്കി നിന്ന പാട്. ആ നോട്ടം കണ്ടാൽ അറിയാം ആ പാവം എന്തൊക്കെയോ ആ ഒരു വിളിയിൽ നിന്നും വായിച്ചു എന്ന്. പാവം മ്മടെ ജാസിം. അവന്ന് അവളുടെ ആ അവസ്ഥ, അതാണ്‌ ഇങ്ങനെ ഒക്കെ ചെയ്യിക്കുന്നെ....

 ഉള്ളിൽ കുഴിച്ചു മൂടിയ അവളോടുള്ള സ്നേഹം, അത് ഒന്ന് മാത്രം ആണ് അവനെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യിക്കുന്നതും. അത് ഇത്രത്തോളം ഉണ്ടെന്നു അവൻ അറിഞ്ഞത് ചിലപ്പോൾ ഈ നിമിഷം മുതൽആവും. 


ജാസിമിന്റെ അടുത്തേക്കുള്ള അയാളുടെ വരവ് കണ്ടു ഫൈസൽ അവനെ ചേർത്തുപിടിച്ചു.
അത് മറ്റാരും ആയിരുന്നില്ല, സലീമിക്ക.സഹല അവർക്കു സ്വന്തം മകൾ തന്നെ

അവന്ന് കൈകാൽവിറച്ചു. ഇനിഎന്തെല്ലാം സംഭവിക്കും എന്നോർത്ത്.അവരുടെമുഖം കണ്ടാൽ അറിയാം അവൾ അയാൾക്ക്‌ എത്രത്തോളം പ്രിയപ്പെട്ടവളാ എന്ന്. ജാസിയേ കണ്ടതും ആൾക്ക് ഒറ്റ നോട്ടത്തിൽ ആളെ പിടികിട്ടി. ഇനി അവന്റെ കാര്യം എന്താകുമോ എന്തോ.... 

"ഇജ്ജ് ഇന്നാളു വന്ന അവന്റെ അനിയൻ അല്ലെ..... ആട്ടെ, ഇയ്യാ..ഇന്റെ മോളെ ഈ അവസ്ഥയിൽ ആക്കിയേ "
അവന്ന് ഒരക്ഷരം ഉരി യാടാനായില്ല.  ജാസി സലീമിക്കയുടെ  മുഖത്തേക്ക്   ദയനീയമായി ഒന്ന് നോക്കി. 
അവന്റെ മൗനത്തിൽ നിന്നും അയാൾ ചിലത് വായിച്ചു എന്ന് തോന്നുന്നു. അയാളുടെ മുഖം കൂടുതൽ ഇരുണ്ടു. ഫൈസിയേ തട്ടിമാറ്റി.
അയാൾ അവന്റെ ഷിർട്ടിന്റെ കോളറിൽ പിടുത്തമിട്ടു. 😳

"പറടാ, ഇജ്ജാണോ... ചോദിച്ചതിന്നു സമാധാനം പറ ഹംക്കേ, "

അയാളുടെ ഗർജ്ജനo, അതു കേട്ട് എല്ലാവരുടെയും ശ്രദ്ധ അവന്റെ നേർക്കു തിരിഞ്ഞു. ജാസി ഒരു കുറ്റവാളിയേപ്പോലെ തല താഴ്ത്തി നിന്നു.

"പറയാൻ, എന്തിനാ ന്റെ കുട്ടി ഇങ്ങനെ ചെയ്തേ . അല്ലങ്കിൽ അന്റെ മയ്യിത്ത്  ഞമ്മള് എടുക്കും. "

സഹികെട്ട അവൻ പൊട്ടിത്തെറിച്ചു. 
"അതെ, ഈ ഞാൻ തന്നെകാരണക്കാരൻ. ഒരു കാലത്ത് നിങ്ങൾ പറഞ്ഞഈ പുന്നാര മോൾ ഈ ജാസിയുടെ എല്ലാം ആയിരുന്നു. പക്ഷെ.... ഇപ്പോൾ "

അവന്ന് മുഴുവൻ ആക്കാൻ കഴിഞ്ഞില്ല. 
"പക്ഷെ.. ഇപ്പോൾ, എന്തുണ്ടായി. ഇൻക്ക് അറിയണംഎല്ലാം. അതും അന്റെ നാവു കൊണ്ട്. "

"പറയാം, ഇനി ഞാൻ ആയിട്ട് ഒന്നും മറച്ചു വെക്കുന്നില്ല. "

അവൻ എല്ലാ കാര്യങ്ങളും സലീമിക്കയോട് പറഞ്ഞു. എല്ലാം കേട്ടു കയിഞ്ഞപ്പോൾ 
"അപ്പൊ അതാ അന്ന് ആ കല്യാണകാര്യം മുടക്കം വരാനുള്ള കാരണം. "

"അതെ.... അവൾ എല്ലാം ഇക്കാനോട് പറഞ്ഞു."
ആ മറുപടി ഒന്നും അയാൾക്ക്‌ തൃപ്തി കൊടുത്തില്ല. 
"രണ്ടാളും ചേർന്ന് ന്റെ മോളെ ജീവിതം ഇങ്ങനാക്കി. അവക്കെന്തേലും സംഭവിച്ചാ ബാക്കി വെചേക്കില്ല രണ്ടിനേം പറഞ്ഞെക്കാം . "

"ഇക്കാ, അവൾക്ക് ഒന്നും പറ്റില്ല, അങ്ങനെ നമ്മളെ വിട്ടു പോവാൻ അവൾക്ക് കഴിയോ ?.. ഇനിയും ഇൻക്ക്  അവളെ കണ്ണീർ കുടിപ്പിക്കാൻ വയ്യ. ഇന്റെ ഹൂറിയായി ഇൻക്ക് വേണം അവളെ. ഒരു മരണത്തിനും ഞാൻ അവളെ വിട്ടു കൊടുക്കൂല. "

(ഇതൊക്കെ എപ്പോ. ഞമ്മൾ അറിഞ്ഞില്ലല്ലോ 🤔)
"നിർത്തടാ, മറ്റവൾ ഇത് ചെയ്താലും ഇജ്ജ് ഇത് തന്നെ പറയും.അനക്ക് അറിയോ ഇവൾക്ക്  വേണ്ടി മാത്രം ജീവിക്കുന്ന ഒരുമ്മ അവിടെ ഇരിപ്പുണ്ട്.അവളുടെ ആ പ്രതീക്ഷ നീ മൂലം ഇല്ലാതായാ...  "

"ഇക്കാ, അങ്ങനെ പറയല്ലേ..... അവൾ ഒരു നല്ല ജീവിതം തുടങ്ങാൻ വേണ്ടി മാത്രാ ഞാൻ അങ്ങനെ പറഞ്ഞെ..... ഓളോടുള്ളമുഹബ്ബത്ത് കൊണ്ട്,പക്ഷെ..... ഇത്രത്തോളം ഓൾ ന്നെ ഖൽബിൽ കൊണ്ട് നടക്കണ കാര്യം ഞാൻ അറിഞ്ഞില്ല. "😭😭😭

ആ കരച്ചിൽ കണ്ടപ്പോൾ സലീമിക്ക ഒന്ന് തണുത്തുപോയി. ഇനി ഞമ്മക്ക് തോന്നുന്നതാണോ ആവോ, അല്ല. കുറച്ചു ശാന്തത കൈ വന്നിട്ടുണ്ട്. 

അപ്പോൾ നേഴ്സ് വന്നു പറഞ്ഞു സഹലക്കു ബോധം തെളിഞ്ഞു എന്ന്. അതുകേട്ടപ്പോൾ എല്ലാരും ഒന്ന് ആശ്വസിച്ചു.കുറച്ചു സമയം കഴിഞ്ഞു  സലീമിക്കയും അവളുടെ ഒരു czn ഉം കൂടി അവളെ പോയി കണ്ടു. ആകെ ക്ഷീണിച്ചു പോയിട്ടുണ്ട്. കയ്യിൽ മനോഹരമായി കെട്ടിയിട്ടുണ്ട്. 😜കുറെ രക്തം പോയത് അല്ലെ.... പാവത്തിനെ പറഞ്ഞിട്ട് കാര്യമില്ല. സലീമിക്കയുടെ നോട്ടം അത് അവളിൽകുറ്റബോധം ഉണ്ടാക്കി. 

"ഇക്കാ ഞാൻ.... അത്. അത് പിന്നെ.... എനിക്ക്.............. "
വാക്കുകൾ ഒന്നും അവളുടെ വഴിക്ക് വന്നില്ല. അവളുടെ നിസ്സഹായത കണ്ടു അയാൾ ഒന്ന് പുഞ്ചിരിച്ചു. മെല്ലെ മുടിയിൽ തലോടി 

"എന്റെ മോളെ.....ഞാൻ അന്നേ ന്റെ റംലയുടെ സ്ഥാനത്തെ കണ്ടിട്ടോള്ളൂ... Mഅന്ന് ഇജ്ജ് ഈ കാര്യം പറഞ്ഞിരുന്നേൽ ഞാൻ നടത്തിത്തരുമായിരുന്നു ഇങ്ങളെ നികാഹ്."

"വേണ്ട ഇക്കാ അതുവിട്, ഇനി ആ സംസാരം വേണ്ട. "

"അപ്പോ പുറത്തിരിക്കുന്ന അവനോടു ഞാൻ പറയട്ടെ പോവാൻ. "

"ആര്. ജാസിമോ?.. എങ്ങനെ ഇവിടെ ?...... "

"അതെല്ലാം അവൻ പറയും. ഞാൻ വിളിക്കാം "

അവനെ ഫേസ് ചെയ്യാൻ അവൾക്ക് ഒരു മടി. വേറൊന്നും അല്ല. കിടിലൻ ഡയലോഗ് കാച്ചി കയ്യിലെ ഞരമ്പ് മുറിച്ചു. ചീപ് പരിപാടി ആയി പ്പോയി 🤭
ഏതായാലും വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.. "

പിന്നേ അവൾക്ക് കാണാൻ ആയത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന ജാസിയേ ആണ്. അവൾ അവന്റെ കണ്ണുകളിൽ അവളോടുള്ള ഒടുങ്ങാത്ത സ്നേഹം കണ്ടു. അവൻ അടുത്തു വരും തോറും അവൾ തല താഴ്ത്തി. 

ഇനി എന്തൊക്കെ പറയും അവൻ എന്നോർക്കുമ്പോൾ അവൾക്ക് കരച്ചിൽ വന്നു. പതിയെ ജാസി അവളെ വിളിച്ചു. 

"സഹലാ. 
അതു കേട്ടപ്പോൾ അവൾ തല ഒന്നും കൂടി താഴ്ത്തിയോ എന്നൊരു ഡൌട്ട്. ജാസി അവളുടെ മുഖം ഉയർത്തി പിടിച്ചു. അപ്പോയുണ്ട് ന്റമ്മോ പൈപ്പ് എങ്ങാനും തുറന്ന പോലെ കണ്ണീർ ചാടുന്നു. പാവം മ്മടെ ചെക്കൻ സഹിക്കൂലല്ലോ..... അവൻ ഇരു കൈകൾ കൊണ്ടും ആ കണ്ണീർ ഒപ്പി.

"...... മണ്ടി ന്നോട്ള്ള ദേഷ്യം ഇങ്ങനെ ആണോടാതീർക്കുന്നെ..... ന്നെക്കാൾ മൊഞ്ചനായ ഒരുത്തനെ കെട്ടി സുഖമായി ജീവിച്ചു കൊണ്ടായിരുന്നു. ഇതിപ്പോ ഒരു മാതിരി.. "

"ആ. ഞാൻ ഇങ്ങനെ തന്നാ,ഇൻക്ക് ആ മൊഞ്ജനെ വേണ്ട, ഈ മണ്ടൂസ്നെ മതി "

"ടി, നിന്നെ ഞാൻ....മണ്ടൂസിന്റെ പെണ്ണേ ഇനി ഞാൻ എന്നും അന്റെ കൂടെ ഉണ്ടാവും.   "
ഇത് കേട്ടപ്പോൾ രണ്ടാളും 
രണ്ടാളും ചിരിയോട് ചിരി.(അപ്പോൾ ലവൾ )

"അല്ലാ അവളെ എന്തു ചെയ്യും "


"അതോ, അതൊക്കെ ഞാൻ തീരുമാനം എടുത്തിട്ടുണ്ട്. അവൾക്ക് വേറെ എന്തോ ഉദ്ദേശം ഉണ്ട്. അതോറപ്പാ...അത് കണ്ടെത്തി കാര്യങ്ങൾ പറയാം "

അപ്പോയെക്കും സലീമിക്ക വന്നു. അവൻ എണീറ്റു പോയി. 
"ടാ നിക്ക്, നിങ്ങളുടെ കാര്യം ഞാൻ അതങ്ങു തീരുമാനം എടുക്കാൻ പോവ്വാ.... ഇനി നിന്നെ ഇങ്ങനെ വിട്ടാൽ ശരി ആവൂല. "

"ഇക്കാടെ ഇഷ്ട്ടം പോലെ ന്നിക്ക് നൂറു വട്ടം  സമ്മതo.എപ്പോൾ മഹർ കെട്ടണം എന്ന് പറഞ്ഞാൽ മതി. 
മൂന്നു മുഖത്തും സന്തോഷം. ഇതൊന്നും അറിയാതെ അവൾ, ആ അക്ഞാത സുന്ദരി..... 😔

അവൻ അവിടെ നിന്നും ഇറങ്ങുമ്പോൾ ചിലത് ഉറപ്പിച്ചു. ഇളക്കും മുള്ളിനും കേടില്ലാതെ പരിഹാരം കണ്ടെത്താൻ. ആരാണ് ഇല, മുള്ള് അത് നിങ്ങളുടെ ഇഷ്ട്ടത്തിനു വിട്ടു തരുന്നു. അന്ന് രാത്രി അവൾ ഓൺലൈനിൽ വന്നപ്പോൾ അവൻ തൊടുത്ത ചോദ്യം അത് അവളെ വല്ലാതെ തളർത്തി. 


"നാളെ നമുക്ക് നേരിൽ കാണാമോ"

എന്തിനാ അവൻ ഇങ്ങനെ ഒരു ചോദ്യം ഉന്നയിച്ചത് എന്നോർത്ത് അവൾ  കുഴങ്ങി. അതികം ആലോചിക്കാൻ നിൽക്കാതെ 

"ഞാൻ പറഞ്ഞിട്ടില്ലേ നിന്റെ മുമ്പിലോട്ട് ഞാൻ വരുന്നതു വരെ നീ എന്നേ  കാത്തിരുന്നെ പറ്റൂ.... ഇപ്പൊ എന്താ പെട്ടന്ന് "
"ഹോ, അപ്പോൾ അങ്ങനെ, പെട്ടെന്ന് ആണല്ലോ ഓരോന്ന് സംഭവിക്കുന്നെ. ന്റെ നികാഹ് അതും ഇപ്പൊ പറഞ്ഞഈ പെട്ടന്ന് അങ്ങട്ട് ഉറപ്പിക്കേണ്ടി വന്നു. "

അത് കേട്ടതും അവൾ ഞെട്ടില്ലേ..... 
"നികാഹോ, അപ്പോൾ എന്നെ ഇയ്യ്..... "

"നിർത്തടി..... ഇയ്യ് ന്നെ ഇഷ്ട്ടപ്പെടുന്നില്ല നിക്ക് ഇപ്പൊ ഏറെ കുറെ അത് മനസിലായി.മേലിൽ ഈ വേഷം കെട്ടു ന്റെ അടുത്ത് എടുക്കരുത് "
"ജാസി.... ഇയ്യ് എന്താണ് ഈ പറഞ്ഞു വരുന്നേ "

അവൾ അറിയാതെ അവന്റെ പേര് വിളിച്ചു. അത് കേട്ടതും അവന്റെ മുഖം തെളിഞ്ഞു. 

"ദാ..... ഞാൻ പറഞ്ഞില്ലേ, ഇയാൾക്ക് ന്നെ നന്നായി  അറിയാം, അല്ലാതെ താൻ വഴിതെറ്റി വന്ന കുഞ്ഞാടോന്നും അല്ല. ന്നെ ഉദ്ദേശം വെച്ച് തന്നെ ആണ് അന്ന് msg അയച്ചതും. "

താൻ പിടിക്കപ്പെട്ട കാര്യം അവൾക്ക് അറിയാവുന്നതു കൊണ്ട് അവൾ മൗനം പൂണ്ടു. 
പല അവസരങ്ങളിലും നമുക്ക് താങ്ങായി നില്ക്കാൻ ഈ മൗനത്തിനെ പറ്റൂ 

"ടി, പറ താൻ ആരാ, ഒരു കാര്യം ഉറപ്പാ. ഇയ്യ് ന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞില്ലേ അത്. യഥാർത്ഥ സ്നേഹം ആയിരുന്നു എങ്കിൽ ഞാൻ സഹലയുടെ കാര്യം നിന്നോട് പറഞ്ഞില്ലേ അന്ന് നീ ഞങ്ങൾക്ക് വേണ്ടി വഴിമാറിതന്നേനെ..... എടി നേടുക മാത്രമല്ല, പ്രിയപ്പെട്ടവരുടെ സന്തോഷത്തിനു  വേണ്ടി പലതും 
 ത്രജിക്കാൻ ഉള്ള മനസ്സ് അത് അനക്കില്ല പെണ്ണേ.... പറ. ഇയ്യ് ആരാ, ഇൻക്ക് അറിഞ്ഞേ പറ്റൂ, ഇപ്പൊ ഈ നിമിഷം തന്നേ"....

എല്ലാം കേട്ടപ്പോൾ അവൾ വാ തുറന്നു 

"ശരിയാ ഇക്ക പറഞ്ഞത്. ഇൻക്ക് ഒരു ലക്ഷ്യം ഉണ്ട്. അത് പൂർത്തി ആക്കാൻ വേണ്ടി തന്നെ ആണ് ഞാൻ ഇക്കയുമായി അടുത്തത്. ഇക്കക്കറിയോ, ഞാനും സഹലയേ പോലെ തന്നെ ഒരു പെണ്ണാ..... "

"മതി, ഇനിയൊന്നും പറയണ്ട. കാരണം അതാ ഞാന്  അറിയാൻ ആഗ്രഹിക്കുന്നത്. "

എല്ലാം അവനോടു പറയാൻ ഉള്ള ടൈം ആയെന്ന് അവൾക്ക് മനസ്സിൽ ആയി. 

"ഞാൻ വരാം നാളെ എവിടെ ആണെന്ന് പറഞ്ഞാൽ മതി. നേരിട്ട് പറയാം അതാ ഒന്നും കൂടി നല്ലത്. "

"എന്താടി കളിയാക്കുന്നോ, ഇയ്യ് ഏതു നാട്ടുകാരി ആണെന്ന് ആര്ക്കറിയാം, ഞാൻ നിന്നോട് എങ്ങോട്ടു വരാൻ പറയും "

"അതിന്ന് പേടിക്കണ്ട, ഞാൻ ഇപ്പൊ ഇക്ക ഇപ്പൊ നിൽക്കുന്ന അവിടുന്ന് 5km അകലെ ആണ്. "🤭

അത് കേട്ടതും അവൻ ഞെട്ടി😱. 

"എടി ന്റെ തലക്കാംമ്പുറത്ത് ഇരുന്നാ ഇയ്യ് ഈ കളി കളിക്കുന്നെ. "🤨🤨

"അതേല്ലോ,..."
"എന്നാ നാളെ ബീച്ചിൽ വാ, ഞാൻ ന്റെ സഹലയേ തള്ളിപറഞ അവിടെ നിന്നും നമുക്ക് തുടങ്ങാം. "

"ഓക്കേ, നാളെ കൃത്യം 3ന്ന്. By"

"ആയിക്കോട്ടെ..."
ഡാറ്റ ഓഫ്‌ ആക്കി അവൻ കിടന്നു. ന്നാലും ഈ പെണ്ണ് ആരായിരിക്കും. ഇത്ര അടുത്ത്, ഇനി എന്തെങ്കിലും പ്രതികാരം തീർക്കാൻ എങ്ങാനും 🙄
ഏതായാലും ഈ രാത്രി പുലർന്നാൽ അറിയാം അവൾ ആരാണെന്ന്.

 അതോണ്ട് ജാസി വേഗം ഉറക്കിലേക്ക് വഴുതി. വെറുതെ എന്തിനാ നിദ്രദേവിയെ ബുദ്ധിമുട്ടിപ്പിക്കുന്നെ. 
സഹലയോട് അവൻ ഈ കാര്യം പറഞ്ഞില്ല. വെറുതെ ടെൻഷൻ ആക്കണ്ടല്ലോ എന്ന് കരുതി. നാളെ റിസൾട്ട്‌ കിട്ടിയിട്ട് പറയാം എന്ന് കരുതി.

നേരം വെളുത്തു നോക്കിയപ്പോൾ ടൈം അങ്ങോട്ട്‌ നീങ്ങുന്ന മട്ടില്ല. ആദ്യമേ റാഷിയോട് പറഞ്ഞിരുന്നു ഇന്ന് ന്നെ നോക്കണ്ട, ഭയങ്കര ബിസി ആണെന്ന്. റാഷി കരുതി വേറെ വല്ല മാറ്റർ ആണെന്ന്. സമയം മൂന്നിനോട് അടുക്കാൻ ആയപ്പോൾ അവൻ ബൈക്ക് എടുത്തു പോയി. 

ഇതേ സമയം കടയിൽ റാഷി ഭയങ്കര ബിസി. അങ്ങോട്ട്‌ മാന്യൻ എന്ന് തോന്നിക്കുന്ന ഒരാൾ കാറിൽ നിന്നും ഇറങ്ങി. ഉള്ളിൽ ഇരിക്കുന്ന ആളോട് ഇപ്പൊ വരാം നീ ഇവിടെ ഇരി എന്നും പറഞ്ഞു അയാൾ ഷോപ്പിലോട്ട് കയറി.

അയാളെ കാണാതെ വന്നപ്പോൾ പെണ്ണ് നേരെ ഷോപ്പിലോട്ട് കയറി. 

"ഉപ്പാ എത്ര നേരം ആയി. ഇനിയും വൈകിയാൽ ലേറ്റ് ആവും "

അതു പറഞ്ഞു അവൾ മുഖം ചുളിച്ചു. അപ്പോഴാ റാഷി അവളെ ശ്രദ്ദിച്ചത്. അതോടെ അവൻ ഞെട്ടി. 😳

"ഇവളോ........ "

അനിയനെ പറഞ്ഞു ഏട്ടൻ ആണല്ലോ ഞെട്ടിച്ചത് എന്നോർത്ത് പേടിക്കണ്ട അവനുള്ള പണി പുറകെ വരുന്നുണ്ട്.

ഒന്ന് വിളിച്ചപ്പോൾ തന്നെ അവൾ തിരിഞ്ഞു നോക്കി. ന്റമ്മോ ജാസി ശ്വാസം പോലും എടുക്കാൻ മറന്നു അവളെ തന്നെ നോക്കി നിന്നു. 

അത്രയ്ക്ക് മൊഞ്ചത്തി ആണ് പെണ്ണ്. പിന്നേ എങ്ങനെ കണ്ണ് എടുക്കും. നല്ല സ്റ്റൈലിൽ തട്ടം ചുറ്റി കെട്ടിയിട്ടുണ്ട്. പിന്നിന്റെ (ബീട്സ് )കച്ചോടം ആണെന്ന് തോന്നുന്നു ബാപ്പക്ക്. അത്രക്കും ഉണ്ട് അങ്ങോട്ടും ഇങ്ങോട്ടും..... അതികം നോക്കി നിൽക്കാതെ അവൻ നോട്ടം പിൻവലിച്ചു. അല്ലേൽ അവൾ കരുതില്ലേ.....

 ആദ്യമായി ഒരു പെൺകൊച്ചിനെ കാണുകയാന്ന്. മ്മളെ അതിനൊന്നും കിട്ടൂല. മ്മള് നല്ല പോരിശ ഉള്ള തറവാട്ടിൽ പിറന്നതാന്നെ അല്ല പിന്നേ ഇൻക്ക് ന്റെ സഹല, അവൾ കയിഞ്ഞിട്ടെ ഒള്ളൂ വേറെ ഒരു മൊഞ്ചത്തി 😏

അവൾ അപ്പോൾ അങ്ങനെ നോക്കി നിക്കയല്ലേ....... മ്മടെ ചെക്കൻ തന്നെ സ്റ്റാർട്ട് ചെയ്തു. 

"അല്ലാ ഇയ്യാള് ആണോ ആ കാണാമറയത്തെ അപ്സരസ്. "
"ആണെങ്കിൽ, തനിക്ക് അറിയാൻ ഉള്ളത് അല്ലെ പറയാം. ചോദിക്ക് എല്ലാം പറയാം പോരെ "

"മതി, ഇല്ലേ ഞാൻ നിന്നെ കൊണ്ട് പറയിപ്പിക്കൂലേ.നിന്റെ പേര് എന്താ ?.. ഇന്നേ എങ്ങനെ അറിയാം ... "

അത് കേട്ടപ്പോൾ അവൾ അവന്റെ കണ്ണിലേക്കു നോക്കി നിന്നു.എന്തോ അപ്പോൾ അവന്ന് തോന്നി അവൾ വെറും തൊട്ടാവാടി ആണെന്ന് . (അവന്റെ ആ തോന്നൽ ശരിയായാൽ വീണ്ടും നമ്മൾ പഴയ സ്ഥലത്തു തന്നെ എത്തും . അതോണ്ട് അത് വേണ്ട.)

"ഞാൻ, നജ.അന്റെ പിന്നാലെ നടന്ന ഒരു പൊട്ടിപ്പെണ്ണ്. "

ഇത് കേൾക്കേണ്ട താമസം, 
"ആണോ, ഇപ്പോഴങ്കിലും മനസ്സിൽ ആയല്ലോ പൊട്ടിയാണ് എന്നുള്ളത്. "

"അതേടോ ഞാൻ പൊട്ടി ആണ്. അതല്ലേ ഞാൻ നിന്റെ പിന്നാലെ നീ അറിയാതെ രണ്ടു വർഷം നടന്നത്. 

അതു കേട്ടു ജാസി ഞെട്ടി.പക്ഷെ  അതൊന്നും  പുറത്തു കാണിക്കാതെ 

"ന്റെ പിന്നാലെ. ഞാൻ അറിയാതെ,അതും രണ്ടു വർഷം.ഒന്ന്    പോടീ  തമാശ പറയുന്നതിനും ഒരു അതിരു വേണമടി " 

"ഓഹ് ഓഹോ, നിങ്ങൾ ഒക്കെ അങ്ങനെ പുറകെ നടന്നാൽ  ഹീറോയിസം, ഞങ്ങൾ ആന്നെ അത് ജോക്ക്. ഒന്ന് പോടോ "

അവൾ അതു പറയുമ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു.അപ്പോൾ പെണ്ണിന് വല്ലാത്ത മൊഞ്ചു തന്നെ .  അതൊന്നും നോക്കാതെ ലവൻ 

"ആട്ടെ, എന്തിനാ പുറകെ നടന്നെ... "

പെണ്ണുണ്ടോ മിണ്ടുന്നു.ഇപ്പോൾ അവളുടെ മുഖം കാണണം. കടന്നൽ കുത്തിയത് ഒന്നും ഒന്നല്ല എന്ന് മനസ്സിൽ ആക്കാം. ഇത് കണ്ടപ്പോൾ ജാസിക്ക് ചിരി അടക്കാൻ ആയില്ല. 

"ആ, പറയെടോ, ഞാൻ അറിയട്ടെ "

ഒരു നിമിഷം ജാസി ആലോചിച്ചു.താൻ എന്തിന് വന്നു , എന്നിട്ട് ഇപ്പോൾ പറയുന്നതോ...അൽപ്പം സീരിയസ് ആയി അവൻ, ഇല്ലേൽ പെണ്ണ് പിന്നേം തലയിൽ തൂങ്ങും. 😁 
------------------

ഇതേ സമയം റാഷിയുടെ ഷോക്ക് ഇത് വരെ മാറിയില്ല.അവൻ  അറിയാതെ പറഞ്ഞു. 

"നീ അവളല്ലേ... അന്ന് ടൗണിൽ "

അവന്റെ ചോദ്യം കേട്ടപ്പോൾ  അവൾ റാഷിയേ  തുറിച്ചു നോക്കി എന്നല്ലാതെ ഒന്നും പറഞ്ഞില്ല. അവളുടെ നോട്ടം കണ്ടപ്പോൾ തന്നെ  അയാൾക്ക്‌ ഉറപ്പായി ഇവർ തമ്മിൽ പരിചയമുണ്ടെന്ന് . 

"ഹോ, അപ്പോൾ നിങ്ങൾ നേരത്തെ അറിയും. അറിഞ്ഞ സ്ഥിതിക്ക് അത്ര നല്ല നിലയിൽ ആവാൻ ഇടയില്ല. "

റാഷി ഒന്ന് പുഞ്ചിരിച്ചു എന്നല്ലാതെ ഒന്നും പറഞ്ഞില്ല. 
"ഇവളെന്റെ ഒരേ ഒരു മകൾ   ഹന്ന . ഉമ്മയില്ലാതെ വളർന്നതു കൊണ്ട് കുറുമ്പി ആയിപ്പോയി. എന്തെങ്കിലും തെറ്റ് ചെയ്തുവെങ്കിൽ അങ്ങ് വിട്ടു കള."

അയാളുടെ ആ വാക്ക് കേട്ടപ്പോൾ അവളുടെ മുഖം വാടി. അവൾ നോട്ടം മറ്റേവിടെക്കോ പായിച്ചു.ആ സുറുമയിട്ട  കണ്ണ് കലങ്ങിയോ എന്നൊരു ഡൌട്ട്. അവൻ അയാളുടെ നേരെ പുഞ്ചിരിച്ചു  കൊണ്ട് പറഞ്ഞു 

"അങ്ങനെ ഒന്നും ഇല്ല ഇക്കാ, ചെറിയ ഒരു   വഴക്ക് ......  അത്രേ ഒള്ളൂ. അതൊക്കെ സർവ്വ സാദാരണ അല്ലേ "... 

അതുകേട്ടതും ഹന്നക്ക് ഒരു ഭാവമാറ്റവും ഇല്ല. അതെ നിൽപ്പ് തന്നെ. സാധനങ്ങൾ പാക്ക് ചെയ്തു ബില്ല് pay ചെയ്തു. ശേഷം  അവളെ തന്നിലേക്ക് ചേർത്ത് അയാൾ നടന്നു.റാഷി കരുതി  അവൾ ഒന്നു തിരിഞ്ഞു നോക്കുമെന്ന് .  നടന്നു നീങ്ങുന്ന അവളെ അവൻ നോക്കി നിന്നു.പക്ഷെ..... അവൾ നോക്കിയില്ല. എന്തോ ഒരു വിഷമം പോലെ അതവന്ന് ഫീൽ ചെയ്തു. 


അല്ലേലും അവൾ തന്റെ ആരാ...യാത്ര പറഞ്ഞു പോവാൻ  മാത്രം ഉള്ള ബന്ധം ഞങ്ങൾ തമ്മിൽ ഇല്ലാല്ലോ ..... എന്നിട്ടും ന്താ ന്റെ ഉള്ള് ഇങ്ങനെ വിങ്ങുന്നത്.

------------------

"ഇയ്യെന്താടി മിണ്ടാതെ നിൽക്കുന്നത്. ഇൻക്ക് അറിയണം അന്റെ ഉദ്ദേശം എന്താന്ന്. അത് മാത്രം ഇങ്ങോട്ട് പറഞ്ഞാൽ മതി,പറ "

ദേഷ്യത്തോടെയുള്ള അവന്റെ ചോദ്യം അത് അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയില്ല. പകരം അവൾ ചിരിച്ചു ആദ്യത്തെതിനെക്കാൾ മനോഹരമായി. അവളുടെ ആ ചിരി അത് അവനിൽ തെല്ലു അത്ഭുതമൊന്നും അല്ല ഉണ്ടാക്കിയത്. 

"ചിരി നിർത്തി കാര്യം പറ പെണ്ണെ ഇൻക്ക് പോണം "

"അങ്ങനെ വഴിക്ക് വാ... ഞാൻ പറഞ്ഞില്ലേ രണ്ടു വർഷം ഞാൻ തന്റെ പുറകെ നടന്നിട്ടുണ്ട്. താൻ എവിടെയൊക്കെ പോവുന്നോ അവിടെ ഒക്കെ ഞാനും തന്നെ പിന്തുടരുമായിരുന്നു. പക്ഷെ താൻ ഒരിക്കൽ പോലും എന്നെ ഒന്ന് ശ്രദ്ദിച്ചതു പോലുമില്ല. "

"ടി നിർത്താൻ, ഇയ്യ് പറയുന്ന പിച്ചും പേയും കേൾക്കാൻ തല്ക്കാലം ഇൻക്ക് നേരല്ല്യ. "

"അല്ല ജാസി, ഞാൻ വെറുതെ പറയല്ല. സത്യം,നിനക്ക് ഓർമ്മയുണ്ടോ നമ്മുടെ ആ പഴയ ഹൈ സ്കൂൾ ജീവിതം. അന്ന് ഞാൻ ആദ്യമായി അന്നേ കാണുമ്പോൾ ഇയ്യ് ഒരു ചെക്കനുമായി അടിപിടി കൂടുന്നതാ..... അന്ന് ഇയ്യ് ഇങ്ങനെ ഒന്നും അല്ലല്ലോ... എന്തിനും ദേഷ്യം, വാശി. ന്നാലും ഈ കുറുമ്പനെ ഇൻക്ക് ഒരു പാട് ഇഷ്ട്ടമായിരുന്നു. "

ഇതെല്ലാം കേട്ടു അവൻ വായും പൊളിച്ചു നിന്നു ഒന്നും മിണ്ടാതെ...... എന്തൊക്കെ പറയണം എന്നുണ്ടായിരുന്നു. പക്ഷെ ഒന്നും മനസ്സിൽ ആവുന്നില്ല. അവസാനം 

"ഇയ്യെന്താ ന്നിട്ട് ഒരു പ്രാവശ്യം പോലും എന്റെ മുമ്പിൽ വരാഞത് നാജി.  "

"അത് ഞാൻ.......... "

ജാസിക്ക് എന്തൊക്കെയോ അവളോട്‌ പറയണം എന്നുണ്ടായിരുന്നു. പക്ഷെ ഒന്നും മനസ്സിൽ ആവുന്നില്ല. 
"ഇയ്യെന്താ ന്നിട്ട് ഒരു വട്ടം പോലും ന്റെ മുമ്പിൽ വരാഞ്ഞേ നാജി ?.. "
"അത് ഞാൻ...... "

"എന്താ എന്നെ പേടിച്ചിട്ടോ"

ഒന്ന് ചിരിച്ചു കൊണ്ട് പെണ്ണ് പറയ്യാ 
"ഇൻക്ക് അന്നേ അല്ല, ആ റഹീമിനെ ആയിരുന്നു പേടി. "

"റഹീമോ.....ആ തെമ്മാടിയോ,  ഞാൻ മറന്നിട്ടില്ല. അല്ലാ ഇയ്യ് എന്തിനു അവനെ  പേടിക്കണം. "

ഒന്നുമറിയാതെ ഉള്ള അവന്റെ സംസാരം കേട്ടപ്പോൾ  അത് അവളിൽ വേദന ഉണ്ടാക്കി. പാവം നീ എന്റെ   ആരായിരുന്നു എന്ന് നിനക്ക് അറിയില്ലല്ലോ.    അവളുടെ മൗനം കണ്ട് 

"റഹീം നിന്റെ ആരാ. നിങ്ങൾ തമ്മിൽ ഉള്ള കണെക്ഷൻ എന്താണ്. "

"ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ല. പക്ഷെ പല വട്ടം എനിക്കൊരു ശല്യമായി അവൻ വന്നിട്ടുണ്ട്. ഞാൻ മൈന്റ് ചെയ്യാത്തതു കൊണ്ട് ഓരോ നിമിഷവും അവന്റെ വാശി കൂടി. "

അവസാനം നിവർത്തികേടു കൊണ്ട് ഞാൻ അവനോടു പറഞ്ഞു :"താൻ എന്റെ പുറകെ നടന്നിട്ട് ഒരു കാര്യവും ഇല്ല. ഞാൻ എന്റെ ഖൽബിൽ വേറെ ഒരാളെ പ്രതിഷ്ട്ടിച്ചു കഴിഞ്ഞു. 

"എനിക്കൊന്നും വ്യക്തമായി അങ്ങോട്ട്‌ ഓടുന്നില്ല. "
അവൻ പറയുന്നത് കേട്ടപ്പോൾ അവനെ കണ്ടു മുട്ടിയ അന്ന്, ആ ഹൈ സ്കൂൾ  കാലത്തെ  കാര്യങ്ങൾ നാജി പറയാൻ തുടങ്ങി. 

(അല്ലേൽ വേണ്ട,അവൾ പറയാൻ നിന്നാൽ വൈകും. അതോണ്ട് ഞമ്മൾ പറയാം. ഇങ്ങൾ  കേട്ടോളി... )

------------------

*"ആരാടാ ഇയ്യ്, അവളോട്‌ അങ്ങനെ പറയാൻ ഇയ്യാരാ, അവളെ ഈ ജാസിയുടെ പെങ്ങളാ.. "*

കുനിച്ചു നിർത്തി തല്ലുന്നതിനിടെ ജാഫർനോട് ജാസി പറഞ്ഞു. അവന്റെ ശബ്ദം അവിടെയാകേ മുഴങ്ങിക്കേട്ടു. അത് നാജിയും കേൾക്കാൻ ഇടയായി.എന്തോ പ്രശ്നം നടക്കുകയാണ്. എല്ലാരും കൂടി നിന്ന് കാണുന്നുണ്ട്. ആരും ഒന്നും പ്രതികരിക്കുന്നില്ല.ലഞ്ച് ബ്രേക്ക്‌ന്റെ ടൈമിൽ ആണ് സംഭവം. 

 ആ ഒരൊറ്റ ഡയലോഗ് കേട്ടപ്പോൾ തന്നെ അവൾക്ക് പേടി തോന്നി എന്ന് പറഞ്ഞാൽ മതി. തീർന്നില്ല, ചെക്കൻ നിർത്തി വെക്കുന്ന മട്ടില്ല. 

"ടാ, #@$% എന്നെ കൊണ്ട് നീ ഇനിയും പറയിപ്പിക്കരുത്. നിനക്ക് ഞാൻ ഇതിന്റെ മുമ്പ് വാർനിങ്ങ് തന്നതല്ലേ, ഇങ്ങനെ പെണ്പിള്ളേരോട് പെരുമാറരുതെന്ന് പറഞ്ഞു കൊണ്ട് "

"ജാസിക്ക, വേണ്ട. വിട്ടാളി "

"ഇയ്യ് മിണ്ടാതിരി"

ഇതെല്ലാം കണ്ടു നാജി അടുത്ത് നിൽക്കുന്ന അവളുടെ കൂട്ട്കാരിയോട് ചോദിച്ചു :

"ഇവനാരാ, ഹിറ്റ്ലർ മാധവൻ കുട്ടിയോ ?.. പറഞ്ഞു മനസ്സിൽ ആക്കിയാൽ പോരെ. ഇങ്ങനെ തല്ലണോ "🤔

"മിണ്ടാതെ ഇരി, ഏതായാലും ഇവൻ ആള് പുലിക്കുട്ടി യാണ് മോളെ "

വീണ്ടും, ജാഫർ ഒന്നും മിണ്ടാതെ നിന്നപ്പോൾ അവന്റെ ദേഷ്യം ഒന്നും കൂടി കൂടി . അതിനിടയിൽ ആരോ  ജാസിയേ ഒറ്റു കൊടുത്തു. 

"ടാ നിന്നോട് ഇനിയെങ്ങാനും ഇവളെ എന്നല്ല, വേറെ ആരെയും ഇയ്യോ, അന്റെ ഫ്രണ്ട്സോ ശല്യം ചെയ്തു എന്ന് ഞാൻ അറിഞ്ഞാൽ,... "

അപ്പോയെക്കും ദാസൻ മാഷ് വന്നു. 
"ആരാടാ ഇവിടെ അടിപിടി കൂടുന്നെ, ഇത് ചന്ത അല്ല, സ്കൂൾ ആണ്. നിന്റെ ഒക്കെ റൗഡി സം ഇവിടെ നടക്കൂല "
അത് കേട്ടപ്പോൾ ജാസി അവനെ വിട്ടു. പാവം നല്ലോണം കിട്ടിയിട്ടുണ്ട്. 

"എന്ത് നോക്കി നിൽക്കുന്നു എല്ലാരും. പോ ക്ലാസ്സിൽ "

ഇത് കേൾക്കേണ്ട താമസം എല്ലാരും പിരിഞ്ഞു പോയി. അപ്പോഴും നാജി അവനെ തന്നെ നോക്കി നിന്നു. 

"ടി പൊട്ടിക്കാളി, ഇയ്യ് പോരുന്നില്ലേ, എന്താ കിനാവ് കാണുകയ ഈ നട്ടുച്ചക്ക് "

"ആടി, കിനാവ് കാണാൻ എന്തിനാ പെണ്ണേ നിലാവ് "

ജാസിയേ മാഷ് അവിടെ നിർത്തിച്ചു. ബാക്കി എല്ലാരും പോയി.

ദാസൻ മാഷ് അവനെ തുറിച്ചു നോക്കി. 

"ടാ, ഇങ്ങോട്ട് നോക്ക്, എന്താ അന്റെ ഉദ്ദേശം ?.. "

ചെക്കൻ മിണ്ടുന്നില്ല. കൈ രണ്ടുംകെട്ടി ഒരേ നിൽപ്പ് തുടർന്നു. 

"ചോദിച്ചത് നിന്നോടാ, എന്റെ കൈക്ക് പണി ഉണ്ടാക്കി വെക്കാതെ പറ "

ഒളികണ്ണിട്ട്, അവൻ മെല്ലെ മൊഴിഞ്ഞു :

"ഇപ്പറഞ്ഞ അങ്ങനെ ഒരുദ്ദേഷം  എനിക്കൊണ്ടോ ദാസേട്ടൻ  സാറേ... "😉

"ടാ, ഇയ്യ് ഇന്റെ കയ്യിൽ നിന്നും മേടിക്കും. പറഞ്ഞില്ല എന്ന് വേണ്ട. "

"ഹോ, തല്ലണോ, ആയിക്കോട്ടെ, no problem "

"ഹോ, അന്നോട് പറഞ്ഞ ഇന്നേ വേണം തല്ലാൻ "

",അയ്യോ, ഞാനോ. അങ്ങനെ ഒരു ചീത്തപേര് ഞാൻ ഉണ്ടാകൂല "

"ഈശ്വരാ.... ന്റെ ജാസി, അനക്ക് ഒരു പെങ്ങൾ ഇല്ല എന്ന് വെച്ച് ഇങ്ങനെ എല്ലാരേം പ്രശ്നം ഇയ്യ് കൈകാര്യം ചെയ്യണോ, "

"പിന്നേ, അവരെന്നോട് ഒരു കാര്യം വന്നു പറയുബോൾ ഞാൻ എങ്ങനെ പറ്റില്ല എന്ന് പറയുക. അതിനു ഈ ജാസിയേ കിട്ടില്ല "

"എന്റെ പൊന്നു ജാസി ഇയ്യ് ഒന്ന് അടങ്. ഞാൻ അന്നിൽ നല്ലൊരു ഭാവി കാണുന്നുണ്ട്. ഇപ്പോൾ 9ൽ ആണെന്നോർക്കണം. അടുത്ത വർഷം ഫുൾ എപ്ലസ് വാങ്ങേണ്ട ആളാ ഇയ്യ്. അത് മാറ്റം വരാൻ ഞാൻ സമ്മതിക്കൂല. "

"ഹോ, എന്റെ മാഷേ, അത് ഞാൻ ഏറ്റു. പക്ഷെ ന്റെ പെങ്ങന്മാർക്ക് വല്ല ഉപദ്രവവും  ആരേലും ചെയ്തു എന്ന് ഞാൻ അറിഞ്ഞാൽ ഞാൻ തല്ലും. ഉറപ്പ് ☺ "

"എടാ, അവർ ന്നോട് വന്നു പറഞ്ഞതു കൊണ്ട് ഇയ്യ് രക്ഷപെട്ടു. വേറെ വല്ലോരും ആയിരുന്നേൽ "

"Oh.പിന്നേ അവർ ഒന്നും ചെയ്യില്ല. ഇൻക്ക് ഇന്റെ മാഷ് കൂടെ ഇല്ലേ, പിന്നേ ആരും ഒന്നും ചെയ്യൂല. "

"Ok, ഇയ്യ് നന്നാവൂല്ലാ ഈ ജന്മം, വന്നിരിക്കുന്നു ഒരു പൊന്നാങ്ങള, പോടാ, പോ ക്ലാസ്സിൽ പോവാൻ നോക്ക് "

ഇതെല്ലാം ഒരാൾ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു. അവന് അറിഞ്ഞില്ല. രണ്ടു കണ്ണുകൾ അവനെ മാത്രം ഉന്നം വെക്കുന്നു എന്നത്. 

"ടാ ജാസി, കലക്കി മോനെ എന്തൊരു അടിയാണപ്പാ ഇയ്യ് അടിച്ചത്. ഇനി അവൻ ഈ പണിക്ക് നിക്കൂല "

"ആര്, അവനോ...... ഇങ്ങൾക്ക് അറിയില്ല അവനെ. അവൻ വെറുതെ ഇരിക്കൂല.  വരുന്നിടത്തു വെച്ച് കാണാം. ഇങ്ങള് വാ "

ഇതാണ് ജാസി,ഗേൾസ്ൽ  ആർക്കു എന്തു പ്രശ്നം ഉണ്ടേലും അവൻ ഏറ്റു വിധി നടപ്പിലാക്കും.

പിറ്റേന്ന് ക്ലാസ്സിൽ കയറാൻ നേരം ആരോ അവനെ വിളിച്ചു.
"ടാ ജാസി ഒന്നു നിന്നേ.... "
ആ വിളി കേട്ടപ്പോൾ തന്നെ അവന്ന് കാര്യം പിടി കിട്ടി . ഇന്നലെ കൊടുത്തത് തിരിച്ചു തരാൻ ഉള്ള പുറപ്പാടിലാണെന്ന്. 

"ആ, റഹിം നീയോ,... പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം "

"Oh... അങ്ങനെ പോകുന്നു. വിശേഷം ഒക്കെ നിനക്കല്ലേ.... ആട്ടെ ഇയ്യ്  ഇന്നലെ എന്തിനാടാ ന്റെ ചങ്കിന്റെ മേൽ കൈ വെച്ചത്. അവന്ന് ചോദിക്കാൻ ആരും ഇല്ലെന്ന് കരുതിയോ ?... "

ഒന്നുചിരിച്ചു ജാസി അവനോടായി:"ഇയ്യ്‌ ആണോ ചോദിക്കാൻ ഉള്ളെ... അവനല്ല ഇനി നീ ആണെങ്കിൽ പോലും ചെറ്റത്തരം കാണിച്ചു എങ്കി  ജാസി തല്ലും "

പിന്നെ പറയണോ, അവന്റെ പുച്ഛം നിറഞ്ഞ വാക്ക് കേട്ടപ്പോൾ  റഹിം നേരെ അവന്റെ  ഷർട്ടിന്റെ  കോളറിൽ പിടിച്ചു.  

"തല്ലേടാ, തല്ല് അന്റെ പൂതി ഇന്നങ്ങ് തീരട്ടെ.... "

"വേണ്ട, കയ്യട്. ഒരു വാക്ക് തർക്കം വേണ്ട. മര്യാദക്ക് ആന്നേ ഞാനും അങ്ങനെയാ, തിരിച്ചു ഇങ്ങോട്ട് ഉണ്ടാക്കാൻ വന്നാലുണ്ടല്ലോ. "😡

"ഓ, നീ എന്തോ ചെയ്യും.  നല്ല മൊഞ്ചത്തികളെ കണ്ടാൽ ആരും വളക്കാൻ നോക്കില്ലേ. വേണേൽ ഇയ്യും  ഒന്ന് നോക്ക് " 

റഹിം ചിരിയോടെ ചിരി തന്നെ. അവനറിയാം ഇനി എന്തങ്കിലും പ്രശ്നം ഉണ്ടാക്കിയാ പിന്നെ ജാസി ഈ സ്കൂളിൽ കാണില്ല എന്ന്. അതോണ്ട് ഓൻ മനപ്പൂർവം തല്ല് ഉണ്ടാക്കാൻ ഒരുമ്പട്ട് ഇറങ്ങിയിരിക്കുകയാണ്. 

"അതിന്ന് ഈ ജാസി വേറെ ജനിക്കണം. എത്ര തന്നെ മൊഞ്ചത്തി ആണെന്ന് പറഞ്ഞാലും ഞാൻ ഈ പണിക്ക് ഇറങ്ങൂല റഹീമേ "

അത് കേട്ടപ്പോൾ നാജിയുടെ ഉള്ളിന്റെ ഉള്ളിൽ ഒരു കാളലായിരുന്നു. 

റഹിം വിട്ടില്ല. നേരെ ഒന്നു പൊട്ടിച്ചു. ജാസി കുറെ കൊണ്ട് നിന്നതെ ഒള്ളൂ.ആരും അതികം വന്നിട്ടില്ല.
 ഇതെല്ലാം കാണാൻ ഇടയായ നാജി, അവന്ന് കിട്ടുന്ന ഓരോ അടിയും തനിക്ക് കൊള്ളുന്ന പോലെ ആണെന്ന് തോന്നി. എന്തോ ഇന്നലെയുള്ള ഓന്റെ പ്രകടനം ഓനെ ഓളുടെ ഖൽബിലേ തോഴൻ ആക്കി എന്ന് വേണം പറയാൻ. 

ജാസി വിട്ടില്ല, ഏതായാലും പുറത്തു പോവും. അപ്പോൾ പിന്നെ കൊട്ടിക്കലാഷം ഗംഭീരമാക്കണമല്ലോ 😜

അവസാനം കൈ കടഞ്ഞു വന്നപ്പോൾ അവൻ നിർത്തി. 

"പോടാ, പോയി ഇപ്പോൾ തന്നെ കംപ്ലയിന്റ് കൊടുക്ക്‌, അല്ല പിന്നെ "

അങ്ങനെ കംപ്ലയിന്റ് ആയി. ജാസിക്ക് മുട്ടൻ പണി കിട്ടി. ഇനി ഇങ്ങനെ ഉള്ള തെമ്മാടിയേ സ്കൂളിൽ വെച്ച് പൊറുപ്പിക്കാൻ പറ്റില്ല എന്ന് പ്രിൻസി 🤨
കേട്ടപ്പോൾ ജാസിക്ക് അത്ഭുതം ഒന്നും തോന്നിയില്ല. ഇന്നല്ലെങ്കിൽ നാളെ ഈ അവാർഡ് തന്നെ തേടി എത്തും എന്നത് അവന്ന് തന്നെ അറിയാമായിരുന്നു. താൻ തെറ്റൊന്നും ചെയ്തില്ലല്ലോ എന്ന കാര്യത്തിൽ അവൻ ആശ്വാസം കണ്ടെത്തി. 

 അവസാനമായി ചങ്സ്നോടോക്കേ.. യാത്ര പറഞ്ഞു. പോവാൻ നേരം പ്പ്യൂണ് വന്നു. അവൻ പോവേണ്ട കാര്യം ഇല്ലന്നു പറഞ്ഞു. ആരോ, അതും ഒരു പെണ്ണ് അവന്ന് വേണ്ടി സാക്ഷി പറഞ്ഞു പോലും. 

"എന്ത് പെണ്ണോ, ഏതു പെണ്ണ്. "

"അറിയില്ല, അവൾ പേര് പറയരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട് "

അതും പറഞ്ഞു അയാൾ പോയി. 

"ആരാണ്   ഷംസു ഇപ്പോ ഇൻക്ക് ഇങ്ങനെ ഒരു ഉപകാരം ചെയ്തേ "

"ആരായാലും എന്താ, പോവാതെ രക്ഷപെട്ടില്ലേ "

ന്നാലും ആരാന്ന് അറിയാഞ്ഞിട്ടു അവനൊരു വെപ്രാളം. നോക്കാം എവിടെ വരെ പോവുന്നു എന്ന് . അവിടുന്ന് അങ്ങോട്ട്‌ നാജിക്ക് അവന്റെ മുഖം മാത്രം മനസ്സിൽ. വെറുതെ ക്ലാസ്സിൽ ഇരിക്കുന്നു എന്നേ ഒള്ളൂ. എന്താ ചെയ്യ,ഇതല്ലേ ഈ മുഹബ്ബത്ത്ന്റെ ഒരു സൈക്കോളജി.അവൻ പോലും അറിയാതെ പിന്നാലെ നടക്കൽ ആയി അവളുടെ പ്രധാനപണി.എന്തോ 
ഓരോ ദിവസം കഴിയും തോറും അവനോടുള്ള ഇഷ്‌ക്ക് കൂടി എന്നല്ലാതെ ഒട്ടും കുറഞ്ഞില്ല.

അവളിൽ മാറ്റം കണ്ടു തുടങ്ങിയപ്പോൾ കൂട്ടുകാരി ഫസ്ന കാര്യം അന്വേഷിച്ചു. അപ്പോ  പെണ്ണ് അവളോട്‌ ഉള്ളിലുള്ളതങ്ങു പറഞ്ഞു. എല്ലാം കേട്ടപ്പോൾ ഫസ്ന പറഞ്ഞു :"ഇയ്യ്‌ വെറുതെ മനക്കോട്ട കെട്ടണ്ട, അവൻ ഒരിക്കലും നിന്നെ എന്നല്ല, ഇവടെ ഉള്ള ആരേം ആ ഒരു കണ്ണ് കൊണ്ട് കാണൂല. അതോണ്ട് മോൾ അത് മനസ്സിൽ നിന്നും അങ്ങോട്ട്‌ കളഞ്ഞേക്ക്. "

"ഞാനും കേട്ടതാ, പക്ഷെ മനസിന്ന് പോണില്ലടി,  ഓന്റെ  മുഖം. അപ്പോ  ഇൻക്ക് ഓനെ കിട്ടൂലെ ഫസ്ന....... " 😔

"ഉം കിട്ടും. ഇതും പറഞ്ഞു അങ്ങോട്ട്‌ ചെന്നാൽ മോന്തക്ക് രണ്ടെണ്ണം കിട്ടും.  ഇയ്യ്‌ അതൊക്കെ കള."

"ഇല്ലെടി, അങ്ങനെ കളയാൻ പറ്റൂല. പറയുമ്പോൾ കളയാൻ ഞാൻ അവനെ ഒരു നേരംപോക്കിന് കുടിഇരുത്തിയതല്ല ന്റെ ഖൽബിൽ. അവൻ അറിയാതെ ഞാൻ അവനെ സ്നേഹിക്കും.  അതിന്ന് അവന്റെ സമ്മതം ആർക്കു വേണം.  അറിഞ്ഞാൽ അല്ലെ പ്രശ്നം ഒള്ളൂ."

നാജിയുടെ സംസാരമൊക്കെ കേട്ടു ഫസ്നക്ക് തോന്നി ഇവൾ കളിയല്ല, സീരിയസ് ആണെന്ന്. 

"ഇയ്യെന്താ ഈ പറയുന്നെ. അനക്ക് എന്താ ഭ്രാന്ത് പിടിച്ചോ "

"ആടി, ന്റെ ജാസിക്കയോടുള്ള മുഹബ്ബത്ത്ന്റെ ഭ്രാന്ത് "😘

"ഏ, ഇപ്പോ എവിടുന്നു വന്നു ഈ ജാസിക്ക, അതും അന്റെ "🙄

"പിന്നെ അന്റെ ആണോ, ഇയ്യ്‌ ന്നെക്കൊണ്ട് പറയിപ്പിക്കല്ലേ ഫസ്ന, എന്തോ ന്റെ മനസ്സ് ന്നോട് മന്ത്രിക്കുന്നു  അവന്റെ മഹറിനവകാശി ഞാൻ ആണെന്ന് "

"ന്നിട്ട് ഞാൻ കേട്ടില്ല ല്ലോ, അപ്പോൾ കാര്യങ്ങൾ അവിടെ വരെ എത്തി. ആദ്യം മോൾ ഈ 8, 9, 10എങ്കിലും പൂർത്തി ആക്കാൻ നോക്ക്. ന്നിട്ട് നമ്മക്ക് ആലോചിച്ചു നോക്കാം. "
"ഒന്നു പോടീ... "

അങ്ങനെ എക്സാം മാറി മാറി വന്നു. ആ കൊല്ലവും അങ്ങനെ കഴിഞ്ഞു. എന്തോ വെക്കേഷൻ ടൈമിൽ നാജി അവനെ ഒരുപാട് മിസ്സ്‌ ചെയ്തു . വേഗം ക്ലാസ്സ്‌ തുടങ്ങിയാൽ മതി എന്നായി അവൾക്ക്. 

അവളുടെ തീരുമാനം അതൊട്ടും  മാറിയില്ല. അവനൊട്ട് അറിഞ്ഞതും ഇല്ല ഇങ്ങനെ  ഒരാൾ തന്നെ ജീവൻ തുല്യം സ്നേഹിക്കുന്ന കാര്യവും. 

പറഞ്ഞ പോലെ ആ ദിവസവും വന്നെത്തി.പതിവിലും ഉത്സാഹത്തോടെ അവൾ ഒരുങ്ങി. ഒരുക്കം കണ്ടപ്പോൾ ഉമ്മയുടെ കമന്റ്‌ 

"ആരെ കാണിക്കാനാ ഇയ്യ്‌ ഇത്ര മൊഞ്ചിൽ ഒരുങ്ങുന്നെ, വല്ലതും ഉണ്ടേ പറ., വെറുതെ ആൾക്കാരെ ക്കൊണ്ട് പറയിപ്പിക്കണ്ട,അന്റെ ഉപ്പാനെ അനക്ക് നല്ലോണം അറിയാലോ "

ഉമ്മാന്റെ ഡയലോഗ് അത് ഖൽബിൽ കുളിർ മഴ പെയ്യിപ്പിച്ചു . 
*ന്നാലും ഉമ്മാക്ക് വരെ പിടികിട്ടി. മ്മടെ ഖൽബിൽ ഇയ്യ്‌* *കുടിയിരിക്കുന്നു എന്നുള്ളത്, ഇനി* *എന്നാ ന്റെ കൽബെ**
*ഇയ്യ് അറിയുന്നത് ഈ പെണ്ണിന്റെ മനസ്സ്*

അവനെ കാണാന് ഉള്ള ആവേശത്തിൽ പെണ്ണ്  വേഗം നടന്നങ്ങ് പോയി 
അപ്പോ മ്മടെ നായകൻ ഉണ്ട് അവന്റെ  ചങ്ങായിമാരുമായി കൂടി നിൽക്കുന്നു. അവനെ കണ്ട മാത്രയിൽ പെണ്ണിന്റെ മുഖം വിടർന്നു.അവളെങ്ങനെ നോക്കി നിന്നു. എന്തോ ഓർത്ത്‌ ചിരിച്ചു. 

പക്ഷെ.... അവൾ ഒരിക്കലും അറിഞ്ഞില്ല, തന്നെ മറ്റൊരാൾ വീക്ഷിക്കുന്ന 
കാര്യം *!!!!!!!!!*

പക്ഷെ നാജി ഒരിക്കലും അറിഞ്ഞില്ല തന്നെ മറ്റൊരാൾ വീക്ഷിക്കുന്ന കാര്യം.
വേറെ ആരും അല്ല റഹീo തന്നെ. അപ്രതീക്ഷിതമായി അവളെ കണ്ടപ്പോൾ അവന്റെ ഖൽബിലേക്ക്  മുഹബ്ബത്ത്ന്റെ പെരുമഴ പെയ്തു. അതിൽ ചെക്കൻ ആകെ നനഞ്ഞു കുതിർന്ന പോലെ ആയി. അതികം ചിന്തിച്ചു മ്മക്ക് പണി ഉണ്ടാക്കണ്ട. അവന്ന് അവളെ അത്രക്കങ്ങ് ബോധിച്ചു എന്ന്.

പാവം റഹീമിന്നു അറിയില്ലല്ലോ അവൾ അവന്റെ ശത്രുവിനെ അവൻ അറിയാതെ  മനസ്സിൽ കൊണ്ട് നടക്കുന്ന കാര്യം. 


തന്റെ ചങ്കിന്റെ ചങ്ങായ ജാഫറിനോടായി അവൻ പറഞ്ഞു :
"ടാ ജാഫറെ, ഞാൻ ന്റെ മൊഞ്ചത്തിയേ കണ്ടത്തി. ഇതിനു മുമ്പ് എന്തെ ഇവളെ എന്റെ മുമ്പിൽ എത്തിക്കാഞ്ഞതാവോ"
അതും പറഞ്ഞു റഹീം അവനെ സന്തോഷം കൊണ്ട്  കൂട്ടിപിടിച്ചു. 
അവന്റെ ആക്ഷൻ   കണ്ടു  ജാഫർ 

"എടാ റഹീമേ, ഇത് ഞാനാ അന്റെ ചങ്ങായി ജാഫർ. ഞാൻ എന്നാടാ അവൾ ആയെ. ഇയ്യ്‌ ഒന്ന് നല്ലോണം നോക്കടാ "

അവന്റെ ഒടുക്കത്തെ ജോക്ക് കേട്ട് അവളെ ചൂണ്ടിക്കാട്ടി കൊണ്ട് 

"ഒന്ന് പോടാ, അങ്ങോട്ട്‌ നോക്ക് ഞാൻ അവളെ കുറിച്ച് പറഞ്ഞതാ, ദേ ആ മൊഞ്ചത്തിയേ കുറിച്ച്. "

"ഹോ, ഞാൻ കരുതി അനക്ക് വട്ടായെന്ന് "

"അതേടാ ഇഞ്ഞി ഇൻക്ക് അത് തന്നെ ആവും, അവളെ കണ്ടോ ഇയ്യ്‌, എങ്ങനെ എങ്കിലും ഇൻക്ക് അവളെ വളക്കണം. അതിനു ഇയ്യ്‌ ന്റെ കൂടെ നിക്കോ "

വളക്കുന്ന കാര്യം പറഞ്ഞതും ജാഫർന്ന് ഓർമ വന്നത് ജാസിയുടെ ഇടിയാണ്. ഹോ, മരിച്ചാ പോലും അതിന്റെ ആ എക്സൈറ്റ്മെന്റ്‌ അത് മാറൂല 😭😭

പാവം നാജി ഇതൊന്നും അറിയാതെ, അവനെമാത്രം കിനാവ് കണ്ടു. നാജിയേ പിന്തുടർന്നു ക്ലാസ്സ്‌ കണ്ടെത്തി, 9B. മുകളിലെ നിലയിൽ. അവരുടെ ക്ലാസ്സ്‌ താഴെത്തെ നിലയിലും.  

ഒരു ദിവസം ക്ലാസ്സിലേക്ക് പോവുന്ന നാജിയേ റഹീം തടഞ്ഞു നിർത്തി. അവൾ എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി. ഒന്നു ചിരിച്ചു കൊണ്ട് അവൻ കണ്ണിറുക്കി ക്കാണിച്ചു. 😉
അപ്പോൾ തന്നെ അവന്റെ സൂക്കേട്  ഓൾക്ക് പിടി കിട്ടി. 

"മാറി നിൽക്ക്, ഞാൻ പൊക്കോട്ടെ "

റഹീം കേട്ടിട്ട് വേണ്ടേ ആദ്യം. അവൻ അവിടൊന്നും അല്ലല്ലോ, പഹയൻ കിനാവിലാ, അതിൽ അവന്റെ ഹൂറി നാജിയും. ചില്ലറ മോഹങ്ങളൊന്നും അല്ലല്ലോ, അവന്ന് നാജിയേ വേണം പോലും 🤨

പിന്നെ അവൾ ഒച്ചഎടുത്തു പറഞ്ഞു. 
"മാറി നിൽക്കെടോ മുന്നിൽ നിന്ന്. "

അത് അവൻ കേട്ടില്ല, പക്ഷെ കേൾക്കേണ്ട ആള് കേട്ടു ജാസി. കാര്യം എന്താ എന്നറിയാൻ വേണ്ടിഅവൻ 
"  ടാ റഹീമേ..എന്താ അവിടെ .... "
എന്ന് വി ളിച്ചുചോദിച്ചു.

ജാസിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ അവൻ തിരിഞ്ഞു നോക്കി. കിട്ടിയ ഗ്യാപ്പിൽ നാജി മുങ്ങി. താൻ കാരണം ഒരു പ്രശ്നം അവന്നു വരരുത് എന്ന് നിർബന്ധം ഉള്ളത് കൊണ്ട് മാത്രം. 

അവൾ അവിടുന്ന് പോയതും ജാസി എത്തിയതും ഒരുമിച്ചു തന്നെ . അതോണ്ട് തമ്മിൽ കാണാൻ കഴിഞ്ഞില്ല. 

"ഒന്നുല്ല, പരിചയത്തിൽ പെട്ട പെൺകുട്ടി കണ്ടപ്പോൾ ഒന്ന് മിണ്ടി. അതിന്ന് അന്റെ സമ്മതം വേണമെന്ന് എവിടേലും എഴുതി വെച്ചിട്ടുണ്ടോ, പോടാ" 

"ടാ, അതിനാണോ അവൾ ഇത്രയും ഒച്ച വെച്ചേ, ആളെ കളിയാക്കുന്നോ "

റഹീം ഉറക്കെ ചിരിച്ചു. അവന്റെ ആ ചിരി കണ്ടപ്പോൾ ജാസിക്ക് തോന്നി ഇവനു ഇത്രേം  ഇങ്ങനെ ഒരു മുഖം കൂടി ഉണ്ടോ, 🤔

"നിരത്തടാ അല്ലേൽ അറ്റാക്ക് വന്നു ചത്തു പണ്ടാരടങ്ങും. പിന്നെ ഇൻക്ക് ശത്രു ഇല്ലാതെ വരും "

"Oh. ഇല്ല മച്ചു, ഇത് അങ്ങനെ ഇങ്ങനെ ചാവുന്ന തടിയല്ല. ഇന്റെ ആഗ്രഹങ്ങൾ അതെല്ലാം നേടിഎടുത്തു മാത്രമേ ഈ റഹീം പരലോകം പുൽകൂ"

അതും പറഞ്ഞു അവൻ ഒറ്റ പോക്ക്, അപ്പോഴും ജാസി അറിഞ്ഞില്ല. തന്നെ സ്നേഹിക്കുന്ന ഒരു പാവം പെണ്ണിനെ നേടിയെടുക്കുക എന്നതാ അവന്റെ ഉദ്ദേശം എന്ന്.

പിന്നെ പല വട്ടം റഹീം അവൾക്ക് ശല്യമായി വന്നു. ആ ഓരോ വട്ടവും താൻ ജാസിയുടെ പെണ്ണാ എന്നും ഇനി എന്റെ പുറകെ നടക്കരുത് എന്നും പറയാൻ അവളുടെ നാവ് ഉയർന്നു. പക്ഷെ പിന്നീട് ഉണ്ടാവുന്ന കാര്യങ്ങൾ, ജാസി തന്നെ തള്ളിപ്പറയുന്ന കാര്യം അവൾക്ക് ചിന്തിക്കാൻ പോലും ആയില്ല എന്ന് വേണം പറയാൻ. 

അന്ന്, അവൻ ഈ പടി ഇറങ്ങിപ്പോവുമ്പോൾ വേണം   തന്റെ ഉള്ളിൽ ഉള്ളത് തനിക്ക്   അവനോടു പറയാൻ...... അതിനു വേണ്ടിയാ നാജി കാത്തിരിക്കുന്നത്.അത് വരെ അവനെ ഉള്ളിന്റെ ഉള്ളിൽ മാത്രം ആരാധിക്കണം.  പിന്നെ എങ്ങനെയാണ്  അവൾ റഹീമിന്നു ഒരു മറുപടി കൊടുക്കുക.😔

അവസാനം അവൾ നുണ പറഞ്ഞു. ന്റെ കല്യാണം അത് ചെറുപ്പത്തിൽ തന്നെ പറഞ്ഞു വെച്ചു. ഇനി ഞാൻ എങ്ങനെ ഒരാളെ ഉള്ളിൽ കേറ്റും. "

അവൻ അത് വിശ്വസിച്ചു. മണ്ടൻ. 

കാലം അതങ്ങനെ കഴിഞ്ഞു പോയി. ഇനി അവന്ന് പോവാൻ ഒരു മാസം കൂടി. അവളുടെ നെഞ്ചിൽ തീയാണ് അവന്റെ പ്രതികരണം എന്താ എന്ന് അറിയാൻ..... 
അവൻ തന്നെ തള്ളിപറയുമോ ?...

നാജിയുടെ നെഞ്ചിൽ തീയാണ്, ജാസിയുടെ പ്രതികരണം എന്താവും എന്നോർത്ത്. അവന് തന്നെ തള്ളിപ്പറയുമോ ?... ഇനി ഒരു പക്ഷെ താൻ അവനെ ഇത്രേം നാൾ ഖൽബിൽ കൊണ്ട് നടന്ന കാര്യം അവൻ അറിയുമ്പോൾ തന്നേ അവൻ ഒരു കോമാളിയായി കാണൂ....... 
പല തരം ചിന്തകളങ്ങനെ ഉടലെടുത്തുട്ടോ അവളുടെ കുഞ്ഞുമനസ്സിൽ. 

"എടി നാജി, ഇജ്ജ് ആ അരിവാക്കത്തി ഇങ്ങടുത്താ..... മഴ തൊടങ്ങിയാൽ പിന്നെ    തൊടി യിൽ കിടക്കുന്ന ഓലയെല്ലാം വെള്ളത്തി കെടന്ന്  ചീയും. "

ഉമ്മയുടെ നീട്ടിയുള്ള വിളിയിൽ അവൾ ചിന്തയിൽ നിന്നും ഉണർന്നു. 
അവൾ നേരെ അടുക്കളയിൽ പോയി മുറം കൊണ്ട് വന്നു. 
ഇതാ ഉമ്മാ.. 
എന്നും പറഞ്ഞു ഉമ്മാന്റെ നേരെ നീട്ടിയതും ഇന്റമ്മോ ഉമ്മണ്ട് നാജിയേ ഒരു നോട്ടം നോക്കിയിട്ട്. 

"അല്ല നാജി അനക്ക് ഇതെന്തിന്റെ സൂക്കേടാ, ഇജ്ജ് ഈ ലോകത്തൊന്നും അല്ലെ, വല്ലതും പറ്റിയോ കുട്ടി അനക്ക് "

പാവം ആ മാതൃഹൃദയം ആവലാതിപ്പെട്ടു.തിരികെ പോവാൻ നേരം

"ഇജ്ജോന്നു നിന്നേ നാജി, ഇൻക്ക് അന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് "

എന്താ എന്ന അർത്ഥത്തിൽ അവൾ ഉമ്മയെ നോക്കി. 
"നാജി, ഇയ്യ് തുറന്നു പറ ആരാ ന്റെ കുട്ടീടെ ഖൽബിൽ കൂടി ഇരിക്കുന്നെ, ഏത് മൊഞ്ചനാ"

ഉമ്മാന്റെ പെട്ടന്ന് ഉള്ള ചോദ്യം അവളിൽ തെല്ലു അമ്പരപ്പുണ്ടാക്കി. 

"ഉമ്മാ ഇങ്ങൾക്ക് എങ്ങനെ അറിയാം  ന്റെ ഖൽബിൽ ഒരു സുൽത്താൻ കുടിഇരിക്കുന്ന വിവരം. "

ഒന്ന് ചിരി തൂകി കാര്യങ്ങൾ പറയാൻ തുടങ്ങി ആ ഉമ്മ. 

"അന്റെ പ്രായം കഴിഞ്ഞു വന്നതാ ഞാനും. "
അവൾ ഒരു വാക്ക് പോലും വിടാതെ ഉമ്മാക്ക് മുന്നിൽ നിരത്തി. മകളുടെ ആ അവസ്ഥ കേട്ട് ഉമ്മ മൂക്കത്ത് വിരൽ വെച്ച് നിന്നു.
"കുഞ്ഞോ,ഇന്റെ പുറകെ ഞാൻ പള്ളികുടത്തിൽ പോവുമ്പോൾ ഇത് പോലെ ഒരാൾ നടന്നിരുന്നു. ഞാൻ കൊറേ പറഞ്ഞു, ഇങ്ങനെ നടന്നാൽ വീട്ടിൽ പോയി ഉപ്പാനോട് പറയും ന്നൊക്കെ, എവടെ, പോവണ്ടേ, അത്രയ്ക്ക് പെരുത്ത് ഇഷ്ട്ടം ആയിരുന്നു എന്നേ.... "

"അല്ലാഹ്, ന്റെ പൊന്നുമ്മാ ഇങ്ങള് തന്നെ ആണോ ഈ പറയുന്നേ, എന്നേ ഒന്ന് നുള്ളൂ... ഇത് സത്യമോ അതൊ മിഥ്യയോ "

"പോടീ... സത്യം തന്നെയാ, പിന്നെ ഞമ്മക്കും ഓനോട്‌ ഒരു ഇഷ്ട്ടം ഒക്കെ തോന്നി തുടങ്ങി. ഞങ്ങൾ നികാഹ് കഴിക്കാൻ വരെ തീരുമാനിച്ചു. "

"അള്ളോ, ഉപ്പാനോട് പറഞ്ഞതാ ഉമ്മ ഇതൊക്കെ. അറിഞ്ഞാൽ കൊല്ലും. "

അത് കേട്ടതും ഉമ്മ ചിരിയോട് ചിരി.

"ആ മൊഞ്ചൻ ആണ് ഈ നാജി യുടെ ഉപ്പ "

 "ന്റെ റബ്ബേ ഇങ്ങളത്  ലവ് മാരേജ് ആയിരുന്നോ "

അത് കേട്ടപ്പോൾ ഉമ്മ അവളുടെ ചെവി പിടിച്ചു തിരുമ്മി. 

"ആ, വിട്, എല്ലാം ഒപ്പിച്ചു വച്ചതും പോരാ, ഇപ്പോൾ കുറ്റം ഞമ്മൾക്കോ "

"അല്ലേടി പൊന്നേ, അന്റെ ഉപ്പ ധൈര്യമായി പെണ്ണ് ആലോചിച്ചു. ഇന്റെ ഉപ്പ പാവം ആയതോണ്ട് ഞാൻ ഇപ്പോൾ ഇവിടെ അന്റെ ഉമ്മയായി വായുന്നു. "

", oh... എന്ത് നല്ല ഉപ്പൂപ്പ.ഇന്റെ ഉപ്പ അങ്ങനെ ആവോ ഉമ്മാ  😜"

"ആ, ആവും കാത്തിരുന്നോ, വെട്ടിക്കൊല്ലും "

അത് കേട്ട് അവൾ ഒന്ന് ഞെട്ടിട്ടോ, പിന്നെ ഉമ്മ കാര്യങ്ങൾ മനസ്സിൽ ആക്കി കൊടുത്തു. വഴിയേ ഉപ്പയോട് പറയാം എന്ന്. 
അങ്ങനെ അതിന്ന് ഒരു തീരുമാനം ആയി.

എക്സാം എല്ലാം അടിപൊളി ആയി കഴിഞ്ഞു. സെൻറ് ഓഫ്‌ ഉം. അങ്ങനെ നാജി കാത്തിരുന്ന ആ  നിമിഷം  വന്നെത്തി. രണ്ടുവർഷം ആയി പാവം ഈ ഒരു നിമിഷത്തിന്നായി കാത്തു നിൽക്കുന്നു. 
വളരെ സന്തോഷത്തോട് കൂടി എല്ലാരോടും യാത്ര പറയുന്ന അവനെ കണ്ടപ്പോൾ അവൾക്ക് വേദന തോന്നി. കാരണം അവൻ അങ്ങിനെ ആണ്. എന്ത് വന്നാലും ആ പുഞ്ചിരി മായാതെ മുഖത്ത് ഉണ്ടാകും. അതിലാണ് അവൾ വീണു പോയതും.

അവസാനം ജാസി  റഹീമിനെ കണ്ടു. അവനൊന്നു ചിരിച്ചു തിരികെ അവനും. 

"ടാ തെമ്മാടി, മനസ്സിൽ ഒന്നും വെച്ചേക്കല്ലേ.... ഇവിടുന്ന് പോവല്ലേ അപ്പോൾ എല്ലാം പറഞ്ഞു തീർത്തു പോവാം "

"ഹോ, അതൊക്കെ അല്ലെടോ രസം, അടിപിടി ഒക്കെ ആണുങ്ങൾക്ക് പറഞ്ഞത് അല്ലെ, ഞാൻ അതിന്റെ ലെവലിലെ എടുത്തതെന്നെ "

അത് ചിരിച്ചു കൊണ്ട് പറഞ്ഞതാണെങ്കിലും അവന്റെ ഉള്ളിൽ ഇപ്പോഴും പകയുടെ തീകനൽ എരിയുന്നതവൻ കണ്ടില്ല 🤔🤔
ഇപ്പൊ തന്നെ ആലോചിച്ചു തല പുണ്ണ്ആക്കല്ലേ....

എല്ലാം പറഞ്ഞു തീർത്തു, ഒരിക്കൽ കൂടി ചങ്ക്സ്നെ കണ്ടു. അവൻ യാത്ര പറഞ്ഞു.ഇന്റമ്മോ എന്തൊരു സ്നേഹപ്രകടനം. ഇനിം പറഞ്ഞ ചിലപ്പോൾ ഞമ്മടെ കണ്ണും നിറയും.

അവൻ പോവുന്നത് കണ്ടപ്പോൾ ഫസ്ന നാജിയോട്  പറഞ്ഞു 

"ദേ നിന്റെ  ചെക്കൻ  പോവുന്നു. പോയി പറ. ഇയ്യാടോ ഇന്റെ ഖൽബിലേ രാജകുമാരണെന്ന്. "

അത് കേട്ടപ്പോൾ അവൾക്ക് എന്തോ ഒരു വിറയൽ ഒക്കെ കൂടി. പേടിച്ചിട്ടെ......


നാജി ഓടി അവനു  പിന്നാലെ, അപ്പോൾ അവൾക്കു മുന്നിൽ മറ്റൊരാൾ പ്രത്യക്ഷപ്പെട്ടു. !!!!!!!
ഒരു തടസ്സം എന്ന പോലെ  അവൻ  നിന്നു. 

അവന്റെ മുഖത്തേക്ക്നോക്കിയതും നാജി അമ്പരന്നു. ഇവനെന്ത് ഇവിടെ കാര്യം എന്നവൾ ആലോചിക്കാതിരുന്നില്ല. 

"നീയോ ?..."

"അതെ, ഞാൻ തന്നെ, എന്താ വഴി തടഞ്ഞത് ഭവതിക്ക് പിടിച്ചില്ല എന്ന് തോന്നുന്നു. "☺

"മാറെടോ മുന്നിൽ നിന്നും എനിക്ക് പോണം "😡

"ഓഹോ, പോണോ, പോവാല്ലോ. അവൻ പോയിട്ട് നിന്നെ ഞാൻ പറഞ്ഞു വിടാം കേട്ടോ "

ആരാ എന്ന് പറഞ്ഞില്ല അല്ലെ, അല്ലേലും ഇങ്ങള്ക്ക്  അറിയാലോ റഹീം ആണെന്ന്. അല്ലാതെ ആരാ ഈ പണിക്ക് നിക്കുന്നെ ☺

"ടി, ഇയ്യ് എന്താ കരുതിയത് അന്ന് പറഞ്ഞത് ഞാൻ അങ്ങ് കണ്ണും പൂട്ടി വിശ്വസിച്ചു എന്ന് കരുതിയോ..തനിക്ക് പ്രേമിക്കാൻ എന്റെ ശത്രുവിനെ തന്നെ കിട്ടിയൊള്ളു "

അവന്റെ ഒറ്റ ചോദ്യത്തിൽ തന്നെ കാര്യങ്ങൾ എല്ലാം നാജിക്ക് വെക്തമായി.ഇവൻ എല്ലാം അറിഞ്ഞു വന്നിരിക്കുകയാണ്.അവളുടെ  തുറിച്ചുള്ള  നോട്ടം കണ്ടിട്ട് 

"ടി, ഇങ്ങനെ നോക്കാതെ.. ഞാൻ അങ്ങ് ദഹിച്ചു പോവും. "

"എന്താടാ നിന്റെ ഉള്ളിലിരുപ്പ് ഞാൻ അവനെ കളഞ്ഞു നിന്നെ സ്നേഹിക്കും എന്ന് നീ കരുതണ്ട "


"ആണോ, അങ്ങനെ എങ്കിൽ തന്നെ എനിക്ക് കിട്ടിയില്ലേലും അവന്ന് കിട്ടരുത്. ആ ഒരു ഉദ്ദേശം മാത്രമേ എനിക്കൊള്ളൂ..... ഇഷ്ട്ടമായിരുന്നു നിന്നോട് ഒരുപാട്, പിന്നെ നീ എന്നോ അവനെ കുടിയിരുത്തി എന്ന് കേട്ടപ്പോൾ പിന്നെ അതൊക്കെ അലിഞ്ഞു ഇല്ലാണ്ടായി.പിന്നെ വാശി ആയിരുന്നു അങ്ങോട്ട്‌. ഈ ദിവസത്തിന്ന് നീ കാത്തിരുന്ന പോലെ ഞാനും കാത്തിരുന്നു. ഇന്ന്  നീ ഇത് അവനോടു പറഞ്ഞില്ലേൽ അവൻ ഒരിക്കലും അറിയാൻ പോവുന്നില്ല ഈ കാര്യം "

അതും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു. നാജി നോക്കിയപ്പോൾ ജാസിയെ  കണ് വെട്ടത്തെങ്ങും കണ്ടില്ല. 

"അവൻ പോയി, ഇനി നോക്കിയിട്ട് കാര്യമില്ല മോളെ, ഇയ്യ് ന്റെ കൂടെ പോരു, ഞാൻ പൊന്നു പോലെ നോക്കിക്കോളാമെടോ..ഓ കൊള്ളാലോ അപ്പോൾ പ്രപ്പോസ് ചെയ്യാൻ ഒരുങ്ങി ഇറങ്ങിയതാ. അതിങ്ങോട്ട്‌ തന്നേക്ക്.  "

അവളുടെ കയ്യിൽ ഇരിക്കുന്ന റെഡ് റോസ് കണ്ടിട്ട് അവൻ പറഞ്ഞു. 

അതും പറഞ്ഞു അവൻ അവളോട്‌ കൂടുതൽ അടുത്തു നിന്നു. നാജിയുണ്ടോ വിട്ടു കൊടുക്കുന്നു.സർവ്വ ശക്തി യും എടുത്തു അവനെ ഒറ്റ തള്ള്. പ്രതീക്ഷിക്കാതെ ഉള്ള നീക്കം ആയതോണ്ട് അവൻ ദേ കിടക്കുന്നു താഴെ. പിന്നെ നാജി അവിടെ നിന്നില്ല. അവൻ പോയ വഴിയേ ഓടി, ഒരു  ഭ്രാന്തിയെ പോലെ.  ഒരു കണക്കിന് പ്രേമം തലയ്ക്കു പിടിക്കുമ്പോൾ അത് തന്നെ യാണല്ലോ. പക്ഷെ അവിടെങ്ങും അവനില്ല.

 അതിനിടയിൽ പുറകിൽ വരുന്ന വാഹനം അവൾ കണ്ടില്ല. 
ആ റെഡ്  റോസ് കയ്യിൽ  കൊടുത്ത് കൊണ്ട് അവന്റെ മുന്നിൽ നിന്ന് പറയണം ഈ ചട്ടമ്പിയെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണെന്ന്. പക്ഷെ അതുണ്ടായില്ല. അവളുടെ രക്തത്തിൽ ആ പുഷ്പം ഞെരിഞമർന്നു. കൂടെ അവളുടെ സ്വപ്‌നങ്ങളും. 😔
പിന്നെ കുറെ മാസങ്ങൾ ചികിത്സയിൽ കഴിച്ചു കൂട്ടി. രക്ഷപെടില്ല എന്ന് ഡോക്ടർ വിധി എഴുതി. പക്ഷെ കാലം അവൾക്കു ആടിത്തിർക്കാൻ പല വേഷങ്ങളും നൽകിയിട്ടുണ്ട് എന്ന് പാവം ഡോക്ടർക്ക് അറിയില്ലല്ലോ. നാജി ഒരു വിധം രക്ഷപ്പെട്ടു. ആദ്യം അവൾ ഉച്ചരിച്ച വാക്ക് ജാസി. ശേഷം അവളുടെ നിർബന്ധപ്രകാരം ആങ്ങള അവനെ കുറിച്ച് അന്വേഷിച്ചു. കണ്ടെത്തി ഇനിയും തന്റെ ചോര  വേദനിക്കുന്നത് കാണാതിരിക്കാൻ   വേണ്ടി ....

അങ്ങനെ അവൻ ജാസിയുടെ നമ്പർ ഒപ്പിച്ചു.  പെട്ടന്ന് ഒരു സുപ്രഭാതത്തിൽ ഇതൊക്കെ പറഞ്ഞാൽ അവൻ എങ്ങനെ ഉൾക്കൊള്ളും എന്ന് കരുതി, അതുകൊണ്ട് മാത്രം PM ലൂടെ അവനെ പരിചയപ്പെട്ടതും അടുത്തതും. 

==================

കഥകൾ എല്ലാം കേട്ടപ്പോൾ ജാസി ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു.

"നീ എന്നെ അന്ന് മുതൽക്കേ...... "

"അതെ, ഇനിയും വിശ്വാസം വന്നില്ലേ... "

അതു പറഞ്ഞപ്പോൾ അവളുടെ സ്വരം ഇടറി എന്ന് ജാസിക്ക് തോന്നി. അവളുടെ കണ്ണുകൾ അത് സത്യം വിളിച്ചു ഓതുന്നുണ്ട്. ഇനി ഇപ്പോൾ ഞാൻ ആരെ സ്വീകരിക്കും എന്ന ചിന്ത അവനിൽ ഉടലെടുത്തു. 

"നാജി, ഇൻക്ക് വിശ്വാസ ഇയ്യ് പറഞ്ഞതു മുഴുവനും. പക്ഷെ..... എന്നെ നഷ്ട്ടപ്പെടുമോ എന്നോർത്ത്  ഒരുവൾ ജീവൻ പോലും കളയാൻ തുന്നിഞ്ഞിറങ്ങിയപ്പോൾ എനിക്കവളെ ഒഴിവാക്കി നിർത്താൻ തോന്നിയില്ല "

അത് അവളിൽ വേദന ഉളവാക്കി. കണ്ണ് കലങ്ങി, ഇപ്പോൾ പെണ്ണ് കരയും എന്ന നിലയിൽ ആയിട്ടോ. 

"ഹോ, സഹല അവൾ പാവം കുട്ടിയാ. ജാസിക്ക് നന്നായി ചേരും. ഞാൻ ഒരു പൊട്ടി, നിങ്ങൾക്കും  എന്നെ  ഇഷ്ട്ടം ആ കുമെന്ന് ഞാൻ കരുതി. അതിനിടയിൽ നിങ്ങളുടെ ഇഷ്ട്ടങ്ങൾ ഞാൻ കണ്ടില്ല. "

അവളുടെ സംസാരത്തിന്റെ ശൈലി മാറിയോ എന്ന് അവൻ തോന്നി. എനിക്കും തോന്നി. ഇനി നിങ്ങൾക്കും കൂടി തോന്നിയാൽ സംഗതി കോൺട്ര 😜

"എന്താ നാജി പെട്ടന്ന് ഇങ്ങനെ ഒക്കെ പറയുന്നേ "

"പിന്നെ ഞാൻ അവളിൽ നിന്നും നിങ്ങളെ തട്ടി എടുക്കണോ. വേണ്ട, ആ ശാപം കൂടി പേരാൻ വയ്യ. അല്ലെങ്കിലോ ഭാഗ്യം കെട്ടവളാ ഈ നാജി. ഞാൻ ജീവിക്കും നിങ്ങളുടെ ഓർമ്മകളെ താലോലിച്ച്‌ കൊണ്ടെങ്കിലും. പക്ഷെ അവൾക്കു നിങ്ങളെ വേണം. "

ജാസി അവളുടെ ഓരോ വാക്കും കാതോർത്ത് നിന്നു. വളരെ പക്വത എറിയ വാക്കുകൾ.  തനിക്ക് സന്തോഷം കിട്ടാൻ വേണ്ടി അവൾ സ്വയം മാറി നിൽക്കുന്നു എന്ന സത്യം അവനെ  കൂടുതൽ വേദനിപ്പിച്ചു. 😔ജാസി അവളെ നോക്കി നിന്ന പാട്. 

"ഇന്റമ്മോ, ഇങ്ങനെ നോക്കിയാൽ ഞാൻ അവളിൽ നിന്നും ഇങ്ങോട്ട്  തന്നെ തിരികെ വാങ്ങും കേട്ടോ "

അതും പറഞ്ഞു അവൾ ചിരിച്ചു. അത് അവനിൽ കൂടുതൽ അസ്വസ്ഥത ഉണ്ടാക്കി. 

"അപ്പോൾ ഇത് നമ്മുടെ അവസാന കൂടിക്കാഴ്ച്ചയാവും. എന്നാൽ ഇനി നിൽക്കുന്നില്ല. ഞാൻ പോണൂ.ബൈ  "

അവൻ ഒന്നും മിണ്ടാതെ നിന്നതേ ഒള്ളൂ. അല്ലെങ്കിലും എന്ത് പറയാൻ. 

അവൾ അവനു നേരെ  ഒന്ന് ചിരിച്ചു. സങ്കടങ്ങൾ ചാലിച്ച ഒരു പുഞ്ചിരി. ശേഷം തിരിഞ്ഞു നടന്നു. എന്തോ ഓർത്തിട്ടന്ന പോലെ അവൾ നിന്നു. വീണ്ടും തിരിഞ്ഞു നോക്കി. അപ്പോഴും അവൻ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ട്. 


"ഒരു കാര്യം പറയാൻ വിട്ടു. അടുത്ത ജന്മം തന്നേ  ഇങ്ങു തന്നേക്കാൻ പറയണം അവളോട്‌. അന്നും സ്നേഹിച്ചു തോല്പിക്കാൻ വരരുത് എന്ന് പറയണം.  

എല്ലാം പറഞ്ഞു കൊണ്ട് നാജി വേഗത്തിൽ നടന്നു പോയി. അപ്പോഴാ ജാസി അത് ശ്രദ്ദിച്ചത്. 

അവൾ ഇടക്കിടക്ക് കണ്ണ് തുടക്കുന്നുണ്ട്. പാവം അവന്ന് നോക്കി നില്ക്കാൻ മാത്രമേ ആയോള്ളൂ. ശേഷം അവനും അവിടെ നിന്ന്  പിൻവാങ്ങി. 

ഇതൊന്നും സഹലയോട് പറയണ്ട എന്നവൻ തീരുമാനമെടുത്തു. തന്റെ മനസ്സമാധാനം എങ്ങനെ ആണെങ്കിലും പോയി. ഇനി അവളുടെ കൂടി കളയാതെ നോക്കേണ്ടത് തന്റെ ഉത്തരവാതിത്തമാണ് ഇനി അങ്ങോട്ട്‌. അത് ഒരിക്കലും തെറ്റിച്ചു കൂട. 

ഇതിനിടയിൽ ഏട്ടൻ നിൽക്കെ അനിയനെ കൊണ്ട് എങ്ങനെ പെണ്ണ് കെട്ടിക്കും എന്നോർത്തപ്പോൾ റാഷിക്ക് വേറെ പെണ്ണിനെ നോക്കാമെന്ന് തീരുമാനമായി.ഏതു പെണ്ണിനെ കാണിച്ചു കൊടുത്താലും അവന്ന് പിടിക്കുന്നില്ല. അവസാനം രണ്ടും കല്പ്പിച്ചു ജാസി ചോദിച്ചു :
"റാഷി,സത്യം പറയണം, അത്ര  പെട്ടന്ന് ആരും കടക്കാത്ത അന്റെ ഖൽബിൽ ആരാ മുത്തേ കൂടു കൂട്ടിയെ... "

അതു കേട്ടതും അവന്റെ മുഖം, ന്റള്ളോ.... ഒരു പ്രത്യേക നാണം ചെക്കന്ന്. എന്ത് ചെയ്യാം പുള്ളിക്ക് ഈ കാര്യത്തിൽ അത്ര എക്സ്പീരിയൻസ് പോരാ, അതെന്നെ കാര്യം. 

"പറഎടാ, മര്യാദക്ക് ചോദിച്ച ഇയ്യ് പറയില്ല അല്ലെ "

പിന്നെ അവൻ ഉമ്മയെ വിളിച്ചു. 

"ഉമ്മാ ഇവിടെ വരെ ഒന്ന് വന്നേ.... "

"ടാ ഇയ്യ് എന്തിനുള്ള പുറപ്പാട് ആണ് പൊന്നേ, ഒന്ന് നിർത്തടാ" 🙏

"നിർത്താ,ആരാ കക്ഷി. അതു പറ "

അവസാനം അവൻ മനസ്സ് തുറന്നു. 

"ഹന്ന...... "

അവരുടെ കൂടിക്കാഴ്ച്ചയുടെ ലിസ്റ്റ് നിരത്തി.

"Oh... അപ്പോൾ അങ്ങനെ ആണല്ലേ... വീട് എവിടെയാണ്  എന്ന് അറിയില്ലല്ലേ... പിന്നെ എങ്ങനെ കിട്ടുമെടാ ആ പെണ്ണിനെ... 😡"

"അതിനു ഇയ്യ് ഇന്നോട് ചൂടാവല്ലേ.... തത്കാലം അവൾ അങ്ങനെ നിക്കട്ടെ... ഇൻക്ക് വിധിച്ചതല്ലേ കിട്ടൂ. വേറെ നോക്കാം "😔

അവന്റെ തീരുമാനം കേട്ടപ്പോൾ ജാസിക്ക് ചിരി പൊട്ടി. ഒരു വിധം പിടിച്ചു വെച്ചു. വെറുതെ എന്തിനാ... അനിയനെ തല്ലിയ ഏട്ടൻ എന്ന ബഹുമതി അവന്ന് കൊടുക്കുന്നെ. നമ്മളെ ക്കൊണ്ട് ഇത്രഒക്കെ പറ്റൂ 😜

പിറ്റേന്ന് ബ്രോക്കർ ഹസനിക്ക നല്ല മൊഞ്ചത്തിമാരുടെ ഫോട്ടോസ്മായി കടന്നു വന്നു.റാഷിയെ അതിന്ന് മുന്നിൽ ഇരുത്തി . അവൻ ഓരോന്നു നോക്കി അതെല്ലാം അവനുണ്ടോ  പിടിക്കുന്നു. കുറച്ചു ഫോട്ടോസ്   ഹസൻഇക്ക  മാറ്റി വെച്ചിരുന്നു .  അതിൽ നിന്നും ജാസി ഒരെണ്ണം സെലക്ട്‌ ചെയ്തു നേരെ റാഷിദ്‌നെ കാണിച്ചു. അതു കണ്ടതും ഇന്റമ്മോ റാഷി ജാസിയെ കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തം കൊടുത്തു. എല്ലാരും അന്തം വിട്ട് നോക്കി  നിൽക്കുന്നു. എന്താപ്പത് കഥ എന്ന് വെച്ച്. 🤔🤔

"ജാസി, ഇയ്യ് മുത്താടാ "😘😘

"മുത്തും പവിയോം ഒക്കെ പിന്നെ. കാര്യം പറ കോപ്പേ "😡

"എടാ, ഇതാണ് ഞാൻ പറഞ്ഞ പെണ്ണ്. ഹന്ന, ന്റെ  ഖൽബിൽ താജ്മഹൽ പണിതന്റെ  മൊഞ്ചത്തിക്കുട്ടി "😘😘

പിന്നെ എല്ലാം എടി പിടി ആയിരുന്നു. റാഷിയെ കണ്ടപ്പോൾ തന്നെ ഹന്ന അവനെ നല്ലവണ്ണം  തുറിച്ചു നോക്കി. പാവം  ആ നോട്ടത്തിൽ റാഷി കരുതി അവനെ പിടിച്ചില്ല എന്ന്. അതുകൊണ്ട് സംസാരിക്കാൻ ഒന്നും ഇല്ലേ എന്ന് ചോദിച്ചപ്പോൾ അവൻ ഇല്ല എന്ന് പറഞ്ഞു. ഹന്ന അവൾ ആരാ മോൾ, അവളുണ്ടോ  വിടുന്നു. 

"എനിക്ക് സംസാരിക്കാൻ ഉണ്ട് ഉപ്പാ... "

ശേഷം ഹന്ന യുടെ മുമ്പിൽ ആയി  റാഷി  നിന്നു.എന്തും കേൾക്കാൻ ഉള്ള മനസ്സോടെ. അവന്നറിയാം തന്നേ അവൾക്കു  തീരെ പിടിച്ചില്ല എന്ന്. "

" എന്താ പറയാൻ ഉള്ളെ "

"അത് പറഞ്ഞാൽ ഒന്നും തോന്നരുത്. "

അവളുടെ ഇഷ്ട്ടമല്ല എന്ന വാക്ക് കേൾക്കാൻ, അവൻ അവന്റെ ചെവി കൂർപ്പിച്ചു. 

"എനിക്ക് ഇക്കയെ ഒരുപാട് ഇഷ്ട്ടപ്പെട്ടു, അന്ന് ആദ്യം കണ്ടപ്പോൾ തന്നെ "

പിന്നെ നാണം കൊണ്ട് അവൾ തല താഴ്ത്തി. 

"ആവൂ, ഞാൻ അങ്ങ് പേടിച്ചു. "

തുടർന്നു നടന്നതെല്ലാം അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. എല്ലാം കേട്ട് അവൾ അവനെ നോക്കി. ആ നോട്ടത്തിൽ അവന്ന് മനസ്സിൽ ആയി അവൾക്കു തന്നോടുള്ള മുഹബ്ബത്ത്. പോകാൻ നേരം അവൻ അവളുടെ കാതിൽ മന്ത്രിച്ചു. 

"ഡി കാ‍ന്താരി... ഞാൻ വരും മഹറുമായി,അതികം വൈകാതെ തന്നെ , അന്നേ ഇന്റെ ഹൂറിയാക്കാൻ "

--------===-------
പ്രശ്നങ്ങൾ എല്ലാം ഒതുങ്ങി. കല്യാണരാവായി. ജാസി നാജിയുടെ കാര്യം അവന്റെ ഉള്ളിൽ തന്നെ കുഴിച്ചു മൂടി. അങ്ങനെ പുതുനാരിയായി ഹന്നയും സഹലയും വീട് കൂടി. പിന്നെ അവിടുന്ന ങ്ങോട്ട്‌ അവരുടെ സ്നേഹത്തിന്ന്  കാലം സാക്ഷിയായി. ശരിക്കുള്ള പ്രണയം അവിടെ തുടങ്ങുകയായി. പരസ്പരം സ്നേഹിച്ചു സഹകരിച്ചു പോവുന്നതിനിടെ ഒരു ദിവസം സഹല കിച്ചണിൽ  കുഴഞ്ഞു വീണു.അത് കണ്ടപ്പോൾ ജാസി അവളെ താങ്ങി എടുത്തു ബെഡിൽ കിടത്തി  . ലക്ഷണങ്ങളെല്ലാം കണ്ടപ്പോൾ ഉമ്മ പറഞ്ഞു. 

"മോനെ ജാസി ഇയ്യ് ഒരുപ്പയാകാൻ പോവുന്നു "

പിന്നെ പറയാൻ ഉണ്ടോ സന്തോഷം ഇരട്ടി ആയി. ജാസി അവളെ നല്ലത് പോലെ കെയർ ചെയ്തു. പൊന്നു പോലെ നോക്കി. എല്ലാം കാണുമ്പോൾ സഹല ചോദിക്കും 

"ഇക്ക എന്ത ജീവിതകാലം മുഴുവനും തരാനുള്ള സ്നേഹം ഒറ്റയടിക്ക് തന്നു തീർക്കുക യാണോ, ഞാൻ ഇവിടെ ille. എങ്ങും പോവുന്നില്ലല്ലോ "

അവളുടെ ചോദ്യം കേട്ട് ജാസി ഒന്ന് പുഞ്ചിരിച്ചു. ശേഷം അവളെ തന്നിലെക്ക് ചേർത്ത് 

"എടി, ഈ ജാസി ആ കാര്യത്തിൽ കോടീശ്വരൻ ആണ് മോളെ, ഇയ്യ് പേടിക്കണ്ട ഒരു ജന്മം മുഴുവനും തരാനുള്ള സ്നേഹം ഈ നെഞ്ചിൽ ഉണ്ട് കേട്ടോടാ "

ഇത് പോരെ ഒരു പെണ്ണിന്. അതു പറഞ്ഞു അവൻ അവളെ ചുംബിച്ചു. 

"അപ്പോൾ ഇനി മോൾ  വന്നാൽ സ്നേഹിച്ചു സ്നേഹിച്ചു   ഇങ്ങള് ഒരു സൈഡ് ആവും. ഞാൻ പുറത്തുമാവും എന്ന് തോന്നുന്നു. "

"ഹോ, ഉറപ്പിച്ചോ, എനിക്കും അത് തന്നെ വേണ്ടി, ഒരു കൊച്ചു കാന്താരി " 

അവർ ആ രാജകുമാരിയെ കാത്തിരുന്നു. 

ഇനി പത്ത് ദിവസം കൂടി. ഇനി എപ്പോഴും പ്രതീക്ഷിക്കമല്ലോ..ഓരോന്ന് ആലോചിച്ചു സഹലക്ക് പേടി കൂടി. അവളുടെ അവസ്ഥ കണ്ടു  ജാസിക്ക് അതിലേറെ  ടെൻഷൻ. തുടർന്നു നാലാം നാൾ  വേദന കൊണ്ട് പുളഞ്ഞ അവളെകൊണ്ട് അവർ ഹോസ്പിറ്റലിൽ എത്തി.Jaasikk നിൽക്ക പൊരുതിഇല്ല . 
 അവിടുന്ന് മൂന്നു മണിക്കൂർ കഴിഞ്ഞു കാണും ഡോക്ടർ അവർക്ക് മുന്നിൽ  കുഞ്ഞുമായി നിന്നു.

"പെണ് കുഞ്ഞാണ്."

ജാസിയുടെ ഉമ്മ കുട്ടിയെ ഏറ്റു വാങ്ങി. 

"ഡോക്ടർ ന്റെ സഹല..... "

"കുട്ടിയെ മാത്രമേ ഞങ്ങൾക്ക് കിട്ടിയൊള്ളൂ, കുട്ടിയുടെ ഉമ്മ....... "
ഡോക്ടർ മുഴുവനായി പറഞ്ഞില്ല. അതു കേട്ട് ജാസി 

"ഇന്റെ സഹലക്ക് എന്ത് പറ്റി.പറയാൻ, എന്തേലും സംഭവിച്ചു പോയാൽ ഈ ജാസി ആരാണെന്ന് നിങ്ങൾ അറിയും "

അവന്റെ സംസാരം അത് അവരിൽ വേദന ഉണ്ടാക്കി.

"നോക്കൂ... യാതൊരു  complication ഉം ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു നിങ്ങളുടെ വൈഫ്‌ ഇത് വരെ.... പിന്നെ ഞങ്ങൾ വെറും ഒരു നിയോഗം മാത്രം. മുകളിൽ ഉള്ള ആള് തീരുമാനം എടുക്കുന്നു. കൂൾ ഡൌൺ.വിധി തടുക്കാൻ നമുക്ക് ആവില്ലല്ലോ. 


അവനെ പിന്നെ നിയന്ത്രിച്ചത് അവന്റെ ഉപബോധ മനസ്സ് ആയിരുന്നു. 

അവൻ ആ പിഞ്ചു പൈതൽനെ നോക്കി അലമുറ ഇട്ടു. ആരു കേൾക്കാൻ, അവൾ അവനെയും അവരുടെ കാ‍ന്താരിയെ ഒരു നോക്ക് പോലും കാണാൻ നിൽക്കാതെ വിട്ട് പോയില്ലേ... "  

==================
കാലങ്ങൾ അത് ഏതു വലിയ മുറിവിനെയും ഇല്ലാതെ ആക്കുമല്ലോ... 

ഏഴ്, എട്ട് മാസങ്ങൾക്ക് ശേഷം അവിടെ മറ്റൊരു മണിയറ   കൂടി ഉയർന്നു. അങ്ങോട്ട്‌ മണവാട്ടിയായി നാജി വലതു കാലു വെച്ച് കയറി. കയ്യിൽ ആ  കൊച്ചു രാജകുമാരിയും.അപ്പോൾ കുഞ്ഞു നിലവിളിച്ചു. അത് കണ്ടു നാജി അവളെ ചുംബിച്ചു,മാറോടണച്ചു. ഒരുമ്മ തന്റെ പൈതലിനെ നെഞ്ചോടു ചേർക്കും പോലെ.......ഇത് കണ്ടു   അങ്ങ് അകലെ ഇരുന്നു അവൾ സന്തോഷിക്കുന്നുണ്ടാവും.അപ്പോൾ അവരെ തഴുകി ഒരു ഇളം തെന്നൽ കടന്നു പോയി. 

*ശുഭം*

By shareefa Ashraf

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌