RAB BANAYA ISHQ ഫുൾ പാർട്ട്
💞RAB BANAYA ISHQ💞
FULL PART
ഓയ് മുത്തുമണീസ്,,,,,
നമ്മള് വീണ്ടും വന്നു...കഴിഞ്ഞ രണ്ട് സ്റ്റോറിക്കും തന്ന സപ്പോർട്ട് പ്രതീക്ഷിച്ചുകൊണ്ട്, രണ്ട് സ്റ്റോറിയേയും മനസിൽ വിചാരിച്ച് തുടങ്ങുവാണ്... സപ്പോർട്ട് ചെയ്യണേ...😍😍😍😍😍
💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
🎶കണ്ണിമ വെട്ടാതവനെക്കാണാൻ
എന്തൊരു മൊഞ്ചാണ്🎶
🎶കനാകാംബര മാമുഖം ഓർത്തു
കിടക്കാൻ എന്തൊരു ബഹറാണ്🎶
🎶ഈ കണ്ണിമ വെട്ടാതവനെക്കാണാൻ
എന്തൊരു മൊഞ്ചാണ്🎶
🎶കനാകാംബര മാമുഖം ഓർത്തു
കിടക്കാൻ എന്തൊരു ബഹനാണ്🎶
🎶ഇത് വരെയെൻ ഇട നെഞ്ചിൽ
അനുരാഗത്തിൻ മുന്നിൽ🎶
🎶അളവില്ലാത്തനുരാഗം തന്നുള്ളൊരു സുന്ദരൻ നീയാണ്🎶
🎶അകമുള്ളം കൂട്ടിക്കുറിക്കും വരികളിൽ താളം നീയാണ്🎶
🎶ഈ കണ്ണിമ വെട്ടാതവനെക്കാണാൻ
എന്തൊരു മൊഞ്ചാണ്🎶
🎶കനാകാംബര മാമുഖം ഓർത്തു
കിടക്കാൻ എന്തൊരു ബഹനാണ്🎶
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
🎶ഇശലൊഴുകുന്നീ നെഞ്ചില്
കനവൊഴുകുന്നീ കണ്ണില്🎶
🎶ഇനി നീ ഈ ദുനിയാവിലെന്റെ
പാതിയായ് ചേരുമോ🎶
🎶ഇശലൊഴുകുന്നീ നെഞ്ചില്
കനവൊഴുകുന്നീ കണ്ണില്🎶
🎶ഇനി നീ ഈ ദുനിയാവിലെന്റെ
പാതിയായ് ചേരുമോ🎶
🎶ഇശലിൻ താളം അകലും നാള്
വരെയെൻ ഖൽബിൽ ഉണ്ടാകും🎶
🎶പിരിശം കൊണ്ട് ഹൃദയം നാളെ
തിരയും രൂപം നീ ആകും🎶
🎶കണ്ണിമ വെട്ടാതവനെക്കാണാൻ
എന്തൊരു മൊഞ്ചാണ്🎶
🎶കനാകാംബര മാമുഖം ഓർത്തു
കിടക്കാൻ എന്തൊരു ബഹറാണ്🎶
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
നിർത്താതെയുള്ള കയ്യടി കേട്ട് ഇതുവരെ കണ്ണടിച്ച് പിടിച്ച് പാടിയ നമ്മള് ശരിക്കും അമ്പരന്നു...
'എന്റെ പാട്ടിന് ഇത്രേം കയ്യടിയോ...ഹോ..😲'
"വെൽഡൻ..."മാളിന്റെ ഓണർ ആയ ഖാലിദ്ക്ക ചുമലിൽ തട്ടി പറഞ്ഞു..
"താങ്ക്സ് ഇക്ക...എന്നാ ഞാൻ പൊയ്ക്കോട്ടെ ഷോപ്പിൽ സ്റ്റോക്ക് വന്നിട്ടുണ്ടാവും..."
"ഓക്കെ മോളെ..."
"ശരി ഖാലിദ്ക്കാ..."
അപ്പൊ തന്നെ ഷോപ്പിലേക്ക് ഓടി...ഇല്ലെങ്കിൽ ഷോപ്പിന്റെ ഓണർടെ വായിൽ നിന്ന് പുളിച്ചതെറി കേൾക്കേണ്ടി വന്നേനെ...വെറുതെ എന്തിനാ തെറി കേട്ട് നല്ലൊരു ദിവസം കോഞ്ഞാട്ട ആക്കുന്നെ...😛
"എടി...നിന്റെയുള്ളിൽ ഇങ്ങനൊരു കലാകാരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ...
എന്നിട്ടെന്താ അതിനെ പൊടി തട്ടി പുറത്തെടുക്കാഞ്ഞത്...?എന്തായാലും നീ ഈ ഒരൊറ്റ പാട്ട് കൊണ്ട് ഫേമസ് ആയി മോളെ... നോക്ക് യൂടൂബിൽ 15 k ലൈക്ക്...കമന്റിൽ ഭൂരിഭാഗവും പ്രൊപ്പോസൽസ്... നിന്റെ നല്ലകാലം വരാൻ പോകുവാണ്..."
ഫോണിലുള്ള വീഡിയോ നമ്മക്ക് നേരെ കാണിച്ചിട്ട് ചെമ്മു പറഞ്ഞു...
"ഹ്മ്...നിന്റെ ഒരു കാര്യം...ഇത്രയും കാലം കൂടെ ഉണ്ടായിട്ടും നിനക്കെന്നെ മനസിലായില്ലേ ചെമ്മു...ഞാൻ ഇങ്ങനൊക്കെ കഷ്ടപ്പെടുന്നതിന് പിന്നിൽ ഒരു ലക്ഷ്യമേ ഉള്ളൂ...അത് ഞാൻ പറയാതെ തന്നെ നിനക്കറിയാലോ...പിന്നെ ഉള്ളിലുള്ള കലാകാരി പോലും...പോടി പെണ്ണേ...വരുന്ന വഴി ഖാലിദ്ക്ക പിടിച്ചുവെച്ച് പാടിച്ചതാണ്..."നമ്മള്
"ഹാ... നിന്റെ ഈ കഷ്ടപ്പാടിന് പടച്ചോൻ ഒരു അവസാനം ഉണ്ടാക്കും...നിനക്ക് നല്ലത് മാത്രമേ വരൂ..."ചെമ്മു
"നീ അവിടെ സെന്റിയടിച്ച് നിന്നോ...വെറുതെ ഓണറുടെ വായിലിരിക്കുന്നത് കേൾക്കാൻ നിക്കണ്ട...അതൊക്കെ എടുത്തുവെച്ചോ..."നമ്മള്
"അത് ശരിയാ....അയാളുടെ വായിലിരിക്കുന്നത് കേട്ടാല് അന്നത്തെ ദിവസമേ പോക്കാണ്..."ചെമ്മു
"ഹാ... മതി മതി...ഇനി ഇതെങ്ങാനും അയാള് കേട്ടോണ്ട് വന്നാൽ പണി കിട്ടുമേ..."നമ്മള്
"എടി നോക്കിയേ...അയാൾക്ക് നല്ല ആയുസുണ്ട്...ദേ ശിൽപ്പ ചേച്ചിയോട് പഞ്ചാരയടിക്കുവാണ്..."
ചൂണ്ടിക്കാട്ടിക്കൊണ്ട് ചെമ്മു പറഞ്ഞപ്പൊ നമ്മളും അങ്ങോട്ടേക്ക് നോക്കി...
*ടിംഗ് ടി ടിംഗ് ടി ടിംഗ് ടി ടിംഗ് ടി ടിംഗ് ടി ടിംഗ് ടി ടിംഗ് ടിംഗ് ടിംഗ്..*
ആരെങ്കിലും സൊള്ളുന്നത് കണ്ടാൽ നമ്മള് രണ്ടുപേരും കെമിസ്ട്രി ഫിലിമിലെ ട്യൂണിടും...
ഇന്ന് സൺഡേ ആയതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു...
കഴിക്കാനൊന്നും ടൈം കിട്ടിയില്ല...വിശന്ന് ഒരു വക ആയപ്പോ ചെമ്മുവും നമ്മളും ബാക്കി ഉള്ളവരും കഴിക്കാൻ പോയി...
എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ആയിരുന്നു...ബാഗൊക്കെ എടുത്ത് ഷോപ്പിൽ നിന്നിറങ്ങി...ചെമ്മുവിന്റെ കൂടെയാണ് എപ്പോഴും തിരിച്ചുപോകാറ്...നമ്മടെ തൊട്ടപ്പുറത്താണ് ചെമ്മുന്റെ വീട്...പതിവുപോലെ സ്കൂട്ടിയിൽ കയറി ഇരുന്നു...എന്നും ചെമ്മു ആണ് ഓടിക്കാറെങ്കിലും ഇന്ന് നമ്മളാണ് ഓടിച്ചത്...അങ്ങനെ കുറച്ചുനേരത്തിന് ശേഷം വീടെത്തി...
ചെമ്മൂനോട് നാളെ കാണാമെന്നും പറഞ്ഞ് നേരെ റൂമിലേക്ക് കയറി ബെഡിൽ കിടന്നു....
ഇപ്പോഴാ ഒരു കാര്യം ഓർത്തത്... ഇത്രയും നേരമായിട്ടും നമ്മളെ പരിചയപ്പെടുത്തിയില്ലല്ലോ...ചോറി...
ഒരുപാട് തിരക്കുകൾ ഉള്ളതുകൊണ്ട് മറന്നുപോയതാണ്...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
ഞാൻ *മാഹിയ മെഹക്ക്*....വീട്ടിൽ മാഹി എന്നാണ് നമ്മളെ വിളിക്കാറ്...നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ വിളിക്കാം...
നമ്മടെ ഉമ്മച്ചി *സുഹൈറ*,ഉപ്പച്ചി *സുഹൈർ*...ഇപ്പൊ ഉപ്പച്ചി ജീവിച്ചിരിപ്പില്ല...പോയിട്ട് ഇപ്പൊ 7 വർഷം ആവാറായി...പിന്നെ നമ്മക്ക് നേരെ ഒരു അനിയനും ഏറ്റവും ഇളയത് കുഞ്ഞനിയത്തിയും... അനിയൻ *സുഹാൻ* (സുനു)6 ലും, *സുറുമി* (സുമി)4 ലും പഠിക്കുന്നു...
ഉപ്പച്ചി പോയതോടുകൂടി ജീവിക്കാൻ വകയില്ലാതായി...ഉപ്പച്ചി മരിക്കുമ്പോ നമ്മള് 10 ൽ ആയിരുന്നു...ലാസ്റ്റ് എക്സാം ദിവസമാണ് അറ്റാക്ക് വന്ന് മരിച്ചത്...അത്യാവശ്യം മാർക്കുള്ളതുകൊണ്ട് പ്ലസ് വണ്ണിന് പഠിച്ച സ്കൂളിൽ തന്നെ കിട്ടി...പക്ഷെ,അന്നന്നുള്ള അന്നത്തിന് വേണ്ടി പിള്ളേർക്ക് വീട്ടിൽ തന്നെ ട്യൂഷനെടുത്തും രാവിലെ പത്രം ഇട്ടും വരുമാനം കണ്ടെത്തി...അങ്ങനെ കിട്ടുന്ന തുക പഠിത്തതിനും പിന്നെ വീട്ടുചിലവിനും ഉപയോഗിച്ചു....
പ്ലസ് ടൂ കഴിഞ്ഞപ്പോ ഡിഗ്രിക്ക് കൊടുക്കാൻ ഫ്രണ്ട്സൊക്കെ നിർബന്ധിച്ചെങ്കിലും സാഹചര്യം കൊണ്ട് തുടർന്ന് പഠിച്ചില്ല...പിന്നെ നമ്മടെ ചങ്കിലെ ചോരയായ *ഷംന* ചെമ്മുവിന്റെ കൂടെ ഷോപ്പിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്നു...
ചെമ്മുവിന്റെ ഉപ്പ *ഷാജഹാൻ* ചെറിയ കച്ചവടം ചെയ്യുന്നു...ഉമ്മ *ഷാഹിന* നമ്മടെ ഉമ്മച്ചിനെപ്പോലെ ഹൗസ് വൈഫ് ആണ്...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
അപ്പൊ ഏകദേശം ഒരു രൂപം കിട്ടിയില്ലേ...എന്നാ പിന്നെ നമ്മള് ഫ്രഷാവട്ടെ...
.
.
ഫ്രഷായി നിസ്ക്കരിച്ച് ഖുർആൻ പാരായണം ചെയ്ത് ഇന്നത്തെ സ്റ്റോക്കിന്റെ കളക്ഷൻ ലിസ്റ്റ് ചെക്ക് ചെയ്യുമ്പോഴാണ് ചാരിയിട്ടേക്കുന്ന വാതിലും തുറന്ന് ഉമ്മച്ചി കയറി വന്നത്...
"മോളെ,,,മതിയെടി...വന്നപാടെ ഇതിന്റെ മുന്നിൽ ഇരിക്കാതെ...നിനക്ക് വിശക്കുന്നില്ലേ.. ഉമ്മി ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട്...സുനുവും സുമിയും നിന്നെയും കാത്തിരിക്കുവാണ്...നീ വന്നാലേ കഴിക്കുള്ളൂ എന്നും പറഞ്ഞ്...ഇനി കഴിച്ചിട്ടുള്ള ചെക്കിങ്ങൊക്കെ മതി....അല്ലെങ്കിലെ എന്റെ കുട്ടി കഷ്ടപ്പെടുവാണ്... നീ വന്നേ മോളെ..."ലിസ്റ്റിന്റെ ബുക്ക് അടച്ചുവെച്ച് ഉമ്മച്ചി പറഞ്ഞു...
"ഹ...വരുന്നുമ്മച്ചി...ഞാൻ ഷാളൊന്നെടുത്തോട്ടെ..."
"വേഗം വാ..."
"ദേ വരുന്നു..."ബെഡിൽ കിടന്ന ഷാൾ തലയിലൂടെ ഇട്ട് താഴേക്കിറങ്ങി...
ഈ വീട് ചെറിയ വരുമാനത്തിൽ പണി കഴിപ്പിച്ചതാണ്...ഈ വീടും പിന്നെ ഈ ജോലിയുമുള്ളതുകൊണ്ട് തെരുവിൽ കിടക്കാതെയും പട്ടിണി കൂടാതെയും ജീവിച്ചുപോകുന്നു...
"ഹോ...വന്നോ...ദീദി..."സുനു
"ദീദിക്കറിയാലോ എനിക്ക് വിശപ്പ് മാത്രം സഹിക്കാൻ പറ്റില്ലെന്ന്..."സുനുവിന്റെ പറിച്ചിലിന് എന്തേലും മറുപടി കൊടുക്കാൻ പോയപ്പോഴേക്കും സുമി ചിണുങ്ങിക്കൊണ്ട് പറഞ്ഞു...
"അയ്യോട സുമിക്കുട്ടി...വിശന്നുപോയോ...
ചോറി...ഇനി എല്ലാവരും കഴിച്ചോ...ഹാ ഉമ്മച്ചി നിങ്ങളും ഇരിക്ക്..."
കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ വാതിൽ തുറന്ന് ആരോ വന്നു...
"ചെമ്മു...വാ..വാ.. നീ വന്ന സമയം തെറ്റിയില്ല...കൈ കഴുകി വന്നിരുന്നാൽ ഉമ്മച്ചീടെ ചപ്പാത്തിയും കിടിലൻ സാമ്പാറും കഴിക്കാം..."
"ഞാനെപ്പോഴേ റെഡി..."കൈ കഴുകി ചെമ്മുവും നമ്മടെ ഒപ്പം ഇരുന്നു..
കഴിക്കുന്നത് ആയതുകൊണ്ട് എല്ലാവരും നിശബ്ദത പാലിച്ചു...
"നീ ഇപ്പോ എന്താ പെട്ടെന്ന് വന്നത്...?"കൈ കഴുകി തുവർത്തിക്കൊണ്ട് ചെമ്മൂനോടായി ചോദിച്ചു..
"ഹാ...അത് പിന്നെ ആ സ്റ്റോക്കിന്റെ ലിസ്റ്റ് എനിക്ക് എത്ര നോക്കിയിട്ടും മനസിലാവുന്നില്ല...കണക്കിന് പണ്ടേ പിറകിലായതുകൊണ്ട് പിന്നെ ആ ലിസ്റ്റ് നോക്കിയതേയില്ല...നീ ഒന്ന് നോക്കണേ ടാ...എന്നാ നാളെ കാണാം...ഉമ്മച്ചി,സുനു,സുമി ഞാൻ ഇറങ്ങുവാണെ..."
"നീ അത് അവിടെ വച്ചേക്ക്...ഞാൻ നോക്കിക്കോളാം..."
"ശരി മോളെ"എന്ന് ഉമ്മച്ചിയും
*ഓക്കെ ദീദി*എന്ന് സുനുവും സുമിയും രണ്ട് ഭാഗത്ത് നിന്നായി പറഞ്ഞു..
അത് കേട്ടിട്ട് ഒന്ന് ചിരിച്ചിട്ട് അടുക്കളയിൽ പോയി പത്രം കഴുകിക്കൊണ്ടിരിക്കുന്ന ഉമ്മച്ചിയുടെ കയ്യിൽ നിന്നും അത് വാങ്ങിയിട്ട് നമ്മള് കഴുകിവെച്ചു...
എന്നിട്ട് ഒരു ജഗ്ഗ് വെള്ളവും ആ ലിസ്റ്റും എടുത്ത് ലൈറ്റ് ഓഫ് ചെയ്ത് റൂമിലേക്ക് പോയി....
വാതിലടച്ച് ലോക്കിട്ട് ജഗ്ഗും പേപ്പറും ടേബിളിൽ വെച്ചിട്ട് കസേര വലിച്ച് ഇരുന്നു....എന്നിട്ട് ആ ലിസ്റ്റൊക്കെ ചെക്ക് ചെയ്തിട്ട് ചെമ്മു തന്ന ലിസ്റ്റ് നമ്മടെ ലിസ്റ്റിന്റെ ബുക്കിൽ വെച്ചിട്ട് അത് ബേഗിൽ വെച്ചു...ജനൽ തുറന്നിട്ടപ്പോ നല്ല കാറ്റും അതുപോലെതന്നെ നിലാവിന്റെ വെട്ടവും റൂമിലേക്ക് പരന്നു...
അങ്ങിങ്ങായി ചിതറിക്കിടക്കുന്നതുപോലെയുള്ള നക്ഷത്രങ്ങൾ നോക്കി നിക്കുന്നതിനിടയിൽ രണ്ട് പച്ച നിറത്തിലുള്ള കണ്ണുകൾ കണ്ണിൽ ഉടക്കി...അത് നക്ഷത്രത്തിനേക്കാളും തിളക്കത്തിൽ തന്നെ നോക്കിക്കൊണ്ട് നിക്കുന്നതുപോലെ തോന്നി...
വര പണ്ടേ ഉള്ളതുകൊണ്ട് പൊതുവെ വരയാറുള്ള ബോർഡ് ജനലിനു നേരെ വലിച്ചിട്ട് ബ്രെഷും കളറും എടുത്തിട്ട് ആ *ഗ്രീനിഷ് ഐസ്* ക്യാൻവാസിൽ വരച്ചെടുത്തു...എന്നിട്ട് റൂമിന്റെ ഒരു കോണിലുള്ള കലണ്ടറിന്റെ പിറകിലായി ഒട്ടിച്ചു...
എന്തോ ആ കണ്ണ് തന്നെ കാണാൻ ഒന്ന് തോന്നുന്നു...കണ്ണാടിക്ക് മുന്നിൽ പോയി നിന്നപ്പോൾ അവളറിഞ്ഞു... തന്റെ നീലക്കണ്ണുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ആ ഗ്രീനിഷ് ഐസ്...എന്നിട്ട് ഒന്നുകൂടി ആകാശത്തേക്ക് നോക്കിയെങ്കിലും ആ കണ്ണ് ഉണ്ടായിരുന്ന ഭാഗം മാത്രം ശൂന്യം ആയിരുന്നു...നിരാശയോടെ ജനലിന്റെ വാതിൽ ചാരിയിട്ട് കലണ്ടറിന്റെ അടുത്തേക്ക് പോയി... അപ്പൊ ഇന്ന് പൗർണമി ആണ്...അതായത് നിലാവുള്ള ദിവസമാണ് ഇനി ആ കണ്ണ് കാണാൻ പറ്റുന്നത് എന്നോർത്ത് ലൈറ്റ് ഓഫ് ചെയ്ത് ബെഡിൽ പുതപ്പുമൂടിപ്പുതച്ച് ഉറങ്ങി....
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
സൂര്യ കിരണങ്ങൾ കണ്ണിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴാണ് കണ്ണ് തുറന്നത്...എഴുന്നേറ്റപ്പോൾ തന്നെ കേട്ടത് ബാങ്കിന്റെ ധ്വനികൾ ആയിരുന്നു...സാധാരണ ഈ സമയം സൂര്യ കിരണങ്ങൾ ഉണ്ടാവാറില്ലല്ലോ...
ജനൽ തുറന്ന് നോക്കിയപ്പോ നല്ല ഇരുട്ട്..
ഹോ അപ്പൊ നമ്മളെ എഴുന്നേല്പിച്ചത് ആണല്ലേ...താങ്ക്സേ...ഇത് എപ്പോഴും പ്രതീക്ഷിക്കുന്നു...😁
വേഗം ഫ്രഷായി വുളു എടുത്ത് നിസ്ക്കരിച്ച് കുറച്ചുനേരം ഖുർആൻ പാരായണം ചെയ്തു...അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്...ഈ ഫോൺ ഫസ്റ്റ് ശമ്പളം കിട്ടിയപ്പോ ഉമ്മച്ചി നമ്മളെക്കൊണ്ട് നിർബന്ധിച്ച് വാങ്ങിപ്പിച്ചതാണ്...ഇവിടെ ലൈൻ ഫോൺ ഉള്ളതുകൊണ്ട് എന്തെങ്കിലും അത്യാവശ്യം വന്നാൽ നിന്നെ വിളിക്കാലോ എന്നും പറഞ്ഞിട്ട്...
സ്ക്രീനിൽ നോക്കിയപ്പോഴ് നമ്മടെ ചെമ്മു ആണ്...ഇതെന്താപ്പോ നേരത്തെ...
"ഹെലോ...എന്താടാ ചെമ്മു...?"
"ആഹ് ഡി...ഇന്ന് ഷോപ്പ് തുറക്കിന്നില്ലത്രേ..."
"ഏഹ്...അതെന്തേ...?"
"നമ്മടെ ഓണർ ആയ രമേശിന്റെയും ശിൽപ്പ ചേച്ചിയുടെയും മാരേജ്..."എന്ന് ചെമ്മു മറുതലക്കൽ പറഞ്ഞപ്പോഴ് നമ്മക്ക് വിശ്വസിക്കാൻ ആയില്ല...
"ഏഹ്...എപ്പോ...ഇതൊക്കെ എങ്ങനെ സംഭവിച്ചെടി??നിന്നോടാരാ പറഞ്ഞേ...?"
"ശിൽപ്പ ചേച്ചി തന്നെ..."
"ആണോ...?"
"ആണെടി....നമ്മളൊക്കെ വിചാരിച്ചത് വെറുതെ സൊള്ളുന്നത് ആണെന്നല്ലേ... പക്ഷെ,,നമ്മളൊക്കെ വിചാരിച്ചതിലും മുകളിലാണ് അവരുടെ പ്രേമം..."
"അതായത് അസ്ഥിക്ക് പിടിച്ചത്...അതിന് അയാൾ മാരേജ് കഴിച്ചില്ലേ...?"
"ഇല്ലെന്നെ...അയാളുടെ സങ്കല്പത്തിലുള്ള പെണ്ണിനെ ശിൽപ്പ ചേച്ചിയെ ആയാണ് കണ്ടതെന്ന്..."
"അത് പൊളിച്ച്....അങ്ങനെങ്കിലും ആ പാവത്തിന് ഇച്ചിരി മനസമാധാനം കിട്ടട്ടെ..."
"ആ പിന്നെ...നിന്നോട് പറയാൻ പറഞ്ഞു..."
"അല്ലെടി എന്നിട്ട് കല്യാണം കഴിഞ്ഞോ...?"
"ഇല്ല...ഇന്ന് ഏതോ ഒരമ്പലത്തിൽ വെച്ച് താലികെട്ട്...പിന്നെ എന്നോടും നിന്നോടും അയാൾ വൈകുന്നേരം ആവുമ്പോ ഷോപ്പിലേക്ക് ചെല്ലാൻ പറഞ്ഞു..."
"അതെന്തിനാണാവോ...?"
"അത് രമേശ് ബാബുവിന് മാത്രം അറിയാം..."
"ഹാ... ഇന്നിപ്പോ എന്താ പരിപാടി...?"
"ഇന്നൊരു ദിവസം ലീവ് കിട്ടിയതല്ലേ...ഉമ്മാനെ സഹായിക്കാമെന്ന് വിചാരിച്ചു..."
"ഹോ...എന്നാ പിന്നെ നമുക്ക് വൈകുന്നേരം കാണാം..."
"ശരി ഡി..."
"ഓക്കെ"
ഫോണവിടെ വെച്ചിട്ട് ചായ ഇടാനായി താഴേക്ക് പോയി...
അടുക്കളയുടെ വാതിൽ തുറന്ന് ചായ ഉണ്ടാക്കി...ട്രേയിൽ വെച്ച നാല് കപ്പുകളിൽ പകർന്നിട്ട് ആദ്യം ഉമ്മച്ചിയുടെ റൂം ലക്ഷ്യമാക്കി നടന്നു...
വാതിൽ തുറന്ന് അകത്ത് കേറിയപ്പോഴേക്കും ഉമ്മച്ചി വന്നു...
"ആഹാ...കാന്താരി അപ്പോഴേക്കും ചായയുമായി വന്നല്ലോ..."അതും പറഞ്ഞിട്ട് ഒരു കപ്പെടുത്തിട്ട് ഒരു സിപ്പ് കുടിച്ചു...
"ദേ ഉമ്മച്ചി,,,,നിങ്ങളോട് ഞാൻ കുറെ പറഞ്ഞതാണ് എന്നെ കാന്താരി എന്ന് വിളിക്കരുതെന്ന്..."മുഖം ചുളുക്കിക്കൊണ്ട് നമ്മള് പറഞ്ഞു...
"കാന്താരിയെ കാന്താരി എന്നല്ലാതെ പിന്നെ പച്ചമുളകെന്ന് വിളിക്കാൻ പറ്റുവോ..."ചായ കുടിച്ചുകൊണ്ട് ഉമ്മച്ചി പറഞ്ഞു...
"ഹ്മ്..."മുഖം വീർപ്പിച്ച് നിന്നപ്പോ ഉമ്മച്ചി നമ്മളെ നോക്കി ചിരിക്കാൻ തുടങ്ങി...
"എന്തൊക്കെ പറഞ്ഞാലും എന്റെ കുട്ടി കാന്താരി തന്നെയാണ്...അതുമാത്രമല്ല നല്ല കൈപ്പുണ്യവും ഉണ്ട്...നിന്റെ കൈകൊണ്ട് ഉണ്ടാക്കിയ മസാല ചായ കിട്ടിയാലേ എനിക്ക് ആ ദിവസം നല്ല ഉന്മേഷം ഉണ്ടാവൂ..."
"മ്...മതി മതി പൊക്കിയത്...ഞാൻ പോയി പിള്ളേരെ വിളിക്കട്ടെ..."ട്രേയുമായി പോകുമ്പോ ഉമ്മച്ചി തടഞ്ഞു...
"അതവിടെ വെച്ചേക്ക്...എല്ലാർക്കും
ഒന്നിച്ചിരുന്ന് കുടിക്കാം..."
"ശരി...ഞാൻ പോക്കിരികളെ എഴുന്നേല്പിച്ച് കൂട്ടിക്കൊണ്ട് വരാം..."ട്രേ അവിടെ വെച്ചിട്ട് നമ്മള് പറഞ്ഞു...
"ആഹ്..ശരി.."
രണ്ടാളും വേറെ വേറെ റൂമിലാണ് കിടക്കുന്നതെങ്കിലും രാവിലെ ആവുമ്പോ രണ്ടാളും ഒന്നിച്ച് ഉണ്ടാവും...
വാതിൽ തുറന്ന് നോക്കിയപ്പോ രണ്ടാളും കെട്ടിപ്പിടിച്ച് ഉറങ്ങുവാണ്...കാണാൻ തന്നെ നല്ല ചേലുണ്ട്...
"പോക്കിരീസ് എഴുന്നേൽക്ക്...ടൈം കുറെ ആയി..."
തട്ടി വിളിച്ചിട്ടും രണ്ടിനും ഒരനക്കവുമില്ല...അപ്പോ പിന്നെ സ്ഥിരം പണി ചെയ്തു...വെള്ളം ഒഴിക്കൽ....
*ദീദി....*എന്നുള്ള അലർച്ചയാണ് പിന്നെ കേട്ടത്...അതിന് മുന്നേ തന്നെ നമ്മള് ഓടി രക്ഷപ്പെട്ടു😄
കുറച്ചു കഴിഞ്ഞപ്പോഴേക്കും രണ്ടും വന്നു...ഞങ്ങളെല്ലാവരും കൂടി ഒന്നിച്ച് ചായ കുടിച്ചു....പിന്നെ നമ്മളും ഉമ്മച്ചിയും കൂടി അവർക്ക് ലഞ്ചിനുള്ള പണി തുടങ്ങി...അപ്പോഴേക്കും അവര് റെഡിയായി വന്നു...ലഞ്ച് ബോക്സിലെ ഫുഡ് ബാഗിൽ വെച്ചു കൊടുത്തു....അവരെ കഴിപ്പിച്ചും വിട്ടു...കുറച്ചു കഴിഞ്ഞപ്പോ നമ്മളും കഴിച്ചു...
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
"നീ ഇനിയും റെഡി ആയില്ലേ...?"താഴെ സ്കൂട്ടിയിൽ ഇരുന്ന് ചെമ്മു നീട്ടി ഹോണടിയും വിളിയും തുടങ്ങിയിട്ടുണ്ട്...
"വരുന്നെടി ഈ സ്‌കാഫ് ചുറ്റിക്കോട്ടെ..."
"ആ...ശരി..."
"ഉമ്മച്ചി ഞാൻ പോയിട്ട് വരാം...പിള്ളേർക്കുള്ള ചായ ഫ്ലാസ്ക്കിൽ ഒഴിച്ചുവെച്ചിട്ടുണ്ട്...ഞാൻ വരാൻ കാത്തുനിൽക്കണ്ട നിങ്ങളും കുടിച്ചോ.."
"ശരി മോളെ"ഉമ്മച്ചി
"എന്നാ പിന്നെ പോകാം..."
"ആഹ്...കേറി ഇരിക്ക്.."
പോകുന്ന വഴി പല കാഴ്ച്ചകളും കണ്ടു...ഒപ്പം തെരുവിൽ ഒരു നേരത്തെ അന്നത്തിനുവേണ്ടി പിച്ചയെടുക്കുന്ന കുഞ്ഞുങ്ങളെ കണ്ടപ്പോഴ് ഒരു നിമിഷം സുനുവിനേയും സുമിയേയും ഓർമ വന്നു...
"ചെമ്മു...ഒന്ന് നിർത്ത്..."
"ശരി...എന്തിനാ നിർത്താൻ പറഞ്ഞേ...?"
"നോക്കിയേ...ഒരു നേരത്തെ അന്നത്തിനുവേണ്ടി പിച്ചയെടുക്കുന്ന കുഞ്ഞുമക്കൾ...പെട്ടെന്ന് ഇവരുടെ സ്ഥാനത്ത് ഞാൻ സുനുവിനെയും സുമിയെയും കണ്ടു....ഇവർക്ക് പുതിയ ഡ്രെസ്സും പിന്നെ ഭക്ഷണവും കൊടുക്കണം..."
"മാഹി,,ശരിക്കും എനിക്കുപോലും നിന്നോട് മതിപ്പുണ്ട്...നീ നല്ലൊരു മനസിന് ഉടമ ആണെടി...നിനക്ക് പകരം നീ മാത്രം..."
"ഹാ...വാ നമുക്ക് ആ ഷോപ്പിൽ തന്നെ കയറാം...അപ്പുറത്തുള്ള റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണവും വാങ്ങിക്കാം..."അവിടെയുള്ള ഷോപ്പും റെസ്റ്റോറന്റും ചെമ്മൂന് കാണിച്ചുകൊടുത്തിട്ട് നമ്മള് പറഞ്ഞു..
കയ്യിലുള്ള കാശുകൊണ്ട് അതൊക്കെ വാങ്ങി കുഞ്ഞുങ്ങൾക്ക് കൊടുത്തു...അത് കിട്ടിയപ്പോ അവരുടെ സന്തോഷം കണ്ട് നമ്മടെ രണ്ടുപേരുടെയും കണ്ണ് നിറഞ്ഞുപോയി...
"മക്കൾക്ക് എന്നും നല്ലത് മാത്രമേ വരൂ.."കൂട്ടത്തിലുള്ള ഒരമ്മ ഞങ്ങടെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചുകൊണ്ട് പറഞ്ഞു...
അവരോട് യാത്ര പറഞ്ഞ് ഷോപ്പിലെത്തി...രമേശ് സാറും ശിൽപ്പ ചേച്ചിയും കാബിനിൽ ഉണ്ട്...ധൈര്യം കൈ വിടാതെ നമ്മള് രണ്ടുപേരും പെർമിഷൻ ചോദിച്ച് അകത്തേക്ക് കയറി...പിന്നെ സാർ പറയുന്നത് കേട്ട് നമ്മളെ കിളിയൊക്കെ എങ്ങോട്ടോ പാറിപ്പോയി...ചെമ്മൂനെ നോക്കിയപ്പോ ഓള് ബോധം കെട്ട് വീണു....
തുടരും....
*💞RAB BANAYA ISHQ💞*
*PART»2*
ചെമ്മു ബോധം കെട്ട് വീഴാൻ മാത്രം രമേശ് സാർ എന്താ പറഞ്ഞതല്ലേ നിങ്ങളിപ്പോ ചിന്തിക്കുന്നത്...എന്നാ നിങ്ങളും കേട്ടോ...
"മാഹിയ,ഷംന...എന്റെ കല്യാണം കഴിഞ്ഞ വിവരം അറിഞ്ഞിട്ടുണ്ടാവുമല്ലോ...
പെട്ടെന്നുള്ള കല്യാണം ആയതുകൊണ്ട് ആരെയും ഒന്നറിയിക്കാൻ പോലും പറ്റിയില്ല...ഹാ കഴിഞ്ഞത് കഴിഞ്ഞല്ലോ...ഇനി ഞാൻ നിങ്ങളെ വിളിപ്പിച്ചത് എന്തിനാണെന്ന് പറയാം..."
"നിങ്ങള് സസ്പെൻസ് ഇടാതെ അങ്ങോട്ട് പറയ് ചേട്ടാ..."എന്ന് ശിൽപ്പ ചേച്ചി പറഞ്ഞു..
*വേറെ ഒന്നും അല്ല...ഞാൻ ഇവിടത്തെ എല്ലാം മതിയാക്കി ഗൾഫിലേക്ക് പോവുകയാണ്...അപ്പൊ പിന്നെ ഈ ഷോപ്പ് നോക്കി നടത്താൻ എനിക്കവിടുന്ന് ആവില്ലല്ലോ...ഹ്മ്...അപ്പൊ പിന്നെ ഈ ഷോപ്പ് നിങ്ങളുടെ പേരിലാക്കാമെന്ന് ഞാൻ വിചാരിച്ചു...*
*ഹാ... ഏഹ്..*
നമ്മളും ചെമ്മുവും ഒരുപോലെ ചോദിച്ചു...
*യെസ്...ഇനി മുതൽ നിങ്ങൾ ഈ ഷോപ്പിന്റെ ഓണേഴ്‌സ് ആണ്...*
എന്ന് സാർ പറയലും നമ്മടെ കിളി പോകലും ചെമ്മു വീഴലും എല്ലാം വളരെ പെട്ടെന്നായിരുന്നു...
"ടാ...ചെമ്മു എഴുന്നേൽക്ക്.."ജഗ്ഗിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് മുഖത്തേക്ക് കുടഞ്ഞു...
ഓളെ താങ്ങിപ്പിടിച്ച് സോഫയിൽ ഇരുത്തി...
"ഷംന ആർ യൂ ഓക്കെ....?"സാർ
"ഹാ... അയാം പെർഫെക്റ്റ്‌ലി ഓക്കെ.."ചെമ്മു
"എന്നാ പിന്നെ ഐശ്വര്യമായി ഈ പവർ ഓഫ് അറ്റോണിയും കീയും വാങ്ങിച്ചാട്ടെ..."സാർ നമ്മക്ക് നേരെ ഒരു ഫയലും കീയും നീട്ടിയിട്ട് പറഞ്ഞു..
"സാർ,,,,ഇത്..."
എന്ന് നമ്മള് പറഞ്ഞപ്പൊ സാർ കൈകൊണ്ട് തടഞ്ഞു...
"ഒന്നും പറയണ്ട...ഈ ഷോപ്പ് നിങ്ങടെ കയ്യിൽ എന്നും സുരക്ഷിതമായിരിക്കുമെന്ന് എനിക്ക് നന്നായിട്ടറിയാം...മാത്രവുമല്ല...
നിങ്ങളെപ്പോലെ ഇന്നസെൻസ് വേറെ ആർക്കും ഇല്ല....ഇനി ഇതിൽ നിങ്ങള് രണ്ടുപേരും സൈൻ ചെയ്യണം..."അതും പറഞ്ഞിട്ട് സാർ ഫയൽ ഞങ്ങൾക്ക് നേരെ നീട്ടി..
"വാങ്ങിക്ക് മക്കളെ...ഈ ഷോപ്പ് നിങ്ങൾക്ക് അർഹതപ്പെട്ടതാണ്..."എന്ന് ശിൽപ്പ ചേച്ചി പറഞ്ഞപ്പൊ മറുത്തൊന്നും പറയാതെ ഞങ്ങൾ അത് വാങ്ങിയിട്ട് സൈൻ ചെയ്തു...
ഞങ്ങളെയും കൂട്ടി സാർ എല്ലാ സ്റ്റാഫ്‌സിനെയും വിളിച്ചുകൊണ്ട് ഒരു മീറ്റിങ് നടത്തി...എല്ലാവരുടെയും മുഖം ആയിരം LED ബൾബ് ഒന്നിച്ച് കത്തിച്ചതുപോലെ ആയിരുന്നു...
"ഇന്ന് തൊട്ട് ഈ ഷോപ്പ് നിങ്ങളുടേത് ആണ്...സുരക്ഷിതമായ കൈകളിൽ തന്നെയാണ് ഇതേൽപ്പിക്കുന്നതെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്...നാളെ മോണിങ് ഫ്ലൈറ്റിന് ഞങ്ങൾ ഗൾഫിലേക്ക് പോകും...ബെസ്റ്റ് ഓഫ് ലക്ക്..."സാർ
"മക്കളെ,,,ഇത് നിങ്ങടെ കഷ്ടപ്പാടിനും നല്ല മനസിനും മുകളിരിക്കുന്നവൻ കണ്ടറിഞ്ഞ് തന്നതാണെന്ന് വിചാരിച്ചാൽ മതി...നിങ്ങൾക്ക് എന്നും നല്ലതേ വരു...എന്നാ ഞങ്ങൾ പോയി വരാം മക്കളെ..."ശിൽപ്പ ചേച്ചി അതും പറഞ്ഞ് ഞങ്ങളെ രണ്ടുപേരെയും കെട്ടിപ്പിടിച്ചിട്ട് നെറ്റിയിൽ ഉമ്മ വെച്ചു...ശരിക്കും ഒരമ്മയ്ക്ക് തന്റെ മക്കളോടുള്ള വാത്സല്യം അനുഭവിച്ചതുപോലെ...
കുറച്ചുകഴിഞ്ഞപ്പോ അവര് പോയി.. കൂടെ ഞങ്ങളും ഇറങ്ങി...
"എടാ...നീ എന്റെ കയ്യിൽ ഒന്ന് നുള്ളിയെ..."
സ്കൂട്ടിക്കരികത്ത് എത്തിയപ്പോ ചെമ്മു പറഞ്ഞു...
നമ്മള് കയ്യിൽ അമർത്തി നുള്ളി....
"ആ.....ഹ്..സത്യം തന്നെ..."ചെമ്മു
"ഞാൻ ചെറുങ്ങനെ നുള്ളാൻ പറഞ്ഞിട്ട് ഹൂ....തൊലി പറിഞ്ഞെന്നാണ് തോന്നുന്നേ..."കയ്യിൽ പിടിച്ചുകൊണ്ട് ചെമ്മു പറഞ്ഞു...
"അയ്യോ കണക്കായിപ്പോയി...നീ അല്ലെടി എന്നോട് നുള്ളാൻ പറഞ്ഞത്...എന്നിട്ടിപ്പൊ എനിക്കായോ കുറ്റം...?"നമ്മള് മുഖം കോട്ടി പറഞ്ഞു...
"അയ്യോടാ...എന്റെ മുത്ത് പിണങ്ങിയോ...?"ചെമ്മു
"ഹ്മ്..."
"മാഹി,,,,ടാ...ഇങ്ങോട്ട് നോക്കിയേ..."ചെമ്മു
"ഹ്മ്...."
"വേണ്ട നോക്കണ്ട...നിനക്ക് എത്ര സമയം എന്നോട് മിണ്ടതിരിക്കാൻ പറ്റുമെന്ന് നോക്കാലോ..."കയ്യും കെട്ടിയിട്ട് ചെമ്മു തിരിഞ്ഞുനിന്നു...
ഇതൊക്കെ കണ്ടിട്ട് നമ്മക്ക് ചിരി വന്നിട്ട് വയ്യ...ഒരു നേരം പോലും നമ്മളോട് പിണങ്ങിയിരിക്കാൻ പറ്റാത്ത എന്റെ ചെമ്മു ആണ് ഇങ്ങനെ പറയുന്നത്...😅
നമ്മളും സ്കൂട്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു...
"അതേയ്...കയറുന്നുണ്ടെങ്കിൽ കയറിക്കോ...ഇല്ലെങ്കിൽ ഇവിടെ ഇങ്ങനെ പോസ്റ്റാവേണ്ടി വരും...രണ്ട് ഓപ്‌ഷൻ ഉണ്ട്...നീ തന്നെ സെലെക്റ്റ് ചെയ്യ്...."നമ്മള്
"ഹ്മ്..പോകാം..."
സ്കൂട്ടിയിൽ കയറി ഇരുന്നിട്ട് ചെമ്മു പറഞ്ഞു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
(ഇതേ സമയം)
ഹും ആ പരട്ട രമേശ് എന്നെ പറ്റിച്ചു...ഹഹ...ഞാൻ അവനെ ആ ഷോപ്പ് നടത്താൻ അനുവദിക്കില്ലെന്ന് അവനിക്ക് നന്നായിട്ടറിയാം...അതാണല്ലോ ഷോപ്പ് ആ പീറ പിള്ളേരുടെ പേരിൽ എഴുതിവെച്ച് അവൻ ഭാര്യയെയും കൂട്ടി രാവിലെത്തന്നെ ഗൾഫിലേക്ക് പറക്കുന്നത്...ഒരു കാലത്ത് എന്റെ മോഹമായിരുന്നു ആ ഷോപ്പ്...10 കോടി വിലയിട്ടിട്ടും അവൻ എനിക്ക് തന്നില്ല...എനിക്ക് കിട്ടാത്തത് ഞാൻ ആരെയും അനുഭവിക്കാൻ സമ്മതിക്കില്ല...
ആദ്യം ഒരു വാണിംഗ്....അതിലും പിന്മാറിയില്ലെങ്കിൽ ആക്രമണം...ഇനി അതിലും പിന്മാറിയില്ലെങ്കിൽ രണ്ടിന്റെയും മരണം...അതും എന്റെ ഈ കൈ കൊണ്ട്.....ഹഹ്ഹഹഹ്ഹ...
അവൾ ഒരു ഭ്രാന്തിയെപ്പോലെ പൊട്ടിച്ചിരിച്ചു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[ചെമ്മു]
നമ്മളെ നിങ്ങക്കൊക്കെ അറിയാമല്ലോ അല്ലെ...മാഹീടെ സ്വന്തം ചെമ്മൂസ്...ശരിക്കും എന്റെ മാഹി ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ട്....എന്റെ മാഹീടെ നല്ല കാലം വരാൻ പോകുവാണ്...ഓള് നല്ലൊരു കരയ്ക്ക് തന്നെ അടുക്കണമെന്നാണ് എന്റെ ആഗ്രഹം...
ഓളെപ്പറ്റി പറയാനാണെങ്കിൽ കാണുമ്പോ പഞ്ച പാവമെന്ന് തോന്നുമെങ്കിലും നല്ല അസ്സൽ കാന്താരിയാണ് മാഹി... അനീതി കണ്ടാൽ പ്രതികരിക്കുന്നവൾ, സങ്കടപ്പെടുന്നവർക്ക്
കൈ താങ്ങാവുന്നവൾ...etc ഓളെപ്പറ്റി പറയാൻ കുറെയുണ്ട്...ഇനി എന്റെ മാഹിക്ക് പറ്റിയ ഒരു ചെക്കനെ കിട്ടണം...കാന്താരിക്ക് പറ്റിയ അസ്സൽ കലിപ്പൻ തന്നെ ആവണം...എപ്പഴാണാവോ ആ രംഗത്തിന് സാക്ഷിയാവുന്നെ....??പടച്ചോനെ അതൊന്ന് വേഗം കാണിച്ചുതരണെ...😁
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[മാഹി]
സ്കൂട്ടിയിൽ കയറിയപ്പോ തൊട്ട് ചെമ്മു കാര്യമായ ചിന്തയിലായിരുന്നെന്ന് നമ്മള് മിററിലൂടെ കണ്ടു...നമ്മള് പിന്നെ ഒന്നും ചോദിച്ചില്ല ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു....
നമ്മടെ വീടെത്തിയപ്പോഴും ഓളൊന്നും അറിഞ്ഞിട്ടേയില്ല...നമ്മള് സ്കൂട്ടി ഓളെ വീടിന്റെ മുറ്റത്തേക്ക് കയറ്റിയിട്ട് അതിൽ നിന്നിറങ്ങി ഓളെ നടുപ്പുറം നോക്കി ഒന്ന് കൊടുത്തു...
"ആ...ഹ്... എന്റുമ്മോഹ്..."ഓള് അലറുന്നുണ്ടായിട്ടും നമ്മള് കാര്യം ആക്കാതെ കീ ഓളെ മടിയിൽ ഇട്ടുകൊടുത്തത് വീട്ടിലേക്ക് നടന്നു..
ഇന്ന് നടന്ന കാര്യങ്ങളൊക്കെ ഉമ്മച്ചിയോട് പറഞ്ഞപ്പൊ ഉമ്മച്ചി നമ്മളെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു...
"എന്റെ മോള് ഭാഗ്യമുള്ള കുട്ടിയാ... എന്നും എന്റെ മോൾക്ക് നല്ലത് മാത്രമേ വരൂ..."
"ആഹ്...എവിടെ നമ്മടെ പോക്കിരീസ്...?"
*ഞങ്ങളിവിടെ ഉണ്ടേ...*
"ഓഹോ...എല്ലാവരും ചായ കുടിച്ചോ..?"
"അതെന്ത് ചോദ്യമാ ദീദി...ദീദി വരാതെ ഞങ്ങള് കുടിക്കുമെന്ന് തോന്നുന്നുണ്ടോ...?"സുനു
"ഇല്ലാന്ന്...അറിയാം...എന്നാലും ഒരു നാട്ടുനടപ്പ് പോലെ ചോദിച്ചതാണ്..."നമ്മള്
"അല്ല ദീദി എന്തിനാ നിങ്ങളെ ആ സാർ വിളിപ്പിച്ചത്...?"സുമി
എല്ലാം വിശദീകരിച്ചു പറഞ്ഞപ്പൊ രണ്ടും കൂടി
*ട്രീറ്റ് ട്രീറ്റ്*
എന്നും പറഞ്ഞ് തുള്ളാൻ തുടങ്ങി....
"ഇന്നെനി വയ്യ...സൺഡേ നോക്കാം..."
*ഓക്കെ...*
ചായയും കുടിച്ച് പവർ ഓഫ് അറ്റോണി അലമാരയിൽ ഭദ്രമായി പൂട്ടിവെച്ചു...ഫ്രഷായി ഫോണെടുത്ത് നോക്കിയപ്പോ കുറെ മെസേജ്...
കുറെയൊക്കെ ഷോപ്പിലെ ചേച്ചിമാരുടേത് ആയിരുന്നു...അതിനൊക്കെ റിപ്ലൈ കൊടുക്കുന്നതിനിടയിലാണ് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും മെസേജ് വന്നത്...
*ഹലോ മാഹിയ മെഹക്ക്...നിങ്ങടെ പേരിൽ കുറച്ചുമുമ്പ് രമേശ് സാർ ഷോപ്പ് എഴുതിത്തന്നില്ലേ...ഹാ... ഇപ്പൊ ഇങ്ങനൊരു മെസേജ് അയക്കുന്നത് ഒരു വാണിംഗ് ആണ്...ആ ഷോപ്പ് നടത്തിപ്പിൽ നിന്ന് പിന്മാരുന്നതാണ് രണ്ടുപേർക്കും നല്ലത്*
ആ മെസേജ് കണ്ട് ആദ്യം പേടിച്ചെങ്കിലും ചുണ്ട് കോട്ടി ചിരിച്ചിട്ട് തിരിച്ച് റിപ്ലൈ കൊടുത്തു...
"നീ ആരാണെന്നറിയില്ല... പക്ഷെ,നിന്റെ ഉദ്ദേശം എന്തായാലും നടക്കാൻ പോകുന്നില്ല...നിന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ നീ ചെയ്തോ..."
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
പതിവുപോലെ ഭക്ഷണത്തിനുശേഷം റൂമിലേക്ക് കയറിയപ്പൊ അലമാരയിൽ അടുക്കിവെച്ച ഡ്രെസ്സൊക്കെ വലിച്ചുവാരി ഇട്ടേക്കുന്നത് ആണ് കണ്ടത്...
ഓടിച്ചെന്ന് പവർ ഓഫ് അറ്റോണി വെച്ച ഷെൽഫ് തുറന്നപ്പോ അത് ഭദ്രമായി അവിടെത്തന്നെ ഉണ്ട്...
ഓഹ്...അപ്പൊ എന്നെ നന്നായിട്ട് അറിയുന്ന അതും ഷോപ്പിൽ തന്നെ ഒരാളാണ്...ഹ്മ്...ഇനി എന്തൊക്കെ ചെയ്യുമെന്ന് നോക്കട്ടെ...
ഡ്രെസ്സൊക്കെ പഴയതുപോലെ എടുത്തുവെച്ചു...പെട്ടെന്നാണ് തുറന്നിട്ടിരിക്കുന്ന ജനൽ വഴി ഇളം തെന്നൽ നമ്മളെ തഴുകിക്കൊണ്ട് പോയത്...
ഓടിച്ചെന്ന് അതിലൂടെ നോക്കിയപ്പോഴ് നക്ഷത്രങ്ങളുടെ കൂടെ അതിനേക്കാളും പതിന്മടങ്ങ് തിളങ്ങി നിൽക്കുന്ന ഗ്രീനിഷ് ഐസ്
കണ്ണിലുടക്കിയത്...അത് കണ്ടപ്പോ തന്നെ നമ്മളെ മനസിലൂടെ തണുത്ത കാറ്റ് വീശാൻ തുടങ്ങി...
ആ കണ്ണ് നോക്കിത്തന്നെ കാൻവാസിലേക്ക് കണ്ണ് നോക്കി ആ കണ്ണിന്റെ ഉടമയെ വരയ്ക്കാൻ ശ്രമിച്ചു...കട്ടിയുള്ള പുരികങ്ങളും വലിയ എന്നാൽ നന്നേ വലിയതല്ലാത്ത മൂക്ക് പകുതി ആവുന്നതിന് മുന്നേ ആ ഐസ് മാഞ്ഞുപോയി....പിന്നെ നമ്മക്ക് വരക്കാൻ കിട്ടാതെയായി....
അപ്പൊ ഇത്...ഇത് ഒരു ചെക്കൻ ആണല്ലേ...അതായത് പടച്ചോൻ എനിക്ക് വിധിച്ച ചെക്കൻ.......💞💞
തുടരും....
*💞RAB BANAYA ISHQ💞*
*PART»3*
ശരിക്കും ഈ കണ്ണ് കാണുമ്പോ ഒരു വല്ലാത്ത ഫീൽ ആണ്...മഞ്ഞുരുകി തുടങ്ങിയോ എന്നൊരു സംശയം...എന്തായാലും ഇത് വെച്ച് ഞാനെന്റെ ചെക്കനെ കണ്ടുപിടിക്കും...
അതിനുമുമ്പ് നാളെതന്നെ ഷോപ്പിലെ ഫയൽസ് ചെക്ക് ചെയ്യണം...ഒപ്പം ഓരോ സ്റ്റാഫിന്റെ ഡീറ്റിയൽസും...കള്ളൻ കപ്പലിൽ തന്നെ ആണോന്ന് അറിയാലോ...ഇന്നിപ്പോ റൂം വരെ എത്തി...ഇനി എന്താണാവോ ഉദ്ദേശം...ഹാ എന്തായാലും നേരിടാൻ റെഡി ആണ്...
ചെമ്മൂനും വാണിംഗ് മെസേജ് അയച്ചിട്ടുണ്ടാവും...ഇനി നാളെ ചോദിക്കാം...
ലൈറ്റ് ഓഫ് ചെയ്യുന്നതിന് മുമ്പ് ക്യാൻവാസിലെ പകുതി ആക്കിയ ചിത്രം ഫോട്ടോ എടുത്ത് ഹോം സ്ക്രീൻ വാൾപേപ്പർ ആക്കി വെച്ചിട്ട് കിടന്നു....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[ചെമ്മു]
ആ മെസേജ് എന്തായാലും മാഹിക്കും കിട്ടിയിട്ടുണ്ടാവും...ഓളെ വിളിച്ചുചോദിക്കാം...
എഴുന്നേറ്റപാടെ ഫോണെടുത്തിട്ട് മാഹിയെ വിളിച്ചു....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[മാഹി]
നിസ്‌ക്കരിച്ചിട്ട് ഖുർആൻ പാരായണം ചെയ്ത് താഴേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്....
'ചെമ്മു ആണല്ലോ..'
"ഹെലോ ചെമ്മു..."
"മാഹി,,,, ഞാൻ ഇപ്പൊ തന്നെ വിളിച്ചത്....."
"മെസേജിന്റെ കാര്യം പറയാനല്ലേ....എനിക്ക് തോന്നി...ഞാൻ നിന്നെ അങ്ങോട്ട് ഇന്നലെ വിളിക്കാൻ കരുതിയതാണ്...പിന്നെ വിചാരിച്ചു,ഷോപ്പിലേക്ക് പോകുന്ന വഴി പറയാമെന്ന്..."
"ഓഹോ....ആ മെസേജ് വച്ച് നോക്കുമ്പോ പരിചയമുള്ള ഒരാളാണ്...."
"ഹ്മ്...നിനക്ക് മെസേജ് മാത്രം അല്ലെ വന്നുള്ളൂ...ആൾ ഇവിടെ റൂമിൽ വന്ന് അലമാരയിലുള്ള മുഴുവൻ ഡ്രെസ്സും വരിവെലിച്ചിട്ടിട്ടാണ് പോയത്...."
"ഓഹ്...പവർ ഓഫ് അറ്റോണിക്ക് വേണ്ടി...എന്നാ പിന്നെ ഇന്ന് ഇവിടെ ആവും...വരുന്നിടത്ത് വെച്ച് കാണാം...എന്നാ പിന്നെ പോകുമ്പോ ഇതേപ്പറ്റി പറയാം....വെക്കുവാ..."
"ആഹ്...ശെരി..."
ഫോൺ ബെഡിലിട്ട് വാതില് പൂട്ടിട്ട് പൂട്ടി കീയുമെടുത്ത് താഴേക്ക് പോയി...
പതിവുപോലെ ചായ ഇട്ട് എല്ലാവരും ഒന്നിച്ചിരുന്ന് കുടിച്ചു,ഫുഡ് ഉണ്ടാക്കിവെച്ചിട്ട് നമ്മള് റെഡിയാവാൻ
റൂമിലേക്ക് പോയി...ഡ്രെസ്സ് മാറ്റി സ്‌കാഫ് ചെയ്യാനായി മിററിന് മുന്നിൽ പോയപ്പോഴ് ജനൽ വഴി ഇളം തെന്നൽ നമ്മടെ ഷാളിനെ പറത്തിക്കൊണ്ട് പോയി...നമ്മള് അതിനുപിന്നാലെ പോയപ്പോ അത് റോഡിലൂടെ ബുള്ളറ്റിൽ പോകുന്ന ഒരാളുടെ ഹെല്മറ്റിന്റെ മുകളിൽ വീണ് ഒരു തടസ്സം സൃഷ്ടിച്ചു...അപ്പോഴേക്കും അയാൾ ബ്രെക്ക് ചവിട്ടി...ആ സമയം കൊണ്ട് നമ്മള് ഒരു സോറിയും പറഞ്ഞ് ഷാൾ വലിച്ചെടുത്ത് ഓടി...
എന്നിട്ട് വേഗം സ്‌കാഫ് ചുറ്റി...പവർ ഓഫ് അറ്റോണി ഇവിടെ സേഫ് ആയിരിക്കില്ല എന്നുറപ്പുള്ളതുകൊണ്ട് ബാഗിൽ ഇട്ട് ബെഡിലുള്ള ഫോണുമെടുത്ത് നമ്മള് വാതിലടച്ച് താഴേക്കിറങ്ങി....
"ഉമ്മച്ചി,,,,ഞാൻ പോയിട്ട് വരാം..."
"ഹാ ശരി മോളെ..."
പുറത്തിറങ്ങിയപ്പോഴേക്കും ചെമ്മു സ്കൂട്ടിയുമായി എത്തി...പോകുന്ന വഴി ഗ്രീനിഷ് ഐസ് നെ പറ്റിയും നമ്മൾ വരച്ച ചിത്രവും കാണിച്ചുകൊടുത്തപ്പോ ഓള് കിണിക്കാൻ തുടങ്ങി...
"എന്തിനാടി കൊമ്മു കിണിക്കുന്നത്...?"
"എങ്ങനെ ചിരിക്കാതിരിക്കും...ഈ കാന്താരിയെ പൂട്ടാൻ ഒരാൾ വരാറായല്ലോ... എന്റെ ഭാഗ്യം..."
"ആഹാ...ഞാനൊരിക്കലും നിന്നെ വിട്ട് പോകൂല മോളെ...നമ്മള് രണ്ടാളും ഒരേ വീട്ടിൽ തന്നെ കല്യാണം കഴിച്ചുപോകും...നീ കണ്ടോ..."
"ഓ...അപ്പോഴും നീ എനിക്ക് സമാധാനം തരില്ല ല്ലേ...?"
ചെമ്മു ഒന്ന് തിരിഞ്ഞിട്ട് നമ്മളെയും നോക്കി ചോദിച്ചപ്പോ പെട്ടെന്ന് ഒരു കാർ കുറുകെ വന്നു...
*ചെമ്മു,,,,കാർ...*
നമ്മള് അപ്പൊ തന്നെ കൈകൊണ്ട് ബ്രേക്ക് പിടിച്ചു...അതുപോലെ ആ കാറിലുള്ള ആളും...
"ഹോ...നീ ഇപ്പോ ബ്രേക്ക് പിടിച്ചില്ലേൽ നമ്മലങ് എത്തിയേനെ....തെറ്റ് നമ്മടെ ഭാഗത്ത് ആയതുകൊണ്ട് ഒന്നും മിണ്ടാൻ നിക്കണ്ട...ഓക്കെ...?"
"ഓക്കെ ടാ.."
നമ്മള് മിണ്ടാതെ നിന്നെങ്കിലും ആൾക്കാർ കൂടി...എല്ലാവരും ആ കാറിലുള്ള ആൾക്ക് ചുറ്റും കൂടി...
എല്ലാവരും അയാളെ കുറ്റപ്പെടുത്താൻ തുടങ്ങിയപ്പോ നമ്മള് ഇടക്ക് കേറി പറയാൻ തുടങ്ങി...
"അതേയ് ചേട്ടന്മാരെ....തെറ്റ് ഞങ്ങടെ ഭാഗത്താണ്...അയാളെ ഒന്നും ചെയ്യണ്ട.."എന്ന് പറഞ്ഞപ്പോഴേക്കും ആൾക്കാരൊക്കെ പിരിഞ്ഞുപോയി...
അപ്പോഴേക്കും കാറിന്റെ ഡോർ തുറന്ന് അയാൾ ഇറങ്ങിവന്നു...അയാളെക്കണ്ടിട്ട് നമ്മടെ ചെമ്മൂന്റെ കിളിപോയെന്ന് തോന്നുന്നു...ഓള് വായും പൊളിച്ച് ഓനെതന്നെ നോക്കുന്നുണ്ട്...
നമ്മള് ഓളെ വായ അടപ്പിച്ചു....അയാൾ നമ്മടെ നേർക്ക് നടന്ന് വരാൻ തുടങ്ങി....
"ഇയാളെന്തിനാ നമ്മടെ അടുത്തേക്ക് വരുന്നേ...കണ്ടാലറിയാം ഹൈ പാർട്ടി ആണെന്ന്...ഇനി തല്ലാൻ വേണ്ടിയാണോ മാഹി..."ചെമ്മു
"മിണ്ടാതിരിക്കെടി..."
അയാൾ നടന്നുവെന്ന് സ്പെക്‌സ് അഴിച്ചു...
കോട്ടും സ്യൂട്ടുമൊക്കെ ഇട്ട് നല്ല കട്ട താടിയും മീശയുമുള്ള ഒരു മൊഞ്ചൻ...നമ്മൾ അപ്പൊ തന്നെ ഫോണെടുത്ത് നമ്മടെ ചിത്രം നോക്കി...ഹേയ് ഇതല്ല നമ്മടെ മൊഞ്ചൻ...
"ടി...ഓൻ്റെ കണ്ണ് നോക്കിയേ...പൂച്ചക്കണ്ണ്... ശൊ.."ചെമ്മു അതും പറഞ്ഞ് ഓളെ കാപ്പിക്കണ്ണും വിടർത്തി ഓനെതന്നെ വായിനോക്കി ഇരുന്നു...അവനും അതുപോലെതന്നെ ഓൻ്റെ പൂച്ചക്കണ്ണും വിടർത്തി ഓളെത്തന്നെ നോക്കി നിക്കുന്നുണ്ട്....
"മ്..."
നമ്മളൊന്ന് അമർത്തി മൂളിയപ്പോ രണ്ടാളും നോട്ടം തെറ്റിച്ചു...
"അയാം *ഫാമിദ് ഹുസൈൻ*...സോറി ഇത് എന്റെ മിസ്റ്റേക് ആണ്...ഞാൻ ഹോണടിക്കാതെയാണ് വന്നത്..."
"അരേവാഹ്...പേരുപോലെതന്നെ എന്തൊരു മൊഞ്ചൻ..."ചെമ്മു
"എന്താ...?"എന്ന് ആ ചെക്കൻ ചോദിച്ചു...
"ഹേയ്...ഒ...ന്നുല്ല..."ചെമ്മു വിക്കിക്കൊണ്ട് പറഞ്ഞു...
"എനിവേ...സോറി..."
"സോറി പറയണ്ട ആവശ്യമൊന്നും ഇല്ല...തെറ്റ് എന്റെ ഭാഗത്താണ്...ഞാനാണ് സോറി പറയേണ്ടത്...സോറി..."ചെമ്മു
"ഓക്കെ..."ആ ചെക്കൻ അതും പറഞ്ഞിട്ട് സ്പെക്‌സ് വെച്ചിട്ട് ചെമ്മൂനെ ഒന്ന് നോക്കിയിട്ട് കാറിൽ കേറിപ്പോയി...
"മോളെ ചെമ്മു,,,,,സ്കൂട്ടി എടുക്കുന്നില്ല..?"
"ഇന്ന് എന്റെ മൂഡ് പോയി...നീ ഓടിക്കെടി..."ചെമ്മു
"ഹ്മ്..."
നമ്മള് ഇടയ്ക്ക് ചെമ്മൂനെ നോക്കുമ്പോ ഓള് എന്തൊക്കെയോ ആലോചിച്ച് ചിരിക്കുന്നതൊക്കെ കണ്ടു...
"ഡി... നിനക്ക് വട്ടായോ...?"
"യെസ്...ഹാമിദ് ഹുസൈനോട് ഉള്ള മുഹബത്ത് എന്ന വട്ട്..."ചെമ്മു പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പൊ നമ്മള് ബ്രെക്കിട്ട് നിർത്തി...ഓളെ നെറ്റി നമ്മടെ ഷോൾഡറിൽ വന്നിടിച്ചു...
"ഹൂ...എന്റെ നെറ്റി..."നെറ്റി തടവിക്കൊണ്ട് ചെമ്മു പറഞ്ഞു...
"നീ എന്താ പറഞ്ഞേ...?"
"ഞാ...നോ...എ...പ്പൊ..?"ചെമ്മു
"വിക്കണ്ട...മഞ്ഞുരുകി തുടങ്ങി..."
"പോടി...."
"കൊച്ചുകള്ളി...."
"ഹാ...നിനക്കും മഞ്ഞുരുകിയല്ലോ..."ചെമ്മു
"അത്... "
"മ്...മതി...വണ്ടി വിട് മോളെ...."
ഷോപ്പിലെത്തിയപ്പോഴും ചെമ്മു ആ ചിന്തയിൽ തന്നെ ആയിരുന്നു...നമ്മള് ക്യാബിനിൽ പോയി ഫയൽസ് എടുത്ത് സ്റ്റാഫുകളുടെ ഡീറ്റിയൽസ് ചെക്ക് ചെയ്തു...
എല്ലാവരെയും നന്നായി അറിയുന്നത് കൊണ്ട് ആരെയും സംശയിക്കാൻ തോന്നിയില്ല...അപ്പൊ ഈ ഷോപ്പിലുള്ള ആൾ അല്ല...ഹാ വരട്ടെ അടുത്ത നീക്കം എന്താണെന്ന് നോക്കാം...
ഷോപ്പിൽ വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് ബാഗുമെടുത്ത് ചെമ്മൂനെയും കൂട്ടി നമ്മടെ മൊഞ്ചനെ തിരായാനായി ബീച്ചിലേക്ക് പോയി....
"മാഹി,,,,, അവൻ ഇവിടെ ഉണ്ടാകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...ഒരു പേര് പോലും അറിയാത്ത ആളെ നീ എങ്ങനെ കണ്ടുപിടിക്കാനാണ്...?"ചെമ്മു
"എന്റെ മൊഞ്ചനെ കണ്ടുപിടിക്കാൻ പേര് വേണമെന്നില്ല...എനിക്ക് ആ കണ്ണൊന്ന് കണ്ടാൽ മാത്രം മതി...."ഷാൾ കൊണ്ട് രണ്ടുപേരും മുഖം മറച്ച് മൊഞ്ചന് വേണ്ടി തിരയാൻ തുടങ്ങി....
രണ്ടാളും രണ്ട് ഭാഗത്തായാണ് തിരയുന്നത്....ചെമ്മൂനെ കാണാഞ്ഞിട്ട് നമ്മള് തിരഞ്ഞു നടന്നിട്ട് അവിടത്തെ കാഴ്ച്ച കണ്ട് നമ്മള് കണ്ണുതിരുമ്മിയിട്ട് ഒന്നുകൂടെ നോക്കി....
തുടരും....
*💞RAB BANAYA ISHQ💞*
*PART»4*
നമ്മള് ഒരാളുടെ ഹെൽമറ്റിന്റെ മുകളിൽ നിന്ന് ഷാൾ വലിച്ചെടുത്തില്ലേ അതേ ബുള്ളറ്റ്...കുറച്ച് കഴിഞ്ഞപ്പോ അയാൾ ബുള്ളറ്റിൽ നിന്നിറങ്ങി സ്റ്റാൻഡ് ഇട്ടിട്ട് ഹെൽമറ്റ് ഊരി....അപ്പോഴേക്കും കാറിൽ നേരത്തെ കണ്ട ഫാമിദ് വന്നു...ഡോർ തുറന്ന് പുറത്തിറങ്ങി...പിന്നെ അവര് രണ്ടുപേരും കൂടി സംസാരിക്കാൻ തുടങ്ങി....
പെട്ടെന്ന് അയാൾ നമ്മക്ക് നേരെ നോട്ടമെറിഞ്ഞു...നമ്മളെയാണ് നോക്കുന്നതെന്നാണ് ആദ്യം വിചാരിച്ചത്...അയാൾ നോക്കുന്ന ഭാഗത്തേക്ക് നമ്മളും ഒന്ന് നോക്കിയപ്പോഴാണ് ആ ഫാമിദ് നമ്മടെ ചെമ്മൂനെ അയാൾക്ക് കാണിച്ചുകൊടുത്തതാണെന്ന് മനസിലായത്...പക്ഷെ,,,നമ്മളെ പോലെത്തന്നെ ചെമ്മുവും മുഖം മറച്ചതുകൊണ്ട് അയാൾക്ക് കാണുന്നുണ്ടായിരുന്നില്ല...ചെമ്മു ഇവര് നോക്കുന്നതൊന്നും അറിയാതെ ഒരു കുട്ടിയോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്...
പെട്ടന്നാണ് അയാൾ നമ്മളെ നോക്കിയത്....അപ്പൊ തന്നെ ഇളം കാറ്റ് വീശിയിട്ട് നമ്മടെ തട്ടം പാറിയിട്ട് അയാളുടെ മുഖം മറച്ചു...നമ്മള് വേഗം തന്നെ ഓടിച്ചെന്ന് ആ ഷാൾ അയാളുടെ മുഖത്തുനിന്നും ഷാൾ വലിച്ചെടുത്ത് തലയിൽ ഇട്ട് മുഖം മറച്ചു...പെട്ടന്നാണ് അയാളുടെ കണ്ണുകൾ നമ്മള് നോക്കിയത്....*ഗ്രീനിഷ് ഐസ്*
കണ്ടത് സത്യമാണോ അതോ നുണയാണോ എന്നറിയാൻ വേണ്ടി നമ്മള് കണ്ണുതിരുമ്മിയിട്ട് ഒന്നൂടി നോക്കി...അതേ നമ്മള് ആർക്കുവേണ്ടി ആണോ തിരഞ്ഞത് അയാൾ തൊട്ടുമുന്നിൽ....
കർച്ചീഫ് കെട്ടിയതുകൊണ്ട് കണ്ണ് മാത്രമേ കാണാൻ സാധിച്ചുള്ളൂ....നമ്മൾ ഒന്ന് കണ്ണടച്ച് നമ്മടെ മനസിലുള്ള കണ്ണ് ഒന്നോർത്തെടുത്തു...അതെ,,, ഇത് തന്നെ എന്റെ മൊഞ്ചൻ...😍😍
കണ്ണ് തുറന്നപ്പോ കണ്ടത് നമ്മടെ മൊഞ്ചൻ ബുള്ളറ്റിൽ പോകുന്നതായിരുന്നു....
'അയ്യോ...മുഖം കാണാൻ പറ്റിയില്ല...ഛെ...'😔
നമ്മള് നിരാശയോടെ അവിടെ ഇരുന്നിട്ട് തിരമാല അടിച്ചുവീശുന്നത് നോക്കി ഇരുന്നു...പെട്ടെന്ന് നമ്മടെ തോളിൽ ആരോ തൊട്ടു....ചെമ്മു ആയിരുന്നു...
"എന്താടാ ഒരു സങ്കടം...?"ചെമ്മു ചോദിച്ചപ്പോ നമ്മള് നടന്നതൊക്കെ പറഞ്ഞുകൊടുത്തു...
"ഓഹ്...സാരമില്ല അപ്പൊ നിന്റെ മൊഞ്ചൻ ഈ നാട്ടുകാരൻ തന്നെ ആണ്...അതായത് എന്റെ മൊഞ്ചന് നല്ലോണം അറിയാവുന്ന ആൾ..."ചെമ്മു
"ഹ്മ്...അവരുടെ സംസാരത്തിൽ നല്ലോണം പരിചയമുള്ള രണ്ടുപേർ സംസാരിക്കുന്നതുപോലെ തോന്നി..."
"ഇനി നിന്റെ മൊഞ്ചനെ കണ്ടുപിടിച്ചിട്ടെ നമുക്ക് വിശ്രമം ഉള്ളു...ഇപ്പൊ പോകാം...വാ.."ചെമ്മു നമ്മളെ പിടിച്ചുവലിച്ച് എഴുന്നേൽപ്പിച്ചു
ആ രംഗം മനസിൽ നിന്ന് മായുന്നില്ല...അപ്പൊ റോഡിന്റെ അവിടെ വെച്ച് കണ്ടത് നമ്മടെ മൊഞ്ചനെ ആണല്ലേ...വീട് അടുത്തുതന്നെ ആണെങ്കിൽ ഇന്ന് പോയതുപോലെ സ്ഥിരം അതുവഴി ആണ് പോകുന്നതെങ്കിൽ എന്തായാലും മുഖം കണ്ടിരിക്കും...
ഷോപ്പിലെത്തിയപ്പോഴ് ആ ചിന്തയെ തൽക്കാലം ആട്ടിപ്പായിച്ച് അവിടുത്തെ കാര്യങ്ങൾ നമ്മളും ചെമ്മുവും കൂടി നോക്കാൻ തുടങ്ങി...
ഇപ്പൊ നല്ല തിരക്കുണ്ട്...നമ്മള് ബില്ലെഴുതാനും ചെമ്മു പാക്ക് ചെയ്ത് കൊടുക്കാനും നിന്നു...
എല്ലാം കഴിഞ്ഞപ്പോഴേക്കും രാത്രി ഒരുപാട് വൈകി...ഷോപ്പ് താഴിട്ട് പൂട്ടിയിട്ട് തിരിച്ചു വീട്ടിലേക്ക് മടങ്ങി...ചെമ്മുവിനോട് നാളെ കാണാമെന്നും പറഞ്ഞിട്ട് നേരെ റൂമിലേക്ക് പോയി...ഫ്രഷായി നിസ്‌ക്കരിച്ചു...ഇന്നത്തെ കളക്ഷൻ ചെക്ക് ചെയ്തിട്ട് അതൊക്കെ എടുത്തുവെച്ചു...
"ദീദി..."എന്ന് വിളിച്ചുകൊണ്ട് സുമി വാതിലിന് മുട്ടാൻ തുടങ്ങി....
നമ്മള് വേഗം പോയി തുറന്നുകൊടുത്തു...
"എന്താ മോളെ ഉറങ്ങാതെ നടക്കുന്നത്...?"
"അത്...നാളത്തേക്ക് വേണ്ടി മിസ്സ് ഒരു ചിത്രം വരച്ചുകൊണ്ടുപോകാൻ പറഞ്ഞിട്ടുണ്ട്..."സുമി പിറകിൽ എന്തോ മറച്ചുപിടിച്ചുകൊണ്ട് പറഞ്ഞു..
"എന്നിട്ട് വരച്ചോ നോക്കട്ടെ...?"
"ആഹ്...വരച്ചു..അത് കാണിച്ചുതരാനാണ് ഞാൻ വന്നത്..."
"അടിപൊളി ആയിട്ടുണ്ടല്ലോ..."
"എന്നാ ഞാൻ പോയി കിടക്കട്ടെ...ദീദി ഗുഡ് നൈറ്റ്..."
"ശരി മോളെ ഗുഡ് നൈറ്റ്..."
വാതിൽ ലോക്ക് ചെയ്ത് നമ്മള് വരച്ചു പകുതി ആക്കിയ ചിത്രത്തിന്റെ അടുത്തേക്ക് പോയി...ജനൽ വഴി ആകാശത്തേക്ക് നോക്കിയപ്പോ ഒരു വാൽ നക്ഷത്രം പോകുന്നത് കണ്ടു...അപ്പൊ തന്നെ ആഗ്രഹം പറഞ്ഞു....ആകാശം മുഴുവൻ ഒന്ന് നോക്കി....നക്ഷത്രങ്ങൾ ഉണ്ടെന്നല്ലാതെ ഗ്രീനിഷ് ഐസ് കാണാൻ പറ്റിയില്ല...അതുകൊണ്ട് തന്നെ നമ്മള് ഫോണിലെ ചിത്രവും നോക്കി കിടന്നു...എപ്പോഴോ ഉറങ്ങിപ്പോയി...
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
രാവിലെ എഴുന്നേറ്റ് എല്ലാം കഴിഞ്ഞപ്പോഴേക്കും നേരം ഒരുപാടായി...വേഗത്തിൽ സ്‌കാഫ് ചുറ്റി ഉമ്മച്ചിയോട് സലാം പറഞ്ഞ് ഇറങ്ങിയപ്പോഴേക്കും ചെമ്മു വന്നു...കയറി ഇരുന്നപ്പോഴേക്കും ഒരു ബുള്ളറ്റ് നമ്മളെ പാസ് ചെയ്തുകൊണ്ടുപോയി....
"ടാ എന്റെ മൊഞ്ചൻ...നീ അതിനുപുറകെ വിട്ടേ..."ചെമ്മൂനോടായി പറഞ്ഞു...
"അതാണോ ടാ..?"ചെമ്മു
"ആഹ്...അതുതന്നെ..."
അതിനുപിന്നാലെ പോയപ്പോഴ് ഒരു വലിയ ബിൽഡിങ്ങിന്റെ മുന്നിൽ നിർത്തി....ഹെൽമറ്റ് ഊരാതെ തന്നെ അവിടെയുള്ള ആളോട് സംസാരിച്ച് പിന്നെയും പോകാൻ തുടങ്ങി...നമ്മളും പിന്നാലെ വിട്ടു...
അവസാനം നമ്മടെ മൊഞ്ചൻ ഒരു വലിയ മാളിന്റെ പാർക്കിങ് ഏരിയയിൽ ബുള്ളറ്റ് പാർക്ക് ചെയ്തിട്ട് അകത്തേക്ക് കേറിപ്പോയി...അപ്പോഴും കർച്ചീഫ് അഴിച്ചുമാറ്റിയില്ല...
നമ്മള് തല പൊക്കി ആ മാൾ ഒന്ന് നോക്കി....നമ്മടെ ഷോപ്പുള്ള മാളിലാണ് മൊഞ്ചൻ വന്നിരിക്കുന്നത്....ശൊ..
"എടാ...എന്നാ പിന്നെ എന്റെ ഫാമിയും ഉണ്ടാവും..."ചെമ്മു
"ആഹ് വാ ഷോപ്പിലേക്ക് പോകാം..."
"ആഹ്..."
"ഇന്ന് നല്ല തിരക്കുണ്ടല്ലേടാ...?"
"ആഹ്...ഇപ്പൊ കല്യാണ സീസൺ അല്ലെ...?"ചെമ്മു
"ആഹ്..."
"എന്നാ നമുക്ക് എല്ലായിടവും ഒന്ന് സന്ദർശിക്കാം..."ചെമ്മു
"ആഹ് വാ..."
നമ്മൾ രണ്ടുപേരും ഓരോ സെക്ഷനിൽ പോയി നോക്കാൻ തുടങ്ങി....ലെഹെങ്ക സെക്ഷനിൽ എത്തിയപ്പോ ചെമ്മു നമ്മളെയും വലിച്ചുകൊണ്ട് പോയി...
നോക്കിയപ്പോ ഫാമിദ് അവിടെ ഉണ്ടായിരുന്നു...കൂടെ കുറെ ആൾക്കാരും...
"ഇതൊന്നും എനിക്കിഷ്ടപ്പെട്ടില്ല...വേറെ ഉണ്ടോ...?"കൂട്ടത്തിലുള്ള ഒരു പെണ്ണ് പറഞ്ഞു...
"അത് നല്ല കളറല്ലേ മോളെ നിനക്ക് നന്നായിട്ട് ഇണങ്ങും..."ഉമ്മയുടെ പ്രായം തോന്നിക്കുന്ന സ്ത്രീ പറഞ്ഞു..
"കളർ കൊള്ളാം...വേറെ ഒന്ന് നോക്കാലോ..."ആ പെണ്ണ് പറഞ്ഞു
"ചേച്ചി ആ മുകളിലുള്ള പർപ്പിൾ കളർ ഒന്ന് കാണിച്ചുകൊടുക്ക്..."നമ്മള് പറഞ്ഞപ്പൊ എല്ലാവരും നമ്മളെ നേരെ നോക്കാൻ തുടങ്ങി...നമ്മള് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു...
"കല്യാണത്തിനാണോ...?"ചെമ്മു
"ആ...അതെ,,, മോൾടെ കല്യാണം ആണ് ഈ മാസം..."ആ ഉമ്മ പറഞ്ഞു..
"എനിക്കിതൊന്നും ഇഷ്ടപ്പെട്ടില്ല...വേറെ ഉണ്ടോ...."ആ പെണ്ണ് പറഞ്ഞു...
"എടി കുറുമ്പി ഹാദിയ....നിന്നെ ഉണ്ടല്ലോ...നിനക്ക് ഒന്നും പിടിക്കൂല ല്ലേ...നിന്നെ..."എന്നും പറഞ്ഞുകൊണ്ട് ഫാമിദ് ആ പെണ്ണിന്റെ ചെവി പിടിച്ചു തിരിക്കാൻ തുടങ്ങി...
"ആ...ഇക്കാക്ക വിട്...."
"ഈ മാസം ലാസ്റ്റ് ആണോ കല്യാണം...?"ചെമ്മു അങ്ങനെ ചോദിച്ചപ്പോ നമ്മളെ രണ്ടുപേരെയും നോക്കിയിട്ട് ഇവരാരാ എന്ന് അവര് ചോദിക്കുന്നുണ്ട്...ഓണേഴ്‌സ് ആണെന്ന് ചേച്ചി പറഞ്ഞപ്പൊ ഹാദിയും ഫാമിദും ആ ഉമ്മയും നമ്മളെ രണ്ടുപേരെയും നോക്കി ചിരിച്ചു....
"ആഹ് അതെ..."ഹാദി
"ഒന്നും ഇഷ്ടപ്പെട്ടില്ലെങ്കിൽ കല്യാണത്തിന് രണ്ട് ദിവസം മുമ്പ് നല്ല കുറച്ച് കളക്ഷൻ വീട്ടിൽ എത്തിക്കാം...കുറച്ച് സ്റ്റോക്ക് കൂടി വരാനുണ്ട്...ലെഹെങ്ക ബ്ലൗസ് സ്റ്റിച്ച് ചെയ്യാൻ അളവ് കൊടുത്താൽ മതി...ഇവിടുന്ന് തന്നെ സ്റ്റിച്ച് ചെയ്യും..."
"ആഹ്...എന്നാ പിന്നെ അതുമതി..."
"വേറെ എന്താ വേണ്ടത്....?"ചെമ്മു
"സാരി..."ഉമ്മ പറഞ്ഞു...
കുറച്ചു നേരത്തെ പരിചയം മാത്രമേ ഉള്ളുവെങ്കിലും ഞങ്ങളൊക്കെ പെട്ടെന്ന് കൂട്ടായി...
"എന്നാ പിന്നെ എല്ലാം ഒന്നിച്ച് എത്തിക്കാം...."
*വിഷ് യൂ എ ഹാപ്പി മേരീഡ് ലൈഫ്..*നമ്മള് രണ്ടുപേരും വിഷ് ചെയ്തപ്പോ അവര് ഇൻവിറ്റേഷൻ കാർഡ് തന്നെ ഞങ്ങളെയും എല്ലാ സ്റ്റാഫ്‌സിനേയും കല്യാണത്തിന് ക്ഷണിച്ചു....
ഹെവി വർക്ക് ആയതുകൊണ്ട് നിന്ന് തിരിയാൻ ടൈം ഉണ്ടായിരുന്നില്ല...അങ്ങനെ ദിവസങ്ങൾ കടന്നുപോയി...മാറ്റന്നാളാണ് ഹാദിയുടെ മാരേജ്...ഇനി രണ്ട് ലെഹെങ്ക ബ്ലൗസ് സ്റ്റിച്ച് ചെയ്യാനുണ്ട്...ബാക്കിയൊക്കെ റെഡി ആണ്...
ഇന്നുതന്നെ അത് പൂർത്തിയാക്കും എന്നുറപ്പുള്ളതുകൊണ്ട് നമ്മള് അവിടെത്തന്നെ നിന്നു...
നാളെയാണ് ഡ്രെസ്സും കൊണ്ട് ഹാദിയുടെ വീട്ടിലേക്ക് പോകേണ്ടത്...ഇൻവിറ്റേഷൻ കാർഡിൽ തന്ന അഡ്രെസ്സ് വെച്ച് വീട് കണ്ടുപിടിച്ചുവെച്ചു....
ഇനി നാളെ അതും കൊണ്ടുപോകണം...എന്താവുമോ എന്തോ....?
തുടരും....
*💞RAB BANAYA ISHQ💞*
*PART»5*
"മാഹി ടാ പോകാം...ഇപ്പൊ തന്നെ ലേറ്റ് ആയി..."ചെമ്മു താഴെ നിന്ന് വിളിക്കാൻ തുടങ്ങി....
"ആഹ് വരുന്നെട....ഞാൻ ഈ ഡ്രെസ്സൊക്കെ ഒന്നെടുക്കട്ടെ..."
"ആ...വേഗം വേണം.."
"ഉമ്മച്ചി,,,,,,ഞാൻ പോയിട്ട് വരാം..."
"ശരി മോളെ...പോയി വാ..."
"ഇതൊക്കെ എങ്ങനെയാ കൊണ്ടുപോവുന്നെ...?"ചെമ്മു
"അവര് കാർ പറഞ്ഞയച്ചിട്ടുണ്ട്..."
"കൊള്ളാലോ പടച്ചോനെ എന്റെ ഫാമി തന്നെ കാറുമായി വരണേ..."
"നിനക്ക് പ്രേമം മൂത്ത് വട്ടായതാണെടി
പിശാശ്ശേ...മനുഷ്യനിവിടെ ടെൻഷനടിച്ച് നിക്കുമ്പോഴാണ് ഓൾടെ കോപ്പിലെ ദുആ ചെയ്യൽ...."
"നിന്റെ ടെൻഷൻ എന്തിനാണെന്നൊക്കെ എനിക്കറിയാം..."
"എന്തിനാ....??"
"നിന്റെ മൊഞ്ചനെ കാണാഞ്ഞിട്ടല്ലേ..."
"ഹാ...ഏയ് അല്ല..."
"എനിക്കറിയാമെടാ...നിന്റെ മനസിൽ ഉള്ളതും നീ വിചാരിക്കുന്നതും നീ ചെയ്യാൻ പോകുന്ന കാര്യങ്ങളും എല്ലാം എനിക്കറിയാം.... എനിക്കുറപ്പുണ്ട് ഇന്ന് നിന്റെ മൊഞ്ചനെ നമ്മള് കാണും...വിഷമിക്കാതെ...."
"ആഹ്...കാണുമായിരിക്കും...
"ഹാ കാറ് വന്നു..."
"ഹെലോ ഗുഡ് മോണിങ് മാഹി ആൻഡ് ചെമ്മു...."ഫാമിദ് കാറ് സൈഡാക്കിയിട്ട് പറഞ്ഞ...
*മോണിങ്*
കാറിൽ കേറി ഇരുന്നപ്പോ തൊട്ട് രണ്ടും സ്വൈര്യം തരാതെ ഒരേ സംസാരം ആണ്...ആകെ ബോറടിച്ചിരുന്നപ്പോ നമ്മള് പുറം കാഴ്ചകൾ കണ്ടിരിന്നു...വീടെത്തിയപ്പോ നമ്മള് എല്ലാ ഡ്രെസ്സും എടുത്ത് നടന്നു...
ചെമ്മു ആണെങ്കിൽ നമ്മളോട് ഞാൻ പിടിക്കാം എന്ന് പറയുന്നുണ്ട്...നമ്മൾ വേണ്ട എന്ന് പറഞ്ഞു...
കുറച്ച് നടന്നപ്പോ നമ്മള് തലയുയർത്തി നോക്കി....വലിയ കൊട്ടാരം പോലുള്ള വീട്....അതിന് മോടി കൂട്ടാനെന്നോണം പലതരം ബൾബുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്...അവിടെ നിന്ന് തിരിയാതെ നമ്മള് ചെമ്മൂന്റെയും കൈ പിടിച്ച് അകത്തേക്ക് കയറി...
"ഹായ് ബാബീസ്..."
ഹാദി അങ്ങനെ പറഞ്ഞിട്ട് ഓടി വന്നിട്ട് നമ്മളെ രണ്ടുപേരെയും കെട്ടിപ്പിടിച്ചു...
"കുറെ നേരായോ വന്നിട്ട്...?"ഹാദി
"ഇല്ല...ഞങ്ങൾ ഇപ്പൊ വന്നതെ ഉള്ളു..."
"വാ ഞാൻ നിങ്ങളെ എല്ലാർക്കും പരിചയപ്പെടുത്തി കൊടുക്കട്ടെ..."ഹാദി
"അ....ത്...വേ ണോ..?"ചെമ്മു
ഹാദി ഓരോരാളുടെ മുന്നിൽ നമ്മളെ രണ്ടുപേരെയും കൊണ്ടുപോയിട്ട് ഇതാണ് എന്റെ ബാബീസ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തും...
പെട്ടെന്നാണ് രണ്ട് കണ്ണുകൾ കണ്ടത്...ഒന്നുകൂടി നോക്കിയപ്പോ ആ കണ്ണ് മാഞ്ഞുപോയി...ചിലപ്പോ തോന്നിയതാവും...
"ഹാദി...നീ എന്തിനാ ഞങ്ങളെ നിന്റെ ബാബിയാണ് എന്ന് പറഞ്ഞത്...?"നമ്മള്
"നിങ്ങള് എന്റെ ബാബികൾ ആയതുകൊണ്ട്...?"
*എ.... എന്ത്...*
"അതെല്ലൊ...എന്റെ മൂത്ത ഇക്കാക്കയുടെ ഭാര്യ ആവാൻ പോകുന്ന അതായത് മൂത്ത ബാബി മാഹി ഇത്തയും ഇളയ ബാബി ചെമ്മു ഇത്തയും..."ഹാദി
"എന്നെക്കൊണ്ടൊന്നും പറ്റില്ല...അർഹിക്കുന്നത് മാത്രമേ ആഗ്രഹിക്കാവൂ എന്ന് എന്റെ ഉപ്പച്ചി എന്നെ പഠിപ്പിച്ചിട്ടുണ്ട്...."നമ്മള്
"ഇത് അർഹിച്ചത് തന്നെയാണ്...അല്ലെങ്കിൽ എവിടെയോ ഉള്ള നിങ്ങൾ ഇന്നിവിടെ എന്റെ കല്യാണം കൂടാൻ വരില്ലല്ലോ...എന്തായാലും ഇവിടെ നിന്ന് പോകുന്നതിന് മുമ്പ് എൻഗേജ്‌മെന്റ് നടത്തിയിരിക്കും..."ഹാദി
"എനിക്ക് സമ്മതമാണ്..."പെട്ടെന്ന് ആരോ പറയുന്നത് കേട്ടിട്ട് നമ്മൾ മൂന്നാളും തിരിഞ്ഞുനോക്കി...ഫാമിദ് ആയിരുന്നു...
"ഹാ...അത് പിന്നെ എനിക്കറിയാലോ..."ഹാദി
"പോടി കാന്താരി...ഞാനെന്റെ ജാനിനോട് ഒന്ന് സംസാരിക്കട്ടെ..."ഫാമിദ്
"ഹാ ആയിക്കോട്ടെ വാ ബാബി ഞാൻ ഇക്കാക്കാനെ കാണിച്ചുതരാം..."
"അത് വേണോ ഹാദി...?"
"വേണം നിങ്ങള് വന്നേ...അവര് സംസാരിക്കട്ടെ..."ഹാദി നമ്മുടെ കയ്യും പിടിച്ച് പുറത്തേക്ക് നടക്കാൻ തുടങ്ങി...
"ബാബി അതാണ് എന്റെ മൂത്ത ഇക്കാക്ക *ഹാഫിസ് ഹുസൈൻ*..."വൈറ്റ് ഷർട്ട് ഇട്ടിട്ട് പുറം തിരിഞ്ഞു നിൽക്കുന്ന ഒരാളെ കാണിച്ചിട്ട് ഹാദി പറഞ്ഞു...
പെട്ടെന്ന് ഹാദി അവിടെയുള്ള ജഗ്ഗിലെ വെള്ളം മുഴുവൻ ഓൾടെ ഇക്കാക്കയുടെ മേത്തേക്ക് ഒഴിച്ചിട്ട് ഓടിപ്പോയി.....
പടച്ചോനേ... ഈ പെണ്ണ് നമ്മക്കിട്ട് പണിതല്ലോ...
പെട്ടെന്ന് അയാൾ ഒന്ന് തിരിഞ്ഞു...
നമ്മളൊന്ന് ഞെട്ടിയെങ്കിലും അയാളുടെ കണ്ണുകൾ കണ്ട് നമ്മടെ പേടി പാടെ അലിഞ്ഞുപോയി...
*ഗ്രീനിഷ് ഐസ്*
വലിയ മൂക്ക്...കട്ടി പുരികവും കട്ട താടിയും മീശയും അതിനൊത്ത മൊഞ്ചും...😍😍
നമ്മടെ നേരെ കത്തുന്ന കണ്ണുകളുമായി നടന്നുവരാൻ തുടങ്ങി...
"ഡി...ഈ ഹാഫിസ് ഹുസൈന്റെ മേത്ത് വെള്ളം ഒഴിക്കാൻ മാത്രം നീ വളർന്നോ...?ഏതാടി നീ...?"
"ഞാൻ നിങ്ങടെ ജാൻ മാഹിയ മെഹക്ക്..."
"ഛീ...എന്റെ ജാൻ ആവാൻ ഉള്ള യോഗ്യത ഒന്നും നിനക്കില്ല..."
നമ്മള് അതൊന്നും കേൾക്കാതെ കയ്യിലിരുന്ന ടവ്വൽ എടുത്തിട്ട് മുഖം തോർത്തിക്കൊടുത്തു...
പെട്ടെന്ന് ഇക്ക(ഇനി അങ്ങനെ വിളിക്കാലോ...)നമ്മടെ കൈ പിടിച്ചു...നമ്മള് പെട്ടെന്ന് നോക്കിയപ്പോ രണ്ട് കണ്ണുകൾ തമ്മിൽ ഉടക്കി...
നമ്മടെ നീല കണ്ണുകൾ ഇക്കേടെ ഗ്രീനിഷ് ഐസിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ തോന്നി...
കുറച്ചു നേരം ഇങ്ങനെ നോക്കി നിന്നു...ആ കണ്ണിൽ നമ്മളോടുള്ള ദേഷ്യം അലിഞ്ഞില്ലാതാകുന്നത് നമ്മള് അറിഞ്ഞു...പതിയെ കാല് കുറച്ച് പൊന്തിച്ചിട്ട് കാതോരം നമ്മള് മൊഴിഞ്ഞു...
*ഐ ലവ് യൂ ഇക്ക...*
എന്നിട്ട് കവിളത്ത് ഒരുമ്മ കൊടുത്തു..
പെട്ടെന്ന് കിട്ടിയതായതുകൊണ്ട് ഇക്ക ഒന്ന് അമ്പരന്നു...
"നീ ഏതാ...??എന്റെ കവിളിൽ ഉമ്മ വെക്കാൻ മാത്രം നിനക്ക് അഹങ്കാരമോ...??ആദ്യം വെള്ളം ഒഴിച്ചത് പോട്ടെ എന്ന് വെക്കാം...എന്നാൽ ഇത് പറ്റില്ല..."
അങ്ങനെ പറഞ്ഞിട്ട് നമ്മടെ അടുത്തേക്ക് വന്നിട്ട് അരയിലൂടെ കയ്യിട്ട് നെഞ്ചിലേക്കിട്ടു...നമ്മടെ കണ്ണ് പുറത്തേക്ക് തള്ളി വന്നു...ഹൃദയമിടിപ്പിന്റെ വേഗത കൂടി വന്നു...പതിയെ മുഖം അടുപ്പിച്ച് കൊണ്ടുവന്നു...നമ്മള് ആ കണ്ണുകളിൽ തന്നെ നോക്കി നിക്കുന്ന സമയം നമ്മളെ മുഖത്ത് കൈ വെച്ച് ഇക്കയുടെ ചുണ്ടുകൾ നമ്മടെ ചുണ്ടോട് ചേർത്തു...
കുറച്ച് കഴിഞ്ഞപ്പോ ഒന്ന് വിട്ടു...നമ്മളിലെ പിടി വിട്ടു...ഇതുവരെ ശ്വാസം അടക്കിവച്ചിരുന്ന നമ്മള് ഒന്ന് ശ്വാസം വിട്ടു...
"തന്നതിന് ഇരട്ടി തിരിച്ചുതരുന്നതാണ് ഈ ഹാഫിസ് ഹുസൈന്റെ രീതി..."എന്നും പറഞ്ഞിട്ട് ഒരൊറ്റ പോക്കായിരുന്നു...
ഇതിനാണോ പടച്ചോനെ നമ്മളെ തമ്മിൽ കണ്ടുമുട്ടിച്ചത്...അയ്യേ...ഛെ..
നമ്മള് വേഗം ഓടിച്ചെന്ന് അവിടെയുള്ള പൈപ്പിൽ നിന്ന് വെള്ളമെടുത്ത് മുഖത്തേക്ക് ആഞ്ഞുവീശി....
"എന്താ ബാബി...?"പെട്ടെന്ന് ഹാദി വന്ന് ചോദിച്ചപ്പോ നമ്മളൊന്ന് പരുങ്ങി..
"അത്..."
"ബാബിടെ ചുണ്ട് മുറിഞ്ഞിട്ടുണ്ടല്ലോ...."
"ആ...അത് ..."
"നിങ്ങള് പറയാൻ ബുദ്ധിമുട്ടണ്ട... എന്റെയല്ലേ ഇക്കാക്ക ഇതും ചെയ്യും...ഇക്കാക്കാനെ കൊണ്ട് തന്നെ ഞാൻ സോറി പറയിക്കും..."
"അതൊന്നും വേണ്ട..."
"എന്നാലും എന്റെ ബാബി...ഇത്രയ്ക്കൊന്നും ഞാൻ പ്രതീക്ഷിച്ചില്ല..."എന്നും പറഞ്ഞുകൊണ്ട് ഫാമിദും ചെമ്മുവും വന്നു..
"എന്ത്...?"
"കിസ്സടിയെ...ഒരാൾ അങ്ങോട്ട് കൊടുക്കുന്നു...മറ്റേയാൾ തിരിച്ച് കൊടുക്കുന്നു...ഹോ...എന്റെ ഇക്കാക്ക തന്നെ..."എന്ന് ഫാമി പറഞ്ഞപ്പൊ നമ്മക്ക് ചിരി വന്നു...
"ഇവിടെ നടന്നതൊക്കെ ഞാൻ അറിഞ്ഞു..."എല്ലാവരും തിരിഞ്ഞുനോക്കിയപ്പോ ഇക്കാന്റെ ഉമ്മ ആയിരുന്നു...
"അത് ഉമ്മാ...ഇക്കാക്ക"ഹാദി
"വേണ്ട....അവൻ ചെയ്തത് തെറ്റ് തന്നെയാണ്...മോള് ഇങ് വാ..."ഉമ്മ അങ്ങനെ പറഞ്ഞിട്ട് നമ്മളെയും കൂട്ടി ഇക്കാടെ അടുത്തേക്ക് പോയി..
"ടാ ഹാഫി..."
"എന്താ ഉമ്മാ...?"
"നീ ഒന്നിങ് വന്നേ...ഫാമി നീ ഓളെയും കൂട്ടി വാ..."
"ശരി ഉമ്മാ..."ഫാമി ചെമ്മൂനെയും കൂട്ടി കൂടെ വന്നു...ഒപ്പം ഹാദിയും...
ഉമ്മ വീടിന്റെ മുന്നിലുള്ള സ്റ്റേജിൽ നമ്മളെ എല്ലാവരെയും കൊണ്ട് നിർത്തിച്ചിട്ട് പറയാൻ തുടങ്ങി...
അത് കേട്ടിട്ട് നമ്മക്ക് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു...
തുടരും...
*💞RAB BANAYA ISHQ💞*
*PART»6*
*എന്റെ മൂന്ന് മക്കളുടെയും കല്യാണം നാളെ നടത്താൻ തീരുമാനിച്ചു....എന്റെ മൂത്ത മകൻ ഹാഫിസ് ഹുസൈൻ ഈ നിൽക്കുന്ന മാഹിയ മെഹക്കിനെയും, ഫാമിദ് ഹുസൈൻ ഷംനയേയും നിക്കാഹ് ചെയ്യും...ഇത് എന്റെയും ഹാരിസ് ഇക്കയുടെയും തീരുമാനം ആണ്...*ഉമ്മ അങ്ങനെ പറഞ്ഞപ്പോൾ തന്നെ എല്ലാവരും കൈയ്യടിച്ച് പാസാക്കി...ഇത് കേട്ടിട്ടാണെങ്കിൽ നമ്മടെ കിളിപോയി നിക്കുവാണ്....ചെമ്മൂനെ നോക്കിയപ്പോ ഓളും അതുപോലെ നിക്കുന്നു...
"എനിക്ക് സമ്മതമാണ് ഉമ്മാ..."ഫാമി പറഞ്ഞു..
"ഉമ്മാ,,,,ഞാൻ ഉമ്മാനോട് ഈ കാര്യം പറയാൻ വിചാരിക്കുമ്പോഴാണ് ഉമ്മ തന്നെ പറഞ്ഞത്..."ഹാദി
"എന്താടാ ഹാഫി...നിനക്കൊന്നും പറയാനില്ലേ...??"ഇക്കാനെ നോക്കിക്കൊണ്ട് ഉമ്മ ചോദിച്ചു...
"ഉണ്ട്..."ഇക്ക
"ഈ കല്യാണത്തിന് താല്പര്യ ഇല്ലെന്നാവും...നിനക്ക് താൽപ്പര്യം ഇല്ലെങ്കിലും ഞാൻ ഈ കല്യാണം നടത്തും....ഇത് നിന്റെ ഉപ്പാന്റെയും തീരുമാനമാണ്...ഉപ്പ നാളെത്തന്നെ വരും..."ഉമ്മ അങ്ങനെ പറഞ്ഞിട്ട് നമ്മളെ എല്ലാവരെയും കൂട്ടി മുകളിലത്തെ ഹാളിലേക്ക് പോയി...
"ഉ...മ്മാ..ഈ കല്യാണം വേണോ...??എനിക്ക് ഒരിക്കലും അർഹിക്കാനാവാത്തതാണ് ഇതെന്ന് അറിയാം...പിന്നെ എന്റെയും ഇവളുടെയും വീട്ടുകാര്....."പറഞ്ഞ് മുഴുവനാക്കുന്നതിന് മുന്നേ ഉമ്മ തടഞ്ഞു...
"അതോർത്ത് മോള് ടെൻഷനടിക്കണ്ട...ഞാൻ നിന്റെ വീട്ടുകാരെയും ഇവളുടെ വീട്ടുകാരെയും വിളിച്ചറിയിച്ചിട്ടുണ്ട്..."
"ഉപ്പച്ചി ഇല്ലാതിരുന്നിട്ടും ഇതുവരെ ഞാനാണ് കുടുംബം നോക്കിയത്... അപ്പൊ പിന്നെ ഞാൻ കല്യാണം കഴിച്ചാൽ എന്റെ ഉമ്മച്ചിയും അനിയനും അനിയത്തിയും ഒറ്റക്കാവില്ലേ...അവരെ ആര് നോക്കും...?"
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
അവളുടെ ആ ചോദ്യം നമ്മടെ ചങ്കിൽ തറച്ചു...ഉപ്പ മരിച്ചിട്ടും അവളാണ് കുടുംബം നോക്കിയതെന്നറിഞ്ഞപ്പോ നമ്മടെ കണ്ണൊന്ന് നിറഞ്ഞു...
നമ്മളെ മനസിലായോ...നമ്മളാണ് നിങ്ങടെ മാഹിയുടെ ഗ്രീനിഷ് ഐസ് ഉള്ള മൊഞ്ചൻ...*ഹാരിസ് ഹുസൈൻ* ന്റെയും *ഫാഹീദ ഹാരിസ്*ന്റെയും മൂത്ത മകൻ *ഹാഫിസ് ഹുസൈൻ*...എനിക്ക് അവളെപോലെതന്നെ ഒരു അനിയനും അനിയത്തിയും ഉണ്ട്...അവരെ നിങ്ങക്ക് നേരത്തെ അറിയാമല്ലോ...*ഫാമിദ് ഹുസൈൻ*,*ഹാദിയ ഹന്ന*...എന്താപ്പോ ചെയ്യാ...ഇതിന്റെ റൈറ്റർ നമ്മളെ രംഗത്തിറക്കാൻ കുറച്ച് ലേറ്റ് ആയി...നമ്മൾക്ക് മുന്നെ ഫാമിയും ഹാദിയും ഫേമസ് ആയി.... ഹ്മ്...നമ്മടെ ഉപ്പാക്ക് സ്വന്തമായി ഒരു ജ്വല്ലറി ഉണ്ട്...*ഹാരിസ് ജ്വൽസ്* ദുബായിലാണ്...
ഈ പേരിന്റെ കൂടെയുള്ള *ഹുസൈൻ* എങ്ങനെയാ വന്നതെന്ന് നിങ്ങളിപ്പോ ചിന്തിക്കുന്നുണ്ടാവില്ലേ...ഇല്ലെങ്കിലും ഞാൻ പറയും...
നമ്മടെ ഉപ്പൂപ്പ അതായത് ഉപ്പാന്റെ
ഉപ്പയാണ് *അബ്ദുൽ ഹുസൈൻ*
ഉപ്പൂപ്പ തന്റെ മകന് പേരിന്റെ കൂടെ വാല് വെച്ചു...അത് നമ്മടെ ഉപ്പയും വെച്ചു....ഇത് തലമുറകളായി നടത്തുന്ന സമ്പ്രദായം പോലെ ആണ്...
പിന്നെ നിങ്ങടെ മാഹിയെ നമ്മള് കണ്ടത് ബുള്ളറ്റിൽ പോകുമ്പഴാണ്...സുറുമ വരച്ച നീല കണ്ണുകളും കാറ്റിൽ പാറി കളിക്കുന്ന മുടിയിഴകളും മൂക്കിന് താഴെയുള്ള മറുകും ഓൾക്ക് മൊഞ്ച് കൂട്ടി...അന്ന് നമ്മൾ വിചാരിച്ചിരുന്നു...'ഇവളെ എന്റെ പാതിയാക്കാൻ പറ്റിയെങ്കിലെന്ന്'
പക്ഷെ,,,,അത് ഇത്ര വേഗം പടച്ചോൻ കേൾക്കുമെന്ന് നമ്മളറിഞ്ഞോ... എന്റെ പടച്ചോനെ യുവർ ഗ്രേറ്റ്...
ബാക്കിയൊക്കെ നിങ്ങളും കണ്ടതല്ലേ...അവളെ പാതിയാക്കണമെന്ന് തോന്നി എന്നുള്ളത് സത്യമാണ്...പക്ഷെ,,,അവളെ എനിക്ക് സ്നേഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഫാഹി_]
എന്നാലും നമ്മള് മനസിൽ വിചാരിച്ചാൽ ഉമ്മ മാനത്ത് കണ്ട് നടപ്പിലാക്കിയല്ലോ....പടച്ചോനെ നിനക്ക് ഒരായിരം നന്ദി....ഈ വിഷയം എങ്ങനെ അവതരിപ്പിക്കുമെന്ന് ഒരു പേടി ഉണ്ടായിരുന്നു...ഇപ്പൊ ഉമ്മയായിട്ട് കണ്ടറിഞ്ഞ് നടത്തിയപ്പോ നമ്മള് ഹാപ്പി...😄
ഇന്ന് കഴിഞ്ഞാൽ ഓളെന്റെ ബീവിയാകും....ശൊ...
എന്നാലും ഇക്കാക്കയ്ക്ക് ഇതെന്താ പറ്റിയേ...കല്യാണമേ വേണ്ടാ എന്നാണല്ലോ പറഞ്ഞുനടന്നത്....ചിലപ്പോ ബാബിയെ ഇഷ്ടം ആയിരിക്കും....എന്റെയല്ലേ ഇക്കാക്ക...😁
ശരിക്കും ഞങ്ങളാവും ഭാഗ്യവാന്മാർ....മൂന്നാളുടെയും കല്യാണം ഒന്നിച്ച്....
ശരിക്കും ഫീൽ ചെയ്തത് ബാബി പറഞ്ഞത് കേട്ടപ്പോഴാണ്...പാവം എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും... ചിലപ്പോ അതിനൊക്കെ ഒരവസാനം ആവും ഈ കല്യാണമെന്ന് വിചാരിക്കും...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
എന്നാലും ഡ്രെസ്സ് കൊടുക്കാൻ വന്നിട്ട് മാഹിയും ഞാനും ഇത്ര പെട്ടെന്ന് കല്യാണ പെണ്ണാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല...നമ്മടെ ആഗ്രഹം പോലെ ഞാനും മാഹിയും കല്യാണം കഴിഞ്ഞ് ഒരു വീട്ടിലേക്ക്.....പടച്ചോനെ നിനക്ക് ഒരായിരം നന്ദി...
മാഹി ചോദിച്ച ചോദ്യം കേട്ടപ്പോ അതുവരെ സംസാരിച്ചു നിന്ന ഉമ്മ പോലും മൗനത്തിലായി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാദി_]
നമ്മടെ ഏറ്റവും വലിയ ആഗ്രഹം ആണ് നാളെ നടക്കാൻ പോകുന്നത്...നമ്മടെ കല്യാണം ഉറപ്പിച്ചപ്പോ ഞാൻ ഉമ്മാനോടും ഉപ്പാനോടും കെഞ്ചിപ്പറഞ്ഞതാണ് നമ്മടെ മൂന്നാളുടെയും കല്യാണം ഒന്നിച്ച് വേണമെന്ന്..ഇപ്പൊ അത് പടച്ചോൻ നടത്തിത്തന്നു... ഉമ്മയും ഉപ്പയും ഒരു നിമിത്തം ആയി...പക്ഷെ,,,ഉപ്പ സമ്മതിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....
നമ്മടെ ലൗ മാരേജ് ആണ്....നമ്മള് ഡിഗ്രി പഠിക്കുന്ന സമയത്താണ് പ്രേമിച്ചു തുടങ്ങിയത്...വീട്ടിൽ പറഞ്ഞപ്പൊ തന്നെ സമ്മതിച്ചു... ഇപ്പൊ കല്യാണവും ആയി....
ചെക്കൻ *ഹാമിഷ് മെഹ്ത്ത*
ശൊ ആ പേര് പറയുമ്പോ തന്നെ കുളിര് കോരുന്നു...ഇപ്പൊ എൻജിനീയർ ആണ്....ജോലി ഉള്ളവനെ പെണ്ണ് കൊടുക്കുമെന്ന് ഉപ്പ പറഞ്ഞപ്പൊ ആ വാശിക്ക് പഠിച്ചിട്ട് നേടിയതാണ്...എന്തായാലും നമ്മള് ഇപ്പൊ ഹാപ്പി ആണ്....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
നമ്മളെ ചോദ്യം കേട്ട് ഉമ്മ മിണ്ടാതെ നിപ്പാണ്....നമ്മൾ ചുമലിൽ കൈ വെച്ചപ്പോ ഉമ്മ നമ്മളെ ഒന്ന് നോക്കിയിട്ട് നമ്മളെയും ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു....
"മോള് ഒന്നുകൊണ്ടും പേടിക്കണ്ട....അവരുടെ എല്ലാ ചെലവും ഞങ്ങള് നോക്കിക്കോളാം... പിന്നെ കല്യാണം കഴിഞ്ഞാലും നിങ്ങൾക്ക് ജോലിക്ക് പോകാം....ഹാ വരണം..."പെട്ടെന്ന് അതിനിടക്ക് ഉമ്മ അങ്ങനെ പറഞ്ഞപ്പൊ എല്ലാവരും അങ്ങോട്ട് നോക്കി...
നമ്മടെ ഉമ്മച്ചിയും സുനുവും സുമിയും,ചെമ്മൂന്റെ ഉപ്പയും ഉമ്മയും...
*മക്കളെ,,,ഞങ്ങൾക്ക് ഇതിന് ഒരെതിർപ്പും ഇല്ല...*
എന്ന് അവരെല്ലാവരും ഒന്നിച്ച് പറഞ്ഞു...
ഇന്ന് ഇവിടെയാണ് നിൽക്കുന്നത്...ഇക്ക ഇതുവരെ ആയിട്ടും നമ്മളോട് ഒന്ന് മിണ്ടിയിട്ടില്ല...നമ്മള് അങ്ങോട്ട് മിണ്ടാൻ തീരുമാനിച്ചു...
"അതേയ്,,,,നാളെ നമ്മുടെ കല്യാണമാണെന്ന് ഓർമ വേണം...ഇനി എപ്പോഴും ബീച്ചിലേക്ക് പോയി വായി നോക്കിയാൽ ഉണ്ടല്ലോ ആ കണ്ണ് ഞാനങ്ങു കുത്തി പൊട്ടിക്കും..."നമ്മള് അങ്ങനെ പറഞ്ഞപ്പൊ പെട്ടെന്ന് ഇക്ക നമ്മടെ നേർക്ക് വരാൻ തുടങ്ങി...നമ്മള് ഓടാൻ തുടങ്ങി....ഓടി ഓടി അവസാനം രണ്ടുപേരും തളർന്ന് ഗാർഡനിൽ ഇരുന്നു....എന്നിട്ട് പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു....
രണ്ടാളും ഗാർഡനിൽ മലർന്നു കിടന്നു...പലതരം പൂക്കളുടെ സുഗന്ധം മൂക്കിൽ തുളച്ചുകയറി...കണ്ണും പൂട്ടി അങ്ങനെ കിടന്നു...പെട്ടെന്ന് ഫാഹിയും ചെമ്മുവും നമ്മളെ രണ്ടുപേരെയും പിടിച്ചു വലിച്ച് കൊണ്ടുപോയി....
"എവിടേക്കാ രണ്ടുപേരും ഇങ്ങനെ വലിച്ചുകൊണ്ടുപോകുന്നത്...?"നമ്മൾ
"മിണ്ടരുത്....ഹാദിയുടെ റൂമിലേക്കാണ്..."ചെമ്മു
*അവിടെ എന്താ*
നമ്മളും ഇക്കയും ഒരുപോലെ ചോദിച്ചു...
"തോക്കിൽ കേറി വെടി വെക്കാതെ...ഒന്ന് കാണിച്ചുതരാം..."
ഫാമി അങ്ങനെ പറഞ്ഞിട്ട് ഹാദിയുടെ റൂമിന്റെ വാതിൽ മെല്ലെ തുറന്നു... അപ്പോൾ കണ്ടത് ഹാദി ലാപ്പിൽ ഓളെ ചെക്കനോട് സൊള്ളുന്നതാണ്...
"നാണമുണ്ടോ ബെഡ് റൂമിലേക്ക് ഒളിഞ്ഞുനോക്കാൻ...?"ഇക്ക
"അതിന് അവിടെ ഒളിഞ്ഞുനോക്കിയാൽ കാണാൻ പാകത്തിന് ഒന്നും ഇല്ലല്ലോ..?"ഫാമി
"ഇല്ലെങ്കിലും ഉണ്ടെങ്കിലും റൂമിൽ ഒളിഞ്ഞുനോക്കുന്നത് ചെറ്റത്തരം ആണ്..."ഇക്ക
"ഓ...നിങ്ങളാരാ വലിയ പുണ്യാളനോ...?"ഫാമി
"അതേടാ..."ഇക്ക
"എന്നാ പിന്നെ അതൊന്ന് കാണണമല്ലോ..."ഫാമി
രണ്ടും കൂടി പൊരിഞ്ഞ വഴക്കായി...അപ്പോഴേക്കും ഹാദി വന്നിട്ട് രണ്ടിന്റെയും തല വഴി വെള്ളം ഒഴിച്ചു....അത് കണ്ടിട്ട് നമ്മളും ചെമ്മുവും പൊരിഞ്ഞ ചിരി ആയിരുന്നു...പെട്ടെന്ന് നമ്മടെ തലയിലും ഓൾടെ തലയിലും രണ്ടാളും കൂടി വെള്ളം ഒഴിച്ചു....അത് കണ്ടിട്ട് ഹാദി ചിരിക്കുന്നുണ്ടായിരുന്നു... നമ്മള് നാളാലും കൂടി ഓൾടെ തലയിൽ കൂടി വെള്ളം ഒഴിച്ചു...
ആകെ നഞ്ഞൊട്ടിയത് കൊണ്ട് ആരും പിന്നവിടെ നിന്നില്ല... ഡ്രെസ്സ് മാറ്റാൻ പോയി....ഇന്ന് ഹാദിയുടെ റൂമിലാണ് ഞങ്ങൾ കിടക്കുന്നത്....അതുകൊണ്ടുതന്നെ ഉമ്മ വേഗം ഭക്ഷണം കഴിപ്പിച്ച് ഞങ്ങളെ റൂമിലേക്ക് പറഞ്ഞയച്ചു....മൂന്നാളും കെട്ടിപ്പിടിച്ച് ഉറങ്ങി.....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ ഹാഫി_]
നമ്മള് കിടക്കാൻ പോകുമ്പോഴാണ് ആരോ പമ്മി പമ്മി പോകുന്ന നിഴൽ കണ്ടത്....കർട്ടൻ മാറ്റി നോക്കിയപ്പോഴ് ഫാമി ആയിരുന്നു....
'ഇവന് ഉറക്കാവുമില്ലേ...'
വാതില് തുറന്നു....
"ടാ...എവിടേക്കാ പമ്മി പമ്മി പോകുന്നത്...?"
"അത്....ഇക്കാക്ക ഉറങ്ങിയില്ലേ..."ഫാമി
"ഇല്ല...അതുകൊണ്ടല്ലേ ഇവിടെ നിന്റെ മുന്നിൽ വടിപോലെ നിൽക്കുന്നത്..."
"ആണല്ലേ..."ഫാഹി
"അല്ല...നിനക്ക് ഉറക്കമൊന്നുമില്ലേ....?"
"അത്...ഞാൻ റൂമിലേക്ക് പോകുവാണ്...."ഫാമി
"അതിന് നിന്റെ റൂമിലേക്ക് ഇതുവഴി അല്ലല്ലോ പോകുന്നത്...?"
"അല്ല.... ഞാൻ...വെള്ളം കുടിക്കാൻ..."ഫാഹി
"ഹ്മ്...നിനക്ക് ഇന്ന് നല്ല ദാഹം ഉണ്ടാകുമെന്ന് എനിക്ക് നന്നായിട്ടറിയാം..."
"ഈ...ആണല്ലേ...ശരിയാ...നിങ്ങള് എന്നേക്കാളും മുകളിൽ ആണല്ലോ...അതല്ലേ കിസ്സടിച്ചത്..."ഫാഹി
"അത് പിന്നെ ഓളെനിക്ക് തന്നത് ഞാൻ തിരിച്ചുകൊടുത്തതല്ലേ..."
"ഓഹോ...എന്നാ പിന്നെ ഞാനൊന്ന് തരാം... അതിങ് തിരിച്ച് തരുവോ...?"ഫാഹി
"ടാ ടാ...കളിക്കാതെ പോയി ഉറങ്... അല്ലെങ്കിൽ വേണ്ട നീ ഇവിടെ എന്റെ കൂടെ കിടന്നാൽ മതി..."
"ഓക്കെ..."
രണ്ടുപേരും ആദ്യമായി ഒന്നിച്ചുറങ്ങി...
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
[_മാഹി_]
രാവിലെ എഴുന്നേറ്റിറ്റ് നമ്മടെ എല്ലാം കഴിഞ്ഞപ്പോ രണ്ടിനെയും ചവിട്ടി എഴുന്നേൽപ്പിച്ചു...ഇന്നലെ കിടക്കുന്നതിന് മുന്നേ ഇട്ട മൈലാഞ്ചി ഒക്കെ നല്ല റെഡ് കളറിൽ തിളങ്ങി നിക്കുന്നുണ്ട്...
"ഗുഡ് മോണിങ്..."ഹാദി
"മോണിങ്..."
"മോണിങ് "ചെമ്മു
"വേഗം പോയി ഫ്രഷായി നിസ്ക്കരിക്ക്...ഞാൻ പോയി ചായ ഉണ്ടാക്കട്ടെ...."
"ബാബി തനിച്ച് പോകണ്ട...ഞങ്ങളും വരാം..."ഹാദി
"ഹാ..."
എല്ലാം കഴിഞ്ഞപ്പോഴേക്കും ഉമ്മ റെഡി ആവാൻ തിരക്കു കൂട്ടി...ഉപ്പ രാവിലെ തന്നെ എത്തിയിരുന്നു...നമ്മടെ ഇക്കാനെ പോലെ തന്നെയാണ് ഉപ്പ...നല്ല സ്വഭാവം...ഉമ്മാനെ പോലെതന്നെ...
നമ്മക്ക് ഒരു ലൈറ്റ് ഗ്രീൻ വൈറ്റ് കോമ്പിനേഷൻ ഉള്ള ലെഹെങ്ക ആണ്...ചെമ്മൂന് റെഡ്,ഹാദിക്ക് ചിക്കു കളർ...സിമ്പിളായി മൂന്നുപേരും ഒരുങ്ങി...അപ്പോഴേക്കും നിക്കാഹിനായി നമ്മടെ ചെക്കനും ഫാമിയും പോയി...നമ്മടെ ഉപ്പാന്റെ സ്ഥാനത്ത് നിക്കാഹ് ചെയ്യുന്നത് ചെമ്മൂന്റെ ഉപ്പ ആണ്...
നമ്മടെ ചെക്കൻ വൈറ്റ് ശർവാണി ആണ്...ഫാമി ചിക്കു കളറും...
നമ്മള് പാട്ടിനൊത്ത് ഡാൻസ് കളിക്കുമ്പോൾ പെട്ടെന്ന് കറന്റ് പോയി....പിന്നെ ആരുടെയോ നിലവിളി കേട്ടിട്ട് നമ്മള് സ്വിച്ച് ബോർഡ് തപ്പിപിടിച്ച് ലൈറ്റിട്ടപ്പോ കണ്ട കാഴ്ച്ച....
തുടരും....
*💞RAB BANAYA ISHQ💞*
*PART»7*
സുനുവിന്റെ കഴുത്തിന് കത്തി പിടിച്ച് നിൽക്കുന്ന ഒരു ബ്ലാക്ക് മാസ്‌കിട്ട രൂപത്തെയാണ് കണ്ടത്...അത് കണ്ടപ്പോ തന്നെ എല്ലാവരും ഓടി...സുനു ആണെങ്കിൽ കരഞ്ഞിട്ട് ഒരു വക ആയിട്ടുണ്ട്...കൂടാതെ നന്നായി പേടിച്ചിട്ടുമുണ്ട്...
*നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ അതിൽ നിന്നും പിന്മാറാൻ...കേൾക്കാഞ്ഞപ്പോ ഇങ്ങനൊരു ഷോക്ക് തന്നേക്കാമെന്ന് കരുതി...നീയൊക്കെ നിന്റെ പ്രീയപ്പെട്ടവർ വേദനിച്ചു കണ്ടാലേ പിന്തിരിയുമെന്ന് മനസിലായി...അതല്ലേ ഞാനിങ് പോന്നേ...അയ്യോ നിനക്ക് പേടി ആവുന്നുണ്ടോ...??ദേ ഈ കത്തി ഒന്നിങ്ങനെ വലിച്ചാൽ മതി നിന്റെ പുന്നാര അനിയൻ നിന്റെ കണ്മുന്നിൽ വെച്ച് പിടഞ്ഞുമരിക്കുന്നത് നിനക്ക് കാണാം...*
പറയുന്നത് കേട്ടിട്ട് നമ്മളൊന്ന് ഞെട്ടി...
'അപ്പൊ ഇതൊരു പെണ്ണായിരുന്നോ...?'
പുറത്ത് ഇടി വെട്ടി മഴ പെയ്യുന്നുണ്ടെങ്കിലും എല്ലാവരും പേടിച്ച് വിയർത്തിട്ടുണ്ട്...സുമി ആണെങ്കിൽ കരയുന്നുമുണ്ട്...
*ഹും... എന്താടി നീ ഇങ്ങനെ ആലോചിച്ചു നിക്കുന്നത്...??ഞാൻ മെസേജ് അയച്ചപ്പോ നീ തന്നെയല്ലേ പറഞ്ഞത് എന്നെക്കൊണ്ട് പറ്റുന്നത് ചെയ്യാൻ...അതുകൊണ്ടല്ലേ ഞാൻ നിന്റെ പിന്നാലെ തന്നെ വന്നത്...അപ്പൊ പിന്നെ നിന്റെ പ്രീയപ്പെട്ടവരെ വെച്ച് ഭീഷണിപ്പെടുത്തി നോക്കാമെന്ന് കരുതി...എന്താടി നിന്റെ നാക്കിറങ്ങിപ്പോയോ....??തീയോടാണ് കളിക്കുന്നതെന്ന് മോൾക്ക് മനസിലായില്ല ല്ലേ...ഹ്മ്...നിന്റെ മുന്നിൽ ഇപ്പൊ രണ്ട് മാർഗം ഉണ്ട്...ഒന്ന്:പവർ ഓഫ് അറ്റോണി എന്റെ കയ്യിൽ ഏൽപ്പിക്കുക...രണ്ട്:നിന്റെ അനിയനെ രക്ഷിക്കുക്ക...നിനക്ക് നിന്റെ അനിയനാണോ അതോ ഷോപ്പാണോ വലുതെന്ന് നോക്കാം...*
'പുറത്ത് നല്ല മഴയുണ്ട്....പോരാത്തതിന് ലൈറ്റ് ഓഫാക്കിയാൽ ഇരുട്ടും...ഹ്മ്...മോളെ ബ്ലാക്ക് മാസ്‌ക്കെ...ഇപ്പൊ ശര്യാക്കിത്തരാം...'
ലൈറ്റ് ഓഫാക്കി....
"ഡി...മര്യാദക്ക് ലൈറ്റ് ഓണാക്കിക്കോ....ഇല്ലേൽ ഈ ക......"
"ബാക്കി കൂടെ പറ....എന്തേ....കൊല്ലുന്നില്ലേ...?"
കയ്യിൽ കത്തി പിടിച്ചുകൊണ്ട് നമ്മള് ചോദിച്ചു...
ലൈറ്റ് ഓഫാക്കിയപ്പോ നമ്മള് മെല്ലെ ഓളെ അരികത്ത് പോയിട്ട് ആ കത്തി പിടിച്ചു വലിച്ചിട്ട് സുനൂനെയും കൊണ്ട് മാറി നിന്നിരുന്നു...കത്തി വലിച്ചതുകൊണ്ട് നമ്മടെ കൈ മുറിഞ്ഞ് ചോര ഒലിക്കുന്നുണ്ടായിരുന്നു...
"എന്താടി....കൊല്ലുന്നില്ലേ...കൊല്ലെടി...നീ കൊല്ലാതെ പോയാൽ എനിക്ക് വിഷമം ആവും....പ്ലീസ് കൊല്ലാതെ പോവരുത്...."നമ്മള് കത്തി ഓൾക്ക് നേരെ പിടിച്ചുകൊണ്ട് പറഞ്ഞപ്പോഴ് ഓള് നിന്ന് പരുങ്ങാൻ തുടങ്ങി...
"ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തോളൂ..."(നമ്മള് അതിനിടയിൽ പോലീസിന്റെ നമ്പറിലേക്ക് മെസേജ് ചെയ്തിരുന്നു...)
"ഡി...നീ എന്നെ അകത്താക്കിയിട്ട് എന്ത് ഓലത്താനാ...ഞാൻ പുറത്തിറങ്ങും...അന്ന് ആദ്യം തീർക്കുന്നത് നിന്നെ ആയിരിക്കും..."ഭീഷണിയുടെ സ്വരത്തിൽ ഓള് പറഞ്ഞപ്പോഴേക്കും വനിതാ കോൺസ്റ്റബിൾ ഓളെയും വലിച്ച് കൊണ്ടുപോയി....
"മോളെ,,,,നല്ലോണം ചോര വരുന്നുണ്ടല്ലോ...."ഉമ്മ
"അത് സാരമില്ല ഉമ്മാ..."നമ്മള്
"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ..."ഉമ്മ
"ഓള് പറയുന്നത് കാര്യം ആക്കണ്ട ഫഹീ..."ഉമ്മച്ചി
"വേഗം ഡ്രെസ്സ് ചെയ്യ്....നല്ലോണം ചോര പോകുന്നുണ്ട്..."ഹാദി
"ഹാ അതെ മാഹി..."ചെമ്മു
എല്ലാവരും പറഞ്ഞതുവെച്ച് നമ്മള് കൈ കെട്ടാൻ സമ്മതിച്ചു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
നിക്കാഹ് കഴിഞ്ഞിട്ട് പള്ളിയിൽ നിന്നിറങ്ങി ഹാമിയും നമ്മളും
ഫാഹിയും കൂടി കാറിൽ കയറിയപ്പോഴാണ് ഉമ്മാന്റെ കോൾ വന്നത്...
"ഹെലോ ഉമ്മാ..."
"ഹാ മോനെ നിങ്ങളിറങ്ങിയോ...ഇവിടെ ഒരു സംഭവം ഉണ്ടായി..."ഉമ്മ
"എന്താ ഉമ്മാ....?"
ഉമ്മ പറഞ്ഞ കാര്യങ്ങൾ കേട്ട് നമ്മടെ മൂന്നാളെയും കിളിപോയി....
"ആഹ്...ശരി ഉമ്മാ ഞങ്ങൾ വന്നിട്ട് ബാക്കി നോക്കാം..."
"എന്താ ഹാഫി...??ഫഹീ എന്തിനാ വിളിച്ചത്...?"ഉപ്പ
നമ്മള് കാര്യങ്ങളൊക്കെ ഉപ്പാക്ക് പറഞ്ഞുകൊടുത്തു...
"എനിക്കും തോന്നിയിരുന്നു...നിന്റെ ഉമ്മ വെറുതെ ആവില്ല അവരെ തിരഞ്ഞെടുത്തതെന്ന്...നിങ്ങള് ഭാഗ്യന്മാരാണ്..."ഉപ്പ
"ശരിയാ ഇക്കാക്ക...ബാബി മരണ മാസ്സാണ്..."ഫാഹി അങ്ങനെ പറഞ്ഞപ്പൊ നമ്മള് ഒന്ന് ദഹിപ്പിച്ച് നോക്കി...
"എന്നെ നോക്കണ്ട.....കാർ ഓടിച്ചോ..."ഫാഹി
"വെറുതെ വടി കൊടുത്ത് എന്തിനാടാ അടി വാങ്ങുന്നെ...?"ഹാമി
"ഹ്മ്....അളിയാ...വേണ്ടാ ട്ടാ..."ഫാഹി
ഫാഹിന്റെ കളി കണ്ടിട്ട് നമ്മളും ഉപ്പയും ഹാമിയും പൊരിഞ്ഞ ചിരി ആയിരുന്നു....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
"ഉമ്മാ,,,, നിങ്ങളെന്തിനാ ഇക്കാനെ വിളിച്ചു പറഞ്ഞത്...?"
"പിന്നെ പറയാതെ... ഇല്ലെങ്ങിൽ എനിക്കാകും വഴക്ക് കിട്ടുന്നത് പറയാഞ്ഞിട്ട്..."ഉമ്മ
"അതിന് നീ എന്തിനാ ടെൻഷൻ ആവുന്നത്...നിന്റെ ഭർത്താവിനോടല്ലേ പറഞ്ഞത്.."ഉമ്മച്ചി
"ഹ്മ്...സുനു എവിടെ...ഓന് കുഴപ്പം ഇല്ലല്ലോ...?"
"ഇല്ല ബാബി..."ഹാദി
"അതേയ്,,,നിക്കാഹ് കഴിഞ്ഞിട്ട് അവര് വന്നിട്ടുണ്ട്...."ചെമ്മു
"ഹാ...നിങ്ങള് ഇവിടെ ഇരിക്ക്...സമയം ആവുമ്പോ ഞങ്ങൾ വിളിച്ചോളാം...വാ സുഹൈറ നമുക്ക് പോകാം..."ഉമ്മ
"ആഹ്..."ഉമ്മച്ചി
"ദേ അതാണ് എന്റെ മൊഞ്ചൻ ഹാമിഷ് മെഹ്ത്ത..."
ഹാദി അങ്ങനെ പറഞ്ഞപ്പോഴേക്കും ചെമ്മു ഓടിപ്പോയിട്ട് നോക്കി...
"ബാബി വേണ്ട ട്ടാ..."ഹാദി
"എന്ത് വേണ്ടെന്ന്...?"ചെമ്മു
"എന്റെ മൊഞ്ചനെ നോക്കാനല്ലേ ബാബി പോയത്..."ഹാദി
"അയ്യേ...ഞാനെന്റെ മൊഞ്ചനെ നോക്കാൻ പോയതാണ്...നിന്റെ മെഹ്ത്തയെ നീ തന്നെ എടുത്തോ മോളെ...എനിക്കൊന്നും വേണ്ട.."ചെമ്മു അങ്ങനെ പറഞ്ഞപ്പൊ ഹാദി മൂഞ്ചിയ മട്ടിൽ ഇളിച്ചു കാട്ടി....
"മക്കളെ വാ..."പെട്ടെന്ന് ഉമ്മ വന്ന് വിളിച്ചപ്പോ നമ്മളൊക്കെ ഒന്ന് ഞെട്ടി...
*എ....ന്താ*
നമ്മള് മൂന്നാളും ഒരുപോലെ ചോദിച്ചപ്പോ വിളിക്കാൻ വന്ന ഉമ്മയും ഉമ്മച്ചിയും വായ് പൊത്തി ചിരിക്കാൻ തുടങ്ങി...
നമ്മള് മൂന്നാളും കൈപിടിച്ചുകൊണ്ട് സ്റ്റേജിലേക്ക് കയറി...ഒരുപോലെ മഹർ അണിയിച്ചു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
"ഹ്മ്....അവൾ എന്നെ ജയിലിലാക്കിയെന്ന് കരുതി എന്റെ ലക്ഷ്യം നിരവേറ്റാതെ ഞാൻ അടങ്ങില്ല..."അവൾ സെല്ലിലെ അഴികളിൽ ആഞ്ഞടിച്ചുകൊണ്ട് പറഞ്ഞു...
"ഡി...നിനക്കൊരു വിസിറ്റർ ഉണ്ട്.."വാർഡൻ വന്ന് അവളോടായി പറഞ്ഞു...
"എനിക്ക് ആരെയും കാണണ്ട..."അവൾ തിരിഞ്ഞുനിന്ന് പറഞ്ഞു...
"മര്യാദക്ക് വന്നോണം...ഇത് നിന്റെ വീടല്ല നീ പറയുന്നത് ഞാൻ അനുസരിക്കാൻ..."വാർഡൻ ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞപ്പോഴ് അവൾ പിറു പിറുത്തുകൊണ്ട് സെല്ലിൽ നിന്നും ഇറക്കിയിട്ട് വാർഡന് പിറകിലായി നടക്കാൻ തുടങ്ങി...
"മ്...അങ്ങോട്ട് പോയ്ക്കോ.."
ഒരു റൂം ച്ചൂണ്ടിക്കാണിച്ചുകൊണ്ട് വാർഡൻ പറഞ്ഞു...
അവൾ അവിടെ ബെഞ്ചിൽ മുഖം തിരിഞ്ഞിരിക്കുന്ന പെണ്ണിന്റെ സൈഡിലായി ചെന്നിരുന്നു...പെട്ടെന്ന്
ആ പെണ്ണ് മുഖം തിരിച്ചു...
*നീ...യോ....*
തുടരും.....
*💞RAB BANAYA ISHQ💞*
*Part»8*
"അതെ,,, ഞാൻ തന്നെ...അപ്പോ എന്നെ നിനക്കറിയാം അല്ലെ...അപ്പൊ പിന്നെ എന്നെക്കുറിച്ച് നീ മാത്രം അറിഞ്ഞാൽ മതി..."
"ഹാ... അതൊക്കെ നിന്റെ കാര്യം...എന്തിനാ എന്നെ കാണാൻ ഇങ്ങോട്ട് വന്നത്....?
"തർക്കിക്കാൻ അല്ല ഞാനിങ്ങോട്ട് വന്നത്....നിനക്ക് കൂടി ഉപകാരമുള്ള കാര്യം പറയാൻ വേണ്ടിയാണ്.."
"ഹ്മ്...ശരി പറയ് കേൾക്കട്ടെ..."
അവൾ മനസിലുള്ള പ്ലാൻ മുഴുവൻ അവൾക്ക് പറഞ്ഞുകൊടുത്തു...
"ഹ്മ്...നല്ല ഐഡിയ...എന്നെ സഹായിച്ചിട്ട് നിനക്കെന്താ ഗുണം...?"
"ഹഹഹ്ഹ"
" അതിന് നീ എന്തിനാ ചിരിക്കുന്നത്...?"
"അപ്പൊ എന്നെക്കുറിച്ച് അറിയതെയാണോ സംസാരിക്കുന്നത്...?"
"നിന്റെ ലക്ഷ്യം എന്താ...?"
*ഹാഫിസ് ഹുസൈന്റെ മരണം..*
"വാട്ട്....?"
"യെസ് ബേബി അതാണ് എന്റെ ലക്ഷ്യം..."
"ആഹാ കൊള്ളാം...എന്റെ ലക്ഷ്യം അവന്റെ ഭാര്യയെ....നിന്റെ ലക്ഷ്യം അവനെ....ഹഹഹ..."
"ഹാ... അപ്പൊ പിന്നെ നമുക്ക് ഒന്നിച്ച് നടപ്പാക്കാം...എന്ത് പറയുന്നു...."
"യാ...അയാം റെഡി..."
അവർ രണ്ടുപേരും കൈ കൊടുത്തു...മറ്റവൾ ജയിലിൽ നിന്നും മാഹിയുടെ ശത്രു പുറത്തുനിന്നു തന്ത്രങ്ങൾ മെനയാൻ തുടങ്ങി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
"ഉമ്മാ,,, നിങ്ങള് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാനീ കല്യാണത്തിന് സമ്മതിച്ചത്...നിങ്ങൾക്കറിയാലോ എനിക്ക് ഇതൊന്നും ഉൾക്കൊള്ളാൻ പറ്റില്ല...."
"അറിയാം...നിന്റെ ഈ അവസ്ഥയിൽ നിന്നും ഒരു മോചനത്തിന് വേണ്ടിയാണ് ഞാൻ കല്യാണം വേഗത്തിൽ നടത്തിയത്..."ഉമ്മ
"ആ കുട്ടിയോട് നിങ്ങൾ ചെയ്യുന്നത് വഞ്ചന അല്ലെ..?"
പെട്ടെന്ന് അവർക്കിടയിൽ ഉപ്പ വന്ന് ചോദിച്ചപ്പോ രണ്ടാളും ഒന്ന് പരുങ്ങി...
"അത് പിന്നെ ഇക്കാ...മോന്റെ..."
"മ്... വേണ്ടാ... ഇതറിഞ്ഞാൽ ആ കുട്ടി നിങ്ങളോട് ക്ഷമിക്കുമെന്ന് തോന്നുന്നുണ്ടോ...??ഒരുപാട് സങ്കടങ്ങൾ അനുഭവിച്ച കുട്ടിയാണ്...അതിനെ നിങ്ങൾ സങ്കടപ്പെടുത്തിയാൽ ബാക്കി ഞാൻ അപ്പൊ പറയാം..."
ദേഷ്യത്തിൽ കൈ ചൂണ്ടി സംസാരിച്ചുകൊണ്ട് ഉപ്പ ഇറങ്ങിപ്പോയി...പിന്നാലെ ഉമ്മയും പോയി....
'ആകെ പ്രാന്ത് പിടിക്കുന്നു....ഞാനൊരിക്കലും മാറില്ല.. ഹാഫിസ് എപ്പോഴും ആ പഴയ ഫാഫിസ് ആയിരിക്കും....'
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
എല്ലാം കഴിഞ്ഞിട്ട് ഒരു വിധം ആയപ്പോഴ് ഉമ്മ ഡ്രെസ്സ് മാറ്റാൻ പറഞ്ഞു...ചെമ്മുവും മാറ്റാൻ പോയി...ഹാദി പിന്നെ ഹാമിയുടെ വീട്ടിൽ ആണല്ലോ...
നമ്മള് മാറ്റിക്കഴിഞ്ഞിട്ട് മുല്ലപ്പൂ എവിടെയാ കളയേണ്ടതെന്ന് ചോദിക്കാൻ വേണ്ടി ഉമ്മാനെ നോക്കി നടന്നു....ഇക്കാന്റെ റൂമിന്റടുത്ത് എത്തിയപ്പോഴ് ഉമ്മാന്റെ ശബ്ദം കേട്ടു...വാതിൽ തുറക്കാൻ പോയപ്പോഴാണ് അവരുടെ സംസാരം കേട്ടത്...
അത് കൂരമ്പ് കണക്കെ നമ്മടെ ഹൃദയത്തിൽ തറിച്ചു... കയ്യിലുണ്ടായിരുന്ന മുല്ലപ്പൂവിന്റെ കെട്ട് നിലത്തിട്ട് നമ്മള് ബാൽക്കണിയിലേക്ക് ഓടിപ്പോയി...
'പടച്ചോനേ,,,, എന്തൊക്കെയാ ഞാൻ കേട്ടത്...?എന്തിനാ നീ എന്നെയിങ്ങനെ പരീക്ഷിക്കുന്നത്...?'😢
അവിടെ ഇരുന്ന് കരയുമ്പോഴാണ് ആരുടെയോ കൈ ചുമലിൽ പതിഞ്ഞത്...അപ്പൊ തന്നെ കണ്ണ് തുടച്ചിട്ട് കൃത്രിമ പുഞ്ചിരി വിടർത്തി...
"ഹാ ചെമ്മുവോ...?"
"മാഹി,,,, നീ എന്തിനാ കരഞ്ഞത്...?"
"ഞാനോ....ആരാ പറഞ്ഞത്...??ഞാൻ കരഞ്ഞിട്ടൊന്നും ഇല്ലെടി...."
"നീ എന്നോടാണോ കള്ളം പറയുന്നത്...സത്യം പറ നീ എന്തിനാ കരഞ്ഞത്...?"
ചെമ്മു പിടിച്ച പിടിയാലെ ചോദിച്ചപ്പോ നമ്മള് എല്ലാം പറഞ്ഞുകൊടുത്തിട്ട് ഓളെയും കെട്ടിപ്പിടിച്ച് കരഞ്ഞു...
"നീ കരയാതെ...അവരൊരിക്കലും നീ ഇതറിഞ്ഞെന്ന് മനസിലാക്കരുത്... പിന്നെ ഇക്കാക്ക അങ്ങനെ പറഞ്ഞതിന് പിന്നിൽ വ്യക്തമായ ഒരു കാരണം ഉണ്ടാവും...അത് കണ്ടുപിടിക്കണം...ഇക്കാക്കയും ഉമ്മയും എന്തായാലും അത് പറയാൻ പോകുന്നില്ല...ഒന്നുകിൽ നമ്മള് കണ്ടുപിടിക്കണം...അല്ലെങ്കിൽ അത് ഹാദിയോട് ചോദിക്കണം...ഓള് വരട്ടെ...പിന്നെ അതറിഞ്ഞുകഴിഞ്ഞാൽ ചിലപ്പോ നീ വിചാരിച്ചാൽ ഇക്കാക്കാനെ മാറ്റാൻ പറ്റും...വിഷമിക്കാതെ..."
"ഹാ ശെരി...ഗുഡ് നൈറ്റ് ടാ..."
"ഗുഡ് നൈറ്റ്..."
ഉമ്മ അപ്പോഴേക്കും കയ്യിൽ പാലുമായി വന്നിട്ട് ചെമ്മൂനും നമ്മക്കും തന്നിട്ട് പോയി...
'ആദിരാത്രിക്കുള്ള പാല്...ഇനി ഉമ്മയും നമ്മളെ ചതിക്കുവായിരുന്നോ...?എന്താ ഇക്കാന്റെ പ്രശ്നം...?കണ്ടുപിടിക്കണം...'
നമ്മള് അതും കൊണ്ട് റൂമിലേക്ക് കയറിയപ്പോ ഇക്ക ഉണ്ടായിരുന്നില്ല...നേരത്തെ നിസ്‌ക്കരിച്ചത് കൊണ്ട് പാല് അവിടെ വെച്ചിട്ട് നമ്മള് പോയി കിടന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
റൂമിൽ കയറിയപ്പോ മാഹി അപ്പുറം തിരിഞ്ഞ് കിടക്കുന്നതാണ് കണ്ടത്...ഓള് എന്തേലും വിചാരിക്കുന്നത് കൊണ്ട് നമ്മള് പാല് എടുത്തിട്ട് വാഷ് ബേസിൽ ഒഴിച്ചിട്ട് ലൈറ്റ് ഓഫാക്കിയിട്ട് ബെഡിന്റെ ഒരറ്റത്ത് കിടന്നുറങ്ങി.....
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
[_മാഹി_]
കണ്ണുതുറന്നപ്പോ കണ്ടത് ഇക്ക നമ്മളെയും കെട്ടിപ്പിടിച്ച് ഉറങ്ങുന്നതാണ്...ഉറങ്ങുന്നത് കണ്ടപ്പോ ക്യൂട്ട് ആയിട്ട് തോന്നി...മെല്ലെ കൈ മാറ്റിയിട്ട് നമ്മള് എഴുന്നേറ്റിറ്റ് ഫ്രഷായി നിസ്ക്കരിച്ച് ദുആ ചെയ്തു....
താഴെ പോയിട്ട് എല്ലാവർക്കും ചായ ഇട്ടിട്ട് ടേബിളിൽ വെച്ചു...ഒരു ചായ നമ്മള് കുടിച്ചിട്ട് വേറെ ഒന്നെടുത്ത് റൂമിലേക്ക് കയറി....
"ഇക്കാ,,,,ചായ...എഴുന്നേൽക്ക്...."
നമ്മള് കുലുക്കിവിളിച്ചിട്ടും എഴുന്നേറ്റില്ല...അപ്പൊ പിന്നെ ചായ അവിടെ വെച്ചിട്ട് തോർത്ത് അഴിച്ചിട്ട് മുടി തുവർത്താൻ തുടങ്ങി...തോർത്ത് അവിടെയുള്ള ചെയറിൽ വിരിച്ചിട്ട് കൈ കൊണ്ട് മുടി ഒരു സൈഡാക്കിയിട്ട് കണ്ണാടിക്കുമുന്നിൽ നിന്ന് ചീകാൻ തുടങ്ങി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥
🍁
[_ചെമ്മു_]
മാഹിയുടെ കാര്യം ഓർത്തിട്ട് ഒരു സമാധാനം ഉണ്ടായിരുന്നില്ല...അതുകൊണ്ടുതന്നെ വേഗം പോയി കിടന്നു....
കൂർക്കം വലി കേട്ടാണ് ഞെട്ടി എഴുന്നേറ്റത്...നോക്കിയപ്പോ ഇക്ക നമ്മടെ മേത്ത് കയ്യും കാലും ഇട്ട് കൂർക്കം വലിച്ച് ഉറങ്ങുന്നു...
കയ്യും കാലും മാറ്റിയിട്ട് വേഗം പോയി ഫ്രഷായി നിസ്‌ക്കരിച്ചു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഫാമി_]
വെളിച്ചം കണ്ണിനടിച്ചിട്ടാണ് കണ്ണുതുറന്നത്...അപ്പുറത്ത് നോക്കിയപ്പോ ചെമ്മൂനെ കണ്ടില്ല...എഴുന്നേറ്റപ്പോ പെണ്ണ് ദുആ ചെയ്യുന്നതാണ് കണ്ടത്...
"ഹെലോയ് മേഡം ഗുഡ് മോണിങ്..."
"മ്... മോണിങ്..."
നമ്മള് ഓളെ അടുത്തേക്ക് പോയിട്ട് അരയിലൂടെ കയ്യിട്ട് ചേർത്തു നിർത്തി...
"അയ്യേ...പോയ് പല്ല് തേക്ക് മനുഷ്യാ... നാറിയിട്ട് വയ്യ...എന്നിട്ട് നിസ്ക്കരിച്ച് ദുആ ചെയ്യ്..."
'ഛെ...ആ മൂടങ് പോയി...'
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
വെള്ളം മുഖത്തേക്ക് തെറിച്ചിട്ടാണ് കണ്ണ് തുറന്നത്....നോക്കിയപ്പോ മാഹി കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുവായിരുന്നു....
നല്ല നീളമുള്ള മുടി ചീകാൻ ഓള് നന്നായി പാടുപെടുന്നുണ്ട് മനസിലായി....എന്നാ പിന്നെ സഹായിക്കാമെന്ന് കരുതിയിട്ട് നമ്മള് അങ്ങോട്ട് പോയി...
ചീപ്പ് കയ്യിൽ നിന്ന് വാങ്ങിയിട്ട് ഓളെ ചീകാൻ നോക്കിയപ്പോ പെണ്ണ് കയ്യിൽ നിന്ന് അത് തട്ടിപ്പറിച്ചിട്ട് മാറി നിന്നു...
"എന്റെ മുടി ചീകാൻ എനിക്കറിയാം....ആരുടെയും സഹായം വേണ്ട...ചായ അവിടുണ്ട് വേണേൽ എടുത്ത് കുടിക്ക്..."ഇതും പറഞ്ഞുകൊണ്ട് ഒരൊറ്റ പോക്കായിരുന്നു....നമ്മള് പിന്നെ വേഗം ഫ്രഷാവാൻ പോയി....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
നമ്മള് മുടി ചീകിക്കൊണ്ടിരിക്കുമ്പോഴാണ് ഇക്ക നമ്മടെ കയ്യിൽ നിന്നും ചീപ്പ് തട്ടിപ്പറിച്ചു വാങ്ങിച്ച് ചീകാൻ തുടങ്ങിയത്....ആദ്യം തടഞ്ഞില്ലെങ്കിലും ഇന്നലത്തെ കാര്യങ്ങൾ ഓർമ വന്നപ്പോ ചീപ്പ് വാങ്ങിയിട്ട് നമ്മളങ്ങനെ പറഞ്ഞിട്ട് ഷാളെടുത്തിട്ട് ബാൽക്കണിയിൽ പോയി ഇരുന്നു....അപ്പഴേക്കും ഇക്ക ജോഗിങിന് പോകാനെന്നോണം ഫാമിയെയും കൂട്ടി പോകുന്നത് കണ്ടു...
ഇങ്ങനെ ഇരിക്കുമ്പോഴാണ് ഇന്നലത്തെ കാര്യം ഓർമ വന്നത്....അപ്പൊ തന്നെ റൂമിലേക്ക് ഓടിയിട്ട് ആദ്യം ഇക്ക ഫോണെടുത്തോ എന്ന് നോക്കി...ഇല്ലെങ്കിൽ വീണ്ടും വരുമല്ലോ...ഹ്മ്...എടുത്തിട്ടുണ്ട്...വേഗം വാതില് അടച്ചിട്ട് കുറ്റിയിട്ട് നമ്മള് അവിടെയൊക്കെ അരിച്ചുപെറുക്കി...ചിലപ്പോ ഇതൊക്കെ ഡയറിയിൽ എഴുതി വെച്ചാലോ... എല്ലായിടത്തും തിരഞ്ഞുനോക്കിയെങ്കിലും കണ്ടില്ല...
നമ്മടെ കാല് എവിടെയോ ചെന്നിടിച്ചിട്ട് അവിടെ ഇരുന്നിട്ട് ഉഴിയുമ്പോഴാണ് നിലത്ത് എന്തോ ഒന്ന് കണ്ടത്....വേഗം അത് നീക്കി നോക്കിയപ്പോ താഴെ ഒരു ചെറിയ റൂം...നമ്മള് അതിൽ ഇറങ്ങിയിട്ട് സ്റ്റെപ്പിലൂടെ താഴെക്കിറങ്ങിയപ്പോ അവിടെയൊക്കെ കണ്ടിട്ട് അമ്പരന്നു....
തുടരും....
*💞RAB BANAYA ISHQ💞*
*Part»9*
ചുമര് മുഴുവൻ ഒരു പെണ്ണിന്റെ പല പോസിലുള്ള പെയിന്റിങ്.... അതും ശരിക്കും അവൾ കണ്മുന്നിൽ ഉള്ളത് പോലെ തന്നെ തോന്നി പോകുന്നു...
ഓരോയിടത്തായി കാൻവാസിലും ആ പെണ്ണിന്റെ പിക്ക് ഉണ്ട്....ചെറിയ സുറുമ വരച്ച കടും കാപ്പി കണ്ണുകളും,മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് മാറ്റ് കൂട്ടാനെന്നോണം നുണക്കുഴികളും ചുണ്ടിന് താഴെ ഒരു കുഞ്ഞു മറുകും...ശരിക്കും ഒരു മാലാഖയെ പോലുള്ള പെണ്ണ്....വരച്ചതിന് താഴെ *എയ്ഞ്ചൽ ഓഫ് ഹാഫിസ് ഹുസൈൻ*എന്നെഴുതിയിട്ടുണ്ട്...അത് കണ്ടപ്പോ നമ്മടെ കണ്ണുകളിൽ ചെറുതായി നനവ് പടർന്നു...തുടച്ചുമാറ്റിയിട്ട് ആ പെയിന്റിംഗ്‌സിലൂടെ വിരലോടിച്ച് നോക്കി നടക്കുമ്പോഴ് ചുമരിൽ ഒരിടത്തായി എന്തോ പൊങ്ങി നിൽക്കുന്നത് പോലെ തോന്നി....അത് ഇളക്കി മാറ്റിയപ്പോ വലിയ ഒരു ബുക്ക് നമ്മടെ കാലിൽ തന്നെ വന്ന് വീണു...
"ഹൂ...."വേദനകൊണ്ട് മെല്ലെ ഒച്ചവെച്ചു...ആ ബുക്ക് പതിയെ കാലിൽ നിന്ന് മാറ്റി തുറന്ന് നോക്കാൻ പോകുമ്പഴേക്കും പുറത്ത് ബുള്ളറ്റിന്റെ ശബ്ദം കേട്ടു...
"ജോഗിങിന് പോകുമ്പോ ബുള്ളറ്റ് എടുക്കില്ലല്ലോ...?ചിലപ്പോ എവിടെയെങ്കിലും പോയി വന്നതാവും...പടച്ചോനെ..."
വേഗം തന്നെ ആ ബുക്കെടുത്ത് പഴയപടി വെച്ചിട്ട് സ്റ്റെപ്പ് കയറിയിട്ട് റൂമിലെത്തിയപ്പോ അത് പഴയത് പോലെ നീക്കിവെച്ചിട്ട് താഴോട്ടെക്ക് പോയി....
🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
മാഹിയോട് എല്ലാം പറയണമെന്ന് വിചാരിച്ചാണ്...അതും ഇന്നലെ രാത്രി തന്നെ...പിന്നെ ഇതൊക്കെ അറിഞ്ഞുകഴിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് ഒരു ഐഡിയയും ഇല്ല...സമയം കിട്ടട്ടെ...അപ്പോ പറയാം....
ജോഗിങ്ങും കഴിഞ്ഞിട്ട് നേരെ വീട്ടിലേക്ക് വന്ന് ബുള്ളറ്റെടുത്തിറ്റ് പുറത്തേക്ക് പോയിട്ട് തിരിച്ചുവന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
നമ്മള് താഴേക്ക് സ്റ്റെപ്പ് ഇറങ്ങി വരുമ്പോ കണ്ടത് കീ വിരലിലിട്ട് കറക്കിക്കൊണ്ട് ചൂളമടിച്ചു വരുന്ന ഇക്കാനെയാണ്....നമ്മള് ഇക്കാനെ നോക്കി ഇറങ്ങുമ്പോഴ് പെട്ടെന്ന് കാല് തെന്നി വീഴാൻ പോയി...കണ്ണ് ഇറുക്കി അടച്ചു....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
നമ്മള് ഹാളിലേക്ക് എത്തിയപ്പോഴാണ് മാഹി സ്റ്റെപ്പിൽ നിന്ന് വീഴാൻ പോകുന്നത് കണ്ടത്...അപ്പൊ തന്നെ ഓടിച്ചെന്ന് ഓളെ അരയിലൂടെ കയ്യിട്ട് പിടിച്ചു നിർത്തി....പേടിച്ചിട്ട് ബോധം പോയി...നമ്മള് ഓളെയുമെടുത്ത് സോഫയിൽ കിടത്തി....അപ്പോഴേക്കും എല്ലാവരും ഓടി വന്നു...ഉമ്മ വെള്ളമെടുത്ത് ഓൾടെ മുഖത്ത് കുടഞ്ഞപ്പോൾ ഓള് കണ്ണ് തുറന്നിട്ട് എഴുന്നേറ്റിരുന്നു...
"എന്താ മോളെ പറ്റിയത്...?"ഉമ്മ
"അത്...ഞാൻ...."ഓള് പറയാൻ തുടങ്ങി...
"സ്റ്റെപ്പിൽ നിന്ന് കാല് സ്ലിപ്പായി വീഴാൻ പോയതാ...അപ്പൊ തന്നെ ഞാൻ ഓടിച്ചെന്ന് പിടിച്ചു...അപ്പൊ തന്നെ ഇവള് ബോധമില്ലാതെ എന്റെ മേലിലേക്ക് വീണു..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ഹോ...ഇക്ക പിടിച്ചെങ്കിൽ നമ്മള് ഇപ്പൊ മൂക്കും കുത്തി വീണേനെ....അപ്പൊ തന്നെ വടിയാവും...
ഉമ്മ നമ്മളോട് ചോദിച്ചതിന് നമ്മള് എന്തെങ്കിലും പറയുന്നതിന് മുമ്പ് ഇക്ക കേറി പറഞ്ഞത് കൊണ്ട് പറയേണ്ടി വന്നില്ല....
"എനിക്കിപ്പോ കുഴപ്പൊന്നും ഇല്ല..."
"ഹ്മ്..."എന്ന് ഇക്ക ഒന്ന് മൂളിയപ്പോ നമ്മള് ചുണ്ടി കോട്ടി ചിരിച്ചിട്ട് നടക്കാൻ നോക്കിയപ്പോ ബാലൻസ് കിട്ടാതെ വീണു....
*മാഹി.....*
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
പെട്ടെന്ന് ഓള് വീഴുന്നത് കണ്ടപ്പോ നമ്മളെ ചങ്കൊന്ന് പിടച്ചു....മാഹി എന്ന് വിളിച്ചിട്ട് അവിടെ മുട്ടും കുത്തിയിരുന്നിട്ട് ഓളെ ഇറുകെ പുണർന്നു....
"മാഹി,,,, നിനക്കൊന്നും പറ്റിയില്ലല്ലോ അല്ലെ...?"
"ഇ.... ല്ല..."മാഹി
നമ്മള് ഓളെ പുണർന്നപ്പോഴ് എന്തോ ഒരു വല്ലാത്ത ഫീലിങ്...ഓൾടെ ഹാർട്ട് നമ്മളോട് എന്തൊക്കെയോ പറയുന്നത് പോലെ തോന്നി...
"മ്..... മ്..."
പെട്ടെന്ന് ഹാമി ചുമച്ചപ്പോൾ നമ്മളെ ഓളെ വിട്ടിട്ട് മാറി നിന്നിട്ട് ഓളെ പൊക്കിയെടുത്ത് സോഫയിൽ ഇരുത്തി...
"മോനെ,,, ഓൾക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ട്....ഓളെ ഹോസ്പിറ്റലിൽ കൊണ്ടു പോ..."ഉമ്മ
"വേണ്ട ഉമ്മാ,,,, അതിന്റെ ഒന്നും ആവശ്യം ഇല്ല...കുഴമ്പിട്ടാൽ മാറിക്കോളും..."മാഹി
"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ...ചിലപ്പോ എല്ലിന് എന്തെങ്കിലും ഫ്രാക്ച്ചർ ഉണ്ടെങ്കിൽ അത് കുഴമ്പിട്ടാൽ മാറുവോ...?"നമ്മള്
"അത്..."മാഹി
"കുഴമ്പിട്ട് നോക്കാം....എന്നിട്ട് മാറിയില്ലെങ്കിൽ ഹോസ്പിറ്റലിൽ പോകാം..."ഉമ്മ
"ആഹ്...അത് മതി..."മാഹി
"ഹാഫി,,,,നീ ഓളെയും കൊണ്ട് റൂമിലേക്ക് പോ...കുഴമ്പ് അവിടെ തന്നെയുണ്ട്...നീ തന്നെ കുഴമ്പിട്ട് കൊടുക്ക്...."ഉമ്മ
"അത് വേണ്ട ഉമ്മാ...ഞാൻ തന്നെ ചെയ്തോളാം..."മാഹി
"അതെന്താ ഞാൻ ചെയ്താൽ കുഴപ്പം...??ഞാൻ നിന്നെ പിടിച്ചു വിഴുങ്ങൊന്നും ചെയ്യില്ല..."നമ്മള്
"അത് വേണം മോളെ...സ്വയം ഇട്ടാൽ
വേദന പോകില്ല....നിന്റെ ഭർത്താവല്ലേ... പിന്നെന്താ കുഴപ്പം....ടാ വായ് നോക്കി നിൽക്കാതെ ഓൾക്ക് കുഴമ്പിട്ട് കൊടുക്കെടാ...."ഉമ്മ
"ഉമ്മാ....."
"വേഗം പോയ്ക്കോ...."ഉമ്മ
നമ്മള് ഓളെയും പൊക്കിയെടുത്തിട്ട് സ്റ്റെപ്പ് കയറാൻ തുടങ്ങി...ഓള് നമ്മടെ കഴുത്തിലൂടെ രണ്ട് കൈ കൊണ്ടും ചുറ്റി വരിഞ്ഞിട്ടുണ്ട്....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
"നമ്മളെ സ്നേഹിക്കാൻ പറ്റില്ലല്ലേ...നോക്കിക്കോ നിങ്ങളെ വായിൽ നിന്ന് ഞാൻ അത് കേൾപ്പിച്ചിരിക്കും...."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
"നിന്റെ കണ്ണുകളിൽ നോക്കുമ്പോ ഞാൻ പഴയതൊക്കെ മറന്ന് പോകുന്നു....നീ എന്റെ മനസിൽ കേറി കൂടിയോ എന്നൊരു സംശയം..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
റൂമിലെത്തിയപ്പോ തന്നെ നമ്മളെ ബെഡിലേക്ക് ഒരൊറ്റ ഏറായിരുന്നു.....
"ഡോ...ഇതെന്താ വല്ല ബോളോ... ഇങ്ങനാണോ ഒരാളെ ബെഡിലേക്ക് ഇടുന്നത്....മനുഷ്യന്റെ എല്ല് മുഴുവൻ ഇളകിയെന്ന് തോന്നുന്നു...."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
നടുവിന് കൈ വെച്ചുകൊണ്ട് മാഹി പറയുന്നത് കേട്ടിട്ട് നമ്മക്ക് ചിരി വന്നു...ഷെൽഫിൽ നിന്ന് കുഴമ്പെടുത്തിട്ട് ബെഡിൽ പോയി ഇരുന്നിട്ട് ഓളെ കാലിൽ പിടിച്ചുവലിച്ചു...അപ്പോഴേക്കും പെണ്ണ് നമ്മടെ തൊട്ടരികത്ത് എത്തി...കുഴമ്പ് കുറച്ച് കയ്യിലെടുത്തിട്ട് ഓളെ കാലിൽ പുരട്ടിയിട്ട് കാല് പിടിച്ച് തിരിച്ചു....
"ആ....ഹ്..."
ഓള് ഉറക്കെ നില വിളിച്ചപ്പോ നമ്മള് ഓളെ നെറ്റിയിൽ ചുംബിച്ചിട്ട് ഒന്നുമില്ലെന്ന് പറഞ്ഞു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
പെട്ടെന്ന് ഇക്ക കാല് പിടിച്ച് തിരിച്ചപ്പോ നമ്മള് സ്വർഗ ലോകം കണ്ടിട്ട് തിരിച്ചുവന്നത് പോലെ തോന്നി....ഇക്ക പെട്ടെന്ന് നെറ്റിയിൽ ചുംബിച്ചപ്പോ നമ്മടെ അടിവയറ്റിലൂടെ ഒരു മിസൈൽ പോയത് പോലെ തോന്നി...എന്നിട്ട് ഒന്നുമില്ലെന്ന് പറഞ്ഞു...
നമ്മള് മെല്ലെ എഴുന്നേറ്റിറ്റ് ഒന്ന് നടന്നിനോക്കിയപ്പൊ പറ്റുന്നുണ്ടായിരുന്നു...
ഇക്ക അപ്പൊ തന്നെ ഒന്ന് ചിരിച്ചിട്ട് എഴുന്നേറ്റ് ബാത്റൂമിൽ കയറിയിട്ട് കൈ കഴുകി വന്നു...
പെട്ടെന്ന് ഇക്കാന്റെ ഫോൺ ബെല്ലടിക്കുന്നത് കണ്ടിട്ട് നമ്മള് സ്ക്രീനിലേക്ക് നോക്കിയിട്ട് അതിലെ പിക്ക് കണ്ടിട്ട് ഇക്കാനെ ഒന്ന് നോക്കി...
തുടരും....
*💞RAB BANAYA ISHQ💞*
*Part»10*
[_ഹാഫി_]
നമ്മള് നാളെതന്നെ ദുബായിലേക്ക് പോകും...പോയിട്ട് ഇനി ഒരുമാസം കഴിഞ്ഞേ വരൂ...ഉപ്പാന്റെ ജ്വല്ലറി തൽക്കാലം നമ്മളോട് നോക്കി നടത്താൻ പറഞ്ഞിരിക്കുവാണ്...ടിക്കെറ്റ് ഓക്കെ ഓക്കെ ആണ്...പിന്നെ മാഹിയുടെ നമ്പർ ഇല്ലാത്തതുകൊണ്ട് ഓളെ ഫോണിൽ നിന്നും നമ്മടെ നമ്പർ ഡയല് ചെയ്തു...അപ്പൊ തന്നെ നമ്മടെ ഫോൺ ഓള് കണ്ടു...പക്ഷെ,,,നമ്മള് ഓളെ ഫോണെടുത്തത് കണ്ടിട്ടില്ല...എല്ലാം മറക്കാൻ വേണ്ടി നമ്മള് പെയിന്റ് ചെയ്ത പിക്ക് ഫോട്ടോയെടുത്തിട്ട് വാൾപേപ്പർ ആക്കി വെച്ചു...ഇനി അത് കണ്ടിട്ടാവാം ഓള് നമ്മളെയും ഫോണിനെയും മാറി മാറി നോക്കുന്നത്....
"നീ എന്താ ഇതുവരെ ഫോൺ കാണാത്തതുപോലെ നോക്കുന്നത്....?"നമ്മള്
"എങ്ങനെ നോക്കാതിരിക്കും...എന്റെ പിക്കും പോരാത്തതിന് എന്റെ നമ്പറും മനസിലാവാതിരിക്കാൻ ഞാൻ പൊട്ടത്തി ഒന്നും അല്ലല്ലോ..."മാഹി
"ഓഹ്...എന്റെ പൊന്നോ സമ്മതിച്ച് തന്നിരിക്കുന്നു..."
"എന്തോന്ന് സമ്മതിച്ച് തന്നിരുന്നെന്ന്...എന്റെ ഫോൺ ഞാനറിയാതെ എടുത്തിട്ട് അതിൽ നിന്ന് നിങ്ങടെ നമ്പർ ഡയൽ ചെയ്തിട്ട് ഇതിലേക്ക് വിളിച്ചതോ...."മാഹി
"എന്റെ പൊന്നു മാഹി....നിന്നോട് തർക്കിക്കാൻ ഞാനില്ല...നീ നമ്പർ തരുമോ എന്നൊരു സംശയം ഉണ്ടായിരുന്നു...അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്...."
"ആഹ്...കുഴപ്പൊന്നുല്ല... ഇക്ക ആയിപ്പോയില്ലേ...പിന്നെ ഇക്കാ,,,,നിങ്ങള് നല്ലോണം വരക്കുമല്ലേ...?"മാഹി
"ആഹ്...എന്നെക്കൊണ്ട് ആവുന്നത് പോലെയൊക്കെ വരക്കും...പിന്നെ ഞാൻ നാളെ ദുബായിലേക്ക് പോകും...ഒരു മാസം കഴിഞ്ഞാലേ മടങ്ങി വരൂ..."
"ഓഹ്...ഉപ്പാന്റെ ജ്വല്ലറി അവിടെ അല്ലെ...അത് നോക്കി നടത്താൻ ആവും പോകുന്നത്...അപ്പൊ ഇതിനാണല്ലേ പൊന്നുമോൻ നമ്പർ അടിച്ചുമാറ്റിയത്....ഹ്മ്...കൊള്ളാം..."
മാഹി
"നാളെ രാവിലത്തെ ഫ്ലൈറ്റിന് പോകണം...പർച്ചേസിങ് ഒന്നും ഇല്ലാത്തതുകൊണ്ട് നേരെ പോകുന്നു...പിന്നെ നീ നാളെ തൊട്ട് നിന്റെ വീട്ടിൽ പോയി നിന്നോ...."
"അത് വേണ്ട....ഞാനിവിടെ നിന്നോളാം...."മാഹി
"പിന്നെ ഞാൻ വന്നിട്ട് നമുക്ക് നിന്റെ വീട്ടിലോട്ടൊക്കെ പോകാം...നിനക്കും ആഗ്രഹം ഉണ്ടാവില്ലേ..."
"ആഹ് ഉണ്ട്...എന്നാ ഞാൻ താഴോട്ട് പോകട്ടെ... അങ്ങോട്ടേക്ക് പോകുമ്പോഴാണ് ഇങ്ങനെയൊക്കെ ആയത്...."മാഹി
"ഹാ...സൂക്ഷിച്ചൊക്കെ നടക്ക്...."
"ഞാൻ നോക്കി നടന്നോളം ഇക്കാ..."മാഹി
മാഹി റൂമിൽ നിന്നും പോയി...ശരിക്കും ഓള് അസ്സൽ കാന്താരിയാണ്...ദുബായിൽ നിന്ന് വന്നിട്ട് ഓളോട് എല്ലാം തുറന്ന് പറയണമെന്നുണ്ട്...ഞാൻ പറഞ്ഞില്ലെങ്കിലും ഒരിക്കലെങ്കിലും അവൾ എന്റെ ആ ബുക്ക് കാണാതിരിക്കില്ല....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ശരിക്കും നമ്മളിന്ന് ഭയങ്കര ഹാപ്പി ആണ്...ആദ്യമായിട്ട് ഇക്ക എന്നോട് സംസാരിച്ചു...പിന്നെ ഇക്ക നാളെ തൊട്ട് വീട്ടിൽ പോകാൻ പറഞ്ഞെങ്കിലും നമ്മള് സമ്മതിക്കാതിരുന്നത് ആ ബുക്കിലുള്ളത് എന്താണെന്ന് അറിയാനാണ്...ഹ്മ്...
"മാഹി,,, ഇപ്പൊ നടക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ...?"അടുക്കളയിൽ പോയപ്പോ തന്നെ ചെമ്മു ചോദിച്ചു...
"ഇപ്പൊ കുഴപ്പമൊന്നും ഇല്ല..."
"പടച്ചോന് സ്തുതി...."ചെമ്മു
നമ്മള് ആ റൂം കണ്ടുപിടിച്ചത് തൊട്ടുള്ള എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുത്തു...ഒപ്പം ഇക്ക നാളെ ഗൾഫിലേക്ക് പോകുന്നതും...
"അപ്പൊ പിന്നെ ഈസി ആയി കണ്ടുപിടിക്കാലോ...എനിക്കുറപ്പുണ്ട് ആ ബുക്കിൽ എന്തെങ്കിലും ഇല്ലാതിരിക്കില്ല...."ചെമ്മു
"ഹാ..."
"ഞാനിപ്പോ വരാം ഇക്ക വിളിക്കുന്നുണ്ട്....എന്തിനാണാവോ...സ്വസ്ഥമായിട്ട് ഒന്നിരിക്കാൻ പോലും സമ്മതിക്കില്ല..."ചെമ്മു
"ഹഹ....വേഗം പോയ്ക്കോ...."
"മോളെ,,,,,"
"ആഹ് ഉമ്മാ...."
"കാലിന് ഇപ്പൊ ബുദ്ധിമുട്ട് ഉണ്ടോ...?"
"ഇല്ല...ഹാദി നാളെ വരില്ലേ....?"
"ആഹ്...നാളെ രാവിലെ വരുമെന്ന് പറഞ്ഞിരുന്നു....വാ നമുക്ക് എല്ലാവർക്കും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാം..."
"ആഹ്...ഉമ്മ നടന്നോ...ഞാനിതൊക്കെ എടുത്തിട്ട് പുറകെ വരാം...."
"ഹാ ശരി...."
ഉമ്മ പോയതിന് പിന്നാലെ നമ്മള് കറിയും ചപ്പാത്തിയും എടുത്തിട്ട് ടേബിളിൽ വെച്ചു....എല്ലാവരും ഒന്നിച്ചിരുന്നിട്ട് ഭക്ഷണം കഴിച്ചു...
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
ഇന്നാണ് ഇക്ക ദുബായിലേക്ക് പോകുന്നത്....എയർ പോർട്ടിൽ എത്തിയിട്ട് വിളിച്ചിരുന്നു...ഇക്ക പോകുമ്പോ തന്നെ ഉമ്മ കരയാൻ തുടങ്ങിയിരുന്നു...നമ്മളൊക്കെ ഒരു വിധം ആശ്വസിപ്പിച്ചു....
നമ്മള് റൂമിലേക്ക് പോയിട്ട് വാതിൽ കുറ്റിയിട്ട് ആ റൂമിലേക്ക് ഇറങ്ങി....ആ ബുക്ക് എടുത്തിട്ട് അതിന്റെ പുറം വശം ഒന്ന് നോക്കി...നല്ല കട്ടിയുള്ള ബ്രൗണ് കവർ....ആദ്യത്തെ പേജ് എടുത്തു...അതിൽ *റോഷ്നി ഷബ്‌ന മൈ എയ്ഞ്ചൽ*എന്നെഴുതിയിട്ടുണ്ട്...
നമ്മള് അത് നോക്കിയിട്ട് പേജ് മറിച്ചു....
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
(പാസ്റ്റ് ആണ്...അതിലുള്ളത് പോലെ ആവും ഇനി പറയുക...)
"ഇക്കാക്ക,,,,ഒന്ന് വേഗം വാ...ഇങ്ങനെ ഒരുങ്ങിക്കെട്ടാൻ ഇന്ന് നിങ്ങടെ കല്യാണം ആണോ....വന്നില്ലെങ്കിൽ ഞാനെന്റെ പാട്ടിന് പോകും..."ഫാമി
"ഓഹ്....നീ പോയാൽ എനിക്കെന്താ...പോയ്ക്കോ...നിന്നെ ഞാൻ കെട്ടിയിട്ടിട്ടൊന്നും ഇല്ലല്ലോ..."
"ഞാൻ ചുമ്മാ ഒരു പഞ്ചിന് പറഞ്ഞതാണ്...വേഗം വാ... ഇല്ലെങ്കിൽ നിങ്ങടെ ചങ്ങായി അവിടുന്ന് ഇപ്പൊ വിളിക്കും...."ഫാമി
"ദേ വന്നു..."
"ദുഷ്ടൻ വൈറ്റ് ഷർട്ട് ഇട്ട് ഇറങ്ങിയേക്കുവാണ്....നിങ്ങളിങ്ങനെ മൊഞ്ചിൽ പോയാൽ എന്നെ ഒരു പെണ്ണുപോലും നോക്കില്ല ട്ടാ..."
"ഒന്നുപോടാ...വേണമെങ്കിൽ കയറി ഇരിക്ക്..."നമ്മടെ KTM സ്റ്റാർട്ട് ചെയ്തിട്ട് ഓനോടായി പറഞ്ഞു....
"ഇരുന്നു....വിട്ടോ...."
അവിടെ എത്തിയപ്പോ തന്നെ ഫൈസൽ നടുപ്പുറം നോക്കി അടിച്ചു...
"ആഹ്...ടാ പന്നി...ഇങ്ങനെ അടിക്കല്ല..."
"പിന്നെ...ഫ്രണ്ട് ആണ് പോലും....ഇപ്പോഴാണോടാ കെട്ടി എഴുന്നള്ളി വരുന്നത്....?"
"ഒന്നും പറയണ്ട ഫൈസി...ഈ ഇക്കാക്ക മാറ്റാൻ പോയാല് പെമ്പിള്ളേരെക്കാളും കഷ്ടം ആണ്..."
"അത് പിന്നെ ഞാനിവനെ കാണാൻ തുടങ്ങിയത് മുതൽ ഇവൻ അങ്ങനെ തന്നെ ആണല്ലോ...."ഫൈസി
"ടാ വേണ്ട ..."
നമ്മള് ദാഹിച്ചിട്ട് ഡ്രിങ്ക് എടുക്കാനായി അങ്ങോട്ടേക്ക് പോകുമ്പഴേക്കും ആരോ നമ്മളെ ഇടിച്ചിട്ട് പോയി...ആ പോയ ആളെ പിന്തുടർന്നുകൊണ്ട് നമ്മളും പിന്നാലെ തന്നെ പോയി....മുന്നിൽ പോയി നിന്നിട്ട് നാല് വർത്താനം പറയാൻ വേണ്ടി ആ മുഖത്തേക്ക് നോക്കിയപ്പോ നമ്മളെ ദേഷ്യമൊക്കെ എങ്ങോട്ടോ പോയി.....
തുടരും....
*💞RAB BANAYA ISHQ💞*
*Part»11*
സുറുമ വരച്ച് കടും കാപ്പി നിറത്തിലുള്ള കണ്ണുകൾ,ചുണ്ടിന് താഴെയുള്ള മറുക്....ഉഫ് ശരിക്കും ഒരു എയ്ഞ്ചൽ തന്നെ...അവളുടെ കടും കാപ്പി കണ്ണുകളിൽ നമ്മടെ ഗ്രീനിഷ് ഐസ് അലിഞ്ഞുചേർന്നതുപോലെ തോന്നി...
"സോറി "പറഞ്ഞിട്ട് ഓള് പോയെങ്കിലും നമ്മളിപ്പോലും സ്വപ്ന ലോകത്തുനിന്ന് ഇറങ്ങി വന്നിട്ടില്ല...ഫാമി കൈ കൊണ്ട് വീശിയപ്പോഴാണ് നമ്മക്ക് സ്ഥലകാല ബോധം വന്നത്...
"ഏത് ലോകത്താണ് ഇക്കാക്ക നിങ്ങള്....ഇനി ഏതെങ്കിലും ഹൂറി നിങ്ങടെ മനസ് അടിച്ചോണ്ട് പോയോ..."ഫാമി
"ഒന്നുപോടാ....ഹ്മ്...എന്റെ മനസ് അതും ഒരു പെണ്ണ്...നെവർ....അതിന് ഈ ഹാഫിസ് ഹുസൈൻ ഒന്നുകൂടി ജനിക്കണം..."
"ഹ്മ്....നമുക്ക് കാണാം..."ഫാമി
"ഹാ.... കാണാം....
"ഏയ് കാട്ടുവാസികളെ ഇങ്ങോട്ട് വാ...അവിടെ എന്താ കാണാൻ മാത്രം ഉള്ളത്....?"ഫൈസി
"നിന്റെ കുഞ്ഞമ്മായി ഇവിടെ മണ്ണപ്പം ചുട്ട് കളിക്കുന്നുണ്ട്...അത് കാണാൻ വന്നതാ... എന്തേ വരുന്നോ...?"നമ്മള്
"ഈ....ആക്കല്ല മോനെ...."ഫൈസി
"ആക്കിയതല്ല ഊതിയതാണ്...."നമ്മള്
"ഹീ....രണ്ട് ഭൂലോക തോൽവികളും ഇപ്പൊ തള്ളി മറിച്ചിടുമല്ലോ... വരുന്നുണ്ടോ...?"ഫാമി
"അത് പറഞ്ഞ കറക്ട്ട് ആണ്...ബട്ട് ദാറ്റ് ഈസ് ഫൈസി...ഓക്കെ...?"നമ്മള്
"എടാ പന്നി...."ഫൈസി
"ഫാമി നിന്നെ ഫൈസി വിളിക്കുന്നു..."എവിടെയോ ഉള്ള ഫാമിയെ വിളിച്ചിട്ട് പറഞ്ഞപ്പൊ മനസിന് ഒരു സുഖം....😂
"ഇക്കാക്ക........."
എന്നുള്ള ഫാമിയുടെ നിലവിളി കേട്ടിട്ട് നമ്മളൊന്ന് ഞെട്ടി തിരിഞ്ഞ് നോക്കി....
ഒരുത്തൻ നമ്മടെ ഫാമിയെ തല്ലുന്നതാണ് കണ്ടത്.... വേഗം നമ്മൾ ഓടിച്ചെന്ന് ഫാമിയെ തല്ലിക്കൊണ്ടിരുന്ന അവന്റെ നെഞ്ചും കൂട് നോക്കി ചവിട്ടി...അപ്പൊ തന്നെ ഓൻ മലർന്നടിച്ച് വീണു....
"@#$%എന്ത് ധൈര്യത്തിൽ ആണെടാ നീ ഈ ഹാഫിസ് ഹുസൈന്റെ അനിയന്റെ മേലിൽ കൈ വെച്ചത്....?"അവന്റെ കഴുത്തിന് കാല് വെച്ചിട്ട് ചോദിച്ചു....
പെട്ടെന്ന് അവൻ നമ്മടെ കാലിൽ പിടിച്ച് തിരിച്ചു...നമ്മള് വീഴാൻ പോയെങ്കിലും കൈ കുത്തി ബാലൻസ് ചെയ്ത് എഴുന്നേറ്റിട്ട് കൈ ചുരുട്ടി ഓൻ്റെ അടിവയറ്റിൽ കുത്തി...
"ആ......ഹ്...."
അവൻ നമ്മടെ കയ്യിൽ കിടന്നലറി...നമ്മള് ദേഷ്യം തീരുന്നത് വരെ ഓനെ പൊതിരെ തല്ലി....
അവന്റെ കഴുത്തിൽ കാല് വെച്ച് ഞെരിച്ചപ്പോ അവൻ കിടന്ന് അലറാൻ തുടങ്ങി...നമ്മള് പുച്ഛിച്ച് തള്ളി...
"ഡാ@#$#@ മോനെ,,,,നീ നോവിച്ചത് എന്റെ അനിയനെ ആണ്...നിന്നെ ഞാനിപ്പോ കൊല്ലാതെ വിടുന്നത് എന്റെ ഔദാര്യമായിട്ട് കണ്ടാൽ മതി...ഇനിയുള്ള കാലം നിനക്ക് കിടന്ന് അനുഭവിക്കാം..."എന്ന് നമ്മള് ഓനെ നോക്കി പറഞ്ഞിട്ട് തിരിഞ്ഞപ്പോ ആരോ നമ്മടെ മുഖത്തടിച്ചു...
ആരാന്ന നോക്കിയപ്പോ നേരത്തെ നമ്മള് കണ്ട പെണ്ണ് ആയിരുന്നു...
*ഡി...എന്ത് ധൈര്യത്തിൽ ആണേടി നീ എന്റെ മുഖത്ത് കൈ വെച്ചത്...?നീ ഒരു പെണ്ണായത് നിന്റെ മഹാ ഭാഗ്യം...ഇല്ലെങ്കിൽ നിന്നെ ഇവനെപ്പോലെ ഇവിടെ കിടത്തിയേനെ...😡*
"ഓഹോ...നിങ്ങടെ അനിയനെ തല്ലിയപ്പോ നിങ്ങക്ക് നൊന്തു...അപ്പോ പിന്നെ എന്റെ ഇക്കാക്കാനെ തല്ലിയാൽ ഞാൻ കയ്യും കെട്ടി നോക്കി നിൽക്കുമെന്ന് കരുതിയോ...?ഹ്മ്...അതിന് ഈ രോഷ്നി ഷബ്‌ന വേറെ ജനിക്കണം..."
"ഓഹ്...നിന്റെ ഇക്കാക്ക ആണോ ഇത്....ഇവന്റെ കയ്യിലിരിപ്പിന്റെ കൊണംകൊണ്ടാണ് ഇപ്പൊ ഇങ്ങനെ കിടക്കുന്നത്..."
"ആയിക്കോട്ടെ...ആണാവുമ്പോ ഇത്തിരി കയ്യിലിരിപ്പും ചങ്കൂറ്റവും ഉണ്ടെന്നിരിക്കും...തന്റെ അനിയനും നല്ല കയ്യിലിരിപ്പ് ആയിരിക്കുമല്ലോ...അതല്ലേ എന്റെ ഇക്കാക്കയുടെ കയ്യിൽ നിന്ന് കണക്കിന് വാങ്ങിച്ചുകൂട്ടിയത്..."
"എന്റെ അനിയനല്ലേ അത് ഞാൻ സഹിച്ചു...."
"എന്റെ ഇക്കാക്ക അല്ലെ അത് ഞാനും സഹിച്ചു...."
"ഓ പിന്നേ...."
"എന്തോന്ന് പിന്നെ...?നോക്കിക്കോ ഇതിന് ഈ രോഷ്നി പകരം വീട്ടിയിരിക്കും....ഒന്നും വേണ്ടായിരുന്നു എന്ന് അപ്പൊ നിനക്ക് തോന്നും..."അതും പറഞ്ഞിട്ട് ഓള് അവനെയും താങ്ങിപ്പിടിച്ച് നടന്നു...
"ഡി...."
"പോടാ..."😏
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
"ഇക്കാക്ക നമുക്ക് ബീച്ചിൽ ഒന്ന് പോയാലോ....?"ഫാമി
"ആഹ്...എനിക്കും ബോറടിക്കുന്നു...ഹാദിയെ വിളിക്കണ്ട..."
"ഓക്കെ....ഉമ്മാ,,,, ഞങ്ങളൊന്ന് പുറത്ത് പോയിട്ട് വരാം..."
"ആ വേഗം ഇങ് എതിക്കോളണം..."ഉമ്മ
"ആഹ്...എത്തിക്കോളാമേ.."നമ്മള്
KTM ഉം എടുത്ത് ഫാമിയെയും പിറകിലിരുത്തിയിട്ട് ബീച്ചിലേക്ക് പറപ്പിച്ചു....കുറെ നേരം ബീച്ചിലൂടെ റേസ് ചെയ്ത് ക്ഷീണിച്ചിട്ട് സൈഡാക്കിയിട്ട് അവിടെയുള്ള മണൽ പരപ്പിൽ നമ്മള് രണ്ടുപേരും ഇരുന്നു....
"ഇക്കാക്ക..."ഫാമി
"എന്താടാ കോപ്പേ...?"
"ഞാനൊന്ന് വിളിച്ചതല്ലേ ഉള്ളു...അതിന് നിങ്ങളെന്തിനാ ഇത്ര ഹീറ്റ് ആവുന്നെ..?കൂൾ ബ്രോ കൂൾ..."ഫാമി
"ഹ്മ്...."എന്നും പറഞ്ഞിട്ട് ഓനെ ഒന്ന് തുറിച്ച് നോക്കി...
"ഈ...സൂക്ഷിച്ച് നോക്കണ്ട ഇക്കാക്ക ഇത് ഫാമി അല്ല..."ഫാമി
"അല്ല.... നിന്റെ കുഞ്ഞമ്മന്റെ നായര്... ഒന്നുപോടാ വെറുതെ മനുഷ്യനെ പൊട്ടനാക്കുന്നു....ഞാൻ ഈ പറക്കും തളിക ഫിലിം കുറെ കണ്ടതാണ്...നീ വേറെ ഫിലിമിലെ ഡയലോഗ് കാച്ച്..."
"ഒന്നുപോയെ...പിന്നേ.... എനിക്കതല്ലേ പണി..."ഫാമി
"എന്നാ പിന്നെ മിണ്ടാതിരുന്നോണം ഇല്ലെങ്കിൽ ഈ വെള്ളത്തിൽ പിടിച്ച് മുക്കും..."
നമ്മള് പറഞ്ഞാൽ പിന്നെ അത് ചെയ്യുമെന്ന് ഫാമിക്ക് നന്നായി അറിയുന്നതുകൊണ്ട് ഓൻ അടങ്ങി ഇരുന്നു...
"ഇങ്ങനെ ഒരേ ഇരിപ്പ് ഇരിക്കാനാണെങ്കിൽ വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു....ഛെ..."ഫാമി
"നിന്നോട് ഞാൻ പറഞ്ഞോടാ കോപ്പേ വരാൻ....പറഞ്ഞോന്ന്....😡"
"ഓഹ്...ഇല്ല...എന്ത് ചോദിച്ചാലും അവസാനം ഈ കലിപ്പ്...ഞാൻ പോകുവാ...നിങ്ങളിവിടെ എണ്ണിയാൽ തീരാത്ത തിര എണ്ണി അവസാനം പ്രാന്തനായി അലയ്...😡"
കലിപ്പിൽ അതും പറഞ്ഞുകൊണ്ട് ഓൻ ആരോടോ ലിഫ്റ്റ് ചോദിച്ച് വീട്ടിലേക്ക് പോയി...
ശരിക്കും ഈ കടലിലെ തിരമാല അടിച്ചുവീശുന്നത് ഇങ്ങനെ നോക്കി ഇരിക്കുമ്പോൾ മനസ് ശാന്തമാവുന്നു...ഹാ...
പെട്ടെന്ന് എന്തോ ശബ്ദം കേട്ടിട്ട് അങ്ങോട്ട് നോക്കിയ നമ്മക്ക് ദേഷ്യം അരിച്ചുകേറാൻ തുടങ്ങി...പല്ല് ഞെരിച്ചുകൊണ്ട് നമ്മള് അങ്ങോട്ടേക്ക് നടന്നു...😬😡
തുടരും....
*💞RAB BANAYA ISHQ💞*
*Part»12*
*ഡി....എന്ത് ധൈര്യത്തിൽ ആണെടി @#$ എന്റെ KTM ന്റെ വീല് പഞ്ചറാക്കിയത്....*😡
"ഓഹ്....നിന്റേത് തന്നെ ആണല്ലേ....ഞാൻ കരുതി മാറിപ്പോയെന്ന്..."😏
"ഡി....അധികം വിളച്ചിലെടുക്കണ്ട.... എന്നെ നിനക്ക് ശരിക്കും അറിയില്ല...."
"പിന്നേ,,,, ഇയാള് വല്ല MLA യുടെ മോൻ വല്ലതും ആണോ...??അതോ പ്രധാന മന്ത്രീടെയോ....?"😤😏
"ഞാനാരായാലും നിനക്കെന്താടി....?"😡
"അല്ലെങ്കിലും അറിഞ്ഞിട്ട് എനിക്കൊരു പ്രയോജനവും ഇല്ല....ഹ്മ്..."😤
"നീ ചെയ്തതിന് തിരിച്ച് അതും ഇപ്പൊ ചെയ്തില്ലെങ്കിൽ എനിക്ക് സമാധാനം ഉണ്ടാവൂല....അതുകൊണ്ട്..."അവളുടെ അടുത്തേക്ക് നടന്നു...
"അതുകൊണ്ട്......എന്താടാ....?"😟
"ഹ്മ്....നിനക്ക് പേടിയോ....ഹഹഹ്ഹ... അപ്പൊ ഇത്രേ ഉള്ളു...."😏
"എന്താടാ നാറി നീയി ചെയ്യാൻ പോകുന്നത്....?"😡
"മിണ്ടാതിരിക്കെടി....നാറി എന്നൊക്കെ നിന്റെ ആ തലതിരിഞ്ഞ ഇക്കാക്കാനെ പോയി വിളിച്ചാൽ മതി...."😡
"അത് ഞാൻ എന്തെങ്കിലും വിളിച്ചോളാം...മര്യാദക്ക് എന്റെ മുന്നിൽ നിന്ന് മാറി നിന്നോ..."😬
നമ്മള് അപ്പോഴേക്കും ഓളെ പൊക്കിയെടുത്തു....
"ടാ താഴെ ഇറക്കെടാ തെണ്ടി..."കയ്യും കാലും അടിച്ചിട്ട് ഓള് പറയാൻ തുടങ്ങി...
നമ്മള് ഓളെയും കൊണ്ട് വെള്ളത്തിലിറങ്ങിയിട്ട് ആ പൂതനയെ വെള്ളത്തിലിട്ടു...
"വേണ്ടാന്ന് വിചാരിക്കുമ്പോ തലേൽ കേറി നിരങ്ങുന്നോടി....നീ പെണ്ണായത് നിന്റെ ഭാഗ്യം...ഇല്ലെങ്ങിൽ നിന്റെ എല്ല് പോലും പെറുക്കിയെടുക്കാൻ കിട്ടിയെന്നുവരില്ല....ഹ്മ്..."😏
"ഡാ നാറി....നീ നോക്കിക്കോ ഇതിനുള്ള പണി നിനക്ക് ഞാൻ തരുന്നുണ്ട്...."എന്ന് ഓള് അവിടെ കിടന്ന് വെള്ളത്തിൽ അടിച്ചുകൊണ്ട് പറഞ്ഞു....
"😏"
നമ്മള് വിളിച്ചുപറഞ്ഞത് അനുസരിച്ച് അവര് വന്ന് വീലൊക്കെ റെഡി ആക്കി വെച്ചു....നമ്മള് അതിൽ കേറി ഇരുന്നിട്ട് വീട്ടിലേക്ക് പോയി....
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
"ഇക്കാക്ക...."ഹാദി
"എന്താടി....?"
"അതേയ്....എന്നെ ഒന്ന് കോളേജിൽ കൊണ്ടുവിടോ....?"😌
"എന്തേ ഈ റൂട്ടിലോടുന്ന ബസ്സിലൊന്നും നീ പോകൂലേ...?"
"ഇന്ന് ഫസ്റ്റ് ഡേ ആണ്....പോരാത്തതിന് എനിക്ക് ആരെയും പരിചയം ഇല്ലാലോ..."
"അങ്ങനെയല്ലേ എല്ലാവരെയും പരിചയപ്പെടുന്നത്...."
"ഇങ്ങക്ക് കൊണ്ടാക്കി തരാൻ പറ്റുമോ...?ഇല്ലയോ...?
"ഹ്മ്...നോക്കാം..."
"ഞാൻ ബസ്സിൽ പോയ്‌ക്കൊളം... ഇങ്ങള് നോക്കാമെന്ന് പറഞ്ഞാൽ കൊണ്ടാക്കിലെന്ന് എനിക്കറിയാം...."
"അതെന്ത് വർത്താനമാണ് ഹാദി....നീയെന്റെ ഒരേയൊരു കുഞ്ഞി പെങ്ങളല്ലേ....നിന്നെ ഞാൻ കൊണ്ടാക്കും പോരെ....വേഗം ഇറങ്ങിക്കോ....ഒരു ഇമ്പോർട്ടന്റ് മീറ്റിങ് ഉണ്ട്...."
"ഞാനെപ്പോഴേ റെഡി ആയി...."
"എന്നാ നീ താഴെ നിൽക്ക്....ഞാൻ കാറിന്റെ കീ നോക്കട്ടെ..."
"കാറ് ഫാമി കൊണ്ടുപോയല്ലോ....ഇനി ഉള്ളതിൽ പോകാം..."
"ഹാ... ഈ ഫയൽസ് ഒക്കെ അതിൽ വെക്കാം..."
"ഉമ്മാ,,,,, ഞങ്ങൾ ഇറങ്ങുവാണ്...."
"പോയിട്ട് വരാമെന്ന് പറയെടി കാന്താരി...."
"ആ.....ഹ്... ഇക്കാക്ക വിട്....ചെവി വേദനിക്കുന്നു....ഉമ്മാ...."
"മതി ഡാ..."
"ഹ്മ്....ബാ..."
ഹാദിയെ കോളേജിന്റെ ഗേറ്റിന്റെ അടുത്തേക്ക് ഇറക്കിയിട്ട് ഓഫീസിലേക്ക് പോകാൻ വേണ്ടി KTM സ്റ്റാർട്ട് ചെയ്തിട്ട് പോകാൻ നോക്കിയപ്പോ തടസമായി ഒരു ബൈക്ക് വന്ന് നിർത്തി....തല ഉയർത്തി ആരാണെന്ന് നോക്കിയ നമ്മള് ദേഷ്യം കൊണ്ട് ആ ബൈക്കിനെ മറിച്ചിട്ടു....
തുടരും....
*💞RAB BANAYA ISHQ💞*
*Part»13*
"ഡാ,,,,നിന്നോടാര എന്റെ ബൈക്ക് മറിച്ചിടാൻ പറഞ്ഞത്....കണ്ണിൽ കണ്ട ബൈക്കൊക്കെ മറിച്ചിടാൻ നീയരാടാ ആനയോ....?"😡
"ഞാൻ ആരായാലും നിനക്കെന്താടി കോപ്പേ....എന്റെ വഴിക്ക് ആര് തടസമായി വന്നാലും ഞാൻ അത് നീക്കിയിരിക്കും....ഇനി മേലാൽ എന്റെ വഴിക്ക് തടസമാവാൻ വന്നാലുണ്ടല്ലോ...ഇന്നലെയും ഇന്നും ചെയ്തത് പോലെ ആവില്ല...ഇരട്ടി ആവും....വഴീന്ന് മാറെഡി ശവമേ..."😡🔥
*ഓഹോ....എന്നാ നോക്കിക്കോ ഇനി മുതൽ നിന്റെ വഴിക്ക് തടസമായി ഈ രോഷ്നി ഷബ്‌ന ഉണ്ടാവും...നിന്നെക്കൊണ്ടാവുന്നത് നീയും ചെയ്തോ....*
നമ്മളെ വെല്ലുവിളിച്ച് ഓള് ബൈക്ക് ശരിയാക്കി എടുത്തിട്ട് അതിൽ കേറിപ്പോയി...നമ്മള് ഓള് പാരഞ്ഞതിനെ ഓർത്ത് ചുണ്ട് കോട്ടി ഓഫീസിലേക്കും വിട്ടു....
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
വൈകുന്നേരം വന്നപ്പോ തന്നെ ഹാദി ഉമ്മാനോട് ഇന്ന് നടന്ന കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ കിച്ചണിൽ നിന്ന് പറഞ്ഞ് കൊടുക്കുന്നതാണ് കേട്ടത്...
ഷൂ അഴിച്ചുവെച്ച് ഫയൽസ് ടീപ്പോയിൽ വെച്ചിട്ട് സോഫയിലേക്ക് ഇരുന്നു....
"ഉമ്മാ,,,,, ചായ...."
കുറേ നേരം കഴിഞ്ഞിട്ടും ഉമ്മ ചായയുമായി വരാഞ്ഞത് കണ്ടപ്പോഴ് നമ്മക്ക് ദേഷ്യം അരിച്ച് കേറി....കിച്ചണിൽ പോയിട്ട് അവിടെയുള്ള സാധനങ്ങളൊക്കെ നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചു....
"ഹാഫി,,,,,നിനക്കെന്താടാ ഭ്രാന്താണോ....?"ഉമ്മ
"അതെ.... മനുഷ്യനിവിടെ ഒന്നും കഴിയാതെ വന്നിരുന്ന് ചായക്ക് ചോദിച്ചപ്പോ മോള് പറയുന്ന കാര്യങ്ങൾ കേട്ട് നിങ്ങൾക്ക് സുഖിച്ചിട്ടുണ്ടാവും...അതാണല്ലോ ഞാനിവിടുന്ന് തൊണ്ട കാറിയിട്ടും കേൾക്കാഞ്ഞത്....ഇനി ഇവിടുന്ന് എനിക്ക് പച്ച വെള്ളം പോലും വേണ്ട.....ഞാൻ പോകുവാ....പിന്നെ എന്നെ അന്വേഷിച്ച് നിങ്ങടെ പുന്നാര മോനോട് വരേണ്ടെന്ന് പറഞ്ഞേക്ക്...."😡🔥
നമ്മള് കിച്ചണിൽ നിന്നിറങ്ങുമ്പോഴേക്കും ഫാമി വന്നിരുന്നു....ഓൻ്റെ കയ്യിൽ നിന്ന് കാറിന്റെ കീ വാങ്ങിയിട്ട് കണ്ണിൽ കണ്ടതൊക്കെ കാറിലെടുത്തിട്ട് എങ്ങോട്ടെന്നില്ലാതെ കാറോടിച്ചു....
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
"ഉമ്മാ,,,, ഇക്കാക്ക എങ്ങോട്ടാ പോയത്....?"ഫാമി
"അറിയില്ലെടാ...ഓൻ ചായ ചോദിച്ചപ്പോ ഞാൻ കേട്ടിരുന്നില്ല... പാവം എന്റെ മോൻ..."ഉമ്മ
"ഹ്മ്...ദേഷ്യം കുറയുമ്പോ വന്നോളും...."ഫാമി
"നിനക്ക് ചായ വേണ്ടേ...?"ഉമ്മ
"ഇക്കാക്ക കുടിക്കാത്ത ചായ എനിക്ക് വേണ്ട...."
ഫാമി മുകളിലേക്ക് പോയി...
"ഹാദി,,,,നീ ഇത് കുടിച്ചോ....?"ഉമ്മ
"ഇക്കാക്ക ഒന്നും കഴിക്കാതെയും കുടിക്കാതെയും നിൽക്കുമ്പോ ഞാനെങ്ങനെയാ ഇത് കുടിക്കാ ഉമ്മ...ഇങ്ങള് കുടിച്ചോ...."ഹാദിയും റൂമിലേക്ക് കയറിപ്പോയി....
"മൂന്നാളും വാശി പിടിച്ച് നടന്നോ....ഞാനൊരുത്തി ഇങ്ങനെ നീറി പുകഞ്ഞാലും നിങ്ങൾക്കൊക്കെ
നിങ്ങടെ കാര്യമാണല്ലോ വലുത്...."
ഉമ്മ അവിടെ ഇരുന്ന് കരഞ്ഞു....
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
ദേഷ്യം ഇരച്ചു കയറിയപ്പോ കാറിന്റെ സ്പീഡും കൂട്ടി....പെട്ടെന്ന് ഒരു കുട്ടി റോഡിന്റെ നടുവിൽ വന്ന് നിന്നപ്പോ ബ്രേക്ക് ചവിട്ടാൻ ആയില്ല....ആ കുട്ടിയെ രക്ഷിക്കാൻ വേണ്ടി കാറ് വെട്ടിച്ചപ്പോ അത് മരത്തിൽ ചെന്നിടിച്ചു....കാറിന്റെ ഗ്ലാസ് ചില്ലുകൾ നമ്മടെ മേലിലേക്ക് തരിച്ചുകയറി....തല സ്റ്റിയെറിങ്ങിൽ ചെന്നിടിച്ചു....കുറച്ച് കഴിഞ്ഞപ്പോ നമ്മടെ ബോധം പോയി........
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
ഫോൺ നിർത്താതെ അടിക്കുമ്പോഴാണ് ഉമ്മ ചെന്നെടുത്തത്.....
"ഹെലോ ആരാ...?"
"ഇത് ഹാഫിസിന്റെ ഉമ്മ അല്ലെ....?"
"അതെ...എന്താ കാര്യം....?"
"എത്രയും പെട്ടെന്ന് ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വരണം...ഹാഫിസിന് ചെറിയൊരു ആക്‌സിഡന്റ്....സീരിയസ് ആണ്...."
മറുതലക്കൽ നിന്ന് അത്രയും കേട്ടപ്പോഴേക്കും ഉമ്മയുടെ കയ്യിൽ നിന്ന് ഫോൺ നിലത്തേക്ക് വീണു....കണ്ണിൽ നിന്നും നിലക്കാതെ വെള്ളം ഒലിച്ചിറങ്ങി....
"ഉമ്മാ ആരാ വിളിച്ചേ....എന്താ പറഞ്ഞേ....?"ഉമ്മ കരയുന്നത് കണ്ട് ഹാദി ഓടിവന്ന് ചോദിച്ചു....
"ഫാമി,,,,,ഒന്നോടി വാ...."ഹാദി മുകളിലേക്ക് വിളിച്ചു കൂവി...
"എന്താടി....?"ഫാമി ഓടിവന്നിട്ട് ചോദിച്ചു...
"ഉമ്മ ഒന്നും മിണ്ടുന്നില്ല...ആരോ വിളിച്ചിരുന്നു...ആർക്കോ എന്തോ പറ്റിയിട്ടുണ്ട്...."
ഹാദി പറഞ്ഞപ്പഴേക്കും ഫാമി ഉമ്മാന്റെ കയ്യിലുണ്ടായിരുന്ന ഫോൺ വാങ്ങിച്ചിട്ട് കാര്യം ചോദിച്ചു...അത് കേട്ടിട്ട് അവൻ ടാക്സി വിളിക്കാനായി റോഡിലേക്ക് ഓടി...
"ഉമ്മാ,,,,എന്താ പറ്റിയേ....?"ഹാദി
"ഹാദി,,,, എന്റെ മോൻ അവന്...."ഉമ്മ
"ഇക്കാക്കക്ക് എന്താ പറ്റിയേ....?പറ ഉമ്മാ എനിക്കറിയണം...."ഹാദി ഉമ്മയെ കുലുക്കി വിളിച്ചുകൊണ്ട് ചോദിച്ചെങ്കിലും ഉമ്മാക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല....
അപ്പോഴേക്കും ഫാമി വന്നിട്ട് അവരെ രണ്ടുപേരെയും കൂട്ടിയിട്ട് ഹോസ്പിറ്റലിലേക്ക് പോയി....
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
കണ്ണ് തുറന്നപ്പോ കണ്ടത് നമ്മള് കുറേ വയറുകളുടെ ഇടയിൽ കിടക്കുന്നതാണ്...തലയ്ക്ക് ആകെ മരവിപ്പ്....തല തൊട്ടുനോക്കിയപ്പോ ഒരു കെട്ടുണ്ട്...
"എന്താ എനിക്ക് പറ്റിയത്....?"
ഒന്നോർത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഒന്നും ഓർമയിൽ വരുന്നില്ല....അപ്പോഴേക്കും ഒരു നഴ്‌സ് ഡോക്ടറെ വിളിക്കാനായി ഓടിപ്പോയി...
"ഹാഫിസ് ആർ യൂ ഓക്കെ...?"
"യാ ഡോക്ടർ അയാം ഓക്കെ നൗ..."
"ഹാ... തന്റെ വീട്ടിലുള്ളവരെ അറിയിച്ചിട്ടുണ്ട്....ഉമ്മയും അനിയനും അനിയത്തിയും ഇപ്പൊ ഇങ്ങെത്തും..."
"വാട്ട്....ഡോക്ടർ എന്തൊക്കെയാ ഈ പറയുന്നത്....എന്റെ ഉമ്മയും അനിയനും അനിയത്തിയും വരുമെന്നോ...അതിന് എനിക്ക് ആരുമില്ലലോ...?"
"ഓക്കെ ഓക്കെ....അധികം സ്ട്രെയിൻ ചെയ്യേണ്ട....റെസ്റ്റെടുക്ക്...സിസ്റ്റർ ഇൻജക്ഷൻ...."
പെട്ടെന്ന് നഴ്‌സ് വന്ന് ഇൻജക്ഷൻ വച്ചു...പതിയെ നമ്മള് മയങ്ങി...
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
"ഡോക്ടർ എന്റെ മോൻ....അവൻ...അവന് ഇപ്പൊ....?"ഉമ്മ ഓടിക്കിതച്ചുകൊണ്ട് ICU വിന് പുറത്തു നിന്ന ഡോക്ടറോട് ചോദിച്ചു....
"ഉമ്മാ,,,പേടിക്കാതെ ഹാഫിസിന് കുഴപ്പൊന്നും ഇല്ല...ബോധം വന്നിട്ടുണ്ട്...പക്ഷെ,ഇപ്പൊ ഒരു ഇൻജക്ഷൻ കൊടുത്തിട്ടുണ്ട്...അതിന്റെ ഡോസ് കഴിഞ്ഞാൽ ഉണരും....ഫാമിദ് ഒന്ന് വരുമോ...?"
ഉമ്മയും ഹാദിയും ICU വിന് പുറത്തു നിന്ന് ഹാഫിയെ ഒരു നോക്ക് കണ്ടു...രണ്ടുപേരും അവിടെയുള്ള റൂമിൽ നിസ്ക്കരിച്ച് മനമുരുകി ഹാഫിക്ക് വേണ്ടി ദുആ ചെയ്തു....
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
"ഡോക്ടർ,,ഇക്കാക്കക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ...?"ഫാമി
"ഹീ ഈസ് ഫിസികലി വെൽ... ബട്ട്..."
"എന്താ ഡോക്ടർ എന്റെ ഇക്കാക്കക്ക്...?"
"ഹാഫിസിന് ഇപ്പൊ നിങ്ങളെ ഒന്നും ഓർമ ഇല്ല...."
ഡോക്ടർ അങ്ങനെ പറഞ്ഞതും ഫാമി നിലത്തിരുന്നു...
*Nooooo....*
എന്നലറിക്കൊണ്ട് അവൻ പൊട്ടിക്കരഞ്ഞു...
"ഏയ്....കൂൾ ഡൗണ്...ഇതൊക്കെ മാറ്റിയെടുക്കാവുന്നതെ ഉള്ളു....പക്ഷെ,കുറച്ച് ടൈം പിടിക്കും...ലെറ്റ്‌സ് ഹോപ്പ് ബെറ്റർ വിൽ ബീ ഹാപ്പെന്റ്..."
തോളിൽ തട്ടിയിട്ട് ഡോക്ടർ നടന്നകന്നപ്പോ ഈ കാര്യം അവരോട് എങ്ങനെ പറയുമെന്ന ടെൻഷനിൽ ആയിരുന്നു ഫാമി....ഉമ്മയും ഹാദിയും ICU വിനകത്ത് ഹാഫിയെ കാണാനായി കേറിയപ്പോഴ് ഫാമി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി...
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
"മോനെ ഹാഫി...."എന്നുള്ള വിളി കേട്ടാണ് നമ്മള് മയക്കത്തിൽ നിന്നും എഴുന്നേറ്റത്....കണ്ണ് തുറന്ന് നോക്കിയപ്പോ ഇതുവരെ കണ്ടിട്ട് പോലുമില്ലാത്ത രണ്ട് മുഖങ്ങൾ...
"ഹാഫി....സോറി മോനെ...ഈ ഉമ്മയോട് വഴക്കിട്ടിറങ്ങിയത് കൊണ്ടല്ലേ മോന് ഇങ്ങനൊക്കെ ആയത്..."
"ഇക്കാക്ക ഞാനും ക്ഷമ ചോദിക്കുന്നു...ഞാൻ ആ നേരം ആ റോഷ്നിയും നിങ്ങളും തമ്മിലുള്ള അടി ഉമ്മയോട് പറഞ്ഞത് കൊണ്ടല്ലേ ഇങ്ങനൊക്കെ ആയത്....?"
"നിങ്ങളൊക്കെ എന്താ ഈ പറയുന്നത്....?"തലയിൽ കൈ വെച്ചുകൊണ്ട് നമ്മള് ചോദിച്ചു...
"മോനെ...."എന്ന് പറഞ്ഞുകൊണ്ട് നമ്മടെ കൈ പിടിച്ചപ്പോ നമ്മള് അത് തട്ടിമാറ്റി....
"നിങ്ങളൊക്കെ ആരാ...??എവിടെ എന്റെ രോഷ്നി....?"
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
ഹാഫിന്റെ ചോദ്യം കേട്ടിട്ട് ഉമ്മയും ഹാദിയും ഒരുപോലെ നിലവിളിച്ചു കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി....
തുടരും....
*💞RAB BANAYA ISHQ💞*
*Part»14*
ഉമ്മ നേരെ ഓടി ചെന്നത് ഡോക്ടറുടെ റൂമിലേക്കാണ്...ഒപ്പം ഹാദിയും...
"ഡോക്ടർ,, എന്താ എന്റെ മോന് പറ്റിയത്....?"
"നിങ്ങളിങ്ങനെ ടെൻഷൻ ആവാതെ....എല്ലാ അസുഖങ്ങളും ചികിത്സിച്ച് പൂർണമായും ഇല്ലാതാക്കാൻ സാധിക്കും....ഇപ്പൊ ഹാഫിക്ക് നിങ്ങളെയൊന്നും ഓർമ ഇല്ല...അവന് ആരുമില്ലെന്നാണ് ഇപ്പൊ അവന്റെ ഓർമ....നിങ്ങളൊക്കെ അവന് അപരിചിതർ ആണ്...എന്താ ഹാഫി നിങ്ങളോട് പറഞ്ഞത്...?"
"നിങ്ങളെയൊന്നും എനിക്ക് അറിയില്ല...എന്റെ രോഷ്നി എവിടെ എന്ന്..."ഹാദി
"ആരാ ഈ രോഷ്നി....?ഹാഫിക്ക് അവളെ മാത്രം എങ്ങനെ ഓർമ വന്നു...?"ഉമ്മ
"ഒരു സ്കാനിങ് റിപ്പോർട്ട് കിട്ടാനുണ്ട്... അത് കിട്ടിയാലേ ഹാഫിയുടെ ഇപ്പോഴത്തെ സ്റ്റേജ് മനസ്സിലാവൂ...അതൊന്ന് കിട്ടട്ടെ...."
"ശരി ഡോക്ടർ...."
ഹാദി ഉമ്മയോടൊപ്പം റൂമിൽ നിന്ന് പുറത്തിറങ്ങി.....
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
"ഡോക്ടർ,,,,റിപ്പോർട്ട് വന്നിട്ടുണ്ട്..."നഴ്‌സ് വന്നിട്ട് പറഞ്ഞു...
"ആഹ്....അവരെ ഇങ്ങോട്ട് വിളിക്ക്..."
"ശരി ഡോക്ടർ...."
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
"ഡോക്ടർ വിളിക്കുന്നുണ്ട്..."പെട്ടെന്ന് നഴ്‌സ് പറഞ്ഞപ്പൊ മൂന്നുപേരും ഒന്ന് ഞെട്ടി...
ഡോക്ടറുടെ റൂമിലേക്ക് പോയി....
"ആ...ഇരിക്ക്..."
"ഡോക്ടർ ഇക്കാക്കക്ക്..."ഫാമി
"ഹ്മ്....അത് പറയാനാണ് നിങ്ങളെ വിളിപ്പിച്ചത്...റിപ്പോർട്ട് വന്നിട്ടുണ്ട്...ഹാഫിക്ക് പഴയ കാര്യങ്ങളൊന്നും അതായത് ഫാമിലി,ഇതുവരെ നടന്ന കാര്യങ്ങൾ ഇതൊന്നും തന്റെ ബ്രൈനിൽ ഉണ്ടാവില്ല....ആരാ ഈ രോഷ്നി...?അതറിഞ്ഞിട്ട് ബാക്കി പറയാം...
ഹാദി അന്ന് നടന്ന സംഭവങ്ങൾ ഡോക്ടർക്ക് പറഞ്ഞുകൊടുത്തു....
"ഓഹ്...അപ്പൊ അവർ ശത്രുക്കൾ ആയിരുന്നെന്ന് സാരം...ഈ ആക്‌സിഡന്റ് സംഭവിക്കുന്നതുവരെ ഹാഫിക്ക് ആ കുട്ടി ശത്രുവും നിങ്ങൾ
വേണ്ടപ്പെട്ടവരും ആയിരിക്കും....എന്നാൽ ഇപ്പൊ അത് നേരെ മറിച്ചാണ്..."
"എന്താ ഡോക്ടർ പറഞ്ഞുവരുന്നത്...മനസിലായില്ല..."
ഫാമി
"ഇപ്പൊ ഹാഫിടെ മൈൻഡിൽ ആ കുട്ടി ആണ് അവനെല്ലാം...നിങ്ങളെ അവന് അറിയില്ല...."
"ഇല്ല....ഞാനിത് വിശ്വസിക്കില്ല....ഇതിൽ എന്തോ ചതിയുണ്ട്....ഇത് നിങ്ങളും ഇക്കാക്കയും കളിക്കുന്ന ഒരു ഡ്രാമ ആണ്...."ഹാദി
"അങ്ങനെ ചെയ്തിട്ട് എനിക്കെന്താ ലാഭം കുട്ടി...ഇതൊക്കെ മെഡിക്കൽ എത്തിക്സിന് നിരക്കാത്തതാണ്... ഇതാണ് സത്യം...നിങ്ങള് നേരിട്ട് അറിഞ്ഞതല്ലേ..."
"സോറി ഡോക്ടർ..."ഫാമി
"ഇറ്റ്‌സ് ഓക്കെ...ആരായാലും ഇങ്ങനെയെ റിയാക്റ്റ് ചെയ്യൂ...എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങണം...അതിന് ആ കുട്ടി വേണം...ആ കുട്ടിയെകൊണ്ട് മാത്രമേ ഇനി ഹാഫിസിനെ പഴയ പടി തിരിച്ചുകൊണ്ടുവരാൻ കഴിയൂ..."
"ഡോക്ടർ....ഞാനവളെ കണ്ടുപിടിച്ച് കൊണ്ടുവരാം....പക്ഷെ എനിക്ക് കുറച്ച് സമയം വേണം...."ഫാമി
"ഓക്കെ..."
"എന്നാ ഞാൻ എനിക്കറിയാവുന്ന ഒരാളോട് ചോദിക്കട്ടെ...അയാൾക്ക് ഹെൽപ്പ് ചെയ്യാൻ ആവും...എന്നാ ഞാൻ പോയിട്ട് വരാം...കാലുപിടിച്ചിറ്റാണെങ്കിലും രോഷ്നിയെ ഞാൻ കൊണ്ടുവരും..."
"ഫാമി,,,ഞാനും വരുന്നു...."ഹാദി
"ആ...ഉമ്മാ ഞങ്ങൾ പോയി വരാം..."
"ശരി മക്കളെ..."
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
"ഫാമി അവളുടെ അഡ്രെസ്സ് കിട്ടിയോ...?"ഹാദി
"യെസ്...ഇനി വേഗത്തിൽ അവിടെ എത്തണം...."
ഒരു കോൺവെന്റിന് മുന്നിൽ എത്തിയപ്പോ ഫാമി വണ്ടി സൈഡാക്കി...
"ഫാമി,,,നമ്മളെന്തിനാ ഇവിടെ വന്നത്....?"ഹാദി
"ഇവിടെയാണ് രോഷ്നി താമസിക്കുന്നത്....അവൾക്ക് കൂടെപിറപ്പ് എന്ന് പറയാൻ ഒരു അനിയത്തി മാത്രമേ ഉള്ളു..."ഫാമി
"അപ്പൊ അന്ന് നിന്നെ തല്ലിയത് ഓൾടെ ഇക്കാക്ക അല്ലെ...?"ഹാദി സംശയ രൂപേണ ചോദിച്ചു...
"അല്ലെന്ന് തോന്നുന്നു....വാ ..."ഫാമി
അവര് രണ്ടുപേരും കോൺവെന്റിന് മുന്നിലെത്തിയപ്പോ ഫാമി അവിടെയുള്ള ബെല്ലിന്റെ കയറിൽ പിടിച്ചു വലിച്ചു....
ഒരു മദർ വാതിൽ തുറന്നു...
"ഗുഡ് ഈവനിംഗ് മദർ...."ഫാമി
"ഈവനിംഗ്....നിങ്ങൾ ആരെ അന്വേഷിച്ചാണ് വന്നത്...?"മദർ
"രോഷ്നി ഷബ്‌ന...."
"മ്....അകത്തേക്ക് വരൂ... ഇവിടെ ഇരിക്ക് ഞാൻ രോഷ്നിയെ വിളിക്കാം..."
അവർ അകത്തുള്ള സോഫയിൽ ഇരുന്നു...
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
വയലിൻ ക്ലാസിൽ പഠിപ്പിക്കുകയായിരുന്നു രോഷ്നി....
"രോഷ്നി"
"എന്താ മദർ...?"വയലിൻ താഴെ വെച്ചുകൊണ്ട് മദറിനോടായി ചോദിച്ചു...
"നിന്നെ കാണാൻ രണ്ടുപേർ വന്നിട്ടുണ്ട്..."
"എന്നെക്കാനാണോ....ഇക്കാക്ക ആണോ....?"രോഷ്നി
"ഇക്കാക്കയെ എനിക്കറിയാമല്ലോ.... ഇത് വരെ ആൾക്കാരാണ്..."
"എന്നാലും എന്നെ കാണാൻ ആരാപ്പോ...?"
"എടി കൊരങ്ങച്ചി ഇത്തൂ,,,, ഇവിടെ നിന്ന് തല ചൊറിയാതെ ആരാണെന്ന് അവിടെ പോയി നോക്ക്...."റിയ (രോഷ്നിയുടെ അനിയത്തി)പറഞ്ഞു...
"ഡി,,,,വേണ്ടാ.... ഞാൻ പോയി വന്നിട്ട് നിനക്കിതിന് മറുപടി തരാം..."
"അയ്യട മനമേ....ഞാനും വരട്ടെ...."റിയ
"ഇത് കാട്ടില് ആട് മേയ്ക്കാനല്ല പോകുന്നത്...ഇവിടെ നിന്നാൽ മതി...."രോഷ്നി
"ഞാനും വരും...."റിയ
"ഹോ....എന്നാ വാ...പോത്തുപോലെ വളർന്നിട്ടും കുടിക്കളിക്ക് ഒരു കുറവുമില്ല..."
"ഈ....നടക്ക്..."റിയ
"ഹ്മ്..."
ഫാമിയെ കണ്ടപാടെ രോഷ്നിക്ക് മനസിലായി....
"ഹ്മ്...എന്തിനാ എന്നെ കാണാനായിട്ട് വന്നത്....ഇനിയും എന്റെ ഇക്കാക്കാനെ തല്ലി ചതയ്ക്കാൻ ആണോ....?"
"അതിനിയും വീട്ടില്ലേ....മനപ്പൂർവ്വം അല്ലല്ലോ...അങ്ങനൊക്കെ സഭവിച്ചതിൽ മാപ്പ് ചോദിക്കുന്നു..."ഫാമി
"ഇത്തൂസേ,,,,ഇങ്ങനെ റൂഡ് ആവാതെ...എന്തിനാ രണ്ടാളും വന്നത്...??ഇത് ഇങ്ങടെ അനിയത്തി ആണോ....?"റിയ
"ആഹ്...അതെ... രോഷ്നിയുടെ അനിയത്തി ആണല്ലേ....ഞാൻ ഹാദിയ ഹന്ന"
"ആഹ്...ഞാൻ റിയ ഷബ്ന..."
"ഈ ഷബ്ന രണ്ടുപേരുടെ പേരിന്റെ കൂടെ ഉണ്ടല്ലോ..."ഹാദി
"അത് ഞങ്ങടെ ഉമ്മച്ചിയുടെ പേരാണ്..."റിയ അങ്ങനെ പറയുമ്പോഴ് രോഷ്നിയുടെ കണ്ണിൽ നനവ് പടർന്നു...
"ഹ്മ്..."
ഇതുവരെയുള്ള കാര്യങ്ങൾ ഫാമി അവരോടായി പറഞ്ഞു...
"ഇത് എന്നെക്കൊണ്ട് പറ്റില്ല...എനിക്ക് അല്ലെങ്കിൽ തന്നെ നൂറു കൂട്ടം പണിയാണ്.... ഞാൻ വന്നിട്ട് ചിലപ്പോ അവന്റെ അസുഖം മാറിയില്ലെങ്കിലോ..."രോഷ്നി
"ഇത്തൂ ബീ പോസിറ്റീവ്...എനിക്കുറപ്പുണ്ട് ആ ഇക്കാനെ ഇത്തൂസിന് മാറ്റിയെടുക്കാൻ കഴിയും...."റിയ
"പ്ലീസ് രോഷ്നി....ഞങ്ങൾക്ക് ആ പഴയ ഇക്കാക്കയെ തിരിച്ചുവേണം പ്ലീസ്...നിന്നെക്കൊണ്ടേ അതിന് പറ്റൂ..."ഹാദി രോഷ്നിയുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു...
"മതി ഹാദി,,,,ഇനി അവളെ നിർബന്ധിക്കണ്ട...ചിലപ്പോ ഇക്കാക്കയുടെ വിധി അതാവും...നമുക്ക് പോകാം..."ഫാമി
"ആഹ്....എന്നാ ഞങ്ങൾ ഇറങ്ങുവാണ്...നിന്റെ വിലപ്പെട്ട സമയം കളഞ്ഞതിന് സോറി...."ഹാദി
പോകാൻ വേണ്ടി ഫാമി KTM കേറി ഇരുന്ന് സ്റ്റാർട്ട് ചെയ്തു....ഹാദി കേറി ഇരുന്നിട്ട് പോകാൻ ഒരുങ്ങവേ രോഷ്നി അവർക്ക് തടസമായി മുന്നിൽ നിന്നു...എന്നിട്ട് അതിന്റെ കീ ഊരിയെടുത്തു...
"നിങ്ങളോട് ഞാൻ വരില്ലെന്ന് പറഞ്ഞോ...പിന്നെ എന്തിനാ പോകുന്നത്...?"രോഷ്നി
"നീ അത് തന്നെയല്ലേ ഉദ്ദേശിച്ചത്..."ഫാമി
"നിങ്ങള് വിട്ടൊ...ഞാനൊരു ഓട്ടോ പിടിച്ച് അങ്ങെത്തിക്കോളാം..."കീ തിരിച്ചിട്ട് രോഷ്നി അവരോടായി പറഞ്ഞു....
"ഓക്കെ..."
"നിങ്ങള് ധൈര്യായിട്ട് പോയ്ക്കോ...ഇത്തൂസ് അവിടെ വരും..."റിയ
"ഓക്കെ റിയ..."
അങ്ങനെ രോഷ്നി ഹോസ്പിറ്റലിൽ എത്തി...ഡോക്ടറുടെ നിർദ്ദേശ പ്രകാരം ICU വിനകത്ത് കേറി....ഉറങ്ങിക്കിടക്കുന്ന ഹാഫിയുടെ കൈയിൽ മെല്ലെ ഓൾടെ കൈ വെച്ചപ്പോഴേക്കും ഹാഫി കണ്ണുതുറന്നു നോക്കി....
"രോഷ്നി,,നീ വന്നോ...എവിടെപ്പോയതാ...??എന്നെ തനിച്ചാക്കി എങ്ങോട്ടും പോവില്ലെന്ന് പ്രോമിസ് ചെയ്തതല്ലേ....?"
"അത് പിന്നെ ഹാഫി....റിയ എന്റെ അനിയത്തി അവൾക്ക്....മീ...മീറ്റിങ് ഉണ്ടായിരുന്നു...അവിടെ പോയതാണ്..."കള്ളം പറഞ്ഞൊപ്പിച്ചു...
"ഹോ...ഏതായാലും നീ വന്നല്ലോ..."
"ഹ്മ്..."
"ഇതൊക്കെ ആരാ....?"
ഉപ്പയും ഉമ്മയും ഫാമിയും ഹാദിയും അകത്തേക്ക് വന്നത് കണ്ടിട്ട് ഹാഫി ചോദിച്ചു....
"അത്...പിന്നെ...."
"നിന്റെ ഫാമിലി ആവും ല്ലേ....?"
"അ... അതെ...."
ഡോക്ടർ കഴിഞ്ഞുപോയ കാര്യങ്ങളൊന്നും ഹാഫിയോട് പറയരുതെന്ന് പറഞ്ഞതുകൊണ്ട് എല്ലാവരും പിടിച്ചു നിന്നു...കുറച്ചു ദിവസത്തിനുശേഷം ഹാഫിയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോയി....രോഷ്നിയെ നിർബന്ധിച്ച് അവിടെ നിർത്തിച്ചു....
ഹാഫിക്ക് മെഡിസിൻ കൊടുക്കുന്നതിനടയിൽ രോഷ്നിക്ക് കോൾ വന്നു...നോക്കിയപ്പോ അത് ഇക്കാക്ക ആയിരുന്നു...
"ഹലോ..."
മനസില്ല മനസോടെ അവൾ കോൾ അറ്റൻഡ് ചെയ്തു...
"എന്താഡി നിനക്കവിടെ ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു...ഇപ്പോ നിനക്ക് അവനെ മതി അല്ലെ....?"
"അതെന്താ ഇക്കാക്ക നിങ്ങള് അങ്ങനെ പറയുന്നത്..."(രോഷ്നിയുടെ കോൺവെന്റിൽ ഉള്ളതാണ് ...പ്രായത്തിന് മൂത്തത് ആയതുകൊണ്ട് ഇക്കാക്ക എന്ന് വിളിക്കുന്നു)
"ഹ്മ്...നിന്നെ കാണാഞ്ഞിട്ട് എന്തോ പോലെ...മനസിന് ഒരു സുഖമില്ല...ഞാനവിടെ വന്നോട്ടെ....?"
"ഇവിടെയോ....?"
"ഞാൻ നിന്നെ കണ്ടിട്ട് പോയ്‌ക്കോളാം..."
"ഹ്മ്.."
"എന്നാ ശരി രാത്രി കാണാം...."
"രാത്രിയോ....അതെന്തിനാ...?"അവൾ ചോദിക്കുന്നതിന് മുന്നേ കോൾ കട്ട് ചെയ്തിരുന്നു...
രാത്രി ഫാമി ഉറങ്ങിയപ്പോ രോഷ്നി റൂമിലേക്ക് പോയി...മുടി ഒതുക്കി കെട്ടുമ്പോ പിറകിൽ ആരോ നിൽക്കുന്നത് പോലെ ഓൾക്ക് തോന്നി...തിരിഞ്ഞു നോക്കിയപ്പോ ആരും തന്നെ ഇല്ലായിരുന്നു...പെട്ടെന്ന് ആരോ അരയിലൂടെ കയ്യിട്ടപ്പോ ഒന്ന് പേടിച്ചു....ആരാണെന്ന് നോക്കിയപ്പോൾ ഇക്കാക്ക ആയിരുന്നു....
"വിട്....എന്നെ വിടാൻ...."
"ഇങ്ങനൊരു നിമിഷത്തിന് വേണ്ടിയാണ് ഞാൻ ഇത്രയും നാള് കാത്തിരുന്നത്...നീ ഒരൊന്നൊന്നര പീസാണ് മോളെ...നിന്നെ കാണുമ്പോഴൊക്കെ ഞാൻ മതി മറന്ന് നിന്റെ സൗന്ദര്യം ആസ്വദിക്കും...പക്ഷെ,നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് കിട്ടുമെന്ന് ഞാൻ കരുതിയില്ല....ഇനി ഞാൻ നിന്റെ സൗന്ദര്യം ശരിക്കൊന്ന് ആസ്വദിക്കട്ടെ...."
അയാൾ ഒന്നുകൂടി പിടി മുറുക്കി....
"ഛി വിടെടാ നായെ... അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത ചെന്നായ...."അവന്റെ കയ്യിൽ കടിച്ചപ്പോഴേക്കും അലറിക്കൊണ്ട് അവൻ പിടി വിട്ടു....
"ഹ...നീ കടിച്ചപ്പോ നൊന്തെങ്കിലും ഞാൻ ശരിക്കും അത് എൻജോയ് ചെയ്തു..."
അവൻ മുന്നോട്ടേക്ക് പോകുംതോറും അവൾ പിറകോട്ട് നീങ്ങിക്കൊണ്ടിരുന്നു....ഡോർ തുറക്കാൻ വേണ്ടി അതിന്റെ ലോക്ക് തപ്പിയപ്പോ കാണുന്നില്ലായിരുന്നു...
"ലോക്കാണോ നോക്കുന്നത്....അതൊക്കെ ഞാൻ കളഞ്ഞു...ഹഹഹ്ഹ... ഇന്ന് നീ എനിക്ക് സ്വന്തം...ആര് വിചാരിച്ചാലും നിന്നെ രക്ഷിക്കാൻ കഴിയില്ലെടി..."
പെട്ടന്ന് അവളുടെ കയ്യിൽ എന്തോ തടഞ്ഞു...ഫ്ലവർ വെയ്‌സ് ആയിരുന്നു...
"മാറി നിന്നോ...ഇല്ലെങ്കിൽ ഇതുകൊണ്ട് നിന്നെ തല ഞാൻ പൊട്ടിക്കും...."
"നീ എന്നെ എന്ത് ചെയ്താലും ഞാൻ മാറില്ല..."
അവളുടെ അടുത്തേക്ക് വന്നപ്പോ അവൾ സർവ ശക്തിയും ഉപയോഗിച്ച് അവനെ ആഞ്ഞുതള്ളിയിട്ട് വാതില് ചവിട്ടിതുറന്ന് പുറത്തേക്ക് ഓടി....പെട്ടെന്ന് ആരോ തലയ്ക്ക് അടിച്ചു....തലയിൽ കൈ വെച്ചപ്പോ കണ്ടത് ചോര ആയിരുന്നു....അടിച്ച ആളെ നോക്കിയെങ്കിലും അപ്പോഴേക്കും അവൾ നിലത്തു വീണു..
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
രാവിലെ ഓളെ തപ്പി നടന്ന നമ്മള് കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന രോഷ്നിയെ ആയിരുന്നു...
*രോഷ്നി.........*
എന്ന് നമ്മള് അലരിക്കരഞ്ഞു...അപ്പോഴേക്കും ഓള് കണ്ണ് തുറന്നു....
"ഹാ....ഫി....എനിക്ക്....നി.....ന്നെ....ഇ...ഷ്ട്ടാണ്....അ.....ന്ന്.....കണ്ട....പ്പൊ....തൊ....ട്ട്....പ...ക്ഷേ....നി....അറി....യാത്ത....കാ....ര്യം.....ഉ....ണ്ട്...."
വേദന കടിച്ചുപിടിച്ചുകൊണ്ട് നമ്മക്ക് സംഭവിച്ച ആക്സിഡന്റും ഓർമ പോയതും എല്ലാം ഓള് പറഞ്ഞുതന്നു...
"രോഷ്നി,,,,എനിക്കും നിന്നെ ഇഷ്ട്ടാണ്...എനിക്ക് നിന്നെ വേണം...."
"ഹാ....ഫി....നി...കര...യരുത്....ചി...ല...പ്പൊ....വി....ധി... ഇതാവും....ഞാ...ൻ...നിന്റെ.....കൂ...ടെ..തന്നെ...ഉണ്ടാ.... വും....റിയ...."
പറഞ്ഞുമുഴുമിപ്പിക്കുന്നതിന് മുന്നേ ഓള് നമ്മളെ വിട്ടുപോയി....പിന്നെ നമ്മള് സമനില തെറ്റി മെന്റൽ ഹോസ്പിറ്റലിൽ ആയിരുന്നു...അതിൽ നിന്നൊരു മോചനം ലഭിക്കാൻ കുറെ നീണ്ട വർഷങ്ങൾ വേണ്ടി വന്നു....അവളുടെ ഓർമ നിലനിർത്തുന്ന KTM ഉം ഫോട്ടോസും കത്തിച്ചു ചാമ്പലാക്കി... പിന്നെ എല്ലാവരും കൂടി നമ്മളെ പഴയ ഹാഫി ആക്കി മാറ്റി....
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
വായിച്ചുകഴിഞ്ഞപ്പോ നമ്മടെ കണ്ണുനീരിനെ നിയന്ത്രിക്കാൻ നമ്മക്ക് ആയില്ല...കറഞ്ഞുതളർന്ന് നമ്മള് ബോധമില്ലാതെ നിലത്തേക്ക് വീണു...
തുടരും....
*💞RAB BANAYA ISHQ💞*
*Part»15*
കുറച്ചുകഴിഞ്ഞപ്പോ കണ്ണ് തുറന്ന് നോക്കിയപ്പോ നമ്മടെ മുന്നിൽ രോഷ്നി മുട്ടുകുത്തി ഇരിക്കുന്നതുപോലെ തോന്നി....നമ്മള് പതിയെ എഴുന്നേറ്റ് നോക്കിയപ്പോ രോഷ്നി എഴുന്നേറ്റ് നിന്നിട്ട് നമ്മടെ നേരെ കൈ നീട്ടി....ആ കൈ പിടിച്ചുകൊണ്ട് നമ്മള് എഴുന്നേറ്റു...
"രോ....ഷ്നി....."
ഭയത്തോടെ നമ്മള് കുറച്ചുമാറി നിന്ന് ചോദിച്ചു....
"പേടിക്കണ്ട...ഞാൻ നിന്നെ കൊല്ലാൻ വേണ്ടി വന്നതൊന്നും അല്ല...എന്തായാലും എന്നെക്കുറിച്ചുള്ള കാര്യങ്ങൾ ഇതിനിടയ്ക്ക് നിനക്ക് മനസിലായിട്ടുണ്ടാകുമെന്ന് എനിക്കറിയാം...ഹാഫിക്ക് അന്നന്ന് നടക്കുന്ന സംഭവങ്ങൾ കുറിച്ചിടുന്ന ശീലമുണ്ട്... ചിലപ്പോ നീ അത് വായിച്ചുകാണുമെന്ന് നിന്റെ ഈ വിളിയിൽ മനസിലാകും...അത് വായിച്ചിട്ട് നിനക്ക് കുറെ സംശയങ്ങൾ ഉണ്ടാവും....അത് നിന്നോട് പറയാനാണ് ഇപ്പോൾ ഞാൻ വന്നത്...നീ അറിയണം ആരാണ് എന്റെ തലക്കടിച്ച് എന്നെ ഇല്ലാതാക്കിയതെന്ന്...എന്റെ റിയ ഇപ്പൊ എവിടെയാണെന്നും നീ അറിയണം....എല്ലാം ഞാൻ പറയാം..."
ഇതൊക്കെ കേട്ടപ്പോ നമ്മക്ക് കുറച്ച് ധൈര്യം വന്നു...
രോഷ്നി എല്ലാ കാര്യങ്ങളും നമ്മക്ക് പറഞ്ഞുതന്നപ്പോ നമ്മളൊന്ന് ഞെട്ടി....
"എല്ലാം അറിഞ്ഞ സ്ഥിതിക്ക് എന്റെ റിയയുടെ സംരക്ഷണം ഞാൻ നിന്നെ ഏൽപ്പിക്കുവാ മാഹി..."
പെട്ടെന്ന് നമ്മള് ഞെട്ടി എഴുന്നേറ്റു...
"രോഷ്നി...."
എന്ന് വിളിച്ചപ്പോ ആരും തന്നെ ഉണ്ടായില്ല...സ്വപ്നമാണെങ്കിലും ഓള് പറഞ്ഞ കാര്യങ്ങളൊന്നും നമ്മള് മറന്നിട്ടില്ല...
"ഞാൻ റിയയെ ഇവിടേക്ക് കൊണ്ടുവരും...പക്ഷെ,,,,ഇതൊന്നും ഇവിടെയുള്ള ആരും അറിയാതെ നോക്കണം....ഞാൻ സത്യങ്ങളറിഞ്ഞെന്ന് ഇക്ക പോലും മനസിലാക്കരുത്....ഇനിയും വൈകികൂടാ അത് റിയയ്ക്ക് കൂടുതൽ അപകടം ഉണ്ടാക്കും..."
ബുക്ക് പഴയപടി വെച്ച് മനസിൽ കാര്യങ്ങളൊക്കെ ഉറപ്പുവരുത്തിയിട്ട് വേഗം പോയി റെഡിയായി...എന്നിട്ട് ഇക്കാന്റെ ബുള്ളറ്റെടുത്ത് റിയയെ അന്വേഷിക്കാനായി പുറപ്പെട്ടു....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
ഇനി ഒരേ ഒരു ലക്ഷ്യം എന്റെ മുന്നിലുണ്ട്...രോഷ്നിയെ ഇല്ലാതാക്കിയവളെ ഞാൻ അങ് തീർക്കും...എന്റെ ഈ യാത്ര അതിനുവേണ്ടിയാണ്...അവൾ ഇവിടെ തന്നെയുണ്ടെന്ന് ചെറിയൊരു സൂചന കിട്ടിയതുകൊണ്ടാണ് കള്ളം പറഞ്ഞ് ഇങ്ങോട്ടേക്ക് വന്നത്...ഇത് എന്തായാലും മാഹി നീ വായിക്കുമെന്ന്
എനിക്കറിയാം...ഞാനിനി തിരിച്ചു വരുമോന്ന് അറിയില്ല....ഒരുപക്ഷെ,,,ഞാനിനി തിരിച്ചു വന്നില്ലെങ്കിൽ നീ റിയയെ നോക്കുമെന്ന് എനിക്കറിയാം....അത് മാത്രം മതി എനിക്ക്....
മാഹിയുടെ ഫോട്ടോ നോക്കിക്കൊണ്ട് ഇത്രയും പറഞ്ഞിട്ട് ഒന്ന് നെടുവീർപ്പിട്ടു...
"നാസിൽ,,ഐ ഹാവ് ടൂ മീറ്റ് യൂ ഇമ്മീടിയറ്റ്ലി...."
"ഓക്കെ സാർ,,, ഐ വിൽ കം റൈറ്റ് നൗ...."
"ഓക്കെ...."
കോൾ കട്ട് ചെയ്ത് കയ്യിലിട്ടൊന്ന് തിരിച്ചിട്ട് പോക്കെറ്റിൽ ഇട്ടു...
നാസിൽ നമ്മടെ സീക്രെട്ട് ട്രെഷറും നമ്മടെ ക്രൈം പാർട്ണറും കൂടിയാണ്...നാസിൽ മലയാളി അല്ലാട്ടോ...പക്ഷെ,,കുറച്ചൊക്കെ മലയാളം അറിയാം...നിങ്ങളൊക്കെ അറിയാത്ത കാര്യവും ഉണ്ട്...അതൊക്കെ നിങ്ങള് വഴിയേ അറിഞ്ഞോളും...
"സാർ"നാസിൽ
"യെസ്...വീ കാൻ സ്റ്റാർട്ട് എ ന്യൂ ക്രൈം..."
"ന്യൂ ക്രൈം....ബട്ട് ഐ വുഡിന്റ് ഹിയേഡ് എബൗട്ട് ദാറ്റ് ക്രൈം..."
"ഇറ്റ് വാസ് ഏൻ പേഴ്‌സണൽ ക്രൈം..."
"വാട്ട്....??പേഴ്‌സണൽ.....?"
"ഹ്മ്..."
നമ്മടെ പ്ലാനൊക്കെ നാസിലിന് പറഞ്ഞുകൊടുത്തു....
"സാർ,,,, ഈ ക്രൈം നമുക്ക് നടത്തനോ......?"
"വേണം നാസിൽ....ഇത് നടത്തിയില്ലെങ്കിൽ എന്റെ രോഷ്നി എന്നോട് പൊറുക്കില്ല....ഞാൻ കാരണമാണ് അവൾ ഈ ലോകത്ത് നിന്നും പോയത്....അവൾ ജീവിച്ചിരിക്കുമ്പോ അവൾക്ക് വേണ്ടി എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല...ഇപ്പോഴെങ്കിലും ഞാൻ അവൾക്ക് വേണ്ടി ചെയ്തില്ലെങ്കിൽ എനിക് സമാധാനം ഉണ്ടാവില്ല..."
"ബട്ട്....ഇത് റിസ്‌ക്ക് അല്ലേ...?"
"അതെ,എന്റെ ജീവൻ പോയിട്ടായാലും ഇത് നമുക്ക് ചെയ്യണം....."
പെട്ടെന്ന് ഫോണിൽ നോട്ടി വന്നു...
*ഓഫീസർ പ്ലീസ് കം ഔട്ട് ഓഫ് മൈ ക്യാബിൻ*
"നാസിൽ,,,എനിക്ക് ഹെഡിന്റെ ക്യാബിനിലേക്ക് അത്യാവശ്യമായി ചെല്ലണം...അത് കഴിഞ്ഞ് നമുക്ക് ഇതിനെ കുറിച്ച് ആലോചിക്കാം...."
"ഓക്കെ സാർ..."
"ഹ്മ്...."
CBI യുടെ ഓഫീസിൽ കയറിച്ചെന്നു....
"മേയ് ഐ കമിങ് സാർ....?"
"യെസ്...."
"സാർ,,,, എന്തെങ്കിലും ക്രൈം....?"
"ഹ്മ്....ഒരു ഫ്രോഡ് അവൻ ഇപ്പോഴും ഒളിവിലാണ്....പോലീസിനെ കൊണ്ട് പറ്റാഞ്ഞിട്ട് ഇത് നിന്നെ ഏൽപ്പിച്ചതാണ്..."
"ഓഹ്...സാർ,,, അവന്റെ ഫോട്ടോ,ഡീറ്റിയൽസ്...."
"ഒക്കെ മെയിൽ ചെയ്തിട്ടുണ്ട്...ബട്ട് അവനിപ്പോ കേരളത്തിലാണ് ഉള്ളത്...."
"വാട്ട്.....?"
"യെസ്....ഹീ ഈസ് ഇൻ യുവർ പ്ലേസ്... എത്രയും പെട്ടെന്ന് അയാളെ പിടി കൂടണം...."
"ഓക്കെ സാർ..."
ഷിറ്റ് ആ ഫ്രോഡിന് കേരളത്തിലേക്ക് പോകാൻ കണ്ട നേരം....ഹ്മ്...അവനെ കയ്യിൽ കിട്ടട്ടെ....😡🔥
"സാർ,,,, എന്തെങ്കിലും ന്യൂ ക്രൈം....?"
"യാ...ഒരു ഫ്രോഡിനെ എത്രയും പെട്ടെന്ന് പൊക്കണം... അതിന് നമുക്ക് ഇപ്പൊ തന്നെ കേരളത്തിലേക്ക് പോകണം...."
"ഓഹ്...."
ദുബായ് മണ്ണിനോട് തൽക്കാലം വിട പറഞ്ഞ് ഞങ്ങൾ രണ്ടുപേരും ഫ്ലൈറ്റ് കയറി.....
എയർ പോർട്ടിൽ എത്തിയിട്ട് ലഗേജ് ഒക്കെ നമ്മടെ കാറിന്റെ ബാക്ക് സീറ്റിൽ വെച്ചിട്ട് നാസിലും നമ്മളും മുന്നിൽ കേറി ഇരുന്നു....ഹെഡ് മെയിൽ ചെയ്ത അവന്റെ ഫോട്ടോയും ഡിറ്റിയൽസും നാസിൽ ചെക്ക് ചെയ്തു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ബുള്ളറ്റ് സൈഡാക്കിയിട്ട് രോഷ്നി പറഞ്ഞ സ്ഥലം ഗൂഗിൾ ചെയ്തു നോക്കി...ഗൂഗിൾ മാപ്പിന്റെ സഹായത്തോടുകൂടി നമ്മള് മുന്നോട്ടേക്ക് പോയ്ക്കൊണ്ടിരുന്നു...
പെട്ടെന്ന് മുന്നിലുള്ള തടസം കണ്ട് ബ്രേക്കിട്ടു നിർത്തി...
"ഛെ....റോഡുപണി നടക്കാൻ കണ്ടനേരം...ഇനിയിപ്പോ എന്താ ചെയ്യാ....ഇവിടെ ഒരു ഷോർട്ട് കട്ടുണ്ട്....പക്ഷെ,,,അത് സേഫ് ആകുമെന്ന് തോന്നുന്നില്ല...ആരോടെങ്കിലും ചോദിച്ചു നോക്കാം...."
അവിടെ കണ്ട ചായക്കടയുടെ നേരെ ബുള്ളറ്റ് സൈഡാക്കിയിട്ട് സ്റ്റാൻഡിട്ട് ആ ചായക്കടയിലേക്ക് കയറി ചെന്നു...
ആ സ്ഥലത്തേക്ക് എങ്ങനെ പോകുമെന്നും മറിച്ച് ആ സ്ഥലം പോലും അയാൾക്ക് അറിയില്ലായിരുന്നു....
"ഇനിയിപ്പോ എന്താ ചെയ്യാ....?"
നടുവിന് കയ്യും വെച്ച് അവിടൊക്കെ നോക്കുമ്പോഴാണ് ഒരാളെ കണ്ടത്....
"ഹലോ...എസ്ക്യൂസ് മീ..."
"ആഹ് ഹലോ..."
"ഈ സ്ഥലത്തേക്ക് എങ്ങോട്ടാണ് പോകേണ്ടതെന്ന് ഒന്ന് പറഞ്ഞ് തരാമോ...?"
നമ്മള് അങ്ങനെ ചോദിച്ചപ്പൊ അയാള്
ഫോണിൽ നോക്കിയിട്ട് ഒന്ന് ഞെട്ടിയിട്ട് നമ്മളെ നോക്കി....
"എന്താ അറിയില്ലേ....?"
"സാർ,,,, ഒന്നിങ് വന്നേ..."
"യാ"
നടന്നു വരുന്ന ആളെക്കണ്ടിട്ട് നമ്മടെ ബോധം പോയില്ലെന്നേയുള്ളൂ...
*ഇക്ക*
ഭാഗ്യത്തിന് ഹെൽമറ്റ് ഇട്ടതുകൊണ്ട് നമ്മളെ മനസിലാവില്ല....എന്നാലും ഇക്ക ഇത്ര പെട്ടെന്ന് എത്തിയോ....?പിന്നെ അയാളെന്തിനാ ഇക്കാനെ സാറെന്ന് വിളിച്ചേ....?
"എന്താ നാസിലെ...?"
ഇക്ക അടുത്തുവന്നിട്ട് ചോദിച്ചു...
"ഈ പ്ലേസ് ഒന്ന് പറഞ്ഞുകൊടുക്കുമോ....?"
നമ്മടെ ഫോൺ ഇക്കാക്ക് കാണിച്ചുകൊടുത്തുകൊണ്ടാണ് ആ നാസിലിന്റെ സംസാരം....
"അഫ് കോഴ്‌സ്...ഞങ്ങൾക്കും അങ്ങോട്ടാണ് പോകേണ്ടത്...."
എന്ന് ഇക്ക നമ്മളെ നോക്കി പറഞ്ഞപ്പൊ തല താഴ്ത്തി....ഇല്ലെങ്ങിൽ നമ്മടെ കണ്ണ് കണ്ടിട്ട് ഇക്കാക്ക് നമ്മളാണെന്ന് മനസിലാവും....
"ഞങ്ങടെ കൂടെ വന്നോളൂ..."ഇക്ക
"അത് വേണ്ട.....ഞാൻ നിങ്ങടെ പിറകെ വന്നോളാം..."
"മ്... ശരി....എന്നാ പിന്നെ അധികം വൈകിപ്പിക്കണ്ട...ഇപ്പോ തന്നെ പോകാം..."
"ആഹ്..."
നമ്മളെ മനസ്സിലായില്ലെന്ന് തോന്നുന്നു...പക്ഷെ,ബുള്ളറ്റ് മനസിലാവില്ലേ...ഇക്ക എന്തിനാ ആ സ്ഥലത്തേക്ക് തന്നെ പോകുന്നത്...?ഇനിയിപ്പോ റിയയെ രക്ഷിക്കാനാണോ...?
ബുള്ളറ്റിന്റെ നമ്പറിൽ ചിന്ന ചെയ്ഞ്ച് വരുത്തി....
"അപ്പൊ പോകാം ല്ലേ...അല്ല തന്റെ പേരെന്താ....??ഈ കണ്ണ് ഞാനെവിടെയോ കണ്ടതുപോലെ...."
"പേര് അറിഞ്ഞിട്ടെന്തിനാ....പിന്നെ കണ്ണ്....ഒരാളെപ്പോലെ കുറെ പേർ ഉണ്ടാവുമല്ലോ...."
"ഹ്മ്..."
"ഹും..."
"സാർ,,,വാ ടൈം പോകുന്നു..."നാസിൽ
"ആഹ് ടാ ഒരു മിനുറ്റ്...."
ഇക്ക പോക്കെറ്റിൽ നിന്ന് കീ എടുക്കാൻ പോയപ്പോഴേക്കും അത് നിലത്തേക്ക് വീണു....നമ്മള് അത് കണ്ട് എടുത്തുകൊടുക്കാൻ കുനിയുമ്പഴേക്കും ഇക്കയും കുനിഞ്ഞു...നമ്മടെ തലയിലുണ്ടായിരുന്ന ഹെൽമെറ്റ് ഇക്കാന്റെ തലക്കടിച്ചു....
"ആ.....ഹ്...."
"അയ്യോ സോറി....ഞാൻ മനപ്പൂർവ്വം ചെയ്തത് അല്ല.... സോറി ഇക്കാ...."
"ഇട്സ് ഓക്കെ....എന്താ നീ എന്നെ വിളിച്ചത്....?"
'ശെ....അറിയാതെ നമ്മടെ വായിൽ നിന്ന് വന്നതാ....'
"അത് പിന്നെ...."
"ഉരുളണ്ട.... നിന്റെ കണ്ണ് കണ്ടാൽ എനിക്ക് മനസിലാവും....പോരാത്തതിന് ഫാമിയുടെ പാട്ട ഹെൽമറ്റും....നീ എന്തിനാ അങ്ങോട്ടേക്ക് പോകുന്നേ ഭാര്യേ....?"
"അത് പിന്നെ റിയാ..."
"അപ്പൊ നീ ആ ബുക്ക് വായിച്ചല്ലേ....അതിന് വേണ്ടി തന്നെയാണ് ഞാനാ ബുക്കിൽ എല്ലാം എഴുതിവെച്ചത്...."
"ഹാ.... എല്ലാം അറിഞ്ഞു..."
നമ്മളങ്ങനെ പറഞ്ഞപ്പൊ പെട്ടെന്ന് ഇക്കാന്റെ പെരുമാറ്റം കണ്ടിട്ട് നമ്മളൊന്ന് അമ്പരന്നു....
തുടരും....
*💞RAB BANAYA ISHQ💞*
*Part»16*
നമ്മളെ പൊക്കിയെടുത്ത് ബുള്ളറ്റിൽ തിരിച്ചിരുത്തിയിട്ട് ഇക്ക കേറിയിരുന്നു...
"ഇക്ക,,,, നിങ്ങളെന്താ ഈ കാണിക്കുന്നത്....നിങ്ങക്ക് വട്ടാണോ...?"
"വട്ട് നിന്റെ ....വെറുതെ എന്നിലെ കലിപ്പിനെ ഉണർത്തണ്ട നീ താങ്ങൂല മോളെ....നാസിൽ കാറെടുത്തിട്ട് നീ മുന്നിൽ പോയ്ക്കോ...ഞങ്ങൾ പിന്നാലെ വന്നോളാം...."
"ശരി സാർ...."
നാസിൽ കാറെടുത്ത് ഷോർട്ട് കട്ട് വഴി കയറിയപ്പോ ഇക്കയും നമ്മളെ നോക്കിക്കൊണ്ട് ബുള്ളറ്റെടുത്തു...
"ഇങ്ങനെ ഓടിച്ചാൽ നമ്മള് രണ്ടാളും പര ലോകത്തെതും....എനിക്ക് ഇപ്പഴേ പോകണമെന്ന് ഒരാഗ്രഹവും ഇല്ല...അതുകൊണ്ട് മോൻ മര്യാദക്ക് നിർത്തിക്കെ..."
"എങ്ങനെ....നിർത്താനോ....?"
"എന്താ നിങ്ങൾക്ക് കേൾവി കുറവുണ്ടോ...നിർത്ത്...ഇല്ലെങ്കിൽ ഞാൻ ചാടും...."
"എന്നാ നീ ചാടിക്കോ...പിന്നെ ഷോർട്ട് കട്ടാണ്...പോരാത്തതിന് പരിചയമില്ലാത്ത ഏരിയയും...പെണ്ണിനെ കിട്ടാൻ കളിക്കുന്ന ആൾക്കാരുടെ മുന്നിൽ ചെന്നു പെട്ടാൽ ഞാൻ പറയണ്ട ആവശ്യം ഇല്ലാലോ...ദേ നിർത്തി...ഇനി തീരുമാനം നിന്റേത്...."
"എനിക്ക് പേടിയാ....പക്ഷെ,,ഇങ്ങനെ ഇരിക്കുമ്പോ എനിക് ശ്വാസം മുട്ടുന്നു....ഞാൻ പിറകിൽ ഇരുന്നോളം..."
"വേണ്ട മോളെ...എനിക്ക് എന്റെ ഭാര്യയെ ഇങ്ങനെ ഇരുത്തുന്നതാണ് ആഗ്രഹം..."
"ഹ്മ്....അത് വിട്....നിങ്ങളെയെന്തിനാ അവൻ സാറെന്ന് വിളിച്ചത്....?"
"ജോലിയിൽ തന്നെക്കാളും ഒരുപടി,അതായത് പെർഫോമൻസും നല്ല എക്സ്പീരിയൻസും ഉള്ള ആളെ നീ എന്താ വിളിക്കുവാ....?"
"സാർ എന്ന്...."
"ആണല്ലോ...അപ്പൊ അവനും അതേ ചെയ്തുള്ളൂ..."
"അതിന് നിങ്ങൾക്കെന്താ ജോലി....?"
"ഓഹ്...എന്റെ പൊന്നോ....ഞാനെല്ലാം പറയാം....ആദ്യം ഇതൊന്ന് കഴിഞ്ഞോട്ടെ...."
"നിങ്ങളിനി ബുദ്ധിമുട്ടണ്ട മിസ്റ്റർ ഹാഫിസ് ഹുസൈൻ ഓഫീസർ of CBI.... പോക്കെറ്റിൽ നിന്ന് കാർഡ് കിട്ടി...."
"എന്നാ പിന്നെ മിണ്ടാതിരുന്നോ...."
പെട്ടെന്ന് ഇക്ക നമ്മളെ നോക്കി പറഞ്ഞപ്പൊ ഒരു ഗട്ടർ മുന്നിലുണ്ടായത് ഇക്ക കണ്ടിരുന്നില്ല...പെട്ടെന്നായതുകൊണ്ട് ഇക്കാന്റെ ചുണ്ട് നമ്മടെ കഴുത്തിൽ വന്ന് പതിഞ്ഞപ്പോ നമ്മടെ ഉള്ളിലൂടെ എന്തോ ഒന്ന് പോയി....നമ്മള് ഇക്കാനെ നോക്കിയപ്പോ മൂപ്പര് ക്ലോസപ്പിന്റെ പരസ്യം കാണിക്കുന്നുണ്ട്...
"നീ ഭാഗ്യവതിയാണ് ഭാര്യേ...ഒന്നുമില്ലെങ്കിലും ആ ഗട്ടർ കാരണം നിനക്കു ഓസിക്ക് കിസ്സ് കിട്ടിയില്ലേ...ഛെ...അത് അവിടെ ആയിരുന്നില്ല കിട്ടേണ്ടിയിരുന്നത്...സാരമില്ല,ഗട്ടറുകൾ ഇനിയും കാണുമല്ലോ...ഐ വിൽ ട്രൈയ്യേ..."
"നാണവും മാനവും തീരെ ഇല്ലാത്ത സാധനത്തിനെ ആണല്ലോ പടച്ചോനേ നീ എനിക്ക് തന്നത്..."
"ഹോ...മേടത്തിന് ആ പറഞ്ഞതൊക്കെ ഉള്ളത് കൊണ്ടാവുമല്ലോ കണ്ടപ്പോ തന്നെ എന്റെ കവിളിൽ കിസ്സിയത്...."
"അതൊക്കെ ഓർത്ത് നിക്കുവാണോ...ഏതൊരു CBI ഓഫീസറുടെ ഭാര്യക്കും ഒരബദ്ധം പറ്റും..."
"ഹാ...."
"ഹേ...."
"ആഹാ....രാക്ഷസ കോട്ട എത്തിയല്ലോ...അരെ വാഹ്....വാട്ട് എ ഫെന്റാസ്റ്റിക്ക് പ്ലേസ്...."
"അങ്ങോട്ട് മാറി നിൽക്ക് ഞാനൊന്ന് ഇറങ്ങട്ടെ..."
"അതിനല്ലേ മുത്തേ ഇക്ക ഇവിടെ വടിപോലെ നിൽക്കുന്നത്...."
നമ്മളെ പൊക്കിയെടുത്ത് നിലത്തിറക്കി....
"നിങ്ങള് ശക്തിമാൻ ആണോ...?ഇങ്ങനെ എടുത്തു പൊക്കാൻ..."
"അല്ലെങ്കിൽ ഡിങ്കൻ...ഇപ്പൊ ഇതിലൂടെ പറക്കും...നോക്കി നിന്നോ...ഇവളെ ഇതിൽ വലിച്ചു കേറ്റിയ എന്റെ തലക്ക് വേണം ആദ്യം അടിക്കാൻ..."
"ഹിഹി... ഞാൻ പറഞ്ഞോ കേറ്റാൻ....അനുഭവിക്ക് മോനെ...ഞാനുണ്ടല്ലോ അൺസഹിക്കബിൾ ആവും നിങ്ങൾക്ക്...."
"ഹ്മ്....അല്ല നീ എന്തിനാ ഇങ്ങോട്ടേക്ക് വന്നത്...?"
"ഇക്കയാണെന്നൊന്നും നോക്കൂല ഒരൊറ്റ വീക്ക് വെച്ചു തരും...എല്ലാം മനസിലായിട്ടും അയ്യോ പാവത്തിന്റെ കളിയാണ്..."
"ശൊ...കൊച്ചു കള്ളി കണ്ടുപിടിച്ച് കളഞ്ഞല്ലോ...."
"ഹ്മ്...."
"നാസിൽ,,,ടേക്ക് ദി ഗൺ..."
"യെസ് സാർ...."
"ഗൺ ഒക്കെ ഉണ്ടല്ലേ...അല്ലാ നിങ്ങളെപ്പോഴാ ഓഫീസർ ആയി ചാർജെടുത്തത്....?ഇത് വീട്ടിലുള്ളവർക്കൊക്കെ അറിയോ....?"
"ഞാൻ എല്ലാം പറയാം....ബട്ട്,,നൗ ക്രൈം ഈസ് മോസ്റ്റ് ഇമ്പോർട്ടന്റ് റ്റൂ മീ..."
"ഓക്കെ...നിങ്ങള് മുന്നിൽ നടന്നോ...ഞാൻ പിന്നാലെ വരാം..."
"യാ.."
ഇക്കയും നാസിലും ഗൺ പിടിച്ച് മുന്നിലും നമ്മള് അതിന് പിന്നിലായും നടന്നു....ആ രാക്ഷസ കോട്ടയുടെ വാതിൽ തുറന്നപ്പോ തന്നെ കുറെ ചിലന്തി വല നമ്മടെയൊക്കെ മേലിൽ വീണു...
"ഹാ...ച്ചി...."
ഇക്ക തുമ്മാൻ തുടങ്ങി...
"സാർ,,,എന്തുപറ്റി...?"നാസിൽ
"ഡസ്റ്റ് ഇൻഫെക്ഷൻ...."
നമ്മള് കൈയ്യിലുണ്ടായിരുന്ന കർച്ചീഫ് എടുത്തിട്ട് കാല് പൊക്കിയിട്ട് മുഖത്ത് കെട്ടിക്കൊടുത്തു...ഇക്ക പെട്ടെന്ന് നമ്മളെ നേരെ തിരിഞ്ഞപ്പോ നമ്മള് ബാലൻസ് കിട്ടാതെ വീഴാൻ പോയെങ്കിലും ഇക്ക താങ്ങിപ്പിടിച്ചു... കണ്ണുകൾ തമ്മിൽ ഉടക്കി....കുറേ നേരം ഇങ്ങനെ കണ്ണിൽ നോക്കി നിന്നു...പെട്ടെന്നാണ് നമ്മക്ക് സ്ഥലകാല ബോധം വന്നത്....നാസിലിനെ നോക്കിയപ്പോ ഓൻ ഇവിടുന്ന് എസ്‌കേപ്പ് ആയിട്ടുണ്ട്...
"ഇക്കാ,,,വിട്ടേ..."
"വിടില്ല മോളെ...വിടാൻ വേണ്ടിയല്ല ഞാൻ നിന്നെ പിടിച്ചത്...."
ഒന്നുകൂടി പിടി മുറുക്കിക്കൊണ്ട് പറഞ്ഞു...
"അപ്പൊ ഇതാണല്ലേ നിങ്ങടെ ഇമ്പോർട്ടന്റ് ക്രൈം.....?"
നമ്മള് അങ്ങനെ പറഞ്ഞപ്പൊ തന്നെ ഇക്ക ഷിറ്റ് എന്ന് പറഞ്ഞിട്ട് പിടി വിട്ട് നമ്മളെ ശരിക്ക് നിർത്തി...
"നാസിൽ എവിടെപ്പോയി....?"
"എനിക്കറിയില്ല...."
"സാർ,,,,ഇവിടെ ഉണ്ട്..."മുകളിൽ നിന്ന് നാസിൽ പറഞ്ഞു...
"അവിടെ അവൻ ഉണ്ടോ...?"
"ഇല്ല...."
"ഓക്കെ നാസിൽ നീ അതുവഴി പോ...ഞാനും മാഹിയും ഇതുവഴി വരാം..."
"ഓക്കെ സാർ...."
മുകളിലത്തെ നിലയിൽ എത്തിയപ്പോൾ രണ്ട് വഴിയിലൂടെ നീങ്ങി...പെട്ടെന്ന് ഒരു റൂമിൽ നിന്ന് ആരോ മുട്ടുന്ന ശബ്ദം കേട്ട് നമ്മള് അവിടെ നിന്നു...എന്നിട്ട് ആ വാതിൽ തുറന്നുകൊടുത്തപ്പോ ആരോ വന്ന് നമ്മളെ കെട്ടിപ്പിടിച്ചിട്ട് കരയാൻ തുടങ്ങി...നമ്മളൊന്ന് മാറ്റിയപ്പോ ക്ഷീണിച്ച് അവശയായ ഒരു പെണ്ണ്...അത് റിയ ആണെന്ന് തിരിച്ചറിയറിയാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല...
"റിയ നീ എങ്ങനെയാ ഇവിടെ എത്തിയത്...??ആരാ നിന്നെ ഇവിടെ എത്തിച്ചത്...??"
"അത് അവൻ...ഞാനും ഇത്തൂസും ഇക്കാക്കയായി കണ്ട ആ ദുഷ്ടൻ...ആദ്യമൊന്നും എനിക്ക് അവന്റെ സ്വഭാവം മനസ്സിലായിരുന്നില്ല...പക്ഷെ,,ഇന്ന് പുറത്തുപോയി ഫുഡ് കഴിക്കാമെന്നും പറഞ്ഞിട്ട് എന്നെ നിർബന്ധിച്ച് കൊണ്ടുവന്നിട്ട് ഇവിടെ പൂട്ടിയിട്ടു...ഉപദ്രവിക്കാൻ നോക്കിയെങ്കിലും ഞാൻ കയ്യിൽ കിട്ടിയ എന്തോ എടുത്ത് അവന്റെ കയ്യിൽ കുത്തിക്കയറ്റി...എന്നെ ഇതിനുള്ളിൽ പൂട്ടിയിട്ട് അവൻ ഹോസ്പിറ്റലിൽ പോയിരിക്കുവാണ്...."
ഇത്രയൊക്കെ പറഞ്ഞപ്പോഴേക്കും റിയ വീണു...നമ്മള് പിടിച്ചതുകൊണ്ട് നിലത്തേക്ക് വീണില്ല...
"ഇക്കാ,,,,റിയ...."
റിയയെ കാറിൽ കിടത്തിയിട്ട് വെള്ളം കുടഞ്ഞപ്പോഴ് കണ്ണ് തുറന്നു....
നമ്മള് കൈ നോക്കിയപ്പോ കൈ നിറച്ചും ചോര...റിയയുടെ തല തൊട്ടപ്പോ ആഴത്തിലുള്ള മുറിവ് ഉണ്ട്...
"ഇക്കാ,,,റിയയെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം..."
"എന്താ പറ്റിയേ...?"
"തലയില് വലിയൊരു മുറിവുണ്ട്... നല്ലോണം ചോര വരുന്നുണ്ട്..."
"അത്....അവൻ എന്നെ തള്ളിയപ്പോ തല എവിടെയോ...."
റിയയുടെ ബോധം പോയി...
*റിയാ......*
എത്ര വിളിച്ചിട്ടും കണ്ണ് തുറക്കാത്തത് കണ്ടപ്പോ എല്ലാവരും പേടിച്ചു...വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതിന് മുമ്പ് പൾസ് ചെക്ക് ചെയ്തപ്പോ ഹാർട്ട് ബീറ്റ് ഉണ്ടായിരുന്നു....
ICCU വിലേക്ക് കയറ്റിയപ്പോൾ പുറത്ത് നമ്മള് മൂന്നുപേരും ദുആ ചെയ്തുകൊണ്ടിരുന്നു...
നമ്മളെ ഹാർട്ട് എന്തെന്നില്ലാതെ വെപ്രാളപ്പെടാൻ തുടങ്ങി....
കുറച്ചു കഴിഞ്ഞ് ഡോക്ടർ പുറത്തുവന്നു...
"സോറി...ഇവിടെ കൊണ്ടുവരുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു... മസ്തിഷ്‌ക മരണം..."
അത് കേട്ടപ്പോഴ് നമ്മടെ ചങ്കിൽ വലിയൊരു പാറക്കല്ല് കയറ്റി വെച്ചതുപോലെ തോന്നി....നിലത്ത്
മുട്ടുകുത്തിയിരുന്നിട്ട് നമ്മള് കരയാൻ തുടങ്ങി....
ഇക്ക നമ്മൾടെ അടുത്തു വന്ന് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു...
"അവനെ കൊല്ലണം...അവൻ ഈ ഭൂമിയിൽ ഇനി ഉണ്ടാവാൻ പാടില്ല..."
"അതുതന്നെയാണ് ഇനി ഞാൻ ചെയ്യാൻ പോകുന്നത്...."
രോഷ്നിയുടെ ഖബറിന്റെ അടുത്തുതന്നെ റിയയെ മറവ് ചെയ്തിട്ട് രോഷ്നിയുടെ ഖബറിടത്തിനുമുന്നിൽ കിടന്ന് അവളോട് മാപ്പ് ചോദിച്ചു കരഞ്ഞു...പെട്ടെന്ന് ഒരു ഇളം തെന്നൽ നമ്മളെ തഴുകിക്കൊണ്ട് പോയപ്പോ ഓള് നമ്മളോട് പൊറുത്തെന്ന് മനസിലായി....
നാസിൽ അവന്റെ വീട്ടിലേക്ക് പോകാൻ നോക്കിയെങ്കിലും ഇക്ക വീട്ടില്ല... അങ്ങനെ ബുള്ളറ്റിൽ നമ്മളും കാറെടുത്ത് നാസിലും വീട്ടിലേക്ക് പോയി....
അവിടെ ചെന്നപ്പോ ഉമ്മ പറയുന്നത് കേട്ട് നമ്മടെ ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി....
തുടരും....
*💞RAB BANAYA ISHQ💞*
*Part»17*
[_ഹാഫി_]
നമ്മള് വീട്ടിലെത്തിയപ്പോ തന്നെ ഉമ്മ പുറത്ത് നിൽപ്പുണ്ടായിരുന്നു...
*സുമി ഇതുവരെ സ്കൂൾ വിട്ട് വീട്ടിൽ എത്തിയില്ലെന്ന് മോൾടെ ഉമ്മച്ചി വിളിച്ചു പറഞ്ഞു*
ഉമ്മ അങ്ങനെ പറഞ്ഞപ്പൊ തന്നെ നമ്മക്ക് ദേഷ്യം ഇരച്ചുകയറാൻ തുടങ്ങി...അവനാണ് ഇതിന് പിന്നിലെങ്കിൽ അവനെ കൊണ്ടിരിക്കും....
ദേഷ്യംകൊണ്ട് ടേബിളിൽ ശക്തിയായി ആഞ്ഞടിച്ചു...
"ഞാനൊന്ന് പുറത്തുപോയിട്ട് വരാം..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
മിക്കവാറും അവനാവും ഇതിന്റെ പിന്നിൽ...റിയയെ കാണാഞ്ഞിട്ട് പകരം വീട്ടുവാണ്...
നമ്മളിങ്ങനെ ആലോചിച്ച് നിൽക്കുമ്പോഴാണ് ഇക്ക ദേഷ്യം കൊണ്ട് ടേബിളിൽ ആഞ്ഞടിച്ചിട്ട് പുറത്തേക്ക് പോകാൻ നിൽക്കുന്നത് കണ്ടത്....
"ഞാനും വരാം...."
"ഹ്മ്....വാ..."
അങ്ങനെ സ്കൂളിന്റെ പരിസരത്തും അവളുടെ ഫ്രണ്ട്സിന്റെ വീട്ടിലുമൊക്കെ അന്വേഷിച്ചു...അവിടെയൊന്നും സുമി പോയിട്ടില്ലെന്നാണ് എല്ലാവരും പറഞ്ഞത്...പിന്നെ നേരെ പോയത് ആ രാക്ഷസന്റെ കോട്ടയിലേക്കാണ്...
അവിടെ എത്തിയപ്പോ തന്നെ നമ്മള് ഇക്കാന്റെ കയ്യിൽ മുറുക്കെപ്പിടിച്ചുകൊണ്ട് നടന്നു...ആ കോട്ടയുടെ വാതിൽ തുറന്നപ്പോ തന്നെ നമ്മക്ക് പേടി കൂടാൻ തുടങ്ങി...ഇക്ക കൂടെ ഉള്ളതുകൊണ്ട് കുറച്ച് ധൈര്യം ഉണ്ട്...പക്ഷെ,അവൻ എവിടെയാ ഉള്ളത്?എങ്ങനെയാ പ്രതികരിക്കുക? എന്നൊന്നും മുൻകൂട്ടി പറയാൻ പറ്റില്ലല്ലോ...
ഹാളിലും അവിടെയുള്ള റൂമിലുമൊക്കെ നോക്കി...എന്നിട്ട് മുകളിലേക്കുള്ള സ്റ്റെപ്പ് കയറാൻ തുടങ്ങുമ്പോ കുറേ ആളുകളുടെ അട്ടഹാസവും ഒരു പെണ്ണിന്റെ കരച്ചിലും കേട്ടു...
"റിയാ...."
നമ്മള് അങ്ങനെ വിളിച്ചപ്പോ ഇക്ക നമ്മളെ വായ് പൊത്തിയിട്ട് ചുണ്ടിൽ വിരൽ വെച്ച് "ശ് മിണ്ടല്ലേ" എന്ന് പറഞ്ഞു...
ശബ്ദം കേട്ടിടത്തേക്ക് പോയപ്പോ വാതിൽ അകത്തുനിന്നും ലോക്കാണ്... ജനല് മെല്ലെ തുറന്ന് നോക്കി...
"ഹഹ...അയ്യോ മോളെ നീ ഇങ്ങനെ പേടിക്കാതെ...ഇക്കാക്കമാര് മോളെ ഒന്നും ചെയ്യില്ല...സ്നേഹിക്കാനല്ലേ..."
"അതെ മോളെ..."
"വേണ്ട...എന്നെ ഒന്നും ചെയ്യരുത്...എനിക്ക് വീട്ടിൽ പോകണം...പ്ലീസ്..."
"ഞങ്ങള് പറഞ്ഞല്ലോ മോളെ...ഒന്നും ചെയ്യില്ല...ഞങ്ങള് നിന്നെ സ്നേഹിക്കാനല്ലേ...അത് കഴിഞ്ഞാൽ മോളെ ഞങ്ങൾ തന്നെ കൊണ്ടാക്കും...."
ആ നാറിയും അവൻ കൂടാതെ 3 പേരും ഉണ്ട്...
"ഇക്കാ,,,,സുമിയെ അവർ...."
"ഒന്നും ചെയ്യില്ല നീ വാ...."
കയ്യും പിടിച്ചുകൊണ്ട് ഇക്ക വാതില് ചവിട്ടി തുറന്നു....ഇതുവരെ സുമിയുടെ നേരെയാണ് കണ്ണെങ്കിൽ ഇപ്പൊ അവര് നമ്മളെ രണ്ടുപേരെയുമാണ് നോക്കിയത്...
"അല്ല ആരിത്...?എന്റെ അളിയനോ....വരണം ഹാഫിസേ...നീ
വന്നത് നന്നായി നമ്മള് തമ്മിലുള്ളഒരു പഴയ കണക്ക് ബാക്കി ഉണ്ടല്ലോ...എന്നാ പിന്നെ അതങ്ങോട്ട് തീർക്കാം ല്ലേ...."
"ആരാടാ ഇത്....?എന്താ കണക്ക്...?"കൂട്ടത്തിലൊരുവൻ അവനോടായി ചോദിച്ചു...
"അത് ഞാൻ ഒരു പെണ്ണിനെ സ്നേഹിക്കാൻ നോക്കിയപ്പോ ഇവന്റെ അനിയൻ വന്ന് എന്നെ തല്ലാൻ തുടങ്ങി...മേല് നൊന്താൽ പണ്ടേ വാങ്ങിച്ച അടി തിരിച്ചുകൊടുക്കുന്നത് കൊണ്ട് അവനിക്കിട്ട് നന്നായി കൊടുത്തു...അനിയനെ തല്ലുന്നത് കണ്ടിട്ട് ഇവൻ ഓടിവന്ന് എന്നെ കുറേ തല്ലി... പക്ഷെ,,,രോഷ്നി വന്നിവന്റെ മോന്തയടക്കി കൊടുത്തു....ഇക്കാക്കയോടുള്ള പെങ്ങളുടെ സ്നേഹം....പിന്നെ കുറെ കാലം ഹോസ്പിറ്റലിൽ ആയിരുന്നു...അന്ന് കഴിഞ്ഞ് പിന്നെ ഇന്നാണ് ഇവനെ കാണുന്നത്...."
"ഓഹ്....ഇവൻ കാരണമല്ലേ ആ രോഷ്നി നമ്മടെ കയ്യിൽ നിന്നും മിസ്സായത്....?അല്ലെങ്കിൽ അവളെ വിറ്റ് കോടികൾ സമ്പാദിച്ച് ലാവിഷായി ജീവിക്കാമായിരുന്നു..."
അവനങ്ങനെ പറഞ്ഞപ്പൊ നമ്മള് മോന്തയടക്കി ഒന്ന് കൊടുത്തു...
"ഉമ്മാനെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത നാറികളെ...നീയൊക്കെ ഒരുമ്മാന്റെ വയറ്റിൽ തന്നെ പിറന്നതാണോ....നീയൊക്കെ ഒരു മനുഷ്യൻ ആണെങ്കിൽ ഇങ്ങനൊന്നും ചെയ്യില്ല...നീയൊക്കെ ചെകുത്താൻ ആണ്... പെണ്ണിന്റെ ചോര
ഊറ്റിക്കുടിക്കാൻ നടക്കുന്ന ചെകുത്താന്മാര്...തുഫ്....അറപ്പ് തോന്നുന്നു..."
"ആഹാ...കൊള്ളാലോ ഈ ഐറ്റം....എന്റെ മേത്ത് കൈ വെച്ച സ്ഥിതിക്ക് ഇവളെ ഇന്ന് ഞാൻ സ്നേഹിച്ചുകൊല്ലും..."
നമ്മള് തല്ലിയവൻ തന്നെ അത് പറഞ്ഞപ്പൊ ഇക്ക അവന്റെ നെഞ്ചുകൂട് നോക്കി ആഞ്ഞുചവിട്ടി... ആ ശക്തിയിൽ അവൻ മലർന്നടിച്ച് വീണു...
ബാക്കിയുള്ളവർ നമ്മൾക്ക് ചുറ്റും വളഞ്ഞു...നമ്മളെ നേരെ വന്ന അടിയൊക്കെ ഇക്ക തടുത്തു...ആ ഗ്യാപ്പിൽ സുമിയുടെ കയ്യിലെയും കാലിലെയും കെട്ടഴിച്ചുമാറ്റി...ഒന്ന് തിരിയുമ്പഴേക്കും നേരത്തെ നമ്മള് തല്ലിയവൻ മുന്നിൽ വന്നിട്ട് കയ്യിൽ പിടിച്ചു...
"കയ്യെടുക്കെടാ....ഡാ എടുക്കാൻ...ഇത് പിടിച്ചോ..."
അവന്റെ ഗോൾ പോസ്റ്റ് നോക്കി ഒന്ന് കൊടുത്തപ്പോ അവൻ അപ്പൊ തന്നെ ബോധം കെട്ട് വീണു...പിന്നെയങ്ങോട്ട് സിനിമയിലൊക്കെ കാണുന്നതുപോലെയുള്ള ഫൈറ്റ് സീൻ ആയിരുന്നു...നമ്മടെ കയ്യിലുള്ള രോമങ്ങളൊക്കെ എഴുന്നേറ്റുനിന്ന് ഇക്കായ്ക്ക് സല്യൂട്ട് കൊടുത്തു...സുമി അതിനിടയ്ക്ക് നീട്ടി വിസിലടിച്ചപ്പോ ഇക്ക നമ്മളെ നോക്കി സൈറ്റടിച്ചു...
പെട്ടെന്ന് ആ നാറി കത്തിയെടുത്ത് ഇക്കാക്ക് നേരെ പോയപ്പോ നമ്മള് കയ്യിൽ കിട്ടിയ വടിയെടുത്ത് അവന്റെ കൈ ഉന്നം വെച്ച് എറിഞ്ഞപ്പോ കത്തി താഴെ വീണു...എല്ല് നുറുങ്ങുന്ന വിധത്തിൽ ഇക്ക എല്ലാത്തിനെയും പഞ്ഞിക്കിട്ടു...അത് കണ്ടിട്ട് സുമി കൈ മുട്ടാൻ തുടങ്ങി...
"നിന്നെ തീർക്കണമെന്ന് കരുതി വന്നതാണ്...പക്ഷെ,ഇപ്പൊ അങ്ങനെ ചെയ്താൽ നീ ഒറ്റയടിക്ക് മരിക്കും...അത് വേണ്ട...ആദ്യം നീ ഒന്ന് ഓക്കെ ആവ്...എന്നിട്ട് വേണം നിന്നെ എനിക്ക് നേരിട്ട് പരലോകത്തേക്ക് എത്തിക്കും... നാസിൽ ടേക്ക് ദേം..."
നാലുപേരെയും ജീപ്പിലിട്ട് കൊണ്ടുപോയി...
സുമിയെ വീട്ടിലിറക്കി ഇക്കാന്റെ വീട്ടിലേക്ക് മടങ്ങി...
"അല്ല ഇക്കാക്ക,,നിങ്ങളെന്താ വേഗം തിരിച്ചുവന്നത്....?"ഫാമി
"അതൊക്കെ നിന്റെ ബാബി പറഞ്ഞുതരും ഞാൻ പോയി ഫ്രഷാവട്ടെ...മാഹി,,, നാസിലിന് റൂം കാണിച്ചുകൊടുക്കണേ..."
ഇക്ക മുകളിലേക്ക് പോയപ്പോ എല്ലാവരും ഈച്ച ഇറച്ചിക്ക് പൊതിയുന്നതുപോലെ പൊതിഞ്ഞു...നമ്മള് എല്ലാം വിവരിച്ചുകൊടുത്തു...
"CBI ഓഫീസറോ...??പോലീസിനെ കണ്ടാൽ ഓടുന്ന ആളാണ്..."ഫാമി
"അതെ...എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല...ഇനിയിപ്പോ വീട്ടിൽ ഒരു ഓഫീസർ ഉള്ളത് നല്ലതല്ലേ..."ഹാദി
"എന്തായാലും മാഹിക്ക് ഓഫീസറെ ഭാര്യ ആവാൻ പറ്റിയല്ലോ...എന്റെയൊക്കെ ഒരു അവസ്ഥയെ...."ചെമ്മു
"എനിക്കെന്താടി ഒരു കുറവ്...ഒന്നുമില്ലെങ്കിലും നിന്നെ നോക്കുന്നില്ലേ..."ഫാമി
"കണ്ണുകൊണ്ട് നോക്കാൻ ആർക്കും പറ്റും..."ചെമ്മു
രണ്ടും അടി കൂടിക്കൊണ്ട് മുകളിലേക്ക് പോയി...അത് കണ്ടിട്ട് ഹാദിയും നമ്മളും ഉമ്മയും ചിരിക്കാൻ തുടങ്ങി...
"ഹാദി,,,നിന്റെ മെഹ്ത്ത എവിടെ...??"
"പുറത്ത് പോയതാ..."ഹാദി
"ഓഹ്...എന്നാ ഞാൻ ഫ്രഷായിട്ട് വരാം...നാസിലിന് ഗസ്റ്റ് റൂം കൊടുക്കാല്ലേ...?"
"ആഹ്...."
നമ്മള് റൂമിൽ പോയപ്പോ ഇക്ക ബാത്റൂമിൽ ആയിരുന്നു... അപ്പൊ പിന്നെ കുറച്ചുനേരം ബാൽക്കണിയിൽ
പോയി നിന്നു...റൂമിൽ ചെന്ന് നോക്കിയപ്പോ ഇക്ക ലാപ്പിൽ കാര്യമായി എന്തോ ചെയ്യുന്നത് കണ്ടു...നമ്മള് പിന്നെ കാര്യമാക്കാതെ ഡ്രസ്എടുത്ത് ബാത്റൂമിലേക്ക് കയറി...
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
രാവിലെ എഴുന്നേറ്റപ്പൊ തൊട്ട് ഇക്കാനെ കാണുന്നില്ലായിരുന്നു...ജോഗിങിന് പോയതാവുമെന്ന് കരുതി വേഗം ഫ്രഷായി നിസ്‌ക്കരിച്ചിട്ട് രോഷ്നിക്കും റിയക്കും വേണ്ടി ദുആ ചെയ്തു...
താഴെ ചെന്നപ്പോ ചെമ്മുവൊന്നും നമ്മളെ മൈൻഡ് ചെയ്യുന്നില്ലേയില്ല...നമ്മളെ കണ്ടിട്ട് മുഖം തിരിച്ച് എഴുന്നേറ്റുപോയി...
അടുക്കളയിൽ പോയപ്പോ ഉമ്മയും അതുപോലെതന്നെ... പിന്നെ ഉമ്മയോട് കാര്യം ചോദിച്ചപ്പോ ഉമ്മ പറയുന്നത് കേട്ട് നമ്മള് ഒന്നും മനസിലാകാതെ നിന്നു...
തുടരും....
*💞RAB BANAYA ISHQ💞*
*Part»18*
*നീ കാരണമാണ് എന്റെ മോൻ ഇറങ്ങിപ്പോയത്...ഈ വീട്ടിൽ നീ ഒരുത്തി വന്നുകേറിയപ്പോ തൊട്ട് മനസമാധാനം പോയി കിട്ടി...ഇനി ഉള്ളത് കൂടി തകർക്കരുത്... ഇത് ഒരുമ്മാന്റെ അപേക്ഷ ആയി കണക്കാക്കണം*
ഉമ്മ പറഞ്ഞത് നമ്മടെ കാതുകളിൽ മുഴങ്ങി കേട്ടു...
"ഉമ്മാ,,,,ഞാൻ...."
"വേണ്ട...നിന്റെ ന്യായീകരണമൊന്നും എനിക്ക് കേൾക്കണ്ട...എനിക്ക് നിന്നോട് സംസാരിക്കാൻ താൽപ്പര്യം ഇല്ല..."
ഉമ്മ അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി...നമ്മള് റൂമിൽ ചെന്ന് വാതിലടച്ച് കരഞ്ഞു...എത്രയൊക്കെ പിടിച്ചു നിർത്താൻ നോക്കിയിട്ടും അത് ഒഴുകി കൊണ്ടിരുന്നു....
താഴേക്ക് പോകാൻ തോന്നുന്നുണ്ട് പക്ഷെ,അവഗണന അത് സഹിക്കാവുന്നതിലും അപ്പുറമാണ്...അതുകൊണ്ട് താഴേക്ക് പോയതെയില്ല...കരഞ്ഞു തളർന്ന് ഉറങ്ങിപ്പോയി...കണ്ണ് തുറന്ന് ക്ലോക്കിലേക്ക് നോക്കിയപ്പോ ഉച്ചയോട് അടുത്തിരുന്നു...വയ്യായ്ക ഉണ്ടെങ്കിലും എങ്ങനൊക്കെയോ എഴുന്നേറ്റ് വുളു ചെയ്ത് നിസ്‌ക്കരിച്ചു...കരഞ്ഞുകൊണ്ട് ദുആ ചെയ്തു...ഒന്നും കഴിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു തലയൊക്കെ കറങ്ങുന്നു...അവിടെ ഉണ്ടായിട്ടുന്ന ജഗ്ഗിലെ വെള്ളം കുടിച്ചപ്പോ കുറച്ചാശ്വാസം കിട്ടി...ആരോ വാതിലിന് മുട്ടാൻ തുടങ്ങി...പതിയെ എഴുന്നേറ്റ് വാതിൽ തുറന്നു നോക്കിയപ്പോ ഉമ്മ ഫുഡുമായി വന്നതായിരുന്നു...
"മ്...ദാ ഇത് കഴിച്ചോ...ഇനി ഒന്നും കഴിക്കാതെ പട്ടിണിക്ക് ഇട്ടെന്ന പഴി എനിക്ക് ആവരുത്..."
ഉമ്മ ഒന്ന് നോക്കുക പോലും ചെയ്യാതെ അത്രയും പറഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി...വൈകുന്നേരം വരെ പിടിച്ചു നിൽക്കണ്ടത് കൊണ്ട് അത് കഴിച്ചിട്ട് കഴുകി വെച്ചു...അപ്പോഴും മിഴികൾ ഒഴുകികൊണ്ടിരുന്നു...
'എന്തിനാ പടച്ചോനെ നീ എന്നെ ഇങ്ങനെ പരീക്ഷണങ്ങൾ നൽകി തളർത്തുന്നത്..?ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ ഇവിടെ ഉള്ളവർ എന്നെ ഇങ്ങനെ അവഗണിക്കുന്നത്...?'
വൈകുന്നേരം ആയപ്പോ ഫ്രഷായി വന്നിട്ട് നിസ്‌ക്കരിച്ചു...നല്ല തലവേദന ഉള്ളതുകൊണ്ട് താഴെ പോയി ഒരു കട്ടൻ ചായ ഇട്ടുകുടിച്ചിട്ട് റൂമിലേക്ക് തന്നെ പോയി...
'എന്താ ഇക്ക ഇത്ര നേരമായിട്ടും വരാഞ്ഞത്...ഇന്ന് എഴുന്നേറ്റപ്പോ തൊട്ട് കണ്ടിട്ടേയില്ല...കാണാനൊക്കെ
ഒരു തോന്നൽ...ഹാ ചിലപ്പോ ക്രൈം എന്തെങ്കിലും കിട്ടിയിട്ടുണ്ടാവും...'
രാത്രി ആയപ്പോ നിസ്ക്കാരമൊക്കെ കഴിഞ്ഞതിനുശേഷം അടുക്കളയിൽ പോയി എല്ലാവർക്കുമുള്ള ഫുഡ് ഉണ്ടാക്കിവെച്ച് കുറച്ചെടുത്തുകഴിച്ച് തിരിച്ച് റൂമിലേക്ക് പോയി...നമ്മളെ അവഗണിക്കുന്നുണ്ടെങ്കിലും അത് തിരിച്ച് കാണിക്കാൻ നമ്മക്ക് ആവൂല...
ഇക്ക വരാത്തതുകൊണ്ട് ഉറക്കം എങ്ങോട്ടോ പോയി...ഇക്കാനെ വിളിച്ചുനോക്കിയപ്പോ ഫോൺ ടേബിളിൽ നിന്ന് വൈബ്രേറ്റ് ചെയ്യുന്നു..
'ഫോണും എടുക്കാതെ ഇങ്ങേര് എങ്ങോട്ടാ തെണ്ടാൻ പോയത്...?ഇങ്ങോട്ടേക്ക് വരട്ടെ ശരിയാക്കി കൊടുക്കുന്നുണ്ട്...'
ബെഡിൽ ഉറക്കം കിട്ടാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും എപ്പോഴോ ഉറങ്ങിപ്പോയി...പിന്നെ കണ്ണ് തുറന്നിട്ട് ബെഡിന്റെ ഇപ്പുറത്തൊന്ന് നോക്കി...
'പടച്ചോനെ,,,ഇക്ക എന്താ ഇത്ര നേരമായിട്ടും വരാത്തത്...സമയം 11:30 ആയല്ലൊ...റബ്ബേ....'
ബുള്ളറ്റിന്റെ സൗണ്ട് കേട്ടപ്പോ കുറച്ചാശ്വാസം ആയി...വേഗം വാതില് തുറന്ന് താഴേക്ക് പോകാൻ വേണ്ടി നോക്കിയപ്പോ ഇരുട്ടായിട്ട് ഒന്നും കാണുന്നില്ല... ലൈറ്റിടാൻ വേണ്ടി സ്വിച്ച് ബോർഡ് നോക്കിയപ്പോ കാണാനും ഇല്ല...കയ്യിലുള്ള ഫോണെടുത്തിട്ട് ടോർച്ച് ഓൺ ആക്കിയിട്ട് സ്റ്റെപ്പിറങ്ങി....
*ഹാപ്പി ബർത്ഡേ മാഹി*
എന്നുള്ള അലർച്ച കേട്ടിട്ട് താഴേക്ക് നോക്കിയപ്പോ വീടൊക്കെ മുഴുവൻ അലങ്കരിച്ചിട്ടുണ്ട്...ബലൂണും കാൻഡിൽസും ഫ്ളവേഴ്‌സും എല്ലാം കൊണ്ടും കളർഫുൾ ആക്കിയിട്ടുണ്ട്...എല്ലാവരും ലാൻഡിയിട്ടുണ്ട്...
ചെമ്മു ഓടിവന്ന് കെട്ടിപ്പിടിച്ചു...
"സോറി ഡാ...നിന്നെ മനപ്പൂർവ്വം അല്ല അവോയ്ഡ് ചെയ്തത്...ഇങ്ങനൊരു സർപ്രൈസിന് വേണ്ടിയാണ്...സോറി ഡാ...ഈ ചെമ്മുനോട് ക്ഷമിക്കില്ലേ...?"
"ഫ്രണ്ട്സ് തമ്മിൽ സോറി,ക്ഷമ അങ്ങനൊന്നും ഇല്ലെന്ന് അറിഞ്ഞില്ലേ...പിന്നെ നിങ്ങളൊക്കെ അവോയ്ഡ് ചെയ്തപ്പോ എനിക്ക് ഒത്തിരി വിഷമം ആയി...എനിക്ക് ബർത്ഡേ ആഘോഷമൊന്നും വേണ്ട...ഞാൻ പോയി കിടക്കുവാണ്...ഗുഡ് നൈറ്റ്..."
വേഗം തന്നെ റൂമിലേക്ക് പോയി...
'അവരൊക്കെ ബർത്ഡേ സർപ്രൈസ് തന്നപ്പോ സന്തോഷം ഉണ്ടായിരുന്നു...പക്ഷെ,അതൊന്നും ഉൾക്കൊള്ളാൻ ആവാത്തതുപോലെ...'
ബാഗിൽ നിന്ന് ഉപ്പച്ചീടെ ഫോട്ടോ എടുത്ത് അത് മുറുക്കെ പിടിച്ച് കുറേ കരഞ്ഞു...
"ഉപ്പച്ചീ,, മരിക്കുന്നതിന് മുമ്പ് നിങ്ങള് പറഞ്ഞ വാക്ക് എനിക്ക് നല്ലോണം ഓർമ ഉണ്ട്...ഇപ്പൊ എന്റെ ഭർത്താവിന്റെ വീട്ടുകാര് എന്നെ മോളെ പോലെ അല്ല സ്വന്തം മോളായി തന്നെയാണ് സ്നേഹിക്കുന്നത്...ഇന്നിവര് സർപ്രൈസ് തന്നപ്പോ ഒത്തിരി സന്തോഷം ആയിരുന്നു...പക്ഷെ,എന്തോ എനിക്ക് സന്തോഷിക്കാൻ ആവുന്നില്ല...എന്തോ ഒരു വിഷമം പോലെ..."
"മോളെ,നീ എന്തിനാ വിഷമിക്കുന്നെ...നിന്റെ എല്ലാ പ്രയാസങ്ങളിൽ കൂടെ എല്ലാവരും കൂടെ ഉണ്ടാവും...അതുപോലെ സന്തോഷത്തിലും അവർ പങ്കുചേരും...നല്ല കുട്ടിയായി ഇപ്പൊ ബർത്ഡേ അടിച്ചുപൊളിക്ക്...ഈ ഉപ്പച്ചി എന്റെ മോൾടെ കൂടെത്തന്നെ ഉണ്ടെടി കാന്താരി..."
അടുത്തിരുന്നുകൊണ്ട് ഉപ്പച്ചി അങ്ങനൊക്കെ പറഞ്ഞപ്പൊ സന്തോഷമായി...കണ്ണുനീര് തുടച്ചുകൊണ്ട് ഫോട്ടോ തിരിച്ച് ബാഗിൽ ഭദ്രമായി വച്ചിട്ട് താഴേക്ക് പോകാൻ വേണ്ടി വാതില് തുറക്കാൻ പോകുമ്പഴേക്കും വാതിലിന് ചാരി നിന്നിരുന്ന ഇക്ക നമ്മടെ മേലിലേക്ക് വീണു...ബാലൻസ് കിട്ടാതെ നമ്മള് രണ്ടുപേരും നിലത്തേക്ക് വീണു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
രാവിലെ എഴുന്നേറ്റ് ജോഗിങിന് പോകാനായി ഫാമിയെ വിളിക്കാനായി അവരുടെ റൂമിന്റടുത്ത് പോയപ്പഴാണ് അവരുടെ സംസാരം കേട്ടത്...
"ഇക്ക,,,നാളെ മാഹിയുടെ ബർത്ഡേ ആണ്...ഇന്ന് തന്നെ എനിക്ക് ഗിഫ്റ്റ് വാങ്ങിക്കാൻ പോകണം...അല്ലെങ്കിൽ നിങ്ങള് വരുമ്പോ ഒരു ഗിഫ്റ്റ് വാങ്ങിച്ചോ...അവള് അങ്ങനെയൊന്നും ആഘോഷിക്കാറില്ല...ഉമ്മച്ചീന്റെ വക ബിരിയാണി,എന്റെ വകയുള്ള ഗിഫ്റ്റ്...പിന്നെ എന്റെ ഉമ്മ ഓൾക്ക് പായസം ഉണ്ടാക്കി കോരിക്കുടിപ്പിക്കും...അത് കഴിഞ്ഞാൽ ഞങ്ങളുടെ വീടിനടുത്തുള്ള ഓർഫനേജിലെ കുട്ടികൾക്ക് അതൊക്കെ കൊണ്ടുക്കൊടുക്കും...അവരുടെ കൂടെ ആ ഒരു ദിവസം ചിലവഴിക്കും....രാത്രി ആവുമ്പോ തിരിച്ച് വീട്ടിലേക്ക് മടങ്ങും....പാവം അവള് ഇപ്പോഴാ ഒന്ന് ഉള്ളുതുറന്ന് ചിരിച്ചിട്ട് കാണുന്നത്...ഹാ മറക്കരുത് വാങ്ങിക്കണം..."
"ഓഹ്...വാങ്ങിക്കാം...ഇതുവരെ ബാബി ബർത്ഡേ സെലിബ്രേറ്റ് ചെയ്തിട്ടുണ്ടാവില്ല...എന്നാൽ ഇത് നമ്മടെ വീട്ടിൽ കല്യാണം കഴിഞ്ഞ് നടക്കുന്ന സെലിബ്രേഷൻ ആണ്...ഇതൊന്ന് ആഘോഷിക്കണം...."
"വേണം...മാഹിക്ക് സർപ്രൈസ് കൊടുക്കണം..."
വാതില് തുറന്ന് നമ്മള് അകത്തേക്ക് കയറി..
പിന്നെ എല്ലാവരോടും നമ്മടെ പ്ലാൻ പറഞ്ഞു...ഉമ്മയ്ക്ക് വിഷമം ഉണ്ടായിരുന്നു...എല്ലാവരും കൂടി നിർബന്ധിച്ചപ്പോ സമ്മതിച്ചു...പ്ലാനിന്റെ ഭാഗമായാണ് മാഹിയെ എല്ലാവരും അവോയ്ഡ് ചെയ്തത്...
രാത്രി അവള് ഉറങ്ങിയെന്ന് ചെമ്മു വിളിച്ചുപറഞ്ഞപ്പോ ഡെക്കറേറ്റ് ചെയ്യാൻ അവരെ ഏൽപ്പിച്ചു...11:30 ആയപ്പോ വീട്ടിലേക്ക് പോയി... അവിടുത്തെ സെറ്റപ്പ് കണ്ടിട്ട് നമ്മള് പോലും വായും പൊളിച്ച് നിന്നുപോയി...അവൾക്ക് വേണ്ടി വാങ്ങിയ റെഡ് വെൽവെറ്റ് കേക്കിന്റെ ബോക്‌സ് ടേബിളിൽ വെച്ചു...അവള് വന്ന ഉടനെ എല്ലാവരും കൂടി വിഷ് ചെയ്തു...
ബാക്കിയൊക്കെ നിങ്ങള് കണ്ടതല്ലേ...ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ട് അവൾക്ക് ആഘോഷിക്കണ്ട പോലും...എന്നാ പിന്നെ പൊക്കിക്കൊണ്ടുവരാമെന്ന് കരുതി റൂമിലേക്ക് പോയി...ഡോർ ലോക്ക് ആയിരുന്നു...അവള് ഒറ്റയ്ക്ക് സംസാരിക്കുന്നത് കേട്ടിട്ട് ഡോറിനോട്
ചാരി നിന്ന് കേൾക്കാൻ നോക്കിയപ്പഴേക്കും അവള് ഡോർ തുറന്നു...നമ്മളെയും കൊണ്ട് നിലത്തേക്ക് വീണു...
"ഹോ...എന്തൊരു മുടിഞ്ഞ വെയിറ്റാണ്...നിങ്ങള് അമ്മിക്കല്ലാണോ കഴിക്കുന്നത്...ഒന്നെഴുന്നേറ്റ് പോ...എല്ലൊക്കെ ഒടിഞ്ഞെന്നാ തോന്നുന്നേ..."
"യാ....ബേബി...അമ്മിക്കല്ലാണ് ഞാൻ ഡെയിലി കഴിക്കുന്നത്...നിനക്ക് വേണോ....?"
"കിടന്ന് ഡയലോഗ് അടിക്കാതെ എഴുന്നേറ്റ് പോ മനുഷ്യാ..."
"ഓക്കെ..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
"ഇക്കാക്ക കുറേ നേരമായല്ലോ പോയിട്ട്...ഇനിയിപ്പോ മാഹി പഞ്ഞിക്കിടുന്നത് ആവോ...?"
"എന്നാ പിന്നെ നമുക്ക് ഒന്ന് നോക്കിയിട്ട് വരാം..."ഇക്ക
"എന്നാ പിന്നെ ഞങ്ങളും വരും..."ഹാദിയും ഹാമിയും
അവിടെ എത്തിയപ്പോ കണ്ടത് മാഹിയുടെ മുകളിൽ ഇക്കാക്ക കിടക്കുന്നതാണ്...പെട്ടെന്ന് ഇക്കാക്ക ഒന്ന് തിരിഞ്ഞു...ഇപ്പൊ ഇക്കാക്ക അടിയിലും മാഹി മുകളിലുമായി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ഇക്ക എഴുന്നേറ്റപ്പോഴാണ് കുറച്ചാശ്വാസം കിട്ടിയത്...പെട്ടെന്ന് നമ്മളെ ഒന്ന് തിരിച്ചു...ഇപ്പോ ഇക്ക അടിയിലും നമ്മള് മുകളിലും...
"ഇപ്പൊ കുഴപ്പം ഇല്ലല്ലോ ല്ലേ...?"
"നിങ്ങളിവിടെ കിടക്ക്.... ഞാനെഴുന്നേറ്റ് പോകാം..."
എഴുന്നേൽക്കാൻ പോയപ്പോഴേക്കും ഇക്കാന്റെ കാല് തട്ടി ഇക്കാന്റെ മേലിലേക്ക് വീണു...രണ്ടുപേരുടെയും ചുണ്ടുകൾ തമ്മിൽ ചേർന്നു....
"അപ്പോ ഇതാണല്ലേ ഇക്കാക്കാന്റെ പൊക്കി കൊണ്ടുവരൽ... കള്ളൻ കിട്ടിയ തക്കത്തിന് കിസ്സടിച്ചുമാറ്റി...."
ആരോ പറയുന്നത് കേട്ടിട്ട് നോക്കിയപ്പോ ചെമ്മുവും ഫാമിയും ഹാദിയും ഹാമിയും വാതിലിന് അടുത്ത് നിന്ന് നമ്മളെ രണ്ടുപേരെയും നോക്കി കിണിക്കുന്നുണ്ട്...
"ഛെ....നശിപ്പിച്ച്..."ഇക്ക
നമ്മള് വേഗം എഴുന്നേൽക്കാൻ നോക്കിയപ്പോഴേക്കും ഇക്ക മുന്നിൽ വന്ന് നിന്ന് വാതിലടച്ചു...
"ഇക്കാ,,,നിങ്ങളെന്താ ഈ ചെയ്യുന്നേ...?അവരെ പുറത്താക്കിയാണോ വാതിലടക്കുന്നത്...?"
"അതെല്ലൊ...എനിക്കൊരു സ്വഭാവം ഉണ്ടെന്ന് നിനക്കറിയില്ലേ... തന്നത് തിരിച്ചു തരുന്ന സ്വഭാവം...നീ തന്നത് ഞാൻ തിരിച്ചു തരാൻ പോകുവാ..."
"ഇക്കാ,,,വേണ്ടാ...."
"വേണം"
"വേണ്ടാ മാറി നിന്നോ..."
"വേണം മാറില്ല..."
അടുത്തേക്ക് വരാൻ നോക്കിയപ്പോ ബെഡിലേക്ക് തള്ളിയിട്ട് നമ്മള് സോഫയുടെ അപ്പുറത്ത് പോയി നിന്നു..ഇക്ക ഇപ്പുറത്തും... പെട്ടെന്ന് ഇക്ക നമ്മളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു...ഒന്നെഴുന്നേറ്റ് ബാക്കിലേക്ക് പോകാൻ നോക്കിയപ്പോ നമ്മടെ കാലിൽ പിടിച്ചുവലിച്ചു...എന്നിട്ടും നമ്മള് ബാക്കിലേക്ക് പോയപ്പോ ഇക്ക നമ്മടെ മുകളിൽ കേറി കിടന്നിട്ട് രണ്ട് സൈഡിലും കൈ കുത്തി നിർത്തി....
ഹാർട്ട് ചെന്നൈ എക്സ്പ്രസ് പോലെ ഓടാൻ തുടങ്ങി...തൊണ്ടയിലെ ഉമിനീര് പോലും ഇറങ്ങുന്നില്ല...ശ്വാസഗതി ഉയരാൻ തുടങ്ങി....പതിയെ ഇക്കയുടെ ചുടുനിശ്വാസം നമ്മടെ മുഖത്തേക്ക് അടിച്ചപ്പോ നമ്മടെ ഉള്ളിലൂടെ എന്തോ ഒന്ന് പോയി....പതിയെ ഇക്ക നമ്മടെ അധരം ഇക്കയുടെ അധരവുമായി ചേർത്തുവെച്ചു...
"ആ....ഹ്.... എന്റെ ചുണ്ട്..."
"എങ്ങനെയുണ്ട് മൈ ബർത്ഡേ ഗിഫ്റ്റ്...?"
സൈറ്റടിച്ചുകൊണ്ട് ഇക്ക ചോദിച്ചപ്പോ നമ്മക്ക് നാണം വന്നിട്ട് തല താഴ്ത്തി...
"ഇപ്പഴേ നാണിച്ചാലെങ്ങാനെയാ...ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു..."
"പോ ഇക്കാ..."
ഇക്കാനെ തള്ളിമാറ്റി ബാത്റൂമിലേക്ക് പോയി കഴുകി ആരും കാണാതിരിക്കാൻ വേണ്ടി കുറച്ച് ലിപ്പ് ബാം ഇട്ടു...എന്നിട്ട് താഴേക്ക് പോയി...അവിടെ ചെന്നപ്പോ ഇക്ക നമ്മളെ കണ്ടിട്ട് ചുണ്ട് കടിച്ചു പിടിച്ച് സൈറ്റടിച്ചപ്പോ നേരത്തെ സംഭവിചത് ഓർമ വന്നു...പിന്നെ അങ്ങോട്ട് നോക്കിയതെയില്ല...
ഉമ്മ വന്നിട്ട് നമ്മളെ കെട്ടിപ്പിടിച്ചിട്ട് കരഞ്ഞു...മോളോട് അങ്ങനൊക്കെ ചെയ്തതിന് മോളെന്നോട് ക്ഷമിക്കണമെന്നൊക്കെ പറഞ്ഞപ്പൊ നമ്മള് സമാധാനിപ്പിച്ചു...കേക്ക് മുറിച്ചപ്പോ നമ്മള് ആ പീസ് ഉമ്മാക്ക് നേരെ നീട്ടിയപ്പോ ഉമ്മ നമ്മടെ കൈ ഇക്കാന്റെ വായക്ക് നേരെ കൊണ്ടുപോയി...ഇക്ക ചെറിയ കഷ്ണം കടിച്ചിട്ട് നമ്മടെ വായിൽ വെച്ചു തന്നു...അങ്ങനെ ഉമ്മാക്കും ബാക്കിയുള്ളവർക്കും കൊടുത്തു...പിന്നെ ഇക്ക നമ്മളെ കേക്കിൽ മുക്കിയെടുത്തപ്പോ നമ്മള് ഇക്കാന്റെ തല പിടിച്ച് കേക്കിൽ കുത്തിയിട്ട് പുറത്തേക്ക് ഓടി...മുഖം കഴുകിയിട്ട് ഗാർഡനിൽ പോയി ഇരുന്നു...കുറച്ചു കഴിഞ്ഞപ്പോ ഇക്കയും അവിടെ നമ്മടെ തൊട്ടടുത്ത് വന്നിരുന്നു...
"വാൽ നക്ഷത്രം... ആഗ്രഹം പറഞ്ഞോ..."
'എനിക്ക് ഇക്കയുടെ പാതിയായും ഈ കുടുംബത്തിലെ മോളായും ജീവിക്കണം...പോരാത്തതിന് എന്റെ ഇക്കാന്റെ സന്തോഷം എന്നും ഇതുപോലെ കാണണം...'
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
'എന്റെ പെണ്ണിന്റെ സന്തോഷം ഇതുപോലെ എന്നും കാണണം...അവളായിരിക്കണം ഇനിയുള്ള ജന്മം മുഴുവനും എന്റെ പാതി'
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ആകാശത്തേക്ക് നോക്കിയപ്പോ ഇക്കാന്റെ *ഗ്രീനിഷ് ഐസി*ൽ നമ്മടെ *ബ്ലൂ ഐസ്* അലിഞ്ഞുചേർന്നത് കണ്ടു...നമ്മള് ഇക്കാക്ക് അത് കാണിച്ചുകൊടുത്തു...ഇക്ക നമ്മളെ ചേർത്തുപിടിച്ചപ്പോ ആ നെഞ്ചിൽ കിടന്നുകൊണ്ട് നമ്മള് ഉറങ്ങിപ്പോയി...
തുടരും....
*💞RAB BANAYA ISHQ💞*
*Part»19*
[_ഹാഫി_]
കണ്ണിലേക്ക് സൂര്യ പ്രകാശം അടിച്ചുതുടങ്ങിയപ്പോഴാണ് കണ്ണു തുറന്ന് നോക്കിയത്...ഇന്നലെ ഇവിടെ ആണ് ഉറങ്ങിയതെന്ന് ഇപ്പോഴാ മനസിലായത്...മാഹി നെഞ്ചിൽ പറ്റിച്ചേർന്ന് ഒരു കൊച്ചു കുട്ടിയെപ്പോലെ ഉറങ്ങുന്നത് കണ്ടപ്പോ കുറച്ചു നേരം അങ്ങനെ അവളെ നോക്കി കിടന്നു...
പതിയെ അവളെ നെഞ്ചിൽ നിന്നും മാറ്റി കിടത്താൻ നോക്കിയെങ്കിലും എന്തോ മനസ് അനുവദിക്കുന്നില്ല...
'ഇനിയിപ്പോ ഇവളെ സ്നേഹിച്ചു തുടങ്ങിയോ ആവോ..?'
പൊക്കിയെടുത്ത് ബെഡിൽ കിടത്തി...സാധാരണ ഈ ടൈം എഴുന്നേൽക്കുന്നത് ആണ്...ഇന്നലെ ഉറങ്ങാത്തത് കൊണ്ടാവും...
ടവ്വൽ എടുത്ത ബാത്റൂമിൽ പോയി ഫ്രഷായിട്ട് നിസ്ക്കരിച്ച് ജോഗിങിന് പോയി...
ഇന്ന് എന്തേലും പ്ലാൻ ചെയ്യണം...മാഹി നമ്മടെ ജീവിതത്തിലേക്ക് വന്നിട്ടുള്ള ആദ്യത്തെ ബർത്ഡേ ആണ്...ഹാ നോക്കാം...
🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
എഴുന്നേറ്റ് ബെഡിലിരുന്ന് ഒന്ന് കൈ വലിച്ചിട്ട് ക്ലോക്കിലേക്ക് നോക്കി...
പടച്ചോനെ ന്റെ സുബ്ഹി...വേഗം ഫ്രഷായി നിസ്ക്കരിച്ച് താഴേക്ക് പോയി...
"ഹാ മോളെ..."ഉമ്മ
"ആഹ്...ഉമ്മാ..ഞാൻ എഴുന്നേൽക്കാൻ ലേറ്റ് ആയി...ഇന്നലെ ഉറങ്ങാൻ വൈകിയത് കൊണ്ടാണെന്ന് തോന്നുന്നു..."
"ആവും...പിന്നെ മോൾക്ക് എന്നോട് ദേഷ്യമുണ്ടോ...?"
"എന്തിന്...?"
"ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്തതല്ലേ ഞാൻ ഇന്നലെ മോളോട് പറഞ്ഞത്...സർപ്രൈസിന് ആണെങ്കിൽ കൂടി അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു...മോൾക്ക് അത് എത്രമാത്രം വിഷമം ഉണ്ടാക്കി കാണും...ഈ ഉമ്മയോട് ക്ഷമിക്ക് മോളെ..."
ഉമ്മ കരഞ്ഞുകൊണ്ട് കയ്യിൽ പിടിച്ച് പറഞ്ഞപ്പൊ നമ്മളെ കണ്ണിലും നനവ് പടർന്നിരുന്നു...
"അയ്യേ...എന്റെ ഉമ്മച്ചി കരയാണോ...?
എന്റെ ഉമ്മച്ചി കരയുന്നത് ഈ മോൾക്ക് സഹിക്കില്ല...ഇന്നലെ പറഞ്ഞത് വിഷമം ഉണ്ടാക്കി എന്നത് നേരാണ്...പക്ഷെ,അത് സർപ്രൈസ് തരാൻ വേണ്ടിയല്ലേ...എന്റെ മനസില് അതൊന്നും നിൽക്കില്ല...എനിക്ക് ആരോടും പിണങ്ങാനും ആവില്ല ഉമ്മാ...ഇനി അതോർത്ത് കരയരുത്...കണ്ണൊക്കെ തുടച്ച് സുന്ദരി കുട്ടി ആയേ...."
"ഇതുപോലെ ഒരു മോളെ കിട്ടിയത് എന്റെ ഭാഗ്യമാണ്..."
"അത്രക്കൊന്നും പൊക്കല്ല ഉമ്മാ....എനിക്ക് താങ്ങാൻ പറ്റില്ല..."
"ഹാ..."
അവിടുത്തെ പണികളൊക്കെ നമ്മളെല്ലാവരും കൂടി ഭംഗിയായി തീർത്തു...ചായയുടെ കൂടെ ബ്രേക്ക് ഫാസ്റ്റ് എടുത്ത് ടേബിളിൽ വെച്ചിട്ട് അടുക്കളയിലേക്ക് പോകാൻ തിരിയ്യമ്പഴേക്കും ഇക്ക പൊക്കിയെടുത്തുകൊണ്ട് നടന്നു...
"എന്താ ഇക്ക...??വന്ന് വന്ന് നിങ്ങൾക്ക് കുറേ കൂടുന്നുണ്ട്...താഴെ ഇറക്കിയെ...."
"ഇറക്കാം... ഒന്നടങ്ങെന്നെ..."
റൂമിലെത്തിയപ്പോ ഇക്ക നമ്മളെ ബെഡിലിരുത്തിയിട്ട് നിലത്ത് മുട്ടു കുത്തിയിരുന്നു....
"മാഹി,,, കണ്ണടച്ചേ..."
"എന്തിനാപ്പോ...?"
"പറഞ്ഞാൽ അനുസരിച്ചോളണം..."
"അനുസരിക്കാം...പക്ഷെ,ഇത് കഴിഞ്ഞാലുടൻ താഴേക്ക് വിടണം...തല വേദനിക്കുവാ ചായ കുടിക്കാഞ്ഞിട്ട്..."
"ഓക്കെ...ഇനി കണ്ണടക്ക്..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
ബീച്ചിന്റടുത്ത് എത്തിയപ്പോ പഴയ കാര്യങ്ങളൊക്കെ ഓർമ വന്നിട്ട് അവിടെ കുറച്ചു നേരം ഇരിക്കുമ്പോഴാണ് ഒരു പെൺകുട്ടി കൊലുസ് വിൽക്കുന്നത് കണ്ടത്...ആരും വാങ്ങിക്കാഞ്ഞത് കണ്ടപ്പോ പാവം തോന്നി ഒരു ജോഡി വാങ്ങിച്ചു...ഫാമിയും ചെമ്മൂന് വേണ്ടി വാങ്ങി...
'എന്റെ ആദ്യത്തെ ഗിഫ്റ്റ്...ഇതൊന്നും ഒരു ഗിഫ്റ്റ് അല്ലെന്ന് അറിയാം...എന്നാലും ഇരിക്കട്ടെ...'
ഹാളിലെത്തിയപ്പോ കണ്ടത് മാഹി ഫുഡ് ടേബിളിൽ വെച്ചിട്ട് കിച്ചണിലേക്ക് പോകുന്നതാണ്... അപ്പൊ തന്നെ പൊക്കിയെടുത്ത് റൂമിലേക്ക് കൊണ്ടുപോയി...
പോക്കെറ്റിൽ നിന്ന് കൊലുസ് പുറത്തെടുത്തിട്ട് മാഹിയുടെ കാല് നമ്മടെ കാലിന്റെ മേൽ വെച്ചിട്ട് കാലിൽ ഇട്ടു കൊടുത്തിട്ട് ഇരു കാലിലും അമർത്തി ചുംബിച്ചു...
"ഇനി കണ്ണ് തുറന്നോ...."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
കണ്ണടച്ച് ഇരിക്കുമ്പോഴാണ് ഇക്ക കാലിൽ പിടിച്ചത്...അപ്പോ തന്നെ കാല് തൊട്ട് തലവരെ ഷോക്ക് കയറിയത് പോലെ തോന്നി...കാലിൽ കിസ്സടിച്ചപ്പോ ഷോക്കിന്മേൽ ഷോക്ക് തന്നെ കിട്ടി....
കണ്ണ് തുറന്നോ എന്ന് ഇക്ക പറഞ്ഞപ്പോൾ കണ്ണ് തുറന്നിട്ട് കാലിലേക്ക് നോക്കി...
"കൊലുസോ...?എത്ര കാലായിന്നറിയോ ഒന്ന് വാങ്ങാൻ വിചാരിക്കുന്നു...നിങ്ങള് എന്റെ മുത്താണ്..."
കെട്ടിപ്പിടിച്ച് രണ്ട് കവിളിലും ഓരോ കിസ്സ് അങ് കൊടുത്തു...ഇക്കാന്റെ മുഖത്തെ എക്സ്പ്രെഷൻ കണ്ടപ്പോഴാണ് ചെയ്ത് കൂട്ടിയ കാര്യം ഓർമ വന്നത്...
'മാഹി നീ പെട്ട് മോളെ പെട്ട്...തന്നത് തിരിച്ചുതരുന്ന സ്വാഭാവമാണ് ഇക്കാന്റേത്...ഇങ്ങനെ കണ്ട്രോൾ തീരെ ഇല്ലെങ്കിൽ ഈ മാസം തന്നെ നീ ഒരുമ്മ ആവും....' -മനസ്
"അത് പിന്നെ...ഇക്ക... സന്തോഷം വന്നപ്പോ..."
"വന്നപ്പോ...?"ഇക്ക
"അറിയാതെ ചെയ്തത് ആണ്..."
"ഹ്മ്...എന്തായാലും രാവിലെ തന്നെ കിസ്സ് കിട്ടിയല്ലോ...ഇന്നത്തെ ദിവസം ഉഷാറാവും..."
ഇക്കാന്റെ പറച്ചില് കേട്ട് നമ്മള് വായും തുറന്ന് ഇരുന്നു...
"എന്താണ് ഫാര്യേ...?"
"അല്ല... നിങ്ങളല്ലേ പറഞ്ഞേ തന്നത് ഇരട്ടിയായി തിരിച്ചുതരുന്ന ശീലം ഉണ്ടെന്ന്...എന്നിട്ടിപ്പൊ ഒന്നും ചെയ്തില്ലല്ലോ...?"
"ഓഹ്...അപ്പൊ മോളെന്തൊക്കെയോ പ്രതീക്ഷിച്ചു ല്ലേ...തരട്ടെ...?"
"മേണ്ട...."
"ഹ്മ്...രാത്രി തരാട്ടോ..."
"പടച്ചോനെ പെട്ട്..."
"ഹാന്നെ... ഇനി രക്ഷയില്ല..."സൈറ്റടിച്ചുകൊണ്ട് ഇക്ക പറഞ്ഞു..
"എനിക്ക് കൊലുസിന്റെ കിലുക്കം ഭയങ്കര ഇഷ്ടാണ്..."
അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കൊലുസിന്റെ കിലുക്കം ഉണ്ടാക്കി...പെട്ടെന്ന് ചെമ്മു കേറി വന്നു...
"മാഹി,,,എനിക്ക് ഇക്ക കൊലുസ് വാങ്ങിത്തന്നെടി...നോക്കിയേ..."
ചെമ്മു കാല് നീട്ടിക്കാട്ടി...
"ഇക്കാക്ക നിനക്കും വാങ്ങിച്ചിട്ടുണ്ടെന്ന് ഇക്ക പറഞ്ഞു..."
"ആഹ് ദെ..."
"കൊള്ളാല്ലേ...."
താഴെ ചെന്നപ്പോ ഹാദി കൊലുസ് കണ്ടിട്ട് കലിതുള്ളിക്കൊണ്ട് ഹാമിയുടെ അടുത്തേക്ക് പോയിട്ട് കൊലുസ് വാങ്ങിക്കാനായി പുറത്തേക്ക് പറഞ്ഞയച്ചു...ഇപ്പൊ നമ്മടെ മൂന്നാളുടെയും കൊലുസിന്റെ ശബ്ദം കേട്ടിട്ട് ഇക്ക നമ്മളെ യക്ഷി എന്നാണ് വിളിക്കാറ്😂
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
ഇതേസമയം...
"ഹ്മ്....മാഹി...അവള് വലിയ സംഭവമാണെന്നാണ് അവളുടെ വിചാരം...നിന്റെ ആ വിചാരം വെറും തെറ്റാണെന്ന് പ്രൂവ് ചെയ്യാൻ ഞാൻ വരുന്നുണ്ട്...നിന്റെ മുന്നിൽ നിന്നുകൊണ്ടുതന്നെ ആ ഷോപ്പ് കൈക്കലാക്കാൻ വേണ്ടി...ജസ്റ്റ് വെയ്റ്റ് ബേബി.....ഹഹഹ്ഹ..."
ജയിലിൽ നിന്നും റിലീസ് ആയിട്ട് അവൾ നാലുപാടും തിരഞ്ഞു...തന്റെ
കൂടെ നിക്കുമെന്നു പറഞ്ഞവൾ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു...
"ഹെലോയ്...ഇവിടെ..."
"ആഹ് ഹെല്ലോ..."
"രണ്ട് മാസം കൊണ്ട് സുന്ദരി ആയല്ലൊ..."
"ഓഹ് പിന്നെ..."
"പ്ലാൻ എന്തായി...?"
"ഹ്മ്....അത് തന്നെ ഞാനന്ന് പറഞ്ഞിരുന്നില്ലേ...നിന്റെ പ്ലാൻ എന്താ...?"
"ആദ്യം അവന്റെ ഭാര്യ മൂക്ക് കുത്തി വീഴട്ടെ....അതിന് ശേഷം അവളെ വീഴ്ത്താം...ഹാ...ഇനി എങ്ങോട്ടേക്കാ പോകുന്നത്....?"
"എന്റെ വീട്ടിലേക്ക്...."
"ഓഹ്...എന്നാ പിന്നെ ഞാനും കൂടിക്കോട്ടെ..."
"പക്ഷെ,നിനക്ക് അത് ബുദ്ധിമുട്ടാകും...വീട്ടിൽ തന്നെ എനിക്ക് പല ബിസിനസും ഉണ്ട്..."
"ആഹാ...വെറുതെയല്ല നിനക്കിത്ര കാശ്..."
"യാ..."
"എന്നാ എന്നെയും കൂടി അതിൽ കൂട്ടുമോ...?"
"ഷുവെർ ബേബി...കമോൺ...."
അവളെ ഹഗ്ഗ് ചെയ്തിട്ട് രണ്ടുപേരും കാറിൽ കേറി ഇരുന്നു...
"ദാ... ആദ്യം ഇത് പിടി...."ഒരു ഗ്ലാസ് വോഡ്ക അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു..
"മൈ ഫാവ് ഡ്രിങ്ക്....യൂ സോ സ്വീറ്റ്..."
രണ്ടുപേരും ഓരോ ബോട്ടിൽ വീതം അകത്താക്കിയിട്ട് വായിൽ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു...
അതിനിടയിൽ അവളുടെ പ്ലാൻ മറ്റവൾക്ക് പറഞ്ഞുകൊടുത്തിട്ട് രണ്ടുപേരും കൈ കൊട്ടി ചിരിച്ചിട്ട് സിഗരറ്റ് വലിച്ചുകേറ്റി...
ഇതൊന്നുമറിയാതെ മാഹിയും ഹാഫിയും ഒരു ഭാഗത്ത്...അവരെ കുടുക്കാൻ പ്ലാൻ ചെയ്ത് ശത്രുക്കൾ മറുവശത്തും....
തുടരും....
*💞RAB BANAYA ISHQ💞*
*Part»20*
[_മാഹി_]
"ഇക്കാ.....നിങ്ങള് എവിടെയാ ഉള്ളത്...?ദേ ഈ ചായ ഇപ്പൊ തണുക്കും..."
"ഞാനിവിടെ ഉണ്ട്...ഇങ്ങോട്ട് വാ..."
"ഓഹോ...."
"എന്താണ് എന്തോ പറയാനുള്ളത് പോലെ ഉണ്ടല്ലോ...?"
ചായ ഒരു സിപ്പ് കുടിച്ചിട്ട് നോക്കിക്കൊണ്ട് ചോദിച്ചു..
"കുറേ ആയില്ലേ ഷോപ്പിലേക്ക് പോയിട്ട്...ഇന്ന് തൊട്ട് ഞാനും ചെമ്മുവും പോകാന്ന് വിചാരിക്കുന്നു...ഞങ്ങളില്ലെങ്കിൽ ശരിയാവില്ല...സ്റ്റോക്ക് ഒക്കെ എടുത്തുവെക്കാതെ അവിടെ കെട്ടി കിടപ്പുണ്ടാവും..."
"ഹാ...എന്നാ പോയ്ക്കോ...ഞാനും അവിടെ വരുന്നുണ്ട്...ഷോപ്പോക്കെ ഒന്ന് കാണാലോ..."
"ആഹ്...ഫുഡ് ടേബിളിൽ ഉണ്ട്...നിങ്ങളത് കഴിക്കുമ്പഴേക്കും ഞാൻ റെഡി ആയി വരാം..."
"പോകല്ലേ...ഒരു കാര്യം ഇപ്പോഴല്ലേ ഓർമ വന്നത്...നീ അന്ന് തന്നത് ഞാൻ തിരിച്ച് തന്നില്ലല്ലോ...ഇപ്പോഴാണെങ്കിൽ തരാൻ പറ്റിയ മൂഡും..."
"അയ്യട...മോൻ ആ പൂതി താഴെയുള്ള റൂമിൽ വെച്ച് പൂട്ടിക്കോ...ഈ മാഹിയെ ശരിക്കും അറിയില്ല മോനെ..."
"ഹാ... എന്നെങ്കിലും ഒരിക്കൽ എന്റെ മാവും പൂക്കുമായിരിക്കും..."
"ഹഹഹ്ഹ...പോട്ടെ മോനെ ഹാഫിസേ...
"നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി യക്ഷി..."
"ഹീ...പോ മോനെ ഓഫീസറേ..."
"എഡി..."
"വേണ്ട മോനെ...എനിക്കും തിരിച്ച് ഡാ എന്ന് വിളിക്കാൻ അറിയാഞ്ഞിട്ടല്ല...പക്ഷെ,വയസ്സിന് മൂത്തവരെ ബഹുമാനിക്കാൻ എന്റെ ഉപ്പച്ചി എന്നെ പഠിപ്പിച്ചത്..."
"ഓഹോ...എന്നാ എന്റെ ബീവി പോയി റെഡി ആവ്..."
"ഓക്കെ ഇക്കാ..."
"ഹ്മ്...അവിടെ തന്നെ നിൽക്കാതെ പോയി റെഡി ആവെഡി യക്ഷി..."
"നിങ്ങളിനിയും കഴിച്ച് കഴിഞ്ഞില്ലേ...ഞാനും ചെമ്മുവും പോയ്ക്കോളാം..."
എന്ന് പറഞ്ഞ് സ്‌കാഫ് ശരിയാക്കി ബാഗുമെടുത്ത് പോകാൻ തിരിയുമ്പഴേക്കും ഒരു തടസം പോലെ മുന്നിൽ കേറി നിന്നു....
"എന്റെ കൂടെ അല്ലാതെ നീ ഇവിടുന്ന് ഒരടി മുന്നോട്ട് നീങ്ങുമെന്ന് കരുതണ്ട..."
"എന്താ നിങ്ങടെ പ്രശ്നം...?നിങ്ങടെ കൂടെ പോകണം...അല്ലെ...?"
"അതേല്ലോ..."
"എന്നാ വേഗം കഴിക്ക്...."
"നീ എന്തെങ്കിലും കഴിച്ചോ...?"
"അത് ഇ..."
മുഴുവനാക്കുന്നതിന് മുന്നേ ഇക്ക ഒരു പീസ് വായിൽ വെച്ചു തന്നു...അതുപോലെ ഇക്കാന്റെ വായിലും വച്ചുകൊടുത്തു...കൈ കഴുകി താഴേക്ക് പോയി....
"അയ്യോ മാഹി ഞാൻ കാറിന്റെ കീ റൂമിൽ വെച്ച് മറന്നു...നീ ഒന്ന് പോയി എടുത്തിട്ട് വാ..."
"മ്... ശരി..."
റൂമിൽ പോയി നോക്കിയപ്പോ കീ ബെഡിൽ ഉണ്ടായിരുന്നു...അതെടുത്തിട്ട് വേഗം പോകാൻ നോക്കുമ്പഴേക്കും ഇക്ക മുന്നിൽ വന്ന് നിന്നു...
"കീ കിട്ടി...വാ പോകാം.."
"ഈ കീ അറിയാതെ മറന്നുവെച്ചതല്ല...കരുതിക്കൂട്ടി ആണ്.."
"എന്തിന്...?"
"ഫാമിയും ചെമ്മുവും ബുള്ളറ്റിൽ പോകുമെന്ന് പറഞ്ഞിരുന്നു...നമുക്ക് കാറിൽ പോകാം..."
"ഓ...ഇതാണോ വലിയ കാര്യം..."
"നിന്റെ കൂടെ ചെലവഴിക്കാൻ കിട്ടുന്ന ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതാണ്..."
"നിങ്ങള് വരുന്നുണ്ടോ...അതോ ഒന്ന് കൂടി കീ മറന്നുവെക്കുവോ...?"
"ഛെ...ഈ പെണ്ണിന്റെ അടുത്ത് റൊമാൻസ് വർക്ക് ഔട്ട് ആവുന്നില്ലല്ലോ...ഹാ അവസരങ്ങൾ ഇനിയും കിട്ടും..."
"മ്... കിട്ടും കിട്ടും...കൈ ഇങ്ങനെ പിടിച്ച് ആകാശത്തേക്ക് നോക്കി നിന്നോ...ഇപ്പൊ താഴേക്ക് വരും..."
"ഡി..."
"😏"
"നിനക്കുള്ള ഡോസ് ഞാൻ തരാം..."
"ഓ ആയ്ക്കോട്ടേ "
ശരിക്കും ഇക്ക ഹീറ്റവുമ്പോൾ കാണാൻ നല്ല മൊഞ്ചുണ്ട്...അത് കാണാൻ വേണ്ടിയാണ് വെറുതെ ദേഷ്യം പിടിപ്പിക്കുന്നത്...😁
ഉമ്മ ഉച്ചക്ക് വരാൻ പറയുന്നുണ്ട്...അതിന് ഉമ്മാനോട് ഇക്ക എന്തൊക്കെയോ പറഞ്ഞപ്പൊ നമ്മള് ഇടയ്ക്ക് കേറി വരാമെന്ന് പറഞ്ഞിട്ട് കാറിൽ കേറി ഇരുന്നു...
🎶See ne se tere sir ko laga ke🎶
🎶Sunti main rahu naam apna🎶
🎶See ne se tere sir ko laga ke🎶
🎶Sunti main rahu naam apna🎶
🎶Oh likhdi tere na jindadi zaaniye🎶
🎶Bas rehna tere naal ve zuriye🎶
🎶Rehna tu pal pal dil ki paas🎶
🎶Judi rahe tujse har ik saans🎶
🎶Seene se tere sir ko laga ke🎶
🎶Sunta main rahu naam apna
O o naam apna🎶
പെട്ടെന്ന് ഇക്കാന്റെ കൈ തട്ടി സോങ് പ്ലെയ് ആയി...പിന്നെ അതും കേട്ട് ഇരുന്നു...
"ഗുഡ് മോണിങ് മാഹി..."
ഷോപ്പിലേക്ക് കയറിയപ്പോ തന്നെ ചേച്ചി മോണിങ് വിഷ് ചെയ്തു...
"മോണിങ് ചേച്ചി...ചെമ്മു വന്നോ...?"
"ആഹ്...ഹസ്ബൻഡിന്റെ ഇത് മുഴുവൻ കാണിച്ചുകൊടുത്തിട്ട് വരാമെന്ന് പറഞ്ഞിട്ട് കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്...ഇത് ഹസ്ബൻഡ് ല്ലേ...രണ്ടാളും നല്ല ചേർച്ചയുണ്ട്... മൈഡ് ഫോർ ഈച്ച് അദർ..."
ചേച്ചി അങ്ങനെ പറഞ്ഞപ്പൊ തന്നെ ഇക്ക അരയിലൂടെ കയ്യിട്ട് ചേർത്ത് നിർത്തി...അത് കണ്ട ചേച്ചി ഒന്ന് ചിരിച്ചോണ്ട് പോയി...
"നിങ്ങക്ക് എന്തിന്റെ കേടാണ് ഇക്ക... വെറുതെ ഓരോന്ന് കാണിച്ചുകൂട്ടുന്നു... നാണക്കേട്..."
"അയ്യോ..."
"എന്താ ...?"
"ഇവിടെ ചെറിയൊരു വേദന..."
"എവിടെ...?ഹോസ്പിറ്റലിൽ പോണോ ഇക്കാ...?"
"വേണ്ട...നീ ഒന്ന് തന്നാൽ പോകും..."
"ഹും..."
ഇക്കാനെ പിടിച്ചു തള്ളിയിട്ട് പോകാൻ നോക്കുമ്പഴേക്കും നമ്മളെ പിടിച്ചു വലിച്ച് ക്യാബിനിലേക്ക് കൊണ്ടുപോയി...ചെയറിൽ കേറി ഇരുന്നിട്ട് നമ്മളെ പിടിച്ച് മടിയിൽ ഇരുത്തിച്ചു...
"എന്താ ഭാര്യേ...എന്നോട് ദേഷ്യമാണോ..?"
"എങ്ങനെ ദേഷ്യപ്പെടാതിരിക്കും...ചേച്ചിയുടെ മുന്നിൽ വെച്ച് എന്നെ നാണം കെടുത്തിയില്ലേ..."
"ഓഹ്...അതിനാണോ...പിന്നെ ചേച്ചി അങ്ങനെ പറഞ്ഞപ്പൊ ഞാൻ ചേർത്തുപിടിച്ചതല്ലേ...അപ്പൊ എന്റെ ഭാര്യക്ക് നാണമൊക്കെ ഉണ്ടല്ലേ..."
"നിങ്ങൾക്ക് ഇല്ലാത്ത സാധനം എനിക്കെങ്കിലും വേണമല്ലോ...ഞാൻ പോയി സ്റ്റോക്കൊക്കെ എടുത്തുവെക്കട്ടെ..."
"ഹാ...പിന്നെ പോകല്ലേ ഞാനും ഹെൽപ്പ് ചെയ്യാം..."
"ഹ്മ്..."
ഇക്കയുടെ സഹായത്തോടുകൂടി സ്റ്റോക്ക് ഒക്കെ എടുത്തുവെച്ചു..
"മാഹി"
"എന്താ ചേച്ചി...?"
"സെയിൽസ് ഗേളിന്റെ പോസ്റ്റിൽ രണ്ട് വേക്കൻസി ഉള്ളത്കൊണ്ട് പത്രത്തിൽ പരസ്യം കൊടുത്തിരുന്നു...ഇന്നിപ്പോ കുറേ പെൺകുട്ടികൾ വന്നിട്ടുണ്ട്...ഇന്റർവ്യൂ ചെയ്ത് ഒരാളെ അപോയന്റ് ചെയ്തിട്ടുണ്ട്...ഇനി മാഹി ഒരാളെ മറ്റേ പോസ്റ്റിലേക്ക് ഇന്റർവ്യൂ ചെയ്ത് അപോയന്റ് ചെയ്യണേ..."
"ആഹ്...ശരി..."
"മാഹി യൂ കാരിയോൺ...എനിക്കൊരു അർജന്റ് കോൾ ചെയ്യാനുണ്ട്..."
"ഓക്കെ..."
ഇന്റർവ്യൂവിന് ശേഷം ഒരാളെ സെലെക്റ്റ് ചെയ്തു...
"ഷഹാനയ്ക്ക് നാളെ തൊട്ട് ഇവിടെ സെയിൽസ് ഗേൾ ആയി ജോയിൻ ചെയ്യാം...ബാക്കിയൊക്കെ ചേച്ചി പറഞ്ഞുതരും..."
"ഓക്കെ മേഡം..."
"ഹാ..."
ഷഹാന ക്യാബിന്റെ വാതിൽ തുറന്ന് പുറത്തേക്ക് പോകാൻ നേരം ഏതോ ഒരാളുമായി കൂട്ടിയിടിച്ചു...അയാൾ താങ്ങിപ്പിടിച്ചിട്ടുണ്ട്... ആളെ ഒന്നൂടി നോക്കിയപ്പോ നാസിൽ ആയിരുന്നു...
ഷഹാന സോറി പറഞ്ഞ് പോയിട്ടും നാസില് അവളെത്തന്നെ നോക്കി നിക്കുവാണ്...നമ്മളത് ഇക്കാക്ക് കാണിച്ചുകൊടുത്തപ്പോ ഇക്ക അവന്റെ പുറത്ത് പോയി അടിച്ചു...
"ആഹ്...ഏത് അലവലാതി ആണ് അടിച്ചേ..?മനുഷ്യനെ മര്യാദക്ക് വായ് നോക്കാൻ സമ്മതികൂലെ...?"
"ഡാ കോഴി നാസിലെ..."
"സോറി സാർ... ഞാൻ ആളറിയാതെ..."
"അങ്ങനെ നാസിലിനും പിടക്കോഴി ആയി "
പെട്ടെന്ന് ഫാമി അങ്ങനെ പറഞ്ഞപ്പൊ നാസില് ഒന്ന് ഇളിച്ചുകൊടുത്തു...
"മാഹി,,, നീ വന്നേ നമ്മളില്ലെങ്കിൽ ചേച്ചിമാര് കുഴയും..."
ചെമ്മു നമ്മളെയും വിളിച്ചുകൊണ്ട് പോകാൻ നോക്കിയപ്പോ ഇക്കാന്റെ മുഖത്തെ എക്സ്പ്രെഷൻ കണ്ടിട്ട് വയറ്റിന് ഒരു കുത്ത് കൊടുത്തിട്ട് അവളുടെ കൂടെ പോയി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
മാഹിയും ചെമ്മുവും ബിസി ആയപ്പോ നമ്മള് രണ്ടുപേരും ബോയ്സിന്റെ സെക്ഷനിൽ പോയിട്ട് ഒരു കല്യാണ ചെക്കന് സ്യൂട്ട് സെലെക്റ്റ് ചെയ്യാൻ ഹെൽപ്പ് ചെയ്തു...
അവിടുന്ന് കുറേ കഴിഞ്ഞ് ലേഡീസ് സെക്ഷനിൽ പോയപ്പോ ചെമ്മു സാരി ഉടുത്തിട്ട് അവർക്കൊക്കെ കാണിച്ചുകൊടുക്കുന്നുണ്ട്...മാഹിയെ നോക്കിയപ്പോ അവള് സ്റ്റൂൾ വച്ചിട്ട് മുകളിലത്തെ ഷെൽഫിൽ നിന്ന് സാരി എടുക്കാൻ നോക്കുന്നുണ്ട്...
പെട്ടെന്ന് അവള് വീഴാൻ പോകുന്നത് കണ്ടപ്പോ നമ്മള് ഓടിപ്പോയി പിടിക്കാൻ നോക്കിയെങ്കിലും അവിടത്തെ കാഴ്ച്ച നമ്മള് അവിടെയുള്ള ചെയർ മറിച്ചിട്ടുകൊണ്ട് താഴേക്ക് പോയി...
തുടരും...
*💞RAB BANAYA ISHQ💞*
*Part»21*
[_മാഹി_]
മുകളിലുള്ള സാരി വേണമെന്ന് അവര് പറഞ്ഞപ്പൊ സ്റ്റൂൾ വലിച്ചിട്ട് അതിന്റെ മേലെ കയറി നിന്ന് സാരി എടുത്തപ്പോ അതല്ല അതിന് മുകളിലുള്ളതാണെന്ന് പറഞ്ഞു...മുകളിലത്തേത് എടുക്കാൻ വേണ്ടി കാല് പൊക്കിയപ്പോ സ്റ്റൂൾ ചെരിഞ്ഞിട്ട് താഴേക്ക് വീഴാൻ പോയപ്പോ കണ്ണടച്ചുപിടിച്ചു...
എന്തോ ശബ്ദം കേട്ട് കണ്ണു തുറന്നു നോക്കിയപ്പോ ഇക്ക ചെയർ മറിച്ചിട്ട് ദേഷ്യത്തോടെ ഇറങ്ങി പോകുന്നത് കണ്ടു...നോക്കിയപ്പോ നമ്മളെ ആരോ താങ്ങിപ്പിടിച്ചിരിക്കുവാണ്...അയാളിൽ നിന്നും പിടി വിടീച്ച് ഇക്കാന്റെ അടുത്തേക്ക് ഓടി...
"ഇക്കാ...ഒന്ന് നിൽക്ക്...ഇക്കാ...."
പിറകെ ഓടിയിട്ടും എത്തുന്നില്ല... അമ്മാതിരി നടത്തമാണ്...എങ്ങനൊക്കെയോ ഓടി അവസാനം ഇക്കാന്റെ അടുത്ത് എത്തിയപ്പഴ് ഒന്ന് നോക്കുക പോലും ചെയ്യാതെ കാറിന്റെ ഡോർ തുറന്നിട്ട് കേറി ഇരുന്നിട്ട് ഡോറടക്കാൻ പോയപ്പോ അത് തടഞ്ഞിട്ട് മടിയിൽ കേറി ഇരുന്നിട്ട് ഇക്കാന്റെ ചുണ്ടിനോട് നമ്മടെ ചുണ്ട് ചേർത്തു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
അങ്ങനൊരു കാഴ്ച്ച കണ്ട് നിൽക്കാൻ ആയില്ല...അതുകൊണ്ടാണ് വേഗം നടന്നത്...മാഹി പിറകിൽ നിന്ന് വിളിക്കുന്നുണ്ടെങ്കിലും കണ്ണിൽ നിന്നും ആ കാഴ്ച്ച മറയുന്നില്ല...അവള് പെട്ടെന്ന് ഓള് കേറി കിസ്സടിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.😄
അവള് എഴുന്നേറ്റ് പോകാൻ നോക്കിയപ്പോ മടിയിൽ പിടിച്ചിരുത്തി കാറിന്റെ ഡോറടച്ചിട്ട് നേരെ ബീച്ചിലേക്ക് വിട്ടു...
ഇതുവരെ നുള്ളിയും മാന്തിയും നിന്നിരുന്ന പെണ്ണിപ്പോ അടവൊന്നും നടക്കാത്തത് കൊണ്ട് അനങ്ങാതെ ഇരിക്കുന്നുണ്ട്...ഡോർ തുറന്നിട്ടും ഇറങ്ങാഞ്ഞപ്പോ പൊക്കിയെടുത്ത് കാർ ലോക്ക് ആക്കിയിട്ട് മണൽപ്പരപ്പിൽ ഇരുത്തിയിട്ട് നമ്മളും തൊട്ടടുത്ത് ഇരുന്നു...
കുറച്ച് നേരം ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി നിന്നെങ്കിലും പെണ്ണ് നമ്മളെയും വലിച്ചുകൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങിയിട്ട് തെറിപ്പിക്കാൻ തുടങ്ങി...നമ്മള് മുഴുവൻ നനഞ്ഞപ്പോ അവളെ വെള്ളത്തിൽ മുക്കിയെടുത്തു...
അവിടെ കുറച്ച് നേരം ചെലവഴിച്ച് നേരെ വീട്ടിലേക്ക് മടങ്ങി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
"ഈ പെണ്ണിനെ വിളിച്ചിട്ട് കിട്ടുന്നുമില്ലല്ലോ പടച്ചോനെ...ഷിറ്റ് ഫോണിവിടെ മറന്നുവച്ചിട്ടാണോ പോയത്...?"
"അതിന് നീ എന്തിനാടി ഇത്ര നേർവസ് ആവുന്നെ..?ഇക്കാക്കാന്റെയും ബാബിയുടെയും സ്വാഭാവം ഞാൻ പറയാതെ തന്നെ നിനക്ക് നന്നായിട്ട് അറിയാവുന്നതല്ലേ...ഇക്കാക്കാന്റെ ദേഷ്യം മാറിയിട്ട് ഇപ്പൊ രണ്ടാളും വീട്ടിൽ എത്തിയിട്ടുണ്ടാവും...ഏത് കിളവനാണ് ബാബിയെ പിടിച്ചത്...?"
"ബ്രൈഡിന്റെ കസിൻ ബ്രോ ആണെന്നാ പറഞ്ഞത്...എന്നാ പിന്നെ നമുക്കും വീട്ടിലേക്ക് പോകാം...ഉമ്മ ഉച്ചക്ക് പോകാൻ പറഞ്ഞതല്ലേ..."
"മ്... ശരി..."
'അവന്റെ നോട്ടവും ഭാവവും കണ്ടിട്ട് അത്ര നല്ല ആളാണെന്ന് തോന്നുന്നില്ല...ഇനിയിപ്പോ അത് വെറും തോന്നൽ ആവോ..?അല്ലെങ്കിൽ ബാക്കി ഇക്കാക്ക നോക്കിക്കോളും..'
ചിന്തകൾക്ക് തൽക്കാലം ഫുൾ സ്റ്റോപ്പ് ഇട്ട് പുറം കാഴ്ചയിൽ മുഴുകി...അൽപ്പനേരതിനുശേഷം വീട്ടിലെത്തി...നമ്മള് രണ്ടാളും അകത്തേക്ക് കയറിയപ്പോ ഉപ്പാന്റെ സംസാരം കേൾക്കുന്നുണ്ട്...ഹാളിൽ എത്തിയപ്പോ ഉപ്പയും ഉമ്മയും ബാക്കിയുള്ളവരും സോഫയിൽ കൂടിയിരുന്ന് എന്തോ കാര്യമായ ചർച്ചയിലാണ്...
"ഉപ്പാ,,,നിങ്ങളെന്താ വേഗം ഇങ്ങോട്ട് തിരിച്ചുവന്നെ...?"
ഇക്ക ഉപ്പനോടായി ചോദിച്ചപ്പോ അതുവരെ ചർച്ചയിലായിരുന്ന അവരൊക്കെ നമ്മളെ നേരെ നോക്കി...
"അതെന്താടാ എനിക്ക് ഇങ്ങോട്ടേക്ക് വരാൻ മുൻകൂട്ടി പറയണോ...?"
"എന്നാലും ഒരു മുന്നൊരുക്കം നടത്താൻ...?"
"നിന്റെ മുന്നൊരുക്കം എന്താണെന്ന് എനിക്കറിയാം...ഞാൻ വരുന്നത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഊരു തെണ്ടിയിട്ട് വേഗം എത്താമായിരുന്നു എന്ന മുന്നൊരുക്കം അല്ലെ മോനെ ഫാമിദേ...?"
"ശ്യോ കൊച്ചു കള്ളൻ എല്ലാം കണ്ടുപിടിച്ചുകളഞ്ഞു..."
ഇക്ക ഉപ്പാന്റെ അടുത്തുപോയി ഇരുന്നിട്ട് താടി പിടിച്ചുവലിച്ചപ്പോ ഒന്ന് രൂക്ഷമായി നോക്കിയപ്പോ ഇക്ക വളിച്ച ഇളി പാസ്സാക്കിക്കൊണ്ട് റൂമിലേക്ക് പോകാൻ നോക്കിയപ്പോ ഉപ്പ അവിടെത്തന്നെ പിടിച്ചിരുത്തി...നമ്മളും അങ്ങോട്ടേക്ക് പോയിട്ട് മാഹിയുടെ ഫോൺ ഓൾക്ക് കൊടുത്തു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ബീച്ചിൽ നിന്ന് നേരെ വീട്ടിലേക്ക് എത്തിയപ്പോഴാണ് ഫോൺ അവിടെ വെച്ച് മറന്നത് ഓർത്തത്...അത് ചെമ്മു എടുക്കുമെന്ന് അറിയാവുന്നത് കൊണ്ട് അധികം അതേ പറ്റി തലപ്പുകയ്ക്കാൻ നിന്നില്ല...ഇക്കാക്ക് ഒരു കോൾ വന്നപ്പോ നമ്മള് അതുവരെ ഇക്കാനെ കാത്തുനിന്നു...അപ്പോഴാ അകത്തുനിന്നും ഉപ്പാന്റെ സംസാരം കേട്ടത്...അപ്പോഴേക്കും ഇക്ക വന്നു...
"ഇക്കാ,,,ഉപ്പ വന്നിട്ടുണ്ട്..."
"എനിക്കും തോന്നി...ഇങ്ങനെ പെട്ടെന്ന് വരണമെങ്കിൽ അതിന് പിന്നിൽ കാര്യമായി എന്തോ ഉണ്ട്..."
"ഓഹ്...ചിലപ്പൊ നിങ്ങടെ CBI പണി കണ്ടുപിടിച്ചിട്ടുണ്ടാവും..."
"ഡി...നീ എന്റെ പണിയെ കൊച്ചാക്കി കാണുവോ...?"
ചെവി പിടിച്ചുതിരിച്ചുകൊണ്ട് ഇക്ക ചോദിച്ചു...
"ആ...ഹ്...ഇക്കാ ചെവീന്ന് കയ്യെടുക്ക്...ഞാൻ നിങ്ങടെ പണിയെ കൊച്ചാക്കി പറഞ്ഞില്ലല്ലോ...ഇവിടെ ഉള്ളവരോട് പറയാതെ നേടിയ ജോലി അല്ലെ...ചിലപ്പോ അത് ഉപ്പ കണ്ടുപിടിച്ചിട്ടുണ്ടാവും എന്നല്ലേ പറഞ്ഞുള്ളൂ...അതിന് ചെവി പിടിച്ചു തിരിക്കണോ...?"
"എനിക്ക് എന്താണോ തോന്നുന്നത് അത് ഞാൻ ചെയ്യും..."
എന്ന് പറഞ്ഞിട്ട് ഒന്നൂടെ പിടിച്ചു തിരിച്ചു...ആ ചെവി പിടിച്ച കൈക്ക് തന്നെ നമ്മള് നല്ലോണം കടിച്ചു...
"ആ....ഹ്... ഡി യക്ഷി...എന്തൊരു കടിയാണ്... ഞാൻ നിന്റെ ചെവിയിൽ ചെറുതായി പിടിച്ചതിനാണോ നീ യക്ഷികളെപോലെ എന്റെ കയ്യിന്റെ ഇറച്ചി പറിച്ചെടുക്കും വിധം കടിച്ചത്...?"
"നിങ്ങളല്ലേ പറഞ്ഞേ എനിക്ക് എന്താണോ തോന്നുന്നത് അത് ഞാൻ ചെയ്യുമെന്ന്...അതുപോലെ എനിക്കും അപ്പോ ഇങ്ങനെ ചെയ്യണമെന്ന് തോന്നി...അത്ര തന്നെ...നിങ്ങളല്ലേ പറഞ്ഞത് ഞാൻ യക്ഷി ആണെന്ന്...യക്ഷികൾ എന്താ എപ്പോഴാ ചെയ്യുവാ എന്നൊന്നും ആർക്കും പറയാൻ പറ്റില്ലല്ലോ...അതുതന്നെയാ ഇനി ഞാൻ ചെയ്യാൻ പോകുന്നത്..."
"ഓഹോ...എന്നാപ്പിന്നെ നീ ചെയ്യുന്നതിന്റെ ഇരട്ടി ഞാനും ചെയ്യും..."
"ആയ്ക്കോട്ടേ ഓഫീസറെ..."
"ഡി.."
"എന്താ ഓഫീസർ ഒരു കയ്യാങ്കളി...?"
ഉപ്പ പുറത്തുവന്നിട്ട് കൈ കെട്ടി തൂണിനോട് ചാരി നിന്നുകൊണ്ട് ഇക്കാനെ തന്നെ നോക്കി നിന്നുകൊണ്ട് ചോദിച്ചു...
"ഉപ്പ ഇത് അറിഞ്ഞത് കൊണ്ട് വന്നതാണോ...?"
"അതെ...എനിക്ക് സന്തോഷം ഉണ്ട് മോനെ...നിന്നെ ഒരു പോലീസ് ഓഫീസർ ആക്കണമെന്നായിരുന്നു ഈ ഉപ്പാന്റെ ആഗ്രഹം...ഒരു CBI ഓഫീസർ ആയിട്ടാണെങ്കിലും എന്റെ ആഗ്രഹം മോൻ നിറവേറ്റിയല്ലോ...പെരുത്ത് സന്തോഷമായി മോനെ..."
"അതെ... ഉപ്പാ... എനിക്കറിയാമായിരുന്നു...
അതുകൊണ്ടാണ് ഏറെ ബുദ്ധിമുട്ടി ആണെങ്കിലും ഈ ജോലി ഞാൻ നേടിയെടുത്തത്...ശരിക്കും മാഹി എന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് ഞാനാ പഴയ ഹാഫി ആയത്...ഇവളാണ് എന്റെ ഊർജം..."
"ആഹ്...ആ ഊർജത്തെ ചോർണന്നുപോകാതെ സംരക്ഷിക്കാനാണ് ഞാൻ കല്യാണം കഴിപ്പിച്ചത്...."
"അല്ല ശരിക്കും ഇത് അറിഞ്ഞിട്ടാണോ ഉപ്പ വേഗം വന്നത്...അതോ വേറെ വല്ല ദുരുദ്ദേശവും ഉണ്ടോ ഉപ്പാ...?"
"അത് തന്നെയാ മോനെ ഇത്രയും നേരം ഞങ്ങള് മൂന്നാളും തിരിച്ചും മറിച്ചും ചോദിക്കുന്നത്...ഞങ്ങടെ വായിലെ വെള്ളം വറ്റി എന്നല്ലാതെ വേറെ എന്തൊക്കെയോ പറയുവാ ഈ ഇക്ക..." ഉമ്മ
"ചിലപ്പോ രണ്ട് മക്കളും വന്നിട്ട് പറയാമെന്നാവും ഉപ്പ വിചാരിച്ചിട്ടുണ്ടാവുക ഉമ്മ...ഫാമി കൂടെ ഒന്ന് വന്നോട്ടെ...ഉപ്പ അത് പറയാതിരിക്കൊന്നും ഇല്ല..."
"കണ്ടോ...എന്റെ മനസ് ആർക്ക് മനസിലായില്ലെങ്കിലും മോൾക്ക് മനസിലായി...ഇതാണ് മോള്..."
ഉപ്പ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞപ്പൊ നമ്മടെ കണ്ണിൽ നനവ് പടർന്നു...ആരും കാണാതെ തുടച്ചുമാറ്റിയിട്ട് ഉപ്പാന്റെ തോളോട് തോൾ ചേർന്ന് അകത്തേക്ക് പോയി...
അവിടത്തെ വിശേഷങ്ങളും തമാശകളും കൂടിയിരുന്ന് പങ്കുവെക്കുമ്പോഴാണ് ഫാമിയും ചെമ്മുവും വന്നത്...ഫാമിയുടെ ചോദ്യം ഉപ്പ തന്നെ പൊളിച്ചുകൊടുത്തു...😂
"ഫാമിയും വന്നല്ലോ...ഇനി പറ ഉപ്പാ..."ഹാദി
"അതെ ഉപ്പാ...ഒന്ന് പറയ്..." ഹാമി
"ശരി ഞാൻ പറയാം...ഫഹീ നീ ആ മേശപ്പുറത്തുള്ള കവർ ഇങ്ങെടുത്തിട്ട് വാ..."
ഉപ്പ ഉമ്മാനോട് കവർ എടുത്തിട്ട് വരാനായി പറഞ്ഞപ്പൊ അതിൽ എന്താണെന്നറിയാനായി മൂന്ന് ജോടികളും ഭയങ്കര ആകാംക്ഷയിൽ ആയിരുന്നു....
"ഇതാണ് ഞാൻ പെട്ടെന്ന് വന്നതിനുള്ള കാരണം..."
ഉപ്പ ആ കവർ കാണിച്ചുകൊണ്ട് പറഞ്ഞു..
"അത് മനസിലായി ഉപ്പാ... പക്ഷെ,ഈ കവറിൽ എന്താ...?" ഇക്ക
*ട്രിപ്പ് റ്റൂ ആഗ്ര*
എന്ന് ഉപ്പ പറയലും എല്ലാവരും ആകെപ്പാടെ ബഹളം ഉണ്ടാക്കാൻ തുടങ്ങി...
"കഴിഞ്ഞില്ല...ഇത് ഫാമിലി ട്രിപ്പ് ആണ്...കല്യാണം കഴിഞ്ഞിട്ട് നിങ്ങളൊക്കെ എവിടെയും പോയിട്ടില്ലല്ലോ...അപ്പൊ പിന്നെ ഒരു ഹണിമൂണൊക്കെ വേണ്ടേ...അതെവിടെയാണെന്ന് തൽക്കാലം പറയുന്നില്ല...സസ്പെൻസ്...
നാളെ തന്നെ നമ്മൾ ആഗ്രയിലേക്ക് പോകുന്നു...ഇന്ന് തന്നെ എല്ലാരും പാക്ക് ചെയ്ത് വെച്ചേക്കണം...ഫഹീ എന്നാ ചോറ് വിളമ്പിവെച്ചോ ഞാനൊന്ന് ഫ്രഷായി വരാം..."
"ഹാ ശരി"
ഉപ്പ പോയപ്പോ ഫാമിയും ചെമ്മുവും എന്തൊക്കെയോ പ്ലാൻ ചെയ്യാനുണ്ടെന്നും പറഞ്ഞ് റൂമിലേക്ക് പോയി...നമ്മള് പോകുന്നതിനെപ്പറ്റി ആലോചിച്ച് നിക്കുമ്പഴാണ് ഇക്ക അരയിലൂടെ കയ്യിട്ട് പൊക്കിയെടുത്തു...
"ഇക്കാ,,,നിലത്തിറക്ക്..."
"ഇല്ലാലോ മോളെ..."
"ഇറക്കൂല ല്ലേ..."
"ഇല്ല..."
"ഹ്മ്...വേണ്ട..."
കയ്യിൽ നമ്മളെ പല്ലുകൾ ആഴ്ന്നിറക്കിയതും ഇക്ക വേദന കൊണ്ട് അലറിയിട്ട് നമ്മളെ താഴെ ഇട്ടു...
"എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും...ഹഹഹ..."
"നിനക്ക് ഞാൻ വച്ചിട്ടുണ്ട് യക്ഷി..."
"ഓ...ആയ്ക്കോട്ടേ മോനെ രാക്ഷസാ..."
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട് നാളെ പോകാനുള്ളത്കൊണ്ട് എല്ലാം പാക്ക് ചെയ്ത് വെക്കാൻ വേണ്ടി റൂമിലേക്ക് കയറി...അതിനുമുന്നേ വുളു എടുത്ത് നിസ്‌ക്കരിച്ചിട്ട് നാളത്തെ യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനായി ദുആ ചെയ്തു....
രാത്രി പാക്ക് ചെയ്ത് വെച്ചിട്ട് കിടക്കാൻ പോകുമ്പഴേക്കും ഇക്ക ഉറങ്ങുന്നത് കണ്ടു...പിന്നെ നമ്മളും ഉറങ്ങിപ്പോയി...
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
രാവിലെത്തന്നെ പോകുന്നത് കൊണ്ട് വെളുപ്പിന് എഴുന്നേറ്റു...സുബ്ഹി നിസ്ക്കാരത്തിനുശേഷം അവിടേക്ക് പുറപ്പെട്ടു...അവിടെ എത്തിയപ്പോ കുറേ ഫോട്ടോയെടുപ്പും ചുറ്റി കാണലും കഴിയുമ്പഴേക്കും നേരം ഒരുപാട് വൈകിയിരുന്നു...
ഉപ്പയും ഉമ്മയും ഇന്നുതന്നെ നാട്ടിലേക്ക് മടങ്ങുമെന്ന് പറഞ്ഞിരുന്നു...
പോകുന്നതിന് മുന്നേ ഉപ്പ നമ്മൾക്ക് വേണ്ടി ഒരുക്കിയ സർപ്രൈസ് കേട്ട് നമ്മള് മൂന്ന് ജോടികളും വായും പൊളിച്ച് നിന്നു....
തുടരും....
*💞RAB BANAYA ISHQ💞*
*Part»22*
[_ഹാഫി_]
ഉപ്പ പറയുന്നത് കേട്ടിട്ട് വായും തുറന്ന് നിൽക്കുമ്പഴാണ് നമ്മടെ കേട്ട്യോളെയും ബാക്കിയുള്ളവരെയും ഒന്ന് നോക്കിയത്...നമ്മടെ സെയിം അവസ്‌ഥ...😂
🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഫാമി_]
ഉപ്പ ലണ്ടനിലേക്കാണ് ഹണിമൂൺ എന്ന് പറഞ്ഞപ്പൊ നമ്മള് ഞെട്ടി പണ്ടാരമടങ്ങി എന്നുതന്നെ പറയാലോ...ചെമ്മൂനെ നോക്കിയപ്പോ അവളും അതേ നിൽപ്പ് തന്നെ...കയ്യിലൊരു നുള്ള് കൊടുത്തപ്പോ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് കാലിന് നോക്കി നല്ല ചവിട്ട് തന്നു....
"ആ.....ഹ്....."
വേദനകൊണ്ട് കാല് പിടിച്ച് ചാടി കളിക്കുമ്പോഴ് ആ ജന്തു നോക്കി കിണിക്കുവാണ്...
"നിന്റെ കിണി ഞാൻ ഇന്നത്തോടെ ശരിയാക്കി തരാമെഡി പിശാശ്ശേ..."
"പടച്ചോനെ പണി പാളിയ..."
"അപ്പോ പേടി ഉണ്ട്..."
"ആരെ നിങ്ങളെ പേടി..?അതും എനിക്ക്...ഒന്നു പോയേ..."
"ഓഹോ അപ്പൊ നിനക്ക് പേടി ഇല്ലാലെ...?"
"ഇല്ല....എന്തേനു...?"
"എന്നാലെ ലണ്ടനിൽ വെച്ച് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ മോള് റെഡി ആയിക്കോ ട്ടാ..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
ഇക്ക കാതോരം വന്നിട്ട് പറഞ്ഞപ്പൊ ഇക്കാന്റെ ചുടുനിശ്വാസം തട്ടിയിട്ട് നമ്മക്ക് എന്തൊക്കെയോ ആയി...
'ഇത് നീയായിട്ട് ചോദിച്ചു വാങ്ങിയതാണ് ചെമ്മു...ഇത് നീ ഒറ്റയ്ക്ക് നേരിട്ടോ ഞാനില്ല കൂടെ...' മനസ്സ്
"അല്ലെങ്കിലും എനിക്കെന്ത് തന്നെ സംഭവിച്ചാലും നീ കൂടെ ഉണ്ടാവൂല... തെണ്ടി പിശാശ്...ഇനി എന്നോട് മിണ്ടി പോകരുത്..."
മനസിനെ കുറച്ച് പ്രാകിയിട്ട് ഒരു കാറിൽ കേറി ഇരുന്നു..
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഫാമി_]
അവൾക്കിട്ട് പണിയാൻ വേണ്ടി പ്ലാൻ ചെയ്യുന്നതിനിടയിലാണ് പെണ്ണ് ആരെയോ തെറി പറഞ്ഞിട്ട് ദേഷ്യത്തിൽ കാറിൽ കേറി ഇരുന്നത്...
"ഇനി എന്നോട് ആണെങ്കിൽ ഇന്ന് പട്ടിണി ആയിപ്പോകും...
യ്യോ...അതെനിക്ക് താങ്ങൂല..."
നമ്മളും കാറിൽ അവളുടെ അടുത്ത് ചെന്നിരുന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാദി_]
ലണ്ടൻ ട്രിപ്പിനെക്കുറിച്ച് ആലോചിച്ച് നിൽക്കുമ്പഴാണ് ഇക്കാനെ കുട്ടി ട്രൗസറും ബനിയനും ഇട്ട ഒരു അണ്ണാച്ചി വന്ന് ഹഗ് ചെയ്തിട്ട് കവിളത്ത് കിസ്സ് ചെയ്തിട്ട് കൂടെ നിന്ന് സെൽഫി എടുത്തിട്ട് പോയത്...
നമ്മക്ക് കിട്ടാത്ത കിസ്സ് ഓൾക്ക് കിട്ടണ്ട...അപ്പൊ തന്നെ ഓള് കിസ്സടിച്ച കവിളിൽ തന്നെ മോന്തയടക്കി ഒന്ന് കൊടുത്തു...
"ഇനി ഹാദിയെന്നും പറഞ്ഞ് ഒലിപ്പിച്ച് വരാൻ നിൽക്കണ്ട...ആ അണ്ണാച്ചിയുടെ കൂടെ പോയ്ക്കോ..."
അത്രയും പറഞ്ഞിട്ട് ദേഷ്യത്തിൽ ഇക്കാന്റെ കയ്യിലുള്ള ഫോൺ നിലത്തെറിഞ്ഞിട്ട് അവിടെയുള്ള മരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാമി_]
നമ്മള് അതിന്റെ ജൂലി കിസ്സടിച്ച ഹാങ്ങോവറിൽ നിൽക്കുമ്പഴാണ് അതേ ഹാങ്ങോവർ കൂട്ടാൻ വേണ്ടി ഹാദി വന്നിട്ട് അതേ കവിളിൽ അടിച്ചത്...
എന്നിട്ട് നമ്മടെ ഫോണും നിലത്തെറിഞ്ഞുപൊട്ടിച്ചിട്ട് അവിടെ പോയി ഇരുന്നു...
ആ ജൂലിക്ക് വന്ന് കിസ്സടിക്കാൻ കണ്ട നേരം...ഇനി ഇവളെ ഞാൻ എന്ത് പറഞ്ഞ് മനസിലാക്കും പടച്ചോനെ...?
കഞ്ഞി കുടി മുട്ടിക്കാനായിട്ട് ഓരോ സ്റ്റാഫ് കേറി ഇങ് വന്നോളും...എന്തായാലും ഒന്ന് സോപ്പിട്ട് നോക്കാം...
അവളുടെ അടുത്തേക്ക് പോയിട്ട് ഇരുന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ചെമ്മുവും ഹാദിയും കാണിച്ചു കൂട്ടുന്നത് കണ്ടിട്ട് നമ്മള് ഇക്കാനെ വിളിച്ചിട്ട് കാണിച്ചുകൊടുത്തപ്പോ ഇക്ക ഒരേ ചിരി ആയിരുന്നു...
"മതി ഇക്കാ കിണിച്ചത്...അല്ല ഫ്ലൈറ്റിൽ അല്ലെ പോകുന്നത്...?"
"അല്ല ഉപ്പ ജെറ്റ് ഏർപ്പാടാക്കിയിട്ടുണ്ട്..."
"ശ്യോ ഇത് പൊളിക്കും...പക്ഷെ"
"എന്താ പെട്ടെന്ന് നിന്റെ മുഖം വാടിയത്...?"
"ഞാനിവിടെ സന്തോഷിക്കുമ്പോ പാവം എന്റെ ഉമ്മച്ചിയും സുനുവും സുമിയും അവിടെ ഒറ്റയ്ക്ക്..."
"അതിന് അവര് ഒറ്റയ്ക്ക് അല്ലല്ലോ...മൂന്ന് ആൾക്കാർ ഇല്ലേ...ഉപ്പയും ഉമ്മയും ഇവിടുന്ന് നേരെ അങ്ങോട്ടാണ് പോകുന്നത്..."
എന്ന് ഇക്ക പറഞ്ഞപ്പൊ നമ്മള് കെട്ടിപ്പിടിച്ച് കവിളിൽ ഒന്ന് പിച്ചിയിട്ട് കിസ്സ് ചെയ്തു...
പെട്ടെന്ന് ഇക്ക നമ്മടെ പിറകിൽ വന്നിട്ട് അരയിലൂടെ കയ്യിട്ട് ഷോൾഡറിൽ താടി വെച്ച് ഉരസി...കുറ്റിത്താടി തറിച്ചപ്പോ
എന്തോ ഒന്ന് ഉള്ളിലൂടെ ഓടിപ്പോയി....
നമ്മളെ ഒന്ന് തിരിച്ചിട്ട് ഇക്കാക്ക് അഭിമുഖമായി നിർത്തിച്ചു...നമ്മടെ അടുത്തേക്ക് വരുന്നതിന് അനുസരിച്ച് ശ്വാസം നിലച്ചുപോകുന്നത് പോലെ തോന്നി...നമ്മടെ അധരങ്ങൾ ലക്ഷ്യമാക്കി വരുമ്പഴേക്കും ഇക്കാന്റെ ഫോൺ ബെല്ലടിച്ചു...
"ശെ...നശിപ്പിക്കാനായിട്ട് ഏത് ഊളയാണ്....?"
ഇക്ക പറയുന്നത് കേട്ടിട്ട് നമ്മള് ചിരിക്കുന്നത് കണ്ടപ്പോ പിടി വിട്ടിരുന്ന ഇക്ക നമ്മളെ പെട്ടെന്ന് ചേർത്ത് പിടിച്ചിട്ട് അധരം കീഴ്‌പ്പെടുത്തിയിട്ട് നമ്മളെ നോക്കി സൈറ്റടിച്ചിട്ട് പോക്കെറ്റിൽ നിന്ന് ഫോണെടുത്തിട്ട് കോൾ അറ്റൻഡ് ചെയ്തു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
പെണ്ണ് ചിരിക്കുന്നത് കണ്ടപ്പോ നേരത്തെ കൊടുക്കാൻ പോയത് ഓർമ വന്നിട്ട് ഓൾടെ അധരം സ്വാന്തമാക്കി...പെട്ടെന്ന് ആയതുകൊണ്ട് പെണ്ണിന്റെ കണ്ണൊക്കെ പുറത്തേക്ക് ചാടിയിട്ടുണ്ട്...നമ്മളൊന്ന് സൈറ്റടിച്ചപ്പോ ഓള് നാണിച്ച് തല താഴ്ത്തി...
സ്ക്രീനിൽ നോക്കിയപ്പോ നാസിൽ ആയിരുന്നു...
"ഹലോ നാസിൽ..."
"സാർ, ഞാൻ വീട്ടിൽ ചെന്ന് നോക്കിയപ്പോ ലോക്ക്ഡ് ആണ്..."
"ഞങ്ങളിപ്പോ ആഗ്രയിലാണ് ഉള്ളത്...ഒരു ഫാമിലി ട്രിപ്പ്..."
"ഓഹ്...എന്തായാലും അത് നടക്കട്ടെ...എനിക്ക് ഒന്ന് എന്റെ വീട്ടിലേക്ക് പോകണം...കുറേയായി വീട്ടിലൊക്കെ പോയിട്ട്...അത് പറയാനും പിന്നെ എന്റെ ലഗേജ് എടുക്കാനുമാണ് ഇങ്ങോട്ട് വന്നത്..."
"അവിടെ ഒരു സൈഡിലായിട്ട് സ്പെയർ കീ ഉണ്ടാവും...അതെടുത്ത് തുറന്നിട്ട് ലഗേജ് എടുത്തോ...."
"ഹാ കിട്ടി...അല്ല സാറിന്റെ ഉപ്പ ഇപ്പൊ വിളിച്ചിരുന്നു...ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറയാൻ..."
"ആ...അവര് മടങ്ങി...ഞങ്ങളിനി ഒരു മാസം ലണ്ടനിൽ ആണ്...ഉപ്പാന്റെ ഗിഫ്റ്റ്..."
നമ്മള് പെണ്ണിനെ നോക്കി ചുണ്ട് തുടച്ചുകൊണ്ട് പറഞ്ഞപ്പോ ഓള് നേരത്തെ നടന്നത് ഓർത്തിട്ട് ഒന്ന് തിരിഞ്ഞുനിന്നു...
"ഓഹോ...എന്നാ പിന്നെ ഹണിമൂണൊക്കെ കഴിഞ്ഞിട്ട് കാണാം...ബൈ സാർ..."
"ഓക്കെ ബൈ..."
നാസിലിനോട് സംസാരിച്ചിട്ട് ഫോൺ പോക്കെറ്റിൽ ഇട്ട് മാഹിയെ നോക്കിയപ്പോ ഓള് ഒരു കുട്ടിയുടെ കയ്യിൽ നിന്നും ഒരു ബാസ്കറ്റ് മുഴുവൻ വാങ്ങിച്ചിട്ട് ക്യാഷ് കൊടുത്തിട്ട് ആ കുട്ടിയുടെ നെറുകയിൽ ചുംബിച്ചിട്ട് ആ ബാസ്‌ക്കറ്റും കൊണ്ട് നമ്മളെ കണ്ടിട്ട് അടുത്തേക്ക് വരാൻ തുടങ്ങി...
"എന്താ അത്....?"
"ആ കുട്ടി ഇത് വിൽക്കാൻ ഇറങ്ങിയതാണ്...ആരും വാങ്ങിക്കാത്തത് കണ്ടപ്പോ നമ്മള് അടുത്തേക്ക് പോയി ചോദിച്ചപ്പോ പറഞ്ഞത് ഇത് വിറ്റിറ്റ് വേണം അനിയത്തിക്കും ഉമ്മാക്കും ഭക്ഷണം വാങ്ങികൊടുക്കാനെന്ന്...
"അപ്പോ നിനക്ക് വിശക്കില്ലേ മോളെ...?"
"ഉമ്മയും അനിയത്തിയും കഴിക്കുന്നത് കാണുമ്പോൾ എന്റെ വയറ് നിറയും...അപ്പൊ വിശപ്പ് മാറുമല്ലോ..."
"മോള് ഇത് മുഴുവൻ എനിക്ക് താ.. എന്നിട്ട് ഈ പണം കൊണ്ട് മോളും മോൾടെ അനിയത്തിക്കും ഉമ്മാക്കും ഉള്ള ഭക്ഷണം വാങ്ങി കഴിക്ക്..."
"ഇത്തൂ നിങ്ങൾ ഇത് കൊണ്ട് എന്ത് ചെയ്യാനാ...?"
"എനിക്ക് ഉപകാരം ഒന്നുമില്ലെങ്കിലും മോൾക്ക് ഞാൻ ഇത് വാങ്ങുന്നത് കൊണ്ട് വിശപ്പ് മാറ്റാലോ..."
അങ്ങനെ കിട്ടിയതാണ് ഈ കൊട്ട..."
"ആഹ്..അത് മനസിലായി...എന്താ ഇതിൽ...?"
"മന്തിരിച്ച നൂല്..."
"അതിന് നമുക്ക് എന്തിനാ ഇത്രയും...?"
"നമുക്ക് വേണ്ടത് എടുത്തിട്ട് ബാക്കിയുള്ളത് എൻട്രൻസ് ഹാളിന്റെ അവിടെ വെക്കണം...അങ്ങനെ ഒരോരാളും എടുത്തിട്ട് ആ കൊട്ട കാലിയായിക്കോളും..."
"ഹോ എന്റെ പൊന്നോ...നിന്നെ ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു...എന്റെ ക്രൈമിൽ ഒപ്പത്തിനൊപ്പം നിൽക്കാൻ പോരുന്നോ..."
"ഏയ് ഞാനൊന്നുമില്ല ആ പണിക്ക്..."
"ഹ്മ്...വേണ്ടെങ്കിൽ വേണ്ട...ഇതെവിടെയാ കെട്ടുന്നെ...?"
"ഇതൊന്നും അറിയില്ലേ...?"
"അതല്ല കയ്യിലാണോ കഴുത്തിലാണോ കെട്ടേണ്ടതെന്ന് കൺഫ്യൂഷൻ...കയ്യിൽ വാച്ച് അല്ലാതെ കെട്ടാൻ പറ്റില്ല...അതാണ്..."
"എന്നാ കഴുത്തിൽ കെട്ടിക്കോ..."
"ശരി ഫാര്യേ..."
"ആയിക്കോട്ടെ ഫർത്താവേ..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ബാക്കിയുള്ള നൂല് കേട്ട്യോന്മാർക്ക് ഉള്ളതും കൂടി ചെമ്മൂനും ഹാദിക്കും കൊടുത്തു...
കുറച്ച് സമയത്തിനുശേഷം ഉപ്പ ഏർപ്പാടാക്കിയ ജെറ്റിൽ ലണ്ടനിലേക്ക് പുറപ്പെട്ടു...ജെറ്റിൽ ആയതുകൊണ്ട് വേഗം തന്നെ എത്തി...അവിടുത്തെ എയർ പോർട്ടിൽ ഇറങ്ങിയത്തിനുശേഷം ലഗേജ് എടുത്തിട്ട് റിസോർട്ടിലേക്ക് പോയി...ആ റിസോർട്ടിന്റെ വലുപ്പം കണ്ടിട്ട് നമ്മള് മൂന്ന് പെണ്ണുങ്ങളും കൂടെ നോക്കി നിന്നപ്പോ കേട്ട്യോന്മാര് അത് കണ്ടിട്ട് കളിയാക്കാൻ തുടങ്ങി...അതിനെ പുച്ഛിച്ചുകൊണ്ട് റൂം എത്തിയപ്പോ മൂന്ന് വഴിക്ക് പിരിഞ്ഞു...
ഇക്ക ബെഡിലേക്ക് മറിഞ്ഞപ്പോ നമ്മള് ലഗേജിലുള്ള ഡ്രെസ്സൊക്കെ ഷെൽഫിൽ അടുക്കി വെച്ചിട്ട് ബാഗ് ബെഡിന്റെ അടിയിലേക്ക് വെച്ചിട്ട് ഫ്രഷാവാൻ വേണ്ടി ടവ്വലും ഡ്രെസ്സുമെടുത്ത് ബാത്റൂമിലേക്ക് കയറി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
റൂമിലെത്തിയപ്പോ തന്നെ ബെഡിലേക്ക് മറിഞ്ഞതുകൊണ്ട് മയങ്ങിപ്പോയിരുന്നു...എഴുന്നേറ്റിറ്റ് നോക്കിയപ്പോ മാഹിയെ കണ്ടില്ല...വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോ ബാത്റൂമിലാണെന്ന് മനസിലായി...
ബെഡിൽ നിന്ന് എഴുന്നേറ്റ് ബാൽക്കണി തുറക്കാൻ വേണ്ടി കർട്ടൻ മാറ്റിയപ്പോ ഒരു പേപ്പർ കണ്ടു...അതിലുള്ളത് വായിച്ചിട്ട് നമ്മക്ക് ദേഷ്യം നുരഞ്ഞുപൊന്തി....
തുടരും...
*💞RAB BANAYA ISHQ💞*
*Part»23*
ബെഡിൽ നിന്ന് എഴുന്നേറ്റ് ബാൽക്കണി തുറക്കാൻ വേണ്ടി കർട്ടൻ മാറ്റിയപ്പോ ഒരു പേപ്പർ കണ്ടു...അതിലുള്ളത് വായിച്ചിട്ട് നമ്മക്ക് ദേഷ്യം നുരഞ്ഞുപൊന്തി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ഫ്രഷായി തലയിൽ ഇട്ട് തുവർത്ത് അവിടെ വിരിച്ചിട്ട് നിസ്ക്കരിച്ച് ദുആ ചെയ്തു പായ മടക്കി വെച്ചു...
ഷെൽഫിൽ നിന്ന് ഷാളെടുത്ത് തലയിൽ ഇട്ടു...ഇക്കയുടെ അടുത്തുപോയി ഇരുന്ന് ഷോൾഡറിൽ കൈ വെച്ചപ്പോ അത് തട്ടിമാറ്റിയിട്ട് കയ്യിലുള്ള കടലാസ് കീറിക്കളഞ്ഞ് നിലത്തേക്ക് എറിഞ്ഞിട്ട് നമ്മളെ ദഹിപ്പിച്ച് നോക്കിയിട്ട് ഇറങ്ങിപ്പോയി...
നമ്മള് നിലത്തു വീണുകിടന്ന കടലാസ് തുണ്ടുകൾ പെറുക്കിയെടുത്ത് കൂട്ടിവെച്ചുകൊണ്ട് വായിച്ചു...
**ഹാഫിസ് ഹുസൈൻ,
ഭാര്യയേയും കൂട്ടി ഹണിമൂൺ ആഘോഷിക്കാൻ വന്നതാവും അല്ലെ..പക്ഷെ,ഞാൻ ജീവനോടെ ഉള്ളപ്പോൾ അതിന് സമ്മതിക്കില്ല...ഞാൻ ആഗ്രഹിച്ച പെണ്ണിനെ ആണെടാ നാറി നീ ഇപ്പൊ ഭാര്യയായി കൊണ്ടുനടക്കുന്നെ...ഞാനൊന്ന് പോയി വരുമ്പഴേക്കും നീ അവളെ കല്യാണം കഴിച്ചു...ഹ്മ്...പക്ഷെ,നിന്നെ അവള് വെറുക്കാനുള്ള ഏത് നെറികെട്ട കളിയും ഞാൻ ചെയ്യും...അത്രക്ക് ഇഷ്ടമാണ് എനിക്കവളെ...ഒരു മാസം കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ നിന്റെ കൂടെ മാഹി ഉണ്ടാവില്ല...
എന്താ പേടിച്ചുപോയോ...ഹഹ..
അങ്ങനെയുള്ള ചീപ്പ് പരിപാടി ചെയ്യാൻ ഞാൻ ലോക്കൽ ഒന്നുമല്ല...നിന്നെ അവൾ വെറുക്കും...അപ്പൊ അവൾക്ക് തുണയായി ഈ ഞാൻ ഉണ്ടാവും...ഇന്ന് തൊട്ട് നിന്റെ കഷ്ടകാലം തുടങ്ങി കഴിഞ്ഞു...
വെയ്റ്റ് ആൻഡ് സീ....**
ഇങ്ങനെ ഒരാൾ ഉണ്ടായിരുന്നോ...?ഉണ്ടെങ്കിൽ അതാരായിരിക്കും...?നമ്മളെക്കുറിച്ച് നല്ലോണം അറിയുന്ന ആള് തന്നെയാണ്...എന്റെ ഇക്ക ഒരുപാട് അനുഭവിച്ചിട്ടുണ്ട്...ഞാനായിട്ട് ഇക്കാനെ വേദനിപ്പിക്കില്ല...അവന്റെ ഉദ്ദേശം ഒരിക്കലും നടക്കില്ല....ലൈറ്റർ എടുത്തിട്ട് കടലാസ് തുണ്ടുകൾ കത്തിച്ചു കളഞ്ഞു...ഇക്കാനെ നോക്കി അവരുടെ റൂമുകളിൽ പോയെങ്കിലും കണ്ടില്ല...റൂമിൽ തന്നെ ഇരുന്ന് മുഷിഞ്ഞപ്പോ അവരെ ബുദ്ധിമുട്ടിക്കണ്ടെന്ന് വിചാരിച്ച് ഉമ്മച്ചിക്ക് കോൾ ചെയ്തിട്ട് കുറേ നേരം സംസാരിച്ചപ്പോ മനസിന് ആശ്വാസം തോന്നി....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
"ഇങ്ങനെ റൂമിൽ തന്നെ ഇരിക്കാൻ ആണെങ്കിൽ വീട്ടിൽ തന്നെ നിന്നാൽ പോരെ..?എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്...?"
"എന്റെ പൊന്നു ചെമ്മു...പുറത്തൊക്കെ പോകാം...ഞാൻ ഇതൊക്കെ ഒന്ന് മെയിൽ ചെയ്ത് വെക്കട്ടെ...അതുവരെ മിണ്ടാതെ ഇരിക്ക്...."
"ഓഹ്...അപ്പൊ ഞാൻ മിണ്ടുന്നതാണ് നിങ്ങളുടെ പ്രോബ്ലം..നിങ്ങള് ശരിക്കും എന്നെ എന്തിനാ കല്യാണം കഴിച്ചത്...?"
"അതിന് കഴിച്ചതല്ലല്ലോ ഉമ്മ നിർബന്ധിച്ച് കഴിപ്പിച്ചതല്ലേ..."
"അപ്പൊ നിങ്ങൾക്കെന്നോട് ഒരു തരി സ്നേഹം പോലും ഇല്ലാലെ...ഞാനാണ് വിഢി നിങ്ങളെ കണ്ടപ്പോ തന്നെ മനസിൽ പതിഞ്ഞുപോയി...പിന്നെ നിങ്ങള് തന്നെ ആയിരുന്നു എന്റെ ലോകം..."
"എടി ഞാൻ വെറുതെ പറഞ്ഞതാണ്...എനിക്ക് നീ കഴിഞ്ഞേ എന്തും ഉള്ളൂ...ഇക്കാക്ക പുറത്തേക്ക് പോയേക്കുവാണ്...നമ്മള് മാത്രം പോകുന്നത് ശരി അല്ലാലോ....ഇക്കാക്ക ഒന്ന് വന്നോട്ടെ അപ്പോ എല്ലാർക്കും കൂടി ഒരുമിച്ച് പോകാം..."
"അല്ലെങ്കിലും ഇങ്ങള് എന്റെ മുത്താണ്..."
കെട്ടിപ്പിടിച്ച് ഒരു അഡാർ കിസ്സ് കൊടുത്തു...
"എന്ന പിന്നെ ഇപ്പൊ ഫസ്റ്റ് നൈറ്റ് ആഘോഷിച്ചാലോ...?"
"അയ്യട...എന്താ മോന്റെ പൂതി...മെയിൽ അയക്കണ്ടേ...?"
"അതൊക്കെ എപ്പോഴേ അയച്ചു...."
ഇക്ക നമ്മളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞപ്പോ വയറ്റിനിട്ട് കുത്തിയിട്ട് നടുവിൽ പില്ലോ കൊണ്ട് അതിർത്തി ഉണ്ടാക്കിയിട്ട് കിടന്നുറങ്ങി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
'ആ പേപ്പറിൽ ഉള്ളത് വായിച്ചപ്പോ ദേഷ്യം തോന്നിയെങ്കിലും വല്ലാതെ ഫീൽ ആയത് അവളെന്നെ ഒരു നാൾ വെറുക്കാൻ വേണ്ടി അവൻ എന്തൊക്കെയോ ചെയ്യുമെന്ന് പറഞ്ഞപ്പോഴാണ്...ഫീലാവാൻ മാത്രം എന്താ കാര്യമെന്ന് നമ്മക്ക് തന്നെ പിടി കിട്ടുന്നില്ല...ചിലപ്പോ മാഹി നമ്മടെ ഹൃദയത്തിൽ അത്രമാത്രം പതിഞ്ഞത് കൊണ്ടാവും...
എന്തായാലും അവന്റെ ദുരാഗ്രഹം മാത്രം നടക്കാൻ പോകുന്നില്ല...മാഹി എന്റെ പെണ്ണാണ്...അവളെ ഞാൻ മരണത്തിനുപോലും വിട്ടുകൊടുക്കില്ല...പോകുന്നെങ്കിൽ രണ്ടുപേരും ഒന്നിച്ചേ പോകൂ...'
നമ്മള് റിസോർട്ടിന്റെ പുറത്തുള്ള ഗാർഡനിൽ തന്നെ ആയിരുന്നു ഇത്ര നേരവും...മനസ് ഒന്ന് കൂൾ ആയപ്പോഴ് നമ്മള് റൂമിലേക്ക് പോയി... അപ്പോഴുണ്ട് പെണ്ണ് നിലത്തിരുന്ന് ഉറങ്ങുന്നു...മെല്ലെ ഡോറടച്ച് ഓളെ എടുത്ത് ബെഡിൽ കിടത്തി...അപ്പോഴേക്കും പെണ്ണ് നമ്മളെ കയ്യിൽ പിടിച്ചു വലിച്ചു...നമ്മളും ഓൾടെ കൂടെ ബെഡിലേക്ക് ലാൻഡായി...
പെണ്ണ് നമ്മളെ മുറുക്കെ പിടിച്ചിരിക്കുവാണ്...
നിലാവിന്റെ വെട്ടം ഓൾടെ മുഖത്തേക്ക് പതിക്കുമ്പോൾ പെണ്ണിന്റെ മൊഞ്ച് കൂടി വരുന്നുണ്ട്...വീണുകിടക്കുന്ന മുടി ഒതുക്കിവെച്ചു...പെണ്ണിന്റെ ചുവന്നുതുടുത്ത ചുണ്ട് കണ്ടപ്പൊ നമ്മളെ മനസ് ചെറുതായൊന്ന് ചാഞ്ചാടിപ്പോയി...നമ്മടെ അധരം ഓൾടെ അധരവുമായി ചേർത്തുവെച്ചപ്പോഴേക്കും ഓള് ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റു...
"ഇങ്ങള് എപ്പാ വന്നേ...?"
"ഛെ...ആ മൂഡ് പോയി..."
"എന്താ..?"
"ഇപ്പൊ വന്നതെ ഉള്ളൂന്ന്..."
"ഇങ്ങളെ ഉദ്ദേശം ഒക്കെ എനിക്ക് മനസിലാവുന്നുണ്ട്...ഞാനൊന്ന് ഉറങ്ങിയപ്പോഴേക്കും കിസ്സടിച്ച് അല്ലെ..അപ്പൊ എഴുന്നേറ്റെങ്കിൽ എന്തൊക്കെ ചെയ്തേനെ..ഹേ...?"
"എന്തായാലും നനഞ്ഞു...ഇനി കുളിച്ചിട്ട് കയറാം..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ഇക്ക പറഞ്ഞത് കേട്ടിട്ട് നമ്മക്ക് ആകെ ഒരു വെപ്രാളം...പേടിയുണ്ടെങ്കിലും അത് ഇക്കാനെ അറിയിക്കാത്ത വിധം പിടിച്ചുനിന്നു...
"എ...ന്താ...?"
അപ്പോയേക്കും ഇക്ക ഷർട്ട് ഊരിമാറ്റി...
"ഇ...ങ്ങള്...എർട്ട് ഷന്തിനാ ഊരിയെ...?"
"എന്ത്....?"
"ഛെ... എന്തിനാ ഷർട്ട് ഊരിയെ എന്ന്...?"
"ഷർട്ട് അഴിക്കാതെയാണോ കുളിക്കുവാ...ഗാർഡനിൽ വെള്ളം സ്‌പ്രേ ചെയ്യുന്നുണ്ടായിരുന്നു...അത് മുഴുവൻ എന്റെ മേത്താണ് ആയത്..."
'ഹൂ...ഇപ്പോഴാ ആശ്വാസം ആയത്...'
"എന്താ ആലോചിക്കുന്നെ...?"
"എങ്ങനെ ആയെന്നാ പറഞ്ഞേ....?"
"അത് ഗാർഡനിൽ സ്‌പ്രേ...."
"ഇങ്ങള് ഇത്രയും നേരം അവിടെ ആയിരുന്നല്ലേ... ഇവിടൊരുത്തി നിങ്ങളെ കാത്തുനിന്നിട്ട് ഭക്ഷണം പോലും കഴിച്ചില്ലെന്ന് ഇങ്ങള് ഓർത്തോ....?ഓ...അതിനിടയ്ക്ക് നല്ലോണം വെട്ടി വിഴുങ്ങുകയും ചെയ്തല്ലേ..."
"എടി ഞാനൊന്ന് പറയട്ടെ..."
"ഇങ്ങളൊന്നും പറയണ്ട...ഇനി ഫാര്യേന്ന് വിളിച്ചോണ്ട് വാന്നലുണ്ടല്ലോ ഇങ്ങടെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും...ദുഷ്ടൻ..."
"മാഹി..."
"എന്നെ വിളിക്കണ്ട...ഇങ്ങള് എന്താന്നുവെച്ച ചെയ്തോ...പിന്നെ ദേ ഇതിന്റെ അപ്പുറം എങ്ങാനും വന്നാൽ എന്റെ തനി കൊണം അറിയും..."
അത്രയും പറഞ്ഞപ്പൊ നമ്മടെ വിശപ്പൊക്കെ കാറ്റിൽ പറന്നുപോയി...ബെഡിൽ പില്ലോ കൊണ്ട് അതിർത്തി ഉണ്ടാക്കിയിട്ട് അപ്പുറത്തേക്ക് തിരിഞ്ഞുകിടന്നു...
"ഉമ്മാ..."
ബാത്റൂമിൽ നിന്ന് ഇക്കാന്റെ നില വിളി കേട്ടപ്പോ നമ്മള് വേഗം പോയി ബാത്‌റൂമിന്റെ ഡോറിന് മുട്ടി...
"ഇക്കാ..എന്താ പറ്റിയേ...ഇക്കാ.."
പേടിച്ചിട്ട് കരഞ്ഞു ഒരു വിധം ആയി..ഒന്നകൂടി ആഞ്ഞുതള്ളിയപ്പോ ഡോർ തുറന്നുവന്നു...ഇരുട്ട് ആയതുകൊണ്ട് ഒന്നും കാണുന്നുണ്ടായിരുന്നില്ല...
പെട്ടെന്ന് ഡോർ അടക്കലും ലൈറ്റ് ഇടലും ഒന്നിച്ചായിരുന്നു...
"ഇങ്ങള് എന്നെ പറ്റിച്ചതാണല്ലേ..?"
"അതേല്ലോ..."
ഒരു ടവ്വൽ മാത്രം ഉടുത്തിട്ട് ബോഡി മുഴുവൻ കാണിച്ചുകൊണ്ട് ഇക്ക നമ്മടെ മുന്നിൽ കയ്യും കെട്ടി നിന്നപ്പോ നമ്മക്ക് എന്തോ പോലെ തോന്നി...
എന്തോ ചോദിക്കാൻ വിചാരിക്കുമ്പഴേക്കും ഒരു പാറ്റ ചുമരിലൂടെ നടക്കുന്നത് കണ്ടത്...പാറ്റ പണ്ടേ നമ്മക്ക് അലർജി ആയതുകൊണ്ട് നമ്മള് അലറി വിളിച്ചുകൊണ്ട് ഇക്കാനെ കെട്ടിപ്പിടിച്ചു....
"എന്താ മാഹി...?എന്തിനാ അലറുന്നത്...?"
"അത്...അവിടെ ഒരു പാറ്റ..."
"അതാണോ...നിനക്ക് പാറ്റയെ പേടിയാണോ...?"
"ആഹ്...അത് പോയാ...?"
"ഇല്ല...നിന്റെ അടുത്തേക്ക് വരുന്നുണ്ട്..."
പേടിച്ചിട്ട് ഇക്കാനെ കെട്ടിപ്പിടിച്ചതാണെങ്കിലും അപ്പൊ തൊട്ട് കുളിരാരിട്ടി ഫീൽ ചെയ്യാൻ തുടങ്ങി...ഇപ്പൊ പേടി വിത്ത് കുളിരാരിട്ടി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
'പാറ്റേ നിന്നെ ഇപ്പൊ പടച്ചോനായിട്ട് കൊണ്ടെത്തിച്ചതാണ്...അല്ലെങ്കിൽ തന്നെ ഹീറ്റ് ആയ പെണ്ണിന്റെ അടുത്തുനിന്ന് ഹഗ്ഗിങ് കിട്ടുമായിരുന്നോ... എന്നുകരുതി എന്റെ പെണ്ണിനെ പേടിപ്പിച്ചാൽ ഞാൻ നിന്നെ വെറുതെ വിടുവോ...നെവർ..'
അതിനെ പിടിച്ചിട്ട് ക്ലോസറ്റിലിട്ട് ഫ്ലെഷടിച്ചു...ഓളെ അനക്കമൊന്നും കേൾക്കാഞ്ഞിട്ട് മെല്ലെ നോക്കിയപ്പോ നല്ല ഉറക്കം ആണ്...ഓളെ മേത്തുനിന്നും മാറ്റാതെ മെല്ലെ ബാത്റൂമിൽ നിന്നിറങ്ങിയിട്ട് ബെഡിൽ ഓള് ഉണ്ടാക്കിയ അതിർത്തി തകർത്തിട്ട് ഓൾടെ കൂടെ നമ്മളും ബെഡിലേക്ക് ചായ്ഞ്ഞിട്ട് ഓളെ കിടത്തിയിട്ട് ബ്ലാങ്കറ്റ് പുതപ്പിച്ച് നെറ്റിയിൽ ഒന്ന് തലോടി പോകാൻ ഒരുങ്ങിയപ്പോഴേക്കും ഓള് നമ്മളെ കൈ പിടിച്ചു വച്ചു...
"എങ്ങോട്ടാ പോകുന്നേ...?ഞാനും വരും...എനിക്ക് അതിനെ പേടിയാ..എന്നെ ഒറ്റക്കാക്കി പോകല്ലേ..."
എന്നൊക്കെ ഉറക്കപ്പിച്ച് പറയാൻ തുടങ്ങിയപ്പോ നിന്നെ ആർക്കും വിട്ടു കൊടുക്കില്ലെടി യക്ഷി എന്ന് പറഞ്ഞിട്ട് നമ്മള് ബാത്റൂമിലേക്ക് പോയി ഫ്രഷായി വന്ന് നിസ്‌ക്കരിച്ചിട്ട് ലൈറ്റ് ഓഫ് ചെയ്ത് ഓളെയും കെട്ടിപ്പിടിച്ച് കിടന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ഉറക്കം ഞെട്ടിയപ്പോ കണ്ടത് അതിർത്തി തകർത്ത് ഭീകരനെ പോലെ നമ്മടെ മേത്ത് കയ്യും കാലും വെച്ച് കിടക്കുന്ന ഇക്കാനെയാണ്...
ഇന്നലെ നടന്നത് ഒന്ന് റീവൈൻഡ് ചെയ്തപ്പോ കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടി...ആ പരട്ട പാറ്റനെക്കൊണ്ട് കലിപ്പ് പോയി കിട്ടി...ഹാ ഇനി അതിന്റെ ബാക്കി നോക്കാം...
ഫ്രഷായി നിസ്ക്കരിച്ച് മുടി ഉണക്കുമ്പോഴ് കോളിങ് ബെൽ അടിച്ചു...
ഡോർ തുറന്നപ്പോ ഒരു സൈഡിൽ ആയിട്ട് ട്രേയിൽ ടീയും സ്നാക്ക്‌സും ഇന്നത്തെ ന്യൂസ് പേപ്പറും കണ്ടു...അതൊക്കെ എടുത്തിട്ട് പേപ്പറും ട്രേയും ടേബിളിൽ വെച്ചിട്ട് ഇക്കാനെ വിളിക്കാനായി പോയപ്പോ നല്ല ഉറക്കം ആണ്...ഇന്നലത്തേത് ഓർമ വന്നപ്പോ ജഗ്ഗിലുള്ള വെള്ളം മുഴുവനും മേത്തേക്ക് ഒഴിച്ചിട്ട് നമ്മക്കുള്ള ടീയുമെടുത്ത് ബാൽക്കണിയിലേക്ക് ഓടി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
എന്തോ നനഞ്ഞതുപോലെ തോന്നിയിട്ട് എഴുന്നേറ്റപ്പോ നമ്മള് ആകെ നനഞ്ഞിട്ടുണ്ട്...ഇത് ഫാര്യേടെ പണി ആവുമെന്ന് അറിയാവുന്നത് കൊണ്ട് ഇരട്ടി പണി മനസിൽ കണക്കു കൂട്ടി വെച്ചിട്ട് ഫ്രഷായി വന്ന് നിസ്‌ക്കരിച്ചു...
"മാഹി..."
'വാ മോളെ നിനക്കുള്ള പണി ഇവിടെ റെഡി ആണ്...'
"എന്താ ഇക്കാ...ടീ ആണെങ്കിൽ ആ ടേബിളിൽ ഉണ്ട്..."
'എന്നാലും ഇങ്ങോട്ട് വരില്ലല്ലേ...ഇനി എന്തെങ്കിലും അടവ് പ്രയോഗിക്കണം...'
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാമി_]
ഓഹ് ഇവള് ഇനിയും എഴുന്നേറ്റില്ലേ...ഉറക്ക പിശാശ്...
"ഡി...എഴുന്നേറ്റ് പോടി..."
"കുറച്ച് കഴിയട്ടെ...."
പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി..
"സാധാരണ ഭാര്യ നേരത്തെ എഴുന്നേറ്റ് ഭർത്താവിനെ വിളിക്കും...ഇവിടെ നേരെ മറിച്ചും...എന്നാണാവോ ഞാൻ സ്വന്തം
ഭാര്യയെ കണി കണ്ട് എഴുന്നേൽക്കുന്നത്...?"
"നിങ്ങടെ മറ്റവളോട് രാവിലെത്തന്നെ വന്ന് നിക്കാൻ പറ..."
നിസ്ക്കാര പായ മടക്കിവെച്ചുകൊണ്ട് ഓള് പറഞ്ഞു...
"ഓഹ്..തമാശ..."
"അല്ല...കാര്യമായിട്ട് പറഞ്ഞതാ..."
"അത് പിന്നെ ഞാൻ അങ്ങോട്ട് പോയി ഹഗ്ഗ് ചെയ്തത് അല്ലാലോ...ഓള് ഇങ്ങോട്ട് വന്നതല്ലേ..."
"ഹ്മ്...നിങ്ങള് വാരിപ്പുണരുന്നത് കണ്ടല്ലോ..എന്നാ പിന്നെ ആ പിശാശിനെ നിങ്ങൾക്ക് കെട്ടിക്കൂടായിരുന്നോ...വെറുതെ എന്റെ ജീവിതം നശിപ്പിക്കാൻ..."
ഓള് അങ്ങനെ പറയലും പൊക്കിയെടുത്ത് ബെഡിലിട്ട് നമ്മളും കേറി കിടന്നു...
"എന്താ പറഞ്ഞേ...?"
"അ....ത്...എ...."
"ശ്...മിണ്ടരുത്.."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാദി_]
നമ്മള് എന്തോ പറയാൻ പോകുമ്പഴേക്കും ഇക്ക ചുണ്ടിനുമേലെ കൈ വെച്ചു...
'പടച്ചോനെ ഇങ്ങേര് ഇന്ന് നല്ല മൂടിലാണെന്ന് തോന്നുന്നു...ഓരോന്ന് വിളിച്ചുപറഞ്ഞിട്ട് ഞാൻ തന്നെയാ പിരി കേറ്റിയത്...'
ഓരോന്ന് വിചാരിക്കുമ്പഴേക്കും ഇക്ക നമ്മടെ കവിളിൽ അമർത്തി ചുംബിച്ചു...നമ്മടെ ഉള്ളിലൂടെ എന്തോ ഓടി കളിക്കുന്നത് പോലെ തോന്നി...അധരം ലക്ഷ്യമാക്കി വന്നപ്പോ സർവ ശക്തിയുമെടുത്ത് തള്ളിമാറ്റി എഴുന്നേറ്റ് പുറത്തേക്ക് പോയി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
"ഹോ എഴുന്നേറ്റോ...ടീ അവിടെ ഉണ്ട്...വേണമെങ്കിൽ എടുത്ത് കുടിച്ചോ..."
"അത് എനിക്കറിയാം...നീ പറഞ്ഞുതന്നില്ലെങ്കിലും ഞാൻ എടുത്ത് കുടിക്കും..."
"എന്നാ പിന്നെ കുടിച്ചൂടെ എന്തിനാ എന്നെ തന്നെ നോക്കുന്നത്...?"
"വെറുതെ എന്തിനാ നല്ലൊരു ദിവസം വഴക്ക് കൂടി നശിപ്പിക്കുന്നത്...ഇപ്പൊ എന്റെ മനസ് മുഴുവൻ നീയാണ്..."
"ഇങ്ങള് രാവിലെ തന്നെ നല്ല ഫോമിൽ ആണല്ലോ...എന്നാലെ അത് ഈ ചെമ്മൂന്റെ അടുത്ത് വില പോവില്ല..."
"പിന്നെ എന്തിനാടി ഹണിമൂണെന്നും പറഞ്ഞ് ഇങ്ങോട്ട് വന്നത്...?"
ഇക്ക ദേഷ്യത്തിൽ ഇറങ്ങിപ്പോയപ്പോ നമ്മളും പിന്നാലെ പോയി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഫാമി_]
കലിപ്പ് ആയാലെ ഓള് അനുസരിക്കു...ഇപ്പോ നമ്മടെ പിറകേ വരും...
'
"ഇക്കാ...സോറി..."
കാതിൽ പിടിച്ചുകൊണ്ട് പറഞ്ഞപ്പൊ നമ്മക്ക് ഫീൽ ആയി...
"സോറി..ഇക്കാ..ഞാൻ വെറുതെ ഇക്കാനെ ചൂടാക്കാൻ വേണ്ടി പറഞ്ഞതാണ്..."
"ഓഹോ...എന്നാ എന്റെ ദേഷ്യം മാറാൻ വേണ്ടി നീ എന്തുവേണേലും ചെയ്യുവോ...?"
"ആ...ചെയ്യും..."
"ഉറപ്പ്...?"
"ആഹ്...ഉറപ്പ്...."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
ഇക്ക റൂമിലേക്ക് പോയപ്പോ നമ്മളും പിന്നാലെ പോയി....എന്നിട്ട് ഷെൽഫിൽ നിന്ന് ഒരു കവർ എടുത്തിട്ട് നമ്മക്ക് നേരെ നീട്ടി...നമ്മള് അത് വാങ്ങിച്ചിട്ട് തുറന്ന് നോക്കിയപ്പോ ഒരു റെഡ് സാരി ആയിരുന്നു...
"വേഗം ഇത് ഉടുത്തിട്ട് വാ..."
"ഇപ്പഴോ...?"
"എന്ത് പറഞ്ഞാലും ചെയ്യുമെന്ന് വാക്ക് പറഞ്ഞതല്ലേ..."
"ആഹ്..."
"എന്നാ വേഗം ഉടുത്തോ..."
വേഗം സാരി ഉടുത്തിട്ട് കണ്ണാടിക്കുമുന്നിൽ നിന്നപ്പോ നമ്മള് നോക്കി നിന്നുപോയി...നമ്മടെ അതേ കളറിലുള്ള ഷർട്ടും മുണ്ടും ഉടുത്തുകൊണ്ട് ഇക്ക നല്ല മൊഞ്ചനായി നിൽക്കുന്നത് കണ്ടിട്ട് നമ്മള് ഇക്കാനെ തന്നെ നോക്കി നിന്നു...
"വേഗം വാ...ഞാൻ പുറത്ത് ഉണ്ടാവും..."
"ആഹ്..."
ഇക്ക പുറത്തേക്ക് പോയപ്പോ നമ്മള് സ്‌കാഫ് ചെയ്ത് അത്യാവശ്യം ഓർണമെന്റ്‌സ് ഇട്ട് കണ്ണിൽ സുറുമ എഴുതിയിട്ട് ഫോണുമെടുത്ത് പുറത്തേക്ക് പോയി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഫാമി_]
ഷർട്ടിന്റെ കൈ മടക്കി വെക്കുമ്പോഴാണ് ചെമ്മു ഇറങ്ങിവരുന്നത് കണ്ടത്...ഒരു ഹൂറിയെപ്പോലെ ഉണ്ട്...നമ്മള് ഓളെത്തന്നെ നോക്കി നിക്കുമ്പഴാണ് ആരോ ആക്കി ചുമച്ചത്....ഇക്കാക്കയും ബാബിയും ഹാദിയും അളിയനും ആയിരുന്നു...
വളിച്ച ഇളി പാസാക്കിയിട്ട് ചെമ്മൂനെ നോക്കിയപ്പോ ചെമ്മുവും നമ്മളെപ്പോലെ ഇളിക്കുന്നുണ്ടായിരുന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
റൂമിലേക്ക് മെല്ലെ എത്തി നോക്കിയപ്പോ ഇക്ക റെഡ് കളർ ഷർട്ടും മുണ്ടുമൊക്കെ ഇട്ടോണ്ട് മുടി ചീകുവാണ്....ഇക്ക എന്ത് ഇട്ടാലും നല്ല മൊഞ്ചൻ ആയിട്ടുണ്ടാവും...ഇക്കാനെയും വായി നോക്കി കുറേ നേരം നിന്നു...
"അവിടുന്ന് എന്നെ നോക്കി വെള്ളം ഇറക്കാതെ ഈ കവറിലുള്ളത് ഇട്ടിട്ട് പുറത്തേക്ക് വാ..."
'ഛെ...ആകെ നാറി...'
ഇക്ക പോയപ്പോ നമ്മള് ആ കവർ തുറന്നുനോക്കി...റെഡ് കളർ സാരി ആയിരുന്നു...വേഗം അത് ഉടുത്തിട്ട് സ്‌കാഫ് ചെയ്ത് സുറുമ ഇട്ട് ഫോണും എടുത്തിട്ട് ഡോറും ലോക്ക് ചെയ്ത് പുറത്തേക്ക് പോയി...കുറച്ചുകഴിഞ്ഞപ്പോ ഹാദിയും ഹാമിയും ഇറങ്ങി വന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാമി_]
"ഡി...ഒന്നിങ്ങോട്ട് വാ..."
"ഹ്മ്...എന്താ...?"
"വേഗം ഇത് ഉടുത്തിട്ട് വാ..."
ഓൾക്ക് നേരെ സാരി നീട്ടിയപ്പോ ഓള് ഒന്ന് നോക്കിയിട്ട് അതും വാങ്ങിച്ചിട്ട് ബാത്റൂമിൽ പോയി ഉടുത്തിട്ട് വന്നിട്ട് സ്‌കാഫ് ചെയ്തു പുറത്തേക്ക് ഇറങ്ങി...നമ്മളും പിറകെ പോയി...
'ഛെ...ഞാൻ വിചാരിച്ചു ഓൾക്ക് സാരി ഉടുക്കാനൊന്നും അറിയൂല എന്ന്...നമ്മടെ പെണ്ണ്കൊള്ളാലോ...'
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാദി_]
നമ്മക്ക് സാരി ഉടുക്കാനൊന്നും അറിയില്ലെന്ന് വിചാരിച്ചുകാണും... അതല്ലേ നമ്മള് ഉടുത്തിട്ട് വന്നപ്പോ നോക്കുന്നത് കണ്ടത്....നമ്മളോടാ കളി...
സ്‌കാഫ് ഒക്കെ ചുറ്റി പുറത്തേക്ക് ഇറങ്ങിയപ്പോ ബാബിയും ഇക്കാക്കയും പുറത്ത് ഉണ്ടായിരുന്നു...ഫാമി ചെമ്മുബാബി ഇറങ്ങി വരുന്നത് കണ്ടിട്ട് വായി നോക്കി നിൽക്കുന്നത് കണ്ടിട്ട് നമ്മളൊക്കെ ആക്കി ചുമച്ചപ്പോ രണ്ടുപേരും അവിഞ്ഞ ചിരി പാസാക്കി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
നമ്മള് മൂന്നാളും ഒന്നിച്ചും കേട്ട്യോന്മാര് ഒന്നിച്ചുമാണ് നടന്നത്...ഒരു വലിയ റിസോർട്ടിന്റെ മുന്നിൽ എത്തിയപ്പോ നമ്മള് മൂന്നാളും ഒന്ന് നിന്നിട്ട് അതിന്റെ വലുപ്പം കണ്ടിട്ട് വായും പൊളിച്ച് നിന്നു...അത് കണ്ടിട്ട് മൂന്നാളും ചിരിച്ചപ്പോ നമ്മള് മൂന്നാളും കൊഞ്ഞനം കുത്തി..😝
മൂന്ന് ചെറിയ കുട്ടികൾ വന്നിട്ട് നമ്മക്ക് മൂന്നാൾക്കും ബൊക്ക കൊണ്ടുതന്നിട്ട് പോയി....അതും പിടിച്ചുകൊണ്ട് അകത്തേക്ക് കയറിയിട്ട് അവിടുത്തെ സെറ്റപ്പ് കണ്ടിട്ട് ഞെട്ടിയിട്ട് മുഖത്തോട് മുഖം നോക്കി നിന്നു...
തുടരും...
*💞RAB BANAYA ISHQ💞*
*Part»24*
മൂന്ന് ചെറിയ കുട്ടികൾ വന്നിട്ട് നമ്മക്ക് മൂന്നാൾക്കും ബൊക്ക കൊണ്ടുതന്നിട്ട് പോയി....അതും പിടിച്ചുകൊണ്ട് അകത്തേക്ക് കയറിയിട്ട് അവിടുത്തെ സെറ്റപ്പ് കണ്ടിട്ട് ഞെട്ടിയിട്ട് മുഖത്തോട് മുഖം നോക്കി നിന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
"ഇവിടുത്തെ സെറ്റപ്പ് കണ്ടിട്ട് അവരുടെ ബോധം പോവാതിരുന്നാൽ മതി ആയിരുന്നു..."ഹാമി
"ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു..."ഹാഫി
"എന്നാലും ഇക്കാക്ക,,ഇങ്ങളെ സമ്മതിച്ച് തന്നിരിക്കുന്നു...ഇങ്ങടെ ബുദ്ധി അപാരം തന്നെ..."ഫാമി
"അത്രയും ബുദ്ധി ഉള്ളത് കൊണ്ടല്ലേ അളിയൻ CBI ഓഫീസർ ആയത്..."ഹാമി
"അങ്ങനെ പറഞ്ഞുകൊടുക്ക് അളിയാ.."ഹാഫി
"ഇക്കാക്കാന്റെ ഈ ബുദ്ധി വെച്ച് CBI ഓഫീസർ ആയിരുന്നില്ല ആവേണ്ടത്..IPS ഓഫീസർ ആയിരുന്നു..."ഫാമി
"മേണ്ട മോനെ...ഈ ഇക്കാക്ക ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടോളാം... നമ്മള് ഇങ്ങനെ സംസാരിച്ചു നിന്നാൽ മതിയോ...ഇവിടുത്തെ സെറ്റപ്പ് കണ്ടിട്ട് മൂന്നും ഞെട്ടിയെങ്കിൽ ഇനി ഇവിടെ നടക്കാൻ പോകുന്നത് കണ്ടിട്ട് കാറ്റ് പോകാതിരുന്നാൽ മതിയായിരുന്നു..."ഹാഫി
"അത് ശരിയാ....വാ പോകാം..."ഹാമി
"ആഹ്..."ഫാമി
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
"എന്റുമ്മോഹ്,,,എന്റെ ജീവിതത്തിൽ ഞാൻ ഇത്ര വലിയ റിസോർട്ട് കണ്ടിട്ടില്ല ബാബിമാരെ...ഈ സർപ്രൈസ് എനിക്ക് പെരുത്ത് ഇഷ്ടായിന്..."ഹാദി
"ആഹ്...എനിക്കും ഇഷ്ടായിന്..."ചെമ്മു
"ഹാ ഹാദി പറഞ്ഞത് ശരിയാ...എത്ര വലിയ റിസോർട്ട് ആണല്ലേ...ഇത് മിക്കവാറും നിന്റെ പുന്നാര ഇക്കാക്കയുടെ ബുദ്ധി ആവും...ഇനി ഇതിനുപിറകെ പലതും കാണാൻ ഉണ്ടാവും...."
എന്ന് നമ്മള് പറയലും മൂന്ന് പടകളും കേറി വന്നിട്ട് പെയർ ആയിട്ട് നിന്നു...
"എന്റെ ബീവിക്ക് ബുദ്ധിയുണ്ട്... അതല്ലേ ഇക്കാന്റെ ബുദ്ധി ആണെന്ന് ഇൻക് പിടി കിട്ടിയത്...എന്നാലെ ഇതൊക്കെ എന്റെ പ്ലാൻ തന്നെ ആണ്...ഇതിനു പിറകിൽ വലിയ സർപ്രൈസ് തന്നെയുണ്ട്...ഇപ്പൊ നമുക്ക് സ്റ്റേജിലേക്ക് പോകാം...."
ഇക്ക നമ്മളെ കൈകോർത്ത് പിടിച്ച് സ്റ്റേജ് ലക്ഷ്യമാക്കി നടന്നപ്പോ നമ്മടെ അപ്പുറവും ഇപ്പുറവുമായി ഫാമി ചെമ്മുവിന്റെ കൂടെയും,ഹാമി ഹാദിയുടെ കൂടെയും നടന്നു...
ഹോ...കാര്യം വിട്ടുപോയി...അവിടെ ഞെട്ടാൻ മാത്രം എന്താ കാര്യം എന്നല്ലേ ഇങ്ങളൊക്കെ ആലോചിക്കുന്നെ...എന്നാലെ കാര്യം തന്നെ ആണ്...നമ്മടെ മൂന്ന് കപ്പിൾസിന്റെ പിക്ക് കൊളാഷ് പോലെ ആക്കിയിട്ട് ആ ഹാൾ മുഴുവൻ ആക്കത്തക്ക വിധത്തിൽ വെച്ചിട്ടുണ്ട്...കഴിഞ്ഞില്ല,റിയൽ എന്ന് തോന്നും വിധം കല്യാണത്തിന് എടുത്ത പിക്ക് ഇക്കാന്റെ കൈ കൊണ്ട് വരച്ചിട്ട് ഹാളിന്റെ നടുക്ക് ആയിട്ട് വെച്ചിട്ടുണ്ട്...ഇതൊക്കെ കണ്ടാൽ ആരാ ഞെട്ടാതിരിക്ക...നമ്മള് ഞെട്ടും...കാരണം ഇതൊന്നും നമ്മള് ഇന്നലേയും കൂടി വിചാരിച്ചതല്ല...ഇനി എന്തൊക്കെയാണാവോ ഓഫീസർ ഒരുക്കി വെച്ച സർപ്രൈസ്...കണ്ട് തന്നെ അറിയാം ല്ലേ...
സ്റ്റേജിൽ എത്തിയപ്പോ ഇക്ക ഒന്ന് വിരൽ ഞൊടിച്ചു...അപ്പോഴേക്കും മുകളിൽ നിന്ന് റെഡ് റോസ് പെറ്റൽസ് നമ്മടെയൊക്കെ മേത്തായിട്ട് വന്ന് വീണു...അപ്പൊ നിർത്താത്ത കയ്യടിയുടെ ബഹളം കണ്ട് അവിടെ ഇരിക്കുന്ന ആൾക്കാരിലേക്ക് നമ്മടെ ശ്രദ്ധ പോയപ്പോ കണ്ടത് നമ്മടെ ഓൾ ഫാമിലീസിനെ ആണ്...അത് കണ്ടിട്ട് നമ്മള് ചെമ്മൂനെ തോണ്ടിയിട്ട് കാണിച്ചുകൊടുത്തപ്പോ ഓള് നമ്മളെപ്പോലെ ഞെട്ടിയിട്ടുണ്ട്...അതുപോലെ ഹാദിയെ തോണ്ടിയിട്ട് കാണിച്ചുകൊടുത്തപ്പോ ഓള് നേരത്തെ കണ്ടെന്ന് പറഞ്ഞു....നമ്മള് മൂന്നാളും കൂടി നടുവിന് കൈ വെച്ചിട്ട് കേട്ട്യോന്മാരെ നോക്കിയപ്പോ ഞാനൊന്നും കണ്ടില്ലേ രാമ നാരായണ എന്ന മട്ടിൽ മുകളിലത്തെ സീലിംഗിന്റെ ഭംഗി ആസ്വദിച്ചു നിക്കുവാണ്...തൽക്കാലത്തെ മനസമാധാനത്തിന് വേണ്ടിയിട്ട് നമ്മള് ഇക്കാന്റെ കാലിനിട്ട് ചവിട്ടി...അപ്പൊ ഇത്തിരി സമാധാനം കിട്ടി...
പെട്ടെന്ന് കുറേ കുട്ടികൾ കയ്യിൽ ബലൂണുമായി വന്നിട്ട് നിലത്തേക്ക് ഇട്ടിട്ട് പോയി...അപ്പോഴേക്കും നമ്മടെ മുന്നിലായി വലിയൊരു കേക്ക് പ്രത്യക്ഷപ്പെട്ടു... അതിന്റെ വലുപ്പം കണ്ടിട്ട് നമ്മടെ കാറ്റുപോയില്ലെന്നെ ഉള്ളു...സ്റ്റേജ് നിറയുന്ന വിധത്തിലുള്ള റെഡ് വെൽവെറ്റ് കേക്ക്...അതിൽ മൂന്ന് കപ്പിൾസിന്റെ ചെറുപ്പത്തിലെ തൊട്ട് ഇപ്പൊ ഉള്ളത് വരെയുള്ള പിക്ക്‌സ് വെച്ചിട്ടുണ്ട്...
H🔥M - S🔥F - H🔥H എന്ന് നമ്മടെയൊക്കെ പേര് ഷോർട്ട് ആക്കി എഴുതി വെച്ചിട്ടുണ്ട്...ആദ്യം ഹാദിയും ഹാമിയും ഒന്നിച്ച് കേക്ക് മുറിച്ചിട്ട് രണ്ടുപേരും പരസ്പരം വായിൽ വെച്ചുകൊടുത്തു...അതുപോലെ ഫാമിയും ചെമ്മുവും,പിന്നെ നമ്മളും ചെയ്തു...
ബാക്കിയുള്ള പീസ് ഫാമിലീസിനെ സ്റ്റേജിലേക്ക് വിളിച്ചിട്ട് അവർക്ക് വായിൽ വച്ചുകൊടുത്തു,അവർ തിരിച്ചും വായിൽ വെച്ചുതന്നു...
"എന്നാലും ഉപ്പാ,,ഇത് ഒന്നൊന്നര സർപ്രൈസ് തന്നെ ആയിപ്പോയി... നാട്ടിൽ പോകുവാണെന്നും പറഞ്ഞിട്ട് ഉമ്മച്ചിനേയും സിനുവിനേയും സുമിയേയും കൂട്ടി വന്നല്ലേ...ഇതൊക്കെ ഉപ്പച്ചിന്റെ പ്ലാൻ ആണോ...?" നമ്മള്
"ഇതൊക്കെ ഹാഫിന്റെ പ്ലാൻ ആണ്...അവനാണ് ഇതൊക്കെ പ്ലാൻ ചെയ്തത്...ആദ്യം ഫാമിലി ട്രിപ്പെന്നും പറഞ്ഞ് മോൾടെ ആഗ്രഹങ്ങളിൽ ഒന്നായ താജ്മഹലിന്റെ മണ്ണിൽ കാലുകുത്തി...അപ്പൊ തന്നെ മോൾടെ ഉമ്മച്ചിയും സിനുവും സുമിയും ഇവിടെ എത്താൻ വേണ്ടിയുള്ള ഏർപ്പാട് അവൻ ചെയ്തിരുന്നു...അപ്പോഴാണ് എന്റെ മാത്രം സർപ്രൈസ് ആയ ലണ്ടൻ ട്രിപ്പ് ഞാൻ പറഞ്ഞത്...അപ്പൊ തന്നെ ഹാഫി എന്നെ മാറ്റി നിർത്തിച്ചുകൊണ്ട് അവന്റെ പ്ലാൻ പറഞ്ഞു...അവര് ഇങ് എത്തിയാലുടൻ നാട്ടിലേക്കെന്നും പറഞ്ഞ് ഞങ്ങള് മാറി നിൽക്കും...അപ്പോഴേക്കും നിങ്ങള് ജെറ്റിൽ ലണ്ടനിലേക്ക് പോയിരുന്നു...അതിനുപിന്നാലെ ഫ്ലൈറ്റിൽ ഞങ്ങളും പിറകെ വന്നു...അന്ന് രാത്രി ഞങ്ങൾക്ക് താമസിക്കാനുള്ള ഏർപ്പാടൊക്കെ ചെയ്ത് ഫുഡും കഴിച്ചാണ് അവൻ റൂമിലേക്ക് വന്നത്...ഇതൊക്കെ നിങ്ങൾക്കുവേണ്ടിയുള്ള സർപ്രൈസ് ആണ്...കേട്ടപ്പോ ഞങ്ങളും കൂട്ടുനിന്നു..."
എന്ന് ഉപ്പ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർന്നപ്പോ നമ്മള് വിശ്വസിക്കാൻ ആവാതെ നിന്നു...പെട്ടെന്ന് ആരോ നമ്മളെ ഷോൾഡറിൽ പിടിച്ചു...അത് ഇക്കയാണെന്ന് തിരിച്ചറിയാൻ അധിക സമയം വേണ്ടിവന്നില്ല...
"കേട്ടതൊക്കെ സത്യം ആണ്...അന്ന് കല്യാണം കഴിഞ്ഞ ദിവസം ഞാൻ നിന്റെ റൂമൊക്കെ നോക്കിയിരുന്നു...പെട്ടെന്ന് കണ്ണിൽ ഒരു ഡയറി ഉടക്കി...അതെടുത്ത് വായിച്ചപ്പോ നിന്റെ മണ്ണിട്ടുമൂടപ്പെട്ട ആഗ്രഹങ്ങളും ഒപ്പം ഇതുവരെ നീ അനുഭവിച്ച പ്രയാസങ്ങളും വായിച്ചപ്പോ ചങ്കിൽ തറിച്ചു...പക്ഷേ, അപ്പൊ പതിഞ്ഞത് നിന്റെ ആഗ്രഹങ്ങളിൽ ഒന്നായ താജ്മഹൽ ആയിരുന്നു...പിന്നെ ആ ഡയറിയിൽ തന്നെ നീ കുറിച്ചിട്ട ആകാശത്ത് കണ്ട ആ ഗ്രീനിഷ് ഐസ് എന്റേതാണെന്ന് അറിഞ്ഞപ്പോൾ നിന്നെ അപ്പോ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ തോന്നിയതാണ്...നിന്നെ അന്ന് ഒരിക്കൽ കണ്ടപ്പോ തൊട്ട് നിന്റെ ഈ ബ്ലൂ ഐസ് എന്റെ ഹൃദയത്തിലാണ് ആഴിന്നിറങ്ങിയത്...അന്ന് ഞാൻ ഏറെ സന്തോഷിച്ചു...രോഷ്നിക്ക് ശേഷം അല്ല അതിനേക്കാളും മുമ്പ് തന്നെ നിന്റെ ഈ കണ്ണുകൾ സ്വപ്നത്തിൽ വരാറുണ്ട്...ഏറെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല...പക്ഷെ,പടച്ചോന്റെ വിധിപോലെ നീ അന്നെന്റെ മുന്നിൽ എത്തി...അന്ന് ഞാൻ തീരുമാനിച്ചു,നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ലെന്ന്... പക്ഷെ,ഇത്ര പെട്ടെന്ന് നീ എന്റെ ജീവന്റെ പാതി ആവുമെന്ന് കരുതിയില്ല...
ഉപ്പ ലണ്ടൻ ട്രിപ്പിനെപ്പറ്റി സൂചിപ്പിച്ചപ്പോഴാണ് ഈ കാര്യം ഓർമ വന്നത്..പിന്നെ ബാക്കിയൊക്കെ എന്റെ യുക്തിക്ക് അനുസരിച്ച് പ്ലാൻ ചെയ്തു..കൂടെ എല്ലാവരുടെയും ചെറുപ്പത്തിലുള്ള പിക്ക് അവർ പോലും അറിയാതെ കളക്റ്റ് ചെയ്തു..."
എന്ന് ഇക്ക പറന്നുതീർന്നപ്പോ സന്തോഷം കൊണ്ട് നമ്മടെ കണ്ണ് നിറഞ്ഞു തുളുമ്പി...
"ഈ കണ്ണുകൾ ഒരിക്കലും നിറയാൻ പാടില്ല...ഞാൻ ഒരിക്കലും ഈ കണ്ണ് നിറയാൻ ഇടവരുത്തില്ല..."
നമ്മടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ഇക്ക നിറഞ്ഞൊലിക്കുന്ന കണ്ണുനീര് തുടച്ചു... ഇക്കാന്റെ നെറ്റി നമ്മടെ നെറ്റിയുമായി കൂട്ടിമുട്ടിച്ചു...
"ഇവിടെ നിങ്ങള് മാത്രം അല്ല... ഞങ്ങളെപ്പോലെയുള്ള പാവങ്ങളും ഉണ്ടേ..."
എന്ന് ഫാമി പറഞ്ഞപ്പോഴാണ് നമ്മക്ക് എവിടെയാ ഉള്ളതെന്ന് ബോധം വന്നത്...എല്ലാവരും ഒന്നിച്ച് നിന്ന് ഫോട്ടോയെടുത്തു...ഒപ്പം ഉമ്മച്ചിയും സിനുവും സുമിയും സ്നേഹം കൊണ്ട് നമ്മളെ വീർപ്പുമുട്ടിക്കാനും മറന്നില്ല...ചെമ്മൂനെ നോക്കിയപ്പോ ഓൾക്കും നമ്മടെ അതേ അവസ്‌ഥ തന്നെ...ഉപ്പച്ചി കൂടി ഉണ്ടായിരുന്നെങ്കിൽ...
"ഞാൻ പറഞ്ഞില്ലേ മോളെ...നിന്റെ ദുഃഖങ്ങളിലും സന്തോഷത്തിലും താങ്ങും തണലുമായി നിന്റെ കൂടെ തന്നെ ഉപ്പച്ചി ഉണ്ട്...പിന്നെ എന്റെ മോൻ കൊള്ളാട്ടോ...ഓൻ നിന്നെ പൊന്നുപോലെ നോക്കും...ഇതൊക്കെ ഇവിടെ നിന്ന് മോൾടെ ഉപ്പച്ചി കാണുന്നുണ്ട്...ഉപ്പച്ചിക്ക് ഒത്തിരി സന്തോഷമായി മോളെ...എന്റെ മോളുടെ സന്തോഷം എപ്പോഴും ഈ ഉപ്പച്ചിക്ക് കാണണം..."
ഉപ്പച്ചിയുടെ രൂപം അത്രയും പറഞ്ഞിട്ട് നമ്മടെ മുന്നിൽ നിന്നും മാഞ്ഞുപോയി...
സന്തോഷങ്ങൾക്കിടയിൽ ഉമ്മച്ചി പറയുന്നത് കേട്ട് നമ്മടെ നെഞ്ചില് കനല് കോരിയിട്ടതുപോലുള്ള വേദന അനുഭവപ്പെട്ടു....
"അന്ന് ഉപ്പച്ചിന്റെ അനിയൻ വന്നിരുന്നു മോളെ...ആൾ പോലീസ് ആണ്...ഉപ്പച്ചിന്റെ മരണം സ്വാഭാവികം അല്ല മറിച്ച് ഒരു കൊലപാതകം തന്നെ ആണെന്ന അവൻ പറഞ്ഞേ..."
ഉമ്മച്ചി പറഞ്ഞത് നമ്മടെ ചെവിയിൽ മുഴങ്ങിക്കേട്ടു...
"അതിന് ഉപ്പച്ചിക്ക് ആരാ ശത്രുക്കൾ...?ഉപ്പച്ചി ഒരു വാക്ക് കൊണ്ടുപോലും ആരെയും നോവിച്ചിട്ടില്ലല്ലോ ഉമ്മച്ചി..."
"മോള് അറിയാത്ത സത്യങ്ങൾ ഉണ്ട്...അത് ഇപ്പൊ പറഞ്ഞാൽ ഉള്ള സന്തോഷം പോവും...മോള് ഇപ്പൊ അതൊന്നും അറിയണ്ട...സമയം ആവുമ്പോ ഈ ഉമ്മച്ചി തന്നെ മോളോട് എല്ലാ സത്യങ്ങളും പറയാം..."
"മ്മ്...ശരി ഉമ്മച്ചി..."
'ഉമ്മച്ചിയുടെ സന്തോഷം ഇല്ലാതാക്കിയ,ഒരു കുടുംബത്തിന്റെ സമാധാനം നശിപ്പിച്ചവർ ആരായാലും..അവരെ ഈ മാഹി വെറുതെ വിടില്ല...ഉപ്പച്ചീ എന്റെ കൂടെ ഉള്ളിടത്തോളം കാലം എനിക്ക് ഒന്നും സംഭവിക്കില്ല...എനിക്ക് എന്ത് തന്നെ സംഭവിച്ചാലും അവരെ സന്തോഷത്തോടുകൂടി ജീവിക്കാൻ ഈ മാഹിയ മെഹക്ക് സമ്മതിക്കില്ല...'
അവരൊക്കെ ഇന്ന് തന്നെ പോകുമെന്ന് പറഞ്ഞപ്പൊ സങ്കടം ആയെങ്കിലും സുനുവിനും സുമിക്കും സ്കൂളിൽ പോവണ്ടത് കൊണ്ട് മറുത്തൊന്നും പറയാൻ നിന്നില്ല...
"ഹലോ ഫാര്യേ...എന്താണ് ഇത്ര മാത്രം ചിന്തിച്ചു കൂട്ടാൻ...ഹേ?എന്നോടും കൂടെ പറ..."
"ഏയ് ഒന്നുമില്ല..."
"നീ പറഞ്ഞില്ലെങ്കിലും നിന്റെ ലക്ഷ്യം ഇനി മുതൽ എന്റെയും കൂടി ലക്ഷ്യം ആണ്..."
ഇക്ക നമ്മടെ കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞപ്പൊ ഇതുവരെ പിടിച്ചുനിന്ന കണ്ണുനീര് അണപൊട്ടി ഒഴുകാൻ തുടങ്ങി...ഇക്കാനെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു...എല്ലാം ഇക്കാനോട് പറഞ്ഞു...
"നാട്ടിൽ എത്തട്ടെ...അപ്പൊ നമുക്ക് ഒരു തീരുമാനം ഉണ്ടാക്കാം...പക്ഷെ,അതിനുമുമ്പ് അവർ ആരാണെന്ന് കണ്ടുപിടിക്കണം...ഹാ... കണ്ടുപിടിക്കാതെ പിന്നെ...ആ കണ്ണൊക്കെ തുടച്ചേ...അവരൊക്കെ ഇങ്ങോട്ടേക്ക് വരുന്നുണ്ട്...എന്തെങ്കിലും സംശയം തോന്നിയാൽ എല്ലാം പറയേണ്ടി വരും...പിന്നെ ഒന്നും ചെയ്യാൻ ഹാദിയും ഫാമിയും സമ്മതിക്കില്ല...സോ ബീ ഹാപ്പി..."
വേഗം കണ്ണുതുടച്ച് പുഞ്ചിരി വരുത്തി...
"എന്നാലും എന്റെ പൊന്നിക്കാക്ക ഇങ്ങളെ ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു...എല്ലാത്തിനും ക്രെഡിറ്റ് ബാബിക്കാണ്..."ഹാദി
"എനിക്കെന്തിനാ ക്രെഡിറ്റ്...?" നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു...
"ബാബി ഇക്കാക്കാന്റെ ജീവിതത്തിൽ വന്നത് കൊണ്ടല്ലേ ഇതുപോലെയുള്ള വമ്പൻ സർപ്രൈസ് നമ്മൾക്ക് കിട്ടിയത്..."ഹാദി
"അതെ...അതാണ് സത്യം..."ചെമ്മു
"അതെ...പക്ഷെ അതിലൊരു തിരുത്ത് ഉണ്ട്...നിങ്ങളെ ഇക്കാക്ക എന്റെ ജീവിതത്തിൽ വന്നതാണ് എന്റെ ഭാഗ്യം..."നമ്മള്
"ഹോ...രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഭാഗ്യം പറഞ്ഞ് കളിക്കാതെ ഈ കേക്ക് ഒന്ന് മുറിച്ചു താ...."ഫാമി
"ഇങ്ങേരെ ഇന്ന് ഞാൻ..."
ചെമ്മു ഫാമിയുടെ അടുത്തേക്ക് പോയിട്ട് തല കൊണ്ടുപോയി കേക്കിൽ മുക്കിയെടുത്തു...
"ഇനി മുറിച്ചുതരണ്ട ആവശ്യം ഇല്ലാലോ...നക്കി തിന്നോ..."ചെമ്മു
"ഡീ...." എന്നും പറഞ്ഞിട്ട് ഫാമി കേക്ക് ന്റെ മുകളിലുള്ള ചെറി ഓളെ വായിൽ കുത്തി തിരുക്കിയിട്ട് കേക്ക് മുഴുവൻ മുഖത്ത് ആക്കി....എന്നിട്ട് ഓൻ്റെ മുഖത്തുള്ളത് കൂടി ഓൾടെ മുഖത്ത് ആക്കിയിട്ട് ഓൻ മുഖം കഴുകിവന്നിട്ട് ഓളെ പിടിച്ചു നിർത്തി സെൽഫി എടുത്തു....
"സെൽഫി വിത്ത് കേക്ക് ഭൂതം..."
"ഇനി ഇതിന് മറുപണി കിട്ടാൻ മോൻ വെയ്റ്റ് ചെയ്തോ...."ചെമ്മു കലിതുള്ളി പോയിട്ട് മുഖം കഴുകി വന്നു...
നമ്മള് വെറുതെ വാട്സാപ്പ് നോക്കിയപ്പോ ഫാമി ആ ഫോട്ടോ “സെൽഫി വിത്ത് കേക്ക് ഭൂതം” എന്ന് കാപ്‌ഷൻ വെച്ചിട്ട് സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്...അത് കണ്ടിട്ട് നമ്മള് നാളാലും ചിരിച്ച് ഒരു വക ആയപ്പോ പെട്ടെന്ന് ചെമ്മു കരിക്കിന്റെ തൊണ്ട് എടുത്തോണ്ട് വന്നിട്ട് അത് ഫാമിയുടെ തലയിൽ ഇട്ടുകൊടുത്തിട്ട് കൂടെ നിന്ന് സെൽഫി എടുത്തിട്ട് “സെൽഫി വിത്ത് കരിക്ക് ഭൂതം” എന്നും പറഞ്ഞിട്ട് സ്റ്റാറ്റസ് ഇട്ടു...അത് കണ്ടിട്ട് നമ്മളൊക്കെ ചിരി നിർത്താൻ പാടുപെട്ടു...ഇതുവരെ അടികൂടി കൊണ്ട് നിന്നവര് പെട്ടെന്ന് സൊള്ളുന്നത് കണ്ടിട്ട് കണ്ണും മിഴിച്ച് അവരെ തന്നെ നോക്കി നിക്കുമ്പഴാണ് നമ്മടെ സാരിയുടെ ഉള്ളിൽകൂടി എന്തോ ഒന്ന് ഇഴയുന്നത് പോലെ തോന്നിയത്...തോന്നിയതാവുമെന്ന് കരുതിയപ്പോ പിന്നെയും അങ്ങനെതന്നെ...ഇക്കാനെ നോക്കിയപ്പോ ഒരു കള്ളച്ചിരിയാലെ നമ്മടെ അരയിലൂടെ വിരലോടിച്ച് കളിക്കുന്നുണ്ട്...അത് കണ്ടിട്ട് നമ്മള് അപ്പൊ തന്നെ എസ്കേപ്പ് ആവാൻ പോകുമ്പഴേക്കും ഇക്ക നമ്മടെ പിന്നാലെ വന്നു...ചെയറിനു അപ്പുറവും ഇപ്പുറവുമായി നിന്നുകൊണ്ട് കളിക്കുമ്പോ ഹാദി വന്നിട്ട് നമ്മളെ പിറകിന്ന് തള്ളിയപ്പോ നമ്മള് ഇക്കാന്റെ മേത്ത് പോയി വീണു...
വീണ്ടും പെട്ടല്ലോ പടച്ചോനെ...മെല്ലെ എഴുന്നേൽക്കാൻ പോയപ്പോഴേക്കും ഇക്ക നമ്മളെ പിടിച്ച് ചെയറിൽ ഇരുത്തി....
"ഇന്ന് മുതൽ ഈ റിസോർട്ടിലാണ് നമ്മടെ താമസം...ലഗേജ് ഒക്കെ അവരവരുടെ റൂമിൽ ഉണ്ട്..."
*...ഒക്കെ...*
"നമ്മക്ക് ഇവിടുത്തെ സ്ഥലങ്ങളൊക്കെ ഒന്ന് കണ്ടേച്ച് വന്നാലോ...?"
"അതിന് മുമ്പ് ഞാൻ പോയി മാറ്റിയിട്ട് വരാം..."ന്ന് പറഞ്ഞിട്ട് നമ്മള് മുങ്ങാൻ പോയപ്പോഴേക്കും ഇക്ക നമ്മളെ പിടിച്ചുവെച്ചു...
"നിങ്ങളൊക്കെ മാറ്റിക്കോ..."
*...മ്മ്മ് ശരി...*
എന്ന് ആക്കി മൂളിക്കൊണ്ട് അവരൊക്കെ മാറ്റാൻ വേണ്ടി മുകളിലേക്ക് കയറിപ്പോയി...
പെട്ടെന്ന് ഇക്ക നമ്മടെ ഷോൾഡറിൽ അധരം അമർത്തിയപ്പോ നമ്മള് ഒന്നു പുളഞ്ഞിട്ട് ഇക്കാനെ വരിഞ്ഞുമുറുക്കി...രണ്ട് കണ്ണിലും ഇക്ക മാറി മാറി ചുംബിച്ചപ്പോ നമ്മടെ ഉള്ളിൽ നിന്ന് എന്തൊക്കെയോ ഓടിക്കളിക്കാൻ തുടങ്ങി...നാണം കൊണ്ട് നമ്മള് മുഖം താഴ്ത്തി...
ഇക്ക വീണ്ടും മുഖമടുപ്പിച്ച് വരുമ്പഴേക്കും തള്ളിമാറ്റിക്കൊണ്ട് മുകളിലേക്ക് ഓടിയിട്ട് കയ്യിൽ കിട്ടിയ ഡ്രെസ്സ് എടുത്തിട്ട് മാറ്റാൻ വേണ്ടി ബാത്റൂമിലേക്ക് പോയ നമ്മള് അതേ സ്പോട്ടിൽ തിരിച്ചിറങ്ങി...
തുടരും....
*💞RAB BANAYA ISHQ💞*
*Part»25*
ഇക്ക വീണ്ടും മുഖമടുപ്പിച്ച് വരുമ്പഴേക്കും തള്ളിമാറ്റിക്കൊണ്ട് മുകളിലേക്ക് ഓടിയിട്ട് കയ്യിൽ കിട്ടിയ ഡ്രെസ്സ് എടുത്തിട്ട് മാറ്റാൻ വേണ്ടി ബാത്റൂമിലേക്ക് പോയ നമ്മള് അതേ സ്പോട്ടിൽ തിരിച്ചിറങ്ങി...
എന്താണെന്ന് മനസിലായോ....
നമ്മള് ബാത്റൂമിൽ കയറിയപ്പോ ആണ് ചെമ്മു ഫ്രഷായി ഇറങ്ങിവരുന്നത്...കയ്യിലുള്ള ഡ്രെസ് കൂടി സ്കാൻ ചെയ്തപ്പോ റൂം മാറിയെന്ന് മനസിലായി...അപ്പൊ തന്നെ സോറിയും പറഞ്ഞിട്ട് ബെഡിലിരിക്കുന്ന ഫാമിയെ പോലും നോക്കാതെ ഡ്രെസ് അവിടെ ഇട്ട് റൂമിലേക്ക് ഓടി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
'ഇങ്ങോട്ട് തന്നെ ആന്നല്ലോ മാഹി വന്നത്...ഇനിയിപ്പോ ഓളെ ആ ലെറ്റർ അയച്ച പിശാശ് കൊണ്ടോയിക്കാണോ..?
അങ്ങനെയെങ്കിൽ ഇന്ന് ഞാൻ ഓനെ കൊല്ലും...'
റൂമിൽ നിന്ന് പുറത്തേക്കിറങ്ങാൻ പോകുമ്പഴേക്കും പെണ്ണ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പോലെ ഓടിവന്ന് നമ്മളെ ഇടിച്ചിട്ട് ബാലൻസ് കിട്ടാതെ നമ്മള് ഓളെയും കൊണ്ട് നിലത്തേക്ക് വീണു...
"ഉമ്മാ,,എന്റെ നട്ടെല്ല് പൊട്ടിയെന്ന് തോന്നുന്നു...."
"ഇങ്ങളോടാരാ എന്നെയും പിടിച്ച് വീഴാൻ പറഞ്ഞേ...ഒറ്റയ്ക്ക് വീണൂടായിരുന്നോ...?"
"ഓഹ്...ഇപ്പൊ എനിക്കായോ കുറ്റം... വീഴാൻ പോകുമ്പോ പിടിച്ചത് എന്റെ കുറ്റം ല്ലേ...?"
"അത് പിന്നെ...ഞാൻ റൂം മാറിക്കേറിയിട്ട് ഓടിവരുമ്പോ... ഇങ്ങളെ കണ്ടില്ല...."
"ഹ്മ്ഹ..മതി...സംഭവിക്കാനുള്ളത് സംഭവിച്ചു...ഇനി അതിനെപ്പറ്റി പറഞ്ഞ് കാട് കയറിയിട്ട് എന്തിനാ വെറുതെ നല്ലൊരു രാത്രി നശിപ്പിക്കുന്നത്....ആഹ്..."
"എന്താ ഇക്കാ...?"
"നീ ഇങ്ങനെ എന്റെ മേത്ത് കിടക്കുമ്പോ എനിക്ക് വേദനിക്കില്ലെടി...
"സോറി...സോറി..."
"നീ എന്റെ മേത്ത് കിടക്കുന്നതാണ് പ്രശ്‌നമെങ്കിൽ....?"
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
പെട്ടെന്ന് ഇക്ക ഒരു തിരിയൽ ആയിരുന്നു...ഇപ്പൊ നമ്മള് അടിയിലും ഇക്ക മുകളിലും...
"ഇപ്പൊ പ്രശ്നം ഇല്ലാലോ....?"
"ഉണ്ട്...."
"ഇനിയെന്താ...?"
"നിങ്ങടെ വെയ്റ്റ് മുഴുവൻ ഇപ്പൊ ഞാനല്ലേ താങ്ങുന്നെ...?"
"ഓഹ്...അങ്ങനെ ഉണ്ടല്ലേ..."
"ആഹ് ഉണ്ട്... എഴുന്നേറ്റ് പോയേ..."
"ഇല്ല എഴുന്നേൽക്കില്ല..." ന്നും പറഞ്ഞിട്ട് നമ്മടെ രണ്ടുകയ്യും മുറുക്കെ പിടിച്ചു...
"ഇങ്ങളെ എങ്ങനെ എഴുന്നേൽപ്പിക്കണം എന്ന് ഈ മാഹിക്ക് നന്നായിട്ട് അറിയാം..."
കബഡി ഗുരുവായ അവ്നിയെ മനസിൽ ധ്യാനിച്ച് ഇക്കാന്റെ കവിളിൽ മെല്ലെ ചുണ്ട് അമർത്തിയതും പെട്ടെന്ന് നമ്മളിലുള്ള പിടി അയഞ്ഞുവന്നതും നമ്മള് അപ്പൊ തന്നെ എഴുന്നേറ്റ് ഫ്രഷാവാൻ ബാത്റൂമിലേക്ക് പോയി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
പെട്ടെന്ന് കിസ്സ് കിട്ടിയപ്പോ ഷോക്ക് ആയി...അപ്പൊ തന്നെ ഓള് എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി...
ഇനി എപ്പോഴാണാവോ ഫസ്റ്റ് നൈറ്റ് ഒക്കെ നടക്കാ...?ഒന്ന് ശരിയായി വരുമ്പോ ഓള് എന്തെങ്കിലും ഒപ്പിക്കും,അല്ലെങ്കിൽ ആരെങ്കിലും പാര ആവും...ഹാ എന്നെങ്കിലും ഒരു ദിവസം ഓളെ കിട്ടാതിരിക്കില്ല...
ടേബിളിലുള്ള ഫുഡ് കഴിച്ചിട്ട് ക്ഷീണം ഉള്ളതുകൊണ്ട് കിടന്നപ്പോ തന്നെ ഉറങ്ങി....
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
രാവിലെ കണ്ണ് തുറന്നപ്പോ കണ്ടത് നമ്മളെ ബീവി മുടി ചീകുന്നതാണ്...
'ഓൾക്ക് ഇത്രയും മുടി ഉണ്ടായിരുന്നോ...?അന്നൊന്നും കണ്ടിട്ടില്ലാലോ...'
തലക്ക് താങ്ങും കൊടുത്ത് ഓള് ചെയ്യുന്നത് നോക്കി കിടക്കുമ്പോ ഓള് മുടി ഒതുക്കിവെച്ച് ഷാൾ തലയിൽ കൂടി ഇട്ട് കണ്ണിൽ സുറുമ എഴുതിക്കൊണ്ട് നമ്മളെ നേർക്ക് വരുന്നത് കണ്ടപ്പോ ഉറങ്ങിയപോലെ കിടന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
'ഇത്രയും നേരം വായി നോക്കി കിടന്നിട്ട് ഇപ്പൊ എന്താ അഭിനയം...ഇങ്ങടെ കള്ള ഉറക്കം ശരിയാക്കി തരുന്നുണ്ട്...'
ഇക്കാന്റെ കൈ എടുത്തിട്ട് അതിൽ കുറച്ച് പൗഡർ ഇട്ടു...എന്നിട്ട് നമ്മള് അപ്പുറത്ത് പോയിട്ട് മുഖത്ത് പിന്ന് കൊണ്ട് ചെറുതായി കുത്തി...അപ്പൊ ഇക്ക മറ്റേ കൈ കൊണ്ട് കൊതുക് ആണെന്ന് വിചാരിച്ച് ആഞ്ഞടിക്കലും കയ്യിലുള്ള പൗഡർ മുഴുവനും മുഖത്ത് ആയി...അത് കണ്ടിട്ട് നമ്മക്ക് ചിരി പൊടിച്ചുനിർത്താൻ ആയില്ല...
അപ്പോഴേക്കും പതിവുപോലെ കോളിങ് ബെൽ അടിച്ചു...അത് കേട്ടിട്ട് ഇക്ക എഴുന്നേൽക്കലും പുറത്ത് ഉണ്ടായിരുന്ന നാസിൽ ഇക്കാന്റെ മോന്ത കണ്ടിട്ട് ബോധം കെട്ട് വീണു...😂
"ഓൻ എന്താ ഇവിടെ..?എന്ത് കണ്ട് പേടിച്ചിട്ടാ ബോധം കെട്ട് വീണത്...?"
എന്ന് ഇക്ക ചോദിച്ചപ്പോ നമ്മള് കണ്ണാടിക്കുമുന്നിൽ കൊണ്ടുപോയി നിർത്തിയപ്പോ ഇക്ക തന്നെ പേടിച്ചുപോയി...എന്നിട്ട് നാസിലിന്റെ മുഖത്ത് വെള്ളം ഒഴിച്ചിട്ട് വാതിലടച്ചു...
'പടച്ചോനെ ഇനി ഇപ്പൊ ഒരടി പ്രതീക്ഷിക്കാം...'
നമ്മള് കണ്ണടച്ച് ഇരുന്നു...കുറേ കഴിഞ്ഞിട്ടും അടി കിട്ടാഞ്ഞപ്പോ ഇക്കാന്റെ പൊടി പോലും കണ്ടില്ല...
'വെറുതെ ഒരടി കിട്ടുമെന്ന് വിചാരിച്ചു...'
ചായ കുടിക്കാൻ വേണ്ടി പോകുമ്പഴേക്കും ഇക്ക കവിളിൽ കിസ്സ് ചെയ്തപ്പോ ഉള്ളിൽ വിറയലും ഷോക്കും തോന്നി...അപ്പഴാണ് നാസിൽ പുറത്തുള്ളത് ഓർമ വന്നത്...വാതിൽ തുറന്ന് നോക്കിയപ്പോ ഓൻ അവിടെ നിന്നിട്ട് നാലുപാടും നോക്കുവാണ്...
"നാസിലെ,എന്താ നീ നാലുപാടും നോക്കുന്നെ...?"
"അത് ബാബി...എന്റെ മേത്ത് എങ്ങനെയോ വെള്ളം വീണു...മഴ പെയ്തത് ആണോന്ന് നോക്കിയതാ.."
"ഓഹ്...പെട്ടെന്ന് എന്താ ഇങ്ങോട്ട് പോന്നത്...?ക്രൈം വല്ലതും...?"
"ഇല്ല ബാബി...നാട്ടിൽ പോയിട്ട് നേരെ ഇങ്ങോട്ടേക്ക് വന്നതാ...ഇവിടെ ഒരിക്കൽ വന്നിരുന്നു..ബട്ട്,മുഴുവനും ചുറ്റി കാണാൻ കഴിഞ്ഞില്ല..."
"എന്നാ പിന്നെ നീ ഇരിക്ക്...ഞാൻ ചായ എടുക്കാം..."
"വേണ്ട ബാബി...ഞാൻ റൂം എടുത്തിട്ടുണ്ട്...റെഡി ആയിട്ട് താഴേക്ക് വാ...നമ്മക്ക് ഈ ലണ്ടൻ നഗരം ഒന്ന് കാണാം..."
"ആഹ്...വന്നോളാം..."
"ഓക്കെ..."
ഇക്കാനോട് നാസിൽ വന്നതിനെപ്പറ്റി പറഞ്ഞപ്പൊ വേഗം റെഡി ആവാൻ പറഞ്ഞിട്ട് ഇക്ക പുറത്തേക്ക് പോയി...നമ്മള് അപ്പോഴേക്കും റെഡിയായി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
"ഹോ..ഇന്നെങ്കിലും പുറത്തേക്ക് പോകാൻ തോന്നിയല്ലോ..."ചെമ്മു
"ഹേഹ്... നിനക്ക് എപ്പോഴും ഈ പുറത്തുപോക്കിനെക്കുറിച്ചേ പറയാനുള്ളൂ കേക്ക് ഭൂതമേ..."
"പിന്നെ ഇവിടം വരെ വന്നിട്ട് ഒരു മാസം ഇങ്ങനെ റൂമിൽ കഴിയാനാണോ കരിക്ക് ഭൂതം ഇങ്ങോട്ട് വന്നത്...?"
"ഹ്മ്...മതി റെഡിയായി വാ..."
ഇക്ക പുറത്തേക്ക് പോയപ്പോഴാണ് ഇക്കാക്ക് ഏത് ഷർട്ട് എടുത്തുവെക്കണമെന്ന് കൺഫ്യൂഷൻ ആയത്...ഇക്കാക്ക് കോൾ ചെയ്തപ്പോ ഫോൺ ഇവിടെ വെച്ചിട്ടാണ് പുറത്തേക്ക് പോയത്...അതെടുത്തപ്പോ “വൈഫി കേക്ക് ഭൂതം” എന്നായിരുന്നു സ്ക്രീനിൽ കണ്ടത്...അപ്പൊ തന്നെ കോൾ കട്ടാക്കിയിട്ട് നമ്മള് ഇക്ക എന്നുള്ളിടത്ത് “ഹസ് കരിക്ക് ഭൂതം” എന്ന് ആക്കി..
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഫാമി_]
പുറത്തേക്ക് പോയപ്പോ നാസിലിനെ കണ്ട് കുറേ സംസാരിച്ചു...നമ്പർ സേവ് ചെയ്യാൻ വേണ്ടി പോക്കെറ്റിൽ ഫോണെടുക്കാൻ പോയപ്പോഴാണ് അവിടെ വെച്ച് മറന്നത് ഓർത്തത്...ഓനോട് മിസ്സ് കോൾ അടിക്കാൻ പറഞ്ഞിട്ട് റെഡി ആവാൻ
റൂമിലേക്ക് പോയിട്ട് നാസിലിന്റെ നമ്പർ സേവ് ചെയ്തിട്ട് ഷെൽഫിൽ നിന്ന് വൈറ്റ് ഷർട്ട് എടുത്തിട്ട് ഇട്ടിട്ട് മുടി ചീകാൻ കണ്ണാടിക്കുമുന്നിൽ നിന്നപ്പോഴാണ് നമ്മളും പെണ്ണും ഒരേ കളർ ആണ് ഇട്ടതെന്ന് മനസിലായത്...അപ്പൊ തന്നെ ഓളെ കവിള് പിടിച്ചുവലിച്ചിട്ട് കിസ്സ് ചെയ്യാൻ പോകുമ്പഴേക്കും ഓള് നമ്മളെ തള്ളിയിട്ട് ഫിംഗർ ഗൺ പോലെ ആക്കിയിട്ട് ഷൂട്ട് ചെയ്യുന്നതുപോലെ ആക്കി...
'നീ നോക്കിക്കോടി...എന്നെങ്കിലും ഒരു ദിവസം ഞാൻ എന്റെ ഭൂതക്കുട്ടികളെ നിനക്ക് നൽകും...അവര് നിന്റെ തലയിൽ കയറി നിരങ്ങും....അത് കണ്ടിട്ട് ഞാൻ ചിരിക്കും....ഹഹ'
നമ്മള് ഓളെ പുച്ഛിച്ച് തള്ളിമാറ്റിയിട്ട് മുടി ചീകി...പോകാൻ വിളിച്ചപ്പോഴും ഓള് സ്‌കാഫ് ചുറ്റുവാണ്... ചുറ്റി കഴിഞ്ഞപ്പോ ഓളെ ഫോണും കയ്യിൽ കൊടുത്ത് ഡോർ ലോക്ക് ചെയ്തിട്ട് ഓളെയും പിടിച്ചുവലിച്ച് താഴേക്ക് പോയി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
'ഇങ്ങനത്തെ ഒരു കേട്ട്യോൻ ആർക്കും ഉണ്ടാവൂല...ആകെക്കൂടിയുള്ള നമ്മടെ മേക്കപ്പ് ആണ് സുറുമ ഇടൽ...അതിനും സമ്മതിച്ചില്ല ഭൂതം..നമ്മടെ സങ്കടമൊക്കെ ആരോട് പറയാൻ...'
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാദി_]
"ഹാദി,,,ഞാൻ ഫ്രഷായി വരുമ്പഴേക്കും ഏതെങ്കിലും ഷർട്ട് എടുത്തുവെക്കണേ..."
"അതിന് ഇങ്ങളെങ്ങോട്ടാ പോകുന്നേ...?"
"അപ്പൊ അളിയൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ...?"
"ഇല്ല..."
"ആഹാ...നന്നായി...നീ വേഗം റെഡി ആയിക്കെ...ഷർട്ട് എടുത്തുവെക്കാൻ മറക്കണ്ട...."
"ഹാ..."
ഷെൽഫിൽ നിന്ന് കിട്ടിയ ഷർട്ടും പാന്റും എടുത്തുവെച്ചിട്ട് നമ്മള് റെഡി ആയി...
"ഇക്കാ,,,ഇങ്ങള് കുറേ നേരായല്ലോ കയറിയിട്ട്...ഇപ്പോഴെങ്ങാനും ഇറങ്ങോ...?"
"നീ എന്നെ കാത്ത് നിക്കണമെന്നില്ല...താഴേക്ക് വിട്ടൊ...ഞാൻ വന്നോളാം..."
"ആഹ്...ഡോർ ചാരിയിട്ടേ ഉള്ളു..."
"ഓക്കെ..."
നമ്മള് താഴേക്ക് പോയപ്പോ ഫാമിയും
ബാബിയും ഉണ്ടായിന്...അവരോട് കത്തിയടിക്കുമ്പോഴാണ് ഇക്ക വന്നത്...നോക്കിയപ്പോ നമ്മളും ഇക്കയും ബ്ലൂ കളർ ആണ് ഇട്ടേക്കുന്നത്...
"ഹായ്‌വ ഞാനും ചെമ്മുവും വൈറ്റ്...നിങ്ങള് രണ്ടുപേരും ബ്ലൂ...ഇനി ഇക്കാക്കയും ബാബിയും സെയിം കളർ ആണോന്ന് നോക്കാം..."
ഫാമി അങ്ങനെ പറഞ്ഞപ്പൊ നമ്മളൊക്കെ അവർക്കും നാസിലിനും വേണ്ടി വെയ്റ്റ് ചെയ്തു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
നാസിലിനോട് ഇമ്പോർട്ടന്റ് മാറ്റർ ഡിസ്കസ് ചെയ്തിട്ട് നമ്മള് വേഗം റൂമിലേക്ക് പോയി ഫ്രഷായി വന്നു...
"ഇങ്ങള് വന്നോ...ഷർട്ടും പാന്റും അവിടെ ഉണ്ട്..."
എന്ന് പറഞ്ഞിട്ട് ഓള് സ്‌കാഫ് ചുറ്റാൻ തുടങ്ങി...ഗ്രീൻ കളർ ടോപ്പിൽ പെണ്ണ് അസ്സല് ഹൂറിയെപ്പോലെ ഉണ്ട്...
"ബോഡി കാണിച്ചുനിക്കാണ്ട് മാറ്റാൻ നോക്ക്...അവരൊക്കെ കാത്ത് നിക്കുന്നുണ്ടാവും..."
"ഉവ്വ് തമ്പുരാട്ടി..."
"ഹ്മ്..."ന്നും പറഞ്ഞിട്ട് ഓള് പുരികം പൊക്കി കാട്ടിയപ്പോ നമ്മള് നമ്മടെ ചുണ്ട് ഓളെ ചുണ്ടോട് ചേർത്തുവെച്ചിട്ട് സൈറ്റടിച്ചിട്ട് മാറ്റാൻ പോയി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
'ഈയിടെ ആയിട്ട് ഇക്കാക്ക് റൊമാൻസ് കൂടിയിട്ടുണ്ട്...ഇങ്ങനെയാണെങ്കിൽ ഇവിടുന്ന് പോകുന്നതിന് മുമ്പ് നഴ്‌സറി തുടങ്ങേണ്ടിവരും...സൂക്ഷിച്ചും കണ്ടും നിൽക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്...'
ഓരോന്ന് ചിന്തിച്ചിട്ട് ഇക്കാനെയും വെയ്റ്റ് ചെയ്ത് നിക്കുമ്പോഴാണ് ഇക്ക നമ്മടെ അതേ കളർ ഷർട്ട് ഇട്ടിട്ട് വന്നത്...ഷെൽഫിൽ നിന്ന് കിട്ടിയ ഷർട്ട് എടുത്തതാണ്...അന്നേരം കളറൊന്നും ശ്രദ്ധിച്ചിട്ടില്ല...ഇക്കാനെ വായി നോക്കി ഇരിക്കുമ്പഴാണ് ഇക്ക നമ്മടെ തലക്ക് മുട്ടിയത്....
"ആ...ഹ്..."
നമ്മള് ഇക്കാന്റെ തലക്കും മുട്ടി...
"ആ...ഹ്..."
"സെയിം റ്റു സെയിം..."
"മാഹി,,,നിന്റെ ഒരു കൊലുസ് എവിടെ...?"
"അത് കാലിൽ തന്നെ ഉണ്ടല്ലോ...."
"പിന്നെ ഇതെന്താ...?"കയ്യിൽ കൊലുസ് പിടിച്ചോണ്ട് ഇക്ക ചോദിച്ചു...
"ഓഹ്...അത് ബെഡ് ഷീറ്റിൽ കുടുങ്ങിക്കാണും...ഇങ് താ ഞാൻ ഇട്ടോളാം..."
"ഞാൻ ഇട്ടുതരും...കാല് ഇവിടെ വെക്ക്..."
ഇക്ക കൊലുസ് ഇട്ടുതന്നിട്ട് നമ്മള് രണ്ടാളും കൂടി താഴേക്ക് പോയപ്പോ എല്ലാവരും എത്തിയിട്ടുണ്ട്...
ഫാമിയും ചെമ്മുവും വൈറ്റ്,ഹാദിയും ഹാമിയും ബ്ലൂ,നാസിൽ റെഡ് ,നമ്മള് രണ്ടാളും ഗ്രീൻ...കളർഫുൾ ആയിട്ടുണ്ട്...നാസിൽ ആണ് കാറോടിച്ചത്...ഫ്രണ്ടിൽ ഹാമി കേറിയിരുന്നു...ബാക്കിൽ ഇക്കയുടെ അടുത്ത് നമ്മളും ഹാദിയും ഇരുന്നു...ഏറ്റവും ബാക്കിലത്തെ സീറ്റിൽ ചെമ്മുവും ഫാമിയും....
ആദ്യം കണ്ടത് ലണ്ടൻ ബ്രിഡ്ജ് തന്നെ ആയിരുന്നു...അതിന്റെ ഫോട്ടോ എടുത്തിട്ട് ഭംഗി നോക്കി പുറം കാഴ്ച്ചകൾ ആസ്വദിച്ചു...
പിന്നെ നമ്മള് കണ്ടത് ലണ്ടൻ ഐ ആണ്...ഇതിനെ വീൽ എന്നും പറയും ഐ അല്ലെങ്കിൽ വീൽ ഷാപ്പിൽ കാണാൻ തന്നെ കണ്ണിന് കുളിർമ ഏകുന്ന ഒന്നായിരുന്നു ലണ്ടൻ ഐ...അതിന്റെ ഫോട്ടോയൊക്കെ എടുത്തു...
പിന്നെ നമ്മള് നേരെ പോയത് ബക്കിങ്ഹാം പാലസിലോട്ട് ആയിരുന്നു...ഇതാണ് മക്കളെ പാലസ്...ശരിക്കും ഇത് ലണ്ടനിലെ പ്രധാന ബിൽഡിങ് എന്നുതന്നെ പറയാം...അത്രക്കും ബ്യൂട്ടിഫുൾ ആയ പാലസ് തന്നെ ആണ്...പുറം പോലെ തന്നെ ഉൾവശവും നല്ല അഡാർ മൊഞ്ചാണ്... പുറമെ നിന്നും ഉള്ളിൽ നിന്നും കുറേ ഫോട്ടോസ് എടുത്തു...
അതിനുശേഷം കണ്ടത് ക്ലോക്ക് ടവർ ആണ്..ഇതൊക്കെ നമ്മള് ആദ്യമായിട്ട് കാണുന്നത് ആയതുകൊണ്ട് എല്ലാം കാണാൻ തന്നെ ഭയങ്കര ആകാംഷ ആയിരുന്നു...
അങ്ങനെ ലണ്ടനിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഈ ഒരു ദിവസം കൊണ്ട് തന്നെ കണ്ട്...റെസ്റ്റോറന്റിൽ നിന്ന് ചിക്കൻ ബിരിയാണിയും കഴിച്ച് തിരിച്ച് റിസോർട്ടിലേക്ക് മടങ്ങിയിട്ട് ഫ്രഷായി നിസ്ക്കരിച്ച് കയറി കിടന്നു...അപ്പോഴേക്കും ഇക്കയും കിടന്നു..ഇക്കാന്റെ നെഞ്ചിൽ തല ചായ്‌ച്ചുകിടന്നിട്ട് എപ്പോഴോ ഉറങ്ങിപ്പോയി....
തുടരും...
*💞RAB BANAYA ISHQ💞*
*Part»26*
അങ്ങനെ ലണ്ടനിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഈ ഒരു ദിവസം കൊണ്ട് തന്നെ കണ്ട്...റെസ്റ്റോറന്റിൽ നിന്ന് ചിക്കൻ ബിരിയാണിയും കഴിച്ച് തിരിച്ച് റിസോർട്ടിലേക്ക് മടങ്ങിയിട്ട് ഫ്രഷായി നിസ്ക്കരിച്ച് കയറി കിടന്നു...അപ്പോഴേക്കും ഇക്കയും കിടന്നു..ഇക്കാന്റെ നെഞ്ചിൽ തല ചായ്‌ച്ചുകിടന്നിട്ട് എപ്പോഴോ ഉറങ്ങിപ്പോയി....
ബാങ്കിന്റെ ധ്വനികൾ കാതിലേക്ക് തുളച്ചു കയറിയപ്പോഴാണ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്...ബെഡിൽ ഇരുന്ന് ഇന്നലത്തെ കാര്യത്തിൽ ഓർത്തെടുത്ത് ബ്ലാന്കെറ്റ് മാറ്റിയിട്ട് ബാത്റൂമിലേക്ക് പോയി ഫ്രഷായി വന്ന് നിസ്ക്കരിച്ച് ഖുർആൻ പാരായണം ചെയ്തിട്ട് തലയിൽ കെട്ടിയ തുവർത്ത് ചെയറിൽ വിരിച്ച് മുടി ഉണക്കി തലയിൽ ഷാൾ ഇട്ടു...എന്നത്തേയും പോലെ കണ്ണിൽ സുറുമ എഴുതി...
ഇക്കാനെ വിളിക്കാൻ ഒരുങ്ങുമ്പഴേക്കും കോളിങ് ബെല്ല് അടിച്ചു...ടീ കൊണ്ടുവന്നതാകുമെന്ന് കരുതി വാതിൽ തുറന്നപ്പോ പരിചയം ഇല്ലാത്ത ഒരു ചെറുപ്പക്കാരനെ ആണ് പുറത്ത് കണ്ടത്...
"ഗുഡ് മോണിങ് മേം..."
"മോണിങ്..."
"ഹാഫിസ് സാർ...?"
"എഴുന്നേറ്റില്ല...ഞാൻ വിളിക്കാം..."
"വേണ്ട മേം...ഈ കവർ തരാൻ വേണ്ടി വന്നതാണ്...ഇത് കൊടുത്തിട്ട് ശ്യാം തന്നതാണെന്ന് പറഞ്ഞാൽ മതി...."
അപ്പൊ തന്നെ ശ്യാം പോയി...നമ്മള് താഴെ വെച്ചിരുന്ന ട്രേയും പേപ്പറും കയ്യിലെടുത്ത് വാതിൽ ലോക്ക് ചെയ്തിട്ട് അതൊക്കെ അവിടെ വെച്ചിട്ട് കയ്യിലുള്ള കവറുമായി ഇക്കാന്റെ അടുത്തേക്ക് പോയി...ഉറങ്ങുന്ന ഇക്കാനെ നോക്കിക്കൊണ്ട് അടുത്ത് ഇരുന്നു...എഴുന്നേൽക്കട്ടെ എന്ന് കരുതി കുറച്ച് വെയ്റ്റ് ചെയ്തിട്ട് കവർ ബെഡിലിട്ട് കർട്ടൻ നോക്കിയപ്പോ സൂര്യ രശ്മികൾ മുഖത്തേക്ക് ആഴ്ന്നിറങ്ങി...
ഇക്ക കണ്ണ് തുറക്കാൻ പ്രയാസപ്പെടുന്നത് കണ്ടപ്പോ നമ്മള് സൂര്യ പ്രകാശം ഇക്കാന്റെ മുഖത്ത് ഏൽക്കാതിരിക്കാൻ വേണ്ടി നിന്നു...അപ്പോഴേക്കും ഇക്ക കണ്ണ് തുറന്നു...നമ്മള് അവിടെ നിന്നും മാറി നിന്നിട്ട് ബെഡിൽ പോയി ഇരുന്നു...
"ഗുഡ് മോണിങ് സ്വീറ്റ് ഹാർട്ട്..."
"മോണിങ് ഹബ്ബി..."
"ഇങ്ങോട്ട് വാ..."
"രാവിലെത്തന്നെ ഇങ്ങള് തുടങ്ങിയോ...പോയി ഫ്രഷായി നിസ്‌ക്കരിച്ചെ...നേരം ഒരുപാടായി...ഇനിയും വൈകിയാൽ സുബ്ഹി ഖളാഹ് ആവും...."
"എന്താ ഇന്റെ കയ്യിൽ ഒരു കവർ...?"
"ആദ്യം ഞാൻ പറഞ്ഞതുപോലെ ചെയ്യ്...എന്നിട്ടാവാം ബാക്കിയൊക്കെ..."
"ഇന്റെ ഹീറ്റ് ഞാൻ വന്നിട്ട് കൂൾ ആക്കി തരാം..."
"ഓ....ആയ്ക്കോട്ടേ പ്രഭോ..."
"ശരി മഹാറാണി..."
കുറച്ചു കഴിഞ്ഞതും ഇക്ക നിസ്ക്കരിച്ച് ദുആ ചെയ്തിട്ട് ബെഡിൽ നമ്മടെ അടുത്തായി വന്നിരുന്നു...അപ്പൊ തന്നെ ഇക്കാക്ക് നേരെ ചായക്കപ്പ് നീട്ടിയിട്ട് നമ്മളും കപ്പ് കയ്യിലെടുത്ത് ഒരു സിപ്പ് കുടിച്ചു...
"ഇത് ഒരു ശ്യാം തന്നതാണ്..."കവർ ഇക്കാക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു..
അപ്പോ തന്നെ ഇക്ക ചായ ഒറ്റവലിക്ക് കുടിച്ചിട്ട് കപ്പ് നമ്മടെ കയ്യിൽ തന്നിട്ട് കവർ വാങ്ങിച്ച് തുറന്നുനോക്കി...
"എന്താ ഇക്കാ ഇതിൽ...?"
*രോഷ്നി വധക്കേസ് ഇനി CBI അന്വേഷിക്കും...*
"അത് നന്നായി...ഈ കേസ് ഇക്ക തന്നെ അന്വേഷിക്കണം...രോഷ്നിയെ ഇല്ലാതാക്കിയവളെ വെറുതെ വിടരുത്....പക്ഷെ,അവളെ അറസ്റ്റ് ചെയ്താൽ ഈസി ആയി ജാമ്യം കിട്ടില്ലേ...അങ്ങനെ പാടില്ല...അവൾ എങ്ങനെയാണോ മാഹിയെ ഇല്ലാതാക്കിയത്...അതുപോലെ അവളെ ഇഞ്ചിഞ്ചായി കൊല്ലണം...എന്നാലെ രോഷ്നിക്കും റിയയ്ക്കും സന്തോഷം ആവൂ..."
"അവളെ കിട്ടിയാലും ഒരു നിയമത്തിനും ഈ ഹാഫിസ് കൊടുക്കില്ല...നീതി ഇനി ഞാൻ നടപ്പാക്കും...പിന്നെ ഇത് കഴിഞ്ഞ് റിയയെ ഇല്ലാതാക്കിയ ആ @#$&& മോന്റെ അടുത്തേക്ക് ഒന്ന് പോകണം...എന്നിട്ട് വേണം അവന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കാൻ..."
"ഹാ...പിന്നെ ശ്യാം ആരാ....?"
"അത്....
ഇക്ക പറയാൻ പോവുമ്പഴേക്കും ഒരു കോൾ വന്നു...
എനിക്ക് ഇപ്പൊ അത്യാവശ്യമായി ഒന്ന് പുറത്ത് പോകണം..."
"ഹാ ശരി...."
പോവുന്നതിന് മുമ്പ് ഇക്ക നമ്മളെകെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചു...
"ടേക്ക് കെയർ...അറിയാത്ത ആര് എന്നെ അന്വേഷിച്ച് വന്നാൽ ഇല്ലെന്ന് പറയരുത്....ഞാൻ പോയി വരാം..."
"ഓള് ദി ബെസ്റ്റ്..."
"ഹാ😉"
ഇക്ക പോയിട്ട് ഒരു മിനുറ്റ് തികയുന്നതിന് മുന്നേ കോളിങ് ബെൽ അടിച്ചു...തുറന്നുനോക്കിയപ്പോ ഇതുവരെ കാണാത്ത ഒരാൾ ആയിരുന്നു...
"ഹാഫിസ് ഉണ്ടോ...?"
"ഉണ്ട്...വിളിക്കട്ടെ....?"
"വേ...വേണ്ട..."
എന്നും പറഞ്ഞുകൊണ്ട് അയാൾ ഓടിയപ്പോ നമ്മക്ക് ശരിക്കും ചിരി വന്നു...വാതിലടച്ച് ഇക്ക നേരത്തെ പറഞ്ഞതിനെപ്പറ്റി ആലോചിച്ചു...
"കള്ള ചെക്കൻ...അപ്പൊ ബുദ്ധിയൊക്കെ നല്ലോണം ഉണ്ട്..."
കുറേ നേരം റൂമിൽ ഇരുന്ന് നമ്മക്ക് മടുപ്പ് തോന്നി...ഇന്നലെ എടുത്ത ഫോട്ടോസ് ഒക്കെ ഒന്ന് നോക്കി...എല്ലാ ഫോട്ടോസിലും ഒരാൾ ഉണ്ട്...മുഖം മറച്ചത് കൊണ്ട് ആളെ മനസിലാവുന്നില്ല...ഇനിയിപ്പോ ഞങ്ങളെ ഫോളോ ചെയ്യുന്നത് ആവും...ഹ്മ് വരട്ടെ...അയാൾക്ക് എന്റെ കബഡിമുറ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടോന്ന് നോക്കാം...
ടി വി കണ്ടും ഫോണിൽ കുത്തിക്കളിച്ചും ടൈം പോകുന്നില്ല...അവരുടെ റൂമിലേക്ക് പോകാന്ന് വിചാരിച്ചപ്പോ ഇക്ക എങ്ങോട്ടാ പോകേണ്ടതെന്ന് പറയേണ്ടി വരും എന്നുറപ്പുള്ളത് കൊണ്ട് മിണ്ടാതെ ഇരുന്നു...കുറച്ചുനേരം നമ്മള് മയങ്ങിപ്പോയി...എന്തോ ശബ്ദം കേട്ട് കണ്ണു തുറന്നു...
"എന്താ ഫാര്യേ...എന്നെ കാത്തിരുന്ന് അവസാനം ഉറങ്ങിപ്പോയോ...?"
"ഇങ്ങള് വന്നിട്ട് കുറേ നേരായോ...?"
"ഹാ..."
"അപ്പൊ എന്നെ വിളിക്കാതെ ഉറങ്ങുന്നതും നോക്കി ഇരിക്കുവായിരുന്നോ...?"
"അതിനെന്താ...?ഞാനെന്റെ ഫാര്യയെ അല്ലെ നോക്കി ഇരുന്നെ...ഉറങ്ങുമ്പോ നീ എന്ത് ക്യൂട്ട് ആണ്..."
"ആഹാ..."
"സത്യം പറഞ്ഞാലും വിശ്വസിക്കൂല..."
"അത് പോട്ടെ...ഇങ്ങളെന്തിനാ പോയത്...?"
"അവനില്ലേ...?"
"എവൻ...?"
"ആ ഫ്രോഡ്.."
"ഈ അവൻ,ഫ്രോഡ് എന്ന് പറയുന്നവന് ഒരു പേര് ഇല്ലേ...?"
"ഹ്മ്....ഉണ്ട്...*ഹക്കീം മെഹ്ത്ത*"
"വാട്ട്....?"
"അതെ..."
"അപ്പൊ അവൻ ഹാമിയുടെ....?"
"സഹോദരൻ..."
"ഹാമിക്ക് അറിയോ ഇങ്ങനൊരു സഹോദരൻ ഉള്ള കാര്യം...?"
"ഇല്ലെന്നാണ് എന്റെ ഒരു ഊഹം..ഹാമിയുടെ ഉപ്പ ആലം മെഹ്ത്തയ്ക്ക് ആയിഷയുമായുള്ള ആദ്യ വിവാഹത്തിൽ ജനിച്ച മകനാണ് ഹക്കീം...പക്ഷെ,അവര് അന്ന് സഞ്ചരിച്ച കാർ ആക്‌സിഡന്റിൽ പെട്ട് തൽക്ഷണം ആയിഷ മരിച്ചു...ഹക്കീമിനെ കാണാതായി...കുറേ തിരഞ്ഞെങ്കിലും ഹക്കീമിനെ കണ്ടു കിട്ടിയില്ല...അങ്ങനെയാണ് ഹാമിഷിന്റെ ഉമ്മയായ ബനൂറയെ ആലം വിവാഹം കഴിച്ചത്...അതിൽ ഹാമിഷ് ജനിച്ചു...ചോര കുഞ്ഞിനെ കാട്ടിൽ നിന്ന് കിട്ടിയ ജനങ്ങൾ അവിടെ അടുത്തുള്ള കോൺവെന്റിൽ ഏൽപ്പിച്ചു...അങ്ങനെ അവൻ രോഷ്നിയുടെയും ബാക്കി എല്ലാവരുടെയും മൂത്തത് ആയതുകൊണ്ട് ഇക്കാക്ക എന്ന് അറിയപ്പെട്ടു...പക്ഷെ,വളരുന്നതിന് അനുസരിച്ച് ഹക്കീം ചീത്ത കൂട്ടുകെട്ടിൽ പെട്ട് ഡ്രഗ്സിനും ആൽക്കഹോളിനും അഡിക്റ്റ് ആയി...അത് അവനിലെ മൃഗത്തിന് ജന്മം നൽകി...ഒരുപാട് പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ച് വലിയ മാഫിയ സംഘങ്ങൾക്ക് വിലപേശി വിൽക്കാൻ തുടങ്ങി...അങ്ങനെയാണ് രോഷ്നിയെയും റിയയെയും വിൽക്കാൻ ശ്രമിച്ചത്...രോഷ്നി മരിക്കുന്ന ദിവസം അതായത് അന്ന് രാത്രി അതൊക്കെ രോഷ്നിയോട് പറയുകയും അവൾ അതിന് വഴങ്ങാഞ്ഞപ്പോ ബലമായി കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പഴ് അവൾ അവനെ തള്ളിമാറ്റി ഓടുമ്പോൾ ഒരു പെണ്ണ് വന്ന് രോഷ്നിയെ തലക്കടിച്ച് വീഴ്ത്തി...അവളെ കണ്ടുപിടിക്കാനാണ് അന്ന് ഞാൻ ദുബായിൽ പോയത്...പക്ഷെ, ഈ ഹക്കീമിനെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞതുകൊണ്ട് നാട്ടിലേക്ക് വന്നു....ഇതൊന്നും ഉപ്പ അറിയുന്നുണ്ടായിരുന്നില്ല...ഒരുപക്ഷേ അന്ന് ഹക്കീമിനെ കണ്ടെത്തിയിരുന്നെങ്കിൽ അവൻ ഇന്ന് ഇത്ര വലിയ ഫ്രോഡ് ആയി മാറില്ലയിരുന്നു...
ഇപ്പൊ അവൻ ജയിൽ ചാടി ഇങ്ങോട്ടേക്ക് വന്നിട്ടുണ്ടെന്ന് ഇൻഫർമേഷൻ തരാനാണ് നാസിൽ വന്നത്...ഇന്നലെ എല്ലാ സ്ഥലങ്ങളിലും പോയത് അവനെ അറിച്ചുപെറുക്കാൻ വേണ്ടിയാണ്....പിന്നെ ശ്യാം എന്റെ നാട്ടിലുള്ള സഹായി ആണ്...അവൻ സൈബർ സെല്ലിൽ ആണ്..."
ഇക്ക ഇത് മുഴുവൻ പറഞ്ഞപ്പൊ നമ്മടെ ഹാർട്ട് എന്തെന്നില്ലാതെ അടിക്കാൻ തുടങ്ങി...അപ്പോഴാണ് എല്ലാ ഫോട്ടോസിലും പതിഞ്ഞ മുഖം മറച്ച ആളെ ഓർമ വന്നത്...
"ഇക്കാ,,,ഈ ഫോട്ടോസ് ഒക്കെ ഒന്ന് നോക്കിക്കേ... എല്ലാ ഫോട്ടോസിലും മുഖം മറച്ച ഒരാൾ ഉണ്ട്...."
എന്ന് നമ്മള് പറഞ്ഞപ്പൊ ഇക്ക ഫോൺ വാങ്ങിച്ച് നോക്കിയിട്ട് ഫോട്ടോസ് ഒക്കെ നോക്കിയിട്ടി ഇക്കാന്റെ ഫോണിലേക്ക് സെൻഡ് ചെയ്തു...
"ഷിറ്റ് കയ്യെത്തും ദൂരത്ത് കിട്ടിയിട്ടും അവനെ പിടിക്കാൻ ആയില്ലല്ലോ....?"
"ഇക്ക പോയതിന് ഒരു മിനുറ്റ് ആവുന്നതിന് മുന്നേ ഒരുത്തൻ വന്നിരുന്നു..."
ബാക്കിയൊക്കെ പറഞ്ഞപ്പൊ ഇക്ക എന്തെങ്കിലും പറയുന്നതിന് മുന്നേ നാസിലിന്റെ കോൾ വന്നു...
"ഓഹ് താങ്ക് ഗോഡ്...അവൻ മിസ്സാവാതെ നോക്കണം....ഓക്കെ"
"അവനെ കിട്ടിയല്ലേ..."
"ഹാ...ഇനി അതോർത്ത് ടെൻഷൻ ആവണ്ട..."
"അല്ല ഇക്കാ,,,അവൻ നാട്ടിൽ നിന്ന് ജയിൽ ചാടി ഇവിടെ വരണമെങ്കിൽ ഒരു ലക്ഷ്യം ഉണ്ടാവില്ലേ....?"
"ഉണ്ടാവും...എന്തായാലും നമുക്ക് അതിനെപ്പറ്റി പിന്നെ സംസാരിക്കാം...ഇപ്പോ എന്റെ പൊന്നു ഫാര്യ അതിനെക്കുറിച്ച് ആലോചിച്ച് തല പുണ്ണാക്കണ്ട..."
എന്നും പറഞ്ഞിട്ട് നമ്മളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു...എത്രയൊക്കെ എഴുന്നേൽക്കാൻ ശ്രമിച്ചിട്ടും ഇക്കാന്റെ പിടിയിൽ നിന്ന് എഴുന്നേൽക്കാൻ ആവുന്നില്ല...കബഡി അറിയുന്ന നമ്മള് അത്ര പെട്ടെന്നൊന്നും കീഴ്പ്പെടാത്തത് കൊണ്ട് സർവ ശക്തിയെടുത്ത് ഇക്കാനെ തള്ളിമാറ്റിക്കൊണ്ട് ചാടി എഴുന്നേറ്റു...
"മോനെ ഡിങ്കാ....ഇപ്പോ മോന്റെ ആ പൂതി അങ് മാറ്റിവെച്ചേര്... ടൈം ആകുമ്പോ പറയാ ട്ടാ..."
"ഇനി എന്തോന്ന് ടൈം ആകാനാന്ന്...?"
"ക്ഷമിക്ക് മോനെ ക്ഷമിക്ക്..."
"ഹ്മ്..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാദി_]
"ഇക്കാ,,,അന്ന് ഇങ്ങളെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ച അണ്ണാച്ചി ഏതാ...?"
"അത് അണ്ണാച്ചിയൊന്നും അല്ല... മദാമ്മ ആണേടി..."
"ഏത് അമ്മ ആയാലും എനിക്കെന്താ...ഓള് ആരാന്ന് പറ..."
"എന്റെ സ്റ്റാഫ് ആണ്...ജൂലി..."
"എന്നാ പൊന്നുമോൻ ഇപ്പൊ തന്നെ ആ സ്റ്റാഫിനെ ഓളെ നാട്ടിലേക്ക് പറഞ്ഞയച്ചോ...ഇനി ഓളെ അഴിഞ്ഞാടാൻ ഞാൻ വിടൂല...ഇനി ഇങ്ങളെ കൂടെ ഞാനും സൈറ്റ് ലേക്ക് വരും...."
"അഴിഞ്ഞാടാനാ...?"
"പിന്നെ അല്ലാതെ....മറ്റൊരുത്തിയുടെ ഭർത്താവിനെ അവളെ മുന്നിൽ വെച്ച് കെട്ടിപ്പിടിച്ച് ഹഗ്ഗ് ചെയ്യുന്നത് അഴിഞ്ഞാട്ടം തന്നെയാണ്...ഞാനങ്ങോട്ട് വരുന്നുണ്ട്...എന്നിട്ട് വേണം ഓളെ ശരിയാക്കാൻ...ആ തള്ളച്ചിക്ക് കേട്ട്യോൻ ഒന്നും ഇല്ലേ....?"
"ഇല്ല..."
"എന്നാ പിന്നെ എന്തായാലും ഞാൻ ഓളെ അടിച്ചോടിക്കും...ഇനി മുതൽ ഞാനാണ് ഇങ്ങളെ സ്റ്റാഫ് മനസിലായോ....?"
"ഹ്മ്...."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാമി_]
'ഇന്നത്തോടുകൂടി എന്റെ ഉള്ള സമാധാനവും പോയി കിട്ടി...ഇനി ഇവള് സൈറ്റിൽ വന്ന് എന്തൊക്കെ കാട്ടിക്കൂട്ടുമോ ആവോ...?'
"എന്തെങ്കിലും പറഞ്ഞോ....?"
"ഏയ്...ഒന്നും പറഞ്ഞില്ലല്ലോ..."
"ഹ്മ്..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഫാമി_]
ഫുഡ് കഴിഞ്ഞുകൊണ്ട് ഇരിക്കുന്നതതിനിടയിലാണ് ചെമ്മുവിന്റെ ഫോൺ ബെല്ലടിച്ചത്...
"ചെമ്മു,,, നിന്നെ ബാബി വിളിക്കുന്നുണ്ട്..."
"ഞാൻ ബാത്റൂമിലാ ഉള്ളത്...ഇങ്ങളെടുത്തോ..."
നമ്മള് എടുക്കുമ്പോഴേക്കും കട്ട് ആയി...കൈ കഴുകി വന്ന് ഓഫീസിലെ കാര്യങ്ങൾ ചെക്ക് ചെയ്യുമ്പോഴാണ് ബാബി വീണ്ടും വിളിച്ചത്....
"ഹെലോ..."
"ഹെലോ..."
"എന്താ ബാബി ഫോണിലൊക്കെ വിളിക്കുന്നെ...?എന്തെങ്കിലും ഇമ്പോർട്ടന്റ് മാറ്റർ ആണോ...?"
"ഹാ ഏറെക്കുറെ...ചെമ്മു എവിടെ...?"
"ഓള് ബാത്റൂമിലാണ്...ഇപ്പോഴൊന്നും ഇറങ്ങുമെന്ന് തോന്നുന്നില്ല..."
"ഹാ എന്നാപ്പിന്നെ ഓള് വന്നാൽ മിസ് കോൾ അടിക്കാൻ പറ..."
"ഹാ പറയാം..."
"ഓക്കെ..."
'എന്തായിരിക്കും ഇമ്പോർട്ടൻ്റ് മാറ്റർ...?ചിലപ്പോ ഷോപ്പിലെ കാര്യം ആവും...'
"മാഹി എന്തിനാ വിളിച്ചത്...?"
"അറിയില്ല...വന്നാൽ മിസ് കോൾ അടിക്കാൻ പറഞ്ഞു..."
"ആഹ്..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
നമ്മള് വേഗം തന്നെ അങ്ങോട്ട് വിളിച്ചു...
"എന്താടാ പ്രശ്നം....?"
"ഇപ്പൊ ചേച്ചി വിളിച്ചിരുന്നു....ആരോ ക്യാബിനിലെ ഫയൽസ് ഒക്കെ വാരി വലിച്ച് ഇട്ടേക്കുന്നെന്ന് പറഞ്ഞിട്ട്..."
"ഓഹ്...ഇത് മറ്റവൾ ആവുമല്ലോ..."
"ആഹ് അതെ... ഇക്കാനോട് പറഞ്ഞപ്പൊ ഇത് പറയാത്തതിന് വായീന്ന് കുറേ കേട്ടു..."
"ഞാൻ ഇക്കാനോട് പറഞ്ഞിട്ടില്ല...."
"പറയണമെന്നില്ല...നിന്നെ കിട്ടാഞ്ഞിട്ട്
ചേച്ചി ഫാമിയെ ഇപ്പൊ വിളിച്ചിട്ടുണ്ടാവും..."
"അപ്പൊ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി...ആ..അത് വിട്...പവർ ഓഫ് അറ്റോണി നിന്റെ കയ്യിൽ തന്നെ ഇല്ലേ...?"
"അവള് ക്യാബിനിൽ കൂടി അറിച്ചുപൊറുക്കുമെന്ന് അറിയാവുന്നത് കൊണ്ട് അത് ഇപ്പൊ ഇവിടെ ഉണ്ട്..."
"ഇനിയും വൈകിപ്പിച്ചൂടാ അവളെ കണ്ടുപിടിച്ച് കണക്കിന് കൊടുക്കണം..."
"ഹ്മ്...അതുതന്നെയാ ഇനി ചെയ്യാൻ പോകുന്നത്...നാട്ടിൽ ഒന്നെത്തട്ടെ..."
"എന്നാ ശരി.."
"ഹാ"
'എന്നാലും ആരായിരിക്കും അവൾ...?
ആ ഷോപ്പ് തന്നെ വേണമെന്ന് ഓൾക്ക് എന്താ ഇത്ര വാശി...?ഹ്മ്...എല്ലാം അവളെക്കൊണ്ട് തന്നെ പറയിപ്പിക്കണം....'
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
ഒരു മാസം ലണ്ടനിൽ കഴിച്ചുകൂട്ടി ഇന്നാണ് നാട്ടിലേക്ക് പോകുന്നത്...നാട്ടിൽ എത്തിയാലുടൻ ഷോപ്പിലേക്ക് പോകണം...
ലഗേജ് ഒക്കെ റെഡി ആക്കിവെച്ചിട്ട് ഫ്ളൈറ്റിൽ നാട്ടിലേക്ക് പോയി...അവിടെ എത്തിയപ്പോ തന്നെ വീട്ടിൽ ഇതുവരെ കാണാത്ത കുറേ മുഖങ്ങൾ...അവരോടൊക്കെ ഒന്ന് ചിരിച്ചുകൊടുത്തിട്ട് ലഗേജും കൊണ്ട് റൂമിലേക്ക് പോയിട്ട് അറ്റോണി ഭദ്രമായി വെച്ചിട്ട് ബാക്കിയുള്ള ഡ്രെസ് ഒക്കെ ഷെൽഫിൽ വെച്ചിട്ട് ഫ്രഷായി ഇറങ്ങിയപ്പോ ഇക്ക ബെഡിൽ ഉറക്കം തൂങ്ങുവാണ്....നമ്മള് ഇക്കാനെ മെല്ലെ കിടത്തുമ്പോഴേക്കും ഇക്ക കണ്ണ് തുറന്നിട്ട് നമ്മളെയും കൊണ്ട് മറിഞ്ഞു...
"കുറേ ആയി നീ എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുന്നു...ഇനി വിടൂല മോളെ..."
എന്നും പറഞ്ഞിട്ട് നമ്മളിലേക്ക് മുഖം അടുപ്പിച്ചതും ഉമ്മ ഡോറിന് മുട്ടി വിളിക്കാൻ തുടങ്ങി....
"ശെ...ഈ ഉമ്മാക്ക് വിളിക്കാൻ കണ്ടനേരം..."
"ഹഹഹ..."
"ഇപ്പൊ രക്ഷപ്പെട്ടു...പക്ഷെ,രാത്രി നിന്നെ കയ്യിൽ കിട്ടുമല്ലോ..."
"ഉവ്വാ... ഞഞ്ഞാ..."
കൊഞ്ഞനം കുത്തിക്കൊണ്ട് നമ്മള് താഴേക്ക് പോയപ്പോ ഉമ്മയും ഉപ്പയും നമ്മള് നേരത്തെ പറഞ്ഞ ആൾക്കാരും നമ്മളെ തന്നെ നോക്കി നിക്കുവായിരുന്നു...
"ഇതാണ് എന്റെ മൂത്ത മോള്...മാഹിയ മെഹക്ക്....ഇതൊക്കെ ഞങ്ങളെ അയൽക്കാരാണ്... പെട്ടെന്ന് നടത്തിയ കല്യാണം ആയതുകൊണ്ട് നിങ്ങളെയൊന്നും കാണാൻ പറ്റിയില്ലല്ലോ...അതുകൊണ്ട് നിങ്ങൾ ഇന്ന് വരുന്നുണ്ടെന്ന് അറിഞ്ഞിട്ട് കാണാൻ വന്നതാണ്..."
"ഓഹ്...നിങ്ങളൊക്കെ ഇരിക്ക്...ഞാൻ കുടിക്കാൻ എടുക്കാം..."
"അയ്യോ വേണ്ട മോളെ...ഉമ്മ ഇപ്പൊ തന്നതെ ഉള്ളു...മോൾക്ക് അത്രക്ക് നിർബന്ധം ആണെങ്കിൽ പിന്നൊരിക്കൽ ഞങ്ങള് വരാം...അന്ന് ഊണിനും ഇരിക്കാം....നന്നായി വരും...എന്നാ ഞങ്ങള് പോയിട്ട് വരാട്ടോ...ഇടയ്ക്കൊക്കെ അങ്ങോട്ട് വരണേ..."
"ശരി ചേച്ചി....പോയി വാ..."
അവരൊക്കെ പോയപ്പോ നമ്മള് അടുക്കളയിൽ കയറി മസാല ചായ ഉണ്ടാക്കിയിട്ട് എല്ലാർക്കും കൊടുത്തിട്ട് ഫോണെടുത്ത് ചേച്ചിയെ വിളിച്ചപ്പൊ ഇന്നുതന്നെ ഷോപ്പിലേക്ക് പോകണം എന്ന് പറഞ്ഞതുകൊണ്ട് നമ്മളും ചെമ്മുവും വേഗം ഇറങ്ങി...ഇക്കയും ഫാമിയുംപുറത്ത് പോകുന്നത് കൊണ്ട് ഞങ്ങളെ അവിടെ ഇറക്കാമെന്ന് പറഞ്ഞപ്പൊ നമ്മള് രണ്ടാളും കേറി ഇരുന്നു...ഹാദി ഹാമിയുടെ കൂടെ സൈറ്റിലേക്ക് പോകുന്നുണ്ട്...മിക്കവാറും ജൂലിക്ക് പണിയാൻ ആവും..ഓൾക്ക് ഓള് ദി ബെസ്റ്റും കൊടുത്ത് കുറച്ച് കഴിഞ്ഞപ്പോ ഷോപ്പ് എത്തി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
"ഓഹ്...അപ്പോ മാഹിയ നാട്ടിൽ എത്തിയല്ലേ...അപ്പൊ പിന്നെ നമുക്ക് മിഷൻ സ്റ്റാർട്ട് ചെയ്യാം...ഇന്ന് തന്നെ പ്ലാനിങ് തുടങ്ങണം ഓക്കെ...?"
"ഓക്കെ സാർ..."
"മാഹി,, നീ ഇനി തൊട്ട് എനിക്ക് സ്വന്തം...ഒപ്പം നിന്റെ ഹസ്ബൻഡിന്റെ നാശവും...ഹഹഹ..."
മാഹിയുടെ ഫോട്ടോ നോക്കി അവൻ അട്ടഹസിച്ചു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
"എന്തായെദി അറ്റോണി കിട്ടിയോ...?"
"ഹ്മ്...ആ @#$%&മോള് അതും കൊണ്ടാണ് ലണ്ടനിലേക്ക് പോയത്.. പിന്നെ എനിക്കെങ്ങനെ കിട്ടാനാണ്...നാട്ടിൽ എത്തിയല്ലേ... അപ്പോ എന്തായാലും ഇനി ഷോപ്പിലേക്ക് വരുമ്പോ അറ്റോണി കൊണ്ടുവരും...നീ അവളുടെ പുന്നാര ഹസ്ബൻഡിനെ ഇല്ലാതാക്കാൻ എന്തെങ്കിലും പ്ലാൻ ചെയ്തോ...അതാവുമ്പോ ഒരു വെടിക്ക് രണ്ടുപക്ഷി...ബൈ ബൈ..."
"ഹ്മ്...അപ്പൊ ഹാഫിസിന് പരലോകത്തേക്ക് പോകാൻ ടൈം ആയി....അതും എന്റെ ഈ കൈകൊണ്ട്...അങ്ങനെ ഞാൻ എന്റെ ലക്ഷ്യത്തിലേക്ക് നടന്നടുക്കാൻ പോകുന്നു....ഹഹഹ.."
തുടരും....
*💞RAB BANAYA ISHQ💞*
*Part»27*
"ഹ്മ്...അപ്പൊ ഹാഫിസിന് പരലോകത്തേക്ക് പോകാൻ ടൈം ആയി....അതും എന്റെ ഈ കൈകൊണ്ട്...അങ്ങനെ ഞാൻ എന്റെ ലക്ഷ്യത്തിലേക്ക് നടന്നടുക്കാൻ പോകുന്നു....ഹഹഹ.."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ക്യാബിനിൽ പോയപ്പോ എല്ലാ ഫയൽസും ചാരമായി നിലത്തുകിടക്കുന്നുണ്ട്...
'പവർ ഓഫ് അറ്റോണി കിട്ടാത്ത ദേഷ്യത്തിൽ കത്തിച്ചതാവാം...'
"മാഹി,,,ഇതൊക്കെ നശിപ്പിച്ച സ്ഥിതിക്ക് ഇനി അവളെ വെറുതെ വിടാൻ പാടില്ല..."
ചെമ്മു അങ്ങനെ പറഞ്ഞെങ്കിലും നമ്മള് ഓളെ ഒന്ന് നോക്കിയിട്ട് ചേച്ചിയെ വിളിച്ചു...
"എല്ലാ സ്റ്റാഫ്സിനോടും കോണ്ഫറൻസ് ഹാളിൽ എത്താൻ പറയണം..."
"ശരി മോളെ..."
"അപ്പൊ കള്ളൻ കപ്പലിൽ തന്നെ..."
"ഹ്മ്...വാ നോക്കാം..."
നമ്മള് രണ്ടുപേരും ഹാളിൽ എത്തിയപ്പോ എല്ലാ സ്റ്റാഫ്‌സും എത്തിയിട്ടുണ്ട്...നമ്മള് രണ്ടുപേരും അവിടെ ഇരുന്നു...
"ഇപ്പൊ നിങ്ങളെ വിളിപ്പിച്ച കാര്യം മനസിലായിട്ടുണ്ടാകുമല്ലോ..."ചെമ്മു
*ആഹ്...മനസിലായി...*
എല്ലാവരും ഒന്നിച്ച് പറഞ്ഞു...
"ഹാ... ഞങ്ങൾക്കും പിന്നെ സ്റ്റാഫ്‌സിനും മാത്രമേ ക്യാബിനിൽ കയറാൻ അനുവാദം ഉള്ളൂ...ഫിംഗർ പ്രിന്റ് യൂസ് ആക്കിയാണ് കയറുന്നതും...ഇപ്പോ ഇത്രയും ഫയൽസ് കത്തിനശിച്ചു...അതൊക്കെ ഡ്യൂപ്ലിക്കേറ്റ് ആയതുകൊണ്ട് പോട്ടെ എന്ന് വെക്കാം...രമേശ് സാർ ഈ ഷോപ്പ് ഞങ്ങളെ രണ്ടാളെയും ഏൽപ്പിക്കുമ്പോ ഞങ്ങൾക്ക് ഇത് ഒരു സ്വപ്നം പോലെയാണ് തോന്നിയത്...ഈ ഷോപ്പ് സ്വന്തം ആക്കണമെന്ന് മനസ് കൊണ്ടുപോലും ആഗ്രഹിച്ചില്ല...സാർ ആയിട്ട് എഴുതിതന്നില്ലേ... അപ്പൊ പിന്നെ ഈ ഷോപ്പ് നല്ല ഭംഗിയായി മുന്നോട്ട് പോകും...അപ്പൊ പറഞ്ഞുവന്നത്...ഇവിടെയുള്ള ആൾ വിചാരിച്ചാലെ ആ ക്യാബിനിൽ കയറാൻ പറ്റൂ...അപ്പൊ നിങ്ങളിൽ ആരോ ആണ് ഇതൊക്കെ ചെയ്തത്....അതാരാണെന്ന് സ്വയം പറയുന്നത് അല്ലെ അതിന്റെ ഒരു മര്യാദ....അപ്പൊ പറഞ്ഞോ...ആരാ ചെയ്തത്....?"
എന്ന് നമ്മള് പറഞ്ഞപ്പൊ എല്ലാവരും കലപില ആക്കാൻ തുടങ്ങി....
"ഓഹ്...ജസ്റ്റ് ഷട്ടപ്പ്..."
എന്ന് ആരോ അലറിയപ്പോ നമ്മള് ആളെ നോക്കിയിട്ട് ഒന്ന് പുച്ഛിച്ചു ചിരിച്ചു...
"ഞാൻ ആണേടി ചെയ്തത്...എന്തേ നിനക്ക് എന്നെ എന്ത് ചെയ്യാൻ പറ്റും...ഈ ഷോപ്പ് സ്വന്തം ആക്കാൻ വേണ്ടി തന്നെ ആണേടി ഞാൻ ഇതൊക്കെ ചെയ്ത് കൂട്ടിയത്...ആ രമേശ് @#$&# മോന് എനിക്ക് തരാൻ മനസില്ല പോലും...അതുകൊണ്ടല്ലേ നിന്നെപോലെയുള്ള വേസ്റ്റിന്റെയൊക്കെ തലയിൽ കെട്ടിവെച്ച് അയാൾ മുങ്ങിയത്...ഹ്മ്..."
"കൊള്ളാം... നിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു...ഇതുവരെ ഒളിഞ്ഞുനിന്ന് ഭീഷണിപ്പെടുത്തിയ നീ നേർക്ക് നേർ കളിക്കാൻ വരുമ്പോ എനിക്ക് നിന്നെ മനസിലാവില്ലെന്ന് കരുതിയോ *ഷഹാന*...നീ ആരാണെന്ന് അറിഞ്ഞുകൊണ്ടാണ് നിന്നെ സെയിൽസ് ഗേൾ ആയി അപ്പൊയിന്റ ചെയ്തത്...എന്താ കേട്ടിട്ട് വിശ്വാസം വരുന്നില്ലേ...നീയൊക്കെ ഒരു പാവം പിടിച്ച പെണ്ണാണ് ഞാനെന്ന് കരുതിയോ...സാഹചര്യം കൊണ്ട് മാറേണ്ടി വന്നവളാണ് ഈ മാഹി... ഞാൻ ആരാണെന്ന് നിനക്കൊന്നും അറിയില്ല...നിന്നെപ്പോലെയുള്ള പെണ്ണ് വിചാരിച്ചാൽ എന്നെ കൊല്ലാമെന്ന് കരുതിയോ...ആദ്യം നീ എനിക്ക് ഭീഷണി... പിന്നെ എന്റെ റൂമിൽ,ഇപ്പൊ ദാ എന്റെ മുന്നിൽ....മോളെ ഷഹാന...നീ വിചാരിക്കുന്നവളല്ല ഞാൻ...ഇതേ വേറെയാ ഐറ്റം...കളിക്കുമ്പോ കുറച്ച് ചിന്തിച്ച് കളിക്കണം...അപ്പൊ എങ്ങനെയാ പോകുവല്ലേ....?"
"എ...എങ്ങോട്ട്..?"
എന്ന് ഓള് പതറിക്കൊണ്ട് ചോദിച്ചപ്പോ നമ്മള് അവിടെയുള്ള ടേബിളിൽ ആഞ്ഞടിച്ചതും അത് പിളർന്നു തരിപ്പണമായി...
"എങ്ങോട്ടാണെന്ന് മോൾക്ക് അറിയില്ലേ...?നിനക്കെന്നെ ശരിക്കും മനസ്സിലായില്ലെന്ന് തോന്നുന്നു... ഇവിടുള്ള ആർക്കും എന്നെ ശരിക്കും അറിയില്ല...അല്ല ഞാൻ അറിയിച്ചില്ല...
അയാം *മാഹിറ മെഹക്ക് IPS*
നിന്നെ ഇത്രയും കാലം തപ്പിനടക്കുവായിരുന്നു...ഇപ്പോഴാണ് നീ എന്റെ വലയിൽ വീണത്...അല്ലല്ലോ ഞാൻ വീഴ്ത്തിയത്...സെക്‌സ് റാക്കറ്റ് നടത്തി നീയും ആ ഹക്കീം മെഹ്ത്തയും കൂടി എത്ര പാവപ്പെട്ട പെൺകുട്ടികളെ ആണേടി ലേലത്തിൽ വിറ്റത്...അതൊക്കെ നടത്തി പിടിക്കപ്പെടാതെ സുഖിച്ചു കഴിയാമെന്നാണോ നീയും നിന്റെ ഹസ്ബൻഡും കരുതിയത്...എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ...?ഹക്കീം നിന്റെ ഹസ്ബൻഡ് അല്ലെ...?
എന്നാലെ മോൾടെ ഹസ്ബൻഡ് ഇപ്പൊ ജയിലിൽ സുഖവാസം തുടങ്ങിയിട്ടുണ്ട്...ഇപ്പൊ നീയും കൂടി ആയാൽ സംഭവം കളർ ആവും...പിന്നെ നിന്റെ കൂടെ കൂടിയ പുതിയ ഐറ്റം ഉണ്ടല്ലോ...എന്താ ഓൾടെ പേര്...?
ഹാ *റാമിയ ഷബ്ന*...ഓളും കൂട്ടിന് ഉണ്ട്...അപ്പൊ പിന്നെ പോകാം...."
കയ്യിലുള്ള വിലങ് എടുത്ത് ഓൾക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു...പെട്ടെന്ന് ഓള് നമ്മളെ തള്ളിമാറ്റി പുറത്തേക്ക് ഓടിയപ്പോ പാന്റ്സിന്റെ അടിയിൽ നിന്ന് പിസ്റ്റൽ എടുത്തിട്ട് ഓളെ കാലിനുനോക്കി ഷൂട്ട് ചെയ്തു...
"ആ......"
എന്ന് അലറിക്കൊണ്ട് അവൾ നിലത്ത് വീണപ്പോ മുടിക്കുത്തിന് പിടിച്ച് ഓളെ എഴുന്നേൽപ്പിച്ചു...
"രക്ഷപ്പെടാൻ നോക്കിയിട്ടല്ലേ...ഹ്മ്...ഇനി രക്ഷപ്പെടണോ...?എന്നാ പിന്നെ ഒരു ബുള്ളറ്റ് ഈ തലക്ക് തുളച്ചു കയറ്റി പരലോകത്ത് അയച്ചാലോ...?വേണ്ട എന്ന് തോന്നുന്നു..."
വിലങ് വെച്ച് ഓളെ ജീപ്പിൽ കയറ്റി നമ്മള് മുന്നിൽ കയറാൻ പോയപ്പോ ചെമ്മു നമ്മളെ
"മാഹി"
എന്ന് വിളിച്ചു...
"കോൾ മീ മേഡം..."
അപ്പോഴേക്കും ജീപ്പ് സ്റ്റേഷൻ ലക്ഷ്യമാക്കി മുന്നോട്ട് പോയിരുന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
"ഇല്ല ഇത് എന്റെ മാഹി അല്ല...ഇത് വരെ ആരോ ആണ്..അപ്പോ എന്റെ മാഹി എവിടെപ്പോയി...?"
"മോളെ അത് മാഹി തന്നെ ആണോ...?"
"ഇവിടെ വരുന്നത് വരെ അവൾ കൂടെ ഉണ്ടായിരുന്നു....അപ്പൊ ഇത് ആരാ...?"
"മാഹിറ എന്നല്ലേ പേര് പറഞ്ഞത്....ഇനി മാഹിയുടെ സിസ്റ്റർ ആവുമോ...?"
ചേച്ചി അങ്ങനെ പറഞ്ഞപ്പൊ നമ്മള് അതൊന്ന് ആലോചിച്ചിട്ട് അവിടുന്ന് എഴുന്നേറ്റ് ഇക്കാക്ക് കോൾ ചെയ്തു...ഇതുവരെ നടന്ന കാര്യങ്ങൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പൊ ഇക്ക ഇക്കാക്കാനെയും കൂട്ടി ഇങ്ങോട്ട് വരാമെന്നും പറഞ്ഞ് കോൾ കട്ട് ചെയ്തു...
"ചെമ്മു,,എവിടെ മാഹി...?"
എന്ന് ഇക്കാക്ക ചോദിച്ചപ്പോ നമ്മള് നടന്നതൊക്കെ പറഞ്ഞുകൊടുത്തു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
നമ്മള് നാട്ടിലുള്ള CBI ഓഫീസില് തല കാണിക്കാൻ ചെന്നപ്പഴാണ് സൈലെന്റിലിരുന്ന ഫോൺ വൈബ്രേറ്റ് ചെയ്തത്...അവിടുന്ന് ഇറങ്ങിയപ്പോ ഓൻ കാറുമെടുത്തിട്ട് വന്നു...വേഗം ഷോപ്പിലേക്ക് പോകണമെന്ന് പറഞ്ഞപ്പോ നമ്മള് കാര്യം തിരക്കിയെങ്കിലും ഓൻ ഒന്ന് വാ തുറക്കുന്നുപോലും ഇല്ല...ഷോപ്പിന്റെ മുന്നിൽ എത്തിയപ്പോ ചെമ്മു ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ടിട്ട് നമ്മള് മാഹിയെ ചോദിച്ചപ്പോ ഓള് പറയുന്ന കാര്യം കേട്ട് നമ്മക്ക് സമനില തെറ്റുന്നതുപോലെ തോന്നി...
"ചെമ്മു,,നീ എന്താ പറയുന്നേ...അപ്പൊ ഇതുവരെ നമ്മുടെ കൂടെ ഉണ്ടായിരുന്നത് മാഹി അല്ലെന്ന് ആണോ...?ഐ കാണ്ട് ബിലീവ് ദിസ്..."
"അങ്ങനെയല്ല ഇക്കാക്ക,,,,ഒന്നുകിൽ ഇവിടെ എത്തിയതിന് ശേഷം മാഹിയെ മാറ്റി ആ മാഹിറ വന്നതാവാം...അല്ലെങ്കിൽ അവിടേക്ക് പോകുന്നതിന് മുമ്പ് ആവാം..."
"ഹ്മ്...സെക്കന്റ് വൺ ആണ് സംഭവിക്കാൻ സാധ്യത കൂടുതൽ...ഞാനൊന്ന് നോക്കട്ടെ...നിങ്ങള് വീട്ടിലേക്ക് പോയ്ക്കോ...ഞങ്ങളെവിടെയെന്ന് ചോദിച്ചാൽ പുറത്ത് പോയെന്ന് പറഞ്ഞാൽ മതി...ഇനി മാഹിയുമായേ ഞാൻ തിരിച്ചുവരൂ.."
"മ്... ശരി..."
നമ്മള് നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആണ്....അകത്തേക്ക് പോയപ്പോ തന്നെ കണ്ടത് യൂണിഫോമിൽ മാഹിയെ പോലെ ഉള്ള ഓഫീസറെ ആണ്....
"എസ്ക്യൂസ് മീ..."
"യെസ്...ഹാ ഇതാര് ഹഫീസോ...?വരണം...ഇരിക്ക്..."
"ഹാ"
"തന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..."
"നന്ദിയൊക്കെ അവിടെ ഇരിക്കട്ടെ...എവിടെ എന്റെ ഭാര്യ...?"
"തന്റെ ഭാര്യ എവിടെ എന്ന് എന്നോടാണോ ചോദിക്കുന്നെ...?"
"ഹോ...പിന്നെ നിന്നോടല്ലാതെ പിന്നെ ആരോരടി മാഹിയെ പറ്റി ചോദിക്കുന്നെ...എവിടെഡി എന്റെ പെണ്ണ്..."
"ഹാഫിസ് റിലാക്സ്...."
"ഹാഫിസ് എന്നോ...ഒന്നുമില്ലെങ്കിലും ഞാൻ ഒരു ഓഫീസർ അല്ലെ....കോൾ മീ സാർ..."
"ഓക്കെ ഓക്കെ സാർ...ജസ്റ്റ് കാം ഡൗൺ....എല്ലാം ഞാൻ പറയാം...
വാട്‌സ്ആപ്പിൽ ഒരു ഫ്രണ്ടിന്റെ മെസേജ് വന്നാണ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്...ആയാസപ്പെട്ട് കണ്ണു തുറന്നപ്പോ അത് ദിവിയുടെ മെസേജ് ആയിരുന്നു...അതിന്റെ താഴെ വൈറൽ സോങ് ഓഫ് ഉമ്മച്ചിക്കുട്ടി എന്ന് കണ്ടിട്ട് വെറുതെ ആ സോങ് പ്ലെയ് ചെയ്തു....ഒരു മാളിന്റെ ഇൻഗുറേഷന് തൊട്ടുമുമ്പ് ഒരു പെണ്ണ് പാടുന്ന പാട്ട് ആൾക്കാർ നെഞ്ചിലേറ്റിക്കൊണ്ടിരിക്കുന്നത്...
അതിലെ പെണ്ണിനെ കണ്ട് ഒരു നിമിഷം ഞെട്ടിപ്പോയി....എന്നെപ്പോലെയുള്ള എന്നാൽ കണ്ണിന്റെ നിറത്തിൽ മാത്രം വ്യത്യാസമുള്ള നീലകണ്ണുള്ള മൊഞ്ചത്തി.... അവള് ആരാണെന്ന് തിരക്കിയപ്പോഴാണ് എന്റെ ഉപ്പച്ചി *സുഹൈർ* വന്നിട്ട് പറഞ്ഞത് അത് നിന്റെ ഇരട്ട സഹോദരി മാഹിയ ആണെന്ന്...അപ്പോഴാണ് IPS കാരി ആവണമെന്ന എന്റെ മോഹത്തിന് മാറ്റുകൂട്ടിയത്...ഇങ്ങനെ ട്വിൻ സിസ്റ്ററും ഉമ്മച്ചിയും സുനുവും സുമിയും ഉണ്ടെന്നൊന്നും ഉപ്പച്ചി എന്നോട് പറഞ്ഞിരുന്നില്ല..
അന്നുണ്ടായ ആക്‌സിഡന്റിൽ ഉപ്പച്ചിക്ക് ഓർമ നഷ്ടപ്പെട്ടിരുന്നു...അന്ന് കുഞ്ഞായ എന്നെപ്പോലും ഉപ്പച്ചിക്ക് ഓർമ ഉണ്ടായിരുന്നില്ല...ട്രീട്മെന്റിന്റെ ഭാഗമായാണ് ഡൽഹിയിൽ എത്തിയത്...ഏറെ നാളത്തെ ട്രീട്മെന്റിന് ശേഷം ഉപ്പച്ചിക്ക് ഓർമ തിരിച്ചുകിട്ടി...അപ്പഴാണ് ഉപ്പച്ചിക്ക് ആക്‌സിഡന്റ് നടന്നതും ഞാനും ഉപ്പച്ചിയും തെറിച്ചു വീണതും ഒക്കെ ഓർമ വന്നത്...ഉമ്മച്ചിയൊക്കെ വിചാരിച്ചത് ഞങ്ങള് മരിച്ചെന്നാണ്.. പക്ഷെ,ഇതൊക്കെ അറിയുമ്പോ ഞാനെങ്ങനെ പ്രതികരിക്കും എന്ന് അറിയാത്തത് കൊണ്ടാണ് ഉപ്പച്ചി ഇതൊന്നും പറയാതിരുന്നത്...
IPS ആയിട്ട് ആദ്യ പോസ്റ്റിങ് ആഗ്രയിലെ സെക്യൂരിറ്റി ആയിരുന്നു...അന്നാണ് സാറിന്റെ കൂടെ മാഹിയെ കണ്ടത്...അപ്പൊ നിങ്ങള് തമ്മിലുള്ള കല്യാണം കഴിഞ്ഞെന്ന് മനസിലായി...മാഹിയുടെ കയ്യിൽ നിന്ന് വീണ ഡയറി വായിച്ചപ്പോഴാണ് സെക്‌സ് റാക്കെറ്റിൽ ഉൾപ്പെട്ട പിടികിട്ടാ പുള്ളികളെ പിടിക്കാൻ ആദ്യത്തെ ഓർഡർ വന്നത്...സാറിന്റെ കൂടെ വന്നാൽ അവരെക്കുറിച്ച് എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല എന്ന് തോന്നി...മാഹിയെയും എന്നെയും തിരിച്ചറിയുന്ന കണ്ണുകൾ ബ്ലൂ ലെൻസിറ്റ് അഡ്ജസ്റ്റ് ചെയ്തു...എന്റേത് ലൈറ്റ് ബ്ലൂ ആണ്...
മാഹിയെ ബോധം കെടുത്തി ദിവിയുടെ കൂടെ നാട്ടിലേക്ക് അയച്ചു...പിന്നെ മാഹി ആയി തന്റെ കൂടെ തകർത്ത് അഭിനയിച്ചു...ഒടുവിൽ അവരെ എനിക്ക് പിടി കൂടാനായി...ഒരു കാര്യത്തിൽ എനിക്ക് മാഹിയോട് കടപ്പാടുണ്ട്...ഒരു ദിവസമെങ്കിലും എനിക്ക് ഉമ്മച്ചിയുടെയും സുനുവിനെയും സുമിയുടെയും സ്നേഹം കിട്ടി..."
എന്ന് ഓള് പറഞ്ഞപ്പൊ വിശ്വസിക്കാൻ ആവാതെ നമ്മള് നെറ്റിചുളിച്ചുകൊണ്ട് ഓളെ നോക്കി...
"അപ്പൊ എന്റെ കൂടെ മാഹിക്ക് പകരം ഒരുമാസം താൻ...ഛെ...നിനക്ക് നാണമില്ലേ ഒരു അന്യ പുരുഷന്റെ കൂടെ അതും സ്വന്തം സഹോദരിയുടെ ഭർത്താവിന്റെ കൂടെ...?"
"അതിനല്ലേ ഞാൻ എപ്പോഴും ഡിസ്റ്റൻസ് കീപ്പ് ചെയ്തത്..."
എന്ന് ഓള് പറഞ്ഞപ്പൊ നമ്മള് മോന്തയടക്കി ഒന്ന് കൊടുത്തു....നമ്മള് ഓളെ അടിക്കുന്നത് കണ്ടിട്ട് കോൺസ്റ്റബിൾസ് നമ്മക്ക് നേരെ വന്നപ്പോ ഓള് അവരെ തടഞ്ഞിട്ട് നമ്മള് ആരാന്ന് പറഞ്ഞുകൊടുത്തപ്പോ അവരൊക്കെ അടങ്ങിനിന്ന് സല്യൂട്ട് അടിച്ചു..
"ഈ അടി എന്തിനാവുമെന്ന് നിനക്ക് അറിയാമല്ലോ...ഇനി പറ എവിടെ എന്റെ മാഹി....?"
"എന്റെ ഗസ്റ്റ് ഹൗസിൽ ഉപ്പച്ചിന്റെ കൂടെ ഉണ്ട്...ഞാൻ ദിവിയെ വിളിക്കട്ടെ..."
"ഹ്മ്..ഓക്കെ..."
"വാട്ട്....?"
എന്ന് ഓള് അലറിയപ്പോ നമ്മള് എഴുന്നേറ്റ് നിന്നു...
"ഹ്മ്...എന്താ പ്രശ്നം....?"
"അത് ഗസ്റ്റ് ഹൗസിൽ ആരോ വന്നിട്ട് ദിവിയെ അടിച്ചിട്ട് മാഹിയെ കൊണ്ടുപോയെന്ന്..."
"ഓഹ്...ഇത് നിന്റെ റെസ്പോൻസിബിലിറ്റി ആണ്...എന്റടുത്ത് നിന്ന് കൊണ്ടുപോയ മാഹിയെ തിരിച്ച് എന്റടുത്ത് കൊണ്ടെത്തിക്കാൻ തനിക്ക് ഞാൻ 24 മണിക്കൂർ സമയം തരാം...ഞാൻ ഇവിടെത്തന്നെ ഉണ്ടാവും..എന്നാ സമയം കളയണ്ട... യുവർ ഡ്യൂട്ടി ഈസ് സ്റ്റാർട്ട് നൗ..."
"ഓക്കെ സാർ..."
ഷീ ഈസ് വെരി ബ്രില്യന്റ്...നമ്മക്ക് ഉറപ്പാണ്...എന്ത് റിസ്‌ക്ക് എടുത്തിട്ടാണെങ്കിലും ഓള് അനിയത്തിയെ രക്ഷിക്കുമെന്ന്... ഇതുവഴി ഓള് മരിച്ചെന്ന് കരുതിയ ഉപ്പാച്ചിയെയും ഇതാത്തയെയും കാണട്ടെ...
ചിന്തകൾക്ക് ഫുൾ സ്റ്റോപ്പിട്ട് ഇരിക്കുമ്പോഴാണ്
"ഡാ..."
എന്ന് ആരോ അലറിയത്...
അവിടേക്ക് നോക്കിയപ്പോ സെല്ലിൽ നിന്ന് ഒരുത്തി നമ്മളെ നോക്കി നിക്കുവാണ്...കൂടെ വേറൊരുത്തി കൂടെ ഉണ്ട്....
"ഡാ ന്ന് വിളിക്കാൻ ഞാൻ നിന്റെ കുഞ്ഞമ്മന്റെ മോൻ ഒന്നും അല്ല...വെറുതെ എന്റെ കയ്യിന്ന് വാങ്ങിച്ച് കൂട്ടണ്ട..."
"നിന്നെ ഞാൻ കൊല്ലുമെഡ..."
"അപ്പൊ നീയാണ് എന്നെ കൊല്ലാൻ നടക്കുന്ന സാധനം അല്ലെ...കൂടെയുള്ളത് എന്റെ ഭാര്യയെ കൊല്ലാൻ നടക്കുന്നത്...കുറേയായി നിന്നെയൊക്കെ കാണണം എന്ന് വിചാരിക്കുന്നു...ദേ ഞാൻ നിന്റെ തൊട്ടുമുന്നിൽ നിൽക്കുന്നു...ഗൺ വേണോ അതോ കത്തി വേണോ...ദാ ഇത് പിടി...എന്നിട്ട് എന്നെ ഷൂട്ട് ചെയ്യ്...എന്തേ ആവുന്നില്ലേ....ഞാൻ മണ്ടനാണെന്ന് കരുതിയോ റാമിയ ഷബ്ന സിസ്റ്റർ ഓഫ് രോഷ്നി ആൻഡ് റിയ ഷബ്ന...എന്തായാലും ഇപ്പോ നിനക്ക് മാഹിറ ആണ് ബെസ്റ്റ്...ഓളെ അടികൊണ്ട് നീയൊക്കെ ജീവനോടെ ഉണ്ടെങ്കിൽ വീണ്ടും കാണാം..."
എന്നും പറഞ്ഞിട്ട് നമ്മള് അവിടെ ഇരുന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ബോധം തെളിഞ്ഞപ്പോ നമ്മള് കണ്ടത് ഒരു പരിചയവും ഇല്ലാത്ത ഒരു പെണ്ണിനേയും നമ്മടെ ഉപ്പച്ചിയെയും ആണ്...ആദ്യം വിശ്വസിക്കാൻ പാട് പെട്ടെങ്കിലും ഉപ്പച്ചി പറഞ്ഞ കാര്യങ്ങൾ ഉൾകൊണ്ടു....നമ്മക്ക് ഒരു ട്വിൻ സിസ്റ്റർ ഉണ്ടെന്ന് പറഞ്ഞപ്പൊ ഓളെ ഒന്ന് കാണാൻ തോന്നി...ദിവി വായാടി ആയതുകൊണ്ട് ബോറാടിക്കാറേ ഉണ്ടായിരുന്നില്ല...പിന്നെ ഉമ്മച്ചിയേയും സുനുവിനെയും സുമിയെയും കുറിച്ചൊക്കെ നമ്മള് പറയുമ്പോ ഉപ്പച്ചി കണ്ണ് നിറക്കും...അപ്പൊ നമ്മളും ദിവിയും ഇക്കിളി ഇട്ട് ചിരിപ്പിക്കും...ഉപ്പച്ചി നമ്മളെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുവാ...ഇതിനിടയ്ക്ക് ഇക്കാനെയും ഹാദിയെയും ചെമ്മൂനെയും ഉപ്പാനെയും ഉമ്മാനെയൊക്കെ നല്ലോണം മിസ്സ് ചെയ്തു...ഫോണുണ്ടെങ്കിൽ അവരെ പിക്ക് നോക്കി ഇരിക്കാമായിരുന്നു...ഇതിപ്പോ ഫോൺ പോലും ഓൾടെ കയ്യിൽ അല്ലെ...ഇക്കാന്റെ സ്വഭാവം വെച്ച് ഓളെ കൊല്ലാതെ വിട്ടാൽ മതിയായിരുന്നു...
ഒരു ദിവസം ഉപ്പച്ചി പുറത്തുപോയപ്പൊ നമ്മളും ദിവിയും ഇരുന്ന് ലുഡോ കളിക്കലായിരുന്നു... അന്നേരത്താണ് കോളിങ് ബെല്ല് മുഴങ്ങിയത്...ദിവി ഡോർ തുറന്നപ്പോ തന്നെ ഓളെ നാലഞ്ച് തടിമാടന്മാർ ആഞ്ഞുതള്ളിയിട്ട് നമ്മടെ നേരെ വന്നു...
"ആരാ നിങ്ങളൊക്കെ...?എന്താ നിങ്ങക്ക് വേണ്ടേ...എന്തിനാ ദിവിയെ തള്ളിയിട്ടത്...?"
"വീ വാണ്ട് യൂ..."എന്നും പറഞ്ഞ് നമ്മളെ കയ്യിൽ ഒരുത്തൻ പിടിച്ചപ്പോ നമ്മള് ഗോൾ പോസ്റ്റിനിറ്റ് നല്ല കിക്ക് കൊടുത്തു...അപ്പൊ തന്നെ ഓൻ ബോധം കെട്ട് വീണു....അപ്പോഴേക്കും ദിവി എഴുന്നേറ്റു...പിന്നെ നമ്മള് രണ്ടാളും കൂടി നമ്മക്ക് അറിയാവുന്ന കബഡിയും ദിവിക്ക് അറിയാവുന്ന കരാട്ടെയും ഉപയോഗിച്ച് അവരെ നന്നായി പെരുമാറി...അവരെ പൊക്കിയെടുത്ത് പുറത്ത് ഇട്ടപ്പോ ഒരു മാസ്ക്കിട്ട എവറസ്റ്റ് കൊടുമുടി പോലെയുള്ള ആൾ നമ്മളെ പിടിച്ചുവലിച്ച് കാറിൽ കയറ്റി...അത് തടയാൻ നിന്ന് ദിവിയെ എന്തോ സ്‌പ്രേ മുഖത്തടിച്ചിട്ട് ഓള് ബോധം കെട്ട് വീണു...
നമ്മളെ പിടിച്ചിരുന്ന കാട്ടുമാക്കാനെ പിച്ചിയും അടിച്ചും ഉപദ്രവിച്ചിട്ടും ഓൻ നമ്മളിലെ പിടി വിടുന്നില്ല... ഓൻ്റെ വയറ്റിനിട്ട് കുത്തിയപ്പോ ഓൻ കുറച്ചു മാറി ഇരുന്നു...നമ്മളെ കൈ അപ്പോഴേക്കും കെട്ടിയിട്ടിരുന്നു...എന്നിട്ടും നമ്മള് കാല് കൊണ്ട് ഡോർ തുറക്കാൻ പരിശ്രമിച്ചു...അപ്പോഴേക്കും നമ്മളെ പൊക്കിയെടുത്ത് ആ കാട്ടുമാക്കാൻ ഒരു വലിയ വീട്ടിലേക്ക് നടന്നു...
നമ്മള് ഓൻ്റെ പുറത്ത് മാന്തി പറിച്ചു...കുറേ കടിക്കുകയും ചെയ്തു...എന്നിട്ടൊന്നും ആ മാക്കാൻ നമ്മളെ താഴെ ഇറക്കുന്നില്ല....കുറച്ചു കഴിഞ്ഞപ്പോ ഓൻ നമ്മളെ ഒരു റൂമിൽ കൊണ്ടുപോയിട്ട് ബെഡിൽ ഇട്ടിട്ട് കയ്യിലെ കെട്ടഴിച്ചു...നമ്മള് എഴുന്നേറ്റിറ്റ് കയ്യിൽ കിട്ടിയ ഫ്ലവർ വേസ് എടുത്തിട്ട് ഓൻ്റെ തലമണ്ട പൊട്ടിക്കാൻ നോക്കിയപ്പോ ആ മാക്കാൻ മാസ്‌ക്ക് അഴിച്ചുമാറ്റി...അപ്പൊ തന്നെ നമ്മളെ കയ്യിലുള്ള വേസ് നിലം പതിച്ചു...
*ഷാൻ*
"ഓഹ്... അപ്പൊ നീ എന്നെ മറന്നിട്ടില്ല...താങ്ക് ഗോഡ്..."
"എന്താടാ നിനക്ക് വേണ്ടത്...അന്ന് എന്റെ കയ്യിൽ നിന്ന് കിട്ടിയിട്ടും നിനക്ക് മതിയായില്ലേ...?"
"ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടമായ നിന്നിലെ പ്ലസ് പോയിന്റ്...നിന്നെ കൊല്ലാൻ നോക്കിയാലും നിന്റെ ധൈര്യം ചോർന്നുപോവാത്ത സിങ്കക്കുട്ടി..."
"നീ എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നത്...?ആദ്യം അതുപറ..."
"ഐ വാണ്ട് യൂ മാഹി...നിന്നെ അന്ന് കണ്ടപ്പോ തൊട്ട് എന്റെ കരളിൽ കേറി കൂടിയതാണ്...നിന്റെ സ്നേഹം കിട്ടാൻ വേണ്ടിയാണ് ഞാൻ ഒരു ഗുഡ് ഫ്രണ്ടിനെപോലെ നിന്റെ ഒപ്പം നിന്നത്..."
"ഛി... ഫ്രണ്ട് പോലും....നീ അല്ലെ എന്റെ അമിയെ പിച്ചിച്ചീന്തി കൊന്നത്..."
"ഹഹഹ...അപ്പൊ നിനക്ക് എല്ലാം അറിയാം...എനിക്ക് ഒരാളെ സ്നേഹിക്കണമെന്ന് തോന്നിയാൽ പിന്നെ അവരെ കിട്ടാതെ അടങ്ങില്ല...അവള്...ആ പരട്ട അമി ഒച്ചവെച്ച് ആളെ കൂട്ടാൻ നോക്കിയപ്പോ കാര്യം കഴിഞ്ഞ് ഓളെ ശ്വാസം മുട്ടിച്ച് കൊന്ന് പെട്രോൾ ഒഴിച്ചു കത്തിച്ചു...പിന്നെ നിന്നോട് ഉള്ളത് അതുപോലെ അല്ല... നിന്നെ എനിക്ക് എപ്പോഴും സ്നേഹിക്കണം...അതിന് ഞാൻ നിന്നെ കല്യാണം കഴിക്കും..."
"ഡാ... എന്തിനാടാ എന്റെ അമിയെ കൊന്നത്...?"
"എന്റെ സ്വഭാവം അവള് നേരത്തെ അറിഞ്ഞുകഴിഞ്ഞിരുന്നു...നിന്നോട് പറയാൻ വരുമ്പഴാണ് ഞാനവളെ ഹഹഹ..."
"എസ്ക്യൂസ് മീ..."
ഷാൻ അത്രയും പറഞ്ഞപ്പൊ നമ്മള് നിലവിളിച്ച് കരയുമ്പഴാണ് ആരോ അവിടേക്ക് വന്നത്....നോക്കിയപ്പോ നമ്മടെ ട്വിൻ ആയിരുന്നു...ശരിക്കും നമ്മളെപ്പോലെ തന്നെ ഉണ്ട്....ഓള് നമ്മളെ നോക്കി ഒന്ന് സൈറ്റ് അടിച്ചപ്പോ നമ്മള് ചിരിച്ചുകൊടുത്തു...
"നീ ആരാ....?" ഷാൻ
"ഞാൻ മാഹി...നീ ഞാനാണെന്ന് വിചാരിച്ച് ഇവളെ എന്തിനാ കൊണ്ടുവന്നത്...നമുക്ക് ഒരുമിച്ച് ജീവിക്കാം ഷാൻ ഇക്കാ...ഇവളാരാ...?"
എന്ന് ഓള് പറയുന്നത് കേട്ടിട്ട് നമ്മള് തോള്ളേം തുറന്ന് നോക്കി...
"ഷാൻ ഞാനാണ് മാഹി... അവൾ അല്ല..."
"അല്ല ഞാനാണ് മാഹി..."
"അല്ല ഞാൻ..."
"നോ ഞാൻ..."
രണ്ടുപേരും കലപില ആക്കിയപ്പോ ഓൻ ഭ്രാന്ത് പിടിച്ചുകൊണ്ട് കാറുമെടുത്തിട്ട് പുറത്തേക്ക് പോയി...
നമ്മള് അപ്പൊ എഴുന്നേറ്റിറ്റ് ഓളെ അടുത്തേക്ക് പോയി...നമ്മൾ ഈ കാണുന്നത് സത്യം ആണോ എന്നറിയാൻ വേണ്ടി ഓളെ ശരിക്കുമൊന്ന് നോക്കിയപ്പോ ഓള് കണ്ണിൽ നിന്ന് ലെൻസ് മാറ്റി...അപ്പോഴാ ഒരു കാര്യം മനസിലായത്... ലെൻസ് വെച്ചിട്ട് നമ്മളെപ്പോലെ ആക്കിയിട്ടാണ് നടന്നതെന്ന്...
നമ്മള് ഓളോടൊന്നും മിണ്ടിയില്ല...ഓള് നമ്മളെയും കൂട്ടി ഗസ്റ്റ് ഹൗസിൽ പോയപ്പോ ഉപ്പച്ചി നമ്മളെ കെട്ടിപ്പിടിച്ച് കരഞ്ഞു...അത് കഴിഞ്ഞു ദിവി കുഴപ്പമൊന്നും ഇല്ലാലോ എന്ന് ചോദിച്ചു...നമ്മള് ഇല്ലെന്ന് തലയാട്ടി കാണിച്ചപ്പൊ മാഹിറ നമ്മളെ ഇക്ക കാത്തിരിക്കുവാണെന്ന് പറഞ്ഞു...ഉപ്പച്ചിനെയും ഇവരെയൊക്കെയും വിട്ടപോകാൻ മനസ് അനുവദിക്കുന്നുണ്ടായിരുന്നില്ല...
അവരോടും കൂടി വരാൻ പറഞ്ഞപ്പൊ ഉപ്പച്ചി ഇപ്പോഴും ഉണ്ടെന്ന് ആരെയും അറിയിക്കേണ്ടെന്ന് പറഞ്ഞു...അതിന്റെ കാരണം ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയുന്നില്ല...നമ്മള് അപ്പൊ തന്നെ മാഹിറയുടെ കൂടെ സ്റ്റേഷനിലേക്ക് പോയപ്പോ ഇക്ക നമ്മളെയും കാത്ത് ഇരിക്കുന്നുണ്ടായിരുന്നു...ഇക്ക നമ്മളോട് ഇതുവരെയുള്ള കാര്യങ്ങൾ പറയുന്നുണ്ടായിരുന്നെങ്കിലും നമ്മൾക്ക് എന്തോ ഇക്കാനെ ഫേസ് ചെയ്യാൻ ആവാത്തതുപോലെ...ചിലപ്പോ ഇത്ര നാൾ കാണാത്തത് കൊണ്ടാവും...ഇക്കാന്റെ കൂടെ വീട്ടിലേക്ക് പോകുമ്പഴും ഷാൻ പറഞ്ഞ കാര്യങ്ങൾ നമ്മടെ കാതിൽ അലയടിച്ചുകൊണ്ടിരുന്നു...നമ്മള് അലറിക്കൊണ്ട് കണ്ണു തുറന്നപ്പോ റൂമിലാണെന്ന് മനസിലായി...
ഇക്ക അപ്പൊ തന്നെ ഓടി വന്നിട്ട് നമ്മടെ അടുത്ത് ഇരുന്നപ്പോ നമ്മള് പേടികൊണ്ട് ഇക്കാനെ വരിഞ്ഞുമുറുക്കി...ഇക്ക പോകാൻ നോക്കിയെങ്കിലും നമ്മള് അവിടെ പിടിച്ചു കിടത്തി എപ്പോഴോ മയങ്ങിപ്പോയി....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
ഉമ്മയും ഉപ്പയും എവിടെയോ പോയത് കൊണ്ട് നടന്നതൊന്നും അറിഞ്ഞിട്ടില്ല...ഹാദിയോടും ഹാമിയോടും ഒന്നും പറഞ്ഞിരുന്നില്ല...നമ്മള് ഒന്ന് ഫ്രഷാവാൻ പോയപ്പഴാണ് ഓള് അലറിയതും പേടിച്ചതുകൊണ്ട് നമ്മള് ഓൾടെ കൂടെ കിടന്നിട്ട് ഉറങ്ങിപോയിരുന്നു...
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
[_മാഹി_]
എല്ലാം പഴയപടി ആയപ്പോ നമ്മള് ചെമ്മുവിന്റെ കൂടെ ഷോപ്പിലേക്ക് പോകാൻ തുടങ്ങി...ഇക്ക ക്രൈമിന്റെ ഭാഗമായി എവിടേക്കോ പോകുന്നുണ്ടെന്ന് പറഞ്ഞിട്ട് പെട്ടെന്ന് തിരിച്ചുവന്നിട്ട് നമ്മളെ മുഖത്തേക്ക് കുറേ ഫോട്ടോസ് വലിച്ചെറിഞ്ഞിട്ട് ദേഷ്യത്തോടെ ഇറങ്ങിപ്പോയി....
തുടരും....
*💞RAB BANAYA ISHQ💞*
*Part»28*
എല്ലാം പഴയപടി ആയപ്പോ നമ്മള് ചെമ്മുവിന്റെ കൂടെ ഷോപ്പിലേക്ക് പോകാൻ തുടങ്ങി...ഇക്ക ക്രൈമിന്റെ ഭാഗമായി എവിടേക്കോ പോകുന്നുണ്ടെന്ന് പറഞ്ഞിട്ട് പെട്ടെന്ന് തിരിച്ചുവന്നിട്ട് നമ്മളെ മുഖത്തേക്ക് കുറേ ഫോട്ടോസ് വലിച്ചെറിഞ്ഞിട്ട് ദേഷ്യത്തോടെ ഇറങ്ങിപ്പോയി....
ഇക്ക പോയപ്പോ നമ്മള് ഒന്നും മനസിലാകാതെ ആ ഫോട്ടോസോക്കെ പെറുക്കിയെടുത്തു...അത് എടുത്തുനോക്കിയിട്ട് നമ്മക്ക് നല്ലോണം ദേഷ്യം വന്നു...അപ്പൊ തന്നെ കീറിക്കളഞ്ഞിട്ട് കത്തിച്ചു...
എന്താന്നല്ലേ...ആ കാട്ടുമാക്കാൻ ഷാൻ നമ്മളെ പൊക്കിയെടുത്തു കൊണ്ടുപോകുന്ന പല പോസിലുള്ള പിക്ക്😬
ഇതൊക്കെ കണ്ട് ആർക്കാ ദേഷ്യം വരാതിരിക്കാ... ഇനി ഇക്കാനെ എന്ത് പറഞ്ഞാ ഒന്ന് തണുപ്പിക്കുവാ...നടന്നതൊക്കെ പറയാം....
നമ്മള് ഇക്കാനെ തപ്പി നടന്നിട്ട് അവസാനം ഗാർഡനിൽ ഇക്കാനെ കണ്ടപ്പോ നേരെ അങ്ങോട്ടേക്ക് പോയി...
നടന്നതൊക്കെ പറഞ്ഞിട്ടും ഇക്ക നമ്മളെ ഒന്ന് നോക്കുന്നു പോലും ഇല്ല...അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ...നമ്മള് രണ്ടും കൽപ്പിച്ച് ഇക്കാന്റെ മുന്നിൽ കേറി നിന്നു...ഇക്ക നമ്മളെ നോക്കി ദേഷ്യം കണ്ട്രോൾ ചെയ്ത് നിക്കുന്നത് കണ്ടപ്പൊ ഒന്ന് കിട്ടുവാണേൽ കിട്ടട്ടെ എന്ന് വിചാരിച്ച് ഇക്കാന്റെ മുഖം നമ്മടെ നേർക്ക് ആക്കി വെച്ചു...നമ്മടെ ചുണ്ട് ഇക്കാന്റെ ചുണ്ടുമായി ചേർത്തുവെച്ചപ്പോ ഇക്കാന്റെ ദേഷ്യം അലിഞ്ഞില്ലാതാകുന്നത് നമ്മള് മനസിലാക്കി... ഇക്കയുടെ കര വളയത്തിനുള്ളിൽ കുറേ നേരം നിന്നിട്ട് നമ്മള് പോകാൻ നിന്നപ്പോ ഇക്ക നമ്മടെ അരയിലൂടെ കയ്യിട്ട് ഒന്നുകൂടി ചേർത്തു നിർത്തിയിട്ട് നമ്മടെ ചുണ്ടോട് ഇക്കാന്റെ ചുണ്ട് ചേർത്തുവെച്ചു...
നമ്മടെ ഹാർട്ട് ബീറ്റിന്റെ വേഗത കൂടുന്നതുപോലെ തന്നെ ഇക്കാന്റെ ഓരോ ഹാർട്ട് ബീറ്റിലും നമ്മടെ പേര് പറയുന്നത് പോലെ നമ്മക്ക് തോന്നി...നമ്മളിലുള്ള പിടി വിട്ട് ഇക്ക നമ്മടെ മുഖം കൈക്കുള്ളിലാക്കി വെച്ചിട്ട് നെറ്റിയിൽ അമർത്തി ചുംബിച്ചു...എന്നിട്ട് രണ്ട് കാതിലും പിടിച്ചുകൊണ്ട് നമ്മളോട് സോറി എന്ന് പറഞ്ഞപ്പൊ നമ്മള് രണ്ട് കയ്യും തട്ടിമാറ്റി ഇക്കാനെ വരിഞ്ഞുമുറുക്കി...
ഇക്കയും നമ്മളെ കരവലയത്തിനുള്ളിൽ ആക്കിയപ്പോ സുരക്ഷിതത്വം ഫീൽ ചെയ്തു...കുറേ നേരം ഇങ്ങനെ നിന്നപ്പോ പ്രതീക്ഷിക്കാതെ മഴ പെയ്തു...ചിലപ്പോ പ്രകൃതി പോലും ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നത് ആവും...മഴയത്ത് ഇക്കാനോട് ചേർന്ന് ഗാർഡനിൽ ഇരുന്നു...നനഞ്ഞൊട്ടിയ ഡ്രെസ്സിൽ ഇക്ക പിടിച്ചപ്പോ നമ്മക്ക് മഴയുടെ തണുപ്പിനോടൊപ്പം നല്ലോണം തണുക്കാൻ തുടങ്ങി....ഇക്കാനെയും വലിച്ചുകൊണ്ട് പോകാൻ നോക്കിയെങ്കിലും ഇക്ക നമ്മളെ പൊക്കിയെടുത്ത് കറക്കാൻ തുടങ്ങി...
"ഇക്കാ,,,,മതി...ഇനിയും നനഞ്ഞാൽ രണ്ടാൾക്കും പനി പിടിക്കും..."
അത് കേട്ടപ്പോ ഇക്ക നമ്മളെ താഴെ ഇറക്കി...നമ്മള് ഷാള് ഇക്കാന്റെ തലക്ക് ഇട്ടപ്പോ ഇക്ക ജാക്കെറ്റ് ഊരിയിട്ട് നമ്മക്ക് പുതപ്പിച്ചു തന്നു...നനഞ്ഞ കോഴിയെപ്പോലെ നമ്മള് രണ്ടുപേരും ആരും കാണാതെ റൂമിൽ കയറി...
പനി പിടിക്കുമെന്നത് കൊണ്ട് വേഗം പോയി ഡ്രെസ് മാറ്റിയിട്ട് നനഞ്ഞത് വിരിച്ചിട്ടു... അപ്പോഴേക്കും ഇക്കയും മാറ്റി വന്നു...
"ഇക്കാ,,"
"മ്മ്...."
"ഇങ്ങക്ക് എന്നോട് ഇപ്പോഴും ദേഷ്യം ആണോ..?"
"ആണെങ്കിൽ...?"
"ആ ദേഷ്യം എങ്ങനെയെങ്കിലും ഞാൻ മാറ്റിയിരിക്കും...."
"ഓഹോ...എന്നാ എന്റെ ദേഷ്യം മാറണമെങ്കിൽ ഞാൻ ചോദിക്കുന്നത് തരണം...എന്താ പറ്റുമോ...?അവസാനം കേട്ട് കഴിഞ്ഞു പറ്റില്ലെന്ന് പറഞ്ഞാല് ഞാൻ ശരിക്കും പിണങ്ങും..."
"മ്മ്... പറ..."
"എനിക്ക് കിസ്സ് വേണം..."
"അയ്യേ...ഒന്നുപോയെ..."
"കാര്യം അറിഞ്ഞപ്പോൾ വാക്ക് മാറ്റി...വേണ്ട...ഞാൻ വേറെ ആരെയെങ്കിലും കിട്ടുമോന്ന് നോക്കട്ടെ...."
"അയ്യോ...ഞാൻ തരാം..."
"എന്നാ താ... ഇവിടെ..."
എന്നും പറഞ്ഞുകൊണ്ട് ഇക്ക ചുണ്ടിൽ വിരൽ വെച്ചപ്പോ നമ്മള് കവിളിൽ കടിച്ചിട്ട് ഓടി...ഇക്ക നമ്മടെ പിന്നാലെ വന്നിട്ട് അവസാനം നമ്മളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു....നമ്മള് എഴുന്നേറ്റ് പോകാന്ന് വിചാരിച്ചപ്പോ ഇക്ക നമ്മടെ മുകളിൽ കേറി കിടന്നു...
"എങ്ങോട്ടാ മോള് ഓടുന്നെ...അത് തന്നേച്ചും പോയാ മതി...."
"ആഹാ...എന്നാ അതൊന്ന് കാണണമല്ലോ..."
"നീ തന്നില്ലെങ്കിൽ ഞാൻ നിനക്ക് തരും...."
"അയ്യട..."
"ദാ അവിടെ ഒരു പാറ്റ...."
"അതിന് ആർക്കാ പാറ്റയെ പേടി....?"
"ആ...ആർക്കോ..."
"എനിക്ക് പാറ്റയെ പേടി ഇല്ല...പക്ഷെ,പല്ലിയെ പേടിയാ...."
"ഹ്മ്...ബെസ്റ്റ്...."
"എന്താ...?"
"അവിടെ ഒരു പല്ലി..."
"എവിടെ...?"
"അവിടെ...."
"അയ്യോ..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
എന്നും പറഞ്ഞിട്ട് പെണ്ണ് നമ്മളെ നേരെ മുഖം ആക്കിയപ്പോ നമ്മള് ഓളെ അധരം സ്വന്തം ആക്കി...എന്നിട്ട് ഒരു കടിയും വെച്ചു കൊടുത്തിട്ട് എഴുന്നേറ്റ് പോയി....
താഴെ ചെന്നപ്പോ ഹാമി ഹാദിയുടെ മടിയിൽ തല ചായ്ച്ച് ഉറങ്ങുന്നുണ്ട്...അപ്പുറത്ത് ഫാമി ചെമ്മൂന് ചോറ് വാരിക്കൊടുക്കുന്നുണ്ട്.....ഇതൊക്കെ കണ്ടപ്പോഴാണ് നമ്മക്ക് ഓളൊന്നും കഴിച്ചില്ലാലോ എന്നോർമ വന്നത്...അപ്പോ തന്നെ ഒരു പ്ലേറ്റിൽ ചോറും കറിയുമൊക്കെ വിളമ്പിയിട്ട് വെള്ളവുമെടുത്ത് റൂമിലേക്ക് പോയപ്പോ പെണ്ണ് കണ്ണാടിക്കുമുന്നിൽ നിന്ന് നമ്മടെ പ്രാകുന്നതാണ് കേട്ടത്....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
നമ്മള് ഇക്കാനെ പ്രാകിക്കൊണ്ട് നിക്കുമ്പഴാണ് കയ്യിൽ ഫുഡും വെള്ളവും എടുത്ത് ഇക്ക നമ്മളെ തന്നെ കണ്ണെടുക്കാതെ നോക്കി നിക്കുന്നത് കണ്ടപ്പോ നമ്മള് എന്താന്ന് കണ്ണുകൊണ്ട് ആംഗ്യം കാട്ടിയപ്പോ ഒന്നുമില്ലെന്ന് പറഞ്ഞിട്ട് നമ്മളെ ഒറ്റവലിക്ക് ബെഡിൽ ഇരുത്തിയിട്ട് ചോറ് വരി തന്നു...ഇക്ക നമ്മക്ക് ചോറ് വാരി തരുമ്പോ ഉപ്പച്ചി നമ്മക്ക് വാരി തന്നത് ഓർത്ത് കണ്ണിൽ നനവ് പടർന്നു...
"നീ എന്തിനാ കരയുന്നത്..?കറിക്ക് എരിവ് കൂടുതലാണോ...?"
എന്നും പറഞ്ഞിട്ട് ഇക്ക നമ്മക്ക് കുടിക്കാൻ വെള്ളം തന്നു...ഉപ്പച്ചി ഉള്ളത് ഇക്കാനോടെങ്കിലും പറയണമെന്ന് തോന്നിയിരുന്നു...പക്ഷെ,വേണ്ടെന്നും തോന്നുന്നുണ്ട്...
കഴിച്ചുകഴിഞ്ഞ് നമ്മള് താഴേക്ക് പോയപ്പോ ഒരു കുഞ്ഞാവയുടെ കൂടെ ഇക്ക കളിക്കുന്നതാണ് കണ്ടത്...അപ്പൊ തന്നെ നമ്മള് അങ്ങോട്ടേക്ക് പോയി...നമ്മളെ കണ്ടിട്ട് വാവച്ചി ചിരിക്കുന്നത് കണ്ടപ്പോ നമ്മള് കവിളത്ത് മുത്തം കൊടുത്തു...അത് കണ്ടിട്ട് ഇക്ക കവിളത്ത് വിരൽ വെച്ചിട്ട് എനിക്കും വേണം എന്ന് പറയുന്നുണ്ട്...
"അങ്കിളെ ഈ ചുന്ദരി ഇത്തൂ ആരാ...?"
"ഇതാണ് ആന്റി..."
"ആന്റിയെ കാണാൻ നല്ല രസം ണ്ട്...നമുക്ക് കണ്ണ് കെട്ടി കളിക്കാം..."
വാവച്ചി അങ്ങനെ പറഞ്ഞപ്പൊ ഇക്ക നമ്മളെ കണ്ണ് കെട്ടിയിട്ട് തിരിച്ചു....പല ഭാഗത്തുനിന്നും അവര് കയ്യടിക്കുന്നത് കൊണ്ട് നമ്മള് എല്ലായിടത്തും പോയി...അവസാനം ഒരാളെ പോയി തൊട്ടു...അത് ഇക്കയാണെന്ന് തിരിച്ചറിഞ്ഞിട്ട് നമ്മള് കണ്ണിലെ കെട്ടഴിച്ചപ്പോ ഇക്ക നമ്മടെ അരയിലൂടെ കയ്യിട്ട് അടുപ്പിച്ചു...നമ്മള് ചുറ്റും നോക്കിയപ്പോ വാവച്ചി ചെമ്മുവിന്റെ കൂടെ ഗാർഡനിൽ നിന്ന് കളിക്കുന്നതാണ് കണ്ടത്...പെട്ടെന്ന് ഇക്ക നമ്മടെ കഴുത്തിൽ ചുംബിച്ചപ്പോ ഷോക്കടിച്ചതുപോലെ തോന്നി...രണ്ട് കവിളിലും മാറി മാറി ചുംബിച്ചപ്പോ നമ്മള് ഇക്കാനെ അവിടെ തള്ളിയിട്ട് ഓടാൻ നോക്കിയപ്പോ ഇക്കാന്റെ കാല് തടഞ്ഞ് നമ്മള് ഇക്കാന്റെ മുകളിൽ പോയി വീണു...ഇക്ക നമ്മളെ രണ്ട് കൈ കൊണ്ടും വലിഞ്ഞുമുറുക്കിയിട്ട് ചുണ്ടടുപ്പിച്ച് വരുമ്പഴേക്കും ഇക്കാന്റെ ഫോൺ ബെല്ലടിച്ചു...
ദേഷ്യത്തിൽ എടുത്തിട്ട് ഓക്കെ പറഞ്ഞ് നമ്മളെയും പൊക്കിയെടുത്ത് എഴുന്നേറ്റ് ചുണ്ടോട് ചുണ്ട് ചേർത്തു വെച്ചിട്ട് സൈറ്റടിച്ചുകൊണ്ട് മുകളിലേക്ക് കയറിപ്പോയി...ചെമ്മു അവിടെ ഉള്ളത്കൊണ്ട് നമ്മള് പിന്നെ അധികം അവിടെ നിക്കാതെ ഇക്ക പോയവഴി റൂമിലേക്ക് കയറി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
മാഹിക്ക് ട്വിൻ സിസ്റ്ററുണ്ട് എന്നറിഞ്ഞിട്ട് നമ്മക്ക് വിശ്വസിക്കാൻ ആയില്ല...ഓള് മടങ്ങി വന്നപ്പോഴാണ് ആശ്വാസം ആയത്...കുറച്ചുമുമ്പ് അവര് കാണിച്ചുകൂട്ടുന്നത് കണ്ടിട്ട് കണ്ണും തള്ളി നിക്കുമ്പഴാണ് വാവച്ചിയുടെ ഉമ്മ എടുത്തുകൊണ്ട് പോയത്...ഇക്കാനെ കാണാഞ്ഞിട്ട് റൂമിലേക്ക് പോയപ്പോ ചെക്കൻ കിടന്ന് ഉറങ്ങുവാണ്...നമ്മള് മെല്ലെ ഡോറടച്ച് ഇക്കാന്റെ തൊട്ടപ്പുറത്ത് കേറി കിടന്നപ്പഴേക്കും ഇക്ക ചാടിയെഴുന്നേറ്റ് നമ്മക്ക് മുകളിൽ കേറിക്കിടന്നു....
"ഞാൻ ഉറങ്ങിയെന്ന് കരുതിയോ...?"
"ആ..."
"നീ വരുന്നത് വരെ വെയ്റ്റ് ചെയ്ത് നിക്കുവായിരുന്നു..."
"എ... എന്തിന്....?"
"ഇന്ന് രാത്രി നമ്മളെ ഫസ്റ്റ് നൈറ്റ് നടത്തണം എന്ന് പറയാൻ...."
എന്ന് ഇക്ക പറഞ്ഞപ്പൊ നമ്മളെ നമ്മള് തള്ളിമാറ്റി എഴുന്നേറ്റു...
"അയ്യട മോനെ...ആ പൂതി തൽക്കാലം പൂവണിയൂല..."
വുളു എടുത്ത് ളുഹർ നിസ്ക്കരിച്ച് നമ്മള് താഴേക്ക് പോയി....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഫാമി_]
'അവരേക്കാളും മുന്നേ ഗോളടിക്കാമെന്ന് വിചാരിച്ചപ്പോ പെണ്ണ് ഒരു നിലയ്ക്കും അടുക്കുന്നില്ലലോ...കുറച്ച് ദിവസം നമ്മളിവിടുന്ന് മാറിനിന്നാൽ ഓൾക്ക് നമ്മളെ വില മനസിലാവും... പടച്ചോനെ,,,ഉപ്പ ദുബായിലേക്ക് പോകാൻ പറയണേ....'
എന്ന് ദുആ ചെയ്യുമ്പഴേക്കും ഫോൺ ബെല്ലടിച്ചു...ഉപ്പ ആണ്...വേഗം കോളെടുത്തു...ദുബായിലേക്ക് ഇന്ന് തന്നെ പോകാൻ...ഒരു മാസം അവിടെ നിക്കാൻ...നോക്കാലോ ഓൾക്ക് നമ്മളോട് ഇഷ്ടം ഉണ്ടോന്ന്...
'മോളെ ചെമ്മു,,,നീ നമ്മടെ പിറകെ വാലാട്ടി വരും...അല്ലെങ്കിൽ നമ്മള് വരുത്തിക്കും..'
നമ്മള് ഓളെ വിളിച്ചിട്ട് പോകുന്നതൊക്കെ പറഞ്ഞപ്പൊ ഓളെ മുഖം വാടിയിട്ടുണ്ട്...നമ്മള് പിന്നെ എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ചപ്പോ പെണ്ണ് ഓക്കെ ആയി...ഈ ഒരു മാസം ഓളെ പിരിഞ്ഞിരിക്കുന്നതിൽ വിഷമം ഉണ്ട്...പക്ഷെ,ഏതൊരു പിരിയാലും അവസാനം നല്ലൊരു കൂടിച്ചേരൽ ആവുമല്ലോ...
അങ്ങനെ നമ്മള് 10:30 ന്റെ ഫ്ലൈറ്റിന് ദുബായിലേക്ക് പറന്നു...അവിടെ എത്തിയപ്പോ തന്നെ സിം മാറ്റിയിട്ട് ഓൾക്ക് കോൾ ചെയ്ത് എത്തിയെന്ന് പറഞ്ഞു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
ഇക്ക പോയപ്പോ എന്തോപോലെ...അതുകൊണ്ട് നമ്മള് പിന്നെയും ഷോപ്പിലേക്ക് പോകാൻ തുടങ്ങി...ഈ ഒരു ദിവസം കൊണ്ട് തന്നെ നമ്മള് ഇക്കാനെ ഒത്തിരി മിസ്സ് ചെയ്തു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാദി_]
ഇങ്ങേര് ഇതെവിടെ ആണാവോ.. ഷർട്ട് അയൺ ചെയ്യണമെന്ന് പറഞ്ഞിട്ട് ...പെട്ടെന്ന് നമ്മളെ പിറകിലൂടെ വന്നിട്ട് കയ്യിട്ടപ്പോ നമ്മള് വയറ്റിന് നോക്കി കുത്തി...
"ഉ....മ്മാ...ഹ്..."
"അയ്യോ...ഇക്കാ സോറി....പിറകിൽ വന്ന് പിടിച്ചിട്ടല്ലേ....ഇവിടെ ഇരിക്ക്..."
"ഞാനല്ലാതെ വേറെ ആരാടി നിന്നെ പിടിക്കുന്നത്..."
"അത് പെട്ടെന്ന്...സോറി ഇക്കാ...നല്ലോണം വേദനിച്ചോ....?"
"വേദനമാറാൻ....."
"മാറാൻ...?"
എന്നും പറഞ്ഞിട്ട് ഡോർ അടച്ചിട്ട് പോകാനിരുന്ന നമ്മളെ മടിയിൽ ഇരുത്തിയിട്ട് രണ്ട് കണ്ണിലും ചുംബിച്ചപ്പോ നമ്മക്ക് രോമാഞ്ജിഫിക്കേഷൻ ആയിട്ട് വയ്യ...പതിയെ നമ്മടെ അധരം കവർന്നെടുത്തപ്പോ ആദ്യം നമ്മള് എതിർത്തെങ്കിലും പതിയെ നമ്മളും അതിൽ അലിഞ്ഞുചേർന്നു...ശ്വാസം കിട്ടാതെ ആയപ്പോ ഇക്ക നമ്മളിലുള്ള പിടി വിട്ടിട്ട് കയ്യിൽ ഒരു കവർ തന്നിട്ട് മാറ്റിവരാൻ പറഞ്ഞു...കവർ തുറന്നപ്പോ ഒരു സാരി ആയിരുന്നു...വേഗം അത് ഉടുത്തുവന്നപ്പോഴേക്കും ഇക്കാനെ കാണുന്നില്ല...പകരം ബെഡിൽ ഒരു പേപ്പർ കണ്ടിട്ട് നമ്മള് അതെടുത്തു വായിച്ചു....
"കണ്ട നാൾ തൊട്ട് എന്റെ 💞ishq💞 ആയി മാറിയതാണ് പെണ്ണേ നീ...അന്ന് തൊട്ട് എന്റെ ഹൃദയം കവർന്നെടുത്തു...പിന്നെ നിന്നെ കഷ്ടപ്പെട്ട് കണ്ടുപിടിച്ച് ഇഷ്ടം പറഞ്ഞപ്പൊ നീ അത് നിരസിച്ചെങ്കിലും പതിയെ എന്നെ സ്നേഹിക്കാൻ തുടങ്ങി...ഏറെ നാളത്തെ പ്രണയത്തിനുശേഷം ഞാൻ നിന്നെ എന്റെ മഹറിന്റെ അവകാശി ആക്കി മാറ്റി...നമ്മുടെ പ്രണയത്തിന് ഒരു തെളിവായി നമ്മക്ക് കൊഞ്ചിക്കാൻ മക്കളെ വേണ്ടേ...നീ ആലോചിച്ച് നിക്കാതെ താഴെ വാ..."
നമ്മള് അപ്പോ തന്നെ ഡോർ ചാരി... എല്ലാവരും നല്ല ഉറക്കം ആയതുകൊണ്ട് നമ്മള് മെല്ലെ താഴേക്ക് ചെന്നപ്പോ ഇക്ക ബുള്ളറ്റ് ഉരുട്ടിക്കൊണ്ട് പോയി...കേറി ഇരിക്കാൻ പറഞ്ഞപ്പൊ നമ്മള് കേറി ഇരുന്നതെ ഓർമ ഉള്ളു...പിന്നെ കണ്ണുതുറന്നപ്പോ കണ്ടത് ഒരു വലിയ വീട് ആണ്...
എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ഇക്ക നമ്മളെ കയ്യും പിടിച്ചുകൊണ്ട് കയറിപ്പോയി...എന്നിട്ട് ലോക്ക് തുറന്നിട്ട് അകത്തേക്ക് കയറി....
"ഇതാണ് നമ്മക്ക് വേണ്ടി എടുത്തിട്ട എന്റെ ഡ്രീമിൽ ഒന്നായ വീട്...."
എന്ന് ഇക്ക പറഞ്ഞപ്പൊ നമ്മള് ശരിക്കും എന്നുള്ള മട്ടിൽ ഇക്കാനെ നോക്കിയപ്പോ നമ്മളെ നോക്കി സൈറ്റടിച്ചു...എന്നിട്ട് വീട് മുഴുവനും നമ്മക്ക് കാണിച്ചുതന്നു....ശരിക്കും ഒരു കൊട്ടാരം പോലെയുണ്ട്....പെട്ടെന്ന് ഇക്ക നമ്മളെയും പൊക്കിയെടുത്ത് മുകളിലേക്ക് കൊണ്ടുപോയി...അവിടെയുള്ള റൂം തുറന്നപ്പോ നമ്മളെ കണ്ണ് തള്ളിപ്പോയി.. റെഡ് റോസ് കൊണ്ട് ചുമര് മുഴുവനും ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്...റെഡ് കാൻഡിൽസിന്റെ വെളിച്ചത്തിൽ അതിന്റെ ഭംഗി വർധിപ്പിച്ചു...അവിടെ ഉള്ള ബെഡ് ഒഴികെ ബാക്കി എല്ലാം റെഡ് കളറിൽ ആയിരുന്നു...നമ്മള് രണ്ടുപേരും ഇട്ടത് പോലും റെഡ് ആയിരുന്നു...ഇക്ക ഒരു കൈ കൊണ്ട് ഡോർ ലോക്ക് ചെയ്തിട്ട് നമ്മളെ മെല്ലെ ബെഡിൽ ഇരുത്തി...എന്നിട്ട് നമ്മടെ മുടി മുന്നിലേക്ക് ഇട്ട് പിൻ കഴുത്തിൽ ചുംബിച്ചു...അപ്പോഴേക്കും നമ്മടെ ശ്വാസ ഗതിയും ഹർട്ടിന്റെ മിടിപ്പും ഒരേ പോലെ ഉയർന്നു...അത് പതിയെ നമ്മടെ കവിളിലും കണ്ണിലും അതുപോലെ നമ്മളെ ചുംബനങ്ങൾ കൊണ്ട് മൂടി...
ഇക്ക നമ്മടെ സാരിയുടെ പിൻ അഴിച്ചുമാറ്റിയപ്പോ നമ്മള് കണ്ണടച്ചു പിടിച്ചു...മെല്ലെ കണ്ണ് തുറന്നു നോക്കിയപ്പോ ഇക്ക ഷർട്ടിന്റെ ബട്ടൺസ് ഓരോന്നായി അഴിച്ചുമാറ്റിയിട്ട് ഷർട്ട് വലിച്ചെറിഞ്ഞു...പതിയെ നമ്മളെ വയറ്റിയിൽ അമർത്തി ചുംബിച്ചപ്പോ നമ്മളൊന്ന് പുളഞ്ഞെങ്കിലും നിലാവുള്ള രാത്രിയെ സാക്ഷിയാക്കിക്കൊണ്ട് മനസ് കൊണ്ടും ശരീരം കൊണ്ടും ഞങ്ങൾ ഒന്നായി....
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
സൂര്യ കിരണങ്ങൾ കണ്ണിൽ വന്ന് പതിച്ചപ്പോ ആയാസപ്പെട്ട് കണ്ണ് തുറന്നു... ഇന്നലെ നടന്ന കാര്യങ്ങൾ ഓർത്തപ്പോ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു...നമ്മളെയും കെട്ടിപ്പിടിച്ചു കൊണ്ട് ഉറങ്ങുന്ന ഇക്കാന്റെ തലയിൽ തലോടിയിട്ട് കവിളിൽ അമർത്തി ചുംബിച്ച് എഴുന്നേൽക്കാൻ പോവുമ്പഴേക്കും ഇക്ക നമ്മളെ വലിച്ച് നെഞ്ചിലേക്കിട്ടു...കണ്ണ് തുറന്നിട്ട് അധരം സ്വന്തം ആക്കാൻ വരുമ്പഴേക്കും നമ്മള് തള്ളിയിട്ട് അഴിഞ്ഞുലഞ്ഞ സാരി വാരിപ്പെറുക്കി ബാത്റൂമിലേക്ക് ഓടി.....
ഫ്രഷായി വന്ന് ഇക്കാനെ നോക്കിയപ്പോ തലയിണയിൽ മുഖമമർത്തി ഉറങ്ങുകയാണ്...നമ്മള് ഇക്കാന്റെ മുഖത്ത് മുടിയിലെ വെള്ളം ആക്കിയപ്പോ ഇക്ക ചാടി എഴുന്നേറ്റു...നമ്മള് ഉന്തിതള്ളി ബാത്റൂമിലേക്ക് പറഞ്ഞയച്ചിട്ട് ഇക്കാന്റെ കൂടെ നിസ്‌ക്കരിച്ചിട്ട് ഇതുപോലെ എന്നും ഞങ്ങളുടെ സന്തോഷം നില നിർത്തണമെന്ന് ദുആ ചെയ്തിട്ട് അധികം വൈകാതെ വീട്ടിലേക്ക് തിരിച്ചു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാമി_]
പെണ്ണ് നമ്മളെ നോക്കാതെ പുറം കാഴ്ചകൾ ആസ്വദിച്ച് ഇരുന്നപ്പോ നമ്മക്ക് ഒരു കുസൃതി തോന്നിയിട്ട് ബ്രേക്ക് ചവിട്ടി...അപ്പൊ തന്നെ പെണ്ണ് നമ്മടെ മുറുക്കെ പിടിച്ചു...പിന്നെ ഓള് എന്തെങ്കിലും മിണ്ടാൻ വേണ്ടി ഇതുതന്നെ ചെയ്തു...പെണ്ണ് നമ്മടെ പുറം മാന്തി പറിക്കുന്നുണ്ട്...വീട്ടിലെത്തിയപ്പോ അളിയനും ബാബിയും പുറത്ത് ഉണ്ടായിരുന്നു...ഒരുങ്ങിയാണ് നിൽക്കുന്നത്...ചോദിച്ചപ്പോ സ്റ്റോക്ക് എടുക്കാനാണെന്ന് പറഞ്ഞു...
നമ്മള് കയറുന്നതിന് മുന്നേ പെണ്ണ് അടുക്കളയിലേക്ക് കയറിയിട്ട് ഉമ്മാനോടും ചെമ്മുവിനോടും പൊരിഞ്ഞ വർത്താനം ആണ്...നമ്മള് പിന്നെ നമ്മക്കുള്ള ടീയും വാങ്ങികുടിച്ചിട്ട് നേരെ സൈറ്റിലോട്ട് പോയി.....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ഫാമി പോയതുകൊണ്ട് ചെമ്മു ആകെ സാഡ് ആണ്...അതുകൊണ്ടാണ് നമ്മള് രണ്ടാളും സ്റ്റോക്ക് എടുക്കാൻ പോകുന്നത്...ഇറങ്ങാൻ നേരം ഹാദിയും ഹാമിയും വരുന്നത് കണ്ടു...ഹാദിയുടെ പരുങ്ങൽ കണ്ടതെ കാര്യം മനസിലായി...നമ്മള് പിന്നെ അതൊന്നും ചിന്തിക്കാതെ വേഗം കയറി ഇരുന്നപ്പോ ഇക്ക ബുള്ളറ്റെടുത്തിട്ട് പറപ്പിച്ചു...
സ്റ്റോക്കൊക്കെ ലോറിയിൽ കയറ്റി ഷോപ്പിലേക്ക് അയച്ചിട്ട് അവിടുന്ന് എടുത്തുവെച്ചിട്ട് നമ്മള് റെസ്റ്റോറന്റിൽ നിന്നും നല്ല ദോശയും ചുട്ടരച്ച കാന്താരി ചമ്മന്തിയും കഴിക്കുന്നതിനിടയിൽ ഒരുത്തൻ നമ്മളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടിട്ട് നമ്മക്ക് എന്തോ പോലെ തോന്നി...പിന്നെ അവിടെ നടന്നത് കണ്ടിട്ട് നമ്മള് കണ്ണും തള്ളി നോക്കി നിന്നു...
തുടരും....
*💞RAB BANAYA ISHQ💞*
*Part»29*
സ്റ്റോക്കൊക്കെ ലോറിയിൽ കയറ്റി ഷോപ്പിലേക്ക് അയച്ചിട്ട് അവിടുന്ന് എടുത്തുവെച്ചിട്ട് നമ്മള് റെസ്റ്റോറന്റിൽ നിന്നും നല്ല ദോശയും ചുട്ടരച്ച കാന്താരി ചമ്മന്തിയും കഴിക്കുന്നതിനിടയിൽ ഒരുത്തൻ നമ്മളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടിട്ട് നമ്മക്ക് എന്തോ പോലെ തോന്നി...പിന്നെ അവിടെ നടന്നത് കണ്ടിട്ട് നമ്മള് കണ്ണും തള്ളി നോക്കി നിന്നു...
ശരിക്കും ഫിലിമിലെ ഫൈറ്റ് സീനിനെ വെല്ലുന്ന ഫൈറ്റ്...അത് കണ്ടിട്ട് നമ്മടെ രോമങ്ങളൊക്കെ എഴുന്നേറ്റ് നിന്ന് ഡാൻസ് കളിച്ചു...നമ്മള് അതിനൊക്കെ ഒക്കെ അടക്കി ഇരുത്തി...അവന്റെ നെഞ്ചും കൂട് നോക്കി ചവിട്ടിയപ്പോ അവൻ മലർന്നടിച്ച് വീണു..ഇക്ക ഒരു ചീറ്റപ്പുലിയെ പോലെ അവന്റെ അടുത്തേക്ക് ചീറിയടുത്തിട്ട് കണക്കിന് കൊടുത്തു...അവന്റെ എല്ല് നുറുങ്ങുന്ന ശബ്ദം നന്നായി കേൾക്കാമായിരുന്നു...
ആൾക്കാരൊക്കെ കൂടിയതുകൊണ്ടും ഇനിയും അടിച്ചാൽ അവന്റെ കാറ്റ് പോകുമെന്നുള്ളത് കൊണ്ടും നമ്മള് ഇക്കാന്റെ കയ്യിൽ പിടിച്ചപ്പോ ഇക്ക നമ്മളെ കത്തി ജ്വലിക്കുന്ന തീജ്വാല നിറഞ്ഞ കണ്ണുകളോടെ നോക്കി...ഇക്കാന്റെ കണ്ണിലെ തീജ്വാലയ്ക്ക് എല്ലാം നശിപ്പിക്കാനുള്ള തീവ്രത ഉണ്ടായിരുന്നു...
"ഇക്ക,,ഇനിയും തല്ലിയാൽ അവൻ മരിക്കും...മതി..."
എന്ന് നമ്മള് പറഞ്ഞപ്പൊ ഇക്ക ചുറ്റും ഒന്ന് നോക്കിയപ്പോ തന്നെ എല്ലാവരും സ്ഥലം കാലിയാക്കി....ഇക്ക ചവിട്ടാൻ പോകുമ്പഴേക്കും നമ്മള് കണ്ണുകൊണ്ട് വേണ്ടെന്ന് ആംഗ്യം കാട്ടിയപ്പോ ഇക്ക നമ്മളെ തള്ളിമാറ്റി അവനെ പൊക്കിയെടുത്ത് വയറ്റിന് ശക്തിയായി കുത്തിയപ്പോ അവന്റെ വായിൽ നിന്ന് ചോര വന്നു...നമ്മള് ഓനെ സൂക്ഷിച്ച് നോക്കിയപ്പോ അന്ന് ഷോപ്പിൽ വെച്ച് നമ്മടെ താങ്ങിപ്പിടിച്ചവൻ ആണെന്ന് മനസിലായത്...
'വെറുതെ അല്ല ഇങ്ങനെ തല്ലുന്നത്...'
"ഇനി നിന്റെ നിഴൽ വെട്ടം പോലും എന്റെ പെണ്ണിന്റെ മേത്ത് വീണാൽ ഉണ്ടല്ലോ കൊന്നു കുഴിച്ചുമൂടും... കേട്ടോടാ$@#&*"
ഇനി ഒരടി പോലും അവന് താങ്ങാനുള്ള ശേഷിയില്ല...ഇക്ക ഇനിയും തല്ലാൻ നിന്നാൽ അവന്റെ കാറ്റും പോകും നമ്മക്ക് പണി ആവും...അതുകൊണ്ട് നമ്മള് ഇക്കാനെയും വലിച്ചുകൊണ്ട് ബില്ലും കൊടുത്ത് പുറത്തേക്ക് പോയി...ഇങ്ങനൊരു അവസ്ഥയിൽ ഇക്കാക്ക് ഡ്രൈവ് ചെയ്യാൻ പറ്റില്ല എന്നുള്ളത് കൊണ്ട് നമ്മള് ബുള്ളറ്റിൽ കേറി ഇരുന്നിട്ട് ഇക്കാനെ നിർബന്ധിച്ച് കയറ്റിയിട്ട് വീട്ടിലേക്ക് വിട്ടു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
നമ്മള് കഴിച്ചുകൊണ്ടിരിക്കുമ്പഴാണ് ഒരുത്തൻ നമ്മടെ പെണ്ണിനെ നോക്കുന്നത് കണ്ടത്...ആദ്യം സഹിച്ച് നിന്നു..പിന്നെയാണ് നമ്മള് അവന്റെ മുഖം ശ്രദ്ധിച്ചത്...പിന്നെ ഒന്നും നോക്കിയില്ല കലിപ്പ് തീരുന്നത് വരെ പൊതിരെ തല്ലി... അന്ന് മാഹിയെ താങ്ങിപ്പിടിച്ചതും കൂട്ടി കണക്കിന് കൊടുത്തു...പിന്നെ ഓള് വന്ന് പിടിച്ചുമാറ്റിയത് കൊണ്ട് ഭാഗ്യം...ഇല്ലേൽ അവനെ കൊന്ന് കുഴിച്ചുമൂടിയേനെ...ഇനി അവൻ എഴുന്നേറ്റ് നടക്കണമെങ്കിൽ ചുരുങ്ങിയത് ഒരു വർഷം എങ്കിലും വേണ്ടിവരും...അമ്മാതിരി അടിയല്ലേ അടിച്ചത്...ഇനി ആ ഷാൻ...അവനെ ഒന്ന് ശരിക്ക് കാണുന്നുണ്ട്....
മാഹിയുടെ പുറകിൽ ഇരുന്ന് പോയപ്പോ നമ്മടെ കലിപ്പൊക്കെ ആവിയായി മുകളിലേക്ക്പോയി...
വീട്ടിലെത്തിയപ്പോ നമ്മള് അകത്തെക്ക് കയറാതെ ഓളോട് പുറത്തേക്ക് പോകുവാണെന്നും പറഞ്ഞിട്ട് ആ ഷാനിന്റെ കോട്ടയിലേക്ക് പറപ്പിച്ചു വിട്ടു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ഇക്ക പോയത് ആ ഷാനിന് നല്ലോണം കൊടുക്കാൻ ആണ്...അവനിക്ക് നല്ല അടിയുടെ കുറവ് ഉണ്ട്...
നമ്മള് അകത്തേക്ക് ചെന്നപ്പോ ചെമ്മു സാഡ് ആയി ഇരിക്കുന്നത് കണ്ടു...നമ്മള് ഓളെ പിടിച്ചെഴുന്നേല്പിച്ച് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി...
"മാഹി,,ഒരു മാസം നീ എവിടെ ആയിരുന്നു...?"
പെട്ടെന്ന് ചെമ്മു അങ്ങനെ ചോദിച്ചപ്പോ നമ്മളൊന്ന് പരുങ്ങിയിട്ട് നടന്നതൊക്കെ വിവരിച്ചു...
"അപ്പൊ അങ്കിൾ ഇപ്പോഴും ഉണ്ടല്ലേ...അൽഹംദുലില്ലാഹ്...പിന്നെ ഇത് ആന്റിയോട് പറയാത്തത് എന്താ....?"
"പറയണ്ടെന്ന് ഉപ്പച്ചി പറഞ്ഞതുകൊണ്ട്..."
"ഓഹ്..അപ്പൊ അതിനുപിന്നിൽ എന്തോ കാരണം ഉണ്ട്...ആരാ നിന്നെപിടിച്ചുകൊണ്ടുപോയത്...?"
"ഷാൻ...."
"വാട്ട്...ഷാനോ...?അവൻ അങ്ങനൊക്കെ ചെയ്യുമോ...?"
"ആദ്യം ഞാൻ വിശ്വസിച്ചില്ല...പിന്നെ അവൻ തന്നെ എല്ലാം തുറന്നുപറഞ്ഞു..."
"എന്താ അവൻ പറഞ്ഞത്...?"
"പറ ബാബി..."
പെട്ടെന്ന് ഹാദിയും കയറിവന്നിട്ട് പറഞ്ഞപ്പൊ നമ്മള് പഴയ കാലത്തേക്ക് പോയി....
"ഞങ്ങൾ പ്ലസ് ടു പഠിച്ചിരുന്ന ടൈമിൽ നമ്മുടെ ഇടയിലേക്ക് വന്നതാണ് അമീന...ഞങ്ങടെ അമി...അന്നുതൊട്ട് എല്ലാ കാര്യത്തിനും ഞങ്ങൾ ഒന്നിച്ചായിരുന്നു...അതിനിടയിലേക്ക് കടന്നുവന്നതാണ് അവൻ അൻവർ ഷാൻ എന്ന ഷാൻ...ആദ്യമൊക്കെ ഞങ്ങൾ അവനെ അംഗീകരിച്ചിരുന്നില്ല...പിന്നെ ഞങ്ങൾ നാലുപേരും നല്ല കൂട്ടായി...എല്ലാവർക്കും ഞങ്ങടെ സൗഹൃദത്തിൽ അസൂയ ആയിരുന്നു...പിന്നെ ഞങ്ങളെ തേടി വരുന്നത് അമിക്ക് എന്തോ അപകടം പറ്റിയെന്ന വാർത്തയാണ്...അന്ന് ഷാൻ ഞങ്ങടെ കൂടെ ഉണ്ടായിരുന്നില്ല...ഞങ്ങൾ അവിടേക്ക് ചെന്നപ്പോ ആരും തന്നെ ഉണ്ടായിരുന്നില്ല...
അവൻ എന്നെ കിഡ്നാപ്പ് ചെയ്ത് കൊണ്ടുപോയിട്ട് എന്നോട് തന്നെ എല്ലാം പറഞ്ഞു...അമിയെ അവൻ പിച്ചിച്ചീന്തിയിട്ട് ശ്വാസം മുട്ടിച്ച് കൊന്നിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചെന്ന്...അവന് വേണ്ടത് എന്നെയാണെന്നും അവന്റെ മനസിലിരിപ്പും സ്വഭാവവും മനസിലാക്കിയ അമി എന്നോട് പറയാൻ വരുമ്പഴാണ്........."
അത്രയും പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുന്നേ നമ്മക്ക് കണ്ണുനീരിനെ പിടിച്ചു നിർത്താൻ ആയില്ല...മുട്ടുകുത്തിയിരുന്നിട്ട് കുറെ കരഞ്ഞു...ഹാദിയും ചെമ്മുവും ആശ്വസിപ്പിച്ചെങ്കിലും അവനോടുള്ള പക നമ്മടെ ഹൃദയത്തിൽ ആളിക്കത്തി....
"ഇത്രയും ചെയ്ത അവനെ ഇനി വെറുതെ വിട്ടുകൂടാ ബാബിമാരെ...അവനെ മരണ വേദന എന്താണെന്ന് അറിയിച്ച് ഇഞ്ചിഞ്ചായി ഇല്ലാതാക്കണം...."
എന്ന് ഹാദി പറഞ്ഞപ്പൊ ചെമ്മുവും അത് തന്നെ വേണമെന്ന് പറഞ്ഞു...
"ഈ കാര്യമൊന്നും ഇക്കാക്ക് അറിയില്ലെങ്കിൽ കൂടി അവന്റെ അടുത്തേക്ക് ഇക്ക പോയിട്ടുണ്ട്..."
"അത് നന്നായി...ആദ്യം ഇക്കാക്ക തന്നെ പെരുമാറട്ടെ...പിന്നെ സന്തർഭത്തിന് അനുസരിച്ച് അവനെ ഇല്ലാതാക്കാം...." ഹാദി
"ആഹ്...അതെ..." ചെമ്മു
മൂന്നാളും കൂടി ഒരു തീരുമാനത്തിൽ എത്തി...കുറച്ചുനേരത്തിന് ശേഷം ഇക്ക വന്നു...പോയതിനെക്കാളും സന്തോഷത്തിൽ വരുന്നത് കണ്ടിട്ട് നമ്മള് പിന്നാലെ തന്നെ പോയി...
"നിങ്ങളെവിടെയ പോയേ...?"
"എവിടെയാണെന്ന് നിനക്കറിയാവുന്നത് അല്ലെ...
പിന്നെന്തിനാ ചോദിക്കുന്നെ...?"
"ഓഹോ...എന്നിട്ട് എന്തായി...?"
"ഓനെ നല്ലോണം പെരുമാറി..."
"ഹ്മ്..."
"എന്താടി ഒരു ആക്കൽ...ഏഹ്..?"
"ഞാൻ ആക്കിയാൽ നിങ്ങൾക്കെന്താ...?"
"ഗ്രാസ്...."
"ഓഹ്...ആയിക്കോട്ടെ.."
"ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ...നീ കിടന്നോ..ഞാൻ വരാൻ വൈകും..."
"എങ്ങോട്ട്....?"
"വരാമെന്ന് പറഞ്ഞില്ലേ..."
ഇക്ക പോകുന്നതും നോക്കി നമ്മള് ബൽക്കണിയിൽ നിന്നു...എങ്ങനെ കിടന്നിട്ടും ഉറക്കം വരുന്നില്ല...പെട്ടെന്ന് ഒരു മെസേജ് വന്നു...
"മാഹിയ മെഹക്ക്...നിന്റെ ഹസ്ബൻഡിനെ നിലക്ക് നിർത്തിക്കൊ...അല്ലെങ്കിൽ മോള് ചെറിയ പ്രായത്തിൽ വിധവ ആകേണ്ടി വരും...ഇവിടെ അടുത്തുള്ള ബംഗ്ലാവിൽ അവനെ പൂറ്റിയിട്ടിട്ടുണ്ട്...വേണമെങ്കിൽ എടുത്തുകൊണ്ട് പോ...."
അത് കേട്ടപാതി നമ്മള് ഇറങ്ങിയോടി...കിട്ടിയ വണ്ടിയെടുത്ത് ബംഗ്ലാവ് ലക്ഷ്യമാക്കി വിട്ടു...അവിടെ എത്തിയപ്പോ നമ്മക്ക് പേടി തോന്നി...കാടിന് നടുവിലായുള്ള വലിയ ബംഗ്ലാവ്...ധൈര്യം കൈ വിടാതെ സൂക്ഷിച്ചുകൊണ്ട് ഓരോ ചുവടും മുന്നോട്ട് എടുത്തുവെച്ചു...അതിന്റെ വാതിൽ തൊട്ടപ്പോ തന്നെ തുറന്നുവന്നു...അകത്തുകേറിയപ്പോ ആരും ഉണ്ടായിരുന്നില്ല...പുറമെ ഒരു പ്രേതാലയം പോലെ ആണെങ്കിലും ഉൾവശം നല്ല വൃത്തി ഉണ്ട്...പേടിച്ചുകൊണ്ട മുകളിലേക്കുള്ള കോണിപ്പടികൾ കയറിയപ്പോ പിറകെ ആരോ ഉള്ളതുപോലെതോന്നി...
തിരിഞ്ഞുനോക്കിയപ്പോ ആരും ഇല്ല...മുന്നോട്ടേക്ക് നടന്നപ്പോ ഒരു റൂമിൽ മാത്രം വെളിച്ചം....അങ്ങോട്ടേക്ക് നടന്നപ്പോ മുഴുവൻ കാൻഡിൽസും ഫ്ലെവേഴ്സും കൊണ്ട് നിറച്ചിരിക്കുവാണ്...പെട്ടെന്ന് ആരോ നമ്മടെ പിറകിൽ വന്നിട്ട് തലവഴി വെള്ളം ഒഴിച്ചു....തിരിഞ്ഞുനോക്കിയപ്പ് ഇക്ക ആയിരുന്നു...ഇക്കാനെ കണ്ടപ്പോ നമ്മക്ക് മനസിലായി ഇതൊക്കെ മൂപ്പരെ പണി ആണെന്ന്...അപ്പോ തന്നെ നമ്മള് നെഞ്ചിനിട്ട് കുത്തിയപ്പോ വേദനിച്ചത് നമ്മക്കാണ്...
"ആകെ നനഞ്ഞല്ലോ...പോയി ചെയ്ഞ്ച് ചെയ്ത് വാ..." ന്നും പറഞ്ഞിട്ട് നമ്മളെ അകത്തേക്ക് വിട്ടപ്പോ അവിടെ ഒരു കവറിൽ സാരി ആയിരുന്നു...
"ഇവിടെ ഒരു സാരിയെ ഉള്ളു.."
"അത് ഉടുത്തോ...അല്ലെങ്കിൽ ഈ നനഞ്ഞത് ഇട്ടിട്ട് പനി വരും..."
"ഹ്മ്....ശരി..."
അത് ഉടുത്തിട്ട് വന്നപ്പോ ഇക്ക നമ്മളെ തന്നെ നോക്കി നിക്കുവായിരുന്നു...നമ്മടെ അടുത്തേക്ക് വരുമ്പഴേക്കും നമ്മടെ കഴുത്തിൽ ബുള്ളറ്റ് തറച്ചുകയറി...
"ആ....ഹ്..."
എന്ന് അലറിക്കൊണ്ട് നമ്മള് നിലത്തേക്ക് വീണപ്പോ ഇക്ക നമ്മടെ അടുത്തേക്ക് വരുമ്പഴേക്കും നമ്മടെ കണ്ണുകൾ അടഞ്ഞു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
ഓളെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തിയപ്പോ തന്നെ ICCU വിൽ കയറ്റി...ഓപ്പറേഷൻ വേണമെന്ന് പറഞ്ഞപ്പൊ നമ്മള് അവര് തന്ന പേപ്പറിൽ സൈൻ ചെയ്ത് കൊടുത്തു....ബ്ലഡ് കുറേ പോയതുകൊണ്ട് ബ്ലഡും അറേഞ്ച് ചെയ്തിട്ട് പടച്ചോനോട് ദുആചെയ്തു...
കുറച്ചുകഴിഞ്ഞപ്പോ ഡോക്ടർ പുറത്തുവന്നു...കുഴപ്പമൊന്നും ഇല്ല...പക്ഷെ,ഇതുവരെ ബോധം വീണിട്ടില്ല...3 ദിവസം കഴിയുമെന്ന് പറഞ്ഞപ്പൊ നമ്മള് കേറി കണ്ടോട്ടെ എന്ന് ചോദിച്ചപ്പോ പെർമിഷൻ തന്നു...
ഓക്സിജൻ മാസ്ക്കിന്റെ സഹായത്തോടെ ശ്വാസം എടുക്കാൻ പാടുപെടുന്ന മാഹിയെ കണ്ടപ്പോ നമ്മടെ നെഞ്ചൊന്ന് പിടഞ്ഞു...
"എന്ത് കിടപ്പാ പെണ്ണേ...ഞാനാണ് നിന്റെ ഇക്ക... ഒന്നെന്നെ കണ്ണ് തുറന്ന് നോക്കെടി....നീ ഇങ്ങനെ കിടക്കുന്നത് കാണുമ്പോ എനിക്ക് സഹിക്കുന്നില്ല..."
നമ്മള് എന്തൊക്കെപറഞ്ഞിട്ടും ഓള് എഴുന്നേൽക്കുന്നില്ല...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[ഇതേ സമയം]
"ഷിറ്റ്...കറക്റ്റ് നെഞ്ചിൽ കൊള്ളേണ്ടത് ആയിരുന്നു...ഉന്നം തെറ്റിപ്പോയി... ബോധം വരാൻ എന്തായാലും മൂന്ന് ദിവസമെങ്കിലും എടുക്കും...രോഷ്നിയെ കൊന്നത് പോലെ മാഹിയയെയും എന്റെ കൈ കൊണ്ട് ഞാൻ തീർക്കും...ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്നത് അവളുടെ ഡെഡ് ബോഡി ആയിരിക്കും..."
അവൾ പർദ ഇട്ട് മുഖം മറച്ച് ഹോസ്പിറ്റലിലേക്ക് പോയി...ICU വിന് മുന്നിൽ ഇരിക്കുന്ന ഹാഫിയെ കണ്ടപ്പോ മാറി നിന്നിട്ട് ഹാഫി പുറത്തേക്ക് പോയപ്പോ അവള് ICU വിന് ഉള്ളിൽ കയറിയിട്ട് ഗ്ലൂക്കോസിന്റെ ബോട്ടിലിൽ പോയിസൻ ഇന്ജെക്റ്റ് ചെയ്ത് ഓക്സിജൻ മാസ്‌ക്ക് അഴിച്ചുമാറ്റി... ശ്വാസത്തിനുവേണ്ടി വെപ്രാളപ്പെടുന്ന മാഹിയെ നോക്കി പുച്ഛിച്ചു ചിരിച്ചുകൊണ്ട് ICU വിന് പുറത്തിറങ്ങി ആരുടെയും കണ്ണിൽ പെടാതെ പുറത്തേക്ക് പോയി....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
മെഡിസിൻ വാങ്ങിച്ച് വരുമ്പഴാണ് നഴ്‌സ്മാരും ഡോക്റ്റെഴ്സും പരക്കം പായുന്നത് കണ്ടത്...
"ഡോക്ടർ എന്താ പറ്റിയേ....?"
"കുറേ അളവിൽ പോയിസൻ രക്തത്തിൽ കലർന്നിട്ടുണ്ട്...പോരാത്തതിന് ബിപിയും കുറവാണ്....വീ വിൽ ഡൂ ഔർ ബെസ്റ്റ്...ബാക്കിയൊക്കെ
മുകളിലിരിക്കുന്നവന്റെ കയ്യിൽ...നന്നായി പ്രാർഥിക്ക്...ഓക്കെ...."
എന്നും പറഞ്ഞിട്ട് ഡോക്ടർ ചുമലിൽ തട്ടിയിട്ട് പോയപ്പോ നെഞ്ചിൽ വലിയൊരു പാറക്കല്ല് കയറ്റിവെച്ച ഭാരം അനുഭവപ്പെട്ടു...നിസ്ക്കാര റൂമിൽ പോയിട്ട് അവൾക്കുവേണ്ടി നിസ്ക്കരിച്ച് ദുആ ചെയ്തു....
കുറച്ച് മണിക്കൂറുകൾക്ക് ശേഷം....
തുടരും....
*💞RAB BANAYA ISHQ💞*
*Part»30*
കുറച്ച് മണിക്കൂറുകൾക്ക് ശേഷം....
"ഹാഫിസ്..."
"ഡോക്ടർ...എ... എന്റെ...മാ...ഹി..ക്ക്..."
"റിലാക്സ് ഹാഫിസ്...ഷീ ഈസ് പെർഫെക്റ്റ്ലി ഫൈൻ...ഇറ്റ്‌സ് എ മിറാക്കിൾ...മുകളിലുള്ള പടച്ചോൻ വലിയവൻ ആണെടോ...വലിയ അളവിൽ തന്നെ പോയിസൻ കലർന്നിരുന്നു...അത് രക്തത്തിൽ നിന്നും വേർതിരിച്ചെടുക്കാനുള്ള മെഡിസിൻ കൊടുത്തെങ്കിലും ആദ്യമൊന്നും മെഡിസിനോട് ബോഡി റിയാക്റ്റ് ചെയ്തിരുന്നില്ല...
എന്തുചെയ്യും എന്ന് ഒരെത്തും പിടിയും കിട്ടാതെ നിന്നിട്ട് അവസാന ശ്രമമെന്നോണം ചെക്ക് ചെയ്തപ്പോ രക്തത്തിലുള്ള പോയിസൻ പൂർണ്ണമായും നീങ്ങിയിട്ടുണ്ട്...അത് സിറിഞ്ച് വഴി വേർതിരിച്ച് പുറത്തെടുത്തു...യുവർ സോ ലക്കി... തന്റെ പ്രാർത്ഥന പടച്ചോൻ കേട്ടു...സാധാരണ ബോധം വരേണ്ടതാണ്...ബട്ട് മാഹിയയ്ക്ക് മുമ്പൊരു മേജർ സർജറി നടന്നതുകൊണ്ടാവും ബോധം വരാൻ ലേറ്റ് ആവുന്നത്...ഇനി താൻ ഒന്ന് റിലാക്സ് ആവ്...പിന്നെ ഈ പോയിസൻ ആരോ മനപ്പൂർവ്വം ഗ്ലൂക്കോസ് ട്യൂബ് വഴി ഇൻജെക്റ്റ് ചെയ്തതാണ്...വീട്ടിലെത്തിയാലും റെസ്റ്റ് വേണം,ഇൻഫെക്ഷൻ ആവാതെ നോക്കണം..."
"ഓക്കെ ഡോക്ടർ ഞാൻ ശ്രദ്ധിച്ചോളാം...താങ്ക്യു സോ മച്ച്..."
"താങ്ക് റ്റു ഗോഡ്...ടേക്ക് കെയർ..."
"ഡോക്ടർ,,,ഞാനൊന്ന് അവളെ കണ്ടോട്ടെ...?"
"ഓഹ് യെസ്..ചിലപ്പോ തന്റെ പ്രെസെൻസ് കൊണ്ട് അവൾക്ക് ബോധം വന്നേക്കാം..."
"എന്ത് മേജർ ഓപ്പറേഷൻ ആണ് മാഹിക്ക് ചെയ്തത്...."
"അ...."
"ഡോക്ടർ എമജൻസി കേസ് വന്നിട്ടുണ്ട്...കുറച്ച് ക്രിറ്റിക്കൽ ആണ്..."
ഡോക്ടർ എന്തെങ്കിലും പറയുന്നതിന് മുമ്പ് നഴ്‌സ് വന്നിട്ട് വിളിച്ചുകൊണ്ടുപോയി...
ICU വിനകത്ത് കയറിയിട്ട് മാഹിയുടെ നെറുകയിൽ ചുംബിച്ചിട്ട് അവിടെ ഇരുന്നു...
*മാഹി,,,ഇന്ന് ഞാൻ എന്ത്‌മാത്രം ടെൻഷനടിച്ചെന്ന് അറിയോ...?അതിന് നീ ഇപ്പോഴും ഉറങ്ങുവല്ലേ...സത്യം പറഞ്ഞാ അപ്പോ എന്റെ ശ്വാസം നിലച്ചുപോകുന്നത് പോലെ തോന്നി...💞എന്റെ ഇഷ്ഖിൽ💞 നിന്റെ ഇഷ്ഖിനെ💞 ചേർത്തുവെച്ച മഹർ നിന്റെ കഴുത്തിൽ ചാർത്തിയപ്പോ തൊട്ട് നീയെന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി...എന്റെ ഓരോ ഹൃദയമിടിപ്പും നിനക്ക് വേണ്ടിയാണ് ഇടിക്കുന്നത്...അത് എന്നും അങ്ങനെതന്നെ ഉണ്ടാവും...എന്റെ സിരയിൽ ഒഴുകുന്ന രക്തത്തിന് നമ്മുടെ 💞ഇഷ്ഖിന്റെ💞 വർണമാണ് ഉള്ളത്...നീ ഉണ്ടെങ്കിലേ ഞാൻ പൂർണമാവൂ...ഐ ലവ് യൂ മാഹി...ഇത് പറയാൻ കൂടിയാണ് ഇന്ന് ആ ബംഗ്ലാവിലേക്ക് പോയത്...എന്നാൽ ഇവിടെ വെച്ച് പറയാനാവും പടച്ചോന്റെ വിധി...പടച്ചോന്റെ പുസ്തകത്തിൽ എനിക്കായി കുറിച്ചിട്ട കവിതയാണ് നീ...എന്റെ 💞ഇഷ്ഖ്💞 എന്ന വർണനകൾക്ക് അപ്പുറമുള്ള കവിത...
ഇനിയും ഒരുപാട് കാലം നിന്റെ സ്നേഹവും പരിഭവവും കുസൃതികളും പിണക്കങ്ങളും എനിക്ക് കാണണം...അതിന് നീ ഇങ്ങനെ കിടന്നാൽ ശരിയാവില്ല...
🎶പിരിശമതേറെ എൻ ഖൽബിൽ
ചിരി തൂകുമോ ചെഞ്ചൊടിയില്...🎶
🎶ഇനി നിൻ നുണക്കുഴി ചേലിലെന്റെ പ്രണയം ചൊല്ലുമോ....🎶
🎶പിരിശമതേറെ എൻ ഖൽബിൽ
ചിരി തൂകുമോ ചെഞ്ചൊടിയില്...🎶
🎶ഇനി നിൻ നുണക്കുഴി ചേലിലെന്റെ പ്രണയം ചൊല്ലുമോ....🎶
🎶അഴകിൽ നേർത്ത ചിരിയും തൂകി വരുമോ എന്റെ അരികത്ത്...🎶
🎶💞ഇശ്ഖിൽ💞ചേർത്ത വനിയിൽ
കൂടി പകരാം നിന്നിൽ മുഹബത്ത്..🎶*
എന്ന് പാടി കഴിയാലും മാഹി ശ്വാസം നീട്ടിവലിച്ച് ഒന്ന് പൊങ്ങി...എന്നിട്ട് ഓക്സിജൻ മാസ്‌ക്ക് എടുത്തുമാറ്റി...
"ഇ...ക്കാ...."
പാടുപെട്ട് ഓള് വിളിച്ചപ്പോ നമ്മള് ഓളെ കെട്ടിപ്പിടിച്ച് ചുംബനങ്ങൾ കൊണ്ട് മൂടി...പെട്ടെന്ന് കയ്യടിയുടെ ശബ്‌ദം കേട്ട് അവളിലുള്ള പിടി വിട്ട് തിരിഞ്ഞുനോക്കി...എല്ലാവരും പുറത്തുനിന്നും ഞങ്ങളെ തന്നെ നോക്കി നിപ്പുണ്ട്....ഡോക്ടർ അവരുടെ ഇടയിൽ നിന്ന് പാടുപെട്ട് അകത്തേക്ക് കയറി വന്നു...
"മാഹിയ ഇപ്പോ ഓക്കെ അല്ലെ...?"
"ആ...ഡോ...ക്...റ്റ...ർ..."
"അധികം സ്‌ട്രൈൻ ചെയ്യണ്ട...സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ട് കാണും...ഇപ്പൊ തന്നെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം...ഒരു ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് പോകാം...പിന്നെ ഞാൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ...ഫുൾ റെസ്റ്റ്..."
"ആഹ് ഡോക്ടർ എല്ലാം ഓർമയുണ്ട്..."
"മാഹിയ...യുവർ സോ ലക്കി...താൻ തിരിച്ചുവരുന്നത് വരെ ഇയാൾ ഒരു തുള്ളി വെള്ളം കുടിക്കാതെ പ്രാർത്ഥനയിൽ മുഴുകി ഇരുക്കുവായിരുന്നു..."
"ആ..ണോ.. ഇക്കാ...?"
"അ...അത്..."
"ഓക്കെ മാഹിയ ടേക്ക് റെസ്റ്റ്...."
ഡോക്ടർ പുറത്തേക്ക് പോയ ഉടൻ തന്നെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു...എല്ലാവരും റൂമിലേക്ക് കയറിയപ്പോ ഡോക്ടറെ കാണാൻ വേണ്ടി ചെന്നപ്പോ ഡോക്ടർ ഓപ്പറേഷൻ തീയറ്ററിൽ ആണെന്ന് നഴ്‌സ് പറഞ്ഞപ്പൊ നിരാശയോടെ റൂമിലേക്ക് പോയി...
"മോനെ,,,നിന്റെ ഡ്രെസ് മുഴുവൻ ചോര ആണല്ലോ...പോരാത്തതിന് ഒന്നും കഴിക്കാതെയും ഉറക്കമുളച്ച് ഇരുന്നതല്ലേ...വീട്ടിൽ പോയി ഫ്രഷായി ഉറങ്ങിയിട്ട് വാ..."
ഉമ്മ അങ്ങനെ പറഞ്ഞപ്പൊ മാഹിയെ നോക്കി...
"നീ എന്തിനാ മോളെ നോക്കുന്നെ...ഓളും കുറേ നേരായി അത് തന്നെ പറയാൻ തുടങ്ങിയിട്ട്..."
"അളിയാ പോയി ചെയ്ഞ്ച് ചെയ്തിട്ട് വാ..."
ഹാമി അങ്ങനെ പറഞ്ഞപ്പൊ മാഹിയെ നോക്കി...ഓളും അതേ എന്ന മട്ടിൽ നോക്കിയപ്പോ മനസില്ലാ മനസോടെ വീട്ടിൽ പോയി ചെയ്ഞ്ച് ആക്കി ഓളെ ഡ്രെസും പാക്ക് ചെയ്ത് ഹോസ്പിറ്റലിലേക്ക് വിട്ടു...റൂമിലേക്ക് കയറുന്നതിന് മുന്നേയാണ് അവിടെയുള്ള ക്യാമറ കണ്ണിൽ ഉടക്കിയത്...ഡ്രെസ്സ് അവരുടെ കയ്യിൽ കൊടുത്തിട്ട് നമ്മള് ഹോസ്പിറ്റലിന്റെ ഓഫീസിലേക്ക് പോയിട്ട് എല്ലാ ഫൂട്ടേജും കാണിക്കാൻ പറഞ്ഞപ്പൊ ICU വിന് അടുത്തുള്ള ക്യാമിൽ ഒരു പർദ ഇട്ട സ്ത്രീ കയറിപോകുന്നതും ഇറങ്ങിവരുന്നതും കണ്ടപ്പോ അതിന്റെ കോപ്പി തരാൻ ആവശ്യപ്പെട്ടു...
'രോഷ്നിയെ ഇല്ലാതാക്കിയവൾ തന്നെയാണ് മാഹിയെ ഷൂട്ട് ചെയ്തതും അതുപോലെ പോയിസൻ ഇൻജെക്റ്റ് ചെയ്തതും...അവള് എന്തിനാ ഇങ്ങനെ ചെയ്യുന്നത്...?രോഷ്നിയും മാഹിയും ഇവൾക്ക് എന്ത് ദ്രോഹമാണ് ചെയ്തത്...?എന്തായാലും അവള് ഇവിടേം വരെ എത്തിയ സ്ഥിതിക്ക് എന്റെ ജോലി എളുപ്പം ആയില്ലേ...ഇനി ഞാൻ കളത്തിലിറങ്ങാം...വെയ്റ്റ് ആൻഡ് സീ...'
നാസിലിനോട് ലാപ്പ് കൊണ്ടുവരാൻ പറഞ്ഞിട്ട് അവന് വേണ്ടി വെയ്റ്റ് ചെയ്ത് ഇരുന്നു...കുറച്ചു നേരത്തിനുശേഷം നാസിൽ വന്നു...സ്റ്റോർ ചെയ്ത പെൻഡ്രൈവ് കണക്റ്റ് ചെയ്തിട്ട് ക്ലിപ്പ് പ്ലെയ് ചെയ്തു...
"സാർ,,ഇത് ബാബിയെ കൊല്ലാൻ നോക്കിയവൾ അല്ലെ...?"
"ഹ്മ്...അതെ..."
"ഇവൾ ആരാണ്...?ഇവളെന്തിനാ ബാബിയെ കൊല്ലാൻ നടക്കുന്നത്...?"
"ആരാണെന്ന് അറിയില്ല...ബട്ട്,,ഇനി ഇവളാണ് നമ്മടെ ക്രൈമിലെ ക്രിമിനൽ..."
"വാട്ട്...??അപ്പോ രോഷ്നിയെയും കൊന്നത് ഇവൾ ആണല്ലേ.."
"മ്മ്...യെസ്..."
"അപ്പോ ഇനി ദുബായിൽ പോയി മെനക്കെടേണ്ട...ഇനി കാര്യങ്ങൾ ഈസി ആയില്ലേ സാർ...?"
"ആഹ്..."
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
[_മാഹി_]
ആ ബുള്ളറ്റ് തറിച്ചു കേറിയപ്പോഴ് മരണത്തെ നേർക്കുനേർ കണ്ടു...ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് വിചാരിച്ചതല്ല...ജീവൻ തിരിച്ചുകിട്ടിയ നിമിഷം കണ്ടത് ഇക്കയെ ആണ്...പാവം ഒരുപാട് ടെൻഷനടിച്ചുകാണും...
ഇന്നാണ് വീട്ടിലേക്ക് പോകുന്നത്...ഒരു ദിവസം ഇവിടെ നിന്നെന്ന് എല്ലാവരും ഉള്ളതുകൊണ്ട് തോന്നിയതേയില്ല...ആ ഭാഗത്ത് നല്ല വേദന ഉണ്ട്...ഭക്ഷണം ഇറക്കാനൊക്കെ പാടാണ്...ഇക്ക ഭയങ്കര കെയറിങ് ആണ്...നമ്മക്ക് സംഭവിച്ചത് അറിഞ്ഞിട്ട് ഉപ്പച്ചിക്ക് ഇരിക്കപ്പൊറുതി ഇല്ലെന്ന് മാഹിറ വിളിച്ചുപറഞ്ഞപ്പോ ഉപ്പച്ചിയേയും കൂട്ടി ഓളോട് വരാൻ പറഞ്ഞപ്പൊ ഉപ്പച്ചി സമ്മതിക്കുന്നില്ല...കാര്യം ചോദിച്ചപ്പോ ഒന്നും വിട്ടു പറയുന്നില്ല...അന്ന് നമ്മളാണെന്ന് വിചാരിച്ച് ഉമ്മച്ചി ഓളോട് പറഞ്ഞത് നമ്മളോട് പറഞ്ഞു...
ഉമ്മച്ചിയോട് എന്താണെന്ന് ചോദിച്ചപ്പോ എല്ലാം പറയാമെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയി...
രണ്ട് മാസം കൊണ്ട് നമ്മള് ഓക്കെ ആയി..പക്ഷെ,ഇക്ക നമ്മളെ എങ്ങോട്ടും വിടുന്നില്ല...മുറിവ് ഉണങ്ങിയിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് പിടിച്ചിരുത്തി...ഗാർഡനിൽ കുറച്ചു നേരം ഇരുന്നപ്പോഴാണ് കഴിഞ്ഞ കാര്യങ്ങൾ മനസ്സിലേക്ക് ഓടിയെത്തിയത്...
'ആരാവും ഷൂട്ട് ചെയ്തത്?ഞാനതിന് ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ...?'
ഈ രണ്ട് മാസം കൊണ്ട് ഒരു സംഭവം ഉണ്ടായി...ഹാദിക്ക് ഹാമി പണി കൊടുത്തു...ഓള് ഇപ്പൊ രണ്ട് മാസം പ്രെഗ്നന്റ് ആണ്...ഇതറിഞ്ഞിട്ട് എല്ലാവരും നിങ്ങൾക്കെപ്പോഴാ എന്ന് ചോദിച്ചിട്ട് ഞങ്ങളെ വീർപ്പ് മുട്ടിക്കുന്നുണ്ട്....
ഈയിടെയായി ഇക്ക എന്തൊക്കെയോ മറച്ചുപിടിക്കാൻ ശ്രമിക്കുന്നത് പോലെ തോന്നുന്നുണ്ട്...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
ഇക്ക ഇല്ലാതെ ഒരു മാസം എങ്ങനെയാ തള്ളിനീക്കിയതെന്ന് നമ്മക്ക് പോലും അറിയൂല...മാഹിക്ക് സംഭവിച്ചത് മനപ്പൂർവ്വം ആരോ ചെയ്തത് തന്നെയാണ്...ഇപ്പൊ ഹാദി ഉമ്മയാവാൻ പോകുവാ എന്നറിഞ്ഞപ്പോ തൊട്ട് ഇവിടെ ഒരാൾക്ക് മനസമാധാനം ഇല്ല...ഗോളടിക്കാൻ പറ്റിയില്ലത്രെ...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഫാമി_]
ഓളങ്ങനെ പലതും പറയും...എന്നാലും എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു...എല്ലാം വെറുതെ ആയില്ലേ...ഇനിയിപ്പോ സെക്കന്റ് എങ്കിലും ആവാൻ നോക്കണം...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാദി_]
നമ്മള് ഒരുമ്മ ആവാൻ പോകുവാണ് എന്നറിഞ്ഞപ്പോ തൊട്ട് ഇക്കയും ബാബിമാരും ഇക്കാക്കയും ഫാമിയും ഫാമിലി മുഴുവനും ഹാപ്പി ആണ്...ഈ കുടുംബത്തിലെ ആദ്യ ബേബി ആയതുകൊണ്ട് എല്ലാവരും നല്ല കെയറിങ് ആണ്...
നമ്മള് ഓരോ ആഗ്രഹം പറയുമ്പോ ഇക്ക അത് സാധിപ്പിച്ചുതരും...ഈ രണ്ട് മാസം കൊണ്ട് തന്നെ നമ്മള് ഒരു വകയായി....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാമി_]
നമ്മള് ഉപ്പായാകാൻ പോകുവാണെന്ന് അറിഞ്ഞപ്പൊ മുതൽ ഭയങ്കര എക്സൈറ്റ്മെന്റ് ആണ്...ഓള് പറയുന്നതൊക്കെ നമ്മള് സാധിച്ചുകൊടുക്കും...വീട് ഇപ്പൊ ഒരു കല്യാണ വീട് പോലെയാണ്...ഇനി ജൂനിയർ ഹാമിഷ് ആണോ ഹാദിയ ആണോ വരാൻ പോകുന്നതെന്നുള്ള കാത്തിരിപ്പ് ആണ്...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[ഇതേ സമയം]
"അവൾക്ക് ഒടുക്കത്തെ ആയുസ് ആണല്ലോ...അങ്ങനെ തന്നെയായിരുന്നു രോഷ്നിയും...എന്നിട്ട് ഞാൻ അവളെ കൊന്നില്ലേ...ഹഹഹ...അതുപോലെ ഇവളും എന്റെ കൈ കൊണ്ട് മരിക്കും...അവളുടെ ദിനങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു..."
അവൾ ഒന്നൂറിച്ചിരിച്ചിട്ട് മാഹിയുടെ ഫോട്ടോയിൽ കത്തിയെടുത്ത് കുത്തി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
'അവളെ കണ്ടെത്താൻ ഇനി എളുപ്പം ആയി...ഹ്മ്...ഒന്ന് കയ്യിൽ കിട്ടിക്കോട്ടെ,പിന്നെ അവള് ഈ ഭൂമിലോകത്ത് ഉണ്ടാവില്ല ..'
നാളെ ചെയ്യാനുള്ള കാര്യങ്ങൾ പ്ലാൻ ചെയ്ത് ഇരിക്കുമ്പഴാണ് റൂമിൽ നിന്നും മാഹിയുടെ നിലവിളി കേട്ടത്...ഓടിപ്പോയി നോക്കിയപ്പോ അവിടെ കണ്ട കാഴ്ച്ച....
തുടരും....
*💞RAB BANAYA ISHQ💞*
*Part»31*
നാളെ ചെയ്യാനുള്ള കാര്യങ്ങൾ പ്ലാൻ ചെയ്ത് ഇരിക്കുമ്പഴാണ് റൂമിൽ നിന്നും മാഹിയുടെ നിലവിളി കേട്ടത്...ഓടിപ്പോയി നോക്കിയപ്പോ അവിടെ കണ്ട കാഴ്ച്ച....
പെണ്ണ് ഒരു മൂലയിൽ മുട്ടുകുത്തി ഇരുന്നിട്ട് പേടിച്ച് നന്നായി വിറക്കുന്നുണ്ട്...നമ്മള് വേഗം അങ്ങോട്ടേക്ക് പോയിട്ട് ഓളെ പിടിച്ച് ബെഡിൽ ഇരുത്തി....അപ്പോഴേക്കും ഓള് നമ്മളെ ഇറുക്കിപ്പിടിച്ചു...
"മാഹി,,, നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്...?"
"അത്...ആരൊക്കെയോ...എന്റെ ഉപ്പച്ചിനെ കൊല്ലാൻ നോക്കി...പാവം എന്റെ ഉപ്പച്ചി,എങ്ങനെയോ ജീവിച്ച് പോകുവാ...."
എന്ന് ഓള് പറഞ്ഞപ്പൊ നെറ്റിചുളിച്ചുകൊണ്ട് ഓളെ നോക്കി...
"എന്താ നീയിപ്പോ പറഞ്ഞേ...?ഉപ്പച്ചി ജീവനോടെ ഉണ്ടെന്നോ....?"
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
എന്ന് ഇക്ക ചോദിച്ചപ്പഴാണ് നമ്മള് എന്താ പറഞ്ഞതെന്ന് ഓർമ വന്നത്...എന്ത് പറയുമെന്ന് ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടാഞ്ഞപ്പോ നമ്മള് നടന്നതൊക്കെ പറഞ്ഞുകൊടുത്തു...
"പക്ഷേ,ഉപ്പച്ചി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന കാര്യമെന്തിനാ മറച്ചുപിടിക്കുന്നത്..?ഒന്നുമില്ലെങ്കിലും ഉമ്മച്ചിയെ അറിയിക്കാമല്ലോ...?"
"അത് ഞാനും ഉപ്പച്ചിയോട് ചോദിച്ചതാണ്...പക്ഷെ,ഒന്നും വിട്ടുപറയുന്നില്ല...ഉമ്മച്ചിക്കും എന്തോ പറയാനുണ്ട്...എന്തൊക്കെയോ ദുരൂഹതകൾ മറഞ്ഞിരിക്കുന്നതുപോലെ...അല്ല നിങ്ങളെന്തോ എന്നിൽ നിന്നും മറച്ചുവെക്കുന്നുണ്ടല്ലോ...അതെന്താ കാര്യം....?"
*രോഷ്നിയെ ഇല്ലാതാക്കിയവളാണ് നിന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്....*
എന്ന് ഇക്ക പറഞ്ഞപ്പൊ നമ്മളെ ഹാർട്ട് വല്ലാതെ ഇടിക്കാൻ തുടങ്ങി...
"എന്തിനാ അവള് രോഷ്നിയെ കൊന്നത്...?പിന്നെ എന്നെ എന്തിനാ കൊല്ലാൻ ശ്രമിക്കുന്നത്...?എന്താ അവളുടെ ലക്ഷ്യം...?"
"അത് നാളെ നേരം വെളുക്കുന്നതോടുകൂടി അറിയും... അവളെവിടെയാ താമസിക്കുന്നതെന്ന്
അറിയാൻ കഴിഞ്ഞു...അവളെക്കൊണ്ട് തന്നെ എല്ലാം പറയിപ്പിക്കും...."
"ഹാ..."
"എന്നാ നീ കിടന്നോ...?"
"നിങ്ങള് കിടക്കുന്നില്ലേ...?"
"ഇന്നിനി ഉറക്കം വരുമെന്ന് തോന്നുന്നില്ല...."
"എനിക്കും ഉറക്കം വരുന്നില്ല...നമ്മക്ക് എന്തെങ്കിലും പറഞ്ഞിരിക്കാം...."
"ഓക്കെ..."
എന്തൊക്കെയോ പറഞ്ഞ് കാടുകയറി ഒടുവിൽ അടിയായി,കുറച്ച് കഴിഞ്ഞപ്പോ ഇക്ക ഉറക്കം തൂങ്ങി നമ്മളെ മടിയിൽ വീണു...അപ്പഴേക്കും നേരം പുലർന്നു...
ഇക്കാനെ ബെഡിൽ കിടത്തിയിട്ട് നമ്മള് വേഗം ഫ്രഷായി നിസ്ക്കരിച്ച് താഴേക്ക് പോയി ചായ ഉണ്ടാക്കി ടേബിളിൽ വെച്ചിട്ട് ഇക്കാക്കുള്ളതും കൊണ്ട് റൂമിലേക്ക് പോയി...എന്നിട്ട് ഇക്കാനെ ചവിട്ടി നിലത്തേക്കിട്ട് ഓടാൻ പോവുമ്പഴേക്കും നമ്മളെ കയ്യോടെ പിടിച്ചു...ജാങ്കോ ഇയ്യ് അറിഞ്ഞോ...നമ്മള് പെട്ടു...
ഇക്ക നമ്മളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു...എന്നിട്ട് നമ്മളെ അധരം സ്വന്തമാക്കി...നമ്മള് പൂച്ചക്കുട്ടിയെപോലെ അടങ്ങികിടന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
ഫ്രഷായി നിസ്ക്കരിച്ചിട്ട് പിന്നെയും കേറിക്കിടന്നപ്പോ നമ്മളെ പെണ്ണ് വന്ന് ചവിട്ടി നിലത്തേക്കിട്ടു... എന്നിട്ട് ഓള് ഓടി രക്ഷപ്പെടാൻ നോക്കുവാ...
അങ്ങനെ നമ്മളെ തള്ളിയിട്ട് ഓള് രക്ഷപ്പെടാൻ സമ്മതിക്കുവോ...
ഓളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞിട്ട് കാല് കൊണ്ട് ഡോർ ലോക്ക് ചെയ്തു...പതിയെ ഓളെ അധരം കീഴ്‌പ്പെടുത്തി...പെണ്ണ് ഒരു പൂച്ചയെപ്പോലെ അടങ്ങിക്കിടന്നപ്പോ നമ്മള് ഓളെ ചുംബനങ്ങൾ കൊണ്ട് മൂടി...പെട്ടെന്ന് ഓള് നമ്മളെ തള്ളിയിട്ടുകൊണ്ട് ഓടിപ്പോയി...
'ഇനിയെന്നാണാവോ മക്കളെയൊക്കെ കൊഞ്ചിക്കാൻ നമ്മക്ക് ഭാഗ്യം കിട്ടുവ...ഹാമിയൊക്കെ
ഇപ്പഴേ ഗോളടിച്ചു...നല്ല ചാൻസ് ഒത്തുവരുമ്പോ പെണ്ണ് ഒഴിഞ്ഞുമാരുവല്ലേ...നമ്മടെ സങ്കടം ആരോട് പറയാനാ...'
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
നമ്മള് ഇക്കാനോട് വഴക്കിട്ട് റൂമിലേക്ക് വരുമ്പഴാണ് മാഹി നമ്മളെ ഇടിച്ചിട്ടുകൊണ്ട് പോവാൻ നോക്കിയത്....
"എന്താണ് മോളെ ഒളിമ്പിക്സിന് പോവാൻ വേണ്ടി പ്രാക്ടീസ് ചെയ്യുവാ...?"
"ഇങ്ങനെയാണ് പോക്കെങ്കിൽ വേണ്ടിവരും..."
"ഇക്കാക്കയുമായി വഴക്കായോ..?"
"വഴക്ക് കൂടുന്നത് നിങ്ങള് രണ്ടുപേരും അല്ലെ...എന്തിനാ നീ ഫാമിയോട് ആവശ്യമില്ലാതെ ചൂടാവുന്നത്...?"
"ആവശ്യമില്ലാതെ ഒന്നുമല്ല...കാര്യത്തിന് തന്നെയാ ചൂടാവുന്നത്..."
"എന്താ കാര്യം....?"
"അത് അങ്ങേർക്ക് ഗോളടിക്കണം പോലും...മര്യാദക്ക് ഇഷ്ടമാണെന്ന് പറയാത്ത ആളാണ്...അങ്ങേര് എന്ന് എന്നോട് ഇഷ്ടമാണെന്ന് പറയുന്നോ അന്ന് ഞാൻ ഇക്കാക്ക് സ്വന്തം ആവും..."
"പറയുന്ന കേട്ടാൽ വിചാരിക്കും നീ ഫാമിയോട് ഇഷ്ടമാണെന്ന് പറഞ്ഞെന്ന്...ഒരു ചെറിയ കാര്യത്തിനാണോ നീ ഇങ്ങനെ വാശിപിടിക്കുന്നെ...?സ്നേഹം എപ്പോഴും ഉണ്ടാവണമെന്നില്ല...പ
ക്ഷെ,ഉണ്ടാവുമ്പോ നമുക്ക് മനസിലാവില്ല...എല്ലാം നഷ്ടപ്പെടുമ്പഴേ അതിന്റെ വേദന അറിയൂ..."
"ഉപദേശം കൊള്ളാം...ഈ പറയുന്ന ആൾ എന്താ ഒഴിഞ്ഞുമാറുന്നത്...?"
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
എന്ന് ചെമ്മു ചോദിച്ചപ്പഴാണ് നമ്മളെന്തിനാ ഒഴിഞ്ഞുമാറുന്നതെന്ന് ഓർത്തത്...
"അത് പിന്നെ എനിക്ക് ഫസ്റ്റ് നൈറ്റ് എന്ന് പറയുമ്പോ പേടിച്ചിട്ട് കാല് കൂട്ടിയിടിക്കും...."
"സൈം അവസ്ഥ ആണെടി എനിക്കും..."
"ഹാ... എന്നാ മോള് തൽക്കാലം ഓനോട് പിണങ്ങാതിരിക്ക്..."
"ആഹ്...."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഫാമി_]
ഈ പെണ്ണെന്തിനാ ഒഴിഞ്ഞുമാറുന്നതെന്ന് ആലോചിച്ച് മനസ്സിലാവുന്നില്ല...ഹാ ഓരോന്നിനും അതിന്റെതായ സമയം ഉണ്ടല്ലോ...വൈയ്റ്റ് ചെയ്യാം....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാമി_]
പെണ്ണ് നല്ലോണം ക്ഷീണിച്ചിട്ടുണ്ട്...പക്ഷെ,ഓളെ പൂതിക്ക് ഒരു കുറവും ഇല്ല...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാദി_]
നമ്മക്ക് നല്ലോണം വൊമിറ്റിങ് ഉണ്ട്...അതുകൊണ്ട് നമ്മള് ഇപ്പോ ആകെ ടയേർഡ് ആണ്...അങ്ങനെയൊക്കെ ആണെങ്കിലും നമ്മക്ക് ഓരോന്ന് കഴിക്കാൻ തോന്നും,അപ്പോ ഇക്ക നമ്മടെ മുന്നിൽ എത്തിക്കും...നമ്മടെ നിഴല് പോലെ ഇക്ക കൂടെത്തന്നെ ഉണ്ടാവും...അക്കാര്യത്തിൽ നമ്മള് വെരി ലക്കി...ഇത് മിക്കവാറും ജൂനിയർ ഹാമി ആവാനാണ് ചാൻസ്...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
നമ്മള് അവളെ കണ്ടുപിടിക്കാൻ വേണ്ടി നാസിലിന്റെ കൂടെ പുറത്തേക്ക് പോകുമ്പഴാണ് മാഹി വിളിച്ചത്...രമേശ് സാറും ശിൽപ്പ ചേച്ചിയും നാട്ടിൽ വന്നിട്ടുണ്ട്...അവരെ വക പാർട്ടി ഉണ്ടെന്നും എത്രയും പെട്ടെന്ന് അങ്ങോട്ടെക്ക് പോകാൻ....അപ്പോ പിന്നെ നമ്മള് നാസിലിനെയും കൂട്ടി നേരെ മാളിലേക്ക് വിട്ടു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
രമേശ് സാറും ശിൽപ്പ ചേച്ചിയും നാട്ടിൽ വന്നിട്ടുണ്ട്...പോരാത്തതിന് ശിൽപ്പ ചേച്ചി പ്രെഗ്നന്റ് ആണ്...അതിന്റെ പാർട്ടിക്കാണ് നമ്മളെ വിളിച്ചത്....നമ്മളെല്ലാവരും പോകുന്നുണ്ട്...മൂന്നാളും സാരിയാണ്...അങ്ങനെ നമ്മള് മാളിലേക്ക് വിട്ടു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
നമ്മള് മാളിലെത്തിയപ്പോ ഒരു പെണ്ണ് നമ്മളെ ഇടിച്ചിട്ടു...ഇടിച്ചിട്ട ആളെ നമ്മളൊന്ന് നോക്കി....
*ലാമി...* അറിയാതെ അവളുടെ നാമം നമ്മടെ ചുണ്ടുകൾ ഉരുവിട്ടു....
അപ്പോ തന്നെ നമ്മക്ക് എന്തെന്നില്ലാതെ ദേഷ്യം വന്നു...കത്തുന്ന കണ്ണുകളോടെ അവളെ ആഞ്ഞുതള്ളി...
തുടരും...
*💞RAB BANAYA ISHQ💞*
*Part»32*
അപ്പോ തന്നെ നമ്മക്ക് എന്തെന്നില്ലാതെ ദേഷ്യം വന്നു...കത്തുന്ന കണ്ണുകളോടെ അവളെ ആഞ്ഞുതള്ളി...
*ഹൗ ഡേർ യൂ ബ്ലെഡി...*
"ഹാഫി,,,ഞാൻ...ഒന്ന്.."
*ഛി,,വായ അടക്കെടി...നിന്റെ പുഴുത്ത നാവുകൊണ്ട് എന്റെ പേര് പറഞ്ഞാലുണ്ടല്ലോ ആ നാവ് ഞാൻ പിഴുതെടുക്കും...നിന്നെ എന്റെ കണ്മുന്നിൽ കാണരുത്...മാറി നിക്കെടി പിശാശ്ശേ...*
അവളെ തള്ളിമാറ്റിയിട്ട് പോകാൻ നോക്കുമ്പഴേക്കും പഴയ കാര്യങ്ങൾ ഓർമ വന്നു...
°°°°°°°°°°°
കോളേജ് ലൈഫ് നന്നായി ആസ്വദിച്ചുപോയിരുന്ന കാലം...അന്ന് താൻ ഫൈനൽ ഇയർ ആയിരുന്നു...കലിപ്പ് ആ സമയം കൂടുതലായതുകൊണ്ട് അനീതി കണ്ടാൽ പ്രതികരിക്കുന്ന സ്വഭാവം ആയിരുന്നു...എന്നാൽ അധികം ആരുമായും കൂട്ടുകൂടാറില്ല...പക്ഷെ,എന്ത് കര്യത്തിനായാലും മുൻപന്തിയിൽ ഉണ്ടാവും...
അങ്ങനെ ഒരു ദിവസം കുറേ ആൾക്കാർ ചേർന്ന് ആക്രമിക്കാൻ നോക്കിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി...അവൾ അതിന് കുറെ നന്ദി പറഞ്ഞു...അവൾ ആ കോളേജിൽ തന്നെ ആണ്...ഫസ്റ്റ് ഇയർ സ്റ്റുഡന്റ്...ബാക്കിയുള്ള സ്റ്റുഡന്റ്‌സ് അവനെപ്പറ്റി പറയുന്നത് കേട്ട് കേട്ട് അവൾക്ക് ആരാധനയായി...അവനുമായി കൂട്ടുകൂടാൻ തീരുമാനിച്ചു...ആദ്യംമൊന്നും അവൻ ചെവി കൊണ്ടില്ലെങ്കിലും അവര് നല്ല കൂട്ടായി...*ലാമിയ സുഹ* എന്നാണ് അവളുടെ പേര്....എല്ലാവർക്കും അവരുടെ സൗഹൃദം അസൂയ ആയിരുന്നു...ചിലർ അവര് തമ്മിൽ പ്രേമത്തിലാണെന്ന് പറഞ്ഞുണ്ടാക്കിയപ്പോ അവർക്കൊക്കെ അവൻ താക്കീത് കൊടുക്കും...അവന്റെ മനസ്സിൽ അവൾ നല്ലൊരു ഫ്രണ്ട് ആയിരുന്നുവെങ്കിലും ആരാധന മൂത്ത് അവൾക്ക് അവനോടുള്ള പ്രേമം അസ്ഥിക്ക് പിടിച്ചു...
അവനോട് ഇത് പലരും പറഞ്ഞിട്ടും അവൻ വിശ്വസിക്കാൻ തയാറായിരുന്നില്ല...കാരണം അത്രക്കും വിശ്വാസം ആയിരുന്നു അവളെ...ഇനിയും ഇഷ്ടം അറിയിച്ചില്ലെങ്കിൽ അവൻ കൈ വിട്ടുപോകുമെന്ന് കരുതി അവൾ ഇഷ്ടം അറിയിച്ചു...
മോന്തയടക്കിയുള്ള അടിയായിരുന്നു അവന്റെ മറുപടി...അതവൾക്ക് വേദന ഉണ്ടാക്കിയെങ്കിലും അവൻ അടിച്ചത് കൊണ്ട് അവൾക്ക് നന്നായി സുഖിച്ചു...പല തവണ പിന്മാറാൻ പറഞ്ഞിട്ടും അവൾ കൂട്ടാക്കിയില്ല...
ഒരു ദിവസം വീട്ടിൽ കേറി വന്ന് ഉമ്മാനോട് അവൾ നല്ല കൂട്ടായി...അവളുടെ ആഗ്രഹം പറഞ്ഞപ്പോൾ ഉമ്മ പാടെ എതിർത്തു...ദേഷ്യം വന്ന അവൾ ഉമ്മയെ സ്റ്റെയറിൽ നിന്ന് തള്ളിയിട്ടു...അവൻ അത് കണ്ടിട്ട് ഓടിച്ചെന്ന് പിടിച്ചതുകൊണ്ട് ഉമ്മയ്ക്ക് ഒന്നും സംഭവിച്ചില്ല...അവളെ മുടിക്കുത്തിൽ പിടിച്ചിട്ട് താഴേക്ക് വലിച്ചിറക്കി...വേദന കൊണ്ട് അവൾ പുളയുന്നുണ്ടെങ്കിലും ആ വേദന അവൾക്ക് ലഹരിയായി മാറി...കഴുത്ത് ഞെരിച്ച് കൊല്ലാൻ നോക്കിയപ്പോ എല്ലാവരും കൂടിച്ചേർന്ന് അവനെ പിടിച്ചുമാറ്റി...പോകുന്നതിന് മുമ്പ് അവനെ വെല്ലുവിളിച്ചു...
*ഞാനല്ലാതെ ഒരു പെണ്ണിനേയും നീ ഭാര്യ ആക്കില്ല...അങ്ങനെ സംഭവിച്ചാൽ അവളെ ഞാൻ കൊല്ലും...നിനക്ക് ഞാൻ മതി...ഇനി എന്നെ വേണ്ട എന്നാണെങ്കിൽ നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല...മരണം കൊണ്ടാണെങ്കിലും നിന്നെ ഞാൻ സ്വന്തമാക്കും...*
അതിനുശേഷം അവളെ കണ്ടതേയില്ല...രോഷ്നിയുമായി വഴക്കുണ്ടായിരുന്ന സമയങ്ങളിലൊക്കെ അവൾ അവരെ നിരീക്ഷിക്കാറുണ്ട്...അവന്റെ ഓർമ കുറവ് അവളെ നന്നേ തളർത്തിയെങ്കിലും രോഷ്നിയോടുള്ള അടങ്ങാത്ത പ്രതികാരം അവളെ തലക്കടിച്ച് കൊലപ്പെടുത്തിയിട്ട് *ഞാനാണ് രോഷ്നിയെ കൊന്നതെന്ന്* അവനിക്ക് മെസേജ് അയച്ചിട്ട് ദുബായിലേക്ക് പോയി...
°°°°°°°°°°°°°
ഓർത്തെടുത്തപ്പോ തല പെരുക്കാൻ തുടങ്ങി...കയ്യിലുള്ള ഗൺ എടുത്തിട്ട് അവളെ തിരഞ്ഞു...പക്ഷെ,പിന്നെ കണ്ടത് അവൾ മാഹിയെ തന്നെ നോക്കി നിൽക്കുന്നതാണ്... അപ്പോ തന്നെ ഗൺ മാറ്റിവെച്ചുകൊണ്ട് മാഹിയുടെ അടുത്തേക്ക് പോയിട്ട് അവളെ ചേർത്തുനിർത്തിയിട്ട് ലാമിയെ കത്തുന്ന കണ്ണുകളോടെ നോക്കിയപ്പോ അവൾ ഒന്ന് പുച്ഛിച്ചു ചിരിച്ചുകൊണ്ട് പോയപ്പോ നമ്മളും പിന്നാലെ പോയി....എന്നിട്ട് അവളുടെ മുന്നിൽ തടസമായി കേറി നിന്നു....
"നീ എന്നോട് കാണരുതെന്ന് പറഞ്ഞിട്ട് എന്റെ മുന്നിൽ കേറി വന്നോ...നോട്ട് ബാഡ്..."
"ഛി...@#%$മോളെ വായ അടക്കെടി...നീയാണ് രോഷ്നിയെ ഇല്ലാതാക്കിയെന്ന് എനിക്കറിയാം...എന്നിട്ടിപ്പൊ മാഹിയെ ഇല്ലാതാക്കാൻ നോക്കുന്നോ...എനിക്ക് ജീവൻ ഉള്ളിടത്തോളം അവളുടെ രോമത്തിൽ തൊടാൻ പോലും സമ്മതിക്കില്ല..."
"നിന്റെ സമ്മതം ആർക്കുവേണം...ഹ്മ്...ഞാൻ ഒന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കും..."
"നാസിൽ അറസ്റ്റ്..."
എന്ന് പറഞ്ഞപ്പോഴേക്കും നാസിൽ വിലങ്ങുമായി വന്ന് വിലങ്ങിട്ടു...
"ലൊക്കെപ്പിലാക്കിയൽ ഞാൻ പിന്തിരിയുമെന്ന് വിചാരിച്ചോ...ഹ്മ്..."
"ഞാൻ അത്രക്ക് മണ്ടൻ ആണെന്ന് കരുതിയോ...നീ ലൊക്കെപ്പിൽ ഉള്ളപ്പൊ നിന്റെ കണ്മുന്നിൽ കൂടി ഞാൻ അവളുടെ കൂടെ സുഖമായി ജീവിക്കും...പിന്നെ നീ എന്നെങ്കിലും പുറത്തിറങ്ങുമ്പോ നിന്നെ പരലോകത്തേക്ക് അയക്കാൻ നിന്റെ കാലനായി ഞാൻ വരും..."
അത്രയൊക്കെ പറഞ്ഞപ്പൊ അവളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ തീജ്വാലകൾ കത്തി...നാസിൽ അവളെകൊണ്ടുപോയപ്പോ ഒന്നും നടക്കാത്ത മട്ടിൽ പാർട്ടി നടക്കുന്നിടത്തേക്ക് പോയി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
ഇക്കാനെ രമേശ് സാർ അന്വേഷിച്ചിട്ട് നമ്മള് തിരയുമ്പഴാണ് ഇക്ക വരുന്നത് കണ്ടത്...എന്തോ ഒരു പന്തികേട് തോന്നുന്നുണ്ട്...
"എന്താ ഇക്കാ,ഒരു വശപിശക്...?"
"ഹേയ്...എന്തോന്ന്...?"
"അത് തന്നെയല്ലേ ഞാനും ചോദിച്ചത് എന്താണെന്ന്...?"
"ഒന്നുമില്ലെടി...."
"എന്നാ അത് എന്താന്ന് പറഞ്ഞാൽ മാത്രമേ ഞാനിനി നിങ്ങളോട് സംസാരിക്കൂ..."
"അത്...."
"രമേശ് സാർ,ചേച്ചി ഞാനിറങ്ങുവാണ്..."
"അതെന്താ മാഹി എന്തെങ്കിലും പ്രോബ്ലം...?"സാർ
"നതിങ് സാർ...ചെറിയൊരു തലവേദന...എന്ന ഞാൻ ഇറങ്ങുവാ...ഇവരൊക്കെ ഉണ്ടാവും...ചേച്ചി പോയിട്ട് വരാം..."
"ശരി മോളെ..."
ഇക്ക നമ്മളോട് എന്തോ പറയാൻ നോക്കുന്നുണ്ടെങ്കിലും നമ്മള് അതൊന്നും ശ്രദ്ധിക്കാതെ ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പോയി...ഉമ്മ കാണാത്തതുകൊണ്ട് വേഗം റൂമിലേക്ക് പോയി...ഡ്രെസ് മാറ്റിയിട്ട് ഷോപ്പിലെ ഫയൽസ് ഒക്കെ ചെക്ക് ചെയ്യാൻ തുടങ്ങി....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
'ഛെ...അല്ലെങ്കിലും എനിക്കിപ്പോ ഇത്തിരി ദേഷ്യവും വാശിയും കൂടിയിട്ടുണ്ട്...മര്യാദക്ക് ഓളോട് എല്ലാം പറഞ്ഞാൽ മതിയായിരുന്നു...പക്ഷെ,ഓളെ ഒരാൾ കൊല്ലാൻ നടക്കുന്നെന്ന് എങ്ങനെ പറയും...?കഴിഞ്ഞത് കഴിഞ്ഞു...എങ്ങനെയെങ്കിലും ഓളെ പിണക്കം മാറ്റണം...'
അവിടുന്ന് അവരോട് യാത്ര പറഞ്ഞിട്ട് നമ്മള് വീട്ടിലേക്ക് പോയപ്പോ ഉമ്മ നമ്മളെ കയ്യോടെ പൊക്കി...
"നീയെന്താടാ ഒറ്റക്ക്...?എവിടെടാ എന്റെ മോള്..?നിനക്കെന്തോ ഒരു വശ പിശക് ഉണ്ടല്ലോ...?സത്യം പറ..."
"അവള് എന്നെക്കാളും മുന്നേ എത്തി.."
എന്നും പറഞ്ഞിട്ട് നമ്മള് റൂമിലേക്ക് പോയപ്പോ പെണ്ണ് കാര്യമായി ഫയൽസ് ചെക്ക് ചെയ്യുന്നുണ്ട്...നമ്മള് ഇട്ട ഷർട്ട് മാറ്റി ടീ ഷർട്ട് എടുത്തിട്ട് ഓളെ അടുത്തേക്ക് പോയി...നമ്മള് ഒരാള് ഇവിടെ നിൽപ്പുണ്ടെന്ന് പോലും അറിയാതെ ആണ് ഓളെ ചെക്ക് ചെയ്യൽ...
'നിന്റെ മൈൻഡ് ഇല്ലായ്‌മ ഇപ്പൊ ശരിയാക്കാം...'
ഓള് നോക്കിക്കൊണ്ടിരുന്ന ഫയൽസ് അടച്ചിട്ട് ഓളെ നോക്കി നിന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
നമ്മള് ഫയൽസ് നോക്കുമ്പഴാണ് ഇക്ക അത് അടച്ചുവെച്ചത്...നമ്മള് ഒന്ന് ദഹിപ്പിച്ച് നോക്കിയിട്ട് കിച്ചണിലേക്ക് പോയി....
"മോള് നേരത്തെ വന്നിരുന്നോ...?"
"ആഹ് ഉമ്മാ..."
"അതെന്താ ഹാഫിയുടെ കൂടെ വരാതിരുന്നത്...?"
"അത് ചെറിയൊരു തലവേദന...
ഒന്ന് കിടന്നപ്പോ ശരിയായി..."
"ഓഹ്...എന്താടാ അവിടെ നിന്ന് പരുങ്ങുന്നത്...?"
എന്ന് ഉമ്മ ചോദിച്ചപ്പോ നമ്മള് ഉമ്മ നോക്കിയ ഭാഗത്തേക്ക് നമ്മളും നോക്കി...ഇക്ക വാതിൽക്കൽ നിന്ന് പരുങ്ങി കളിക്കുവാണ്...അത് കണ്ടിട്ട് നമ്മള് ചിരി അടക്കിപ്പിടിച്ചു...
"അത് ഉമ്മാ,,,ഷർട്ട് അയൺ ചെയ്യാൻ മാഹിയെ...."
"അത് നിനക്ക് തന്നെ ചെയ്യാലോ... മോൾക്ക് തല വേദന ആണ്..." എന്ന് ഉമ്മ പറഞ്ഞപ്പൊ നമ്മള് ഉമ്മാനെ നോക്കി..അപ്പോ ഉമ്മ നമ്മളെ നോക്കി സൈറ്റ് അടിച്ചു...നമ്മളതിന് ചിരിച്ചുകൊടുത്തു...
"ഹ്മ്..."
എന്ന് ഒന്ന് മൂളിയിട്ട് ഇക്ക പോയി....
"എന്തെങ്കിലും പ്രശ്നം ഉണ്ടോ മോളെ...?"
എന്ന് ഉമ്മ ചോദിച്ചപ്പോ നമ്മള് ഉള്ളതൊക്കെ പറഞ്ഞുകൊടുത്തു...
"എന്നാ പിന്നെ അത് എന്താണെന്ന് ഓൻ പറയുന്നതുവരെ മോള് ഇത് തുടർന്നോ...അതുവരെ മോള് എന്റെ കൂടെ കിടന്നോ...ഉപ്പ ഇനി ഒരു മാസം കഴിഞ്ഞേ വരൂ...."
ഉമ്മ അത് പറഞ്ഞപ്പൊ നമ്മള് ഉമ്മാനെ കെട്ടിപ്പിടിച്ച് മുത്തം കൊടുത്തു....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
ഉമ്മ പെണ്ണിന്റെ കൂടെ ആണല്ലോ...എന്തായാലും ഓള് രാത്രി റൂമിലേക്ക് വരുമല്ലോ അപ്പോ നോക്കാം....
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
രാത്രി ആയപ്പോ ഓള് വന്നിട്ട് എന്തൊക്കെയോ പേറുക്കിയെടുത്തുകൊണ്ട് റൂമിൽ നിന്നും പോയി...ഓൾടെ പിന്നാലെ പോയപ്പോ ഉമ്മാന്റെ കൂടെയാണ് ഇനി മുതൽ കിടപ്പെന്ന് മനസിലായി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[ഇതേ സമയം]
*ഹ്മ്ഹ്...അവൻ എന്നെ തല്ലിച്ചതച്ചു...അവന്റെ ഭാര്യയെ ഒന്ന് നോക്കിയതിന്...ഷോപ്പിൽ നിന്ന് കണ്ടപ്പോ ഇതുവരെ തേടി നടന്ന മുഖം കണ്ടെത്തിയ സന്തോഷത്തിൽ ആയിരുന്നു...ഇനി കാര്യങ്ങൾ കുറേക്കൂടി എളുപ്പം ആയില്ലേ...അവളുടെ തന്തപ്പടിയെ കൊല്ലാൻ ആവുമെങ്കിൽ എന്തുകൊണ്ട് ലക്ഷ്യം നേടികൂടാ...ഇനിയാണ് കളിയെന്തെന്ന് അവനും അവളും കാണാനിരിക്കുന്നത്...ഹഹഹ*
കയ്യിലുള്ള സിഗരറ്റ് വലിച്ചിട്ട് അതിലുള്ള പുക പുറത്തേക്ക് വിട്ട് പൊട്ടിച്ചിരിച്ചു....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
'ഇക്കാക്ക് ഇപ്പോ ഉറക്കം ഇല്ലെന്നാ തോന്നുന്നേ...ഒരു വശത്തുനിന്ന് ചിന്തിച്ചാൽ പാവം തോന്നും...പാവമൊന്നുമല്ല...
എന്നോട് ഒന്നും പറയില്ലാലോ...അപ്പൊ കുറച്ച് ഡോസ് കൊടുക്കുന്നത് നല്ലതാണ്...'
ഉറക്കം വരാഞ്ഞിട്ട് ഓരോന്ന് ആലോചിച്ച് കൂട്ടിയപ്പോ വല്ലാതെ ദാഹിച്ചു..ജഗ്ഗിലെ വെള്ളം തീർന്നത് കൊണ്ട് അതെടുക്കാൻ കിച്ചണിലേക്ക് പോയപ്പോ ആരോ നമ്മടെ വായ് പൊത്തിപ്പിടിച്ചു ചുമരിനോട് ചേർത്തു നിർത്തി....
തുടരും...
*💞RAB BANAYA ISHQ💞*
*Part»33*
ഉറക്കം വരാഞ്ഞിട്ട് ഓരോന്ന് ആലോചിച്ച് കൂട്ടിയപ്പോ വല്ലാതെ ദാഹിച്ചു..ജഗ്ഗിലെ വെള്ളം തീർന്നത് കൊണ്ട് അതെടുക്കാൻ കിച്ചണിലേക്ക് പോയപ്പോ ആരോ നമ്മടെ വായ് പൊത്തിപ്പിടിച്ചു ചുമരിനോട് ചേർത്തു നിർത്തി....
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
നമ്മള് ഉറക്കം ഇല്ലാതെ നടക്കുമ്പഴാണ് ഹാളിലെ ലൈറ്റ് ഓണായത്...താഴേക്ക് നോക്കിയപ്പോ മാഹി ജഗ്ഗും പിടിച്ചുകൊണ്ട് കിച്ചണിലേക്ക് പോകുന്നുണ്ട്...നമ്മള് അവള് കാണാതെ പിന്നാലെ പോയി വായ് പൊത്തിപ്പിടിച്ച് ചുമരിനോട് ചേർത്തുനിർത്തി...
ലൈറ്റ് ഇടാത്തതുകൊണ്ട് നമ്മളാണെന്ന് അവൾക്ക് മനസിലായിട്ടില്ല...നന്നായി പേടിച്ചിട്ടുമുണ്ട്...ആ പേടി കൂടാനെന്നോണം കയ്യിലുള്ള കർച്ചീഫ് എടുത്ത് മുഖത്ത് കെട്ടിയിട്ട് അവളെയും ചുമലിലിട്ട് നമ്മള് ഇന്നലെ ഉണ്ടാക്കിയ വുഡ് ഹൗസിലേക്ക് നടന്നു...പോകുന്ന വഴി പെണ്ണ് കയ്യും കാലും ഇട്ടടിക്കുന്നുണ്ട്...നമ്മള് അതൊന്നും മൈൻഡ് ചെയ്യാതെ അവളെ ബെഡിലിട്ട് ഡോർ ലോക്ക് ചെയ്തു...
"ആ...ആരാ...നി...ങ്ങള്...എന്തിനാ എന്നെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്...?"
എന്ന് പെണ്ണ് പേടിയോടെ ചോദിക്കുന്നത് കേട്ടപ്പോ നമ്മക്ക് ചിരി വന്നു...നമ്മള് മെല്ലെ പെണ്ണിന്റെ അടുത്തേക്ക് പോയിട്ട് അടുത്തിരുന്നു...
"പേടിച്ചുപോയോ...?"
എന്ന് അവളെ കാതോരം മൊഴിഞ്ഞപ്പോ അവളൊന്ന് മൂളി...
"എന്നാലെ പേടി മാറ്റാൻ ഞാനൊരു സാധനം തരാം...."
എന്നും പറഞ്ഞിട്ട് അവളെ പിൻ കഴുത്തിൽ ചുണ്ടമർത്തിയപ്പോ പെണ്ണ് നമ്മളെ വരിഞ്ഞുമുറുക്കി...നമ്മള് അപ്പോ തന്നെ കർച്ചീഫ് മാറ്റി...
"പേടിച്ചുപോയോടി കാന്താരി...?"
നമ്മള് ഓളെ ഷോൾഡറിൽ പിടിച്ച് ചോദിച്ചപ്പോ പെണ്ണ് നമ്മളെ നടുപ്പുറം നോക്കി അടിച്ചു...
*ഉമ്മാ....ഹ്...*
വേദനകൊണ്ട് നമ്മള് അലറിയപ്പോ പെണ്ണ് അടിച്ച ഭാഗത്ത് ചുണ്ടമർത്തി...
"എന്നും ഇതുപോലെ ഓരോന്ന് കിട്ടുമെങ്കിൽ അടി വാങ്ങാൻ ഞാൻ റെഡിയ..."
സൈറ്റടിച്ചുകൊണ്ട് നമ്മള് പറഞ്ഞപ്പൊ പെണ്ണ് മുഖം താഴ്ത്തി...
താടിയിൽ പിടിച്ച് മുഖം നമ്മടെ നേരെ ആക്കി...
"മാഹി,,, നിനക്ക് ഇപ്പോഴും എന്നോട് പിണക്കം ആന്നോ പെണ്ണേ...?"
"അത്...."
"ഏത്...?"
"നിങ്ങള് എന്താണെന്ന് പറയാഞ്ഞിട്ടല്ലേ..."
എന്ന് പെണ്ണ് ചിണുങ്ങിക്കൊണ്ട് പറഞ്ഞപ്പൊ നടന്നതൊക്കെ വിവരിച്ചു...
"അയ്യേ...ഇത്രേ ഉള്ളു...ഈ നിസാര കാര്യത്തിനാണോ ഞാൻ നിങ്ങളോട് മിണ്ടാതിരുന്നത്..."
"ഞാൻ പറയാൻ വരുമ്പോഴൊക്കെ അതൊന്നും കേൾക്കാതെ നീ ഒഴിഞ്ഞുമാറുവല്ലേ...പിന്നെ എങ്ങനെ പറയാനാണ്...പോരാത്തതിന് കുറച്ചു ദിവസമായി മുഴു പട്ടിണിയാണ്..."
"അയ്യോ കഷ്ട്ടായിപോയി..."
"അത് വിട്...എങ്ങനെയുണ്ട് ഈ വുഡ് ഹൗസ്...?"
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
എന്ന് ഇക്ക ചോദിച്ചപ്പോ നമ്മള് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ചുറ്റും വീക്ഷിക്കാൻ തുടങ്ങി...
കണ്ടാൽ മരം കൊണ്ട് നിർമിച്ചതെന്ന് തോന്നാത്ത കൊച്ചു വലിയ വീട്...തണുപ്പത്ത് തീ കായാനായി ഒരു ചെറിയ അറ...ചുമര് മുഴുവൻ ഇക്ക വരച്ച പെയിന്റിങ്‌സ് ഒട്ടിച്ചുവെച്ചിട്ടുണ്ട്...ജനൽ പാളികൾ മെല്ലെ മാറ്റിയപ്പോ നല്ല നിലാ വെട്ടം...ആകാശത്ത് അങ്ങിങ്ങായി കുഞ്ഞു നക്ഷത്രങ്ങൾ തിളങ്ങി നിൽക്കുന്നുണ്ട്...അത് നോക്കി നിൽക്കുമ്പഴാണ് എന്തോ ഒന്ന് താഴേക്ക് പതിക്കുന്നത് കണ്ണിൽ ഉണ്ടാക്കിയത്...ചെറിയ തോതിൽ മഞ്ഞ് പെയ്യാൻ തുടങ്ങിയിരുന്നു...മഞ്ഞുകണങ്ങളെ കയ്യിൽ വരവേറ്റു...അതിന്റെ തണുസ്പർശം കുളിരു കോരിച്ചു...
ഇക്ക നമ്മടെ അരയിലൂടെ കയ്യിട്ടപ്പോ നേരത്തെയുള്ള കുളിരിന്റെ തീവ്രത കൂടി...തണുത്ത് മരവിക്കുമെന്ന് ആയപ്പോ നമ്മള് ഇക്കാനെ തള്ളിമാറ്റി...
ഇക്ക പിന്നെയും നമ്മടെ അടുത്തേക്ക് വന്നിട്ട് നെറ്റിയിൽ അമർത്തി ചുംബിച്ചു...
"ഇഷ്ടപ്പെട്ടോ....?"
"എ... എന്ത്...?"
"വുഡ് ഹൗസ്..."
"ഹോ...ഹാ ഇഷ്ടമായി..."
"നല്ല കാലാവസ്ഥ പോരാത്തതിന് നല്ല മൂഡും..."
"അ...തിന്...?"
"നമുക്ക് പുതിയൊരു ജീവിതം തുടങ്ങണ്ടേ...?"
"അത്...പിന്നെ..."
"ശ്...."
എന്നും പറഞ്ഞിട്ട് ഇക്ക നമ്മടെ ചുണ്ടത്ത് വിരൽ വെച്ചു...എന്നിട്ട് നമ്മളെ പൊക്കിയെടുത്ത് ബെഡിലിട്ടു...
ഇക്ക നമ്മടെ അടുത്തേക്ക് വരാൻ തുടങ്ങി...അതിനനുസരിച്ച് നമ്മടെ ശ്വാസ ഗതിയും ഹൃദയത്തിന്റെ മിടിപ്പും ഉയരാൻ തുടങ്ങി...നമ്മടെ അധരം സ്വന്തമാക്കി...ഏറെ നേരം അതിൽ ലയിച്ചുചേർന്നു...പതിയെ നമ്മളെ ചുംബനങ്ങൾ കൊണ്ട് മൂടി...നിലാവുള്ള മഞ്ഞ് പെയ്യുന്ന ആ രാത്രിയിൽ ഒരു പുതപ്പിനുള്ളിൽ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒന്നായി...
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
സൂര്യ രശ്മികൾ റൂമിലേക്ക് അറിച്ചുകയറാൻ തുടങ്ങിയപ്പഴാണ് നമ്മള് കണ്ണ് തുറന്നത്...സൂര്യ പ്രകാശം ഏറ്റിട്ടും പുൽനാമ്പുകളിൽ നിന്നും ഹിമകണങ്ങൾക്ക് വേർപിരിയാൻ മനസ്സ് വരാത്തതുപോലെ നമ്മള് ഇക്കാന്റെ നെഞ്ചിൽ തല ചായ്ച്ചുകിടന്നു...ഇന്നലെ നടന്നത് ഓർത്തത് നമ്മടെ കവിള് നാണം കൊണ്ട് ചുവന്ന് തുടുത്തു...ഇനിയും എഴുന്നേൽക്കാൻ വൈകിയാൽ സുബ്ഹി പോകുമെന്ന് അറിയാവുന്നത് കൊണ്ട് ഇക്കാന്റെ കവിളിൽ ഒന്ന് ചുംബിച്ചിട്ട് എഴുന്നേറ്റ് ഫ്രഷായി നിസ്‌ക്കരിച്ചു...ഞങ്ങളുടെ ദിനം എന്നും സന്തോഷപൂർണമാവാൻ പടച്ചോനോട് ദുആ ചെയ്തു...
പായ മടക്കിവെച്ച് ടീ ഉണ്ടാക്കി റൂമിൽ വന്നു...എന്നിട്ടും ഇക്ക എഴുന്നേറ്റിട്ടില്ല...
നമ്മക്ക് ഒരു കുസൃതി തോന്നിയിട്ട് കയ്യിൽ കിട്ടിയ ഒരു ചെടിയുടെ ഇല എടുത്ത് ഇക്കാന്റെ മൂക്കിൽ കയറ്റി...അപ്പോ തന്നെ തുമ്മിക്കൊണ്ട് ഇക്ക എഴുന്നേറ്റു...
"മോണിങ് ഹബ്ബി..."
"ഹാച്ചി.... മോണിങ്..."
"അധികം തുമ്മൽ ആക്റ്റ് ചെയ്യണ്ട...നിങ്ങൾക്ക് ഡസ്റ്റ് അലർജി മാത്രമേ ഉള്ളൂന്ന് എനിക്കറിയാം...പൊന്നുമോൻ വേഗം എഴുന്നേറ്റ് നിസ്‌ക്കരിച്ചെ...ഉമ്മ എന്നെ കാണാഞ്ഞിട്ട് തിരക്കുന്നുണ്ടാവും..."
"ഞാൻ ഇന്നലെ പറഞ്ഞിട്ടാ വന്നത്..."
"അപ്പോ എല്ലാം പ്ലാൻ ആയിരുന്നല്ലേ....നിങ്ങളെ ഇന്ന് ഞാൻ...."
പില്ലോ കൊണ്ട് ഇക്കാനെ തല്ലി...കുറേ
തല്ല് കിട്ടിയപ്പോ ഇക്ക നമ്മളെയും പില്ലോ കൊണ്ട് തല്ലാൻ തുടങ്ങി...അവസാനം അതിലെ പഞ്ഞി പുറത്തേക്ക് വന്നപ്പോ രണ്ടാൾക്കും സമാധാനം ആയി...
പെട്ടെന്ന് നമ്മള് ഇക്കാനെ നോക്കിയപ്പോ കണ്ണുകൾ തമ്മിൽ ഉടക്കി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
🎶ആ നോട്ടം ഞാൻ കണ്ടേ... അനുരാഗം നിന്നിൽ ഞാൻ കണ്ടേ...🎶
🎶ആ ചിരിയിൽ ഞാൻ കണ്ടേ...
മുഹബത്തിൽ തീർത്തൊരു ചിരി കണ്ടേ...🎶
(2)
🎶കണ്ണാലെ എന്നെ വളച്ചവൾ...
ഖൽബോളം സ്നേഹം തന്നവൾ...🎶
🎶നീല മിഴിയിൽ മിന്നിയ പെണ്ണവൾ...
കവിതകളിൽ വർണം തന്നവൾ...🎶
🎶ഒരു നാളൊരു നാളിൽ
💞ഇഷ്ഖും💞 പകർന്ന് നിന്നിൽ ഞാൻ അണയുന്നേരം...
മുഹബത്തിൻ ഖമറിൽ പൊന്നായ് മിന്നിയ പെണ്ണേ നീ ആരോ...🎶
🎶മുഹബത്തിൻ ഉറുമാലിൽ അവൾ
എന്നിൽ അണയുന്നൂ...
കിസ്മത്തിൻ ദുനിയാവിൽ അവൾ
മിന്നി മറയുന്നൂ...🎶 (2)
അവളുടെ കരിനീല കണ്ണുകളിൽ നമ്മളെ ഗ്രീനിഷ് ഐസ് അലിഞ്ഞുചേരുന്നത് അറിഞ്ഞു...പതിയെ അവളുടെ അധരം കീഴ്പ്പെടുത്താൻ നോക്കിയെങ്കിലും അത് മനസിലാക്കിയ പെണ്ണ് നമ്മളെ നെഞ്ചത്ത് കുത്തിയിട്ട് എഴുന്നേറ്റ് പോയി...
നെഞ്ചുതടവിക്കൊണ്ട് അവള് പോയ ഭാഗത്ത് പുഞ്ചിരിയോടെ നോക്കിയിട്ട് എഴുന്നേറ്റ് ഫ്രഷായി നിസ്ക്കരിച്ച് പെണ്ണ് നമ്മക്കായി വെച്ച ടീ എടുത്തുകുടിച്ച് ഡോർ ലോക്ക് ആക്കി വീട്ടിലേക്ക് പോയി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
നമ്മള് കിച്ചണിലേക്ക് പോയപ്പോ ഉമ്മ ഒറ്റക്ക് ഉണ്ടാക്കുവാണ്...നമ്മള് അപ്പൊ തന്നെ എടുത്തുവെച്ച പച്ചക്കറി അരിഞ്ഞിട്ട് കറി ആക്കിവെച്ചു...എന്നിട്ട് പാത്രങ്ങളൊക്കെ കഴുകി വെച്ചു..ഉമ്മ നമ്മള് വന്നതൊന്നും അറിഞ്ഞിട്ടേയില്ല...ചപ്പാത്തി ചുടുന്ന തിരക്കിലാണ്...
"ഉമ്മാ,,,ചെമ്മുവും ഹാദിയും എവിടെ...?എപ്പഴും ഈ സമയം ആവുമ്പഴേക്കും ഇവിടെ ഉണ്ടാവാറുണ്ടലോ....?"
"ഹാദിയെ ചെക്കപ്പ് ചെയ്യാൻ വേണ്ടി ഹാമിമോൻ ഹോസ്പിറ്റലിലേക്ക് കൂട്ടി പോയിട്ടുണ്ട്...പിന്നെ ഫാമിയും ചെമ്മുവും എന്തോ അത്യാവശ്യത്തിന് പുറത്തുപോയിരിക്കുവാ...നിങ്ങളെ പിണക്കം മാറി അല്ലെ..."
"ആഹ് ഉമ്മാ..."
"ദാമ്പത്യ ജീവിതത്തിൽ പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാവണം...ഒരു പിണക്കം കഴിഞ്ഞ് അവർ ഇണങ്ങുമ്പോഴാണ് അവരുടെ സന്തോഷത്തിന്റെ മധുരം ഇരട്ടിക്കുന്നത്..."
"ശരിയാ ഉമ്മാ...ഉപ്പ വിളിച്ചിരുന്നോ...?"
"ആഹ് രാവിലെ വിളിച്ചു...സുഖവിവരങ്ങൾ അന്വേഷിച്ചു..."
"ഉമ്മയും മോളും ചർച്ചയിലാണല്ലോ..."
ഇക്ക കിച്ചണിൽ വന്നപ്പോ നമ്മളെ നോക്കി സൈറ്റടിച്ചു...നമ്മള് കയ്യിലുള്ള കത്തിയെടുത്തിട്ട് കുത്തുമെന്ന് കാണിച്ചപ്പോ ഉമ്മാന്റെ അടുത്തേക്ക് പോയി...
"എന്താടാ ഒരു കള്ളച്ചിരി...
ഇപ്പോഴെങ്ങാനും എനിക്ക് ഉപ്പൂമ ആകാനുള്ള ചാൻസ് ഉണ്ടാവുമോ...?"
എന്ന് ഉമ്മ ഇക്കാനോടായി ചോദിച്ചപ്പോ നമ്മക്ക് നടന്നതെല്ലാം ഓർമ വന്നിട്ട് മെല്ലെ മുങ്ങി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
ഉമ്മ നമ്മളോടായി ചോദിച്ചപ്പോഴേക്കും
പെണ്ണ് മുങ്ങിയത് കണ്ടില്ലേ...
"ഹാ അങ്ങനൊരു ചാൻസ് ഇല്ലാതില്ലാതില്ല..."
എന്നും പറഞ്ഞിട്ട് നമ്മള് ഓഫീസിലേക്ക് പോകാൻ വേണ്ടി റെഡിയാവാൻ റൂമിലേക്ക് പോയി...പെണ്ണ് നമ്മക്കുള്ള ഷർട്ട് അയൺ ചെയ്തുവെക്കുവാണ്... നമ്മള് പിന്നെ ഫയൽസ് എടുത്തുവെച്ചിട്ട് ഫോണിൽ കുത്താൻ തുടങ്ങി...
എന്നിട്ട് വേഗം റെഡിയായി താഴേക്ക് ഇറങ്ങിയപ്പോ ഉമ്മയും പെണ്ണും കൂടി ഫുഡ് ടേബിളിൽ നിരത്തിവെച്ചിരിക്കുന്നത് കണ്ട് നമ്മള് അതൊക്കെ ടേസ്റ്റ് ചെയ്തിട്ട് ജാക്കെറ്റിൽ ഫോൺ തപ്പിയപ്പോ റൂമിൽ വെച്ചിട്ടാണ് താഴേക്ക് വന്നതെന്ന് ഓർത്തത്...
ഫോണെടുക്കാൻ വേണ്ടി റൂമിൽ പോയപ്പോ പെണ്ണ് നല്ല മൊഞ്ചത്തിയായി ഒരുങ്ങി നിൽപ്പുണ്ട്...ഫോൺ ജാക്കെറ്റിൽ ഇട്ട്
നമ്മള് ചുമലിൽ പോയി തൊട്ടപ്പോ അവള് തിരിഞ്ഞുനോക്കിയ ടൈമിൽ നമ്മള് പെണ്ണിന്റെ അധരം സ്വന്തമാക്കിയിട്ട് താഴേക്ക് പോയി...
നേരെ ഓഫീസിലേക്ക് വിട്ടു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
അങ്ങേർക്ക് റൊമൻസിന്റെ ബാധ കൂടിയോ എന്നൊരു സംശയം...അങ്ങനെയെങ്കിൽ സൂക്ഷിക്കണം...ഇക്ക വരുന്നതിന് മുമ്പ് കിടക്കണം...
രാത്രി പണിയൊക്കെ തീർത്ത് ഉറങ്ങാൻ ആയിട്ടും ചെമ്മുവും ഫാമിയും വന്നിട്ടില്ല...ഉമ്മാനോട് ചോദിച്ചപ്പോ ചെമ്മുവിന്റെ വീട്ടിലാണ് ഇന്ന് രാത്രി എന്ന് പറഞ്ഞു...
അപ്പോഴാണ് നമ്മള് ഇക്കാനെയും കൂട്ടി കുറച്ച് ദിവസം വീട്ടിൽ പോയി നിന്നാലോ എന്ന് ചിന്തിച്ചത്...
'എന്തായാലും ഇക്ക വരട്ടെ...അപ്പൊ സമ്മതിപ്പിക്കാം...'
ഇക്ക വരുന്നത് വരെ കാത്തു നിന്നിട്ട് അവസാനം നമ്മള് ഉറങ്ങിപ്പോയി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
വന്ന് കേറിയപ്പോ പെണ്ണ് നല്ല ഉറക്കത്തിലാണ്...രാവിലെ തൊട്ട് ഡ്യൂട്ടിയിൽ ആയതുകൊണ്ട് നല്ല ക്ഷീണം ഉണ്ട്...അപ്പോ തന്നെ ബെഡിൽ കയറിയിട്ട് ഉറക്കത്തെ കൂട്ടുപിടിച്ചുകൊണ്ട് ഉറങ്ങി....
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
രാവിലെത്തന്നെ പെണ്ണിന്റെ അലർച്ച കേട്ടാണ് എഴുന്നേറ്റത്...
അവളെ എവിടെയും കാണാഞ്ഞിട്ട് ആകെ ഭ്രാന്ത് പിടിച്ചപ്പോ ഉമ്മ പറയുന്നത് കേട്ട് അപ്പോ തന്നെ കാറുമെടുത്ത് പുറത്തേക്ക് പോയി...
തുടരും...
*💞RAB BANAYA ISHQ💞*
*Part»34*
രാവിലെത്തന്നെ പെണ്ണിന്റെ അലർച്ച കേട്ടാണ് എഴുന്നേറ്റത്...
അവളെ എവിടെയും കാണാഞ്ഞിട്ട് ആകെ ഭ്രാന്ത് പിടിച്ചപ്പോ ഉമ്മ പറയുന്നത് കേട്ട് അപ്പോ തന്നെ കാറുമെടുത്ത് പുറത്തേക്ക് പോയി...
പെട്ടെന്നൊരു കോൾ വന്നു...സൈഡ് ആക്കിയിട്ട് സ്ക്രീൻ നോക്കി...മിക്കവാറും മാഹിയെ കിഡ്നാപ്പ് ചെയ്ത ആ നാറി ആയിരിക്കും വിളിക്കുന്നതെന്ന് അറിയാവുന്നത് കൊണ്ട് കോൾ അറ്റൻഡ് ചെയ്തു...
"ഹെലോ...എവിടെയെടാ നാറി എന്റെ പെണ്ണ്...?നിനക്കെന്നെ ശരിക്കും അറിയില്ല...ഞാൻ ഉണരുന്നതിന് മുമ്പ് അവളെ കൊണ്ടുപോയാൽ എല്ലാം കഴിഞ്ഞെന്ന് കരുതിയോ...?നിന്നെ അന്ന് കൊല്ലാതെ വിട്ടതാണ് ഞാൻ ചെയ്ത തെറ്റ്...എന്താടാ ഒന്നും മിണ്ടാത്തത്....?"
"എനിക്കറിയാം യുവർ ബ്രില്ല്യൻ്റ്...നിന്റെ പെണ്ണിനെ ജീവനോടെ വേണമെങ്കിൽ നീ എന്റെ കോട്ടയിൽ വാ...ഞാനിവിടെത്തന്നെ ഉണ്ട്..."
"നിന്റെ കോട്ടയിൽ പിന്നെ നീ അല്ലാതെ ഞാനാണോ ഉണ്ടാവുന്നത്...ഡയലോഗ് പറയാൻ പോലും അറിയില്ല...പിന്നെയാണ് പ്രവൃത്തി...ഒന്ന് തിരിഞ്ഞുനോക്ക്...
എന്റെ പെണ്ണ് അവിടെ ഉണ്ടോന്ന്..."
"മാഹിയെ കാണാഞ്ഞപ്പോ നീയായിരിക്കും പിന്നിൽ എന്ന് ഉറപ്പുള്ളത് കൊണ്ട് നിന്നെക്കാളും ഒരു പടി മുന്നിൽ ഞാൻ ചിന്തിച്ചു...നീ അവിടെ എത്തുന്നതിന് രണ്ട് മിനുറ്റ് മുമ്പ്...എന്റെ CBI ഓഫീസർസ് അവിടെ എത്തി...നിന്റെ ഗുണ്ടകളെ അറസ്റ്റ് ചെയ്ത്, എന്റെ പെണ്ണിനെയും കൊണ്ട് എന്റെ അടുത്തേക്ക് വന്നു.. പിന്നേയ്...ഞാനങ്ങോട്ട് വരുന്നുണ്ട്...നിന്നെ ഈ ഭൂമിലോകത്ത് നിന്ന് പറഞ്ഞയക്കാൻ..."
"ഹ്മ്...വാ...ഞാൻ നിനക്ക് വേണ്ടി ഇവിടെ കാത്തിരിക്കും..."
അവൻ കോൾ കട്ട് ചെയ്തു...നമ്മള് നേരെ അവന്റെ കോട്ടയിലേക്ക് കാർ തിരിച്ചു...
കാറിൽ നിന്നിറങ്ങിയിട്ട് അവന്റെ കോട്ടയ്ക്കുള്ളിൽ കയറി...കുറേ തിരഞ്ഞെങ്കിലും അവനെ കണ്ടുകിട്ടിയില്ല...എന്തോ ഒന്ന് കാലിൽ തടഞ്ഞു...അത് നീക്കിയപ്പഴ് ചോരയിൽ കുളിച്ച് വെള്ളത്തിൽ മുങ്ങി താഴുന്ന അവനെയാണ് കണ്ടത്...
'ഷിറ്റ്... അവനെ എന്റെ കൈ കൊണ്ട് തീർക്കാൻ പറ്റിയില്ലലോ...'
ദേഷ്യം കൊണ്ട് കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു...പെട്ടെന്ന് എന്തോ വെളിവ് വന്നതുപോലെ നമ്മള് അവന്റെ ബോഡിയിൽ ഒന്ന് നോക്കി...തലയിൽ ഒരു ബുള്ളറ്റ് തുളച്ചു കയറിയിട്ടുണ്ട്...
നമ്മള് വേഗം ഓഫീസിലേക്ക് വിളിച്ചുപറഞ്ഞിട്ട് കാറിൽ കേറി ഇരുന്നു...
അപ്പഴേക്കും പോസ്റ്റ് മോർട്ടം റിപ്പോർട്ടും അവന്റെ ഫുൾ ഡീറ്റിയൽസും നാസിൽ കൊണ്ടുതന്നു...
*ഹംദാൻ സുബൈർ...*
ബുള്ളറ്റിന്റെ ഡീറ്റിയൽസ് കിട്ടിയാലേ ആരാ ഹംദാനെ കൊന്നതെന്ന് അറിയാൻ പറ്റു...
ഒരു കാര്യം ഉറപ്പായി...ഇവനുപിറകിൽ ആളുണ്ടെന്ന്...ചിലപ്പോ എന്തെങ്കിലും കാര്യം പറയാൻ വേണ്ടി ആവും ഹംദാൻ എന്നെ വിളിപ്പിച്ചത്...അത് ചിലപ്പോ അവരെക്കുറിച്ചുള്ള സത്യം ആവും...അത് ഇവൻ പറയുമെന്ന് ഭയം ഉള്ളത് കൊണ്ടാണ് തീർത്തത്...
ഉള്ളിലുള്ള സംശയങ്ങളെ തൽക്കാലം മൂടിവെച്ച് വീട്ടിലേക്ക് പോയി...
അപ്പോഴാണ് മാഹി അവളുടെ വീട്ടിലാണെന്ന് ഓർമ വന്നത്...നേരെ അങ്ങോട്ടേക്ക് വിട്ടു...
"ഹ മോനെ...ഇവള് വെള്ളം പോലും കുടിക്കുന്നില്ല..."
എന്ന് ഉമ്മച്ചി പറഞ്ഞപ്പഴ് നമ്മള് മാഹിയുടെ അടുത്ത് പോയി ഇരുന്നു...അപ്പോഴേക്കും ഡോർ ലോക്ക് ചെയ്ത് ഉമ്മച്ചി ഇറങ്ങിപ്പോയി...
നമ്മള് അവളുടെ ഷോൾഡറിൽ പിടിച്ചു...പെണ്ണ് പേടിച്ച് നമ്മളെ ഇറുക്കി പുണർന്നു...നമ്മളും തിരിച്ച് ചേർത്തു പിടിച്ചു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
എഴുന്നേറ്റ് നിസ്ക്കാരം കഴിഞ്ഞ് ചായ ഇടാൻ വേണ്ടി കിച്ചണിലേക്ക് പോയപ്പഴാണ് ഹാളിൽ നിന്ന് എന്തോ നിലത്ത് വീണ് പൊട്ടുന്ന ശബ്ദം കേട്ടത്...ഓടിച്ചെന്ന് നോക്കി...അപ്പോഴെക്കും നാലഞ്ച് ആൾക്കാർ നമ്മടെ അടുത്തായി വന്നു...അതിലൊരുത്തൻ മുഖത്തേക്ക് എന്തോ സ്‌പ്രേ ചെയ്തപ്പോ നമ്മള് മയങ്ങി വീണു...
പിന്നെ കാണുന്നത് നാസിലിനെയും ബാക്കിയുള്ളവരെയും ആണ്...നന്നായി പേടിച്ചിരുന്നു... അവരെയൊക്കെ എവിടെയോ കണ്ട് മറന്നത് പോലെ...ഉമ്മച്ചി കഴിക്കാൻ എത്ര നിർബന്ധിച്ചിട്ടും തൊണ്ടയിൽ നിന്ന് ഉമിനീര് പോലും ഇറങ്ങിയില്ല...
ഇക്ക വന്നപ്പഴാണ് നമ്മക്ക് പേടി കുറച്ച് മാറിയത്...
"മാഹി,,,"
"മ്മ്..."
"നീ ഇങ്ങനെ പേടിക്കാൻ മാത്രം എന്താ ഉണ്ടായത്...?എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് നിന്നെ രക്ഷിച്ചില്ലേ..."
"എന്താ എനിക്ക് പറ്റിയതെന്ന് അറിയില്ല...പക്ഷെ,അവരെ എവിടെയോ കണ്ട് മറന്നതുപോലെയുണ്ട്...ബോധം വന്നത് മുതൽ ഒരു തരം വിറയൽ അനുഭവപ്പെട്ടു...അത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല..."
*"മോള് കണ്ടത് ഉപ്പാന്റെ അനിയന്മാരെ ആണ്..."*
എന്ന് ഉമ്മച്ചി വന്നിട്ട് പറഞ്ഞപ്പോഴ് ഒന്നും മനസ്സിലാവാതെ നമ്മള് ഉമ്മച്ചിയെ നോക്കി...
"ഉമ്മച്ചി,,,എനിക്കൊന്നും മനസിലാവുന്നില്ല..."
"മാഹി അറിയാത്ത എന്തെങ്കിലും ഉണ്ടോ ഉമ്മച്ചി...?"
എന്ന് ഇക്ക ചോദിച്ചു...ഉമ്മച്ചി നമ്മടെ രണ്ടുപേരുടെയും നടുക്കായി ഇരുന്നു...
*"അന്ന് ഞാൻ മോളോട് പറഞ്ഞില്ലേ...മോളറിയാത്ത സത്യങ്ങൾ ഉണ്ടെന്ന്...അത് പറയാൻ സമയമായി...
മോള് ജനിക്കുന്നതിന് മുമ്പ് ഞങ്ങടെ കല്യാണം കഴിഞ്ഞ സമയം...ഇക്ക ആയിരുന്നു നാല് അനിയന്മാരെ ഉപ്പയുടെയും ഉമ്മയുടെയും കുറവ് അറിയിക്കാതെ അവരുടെ സ്ഥാനത്ത് നിന്ന് വളർത്തി വലുതാക്കി ജോലി നേടിക്കൊടുത്തത്...സ്വത്തുക്കൾ മുഴുവനും ഉപ്പയുടെ പേരിൽ ആയിരുന്നെങ്കിലും ബാക്കിയുള്ള മക്കൾ ധൂർത്തടിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഉപ്പ മൂത്ത മകനായ ഇക്കയുടെ പേരിൽ എഴുതിവെച്ചു...അനിയന്മാരിൽ ഒരാൾ സ്വത്തിനോടൊന്നും വലിയ താല്പര്യമുള്ള ആളായിരുന്നില്ല...
സ്വത്ത് മറ്റ് ഇക്കാക്ക് കൊടുത്ത ദേഷ്യത്തിൽ ബാക്കിയുള്ള മൂന്നുപേര് ഉപ്പയെ ആക്‌സിഡന്റ് ഉണ്ടാക്കി കൊന്നു കളഞ്ഞു...അതറിഞ്ഞ ഉമ്മയെയും ഇല്ലാതാക്കി...ഇതൊക്കെ അറിഞ്ഞിട്ടും ഇക്ക അനിയന്മാർ അല്ലെ എന്ന് വിചാരിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയില്ല...
ഒരുമ്മ ആകാൻ പോകുവാണെന്ന് അറിഞ്ഞ നിമിഷം ഏറെ സന്തോഷിച്ചിരുന്നു...രണ്ട് ജീവൻ തന്റെ ഉദരത്തിൽ ഉണ്ടെന്ന് അന്ന് എനിക്ക് മാത്രമേ അറിയായിരുന്നുള്ളൂ...
ആ രണ്ട് കുട്ടികളിൽ ഒരു കുട്ടി മാത്രമേ ജീവിക്കൂ എന്ന് ഡോക്ടർ പറഞ്ഞതുകൊണ്ട് വിധി എഴുതിയത് കൊണ്ട് ഇക്കയെ അറിയിച്ചില്ല...
സ്വത്ത് വരാനിരിക്കുന്ന കുഞ്ഞിന്റെ പേരിൽ ആക്കുമെന്ന് കരുതി കോണിപ്പടിയിൽ നിന്ന് എന്നെ തള്ളിയിട്ടു...പൂർണ ഗർഭിണി ആയിരുന്ന ഞാൻ വേദന കൊണ്ട് പുളഞ്ഞു...അപ്പോഴേക്കും *സമീർ*
ഇക്കയുടെ അനിയൻ എന്നെയും കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി...ആ വീഴ്ചയിൽ ഒരു കുഞ്ഞ് നഷ്ടപ്പെട്ട വിവരം ഡോക്ടർ പറഞ്ഞപ്പോൾ ഞാൻ ആദ്യമൊന്നും വിശ്വസിച്ചിരുന്നില്ല...പതിയെ അതിനോട് പൊരുത്തപ്പെട്ടു തുടങ്ങി...മോളെ പല രീതിയിലും വകവരുത്താൻ ശ്രമിച്ചപ്പഴ് അവര് എത്തിപ്പെടാൻ ഇടയില്ലാത്ത വീട്ടിലേക്ക് താമസം മാറി...സുനുവും സുമിയും ജനിച്ചു...പെട്ടെന്ന് ഒരു കോൾ വന്നു..ഇക്ക ആക്‌സിഡന്റിൽ പെട്ട് മരിച്ചെന്ന്...അതെന്നെ വല്ലാതെ തളർത്തി...അവർ വന്ന് എന്നെയും മക്കളെയും അടിച്ചു പുറത്താക്കി...സമീർ നാട്ടിൽ ഇല്ലാത്ത സമയം ആയിരുന്നു...മോള് വളർന്നപ്പോ എന്റെ എല്ലാ ദുഃഖങ്ങളും മറന്നു തുടങ്ങി...
അന്ന് സമീർ ഇക്കയുടെ ആക്‌സിഡന്റ് വെറുമൊരു ആക്‌സിഡന്റ് അല്ല അതിനുപിന്നിൽ അവര് ആണെന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാൻ ആയില്ല...അതിൽ ഒരുത്തനായ സുബൈറിന്റെ മകനാണ് ഹംദാൻ...
അവന്റെ കുഞ്ഞുമനസ്സിലും വിഷം കുത്തിവെച്ച് സ്വത്തുക്കൾക്ക് അവകാശിയ മോളെ പല തവണ ഉപദ്രവിച്ച് സ്വത്ത് കൈക്കലാക്കാൻ നോക്കിയത്...
മോളെ ഉപ്പയും ആ മോളും ഇപ്പോഴും എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്കൊരു തോന്നൽ...മോൾക്ക് അറിയാമെങ്കിൽ പറ മോളെ...."*
ഉമ്മച്ചി പറഞ്ഞു തീർത്തിട്ട് നമ്മളോടായി ചോദിച്ചപ്പഴ് എല്ലാം പറഞ്ഞുകൊടുത്തു...ഉപ്പച്ചിയെയും മാഹിറയെയും കാണണമെന്ന് വാശി പിടിച്ചപ്പഴ് അവര് ഇവിടെ വന്നിട്ട് വേഗം തന്നെ മടങ്ങിപ്പോയി...
അതിനിടയിൽ ഹംദാൻ മരിച്ചെന്ന് ഇക്ക പറഞ്ഞപ്പോഴ് അവനെ ആരായിരിക്കും കൊന്നതെന്ന് ഉമ്മച്ചിയോടായി ചോദിച്ചു...
"ബാക്കിയുള്ള അനിയന്മാരുടെ മക്കൾ ആവും കൊന്നത്...അവരെ ഇല്ലാതാക്കുന്നത് വരെ ഉപ്പച്ചിയും മാഹിറയും തിരിച്ച് വരില്ല..."
ഉമ്മച്ചി ഞങ്ങളെ പോകാൻ അനുവദിച്ചില്ല...ചെമ്മു കാര്യങ്ങളെല്ലാം അറിഞ്ഞിട്ട് കാണാൻ വന്നു...
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
ദിവസങ്ങൾ കൊഴിഞ്ഞുപോയ് കൊണ്ടിരുന്നു...
ഹാദിയും കുഞ്ഞാവയും സുഖമായി പോകുന്നു...ഹാമി എന്തോ ആവശ്യത്തിന് വേണ്ടി ഗൾഫിലേക്ക് പോയതുകൊണ്ട് നമ്മളും ചെമ്മുവും ഹാദിയുടെ കൂടെ മാറി മാറി കിടക്കും...
ഷോപ്പിലും വീട്ടിലുമായി ഓടി നടന്നിട്ട് ഒന്നുറങ്ങാൻ പോലും ഇപ്പഴ് ടൈം കിട്ടാറില്ല...
"മാഹി......"
"എന്താ ഇക്കാ.....?"
"എന്റെ ടീ ഷർട്ട് എവിടെ....?"
"ഞാൻ ബെഡിൽ എടുത്തുവെച്ചിരുന്നു...
അവിടെ ഉണ്ട്...."
"ഹ്മ്....കിട്ടി..."
"നിങ്ങള് ഈ പാതിരായ്ക്ക് എവിടെ പോകുവാ...?"
"ഗാർഡനിൽ..."
"എന്നാ ഞാനും വരുന്നു...എനിക്ക് ഉറക്കം വരുന്നില്ല..."
"ഹ്മ്...വാ..."
കുറച്ച് നേരം അവിടെ നടന്നതിന് ശേഷം ക്ഷീണം കൊണ്ട് വേഗം പോയി കിടന്നു...
തുടരും....
*💞RAB BANAYA ISHQ💞*
*Part»35*
കുറച്ച് നേരം അവിടെ നടന്നതിന് ശേഷം ക്ഷീണം കൊണ്ട് വേഗം പോയി കിടന്നു...
🍂🔥🍂🔥🍂🔥🔥🍂🔥🍂🔥🍂
രാവിലെ എഴുന്നേൽക്കാൻ പറ്റുന്നില്ല...നല്ല തലവേദന...തല പൊട്ടിപ്പിളരുന്നത് പോലെ തോന്നി...മെല്ലെ എഴുന്നേൽക്കാൻ നോക്കിയെങ്കിലും ശരീരം തളരുന്നത് പോലെ തോന്നിയത് കൊണ്ട് അവിടെത്തന്നെ ഇരുന്നു...ഒന്നുകൂടി എഴുന്നേറ്റ് മെല്ലെ പിടിച്ചുകൊണ്ട് നടന്നു...
വേദന സഹിച്ചുപിടിച്ച് നിസ്‌ക്കരിച്ചു...തലയിലുള്ള തുവർത്ത് വിരിക്കാൻ വേണ്ടി എഴുന്നേറ്റപ്പഴ് മുന്നിലുള്ളത് ഒക്കെ നാലായി കണ്ടു...കണ്ണ് തിരുമ്മി മുന്നോട്ട് നടന്ന് തോർത്ത് വിരിച്ചിട്ട് തല കറങ്ങുന്നത് പോലെ തോന്നിയിട്ട് ഇക്കാനെ വിളിക്കുമ്പഴേക്കും നമ്മള് നിലം പതിച്ചിരുന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
പെണ്ണിന്റെ വിളി കേൾക്കാഞ്ഞിട്ട് എഴുന്നേറ്റ് ബാത്റൂമിലേക്ക് പോകാൻ നോക്കിയപ്പഴ് എന്തോ കാലിൽ തട്ടി...നിലത്ത് ബോധമില്ലാതെ പെണ്ണ് കിടക്കുന്നത് കണ്ട് വേഗം അവളെ ബെഡിൽ കിടത്തി...വെള്ളം കുടഞ്ഞിട്ടും എത്ര തട്ടി വിളിച്ചിട്ടും എഴുന്നേൽക്കാഞ്ഞപ്പോ നമ്മള് ഫാമിലി ഡോക്ടർ ആയ തമാനയെ വിളിച്ചു...അവള് വന്നതിന് പിറകെ എല്ലാവരും വന്നിട്ടുണ്ട്...
"എല്ലാവരും ഒന്ന് പുറത്ത് നിക്കണം..."
എന്ന് തമാന പറഞ്ഞപ്പഴ് നമ്മള് എല്ലാവരെയും കൂട്ടി പുറത്തു നിന്നും ഡോർ ലോക്ക് ചെയ്തു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
"മാഹി...."
എന്ന വിളികേട്ടാണ് കണ്ണ് തുറന്നത്...
"ഞാൻ തമാന....ഫാമിലി ഡോക്ടർ ആണ്...എന്താ പെട്ടെന്ന് തലകറങ്ങി വീഴാൻ കാരണം...?"
"അറിയില്ല...ഇന്നലേ ഉണ്ടായിരുന്നു...ഒന്നുറങ്ങി എഴുന്നേറ്റാൽ മാറുമെന്ന് കരുതി...തല കറങ്ങി വീണു..."
"എന്തായാലും താനൊന്ന് ചെക്ക് ചെയ്ത് വാ..."
തമാന നമ്മടെ കയ്യിൽ പ്രെഗ്നൻസി കിറ്റ് തന്നിട്ട് നമ്മളെ ബാത്റൂമിലേക്ക് പറഞ്ഞയച്ചു...ചെക്ക് ചെയ്ത് ഡബിൾ ലൈൻ വന്നത് കണ്ട് നമ്മളെ കണ്ണ് പുറത്തേക്ക് തള്ളി...നമ്മള് തമാനയ്ക്ക് അത് കൊടുത്തപ്പഴ് അവള് നമ്മളെ വാരി പുണർന്നു...
"കൺഗ്രാട്സ് ഡീ...തലക്കാലം ഇതൊരു സർപ്രൈസ് ആയി ഇരിക്കട്ടെ....നീ എന്റെ കൂടെ ഹോസ്പിറ്റലിലേക്ക് വാ..."
നമ്മളെ കയ്യും പിടിച്ച് അവള് പുറത്തേക്ക് നടന്നപ്പോഴ് എല്ലാവരും എന്താന്ന് ചോദിക്കുന്നുണ്ടെങ്കിലും അവള് നമ്മളെ നോക്കി സൈറ്റടിച്ചപ്പഴ്
തിരിച്ച് ചിരിച്ചു കൊടുത്തു...
ഹോസ്പിറ്റലിൽ എത്തിയിട്ട് സ്കാനിങ്ങും പല തരം ടെസ്റ്റുകളും കഴിഞ്ഞ് ഒരു വിധം ആയി...അതിനിടയ്ക്ക് ഇക്ക പുറത്ത് ടെൻഷനോടെ ഇരിക്കുന്നത് നമ്മള് മിററിലൂടെ കണ്ടു...ഇക്ക നമ്മളെ നോക്കിയപ്പോ നമ്മള് സൈറ്റടിച്ചു കാണിച്ചു...ഇക്കാന്റെ മുഖത്ത്
വിരിഞ്ഞ ചിരി,എന്റെ സാറേ....എന്തൊരു മൊഞ്ചാണ്...
റിസൾട്ട്സ് ഒക്കെ വന്നപ്പഴ് തമാന ഇക്കാനെ വിളിപ്പിച്ചിട്ട് അത് കയ്യിൽ കൊടുത്തു...അത് മുഴുവനും വായിച്ച് നമ്മളെ ഓടിവന്ന് കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചു...
"അതേയ്...സ്നേഹ പ്രകടനമൊക്കെ പിന്നെ...ഇതൊരു ഹോസ്പിറ്റൽ ആണെന്നുള്ള ബോധം വേണം...ചിലവ് വേണം മോനെ..."
"ഓഹ്...അതിനെന്താ നീ വീട്ടിലേക്ക് പോര്..."
"ഹാ വരാം..."
തമാന പുറത്തേക്ക് ഇറങ്ങിയപ്പഴ് നാസിൽ കയറി വന്നു...പെട്ടെന്നുള്ള വരവ് ആയതുകൊണ്ട് തമാനയുടെ മേലിൽ നാസിൽ വീണു...നാസിലിന്റെ അധരം അവളുടെ അധരവുമായി ചേരുന്നത് കണ്ട് ഇക്ക നമ്മളെ കണ്ണ് പൊത്തി...വാവ ഇത് കണ്ട് പഠിക്കുമെന്ന് പറഞ്ഞിട്ട്...
"അതേയ്...ഇതൊരു ഹോസ്പിറ്റൽ ആണെന്നുള്ള ബോധമുള്ളത് നല്ലതാണ്..."
എന്ന് ഇക്ക നേരത്തെ അവള് നമ്മക്കിട്ട് ആക്കിയതിന് തിരിച്ച് ആക്കിയപ്പഴ് രണ്ടാളും ചമ്മി നാറി എഴുന്നേറ്റു...എന്നിട്ട് രണ്ടാളും വന്ന വഴി പോലും മറന്ന് മാറിപ്പോയി...അത് കണ്ടിട്ട് ചിരിച്ച് ഒരു വകയായി...
മെഡിസിൻസ് ഒക്കെ ഇക്ക വാങ്ങിക്കാൻ വേണ്ടി പുറത്തേക്ക് പോയപ്പോഴ് എല്ലാവരും കയറി വന്നിട്ട് മധുരം തരലും സ്നേഹ പ്രകടനവും എല്ലാം കൂടെ ആയിട്ട് നമ്മടെ കണ്ണ് നിറഞ്ഞുപോയി...
വീട്ടിലെത്തിയപാടെ ഉമ്മച്ചിയും ഉപ്പച്ചിയും സുനുവും സുമിയും മാഹിറയും ചെമ്മുവിന്റെ ഉമ്മയും ഉപ്പയും അയൽക്കാരും എല്ലാവരെയും കൊണ്ട് നിറഞ്ഞിട്ടുണ്ട്...എല്ലാവർക്കും പുഞ്ചിരി സമ്മാനിച്ചുകൊണ്ട് നമ്മള് സോഫയിൽ ഇരുന്നു...ഉപ്പച്ചിയേയും മാഹിറയെയും കണ്ട ഷോക്കിൽ ആയിരുന്നു ഇവിടുള്ളവർ...ഇക്ക അവരെയൊക്കെ പറഞ്ഞ് മനസിലാക്കി...
"ഉപ്പച്ചീ...ഞാനൊരു കാര്യം ചോദിച്ചാൽ സാധിച്ചു തരുമോ...?"
"എന്താ മോളെ നീ പറ..."
"ഈ സമയത്ത് എന്ത് പറഞ്ഞാലും സാധിച്ച് തരണം...ഇല്ലെങ്കിൽ എനിക്കല്ല സങ്കടം വരുവ എന്ന് അറിയാലോ...ആദ്യം എന്തുപറഞ്ഞാലും ചെയ്ത് തരുമെന്ന് വാക്ക് താ..."
"വാക്ക് തരുന്നു...ഇനി പറ..."
"ഉപ്പച്ചിയും മാഹിറയും ഇനി മുതൽ നമ്മടെ കൂടെ നിക്കണം..."
എന്ന് നമ്മള് പറഞ്ഞപ്പഴ് ആദ്യം ഗൗരവത്തിൽ നിന്ന ഉപ്പച്ചി ഒന്ന് ചിരിച്ചിട്ട് സമ്മതിച്ചു എന്ന് പറഞ്ഞു...നമ്മള് ഉപ്പച്ചിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു...എന്നിട്ട് ഉപ്പച്ചിയുടെ കയ്യിൽ ഉമ്മച്ചിയുടെ കൈ വെച്ചു...
"ഈ ചേർത്തുവെച്ച കൈ ഇനിയൊരിക്കലും അറ്റു പോകാൻ പാടില്ല..."
എന്ന് നമ്മള് പറഞ്ഞപ്പഴ് ഉമ്മച്ചി നമ്മളെയും മാഹിറയെയും ചേർത്തുപിടിച്ചു...അത് കണ്ടിട്ട് സുനുവും സുമിയും ഉപ്പച്ചിയുടെ രണ്ട് സൈഡിലും പോയി നിന്നിട്ട് ഉപ്പച്ചിയോട് ചേർന്നു നിന്നു...
ഇക്ക അവിടെ നിന്ന് പരുങ്ങുന്നത് ഉപ്പച്ചി നമ്മക്ക് കാണിച്ചു തന്നു...
"എന്നാൽ പിന്നെ നമുക്ക് ഇറങ്ങാം...ഇവിടെ ഒരാൾക്ക് ഇരിക്കപൊറുതി ഇല്ല..."
എന്ന് ഉപ്പച്ചി പറഞ്ഞപ്പഴ് കൂട്ടച്ചിരി ആയിരുന്നു...പോകുന്നതിന് മുമ്പ് വീട്ടിലേക്ക് വരാൻ ക്ഷണിച്ചിട്ട് അവര് പോയി...ഇക്ക നമ്മളെയും കൂട്ടി റൂമിലേക്ക് പോയി...എന്നിട്ട് നമ്മടെ മടിയിൽ തല വെച്ചു കിടന്നു...നമ്മള് ഇക്കാന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു...കുഞ്ഞാവയോട് ഇക്ക എന്തൊക്കെയോ പറയുന്നുണ്ട്...അത് കേട്ടിട്ട് നമ്മള് വാ പൊത്തി ചിരിച്ചു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
"ഹെലോ...അവര് സെക്കന്റ് ഗോൾ അടിച്ചു...നമ്മക്കും വേണ്ടെടി ഒരു വാവ...നിന്നെപോലെയുള്ള കുഞ്ഞു സുന്ദരി..."
എന്ന് ഇക്ക നമ്മളെ കാതോരം വന്നിട്ട് പറഞ്ഞപ്പൊ നമ്മക്ക് ഇക്കിളിയായി...
"അയ്യട...എന്താ പൂതി...."
"പിന്നെ വേണ്ടേ...?"
"കുഞ്ഞു സുന്ദരൻ മതി...."
എന്ന് നമ്മള് പറഞ്ഞപ്പോഴ് ഇക്ക നമ്മളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു...നമ്മള് എഴുന്നേറ്റ് ഓടി...
"അതേയ്...ഇന്ന് രാത്രി നമ്മള് ഒരിടം വരെ പോകുന്നുണ്ട്...റെഡി ആയി നിന്നോ..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാദി_]
"അങ്ങനെ നമ്മടെ കുഞ്ഞാവയ്ക്ക് ഒരു അനിയൻ വരാൻ പോകുന്നല്ലേ ഇക്ക...?"
"ഹാ...അത് അനിയൻ ആണെന്ന് നീ ഉറപ്പിച്ചോ...?"
"ഇല്ല ചുമ്മാ..."
"അനിയനായാലും അനിയത്തി ആയാലും വാവ അല്ലെടി..."
"ഇനി ചെമ്മു ബാബിക്കും കുഞ്ഞാവ വന്നാൽ നല്ല രസം ഉണ്ടാവും..."
"ആഹ്..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
"എങ്ങോട്ടാ ഇക്കാ ഈ നട്ടപ്പാതിരയ്ക്ക്...?"
"ഒന്നു മിണ്ടാതിരിയെടി ഇക്കാക്ക കാണാതെ ബുള്ളറ്റ് കൊണ്ടുപോകാൻ പെടാപ്പാട് പെടുമ്പഴാണ് ഓളെ ഒരു കോപ്പിലെ ചോദ്യം..."
"ഹ്മ്...ഞാനൊന്നും മിണ്ടുന്നില്ല....ഈ ജാക്കറ്റും ജീൻസും,ഒരു മാതിരി മറ്റേടത്തെ വേഷം ആണ്...എനിക്ക് ഇതൊന്നും ഇഷ്ടമല്ല..."
"എന്റെ പൊന്ന് ചെമ്മു...റൈഡിന് പോകുമ്പോ ഇങ്ങനത്തെ ഡ്രെസ് ഇടും..."
"റൈഡോ...??ഇങ്ങള് മുത്താണ്..."
നമ്മള് ഇക്കാന്റെ താടിയിൽ പിടിച്ചുവലിച്ച് ഉമ്മ വെച്ചു...
"കയറി ഇരിക്ക്..."
നമ്മള് കയറി ഇരുന്നിട്ട് ഇക്കാന്റെ അരയിൽകൂടി കയ്യിട്ട് പുറത്ത് തല ചായ്ച്ചു കിടന്നു...പോകുന്നവഴി നല്ലോണം തണുത്തപ്പഴ് ഇക്കാനെ ഒന്നുകൂടി വരിഞ്ഞുമുറുക്കി...
ശരിക്കും നമ്മടെ ഏറ്റവും വലിയ ആഗ്രഹം ആണ് ഇക്ക നടപ്പിലാക്കുന്നത്...ഇങ്ങനൊരു ഇക്കയെ കിട്ടിയതിൽ നമ്മള് ലക്കിയാണ്...
പറപ്പിച്ചു വിട്ടത് കൊണ്ട് ആ കാറ്റത്ത് നമ്മള് ഉറങ്ങിപ്പോയി...എഴുന്നേറ്റ് ഒന്ന് ചുറ്റും നോക്കി...ഒരു ബംഗ്ലാവ് പോലത്തെ വലിയ വീട്ടിലെ ഹാളിലാണ് നമ്മള് ഉള്ളത്...
"ഹ എഴുന്നേറ്റോ...?എന്തൊരു ഉറക്കം ആണെടി...ദേ ചൂട് കോഫി...ഇത് കുടിച്ചാൽ ക്ഷീണവും പോകും, തണുപ്പും കുറയും..."
നമ്മള് വേഗം വാങ്ങി കുടിച്ചു...
"ഇതേതാ സ്ഥലം...?"
"ഊട്ടി..."
"ആഹാ...ഇങ്ങള് ആള് കൊള്ളാലോ മോനെ...നമ്മടെ ആഗ്രഹമൊക്കെ അറിയുവോ...എല്ലാം ഒന്നൊന്നായി നടപ്പിലാക്കുവാണല്ലേ...?"
"വെറുതെ ഭർത്താവ് എന്നും പറഞ്ഞ് നടന്നാൽ പോര... ഭാര്യയുടെ ആഗ്രഹങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റി കൊടുക്കണം....അതുപോലെ എന്റെ ഒരാഗ്രഹം നീ നിറവേറ്റി തരില്ലേ... ആദ്യം നീ പോയി ഇതിലുള്ളത് ഇട്ടോണ്ട് വാ..."
"എന്ത് ആഗ്രഹം...?എന്താ ഇതിൽ...?"
"ഈ പെണ്ണിന് ഒന്നും മനസ്സിലാവില്ലലോ...ഹോ..."
"ഞാൻ ഇട്ടിട്ട് വരാം..."
കവർ തുറന്ന് നോക്കി...ഒരു സാരി ആണ്...അറിയുന്നത് പോലെ ഉടുത്തിട്ട് നമ്മള് ഇക്കാന്റെ മുന്നിൽ പോയി നിന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഫാമി_]
നമ്മടെ സെലക്ഷൻ ഒട്ടും മോശം അല്ല...ശരിക്കും പെണ്ണിനായി ഡിസൈൻ ചെയ്തതുപോലെ ഉണ്ട്...
നമ്മള് കൈ നീട്ടിയപ്പോ പെണ്ണ് നമ്മടെ കൈയ്യിൽ അവളുടെ കൈ വെച്ചു...എന്നിട്ട് ഒന്ന് കറക്കി...ചുമലിൽ താടി വെച്ചിട്ട് അരയിലൂടെ കയ്യിട്ടു...പുറത്തുള്ള അവളുടെ കുഞ്ഞു മറുകിൽ ചുണ്ടമർത്തി...അവളുടെ ഹാർട്ട് ബീറ്റിന്റെ വേഗത കൂടുന്നത് നമ്മള് അറിഞ്ഞു...
ഒന്നുകൂടി തിരിച്ച് അവളെ നേരെയാക്കി നിർത്തി...പതിയെ അവളുടെ അധരം നുകർന്നു...കഴുത്തിലും കവിളിലും ചുംബനങ്ങൾ കൊണ്ട് മൂടി...പതിയെ അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു...ശിശിരം ഭൂമിയെ തണുപ്പിക്കുന്ന ആ രാത്രിയിൽ അവളെ മനസ്സ് കൊണ്ടും ശരീരം കൊണ്ടും തന്റേത് ആക്കി മാറ്റി...
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
തണുപ്പ് സഹിക്ക വയ്യാഞ്ഞിട്ട് നമ്മള് എഴുന്നേൽക്കാൻ വേണ്ടി കണ്ണ് തുറന്നു...ഒരു പൂച്ചക്കുഞ്ഞിനെ പോലെ നമ്മടെ നെഞ്ചിൽ തലവെച്ച് കിടക്കുന്ന പെണ്ണിനെ നമ്മക്ക് എഴുന്നേൽപ്പിക്കാൻ തോന്നിയില്ല...
ഇന്നലെ ഇക്കാക്കാന്റെ ബുള്ളറ്റ് എടുത്തല്ലേ വന്നത്...പടച്ചോനെ,വേഗം മടങ്ങാന്ന് വിചാരിച്ചാണ് എടുത്തത്...ഇനി വിളിച്ചുപറയണം...
പുതപ്പിൽ നിന്നും കൈ പുറത്തേക്കിട്ട് ഏന്തി വലിഞ്ഞ് ഫോണെടുത്ത് ഓണാക്കിയപ്പഴ് ഇക്കാക്കാന്റെ മെസേജ്...
*"എന്തായാലും നീ എന്റെ ബുള്ളറ്റ് എടുത്തു,ഇനി പോയ കാര്യം പകുതിക്ക് വെച്ചിട്ട് വരണ്ട...ഞാൻ കാറെടുത്തോളാം..."*
ഫോൺ അവിടെ വെച്ചിട്ട് പെണ്ണിന്റെ നെറുകയിൽ ചുംബിച്ച് അവളെ കൈക്കുളിലാക്കി മയങ്ങി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
അലാറം അടിഞ്ഞപ്പഴ് പ്രയാസപ്പെട്ട് കണ്ണ് തുറന്ന് ഓഫ് ആക്കിവെച്ചു...
ഇക്ക നമ്മളെ കൈക്കുള്ളിലാക്കിയത് കൊണ്ട് എഴുന്നേൽക്കാൻ കുറച്ച് പാട് പെട്ടു...
വേഗം എഴുന്നേറ്റ് ഫ്രഷായി നിസ്ക്കരിച്ച് കോഫി ഉണ്ടാക്കി...
ഇക്കാനെ വിളിച്ചുണർത്തി...പിന്നെ ഇവിടെ നിന്ന് തിരിച്ച് വീട്ടിലേക്ക് പോയത് വൈകുന്നേരം ആണ്...
നടന്നതൊക്കെ ഓർത്ത് നമ്മളെ മുഖം ചുവന്ന് തുടുത്തു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഉപ്പ_]
സന്തോഷ വാർത്ത അറിഞ്ഞിട്ട് നാട്ടിലേക്ക് പോകണമെന്നുണ്ട്...
പക്ഷെ,ഞാൻ ഇവിടുന്ന് മാറിയാൽ പലരും സ്വർണ കടത്ത് നടത്തും...ഒരു മാസം കഴിഞ്ഞിട്ട് നോക്കാം...
വീഡിയോ കോൾ ചെയ്തിട്ട് എല്ലാവരെയും കണ്ടപ്പോ ഒരാശ്വാസം തോന്നി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
ഈയിടെയായി പെണ്ണിന് പൂതി കൂടിയിട്ടുണ്ട്...എന്നാലും നമ്മലാണല്ലോ ഇതിന് ഉത്തരവാദി എന്നോർത്ത് അതങ്ങട് സാധിച്ചു കൊടുക്കും...
ഇപ്രാവശ്യം പെണ്ണ് പറഞ്ഞത് കേട്ട് നമ്മളെ തലയിൽ നിന്ന് കിളി വരെ ഓടിപ്പോയി...
തുടരും...
*💞RAB BANAYA ISHQ💞*
*Part»36*
ഇപ്രാവശ്യം പെണ്ണ് പറഞ്ഞത് കേട്ട് നമ്മളെ തലയിൽ നിന്ന് കിളി വരെ ഓടിപ്പോയി...
പെണ്ണിന് ഈ പാതിരാത്രി വൈൻ വേണം ന്ന്...
"എടി അത് ഈ സമയത്ത് കുടിക്കാൻ പാടില്ല..."
"പിന്നെ ഏത് സമയത്താണ് കുടിക്കണ്ടത്....?എനിക്ക് വൈൻ വേണം...."
"ഹാ... ഞാനൊന്ന് നോക്കട്ടെ..."
"ഗുഡ് ബോയ്..."
'പണ്ടാരം വാക്കും കൊടുത്തുപോയി...
എവിടുന്ന് ഒപ്പിക്കാനാണ്...?'
വേഗം പോയി ഫ്രിഡ്ജ് തുറന്നു നോക്കി....ഹോ ഗ്രെയ്പ്പ്‌സ് ഉണ്ട്...ഇത് ജ്യൂസ് അടിച്ച് വൈൻ എന്നും പറഞ്ഞ് കൊടുക്കാം...നമ്മളെക്കൊണ്ട് ആവുന്നതുപോലെ ജ്യൂസ് ഉണ്ടാക്കി അവൾക്ക് കൊണ്ടുകൊടുത്തു...
ഒറ്റവലിക്ക് കുടിച്ചിട്ട് പെണ്ണ് നമ്മളെ നോക്കി ഇളിക്കാൻ തുടങ്ങി...എന്നിട്ട് ഗുഡ് നൈറ്റ് പറഞ്ഞ് കിടന്നു...
'ഹോ ഇന്നത്തെ പൂതി തീർന്നു...ഇനി നാളെ എന്താവുമോ എന്തോ...വൈൻ ആണെന്ന് തോന്നുന്നതെ ഇല്ലാലോ...'
"അതേയ് പറ്റിക്കുമ്പോ അത് മറ്റുള്ളവർക്ക് മനസിലാക്കരുത്...
ഗ്രെയ്പ്പ് ജ്യൂസ് കൊള്ളാട്ടോ..."
നമ്മളതിന് ഇളിച്ചുകൊടുത്തിട്ട് നെറ്റിയിൽ പെണ്ണിനും വയറിൽ കുഞ്ഞാവയ്ക്കും മുത്തം കൊടുത്ത് കിടന്നു...
🍁🔥🍁🔥🍁🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
രാവിലെ പ്രതേകിച്ച് പണിയൊന്നും ഇല്ലാത്തത് കൊണ്ട് ഇക്കാനെ എഴുന്നേൽപ്പിച്ച് മ്മള് കിച്ചണിലേക്ക് പോയി...ഉമ്മ നമ്മളെ ആ ഭാഗത്തേക്ക് അടിപ്പിക്കുന്നില്ല...അതുകൊണ്ട് നമ്മള് ഗാർഡനിലേക്ക് ഇറങ്ങി...
പതിവിലും വിപരീതമായി പൂക്കളുടെ ഗന്ധം മൂക്കിലേക്ക് കയറി തുടങ്ങി...എല്ലാ പൂവുകളും വിരിഞ്ഞുനിന്ന് നമ്മളെ നോക്കി ചിരിക്കുന്നത് പോലെ തോന്നി...നമ്മള് ഓരോ പൂവിന്റെയും അടുത്തേക്ക് നടന്ന് അതിനെ ഒന്ന് തലോടി...അവസാനം നമ്മളെ കണ്ണിലുടക്കിയത് രക്ത നിറമുള്ള പനിനീർപ്പൂവിന്റെ അടുത്താണ്...മൂക്കിൻ തുമ്പിലേക്ക് സുഗന്ധം ആസ്വദിച്ചു...
അതിന്റെ സുഗന്ധം മറ്റുള്ള പനിനീർ പൂക്കളിൽ നിന്ന് വ്യത്യസ്തമായി തോന്നി... ചിലപ്പോ ഇതാവും ഞങ്ങടെ 💞ഇഷ്ഖിന്റെ💞 ഗന്ധം...
ഇക്ക നടന്നുവരുന്നത് കണ്ട് നമ്മള് ഇങ്ങോട്ടെക്ക് വിളിച്ചു...
*"എന്നും എന്റെ 💞ഇഷ്ഖ്💞 നോട് എന്റെ 💞ഇഷ്ഖ്💞 ചേർന്നുകിടക്കും...
ഇപ്പൊ നമ്മുടെ 💞ഇശ്ഖിന്💞 പൂർണ്ണത വരുത്താൻ ഒരാൾകൂടി വരുന്നുണ്ട്...എനിക്കായി പടച്ചോൻ വിധിച്ച അല്ല
*💞RAB BANAYA ISHQ💞* ആണ് പെണ്ണേ നീ...ഇതുവരെ എനിക്ക് ആരോടും തോന്നാത്ത ഒരു പ്രത്യേക തരം 💞ഇഷ്ഖ്💞 അത് നിന്നോട് മാത്രമാണ് തോന്നിയത്...ഇനിയും 💞എന്റെ ഇഷ്ഖും💞 💞നിന്റെ ഇഷ്ഖും💞 നമ്മുടെ ഇശ്ഖിന്റെയും മധു മതിയാവോളം നുകരാൻ നമ്മുടെ കുഞ്ഞും...
ᴡɪʟʟ ʏᴏu ᴍᴀɪɴ ғᴏʀ ɛѵɛʀ?"*
എന്ന് നമ്മളെ മുന്നിൽ മുട്ടുകുത്തിയിരുന്നുകൊണ്ട് ഒരു കയ്യിൽ ബൊക്കയും മറ്റേ കയ്യിൽ റിങും പിടിച്ചുകൊണ്ട് ഇക്ക ചോദിച്ചു...
*"ʏɛѕ"*
എന്ന് നമ്മള് പറഞ്ഞപ്പഴ് ഇക്ക കൈ നീട്ടി...നമ്മള് കൈ എടുത്തുവെച്ചപ്പഴ് ഇക്ക റിങ് അണിയിച്ചുതന്നു...ചെറിയ സ്റ്റോൺ പതിപ്പിച്ച ആ റിങ്ങിൽ "*ᴍᴀғιѕ"*
എന്ന് എഴുതിയിട്ടുണ്ട്...
നമ്മള് ആ റിങ്ങിൽ അമർത്തി ചുംബിച്ചു...ശേഷം ഇക്ക ആ ബൊക്ക നമ്മക്ക് നേരെ നീട്ടി...നമ്മള് അത് രണ്ട് കൈകൊണ്ട് വാങ്ങിച്ചിട്ട് അതിന്റെ സുഗന്ധം ആസ്വദിച്ചു...നേരത്തെ ശ്വാസിച്ച പനിനീർപ്പൂവിന്റെ അതേ സുഗന്ധം...
"ഇക്കാ,,,ഇത് ഇവിടത്തെ പൂക്കൾ ആണോ...രണ്ടിനും ഒരേ സുഗന്ധം...?"
"പറയാം...നീ വേഗം പോയി റെഡി ആയി വന്നേ...?"
"എവിടേക്കാണ് ഇക്കാ...?"
"അവിടെ എത്തുമ്പോ അറിയാമല്ലോ... ഞാൻ കാറിൽ ഉണ്ടാവും ട്ടാ..."
"ആഹ് ശരി..."
ഉമ്മയോട് പുറത്ത് പോകുവാനെന്നും പറഞ്ഞിട്ട് നമ്മള് കിട്ടിയ ഡ്രെസ്സ് എടുത്തിട്ട് സ്‌കാഫ് ചെയ്തിട്ട് കാറിൽ കേറിയിരുന്നു...
കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം വലിയൊരു ഗസ്റ്റ് ഹൗസിന് മുന്നിൽ കാർ നിർത്തി...ഇക്ക ഇറങ്ങിയിട്ട് നമ്മളോട് ഇറങ്ങാൻ പറഞ്ഞു... ആ വീടിനെ മൊത്തത്തിൽ ഒന്ന് നോക്കി...
ഇക്ക നമ്മളെ കയ്യും പിടിച്ച് നടന്നു...വാതിൽ ഒന്ന് തുറന്നു...പനിനീർ പൂവിന്റെ ഗന്ധം മൂക്കിൽ ഒഴുകിയെത്തി...കണ്ണടച്ച് അത് ആസ്വദിച്ചു നിന്നു...പിന്നെ കണ്ടത് ഒരു കൂട്ടം ചുവന്ന പനിനീർ പൂക്കളെയാണ്...അതും മറികടന്ന് പോയപ്പഴ് ഒരു കൂട്ടം വെള്ള പനിനീർ പൂക്കൾ...അങ്ങനെ പല നിറത്തിലുള്ള പനിനീർ പൂക്കൾ കൊണ്ട് ആ ഗസ്റ്റ് ഹൗസിന് ഉൾവശം നിറഞ്ഞു...
ചെറിയൊരു വാതിൽ വഴി പുറത്തേക്ക് ഇക്കാന്റെ പിന്നാലെ ഇറങ്ങി...ഒരു വലിയ തടാകം...അതിൽ നിറയെ വെളുത്തതും ചുവന്നതുമായ ആമ്പൽപ്പൂക്കൾ...രണ്ട് നിറത്തിലുള്ളതിൽ ഓരോന്ന് വീതം എടുത്തു...അതിലെ വെള്ളത്തുള്ളികൾ നമ്മടെ മുഖത്തേക്ക് തെറിച്ചിട്ട് കുളിർമ തോന്നി...അതിന്റെ ഭംഗി നോക്കി നിൽക്കവേ ഇക്ക നമ്മളെ കയ്യും പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു...
ലില്ലിപ്പൂവും മുല്ലപ്പൂവും ജമന്തിയും എല്ലാം കൊണ്ട് പൂക്കളുടെ ഒരു മായാ ലോകം തന്നെയായിരുന്നു ആ ഗസ്റ്റ് ഹൗസ്...ആ കാഴ്ച്ച കണ്ണിനും മനസിനും ഒരുപോലെ കുളിർമയേകി...കുറച്ചു നേരത്തിനുശേഷം അവിടുന്ന് മടങ്ങി...
"എങ്ങനെയുണ്ട് സർപ്രൈസ്...?"
"കിടുക്കീല്ലേ... ശരിക്കും പൂക്കളുടെ മായാ ലോകം തന്നെ...ഇങ്ങനൊരു സംഭവം ഉണ്ടായിരുന്നോ...?ആരുടെ ഐഡിയ ആയാലും സംഭവം കളർ ആയിട്ടുണ്ട്...."
"എനിക്ക് പൂക്കൾ എന്ന് വെച്ചാൽ ഒരുതരം മുഹബത്ത് ആണ്...അങ്ങനെ വളർത്തിയ ഒരു ലോകമാണ് അത്..."
"ആഹാ...കേട്ടോടാ മോനെ,,,നിന്റെ ഉപ്പാന്റെ ഓരോ ഹോബി...എന്റെ മോനും ഉപ്പയെ പോലെ തന്നെ ആയിരിക്കണം..."
"മോൻ ആണെന്ന് തീരുമാനിച്ചോ...?"
"പിന്നെ അല്ലാതെ ഇത് ജൂനിയർ ഹാഫിസ് തന്നെയാണ്...ഇക്കാ,,,,"
"എന്താ പെണ്ണേ...?"
"പെട്ടെന്ന് എനിക്കൊരു പൂതി..."
"എന്താന്ന് വെച്ചാൽ പറ പെണ്ണേ...?"
"നമുക്കൊന്ന് കോൺവെന്റ് വരെ പോയാലോ....?"
"ഏത് കോൺവെന്റ്...?"
"രോഷ്നിയെയും റിയയും താമസിച്ചിരുന്ന കോൺവെന്റ്..."
എന്ന് നമ്മള് പറഞ്ഞപ്പോഴ് ഇക്ക ഒന്ന് മൗനം പൂണ്ടു...
"ഇക്കാക്ക് താൽപ്പര്യം ഇല്ലെങ്കിൽ വേണ്ട...നമുക്ക് വീട്ടിലേക്ക് പോകാം..."
"ആരു പറഞ്ഞു താൽപ്പര്യം ഇല്ലെന്ന്...എനിക്കും അവിടെ പോകണമെന്ന് തോന്നുന്നു...."
"ആഹ്...."
കോൺവെന്റ് എത്തിയപ്പഴ് നമ്മള് ഇക്കാക്ക് പിന്നാലെ കാറിൽ നിന്നിറങ്ങി...നമ്മള് കാല് വെച്ച് ഇറങ്ങിയതും ഒരു ഷാൾ നമ്മടെ മുഖത്തിന് മേലെ വന്ന് വീണു...ഏറെ പ്രയാസപ്പെട്ട് ആ ഷാൾ മാറ്റി...നമ്മള് അതും കൊണ്ട് ഇക്കാന്റെ കൂടെ പോയി...അവിടെ ചെന്നപ്പോ മദർ ഒക്കെ ഞങ്ങളെകണ്ടിട്ട് ഒന്ന് അമ്പരന്നു...
പിന്നെ അവിടത്തെ കുട്ടികളുടെ കൂടെ കുറേ നേരം ചിലവഴിച്ചു... ചോക്ലേറ്റ്സ് കൊടുത്തപ്പഴ് ഞങ്ങടെ രോഷ്നി ഇത്തൂസും ഇങ്ങനെ തരാറുണ്ട് എന്ന് ആ കുട്ടികൾ പറഞ്ഞപ്പോൾ ഇക്കാന്റെ കണ്ണ് ഈറനണിഞ്ഞു...നമ്മള് കയ്യിൽ പിടിച്ചിട്ട് ഒന്നുമില്ല എന്ന മട്ടിൽ കണ്ണടച്ചു...
യാത്ര പറഞ്ഞ് അവിടുന്ന് തിരിച്ചുപോരുമ്പോൾ വല്ലാത്ത സങ്കടം ആയി...അവിടെ ചെന്നപ്പഴ് മനസിലെ ഭാരം പകുതി കുറഞ്ഞതുപോലെ തോന്നി...
വീട്ടിൽ എത്തിയപാടെ വുളു എടുത്ത് ഇക്കാന്റെ കൂടെ നിസ്‌ക്കരിച്ചു...രാവിലത്തെ ഫുഡ് കോൺവെന്റിലെ മദർ അവിടുന്ന് കഴിപ്പിച്ചിരുന്നു...രോഷ്നിയും റിയയും ശരിക്കും അവരെപോലെയുള്ള സ്നേഹിക്കുന്ന മദറിനെ കിട്ടിയതിൽ ഭാഗ്യവതികളാണ്...പക്ഷെ,അവരിപ്പൊകൂടെ ഇല്ലാലോ...നമ്മടെ കണ്ണുകളിൽ നനവ് പടർന്നു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാഫി_]
കോൺവെന്റിൽ പോയപ്പഴ് പെണ്ണിന്റെ ഒരു സന്തോഷം കാണേണ്ടത് തന്നെയാണ്...പിന്നെ പഴയതൊക്കെ ഓർമ വന്നപ്പഴ് ഫീൽ ചെയ്തു...
നമ്മക്ക് പെട്ടെന്ന് വരയ്ക്കാൻ ഒരു തോന്നൽ...മാഹിയെ മനസിൽ വിചാരിച്ച് വരച്ചു...എന്നിട്ട് പെണ്ണിനെ കൊണ്ടുപോയി കാണിച്ചു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
നമ്മള് ഓഫീസിലെ ഒന്ന് രണ്ട് ഫയൽസ് ചെക്ക് ചെയ്യുമ്പഴ് ഇക്ക നമ്മക്ക് എന്തോ കാണിച്ചുതന്നു...
ഒന്നുകൂടി നോക്കിയ നമ്മള് ഞെട്ടി...
നമ്മടെ പിക്ക്,അതും ഒറിജിനൽ പോലും തോറ്റുപോകുന്നത്...
ഇങ്ങോട്ടൊരു പാലം ഇട്ടാൽ അങ്ങോട്ടും വേണ്ടേ...അതുകൊണ്ട് നമ്മള് ഇക്കയും നമ്മളും ഒന്നിച്ചുള്ള പിക്ക് വരച്ച് കയ്യിൽ വച്ചുകൊടുത്തു...
ഇക്ക അത് കണ്ട് നമ്മളെ കവിളത്ത് കിസ്സിയപ്പോ നമ്മള് തള്ളിമാറ്റി....
എന്നിട്ട് ഉറക്കിനെ കൂട്ടുപിടിച്ചു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[ഇതേ സമയം]
"ഹ്മ്...നാളെ റിലീസ് ആവും...അത് കഴിഞ്ഞാൽ അവര് രണ്ടുപേരുടെയും അന്ത്യം ആവും..."
ഹക്കീം അതും പറഞ്ഞുകൊണ്ട് ഒരു ഭ്രാന്തനെപോലെ അട്ടഹസിച്ചു...
തുടരും...
*💞RAB BANAYA ISHQ💞*
*Part»37*
"ഹ്മ്...നാളെ റിലീസ് ആവും...അത് കഴിഞ്ഞാൽ അവര് രണ്ടുപേരുടെയും അന്ത്യം ആവും..."
ഹക്കീം അതും പറഞ്ഞുകൊണ്ട് ഒരു ഭ്രാന്തനെപോലെ അട്ടഹസിച്ചു...
🍂🔥🍂🔥🍂🔥🍂🔥🍂🔥🍂🔥🍂
ഇന്നാണ് ഹക്കീമും ഷഹാനയും റാമിയയും റിലീസ് ആവുന്ന ദിവസം...
"ഹ്മ്...ജയിലിൽ അടച്ചെന്ന് കരുതി എന്റെ ഉള്ളിലെ പക അടങ്ങുമെന്നാണ് അവൻ വിചാരിച്ചു വെച്ചിരിക്കുന്നത്...എന്നാൽ ആ പക ഒന്നുകൂടി ആളിക്കത്തി...ഇനി അത് ഒന്നിനെയും ഒരു പിടി ചാരം ആക്കാതെ അണയില്ല...."
ഹക്കീം പറഞ്ഞപ്പഴ് റാമിയ എന്തോ ഓർത്തെടുതിന് ശേഷം പറയാൻ തുടങ്ങി...
"ഹാ... എനിക്കും അങ്ങനെ തന്നെയാ ഇക്കാ...ഇനി ആ ഹാഫിസ് ജീവനോടെ ഉണ്ടാവാൻ പാടില്ല...അവൻ ഇല്ലാതായാൽ മാത്രമേ നമ്മുടെ ലക്ഷ്യം നിറവേറ്റാൻ കഴിയൂ...."
"നിങ്ങളുടെ രണ്ടുപേരുടെയും ലക്ഷ്യം ഹാഫിസിന്റെ മരണം ആണെങ്കിൽ എന്റെ ലക്ഷ്യം ഇപ്പോൾ രണ്ടുപേരുടെ മരണം ആണ്...അവൾ,ആ മാഹിറ...
സ്വന്തം കുഴി കുഴിച്ചു വെച്ചിരിക്കുകയ...ഇനി അതിലിട്ട് ഞാൻ സിസ്റ്റേഴ്സിനെ മൂടും....പിന്നെ ആ ഷോപ്പ് എനിക്ക് സ്വന്തം...."
ഷഹാന അതും പറഞ്ഞുകൊണ്ട് മനക്കോട്ട കെട്ടി പടുത്തുടർത്താൻ തുടങ്ങി...
"ഷോപ്പ് നിന്റെ കയ്യിൽ വരണമെങ്കിൽ മാഹിയ മാത്രം ഇല്ലാതായാൽ പോരല്ലോ...ഷംനയും ആ ഷോപ്പിന്റെ ഓണർ ആണ്..."
എന്ന് റാമിയ പറഞ്ഞപ്പോൾ അവളൊന്ന് ചിന്തിച്ചു...
"ഷംന ഒരു പേടി തൊണ്ടി ആണ്...ഒന്ന് വിരട്ടിയാൽ പേടിക്കും...."
"അപ്പോ റൂട്ട് ക്ലിയർ ആയല്ലൊ...എന്നാ പിന്നെ നീ നിന്റെ പണി തുടങ്ങിക്കോ...ഞങ്ങൾക്ക് കുറച്ചു പ്ലാൻ ചെയ്യണം...."
എന്ന് റാമിയ പറഞ്ഞപ്പോഴ് ഷഹാന പൊട്ടിച്ചിരിച്ചു...
"നീ ഒന്നൊന്നര മൊതല് ആണ്...
അല്ലെങ്കിൽ *സ്വന്തം കൂടപ്പിറപ്പിറപ്പായ രോഷ്നിയെ കൊന്ന് അത് ലാമിയയുടെ തലയിൽ കെട്ടി വെക്കില്ലല്ലോ...*
യുവർ എ സ്മാർട്ട് പ്ലെയർ..."
"ലക്ഷ്യത്തിന് തടസമായി ആര് വന്നാലും അത് ഇല്ലാതാക്കണം...
അതിപ്പോ കൂടെപിറപ്പ് ആയാലും ശരി ചങ്കിലെ ചോര ആയാലും ശരി...."
അവള് ഷഹാനയുടെ പള്ളയ്ക്ക് കത്തി കുത്തി കയറ്റി...
"ആആആ....ഹഹ്ഹ....റാ...മി...യാ...നീ...."
വേദനകൊണ്ട് പുളഞ്ഞ് ഷഹാന അവളെ കഴുത്തിന് പിടിച്ചു...അവള് ഷഹാനയെ നിലത്തേക്ക് തള്ളിയിട്ടു...
*"അതേടി റാമിയ തന്നെ....ഞാനാണ് രോഷ്നിയെ കൊന്നതെന്ന സത്യം നീ ഉൾപ്പെടെ ഞങ്ങൾക്ക് മൂന്ന് പേർക്കെ അറിയൂ....കാര്യം കാണാൻ ഏതറ്റം വരെയും പോകുന്ന നീ ആ സത്യം അറിയിച്ചാൽ എന്റെ പ്ലാൻ പൊളിയും... അതിന് നീ ചാവണം...പിന്നെ നീ സ്വന്തമാക്കാൻ നോക്കിയ ഷോപ്പ് അതിനി ഞാൻ നോക്കിക്കോളാം....ഹാപ്പി ജേർണി മൈ സ്വീറ്റ് ഹാർട്ട്...."*
അവളുടെ നെറുകയിൽ ചുംബിച്ച് കത്തി ഒന്നുകൂടി കുത്തി കയറ്റിയിട്ട് മുഖത്തേക്ക് തെറിച്ച ചോര തുള്ളികൾ തുടച്ചുകൊണ്ട് കാറിന്റെ പിറകിൽ കിടത്തിയിട്ട് അവൾ ഡ്രൈവ് ചെയ്തു...പിന്നിൽ മരിച്ചിട്ടും പെണ്ണിന്റെ ശവത്തിനെ മുതലെടുത്തുകൊണ്ട് ഹക്കീമും ആസ്വദിച്ചു...അധികം ആരും എത്തിപ്പെടാത്ത ഒരു മൈതാനത്ത് അവളെ കിടത്തി പെട്രോൾ ഒഴിച്ച് കത്തിച്ചിട്ട് അവർ പോയി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
"ഇക്കാ,,,നമ്മൾ കോൺവെന്റിൽ പോയപ്പഴ് ഒരു ഷാൾ എന്റെ മുഖത്ത് വന്ന് വീണു...അതെടുക്കാൻ വന്ന മദർ എന്നെക്കണ്ട് ഒന്ന് പരുങ്ങി....ഇനി അത് രോഷ്നിയുടെ ഷാൾ ആവുമോ...?"
"രോഷ്നിയുടെ ഷാൾ എന്തിനാ ഇപ്പൊ എടുക്കുന്നത്...അവൾ മരിച്ചിട്ട് കുറേ വർഷം ആയില്ലേ....?"
"ചിലപ്പോ ഓർമയ്ക്ക് സൂക്ഷിക്കുന്നതാവും...
എന്നാലും ആ മദർ എന്തിനാ ഒന്ന് പരുങ്ങിയത്...ഇനി
എനിക്ക് പകരം മാഹിറ അവിടെ പോയിട്ടുണ്ടാകുമോ...?"
"ഹ്മ്....അതായിരിക്കും അവർ ഒന്ന് പരുങ്ങിയത്...ഇനി അതോർത്ത് ടെൻഷൻ ആവണ്ട....ഈ പാല് കുടിച്ചേ...അതിനുശേഷം ടാബ്‌ലെറ്റ് കഴിക്കണം...."
"എനിക്കൊന്നും വയ്യ...പാല് വേണമെങ്കിൽ കുടിക്കാം...
പക്ഷെ,അത് തൊണ്ടയിൽ നിന്ന് ഇറങ്ങുമ്പോ ഛർദ്ദിക്കാൻ വരും..."
"എന്നാ പിന്നെ പാലിന്റെ കൂടെ കഴിച്ചോ..."
"ഹ്മ്...."
നമ്മള് പിന്നെ കിച്ചണിലേക്ക് പോയിട്ട് നമ്മളെക്കൊണ്ടു പറ്റുന്ന ജോലിയൊക്കെ ചെയ്ത് കത്തിയടിച്ചിരുന്നു....ഹാദിക്ക് ആറാം മാസം തുടങ്ങി....നമ്മള് വയറ്റിൽ കൈ വെച്ചപ്പോ നമ്മളെ കയ്യിൽ അടിക്കുന്നതുപോലെ തോന്നി...നമ്മളെ ചുണ്ടിൽ പുഞ്ചിരി വിടർന്നു...
ചെമ്മു പിന്നെ ഉമ്മയോട് എന്തോ കാര്യമായി പറയുവാണ്... നമ്മള് കുഞ്ഞാവയോട് ഞാൻ നിന്റെ ബാബി ആണെന്നും എല്ലാവരെക്കുറിച്ചും പറഞ്ഞുകൊടുത്തപ്പോ വാവ ഹാദിയെ ചവിട്ടി എന്ന് പറഞ്ഞതുകേട്ടിട്ട് നമ്മള് ചിരിച്ചുകൊടുത്തു....ഇക്കാനെ തപ്പിനടന്ന് അവസാനം ഗാർഡനിലെ ചെയറിൽ ഇരുന്നുകൊണ്ട് ചിന്തയിൽ മുഴുകിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്...
"എന്താണ് ഓഫീസറേ ഒരു ചിന്ത....?വല്ല കേസും സോറി ക്രൈമും കിട്ടിയോ...?"
"വേണ്ട മോളെ കളിയാക്കണ്ട...ഞാൻ ചിന്തിച്ചത് നമ്മൾക്കിടയിലേക്ക് വരാൻ പോകുന്ന അതിഥിയെക്കുറിച്ചാണ്..."
"എന്താ ഇത്രമാത്രം ചിന്തിക്കാൻ..?"
"നീ എന്റെ കയ്യിലേക്ക് കുഞ്ഞിനെ വെച്ചു തരുമ്പോ അവന് കൊടുക്കാൻ എന്തെങ്കിലും കരുതി വെക്കണ്ടേ....കളിപ്പാട്ടം,കുപ്പായം...
അങ്ങനെ എന്തൊക്കെ വേണം..."
"അതിനൊക്കെ ടൈം കിടക്കുവല്ലേ ഇക്കാ...ഒരു മാസം പോലും ആയില്ലല്ലോ...."
"മാസങ്ങളൊക്കെ കണ്ണടച്ച് തുറക്കുമ്പഴേക്കും പോകും...നീ കൈ മാറ്റിക്കേ ഞാനെന്റെ വാവച്ചിയോട് സംസാരിക്കട്ടെ..."
"ഓഹോ....ഇപ്പോ ഞാൻ പുറത്ത് അല്ലെ..."
"എടി പൊട്ടീ....നീയുള്ളത് കൊണ്ടല്ലേ എനിക്ക് വാവയെ കിട്ടിയത്...എന്റെ രക്തം നീ ഉദരത്തിൽ ചുമക്കുന്നുണ്ടെന്ന്അറിഞ്ഞതു
മുതൽ എത്ര സന്തോഷിച്ചെന്നറിയോ...
ഒരു ഉപ്പ ആകാൻ പോകുവാണെന്ന് അറിയുമ്പഴ് വല്ലാത്ത ഫീൽ ആണ്..."
"ശരിയാ...മാതൃത്വത്തിന്റെ ഫീൽ ഞാനും അറിഞ്ഞുതുടങ്ങി...ഇനി ഇക്കയും ഞാനും നമ്മുടെ കുഞ്ഞും ആയി ഒരു കുഞ്ഞുലോകം..."
ഇക്കാന്റെ കയ്യിലൂടെ കയ്യിട്ട് ചുമലിൽ കിടന്നുകൊണ്ട് നമ്മളത് പറഞ്ഞപ്പഴ് ഇക്ക നമ്മളെ ചേർത്തുപിടിച്ചു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഹാദി_]
"കൂടെ ഉണ്ടാവണ്ട സമയത്ത് നിങ്ങള് എന്തിനാ ജോലിക്ക് പോകുന്നത്...വാ ഇക്കാ...."
"നിനക്ക് അങ്ങനെയൊക്കെ പറയാം...മൂന്ന് ആളുടെ ചിലവ് എന്ന് പറഞ്ഞാൽ വലുതാ...ഇപ്പൊ കഷ്ടപ്പെട്ടാൽ നാളേക്ക് എന്തെങ്കിലും ആവും..."
"അതിന് നിങ്ങള് രാവെന്നോ പകലെന്നോ ഇല്ലാതെ ജോലിക്ക് പോകണോ...?ഇവിടെ സമ്പാദ്യം ക്കെ ഉണ്ടല്ലോ..."
"സ്വന്തമായി സമ്പാദിക്കണം..."
"ഹ്മ്...നിങ്ങള് വരുന്നില്ലെങ്കിൽ വേണ്ട..."
"വരാം ന്നെ...ഒരു ഫൈവ് മിനുറ്റ്‌സ്..."
"വരുമ്പോ തേനുണ്ട വാങ്ങിക്കണെ..."
"ശരി ഖൽബേ...."
"ഹാ"
ഇക്ക വന്നപ്പോ കയ്യിലുള്ള പൊതി തട്ടിട്ടിപ്പറിച്ച് പകുതിയും അകത്താക്കിയിട്ട് ബാക്കി ബാബിക്ക് കൊണ്ടുപോയി കൊടുത്തു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ചെമ്മു_]
നമ്മള് തേനുണ്ട മഹിയുടെ കയ്യിൽ നിന്ന് തട്ടിപ്പറിച്ച് തിന്നു... പെട്ടെന്ന് എന്തോ തലകറങ്ങുന്നതുപോലെ തോന്നിയിട്ട് കസേരയിൽ ഇരുന്നു...പതിയെ നമ്മളെ കണ്ണുകൾ അടഞ്ഞു...
🎶അങ്ങനെ ചെമ്മൂന്റെ മാവും പൂത്തേ
എല്ലാരുടെയും മാവ് പൂത്തേ....🎶
എന്ന് ആരോ പാടുന്നത് കേട്ട് മയക്കത്തിൽ നിന്നും നമ്മള് ഉണർന്നു...
"ചെമ്മൂസേ... കോണ്ഗ്രാട്സ് ഡീ...നീയൊരു ഉമ്മ ആകാൻ പോകുന്നു..."
എന്ന് മാഹി നമ്മളെ കെട്ടിപ്പിടിച്ച് പറഞ്ഞപ്പഴ് നമ്മള് ആണോ എന്നുള്ള മട്ടിൽ അവളെ നോക്കി...അതെ എന്ന് പറഞ്ഞപ്പൊ സന്തോഷം കൊണ്ട് നമ്മളെ കണ്ണ് നിറഞ്ഞു...
അതിനിടയിൽ ഇക്കാനെ തിരഞ്ഞപ്പഴ്
ഇക്ക ഒന്നും അറിഞ്ഞിട്ടില്ല ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് എല്ലാവരും പറഞ്ഞപ്പഴ് നമ്മളും കൂടെ നിന്നു...
വൈകുന്നേരം ആയപ്പോൾ മാഹി നമ്മടെ ഫോൺ എടുത്തിട്ട് ഇക്കാനെ വിളിച്ചു...
"ഫാമി...നീ എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരണം...ചെമ്മൂന്....നീ ഒന്ന് വേഗം വാ....അയ്യോ എന്ത് പറ്റി ഉമ്മാ....?"
എന്നും പറഞ്ഞിട്ട് കോൾ കട്ട് ചെയ്തു...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_ഫാമി_]
നമ്മള് ഓഫീസിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പഴാണ് ചെമ്മൂന്റെ കോൾ വന്നത്... ബാബി പറയുന്നത് കേട്ട് അപ്പോൾ തന്നെ വീട്ടിലേക്ക് ഓടി...
"ചെമ്മൂ......"
"ഫാമി,,,,നീ വന്നോ ചെമ്മു റൂമിലുണ്ട്....പോയി നോക്ക്...."
എന്ന് ബാബി പറഞ്ഞപ്പഴ് നമ്മള് റൂമിലേക്ക് ഓടി....ബെഡിൽ കിടന്നുറങ്ങുന്ന പെണ്ണിനെ കണ്ടപ്പഴ് നമ്മടെ ഉള്ളൊന്ന് പിടഞ്ഞു...
"ചെമ്മൂ...."
നമ്മള് വിളിച്ചപ്പഴ് പെണ്ണ് കണ്ണുതുറന്നു...
"എന്താടാ പറ്റിയേ....?"
"ഫാമി നീയാണ് അവളുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം..."
ബാബി അങ്ങനെ പറഞ്ഞപ്പഴ് നമ്മടെ കണ്ണ് നിറയാൻ തുടങ്ങി...
"എന്താ എന്റെ ചെമ്മൂന് പറ്റിയതെന്ന് ആരെങ്കിലും പറയ്...."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
[_മാഹി_]
എന്ന് ഫാമി പറഞ്ഞപ്പഴ് നമ്മള് ചിരി അടക്കിപ്പിടിച്ചു....
"ചെമ്മൂന്....."
"ചെമ്മൂന്....?"
"നിങ്ങള് പേരന്റ്‌സ് ആവാൻ പോകുന്നു...."
എന്ന് നമ്മള് പറഞ്ഞപ്പഴ് ഫാമി കാറ്റുപോയ ബലൂണിനെ പോലെ ഇരുന്നു...
"എന്താടാ നിനക്ക് കേട്ടിട്ടൊരു സന്തോഷം ഇല്ലാത്തത്....ഇനി അവള് അറിയാതെ ആണോ...?ഹേ..."
എന്ന് ഇക്ക ചോദിച്ചപ്പഴ് എല്ലാവരും അവന്റെ മറുപടിക്കായി കാതോർത്തു...
"അയ്യേ...നോ നോ... പെട്ടെന്ന് കേട്ടപ്പഴ് എന്ത് എക്സ്പ്രെഷൻ ഇടണമെന്ന് ഒരു ഡൗട്ട്...അതാണ്...."
*"ഹോ....."*
എന്ന് നമ്മള് എല്ലാവരും ഒരുപോലെ പറഞ്ഞു...ചെക്കൻ അതിന് വളിച്ച ഇളി പാസാക്കി...നമ്മളെല്ലാവരും പിന്നെ അവരെ അവരുടെ ലോകത്ത് വിട്ടുകൊടുത്ത് നമ്മടെ റൂമിലേക്ക് പോയി...
പെട്ടെന്ന് ഇക്ക എന്തോ കണ്ട് ഞെട്ടിയിട്ട് അങ്ങോട്ടേക്ക് പോകുന്നത് കണ്ടിട്ട് നമ്മളും പിന്നാലെ പോയി...
അവിടെ ഉള്ളത് കണ്ടിട്ട് നമ്മള് അലറി...
തുടരും....
*💞RAB BANAYA ISHQ💞*
*Part»38*
പെട്ടെന്ന് ഇക്ക എന്തോ കണ്ട് ഞെട്ടിയിട്ട് അങ്ങോട്ടേക്ക് പോകുന്നത് കണ്ടിട്ട് നമ്മളും പിന്നാലെ പോയി...
അവിടെ ഉള്ളത് കണ്ടിട്ട് നമ്മള് അലറി...
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
ഗാർഡനിൽ നിന്ന് ആരോ കരയുന്നതുപോലെ കേട്ടിട്ടാണ് നമ്മള് അവിടേക്ക് പോയത്...
അവിടെ പോയി നോക്കിയിട്ട് ഒരു നിമിഷം ഞെട്ടിപ്പോയി...
*"ലാമി...."*
രക്തത്തിൽ കുളിച്ചുകിടക്കുന്ന ലാമിയെകണ്ടിട്ട് ഒരു നിമിഷം ഇതുപോലെ രോഷ്നി കിടന്നത് ഓർമ വന്നിട്ട് തല പെരുക്കുന്നതുപോലെ തോന്നി...തലയ്ക്കുള്ളിൽ എന്തോ സംഭവിക്കുന്നതുപോലെ തോന്നിയിട്ട് കണ്ണടച്ച് തലയ്ക്ക് കൈ വെച്ച് മുട്ടുകുത്തിയിരുന്നുകൊണ്ട് അലറിയപ്പോ ഷോൾഡറിൽ ഒരു കൈ പതിഞ്ഞു...
ഇതുവരെ പെരുത്തുകൊണ്ടിരുന്ന തല ആ സ്പർശനത്തിൽ ഇല്ലാതായി...അപ്പോഴും ലാമി വേദന കൊണ്ട് പുളയുകയാണ്...കൺ മുന്നിൽ ഒരു ജീവൻ പൊലിയുന്നത് കണ്ടു നിൽക്കാൻ ആവാത്തതുകൊണ്ട് നാസിലിനെ വിളിച്ചിട്ട് ആംബുലൻസ് ഏർപ്പാട് ചെയ്‌തു...കുറച്ചു നേരം കൊണ്ട് അവളെ സ്ട്രക്ച്ചറിൽ കയറ്റി ആംബുലൻസ് വേഗത്തിൽ ഗേറ്റ് കടന്നുപോയി....
"ഇക്കാ....ആരാ ആ പെണ്ണ്...?"
എന്ന മാഹിയുടെ ചോദ്യം കേട്ടപ്പോൾ ആണ് ചിന്തയിൽ ആണ്ടുപോയ നമ്മള് ഉണർന്നത്...
"ലാമിയ...."
അവൾ ആരാണെന്ന് പറഞ്ഞുകൊടുത്തു...
"അങ്ങനെയാണെങ്കിൽ ഇതിനുപിന്നിൽ ഹക്കീം ആവും..."
എന്ന് മാഹി പറഞ്ഞു നിർത്തിയത്തിനുശേഷം ഒരു
കോൾ വന്നു...
*"ആളൊഴിഞ്ഞ സ്ഥലത്ത് കത്തിക്കരിഞ്ഞ ബോഡി ഉണ്ട്...."*
വരാമെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു...
"ഇതിനു പിന്നിൽ ഹക്കീമും അവന്റെ ഭാര്യ റാമിയയും ആണെങ്കിൽ ഇപ്പൊ കത്തിക്കരിഞ്ഞെന്ന് ഇൻഫോം ചെയ്ത ബോഡി ഷഹാനയുടേത് ആവാം...അവരുടെ അടുത്ത ലക്ഷ്യം ചിലപ്പോ ഞാൻ ആവും....ഞാൻ വരുന്നതുവരെ ആരും പുറത്തിറങ്ങുകയോ വാതിൽ തുറക്കുകയോ ചെയ്യരുത്....ടേക്ക് കെയർ....ഞാൻ പോയി വരാം..."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
ഇക്ക നമ്മളെ നെറുകയിൽ ചുംബിച്ച് കാറ് നമ്മടെ കാഴ്ച്ചയിൽ നിന്ന് മായുന്നത് വരെ നോക്കിനിന്നതിനു
ശേഷം അകത്തേക്ക് പോയി...
ലാമിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ മനമുരുകി ദുആ ചെയ്തു...എത്ര ദ്രോഹം ചെയ്താലും അവരും മനുഷ്യർ അല്ലെ....അവർ നമ്മളെ വെറുത്താൽ അതുപോലെ നമ്മൾ അവരെ വെറുക്കണം എന്നില്ലല്ലോ....
ഇക്കാന്റെ വിളിയും പ്രതീക്ഷിച്ച് ഫോണിൽ കണ്ണും നട്ടിരുന്ന് ഒന്ന് മയങ്ങിപ്പോയി....കണ്ണ് തുറന്നപ്പഴ് കണ്ടത് നമ്മളെ തന്നെ നോക്കി കിടക്കുന്ന ഇക്കാനെയാണ്....
"ലാമിക്ക് കുഴപ്പമൊന്നും ഇല്ലാലോ ഇക്കാ....?"
"വെട്ടേറ്റത് ആണ്...ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു...കൃത്യ സമയത്ത് എത്തിച്ചത് കൊണ്ടും ബ്ലഡ് സംഘടിപ്പിക്കാൻ പറ്റിയതുകൊണ്ടും അവൾക്ക് ഇപ്പോൾ കുഴപ്പമൊന്നും ഇല്ല...."
"അൽഹംദുലില്ലാഹ്....പിന്നെ ആ ബോഡി ഷഹാനയുടേത് ആണോ....?"
"കത്തിക്കരിഞ്ഞ നിലയിലായിരുന്നു...
DNA ടെസ്റ്റ് നടത്തിയപ്പോ അത് ഷഹാനയുടെ ബോഡി ആണെന്ന് ഐഡന്റിഫൈ ചെയ്തു..."
"ഇതിനുപിന്നിൽ അവർ തന്നെ ആവും..."
*"ലാമിക്ക് ബോധം വന്നപ്പോൾ ചിലകാര്യങ്ങൾ എന്നോട് സൂചിപ്പിച്ചിരുന്നു...നമ്മൾ ഊഹിച്ചത് ശരിയാണ്...ഷഹാനയെ കൊലപ്പെടുത്തി കത്തിച്ചതും അതുപോലെ ലാമിയെ കൊല്ലാൻ നോക്കിയതും ഹക്കീമും റാമിയയും കൂടി ചേർന്നാണ്...
പക്ഷെ,നമ്മളറിയാത്ത ഒരു സത്യം ഉണ്ട്...രോഷ്നിയെ കൊന്നത് ലാമി ആണെന്ന് ആയിരുന്നു ഇതുവരെ എന്റെ വിശ്വാസം...എന്നാൽ അതിൽ പിഴവ് പറ്റി...രോഷ്നിയെ കൊന്നത് സ്വന്തം സഹോദരി ആയ റാമിയ ഷബ്ന ആണ്...റാമിയ തന്റെ സഹോദരി ആണെന്ന് അറിഞ്ഞ സമയം രോഷ്നി ഏറെ സന്തോഷിച്ചിരുന്നു എന്നാൽ ഹക്കീം അവളെ വിവാഹം ചെയ്ത കാര്യം രോഷ്നിയെ അറിയിച്ചിരുന്നില്ല....
അവരുടെ ലക്ഷ്യം ഞാൻ ആയിരുന്നു...
അവർ പറയുന്നത് കേട്ട രോഷ്നി അത് എന്നോട് പറയാൻ വേണ്ടിയാണ് എന്നോട് ഉടക്ക് ഉണ്ടാക്കിയതും പിന്നെ എന്റെ ബോധം പോയി അവളുമായി സ്നേഹത്തിൽ ആയതും...രോഷ്നി സത്യങ്ങൾ അറിഞ്ഞെന്ന് മനസിലാക്കിയ അവർ അവളെ അന്ന് രാത്രി ഇല്ലാതാക്കാൻ തീരുമാനിച്ചു...രോഷ്നിയോട് പണ്ടേ ഇഷ്ട്ടം ഉണ്ടായിരുന്ന ഹക്കീം അവളെ കീഴ്പ്പെടുത്തിയതിനുശേഷം കൊല്ലാം എന്നായിരുന്നു അവരുടെ പ്ലാൻ എന്നാൽ അവൾ അവനെ തള്ളിമാറ്റിക്കൊണ്ട് പുറത്തിറങ്ങി...ആ സമയം റാമിയ വന്ന് രോഷ്നിയുടെ തലയിൽ കമ്പികൊണ്ട് കുറേ തവണ അടിച്ചു...അത് കണ്ട് നിന്ന ലാമിയെ അവർ കൂടെകൂട്ടി...ആ സംഭവം കണ്ട ഒരേയൊരു ദൃക്‌സാക്ഷി ആണ് ലാമി എന്നുള്ളത് കൊണ്ട് അത് പുറത്തു പറയാതിരിക്കാനാണ് അവർ ലാമിയെ കൂടെക്കൂട്ടിയത്...
എന്നെ സ്വന്തം ആക്കുക എന്നത് ലക്ഷ്യത്തിൽ ഉണ്ടായിരുന്ന ലാമി അവരോട് സൂചിപ്പിച്ചപ്പോഴ് അവർ
ആ ലക്ഷ്യം നടപ്പിലാക്കി തരാമെന്നും അതിന് പകരമായി ലാമിയോട്
രോഷ്നിയെ കൊന്നത്
അവൾ തന്നെയാണെന്ന്
സമ്മതിക്കണമെന്നും
റാമിയ ആണ് ഇതിനുപിന്നില്ലെന്ന് ആരോടും പറയരുതെന്നും പറഞ്ഞു...ലാമി അതിന് സമ്മതിച്ചു...എന്നെ കിട്ടാൻ വേണ്ടിയാണ് അവൾ അന്ന് നിന്നെ ഷൂട്ട് ചെയ്തതും പോയിസൻ കലർത്തിയതും...എന്നാൽ അതൊന്നും വിജയിച്ചില്ല...
അവരുടെ ഇപ്പോഴത്തെ പ്ലാൻ എന്നത് എന്നെ കൊല്ലുക എന്നതാണ്....അത് കേട്ട ലാമി അവളെ ഇതുവരെ പറഞ്ഞു പറ്റിച്ചതിന് ദേഷ്യപ്പെട്ടു...
റാമിയ ആണ് രോഷ്നിയെ കൊന്നതെന്ന് എല്ലാവരോടും പറയുമെന്ന് അവൾ പറഞ്ഞിട്ടാണ് ഇങ്ങോട്ടേക്ക് വന്നത്...പിറകെ വന്ന ഹക്കീം അവളെ കത്തികൊണ്ട് പല തവണ ആഞ്ഞുകുത്തിയിട്ട് രക്ഷപ്പെട്ടു...
ഇതുവരെ ചെയ്തു കൂട്ടിയത്തിനൊക്കെ അവൾ മാപ്പ് ചോദിച്ചു...റാമിയയാണ് രോഷ്നിയെ കൊന്നതെന്ന സത്യം എവിടെ വന്ന് വേണമെങ്കിലും പറയാമെന്ന് പറഞ്ഞു...അവളുടെ ജീവന് ആപത്ത് ആയതുകൊണ്ട് പ്രൊട്ടക്ഷൻ ഏർപ്പാട് ആക്കിയിട്ട് ഇങ് വന്നു..."*
ഇതൊക്കെ കേട്ട് നമ്മക്ക് വിശ്വസിക്കാൻ പറ്റാതെ ആയി...
നമ്മളെ എഴുന്നേൽപ്പിച്ചു...നമ്മള് ഫ്രഷായി നിസ്ക്കരിച്ച് താഴേക്ക് പോയി ചായ കുടിച്ചിട്ട് ഇക്കാക്ക് കൊടുത്തിട്ട് ഗാർഡനിൽ പോയി...ലാമി കിടന്നിടത്ത് നിന്ന് ഒരു ഫോൺ കിട്ടി...അതെടുത്ത് ഇക്കാക്ക് കൊടുത്തു....
"ഇത് രോഷ്നിയുടെ ഫോൺ ആണല്ലോ..."
ഇക്ക അത് തുറന്നപ്പോഴ് കുറേ ഓഡിയോ കിട്ടി...അതിൽ ഒന്ന് ഓപ്പൺ ചെയ്തു...രോഷ്നി മരിക്കുന്നതിന് മുമ്പ് പറഞ്ഞതാണ് അതിൽ ഉള്ളത്...
*"നിങ്ങള് എന്റെ നല്ലൊരു ഇക്കാക്ക ആയിരുന്നില്ലേ...എന്നിട്ട് എന്റെ കൂടെപിറപ്പിനെ കൂ....ട്ടുപിടിച്ച് എങ്ങനെ ചെ...യ്യാൻ....തോന്നി...
നിങ്ങൾ....എന്നെ...ഇ....
ഇല്ലാതാക്കിയെങ്കിലും എന്തെങ്കിലും...ഒ.... ഒരു തെളിവ്....അ... അ... അവശേഷിക്കും......."*
"യെസ്...ഈ ഒരൊറ്റ തെളിവ് മതി അവനെ പൂട്ടാൻ...പിന്നെ ദൃക്സാക്ഷി ആയി ലാമി ഉണ്ടല്ലോ....അവനെയും അവളെയും തിരിച്ചുവരാത്ത രീതിയിൽ ഞാൻ പൂട്ടും...."
ഇക്ക അങ്ങനെ പറഞ്ഞപ്പഴ് നമ്മള് കയ്യിൽ പിടിച്ചു...ഇക്ക നമ്മളെ മാറോട് ചേർത്തുപിടിച്ചു...
"നീയാണ് മാഹി എന്റെ ധൈര്യം....നീ കൂടെ ഉണ്ടാവുമ്പോ എല്ലാത്തിനേയും എതിർക്കാനുള്ള ഒരു കഴിവ് കിട്ടുന്നതുപോലെ തോന്നും..."
"മതി ഇക്കാ...ഞാൻ ഒറ്റയ്ക്കല്ല... ഇങ്ങനെ മുറുക്കിയാൽ വാവയ്ക്കും എന്നെപോലെ ശ്വാസം മുട്ടും..."
"ഓഹ്...സോറി....പിന്നെ കൃത്യ സമയത്ത് മെഡിസിനും ഫുഡും കഴിക്കണം...ഞാൻ ഇതും കൊണ്ട് ഹെഡിന്റെ അടുത്തേക്ക് ഒന്ന് പോയ് നോക്കട്ടെ...."
"ശരി ഇക്കാ...സൂക്ഷിക്കണം....."
"നീയും വാവയും എന്നെ കാത്തിരിക്കുമ്പോ എനിക്കൊന്നും വരില്ല പെണ്ണേ...പോയ് വരാം...."
ഇക്ക പോയപ്പോ നമ്മള് കിച്ചണിലേക്ക് പോയി...ചെമ്മുവിനെയും കൂട്ടി ഫാമി ഹോസ്പിറ്റലിൽ പോയി....ഹാദി നട്‌സ് പകുതിയും കഴിക്കുന്നുണ്ട്...നമ്മളെ കണ്ടപ്പഴ് നമ്മക്കും തന്നു...
വൈകുന്നേരം ആയിട്ടും ഇക്ക വരുന്നത് കാണാഞ്ഞിട്ട് നമ്മള് വിളിച്ചുനോക്കി...ഇപ്പൊ വരാമെന്ന് പറഞ്ഞ് കട്ടാക്കി...കുറച്ചു കഴിഞ്ഞതിനുശേഷം ഇക്ക വന്നു...
"പോയ കാര്യം നടന്നോ...?"
"അത് കൊടുത്ത് ലാമിയുടെ സാക്ഷി മൊഴി രേഖപ്പെടുത്തി അവനെ അറസ്റ്റ് ചെയ്യാനുള്ള വാറന്റ് വാങ്ങി..."
"എനിക്കറിയാമായിരുന്നു എന്റെ ഇക്ക പോയകാര്യം നടത്തിയെ വരുമെന്ന്..."
"അല്ലെങ്കിലും ഞാൻ അങ്ങനെ തന്നെ ആണല്ലോ...."
🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁🔥🍁
"ശെ....ആ പീറപ്പെണ്ണ് രക്ഷപ്പെട്ടെന്നോ...ഐ കാണ്ട് ബിലീവ്..."
റാമിയ കയ്യിലുള്ള സിഗരറ്റ് വലിച്ചിട്ട് ഒരു സിപ്പ് വോഡ്ക കുടിച്ചു...
"അവളെ അവിടെ വെച്ച് കുത്തണ്ടായിരുന്നു... അതുകൊണ്ടല്ലേ രക്ഷപ്പെട്ടത്...ഹോസ്പിറ്റലിലും പ്രൊട്ടക്ഷൻ ആണ്...കോപ്പ്..."
"ഹ്മ്...അവസരം ഇതുപോയാൽ ഇനി വേറെയും കിട്ടുമല്ലോ....ആ ബോട്ടിൽ ഒന്നെടുക്ക്..."
"നോ ബേബി...ഇന്നിനി മതി..."
"വേണം ഡാർലിംഗ്...ഇത് അകത്ത് ചെന്നാലെ ഒരു സുഖം ഉള്ളു...ദെൻ ഐ വാണ്ട് ദിസ്...."
"ഹ്മ്...ആ ലാമിയ എന്തായാലും ഹാഫിസിനോട് എല്ലാം പറഞ്ഞിട്ടുണ്ടാകും....അവള് സാക്ഷിമൊഴി കൊടുത്തുകാണും... പക്ഷെ രോഷ്നിയുടെ മരണ മൊഴി എന്റെ പക്കൽ ഉള്ളിടത്തോളം ഒന്നും വരില്ല..."
അവൻ ഫോണെടുക്കാൻ വേണ്ടി പോക്കെറ്റിൽ കയ്യിട്ടപ്പോഴാണ് ഫോൺ മിസ്സായ വിവരം അറിയുന്നത്...എല്ലായിടത്തും തിരഞ്ഞിട്ട് കാണാതെ വന്നപ്പോ അവൻ എല്ലാ സാധനങ്ങളും തല്ലിപ്പൊട്ടിച്ചു...
"എന്തിനാ ഡാർലിംഗ് ഇതൊക്കെ പൊട്ടിക്കുന്നത്... എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ ഒരു ബോട്ടിൽ കുടിക്ക്....ദാ...."
അവൾ അവനുനേരെ ഒരു ബോട്ടിൽ നീട്ടിയപ്പോ അവൻ അത് വാങ്ങി ഒറ്റവലിക്ക് കുടിച്ചിട്ട് ബോട്ടിൽ നിലത്തെറിഞ്ഞു....
'ഹ്മ്...ലക്ഷ്യം നേടിക്കഴിഞ്ഞാൽ നീ വെറും വേസ്റ്റ് ആണെടാ...നിന്നെ നാളെത്തന്നെ കൊന്ന് എന്റെ ലക്ഷ്യം പൂർത്തിയാക്കി എന്റെ സാമ്രാജ്യമായ മുംബൈയിലേക്ക് പറക്കും....'
അവൾ മനസിൽ അവനായി കെണിയൊരുക്കാൻ പ്ലാൻ ചെയ്ത് പുറമെ കൃത്രിമ ചിരി വരുത്തി....
🍂🍂🍂🍂🍂🍂🍂
"ബാബി ഇക്കാക്ക എവിടെയാ രാവിലെത്തന്നെ പോയത്....?"
ഹാദി ചോദിച്ചപ്പോഴാണ് ആ കാര്യം ഓർമ വന്നത്...
"ഒരു ഇമ്പോർട്ടന്റ് കേസ് ഉണ്ടെന്ന് പറഞ്ഞു..."
"ഓഹ്..."
"ചെമ്മൂ...ചെക്കപ്പ് കഴിഞ്ഞിട്ട് എന്താ പറഞ്ഞത്....?"
"കുറേ മെഡിസിൻസ് തന്നു...പിന്നെ അത്യാവശ്യത്തിന് ഫുഡൊക്കെ കഴിക്കാൻ പറഞ്ഞു..."
"എനിക്ക് ആ മെഡിസിൻ ആണ് കഴിക്കാൻ മടി...ഇക്ക നിർബന്ധിക്കുന്നത് കൊണ്ട് മാത്രം കഴിക്കുന്നതാണ്...."
"കയ്പ്പ് ആണോ...?"
"കയ്പ്പും ചവർപ്പും എല്ലാം ഉണ്ട്..."
വായിൽ എന്തോ ഉള്ളത് പോലെ തോന്നിയിട്ട് നമ്മള് വാഷ് ബേസിന്റെ അടുത്തേക്ക് ഓടിയിട്ട് ഛർദ്ദിച്ചു... ആരോ പുറം തടവുന്നത് കണ്ട് നോക്കിയപ്പോ ഇക്ക ആയിരുന്നു...
ഛർദ്ദിച്ചു ഒരു വക ആയപ്പോ ഇക്ക ഒരു ഗ്ലാസ് പാലും കൊണ്ടുപിന്നാലെ നടക്കാൻ തുടങ്ങി....നമ്മള് വേണ്ടാന്ന് പറഞ്ഞിട്ടും കുടിപ്പിച്ചു...
*"ഭർത്താവിന്റെ സ്നേഹം ശരിക്കും അറിയണമെങ്കിൽ അവന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കണം"* എന്ന് പറയുന്നത് എത്ര വാസ്തവം ആണെന്ന് നമ്മക്ക് ഇപ്പൊ മനസിലായി..
"നിങ്ങളെന്താ പെട്ടെന്ന് തിരിച്ചുവന്നത്....?"
"അവരെ അറസ്റ്റ് ചെയ്യാൻ തന്നെയാ പോയത്....പക്ഷെ,അവിടെ ചെന്നപ്പോ
രണ്ടുപേരുടെയും തലയിൽ ബുള്ളറ്റ് കയറി മരിച്ച നിലയിലാണ് കണ്ടെത്തിയത്...ഇവർക്കുപിന്നിൽ ആരോ ഉണ്ടെന്ന് അതോടെ ബോധ്യം ആയി...ആരായാലും കണ്ടുപിടിക്കണം...."
🍁🍁🍁🍁🍁🍁
"സാർ...."
"യെസ്...പോയ കാര്യം സാധിച്ചോ...?"
"യാ...രണ്ടുപേരും സ്പോട്ടിൽ തന്നെ മരിച്ചു...."
"ഹ്മ്...ദെൻ ദിസ് ഈസ് ഫോർ യൂ...."
അവൻ ഒരു പെട്ടി നിറയെ സ്വർണം എടുത്ത് കയ്യിൽ കൊടുത്തു...
*"ഹഹഹ...ആ ഹാഫിസ് ഇപ്പൊ ഒന്നും മനസിലാകാതെ പരക്കം പായുന്നുണ്ടാവും...അവന് അറിയില്ലല്ലോ ചരട് വലിക്കുന്നത് ഞാൻ ആണെന്ന്....അവന്റെ പതനം...അതാണ് എന്റെ ലക്ഷ്യം...."*
ചുമരിൽ ഒട്ടിച്ചുവെച്ച അവന്റെ ഫോട്ടോയിൽ റെഡ് സ്കെച്ച് ചെയ്തിട്ട് അവൻ ഇതുവരെ ചെയ്ത കൊലപ്പെടുത്തിയ ആൾക്കാരെ നോക്കി പുച്ഛിച്ചു...
*"ഇവരെ ഇല്ലാതാക്കിയതുപോലെ ഹാഫിസിനേയും ഇല്ലാതാക്കും....ഹ്മ്...ഹാഫിസിന് ഇനി കുറച്ച് ദിവസം കൂടിയേ ആയുസ്സുള്ളൂ...."*
രോഷ്നിയുടെയും റിയയുടേയും ഷഹാനയുടെയും ഒപ്പം റാമിയയുടെയും ഹക്കീമിന്റെയും ഫോട്ടോ ലൈറ്റർ കൊണ്ട് കത്തിച്ചിട്ട് അവൻ ഹാഫിസിന്റെ ഫോട്ടോയിൽ ചുണ്ടിൽ വെച്ച സിഗരറ്റ് എടുത്ത് കുത്തി...ആ ഫോട്ടോ തീയ്ക്ക് ഇരയായി...
*"ഇതുപോലെ നിന്നെ ഞാൻ അഗ്നിദേവന് സമർപ്പിക്കും...ഹഹഹ"*
മുംബൈയിൽ നിന്നും ഏർപ്പാട് ചെയ്ത ജെറ്റിൽ അവൻ കേരളത്തിലേക്ക് കാലെടുത്തുവെച്ചു...
തുടരും....
*💞RAB BANAYA ISHQ💞*
*Part»39*
മുംബൈയിൽ നിന്നും ഏർപ്പാട് ചെയ്ത ജെറ്റിൽ അവൻ കേരളത്തിലേക്ക് കാലെടുത്തുവെച്ചു...
🍁🍁🍁🍁🍁
[_ഹാഫി_]
"മാഹി,,,,മാഹി..."
"എന്താ ഇക്കാ....?"
"എന്റെ ജാക്കെറ്റ് എവിടെ...?"
"അതല്ലേ ഹാങ്ങറിൽ തൂക്കിയിട്ടിരിക്കുന്നത്..."
"സോ സോറി...ഞാൻ ശ്രദ്ധിച്ചില്ല...."
"ഫുഡ് എടുത്തുവെച്ചിട്ടുണ്ട്... കഴിച്ചിട്ട് പോയാൽ മതി...അല്ലെങ്കിൽ ഇത് തരില്ല...."
കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചുകൊണ്ട് പെണ്ണ് പറയാൻ തുടങ്ങി....അവളെ സങ്കടപ്പെടുത്തണ്ട എന്ന് കരുതി ഫുഡ് കഴിച്ചെന്നുവരുത്തി
ഓഫീസിലേക്ക് പോയി....
🍁🍁🍁🍁🍁
[_മാഹി_]
ഈയിടെ ആയിട്ട് ഇക്കാക്ക് ഭക്ഷണം കഴിക്കാൻ പോലും നേരം കിട്ടുന്നില്ല...ഹ്മ്..എന്തായാലും നമ്മള് അങ്ങനെ വിടൂലാലോ...
"എന്റെ ഉമ്മാക്ക് എന്താ ഒരു വിഷമം..?"
"ഒന്നുമില്ല മോളെ..."
"അത് ന്യായമായ ഒരുത്തരം അല്ല...നമ്മൾ പറയാൻ ഇഷ്ടപ്പെടാത്ത അല്ലെങ്കിൽ മറ്റുള്ളവരെ വിഷമിപ്പിക്കണ്ട എന്ന് കരുതി മറച്ചു പിടിക്കുന്ന കാര്യങ്ങൾ ആയതുകൊണ്ടാവാം ഒന്നുമില്ലെന്ന് പറഞ്ഞ് തടി തപ്പുന്നത്... എന്നാലെ അത് പറയാതെ ഞാൻ ഉമ്മാനെ വിടില്ല....എന്താ കാര്യമെന്ന് വെച്ചാൽ പറയ് ഉമ്മാ..."
"വേറെ ഒന്നും അല്ല മോളെ...ഇക്കാന്റെ കാര്യം ഓർത്തിട്ടാണ്...ഇപ്പൊ കുറേയായി വിളിച്ചിട്ട് അങ്ങോട്ട് വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നില്ല...അതുകൊണ്ട് ചെറിയൊരു പേടി..."
"അതാണോ കാര്യം...എന്നാൽപിന്നെ എന്റെ ഫോണിൽ നിന്ന് ഉപ്പയെ വിളിച്ചുനോക്കാം..."
ഒറ്റ റിങ്ങിൽ തന്നെ ഉപ്പ കോളെടുത്തു...
ഉമ്മയുടെ കയ്യിൽ ഫോൺ കൊടുത്തിട്ട് നമ്മള് റൂമിൽ പോയി ഓഫീസിലെ ഫയൽസ് ഒന്ന് നോക്കിയിട്ട് അടുക്കി വെച്ചു...
🍁🍁🍁🍁🍁
[_ചെമ്മു_]
നമ്മള് ഇല്ലാത്ത പൂതി ഉണ്ടാക്കി പറഞ്ഞിട്ട് ഇക്കാനെക്കൊണ്ട് എല്ലാം വാങ്ങിപ്പിച്ചു...നേരാംവണ്ണം പറഞ്ഞാൽ ഇക്ക ഒന്നും വാങ്ങിത്തരില്ല... ഇങ്ങനെയെങ്കിലും ഒന്ന് മുതലെടുക്കട്ടെ...
ഇക്ക ഓഫീസിൽ നിന്ന് വന്ന് കേറിയപ്പോ നമ്മളെ പൊക്കിയെടുത്ത് കാറിൽ കയറ്റിയിട്ട് ഡ്രൈവിംഗ് സീറ്റിൽ ഇക്കയും ഇരുന്നു...
"എങ്ങോട്ടാ പോകുന്നേ...?"
"അവിടെ എത്തിയാൽ അറിയാലോ...?"
"എന്നാലും പറയില്ലേ...?"
"ഇല്ല..."
"ഹ്മ്...വേണ്ട..."
കുറച്ചുനേരത്തിനുശേഷം ഇക്ക ഒന്ന് നിർത്തിയിട്ട് പുറത്തിറങ്ങി...എന്നിട്ട് നമ്മളോട് ഇറങ്ങാൻ പറഞ്ഞു...ഇക്ക നമ്മളെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു...തിങ്ങി നിറഞ്ഞ മുളങ്കാടുകൾക്കിടയിലൂടെ ആയാസപ്പെട്ട് നടന്നു...വീഴാൻ പോയപ്പോ ഇക്ക നമ്മളെ എടുത്തുകൊണ്ട് നടക്കാൻ തുടങ്ങി...ഇക്കാന്റെ കഴുത്തിലൂടെ കൈ ചുറ്റി നെഞ്ചിൽ തല ചായ്ച്ച് കിടന്നു...
കുറച്ചു കഴിഞ്ഞപ്പോൾ ഇക്ക ഒന്ന് നിന്നു...നമ്മളെ നിലത്തിറക്കി...
അവിടുത്തെ കാഴ്ച്ച കണ്ട് അത്ഭുതത്തോടെ നമ്മള് വാ പൊത്തിപ്പോയി...
ഒരു ചെറിയ ഗുഹയ്ക്കുള്ളിൽ നിന്നും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം താഴേക്ക് പതിച്ച് അരുവിയായി ഒഴുകി പോകുന്നു...കണ്ണിന് കുളിർമയേകുന്ന ആ കാഴ്ച്ച നോക്കി നിൽക്കെ നമ്മളെ ചുമലിൽ എന്തോ വന്നിരുന്നു...തല ചെറുതായി ചെരിച്ചു നോക്കി...സ്വർണ നിറത്തിലുള്ള ഒരു പൂമ്പാറ്റ...അതിനെ പതിയെ കയ്യിലെടുത്തു...
ആകാശത്തേക്ക് തലയുയർത്തി നോക്കിയപ്പോൾ ഒരു കൂട്ടം പൂമ്പാറ്റകൾ നമ്മൾക്കു ചുറ്റും പറക്കാൻ തുടങ്ങി...അവ നമ്മളെ ഷാളിനുമുകളിൽ അലങ്കാരം പോലെ വന്നിരുന്നു...
ഇക്ക ഈ രംഗം ക്യാമറയിൽ പകർത്തി...നമ്മള് ഇക്കയുടെ കൂടെ കുറച്ച് മുന്നോട്ട് നടന്നു...വിടർന്നുനിൽക്കുന്ന ലില്ലിപ്പൂക്കളുടെ സൗരഭ്യം ആ പ്രദേശം മുഴുവനും സുഗന്ധപൂരിതമാക്കി...
അവിടെ എത്തിയപ്പോൾ കയ്യിലുള്ള പൂമ്പാറ്റയെ പതുക്കെ രണ്ട് വിരലുകൾ കൊണ്ട് പിടിച്ച് നിലത്തേക്ക് ഇട്ടു...ചുരുങ്ങിയ സമയത്തിനുള്ളിൽ അത് ഉയരത്തിൽ പറന്ന് പൂവിൽ ചെന്നിരുന്ന് തേൻ കുടിക്കാൻ തുടങ്ങി...തല ഒന്ന് കുടഞ്ഞപ്പോൾ ആ പൂമ്പാറ്റകൾ ബാക്കിയുള്ള പൂവിൽ ചെന്നിരുന്നു...ശ്വേത നിറമുള്ള ലില്ലിപ്പൂക്കളിൽ സ്വർണ നിറമുള്ള പൂമ്പാറ്റകൾ തേൻ നുകരുന്നത് നല്ലൊരു അനുപൂതി പകർന്നു...
ഇക്കാന്റെ കയ്യിൽ നിന്നും ക്യാമറ
വാങ്ങി നമ്മള് ആ രംഗം പകർത്തി...ഒപ്പം
വെള്ളച്ചാട്ടത്തിന്റെ ഫോട്ടോയും എടുത്തു...നമ്മടെ ഫോണിലേക്കും ആ രംഗങ്ങൾ പകർത്തി...ഇക്ക നമ്മളെയും കൂട്ടി മുളകൊണ്ട് ഉണ്ടാക്കിയ കസേരയിൽ ചെന്നിരുന്നു...പകർത്തിയ ഫോട്ടോസ് ഒന്ന് നോക്കി...നമ്മളും അത് നോക്കിയിട്ട് ഇക്കാന്റെ നെഞ്ചിൽ തല ചായ്ച്ചുകിടന്നു...
കുറച്ചു നേരം അവിടെ ഇരുന്നിട്ട് യാത്രതിരിച്ചു...പോകുന്ന വഴി പാൽ ഐസ് വാങ്ങിത്തന്നു...ബീച്ചിലേക്ക് പോയി...
"ചെമ്മൂ..."
"എന്താ ഇക്കാ...?"
"നിന്നെ എനിക്ക് ഇഷ്ടമാണെന്ന് ഞാൻ ഇക്കയോട് പറഞ്ഞത് ഈ ബീച്ചിൽ വെച്ചാണ്...അതേ ബീച്ചിൽ ഇപ്പൊ എന്റെ കൂടെ നീയും വരാൻ പോകുന്ന നമ്മുടെ കുഞ്ഞും... ഈ പടച്ചോൻ ഒരു സംഭവം തന്നെ...നമ്മൾ മനസിൽ കാണുന്നത് പടച്ചോൻ നടപ്പാക്കിത്തരും...എല്ലാവർക്കും അങ്ങനെ ആകണം എന്നില്ല... പക്ഷെ,ഞാൻ ആഗ്രഹിച്ചത് ഇപ്പോഴ് എന്റെ കൂടെയുണ്ട്..."
"അതാണ് പടച്ചോൻ...ഇല്ലെങ്കിൽ നമ്മൾ അന്ന് കണ്ടു മുട്ടില്ലായിരുന്നു..."
"ഹ്മ്...ശരിയാ..."
കൈ കോർത്തുപിടിച്ച് ഇക്കാന്റെ കൂടെ നടന്നു...കുറച്ചുകഴിഞ്ഞ് വീട്ടിലേക്ക് പോയി...
🍁🍁🍁🍁🍁
[_ഹാദി_]
"ബാബി...ഇപ്പൊ ഛർദ്ദി കുറവുണ്ടോ...?"
"ഹാ..."
"ഒരു നാലഞ്ച് മാസം വരെ ഉണ്ടാവും...അത് കഴിഞ്ഞാൽ പിന്നെ ബുദ്ധിമുട്ട് ഉണ്ടാവില്ല...."
"ആഹ്...നിന്റെ കാലിന് നീര് വന്ന് തുടങ്ങിയല്ലോ..."
"ഒന്നും പറയണ്ട ബാബി...കാല് തിരുമ്മാൻ ഇവള് സമ്മതിക്കുന്നില്ല..."
"ഒന്നുപോയെ ഇക്കാ...അതൊന്നും വേണ്ട..."
"അതെന്താ...?"
"എനിക്ക് ഇക്കിളി ആവും..."
"ഹ്മ്...ഞാൻ അപ്പുറത്ത് ഉണ്ടാവും..."
ബാബി പോയപ്പോഴ് ഇക്ക നമ്മളെ റൂമിൽ കൊണ്ടുപോയി ബെഡിൽ ഇരുത്തിച്ച് കാല് തിരുമ്മിതന്നു...നീരും പോരാത്തതിന് ചെറിയ കാല് വേദനയും ഉണ്ട്...
🍁🍁🍁🍁🍁
[_മാഹി_]
"ആഹാ രണ്ടാളും കൂടി എങ്ങോട്ടാ പോയത്...?"
"ഒരടിപൊളി പ്ലേസ്...വെള്ളച്ചാട്ടവും ലില്ലിപ്പൂക്കളും സ്വർണ നിറമുള്ള പൂമ്പാറ്റയും ഹോ ആക്കെകൂടി നാച്വറൽ ബ്യൂട്ടി..."
"ആഹാ കൊള്ളാലോ...
എന്നാൽപിന്നെ ഇക്കയെയും കൂട്ടി പോകണം..."
"ബാബി നാളെയാണ് ഇക്കാന്റെ ബേർത്ത് ഡേ..."
"കല്യാണം കഴിഞ്ഞുള്ള ആദ്യ ബേർത്ത് ഡേ അല്ലെ...അന്ന് എനിക്ക് സർപ്രൈസ് തന്നതുപോലെ ഒരു വമ്പൻ സർപ്രൈസ് കൊടുക്കണം...ഇപ്പൊ തന്നെ അതിനുള്ള സാധനം വാങ്ങിക്കണം...നിങ്ങളെന്റെ കൂടെ വരുവോ...?"
"ബാബി ഈ സമയം രണ്ടാളും റെസ്റ്റ് എടുക്കണം...എന്താന്ന് പറഞ്ഞാൽ മതി...ഞാൻ വാങ്ങിക്കൊണ്ടുവരാം..."
വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് ഫാമിക്ക് കൊടുത്തു...എന്നിട്ട് ചെമ്മുവിനെയും കൂട്ടി നമ്മള് അകത്തേക്ക് പോയി...
🍁🍁🍁🍁🍁
[_ഹാഫി_]
ഇന്ന് ഓഫീസിൽ നല്ല തിരക്കുണ്ടായിരുന്നു...മാഹിയോട് വരാൻ ലേറ്റ് ആവുമെന്ന് വിളിച്ചുപറയാൻ ഫോണെടുത്തപ്പോഴ് ചാർജ് ഇല്ലാതെ ഫോൺ ഓഫായി...ഇവിടെ ആണെങ്കിൽ പവർ ബാങ്ക് പോലും ഇല്ല...പിന്നെ ഓരോ തിരക്കിൽ പെട്ട് അത് വിട്ടുപോയി...
വീട്ടിൽ എത്തുമ്പോ 11:30 കഴിഞ്ഞിരുന്നു...ബുള്ളറ്റ് സൈഡ് ആക്കിയിട്ട് വീട്ടിലേക്ക് കേറി പോയപ്പോഴ് സിറ്റൗട്ടിൽ ആരോ ഇരിക്കുന്നത് പോലെ തോന്നി...
ഉമ്മ ആണെന്ന് മനസിലായി...
"എന്താ ഉമ്മാ ലൈറ്റ് ഇടാതെ ഇരിക്കുന്നത്...?"
"നിന്നെ കാത്തിരുന്ന് മോള് ഇവിടെ ഇരിക്കുന്നുണ്ടായിരുന്നു...ഞാൻ അവളെ പറഞ്ഞയച്ച് ഞാൻ നിന്നെയും നോക്കി ഇരുന്നതാണ്...ലൈറ്റ് ഇട്ട് ബാക്കിയുള്ളവരുടെ ഉറക്കം കളയണ്ടെന്ന് കരുതി..."
"ഓഫീസിൽ നല്ല തിരക്ക് ഉണ്ടായിരുന്നു...മാഹിയെ വിളിച്ചു പറയാൻ വിചാരിച്ചതാണ് ഫോൺ ഓഫായി..."
"ഹ്മ്...മോൻ വാ...ഞാൻ ഫുഡ് എടുത്തുവെക്കാം..."
ലാപ്പ് സോഫയിലിട്ട് കൈ കഴുകാൻ വേണ്ടി ലൈറ്റ് ഇട്ടപ്പോഴ് അവിടെ യുള്ളത് കണ്ട് നമ്മളൊന്ന് ഞെട്ടി...
തുടരും...
*💞RAB BANAYA ISHQ💞*
*Part»40*
ലാപ്പ് സോഫയിലിട്ട് കൈ കഴുകാൻ വേണ്ടി ലൈറ്റ് ഇട്ടപ്പോഴ് അവിടെയുള്ളത് കണ്ട് നമ്മളൊന്ന് ഞെട്ടി...
ബ്ലാക്ക് മാസ്‌ക്ക് വെച്ച ഒരാൾ മാഹിയുടെ കഴുത്തിൽ കത്തി വെച്ചിരിക്കുന്നു...പിറകിൽ വെച്ച ഗൺ കയ്യിലെടുത്ത് അവനുനേരെ ചൂണ്ടി...നമ്മളെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ അവൻ മാഹിയേയും കൊണ്ട് ബ്ലാക്ക് കാറിൽ പോയി...നമ്മള് കാറെടുത്ത് അവന് പിറകെ വിട്ടു...
ഒരു ബംഗ്ലാവിനടുത്ത് എത്തിയപ്പോൾ നമ്മള് ഓരോ അടിയും സൂക്ഷിച്ചുവെച്ചുകൊണ്ട് അകത്തേക്ക് പോയി... ഇരുട്ട് ആയതുകൊണ്ട് മൊബൈലിൽ ഫ്ലാഷ് അടിക്കാൻ പോകുമ്പഴേക്കും ലൈറ്റ് ഓണായി...
*"ʜᴀᴘᴘʏ ʙɪʀᴛʜᴅᴀʏ"*
എന്ന് ഉറക്കെ പറഞ്ഞതും നമ്മളൊന്ന് ഞെട്ടി...മാഹിയേയും ബാക്കിയുള്ളവരേയും കണ്ടപ്പഴ് ഇത് സർപ്രൈസ് തരാനുള്ള പരിപാടി ആണെന്ന് മനസിലായത്...
*"ʜᴀᴘᴘʏ ʙɪʀᴛʜᴅᴀʏ ɪᴋᴏᴏsᴇ"*
എന്നും പറഞ്ഞിട്ട് ഫാമിയും ഹാദിയും നമ്മളെ അടുത്തേക്ക് ഓടിവന്ന് കെട്ടിപ്പിടിച്ചു...നമ്മള് അവരെ മാറ്റി നിർത്തിയിട്ട് കയ്യിലുള്ള ഗൺ തിരിച്ച് വെച്ചു...
"ആരാ ബ്ലാക്ക് മാസ്‌ക്ക് വെച്ച മഹാൻ...?"
"ഞാനാ ഇക്കാക്കാ..."
ഫാമി ആണെന്ന് അവൻ തന്നെ പറഞ്ഞു...നമ്മൾക്കായി കൊണ്ടുവെച്ച കേക്കിൽ അവന്റെ തല മുക്കിയെടുത്തു...എന്നിട്ട് വീട്ടിലേക്ക് തിരിച്ചു...
കളിക്ക് ആണെങ്കിൽകൂടി മാഹിയുടെ കഴുത്തിൽ കത്തി വെച്ചപ്പോൾ നമ്മടെ ഉള്ള് പിടഞ്ഞു...ഇനിയും അങ്ങനെ ഒരു കാഴ്ച്ച കണ്ടു നിൽക്കാനുള്ള കപ്പാസിറ്റി നമ്മടെ മനസിനില്ല...നേരെ പെയിന്റിങ് റൂമിലേക്ക് പോയി വിൻഡോയിൽ കൈ അമർത്തി നിന്നു...
പിന്നിൽ നിന്നും രണ്ട് കൈകൾ നമ്മളെ വരിഞ്ഞപ്പോൾ മാഹി ആണെന്ന് മനസിലാക്കാൻ അധിക നേരം വേണ്ടിവന്നില്ല...നമ്മള് അവളുടെ കയ്യിൽ പിടിച്ചുവലിച്ച് നെഞ്ചിലേക്കിട്ടു...
"ഇക്കാ...സോറി...ഒ..."
കരഞ്ഞുകൊണ്ട് അവളത് പറഞ്ഞ് മുഴുവൻ ആക്കുന്നതിന് മുമ്പ് നമ്മള് അവളുടെ ചുണ്ടത്ത് വിരൽ വെച്ചു...
"സർപ്രൈസ് ആണെങ്കിൽ കൂടിയും നിന്റെ കഴുത്തിൽ കത്തി വെച്ചപ്പോൾ എന്റെ ജീവൻ പോകുന്നതുപോലെ തോന്നി...അതാ അങ്ങനെയൊക്കെ ചെയ്തത്..."
🍁🍁🍁🍁🍁
[_മാഹി_]
ഇക്ക കരഞ്ഞുകൊണ്ട് നമ്മളെ വാരിപ്പുണർന്നു...
"അതേയ്,നമ്മളിങ്ങനെ കരഞ്ഞാൽ അകത്തുള്ള ആള് കരയാൻ തുടങ്ങും..."
ന്ന് നമ്മള് പറഞ്ഞപ്പോൾ ഇക്ക നമ്മളിൽ നിന്നും മാറി നിന്നു...
"ഒരു ചിരി ഒക്കെ ആവാം കലിപ്പാ..."
"ആന്നോ കാന്താരി....?"
നമ്മളിലേക്ക് മുഖം അടുപ്പിച്ച് വരാൻ തുടങ്ങി...
"ഡോണ്ടു...മോനെ ഓഫീസറെ..."
"ഹ്മ്...നല്ല മൂഡിൽ വന്നതായിരുന്നു...
നശിപ്പിച്ചില്ലേ..."
"ദേ എന്നെക്കൊണ്ട് വെറുതെ ഓരോന്ന് പറയിപ്പിക്കണ്ട...വേഗം നടന്നെ എല്ലാവരും വെയ്റ്റ് ചെയ്യുവാണ്..."
നമ്മള് ഇക്കാനെ വലിച്ചുകൊണ്ടുപോയി
താഴേക്ക് എത്തിച്ചു...
ഇക്ക നശിപ്പിച്ച കേക്കിന് പകരം എല്ലാവരും കൂടിച്ചേർന്ന് ഉണ്ടാക്കിയ റെഡ് വെൽവെറ്റ് കേക്ക് ടേബിളിൽ സെറ്റ് ചെയ്തുവെച്ചിരുന്നു...
*"ʜᴀᴘᴘʏ ʙɪʀᴛʜᴅᴀʏ ᴛᴏ ʏᴏᴜ ʜᴀᴘᴘʏ ʙɪʀᴛʜᴅᴀʏ ᴛᴏ ʏᴏᴜ ʜᴀᴘᴘʏ ʙɪʀᴛʜᴅᴀʏ ᴛᴏ ʏᴏᴜ ʜᴀғɪ"*
ആദ്യം തന്നെ ഒരു പീസ് കട്ട് ചെയ്തിട്ട് നമ്മടെ വായിൽ വെച്ചു തന്നു...നമ്മള് തിരിച്ചും വെച്ചുകൊടുത്തു...നീണ്ട സെൽഫി എടുപ്പിന് ശേഷം നേരത്തെ ഉണ്ടാക്കിവെച്ച ബിരിയാണി സേർവ് ചെയ്തിട്ട് നമ്മളും ഇരുന്നു കഴിച്ചു... നമ്മള് സിൽവർ റിങ് ഗിഫ്റ്റ് ആയി കൊടുത്തു...
🍂🍂🍂🍂🍂
*AFTER 3 MONTHS*
ഹാദിക്ക് ഒൻപതാം മാസം തുടങ്ങി...ഇപ്പൊ കാലിന് നല്ല നീരുണ്ട്...ഈ മാസം ലാസ്റ്റ് ആണ് ഡെലിവറി ഡേറ്റ് പറഞ്ഞിരിക്കുന്നത്...നമ്മക്ക് ആറാം മാസവും ചെമ്മൂന് നാലാം മാസവും ആണ്...
ഇന്ന് ലാസ്റ്റ് ചെക്കപ്പ് കഴിഞ്ഞ് ഹാദി ഹാപ്പി ആണെങ്കിലും ഹാമിയുടെ മുഖത്ത് എന്തോ ടെൻഷൻ ഉള്ളതുപോലെ തോന്നി...
സാധാരണ എല്ലാ ഹസ്ബെന്റിനും ഉണ്ടാവുന്നത് ആവുമെന്ന് കരുതിയിട്ട് നമ്മള് ഇക്കാനെയും തപ്പി നടന്നു...എന്തിനാ ഫുഡ് കഴിപ്പിക്കാൻ...ചെറിയ പിള്ളേരെക്കാളും കഷ്ടം ആണ് ഇക്ക...നമ്മള് റെസ്റ്റ് എടുക്കേണ്ട സമയത്ത് ഇക്കാന്റെ പുറകെ ഫുഡും പിടിച്ച് നടക്കും...
"ഇക്കാ,,,,ഈ വയ്യാത്ത എന്നെ പുറകെ നടത്തിക്കുമ്പോ നിങ്ങൾക്ക് സമാധാനം ആവുന്നുണ്ടോ....?"
"ഹേ...എന്നാ ഉണ്ടെന്ന് കൂട്ടിക്കോ...."
'ഓഹോ...എന്നാ ഒന്ന് നോക്കാം...'
"ആ....ഹ്... ഉമ്മാ....ഹ്...."
വെറുതെ കരയുന്നതുപോലെ ആക്റ്റ് ചെയ്തതാണ്...
"മാഹി...ഡാ..."
ഇക്ക നമ്മളെ അടുത്തേക്ക് വന്നു.. നമ്മള് ചെവിക്ക് പിടിച്ചു തിരിച്ചു...
"ഇനി വയ്യാത്ത എന്നെ ഇട്ട് കളിപ്പിക്കുമോ...?മര്യാദക്ക് ഇത് കഴിച്ചോ...ഇല്ലെങ്കിൽ പിന്നെ മാഹി ന്ന് വിളിച്ച് വരരുത്..."
ഇക്കാന്റെ കയ്യിൽ ഫുഡും കൊടുത്ത് നമ്മള് ബെഡിൽ പോയി ഇരുന്നു...
"മാഹി,,,,സോറി...ഇനി ഞാൻ ഫുഡ് കഴിച്ചോളാം..."
"ഹ്മ്...ശരി..."
ഇക്ക നമ്മക്ക് ഓരോ പീസ് വായിൽ വെച്ച് തരുമ്പോഴും നമ്മടെ കണ്ണ് നിറയാൻ തുടങ്ങി...അതെന്തു കൊണ്ടാണെന്ന് ചോദിച്ചാൽ ഇക്കാന്റെ സ്നേഹം കൊണ്ട് തന്നെയാണ്...
🍁🍁🍁🍁🍁
[_ഹാഫി_]
നമ്മളെ അങ്കിളെന്ന് വിളിക്കാൻ ഒരാൾ വരാൻ പോകുന്ന എക്സൈറ്റ്മെന്റിൽ ആണ് നമ്മള്...മൂന്ന് മാസം കഴിഞ്ഞാൽ നമ്മളെ ഉപ്പാ എന്ന് വിളിക്കാൻ ഒരാൾ കൂടി വരും...അതും കഴിഞ്ഞാൽ വീണ്ടും ഒരു കുഞ്ഞാവ...ബേബീസിന്റെ കളിചിരികൾ കൊണ്ട് ഈ വീട് നിറയും...
നമ്മള് മാഹിയെ കളിപ്പിക്കുന്നത് അവളുടെ ദേഷ്യം വന്നാലുള്ള വീർപ്പിച്ചു വെച്ച മുഖം കാണാൻ വേണ്ടിയാണ്...അത് കാണുമ്പോ നമ്മള് പെണ്ണിനെ കളിയാക്കും...
അവൾക്ക് ഫുഡ് വായിൽ വെച്ചുകൊടുത്ത് മെഡിസിനും കഴിപ്പിച്ച് നമ്മള് ഓഫീസിലേക്ക് പോയി...
🍁🍁🍁🍁🍁
[_ഹാമി_]
"ഇക്കാ,,,ചെക്കപ്പ് കഴിഞ്ഞ് വന്നപ്പോ തൊട്ട് ഇക്കാനെ ശ്രദ്ധിക്കുകയ...
ഡോക്ടർ എന്തെങ്കിലും കോംപ്ലിക്കേഷൻ ഉണ്ടെന്ന് പറഞ്ഞോ...?"
പെട്ടെന്നുള്ള പെണ്ണിന്റെ ചോദ്യം കേട്ട് ടെൻഷനിൽ ആണ്ടുപോയ നമ്മള് ഒന്ന് ഞെട്ടി...
"ഇല്ലല്ലോ...പേടിക്കാൻ ഒന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്..."
"പിന്നെ എന്താ നിങ്ങൾക്ക് ടെൻഷൻ...?"
"ആർക്കാ ടെൻഷൻ ഇല്ലാതിരിക്കുക..."
നമ്മള് വേഗം ബാത്റൂമിലേക്ക് കയറി...ഷവറിൽ നിന്ന് വെള്ളം തലയിലേക്ക് വീഴുമ്പോൾ ഡോക്ടർ പറഞ്ഞത് ചെവിയിൽ പ്രതിധ്വനിച്ചു കേട്ടു...
*"പൊക്കിൾക്കൊടി കുഞ്ഞിന്റെ കഴുത്തിന് ചുറ്റും വരിഞ്ഞിട്ടുണ്ട്...
ഓരോ സെക്കന്റ് വൈകുംതോറും കുഞ്ഞിന്റെ ജീവൻ ഇല്ലാതായേക്കാം"*
*"ഒന്നുകിൽ അമ്മ അല്ലെങ്കിൽ കുഞ്ഞ്...ഏതെങ്കിലും ഒരാളെ രക്ഷിക്കാനെ ഞങ്ങൾക്ക് പറ്റൂ... ധൈര്യം കൈ വിടാതെ ദൈവത്തോട് മനമുരുകി പ്രാർത്ഥിക്കുക..."*
"കുറേ നേരമായല്ലോ കയറിയിട്ട് ഇനിയും കഴിഞ്ഞില്ലേ...?"
എന്നുള്ള ഹാദിയുടെ ചോദ്യം കേട്ട് നമ്മള് ഞെട്ടി ബാത്റൂമിൽ നിന്നിറങ്ങി...
വേഗം റെഡിയായി ഹോസ്പിറ്റലിലേക്ക് പോയി...
"ഡോക്ടർ...എനിക്ക് രണ്ടുപേരെയും വേണം...പ്ലീസ് ഡോക്ടർ അവരെ രക്ഷിക്കണം..."
"ലുക്ക് മിസ്റ്റർ ഹാമിഷ്...നിങ്ങളുടെ വിഷമം എനിക്ക് നന്നായി മനസിലാവുന്നുണ്ട്...
ബട്ട് കണ്ടീഷൻ വളരെ മോശമാണ്...
ഞങ്ങളെക്കൊണ്ട് പറ്റുന്നതുപോലെ അല്ലെ ചെയ്യാൻ സാധിക്കൂ...
കുഞ്ഞിന്റെ കഴുത്തിൽ മുറുങ്ങിക്കൊണ്ടിരിക്കുന്ന പൊക്കിൾക്കൊടി അഴിയണം...
ബാക്കിയൊക്കെ ദൈവത്തിന്റെ കയ്യിലാണ്..."
ഡോക്ടർ എഴുന്നേറ്റ് പോയപ്പോൾ നമ്മള് പുറത്തിറങ്ങി...
നിറഞ്ഞൊഴുക്കുന്ന കണ്ണുകളോടെ ഇരിക്കുന്ന ഹാദിയെക്കണ്ട് നമ്മള് ഞെട്ടി....
🍁🍁🍁🍁🍁
[_ഹാദി_]
ഇക്ക ബാഗ് എടുക്കാതെ പോയത് കണ്ടിട്ട് നമ്മള് താഴേക്ക് പോയി...ഇക്കാന്റെ കാറോടിക്കുന്ന ഡ്രൈവർ അവിടെ തന്നെയുണ്ട്...ഇക്ക എങ്ങോട്ടാ പോയതെന്ന് ചോദിച്ചപ്പോൾ ഹോസ്പിറ്റലിലേക്ക് പോയെന്ന് പറഞ്ഞു...നമ്മള് ആ കാറിൽ തന്നെ ഹോസ്പിറ്റലിലേക്ക് പോയി...
ഡോക്ടറുടെ ക്യാബിനിലേക്ക് നോക്കിയപ്പോൾ ഇക്കയും ഡോക്ടറും കൂടി സംസാരിക്കുന്നത് കേട്ടു...ഡോക്ടർ പറയുന്നത് കേട്ട് നമ്മളെ കണ്ണ് നിറയാൻ തുടങ്ങി...അവിടെയുള്ള ചെയറിൽ ഇരുന്നുകൊണ്ട് നമ്മള് ഒരുപാട് കരഞ്ഞു...ക്യാബിനിൽ നിന്നിറങ്ങി വന്ന ഇക്ക നമ്മളെ കണ്ടിട്ട് ഞെട്ടി...
"ഹാദി...നീ എന്താ ഇവിടെ....?"
"ഡോക്ടർ പറഞ്ഞത് ശരിയാണോ ഇക്കാ...പറ..."
നമ്മള് ഇക്കാന്റെ കോളറിൽ പിടിച്ചുകൊണ്ട് ചോദിച്ചപ്പോൾ ഇക്ക കരഞ്ഞുകൊണ്ട് അതേ എന്ന മട്ടിൽ തലയാട്ടി...നമ്മള് ഇക്കയുടെ നെഞ്ചിൽ തല ചായ്ച്ചു...
"ഇല്ല ഇക്കാ...എനിക്കും കുഞ്ഞിനും ഒന്നും സംഭവിക്കില്ല..."
നേരിയ വേദന തോന്നിയപ്പോൾ നമ്മള് വയറിൽ കൈ വെച്ച് ഇരുന്നു...
"ആ......ഹ്......"
നമ്മള് വേദന കൊണ്ട് അലറി...നിമിഷ നേരം കൊണ്ട് നമ്മളെ ലേബർ റൂമിലേക്ക് മാറ്റി...
🍁🍁🍁🍁🍁
[_ഹാമി_]
ഹാദിയെ ലേബർ റൂമിലേക്ക് കൊണ്ടുപോയപ്പോൾ നമ്മക്ക് ഡോക്ടർ പറഞ്ഞത് തന്നെ കാതിൽ മുഴങ്ങി കേട്ടു....വീട്ടിൽ വിളിച്ചുപറഞ്ഞിട്ട് വുളു എടുത്ത് നിസ്ക്കരിച്ച് പടച്ചോനോട് ദുആ ചെയ്തിട്ട് അവിടേക്ക് പോയപ്പോൾ ഉമ്മമാരും ഉപ്പമാരും വന്നിട്ടുണ്ട്...
അവരുടെ കൂടെ ഇരുന്നിട്ട് ഇരിപ്പുറക്കാഞ്ഞപ്പോ നമ്മള് കുറച്ചങ്ങോട്ട് മാറി ഇരുന്നു...
🍁🍁🍁🍁🍁
[_ഫാമി_]
ഹാദിക്ക് പെയിൻ വന്ന് ലേബർ റൂമിൽ കയറ്റിയെന്ന് ഹാമി വിളിച്ചു പറഞ്ഞു...ഇക്ക അപ്പോത്തന്നെ വീട്ടിലേക്ക് വന്നു...നമ്മള് പിന്നീട് അങ്ങോട്ടേക്ക് പോയി...കുറച്ചു നേരത്തിനുശേഷം നഴ്‌സ് പുറത്തേക്കുവന്നു...
"ഹാദിയ പ്രസവിച്ചു ആൺ കുഞ്ഞാണ്..."
ഒരു രാജകുമാരനെ പോലുള്ള കുഞ്ഞിനെ നഴ്‌സ് ഉമ്മയുടെ കയ്യിൽ വെച്ചുകൊടുത്തു...നമ്മള് എല്ലാവരെയും വിളിച്ചുപറഞ്ഞു...
ഹാമിയുടെ കയ്യിൽ കുഞ്ഞിനെ വെച്ചു കൊടുത്തപ്പോൾ അവൻ കുഞ്ഞിന് ആദ്യ മുത്തം നൽകി...
"ഹാദിയയ്ക്ക് കുഴപ്പമൊന്നും ഇല്ലാലോ...?"
എന്ന് ഹാമി ചോദിക്കുന്നതുകേട്ട് എല്ലാവരും അവനെ നോക്കി...
"ഇല്ല...കുറച്ചുകഴിഞ്ഞാൽ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യും...."
🍁🍁🍁🍁🍁
[_ഹാദി_]
എന്ന് നഴ്‌സ് പറഞ്ഞപ്പോൾ നമ്മള് വാവയെ ഒന്ന് നോക്കി...ഇപ്പോഴും നല്ല ഉറക്കത്തിലാണ്...ഫാമിയുടെ കയ്യിൽ വെച്ചു കൊടുത്തപ്പോൾ അവൻ വാവയെയും കൊണ്ട് നടക്കാൻ തുടങ്ങി...
കുറച്ചു നേരം കഴിഞ്ഞ് ഹാദിയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു....സ്വീറ്റ്‌സ് വാങ്ങാൻ വേണ്ടി നമ്മള് ബേക്കറിയിലേക്ക് പോയി....
🍁🍁🍁🍁🍁
[_ഹാഫി_]
ബോയ് ബേബി ആണെന്ന് ഫാമി വിളിച്ചുപറഞ്ഞപ്പോ തൊട്ട് ഇവിടെ രണ്ടാളും പേര് കണ്ടുപിടിക്കാൻ തുടങ്ങിയിട്ടുണ്ട്...
"കുഞ്ഞ് ജനിച്ചപ്പോഴേക്കും പേര് കണ്ടുപിടിക്കാൻ തുടങ്ങിയോ....?"
"ഇപ്പഴേ കണ്ടുപിടിച്ചാൽ പിന്നെ പേര് കണ്ടുപിടിക്കാൻ പ്രയാസപ്പെടേണ്ടല്ലോ..."
ചെമ്മു അങ്ങനെ പറഞ്ഞപ്പോൾ നമ്മള് പെണ്ണിനെ നോക്കി...അവള് പേര് കണ്ടുപിടിക്കാനുള്ള ചിന്തയിലാണ്...
*"YAMISH HUSAIN"*
എന്ന് പെണ്ണ് പറഞ്ഞപ്പോൾ നമ്മള് നെറ്റി ചുളിച്ചു...
"ഹുസൈൻ വന്നത് കൊണ്ടാണോ ഇങ്ങനെ ചിന്തിക്കുന്നത്...ഇന്നലെ ഹാമി പറയുന്നത് കേട്ടിരുന്നു;
എന്ത് പേര് ആയാലുംകുഞ്ഞിന് ഹുസൈൻ എന്ന് ചേർക്കണമെന്ന്..."
"കൊള്ളാം YAMISH HUSAIN..."
നമ്മള് ഹാമിയെ വിളിച്ചിട്ട് പേര് പറഞ്ഞപ്പോൾ അവനും ഇത് തന്നെയാ ഇടാൻ വിചാരിച്ചതെന്ന് പറഞ്ഞു...
🍁🍁🍁🍁🍁
[_മാഹി_]
HADIYA യുടെ YA യും HAMISH ന്റെ MISH ഉം കൂട്ടിച്ചേർത്ത് നമ്മള് YAMISH ആക്കി...കൂടെ HUSAIN ഉം ചേർത്തു..
*YAMISH HUSAIN* അങ്ങനെ ഈ കുടുംബത്തിലെ ആദ്യത്തെ ബോയ് ബേബി...
🍁🍁🍁🍁🍁
[_ചെമ്മു_]
അങ്ങനെ YAMISH ബേബി വന്നു...അൽഹംദുലില്ലാഹ്...
കാണാൻ പോകണം എന്നുണ്ട്...പക്ഷെ ഈ അവസ്ഥയിൽ റെസ്റ്റെടുക്കാൻ ഡോക്ടർ പറഞ്ഞതുകൊണ്ട് അത് പറ്റില്ല...മറ്റന്നാൾ ഇങ്ങോട്ട് തന്നെ വരുമല്ലോ അപ്പോ കാണാം...
ഇക്ക പെട്ടെന്ന് കേറി വന്നു...
"നിങ്ങള് ഇത്ര വേഗം വന്നോ...?"
"അവിടെ എല്ലാവരും ഉണ്ടെടി...പിന്നെ ഞാനവിടെ നിന്നിട്ട് എന്തിനാ...?"
"ഓഹോ...YAMISH ബേബിയുടെ ഫോട്ടോ ഉണ്ടോ ഇക്കാ...?"
"ഹാ ഒന്നെടുത്തു..."
ഇക്ക നമ്മക്ക് നേരെ ഫോൺ നീട്ടി...നമ്മള് അതിലുള്ള പിക്ക് നോക്കി...ശരിക്കും രാജകുമാരനെ പോലുള്ള കുഞ്ഞാവ...
മാഷാ അല്ലാഹ്...
"എന്ത് ക്യൂട്ട് ആണല്ലേ ഇക്കാ...?"
"നമ്മടെ ഹാദിയുടെ കുഞ്ഞല്ലേ...അവളും ചെറുപ്പത്തിൽ ഇങ്ങനെ ആയിരുന്നു..."
"ആഹ്...."
🍁🍁🍁🍁🍁
[_ഹാമി_]
ഹാദി കണ്ണ് തുറന്നപ്പോൾ കുഞ്ഞിനെ ചോദിച്ചു...അവൾക്ക് കാണിച്ചുകൊടുത്തപ്പോൾ ഹാദി ഉമ്മ വെച്ചു...അപ്പോൾ തന്നെ വാവ ഉണർന്നു... ചെവിയിൽ ബാങ്ക് കൊടുത്തു...രണ്ട് ഉമ്മമാരും കൂടി പൊന്നിൽ തേൻ മുക്കി നാവിൽ വെച്ചുകൊടുത്തു...ആദ്യത്തെ മധുരം എന്റെ വാവ അറിഞ്ഞു...
പാലിനുവേണ്ടി കരഞ്ഞപ്പോൾ ഹാദി പാല് കൊടുത്തു...
നമ്മള് ബേർത്ത് സർട്ടിഫിക്കറ്റ് ആക്കാൻ വേണ്ടി പോയി... YAMISH HUSAIN എന്ന് പേര് കൊടുത്തു...
അങ്ങനെ ഞങ്ങളുടെ *ഇഷ്ഖ് പൂർണത വരുത്താൻ ഞങ്ങടെ ബേബി വന്നു.*
നാളെ ഡിസ്ചാർജ് ആവും...നാൽപത് ദിവസം പെണ്ണ് അവളുടെ വീട്ടിലാണ്...അതുവരെ നമ്മള് എങ്ങനെ അവരെ കാണാതെ നിൽക്കും...ഹോ...
🍁🍁🍁🍁🍁
[ഇതേ സമയം]
"ബോസ് എന്താ ഇവിടെ വന്നിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും ഹാഫിസിനെ ഒന്നും ചെയ്യാത്തത്....?"
എന്ന് ഗാർഡ്സിൽ ഒരാൾ ചോദിച്ചു...
"ആദ്യം നേരത്തെ കഥ കഴിക്കാമെന്നാണ് കരുതിയത്...ഈ കഥയിലെ വില്ലൻ ഞാൻ അല്ലാതെ വേറെ ആരാണെടാ...വില്ലന്റെ ആദ്യത്തെ പണി നല്ല ബിൽഡപ്പ് വേണ്ടേ...അതിന് നല്ല പ്ലാനിങ് തന്നെ വേണം...ആദ്യം പ്ലാനിങ്...അതിന് മൂന്ന് മാസം വേണം...അതുകഴിഞ്ഞ് അത് നടപ്പാക്കണം...ഹാഫിസിന്റെ ഇപ്പോഴുള്ള സന്തോഷത്തിന് ഇനി വെറും മൂന്ന് മാസത്തെ ആയുസ്....ഹഹഹ...."
അവൻ അട്ടഹസിച്ചു ചിരിച്ചപ്പോൾ കൂടെയുള്ള ഗാർഡ്സും അതിൽ പങ്കുചേർന്നു...
🍁🍁🍁🍁🍁
[_മാഹി_]
ഹാദി വീട്ടിൽ വന്നിട്ട് ഇപ്പൊ വീട്ടിൽ പെരുന്നാൾ പോലെയാണ്...
കുഞ്ഞിനെയും ഉമ്മയെയും കുളിപ്പിക്കുന്നത് രണ്ട് ഉമ്മമാർ ആണ്...
നമ്മള് YAMI ബേബിയെ (YAMI എന്നാണ് എല്ലാവരും വിളിക്കാറ്)കയ്യിലെടുത്ത് ഓരോന്നും പറഞ്ഞപ്പോൾ വാവ ചിരിക്കാൻ തുടങ്ങി...ഹാദി ചിരിക്കുന്നതുപോലെ ഉണ്ട്...
YAMI പെട്ടെന്ന് നമ്മളെ വയറ്റിൽ ചവിട്ടിയപ്പോൾ സംഭവിച്ചത് കണ്ട് നമ്മള് അമ്പരന്നു...
തുടരും...
*💞RAB BANAYA ISHQ💞*
*Part»41*
YAMI പെട്ടെന്ന് നമ്മളെ വയറ്റിൽ ചവിട്ടിയപ്പോൾ സംഭവിച്ചത് കണ്ട് നമ്മള് അമ്പരന്നു...
നമ്മളെ വയറ്റിലുള്ള ആള് YAMI യുടെ കാലിൽ ചവിട്ടി...
ഉള്ളിലുള്ള ആളോട് YAMI വേഗം വരാൻ പറയുന്നതാണ്...
ഹാമി ഇടയ്ക്കിടെ വീഡിയോ കോൾ ചെയ്യും...ഹാദിയ്ക്ക് കൊടുക്കാതെ ഫാമിയും ഇക്കയും അവനെ ഇട്ട് വാരുന്നുണ്ട്...
തമാന വന്നിട്ടുണ്ട്...ഫാമിലി ഡോക്ടർ ആയതുകൊണ്ട് എല്ലാ വിശേഷങ്ങൾക്കും അവള് മുൻപന്തിയിൽ ഉണ്ടാവും...YAMIയ്ക്ക് കിസ്സ് കൊടുക്കാൻ വേണ്ടി പോയതും നാസിലും കേറി വന്നു...അവൻ അവളെ കാണാതെ YAMIയുടെ അടുത്തേക്ക് പോയതും YAMI ക്ക് കൊടുക്കേണ്ട കിസ്സ് അവള് നാസിലിന് കൊടുത്തു...
അത് കണ്ടിട്ട് എല്ലാവരും വായും പൊളിച്ച് നോക്കി നിന്നു...
"എല്ലാവരും ഒന്നിങ്ങോട്ട് ശ്രദ്ധിച്ചേ..."
ഫാമി പറഞ്ഞപ്പോൾ എല്ലാവരും അവനെ നോക്കി....
"ഇതുവരെ ആരും അറിയാത്ത ഒരു കാര്യം ഞാൻ പറയുകയാണ്...
ഇക്കാക്കാന്റെ CBI ഭാഷയിൽ പറഞ്ഞാൽ മാറ്റർ വിത്ത് പ്രൂഫ്...ഇപ്പോഴ് ഞാൻ കുറച്ച് ഫോട്ടോസ് കാണിക്കും...അത് കണ്ടാൽ ഞാൻ പറയാൻ പോകുന്ന കാര്യം നിങ്ങൾക്ക് മനസിലാവും..."
ഫാമി പറഞ്ഞപ്പോൾ നമ്മള് ഇക്കാനെ എന്താന്നുള്ള മട്ടിൽ നോക്കിയപ്പോൾ നോ ഐഡിയ എന്ന് പറഞ്ഞിട്ട് സൈറ്റടിച്ചു...
സ്ക്രീനിൽ നാസിലും തമാനയും പല സ്ഥലത്ത് വെച്ച് സംസാരിക്കുന്ന ഫോട്ടോസ് ആണ് കണ്ടത്...
എല്ലാവരും അവരേയും ഫോട്ടോസിനെയും മാറി മാറി നോക്കി...
"നമ്മളറിയാത്ത പല കാര്യങ്ങളും ഉണ്ടല്ലേ ഇക്കാ...?"
എന്ന് നമ്മള് തമാനയെ നോക്കിക്കൊണ്ട് ഇക്കാനോടായി ചോദിച്ചു...
"അതെ...മാഹി..ഒന്നിച്ച് ജോലി ചെയ്യുന്ന എന്നോട് പോലും നീ പറഞ്ഞില്ലല്ലോ ടാ...വിഷമം ഉണ്ടെടാ വിഷമം..."
സെന്റിയടിച്ച് ഇക്ക അത് പറഞ്ഞപ്പോൾ തമാന പോകാൻ ദൃതി കൂട്ടുന്നത് കണ്ട് ചെമ്മു അവളെ പിടിച്ചുവച്ചു...
"പോകല്ലേ തനു...ഒരു ചിന്ന സർപ്രൈസ് ഉണ്ട്...."
"എന്ത് സർപ്രൈസ്...?"
"എന്താണെന്ന് മുൻകൂട്ടി പറഞ്ഞാൽ അത് സർപ്രൈസ് ആവുമോ...വെയ്റ്റ് കരോ..."
എന്ന് ചെമ്മു പറഞ്ഞപ്പോൾ തമു നാസിലിനെ ഒന്ന് നോക്കിയിട്ട് മിണ്ടാതെ നിന്നു...
*"സർപ്രൈസ്..."*
എന്ന് നമ്മളെല്ലാവരും കൂടി പറഞ്ഞപ്പോൾ തമുവും നാസിലും അത് കണ്ടിട്ട് ഞെട്ടിപണ്ടാരമടങ്ങി നിൽക്കുന്നുണ്ട്...
"ഇവിടുത്തെ പള്ളിയിൽ വെച്ച് നിങ്ങളുടെ നിക്കാഹ് കഴിഞ്ഞു..."
എന്ന് തനുവിന്റെ ഉപ്പ പാറഞ്ഞപ്പോൾ
തനു ഉപ്പയെ കെട്ടിപ്പിടിച്ചു...
"ഉപ്പാ...ഞാൻ നിങ്ങളോടൊക്കെ ഈ കാര്യം മറച്ചു വെച്ചതിന് എന്നോട് ദേഷ്യം തോന്നല്ലേ...ഞാൻ...
നിങ്ങളൊക്കെ ഇതറിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ടാണ് പറയാതിരുന്നത്...."
"എന്റെ മോള് കരയാതെ...നിന്റെ ഇഷ്ട്ടം അല്ലേടാ ഉപ്പയുടെ ഇഷ്ട്ടം...മാഹിയും ഹാഫിയുമാണ് ഇങ്ങനൊരു സർപ്രൈസ് കൊടുക്കാമെന്ന് പറഞ്ഞത്...ഇനി കണ്ണൊക്കെ തുടച്ച് ഈ ഡ്രെസ് ഇട്ടിട്ട് വേഗം വാ..."
സിംപിളയായി തനുവിനെ ഒരുക്കി...എല്ലാവരേയും സാക്ഷിയാക്കിക്കൊണ്ട് നാസിൽ തനുവിന് മഹർ ചാർത്തി...
"ഇനി പാത്തും പതുങ്ങിയും കാണണ്ട ആവശ്യം ഇല്ലാലോ...?"
എന്ന് ഉമ്മ ചോദിച്ചപ്പോൾ എല്ലാവരും ചിരിച്ചു...
അവർക്കായി ഒരുക്കിവെച്ച ഭക്ഷണം കഴിച്ചതിനുശേഷം നാസിലിന്റെ കൈ പിടിച്ച് തനു കാറിൽ കയറി...പോകുമ്പോൾ ഉപ്പയെനോക്കി അവൾ കണ്ണുനീര് പൊഴിക്കാൻ തുടങ്ങി...അവളുടെ ഉപ്പ ചിരിച്ചുകൊണ്ട് യാത്ര അയച്ചു...
🍁🍁🍁🍁🍁
[_ഹാഫി_]
നാസിലിന്റെ നിക്കാഹ് കഴിഞ്ഞു...അങ്ങനെ പ്ലാൻ ചെയ്തത് സക്‌സസ് ആയി...
നമ്മള് YAMI യെ കളിപ്പിക്കുന്നതിനിടയിൽ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ വന്നു...പരിചയമില്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നാൽ നമ്മള് അറ്റൻഡ് ചെയ്യാറില്ല...സോ കട്ട് ചെയ്തു...കുറച്ചു കഴിഞ്ഞ് ടെക്സ്റ്റ് മെസേജ്...ഓപ്പൺ ചെയ്തു നോക്കി...
*"ഹാഫിസ് ഹുസൈൻ,നിന്റെ സന്തോഷങ്ങൾക്ക് വെറും മൂന്ന് മാസത്തെ ആയുസ് മാത്രം..."*
ആ നമ്പർ ശ്യാമിന് അയച്ചുകൊടുത്തു...എല്ലാ ഇൻഫർമേഷനും അവൻ തരാമെന്ന് പറഞ്ഞതുകൊണ്ട് നമ്മള് അതോർത്ത് തല പുണ്ണാക്കിയില്ല...
നമ്മളെ സന്തോഷത്തിന്റെ ആയുസ് കണക്കാക്കാൻ ഒരുത്തനും അവകാശം ഇല്ല...😠
🍁🍁🍁🍁🍁
[_ഫാമി_]
ഓഫീസിൽ തിരക്കുള്ളതുകൊണ്ട് ചെമ്മൂനോട് റെസ്റ്റെടുക്കാൻ പറഞ്ഞിട്ട് നമ്മള് ഓഫീസിലേക്ക് പോകാൻ വേണ്ടി കാറെടുത്തു...ഓഫീസിൽ എത്തുന്നതിന് മുമ്പുള്ള റോഡിൽ ഒരു കാർ കുറുകെ വന്ന് നിർത്തി...
കുറേ ഹോണടിച്ചു....എന്നിട്ടും കോപ്പ് കാർ എടുത്ത് മാറ്റാഞ്ഞപ്പോ നമ്മള് കാറിൽ നിന്നിറങ്ങി...
ഡോർ തുറന്ന് അതിലുള്ളവനെ പിടിച്ചു പുറത്തേക്കിട്ടു... മോന്തയടക്കി ഒന്ന് കൊടുക്കാൻ പോകുമ്പഴേക്കും ആളുടെ മുഖം കണ്ട് ഓങ്ങാനിരുന്ന കൈ താഴ്ത്തി...
"നാസിലേ...നീയായിരുന്നോ...എന്താടാ നീ തനുവിനേയും കൊണ്ട് പോയില്ലേ...?"
എന്ന് അവന്റെ ഷോൾഡറിൽ കൈ വെച്ച് നമ്മള് ചോദിച്ചപ്പോൾ അവൻ നമ്മളെ കൈ തട്ടിമാറ്റി...
"ഹ്മ്...തനുവോ..?ആർക്ക് വേണം ആ പിശാശിനെ...എനിക്ക് വേണ്ടത് നിന്റെ ഭാര്യ ഷംനയെ ആണ്...."
"ഡാ... ഇക്കാക്കയുടെ കൂടെ ജോലി ചെയ്യുന്നവൻ ആണെന്നൊന്നും നോക്കില്ല കൊന്നുകളയും..."
അവന്റെ കോളറിൽ പിടിച്ച് പറഞ്ഞപ്പോൾ അവൻ നമ്മടെ കൈ കോളറിൽ നിന്ന് വിടുവിച്ചു...
"ഹോ ഭാര്യയെ പറഞ്ഞപ്പോൾ പൊള്ളിയോ...പിന്നെ അവൻ ഹാഫിസ്...അവന്റെ സീനിയർ ആണെന്നും കരുതി നീ എന്നെ തല്ലാതെ പോവണ്ട...തല്ലിക്കോ..."
"നിനക്കെന്താ നാസിലേ ഭ്രാന്താണോ...?"
"അതേടാ ഭ്രാന്ത് തന്നെയാ...എന്റെ പെങ്ങൾ ആണെടാ ചെമ്മൂ...."
*"എന്താ...?"*
*"ചെമ്മു എന്റെ ഒരേയൊരു പെങ്ങളാണ്...കുട്ടികൾ ഉണ്ടാവാത്ത ദമ്പതികൾ ഓർഫനേജിൽ നിന്ന് ദത്തെടുത്ത മകൾ...പക്ഷെ,അവൾ അനാഥ അല്ല...എന്റെ ഉമ്മാന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട കുഞ്ഞാണ് അവൾ..."*
എന്നവൻ പറഞ്ഞപ്പോൾ നമ്മള് പിറകോട്ടേക്ക് വീഴാൻ പോയി...
"എന്നിട്ട് ഇത്രയും കാലമായിട്ടും നീയെന്താ പറയാതിരുന്നത്...?"
"അവളെ കണ്ടുപിടിച്ച് കൊണ്ടുവരാനാണ് ഈ ജോലി നേടി ഇങ്ങോട്ടേക്ക് വന്നത്...എല്ലാം പറഞ്ഞ് അവളെ കൂട്ടിക്കൊണ്ട് പോകാൻ...പക്ഷെ,അവരുടെ സ്നേഹം കണ്ട് പറയാൻ തോന്നിയില്ല...സ്വന്തം ഉപ്പയും ഉമ്മയും പോലെ സ്നേഹിച്ചത് അന്യർ ആയിരുന്നെന്ന് ഞാനവളോട് എങ്ങനെ പറയാൻ ആണെടാ...?അതിന് എന്നെക്കൊണ്ട് കഴിയില്ല...ഞാൻ എന്താ ചെയ്യേണ്ടതെന്ന് നീയെനിക്ക് പറഞ്ഞു താ ഫാമി...."
അവൻ കരഞ്ഞുകൊണ്ട് പറഞ്ഞപ്പോൾ നമ്മള് എന്താ ചെയ്യേണ്ടതെന്നറിയതെ കുഴങ്ങി...ഇക്കാക്കയെ വിളിച്ചുപറഞ്ഞു...
എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ ഇക്കാക്ക ഒന്ന് ഞെട്ടിയിട്ട് നാസിലിനെ നോക്കി...
"ഇതിനൊരു സൊല്യൂഷൻ ഉണ്ട്...പക്ഷെ,ചെമ്മുവിന്റെ ഉമ്മയും ഉപ്പയും അവളോട് പറയുമോ അവരുടെ മകളല്ല ചെമ്മുവെന്ന്...?ഒരിക്കലും പറയില്ല...കാരണം അവൾ പ്രെഗ്നന്റ് ആണ്...ഈ അവസ്ഥയിൽ പറഞ്ഞാൽ ചിലപ്പോൾ രണ്ട് ജീവൻ നഷ്ടപ്പെട്ടേക്കാം...നാസിലെ തൽക്കാലം നീ ഉമ്മയെയും തനുവിനേയും കൂട്ടി വീട്ടിലേക്ക് പോ...നമുക്ക് നോക്കാം..."
എന്ന് ഇക്കാക്ക പറഞ്ഞപ്പോൾ അവൻ വീട്ടിലേക്ക് പോയി...നമ്മള് ഓഫീസിലേക്കും...
🍁🍁🍁🍁🍁
[_ചെമ്മു_]
ഇക്ക എന്താ ഫോണെടുക്കാത്തത്...ബെസ്റ്റ് ഫോണിവിടെ വെച്ചിട്ടാണോ പോയത്...ഓഫീസിലേക്ക് വിളിക്കാം...
ഇക്കാന്റെ ഫോണിൽ നിന്നും ഓഫീസിലേക്ക് വിളിച്ചിട്ട് ഇക്കാക്ക് കൊടുക്കാൻ പറഞ്ഞു...
🍁🍁🍁🍁🍁
[_ഫാമി_]
നാസിൽ പറഞ്ഞതുകേട്ട് കലങ്ങിമറിഞ്ഞ് കിടക്കുന്ന മനസുമായി ഇരിക്കുമ്പോഴാണ് സ്റ്റാഫ് ഫോണും പിടിച്ചു വന്നത്...
"സാറിന്റെ വൈഫ് ആണ്..."
"മീറ്റിങ്ങിൽ ആണെന്നും തിരിച്ചു വിളിക്കണമെന്ന് പറയ്...."
"ശരി സാർ..."
ഇപ്പൊ അവളോട് സംസാരിക്കാൻ പറ്റിയ അവസ്ഥയിൽ അല്ല...അതാണ് അങ്ങനെ പറഞ്ഞത്...
🍁🍁🍁🍁🍁
[_ചെമ്മു_]
ഇക്ക മീറ്റിങ്ങിൽ ആണെന്നോ..
അതിന്റെ ഫയൽസ് ഒക്കെ ഇവിടെ ആണല്ലോ...എന്തോ പ്രശ്നം ഉണ്ട്...എന്താണെന്ന് കണ്ടുപിടിച്ചേ പറ്റു...
🍁🍁🍁🍁🍁
[_ഹാദി_]
പാവം ഇക്ക വീട്ടിലിരുന്നിട്ട് ഇരിക്കപ്പൊറുതി ഇല്ല പോലും...നമ്മൾക്ക് അതുകൊണ്ട് കുറച്ച് സമാധാനം ഉണ്ട്...ഇല്ലെങ്കിൽ ഒന്നും ചെയ്യാൻ വിടില്ല...നാൽപത് ദിവസം നല്ല സമാധാനം ഉണ്ടാവും...ഹഹ
🍁🍁🍁🍁🍁
[_ഹാമി_]
നിന്റെ സമാധാനം ഇന്ന് രാത്രി ഞാൻ തീരുത്തരാമെടി...ഇപ്പൊ നീ സന്തോഷിക്ക്...
🍁🍁🍁🍁🍁
[_ചെമ്മു_]
രാത്രി ആയിട്ടും ഇക്ക വരാത്തത് കണ്ട് നമ്മൾ പുറത്തിരുന്നു...പെട്ടെന്നൊരു
മെസേജ് വന്നു...അതെടുത്തു നോക്കി...
*"നീ കാത്തുനിൽക്കുന്ന ആൾ ഇനി തിരിച്ചുവരില്ല...."*
അത് കേട്ട് നമ്മളെ പാതി ജീവൻ പോയതുപോലെ തോന്നി....ഓഫീസിലേക്ക് വിളിച്ചപ്പോൾ അവിടുന്ന് നേരത്തെ ഇറങ്ങിയെന്ന് പറഞ്ഞു...
റൂമിലേക്ക് കയറിച്ചെന്ന നമ്മൾക്ക് ഉറക്കം വരാതെ ഇരുന്നു...ബാൽക്കണിയിൽ പോയി കുറച്ചു നേരം ഇരിക്കാമെന്ന് കരുതി നേരെ അങ്ങോട്ടേക്ക് പോയി...
അവിടെയുള്ളത് കണ്ടിട്ട് നമ്മളെ കണ്ണ് നിറയാൻ തുടങ്ങി...
തുടരും...
*💞RAB BANAYA ISHQ💞*
*Part»42*
അവിടെയുള്ളത് കണ്ടിട്ട് നമ്മളെ കണ്ണ് നിറയാൻ തുടങ്ങി...
ബേർത്ത്ഡേ കേക്കും പിടിച്ചുകൊണ്ട് നിൽക്കുന്ന ഇക്കയെ മ്മള് ഓടിപ്പോയി കെട്ടിപ്പിടിച്ചു...
🍁🍁🍁🍁🍁
[_ഫാമി_]
അറിഞ്ഞ കാര്യങ്ങൾ മനസിൽ ഒതുക്കാൻ പാടുപെട്ട്,മീറ്റിങ് നാളത്തേക്ക് മാറ്റിവെച്ചു...നാളത്തെ ഡേറ്റ് നോക്കിയപ്പോഴാണ് നമ്മളെ പെണ്ണിന്റെ ബേർത്ത്ഡേ ആണെന്നുള്ള കാര്യം ഓടിയത്...അപ്പോ തന്നെ കേക്കിനും സകല സാധങ്ങൾക്കും ഓർഡർ ചെയ്തിട്ട് ലേറ്റായി അവിടുന്ന് ഇറങ്ങി...
ഉറക്കം വരാതെ അവള് ബാൽക്കണിയിലേക്ക് വരുമെന്ന് നമ്മക്ക് ഉറപ്പുള്ളത്കൊണ്ട് ഒരു ഏണി വെച്ച് അവിടെ കയറിയിട്ട് എല്ലാം സെറ്റ് ചെയ്തു... അവള് വരുന്നത് കണ്ട് കറക്റ്റ് പന്ത്രണ്ട് മണി ആയോ എന്ന് ചെക്ക് ചെയ്യുമ്പോഴാണ് പെണ്ണ് നമ്മളെ വന്ന് മുറുക്കെ കെട്ടിപ്പിടിച്ചത്...
ഷർട്ടിൽ നനവ് പടരാൻ തുടങ്ങിയപ്പോഴാണ് പെണ്ണ് കരയുവാണെന്ന് മനസിലായത്...അവളെ നമ്മളിൽ നിന്നും വേർപെടുത്തിയപ്പോൾ പെണ്ണിന്റെ കണ്ണൊക്കെ
കലങ്ങിയിട്ടുണ്ട്...
പെട്ടെന്ന് അവള് മ്മളെ കയ്യും മുഖവുമൊക്കെ പിടിച്ച് നോക്കാൻ തുടങ്ങി...
"ഹേയ് ചെമ്മു...നീ എന്താഡി നോക്കുന്നത്...?"
"അത് നിങ്ങൾക്കെന്തെങ്കിലും പരിക്ക് ഉണ്ടോന്ന് നോക്കിയതാണ്..."
"പരിക്കോ...അതിന് ഞാൻ എങ്ങോട്ടും പോയില്ലല്ലോ...എന്നെ ആരും ആക്രമിച്ചിട്ടും ഇല്ല...നിനക്കെന്താ പെണ്ണേ പറ്റിയത്...?"
"അത് പിന്നെ ഈ മെസേജ്...."
ന്നും പറഞ്ഞിട്ട് അവള് ഫോൺ നീട്ടി...
"നീ കാത്തുനിൽക്കുന്ന ആൾ ഇനി തിരിച്ചു വരില്ലെന്നോ...പിന്നെ നിന്റെ മുന്നിൽ ഉള്ളത് എന്റെ പ്രേതം ആണോടി...ആരെങ്കിലും എന്തെങ്കിലും പൊട്ടത്തരം അയച്ചെന്നുകരുത്തി ടെൻഷൻ അടിക്കുവാണോ വേണ്ടത്....?"
"നിങ്ങളെ വിളിച്ചിട്ട് കിട്ടാഞ്ഞപ്പോഴ്...."
"ഹ്മ്...മതി...മതി...."
വാച്ചിൽ നോക്കിയപ്പോൾ പന്ത്രണ്ട് മണി ആയി...
*"ᕼᗩᑭᑭY ᗷIᖇTᕼᗪᗩY ᗰY ՏᗯEET ᗯIᖴEE"*
എന്ന് നമ്മള് പറഞ്ഞപ്പോൾ പെണ്ണൊന്ന് ഞെട്ടിയിട്ട് വാ പൊത്തിപിടിച്ചു...
"എന്താഡി അന്തം വിട്ട് നോക്കുന്നത്...?ഡി ചെമ്മൂസെ...അയ്യേ നീ എന്തിനാ എപ്പോഴും ഇങ്ങനെ കണ്ണ് നിറയ്ക്കുന്നെ...?"
"സന്തോഷം കൊണ്ടാണ് ഇക്കാ...ജനിച്ചിട്ട് ഇന്നേവരെ ബേർത്ത്ഡേ ആഘോഷമായി നടത്തിയിട്ടില്ല..."
"അതിനെന്താ...ഇപ്പോൾ നടത്തിയില്ലേ...ഇനി ആ കണ്ണൊക്കെ തുടച്ച് ഇങ്ങോട്ട് വന്നേ...."
എന്ന് നമ്മള് പറഞ്ഞപ്പോൾ പെണ്ണ് അടുത്തേക്ക് വന്നു...
*"എനിക്കായി പടച്ചോൻ നൽകിയ നിധിയാണ് പെണ്ണേ നീ...വർണിച്ചാൽ തീരാത്ത എന്റെ ഇഷ്ഖിലെ ഹൂറി...ഇനിയും ഒരുപാട്കാലം എന്റെ കൂടെ ഇങ്ങനെ തോളോട് തോൾ ചേർന്നു നിൽക്കാൻ നീ വേണം...ᕼᗩᑭᑭY ᗷIᖇTᕼᗪᗩY ᗪEᗩᖇ..."*
അവൾക്കായി വാങ്ങിവെച്ച റിങ് വിരലിൽ അണിയിച്ചുകൊണ്ട് കയ്യിൽ മുത്തമിട്ടു....
🍁🍁🍁🍁🍁
[_ചെമ്മു_]
നമ്മളെ ബേർത്ത്ഡേ നമ്മക്ക് പോലും ഓർമ ഉണ്ടായിരുന്നില്ല...വല്ലാത്തൊരു സർപ്രൈസ് തന്നെ ആയിരുന്നു...ഇക്ക നമ്മളെ കയ്യിൽ അണിയിച്ച റിങ്ങിൽ നമ്മളൊന്ന് നോക്കി...*sʜᴀᴍɴᴀ ғᴀᴍɪᴅ* എന്ന് കൊത്തിവെച്ച പ്ലാറ്റിനം റിങ്ങിൽ നമ്മള് വിരലോടിച്ചു...
നമ്മളെ ഇതുവരെയുള്ള ഫോട്ടോസ് ഉൾകൊള്ളിച്ചുകൊണ്ടുള്ള കേക്കിൽ നമ്മളൊന്ന് നോക്കി...
*"ᕼᗩᑭᑭY ᗷIᖇTᕼᗪᗩY ᑕᕼEᗰᗰᑌᑌ..."*
എന്ന് എല്ലാവരും ഉറക്കെ പറഞ്ഞപ്പോൾ നമ്മള് ചെവി പൊത്തിപ്പിടിച്ചു...
കേക്ക് കട്ട് ചെയ്ത് ആദ്യം ഇക്കാന്റെ വായിൽ വെച്ചുകൊടുത്തു...ഇക്ക നമ്മക്കും വെച്ചു തന്നു...എല്ലാവരും നമ്മടെ വായിൽ വെച്ചിട്ട് ഇറക്കാൻ പറ്റാത്ത അവസ്ഥ ആയിപ്പോയി...
നാസിലും തമാനയും അവന്റെ ഉമ്മയും ഉണ്ടായിരുന്നു...അവർ നമ്മടെ കയ്യിൽ ഒരു കവർ തന്നിട്ട് നമ്മടെ നെറ്റിയിൽ ചുംബിച്ചു...നമ്മള് അതിനൊന്ന് ചിരിച്ചുകൊടുത്ത് കവർ വാങ്ങിച്ചു...
"മോൾക്ക് വിരോധം ഇല്ലെങ്കിൽ ഈ ഡ്രെസ് ഒന്ന് ഇടുമോ...?"
എന്ന് ആ ഉമ്മ ചോദിച്ചപ്പോൾ നമ്മള് തലയാട്ടിയിട്ട് റൂമിൽ പോയി ചെയ്ഞ്ച് ചെയ്‌തു വന്നു...ബ്ലാക്ക് കളർ സിംപിൾ വർക്കുള്ള ഗൗൺ ആയിരുന്നു...
നമ്മള് ബാൽക്കണിയിൽ പോയപ്പോൾ ആ ഉമ്മ നമ്മളെ കെട്ടിപ്പിടിച്ചുകൊണ്ട് കരയാൻ തുടങ്ങി...അതുകണ്ട് നമ്മളൊന്ന് അമ്പരന്നെങ്കിലും അവർ വേഗം തന്നെ പോയി....
🍁🍁🍁🍁🍁
[_ഫാമി_]
നാസിലും ഉമ്മയും തനുവും വന്നിരുന്നു...ആ ഉമ്മ മകൾക്ക് നെറ്റിയിൽ ചുംബനം കൊടുക്കുന്നത് കണ്ടപ്പോൾ നമ്മളെ കണ്ണ് നിറഞ്ഞു... സ്വന്തം ഉമ്മ ആണെന്ന് അറിയാതെ ചെമ്മു അവരെ നോക്കി ചിരിക്കുന്നത് നമ്മള് നോക്കി നിന്നു...ഉമ്മ അവൾക്കുവേണ്ടി ഡ്രെസ് കൊടുത്തതും അത് ഇടാൻ വേണ്ടി പറഞ്ഞപ്പോൾ അവൾ മടികൂടാതെ ഇട്ട് വരുന്നതും ഉമ്മ മകളെ വാരിപ്പുണരുന്നതും കണ്ണീരണിഞ്ഞുകൊണ്ട് നമ്മള് നോക്കി നിന്നു...
നാളെ ഒരു ദിവസമെങ്കിലും നാസിലിന്റെ വീട്ടിലേക്ക് പോകണം...ഒരു ദിവസമെങ്കിൽ ഒരു ദിവസം ആ ഉമ്മാക്കും ആങ്ങളയ്ക്കും ചെമ്മുവിനെ സ്നേഹിക്കാല്ലോ...
കാലം ഒരുനാൾ സത്യത്തെ മറ നീക്കി പുറത്തെത്തിക്കും...അന്നവൾ എല്ലാം അറിയട്ടെ...
ഉമ്മ ഉണ്ടാക്കിവെച്ച ചിക്കൻ ബിരിയാണി കഴിച്ചിട്ട് വയർ നിറഞ്ഞുപോയി...ഉറക്കം വരാത്തതുകൊണ്ട് ഉറങ്ങുന്ന ചെമ്മുവിനെ നമ്മള് ഉണർത്താതെ അവളുടെ അരികിൽ പോയി ഇരുന്നു...കുഞ്ഞാവയോട് കുറേ സംസാരിച്ചു...നെറ്റിയിൽ ചുംബിച്ച് നമ്മള് കിടന്നു...അപ്പോഴേക്കും ഉറക്കം നമ്മളെ പുൽകിയിരുന്നു...
🍁🍁🍁🍁🍁
[_ഹാദി_]
ബാബിയുടെ ബേർത്ത്ഡേ കേക്ക് മുറിയൊക്കെ കഴിഞ്ഞതിനുശേഷം നമ്മള് റൂമിൽ വന്നിട്ട് വാവയെ ഉറക്കുമ്പോഴാണ് ആരോ ബാൽക്കണിയുടെ ഡോറിൽ മുട്ടാൻ തുടങ്ങിയത്...ധൈര്യപൂർവം തുറന്ന് നോക്കിയപ്പോൾ ഇക്ക ആയിരുന്നു...
"പേടിച്ചുപോയല്ലോ ഇക്കാ..."
"നീ പേടിക്കും...പക്ഷെ,എന്റെ YAMI പേടിക്കില്ല...അല്ലെടാ..."
"നിങ്ങളെ മോൻ തന്നെ ഇത്ര സമയവും കരഞ്ഞുകൊണ്ടിരുന്ന ചെക്കൻ നിങ്ങളെ കണ്ടപ്പോൾ നിർത്തി കയ്യും കാലും അടിക്കുന്നത് കണ്ടില്ലേ..."
"ആന്നോടാ വാവേ...ഉപ്പാന്റെ മോൻ വന്നേ...."
ഇക്ക അവനെ എടുത്തു നടന്നു...ഉറങ്ങിയപ്പോൾ ബെഡിൽ കിടത്തി...
"മതിലുചാടി ഭാര്യയെയും മോനെയും കാണാൻ വരുന്ന ഒരു ഗതികേട് നോക്കണേ...ഹോ..."
"ഞാൻ പറഞ്ഞോ നിങ്ങളോട് വരാൻ...നിങ്ങള് പോയേ...എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്..."
"ഇന്നൊരു ദിവസം ഞാനെന്റെ മോന്റെ കൂടെ കിടന്നോട്ടെ ഡി...?"
"ഇന്നൊരു ദിവസത്തേക്ക് മാത്രം...വേഗം പോയേക്കണം..."
"ഓക്കെ..."
ഇക്ക അറ്റത്ത് കിടന്നപ്പോൾ നമ്മള് അപ്പുറത്തായി കിടന്നു...രാവിലെ എഴുന്നേറ്റപ്പോൾ ഇക്ക കിടന്നിടത്ത് തലയിണ ഉണ്ടായിരുന്നു...
"അപ്പൊ വാക്കിന് വിലയുണ്ടല്ലേ..."
🍁🍁🍁🍁🍁
[_ഹാഫി_]
ചെമ്മുവിന്റെ കാര്യം നമ്മള് മാഹിയോട് പറഞ്ഞിട്ടില്ല...ഈ ടൈം അങ്ങനെ ഷോക്കാവുന്ന കാര്യങ്ങൾ പറയാൻ പാടില്ല...അത് അവളെയും അതുപോലെ കുഞ്ഞിനെയും ബാധിക്കും...എല്ലാം ഒന്ന് കലങ്ങി തെളിയാൻ സമയമെടുക്കും...
ഫാമി ഇന്ന് നാസിലിന്റെ വീട്ടിലാണ് താമസമെന്ന് പറഞ്ഞപ്പോൾ നമ്മളും ശരി വെച്ചു...അവളറിയാതെ അവളുടെ ഉമ്മയും ആങ്ങളയും നാത്തൂനും അവൾക്ക് സ്നേഹം നൽകട്ടെ...
ഇവിടുത്തെ സെലിബ്രേഷൻ കഴിഞ്ഞിട്ട് അവർ നേരെ നാസിലിന്റെ വീട്ടിലേക്ക് പോയി....തനു വിളിച്ചിട്ട് വിരുന്നിന് പോകുവെന്നാണ് ഇവിടെ നമ്മള് പറഞ്ഞത്...
ഇന്ന് ഓഫീസ് ഇല്ലാത്തതുകൊണ്ട് നമ്മള് YAMI യെ കളിപ്പിക്കാൻ വേണ്ടി ഹാദിയുടെ റൂമിലേക്ക് പോയപ്പോൾ മാഹി മൗത്ത് ഓർഗൻ വെച്ച് വായിക്കുന്നുണ്ട്...YAMI അത് കേട്ട് ചിരിക്കുന്നുണ്ട്...അതിൽ നമ്മളും ലയിച്ചിരുന്നു...
🍁🍁🍁🍁🍁
[_ഫാമി_]
ചെമ്മൂനെയും കൂട്ടി അളിയന്റെ വീട്ടിലേക്ക് പോകുവാണെന്ന് പറഞ്ഞപ്പോൾ തൊട്ട് പെണ്ണ് ഓരോന്നും ചോദിച്ച് കുഴപ്പിക്കുന്നുണ്ട്...നമ്മളാരാ മോൻ..അത്ര പെട്ടെന്നൊന്നും പിടി കൊടുക്കില്ലല്ലോ...
"എന്റെ പൊന്നോ...നീയങ്ങനെ ഓരോ ചോദ്യം ചോദിച്ച് എന്നെ ശ്വാസം മുട്ടിക്കാതെ...ഈ ടൈം ഓവർ സ്ട്രെസ് നല്ലതല്ല..."
"ഓഹോ...ഞാൻ ചോദിച്ചതിന് ഉത്തരം തരുന്നതിന് പകരം അതും പറഞ്ഞ് എന്റെ വാ അടപ്പിക്കാൻ നോക്കുന്നോ...മോനെ ദിനേശാ ഇത് ഐറ്റം വേറെ ആണ്...നമ്മൾ മാത്രം എന്തിനാ തനുവിന്റെ വീട്ടിലേക്ക് വിരുന്നിന് പോകുന്നതെന്ന് മാത്രമല്ലേ ഞാൻ ചോദിച്ചുള്ളൂ..."
പെണ്ണ് ഒരു എസ്സേ പോലെ പറഞ്ഞു നിർത്തിയപ്പോൾ നമ്മള് ബ്രേക്ക് ചവിട്ടി...
"അതായത് ദിനേശി...ബാബിക്ക് ഈ ടൈം യാത്ര ചെയ്യാൻ പാടില്ല....ബാബിയെ കൂടെകൂട്ടാതെ ആ പടി ചവിട്ടരുതെന്ന് നാസിൽ പറഞ്ഞിട്ടുണ്ട്...പിന്നെ ഹാദി,നാൽപത് ദിവസം കഴിയാതെ പോകാൻ പറ്റില്ല...ഇനി എന്തെങ്കിലും കൂടുതൽ എക്‌സ്‌പ്ലേനേഷൻ വേണമെങ്കിൽ ഞാൻ നാസിലിന് വിളിക്കാം...."
"ഹയ്യോ മതിയെന്റെ ദിനേശാ...മോൻ മുന്നോട്ട് പോയ്ക്കോ...."
'എന്റുമ്മോ...ഇപ്പോഴാ ശ്വാസം നേരെ വീണത്...'
അവിടെ എത്തിയപ്പോൾ ഉമ്മയും തനുവും നാസിലും വെയ്റ്റ് ചെയ്ത് നിൽപ്പുണ്ടായിരുന്നു...തനുവും ഉമ്മയും ചെമ്മുവിനെ കൂട്ടി അകത്തേക്ക് പോയപ്പോൾ അളിയൻ നമ്മളെ തടഞ്ഞുനിർത്തി...
"ഇങ്ങോട്ട് വരുന്നതിന് മുമ്പ് അവൾക്ക് സംശയം വല്ലതും തോന്നിയോ അളിയാ...?"
"ഒന്നും പറയണ്ട ന്റെ പൊന്നളിയ...നിങ്ങളെ പെങ്ങൾ ഓരോന്ന് ചോദിച്ച് എന്നെ വെള്ളം കുടിപ്പിച്ചു...പിന്നെ ബാബിയുടെ റെസ്റ്റും ഹാദിയുടെ കാര്യവും എടുത്തിട്ടപ്പോൾ പെണ്ണ് വാ അടച്ചുവെച്ചു..."
"ഹാ വാ..."
🍁🍁🍁🍁🍁
[_ചെമ്മു_]
തനുവിന്റെ ഉമ്മ താഴെ വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്ന പോലെയാണ് നമ്മളെ കെയർ ചെയ്യുന്നത്...നമ്മൾക്ക് ഇഷ്ടപ്പെട്ട എല്ലാ വിഭവങ്ങളും റെഡി ആക്കിയിട്ടുണ്ട്...മധുരം കഴിച്ചപ്പോഴേക്കും നമ്മളെ വയർ ഫുള്ളായി...
"അല്ല ഉമ്മാ...ഇത് വല്ലാത്ത ചതിയായിപോയി...വിരുന്നിന് വിളിച്ചിട്ട് ഇവൾക്ക് ഇഷ്ടപ്പെട്ടതെ ഉള്ളൂ...എനിക്കുള്ളതൊന്നും ഇല്ലേ...?"
എന്ന് നാസിലിന്റെ കൂടെ വന്ന ഇക്ക പറഞ്ഞപ്പോൾ ഉമ്മ ഇക്കയുടെ ചെവിയിൽ പിടിച്ചു തിരിച്ചു...
"എടാ കുശുമ്പാ... ഭാര്യ ഗർഭിണി ആണ്...അപ്പോൾ അവൾക്കിഷ്ടപ്പെട്ട വിഭവം ആണ് ഉണ്ടാക്കിയത്...
മോൾക്കും നിനക്കും ഒരുപോലെ ഇതൊക്കെ ഇഷ്ട്ടമാണെന്ന് എനിക്കറിയാം...എന്നിട്ട് നുണ പറയുന്നോടാ...ഹേ..."
"ആ...ഉമ്മാ സോറി...സോറി...ഞാൻ വെറുതെ പറഞ്ഞതാണ്...ചെവീന്ന് വിട് ഉമ്മാ...."
എന്ന് ഇക്ക പറയുന്നത് കേട്ട് നമ്മക്ക് ചിരി വന്നു...ചിരിച്ചു ചിരിച്ച് അവസാനം വയർ വേദനിക്കാൻ തുടങ്ങി....
ഭക്ഷണം കഴിച്ചതിനുശേഷം ഉമ്മ നമ്മൾക്ക് ഇഷ്ടമുള്ള സേമിയ പായസം കൊണ്ടുവന്ന് ഓരോ സ്പൂൺ ആയി കോരി തന്നു...
"എനിക്ക് ഇഷ്ടമുള്ളത് എങ്ങനെയാ ഉമ്മാക്ക് അറിയുവ...?"
എന്ന് നമ്മള് ചോദിച്ചപ്പോൾ ഉമ്മ അതിനൊന്ന് ചിരിച്ചു...
"എന്റെ മോനും ഇതാണ് ഇഷ്ട്ടം..."
"ഹോ..."
"ഉമ്മാ എനിക്കും കോരി താ...."
എന്ന് തനു ചിണുങ്ങിക്കൊണ്ട് പറഞ്ഞപ്പോൾ ഉമ്മ അവൾക്കും കൊടുത്തു...
🍁🍁🍁🍁🍁
[_മാഹി_]
ഫാമിയും ചെമ്മുവും തനുവിന്റെ വീട്ടിൽ വിരുന്നിന് പോകുവാണെന്ന് ഇക്ക പറഞ്ഞപ്പോൾ നമ്മക്ക് വിശ്വാസം വന്നില്ല...അങ്ങനെ ആണെങ്കിൽ അവരെ മാത്രമായി വിളിക്കില്ലല്ലോ...ഹാ എന്തേലും ആവട്ടെ...
ഷെൽഫിൽ ഡ്രെസ് അടുക്കി വെക്കുമ്പോഴാണ് ഒരു മൗത്ത് ഓർഗൻ നിലത്ത് വീണത്...പൊടി പിടിച്ചു കിടക്കുന്ന അതെടുത്ത് തുടച്ച് നമ്മള് YAMI യുടെ അടുത്തേക്ക് പോയി...
🎶കണ്ണാനെ കണ്ണേ കണ്ണാനെ കണ്ണേ എൻ മീതെ സായ വാ..🎶
ട്യൂണിൽ വായിച്ചപ്പോൾ അവൻ കയ്യും കാലും ഇട്ടടിച്ചുകൊണ്ട് നോക്കാൻ തുടങ്ങി...അപ്പോഴേക്കും ഇക്ക ഇടിച്ചുകയറി വന്നിട്ട് അവനെ എടുത്തുകൊണ്ട് നടക്കാൻ തുടങ്ങി...
മെഡിസിൻ കഴിക്കാൻ ഉള്ളതുകൊണ്ട് നമ്മള് റൂമിലേക്ക് പോയി...
മിററിൽ ഉള്ളതുകണ്ട് നമ്മള് തരിച്ചിരുന്നു...
തുടരും....
*💞RAB BANAYA ISHQ💞*
*Part»43*
*ഹാഫിസുമായുള്ള നിന്റെ ജീവിതം അവസാനിക്കാറായി എന്ന് ഓർമപ്പെടുത്താനാണ് ഈയൊരു ലെറ്റർ..ബികോസ് ഹീ ഈസ് മൈൻ ഒൺലി..*
'എന്തെങ്കിലും കാരണം ഉണ്ടാക്കി ഇവിടുന്ന് പോയേ പറ്റൂ..ഇല്ലെങ്കിൽ എന്റെ കുഞ്ഞ് ഇതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും..'
മിററിൽ ഉള്ള ലെറ്റർ കീറി ടോയ്ലറ്റിൽ ഇട്ട് ഫ്ലെഷടിച്ചു..ബെഡിൽ ഊർന്നിരുന്നു..
🍁🍁🍁🍁🍁
[_ഹാഫി_]
ആറ് മാസമേ ആയിട്ടുള്ളുവെങ്കിലും വയറും പിടിച്ച് നടക്കുന്ന പെണ്ണിനെ കാണാൻ നല്ല രസമുണ്ട്..നമ്മളെ രാജകുമാരൻ വരാൻ ഇനിയും മൂന്ന് മാസം ഉണ്ടല്ലോ..അതുവരെ എങ്ങനെ പിടിച്ചു നിൽക്കും..അവൻ ഒന്ന് വന്നിട്ട് വേണം എനിക്ക് സ്നേഹം കൊണ്ട് മൂടാൻ..
YAMI യെ കളിപ്പിച്ച് അവസാനം അവൻ നമ്മളെ ഷർട്ടിൽ കാര്യം സാധിച്ചപ്പോഴ് നമ്മള് അവനെ ഹാദിക്ക് കൊടുത്തിട്ട് ഷർട്ട് ചെയ്ഞ്ച് ആക്കാൻ വേണ്ടി റൂമിലേക്ക് വന്നപ്പോൾ മാഹി
ബെഡിലിരുന്നുകൊണ്ട്
കാര്യമായി ആലോചിക്കുന്നുണ്ട്..
നമ്മള് അവളുടെ അടുത്ത് പോയി ഇരുന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല..മെല്ലെ തല താഴ്ത്തി വയറിന്റെ അടുത്താക്കി വെച്ചു..
"മോനു,,നിന്റെ ഉമ്മ ഏതോ ലോകത്താണ്..ഒരു ചവിട്ട് കൊടുത്ത് നീ തന്നെ അവളെ ആ ലോകത്തുനിന്നും ഇറക്കി കൊണ്ടുവാ.."
എന്ന് നമ്മള് പറയേണ്ട താമസം ചവിട്ട് കിട്ടി പെണ്ണ് റിയാലിറ്റിയിലേക്ക് മടങ്ങി വന്നു..
"നി..നിങ്ങൾ എപ്പോഴാ വന്നത്?"
"ഞാൻ വന്നിട്ട് പതിരുപത്തഞ്ച് കൊല്ലം ആയി..എന്തേ..?"
"അയ്യേ ചീഞ്ഞ കോമഡി.."
"എന്നാൽപിന്നെ ഫ്രഷ് കോമഡി അറിയാവുന്ന നീ ഒന്ന് പറ.."
നമ്മളങ്ങനെ പറഞ്ഞപ്പോൾ പെണ്ണ് പരുങ്ങാൻ തുടങ്ങി..
"നമ്മക്ക് ഈ കോമഡി ഒന്നും സ്യൂട്ട് ആവൂല ഇക്കാ.."
"സാരമില്ല..പക്ഷെ,മൂന്ന് മാസം കഴിഞ്ഞാൽ നീ ഒരുമ്മ ആയി മാറും..അത് നിന്നെക്കൊണ്ട് പറ്റുമല്ലോ..അത് മതി എനിക്ക്.."
"ഹാ..നിങ്ങള് ഇട്ട ഷർട്ടിന് എന്തുപറ്റി..?"
"YAMI പണി തന്നു.."
"ഹഹഹഹ..ഇതിനാണല്ലേ അവനെ നിലത്ത് വെക്കാതെ കൊണ്ടുനടന്നത്.."
"ഇളിക്കണ്ട മോളെ..ഏതൊരു ഓഫീസർക്കും ഒരബദ്ധം പറ്റും.."
"ഏതോ ഓഫീസർക്ക് പറ്റും..പക്ഷെ,നിങ്ങൾക്ക് ഇത് എത്രാമത്തെ ആണ് പറ്റുന്നത്..ഹഹ.."
"ഡി..വേണ്ട ട്ടാ..ഒന്നുമില്ലെങ്കിലും ഞാനൊരു ഉപ്പ ആകാൻ പോകുന്ന ആളാണ്.."
"അതെയോ..ഞാൻ അറിഞ്ഞില്ല,
ആരും പറഞ്ഞും ഇല്ല.."
"എഡി..നിന്നെ ഞാൻ.."
"ഹ്മ് എന്നെ..എന്ത് ചെയ്യും..എനിക്ക് ചോദിക്കാനും പറയാനും ആളൊക്കെ ഉണ്ട്..അല്ലെടാ മോനെ.."
"ഹയ്യ..എന്റെയും മോൻ ആണ്.."
*"ഹോ രണ്ടും ഒന്ന്നിർത്തുന്നുണ്ടോ."*
എന്ന് ആരോ പറയുന്നതുകേട്ട് രണ്ടുപേരും ഒരുപോലെ വയറിൽ നോക്കി..അവിടുന്ന് അല്ല പിന്നെവിടുന്ന..എന്ന് ആലോചിച്ചുകൊണ്ട് ഡോറിന്റടുത്തേക്ക് തല ചെരിച്ചപ്പോൾ കണ്ടത് ഇളിക്കുന്ന ഫാമിയെ ആണ്..
"നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് എഴുന്നള്ളിയത്..?"
"ആഹാ..അത് കൊള്ളാലോ..എന്റെ വീട്ടിൽ തോന്നുമ്പോൾ പോകാനും വരാനും എനിക്ക് അവകാശം ഇല്ലാതായോ..?"
"ഹെല്ലോ..നോട്ട് ദിസ് ഹോം..മൈ റൂം."
"ഓഹ്..സോറി..ബേബിക്ക് സേമിയ പായസം ഇഷ്ട്ടം ആണെന്ന് ചെമ്മു പറഞ്ഞു..ചൂടോടെ കൊണ്ടുവന്നിട്ടുണ്ട്.
എന്നാൽപിന്നെ നിങ്ങളെ തല്ല് നടക്കട്ടെ..ഞാൻ പോകുവാ.."
"ചെമ്മു വന്നില്ലേ..?"
എന്ന് മാഹി ഇടയ്ക്കുകേറി ചോദിച്ചപ്പോഴാണ് എല്ലാം ഓർമ വന്നത്..
"ഇന്നവര് അവിടെയാണ് സ്റ്റേ ചെയ്യുന്നത്.."
"ഹോ..എന്നാൽപിന്നെ പോയ്ക്കോ ഫാമി.."
"ഓക്കെ ബാബി.."
🍁🍁🍁🍁🍁
[_മാഹി_]
പെയ്യാൻ ഒരുങ്ങുന്ന കാർമേഘങ്ങൾ പോലെ നമ്മളെ കണ്ണ് നിറയാൻ ഒരുങ്ങവേ പിടിച്ചു നിർത്തിക്കൊണ്ട് പുറമെ പുഞ്ചിരി വരുത്തി..
"എന്താ പെണ്ണേ മുഖമൊക്കെ വല്ലാതിരിക്കുന്നത്..?"
എന്ന് ഇക്ക നമ്മളോടായി ചോദിച്ചപ്പോൾ നമ്മള് ഇക്കാന്റെ നെഞ്ചിൽ ചാഞ്ഞുകിടന്നു..
'ഈ നെഞ്ചിലെ ചൂട് പറ്റി കിടക്കാൻ എനിക്ക് അർഹത ഇല്ലല്ലോ ഇക്കാ..പക്ഷെ,ഇക്കാന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ പടച്ചോൻ എനിക്ക് ഭാഗ്യം നൽകി..ഇക്ക എന്നെ വെറുക്കണം..അത് എനിക്ക് ചെയ്തേ പറ്റൂ ഇക്കാ..'
നമ്മള് വേഗം എഴുന്നേറ്റ് താഴേക്ക് പോയി..ഗാർഡനിൽ പോയപ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു..
🍁🍁🍁🍁
[_ഫാമി_]
"ഇക്കാ.."
"എന്താ ചെമ്മൂ...?"
"എനിക്ക് ആ മാങ്ങ വേണം.."
"ഏത്..?"
"ഏറ്റവും മുകളിലുള്ള മാങ്ങ.."
മുകളിലേക്ക് ചൂണ്ടിക്കൊണ്ട് പെണ്ണ് പറഞ്ഞപ്പോൾ നമ്മള് ആ മരത്തെ അടിമുടി നോക്കി..എവറെസ്റ്റ് പോലെ നീണ്ടുനിവർന്നു നിൽക്കുന്ന മാവ് നമ്മളെ പുച്ഛിച്ചു നിൽക്കുന്നപോലെ തോന്നിയപ്പോൾ നമ്മള് മരത്തിൽ വലിഞ്ഞുകയറി..
ഒരു കൂട്ടം പഴുത്തുനിൽക്കുന്ന മാങ്ങ നമ്മളെ നോക്കി ചിരിച്ചപ്പോൾ നമ്മൾക്കും മാങ്ങ തിന്നാൻ കൊതിയായി..ഒന്ന് പറിക്കുമ്പോഴെക്കും
ബാക്കിയുള്ളവ നമ്മളെനോക്കി ചിരിച്ചിട്ട് താഴെയുള്ള പുല്ലിൽ സേഫ് ആയി വീണു..
നമ്മള് പതിയെ താഴെ ഇറങ്ങി..പെണ്ണ്
നമ്മൾക്ക് നേരെ ഒരു മാങ്ങ നീട്ടിയപ്പോൾ നിലത്തിരുന്നുകൊണ്ട് രണ്ടുപേരും മാങ്ങ തിന്നു..പേരക്ക മാങ്ങ ആണ്..പേരക്കയെക്കാളും മധുരമുള്ള മാങ്ങ തിന്നുമ്പോൾ വേറെ ഫീൽ ആണ്..
നമ്മടെ വീട്ടിന്റടുത്ത് ഉണ്ടായിരുന്നു..കാലങ്ങൾ മുമ്പ് പൂർവികർ വെച്ചു പിടിപ്പിച്ച മാവ്..റോഡ് വീതികൂട്ടാനെന്നും പറഞ്ഞ് അത് മുറിച്ചു മാറ്റുന്നതിനുമുമ്പ് കുറേ മാങ്ങ ഞങ്ങൾക്ക് സമ്മാനിച്ചുകൊണ്ടാണ് അത് പോയത്..നൊസ്റ്റാൾജിയ ഫീൽ ചെയ്തു..
"മക്കളെ വാ.."
എന്ന് ഉമ്മ വിളിച്ചപ്പോൾ ഇവിടൊരുത്തി ബാക്കിയുള്ള മാങ്ങ മുഴുവനും അകത്താക്കുന്ന തിരക്കിലാണ്..
"നീയങ്ങനെ മാങ്ങ തിന്നോണ്ടിരുന്നാൽ എന്റെ മോൻ പേരക്ക മോൻ ആവും.."
അവളെയും കൂട്ടി അകത്തേക്ക് പോയപ്പോൾ ടൈനിങ് ടേബിൾ മുഴുവനും ഉച്ചഭക്ഷണം നിറച്ചു വെച്ചിട്ടുണ്ട്..
"കണ്ടപ്പോൾ തന്നെ വയറു നിറന്നുപോയല്ലോ ഉമ്മാ.."
എന്ന് ചെമ്മു പറഞ്ഞപ്പോൾ ഉമ്മയും തമാനയും അതുപോലെ നമ്മളും അവളെത്തന്നെ നോക്കി..
"സ്വന്തം ഉമ്മയെ മനസിലാക്കിയില്ലെങ്കിൽ പിന്നെ ഞാൻ ആരെ മനസിലാക്കാനാണ് ഉമ്മാ.."
എന്നവൾ ഉമ്മയെ പിടിച്ചുകൊണ്ട് ചോദിച്ചപ്പോൾ
"മോളെ..."
എന്നും പറഞ്ഞുകൊണ്ട് ഉമ്മ മകളെ ചുംബനങ്ങൾ കൊണ്ട് മൂടിയതിനുശേഷം വാരിപ്പുണർന്നു..
എല്ലാം കഴിഞ്ഞ് രാത്രി റൂമിലേക്ക് പോയപ്പോൾ പെണ്ണ് നമ്മളെയും കാത്ത് ഇരിക്കുന്നുണ്ട്..
"ഇക്കാ..ഞാൻ സത്യം മനസിലാക്കിയെന്ന് ഉപ്പയും ഉമ്മയും അറിയരുത്..അവർക്ക് ചിലപ്പോൾ സഹിക്കാൻ കഴിയില്ല..എനിക്ക് ഇപ്പോൾ ഒന്നല്ല മൂന്ന് ഉമ്മമാരാണ്.."
"ഇല്ല ചെമ്മൂ..ഞാനായിട്ട് പറയില്ല.."
"കാക്കു എവിടെപ്പോയതാണ്..?"
"നാസിലോ..?അവൻ എന്തോ കാര്യത്തിനുവേണ്ടി പോയതാണ്.."
"ഹാ വരട്ടെ.."
നമ്മള് പെണ്ണിന്റെ നെറ്റിയിൽ ചുംബിച്ച് അവളെ പുതപ്പിച്ചു..
🍁🍁🍁🍁🍁
[_ഹാദി_]
"ഹാദി.."
"ഏഹ്..നിങ്ങളിതെപ്പോഴാ വന്നത്..?"
"ജസ്റ്റ്..നീ ആ വാതിലൊന്ന് ലോക്ക് ചെയ്യ്.."
"ഹ്മ്.."
"നാസിൽ അവരെ മാത്രം വിരുന്നിന് ക്ഷണിച്ചത് എന്തുകൊണ്ടാണെന്ന് നീ ചിന്തിച്ചോ..?"
"ബാബിക്ക് റെസ്റ്റ് അല്ലെ..പിന്നെ എനിക്ക് നാൽപത് ദിവസം കഴിഞ്ഞാൽ അല്ലെ പോകാൻ പറ്റുള്ളൂ..അതാവും"
"ആദ്യം ഞാനും ഇങ്ങനെ തന്നെയാ ചിന്തിച്ചത്..അങ്ങനെയാണെങ്കിൽ എല്ലാവരെയും ഒരു ദിവസം ക്ഷണിച്ചാൽ പോരെ..?"
"അത് ശരിയാണല്ലോ..നിങ്ങളെന്താ പറഞ്ഞുവരുന്നത്..?"
"നാസിലിന്റെ ഉമ്മയ്ക്ക് ബേബിയോടുള്ള സ്നേഹം ഒരുമ്മ തന്റെ മകൾക്ക് കൊടുക്കുന്നത് പോലെതന്നെ ഉണ്ട്..അതിനർത്ഥം അവര് ബാബിയുടെ ഉമ്മ ആണെന്ന് അല്ലെ.."
"അങ്ങനെ ആണെങ്കിൽ എന്താ ബാബിക്ക് രണ്ട് ഉമ്മമാരെ കിട്ടില്ലേ..ലക്കി ഗേൾ.."
"ഹാ..ശരിയാണ്.."
"അതവിടെ നിൽക്കട്ടെ..ഇന്നലെ ഒരു ദിവസം മാത്രം ഇവിടെ വരുമെന്ന് പറഞ്ഞിട്ട് ഇന്നും എന്തിനാ വന്നത്..?"
"എന്റെ ജീവന്റെ ജീവൻ ഇവിടെ ഉണ്ടാകുമ്പോൾ എനിക്കെങ്ങനെയ അവിടെ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നെ..അതുകൊണ്ട് ഇങ്ങട്ട് പോന്നു.."
"ഹ്മ് മ്.."
🍁🍁🍁🍁🍁
[_ഇതേ സമയം_]
"ഞാൻ പറഞ്ഞതുപോലെ മിററിൽ ഒട്ടിച്ചല്ലോ അല്ലെ..?"
"യെസ് ബോസ്.."
"ഹ്മ്..അവളെപ്പോഴാ വരുന്നതെന്ന് പറഞ്ഞത്..?"
"അതൊന്നും സൂചിപ്പിച്ചില്ല ബോസ്..വൈകാതെ വരും അത്രമാത്രം.."
"ഹ്മ്..യൂ മേയ് ഗോ നൗ.."
"യെസ് ബോസ്.."
*"ഇനി ഞാനും എന്റെ സ്വീറ്റിയും കൂടി ആ ഹാഫിസിനുള്ള അഡാർ പണി തയ്യാറാക്കും..അതും അവൻ പോലും അറിയാതെ.."*
അവൻ ഒന്നൂറിച്ചിരിച്ചുകൊണ്ട് സ്വീറ്റി എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കോൾ ചെയ്തു..
അവൾ ഉടൻ എത്തുമെന്ന് മറുതലക്കൽ നിന്ന് പറഞ്ഞപ്പോൾ അവൻ സന്തോഷത്തോടുകൂടി കോൾ കട്ട് ചെയ്ത്,അവൾക്കായി ഒരുക്കിവെച്ച മുറിയിൽ എല്ലാം ഉണ്ടോന്ന് ഒന്നുകൂടി ചെക്ക് ചെയ്തു..
മിററിലുള്ള അവളുടെ ഫോട്ടോ കർച്ചീഫ് കൊണ്ട് തുടച്ചു ഭംഗിയാക്കി വെച്ചു..
*"ഏറെ നാളത്തെ എന്റെ ആഗ്രഹങ്ങളിൽ ഒന്നെന്റെ സ്വീറ്റിയെ മഹർ ചാർത്തി സ്വന്തമാക്കുക, മറ്റൊന്ന് ഹാഫിസ് ഹുസൈന്റെ പൂർണ നാശം.."*
അവൻ ചുണ്ട് കോട്ടി ചിരിച്ചുകൊണ്ട് ബിയർ ഒറ്റവലിക്ക് കുടിച്ചുകൊണ്ട് ഹാഫിയുടെ ഫോട്ടോയിൽ നീട്ടിതുപ്പി..
തുടരും...
*💞RAB BANAYA ISHQ💞*
*Part»44*
*"ഹ്മ്..ഒരു ഓഫീസർ.. അവന്റെ വിചാരം അവൻ മാത്രമേ CBI ഓഫീസർ ആയിട്ട് ഈ ലോകത്ത് ഉള്ളുവെന്നാണ്..ആ ധാരണ ഞാൻ മാറ്റിക്കൊടുക്കും..ഒന്ന് പിടിച്ചു നിൽക്കാൻ വേണ്ടി ഞാനെന്തെല്ലാം കള്ളം പറഞ്ഞു..അതൊക്കെ മണ്ടന്മാരായ ഹുസൈൻ ഫാമിലി വിശ്വസിച്ചു..ഇനി
NH ന്റെ കളി കാണാൻ ഇരിക്കുന്നതെയുള്ളൂ.."*
🍁🍁🍁🍁🍁
"അവൻ വിചാരിച്ചത് ഈ ഞാൻ എന്നെന്നേക്കുമായി അവന്റെ പെണ്ണാകുമെന്നാണ്..നെവർ..എനിക്ക്
വേണ്ടത് ഹാഫിസിനെയാണ്..അതിന് ഏതറ്റം വരെ പോകാനും ഈ ഞാൻ മടിക്കില്ല..ആദ്യത്തെ തടസമായ മാഹിയയും അവളുടെ കുഞ്ഞും നീക്കാം..അവരെ നീക്കിക്കഴിഞ്ഞാൽ അവന്റെ മനസ്സിൽ കയറണം..
അതിനുള്ള ഏക മാർഗമാണ് NH ന്റെ പങ്കാളി ആവുക എന്നത്..
ഹാഫിസിനെ എനിക്ക് കിട്ടിയാൽ NH വെറും പാഴ്‌വസ്തു..അതിനെ നീക്കിക്കഴിഞ്ഞാൽ ഹാഫിസും അവന്റെ കോടികൾ വിലമതിക്കുന്ന സ്വത്തും എനിക്ക് സ്വന്തം.."
ബ്ലാക്ക് ജാക്കെറ്റ് ഇട്ടുകൊണ്ട് ഇരുട്ടിന്റെ മറവിൽ നിന്നും അവൾ വെളിച്ചത്തേക്ക് ഇറങ്ങി..താൻ ചെയ്യാൻ പോകുന്ന കാര്യങ്ങൾ നടക്കാൻ പോകില്ലെന്നറിയാതെ മനക്കോട്ട കാണുന്നവൾ..
🍁🍁🍁🍁🍁
[_ചെമ്മു_]
"ചെമ്മൂ..വാ ഇറങ്ങാം.."
എന്ന് ഇക്ക പറഞ്ഞപ്പോൾ ഉമ്മയോടും നാത്തൂനോടും യാത്ര പറഞ്ഞ് നിറകണ്ണുകളോടെ കാറിൽ കയറി ഇരുന്നു..ഗേറ്റ് കടക്കുന്നതുവരെ അവരെ നോക്കി നിന്നു..കണ്ണിൽ നിന്ന് അവർ മാഞ്ഞുതുടങ്ങിയപ്പോൾ പിടിച്ചു നിർത്തിയ കണ്ണുനീര് അണപൊട്ടി ഒഴുകി..മനസിലെ ഭാരം
കണ്ണുനീര് മായ്ച്ചുകളഞ്ഞപ്പോൾ തന്നെ നേരിയ ആശ്വാസം തോന്നി..
കരിമ്പ് ജ്യൂസ് കടയുടെ മുന്നിൽ ഇക്ക കാർ നിർത്തിയിട്ട് ഇറങ്ങിപോകുമ്പോൾ ഒരു കുഞ്ഞ് റോഡ് മുറിച്ചുകടക്കുന്നത് കണ്ടത്..എതിരെ പാഞ്ഞടുക്കുന്ന ലോറി ആ കുഞ്ഞ് ശ്രദ്ധിച്ചിരുന്നില്ല..നമ്മള് കാറിൽ നിനിറങ്ങുന്നതിന് മുമ്പ് ഇക്ക ആ കുഞ്ഞിനെ രക്ഷിച്ചപ്പോൾ അനുഭവപ്പെട്ട ഭയം ഇല്ലാതായി..ആ കുട്ടിയെ അമ്മയുടെ കയ്യിൽ ഏൽപ്പിക്കുമ്പോൾ ആ അമ്മ നിറകണ്ണുകളോടെ കൈ കൂപ്പി.. മോണകാട്ടി ചിരിക്കുന്ന ആ കുഞ്ഞിന്റെ മുഖം മനസിൽ നിറഞ്ഞുനിന്നു..
വരാൻ പോകുന്ന കുഞ്ഞു വാവ ഇതുപോലെ ചിരിക്കുന്നത് ഒരു നിമിഷം ചിന്തിച്ചു..ഒരു കുഞ്ഞു രാജകുമാരന്റെ മുഖം കണ്ണിൽ കണ്ടതും മുഖത്ത് ചെറു പുഞ്ചിരി വിടർന്നു..
ഇക്ക വിളിച്ചപ്പോഴാണ് വീട്ടിൽ എത്തിയത് അറിഞ്ഞത്..
🍁🍁🍁🍁🍁
[_ഫാമി_]
ചെമ്മു സത്യം അറിഞ്ഞപ്പോൾ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും ഒന്നും ഉണ്ടായില്ല..അതുകൊണ്ട് നമ്മള് ഹാപ്പി ആണ്..
കാറിൽ കേറിയതുമുതൽ പെണ്ണ് ചിന്തയിലാണ്..നമ്മള് വിളിച്ചപ്പോഴാണ് പെണ്ണുണർന്നത്..നമ്മള് നേരെ റൂമിലേക്ക് പോയപ്പോൾ പെണ്ണ് കിച്ചണിലേക്ക് പോയി..
ലഗേജ് വെച്ച് ബാൽക്കണിയിൽ വെറുതെ പോയപ്പോഴാണ് ബാബി ഗാർഡനിൽ ചെടികൾക്ക് വെള്ളം ഒഴിക്കുന്നത് കണ്ടത്..ഫോണിൽ കുത്തിക്കൊണ്ട് മാറി ഇരിക്കുന്ന ഇക്കാക്കാന്റെ കുളിപ്പിച്ചപ്പോഴ് ഇക്കാക്ക ബാബിയുടെ മുന്നിൽ പോയി തല കുടഞ്ഞു..
മൂന്ന് മാസം കഴിഞ്ഞാൽ ഉപ്പയും ഉമ്മയും ആകാൻ പോകുന്ന ആൾക്കാർ ആണെന്ന് ഇവരുടെ കുട്ടിക്കളി കണ്ടാൽ പറയത്തേയില്ല..
🍁🍁🍁🍁🍁
[_ഹാഫി_]
ഹെഡ് അയച്ചു തന്ന ഒരു കേസ് മറ്റുള്ള ഓഫീസേഴ്സിന് മെയിൽ ചെയ്യുമ്പോഴാണ് പെണ്ണ് നമ്മളെ മേത്ത് വെള്ളം ആക്കിയത്..ഫോൺ പോക്കെറ്റിൽ ഇട്ട് അവളുടെ അടുത്തേക്ക് പോയപ്പോൾ തന്നെ പെണ്ണ് പേടിച്ച് കണ്ണടച്ച് നിന്നു..നമ്മള് മെല്ലെ വെള്ളം കുടഞ്ഞപ്പോൾ പെണ്ണ് കണ്ണ് തുറന്നു..
ചമ്മിയ ഇളി പാസാക്കിയിട്ട് അവള് വെള്ളം നനയ്ക്കൽ തുടർന്നപ്പോൾ അവളെ ചെയറിൽ ഇരുത്തിച്ച് നമ്മള് നനയ്ക്കാൻ തുടങ്ങി..
"ആഹാ നല്ല ബെസ്റ്റ് ജോലി..ഇങ്ങനെ ആവണം ഹസ്ബൻഡ് ആയാൽ.."
ഫാമി വന്നിട്ട് അങ്ങനെ പറഞ്ഞപ്പോൾ നമ്മളൊന്ന് നോക്കി..
"നല്ല ജോലിയാണോ..എന്നാൽപിന്നെ നിനക്കും പറ്റും..ദാ പിടിച്ചോ.."
അവന് ഓസ് കൊടുത്തിട്ട് നമ്മള് പെണ്ണിനേയും കൂട്ടി അകത്തേക്ക് പോയി..
🍁🍁🍁🍁🍁
[_ഹാദി_]
വാവയെ കുളിപ്പിച്ച് ഉമ്മ പോയപ്പോൾ നമ്മൾ അവന് ഉടുപ്പ് ഇട്ടുകൊടുത്തിട്ട് കണ്ണെഴുതി പൗഡർ ഇട്ടുകൊടുത്തു..
സുന്ദരക്കുട്ടപ്പൻ ആക്കി..
ബാൽക്കണിയിൽ ടവൽ വിരിക്കാൻ പോയപ്പോഴാണ് ഫാമി ചെടികൾക്ക് വെള്ളം ഒഴിക്കുന്നത് കണ്ടത്..ചെമ്മു ബാബിയെ വിളിച്ച് കാണിച്ചുകൊടുത്തപ്പോൾ ഇക്കാക്ക കൊടുത്ത പണി ആണെന്ന് പറഞ്ഞു.. അത് കേട്ടിട്ട് നമ്മക്ക് ചിരി വന്നപ്പോൾ നമ്മളെ പോലെത്തന്നെ YAMI യും അങ്കിളിന്റെ വിശേഷങ്ങൾ കേട്ട് ചിരിക്കാൻ തുടങ്ങി..
🍁🍁🍁🍁🍁
[_ഹാമി_]
"മോനെ ഹാമി.."
നമ്മള് രാവിലെ ഹാദിയുടെ വീട്ടിൽ നിന്ന് നമ്മളെ വീട്ടിലേക്ക് ആരും കാണാതെ കയറുമ്പഴാണ് ഉപ്പ പിറകീന്ന് വിളിച്ചത്..
"ഹാ ഉപ്പ ഇവിടെ ഉണ്ടായിരുന്നോ..?ഇന്ന് ജോഗിങിന് ഒന്നും പോയില്ലേ..?"
"നീയും ഞാനും ഒന്നിച്ചല്ലേ പോകാറ്.."
"ഓഹ് അത് ഞാൻ ഓർത്തില്ല.."
"എഡി..നിന്റെ മോൻ വന്നിട്ടുണ്ട്..ഒളിച്ച് ഭാര്യ വീട്ടിൽ പോയി വന്നതല്ലേ..നല്ല ക്ഷീണം ഉണ്ടാവും ജ്യൂസ് കൊടുക്ക്.."
'ഉപ്പ നമ്മളെ കാണാഞ്ഞിട്ട് റൂമിൽ പോയി നോക്കിക്കാണും..പക്ഷെ,
നമ്മള് ഹാദിയുടെ വീട്ടിൽ പോയതാണെന്ന് ഉപ്പ എങ്ങനെ അറിഞ്ഞു..?'
"ഞാനെങ്ങനെ അറിഞ്ഞെന്നാവും നീ ചിന്തിക്കുന്നത്..?നിന്റെ ഇതേ പ്രായം കഴിഞ്ഞ് വന്നവനാ ഞാനും..എന്റെ അതേ സ്വഭാവം ആണ് നിനക്ക് കിട്ടിയത്..ഇനി നിനക്ക് പോകാൻ തോന്നുന്നുണ്ടെങ്കിൽ ആരും അറിയാൻ പാടില്ല.."
"നല്ല ബെസ്റ്റ് ഉപ്പാ..മകന് നല്ലത് ഉപദേശിക്കുന്നതിന് പകരം കൊനിഷ്ട്ട് പറഞ്ഞുകൊടുക്കുന്നത് കേട്ടില്ലേ..രണ്ടാളും എന്താന്ന് വെച്ചാൽ ചെയ്തോ..രണ്ടു ദിവസം ഞാൻ മോളുടെ വീട്ടിൽ പോയി നിൽക്കാൻ പോകുവാ..രണ്ടാളെയും ആ പരിസരത്ത് കണ്ടുപോകരുത്.."
ഉമ്മ നല്ല മാസ് ഡയലോഗ് അടിച്ചുകൊണ്ട് ബാഗുമായി കാറിൽ കേറി..കാറ് കോമ്പൗണ്ട് കടക്കുന്നതുവരെ രണ്ടുപേരെയും നോക്കി പുച്ഛിച്ചു..
"മോനെ..ഇപ്പോൾ നമ്മൾ ആരായി..?"
"സസിയുടെ മകൻ.."
എന്ന് നമ്മള് ഉപ്പയെ താങ്ങിക്കൊണ്ട് പറഞ്ഞപ്പോൾ ഉപ്പ പില്ലോ എടുത്ത് നമ്മളെ നേരെ എറിഞ്ഞു..നമ്മളത് ക്യാച്ച് ചെയ്ത് സോഫയിലിട്ടുകൊണ്ട് റൂമിലേക്ക് പോകാൻ വേണ്ടി സ്റ്റെയറിൽ കാല് കുത്തിയപ്പോൾ വയറ്റിൽ നിന്ന് കോഴി കൂവാൻ തുടങ്ങി..
കിച്ചണിൽ പോയി ആദ്യം തന്നെ ഒരു ചായ ഇട്ടുകുടിച്ചു..എന്തെങ്കിലും കഴിക്കാൻ ഉണ്ടോന്ന് ഓരോ പാത്രവും തുറന്നു നോക്കിയപ്പോഴാണ് ഉമ്മ എട്ടിന്റെ പണി തന്നിട്ടാണ് പോയതെന്ന് കത്തിയത്..
ഉപ്പയെ കിച്ചണിലേക്ക് കൂട്ടി വന്നിട്ട് നമ്മള് ഒരു ഫുഡ് ഐറ്റത്തിന്റെ റെസിപ്പി നോക്കി..അതിനുവേണ്ട സാധങ്ങൾ ഉപ്പയ്ക്ക് പറഞ്ഞുകൊടുത്തിട്ട് നമ്മളും ഹെൽപ്പ് ചെയ്തു..ചപ്പാത്തി വിത്ത് ചിക്കൻ കബാബ് ആൻഡ് ചിക്കൻ സൂപ്പ് റെഡിയാക്കിയിട്ട് സേർവ് ചെയ്തിട്ട് അതിന്റെ ഫോട്ടോസ് ഉമ്മാക്ക് അയച്ചുകൊടുത്തു..
നമ്മക്കിട്ട് പണിയാൻ പോയതല്ലേ..ഇനി ഉമ്മ ഇല്ലാതെ ഉപ്പയും നമ്മളും ഒരു വിലസ് വിലസും ചങ്ങായിമാരെ..ഹി ഹി..
ഉപ്പ നമ്മടെ കൂടെ സൈറ്റിലേക്ക് വരുന്നതുകൊണ്ട് ഉപ്പയെയും കൂട്ടി അവിടെ പോയി..ഉപ്പയുടെ ഐഡിയ അനുസരിച്ച് ഒരു ഹോമിന്റെ പ്ലാൻ വരച്ചപ്പോൾ വന്ന ഇൻവെസ്റ്റേഴ്സിന് അത് ഇഷ്ടമായി..
"ഉപ്പാ,,ഇങ്ങള് മുത്താണ് മുത്ത്.."
"നിന്റെ ഉമ്മയോ..?"
"അതെന്റെ മുത്തിന്റെ ചക്കര..പ്ലാൻ കാര്യത്തിൽ ഇനി ഉപ്പ ആണ് എന്റെ ഗുരു..ഉപ്പയിൽ നിന്ന് എനിക്ക് ഇനിയും കുറേ പഠിക്കാനുണ്ട്..ഈ പ്ലോട്ടിന് എടുക്കാവുന്ന ബിൽഡിങ് ഞാൻ പറഞ്ഞുകൊടുത്തിട്ടും അവർക്ക് തൃപ്തി ഇല്ലായിരുന്നു..ഈ പ്ലാൻ കണ്ടപ്പോൾ അവര് മൂക്കും കുത്തി വീണു.. ഹോ യുവർ ഗ്രേറ്റ് ഡാഡ്..ലവ് യൂ.."
"മതിയെടാ ചെക്കാ..ഉച്ചഭക്ഷണം എവിടുന്ന..ഇവിടടുത്ത് എനിക്കറിയാവുന്ന ഒരു റെസ്റ്റോറന്റിൽ നിന്ന് ആയാലോ..?"
"വയറിന് കേടാവോ..?"
"ഹേയ്..ക്വാളിറ്റിയുടെ കാര്യത്തിൽ നമ്പർ വൺ ആണ് ആ റെസ്റ്റോറന്റ്..അവിടെ കയറുമ്പോൾ തന്നെ നിനക്കത് ബോധ്യപ്പെടും.."
"എന്നാൽ പിന്നെ നിങ്ങ കയറിയിരിക്ക്.."
"കേറുവല്ലേ ചെക്കാ.."
റെസ്റ്റോറന്റ് എത്തിയപ്പോൾ ഉപ്പ ആദ്യം ഇറങ്ങി..
*THE TASTE OF NATURE*
എന്നെഴുതിവെച്ച വലിയ ബോഡ് കണ്ടപ്പോൾ തന്നെ ഇവിടുത്തെ ഫുഡിൽ നാടൻ ഐറ്റംസ് ഉണ്ടാവുമെന്ന് മനസിലായി..
എല്ലാം ഓർഡർ ചെയ്തത് ഉപ്പ ആയതുകൊണ്ട് നമ്മള് മിണ്ടാതെ ഇരുന്ന് കഴിച്ചു കൊടുത്തു..നാടനും വെസ്റ്റേൺ സ്റ്റൈലും കൂടിയുള്ള ഡിഷസ് ആയിരുന്നു മിക്കതും..നമ്മള് ബില്ല് പേ ചെയ്യാൻ പോകുമ്പോഴ് അതിന്റെ ഓണർ തടഞ്ഞു..
"മോൻ ആദ്യമായി വന്നതല്ലേ..അതുകൊണ്ട് ക്യാഷ് വേണ്ട.."
എന്ന് ആ അങ്കിൾ പറഞ്ഞപ്പോൾ നമ്മളൊന്ന് ചിരിച്ചുകൊടുത്തു.. ഹാദിയെയും മോനെയും ഒരു ദിവസം കൂട്ടിവരാൻ പറഞ്ഞപ്പോൾ നമ്മളതിന്
സമ്മതിച്ചു..കൈ കൊടുത്ത് പിരിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ മനസിനൊരു ഉന്മേഷം തോന്നി..
🍁🍁🍁🍁
[_ഹാദി_]
ഉമ്മ കയറി വരുന്നത് നമ്മള് ബാൽക്കണിയിൽ നിന്ന് കണ്ടിരുന്നു..മോനൂനെയുമെടുത്ത് നമ്മള് താഴേക്ക് ചെന്നപ്പോൾ ഉമ്മ ഓടിവന്ന് അവനെ എടുത്തു..ഉമ്മയുടെ കയ്യിലുള്ള ബാഗ് നമ്മള് വാങ്ങിച്ചു..ഉമ്മ വന്നതിന്റെ ഉദ്ദേശവും കുറച്ചു ദിവസം ഇവിടെ ഉണ്ടാവുമെന്നും പറഞ്ഞപ്പോൾ നമ്മളൊന്ന് ചിരിച്ചു..
ഉമ്മ വന്നതോടുകൂടി നമ്മടെ ഉമ്മയ്ക്ക് സംസാരിക്കാൻ ഒരു കൂട്ട് കിട്ടി..രണ്ടും കിച്ചണിൽ വാചകപ്പയറ്റ് നടത്താൻ തുടങ്ങിയപ്പോൾ രണ്ട് ബാബിമാരും YAMI യെ കളിപ്പിക്കുന്നത് നോക്കി ഇരുന്നു..
"മാഹി,,,നീ ഇന്നുമുതൽ താഴെയുള്ള റൂമിൽ കിടന്നാൽ മതി.."
എന്ന് ഉമ്മ ബാബിയോടായി വന്നു പറഞ്ഞു..
"ഇക്ക..?"
"അവനാണ് എന്നോട് ഇങ്ങോട്ട് ഈ കാര്യം പറഞ്ഞത്..ഇനി സ്റ്റെയർ കേറി ഇറങ്ങാൻ പാടില്ല..നല്ലവണ്ണം ശ്രദ്ധിക്കണം.."
"ശരി ഉമ്മാ.."
🍁🍁🍁🍁🍁
[_മാഹി_]
ലഗേജുമായി ഇറങ്ങി വരുന്ന ഇക്കയെ കണ്ട് നമ്മള് എഴുന്നേൽക്കാൻ പോയപ്പോൾ ഇക്ക ഇരിക്കാൻ പറഞ്ഞു..എല്ലാ സാധനങ്ങളും ഇക്ക റൂമിൽ കൊണ്ടുവെച്ചിട്ട് നമ്മളെ മുന്നിൽ ഒരു ഗ്ലാസ് വെള്ളവും മെഡിസിന്റെ ബോക്സുമായി വന്നിരുന്നു..
"എന്നെക്കൊണ്ട് ബുദ്ധിമുട്ടായി അല്ലെ..?"
"ശ്..എല്ലാം നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ..അപ്പോൾ ഇതൊന്നും എനിക്കൊരു ബുദ്ധിമുട്ട് അല്ല.."
"ഹാ.."
മെഡിസിൻ കഴിച്ചാൽ ഉറക്കം പതിവാക്കിയതുകൊണ്ട് ഇക്ക നമ്മളെയും കൂട്ടി റൂമിലേക്ക് പോയി..പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു..
🍁🍁🍁🍁🍁
[_ഹാഫി_]
ഈയിടെയായി പെണ്ണിന് എന്തോ വിഷമം ഉണ്ട്..എന്താണെന്ന് ചോദിച്ചാലും അവൾ പറയില്ലല്ലോ..ഹാ..നോക്കാം..
പെട്ടെന്ന് മാഹി കരയുന്നത് കേട്ട് നമ്മള് റൂമിലേക്ക് ഓടി ചെന്നപ്പോൾ പെണ്ണ് നല്ല മയക്കത്തിലാണ്..ഒരു നിമിഷം പേടിച്ചുപോയി..
ഫോണിലെ മെസേജ് നോട്ടി കണ്ട് ഫോണെടുത്തു..അതിലുള്ള പിക്ക് കണ്ട് വേഗം കാറെടുത്ത് ലക്ഷ്യ സ്ഥാനത്തേക്ക് പറപ്പിച്ചു..
തുടരും...
*💞RAB BANAYA ISHQ💞*
*Part»45*
അവിടേക്ക് പോകുമ്പോഴും അവശയായ ലാമിയുടെ ഫോട്ടോ മനസിൽ തെളിഞ്ഞുവന്നു..പഴയ കോട്ടയുടെ മുന്നിൽ എത്തിയപ്പോൾ ഹാമിഷിനെ കണ്ടുപിടിക്കാൻ വേണ്ടി മാഹിയുടെ കൂടെ ഇവിടെ വന്നത് ഓർമ വന്നു..
ഓരോ ചുവടെടുത്ത് മുന്നോട്ട് വെക്കുമ്പോഴും അവൾക്ക് ഒന്നും സംഭവിച്ചിട്ടുണ്ടാകല്ലേ എന്നായിരുന്നു മനസ്സ് മുഴുവനും..
'ഫുൾ പോലീസ് പ്രൊട്ടക്ഷൻ ഏർപ്പാട് ചെയ്ത ലാമി എങ്ങനെ ഇവിടെ എത്തി..ആരാ ആ ഫോട്ടോ അയച്ചത്..ഇല്ല ഇറ്റ്സ് എ ട്രാപ്പ്..ലാമി ആണ് അവളെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കാൻ ഹാഫിസ് മണ്ടനല്ല.. കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പോകാം..'
കാറിന്റെ ബോണറ്റിൽ ഇരുന്നുകൊണ്ട് അടുത്ത മെസേജിന് വേണ്ടി കാത്തിരുന്നു..മെസേജ് ഒന്നും കാണാതായപ്പോൾ നമ്മള് ആ കോട്ട മുഴുവനും ഒന്ന് നോക്കി..അതിന്റെ മുകളിലുള്ള ജനലിൽ കൂടി നോക്കുന്ന ലാമിയെ കണ്ടതും നമ്മള് വിചാരിച്ചതുപോലെ ഇതൊരു ട്രാപ്പ് ആയിരുന്നെന്ന് മനസിലായി..സമയം പാഴാക്കാതെ കാറുമെടുത്ത് നേരെ ശ്യാമിന്റെ ഗസ്റ്റ് ഹൗസിലേക്ക് പോയി..
"ശ്യാം ഈ നമ്പറിന്റെ ഫുൾ ഡീറ്റിയൽസ് എനിക്ക് വേണം.."
"ഹാ.. ഞാനൊന്ന് നോക്കട്ടെ.."
ശ്യാം ആ നമ്പറിന്റെ ഡീറ്റിയൽസ് ചെക്ക് ചെയ്യാൻ തുടങ്ങി..
"ഡാ ഈ നമ്പറിന്റെ ഓണർ ലാമിയ ആണല്ലോ..?"
"അപ്പോൾ ഞാൻ ഊഹിച്ചത് വെറുതെ ആയില്ല..എനിക്കറിയാം അവൾക്ക് ഒരിക്കലും മാറാൻ കഴിയില്ല.."
"അപ്പോൾ നിനക്ക് ഈ നമ്പറിൽ നിന്നാണോ മെസേജ് വന്നത്..?"
"അതേടാ..അവളുടെ അവശയായ പോലുള്ള ഫോട്ടോ കണ്ട് ഏകദേശം ഒരൂഹം വെച്ച് കോട്ടവരെ പോയി..പക്ഷെ,എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് മണത്തിരുന്നു.. ഇപ്പോൾ ക്ലിയർ ആയി.."
"അവളൊക്കെ ഒരു പെണ്ണ് ആന്നോടാ..?"
"നോ..ഷീ വാസ് എ ഡെവിൾ.."
"അങ്ങനെയാണെങ്കിൽ ഇതുവരെ അവൾ നിന്റെ മുന്നിൽ ഡ്രാമ കളിക്കുകയായിരുന്നു..
ഇവൾക്കുപിന്നിൽ ഇനി ആളുണ്ടോ..എന്തോ എനിക്കങ്ങനെ തോന്നുന്നു..സൂക്ഷിക്കണം..
അറിഞ്ഞിടത്തോളം അവൾ അപകടകാരിയാണ്.."
"അറിയാം..ഇനി ഹാഫിസിന്റെ കളിയാണ് നടക്കാൻ പോകുന്നത്..അവൾക്കുപിന്നിൽ ഒരാൾകൂടി ഉണ്ട്..അത് ആരാണെന്ന് ആദ്യം കണ്ടുപിടിക്കണം.."
"എന്റെ എല്ലാ ഹെൽപ്പും ഉണ്ടാവും.."
"എന്നാ ഞാൻ പോട്ടെ.."
"ഓക്കെ.."
🍁🍁🍁🍁🍁
[_ലാമിയ_]
"ഷിറ്റ്..അവൻ..അവനെന്റെ പ്ലാൻ മനസിലാക്കിയല്ലോ..ഇനി എന്താ ചെയ്യുവാ..ഹ്മ്..ലാമിയുടെ കയ്യിലാണോ
പ്ലാൻ ഇല്ലാത്തത്..ജസ്റ്റ് വെയ്റ്റ് മിസ്റ്റർ ഹാഫിസ്.."
അവൾ നേരെ അവളുടെ വീട്ടിലേക്ക് പോയി..ചെയ്യാനുള്ള കാര്യം ഒന്നുകൂടി ഉറപ്പുവരുത്തി..മനസിൽ അതൊന്ന് വിശ്വലൈസ് ചെയ്തിട്ട് അവൾ പൊട്ടിച്ചിരിച്ചു..സിഗരറ്റ് എടുത്ത് കത്തിച്ച് വലിച്ചു..
അതിന്റെ ലഹരി അവളുടെ തലയ്ക്കുപിടിക്കാൻ തുടങ്ങി..ഹാഫിസിന്റെ ഫോട്ടോയിൽ അവൾ ചുംബനങ്ങൾ കൊണ്ട് മൂടി..
"എന്റെ ഈ ഒരേയൊരു പ്ലാൻ മതി..എനിക്കവനെ സ്വന്തം ആവാൻ..അത് കഴിഞ്ഞാൽ ആ NH നെ ഞാൻ തീർക്കും..അവന്റെ കയ്യിലുള്ള ക്യാഷ് എത്രയും പെട്ടെന്ന് അടിച്ചു മാറ്റണം..നാളെത്തന്നെ അവിടേക്ക് പോകണം.."
🍁🍁🍁🍁🍁
[_മാഹി_]
മയക്കം വിട്ടുണർന്നപ്പോൾ ഇക്കയെ കാണുന്നില്ല..ഫോണെടുത്ത് ഡയൽ ചെയ്യാൻ പോകുമ്പഴേക്കും ഡോറടയുന്ന ശബ്ദം കേട്ട് ആ ഭാഗത്തേക്ക് നോക്കി..
"നിങ്ങളെവിടെ പോയതാ..?"
"ഒരു ക്രൈം.."
"ഹോ അങ്ങേരുടെ ഒരു ക്രൈം..നിങ്ങൾക്ക് ഈ പണി അല്ലാതെ വേറെയൊന്നും കിട്ടിയില്ലേ..?
ഫുഡ് കഴിക്കാതെ ഇറങ്ങി പോവുക..
എന്തിനാ ഇക്കാ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ അലയുന്നത്..?"
"അതിന് നീ എന്തിനാടി കരയുന്നത്...?"
"നിങ്ങൾക്കിത് വെറും തമാശ ആയി തോന്നുന്നുണ്ടോ..ഞാൻ ഇല്ലാതായാലെ....."
മുഴുവനാക്കുന്നതിന് മുമ്പ് ഇക്ക നമ്മളെ ചുണ്ടിൽ വിരൽ വെച്ചു..
"ഇനി ഒരിക്കൽകൂടി ഇങ്ങനെ പറഞ്ഞാൽ ഉണ്ടല്ലോ പിന്നെ ഞാൻ എന്റെ പാട്ടിനുപോകും.."
മറുത്തൊന്നും മൊഴിയാതെ നമ്മള് മൗനം നടിച്ചിരുന്നു..ഇക്ക നമ്മളെ മുഖം കയ്യിൽ കോരിയെടുത്തു..
"നിനക്കെന്തെങ്കിലും സംഭവിക്കുന്നത് എനിക്ക് ഓർക്കാൻ പോലും വയ്യ..ഇനി
അങ്ങനെയൊന്നും പറയല്ലേ..മോനെ,,
നീ ഉമ്മയെ പറഞ്ഞു മനസിലാക്ക്.."
ഇക്ക പെട്ടെന്ന് എഴുന്നേറ്റ് പോയപ്പോൾ നമ്മള് കൈ പിടിച്ചു വലിച്ചു..
"സോറി..."
എന്ന് രണ്ട് ചെവിയിൽ പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഇക്ക കൈ തട്ടിമാറ്റി..നമ്മളെ നെറ്റിയുമായി ഇക്കയുടെ നെറ്റി മുട്ടിച്ചു..അരയിലൂടെ
കയ്യിട്ട് നമ്മളെ അടിപ്പിച്ചു നിർത്തിയപ്പോൾ നമ്മള് ചിരിച്ചുകൊണ്ട് വയറ്റിനൊരു കുത്തും കൊടുത്ത് ഹാളിലേക്ക് പോയി..
നമ്മള് കിച്ചണിലേക്ക് പോകുമ്പോഴാണ് ചെമ്മുവിനെ കണ്ടത്..
"മാഹി..."
"എന്താടാ..നിന്റെ മുഖമൊക്കെ എന്താ വല്ലാതിരിക്കുന്നെ...?"
"നീ വന്നേ..."
"എന്താ കാര്യം..?"
അവള് നമ്മളെയും കൊണ്ട് ഗാർഡനിലെ ചെയറിൽ ഇരുന്നു..പിനീടങ്ങോട്ട് പെണ്ണ് പറയുന്ന കാര്യങ്ങൾ കേട്ട് നമ്മക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..
"ഇതാരോടും പറയണ്ട..
അവരറിയാതെ അവരെ നിരീക്ഷിക്കണം..അവരെ കയ്യോടെ പിടി കൂടണം.."
"ഹാ..ആ കാര്യം ഞാനേറ്റു.."
"സൂക്ഷിക്കണം.."
"ഹാടി.."
തൽക്കാലം ഈ കാര്യം രഹസ്യമായി ഇരിക്കട്ടെ...
🍁🍁🍁🍁🍁
[_ചെമ്മു_]
ഇനിയാണ് നമ്മുടെ കളി..നിങ്ങളോട് പറയാത്തത് വേറെ ഒന്നും കൊണ്ടല്ല..
അവരെ ആദ്യം ഒന്ന് പിടിക്കട്ടെ..എന്നിട്ട് പറയാം..
എന്നാ നമ്മള് പോയിട്ട് ഫസ്റ്റ് സ്റ്റെപ്പ് ചെയ്യട്ടെ...
🍁🍁🍁🍁🍁
[_ഫാമി_]
ചെമ്മുവിനെ കാണാഞ്ഞിട്ട് നമ്മള് കിച്ചണിൽ പോയി നോക്കിയപ്പോഴാണ് ബാബി അവള് പുറത്തുപോയെന്ന് പറഞ്ഞത്..
എന്തോ അവളെന്നോട് ഒളിക്കുന്നുണ്ട്..വരട്ടെ കണ്ടുപിടിക്കും ഈ ഫാമിദ്..
🍁🍁🍁🍁🍁
[_ഹാമി_]
ഉമ്മ അവിടെ സ്ഥിര താമസം തുടങ്ങിയപ്പോൾ നമ്മൾ കുടുങ്ങി..അതുകൊണ്ട് ഇന്നുതന്നെ നമ്മള് ഉമ്മയെ കൂട്ടിക്കൊണ്ട് വരും..അല്ലേൽ ശരിയാവില്ല..
കാറെടുത്ത് ഹുസൈൻ മാൻഷനിലേക്ക് കയറുമ്പോഴാണ് ഹാദി സിറ്റൗട്ടിൽ ഇരിക്കുന്നത് കണ്ടത്..അവള് ചിരിക്കുന്നത് കണ്ടിട്ട് നമ്മള് ആ ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടെ ഉള്ളത് കണ്ട് നമ്മക്കും ചിരി വന്നു..
തുടരും..
*💞RAB BANAYA ISHQ💞*
*Part»46*
നമ്മളെ പുന്നാര ഉപ്പ നമ്മളെക്കാളും മുന്നേ വന്നിട്ട് YAMI യെ പുറത്തിരുത്തിക്കൊണ്ട് ആന കളിക്കുന്നു..
"ഉപ്പയെപ്പോഴാ വന്നത്..?ഉമ്മ ഈ പരിസരത്ത് കണ്ടുപോകരുതെന്ന് പറഞ്ഞിട്ട്.."
നമ്മള് ചോദിച്ചപ്പോൾ ഉപ്പ മോനെ ഹാദിയുടെ കയ്യിൽ വെച്ചുകൊടുത്തിട്ട്
നേരെ നിന്നു..
"നിന്റെ ഉമ്മ നിന്നോടും കൂടിയല്ലേ പറഞ്ഞത്..എന്നിട്ട് നീയെന്താ ഇവിടെ..?"
"അത്..ഞാൻ ഉമ്മയെ കൂട്ടിക്കൊണ്ടുപോകാൻ.."
"എന്നെ കൊണ്ടുപോകാൻ ഞാൻ നിന്നോട് പറഞ്ഞോ..?"
എന്നും ചോദിച്ചുകൊണ്ട് ഉമ്മ വന്നപ്പോൾ മൂന്നുപേരും നമ്മളെ ഫോക്കസ് ചെയ്ത് നോക്കാൻ തുടങ്ങി..
"തോന്നി വന്നു..ഇനി ഞാനിവിടെ നിൽക്കുന്നില്ല..ഭാര്യയും ഭർത്താവും എന്നും ഒറ്റക്കെട്ട് ആണല്ലോ..ഞാൻ ഇറങ്ങുവാ ഹാദി.."
അവിടുന്ന് ഇറങ്ങിയിട്ട് നേരെ വീട്ടിലേക്ക് വിട്ടു..
🍁🍁🍁🍁🍁
[_ഹാദി_]
"പാവം ഒന്നും കഴിക്കാതെ ആവും പോയത്..നിങ്ങളെന്തിനാ അവനോട് അങ്ങനെ പറഞ്ഞത്..?"
"ആഹാ..ഇപ്പൊ എനിക്കായോ കുറ്റം..?
നീയും പറഞ്ഞില്ലേ..?"
"ഉമ്മാ,,ഉപ്പാ,,രണ്ടുപേരും വെറുതെ വഴക്ക് കൂടണ്ട..വിശക്കുമ്പോൾ ഇക്ക
വന്നോളും.."
"ഇല്ല മോളെ..അവൻ വാശിക്കാരൻ ആണ്..ഇനി വരുമെന്ന് തോന്നുന്നില്ല.."
എന്നും പറഞ്ഞുകൊണ്ട് ഉമ്മ അകത്തേക്ക് പോയപ്പോൾ ഉപ്പ YAMI യെ എടുത്തുകൊണ്ട് അകത്തേക്കും പോയി..കുറേ പ്രാവശ്യം ഇക്കയെ വിളിച്ചെങ്കിലും എല്ലാ കോളും കട്ട് ചെയ്തു..വീണ്ടും വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്തു..
🍁🍁🍁🍁🍁
[_മാഹി_]
ചെമ്മു പോയകാര്യം ഏകദേശം ഓക്കെ ആയെന്ന് മെസേജ് ചെയ്തപ്പോൾ നമ്മള് അവളോട് വേഗം വരാൻ പറഞ്ഞു..
അവളിനി അവിടെ കുറേ നേരം നിന്നാൽ സംശയം തോന്നും..
പിടിക്കപ്പെടും..അവളെപ്പോലെ കുഞ്ഞിനും ദോഷം ചെയ്യും..
നമ്മള് ചെമ്മുവിന്റെ വരവും കാത്ത് ഇരിക്കുമ്പഴാണ് ഹാദി തീ പിടിച്ചതുപോലെ ഫോണും കയ്യിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടത്..
"ഹാദി,നീ എന്താ തീ പിടിച്ചതുപോലെ ഇങ്ങനെ നടക്കുന്നത്..?"
എന്ന് നമ്മള് ചോദിച്ചപ്പോൾ നടന്നത് മുഴുവനും പറഞ്ഞു..
"ഇതിനാണോ ഇങ്ങനെ ടെൻഷൻ ആവുന്നത്?ദേഷ്യം ഒന്ന് തണുക്കുമ്പം ഹാമി വന്നോളും.."
"ഹാ അങ്ങനെ തന്നെയാ എന്റേയും വിശ്വാസം.."
"നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.."
"ബാബി ആരെയോ കാത്തു നിൽക്കുന്നതുപോലെ ഉണ്ടല്ലോ..?"
"ആഹ്..ചെമ്മുവിനെ.."
"എന്നാ പണി നടക്കട്ടെ..ഞാൻ YAMI ക്ക് കുറുക്ക് കൊടുക്കട്ടെ.."
"ഹാ.."
ചെമ്മു പോയ കാറ് വരുന്നത് കണ്ടപ്പോഴാണ് ആശ്വാസം ആയത്..
"പോയ കാര്യം...?"
"ഈ ചെമ്മു അല്ലെ പോയത്..സക്‌സസ് ആണ്.."
"ഹോ..എന്റെ മുത്താണ്..ആരെങ്കിലും നിന്നെ കണ്ടോ..?"
"എവിടുന്ന്..ഞാൻ ഇട്ട ഡ്രെസ് പച്ച..പോരാത്തതിന് ആ വീട് മുഴുവൻ പച്ച ആണ്..എന്നെപ്പോലും എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല..പിന്നെയാ അവർക്ക്.."
"ഹോ..ഒരു സ്റ്റെപ്പ് മാത്രമേ കഴിഞ്ഞുള്ളു..മറു ഭാഗത്തുള്ളവർ സ്‌ട്രോങ് ആയതുകൊണ്ട് ഇനിയുള്ള കാര്യങ്ങൾ വളരെ ആലോചിച്ചു വേണം ചെയ്യാൻ.."
"ആഹ്..അതുതന്നെയാ എന്റെയും അഭിപ്രായം..ഈ പെൻഡ്രൈവ് സൂക്ഷിച്ച് വെക്കണം..ഇത് പോയാൽ പിന്നെ പരിശ്രമം വെറുതെ ആവും.."
"എനിക്കറിയാമെടാ.."
"നീ ഇവിടിങ്ങനെ നിൽക്കണ്ട..ഇക്കാക്കക്ക് സംശയം തോന്നും..അകത്തേക്ക് വാ.."
"ഹാ ശരി.."
റൂമിൽ സേഫ് ആയി പെൻഡ്രൈവ് വെച്ചിട്ട് കിച്ചണിലേക്ക് പോയി..റെസ്റ്റ് എടുക്കെന്നും പറഞ്ഞുകൊണ്ട് രണ്ട് ഉമ്മമാരും നമ്മളെ അവിടുന്ന് പുറത്താക്കിയപ്പോൾ നമ്മള് സ്ഥിരം പ്ലെയ്‌സ് ആയ ഗാർഡനിലെ ചെയറിൽ ഇരുന്നു..
🍁🍁🍁🍁🍁
[_ഹാഫി_]
നാസിൽ വിളിച്ചിട്ട് പുറത്തേക്ക് പോകാൻ വേണ്ടി റെഡി ആയി കാറിൽ കയറുന്നതിന് മുമ്പ് മാഹിയോട് പറയാമെന്നു കരുതി അകത്തേക്ക് കയറുമ്പോഴാണ് പെണ്ണ് ചെയറിൽ ഇരിക്കുന്നത് കണ്ടത്..
"മാഹി,,ഞാൻ പുറത്തേക്ക് പോകുവാ.."
"പോയി വാ ഇക്കാ.."
"ഇത് എന്റെ മാഹിക്കും..പിന്നെ ഇതെന്റെ മോനൂനും.."
രണ്ട് കവിളിലും ചുംബിച്ചിട്ട് നമ്മള് നാസിൽ ഉള്ള സ്ഥലത്തേക്ക് പോയി..
🍁🍁🍁🍁🍁
[_നാസിൽ_]
ഫോണിലേക്ക് വന്ന മെസേജ് അറിയിക്കാനാണ് സാറിനോട് വരാൻ പറഞ്ഞത്..
"സാർ..."
"എന്റെ പൊന്നളിയ ഇനിയെങ്കിലും സാർ എന്നുള്ള വിളി മാറ്റി ഹാഫി എന്ന് വിളി.."
"ഞാൻ ശ്രമിക്കാം.."
"നീയെന്തിനാ പെട്ടെന്ന് വരാൻ പറഞ്ഞത്..?"
"ഈ മെസേജ്.."
🍁🍁🍁🍁🍁
[_ഹാഫി_]
അവൻ നമ്മൾക്ക് നേരെ ഫോൺ കാണിച്ചപ്പോൾ നമ്മള് ആ മെസേജ് നോക്കി..
*"നാസിൽ അല്ലെ..ഞാൻ *നംഷാദ് ഹുസൈൻ* പേരിന്റെകൂടെയുള്ള ഹുസൈൻ കേട്ട് ഞെട്ടിക്കാണും അല്ലെ..പക്ഷെ,ഞാൻ വേറെ ഹുസൈന്റെ മകൻ ആണ്..
താനിപ്പോൾ വിചാരിക്കുന്നുണ്ടാവും ഇയാളെന്തിനാ എനിക്ക് മെസേജ് അയക്കുന്നതെന്ന്..എന്താണെന്ന് പറയാം..
നിങ്ങളുമായി റിലേറ്റെഡ് ആയ എല്ലാവരെയും എനിക്കറിയാം എക്സ്പെഷലി ഹാഫിസ് ഹുസൈൻ..അവനെ അങ്ങനെ മറക്കാൻ പറ്റുമോ..ഷാദ് നെ അറിയുമോ ന്ന് സമയം
കിട്ടുമ്പോൾ അവനോട് ചോദിക്കണം..
അധികം വൈകാതെ ഞാനവന്റെ മുന്നിലേക്ക് വരുമെന്ന് പറഞ്ഞേക്ക്.."*
"ഇവനെ ഹാഫിക്ക് അറിയുമോ..?"
"ഹ്മ്..അറിയാം നംഷാദ് ഹസീബ്..എന്റെ കൂടെ ചെറുപ്പം തൊട്ടേ പഠിച്ചവൻ.."
"ഓഹ്..ആളിത്തിരി പിശക് ആണല്ലേ.."
"ആഹ്..മുബൈയിൽ ആണ്..അവനിപ്പോൾ നാട്ടിൽ എത്തിയിട്ടുണ്ടാവും.."
"എന്തായാലും ഒരു കൂടിക്കാഴ്ച്ച ഉണ്ടാവുമെന്നുറപ്പ്..പക്ഷെ,ഒരു സംശയം..അവന് എന്റെ നമ്പർ എങ്ങനെ കിട്ടി.."
"അവന് അതൊക്കെ ഈസി ആണ്..എന്തായാലും അവൻ വൈകാതെ എന്നെ കാണാൻ വരുമെന്നല്ലേ പറഞ്ഞത്..ഞാൻ വെയ്റ്റിംഗ് ആണ്.."
വീട്ടിലേക്ക് മടങ്ങിയിട്ട് റൂമിലുള്ള പഴയ ബോക്സിൽ നിന്ന് ഒരു വലിയ ഡയറി എടുത്തു..അന്ന് ഓരോ സംഭവങ്ങളായി എഴുതി വെച്ചിരുന്ന ഡയറി ആണിത്..
*"യെസ് നംഷാദ് ഹസീബ്..മൈ ഓപ്പോസർ.."*
🍁🍁🍁🍁🍁
[_ഹാമി_]
രാവിലെ മുതൽ ഒന്നും കഴിക്കാത്തതുകൊണ്ട് നമ്മള് റെസൊറന്റിൽ പോയി കഴിക്കാമെന്ന് വിചാരിച്ച് പോക്കെറ്റിൽ പേഴ്‌സിന് തപ്പിയപ്പോൾ അത് എടുത്തിട്ടില്ല..
മതിലുചാടി ഹാമിയുടെ റൂമിലേക്ക് കയറി..അവള് YAMI ക്ക് കുറുക്ക് കൊടുക്കുവാണ്..നമ്മളെ കണ്ടയുടൻ മോനു ചിരിക്കാൻ തുടങ്ങി..നമ്മള് പെണ്ണിന്റെ ഷോൾഡറിൽ കൈ വെച്ചപ്പോഴേക്കും പെണ്ണ് ഞെട്ടിക്കൊണ്ട് നോക്കി..
"ഹോ നിങ്ങളായിരുന്നോ..വെറുതെ അല്ല ചെക്കൻ ചിരിച്ചത്.."
"നീ വേഗം പോയി കഴിക്കാൻ എടുക്കെഡി ഒന്നും കഴിച്ചിട്ടില്ല.."
"എന്റെ റബ്ബേ..നിങ്ങളിവിടെ ഇരിക്ക്..ഞാൻ പോയി എടുത്തിട്ട് വരാം.."
"ഹാ.."
🍁🍁🍁🍁🍁
[_ഫാമി_]
നമ്മള് ഓഫീസിൽ നിന്ന് ഫുഡ് കഴിക്കാൻ വേണ്ടി വന്നു..ഒന്ന് ഫ്രഷാവാൻ വേണ്ടി റൂമിലേക്ക് കയറുമ്പഴാണ് ഒരു ഫോട്ടോ നിലത്തു വീണത്..
അതിലുള്ള ആളെ കണ്ട് നമ്മളൊന്ന് ഞെട്ടി..
തുടരും..
*💞RAB BANAYA ISHQ💞*
*Part»47*
ഇക്കാക്ക എന്തോ തിരയുന്നത് പോലെ തോന്നി,നമ്മള് ആ ഫോട്ടോ കാണിച്ചു കൊടുത്തു..
"ഇത്...ഇത് അവൻ അല്ലെ..?"
"ഷാദ്..നിനക്കറിയോ ഇവനെ..?"
"ഇവനെ..ഇവൻ ഞാൻ ഇന്ന് കണ്ടിരുന്നു..?"
"വാട്ട്...?"
"യെസ്..ഒരു മാളിൽ വെച്ച്.."
"കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ..?"
"ഇല്ല..പക്ഷെ,ഇവൻ പറയുന്നത് ഞാൻ കേട്ടിരുന്നു..?"
"എന്താ അവൻ പറഞ്ഞത്..?"
"ഹാഫിസിന്റെ മുന്നിൽ ഞാൻ എത്തുമ്പോൾ അവന്റെ കുടുംബം ഇല്ലാതായിട്ടുണ്ടാവണം.."
"വന്ന് വന്ന്,അവനെന്റെ കുടുംബത്തെ തൊട്ടു കളിക്കാൻ ധൈര്യം ഉണ്ടായോ..?"
"നിങ്ങള് തമ്മിൽ മുൻ പരിചയം ഉണ്ടോ..?"
"ഹ്മ് ഉണ്ട്..കുറച്ചുകാലം എന്റെ കൂടെ ഉണ്ടായിരുന്നു..ഐ മീൻ CBI.. അന്നൊക്കെ നല്ല പെരുമാറ്റം ആയിരുന്നു..പിന്നെ പിന്നെ അവന്റെ പ്രവൃത്തിയും സ്വഭാവും മാറാൻ തുടങ്ങി..ഒരു സൈക്കോ പോലെ..CBI ഹെഡ് ആവേണ്ടവൻ പ്രവൃത്തി കൊണ്ട് നഷ്ടപ്പെടുത്തി..അതിന് കാരണം ഞാൻ ആണെന്നും പറഞ്ഞ് എന്നെ കുറ്റപ്പെടുത്തിയിരുന്നു.."
"ഓഹ്..പിക്ക് കണ്ടപ്പോൾ ഞാൻ കരുതി മാന്യൻ ആവും ന്ന്..സൈക്കോ ഷാദ്.."
🍂🍂🍂🍂🍂🍂
ഇന്നാണ് നമ്മളെ YAMIയ്ക്ക് പേരിടുന്നത്..നാൽപത് ദിവസം ആയി..പോരാത്തതിന് ഇന്ന് സ്‌പെഷ്യൽ ഡേ ആണ്..മൂന്ന് കപ്പിൾസിന്റെ ഫസ്റ്റ് വെഡിങ് ആനിവേഴ്സറി..
നമ്മക്ക് ഏഴാം മാസം കഴിയാറായി..ചടങ്ങ് അനുസരിച്ച് ഏഴാം മാസം ആയാൽ പെണ്ണിന്റെ വീട്ടിലേക്ക് പോകും..പിന്നെ പ്രസവിച്ച് നാൽപത് ദിവസം കഴിഞ്ഞേ വരൂ..പക്ഷെ,ഉമ്മ നമ്മളെ പറഞ്ഞയിച്ചില്ല..
"എന്റെ മോളിവിടെ നിൽക്കട്ടെ.."
എന്നും പറഞ്ഞ് എന്നെ നിർത്തിച്ചു..ചെമ്മുവിന് അഞ്ച് മാസം കഴിയാറായി..
ബേബി ചടങ്ങുകൾക്ക് ശേഷം ആനിവേഴ്സറി സെലിബ്രെഷൻ തുടങ്ങി..മൂന്ന് കപ്പിൾസിന്റെയും പിക്ക് ഉൾപ്പെടുത്തി കൊണ്ടുള്ള വലിയ കേക്ക് മൂന്നാളും മുറിച്ചു..ശേഷം എല്ലാ വിഭവങ്ങളും ഉള്ള വിരുന്ന്..നമ്മൾക്ക് പുറത്ത് പോകാൻ വയ്യാത്തതുകൊണ്ട് ഔട്ടിങ് ക്യാൻസൽ ചെയ്തു..
നമ്മളെ ഉമ്മച്ചിയും സുനുവും സുമിയും വന്നിട്ടുണ്ട്..ഉപ്പച്ചിയും മാഹിറയും വന്നില്ല..ചിലപ്പോൾ ഉപ്പച്ചിയുടെ ബന്ധുക്കളെ ഭയന്നാവാം.. ഇനി അതിനൊരു സൊല്യൂഷൻ കണ്ടെത്തണം..
ഇക്ക റൂം മുഴുവൻ ബേബി ഡ്രെസുകൊണ്ടും ടോയ്‌സ് കൊണ്ടും നിറച്ചിട്ടുണ്ട്..എന്റെ മോന് ഒരു കുറവും ഉണ്ടാവാൻ പാടില്ലെന്ന്..ഇപ്പോഴേ ഇക്ക ശരിക്കും ഒരുപ്പയുടെ കടമ ചെയ്തു തുടങ്ങി..
ഹാദി ഇന്നുതന്നെ ഹാമിയുടെ കൂടെ പോകും..പിന്നെ വീട് ഉറങ്ങിയതുപോലെ ആയിരിക്കും..
വൈകുന്നേരം ആയതും ഹാദി പോയി..പോകുമ്പോൾ YAMI കരയാൻ തുടങ്ങി..ഉമ്മ അവനെ വാരിയെടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി..എല്ലാവരുടെയും കണ്ണ് നിറഞ്ഞു.. അവന്റെ കളിചിരികൾ കേട്ടുകൊണ്ടാണ് എല്ലാവരും ഉറങ്ങുന്നതും എഴുന്നേൽക്കുന്നതും..
ഇനി അതൊക്കെ മിസ്സിങ് ആവും..
🍁🍁🍁🍁🍁
[_ഹാഫി_]
ഇന്ന് ചെക്കപ്പിന് പോകാൻ ഡോക്ടർ പറഞ്ഞിട്ടുണ്ടെങ്കിലും രാവിലെ വിളിച്ചു നോക്കിയപ്പോൾ ഡോക്ടർ ലീവിലാണെന്ന് പറഞ്ഞു..
അതുകൊണ്ട് രാവിലെ പോകാം..
പെണ്ണിന്റെ ശബ്ദം കേട്ട് നമ്മള് ഓടി ചെന്നതും നിലത്തിരിക്കുന്ന പെണ്ണിനെയാണ് കണ്ടത്..
"മാഹി....."
"എന്താ...എന്താ പറ്റിയത്...?"
"തറയിൽ വെളിച്ചെണ്ണ ഉണ്ടായിരുന്നു..
കണ്ടില്ലായിരുന്നെങ്കിൽ ഞാൻ...."
മുഴുവനാക്കുന്നതിന് മുന്നേ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു..
ഉമ്മയുടെ ശബ്ദം കേട്ട് നമ്മള് അവളെ എഴുന്നേൽപ്പിച്ച് അവിടേക്ക് പോയപ്പോൾ കണ്ടത് ഉമ്മ ലാമിയയുടെ മുഖത്ത് അടിക്കുന്നതാണ്..
"മോനെ,,ഇവളാണ് തറയിൽ വെളിച്ചെണ്ണ ഒഴിച്ചത്.."
എന്ന് ഉമ്മ പറഞ്ഞപ്പോൾ മാഹിയെ ഒരിടത്ത് ഇരുത്തിയിട്ട് അവളുടെ ഇരു കവിളിലും മാറി മാറി അടിച്ചു..മുടിക്കുത്തിന് പിടിച്ച് നിലത്തേക്ക് തള്ളി..നാസിലിനെ വിളിച്ച് അവളെ അറസ്റ്റ് ചെയ്യാൻ പറഞ്ഞു..അവൻ വന്ന് വിലങ്ങിട്ടു..
"ഹാഫി..എന്നെ എന്തിനാ അറസ്റ്റ് ചെയ്തത്..?"
"ഉദരത്തിലുള്ള കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതിന്..നാസിൽ കൊണ്ടുപോ ഇവളെ..."
എന്ന് നമ്മള് പറഞ്ഞതും അവൾ നമ്മളെ പകയോടെ നോക്കിയിട്ട് ജീപ്പിൽ കയറി ഇരുന്നു..
"ഉമ്മാ,,സൂക്ഷിക്കണം.."
"ശരി മോനെ..."
ഓരോ ദിവസം കഴിയുംതോറും ഷാദ് ഓരോന്നും പറഞ്ഞ് വീട്ടിൽ കയറി വരാൻ തുടങ്ങി..അന്ന് ഹെഡ് മെയിൽ ചെയ്ത ഒരു മേർഡർ കേസിലെ പ്രതി ഇവൻ ആണെന്ന് അറിഞ്ഞപ്പോൾ തൊട്ട് നമ്മളവന്റെ പിന്നാലെ ആയിരുന്നു..രക്ഷപ്പെടാൻ നോക്കിയ അവന്റെ മുട്ടിൽ ഷൂട്ട് ചെയ്യാൻ നോക്കിയെങ്കിലും അവൻ ഒന്ന് തല കുനിച്ചപ്പോൾ ബുള്ളറ്റ് അവന്റെ തലയിൽ കൂടി ആഴ്ന്നിറങ്ങി..
അവൻ മരിക്കേണ്ടവൻ തന്നെ ആയതുകൊണ്ട് ആ ചാപ്റ്റർ ക്ലോസ് ആയി..ഇനി എന്റെ ജീവിതത്തിൽ ഒരേയൊരു കരട് ഉണ്ട്..*ലാമിയ സുഹ*..ഇലയ്ക്കും മുള്ളിനും കേടില്ലാതെ അതിനെ തുടച്ചു മാറ്റണം..
🍂🍂🍂🍂🍂🍂🍂🍂
*AFTER TEN YEARS...*
"മോനെ ഹാഫി,,ഫൈസി വന്നോ..?"
പെയിന്റിങ് റൂമിൽ ഇരിക്കുമ്പോഴാണ് താഴെ നിന്ന് ഉമ്മ ചോദിച്ചത്..
"അവൻ വരാൻ ടൈം ആവുന്നതല്ലേയുള്ളൂ ഉമ്മാ.."
"അവൻ എന്നും വരാറുള്ളത് 3:30 ന് ആണ്..ഇപ്പോൾ 4:00 ആവാറായി.."
"ഓഹ്..എന്നാൽ ഞാൻ പോയി അവനെ പിക്ക് ചെയ്യാം.."
ബ്ലാക്ക് ജാക്കെറ്റ് ഇട്ട് അലസമായി കിടക്കുന്ന മുടികൾ കൈ കൊണ്ട് ഒന്നൊതുക്കി വെച്ച് കാറിന്റെ കീയും എടുത്ത് താഴേക്കിറങ്ങി..
"ഹാഫി,,പോകണ്ട..അവൻ വരുന്നുണ്ട്.."
"ഹ്മ്.."
"എവിടെയായിരുന്നു മോനെ..നിന്നെ കാണാതെ പേടിച്ചു പോയി .."
"ഒരു 30 മിനുറ്റ്സ് ലേറ്റായില്ലേ..സോറി ഫഹീമ്മാ..ഇങ്ങള് എവിടെയാ പോകുന്നേ..?"
ഫൈസി നമ്മളോടായി ചോദിച്ചപ്പോൾ നമ്മളവനെ നോക്കി..
"നിന്നെ കാണാഞ്ഞിട്ട് പിക്ക് ചെയ്യാൻ ഇറങ്ങിയതാണ്.."
നമ്മളവനെ പൊക്കിയെടുത്ത് കറക്കാൻ തുടങ്ങി..
"അയ്യോ..വിട് ഉപ്പച്ചിയേ..ഞാൻ ചെറിയ കുട്ടിയൊന്നും അല്ല..ഇറക്ക്.."
"നിന്റെ കൂടെയുള്ളവർ എവിടെ..?"
"യാമിയും നാദുവും അവിടെ കിടന്ന് തല്ലുണ്ടാക്കുന്നുണ്ട്.."
"എവിടെ..?ആരുമായി..?"
"ലുമിയുടെ കയ്യിൽ ഒരുത്തൻ പിടിച്ചു..അത് കണ്ട് ഞാൻ അവന്റെ മൂക്കിന് കുത്തി..പൈപ്പ് തുറന്നു വിട്ടതുപോലെ അവന്റെ മൂക്കിൽ നിന്ന് ബ്ലഡ് വന്നു..പിന്നെ യാമിയും നാദുവും
ബാക്കി ഞങ്ങളേറ്റു..നിങ്ങള് വിട്ടോന്ന് പറഞ്ഞപ്പോൾ ഞാൻ ലുമിയേയും കൊണ്ട് ഇങ് വന്നു.."
"നിനക്കൊക്കെ നല്ല അടിയുടെ കുറവുണ്ട്..ആ ഫാമിയാണ് വേണ്ടാത്തത് പറഞ്ഞുതന്ന് നിങ്ങളെ വശളാക്കുന്നത്..അവനുള്ളത് ഞാൻ കൊടുക്കുന്നുണ്ട്..ലുമിയുടെ ഫ്രണ്ട് ആവും ആ പയ്യൻ..അതാണ് കയ്യിൽ പിടിച്ചത്.."
"ലൊട്ട ആണ്..അവൻ കുറേ നാളായി ലുമിയുടെ പിറകെ നടക്കാൻ തുടങ്ങിയിട്ട്..അങ്ങനെ ഞങ്ങളെ പോസ്റ്റിൽ പുറത്തുള്ളവർ ഗോളടിക്കണ്ട..അതിന് ഞങ്ങൾ റൗഡീസ് സമ്മതിക്കില്ല.."
"മൂന്നാൾക്കും ഒരു പെണ്ണോ..അവൾ
മൂഞ്ചാലി ആന്നോടാ..?"
"എന്റെ ഉപ്പച്ചി..നിങ്ങളിങ്ങനെ പൊട്ടൻ ആയിപോയല്ലോ..അതായത് ഉപ്പച്ചീ, ലുമി ഞങ്ങടെ ഒരേയൊരു പെങ്ങൾ അല്ലെ..അപ്പോൾ ആ പെങ്ങളെ ആരെങ്കിലും ഉപദ്രവിക്കാൻ നോക്കിയാൽ അവളുടെ ആങ്ങളമാർ കയ്യും കെട്ടി നോക്കി നിക്കുവോ..റൗഡീസിലെ ക്വീൻ ആണവൾ.."
"ഹ്മ്..നീയൊക്കെ അഞ്ചാം ക്ലാസ്സിലെ എത്തിയിട്ടുള്ളൂ..അതോർമ്മ വേണം..നീയിവിടെ ഇരിക്ക്..ഞാനവരെ നോക്കീട്ട് വരട്ടെ.."
"വേണ്ട ഉപ്പച്ചീ അവര് വന്നു.."
"ഹ്മ്..വരട്ടെ..മൂന്നിനെയും ഞാൻ ശരിയാക്കുന്നുണ്ട്.."
"അങ്കിളേ..."
"അങ്കിളോ..ആരാടാ നിന്റെയൊക്കെ അങ്കിള്..എന്റെ വാക്കിന് അല്പമെങ്കിലും വിലയുണ്ടായിരുന്നെങ്കിൽ
നീയൊക്കെ തല്ലു കൂടാൻ പോകുമായിരുന്നോ..?"
"അത് പിന്നെ ലുമി.."
"വേണ്ട എന്നോടിനി മിണ്ടണ്ട മൂന്നാളും.."
നമ്മള് ഇടം കണ്ണിട്ട് നോക്കിയപ്പോൾ മൂന്നും കൂടി പ്ലാൻ ചെയ്യുന്നുണ്ട്...
നമ്മള് സോഫയിൽ കേറി കമഴ്ന്നു കിടന്നപ്പോൾ മൂന്നും കൂടി നമ്മളെ മേത്ത് കയറി ഇരുന്ന് ഇക്കിളി ആക്കാൻ തുടങ്ങി..
"ഹഹ്ഹ ഹഹഹ്ഹ ഹഹഹ..ഹയ്യോ മതി..നിർത്ത്..മൂന്നുപേരും കുളിച്ച് വാ..നമുക്ക് ഒന്നിച്ച് ചായ കുടിക്കാം.."
"ശരി ഉപ്പച്ചിയേ.."
ന്നും പറഞ്ഞുകൊണ്ട് മൂന്നും നമ്മളെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു..നമ്മളും അവരെ വാരിപ്പുണർന്നു..
അല്ല ചങ്ങായിമാരെ..നിങ്ങൾക്ക് മനസിലായോ..എങ്ങനെ ആവാനാ പത്ത് വർഷം കഴിഞ്ഞില്ലേ..
"*മാഫിസ് ഹുസൈൻ* എന്റെ *ഫൈസി* മോൻ..
*യാമിഷ് ഹുസൈൻ* ഹാദി- ഹാമിയുടെ *യാമി* മോൻ..പിന്നെ
*ഹംനാദ് ഹുസൈൻ* ഫാമി-ചെമ്മുവിന്റെ *നാദു* മോൻ..മൂന്നുപേരും ഫിഫ്ത്ത് സ്റ്റാൻഡേർഡിൽ ആണ്..
*ലുമാന നാസിൽ* നാസിൽ- തമാനയുടെ *ലുമി* മോൾ.. അവൾ ഫോർത്തിൽ ആണ്..
ഇതാണ് ഞങ്ങടെ കുട്ടിക്കുറുമ്പന്മാരും കുറുമ്പിയും..ഇവരാണ് ഞങ്ങളുടെ ലോകം..ഈ പത്തു വർഷത്തിനിടയിൽ സംഭവിച്ചതിന് ഒരാശ്വാസം നൽകുന്നവർ..
അവരുടെ കൂടെ ചായ കുടിക്കാനായി ഡൈനിംഗ് ടേബിളിൽ ഇരുന്നു..
*"വെയ്റ്റ് രണ്ടുപേർ വരാനുണ്ട്.."*
"ആരാ..?"
ലുമിയുടെ കൂടെ ഒരു പയ്യനും വരുന്നത് കണ്ടപ്പോൾ തന്നെ ഇവര് പ്രശ്നം സോൾവ് ചെയ്‌തെന്ന് മനസിലായി..
"എന്താ മോന്റെ പേര്..?"
"യുംനാൻ ഫൈസൽ.."
"ഇനി മുതൽ നിങ്ങൾ അഞ്ചുപേരാണ് ഗ്യാങ്..ഓക്കെ...?"
*"ഓക്കെ..."*
അവരെയും കൂട്ടി ബീച്ചിലേക്ക് പോയി..ഇടയ്ക്കൊക്കെ ഈ പോക്ക് ഉണ്ട്..ഇവിടെ വന്നിരിക്കുമ്പോൾ എന്റെ എല്ലാ നോവുകളും ഇല്ലാതാവും..
പെട്ടെന്ന് എന്തോ കണ്ണിൽ ഉടക്കിയപ്പോൾ നമ്മള് സ്പെക്‌സ് അഴിച്ചുമാറ്റി..കൊലുസ് വിൽക്കുന്ന സ്ത്രീ ആയിരുന്നു അത്..ആ കൊലുസ് കണ്ടതും നമ്മടെ കണ്ണുകളിൽ നനവ് പടരാൻ തുടങ്ങി..
പഴയകാര്യങ്ങൾ മനസിനെ അസ്വസ്ഥമാക്കാൻ തുടങ്ങിയപ്പോൾ അതിന് കൂട്ടായെന്നോണം കണ്ണുനീര് പെയ്തുകൊണ്ടിരുന്നു..
തുടരും...
*💞RAB BANAYA ISHQ💞*
*Part»48*
കണ്ണടച്ച് കണ്ണുനീർ തുള്ളികളെ സ്വതന്ത്രമായി ഒഴുക്കി..
ആഞ്ഞടിക്കുന്ന തിരമാലകൾ നോക്കി ഇരിക്കേ പഴയ ഓർമകളിലേക്ക് മനസ് ചേക്കേറി..
🍂🍂🍂🍂🍂🍂
*BEFORE TEN YEARS*
"ഉമ്മാ,,,ഞങ്ങൾ ഹോസ്പിറ്റലിൽ പോയിട്ട് വരാം..."
"ശരി മക്കളെ സൂക്ഷിച്ചു പോയി വാ.."
"ആഹ് ഉമ്മാ.."
"സൂക്ഷിച്ച് ഇരിക്ക്.."
"നിങ്ങളുള്ളപ്പോൾ ഞാനെന്തിനാ ഇക്കാ പേടിക്കുന്നേ..?"
"ഹ്മ്.."
അവിടെ എത്തിയപ്പോൾ സ്കാനിങ്ങിനായി മാഹിയെ റൂമിലേക്ക് കൊണ്ടുപോയി..
അതുകഴിഞ്ഞ് ഡോക്ടർ നമ്മളെ വിളിപ്പിച്ചു..
"കുഞ്ഞ് ഹാപ്പി ആണല്ലോ ഹാഫി..മാഹിയെ നന്നായി കെയർ ചെയ്യുന്നുണ്ടല്ലേ..ഗുഡ് ജോബ്..കോംമ്പ്ലിളിക്കേഷൻസ് ഒന്നും ഇല്ല..മെഡിസിൻ ഇപ്പോൾ കഴിച്ചുകൊണ്ടിരിക്കുന്നത് കഴിക്കണം..
പിന്നെ യോഗ ചെയ്യുക,നല്ല വിശ്രമം..ഇതൊക്കെ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാലോ..
എനിവേ അടുത്ത മാസം ഒന്നാം തീയതി തന്നെ ചെക്കപ്പിന് വരണം..ഇപ്പോൾ പൊയ്ക്കോളൂ..
മാഹിയെ കൊണ്ടുവരൂ..
മാഹി,, കാര്യങ്ങളൊക്കെ ഞാൻ ഹാഫിയോട് പറഞ്ഞിട്ടുണ്ട്..പിന്നെ ഇനി സ്റ്റെപ്പ് കയറാനൊന്നും നിൽക്കണ്ട.."
"ശരി തനു.."
"എന്നാൽ പിന്നെ നമുക്ക് അടുത്ത മാസം കാണാം.."
"ശരി.."
പോകുന്ന വഴി അവൾക്ക് കരിക്ക് വാങ്ങിക്കൊടുത്തിട്ട് വീട്ടിലേക്ക് മടങ്ങി..
"ഹ നാസിൽ ഇവിടെ ഉണ്ടായിരുന്നോ..?"
"ആഹ്..വേറെ പ്രതേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഞാൻ ഇങ് വന്നു.."
"ലാമിയ എങ്ങനെ റിയാക്റ്റ് ചെയ്യുന്നേ..?"
"അവൾ ഡ്രഗ്സ് യൂസ് ചെയ്യാറുണ്ടോ..?"
"ഐ ഡോണ്ട് നോ.."
"അവൾ ഒന്നും കഴിക്കാത്തതുകൊണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി..
ഡോക്ടറാണ് പറഞ്ഞത് അവൾ തുടർച്ചയായി ഡ്രഗ്സ് യൂസ് ചെയ്യുന്നുണ്ട്..ഇനിയും യൂസ് ചെയ്താൽ അവൾ മരിക്കുമെന്ന്.."
"ആഹ്..എന്തേലും ആവട്ടെ.."
തനു പറഞ്ഞതുപോലെ മുടക്കാതെ യോഗ ചെയ്യാൻ തുടങ്ങി..അങ്ങനെ ചെക്കപ്പിന് പോയി..
"മാഹിക്ക് ശ്വാസ തടസം ഉണ്ടോ..?"
"ഇല്ല ഡോക്ടർ..ഒരു ബുദ്ധിമുട്ടും ഇല്ല.."
"താങ്ക് ഗോഡ്..പിന്നെ ഇനി അടുത്ത ആഴ്ച്ച തന്നെ വരണം..അപ്പോൾ ഡേറ്റ് പറയാം.."
"ശരി തനു.."
അടുത്ത മാസം പതിനഞ്ചിന് ഡെലിവറി ഡേറ്റ് പറഞ്ഞിട്ടുണ്ട്..നമ്മക്ക് പേടി ഉണ്ടെങ്കിലും പെണ്ണ് കൂൾ ആണ്..
🍁🍁🍁🍁🍁
[_മാഹി_]
നമ്മക്ക് എട്ടാം മാസം കഴിയാറായി..അടുത്ത മാസം നമ്മടെ കുറുമ്പൻ വരും..നമ്മൾക്ക് ഇല്ലാത്ത ടെൻഷൻ ആണ് ഇക്കാക്ക്.. അത് കാണുമ്പോൾ തന്നെ നമ്മക്ക് ചിരി വരും..ചെമ്മൂന് ആറാം മാസം..
ഇക്ക ഓഫീസിൽ മൂന്ന് മാസം ലീവ് എഴുതി കൊടുത്തിട്ടുണ്ട്..എപ്പോൾ വേണമെങ്കിലും ഡെലിവറി ഉണ്ടായേക്കാം..പക്ഷെ,നമ്മക്കെന്തോ പേടിയൊന്നും ഇല്ല..
ഒമ്പതാം മാസം തുടങ്ങിയതും നമ്മളെ കാലിന് നീരും പോരാത്തതിന് നടു വേദനയും..ഇക്ക നമ്മളെ കാല് തിരുമ്മി തിരുമ്മി അവസാനം ഉറങ്ങിപ്പോകും..പിന്നെ ഞെട്ടി എഴുന്നേറ്റ് വീണ്ടു തുടങ്ങും..പാവം നന്നായി കഷ്ടപ്പെടുന്നുണ്ട്..
ഒന്നുറങ്ങിയിട്ട് ദിവസങ്ങൾ ആയിക്കാണും..ഏഴാം മാസം ആയതുകൊണ്ട് നമ്മളെപ്പോലെ അവളെ വീട്ടിലേക്ക് അയച്ചില്ല..രണ്ട് ഉമ്മമാർ ഇല്ലേ..എങ്ങോട്ട് കൊണ്ടുപോകും എന്നൊരു കൺഫ്യൂഷൻ ഉണ്ടാവുമല്ലോ..
(ഇക്ക എന്നോട് എല്ലാം പറഞ്ഞിരുന്നു..
ചെമ്മുവിന്റെ ഉമ്മയും ഉപ്പയും സത്യം
മറച്ചു വെച്ചതിന് അവളോട് ക്ഷമ ചോദിച്ചു..ഇപ്പോൾ അവൾക്ക് അവിടെ രണ്ട് ഉമ്മയും കാക്കുവും നാത്തൂനും ഇവിടൊരുമ്മയും..
നാത്തൂനും ബാബിയും..)
നിങ്ങൾക്കൊക്കെ ഒരു സംശയം ഉണ്ടായിട്ടില്ലേ..നമ്മളും ചെമ്മുവും ഒരു സീക്രെട്ട് കൊണ്ടു നടക്കുന്നുണ്ടെന്ന്..
അത് എന്താണെന്നറിയോ ആ ലാമിയ എവിടെയോ തിരക്കിട്ട് പോകുന്നത് കണ്ട് ചെമ്മു പിന്നാലെ പോയി..അവൾ പോയത് ഷാദിന്റെ വീട്ടിൽ ആയിരുന്നു..പിന്നവിടെ
നടന്നത് പറയാൻ കൊള്ളില്ല..
അവര് ഒന്നിച്ച് നിൽക്കുന്ന ഫോട്ടോസ് ചെമ്മു എടുത്തു..അത് അവൾക്ക് അയച്ചു കൊടുത്തിട്ട് വെറുതെ പേടിപ്പിച്ചു.. നമ്മളാണെന്ന് ഇതിനു പിന്നിലെന്ന് മനസിലാക്കിയത് കൊണ്ടാവും അവൾ നമ്മളെ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചത്..
അവൾക്കുള്ള പണി നമ്മൾ കൊടുക്കും..അതിന് ഈ വീട്ടിൽ
നിന്ന് എനിക്ക് പോയേ മതിയാകൂ..
അവളോടെനിക്ക് പകയാണ്..അത് വൈകാതെ നടപ്പിലാക്കണം..
എന്നാലെ ഈ ഭൂമിയിൽ ഞാൻ ജീവിക്കുന്നതിന് ഒരർത്ഥം ഉണ്ടാവുള്ളൂ..ഞാനിവിടുന്ന് പോകാൻ അവൾ തന്നെ കാരണം ആവണം..
🍁🍁🍁🍁🍁
[_ഹാഫി_]
ലാമിയയുടെ വീട്ടിൽ ഒന്ന് പോയി അന്വേഷിക്കണമെന്ന് ഹെഡ് പറഞ്ഞതുകൊണ്ട് നമ്മള് ഒറ്റയ്ക്ക് പോയി..അവളുടെ വീട്ടിൽ ഒരു വേലക്കാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അവർക്കും അവളെക്കുറിച്ച്
നല്ല അഭിപ്രായം ആയിരുന്നില്ല..
അവർ നമ്മക്ക് കുടിക്കാൻ ജ്യൂസ് എടുക്കാമെന്നും പറഞ്ഞ് കിച്ചണിലേക്ക് പോയപ്പോൾ നമ്മള് ലാമിയയുടെ റൂം കാണാൻ പോയി..
അവിടത്തെ ചുമര് മുഴുവൻ നമ്മടെ ഫോട്ടോ ആണ്..അതെല്ലാം നമ്മൾ കീറി നിലത്തിട്ടു..
അപ്പോഴേക്കും അവർ നമ്മക്ക് ജ്യൂസുമായി വന്നു..നമ്മളത് കുടിച്ച് കുറച്ചു കഴിയുമ്പഴേക്കും ബോധം പോയി..ബോധം വരുമ്പോൾ നമ്മൾ കാണുന്നത് നമ്മടെ നെഞ്ചത്ത് കിടക്കുന്ന ലാമിയെ ആണ്..
"യൂ.."
"എന്താ ഇക്കാ,,എന്നോടിങ്ങനെ ദേഷ്യപ്പെടുന്നത്..ഒന്നുമില്ലെങ്കിലും നിങ്ങൾ കെട്ടിയ മാല എന്റെ കഴുത്തിൽ ഇല്ലേ..പോരാത്തതിന് നമ്മളെ ഫസ്റ്റ് നൈറ്റും കഴിഞ്ഞു..ശ്യോ
അത് പറയുമ്പോൾ തന്നെ നാണം വരുന്നു.."
"ഇല്ല..ഒന്നും സംഭവിച്ചിട്ടില്ല..നീ ചതിക്കുക ആയിരുന്നല്ലേ..."
"ടാ പൊട്ടാ..ആ ഹെഡ് എന്റെ ഫാദർ ആണ്..അങ്ങേരും ഞാനും കൂടി വിരിച്ച കെണിയിൽ നീ വീണു..നേരത്തെ നീ കുടിച്ച ജ്യൂസിൽ ഞാൻ മയക്ക് മരുന്ന് ചേർത്തിരുന്നു..പിന്നെ നിന്റെ ജീവിതത്തിൽ ഇനി ഞാൻ മാത്രമേ ഉണ്ടാവൂ..ഞാനും നീയുമായുള്ള ഫോട്ടോസ് നിന്റെ വീട്ടിലുള്ളവർ അയച്ചു കൊടുത്തിട്ടുണ്ട്.."
"ഡി...@#$!&..നിന്നെ ഇന്ന് ഞാൻ കൊല്ലുമെഡി.."
"ഹ്മ്.."
അവൾ പറയുന്നതുകേട്ട് നമ്മക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി..നേരെ വീട്ടിലേക്ക് പോയപ്പോൾ ഉമ്മ സിറ്റൗട്ടിൽ ഇരിക്കുന്നു..
നമ്മള് റൂമിൽ പോയി മാഹിയെ നോക്കിയപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നില്ല..
"ഞാൻ കാരണം നിങ്ങൾക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല..നിങ്ങൾ അവളുടെ കൂടെ ജീവിച്ചോളൂ..ഞാനും എന്റെ കുഞ്ഞും ഇനി നിങ്ങൾക്ക് ശല്യം ആവില്ല..ഗുഡ് ബൈ..."
എന്ന് അവൾ ഒരു പേപ്പറിൽ എഴുതിവെച്ചിട്ട് പോയി..
"ഉമ്മാ,,,മാഹി... അവൾ എങ്ങോട്ടാ പോയത്...?"
"ഛി..ആരാടാ നിന്റെ ഉമ്മ..നിന്നെപോലെയുള്ള വൃത്തി കേ
കെട്ടവനെ ആണല്ലോ ഞാൻ എന്റെ വയറ്റിൽ ചുമന്നെതെന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട്തന്നെ പുച്ഛം തോന്നു..
നീ കാരണം പാവം ഒരു പെണ്ണ് ഈ വീട്ടിൽ നിന്ന് കരഞ്ഞുകൊണ്ട് പടിയിറങ്ങി..എങ്ങോട്ടാന്ന് വെച്ചാൽ ഇറങ്ങി പോടാ..ഈ വീട്ടിൽ ഇനി ആർക്കും നിന്നെ കാണണ്ട പോ..."
"ഉമ്മാ,,,ഞാൻ... പറയുന്നത്..."
അപ്പോഴേക്കും ഉമ്മ നമ്മളെ പുറത്താക്കി വാതിൽ കൊട്ടിയടച്ചു..
🍁🍁🍁🍁🍁
[_മാഹി_]
ഇക്കയും അവളും ഒന്നിച്ചുള്ള ഫോട്ടോസും അവളുടെ കഴുത്തിൽ ഇക്ക അണിയിച്ചെന്നും പറഞ്ഞുള്ള മാലയുടെ ഫോട്ടോസും നമ്മക്ക് അവൾ അയച്ചു തന്നപ്പോൾ അവളെ കൊല്ലാനുള്ള ദേഷ്യം തോന്നി..പക്ഷെ,
ഇവിടുന്ന് പോകാൻ അവൾ ഒരു നിമിത്തം ആയതുകൊണ്ട് നമ്മള് ഒരു ലെറ്റർ എഴുതിവെച്ച് അവിടുന്ന് പടിയിറങ്ങി..
"നമ്മടെ മോനെ പൊന്നുപോലെ നോക്കണേ..അവന്റെ ഉമ്മയും ഉപ്പയും എല്ലാം ഇക്ക ആണ്..ഒരു കുറവും അവന് ഉണ്ടാവരുത്..ഞാൻ പോകുവാ ഇക്കാ.."
എന്ന് ഇക്കാക്ക് മെസേജ് ചെയ്തു..
ഒരു ടാക്‌സി വിളിച്ച് വീട്ടിൽ എത്തിയെങ്കിലും നമ്മൾക്ക് വേദന തുടങ്ങി..വയറിൽ മുറുക്കെ പിടിച്ച് നമ്മള് കരയാൻ തുടങ്ങി..ഉപ്പച്ചിയും ഉമ്മച്ചിയും നമ്മളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി..
ലേബർ റൂമിലേക്ക് നമ്മളെ കൊണ്ടുപോകുമ്പോഴ് മനസ്സിലുള്ള ലക്ഷ്യം നമ്മടെ മുന്നിൽ തെളിഞ്ഞു വന്നു..
🍁🍁🍁🍁🍁
[_ഹാഫി_]
"സമാധാനം ആയല്ലൊ ടാ നിനക്ക്..നീ കാരണം ആ കുഞ്ഞിന് വേദന വന്നെട..അവൾ ഹോസ്പിറ്റലിൽ ആണ്.."
എന്ന് ഉമ്മ പറഞ്ഞതും നമ്മള് അവിടേക്ക് ഓടി..എല്ലാവരും നമ്മളെയൊരു കുറ്റവാളിയെപ്പോലെ നോക്കുന്നുണ്ടെങ്കിലും നമ്മളത് കാര്യമാക്കാതെ ഒരു സൈഡിൽ നിന്നു...
പെട്ടെന്ന് നഴ്‌സ് കയ്യിൽ കുഞ്ഞുമായി നമ്മളെ മുന്നിൽ വന്നു..അവർ നമ്മളെ കയ്യിൽ കുഞ്ഞിനെ തന്നപ്പോൾ നമ്മളവനെ ചുംബിച്ചു..
"സോറി..കുഞ്ഞിനെ രക്ഷിക്കാൻ മാത്രമേ ഞങ്ങളെക്കൊണ്ട്
കഴിഞ്ഞുള്ളൂ.."
എന്നവർ പറഞ്ഞപ്പോൾ നമ്മളെ കാതുകളിൽ അത് മുഴങ്ങി കേട്ടു..കുഞ്ഞിനെ മാറോടടക്കി നിലത്തേക്ക് ഊർന്നു വീണ് കരയാനെ നമ്മളെക്കൊണ്ട് കഴിഞ്ഞുള്ളൂ.. എല്ലാവരും നമ്മളെ കുറ്റപ്പെടുത്തുമ്പോഴും നമ്മൾക്ക് അതിന് മറുപടി കൊടുക്കാൻ ആയില്ല..
വെള്ളപുതപ്പിച്ച് മാഹിയെ കൊണ്ടുവരുന്നത് കണ്ട് നമ്മള് അങ്ങോട്ടേക്ക് ഓടി..മുഖത്ത് ഇട്ട തുണി മാറ്റി..
"മാഹി,,,ദേ നമ്മുടെ മകൻ..അവനെ
ഒന്ന് കണ്ണ് തുറന്ന് നോക്കെടി..കുഞ്ഞിനെ നീ ആദ്യം എടുക്കുമെന്ന് എന്നോട് പറഞ്ഞിട്ടില്ലേ..എഴുന്നേറ്റ് അവനെ
ഒന്ന് നോക്കി മാഹി..."
അലറി കരയുമ്പോഴും അവൾ ചിരിച്ചുകൊണ്ട് അതേ കിടപ്പ് തുടർന്നു..അവളെ മുഖത്ത് വീണ് പൊട്ടിക്കരയുമ്പോഴും നമ്മളുടെ മനസ് മുറിയുന്നുണ്ടായിരുന്നു..
കയ്യിലുള്ള മോനെ നോക്കിയപ്പോൾ അവൻ നീലക്കണ്ണും വിടർത്തി നമ്മളെ നോക്കി..കണ്ണു തുറക്കുമ്പോൾ ഉമ്മയെ കാണേണ്ടവൻ ഉപ്പയെ കണ്ടു..അവന്റെ ആ നോട്ടം നമ്മക്ക് ഊർജം ആയിരുന്നു..
അവനെ ഉമ്മയുടെ കയ്യിൽ ഏൽപ്പിച്ച് അവളെ ഖബറടക്കാൻ കൊണ്ടുപോയി..മയ്യത്ത് കട്ടിലിന്റെ ഒരു ഭാഗം നമ്മള് ചുമലിൽ വെച്ചു..പള്ളിക്കാട്ടിലേക്ക് കൊണ്ടുപോയി ചടങ്ങുകൾക്ക് ശേഷം അവളെ കുഴിയിൽ വെച്ച് ഒരു പിടി മണ്ണ് വാരി ഇട്ടതും മഴ പെയ്യാൻ തുടങ്ങി..
കുഴി മൂടുന്നതുവരെ വരെ നമ്മള് നിന്നു..മീസാൻ കല്ല് ഖബറിനുമേൽ എടുത്തു വെച്ചപ്പോഴേക്കും മഴ തോർന്നു..ഇളം കാറ്റ് നമ്മളെ തഴുകിക്കൊണ്ട് പോയപ്പോൾ നമ്മളെ ഫോണിലെ മെസേജ് കണ്ടത്...
*"നമ്മടെ മോനെ പൊന്നുപോലെ നോക്കണേ..അവന്റെ ഉമ്മയും ഉപ്പയും എല്ലാം ഇക്ക ആണ്..ഒരു കുറവും അവന് ഉണ്ടാവരുത്..ഞാൻ പോകുവാ ഇക്കാ.."*
വേഗം വീട്ടിലേക്ക് പോയി.. പാലിനുവേണ്ടി വിശന്ന് കരയുന്ന അവനെ മാറോടടക്കി..അന്നുതൊട്ട് അവന്റെ ഉമ്മയും ഉപ്പയും ഞാൻ ആയിരുന്നു..ആദ്യമൊക്കെ ഉമ്മയെ ചോദിക്കുമെങ്കിലും പിന്നെ "എന്റെ ഉമ്മയും ഉപ്പയും എല്ലാം ഉപ്പച്ചി അല്ലെ"
എന്ന് പറയും..ഇപ്പോഴും അവൻ എന്റെ നെഞ്ചിൽ കിടന്നേ ഉറങ്ങൂ..
ഇതിനിടയിൽ നമ്മള് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സിസിടിവി ഫൂട്ടേജ് വ്യക്തമാക്കി..മാഹിക്ക് കൊടുത്ത വാക്ക് പോലെ ഫൈസിയെ ഒരു കുറവും വരാതെയാണ് നമ്മള് നോക്കുന്നത്..രണ്ട് മാസം കഴിഞ്ഞു നാദു വന്നു..പിന്നെ അവർ മൂന്നാളും നല്ല കൂട്ടായി..അത് കഴിഞ്ഞു ലുമി മോളും..
മാഹി പോയ വിഷമത്തിൽ ആയിരുന്നു എല്ലാവരും..പിന്നെ എല്ലാം
പഴയപടി ആയി..ഇടയ്ക്ക് മാഹിയുടെ ഉമ്മച്ചിയും ഉമ്മച്ചിയും സുനുവും സുമിയും വരും..ചെമ്മുവും ഹാദിയും റൂമിൽ നിന്ന് പുറത്തിറങ്ങില്ലായിരുന്നു..
ഇപ്പോൾ എല്ലാം ഓക്കെ ആയി വരുന്നു..
🍂🍂🍂🍂🍂🍂
ചുമലിൽ ആരോ കൈ വെച്ചതും നമ്മള് ഓർമകളിൽ നിന്ന് തിരിച്ചു വന്നു..
"ഫൈസി.."
"ഉപ്പച്ചീ ഉമ്മച്ചിയെ
ആലോചിക്കുവായിരുന്നോ..?"
"ഹേയ്..."
"നുണ പറയണ്ട..ഉപ്പച്ചിയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ..ഇനി കരയല്ലേ..ഉപ്പച്ചി കരഞ്ഞാൽ മോനൂനും ഉമ്മച്ചിക്കും സങ്കടം ആവും.."
"ഇല്ല മോനു..കരയുന്നില്ല പോരെ.."
ഫൈസി പിന്നീട് പറഞ്ഞതു കേട്ട് ഞെട്ടിക്കൊണ്ട് നമ്മളവനെ നോക്കി..
തുടരും...
*💞RAB BANAYA ISHQ💞*
*Part»49*
"എന്റെ ഉമ്മച്ചി എന്നെ കാണാൻ വരാറുണ്ട്..എന്നോട് എല്ലാവരെക്കുറിച്ചും ചോദിക്കും.."
എന്നവൻ വീണ്ടും പറഞ്ഞപ്പോൾ നമ്മളവനെ ഇറുക്കെ വാരിപ്പുണർന്നു കരഞ്ഞു..
"എന്റെ ഉമ്മച്ചി മരിച്ചിട്ടില്ല ഉപ്പച്ചി..ഞാൻ സത്യമാ പറയുന്നത്.."
"മോനു കണ്ടത് മാഹിറ ദീദിയെ ആവും..ദീദിയും മോന്റെ ഉമ്മച്ചിയും കാണാൻ ഒരേപോലെ ആണ്.."
"ആയിരിക്കും..എന്നാൽ ഇതെന്റെ ഉമ്മച്ചി തന്നെയാ.."
എന്നവൻ വാശിപിടിച്ചുകൊണ്ട് പറഞ്ഞ് നമ്മളെ അടുത്ത് നിന്ന് ഓടിപ്പോയി..
"ഹ്മ്..ശരി എപ്പോഴും കാണാർ വരുമോ..?"
"ഞങ്ങടെ സ്‌കൂളിന്റെ അടുത്തുള്ള പാർക്ക് ഇല്ലേ,അവിടെയാണ് വരാറുള്ളത്.."
"എന്നാൽ പിന്നെ നാളെ ഞാനവിടെ ഉണ്ടാവും.."
"ശരി.."
"കളിച്ചത് മതി..നേരം ഇരുട്ടി തുടങ്ങി..വാ മക്കളെ.."
എന്ന് നമ്മള് പറഞ്ഞപ്പോഴേക്കും അഞ്ചും കളി മതിയാക്കി നമ്മടെ കൂടെ കാറിൽ കേറി ഇരുന്നു..നാനു(യുംനാൻ) നെ അവന്റെ വീട്ടിലും ലുമിയെ അവളുടെ വീട്ടിലും ഇറക്കിയിട്ട് നമ്മള് ബാക്കിയുള്ള റൗഡീസിനെയും കൊണ്ട് വീട്ടിലേക്ക് പോയി..
എല്ലാവരും സിറ്റൗട്ടിൽ ഇരിക്കുന്നത് കണ്ട് നമ്മള് റൗഡീസിന് മുന്നിൽ പോയിട്ട് എന്താന്ന് ചോദിച്ചപ്പോൾ നോ ഐഡിയ ന്ന് പറഞ്ഞു..
"ഹ്മ് ബാ.."
"എന്താന്ന് എല്ലാവരും ഉണ്ടല്ലോ..സബ്ജെക്റ്റ് പറഞ്ഞാൽ ഞങ്ങളും കൂടാം"
ന്ന് നാദു പറഞ്ഞപ്പോൾ ചെമ്മു അവനെ തറപ്പിച്ച് നോക്കിയതും അവൻ നമ്മളെ നോക്കി സൈറ്റടിച്ചുകൊണ്ട് മറ്റവന്മാരെയും കൂട്ടി അകത്തേക്ക് പോയി..
"ഇന്നവർ തല്ലുണ്ടാക്കിയത് ഇവര് തന്നെ കോംപ്രമൈസ് ആക്കിയെങ്കിലും യുംനാന്റെ സ്പോൺസർ ഇഷ്യൂ ആക്കുന്നുണ്ട്.."
എന്ന് ഹാമി പറഞ്ഞപ്പോൾ നമ്മളവനെ ഒന്ന് നോക്കി..
"എന്റെ ജീവൻ പോകാതെ അവർക്ക് എന്റെ കുറുമ്പന്മാരെ ഒന്നും ചെയ്യാൻ ആവില്ല..എനിക്ക് ഇനി നഷ്ടപ്പെടാൻ ഒന്നും ഇല്ല..വേണ്ടി വന്നാൽ എന്റെ മക്കൾക്ക് ഞാനെന്റെ ജീവൻ കൊടുക്കും.."
"മോനെ ഹാഫി.."
ന്ന് വിളിച്ച് ഉമ്മ നമ്മളെ നോക്കി കണ്ണ് നിറക്കുന്നുണ്ടെങ്കിലും നമ്മള് അത് കണ്ടില്ലെന്ന് നടിച്ച് റൂമിലേക്ക് പോയി..ബാത്റൂമിൽ കയറി ഷവറിനുകീഴെ നിന്നപ്പോൾ തല തണുത്തു..
"ഫൈസി.."
"ഞാനിവിടെ ഉണ്ട് ഉപ്പച്ചീ.."
പെയിന്റിങ് റൂമിൽ നിന്നവൻ വിളിച്ചു കൂവിയപ്പോൾ നമ്മള് ഡോർ ലോക്ക് ചെയ്ത് അവിടേക്ക് പോയി..
"നീയിവിടെ എന്ത് ചെയ്യുവാടാ..
പഠിക്കാനൊന്നും ഇല്ലേ..?"
"ഉപ്പച്ചി കണ്ണടയ്ക്ക്..."
എന്നവൻ പറഞ്ഞപ്പോൾ നമ്മള് കണ്ണടച്ചു..നമ്മളെ കൈ എന്തിലോ വെച്ചപ്പോൾ നമ്മള് അതിലൊന്ന് വിരൽ ഓടിച്ചു..അത് പെയിന്റിങ് ആണെന്ന് മനസിലായി..
കണ്ണ് തുറന്നപ്പോൾ നിഖാബിനുള്ളിലെ
തിളങ്ങുന്ന നീല മിഴികൾ നമ്മളെ കണ്ണിൽ ഉടക്കി..
"പർദയും നിഖാബും ഇട്ടാണ് എന്റെ ഉമ്മച്ചി വരാറ്..ഇതാ എന്റെ ഉമ്മച്ചിയുടെ കണ്ണ്..ഒരു മിനുറ്റ്.."
"ഇത് നോക്കിക്കേ.."
ന്നും പറഞ്ഞുകൊണ്ട് അവൻ നമ്മളെ നേർക്ക് ഒരു പെയിന്റിങ് നീട്ടി..നമ്മളത്
വാങ്ങിച്ച് തുറന്നു നോക്കി..പർദ അണിഞ്ഞ മാഹി മോനൂനെ ചുംബിക്കുന്ന ചിത്രം ആയിരുന്നു അത്..
അത് കണ്ടപ്പോൾ നമ്മളെ കണ്ണ് നിറഞ്ഞു..അവനെ നെഞ്ചോട് ചേർത്തു പിടിച്ചു..
"ഇത് ഉപ്പച്ചിയുടെ മാഹി തന്നെയാ..എനിക്കുറപ്പാണ്.."
"ഹ്മ്.."
അവനെ നെഞ്ചിൽ കിടത്തി ഉറങ്ങാൻ കിടന്നെങ്കിലും മാഹിയുമൊത്തുള്ള നിമിഷങ്ങൾ കണ്മുന്നിൽ തെളിയാൻ തുടങ്ങി..അവളുടെ കുശുമ്പും ചിരിയും പാട്ടും കണ്ണിൽ നിന്ന് മായുന്നേയില്ല..കണ്ണുനീര് ആ കാഴ്ച്ചകൾക്ക് ഒരു മറയായി..
🍂🍂🍂🍂
മൂന്നുപേരെയും സ്‌കൂളിൽ ഡ്രോപ്പ് ചെയ്തിട്ട് വൈകുന്നേരം എനിക്കവരെ കാണിച്ചു തരണമെന്ന് ഫൈസിയോട് പറഞ്ഞിട്ട് നേരെ ഓഫീസിലേക്ക് പോയി..
'മാഹി പോയപ്പോൾ ഞാൻ ഈ ഓഫീസിന്റെ പടി ചവിട്ടിയിട്ടില്ല..പക്ഷെ,
ഇന്നെന്തോ ഒരു ഫീലിങ്..എന്റെ മാഹി എന്റെ കൂടെ ഉണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ട്ടം..'
ഹെഡിന്റെ ക്യാബിനിലേക്ക് കയറുന്നതിന് തൊട്ടു മുമ്പ് നമ്മൾക്ക് പരിചയമില്ലാത്ത നമ്പറീന്ന് കോൾ വന്നു..
"ഹലോ ഹാഫിസ് ഹുസൈൻ.."
"യെസ്.."
"ഹാഫിസ് ഞാൻ ശ്രേണു..അന്ന് നിങ്ങൾ മാഹിയയ്ക്ക് എന്ത് മേജർ സർജറി ആണ് കഴിഞ്ഞതെന്ന് ചോദിച്ചിരുന്നില്ലേ..അതിന്റെ ഫുൾ ഡീറ്റിയൽസ് കിട്ടിയിട്ടുണ്ട്..സോ ഒന്നിവിടെ വരാമോ..?"
"ഒഫ് കോഴ്‌സ്..ഒരു ടു മിനുട്ട്സ്.."
ഹോസ്പിറ്റലിലേക്ക് പോകുംതോറും എന്താണെന്നുള്ള ടെൻഷനിലാണ് നമ്മള്..
പുറത്ത് ഒരു നഴ്‌സ് നിൽക്കുന്നത് കണ്ട്, കാർ പാർക്ക് ചെയ്ത് അവരുടെ നേരെ നടന്നു..സ്പെക്‌സ് അഴിച്ച് പോക്കെറ്റിൽ ഇട്ടു..
"ശ്രേണു...?"
"യെസ്..ഹാഫിസ്.."
"എന്ത് സർജറി ആണ് മാഹിക്ക് കഴിഞ്ഞത്..?"
"അന്ന് നിങ്ങളത് പറഞ്ഞപ്പോൾ എനിക്കെന്തോ അത് കണ്ടുപിടിക്കാൻ തോന്നി..ഇത് റെക്കോർഡിന്റെ കോപ്പി ആണ്..സോ ഇതിൽ എല്ലാ ഡീറ്റിയൽസും ഉണ്ട്..മാഹിയയ്ക്ക് എന്തുകൊണ്ടാണ് ഈ സർജറി നടത്തിയതെന്നും എങ്ങനെ അപകടം പറ്റിയെന്നും ഇതിൽ ഉണ്ട്.."
"താങ്ക് യൂ സോ മച്ച് ശ്രേണു.."
"ഇറ്റ്സ് ഓക്കെ..ദെൻ ബൈ.."
"ഓക്കെ.."
നേരെ വീട്ടിലേക്ക് പോയിട്ട് നമ്മടെ പെയിന്റിങ് റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു..ആ റിപ്പോർട്ട് ചെക്ക് ചെയ്യാൻ തുടങ്ങി..മാഹിക്ക് ഹാർട്ട് ട്രാൻസ്പ്ലാന്റേഷൻ സർജറി ആണ് കഴിഞ്ഞത്..ആരുടെ ഹാർട്ട് ആണ് റിസീവ് ചെയ്‌തെന്ന കോളത്തിൽ നമ്മടെ കണ്ണ് പോയി...
*"രോഷ്നി ഷബ്ന.."*
*"ഞാനെന്നും നിന്റെ കൂടെത്തന്നെ ഉണ്ടാവും ഹാഫി..."*
എന്ന രോഷ്നിയുടെ വാക്കുകൾ നമ്മളെ കാതുകളിൽ മുഴങ്ങിക്കേട്ടു..പക്ഷെ,അവളെ പടച്ചോൻ എന്നിൽ നിന്ന് അടർത്തി മാറ്റിയില്ലേ..
കണ്ണുകൾ നിറയുംതോറും മനസിലെ മുറിവ് കൂടാൻ തുടങ്ങി..
എങ്ങനെയാണ് ആക്‌സിഡന്റ് സംഭവിച്ചതെന്ന് മാഹി പറയുന്നത് ഒരു പെൻ ഡ്രൈവിൽ സ്റ്റോർ ചെയ്തിട്ടുണ്ട്..അന്ന് കേസ് ഫയൽ ചെയ്തതാണ്..ബട്ട് അത് ആരോ ഒതുക്കി തീർത്തിരുന്നു..
പെൻ ഡ്രൈവ് ലാപ്പിലിട്ട് ആ ക്ലിപ്പ് ഓപ്പൺ ചെയ്തു..
*"രാത്രി ഷോപ്പിൽ നിന്നിറങ്ങാൻ ലേറ്റ് ആയിരുന്നു..അന്ന് ഞാൻ ഒറ്റയ്ക്ക് ആയിരുന്നു..സ്കൂട്ടി പഞ്ചർ ആയതുകൊണ്ട് അതവിടെ സൈഡ് ആക്കിയിട്ട് നടന്നു..ആരൊക്കെയോ പുറകെ ഉണ്ടായിരുന്നു..കുറച്ചു പേർ മുന്നിലായും ബാക്കി കുറച്ചുപേർ പിന്നിലായും നിൽക്കുന്നുണ്ട്..ധൈര്യം സംഭരിച്ച് മുന്നിലുള്ള രണ്ടുപേരെയും അടിച്ചു വീഴ്ത്തി..ഒരുത്തൻ എന്റെ നേരെ വലിയ ഇരുമ്പ് വടിയുമായി വന്നു..തലയ്ക്ക് കൊള്ളേണ്ട ഇടി എന്റെ നെഞ്ചിന് കൊണ്ടു..ഞാൻ നിലത്ത് വീണ തക്കം നോക്കി അവർ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും തക്ക സമയത്ത് ഒരാൾ വന്നത് കണ്ട് അവർ ഓടി..ശരിക്കും എന്റേത് ഒരു രണ്ടാം ജന്മം ആണ്..ഹാർട്ട് മാറ്റിവെച്ചത് ഡോക്ടർ പറഞ്ഞപ്പോഴാണ് അറിയുന്നത്.. പക്ഷെ,ആരുടേത് ആണെന്ന് അറിയില്ലെങ്കിലും ഒരുപാട് നന്ദിയുണ്ട്.."*
പെൻ ഡ്രൈവ് ഊരിയെടുത്തു..
മാഹിക്ക് നേരെ ആക്രമം നടന്ന അതേ ദിവസം തന്നെ ആണ് രോഷ്നി തലക്കടിയേറ്റ് മരിച്ചത്..മസ്തിഷ്ക മരണം ആയതുകൊണ്ട് ഓർഗൻസ് ഡൊണേട്ട് ചെയ്തിരുന്നു..അപ്പോൾ രോഷ്നി മാഹിയിൽ കൂടി ജീവിച്ചു..
'എന്റെ കൂടെ അവൾ ഉണ്ടായിട്ടും ഞാൻ അറിഞ്ഞില്ല..രണ്ടുപേരെയും എനിക്ക് നഷ്ട്ടമായി..'
റെക്കോർഡ് ഭദ്രമായിവെച്ച് ഓഫീസിൽ പോയി ഇനി വരാൻപോകുന്ന CBI ഓഫീസർസിന് മോട്ടിവേഷൻ ക്ലാസ് എടുത്ത്,അവരെ ട്രൈൻ ചെയ്തു കഴിയുമ്പഴേക്കും വൈകുന്നേരം ആയി..
സ്‌കൂളിലേക്ക് പോയപ്പോഴ് നമ്മുടെ റൗഡീസും ക്വീനും കളിച്ചു ചിരിച്ച് നടന്നു വരുന്നുണ്ട്..കൈ കെട്ടി അവരെത്തന്നെ നോക്കി നിന്നു..നമ്മളെ കണ്ടപ്പോൾ അഞ്ചുപേരും ഓടി വന്നു ഹഗ് ചെയ്തു..ലുമിയെ നാസിൽ പിക്ക് ചെയ്തു പോയപ്പോൾ നമ്മളവരോട് കയറാൻ പറഞ്ഞപ്പോൾ ഫൈസി മാത്രം കയറാതെ അവിടെത്തന്നെ നിന്നു..
"ഫൈസി,,നീയെന്താടാ കയറാത്തത്..?"
"ഞാനിന്നലെ പറഞ്ഞ കാര്യം ഉപ്പച്ചി മറന്നു ല്ലേ..?"
അവൻ പറഞ്ഞപ്പോഴാണ് കാര്യം ഓർമ വന്നത് തന്നെ..
"ഓഹ് സോറി മോനു..ഓഫീസിലെ കാര്യങ്ങൾ ഒക്കെയായി മറന്നു.."
"ഹ്മ് ബാ.."
"അപ്പോ അവർ..?"
"അവരെയും കൂട്ടിക്കോ ന്നെ.."
അവൻ നമ്മളെ കയ്യും പിടിച്ചുകൊണ്ട് പാർക്കിലെ ഒരു ബെഞ്ചിൽ കൊണ്ടു പോയി ഇരുത്തി..നമ്മളെ അപ്പുറവും ഇപ്പുറവുമായി നാദുവും യാമിയും ഇരുന്നു..
അവൻ അവിടെ നിന്നതും ഒരു കാർ വന്നു..അത് വന്നതും നമ്മളെ ഇളം കാറ്റ് തഴുകി..അതിൽ നിന്നും പർദയും നിഖാബും അണിഞ്ഞ സ്ത്രീ ഇറങ്ങി വന്നു..മോനൂനെ കണ്ടതും അവർ മുട്ടുകുത്തിയിരുന്ന് അവന്റെ നെറ്റിയിൽ ചുംബിച്ചു..
മോനു നമ്മളെയും കൊണ്ട് അവരുടെ അടുത്തേക്ക് പോയി..
"ഇതാണ് ന്റെ ഉപ്പച്ചി ഹാഫിസ് ഹുസൈൻ.."
എന്ന് മോനു പറഞ്ഞപ്പോൾ നമ്മള് അവരെ കണ്ണുകളിൽ നോക്കി..എന്തോ അവൻ വരച്ച കണ്ണുകൾ അല്ലായിരുന്നു അത്..
"ഉമ്മാ...."
ന്നും വിളിച്ചുകൊണ്ട് യുംനാൻ ഓടി വന്ന് അവരെ കെട്ടിപ്പിടിച്ചു..
"അങ്കിൾ ഇതാണ് എന്റെ ഉമ്മ..ഹിസാന ഹസീബ്..എന്നാൽ ഞങ്ങൾ പോട്ടെ...സീ യൂ.."
ന്നും പറഞ്ഞുകൊണ്ട് അവർ പോയി..നമ്മള് മോനൂനെ നോക്കിയപ്പോൾ അവനൊന്ന് ചിരിച്ചു..
"ഉപ്പച്ചി വിചാരിച്ചു അത് ഉമ്മച്ചി ആണെന്ന് ല്ലേ..ഇങ്ങക്കറിയോ യുംനാൻ ആരും ഇല്ലാത്ത കുട്ടി ആണ്..അവനെ ദത്തെടുത്തതാണ് അവർ..പിന്നെ എന്റെ ഉമ്മച്ചി ഇന്ന് വരുമെന്ന് തോന്നുന്നില്ല..വരേണ്ട സമയം കഴിഞ്ഞു പോവാം.."
"ഹ്മ്.."
നമ്മളരോട് കാറിൽ ഇരിക്കാൻ പറഞ്ഞതും അവർ കേറി ഇരുന്നു..നമ്മളെ ആരോ വിളിച്ചപ്പോൾ പിറകിൽ നിൽക്കുന്ന ലാമിയെ കണ്ട് നമ്മക്ക് ദേഷ്യം വന്നു..കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചുകൊണ്ട് ദേഷ്യത്തെ കണ്ട്രോൾ ചെയ്തു..പോക്കെറ്റിലുള്ള ഗൺ അവളുടെ നേരെ ചൂണ്ടി..
"എന്റെ കണ്മുന്നിൽ വന്നു പോകരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ മിസ് ലാമിയ സുഹ..പിന്നെ എന്തിനാണ് ഒരു ഉളുപ്പും ഇല്ലാതെ വന്നത്...?"
"നിന്നെ കാണാൻ..നിനക്കറിയില്ലേ ഹാഫി നിന്നെ കാണാതെ ഒരു നിമിഷം പോലും എനിക്ക് ഇരിക്കാൻ കഴിയില്ലെന്ന്..പിന്നെ നിന്റെ മോനെ ഒന്ന് കാണാമെന്ന് കരുതി.."
എന്നും പറഞ്ഞുകൊണ്ട് അവൾ കാറിന്റെ ഡോർ തുറക്കാൻ പോയതും നമ്മളത് കാല് കൊണ്ട് അടച്ചു..
"എന്റെ മകനെ കാണാൻ നിനക്കെന്താടി അവകാശം ഹേ.."
എന്നും പറഞ്ഞുകൊണ്ട് അവളുടെ കഴുത്തിൽ ഗൺ വെച്ചു..ഒന്ന് അമർത്താൻ പോയതും എന്തോ കണ്ട് പേടിച്ചതുപോലെ നമ്മളെ തട്ടി മാറ്റി അവൾ ഓടി..നമ്മളും പിറകേ ഓടിയപ്പോൾ നമ്മളെ സൈഡിൽ കൂടി ചീറ്റപ്പുലിയെ പോലെ ഒരു പോലീസ് ഓഫീസർ അവൾക്കു പിന്നാലെ ഓടി..
ലാമിയോട് നിക്കാൻ ആ ഓഫീസർ ആവശ്യപ്പെട്ടിട്ട് കേൾക്കാതെ ആയപ്പോൾ അവർ ഒരു വടിയെടുത്ത് അവളുടെ നേരെ എറിഞ്ഞു..അതു കൊള്ളേണ്ട താമസം അവൾ നിലത്തു വീണു..അവർ ലാമിയെ പൊക്കിയെടുത്തു കൊണ്ടുവരുന്നത് നമ്മൾ കയ്യും കെട്ടി നോക്കി നിന്നു..
റൗഡീസ് കൈ കൊട്ടുന്നത് കേട്ടിട്ട് ആ ഓഫീസറെ നോക്കിയ നമ്മള് കാറ്റ് പോയ ബലൂണുപോലെ നിന്നു..
തുടരും..
*💞RAB BANAYA ISHQ💞*
*Part»50 LAST PART*
കാണുന്നത് സത്യം തന്നെയാണോ ന്ന് അറിയാൻ വേണ്ടി ചുറ്റും ഒന്ന് നോക്കി..നമ്മളെപ്പോലെത്തന്നെ എല്ലാവരും അവരെ നോക്കുന്നുണ്ട്..
*"എന്നെ എന്തിനാ മാഹി കൊണ്ടുപോകുന്നത്..?ഞാൻ പഴയ ലാമിയെ അല്ല..ഒരുപാട് മാറി..?"*
*മാഹി*ന്ന് വിളിച്ചുകൊണ്ട് അവൾ പറഞ്ഞപ്പോൾ നമ്മളെ കണ്ണ് നിറഞ്ഞു വന്നു..ചിരി വന്നത് ലാമിയുടെ ആക്ടിങ് കണ്ടാണ്..എന്നാ എക്സ്പ്രെഷൻ ആണ്..ഓസ്കാർ ഉറപ്പാണ്..
നമ്മള് അവളുടെ കോപ്രായം കയ്യും കെട്ടി നോക്കി നിന്നു..
"അവളുടെ ഒരു കോപ്പിലെ ഡ്രാമ..
അഥവാ നീ നന്നായിട്ടുണ്ടെങ്കിൽ എന്നെ കണ്ടപ്പോൾ എന്തിനാ നീ ഓടിയത്..?നിന്നെ പിടിക്കാൻ വന്നതൊന്നും അല്ല..പക്ഷെ,നിന്റെ ഓട്ടം കണ്ടപ്പോൾ പിടിക്കാൻ തോന്നി..ഇനി നിനക്ക് രക്ഷയില്ല മോളെ..വേണ്ടി വന്നാൽ നിന്നെക്കൊണ്ട് ആ ചർച്ചിൽ കുമ്പസാരം നടത്തിക്കും ഈ മാഹിയ മെഹക്ക് IPS..വാ ഡി.."
ന്നും പറഞ്ഞുകൊണ്ട് പെണ്ണ് ലാമിയെ പിടിച്ചുകൊണ്ട് പോകുമ്പോൾ നമ്മളെ ഒരു നോട്ടം നോക്കി..എന്റെ സാറേ ആ നോട്ടം നമ്മടെ നെഞ്ചിലാണ് കൊണ്ടത്..
"ഹാഫി..നീ ഒന്ന് പറ എന്നെ കൊണ്ടുപോകല്ലേ ന്ന്..നീ പറഞ്ഞാൽ മാഹി കേൾക്കും.."
*"ഛി..ആരാടി നിന്റെ മാഹി..കോൾ മീ മേഡം..പിന്നെ ഇദ്ദേഹം ഒരു CBI ഓഫീസർ ആണ്..ഗിവ് റെസ്പെക്റ്റ്..കോൾ ഹിം സാർ.. പിന്നെ നീയെന്താ പറഞ്ഞത്,സാർ പറഞ്ഞാൽ ഞാൻ കേൾക്കുമെന്നോ..ഇല്ല..നിനക്ക് വേണ്ടി വക്കാലത്ത് പിടിക്കാൻ ഇവിടെ ആരും ഉണ്ടാവില്ല..അത്രയ്ക്കും നല്ല പ്രവൃത്തി ആണല്ലോ നീ ചെയ്തു കൂട്ടിയത്..നിന്നെ ഞാൻ നേരെ മുകളിലേക്ക് എത്തിക്കാൻ പോകുവാ..അതും എന്റെ കൈ കൊണ്ട്.."*
"നീ എന്തൊക്കെയാ പറയുന്നത് മാഹി..?നീ എന്നെ..."
*"ഷട്ടപ്പ്...നീ ചെയ്തു കൂട്ടിയ കാര്യങ്ങൾക്ക് ന്യായീകരണം വേണ്ടാ..അതൊന്നും പൊറുക്കാൻ എന്നെക്കൊണ്ട് കഴിയില്ല..പിന്നെ ഇനിയെങ്കിലും നിന്റെ അയ്യോ പാവം കളി നിർത്ത്..
ഒന്നുമില്ലെങ്കിലും ഒരു മേർഡർ ചെയ്ത ആളല്ലേ..അതുകൊണ്ട് എന്റെ വക ഗംഭീര സമ്മാനം തരുന്നുണ്ട്..എന്താടി ഞെട്ടിയോ..?നിന്റെ ഫുൾ ഹിസ്റ്ററി അറിഞ്ഞിട്ട് തന്നെയാണ് ഞാൻ നിന്റെ മുന്നിൽ വന്നു നിൽക്കുന്നത്..
എന്റെ മാഹിറയെ കൊന്നത് ഞാൻ അറിയില്ലെന്ന് കരുതിയോ..?എന്തിനാടി ഒരു തെറ്റും ചെയ്യാത്ത അവളെ കൊന്നത്..?"*
ഇത്ര നേരം അവൾ പറഞ്ഞതുകേട്ട് കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ തോന്നിയെങ്കിലും അവസാനം അവൾ പറഞ്ഞതുകേട്ട് നമ്മളെ സിരകൾ വലിഞ്ഞുമുറുകി..
*"ഹ്മ്..അതേടി..ഇനി എനിക്കൊന്നും ഒളിക്കാൻ ഇല്ല..നിന്റെ മാഹിറയെ കൊന്നത് ഞാനാണ്..എന്റെ പ്ലാൻ മുഴുവൻ അവള് മനസിലാക്കി..
ഒറ്റയടിക്ക് എനിക്ക് സ്വന്തമാകുന്നതായിരുന്നു
ഹാഫിയെ..അവൾ ഓറ്റൊരുത്തി കാരണമാ അതില്ലാതായത്..അവൾ എന്റെ റൂമിനുള്ളിൽ cctv സെറ്റ് ചെയ്തു,എല്ലാം കൊളമാക്കി..
അങ്ങനെയുള്ളവളെ ഞാൻ കൊല്ലാതെ പൂവിട്ട് പൂജിക്കണോ..ഏഹ്..?പറയെടി..പൂജിക്കണോ ന്ന്..?"*
എന്ന് ലാമി പറയലും മാഹി അവളുടെ മുഖത്ത് പൊട്ടിക്കലും കഴിഞ്ഞിരുന്നു..
*"ഒരു കാര്യത്തിൽ എനിക്ക് നിന്നോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്.. ഹുസൈൻ മാൻഷനിൽ നിന്ന് ഇറങ്ങാൻ നീ ക്രിയേറ്റ് ചെയ്ത ചീപ്പ് ഷോ ഒരു നിമിത്തം ആയി..നിന്നെ തീർത്ത് കളയാൻ വേണ്ടിയാണ് അന്ന് മാൻഷൻ വിട്ടിറങ്ങിയത്..നീ എന്റെ മാഹിറയെ കൊന്നില്ലേ ഡി..നിന്നെ ഞാൻ വെറുതെ വിടില്ല..വേദന എന്താണെന്ന് അറിഞ്ഞുകൊണ്ട് നീ മരിക്കണം.."*
എന്ന് പറഞ്ഞുകൊണ്ട് മാഹി അവളെ ജീപ്പിൽ കയറ്റി വിട്ടു..റൗഡീസിനെ പിക്ക് ചെയ്യാൻ ഹാമിയോട് വിളിച്ചു പറഞ്ഞിട്ട് നമ്മള് മാഹി പോയ വഴിയേ പോയി..
കോട്ടയുടെ മുന്നിൽ ആ ജീപ്പ് നിർത്തിയതുകണ്ട് നമ്മള് കാർ ഒതുക്കിയിട്ട് കോട്ടയ്ക്കകത്ത് കയറി..
മുകളിലത്തെ നിലയിൽ നിന്ന് ലാമിയുടെ അലർച്ച കേട്ടതും നമ്മള് അവിടേക്ക് ഓടി..
വേദനകൊണ്ട് നിലത്ത് മുട്ടു കുത്തിയിരുന്ന് കരയുന്ന ലാമിയുടെ അടുത്ത് പ്രതികാര ഭാവത്തിൽ ഇരിക്കുന്ന മാഹിയെ നമ്മളൊന്ന് നോക്കി..
*"നിന്റെ ശരീരത്തിൽ ഇനി ഒരു തുള്ളി ഡ്രഗ്സ് കയറിയാൽ നീ ഉടൻ തന്നെ മരിക്കുമെന്നാണ് പറഞ്ഞത്..
അപ്പോൾ ഇതു തന്നെയാണ് നിനക്കുള്ള എന്റെ ഗിഫ്റ്റ്..ഇങ്ങനെ..ഇങ്ങനെ..
അല്ലേടി നീ ഇന്റെ മാഹിറയെ കൊന്നത്..?ഡ്രഗ്സ് കുത്തിവെച്ച് ഷൂട്ട് ചെയ്ത് കൊന്നു..അതേ അവസ്ഥ എന്താണെന്ന് നീയും അറിയണം..ഇനി നീ മരിച്ചാൽ ആ കേസ് ഞാൻ അന്വേഷിക്കും..രക്ഷപ്പെടാൻ നോക്കിയ നിന്നെ ഷൂട്ട് ചെയ്തു,അപ്പോൾ മരിക്കാൻ വേണ്ടി ഉയർന്ന അളവിൽ ഡ്രഗ്സ് കുത്തിവെച്ച് നീ മരിച്ചു..എന്നാ പോകുവല്ലേ ലാമിയാ സുഹ..."*
മാഹി ഗൺ എടുത്ത് അവളുടെ വായിൽ കയറ്റി..പിന്നെ കണ്ടത് നിലത്ത് കിടക്കുന്ന അവളെ ആണ്..ഉടൻ തന്നെ പോലീസ് പടകൾ ഇടിച്ചുകയറി വന്ന് ചുറ്റും കൂടി..
*"എല്ലാ പ്രൊസീജിയറും കഴിഞ്ഞതാണ്..ബോഡി അടക്കം ചെയ്തോളൂ.."*
എന്ന് മാഹി പറയേണ്ട താമസം അവളെ സ്ട്രെകച്ചറിൽ കയറ്റി ആംബുലൻസ് പുറപ്പെട്ടു..
മുട്ടുകുത്തിയിരുന്ന് കരയുന്ന മാഹിയെ എഴുന്നേൽപ്പിച്ച് നമ്മള് ഇറുക്കെ പുണർന്നു..
"എന്തിനാ പെണ്ണേ എന്നെ വേദനിപ്പിച്ചത്..?നീ ജീവിച്ചിരിപ്പില്ലെന്ന് കരുതി നീറി കഴിയുവായിരുന്നു ഞാൻ..നമ്മടെ ഫൈസി മോൻ ഉമ്മച്ചി കാണാൻ വരാറുണ്ടെന്ന് പറഞ്ഞപ്പോൾ നീ ജീവനോടെ ഉണ്ടാവാണമെന്ന് ഞാൻ കൊതിച്ചിരുന്നു..എന്താ സഭവിച്ചത്..?"
🍁🍁🍁🍁🍁
[_മാഹി_]
എന്ന് ഇക്ക ചോദിച്ചപ്പോൾ നമ്മള് ഒന്ന് ചിരിച്ചുകൊടുത്തു..
*"തുടർച്ചയായി ഒരു പെണ്ണ് എനിക്ക് മെസേജുകളും ലേറ്റേഴ്സും അയക്കാറുണ്ട്..ഹാഫിസിന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോയില്ലെങ്കിൽ സുമിയേയും സുനുവിനേയും കൊല്ലുമെന്ന് പറഞ്ഞു..ലാമി ആണെന്ന് എനിക്ക് മനസിലായി..അവരുടെ ജീവൻ എനിക്ക് വിലപ്പെട്ടത് തന്നെയാണ്..അതുകൊണ്ട് വീടു വിട്ടിറങ്ങാൻ ഡെലിവെറിക്ക് തൊട്ടു മുമ്പുള്ള ദിവസം തീരുമാനിച്ചു..
പക്ഷെ,അന്ന് രാത്രി അവളെന്റെ മാഹിറയെ കൊന്നെന്ന് വിളിച്ചു പറഞ്ഞപ്പോൾ അവള് ഈ ലോകത്ത് ഇനി ജീവിച്ചിരിക്കാൻ പാടില്ലെന്ന് എനിക്ക് തോന്നി..
അവളെ കൊന്നിട്ട് ജയിലിൽ പോകേണ്ടി വന്നാലും സാരമില്ല എന്നുകരുതി പ്ലാൻ തയ്യാറാക്കി..അപ്പോഴാണ് അവൾ തന്നെ പിക്‌സ് അയച്ചത്..അതവളുടെ ചതി ആണെന്ന് എനിക്ക് നന്നായിട്ട് അറിയാമെങ്കിലും എന്റെ കൈ കൊണ്ട് മരിക്കേണ്ടവൾ ആയതുകൊണ്ട് ഞാനതിനെ ഒരു കാരണമാക്കി വീട്ടിൽ നിന്നിറങ്ങി..നിങ്ങൾക്ക് മെസേജ് ചെയ്തു..അപ്പോഴേക്കും എനിക്ക് വേദന തുടങ്ങി..ആൺകുട്ടിയാണെന്ന് തമാന പറഞ്ഞപ്പോൾ സന്തോഷത്തിന് അതിരില്ലായിരുന്നു..
പക്ഷെ,മനസിൽ അപ്പോഴും ലക്ഷ്യം തന്നെ ആയിരുന്നു..തമാനയോട് ഇതേക്കുറിച്ച് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചില്ലെങ്കിലും ഞാൻ ഒത്തിരി നിർബന്ധിച്ചപ്പോൾ അവൾ സമ്മതിച്ചു..എനിക്ക് പകരം എന്റെ മാഹിറയെ വെള്ള പുതപ്പിച്ച് നിങ്ങൾക്കുമുന്നിൽ കൊണ്ടുവന്നു..അവൾ മരിച്ചെന്നറിഞ്ഞാൽ എല്ലാവർക്കും ഷോക്ക് ആവും..പക്ഷെ,ഞാൻ മരിച്ചെന്നറിഞ്ഞാൽ മോനുള്ള ആശ്വാസത്തിൽ അത് മറന്നുതുടങ്ങും..
ഓഫീസർ എന്നെ വിളിപ്പിച്ചു,മാഹിറയുടെ ജോലി എനിക്ക് തന്നു..അങ്ങനെ ഞാൻ പോലീസ് ഓഫീസർ ആയി..അവരുടെ ഗസ്റ്റ്ഹൗസിൽ ആയിരുന്നു താമസം.. ലാമിയ കേസ് ഞാൻ തന്നെ ഒതുക്കി
തീർത്തു..മോനെ എല്ലാ ദിവസവും പാർക്കിൽ വെച്ച് ഞാൻ കാണാറുണ്ട്..
ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്..അതിന് എന്തു ശിക്ഷ തന്നാലും ഞാൻ സ്വീകരിക്കും..."*
"ഓഹ് എന്തു തന്നാലും സ്വീകരിക്കുമോ..?"
🍁🍁🍁🍁🍁
[_ഹാഫി_]
എന്ന് നമ്മള് ഉള്ളിൽ ചിരിച്ചുകൊണ്ട് പെണ്ണിനോട് ചോദിച്ചപ്പോൾ തലയാട്ടി..
"എന്നാൽ കണ്ണടയ്ക്ക്.."
എന്ന് നമ്മള് പറയേണ്ട താമസം അവൾ കണ്ണടച്ചു..അവളുടെ അധരത്തോട് നമ്മടെ അധരം ചേർത്തു വെച്ചു..ഒട്ടും പ്രതീക്ഷിക്കാത്തത് ആയതുകൊണ്ട് അവള് കണ്ണും തള്ളി നമ്മളെത്തന്നെ നോക്കി..
ഇനി ഒരു ചിന്ന ശിക്ഷ കൂടി...
*"ഇനിയുള്ള കാലം മുഴുവൻ ഈ ഹാഫിസിനെ സഹിക്കണം.."*
എന്ന് നമ്മള് പറഞ്ഞപ്പോൾ പെണ്ണ് ചിരിച്ചുകൊണ്ട് നമ്മളെ കെട്ടിപ്പിടിച്ചു കരഞ്ഞു..
വീട്ടിലേക്ക് പോകുമ്പോൾ അവള് നമ്മളെ കൈ മുറുക്കെ പിടിച്ചിരുന്നു..നമ്മള് ഒന്നുമില്ലെന്ന് കണ്ണ് കൊണ്ട് പറഞ്ഞു..
"ഹാ വന്നോ..മക്കളെ ഹാമിയോട് പിക്ക് ചെയ്യാൻ പറഞ്ഞിട്ട് നീ എവിടേക്കാണ് പോയത്..?"
എന്ന് ഉപ്പ ചോദിച്ചപ്പോൾ നമ്മൾ ചിരിച്ചു..
"ഇവളെ കൂട്ടിക്കൊണ്ട് വരാൻ..."
എന്നും പറഞ്ഞുകൊണ്ട് പിന്നിലുള്ള മാഹിയെ നമ്മള് ചേർത്തുപിടിച്ചു..
അവളെ കണ്ടപാടെ ഉമ്മയും ഹാദിയും ചെമ്മുവും കൂടി പൊതിഞ്ഞു..
എല്ലാ കാര്യങ്ങളും അവൾ പറഞ്ഞപ്പോൾ ഇനി എവിടേക്കും പോകില്ല എന്ന് ഉമ്മ അവളെക്കൊണ്ട് പ്രോമിസ് ചെയ്യിച്ചു..അവളോട് ഡ്രെസ് ചെയ്ഞ്ച് ആക്കാൻ പറഞ്ഞപ്പോൾ അവൾ കയറിപ്പോയി..പിന്നാലെ നമ്മളും..
ഡോർ ലോക്ക് ആയതുകൊണ്ട് നമ്മള്
പുറത്ത് വെയ്റ്റ് ചെയ്തു..അവള് ഡോർ തുറന്നപ്പോൾ നമ്മള് പെണ്ണിനേയും കൊണ്ട് അകത്തേക്ക് പോയി..
"എന്താ മോനെ ഹാഫിസേ ഉദ്ദേശം..?മാറി നിന്നോ..ഇപ്പോൾ മാഹിയ വെറുമൊരു പെണ്ണ് മാത്രമല്ല..ഒരു ഓഫീസർ ആണ്..വെറുതെ എന്റെ കയ്യിൽ ചൂടറിഞ്ഞ് തടി കേടാക്കണോ...?"
"ആഹാ..അടങ്ങി നിന്നില്ലെങ്കിൽ നിന്റെ ബോഡി ഞാൻ കേടാക്കും.. കൂടെ ഒരു ട്രോഫിയും തരും..വേണോ..?"
എന്ന് നമ്മള് സൈറ്റടിച്ചുകൊണ്ട് ചോദിച്ചപ്പോൾ പെണ്ണ് നോക്കി പേടിപ്പിച്ചു..
നമ്മള് അവളെ അരയിലൂടെ കയ്യിട്ട് ചേർത്തുനിർത്തി..അവളുടെ മുഖത്ത് കൂടി വിരലോടിച്ചു കളിച്ചു..പെട്ടെന്ന് അവൾ നമ്മളെ വിരലിൽ കടിച്ചിട്ട് നമ്മളെ ബെഡിൽ തള്ളിയിട്ട് ഒരു പോക്ക് ആയിരുന്നു..
നമ്മള് എഴുന്നേറ്റ് ഫ്രഷായി താഴേക്ക് പോയപ്പോൾ എല്ലാവരും ഡൈനിംഗ് ടേബിളിനുചുറ്റും നിരന്നിരുന്നു..
മാഹിയുടെ ഉപ്പച്ചിയും ഉമ്മച്ചിയും സുനുവും സുമിയും വന്നിട്ടുണ്ട്..
പിന്നെ അവരിപ്പോൾ ചെറിയ പിള്ളേരൊന്നുമല്ലാട്ടോ..സുനു ഡിഗ്രി കംപ്ലീറ്റ് ചെയ്തു..ഇപ്പോൾ പി ജി ചെയ്യുന്നു..സുമി ഡിഗ്രി സെക്കന്റ് ഇയർ ആണ്..
🍁🍁🍁🍁🍁
[_മാഹി_]
കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് നമ്മൾക്ക് ഇവിടുത്തെ റൗഡീസിനെ ഓർമ വന്നത്..
"ഇവിടുത്തെ റൗഡീസ് എവിടെ..?"
എന്ന് നമ്മള് ചോദിച്ചപ്പോൾ എല്ലാവരും അവരെ നോക്കി..
"ശരിയാണല്ലോ..അവരിതെവിടെപ്പോയി..?"
*"ഞങ്ങളിവിടെ ഉണ്ടേ.."*
എന്നും പറഞ്ഞുകൊണ്ട് വരുന്നവരെ നമ്മള് നോക്കി നിന്നു..മൂന്നുപേരും നമ്മടെ അടുത്തേക്ക് ഓടിവന്നു.. അവർക്ക് നമ്മള് ചോറ് ഉരുള ആക്കി വായിൽ വെച്ചു കൊടുത്തു..
"ഞങ്ങടെ വക ഒരു ഗിഫ്റ്റ് ഉണ്ട്.."
എന്ന് അവർ മൂന്നുപേരും പറഞ്ഞപ്പോൾ എല്ലാവരും എന്താന്നുള്ള മട്ടിൽ അവരെ നോക്കി..
"ആദ്യം എല്ലാവരും കൈ കഴുകി വാ.."
എന്ന് യാമി പറഞ്ഞതും നമ്മളെല്ലാവരും കൈ കഴുകി വന്ന് സോഫയിൽ ഇരുന്നു..
*"ഇത് ഞങ്ങടെവക.."*
ഒരു വലിയ ആൽബം അവര് കാണിച്ചു തന്നപ്പോൾ എല്ലാവരും എന്താന്നുള്ള മട്ടിൽ ഇരുന്നു..
"ഉപ്പച്ചിയും ഉമ്മച്ചിയും ഒന്ന് വന്നേ.."
എന്ന് ഫൈസി പറഞ്ഞതും നമ്മള് രണ്ടുപേരും എഴുന്നേറ്റ് പോയി..ആ വലിയ ആൽബം അവര് മൂന്നുപേരും നമ്മളെ കയ്യിൽ വെച്ചുതന്നു..
🍁🍁🍁🍁🍁
[_ചെമ്മു&ഫാമി_]
"ഹോ സത്യം പറയാലോ ഇക്കാ.."
"ഹേ,,അപ്പോൾ നീ ഇതുവരെ എന്നോട് കള്ളം ആണോ ഡി പറഞ്ഞത്..?"
"അയ്യോ അങ്ങനെയല്ല..ഇപ്പോഴാ ആശ്വാസം ആയത്..മാഹി മരിച്ചിട്ടില്ലെന്ന് ഉള്ളിന്റെ ഉള്ളിൽ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു..ബി കോസ് അവള് വേറെ ലെവൽ ആണ്..നമ്മൾ ചിന്തിക്കുന്നതിലും മേലെ ആണ് അവൾ ചിന്തിക്കുന്നത് അതിന്റെ റിസൾട്ട് ആണെങ്കിൽ പെർഫെക്ട് ആവും.."
"ആഹ് അതെനിക്ക് പൂർണ ബോധ്യം ആയി.."
"എന്താ ആ ആൽബത്തിൽ..?ഇതിനുവേണ്ടി ആവും മൂന്നും വരാതിരുന്നത്.."
"ഞാനല്ലേ അവരുടെ മാസ്റ്റർ.."
"എന്നാ മാസ്റ്ററിനെ ഇക്കാക്ക കാണാൻ നിൽക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു..മാസ്റ്ററുടെ എല്ല് ഊരാൻ.."
"അള്ളോഹ്..ഞാൻ അതിന് പിള്ളേർക്ക് വേണ്ടാത്തത് ഒന്നും പറഞ്ഞുകൊടുത്തില്ല..
ബാക്കിയൊക്കെ അവരുടെ തനി കൊണം ആണ്.."
"ഹ്മ്..എന്തായാലും നിങ്ങൾക്ക് പണി ഉറപ്പാണ്.."
"ഒന്ന് പോയെടി പേടിപ്പിക്കാതെ.."
"അയ്യേ..പേടിച്ച്..നിങ്ങളിത്രയെ ഉള്ളൂ ല്ലേ..?"
"ഇതിനുള്ള പണി നിനക്ക് ഞാൻ വൈകാതെ തരുന്നുണ്ട്.."
'വടി കൊടുത്ത് അടി വാങ്ങി'
🍁🍁🍁🍁🍁
[_ഹാദി&ഹാമി_]
"നമ്മടെ പിള്ളേർ പൊളി ആണല്ലേ..എന്തൊക്കെയാ അവര് ഈ ചെറുപ്രായത്തിൽ ചെയ്യുന്നത്..
ഹാറ്റ്‌സ് ഓഫ് മക്കൾസ്.."
"അവന്റെ ഉപ്പ ആരാ..ഞാനല്ലേ..
പിന്നെയെങ്ങനെ അവൻ പൊളി ആകാതിരിക്കും.."
"ഹയ്യട ഒരുപ്പ..ഒന്നു പോയേ.."
"എന്താഡി നിനെക്കെന്നോടൊരു പുച്ഛം..ഹാ ഇന്നലെ അവൻ എന്നോട് പറഞ്ഞു,അവന് ഒരു ഡേവെലെപ്പർ ആവണം ന്ന്..ഞാൻ പറഞ്ഞു,
മോന് ഇഷ്ടമുള്ളത് ചൂസ് ചെയ്യാം..
ആരും ഒന്നും നിന്റെ മേൽ
അടിച്ചേൽപ്പിക്കില്ല.."
"അതിനോട് ഞാനും യോജിക്കുന്നു..
ഇങ്ങള് പൊളിയാണ് ഇക്കാ..എന്ന് ഞാനൊരിക്കലും പറയില്ല.."
"വേണ്ടെടി,നീ പറയണ്ട..ഇനി
എന്നോട് ഓരോന്ന് പറഞ്ഞ്
വരാൻ നിൽക്കണ്ട.."
"അയ്യേ അപ്പോഴേക്കും പിണങ്ങിയോ..?ഞാൻ
ചുമ്മാ പറഞ്ഞതല്ലേ ഹാമിഷേ..
എന്റെ ഇക്ക പൊളിയാണ്..ഇക്കയെ പോലെത്തന്നെയാണ് മോനും.."
"ഉമ്മച്ചിയുടെ മൊഞ്ച് അവന് കിട്ടിയിട്ടുണ്ട്.."
"ഒന്നു പോ ഇക്കാ.."
"ഉമ്മച്ചിയുടെ മൊഞ്ചും..ഉപ്പച്ചിയുടെ സ്കില്ലും.."
"യെസ് ബേബി.."
🍁🍁🍁🍁🍁
[_നാസിൽ&തമാന_]
"തനു....."
"എന്താ ഇക്കാ..?"
"വേഗം റെഡി ആയെ..ഒരിടം വരെ പോകാനുണ്ട്..മോളെവിടെ..?"
"ഞാനെപ്പോഴേ റെഡിയായി ഉപ്പച്ചി.."
"ഓഹ് അപ്പോൾ മാഹി വന്നല്ലേ..?"
"ഹ്മ്..നീയും ബാബിയും കൂടി ഞങ്ങെളെയൊക്കെ വിഷമിപ്പിച്ചു.."
"അതൊരു നല്ല കാര്യത്തിന് വേണ്ടിയല്ലേ..അതുകൊണ്ട് ലാമിയ സുഹ എന്ന കരട് എന്നെന്നേക്കും ഇല്ലാതായി.."
"ആഹ്..വേഗം വാ..ടൈം പോകുന്നു.."
🍁🍁🍁🍁🍁
[_ഹാഫി&മാഹി_]
"എന്താ മക്കളെ ഇതിൽ..?"
"അത് തുറന്ന് നോക്ക്.."
എന്നവർ പറഞ്ഞപ്പോൾ നമ്മള് രണ്ടുപേരും ഒന്നിച്ച് തുറന്നു..
"*💞RAB BANAYA ISHQ💞*"
നമ്മള് രണ്ടുപേരും അത് മൊഴിഞ്ഞതും എല്ലാവരും വന്നു..അന്ന് മുതൽ ഇന്നുവരെ നടന്ന കാര്യങ്ങൾ ഒരു നോവൽ പോലെ എഴുതിയിട്ടുണ്ട്,വിത്ത് പിക്ക്‌സ്...എല്ലാവരും അത് ആകാംഷയോടെ വായിച്ചു..
*"പിക്ക്‌സ് ഒക്കെ കണ്ടുപിടിക്കാൻ പാടുപെട്ടു..എന്നാലും ഇനി ഞങ്ങടെ വക ഒന്നും കിട്ടിയില്ലെന്ന് പരാതി പറയില്ലല്ലോ..ലാസ്റ്റ് പേജിൽ ഒരു പിക്കിന്റെ കുറവുണ്ട്..അത് ഇപ്പോൾ ഫാമിലി ആയി എടുക്കണം..സോ എല്ലാവരും അവരുടെ പൊണ്ടാട്ടി,
പിള്ളേരുടെ കൂടെ നിന്നെ.."*
എല്ലാവരും ഒന്നിച്ച് നിന്നുള്ള ആദ്യത്തെ ഫാമിലി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ മനസ് നിറഞ്ഞു..
*"ഇത് ഇനി നിങ്ങളുടെ കയ്യിൽ ഭദ്രമായി ഇരിക്കട്ടെ..."*
ന്നും പറഞ്ഞ് ഞങ്ങടെ കയ്യിൽ ആ ആൽബം വെച്ചു തന്നു..
"അല്ല ഇതിന് എല്ലാവർക്കും അവകാശം ഇല്ലേ..?"
*"ദി റിയൽ ഒറിജിൻ ഓഫ് *💞RAB BANAYA ISHQ💞* ഈസ് ഹാഫിസ് ഹുസൈൻ ആൻഡ് മാഹിറ മെഹക്ക്.."*
എന്നവർ പറഞ്ഞപ്പോൾ നമ്മളെല്ലാവരും ചിരിച്ചു..
നഷ്ടപ്പെട്ടുവെന്ന കരുതിയ സന്തോഷം തിരിച്ചു കിട്ടിയപ്പോൾ എന്തോ ഒന്ന് കീഴടക്കിയ സന്തോഷം ആണ് എല്ലാവരുടെയും മുഖത്ത്..
ഒരുപാട് ദുഃഖങ്ങൾ അവരുടെ ജീവിതത്തിൽ സംഭവിച്ചെങ്കിലും ഒറ്റക്കെട്ടായി നേരിട്ട് അവർ അതിൽ നിന്നും അതി ജീവിച്ചു..പടച്ചോൻ തിരിച്ചു കൊടുത്ത അവരുടെ പുതിയ ജന്മത്തിൽ *ഇഷ്ഖ്* എന്ന പൂന്തോപ്പിൽ ഒരിക്കലും വറ്റാത്ത അവരുടെ പ്രണയം പൂത്തുലയട്ടെ..
(അവസാനിച്ചു)
✍️Rishana
💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Comments
Post a Comment