മഴത്തുള്ളി പോലൊരു പ്രണയം | SHAREEFA ASHRAF | ഫുൾ പാർട്ട്

💘മഴത്തുള്ളി പോലൊരു പ്രണയം 💘 ഫുൾ പാർട്ട് പതിവിലും സന്തോഷത്തിൽ ആണ് ഇന്ന് സഹല.... എന്താന്നല്ലേ.. ഇന്ന് അവളെ പെണ്ണ് കാണാൻ വരികയാണ്, ചെക്കൻ മൊഞ്ചൻ ആണെന്നാണ് കേട്ടത്.. ആ കാണുമ്പോൾ അറിയാം. "ഡീ പെണ്ണെ.. വേഗം പോയി ഒരുങ്ങടീ അവര്പ്പോൾ ഇങ്ങെത്തും " സാധനങ്ങൾ എല്ലാം ഒരുക്കി വെക്കുന്നതിന്നിടയിൽ ഹാജറാത്ത പറഞ്ഞു. അതിന്നിടയിൽ ആമിനാത്ത കയറി വരുന്നതു കണ്ടപ്പോൾ അവരെ സൽക്കരിച്ചിരുത്തി. തെല്ലു നീരസത്തോടെ ഹാജറാത്ത അവരോടു പറഞ്ഞു. "ഇപ്പയാ..ഇങ്ങള് വരുന്നേ.... ഇങ്ങക്കറിയൂലെ ഇൻക്ക് ഇങ്ങള് ഒക്കെ ഒള്ളൂന്ന്... " "ഇജ്ജ് പെണങ്ങല്ലേ പെണ്ണേ, ഞാൻ ഇനി കല്യാണം കഴിഞ്ഞു പോണോള്ളൂ.. ന്തേ " "ഉം, നല്ല കൂട്ടർ ആണെന്നാ കേട്ടത്. ന്നാലും ഒരു പെൺകുട്ടിന ഏൽപ്പിക്കുമ്പോൾ എന്തോ ബെജാറാ മനസ്സിൽ... " ഈ പുള്ളി ആരാണ്ന്ന് ഇങ്ങള് ഇപ്പൊ ചിന്തിച്ചു കൊണ്ടിരിക്കുന്നെ... മ്മടെ ഹാജറാത്താന്റെ കളിക്കൂട്ടുകാരി.... അതായത് ചങ്ക്.... 😘😘 പിന്നെ പെണ്ണ് മൊഞ്ചത്തി ആയതോണ്ട് ആർക്കും സഹലയെ പിടിക്കാത്ത പ്രശ്നം ഇണ്ടാവില്ലട്ടോ.. അതാ ഏക ആശ്വാസം. അവടെ ഉപ്പ മരിച്ച ശേഷം ഈ ഒരൊറ്റ ...