മുഹബത്ത് | MUHABATH | 𝙹𝙾𝚄𝙷𝙰𝚁 𝙼𝚄𝚃𝙷𝚄 | ഫുൾ പാർട്ട്
🖤 മുഹബത്ത് 🖤
ഫുൾ പാർട്ട്
നിക്കാഹ് കഴിഞ്ഞു.... പള്ളിയിൽ നിന്ന് ചെറുക്കനും കൂട്ടരും പുറപ്പെട്ടിട്ടുണ്ട്.
ആരോ വിളിച്ചു പറയുന്നത് ഒരു മിന്നൽ പോലെ കാതുകളിലൂടെ കടന്ന് പോയി...
കണ്ണിലൂടെ ഒഴുകി വന്ന കണ്ണുനീർ കണ്മഷിയെ നനച്ചു കൊണ്ട് കവിളിലൂടെ ഒലിച്ചിറങ്ങി.
എല്ലാവരും സന്തോഷത്തിൽ ആണ്.പള്ളിയിൽ നിന്നും വരുന്നവരെ സ്വീകരിക്കാൻ വീട്ടിലുള്ളവർ തിരക്ക് കൂട്ടി ഓടാൻ തുടങ്ങി.
ടാബിൽ എല്ലാം പല വിധത്തിൽ ഉള്ള ഭക്ഷണ സാധനങ്ങൾ നിരത്തിയിട്ടുണ്ട്.
സ്വർണ്ണ മാലയും വളയും വില കൂടിയ ഡ്രെസ്സും ഇട്ട് എന്നെ അണിയിച്ചൊരുക്കി റൂമിൽ തന്നെ നിർത്തി.
ഈ നിമിഷം മരിച്ചുപോയിരുന്നെങ്കിൽ എന്ന് ഞാൻ വല്ലാതെ കൊതിച്ചു.
കുറച്ചു നേരത്തിനു ശേഷം കൂട്ടുകാരികൾ മുറിയിലേക്ക് വന്നു..
അവരുടെ മുഖത്തു എന്റെ അവസ്ഥ അറിയുന്നത് കൊണ്ട് സങ്കടം ഉണ്ട്...
എടി ഫെബിനാ നിന്റെ സങ്കടം കണ്ടാൽ തോന്നുമല്ലോ ഇന്നത്തെ നിക്കാഹ് നിന്റെ ആണെന്ന്.
ഇന്നീ അഫ്നാന്റെ ദിവസമാടി പൊട്ടത്തി....
പോടീ പട്ടി ഒന്ന് കരഞ്ഞുടെ നിനക്ക്... ആർക്ക് വേണ്ടിയാടി നീ ഇങ്ങനെ അഭിനയിക്കുന്നത്.
ഫെബിനയെ കെട്ടിപിടിക്കുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ കണ്ണിൽ നിന്നും രണ്ടു കണ്ണീർ തുള്ളികൾ പുറത്തു ചാടി.
സാരല്ല അഫ്ന ഇതാവും പടച്ചോൻ നിനക്ക് വിധിച്ചത്.
എന്നാലും സാർ നിന്നെ നിക്കാഹ് ചെയ്യും എന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.... നീ എല്ലാം തുറന്നു പറഞ്ഞിട്ടും അയാൾ ചതിച്ചില്ലേ നിന്നെ....
ഹാഹഹ...നീ പൊട്ടി എന്റെ ജീവിത പങ്കാളി അല്ലെ അയാൾ. പക്ഷെ ഒരിക്കലും ഈ അഫ്ന അയാളെ ഭർത്താവ് ആയി കാണില്ല.
ചെറുക്കൻ എത്തിയിട്ടുണ്ട്. മഹർ ചാർത്താൻ അഫ്ന മോളെ കൊണ്ട് വന്നോളൂ....
ഉപ്പാന്റെ പുറത്ത് നിന്നുള്ള പറച്ചിൽ കേട്ട് കൂട്ടുകാരികൾ എന്നെ ഹാളിലേക്ക് കൊണ്ട് പോയി.
ഒരു യന്ത്രം പോലെ കൂട്ടുകാരികളുടെ ഒപ്പം നടക്കുമ്പോൾ മനസ്സിൽ ഒരു യുദ്ധം തന്നെ നടക്കുന്നുണ്ടായിരുന്നു.
സാർ എന്റെ അടുത്തേക്ക് എത്തി.
മുഖം കുനിച്ചു നിൽക്കുന്ന എന്റെ കഴുത്തിൽ പെട്ടന്ന് ഒരു മാല വീണു.
അറിയാതെ ഒന്ന് ഞെട്ടി.
ഞാൻ ലോക്കറ്റിലേക്ക് നോക്കി അനസ് എന്ന് എഴുതിയ പേര് എന്നെ നോക്കി കളിയാക്കി ചിരിക്കുന്നത് പോയി തോന്നി.
എല്ലാവരും പൊട്ടി ചിരിക്കുന്നുണ്ട് സന്തോഷത്തിൽ ആണ് എല്ലാരും ഞാൻ ഒഴികെ.....
ഭക്ഷണം കഴിക്കാൻ ഇരുന്ന് എല്ലാവരും കഴിക്കുന്നുണ്ട്. പെട്ടന്നാണ് ഉമ്മ ഒരു പിടി ചോറ് എടുത്തു വായയിൽ വെച്ചത്... അതുവരെ ആലോചിച്ചു ഇരുന്ന ഞാൻ ഒന്ന് ഞെട്ടി ഉമ്മാനെ നോക്കി....
''എന്താണ് അഫ്നമോൾക്ക് ഒരു സങ്കടം''
അത് ഇനി ഞങ്ങളെ ഒക്കെ വിട്ട് പോവണ്ടേ അതിന്റെ സങ്കടം ആവും എന്റെ കുട്ടിക്ക്...
ആരോ ചോദിച്ചതിന് ഉപ്പ മറുപടി നൽകി.
എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ആണ് വീണ്ടും ഒരു ഇടി തീ പോലെ അത് കാതുകളിൽ മുഴങ്ങിയത്.
അഫ്ന മോളെ ഇവർ ഇപ്പോൾ തന്നെ കൊണ്ട് പോവുകയാ.. കല്യാണവും കാര്യങ്ങളും ഒന്നും ഇനി ഇല്ല....
കല്യാണത്തിന് വരുന്ന ചിലവ് എല്ലാം ഒരു അനാഥലയത്തിന് കൊടുക്കാൻ തീരുമാനിച്ചു.
എല്ലാം എന്റെ മോനാ തീരുമാനിച്ചത്....
ഉപ്പ പറയുന്നത് കേട്ടതും വീണ്ടും സങ്കടം കൊണ്ട് കണ്ണ് നിറയാൻ തുടങ്ങി.....
കൂട്ടുകാരികളും എന്നെ നിസ്സഹായമായി നോക്കി...
ഞാൻ എന്റെ മുറിയിലേക്ക് തന്നെ പോയി... കൂടെ എന്റെ കൂട്ടുകാരികളും..
ഫെബി നീ എന്റെ അഫ്സൽ ഇക്കാനോട് പറയണം ഇനി എന്നെ ഓർത്ത് കരയരുത് എന്ന്. വേറെ ഒരു പെണ്ണിനെ കെട്ടി സുഖമായി ജീവിക്കണം എന്ന് പറയണം.
എത്ര തടഞ്ഞു നിർത്തിയിട്ടും കരച്ചിൽ പുറത്തേക്ക് വന്നു.....
എടി സാരമില്ല ഇനി നീ കരയല്ലേ... എനിക്കും സഹിക്കാൻ കഴിയില്ല ട്ടോ....
പിന്നെ അഫ്സൽ ഇക്ക ഇന്നലെ എനിക്ക് മെസ്സേജ് അയച്ചിരുന്നു.. പാവം നല്ല സങ്കടം ആയിട്ടുണ്ട്.
വോയിസ് വിട്ടപ്പോൾ ഒക്കെ കരയുന്ന പോലെ തോന്നി... നിന്നോട് വിഷമിക്കണ്ട എന്ന് പറഞ്ഞു...
ഫെബിയുടെ വാക്കുകൾ കേട്ടതും വീണ്ടും കണ്ണുകൾ നിറഞ്ഞു....
അപ്പോഴാണ് ഉപ്പ റൂമിലേക്ക് കയറി വന്നത്..
"മോളെ പോവാൻ സമയം ആയി വാ "
ഉപ്പ എന്റെ കൈയിൽ പിടിച്ചു എന്നെ റൂമിൽ നിന്നും കൊണ്ട് പോയി.
എന്റെ കൈ അനസ് സാറിന്റെ കയ്യിൽ വെച്ചു.... തീയിൽ തൊട്ട പോലെ എന്റെ കൈ പൊള്ളാൻ തുടങ്ങി.
എന്നെ കൊണ്ട് കൈ വിടാതെ തന്നെ അയാൾ കാറിന്റെ അടുത്തേക്ക് നടന്നു...
കാറിന്റെ ബാക്ക് സീറ്റിൽ എന്നെ ഇരുത്തി അപ്പുറത്തെ സീറ്റിൽ ആയാളും കയറി.
ഒരു ഇരമ്പലോടെ കാറ് വീടിന്റെ മുറ്റം വിട്ട് പുറത്തേക്ക് കുതിച്ചു.
കണ്ണിൽ നിന്ന് ഞാൻ പോലും അറിയാതെ കണ്ണുനീർ തുള്ളികൾ ഉറ്റി വീയാൻ തുടങ്ങി...
ഞാൻ കാറിന്റെ സീറ്റിലേക് തലവെച്ചു.
പഴയ ഓർമ്മകൾ എന്റെ മനസ്സിലേക്ക് കടന്നു വരാൻ തുടങ്ങി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജമീലാ എടി ജമീല... നീ എവിടെയാ....
എന്തിനാ ഇങ്ങനെ വിളിച്ചു കാറുന്നത് മനുഷ്യ. ഞാൻ ഇവിടെ തന്നെ ഉണ്ട്.
എന്തിനാ ഇങ്ങനെ വിളിച്ചത്..
അത് നമ്മുടെ മോൾക്ക് ഒരു ആലോചന വന്നിട്ടുണ്ട് അതും നമ്മൾക്കു സ്വപ്നം പോലും കാണാൻ പറ്റാത്ത പാണക്കാരുടെ വീട്ടിൽ നിന്ന്.
സത്യാണോ ഇക്ക... പക്ഷെ മോൾ ഇപ്പോൾ plus two കഴിഞ്ഞിട്ടുള്ളു... അപ്പോയെക്കും കല്യാണം കഴിപ്പിച്ചു വിടണോ ഇക്ക....
ഇങ്ങനെ ഒരു ബന്ധം ഇനി നമുക്ക് കിട്ടില്ല.... മാത്രല്ല ചെറുക്കന് നമ്മുടെ മോളെ എവിടെയോ കണ്ടു ഇഷ്ട്ടായതാ.....
ഉപ്പന്റെയും ഉമ്മന്റേയും സംസാരം കേട്ടുകൊണ്ട് ആയി ഞാൻ മുറിയിൽ നിന്നും പുറത്തേക്ക് വന്നത്.
ഉപ്പാ ഉമ്മാ എനിക്ക് ഇപ്പോൾ കല്യാണം വേണ്ട.. ഞാൻ ഡിഗ്രി കഴിഞ്ഞിട്ട് മതി ഉപ്പാ കല്യാണം...
നിന്റെ കല്യാണം നടത്താൻ എനിക്ക് ആരുടേയും സമ്മതം വേണ്ട...
എന്റെ ഇഷ്ട്ടം ഇല്ലാതെ എന്റെ കല്യാണം നടക്കില്ല ഉപ്പാ...
എനിക്ക് ഒരാളെ ഇഷ്ട്ടമാണ്... അയാളെ മാത്രമേ ഞാൻ കല്യാണം കഴിക്കു....
പെട്ടന്ന് ഒരു അടിയായിരുന്നു മുഖത്ത്.
നീ എന്താടി കരുതിയത് ഞാൻ ഒന്നും അറിയില്ല എന്നോ. എനിക്ക് അറിയാം നിന്റെ ചുറ്റിക്കളി എല്ലാം... ആ അഫ്സലിനെ ഞാൻ കണ്ടിരുന്നു. ഞാൻ നല്ലോണം പറഞ്ഞിട്ടുണ്ട്... ആ തെണ്ടിയെ അല്ലാതെ വേറെ ആരെയും കിട്ടിയില്ല ലെ നിനക്ക് പ്രേമിക്കാൻ...
എന്താണ് എന്റെ അഫ്സൽ ഇക്ക ചെയ്ത തെറ്റ്... പൈസ കുറച്ചു കുറവാണ് എന്നൊള്ളു..
എന്തായാലും നിന്റെ ഇഷ്ട്ടം നടക്കില്ല... മറ്റന്നാൾ നിന്നെ പെണ്ണ് കാണാൻ അവർ വരുന്നുണ്ട്.
ഉപ്പാന്റെ ഈ വാശി ഒരിക്കലും ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല...
നീ എന്നെ ജയിക്കും എന്ന് കരുതേണ്ട അഫ്ന... നീ നിന്റെ ഇഷ്ട്ടം പോലെ കാണിച്ചാൽ ഉണ്ടല്ലോ.... ഇത് കണ്ടോ വിഷത്തിന്റെ കുപ്പിയാ ഞാനും നിന്റെ ഉമ്മയും ഇത് കുടിച്ച് മരിക്കും...
എന്റെ മയ്യിത്തിൽ ചവിട്ടിയെ നീ അഫ്സലിന്റെ കൂടെ ജീവിക്കു...
കരഞ്ഞു കൊണ്ട് റൂമിലേക്ക് ഓടി പോകുമ്പോൾ എന്റെ മുന്നിൽ വേറെ വഴികളിലായിരുന്നു.
ബെഡിൽ കിടന്നതും ആദ്യം വന്നത് അഫ്സൽ ഇക്കാന്റെ ഓർമ്മകൾ ആയിരുന്നു.
അഫ്സൽ ഇക്കാന്റെ ഓർമ്മകൾ മനസ്സിലേക്ക് വന്നതും കണ്ണുകൾ അണ പൊട്ടി ഒഴുകാൻ തുടങ്ങി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Plus one-ൽ പഠിക്കുന്ന ടൈമിൽ ആയിരുന്നു കൂടെ പഠിക്കുന്ന സുഹൈൽ എന്റെ കയ്യിലേക്ക് ഒരു കത്ത് കൊണ്ടുവന്നു തരുന്നത്....
അത് വായിച്ചതും ഞാൻ ദേഷ്യത്തോടെ അവനെ നോക്കി
""അയ്യോ എന്നെ നോക്കി പേടിപ്പിക്കണ്ട അഫ്ന ഇതേ നിന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ തന്നതാണ് ""
അയാളോട് ചെന്നു പറഞ്ഞേക്ക് ഈ അഫ്നാക്ക് ഇപ്പൊ തല്ക്കാലം പ്രണയത്തിനു താല്പര്യം ഇല്ല എന്ന്.
അതും പറഞ്ഞു കൊണ്ട് ആ കത്ത് അവന്റെ കയ്യിൽ തന്നെ കൊടുത്തു.
അന്ന് സ്കൂൾ വിട്ട് വീട്ടിലേക്ക് നടക്കുമ്പോൾ ആയിരുന്നു പുറകിൽ നിന്ന് ഒരു വിളി കേട്ടത്.
*"അഫ്ന"*
മധുരം തോൽക്കുന്ന രസമുള്ള ശബ്ദം എന്റെ കാതിൽ വന്ന് പതിച്ചതും ഞാൻ തിരിഞ്ഞു നോക്കി...
ആരാണ്...
""ഞാൻ *അഫ്സൽ*
ഇന്ന് നിന്റെ ക്ലാസിലെ സുഹൈൽ തന്ന കത്ത് ഞാൻ കൊടുത്തതായിരുന്നു....
എനിക്ക് ഇഷ്ട്ടമാണ് ഒരുപാട്.""
ആ ശബ്ദത്തിൽ അറിയാതെ ലയിച്ചു പോയെങ്കിലും വീണ്ടും സ്ഥല കാല ബോധം തിരിച്ചെടുത്തു ഞാൻ പറഞ്ഞു....
എന്റെ ഉപ്പാക്ക് പ്രണയം എന്നൊക്കെ കേൾക്കുന്നത് തന്നെ ദേഷ്യം ആണ്. അത്കൊണ്ട് എന്നെ ശല്യം ചെയ്തു വരരുത്....
അതും പറഞ്ഞുകൊണ്ട് അവിടെ നിന്നും നടന്നകന്നു..
""അപ്പോൾ ഉപ്പാനെ പേടിച്ചിട്ടാണോ..... അല്ലെങ്കിൽ എന്നെ ഇഷ്ട്ടം അല്ലെ...""
കുറച്ചു പുറകിൽ നിന്നും കേൾക്കുന്ന ശബ്ദം മൈൻഡ് ചെയ്യാതെ ഞാൻ നടന്നകന്നു...
വീട്ടിൽ എത്തിയപ്പോൾ ഉമ്മാന്റെ വക നല്ല ചൂടുള്ള ചായയും പഴംപൊരിയും ഉണ്ടായിരുന്നു.
ബാഗ് സോഫയിലേക്ക് ഇട്ട് കൈ പോലും കഴുകാതെ പഴംപൊരി എടുത്തപ്പോൾ ആയിരുന്നു ഉമ്മ നമ്മളെ അടിക്കാൻ വന്നത് അങ്ങനെ ഉമ്മാക്ക് പിടി കൊടുക്കാതെ ബാത്റൂമിൽ കയറി ഫ്രഷ് ആയി ചായ കുടിച്ചു...
എന്നിട്ട് ഉമ്മാന്റെ കവിളിൽ ഒരുമ്മ കൊടുത്ത് റൂമിലേക്ക് പോയി...
നിസ്കാരം കഴിഞ്ഞു ഹോംവർക് ഉള്ളതെല്ലാം എഴുതി തീർത്തു...
പക്ഷെ പഠിക്കാൻ തോന്നാത്തത് കൊണ്ട് കുറച്ചു നേരം വീട്ടിൽ പൊട്ടിത്തെറിച്ചു നടന്നു....
9 മണി കഴിഞ്ഞാണ് ഉപ്പ വന്നത്...
ഉപ്പാക്ക് അങ്ങാടിയിൽ ചെറിയ ഒരു കടയാണ്. അത്കൊണ്ട് തന്നെ എന്നും കട പൂട്ടി വരുമ്പോൾ ഈ സമയം ആകും.
ഉപ്പ വന്നതും കയ്യിൽ ഉണ്ടായിരുന്ന മിട്ടായിയുടെ പൊതി തട്ടി പറിച്ച് ഓടി...🙈🙈🙈🙈
സ്ഥിരം ഉള്ളത് ആയത് കൊണ്ട് ഉപ്പയും ഉമ്മയും അത് കണ്ട് ചിരിച്ചു.
10 മണി ആയപ്പോൾ കിടക്കാൻ മുറിയിലേക്ക് പോയി... ബുക്കുകൾ എല്ലാം ടൈം ടേബിൾ പോലെ എടുത്തു വച്ച് ഉറങ്ങാൻ കിടന്നു.
പക്ഷെ 11 മണി ആയിട്ടും ഉറക്കം വന്നില്ല.....
ഉറങ്ങാൻ കിടന്നാൽ കാണുന്നത് അയാളുടെ ചിരിയാണ്... കാതുകളിലേക്ക് വരുന്നത് അയാളുടെ മധുരമുള്ള ശബ്ദമാണ്.
ആ മുഖം മനസ്സിൽ നിന്നും പോകുന്നെ ഇല്ല.
പടച്ചോനെ ഇനി ഇതാണോ ഈ spark എന്നൊക്കെ പറയുന്ന സാധനം.... ഏയ് അതിനു ഒറ്റ വട്ടം കണ്ട ഒരാളോട് ഇഷ്ട്ടം തോന്നോ...
എന്നാലും അയാളുടെ ശബ്ദം അടിപൊളിയാണ്..
എന്നാലും എന്തുകൊണ്ട് ആവും എന്നോട് ഇഷ്ട്ടം തോന്നാൻ കാരണം നമ്മൾ അത്ര മൊഞ്ചത്തി ആണോ 🙈🙈🙈
ഓഹ് എന്തൊക്കെയാ ഞാൻ ആലോചിച്ചു കൂട്ടുന്നത്.... നിദ്ര ദേവി ഒന്ന് ഇങ്ങോട്ട് വായോ ഞാൻ ഇല്ലെങ്കിൽ ബോർ അടിച്ചു മരിക്കും.....
അങ്ങനെ എപ്പോയോ ഉറങ്ങിപോയിരുന്നു...
ഉമ്മ സുബഹി നിസ്കാരത്തിനു എന്നും രാവിലെ തന്നെ വിളിച്ചു ഉണർത്തും.
അങ്ങനെ രാവിലെ തന്നെ എണീറ്റ് നിസ്കാരവും മറ്റു പണികളും കഴിഞ്ഞു ബാഗ് എടുത്തു സ്കൂളിലേക്ക് ഇറങ്ങി...
പതിവ് പോലെ തന്നെ പുറകിൽ നിന്ന് ഉമ്മന്റെ ശബ്ദം കേൾക്കാം..
"സൂക്ഷിച്ചു പോകണേ മോളെ"
അങ്ങനെ ഉമ്മാക്ക് സലാം കൊടുത്തു സ്കൂളിലേക്കു നടന്നു...
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സ്കൂളിൽ എത്തിയതും എന്റെ ജീവനും ബെസ്റ്റിയും ആയ ഫെബി നോക്കി നില്കുന്നുണ്ടായിരുന്നു...
Mm mm ഞാൻ അറിഞ്ഞു മോളെ എല്ലാം.... (ഫെബി)
"എന്താ തെണ്ടി ഞാൻ വന്നപ്പോൾ തന്നെ വട്ടാക്കാൻ തുടങ്ങിയോ... എന്ത് അറിഞ്ഞു എന്നാ പറയുന്നത്"
അല്ലെങ്കിലും വട്ട് നിനക്ക് ഉണ്ടല്ലോ കുരിപ്പേ... ഞാൻ പറഞ്ഞതെ ഒരു മൊഞ്ചൻ നിന്നെ പ്രപ്പോസ് ചെയ്തതിനെ കുറിച്ചാ... (ഫെബി)
""ആരാ അത് നിന്നോട് പറഞ്ഞത് എനിക്ക് ഇഷ്ട്ടല്ല അയാളെ...""
ആ കാട്ട് കോഴി സുഹൈൽ
തന്നെ... (ഫെബി)
""എനിക്ക് തോന്നി അവൻ തന്നെ ആകും എന്ന്.... ""
പിന്നെ പ്രേമിക്കുന്നത് ഒക്കെ കൊള്ളാം... പക്ഷെ നമ്മളെ മൈൻഡ് ചെയ്തില്ലെങ്കിൽ ഉണ്ടല്ലോ.... പിന്നെ ഈ ഫെബി നിന്നോട് മിണ്ടില്ല. (ഫെബി).
""പൊടി പട്ടി.... ആയ്കോട്ടെ അങ്ങനെ ആണോ നീ ഈ അഫ്നനെ കുറിച്ച് കരുതിയത്...
നീ മിണ്ടുലെ ടി എന്നോട്.. ""
അപ്പോൾ ഉണ്ടായ ദേഷ്യവും സങ്കടവും ഒക്കെ ഏറ്റു വാങ്ങിയത് ഫെബിയുടെ പാവം ചെവി ആയിരുന്നു...
ആഹ് ഉമ്മച്ചിയെ... എന്റെ ചെവി.... ഞാൻ ഒരു തമാശ പറഞ്ഞതാ ഇനി പറയൂല... (ഫെബി)
""ആഹ് ആ പേടി എപ്പോഴും ഉണ്ടാകണം... ""
വൈകാതെ തന്നെ ക്ലാസ്സ് തുടങ്ങി....
ഹ്യുമാനിറ്റീസ് ആയിരുന്നത് കൊണ്ട് ഹിസ്റ്ററിയും പൊളിറ്റിക്സും ഒക്കെ ആയി ഉറക്കം തൂങ്ങിയിരുന്നു എല്ലാവരും...
അങ്ങനെ പതിവ് പോലെ സ്കൂൾ വിട്ടതും ഫെബിയോട് യാത്ര പറഞ്ഞു വീട്ടിലേക്ക് നടന്നു...
*അഫ്ന....*
പുറകിൽ നിന്ന് ഒരു മധുരമുള്ള വിളി കേട്ടു... എന്തോ മനസ്സ് അത് ആഗ്രഹിച്ചിരുന്നു എന്നൊരു തോന്നൽ... തിരിഞ്ഞു നോക്കിയപ്പോൾ അഫ്സൽ ഇക്ക തന്നെ ആയിരുന്നു...
ഞാൻ ഒന്നും മിണ്ടിയില്ല.
എന്നെ ഒരു മൈൻഡും ഇല്ലലോ...
ഇഷ്ട്ടം തോന്നിയത് പറഞ്ഞു പക്ഷെ ഇത്ര ജാഡ പാടില്ല ട്ടോ..
""ജാടയോ എനിക്കോ.... ആരാണ് എന്ന് പോലും അറിയാത്ത ഒരാളോട് സംസാരിക്കാൻ പോയിട്ട് മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് പേടിയാ""
അപ്പൊ അതാണോ പ്രശ്നം... ഞാൻ പറഞ്ഞില്ലേ എല്ലാം എന്നെ കുറിച്ച്... നിന്നെ ഒരുപാട് ഇഷ്ട്ടാമാണ് എന്നും...
""ഞാൻ പറഞ്ഞില്ലേ എനിക്ക് നിങ്ങളെ ഇഷ്ട്ടമല്ല എന്ന്... പിന്നെ എന്നോട് തോന്നിയ ഇഷ്ട്ടം എന്റെ ഭംഗി കണ്ടിട്ട് അല്ലെ... ഈ സൗന്ദര്യം ഇല്ലാതായാൽ നിങ്ങൾ എന്നെ നോക്കുക പോലും ചെയ്യില്ലലോ.""
അഫ്ന.... നീ പറഞ്ഞത് ശരിയാ നിന്നെ ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു.
കാരണം നീ അത്രയും cute ആണ്... എന്തോ ഇഷ്ട്ടം പറയാതിരിക്കാൻ തോന്നിയില്ല..
പക്ഷെ നീ ഇപ്പോൾ ചോദിച്ചില്ലേ ഈ ഭംഗി പോയാൽ നോക്കുക പോലും ഇല്ല എന്ന് പക്ഷെ.... ഇനി എന്ത് സംഭവിച്ചാലും ഈ ഇഷ്ട്ടം മനസ്സിൽ നിന്ന് പോവില്ല പെണ്ണെ...
ഇപ്പോഴും നിന്നോട് ഉള്ള ഇഷ്ട്ടം കൂടിയിട്ടേ ഒള്ളു.
""പക്ഷെ ആ ഇഷ്ട്ടം എനിക്ക്കൂടി തോന്നെണ്ടേ..... എനിക്ക് ഇഷ്ട്ടമല്ല നിങ്ങളെ... ഇനി ശല്യം ചെയ്യാൻ വരരുത്...""
അഫ്ന..... ഇനി ഇങ്ങനെ ശല്യം ചെയ്തു വരില്ല ട്ടോ പിന്നെ നിന്നെ നോക്കി നിൽക്കാൻ നിന്റെ സമ്മദം വേണ്ടല്ലോ... ബുദ്ധിമുട്ട് ആവില്ല ഞാൻ ഒരിക്കലും അത്ര ഇഷ്ട്ടമായി പോയി നിന്നെ.
അവിടെ നിന്ന് മടങ്ങി പോരുമ്പോൾ മനസ്സ് എന്തിനോ വേണ്ടി സങ്കടപ്പെട്ടു... ഒന്ന് തിരിഞ്ഞു നോക്കിയാലോ എന്ന് കരുതി പക്ഷെ മനസ്സ് അതിനും അനുവദിച്ചില്ല...
ഒന്നും ആഗ്രഹിക്കാതിരിക്കുന്നതാണ് നല്ലത് അല്ലെങ്കിൽ അത് നഷ്ട്ടപെടുമ്പോൾ സങ്കടപെടേണ്ടി വരും....
വീട്ടിൽ എത്തിയപ്പോൾ മുഖം വാടിയത് കണ്ട് ഉമ്മ ആവലാതി പെട്ട് ഓരോന്ന് ചോദിക്കാൻ തുടങ്ങി....
തലവേദന ആണ് എന്ന് പറഞ്ഞു ഉമ്മാനെ വിശ്വസിപ്പിച്ച്
ബാത്റൂമിൽ പോയി ഫ്രഷ് ആയി മുറിയിലേക്ക് പോയി കിടന്നു...
രാത്രി എട്ടുമണി ആയപ്പോൾ ആയിരുന്നു ഉമ്മ വന്ന് വിളിക്കാൻ തുടങ്ങി...
നീനു മോളെ (nick name)ഇപ്പൊ എങ്ങനെ ഉണ്ട് തലവേദന...
"കുഴപ്പമില്ല ഉമ്മ ഒന്ന് ഉറങ്ങിയപ്പോൾ ഒരു ആശ്വാസം ഉണ്ട്"
വാ മോളെ നമുക്ക് ചോറ് കഴിക്കാം ഉപ്പച്ചി ഇപ്പൊ വരും...
അങ്ങനെ ഭക്ഷണം കഴിക്കുന്ന ടൈമിൽ ആണ് ഉപ്പ വന്നത്....
ഇത് ഇന്ന് എന്തുപറ്റി എന്റെ നീനു മോൾക്ക് ഇന്ന് മിട്ടായി വേണ്ടേ....
അവൾക്ക് തലവേദന ആയിരുന്നു ഇതുവരെ കിടക്കായിരുന്നു എന്റെ കുട്ടി....
നീനു പനി ഉണ്ടോ....
ഉപ്പ ആവലാതി കൂട്ടി എന്റെ നെറ്റിയിൽ തൊട്ട് നോക്കി...
""ഒന്നുല്ല ഉപ്പാ... ഇപ്പോൾ ഒരു കുഴപ്പവും ഇല്ല... എന്റെ മിട്ടായി തിന്നാ എന്ന് കരുതേണ്ട അത് ത്താ. ""
അങ്ങനെ ഉപ്പാന്റെ കയ്യിൽ നിന്നും മിട്ടായി വാങ്ങി കഴിച്ച് കുറച്ചു നേരം സംസാരിച്ച് ഇരുന്ന് കിടക്കാൻ പോയി....
പക്ഷെ വീണ്ടും ഉറങ്ങാൻ പറ്റുന്നില്ല.
കണ്ണടച്ചാൽ അയാളുടെ മുഖമാണ് മനസ്സിലേക്ക് വരുന്നത്...
അത്രയും പറയണ്ടായിരുന്നു... ഞാൻ പറഞ്ഞത് കുറച്ചു കൂടി പോയി...
എനിക്കും ഇഷ്ടമല്ലേ ഇക്കയെ അത്കൊണ്ട് അല്ലെ എന്റെ മനസ്സ് ഇത്ര നീറുന്നത്.....
ചിന്തകൾക്കു വിരാമമിട്ട് ഉറക്കം എന്നെ തലോടി.
അടുത്ത ദിവസം പതിവ് പോലെ എണീറ്റു നിസ്കരിച്ചു... കുറച്ചു നേരം ഖുർആൻ ഓതി.
അപ്പോയെക്കും ഉമ്മ ചായ റെഡി ആക്കിയിരുന്നു..
അങ്ങനെ ചായ കുടിച്ച് സ്കൂളിലേക്ക് നടന്നു.
പതിവ് പോലെ അലമ്പ് ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്ക് നടന്നു.
ഉള്ളിൽ അഫ്സൽ ഇക്കാനെ കാണാനും സംസാരിക്കാനും നല്ല ആഗ്രഹം ഉണ്ടായിരുന്നു.
നടക്കുമ്പോൾ അഫ്ന എന്നുള്ള വിളി പ്രതീക്ഷിച്ചു.
പക്ഷെ അത് ഉണ്ടായില്ല... വീട്ടിലേക്ക് എത്തുമ്പോൾ സങ്കടം ആയിരുന്നു മനസ്സിൽ നിറയെ..
അടുത്ത ദിവസവും അതുതന്നെ സംഭവിച്ചു.
അപ്പോഴാണ് മനസ്സിലേക്ക് ഞാൻ പറഞ്ഞ കാര്യങ്ങൾ ഓടി വന്നത്..
""പക്ഷെ ആ ഇഷ്ട്ടം എനിക്ക്കൂടി തോന്നെണ്ടേ..... എനിക്ക് ഇഷ്ട്ടമല്ല നിങ്ങളെ... ഇനി ശല്യം ചെയ്യാൻ വരരുത്...""
പറഞ്ഞത് തെറ്റായി പോയി എന്ന് തോന്നി... അഫ്സൽ ഇക്കാനെ കാണാൻ മനസ്സ് വല്ലാതെ കൊതിച്ചു..
അടുത്ത ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നപ്പോൾ ആ മധുരമുള്ള ശബ്ദം കേട്ടു.
*അഫ്ന...*
പെട്ടന്ന് കാർ റോഡിലെ കുഴിയിൽ ചാടി ബ്രേക്ക് ഇട്ടു... ഞാൻ നെട്ടി ചിന്തകൾ നിന്നും ഉണർന്നു...
ഞാൻ നോക്കുമ്പോൾ അനസ് സാർ എന്നെ തന്നെ നോക്കുകയായിരുന്നു...
അത് കണ്ടതും ദേഷ്യത്തോടെ മുഖം തിരിച്ച് വീണ്ടും സീറ്റിലേക്ക് ചാഞ്ഞു കിടന്നു പതിയെ കണ്ണുകൾ അടച്ചു.
കാർ വീണ്ടും പോവാൻ തുടങ്ങി. ഓർമ്മകൾ മനസ്സിലേക്ക് വരാൻ തുടങ്ങി.
*അഫ്ന....*
ഞാൻ കേൾക്കാൻ കൊതിച്ച ആ മധുരമുള്ള ശബ്ദം എന്റെ കാതുകളിൽ പതിച്ചു.
തിരിഞ്ഞു നോക്കിയപ്പോൾ ഒരു പുഞ്ചിരിയുമായി നിൽക്കുന്ന അഫ്സൽ ഇക്കാനെ ആണ് കണ്ടത്.
പെട്ടന്ന് തിരിഞ്ഞു നോക്കിയതിന്റെ ചമ്മലും അന്ന് അങ്ങനെ പറഞ്ഞതിന്റെ സങ്കടവും കാരണം ഞാൻ തല കുനിച്ചു...
അഫ്ന... എനിക്ക് പറ്റുന്നില്ലെടി നിന്നെ കാണാതിരിക്കാൻ...
ഒരുപാട് ഇഷ്ട്ടമാണ് നിന്നെ.
അത്കൊണ്ടാ വീണ്ടും ഇങ്ങനെ ശല്യമായി വരുന്നത്.
സോറി....
""അയ്യോ സോറി പറയേണ്ടാ. അല്ലെങ്കിലും ഞാൻ ആണ് സോറി പറയേണ്ടത്.പെട്ടന്ന് ദേഷ്യം വന്നപ്പോൾ എന്തൊക്കെയോ പറഞ്ഞു പോയി ഞാൻ.""
അപ്പോൾ ഈ രണ്ടു ദിവസം എന്നെ മിസ്സ് ചെയ്തിരുന്നോ.
""Mm.... ഏയ് ഇല്ല...""
ഞാൻ മുഖം കുനിച്ചു.
എടി പൊട്ടത്തി ഞാൻ കണ്ടിരുന്നു ഈ രണ്ടു ദിവസവും ഇവിടെ എത്തുമ്പോൾ എന്നെ നോക്കുന്നത്.
എന്നെ ഇഷ്ടമല്ലേ അഫ്ന നിനക്ക്... ഇനിയെങ്കിലും സമ്മതിച്ചൂടെ.
""എനിക്ക് ഒന്നും അറിയില്ല ഞാൻ എനിക്ക് ഇപ്പോഴും 16 വയസ്സ് ആയിട്ടൊള്ളൂ. പ്രണയിച്ചു ചതിക്കപ്പെട്ട ഒരുപാട് പെൺകുട്ടികളെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് പേടിയാ.""
അങ്ങനെ എല്ലാവരും ഒരുപോലെ അല്ല അഫ്ന... സ്നേഹിച്ചാൽ ജീവൻ ആക്കുന്നവരും ഉണ്ട്... എന്റെ ജീവനാ നീ...
അങ്ങനെ ഒരു നേരം പോക്കിന് ഉള്ള ഇഷ്ട്ടം അല്ല നിന്നോട്... നിനക്ക് 18 വയസ്സ് ആകുമ്പോൾ ഞാൻ വരും നിന്നെ എന്റെ സ്വന്തമാക്കാൻ...
അഫ്സൽ ഇക്കനോട് കൂടുതൽ ഒന്നും പറയാതെ വീട്ടിലേക്ക് നടന്നു... ഇപ്പോൾ മനസ്സിൽ നിറയെ അഫ്സൽ ഇക്കയാണ്.
ആ സംസാരവും ചിരിയും എല്ലാം...
പതിവ് പോലെ രാത്രിയായി ഹോം വർക്ക് എല്ലാം തീർത്ത് കിടന്നു... പക്ഷെ മനസ്സ് അസ്വസ്ഥമായിരുന്നു... ഇക്കയെ എനിക്ക് ഇഷ്ട്ടമാണ് പക്ഷെ അത് എങ്ങനെ പറയും...മുഖത്തു നോക്കി പറയാൻ ചമ്മലും ധൈര്യവും ഇല്ല.
അപ്പോഴാണ് മനസ്സിലേക്ക് വേറെ ഒരു കാര്യം ഓടി വന്നത്. അഫ്സൽ ഇക്ക ആദ്യം എന്നോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞത് കത്തിലൂടെ അല്ലെ.
അപ്പൊ അത്പോലെ തന്നെ ചെയ്യാം...
കിടക്കയിൽ നിന്ന് എണീറ്റ് ടേബിളിൽ ഉള്ള ലമ്പ് ഓണാക്കി ഒരു പേപ്പറും പേനയും എടുത്തു എഴുതാൻ തുടങ്ങി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രിയപ്പെട്ട അഫ്സൽ ഇക്ക..
എന്നോട് ക്ഷമിക്കണം അന്ന് അങ്ങനെ പറഞ്ഞതിന്.
ഇപ്പോൾ എനിക്കും ഒരുപാട് ഇഷ്ട്ടമാണ് ഇക്കയെ...
പേടി ആയിരുന്നു ആദ്യം കണ്ടപ്പോൾ.
പിന്നെ ശബ്ദം കേട്ടപ്പോൾ ഞാൻ പോലും അറിയാതെ ആസ്വദിച്ചു നിന്നിട്ടുണ്ട്.
ഇക്കാ.... എന്റെ ഉമ്മക്കും ഉപ്പക്കും ഒറ്റ മോളാണ് ഞാൻ.
അത്കൊണ്ട് തന്നെ ഒരുപാട് സ്നേഹിച്ചു ആണ് അവർ എന്നെ വളർത്തിയത്.
ഞാൻ കാരണം എന്റെ ഉപ്പയും ഉമ്മയും ഒരിക്കലും വിഷമിക്കാൻ പാടില്ല.
എന്നെ ഇഷ്ട്ടമാണെങ്കിൽ 18 വയസ്സ് കഴിഞ്ഞിട്ട് എന്നെ പെണ്ണ് ചോദിക്കാൻ വരണം വീട്ടിലേക്ക്...
അതിനു മുമ്പ് ഞാൻ ഒരിക്കലും ഇക്കയോട് കൂടുതൽ അടുക്കില്ല.
എന്റെ സ്നേഹം എപ്പോഴും മനസ്സിൽ തന്നെ ഉണ്ടാവും.
*I LOVE YOU AFSAL*
ആ കത്ത് എഴുതി ബുക്കിന്റെ ഉള്ളിൽ വച്ച് കിടന്നുറങ്ങി.
രാവിലെ എണീറ്റപ്പോൾ പതിവിൽ കൂടുതൽ സന്തോഷവും നാണവും ഉണ്ടായിരുന്നു.
സ്കൂളിൽ എത്തി നടന്ന കാര്യങ്ങൾ ഫെബിയോട് പറഞ്ഞു.
അങ്ങനെ ഫെബിയുടെ സമ്മദത്തോടെ ഞാൻ സ്കൂൾ വിട്ടപ്പോൾ കാത്തു നിന്ന അഫ്സൽ ഇക്കാക്ക് എന്റെ കയ്യിലെ കത്ത് കൊടുത്തു ഓടിപോയി.
കുറച്ചു കയിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ ഇക്കകത്തിലേക്ക് നോക്കി ചിരിക്കുന്നതാണ് കണ്ടത്.
അങ്ങനെ സന്തോഷമായി ദിവസങ്ങൾ കടന്ന് പോയി. അഫ്സൽ ഇക്ക ജീവന്റെ ജീവനായി മാറി.
ഒരിക്കൽ പോലും ഒരു നോട്ടം കൊണ്ട് പോലും ഇക്ക എന്നെ വേദനിപ്പിച്ചിട്ടില്ല.
ഒരിക്കലും എന്നെ വേദനിപ്പിച്ചില്ല... ആരെങ്കിലും കാണും എന്നുള്ള പേടി ഉണ്ടായത് കൊണ്ട് പലപ്പോഴും ദുരെ നിന്ന് എന്നെ കണ്ടിട്ട് പോകുന്നതായിരുന്നു പതിവ്.
പതിയെ എന്റെ plus two കഴിഞ്ഞു റിസൾട്ട് കാത്തിരിക്കുന്ന ടൈമിൽ ആയിരുന്നു ഉപ്പ ഉമ്മയെ വിളിച്ച് കല്യാണ കാര്യം പറഞ്ഞത്.
ഞാൻ അഫ്സൽ ഇക്കാന്റെ കാര്യം പറഞ്ഞതും ഉപ്പ എന്നെ ആദ്യമായിട്ട് തല്ലി.
ഏതോ ഒരു പണക്കാരന് എന്നെ കണ്ടു ഇഷ്ട്ടമായത് കൊണ്ട് ഒരു പാവയെ പോയി ഞാൻ ഒരു വികാരവും ഇല്ലാതെ കല്യാണത്തിന് നിന്ന് കൊടുക്കണം.
ഉപ്പാ മരിക്കും എന്ന് പറഞ്ഞത് കൊണ്ട് മാത്രം ഞാൻ ആ പെണ്ണ് കാണാൻ വരുന്നതിന് സമ്മതിച്ചു.
അങ്ങനെ എന്റെ ഹൃദയം പറിച്ചു എറിയുന്ന പോലെ എന്റെ ഇക്കയെ ഞാൻ മനസ്സിൽ നിന്നും അകറ്റി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നീനു മോളെ എണീക്ക് കുറെ നേരമായില്ലേ ഇങ്ങനെ കിടക്കുന്നത്...
വാ വന്ന് ഭക്ഷണം കഴിക്ക്.
""എനിക്ക് വേണ്ട ഉമ്മ.... പാവം ആണ് എന്റെ അഫ്സൽ ഇക്ക... ഞാൻ വേറെ കല്യാണം കഴിച്ചു എന്ന് അറിഞ്ഞാൽ തകർന്നു പോകും പാവം ""
സാരമില്ല മോളെ ഉപ്പ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നല്ലതിന് വേണ്ടി ആവും.
അല്ല ഉമ്മ...ഉപ്പാക്ക് എന്നോട് പഴയ സ്നേഹം ഇല്ല.
മോളെ വാ... നാളെ അവര് വരും നീനുനെ കാണാൻ.
എന്റെ കുട്ടി കുഴപ്പം ഉണ്ടാക്കരുത് അത് കാണാനുള്ള കരുത്ത് ഉമ്മാക്ക് ഇല്ല...
ഉമ്മ കരഞ്ഞു കൊണ്ട് മുറി വിട്ട് പോകുമ്പോൾ ഞാനും കരഞ്ഞു തളർന്നിരുന്നു.
ഉപ്പന്റെയും ഉമ്മന്റേയും നിർബന്ധം കാരണം അടുത്ത ദിവസം ഞാൻ വരുന്നവർക്ക് വേണ്ടി അണിഞ്ഞൊരുങ്ങി നിന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ ഒരു വില കൂടിയ കാർ ഞങ്ങളുടെ മുറ്റത്തു വന്ന് നിന്നു.
അവരെ ഉപ്പ അകത്തേക്ക് ക്ഷണിച്ചിരുത്തി... ഉമ്മ എന്റെ കയ്യിൽ ഒരു ചായയുടെ ട്രെയുമായി അവരുടെ അടുത്തേക്ക് വിട്ടു.
എന്നെ കാണാൻ വന്ന ആളെ കണ്ടതും ഞാൻ ഞെട്ടി വിറച്ചു.
*അനസ് സാർ*
എന്റെ മനസ്സ് അറിയാതെ മന്ത്രിച്ചു.
സയൻസ് ബാച്ചിൽ ഫിസിക്സ് ആയിരുന്നു സാർ എടുത്തിരുന്നത്.
ഒരു ദിവസം സ്കൂളിലേക്ക് കയറുമ്പോൾ കാത് തുളക്കുന്ന ഇരമ്പൽ ശബ്ദമുള്ള ബൈക്കിൽ വരുന്നതായിരുന്നു ആദ്യമായി സാറിനെ കണ്ടത്.
ഫെബി അടക്കം പല പിടക്കോഴികളും സാറിനെ കണ്ടു വായ പൊളിച്ചു നിന്നത് ഇപ്പോഴും ഓർമയുണ്ട്.
എന്നാലും സാർ എങ്ങനെ എന്നെ ഇഷ്ട്ടമായി ഇങ്ങോട്ട് വന്നത്.
എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞാൽ സാറിന് മനസ്സിലാകും.
അഫ്സൽ ഇക്കാന്റെ കാര്യം പറയണം.
""അല്ല മോൾ എന്താ ആലോചിച്ചു നില്കുന്നത്""
സാറിന്റെ ഉമ്മ ആയിരുന്നു ചോദിച്ചത്.
പെട്ടന്ന് സ്ഥലകാല ബോധം വന്നതും നാണം കേട്ട് അകത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞതും സാർ സംസാരിക്കണം എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് വന്നു.
""അഫ്ന.... ഞാൻ ആയിരിക്കും ചെറുക്കൻ എന്ന് കരുതിയിരുന്നോ""
സാർ പുഞ്ചിരിച്ചു കൊണ്ട് എന്നോട് സംസാരിച്ചു...
സാർ എനിക്ക് ഒരുകാര്യം പറയാനുണ്ട്...
""എന്താ അഫ്ന... ""
ഈ കല്യാണം എന്റെ ഇഷ്ടപ്രകാരം അല്ല നടക്കുന്നത്. ഉപ്പ എന്നെ നിർബന്ധിച്ചു ചെയ്യിപ്പിക്കുന്നതാ...
എനിക്ക് ഒരാളെ ഇഷ്ട്ടമാണ്.
പെട്ടന്ന് സാറിന്റെ മുഖത്തെ ചിരി മങ്ങി....
""ഓഹ് ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു....
ഞാൻ ഉപ്പാനോട് ഈ കല്യാണത്തിന് ഇഷ്ട്ടമല്ല എന്ന് പറയാം""
ഒരുപാട് നന്ദി ഉണ്ട് സാർ....
സാർ മുറി വിട്ട് പുറത്തേക്ക് പോയി... വൈകാതെ തന്നെ അവർ വീട്ടിൽ നിന്നും പോയി.
കുറച്ചു കയിഞ്ഞ് ഉപ്പാന്റെ ഫോണിലേക്ക് ഒരു വിളി എത്തി... നിക്കാഹ് ഉടനെ വേണം എന്നായിരുന്നു...
ഞാൻ മനസ്സിൽ സാറിനെ ശപിച്ചു കൊണ്ട് കരഞ്ഞു കിടക്കയിൽ കിടന്നു...
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു.... നിക്കാഹ് കഴിഞ്ഞു. ഇപ്പോൾ അയാൾ എന്നെ സ്വന്തമാക്കി.... വീണ്ടും എന്റെ കണ്ണുകൾ നിറഞ്ഞൊലിച്ചു.
ചിന്തകൾക്ക് വിരാമമിട്ട് കാർ ഒരു വലിയ വീടിന്റെ മുമ്പിൽ എത്തി....
ഗേറ്റിൽ ഉള്ള പേര് എന്റെ കണ്ണിൽ ഉടക്കി.
*പാലത്തിങ്കൽ വീട്*
അത് വായിച്ചതും ഞാൻ ഞെട്ടി തരിച്ചു.
ഈ നാട്ടിലെ ഏറ്റവും പാണക്കാരാണ് പാലത്തിങ്കൽ ഗ്രൂപ്പ്.
സിറ്റിയിൽ ഒരുപാട് കടകളും ഷോപ്പിങ് കോംപ്ലക്സുകളും അവർക്ക് സ്വന്തമായി ഉണ്ട്.
ഉപ്പ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട് ഇവരെ കുറിച്ച്.
അപ്പോൾ വെറുതെ അല്ല ഉപ്പ ഇത്ര വാശി പിടിച്ചിരുന്നത്. ഉപ്പ പിടിച്ചത് പുളിങ്കോമ്പിൽ ആയിരുന്നു.
പക്ഷെ ഒരിക്കലും ഈ അഫ്നയുടെ മനസ്സ് ഇതൊന്നും കണ്ടു ഇളകില്ല.
പക്ഷെ ഇത്ര പണക്കാർ ആയിട്ടും സാർ എന്തിനാ സ്കൂളിൽ പഠിപ്പിക്കാൻ വരുന്നത്... എന്തിനാ എന്നെ കല്യാണം കഴിച്ചത്.
""അഫ്ന... എണീക്ക് വീട് എത്തി""
സാർ തട്ടി വിളിച്ചു ഉണർത്തിയപ്പോൾ ആയിരുന്നു ചിന്തകളിൽ നിന്നും ഉണർന്നത്.
സാർ കാറിന്റെ ഡോർ തുറന്നു കൈ എന്റെ നേരെ നീട്ടി.
ഞാൻ ഒരു വെറുപ്പോടെ മുഖം തിരിച്ചതും സാർ എന്റെ കൈ പിടിച്ചു വീടിന്റെ മുമ്പിലേക്ക് നടന്നു.
നടക്കുമ്പോൾ എല്ലാം എന്റെ മുഖം കുനിച്ചിരുന്നു ഞാൻ.
വീട്ടിൽ ഞങ്ങളുടെ വരവും കാത്തു കുറെ ആളുകൾ തന്നെ ഉണ്ടായിരുന്നു.
സാറിന്റെ ഉമ്മ എന്റെ കൈ പിടിച്ചു വീടിന്റെ അകത്തേക്ക് കൊണ്ട് പോയി.
നടക്കുന്നതിന്റെ ഇടയിൽ ആരൊക്കെയോ അടക്കി സംസാരിക്കുന്നത് കേൾക്കുന്നുണ്ട്...
അപ്പൊ ഇതാണല്ലേ അനസ് ഒരുപാട് ഇഷ്ട്ടപെടുന്ന പെണ്ണ്.... വെറുതെയല്ല നല്ല മൊഞ്ചത്തി കുട്ടി ആണല്ലോ അഫ്ന.
അത്കൊണ്ട് അല്ലെ ഉപ്പാനോട് പോലും വാശി പിടിച്ചു ഈ കല്യാണം നടത്തിയത്....
എന്നാലും നല്ല പാണക്കാരികളെ തന്നെ കിട്ടുമായിരുന്നു അവന്. എടുത്ത് ചാടി ഓരോ മണ്ടത്തരം കാണിച്ചു...
ആരുടെയോ സംസാരങ്ങൾ കാതിൽ പതിഞ്ഞതും ഉള്ളിലുള്ള സങ്കടം കൂടി വന്നു.
""മോളെ....വാ ഞാൻ മോന്റെ റൂം കാണിച്ചു തരാം... ""
ഉമ്മ എന്റെ കൈ പിടിച്ചു മുകളിൽ ഉള്ള റൂമിലേക്ക് കൊണ്ടുപോയി റൂം തുറന്നതും ഉള്ളിലുള്ള പല വിധത്തിലും മിന്നുന്ന ബൾബിന്റെ പ്രകാശം കൊണ്ട് എന്റെ കണ്ണുകൾ ഇറുക്കി അടച്ചു....
വാ നീനു മോളെ...
ആ വിളി കേട്ടതും അറിയാതെ ഞാനും വിളിച്ചു ""ഉമ്മാ""
ഉമ്മ എന്നെ ചേർത്ത് പിടിച്ചു...
""സങ്കടം ഉണ്ടോ എന്റെ മോൾക്ക്...
ഉണ്ടാകും ഉപ്പനെയും ഉമ്മനെയും വിട്ട് വന്നതല്ലേ സാരമില്ല ഞാൻ ഉണ്ടാകും ഇനി മോളുടെ കൂടെ""
ആ ഉമ്മ അടുത്ത് നിൽക്കുമ്പോൾ എനിക്ക് എന്റെ ഉമ്മയെ ഓർമ്മ വന്നു...
മോളെ വാ ഇവിടേക്ക്....
Umm ഒരു അലമാരയുടെ അടുത്തേക്ക് കൊണ്ട് പോയി...
""മോളെ അവിടെ ആണ് കുളിമുറി.
കുളിച്ചു ഡ്രസ്സ് മാറ്റി വാ...""
അതും പറഞ്ഞത് ഉമ്മ ഒരു ഡ്രസ്സ് എന്റെ കയ്യിലേക്ക് എടുത്തു തന്നു.
ഡ്രസ്സ് കണ്ടതും എന്റെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു അത്രയും ഭംഗി ഉള്ള ഡ്രസ്സ് ആയിരുന്നു അത്.
ഇത്ര വില കൂടിയ ഡ്രസ്സ് ഞാൻ ഒരിക്കലും ഇട്ടിട്ടില്ല... അതിന് വേണ്ടി വാശി പിടിച്ചിട്ടും ഇല്ല.
""മോളെ ഇതൊക്കെ നിനക്ക് വേണ്ടി മോന് വാങ്ങിയതാ....""
ആ അലമാരയിൽ ഒരുപാട് ഡ്രെസ്സുകൾ ഉണ്ടായിരുന്നു.
പക്ഷെ അതൊക്കെ കാണുമ്പോഴും എന്റെ ദേഷ്യം കൂടി വന്നു...
ഞാൻ കുളിക്കാൻ കയറി.
ശവറിലെ വെള്ളം ശരീരത്തിൽ വീഴുമ്പോഴും എന്റെ മനസ്സ് നീറി പുകഞ്ഞു കൊണ്ടിരുന്നു...
അഫ്സൽ ഇക്കാന്റെ ഓർമ്മകൾ വീണ്ടും കണ്ണിനെ നനച്ചുകൊണ്ടിരുന്നു.
കുളിച്ചു കയിഞ്ഞ് ആ ഡ്രസ്സ് ഇട്ടു പീച്ച് കളറിൽ മുത്തുകൾ പിടിപ്പിച്ചു വളരെ മനോഹരമായിരുന്നു ആ ഡ്രസ്സ് പക്ഷെ അത് എന്റെ ദേഹത്ത് ഇട്ടതും സങ്കടം കൂടാൻ തുടങ്ങി.
""മോളെ ഇവിടെ ഇന്ന് ചെറിയ ഫങ്ഷൻ ഉണ്ട് മോൾ വേഗം റെഡി ആവ് ...""
മനസ്സില്ല മനസ്സോടെ ഞാൻ ഒരുങ്ങി...
ഉമ്മ എന്നെ വിളിച്ചു താഴേക്ക് കൊണ്ട് പോയി..
അവിടെ എത്തിയപ്പോൾ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു പരിപാടിയിൽ കൂടാൻ.
ഉമ്മ തിരക്ക് കൂട്ടി എന്നെ എല്ലാവർക്കും കാണിച്ചു കൊടുത്തു...
കുറച്ചു കഴിഞ്ഞപ്പോൾ സാറിന്റെ ഉപ്പ വന്നു.
ഉമ്മാന്റെ മുഖത്തു അതുവരെ ഉണ്ടായിരുന്ന പുഞ്ചിരി മങ്ങി...
ഉപ്പ എന്നെ ക്രൂരമായി നോക്കിയിട്ട് കടന്ന് പോയി...
അതോടെ ഞാൻ വീണ്ടും തളർന്നു.
കുറച്ചു നേരം കൂടി അവിടെ നിന്ന് ഞാൻ തലവേദനയാണ് എന്ന് പറഞ്ഞു മുറിയിലേക് വന്ന് കിടന്നു....
*""അള്ളാഹ് ഞാൻ സ്നേഹിച്ചത് ഇത്ര വലിയ തെറ്റായോ അഞ്ചു നേരം മുടങ്ങാതെ നിസ്കരിച്ചു നിന്നോട് പ്രാർത്തിച്ചതും എന്റെ അഫ്സൽ ഇക്കാനെ കിട്ടാൻ ആയിരുന്നല്ലോ.... അള്ളാഹ് നീയും കൈവിട്ടല്ലോ എന്നെ""*
കിടന്നു കുറച്ചു നേരം കഴിഞ്ഞപ്പോൾ ആയിരുന്നു ഡോർ തുറക്കുന്ന ശബ്ദം കേട്ടത്... പെട്ടന്ന് ഞാൻ ഞെട്ടി എണീറ്റു.
ഞാൻ നോക്കുമ്പോൾ മുറിയിലേക്ക് വരുന്ന സാറിനെ ആയിരുന്നു കണ്ടത്.
അയാളുടെ മുഖം കണ്ടതും എന്റെ ദേഷ്യം കൂടാൻ തുടങ്ങി...
""അഫ്ന... എന്താ പറ്റിയത്. തലവേദന ഒരുപാട് ഉണ്ടോ നമുക്ക് ഹോസ്പിറ്റലിൽ പോയാലോ.""
അതും പറഞ്ഞത് അനസ് അഫ്നയുടെ നെറ്റിയിൽ തോറ്റു...
""അയ്യോ പൊള്ളുന്നുണ്ടല്ലോ.... വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം""
തൊട്ട് പോകരുത് എന്നെ...
എന്റെ സ്വപ്നങ്ങൾ നശിപ്പിച്ചു നിങ്ങൾ...
ഒരുപാട് ബഹുമാനം ആയിരുന്നു നിങ്ങളോട്....
എന്നെ നിങ്ങൾ ഒരിക്കൽ പോലും പഠിപ്പിച്ചിട്ടില്ല എന്നിട്ടും ഞാൻ നിങ്ങളെ ഒരു അദ്ധ്യാപകൻ എന്ന നിലക്ക് ബഹുമാനത്തോടെയെ കണ്ടിട്ടൊള്ളു.
എന്നിട്ടും നിങ്ങൾ എന്നെ ചതിച്ചു....
""അഫ്ന എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്""
എനിക്ക് ഒന്നും കേൾക്കണ്ട... ഇപ്പോൾ നിങ്ങളെ കാണുന്നത് തന്നെ വെറുപ്പാ...
എന്റെ ഉപ്പയും ഉമ്മയും മരിക്കും എന്ന് പറഞ്ഞത് കൊണ്ടാ ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത്...
അഫ്ന ഇങ്ങനെയൊന്നും പറയല്ലേ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്....
സ്നേഹമോ.... എനിക്ക് പുച്ഛമാണ് ആ വാക്കിനോട്.
ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടാൽ നീ ഇങ്ങനെ ഒന്നും പറയില്ല... വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം.
വേണ്ട എന്നല്ലേ പറഞ്ഞത് എനിക്ക് എവിടേക്കും പോവണ്ട.... ഇന്ന് ഈ രാത്രി മരിച്ചുപോയാലും സന്തോഷമേ എനിക്കൊള്ളൂ.... കാരണം ജീവിതത്തിൽ ഇനി ഒരു പ്രതീക്ഷയും എനിക്കില്ല.
ഞാൻ ജീവിക്കാൻ കൊതിച്ചതും.... ജീവന്റെ ജീവനായി സ്നേഹിച്ചതും നിങ്ങളെ അല്ല....
പാവം എന്റെ അഫ്സൽ ഇക്ക... തകർന്ന് പോയിരിക്കും പാവം.... എന്റെ സ്നേഹം എന്നും അഫ്സൽ ഇക്കനോട് മാത്രം ആയിരിക്കും...
ഞാൻ ഒരിക്കലും നിങ്ങളെ സ്നേഹിക്കില്ല.....
""അഫ്സൽ ഇക്ക..... ആ പട്ടിയുടെ പേര് ഇനി പറഞ്ഞാൽ കൊല്ലും ഞാൻ നിന്നെ....
ഇപ്പോൾ നീ എന്റെയാണ്.
ഞാൻ മഹർ ചാർത്തിയവൾ...""
എന്നാൽ കൊന്നോ എന്നെ... എന്നാലും ഞാൻ എന്റെ ഇക്കയെ മറക്കില്ല... ഒരിക്കലും ചതിയനായ നിങ്ങളെ ഇഷ്ട്ടപെടുകയും ഇല്ല.
അത്രയും പറഞ്ഞതും സാർ ദേഷ്യത്തോടെ മുറിയിൽ നിന്നും പുറത്തേക്ക് പോയി...
ഞാൻ കിടന്ന സ്ഥലത്തു നിന്നും എണീറ്റ് ബാൽകണിയിലേക്ക് പോയി.
നിലാവ് കൊണ്ട് വെട്ടി തിളങ്ങുകയായിരുന്നു ആകാശം...
അഫ്സൽ ഇക്കാന്റെ ചിന്തകൾ മനസ്സിലേക്ക് വന്നതും... സങ്കടം കണ്ണുനീർ തുള്ളികളായി പുറത്തേക്ക് വന്നു.
ഇക്കാ.. ഞാൻ വാക്ക് തന്നിരുന്നല്ലോ ഈ ജീവിതം നിങ്ങൾക്ക് വേണ്ടി ആണെന്ന്... എന്നെ വിശ്വസിച്ചു കാത്തിരുന്ന നിങ്ങളെ ഞാൻ ചതിച്ചു.
ഇതിന് പടച്ചോൻ എന്നോട് പൊറുക്കില്ല....
പെട്ടന്ന് ശരീരത്തിന് ഒരു തളർച്ച പോലെ...
കണ്ണുകൾ തളരുന്ന പോലെ തോന്നി വീഴാതിരിക്കാൻ ബാൽക്കണിയുടെ ഭിത്തിയിൽ പിടിച്ചെങ്കിലും തളർന്നു ഞാൻ താഴേക്ക് പതിച്ചു...
കണ്ണുകൾ അടയുന്നതിന്നു മുമ്പ് ഞാൻ കണ്ടു എന്നെ നോക്കി നിൽക്കുന്ന സാറിനെ....
അഫ്ന....
സാർ നിലവിളിച്ചു കൊണ്ട് അഫ്നയുടെ അടുത്തേക്ക് ഓടി...
അഫ്ന... എന്തുപറ്റി... എണീക്ക്.
എത്ര തട്ടി വിളിച്ചിട്ടും അഫ്ന ഉണരുന്നില്ല അതോടെ പേടി കൂടി.
സാർ അഫ്നയെ കയ്യിൽ കോരിയെടുത്ത് സോഫയിൽ കിടത്തി....
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇനി സ്റ്റോറി പറയുന്നത് അനസ് സാർ ആയിരിക്കും ട്ടോ..
ഹോസ്പിറ്റലിൽ കൊണ്ട്പോയാലോ എന്ന് ചിന്തിച്ചു ആ തീരുമാനം മാറ്റി... ഇവിടെ ഫങ്ഷന് വന്നവർ ഇപ്പോഴും പോയിട്ടില്ല.
അവർ കണ്ടാൽ അത് മതി പിന്നെ ഒരു സംസാരത്തിന്.
പെട്ടന്നാണ് മനസ്സിലേക്ക് വേറെ ഒരു കാര്യം ഓർമ്മ വന്നത്.
ഉമ്മാന്റെ ഏട്ടത്തിയുടെ മോൾ ഡോക്ടർ ആണല്ലോ... അവളെ വിളിക്കാം.
പെട്ടന്ന് തന്നെ ഫങ്ഷൻ നടക്കുന്ന സ്ഥലത്തേക്ക് പോയി... അവിടെ ഉമ്മയോട് സംസാരിച്ചു നില്കുകയായിരുന്നു അവൾ..
"" നസി ഇത്താ എന്റെ കൂടെ ഒന്ന് വാ.. പെട്ടന്ന് ""
എന്താടാ അനസേ... എന്താ ഇത്ര ടെൻഷൻ...
""അതൊക്കെ ഞാൻ പറയാം. വേഗം വാ ""
ഡാ നീ എവിടെക്കാ എന്റെ കൈ പിടിച്ചു പോകുന്നത്..
""എന്റെ റൂമിലേക്കാ... അവിടെ അഫ്നക് ചെറിയ ഒരു പ്രശ്നം ഉണ്ട് ""
പിന്നെ എന്നേക്കാൾ വേഗത്തിൽ പോയത് നാസി ഇത്ത ആയിരുന്നു.
ഇത്ത അഫ്നയെ ചെക്ക് ചെയ്യുന്നുണ്ട്.
കയ്യിൽ പിടിച്ചു പൾസും, breath റേറ്റും നോക്കി..
ഡാ ഇവൾ ഒരുപാട് ഷീണിച്ചിട്ടുണ്ട്... ബോഡി നല്ല വീക്ക് ആണ്.
ശരീരത്തിൽ water കോൺടെന്റ് ആവശ്യത്തിന് ഇല്ല....
ഇത്താ ഞാൻ ഇനി എന്താ ചെയ്യുക എനിക്ക് പേടിയാകുന്നു...
പേടിക്കാൻ ഒന്നുല്ല.
ഒരു ഡ്രിപ് ഇട്ടാൽ തീരുന്ന പ്രശ്നം ഒള്ളു ഇപ്പോൾ.
ഞാൻ കുറച്ചു മെഡിസിൻ എഴുതി തരാം.മെഡിക്കൽ ഷോപ്പിൽ പോയി അതൊക്കെ വാങ്ങിയിട്ട് വാ...
ശരി... ഇത്താ.
അങ്ങനെ ഇത്ത എഴുതിത്തന്ന മെഡിസിൻ വാങ്ങാൻ ഞാൻ കാറുമെടുത്ത് അങ്ങാടിയിലേക്ക് പോയി...
പെട്ടന്ന് തന്നെ മെഡിസിൻ വാങ്ങിച്ചു വീട്ടിലേക്ക് വേഗത്തിൽ തിരിച്ചെത്തി.
ഡാ... അഫ്നയുടെ ഇടത്തെ കൈ ഒന്ന് പിടിക്ക്...
ഞാൻ ഇടത്തെ കൈ പിടിച്ചു നിന്നു.
ഇത്ത വെയിൻ കണ്ട് പിടിച്ചു സൂചി ഞരമ്പിലേക്ക് ഇറക്കി... ഞാൻ എന്റെ കണ്ണുകൾ ഇറുക്കി അടച്ചു.
ഡാ പൊട്ടാ ഞാൻ ഇൻജെക്ഷൻ എടുക്കുന്നത് ഇവൾക്ക... നിനക്കല്ല...
ഇത്താ ഇവൾക്ക് വേദനിച്ചാ എനിക്ക് സഹിക്കുല....
ഞാൻ ഇടതു കൈ കൊണ്ട് ബെഡിൽ കിടക്കുന്ന അഫ്നയുടെ മുടിയിലൂടെ വിരലുകൾ ഓടിച്ചു....
ഡാ അപ്പൊ അത്രയും ചങ്കിൽ കൊണ്ട പ്രണയം ആയിരുന്നോ നിനക്ക്... എന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞോ നീ....
എന്ത് ഉണ്ടായാലും വിളിച്ചു പറയാറുണ്ടല്ലോ എന്നോട്....
ഇത്താ... ഒരിക്കലും ഇവൾ എന്റെ ആവും എന്ന് കരുതിയിട്ടില്ലായിരുന്നു....
ഇപ്പോഴും എന്നെ കാണുന്നത് പോലും ഇഷ്ട്ടമല്ല ഇവൾക്ക്.
സത്യം മനസ്സിലാകുന്നത് വരെ ഞാനാണ് എന്റെ പെണ്ണിന്റെ മനസ്സിലെ ചതിയൻ...
സാരമില്ല ഡാ.... പടച്ചോൻ നിന്റെ കൂടെ ഉണ്ടാവും...
ഗ്ളൂക്കോസ് ബോട്ടിൽ ആ ജനാലയിൽ തൂക്കി ഇട്ടാൽ മതി.
പിന്നെ ഇതിൽ ഡ്രിപ് തീരുന്നത് നോക്കി നിൽക്കണം... ഇല്ലെങ്കിൽ ബ്ലഡ് തിരിച്ചു വരും...
അത് വരെ ഉറങ്ങാതെ ഇരിക്കണം... ഞാൻ നിൽക്കണോ ഇനി...
വേണ്ട ഇത്താ പൊയ്ക്കോ... ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം...
എന്ന ഗുഡ് നൈറ്റ്....
ഓ ഇനി എന്ത് ഗുഡ് നൈറ്റ് ആണ് എന്റെ ഉറക്കം പോയില്ലേ....
ഞാൻ മറന്നു നിന്റെ ഫസ്റ്റ് നൈറ്റ് ആയിരുന്നു ലെ ഇന്ന്..
ശവത്തിൽ കുത്തല്ലേ ഇത്താ....
എന്റെ അഫ്ന ഇങ്ങനെ കിടക്കുന്നത് നന്നായി... ബോധം വരുന്നത് വരെ ഇവളെ നെഞ്ചോട് ചേർക്കലോ....
എന്ന ശരി... ഞാൻ പോകുകയാ... ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.
റൂമിന്റെ വാതിൽ പൂട്ടി ഇത്ത പോയി.
ബെഡിൽ കിടക്കുന്ന അഫ്നയുടെ അടുത്തായി ഇരുന്ന് അഫ്നയുടെ മുടിയിലൂടെ തലോടാൻ തുടങ്ങി ഞാൻ....
അഫ്ന... എന്റെ പെണ്ണെ....
ശമിക്കേടി എന്നോട്... ഇഷ്ട്ടമാ നിന്നെ ഒരുപാട്.
വേറെ ആർക്കും വിട്ടു കൊടിക്കില്ല ഞാൻ.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വായനക്കാരെ.... ഇത് ഞാനാ അനസ്. നിങ്ങൾക്ക് എന്നോട് വെറുപ്പ് ഉണ്ടോ. സാഹചര്യം എന്നെ വില്ലാനാക്കിയതാണ് ഇവിടെ...
ഒരിക്കലും ഇങ്ങനെ ഒന്നും സംഭവിക്കും എന്ന് കരുതിയല്ല അഫ്നയെ എനിക്ക് കല്യാണം കഴിച്ചു തരാൻ അഫ്നയുടെ ഉപ്പയോട് പെണ്ണ് ചോദിച്ചു ചെന്നത്....
ഇഷ്ട്ടപെട്ടത് സ്വന്തമാക്കാൻ എന്ത് വലിയ പ്രശ്നം ഉണ്ടെങ്കിലും വാശി ആയിരുന്നു...
ഉപ്പയും, ഉമ്മയും ഏട്ടനും ഞാനും അടങ്ങുന്നതാണ് എന്റെ കുടുംബം...
ചെറുപ്പത്തിൽ തന്നെ പണത്തിന്റെ മുകളിൽ വളർന്ന എനിക്കും എന്റെ ഏട്ടൻ അൻഫാസിനും ഒരിക്കലും പണത്തിനെ കുറിച്ച് ബുദ്ധിമുട്ട് വന്നിട്ടില്ല.....
അങ്ങനെ എനിക്ക് പതിനെട്ടു വയസ്സ് ആയപ്പോൾ ആയിരുന്നു എല്ലാ ആൺകുട്ടികൾക്കും ഉണ്ടാകുന്ന അതെ പ്രണയം എനിക്കും ഉണ്ടായി.... പക്ഷെ അത് പെണ്ണിനോട് അല്ലായിരുന്നു ഞാൻ എന്റെ നെഞ്ചിൽ കൊണ്ട് നടന്നത് RX100 എന്ന ബൈക്ക് ആയിരുന്നു...
ഞാൻ പറയുന്ന ഒരു കാര്യം പോലും വീട്ടുകാർ നടത്തിതരാതിരുന്നിട്ടില്ല അങ്ങനെ ബൈക്കിന്റെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞു പക്ഷെ ഉപ്പ വാങ്ങി തരില്ല എന്ന് തീർത്തു പറഞ്ഞു.
അതോടെ പിന്നെ വാശി ആയിരുന്നു.... ഡിഗ്രിയും പിജിയും ഒരു വാശി പോലെ പഠിച്ചു.
അതിന്റെ ഇടക്ക് ഞാനും ഉപ്പയും സംസാരിക്കുന്നതും കുറഞ്ഞു...
ഉമ്മാക്ക് അതിൽ നല്ല സങ്കടം ഉണ്ടായിരുന്നു.
Psc എഴുതി ഒരു ജോലിക്ക് ശ്രമിക്കുന്നതിന്റെ ഇടയിൽ ആണ് പ്ലസ് two ഫിസിക്സ് പഠിപ്പിക്കാൻ ഒരു താൽക്കാലിക അദ്യാപകനെ വേണം എന്ന കാര്യം ഞാൻ അറിഞ്ഞത്.
ഒട്ടും പ്രതീക്ഷ ഇല്ലായിരുന്നു... കാരണം എക്സ്പീരിയൻസ് എനിക്ക് ഇല്ലായിരുന്നു.
പക്ഷെ എനിക്ക് അവിടെ സാർ ആകാൻ അവസരം കിട്ടി....
അങ്ങനെ എന്റെ രണ്ടു മാസത്തെ ശമ്പളം ഉപയോഗിച്ച് ഞാൻ RX100
സ്വന്തമാക്കി...
അന്ന് ലോകം വെട്ടിപിടിച്ച സന്തോഷം ആയിരുന്നു എനിക്ക്.
പിന്നെ ആ ബൈക്ക് ഒരു ലഹരി പോലെ എന്റെ കൂടെ ആയിരുന്നു.
വീടിന്റെ മുന്നിൽ കിടക്കുന്ന ആഡംബര കാറുകളെ പുച്ഛത്തോടെ നോക്കി ഞാൻ എന്റെ ബൈക്കിൽ കറങ്ങി നടന്നു... ഇതെല്ലാം കണ്ട് ഉപ്പാക്ക് എന്നോട് ദേഷ്യം കൂടിയിരുന്നു...
അങ്ങനെ ഒരുദിവസം സ്കൂളിൽ പോകുന്ന ടൈമിൽ ആയിരുന്നു യൂണിഫോം ഇട്ട ഒരു മൊഞ്ചത്തി കുട്ടിയെ ഞാൻ കണ്ടത് എന്റെ അഫ്നയെ....
Love at first sight നോട് പുച്ഛമായിരുന്നു ആദ്യം എനിക്ക് പക്ഷെ അത് സത്യമാണ്...
പക്ഷെ.... അവൾ എന്റെ വിദ്യാർത്ഥിനി അല്ലെ... പഠിപ്പിക്കുന്ന കുട്ടികളെ സ്വന്തം കുട്ടികളെ പോലെ കാണുന്നതാണ് അദ്ധ്യാപനം....
ചിന്തകൾ അവസാനിച്ച് ഞാൻ സ്കൂളിൽ എത്തി....
സയൻസ് ബാച്ചിലേക്ക് പഠിപ്പിക്കാൻ പോവുമ്പോൾ ആയിരുന്നു ഹുമാനിറ്റീസ് ക്ലാസ്സ് റൂമിൽ കൂട്ടുകാരിയുടെ കൂടെ സംസാരിച്ചു പൊട്ടിച്ചിരിക്കുന്ന അഫ്നയെ കണ്ടത്...
അത് കണ്ടതും മനസ്സ് അറിയാതെ പറഞ്ഞു ഇവളാണ് എന്റെ പെണ്ണ്...
ക്ലാസ്സ് കഴിഞ്ഞു സ്റ്റാഫ് റൂമിൽ എത്തിയെങ്കിലും ചിന്ത മുഴുവൻ അവളെ കുറിച്ച് ആയിരുന്നു...
പേര് പോലും അറിയില്ല...
ആരോടെങ്കിലും ചോദിക്കാം എന്ന് കരുതി പിന്നെ അത് വേണ്ട എന്ന് വച്ചു...ആരോടെങ്കിലും അവളെ കുറിച്ച് ചോദിച്ചാൽ തെറ്റുധരിക്കാനും സാധ്യതയുണ്ട്...
അങ്ങനെ ദിവസങ്ങൾ കടന്നു പോയി... എല്ലാ ദിവസവും ഞാൻ അവളെ ആരും കാണാതെ ഒന്ന് നോക്കും.
ഒരുദിവസം ഞാൻ ക്ലാസിലേക്ക് പഠിപ്പിക്കാൻ പോകുമ്പോൾ ആയിരുന്നു അഫ്ന... എന്നുള്ള വിളി കേട്ടത്...
എന്താ ഫെബി എന്ന മറുപടി കേട്ട സ്ഥലത്തേക്ക് ഞാൻ നോക്കി ... എന്റെ പെണ്ണ്.....
അപ്പോൾ പേര് അഫ്ന എന്നാണ്...
ബെൽ അടിച്ച ടൈം ആയതു കൊണ്ട് രണ്ടാളും വരാന്തയിൽ എന്നെ കണ്ടപ്പോൾ ഒന്ന് പേടിച്ചു.
ക്ലാസിലേക്ക് ഓടുന്ന അവരെ കണ്ടതും ചുണ്ടിൽ ഒരു ചിരി വന്നു.
എന്റെ സ്നേഹം ഞാൻ മനസ്സിൽ തന്നെ ഒതുക്കാൻ തീരുമാനിച്ചു...
അവൾ പ്ലസ് ടു കഴിയുമ്പോൾ വീട്ടിലേക്ക് കല്യാണം ആലോചിച്ചു ചെല്ലാനും തീരുമാനിച്ചു....
ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.... ഒരിക്കൽ അഫ്ന പോലും അറിയാതെ ഞാൻ അവളുടെ പിറകെ പോയി....
ആരും കാണേണ്ട എന്ന് കരുതി ബൈക്ക് എടുക്കാതെ നടന്നുകൊണ്ട് ആയിരുന്നു പോയത്...
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ അഫ്ന വീട്ടിലേക്ക് കയറി...
അപ്പോൾ തന്നെ ആ വീട്ടിൽ നിന്നും ഒരാൾ തിരിച്ചു വരുന്നത് കണ്ടു. അങ്ങാടിയിൽ പലചരക്കു കട നടത്തുന്ന ഹുസൈൻ ഇക്ക... അപ്പോൾ ഇതാണ് അഫ്നയുടെ വീട്....
സന്തോഷം കൊണ്ട് ഞാൻ തുള്ളിചാടി....
പിനീട് ഉള്ള ദിവസങ്ങൾ കൂടുതൽ മനോഹരമാകുന്നത് പോലെ എനിക്ക് തോന്നി....ഓരോ ദിവസം കൂടുമ്പോഴും പെണ്ണിന്റെ മൊഞ്ചു കൂടി വന്നു...
അങ്ങനെ പതിയെ അഫ്നയുടെ പ്ലസ്ടു പരീക്ഷകൾ എല്ലാം കഴിഞ്ഞു....
ഉപ്പാന്റെ അറിവ് പോലും ഇല്ലാതെ ഞാൻ അഫ്നയെ എനിക്ക് കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട് എന്ന് പറഞ്ഞ് ഹുസൈൻ ഇക്കയുടെ അടുത്തേക്ക് പോയി.
ഞാൻ കാര്യം പറഞ്ഞതും ഒരുപാട് സന്തോഷമായിട്ടുണ്ട് ഇക്കാക്ക്....
അങ്ങനെ ഞാൻ നടന്ന കാര്യങ്ങൾ വീട്ടിൽ പറഞ്ഞു....
ഉമ്മ എനിക്ക് സപ്പോർട്ട് ആണെങ്കിലും ഉപ്പ എന്റെ ഇഷ്ടത്തിന് സമ്മതിച്ചില്ല... ഞാൻ വീട് വിട്ട് പോകും എന്ന് പറഞ്ഞപ്പോൾ ആയിരുന്നു ഉപ്പയും എന്റെ ഇഷ്ടത്തിന് നിന്നത്.
അങ്ങനെ അടുത്ത ദിവസം തന്നെ ഞങ്ങൾ കുടുംബം അടക്കി അഫ്നയുടെ വീട്ടിലേക്ക് പെണ്ണ് കാണാൻ പോയി...
അഫ്ന എന്നെ കണ്ടതും ഒന്ന് ഞെട്ടി....
ഞാൻ മനസ്സിൽ ചിരിച്ചു.
ഞാൻ ആയിരുന്നു അഫ്നയോട് സംസാരിക്കാൻ റൂമിലേക്ക് കൊണ്ട് പോയത്... എന്റെ മനസ്സിലെ ഇഷ്ട്ടം പറയാൻ...
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അഫ്ന... ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ എന്നെ ഇവിടെ....
""ഇല്ല... സാർ.... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്...
ഈ കല്യാണം നടക്കുന്നത് എന്റെ ഇഷ്ടപ്രകാരം അല്ല....
ഞാൻ രണ്ടു വർഷമായി ഒരാളെ സ്നേഹിക്കുന്നുണ്ട്""
അഫ്നയുടെ വാക്കുകൾ തീക്കട്ട പോലെ മനസ്സിലേക്ക് പതിച്ചു... എന്റെ സ്നേഹം ഞാൻ ഉള്ളിൽ തന്നെ ഒതുക്കി...
""സാറിന് അറിയോ.... എന്നെ ജീവനാ എന്റെ അഫ്സൽ ഇക്കാക്ക്.... എന്റെ ഉപ്പാക്ക് എല്ലാം അറിയാം എന്നിട്ടും നിങ്ങളെ കൂടി ചതിച്ചു... ""
അത് സാരമില്ല അഫ്ന...
എനിക്ക് ഒന്നും അറിയില്ലായിരുന്നു...
""എല്ലാം എന്റെ ഉപ്പാന്റെ ചതിയ... ഉപ്പാക്ക് അറിയാം എല്ലാം""
പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.
അവിടെ നിന്നും തിരിച്ചു വരുമ്പോൾ രണ്ടു വർഷമായി ഞാൻ ആരെയും അറിയിക്കാതെ കൊണ്ട് നടന്ന ഇഷ്ടവും കുഴിച്ചു മൂടിയിരുന്നു.
രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആയിരുന്നു ഹുസൈൻ ഇക്ക വീട്ടിലേക്ക് വന്നത്...
എന്നെ കണ്ടു ഒരു മാപ്പ് ചോദിച്ചു...
""മോനെ നീ അവളെ കല്യാണം കഴിക്കണം.... ഇത് ഒരു ഉപ്പാന്റെ അവസാനത്തെ ആഗ്രഹം ആണ്.""
ഉപ്പ... അവൾ മനസ്സിൽ കൊണ്ട് നടക്കുന്നത് വേറെ ഒരാളെ അല്ലെ... പിന്നെ എങ്ങനെ ഞാൻ.
""ഞാൻ അവളെ കൊണ്ട് കല്യാണത്തിന് സമ്മതിപ്പിക്കാം ""
അത്.....
""മോനെ നീ ഇത് ഉപേക്ഷിക്കരുത്.... എന്റെ മകളെ ചതിക്കാൻ ശ്രമിക്കുന്നവന്റെ കയ്യിലിൽ എന്റെ മോളെ കിട്ടരുത്""
എന്താ പറയുന്നത് അവൻ ചതിക്കുകയാണെന്നോ... പക്ഷെ അഫ്ന പറഞ്ഞത് ജീവനെ പോലെ സ്നേഹിക്കുകയാണ് എന്നല്ലേ...
""അതെല്ലാം അവന്റെ തന്ത്രമാണ്... എന്റെ മോളെ രക്ഷിക്കാൻ മോനെ പറ്റു..""
പക്ഷെ അഫ്നയുടെ സമ്മതം ഇല്ലാതെ കല്യാണം എങ്ങനെ നടക്കും....
""മോൻ അതോർത്തു പേടിക്കണ്ട.... എന്റെ കുട്ടിയെ ഇഷ്ട്ടമാണെങ്കിൽ അവളുടെ കഴുത്തിൽ നീ മഹർ ചാർത്തണം""
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു.....
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെണ്ണെ എന്നാണ് നീ എന്റെ പ്രണയം തിരിച്ചറിയുക....
സമയം നോക്കിയപ്പോൾ രാത്രി രണ്ടുമണി ആവാൻ ആയിരുന്നു.
ഡ്രിപ് തീരാൻ ആയിട്ടുണ്ട്.... കുറച്ചു നേരം കൂടി കാത്തിരുന്ന് ഡ്രിപ്പ് തീർന്നപ്പോൾ... സിറിഞ്ച് ഊരി പഞ്ഞി വച്ചു ബാൻഡ് aid ഒട്ടിച്ചു...
ആ നിഷ്കളങ്കമായ മുഖം കണ്ടതും കവിളിലേക്ക് എന്റെ ചുണ്ടുകൾ കൊണ്ട്പോയതും പെട്ടന്ന് തന്നെ അത് വേണ്ട എന്ന് വച്ചു.... കാരണം അഫ്നക്ക് എന്നെ ഇഷ്ട്ടമല്ലലോ...
നല്ലപോലെ ഉറക്കം വന്നപ്പോൾ സോഫയിലേക്ക് പോയി കിടന്നത് മാത്രം ഓർമയുണ്ട് അപ്പോയെക്കും ഉറക്കം എന്നെ തലോടി.....
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നലെ എന്താണ് എനിക്ക് പറ്റിയത്.... ഞാൻ എങ്ങനെ ബെഡിൽ എത്തി....
ഉറക്കം കഴിഞ്ഞു നോക്കുമ്പോൾ ഞാൻ കിടക്കയിൽ ആയിരുന്നു... സാർ സോഫയിൽ കിടക്കുന്നുണ്ട്.
സാർ ആവും എന്നെ ഇവിടെ കൊണ്ടുവന്ന് കിടത്തിയത്.... എന്റെ ഇഷ്ടമില്ലാതെ അയാൾ എന്റെ ദേഹത്ത് തൊട്ടു...
അത് ഓർത്തപ്പോൾ ദേഷ്യം കൂടി വന്നു... ഇപ്പോഴും ചെറിയ തലവേദനയുണ്ട്...
ബാത്റൂമിൽ കയറി മുഖം കഴുകി..
താഴേക്ക് നടന്നു...
അടുക്കളയിൽ ഉമ്മ ഉണ്ടായിരുന്നു എന്നെ കണ്ടതും സ്നേഹം കൊണ്ട് വഴക്കു പറയാൻ തുടങ്ങി...
മോളെ എന്തിനാ ഇപ്പോൾ തന്നെ എണീറ്റത്.... കുറച്ചു കഴിഞ്ഞു എണീറ്റാൽ പോരെ....
ഉമ്മ... സമയം 6 മണി ആയില്ലേ. ഷീണം ഉണ്ടായിരുന്നു അത്കൊണ്ടാ എണീക്കാൻ വൈകിയത്....
എന്റെ നീനു... നീ പോയി റസ്റ്റ് എടുക്ക് ഞാൻ ഇപ്പോൾ ചായ തരാം....
അത് വേണ്ട എനിക്ക് ഒരു കുഴപ്പവും ഇല്ല...
ഈ പെണ്ണിന്റെ ഒരു കാര്യം....
ഉമ്മ എന്നെ കണ്ടു നല്ല സന്തോഷത്തിൽ ആണ്... പക്ഷെ എന്റെ മനസ്സിൽ സാറിനോട് ഉള്ള ദേഷ്യം കൂടി കൊണ്ടിരുന്നു....
ഒരിക്കലും എനിക്ക് അയാളോട് ശമിക്കാൻ കഴിയില്ല.
8 മണി ആയപ്പോൾ ആയിരുന്നു ഉമ്മ പറഞ്ഞത് സാറിന് ചായ കൊണ്ടുപോയി കൊടുത്തു വിളിക്കാൻ... അങ്ങനെ മനസ്സില്ല മനസ്സോടെ ഞാൻ റൂമിലേക്ക് നടന്നു....
അയാളെ എങ്ങനെ വിളിക്കും എന്നായിരുന്നു മനസ്സിലെ ചിന്ത....
ഡോർ തുറന്നു നോക്കിയപ്പോൾ സാർ ബാൽകണിയിൽ ഇരിക്കുന്നതാണ് കണ്ടത്... ഞാൻ ചായ ടേബിളിൽ വച്ചു തിരിഞ്ഞപ്പോൾ ആയിരുന്നു പെട്ടന്ന് സാർ എന്റെ കൈ പിടിച്ചു വലിച്ചത്....
പെട്ടന്ന് ഉള്ള പ്രവർത്തിയിൽ ഞാൻ സാറിന്റെ നെഞ്ചിലേക്ക് വീണു....
എന്റെ കണ്ണുകൾ അടഞ്ഞു....
*അഫ്ന.....I love you dear*
സാറിന്റെ ചൂട് ശ്വാസം എന്റെ ചെവിയിൽ തട്ടിയതും ഞാൻ കുതറി മാറാൻ നോക്കി...
സാർ എന്നെ കൂടുതൽ മുറുക്കി പിടിച്ചു.....
""അഫ്ന...... ഇഷ്ട്ടമായിരുന്നു ഒരുപാട്... വേറെ ആർക്കും vitt കൊടുക്കാൻ പറ്റില്ലായിരുന്നു... അതുകൊണ്ടാ ഞാൻ സമ്മതം പോലും ചോദിക്കാതെ നിന്നെ എന്റെ സ്വന്തം ആക്കിയത് ""
""ആ അഫ്സൽ നിന്നെ ചതിക്കുകയായിരുന്നു.""
ഇനി എന്തൊക്കെ കള്ളം വേണമെങ്കിലും എന്നോട് പറഞ്ഞോ..... പക്ഷെ എന്റെ അഫ്സൽ ഇക്ക പാവമാണ്....
പെട്ടന്ന് ആയിരുന്നു വലിയ ഒരു ശബ്ദം കേട്ടത്... ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ പൂച്ചട്ടി നിലത്തു വീണു ഉടഞ്ഞു കിടക്കുന്നതാണ് കണ്ടത്... ദേഷ്യത്തോടെ എന്നെ നോക്കി നിൽക്കുന്ന സാറിനെയും....
ആ പട്ടിയെ നീ മറന്നേക്ക് ഇല്ലെങ്കിൽ അത് നിനക്ക് തന്നെ ആണ് പ്രശ്നം....
എന്നെ കൊന്നാലും ഞാൻ മറക്കില്ല.....
പെട്ടന്ന് ആയിരുന്നു സാറിന്റെ കൈ എന്റെ നേരെ ഉയർന്നത്....
പേടി കൊണ്ട് ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു....
കുറച്ചു കഴിഞ്ഞു കണ്ണ് തുറന്നു നോക്കിയപ്പോൾ ദേഷ്യം കടിച്ചു പിടിച്ചു നിൽക്കുന്ന സാറിനെയാണ് കണ്ടത്...
ഇനിയും അവിടെ നിന്നാൽ തല്ല് കിട്ടും എന്നുള്ളത് കൊണ്ട് ഞാൻ പെട്ടന്ന് താഴേക്കു പോയി...
താഴേക്കു എത്തിയപ്പോയെക്കും കണ്ണുകൾ നിറഞ്ഞിരുന്നു...
ഉമ്മ കാണാതെ കണ്ണീർ തുടച്ച് വീണ്ടും ഉമ്മയുടെ കൂടെ ഞാനും സഹായിക്കാൻ കൂടി.
ഇടക്ക് എന്നെ ഉപ്പ കണ്ടെങ്കിലും എന്നോട് ഒന്ന് ചിരിക്കുക പോലും ചെയ്തില്ല...
പിന്നീട് എപ്പോയോ സാർ ബൈക്ക് എടുത്തു പുറത്തേക്ക് പോവുന്നത് കണ്ടു...
രാത്രി 8 മണി ആയപ്പോൾ ആയിരുന്നു സർ വീട്ടിലേക്ക് വന്നത്.
സാർ മുറിയിലേക്ക് പോവുന്നത് കണ്ടു ഉമ്മ എന്നെ നിർബന്ധിച്ചു മുറിയിലേക്ക് അയച്ചു...
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചായ തന്ന് അഫ്ന അങ്ങനെ ഒക്കെ പറഞ്ഞതും ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല ഇനിയും വീട്ടിൽ നിന്നാൽ മനസ് കൂടുതൽ depressed ആകും എന്നത് കൊണ്ട് ബൈക്ക് എടുത്തു കൂട്ടുകാരുടെ അടുത്തേക്ക് പോയത്...
ക്ലബ്ബിൽ അവരോട് സംസാരിച്ചു കാരംസ് കളിക്കുന്ന ടൈമിൽ ആയിരുന്നു ഫോണിലേക്ക് ഒരു കാൾ വന്നത്.
പ്രൈവറ്റ് നമ്പർ എന്ന് എഴുതിയ ആ നമ്പർ ഞാൻ അറ്റൻഡ് ചെയ്തു....
പെട്ടന്ന് ഒരു പൊട്ടിച്ചിരി ആയിരുന്നു കേട്ടത്....
ആരാണ് ഇത്....
ഹഹഹ.... ഞാൻ നിന്റെ ഭാര്യയുടെ കാമുകൻ....
അത് കേട്ടതും എന്റെ ദേഷ്യം കൂടാൻ തുടങ്ങി...
ഡാ... @#@₹#@@₹
എത്ര ധൈര്യം ഉണ്ടായിട്ടാ എന്റെ ഫോണിലേക്ക് വിളിച്ചത്...
അഫ്ന അവൾ എന്റെ പെണ്ണാ..
അവളുടെ ചിന്ത പോലും നിന്റെ മനസ്സിൽ ഇനി ഉണ്ടാകാൻ പാടില്ല... കൊല്ലും ഞാൻ നിന്നെ...
Cool ബേബി... എന്തിനാ ഇങ്ങനെ ചൂടാകുന്നത്.... അഫ്ന... അവൾ എന്റെ വികാരം ആണ് ഞാൻ അതിനായി എന്തും ചെയ്യും....
എന്നെ അന്ധമായി വിശ്വസിച്ചിട്ടുണ്ട് അവൾ... ഞാൻ ഒന്ന് വിളിച്ചാൽ അവൾ എന്റെ കൂടെ ഇറങ്ങി വരും...
""അന്ന് നിന്റെ മരണം ആയിരിക്കും... അഫ്നയെ നിനക്ക് ഇനി കാണാൻ പോലും കിട്ടില്ല... ""
ഞാൻ എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയിട്ടും ഉണ്ട്.... പക്ഷെ അഫ്ന എന്റെ കയ്യിൽ നിന്നും വഴുതി പോയി വിടില്ല ഞാൻ.... എന്റെ കയ്യിൽ തന്നെ വന്നു പെടും അവൾ...
Your sleepless nights are coming baby...
അതും പറഞ്ഞു ഫോൺ കട്ടായി...
കൂട്ടുകാർ കാര്യം എന്താണ് എന്ന് ചോദിക്കുന്നുണ്ട് പക്ഷെ ഞാൻ ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി...
ഒരുപാട് സ്ഥലത്തു അവനെ അന്വേഷിച്ചു.
പക്ഷെ ഒരു തുമ്പും കിട്ടിയില്ല..
അങ്ങനെ വീട്ടിലേക്ക് തിരിച്ചു എത്തിയപ്പോൾ സമയം എട്ടുമണി കഴിഞ്ഞിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അഫ്നയും വന്നു...
അഫ്ന...ഞാൻ പറയുന്നത് നീ കേൾക്കണം ആ അഫ്സൽ നിന്നെ സ്നേഹിച്ചത് നുണ ആയിരുന്നു ....
നിന്റെ ഉപ്പാക്ക് എല്ലാം അറിയാം.
നമുക്ക് നാളെ അവിടെ പോകണം ഉപ്പ പറയുന്നത് കേൾക്കണം നീ...
ഇല്ല.... എന്തൊക്കെ പറഞ്ഞാലും ഞാൻ അത് വിശ്വസിക്കില്ല....
എന്റെ ഉപ്പ മരിച്ചു... അയാൾ എന്റെ ഉപ്പയല്ല വെറുപ്പാ അയാളോട് എനിക്ക്...
അഫ്ന പറഞ്ഞു തീരുന്നതിനു മുമ്പ് എന്റെ കൈ അഫ്നയുടെ കവിളിൽ പതിഞ്ഞു.....
എന്റെ അടി കൊണ്ടതും അഫ്ന പിറകിലേക്ക് തെറിച്ചു.
അഫ്നയുടെ കലങ്ങിയ കണ്ണുകൾ കണ്ടതും എനിക്കും സങ്കടം വന്നു.
ദേഷ്യവും സങ്കടവും നിയന്ദ്രിക്കാൻ കഴിയാതെ ഞാൻ ബൈക്ക് എടുത്തു വീട്ടിൽ നിന്നും ഇറങ്ങി...
ദേഷ്യം കാരണം ബൈക്കിന്റെ വേഗത കൂടിക്കൊണ്ടിരുന്നു.... ഒരുപാട് സമയം കഴിഞ്ഞു കുറെ ദൂരം യാത്ര ചെയ്തു പെട്ടന്ന് ആയിരുന്നു ബൈക്ക് പെട്രോൾ കഴിഞ്ഞു നിന്നത്.
ദേഷ്യം കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങിയത് കൊണ്ട് ഫോണും പെഴ്‌സും എടുക്കാൻ മറന്നിരുന്നു....
ഞാൻ റോഡിലൂടെ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി നിന്നപ്പോൾ ആയിരുന്നു പെട്ടന്ന് എന്റെ കണ്ണിൽ ആ കാഴ്ച പതിഞ്ഞത്.
രണ്ടാളുകൾ ഒരു പെണ്ണിനെ കാറിലേക്ക് കയറ്റി കൊണ്ട് പോവുന്നത്...
ഞാൻ അവിടേക്ക് ഓടി എത്തിയപ്പോയെക്കും ആ കാർ അവിടെ നിന്നും പോയി.... നമ്പർ പ്ലേറ്റ് നോക്കിയപ്പോൾ നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു....
എന്റെ മുമ്പിൽ ഒരു കാര്യം നടന്നിട്ടും എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല....
നിരാശ കൊണ്ട് എന്റെ മുഖം കുനിഞ്ഞു....
കുറച്ചു നേരം കാത്തിരുന്നപ്പോൾ അതിലൂടെ ബൈക്കിൽ വന്ന ഒരു ചെറുപ്പക്കാരൻ എനിക്ക് വീട്ടിലേക്ക് ലിഫ്റ്റ് തന്നു.
അങ്ങനെ വീട്ടിലേക്ക് എത്തിയപ്പോയെക്കും സമയം 11 ആയിരുന്നു.
കാളിങ് ബെൽ ഞെക്കിയപ്പോൾ വന്നത് ഉമ്മ ആയിരുന്നു.
ഡാ അനസേ നീ എവിടെ ആയിരുന്നു....
ഉമ്മച്ചി നല്ല കലിപ്പിൽ ആണല്ലോ എന്നെ ദേഷ്യം വരുമ്പോൾ അല്ലെ പേര് വിളിക്കുക...
അല്ലടാ... പിന്നെ ഈ സമയത്തു വരുന്ന നിന്നെ എന്താ പറയേണ്ടത്...
സാരമില്ല മോനെ ഒക്കെ ശരിയാകും.
ഞാൻ ഉമ്മാനെ ഒന്ന് കെട്ടിപിടിച്ചു...""ഉമ്മ ഞാൻ ചെയ്തത് തെറ്റായോ... എടുത്ത് ചാടി ഈ നിക്കാഹ് കഴിച്ചത് ""
എന്റെ മോന് അങ്ങനെ ഒക്കെ തോന്നാൻ തുടങ്ങിയോ.
സാരമില്ല മോൻ അങ്ങനെ നിർബന്ധം പിടിച്ചു ചെയ്തില്ലെങ്കിൽ നീനു മോളുടെ ഭാവി എന്താവും എന്ന് ഓർത്തിട്ടുണ്ടോ.
എന്നിട്ടും എന്നെ മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞില്ലാലോ...
സാരമില്ല സത്യങ്ങൾ പുറത്തു വരുന്ന ദിവസം എന്റെ മോനോട് ഒരുപാട് കരഞ്ഞു കൊണ്ട് മാപ്പ് പറയും നീനു മോൾ...
മോനെ ഭക്ഷണം കഴിച്ചില്ലലോ... ഞാൻ എടുത്ത് വച്ചിട്ടുണ്ട്.
എനിക്ക് വേണ്ട ഉമ്മ...
ഭക്ഷണം കഴിക്കാതെ ഞാൻ വിടില്ല.
അങ്ങനെ ഉമ്മ നിർബന്ധിച്ച് എനിക്ക് ഭക്ഷണം തന്നു.
ഞാൻ ഭക്ഷണം കഴിച്ചു മുറിയിലേക്ക് നടന്നു.
ഞാൻ റൂമിലേക്ക് എത്തുമ്പോൾ അഫ്ന സോഫയിൽ കിടക്കുന്നതാണ് കണ്ടത്...
മുറിയിലെ ലൈറ്റ് ഓഫാക്കിയത് കൊണ്ട് നല്ല ഇരുട്ട് ആയിരുന്നു. ഞാൻ ഫോൺ എടുത്തു സ്ക്രീൻ ലൈറ്റ്ന്റെ വെളിച്ചത്തിൽ അഫ്നയുടെ മുഖത്തേക്ക് നോക്കി.
എന്റെ കൈ പതിഞ്ഞു തണർത്തു വന്നിട്ടുണ്ട്. അത് കണ്ടതും ഇതുവരെ ഉണ്ടായിരുന്ന ദേഷ്യം എവിടേക്കോ പോയി.
പതിയെ ഞാൻ അഫ്നയുടെ അടുത്ത് ഇരുന്നു. എന്റെ കൈ കൊണ്ട് തണർത്ത കവിളിൽ ഒരു നേർത്ത ചുംബനം കൊടുത്തു.
കിടക്കയിൽ കിടന്നെങ്കിലും ഉറക്കം വന്നില്ല... മനസ്സ് അഫ്നയുടെ അടുത്താണ്...
കിടന്ന സ്ഥലത്തു നിന്നും പതിയെ എണീറ്റു അഫ്നയുടെ അടുത്ത് പോയി.
അഫ്നയുടെ മുഖം പതിയെ ഉയർത്തി സോഫയിൽ ഇരുന്ന് അഫ്നയുടെ തല എന്റെ മടിയിൽ വച്ചു.
പതിയെ അഫ്നയുടെ മുടിയിലൂടെ എന്റെ വിരലുകൾ കൊണ്ട് തലോടി... പതുക്കെ എപ്പോയോ ഞാനും ഉറക്കത്തിലേക്ക് വീണു.
അടുത്ത ദിവസം ഉറക്കം ഉണരുമ്പോൾ ഞാൻ സോഫയിൽ ചാരി കിടക്കുകയായിരുന്നു.
അഫ്ന എപ്പോയോ എണീറ്റു പോയിട്ടുണ്ട്.
ബാത്റൂമിൽ കയറി ഫ്രഷ് ആയി ഞാൻ താഴേക്കു പോയി.
അടുക്കളയിൽ നിന്ന് ഉമ്മയുടെയും അഫ്നയുടെയും സംസാരം കേൾക്കുന്നുണ്ട്.
അതികം വൈകാതെ തന്നെ ഉമ്മ എനിക്ക് ചായ കൊണ്ടുവന്നു തന്നു.
ഹാളിൽ ആയിരുന്നു ഞാൻ ഇരുന്നത്.
കുറച്ചു നേരം വാർത്ത കാണാം എന്ന് കരുതി ഞാൻ ന്യൂസ് ഇട്ടു...
ആദ്യം തന്നെ കേട്ടത് ഒരു പെൺകുട്ടിയെ കാണാനില്ല എന്ന വാർത്ത ആയിരുന്നു...
""ജില്ലയിൽ വീണ്ടും ഒരു പെൺകുട്ടിയെ കൂടി കാണാതെയായി... ഒരു മാസത്തിനുള്ളിൽ 9 മത്തെ പെൺകുട്ടിയെ ആണ് കാണാതെ ആവുന്നത്.
പോലീസ് തിരച്ചിൽ ഊർജിതമാക്കി .
മിസ്സിംഗ് ആയ 9പെൺകുട്ടികളും 17 നും 20 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ ആണ്.""
വാർത്ത കേട്ടതും എന്റെ മനസ്സിലേക്ക് ഇന്നലെ നടന്ന കാര്യം ഓടി വന്നു.
പെട്ടന്ന് തന്നെ ഞാൻ കൂട്ടുകാരനെ കൂട്ടി ബൈക്ക് കിടന്ന സ്ഥലത്തേക്ക് പോയി.
ബൈക്കിൽ പെട്രോൾ അടിച്ചു നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു.
ഞാൻ Si സാറിന്റെ റൂമിൽ കയറി....
സാർ എനിക്ക് ഒരു കാര്യം പറയാനുണ്ട്.
""വല്ല പരാതിയും ആണെങ്കിൽ പുറത്തു കൊടുത്താൽ മതി ഞങ്ങൾ വന്ന് അന്വേഷിക്കാം""
സാർ ഞാൻ പരാതി തരാൻ വന്നതല്ല. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്...
""എന്താണ് പറയു..""
സാർ ഇന്നലെ ഒരു പെൺകുട്ടി മിസ്സിംഗ് ആയില്ലേ... ആ പെൺകുട്ടിയെ ഇന്നലെ രണ്ടാളുകൾ കാറിൽ കൊണ്ട് പോവുന്നത് ഞാൻ കണ്ടു.
""What.... ""
അതെ സാർ... ഇന്നലെ രാത്രി ബൈക്കിൽ പെട്രോൾ കഴിഞ്ഞു നിൽക്കുമ്പോൾ ആയിരുന്നു ഞാൻ അത് കണ്ടത്...
""എവിടെ വച്ചാ അത് ഉണ്ടായത്.""
ജങ്ഷന് കുറച്ചു അപ്പുറത്തു ആയിരുന്നു സാർ...
""അവർ ഉപയോഗിച്ചിരുന്ന കാർ ഏതാണെന്നു അറിയുമോ..നമ്പർ നോട്ട് ചെയ്തിരുന്നോ ...""
അവർ ഒരു വൈറ്റ് duster ആയിരുന്നു യൂസ് ചെയ്തത്. അതിനു നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു.
""ഈ കാര്യങ്ങൾ പറഞ്ഞതിന് ഒരുപാട് താങ്ക്സ്... ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ വിളിക്കാം ഫോൺ നമ്പർ ഇവിടെ കൊടുത്തു പൊയ്ക്കോ ""
ഓക്കേ സാർ....
അഫ്സലിന്റെ കാര്യം മനസ്സിലേക്ക് വന്നെങ്കിലും അത് സാറിനോട് പറഞ്ഞില്ല...
അവിടെ നിന്നും ഉറങ്ങുമ്പോൾ അഫ്സലിനോടുള്ള ദേഷ്യം കൂടി കൂടി വന്നു.
പിന്നെ നേരെ പോയത് വീട്ടിലേക് ആയിരുന്നു....
രാവിലെ ഉള്ള ഭക്ഷണം കഴിച്ച് ഞാൻ കുളിച്ചു...
താഴെ ഉമ്മയോട് സംസാരിക്കുന്ന അഫ്നയെ വിളിച്ചു...
അഫ്ന.... ഇന്ന് നമ്മൾ നിന്റെ വീട്ടിലേക്ക് പോവുകയാണ്.
ഉപ്പാക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.
എനിക്ക് ഉപ്പ പറയുന്നത് കേൾക്കാൻ താല്പര്യം ഇല്ല... ഞാൻ കൂടെ വരുന്നത് എന്റെ ഉമ്മാനെ കാണാൻ ആണ്.
നി വേഗം റെഡി ആവ് നമുക്ക് ഇപ്പോൾ തന്നെ പോകണം...
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കുറച്ചു സമയത്തിന് ശേഷം അഫ്ന നല്ല ഡ്രസ്സ് ഒക്കെ ഇട്ട് വട്ടത്തിൽ മുഖത്തു ഷാൾ ചുറ്റി നല്ല സുന്ദരി ആയി പുറത്തേക്ക് വന്നു...
ഞാൻ കുറച്ചു സമയം കണ്ണുകൾ എടുക്കാതെ അഫ്നയെ നോക്കി നിന്നു....
അഫ്ന അടുത്ത് എത്തിയപ്പോൾ ആയിരുന്നു പെട്ടന്ന് ഞാൻ എന്റെ കണ്ണുകൾ മാറ്റിയത്.
ബൈക്കിൽ കയറി കിക്കർ അടിച്ചു ബൈക്ക് സ്റ്റാർട്ട് ആക്കി...
അഫ്ന വാ...
ഇതിൽ ആണോ പോകുന്നത്... എന്നാൽ ഞാനില്ല....
എന്തെ ഇതിൽ പോയാൽ കുഴപ്പം.
വേണ്ട എനിക്ക് ഇഷ്ട്ടമല്ല....
മര്യാദക്ക് കയറാടി...
ഞാൻ ഒന്ന് കലിപ്പായതും പെണ്ണ് പേടിച്ചു ബൈക്കിൽ കയറി.
എന്റെ ശരീരത്തിൽ മുട്ടാതിരിക്കാൻ പ്രേതേകം ശ്രദ്ധിക്കുന്നുണ്ട് അഫ്ന....
അത് എനിക്ക് ഇഷ്ട്ടമായില്ല.
പെട്ടന്ന് ഞാൻ ബൈക്കിന്റെ ബ്രേക്ക് പിടിച്ചു...
പെണ്ണ് പേടിച്ചു എന്നെ ഇറുക്കി കെട്ടിപിടിച്ചു... ഇപ്പോൾ അവൾ ശ്വാസം എടുക്കുന്നത് പോലും എനിക്ക് അറിയാൻ പറ്റുന്നുണ്ട്. ഞാൻ മനസ്സിൽ പൊട്ടിച്ചിരിച്ചു... എന്നോടാ കളി 😁.
അഫ്ന... ഇറങ്ങുന്നില്ലേ സ്ഥലം എത്തി...
ബൈക്കിൽ പോകാൻ ഇത്ര ഇഷ്ട്ടം ആണോ....
അഫ്ന എന്നെ നോക്കി കണ്ണുരുട്ടി വീട്ടിലേക്ക് നടന്നു....
വീടിന്റെ ഉമ്മറത്തു തന്നെ ഉപ്പയും ഉമ്മയും സംസാരിച്ചു ഇരിക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ വരുന്നത് കണ്ടതും രണ്ടാൾക്കും ഒരുപാട് സന്തോഷം ആയിട്ടുണ്ട്....
ഉമ്മ അഫ്നയെ വന്ന് കെട്ടിപിടിച്ചു...
ഉപ്പ എന്നെയും അഫ്നയെയും അകത്തേക്ക് കൊണ്ടുപോയി...
പക്ഷെ അഫ്ന ഉപ്പയെ നോക്കി ഒന്ന് ചിരിക്കുക പോലും ചെയ്തില്ല...
ഉപ്പാക്ക് അത് നല്ല സങ്കടം ആയിട്ടുണ്ട്...
ഞാൻ അഫ്നയെ മുറിയിലേക്ക് കൊണ്ട് പോയി...
അഫ്ന... ഞാൻ നിന്റെ കാലു പിടിക്കാം.
നീ ഉപ്പയോട് സംസാരിക്കണം.... നിന്നെ 18 വർഷം നോക്കി വളർത്തിയ ആളാണ് അത്...
എന്റെ മറുപടി ഞാൻ ഇന്നലെ പറഞ്ഞു ഇന്നും അത് തന്നെ പറയുന്നു... എനിക്ക് ഇനി ഉപ്പയില്ല...
എന്റെ ഇഷ്ട്ടങ്ങൾ അയാൾ നടത്തി തന്നിട്ടില്ല.
എന്നെ എനിക്ക് ഇഷ്ടമില്ലാത്ത സ്ഥലത്തേക്ക് അയച്ചു..
നിങ്ങളുടെ ഒപ്പം ഉള്ള ജീവിതം ഒരിക്കലും എനിക്ക് സന്തോഷം നൽകില്ല...
അപ്പോൾ ഒരിക്കലും നീ എന്നെ സ്നേഹിക്കില്ലേ.
ഇല്ല....
എന്റെ ശരീരം നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിഞ്ഞാലും എന്റെ മനസ്സിൽ അഫ്സൽ ഇക്ക മാത്രം ആയിരിക്കും...
എന്റെ കൈകൾ ദേഷ്യം കൊണ്ട് വീണ്ടും ഉയർന്നെങ്കിലും.... ഞാൻ ദേഷ്യം നിയന്ദ്രിച്ചു.
അഫ്ന ഉമ്മാനോട് ഒരുപാട് സംസാരിക്കുന്നുണ്ട് അതെല്ലാം കണ്ടു ഉപ്പ സങ്കടപ്പെട്ട് നിന്നു.
ഉപ്പ.... ഒക്കെ ശരിയാകും.
സത്യങ്ങൾ മനസ്സിലാക്കിയാൽ അഫ്ന ഉപ്പാനോട് ഇതിനൊക്കെ മാപ്പ് പറയും.
അതൊന്നും ഉണ്ടാവില്ല മോനെ.... എന്നാലും എന്റെ കുട്ടി അവിടെ സുരക്ഷിതയാണല്ലോ എനിക്ക് അത് മതി....
സാരമില്ല ഉപ്പ.
രണ്ടു വർഷം മുമ്പ് വരെ ഒരുപാട് സന്തോഷത്തോടെ ആയിരുന്നു ഞങ്ങളുടെ ഈ ചെറിയ കുടുംബം കഴിഞ്ഞിരുന്നത്.
എന്നാൽ ആ അഫ്സൽ എല്ലാം നശിപ്പിച്ചു....
അവന്റെ കള്ളത്തരങ്ങൾ പുറത്തു വരണം.
ഉപ്പ.. അതൊക്കെ പുറത്തു കൊണ്ട് വരണം.... അപ്പൊയെ അഫ്ന കാര്യങ്ങൾ എല്ലാം വിശ്വസിക്കു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അവിടെ നിന്ന് തിരിച്ചു വീട്ടിലേക്ക് പോരുമ്പോൾ രാത്രി ആയിരുന്നു.
യാത്രയിൽ അഫ്ന എന്നോട് ഒന്നും മിണ്ടിയില്ല.
എന്നെ തൊടാതെ ബൈക്കിൽ ഇരുന്നു.
വീട്ടിൽ എത്തിയപ്പോൾ എന്നെ നോക്കുക പോലും ചെയ്യാതെ കയറി പോയി.
ഉമ്മാനോട് ഒരുപാട് നേരം സംസാരിച്ചു ഇരിന്നു ഞാനും മുറിയിലേക്ക് കിടക്കാൻ പോയി.
അഫ്ന ഉറങ്ങിയിട്ടില്ലായിരുന്നു മുറിയിൽ എന്നെ കണ്ടതും സോഫയിലേക്ക് പോയി കിടന്നു...
പതുക്കെ ഞാൻ ബെഡിൽ പോയി കിടന്നു....
എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല.
ബാൽക്കണിയിൽ പോയി കുറച്ചു സമയം കാറ്റ് കൊണ്ട് ഇരുന്നു...
നല്ല നിലാവ് ഉള്ള രാത്രി.. ചന്ദ്രൻ അതിന്റെ പൂർണ ശോഭ കാണിക്കുന്നുണ്ട്....
സമയം രണ്ടുമണി ആയപ്പോൾ ഞാൻ ഉറക്കം വന്ന് ബെഡിലേക്ക് കിടന്നു....
രാവിലെ നിർത്താതെ ഉള്ള ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത്...
ഫോൺ എടുത്തു നോക്കിയപ്പോൾ പ്രൈവറ്റ് നമ്പർ.... എനിക്ക് ദേഷ്യം കൂടാൻ തുടങ്ങി.
ഫോൺ അറ്റൻഡ് ചെയ്തു അങ്ങോട്ട് പറയാൻ നില്കുന്നതിന്റെ മുമ്പ് തന്നെ ഇങ്ങോട്ട് സംസാരിക്കാൻ തുടങ്ങി.
""സോറി.... ഞാൻ ഉറക്കം കളഞ്ഞു ബുദ്ധിമുട്ടിച്ചോ.... ഹഹഹ""
എന്തിനാ എന്നെ വിളിച്ചത്....
""You have a hot news baby""
അതും പറഞ്ഞു ആ ഫോൺ കട്ടായി...
അഫ്സലിന്റെ ആ ശബ്ദം കേട്ടതും എനിക്ക് ദേഷ്യം കൂടി വന്നു. അവൻ മനസ്സിൽ എന്തോ ഉറപ്പിച്ചിട്ടുണ്ട്.
അരുതാത്തത് എന്തോ നടക്കാൻ പോകുന്നു എന്ന് മനസ്സ് പറയുന്നുണ്ട്.
ഫോൺ ബെഡിലേക്ക് ഇട്ട് ബാത്റൂമിൽ കയറി കുളിച്ചു ഫ്രഷ് ആയി...
സുബഹിയുടെ സമയം ആയത് കൊണ്ട് തന്നെ പള്ളിയിലേക്ക് നടന്നു പോയി..
നിസ്കാരം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ സമയം 6 മണി ആവാൻ ആയിരുന്നു.
വീട്ടിലേക്ക് എത്തിയതും ഉമ്മ ചായ തന്നു... അഫ്ന അടുത്ത് കൂടി നടന്നു പോയാൽ പോലും എന്നെ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല...
എന്തോ ആപത്തു നടക്കാൻ പോകുന്നു എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു....
ടെൻഷൻ കാരണം രാവിലെ ഉള്ള തണുപ്പിൽ പോലും വിയർക്കുന്നുണ്ട്....
""എന്താ മോനെ മുഖം ഇങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടോ...""
ഞാൻ കുറെ നേരം ഇങ്ങനെ ഇരുന്നതും എന്തോ പ്രശ്നം ഉള്ളതായി ഉമ്മാക്ക് മനസ്സിലായിട്ടുണ്ട്..
ഉമ്മ.... അത്..
""എന്താ ഡാ ഉരുണ്ട് കളിക്കാതെ കാര്യം പറയ്...""
ഉമ്മ ഒരു ചെറിയ പ്രശ്നം ഉണ്ട്.
ഇന്നലെ ആ അഫ്സൽ വിളിച്ചിരുന്നു..
""ആര്... അഫ്നയെ സ്നേഹിച്ചിരുന്നവനോ""
ആഹ് ഉമ്മ...അവൻ എല്ലാവരെയും ചതിക്കുകയാ...
ഇന്ന് രാവിലെ അവൻ വിളിച്ചിരുന്നു.
എനിക്ക് എന്തോ hot news ഉണ്ട് എന്ന് പറഞ്ഞു ആണ് കാൾ കട്ട് ചെയ്തത്...
""മോനെ എന്നാൽ സൂക്ഷിക്കണം എന്തോ അപകടം ഉണ്ട് ""
ഉമ്മ അത് പറഞ്ഞു തീരുന്നതിന്റെ മുമ്പ് എന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി..
ഞാൻ ഫോൺ എടുത്തു... ഒരു അറിയാത്ത നമ്പറിൽ നിന്നും ആയിരുന്നു കാൾ വന്നത്...
ഞാൻ അറ്റൻഡ് ചെയ്തു.
""ഹലോ ഇത് അഫ്നയുടെ ഭർത്താവ് അല്ലെ..""
അതെ നിങ്ങൾ ആരാ...
""ഞാൻ.... അഫ്നയുടെ ഉപ്പ..""
ഉപ്പാക്ക് എന്താ പറ്റിയത്.
""ഹാർട്ട് അറ്റാക്ക് ആയി ഹോസ്പിറ്റലിൽ ആണ്...കുറച്ചു സീരിയസ് ആണ്.""
ഏത് ഹോസ്പിറ്റലിൽ ആണ്...
""സിറ്റി ഹോസ്പിറ്റലിൽ ആണ്""
മോനെ എന്താ പറ്റിയത്....
അത് ഉമ്മ...അഫ്നയുടെ ഉപ്പാക്ക് ഹാർട്ട് അറ്റാക്ക്.... ഞാനും അഫ്നയും പെട്ടന്ന് പോകട്ടെ ഹോസ്പിറ്റലിലേക്ക്...
മോനെ ഞാനും ഉണ്ട്...
ഞാൻ പെട്ടന്ന് തന്നെ അഫ്നയുടെ കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങി.....
എന്റെ കൈ വിട്...എവിടെക്കാ പോകുന്നത്...
അത് ഉപ്പ ഹോസ്പിറ്റലിൽ ആണ് നമുക്ക് ഉടനെ പോകണം.
ഞാൻ വരില്ല... അയാൾ എന്റെ ആരും അല്ല.
നിന്നോട് വരാനാണ് ഞാൻ പറഞ്ഞത്...
ഇല്ല....
എന്റെ കൈ ഒരിക്കൽ കൂടി അഫ്നയുടെ കവിളിൽ പതിഞ്ഞു.
അത് കണ്ടു കൊണ്ട് ആയിരുന്നു ഉമ്മ വന്നത്....
മര്യാദക്ക് നടന്നോ ഇല്ലെങ്കിൽ.....
എന്റെ ദേഷ്യം കണ്ടു അഫ്നയും ഉമ്മയും ഒരുപാട് പേടിച്ചിട്ടുണ്ട്...
പോർച്ചിൽ കിടന്നിരുന്ന ford evdeaver ലേക്ക് ഉമ്മയെയും അഫ്നയെയും കയറ്റി കാർ ഹോസ്പിറ്റലിലേക്ക് കുതിച്ചു...
ഹോസ്പിറ്റലിൽ എത്തി ഞാൻ പെട്ടന്ന് തന്നെ icu തിരിഞ്ഞു പിടിച്ചു അവിടെക്ക് പോയി...
അവിടെ എത്തിയപ്പോൾ ഉമ്മ അവിടെ കരഞ്ഞുകൊണ്ട് ഇരിക്കുന്നതാണ് കണ്ടത്....
ഉമ്മയുടെ അടുത്ത് പോയി ആശ്വസിപ്പിക്കാൻ ശ്രമിച്ചു ഞാനും ഉമ്മയും...
പെട്ടന്ന് ആയിരുന്നു ഡോക്ടർ പുറത്തേക്ക് വന്നത്...
ഡോക്ടറിന്റെ മുഖത്തെ നിരാശ കണ്ടപ്പോൾ തന്നെ എനിക്ക് അപകടം മണത്തു...
ഡോക്ടർ ഞങ്ങളുടെ അടുത്തേക്ക് വന്നു....
ഡോക്ടർ ഉപ്പാക്ക് ഇപ്പോൾ എങ്ങനെയുണ്ട്.
I am sorry.... He is gone.
ഞാനും ഉമ്മയും ഒരുപോലെ ഞെട്ടി അവിടെ ഉമ്മാന്റെ കരച്ചിൽ ഉയർന്നു വന്നു... എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
ഇതെല്ലാം കണ്ടു ഒരു ഭാവ വിത്യാസവും ഇല്ലാതെ നിൽക്കുകയായിരുന്നു അഫ്ന.
അത് കണ്ടതും എനിക്ക് ദേഷ്യം കൂടി വന്നു....
എന്റെ മനസ്സിൽ പെട്ടന്ന് സംശയങ്ങൾ വർധിക്കാൻ തുടങ്ങി.
ഞാൻ ഡോക്ടറുടെ റൂമിലേക്ക് നടന്നു...
ഡോക്ടർ...
യെസ്....
എനിക്ക് കുറച്ചു സംശയം ഉണ്ട്... ഇപ്പോൾ മരിച്ച രോഗി എങ്ങനെ ആണ് മരിച്ചത്....
ഇവിടേക്ക് കൊണ്ടുവരുമ്പോൾ ഹാർട്ട് ബീറ്റ് തീരെ ഇല്ലായിരുന്നു... ഹാർട്ട് അറ്റാക്ക് ആയിട്ടാ മരിച്ചത്.
ഡോക്ടർ എനിക്ക് ഇത് കൊലപാതകം ആണോ എന്ന് സംശയം ഉണ്ട്... പോസ്റ്റ്മോർട്ടം ചെയ്യണം...
നോ... Its a നാച്ചുറൽ ഡെത്ത്....
അല്ല ഡോക്ടർ എനിക്ക് ചില സംശയങ്ങൾ ഉണ്ട്... അത് സത്യമാണോ എന്ന് അറിയാൻ വേറെ മാർഗം ഇല്ല.... പ്ലീസ് ഡോക്ടർ.
യെസ്... നമുക്ക് അങ്ങനെ ചെയ്യാം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം ആയി.
അങ്ങനെ രണ്ടു മണിക്കൂറുകൾക്ക് ശേഷം ഡോക്ടർ എന്നെ കാണാൻ വന്നു....
""ഇയാളുടെ പേരെന്താ""
ഞാൻ അനസ്....ഡോക്ടർ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ എന്തെങ്കിലും ഉണ്ടോ....
""അനസ് നിന്റെ സംശയം ശരിയാണ്... Its not a natural death.
ഇത് ഒരു കോലാപാതകം ആണ്...""
What.....
യെസ് നിന്റെ സംശയം ശരിയാണ്.
ബ്ലഡിൽ Digoxin-ന്റെ സാന്നിധ്യം ഉണ്ട് അതും ഓവർ ഡോസ്.
അത്കൊണ്ട് ആണ് patientinu ഹാർട്ട് അറ്റാക്ക് ഉണ്ടാകാൻ കാരണം....
അത് എങ്ങനെയാണ് ഡോക്ടർ എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.
ആർക്കും അത് പെട്ടന്ന് മനസ്സിലാക്കാൻ പറ്റില്ല അത്കൊണ്ട് തന്നെ ആണ് കൊലയാളി ഇങ്ങനെ ഒരു മാർഗം സ്വീകരിച്ചത്...
ഈ മരുന്ന് ഓവർ ഡോസിൽ ശരീരത്തിൽ എത്തിയാൽ അത് ഹൃദയത്തിലെ പേഷികളിൽ മുറിവ് ഉണ്ടാക്കും.
ഇത് തന്നെ ആണ് ഇവിടെ സംഭവിച്ചിരിക്കുന്നത്...
Digoxin ഓവർ ആയി ബ്ലഡിൽ ഉണ്ട്.
ആ കൊലയാളി ആരായാലും അപകടകാരി ആണ്.എല്ലാവരും ഒന്ന് സൂക്ഷിക്കണം.
ഞാൻ പോലീസിനെ വിളിച്ചിട്ടുണ്ട് പോലീസ് കുറച്ചു സമയം കൊണ്ട് ഇവിടെ എത്തും.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഡോക്ടർ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞെട്ടി തരിച്ചു പോയിരുന്നു ഞാൻ....
ഡോക്ടറുടെ മുറി വിട്ട് ഇറങ്ങാൻ സമയത്തു ആണ് si സാർ മുറിയിലേക്ക് വന്നത്.
സാർ എന്നെ കണ്ടതും ഇന്നലെ കണ്ട പരിജയം പുതുക്കി.
ഹലോ നീ അനസ് അല്ലെ ഇന്നലെ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് കണ്ടു എന്ന് പറഞ്ഞത് നീയല്ലേ....
അതെ സാർ...
എന്താ ഇവിടെ...
സാർ ഇപ്പോൾ ഡോക്ടർ വിളിച്ചു പറഞ്ഞ കേസ് എന്റെ ഭാര്യയുടെ ഉപ്പയാണ്...
ആണോ... ഇത് കൊലപാതകം ആണെന്ന് പറഞ്ഞത് നീയല്ലേ.
അതിനു എന്താണ് കാരണം...
അത്... സാർ..
എന്താണ് അനസ്.... നീ എന്തൊക്കെയോ ഹൈഡ് ചെയ്യുന്നുണ്ട് നിനക്ക് ഒരുപാട് കാര്യങ്ങൾ അറിയാം എന്ന് എന്റെ മനസ്സ് പറയുന്നു.
അത് സത്യമാണ് സാർ ഞാൻ ഇനിയും സത്യങ്ങൾ മറച്ചു വച്ചാൽ അവർ എന്റെ അഫ്നയെയും തട്ടിക്കൊണ്ടു പോകും...
എന്താണ് പറയുന്നത് അനസ്..
എല്ലാം ഞാൻ പറയാം.... ആദ്യം ഞാൻ പറയാൻ പോകുന്നത് ഇപ്പോൾ ഉണ്ടായ കൊലപാതകത്തെ കുറിച്ച് ആണ്.
ഇന്ന് രാവിലെ എനിക്ക് ഒരു പ്രൈവറ്റ് നമ്പറിൽ നിന്നും ഒരു കാൾ വന്നിരുന്നു...
You have a hot news baby എന്നും പറഞ്ഞു ആണ് ആ കാൾ കട്ടായത്.....
വാട്ട്.. (Si sir)
അതെ സാർ അതിനു ശേഷം ആണ് ഈ വാർത്ത കേൾക്കുന്നത്.
അത്കൊണ്ട് ആണ് ഞാൻ ഇത് കൊലപാതകം ആണെന്ന് പറയാൻ കാരണം.... ഇപ്പോൾ അത് പോസ്റ്റുമോർട്ടത്തിൽ തെളിയുകയും ചെയ്തു...
നിങ്ങൾക്ക് ആരെയെങ്കിലും സംശയം ഉണ്ടോ ഈ കൊലപാതകത്തിന് പിന്നിൽ...
ഉണ്ട് സാർ...
ആരെ.....
അഫ്സൽ എന്റെ ഭാര്യയെ സ്നേഹം നടിച്ചു ചതിച്ചവനെ... അവൻ ആദ്യവും എന്നെ വിളിച്ചിരുന്നു പ്രൈവറ്റ് നമ്പറിൽ നിന്ന്.
എന്റെ ഭാര്യയെ അവൻ തട്ടിയെടുക്കും എന്ന് അന്ന് പറഞ്ഞിരുന്നു.... ഇപ്പോൾ നടക്കുന്ന ഈ പെൺകുട്ടികളുടെ മിസ്സിങ്ങിലും അവനാണോ എന്ന് എനിക്ക് സംശയം ഉണ്ട്.
വാട്ട്.... ഇത്രയും കാര്യങ്ങൾ നിനക്ക് അറിയാമായിരുന്നു എന്നിട്ടും നീ അത് പോലീസിനോട് പറഞ്ഞില്ല. അത് തെറ്റ് തന്നെ ആണ്....
അഫ്സലിനെ കുറിച്ച് ഞാൻ അന്വേഷിക്കാം... അതുവരെ ഈ മരണം കൊലപാതകം ആണെന്ന് ആരും അറിയേണ്ട.
അങ്ങനെ si സാറിന്റെ നിർദേശം പ്രകാരം നാച്ചുറൽ death ആയിട്ട് ആണ് എല്ലാവരോടും പറഞ്ഞത്.
കുറച്ചു സമയങ്ങൾക്ക് ശേഷം ഉപ്പയെ ആറടി മണ്ണ് ഏറ്റു വാങ്ങി.
അഫ്ന ഒരിക്കൽ പോലും കരഞ്ഞില്ല.
ഉമ്മ ആകെ തളർന്നു പോയിരുന്നു... ഇനി ആ വീട്ടിൽ ഉമ്മ ഒറ്റക്ക് നിൽക്കുന്നത് safe അല്ല അത്കൊണ്ട് ഞാൻ ഉമ്മയെ വീട്ടിലേക്ക് കൊണ്ടുപോയി....
എന്റെ ഉമ്മ ഒരുപാട് കെയർ ചെയ്തു ഉമ്മയെ നോക്കി... പാവം അത്രയും തളർന്നു പോയിരുന്നു.
ഉപ്പയുടെ കാര്യം ആലോചിച്ചതും എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
മകൾക്ക് വേണ്ടി ജീവിച്ചു അവസാനം മകൾക്ക് വേണ്ടി മരിച്ചിട്ട് അവൾ ഒരു തുള്ളി കണ്ണുനീർ പോലും പൊഴിച്ചില്ലലോ....
ചിന്തകൾ കാട് കയറി പോയി...
അഫ്ന എന്റെ റൂമിൽ കിടക്കാതെ ഉമ്മയുടെ കൂടെ താഴെ കിടന്നു.
ഞാനും അത് എതിർത്തില്ല കാരണം ഉമ്മാക്ക് ഇപ്പോൾ ഒരു താങ്ങ് ആവശ്യം ആണ്.... പിന്നെ അഫ്നയെ തടയാൻ ഞാനാരാ....
ചിന്തകൾക്ക് വിരാമമിട്ട് പതിയെ ഉറക്കം എന്നെ കീഴ്പെടുത്തി....
അടുത്ത ദിവസം ഞാൻ ഉണരുന്നത് ഒരു ഞെട്ടുന്ന വാർത്ത കേട്ടുകൊണ്ട് ആയിരുന്നു......
അടുത്ത ദിവസം ഞാൻ ഉണരുന്നത് ഒരു ഞെട്ടുന്ന വാർത്ത കേട്ടുകൊണ്ട് ആയിരുന്നു......
""മോനെ നമ്മുടെ അഫ്ന മോളെ കാണാനില്ല.വീട്ടിൽ എവിടെയും അവളില്ല.""
ഉമ്മ എന്റെ മുറിയിലേക്ക് ഓടി കിതച്ചു വന്ന് പറഞ്ഞു....
അതോടെ പേടിയും നിരാശയും എന്റെ മനസ്സിൽ കൂടി...
പെട്ടന്ന് തന്നെ താഴേക്ക് പോയി നോക്കി അവിടെ അഫ്നയുടെ ഉമ്മ കരയുകയാണ്....
""മോനെ ആ വഞ്ചകി നമ്മളെ എല്ലാരേയും പറ്റിച്ചു...""
ഉമ്മ... കരയണ്ട വിധി അതാണെങ്കിൽ അങ്ങനെ നടക്കട്ടെ....
മോനെ എനിക്ക് പേടിയാവുന്നു... ആ അഫ്സൽ എന്റെ കുട്ടിയെ എന്തെങ്കിലും ചെയ്യും.
ഉമ്മ പേടിക്കണ്ട.... അവൾ എവിടെ ഉണ്ടെങ്കിലും ഞാൻ അവളെ കണ്ടു പിടിക്കും....
ഞാൻ പെട്ടന്നുതന്നെ ബൈക്ക് എടുത്ത് ഒരുപാട് സ്ഥലങ്ങളിൽ പോയി നോക്കി.
പക്ഷെ എനിക്ക് കാണാൻ കഴിഞ്ഞില്ല... ദേഷ്യം ഓരോ നിമിഷവും കൂടി കൂടി വന്നു....
നിരാശയും ദേഷ്യവും കാരണംഞാൻ വല്ലാതെ ഡിപ്രെഷനിലേക്ക് പോയിക്കൊണ്ടിരുന്നു...
അതികം സമയം വൈകാതെ തന്നെ ബൈക്ക് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു....
ഞാൻ si സാറിന്റെ റൂമിലേക്ക് പോയി.
സാർ....
""എന്തുപറ്റി അനസ്... എന്താ ഇത്രയും ടെൻഷൻ. ""
അഫ്ന മിസ്സിംഗ് ആണ് സാർ.... അവളെ രാവിലെ മുതൽ കാണാനില്ല..
""What.....""
അതെ സാർ...
""അപ്പോൾ 10 മത്തെ മിസ്സിങ്ങും നടന്നു....""
എനിക്ക് ഉറപ്പാണ് സാർ ഇതിന്റെ പിന്നിൽ അഫ്സൽ ആണ്....
സാർ എനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്....
തല്ക്കാലം അഫ്ന മിസ്സിംഗ് ആയത് ആരും അറിയേണ്ട...
""ഓക്കേ... പക്ഷെ കൂടുതൽ നേരം ഈ മിസ്സിംഗ് ഞങ്ങൾക്ക് മീഡിയ അറിയാതെ മറച്ചു പിടിക്കാൻ ആവില്ല....""
No..... ഒരിക്കലും ഈ വാർത്ത മിഡിയകൾ അറിയരുത്.... അറിഞ്ഞാൽ പാലത്തിങ്കൽ ഗ്രുപ്പിന്റെ പേരും പ്രശസ്തിക്കും അത് കോട്ടം ഉണ്ടാവും.... അങ്ങനെ ഒരിക്കലും ഉണ്ടാവാൻ പാടില്ല.... ഞാൻ കാരണം എന്റെ ഉപ്പ പടുത്ത് ഉയർത്തിയ സാമ്രാജ്യത്തിന് വിള്ളൽ ഉണ്ടാവരുത്....
""Ok അനസ് നിന്റെ ഇമോഷൻ എനിക്ക് മനസ്സിലാവും ഞങ്ങൾ മാക്സിമം പെട്ടന്ന് തന്നെ കണ്ടുപിടിക്കൻ ശ്രമിക്കാം""
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വീട്ടിലേക്ക് എത്തിയപ്പോൾ രണ്ടു ഉമ്മമാരും സങ്കടപ്പെട്ട് ഇരിക്കുന്നുണ്ട്....
എന്നെ കണ്ടതും ഉപ്പയുടെ കണ്ണിൽ ദേഷ്യം നിറയാൻ തുടങ്ങി....
""നീ കാരണം ഇപ്പോൾ ഞാൻ ജനങ്ങളുടെ ഇടയിൽ നാണം കെടും""
ഇല്ല ഉപ്പ ഒരിക്കലും അങ്ങനെ ഉണ്ടാകില്ല.
""ആര് പറഞ്ഞു... നീ വേറെ ഒരാൾ സ്നേഹിക്കുന്ന പെണ്ണിനെ കൊണ്ടുവന്നിട്ട് ഇപ്പോൾ എന്തായി അവൾ അവളുടെ ഇഷ്ടത്തിന് പോയില്ലേ.""
ഉപ്പാ... ഈ സമയത്ത് ഇങ്ങനെ ഒരു സംസാരം വേണ്ട...
അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി....
മനസ്സ് മുഴുവൻ സങ്കടമോ ദേഷ്യമോ ആണ് ഇപ്പോൾ.....
റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതിന്റെ ഇടക്ക് ആയിരുന്നു ഫോണിലേക്ക് ഒരു കാൾ വന്നത്....
എടുത്ത് നോക്കിയപ്പോൾ പ്രൈവറ്റ് നമ്പർ ആയിരുന്നു....
അത് കണ്ടതും എന്റെ ദേഷ്യം കൂടി വരാൻ തുടങ്ങി.
കാൾ അറ്റൻഡ് ചെയ്തപ്പോൾ തന്നെ അപ്പുറത്തു നിന്നും ഒരു പൊട്ടിച്ചിരിയാണ് കേട്ടത്.....
""ഹലോ അനസ്... നിന്റെ കാര്യം ആലോചിക്കുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്.... നീ മഹാറ് ചാർത്തിയ പെണ്ണ് എന്റെ കൂടെ ഇറങ്ങി വന്നില്ലേ... ഹഹഹ.""
നീർത്തട.. പട്ടി നിന്റെ ഈ ചിരിക്ക് അധികം ആയുസ്സ് ഉണ്ടാവില്ല....
""നിനക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല... ഞാൻ അഫ്നയുടെ ഉപ്പയെ കൊന്നിട്ട് ആരെങ്കിലും എന്നെ പിടിച്ചോ...""
ഡാ നീ ......എന്റെ മുന്നിൽ നീ വരുന്ന ദിവസം നിന്റെ അവസാനം ആയിരിക്കും...
""ഒരിക്കലും എന്നെ നിനക്ക് കിട്ടില്ല ""
ഫോൺ കട്ടായി...
നടന്ന കാര്യങ്ങൾ എല്ലാം si സാറിനോട് വിളിച്ചു പറഞ്ഞു ബാൽക്കണിയിൽ പോയി ഇരുന്നു....
മനസ്സ് കൈ വിട്ട് പോകുന്നത് പോലെ.
അറിയാതെ കണ്ണുകൾ നിറയുന്നു... ഞാൻ ചെയ്തത് തെറ്റായിരുന്നോ അല്ലാഹ്...
അവളെ രക്ഷിക്കാൻ അല്ലെ ഞാൻ ശ്രമിച്ചത്.....
സമയം കടന്ന് പോയികൊണ്ടിരുന്നു.
രാത്രി 9 മണി ആയപ്പോൾ ആയിരുന്നു ഫോണിലേക്ക് കാൾ വന്നത് എടുത്ത് നോക്കിയപ്പോൾ si സാർ ആയിരുന്നു.
""ഹലോ... അനസ് ""
""ഒരു ഗുഡ് ന്യൂസ് ഉണ്ട്... ആ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയ സ്ഥലം കണ്ടെത്തിയിട്ടുണ്ട്...""
സത്യമാണോ സാർ...
""അതെ എന്റെ സംശയം ശരിയാണെങ്കിൽ അഫ്നയെയും തട്ടിക്കൊണ്ടു പോയത് അവർ ആയിരിക്കും.""
സാർ എങ്ങനെ ആണ് സ്ഥലം മനസ്സിലായത്.
""ഒരു പെൺകുട്ടിയുടെ ഫോൺ കൊണ്ട് പോയിട്ടുണ്ട് അത് ഇപ്പോൾ ഓൺ ആയി... ലൊക്കേഷൻ കാണിക്കുന്നത് ഹാർഭറിന്റെ അടുത്ത് ആണ് ....""
സാർ ഞാനും വരാം നിങ്ങളുടെ കൂടെ...
""അത് റിസ്കാണ് അനസ് ""
. സാരമില്ല സാർ ഞാനും അവിടേക്ക് ഇപ്പോൾ എത്താം....
""എന്നാൽ നീയും ഹാർബറിന്റെ അടുത്തേക്ക് വരൂ ""
Ok സാർ...
ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ ഇട്ട് കാർ എടുത്തു ഹാർഭറിന്റെ അടുത്തേക്ക് കുതിച്ചു....
അവിടെ എത്താൻ ആയപ്പോൾ വലിയ ഒരു പോലീസ് പട തന്നെ അവിടെ ഉണ്ടായിരുന്നു.
പതുക്കെ പോലീസുകാർ ഹാർബർ മുഴുവൻ വളഞ്ഞു.
പെട്ടന്ന് ആയിരുന്നു കൂട്ടത്തോടെ വെടികൾ മറഞ്ഞു നിൽക്കുന്നവർ ഉതിർത്തത്....
പോലീസുകാർ പെട്ടന്ന് തന്നെ മറഞ്ഞു നിന്നു....
എന്റെ സുരക്ഷക്ക് വേണ്ടി സി സാർ ഒരു തോക്ക് എനിക്കും തന്നിരുന്നു.....
മുഖമൂടി അണിഞ്ഞവർ പുറത്തേക്ക് വന്ന് ഒരിക്കൽ കൂടി വെടി ഉതിർത്തു.
ആ സമയം കപ്പലിലേക്ക് ഒരു വലിയ ബോക്സ് എടുത്തു വെക്കുന്ന ക്രെയിൻ എന്റെ ശ്രദ്ധയിൽ പെട്ടു....
ആ പെട്ടി എടുക്കാൻ തുടങ്ങിയതും എനിക്ക് സംശയം കൂടി.... ക്രെയിൻ ഓപറേറ്ററെ ഞാൻ വെടിവെച്ചു... പക്ഷെ അത് അയാൾക്ക് കൊണ്ടില്ല.
അയാൾ ആ ശ്രമം ഉപേക്ഷിച്ചു ഇരുട്ടിലേക്ക് ഓടി മറഞ്ഞു.
പെട്ടന്ന് ആയിരുന്നു si സാർ ഫയർ എന്ന് പറഞ്ഞത്...
പോലീസുകാർ ഒളിച്ചു നിൽക്കുന്ന സ്ഥലത്തു നിന്നും വന്ന് ആ മുഖമൂടി വച്ചവർ നിൽക്കുന്ന സ്ഥലത്തേക്ക് വെടി ഉതിർത്തു....
അവിടെ നിലവിളികൾ ഉയർന്നു... Si സാർ പതുക്കെ മുന്നോട്ടു പോവാൻ തുടങ്ങി കൂടെ പോലീസുകാരും ഞാനും...
ബോക്സ്ക്കളുടെ അടുത്ത് എത്തിയപ്പോൾ വീണ്ടും കുറച്ചു കൂടി ആളുകൾ വന്നു.... പോലീസുകാർ അവരെയും വെടിവച്ചു വീഴ്ത്തി...
പിന്നെ ആരുടേയും അനക്കം കേൾക്കുന്നില്ല.
പെട്ടന്ന് ആയിരുന്നു ഞങ്ങളുടെ നേരെ ഒരു പന്ത് വന്നത് അത് പൊട്ടി എല്ലാവരും ബോധം കേട്ട് വീയാൻ തുടങ്ങി.
അത് കണ്ടതും ഞാനും si സാറും അവിടെ നിന്നും ഓടി പോയി....
ഞാൻ നോക്കിയപ്പോൾ വീണ്ടും ആ ക്രെയിൻ ആ ബോക്സ് ലിഫ്റ്റ് ചെയ്യാൻ നോക്കുന്നതാണ് കണ്ടത് ഞാൻ അവിടേക്ക് ഓടി.
അവിടെ എത്തിയപ്പോൾ അത് മറ്റാരും അല്ലായിരുന്നു അഫ്സൽ തന്നെ... ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ചു...
അഫ്സൽ ക്രെയിനിൽ നിന്നും ഇറങ്ങി ഓടാൻ തുടങ്ങി... പെട്ടന്ന് ആയിരുന്നു si സാർ വെടി ഉതിർത്തത്...
അത് അഫ്സലിന്റെ കാലു തുളച്ചു പോയി...
അഫ്സൽ നിലത്തേക്ക് വീണു.
ഞാനും സാറും അഫ്സലിന്റെ അടുത്തേക്ക് ഓടി അഫ്സലിനെ ഞാൻ നിലത്ത് ഇട്ട് ചവിട്ടി....
കുറച്ചു പോലീസുകാർ അവിടേക്ക് വന്നു....
അഫ്സലിനെ എടുത്ത് പോലീസ് വണ്ടിയിലേക്ക് കൊണ്ട് പോയി.
സാർ എനിക്ക് സംശയം ഉണ്ട് ഈ ബോക്സ് ഓപ്പൺ ചെയ്തു നോക്കണം....
ഓക്കേ നമുക്ക് തുറക്കാം.
അങ്ങനെ ഞാനും si സാറും ആ ബോക്സ് തുറക്കാൻ തുടങ്ങി...
കുറച്ചു നേരത്തെ ശ്രമത്തിന് ശേഷം ആയ ബോക്സിന്റെ ഒരു ഭാഗം അടർത്തി മാറ്റി....
എന്റെ സംശയം ശരിയായിരുന്നു കാണാതായ 10 പെൺകുട്ടികളും അതിൽ ഉണ്ടായിരുന്നു....
അഫ്നയും അതിൽ ഉണ്ടായിരുന്നു....
ഞങ്ങൾ കാണുമ്പോൾ ആർക്കും ബോധം ഇല്ല.
പെട്ടന്ന് തന്നെ ആംബുലൻസ് വിളിച്ചു അവരെ ഹോസ്പിറ്റലിലേക്ക് മാറ്റി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എന്റെ ദേഷ്യം കൂടി വന്നു.... ഹോസ്പിറ്റലിൽ കിടക്കുന്ന അഫ്സലിന്റെ അടുത്തേക്ക് ഞാനും സാറും പോയി...
അഫ്സലിന്റെ നേരെ ഞാൻ തോക്ക് ചൂണ്ടി.
എന്റെ ദേഷ്യം കണ്ട് si സാറും പേടിച്ചിരുന്നു....
അനസ് അയാളെ ഒന്നും ചെയ്യരുത്....
പറയടാ പട്ടി.... നീ എന്തിനാ ഇതെല്ലാം ചെയ്തത്....
പണത്തിനു വേണ്ടി....
എന്ത്.....
അതെ.... പൈസക്ക് വിൽക്കാൻ ആയിരുന്നു അവരെ എല്ലാം ഞാനും കൂട്ടരും പ്ലാൻ ചെയ്ത് തട്ടിക്കൊണ്ടു പോയത്... പക്ഷെ ഞങ്ങൾക്ക് പിഴച്ചു.... ഒരിക്കലും ഇങ്ങനെ നടക്കും എന്ന് കരുതിയില്ല....
എന്തായിരുന്നു നിങ്ങളുടെ ലക്ഷ്യം (si സാർ )
അവരെ മുംബൈ എത്തിച്ചാൽ ഞങ്ങൾക്ക് രണ്ടു കോടി കിട്ടുമായിരുന്നു... കന്യകമാർക്ക് നല്ല ഡിമാൻഡ് ആണ് അവിടെ....
Si സാർ അഫ്സലിന്റെ മുഖത്തു ആഞ്ഞു അടിച്ചു....
പൈസക്ക് വേണ്ടി നീ എന്തും ചെയ്യുമോ......
അപ്പോയെക്കും ഡോക്ടർ വന്ന് സാറിനെ വിലക്കി...
അടുത്ത മുറികളിൽ അഫ്നയും ആ 9 പെൺകുട്ടികളും ഉണ്ടായിരുന്നു.
അവരുടെ രക്ഷിതാക്കൾ വന്ന് പോലീസിന്റെ സാനിദ്യത്തിൽ അവരെ കൊണ്ടുപോകാൻ തുടങ്ങി.... ഈ സംഭവം കൊണ്ട് തന്നെ അഫ്നയോട് ഉള്ള ഇഷ്ട്ടം മുഴുവനും പോയിരുന്നു....
കാമുകൻ വിളിച്ചാൽ ഇറങ്ങി പോകുന്ന ഒരു ഭാര്യയെ എനിക്ക് വേണ്ട....
ഉറച്ച തീരുമാനങ്ങൾ എടുത്ത് ഞാൻ വീട്ടിലേക്ക് നടന്നു.... അതിന് ഇടയിൽ അഫ്നയെ കാണാനോ സംസാരിക്കാനോ ഞാൻ നിന്നില്ല...
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അഫ്നയുടെ മനസ്സിലേക്ക് ഇന്നലെ നടന്ന കാര്യങ്ങൾ ഓടിവന്നു.
അത് ഓർക്കുമ്പോൾ അഫ്നയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.....
രാവിലെ 5 മണി ആകാൻ ആയപ്പോൾ ആയിരുന്നു ആരോ ജനാലയിൽ മുട്ടുന്നത് കേട്ടത്.... പേടിച്ചു ജനാല തുറന്നു നോക്കിയപ്പോൾ അത് അഫ്സൽ ആയിരുന്നു....
അഫ്ന..... നിനക്ക് സുഖമല്ലേ.
ഇക്ക... എന്താ ഇവിടെ. എന്തിനാ ഇങ്ങോട്ട് വന്നത്.
എനിക്ക് കഴിയില്ലെടി നീ ഇല്ലാതെ.
നിന്നെ കൊണ്ട് പോവാനാ ഞാൻ വന്നത്.
ഇല്ല ഇക്കാ ഞാൻ വരില്ല... ഞാൻ ഇപ്പോൾ ഒരു ആളുടെ ഭാര്യാണ്. ഒരിക്കലും എനിക്ക് അതിനു പറ്റില്ല.
ഓഹോ അപ്പൊ അത്ര ഒള്ളു അല്ലെ നിന്റെ സ്നേഹം.... ഞാൻ വെറുതെ പൊട്ടനായി.. ഞാൻ ജീവനെ പോലെ സ്നേഹിച്ചു.
ഇക്കാ ഇങ്ങനെ ഒന്നും പറയല്ലേ എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു ഇക്കയെ....
എനിക്ക് ഒന്നും കേൾക്കണ്ട വഞ്ചകി.
അതും പറഞ്ഞു അഫ്സൽ അവിടെ നിന്നും തിരിഞ്ഞു നടന്നു...
ഇക്കാ പോവല്ലേ...
പക്ഷെ അഫ്സൽ നിന്നില്ല...
അഫ്ന വാതിൽ തുറന്നു അഫ്സലിന്റെ പിറകെ പോയി...
പെട്ടെന്ന് ആയിരുന്നു അഫ്സൽ ഒരു സ്പ്രൈ എടുത്ത് അഫ്നയുടെ മുഖത്തേക്ക് അടിച്ചത് അതോടെ അഫ്ന ബോധംകെട്ട് വീണു.
അത് കാത്തിരുന്ന അഫ്സലും കൂട്ടാളികളും അവളെ എടുത്തു ആ white dusteril അവിടെ നിന്നും അപ്രതീക്ഷിതമായി.
പിന്നീട് കണ്ണ് തുറക്കുമ്പോൾ ഒരു കമ്പികൾ കൊണ്ട് ഗ്രില്ല് പോലെ ഉണ്ടാക്കിയ വലിയ ഒരു കൂട്ടിൽ ആയിരുന്നു.
ഞാൻ മാത്രമല്ല വേറെയും 9 പെൺകുട്ടികൾ ഉണ്ട്.
അവരോട് ഞാൻ കാര്യം ചോദിക്കാൻ തുടങ്ങി എന്റെ അതെ അനുഭവം... എല്ലാവരെയും ഓരോരുത്തരും പ്രണയം നടിച്ചു വഞ്ചിച്ചതാണ്..
അത് കൂടി കേട്ടതും എന്റെ കണ്ണുകൾ അണപോട്ടാൻ തുടങ്ങി.... എന്റെ ഉപ്പനെയും ഉമ്മയെയും എന്നെ മഹർ ചാർത്തിയ അനസ് ഇക്കയെയും വെറുത്തതിനുള്ള ശിക്ഷ എനിക്ക് പടച്ചോൻ തന്നു....
പെട്ടന്ന് ആയിരുന്നു അഫ്സലും വേറെ രണ്ടു ആളുകളും അവിടേക്ക് വന്നത്.... അവരെ കണ്ടതും എന്റെ ദേഷ്യം കൂടി....
ഡാ ആണും പെണ്ണും കെട്ടവനെ... നിനക്ക് ഒക്കെ നാണമുണ്ടോ പാവം പെൺകുട്ടികളെ പറ്റിക്കാൻ...
പ്പാ... നിർത്തടി... വെറുമൊരു പീറ പെണ്ണാണ് നീ...
ഇല്ലടാ... നിനക്ക് എന്നെ എന്ത് ചെയ്യാൻ പറ്റും... കൊന്നോ എന്നാലും എന്റെ ശരീരം നിനക്ക് കിട്ടില്ല....
അയ്യോ തമ്പുരാട്ടിയെ ഞാൻ ഒന്നും ചെയ്യില്ല അതിനൊക്കെ മുംബൈയിൽ കോടിശ്വരൻമാർ ഉണ്ട്....
എന്ത്....
അതെ... ഇന്ന് രാത്രി നീ അടക്കം 10 പെണ്ണുങ്ങളെയും ഇവിടെ നിന്ന് കൊണ്ടുപോകും.....
No...... നീ കാരണം എനിക്ക് എല്ലാം നഷ്ട്ടമായി. നീ ചതിച്ചു എന്നെ. എന്റെ ഉപ്പ ഹാർട്ട് അറ്റാക്ക് ആയി മരിക്കാൻ കാരണം വരെ നീയല്ലേ...
ഹഹഹ..... അയാൾ മരിച്ചതല്ല.... ഈ കൈ കൊണ്ട് കൊന്നതാ ഞാൻ... ഒരു ഇൻജെക്ഷൻ മാത്രം thats all..
അത് കേട്ടതും ഞാൻ തകർന്നു പോയി... കണ്ണുകൾ നിറയാൻ തുടങ്ങി....
എന്റെ ഉപ്പ...... ഞാൻ അലറി കരഞ്ഞു.
പെട്ടന്ന് ആയിരുന്നു അവർ ഞങ്ങളുടെ അടുത്തേക്ക് ഒരു പൊടി എറിഞ്ഞത് അതോടെ എല്ലാവരുടെയും ബോധം പോയി...
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Are you okey...
ഡോക്ടറിന്റെ ചോദ്യം ആണ് ചിന്തകളിൽ നിന്നും ഉണർത്തിയത്....
ആഹ് ഡോക്ടർ എനിക്ക് കുഴപ്പം ഒന്നുമില്ല....
എന്നാൽ ഇനി വീട്ടിലേക്ക് പോകാം ഇനി പേടിക്കാനില്ല....
ഡോക്ടർ.... അനസ് എന്ന് പറയുന്ന ആൾ ഇവിടെ വന്നിരുന്നോ....
ഇല്ല..... അങ്ങനെ ഒരാൾ വന്നിട്ടില്ല.
Si സാർ അപ്പുറത്തു ഉണ്ട് സാറിനോട് പോയി സംസാരിച്ചോളൂ...
താങ്ക്യൂ ഡോക്ടർ...
അവിടെ നിന്നും എണീറ്റ് si സാറിന്റെ അടുത്തേക്ക് പോയപ്പോൾ അവിടെയും അനസ് ഇക്ക ഇല്ലായിരുന്നു...
സാർ...
ആഹ് ആരാ ഇത് അഫ്നയോ... ഇപ്പോൾ എങ്ങനെ ഉണ്ട്...
കുഴപ്പമില്ല സാർ...
ഇനി എങ്കിലും സൂക്ഷിക്കണം. കുറച്ചു പിഴച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു.....
സാർ അനസ് ഇക്ക എവിടെ... കണ്ടില്ലലോ ഇവിടെ....
അനസ് പോയല്ലോ വീട്ടിലേക്ക്....
പോയോ..... എന്നാൽ ഞാനും പോവുകയാ..
ഞാൻ കൊണ്ടു വിടണോ...
വേണ്ട സാർ ഞാൻ പൊയ്ക്കോളാം...
അവിടെ നിന്നും ഇറങ്ങുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു... എന്നെ ഇക്ക കാത്തുനിൽക്കില്ല.... അത്രയും വേദനിപ്പിച്ചിട്ടുണ്ട് ഞാൻ...
ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി കുറെ ദൂരം നടന്നു.... അങ്ങനെ പള്ളിക്കാട്ടിൽ എത്തി. എന്റെ ഉപ്പ ഉറങ്ങുന്ന സ്ഥലത്തു.....
ഉപ്പാന്റെ കബറിടം നോക്കി നടന്നു...
അങ്ങനെ കണ്ടു തലയെടുപ്പോടെ നിൽക്കുന്ന ഒരു മീസാൻ കല്ല് അതിൽ ഉപ്പാന്റെ പേര് കോത്തി വച്ചിട്ടുണ്ട്.
ഞാൻ അവിടേക്ക് ഓടി.
ഉപ്പ......
ഈ പാപിയോട് പൊറുക്കണേ ഉപ്പാ.
എല്ലാം എന്റെ തെറ്റ് ആയിരുന്നു.
ഞാൻ എന്റെ മണ്ടത്തരവും ദേഷ്യവും കൊണ്ട് എന്തൊക്കെയാ കാണിച്ചത്....
ഉപ്പാ..... നിങ്ങൾ എന്നെ വിട്ട് പോയല്ലോ.... ഈ പൊട്ടിയെ എന്തിനാ ഇത്ര സ്നേഹിച്ചത്... എതിർത്തപ്പോൾ തന്നെ എന്നെ കൊന്നുണ്ടായിരുന്നോ ഉപ്പാക്ക്....
ഞാൻ കാരണം ആണ് എന്റെ ഉപ്പ മരിച്ചത്.... ആരെങ്കിലും മകളെ ഇങ്ങനെ സ്നേഹിക്കുമോ...
ഉപ്പ മരിച്ചപ്പോൾ പോലും ഞാൻ കരഞ്ഞില്ലാലോ.... ഇതിന് ഒന്നും അള്ളാഹു എന്നോട് പൊറുക്കില്ല.....
ഞാൻ ഉപ്പാന്റെ കബറിന്റെ മുകളിൽ മുഖം വച്ചു കരഞ്ഞു....
കുറെ നേരം അങ്ങനെ തന്നെ കിടന്നു....
ആരാ അത്......
ദുരെ നിന്നും ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി....
അയാൾ എന്റെ അടുത്തേക്ക് നടന്നു വന്നു.
എന്താ ഇവിടെ ചെയ്യുന്നത്..
അതിനും എന്റെ ഉത്തരം കരച്ചിൽ മാത്രം ആയിരുന്നു...
ഇവിടെ ഇങ്ങനെ ഒറ്റക്ക് വരാൻ പാടില്ല... മോൾ പോവാൻ നോക്ക്...
നിങ്ങൾ ആരാണ്.
ഈ പള്ളിയുടെ സ്ഥലം നോക്കുന്നത് ഞാൻ ആണ്.
എന്തിനാ ഇവിടെ വന്നത്....
എന്റെ ഉപ്പാനെ കാണാൻ.... അതും പറഞ്ഞു ഞാൻ കരഞ്ഞു കൊണ്ട് അവിടെ നിന്നും ഓടി.
കുറച്ചു ദൂരം നടന്നപ്പോൾ ഒരു ഓട്ടോ കണ്ടു... അതിൽ കയറി പാലത്തിങ്കൽ വീട്ടിൽ എത്തി.....
ഉമ്മാനെ കണ്ടതും കാലിൽ വീണു മാപ്പ് പറഞ്ഞു....
ഉമ്മ.... എന്നോട് പൊറുക്കണം. എനിക്ക് ഒന്നും അറിയില്ലായിരുന്നു. അഫ്സൽ എന്നെ ചതിക്കുകയായിരുന്നു....
സാരമില്ല മോളെ....
ഉമ്മ എന്നെ അതികം മൈൻഡ് ചെയ്തില്ല.
ഉമ്മ... എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ...
ഞാൻ പറയുന്നത് ഒന്നും കേൾക്കാതെ ഉമ്മ എന്റെ അടുക്കൽ നിന്നും പോയി.
പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. നേരെ ഇക്കാന്റെ മുറിയിലേക്ക് പോയി...
ഞാൻ എത്തിയപ്പോൾ ഇക്ക ബാൽക്കണിയിൽ നിൽക്കുന്നതാണ് കണ്ടത്.
ഇക്കാ.... ഞാൻ ഓടിച്ചെന്നു ഇക്കയെ കെട്ടിപിടിച്ചു....
മാറേടി..... തൊട്ട്പോവരുത് എന്നെ....
ഇക്കാ.... ഞാൻ....
ഇക്കയോ... ആരുടെ ഇക്ക. നിന്റെ ഇക്ക അഫ്സൽ അല്ലെ...
എനിക്ക് തെറ്റുപറ്റി... എന്നോട് പൊറുക്കണം...
ഇല്ലെടി. ഞാൻ ഒരുപാട് ക്ഷമിച്ചു അതിനു ഉള്ള ശിക്ഷ എനിക്ക് കിട്ടി.... അതെല്ലാം ഞാൻ ക്ഷമിക്കും.
പക്ഷെ നിന്റെ ഉപ്പ മരിച്ചിട്ട് ഒരു തുള്ളി കണ്ണീരെങ്കിലും വന്നോ നിനക്ക് അപ്പോഴും ചിരിക്കുക അല്ലെ നി ചെയ്തത്.
പ്രണയം തലക്ക് പിടിച്ചപ്പോൾ നീ വളർത്തി വലുതാക്കിയവരെ മറന്നു....
നിന്റെ ഉപ്പ 18 വർഷം ഒരു രാജകുമാരിയെ പോലെ അല്ലെ നിന്നെ വളർത്തിയത്...
ചെറുപ്പം മുതൽ ഒരു കവചം പോലെ ഉപ്പ നിന്നെ സംരക്ഷിച്ചില്ലേ....
ഇപ്പോൾ എനിക്ക് സംശയം ഉണ്ട് നീയും അറിഞ്ഞുകൊണ്ട് ആണോ ഉപ്പയെ കൊന്നത് എന്ന്...
അതിനും മടിക്കില്ല നീ...
നീ വെറും വിഷമാണ്...
No....... ഞാൻ അല്ല എന്റെ ഉപ്പയെ എനിക്ക് അതിനു കഴിയില്ല.
എനിക്ക് കാണേണ്ട നിന്നെ. പൊയ്ക്കോ എവിടെയെങ്കിലും. നിന്റെ മുഖം പോലും കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
ഇക്ക ഇങ്ങനെ ഒന്നും പറയല്ലേ...
ഇല്ലെടി ഞാൻ തീരുമാനിച്ചു. Mutual ഡിവോഴ്സ് 6മാസത്തിനുള്ളിൽ ഡിവോഴ്സ് കിട്ടും...
ഇക്കാ... എനിക്ക് തെറ്റുപറ്റി അത് തിരുത്താൻ സമയം തന്നുടെ.
ഇല്ല എനിക്ക് വെറുത്തു നിന്നെ... എന്റെ മഹർ കഴുത്തിൽ ഉള്ളപ്പോൾ മറ്റൊരുത്തന്റെ കൂടെ പോയ നിന്നെ എങ്ങനെ വിശ്വസിക്കും ഞാൻ.
ഞാൻ പോയതല്ല... എന്നെ ചതിച്ചു കൊണ്ടുപോയതാ...
ഇനി ഇതും ഞാൻ വിശ്വസിക്കണം എന്നല്ലേ....
ഇനി എന്റെ മഹർ ഇടാൻ നിനക്ക് അർഹത ഇല്ല.
ഇക്കാ... പ്ലീസ് എന്നെ വിശ്വസിക്ക്.
പെട്ടന്ന് ആയിരുന്നു അനസ് മഹാറിൽ പിടിച്ചു അത് ഊരാൻ തുടങ്ങിയത്....
ഇക്കാ..... നിങ്ങളെ ഞാൻ ഇതിന് സമ്മതിക്കില്ല. അതിലും മെച്ചം ഞാൻ മരിക്കുന്നതാ....
പെട്ടന്ന് ആയിരുന്നു അഫ്ന അനസിനെ തള്ളിയിട്ടു ബാൽക്കണിയുടെ ഭിത്തിയിൽ കയറിയത്.....
അഫ്ന.... No.
ഇക്കാ ഇനി എനിക്ക് ജീവിക്കണ്ട.
പെട്ടന്ന് ആയിരുന്നു അഫ്ന നിലത്തേക്ക് ചാടിയത്....
അഫ്ന.....
താഴേക്കു ഓടിച്ചെന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന അഫ്നയെ ആണ് കണ്ടത്....
അഫ്ന നീ എന്താടി ചെയ്തത്... സാരമില്ല ഇക്കാ എനിക്ക് നിങ്ങളെ വിട്ട് പോവാൻ കഴിയില്ല.....
അഫ്നയെ നെഞ്ചോടു ചേർത്ത് പൊട്ടികരഞ്ഞു..... എന്നോട് ശമിക്കേടി...
ഒട്ടും വൈകാതെ തന്നെ അഫ്നയെ കയ്യിൽ കോരി എടുത്തു കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കുതിച്ചു.
വിവരം അറിഞ്ഞു ഉപ്പയും രണ്ടു ഉമ്മമാരും പുറകെ വരുന്നുണ്ടായിരുന്നു.
ഹോസ്പിറ്റലിൽ എത്തിയതും അഫ്നയെ എടുത്തു icu ലക്ഷ്യമാക്കി ഓടി...
ഡോക്ടരും നഴ്സുമാരും അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ട്.... കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തേക്ക് വന്നു....
അഫ്നയുടെ ബന്ധുക്കൾ ആരാണ് ഉള്ളത്...
ഞാൻ അവിടേക്ക് ഓടി ചെന്നു.
ഒരുപാട് ബ്ലഡ് പോയിട്ടുണ്ട് തലയിൽ ഒരു മുറിവ് ഉണ്ട് കൈ ഒടിഞ്ഞു.
പെട്ടന്ന് തന്നെ A+ ബ്ലഡ് വേണം...
ഡോക്ടർ എനിക്ക് ഒന്ന് കാണണം അഫ്നയെ.
ഇല്ല ഇപ്പോൾ പറ്റില്ല... കണ്ടിഷൻ കുറച്ചു സീരിയസ് ആണ്.
റിക്കവറി ചാൻസ് തീരെ കുറവാണ്....
ഞാൻ അവിടെ നിന്ന് തന്നെ പൊട്ടികരഞ്ഞു.
എല്ലാം എന്റെ തെറ്റായിരുന്നു. ഞാൻ കാരണം ആണ് എന്റെ പെണ്ണിന് ഈ ഗതി വന്നത്....
എന്റെ ബ്ലഡും A+ ആയത്കൊണ്ട് ഞാൻ തന്നെ അഫ്നക്ക് ബ്ലഡ് കൊടുത്തു.
കരഞ്ഞു കണ്ണീർ പോലും വറ്റിയിരുന്നു എന്റെ.
ഓരോന്ന് ചിന്തിച്ചു നിന്നപ്പോൾ ആയിരുന്നു അഫ്സൽ ഇവിടെ തന്നെ ഉണ്ടല്ലോ എന്നത് ഓർമ വന്നത്...
അതോടെ മനസ്സിലേക്ക് ദേഷ്യം ഇരച്ചു കയറാൻ തുടങ്ങി.
അഫ്സൽ കിടക്കുന്ന മുറിയിലേക്ക് ഞാൻ നടന്നു.
അവിടെ si സാറും ഉണ്ടായിരുന്നു.
എന്താ അനസ് ശരീരത്തിൽ എല്ലാം ചോര എന്താ പറ്റിയത്.
അത് ഞാൻ പിന്നെ പറയാം സാർ... അതിനു മുമ്പ് ഈ പട്ടിയോട് എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്.
ചോദിച്ചോളൂ അനസ്....
പറയടാ പട്ടി.... എന്റെ അഫ്ന നീ വിളിച്ചപ്പോൾ ഇറങ്ങി വന്നതാണോ അതോ നീ ബോധം കെടുത്തി കൊണ്ടുപോയതാണോ....
അവൾ ഞാൻ വിളിച്ചപ്പോൾ വന്നതാ...
പാ... നുണ പറയുന്നോ പട്ടി... Si സാറിന്റെ കൈയിൽ ഉണ്ടായിരുന്ന തോക്ക് ഞാൻ വാങ്ങി അഫ്സലിന് നേരെ ട്രികർ അമർത്താൻ നിന്നു....
Noo (si സാർ )അനസ് ഒന്നും ചെയ്യല്ലേ....
എന്റെ പെണ്ണിന് എന്തെങ്കിലും പറ്റിയാൽ പിന്നെ ഈ പട്ടി ജീവനോടെ കാണില്ല....
പറയടാ സത്യം....
ഞാൻ പറയാം എന്നെ കൊല്ലരുത്.
രണ്ടു വർഷം മുമ്പ് ആണ് ഞാനും എന്റെ 4 കൂട്ടുകാരും മുംബൈ ഉള്ള ഒരു പെൺവാണിബ സംഘത്തെ പരിചയപെടുന്നത്.
അവർ പറഞ്ഞത് പ്രകാരം രണ്ടു വർഷം കൊണ്ട് 10 പെൺകുട്ടികളെ അവരുടെ അടുത്ത് എത്തിക്കുക ആയിരുന്നു deal ഞങ്ങൾക്ക് കിട്ടുന്നത് 2 കോടി രൂപ ആയിരുന്നു.
പെട്ടന്ന് പാണക്കാരാവൻ ഞങ്ങൾ തീരുമാനിച്ചു.
അങ്ങനെ ഞങ്ങൾ പല സ്ഥലങ്ങളിൽ നിന്നും പെൺകുട്ടികളെ പ്രണയം നടിച്ചു വലയിൽ ആക്കി.
എന്നാൽ ഇതെല്ലാം നേരത്തെ അറിഞ്ഞ അഫ്നയുടെ ഉപ്പ അവളെ കല്യാണം കഴിപ്പിച്ചു വിട്ടു.
അയാൾ അത് വേറെ ആരോടെങ്കിലും പറഞ്ഞാലോ എന്ന ഭയം കാരണം ഞാനും കൂട്ടുകാരും ആർക്കും സംശയം ഇല്ലാത്ത വിധത്തിൽ അയാളെ കൊന്നു....
പിന്നെ എന്റെ ലക്ഷ്യം അഫ്ന ആയിരുന്നു...
ഞാൻ വിളിച്ചാൽ എന്റെ കൂടെ വരും എന്നായിരുന്നു എന്റെ വിശ്വാസം പക്ഷെ അത് തെറ്റി....
ഞാൻ അവളെ വിളിച്ചപ്പോൾ കഴുത്തിലെ മഹർ കാണിച്ചു തന്നു അവൾ എന്നോട് പറഞ്ഞു ഇത് കഴുത്തിൽ ഉള്ള കാലം ഞാൻ വരില്ല എന്ന്...
അയാളെ എനിക്ക് ഇപ്പോഴും ഇഷ്ട്ടമല്ല എന്നും... പക്ഷെ ഞാൻ ഇപ്പോൾ കൂടെ വന്നാൽ വെഭിചരിക്കുന്നത്തിനു തുല്യം ആണ് എന്നും....
അതോടെ ഞാൻ കയ്യിൽ കരുതിയ chloroform സ്പ്രൈ അവളുടെ മുഖത്തേക്ക് അടിച്ചു അവളെ കൊണ്ടു പോയി....
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സത്യങ്ങൾ കേട്ടതും എന്റെ കണ്ണിൽ നിന്നും ഒരു കണ്ണീർ തുള്ളി അടർന്നു വീണു.
അഫ്സലിന്റെ നെറ്റിൽ ഞാൻ തോക്ക് ഉപയോഗിച്ച് കുത്തി...
അപ്പോയെക്കും സി സാർ വന്ന് എന്നെ തടഞ്ഞു...
പതിയെ ഞാൻ അവിടെ നിന്നും icu വിന്റെ മുന്നിൽ എത്തി....
കേട്ട കാര്യങ്ങൾ എന്റെ മനസ്സിനെ കുത്തി നോവിച്ചു കൊണ്ടിരുന്നു....
രണ്ടു ദിവസം കടന്ന് പോയി.
ഡോക്ടർ എന്നെ മുറിയിലേക്ക് വിളിപ്പിച്ചു....
Yes ഡോക്ടർ എന്താ എന്റെ അഫ്നയ്ക്ക്...
അനസ്.... ഇപ്പോൾ അപകട നില തരണം ചെയ്തിട്ടുണ്ട് but.
എന്താണ് ഡോക്ടർ....
അഫ്നയുടെ തലയിൽ ഉള്ള മുറിവ് അവളുടെ ഓർമ ശക്തി ഇല്ലാത്താവാൻ ചിലപ്പോൾ കാരണം ആയേക്കും.
Whaat......
Yes.... പേടിക്കണ്ട ചിലപ്പോൾ വർഷങ്ങൾ എടുത്താലും അത് മാറാൻ ചാൻസ് ഉണ്ട്.
ഡോക്ടറുടെ റൂമിൽ നിന്ന് പോരുമ്പോൾ മനസ്സ് ശൂന്യം ആയിരുന്നു....
ഒരാഴ്ചക്ക് ശേഷം അഫ്നക്ക് ബോധം വന്നു....
ഞാൻ icu വിൽ കയറി കണ്ടു ഞാൻ എത്ര വിളിച്ചിട്ടും എന്നോട് ഒന്നും മിണ്ടുന്നില്ല എന്നെ ഒന്ന് നോക്കുക മാത്രം ചെയ്തു.
അഫ്നയെ നെഞ്ചോടു ചേർത്ത് വിതുമ്പുമ്പോൾ ചെയ്തത് തെറ്റായിരുന്നു എന്ന് എന്റെ മനസ്സ് എന്നോട് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു....
കുറച്ചു ദിവസം കഴിഞ്ഞു അഫ്നയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു .....
എന്റെ അവസ്ഥ കണ്ടു ഉപ്പയുടെ മനസ്സും അലിഞ്ഞിരുന്നു....
ഓരോ ദിവസം അഫ്ന ഒന്നും മിണ്ടില്ല ഒരു റോബോട്ടിനെ പോലെ ആയിരുന്നു..
എല്ലാം നോക്കും കാണും ഒന്നും സംസാരിക്കില്ല.
അങ്ങനെ മാസങ്ങൾ കടന്ന് പോയി...
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മോനെ....
എന്താ ഉമ്മ....
ആറു മാസം കഴിഞ്ഞില്ലേ.
ഞാൻ ഒരു കാര്യം പറഞ്ഞാൽ മോന് വിഷമം തോന്നരുത്.... മോളെ ഞാൻ വീട്ടിലേക്ക് കൊണ്ട് പോയാലോ....
നല്ല ഒരു ജീവിതം ഇങ്ങനെ പാഴാക്കരുത്..
അതും പറഞ്ഞു ഉമ്മ പൊട്ടികരഞ്ഞു....
അഫ്നയെ ഞാൻ നെഞ്ചിലേക്ക് ചേർത്തു.....
ഇല്ല ഉമ്മ.... ഇവൾ എന്റെ പെണ്ണാ എന്റെ മാത്രം... ആർക്കും ഇവളെ ഞാൻ വിട്ടുകൊടുക്കില്ല.....
ഇക്കാ.....
കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാനും ഉമ്മയും ഞെട്ടി അഫ്നയെ നോക്കി....
അഫ്നയുടെ കണ്ണുനീർ കൊണ്ട് എന്റെ ഷർട്ട് നനഞ്ഞു.....
ഞാൻ ഒരു ബുദ്ധിമുട്ട് ആയി അല്ലെ.....
അഫ്ന....
ഞാനൊരു പൊട്ടിയായിരുന്നു... അവൻ സ്നേഹം കാണിച്ചപ്പോൾ അറിയാതെ വീണു പോയി....
ഇപ്പോൾ ഈ അവസ്ഥയിൽ ആയി ഇക്കാനെയും ബുദ്ധിമുട്ടിച്ചു...... സോറി.
അഫ്നയുടെ മുഖം കയ്യിൽ എടുത്തു ചുംബനങ്ങളിൽ മൂടുമ്പോൾ അതിൽ ഉണ്ടായിരുന്നു അനസിന്റെ സ്നേഹവും ചെയ്തു പോയ തെറ്റിന് ഉള്ള മാപ്പ് പറയലും..
അവസാനിച്ചു....
✍️ 𝙹𝙾𝚄𝙷𝙰𝚁 𝙼𝚄𝚃𝙷𝚄
Comments
Post a Comment