ഇശൽ | SAHALA SACHU | ഫുൾ പാർട്ട്
ഇശൽ...♥️ Full Part SAHALA SACHU _________________________ "താൻ എന്തേലും പറഞ്ഞു ഈ കല്യാണം മുടക്കണം,,,,,,എന്നെ ഇഷ്ടായില്ലെന്നോ മറ്റോ,,,,,എനിക്കിപ്പോ ഒരു വിവാഹത്തിന് താല്പര്യം ഇല്ല,,,,,സോ പ്ലീസ്,,,,," ഞാൻ അങ്ങോട്ട് പറയാൻ പോയ വാക്കുകൾ ഇങ്ങോട്ട് കേട്ടപ്പോ എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടൻ തോന്നി,,,, പക്ഷേ ഒരു കാര്യം,,,,,ഞാൻ മുടക്കം പറഞ്ഞാൽ എന്റെ വീട്ടുകാർ കേൾക്കുമോ എന്നറിയില്ല,,,,,, എങ്കിലും ശ്രമിച്ച് നോക്കാം.... "ഓകെ,,,,,,യൂ ഡോണ്ട് വറി,,,,, ഈ കല്യാണം ഞാൻ മുടക്കി തരാം....." "താങ്ക്യൂ,,,,,, താങ്ക്യൂ സോമച്ച്....." എന്നും പറഞ്ഞു നല്ല സന്തോഷത്തോടെ അവൻ എന്നെ നോക്കി ചിരിച്ചു..... അങ്ങനെ ഈ കല്യാണം മുടക്കാൻ പോകുന്ന സന്തോഷത്തിൽ ഞാൻ അവൻ വാങ്ങി തന്ന ഐസ്ക്രീം ഒറ്റയടിക്ക് കാലി ആക്കി..... അവൻ ബില്ല് പേ ചെയ്തു.....ഞങ്ങൾ പോകാൻ ഇറങ്ങി... അവൻ അവന്റെ കാറിൽ കേറി,,,,,ഞാൻ ബസ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങിയതും,,,,, "ഇശൽ,,,,,,," "എന്തേ,,,,," "എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടാണെന്ന് വീട്ടുകാർ അറിയരുത്....." "അറിയില്ല....." ...
Comments
Post a Comment