ആദ്യ പ്രണയം | അഫ്സൽ അബൂബക്കർ | ഫുൾ പാർട്ട്‌


ആദ്യ പ്രണയം
ഫുൾ പാർട്ട്‌


   ഈ വാലെന്റൈൻസ് ഡേയ്ക്ക് എല്ലാ കൂട്ടുകാർക്കും വേണ്ടി എന്റെ  ആദ്യത്തെ പ്രണയത്തെ കുറിച്ച് എഴുതാം .. ആദ്യത്തെ പ്രണയം നഷ്ടപ്രണയം എന്ന് ആരോ എവിടെയോ പറഞ്ഞ്  കേട്ടിട്ടുണ്ട് .. ഇതും അതുപോലെ ഒരു നഷ്ടപ്രണയ കഥ യാണ് .. 

   ഇത് തുടങ്ങുന്നത് എപ്പോളാണെന്ന് വെച്ചാൽ ഒരു  ഏഴ് വർഷം മുന്നേ 2010 ഡിസംബർ 31 വൈകിട്ടാണ് .. അന്ന് ഞാൻ പ്ലസ്റ്റു പഠിക്കുന്ന കാലം .. ഫേസ്ബുക്ക് ഹിറ്റ് ആകുന്ന കാലം വാട്ട്സപ്പ് ഇന്ത്യയിൽ വരുന്നതിനി മുന്നെ.. അന്നൊക്കെ ഞങ്ങൾടെ കയ്യിൽ നോക്കിയയുടെ ബ്ലാക്ക് & വൈറ്റ് ടോർച്ച് സെറ്റ് ആയിരുന്നു .. കുറേ നീണ്ടു പോകുന്നില്ല .. 
  അന്ന് വൈകിട്ട് ക്രിക്കറ്റ് കളിക്കാൻ പോകുമ്പോ ആയിരുന്നു എന്റെ മൊബൈലിലേക്ക് ഒരു മിസ്ഡ് കോൾ വന്നത് .. അറിയാത്ത നമ്പർ കാണുമ്പോ ഞങ്ങൾ ബോയ്സിന്റെ ഉള്ളിൽ ഒരു ലഡ്ഡു പൊട്ടും .. പടച്ചോനേ ഏതെങ്കിലും പൈങ്കിളി ആയിരിക്കണേ .. കളിയുടെ സമയം ആയത് കൊണ്ട് അപ്പൊ ഞാൻ തിരിച്ച് വിളിക്കാൻ പോയില്ല .. കളി കഴിഞ്ഞ് വിളിക്കാമെന്ന് വിചാരിച്ച് ഫോൺ പോക്കറ്റിൽ ഇട്ട്  നേരെ ഗ്രൌണ്ടിലേക്ക് വിട്ടു ..
 പിന്നീട് വീട്ടിൽ തിരിച്ചെത്തി ഒരു കുളിയൊക്കെ പാസ്സ് ആക്കി മഗ്രിബും നിസ്കരിച്ച് വീണ്ടും ഇറങ്ങും അങ്ങാടിയിലേക്ക് ..                                 " എവിടെക്കാടാ പിന്നേം പോകുന്നെ .. വന്നിട്ട് പഠിക്കുന്നുണ്ടോ ഇയ്യ് "
 ഉമ്മയാണ് .. എന്നും ഇറങ്ങുമ്പോ ഉള്ള സ്ഥിരം ഡയലോഗ് ആണിത് .. കേട്ട് കേട്ട് മടുത്തു ..
  " ഉമ്മാ .. ഇങ്ങക്ക് ആ ഡയലോഗൊന്ന് മാറ്റിപ്പിടിച്ചൂടേനു .. എന്നും ഇതന്നെ കേട്ട് മടുപ്പ് വരുന്ന് " 
  " ആടാ ..എന്നാ  നീ കുറച്ച് ഡയലോഗ് ഇവിടെ എഴുതിവെച്ചുതന്നിട്ട് പോട് .. ഉപ്പ ഇങ്ങോട്ട് വരട്ടെ നിന്റെ കളിയൊക്കെ ഞാൻ നിർത്തിത്തരണ്ട് "
  " എന്റുമ്മാ ഞാൻ ഒരു തമാശ പറഞ്ഞല്ലെ , ഇങ്ങൾ ഇത്രപ്പെട്ടെന്ന് അത് കാര്യാക്കീറ്റ് എട്ത്താ.. ഇങ്ങളല്ലേ നേരത്തെ ശുക്കൂർച്ചാന്റെ കടയിന്ന് അരിയും സാധനവും  വാങ്ങണമ്ന്ന് പറഞ്ഞേ .. അത് വാങ്ങിക്കാൻ പോകല്ലേ ഞാൻ"
  " അത് നേരത്തേ അല്ലേ .. എനി അതിന്റെ ആവശ്യം ഇല്ല .. അതൊക്കെ നിന്റെ അനിയൻ വാങ്ങിക്കൊണ്ടേച്ചിറ്റിണ്ട് .. അവനി പിന്നെ നിന്നെ പോലെ കളിപ്രാന്ത് ഇല്ലാത്തത് കൊണ്ട് പറഞ്ഞ അപ്പൊതന്നെ സാധനം ഇവിടെ എത്തും .. നീ മര്യാദക്ക് ഇങ്ങോട്ട് കയറുന്നുണ്ടോ ഇല്ല്യോ "

എന്റള്ളൊഹ് അവനെ കൊണ്ട് ഞാൻ തോറ്റു .. പുറത്ത് പോകാൻ ഒരു ചാൻസ് കിട്ടുമ്പോളെക്ക് പാരയായി ഉണ്ടാകും .. അനിയനായി പോയില്ലെ ഒന്നും ചെയ്യാൻ പറ്റില്ലല്ലൊ .. കാര്യം അവൻ എന്റെ രണ്ട് വയസ്സിനി ഇളയതാണെങ്കിലും കണ്ടാ എന്റെ മൂത്തതെന്നേ പറയൂ .. അതുകൊണ്ട് ഞാൻ ഇങ്ങനെ ക്ഷമിച്ചു പോകുന്നു.. ഇല്ലേൽ കാണായ്നു .. 
എനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലാന്ന് മനസ്സിലായപ്പോ ഞാൻ മെല്ലെ‌ അകത്തോട്ട് കയറാൻ തീരുമാനിച്ചു .. അപ്പോളാണ് നേരത്തെ വന്ന മിസ്സ്കാൾ ഓർമ്മ വന്നത് .. ഉമ്മാനോട് ഉമ്മാമാന്റെ‌ വീട്ടിലേക്ക് പോയിവരാമെന്ന് പറഞ്ഞപ്പൊ പുള്ളിക്കാരി പച്ചക്കൊടി കാട്ടി .. കിട്ടിയ തക്കം ഓട്ടമായിരുന്നു .. എപ്പോളാ മനസ്സ് മാറാന്ന് പറയാൻ പറ്റില്ല .. ഉമ്മാമാന്റെ വീട്ടിലേക്ക് കുറച്ച് നടക്കാൻ ഉണ്ടായത് കൊണ്ട് ആ സമയം വിളിച്ചുനോക്കാമെന്ന് കരുതി .. 
"ഹെല്ലോ "
" ഹെല്ലോ ആരാ "
എന്റല്ലോഹ് ... വിചാരിച്ച പോലെ തന്നെ കിളിക്കൂറ്റ് .. ഞാൻ ഇന്ന് ഒരു കലക്ക് കലക്കും .. 
" എന്റെ പേര് അഫ്സൽ ഇതാരാ " 
" അതിനി തന്റെ പേര് ഞാൻ ചോദിച്ചില്ലല്ലൊ .. താൻ എന്തിനാ ഇതിലേക്ക് വിളിച്ചതെന്നാ ചോദിച്ചേ "
" ആഹ ..അത് ശരി .. എന്റെ ഫോണിലേക്ക് വൈകിട്ട് ഇതിൽ നിന്നും ഒരു മിസ്സ്കോൾ വന്നിരുന്നു .. അത് ആരാന്ന് അറിയാനാ ഞാൻ വിളിച്ചേ .. ഇങ്ങോട്ട് മിസ്സ്കോൾ അടിച്ചിട്ട് എന്നെ തന്നെ പേടിപ്പിക്കുന്നോ .. കൊള്ളാലോ കളി "
" ഓഹ് .. സോറി .. അത് നമ്പർ മാറിപ്പോയതാണ് .. ഞാൻ എന്റെ ഫ്രണ്ടിനെ വിളിച്ചതായിരുന്നു ..അത്‌ അറിയാതെ ഇയാൾടെ നമ്പറിലേക്ക് വന്നു .. " 
 " ആഹ് അങ്ങനെ മര്യാദക്ക് പറ .. സോറിയൊന്നും‌ വേണ്ടകെട്ടൊ .. എനിക്ക് പ്രശ്നം ഒന്നുല്ല .. ഇയാൾടെ പേര് എന്താ , എവിടെയാ സ്ഥലം, എന്ത് പഠിക്കുന്നു "
ഒറ്റ ശ്വാസത്തിൽ എല്ലാം അങ്ങട് ചോദിച്ചപ്പൊ ഒരു സമാധാനം 
" എന്റെ പേര് റസിയ ( സാങ്കല്പികം)സ്ഥലം തൃക്കരിപ്പൂർ , പഠിക്കുന്നത് ഡിഗ്രീ ഫസ്റ്റ് ഇയർ "
ലഡ്ഡു പൊട്ടിച്ചതൊക്കെ വെറുതെ ആയോ പടച്ചോനേ .. എന്നെകാളും ഒരു വയസ്സ് കൂടുതലാണല്ലോ .. ഏതായാലും ന്റെ നാട്ട്കാരി ആയത് കൊണ്ട് ഒന്ന് പരിജയപ്പെട്ട് കളയാം ..
" തൃക്കരിപ്പൂരിൽ എവിടെയാ ഇയാൾ.. ഞാൻ വെള്ളാപ്പിലാണ് , പിന്നെ ഏത് കോളേജിലാ പഠിക്കുന്നേ "
" വെള്ളാപ്പിലോ .. ഞാൻ ആയിറ്റി ആണ് .. പിന്നെ എന്റെ ശബ്ദം‌ കേട്ടിട്ട് കോളേജിൽ പഠിക്കുന്ന കുട്ടിയെ പോലെയുണ്ടോ .. സത്യം‌ പറഞ്ഞാൽ ഞാൻ എട്ടാം ക്ലാസ്സിലാണ് .."
പൊട്ടിച്ച ലഡ്ഡു വെറുതെ ആയില്ല .. ഹിഹി .. എട്ടാം ക്ലാസ്സ് കുറഞ്ഞുപോയോ .. ഹേയ് ,  വയസ്സ് കൂട്ടിനോക്കുമ്പോ കരക്റ്റ് ആണ് .. എനിക്ക് 24 ആകുമ്പോ അവൾക്ക് 19 .. ആഹ അടിപൊളി . കല്ല്യാണം കഴിക്കാൻ പറ്റിയ പ്രായം.. 

" താൻ എന്താ ആലോചിക്കുന്നെ "
" ഹേയ് ഒന്നുമില്ല .. തന്റെ സംസാരം കേട്ടാൽ പഠിക്കുന്നത് എട്ടിൽ ആണെന്ന് ആരും പറയില്ല.. നല്ല പക്വത ഉള്ള സംസാരം "

" ഹഹ അത് എന്റെ വീട്ടിന്ന് എല്ലാവരും പറയും" 

   നടന്ന് നടന്ന് നമ്മൾ ഉമ്മാമാന്റെ വീട്ടിൽ എത്തിയത് അറിഞ്ഞില്ല .. അന്ന് തന്നെ അവളെ നന്നായൊന്ന് പരിജയപ്പെട്ട് നല്ല ഫ്രണ്ടും ആയി ..

***********************************

  " അച്ചൂ .. എടാ അച്ചൂ .. ഒന്ന് എഴുന്നേൽക്കുന്നുണ്ടൊ‌ നീ .. സമയം എത്ര ആയെന്നാ വിചാരം .. പോത്ത് പോലെ കിടന്ന് ഉറങ്ങിക്കോളും ..സ്കൂളില്ലാന്ന് വിചാരിച്ച് ഇങ്ങനെയും‌ ഒറങ്ങോ പിള്ളാർ.. "
"എന്റുമ്മാ  .. ഇങ്ങക്കിപ്പോ എന്താ വേണ്ടേ .. ഇന്നും നാളെയും അല്ലെ ഇങ്ങനെ ഉറങ്ങാൻ പറ്റൂ .. ഞാനിപ്പൊ എഴുന്നേറ്റിട്ട് എന്തിനാ "
" രാവിലെ ഇങ്ങനെ കിടന്നുറങ്ങുന്നത് നല്ലതല്ല .. പോയി എണീറ്റ് ബ്രഷ് ചെയ്ത് ചായ കുടിക്കാൻ നോക്ക് .. സുബഹിക്ക് എത്ര തവണ വിളിച്ചു .. നീയൊക്കെ എപ്പൊളാ എനി നന്നാവാ "
 എന്റള്ളോഹ് ഇന്ന്  ഒന്നാം തിയ്യതി .. ഇന്ന്‌ മുതൽ സുബഹിക്ക് ഒക്കെ‌ എണീക്കാന്ന് വിചാരിച്ചതാ .. അത് പോയിക്കിട്ടി ... ഒന്നാം തിയ്യതി രാവിലെ തന്നെ ഉമ്മാന്റെ വായിൽനിന്ന് നല്ല വഴക്കും‌ .. ഈ വർഷം‌ പൊളിക്കും .. ഇനി എഴുന്നേറ്റില്ലേൽ വരാൻ‌ പോകുന്നത് ഉപ്പാന്റെ കയ്യിൽ നിന്നായിരിക്കും .. അതുംകൂടെ വാങ്ങാൻ കഴിയില്ല .. ഫോൺ എടുത്ത് നോക്കുമ്പോ സമയം എട്ട് കഴിഞ്ഞ് .. ഉമ്മാന്റെ വിളി കേട്ടാ വിചാരിക്കും‌ ഉച്ച ആയെന്ന് .. അപ്പോളാണ് ഫോണിൽ ഒരു മെസ്സേജ് ഞാൻ ശ്രദ്ധിച്ചത് ..
..ഹായി ഗുഡ്മോർണിങ് ഹാപ്പി ന്യുയർ .. കൂടെ ഒരു ഗുഡ്മോർണിങിന്റെ പിക്ച്ചറും ..
എന്റള്ളോഹ് നമ്മളെ പെണ്ണ് .. രാവിലെ അഞ്ച് മണിക്ക് വന്ന മെസ്സേജ് ആണ് .. ശെടാ എന്നെ കുറിച്ച് എന്ത് വിചാരിച്ചിറ്റിണ്ടാവും .. രാവിലേ അയച്ച മെസ്സേജിനി മറുപടി കൊടുത്തില്ലല്ലോ ..
അന്ന് പിന്നെ വാട്ട്സപ്പ് ഇല്ലാത്തത് കൊണ്ട് നമ്മളൊക്കെ പിക്ച്ചർ മെസ്സേജിലായിരുന്നു കളിയൊക്കെ .. അപ്പൊ തന്നെ മറുപടി മെസ്സേജും ഞാൻ അയച്ചു .. ഫോണിൽ ബാലൻസ് ഉണ്ടായിരുന്നില്ല എന്ന ഒരു കളവും..  എണീറ്റ് ഫ്രെഷ് ആയി ചായയൊക്കെ കുടിച്ച് ഗ്രൗണ്ടിലേക്ക് പുറപ്പെട്ടു .. കളിക്കാനൊന്നും അല്ലാട്ടോ .. അവളെ ഒന്ന് വിളിക്കാൻ വേണ്ടിയാണ് .. ഗ്രൗണ്ട് പിന്നെ അടുത്ത് തന്നെ ആയത് കൊണ്ട് എന്റെ വിളി എന്നും അവിടുന്നായിരുന്നു .. ഒരു പ്രാവശ്യം വിളിച്ചാൽ കുറഞ്ഞത് അര മണിക്കൂർ എങ്കിലും സംസാരിക്കും .. എന്റെയും‌ അവൾടെയും സിം ഒന്നുതന്നെ ആയത് കൊണ്ട് ഒരു റിലാകസാഷൻ ഇണ്ടായിരുന്നു .. ഐർട്ടെൽ റ്റു ഐർട്ടെൽ മിനുറ്റിനി പത്ത് പൈസയും മെസ്സേജ് ഫ്രീയും അന്നന്നെ ആക്കി  .. 
  
  അങ്ങനെ ദിവസവും ഞങ്ങളുടെ സംസാരം നീണ്ടു നീണ്ടു പോയി .. ഒരു‌ വല്ലാത്ത ഫീൽ ആയിരുന്നു അവളെ വിളിക്കുമ്പോ .. ആ ശബ്ദം ഹോ അത് കേട്ടാ പിന്നെ എന്റെ സാറേ ചുറ്റുള്ളതൊന്നും അറിയാൻ പറ്റില്ല .. പിന്നെ പിന്നെ സംസാരിക്കുമ്പോ അവളോട് ഒരു മുഹബ്ബത്ത് തോന്നാൻ തുടങ്ങി .. എങ്ങനെ പറയും എന്നായി പിന്നെയുള്ള ആലോചന ..രണ്ടും കല്പിച്ച് ഒരു ദിവസം ഞാൻ അത് പറഞ്ഞു ..
" ഹെല്ലോ റസീ ..എനിക്ക്‌ ഒരു കാര്യം പറയാനുണ്ട് .. ഇയാൾ എന്നോട് ദേഷ്യപ്പെടരുത് "
 " നീ ആദ്യം കാര്യം എന്താന്ന് വെച്ചാ പറ .. എന്നിട്ട് ആലോചിക്കാം ദേഷ്യപ്പെടണോ വേണ്ടയോ എന്ന് "
 അവളേക്കാൾ അഞ്ച് വയസ്സിനി മൂത്തതാണെങ്കിലും എന്നെ എടാ പൊടാന്നേ വിളിക്കൂ .. അതാ എനിക്കും‌ ഇഷ്ടം
" അത് .. എനിക്ക് ഇയാളെ ഇഷ്ടാണ് .. എല്ലാരും പറയുന്നത് പോലെ വെറും‌ ഇഷ്ടല്ല .. ഭാവിയിൽ ന്റെ ബീവിയായി‌ എനിക്ക് നിന്നെ‌ വേണം "
 " അത് കൊള്ളാലോ .. നീ എന്ത് കണ്ടിട്ടാ എന്നെ ഇഷ്ടപ്പെട്ടെ ..എന്നെ ഇത് വരെ നേരിൽ കണ്ടില്ലല്ലൊ .. വെറും‌ ഫോൺ വിളി ബന്ധം മാത്രല്ലെ നമ്മൾ തമ്മിലുള്ളു .. എന്നെ കണ്ടാൽ നിന്റെ ഈ ഇഷ്ടൊക്കെ താനെ പോയ്ക്കോളും .. ഫ്രണ്ടായി ഇരിക്കുന്നതല്ലെ നല്ലത് "
  " നീ‌ ഈ പറഞ്ഞതിൽ‌ തന്നെയുണ്ട് നിനക്കുള്ള ഉത്തരം .. ഞാൻ നിന്നെ നേരിൽ കണ്ടിട്ടല്ല ഇഷ്ടപ്പെട്ടത് .. നിന്റെ ഈ മനസ്സ് തുറന്നുള്ള സംസാരവും പിന്നെ ആ ശബ്ദമാധുര്യവും .. അതാണ് എന്നെ നിന്നിലേക്ക് അടുപ്പിച്ചത് .. എനി  നിന്നെ കണ്ടാലും ഞാൻ ഇതേ പറയൂ .. മൊഞ്ചിലൊന്നും ഒരു കാര്യവും ഇല്ല .. ഈ പറയുന്ന ഞാനും വല്ല്യ മൊഞ്ചൊന്നുല്ല .. അതൊക്കെ പടച്ചോൻ തരുന്നതല്ലെ ..‌പടച്ചോൻ വിചാരിച്ചാൽ ഒരു നിമിഷം മതി അതൊക്കെ ഇല്ലാതാക്കാൻ .. അത്കൊണ്ട് മൊഞ്ചിന്റെ കാര്യം‌ പറഞ്ഞിട്ട് നീ ഒഴിയാൻ നിൽക്കണ്ട .. "
 ഇന്നാണെങ്കിൽ വാട്ട്സപ്പിൽ കൂടി നമ്മൾ രണ്ടുപേരും കാണുമായിരുന്നു .. അന്ന് അതില്ലാത്തത് കൊണ്ട് ഫോട്ടോ അയക്കാൻ പറ്റിയില്ല ..
  " എന്നാൽ പിന്നെ‌ നമുക്ക്‌ നേരിട്ട് ഒന്ന് കണ്ടാലോ .. അത് കഴിഞ്ഞിട്ട് പോരേ നിന്റെ ഇഷ്ടം പറയൽ .. എനിക്ക്‌ തോന്നുന്നില്ല എന്നെ ഇഷ്ടാവൂന്ന് "
 " ഓഹ് .. നിനക്ക് നിർബന്ധമാണെങ്കിൽ നമുക്ക്  കാണാം .. ഞാൻ എവിടെയാ വരേണ്ടതെന്ന് നീ തന്നെ പറഞ്ഞാൽ മതി "
സത്യം പറഞ്ഞാൽ എനിക്കുണ്ട് അവളെ കാണാനുള്ള അതിയായ ആഗ്രഹം .. അവൾ തന്നെ ഇങ്ങോട്ട് പറഞ്ഞ സ്ഥിതിക്ക് എനിക്ക് ലാഭായി ഹിഹി .‌..

" എന്നാൽ വരുന്ന ഞായറാഴ്ച എന്റെ‌ വീടിന്റെ അടുത്തുള്ള പാടത്തേക്ക് വാ .. അവിടെ ഒരു തോടുണ്ട് ..അതിനിപ്പുറം‌ ഞാൻ നിൽക്കാം .. അന്ന് എല്ലാവരും  ഒരു കല്ല്യാണത്തിനി പോകും .. ഞാനും ഉമ്മുമ്മാഉം മാത്രേ ഉണ്ടാവൂ"
  " ആഹ് .. ആയിക്കോട്ടെ .. എന്നാൽ പിന്നെ അന്ന് തന്നെ നമുക്ക് കണ്ടേക്കാം .."


  " ഏമാൻ എവിടേക്കാണാവോ രാവിലെ തന്നെ കുളിച്ചൊരുങ്ങി .. കല്ല്യാണം വല്ലതും ഉണ്ടൊ ആവോ"
  " എന്റുമ്മാ .. നല്ല കാര്യത്തിനി പൊകുമ്പോ ഇങ്ങനെ പിറകീന്ന് വിളിക്കല്ലെ .. അല്ലെങ്കിലേ മനുഷ്യനി ടെൻഷനടിച്ചിരിക്കാ "
 
എനിക്ക് അവളെ ഇഷ്ടായത് കൊണ്ട് മാത്രം കാര്യുല്ലല്ലോ .. അവൾക്ക് എന്നേം‌ ഇഷ്ടാവണ്ടേ .. അതിന്റെ ടെൻഷനിൽ ഇരിക്കുമ്പോളാ ഉമ്മാന്റെ പിറകീന്നുള്ള വിളി
 " അല്ല മോനേ നിന്നെ ഇങ്ങനെ രാവിലെ കാണുമ്പോ ആരായാലും ചോദിക്കൂലേ "
 "ഇപ്പൊ രാവിലെ എഴുന്നേറ്റതിൽ ആയോ കുഴപ്പം .. ഇങ്ങളല്ലെ പറഞ്ഞേ നേരത്തെ  എണീക്കണം .. ഇങ്ങനെ കിടന്നുറങ്ങുന്നത് നല്ലതല്ലാന്നൊക്കെ "
 " ഓഹ് .. അതാണോ കാര്യം .. അപ്പൊ ഞാൻ പറയുന്നതൊക്കെ അനുസരിക്കാൻ തുടങ്ങിയോ ഇയ്യ് ..  അത്പോട്ടേ .. മോൻ എന്ത് നല്ല കാര്യാ ചെയ്യാൻ പോകുന്നെ .. ഈ ഉമ്മയും കൂടെ ഒന്ന് അറിയട്ടേ .."
 അള്ളോഹ് കെണിഞ്ഞാ .. എന്ത് പറഞ്ഞ് തടിയൂരും .. ഉമ്മാന്റെ‌ മരുമകളെ കാണാൻ പോകുന്നെ ആണെന്ന് പറഞ്ഞാലോ .. അല്ലേൽ വേണ്ട , പിന്നെ അത് മതി അടുത്ത വഴക്കിനി തിരി കൊളുത്താൻ..
 " എന്റുമ്മച്ചീ അത് ഞാൻ ആ ഫ്ലോയിൽ അങ്ങ് പറഞ്ഞുപോയതല്ലെ  .. ക്ഷമിച്ചേക്ക് "
 " അല്ലെങ്കിലും നീയൊക്കെ എന്ത് നല്ല കാര്യം ചെയ്യാനാ .. ആദ്യം വീട്ടുകാർക്ക് ഉപകാരുള്ള എന്തേലും ചെയ്യാൻ നോക്ക് , എന്നിട്ട് മതി പുറത്ത് പോയി നല്ലത്‌ചെയ്യൽ "
 ഈ ഉമ്മാനോട് സംസാരിക്കാൻ നിന്നാൽ അവളെ ഇന്ന് കാണാൻ പറ്റിയെന്ന് വരില്ല .. പെട്ടെന്ന് സ്കൂട്ടാകുന്നതാണ് നല്ലത് .. ചങ്ക്സ് ഉണ്ട് ഗ്രൗണ്ടിൽ നമ്മളെയും കാത്ത്നിൽക്ക്ന്ന് ‌‌..
" ആയ്ക്കോട്ടെ ഉമ്മ .. ഞാൻ ശ്രമിക്കാം .. ഏതായാലും ഇപ്പോ ഞാൻ പോകുന്ന് .. പുതിയാപ്പിളേം ആളും ഇപ്പൊ ഇറങ്ങും  .. രാത്രി വന്നിട്ട് ബാക്കി എന്താന്ന് വെച്ചാ ചെയ്യാ"

**********************************

  ഗ്രൗണ്ടിൽ‌ എത്തിയ ഞാൻ നെട്ടി .. മൂന്നാളും രണ്ട് വണ്ടിയും  .. ഞാൻ അർഷാദിനോട് മാത്രേ വരാൻ പറഞ്ഞുള്ളു .. ഇവരെയൊക്കെ എന്തിനാണാവോ ഇങ്ങോട്ട് കെട്ടിയെടുത്തേ ..
" അല്ല ചങ്ക്സേ .. നിങ്ങളൊക്കെ എങ്ങോട്ടാ .. എവിടേലും കല്ല്യാണം ഇണ്ടാ .. അടിപൊളി വേഷത്തിലാണല്ലോ രണ്ടാളും"

" ഞങ്ങൾ ഒരു പെണ്ണ് കാണൽ ചടങ്ങിനി പോകാ .. ഒരു ചങ്കിന്റെ ഹിഹി"

അത് കേട്ട ഞാൻ അർഷാദിനെ നോക്കി .. അവന്റെ മുഖം‌ കണ്ടപ്പൊ മനസ്സിലായി എല്ലാം ഇവരോടും പറഞ്ഞെന്ന്  .. ഇതിലിപ്പോ ആരുടെ പെണ്ണിനെയാ കാണാൻ പോകുന്നേന്ന് സംശയം ആർക്കും വരാം .. എന്നെക്കാളും ചമഞ്ഞിട്ടാണ് നമ്മളെ ചങ്ങായിമാർ വന്നത് ..എന്തൊരു ശുശ്കാന്തി .. ഏതായാലും പറഞ്ഞിട്ട് കാര്യമില്ലാന്ന് മനസ്സിലാക്കിയത് കൊണ്ട് നമ്മളെല്ലാവരും തന്നെ പോയി ന്റെ റസിയയെ കാണാൻ .. 
  അവൾ പറഞ്ഞ സ്ഥലത്ത് എത്തുമ്പോഴേക്കും അവളും അവിടെ ഉണ്ടായിരുന്നു .. എന്റമ്മോ പതിനാലാം രാവ് തോറ്റുപോകുന്ന മൊഞ്ച് എന്ന് എല്ലാവരും പറയുമ്പോലെ ഞാൻ പറയില്ല  .. ഒരു സാധാരണ മൊഞ്ചത്തി .. എനിക്ക് ഇഷ്ടപ്പെട്ടു .. ഇരുനിറം.. അവളുടെ ആ നുണക്കുഴി ആണ് എന്നെ ഏറെ ആകർഷിച്ചത് .. പിന്നെ ആ നീണ്ട ഇടതൂർന്ന മുടിയും   .. ഇത്രേം മതി ഒരു പെണ്ണിനി .. കൂടുതൽ സമയം അവിടെ നിൽക്കാൻ പറ്റിയില്ല .. അയലത്തെ‌ വീട്ടിലെ ഒരു ചേച്ചി ശ്രദ്ധിക്കുന്നുണ്ടോന്ന് ഒരു ഡൗട്ട് ... സംസാരിക്കാനൊന്നും സമയം കിട്ടിയില്ല .. ആ തോടിന്റെ അപ്പുറം അവളും‌ ഈ ഭാഗത്ത് ഞാനും .. കുറച്ച് സമയം‌ നോക്കിനിന്ന് പോകട്ടേന്ന് അവളോട് അനുവാദവും ചോദിച്ച് ഞങ്ങൾ അവിടുന്ന് സ്ഥലം കാലിയാക്കി..
    തിരിച്ച് നാട്ടിലെത്തി ഫോൺ നൊക്കുമ്പോഴേക്ക് മിസ്സ്കോളിന്റെ പൂരം .. അവളുടെ വീട് പരിസരത്ത് എത്തിയപ്പൊ തന്നെ ഫോൺ സൈലെന്റ് ആക്കിയിരുന്നു .. അതിന്റെ ശബ്ദം കേട്ട് ആരും‌ അങ്ങോട്ട് ശ്രദ്ധിക്കാതിരിക്കാൻ വേണ്ടി .. മിസ്സ്കോൾ ഓപെൺ ആക്കുമ്പോ ഉമ്മാന്റെ വക അഞ്ചും റസിയയുടെ വക നാലും .. എന്താണപ്പോ ഇങ്ങനെ വിളിക്കാൻ .. ആദ്യം‌ ഉമ്മാനെ തന്നെ‌ വിളിച്ച് നോക്കാം ..
 " ഹെല്ലോ‌..ആഹ് ഉമ്മാ ഇങ്ങൾ എന്തിനാ വിളിച്ചേ .. എന്തേലും അത്യാവശ്യം ഉണ്ടോ "
 " ഹേയ് , അങ്ങനെ വല്ല്യ അത്യാവശ്യം ഒന്നുല്ല .. നീ ഇന്ന് കല്ല്യാണത്തിനി പോയതാണല്ലൊ .. അപ്പൊ പിന്നെ‌ നിനക്ക് അരി ഇടണ്ടല്ലോന്ന് ചോദിക്കാൻ വിളിച്ചതാ .. നീ ബിരിയാണി ഒക്കെ കഴിച്ച് മെല്ലെ വന്നാൽ മതി .. "
  പൊളിച്ച് .. അപ്പൊ ഇന്ന് ഉച്ചക്ക് പട്ടിണി കിടക്കാ..
" ആഹ്  ഉമ്മാ നിക്ക് ചോറ് വേണ്ട‌.. എനി വൈകിട്ടേ വരുന്നുള്ളൂ .. പോരേ ""
  രണ്ട് മൂന്ന് എളേമമാർ ഉണ്ടായത് കൊണ്ട് ഭാഗ്യം .. ആരുടെ എങ്കിലും‌ അടുത്ത് ചെന്ന് കഴിക്കാം .. എനി റസിയ എന്തിനാണാവോ വിളിച്ചത് ..
 " ഹെല്ലൊ ..റസീ .. ഞാൻ ഇപ്പൊ എത്തിയതേ ഉള്ളു ..ഇപ്പൊളാ കോൾ കണ്ടേ .. ഫോൺ സൈലെന്റ് ആയിരുന്നു .. ""
 " ഒന്നും പറയണ്ട ..  ഞാൻ പറഞ്ഞതല്ലേ കണ്ടാൽ‌ നിനക്ക് എന്നോടുള്ള ഇഷ്ടം‌ കുറയൂന്ന് .. അത്പോലെ തന്നെ ആയില്ലെ ഇപ്പൊ .. നിനക്ക് എന്നെക്കാളും നല്ല മൊഞ്ചത്തിനെ തന്നെ കിട്ടും "
 " നീ എന്തൊക്കെയാ പെണ്ണെ പറയുന്നേ .. നിന്നോട് ആരാ പറഞ്ഞേ എനിക്ക് നിന്നെ കണ്ടിട്ട് ഇഷ്ടായില്ലാന്ന് .. എല്ലാം നീ തന്നെ അങ്ങ് തീരുമാനിച്ചാ മതിയോ ..  ഞാൻ വിചാരിച്ചതിനേക്കാളും എത്രയോ അധികം മൊഞ്ച് ന്റെ പെണ്ണിനുണ്ട് .. ഫോൺ സൈലെന്റ് ആയത് കൊണ്ടാണ് നിന്റെ കോൾ ഞാൻ കാണാതിരുന്നെ .. അല്ലാതെ നിന്നെ അവൊയിഡ് ചെയ്യുന്നതല്ല .. എനി നിനക്ക് എന്നെ ഇഷടായില്ലെങ്കിൽ തുറന്നു പറഞ്ഞോളൂട്ടോ "
 " ടാാാാാാ ... അങ്ങനെ പറയല്ലെ .. എനിക്ക് ഒരു ഇഷ്ടക്കുറവും ഇല്ല .. നീ ഇവിടുന്ന് പോയിട്ട് കുറേ സമയം ആയില്ലെ .. അതുമല്ല വന്നിട്ട് എന്നോട് സംസാരിച്ചത് പോലുമില്ലല്ലൊ .. തിരിച്ച് പോയിട്ട് ഇത് വരെ നിന്റെ കോൾ കാണാാത്തത് കൊണ്ട് ഞാൻ കരുതി എന്നെ ഇഷ്ടായില്ലന്ന് .. സോറി  .." 
   " അള്ളോഹ് .. അവിടെ അങ്ങനെ നിൽക്കാൻ പറ്റില്ല റസീ .. നിന്നാൽ നിനക്ക് തന്ന കുഴപ്പം .. നിന്റെ അയല്വക്കത്തെ ചേച്ചി നമ്മളെ ശ്രദ്ധിക്കുന്നുണ്ടായ്നി .. അതാ ഞാൻ പെട്ടെന്ന് ഇങ്ങോട്ട് പോന്നേ .. അപ്പൊ എന്നെ ഇഷ്ടായല്ലെ .. "

 മറുപടി ഒരു ചിരിയായിരുന്നു .. എനിക്ക് ഏറെ ഇഷ്ടപ്പെട്ട ആ ചിരി .. പിന്നീട് അങ്ങോട്ട് ഞങ്ങൾടെ ദിവസങ്ങളായിരുന്നു .. തുടങ്ങിയ ദിവസം തന്നെ ചങ്ക് പറഞ്ഞതാണ് ഈ വർഷം നീ പൊളിക്കൂന്ന്‌..  അത് അങ്ങനെതന്നെയായി .. നമുക്ക് ഇടയിൽ മൊബൈലിനി വലിയ പ്രാധാന്യം തന്നെയുണ്ട് ‌... അത് വഴിയാണ് ഞങ്ങൾ പരിജയപ്പെട്ടത് .. അത് വഴിയാണ് ഞങ്ങൾ പ്രണയിച്ചത് .. നേരിട്ട് കാണാൻ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാതെ ഞങ്ങൾ പ്രണയം കൈമാറി .. അവളുടെ സ്കൂളിൽ പോയും ടൗണിൽ ഉമ്മാന്റെ കൂടെ വരുമ്പോളും ഫെസ്റ്റിനി വരുമ്പോളും ഞങ്ങൾ കണ്ടുകൊണ്ടേയിരുന്നു ..
 അതിനിടയ്ക്ക് എന്റെ +2 എക്സാമും കഴിഞ്ഞു .. പിന്നെ വെക്കേഷൻ കാലം , കൂട്ടുകാരുമായി അടിച്ചുപൊളിക്കുന്ന സമയം .. പിന്നെ അവൾ പുറത്തിറങ്ങാതെയായി .. എനിക്കാണെങ്കിൽ അവളെ‌ കാണാതിരിക്കാനും പറ്റുന്നില്ല .. അവൾ വിളിച്ചപ്പോ ഞാൻ കാണണമെന്ന് പറഞ്ഞു .. നേരിട്ട് എന്തായാലും‌ കാണാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു .. ഫോട്ടോ മതിയോന്ന് ചോദിച്ചു .തൽക്കാലത്തേക്ക് അത് കൊണ്ട് ഒപ്പിക്കാന്ന് ഞാനും പറഞ്ഞു .. പക്ഷെ എങ്ങനെ തരും .. നമ്മളെ ഫോൺ ടോർച്ച് സെറ്റ് അല്ലെ   അപ്പോഴാണ് മൂത്തമ്മാന്റെ മകൻ ഗൾഫിൽ പോകുന്ന വിവരം അറിഞ്ഞത് .. അവന്റെ കയ്യിലാണെങ്കിൽ‌ നല്ല പുത്തൻ ഫോണും ഉണ്ട് .. അവനെ എങ്ങനെയെങ്കിലും സോപ്പിട്ട് അത് കൈക്കലാക്കാനായി എന്റെ അടുത്ത ശ്രമം .. പിന്നീട് അവൻ പോകുന്നത് വരെ അവന്റെ കൂടെ തന്നെ എല്ലാ സഹായത്തിനും നമ്മളും നിന്നു .. 
 
  " ശുഹൈബേ .. നാളെയല്ലെ നീ ഇറങ്ങുന്നെ "
" ആഹ്.. നാളെ വൈകിട്ട് ഇറങ്ങണം .. എന്നാലേ സമയത്ത് എയർപോർട്ടിൽ എത്താൻ പറ്റൂ .. നീ രാവിലെ തന്നെ വീട്ടിൽ ഹാജറാകണം .. കുറച്ച് പണി കൂടെ ബാക്കിയുണ്ട് .. "

  " അതൊന്നും‌ നീ പേടിക്കണ്ട .. ഞാൻ ഇന്ന് പോകുന്നില്ല ‌... ഇവിടെ തന്നെ കൂടാന്ന് വിചാരിച്ചു .. "
   " ആഹ .. അത് നല്ല കാര്യം .. പക്ഷെ നിന്റെ വീട്ടീന്ന് ഉറങ്ങുന്ന പോലെ ഇവിടെ ഉറങ്ങാൻ പറ്റൂന്ന് നീ വിചാരിക്കണ്ട .. "
  " എന്റള്ളോഹ് ..ഈ ഉമ്മാനെ കൊണ്ട് ഞാൻ തോറ്റ് .. എല്ലായിടത്തും നോട്ടീസ് അടിച്ചു വെച്ചിറ്റുണ്ടല്ലെ ..  എന്റെ മൊബൈലിൽ അലാറം ശരിക്കും കേൾക്കുന്നില്ലടാ .. അതാ വൈകുന്നെ ‌... ഒരു പുതിയ ഫോൺ വാങ്ങണം .. എന്നിട്ട് ഉമ്മാക്ക് കാണിച്ചുകൊടുക്കണം ഉമ്മാന്റെ മോനി രാവിലേ എണിക്കാനും പറ്റൂന്ന് .."
   " അതിനെന്തിനാ പുതിയത് വാങ്ങുന്നത് .. ഞാൻ നാളെ പോകുന്നതല്ലേ .. എനിക്ക് അവിടെ വേറെ ഫോൺ ഉണ്ട് ..ഇത് വേണേൽ നീ എടുത്തോ ."
 ഹൈവ .. ഐഡിയ വർക്കൗട്ട് ആയി .. ഉമ്മാ ഇങ്ങൾ മുത്താണ്..  ഇങ്ങളെ കൊണ്ട് ഇങ്ങനെയെങ്കിലും ഒരു ഉപകാരം ഉണ്ടായല്ലൊ ..  അന്ന് വൈകിട്ട് അവൻ പോകുമ്പോ തന്നെ എന്റെ കയ്യിൽ ഫോണും തന്നു .. അത് അപ്പൊ തന്നെ അവളെ വിളിച്ച് അറിയിക്കേം ചെയ്തു .. എനി അവൾടെ ഫോട്ടോ വാങ്ങണം .. എന്നിട്ട് രാത്രി ഉറങ്ങുമ്പോ അതും നോക്കിയിരുന്ന് ഉറങ്ങണം .. 
 
  " പുതിയ ഫോണൊക്കെ കിട്ടിയില്ലെ ‌. എനി എന്താ പ്ലാൻ .. എങ്ങനെയാ ഫോട്ടോ തരാ" 
  " റസീ .. ഞാൻ ഒരു ഐഡിയ പറയട്ടേ .. ഇതിലുള്ള മെമ്മെറി കാർഡ് ഞാൻ തന്നാൽ അതിൽ നിന്റെ ഫോട്ടോ കയറ്റിത്തന്നാ മതി."
   " ആഹ .. അത് നല്ല ഐഡിയ .. ബട്ട് എന്റെ കയ്യിൽ എങ്ങനെ എത്തും ... ഒരു കാര്യം ചെയ്യാ .. എന്റെ കസിൻ ബ്രോ ഉണ്ട് നിയാസ് .. ഞാനും നീയും തമ്മിലുള്ള ബന്ധം അവനിക്ക് അറിയാം .. ഞാൻ അവനോട് ഒന്ന്‌ ചോദിക്കട്ടെ ഇതിനി കൂട്ട് നിക്കാൻ പറ്റുവോന്ന് .. അങ്ങനെയാണെങ്കിൽ അവന്റെ കയ്യിൽ കൊടുത്താൽ മതി .. തിരിച്ചും അങ്ങനെ തന്നെ തരാം .. "
   " നീയെന്താ ഇത് എന്നോട് നേരത്തേ പറയാതിരുന്നെ .. ഏതായാലും സങ്കതി പൊളിക്കും .. നീ അവനെ പറഞ്ഞ് സമ്മതിപ്പിക്ക് .. ബാക്കി  കാര്യം ഞാൻ നോക്കിക്കോളാം"
   പിറ്റേന്ന് തന്നെ അവൻ സമ്മതിച്ചെന്നും പറഞ്ഞ് അവളുടെ കോൾ വന്നു .. മെമ്മറി കാർഡ് മാത്രം പോരാന്നും .. പിന്നെന്താ വേണ്ടേന്ന് ചോദിക്കുമ്പോ പറയാ "ഒരു പാലം ഇട്ടാ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ.. അതിൽ നിന്റെ ഫോട്ടോയും വേണമെന്ന് .." 
  ആഹ പെണ്ണ് കൊള്ളാലോ ..
ഞങ്ങൾ ബോയ്സിനോട്‌ പിന്നെ അത് പ്രത്യേകിച്ച് പറയണോ .. ഒന്ന് ചോദിച്ചാൽ രണ്ടെണ്ണം കൊടുക്കുന്ന ടീമല്ലെ .. അത്പോലെ അവൾ ചോദിക്കുന്നതിനി മുന്നേ തന്നെ എന്റെ കുറച്ച് നല്ല ഫോട്ടോസ് അതിൽ കയറ്റിവെച്ചിരുന്നു.. നമ്മളാരാ മോൻ ..
     അന്ന് രാത്രി അവൾ തന്ന അവന്റെ നമ്പറിലേക്ക് വിളിച്ച് മെമ്മെറികാർഡ് അവനെ ഏല്പിച്ചു. കൂടുതൽ സമയം അത് അവളുടെ കയ്യിൽ ഇരിക്കുന്നത് സുരക്ഷിതമല്ലാന്ന് തോന്നിയത് കൊണ്ട് പിറ്റേന്ന് രാത്രി തന്നെ നിയാസ് വഴി എന്നെ തിരിച്ചേല്പിക്കേം ചെയ്തു ..
അവളെ കാണാനുള്ള ആക്രാന്തം കാരണം പെട്ടെന്ന് തന്നെ വീട്ടിലേക്ക് വെച്ചുപിടിച്ചു .. ആ ഗാലറി ഓപെൺ ആക്കുമ്പോ മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചു മിന്നുന്ന പോലെ തോന്നി .. 
ആ ഇരുട്ടിൽ‌ അവളുടെ മൊഞ്ച് ഒന്നുകൂടി കൂടിയത് പോലെ .. പത്ത് പതിനഞ്ച് ഫോട്ടൊസ് ഉണ്ട് ..‌ ഹോ ധാരാളം .. സമയം വൈകാതെ തന്നെ അവളെ വിളിച്ച് ഒരുപാട് കിസ്സകൾ മൊബൈലിൽ കൂടി പകർന്നു കൊടുത്തു ..ഹിഹി .. 
  ഓരോ ദിവസം കൂടുംതോറും വിളിയുടെ സമയം അധികരിച്ചുകൊണ്ടേയിരുന്നു .. രാത്രിയെന്നൊ പകലെന്നോ ഇല്ല .. എന്റെ ചിലവ് ഉപ്പാക്ക് താങ്ങാൻ പറ്റാത്തതായത്  കൊണ്ട് ചങ്ക്സിന്റെ കൂടെ കാറ്ററിങ് സെർവീസിനി പോവാൻ തുടങ്ങി .. പിന്നെ റീച്ചാർജിനി കണക്കില്ലായിരുന്നു  .. അഥവാ എന്റെ ബാലൻസ് തീർന്നാൽ അവൾ ഇങ്ങോട്ട് വിളിക്കും  .. അതിനും സമയം ഉണ്ടായിരുന്നില്ല ..
    ഒരു ദിവസം രാത്രിയിൽ ഫോൺ വിളിച്ചപ്പോൾ എടുത്തത് അവളുടെ ഉപ്പയായിരുന്നു .. ആ ഭീകരമായ ശബ്ദം കേട്ടപ്പോ തന്നെ നമ്മൾ ഫോൺ കട്ട് ആക്കി സൈലെന്റ് മോഡിലിട്ടു .. പിന്നെ എന്റെ മൊബൈലിൽ കോളിന്റെ ഉത്സവമായിരുന്നു .. രണ്ട് മൂന്ന് നമ്പറിൽ നിന്ന് കോൾ വരാൻ തുടങ്ങി .. ഫോൺ സ്വിച്ച് ഓഫ് ആക്കിയതിൽ പിന്നെയാണ് സമാധാനമായത് .. എനി നാളെ എന്തൊക്കെ ആണാവോ നടക്കാൻ പോകുന്നെ .. ഉപ്പ അറിഞ്ഞാൽ തീർന്ന് .. 

  പിറ്റേന്ന് പേടിയോടെയായിരുന്നു ഉറക്കിൽ നിന്ന് എഴുന്നേറ്റത് .. ഫോൺ ഓൺ ആക്കി നോക്കി .. കുറേ മിസ്സ്കോൾ കാണുന്നുണ്ട് .. രണ്ടും കല്പിച്ച് അവൾടെ ഫോണിലേക്ക് ഞാൻ വിളിച്ചുനോക്കി .. അതും സ്വിച്ചോഫ് ആയിരിക്കുന്നു . പാവം മിക്കവാറും‌ നല്ല തല്ല് കിട്ടിയിട്ടുണ്ടാവും .. അങ്ങനെയാണെങ്കിൽ എന്റെ അഡ്രസ്സ് മുഴുവൻ വള്ളിപുള്ളി തെറ്റാതെ പറഞ്ഞുകൊടുക്കാനും സാധ്യതയുണ്ട് .. ഇന്ന് എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും .. 

" അഫ്സലെ .. എടാ അച്ചൂ‌.. നീ ഇതെവിടെ പോയി കിടക്കാ .. "
  ഉമ്മാന്റെ വിളി കേട്ടപ്പോളാ ബോധത്തിലേക്ക് വന്നത് ..
" ന്താ ഉമ്മാ .. ഞാൻ ഇവിടെതന്നെയിണ്ട് .. "
   " ആഹ് .. നീ ഇന്ന് ഉപ്പാന്റെ കടയിൽ പോയി ഇരിക്കണം .. ഉപ്പാക്ക് തീരെ സുഖമില്ല .. നിനക്ക് വേറെ പണിയൊന്നുല്ലല്ലൊ .. അഥവാ ഉണ്ടായാലും അതൊക്കെ മാറ്റിവെച്ചേ പറ്റൂ .. "
  " അള്ളാഹ് ..‌ഞാനാ .. എനിക്ക് അതിനി സാധനത്തിന്റെ വിലയൊന്നും‌ അറിയില്ല‌.. അവിടെ പോയി ബബ്ബബ്ബ ആകും "
  " അതൊക്കെ ആ കമ്പ്യൂട്ടറിൽ ഉണ്ട് .. നീ ഒന്നും എടുത്ത്കൊടുക്കയൊന്നും വേണ്ടല്ലോ .. വന്നവർ എടുക്കുന്നത് നിനക്ക് ബില്ല് അടിച്ച് കൊടുത്താൽ‌ പോരേ .. "
  ഒന്നാലിചച്ചപ്പോ പോകുന്നത് തന്നെയാണ് ബുദ്ധി .. എന്നെ തേടി ഇവിടെ വരുന്നതിനേക്കാളും നല്ലത് അവിടെ വരുന്നതാ .. കൂടുതൽ ആരും അറിയില്ലല്ലൊ .. 
  " ആഹ് .. ഞാൻ പോയ്ക്കോളാം .. ഉപ്പാക്ക് ന്താ പറ്റിയേ .. "
  " ചെറിയ പനിയും‌ ചുമയൊക്കെ ഉണ്ട് .. ഇന്നലെ രാത്രി കാണിച്ചതായിരുന്നു .. ഇന്ന് റെസ്റ്റ് എട്ക്കാൻ പറഞ്ഞു .. നീ ഇപ്പൊ തന്നെ പോയ്ക്കോ .. സമയം കുറേ ആയി .. നാസ്ത ഞാൻ കൊണ്ടുവന്നുതന്നോളാം .. "
  "എന്നാ ആ കീ ഇങ്ങോട്ട് എടുക്ക് .. വണ്ടിന്റേം എടുത്തോ .. ബസ്സ് കാത്തുനിന്നാൽ ഇന്ന് അവിടെ എത്തൂന്ന് തോന്നുന്നില്ല."
     അങ്ങനെ ഉപ്പാന്റെ വണ്ടിയും എടുത്ത് ഞാൻ കടയിലേക്ക് വിട്ടു .. ഒരു ചെറിയ സൂപ്പർമാർക്കെറ്റ് ആയിരുന്നു ഉപ്പാക്ക് ..ചെറുതായത് കൊണ്ട് വേറെ സ്റ്റാഫൊന്നും അവിടെ ഉണ്ടായിരുന്നില്ല .. അവിടെ എത്തിയിട്ടും എനിക്ക് സമാധാനം കിട്ടുന്നില്ല .. അവളെ ഇടയിക്കിടയ്ക്ക് വിളിച്ചുകൊണ്ടേയിരുന്നു .. അപ്പോഴൊക്കെ അത് ഓഫ് ആയിരുന്നു .. കസ്റ്റമർ വരുന്നുണ്ട് .. അവരുടെ മുന്നിൽ ചിരിക്കുമ്പോഴും ഉള്ളിൽ എന്റെ ഹൃദയം പടപടാന്ന് ഇടിക്കുകായായിരുന്നു .. ഇന്ന് എന്തൊക്കെയാ നടക്കുകയെന്ന് പടച്ചോനി അറിയാ .. അതിനിടയിൽ ഉമ്മ നാസ്തയും കൊണ്ട് വന്നു .. നല്ല വിശപ്പ് ഉണ്ടെങ്കിലും ഒന്നും ശരിക്കും‌ അങ്ങോട്ട് കയറുന്നില്ല ..ഉപ്പാന്റെ കാര്യം ഓർക്കുമ്പോഴാ പേടി .. ഇതൊക്കെ അറിഞ്ഞാൻ എന്ത് ചെയ്യൂന്ന് ഒരു പിടിയും ഇല്ല .. പുറത്തേക്ക് നോക്കി ഓരൊന്ന് ആലോചിച്ചിരിക്കുമ്പോളാണ് ഒരു ബൈക്ക്കാരൻ ഞങ്ങടെ കട ലക്ഷ്യമാക്കി വരുന്നത് കണ്ടത് .. ശരിക്ക്‌ അങ്ങ് നോക്കുമ്പോ എവിടെയോ പരിജയം ഉള്ള ഒരു മുഖം .. അള്ളാഹ് .. ഇത്‌ അയാളല്ലെ .. റസി അന്ന് തന്ന ഫോട്ടോസിൽ‌ ഇയാൾടെ മുഖമുണ്ടായില്ലേന്ന് ഒരു  സംശയം .. അതെ അത്‌ തന്നെ അവൾടെ ഒരേയൊരു കാർണോർ .. പടച്ചോനേ കാത്തോളീ .. വണ്ടി കടയുടെ മുന്നിൽ സ്റ്റാന്റ് ഇട്ട് വെച്ച് അയാൾ എന്റടുത്തേക്ക് വന്നു ..
    " അഫ്സൽ അല്ലെ .. "
"അതെ .. ഞാൻ അങ്ങോട്ടേക്ക് വരാം "
  ഉമ്മ ഉള്ളിൽ പരിജയക്കാരിയോട് സംസാരിക്കുന്ന തക്കം നോക്കി ഞാൻ പുറത്തേക്ക് പോയി .. 
  " എന്നെ മനസ്സിലായിട്ടുണ്ടാവുമല്ലൊ .. റസിയയുടെ കാർണോർ ഫാസിൽ .. എന്തിനാ വന്നതെന്നും മനസ്സിലായിട്ടുണ്ടാകും അല്ലെ .. 
നീ ഇപ്പൊ പ്ലസ്റ്റു അല്ലെ പഠിക്കുന്നത് .. അവൾ എട്ടാം ക്ലാസ്സിലും .. പ്രണയം ഒക്കെ ആകാം .. പക്ഷേ അത് ഇപ്പോളല്ല .. അതിനൊക്കെ ഓരോ സമയവും കാലവും ഒക്കെയുണ്ട് .. ഇപ്പോ നിങ്ങൾ രണ്ടാളും പഠിക്കേണ്ട സമയം ആണ് .. ഇപ്പൊ തോന്നുന്നതിനെ പ്രണയം എന്ന് വിളിക്കാൻ പറ്റില്ല .ഇതൊക്കെ‌ നിങ്ങളുടെ പ്രായത്തിന്റെ വികൃതികൾ ആണ് .. അതുകൊണ്ട് മോൻ എനി ഈ പേരും പറഞ്ഞ് അവളെ വിളിക്കാൻ നിൽക്കണ്ട .. അവളുടെ ഭാഗത്ത് നിന്ന് എനി നിനക്കും കോൾ ഉണ്ടാകില്ല .. ഇവിടെ വെച്ച് നിർത്തിക്കോണം .. ആദ്യാമായത് കൊണ്ടാണ് ഞാൻ ഇങ്ങനെ സൗമ്യമായി പെരുമാറുന്നത് .. എനി ഇങ്ങനെ വല്ലതും‌ ഉണ്ടെന്ന് അറിഞ്ഞാൽ എന്റെ വേറെ മുഖം‌ നീ കാണേണ്ടി വരും .. അപ്പൊ ഞാ‌ൻ പോട്ടേ .. എനി നമ്മൾ തമ്മിൽ കാണാൻ ഇട വരുത്തരുത് .. ഒകെ .. " 
   ആദ്യം നല്ല രീതിയിൽ പറഞ്ഞു തുടങ്ങിയ അയാൾ അവസാനിപ്പിച്ചത് ഭീക്ഷണി രൂപത്തിലായിരുന്നു ..  പറഞ്ഞതൊക്കെയും കേട്ടുനിന്നതല്ലാതെ ഞാൻ ഒന്നും അങ്ങോട്ട് പറയാൻ പോയില്ല .. ഒരു നിമിഷം എന്റെ ഭാഗത്തും തെറ്റുണ്ടെന്ന് ഒരു തോന്നൽ .. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന പെണ്ണല്ലെ അവൾ .. അവളെ പ്രണയത്തിന്റെ വലയിൽ വീഴ്ത്തിയാൽ ഏത് വീട്ട്കാർക്കാ ദേഷ്യം വരാതിരിക്കാ .. അയാൾ ചെയ്യേണ്ട കടമ ചെയ്തു .. അവളുടെ ഉപ്പാനെ ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത് .. അവളുടെ ഭാഗത്ത് നിന്ന് എനി വിളി ഉണ്ടാവില്ലാന്ന് പറഞ്ഞു , അതൊക്കെ ഇവരുടെ വെറും തോന്നലാണ് .. അവൾ വിളിക്കും എനിക്കുറപ്പുണ്ട് .. എന്നാലും അവൾക്ക് എന്താ പറ്റിയതെന്ന് അറിയാത്തത് കൊണ്ട് ചെറിയ ടെൻഷനുണ്ട് .. അയാൾ പോയതിനി ശേഷമാണ് ഞാൻ ഉള്ളിലേക്ക് കടന്നത് .
    " അതാരാടാ വന്നേ .. നിന്നെ പുറത്തേക്ക് വിളിക്കുന്നത് കണ്ടു "
ഉമ്മാന്റെ പരിജയക്കാരി പോയപ്പൊ എന്നോട് വന്ന് ചോദിച്ചതാണ് ..
  " അത് ആരുല്ലുമ്മാ .. ഒരു കട അന്വേഷിച്ചിട്ട് വന്നതാണ് .. ഞാൻ പറഞ്ഞ് കൊടുത്തിട്ടുണ്ട് .."
  " ആഹ് .. നീയെന്താ വല്ലാതിരിക്കുന്നേ .. നിനക്കും വന്നോ സൂക്കേട് .. ആ നാസ്ത്ത ഫുള്ള് കഴിച്ചില്ലെ നീ "
   " ഹേയ് എനിക്കൊന്നുല്ല .. ചെറിയ തലവേദന .. അതിപ്പൊ പോയ്ക്കോളും .."
   " ആ കമ്പ്യൂട്ടറിന്റെ‌ മുന്നിന്ന് കുറച്ച് മാറിയിരിക്ക് , അതാവും തലവേദന "
    റസിനെ കുറിച്ച് ആലോചിച്ച് എനിക്കെന്തോ പോലെ .. അവൾടെ അവസ്ഥ എന്തായിരിക്കും .. പാവം അതിനെ‌ ഉപദ്രവിക്കാതിരുന്നാൽ മതി .. അവളെ മറക്കാൻ പറഞ്ഞിട്ടാണ് ഇക്കാക്ക പോയത് .. എനിക്ക് തോന്നുന്നില്ല അതിനി പറ്റുമെന്ന് .. അവൾക്കും അങ്ങനെതന്നെ ആകണം .. ഏതായാലും ഈ ചൂടൊക്കെ ഒന്ന്  മാറിയിട്ട് ആ നമ്പറിലേക്ക് വിളിച്ച് നോക്കാം .. 
       അന്നത്തെ ദിവസം പോയ വഴി അറിഞ്ഞില്ല .. എത്ര പെട്ടെന്നാ രാത്രി ആയത് .. എനിക്കും സുഖമില്ലാന്ന് കരുതി ഉമ്മ വൈകിട്ട്  തന്നെ കട അടച്ച് പോരാൻ പറഞ്ഞിരുന്നു .. വന്നവാടെ റൂമിൽ പോയി വാതിലടച്ചു കിടന്നു .. ഉമ്മ വാതിലിൽ തട്ടുമ്പോളാണ് ഉറങ്ങിപോയിരുന്നു എന്ന് മനസ്സിലായത് .. രാത്രിയിലെ ഭക്ഷണം കഴിക്കാൻ വിളിച്ചതാണ് .. എല്ലാരും കൂടെ ഒന്നിച്ച് മാത്രെ എന്നും കഴിക്കാറുള്ളൂ .. ഉപ്പ കടയിൽ പോകുന്ന ദിവസം വരുന്നത് വരെ കാത്തുനിൽക്കും .. അങ്ങനെ കഴിക്കുന്നതിന്റെ  സുഖം വേറെ തന്നെയാണ് .. പക്ഷെ അന്ന് ഞാൻ മാത്രം എന്തോ ഒരു ഉശാറില്ലാതെയാണ് കഴിക്കാൻ ഇരുന്നത് .. 
     " ഇന്ന് അച്ചൂച്ചാനെ കാണാൻ ഒരാൾ ഇവിടെ വന്നിരുന്നു "
  ഭക്ഷണം കഴിക്കുന്നതിന്റെ  ഇടയിൽ ചെറിയ അനിയൻ എന്നോടായി പറഞ്ഞു .. അല്ലെങ്കിലേ മനസ്സിനി ഒരു സുഖമില്ല .. ഇതും കൂടെ കേട്ടതിൽ പിന്നെ എന്റെ അള്ളോഹ് .. അപ്പൊ ഉപ്പാനെ കണ്ടിട്ടുണ്ടാവും .. എല്ലാം പറഞ്ഞിട്ടുണ്ടാവും .. അനിയൻ പറഞ്ഞതിനോട് ഞാൻ മറുപടി പറയാൻ പോയില്ല .. എനിക്കറിയാല്ലോ ആരാ വന്നതെന്ന് .. പക്ഷെ ഉമ്മ ചോദിച്ചു ..
    " ഇവനെ കാണാനോ .. അതാരാ ഇവനെ കാണാൻ മാത്രം വന്ന ആൾ " 
    " ആരാണെന്നൊന്നും എനിക്ക് അറിയില്ല .. ഉപ്പാനോട് സംസാരിക്കുന്നുണ്ടായിനി .. "
   ഇതൊക്കെ കേട്ടിട്ടും ഉപ്പ ഒരക്ഷരം മിണ്ടുന്നില്ല .. ഒന്നും പറയാതെ കഴിക്കുകയായിരുന്നു .. അപ്പോഴാണ് ഞാൻ ഓർത്തത്  ,ഞാൻ കടയിൽ നിന്ന് വന്നതിൽ പിന്നെ ഉപ്പ എന്നോട് ഇത് വരെ ഒന്നും മിണ്ടിയില്ല , കടയിലെ കാര്യങ്ങളൊന്നും ചോദിച്ചില്ല .. പുട്ടിനി ഇടയ്ക്ക് തേങ്ങ ഇടുന്നത് പോലെ എന്റെയുള്ളിലേക്ക് ഇന്നത്തെ ഓരോ കാര്യങ്ങളും അമ്പുകളായി തറച്ചുകൊണ്ടേയിരുന്നു .. ഉപ്പ എന്നെ ഒന്ന് തല്ലിയാലും വേണ്ടില്ല ഇങ്ങനെ മിണ്ടാതിരിക്കുമ്പോ സഹിക്കാൻ പറ്റുന്നില്ല ... ഇത് വരെ ഇങ്ങനെ ഉണ്ടായില്ല .. നല്ല ഫ്രണ്ട്സ് പോലെയായിരുന്നു  ഉപ്പ ഞങ്ങൾക്ക്  .. ഉപ്പയോട്  അയാൾ എന്തൊക്കെ ആയിരിക്കും പറഞ്ഞിട്ടുണ്ടാവുക .. 
     അന്ന് ഞാൻ കരഞ്ഞുകൊണ്ടാണ് കിടന്നത് .. തിരിഞ്ഞും‌ മറിഞ്ഞും കിടന്നിട്ടും ഉറക്ക് വരുന്നില്ല .. ഒരു ഭാഗത്ത് റസിയാനെ മിസ്സ് ചെയ്യുന്നു .. മറുഭാഗത്ത് ഉപ്പ മിണ്ടാത്തതിലുള്ള സങ്കടവും .. കുറേ വൈകി ഉറങ്ങിയ ഞാൻ പിറ്റേന്ന് എഴുന്നേൽക്കാനും ഒരുപാട് വൈകിയിരുന്നു .. എഴുന്നേറ്റവാടും ഞാൻ ഉപ്പാനെ അന്വേഷിച്ചു .. 
     " ഉമ്മ .. ഉപ്പയെവിടെ .. "
  അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കുകയായിരുന്നു ഉമ്മ ..
  " ഉപ്പ കടയിലേക്ക് പോയല്ലോ .. എപ്പോളും പോകുന്ന സമയത്ത് തന്നെ പോയി .. "
   " ഉപ്പാക്ക് സുഖമില്ലാത്തതല്ലെ .. ഞാൻ തന്നെ പോകില്ലായിരുന്നോ "
   " ഇപ്പൊ സുഖക്കുറവൊന്നും ഇല്ല .. ഇന്നലെത്തേക്കാളും മാറ്റം ഉണ്ട് .. അതു കൊണ്ടാ പോയത് .. പിന്നെ ഉപ്പ നാസ്ത കഴിക്കാതെയാണ് പോയത് ..  നിന്റെ കയ്യിൽ‌ കൊടുത്തയക്കാൻ പറഞ്ഞു  .. പെട്ടെന്ന് റെഡിയായി ഇത് കൊണ്ട്കൊടുക്കാൻ നോക്ക് "
    അപ്പൊ അതാണ് കാര്യം ..എന്നെ ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി ആണ് ഉപ്പ കഴിക്കാതെ പോയത് .. ഞാൻ പെട്ടെന്ന് തന്നെ‌ റെഡിയായി ഫുഡും എടുത്ത് ബസ്റ്റോപ്പിലേക്ക് നടന്നു .. പോകുന്ന വഴിക്ക് അടുത്തുള്ള കടയിൽ നിന്ന് സുലൈമാനിക്ക എന്നെ വിളിച്ചു .. 
   " എടാ അഫ്സലേ .. ഇന്നലെ നിന്നെ ചോദിച്ച് ഒരാൾ ഇവിടെ വന്നിരുന്നു .. അയാളുടെ മകളെ നീ ഫോൺ വിളിച്ച് ശല്ല്യം ചെയ്യാറുണ്ടെന്ന് പറഞ്ഞു .. നിന്റെ വീട്ടിലേക്കുള്ള വഴി ഞാനാണ് പറഞ്ഞുകൊടുത്തത് .. എന്താ സംഭവം "
    അപ്പൊ ഇവിടെ വന്നത് അവളുടെ ഉപ്പയായിരുന്നു അല്ലെ .. എന്നെ കാണാൻ കാർണോരും ഉപ്പാനെ കാണാൻ അവളുടെ ഉപ്പയും .. അടിപൊളി .. കള്ള ഹിമാറേ സുലൈമാനിക്കാ നിങ്ങളാണല്ലെ എന്നെ കൊലയ്ക്ക് കൊടുത്ത ആ മഹാപാപി .. ചോദിച്ചാൽ അറിയില്ലാന്ന് പറഞ്ഞാൽ പോരേനോ .. വെറുതേ മനുഷ്യനി തല്ല് കൊള്ളിക്കാൻ .. മനസ്സിൽ അയാളെ നാല് തെറി വിളിച്ച് പുറത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു 
   " അതേ ഇക്കാ .. ഇങ്ങൾ സുലൈമാനല്ല ഹനുമാനാണ്  .. അയാൾ എന്നെ അന്വേഷിച്ച് തന്നെയാ വന്നത് .. നിങ്ങൾ കരക്റ്റ് വഴി പറഞ്ഞ് കൊടുത്തത് കൊണ്ട് ഭാഗ്യം തന്നെ .. അയാൾ ഇന്നലെ‌ എന്റെ ഉപ്പാനെ കണ്ടിരുന്നു ‌. അവർ രണ്ടുപേരും സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തി "
     " ഹോ ... എന്ത് പറ്റി .. നിനക്ക് നാണമില്ലേ ചെക്കാ .. ചെറിയ പെൺകുട്ടിയോളെ വിളിച്ച് ശല്ല്യം‌ ചെയ്യാൻ "
    " ഹേയ് ഒട്ടുമില്ല .. അത് കൊണ്ടെന്താ എനിക്ക് അവളെ തന്നെ‌ കെട്ടിച്ച് തരാന്ന് പറഞ്ഞിട്ടാ അയാൾ ഇന്നലെ പോയത് .." 
    " ഹേ .. അങ്ങനെ പറഞ്ഞോ .. അയാൾ നല്ല ചൂടിലാണല്ലോ പോയത് .. അങ്ങനെ പറയാൻ വഴിയില്ലല്ലൊ .. ചിലപ്പൊ നിന്നെ കെട്ടിയിട്ട് തല്ലുമെന്നായിരിക്കും പറഞ്ഞത് .. ഹ ഹ " 
   ഹോ .. കിളവന്റെ ചിരി‌ നോക്കറാ .. തല്ല് കിട്ടിക്കാനായിട്ട് ഇറങ്ങിയതാ പുള്ളി ‌. ഇങ്ങനെ കുറേ എണ്ണം എല്ലാ നാട്ടിലും ഉണ്ടാകും .. ഒരു പണിയും ഇല്ലാതെ റോഡ് സൈഡിൽ ഇരുന്ന് അതിലേ പോകുന്ന നമ്മളെ പോലുള്ള ആൺപിള്ളാർടെ ചോര കുടിക്കാൻ .. 
   " അതേയ് ഇക്കാ .. എന്റെ ചെവിക്ക് പ്രൊബ്ലം ഒന്നുല്ല .. എനി നിങ്ങൾക്ക് സംശയം‌ ഉണ്ടെങ്കിൽ അയാളെ കണ്ടാൽ ഒന്ന് ചോദിച്ച് നോക്കുട്ടൊ .. എനിക്ക് പോയിട്ട് പണിയുണ്ട് ."
  ബസ്സ് വരുന്നെന്നും പറഞ്ഞ് ‌ഞാൻ അവിടുന്ന് തടിയൂരി .  എനി‌ തിരിച്ച് നാട്ടിലെത്തിയാൽ എല്ലാവർക്കും ഇതായിരിക്കും‌ ചോദിക്കാനുണ്ടാവുക .. ഇയാളെ പോലെ ഒരാളുണ്ടെങ്കിൽ ആ നാട്ടിൽ റേഡിയോയുടെ ആവശ്യം ഉണ്ടാവില്ല ..ഇന്ന് വരുന്നവരോടെല്ലാം പറയാൻ ഇയാൾക്ക് ഒരു വാർത്ത കിട്ടി .. 
    അപ്പോഴേക്കും ബസ്സ് അടുത്തെത്തിയിരുന്നു .. രാവിലെ ആയത് കൊണ്ട് തിരക്ക് കുറവാണ് .. ആദ്യം കണ്ട വിൻഡോ സീറ്റിൽ തന്നെ സ്ഥാനമുറപ്പിച്ചു .. എനി അവിടെ എത്തിയാൽ അറിയാം ഉപ്പ എനിക്ക് വേണ്ടി എന്താ കരുതി വെച്ചതെന്ന് ..

  ഓരോന്ന് ആലോചിച്ച് ഇറങ്ങണ്ട സ്ഥലം എത്തിയത് അറിഞ്ഞില്ല ..  നാസ്തയും എടുത്ത് വേഗം‌ ഇറങ്ങി കടയിലേക്ക് നടന്നു .. ഓരോ കാല് എടുത്തുവെക്കുമ്പോളും ഉള്ളിൽ തീ പുകയുകയായിരുന്നു .. ദൂരെ നിന്ന് കാണുന്നുണ്ട് ഉപ്പ അവിടെ ഇരിക്കുന്നത് .. കടയിലെത്തി‌ കയ്യിലുള്ള സാധനം‌ ഒരു സൈഡിൽ വെച്ച് ഞാൻ അവിടെ ഇരുന്നു .. കുറച്ച് സമയം‌ രണ്ടാളും മൗനമായിരുന്നു .. 
      " അഫ്സലേ .. ഇന്നലെ വന്ന അയാൾ പറഞ്ഞതൊക്കെ സത്യാമാണോ .. അയാളുടെ മകളുമായിട്ട് നിനക്ക് എന്തെങ്കിലും ബന്ധം ഉണ്ടോ "
      " അത് .. ഉപ്പാ .. ഞങ്ങൾ അങ്ങനെ അല്ല .. "
   " എങ്ങനെ അല്ലാന്ന് .. അപ്പൊ നിനക്ക് അവളെ അറിയാം അല്ലെ .. നിങ്ങൾ തമ്മിൽ ഫോൺ വിളിക്കാറുമില്ലെ .. അയാൾ ഇന്നലെ വന്നിട്ട് എന്തൊക്കെ പറഞ്ഞതെന്ന് അറിയൊ നിനക്ക് .. എന്നെ നാണം കെടുത്താനാണോ നിന്റെ ഉദ്ധേഷം .. അയാളെ പറഞ്ഞിട്ട് കാര്യമില്ല .. ഏതൊരു ഉപ്പയും‌ ചെയ്യുന്നതേ അവരും ചെയ്തുള്ളു .. ഞാനാണ് അവരുടെ സ്ഥാനത്തെങ്കിൽ ഇതൊക്കെ തന്നാ ചെയ്യാ .. 
ഇത് വരെ നിങ്ങൾ എങ്ങനെ ആയിരുന്നെന്ന് എനിക്ക് അറിയണ്ട .. കഴിഞ്ഞത് കഴിഞ്ഞു .. ഇനിയും‌ നീ ഇത് തുടരാനാണ് ഭാവമെങ്കിൽ ഈ ഉപ്പാനെ നിങ്ങൾ മറന്നേക്ക് "

 ഈ ഉപ്പ എന്തൊക്കെയാ പറയുന്നെ .. അതിനി മാത്രം എന്താ ഇവിടെ സംഭവിച്ചത് .. അള്ളാഹ് ഞാൻ എന്താ ചെയ്യാ .. ഇത് വരെ ഇങ്ങനെയുള്ളത് ഞാൻ ഉപ്പാന്റെ വായിൽ നിന്ന് കേട്ടിട്ടില്ല .. ഇങ്ങനൊക്കെ പറയണമെങ്കിൽ ഉപ്പാന്റെ മനസ്സ് എത്ര മാത്രം വേദനിച്ചിറ്റുണ്ടാവും .. ഇല്ല ഉപ്പ എനി ഉപ്പാന്റെ മോൻ ആ പണിക്ക് പോകില്ല .. എനിക്ക്‌ എല്ലാരേക്കാളും വലുത് എന്റെ കുടുംബമാണ് .. 
   
   " ഉപ്പാ .. അങ്ങനെയൊന്നും പറയരുത് .. എന്റെ ഭാഗത്ത് നിന്ന്‌ എനി ഒരു തെറ്റും‌ സംഭവിക്കില്ല .. ഞങ്ങൾക്ക് തുണയായി ഉപ്പ മാത്രല്ലെ ഉള്ളു .. ഞാൻ നിർത്തി .. എല്ലാം "
   " മോനേ .. നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ .. അവരൊക്കെ വല്ല്യ ആൾക്കാരാ .. എനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ അവർ നിന്നെ തല്ലാനും മടിക്കില്ല .. അതൊന്നും കാണാനുള്ള മനക്കരുത്ത് ഈ ഉപ്പക്കില്ല .. മോൻ എല്ലാം മറക്കണം .. അവൾ ചെറിയ കുട്ടിയല്ലെ .. വകതിരിവില്ലാത്ത പ്രായം ആണ് അവളുടെ .. അതൊക്കെ മനസ്സിലാക്കി എടുക്കണ്ടത്‌ നീയല്ലെ "
     എല്ലാവരുടെയും ആഗ്രഹം അതാണ് .. ഞാനും അവളും പിരിയണം .. ബാകിയുള്ളവരുടെ സന്തോഷത്തിനി വേണ്ടി അങ്ങനെ ചെയ്തേ പറ്റൂ .. പക്ഷെ എനിക്ക് തോന്നുന്നില്ല അതിനി പറ്റൂന്ന് .. അത്രക്കും ഇഷ്ടപ്പെട്ട് പോയി അവളെ .. എല്ലാവരും പറയുന്ന പോലെ ഞങ്ങളുടെ പ്രായത്തിന്റെ പക്വത ഇല്ലായ്മ ആണെങ്കിൽ ചിലപ്പോ‌ രണ്ട് പേരും തമ്മിൽ മറന്നേക്കും .. എനിക്ക് അതിനി പറ്റില്ല അവൾക്കും‌ മറക്കാൻ പറ്റില്ലെങ്കിൽ ഞാൻ കാത്തുനിന്നോളാം .. എത്ര വർഷം‌ വേണമെങ്കിലും ..
    ആ സംഭവത്തിനി ശേഷം എല്ലാ ദിവസവും ഞാൻ ഉപ്പയുടെ കൂടെ കടയിൽ പോയി ഇരിക്കാൻ തുടങ്ങി .. കുറച്ചെങ്കിലും‌ ആശ്വാസം‌ കിട്ടുന്നത് അവിടെ പോയി ഇരിക്കുമ്പോളാണ് .. ഓരോ ദിവസവും മണിക്കൂർ പോലെ നീങ്ങി തുടങ്ങി .. വെക്കേഷൻ‌ കാലം കഴിഞ്ഞു ‌. അവൾക്ക് ക്ലാസ്സും തുടങ്ങി .. പ്ലസ്റ്റു റിസൾട്ട് വൈകിവരുന്നത് കൊണ്ട് ഞാൻ അവിടെ ഉപ്പയെ സഹായിക്കലായി പണി .. അത് വന്നിട്ടും വലിയ കാര്യമൊന്നുമില്ല .. നമ്മളല്ലേ എഴുതിയത് എന്തായാലും‌ ജയം‌ അറിയാൻ പോകുന്നില്ല .. അവളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടായിരുന്നു .. കാണാൻ പോകാനും അവസരം കിട്ടുന്നില്ല .. വിളിക്കാനും പറ്റുന്നില്ല .. അവസാനമായി എന്തെങ്കിലും സംസാരിക്കണം എന്നുണ്ട് .. വയസ്സ് ആകുമ്പോ നിന്നെ ഞാൻ വന്ന് ചോദിച്ചോളാം എന്നൊക്കെ പറഞ്ഞ് അവളെ ആശ്വസിപ്പിക്കണം എന്നുണ്ട് .. അതിനി വേണ്ടി ദിവസവും‌ ഞാൻ വിളിച്ചുകൊണ്ടേയിരിക്കും .. അതിനിടയിൽ ഞങ്ങളുടെ കാര്യം ഉമ്മയും അറിഞ്ഞു .. എന്നോട് അവളെ കുറിച്ച് ചോദിച്ചപ്പൊ സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ ഉമ്മയുടെ മടിയിലേക്ക് വീണു കരഞ്ഞു .. 
  " എന്താടാ ഇത് .. നിനക്ക് അവളെ അത്രക്കും ഇഷ്ടമാണെങ്കിൽ നമുക്ക് ഇത് നടത്താം .. രണ്ടാൾക്കും പ്രായം‌ ആകട്ടെ ..അത് വരെ ക്ഷമിച്ചുനിൽക്ക് .. ഞാൻ ഉപ്പയോട് പറഞ്ഞ് സമ്മതിപ്പിച്ചോളാം .. നീ വന്ന് എന്തെങ്കിലും കഴിക്കാൻ നോക്ക് ‌‌‌‌.. ഇങ്ങനെ പട്ടിണി കിടന്ന് വയർ ചീത്തയാക്കാതെ .."
     എന്ത് സങ്കടം വന്നാലും ഉമ്മമാരുടെ മടിയിൽ വീണ് കരഞ്ഞാൽ അതൊക്കെയും അലിഞ്ഞില്ലാതാകും .. ഉമ്മ പറഞ്ഞ ആ വാക്കിൽ ഞാൻ ഒരുപാട് സന്തോഷിച്ചു .. അന്ന് മുതൽ ഓരോ ദിവസവും അവളുടെ വിളിയും കാത്ത് നിന്ന് ഞാൻ പഴയ ആളായി മാറി .. അന്ന് നിർത്തിവെച്ച കളി വീണ്ടും തുടങ്ങി.. ഇടയ്ക്ക് അവളെ കാണാൻ സ്കൂളിലേക്ക്  പോകുമെങ്കിലും എന്നും നിരാശയായിരുന്നു ഫലം .. 
   ദിവസങ്ങൾ ആരെയും കാത്തുനിൽക്കാതെ കൊഴിഞ്ഞുകൊണ്ടേയിരുന്നു .. ഏകദേശം ഒരു മൂന്ന്  മാസത്തിനി ശേഷം അന്നൊരു ദിവസം രാത്രി ഞാൻ വീട്ടിലേക്ക് പോകുമ്പോ ആയിരുന്നു എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവളുടെ നമ്പറിൽ നിന്നും എനിക്ക് കോൾ വന്നത് .. ഫോണിൽ അവളുടെ ആ സുന്തരമായ പേര് കണ്ടപ്പോ തന്നെ മനസ്സിൽ കുളിർ കയറി .. പെട്ടെന്ന് തന്നെ ഫോൺ എടുത്ത് ഞാൻ ചെവിയോടടുപ്പിച്ചു .. 
  " ഹെല്ലൊ .. അഫ്സൽ അല്ലെ.. സുഖല്ലെ നിനക്ക് .. ഈ ശബ്ദം ഓർമയുണ്ടൊ "
  എന്റള്ളോഹ് .. ന്റെ പെണ്ണിന്റെ ശബ്ദം എത്രയായി കേട്ടിട്ട് .. 

  " റസീ .. നീയെന്താ പെണ്ണെ ഇങ്ങനൊക്കെ ചോദിക്കുന്നേ .. നിന്റെ ഫോണിലേക്ക് വിളിക്കാത്ത ഒരു ദിവസം പോലും എന്നിലൂടെ കടന്നു പോയിട്ടില്ല .. നിന്റെ ഈ കോളിനി വേണ്ടി ഞാൻ എത്ര കാത്തുനിന്നെന്ന് അറിയോ നിനക്ക് .. നിന്റെ ഇക്കയും ഉപ്പയും പറഞ്ഞ പോലെ എനിക്ക് നിന്നെ മറക്കാൻ പറ്റുന്നില്ല റസീ .."
    " മറക്കണം അഫ്സൽ .. അത് പറയാൻ വേണ്ടിയാ ഞാൻ ഇപ്പോ നിന്നെ വിളിച്ചത് . എല്ലാം മറക്കണം .. ഞങ്ങൾ തമ്മിൽ ഒരിക്കലും ചേരില്ല .. എന്റെ ഉപ്പ അതിനി സമ്മതിക്കില്ല . അവരെ വേദനിപ്പിച്ച് എനിക്ക് ഒന്നും വേണ്ട .. "
     എനിക്ക് ഒരു ഷോക്കായിരുന്നു അവളുടെ ആ മറുപടി .. ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവളുടെ വായിൽ നിന്നും ഇപ്പൊ വന്നത് .
    " എന്താ റസീ പറയുന്നെ .. നിന്നെ അങ്ങനെ മറക്കാൻ പറ്റ്വോ എനിക്ക് .. എത്ര ലാഘവത്തോടെയാണ് നീ ഇത് പറയുന്നേ .. ഇത്രേയുള്ളോ എന്നോടുള്ള സ്നേഹം ഇതിനി വേണ്ടിയാണോ ഞങ്ങൾ സ്വപ്നങ്ങൾ നെയ്തുകൂട്ടിയത് .. ഇതേ ഉപ്പയും ഉമ്മയും എനിക്കും ഉണ്ട് .. അവർക്കും ഇതിനോട് എതിർപ്പ് തന്നെയാണ് .. അവരും നിന്നെ മറക്കാൻ തന്നെയാണ് പറഞ്ഞത് .. ഞാൻ അവർക്ക് അനുകൂലമായ മറുപടി കൊടുത്തത് നിന്നെ മറക്കാൻ വേണ്ടിയല്ല .. ഉമ്മയോട് ഞാൻ പറഞ്ഞപ്പോ രണ്ടാൾക്കും വയസ്സാകട്ടെ എന്നിട്ട് നമുക്ക് ആലോചിക്കാം എന്നാണ് പറഞ്ഞത് .. ഉപ്പയെ ഉമ്മ പറഞ്ഞ് മനസ്സിലാക്കും എന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട് .. അങ്ങനെ പറഞ്ഞതിനി ശേഷമാണ് ഞാൻ ശരിക്കും ഭക്ഷണം വരെ കഴിക്കാൻ തുടങ്ങിയത് .. എന്നിട്ടിപ്പൊ നീ പെട്ടെന്ന് മറക്കണം എന്നൊക്കെ പറഞ്ഞാൽ "
     " എനിക്കൊന്നും കേൾക്കണ്ട .. ഞാൻ പറഞ്ഞില്ലെ എന്നെ മറന്നെ പറ്റൂ .. എല്ലാരേം സങ്കടത്തിലാഴ്ത്തിയിട്ട് എനിക്ക് ഒരു ജീവിതം വേണ്ട .. എനി എന്നെ കാണാനോ വിളിക്കാനോ ശ്രമിക്കരുത് .. എല്ലാം ഇവിടെ അവസാനിക്കണം .. ഞാനും നീയും തമ്മിൽ ഒരു പരിജയവും ഇല്ല ‌. കഴിഞ്ഞതൊക്കെ ഒരു സ്വപ്നമായി കാണണം .. ഞാനും ശ്രമിക്കാം .. ശ്രമിക്കാമെന്നല്ല .. എനിക്ക് എനി അങ്ങനെ കാണാനേ പറ്റൂ .. ഇനി ഈ നമ്പറിലേക്ക് വിളിച്ച് ബുദ്ധിമുട്ടണമെന്നില്ല .. ഇതോടെ ഈ സിമ്മും പൊട്ടിച്ച് കളയുകയാണ് .. അപ്പൊ പിന്നെ ശരി .. ഗുഡ്ബൈ " 
        
       അവൾക്ക് പറയാനുള്ളതൊക്കെ കഴിഞ്ഞപ്പൊ എന്റെ ഒരു മറുപടി കേൾക്കാൻ പോലും കൂട്ടാക്കാതെ അങ്ങേ തലക്കൽ ഫോൺ കട്ടായിരുന്നു .. അപ്പോഴേക്കും വീട്ടിലെത്തിയ ഞാൻ ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ച് സഹിക്കാൻ വയ്യാതെ  റൂമിൽ കയറി വാതിലടച്ച് മനസ്സിലുണ്ടായതൊക്കെ കൈകളിലേക്ക് പടർന്ന് ശക്തിയായി ഫോൺ  എറിഞ്ഞുടച്ചു .. ഒപ്പം തന്നെ ബെഡ്ഡിലേക്ക് വീണ് അത് വരെ പിടിച്ചു വെച്ച കണ്ണുനീർ തലയണയിലേക്കും പകർന്നു .. അവൾക്ക് എങ്ങനെ പറയാൻ തോന്നി കഴിഞ്ഞതൊക്കെ സ്വപ്നമായി കാണണമെന്ന് .. അവൾക്ക് കഴിയുമായിരിക്കും പക്ഷെ എന്റെ സ്നേഹം‌ സത്യമായത് കൊണ്ട് എനിക്കതിനി പറ്റില്ല ..  തലയണ നനഞ്ഞപ്പോളാണ് ഞാൻ കരഞ്ഞത് എനിക്കുപോലും അറിയാൻ പറ്റിയത് .. ഇപ്പൊഴാണ് എനിക്ക് ശരിക്കും മനസ്സിലായത് ഞാൻ അവളെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് .. 
    ഞങ്ങളുടെ പ്രണയം അവിടെ തീരുകയായിരുന്നു .. ഫോണിൽ കൂടി പരിജയപ്പെട്ട ഞങ്ങൾ അതിൽ കൂടി തന്നെ പിരിയുകയും ചെയ്തു .. എനി ഞങ്ങൾ തമ്മിൽ ബന്ധമില്ല .. അവളുടെ  ഉപ്പയും ഇക്കാക്കയും  പറഞ്ഞത് അങ്ങനെ തന്നെയായി .. അവരുടെ ആഗ്രഹം സഫലമായി .. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ച ഞങ്ങൾ അവിടെ ഞങ്ങളുടെ സ്വപ്നങ്ങൾക്ക് തിരശ്ശീല കുറിക്കുകയായിരുന്നു .....

അവസാനിച്ചു ....

  എന്ന് ഞാനും കരുതിയതാണ് .. ഹിഹി ‌. .. ഇതിപ്പൊ തുടങ്ങിയിട്ട് വർഷം ഒന്ന് ആവാൻ പോകുന്നതേയുള്ളു ‌‌ ..എനിയും കിടക്കുന്നു ബാക്കി നാല് വർഷങ്ങൾ .. അത് മുഴുവനും വിവരിച്ച് പറയാൻ നിന്നാൽ ഈ സ്റ്റോറി അടുത്ത കാലത്തൊന്നും അവസാനിക്കില്ല .. അത്കൊണ്ട്  അടുത്ത ഭാഗങ്ങൾ ചുരുക്കി പറയാമെന്ന് വിചാരിക്കുന്നു .. അപ്പൊ പിന്നെ തുടരാം അല്ലെ ..

        പിന്നീട് കുറെ നാൾ അവളെ ഓർത്ത് സങ്കടപ്പെട്ടിരുന്നു .. ആദ്യത്തെ പോലെ തന്നെ കളിക്കാൻ പോകാതെ ആയി , വീട്ടിൽ അടഞ്ഞുകൂടി ഇരിക്കാൻ തുടങ്ങി .. എന്റെ അവസ്ഥ കണ്ടിട്ടാവണം‌ ഉമ്മ നമ്മളെ ചങ്ക് അർഷാദിനോട് എന്നെം കൂട്ടി കളിക്കാൻ പോകാൻ പറഞ്ഞത് ..   അന്ന് വൈകിട്ട് തന്നെ അവൻ എത്തിയിരുന്നു എന്നെ ആശ്വസിപ്പിക്കാനും കൂടെ കൂട്ടിക്കൊണ്ടോകാനും ..

   " പോന്നവൾ പോട്ടെടാ നമ്മളൊക്കെ ഇല്ലെ ഇവിടെ .. അവളെം ആലോചിച്ച് വെറുതെ നിന്റെ ജീവിതം തുലക്കണ്ട .. നിന്നെ വേണ്ടാത്തവളെ നിനക്കും വേണ്ട .. ചങ്ക് പറിച്ച് തരുന്ന കൂട്ടുകാർ ഉണ്ടാകുമ്പോ എന്തിനാ ചങ്ക് പറിച്ച് കൊണ്ടുപോകുന്ന കാമുകിമാർ .. അവളില്ലെൽ അവൾടെ അനിയത്തി .. "
     " അതിനി അവൾക്ക് അനിയത്തി ഇല്ലടാ , അവൾ ഒറ്റ മോളാ "
     അപ്പൊ അവിടെ കൂട്ടച്ചിരിയായിരുന്നു .. ഉമ്മയും അവനും എന്റെ അനിയൻസും ഒക്കെ ..
    " അത് ശരി ഞാൻ ഒരു ഫ്ലോയിൽ അങ്ങ് പറയ്മ്പോളേക്ക് ചെക്കൻ കാര്യായിട്ട് എട്ത്ത് .. നീ വന്നെ .. ഗ്രൗണ്ടിലേക്ക് പോകാ .. എനി അവൾക്ക് അനിയത്തി ഉണ്ടായാൽ‌ തന്നെ നിന്നെ നമ്മൾ ആ ഭാഗത്തേക്ക് വിടില്ല .. "

    പിന്നെ മെല്ലെ മെല്ലെ അവളെ മറക്കാൻ തുടങ്ങി .. അർഷ പറഞ്ഞ പോലെ എന്നെ വേണ്ടാത്തവളെ എന്തിനാ എനിക്ക് .. പോയി പണി നോക്കാൻ പറ അല്ല പിന്നെ .. അന്ന് മുതൽ നമ്മൾ‌ വീണ്ടും‌ കളിക്കളത്തിലേക്ക് ഇറങ്ങി .. അതിനിടയിൽ‌ പ്ലസ്റ്റു റിസൾട്ടും‌ വന്നിരുന്നു .. വിചാരിച്ച പോലെ തന്നെ മൂന്നണ്ണത്തിൽ പൊട്ടിപ്പോയി .. വീട്ടീന്ന് നല്ല വഴക്കും കിട്ടി .. പഠിക്കേണ്ട സമയത്ത് ഫോണും വിളിച്ച് നടന്നിട്ടല്ലേന്ന് എല്ലാവരും .. അല്ലെങ്കിലേ അതിൽ‌ നമ്മക്ക് വലിയ പ്രതീക്ഷയൊന്നും‌ ഇണ്ടായില്ല .. ഒന്നാമത് സയൻസും കിട്ടിയ സീറ്റിൽ‌ കയറി ഇരുന്നതല്ലാതെ സയൻസ് പഠിക്കാനുള്ള ആഗ്രഹം‌ കൊണ്ടൊന്നുമല്ല അതെടുത്തത് .. എല്ലാവരുടെയും‌ നിർബന്ധവും കൂടെ പടിക്കുന്ന ചങ്ക്സും‌ ഉള്ളത് കൊണ്ട് സേയ് എഴുതാമെന്ന് വിചാരിച്ചു .. കാര്യായിട്ട് മാത്ത്സ് ആയിരുന്നു പ്രോബ്ലം .. അതിനിവേണ്ടി നമ്മൾ നാല് പേരും ട്യുഷനി പോകാൻ തുടങ്ങി .. ഫിസിക്സും കെമിസ്ട്രിയും എങ്ങനെയെങ്കിലും‌ എഴുതി‌യെടുക്കാമെന്ന് ഉറപ്പുണ്ടായിരുന്നു ...

       അങ്ങനെയിരിക്കെ ഒരു ദിവസം രാത്രിയിൽ വീട്ടിൽ ഇരുക്കുമ്പോളാണ് ഫോൺ റിങ് ചെയ്യുന്നത് കേട്ടത് .. ഒന്ന് പറയാൻ വിട്ടുപോയി നമ്മളെ പഴയ ഫോൺ തകർന്ന് തരിപ്പണമായത് ഓർമയുണ്ടല്ലോ അല്ലെ .. ഇതിപ്പൊ വേറെ ഫോൺ ആണുകെട്ടൊ .. വെക്കേഷൻ സമയം ഉപ്പാന്റെ കടയിൽ പോയി ഇരുന്നത്കൊണ്ട് കുറച്ച് കാശ് ശമ്പളമായി എനിക്ക് തന്നിരുന്നു .. പുതിയ ഫോൺ വാങ്ങാനുള്ളതൊന്നും ഉണ്ടായില്ല .. അത്കൊണ്ട് ഒരു സെക്കൻഹാന്റ് മൊബൈൽ വാങ്ങിച്ചു .. സിം പഴയത് തന്നെയാട്ടോ .. ഹാ അത് വിട് അതല്ലല്ലോ നമ്മൾടെ വിഷയം .. 
  ഈ രാത്രിയിൽ ആരായിരിക്കും ഇങ്ങോട്ട് കോൾ ആക്കുന്നെ സാധാരണ രാത്രിയിൽ ഉമ്മയോ‌ ഉപ്പയോ ആണ് വിളിക്കുക .‌ ഇതിപ്പൊ രണ്ട്പേരും ഇവിടുണ്ട്  പിന്നെ ആരായിരിക്കും .. 
    " ടാ അഫ്സലേ .. നിന്റെ ഫോൺ കിടന്ന് കുരക്കുന്നത് കേട്ടില്ലെ നീ .. ഒന്നെടുക്കുന്നുണ്ടോ അത് .. അല്ലെങ്കിൽ ഞാനെടുത്ത് അടുപ്പിലിടും .. പറഞ്ഞില്ലാന്ന് വേണ്ട .. "
     ഈ ഉമ്മച്ചിക്ക് എന്ത് കിട്ടിയാലും അടുപ്പിലിടണം .. ഇതിനിടെ അനിയന്റെ ഹെഡ്ഫോൺ എടുത്ത് അടുപ്പിലിട്ട ആളാ .. അവൻ രാത്രിയിൽ അത് ചെവിക്ക് വെച്ച് ഉറങ്ങുന്നത് കൊണ്ട് ..  പെട്ടെന്ന് പോയി എടുത്തില്ലെങ്കിൽ എന്റെ ഫോണിന്റെ അവസ്ഥയും അതായിരിക്കും .. ഇതും കൂടെ പോയാൽ വേറൊന്ന് കിട്ടണങ്കിൽ നമ്മളെ പഴയ ആ കസിൻ ബ്രോ നാട്ടിലേക്ക് വരണം ..ഹിഹി
     " ആ ഉമ്മാ .. ഞാൻ തന്നെ എടുത്തോളാം.. ഇങ്ങൾ ബുദ്ധിമുട്ടണ്ട .. "
  റൂമിലേക്ക്  പോയി ഫോൺ  നോക്കുമ്പോൾ വീണ്ടും ഒരു അറിയാത്ത നമ്പർ .. 
പടച്ചോനേ .. ഇതാരാ അടുത്ത തേപ്പ് പെട്ടി .. ഒന്ന് തേച്ചതിന്റെ ക്ഷീണം‌ ഇത് വരെ മാറിയില്ല .. അന്ന്  പറഞ്ഞത് പോലെ അറിയാത്ത നമ്പർ കണ്ടപ്പോ ഞാൻ മനസ്സിൽ വിചാരിച്ചത് ഏതെങ്കിലും ഒരു പൈങ്കിളി ആയിരിക്കണേ എന്നല്ല .. ഏതെങ്കിലും  ഒരു ചങ്ക് പുതിയ സിം എടുത്ത് വിളിക്കുന്നതായിരിക്കണേ എന്നാണ് .. പക്ഷേ ഈ പ്രാവശ്യം നമുക്കെതിരെ ആയിരുന്നു ‌‌.. മനസ്സിലായില്ലേ .. അതും ഒരു‌ കിളി ആയിരുന്നെന്ന് ...
     "ഹെല്ലൊ .. അഫ്സൽ അല്ലെ "
   എവിടെയോ കേട്ട് നല്ല പരിജയമുള്ള ശബ്ദം .. ഏതായാലും പെണ്ണ് ആയത്കൊണ്ട് ഞാൻ മെല്ലെ വീട്ടീന്ന് പുറത്തിറങ്ങി .. റസിയ ആയിരിക്കുമോ .. ഹേയ് അവളാകാൻ സാധ്യത ഇല്ല ‌‌ ‌‌... എന്നെ ഇട്ടെറിഞ്ഞ് പോയവളല്ലെ .. എനി വിളിക്കില്ലാന്നും പറഞ്ഞതാണ് .. എന്നാലും അവളുടെ അതേ ശബ്ദം .. എനി അവൾക്ക് ശരിക്കും അനിയത്തി ഉണ്ടോ .. ഹിഹി .. അന്ന് അർഷ പറഞ്ഞത് പോലെ തന്നെ ആക്വോ ..
    " ഹെല്ലൊ .. ഇയാൾക്ക് കേൾക്കുന്നില്ലെ .. ഇത് അഫ്സൽ അല്ലേന്ന് .. "
  " അല്ല .. അഫ്സൽ അല്ല .. അവന്റെ ആത്മാവാ ‌‌ .. അവൻ മരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു .. തനിക്ക് എന്താ വേണ്ടത് .. " 
   അല്ല പിന്നെ എന്നോടാ അവൾടെ കളി ‌‌ ..
  " അയ്യോ അവൻ മരിച്ചോ .. സോറി കെട്ടോ .. ഞാൻ അറിഞ്ഞില്ല .. എപ്പോളാ മരിച്ചത് .. എങ്ങനാ മരിച്ചത് .. മരിക്കുമ്പോൾ അവനി എന്നോട് ഒരു വാക്ക് പറഞ്ഞൂടേനോ .. ഞാനും പോകുമായിരുന്നല്ലൊ അവന്റെ കൂടെ "  " ആഹ് .. എല്ലാം പെട്ടെന്നായിരുന്നു .. ആരോടും പറയാൻ‌ സമയം‌ കിട്ടിയില്ല .. അടുത്ത പ്രാവശ്യം‌ മരിക്കുമ്പോൾ നോട്ടീസ് അടിക്കാന്ന് പറഞ്ഞിട്ടുണ്ട് .. ഇയാൾടെ അഡ്രസ് തന്നാൽ അതിലേക്ക് അയച്ച് തരാൻ പറയാം .. " 
   " ആഹ് അത് മതി .. ചുരുങ്ങിയത് ഒരു ദിവസം മുമ്പെങ്കിലും അയക്കാൻ പറയണേ .. എനിക്കും കൂടെ പോകാനുള്ളതാ അതിനി വേണ്ടി തയ്യാറെടുപ്പ് നടത്തണം .. ആഹ് പിന്നെ   ആത്മാവ് എനി അവന്റടുത്ത് പോയാൽ എന്റെ അന്വേഷണം‌ പറഞ്ഞേക്കണം .. പിന്നെ പറയാതെ‌ പോയതിലുള്ള നീരസവും "
   ഇവൾ ആൾ കൊള്ളാലോ .. ഉരുളക്ക് ഉപ്പേരി‌ പോലെ നല്ല മറുപടി കിട്ടുന്നുണ്ട്  .. എനിയും‌ മുന്നോട്ട്‌ പോയാൽ നമ്മൾ തോറ്റ് തൊപ്പിയൂരേണ്ടി വരും .. തൽക്കാലം നിർത്താം .. എന്നാലും ആരായിരിക്കും‌ ഇത് .. റസിയ ഇങ്ങനെ കൗണ്ടർ അടിക്കാറും ഇല്ല ..
   " ശരി മാഡം പറഞ്ഞേക്കാം .. ആരു അന്വേഷിച്ചെന്നാ പറയണ്ടത്  .. "
    " അത് അവന്റെ ഒരു പഴയ കാമുകി ആണെന്ന് പറഞ്ഞാ മതി .. "
    കാമുകിയോ .. അതിനി എനിക്ക്‌ ആകെ ഒരു കാമുകിയല്ലെ ഉണ്ടായുള്ളൂ .. എന്റെ റസിയ .. അപ്പൊ ഇത് .. റസിയ ?  .. 
   " എന്താ മണ്ണുണ്ണീ ആലോചിക്കുന്നെ .. കാമുകിമാരുടെ എണ്ണം എടുക്കകയാണോ .. എന്നാ എന്റെ പേര് ഞാൻ പറഞ്ഞു തരാം .. കൂടുതൽ ബുദ്ധിമുട്ടണ്ട .. റസിയ ആണ് .. ഇപ്പൊളെങ്കിലും മനസ്സിലായിറ്റുണ്ടാവുമല്ലൊ അല്ലെ .. എന്നാലും എന്റെ ശബ്ദൊക്കെ മറന്നൊ നീ .. അത്രേയുള്ളു എന്നോടുള്ള ഇഷ്ടൊക്കെ അല്ലെ .. ജീവനാണ് , കരളാണ് , മുത്താണ് ,  മരിച്ചാലും മറക്കില്ല , നിന്റെ ശബ്ദമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് .. എന്തൊക്കെ ആയിരുന്നു .. അവസാനം കണ്ടോ എന്റെ ശബ്ദം‌ പോലും മറന്നിരിക്കുന്നു .."
   " എന്ത് .. റസിയ ആണെന്നൊ .. എനിക്ക്‌ വിശ്വസം ഇല്ല .. സത്യം പറ .. എന്നെ കളിപ്പിക്കുന്നതല്ലെ .. റസിയാക്ക് ഇങ്ങനെ സംസാരിക്കാനൊന്നും അറിയില്ലായിരുന്നല്ലൊ .. വെറുതേ എന്നെ പറ്റിക്കണ്ട .. ഞാൻ വിശ്വസിക്കില്ല ..‌ എന്നെ ഇഷ്ടല്ലാന്ന് പറഞ്ഞ് പോയവൾ വീണ്ടും‌ വന്നൂന്ന് ഞാൻ വിശ്വസിക്കില്ല .. അത്രക്കും‌ വേദനിപ്പിച്ചിട്ടാണ് അവൾ അന്ന് പോയത് .. " 
    " ടാ മണ്ണുണ്ണീ .. ഇത് ഞാൻ തന്നെയാ .. നിന്റെ റസിയ .. അന്ന് അങ്ങനെ സംഭവിച്ച് പോയതാ .. അതൊക്കെ ഞാൻ പിന്നെ പറയാ .. നിന്നെ ഇപ്പൊ എന്ത് പറഞ്ഞ് ഞാൻ വിശ്വസിപ്പിക്കും .. എന്റെ ഒരു ഫോട്ടോ അയച്ചു തന്നാൽ മതിയോ .. MMS കിട്ടില്ലെ നിന്റെ ഫോണിൽ ( ആരും‌ തെറ്റിദ്ധരിക്കണ്ട മൾട്ടിമീഡിയ മെസ്സേജ്‌ ആണ് അവൾ ഉദ്ധേഷിച്ചത് .. അന്നും നമുക്ക്‌ വാട്ട്സപ്പ് കിട്ടിയിരുന്നില്ല ) .. അതിൽ‌ എന്റെ ഫോട്ടോ അയച്ചുതരാം .. പോരേ "
     " ആഹ് .. മതി‌.. പക്ഷേ ലൈവ് ഫോട്ടോ ആയിരിക്കണം ‌‌ .. എന്നാലേ വിശ്വസിക്കൂ ."
   " എന്റള്ളൊഹ് .. ആടാ കൊരങ്ങാ ലൈവ് തന്നെ അയച്ചരാ "
  അയച്ചു തരാന്ന് പറഞ്ഞ് അവൾ ഫോൺ കട്ട് ആക്കി ..  ഹിഹി ഇപ്പൊ എനിക്ക് ഉറപ്പായി ഇത് എന്റെ റസിയ തന്നേന്ന് .. ആ കുരങ്ങാന്നുള്ള വിളി മാത്രം മതി അവളാണെന്ന് ഉറപ്പിക്കാൻ .. ഏതായാലും ഫോട്ടോ തരാന്ന് പറഞ്ഞതല്ലെ .. വെറുതേ എന്തിനാ വീട്ടിലേക്ക് കയറി വരുന്ന ഭാഗ്യലക്ഷ്മിയെ പുറംകാല് കൊണ്ട് തട്ടിയെറിയുന്നത് ... അവൾ അയക്കട്ടേ .. കുറച്ച് കളിപ്പിക്കാം .. എന്നെ കരയിച്ചിട്ട് പോയതല്ലെ ..MMS ആയതോണ്ട് കുറച്ച് സമയം കാത്തുനിൽക്കേണ്ടി‌ വന്നു ഫോട്ടോ വരാൻ .. ബീപ്പ്‌ ബീപ്പ് എന്നുള്ള വൈബ്രേഷൻ വന്നപ്പൊ തന്നെ ഞാൻ വേഗം അതെടുത്ത് ഓപെൺ ആകിനോക്കി .. പറഞ്ഞ പോലെ എന്റെ റസിയ വീണ്ടും‌ വന്നിരിക്കുന്നു .. ഇപ്പൊ‌ കുളി കഴിഞ്ഞതാണെന്ന് തോന്നുന്നു .. ആ നീണ്ട മുടിയൊക്കെ പാറിപ്പറക്കുന്നുണ്ട് .. ഒന്നൂടെ സുന്തരി ആയത് പോലെ .. ചിലപ്പൊ‌ കുറേ നാൾ കാണാത്തത് കൊണ്ട് എനിക്ക് തോന്നുന്നതാകാം .. അവൾ ആണെന്ന് ഉറപ്പിച്ചതോടെ എനിക്ക്‌ വല്ലാത്ത ഹാപ്പി ആയി .. കാണാതെ പോയ വിലപിടിപ്പുള്ള സാധനം തിരിച്ച്  കിട്ടിയാലുള്ള അവസ്ഥ .. ഹോ പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു .. അവളുടെ ഈ രണ്ടാം‌ വരവിനുള്ള ഉദ്ദേശം എന്തായിരിക്കും .. അന്ന് അങ്ങനൊക്കെ‌ പറഞ്ഞതിനി സോറി പറയാനായിരിക്കൊ , അതൊ നിർത്തിവെച്ച പ്രണയം ഒന്നുകൂടി തുടങ്ങാൻ വേണ്ടിയാണോ...
    " എടാ അച്ചൂ .. നീ എവിടെ പോയി കിടക്കാ .. ഭക്ഷണം വേണ്ടേ നിനക്ക് .. നിന്നെ കാത്തിരിക്കാ എല്ലാവരും "
   " ഹാ ഉമ്മാ .. ഞാനിതാ വന്നു .. "
  എനി ഏതായാലും അവളെ നാളെ വിളിച്ചുനോക്കാം .. എനിയും‌ ഇവിടെ നിന്നാൽ സീൻ കോണ്ട്ര ആകും .. വെറുതേ നമ്മളായിട്ട് സംശയത്തിനി ഇടവരുത്തണ്ടല്ലൊ ..
   " നിനക്ക് എന്താടാ ഈ പാതിരാത്രി അവിടെ പരിപാടി .. എത്ര സമയായി നിന്നെ വിളിക്കുന്നു.. അവൾ പിന്നെം വന്നെന്ന് തോന്നുന്നല്ല നിന്റെ കള്ളക്കളി കാണുമ്പോ "
   ഈ ഉമ്മ ഭയങ്കര സംഭവം തന്നെ .. എത്ര പെട്ടെന്നാ എന്റെ കള്ളത്തരം കയ്യോടെ പിടിച്ചത് .. അതിനൊക്കെ ഉമ്മമാരെ സമ്മതിക്കണം ..
  " ഞാൻ അതൊക്കെ മറന്നതല്ലെ ഉമ്മാ .. എന്നെ വീണ്ടും ഓർമിപ്പിക്കാനാണോ നിങ്ങളുടെ ഉദ്ദേശം .. അതെന്റെ ചങ്ങായി വിളിച്ചതാ‌ ഇന്നത്തെ മാത്ത്സ് ക്ലാസ്സിനി അവൻ വന്നില്ല .. അപ്പൊ എന്തൊക്കെ പഠിപ്പിച്ചെന്ന് ചോദിക്കാൻ"

   " ഹോ .. സാരമില്ല  ഞാൻ വെറുതേ ചോദിച്ചതല്ലെ , നിനക്ക് വിഷമമായല്ലെ ..‌ നിന്നെ ഒന്നൂടെ അന്നത്തെ അവസ്ഥയിൽ കാണാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് .. പോട്ടെ ..‌നീ പോയി കഴിക്കാൻ ഇരിക്ക് അവരെല്ലാവരും ഇരുന്നു .."
  ഉമ്മാന്റെ മുമ്പിൽ സെന്റിമെൻസേ നടക്കൂ .. അല്ലെങ്കിൽ‌ കുത്തി കുത്തി‌ ചോദിക്കും .. എന്നെ കൊണ്ട് സത്യം പറയിപ്പിച്ചിട്ടെ പുള്ളിക്കാരി അടങ്ങൂ .. ഇതാവുമ്പോ സങ്കതി ഏറ്റു .. ഞാൻ ഉള്ളിൽ ചിരിച്ച് കൊണ്ട് മെല്ലെ അകത്തേക്ക് കടന്നു .. ഉമ്മമാരെ എത്ര പെട്ടെന്നാ നമുക്ക് പറ്റിക്കാൻ കഴിയുന്നത് അല്ലെ .. ആ സമയം വിജയിച്ചെന്നുള്ള എന്റെ തോന്നൽ ഉറങ്ങുന്നത് വരെ മാത്രേ ഉണ്ടായുള്ളു ..‌ ഉറങ്ങാൻ കിടക്കുമ്പോ ഞാൻ ചിന്തിച്ചു ഉമ്മാനോട് ഞാൻ എത്ര വലിയ കളവാ പറഞ്ഞേന്ന് .. പാവം അതും വിശ്വസിച്ച് എന്നെ അകത്തേക്ക് വിട്ടതല്ലെ ..
   ആ ദിവസം അങ്ങനെ കഴിഞ്ഞു .. പിറ്റേന്ന് നേരം വെളുക്കുമ്പോളേക്ക് റസിയാന്റെ സ്ഥിരം ഗുഡ്മോർണിങ് മെസ്സേജ്‌ എന്റെ‌ ഫോണിലേക്ക് എത്തിയിരുന്നു .. ഞായറാഴ്ച ആയത് കൊണ്ട് ഇന്ന് ക്ലാസ്സും‌ ഇല്ല ഇന്ന്തന്നെ എനിക്ക് അറിയണം അവൾ അന്ന് അങ്ങനൊക്കെ എന്തിനാ പറഞ്ഞതെന്ന് .. വീണ്ടും വരാനുള്ള കാരണം എന്താണെന്ന് .. മെസ്സേജിനി റീപ്ലയും കൊടുത്ത് ഫ്രെഷ് ആയി നാസ്തയും കഴിച്ച് ഞാൻ ഇറങ്ങി .. ഞങ്ങൾടെ ആ പഴയ ഗ്രൗണ്ടിലേക്ക് .. കളിക്കാനല്ലാട്ടോ , അവളെ വിളിക്കാൻ , വിളിച്ച് സത്യം‌ എന്താണെന്ന് അറിയാൻ .. ..
     
        സമാധാനത്തോടെ വിളിക്കാൻ വേണ്ടിയാണ് ഗ്രൗണ്ടിലേക്ക് പോയത് .. സ്ഥിരമായി‌ ഇരിക്കാറുള്ള പോസ്റ്റ് ലക്ഷ്യമാക്കി നടക്കുമ്പോഴേക്ക് അവിടെ നമ്മളെ ചങായിമാർ നേരത്തേ ഹാജരായിട്ടുണ്ട് .. സമയം നോക്കിയപ്പോഴല്ലേ മനസ്സിലായത് മദ്രസ‌ വിടുന്ന നേരത്താണ് ഞാൻ ഇവിടെ എത്തിയതെന്ന് ..
  " എന്താടാ അഫ്സലേ ഈ സമയത്ത് നീയിവിടെ" .. 
   " ഹേയ് ഒന്നുല്ലടാ .. വെറുതേ ഒന്ന് ഇറങ്ങിയതാണ് "
 " അല്ല , അവൾ പോയതില്പിന്നെ നിന്നെ വൈകിട്ടല്ലെ ഇങ്ങോട്ട് കാണാറുള്ളൂ .. എനി ഞങ്ങൾടെ കൂടെ കൂടിയിട്ട് പുതിയ ഒന്നിനെ വളക്കാനുള്ള ശ്രമം ആണോ "
  "ഹേ .അതിനി ഇവിടെയുള്ളവരെയൊക്കെ നിങ്ങളെല്ലാവരും ചേർന്ന് വളച്ച് കഴിഞ്ഞില്ലേ .. ബാക്കി വല്ലതും ഉണ്ടോ ആവോ "
  " അങ്ങനെ പറയരുത് നീ .. ഇവിടെയുള്ള എല്ലാ തെണ്ടികൾക്കും വളഞ്ഞു .. നമ്മൾ എത്ര തലകുത്തിമറിഞ്ഞിട്ടും ഒന്നുപോലും ഇത് വരെ വീണിട്ടില്ല .. എനി വല്ല പഴത്തോലും ഇട്ട് വീഴ്ത്തേണ്ട പരിപാടിയാണ് .. അത് പോട്ടെ നീ വെറുതേ ഒന്നും ഇങ്ങോട്ട് വരില്ലാന്ന് എനിക്കറിയാ .. സത്യം പറഞ്ഞോ പുതിയ ആരേലും വീണോ .. "
  അർഷു ആണ് .. അവൻ പിന്നെ സത്യം അറിയാതെ എന്നെ വിടില്ല... അവനോട് മാത്രമായി ഞാൻ ഇന്നലെ നടന്ന കാര്യങ്ങളൊക്കെയും പറഞ്ഞു..
"  ഹോ .. അത് ശരി .. അപ്പൊ അതാണ് കാര്യം .. നിനക്ക് നാണമില്ലേ അവളുടെ പിന്നാലെ തന്നെ പിന്നെം പിന്നെം പോകാൻ ..അന്ന് അവൾ പറഞ്ഞതൊക്കെ മറന്നോ നീ .. "
   " അതൊക്കെ ഓർമ്മയുണ്ട് ടാ .. എന്നാലും അവളിന്നലെ വിളിച്ചപ്പൊ ......  ആദ്യം അന്നങ്ങനെ പറയാനുള്ള കാര്യം ഞാൻ ചോദിക്കും .. എന്നിട്ടെ ബാക്കി പറയൂ .. "
   " ഹാ .. നടക്കട്ട് .. നീ ഏതായാലും വിളിക്കാനായിട്ട് വന്നതല്ലെ ..‌ഞാനായിട്ട് തടസ്സം നിൽക്കുന്നില്ല ..  അവളുടെ ഭാഗത്ത് ന്യായം ഉണ്ടെങ്കിൽ മാത്രം എനി ഈ കാര്യത്തിൽ ഞാൻ നിന്റെ കൂടെ ഉണ്ടാകും .. ഇല്ലെങ്കിൽ പിന്നെ ഇതും പറഞ്ഞ് എന്റടുത്തേക്ക് വന്നേക്കരുത്... പറഞ്ഞില്ലാന്ന് വേണ്ട .. "
  അതും പറഞ്ഞ് അവനവിടെ പോയിരുന്നു .. അവനെ പറഞ്ഞിട്ടും കാര്യമില്ല .. കൂട്ടുകാരും ബന്ധക്കാരുംഒക്കെ ഞങ്ങൾടെ നല്ലതിനി വേണ്ടിയല്ലെ പറയുന്നത് .. ഞങ്ങൾ വിഷമിച്ചിരിക്കുന്നത് കാണാൻ അവർക്ക് പറ്റില്ല ‌‌..
എന്തായാലും അവളെ വിളിച്ച് കാര്യം അറിഞ്ഞതിനി ശേഷം മാത്രം മതി ഈ ബന്ധം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ..
അവിടുന്ന് ഇത്തിരി‌ മാറിനിന്ന് ഞാൻ റസിയുടെ നമ്പറിലേക്ക് ഡയൽ‌ ചെയ്തു .. ഫോൺ സ്വിറ്റ്ച് ഓഫ് ആയിരുന്നു .. കുറെ ശ്രമിച്ചു .. വീണ്ടും വീണ്ടും സ്വിച്ചോഫ് .. ഇവൾ ഇതെവിടെ പോയി കിടക്കാ ഫോണും ഓഫ് ആക്കി .. മനുഷ്യനെ പ്രാന്താക്കാൻ .. ദേഷ്യം‌ പിടിച്ച് ഫോണും പോക്കെറ്റിൽ ഇട്ട് ഞാൻ ചങ്ക്സിന്റെ കൂടെ പോയി ഇരുന്നു .. 
    " എന്താടാ ഇത്രപെട്ടെന്ന് വിളി കഴിഞ്ഞോ .. അതോ അവൾ‌ വീണ്ടും‌ മുങ്ങിയോ "
   " ഫോൺ ഓഫാടാ .. എന്താന്ന് അറിയില്ല .. കുറേ വിളിച്ച് നോക്കി .. "
    " അടിപൊളി ..അപ്പൊ വീണ്ടും മുങ്ങിയെന്ന് സാരം .. ഞാൻ പറഞ്ഞില്ലെ ഇവറ്റകളെയൊന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പാടില്ല .. അതുകൊണ്ടല്ലെ നമ്മളൊന്നും ഒരൊറ്റ എണ്ണത്തിനെ ലൊവ് ആക്കാത്തെ .."
  " എന്തോന്ന് "
" അതുകൊണ്ടല്ലെ നമ്മൾ ഒന്നിനേയും വീഴ്ത്താത്തതെന്ന്"
"ഹേ .. ശരിക്കും കേട്ടില്ല ഒന്നൂടെ പറഞ്ഞേ "
 " എന്റെ പൊന്നോ  ..‌ അതുകൊണ്ടല്ലെ നമുക്കൊന്നും ആരും വീഴാത്തതെന്ന് .. "
  " ഹാ .. അങ്ങനെ പറ .. ഇപ്പൊ ശരിയായി .. പിന്നെ നീയൊക്കെ എന്തിനാടാ രാവിലെ തന്നെ കുറ്റീം പറിച്ച് ഇങ്ങോട്ടേക്ക് വരുന്നെ .. വെള്ളിയാഴ്ച ഒഴിച്ച്‌ ഒരു ദിവസം‌ പോലും ഒഴിവാക്കുന്നില്ലല്ലൊ . "
   
     " ഹിഹി .. നിനക്ക് ഇതിന്റെ സുഖം അറിയായിട്ടാണ് .. എന്നും രാവിലെ ഇങ്ങനെ കണ്ടാൽ കണ്ണിനി കിട്ടുന്ന‌ കുളിർമ .. അതാ ഞങ്ങളെ എപ്പൊഴും ഇങ്ങോട്ടേക്ക് വലിച്ചുകൊണ്ടു‌ വരുന്നത് "
   " ഹാ .. നടക്കട്ട് .. എന്നിട്ട് ആരും‌ വീഴുന്നില്ലല്ലോ .. അപ്പൊ മടുപ്പ് വരില്ലെ "
   " എവടെ‌..ഒരു‌ കണക്കിനി‌ വീഴാത്തതാ നല്ലെ .. എല്ലാരേം ഒന്നിച്ച് നോക്കാലോ .. ഒന്ന് സ്ഥിരായാൽ പിന്നെ അവളെ  ഒഴിച്ച് വേറെ ആരെയെങ്കിലും നോക്കിയെന്ന് അറിഞ്ഞാൽ‌ തീർന്നില്ലെ കഥ .."
  പിന്നെ കുറച്ച് നേരംകൂടെ അവരുടെ കൂടെയിരുന്ന് കത്തിയടിച്ചതിനി ശേഷം ഞാൻ വീട്ടിലേക്ക് തിരിച്ചു ..എനി വീട്ടിൽ‌ എത്തിയാലായിരിക്കും  അവൾടെ കോൾ വരാ ..
വീട്ടിൽ‌ എത്തുമ്പോഴേക്ക് ഉമ്മയും അനിയന്മാരും അനിയത്തിയൊക്കെ എവിടെയോ പോകാനുള്ള പുറപ്പാടിലായിരുന്നു .. ഉപ്പ രാവിലേ ടൗണിലേക്ക് പോകുന്നത് കണ്ടതാണ് ..
  " അഫ്സലേ ഞങ്ങൾ ഉമ്മാമാന്റെ വീട്ടിലേക്ക് പോകുവാണ് .. നീ വരുന്നുണ്ടേൽ വാ .. ഇല്ലെങ്കിൽ  ഞാൻ ഇവിടെ ചോറും കറിയും ആക്കിവെച്ചിട്ടുണ്ട് .. എടുത്ത് കയ്ച്ചോളൂ .."
  " ഹാ .. ഇങ്ങൾ പോയ്ക്കോളീ .. ഞാൻ ഇവിടിരുന്നോളാ .. "
  അവിടെ പോയാൽ പിന്നെ അവൾടെ‌ കോൾ വന്നാൽ എടുക്കാനൊന്നും പറ്റില്ല .. ഫുള്ള് ഒച്ചപ്പാടായിരിക്കും .. എല്ലാ ഞായറാഴ്ചയും ഉമ്മയും അനിയത്തിമാരും ഉമ്മാമാടെ വീട്ടിൽ ഒത്തുചേരും .. പിന്നെ അവരുടെ പിള്ളാരും ..ഒന്നും പറയണ്ട കാക്കക്കൂട്ടിൽ കല്ലിട്ട പോലെയാ പിന്നെ അവിടെ .. അതുകൊണ്ട് ഞാൻ വീട്ടിൽ തന്നെ ഇരിക്കാന്ന് വിചാരിച്ചു ..
   അവർ പോയതിനി ശേഷം ഞാൻ ടിവിയും ഓൺ ചെയ്ത് അവിടെ ഇരുന്നു .. കുറേ നേരം കണ്ടപ്പോൾ മെല്ലെ ഉറക്ക് എന്നെ മാടിവിളിക്കാൻ തുടങ്ങി .. ഒന്നും ആലോചിക്കാതെ ഞാൻ അവനോടൊപ്പം ഇറങ്ങിച്ചെന്നു .. ഗാഡ്ഡമായ ഉറക്കിനിടയിലും ഫോണിന്റെ റിങ് എനിക്ക് കേൾക്കാമായിരുന്നു .. പെട്ടെന്ന് തന്നെ എഴുന്നേറ്റ് നോക്കി .. ഞാൻ പ്രതീക്ഷിച്ച കോൾ തന്നെയായിരുന്നു ന്റെ റസിയ.. സമയം ഉച്ചയോടടുക്കറായിരിക്കുന്നു .. കോൾ അറ്റെന്റ് ചെയ്ത് ഞാൻ ചെവിയോടടുപ്പിച്ചു ..
  " ഹെല്ലൊ .. അഫ്സൽ .. രാവിലെ കുറേ വിളിച്ചിരുന്നു അല്ലെ ..സോറിട്ടോ ഫോൺ ഓഫ് ആക്കി വെച്ചതാണ് .. "
   " ഹാ ..‌വിളിച്ചിരുന്നു .. എന്തിനാ ഓഫ് ആക്കിയത് ..  ഞാൻ വിളിക്കുന്നത് കൊണ്ട് തന്നെയാണോ .. ഇഷ്ടല്ലങ്കിൽ‌ പിന്നെയും  എന്തിനാ ഇങ്ങോട്ട് വിളിച്ചേ .. ഒഴിവാക്കി പോകാമായിരുന്നില്ലെ .. "
   " ഹേയ് .. എന്തൊക്കെയാടാ നീ പറയുന്നേ .. നീ വിളിക്കുന്നത് കൊണ്ട് തന്നെയാ ഞാൻ ഫോൺ ഓഫ് ആക്കിയത് .. പക്ഷേ അത് നീ വിചാരിക്കുന്നത് പോലെ നിന്നോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല .. ഇഷ്ടക്കൂടുതൽ കൊണ്ടാണ് .. നിന്നെ എനിക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടി .. എന്റെ ലോകത്തിൽ‌ എന്റെ ഉപ്പയും‌ ഉമ്മയും കഴിഞ്ഞാൻ പിന്നെ നീ മാത്രേ ഉള്ളൂ .. എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക് "
  " ഹോ .. ആയ്ക്കൊട്ടെ .. ഈ നീ തന്നെയല്ലെ അന്ന് എന്നോട് ബൈയും പറഞ്ഞ് പോയത് .. എന്തിനായിരുന്നു ഇങ്ങനെ ഒരു നാടകം .. ആരെ പറ്റിക്കാനാ ഈ നാടകം എന്നെയോ , അതോ ഞങ്ങൾ തമ്മിലുള്ള പ്രണയത്തെയോ " 
   " ഹോ .. അന്നത്തത് നീ വിട്ടില്ല അല്ലേ .. എങ്കിൽ കേട്ടോളു ..അന്ന് ഞാൻ കളിച്ചത് നാടകം‌ തന്നെയാണ് .. ഇപ്പൊ ഞാൻ കളിക്കുന്നതും‌ നാടകം‌ തന്നെയാണ് .. പക്ഷേ അത് നിന്നെയോ നമ്മുടെ പ്രണയത്തെയോ‌ പറ്റിക്കാനായിരുന്നില്ല .. അന്ന് അവർക്ക് വേണ്ടിയാണെങ്കിൽ ഇന്ന്  നിനക്ക് വേണ്ടി  നമ്മുടെ പ്രണയത്തിനി വേണ്ടി എന്റെ ഉപ്പയേയും‌ ഉമ്മയേയും പറ്റിക്കുന്നു . "
  " എനിക്ക് വേണ്ടിയോ .. എങ്ങനെ .. എനിക്ക് മനസ്സിലായില്ല .. ഒന്ന് തെളിച്ച് പറ .."
  " ഹാ നിനക്ക് മനസ്സിലാകില്ല .. അതു കൊണ്ടാണല്ലോ എന്നോട് ഇങ്ങനൊക്കെ സംസാരിക്കാൻ പറ്റുന്നത് .. നീ ഇന്നലെ മുതൽ ചോദിക്കുന്നതല്ലെ അന്ന് അങ്ങനെ എന്തിനാ പറഞ്ഞതെന്ന് .. എന്നാൽ കേട്ടോളൂ ..
എന്റെ കയ്യിൽ ഫോണും തന്ന് അന്ന് നിന്നെ വിളിക്കാൻ പറഞ്ഞത് എന്റെ ഉപ്പയും ഇക്കാക്കയും‌ ചേർന്നാണ് .. നിന്നെ വിളിക്കുമ്പോൾ എന്റെ ഫോൺ ലൗഡ് സ്പീക്കർ ആയിരുന്നു .. എന്റെ ചുറ്റും ഉമ്മയും‌ ഉപ്പയും ഇക്കാക്കയും എല്ലാവരും .. എന്നെ കൊണ്ട് അങ്ങനെ പറയിച്ചതാണ് എനിക്ക് നിന്നെ മറക്കാൻ പറ്റില്ലാന്ന് പറഞ്ഞപ്പൊ .......      അങ്ങനൊക്കെ പറഞ്ഞാൻ  നിനക്ക് എന്നോട് വെറുപ്പ് തോന്നുമെന്ന് അവർക്ക് അറിയാം .. അത് വഴി നമ്മൾ‌ തമ്മിലുള്ള ബന്ധം വേർപെടുമെന്ന് അവർ കരുതി ..
  അന്ന് ഞാൻ ഉള്ളിൽ കരഞ്ഞുകൊണ്ടാണ് അങ്ങനൊക്കെ പറഞ്ഞത് ..അതിനി ശേഷം‌ എനിക്ക് ഇത് വരെ സമാധാനത്തോടെ ഉറങ്ങാൻ കഴിഞ്ഞില്ല .. "
   എന്തൊക്കെയാ പടച്ചോനേ ഞാൻ ഈ കേൾക്കുന്നെ .. എന്റെ റസി എന്നെ ഇത്രയതികം സ്നേഹിക്കുന്നുണ്ടോ .. .. എന്നിട്ടും ഞാൻ മനസ്സിലാക്കാതെ പോയല്ലൊ അവളെ .. അന്ന് അവളോട് തോന്നിയ ദേഷ്യം ഇപ്പൊ അതിനേക്കാളും വലിയ പ്രണയമായി മാറിയിരിക്കുന്നു ..
 " തീർന്നില്ല അഫ്സൽ .. ഇപ്പൊ ഞാൻ വിളിക്കുന്ന ഈ ഫോൺ .. ഇങ്ങനൊരു ഫോൺ എന്റെ കയ്യിലുള്ളത് എന്റെ വീട്ട്കാർക്ക് പോലും  അറിയില്ല ‌.. അന്ന് ഉണ്ടായതൊക്കെ നിന്നെ അറിയിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു .. അതിനി വേണ്ടി നിയാസിനോട് ഞാൻ കരഞ്ഞ് പറഞ്ഞ് അവൻ ഒപ്പിച്ച് തന്ന ഫോണും സിമ്മും ആണിത് .. എന്റെ ബാഗിനുള്ളിൽ ഇത് സെയ്ഫ് ആണ് . അതുകൊണ്ടാണ് ഞാൻ ഓഫ് ആക്കി വെക്കുന്നത് .. അല്ലാതെ നീ വിചാരിക്കുന്നത് പോലെ നിന്നെ പറ്റിക്കാൻ വേണ്ടിയല്ല .."
   " റസീ ..‌ സോറി മോളേ .. ഞാൻ സത്യം  അറിയാതെ നിന്നെ വെറുതേ തെറ്റിദ്ധരിച്ചു  .. എന്നോട് ക്ഷമിക്കണം .. ഞാൻ നിന്നെയന്ന് ഒരുപാട് വെറുത്തുപോയിരുന്നു .. എനി‌ ജീവിതത്തിൽ‌ നിന്നെ കാണാൻ ഇടവരുത്തരുതേ എന്ന് പോലും മനസ്സിൽ ഉണ്ടായിരുന്നു .. പക്ഷേ സത്യം‌ അറിഞ്ഞപ്പൊ .. എനിക്ക് വേണ്ടി ഇപ്പൊളും റിസ്ക്ക് എടുക്കുകയല്ലെ എന്റെ പെണ്ണ് .. ഞാൻ എന്ത് ചെയ്താലും ഇതിനി പകരമാവില്ല .. "
    " അതൊന്നും‌ സാരമില്ലടാ ..‌നിന്നെ അന്ന് ഞാൻ അറിഞ്ഞുംകൊണ്ടെല്ലെങ്കിലും ഒരുപാട് വിഷമിപ്പിച്ചിരുന്നു .. അതിനൊക്കെ പകരമായി കൂട്ടിയാൽ മതി ഈ റിസ്ക്ക് .. "
   " ഇപ്പൊ നീ വിളിക്കുന്നത് അവിടെ ആരും കാണില്ലെ ‌... ആരും ഇല്ലെ അവിടെ .. "
   " ഇല്ല .. ഉപ്പയും ഉമ്മയും ഒരു കല്ല്യാണത്തിനി പോയിരിക്കാ .. എന്നെയും വിളിച്ചിരുന്നു ഞാൻ പോയില്ല .. പോയാൽ നിന്നെ വിളിക്കാൻ പറ്റില്ലല്ലൊ ‌‌ ‌... ഇക്കാക്ക കഴിഞ്ഞ ആഴ്ച മലേഷ്യയിലേക്ക്  പോയി .. അതിനി ശേഷമാണ് ഈ ഫോൺ എനിക്ക് നിയാസ് ഒപ്പിച്ച് തന്നത് .. "
   അന്ന് മുതൽ നിർത്തിവെച്ച പ്രണയം‌ ഞങ്ങൾ വീണ്ടും‌ തുടങ്ങി .. ഇത് വരെ അവളുടെ ഉപ്പയും ഉമ്മയും എന്നെ കണ്ടിട്ടില്ലാട്ടൊ .. അന്ന് ഇക്കാക്ക മാത്രേ കണ്ടുള്ളു ‌.. അത്കൊണ്ട് അവരുടെ കൂടെ പുറത്ത് പോകുമ്പോഴൊക്കെ എന്നെ വിളിച്ച് പറയും .. ഞാൻ അവിടേക്ക് പോയി അവളെ കാണും .. സ്കൂൾ അവൾടെ വീടിന്റെ തൊട്ടടുത്തായത് കൊണ്ട് അവിടുന്ന് കാണാൻ പറ്റില്ലാന്ന് പറഞ്ഞിരുന്നു ..ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞുകൊണ്ടേയിരുന്നു .. അതിനിടയിൽ എന്റെ സേയ് എക്സാമും കഴിഞ്ഞ് അതിന്റെ റിസൾട്ടും വന്നു .. പ്രതീക്ഷിച്ച പോലെ തന്നെ ഫിസിക്സും‌ കെമിസ്ട്രിയും എഴുതിയെടുക്കാൻ പറ്റിയിരുന്നു .. ട്യൂഷനി പോയ മാത്ത്സ് പിന്നേം പറ്റിച്ചു .. ഈ മാത്ത്സ് കണ്ടുപിടിച്ചവനെയൊക്കെ കാലേ വാരി നിലത്തടിക്കണം .. ഹോ ബല്ലാത്ത വിഷയോ ആയിപ്പോയി .. കൊറേ ലസാഗും ഉസാഗും പൈയും തീറ്റയും .. ആർക്ക് വേണ്ടിയാ ഇതൊക്കെ .. മനുഷ്യനെ തോൽപ്പിക്കാൻ വേണ്ടി .. പത്താം ക്ലാസ്സ് വരെ എനിക്ക് മാത്ത്സ് എന്ന് പറഞ്ഞാൽ ജീവനായിരുന്നു .. ചോദ്യപ്പേപ്പർ കിട്ടിയാൽ ആർത്തിയോടെ ഇരുന്ന് എഴുതും .. ഹയർസെക്കൻഡറി ആയപ്പോൾ ഭാഷയും മാറി കണക്കും മാറി .. കണക്ക് കാരണം എന്റെ ജീവിതവും മാറി . അത് വഴിയേ പറയാം ..
      മാസങ്ങൾ കഴിഞ്ഞു .. ഞങ്ങൾക്കിടയിൽ വീണ്ടും ഒരു വാലന്റൈൻസ് ഡേയ് അടുക്കാറായി .. ആദ്യ വർഷത്തെ വാലന്റൈൻസ് ഡേയ് കഴിഞ്ഞത് ഞങ്ങൾ തമ്മിൽ പിരിഞ്ഞിരിക്കുമ്പോഴായിരുന്നു .. അന്ന് ഒന്നും കൊടുക്കാൻ പറ്റാത്തതിൽ എനിക്ക് വളരെ അധികം സങ്കടം വന്നതാണ് ‌.. അതൊക്കെ ഈ വർഷം തീർക്കണം. ..
 അതിനിടയിൽ ഞാൻ ടൗണിൽ‌ ഒരു റെഡിമൈഡ് ഷോപ്പിൽ കയറിയിരുന്നു .. നാട്ടിൽ വെറുതെ കറങ്ങിത്തിരിഞ്ഞ് നടന്ന് നാട്ടുകാരുടെ പ്രാക്കും കേട്ടിരിക്കുന്നതിനേക്കാൾ നല്ലത് അതാണെന്ന് വിചാരിച്ചു ..  നാളെയാണ് ആ ദിനം .. പ്രണയിക്കുന്നവർക്ക് മാത്രമായി പ്രണയിതാക്കൾ കണ്ടെത്തിയ പ്രണയദിനം .. അവൾക്ക് കൊടുക്കാൻ വേണ്ടി ടൗണീന്ന് ഒരു അടിപൊളി റിങ് വാങ്ങി വെച്ചിട്ടുണ്ട് .. ആദ്യമായി കൊടുക്കുന്നതല്ലെ .. അപ്പൊ പിന്നെ പൈസയൊന്നും നോക്കിയില്ല  .. കിടിലൻ ഒരു സാധനം റെഡിയാക്കി വെച്ചു .. എനി എങ്ങനെ എവിടുന്ന് കൊടുക്കും അതാണ് പ്രശ്നം .. സർപ്രൈസ് ആക്കിക്കൊടുക്കാമെന്ന് കരുതിയതാണ് ബട്ട് അന്നത്തെ അവസ്ഥയിൽ അവൾ അറിയാതെ  കൊടുക്കാൻ പറ്റില്ലായിരുന്നു .. അവളോട് തന്നെ ചോദിക്കാം .. അന്ന് ഫോട്ടോ തരാനും അവൾ തന്നെയല്ലെ ഐഡിയ പറഞ്ഞുതന്നത് .. അതുപോലെ എന്തെങ്കിലും കുരുട്ട് ബുദ്ധി അവളുടെ ആ കുഞ്ഞുതലക്കകത്ത് ഉണ്ടാകും .. അന്ന് രാത്രി എന്നും വിളിക്കാറുള്ളത് പോലെ ഉപ്പ വരുന്നതിനി മുന്നേ ആരും കാണാതെ റൂമിനകത്ത് കയറി വാതിലടച്ച്  അവൾ വിളിച്ചു ..
  "ഹെല്ലൊ ..‌ ഹാ ഇപ്പൊളാ ഫ്രീ ആയത്‌ വിളിക്കാൻ .. എന്തുണ്ട് വിശേഷം .. ടൗണിലൊക്കെ ഒരുപാട് മൊഞ്ചത്തിമാർ ഉണ്ടാകുമല്ലൊ അല്ലെ "
  " ഹഹ . പിന്നെ ഇല്ലാതെ ..‌കുറേയുണ്ട് .. ഒന്നിനെ‌ വളക്കാനുള്ള ശ്രമത്തിലാണ് .. നാളെ അല്ലെ പ്രണയദിനം‌.. അപ്പൊ നാളെ അവളോട് പറയാമെന്ന്‌ കരുതി.. "
   " കൊല്ലും ഞാൻ .. പറഞ്ഞില്ലാന്ന് വേണ്ട .. അവിടെ ആരെയെങ്കിലും‌ വായ്നോക്കി നടക്കുന്നെന്ന് ഞാൻ അറിഞ്ഞാൽ എന്റെ തനിരൂപം നീ കാണും‌.. "
   " എന്റെ പൊന്നോ .. ഇല്ലെ.. നിന്നെ തന്നെ സഹിക്കുന്ന പാട് എനിക്കേ അറിയൂ ..എനി വേറെ ഒന്നുകൂടി ..ആലോചിക്കാൻ‌ തന്നെ പറ്റുന്നില്ല .. "
  " ഹോ അപ്പൊ‌ ഞാൻ ഒരു ശല്ല്യമായല്ലെ .. ആയ്ക്കോട്ടേ .. എനി ഞാൻ‌ നിന്നെ വിളിക്കുന്നില്ല പോരേ .. നീ ആരെയെങ്കിലും വായ്നോക്കി നടന്നോ ..‌"
  
" പിണങ്ങല്ല പെണ്ണേ .. ഞാൻ ഒരു തമാശ പറഞ്ഞതല്ലെ .. പിന്നെ നാളെ എനിക്ക്‌ നിന്നെയൊന്ന് കാണണം .. "
  " എന്നെയോ ..എന്തിനി .. എവിടുന്ന് "
 " നിന്നെ തന്നെ ..എന്റെ കാമുകി‌ നീയല്ലെ .. അപ്പൊ നിന്നെ തന്നെയല്ലെ പ്രണയദിനത്തിൽ‌ ഞാൻ കാണേണ്ടത് .. എവിടുന്നാന്ന്‌ നീതന്നെ തീരുമാനിച്ചാൽ മതി .. എന്തായാലും എനിക്ക് കണ്ടേ പറ്റൂ .. "
   " ഹോ .. അങ്ങനെ ..‌ അതിനെന്താ കാണാലോ .. ഞാൻ‌ സ്കൂളിലേക്ക് പോകുന്ന വഴിക്ക് വന്നാൽ കാണാം .. സംസാരിക്കാനൊന്നും പറ്റില്ലാന്നേ ഉള്ളു ..‌വെറുതേ കണ്ടിട്ട് പോയ്ക്കോളൂ .. "
   " വെറുതേ കണ്ടിട്ട് പോകാൻ ഇതെന്താ ഫാഷൻ ഷോയാ‌..‌ ഓക്കെ .എനിക്ക്‌ സംസാരിക്കേണ്ട .. ഒരു സാധനം‌ തരാനുണ്ട് .. അത് തന്നിട്ട് ഞാൻ പോയ്ക്കോളാം "
  " ആഹ ..എനിക്ക്‌ വേണ്ടി ഗിഫ്റ്റൊക്കെ വാങ്ങിവെച്ചേക്കാ അല്ലെ കൊച്ചുകള്ളൻ .. ആട്ടേ എന്താ സാധനം എന്ന് പറ "
  " അതൊന്നും പറയില്ല .. അതൊക്കെ വീട്ടിൽ‌ എത്തിയിട്ട് നീ തുറന്ന്‌ നോക്കിയാൽ മതി ..‌" 
  " ഹോ .. സർപ്രൈസ് ആയിരിക്കും അല്ലെ .. ആയ്ക്കോട്ടേ .. ഞാൻ രാവിലെ ഒൻപത് മണിക്ക് വീട്ടീന്ന്‌ ഇറങ്ങും .. ഒൻപതേകാലിനി സ്കൂളിലെത്തും .. അതിനിടയിലുള്ള സമയത്ത് കാണാം .. ആ സമയത്ത് എത്തിയില്ലെങ്കിൽ പിന്നെ കാണാൻ പറ്റില്ലാട്ടോ .. "
  " ആഹ് .. ആ സമയത്ത് എവിടുന്നാ ഞാൻ തരാ .. നിന്റെ വീടിന്റെ പുറത്ത് ആരെങ്കിലും‌ ഉണ്ടെങ്കിൽ കാണില്ലെ .. "
   "അപ്പൊ ആരും പുറത്തുണ്ടാവില്ല .. മുന്നിലുള്ള ഇടവഴിയിൽ നിന്ന് തന്നാൽ മതി "
 " അപ്പൊ പിന്നെ ശരി .. നാളെ രാവിലെ കാണാം .. പറഞ്ഞ സമയത്ത് ഞാനെത്തിയിരിക്കും .. നീ സമയം‌ തെറ്റാതിരുന്നാൽ മതി .. "
  " ഹഹ .. ഞാൻ ഒരിക്കലും തെറ്റില്ല .. എന്റെ സ്ഥിരം‌ സമയം ആണത് .. ഓക്കെ ഫോൺ വെച്ചോളൂ .. ഉപ്പ വന്നെന്ന് തോന്നുന്നു .. "
  നാളെ രാവിലെ എന്താ സംഭവിക്കാ പടച്ചോനേ .. ആദ്യായിട്ടാണ് അവളെ തനിച്ചൊന്ന് കാണാൻ പോകുന്നെ .. ഇത് കൊടുക്കുമ്പോൾ അത്രയും അടുത്തായിരിക്കുമല്ലൊ .. പ്രണയിക്കാൻ തുടങ്ങിയിട്ട് ഇത് വരെ അത്രയും അടുത്ത് ഞങ്ങക്ക് നിൽക്കാൻ പറ്റിയില്ല ..അതിനുള്ള അവസരം‌ ഉണ്ടായില്ല .. ഹോ ഇപ്പൊ തന്നെ ആലോചിക്കുമ്പോ കാല് രണ്ടും വിറക്കാൻ തുടങ്ങി .. ആരെങ്കിലും കണ്ടാൽ പിന്നെം പ്രശ്നം ആകും ‌...  സാരമില്ല .. നാളെ കണ്ടില്ലെങ്കിൽ പിന്നെ കണ്ടിട്ട് കാര്യമില്ല .. അതുകൊണ്ട് പോയേ പറ്റു .. .. 
    അപ്പൊ പിന്നെ എല്ലാവരോടും നാളെ രാവിലെ കാണാം .. എന്താകുമോ എന്തോ .. കണ്ടറിയാം ..ഞാനൊന്ന് ഉറങ്ങട്ടേ .. നാളെ മുതൽ ചിലപ്പൊ ഉറങ്ങാൻ പറ്റിയെന്ന് വരില്ല .. ഹിഹി .. 

     രാവിലെ നേരത്തേ എണീറ്റു റെഡിയായി .. ഷോപ്പിൽ പോകാൻ തുടങ്ങിയതിൽ പിന്നെ എഴുന്നേൽക്കുന്ന സമയം‌ കുറച്ച് നേരത്തേ ആക്കിയിരുന്നു .. ഒൻപത് മണി മുട്ടുമ്പോ എഴുന്നേക്കും .. ഹിഹി .. ഇന്നിപ്പൊ എട്ട് മണി ആകുമ്പോഴേക്ക് എണീറ്റ് പെട്ടെന്ന് തന്നെ പണിയൊക്കെ തീർത്ത് റെഡിയായതാണ് .. 
     " ഉമ്മാ ... നാസ്ത‌ ആയ .. എനിക്ക് പെട്ടെന്ന് പോകാനുള്ളതാ " 
 അടുക്കളയിൽ പുട്ട് കുത്തിക്കൊണ്ടിരിക്കുകയായിരുന്നു ഉമ്മ ..
   " നിന്റെ സമയം ആയില്ലല്ലൊ .. അത്കൊണ്ട് നിനക്കുള്ളത് റെഡിയായില്ല .. പിള്ളർക്കൊക്കെ സ്കൂളിൽ‌ പോകാനുള്ളതാ .. അവർ ആദ്യം‌ കഴിക്കട്ടെ .. "
   " ഓഹോ‌..‌ ഇപ്പൊ എന്റെ കാര്യത്തിൽ‌ ഇങ്ങക്ക് തീരെ ശ്രദ്ധയില്ലാണ്ടായല്ലേ .. ആയ്ക്കോട്ടേ .. എനിക്ക്‌ മാണ്ട ഇങ്ങളെ ഒണക്കപ്പുട്ട് .. ഇങ്ങളെല്ലാരും‌ കൂടെയിരുന്ന് തിന്ന് തീർത്തോളീ .. ഞാൻ പോകാ .. സയ്യിദ്ക്കാന്റെ കടയിൽ‌ നല്ല വെള്ളേപ്പം മൊട്ടക്കറിയും ഉണ്ടാകും .. ഞാൻ അവിടുന്ന് കഴിച്ചോളാം .. "
    " പോയി കഴിക്കുന്നതൊക്കെ കൊള്ളാം .. പിന്നെ എല്ലാ ദിവസവും അവിടുന്നന്നെ ആയിരിക്കണം നിന്റെ നാസ്ത .. ഇങ്ങോട്ടേക്ക് ചോദിച്ച് വന്നേക്കരുത് "
   " ആഹ് ..ആയ്ക്കൊട്ടെ .. ഞാൻ അവിടുന്നന്നെ കഴിച്ചോളാം .. ഹും "
   വീട്ടീന്ന് കട്ടക്കലിപ്പിലാണ് ഇറങ്ങിയത് .. നേരെ വെച്ചുപിടിച്ചു സയ്യിദ്കാന്റെ ഹോട്ടെലിലേക്ക് .. ആഹ എന്താ മണം ..‌ ആവി പറക്കുന്ന വെള്ളേപ്പം .. കാണുമ്പോ തന്നെ വായിൽ വെള്ളം  ഊറും .. വേഗം ഒരു പ്ലേറ്റ് വെള്ളെപ്പവും കറിയും ഓർഡെർ ചെയ്ത് ഞാൻ അവിടെ ഇരുന്നു .. സമയം എട്ടേ നാല്പത്തിയഞ്ച് എനി പതിനഞ്ച് മിനുറ്റ് ബാക്കിയുണ്ട് .. അവൾടെ സ്കൂളിലേക്ക് പോകാനുള്ളത് കൊണ്ട് ചങ്ക് സൈഫൂന്റെ വണ്ടി ഇന്നലേ ടോക്കെൺ ആക്കി വെച്ചിരുന്നു .. അത്കൊണ്ട് രണ്ട് മിനുറ്റ് മതി അങ്ങോട്ടേക്ക് പോകാൻ .. അപ്പോഴേക്കും ടാബിളിൽ എനിക്കുള്ള അപ്പം എത്തിയിരുന്നു ..
  എന്റള്ളോഹ് ... വായിൽ വെച്ചപ്പോളല്ലെ അതിന്റെ യഥാർത്ഥ രുചി അറിഞ്ഞത് .. ഇതിനേക്കാളും നല്ലത് ഉമ്മാന്റെ ഒണക്കപ്പുട്ട് തന്നാ .. വെറുതേ വാശിപിടിച്ച് ഇറങ്ങി വന്നു . കഴിഞ്ഞ ആഴ്ച സൈഫു ഇവിടുന്ന് അപ്പം കഴിച്ചതാണ് ..അവന്റെ വാക്ക് കേട്ടിട്ടാണ് ഉമ്മാനോട് വാശി പിടിച്ചത് ..ഇപ്പോളല്ലെ മനസ്സിലായത് ആ ഹിമാർ നമുക്കിട്ട് പണി തന്നതാണെന്ന് .. നി ഇന്ന് വണ്ടി വാങ്ങാൻ വാടാ .. നിനക്കുള്ള പരിപ്പ് വടേം ചായയും ഞാൻ തരണ്ട് .. 
         ഇന്നേതായാലും പട്ടിണി കിടക്കാം .. എനി ഉമ്മാന്റടുത്ത് ചെന്നാ വായിലിരിക്കുന്നത് കേൾക്കാൻ വയ്യ .. സയ്യിദ്ക്കാന്റെ പൈസയും കൊടുത്ത് വേഗം‌ അവിടുന്ന് ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു .. പോക്കെറ്റിൽ ഒന്ന് കൈവെച്ചു നോക്കി .. ഹോ അവിടെ തന്നെയുണ്ട്  അവൾക്കുള്ള എന്റെ പ്രണയ സമ്മാനം .. സമയം  ഒൻപത് അടുക്കാറായി .. ഞാൻ പെട്ടെന്ന് തന്നെ വണ്ടി‌വിട്ടു ..
    ആഹഹ എന്തൊരു നല്ല കാഴ്ച കുറേ തരുണിമണികൾ ബാഗും തൂക്കി സ്കൂളിലേക്ക് പോകുന്നു ..അപ്പൊ ഞാൻ അർഷു പറഞ്ഞതോർത്തു .. രാവിലെ തന്നെ‌ ഇങ്ങനെ കാണുമ്പോഴുള്ള കണ്ണിനി കിട്ടുന്ന കുളിർമ .. വെറുതെ അല്ല അവന്മാർ എന്നും ഉറക്കൊഴിച്ച് അങ്ങോട്ട് വരുന്നത് .. സമയം കളയണ്ട പെട്ടെന്ന് പോകാം .. മിസ്സ് ആയാ പിന്നെ പറഞ്ഞിട്ട് കാര്യമില്ല ‌‌ ‌‌‌.. അവളുടെ വീടിന്ന് സമീപത്തേക്ക് അടുക്കുന്തോറും ഉള്ള് പടപടാന്ന് അടിക്കാൻ തുടങ്ങിയിരുന്നു .. അവൾ പറഞ്ഞ ആ ഇടവഴി എത്തി .. ആ വഴിയിൽ കൂടിയും വരുന്നുണ്ട് ഞാൻ നേരത്തേ പറഞ്ഞ തരുണീമണികൾ ..    
     വണ്ടി സ്റ്റാന്റ് ഇട്ട് വെച്ച് അതിനുമുകളിൽ ഇരുന്ന് കോൾ ചെയ്യുന്നത് പോലെ ഫോൺ എടുത്ത് ചെവിക്ക് വെച്ചു .. ആരെങ്കിലും കണ്ടാൽ ഡൗട്ട് തോന്നരുതല്ലോ .. ഇവളെന്താ വരാത്തേ സമയം ഒൻപത് കഴിഞ്ഞല്ലോ .. എനി നേരത്തേ പോയിട്ടുണ്ടാവുമോ .. ഹേയ് അങ്ങനെ  പോകാൻ വഴിയില്ല ചിലപ്പൊ ഞാൻ വരുന്നത് കൊണ്ട് ഇന്ന് ഇത്തിരികൂടി കണ്ണാടിക്ക് മുമ്പിൽ നിൽക്കുന്നുണ്ടാകും ..കുറച്ചൂടി മൊഞ്ചത്തി ആകാൻ ഹിഹി .. .. പറഞ്ഞു നാവെടുത്തില്ല ദേ വരുന്നു ദൂരെ നിന്ന് ന്റെ പെണ്ണ് .. ഞാൻ വിചാരിച്ച പോലെ തന്നെ ഇന്ന് കുറേക്കൂടി മൊഞ്ചത്തി ആയിക്കിണ് ..  എന്നെ കണ്ടപ്പൊ തൊട്ട് പെണ്ണിനി ഇത് വരെയില്ലാത്ത നാണം ഹഹ .. ആ നുണക്കുഴി കാട്ടി ചിരിച്ചു കൊണ്ട് മന്ദം മന്ദം  നടന്നു വരുന്ന എന്റെ മൊഞ്ചത്തിക്കുട്ടിയെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ എവിടെയാന്നുപോലും മറന്നുപോയി .. അടുത്തെത്താറായപ്പോളാണ് ബോധം‌ വന്നത് .. ഞാൻ മെല്ലെ വണ്ടിയിൽ നിന്നും ഇറങ്ങി പോക്കറ്റിൽ കയ്യിട്ട് അവൾക്ക് കൊടുക്കാനുള്ള ആ പൊതി പുറത്തെടുത്തു .. 
  പെട്ടെന്നാണ് ഒരു ബൈക്കിന്റെ ശബ്ദം‌ കേട്ടത് .. നോക്കുമ്പോ അവളുടെ ബാപ്പ പിന്നാലെ വരുന്നതാണ് .. അയാൾക്ക് എന്നെ അറിയില്ലെങ്കിലും എനിക്ക് അയാളെ ശരിക്കും അറിയാം  .. ടൗണിൽ അയാളുടെ കൂടെയല്ലെ അവൾ വരുന്നത് ..  കുറച്ച്  ദൂരെ ആണങ്കിലും അവളുടെ കയ്യിൽ സാധനം കൊടുക്കുന്നത് അയാൾ കാണും .. അവളും തിരിഞ്ഞ് നോക്കി ബാപ്പാനെ കണ്ടപ്പോ പെട്ടെന്ന് നടുങ്ങി .. എന്നോട് കണ്ണ് കൊണ്ട് അടുത്തുള്ള മതിലിന്മേൽ വെക്കാൻ പറഞ്ഞു .. ആദ്യം‌ മനസ്സിലായില്ലെങ്കിലും അവളുടെ ബേജാർ കണ്ടപ്പൊ മനസ്സിലായി .. അവിടെ അടുത്തുള്ള മതിലിന്റെ മുകളിൽ സാധനം വെച്ച് ഞാൻ അവിടുന്ന് എസ്കേപ്പ് ആയി .. .. 
         ഉച്ച ആകുമ്പോഴാണ് സൈഫു വണ്ടിക്ക് വേണ്ടി വന്നത് .. 
    " ടാ ഇതിൽ എണ്ണ ഉണ്ടല്ലോ അല്ലെ .. നീ അടിച്ചില്ലെ " 
    " ഹാ .. അതൊക്കെയുണ്ട് .. നീ ധൈര്യായിട്ട് വിട്ടോ .. "
      ഹൊ പിന്നെ എന്നെ രാവിലെ പട്ടിണി കിടത്തിയവനി ഞാൻ എണ്ണ‌ അടിച്ചൊട്ക്കുന്ന് .. വേറെ പണിയില്ല .. ഇന്ന് നീ എവിടെയെങ്കിലും വഴിക്ക് ആകുമെടാ ഹിമാറേ ..ഹിഹി .. അല്ല പിന്നെ നമ്മളോടാ അവന്റെ കളി ‌‌ ..
  അവൻ പോയതില്പിന്നെ അങ്ങനെ ചെയ്തതിൽ എന്തോ ഒരു കുറ്റബോധം  .. ഒന്നുമില്ലെങ്കിലും ഒരു ആവശ്യം വന്നാൽ അവന്റെ വണ്ടിയെ ഉണ്ടാകൂ .. 
  ഹേയ് സെന്റിമെന്റ്സൊന്നും വേണ്ട ..‌ചങ്ക്സിന്റെ ഇടയിൽ എന്ത് സെന്റിമെന്റ് .. അതൊക്കെ അവൻ തമാശയായി എടുത്തോളും .. ഹിഹി .. 
         വൈകിട്ട് നാല് മണിമുതൽ ഞാൻ അവളുടെ കോളിനി വേണ്ടി കാത്തുനിക്കുകയായിരുന്നു ‌‌. .. അവൾക്ക്  ഇഷ്ടായോ ഇല്ലയോ എന്നറിയണം .. ഇപ്പൊ തുറന്ന് നോക്കിയിറ്റുണ്ടാവും .. രാത്രി വീട്ടിൽ എത്തിയിട്ടും കോൾ കണ്ടില്ല .. എനി വല്ല പ്രശ്നവും .. അങ്ങനെയൊന്നും ഇല്ലാതിരിക്കട്ടെ ..  പിന്നെ ഒരു പതിനൊന്ന് മണിയായപ്പോളാണ് ഫോൺ റിങ് അടിയുന്നത് കേട്ടത് .. അവൾ തന്നെ .. 
     " ഹെല്ലൊ .. സോറിട്ടോ .. സ്കൂളിൽ നിന്ന് വന്നവാടും വിളിക്കാൻ നിന്നതാ .. അപ്പൊ തന്നെ ഉപ്പ വന്ന് ഞങ്ങളേം കൂട്ടി എളേപ്പാന്റെ വീട്ടിലേക്ക് പോയി .. അവിടെ എന്തോ ചെറിയ പാർട്ടി ഉണ്ടായിരുന്നു .. ഇപ്പൊളാ തിരിച്ചെത്തിയേ .. ". 
" ഹാ .. സാരമില്ല .. വിളിച്ചല്ലൊ അത് മതി .. ഞാൻ ആകെ ബേജാറിലായിരുന്നു നിന്റെ കോൾ കാണാത്തപ്പോ .. അവിടെ ഇപ്പൊ ആരുമില്ലെ .. "
     " ആഹ് .. ഉപ്പ ബാത്രൂമിലാ .. ഉമ്മ അടുക്കളയിലും .. "
    " അതൊക്കെ പോട്ടേ.. ഞാൻ തന്ന സാധനം‌ എങ്ങനെയുണ്ട് .. ഇഷ്ടായോ .. "
   " അതുംകൂടെ പറയാൻ‌ തന്നെയാ ഞാൻ ഈ പാതിരാത്രി ആയിട്ടും‌ വിളിച്ചത് .. എന്നെ വഴക്ക് പറയരുത് .. അത് എനിക്ക്‌ ഇടാൻ വിധി ഇല്ലാന്ന് കരുതണം .. "
    " ഹേ .. എന്ത് പറ്റി ..‌നിനക്ക് ഇടാൻ വിധിയില്ലന്നോ .. അതെന്താ .. നിനക്ക് ഇഷ്ടായില്ലേ .. വേറെ ആർക്കെങ്കിലും കൊടുത്തോ‌ നീ .. " 
    " അതൊന്നുമല്ല ..ഇഷ്ടാണോ അല്ലയോന്ന് പറയാൻ അത് കാണാൻ പോലും എനിക്ക് കിട്ടിയില്ല .. സോറി .. "
   " കിട്ടിയില്ലെ ..അത് പിന്നെ എവിടെ പോയി .. ഞാൻ വെച്ചത് നീ കണ്ടിരുന്നില്ലെ .. പിന്നെന്താ എടുക്കാഞ്ഞേ "
   " അതൊക്കെ കണ്ടു .. പക്ഷേ ഞാൻ എടുക്കുന്നതിനി മുന്നേ അത് വേറെ ഒരാളെടുത്തു .. "
    " അള്ളാഹ് ..‌വേറെ ആളാ ..‌ ആര് .. നിന്റെ ഉപ്പയാണോ .. "

 " ഹേയ് ഉപ്പയൊന്നുമല്ല .. എന്റെ മുന്നിൽ വേറെ രണ്ട് ഗേൾസ് ഉണ്ടായില്ലെ .. അവർ .. നീ വെക്കുന്നതൊന്നും‌ അവർ കണ്ടില്ല ..‌മതിലിന്റെ മുകളിൽ‌ ഒരു പൊതി കണ്ടപ്പൊ അവർ അതെടുത്തു ..‌ എനിക്ക് ഒന്നും പറയാനും പറ്റില്ലല്ലൊ .. ഉപ്പ എന്റെ ബാക്കിൽ തന്നെയുണ്ട്.."
     " എന്താ ഞാൻ കേൾക്കുന്നെ .. ഞാൻ ആദ്യായിട്ട് നിനക്ക്‌ വാങ്ങിതന്ന സാധനം അത്പോലും നിനക്ക് കിട്ടാൻ വിധിയില്ലാണ്ടായി ..  അവളെ നിനക്ക്‌ അറിയുന്നതാണെങ്കിൽ‌ പോയി വാങ്ങിച്ചൂടെ .."
    

  " സാരമില്ലടാ ..അത് പോട്ടെ .. എന്താ സാധനം എന്ന് അറിയില്ലെങ്കിലും നീ വാങ്ങിയതല്ലെ .. അപ്പൊ നല്ല‌വിലയുള്ളതാകും ..  ചിലപ്പൊ  ആദ്യം തന്നെ അതിനേക്കാളും വിലകൂടിയ സാധനം‌ തരാനായിരിക്കും വിധി .. അങ്ങനെ കരുതിയാൽ മതി ..‌ പിന്നെ അവളെ എനിക്ക് നന്നായി അറിയാം അത്കൊണ്ടാണ് പ്രശ്നം .. അവളോട് പോയി ഞാനെന്ത് പറയും .. രാവിലെ‌ നീയെടുത്ത സാധനം എന്റെതാണെന്നൊ .. അങ്ങനെ പറഞ്ഞാൽ അപ്പൊ തന്നെ എന്റെ വീട്ടിലറിയും .. അത്കൊണ്ടാ ഞാൻ ഒഴിവാക്കിയത് .. എനിയെങ്കിലും പറ എന്തായിരുന്നു അതിനകത്ത് .. എനിക്ക് കിട്ടാതെ പോയ എന്റെ കാമുകന്റെ ആ പ്രണയസമ്മാനം .. "
     " ഹോ .. അത് എനി പറഞ്ഞിട്ടും കാര്യമൊന്നുമില്ലല്ലൊ .. എന്നാലും പറയാം .. ഒരു റിങ് ആയിരുന്നു അത് . ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും‌ ഇഷ്ടപ്പെട്ട റിങ് .. നിനക്ക് നന്നായി ചേരുമായിരുന്നു .. നീ പറഞ്ഞപോലെ വിധിയില്ലാണ്ടായി .. "
     അന്ന് ഉറങ്ങുമ്പോൾ നല്ല സങ്കടം‌ ഉണ്ടായിരുന്നു .. അത്രയും ആശിച്ച് വാങ്ങിച്ച് അവൾക്ക് യൂസ് ആകാതെ പോയി .. എനി കൊടുക്കാൻ പറ്റിയാൽ‌ അതിനേക്കാളും നല്ലത് കൊടുക്കണം .. .. ‌.
   വീണ്ടും മാസങ്ങൾ കടന്നു പോയി ... വിളികൾ അധികരിച്ചുകൊണ്ടേയിരുന്നു ..  ആരും അറിയാതെയുള്ള ആ വിളി മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു അത് സംഭവിച്ചത് ..  ഒരു ദിവസം‌ വൈകിട്ട് വിളിച്ച്കൊണ്ടിരിക്കുമ്പോ മറുതലക്ക് നിന്നും പെട്ടെന്ന് റസീ എന്ന് നീട്ടിവിളിക്കുന്ന ശബ്ദം ഞാൻ കേട്ടു .. അപ്പൊ തന്നെ ഫോൺ കട്ട് ആയിരുന്നു .. അവൾടെ ഉപ്പ കണ്ടെന്നാ തോന്നുന്നത് .. ഒന്നുകൂടി ഇത് വീട്ടിൽ അറിഞ്ഞാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല .. അത്കൊണ്ട് എനി അവൾടെ ഉപ്പാന്റെ  കോൾ വന്നാൽ അറ്റെന്റ്‌ ചെയ്യാൻ തന്നെ ഞാൻ തീരുമാനിച്ചു  .. സമയം‌ ഒരുപാടൊന്നും‌ വൈകിയില്ല .. ആ പ്രതീക്ഷിച്ച കോളും വന്നു .. ഞാൻ മെല്ലെ ചെവിയോടടുപ്പിച്ചു .. 
   " ഹെല്ലൊ .. അഫ്സൽ .. നിനക്ക് പറഞ്ഞാൽ മനസ്സിലാകില്ല അല്ലെ .. ഞാൻ തന്നെ നേരിട്ട് വന്ന് പറയാൻ കാത്തുനിൽക്കുകയാണോ നീ .. ഞാൻ വന്നാൽ സംസാരം ഉണ്ടാവില്ല .. അന്ന് നിന്റെ ഉപ്പ പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ നിന്നെ കാണാൻ വരാതിരുന്നത് .. നിന്നെ കണ്ടാൽ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയെന്ന് വരില്ല .. അവൾക്ക് കൊടുക്കേണ്ടത് ഞാൻ കൊടുത്തിട്ടുണ്ട് .. നിന്റെ ഉപ്പാനെ ഓർത്ത് മാത്രം ഞാൻ അങ്ങോട്ട് വരുന്നില്ല .. പക്ഷേ ഒന്ന് നീ കേട്ടോ .. എനിയും ഇത് ആവർത്തിക്കാനാണ് ഭാവമെങ്കിൽ നമ്മളിൽ ഒരാളേ ജീവനോടെ ഉണ്ടാകൂ .. അതെന്തായാലും നീ ആയിരിക്കില്ല .. ഓർത്തിരുന്നാൽ നിനക്ക് നല്ലത് .. "
   " നിങ്ങളെന്താ ഉപ്പാ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് .. നിങ്ങളുടെ വർത്താനം കേട്ടാൽ വിചാരിക്കും ഞാൻ അവളെ പീഠിപ്പിച്ചുവെച്ചിരിക്കുകയാന്ന് .. സ്നേഹിക്കുന്നത് അത്രയും വലിയ തെറ്റാണോ .. നിങ്ങൾക്കും ഉണ്ടായില്ലെ പണ്ട് ഒരു പ്രണയം .. റസി എന്നോട് എല്ലാം പറഞ്ഞിരുന്നു .. പിന്നെന്താ നിങ്ങൾക്ക് നിങ്ങൾടെ മകളെ മനസ്സിലാക്കാൻ പറ്റാത്തത് .. "
     " ച്ചീ .. നിർത്തെടാ നായേ .. നീ ആരോടാ എതിർത്ത് സംസാരിക്കുന്നത് .. എന്റെ മകളുടെ കാര്യം‌ നോക്കാൻ എനിക്കറിയാം .. അതിൽ ആരുടെയും ഓഷാന കേൾക്കേണ്ട  ആവശ്യം എനിക്കില്ല  .. ഇത്രയും‌ വർഷം അവളെ നോക്കി വളർത്തിയ എനിക്ക് എനിയും അതിനി പറ്റും .. അതിനിടയ്ക്ക് എനി നീ വന്നാലുണ്ടല്ലോ .. ഞാൻ നേരത്തേ പറഞ്ഞത് പോലെ സംഭവിക്കും .. അതിനി ഒരു മാറ്റവും ഉണ്ടാവില്ല  .."
    ഇയാളെന്താ ഇങ്ങനെ .. എല്ലാ ഉപ്പമാരും‌ ഇങ്ങനെ ആണോ .. എനി അവൾ ഒറ്റമോളായത് കൊണ്ടുള്ള വെപ്രാളം ആയിരിക്കോ .. അതാകാനാണ് സാധ്യത ‌.. അവളെ ഞാൻ വശീകരിച്ച് വിളിച്ചിറക്കി കൊണ്ടുപോകുമെന്ന്  ഭയന്നിട്ടായിരിക്കും .. അങ്ങനെ ഒരു ചിന്ത ഇത് വരെയും എന്റെ മനസ്സിൽ വന്നിട്ടില്ല .. അവളുടെ മാതാപിതാക്കളുടെ സമ്മതത്തോടല്ലാതെ  അവളെ ഞാൻ  സ്വീകരിക്കില്ലാന്ന് അവളോട് പറഞ്ഞതാണ്.. അങ്ങനെയുള്ള ജീവിതം മുഴുവൻ കണ്ണീർ കുടിക്കേണ്ടി വരുമെന്ന് ഞങ്ങൾക്കറിയാം .. 
പിന്നെന്താ അയാൾ ഞങ്ങളെ മനസ്സിലാക്കാത്തെ .. 
   എനി അവളെ കാണാൻ പറ്റില്ലേ എനിക്ക് .. ഞങ്ങൾ സ്വപ്നം കണ്ടത് പോലെയുള്ള ജീവിതം കിട്ടില്ലെ ഞങ്ങൾക്ക് .. അവൾടെ വിളി എനിമുതൽ ഉണ്ടാകില്ലെ എനിക്ക് .. മറക്കാൻ പറ്റുന്നില്ലല്ലൊ പടച്ചോനേ .. ഇത് ഖൈർ ആണെങ്കിൽ നീ തന്നെ ഞങ്ങളെ ഒന്നിപ്പിക്കണേ നാഥാ .. .. .‌.

       മാസങ്ങളോളം അവളുടെ വിളി കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം .. ഒരിക്കൽ പോലും അവൾക്ക് വിളിക്കാൻ പറ്റാത്ത അവസ്ഥയിൽ അവളെ പൂട്ടിയിരിക്കുകയാണ് .. എവിടെ പോയാലും അവൾക്ക് പിന്നാലെ നാല് കണ്ണുകൾ ഉണ്ടാകും .. ഒന്ന് കാണാൻ പോലും പറ്റാത്ത അവസ്ഥ .. 
       അങ്ങനെയിരിക്കെ ഒരു ദിവസം ഷോപ്പിൽ ഇരിക്കുമ്പോളാണ് മുന്നിലൂടെ പോയ റിക്ഷ എന്റെ കണ്ണിൽ പെട്ടത് .. അത് പെടാൻ കാരണം ഉണ്ട് .. അതിൽ എന്റെ റസിയയെ പോലെ ആരെയോ കണ്ടത് പോലെ .. ഷോപ്പിന്റെ നേരെ  മുന്നിലുള്ള ഹോസ്പിറ്റലിലേക്കാണ് ആ റിക്ഷ തിരിഞ്ഞത് ..  ഞാൻ അത് അവിടെ സ്റ്റോപ്പ് ആകുന്നത് വരെ കാത്തുനിന്നു .. 
      ദേ ഇറങ്ങുന്നു എന്റെ റസിയ .. എനിക്ക് ആകെ എന്തൊക്കെയൊ ആയി .. ഷോപ്പിൽ ആണെങ്കിൽ‌ വേറെ ആരും ഇല്ല .. അവളുടെ പിന്നാലെ ഉമ്മയും വേറെ ഒരു സ്ത്രീയും ഒരു ചെറിയ കുട്ടിയും ഇറങ്ങുന്നത് കണ്ടു .. അവർ മുന്നിലേക്ക് നടന്നപ്പോൾ റസി പിന്നിൽ നിന്നും എന്റെ ഷോപ്പിലേക്ക് നോക്കി .. അവൾക്ക് എന്റെ ഷോപ്പ് അറിയാമായിരുന്നു .. എന്നെ കണ്ടപ്പൊ തന്നെ ഒന്ന് ചിരിച്ച് അവളും അവരുടെ പിറകേ പോയി .. എനിക്ക് അവിടെ‌ നിന്നിട്ട് സമാധാനം‌ കിട്ടുന്നില്ല .. എങ്ങനെയെങ്കിലും അവളുടെ അടുത്തേക്ക് പോകണം .. ബോസ്സ് ആണെങ്കിൽ പുറത്ത് പോയിരിക്കുകയാണ് .. പെട്ടെന്ന് വന്നെങ്കിൽ എനിക്ക് അങ്ങോട്ട് പോകാമായിരുന്നു .. 
    കുറച്ച് കഴിഞ്ഞപ്പോൾ അവൾ പുറത്തിറങ്ങുന്നത് കണ്ടു .. കൂടെ ആ കുട്ടിയും ഉണ്ട് .. അവനെം‌ എടുത്തിട്ടാണ് ഇറങ്ങിയത് .. എന്നെ അവൾ അങ്ങോട്ട് വിളിക്കുന്നത് പോലെ എനിക്ക് തോന്നി .. തോന്നിയതല്ല .. ശരിക്കും വിളിക്കുന്നുണ്ട് ..  ഭാഗ്യത്തിനി ബോസ്സും അപ്പൊ തന്നെ വന്നു .. ഞാൻ പെട്ടെന്ന് പോയിവരാമെന്ന് പറഞ്ഞ് അവിടുന്ന് ഇറങ്ങി .. നേരെ അവളുടെ അടുത്തേക്ക് പോയി .. അവിടെ എത്തിയ ഞാൻ പിന്നെം പെട്ടു .. അവളെ അവിടെ കാണാനില്ല .. എനി ഞാൻ‌ വരില്ലാന്ന് വിചാരിച്ച് വീണ്ടും ഉള്ളിലേക്ക് പോയിട്ടുണ്ടാവുമോ .. 
   "ശൂ .. ശൂ .. "
   എവിടുന്നോ ആരോ വിളിക്കുന്നുണ്ടല്ലോ ‌. ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി ‌. ദേ നിൽക്കുന്നു അവൾ .. ഹോസ്പിറ്റലിന്റെ ബാക്കൈഡിലേക്ക് പോകുന്ന വഴിക്ക് .. കയ്യിൽ ആ കുട്ടിയും .. ഞാൻ പെട്ടെന്ന് തന്നെ അങ്ങോട്ടേക്ക് പോയി ..
   " റസീ .. എവിടെ ആയിരുന്നു നീ .. സുഖല്ലേ നിനക്ക് .. നിന്റെ കോളും പ്രതീക്ഷിച്ച് ഇരിക്കാത്ത നാളുകളില്ല .. "
   " എനിക്ക് സുഖം തന്നെ ..‌ വിളിക്കാൻ പറ്റുന്ന അവസ്ഥ അല്ല അഫ്സൽ എന്റത് .. എന്നെ എവിടേക്കും ഒറ്റയ്ക്ക് വിടുന്നില്ല .. ഫ്രണ്ട്സിനെ വിളിക്കാൻ പോലും എനിക്ക് ഇപ്പൊ ഫോൺ തരുന്നില്ല .. ഇന്ന് ഉമ്മാനെ കാണിക്കാൻ ഇങ്ങോട്ടേക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പൊ തൊട്ട് ഞാൻ പറഞ്ഞതാ ഞാനും വരുന്നെന്ന് .. ആദ്യം കൂട്ടാൻ നിന്നില്ല .. പിന്നെ ഞാൻ വാശി പിടിച്ചപ്പോൾ കൂട്ടേണ്ടി വന്നു .. എനിക്ക് അറിയാം ഇതിനടുത്താണ് നിന്റെ ഷോപ്പെന്ന് .. "
  " ആഹ് .. വന്നത് നന്നായി .. ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലൊ .. അന്ന് നിനക്ക് തല്ല് കിട്ടിയായിരുന്നോ "
   " അത് സാരമില്ല .. ഉപ്പ തല്ലുന്നതിനൊക്കെ ലിമിറ്റ് ഉണ്ട് .. അതിനപ്പുറം ഉപദ്രവിക്കില്ല .. കുറേ തച്ചാലും പിന്നീട് വന്ന് തലോടും . അതിൽ നേരത്തേ ഉണ്ടായ വേദനയൊക്കെ പമ്പ കടക്കും.. നിന്നെ ഉപ്പ വല്ലാതെ വഴക്ക് പറഞ്ഞല്ലെ ..  സോറിട്ടോ .. ഞാൻ കാരണല്ലെ.. "
   " ഹേയ് .. അതിനെന്താ .. വഴക്കല്ലെ .. അതൊക്കെ ഇടയ്ക്കിടയ്ക്കേ കിട്ടുന്നതാ .. അതൊന്നും സാരമില്ല .. പിന്നെ ഇതാരാ ബേബി"
  " നിന്നോട് ഞാൻ പറഞ്ഞിരുന്നില്ലെ ആമാന്റെ മോൾ ഫിദ .. ഇവൾ ഉണ്ടായത് കൊണ്ടാ ഒന്നാമത് എന്നെ കൂട്ടിയത് .. നോക്കാൻ ഒരാൾ വേണമല്ലോ "
 " ഹോ പെണ്ണായിരുന്നല്ലെ .. ഞാൻ കരുതി ആൺകുട്ടി ആണെന്ന് ഹിഹി .. ക്യൂട്ട് മോളൂ .. "
    അന്ന് മതിയാവുവോളം ഞങ്ങൾ അവിടുന്ന് സംസാരിച്ചു .. അത്രയും അടുത്ത് നിന്ന് ആദ്യമായിട്ടാണ് .. ഉമ്മാന്റെ ടോക്കൺ കുറേ കാത്തുനിൽക്കണം എന്ന് പറഞ്ഞത്കൊണ്ടാണ് ധൈര്യമായി അത്രയും സമയം ഞാൻ അവിടെ നിന്നത് .. കുറെ സമയം ആയപ്പോൾ അവൾ തന്നെ അകത്തേക്ക് പോകാമെന്ന് പറഞ്ഞു ..ഇങ്ങോട്ട് തേടി വരുന്നതിനി മുന്നേ അങ്ങോട്ട് പോകുന്നതല്ലെ നല്ലതെന്നും പറഞ്ഞാണ് അവൾ പോയത് .. പോകുന്നതിനി മുന്നെ ഫിദ മോളെ ഞാൻ കമ്പനി ആക്കിയിരുന്നു .. നിക്ക് പിന്നെ ചെറിയ കുട്ട്യോളെ ഭയങ്കര ഇഷ്ടാന്ന്‌.. 
   വീണ്ടും ദിവസങ്ങൾ ആരെയും‌ കാത്തുനിൽക്കാതെ മുന്നോട്ട് പോയ്ക്കൊണ്ടേയിരുന്നു .. അവളോട് അന്ന് സംസാരിച്ചതല്ലാതെ പിന്നെ കിട്ടിയില്ല .. ഇടയ്ക്കൊക്കെ ഷോപ്പ് ലീവ് ആക്കി വൈകിട്ട് സ്കൂളിന്റെ അടുത്ത് പോയി ദൂരെ നിന്ന് കാണും .. അതാണ് ഏക ആശ്വാസം .. 
     അന്നൊരു ദിവസം ഞങ്ങൾ ആരും പ്രതീക്ഷിക്കാതെ എന്റെ ഉപ്പ ഈ ലോകത്തോട് വിട പറഞ്ഞു ‌‌ .. പെട്ടെന്നായിരുന്നു മരണം .. എല്ലാവരും രാത്രിയിലെ ഭക്ഷണവും കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു .. പെട്ടെന്ന് ഉമ്മ വന്നിട്ട് പറഞ്ഞു ഉപ്പാക്ക് തീരെ സുഖമില്ല .. ഹോസ്പിറ്റലിൽ കാണിക്കണം എന്ന് .. ഞാൻ അപ്പൊ തന്നെ എണീറ്റ് ഉപ്പാന്റെ അടുത്തേക്ക് പോയി .. 
    " ഒന്നുല്ലടാ ചെറിയൊരു നെഞ്ച് വേദന‌..‌ കാണിക്കണം എന്നൊന്നും ഇല്ല .. അത് പോയ്ക്കോളും "
 ഉപ്പ അങ്ങനെയാണ് .. എന്ത് വന്നാലും കാര്യാക്കി എടുക്കില്ല .. ഒന്നുമില്ലാന്ന് പറഞ്ഞ് കാണിക്കാതെ നിൽക്കും .. ഉമ്മാന്റെ നിർബന്ധം കാരണം കാണിക്കാമെന്ന് സമ്മതിച്ചു .. അപ്പൊ തന്നെ ഞാൻ  ചങ്ക് ഷാഫിയെ വിളിച്ച് റിക്ഷയുമായി വരാൻ പറഞ്ഞു .. അവൻ അപ്പൊ തന്നെ എത്തി .. ഉമ്മയും കൂടെ വരാമെന്ന് പറഞ്ഞപ്പൊ  "നീ വരികയൊന്നും വേണ്ട പിള്ളാർ ഇവിടെ ഒറ്റയ്ക്കല്ലെ .. പിന്നെ ഇവിടെ അടുത്തല്ലെ പോകുന്നത് പെട്ടെന്ന് തിരിച്ചു വരും എന്ന് പറഞ്ഞിട്ട് ഞാൻ മാത്രമാണ് കൂട്ട് പോയത്..
       ആ പോക്ക് ഉപ്പ നേരെ പോയത് പടച്ചോന്റെ അടുത്തേക്കായിരുന്നു .. ആദ്യം‌ കാണിച്ച ഹോസ്പിറ്റലിൽ നിന്ന് മാറ്റിക്കാണിക്കാൻ പറഞ്ഞപ്പൊ അവിടുത്തെ ആംബുലൻസിൽ പോകുന്നതിനി ഇടയ്ക്കാണ് ഉപ്പ എന്റെ മടിയിൽ കിടന്ന് പോയത് .. 
       ആ ഷോക്കിൽ നിന്നും വിട്ടുമാറാൻ കുറേ നാളുകൾ എടുത്തു .. വീട്ടിൽ‌ മൂത്തമോനായ ഞാനാണ് അടുത്ത കുടുംബനാഥൻ .. ഞാനാണ് എനി എന്റെ അനിയന്മാരുടെയും അനിയത്തിയുടെയും ഉമ്മയുടെയും കാര്യങ്ങൾ നോക്കി നടത്തേണ്ടത് .. കൂടെ ഉമ്മയുടെയും ഉപ്പയുടെയും കുടുംബക്കാരും ഉണ്ട് .. .. നാട്ടിൽ ചെറിയ ശമ്പളത്തിനി ആണ് ഷോപ്പിൽ കയറിയത് .. എനി അത് മതിയാവില്ല .. തുടർന്ന് പഠിക്കാനും പറ്റില്ല .. ആകെ ഉള്ള ലക്ഷ്യം ഗൾഫ് ആയിരുന്നു .. അതിനി‌ വേണ്ടിയായി എല്ലാവരുടെയും ശ്രമം .. 
         ഉപ്പ പോയിട്ട് കുറേ നാളുകൾക്ക് ശേഷമായിരുന്നു റസിയയുടെ കോൾ വന്നത് .. 
    " ഹെല്ലൊ .. അഫ്സൽ .."
   " ഹാ റസീ .. സുഖല്ലെ .. എന്തല്ലാ വിശേഷം .. ഇപ്പൊ‌ എങ്ങനെയാ വിളിക്കുന്നെ ..  ന്റെ ഉപ്പ പോയത് അറിഞ്ഞിരിക്കല്ലൊ "
    " ആഹ് . അതൊക്കെ അറിഞ്ഞു അഫ്സൽ .. ഞാൻ പേപ്പറിൽ കണ്ടിരുന്നു .. എനിക്കും ആദ്യം ഷോക്ക് ആയിപ്പോയി .. സാരമില്ലടാ .. പടച്ചോനി ഇഷ്ടമുള്ളവരയല്ലെ ആദ്യം വിളിക്കാ .. നീ ദുആ‌ ചെയ്യ് ..  ഞാനും ദുആ ചെയ്യുന്നിണ്ട് .. പിന്നെ എന്റെ ഉപ്പ അന്ന് എന്തെങ്കിലും മോശമായി നിന്റെ ഉപ്പയോട് പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു.."
      " ഹാ ..അങ്ങനെയൊന്നുമില്ല ... നിന്റെ ഉപ്പാനോട് പറഞ്ഞേക്ക് എനി വേണേൽ എന്നെ വന്ന് തല്ലിക്കോന്ന് .. എന്റെ ഉപ്പാനെ ഓർത്തിട്ടല്ലെ  എന്നെ ഒന്നും ചെയ്യാതിരുന്നെ . ആ ഉപ്പ ഇന്നില്ലാന്ന് പറഞ്ഞേക്ക് .. "
    " എന്താ അഫ്സൽ‌ ഇങ്ങനെയൊക്കെ സംസാരിക്കുന്നെ .. ഞാൻ എന്റെ ഉപ്പാനോടും പറഞ്ഞിരുന്നു .. ഉപ്പാക്കും നല്ല വിഷമം ഉണ്ട് .. നീ വിചാരിക്കുന്ന പോലെ എന്റെ ഉപ്പ അത്ര ദുഷ്ടനൊന്നും അല്ല .. പാവമാണ് "
    " ഹോ .. ആയ്ക്കൊട്ടെ ..‌ എന്നിട്ടെന്താ അറിഞ്ഞിട്ടും ഇങ്ങോട്ട് വരാതിരുന്നത് .. "
    " അതിനി ഉപ്പ നാട്ടിലില്ലടാ .. ഗൾഫിലാണ് .. കുറേ ആയി പോയിട്ട് .. ഞാൻ ഫോണിൽകൂടെയാണ് ഉപ്പയോട് ഈ വിവരം പറഞ്ഞത് .. നാട്ടിലുണ്ടെങ്കിൽ എനിക്കിപ്പോ നിന്നെ വിളിക്കാൻ പറ്റുവൊ "
    " ഹോ .. ശരിയാണ് ഞാൻ അത് ഓർത്തില്ല ..
അന്നേ പോയിട്ടും ഇപ്പൊളാണോ വിളിക്കാൻ തോന്നിയത് .. "
   " എന്റെ അഫ്സലേ .. ഫോൺ എന്റെ കയ്യിൽ കിട്ടണ്ടേ .. ഉമ്മാന്റെ ഫോൺ കേടായിട്ട് ഒരുപാടായി .. ഇത് വരെ നന്നാക്കിയില്ല .. നിയാസ് ആണെങ്കിൽ ഇങ്ങോട്ട് ഇപ്പൊ വരാറുമില്ല .. അന്ന് പിടിച്ച ഫോൺ അവനാണ് തന്നതെന്ന് എനിക്ക് പറയേണ്ടി വന്നിരുന്നു ..പാവം അവനിക്കും കിട്ടി നല്ല വഴക്ക് .. അന്ന് മുതൽ അവന്റെ നിഴൽ പോലും ഇങ്ങോട്ട് കണ്ടിട്ടില്ല .. ഞങ്ങളിപ്പൊ ഉപ്പാന്റെ വീട്ടിലാണ്, ഇവിടുത്തെ ഇത്താത്താന്റെ ഫോണാ ഇത് .. ഉമ്മയൊക്കെ താഴെയുണ്ട് ..  ഞാൻ എങ്ങനെയൊക്കെയോ റിസ്ക്ക് എടുത്ത് നിന്നെ വിളിക്കുമ്പോഴേക്ക് ഒരുപാട് ചോദ്യവും .. "
    " സോറി റസീ .. ഞാൻ ഇപ്പൊ ആകെ വിഷമത്തിലിരിക്കാണ് ..അത്കൊണ്ടാ അങ്ങനൊക്കെ .... എനി എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല .. നിന്നെ എനി പഴേ പോലെ എനിക്ക് വിളിക്കാൻ പറ്റിയെന്ന് വരില്ല .. ചിലപ്പൊ അടുത്ത്‌ തന്നെ ഞാൻ ഗൾഫിലേക്ക് പോകും .. 
എല്ലാവരും ഇപ്പൊ അതിനുള്ള പുറപ്പാടിലാണ് എന്നെ ഗൾഫിലേക്ക് അയക്കാൻ .. അങ്ങനെ പോകേണ്ടി വന്നാൽ എനിക്ക് എല്ലാവരെയും മിസ്സ് ചെയ്യും .. ഉമ്മ , അനിയന്മാർ , പെങ്ങൾ , ഫ്രണ്ട്സ് , എന്റെ വീട് , എന്റെ നാട് , പിന്നെ അതിനേക്കാളുപരി നീ .. എനിക്ക് കഴിയില്ല പെണ്ണെ .. എല്ലാവരെയും പിരിഞ്ഞിരിക്കാൻ .. ഓർക്കുമ്പോ തന്നെ കണ്ണ് നിറയുകയാണ് .. "
    " എന്താ അഫ്സൽ ഇതൊക്കെ .. ചെറിയ കുട്ടികളെപോലെ .. പോയി നല്ല കാശ് ഒക്കെ ആക്കി വാ .. നീ വേണം നിന്റെ വീട്ട്കാർക്ക് തുണയാവാൻ .. ആ നീ തന്നെ ഇങ്ങനെ വിഷമിച്ചാലോ .. നിന്റെ അതേ വിഷമം നിന്റെ വീട്ട്കാർക്കും നിന്റെ‌ ഫ്രണ്ട്സിനും അത്പോലെ എനിക്കും ഉണ്ട്‌.. നിന്നെ പിരിയാൻ ഞങ്ങൾക്കും ബുദ്ധിമുട്ടാണ് .. ബട്ട് പോയല്ലെ പറ്റൂ .. എന്നെ കെട്ടണ്ടേ നിനക്ക് .. അതിനി ഇങ്ങനെയിരുന്നാൽ പറ്റുമെന്ന് തോന്നുന്നുണ്ടോ .. അധ്വാനിച്ച് ഒരു കുടുംബം പോറ്റുന്നവനാണ് നി എന്ന് ഉപ്പ അറിഞ്ഞാൽ എന്നെ സന്തോഷത്തോടെ നിന്റെ കയ്യിൽ ഏല്പിക്കും ‌‌ .. അതല്ലെ നമുക്കും വേണ്ടത് .. ആരെയും വേദനിപ്പിക്കാതെ ഒരുമിക്കാനല്ലെ നീ ആഗ്രഹിച്ചത് .. ആ ആഗ്രഹം സഫലമാക്കണ്ടേ നമുക്ക് .. അതിനി വേണ്ടിയെങ്കിലും നീ പോയല്ലെ പറ്റൂ .. "
    " റസീ .. നീ പറഞ്ഞതൊക്കെ ശരി തന്നെയാണ് .. എന്നാലും .. "
   " ഒരെന്നാലും ഇല്ല .. അതിനി ഇപ്പൊ തന്നെ പോകണമെന്ന് ആരാ പറഞ്ഞേ .. വിസയൊന്നും ശരിയായില്ലല്ലൊ .. ഇപ്പഴേ ഇങ്ങനെ ആയാലോ .. നല്ല ആളാ .. നിന്റെ സംസാരം കേട്ടാൽ വിചാരിക്കും നാളെയാണ് പോകുന്നതെന്ന് .. എനിയും ഉണ്ടല്ലൊ ദിവസങ്ങൾ .. ഇപ്പൊ അതിനെ കുറിച്ച് ആലോചിച്ച് തല പുണ്ണാക്കണ്ട  .. അതൊക്കെ അപ്പൊ നോക്കിയാൽ മതി .. ഇപ്പൊ നല്ല കുട്ടിയായി പോയി വല്ലതും കഴിച്ച് ഉറങ്ങാൻ നോക്ക് .. സമയം ഒരുപാടായില്ലെ .. ഉമ്മ എന്നെ അന്വേഷിക്കുന്നുണ്ടാകും .. ഞാൻ പോട്ടേ .. ബൈ "
      പാവം എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് .. എത്ര റിസ്ക്ക് എടുത്തിട്ടാണെങ്കിലും അവൾ അന്ന് മുതൽ എന്നെ വിളിച്ചുകൊണ്ടേയിരുന്നു .. എപ്പൊഴും‌ വിളിച്ചാൽ ആശ്വാസ വാക്കുകൾ കൊണ്ട് എന്നെ മൂടും .. ഇത്രയും നല്ല പെണ്ണിനെ കിട്ടാൻ ഞാൻ എന്ത് നല്ല കാര്യമാ ചെയ്തതെന്ന് എനിക്ക് പോലും അറിയില്ല .. ഇവളെ തന്നെ ബീവിയായി കിട്ടിയിരുന്നെങ്കിൽ എന്റെ ഭാവി ജീവിതത്തിൽ എനിക്ക് എവിടെയും തോൽക്കേണ്ടി വരില്ല .. .. ‌.
     അങ്ങനെ ദിവസങ്ങൾ പോയ്ക്കൊണ്ടേയിരിക്കുമ്പോഴാണ്
എനിക്കുള്ള വിസ റെഡിയായെന്ന് അറിയുന്നത് .. ഉപ്പാന്റെ അനുജന്റെ ഫ്രണ്ട് വഴിയാണ് ശരിയായത് .. അവരുടെ ഖത്തറിലുള്ള ഓഫീസിലേക്ക് ഓഫീസ് ബോയ് ആയിട്ട് .. എല്ലാം പെട്ടെന്നായിരുന്നു വിസ അയക്കലും, ടിക്കറ്റ് എടുക്കലും  ... ഒരു വെള്ളിയാഴ്ച അവർ വിളിച്ചു പറഞ്ഞു തിങ്കളാഴ്ചത്തേക്ക് ടിക്കറ്റ് എടുക്കണമെന്ന് .. ഒന്നിനും സമയം കിട്ടിയിരുന്നില്ല .. വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചു പറഞ്ഞു .. അവളെ‌ വിളിച്ചു പറയാനാണെങ്കിൽ നമ്പറും ഇല്ല .. അവളുടെ വിളി ആവശ്യത്തിനി വരുന്നും ഇല്ല .. ശനിയും ഞായറും സ്കൂളും ഇല്ല .. അല്ലെങ്കിൽ അവിടെ പോയി പറയാമായിരുന്നു .. ഇനിയിപ്പൊ എന്ത് ചെയ്യുമെന്ന് ആലോചിക്കുമ്പോഴാണ് അവളുടെ കസിനെ ഓർമ വന്നത് .. അന്ന് രാത്രി തന്നെ അവന്റെ നാട്ടിലേക്ക് പോയി അവനോട് കാര്യം പറഞ്ഞു .. അവളോട് വിളിക്കണമെന്ന് പറയാനും പറഞ്ഞു ..
       നാളെ(തിങ്കളാഴ്ച) രാവിലെ കരിപ്പൂർ എയർപോർട്ടിൽ നിന്നാണ് ഫ്ലൈറ്റ് .. ഇന്ന് രാത്രി രണ്ട് മണിക്കെങ്കിലും എനിക്ക് വീട്ടീന്ന് ഇറങ്ങണം .. ഇപ്പൊ സമയം ഒൻപത് കഴിഞ്ഞു .. കൂട്ടുകാരും കുടുംബക്കാരുമൊക്കെ ആയി വീട്ടിൽ നല്ല ബഹളം ആണ് .. ചങ്ക്സിനി വേണ്ടി ഭക്ഷണം ആക്കിയിട്ടുണ്ട് ‌... ഇത് വരെ ആയിട്ടും അവളുടെ കോൾ വന്നില്ല .. ഇനി അറിഞ്ഞു കാണില്ലെ ..  അറിയാതിരിക്കാനും‌ വഴിയില്ല ... അവനോട് ഞാൻ അത്രയ്ക്കും പറഞ്ഞതാണ് അവളൊട് പറയാൻ .. ചങ്ക്സ് ഒക്കെ ഭക്ഷണവും കഴിച്ച് പോകാൻ നിൽക്കുകയാണ് .. എന്നെ കൊണ്ടുവിടാനുള്ള നാല് പേരൊഴികെ ബാക്കി എല്ലാവരും സലാം പറഞ്ഞ് പിരിഞ്ഞു .. കുടുംബക്കാരും ഓരോരുത്തരായി പോകാൻ തുടങ്ങി ..  .. എനിക്കാണെങ്കിൽ അവളുടെ വിളി വരാഞ്ഞിട്ട് ഒരു സമാധാനവും ഇല്ല .. എല്ലാവരോടും ചിരിച്ച്കൊണ്ട് സലാം പറയുമ്പോഴും ഉള്ള് നീറുകയായിരുന്നു .. അവസാനം ഒരു നമ്പറിൽ നിന്നും കോൾ വരുന്നത് കണ്ടു .. ഇത് അവൾ തന്നെയായിരിക്കും  .. പെട്ടെന്ന് തന്നെ മാറിനിന്ന് ഞാ‌ൻ ഫോണെടുത്തു .. 
    " ഹെല്ലൊ റസീ .. എത്ര സമയം ആയെടോ ഞാൻ നിന്റെ വിളിയും കാത്തു നിൽക്കുന്നു .. ഞാൻ ഇറങ്ങാനായിട്ടൊ .. എനി വെറും മണിക്കൂറുകൾ മാത്രം "
      " എങ്ങനെ മനസ്സിലായി ഞാനാ വിളിക്കുന്നേന്ന് .. അവൻ നേരത്തേ വന്ന് പറഞ്ഞിരുന്നു .. ബട്ട് ഫോൺ ഇല്ലാത്തത് കൊണ്ട് വിളിക്കാൻ പറ്റില്ലന്നാ ഞാൻ കരുതിയത് .. അപ്പൊ അവനാ പറഞ്ഞേ ഞാൻ ഇന്ന് ഇവിടെ നിന്നോളാമെന്ന് .. അവന്റെ ഫോണിന്നാ വിളിക്കുന്നെ .. "
     " ഹാ .. അതൊക്കെ മനസ്സിലായി .. നി അല്ലാതെ എന്നെ വേറെ ആരും വിളിക്കാൻ ബാക്കിയില്ല .. അവനോട് എന്റെ താങ്ക്സ് പറയണം .. പിന്നെ എനിക്ക് ഒന്ന് കാണണമെന്നുണ്ട് .. പോകുന്നതിനി മുന്നേ അവസാനായിട്ട് .. "
      " നിനക്കെന്താ അഫ്സൽ വട്ടായോ .. സമയം എത്ര ആയെന്ന് നോക്ക് നീ .. എന്നിട്ട് പറ .. "
    "സമയം ഒക്കെ എനിക്കറിയാം ... കാണാതിരിക്കാൻ പറ്റുന്നില്ലടാ ..അതാ ..പ്ലീസ് .. എങ്ങനെയെങ്കിലും .. നീ കിടക്കുന്ന റൂമിന്റെ വിൻഡോ വഴി മതി .. ഞാൻ ദൂരെ നിന്ന് കണ്ട് പോയ്ക്കോളാം .. സംസാരിക്കുകയൊന്നും വേണ്ട .. "
    " ടാ .. ആരെങ്കിലും കണ്ടാൽ .. നിനക്ക് ഇപ്പൊ പോകേണ്ടതല്ലെ .. വെറുതേ എന്തിനാ പ്രശ്നം ആക്കുന്നത് .. "
   " ഒരു പ്രശ്നവും ആകില്ല .. ആരും കാണുകയും ഇല്ല .. ഞാൻ ഇവിടുന്ന് ഇറങ്ങലായി .. അഞ്ച് മിനുറ്റ് കൊണ്ട് ഞാൻ അവിടെ എത്തും .. ഇനി രണ്ട് വർഷം കഴിഞ്ഞാലേ നമുക്ക് കാണാൻ പറ്റൂ .. അത്കൊണ്ടാണ് ..   ജസ്റ്റ് കണ്ടാൽ മാത്രം മതി എനിക്ക് .. ഞാൻ ഫോൺ വെക്കാണ് .. എനിയൊന്നും പറയണ്ട .. ഓക്കെ .. "
     അപ്പൊ തന്നെ ചങ്കിന്റെ വണ്ടിയും എടുത്ത് ഞാൻ അവളുടെ‌ വീട്ടിലേക്ക് വിട്ടു .. ആ സമയത്ത് അവളുടെ വീടിന്റെ അടുത്തേക്ക് പോകുന്നത് അപകടം തന്നെയാണ് .. എന്നാലും എനിക്ക് കണ്ടേ പറ്റൂ .. വീട് എത്താറായപ്പൊ തന്നെ ഞാൻ ഹെഡ്ലൈറ്റ് ഓഫ് ചെയ്തു .. 
പിന്നെ വണ്ടി അവിടെ സൈഡ് ആക്കി .. അവളുടെ റൂമിന്റെ വിൻഡോ സൈഡിൽ പോയി ഞാൻ നിന്നു ..  അധികം വൈകാതെ‌ തന്നെ അവൾ അത് തുറന്നു ... ഉമ്മയുടെ കൂടെയാണ് ഉറങ്ങുന്നത് .. അത് കൊണ്ട് പതുക്കെയാണ് തുറന്നത് ..  കുറച്ച് സമയം അവളെ നോക്കി നിന്നു .. അടുത്ത് പോയി സംസാരിക്കണം എന്നുണ്ട് .. പക്ഷേ അത് കടന്ന കൈ ആയിപ്പോകും .. അവളുടെ ഉമ്മ അറിഞ്ഞാൽ ആകെ ഭഹളമായിരിക്കും ..  സമയം കുറേ ആയി .. എനിയും വൈകിയാൽ വീട്ടിന്ന് നല്ല വഴക്ക് കിട്ടും .. അവളോട് യാത്രയും പറഞ്ഞ് ഒരിറ്റ് കണ്ണുനീരോടു കൂടി ഞാൻ അവിടുന്ന് മടങ്ങി .. 
      വീട്ടീൽ എത്തുമ്പോഴേക്ക് എല്ലാവരും കലിപ്പിലായിരുന്നു .. സമയം വൈകിയത് തന്നെ പ്രശ്നം . .. ബാഗ് ഒക്കെ ചങ്ക്സ് വണ്ടിയിൽ എടുത്ത് വെച്ചിട്ടുണ്ട് .. എനി എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങണം .. ഓരോരുത്തരായി യാത്ര പറയാൻ തുടങ്ങി .. എളേമമാരും ഉമ്മാമ്മയും കസിൻസും അവസാനം അനിയന്മാരും പെങ്ങളും ഉമ്മയും  എല്ലാവരും കരഞ്ഞുകൊണ്ടാണ് യാത്രയാക്കിയത് .. എനി രണ്ട് വർഷം കഴിയാതെ ആരെയും കാണാൻ പറ്റില്ലല്ലൊ ..  എല്ലാവർക്കും ഓരോ മുത്തവും കൊടുത്ത് ഞാൻ ഇറങ്ങി ..  നാട്ട്കാരൻ എന്ന പതവിയിൽ നിന്നും  പ്രവാസി എന്ന പതവിയിലേക്ക് .....
   
      കൃത്യം ഏഴ് മണിക്ക് തന്നെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയിരുന്നു .. ഇതിനു മുമ്പും ഇവിടെ വന്നിട്ടുണ്ടെങ്കിലും എയർപ്പോർട്ട് ഒരു അത്ഭുതമായി തോന്നുന്നത് ഇന്ന് ആദ്യമായിട്ടാണ് .. ഒരു ഭാഗത്ത് പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് യാത്ര പറയുന്ന പ്രവാസികൾ ... മറുഭാഗത്ത് വർഷങ്ങളോളം കാത്ത്നിന്ന് ഇന്നെത്തുന്ന തന്റെ മാരനെ, ഉപ്പയെ , മകനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുമായി അവരുടെ കുടുംബാങ്കങ്ങൾ .. ചിലപ്പൊ രണ്ട് വർഷം കഴിഞ്ഞ് ഞാൻ വരുമ്പോഴും ഇങ്ങനെ ആയിരിക്കില്ലെ അവസ്ഥ ..
          ആദ്യമായി പോകുന്നത് കൊണ്ട് എയർപോർട്ടിനകത്തെ ഫോർമാലിറ്റീസ് ഒന്നും അറിയില്ല .. ഖത്തറിലേക്ക് പോകുന്ന ആരെങ്കിലും ഒരാളെ കണ്ടുമുട്ടിയെങ്കിൽ രക്ഷപ്പെട്ടേനെ .. അങ്ങനെ നോക്കിയിരിക്കുമ്പോഴാണ് പരിജയമുള്ള ഒരാളെ അവിടെ കണ്ടത് .. അവരും ഖത്തറിലേക്കാണ് എന്നറിഞ്ഞപ്പൊ എനി അയാളുടെ പിന്നാലെ പോകാമെന്ന് വിചാരിച്ചു .. 
       അകത്തേക്ക് കയറാനുള്ള സമയം ആയി .. കൂട്ടുകാരെ കെട്ടിപ്പിടിച്ച് സലാം പറഞ്ഞ് ഞാൻ അകത്തേക്ക് കടന്നു .. ബോർഡിങ് പാസ്സ് എടുക്കുമ്പോഴും അവർ പുറത്ത് തന്നെയിരിപ്പുണ്ട് .. അടുത്തത് എമിഗ്രേഷൻ ആണ് അത് മുകളിലും .. അവസാനം മുകളിലേക്ക് പോകുമ്പോ വീണ്ടും അവർക്ക് കൈ വീശി ഞാൻ യാത്ര പറഞ്ഞു .. 
എന്നാലും അവർ വിമാനം പൊങ്ങാതെ പോകില്ല .. അതാണ് കൂട്ടുകാർ .. 
          എമിഗ്രേഷനും കഴിഞ്ഞ് അവസാനമുള്ള ചെക്കിങും കഴിഞ്ഞ് വിമാനത്തിലേക്ക് കയറാൻ പോവുകയാണ് .. ഓരോ ചുവട് വെപ്പ് കഴിയുമ്പോഴും കഴിഞ്ഞകാല ഓർമ്മകൾ എന്നെ തേടിയെത്തുകയാണ് .. അനിയന്മാരുമായി തല്ല് കൂടുന്നതും ഉമ്മയോട് കുസൃതി കാണിക്കുന്നതും ഉപ്പയുടെ മരണവും കൂട്ടുകാരുമായി പിണങ്ങുന്നതും ന്റെ റസിയയെ പരിജയപ്പെട്ട നാൾ മുതൽ ഇന്ന് വരെയുള്ള ഓരോ നിമിഷങ്ങളും , എല്ലാം കൂടി ഒന്നിച്ച് ആലോചിക്കുമ്പോ വീണ്ടും കണ്ണ് നനയുന്നുണ്ട് .. അപ്പൊഴേക്കും അകത്ത് എത്തി‌ സീറ്റിൽ ഇരിപ്പുറപ്പിച്ചിരുന്നു .. ആദ്യമായി ഫ്ലൈറ്റിൽ കയറിയതിന്റെ ഭയവും ഉള്ളിലുണ്ട് .. ..
        ഫ്ലൈറ്റ് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ് .. എന്നെ നാട്ടിൽ നിന്നും വേറെ ഒരിടത്തേക്ക് പറിച്ച് നടുന്ന ഫീലിങ് .. അതിനകത്തും കണ്ടു വേണ്ടപ്പെട്ടവരെ പിരിഞ്ഞിരിക്കാൻ പോകുന്ന പ്രവാസി സമൂഹത്തെ .. ഓരോരോ ആൾക്കും ഓരോ സങ്കടങ്ങൾ ഉണ്ടാകും പറയാൻ .. എന്നിട്ടും എല്ലാവരും പുറത്ത് നന്നായി ചിരിച്ച്  ഉള്ള സങ്കടങ്ങളൊക്കെ അകത്ത് പൂട്ടിവെച്ച് ക്ഷമിച്ചിരിക്കുന്നു ..എനിക്ക് അപ്പൊ തോന്നി ചിലപ്പൊ ഏറ്റവും കൂടുതൽ ക്ഷമ ഉള്ള സമൂഹം അത് പ്രവാസികൾ ആയിരിക്കുമെന്ന് .. ഓരോന്ന് ചിന്തിച്ചിരിക്കുമ്പോഴേക്കും ഫ്ലൈറ്റ് പൊങ്ങിയിരുന്നു .. നാല് മണിക്കൂറ് ഇരിക്കാനുണ്ട് ഖത്തറിലേക്ക് .. കരിപ്പൂരേക്കുള്ള കാറിലുള്ള ഇരുത്തവും‌ നാല് മണിക്കൂറായിരുന്നു .. ക്ഷീണം കാരണം അറിയാതെ ഉറങ്ങിപ്പോയി ...
      ഫ്ലൈറ്റ് ലാന്റ് ചെയ്യാനായി എന്ന മുന്നറിയിപ്പ് കേട്ടപ്പോഴാണ് ഉറക്കിൽ നിന്നും നെട്ടിയത് .. എല്ലാവരും ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് .. ഞാനും പതുക്കെ അവരുടെ കൂടെ ഇറങ്ങി .. എത്ര വലിയ എയർപോർട്ടാ , എത്രയെത്ര ആൾക്കാരാ അങ്ങോട്ടും‌ ഇങ്ങോട്ടും ബാഗും കെട്ടിവലിച്ച് പോകുന്നത് .. മലയാളികൾ ഒഴികെ വേറെ ആരുടെ കയ്യിലും കാർട്ടുൺ കെട്ടിക്കൊണ്ടുപോകുന്നത് എനിക്ക്‌ കാണാൻ കഴിഞ്ഞില്ല .. അത് പിന്നെ അങ്ങനെയാണല്ലൊ .. അതിനകത്തല്ലെ അവരുടെ സ്വപ്നങ്ങളും സന്തോഷങ്ങളും ഒക്കെയും .. ആദ്യമായി കാണാൻ പോകുന്ന തന്റെ കുഞ്ഞുമക്കൾക്ക് വേണ്ടിയും കാണാൻ കൊതിയോടെ കാത്തുനിൽക്കുന്ന തന്റെ ബീവിക്ക് വേണ്ടിയും ഉപ്പയ്ക്കും ഉമ്മയ്ക്കും എല്ലാവർക്കും വേണ്ടിയുള്ള അവരുടെ സ്വപ്നങ്ങൾ ...
    ചെക്കിങ് എല്ലാം കഴിഞ്ഞ് പുറത്ത് എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന ആൾ ബോസ്സിന്റെ നമ്പർ ചോദിച്ച് വിളിച്ചുനോക്കി .. അവർ എത്താൻ വൈകുമെന്ന് അറിയിച്ചത് കൊണ്ട് അയാളുടെ കൂടെ റൂമിലേക്ക് പോയി .. 
         കാർ നീങ്ങിക്കൊണ്ടിരിക്കുമ്പോ ഞാൻ  പുറം ലോകം കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയായിരുന്നു ..  ഞങ്ങളുടെ നാട്ടിലെങ്ങും കണ്ടിട്ടില്ലാത്ത വലിയ വലിയ കെട്ടിടങ്ങൾ .. റോഡുകൾ തന്നെ എന്ത് ഭംഗിയാണ് കാണാൻ .. അതിന്റെ രണ്ട് ഭാഗത്തും വിവിധ ഇനം‌ ചെടികൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു .. എല്ലാ വാഹനങ്ങളും റോഡിലുള്ള എല്ലാ നിയമങ്ങളും പാലിക്കുന്നത് പോലെ തോന്നി .. സിഗ്നലുകളും റൗണ്ടപൗട്ടും ആഡംഭര കാറുകളും എല്ലാം ഞാൻ അവുടുന്നാണ് ആദ്യമായി കാണുന്നത് .. ജീവിതത്തിൽ‌ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെയുള്ളതൊക്കെ കാണണം .. 
        ഖത്തർ ഒരു ചെറിയ രാജ്യമാണെന്ന് കേട്ടിട്ടുണ്ട് .. നമ്മുടെ കണ്ണൂർ ജില്ലയുടെ അത്രയും മാത്രം .. അത്കൊണ്ട് തന്നെ‌ പെട്ടെന്ന് റൂമിൽ എത്തിയിരുന്നു .. രാവിലെ ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പുണ്ട് .. സമയം പതിനൊന്ന് കഴിഞ്ഞിരിക്കുന്നു .. നാട്ടിലാണെങ്കിൽ പത്ത് മണി ആകുമ്പോഴേക്ക് നാസ്ത കിട്ടിയില്ലെങ്കിൽ ഉമ്മയോട് വഴക്കിട്ട് പുറത്ത് പോയി കഴിക്കുന്ന ഞാനാണ് .. എനി എല്ലാം മാറും .. മാറിയേ തീരൂ .. കൂടെ വന്ന ആളുടെ പെട്ടി അപ്പൊ തന്നെ പൊളിച്ച് അതിൽ നിന്നും പത്തിരിയും ബീഫും പുറത്തെടുത്തു .. ആ റൂമിലുള്ള ആൾക്കാരൊക്കെ അയാൾ കൊണ്ടുവരുന്ന ഭക്ഷണസാധങ്ങൾക്ക് വേണ്ടി കൊതിയോടെ കാത്തിരിക്കുകയായിരുന്നു .. എന്റെ പെട്ടിയിലും ഉണ്ട് ഉമ്മ ഉണ്ടാക്കിയ ബീഫും ഉമ്മാമ കൊടുത്തുവിട്ട നല്ല മാങ്ങ അച്ചാറും .. ഭക്ഷണൊക്കെ കഴിച്ച് കഴിഞ്ഞപ്പൊഴാണ് കൂടെ വന്നയാൾ ഫോൺ തന്നത് നാട്ടിലേക്ക് വിളിക്കാൻ വേണ്ടി .. ആദ്യം തന്നെ ഉമ്മയെ വിളിച്ചു .. നാട്ടിൽ ഉച്ചയായിരിക്കുന്നു .. ഒന്നും അങ്ങോട്ട് ചോദിക്കാൻ സമ്മതിക്കാതെ ഉമ്മ എല്ലാം ഇങ്ങോട്ട് ചോദിക്കുകയായിരുന്നു .. യാത്രയെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും ആൾക്കാരെ കുറിച്ചും .. ഉമ്മാമ്മയും ഉപ്പാപ്പയും വീട്ടിൽ തന്നെയുണ്ട് .. എന്റെ വിളി വന്നതിനി ശേഷം മാത്രേ അവർ പോകുന്ന് പറഞ്ഞ് ഇന്നലെ അവിടെ ആയിരുന്നു ഉറങ്ങിയത് ..  എല്ലാവരോടും സംസാരിച്ചു കഴിയുമ്പോഴേക്കും എന്റെ ബോസ്സ് എത്തിയിരുന്നു കൂട്ടാൻ വേണ്ടി .. റസിയാനെ കൂടെ വിളിക്കണമെന്ന് ഉണ്ടായിരുന്നു .. കസിന്റെ നമ്പറിൽ വിളിച്ചാൽ ചിലപ്പൊ അവളെ കിട്ടും .. എനി ഏതായാലും എനിക്കുള്ള റുമിൽ എത്തിയിട്ട് വിളിക്കാം .. റൂമിലുള്ളവരോടൊക്കെ കാണാമെന്ന് പറഞ്ഞ് അവിടുന്ന് ഇറങ്ങി .. 
        പിന്നെ അവരുടെ കൂടെയായി യാത്ര .. നേരെ ചെന്നെത്തിയത് ഓഫീസിലേക്കാണ് .. വലിയ ഓഫീസ് .. ഒരു കൺസ്ട്രക്ഷൻ കമ്പനി ആണ് .. സ്റ്റാഫ് ഒരാളൊഴികെ ബാക്കിയെല്ലാവരും മലയാളികൾ .. മുതലാളിമാർ എല്ലാവരും ജേഷ്ട്ടാനുജന്മാരും .. അന്ന് തന്നെ എല്ലാവരെയും പരിജയപ്പെട്ടു , മുതലാളി സ്റ്റാഫ് എന്ന് വേർതിരിവ് ഇല്ല .. എല്ലാവരും നല്ല ജോളിയാണ് .. വന്നെത്തിയത് കുരുക്കിലായില്ല എന്നുള്ള ആശ്വാസമായിരുന്നു ..  നാളെയാണ് ഡ്യൂട്ടി തുടങ്ങുന്നത് ..
       രാത്രിയിൽ സ്റ്റാഫ്സിനി‌ വേണ്ടിയുള്ള റൂമിലേക്ക് അവരുടെ കൂടെ പോയി.. ഞങ്ങൾ അഞ്ച് പേരാണ് ആ ഒറ്റ റൂമിൽ .. ഹംസക്ക എന്ന ആ റൂമിലെ‌ കാർണോറും ഉബൈദ് എന്ന ചെറുപ്പക്കാരനും ആസിഫ് എന്ന ഡൽഹിക്കാരനും പിന്നെ ഒരു നാദാപുരം സ്വദേശി ഹാരിസ്ക്കയും... ഒരു ചെറിയ ബാത്രൂമും അത്രയും‌ വലിപ്പം ഇല്ലാത്ത ഒരു കിച്ചനും അടങ്ങുന്നതാണ് ഞങ്ങടെ റൂം..
       പിറ്റേന്ന് തന്നെ ജോലി തുടങ്ങി .. ആദ്യം ബുദ്ധിമുട്ടൊക്കെ തോന്നിയെങ്കിലും ഓഫീസിലുള്ളവരുടെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി .. സ്വന്തം അനിയനോട് പെരുമാറുന്നത് പോലെയാണ് എല്ലാവരും .. ഞാനായിരുന്നു അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റാഫ് .. പിന്നെ എന്റെ അവസ്ഥയും എല്ലാവരും അറിഞ്ഞിട്ടുണ്ട് .. സാഹചര്യമാണ് എന്നെ ഇവിടെ എത്തിച്ചതെന്ന് ആരോ പറഞ്ഞ് അവർ മനസ്സിലാക്കി ..  അത്കൊണ്ടായിരിക്കാം എല്ലാവരും എന്നോട് അങ്ങനെ പെരുമാറുന്നത് .. 
       നാട്ടിലേക്കുള്ള വിളി ഒരു ദിവസംപോലും പാഴാക്കാതെ തുടർന്നുകൊണ്ടേയിരുന്നു ‌. അതിനിടയ്ക്ക് റസിയാന്റെ കസിനെ വിളിക്കാനും മറന്നില്ല.. വിളിക്കുമ്പോഴൊക്കെ അവൻ പുറത്തായിരിക്കും .. അവളോട് സംസാരിക്കാതെ ആയപ്പൊ എനിക്ക് ആകെ പ്രാന്ത് പിടിക്കുന്ന പോലെ ആയി  .. വന്നിട്ട് ഒരു മാസം കഴിയാറായി ..ഇത് വരെ അവളോട് സംസാരിക്കനുള്ള അവസരം കിട്ടിയില്ല ..
    ഒരു ദിവസം കസിനെ‌ വിളിച്ചപ്പൊ അവൻ ഒരു നമ്പർ തന്നു .. അത് വാട്ട്സപ്പ് നമ്പർ ആണെന്നും വിളിച്ചാൽ അവളുടെ വീട്ടിലുള്ള ആരെങ്കിലും എടുക്കുമെന്നും പറഞ്ഞു .. ഞാൻ ഇങ്ങോട്ട് വന്നതിനി ശേഷമാണ് അവൾ വാട്ട്സപ്പ് ആക്കിയത് . .. എന്റെ ഇവിടുത്തെ നമ്പർ അറിയാത്തത് കൊണ്ടാണ് ഇത് വരെ മെസ്സേജ് അയക്കാതിരുന്നതെന്ന് അവൻ പറഞ്ഞു .. ഞാൻ അപ്പൊ തന്നെ നമ്പർ സേവ് ചെയ്ത് അതിലേക്ക് മെസ്സേജ് അയച്ചു .. നെറ്റ് ഇല്ലാന്ന്  തോന്നുന്നു .. റീപ്ലയ് വരുന്നത് കാണുന്നില്ല .. എന്റെ മെസ്സേജ് കണ്ടാൽ‌ എന്തായാലും റീപ്ലയ് അയക്കും .. അത് വരെ കാത്തുനിൽക്കാം .. 
        രണ്ട് ദിവസം‌ വരെ കാത്തുനിൽക്കേണ്ടി വന്നു അവളുടെ റീപ്ലയ് കിട്ടാൻ .. അതിനി ശേഷം‌  അവളോട് ചാറ്റ് ചെയ്യാൻ വേണ്ടി മാത്രം ഞാൻ സമയം കണ്ടെത്താൻ തുടങ്ങി .. നാട്ടിലെ വിശേഷങ്ങളൊക്കെ വാട്ട്സപ്പിൽ കൂടി അറിയാൻ തുടങ്ങി ..‌ കൂട്ടുകാരുമായും കുടുംബക്കാരുമൊക്കെയായി കുറേ ഗ്രൂപ്പും .. അവൾക്ക് വാട്ട്സപ്പ് ആയതോടെ പിന്നെ ഫോട്ടോസ് പരപരാന്ന് വരാൻ തുടങ്ങിയിരുന്നു .. 
       ഒരു ദിവസം കോൾ ചെയ്യാൻ അവൾക്ക് അവസരം കിട്ടി .. ഉമ്മയും ഇളയുമ്മയും ഒക്കെ ഉമ്മയെ കാണിക്കാൻ അന്ന് കണ്ട ആ ഹോസ്പിറ്റലിലേക്ക് പോയെന്ന് പറഞ്ഞു  .. അന്നൊരു വെള്ളിയാഴ്ച ആയത് കൊണ്ട് എനിക്കും ലീവ് ആയിരുന്നു .. പെട്ടെന്ന് തന്നെ റൂമിൽ നിന്ന് ഇറങ്ങി ഞാൻ അവളെ വിളിച്ചു ..
  
" ഹെല്ലൊ റസീ .. എന്തൊക്കെ മോളെ വിശേഷം .. നാടിലൊക്കെ എന്താ അവസ്ഥ "
    
" ഹാ ..ഇവിടെ നല്ല വിശേഷം തന്നെ മോനേ .. പത്താം ക്ലാസ്സ് അല്ലെ ..അതിന്റെ കുറച്ച് ബുദ്ധിമുട്ടുണ്ട് .."
  
" ആഹ .. ന്റെ പെണ്ണ് ഈ പ്രാവശ്യം എസ് എൽ ഐ ആണല്ലെ .. അപ്പൊ എങ്ങനാ ഫുള്ള് എ പ്ലസ് അല്ലെ .. "
   
" ഒന്ന് പോ ചെർക്കാ .. മനുഷ്യനി ഇവിടെ പ്രാന്ത് പിടിക്കുമ്പോളാ .. എല്ലാവർക്കും വിളിച്ചാൽ ഇത് മാത്രേ ചോദിക്കാനുള്ളു .. ഫുൾ മാർക്ക് .. എനിക്കൊന്നും കഴിയില്ല ഫുള്ള് വാങ്ങാൻ .. "

 " ഹേ അതെന്താ പെണ്ണേ .. ഇയ്യ് നന്നായി പഠിക്കുന്നവളാണല്ലൊ .. പിന്നെന്താ ഇങ്ങനെ പറയുന്നെ .. വേറെ എന്തേലും പ്രശ്നം ഉണ്ടോ"

  " ഹേയ് അതൊന്നുമില്ലടാ ..എല്ലാവരും കൂടി ഇങ്ങനെ പ്രസ്സ് ചെയ്യുമ്പോ എനിക്ക് ടെൻഷൻ കൂടുന്ന് ..‌ ആരും പറയാതെ‌ തന്നെ ഞാൻ പഠിച്ച് നല്ല മാർക്ക് വാങ്ങിക്കോളാം .. ഫുള്ളൊന്നും ഇല്ല .. എന്നാലും മോശമില്ലാത്ത മാർക്ക്‌ ഞാൻ വാങ്ങും .. "
   
" ഹാ അത് മതി .. ഞാനും അങ്ങനെ പറഞ്ഞത് വിഷമമായല്ലെ .. സാരമില്ലാട്ടോ .. ന്റെ പെണ്ണ് വാങ്ങാൻ പറ്റുന്നത്ത്ര വാങ്ങിയാൽ മതി .. എന്നാലും കുറയാൻ പാടില്ല .. "
    
" ഹഹ. .. അതൊക്കെ ഞാൻ വാങ്ങിക്കോളാം മാഷേ .. ഇങ്ങൾടെ വിശേഷം പറ .. എങ്ങനെയുണ്ട് അവിടുത്തെ അറബിക് മൊഞ്ചത്തീസ് "
  
  " ഹേ .. അത് പറയാനുണ്ടോ .. വേണ്ണക്കല്ലിൽ കൊത്തിത്തീർത്ത ശില്പങ്ങളെ പോലെയല്ലെ ഇവിടുത്തെ ഗേൾസ് .. നാട്ടിലേക്ക് വരുമ്പോ ഒന്നിനെ അടുച്ചുമാറ്റി കൊണ്ടുവരണം ..ഹിഹി "
   
" ആ കാല് ഞാൻ തല്ലിയൊടിക്കും .. പറഞ്ഞില്ലാന്ന് വേണ്ട .. ഇങ്ങളെ ഈ നാട്ടിൽ കാല് കുത്താൻ ഞാൻ സമ്മതിക്കില്ല .. ഓളേം കൊല്ലും ഇന്നേം കൊല്ലും .. ന്നിട്ട് ഞാൻ ഒരു മൊഞ്ചനെ കെട്ടീട്ട് സുഖായിട്ട് കഴിയും .. "
   
" ആഹ .. കൊള്ളാലോ പൂതി .അതൊക്കെ മനസ്സിൽ‌ വെച്ചാമതി .. നിനക്ക് ഒരു മഹർ ചാർത്തിത്തരുന്നുണ്ടെങ്കിൽ അത് എന്റെ ഈ കൈകളായിരിക്കും .. വേറെ ഒരു മോനെയും നമ്മൾ അയ്നി സമ്മയ്ക്കൂല .. "
    
" ഹാ . അതും പറഞ്ഞ് അവിടെ തന്നെ കുത്തിയിരുന്നാ മതി .. പെട്ടെന്ന് വന്ന് എന്നെ വിളിച്ചിറക്കിക്കൊണ്ടു പോയ്ക്കോ ഇവിടുന്ന് .. 
അല്ലേൽ ഞാൻ വേറെ പോകും "
   
" ന്റെ പൊന്നേ .. ഇയ്യൊന്ന് അടങ്ങ് .. വന്നിട്ട് അത്രയല്ലേ ആയുള്ളു .. കുറച്ചൂടെ പൈസയൊക്കെ ആക്കട്ടെ .. എന്നിട്ട് ഞാൻ ഒരു വരവ് വരും .. നിന്റെ ഉപ്പാന്റെ അടുത്തേക്ക് ഹിഹി "
    " ഹഹ അത് നന്നായി .. അതേ ഉമ്മ വന്നെന്ന് തോന്നുന്നു .. ഞാൻ വെക്കട്ടെ .. ഒകെ .. ബൈ .. വാട്ട്സപ്പിൽ കാണാട്ടോ "
    
      ഇങ്ങനെ അവസരം കിട്ടുമ്പോഴൊക്കെ അവളെ വിളിക്കാൻ ഞാൻ മറന്നില്ല .. ആരും ഇല്ലെങ്കിൽ എനിക്ക് അപ്പൊ തന്നെ മെസ്സേജ് അയക്കും വിളിക്കാൻ വേണ്ടി .. പിന്നെ ഞാൻ പ്രവാസത്തെ മെല്ലെ മെല്ലെ ഇഷ്ടപ്പെടാൻ തുടങ്ങി ..ഒരിക്കലും ഒരു പ്രവാസി ആയതിൽ‌ ഞാൻ ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല , പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്നതല്ലാതെ .. അതിന്റെ വിഷമം‌ തീർത്തത് വീഡിയോ കോൾ വഴിയും ഫോട്ടോസ് കൈമാറിയും ആണ് .. 
      ഇത് വരെ കിട്ടിയ ശമ്പളം ഒന്നുപോലും ഇവിടെ ബാക്കി വെക്കാതെ ഞാൻ നാട്ടിലേക്ക് അയച്ചു കൊടുത്തിരുന്നു .. ഇപ്പൊ കാശിനി വലിയ ബുദ്ധിമുട്ടൊന്നും ഇല്ല .. എല്ലാം നല്ലപടിയായി നടന്നുപോകുന്നു .. ഉപ്പാന്റെ പഴയ വണ്ടി വിറ്റ് വേറെ ഒന്ന് എടുക്കണമെന്ന് അനിയൻ പറഞ്ഞപ്പൊ ആദ്യം ഞാൻ സമ്മതിച്ചില്ല .. പിന്നെ ഉമ്മയും കൂടെ പറയാൻ തുടങ്ങി .. ആ വണ്ടി കാണുമ്പോഴൊക്കെ ഉപ്പയെ ഓർമ്മവന്ന് കരഞ്ഞുപോകുന്നെന്ന് ... എല്ലാവരും കൂടി പറഞ്ഞപ്പൊ ഞാനും സമ്മതിച്ചു .. അത് വിറ്റ‌ കാശും പിന്നെ ഞാൻ അയച്ച് കൊടുത്തതുമായി അനിയൻ വേറെ വണ്ടി വാങ്ങിവെച്ചു .. 
       എന്റെ വീട്ടിൽ നടക്കുന്ന  എല്ലാ വിവരങ്ങളും ഞാൻ റസിയയോട് പറയും , ഒന്നും മറച്ച് വെക്കാതെ ... അവൾ ഇങ്ങോട്ടും അങ്ങനെ തന്നെയാണ് .. ഈയിടെയായി മെസ്സേജ് ഒന്നും കാണുന്നില്ല .. അവൾക്ക് എന്ത് പറ്റിയെന്ന് അറിയാനും കഴിയുന്നില്ല .. ആകെയുള്ള അവളുടെ കസിന്റെ നമ്പറിലേക്ക് വിളിച്ചപ്പൊ സ്വിച്ചോഫ് ആണ് .. എനിക്ക് ആകെ ബേജാറായി .. വീണ്ടും‌ എന്തെങ്കിലും പ്രശ്നം .. 

**********************************

          ഇന്നേക്ക് ഒരു വർഷം തികയുന്നു ഞാൻ പ്രവാസി എന്ന പട്ടം‌ ധരിച്ചിട്ട് .. നാളുകൾ മണിക്കൂറുകൾ പോലെയാണ് നീങ്ങുന്നത് .. റസിയയുടെ അവസാന മെസ്സേജ് വന്നിട്ട് മാസം മൂന്ന് കഴിഞ്ഞു .. റീപ്ലയ് തരാതായപ്പൊ ഞാൻ അവളുടെ ആ വാട്ട്സപ്പ് നമ്പറിലേക്കും വിളിച്ചിരുന്നു ... ആ നമ്പറും സ്വിച്ചോഫ് ആണ്..
എനി അവളുമായി കോണ്ടാക്റ്റ് ചെയ്യാൻ ഒരു വഴിയും ഇല്ലാതായി .. എങ്ങനെയെങ്കിലും ഒരു വർഷം കൂടെ കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ അവളുടെ വീട്ടിൽ  പോയി അവളെ ചോദിക്കാമായിരുന്നു .. അതിനിടെയാണ് ഫെയ്സ്ബുക്കിൽ എനിക്ക് ഒരു മെസ്സേജ് വന്നത് .. ഇത് വരെ മെസ്സേജ് അയക്കാത്ത ആരോ ഒരാൾ .. പേര് കണ്ടപ്പൊ പെണ്ണാണെന്ന് മനസ്സിലായി .. ആരെന്ന് അറിയാൻ‌ ഞാൻ മറുപടിയും‌ കൊടുത്തു .. പിന്നീട് വന്ന മെസ്സേജ് എനിക്ക് ഒരു ഷോക്ക് ആയിരുന്നു .. ഒട്ടും പ്രതീക്ഷിക്കാത്ത മെസ്സേജ് ..
മനസ്സിൽ പോലും വിചാരിക്കാത്ത മെസ്സേജ് ..
അള്ളാഹ് എങ്ങനെയെങ്കിലും നാട്ടിലെത്താൻ കഴിഞ്ഞിരുന്നെങ്കിൽ ... ... ...


    അന്ന് രാത്രിയിൽ ഞാൻ ശരിക്കും ഉറങ്ങിയില്ല .. എന്നാലും ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാൻ മനസ്സിൽ പോലും കരുതിയതല്ല .. അവളുടെ കസിൻ സിസ് ആയിരുന്നു മെസ്സേജ് അയച്ചത്‌ .. നിയാസിന്റെ ഇത്താത്ത സുമയ്യ .. ഞങ്ങളുടെ കാര്യങ്ങളൊക്കെ അന്നേ അറിയാമായിരുന്നെങ്കിലും ഇത് വരെ അതിൽ അവർ ഇടപെട്ടിട്ടില്ല .. കാരണം വേറെ ഒന്നുമല്ല , അവർക്കും ഉണ്ടായിരുന്നു ഇത്പോലൊരു മുടിഞ്ഞ പ്രേമം .. എത്ര വാശി പിടിച്ചിട്ടും പാവത്തിനി അവനെ കെട്ടിച്ചുകൊടുത്തില്ല .. ഇപ്പൊ വേറെ ഒരുത്തനെ കെട്ടിയിട്ട്  സുഖമായി കഴിയുന്നു .. എന്നാലും ഇടയിക്കിടയ്ക്ക് അവനെ ഓർത്ത് കരയാറുണ്ടത്രേ .. ഇതൊക്കെ എന്നോട് റസിയ പറഞ്ഞുതന്നതാണ് ...
      വീണ്ടും ഞാൻ ആ മെസ്സേജിലേക്ക് പോയി .. 
" അഫ്സൽ .. ഞാൻ സുമയ്യ റസിയയുടെ ഇത്താത്തയാണ് .. അവൾ പറഞ്ഞുതന്നിട്ടുണ്ടാവുമെന്ന് വിശ്വസിക്കുന്നു .. ഞാൻ ഇപ്പൊ മെസ്സേജ് അയക്കാൻ കാരണമുണ്ട് .. അവളെ ഇപ്പൊ കുറേ ആയല്ലൊ കോണ്ടാക്റ്റ് ആക്കിയിട്ട് അല്ലെ .. ഇനിയും അത് പോലെ തന്നെ മതി .. അതായത് നീ അവളെ എനി വിളിക്കാനോ മെസ്സേജ് അയക്കാനോ ശ്രമിക്കരുത് .. "

    " എന്താ ഇത്താ ഇങ്ങളീ പറയുന്നേ .. അതിനി മാത്രം ഇപ്പൊ എന്താ സംഭവിച്ചത് "

    "  സംഭവിച്ചു .. അത്കൊണ്ട് തന്നെയാണ് ഞാൻ ഇങ്ങനെ പറയുന്നത് .. ഇത് വരെ ഞാൻ നിങ്ങളെ എതിർത്ത് സംസാരിച്ചിട്ടില്ല .. കാരണം എനിക്ക് അറിയാം പ്രണയിക്കുന്നവർ തമ്മിൽ പിരിഞ്ഞാലുണ്ടാകുന്ന വേദന .. അത് അനുഭവിച്ചവളാ ഞാൻ .. ഇപ്പൊ അവസാനിപ്പിക്കുന്നതാണ് നല്ലത് .. ഇല്ലെങ്കിൽ പിന്നെ വേദന കൂടത്തേ ഉള്ളൂ .. നിനക്ക് അവളെ കെട്ടിച്ചു തരുമെന്ന് എനിക്ക് തോന്നുന്നില്ല .. അവളുടെ ഉപ്പയുടെ സ്വഭാവം‌ നിനക്ക് അറിയാത്തത് കൊണ്ടാണ് .. അയാൾക്ക് വാക്ക് ഒന്നേയുള്ളു ..  അവൾക്ക് ഇപ്പൊ തന്നെ കല്ല്യാണ ആലോചന നടത്താൻ തുടങ്ങി .. നന്നായി പഠിക്കുന്ന പെണ്ണാ അവൾ .. ഇപ്പൊഴേ കെട്ടിച്ചുവിടാന്ന് പറഞ്ഞാൽ കഷ്ടാണ് .. നീ കാരണം ആണ് അവളുടെ പാരെന്റ്സ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത് .. പിന്നെ ഇന്നലെ അവൾ ഒരു കടുംകൈ ചെയ്തു ..  അവളെ കാണാൻ ഒരു ചെറുക്കനും കൂട്ടരും വന്നിരുന്നു .. അവർ പോയതിനി ശേഷം

 "എനിക്കിപ്പോ കല്ല്യാണം വേണ്ട എനിക്ക് പഠിക്കണം .‌.. അഥവാ കെട്ടുന്നുണ്ടെങ്കിൽ  അഫ്സലിനെ മാത്രമായിരിക്കും .. "

  " റസീ .. ഈ ഉമ്മ പറയുന്നത് കേൾക്ക് മോളേ .. നിന്റെ ഉപ്പയെ നിനക്ക് അറിയുന്നതല്ലെ .. അവനെ നിനക്ക് എന്തായാലും കെട്ടിച്ച് തരില്ലാന്ന് വാശി പിടിച്ചിരിക്കാ മൂപ്പർ .. അവനെ മറന്നേക്ക് .. കുറേ നാൾ വിളിക്കാതാകുമ്പോ അവനും മറന്നോളും .. "

   "എത്ര പറഞ്ഞിട്ടും അവൾക്ക് മനസ്സിലാകുന്നില്ല .. അവസാനം അവൾ റൂമിൽ കയറി വാതിലടച്ചു .. കുറച്ച് കരയട്ടേ എന്ന് വിചാരിച്ച് ഞങ്ങളാരും അങ്ങോട്ടേക്ക് പോയി നോക്കിയില്ല .. കുറേ കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ വേണ്ടി വിളിക്കാൻ പോകുമ്പോഴാണ്  ഞങ്ങൾ അത് കണ്ടത് .. അവളുടെ കയ്യിൽ നിന്നും രക്തം വാർന്നൊലിക്കുന്നു .. മറ്റേ കയ്യിൽ ഒരു ബ്ലെയ്ഡും .. അപ്പൊ തന്നെ ഒച്ച വെച്ച് ആളെ കൂട്ടി അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി .. ഭാഗ്യത്തിനാ രക്ഷപ്പെട്ടത് .. ഇപ്പൊ അവിടെ അഡ്മിറ്റ് ചെയ്തിട്ടാണുള്ളത് .. 
ഞങ്ങൾക്ക് ഞങ്ങടെ ആ പഴയ റസിയയെ വേണം .. അതിനി നീ മാറിത്തരണം , മാറിത്തന്നേ തീരൂ  .. ഇത്രയൊന്നും സംഭവിച്ചിട്ടും അവളുടെ ഉപ്പാക്ക് ഒരു മാറ്റവും ഇല്ല  .. അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ നീയാണ് എത്തിച്ചതെന്ന് പറഞ്ഞിട്ട് ഇപ്പൊ നിന്നോടുള്ള ദേഷ്യം ഇരട്ടിച്ചിതേയുള്ളൂ .. അത് കൊണ്ടാണ് ഞാൻ പറയുന്നത് എനി മുതൽ നി അവളെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിക്കരുതെന്ന് .. നീ മറന്നെന്ന് പറഞ്ഞാൽ അവൾ താനേ നിന്നെയും മറന്നോളും .. ഞാൻ ഈ പറഞ്ഞതൊന്നും അവൾ അറിയരുത് .. ഒരു കാര്യം ഞാൻ ഉറപ്പ് തരാം .. അവളെ നിനക്ക് എന്തായാലും കെട്ടിച്ചുതരുമെന്ന് നീ മനസ്സിൽ പോലും ആഗ്രഹിക്കണ്ട .. ഇനിയും അവളുടെ പിന്നാലെ പോകാനാണ് നിന്റെ ഉദ്ധേഷമെങ്കിൽ നമുക്കെല്ലാവർക്കും റസിയെ നഷ്ടമാകും .. അത് ഓർത്ത് വെച്ചോളൂ .. പിന്നെ ഇതിൽ നിന്ന് നീ ഒഴിഞ്ഞ് തന്നാൽ അവൾക്ക് ചിലപ്പൊ പഠനം പൂർത്തിയാക്കാൻ പറ്റിയേക്കും, അത് വഴി കല്ല്യാണാലോചനകൾ വേണ്ടാന്ന് വെച്ചേക്കും .. നിനക്ക് അവളോട് ആത്മാർത്ഥമായ സ്നേഹം‌ ഉണ്ടെങ്കിൽ അവൾക്ക് വേണ്ടി ആ ഉപകാരമെങ്കിലും ചെയ്യണം ..    "
      അള്ളാഹ് , ഞാൻ എന്താ ചെയ്യാ .. അവർ പറഞ്ഞത് പോലൊക്കെ സംഭവിക്കോ .. ഞാൻ കാരണം അവളെ എല്ലാവർക്കും നഷ്ടമാകുമോ .. എന്റെ പെണ്ണ് എന്ത് പൊട്ടത്തരാ കാട്ടിവെച്ചേ പടച്ചോനേ .. എന്തിനാ റസീ അങ്ങനൊക്കെ ചെയ്തത് .. നിനക്ക് എന്നെ കിട്ടാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെങ്കിൽ ഇപ്പൊ നിന്റെ ഉപ്പയ്ക്ക് എന്നോടുള്ള ദേഷ്യം ഒന്നുകൂടി കൂടിയതല്ലാതെ ഒരിറ്റ് പോലും കുറഞ്ഞിട്ടില്ല .
  അവളുടെ പഠനം , ജീവിതം  എല്ലാം ഞാൻ കാരണം ഇല്ലാതാകുമോ .. അങ്ങനെ സംഭവിക്കാൻ പാടില്ല .. ഞാൻ കാരണം അവളുടെ പഠനം പാതിവഴിക്ക് വെച്ച് നിർത്താൻ പാടില്ല .. പഠിക്കട്ടെ നന്നായി പഠിക്കട്ടെ  ..ഞാൻ നാട്ടിലെത്തുന്നത് വരെ വേറെ ആരുടെയും മുന്നിൽ പോയി ഒരുങ്ങിനിൽക്കാതിരിക്കാൻ അതേ ഒരു വഴിയുള്ളൂ ..നാട്ടിലെത്തിയാൽ അവളെ പോയി ചോദിക്കാം .. ചിലപ്പൊ അവളുടെ ഉപ്പാന്റെ മനസ്സ് മാറിയെങ്കിലോ .. മകളുടെ സന്തോഷത്തിനി വേണ്ടി ചിലപ്പൊ എനിക്ക് തന്നെ അവളെ തന്നെങ്കിലോ .. അതിനൊക്കെ ഒരു വഴിയേ ഉള്ളൂ .. അവളുടെ ഇത്ത പറഞ്ഞത് പോലെ എനി അവളെ കോണ്ടാക്റ്റ് അക്കാതിരിക്കുക ....
      എന്റെ തീരുമാനം ഞാൻ അവളുടെ ഇത്തയെ അറിയിച്ചു .. മെസ്സേജിൽ കൂടി .. 

   " ഇത്താ .. ഇങ്ങൾ പറഞ്ഞത് പോലെ ആയിക്കോട്ടേ .. ഞാൻ അവളെ മറക്കാം .. എനി മുതൽ അവളുടെ പിന്നാലെ ഞാൻ ഉണ്ടാവില്ല .. അവളെ വിളിക്കാനോ അവൾക്ക് മെസ്സേജ് അയക്കാനോ ഞാൻ എനി ശ്രമിക്കില്ല .. അവളുടെ ഉപ്പയോട് പറഞ്ഞേക്ക് .. പക്ഷേ എനിക്ക് ഒരു ഉറപ്പ് തരണം .. അവളെ‌ തുടർന്ന് പഠിക്കാനനുവദിക്കണം, ഈ ചെറുപ്രായത്തിലേ അവളെ കല്ല്യാണം കഴിപ്പിച്ച് വിടാൻ പാടില്ല .. ഇങ്ങനെയൊക്കെ ഉറപ്പ് തരുമെങ്കിൽ മാത്രം ഞാൻ ഒഴിഞ്ഞോളാം .. "

      " മതി .. അത് മതി.. അതിനി ഞാൻ ഉറപ്പ് തരുന്നു .. എനിക്കും അവൾ സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ തന്നാ ആഗ്രഹം .. നിങ്ങൾ തമ്മിൽ ഒരുമിക്കണം എന്ന് തന്നെയാ എന്റെയും ആഗ്രഹം .. വിധിച്ചിട്ടുണ്ടെങ്കിൽ നിനക്ക് അവളെ തന്നെ കിട്ടും .. ഇങ്ങനൊക്കെ ആയ സ്ഥിതിക്ക് നിന്റെ ഈ തീരുമാനം അനിവാര്യമാണ് .. ഞാൻ ഇത് അവൾടെ ഉപ്പയോടും ഉമ്മയോടും പറഞ്ഞോളാം .. അഥവാ അവൾ എങ്ങാനും നിനക്ക് മെസ്സേജ് അയക്കുകയാണെങ്കിലും‌ നീ ഇത്പോലെ മാത്രമേ പറയാൻ പാടുള്ളൂ .. ഞാൻ പറഞ്ഞിട്ടാണെന്നൊന്നും പറഞ്ഞേക്കരുത് .. നിനക്ക് വേറെ ആലോചന റെഡിയായെന്നോ മറ്റോ പറയണം .. എന്നാലേ അവൾ നിന്നെ മറക്കൂ .. "
     " ഹ്ം .. ആയ്ക്കോട്ടേ .. നിങ്ങളുടെയൊക്കെ സന്തോഷത്തിനി വേണ്ടി ഞങ്ങളുടെ സ്വപ്നങ്ങൾ  പിഴുതെറിഞ്ഞോളാം .. ഇങ്ങൾ പറഞ്ഞ ആ വിധി , അത് ഉണ്ടെങ്കിൽ മാത്രം എനിക്ക് അവളെ കിട്ടും അല്ലെ .. നോക്കാം .. അവൾക്കിപ്പോ കുഴപ്പൊമൊന്നുമില്ലല്ലൊ അല്ലെ .. ഇപ്പൊ എവിടെയാ .. ഡിസ്ച്ചാർജ് ആയോ "

    " ഇല്ല .. നാളെ രാവിലെ വീട്ടിലേക്ക് പോകാമെന്നാണ് ഡോക്ടർ പറഞ്ഞത് .. ഇപ്പൊ കുഴപ്പമൊന്നുമില്ല ഗ്ലുക്കോസ് കയറ്റുന്നുണ്ട് .. മയക്കത്തിലാണ് . "

    " ഓക്കെ .. അവൾക്ക് വേണ്ടി ദുആ ചെയ്യാം .. അതല്ലെ എനിയിപ്പൊ എന്നെ കൊണ്ട് പറ്റത്തുള്ളൂ .. എനിയെല്ലാം ഇങ്ങൾ പറഞ്ഞത് പോലെ നടക്കട്ടേ .. "

      അന്ന് മുതൽ ഓഫീസിൽ‌ പോകുമ്പോ എനിക്ക് തീരെ മൂടിണ്ടാവാറില്ല .. ആകെ ഒരു ക്ഷീണിച്ചത് പോലെ .. ആദ്യത്തേത് പോലെ ഓടി നടന്ന് ജോലിയെടുക്കാൻ പറ്റുന്നില്ല .. എന്ത് ചെയ്യുമ്പോഴും അവളെ ഓർമ്മ വരും .. എനിക്ക് വേണ്ടി‌ കൈ മുറിച്ചത് ഓർക്കുമ്പോ ഞാൻ അറിയാതെ കരഞ്ഞുപോകും .. ഓഫീസിലെ ബാത്രൂമിൽ കയറി വേണ്ടുവോളം കരയും .. എന്റെ മാറ്റം കണ്ട്  എല്ലാവരും കാര്യം അന്വേഷിക്കാൻ തുടങ്ങിയപ്പൊ ഞാൻ മെല്ലെ ജോലിയിൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങി .. ഇനി റസിയാനെ കുറിച്ച് ആലോചിക്കാൻ നിൽക്കണ്ട ..  ബാക്കിയൊക്കെ നാട്ടിലേക്ക് പോയാൽ ചെയ്യാം .. ആദ്യം അവളുടെ ഇക്കാനെ കാണണം .. ഇപ്പൊഴും എനിക്ക് അവളെ ഇഷ്ടാണെന്ന് പറയണം‌..‌ അന്ന് പ്രായത്തിന്റെ പക്വത ഇല്ലായ്മയാണെങ്കിൽ ഇന്ന് എല്ലാം നേടിയാണ് വന്നിട്ടുള്ളതെന്ന് പറയണം .. എന്നിട്ട് വേണം‌ അവളെ എനിക്ക് സ്വന്തമാക്കാൻ .. 
       അന്ന് മുതൽ ഞാൻ ശരിക്കും അവളെ മറക്കാൻ ശ്രമിക്കുകയായിരുന്നു .. ഇപ്പൊ മറന്നാലും ഒരു‌നാൾ അവൾ‌ എന്റേത്‌ തന്നെ ആകുമെന്ന് ഉറപ്പുണ്ടായത് കൊണ്ട് ..പക്ഷേ അതിനി എന്നെക്കൊണ്ട് പറ്റുന്നില്ല .. എല്ലാ ദിവസവും ഉറങ്ങുമ്പോ ഫോണിൽ  അവളുടെ ഫോട്ടോ എടുത്ത് നോക്കും .. അത് കാണാതെ‌ എനിക്ക് ഉറക്ക് വരില്ല ..     
    അങ്ങനെയിരിക്കെയാണ് വാട്ട്സപ്പിൽ വീണ്ടും ഒരു അറിയാത്ത നമ്പറിൽ നിന്നും മെസ്സേജ് വന്നത്‌.. ആരാണെന്ന് ചോദിച്ചപ്പൊ ഞാൻ പിന്നേം നെട്ടി .. റസിയ .. 
    
     " എന്താടാ കൊരങ്ങാ ഇത്രേം നാൾ എന്നെ അന്വേഷിക്കാതിരുന്നത് .. എന്നെ മറന്നോ നീ .. എത്രയായി ഒരു മെസ്സേജ് അയച്ചിട്ട് , ഒന്ന് വിളിച്ചിട്ട് , എന്റെ ലാന്റ് നമ്പർ ഞാൻ അന്നേ തന്നതല്ലേ .. അതിലേക്ക് വിളിച്ചൂടെ നിനക്ക് ..ഇങ്ങനെ ഒരാൾ നാട്ടിലുണ്ടെന്നുള്ള ചിന്ത വേണം .. "
    അവൾ പറയട്ടേ .. വേണ്ടുവോളം വഴക്ക് പറയട്ടേ .. പാവം എന്റെ കോളും കാത്ത് കുറേ നാൾ ഇരുന്നിട്ടുണ്ടാവും ..ഇത് വേറെ ആരുടെയെങ്കിലും ഫോൺ ആയിരിക്കും .. അവസരം കിട്ടിയപ്പൊ എനിക്ക് മെസ്സേജ് അയച്ചതായിരിക്കും‌.. അവൾക്ക് അറിയില്ലല്ലൊ അവളെ ഓർക്കാത്ത ഒരു ദിവസം പോലും എന്നിലൂടെ കടന്നുപോയിട്ടില്ലാന്ന് ..അവളുടെ മുന്നിൽ ഞാൻ കുറ്റക്കാരനായിരിക്കണം‌.. അതാണ് ഞാൻ അവളുടെ ഇത്താക്ക് കൊടുത്ത വാക്ക് .. അത് പാലിച്ചേ പറ്റൂ ..‌ ഞങ്ങൾക്ക് വേണ്ടി .. ഞങ്ങളുടെ സ്വപ്നങ്ങൾക്ക് വേണ്ടി .. 

      " റസീ .. ഞാൻ അറിഞ്ഞും‌ കൊണ്ട് നിന്നെ വിളിക്കാതിരുന്നത്‌ തന്നെയാണ് .. എനിക്ക്‌ ഒരു കാര്യം പറയാനുണ്ട് .. അത് കേട്ടിട്ട് ‌നീ എന്ത് വേണമെങ്കിലും പറഞ്ഞോ .. "
  
     " എന്താടാ‌... എന്ത് പറ്റി .. ജോലിയിൽ എന്തെങ്കിലും പ്രശ്നം .. അതൊ നാട്ടിൽ എന്തെങ്കിലും "

    " ഹേയ് .. അതൊന്നുമല്ല .. എങ്ങനെ പറയേണ്ടതെന്ന് എനിക്കറിയില്ല .. പറഞ്ഞാൽ അത്‌ നിനക്ക് ഉൾക്കൊള്ളാൻ പറ്റുമോന്നും എനിക്കറിയില്ല .. പറഞ്ഞേ പറ്റൂ .. "

" നീ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം എന്താന്ന് വെച്ചാ പറ ചെക്കാ .. "

    " അത് ..‌ എനിക്ക് .."
 അള്ളാഹ് .. ഞാൻ എങ്ങനെ ഇത് അവളോട് പറയും .. വേറെ പെണ്ണുമായി എനിക്ക് കല്ല്യാണം ഓക്കെ ആയെന്ന് പറഞ്ഞാൻ അവളുടെ മാനസികാവസ്ഥ അതെന്തായിരിക്കും .. ഇങ്ങനെയൊരു കളവ്  മാത്രമാണോ എന്റെ മുന്നിലുള്ള വഴി .. വേറെ എന്തെങ്കിലും പറഞ്ഞ് ഒഴിവായാൽ പോരേ .. ഇത് അവൾക്ക് സഹിക്കാൻ പറ്റിയെന്ന് വരില്ല .. വേണ്ട ഇത് വേണ്ട .. മറ്റെന്തെങ്കിലും പറയാം .. 

   " ടാ ചെക്കാ ..‌നീ പറയുന്നുണ്ടോ .. എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ .. പെട്ടെന്ന് പറ .. ന്താ നിനക്ക് പറ്റിയത് "

   " ഒന്നൂല്ല റസീ ..നീ എനി എനിക്ക് മെസ്സേജ് അയക്കാനോ വിളിക്കാനോ പാടില്ല .. ഞാൻ അങ്ങോട്ടും അങ്ങനെ ആയിരിക്കും .. നീ നിന്റെ പഠിപ്പിൽ മാത്രം ശ്രദ്ധിച്ചാൽ മതി .. വേറെ ഒന്നും നിന്റെ മനസ്സിൽ വേണ്ട .. ഈ ഞാൻ പോലും "

   " അഫ്സലേ മോനേ .. ഇങ്ങനെ തമാശ പറയല്ലേ .. എനിക്ക് ചിരിക്കാൻ പറ്റുന്നില്ല .. വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ പറ .. "

   " നോക്ക് റസീ .. ഞാൻ തമാശ പറഞ്ഞതല്ല .. കാര്യമായിട്ടാണ് .. തൽക്കാലം നമുക്ക് ഇത് ഇവിടെ അവസാനിപ്പിക്കാം .. ഞങ്ങൾ തമ്മിൽ എനിയൊരു ബന്ധം വേണ്ട .. "
    
    " നിനക്കെന്താ അഫ്സൽ പ്രാന്തായോ .. എന്തൊക്കെയാ ഈ വിളിച്ച് പറയുന്നേ .. നിന്നെ മറക്കാനാണോ നീ പറയുന്നത് .. പറ .. അതിനി വേണ്ടിയാണോ ഞങ്ങൾ സ്നേഹിച്ചത് .. പറ .. നിനക്ക് വേണ്ടി ഞാൻ എന്തൊക്കെ അനുഭവിച്ചതെന്ന് നിനക്ക് അറിയോ .. ഞാൻ എന്തൊക്കെ കാട്ടിക്കൂട്ടിയതെന്ന് നീ അറിയോ "
  
    " എല്ലാം  ഞാൻ അറിഞ്ഞു .. അറിഞ്ഞും കൊണ്ട് തന്നെയാണ് ഈ പറയുന്നത് .. അതൊക്കെ നിന്റെ വെറും ബുദ്ധിമോഷമാണ് .. ഞാൻ പറഞ്ഞോ അങ്ങനെ ചെയ്യാൻ .. ഇല്ലല്ലൊ .. "

    " ടാ ...... നീ എന്താ പറഞ്ഞേ .. എന്റെ ബുദ്ധിമോഷം എന്നോ .. നീ തന്നെ ഇത്‌ പറയണം അഫ്സൽ  .. പക്വത ഇല്ലാത്ത കാലം തൊട്ട് നിന്നെ സ്നേഹിക്കുന്ന എന്നോട് നീ ഇത് തന്നെ പറയണം .. നിന്നെ മാത്രം മനസ്സിൽ‌ കൊണ്ട് നടക്കുന്ന എന്നോട് നീ ഇത് തന്നെ പറയണം .. നീ ഇപ്പൊ പറഞ്ഞ ആ ബുദ്ധിമോഷം‌ ഉണ്ടല്ലോ .. അത് എനിക്ക് വേണ്ടി മാത്രമല്ല ഞാൻ ചെയ്തത് .. നിനക്കും വേണ്ടിയാണ് .. നിന്നെ സ്വന്തമാക്കാൻ വേറെ ഒരു  വഴിയും‌ എന്റെ മുന്നിലില്ലാത്തപ്പൊ ഞാൻ ചെയ്തതാണ് അത് .. എന്നിട്ട് അത് നിനക്ക് ബുദ്ധിമോഷം അല്ലെ .. ആയ്ക്കോട്ടെ .. നീ എന്ത് കൊണ്ട് ഇങ്ങനെയൊക്കെ പറയുന്നതെന്ന് എനിക്കറിയില്ല .. പെട്ടെന്ന് ഇങ്ങനെ മാറാനുള്ള കാരണം എന്താണെന്നും എനിക്കറിയില്ല .. എന്നാലും ഞാൻ പറയാ എനിക്ക് നിന്നെ ജീവനാണ്  എന്നെ എത്ര വെറുത്താലും .. നിനക്ക് എന്നോടുള്ള മുഹബ്ബത്ത് സത്യമാണെങ്കിൽ എനിക്ക് എന്നും മെസ്സേജ് അയക്കണം , എന്നെ എന്നും വിളിക്കണം , എന്റെ വിവരങ്ങൾ ഒക്കെയും അറിയണം .. അതിനി പറ്റില്ലെ നിനക്ക് .. അല്ലെങ്കിൽ വേണ്ട എന്നും വേണ്ട .. നിനക്ക് സമയം കിട്ടുമ്പോഴെങ്കിലും വിളിച്ചൂടെ അഫ്സൽ പറ .. "
    
      " റസി ഞാൻ പറഞ്ഞില്ലേ .. എനിക്ക് നിന്നെ എനി വിളിക്കാനൊ മെസ്സേജ് അയക്കാനോ പറ്റില്ല .. അതിനുള്ള അവസ്ഥയിലല്ല ഞാൻ .. എന്നെയൊന്ന് മനസ്സിലാക്ക് .. പ്ലീസ് "

    " വേണ്ട അഫ്സൽ ..  എനി നിന്നെ ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല .. നിന്റെ ഇഷ്ടം പോലെ നടക്കട്ടെ .. എന്നെങ്കിലും വിളിക്കാൻ തോന്നുകയാണെങ്കിൽ വിളിക്കുക .. അന്ന് ഞാൻ ജീവനോടെ ഉണ്ടെങ്കിൽ നിന്റെ വിളിക്കുള്ള ഉത്തരം ഞാൻ തരാം .. "

    " എന്താ റസീ പറയുന്നത് .. നിന്നോടുള്ള ഇഷ്ടം കുറഞ്ഞത് കൊണ്ടല്ല .. ഇപ്പൊ നീ പഠിപ്പിൽ മാത്രം ശ്രദ്ധിക്ക് .. ബാക്കിയൊക്കെ പിന്നെ പറയാം .. ഓക്കെ .. ബൈ "

   അധിക സമയം അവളോട് ചാറ്റ് ചെയ്താൽ ചിലപ്പൊ ഇത്താക്ക് കൊടുത്ത വാക്ക് തെറ്റിപ്പോകും .. അത്കൊണ്ട് ഞാൻ പെട്ടെന്ന് തന്നെ നെറ്റ് ഓഫ് ചെയ്ത് വെച്ചു .. 

*************************************

     രണ്ട് വർഷം തികയാൻ ഒരു മാസവും കൂടെ ബാക്കി നിൽക്കെയാണ് ഞാൻ നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തത്  .. കസിൻ ബ്രദറിന്റെ കല്ല്യാണം ഉണ്ട് വരുന്ന എട്ടാം തിയ്യതി .. അതിൽ പങ്കെടുക്കണം .. ഇവിടെ വന്നതിൽ പിന്നെ ഒരുപാട് ചടങ്ങുകൾ എനിക്ക് മിസ്സ് ആയതാണ് .. ഇതുംകൂടെ മിസ്സ് ആക്കാൻ പറ്റില്ല .. കമ്പനിയോട് ചോദിച്ചാൽ ലീവ് തരുമായിരുന്നു .. എന്നാലും ഞാൻ കാൻസൽ അടിച്ചിട്ടാണ് നാട്ടിലേക്ക് പോകുന്നത് ‌.. എന്തോ എനിക്ക് ശരിക്കും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല .. നാട്ടിൽ തന്നെ എന്തെങ്കിലും ചെയ്ത് കഴിയാമെന്ന് കരുതി .. 
    ഇന്ന് രാത്രി പത്ത് മണിക്കാണ് ഫ്ലൈറ്റ് .. എല്ലാവർക്കുമുള്ള സാധനങ്ങളൊക്കെ വാങ്ങിവെച്ചിട്ടുണ്ട്  ..ആദ്യമായി ഗൾഫിൽ വന്ന് പോകുന്നതല്ലെ അത്കൊണ്ട് ആരെയും ഒഴിവാക്കിയില്ല .. കല്ല്യാണം ആയത് കൊണ്ട് എല്ലാവരും നട്ടിലെത്തിയിട്ടുണ്ട് .. എല്ലാം‌ കൊണ്ടും അടിച്ചുപൊളിയായിരിക്കും .. എനിക്ക് കാര്യമായിട്ട് രണ്ട് ലക്ഷ്യങ്ങളാണ് നാട്ടിലെത്തിയിട്ട് നടത്താനുള്ളത് .. ഒന്ന് ഇക്കാന്റെ കല്ല്യാണം , രണ്ട് എന്റെ റസിയ .. അവളെ കാണണം , അന്ന് അങ്ങനെ  പറഞ്ഞതിനോടൊക്കെ മാപ്പ് പറയണം , അവളുടെ ഇക്കാനെ കാണണം ..
ഈ കൈകളിലേക്ക് ഏല്പിച്ചുകൂടെ എന്റെ റസിയയെ എന്ന് ചോദിക്കണം .. എന്നിട്ട് അവളെ സ്വന്തമാക്കണം .. ഞങ്ങൾ ഒരുമിച്ച് കണ്ട സ്വപ്നങ്ങളൊക്കെ പൂവണിയിക്കണം .. 
   ഞാൻ അവൾക്ക് ശരിക്കും ഒരു സർപ്രൈസ് ആയിരിക്കും .. ഇപ്പൊ പ്ലസ് വണ്ണിലാണ് എന്റെ പെണ്ണ് .. അതും ടൗണിലുള്ള ഒരു സ്കൂളിൽ ..ആ സ്കൂളിൽ അവൾ എത്തണമെങ്കിൽ എന്റെ നാട്ടിലുള്ള ബസ്സ്റ്റോപ്പിൽ നിന്ന് വേണം ബസ്സ് കയറാൻ .. എന്നെ കാണുമ്പോ അവളുടെ മുഖഭാവം എങ്ങനെയായിരിക്കും .. ഹോ ചിന്തിക്കാൻ പോലും കഴിയുന്നില്ല .. പെട്ടെന്ന് രാത്രിയായെങ്കിൽ ...

  എന്നാൽ പിന്നെ ഞാൻ പോട്ടേ .. എനി നാട്ടിലെത്തിയിട്ട് കാണാട്ടോ .. 

      നാട്ടിലേക്കുള്ള ഫ്ലൈറ്റ് കയറുമ്പോൾ വരുമ്പോ ഉണ്ടായ ഫീൽ അല്ലായിരുന്നു .. രണ്ട് വർഷത്തിനി ശേഷം എന്റെ പ്രിയപ്പെട്ടവരെ നേരിട്ട് കാണാൻ പോകുന്നു .. ഉള്ളിൽ ഒരുപാട് സന്തോഷം ഉണ്ട് അതൊക്കെ നാട്ടിലെത്തിയിട്ട് വേണം പുറത്തെടുക്കാൻ .. 
    എന്നെ സ്വീകരിക്കാൻ ആദ്യം ഫ്രണ്ട്സ് ആയിരുന്നു വരാൻ നിന്നത് .. പിന്നെ കാർണോർ വേറെ എന്തോ ആവശ്യത്തിനി വേണ്ടി കാലിക്കറ്റ് വന്നത് കൊണ്ട് പോകുമ്പോ നേരെ എയർപോർട്ടിലേക്കെത്തി .. രാത്രി പത്ത് മണിക്കാണ് ഫ്ലൈറ്റ് ലാന്റ് ചെയ്തത് .. എയർപോർട്ടിൽ അന്ന് കണ്ടത് പോലെ തന്നെ ഇന്നും .. പ്രിയപ്പെട്ടവരെ വരവേൽക്കാൻ രാത്രിയെന്നൊ പകലെന്നൊ ഇല്ലാതെ കുടുംബത്തിലെ എല്ലാവരും വരുന്നുണ്ട് ... അതിൽ ഞാൻ ആശ്ചര്യത്തോടെ നോക്കിക്കണ്ടത് കെ എൽ പത്ത് മലപ്പുറം ഡിസ്റ്റ് രജിസ്റ്റെർ ചെയ്ത ഒരു‌ ട്രാവെലെർ ആയിരുന്നു .. അവരുടെ കുടുംബത്തിലെ  ഒരാളെ കൂട്ടാൻ വേണ്ടിയാണ് ഈ പാതിരാത്രി ഒരു ട്രാവലർ നിറയെ സ്ത്രീകളും കുട്ടികളും വന്നത് .. എത്ര സന്തുഷ്ടമായ കുടുംബം ‌... അവസാനം വരുന്നവനി ഇരിക്കാൻ സീറ്റ് ഉണ്ടായാൽ ഭാഗ്യം .. 
     ഓരോന്ന് നോക്കിനിൽക്കുമ്പോഴേക്ക് കാർണോറും മൂത്താപ്പയും‌ എന്റെ മുന്നിൽ എത്തിയിരുന്നു .. സ്കോർപ്പിയോ ആയിരുന്നു വാഹനം .. ഇപ്പൊ കാണുമ്പോ ഗൾഫിലെ ചെറിയ കാറിന്റെ  അത്രേം വലിപ്പം മാത്രേ ഉള്ളൂ .. എല്ലാ വാഹനങ്ങളും ചെറുതായത് പോലെ .. ഇതെന്ത് മറിമായം .. അത് ചോദിച്ചപ്പോളാണ് കാർണോർ പറഞ്ഞത് എല്ലാവർക്കും ആദ്യം പോയി വരുമ്പോൾ അങ്ങനെതന്നെയാണ് തോന്നുന്നതെന്ന് .. കാരണം അവിടെയുള്ള വാഹനങ്ങളൊക്കെ ഇതിനേക്കാളും ഇരട്ടി വലിപ്പം ആണെന്ന് .. അവിടുന്ന് എനിക്ക് അങ്ങനെ ഫീൽ ചെയ്തിട്ടില്ല .. ഇവിടെ വന്നപ്പോഴല്ലെ അതൊക്കെ കണ്ടറിയുന്നത് ..

       
**********************************

     വീട് എത്തിയെന്ന് കാർണോർ പറഞ്ഞപ്പോഴാണ് ഞാൻ ഉറക്കിൽ നിന്ന് നെട്ടിയത് .. സമയം നോക്കിയപ്പൊ മൂന്ന് മണി കഴിഞ്ഞിരിക്കുന്നു .. വരുന്ന വഴിക്ക് തട്ട്കടയിൽ കയറി പുട്ടും ബീഫും തട്ടിയിരുന്നു .. അത്കൊണ്ട് വല്ല്യ വിശപ്പൊന്നുല്ല .. എന്നെ അവിടെ ഇറക്കി നാളെ കാണാമെന്ന് പറഞ്ഞ് അവർ വീട്ടിലേക്ക് പോയി .. 
        മൂന്ന് മണി കഴിഞ്ഞിട്ടും എന്റെ ആ ചെറിയ വീട്ടിൽ ഇപ്പൊഴും പ്രകാശം ഉണ്ട് .. വണ്ടിയുടെ ശബ്ദം കേട്ടപ്പൊ തന്നെ ചെറിയ അനിയൻ പുറത്തേക്ക് വന്നു .. ഞാൻ പോകുമ്പോ അവൻ ഒമ്പതിൽ ആയിരുന്നു .. ഇപ്പൊ പ്ലസ് വൺ  .. രണ്ട് വർഷം കൊണ്ട് അവന്റെ ക്ലാസ്സ് മാത്രമല്ല കൂടിയത് .. നീളവും കൂടെയാണ് .. ഞാൻ കണ്ടിട്ട് ആകെ ഷോക്കായിപ്പോയി .. എന്നെക്കാളും ഹൈറ്റ് എടാ ഭയങ്കരാ .. അപ്പൊഴേക്കും ഉമ്മയും പെങ്ങളും പുറത്തേക്ക് വന്നിരുന്നു .. പെട്ടിയെടുത്ത് അവൻ അകത്തേക്ക് കയറി .. പിന്നാലെ ഞാനും .. കണ്ടപ്പൊ തന്നെ ഉമ്മയുടെ കണ്ണ് നിറയാൻ തുടങ്ങി .. 
   
    " ന്തേ ഉമ്മീ ഇത് .. പോകുമ്പോഴും കണ്ണീർ, വരുമ്പോഴും കണ്ണീർ .. ഇങ്ങനെയാണെങ്കിൽ ഞാൻ വരില്ലായിരുന്നു .. ഒന്ന് ചിരിക്കുന്നെ .. "

   " പോടാ അവിടുന്ന് ..‌ചിരിപ്പിക്കാൻ വന്നിരിക്കുന്നു .. നീ ആദ്യമായി പോയി  വരുമ്പോ അത് കാണാൻ നിങ്ങളുടെ ഉപ്പ ഇല്ലാതെ പോയല്ലൊ എന്ന സങ്കടം കൊണ്ടാണ്‌.. ഒരുപാട് ആശ ഉണ്ടായിരുന്നു ഇങ്ങനെ മക്കൾ അധ്വാനിച്ച് കൊണ്ടുവരുന്നത് കാണാൻ"
 
  " ഉമ്മാ .. ഇങ്ങൾ ഒന്ന് മിണ്ടാതിരിക്കീ .. ഇക്ക വന്നതല്ലെയുള്ളു .. അപ്പൊ തന്നെ ഇക്കയെയും കൂടെ കരയിക്കാ ഇങ്ങൾ .. ഇന്നാ ഇക്കാ ജ്യൂസ് "

   " ഹാ അങ്ങനെ പറഞ്ഞുകൊടുക്ക് ന്റെ ഷിപ്പൂട്ടിയേ .. ഉമ്മ ഇങ്ങൾ വിഷമിക്കണ്ട .. നാളെ രാവിലെ തന്നെ ഞാൻ ഉപ്പയുടെ അടുത്തേക്ക്‌ പോകുന്നുണ്ട് .. ഇന്നിപ്പൊ ഈ സമയം ആയത് കൊണ്ടാണ് .. അതല്ല അവനെവിടെ ഇങ്ങളെ രണ്ടാമത്തെ പുത്രൻ  .. അവനെ കണ്ടില്ലല്ലൊ "

    " ഹോ ..അത് ഇക്ക അറിഞ്ഞില്ലെ .. ഇന്നലെ ശുഹൈബ്ക്കാന്റെ  കൂടെ കല്ല്യാണം വിളിക്കാൻ പോയപ്പൊ ചെറിയ ആക്സിഡന്റ് പറ്റി .. കാല് ചെറിങ്ങനെ കെട്ടിയിട്ടിരിക്കാ .. ഇപ്പൊ മൂത്തമ്മാന്റെ വീട്ടിലുണ്ട് .. നാളെ രാവിലെ വരാമെന്ന് പറഞ്ഞു .. "

     " ആഹ .. അടിപൊളി അവന്റെ പോക്കും അങ്ങനെ തന്നെയാണല്ലൊ .. എനി ഏതായാലും നാളെ കാണാം .. ഉമ്മ ഈ പെട്ടി അകത്തേക്ക് വെച്ചേക്ക് .. ഇതൊക്കെ ഇവിടുത്തേക്കുള്ള സാധനങ്ങളാണ് .. മറ്റേ പെട്ടി മാത്രം പുറത്ത് വെച്ചാൽ മതി .അവരൊക്കെ രാവിലെ ഇങ്ങെത്തുമല്ലൊ .. അപ്പൊ തുറക്കാം .. "

       ഓരോ കഥകൾ പറഞ്ഞിരുന്ന് കിടക്കാൻ ലൈറ്റ് ആയി .. രാവിലെ കുട്ടിപ്പട്ടാളത്തിന്റെ ബഹളം കേട്ടപ്പോഴാണ് ഉറക്കിൽ നിന്ന് എഴുന്നേറ്റത് .. ഇന്ന് ഞായറാഴ്ച ആയത് കൊണ്ട്  എല്ലാ മക്കൾസും എത്തിയിട്ടുണ്ട് .. എന്നെയും കാത്ത് പെട്ടിയുടെ ചുറ്റും ഇരിക്കാണ് എല്ലാ പൊടികളും.. അതിനിടയ്ക്ക് ഉമ്മാമ്മയും ഇളയുമ്മമാരും വന്ന് വിശേഷങ്ങളൊക്കെ ചോദിക്കുന്നുണ്ട് .. 
       
    " അച്ചൂച്ച അച്ചൂച്ച ആ പെട്ടി എപ്പൊളാ പൊളിക്കാ .. ഒന്ന് വേഗം പോളിക്കൂന്ന്"

   ഹഹ എളെമ്മാന്റെ മോളാണ്.. അതിനുള്ളിൽ എന്താന്ന് അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും .. അവൾക്ക് ഒരു വാച്ച് പറഞ്ഞിരുന്നു അതെടുക്കാനാണ് അവൾ ധൃതി കൂട്ടുന്നത് ‌..
എനിയും വൈകിയാൽ ചെലപ്പൊ പിള്ളാരല്ലാരും കൂടി പൊളിച്ച് കയ്യിൽ തരുമെന്ന് ഉറപ്പായത് കൊണ്ട് ഞാൻ അപ്പൊ തന്നെ പൊളിക്കാന്ന് പറഞ്ഞു ..ചെറിയോൻ നേരത്തേ കത്തിയൊക്കെ‌  റെഡിയാക്കി വെച്ചിട്ടുണ്ട് ..  എല്ലാവരും എത്തിയ സ്ഥിതിക്ക് ഞാൻ അത് പൊളിക്കാൻ തയ്യാറായി ..  എന്റമ്മൊ കാക്കക്കൂട്ടിൽ കല്ലിട്ട പോലെയായി അവസ്ഥ .. പിള്ളാരൊക്കെ കയ്യിട്ട് വാരാൻ തുടങ്ങി .. എന്ത് രസാ കാണാൻ .. പ്രവാസികൾക്ക് മറക്കാൻ പറ്റാത്ത ഒരു ഓർമ്മയായിരിക്കും നാട്ടിലേക്ക് കൊണ്ടുവന്ന പെട്ടി തുറക്കുന്ന സീൻ .. 
      അവസാനം നോക്കുമ്പോ കാർണോർടെ ചെറിയോൾ മഞ്ഞൂസ് പെട്ടിയുടെ ഉള്ളിൽ കയറിയിരുന്ന് അവൾക്ക് കിട്ടിയ ചോക്ലേറ്റ് അകത്താക്കുന്നുണ്ട് .. അത് കണ്ടപ്പൊ അവിടെ ഉണ്ടായ എല്ലാവരും പൊട്ടിച്ചിരിച്ചു .. രണ്ട് വയസ്സ് ആയില്ല ആ കാന്താരിക്ക് .. ഞാൻ ആദ്യമായി കാണുന്നതാണ് ..  അങ്ങനെ ആ ദിവസം മുഴുവൻ കളിയും തമാശയും ആയി സന്തോഷത്തോടെ കഴിഞ്ഞുകൂടി .. 
        പിറ്റേന്ന് തിങ്കളാഴ്ച എല്ലാവർക്കും സ്കൂളിൽ പോകേണ്ട ദിവസം .. ഇന്ന് കാണണം എന്റെ  പെണ്ണിനെ .. രാവിലെ തന്നെ എണീറ്റു റെഡിയായി ..

    " അൽഹംദുലില്ലാഹ് .. അവിടെ പോയത്കൊണ്ടെങ്കിലും ഇവനെ രാവിലേ എഴുന്നേൽക്കുന്നത് കണ്ടല്ലൊ"

  ഉമ്മയാണ് രാവിലേ എഴുന്നേറ്റാലും കുഴപ്പം ഇല്ലേലും കുഴപ്പം .. ഇതിപ്പൊ അവിടുന്ന് രാവിലെ ഏഴ് മണിക്ക് ഓഫീസിൽ എത്താനുള്ളത് കൊണ്ട്  നേരത്തെ എഴുന്നേൽക്കുമായിരുന്നു .. അത് ഇവിടേം ശീലായി .. 

    " ആഹ് അച്ചൂച്ച എണീറ്റ .. എന്നാ എന്നെയൊന്ന് സ്കൂളിൽ കൊണ്ടുവിടണേ .. ഇന്ന് ഇത്തിരി വൈകിപ്പോയി "

   " ഞാൻ ഇവിടെ എത്തിയില്ല അപ്പൊഴേക്ക് തുടങ്ങിയോ ടോക്കൺ തരാൻ .. നിനക്ക്‌ അവന്റെ കൂടെ‌ പോയാൽ പോരേ .. "

   " അവൻ സ്കൂൾ മാറിയില്ലെ .. അതൊന്നും അറിയില്ലെ .‌ പ്ലസ് വൺ  വേറെ സ്കൂളിലാണ് .. ബസ്സിലാ അവൻ പോകാറ് .. "

   " ഹോ അത് ഞാൻ മറന്നു .. നീയിപ്പൊ പത്തിൽ അല്ലെ .. എത്ര പെട്ടെന്നാ എല്ലാവരും വലുതായത് .. ഹാ എന്നാ പെട്ടെന്ന് ഇറങ്ങ് .. എനിക്ക് കുറച്ച് തിരക്കുണ്ട് .. " 

    " ദേ ഇറങ്ങി .. ഉമ്മാ .. ഞാൻ അച്ചൂച്ചാന്റെ കൂടെ പോകാട്ടോ .. അസ്സലാമു അലൈക്കും "

   " ആഹ് ..‌വ അലൈകുമുസ്സലാം .. ടാ നീ പെട്ടെന്ന് ഇങ്ങോട്ട് വരണം കെട്ടോ .. എനി സ്കൂളിന്റെ മുന്നിന്ന് തിരിഞ്ഞ് കളിക്കാൻ നിൽക്കണ്ട .. വ്യാഴാഴ്ചയല്ലേ കല്ല്യാണം ..അവിടെ പണികളുണ്ട് .. എന്നെയൊന്ന് അവിടെ ആക്കിത്തരണം .. "

   " ഹാ .. ഞാൻ വരാവേ .. എടീ എന്നെകുറിച്ച് ഉമ്മാക്ക് നല്ല അഭിപ്രായണല്ലെ .. ഞാൻ അവിടെ തിരിഞ്ഞു കളിക്കുന്ന് ആരാ ഉമ്മയോട് പറഞ്ഞത് .. "
  
   " അതൊക്കെ ആരേലും പറയണോ .. ഇങ്ങൾ  ഇത്ര രാവിലേ ഇങ്ങനെ ഒരുങ്ങി പോകുന്നത് കണ്ടാൽ തന്നെ മനസ്സിലാവില്ലെ .. "

    ഹോ അത് ശരിയാണ് ന്റെ റസിയയെ കാണാൻ പോകുമ്പോ കുറച്ചൂടെ സുന്തരനാകണമെന്ന് തോന്നി .. അതാ ഇങ്ങനെ ആയത് .. ഞാൻ വേഗം അവളെ സ്കൂളിൽ കൊണ്ടുവിട്ട് വണ്ടി തിരിച്ചു .. 

    " അതേയ് ഇക്കൂ .. ഉമ്മ പറഞ്ഞത് കൊണ്ടാണോ ഇത്ര തിരക്ക് പോകാൻ .. കുറച്ച് കഴിഞ്ഞ് പോയാൽ മതി ..‌ഞാൻ ഉമ്മയോട് പറയൊത്തൊന്നുല്ല "
  
   "  പോടീ കാന്താരീ .. ഇവിടെ ആരെ‌ നോക്കിയിരിക്കാനാ ഞാൻ .. എല്ലാം ഒരുപോലത്തേത് .. കാണാൻ മൊഞ്ചുള്ള ഒരറ്റൊന്ന് ഇല്ലല്ലൊ .. ഞാൻ പോകാ .. നീ ഇവിടെ ചുറ്റിത്തിരിഞ്ഞ് കളിക്കാതെ വേഗം ക്ലാസ്സിലേക്ക് പോയേ .. "

    " അയ്യോ .. ഞാൻ പോയ്ക്കോളാമേ .. എന്റെ കൂട്ടുകാരികൾ വരാനുണ്ട് ..അവർ വരട്ടെ "

    " ആഹ .. അപ്പൊ എനിയും ഉണ്ടോ .. എന്നാ ഞാനും കാത്തുനിൽക്കാം .. നീ ഒറ്റയ്ക്ക് നിന്ന് ബോറടിക്കണ്ട .. "

    " ഹേ .. തൽക്കാലം‌ ഞാൻ ഒറ്റയ്ക്ക് നിന്നോളാട്ടാ .. ആവശ്യം വരുമ്പോ ഞാൻ പറയാ അപ്പൊ നിന്നാൽ മതി .. ഇക്കു പോകാൻ നോക്കിയെ .. അവർ വരാൻ‌ സമയം ആയി .. "

    " അല്ലെങ്കിലും ആർക്ക് വേണമെടീ നിന്റെ ഒണക്കക്കൂട്ടുകാരികളേ ഫൂ .. നമുക്കുള്ളത് വേറെയുണ്ട്ട്ടാ .. എന്നാ ഓക്കെ ..‌"

    സമയം‌ കുറേ ആയി .. ഇന്നെനി അവളെ കാണാൻ പറ്റ്വോ ആവോ .. അവൾടെ ക്ലാസ്സ് എത്ര മണിക്കാന്നും അറിയില്ല .. വെറുതെ ബ്സ്റ്റോപിലേക്കുള്ള വഴിയിലൂടെ ഞാൻ‌ അവളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് പോയി .. നോ രക്ഷ .. മിക്കവാറും നേരത്തേ പോയിട്ടുണ്ടാവും .. പിന്നെ പെട്ടെന്ന് തന്നെ അവിടുന്ന് വീട്ടിലേക്ക് തിരിച്ചു .. ഉമ്മയേയും കൂട്ടി മൂത്താമ്മാന്റെ വീട്ടിലേക്ക് പോയി ..
അവിടെ ആകെ ആളും ബഹളവും തന്നെ .. എനി രണ്ട് ദിവസവും‌ കൂടി മാത്രേ ഉള്ളൂ കല്ല്യാണത്തിനി .. ഉമ്മയെ അവിടെ ഇറക്കി നാസ്തയും കഴിച്ച് ഞാൻ ഉപ്പ കിടക്കുന്ന പള്ളിക്കാട്ടിലേക്ക് പോയി .. ഉപ്പയുടെ മോൻ ഇപ്പൊ ജോലിയൊക്കെ എടുത്ത് കുടുംബം പോറ്റാൻ തുടങ്ങിയെന്ന് പറഞ്ഞ് അറിയാതെ കരഞ്ഞു .. പിന്നെ യാസീനും ഓതി‌ ഉപ്പാക്ക് വേണ്ടി ദുആയും‌ ചെയ്ത് ഉപ്പയോട് സലാം പറഞ്ഞ് അവിടുന്ന് മടങ്ങി .. 
     തിരിച്ച് പോകുമ്പോഴും ഉള്ളിന്റെയുള്ളിൽ ഉപ്പയുടെ മുഖമായിരുന്നു .. ഈ ദിവസം ഉപ്പ ജീവനോടെ ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷെ എന്നെ വിളിക്കാൻ വേണ്ടി എയർപോർട്ടിലേക്ക് എന്റെ ഉപ്പയും ഉമ്മയും അനിയന്മാരുമൊക്കെ വരുമായിരുന്നു .. 
         അന്ന് മുഴുവൻ കല്ല്യാണവീട്ടിലായിരുന്നു .. ഓരോ പണി കഴിയുമ്പോഴും അടുത്തത് വരും .. അനിയന്റെ കാല് കെട്ടിയത് കൊണ്ട് എനിക്ക് റെസ്റ്റില്ലാതായി ..എല്ലായിടത്തും ഞാനും കസിനും എത്തണം ..  വന്നിട്ട് ഇത് വരെ ചങ്ക്സിനെ കാണാൻ പറ്റിയില്ല .. എനി നാളെ രാവിലെ കാണാം .. 
         പിറ്റേന്നും രാവിലെ തന്നെ അവളെ തേടി ഞാൻ ഇറങ്ങി ..അന്നും നിരാശയായിരുന്നു ഫലം ..ഇവൾ പിന്നെ ഇതെവിടെ പോയി കിടക്കാ ന്റെ പടച്ചോനേ .. പിന്നെ നേരെ അങ്ങാടിയിലേക്ക്‌ വിട്ടു .. അവിടെ എല്ലാവരും ഇരിപ്പുണ്ട് .. എല്ലാത്തിനേം കുറേ നാൾ കൊണ്ട് കാണുന്നതാണ് .. പോയപ്പൊ തന്നെ സലാം പറഞ്ഞ് കെട്ടിപ്പിടിച്ച് അവരുടെ കൂടെ ഇരുന്നു .. കുറേ കത്തിയടിച്ച് ഇരിക്കുമ്പോഴാണ് ഒന്ന് ഓർമ്മ വന്നത് .. ഇന്ന് ഉപ്പാന്റെ വീട്ടിലേക്ക് പോകണം .. ഇന്നലെ വിളിച്ചതാണ് , കുറച്ച് ദൂരെ ആയത് കൊണ്ട് ഇപ്പൊ തന്നെ ഇറങ്ങ്യെ പറ്റു .. കുറേ വൈകിയാൽ അവിടുന്നും വഴക്ക് കിട്ടും പിന്നെ തിരിച്ചെത്താനും‌ ലൈറ്റാകും .. പെട്ടെന്ന് തന്നെ അവരോട് സലാം പറഞ്ഞ് ഞാൻ അവിടുന്ന് ഇറങ്ങി .. 
       നേരെ വീട്ടിലേക്ക് പോയി അവിടേക്കുള്ള സാധനം പാക്ക് ചെയ്ത് അനിയനെയും കൂട്ടി ഞാൻ വിട്ടു .. ഒരു മണിക്കൂർ യാത്രയുണ്ട് അവിടേക്ക് .. എത്തുമ്പോഴേക്ക് പന്ത്രണ്ട് മണി ആയി .. പ്രതീക്ഷിച്ച വഴക്ക്‌ തന്നെ ഉമ്മാമ്മാന്റെ കയ്യിൽ നിന്നും കിട്ടി ഹിഹി .. പിന്നെ കുറേ സമയം ഉമ്മാമ്മയുടെയും ഉപ്പാപ്പയുടെയും കൂടെ ചിലവഴിച്ച് വൈകിട്ടുള്ള ചായയും കുടിച്ച് അവിടുന്ന് ഇറങ്ങി .. നേരെ ഉപ്പാന്റെ അനിയന്മാരുടെ വീട്ടിലേക്കും പെങ്ങളുടെ വീട്ടിലേക്കും എല്ലായിടത്തും പോയി തിരിച്ച് നാട്ടിലെത്തുമ്പോഴേക്ക് രാത്രി ആയിരുന്നു .. ആ ദിവസവും‌ അങ്ങനെ കഴിഞ്ഞുപോയി .. 
       അന്ന് കല്ല്യാണവീട്ടിലായിരുന്നു എല്ലാവരുടെയും ഉറക്കം .. കസിൻസൊക്കെ ആയി ഒപ്പനയും പാട്ടും ബഹളവും ഒന്നും പറയണ്ട .. ഉറങ്ങാൻ ഒരുപാട് ലൈറ്റായി .. അതുപോലെ എഴുന്നേൽക്കാനും .. വന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞു ഇത് വരെ ന്റെ പെണ്ണിനെ കാണാൻ പോലും പറ്റിയില്ല .. നാളെ കല്ല്യാണവും ആയി ..പിന്നെ വെള്ളിയാഴ്ച അന്നും കൂടെ കണ്ടില്ലെങ്കിൽ തിങ്കളാഴ്ച നോക്കിയാൽ മതി ..       
       കല്ല്യാണ ദിവസം വന്നെത്തി .. രാവിലെ മുതൽ തുടങ്ങി ഓടി നടക്കാൻ .. അനിയൻ‌ കെട്ടൊക്കെ അഴിച്ച് ഉശാറായി നിൽക്കുന്നുണ്ട് .. അതുകൊണ്ട് ഒരു സമാധാനം .. ഞാനും അവനും കസിനും ആണ് എല്ലാത്തിനും എത്തേണ്ടത് .. ഞങ്ങടെ കുടുംബത്തിൽ ഗേൾസ് ആയിരുന്നു അധികവും.. അതാ കുഴപ്പം .. നിക്കാഹ് ഇന്നലെ വൈകിട്ടും പുരുഷന്മാരുടെ പരിപാടി ഇന്നലെ രാത്രിയും കഴിഞ്ഞു .. ഇന്നെനി പെൺപടയുടെ പരിപാടിയാണ് .. പെൺപടയുടെ പരിപാടിക്കാണ് ഞങ്ങക്ക് കൂടുതൽ പണി കിട്ടാ .. മുല്ലപ്പൂ വാങ്ങലും കേക്ക് വാങ്ങലും ഒക്കെ  അന്ന് രാവിലെയാണ് .. അതിനിടയിൽ കല്ല്യാണം കൂടാൻ വേണ്ടി ഇക്കാന്റെ രണ്ട് അറബികളും വന്നിട്ടുണ്ട് .. അവരെ കൂട്ടാൻ പോകലും കൊണ്ടുവിടലും അന്ന് ഫ്രീയായൊരു സമയം കിട്ടിയില്ല .. എങ്ങനെയൊക്കെയോ അന്നത്തെ ദിവസവും കഴിഞ്ഞു .. പിറ്റേന്ന് വെള്ളിയാഴ്ചയും അവളെ കാണാൻ പോകാൻ പറ്റിയില്ല .. രണ്ട് ദിവസം ഓടിനടന്നതിന്റെ ക്ഷീണം കാരണം അന്നും നന്നായൊന്ന് ഉറങ്ങി .. തിങ്കളാഴ്ച എന്ത് വന്നാലും കണ്ടേ പറ്റൂ ..
          ശനിയും ഞായറും ചങ്ക്സിന്റെ കൂടെയായിരുന്നു .. സിനിമക്ക് പോയും ബീച്ചിൽ പോയും സമയം ചിലവഴിച്ചു .. അതിനിടയിലാണ് അറിയുന്നത് അവളുടെ കൂടെ പഠിക്കുന്ന ഒരുത്തൻ ന്റെ നാട്ടിലിണ്ടെന്ന് .. അറിഞ്ഞപ്പൊ തന്നെ അവനെ പോയി പിടിച്ച് കാര്യം അന്വേഷിച്ചു .. അപ്പോഴാ സംഭവം പിടികിട്ടിയത് .. 
സാധാരണ ബസ്സിൽ‌ പോയ്ക്കൊണ്ടിരുന്ന അവൾ ഒരാഴ്ചയായി ഇപ്പൊ ഇക്കാന്റെ കൂടെ ബൈക്കിലാണ് പോകുന്നത് .. ഏതോ ഒരുത്തൻ ബസ്സിൽ വെച്ച് അവളെ ശല്ല്യം ചെയ്യാറുണ്ടത്രേ .. എനിയിപ്പൊ നാളെ മുതൽ വീണ്ടും ബസ്സിലായിരിക്കും യാത്ര .. ഇക്ക മലേഷ്യയിലേക്ക് വീണ്ടും പറന്നു .. പറന്നത്  കൊണ്ട് എനിക്ക് ലാഭായി ... നാളെ മുതൽ മുടക്കം വരാതെ  അവളെ കാണണം .. 
           അന്ന് രാത്രി‌ അവളേം കിനാവ് കണ്ട് ഞാ‌ൻ ഉറങ്ങി .. രണ്ട് വർഷത്തിനി ശേഷം അവളെ കാണാനായി നാളെ പോകുന്നു ‌..‌ ഇപ്പൊ ആദ്യം കാണാൻ പോയ ആ ഫീലാണ് മനസ്സിൽ .. നാളെ അവളുടെ സെക്കന്റ് ഇൻട്രോ ആണ് ..

   രാവിലേ തന്നെ എഴുന്നേറ്റ് ഫ്രെഷ് ആയി ചായയൊന്നും കുടിക്കാതെ വേഗം‌ വീട്ടിന്ന് ഇറങ്ങി .. അതൊക്കെ കുടിക്കാൻ നിന്നാൽ ടോക്കെൺ വരുന്ന വഴി കാണില്ല .. പെങ്ങളൂട്ടി ബുക്ക്സ് ഒക്കെ എടുത്ത് വെക്കുന്നുണ്ട് , കൊണ്ട് വിടാൻ പറയാനുള്ള പരിപാടിയിലാണ് ഹിഹി ..‌നമ്മളാരാ മോൻ .. ഓളു പുറത്തേക്കെത്തുമ്പോഴേക്കും നമ്മൾ സ്ഥലം കാലിയാക്കിക്കഴിഞ്ഞു .. ഇന്ന് കുറച്ച് നടക്കട്ടെ എന്നും കൊണ്ട് വിട്ടാൽ അതൊരു ശീലാകും ..
        നേരെ ബസ്റ്റോപ്പിലേക്കുള്ള വഴിയിലേക്ക് വിട്ടു .. അവൾടെ സ്കൂളിലുള്ള യൂനിഫോം ഇട്ട് കുറേണ്ണം വരുന്നുണ്ട് .. കൂട്ടമായും ഒറ്റയായും .. കൂട്ടത്തിലൊക്കെ നോക്കിയെങ്കിലും അവളെ കാണാൻ പറ്റിയില്ല .. ഇനി ഒറ്റയ്ക്ക് വരുവോ ആവോ ..‌  ആദ്യത്തെ റൗണ്ടിൽ കാണാൻ പറ്റിയില്ല .. ഒന്നുകൂടി റൗണ്ട് അടിച്ച് നോക്കാം . ഏതെങ്കിലും കൂട്ടത്തിൽ കാണും .. സമയൊക്കെ കരക്റ്റ് ആണ് .. വീണ്ടും തിരിച്ച് വിട്ട് ഒന്നുകൂടി വന്നുനോക്കി ‌.‌..
         എന്റള്ളോഹ് ... കണ്ടൂ . .. ന്റെ മൊഞ്ചത്തിയെ കണ്ടു .. വെറുതേയല്ല എനിക്ക് ആദ്യം കണ്ടിട്ട് മനസ്സിലാവാതിരുന്നത് .. ഇത് ശരിക്കും മാലാഖ തന്നെ ജിന്നിന്റെ മാലാഖ .. അന്ന് കണ്ടത് പോലേയല്ല ഇന്ന് ന്റെ റസിയ .. ഇന്ന് ശരിക്കും പതിനാലാം രാവ് തോറ്റുപോകുന്ന മൊഞ്ച് .. ആ നുണക്കുഴി കുറച്ചുകൂടി വലുതായത് പോലെ അത് അവൾക്ക് മൊഞ്ച് പിന്നേം കൂട്ടിയിട്ടിണ്ട് ‌... 
    " എന്തൊരു ഭംഗീ ആ എന്തൊര ചേല് ..        എന്തൊരഴകാണീ ന്റെ മൊഞ്ചത്തി റസിയാക്ക് " അറിയാതെ ഞാൻ പാടിപ്പോയി ..
  അവളെ   കണ്ട എന്റെ കണ്ണ് ശരിക്കും തള്ളിപ്പോയി ‌‌.. പെൺകുട്ടികൾ വളർന്നു വരുന്തോറും മൊഞ്ച് കൂടിക്കൊണ്ടേയിരിക്കും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് .. ഇതിപ്പൊ എനിക്ക് നേരിട്ട് കണ്ട് ബോധ്യമായി .. അവൾ ഒറ്റയ്ക്കാണ് നടക്കുന്നത് .. എന്നെ അവൾ കണ്ടോ ഇല്ലയോന്ന് അറിയില്ല .. താഴോട്ട് നോക്കിയാണ് നടത്തം .. ഞാൻ പിന്നെം പിന്നാലെ വിട്ടു .. അവളുടെ അടുത്തെത്ത്യപ്പൊ ഞാൻ വിളിച്ചു .. 

      " റസീ ... ഇങ്ങോട്ട് നോക്കിയേ .."

   അവൾ അപ്പൊ തന്നെ നോക്കി .. പക്ഷേ ഞാൻ പ്രതീക്ഷിച്ച പോലെ അവൾ നെട്ടിയില്ല .. അവളുടെ നെട്ടിയ മുഖം കാണാൻ പോയ ഞാനാണ് ശരിക്കും നെട്ടിയത് ‌. ഇതെന്ത് പറ്റി ന്റെ പെണ്ണിനി ..  

  " ഹെല്ലൊ റസീ .. എന്താടോ എന്നെ കണ്ടിട്ട് നെട്ടാത്തത് .."
    
     "ഒരു വട്ടം നെട്ടിയതാണ് .. എപ്പോളും നെട്ടിക്കൊണ്ടിരിക്കാൻ എനിക്ക് വട്ടൊന്നുല്ല  .. "

   " ഹേ .. അപ്പൊ നീ എന്നെ അന്നേ കണ്ടു അല്ലെ .. ശെടാ .. നിന്റെ ആ മുഖം കാണാനാണ് ഞാൻ കാര്യായിട്ട് സർപ്രൈസ് ആക്കിയത് .. എന്നാലും ഇയ്യിതെങ്ങനെ ഇത്രയും മൊഞ്ച് ആയത് .. എനിക്കും പറഞ്ഞു താ ആ ഗുട്ടൻസ് .. ഞാനും ഒന്ന് മൊഞ്ചാകട്ടേന്നേ .. ഏത് ക്രീമാ തേച്ചത് വെളുക്കാൻ ഹിഹി "

    " അഫ്സൽ ഒന്ന് പോകുന്നുണ്ടോ .. എന്റെ ബസ്സ് മിസ്സാകും .. ഇങ്ങനെ റോഡ്സൈഡിൽ നിന്ന് സംസാരിച്ചാൽ എനിക്കാണ് കുഴപ്പം  .. "

    " ഹേ .. നിനക്കെന്താ റസീ പറ്റിയത് .. കുറേ കാണാതായിട്ട് ഇന്ന് ആദ്യായിട്ട് നേരിട്ട് കാണുമ്പോ ഞാൻ ഇങ്ങനെയല്ല പ്രതീക്ഷിച്ചത് "

   " പിന്നെ എങ്ങനെയാ പ്രതീക്ഷിച്ചത് .. നിനക്ക് മതിയായില്ലെ എന്റെ പിറകേ നടന്നിട്ട് .. അന്ന് കുറേ ഡയലോഗ് അടിച്ചിട്ടാണല്ലോ പോയത് .. "

   " ഹോ അതോ .. അതിനൊക്കെ‌ വേറെ ഒരു കാരണം ഉണ്ട് .. ഞാൻ ഇന്നോട് പറയിണ്ട് .. "

   " എനിക്കിപ്പൊ ഒന്നും കേൾക്കണ്ട .. ഒന്ന് മാറിത്തന്നേ .. എനിക്ക് സമയം വൈകുന്നു .. "

  അതും പറഞ്ഞ് അവൾ എന്നെ പിടിച്ച് മാറ്റി ദൂരേക്ക് പോയി .. ഇവൾക്കിതെന്ത് പറ്റി പടച്ചോനേ .. എനി മൊഞ്ച് കൂടിയപ്പൊ അതിന്റെ കുടെ അഹങ്കാരവും കൂടിക്കാണുവോ .. എന്നെക്കാളും നല്ല ഒരുത്തനെ കിട്ടിക്കാണുമോ .. 
        ഹേയ് .. അങ്ങനെയൊന്നും സംഭവിക്കില്ല .. വെറുതേ എന്തിനാ വേണ്ടാത്തത് ചിന്തിച്ചു കൂട്ടുന്നത് .. വേറെ എന്തെങ്കിലും ആയിരിക്കും .. അള്ളാഹ് അങ്ങനെയൊന്നും ആയിരിക്കല്ലെ .. 

എന്താ സംഭവിച്ചതെന്ന് അടുത്ത പാർട്ടിൽ പറയാട്ടോ .. 

         എനിക്കന്ന് തീരെ സമാധാനം കിട്ടിയില്ല .. അവളുടെ ആ പെരുമാറ്റം ..അതെന്ത് കൊണ്ടായിരിക്കും  .. ഞാൻ അറിഞ്ഞും കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല .. പിന്നെന്താ പ്രശ്നം .. ഏതായാലും‌ വൈകിട്ട് വരുവല്ലൊ .. അപ്പൊ ചോദിക്കാം .. ചിലപ്പൊ ഞാൻ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ട് അതിന്റെ ദേഷ്യം ഇപ്പൊ കാണിക്കുന്നതായിരിക്കും .. അങ്ങനെ ആയാൽ മതിയായിരുന്നു ...
           അന്ന് വൈകിട്ട് വരെ എങ്ങനെയൊക്കെയോ സമയം ഓടിച്ചുവിട്ടു .. ആവശ്യത്തിനി ഈ സാധനം വേഗം പോവുകയും ഇല്ല .. അഞ്ച് മണി ആയി .. അവൾ ഇപ്പൊ ബസ്സ് ഇറങ്ങും .. ഞാൻ അപ്പൊ തന്നെ ബസ്റ്റോപ്പിലേക്ക് വിട്ടു ..  പോകുമ്പോ ഒറ്റയ്ക്കാണെങ്കിലും വരുമ്പോ കൂട്ടമായിട്ടായിരുന്നു അവൾ വന്നത് .. അത്കൊണ്ട് എനിക്ക് സംസാരിക്കാൻ പറ്റിയില്ല .. ഞാൻ അവളേം നോക്കിയവിടെ ഇരുന്നു .. എന്നെ കണ്ടിട്ടും കാണാത്ത പോലെ അവൾ നടന്നു നീങ്ങി .. എനിയെങ്ങനെ പടച്ചോനേ കാരണം അറിയും .. അവൾക്ക് വേറെ വല്ല പ്രേമവും ഉണ്ടോന്ന് അന്വേഷിക്കണം ..അതിനായി അന്ന് രാത്രി തന്നെ അവളുടെ ക്ലാസ്സിൽ പഠിക്കുന്ന അവനെ ഞാൻ കണ്ടു .. 

    " ടാ ബാസീ .. റസിയ എങ്ങനെയാ ക്ലാസ്സിൽ .. ഒഴപ്പാണോ .. അതോ പഠിപ്പി ആണോ "

  " അതെന്താ അങ്ങനെ ചോദിച്ചത് .. അവൾ മീഡിയം ആണ് .. എല്ലാ തരം  ഒഴപ്പിനും‌ ഉണ്ടാകും അത്പോലെ  പഠിക്കുകയും ചെയ്യും .. "

   " അല്ല .. ഞാൻ അതല്ല ഉദ്ധേഷിച്ചത് .. അവൾക്ക് അവിടെ വല്ല പ്രേമവും ഉണ്ടോന്നാ "

   " ഹേയ് .. പ്രേമാ .. അവൾക്കോ .. കണക്കായി .. ഇഷ്ടാണെന്നും പറഞ്ഞ് പിന്നാലെ ചെന്നാൽ മതി .. വടിയെടുത്ത് ഓടിക്കും .. ന്റെ ക്ലാസ്സിലെ തന്നെ ഒരുത്തനി നന്നായി കിട്ടിയതാണ് .. അത് മുതൽ അവർ നല്ല ഫ്രണ്ട്സായി .. ഇത് വരെ സ്കൂളിൽ നിന്നും ആരുടെ വലയിലൊന്നും വീണിട്ടില്ല .. എനി പുറത്ത് നിന്ന് ഉണ്ടോന്ന് അറിയില്ല .."

  " ഹോ ..പുറത്ത് നിന്ന് ആരെങ്കിലും ഉണ്ടെങ്കിൽ അറിയാനുള്ള വഴിയുണ്ടോ .. അവളുടെ ബെസ്റ്റ് ഫ്രണ്ടിനോട് ചോദിച്ച് അറിയാൻ പറ്റ്വൊ നിനക്ക് "

   " ഹാ .. അതിനൊക്കെ വഴിയുണ്ട് ..‌ വൈകിട്ട് സ്കൂൾ‌ വിടുന്ന സമയം ബസ്സ്റ്റാന്റിൽ വന്നിട്ട് നോക്കിയാൽ മതി .. ഞാൻ നേരെ ഗ്രൗണ്ടിൽ പോയി കളിച്ചിട്ടൊക്കെ ആണ് വരാർ .. അത്കൊണ്ട് ആ സമയം ഞാൻ അവളെ കാണാറില്ല .. "

   " ഓക്കെടാ .. .ഞാൻ നോക്കിക്കോളാം .."

     അന്ന് രാത്രിയിൽ ഓരോന്ന് ആലോചിച്ച് ഉറക്കം കിട്ടാതെ ആയി .. നാളെ രാവിലെ കാണണ്ട  .. വൈകിട്ട് അവൾ‌ കാണാതെ നിരീക്ഷിക്കാം .. ഞാൻ വിചാരിക്കുന്നത് പോലെയൊന്നും ഇല്ലാതിരുന്നാൽ മതിയായിരുന്നു .. 
        പിറ്റേന്ന് നേരം വൈകിയാണ് എഴുന്നേറ്റത് .. എല്ലാരും സ്കൂളിൽ പോയതിനി ശേഷം ഉമ്മയേയും കൂട്ടി മൂത്തമ്മാന്റെ വീട്ടിലേക്ക് വിട്ടു .. അവിടെ അമ്മായി ഒക്കെ വന്നിട്ടുണ്ടെന്ന് പറഞ്ഞ് രാവിലെ തന്നെ‌ വിളി വന്നിരുന്നു .. വൈകിട്ട് വരെ അവിടെ‌ തന്നെ സമയം ചിലവഴിച്ചു ..
       സ്കൂൾ വിടാനുള്ള സമയം ആയപ്പൊ ഞാൻ അവിടുന്ന് മെല്ലെ സ്കൂട്ടായി .. നേരെ വണ്ടി ടൗണിലേക്ക് വിട്ടു .. അവിടെ എത്തുമ്പോഴേക്കും സ്കൂൾ വിട്ടിരുന്നു .. പിന്നെ പ്ലസ് വണ്ണിനി കുറച്ച് വൈകിയിട്ടാണ് വിടുന്നതെന്ന് അറിഞ്ഞു .. അത് വരെ കാത്ത്നിൽക്കാൻ തീരുമാനിച്ചു ..
       കുറച്ച് കഴിഞ്ഞപ്പോ തന്നെ അവരെയും വിട്ടുകഴിഞ്ഞു .. ഞാൻ മാറിനിന്ന് നോക്കാൻ തുടങ്ങി‌.. അവൾ ഫ്രണ്ട്സിന്റെ കൂടെ ചിരിച്ച് കളിച്ച് വരുന്നത് കണ്ടു .. ഞാൻ ബസ്സ്റ്റാന്റിലേക്ക് വിട്ടു‌..  അവിടെയും അവൾ ഫ്രണ്ട്സിന്റെ കൂടെ മാത്രേ ഉണ്ടായുള്ളു .. വേറെ ആരുമായും സംസാരിക്കുന്നതൊന്നും കണ്ടില്ല .. അപ്പൊ ഒരു കാര്യം ഉറപ്പായി ‌... അവൾക്ക് വേറെ പ്രേമബന്ധമൊന്നും ഇല്ല .. ശെ വെറുതേ ന്റെ പെണ്ണിനെ സംശയിച്ചു .. നാളെ രാവിലെ തന്നെ പോയി അവളെ കാണണം .. എനിക്ക് പറയാനുള്ളതൊക്കെ പറയണം ..
         പിറ്റേന്ന് രാവിലെ തന്നെ അവളെ കാണാൻ ചെന്നു .. ഭാഗ്യം ഒറ്റയ്ക്കേ ഉള്ളു .. ഇന്നെന്തായാലും കാര്യം‌ അറിഞ്ഞേ പറ്റൂ .. 

    " റസീ .. ഒന്നു നിൽക്കോ .. എനിക്ക് പറയാനുള്ളത് കേൾക്ക് .. എന്നിട്ട് നീ എവിടേക്കാണെന്ന് വെച്ചാൽ പോയ്ക്കോ "

    " എനിക്കൊന്നും കേൾക്കണ്ട .. ഞാൻ നിന്നോട് അന്നേ പറഞ്ഞതല്ലെ റോഡ്സൈഡിൽ വെച്ച് എന്നെ കാണാനോ എന്നോട് സംസാരിക്കാനോ പാടില്ലെന്ന് .. പിന്നെയും എന്തിനി ന്റെ പിന്നാലെ വരുന്നു .. "

     " അപ്പൊ ഞാൻ നിനക്ക് ഒരു ശല്ല്യമായല്ലെ .. എന്നെ നിനക്ക് എനി കാണേ വേണ്ട .. എന്നോട് നിനക്ക്‌ എനി ഒന്നും സംസാരിക്കാനും ഇല്ലെ‌.. അങ്ങനെയാണെങ്കിൽ അതിനുള്ള കാരണം എനിക്കറിയണം .. അത് അറിയുന്നത് വരെ ഞാൻ നിന്റെ പിന്നാലെ തന്നെ ഉണ്ടാകും "

    " അത് പറയാൻ‌ എനിക്ക് മനസ്സില്ല .. നീ എന്താന്ന് വെച്ചാ ചെയ്തോ .. "

   പിന്നേം അവൾ എന്നെ കുരുക്കിലാക്കിയിട്ട് നടന്നകന്നു .. ഇവൾക്കിതെന്ത് പറ്റി പടച്ചോനേ .. ഞാൻ എനി എങ്ങനെ അതൊക്കെ അറിയും .. അവളുടെ വായിൽ നിന്ന് വീഴുമെന്ന് തോന്നുന്നില്ല .. അപ്പൊഴാണ് അവളുടെ ഇത്തയെ ഓർമ്മ വന്നത് .. അപ്പൊ തന്നെ അവരിക്ക് ഞാൻ എഫ്ബിയിൽ മെസ്സേജ് അയച്ചു .. 

*************************

    മെസ്സേജ്  അയച്ചിട്ട് ഇന്നേക്ക് അഞ്ച് ദിവസം കഴിഞ്ഞു .. ഇത് വരെ ഒരു മറുപടിയും വന്നിട്ടില്ല .. എഫ്ബി ഓപെൺ ആക്കിനോക്കുമ്പോഴാ മനസ്സിലായത് അവർ ലാസ്റ്റ് ഓൺലൈനിൽ വന്നിട്ട് മാസങ്ങളായെന്ന് .. റസിയ അന്ന് അങ്ങനെ പറഞ്ഞതിനി ശേഷം ഞാൻ അവളെ കാണാൻ പോയിട്ടില്ല .. എങ്ങനേലും കാര്യം അറിഞ്ഞിട്ട് പോയാൽ മതിയെന്ന് കരുതി .. ഇതിപ്പൊ ഒന്നിനും പറ്റാത്ത അവസ്ഥ .. നിയാസിനെ ആണെങ്കിൽ വന്നതില്പിന്നെ‌ കാണാൻ പറ്റിയില്ല ..  അള്ളാഹ് എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ .. 

        രണ്ട് ദിവസം കഴിഞ്ഞ് രാത്രി ചങ്ക്സിന്റെ കൂടെയിരിക്കുമ്പോഴാണ് എന്റെ വാട്ട്സപ്പിൽ ഒരു മെസ്സേജ്‌ വന്നത് .. അറിയാത്ത‌ നമ്പറാണ് .. റസിയ ആയിരിക്കുമോ ..‌ഞാൻ അപ്പൊ തന്നെ അവിടുന്ന് കുറച്ച് മാറിയിരുന്ന് മറുപടി അയച്ചു ..‌

     " അഫ്സൽ ..‌ റസിയ ആണ് .. നിനക്ക് എന്നോട് ദേഷ്യമാണെന്ന് അറിയാം .. സോറി .. വിരോധമില്ലെങ്കിൽ ഒന്ന് കോൾ ചെയ്യാൻ പറ്റുവോ  "

         വിരോധോ .. നല്ല കാര്യായി .. ഞാൻ  ഓളെ മെസ്സേജും കാത്തുനിൽക്കാണെന്ന് ഓൾക്ക് അറിയില്ലല്ലൊ .. അപ്പൊ തന്നെ ഞാൻ അവളുടെ നമ്പറിലേക്ക് ഡയൽ ചെയ്തു‌..

    " ഹേ .. റസിയ .. എന്ത് പറ്റി പെണ്ണേ നിനക്ക് .. എന്തിനാ എന്നോട് അന്ന് അങ്ങനൊക്കെ പറഞ്ഞത് .. ഞാൻ എത്ര കൊതിയോടെ ആയിരുന്നെന്നോ നിന്നെ കാണാനായിട്ട്‌ വന്നത് .. കണ്ട അന്ന് തന്നെ എന്നെ ആരും അല്ലാതാക്കിയല്ലൊ നീ .. എത്ര വിഷമിച്ചെന്ന് അറിയോ ഞാൻ .. പിന്നെ എനിക്ക് ദേഷ്യൊന്നുല്ലാട്ടോ .. നീ മിണ്ടാത്തതിലുള്ള സങ്കടം മാത്രേ ഉള്ളൂ .. ഇപ്പൊ അതും തീർന്നു .. "

    " ആഹ് ..‌ ഞാൻ എന്തിനാ അങ്ങനൊക്കെ പറഞ്ഞതെന്ന് നിനക്ക് അറിയണ്ടേ .. "

   " വേണ്ട റസീ ..  ഇനി എനിക്ക് ഒന്നും അറിയണ്ട .. നീ വന്നല്ലൊ അത് മതി .. എനിയെന്നും‌ ഇങ്ങനെ തന്നെ ഉണ്ടായാൽ മതി.."

    " അറിയണം അഫ്സൽ .. അത് നീ അറിയണം .. അറിഞ്ഞേ പറ്റൂ ..എനിക്ക് എനി പണ്ടത്തെ പോലെ നിന്നോട് ചാറ്റ് ചെയ്യാൻ പറ്റില്ല .. നിന്നോട് സംസാരിക്കാൻ പറ്റില്ല .. എല്ലാത്തിനും അവസാനം വന്നിരിക്കുകയാണ് "

   " എന്ത് പറ്റീ റസീ .. നീ കാര്യം എന്താന്ന് വെച്ചാൽ പറ .. ന്താ സംഭവം "

    " അത് ഞാൻ പറയുന്നതിനി മുമ്പ് എനിക്ക് ഒരു കാര്യം അറിയണം ..‌"

   " എന്താ .. എന്താ നിനക്ക് അറിയണ്ടത് .. "

 " അന്ന് ഒരുപാട് മുന്നേ അവസാനായിട്ട് നീ എന്നോട് പറഞ്ഞതൊക്കെ ഓർമ്മയുണ്ടോ നിനക്ക്  .. "

    " ഹോ .. അതോ .. "

 " ആഹ്.. അത് തന്നെ .. എന്തിനാ എന്നോട് നീ അങ്ങനെയൊക്കെ പറഞ്ഞത് ..എന്നെ ഇഷ്ടല്ലായിട്ടല്ലെ .. അതുകൊണ്ടല്ലെ എന്നോട് ഒഴിഞ്ഞു പോകാൻ പറഞ്ഞത് .. പിന്നെ എന്തിനാ ഇപ്പൊ ഒന്നുകൂടി എന്റെ പിന്നാലെ വരുന്നത് .. നാട്ടിൽ വന്നപ്പൊ എനിക്ക് മൊഞ്ച് കൂടിയത് കണ്ടിട്ടാണോ .. പറ .. "

    " റസീ .. ന്താ പറഞ്ഞേ .. നിന്റെ മൊഞ്ച് കണ്ടിട്ടാണെന്നോ .. അങ്ങനെയാണെങ്കിൽ നാല് വർഷം മുന്നേ നിന്നെ ആദ്യമായി കണ്ടപ്പൊ തന്നെ ഞാൻ ഒഴിവാക്കേണ്ടതല്ലേ .. അപ്പൊ നിനക്ക് ഈ മൊഞ്ചൊന്നും ഉണ്ടായില്ലല്ലൊ .. എന്നിട്ടും ഞാൻ നിന്നെ ആത്മാർത്ഥമായി തന്നെയല്ലെ പ്രണയിച്ചത് .. "

    " അത് എനിക്ക് അറിയാവുന്നത് കൊണ്ടാണ് ഞാനിപ്പൊ നിനക്ക് മെസ്സേജ് അയച്ചത്  .. പിന്നെ എന്ത് കൊണ്ട് നീ അന്ന് അങ്ങനെ പറഞ്ഞതെന്ന്  എനിക്ക് അറിയണം .. "

  ഇവൾ അത് അറിയാതെ പോകുന്ന മട്ടില്ല .. ഇത്താടെ പേര് പറഞ്ഞ് വെറുതേ ഒരു കുടുംബകലഹം ഉണ്ടാക്കേണ്ട  ..

    " റസീ .. അത് നിനക്ക് അറിഞ്ഞേതീരൂ എന്നാണെങ്കിൽ ഞാൻ പറഞ്ഞുതരാം .. നീയന്ന് ഒരു കടുംകൈ ചെയ്തില്ലെ .. അത് ഞാൻ ഒരാൾ വഴി അറിഞ്ഞിരുന്നു .. നിനക്ക് വേറെ കല്ല്യാണാലോചന നടത്തുന്നെന്നും ഞാൻ അറിഞ്ഞിരുന്നു .. അതിനൊക്കെ കാരണക്കാരൻ ഞാനല്ലെ .. നിന്റെ പഠിപ്പും ഞാൻ കാരണം അവസാനിക്കാതിരിക്കാൻ വേണ്ടിയാണ് അന്ന് ഞാൻ ഒഴിഞ്ഞു മാറിയത് .. അന്ന് ഒഴിഞ്ഞു മാറിയില്ലെങ്കിൽ നീ ഇപ്പൊ ഏതെങ്കിലും വീട്ടിലെ അടുക്കളയിൽ പാത്രങ്ങളോട് കഥ പറയുന്നുണ്ടാവും .. നിന്റെ ഈ ക്ലാസ്സിൽ പോക്കൊന്നും നടക്കില്ല .. ഇപ്പൊ മനസ്സിലായോ നിനക്ക് .. അല്ലാതെ നിന്നെ ഇഷ്ടല്ലായിട്ടല്ല .. "

    " ഹെല്ലൊ റസീ കേൾക്കുന്നുണ്ടോ നീ .. ന്താടാ ഒന്നും പറയാത്തത് .. ഹെല്ലൊ .. "

   ആ നിമിഷം എനിക്ക് അങ്ങേ തലക്കൽ അടക്കിപ്പിടിച്ചുള്ള കരച്ചിലാണ് കേൾക്കാൻ പറ്റിയത് .. 
   
  " റസീ ..‌ന്താ മോളേ നീ കരയുവാണോ‌.. ന്ത് പറ്റി..  എന്നോടുള്ള ദേഷ്യം മാറിയില്ലെ നിനക്ക് .. എന്തേലും ഒന്ന് പറ പെണ്ണേ .. ഇങ്ങനെ മിണ്ടാതിരിക്കല്ലെ .. "

    ആ സമയം തന്നെ ഫോൺ കട്ടായിരുന്നു .. അവൾക്ക് എന്ത് പറ്റിയെന്ന് അറിയില്ല .. ഞാൻ അത് പറഞ്ഞത് തൊട്ട് കരച്ചിൽ കേൾക്കുന്നുണ്ട് .. പിന്നെ വിളിച്ചിട്ടും കിട്ടുന്നുമില്ല .. ഓഫ് ആക്കിവെച്ചിരിക്കാണ് .. 
       പിന്നെ ഞാൻ വീട്ടിലെത്തി ഭക്ഷണവും കഴിച്ച് ഉറങ്ങാൻ കിടന്നപ്പോഴാണ് അവളുടെ മെസ്സേജ് വന്നത് .. അപ്പൊ തന്നെ പുറത്തിറങ്ങി അതിലേക്ക് കോൾ ആക്കി ‌... 

     " ഹെല്ലൊ .. റസീ എന്താ നിനക്ക് പറ്റിയത് .. ന്തിനാ ഫോൺ കട്ട് ചെയ്തത് .. ന്തിനാ നീ കരഞ്ഞത് .. എനിക്കൊന്നും മനസ്സിലാകുന്നില്ല "

" അഫ്സൽ എന്നോട് മാപ്പാക്കണം .. എത്ര ക്ഷമ ചോദിച്ചാലും‌ തീരാത്ത തെറ്റാ‌ ഞാൻ ചെയ്തത് .. എനി ക്ഷമ ചോദിക്കുന്നതിൽ ഒരു അർത്ഥവുമില്ലാത്ത തെറ്റ് .. എന്നാലും എന്നോട് ക്ഷമിച്ചേ പറ്റൂ .. "

    " എന്തൊക്കെയാ റസീ നീ പറയുന്നത് .. നീയെന്ത് തെറ്റ് ചെയ്തെന്നാ ..‌ ഒന്ന്‌ തെളിച്ച് പറ ന്റെ പെണ്ണേ .. ഇത്രയൊക്കെ മാപ്പ് ചോദിക്കാൻ മാത്രം ന്താ ഉള്ളത് "

    " അഫ്സൽ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുവോ ..‌സത്യം പറയണം "

    "  .. ഹഹ നല്ല കാര്യായി .. നീ ഇത് വരെ പറഞ്ഞതിൽ ഏതെങ്കിലും ഒന്ന് ഞാൻ അനുസരിക്കാതിരുന്നിട്ടിണ്ടാ പറ . "
  
    " അതില്ല .. എന്നാലും ഇതുംകൂടി നീ അനുസരിച്ചേ പറ്റൂ .. എന്റെ അവസാനത്തെ അപേക്ഷയാണെന്ന് കരുതിയാൽ മതി .. അനുസരിക്കില്ലേ "

    " ഹാ പെണ്ണേ .. നീ കാര്യം പറഞ്ഞാലല്ലേ അനുസരിക്കാൻ പറ്റാ ..ഇയ്യ് ന്താന്ന് വെച്ചാ പറ "

    " ഓകെ .. നീ എനി എന്നെ വിളിക്കാൻ പാടില്ല .. എനിക്ക് മെസ്സേജ് അയക്കാൻ പാടില്ല .. എന്നെ മറക്കണം .. വേറെ ഏതെങ്കിലും ഒരു മൊഞ്ചത്തിക്കുട്ടിയെ നിനക്ക് കിട്ടും .. ഞാൻ ദുആ ചെയ്യാം .. "

    " ഹേ .. ന്താടോ ഇങ്ങനൊക്കെ പറയുന്നത് .. അതിനി മാത്രം ന്താ‌ ഇണ്ടായേ .. നീ‌ കാര്യായിട്ട് പറയുന്നതാണോ "
  
    " അതെ .. ഞാൻ കാര്യായിട്ട് തന്നാ പറയുന്നത് .. ഞങ്ങൾ കണ്ട സ്വപ്നം പൂവണിയിക്കാൻ എനി നിന്റെ കൂടെ ഞാൻ ഉണ്ടാവില്ല .. "

    " ദേ റസീ എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട്ട്ടോ .. കാര്യം പറഞ്ഞില്ലെങ്കിൽ ഇപ്പൊ തന്നെ ഞാൻ നിന്റെ വീട്ടിലേക്ക് വരും .. പറഞ്ഞില്ലാന്ന് വേണ്ട."

   " വേണ്ട .. ഞാൻ പറയാം .. എന്റെ‌ നിശ്ചയം കഴിഞ്ഞു ... ഇപ്പൊ രണ്ട് മാസത്തോളമായി കഴിഞ്ഞിട്ട് .. "

    " എന്ത് .. നിശ്ചയൊ .. തമാശ കളിക്കണ്ട സമയം അല്ല റസീ ഇത് ..‌നീ വെറുതേ മനുഷ്യനെ പ്രാന്താക്കല്ലേ.. ".

   " അല്ലടാ ..‌തമാശയല്ല .. കാര്യമാണ് .. നീയന്ന് അങ്ങനെ പറഞ്ഞപ്പൊ ശരിക്കും എനിക്ക് നല്ല വിഷമം ആയിരുന്നു .. നീ പെട്ടെന്ന് എന്നെ ഇട്ടെറിഞ്ഞു പോയ പോലെ എനിക്ക് തോന്നി .. അന്ന് മുതൽ ഞാൻ ശരിക്കും ക്ലാസ്സിനി വരെ പോകാതെ ആയി .. പത്താം ക്ലാസ്സ് അല്ലെ ഇങ്ങനെയിരുന്നാൽ ശരിയാകില്ലാന്നും പറഞ്ഞ് വീട്ടീന്ന് നിർബന്ധിച്ച് കൊണ്ടുവിടലാണ് .. എന്നാലും എന്നെങ്കിലും ഒരിക്കൽ നീയെന്നെ വിളിക്കുമെന്ന് ഞാൻ വിചാരിച്ചു .... അതും കാത്തിരിക്കാത്ത ദിവസങ്ങൾ ഉണ്ടായില്ല .. നീ വിളിക്കുമെന്നത് എന്റെ വെറും‌ തോന്നലായിരുന്നു .. ഒരുപാട് നാൾ വിളിക്കാതെ ആയപ്പൊ എന്നെ നീ മറന്നെന്ന് ഞാൻ കരുതി .. അത് ഞാൻ ചെയ്ത ആദ്യത്തെ തെറ്റ് .. പിന്നീട് ഉപ്പ നാട്ടിലേക്ക് വന്നപ്പോൾ ഉപ്പയും ഉമ്മയും കൂടെ എന്നോട് പറഞ്ഞത് 
" കണ്ടില്ലേ റസീ .. ഇത്രേയുള്ളൂ അവനി നിന്നോടുള്ള സ്നേഹം .. അവിടെ പുതിയ ആരെയെങ്കിലും കിട്ടിയിട്ടുണ്ടാവും .. അതാ അവൻ നിന്നെ മറന്നത് .. നിന്നെ വേണ്ടാത്തവനെ എന്തിനാ മോളേ നിനക്ക് ..ഒഴിവാക്കിക്കള .. മോൾ നന്നായി പഠിക്കണം .. എന്നിട്ട് അവന്റെ മുന്നിൽകൂടി‌ അവനേക്കാളും നല്ല ഒരുത്തന്റെ കൈ പിടിച്ച് നടക്കണം .. അത് ഞങ്ങൾക്ക് കാണണം .. "
  "എന്റെ മനസ്സിൽ എല്ലാവരും കൂടി വിഷം‌ കുത്തിക്കയറ്റുകയായിരുന്നു .. നിന്നെ മറക്കാൻ വേണ്ടി ..  ഒരു ദിവസം എന്റെ ബെസ്റ്റ് ഫ്രെണ്ടിന്റെ വീട്ടീന്ന് ഉമ്മാക്ക് കോൾ വന്നു .. അവരുടെ മൂത്ത മകനി വേണ്ടി എന്നെ ആലോചിക്കാൻ .. ഉമ്മാക്കും ഉപ്പാക്കും പൂർണ്ണ സമ്മതം .. അവൻ കുവൈത്തിലാണ് .. എന്നെ ഇത് വരെ നേരിട്ട് കണ്ടിട്ടൊന്നുമില്ല .. ഫ്രെണ്ടിന്റെ വീട്ടിലേക്ക് ഞാൻ അധികവും പോകാറുണ്ട് .. അവളുടെ വീട്ട്കാരുമായി എനിക്ക് വല്ലാത്ത അടുപ്പമാണ് .. അത് കണ്ടിട്ടാവാം അവർ ഇങ്ങനെ ഒരു ആലോചന നടത്തിയത് ..എന്റെ ഫോട്ടൊ അവനിക്ക് അയച്ച് കൊടുത്തു .. അവർക്കെല്ലാർക്കും‌ ഇഷ്ടായി .. ഉപ്പയും ഉമ്മയും എന്നെ നിർബന്ധിച്ചുകൊണ്ടേയിരുന്നു .. ഇങ്ങനെ ഒരു ബന്ധം ഇനി കിട്ടില്ലാന്നും , രണ്ട് കുടുംബവും നന്നായി അറിയുന്ന കുടുംബമാണെന്നൊക്കെ പറഞ്ഞ് ..  ആദ്യൊക്കെ ഞാൻ തള്ളിക്കളഞ്ഞെങ്കിലും എന്റെ ബെസ്റ്റ് ഫ്രെണ്ടിന്റെയും എന്റെ വീട്ട്കാരുടെയും മുന്നിൽ‌ എനിക്ക് തോറ്റുകൊടുക്കേണ്ടി വന്നു .. എന്റെ ഒരു സമ്മതം കാരണം എല്ലാവർക്കും സന്തോഷം കിട്ടുമെങ്കിൽ അങ്ങനെ തന്നെ ആയിക്കൊട്ടേയെന്ന് ഞാനും പറഞ്ഞു .. "

      അവൾ പറഞ്ഞത് മുഴുവനും കേട്ടുകഴിയുമ്പോഴേക്കും എന്റെ കണ്ണിൽ നിന്ന് കണ്ണീർ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു .. എനിക്ക് എന്താ പറയേണ്ടതെന്ന് അറിയില്ല ..  അടക്കിപ്പിടിച്ച ആ സങ്കടം ഒരു നിമിഷം പൊട്ടിപ്പോയി .. എന്റെ ആ ശബ്ദം അവളും കേട്ടു .. 

    " അഫ്സൽ ... കരയല്ലെടാ .. അന്നത്തെ ആ സത്യം നീ നേരത്തെ പറഞ്ഞപ്പോൾ ഞാനും കരഞ്ഞു ഒരുപാട് .. എനിയും എന്നെ കരയിക്കല്ലെ .. എനിക്ക് താങ്ങാൻ പറ്റില്ല .. പ്ലീസ് .. "

     " ഇല്ല റസീ .. എനി നിന്റെ അഫ്സൽ കരയില്ല .. കരയാൻ എനി എന്റെ കണ്ണിൽ കണ്ണീരുണ്ടോന്ന് അറിയില്ല .. ഞാൻ അന്ന് ചെയ്ത മണ്ടത്തരം‌ കൊണ്ട് എനിക്ക് നഷ്ടമായത് ഞങ്ങളുടെ‌ സ്വപ്നങ്ങളാണ് .. നിന്റെ കുടുംബക്കാർക്ക്‌ എന്നോട് അത്രയും വെറുപ്പ് തോന്നാൻ മാത്രം ഞാൻ എന്താ‌‌ ചെയ്തതെന്ന് എനിക്കറിയില്ല ..ചിലപ്പൊ സമ്പത്ത് നോക്കിയായിരിക്കാം ..‌
അവരുടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ .‌. അവരുടെ‌ മകൾ ഈ ഒന്നിനും കൊള്ളാത്തവന്റെ‌ കൂടെ‌ നടക്കുന്നതിനേക്കാൾ അവർ ആഗ്രഹിക്കുന്നത്  എല്ലാം കൊണ്ടും നിനക്ക് യോജിച്ചവന്റെ  കൈ പിടിച്ച് നടക്കുന്നതായിരിക്കും ..‌ അത് തന്നെ നടക്കട്ടെ ..‌ ഞങ്ങൾക്ക് പണം ഇല്ലാതിരിക്കാം .. പക്ഷേ സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ട് .. അത് അവർ കാണാതെ‌ പോയി .. "

     " ഞാൻ എന്താടാ പറയാ .. ഞാൻ കാരണം തന്നെയല്ലെ ഇതൊക്കെ .. നിനക്ക് ഞാൻ മെസ്സേജ് അയക്കണ്ടായിരുന്നു .. ആ സത്യം ഞാൻ അറിയണ്ടായിരുന്നു .. അപ്പൊ എനിക്ക് ഇത്ര വിഷമം ഉണ്ടാവില്ലായിരുന്നു .. "

    " സാരമില്ല‌ റസീ .. എല്ലാം വിധിയെന്ന്‌ കരുതിയാൽ മതി ..അതല്ലെ നടക്കൂ‌..  നീ എവിടെ ആയാലും സന്തോഷത്തോടെ ഇരുന്നാൽ മതി ..
അത് മാത്രം കണ്ടാൽ മതി എനിക്ക് .. ഞാൻ ഫോൺ വെക്കാണ് .. സമയം‌ കുറേ ആയി .. ഉമ്മ കാത്തുനിൽക്കുന്നുണ്ടാകും‌ ലൈറ്റ് ഓഫ് ആക്കാൻ .. ഓക്കെ .. "

    ഉമ്മയൊക്കെ നേരത്തേ ഉറങ്ങിയിരുന്നു .. അവളോട് അങ്ങനെ ഒരു കളവ് പറഞ്ഞ് ഫോൺ കട്ട് ചെയ്തത് തന്നെയാണ്‌.. എനിയും‌ സംസാരിക്കാൻ പറ്റില്ല .. എനിക്കൊന്ന് ഉറക്കെ കരയണം .. ബാത്രൂമിൽ ചെന്ന് പൈപ്പ് തിരിച്ച് ഞാൻ കരഞ്ഞു ,  ഒരുപാട്‌..  പിന്നെ റൂമിലേക്ക് പോയി കിടന്നു .. ഉറങ്ങാൻ പറ്റുവോന്ന് അറിയില്ല .. എന്നാലും വെറുതേ കിടക്കാം .. ... ... 

  

   ഇവിടം കൊണ്ട് എന്റെ കഥ തീരുന്നില്ല .. എനി ഒരു പാർട്ടും കൂടി ബാക്കിയുണ്ട് .. ഇത് വരെ എന്നെ സപ്പോർട്ട് ചെയ്ത എന്റെ‌ എല്ലാ വായനക്കാർക്കും നന്ദി അറിയിച്ചുകൊള്ളുന്നു .. 
അടുത്തത് അവസാന പാർട്ട് ആണ് .. ഇതേ സപ്പോർട്ട് അതുംകൂടി കഴിയുന്നത് വരെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു .. അപ്പൊ പിന്നെ എല്ലാവർക്കും ഗുഡ്നൈറ്റ് ..

ഈ വരുന്ന ജൂലൈ മാസം ഞങ്ങളുടെ നിക്കാഹാണ് .. എല്ലാവരും നെട്ടിയല്ലെ ഹിഹി .. വേറെ ഒരുത്തനുമായി നിശ്ചയം കഴിഞ്ഞ പെണ്ണ് എങ്ങനാ എന്റെ പെണ്ണായതെന്ന് അറിയണ്ടേ എല്ലാർക്കും .. എന്റെ ജീവിതം‌ തന്നെ അങ്ങനെയാണ് .. ഒരുപാട് ട്വിസ്റ്റുകൾ നിറഞ്ഞ് എല്ലാവരെയും നെട്ടിക്കുന്ന ജീവിതം .. ഇത് വരെ വായിച്ചപ്പോൾ തന്നെ നിങ്ങൾക്കെല്ലാവർക്കു­ം കുറേയൊക്കെ മനസ്സിലായിട്ടുണ്ടാവു­ം .. 
എനി ഞാൻ പറയാം അവളെ എനിക്ക്‌ തന്നെ എങ്ങനാ കിട്ടിയതെന്ന് .. വിധിയെന്ന് പറയുന്ന സാധനം‌ ഞങ്ങൾടെ കൂടെയായിരുന്നു .. അതായിരിക്കാം അവളുടെ ആ ബന്ധം പെട്ടെന്ന്‌ തന്നെ‌ ഒഴിവായത് .. .. ..

********************­**********

അന്ന് മുതൽ അവൾ വാട്ട്സപ്പിൽ സ്ഥിരമായി ഉണ്ടായിരുന്നു .. നിശ്ചയമൊക്കെ കഴിഞ്ഞ സ്ഥിതിക്ക് അവൾക്ക് ഫോൺ ഉപയോഗിക്കുന്നതിൽ കുരുക്ക് വീണില്ല .. ഏത് സമയവും‌ ഫോണും കൊണ്ട് കളിച്ചാലും ആരും ഒന്നും പറയില്ല .. കാരണം ഇപ്പൊ അവൾ ചാറ്റുന്നതും‌ വിളിക്കുന്നതും എന്നെയല്ലല്ലൊ .. അതുകൊണ്ട് തന്നെ ..‌ പക്ഷേ അതൊക്കെ‌ അവരുടെ വെറും തോന്നലുകൾ മാത്രമായിരുന്നു .. അവൾ‌ ശരിക്കും ആ ഫ്രീഡം എനിക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്ന­ു , ആരും അറിയാതെ .. 
അവൾ‌ വേറെ ആളുടെ ആയെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞതാണ് എനി ഞങ്ങൾ തമ്മിൽ ബന്ധം വേണ്ട ..‌ ഞാൻ നിന്നെ ബ്ലോക്ക് ആക്കാൻ പോവുകയാണെന്ന് .. 

" എന്താ അഫ്സൽ ഇത് .. ഞാൻ അവനെ കല്ല്യാണം കഴിച്ചിട്ടൊന്നും ഇല്ലല്ലൊ .. നിക്കാഹും കഴിഞ്ഞില്ല .. വെറും ഒരു മോതിരം ഇടൽ ചടങ്ങ് മാത്രേ കഴിഞ്ഞിട്ടുള്ളൂ .. "

" എന്നാലും വേണ്ട റസീ .. ഇത് അവനോടുള്ള ചതി ആകും .. അവൻ അറിയാതെ പഴയ കാമുകനുമായുള്ള ചാറ്റ് നല്ലതല്ലല്ലൊ .. "

" അതിനി നീയെന്നെ കാമുകിയായി കാണേണ്ട .. ഒരു ഫ്രണ്ടായി കണ്ട് ചാറ്റിയാൽ മതി .. പ്ലീസ് .. ഞാനും അങ്ങനെ മാത്രേ കാണൂ."

" എന്നാലും .. അങ്ങനെ കാണാൻ നമുക്ക് പറ്റ്വോ റസീ .. കമിതാക്കൾ പെട്ടെന്ന് ഒരു ദിവസം ഫ്രണ്ട് ആകാന്ന് വെച്ചാൽ .. "

" അതൊക്കെ നടക്കും .. നീ ഞാൻ പറയുന്നത് അനുസരിച്ചാൽ മതി .. അന്നൊക്കെ ഒളിച്ചും പതുങ്ങിയും ആണ് നിന്നോട് മിണ്ടാൻ പറ്റിയത് .. ഇന്നങ്ങനെ അല്ല .. അതു കൊണ്ടാണ് പറയുന്നത് ബ്ലോക്ക് ആക്കരുത് .. .. നീ എന്നെ വിളിക്കണം എന്ന് പറയുന്നില്ല .. എപ്പൊഴെങ്കിലും ഇങ്ങനെ ചാറ്റ് മാത്രം ആക്കിയാൽ മതി .. "

" വേണ്ട റസീ .. അത് ശരിയാകില്ല .. എനിക്ക് അങ്ങനെ പെട്ടെന്ന് നിന്നെ ഫ്രണ്ട് ആയി കാണാൻ പറ്റിയെന്ന് വരില്ല ..‌ ഞാൻ കാമുകനായിട്ട് തന്നെ ചാറ്റിപ്പോകും .. "

" നിനക്ക് എന്നോട് ഇപ്പൊഴും സ്നേഹം ഉണ്ടെങ്കിൽ മാത്രം ഞാൻ പറഞ്ഞത് പോലെ കേട്ടാൽ മതി ..‌ നിയല്ലെ പറഞ്ഞത് എന്റെ സന്തോഷമാണ് നിനക്ക് വലുതെന്ന് .. എനിക്ക് സന്തോഷം നിന്നോട് മിണ്ടുന്നതാണ് .. അപ്പൊ എന്റെ ആ സന്തോഷത്തിനി വേണ്ടി നീ ചാറ്റില്ലെ"

പെണ്ണ് കുരുക്കിലാക്കിയല്ലൊ പടച്ചോനേ .. മിണ്ടാനും പറ്റില്ല മിണ്ടാതിരിക്കാനും പറ്റില്ല .. അവളുടെ സന്തോഷം തന്നെയാണ് എനിക്ക് വലുത് .. അതുകൊണ്ട് മാത്രം ബ്ലോക്ക് അക്കാതിരിക്കാം .. 
വീണ്ടും‌ ഞങ്ങൾ തമ്മിൽ മെസ്സേജ് അയക്കാൻ തുടങ്ങി .. അന്നൊക്കെ അതിനി മാത്രമായി സമയം‌ കണ്ടെത്തിയതാണെങ്കിൽ ഇന്ന് സമയം കിട്ടുമ്പോൾ മാത്രം .. വൈകിട്ട് എപ്പൊഴും സ്കൂളിൽ നിന്ന് വരുന്നത് കാണാറുണ്ട് .. ഇപ്പൊ നിയാസ് ആണ് അവളെ കൊണ്ടുവിടലും കൂട്ടിക്കൊണ്ട് വരലും .. അത്കൊണ്ട് എന്റെ നാട്ടിൽ നിന്ന് അധികവും അവളെ കാണും .. കണ്ടാൽ ഒരു പുഞ്ചിരി തരാതെ അവൾ മാഞ്ഞുപോകില്ല .. .. അവളുടെ നുണക്കുഴി കാട്ടിയുള്ള ആ ചിരി എന്നെ ഇടയ്ക്കിടയ്ക്ക് പ്രാന്ത് പിടിപ്പിക്കും .. 
ഒരു ദിവസം ചാറ്റ് ചെയ്യുമ്പോൾ ഞാൻ അവനെ കുറിച്ച് ചോദിച്ചു .. അവളെ നിശ്ചയം കഴിച്ചവനെകുറിച്ച് .. 

" അവനെ കുറിച്ച് ചോദിക്കാനാണെങ്കിൽ എന്നോട് മിണ്ടണ്ടാട്ടോ .. വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ പറ .. "

" അതെന്താടീ നിന്റെ ഭാവി വരനെ‌ കുറിച്ചല്ലെ ഞാൻ ചോദിക്കുന്നത് .. അതിനെന്തിനാ ദേഷ്യം പിടിക്കുന്നത് .. "

" ടാാ .. അതൊക്കെ ശരി തന്നെയാ .. ഞാൻ ഇത് വരെ അവനെ നേരിട്ട് കണ്ടിട്ടില്ല .. അവന്റെ വീട്ട്കാരുടെ സ്വഭാവം കണ്ടാണ് എന്റെ വീട്ട്കാർ ഇതിനി സമ്മദിച്ചത് .. ഇവൻ എങ്ങനെയുള്ളവനാണെന്ന്­ ആർക്കറിയാം .. "

" ആഹ .. ഇപ്പൊ അങ്ങനെയായ .. അപ്പൊ അവനെ കുറിച്ച് ഒന്നും അന്വേഷിക്കാതെയാണോ നിന്റെ ഉപ്പ നിനക്ക് തിരഞ്ഞെടുത്തത് .. "

" അവന്റെ‌ വീട്ട്കാർ നല്ല സ്വഭാവം ആണുടാ .. എന്നെ ഭയങ്കര കാര്യാണ് .. പിന്നെ എന്റെ ബെസ്റ്റി കൂടെയുണ്ടല്ലൊ .. അവളെന്തായാലും സത്യം മറച്ച് വെക്കില്ലല്ലൊ .. എന്തെങ്കിലും മോശം ഉണ്ടെങ്കിൽ തന്നെ .. അതൊക്കെ വിശ്വസിച്ചാണ് ഇത് ഉറപ്പിച്ചത് .. "

" ഹാ .. പിന്നെയെന്താ നിനക്കിപ്പോ അവനെ കുറിച്ച് ചോദിക്കുമ്പോ ഒരു ദേഷ്യം .. നിന്നെ വിളിക്കാറും മെസ്സേജ് അയക്കാറുമൊന്നുമില്ലെ­ "

അത് ചോദിച്ചപ്പൊ തന്നെ ഒരു‌ സ്ക്രീൻഷോർട്ട് അവൾ എനിക്ക് അയച്ച് തന്നു ..‌ നോക്കിയപ്പൊ കോൾ ലിസ്റ്റ് ആണ് .. ഒരുപാട് തവണ അവൻ‌ ഫോൺ വിളിച്ചിട്ടുണ്ട് .. പക്ഷേ ഇവൾ അറ്റെന്റ് ചെയ്തതായിട്ട് ഒന്നോ രണ്ടോ മാത്രം .. അതും കുറഞ്ഞ സമയം മാത്രം ..

" എന്താ റസീ ഇത്.. നീയെന്താ അവൻ‌ വിളിച്ചാ എടുക്കാത്തെ .. പാവം ജോലിയുടെ ഇടക്ക് വിളിക്കുന്നതായിരിക്ക­ുലേ .. നിനക്ക് ഒന്ന് എടുത്ത് സംസാരിച്ചുകൂടെ .. "

" ഓഹോ .. ഇപ്പൊ നീയും അവന്റെ ഭാഗത്താണോ .. വേറെ ആരും എന്നെ മനസ്സിലാക്കാത്തത് കൊണ്ടാണ് ഞാൻ ഇത് നിനക്ക് അയച്ച് തന്നത് .. എനിക്ക് അവനോട് സംസാരിക്കുന്നത് ഇഷ്ടമല്ല .. ഒന്ന് രണ്ട് തവണ സംസാരിച്ചതാണ് .. പക്ഷേ എന്തോ ... നിന്നെ പോലെയല്ല അവൻ .. നിന്നോട് സംസാരിക്കുമ്പോ എനിക്ക് കിട്ടുന്ന ഫീലുണ്ടല്ലൊ അത് അവനോട് കിട്ടുന്നില്ല .. ആ രണ്ട് തവണ എടുത്തത് തന്നെ ഉമ്മയാണ് .. "

" ഹോ .. അതിനി മാത്രം എന്താ പ്രശ്നം.. നിനക്ക് അതൊക്കെ തോന്നുന്നതായിരിക്കും­ .. മെല്ലെ മെല്ലെ ശരിയാകും .. അവൻ വിളിച്ചാൽ നീ അറ്റെന്റ് ചെയ്യ് .. എന്നാലല്ലെ ശരിയാവാ .. "

" ഹാ .. ആയിക്കോട്ടേ .. എനി വിളിച്ചാ ഞാൻ കട്ടാക്കില്ലാട്ടോ .. നേരം വെളുക്കുന്നത് വരെ ഞങ്ങൾ സംസാരിക്കും "

അത് എനിക്ക് ഒന്ന് കൊള്ളാൻ വേണ്ടി പറഞ്ഞതാണെന്ന് മനസ്സിലായി .. 

പിന്നീട് അവനെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ അവൾക്ക് എന്നും പറയാനുണ്ടായിരുന്നത് ഇത് മാത്രമായിരുന്നു .. അവൻ ശരിയില്ല , അവന്റെ സംസാരം ശരിയില്ല അവൻ വേറെ തന്നെ ഒരു കാരക്റ്റർ ആണ് .. അവൻ ഒരിക്കലും എനിക്ക് യോജിച്ചവനല്ല .. എനിക്ക് കേട്ട് കേട്ട് മടുത്തു .. പാവം ഞാൻ അവളെ അത് കേൾക്കുമ്പോളൊക്കെ വഴക്ക് പറയും .. 
ഒരു ദിവസം ഞാൻ അങ്ങനെ‌ വഴക്ക് പറഞ്ഞപ്പോ അവൾ എനിക്ക് കുറച്ച് ഓഡിയോ ക്ലിപ്സ് അയച്ചുതന്നു ..

" അഫ്സൽ ആദ്യം ഇത് കേൾക്ക് എന്നിട്ട് എന്നെ വഴക്ക് പറ .. 

അത് കേട്ട ഞാൻ ശരിക്കും നെട്ടിപ്പോയി .. ആ ........ മോൻ എന്റെ പെണ്ണിനെ വിളിക്കാത്ത തെറി ഇല്ല .. 

" റസീ .. ന്താ ഇതൊക്കെ .. നീയവന്റെ നമ്പർ അയച്ചേ .. ഞാൻ ചോദിക്കട്ടെ .. അവനിക്ക്‌ ഇങ്ങനെ ചീത്ത‌ വിളിക്കാനാണോ നിന്നെ നിന്റെ ഉപ്പ കൊടുത്തത് .. എനിക്ക് അവനോട് രണ്ട് വർത്താനം പറഞ്ഞേ പറ്റൂ .. "

" എന്നിട്ട് ... എന്നിട്ടെന്താക്കാനാ .. വേണ്ട അഫ്സൽ അതൊന്നും വേണ്ട .. അവൻ പറയട്ടേ .. വേണ്ടത്ര പറയട്ടേ ..‌ ഞാൻ മിണ്ടാതിരുന്ന് കേട്ടുകൊള്ളാം .. "

" അഹാ . അങ്ങനെ കണ്ടവനി ചീത്ത വിളിച്ച് പോകാനുള്ളതല്ല എന്റെ പെണ്ണ് .. "

" നിന്റെ പെണ്ണോ .. അതൊക്കെ മാറിയില്ലെടാ .. ഇപ്പൊ ഞാൻ അവന്റെ പെണ്ണല്ലെ .. അപ്പൊ അവനിക്ക് ഇഷ്ടമുള്ളത് വിളിക്കാലോ .. "

" റസീ .. നിന്നെ അവനിക്ക്‌ നിക്കാഹ് കഴിപ്പിച്ച് കൊടുത്തൊന്നും ഇല്ലല്ലൊ .. വെറും ഒരു മോതിരം ഇടൽ ചടങ്ങല്ലേ കഴിഞ്ഞുള്ളൂ .. നിക്കാഹ് കഴിഞ്ഞാൽ അവൻ എന്തുവേണേലും വിളിച്ചോട്ടേ .. അത് അവന്റെ ഇഷ്ടാണ് .. പക്ഷേ ഇപ്പൊ അത് പറ്റൂല .. അതിനി ഞാൻ സമ്മതിക്കില്ല .. നീ ഇതൊന്നും ഉപ്പയോടും ഇക്കയോടും പറഞ്ഞില്ലെ .. "

" ഇല്ല .. ഞാൻ ആരോടും പറയാൻ പോയില്ല .. ഇപ്പൊ ആദ്യായിട്ട് ആണ് നിന്നോട് പറയുന്നത് ..‌ "

" എന്നാ ഈ ക്ലിപ്പെടുത്ത് നിന്റെ ഉപ്പാക്ക് അയച്ച് കൊടുക്ക് പെണ്ണേ .. ഇവനെ പോലോത്തതിനൊന്നും നിന്നെ കെട്ടിച്ചുകൊടുക്കാൻ ഞാൻ സമ്മതിക്കില്ല .. "

" അല്ലെങ്കിലും‌ എന്റെ ഉപ്പാക്ക് എന്നെ കെട്ടിച്ചുകൊടുക്കാൻ ആരുടെയും‌ സമ്മതം‌ വേണ്ടടാ .. എനി നീ വന്ന് കുഴപ്പമൊന്നും ആക്കണ്ട .. എനിക്കായി അവർ കണ്ടെത്തിയതല്ലെ .. അത് നടക്കട്ടേ .. ഞാൻ സഹിച്ചോളാം .. എന്റെ ആ പഴയ ജീവിതം ഉണ്ടല്ലൊ , അത് കഴിഞ്ഞു .. ഞാൻ സന്തോഷത്തോടെ പാറിനടന്ന‌ എന്റെ ആ പഴയ ജീവിതം ..നീയാണ് എനിക്ക് മഹർ ചാർത്തുന്നതെങ്കിൽ‌ ഒരുപക്ഷേ എനിക്ക് ആ ജീവിതം തിരിച്ചുകിട്ടുമായിരു­ന്നു .. ഇപ്പൊ ഞാൻ എനിക്ക് വേണ്ടി ജീവിക്കുന്നില്ല .. എന്റെ‌ വീട്ട്കാർക്ക് വേണ്ടിയാണ് ജീവിക്കുന്നത് .. അവർ എന്ത് പറയുന്നുവോ അത് ഞാൻ അതേപോലെ അനുസരിക്കും .. ഒരു കളിപ്പാവ പോലെ ..‌ "

" റസീ .. ലൈഫ് ഒന്നല്ലെയുള്ളൂ മോളേ ..അതിങ്ങനെ കളയണോ .. ശരിക്കും‌ ഒരു പെണ്ണിന്റെ ജീവിതം തുടങ്ങുന്നത് അവളുടെ‌ വിവാഹം എന്ന ആ പുണ്ണ്യമായ ചടങ്ങ് കഴിയുമ്പോഴാണ് .. ഇങ്ങനെയുള്ളവനെയൊക്കെ­ കെട്ടിയാൽ അതവിടെ തീരും .. ഞാൻ അന്നേ പറഞ്ഞതല്ലെ നിന്നോട് , എനിക്ക് കിട്ടിയില്ലെങ്കിലും നിന്നെ പൊന്ന് പോലെ നോക്കുന്നവന്റെ കയ്യിലായിരിക്കണം നീയെന്ന് .. അതുകൊണ്ടാ പറയുന്നത് നീയൊന്ന് ഉപ്പയോടോ ഇക്കയോടോ പറ .. "

" ഹ്ം .. എനിയും അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ പറയാം .. അത് വിട് .. നിനക്ക് എന്തോ ഒരു ഓപ്പെറേഷൻ ഉണ്ടെന്ന് പറഞ്ഞത് കേട്ടല്ലോ .. എന്താ സംഭവം .. "

" അള്ളോഹ് .. നീയും അറിഞ്ഞ അത് . നിന്നോട് ആരാ പറഞ്ഞേ "

" അതൊക്കെ ഞാൻ അറിഞ്ഞു .. നിന്റെ കൂടെയില്ലാന്നേ ഉള്ളു .. നിന്റെ ഓരോ കാര്യങ്ങളും ഞാൻ അറിയുന്നുണ്ട് .. പറ എന്തിനാ ഓപ്പെറേഷൻ "

" ഹാ ..അതൊന്നുല്ല പെണ്ണേ .. ചെറിയൊരു ഓപ്പെറേഷൻ .. പേടിക്കാനൊന്നുല്ല .. "

" ഹം .. ഹാർട്ടിനി‌ ചെയ്യുന്നത്‌ ചെറിയതാണല്ലെ .. ഞാൻ എല്ലാം അറിഞ്ഞിട്ട് തന്നാ ചോദിച്ചത് ... നീയെന്ത് പറയുമെന്ന് നോക്കാൻ .. "

" അതും പറഞ്ഞാ .. ആരപ്പാ അത് ഇത്ര ഡീറ്റയിൽ ആയി പറയാൻ .. "

" അതൊക്കെയുണ്ട് .. എനി അതും ആലോചിച്ച് തല പുണ്ണാക്കണ്ട .. പേടിയൊന്നും ഇല്ലല്ലൊ അല്ലെ .. ധൈര്യമായി പോയി വാട്ടോ .. എന്റെ ദുആ ഉണ്ടാകും .. ഒന്നുകൊണ്ടും പേടിക്കണ്ട .. "

" എനിക്കെന്തിനി പേടി ..‌നല്ല കാര്യായി .. പടച്ചോൻ വിളിക്കുമ്പോ നമ്മളങ്ങ് പോകും .. അതിനി പേടിച്ചിട്ടൊന്നും കാര്യുല്ലല്ലൊ .. ഇപ്പൊ പിന്നെ ജീവിക്കാനൊന്നും വല്ല്യ ആഗ്രഹമൊന്നും ഇല്ല പെണ്ണേ .. കൂടുതൽ ജീവിക്കുന്തോറും കൂടുതൽ പാപം ചെയ്തുപോകുമോന്ന് പേടിയാണ് .. പെട്ടെന്ന് വിളിച്ചാ മതിയായിരുന്നു."

" നീ മിണ്ടാതിരിക്കുന്നുണ്­ടോ .. അതിനി മാത്രം ന്താ ഇണ്ടായേ .. നിന്നെയും ആശ്രയിച്ചല്ലെ നിന്റെ കുടുംബം ജീവിക്കുന്നത് .. നീയും കൂടെ പോയാൽ അവർക്ക് ആരാ ഉള്ളേ .. അതുകൊണ്ട് എന്റെ പുന്നാര മോൻ ആ ചിന്തയൊക്കെ മനസ്സിൽ നിന്നും ഓടിച്ചു കളാട്ടോ" 

അവളിതൊക്കെ ഉള്ളിൽ കരഞ്ഞുകൊണ്ടാണ് പറയുന്നതെന്ന് മനസ്സിലാക്കാൻ വല്ല്യ പണിയൊന്നുല്ല .. നാല് വർഷമായി കേൾക്കുന്ന ആ ശബ്ദം ഒന്ന് ഇടറിയാൽ എനിക്ക് മനസ്സിലാകും .. 
അങ്ങനെ ദിവസവും‌ ഞങ്ങളുടെ ചാറ്റ് കൂടിക്കൊണ്ടേയിരുന്നു­ .. അതിനിടയിൽ എന്റെ ഓപ്പെറേഷനും കഴിഞ്ഞിരുന്നു .. ഒരു ലക്ഷം രൂപയുടെ സർജറി ആണ് .. പക്ഷേ എന്റെ കയ്യിൽ നിന്നും നയാ പൈസ അതിനി വേണ്ടി ചിലവായില്ല .. കാസർഗോഡ് കളക്ട്രേറ്റിലേക്ക് പോയതിലുള്ള ചിലവൊഴികെ .. സർക്കാറിന്റെ കാരുണ്യ പദ്ധതിയിൽ എന്റെ സർജറി ഫ്രീയായി കഴിഞ്ഞു .. അന്നൊക്കെ കാരുണ്യ ലോട്ടറി എന്ന് കേൾക്കുമ്പോൾ പുശ്ചമായിരുന്നു .. പക്ഷെ ഇങ്ങനെയുള്ള നല്ല കാര്യങ്ങൾക്കാണ് അതിന്റെ ലാഭം ചിലവഴിക്കുന്നതെന്ന് അറിഞ്ഞപ്പൊ ബഹുമാനം തോന്നിപ്പോയി ..

പിന്നീട് രണ്ട് മാസത്തെ റെസ്റ്റും കഴിഞ്ഞ് ഒമാനിലേക്ക് പറന്നു .. നാട്ടിൽതന്നെ നിൽക്കാൻ തുടങ്ങിയിട്ട് മാസം ആറ് കഴിഞ്ഞു .. കയ്യിലുള്ള പൈസയും‌ കഴിഞ്ഞു .. അതുകൊണ്ടാണ് ഒമാനിലുള്ള കാർണോർടെ ഷോപ്പിലേക്ക് വിസിറ്റ് പോകുന്നത് .. പോകുമ്പോ റസിയയുമായുള്ള കോണ്ടാക്റ്റ് വിട്ടിരുന്നു .. ഇപ്പൊ അവൻ നല്ല സ്വഭാവം തന്നാണ് എന്ന് അവൾ പറഞ്ഞത് കൊണ്ട് എനി അവളുടെ ജീവിതത്തിൽ‌ ഞാൻ ഒരു കരടായി വേണ്ടാന്ന് വെച്ച് അവളുടെ നമ്പറും ബ്ലോക്ക് ചെയ്താണ് പോയത് .. 
അവിടെ മൂന്ന് മാസത്തെ വിസിറ്റും കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ­് ആ സന്തോഷ വാർത്ത ഞാൻ അറിയുന്നത് .. ഒരു ദിവസം വൈകിട്ട് ചങ്ങായിമാരുടെ കൂടെ ഇരിക്കുമ്പോഴാണ് റസിയ സ്കൂൾ വിട്ട് നിയാസിന്റെ കൂടെ പോകുന്നത് കണ്ടത് .. എന്നെ അവിടെ അവൾ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല .. ഞാൻ വന്നത് അവൾ അറിഞ്ഞിരുന്നില്ല .. കണ്ടപ്പൊ തന്നെ ഞാൻ അന്ന് കാണാൻ കൊതിച്ച ആ നെട്ടലുണ്ടല്ലൊ , അതിപ്പൊ അവളുടെ മുഖത്ത് കണ്ടു .. ഒരു ചിരിയും പാസ്സാക്കി അവൾ പോയി .. 
എനിക്കുറപ്പായിരുന്നു­ ഇന്ന് രാത്രി അവൾ മെസ്സേജ് അയക്കുമെന്ന് .. അത്പോലെ തന്നെ സംഭവിച്ചു ..‌ ഇപ്പൊ വേറെ നമ്പർ ആണ് .. അഞ്ച് വർഷം കഴിഞ്ഞു പരിജയപ്പെട്ടിട്ട് .. അതിനിടയിൽ അവൾ മാറ്റിയ നമ്പറിനി കണക്കില്ല .. എന്നാൽ എന്റത് കഴിഞ്ഞതവണ നാട്ടിലേക്ക് വന്നപ്പോൾ മാറിയതാണ് ..അത് അവൾക്ക് അന്ന് കൊടുത്തിരുന്നു .. അതാ ഇപ്പൊ മെസ്സേജ് അയച്ചത് .. 

" ടാ കൊരങ്ങാ .. നീയിതെപ്പൊ എത്തി .. ഒരു വാക്ക് പോലും പറയാതെയല്ലെ നീ പോയത് ..അത്രേയുള്ളു അല്ലെ .. പോകുന്നതും അറിഞ്ഞില്ല വരുന്നതും‌ അറിഞ്ഞില്ല .."

" ഹാ .. എല്ലാം പെട്ടെന്നായിപ്പോയി .. അതാ പോകുന്നത് പറയാതിരുന്നത് .. പിന്നെ വരുന്നത് പറയാതിരുന്നത് നന്നായി ..‌ഞാൻ അന്ന് കാണാൻ കൊതിച്ച ആ മുഖം ഇന്ന് കണ്ടല്ലോ .. "

" പോടാ .. ഹഹ .. പിന്നെ നീ കൊറച്ചൂടെ മൊഞ്ചനായിട്ടുണ്ടല്ലോ­ ..‌ അന്ന് എന്നോട് ചോദിച്ചത് പോലെ ചോദിക്കാ , ഏതാ ക്രീം "

" ഒന്നു പോടീ .. ഇതെനിക്ക് പടച്ചോൻ തന്ന മൊഞ്ചാ .. അല്ലാതെ ക്രീമും തേച്ച് ഉണ്ടാക്കിയെടുത്തതല്ല­ .. എന്തായാലും നിന്റത്ര ഇല്ലാട്ടോ .. "

" ഹിഹി അത് കളവ് ..‌ എനിക്ക് മൊഞ്ചുണ്ടെന്ന് പറയുന്നത് കേൾക്കാൻ തന്നെ എനിക്ക് ഇഷ്ടമല്ല .. "

" അതല്ല പെണ്ണെ .. നീ ഭയങ്കര സന്തോഷത്തിലാണല്ലോ .. എന്റെ ആ പഴയ റസിയ തിരിച്ചു വന്നോ .. അതല്ലാ അവൻ കൊണ്ടുവന്നതാണോ "

" ഹോ അത് നീ അറിഞ്ഞില്ല അല്ലെ .. നിനക്ക് ഒരു കോളടിച്ചിട്ടുണ്ട് .. അവനെ ഞാൻ ഡൈവേർസ് ചെയ്തു ഹിഹി .. "

" ഹേ എന്താ പറഞ്ഞേ .. ഡൈവേർസ് ചെയ്തെന്നോ .. അതിനി നിന്റെ കല്ല്യാണം കഴിഞ്ഞാ "

" ഹോ എടാ മണ്ടാ ..‌ അത് ഞാൻ ഒരു ഫ്ലോയിൽ പറഞ്ഞതല്ലെ .. കല്ല്യാണമൊന്നും കഴിഞ്ഞിട്ടില്ല .. നീയന്ന് പോയതില്പിന്നെ വീണ്ടും എനിക്ക് അതുപോലുള്ള മെസ്സേജ് അവൻ വിട്ടു ..‌ ഞാൻ അപ്പൊ തന്നെ ഉപ്പയോടും ഇക്കയോടും കാര്യം പറഞ്ഞു .. അവന്റെ സ്വഭാവം ശരിയില്ലാന്നൊക്കെ .. അത് കേട്ടിട്ട് ഉപ്പയ്ക്ക് വിശ്വാസം വന്നില്ല .. നിന്നെ കിട്ടാൻ വേണ്ടി ഞാൻ കളവ് പറയുന്നതെന്നാ പറഞ്ഞത് .. പിന്നെ നമ്മളൊന്നും നോക്കിയില്ല .. അവൻ അയച്ച ആ ഓഡിയോ ക്ലിപ്പ് അപ്പൊ തന്നെ രണ്ടാൾക്കും ഫോർവേഡ് ചെയ്തുകൊടുത്തു .. അല്ല പിന്നെ നമ്മളോടാ കളി .. ഒരു ഉപ്പാക്കും കേൾക്കാൻ പറ്റുന്നതല്ല അവന്റെ ആ സംസാരം .. പിന്നെ എന്നെക്കാളും അവനെ വിശ്വാസമായത് കൊണ്ട് എനിക്ക് അയച്ച് കൊടുക്കേണ്ടി വന്നു .. അത് കേട്ട ഉപ്പയ്ക്കും ഇക്കയ്ക്കും ഷോക്കായത് കൂടാതെ അവനെ കൊല്ലാനുള്ള ദേഷ്യമായിരുന്നു .. അപ്പൊ തന്നെ അവൻ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഉപ്പയുടെ ഫ്രണ്ടിനെ വിളിച്ച് അവനെ കുറിച്ച് അന്വേഷിച്ചു .. അപ്പൊഴാണ് അറിയുന്നത് അവനി മദ്യപാനം ഉണ്ടെന്ന് .. അത് കഴിച്ചിട്ടാണ് എന്നോട് അവൻ അങ്ങനെയൊക്കെ പറഞ്ഞതെന്ന് .. ഉപ്പാക്ക് അപ്പൊഴാണ് തനിക്ക് പറ്റിയ അമളി മനസ്സിലായത് .. ഒന്നും നോക്കാതെ ആരോടും അന്വേഷിക്കാതെയാണല്ലോ­ എന്നെ നിക്കാഹ് കഴിപ്പിച്ചുകൊടുക്കാൻ­ നിന്നത് ..‌ അങ്ങനെ അവന്റെ കാര്യം അവിടെ കലാസായി .. ഞാൻ വീണ്ടും സ്കൂളിലൊക്കെ പോയി നീ പറഞ്ഞ പോലെ പണ്ടത്തേ റസിയ ആയിമാറി .. ഇതാണ് സംഭവം .. എങ്ങനെയുണ്ട് പൊളിയല്ലെ ..ഹിഹി "

" പിന്നേ പൊളിയല്ലെന്നോ .. പൊളിച്ചുകയ്യിൽ‌ കൊടുത്തില്ലേ ഇയ്യ് .. ഭയങ്കരീ ..എനി എങ്ങനാ നമ്മുടെ കാര്യം .. "

" നിന്റെ കാര്യം നീ തന്നെ നോക്കണം .. പിന്നെ അറിയാലോ ഇപ്പൊ എന്നെ കാണാൻ എങ്ങനാണെന്ന് .. അതുകൊണ്ട് ചെക്കന്മാർ ക്യുവിലാണ് .. പെട്ടെന്ന് വന്ന്‌ ചോദിച്ചാൽ നിനക്ക്‌ തന്നെ‌ എന്നെ കെട്ടിച്ചുതരും .. "

" അഹാ .. എനിയും നിന്നെ വിട്ടുകൊടുക്കാൻ പറ്റില്ല മോളേ .. ഞാൻ പെട്ടെന്ന് തന്നെ വരണ്ട് .. അത് വരേക്കും ആർക്കും പിടികൊടുക്കല്ലാട്ടോ.­"

" ഹിഹി .. ഞാൻ ശ്രമിക്കാം .. വല്ല മൊഞ്ചന്മാരും വന്നാൽ ഞാൻ‌ ചിലപ്പൊ പോയെന്ന് വരും .. "

" അങ്ങനെ പോയാൽ നീയന്ന് പറഞ്ഞത് ഞാൻ ചെയ്യും .. നിന്നെം കൊല്ലും അവനെം കൊല്ലും എന്നിട്ട് ഞാൻ ഒരു മൊഞ്ചത്തിയെ കെട്ടി സുഖായിട്ട് കഴിയും .. അതല്ല പെണ്ണേ നിന്റെ ഉപ്പ ഇപ്പൊ നാട്ടിലിണ്ടാ "

" ഹേ .. എന്തെ .. ഉപ്പാനെ പേടിയാ നിനക്ക് .. ഉപ്പ‌ ഇണ്ടെങ്കിൽ നീ വന്നിട്ട് എന്നെ ചോദിക്കില്ലേ "

" അയ്യേ .. പേടിയാ .. അതൊക്കെ പണ്ട് മോളേ .. ഇപ്പൊ ഈ അഫ്സൽ ആള് വേറെയാ .. നിന്റെ‌ ഉപ്പയുണ്ടെങ്കിൽ നേരെ പോയി ചോദിക്കാനാണ് .. "

" ആഹ .. അത് നന്നായി .. എന്നാൽ എന്റെ മോനി ഒരു ഓഫെറും കൂടിയുണ്ട് , ഉപ്പ ഇപ്പൊ നാട്ടിലില്ല .. ഇക്കയുണ്ട് .. നേരെ ഇക്കാന്റെ അടുത്ത് പോയി ചോദിച്ചാൽ മതി .. ഇക്ക ഉപ്പയോട് പറഞ്ഞോളും .. "

" ഹാ .. എന്നാ പിന്നെ അങ്ങനെ ആക്കാ .. ഇക്കാന്റെ നമ്പർ അയക്ക്ട്ടോ .. ഞാൻ നാളെ വിളിക്കിണ്ട് .. "

പിറ്റേന്ന് തന്നെ അവളുടെ ഇക്കയെ വിളിച്ച് നേരിട്ട് പോയി കണ്ട് ഞാൻ കാര്യം പറഞ്ഞു .. 

" എനിയും എന്തിനാ ഇക്കാ വാശി .. ഇപ്പൊഴും അവൾക്കും എനിക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടാണ് .. ഒരിക്കൽ ഞങ്ങളെ പിരിക്കാൻ ശ്രമിച്ചതല്ലേ .. എന്നിട്ടെന്തായി .. അത്കൊണ്ട് എനിയെങ്കിലും അവളെ എനിക്ക് തന്നുകൂടെ .. ഞാൻ നോക്കിക്കോളാം പൊന്നുപോലെ "

" എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല അഫ്സലേ .. അന്ന് അങ്ങനൊക്കെ പറഞ്ഞത് നിങ്ങളുടെ പ്രായത്തിന്റെ കുസൃതികൾ എന്ന് വിചാരിച്ചിട്ടാണ് .. ഇപ്പൊ എനിക്ക് മനസ്സിലായി നിങ്ങളുടെ സ്നേഹം .. അവളുടെ ഉപ്പയോട് പറഞ്ഞ് ഞാൻ എങ്ങനെയെങ്കിലും സമ്മതിപ്പിച്ചോളാം .. "

" അത് മതി ഇക്കാ .. ഇത് കേട്ടാൽ മതി എനിക്ക് .. സന്തോഷായി .. ഒരുപാട് സന്തോഷായി ‌... "

അന്ന് എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥയായിരുന്നു .. അവൾ സ്കൂൾ വിട്ട്‌ വരുന്ന സമയം നോക്കി അവളെ കോൾ ചെയ്ത് നടന്നതൊക്കെ പറഞ്ഞു .. അവളും ഹാപ്പി ആയി ഒരുപാട് .. 
പിന്നീട് ഇക്ക അവളുടെ ഉപ്പയെ വിളിച്ച് പറഞ്ഞ് എങ്ങനെയൊക്കെയോ സമ്മതിപ്പിച്ചെടുത്തു­ .. നിക്കാഹിന്റെ തിയ്യതിയൊക്കെ നിങ്ങൾ തന്നെ ഉറപ്പിച്ചോളൂ , ഞാൻ ആ സമയം ആകുമ്പോ വരാമെന്ന് ഉപ്പ പറഞ്ഞു .. ചിലപ്പൊ എന്നെ അങ്ങനെ പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റാത്തത് കൊണ്ടായിരിക്കാം നിക്കാഹിന്റെ‌ സമയം ആകുമ്പോ വരാമെന്ന് പറഞ്ഞത് .. 

അപ്പൊ പറഞ്ഞ പോലെ ഈ വരുന്ന ജൂലൈ മാസം ആണ് നിക്കാഹ് .. തിയ്യതി ഉറപ്പിച്ചില്ലാട്ടോ .. അതാ പറയാത്തത് .. 

അപ്പൊ എങ്ങനാ എന്റെ വായനക്കാർക്കൊക്കെ സന്തോഷായില്ലെ ഹിഹി .. എനി നമ്മൾ പുതിയ ഒരു ജീവിതത്തിനി തുടക്കം കുറിക്കുകയാണുട്ടോ .. എന്നാ പിന്നെ എല്ലാവർക്കും ഗുഡ്നൈറ്റ് .. ബൈ .. 

അവസാനിച്ചു ... 

✍🏻അഫ്സൽ അബൂബക്കർ
********************­********** 

ഈ എഴുതിയത് പോലെ ജീവിതത്തിൽ നടക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചവനാ ഞാൻ .. പക്ഷേ നേരത്തേ മുകളിൽ പറഞ്ഞ വിധിയുണ്ടല്ലോ , അത് എനിക്ക് എതിരായിരുന്നു .. പിന്നെ എന്തിനാ ഇങ്ങനെ എഴുതിയതെന്ന് ചോദിച്ചാൽ എന്റെ വായനക്കാരെ ഇത് വരെ കരയിച്ചവനാ ഞാൻ .. അവരെ കുറച്ച് സമയത്തേക്കെങ്കിലും ഒന്ന് സന്തോഷിപ്പിക്കണമെന്ന­് തോന്നി .. പിന്നെ ഇങ്ങനെയെങ്കിലും അവൾ എന്റെ സ്വന്തമാകട്ടെയെന്നും­ കരുതി .. 
കഥയുടെ ആദ്യ ഭാഗം മുതൽ എനിക്ക് പേർസണൽ മെസ്സേജ് വരുന്നുണ്ട് , ഇക്കാക്ക് റസിയയെ കിട്ടിയോ , അവൾ ഇപ്പൊ എന്ത് ചെയ്യുന്നു , തേച്ചിട്ട് പോയതാണോ എന്നൊക്കെ .. അവർക്കെല്ലാവർക്കും ഒരുപോലുള്ള മറുപടി ആയിരുന്നു ഞാൻ കൊടുത്തത് .. അവസാന ഭാഗത്തിൽ കാണാമെന്ന് .. 
മുകളിൽ പറഞ്ഞത് മുക്കാൽ ഭാഗവും സംഭവിച്ചത് തന്നാണ് .. അവളെ ആദ്യം നിശ്ചയം കഴിച്ചവനെ അതേ കാരണത്താൽ തന്നെ ഒഴിവാക്കിയിരുന്നു .. പക്ഷേ ആ സമയം ഞാൻ ഒമാനിൽ ആയത് കൊണ്ട് അങ്ങനെ സംഭവിച്ചതൊന്നും അറിഞ്ഞിരുന്നില്ല ‌... ആ ഒരു അവസ്ഥയിൽ അവളെ അങ്ങനെ ഒറ്റയ്ക്ക് ഇരുത്താൻ പാടില്ലാന്നും അവനെക്കാളും മുന്നെ അവൾക്ക് വിവാഹം‌ നടക്കണമെന്ന അവളുടെ ഉപ്പയുടെ വാശി കാരണവും അപ്പൊ തന്നെ വേറെ ഒരുത്തനെ റെഡിയാക്കി വെച്ചു .. പിന്നെ ദുബൈയിൽ വെച്ച് തന്നെ ആ ചെറുക്കനി അവളുടെ ഉപ്പ കൈ കൊടുത്തുകൊണ്ട് നിക്കാഹ് കഴിപ്പിച്ചുകൊടുത്തു.­.. അവൾക്ക് ഒന്നും പറയാൻ പോലും അവസരം നൽകിയില്ല .. 
പിന്നീട് നാട്ടിലെത്തിയപ്പോഴാണ­് ഞാൻ ആ സത്യം അറിയുന്നത് .. എനിക്കും ഒരുപാട് കുറ്റബോധം ഉണ്ടായിരുന്നു അവളുടെ നമ്പർ ബ്ലോക്ക് ആക്കിയതിൽ .. പിന്നെ എല്ലാം വിധിക്ക് എഴുതിക്കൊടുത്തു .. 

കാലം അങ്ങനെയാണ് .. ആഗ്രഹിക്കാത്ത പലതും സമ്മാനിക്കും .. എന്നിട്ട് അവയെല്ലാം നഷ്ട സ്വപ്നങ്ങളായി മാറുമ്പോൾ വിധിയെന്ന് പറഞ്ഞ് ഞങ്ങൾ ആശ്വസിക്കും .. അതുപോലെ ഞാനും ഇപ്പൊ ആശ്വസിക്കുന്നു .. 

കഴിഞ്ഞ മൂന്ന് മാസം മുന്നേ അവൾ മെസ്സേജ് അയച്ചിരുന്നു .. ജൂലൈയിൽ അവളുടെ കല്ല്യാണം ഉണ്ടാകും എന്ന് പറഞ്ഞിട്ട് .. ഇപ്പൊ കെട്ടാൻ പോകുന്നവൻ നല്ല ഒരുത്തനാണെന്ന് അറിഞ്ഞത് കൊണ്ട് ചെറിയ ഒരു ആശ്വാസം .. 
കല്ല്യാണത്തിനി എന്തായാലും പോകണമെന്ന് പറഞ്ഞിട്ടുണ്ട് .. പോകാൻ പറ്റുവെങ്കിൽ പോകണം ..വെറും കയ്യോടെ അല്ല .. അന്ന് വാലെന്റൈൻസ് ഡേയ്ക്ക് അവൾക്ക് കൊടുക്കാൻ പറ്റാത്ത ആ ഗിഫ്റ്റുണ്ടല്ലോ .. അതിനേക്കാളും വിലപിടിപ്പുള്ള ഒരു ഗിഫ്റ്റും കൊണ്ട് .... 
എല്ലാ കാമുകന്മാരും‌ വിളിക്കുന്നത് പോലെ ഞാൻ അവളെ ഒരു തേപ്പ്കാരി എന്ന് വിളിക്കില്ല .. അങ്ങനെ വിളിക്കാൻ അവൾ ഒരു തെറ്റും ചെയ്തിട്ടില്ല .. എല്ലാം എന്റെ മാത്രം തെറ്റാണ് .. .. 

ഈ ഭാഗം അവസാന ഭാഗമായത് കൊണ്ടാണോന്ന് അറിയില്ല .. കുറച്ച് കൂടിപ്പോയി .. വായനക്കാരെല്ലാവരും എന്നോട് ക്ഷമിക്കുമെന്ന് കരുതുന്നു .. ആദ്യം സന്തോഷിപ്പിച്ചിട്ടും­ പിന്നീട് സങ്കടപ്പെടുത്തിയതിൽ .. കഥയിൽ എന്ത് മാറ്റം വേണമെങ്കിലും വരുത്താം , പക്ഷേ ജീവിതത്തിൽ അത് പറ്റില്ലല്ലൊ .. 

അപ്പൊ പിന്നെ എല്ലാവർക്കും ഗുഡ്നൈറ്റ് .. എനിയും ഏതെങ്കിലും നല്ല കഥകളുമായി ഞാൻ വരും .. അപ്പൊ കാണാം ..


ശരിക്കും അവസാനിച്ചു .....

✍ : അഫ്സൽ അബൂബക്കർ : 

  : 00917356535154

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌