മൊഞ്ചില്ലാത്ത മിണ്ടാപ്പെണ്ണ് ഫുൾ പാർട്ട്‌


👱🏻‍♀മൊഞ്ചില്ലാത്ത മിണ്ടാപ്പെണ്ണ്👱🏻‍♀
        🌟🌷Life Story🌷🌟

ഫുൾ പാർട്ട്‌ 
 

*2 വർഷത്തെ കോളജ്  പഠനത്തിന്   ശേഷം...3 ആം വർഷം അവിടെ ക്ലാസ് ഉണ്ടെങ്കിലും കൂട്ടിനു വീടിന്റെ അടുത് നിന്ന് പോരാൻ ആളില്ലാത്തത് കൊണ്ട് ...ഞാൻ അവിടെ വെച്ച് നിർത്തി..പിന്നെ ഒരു വർഷത്തോളം* *വീട്ടിൽ വെറുതെ ഇരുന്നു..കോളേജിൽ പോയില്ലെന്നു കരുതി വീട്ടിൽ കല്യാണം ഒന്നും നോക്കാൻ* *തുടങ്ങീട്ടില്ലട്ടോ...ഒരു വർഷത്തിന് ശേഷം എന്റെ ഉമ്മയുടെ നിർബന്ധം കൊണ്ട് ഉപ്പ എന്റെ കല്യാണം നോക്കാൻ തുടങ്ങി... എന്നെ കാണാൻ വലിയ മൊഞ്ചൊന്നും ഇല്ലാത്തത്* *കൊണ്ട്...എനിക്ക് എന്റെ വിവാഹ ജീവിതത്തെ കുറിച്ച് വലിയ സ്വപ്നം ഒന്നും ഇല്ലായിരുന്നു...*
*അങ്ങനെ എനിക്ക് ഒരു വിവാഹക്കാര്യം* *വന്നു...അത് കൊളത്തറയിൽ നിന്നായിരുന്നു ആദ്യ ആലോചന...അന്ന് എന്റെ ഉമ്മയുടെ ആങ്ങളുയൂടെ ..മകൾ പ്രസവിച്ചത് അറിഞ്ഞു ഞാനും ഉമ്മയും അവരെ കാണാൻ* പോയതായിരുന്നു...അവർ ഇരട്ട കുട്ടികൾക്കായിരുന്നു..ജന്മം നൽകിയത്..രണ്ട് പെൺകുഞ്ഞുങ്ങൾ ...ഞാൻ അവരെ തന്നെ ഒരു പാട് നേരം ഇങ്ങിനെ നോക്കി നിന്നു... അവരുട ഉമ്മയോട് എനിക്ക് വല്ലാത്ത ഒരു ബഹുമാനം തോന്നി...രണ്ടു കുഞ്ഞുങ്ങൾക്ക്.. ഒരേ സമയം.. ജന്മം കൊടുത്തവർ...ഒന്ന് പ്രസവിക്കുംബയേക്കും..തന്നെ എത്ര മാത്രം വേദന സഹിക്കണം ..അപ്പൊ രണ്ടു കുട്ടികൾക്ക് ജന്മം നൽകുക എന്ന് പറഞ്ഞാൽ...അങ്ങിനെ കുട്ടികളെയും കണ്ട്.. കുറച്ചു നേരം ഞാനും ഉമ്മയും അവിടെ നിന്ന്.. പിന്നെ ഉമ്മ അവരോട് പറഞ്ഞു അവളെ ഇന്ന് കാണാൻ വരുന്നുണ്ട്...അപ്പൊ വേഗം പോവണം...എന്നാൽ..ഞങ്ങൾ ഇറങ്ങട്ടെ എന്നുപറഞ്ഞു അവിടുന്ന് പോന്നു..ഒരു 12 മണിയോടടുത്തിട്ടുണ്ടാവും ഞാൻ എന്റെ വീട്ടിൽ എത്തിയപ്പോൾ..അങ്ങിനെ ഒരു ചെറിയ യാത്ര ചെയ്ത് വന്ന ക്ഷീണത്തിൽ ഞാൻ ഇങ്ങിനെ ഡൈനിങ് ഹാളിൽ ഇരിക്കുംമ്പോ ആയിരുന്നു ..ആ ആലോചന കൊണ്ട് വന്ന ഞങ്ങടെ വീടിന്റെ അടുത് തന്നെ ഉള്ള അയൽവാസി ആയ ആള്  പറഞ്ഞത്...അവർ ഇപ്പൊ ഇവിടെ എത്തും അവർ പുറപ്പെട്ടിട്ടുണ്ടെന്നു...അത് കേട്ടപ്പോൾ..മുതൽ എന്റെ ഖൽബ് മിടിക്കാൻ തുടങ്ങി..ജീവിതത്തിൽ ആദ്യമായി ഒരു അപരിചിതന്റെ മുന്നിലേക്ക് ഞാൻ ചായയുമായി...പോവുന്ന അവസ്ഥ ആലോചിച്..അപ്പൊയാണ് ഉമ്മ  വന്ന്  പറഞ്ഞത് വേഗം ഡ്രസ് മാറിക്കോ.. അവർ ഇപ്പൊ ഇങ്ങെത്തുംഎന്ന്.. ഞാൻ ഉമ്മാക്ക് ഒരു ചെറു പുഞ്ചിരി നല്കി..റൂമിന്റെ വാതിൽ അടച്ചു ഡ്രസ് ഒക്കെ മാറി..കണ്ണാടിക്കു മുന്നിൽ ഒന്ന് വന്നു ഒന്ന് നോക്ക്..പടച്ചോനെ..ആ കാണാൻ വരുന്ന ആൾക്ക് ഈ മൊഞ്ചില്ലാത്തവളെ...ഇഷ്ട്ടം ആവുമോ...
അങ്ങനെ അവർ വന്നു.. ചെക്കനും അവരുടെ പെങ്ങളും..പിന്നെ ചെക്കന്റെ ഇക്കാക്കയും.. അവരോട് കയറി ഇരിക്കാൻ പറഞ്ഞു ഉമ്മ..ഉപ്പ ആ സമയം വീട്ടിൽ ഇല്ലായിരുന്നു..അങ്ങനെ ഞാൻ അവർക്ക് മുന്നിൽ വെള്ളവും കൊണ്ട് ചെന്നു.. എല്ലാവർക്കും കൊടുത്തു ഞാൻ ഇങ്ങു പോന്നു..ചെക്കനെ ഞാൻ കണ്ടു.. നല്ല ചേലുള്ള ഒരുത്തൻ..അപ്പയെ ഞാൻ ഉറപ്പിച്ചു ഇത് വെറുതെ ആയെന്ന്...പിന്നെ ഞാൻ അവരുടെ.. പെങ്ങളോട് സംസാരിച്ചു.. അവർ ഫൂട്ട് വെയർ കമ്പനിയുടെ പാർട്ണർ ആയിരുന്നു..വീട്ടിലെ ഏറ്റവും ഇളയ ആള് ആയിരുന്നു അവർ.. 
അങ്ങനെ അവന് സംസാരിക്കണം എന്ന് പറഞ്ഞു.. ഞാൻ റൂമിൽ പോയി..അവിടേക്കു അവർ വന്നു..പേരും എത്ര വരെ പഠിച്ചു എന്നും..വീട്ടിൽ ആരൊക്കെ ഉണ്ട് എന്നും ഒക്കെ ചോദിച്ചു..ഞാൻ എല്ലാത്തിനും മറുപടി നല്കി മറുത്തൊന്നും അവരോടായി ചോദിച്ചില്ല...
സംസാരിച്ചു കഴിഞ്ഞു അവർ പുറത്തേക്ക് ഇറങ്ങി..അപ്പൊ തന്നെ എന്റെ ഉപ്പയുടെ നമ്പർ വാങ്ങി ഉപ്പാക്ക് വിളിച്ചു.. ഞങ്ങൾക്ക് നിങ്ങളുടെ മകളെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു.. അവർ ഞങ്ങളുടെ അഡ്രസ് വാങ്ങി അവരുടെ അഡ്രസ് ഞങ്ങൾക്കും തന്നു.. എന്നെ അവർക്ക് ഇഷ്ട്ടം ആയി എന്ന് എന്റെ ഉമ്മ വന്ന് എന്നോട് പറഞ്ഞപ്പോൾ ഞാൻ ഉമ്മയോട് അറിയാതെ ചോദിച്ചു പോയി എന്നെയോ എന്ന്.. അപ്പൊ ഉമ്മ ചോദിച്ചു അതെന്താ അനക്ക് എന്താ കുഴപ്പം അന്നെ ഇഷ്ടം ആവാതിരിക്കാൻ എന്ന്
ഹേയ്.. ഒന്നുല്ല ഉമ്മ ഞാൻ വെറുതെ ചോദിച്ചതാണ് എന്ന് പറഞ്ഞു...😊
ഒരു രണ്ടു മൂന്ന് ദിവസത്തിനു ശേഷം ഉപ്പ അവിടെ അന്വേഷിക്കാൻ പോയിരുന്നു..ആ നാട്ടുകാർക്ക് എല്ലാം അവരെ കുറിച്ച് ഒന്നേ പറയാൻ ഉണ്ടായിരുന്നുള്ളു..അവൻ ഉഷാറാണെന്ന്..100 %ഡീസന്റ്..അങ്ങനെ അവിടുത്തെ സംഭവങ്ങൾ ഒക്കെ ഉപ്പ ഇവിടെ വന്നിങ്ങനെ ഉമ്മയോട് പറയുന്നത് ഞാൻ എന്റെ റൂമിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു..എന്റെ ഖൽബിൽ കുളിരു കോരി..അങ്ങനെ ഞാനും ഒരാളുടെ ബീവി ആവാൻ പോവുകയോ...എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയാത്ത പോലെ...

  *_ഞാൻ എഴുതി തുടങ്ങുകയാണ് എന്റെ ജീവിതം.._*

     *_പിന്നീടുള്ള ദിവസങ്ങൾ ഞാൻ നല്ല സന്തോഷവതി ആയിരുന്നു.പക്ഷെ.. ഒരു ദിവസം ഞാൻ ഇങ്ങിനെ ആ വിവാഹക്കാര്യം ഓർത്തു.. അവർ കണ്ടു പോയിട്ട് ഇന്നേക്ക് 2 ആഴ്ച ആയി. ഇതുവരെ പിന്നെ ആ കാര്യത്തെ കുറിച്ച് വീട്ടിൽ ചർച്ചകൾ ഒന്നും നടന്നില്ല. ഞാൻ ചിന്തിച്ചു. അവർ കണ്ട് പോയ ദിവസം നോക്കുകയാണേൽ പെണ്ണുങ്ങൾ കാണാൻ വരാൻ ദിവസം ആയിട്ടുണ്ടല്ലോ.എന്താ അവർ ഇതു വരെ വരാഞെ..ഇനി ആ കാര്യം മുടങ്ങി പ്പോയോ പടച്ചോനെ..എന്റെ ഉള്ളൊന്നു കാളി.അതും ചിന്തിച്ചിരിക്കുമ്പോഴാണ്.ഞാൻ ഉമ്മയും ഉപ്പയും സിറ്ഔട്ടിൽ ഇരുന്ന് സംസാരിക്കുന്നത് കേട്ടത്.ആ കാര്യം ഞാൻ വേണ്ടെന്ന് വെച്ചു.ആ ഭാഗത്ത് ഭയങ്കര മാമൂലകളാണ്..പോരാത്തതിന്.മഴക്കാലം വന്നാൽ അവിടെ വെള്ളം നിൽക്കും എന്നാ പറഞ്ഞെ മുറ്റത്ത് ഒക്കെ.നമ്മുടെ മാളുന്. കാലിന്ന് വിളിച്ച ഒക്കെ ഉള്ളതല്ലേ.പിന്നെ ആ വെള്ളത്തിൽ നിന്ന് അവൾ കഷ്ട്പ്പെടേണ്ടി വരും.ഞാൻ ഇത് എന്റെ റൂമിൽ ഇരുന്ന് കേട്ടപ്പോൾ.. അതൊക്കെ ഞാൻ സാഹിച്ചോളാം ബാപ്പാ എന്ന് പറയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ ഞാൻ പറഞ്ഞില്ല.ആ കാര്യം ക്യാൻസൽ ആയി എന്ന് കേട്ടപ്പോൾ ഒരു പാട് വിഷമിച്ചു ഞാൻ. പിന്നെ സ്വയം മനസ്സിനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു സാരല്യ.. നിനക്കായ് വിധിച്ചവൻ ഇത് വരെ എത്തിയിട്ടില്ല എന്ന്.. ഒരു പക്ഷെ ഇത് ഇങ്ങനെ മുടങ്ങിയത് ഇതിനേക്കാൾ ഖയർ വരാൻ ആവും.. എന്ന്.. അങ്ങനെ ഒരു ആഴ്ച കഴിഞ്ഞു.ആദ്യം വിവാഹ ആലോചന കൊണ്ട് വന്ന ആള് തന്നെ വീണ്ടും ഒരു കാര്യംകൂടി   കൊണ്ട് വന്നു ഇപ്രാവശ്യം കുളത്തൂരിൽ നിന്നാണ് ചെറുക്കൻ..ഒരു വെള്ളിയാഴ്ച വൈകുന്നേരം ഒരു കുറച്ചൊക്കെ പ്രായം ഉള്ള ആള് ആയിരുന്നു എന്നെ കാണാൻ വന്നത്. അപ്പൊ ഞാൻ ചിന്തിച്ചു ആരാ പടച്ചോനെ ഈ പ്രായം ചെന്ന ആള് എന്ന്    പിന്നെ അറിഞ്ഞു അത് ചെറുക്കന്റെ ബാപ്പയാണ് എന്ന്.. എന്റെ മുഖം കണ്ടപ്പോയുള്ള അയാളുടെ മുഖം ചുളിച്ചുള്ള മുഖഭാവം കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു ഇതും വേസ്റ്റ് ആണെന്ന്.എൻറെ ധാരണ തെറ്റിയില്ല.അയാൾക്ക് എന്നെ ഇഷ്ടപ്പെട്ടീല്ല.അന്ന് ഞാൻ ഉറപ്പിച്ചു ഇതിപ്പോ എന്നെ രണ്ടാമത്തെ പ്രാവശ്യം ആണ് കാണാൻ വരുന്നത്.ഇനി എത്ര കിടക്കുന്നു ..റബ്ബേ എന്റെ മുന്നിൽ ഈ വേഷം കെട്ടാൻ ഉള്ള വിധി എന്ന്.. പിന്നെ ഒരു ആഴ്ച കഴിഞ്ഞു വീണ്ടും.. ഒരു ആലോചന വന്നു.ഞങ്ങടെ നാടിന്റെ അടുത് തന്നെ ഉള്ള കോട്ടപ്പുറം എന്ന സ്ഥലത്ത് വെച്ച് ആയിരുന്നു ആ ആലോചന..ഒരു വ്യാഴായ്ച വൈകുന്നേരം അവൻ വന്നു.ആള് ഗൾഫിൽ ആണ് നാട്ടിൽ എത്തിയിട്ട് ഒരു അഴ്ച്ചെ ആവുന്നുള്ളൂ എന്നൊക്കെ എന്റെ ഉപ്പയോട് അവൻ പറയുന്നത് ഞാൻ കേട്ടു. അങ്ങനെ അവർക്ക് മുന്നിൽ വീണ്ടുംഞാൻ ആ വേഷം കെട്ടി.ഈ ആലോചന കൊണ്ട് വന്ന ആള് അവനോടെന്ന പോലെ പറഞ്ഞു.ശരിക്ക് നോക്കിക്കോ ഇനി കണ്ടില്ല എന്ന് പറയരുത്.അതിന് ശേഷംഞാനും അവരും സംസാരിച്ചു.പേരും എത്ര വരെ പഠിച്ചു എന്ന് മാത്രം ചോദിച്ചു.അവരുടെ പേരുപോലും പറയാതെ അവർ പോവുകയും ചെയ്തു..പിന്നെ അവർ വിവരം തന്നു ഇഷ്ടമായി എന്ന്.. എന്നോട് അവനെ ഇഷ്ട്ടം ആയീണോ എന്ന് ചോദികാനും പറഞ്ഞു. അങ്ങനെ എനിക്ക് ഇഷ്ടം ആയീണോ എന്ന് എടുത്ത് ചോദിക്കാൻ കാരണം എന്നോട് അവൻ ഇഷ്ട്ടം ആയോ എന്ന് ചോദിച്ചപ്പോ ഞാൻ അവനോട് ഒന്നും മിണ്ടിയില്ല പോലും..ഞാൻ ഓർത്തു പടച്ചോനെ എപ്പോൾ ആണ് അവൻ എന്നോട് ആ ചോദ്യം ചോദിച്ചത് എന്ന്..ഇല്ലാത്ത കാര്യം ഉണ്ടാക്കി പറയുകയോ..എന്നോട് പേരും എത്ര വരെ പഠിച്ചു എന്നും മാത്രം അല്ലെ ചോദിച്ചുള്ളൂ.ഞാൻ ഒന്നും കൂടെ ആലോചിച്ചു നോക്കി. അതെ അങ്ങനെ തന്നെ ആണ്. വേറെ ഒന്നും ചോദിച്ചീല്ല.ചിലപ്പോൾ ചോദിക്കാൻ വിജരിച്ചതാവും.പാവം ചോദിച്ചെന്ന കരുതി ആവും അങ്ങനെ പറഞ്ഞത് എന്നും ഞാൻ ചിന്തിച്ചു._*
*_ഞാൻ പറഞ്ഞു എനിക്ക് ഇഷ്ട്ടക്കേഡ് ഒന്നും ഇല്ല എന്ന്..അല്ലേലും ഈ മൊഞ്ചില്ലാത്ത പെണ്ണിന് എന്തിനാ കൊറേ സ്വപ്നങ്ങൾ..പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു പെണ്ണുങ്ങൾ കാണാൻ വരലും ഇഷ്ടപ്പെടലും മിട്ടായി തരലും ഒക്കെ.ഒരു ആഴ്ച കൊണ്ട് വിവാഹ നിശ്ചയം വരെ കഴിഞ്ഞെന്ന് പറയാം..ഞാൻ ഒരിക്കലും ചിന്ധിച്ചതല്ല എന്റെ വിവാഹം അതും ഇത്ര പെട്ടെന്ന് ശരിയാവും എന്ന്.. എല്ലാം കൊണ്ടും ഖയറാണെന്ന എല്ലാവരുടേം സംസാരവുംമനസ്സിനെ കുളിരാണിയിച്ചു.കാരണം വലിയ ദൂരം ഒന്നും ഇല്ല അവരുടെ വീട്ടിലേക്ക് എന്റെ വീട്ടിൽ നിന്ന്. പിന്നെ അത്യാവശ്യം പൈസക്കാരും ഇരുനില വീട്  ആണ് അവരുടേത്..ഞങ്ങൾ ചെറിയ ഒരു കുടുംബം ആണ് സാമ്പത്തികമായി അങ്ങനെ ഒന്നും ഇല്ല..അവരെ കുറിച്ച് അന്വേഷിച്ചപ്പോൾ നല്ല അഭിപ്രായങ്ങൾ തന്നെ ആയിരുന്നു.. പിന്നെ ഞാൻ പഠിച്ച സ്ഥാപനത്തിലെ ചിട്ട അനുസരിച്ച് ഹിജാബ് ധരിച്ചു മാത്രം പുറത്ത് ഇറങ്ങിയിരുന്ന എനിക്ക്..കല്യാണ ശേഷവും ഹിജാബ് ധരിക്കാം എന്ന സന്തോഷവാർത്ത കിട്ടി..അപ്പൊ ഞാൻ ചിന്തിച്ചു ആദ്യത്തെ കാര്യം മുടങ്ങിയത്  ഞാൻ പടച്ചോനെ സ്തുതിച്ചു.. അങ്ങനെ പിന്നെ ഞാൻ അടുക്കളയിൽ ഒക്കെ സജീവം ആവാൻ തുടങ്ങി..വീട്ടിൽ ഒരു വർഷം വെറുതെ ഇങ്ങിനെ ഇരുന്നെങ്കിലും കിച്ചണിൽ കയറില്ലായിരുന്നു .സത്യം പറഞ്ഞാൽ എനിക്ക് മടി ആയിരുന്നു പാചകം ഒക്കെ പഠിക്കാൻ.ഞാൻ വീട്ടിലെ പുറത്തുള്ള എല്ലാ ജോലികളും ഭംഗി ആയി ചെയ്യും...ഭർത്താവിന്റെ വീട്ടിൽ പോയാൽ ഈ പഠിപ്പ് ഒന്നും നടക്കില്ല എന്ന് ഉമ്മ എപ്പോഴും പറയും അങ്ങനെ ആണ് ഞാൻ അടുക്കളയിൽ കയറി തുടങ്ങിയത്.. ഇങ്ങിനെ  ആയാൽ പോര പാചകം ഒക്കെ പഠിക്കണം എന്ന്  എനിക്ക് ഇപ്പോൾ ആണ് ബോധം വന്നത്...കല്യാണം ഉറപ്പിച്ച വീട്ടിൽ മൂത്ത മരുമകൾ ആണ് ഞാൻ.. തായെ ഉള്ളത് 3 അനിയമാരും ഒരു അനിയത്തിയും ആണ് അവർക്ക്.പിന്നെ ഉമ്മയും ഉപ്പയും..അപ്പൊ അടുക്കള ജോലി ഒക്കെ പടിച്ചല്ലേ പറ്റു... വിവാഹം നിശ്ചയിച്ചപ്പോ ഇനി ആകെ വിവാഹത്തിനുള്ളത് 18 ദിവസം.. അവർ ഒരു പ്രവാസി ആയത് കൊണ്ടാവണം പെട്ടെന്ന് നടത്താൻ തീരുമാനിച്ചു .സ്ത്രീധനം ചോദിക്കാത്തത് കൊണ്ട്.എന്റെ ഉപ്പക്ക് ഈ വിവാഹം ഒരു തലവേദന ആയി തോന്നിയില്ല എങ്കിലും ..തന്റെ ചെറിയ മകൾ വിവാഹത്തിന് ഒന്നും ഇല്ലാതെ എങ്ങിനെ വീട്ടിൽ നിന്ന് ഇറങ്ങുക..അങ്ങനെ എനിക്ക് 20 പവൻ തരാൻ തീരുമാനിച്ചു.. കല്യാണം അടുക്കുമ്പയേക്കും എന്റെ  ഹൃദയമിടിപ്പ് കൂടി കൂടി വന്നു.. എന്റെ പടച്ചോനെ എങ്ങിനെ ആണ് ഞാൻ അവരോട് ഒക്കെ സംസാരിക്കുക എന്ന ഒരു ചിന്ത.ഞാൻ പൊതുവെ അധികം ആരോടും സംസാരിക്കാത്ത ആളാണ്..അങ്ങിനെഉള്ള ഞാൻ എങ്ങനെ...യാ അല്ലാഹ് നീ കാക്കു...ഒരു പാട് പുതുമുഖങ്ങൾ കിടയിലേക്ക് സ്വന്തം വീട്ടുകാരേയും കുടുംബക്കാരെയും വിട്ട് പോവേണ്ട അവസ്ഥ.._*
*_എനിക്ക് എന്റെ മനസ്സിന്റെ ചിന്തകളെ നിയന്ധ്രിക്കാൻ  കഴിയാതെ ആയി.ആരാ പടച്ചോനെ ഈ കല്യാണം കണ്ടു പിടിച്ചേ...?? അത്രയും കാലം ഞാൻ ഒരു അന്യ പുരുഷനോടും സംസാരിക്കാറെ ഇല്ലായിരുന്നു അങ്ങിനെ നടന്ന എന്റെ ജീവിതത്തിലേക്ക് ഒരു ആള് വരല്ലേ.ഒരു പരിചയം പോലും ഇല്ലാത്ത ആളുടെ കൂടെ വേണ്ടേ ഇനി ഞാൻ ജീവിക്കാൻ....ന്തൊക്കെയാ പടച്ചോനെ ഇനി എന്റെ ജീവിതത്തിൽ സംഭവിക്കാൻ പോവുന്നെ.. എന്റെ ചിന്തകൾ.. എനിക്ക് നിയന്തരിക്കാൻ കഴിയാത്ത അത്രേം ഉയരത്തിൽ എത്തി...ദിനങ്ങൾ..പെട്ടെന്ന് തീർന്നു നാളെയാണ് ..എന്റെ മംഗല്യം..ഒരായിരം ആശകളും ആശങ്കകളുമായി ഞാൻ ഒരു പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന ആ ദിനം..ഇന്ന് വിവാഹ തലേന്ന് ആയത് കൊണ്ട് കുറച്ചൊക്കെ ആൾക്കാർ വരുന്നുണ്ട്..ചെറിയ വിവാഹം ആയിട്ടാണ് കഴിക്കുന്നത്..അതു കൊണ്ട് അധികം ഒന്നും ആൾക്കാർ ഒട്ടും ഇല്ലതാനും .._*
*_കല്യാണ പെണ്ണാണ് എന്ന കരുതി ഞാൻ പ്രത്യേകം ഒന്നും മാറ്റിയിട്ടില്ലയിരുന്നു.. സാധാ എന്റെ ഒരു ചുരിദാർ  തന്നെആയിരുന്നു വേഷം.. പിന്നെ എന്റെ ഉപ്പാക്ക് അങ്ങനെ അണിഞ്ഞൊരുങ്ങുന്നതിൽ ഒന്നും വല്യ താല്പര്യമില്ല..എനിക്കും അങ്ങനെ തന്നെ.. എന്റെ ഉമ്മയുടെ വീട്ടിൽ ഉള്ളവർ ഒക്കെ വന്നപ്പോ അവർ ഒക്കെ ഇങ്ങിനെ പറയുന്നുണ്ട്..ഒന്നും മാറ്റില്ല കല്യാണ പെണ്ണ്.. എന്ന്.. ഞാൻ അവർക്ക് ഒക്കെ നറു പുഞ്ചിരി നൽകി. അങ്ങിനെ വന്നവർക്കെല്ലാം ഭക്ഷണം വിളമ്പാൻ തുടങ്ങി. ചെറിയ കല്ല്യാണം ആയത് കൊണ്ട് നാടൻ ചോറും കുംബ്ലങ്ങാ കറിയും മത്തി പൊരിച്ചതും വപ്പടവും ആയിരുന്നു രാത്രിയിൽ. അങ്ങിനെ അയൽപക്കത്തെ കൂട്ടുകാരികളും ഒത്ത് ഓരോ കുസൃതികളും പറഞ് ഞാനും കഴിച്ച് എന്റെ Maiden (അവിവാഹിത) ജീവിതത്തിലെ അവസാന രാത്രിയിലേ അത്താഴം. അങ്ങിനെ സമയം കടന്നുപോയ് വന്നവർ അവരവരുടേ വീട്ടിലേക്ക് തിരിച്ചു._* 
*_നിസ്കാരം കളാഹ് ആക്കേണ്ടന്ന് കരുതി ഇഷാ നമസ്കാരവും അത്താഴവും കഴിഞാണ് ഞാൻ കയ്യിൽ മെഹന്തി ഇട്ടത്. അങ്ങനെ എന്റെ കൂട്ടുകാരികളും നാളേ വരാം എന്ന് പറഞ് യാത്രയായ്. അങ്ങി അവരെല്ലാം പോയി കയിഞ് ഉമ്മ എന്റെ അരികിൽ വന്നിട്ട് പറഞു അവരൊക്കെ പോയില്ലേ ഇനി ഉമ്മാടെ കുട്ടി ഉറങ്ങിക്കോളൂ ഉറക്കം ഒഴിവാക്കേണ്ട എന്ന്. അതും പറഞ് ഉമ്മ പോയീ. അതെ നാളേ യാണ് എന്റെ കല്ല്യാണം അങ്ങനെ നാളേയുടേ രാത്രികൾ സ്വപ്നം കണ്ട് എന്റേ കണ്ണുകൾ ഉറക്കിലേക്ക് ആയ്ന്നു._*

*_കല്ല്യാണ ദിവസം_*
 
 *_അള്ളാഹുവിന്റെ പള്ളി മിനാരത്തിൽ നിന്നും സുബ്ഹി ബാങ്ക് കേട്ടാണ് ഞാൻ എണീറ്റത്. മനസ്സിൽ സന്തോഷവും ടെൻഷനും രണ്ടും അല തള്ളി ഒഴുകുന്നു. ഉണർന്ന് കിടന്ന് പലതും ആലോചിച്ച് റബ്ബേ ഇന്ന് മുതൽ എന്റെ ജീവിതത്തിലെ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുകയാണ്. ഞാൻ ഇന്ന് മുതൽ എന്റെ പൊന്നുമ്മാനേയും ഉപ്പാനേയും വിട്ട് ഇന്ന് വരേ കണ്ടിട്ടില്ലാത്ത വീട്ടിൽ എന്റെ കഴുത്തിൽ മഹറണിയുന്ന മാരനോടൊപ്പം കഴിയേണ്ടവളാണല്ലോ അള്ളാഹ്.. ആലോചിച്ച്ട്ട് തന്നെ പേടി തോന്നുന്നു... എന്താകും റബ്ബേ അവിടേ ചെന്ന് കഴിഞ്ഞുള്ള എന്റെ അവസ്ഥ  എന്നൊക്കെ ചിന്തിച്ച് കണ്ണുകൾ തുറന്നു കിടക്കുമ്പോൾ ആണ് ഉമ്മ റൂമിലേക്ക് വന്നത്.. ആ ഹാ നീ എണീറ്റില്ലേ ബാങ്ക് കൊടുത്തത് കേട്ടില്ലേ നീയ്യ്. എണീറ്റ് ഫ്രഷായി നിസ്കരിക്കാൻ നോക്കിക്കേ.. അത് പറഞ്ഞ ഉമ്മ അരികിൽ ഇരുന്നു ഓരോ ഉപദേശങ്ങൾ നൽകുന്നതിന് ഇടയിൽ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു.. ഉമ്മയേ കെട്ടിപ്പിടിച്ച് ഞാനും കരഞു... ഉമ്മാന്റേ നെറ്റിയിൽ ഒരു ചുംമ്പനവും കൊടുത്തു പിന്നെ ഒന്നും മിണ്ടാതേ ഞാൻ വേഗം ബാത്ത്റൂമിൽ കയറി ഫ്രഷ്  ആയി സുബ്ഹ് നിശ്ചയിച്ചു...._*
         *_അങ്ങിനെ മണിക്കൂറുകൾ മിനുറ്റ്കൾ ആയി മിനുറ്റ്കൾ സെക്കന്റ്കൾ ആയി.. സമയം ഓടി മറയാൻ തുടങ്ങി.. കല്ല്യാണവീട്ടിൽ ആളുകൾ വന്നു തുടങ്ങി... കൂട്ടുകാരികൾ സ്വറ പറഞ്ഞ് എന്നേ അണിയിച്ച് ഒരുക്കി... സമയം വീണ്ടും നീങ്ങി കൊണ്ടിരുന്നു.... ബിരിയാണി 'ദം' പൊട്ടിച്ച് വിളമ്പാനും തുടങ്ങി.. വന്നവർ വന്നവർ ഭക്ഷണം കഴിക്കാൻ തുടങ്ങി... കൂട്ടുകാരികൾ അനുമോദനവും ഗിഫ്റ്റു കളും എന്റെ മുന്നിൽ നിരത്തി.... അങ്ങിനെ സമയം കടന്നു പോയ്.... അപ്പോൾ ആരോ പറയുന്നത് കേട്ട് 'പുതിയാപ്ല' വന്ന്ക്ക്... അങ്ങിനെ പള്ളിയിലേ ഖത്തീബ് ഉപ്പയുടേയും മാരന്റേയും ക്കൈ പിടിച്ചു നിക്കാഹ് നടത്തി..... അങ്ങിനെ എന്റെ കഴുത്തിൽ മഹറണിയാൻ മാരൻ മഹറുമായ് വരുന്നത് നോക്കി നിൽക്കുന്ന സമയം ആണ് എന്റെ മുമ്പിൽ ഉപ്പയുടേയും കൂട്ടുകാരുടേയും  കൂടെ മൂപ്പര് നിൽക്കുന്നു... മഹറണിഞ് അവർ പന്തലിലേക്ക് തന്നെ തിരിച്ചു..... അതിന് പിന്നാലെ മൂപ്പരുടേ റിലേറ്റീവ്സ് (തേടി) എന്നേ അണിയിച്ച് ഒരുക്കാൻ എത്തിയത്... ഹിജാബ് ആയത് കൊണ്ട് പെട്ടെന്ന് പരിപാടി കഴിഞ്ഞു എന്നേം കൊണ്ട് പുറത്ത് ഇറങ്ങി...._*
 *_ആ സമയം എൻറെ കണ്ണുകൾ പന്തലിൽ ഓടി നടന്നു.. എന്റെ കണ്ണുകൾ തേടുന്നത് മറ്റാരെയും അല്ലായിരുന്നു.എന്നെ നിക്കാഹ് ചെയ്ത എന്റെ പ്രിയതമനെ ആയിരുന്നു.നിക്കാഹ് നേരത്തെ കഴിഞ്ഞതിനാലാവണം അവർ എന്നെ കാത്തുനിൽക്കാതെ പോയത്.വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പുറമെ ഞാൻ ചിരിച്ചെങ്കിലും..ഉള്ളിൽ ആരും കാണാതെ കരയുകയായിരുന്നു..ഞാൻ പോവുകയാണ് എന്റെ വീടും  വീട്ടുകാരെയും വിട്ട് ...എന്റെ ഖൽബു തേങ്ങി..ഹിജാബ് ഇട്ടത് കൊണ്ട് ആർക്കും എന്റെ കണ്ണീർ കാണാൻ കഴിഞ്ഞില്ല.._* 
*_ഞാൻ വാഹനത്തിൽ കയറി ഇരുന്നു.കാറിൽ ഉള്ള കുട്ടികൾ എന്നെ ഒരു അത്ഭുദ ജീവി എന്ന മട്ടിൽ കണ്ണെടുക്കാതെ നോക്കുന്നുണ്ട്..എന്റെ വീട്ടിൽ നിന്നും അവരുടെ വീട്ടിലേക്ക് അധികം ദൂരം ഒന്നും ഇല്ലാത്തത് കൊണ്ട്..കയറി ഇരുന്ന അപ്പൊ തന്നെ അവരുടെ വീട്ടിൽ എത്തിയ പോലെ തോന്നി.ഞാൻ കാറിൽ നിന്ന് ഇറങ്ങി.എന്നെ അവിടെ നിരത്തിയ ഒരു കസേരയിൽ ഇരിക്കാൻ പറഞ്ഞു.    അവരുടെ     വീടിന്റെ ജനാലിലൂടെയും  മുറ്റത്തും മറ്റും ഒരു പാട് കണ്ണുകൾ എന്നെ തന്നെ ഇമചിമ്മദെ നോക്കി നിൽക്കുന്നുണ്ട്.എന്റെ വീട്ടുകാർ ഒന്ന് വേഗം എത്തിയെങ്കിൽ എന്ന് ചിന്തിച്ചു ഞാൻ._*
 *_അധികം താമസിയാതെ അവർ എത്തി അപ്പൊ.അവരുട ഉമ്മ വന്ന് എന്നെ കൈ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി.അവിടെ ഡൈനിങ് ഹാളിൽ ഇരുത്തിച്ചു. പ്രായം ചെന്ന ഒരു വല്ലിമ്മയും പിന്നെ ആ വലിഉമ്മയുടെ അത്ര പ്രായം തോണിക്കാത്ത ഒരു അമ്മയും ഉണ്ടായിരുന്നു അവിടെ..അത്   എന്റെ ഭർത്താവിന്റെ  ഉമ്മയുടെ ഉമ്മയും.ഈ രണ്ടു ഉമ്മയുടെയും മുത്തിഉമ്മയും ആയിരുന്നു.അവർ എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും.ഞാൻ എന്റേതായ ഒരു ലോകത്തായിരുന്നു.ഇനിയുള്ള കാലം ഞാൻ ജീവിക്കേണ്ട വീട്.എനിക്ക് ചുറ്റും ഉള്ള ആളുകൾ..അപ്പൊ ഞാൻ ശരിക്കും എന്റെ ഖൽബു കരഞ്ഞു പോയി.പിന്നെ എന്റെ വീട്ടുകാർക്കൊപ്പം ചായ കുടിക്കാൻ ഇരുന്നെങ്കിലും ഞാൻ കുടിച്ചില്ല. എന്തോ എന്റെ ഖൽബിൽ മുഴുവൻ ഞാൻ ഇനി തനിച്ചാണല്ലോ എന്ന ചിന്ത ആയിരുന്നു.വീട്ടിൽ നിന്ന് വന്നവർ ഓരോരുത്തരും ഞങ്ങൾ പോവുകയാണ് എന്ന് പറഞ്ഞു പോവുന്നുണ്ട്.ഞാൻ എന്റെ ഇത്തയെ തിരഞ്ഞു .പണ്ട് അവളുടെ കല്യത്തിന് അവളെ കൊണ്ടാക്കി പൊരുമ്പോ ഞാൻ പോവുകയാണ് എന്ന ഒരു വാക്ക് പോലും ഞാൻ പറയാതെ ആയിരുന്നു പോന്നത്.അവളോട് യാത്ര പറയുംബോയേക്കും ചിലപ്പോ ഇരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിലോ എന്ന് കരുതി.. അന്ന് എനിക്ക് അത്രയല്ലേ ബുദ്ധിയുള്ളൂ..ഒരു പക്ഷെ അന്ന് എന്റെ ഇത്ത ഇതുപോലെ എന്നെ തിരഞ്ഞിട്ടുണ്ടാവില്ലേ..!ഞാൻ ഒന്ന് നെടുവീർപ്പിട്ടു..അതാ വരുന്നു എന്റെ ഇത്ത അത് കണ്ടപ്പോ എനിക്ക് സന്തോഷം ആയി..അവളും അവസാനം ആയി യാത്ര പറഞ്ഞു പോയി .എല്ലാവരും പോയപ്പോ എന്നെ അവർ റൂമിലേക്ക് കൊണ്ട് പോയി.നല്ല വിശാലമായ ഒരു ബെഡ് റൂം ..നല്ലോം ചമയിച്ചൊരുക്കിയിട്ടുണ്ട്  മുറി.ശേഷം ഞങ്ങൾ രണ്ടു പേരുടെയും ഫോട്ടോ ഒക്കെ എടുത്തു.ഏകദേശം 2.30 ആയിട്ടെ ഒള്ളു.പർദ്ദയും ഹിജാബും സ്വർണവും എല്ലാം അഴിച്ചു വെച്ച്. അവിടെ നിന്ന് ആരോ എന്നോട് ഇട്ട ഡ്രസ് മാറാൻ പറഞ്ഞു ഒരു ചുരിദാർ തന്നു.ഞാൻ അതും കൊണ്ട് റൂമിൽ തന്നെ ഉള്ള ആ ബാത്റൂമില് കയറി വാതിൽ അടച്ചു.. ഒരുദീർഘ നിശ്വാസം  വിട്ടു._*
*_ഇപ്പോൾ ആണ് ഒന്ന് ആശ്വാസം ആയത്. ഒരുപാട് നേരം അങ്ങനെ തന്നെ നിന്ന് പിന്നെ ഡ്രസ് എല്ലാം മാറി .വുളു ചെയ്തു. ബാത്റൂമിന്റെ വാതിൽ തുറന്നപ്പോൾ റൂം നിറയെ ആൾക്കാർ.കല്യാണ പെണ്ണിനെ കാണാൻ വന്നതാണ്.കാണാൻ മാത്രം ഒന്നും ഇല്ല എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. എന്നിട്ട് അവിടെ ഉള്ള ഒരു ഇത്തതയോട് നിസ്കാരക്കുപ്പായം എവിടെ എന്ന് ചോദിച്ചപ്പോൾ അവർ അത് എടുത്ത് ഒരു റൂം കാട്ടി തന്നു.അവിടെ നിന്ന് നിസ്കരിച്ചോളാൻ പറഞ്ഞു.ആ റൂമിൽ വേറെയും ആരൊക്കെയോ നിസ്കരിക്കുന്നുണ്ട്._*
*_അങ്ങനെ ആ വീട്ടിൽ നിന്ന് ആദ്യമായി ഞാൻ എന്റെ പടച്ചവനോട് ശുകർ ചെയ്തു.നിസ്കരിച്ചു കഴിഞ്ഞപ്പോ റൂമിന്റ് പുറത്തു നിന്ന് ആരോ വിളിച്ചു പറഞ്ഞു.പെണ്ണിനെ കാണാൻ അവിടെ ഒരു പാട് ആളുകൾ കാത്തു നിൽക്കുന്നുണ്ട് ഒന്ന് വേഗം ചൊല്ല് എന്ന്. അപ്പൊ എന്റെ അടുത് ഇരുന്ന് നിസ്കരിച്ചിരുന്ന.ഭർത്താവിന്റെ ഉമ്മയുടെ അനിയത്തി പറഞ്ഞു.വേണ്ട..നീ അവിടെ തന്നെ ഇരുന്നോ. ഇനി അസർ ബാങ്ക് കൊടുക്കാൻ അധികം സമയം ഒന്നും ഇല്ലല്ലോ.അസർ കൂടെ നിസ്കരിച്ചിട്ടു ഇറങ്ങിയാൽ മതി എന്ന്.. ഞാൻ തലയാട്ടി സമ്മതിച്ചു.ശേഷം അസർ ബാങ്ക് കൊടുത്തു നിസ്കരിച്ചു ഞാൻ.. റൂമിൽ നിന്നും പുറത്ത് ഇറങ്ങി എല്ലാവരുടെയും ഇടയിലേക്ക്.ഒന്ന് പരിചയപ്പെടാൻ എന്റെ ഖൽബിങ്ങനെ പിടക്കുന്നുണ്ടായിരുന്നു.എന്തൊക്കെയാ പടച്ചോനെ ഞാൻ ഇവരോട് പറയുക എന്ന് ചിന്തിച്.. ഉമ്മ ബാക്കി വന്ന ചോറൊക്കെ എല്ലാവർക്കും കൊടുക്കുന്ന തിരക്കിൽ ആണ്.പിന്നെ ഉള്ള എനിക്ക് കൂട്ടായി ഇവിടെ ഉണ്ടാവുന്ന നാത്തൂൻ.. അവൾ എന്നോട് വിട്ട് നിന്ന് ഇങ്ങിനെ ചിരിക്കുന്നുണ്ട്._*
*_അപ്പോഴാണ് ഓരോരുത്തരായി എന്നെ പരിചയപ്പെടാൻ വന്നത്. ഉമ്മാക്ക് 6 അനിയതിമാർ ആണ് അവരെല്ലാം വന്നു പരിചയപ്പെട്ടു പിന്നെ ഉപ്പയ്ക്ക് 5 അനിയമ്മരാണ് അപ്പൊ അവരുടെ ഒക്കെ ഭാര്യമാരെയും എന്ന് വെച്ചാൽ എളാമമാർ. പിന്നെ അയാൾവാസികൾ  അങ്ങിനെ എല്ലാവരോടും ഞാൻ സംസാരിച്ചു. എനിക്ക് തന്നെ അത്ഭുതം ആയി ഹോ ..ഞാൻ ഇങ്ങിനെ സംസാരിക്കുകയോ എന്ന് ചിന്തിച്.പിന്നെയും സമയം അങ്ങിനെ കടന്ന് പോയി. ഇതിനിടക്ക് എനിക്ക് വിളിക്കാൻ ഒരു പേരും ഇട്ടു..  "ജെസി ".. പുതിയ വീട് പുതിയ ആൾക്കാർ പുതിയ ജീവിതം എല്ലാത്തിനും എനിക്ക് ഒരു പുതുമ ആ വീട്ടിൽ അനുഭവപ്പെട്ടു കമ്പനിക്ക് ഒരു ആളെ കൂട്ടിന് കിട്ടി. പിന്നെ മഗ്‌രിബ് നിസ്കരിച്ചു..ശേഷം വീണ്ടും ഞാൻ അവരുടെ ഇടയിലേക്ക് ഇറങ്ങി..അവരിൽ പെട്ടെന്ന് ഒരു പെൺകുട്ടിയോട് കൂടുതൽ കമ്പനി ആയി. എളാപ്പയുടെ മകൾ ആണ്. അവളോട് സംസാരിച്ചിരുന്നു സമയം പോയതെ അറിഞ്ഞില്ല ആരോ വന്നു ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞപ്പോഴാണ് അത്ര ഒക്കെ സമയം ആയോ എന്ന് ചിന്തിക്കുന്നത്._*
*_ഇത്ര ഒക്കെ സമയം ആയെങ്കിലും ഫോട്ടോ എടുക്കുമ്പോ കണ്ടതാണ് എന്റെ പ്രിയതമനെ പിന്നെ ഞാൻ കണ്ടിട്ടില്ല.ഇവർ ഇത് എവിടെ എന്നും ചിന്തിച്ചു..ഞാൻ ഭക്ഷണം കഴിച്ച് റൂമിലേക്ക് ചെന്നപ്പോൾ ദേ ഇരിക്കുന്നു മഹാൻ....😀ന്റെ ജീവന്റെ പതിയവേണ്ടവൻ ..പെട്ടെന്ന് കണ്ടപ്പോ എന്റെ നെഞ്ചിടിപ്പ് ഒന്ന് കൂടി..ഞാൻ ഇഷാ നിസ്കരിച്ചിട്ടില്ലയിരുന്നു..നേരെ ബാത്‌റൂമിൽ  പോയി  വുളു ചെയ്തു നേരെ നിസ്കാര റൂമിൽ പോയി ഇഷാ നിസ്കരിച്ചു.കുറച്ച് സമയം കൂടി കഴിഞ്ഞാൽ ഞാൻ ആ  റൂമിൽ പോവണം ..ഒരു പരിചയവും ഇല്ലാത്ത ആളുടെ കൂടെ ഇനിയുള്ള എന്റെ മണിക്കൂറുകൾ ഞാൻ ചിലവയിക്കണം._*
*_ഞാൻ ഒരുപാട് നേരം അവിടെ തന്നെ നിസ്കാരവും ദുഅയും കഴിഞ്ഞു ഇരുന്നു.എന്റെ ഉമ്മയെയും ഉപ്പയെയും മറ്റുള്ളോരെയും ഒരു നിമിഷം ഞാൻ ഓർത്തു .കണ്ണീർ തുടച്ചു.ആരോ വന്നു പറഞ്ഞു..ആഹാ നീ ഇവിടെ ഇരിക്കുയകയാണോ  ..നിന്നെ അവൻ അവിടെ കാത്തു നിൽക്കുന്നുണ്ടെന്നും പറഞ്ഞു.. എന്നെ നോക്കി ഒരു ആക്കിയ ചിരിചിരിച്ചു..ശേഷം ഞാൻ റൂമിലേക്ക് നടന്നു .അപ്പോഴാണ് .ആരോ ഒരു ഗ്ലാസ് പാൽ എന്റെ കയ്യിൽ വെച്ച തന്നത്..ഞാൻ അവരുടെ മുഘത്തേക്ക് ഒന്ന് നോക്കി.അവർ എന്നോട് ചൊല്ല് എന്ന് പറഞ്ഞു..ഞാൻ കായറി റൂമിന്റെ വാതിൽ അടച്ചു..എന്റെ ഹൃദയം അപ്പൊ ചെണ്ട കൊട്ടുന്ന പോലെ കോട്ടുന്നുണ്ടായിരുന്നു..ഞാൻ അവിടെ ബെഡിൽ ചെന്ന് ഇരുന്നു.ആദ്യം ആരു സംസാരിക്കും എന്ന് ചിന്തിച്ചു ഒരു പാട് നേരം അവിടെ മൗനം ആയിരുന്നു.ആ നിശബ്ദധയെ അവസാനിപ്പിച്ചു..അവർ സംസാരിക്കാൻ തുടങ്ങി......_*

           *_പെട്ടെന്ന് ഞാൻ ഉണർന്നു.ഒരു നിമിഷം ഞാൻ ഇത് ഇവിടെ ആണെന്ന് ചിന്തിച്ചു പോയി.എണീറ്റു ലൈറ്റ് ഓൺ ചെയ്ത് സമയം എത്ര ആയെന്നു നോക്കി.സുബ്ഹി ബാങ്ക് കൊടുത്തിട്ടില്ല. സംസാരിച്ചു എപ്പോൾ ആണ് ഉറങ്ങി പോയത് എന്ന് അറിയില്ല .അധികം ഒന്നും സംസാരിച്ചിട്ടില്ല എന്ന് അറിയാം.. എന്റെ ഭർത്താവിന്റെ വീട്ടിലെ ആദ്യ പ്രഭാതം.ഞാൻ കൃത്യങ്ങൾ ഒക്കെ നിർവഹിച്ചു. തഹജ്ജുദ് നിസ്കരിച്ചു. തസ്ബീഹും ചൊല്ലി     അങ്ങിനെ ഇരുന്നു...   അല്ലാഹ്... ഇനി അടുക്കളയിൽ പോവണല്ലോ ഒരു പാട് ആൾക്കാർ ഉണ്ട് വീട്ടിൽ കല്യാണം കഴിഞ്ഞു എല്ലാവരും ഒന്നും പോയീല്ല.എന്തൊക്കെയാ ഞാൻ അവർക്കിടയിൽ ചെയ്യുക എന്നൊക്കെ ഓർത്തങ്ങിനെ ഇരുന്നു.ഇതിനിടെ സുബ്ഹി ബാങ്ക് കൊടുത്തിരുന്നു.ഞാൻ സുബ്ഹി നിസ്കരിച്ചു ദുആ ചെയ്തു..റൂമിൽ മുസ്ഹഫ്ഒന്നും ഞാൻ കണ്ടില്ല  അത് കൊണ്ട് മനപ്പാടം ഉള്ള സൂറത്തുകളും ഓതി.നിസ്കാരപ്പായ മടക്കി വെച്ച്.ഞാൻ എന്റെ പ്രിയ തമനെ നിസ്കരിക്കാൻ പറഞ്ഞു വിളിച്ചു.കുറച് സമയം ഞാൻ വെറുതെ അങ്ങനെ ഇരുന്നു. അപ്പൊ ആരോ വന്നു വാതിലിൽ മുട്ടി.ഞാൻ വാതിൽ തുറന്നു. ആരെയും കാണുന്നില്ല .ഞങ്ങൾ എണീറ്റില്ലെന്നു കരുതി ആരോ മുട്ടിയതാണ്..ഞാൻ തായെ ഇറങ്ങി കിച്ചണിൽ ചെന്നു. ഉമ്മ. ചായ ഉണ്ടാക്കുന്ന തിരക്കിൽ ആണ്. വേറെ ആരൊക്കെയോ  പതിരിക്കുള്ള പൊടി വാറ്റുന്നുണ്ട്.ഉമ്മ എന്നോട് ചായ കുടിക്കാൻ പറഞ്ഞു. ചായ എടുത്തു തന്നു.ഞാൻ ചായ കുടിക്കറില്ലയിരുന്നു. അങ്ങനെ ഞാൻ ഒരു. ഗ്ലാസ് ചായയും എടുത്ത് എന്റെ റൂമിലേക്ക് ചെന്നു. പക്ഷെ അപ്പോയേക്കും അവർ കിടന്നിരുന്നു.ഞാൻ തട്ടി വിളിച്ചു. ചായ ഇതാ കുടിച്ചോളി എന്ന് പറഞ്ഞു.ആ അത് അവിടെ വെച്ചേക്ക് എന്ന് പറഞ്ഞു എന്നല്ലാതെ ഞാൻ വന്നെന്ന് കരുതി കിടന്നിടത്തു നിന്ന് എണീക്കുകയൊന്നും ചെയ്തില്ല.പിന്നെ ഞാൻ അവിടെ എന്തിനാ വെറുതെ നില്കുന്നത് എന്ന് കരുതി    അത് അവിടെ വെച്ച് ഞാൻ പോന്നു.തായെ എത്തിയപ്പോ എളാമ പറഞ്ഞു. നീ എന്തേ..അത് കൊടുത്തു വേഗം പാഞ്ഞിങ്ങു പൊന്നേ അവിടെ നിൽക്കാതെ.ഞാൻ അവർക്ക് നേരെ നോക്കി ഒന്ന് പുഞ്ചിരിച്ചു .അവർക്ക് അറിയില്ലല്ലോ ഞാൻ ആദ്യം ആയി കൊടുത്ത ചായ എന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ട് പോലും ഇല്ല എന്ന്.ഞാൻ വീണ്ടും കിച്ചണിൽ ചെന്നു. പത്തിരി പരുത്തുവാൻ തുടങ്ങി. ഞാനും കൂടി കൊടുത്തു.അത് കഴിഞ്ഞു.നേരെ മുറ്റം അടിക്കാൻ പോയി.അടിച്ചു വരുമ്പോ ആണ് ആ വീട്ടിലെ ഓരോ അംഗങ്ങളെയും ഞാൻ കാണുന്നത്.അവരുടെ അനിയമ്മർ.അവരോട് ഒക്കെ ഞാൻ ഒന്ന് പുഞ്ചിരിച്ചു.വീടിന്റെ മുൻ വശത്തെ മുറ്റം അടിക്കുമ്പോ ആണ്. അവരുടെ നേരെ തായെ ഉള്ള അനിയൻ ഫോൺ വിളിക്കുന്നത് കണ്ടത്.എന്നെ നോക്കിയും ഫോണിലൂടെ എന്തോ പറയുന്നുണ്ട്.ആരൊക്കെയോ പറയുന്നത് ഞാൻ കേട്ടിരുന്നു.അവരുടെ നിക്കാഹ് കഴിഞ്ഞതാണ്.കല്യാണം ഒരു മാസം കഴിഞ്ഞാണ് എന്ന്. ആ അവൾ വന്നാൽ എനിക്ക് കൂട്ടിന് ആളായല്ലോ എന്ന് സമാധാനിച്ചു._*

*_അടിച്ചു വാരി കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോ എന്നോട് ഉമ്മയുടെ ഉമ്മ പറഞ്ഞു.ജെസി..നീ നിന്റെ വീട്ടുകാർക്ക് വിളിച്ച്. വൈകുന്നേരം  എത്ര ആളുകൾ വരും എന്ന് ഒന്ന് ചോദിച്ചു നോക്ക് .ആ ശരി ഉമ്മ എന്നും പറഞ്ഞു റൂമിൽ ചെന്നപ്പോ ഭർത്താവ് ഉറങ്ങുക തന്നെ ആണ്.അപ്പൊ ആണ് ഞാൻ ശ്രദ്ധിച്ചത്.ഞാൻ എപ്പയോ കൊണ്ട് കൊടുത്ത ചായ ഇതു വരെ കുടിച്ചിട്ട് പോലും ഇല്ല. അത് ആകെ തണുത്തു കിടക്കുന്നു. ഞാൻ ഒന്ന് നെടുവീർപ്പിട്ടു.നിങ്ങളുടെ ഫോൺ ഒന്ന് തരുമോ വീട്ടിലേക്ക് വിളിക്കാൻ ആണെന്ന് പറഞ്ഞു.അപ്പൊ എനിക്ക് ഫോൺ തന്നു .ഞാൻ എന്റെ ഉമ്മാക്ക് വിളിച്ചു ചോദിച്ചു.എന്റമ്മ ന്റെ സൗണ്ട് കേട്ടപ്പോ ഉമ്മാനെ കാണാൻ കൊതിയായി പ്പോയി.ഉമ്മ പറഞ്ഞു.ഞാനും ഉപ്പയു0 പിന്നെ ഒരു മൂത്തപ്പയും.മാത്രേ ഉണ്ടാവൂ എന്ന് പറഞ്ഞു.ഞാൻ ഫോൺ അവർക്ക് കൊടുത്തു തായെ ചെന്ന് വിവരം പറഞ്ഞു.അപ്പോ ഉമ്മയും അവിടെ ഉള്ള മറ്റു കുടുംബക്കാരും എവിടെയോ പോവാൻ ഉള്ള ഒരുക്കത്തിൽ ആണ്.ചോദിച്ചപ്പോ പറഞ്ഞു.ഒരു കിടപ്പിൽ ആയ രോഗിയെ കാണാൻ എന്ന്. അങ്ങിനെ ചായ കുടിച്ചതിന് ശേഷം അവർ പോയി.ഞാൻ റൂമെല്ലാം അടിച്ചുവരി.കിച്ണ് വൃത്തിയാക്കി.അപ്പൊ ആണ് എന്റെ ഭർത്താവ് എണീറ്റു വരുന്നത്.ഞാൻ ചായ എടുത്ത് കൊടുത്തു.പിന്നെ അലക്കാൻ നിന്നപ്പോ ഒരു എളാമ പറഞ്ഞു.നീ നിങ്ങൾ രണ്ടു പെരുടേതും മാത്രം അലക്കിയാൽ മതി എന്നിട്ട് വേഗം കുളിച്ചെക്ക് എന്ന്. ഞാൻ മറുത്തൊന്നും പറയാതെ അങ്ങിനെ ചെയ്ത്.കുളിച്ചു. അപ്പൊ ആണ് രോഗിയെ സന്ദർശിക്കാൻ പോയവർ ഒക്കെ തിരിച്ചു വരുന്നത്.വന്ന ഉടനെ ഉമ്മ അലക്കാൻ ഇറങ്ങി .ഒരു പാട് ഉണ്ടായിരുന്നു അലക്കാൻ. ഞാൻ ഉമ്മ അലക്ക്ന്നത് എല്ലാം ഒലുംബി.. തോർത്തി ഇട്ടു കൊടുത്തു സഹായിച്ചു.ഉച്ച ഭക്ഷണം കഴിഞ്ഞ ശേഷം എന്റെ വീട്ടുകാർക്ക് ഉള്ളത് ഉണ്ടാക്കുന്ന തിരക്ക് ആയിരുന്നു.അവർ വന്നു പോയതിന് പിന്നാലെ കുടുംബക്കാർ എല്ലാം ഓരോരുത്തരായി പിരിഞ്ഞു പോയി.ഒരു എളാ മയും മക്കളും മാത്രേ പിന്നെ ഉണ്ടായിരുന്നുള്ളു._*

*_ദിവസം രണ്ടു കഴിഞ്ഞു എനിക്ക് എന്റെ പ്രിയതമന്റെ മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം ഇതു വരെ കിട്ടിയില്ല.എന്റെ കൂട്ടുകാരികൾ പറഞ പോലെ.എനിക്ക് എന്തോ അത്രയും കാലം ഒരു പുരുഷനോടും ഇങ്ങിനെ തുറന്ന് സംസാരിച്ചു ശീലം ഇല്ലാത്തതിനാലാവണം സ്വന്തം കെട്ടിയവൻ ആണെന്ന് പറഞ്ഞിട്ട് എന്താ എനിക്ക് ഒട്ടും ധൈര്യം വരുന്നേ ഇല്ല. ഞാൻ റൂമിൽ നിൽക്കുമ്പോൾ എങ്ങാനും അവർ വന്നാൽ ഞാൻ വേഗം റൂമിൽ നിന്ന് ഇറങ്ങി പോരും.അവർ ഉള്ളപ്പോ ഞാൻ പോവുകയും ഇല്ല.ഞാൻ ആകെ വിഷമത്തിൽ ആയി.എന്താ പടച്ചോനെ ഞാൻ ചെയ്യേണ്ടത്.എന്റെ ഈ പേടി ഒന്ന് മാറാൻ എന്ന് ചിന്തിച്ചു.ഒരുപാട് ആഗ്രഹം ഉണ്ട്.വാതോരാതെ സമസാരിച്ചിരിക്കാൻ പക്ഷെ എനിക്ക്. എന്റെ ലജ്ജ കൊണ്ട് അതിന് കഴിയുന്നില്ല.ഞാൻ കിച്ചണിൽ എന്തോ ജോലി എടുത്ത് ഇരിക്കുമ്പോ ആണ് ഉമ്മ അങ്ങോട്ട് വന്ന് പറഞ്ഞത്.നീ എന്താ അവനോട് മിണ്ടാതെ നടക്കുന്നത് എന്ന്. ഉമ്മാന്റെ ആ ചോദ്യം കേട്ടപ്പോ ഞാൻ ആകെ എന്തോ പോലെ ആയി.ഞാൻ മറുത്തൊന്നും ഉമ്മയോട് പറഞ്ഞില്ല.എന്താ പടച്ചോനെ ഞാൻ ഉമ്മയോട് പറയുക...എന്തെങ്കിലും ഒരു വഴി കാണിച്ചു താ റബ്ബേ എന്ന് മനസ്സിൽ പടച്ചവനോടു ദുആ ചെയ്തു അപ്പോഴാണ്  എന്നെ പരിചയപ്പെടാൻ അവരുടെ അനിയന്റെ ഭാര്യയുടെ കാൾ വന്നത്..ഞങ്ങൾ ഇതു വരെ പരിജയപ്പെട്ടിട്ടില്ല..അങ്ങനെ ഫോൺ എടുത്ത് അവളോട് കുറെ സംസാരിച്ചു. ഞാൻ പറഞ്ഞു അവളോട് ഞാൻ വല്ലാത്ത ഒരു അവസ്‌ഥയിൽ പെട്ടിരിക്കുകയാണ് ഇപ്പൊ.. എന്ന് എന്റെ വിഷമം അവളോട് പറഞ്ഞു.നീ എന്തിനാ പേടിക്കുന്നെ ധൈര്യം ആയി സംസാരിച്ചോ  നിന്റെഇക്ക പാവം ആണ് എന്ന് പറഞ്ഞു. ഞാൻ എല്ലാത്തിനും അവൾക് മൂളൽ മാത്രം മറുപടി ആയി കൊടുത്തു.ഫോൺ വെച്ച് നേരെ റൂമിൽ പോയി .മൂപ്പര് അവിടെ തന്നെ ഇരിക്കുന്നുണ്ട്..ഫോണും നോക്കി. എന്താ അറിയില്ല എന്നെ കണ്ട ഭാവമൊന്നും ആ മുഖത്തേക്ക് നോക്കിയപ്പോ ഞാൻ കണ്ടില്ല. സംസാരിക്കാം എന്ന് കരുതി റൂമിൽ പോയ ഞാൻ അതുപോലെ തന്നെ വീണ്ടും റൂമിൽ നിന്ന് തിരിച്ചു ഇറങ്ങി.എത്ര നാൾ ആണ് റബ്ബേ ഞാൻ ഇങ്ങിനെ നടക്കുക.._*

*_പിറ്റേ ദിവസം.. രാവിലെ തന്നെ ജോലി എല്ലാം പെട്ടെന്ന് തീർക്കുന്ന തിരക്കിൽ ആയിരുന്നു.ഞാൻ കാരണം ഇന്ന് ആണ് ഞങ്ങളോട് 2 പേരോടും എന്റെ വീട്ടിലേക്ക് വിരുന്നിനു ചൊല്ലാൻ പറഞ്ഞ ദിവസം.അങ്ങനെ ജോലി എടുക്കുന്നതിന് ഇടയിൽ ആണ് എനിക്ക് ഒരു അസ്വസ്ഥത വന്നത് വയറു വേദനിക്കാൻ തുടങ്ങി..അധികം ചിന്തിക്കേണ്ടി വന്നില്ല എല്ലാമാസവും വിളിക്കാതെ വരുന്ന ആ വിരുന്നു കാരിയാണ് എന്ന് എനിക്ക് ബോധ്യം ആയി.പിന്നെ എനിക്ക് ജോലി എടുക്കാൻ കഴിയാതെ വന്നു ഞാൻ തളർന്നു ഇരിക്കുന്നത് കണ്ടപ്പോ..ഇക്കയുടെ പെങ്ങൾ എന്റെ മുഖം കണ്ടു ചോദിച്ചു .എന്താ ജെസി താ നിങ്ങക്ക് എന്ന്. ഞാൻ പറഞ്ഞു എനിക്ക് നല്ല സുഖം ഇല്ല. അവൾ അത് നേരെ അവളുടെ ഉമ്മയോട് പോയി പറഞ്ഞു.അപ്പൊ ഉമ്മ വന്നു പറഞ്ഞു.നിനക്ക് വയ്യെങ്കിൽ അവിടെ വെച്ചേക്ക് നീ പോയി കുളിചേക് എന്ന്. ഉമ്മ അങ്ങിനെ പറഞ്ഞെങ്കിലും ഞാൻ എടുത്തൊണ്ടിരിന്ന പണി മുഴുവൻ ആക്കി വേഗം റൂമിൽ ചെന്ന് കുളിച്ചു.റൂമിൽ അപ്പൊ അവർ ഉണ്ടായിരുന്നെങ്കിലും.എന്നെ മൈൻഡ് ചെയ്തില്ലയിരുന്നു. വേദന സാഹിക്കാൻ കഴിയാതെ വന്നപ്പോ ഞാൻ  അവിടെ ബെഡിൽ കിടന്നു... ഞാൻ അങ്ങനെ കിടക്കുന്നത് കണ്ടിട്ടും എന്നോട് ഒന്നും ചോദിച്ചില്ല എന്താണ് എന്ന് .ഞാൻ ഒന്നും പറയാനും പോയില്ല...അപ്പോഴാണ് ഉമ്മ വന്നത് റൂമിലേക്ക്.എങ്ങിനെ ഉണ്ട്.നിനക്ക് നല്ല വേദന ഉണ്ടോ എന്ന് ചോദിച്ചു.ഞാൻ ഉം എന്ന് പറഞ്ഞു എന്താ നിനക്ക് കുടിക്കാൻ വേണ്ടത് .ചൂടുവെള്ളം വേണോ എന്ന് ചോദിച്ചു.ഒന്നും വേണ്ട എന്ന് പറഞ്ഞു .എങ്കിലും ഉമ്മ എനിക്ക് എന്തോ ഒരു വെള്ളം കൊണ്ട് തന്നു എത് കുടിച്ചേക്കു എന്ന് പറഞ്ഞു.ഞാൻ അത് കുടിച്ചു.പിന്നെ ആ വേദനയുടെ ഉഊക് കുറഞ്ഞു വന്നപ്പോ അറിയാതെ ഉറങ്ങിപ്പോയി..പെട്ടെന്ന് ഞാൻ ഞെട്ടി ഉണർന്നു അപ്പൊ കണ്ട കാഴ്ച..._*
             
*_കണ്ട കാഴ്ച മറ്റൊന്നും അല്ല..സമയം ഒരു പാട് ആയിട്ടുണ്ട്.ക്ഷീണത്തിൽ അങ്ങിനെ കിടന്നതാണ്. എന്റെ അടുത് ഉണ്ടായിരുന്ന ഇക്ക അവിടെ ഇലായിരുന്നു. റൂമിൽ നിന്നും പോയിട്ടുണ്ട്. എണീറ്റു വേഗം തായെ ഇറങ്ങി .ഉമ്മ അടുക്കളയിൽ തന്നെ ഉണ്ട്. ഉച്ച ഭക്ഷണം കഴിച്ച പാത്രം ഒക്കെ ഉമ്മ തന്നെ കഴുകി വെച്ചിരുന്നു.പാവംഉമ്മ എന്ന് ചിന്തിച്ചു.എന്ത് പെണ്ണാണ് ഞാൻ    ന്റെ റബ്ബേ.. ഭർത്താവിന്റെ വീടാണ് സ്വന്തം വീടല്ല എന്നൊക്കെ ഞാൻ മറന്നു പോയോ..അത് കൊണ്ടല്ലേ ഇത്ര ടൈം ഞാൻ ഉറങ്ങിപ്പോയത്. എന്നെ കണ്ടപ്പോൾ ഉമ്മ പറഞ്ഞു .വേദനക്ക് കുറവ് ഉണ്ടോ ജെസി.ഞാൻ പറഞ്ഞു ഉം.കുറവ്ണ്ട് ഉമ്മാ. നീ ഭക്ഷണം വല്ലതും കൈക്ക് ഒന്നും തിന്നാഞ്ഞിട്ട അനക്ക് ഇപ്പൊ വേദനിക്കുന്നത്.അങ്ങനെ ഞാൻ ഭക്ഷണം കഴിച്ചു._*
 *_വൈകുന്നേരം ഞാനും ഇക്കയും എന്റെ വീട്ടിൽ പോവാൻ വേണ്ടി ഒരുങ്ങി. ഉമ്മയോട് പോവുകയാണ് എന്ന് പറഞ്ഞു.സലാം ചൊല്ലി ഇറങ്ങി.ബൈക്കിൽ ആയിരുന്നു യാത്ര. വീട്ടിൽ എത്തിയപ്പോൾ അവിടെ ഉമ്മ അടുക്കളയിൽ തിരക്കിൽ ആയിരുന്നു.ഞാൻ വരും എന്ന് അറിയാവുന്നതോണ്ടു വിഭവങ്ങൾ ഒക്കെ ഒരുക്കുകയാണ്. ഉമ്മയും ഇത്തതായും അമ്മായിയും എല്ലാർക്കും അവിടുത്തെ വിശേഷങ്ങൾ ചോദിക്കുന്ന തിരക്ക് ആയിരുന്നു. അവിടുത്തെ എന്റെ മനസ്സിലെ പ്രശ്‌നം ഒന്നും ഞാൻ വീട്ടിൽ ആരോടും പറഞ്ഞില്ല.പക്ഷെ ഇക്ക പറഞ്ഞു എന്റെ ഉമ്മയോട് അവൾക് ഭയങ്കര കുറവാണ് ഇതുവരെ അതൊന്നും മാറിയിട്ടില്ല.അത് കേട്ടപ്പോൾ ഉമ്മ പറഞ്ഞു അവൾ പൊതുവെ അങ്ങനെ ആണ്.കൂടുതൽ ആരോടും സംസാരിക്കാറില്ല.സാരമില്ല അത് പതുക്കെ ശരിയായി കോളും.അവൾ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു വരുന്നല്ലേ h ഉമ്മാക്ക്മറുപടി ഒന്നും കൊടുത്തില്ല.ഞാൻ തീരുമാനിച്ചു ഇന്ന് എന്തായാലും ഇതിനൊരു പരിഹാരം വേണം എന്ന്. അങ്ങനെ രാത്രി ഭക്ഷണം കഴിഞ്ഞു ഞാൻ റൂമിൽ ചെന്നു. ഇക്ക ഫോണിൽ നോക്കി ഇരിക്കുകയാണ്._*

*_അന്ന് രാത്രിയിൽ എവിടുന്നാണ്  എനിക്ക് ധൈര്യംകിട്ടിയത് എന്ന് അറിയില്ല.ഒരു പാട് നേരം ഞാൻ സംസാരിച്ചു. അന്ന് ഞാൻ  സന്തോഷത്തോടെ ആണ് ഉറങ്ങിയത്.ഇപ്പൊ ഞാൻ തീരെ സംസാരിക്കാത്ത ആളാണ് എന്നുള്ള ഇക്കാൻറെ മനസ്സിലെ ചിന്ത എനിക്ക് മാറ്റാൻ കഴിഞ്ഞല്ലോ. പക്ഷേ പിറ്റേന്ന്.എന്നെ വിഷമത്തിൽ ആക്കുന്ന ഒരു വാക്കാണ് അവരുടെ ഉമ്മയുടെ വീട്ടിൽ വിരുന്നിനു പോയപ്പോ എനിക്ക് എന്നെ കുറിച്ച് തന്നെ കേൾക്കാൻ കഴിഞ്ഞത്.നീ എന്താ ഫസലിനോടു മിണ്ടാതെ..നടക്കുന്നത് എന്ന്. അത് കേട്ടപ്പോൾ ഞാൻ.. ആകെ വിഷമിച്ചു ന്റെ റബ്ബേ ഇന്നലെ ഞാൻ എല്ലാം കഴിഞ്ഞു ഹാപ്പി ആയെന്ന് കരുതിയ കാര്യം.  ഇന്നലെ ഒക്കെ ഞാൻ എന്തോരം സംസാരിച്ചതാണ് ഇക്കയോട്  എന്നിട്ടും എന്താ ഞാൻ സംസാരിക്കുന്നില്ല എന്ന് എല്ലാവരോടും പറഞ്ഞു നടക്കുന്നത്.എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല .തന്റെ ഭാര്യയിലെ താൻ ഒന്ന് മനസ്സു വെച്ചാൽ മാറാവുന്ന ഒരു പ്രശ്‌നംമാത്രം അല്ലെ ഇത്. ഇത് എല്ലാവരോടും പറഞ്ഞു നടക്കുമ്പോൾ തകരുന്നതും.കരയുന്നതുംഎന്റെ മനസ്സ് ആണെന്ന് അവർ അറിയാതെ പോയല്ലോ.ആ വീട്ടിൽ വെച്ച് എനിക്ക് ഒന്ന് പൊട്ടിക്കാരയാൻ ആണ് തോന്നിയത്. ഈ കാര്യം ചുരുക്കി പറഞ്ഞാൽ അവരുടെ കുടുംബത്തിൽ അറിയാത്ത ആരും ഇല്ല. കല്യാണം കഴിഞ്ഞിട്ട് വെറും 4 day അല്ലെ ആയുള്ളൂ.എന്നിട്ട് പോലും എന്തെ ഇങ്ങിനെ ഒരു പെണ്ണിന്റെ മനസ്സ് അവർ കാണാതെ പോയെ. പിന്നീട് എനിക്ക് ഇങ്ങിനെ ഒരു പാട് മനസ്സിനെ നോവിക്കുന്ന വാക്കുകൾ കേൾക്കേണ്ടി വന്നു. എന്നിട്ടും ഞാൻ ഇക്കയോട് ചോദിച്ചില്ല എന്തിനാ എന്നെ ഇങ്ങിനെ പറഞ്ഞു നടക്കുന്നെ എന്ന്. ഞാൻ എന്റെ പരാതിയും പരിഭവങ്ങളും മുടങ്ങാതെ എന്റെ പടച്ചവനോടു പറയുന്നുണ്ടായിരുന്നു. എന്റെ മനസ്സ് ഒന്ന് ഇക്ക മനസ്സിലാകിയിരുന്നെങ്കിൽ എനിക്ക് ഇങ്ങിനെ ഒന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു.എല്ലാവരുടേം കുറ്റപ്പെടുത്തൽ കാരണം ഞാൻ തകരുകയായിരുന്നു.പതിയെ പതിയെ സംസാരിച്ചു റെഡി ആവാൻ നിന്നിരുന്ന എന്നെ അവരുടെ ഒക്കെ മനസ്സിനെ നോവിപ്പിക്കുന്ന വാക്കുകൾ കൊണ്ട് എന്റെ ആ പരിശ്രമം പരാജയപെടുകയായിരുന്നു. ദിനങ്ങൾ പലതും കാത്തു നിൽക്കാതെ പോയി.വിവാഹം കഴിഞ്ഞു സന്ധോഷിക്കേണ്ട ഓരോ ദിനങ്ങളും.എനിക്ക് ഓരോ  നൊമ്പരങ്ങൾ മാത്രം നല്കി.ചുറ്റുള്ളവർ സന്തോഷിക്കുമ്പോഴുo ആർക്കോ വേണ്ടി ഞാൻ ചിരിയുടെ മൂടുപടം കടം എടുത്തു. എന്നെ മനസ്സിലാക്കി എന്റെ ഇക്ക എന്നോട് സംസാരിക്കും എന്ന് ഞാൻ ഓരോ ദിവസവും വെറുതെ നിനച്ചു.എല്ലാം വെറുതെ ആയിരുന്നു.ദിനങ്ങൾ കഴിയും തോറും ഇക്കയും ഞാനും അടുക്കേണ്ട സ്ഥാനത്ത് അകലുകയായിരുന്നു.... പിടിച്ചു വെക്കാൻ കഴിയാത.. ഓരോ ദിനങ്ങളും എന്നിൽ നിന്ന് കഴിഞ്ഞു പോയി.ഇന്ന് ഇക്കയോട്  എന്തായാലും സംസാരിക്കണം എന്ന് പ്രതിജ്ഞ എടുത്തു . ഓരോ ദിനത്തിനും വേണ്ടി. ഞാൻ കാത്തിരുന്നു.എനിക്ക് ഇന്നെങ്കിലും അതിനു കഴിയും എന്ന ശുഭാപ്തി വിശ്വാസത്തിൽ. പക്ഷേ എനിക്ക്.. എനിക്ക് ഒന്നിനും കഴിഞ്ഞില്ല സത്യം പറഞ്ഞാൽ.അതാണ് ഇന്ന് എന്റെ അവസ്ഥ ഇത്രമേൽ മോശമായത്... എല്ലാവർക്കും എന്നോട് വെറുപ്പ് ആയിരുന്നു ചുരുക്കി പറഞ്ഞാൽ .ഞാൻ ഇക്കയോട് മിണ്ടണില്ല എന്നൊരു കാര്യത്തിന്റെ മേൽ ഇക്കയുടെ കുടുംബത്തിൽ പെട്ട പലരും എന്നെ കാണുമ്പോ ഉള്ള അവരുടെ മുഖത്തെ നീരസം എന്നോടുള്ള മനോഭാവങ്ങൾ എല്ലാം കാണുമ്പോ ആരും കാണാതെ ഞാൻ തെങ്ങുകയായിരുന്നു.. ഇവരിൽ ആരെങ്കിലും ഒന്ന് എന്റെ അവസ്‌ഥ കണ്ടറിഞ്ഞിരുന്നെങ്കിൽ.യാ അല്ലാഹ്...._*

     *_ദിവസങ്ങൾ കഴിഞ്ഞു പോയി. വീട്ടിൽ ഇക്കയുടെ അനിയന്റെ കല്യാണവും        പരിശുദ്ധ റളാനും  പേരുന്നാളും എല്ലാം കഴിഞ്ഞു. ഇപ്പൊ കല്യാണം കഴിഞ്ഞിട്ട് 3 അര മാസം ആയി. നാളെയാണ് ഇക്കയുടെ ഗൾഫിലേക്കുള്ള മടക്ക യാത്ര. വീട്ടിൽ എല്ലാവരും വരുന്നുണ്ട്. ഇക്കയ്ക്ക് പോവുമ്പോൾ കൊണ്ട് പോവാൻ ഉള്ള സാധനങ്ങൾ ഒക്കെ ഉണ്ടാക്കി വെക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ അന്ന് ഉറങ്ങാൻ ഒരു പാട് വൈകിയിരുന്നു. പിറ്റേന്ന് രാവിലെ 11 am നാണു ഇക്ക ഇറങ്ങുന്നത്. വീട്ടിൽ നിന്ന് ഉമ്മയും ഉപ്പയും ഒക്കെ വന്നിട്ടുണ്ട്.ഞാൻ  റൂമിൽ ചെന്ന് ഇക്ക പോവാൻ ഒക്കെ റെഡി ആയി. ഞാൻ കരുതി എന്നോട് എന്തെങ്കിലും ഒക്കെ പറയുമായിരിക്കും എന്ന് ഒന്നുo പറഞ്ഞില്ല .  ഇന്നോ നാളെയോ നീ നിന്റെ വീട്ടിൽ പൊയ്ക്കോ എന്ന് പറഞ്ഞു ഞാൻ പോവുകയാണ് എന്നും  പറഞ്ഞു. സലാം പോലും ചൊല്ലിയില്ല. അവിടെ എത്തിയാൽ വിളിക്കണം എന്ന് ഞാൻ പറഞ്ഞിട്ടും അതിന് മറുത്തൊന്നും പറഞ്ഞില്ല. ഇക്ക ഇറങ്ങുന്നതും പോവുന്നതും ഞാൻ റൂമിൽ നിന്ന് കണ്ടു. എന്റെ രണ്ടു കണ്ണുകളും നിയന്ദ്രിക്കാൻ കഴിയാത്ത വിധം നിറഞ്ഞൊഴുകുകയായിരുന്നു. അപ്പോഴാണ് ഇക്കയുടെ എളമമാർ റൂമിലേക്ക് വന്നത്. എന്നെ നോക്കി ഒരു പരിഹാസ രൂപത്തിൽ ചോദിച്ചു നീ കരയുകയാണോ അതോ തലവേദന ആയിട്ടാണോ. അങ്ങനെ എന്റെ റൂമിലേക്ക് പലരും വന്നു എന്നെ വേദനിപ്പിക്കാൻ വേണ്ടി മാത്രം. ഞാൻ റൂം കുറ്റിയിട്ടു ആരും കാണാതെ സ്വതന്ദ്രമായി ഒന്ന് കരയാൻ. വാതിൽ കുറ്റിയിട്ട പ്പോൾ ആണ് ആരോ വന്ന് വാതിലിനു മുട്ടിയത്. ഞാൻ വാതിൽ തുറന്നു എളമയാണ്. എന്നെ നോക്കി പറഞ്ഞു അവൻ പോയതിനു ശേഷം ആണോ ടി വാതിൽ കുറ്റിയി  ടുന്നെ. എന്താ നിനക്ക് ഇവിടെ പണി. അങ്ങനെ മനസ്സിനെ നോവിക്കുന്ന ഒരു പാട് ചോദ്യങ്ങൾ. പലരും പലതും പറഞ്ഞു . ആരോടും ഒന്നും മറുത്തു ഞാൻ പറയാൻ പോയില്ല. അന്ന് രാത്രി തലവേദനിച്ചിട്ട്. എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല. ഇക്ക അവിടെ എത്തി വിളിക്കും എന്ന് പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു ഞാൻ അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്യ്തത്. ഇക്കയവും എന്ന് കരുതി പക്ഷെ അത് എന്റെ ഉമ്മയായിരുന്നു ഇക്ക അവിടെ എത്തി വിളിച്ചോ എന്നറിയാൻ വേണ്ടി വിളിക്കച്ചതാണ്. പിന്നീട് എപ്പയോ ഞാൻ ഉറങ്ങിപ്പോയി. എണീറ്റപ്പോൾ ആദ്യം തന്നെ ഫോൺ എടുത്തു നോക്കി ഇക്കയുടെ വല്ല callum വന്നിട്ടുണ്ടോ എന്ന്. പക്ഷെ നിരാശയായിരുന്നു ഫലം. അന്ന് ഞാൻ തലവേദന കാരണം  അടുക്കളയിലേക്ക് ഒന്നും പോയില്ല. റൂമിൽ തന്നെ കിടന്നു. അപ്പോഴാണ് ഉമ്മ വന്നു പറഞ്ഞത്. അവൻ അവിടെ എത്തിയിട്ടുണ്ട് എന്ന്  പറഞ്ഞുഇന്നലെ രാത്രി വിളിച്ചിരുന്നു. ഞാൻ ഉമ്മയെ ഒന്ന് നോക്കി ഉമ്മയുടെ മുഖo അത്ര തെളിവില്ല. എന്റെ റൂമിൽ ഞാൻ കൂടാതെ ഇക്കയുടെ വലിയുമ്മയും എളമയും ഉണ്ടായിരുന്നു. അവരോടെന്ന പോലെ എന്നെ നോക്കി ഉമ്മ പറഞ്ഞു. ഇവൾ കാരണം എന്റെ മോൻ മുള്ളിന്മേൽ നിക്കണ പോലെയാണ് ഈ 3 അര മാസം നിന്നത്.യാ അല്ലാഹ്.. എന്താ ഈ ഉമ്മ പറയുന്നേ..ഞാൻ ഒരു വാക്ക് പോലുംഇക്കയെ കുറിച്ച് ആരോടും ഒരു കുറ്റവും പറഞ്ഞിട്ടില്ല എന്നെ കുറിച്ച് ഇക്ക പലതും പറഞ്ഞു നടന്നിട്ടും.. ഞാൻ എങ്ങനെ ഇടങ്ങേറാക്കി എന്നാ ഉമ്മ പറയുന്നേ.. എന്ന് പറഞ്ഞു തുടങ്ങി എന്തൊക്കെയോ പറഞ്ഞു. എല്ലാം കേട്ടപ്പോൾ എന്റെ കണ്ണിൽ ഇരുട്ടു കയറുന്ന പോലെ തോന്നി. ഉമ്മ പറയുന്നതെല്ലാം നിരക്കണ്ണു കളോടെ കേട്ടു നിന്നു. അവിടെ ഉള്ള ആരും എനിക്ക് വേണ്ടി ഒന്നും പറഞ്ഞില്ല. ഞാൻ അപ്പൊ തന്നെ എന്റെ ഉമ്മയ്ക്ക് വിളിച്ചു. ഇവിടെ കഴിഞ്ഞതോന്നും അറിയാത്ത രൂപത്തിൽ. എന്റെ ഇക്കാക്കയോട് ഇപ്പൊ തന്നെ വരണം എന്ന് പറഞ്ഞു ഉമ്മ ചോദിച്ചു ഇപ്പയോ ഉം അതെ ഉമ്മ ഇപ്പൊ തന്നെ.._*
*_ഞാൻ call cut ചെയ്തു ഞാൻ ഒരു പർദ എടുത്തിട്ട് ഹിജാബും കെട്ടി തായെ ഇറങ്ങി ചെന്ന്  ഉപയോടും ഉമ്മയോടും പോവുകയാണ് എന്ന് പറഞ്ഞു. ഇന്നലെ ഇക്ക പോവുന്നത് കൊണ്ട് ഒന്നും അലക്കാൻ കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് ഇന്നലത്തെ അലക്കാൻ ഉള്ള എന്റെ ഡ്രസ് മാത്രം ഞാൻ എടുത്തു. വേറെ ഒന്നും ഞാൻ അവിടുന്നു പൊരുമ്പോ എടുത്തില്ല. എന്റെ ഇക്കാക്ക വന്നു ഞാൻ കരഞ ഭാവമൊന്നും അവിടെ കാണിച്ചില്ല. അവനു ജോലിക്ക് പോവാൻ ടൈം ആയത് കൊണ്ട് വീട്ടിൽ കയറിയിരുന്നില്ല. ഇക്കയുടെ കൂടെ കാറിൽ ആയത് കൊണ്ട് . ഹിജാബ് മാത്രേ ഇട്ടിരുന്നുള്ളൂ.. ശ്വാക്‌സും ഗ്ലൗസും ഒന്നും ഇട്ടിലായിരുന്നു. എടുത്തിട്ടും ഇല്ലായിരുന്നു. അവിടുന്ന് എന്റെ മനസ്സ് മുഴുവൻ ഉമ്മ എന്നെ കുറിച്ച് പറഞ കാര്യങ്ങൾ ആയിരുന്നു. വീട്ടിൽ  എത്തുന്നത് വരെ ഇക്കക്ക എന്നോട് എന്തൊക്കയോ ചോദിക്കുന്നുണ്ടായിരുന്നു.ഞാൻ അതിനു മറുപടി പറഞ്ഞോ എന്നും എനിക്ക് അറിയില്ല.. വീട്ടിൽ എത്തിയതിനു ശേഷം ആണ് ഞാൻ വല്ലതും കഴിക്കുന്നത്. തലേന്ന് ഉച്ചക്ക് കുറച് ചോറ് തിന്നതായിരുന്നു. 😔ഉമ്മ എന്നോട് ചോദിച്ചു ഇക്ക വിളിച്ചോ എന്ന് ഞാൻ ഇല്ല എന്ന് പറഞ്ഞു.അങ്ങനെ രണ്ടു മൂന്ന് ദിനങ്ങൾ കഴിഞ്ഞു. ഇത് വരെ എനിക്ക് വിളിച്ചിട്ടില്ല. അങ്ങനെ ആണ് ഞാൻ ആ ഞെട്ടിക്കുന്ന കാര്യം കേൾക്കുന്നത്. എന്റെ കഴുത്തിൽ മഹർ വീണത് മുതൽ പിന്നെ എനിക്ക് എന്റെ ജീവിതത്തിൽ  വിഷമങ്ങൾ മാത്രമേ ഒള്ളു. എന്റെ സ്വപ്നങ്ങൾക്കെല്ലാം വർണങ്ങളില്ലാതായിരിക്കുന്നു. ജീവിതത്തിൽ സന്തോഷം ഉണ്ടാവുക എന്ന് പറഞ്ഞാൽ അത് ഒരു ഭാഗ്യം ആണെന്ന് തോന്നിതുടങ്ങിയ നിമിഷങ്ങൾ. പ്രതീക്ഷകൾ എല്ലാം അണഞ്ഞു പോയ ഈ ജീവിതത്തിന്റെ ഓരോ ദിനങ്ങളും തള്ളി നീക്കാൻ ഞാൻ വളരെ പ്രയാസപ്പെട്ടു. ഇക്ക ഉപ്പക്ക് വിളിച്ചു. എന്നെ വേണ്ട എന്ന് പറഞ്ഞത്. ആ വാക്ക് കേട്ട് ഞാൻ ഞാൻ ആകെ ഷോക് ഏറ്റ പോലെ ആയി. പിന്നെ ചിന്തിച്ചു അല്ലേലും എനിക്ക് ഇതൊക്കെ തന്നെ വേണം. ഞാൻ തന്നെ ഉണ്ടാക്കിയതല്ലേ ഈ പ്രശ്‌നം ഒക്കെ. ഈ കാര്യത്തെ കുറിച്ച് വീട്ടിൽ നിന്ന് ആരും എന്നോട് ഒന്നും ചോദിച്ചില്ല. പിന്നീട് അവിടുന്നിങ്ങോട്ട് എന്റെ ജീവിതം വളരെ മുഷിഞ്ഞതായിരുന്നു. എപ്പോഴും എന്തെങ്കിലും ഓർത്ത് ഒറ്റക്കങ്ങിനെ ഇരിക്കും.. എന്തൊക്കെയോ ഓർത്തു കരയും എന്റെ വിധി .. എനിക്ക് എന്റെ സ്വഭാവത്തോട് തന്നെ വെറുപ്പ് തോന്നി. വീട്ടുകാർ കല്യാണo കഴിച്ചു തന്നിട്ടും ഞാൻ എന്തെ വീണ്ടും അവരെ ബുദ്ധിമുട്ടിക്കാൻ ഇങ്ങോട്ട് തന്നെ വന്നത്.. ന്റെ പടച്ചോനെ ഇനി ഒന്നും സഹിക്കാൻ ഉള്ള കരുത്തു എന്റെ ഖൽബിനു ഇല്ല.. ഞാൻ ഓർത്തു എപ്പോഴും എന്നെ കുറിച്ച് മറ്റുള്ളവരോട് കുറ്റങ്ങൾ മാത്രം പറയുന്ന ഇക്ക. എന്നിട്ട് അവർ വന്ന് എന്നോട് പറയുന്ന അവസ്ഥ. ഒന്നും ഓർക്കനെ വയ്യ. എന്നെ കൊണ്ട് ഒരു ഉപകാരവും ഇല്ല എന്നുള്ള കുറ്റപ്പെടുത്തലും. ഹാ...!!ഈ ഞാൻ ഒന്നിനും പോരാതവൾ ആണെന്ന് എനിക്ക് തന്നെ നന്നായി അറിയാം. പിന്നെ അള്ളാഹു തന്ന  ഈ ജീവിതം ജീവിച്ചു തീർത്തല്ലേ പറ്റു.. പലപ്പോഴും ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോയാലോ എന്ന് ചിന്തച്ചു. ആരെയും സന്തോഷിപ്പിക്കാൻ കഴിയാത്ത എല്ലാവർക്കും ഒരു ഭരമാവുന്ന ജീവിതം ആയി പോയല്ലോ എന്റെത്.. പാവം എന്റെ ഉമ്മയെയും ഉപ്പയെയും കാണുമ്പോൾ ആണ് ഞാൻ കൂടുതൽ വിഷമിച്ചത്.. എന്റെ ഈ വിധിയിൽ എന്നേക്കാൾ തളരുന്നത് എന്റെ പാവം ഉമ്മയും ഉപ്പയും ആണോ എന്ന് എനിക്ക് തോന്നി.. എല്ലാം സഹിക്കാൻ ഉള്ള ശക്‌തി നീ എനിക്കും എന്റെ മാതാ പിതാകൾക്കും നൽകാല്ലാഹ്.._*

*_എന്റെ റൂമിന്റ് ജനലിലൂടെ പുറത്തേക്കും നോക്കി  ഡയറിയിൽ ഓരോന്ന്  കുറിക്കുകയാണ് .കല്യാണത്തിന് മുൻപ് വല്ലപ്പോഴും ഒക്കെ ജീവിതത്തിൽ സന്തോഷം വരുമ്പോ അത് ഓർത്ത് വെക്കാൻ എഴുതാറുണ്ടായിരുന്നു.എന്നാൽ ഇന്ന് ഈ ഡയറിയിൽ എന്തെങ്കിലും ഒക്കെ എഴുതൽ എനിക്ക് നിർബന്ധമായിരിക്കുന്നു. ഞാൻ മറ്റാരോടും പറയാതെ അടക്കി വെച്ച എന്റെ വേദനകളും അക്ഷരങ്ങൾ ചേർത്തു വെച്ച മൗന നൊമ്പരങ്ങളും ആണ് ഇന്ന് ഈ ഡയറി. അർദ്ധ രാത്രി ആയിട്ടുംഞാൻ  ഇതുവരെ ഉറങ്ങിയിട്ടില്ല.പെട്ടെന്നാണ്  ഉമ്മ വാതിൽ വന്നു തുറന്നത് " മോളെ നീ ഇതു വരെ ഉറങ്ങിയില്ലേ സമയം ഒരുപാടആയല്ലോ ഇല്ല ഉമ്മ  ഉറങ്ങിയിട്ടില്ല ഉറക്കം വരുന്നില്ല ഉമ്മാ എനിക്ക് ഞാൻ അത് പറയുമ്പോൾ എന്റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു.  ഉമ്മ കാണാതിരിക്കാൻ ഞാൻ വേഗം തട്ടം കൊണ്ട് മറച്ചു പിടിച്ചു. പക്ഷേ എന്നിട്ടും എന്റെ ഉമ്മാക്ക് മനസ്സിലായി. മോളെ.. നീ അവശ്യ മില്ലാത്തതോന്നും ഇനി ഓർത്തിരിക്കണ്ട. ലൈറ്റ് ഓഫ് ചെയ്ത് കിടക്കാൻ നോക്ക്  " ഞാൻ ഒന്നു മൂളി "ഉം" ഉമ്മ വാതിൽ അടച്ചു റൂമിൽ നിന്നും പോയി . ഞാൻ എന്റെ ഡയറി അവിടെ അടച്ചു വെച്ച് ആ ജനലിനരികിലേക്ക് നീങ്ങി. ആകാശത്ത് പരന്നു കിടക്കുന്ന നക്ഷത്രങ്ങൾക്കിടയിൽ പ്രകാശിച്ചു നിൽക്കുന്ന ചന്ദ്രനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.എന്ത് രസാ.. ഇങ്ങനെ നോക്കി നിൽക്കാൻ. ഈ കാണുന്ന നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്ന് ഞാൻ ആയിരുന്നെങ്കിൽ.വെറുതെ എന്തിനോ എന്റെ മനസ്സ് കൊതിച്ചു. പുതിയ ഒരു ജീവിതം തുടങ്ങിയിട്ടും അത് വിജയകരമാക്കാൻ കഴിയാത്തതിന്റെ വിഷമം എന്നെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു. ഞാൻ ഓർത്തു ചെറുപ്പത്തിൽ ഉമ്മ ചോറ് വാരി തരുമ്പോ അമ്പിളി മാമനെ നോക്കിയിട്ട് ഉമ്മ പറയുമായിരുന്നു. ചോറുതിന്നാൽ ഉമ്മ ന്റെ കുട്ടിക്ക് ഞാൻ അത് എടുത്ത് തരാം. അന്ന് ആ കുഞ്ഞു ഞാൻ അത് വിശ്വസിച്ചു ചോറുതിന്നുന്നത്. ഇന്ന് അതൊക്കെ എത്രയോ ദൂരെയാണ്. ആ കാലം ഒക്കെ എത്ര പെട്ടെന്നാണ് കഴിഞ്ഞു പോയത് ഇന്നും ഞാൻ ഒരു ബാലിക ആയിരുന്നെങ്കിൽ. ഞാൻ  ജനൽ അടച്ചു വന്നു ബെഡിൽ കിടന്നു. സത്യം പറഞ്ഞാൽ എനിക്ക് ഇന്ന് പണ്ടത്തെ പോലെ മനസ്സറിഞ്ഞോന്നു ഉറങ്ങാനെ കയിരുന്നില്ല.. ഇന്നെന്നല്ല ഇക്കയുടെ വീട്ടിൽ നിന്ന് വന്നതിനു ശേഷം എനിക്ക് ഉറക്കമേ.. ഇല്ലതായിരിക്കുന്നു. ഉറക്കം വരുന്നില്ലെങ്കിലും ഞാൻ പതിയെ കണ്ണുകൾ അടച്ചു . ഞാൻ ഇക്കയുടെ വീട്ടിൽ നിന്ന് പോന്നിട്ട് മാസം 6 ആയി. ഇതു വരെ ഇക്കയോ വീട്ടിൽ നിന്ന് ഉന്മയോ എനിക്ക് വിളിച്ചില്ല. 2 തവണ ഞാൻ ഉമ്മാക്ക് വിളിചിട്ടും അവർ ഫോൺ എടുത്തതുമില്ല. എന്ത് തെറ്റാ ഞാൻ ഇതിനു മാത്രം അവരോട് ചെയ്തത്.ഇങ്ങനെ എന്നെ അവഗണിക്കാൻ മാത്രം. ഓരോ ദിനവും ഞാൻ കാത്തിരുന്നു ഇക്ക യുടെ calli ന്ന് വേണ്ടി. ഇന്ന് വിളിക്കുമായിരിക്കും മനസ്സ് മാറി എന്ന് സ്വപ്നവും കണ്ട് . പക്ഷേ അവിടെയും ഞാൻ പരാജയപ്പെട്ടു. ഞാൻ അന്ന് ഇക്കയുടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോ അവിടെ ഉള്ളവർ ഒക്കെ ഉറപ്പിച്ചതായിരിക്കാം ഇനി ഇവൾ ഈ വീട്ടിലേക്ക് ഒരു മടക്കം ഇല്ല എന്ന്. പക്ഷേ ഞാൻ വെറുതെ പോലും അങ്ങിനെ  ചിന്തിച്ചിട്ടില്ല. ഇനി ആ വീട്ടിലേക്ക്  ഒരു മടക്കം  ഇല്ല എന്ന് അറിഞ്ഞപ്പോൾ  മനസ്സിൽ എവിടെയോ ഒരു തേങ്ങൽ. 3അര മാസം മാത്രം ആയുസുഉള്ള ഒരു ജീവിതം ആയല്ലോ റബ്ബേ എന്റെ വിവാഹ ജീവിതം. എല്ലാവർക്കും എല്ലാവരെയും പോലെ ആവാൻ കഴിഞ്ഞു കൊള്ളണം എന്നില്ലല്ലോ. മറ്റുള്ളവരെ പോലെ പെട്ടെന്ന് പരിജയപ്പെടാനും  സംസാരിക്കാനുംഎനിക്ക് കഴിവില്ല. സമയമെടുത്തെ ഞാൻ ആരുമായും അടുക്കാറുള്ളൂ. അതാണ് ഇവിടെയും സംഭവിച്ചത്._*
 *_എന്റെ ഈ പ്രശ്നം അറിഞ്ഞ എന്റെ കുടുംബക്കാരിൽ പലരും  അവരുടെ അറിവിൽ നടന്ന പലരുടെയും ഇങ്ങനത്തെ അനുഭവങ്ങൾ പറഞ്ഞു.          അതൊക്കെ കേട്ടപ്പോൾ എനിക്ക് ഒരു ആശ്വാസം ആയി തോന്നി. പക്ഷെ അവർ പറഞ്ഞ അനുഭവങ്ങളിലെ പെണ്ണിന് ഭർത്താവിനെ ഇഷ്ട്ടം അല്ലാത്ത അവസ്ഥ ആയിരുന്നു. പക്ഷെ ഭർത്താവിന് തൻറെ ഭാര്യയെ വേണം. അതിനു വേണ്ടി എന്തും സഹിക്കാൻ അവർ തയ്യാറായിരുന്നു.. അതിനു വേണ്ടി ആ പെൺകുട്ടിയെ കൗൺസിലിങ് ചെയ്ത് നന്നാകിയെടുത്തു. അങ്ങനെ ഒക്കെ ആ പെണ്ണിന്റെ ഇഷ്ടം ആ ഭർത്താവ് നേടി എടുത്തു. ഇന്ന് ആപെൺകുട്ടി ഒരു കുട്ടിയുടെ ഉമ്മയാണ്. അപ്പൊ ഞാൻ ചിന്തിച്ചു എന്റെ ജീവിതത്തിൽ ഇങ്ങിനെ ഒന്നും നടന്നിട്ടില്ലല്ലോ. മനസ്സറിഞ്ഞോന്നു എന്നെ സ്നേഹിച്ചിട്ടില്ല എന്നെ മനസ്സിലാക്കിയിട്ടും ഇല്ല. ഒരു പെണ്ണിനെ തൻറെ വഴിക്ക് കൊണ്ട് വരാൻ എന്തൊക്കെ വഴികൾ ഉണ്ട്. ഇതിനെല്ലാം പകരം ആദ്യം ചെയ്തത് മറ്റുള്ളവരെ അറിയിക്കുക അല്ലെ. എല്ലാവരും അറിഞ്ഞത് കൊണ്ടാണല്ലോ ഞാൻ ആകെ തകർന്ന് പോയത്.. തൻറെ പെണ്ണിനെ വേണം എന്നുള്ളവൻ ഒരിക്കലും അങ്ങനെ ചെയ്യില്ല ആരും അറിയാത്ത രൂപത്തിൽ എല്ലാം ശരിയാക്കാൻ ആണ് ശ്രമിക്കുക. അപ്പൊ എന്നെ അവർക്ക് താല്പര്യം ഇല്ല എന്നർത്ഥം. എന്നെ ഇത്ര മേൽ വെറുക്കാൻ ഞാൻ എന്താ ചെയ്‌തത് ഇക്കയോട്???? സംസാരിക്കാറില്ല എന്നത് ശരിയാണ് പക്ഷെ അതിന്   എന്നെ ഇത്ര മാത്രം വെറുക്കണോ.😞..!!!!??? അതല്ലാതെ മറ്റെന്തോ അവർ ആഗ്രഹിച്ചത് എന്നിൽ ഇല്ലാത്തതുണ്ട്.._*

  *_എന്താണ് അത്..?????_*

  *_ആചോദ്യം എന്നെ വല്ലാതെ അലട്ടുന്നസമയത്ത് ആണ് മറ്റൊരു സംഭവം എന്റെ വീട്ടുകാർ ആരും ഈ പ്രശ്‌നം ഒന്നും  പുറത്ത് ആരോടും പറയാതെ കൊണ്ട് നടന്നു. ഇനി വെറുതെ അവരെ ഒക്കെ കുറ്റം പറഞ്ഞിട്ട് അവസാനം അവർ എന്നെ കൊണ്ട് പോവാൻ തീരുമാനിച്ചാൽ നമ്മൾ പറഞ്ഞത് ഒക്കെ വെറുതെ ആവില്ലേ. ഞങ്ങൾക്ക് പ്രതീക്ഷ ഒന്നും ഇല്ലെങ്കിലും.. അള്ളാഹു അല്ലെ വലിയവൻ നമ്മൾ വിചാരിക്കുന്ന പോലെ ആയിരിക്കണം എന്നില്ലല്ലോ ഒരു പക്ഷേ വിധി. അവരുടെ തീരുമാനങ്ങളെ ഒരു നിമിഷം കൊണ്ട് മാറ്റി മറിക്കാൻ അവനു കഴിയുമല്ലോ. അങ്ങനെ ഒരു വിശ്വാസം ആയിരുന്നു. അവരുട കുറ്റങ്ങൾ എല്ലാവരോടും പറഞ്ഞു_*

*_വെറുതെ എന്തിനാ അങ്ങനെ ഒരു തെറ്റ് കൂടെ ചെയ്യുന്നേ എന്ന് കരുതി ആയിരുന്നു. പക്ഷെ ഞങ്ങൾ പറയാതെ തന്നെ നാട്ടുകാർ മുഴുവൻ അറിഞ്ഞിരുന്നു.എല്ലാം ഇക്കയുടെ വീട്ടുകാരുടെ പണി ആണ്. കാരണം അവർ ഉറപ്പിച്ചതാണല്ലോ എന്നെ വേണ്ട എന്ന്. അത് കൊണ്ട് കുറ്റം എല്ലാം എനിക്ക് ആയിരുന്നു . അവൾ അവനോട് മിണ്ടില്ല.അവൾക്ക് അവനെ വേണ്ട. അവൻ ഫോൺ വിളിച്ചിട്ടും അവൾ എടുത്തില്ല. അവൾക്ക് മാറ്റാരെയോ ഇഷ്ടം ആണ്. അങ്ങനെ എന്തൊക്കെയോ ആ നാട്ടിൽ പരന്നു._*

*_ഇതിൽ ആദ്യം പറഞ്ഞത്  കളവാണ് എന്ന് ഞാൻ പറയില്ല. രണ്ടാമത് പറഞ്ഞതും അങ്ങനെ തന്നെ എനിക്ക് ഇക്ക വിളിച്ചാൽ അല്ലെ എടുക്കാൻ പറ്റു...😔 പക്ഷെ ശേഷം പറഞ്ഞതൊക്കെ .. യാ അല്ലാഹ് എന്തൊക്കെയാ ഞാൻ ഈ എന്നെ കുറിച്ച് കേൾക്കുന്നത്. എനിക്ക് മാറ്റാരെയോ ഇഷ്ടം ആണെന്നോ. നിനക്ക് അറിയാലോ നാഥാ ഞാൻ അവിടെ കഴിഞ്ഞ ആ 3 അര മാസത്തിൽ ഒരു ദിവസം പോലും ഒരു അന്യ പുരുഷനെയും മനസ്സിൽ വെച്ച് ഞാൻ അവിടെ താമസിച്ചിട്ടി ല്ല എന്ന്. അന്ന് എന്റെ ഭർത്താവ് ആയി വന്ന ഇക്കയെ സ്നേഹിച്ചിട്ടുണ്ട്. പക്ഷെ അത് എനിക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അവിടെ താമസിച്ച അന്ന് മാത്രം അല്ല ഇക്കാല മാത്രയും ഞാൻ മുത്ത് നബിയെ അല്ലാതെ ഒരു അന്യ പുരുഷനെയും സ്നേഹിച്ചിട്ടില്ല.  പിന്നെ എന്തിനാ അവർ ഇങ്ങനെ ഒക്കെ പറയുന്നേ... ഇങ്ങനെ ഓരോ ദിവസവും എന്നെ കുറിച്ച് എന്റെ നാട് പല ഇല്ലാത്ത കാര്യവും പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഇതൊക്കെ കേട്ട് ഞാൻ അങ്ങനെ ഇരിക്കും. ആരും കാണാതെ ഒറ്റയ്ക്കിരുന്നു കരയും . എന്റെ വിഷമം കണ്ടിട്ടെന്നോണം ഉമ്മ വന്ന് പറഞ്ഞു. മോളെ നീ വിഷമിക്കണ്ട നമ്മുടെ ഖൽബ് മറ്റാരേക്കാളും നന്നായി പടച്ചോനറിയമല്ലോ അവനോടു പറയുക ... അവൻ കരുണ്യവാനാണ്. എല്ലാം റാഹത്താക്കി തരും. ഇൻശാ അല്ലാഹ്.. എന്ന് പറഞ്ഞു ഉമ്മ പോയി. ഞാൻ എന്റെ റൂമിന്റെ വാതിൽ അടച്ചു. ഡയറി എടുത്തു എന്റെ നൊമ്പരങ്ങൾ പകർത്താൻ കാത്തിരിക്കുന്ന ആ വെള്ള പേജിലേക്ക് മഷി കൊണ്ട് ഓരോ അക്ഷരങ്ങളെയും ചാലിക്കാൻ തുടങ്ങി._*

*_ഇന്ന് ഉമ്മയുടെ ഫോണിലേക്ക് ഒരു ഗൾഫ് call എടുത്തപ്പോൾ ... ഉപ്പയുടെ അനിയൻ ആണ്._*

  *_എന്റെ ഉപ്പയുടെ ഒരു അനിയൻ  ഗൾഫിൽ ഇക്ക ജോലി ചെയ്യുന്ന അതെ സ്ഥലത്ത് ആണ് താമസിക്കുന്നത് എന്ന് അറിഞ്ഞത്. അങ്ങനെ എന്റെ ഉമ്മാക്ക് വിളിച്ചതാണ്. എന്റെ കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു. എന്നിട്ട് പറഞ്ഞു ഞാൻ ഒന്ന് അവനുമായി കണ്ട് സംസാരിക്കട്ടെ ഒറ്റയടിക്ക് തീർപ്പുകല്പിക്കേണ്ട വിഷയം അല്ലല്ലോ ഈ ദാമ്പത്യ ജീവിതo. അവനുമായി  സംസാരിച്ചിട്ടു ഞാൻ വിളിക്കാം എന്ന് പറഞ്ഞു._*

*_കുറച്ചു ദിവസം കഴിഞ്ഞു ആപ്പാപ്പ വിളിച്ചു. ഇക്കയെ കണ്ട കാര്യം പറഞ്ഞു. അവരുമായി സംസാരിച്ചതും. ആപ്പാപ്പ പറഞ്ഞു തുടങ്ങി: താത്താ.. ഞാൻ അവനെ കണ്ടിരുന്നു. കാര്യങ്ങൾ ഒക്കെ സംസാരിച്ചു. ഒരു നിലക്കും അവൻ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോവാൻ ആഗ്രഹിക്കുന്നില്ല. അവൻ പറഞ്ഞത്. ഞാൻ എന്നോ അവളെ ആയിരം വട്ടം ത്വലാഖ് ചൊല്ലി എന്നൊക്കെയാണ്. എല്ലാവരും 3 വട്ടമാണ് ത്വലാഖ് ചൊല്ലാറുള്ളത് ഇവൻ 1000 വട്ടമാണ് ചൊല്ലിയത്. (ഇത് കേട്ടപ്പോൾ ഞാൻ നിന്ന നിൽപ്പിൽ ഇരിക്കാൻ വരെ മറന്ന് പോയി ഇക്കയുടെ ആ വാക്ക്.! 1000 വട്ടം ത്വലാഖ് ചൊല്ലി എന്ന് പറയുമ്പോ എണ്ണം കൂട്ടി എന്നോട് ഉള്ള വെറുപ്പ് വ്യക്തത മാക്കുകയാണ് ചെയ്തത്) അത്രക്കും എന്നെ ഇക്കാക്കു ഇഷ്ടം അല്ല എന്നർത്ഥംഎങ്കിൽ പിന്നെ നാട്ടിൽ നിന്നല്ലേ ഇക്ക  പോയത് ഇവിടുന്ന്  എല്ലാം തീർത്തിട്ടു പോയാൽ പോരായിരുന്നോ ഇക്കാക്കു. ഇത്രയും കാലം പിന്നെ  എന്തിനാ എന്നെ അവരുടെ വീട്ടിൽ നിർത്തിയത്..?? ആ ചോദ്യം എന്നെ വല്ലാതെ വേട്ടയാടി. ആപ്പാപ്പ  അപ്പോഴും    സംസാരം തുടരുക ആയിരുന്നു. ഇവന് നമ്മുടെ മോളെപ്പോലെ ഉള്ള ഒരു കുട്ടിയെ അല്ലായിരുന്നു കിട്ടെണ്ടിയിരുന്നത്. വല്ല നടി മാരെയും ആയിരുന്നെന്നാണ് തോന്നുന്നത് അവന്റ സംസാരം കേട്ടിട്ട് അങ്ങനെ ആണ്. ഞാൻ പല നിലക്കും അവനോട് സംസാരിച്ചു. ഒരു വട്ടം എങ്കിലും അവളെ ഒന്ന് കൊണ്ട് പോയി നോക്ക്. നീ അവൾക്ക് ഒന്ന് വിളിക്ക് അങ്ങനെ ഒക്കെ അല്ലെ ചെയ്യേണ്ടത്. എന്തൊക്കെ പറഞ്ഞിട്ടും അവൻ കേട്ടിട്ടില്ല. ഇങ്ങനെ ഒരാൾ വന്ന് പറയുമ്പോ അവരെ മാനിക്കാൻ വേണ്ടി എങ്കിലും എല്ലാവരും ഒന്ന് ശ്രമിക്കും. അവന്റെ മനസ്സ് കല്ലാണെന്നാ തോന്നുന്നത്. ഏതായാലും നിങ്ങൾ വിഷമിക്കേണ്ട താ ത്താ  ഒക്കെ ഖയറിനാവും  എന്ന് പറഞ്ഞു . അവർ ഫോൺ വെച്ചു. ആപ്പാപ്പ പറഞ്ഞ ഓരോ കാര്യങ്ങളും എന്നെയും ഉമ്മയെയും വല്ലാതെ തളർത്തി. എനിക്ക് എന്നോട് തന്നെ വല്ലാത്ത അമർഷം തോന്നി.ഞാൻ എന്റെ വീട്ടുകാർക്ക് ഒരു ഭാര മാവാൻ പോവുകയാണോ അല്ലാഹ്.._*
*_സമയം ഒരു പാട് അതിക്രമിച്ചിരിക്കുന്നു. ഞാൻ  ആ ഡയറി എഴുതി കഴിഞ്ഞപ്പോയേക്കും രണ്ടു കണ്ണ്കളും എനിക്ക് നിയന്ദ്രിക്കാൻ കഴിയാത്ത വിധത്തിൽ ഒഴുകുന്നുണ്ടായിരുന്നു._*

 ആ ചോദ്യം എന്നെ  വല്ലാതെ അലട്ടുന്ന സമയത്ത് ആണ് മറ്റൊരു സംഭവം .

എന്റെ വീട്ടുകാർ ആരും ഈ പ്രശ്‌നം ഒന്നും  പുറത്ത് ആരോടും പറയാതെ കൊണ്ട് നടന്നു.ഇനി വെറുതെ അവരെ ഒക്കെ കുറ്റം പറഞ്ഞിട്ട് അവസാനം അവർ എന്നെ കൊണ്ട് പോവാൻ തീരുമാനിച്ചാൽ നമ്മൾ പറഞ്ഞത് ഒക്കെ വെറുതെ ആവില്ലേ.ഞങ്ങൾക്ക് പ്രതീക്ഷ ഒന്നും ഇല്ലെങ്കിലും..
അള്ളാഹു അല്ലെ വലിയവൻ നമ്മൾ വിചാരിക്കുന്ന പോലെ ആയിരിക്കണം എന്നില്ലല്ലോ ഒരു പക്ഷേ വിധി.അവരുടെ തീരുമാനങ്ങളെ ഒരു നിമിഷം കൊണ്ട് മാറ്റി മറിക്കാൻ അവനു കഴിയുമല്ലോ.അങ്ങനെ ഒരു വിശ്വാസം ആയിരുന്നു. 
അവരുട കുറ്റങ്ങൾ എല്ലാവരോടും പറഞ്ഞു

വെറുതെ എന്തിനാ അങ്ങനെ ഒരു തെറ്റ് കൂടെ ചെയ്യുന്നേ എന്ന് കരുതി ആയിരുന്നു.പക്ഷെ ഞങ്ങൾ പറയാതെ തന്നെ നാട്ടുകാർ മുഴുവൻ അറിഞ്ഞിരുന്നു.എല്ലാം ഇക്കയുടെ വീട്ടുകാരുടെ പണി ആണ്.കാരണം അവർ ഉറപ്പിച്ചതാണല്ലോ എന്നെ വേണ്ട എന്ന്.
. അത് കൊണ്ട് കുറ്റം എല്ലാം എനിക്ക് ആയിരുന്നു .അവൾ അവനോട് മിണ്ടില്ല.അവൾക്ക് അവനെ വേണ്ട.അവൻ ഫോൺ വിളിച്ചിട്ടും അവൾ എടുത്തില്ല.അവൾക്ക് മാറ്റാരെയോ ഇഷ്ടം ആണ്. അങ്ങനെ എന്തൊക്കെയോ ആ നാട്ടിൽ പരന്നു.

ഇതിൽ ആദ്യം പറഞ്ഞത് .കളവാണ് എന്ന് ഞാൻ പറയില്ല.രണ്ടാമത് പറഞ്ഞതും അങ്ങനെ തന്നെ എനിക്ക് ഇക്ക വിളിച്ചാൽ അല്ലെ എടുക്കാൻ പറ്റു...😔.പക്ഷെ ശേഷം പറഞ്ഞതൊക്കെ ..യാ അല്ലാഹ് എന്തൊക്കെയാ ഞാൻ ഈ എന്നെ കുറിച്ച് കേൾക്കുന്നത്.എനിക്ക് മാറ്റാരെയോ ഇഷ്ടം ആണെന്നോ.നിനക്ക് അറിയാലോ നാഥാ ഞാൻ അവിടെ കഴിഞ്ഞ ആ 3 അര മാസത്തിൽ ഒരു ദിവസം പോലും ഒരു അന്യ പുരുഷനെയും മനസ്സിൽ വെച്ച് ഞാൻ അവിടെ താമസിച്ചിട്ടി ല്ല എന്ന്.അന്ന് എന്റെ ഭർത്താവ് ആയി വന്ന ഇക്കയെ സ്നേഹിച്ചിട്ടുണ്ട്.പക്ഷെ അത് എനിക്ക് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അവിടെ താമസിച്ച അന്ന് മാത്രം അല്ല ഇക്കാല മാത്രയും ഞാൻ   മുത്ത് നബിയെ അല്ലാതെ ഒരു
അന്യ പുരുഷനെയും സ്നേഹിച്ചിട്ടില്ല.  .പിന്നെ എന്തിനാ അവർ ഇങ്ങനെ ഒക്കെ പറയുന്നേ...
ഇങ്ങനെ ഓരോ ദിവസവും എന്നെ കുറിച്ച് എന്റെ നാട് പല ഇല്ലാത്ത കാര്യവും പറഞ്ഞു നടക്കുന്നുണ്ടായിരുന്നു.
ഇതൊക്കെ കേട്ട് ഞാൻ അങ്ങനെ ഇരിക്കും.ആരും കാണാതെ ഒറ്റയ്ക്കിരുന്നു കരയും .എന്റെ വിഷമം കണ്ടിട്ടെന്നോണം ഉമ്മ വന്ന് പറഞ്ഞു.
മോളെ നീ വിഷമിക്കണ്ട നമ്മുടെ ഖൽബ് മറ്റാരേക്കാളും നന്നായി പടച്ചോനറിയമല്ലോ അവനോടു പറയുക ...അവൻ കരുണ്യവാനാണ്.എല്ലാം റാഹത്താക്കി തരും.ഇൻശാ അല്ലാഹ്..
എന്ന് പറഞ്ഞു ഉമ്മ പോയി.ഞാൻ എന്റെ റൂമിന്റെ വാതിൽ അടച്ചു. ഡയറി എടുത്തു എന്റെ നൊമ്പരങ്ങൾ പകർത്താൻ കാത്തിരിക്കുന്ന ആ വെള്ള പേജിലേക്ക് മഷി കൊണ്ട് ഓരോ അക്ഷരങ്ങളെയും ചാലിക്കാൻ തുടങ്ങി.


 ഇന്ന് ഉമ്മയുടെ ഫോണിലേക്ക് ഒരു ഗൾഫ് call.എടുത്തപ്പോൾ ...ഉപ്പയുടെ അനിയൻ ആണ്.

 എന്റെ ഉപ്പയുടെ ഒരു അനിയൻ  ഗൾഫിൽ ഇക്ക ജോലി ചെയ്യുന്ന അതെ സ്ഥലത്ത് ആണ് താമസിക്കുന്നത് എന്ന് അറിഞ്ഞത്.
അങ്ങനെ എന്റെ ഉമ്മാക്ക് വിളിച്ചതാണ്. എന്റെ കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു.എന്നിട്ട് പറഞ്ഞു.ഞാൻ ഒന്ന് അവനുമായി കണ്ട് സംസാരിക്കട്ടെ ഒറ്റയടിക്ക് തീർപ്പുകല്പിക്കേണ്ട വിഷയം അല്ലല്ലോ ഈ ദാമ്പത്യ ജീവിതo. അവനുമായി സംസാരിച്ചിട്ടു ഞാൻ വിളിക്കാം എന്ന് പറഞ്ഞു.
കുറച്ചു ദിവസം കഴിഞ്ഞു.ആപ്പാപ്പ വിളിച്ചു. ഇക്കയെ കണ്ട കാര്യം പറഞ്ഞു.അവരുമായി സംസാരിച്ചതും. ആപ്പാപ്പ പറഞ്ഞു തുടങ്ങി:
താത്താ.. ഞാൻ അവനെ കണ്ടിരുന്നു.
കാര്യങ്ങൾ ഒക്കെ സംസാരിച്ചു.
ഒരു നിലക്കും അവൻ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോവാൻ ആഗ്രഹിക്കുന്നില്ല.അവൻ പറഞ്ഞത്.ഞാൻ എന്നോ അവളെ ആയിരം വട്ടം ത്വലാഖ് ചൊല്ലി എന്നൊക്കെയാണ്.എല്ലാവരും 3 വട്ടമാണ് ത്വലാഖ് ചൊല്ലാറുള്ളത് ഇവൻ 1000 വട്ടമാണ് ചൊല്ലിയത്.(ഇത് കേട്ടപ്പോൾ ഞാൻ നിന്ന നിൽപ്പിൽ ഇരിക്കാൻ വരെ മറന്ന് പോയി ഇക്കയുടെ ആ വാക്ക്.! 1000 വട്ടം ത്വലാഖ് ചൊല്ലി എന്ന് പറയുമ്പോ എണ്ണം കൂട്ടി എന്നോട് ഉള്ള വെറുപ്പ് വ്യക്തത മാക്കുകയാണ് ചെയ്തത്)അത്രക്കും എന്നെ ഇക്കാക്കു ഇഷ്ടം അല്ല എന്നർത്ഥംഎങ്കിൽ പിന്നെ

. നാട്ടിൽ നിന്നല്ലേ ഇക്ക  പോയത് ഇവിടുന്ന്  എല്ലാം തീർത്തിട്ടു പോയാൽ പോരായിരുന്നോ ഇക്കാക്കു.ഇത്രയും കാലം പിന്നെ  എന്തിനാ എന്നെ അവരുടെ വീട്ടിൽ നിർത്തിയത്..???ആ ചോദ്യം എന്നെ വല്ലാതെ വേട്ടയാടി. 
ആപ്പാപ്പ  അപ്പോഴും    സംസാരം തുടരുക ആയിരുന്നു.
.ഇവന് നമ്മുടെ മോളെപ്പോലെ ഉള്ള ഒരു കുട്ടിയെ അല്ലായിരുന്നു.കിട്ടെണ്ടിയിരുന്നത്.വല്ല നടി മാരെയും ആയിരുന്നെന്നാണ് തോന്നുന്നത് അവന്റ സംസാരം കേട്ടിട്ട് അങ്ങനെ ആണ്.ഞാൻ പല നിലക്കും അവനോട് സംസാരിച്ചു.ഒരു വട്ടം എങ്കിലും അവളെ ഒന്ന് കൊണ്ട് പോയി നോക്ക്.നീ അവൾക്ക് ഒന്ന് വിളിക്ക് അങ്ങനെ ഒക്കെ അല്ലെ.ചെയ്യേണ്ടത്.
എന്തൊക്കെ പറഞ്ഞിട്ടും അവൻ കേട്ടിട്ടില്ല.ഇങ്ങനെ ഒരാൾ വന്ന് പറയുമ്പോ അവരെ മാനിക്കാൻ വേണ്ടി എങ്കിലും എല്ലാവരും ഒന്ന് ശ്രമിക്കും.അവന്റെ മനസ്സ് കല്ലാണെന്നാ തോന്നുന്നത്.ഏതായാലും നിങ്ങൾ വിഷമിക്കേണ്ട താ ത്താ  ഒക്കെ ഖയറിനാവും  എന്ന് പറഞ്ഞു .അവർ ഫോൺ വെച്ചു.
     
      ആപ്പാപ്പ പറഞ്ഞ ഓരോ കാര്യങ്ങളും എന്നെയും ഉമ്മയെയും വല്ലാതെ തളർത്തി. 
എനിക്ക് എന്നോട് തന്നെ വല്ലാത്ത അമർഷം തോന്നി.ഞാൻ എന്റെ വീട്ടുകാർക്ക് ഒരു ഭാര മാവാൻ പോവുകയാണോ അല്ലാഹ്..

സമയം ഒരു പാട് അതിക്രമിച്ചിരിക്കുന്നു.ഞാൻ  ആ ഡയറി എഴുതി കഴിഞ്ഞപ്പോയേക്കും രണ്ടു കണ്ണ്കളും എനിക്ക് നിയന്ദ്രിക്കാൻ കഴിയാത്ത വിധത്തിൽ ഒഴുകുന്നുണ്ടായിരുന്നു.

അന്നും പതിവു പോലെ  ആ വൈകുന്നേരം      ഞാൻ എന്നും ഇരിക്കാറുള്ള എന്റെ വീടിന്റെ ഉമ്മറത്തു എന്തൊക്കെയോ ഓർത്ത് ഇരിക്കുകയായിരുന്നു.അപ്പോഴാണ് എന്റെ രണ്ടു കൂട്ടുകാരികൾ വന്നത് .റാഷിയും പർവിയും.റാഷി എന്റെ വീടിന്റെ തൊട്ടടുത്ത് തന്നെ ഉള്ളതാണ്.പർവിയുടെ വീട്ടിലെക്ക് കുറച്ച് പോവാൻ ഉണ്ട്.ഞാനും പർവിയും മദ്രസയിൽ ഒന്നിച്ചു ഒരേ ബെഞ്ചിൽ അടുത്തടുത്ത് ഇരുന്ന്  പഠിച്ചവരാണ്.മദ്രസ പഠനം കഴിഞ്ഞപ്പോൾ പിന്നെ ആ അടുപ്പം കുറഞ്ഞു പോയി.എങ്കിലും എന്റെ കല്യാണത്തിന് അവൾ വന്നിരുന്നു.അന്ന് കണ്ടതാണ് .പിന്നെ കാണുന്നത് 9 മസങ്ങൾക്ക് ശേഷംഇന്ന് ആണ്. 
 അവരെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്താണ് അവരുടെ വരവിന്റ് ഉദ്ദേശ്യം എന്ന്.പർവിയുടെ കല്യാണം ഉണ്ട് എന്ന് ഉപ്പ ഒരു ദിവസം വന്ന് പറഞ്ഞിരുന്നു .

ആരിത് പടച്ചോനെ പർവിയോ...
കയറി ഇരിക്ക് 2 പേരും ... എന്ന് പറഞ്ഞു ഞാൻ അകത്തേക്ക് അവരെ ക്ഷണിച്ചിരുത്തി.എന്നിട്ട് ഞാൻ ഉമ്മയോട് പറഞ്ഞു .ഉമ്മാ.. വിരുന്നു കാർ വന്നിട്ടുണ്ട് ട്ടോ ഇവിടെ. അപ്പോൾ അടുക്കളയിൽ  എന്തോ ജോലിയിൽ ആയിരുന്ന ഉമ്മ ഡേയ്‌നിംഗ് ഹാളിലേക്ക് വന്നു.
ആഹാ
പറവിക്കുട്ടിയോ എന്തൊക്കെ ഉണ്ട് വിശേഷo സുഖം അല്ലെ എന്നൊക്കെ ചോദിച്ചു .കുറച്ച് നേരം അവരുമായി സംസാരിച്ചു
ഉമ്മ അവർക്ക് ചായ ഉണ്ടാക്കാൻ ആയി അടുക്കളയിലേക്ക് പോയി.



പർവി എന്നോട് പറഞ്ഞു.നിന്റെ കല്യാണ ത്തിന് കണ്ടതല്ലേ നമ്മൾ പിന്നെ ഇപ്പൊ അല്ലെ കാണുന്നേ..😊
എന്താ ഇപ്പൊ അന്റെ കോലം ഇജി എന്താ ഒന്നുo തിന്നലൊന്നൂല്യ ആകെ മെലിഞ്ഞല്ലോ എന്താ പറ്റിയെ നിനക്ക് എന്ന് ചോദിച്ചു.ഞാൻ പറഞ്ഞു " നീ അറിഞ്ഞില്ലേ പർവി എന്റെ അവസ്ഥ ഒക്കെ അത് കൊണ്ട ഞാൻ ഇങ്ങിനെ ഒക്കെ ആയിപ്പോയത്" ഉം ഞാൻ അറിഞ്ഞു റാഷി പറഞ്ഞിരുന്നു എന്നോട്  നിന്റെ അവസ്ഥ ഒക്കെ കേട്ടപ്പോ എനിക്ക് എന്തോ പോലെ ആയി പ്പോയി.എന്റെ ഉമ്മയ്ക്കും നിന്റെ വിഷമങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ.സങ്കടം ആയി പ്പോയി സാരല്യ. നീ വിഷമിക്കേണ്ട എന്ന്പറഞ്ഞു അവൾ ആശ്വസിപ്പിച്ചു.
എന്നിട്ട് പറഞ്ഞു എന്റെ കല്യാണം ഉണ്ട് നീ എന്തായാലും വരണംമറക്കരുത് ട്ടോ എന്ന് പറഞ്ഞു.
 ഞാൻ അവളെ ഒന്ന് നോക്കി .നല്ല ഭംഗി ആണ് പർവിയെ കാണാൻ ഇപ്പൊ കല്യാണം ആയപ്പോ പെണ്ണ് ഒന്നും കൂടെ സുന്ദരി ആയ പോലെ എനിക്ക് തോന്നി.ഞാൻ ഒരു പാട് നേരം അവളെ തന്നെ നോക്കി ഇരുന്നു.എന്റെ കൂടെ പഠിച്ച എല്ലാവരും ഇന്ന് ആ പഴയ രൂപത്തിൽ നിന്ന് ഒരു പാട് മാറി നല്ല സുന്ദരികൾ ആയിട്ടുണ്ട്.ഞാൻ മാത്രം ആണ് ഇപ്പഴും ഇങ്ങിനെ എന്ന് ചിന്തിച്ചു.ഉമ്മ എപ്പോഴും എന്നോട് ആ സങ്കടം പറയാറും ഉണ്ട്.നിന്റെ കൂടെ ഉള്ളവർ ഒക്കെ നല്ല രസം വച്ചീണ് ഇപ്പൊ നീ മാത്രമേ ഇപ്പഴും ഇങ്ങിനെ...
എനിക്ക് സങ്കടം വന്നു പോയി.പറവിയുടെ അത്ര  മൊഞ്ച്
ഇല്ലെങ്കിലും കുറചെങ്കിലും മൊഞ്ചുണ്ടായിരുന്നെങ്കിൽ..............!!!
എനിക്ക്.അത് കുറഞ്ഞ കാരണം അല്ലെ എനിക്ക് ഇന്ന് ഇങ്ങിനെ ഒക്കെ സംഭവിചേ... മറ്റെന്ത് കുഴപ്പം ഉണ്ടെങ്കിലും മാറ്റി എടുക്കാംമൊഞ്ച് എത്ര ആയാലും പടച്ചോൻ തന്നത്  തന്നെ അല്ലെ ഉണ്ടാവൂ മൊഞ്ച്  ആർക്കും ഉണ്ടാക്കാൻ  കഴിയൂല്ലല്ലോ  ഇനി  ഉള്ള മൊഞ്ച് തന്നെ  പ്രായം കൂടുന്നതിന് അനുസരിച്ച് കുറയുക അല്ലാതെ...എനിക്ക് നന്നായിട്ട് അറിയാം ഇക്കാക്കു ഞാൻ മൊഞ്ച് ഇല്ലാത്തത് ആണ് പ്രശ്‌നം എന്ന്. അത് പുറത്ത് പറയാൻ പറ്റില്ലല്ലോ അതാണ് എനിക്ക് മേൽ ഇങ്ങിനെ ഒരു കുറ്റം ചുമത്തിയത്.എനിക്ക് മിണ്ടാനുള്ള  വഴികൾ പോലും ഇക്ക അടച്ചു കളഞ്ഞത്.എന്റെ മനസ്സ് മനപ്പൂർവം ഇക്ക കാണാതെ പോയത്.

ആഹ്... ചിന്തിച്ചു എവിടെ ഒക്കെയോ എത്തി പ്പോയി..

എല്ലാം ഓർത്ത്  ഞാൻ ഒന്ന് നെടുവീർപ്പിട്ടു.
ഉമ്മ വന്ന് പറഞ്ഞു ഞാൻ ചായ എടുത്ത് വെച്ചിട്ടുണ്ട് നിങ്ങൾ വന്ന് കുടിക്കൂ.. എന്നിട്ട് ബാക്കി സംസാരിക്കാം ഇനി. അപ്പോഴാണ് എന്റെ ചിന്തയിൽ നിന്ന് ഞാൻ ഉണർന്നത്.അങ്ങനെ ചായ ഒക്കെ കുടിച്ച് അവർ പോവാൻ ആയി ഇറങ്ങി.ഞങ്ങൾ പോവുകയാണ് നീ മറക്കാതെ എന്തായാലും റാഷിയുടെ കൂടെ വരണം കല്യാണത്തിന്.എന്റെ ഉമ്മയോടും  പറഞ്ഞു .
"ഉം" ഞാൻ ഒന്ന് മൂളി.ഞാൻ പറവിയോട് പറഞ്ഞു.പർവി നീ എനിക്ക് വേണ്ടി ദുആ ചെയ്യണം ഉമ്മയോടും പറയണംദുആ ചെയ്യാൻ.
ഓ ..എന്തായാലും ഞാൻ ഛെയ്യാം എന്നു പറഞ്ഞു.
അങ്ങനെ അവർ പോയി.എന്തോ പറവിയെ കണ്ടപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം ഒരു പാട് കാലം ആയി ഞാൻ അവളെ കാണാൻ കൊതിക്കുന്നു.ഈ ഒരു അവസ്‌ഥയിൽ ഞാൻ എങ്ങിനെ അവളുടെ വീട്ടിലേക്ക് പോവുക എന്ന് ആലോചിച്ചു പോവാതിരുന്നതാണ്.എങ്കിലും എന്റെ ആഗ്രഹം പടച്ചോൻ സാധിപ്പിച്ചു തന്നല്ലോ അൽഹംദുലില്ലാഹ്....ഞാൻ അല്ലാഹുവിനെ സ്തുതിച്ചു.

അന്ന് മുഴുവൻ പർവി ആയിരുന്നു എന്റെ മനസ്സിൽ.അന്നത്തെ ആ ദിവസത്തെ എന്റെ ഡയറിയിൽ നിറഞ്ഞു നിന്നത് മുഴുവൻ പർവി
 ആയിരുന്നു.നമ്മുടെ ആ പഴയ കാലങ്ങൾ ഒക്കെ ഓർത്തു എന്തൊക്കെയോ ഞാൻ അതിൽ എഴുതി.ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ആ സുന്ദരമായ വർഷങ്ങൾ .........കാലം ഇത്ര മേൽ വേഗത്തിൽ ചലിച്ചത് അപ്പോഴാണ് അറിയുന്നത് എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നി.



  പർവിയുടെ കല്യാണ ദിവസം അടുത്തു. ഇനി 2 ദിവസം കൂടെ ഒള്ളൂ അവളുടെ വിവാഹത്തിന് .ഞാൻ എങ്ങിനെ ആണ് കല്യാണ ത്തിന് പോവുക എന്ന് ചിന്തിച്ചു.എന്റെ കല്യാണത്തിന് ഒക്കെ അവൾ വന്നതല്ലേ അത് കൊണ്ട് പോവാതിരിക്കാൻ പറ്റില്ല .പോവാൻ ആണേൽ എനിക്ക് എന്തോ തോന്നുന്നുo ഇല്ല.. എന്റെ പ്രശ്‌നം ഒക്കെ നാട്ടിൽ മൊത്തം അറിഞ്ഞതല്ലേ അപ്പൊ ഇത്തരം അവസരങ്ങൾ പ്രയോജനപെടുത്താൻ മാത്രം ആയി ചില പെണ്ണുങ്ങൾ ഉണ്ടാവും അല്ലോ..അവരുടെ ചോദ്യങ്ങൾക്കും അതിനേക്കാൾ ഏറെ അവരുടെ അസഹനീയമായ നോട്ടവും.
ഈ വിഷമങ്ങൾക്കിടയിൽ വയ്യ അതൊന്നും സഹിക്കാൻ.ഇതൊക്കെ ചിന്തിച്ചു ഞാൻ  ഇരിക്കുമ്പോൾ ആണ് എന്റെ ഇക്കാക്ക വന്നത്.അവൻ വന്ന് എന്നോട് നിന്റെ ഫോൺ എവിടെ എന്ന് ചോദിച്ചു.ഞാൻ അവനെ ഒന്ന് നോക്കി അവന് എന്തിനാ എന്റെ ഫോൺ എങ്കിലും മേശമേൽ വെച്ചിരുന്ന ഫോൺ എടുത്ത് ഞാൻ അവന് കൊടുത്തു. അവൻ അത് വാങ്ങി നേരെ ഫോണിലെ സിം ഊരി ...എന്നിട്ട് പറഞ്ഞു നീ ഇനി ഫോൺ ഉപയോഗിക്കേണ്ട....!!!!????????
 ഇത് കേട്ട് കൊണ്ട് ഉമ്മ എന്റെ അടുത്തേക്ക് വന്ന്..
അവൻ ആ പറഞ്ഞതിന്റ് അർഥം എനിക്ക് മനസ്സിലായില്ല..എന്താ അവൻ ഇപ്പൊ വന്ന് ഇങ്ങിനെ ഒക്കെ പറയാൻ...ഇതിനു മാത്രം എന്താ ഇവിടെ ഉണ്ടായത് അല്ലാഹ്.അങ്ങനെ ഒരു പാട് ചോദ്യങ്ങൾ എന്നെ അലട്ടികൊണ്ടിരുന്നു..എന്താ ഇവിടെ സംഭവിക്കാൻ പോവുന്നത് എന്ന് അറിയാതെ ഞാൻ അങ്ങനെ നിന്നു....അപ്പോഴാണ് അവന്റ വാക്കുകൾ എന്റെ ഛെവിയിൽ തുളച്ചു കയറുന്നത് പോലെ തോന്നിയത്.....!!!!!??? 

ഇവൾ ഏതോ ഒരു ഉസ്താദിന് വിളിക്കാറുണ്ട്.😳അപ്പോൾ ഉമ്മ ചോദിച്ചു ഏത് ഉസ്താദിന്. 
അത് അവളോട് തന്നെ ചോദിച്ചു നോക്കി.ഉമ്മ എന്നെ നോക്കി ഞാൻ പറഞ്ഞു."ഷബീർ ഉസ്താദ് ".അപ്പോൾ ഉമ്മ പറഞ്ഞു അത് നിന്നെ പഠിപ്പിച്ച ഉസ്താദ് അല്ലെ..
ഞാൻ അതെ എന്ന് തലയാട്ടി.
 
   ഞാൻ 6ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞങ്ങളുടെ മദ്രസയിലേക്ക് അധ്യാപനയി ഉസ്താദ് വരുന്നത്. കല്യാണം കഴിച്ച് 3 കുട്ടികൾ ഉണ്ട് ഉസ്താദിന് .
8ലും 9ലും എന്നെ പടിപ്പിച്ചിട്ടും ഉണ്ട്. നല്ല തമാശക്കാരൻ ആയിരുന്നു .നല്ല ഭംഗിയുള്ള ക്ലാസ് ആയിരുന്നു ഉസ്താത്തിന്റേത് .ഞങ്ങളെ മദ്രസയിലെ എല്ലാ കുട്ടികൾക്കും ഉസ്താദ് എന്ന് വെച്ചാൽ ഭയങ്കര ഇഷ്ടം ആയിരുന്നു.ഉസ്താദിന് കുട്ടികളെയും അങ്ങനെ തന്നെ.ഞങ്ങൾ 10 കഴിഞ്ഞു പൊരുമ്പോ ക്ലസ്സിലെ എല്ലാവരും അന്ന് ഉസ്താദിന്റെ നമ്പർ ചോദിച്ചു വാങ്ങി നോട്ട് ബുക്കിന്റ് അവസാന പേജിൽ എഴുതി ചേർത്തു.ഞാനും പർവിയുo ഒക്കെ ഉസ്താദിന് വല്ലപ്പോഴും വിളിക്കാറും ഉണ്ട്.ഞങ്ങൾ മദ്റസ കഴിഞ്ഞു പോന്നു ഒരു വർഷം കഴിഞ്ഞപ്പോൾ ഉസ്താദ് വേറെ നാട്ടിലേക്ക് ജോലി മാറി പോയിരുന്നു.എങ്കിലും ഞങ്ങൾ വിളിക്കും ഉസ്താദിന്റെ സുഖ വിവരങ്ങൾ ഒക്കെ ചോദിച്ചറിയും.
നല്ല സന്തോഷം ആയിരുന്നു ഉസ്താദിന് ഞങ്ങൾ ഇടക്ക് വിളിച്ചു അന്വേഷിക്കുന്നത് കൊണ്ട്.
എന്റെ കല്യാണത്തിനും ഞാൻ ക്ഷണിച്ചിരുന്നു.ഉസ്താദ് വരികയും ചെയ്തു. അന്ന് ഉസ്താദ് പറഞ്ഞു നിന്റെ ചെക്കൻ എന്റെ കൂടെ  ഞാൻ പണ്ട് ജോലി ചെയ്തിരുന്ന  ഒരു സ്നേഹിതന്റെ പെങ്ങളുടെ മകൻ  ആണ് .ഞങ്ങൾ തമ്മിൽ പരിചയം ഉണ്ട് എന്നൊക്കെ പറഞ്ഞിരുന്നു 
കല്യാണം കഴിഞ്ഞതിന് ശേഷം ഞാൻ ഒരിക്കൽ വിളിച്ചിരുന്നു.അന്ന് ഫസൽ ഇക്കയ്ക്കും ഞാൻ ഫോൺ കൊടുത്തിരുന്നു.അവർ ഒരു പാട് നേരം സംസാരിക്കുകയും ചെയ്തിരുന്നു.അപ്പൊ ഉസ്താദ് എന്നോട് പറഞ്ഞു.എനിക്ക് ഒരു പാട് സന്തോഷം ഉണ്ട് വിവാഹം ഒക്കെ കഴിഞ്ഞെങ്കിലും ഞാൻ പഠിപ്പിച്ച കുട്ടി എന്നെ മറന്നിട്ടില്ലല്ലോ.
അന്ന് അത് ഉസ്താദ് അത് പറഞ്ഞപ്പോ എന്നെ കണ്ണും മനസും ഒരു പോലെ നിറഞ്ഞിരുന്നു.
അതിന് ശേഷം പിന്നെ വിളിക്കുന്നത് ഈ പ്രശ്‌നം ഒക്കെ ആയപ്പോൾ ആണ്.
ഉസ്താദിന് സങ്കടം പറഞ്ഞു ഞാൻ വിളിച്ചിട്ടുണ്ട്.എന്റെ വിഷമം ഒക്കെ കേട്ടപ്പോ എന്നോട് ഒരു പാട് ദിക്റുകൾ ഒക്കെ ചൊല്ലാൻ പറഞ്ഞു തന്നിരുന്നു.എന്നിട്ട് ഒക്കെ ഖയ്റാവുo എന്ന് പറഞ്ഞു.അങ്ങനെ ഒക്കെ വിളിക്കുന്നത് തെറ്റാണോ പടച്ചോനെ ആരാ എന്റെ ഇക്കാക്കയോട് ഇപ്പൊ ഇതൊക്കെ ഒരു പ്രശ്‌നം ആയി പറഞ്ഞു കൊടുത്തെ.. അല്ലഹ്..
ഞാൻ വിളിച്ചത് എന്റെ ഗുരുവിനല്ലേ മറ്റാർക്കും അല്ലല്ലോ..
എന്നൊക്കെ ആലോചിച്ചു ..

അപ്പോഴാണ് അവൻ പറയുന്നത് .ഇവളെ കുറിച്ച് എന്തൊക്കെയാ പറഞ്ഞു നടക്കുന്നത് ഇന്ന് അറിയുമോ..
ഇവൾ വിളിച്ചത് അവളുടെ ഉസ്താദിന് ആയിരിക്കാം പക്ഷെ ഫസലിന്റ് വീട്ടുകാർ പറഞ്ഞ് നടക്കുന്നത്.അവളും ഉസ്താതും....എന്ന് പറഞ്ഞു നിർത്തി...അവൻ...
അതങ്ങു കേട്ടപ്പോൾ എനിക്ക് എന്റെ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.നിറകണ്ണുകളോടെ ഞാൻ ഒന്ന് പടച്ചവനെ വിളിച്ചു... അല്ലാഹ് നിനക്ക് അറിയാലോ എന്റെ മനസ്സ് മാറ്റാരെകളും നിനക്ക് ഇതിന് ഒരു മറുപടി കൊടുക്കാനും കഴിയും അവർക്ക്.നീ എന്നെ കൈവെടിയല്ലേ അല്ലാഹ് ....!!!
എന്താ ഇക്കയുടെ വീട്ടുകാർ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ..എന്താ ഞാൻ അവരോട് ഇതിനു മാത്രം....ചെയ്തത്
ഇക്കാക്കു ആ ഉസ്താദിനെ അറിയാം എന്നിട്ടി പോലും എന്റെ മേൽ ഇങ്ങനെ കുറ്റം ചുമത്തുന്നു...

ഇക്കാക്ക തുടർന്നു.. നീ എന്തിനാ അയാൾക്ക് വിളിക്കുന്നെ..ഞാനും മദ്രസ്യിൽ ഒക്കെ പഠിച്ചത് തന്നെ ആണ് എന്നിട്ട് ഞാൻ ആർക്കും വിളിക്കുന്നില്ലല്ലോ ..പിന്നെ നിനക്ക് മാത്രം എന്താ...!!??
അങ്ങനെ അവൻ എന്തൊക്കെയോ പറഞ്ഞു സ്വന്തം രക്തത്തിന്റ മനസ് മനസ്സിലാക്കാതെ പുറമെ ഉള്ളവരുടെ വാക്കുകൾ കേട്ട് എന്തൊക്കെയോ പറഞ്ഞു അന്ന് രാത്രി എന്നെ.
ആ രാത്രി ഞാൻ ഉറങ്ങിയില്ല .മുഴുവൻ കരയുക ആയിരുന്നു അന്ന് മുഴുവൻ..😔.അല്ലാഹ് ഈ ജീവിതം അല്ലെങ്കിൽ എനിക്ക് മറ്റൊരു ജീവിതം ഉണ്ടാവണമെൻകിൽ എനിക്ക്  എന്തെങ്കിലും ഒക്കെ ഒരു നന്മ വേണ്ടേ ഇതിപ്പോ എന്റെ നാട്ടിൽ മുഴുവൻ എന്നെ കുറിച്ച് പറന്നിരിക്കുന്നത്.ഇപ്പൊ ആരോട് എന്നെ കുറിച്ച് എന്ത് ചോദിച്ചാലും അതൊക്കെ അവർക്കൊക്കെ എന്റെ കുറ്റങ്ങൾ ആവും പറയാൻ ഉണ്ടാവുക.  അത് കൊണ്ട് ഇനി എനിക്ക് ഒരു വിവാഹ ജീവിതം അസാധ്യമാണ് അത് ഉറപ്പ്....ഈ  ജീവിതം ഇവിടെ അവസാനിപ്പിച്ചാലോ എന്ന് തോന്നി പ്പോയി.റൂമിൽ ഇത്തയുടെ മോനു വേണ്ടി കെട്ടിയ തൊട്ടിലയുടെ കയർ തൂങ്ങി കിടക്കുന്നത് കണ്ടു. ഇവിടം കൊണ്ട് ജീവിതം അവസാനിപ്പിക്കാൻ  നല്ല  അവസരം ആണ് റൂമിന്റെ ഡോർ ഞാൻ ലോക്ക് 
ചെയ്തിട്ടും ഉണ്ട്.ആരോടും ഒന്നിനും പോവാത്ത ഈ എന്നെ എന്തിനാ പടച്ചവൻ ഇങ്ങിനെ പരീക്ഷിക്കുന്നത്...
ഞാൻ തൂങ്ങി കിടക്കുന്ന കയറിന്റെ തായെ ചെന്ന് മുകളിലേക്ക് നോക്കി

പക്ഷെ ഞാൻ പഠിച്ച ഇല്മുകൾ എല്ലാം എന്റെ മനസ്സിലേക്ക് വന്നു എന്നെ തടഞ്ഞു അരുത്...!!!!ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല അള്ളാഹു അല്ലെ ജൻമം തന്നവൻ ജീവൻ തന്നവൻ അവൻ എന്തെങ്കിലും വഴി കാണിച്ചു തരാതിരിക്കില്ല.ഇന്ന് നീ ഈ നിരക്കാത്ത കാര്യം ചെയ്താൽ  നാളെ നിന്റെ അഖ്‌ഹിറം നഷ്ടപ്പെടും അത് കൊണ്ട് നീ അത് ചെയ്യരുത്.ഒരു നിമിഷം ഞാൻ പരിസരം മറന്നു പോയി.നേരെ വന്നു ബെഡിൽ തന്നെ കിടന്നു.

പിറ്റേ ദിവസം എനിക്ക് ജോലി ഒന്നും എടുക്കാൻ തോന്നിയില്ല.
എന്തോ ഒരു നിരാശ എന്നെ വലയം ചെയ്‌തു കൊണ്ടേ ഇരുന്നു.എന്റെ ഉമ്മ ഞാൻ ഒന്നും എടുക്കാത്തത് കൊണ്ട് പറഞ്ഞതും ഇല്ല. ഉമ്മയ്ക്ക് അറിയാം ഇന്നലത്തെ ആ സംഭവം എന്റെ മനസ്സിനെ വല്ലാതെ തലർത്തിയിട്ടുണ്ടെന്നു..അന്ന് ആ ദിവസം മുഴുവൻ ഞാൻ  വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിപ്പായിരുന്നു.
       പിറ്റേന്ന് പർവിയുടെ കല്യാണം. അവൾ വന്ന് വിളിച്ചതല്ലേ എന്ന് കരുതി മനസ്സില്ല മനസ്സോടെ ഞാൻ റാഷിയുടെ കൂടെ പോയി ഹിജാബ് ഇട്ടത് കൊണ്ട്  ആർക്കും ഞാൻ ആണെന്ന് മനസ്സിലായില്ല.കല്യാണ വീടെ ത്തി ഞാൻ ഹിജാബ് പൊന്തിച്ചില്ല.പർവിയുടെ അടുത് ചെന്ന് അവൾക് ഗിഫ്റ്റ് കൊടുത്തു.അവൾ അവളുടേതായ തിരക്കിൽ ആയിരുന്നു.ഞാൻ വേഗം പുറത്ത് ഇറങ്ങി. വേറെയും കൂട്ടുകാരികൾ ഒക്കെ ഉണ്ട് അവിടെ എനിക്ക് എന്തോ ആരോടും സംസാരിക്കാനോന്നും തോന്നിയില്ല ഞാൻ ആരും ഇല്ലാത്ത ഒരിടത്തു പോയിനിന്നു.പർവിയുo മറ്റുള്ളവരും അപ്പോഴാണ് ചോറുതിന്നാൻ പോവുന്നത്.
എനിക്ക് പറവിയെ കണ്ടപ്പോൾ കെട്ടി പിടിച്ച് കരയാൻ ആണ് തോന്നിയത്.കുറച് കഴിഞ്ഞപ്പോൾ ഉണ്ട് എന്റെ അടുത്തേക്ക് പർവി ചോറു തിന്നോണ്ടിരിക്കുന്നതിനിടയിൽ നിന്ന് ഓടി വരുന്നത് ഞാൻ കണ്ടത്.എന്റ അടുത് വന്നു പറഞ്ഞു .മാളു ഞാൻ എന്തോ ഒരു ഹാലിൽ പോയതാണ്.. തിന്നോണ്ടിരിക്കുമ്പോൾ ആണ് നിന്നെ ഓർമ വന്നത് വാ..എന്ന് പറഞ്ഞു എന്നെ വിളിച്ചു. ഞാൻ പറഞ്ഞു നീ ഇപ്പൊ പോയി തി ന്നോ പർവി ഞാൻ പിന്നെ തിന്നൊണ്ട്.അവളോട് അത് പറയുമ്പോ എന്റെ കണ്ണുനീർ പിടിച്ചു വെക്കാൻ കഴിയാതെ ഞാൻ പാടു പെടുന്നുണ്ടായിരുന്നു.. ആ വാക്ക് വിശ്വസിച്ചു അവൾ പോയി...
ഞാൻ പറവിയോട് യാത്ര പറയുക പോലും ചെയ്യാതെ വേഗം അവിടെ നിന്ന് വീട്ടിലേക്ക് നടന്നു..മനസ്സിൽ നിറയെ പറവിയുടെ ആ മൊഞ്ചുള്ള മുഖം ആയിരുന്നു..അല്ലാഹ് നീ അവളുടെ ജീവിതം റാഹത്താക്കി കൊടുക്കണെ... നാഥാ...
   അവളുടെ വീട്ടിൽ നിന്ന് എന്റെ വീട്ടിൽ എത്തുന്നത് വരെ ഞാൻ കരയുകയായിരുന്നു..പർവി എന്ത് വിജരിച്ചിട്ടുണ്ടാവും അല്ലാഹ് എന്നെ കുറിച്ച്.. എന്റെ ഖൽബിൽ നീറുന്നത് ഒന്നും അവൾക് അറിയില്ലല്ലോ..പർവി മാപ്പ്...
   ഞാൻ വീട്ടിൽ എത്തി നേരെ റൂമിൽ കയറി പർദ്ദയും ഹിജാബും ഊരി വെച്ച് ഞാൻ കൊറേ അങ്ങു കരഞ്ഞു....തീർത്തു..
   ആരോടും പറയാതെ അടക്കി വെച്ചതെല്ലാം..കണ്ണ് നീരായി ഒഴുകിയ പോലെ തോന്നി എനിക്ക്...
        
           അപ്പോൾ മനസ്സിന് കുറച്ച് ആശ്വാസം വന്നു അപ്പോഴാണ് വാതിലിന് ആരോ മുട്ടിയത്...
അല്ലാഹ് ആരാ അത്..ആരായാലും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി 
   ഞാൻ എങ്ങിനെയാ അവരുടെ മുന്നിലേക്ക് പോവുക.......!!!!!!??????

ഞാൻ എങ്ങിനെ ഒക്കെയോ കണ്ണീർ തുടച്ചു വേഗം വതിലി നടുത്തേക്ക് വന്നു. വാതിൽ തുറന്നപ്പോൾ അത് വീടിനടുത്തു തന്നെ ഉള്ള അമ്മായി ആയിരുന്നു.വെറുതെ ഇരുന്നപ്പോൾ എന്നെ കാണാൻ വന്നതാണ്.
ഞാൻ കരഞ്ഞത് അമ്മായിക്ക് മനസ്സിലാവതിരിക്കാൻ ഞാൻ വേഗം പോയി മുഖം നന്നായി അങ്ങ് കഴുകി.
കരഞ്ഞതിനാലാവണം മനസ്സിൽ നിന്ന് എന്തൊക്കെയോ ഭാരം ഒഴിഞ്ഞു പോയത് പോലെ തോന്നി എനിക്ക്.
മെനിയാന്ന് നടന്ന സംഭവം എല്ലാം അമ്മായി അറിഞ്ഞിട്ടുണ്ട്.സാരല്യ മാളു ...!നീ അതൊന്നും ഓർത്തു വിഷമിക്കേണ്ട...അങ്ങനെ എന്തൊക്കെയോ പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു.   ഉള്ളിൽ നീറുന്നതെല്ലാം മറച്ചു വെച്ച് കൊണ്ട്   ഞാൻ പറഞ്ഞു ഹേയ്.. എനിക്ക് സങ്കടം ഒന്നും ഇല്ല...കുറച്ച് നേരത്തെ സംസാരത്തിന് ശേഷം ഞാൻ പിന്നെ വരാം എന്ന് പറഞ്ഞു അമ്മായി പോയി.ഞാൻ വീണ്ടും എന്റെ റൂമിലേക്ക് തന്നെ ചെന്ന് അലമാരയിൽ നിന്ന് ആ ഡയറിയും പെന്നും എടുത്ത് ഞാൻ എഴുതാൻ ആരംഭിച്ചു.


    ഇന്ന് എന്റെ ബെസ്റ്റ് ഫ്രണ്ട് പർവിയുടെ വിവാഹ ദിനം ആയിരുന്നു.ഞാനും പോയിരുന്നു ആ വിവാഹത്തിന് അവളെ കണ്ടു ഗിഫ്റ്റ് കൊടുത്തു പത്തോ പതിനഞ്ചോ മിനിറ്റു മാത്രം അവിടെ ചിലവഴിച്ചു.ഭക്ഷണം പോലും കഴിക്കാതെ എന്തിന് അവളോട് യാത്ര പോലും പറയാതെ ഞാൻ അവിടുന്ന് പൊരുക ആയിരുന്നു.ഭക്ഷണം കയിക്കാഞ്ഞത് വിഷപ്പില്ലാഞ്ഞിട്ടോ .അവളോട് യാത്ര പറയാതെ പോന്നത് അവളോട് വെറുപ്പ് ഉണ്ടായിട്ടോ ഒന്നും അല്ല.സത്യം പറഞ്ഞാൽ വല്ലപ്പോഴും മാത്രം കാണാൻ കഴിയുന്ന എന്റെ കൂട്ടുകാരികളെ കണ്ടിട്ട് പോലും അവരോടൊന്നും അധികം സംസാരിക്കാൻ നിൽക്കാതെ ഞാൻ പോരുക ആയിരുന്നു.എന്തോ ഒന്നിനും ഉള്ള ഒരു മനസ്സ് ഇല്ലായിരുന്നു എനിക്ക്.മനസ്സ് എന്തിനൊക്കെയോ വേണ്ടി നീറുകയായിരുന്നു......!!!!!

   പെട്ടെന്നാണ് ഉമ്മ വന്ന് വാതിൽ തുറന്നത് ഞാൻ എഴുത്ത് നിർത്തി ഉമ്മയെ ഒന്ന് നോക്കി....നീ അവിടുന്ന് ഒന്നും കയിച്ചിട്ടില്ലലോ വന്ന് എന്തെങ്കിലും കഴിക്ക്..നീ ഇങ്ങനെ ഇരുന്നാൽ എങ്ങിനെയാ....

 ഇപ്പൊ ഇത് എന്റെ പതിവ് ആണ്. ഒരു ദിവസം വല്ലപ്പോഴും മാത്രം എന്തെങ്കിലും ഒക്കെ കഴിക്കും അത് തന്നെ ഉമ്മയുടെ നിർബന്ധതിന് വഴങ്ങി.എനിക്ക് വിഷപ്പില്ലാഞ്ഞിട്ടല്ല ഒന്നിനും ആഗ്രഹം ഇല്ല. അപ്പൊ ഉമ്മ പറയും നമ്മൾ തിന്നാതെ  നടന്നാൽ നമുക്കാണ് നഷ്ടം പറയേണ്ടവർ അങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും അവർക്ക് ഒന്നും നഷ്ട്ട പെടാൻ ഇല്ല... നമ്മുടെ തടി നമ്മൾ കാക്കുക".


ഉമ്മ അതൊക്കെ പറയുമ്പോ ഞാൻ അവിടെ തല തായ്‌തി തട്ടം കൊണ്ട് മുഖം മറച്ചു പിടിച്ചു. എന്തിനോ വേണ്ടി ഒഴുകുന്ന  എന്റെ കണ്ണുനീർ തുള്ളികളെ ഉമ്മ കാണാതിരിക്കാൻ വേണ്ടി ആയിരുന്നു അത്. 
      ഉമ്മ അത് പറഞ്ഞു പോയി.ഞാൻ പിന്നെ ഡയറി എഴുതിയില്ല അവിടെ അടച്ചു വെച്ചു. അതിനു മുകളിൽ ആയി കമഴ്ന്നു കിടന്നു.
       ഞാൻ എന്റെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വന്നിട്ട് ഇപ്പൊ 5 മാസം ആയി.ഇതുവരെ വീട്ടിൽ എന്റെ കാര്യം ഒന്നും തീരുമാനിച്ചിട്ടില്ല.ഇത് മൊഴി ചൊല്ലുകയാണെൻകിൽ അങ്ങനെ...എന്തെങ്കിലും ഒക്കെ തീരുമാനിച്ചാൽ ദിവസങ്ങൾ കഴിയും തോറും ഉള്ള അവരുട കുറ്റപ്പെടുത്തലുകളിൽ നിന്ന് എനിക്ക് ഒന്ന് രക്ഷ പെടമായിരുന്നു.ഇപ്പൊ അവരുടെ വീട്ടുകാർക്ക് മുമ്പിൽ എനിക്ക് ഇല്ലാത്ത കുറ്റങ്ങൾ ഇല്ല. എന്നെ അവർക്ക് ആവശ്യം ഇല്ലെങ്കിൽ മൊഴി ചൊല്ലിയാൽ പോരെ.പിന്നെ എന്തിനാ ഇല്ലാത്ത കാര്യങ്ങൾ ഒക്കെ പറഞ്ഞു ഇങ്ങിനെ നടക്കുന്നത്.

ഉമ്മ എപ്പോഴും ഉപ്പയോട് പറയറും ഉണ്ട് ഇത് എന്തെങ്കിലും ഒന്ന് ചെയ്ത് കൂടെ..അവന് ഏതായാലും അവളെ വേണ്ട ആ സ്ഥിതിക്ക് ഇതങ്ങു പറഞ്ഞു  അവിടുന്ന് അവളെ രക്ഷിചൂടെ.... എന്നാൽ അവൾക് വേറെ വിവാഹം എങ്കിലും നോക്കാം ഇതിപ്പോ അവളുടെ ഭാവി അല്ലെ ഈ നഷ്ടപ്പെടുന്നെ....ഉമ്മ എന്തൊക്കെ പറഞ്ഞാലും ഉപ്പയുടെ മറുപടി മൗനം ആയിരുന്നു.
പാവം ഉപ്പ ഉപ്പയെ പറഞ്ഞിട്ട് കാര്യം ഇല്ല... എന്ത് ചെയ്യണം എന്ന് ഉപ്പയ്ക്കും നിശ്ചയം ഇല്ലായിരുന്നു.എന്നെ പോലെ തന്നെ ഉപ്പയെയും ഞാൻ കാണാറുണ്ട് എന്തൊക്കെയോ ഓർത്ത് അങ്ങനെ ഇരിക്കുന്നത്.ഉമ്മ ഇടക്ക് പറയാറുണ്ട് ഉപ്പ ഇപ്പൊ ഭക്ഷണം ഒക്കെ വളരെ കുറവ് ആണ് കഴിക്കുന്നത്.മനസ്സിലെ ടെൻഷൻ കൊണ്ടാവും ഒന്നും കഴിക്കാത്തത് എന്ന് ഉമ്മ തന്നെ പറയുമായിരുന്നു.ഞാൻ കാരണം ആണല്ലോ എന്റെ ഉപ്പ ഇങ്ങനെ വിഷമിക്കേണ്ടി വരുന്നത് എന്ന് ഓർത്തപ്പോൾ.പലപ്പോഴും ഞാൻ വിചാരിക്കും എവിടേക്കെങ്കിലും ഇറങ്ങി പ്പോയലോ.ഞാൻ ആർക്കും പിന്നെ ഒരു നോവകില്ലല്ലോ.പക്ഷെ എങ്ങോട്ട് പോവാൻ ആണ് ഞാൻ...
അങ്ങനെ നൂറുകൂട്ടം ചിന്തകൾ എന്നെ വേട്ടയാടി കൊണ്ടേ ഇരുന്നു..
   
  എങ്കിലും എനിക്ക് ഉപ്പയോട് ദേഷ്യം ഒന്നും ഇല്ല .തീരുമാനം ഒന്നും എടുക്കാത്ത തിൽ കാരണം  എന്റെ അടുത് വന്ന തെറ്റല്ലേ എന്റെ വിധി എനി ഞാൻ തന്നെ അനുഭവിക്കുക.
അല്ലാതെന്താ ഞാൻ പറയുക.
ഓരോ ദിനവും ഇതൊക്കെ ചിന്തിച്ചു ഞാൻ നീറി കൊണ്ടിരുന്നു.

    അല്ലാഹ് ഞാൻ ഒന്നിനും കഴിയാത്തവൾ ആണ് .എന്നെ വേദനിപ്പിച്ചവർ ആരൊക്കെ ആണെന്ന് നിനക്ക് അറിയാം.എന്റെ വിഷമം നീ കാണാതെ പോവല്ലേ അല്ലാഹ്....!!!

     ഉമ്മയോട് ഞാൻ എപ്പോഴും പറയും.ഞാൻ സംസാരിക്കഞ്ഞിട്ട് ഒന്നും അല്ല ഉമ്മ അവർ എന്നെ വേണ്ട 
കാരണം എന്റെ സൗന്ദര്യം ആണ്.മറ്റുള്ളവർക്ക് ഇടയിൽ കൊണ്ട് പോവാൻ മാത്രം ഉള്ള മൊഞ്ച് എനിക്ക് ഇല്ലാതെ പോയി.ഞാൻ ഓർത്തു ഇക്കയെ നോക്കി ഞാൻ ചിരിച്ചാൽ പോലും എന്നെ നോക്കി ചിരിക്കറില്ലയിരുന്നു...അത്രക്കും വെറുപ്പ് ആയിരുന്നു എന്നോട്..

മൊഞ്ചില്ലാത്തത്  ഒരിക്കലും എന്റെ തെറ്റല്ലല്ലോ..പടച്ചോൻ തരണത് അല്ലെ അതൊക്കെ.....
എങ്കിലും ഇക്കാക്കു എന്നേക്കാൾ മൊഞ്ചുള്ള ഒരു പെണ്ണിനെ കൊടുക്കട്ടെ ഞാൻ കാരണം ആരുടെയും സ്വപ്നങ്ങൾ കരിയണ്ട...
എനിക്ക് എന്റെ ജീവിതത്തോടും ശരീരതോടും തന്നെ വല്ലാത്ത വെറുപ്പ് തോന്നി.എല്ലാവരെയും ബുദ്ധി മുട്ടിക്കാൻ മാത്രം ആയൊരു ജന്മം....!!???😔

    ദിനങ്ങൾ പിന്നെയും കടന്നു പോയി .
ഉമ്മ ഉപ്പയോട് പറയുന്ന പതിവ് വർത്തമാനം ഇപ്പൊ അവളുടെ കാര്യം എന്തെങ്കിലും ഒന്ന് തീരുമാനിച്ചൂടെ എന്ന് മാത്രം ആണ്.
എന്നോ ഒരിക്കൽ ഉമ്മ അത് പറഞ്ഞപ്പോൾ ഉപ്പ പറഞ്ഞു. ""ഇൻശാ അല്ലാഹ് അവൻ വരട്ടെ.അവൻ വന്നിട്ട് തീരുമാനിക്കാം"
."രണ്ടു പേരെയും നിർത്തി ചില കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്".അപ്പൊ ഉമ്മ ചോദിച്ചു."കുറെ ആയില്ലേ അവൻ വരട്ടെ എന്ന് പറയുന്നു. ഇത് വരെ അവൻ വന്നിട്ടില്ലല്ലോ അതിന്"...????"എത്ര കാലം എന്ന് വെച്ചാ ഇങ്ങനെ"...!!!??അപ്പൊ ഉപ്പ പറഞ്ഞു." അടുത്ത മാസം അവൻ വരുന്നുണ്ടെന്നാണ് കേട്ടത്.അവന്റെ ഉപ്പ എന്നോട് പറഞ്ഞിരുന്നു"..
ഉമ്മ തുടർന്നു..
"അവൾ ഇപ്പൊ എപ്പഴും ഇത് ആലോചിച്ചു ഒരേ ഇരിപ്പാണ്"."മര്യാദക്ക് ഭക്ഷണം പോലും കഴിക്കുന്നില്ല".ഈ ഒരു കാര്യത്തിന്മേൽ അവൾ ഓരോ ദിവസവും ഉരുകി തീരുകയാണ്".
ഇവനല്ലെങ്കിൽ മറ്റൊരുതന്റെ കൂടെ ആക്കികൊടുക്കേണ്ടേ അവളെ.ഇങ്ങനെ കഴിഞ്ഞാൽ പിന്നെ ആർക്കും വേണ്ടതാവും അവളെ.കാണാൻ അത്ര മൊഞ്ചില്ലാത്തതാ...ഈ കാലത്ത് ലേശം ഒന്ന് വയസ്സ് പിഴച്ചാൽ ജീവിത കാലം മുഴുവൻ വീട്ടിൽ ഇരിക്കേണ്ട അവസ്ഥ ആവും.എന്തെങ്കിലും ഒക്കെ പെട്ടെന്ന് ചെയ്യൽ നിർബന്ധാണ്.
എന്നൊക്കെ പറഞ്ഞു ഉമ്മ  തന്നെ ആ സംസാരത്തിന് വിരാമം ഇടലാണ് പതിവ്.കാരണം ഉപ്പ മറുപടി ഒന്നും പറയില്ല.
അപ്പൊ ഞാൻ ഉമ്മയോട് ചോദിക്കും..
"ഉമ്മാ...!!ഉപ്പാക്കും ഇങ്ങൾക്കും ഒക്കെ എന്നോട് ദേഷ്യണ്ടോ..???ഉപ്പാക്ക് എന്നോട് വെറുപ്പ് ഉണ്ടോ ഞാൻ ഇങ്ങിനെ ഒക്കെ ആയതോണ്ട്...
ഉമ്മാ... ഞാൻ ഇങ്ങൾക് ഒക്കെ ഒരു ശല്യം ആയോ ഉമ്മാ..
എന്റെ ഈ ചോദ്യങ്ങൾക്ക് ഒക്കെ ഉമ്മ തമാശയിൽ ഒറ്റ മറുപടി തരും.പിന്നല്ലാതെ ഇജി എവിടേക്കെങ്കിലും പോയി കിട്ടിയാൽ മതിയായിരുന്നു.എന്ന് പറഞ്ഞു ചിരിക്കും.ആ ചിരി എന്നെ വേദനിപ്പിക്കാതിരിക്കാൻ ഉള്ള എന്റെ ഉമ്മൻറ് തന്ത്രം ആണ് എന്ന് എനിക്ക് അറിയാം.
കാരണം എന്നേക്കാൾ അധികം എന്റെ ഉമ്മാന്റെ മനസ്സ് കത്തുന്നുണ്ടെന്നുo എനിക്ക് അറിയാം എന്റെ കാര്യം ആലോചിച്ച്..പാവം ഉമ്മ ...!!!!എന്റെ ഉമ്മാക്കും ഉപ്പാക്കും നീ ദീർഘായുസ് നല്കല്ലാഹ്....!!!!


                          ഇങ്ങിനെ ഒക്കെ ആണേങ്കിലും 
ഞാൻ ഇന്ന് പഴയതൊക്കെ മറന്നു തുടങ്ങി.എല്ലാവരുടെയും ഉപദേവശവും ആശ്വാസിപ്പിക്കലും.മരവിച്ചു കിടന്ന എന്റെ ജീവിതതിന് ഏറെ കുറെ ആശ്വാസം നൽകി.എല്ലാവരും പറയും ഒക്കെ qhayriniu ആവും എന്ന്. അതൊക്കെ കേട്ട് വെറുതെ ആശ്വാസിക്കും.
എന്റെ ജീവിതം ഇപ്പൊ നന്നേ നിറം മങ്ങിയ അവസ്ഥ ആണ്. എല്ലാം ഒന്ന് ഇനി കളർ പിടിച്ചു വരണം.എന്റെ ഒറ്റക്കുള്ള ഇരുപ്പ് കണ്ട്. എല്ലാവരും എന്നെ ചീത്ത പറയാനും തുടങ്ങിയിരുന്നു.നീ ഇങ്ങനെ ഇരുന്നാൽ ഭ്രാന്ദ് പിടിച്ചു പോവും .പിന്നെ നിന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിയില്ല. ഇപ്പൊ ഏറെ കുറെ മനസ്സ് ശാന്തമാണ്. ആശ്വസിപ്പിക്കാൻ ഇന്ന് എനിക്ക് ഒരു പാട് കൂട്ടുകാരികൾ ഉണ്ട്.അവർ പറയും നീ ഇങ്ങനെ ഇരുന്നാൽ നിന്റെ ഉമ്മാക്ക് ഒക്കെ വിഷമം ആവൂലെ അതോണ്ട് അവർക്കിടയിൽ നീ സന്തോസിച്ചു കാണിക്ക് എന്ന്....😔
അവർ ഒക്കെ വിളിച്ചു ഓരോ ആശ്വാസ വാക്കുകൾ പറഞ്ഞു കൊണ്ടേ ഇരിക്കും.
   പിന്നെ ഒരു കണക്കിന് പറഞ്ഞാൽ ഞാൻ അതൊക്കെ    മനപ്പൂർവം ഓർക്കാതിരിക്കാൻ ശ്രമിക്കുന്നു.പക്ഷെ ചില കാര്യങ്ങൾ എനിക്ക് ഇന്നും മറക്കാൻ പ്രയാസം ആണ്.
ഏതായാലും ഇതു വരെ ഒക്കെ ഞാൻ സഹിച്ചില്ലേ ഇനി ഉള്ളതും സഹിക്കുക തന്നെ..എന്റെ നേർക്കുള്ള അല്ലാഹുവിന്റെ പരീക്ഷണം ഒരു പക്ഷെ ഇതായിരിക്കാം.ഓരോരുത്തർക്കും ഓരോ രീതിയിൽ അല്ലെ അവന്റെ പരീക്ഷണം ഉണ്ടാവുക.ഏതായാലും അവന്റെ പരീക്ഷണത്തിൽ ഈയുള്ളവൾക് വിജയിക്കാൻ ആവുമോ എന്തോ..???

       പരിശുദ്ധ റമളാൻ അടുക്കുകയാണ്
ഓരോ ദിവസം ഓരോ ജോലി എടുത്തു.ഉമ്മയെ ബുദ്ധിമുട്ടിക്കാത്ത ഞാൻ തന്നെ വീട് മുഴുവൻ വൃത്തിയാക്കി.ഇക്കാക്കമാർ ഒന്നും വിവാഹം കഴിക്കാത്തത്  കൊണ്ട്  ഞാൻ ഇപ്പൊ വീട്ടിൽ ഉള്ളത് ഉമ്മക്ക് ഏറെ കുറെ ആശ്വാസം ആണ്.

അങ്ങനെ  നോമ്പിന് ഒരായ്ച്ച മാത്രം ബാക്കി ഇരിക്കെ അന്ന് ഒരു രാത്രി സമയം  10.30 ആയിട്ടുണ്ടെങ്കിലും.ഞാൻ ഉറങ്ങിയിട്ടില്ലയിരുന്നു. ഇഷാ നിസ്കരിച്ചു എന്റെ റബ്ബിനോട് ദുആചെയ്തത് ഇരിക്കുമ്പോൾ ആണ്
  എന്റെ ഏറ്റവും ഇളയ ഇക്കാക്ക  വരുന്നത്.അവൻ അന്ന് വരാൻ വൈകിയിരുന്നു.ഉമ്മയും വീട്ടിൽ വിരുന്നിനു വന്ന അമ്മായിയും ഭക്ഷണം കഴിക്കുക ആയിരുന്നു ആ സമയം.അവൻ നേരെ ചെന്നത്  ഉമ്മയുടെ അടുത്തേക്ക് ആണ്.അവൻ എന്തോ ഉമ്മയോട് പറയാൻ ആണ് പോയത്.
അപ്പോയേക്കും ഞാൻ നിസ്കാരപ്പായയിൽ നിന്ന് എഴുന്നേറ്റിരുന്നു.ഞാനും അവർ സംസാരിക്കുന്നെട്തേക്ക് ചെന്നു. അപ്പോൾ അവർ സംസാരം നിർത്തി വെച്ചു. എനിക്ക് കാര്യം എന്താണ് എന്ന് പിടി കിട്ടിയില്ല.ഞാൻ അവരുടെ ഒക്കെ മുഖത്തേക്ക് നോക്കി ആരുടെ മുഖവും അത്ര സന്തോഷത്തിൽ അല്ല.എങ്കിലും ഞാൻ ഉമ്മയോട് ചോദിച്ചു."എന്താ ഉമ്മാ പ്രശ്‌നം". "എന്താ ഇപ്പൊ ഇങ്ങള് പറഞ്ഞോണ്ടിരുന്നെ"...
ഉമ്മ പറഞ്ഞു ഒന്നൂല്യ..
.ഉമ്മ അങ്ങനെ പറഞ്ഞത് അവർ  പറഞ്ഞ വിഷയം എന്നെ വിഷമത്തിൽ ആക്കും എന്നുള്ളത് കൊണ്ട് ആണ് അത് മറച്ചു വെച്ചത്.ഉമ്മാക്ക് അറിയാം ഞാൻ ഇപ്പൊ പഴയത് ഒന്നും അങ്ങനെ ഓർക്കാരില്ലെന്ന്....

ഉമ്മ അങ്ങനെ. എന്നോട് പറഞ്ഞെങ്കിലും അവർക്കിടയിൽ എന്തോ ഒന്ന് ഉണ്ടെന്ന് എനിക്ക് മനസ്സിലായി.ഞാൻ അവിടുന്ന് റൂമിലേക്ക് പോന്നു.ഉമ്മ പറയുന്നുണ്ട് അമ്മായിയോട്  "എല്ലാം മറന്ന് വരിക ആയിരുന്നു.ഇത് കേട്ടപ്പോൾ  ഇനി ഒന്നുo വേണ്ട"...എന്ന്.
എന്താ പടച്ചോനെ എന്റെ ഉമ്മ ഈ പറയുന്നേ...അവരുടെ സംസാരം ഒക്കെ കേട്ടപ്പോൾ എനിക്ക് മനസ്സിലായി എന്താണ് അവർക്ക് ഇടയിലെ ചർച്ച വിഷയം എന്ന്..
  അതെ ഞാനും എന്റെ ഉപ്പയും കാത്തിരുന്നതെന്തോ...അത്...സംഭവിച്ചിരിക്കുന്നു..അൽഹംദുലില്ലാഹ്...

അതെ എന്റെ ഇക്ക നാട്ടിൽ എത്തിയിരിക്കുന്നു.എന്റെ ഇക്ക എന്ന് പറയാൻ അവകാശo ഇല്ല എന്ന് അറിയാം എങ്കിലും. ഇവിടെ എങ്കിലും ഞാൻ അങ്ങനെ പറഞ്ഞോട്ടെ.ഒരു പക്ഷെ ഇനി ഒരിക്കലും എന്റെ ഇക്ക എന്ന് പറയാൻ ഇനി ആരും എന്റെ ജീവിതത്തിലേക്ക് കടന്നു വന്നില്ലെങ്കിലോ...!!??സ്വന്തം ആയി ആരും ഇല്ലാത്ത ഒരു വളുടെ വേദന ആണ്...😔
എന്നെ കുറിച്ച് എത്ര ഒക്കെ കുറ്റം പറഞ്ഞിട്ടും എനിക്ക് അങ്ങനെ ഇന്ന് പറയാൻ കഴിയുന്നുള്ളൂ.എനിക്ക് എന്തോ മനസ്സിൽ ദേഷ്യം ഒക്കെ ഉണ്ടെങ്കിലും ഇഷ്ട്ടം തന്നെ ആയിരുന്നു ഇക്കയെ.കാരണം തൻറെ ജീവിതത്തിലേക്ക് കടന്ന് വന്ന ആദ്യ പുരുഷൻ ഇക്കയാണല്ലോ.എങ്ങിനെ മറക്കാൻ പറഞ്ഞാലും അത് പ്രയാസം ആണ് മറക്കാൻ.വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലെങ്കിലും എനിക്ക് കാണാൻ പറ്റാവുന്ന സ്വപ്നങ്ങളുടെ തോത് അനുസരിച്ച് ഞാനും കണ്ടിരുന്നു കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ.എന്റെ സ്വപ്നങ്ങളിൽ ഒന്ന് പോലും എനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. എങ്കിലും പരിഭവം ഇല്ല. ചെറിയ ആശകൾ കൂട്ടി വെച്ച് കാലെടുത്തു വെച്ച ആ ജീവിതം ഇന്ന് തകർന്നടിഞ്ഞു എന്ന് തന്നെ പറയാം.


ഇക്ക വന്നു എന്ന വാർത്ത  കേട്ടത് മുതൽ ഞാൻ അന്ന് ആ രാത്രി മുഴുവൻ അവരെ കുറിച്ച് ആയിരുന്നു ചിന്തിച്ചിരുന്നത്.
ഇപ്പൊ ഇക്ക റൂമിൽ ആവും അല്ലെ...!!
എന്റെ ഡ്രസ്സ് ഒന്നും ഞാൻ എടുക്കാതെ പോന്നത് ആയത് കൊണ്ട്  എല്ലാം ഇക്കയുടെ വീട്ടിൽ തന്നെ ആണ്. എന്റെ ഡ്രസ്സ് ഒക്കെ കാണുമ്പോ ഇക്കാക്കു എന്നെ ഓര്മ വരുമോ എന്തോ എന്നോട് അലിവ് ഒരു നിമിഷം തോന്നിയെങ്കിൽ...
അങ്ങനെ എന്തൊക്കെയോ ഞാൻ ചിന്തിച്ചു. ചിന്തകൾ ഒക്കെ വെറുതെ ആണ് എന്ന് അറിഞ്ഞിട്ടും ഞാൻ ചിന്തിക്കാതിരുന്നില്ല.കിനാവ് കാണാൻ ആരുടെയും സമ്മതം വേണ്ട പക്ഷേങ്കിൽ പടച്ചോൻ എനിക്ക് വിധിച്ചതൊക്കെ വെറും കിനാവ് ആണെന്ന് തോന്നി തുടങ്ങി.


ഇക്കയുടെ ഈ വരവ് ഒരു പക്ഷെ എന്നെ ത്വലാഖ് ചൊല്ലി വേറെ പെണ്ണ് കെട്ടിയിട്ട് വീണ്ടും തിരിച്ചു പോവാൻ ആവും.ഏതായാലും ഞാനും എന്റെ ജീവിതവും ഇങ്ങിനെ ഒക്കെ ആയി  അത്  കൊണ്ട് ഇക്കയുടെ ജീവിതത്തിൽ നീ സന്തോഷം നൽകണേ അല്ലാഹ്..

പിറ്റേ ദിവസം ഉമ്മ എന്നോട് പറഞ്ഞു അവൻ വന്നിട്ടുണ്ട്  എന്ന്. ഞാൻ ഉമ്മയോട് ചെറുതായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്ത് ഞാൻ എന്റെ ജോലിയിൽ മുഴുകി.
സത്യം പറഞ്ഞാൽ ഓരോ ജോലി എടുക്കുമ്പോഴും അന്ന് മനസ്സിൽ മുഴുവൻ ഇക്കയായിരുന്നു.ഓരോന്ന് ഓർത്ത് ഞാൻ പോലും അറിയാതെ കണ്ണുകളും നിറയുന്നുണ്ട്. സാധാരണ എല്ലാവരുടെയും ഭർത്താവ് വരുമ്പോൾ അവർക്ക് സന്തോഷത്തിന്റ് ദിനങ്ങൾ ആണ്. പക്ഷെ എന്റെ അവസ്‌ഥ നേരെ മരിച് ആണ്.
എന്റെ ഇക്ക വരുന്നത്എന്നെ സന്തോഷിപ്പിക്കാൻ അല്ല. എന്നെ കരയിപ്പിക്കാൻ ആണ്.
ഈ ജീവിതകാലം മുഴുവൻ എനിക്ക് മറക്കാൻ കഴിയാത്ത  ഒരു നോവ് തരാൻ ആണ്.
നാട്ടുകാർക്കൊക്കെ പറഞ്ഞു രസിക്കാൻ എനിക്ക് നല്ല ഒരു പേര് തരാൻ...."മൊഴി ചൊല്ലിയവൾ"
അന്ന് അറബിക് കോളേജിൽ പഠിക്കുമ്പോൾ ഉസ്താദ്  അഹ്ക്കാമിലെ   ത്വലാക്കിന്റ ബാബ്   ക്ലാസ് എടുക്കുമ്പോൾ ഓർത്തില്ല ഒരിക്കലും എനിക്ക് ഇങ്ങനെ ഒരു ഗതി വരും എന്ന്. അത് കൊണ്ട് ആ ഭാഗത്തിന് ഞാൻ അത്ര പ്രാധാന്യം കൊടുത്തില്ല എന്ന് തന്നെ പറയാം.എല്ലാം ആലോചിച്ചപ്പോൾ മനസ്സിന് വല്ലാത്ത ഒരു ഭാരം.
ആർക്കും നീ ഇങ്ങനത്തെ വിധി ഒന്നും നൽകല്ലേ അല്ലാഹ്...

പിന്നീട് ഉള്ള രണ്ട് മൂന്ന് ദിവസം മുഴുവൻ ഇതിനെ കുറിച്ച് ഉള്ള ചർച്ച ആയിരുന്നു.....
ജോലിക്കിടയിൽ ആണ് ഞാൻ അത് കേട്ടത്.ഉപ്പയും ഇക്കാക്കയും സംസാരിക്കുന്നു.അവൻ വന്നിട്ടുണ്ട് ഇനി ഇത് ഇങ്ങനെ  മുന്നോട്ട് കൊണ്ട് പോവരുത് എല്ലാം പെട്ടെന്ന് തീർക്കണം.ഇനി ഒന്നിനും കാത്തു നിൽക്കേണ്ട.അല്ലെങ്കിലും എന്തിനാ ഇത്ര കാത്തു നിന്നത് .ഒരു ആവശ്യവും ഇല്ലായിരുന്നു.എന്നൊക്കെ പറഞ്ഞു അവർ കാര്യമായാ ചർച്ചയിൽ ആണ്.
അധികം ഞാൻ അത് കേൾക്കാൻ നിന്നില്ല വേഗം ആ ഭാഗത്ത് നിന്ന് പോന്നു.കാരണം എന്തോ ഒന്നും കേൾക്കാൻ ഉള്ള ശക്തി എനിക്ക് ഇല്ല.
ഞാൻ മുഴുവൻ സ്വലാത് ചൊല്ലുക ആയിരുന്നു.അല്ലാഹ്... യാ റസൂലല്ലാഹ് എന്റെ വിഷമങ്ങളും ഇടങ്ങേറുകളും നിങ്ങൾ പെട്ടെന്ന് തീർത്തു തരണേ എന്ന് പറഞ്ഞ്.
ഉപ്പയും ഇക്കാക്കമാരും ഈ വിഷയത്തെ ചൊല്ലി അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞു സംസാരിച്ചു.ഉപ്പാക്ക് നഷ്ട പരിഹാരം വാങ്ങാൻ തീരെ താല്പര്യം ഇല്ല. അങ്ങനത്തെ ഒരു പണവും എനിക്ക് വേണ്ട എന്നുള്ള ഒരു നിലപാട് ആണ്.
എന്തിനാ ആ പണം ഒക്കെ വാങ്ങുന്നെ..എന്ത് നേടാന് ആണ് അത് കൊണ്ട്.ആരും അങ്ങനെ ചിന്തിക്കാറില്ല പൊതുവെ. കാരണം സ്വന്തം മകളുടെ ജീവിതം ആണ് വഴിയാധാരം ആവാൻ പോവുന്നെ എന്നിട്ട് പോലും...എന്റെ ഉപ്പ അങ്ങനെ ഒരു പണത്തിന് ആഗ്രഹിച്ചില്ല.അന്യന്റേത് ഒന്നും ഉപ്പ ആഗ്രഹിച്ചില്ല.
ഇക്കാക്കമാർ പറഞ്ഞു "ഏതായാലും ഇത്ര ഒക്കെ ആയില്ലേ ഇവളുടെ ജീവിതം...!!?? അവന്റെ വീട്ടുകാർ കാരണം ഇവൾക്ക് വന്ന നഷ്ടങ്ങൾ എന്തൊക്കെയാ ഇവളെ കുറിച്ച് അവന്റെ വീട്ടുകാർ പറഞ്ഞു നടക്കുന്നത്.തീർത്താൽ തീരുമോ അതൊക്കെ.ഇനി ഇവൾക്ക് ഒരു ജീവിതം സാധ്യo ആണോ.നഷ്ട്ട പരിഹാരം ആയി ഒന്നും വാങ്ങാതെ ഇത് ഒഴിവാക്കിയിട്ടു ഇവളെ കെട്ടാൻ ഇവിടെ ആരും വരി നില്ക്കുന്നൊന്നുലൃ അത് മനസ്സിലാക്കണം.
അവർ പറഞ്ഞു നടന്നതെല്ലാം നമുക്ക് തിരുത്താൻ കഴിയുമോ.ഒന്ന് ആലോചിച്ച് നോക്കി.
ഏതായാലും നഷ്ട്ട പരിഹാരം വാങ്ങി എല്ലാം ക്ലോസ് ആക്കുക.അല്ലാതെ വേറെ വഴിയില്ല ഇനി.

    ഇക്കകമാരുടെ  സംസാരം അതിരു വിട്ടു തുടങ്ങിയിട്ടുണ്ട് .എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല നഷ്ട്ട പരിഹാരം വാങ്ങിയെ മതിയാകൂ എന്ന് ഇക്കകമാർ...
അങ്ങനെ ഉപ്പ അവർക്ക് മുന്നിൽ അതിന് സമ്മതിക്കേണ്ടി വന്നു.
പാവം ഉപ്പ.....എല്ലാ വേദനകളും ആ ഖൽബിൽ ഉപ്പ കടിച്ചു പിടിക്കുന്നുണ്ട് എന്ന് അറിയാം എങ്കിലും....!!??
ഒന്നും വാങ്ങാതെ മൊഴി ചൊല്ലിയിട്ടു ഇക്കമാർ പറഞ്ഞ പോലെ ആരാ ഇങ്ങനെ ഒരു പെണ്ണിനെ കെട്ടുക.പോരാത്തതിന് നൂറുകൂട്ടം കുറ്റങ്ങളും......
സ്വപ്നങ്ങൾ ഒക്കെ അസ്തമിച്ച ഒരു ജീവിതം ആണ് ഇനി എനിക്ക് ഉള്ളത്.


ഇവരുടെ ഒക്കെ സംസാരം കേട്ട് എനിക്ക് ഇരിക്കുകയാണോ നിൽക്കുകയാണോ വേണ്ടത് എന്ന് അറിയില്ലായിരുന്നു.എന്റെ വല്ലായ്മ കണ്ട് എന്റെ ചെറിയ ഇക്കാക്ക എന്റെ അടുത്തു വന്നു.നീ പേടിക്കേണ്ട വിഷമിക്കുകയും വേണ്ട.അവനെ അങ്ങ് മറന്നേക്ക് നെഞ്ചിൽ കല്ല് കൊണ്ട് നടക്കുന്ന അവനെ ഇനി നിനക്ക് വേണ്ട...!!
ഞാൻ ഇക്കാക്കയെ തന്നെ നോക്കി ഇരുന്നു.ഇങ്ങനെ ഒരു മുഖവും ഉണ്ടായിരുന്നോ എന്റെ ഇക്കാക്ക് ..
എന്റെ ഖൽബ്  എന്റെ  ഇക്കാക വായിച്ചതാണോ എന്ന് അറിയില്ല.നിനക്ക് യോജിച്ച ചെക്കനെ ഞാൻ കൊണ്ട് തരേണ്ട് അതൊന്നും നീ ഓർക്കുകയെ വേണ്ട എല്ലാം ഞാൻ ഏറ്റു.....നീ സന്തോഷവതി ആയിരിക്ക് 
ഞാൻ എല്ലാത്തിനും തലയാട്ടി. 
ഇക്കാക്ക എന്നെ ആശ്വസിപ്പിച്ചു പോയെങ്കിലും
 എന്റെ കണ്ണ് ഇതൊക്കെ കേട്ട് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

   അങ്ങനെ ശഅബാൻ ലാസ്റ്റ് ദിവസം.എല്ലാവരോടും ചർച്ചക്ക് വേണ്ടി വരാൻ പറഞ്ഞിരുന്നു.മൂത്തപ്പയും ഉമ്മയുടെ ആങ്ങളയും വേറെയും വേണ്ടപ്പെട്ടവർ  എല്ലാവരും എത്തി ഒരു 10  amആയപ്പോൾ എല്ലാവരും നാട്ടിലെ അറിയപ്പെടുന്ന മാധ്യസ്ഥന്റ് വീട്ടിലേക്ക് പോയി.ഇക്കയുടെ വീട്ടിൽ നിന്ന് അവരും എത്തും എന്ന് പറഞ്ഞിരുന്നു.
എന്നോട് വരാൻ പറഞ്ഞിരുന്നു.എങ്കിലും എന്നെ  കൊണ്ട് പോയിട്ടില്ലയിരുന്നു.
അങ്ങനെ അവർ പോവുന്നത് നോക്കി ഞാൻ എന്റെ വീടിന്  മുറ്റത്തു അങ്ങനെ നിന്നു. അവരുടെ വാഹനം കണ്ണിൽ നിന്ന് മറയുന്നത് വരെ..
എന്തൊക്കെയാ ഇനി അവിടെ സംഭവിക്കുക എന്ന് അറിയില്ല.
എല്ലാം നീ rahathakk അല്ലാഹ്...!!!
എന്തൊക്കെയാ ഇനി എന്റെ ജീവിതം ആവാൻ പോവുന്നെ..

അവർ പോയതിനു ശേഷം ഞാൻ അകത്തേക്ക് കയറി .
ഇന്ന് ഒരു ജോലിയും എടുത്തിട്ടില്ല.എല്ലാം അലങ്കോല മായി കിടക്കുന്നുണ്ട്.എന്തോ ഒന്നും എടുക്കാൻ ഉള്ള മനസ്സ് ഇല്ല.
എന്തൊക്കെയോ ഓർത്തുള്ള ഒരു ഇരിപ്പ് ആണ്.
    അവിടെ ഇപ്പൊ എന്തൊക്കെ സംഭവിച്ചോ എന്തോ...!!??
എന്നെ പോലെ തന്നെ ഉമ്മയും ഇങ്ങനെ ഇരിക്കുകയാണ്.
ഞങ്ങൾ തമ്മിൽ പരസ്പരം ഒന്നും സംസാരിച്ചില്ല എങ്കിലും ഉമ്മയും ഞാനും ചിന്തിക്കുന്നത് ഒരേ കാര്യം തന്നെ ആണ് എന്ന് ഉമ്മയുടെ മുഖ ഭാവം കണ്ടപ്പോൾ എനിക്ക് മനസ്സിലായി.

സമയം കടന്നു പോയി ഒരു 2 മണിക്കൂറിനു ശേഷം അവർ വന്നു. അവർ വന്നപ്പോൾ ആണ് ഞാൻ ഇരുന്ന ഇരിപ്പിൽ നിന്ന് ഒന്ന് എഴുന്നേൽകുന്നത്.ഇക്കാക്കയും അമ്മോനും ഉമ്മയോട് സംസാരിക്കുകയാണ് .ഞാനും അവരുടെ അടുത്തേക്ക് ചെന്നു.
ഇക്കാക്ക എന്നെ നോക്കി പറഞ്ഞു.
2 ലക്ഷം നഷ്ട്ട പരിഹാരത്തിന് മേൽ ഇന്ന് അസർ നമസ്കാരതിന് ശേഷം ആണ് മൊഴി ചൊല്ലുന്നത്.അതങ്ങു കേട്ടപ്പോൾ എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്ത അവസ്‌ഥ ആയി.യാ അല്ലാഹ്... !!!
 ഞാൻ അവനെ തന്നെ നോക്കി.അതാ നിനക്ക് ഉള്ള വില ...😏     ഈ 2 ലക്ഷം തന്നെ കുറയ്ക്കാൻ  ഉള്ള ചർച്ച ആയിരുന്നു അവിടെ അതാ ഇത്ര വൈകിയത്.അല്ലാതെ കാര്യമായി ഒന്നും അവിടെ ചർച്ച ചെയ്തിട്ടില്ല.
"നിന്റെ ഭാഗത്ത് തെറ്റ് എന്താണ് അവൻറെ ഭാഗത്തെ തെറ്റ് എന്താണ് എന്നൊക്കെ പറഞ്ഞു ഒരു വിലയിരുത്തൽ പോലും". ഏതായാലും നിന്റെ കല്യാണം ശരിയവാൻ ഇനി കുറച്ച് പാടു പെടും കാരണം. നീ തെറ്റുകാരി അല്ല എന്ന് ആർക്കും അറിയില്ല..!!ഹാ... ഇനി ഒക്കെ വരുന്നോടത് വെച്ചു കാണാം...
എല്ലാം കേട്ട് ഞാൻ ഒന്ന് നെടുവീർപ്പിട്ടു.
ഗൾഫിൽ നിന്ന് ആപ്പാപ്പമാർ ഇങ്ങനെ വിളിക്കുന്നുണ്ട്.എന്തായി കാര്യങ്ങൾ എന്നൊക്കെ ചോദിച്ച്. കുടുംബക്കാർ എല്ലാം വിളിക്കുന്നും ഉണ്ട്.

ഉപ്പ വന്ന് കുറച്ച് കഴിഞ്ഞപ്പോൾ എന്നോട് പറഞ്ഞു."ഇന്ന് അസറിനു ശേഷം ആണ് ട്ടോ മാളു"...എന്നു പറഞ്ഞു ഉപ്പ സംസാരം നിർത്തി.ഞാൻ ഉപ്പയെ ദയനീയമായി ഒന്ന് നോക്കി.എന്നിട്ട് തലയാട്ടി..ഉപ്പയുടെ മുമ്പിൽ അധികം നില്ക്കാൻ എനിക്ക്  കഴിഞ്ഞില്ല . വേഗം റൂമിൽ കയറി വാതിൽ അടച്ചു.അണപൊട്ടാൻ ഒരുങ്ങി നിൽക്കുന്ന കണ്ണുകൾ ഉപ്പ കാണാതിരിക്കാൻ
ബെഡിൽ കിടന്നു ആരും കേൾക്കാതെ ഒരു പാട് കരഞ്ഞു.

യാ അല്ലാഹ് ഇന്ന് അസറിനു ശേഷം ഞാൻ...!!!!ഞാൻ  വിവാഹ മോചിത ആവാൻ പോവുകയാണോ....!!!! ത്വലാഖ് ചൊല്ലി പിരിയാൻ മാത്രം  എന്നിൽ ഉള്ള  തെറ്റ് എന്താണ് എന്ന് അറിയില്ല എങ്കിലും...!!ഇതൊക്കെ മൊഴി ചൊല്ലാൻ ഉള്ള കാരണങ്ങൾ ആണോ...!????ഇത്രക്ക് നിസാരം ആയിട്ടാണോ എന്റെ ഭർത്താവ് ആയിരുന്നവൻ ഈ കാര്യം കാണുന്നേ... 
പടച്ചോനെ..എന്റെ വിഷമം ഒക്കെ നീ കാണുന്നില്ലേ...ഒക്കെ നീ
 തീർത്തു താ അല്ലാഹ്...!!

കൊറേ നേരം അങ്ങനെ ഇരുന്നു.ശേഷം പോയി കുളിച്ചു നിസ്കരിച്ചു. റബ്ബിലേക്ക് ഇറുകരങ്ങളും  നീട്ടി ഒരു പാട് നേരം ദുആ  ചെയ്തു.നിസ്കാരപ്പയായിൽ നിന്ന് എഴുന്നേറ്റപ്പോയേക്കും   നിസ്കാരകുപ്പായം മുഴുവൻ നനഞ്ഞു കുതിർന്നിരുന്നു.
അതിനു ശേഷം പിന്നെ എന്റെ കണ്ണുനീർ നിന്നില്ല.ഉമ്മ വന്ന് ഭക്ഷണം കഴിക്കാൻ പറഞ്ഞു.മനസ്സിലാ മനസ്സോടെ കുറച്ച് കഴിച്ചു.വീണ്ടും എന്റെ റൂമിലേക്ക്.

അസർ ബാങ്ക് കൊടുത്തു.ഉപ്പ പള്ളിയിൽ പോവുമ്പോൾ പറഞ്ഞു" ഞാൻ ഫോൺ വിളിക്കും അപ്പൊ മാറ്റി നീ അങ്ങോട്ട് വരണം എന്ന്..
ഞാൻ ഒന്ന് മൂളി "ഉം"
ഉപ്പ പോവുന്നത് കണ്ടപ്പോ പാവം തോന്നി.ഒരു ബാപ്പാക്കും ഇങ്ങനെ ഒരു വിധി നീ കൊടുക്കല്ലേ അല്ലാഹ്...!!എന്തൊക്കെ കിടന്നു നീറുന്നുണ്ടാവും ഇപ്പൊ ആ മനസ്സിൽ 
പക്ഷെ ഒന്നും പുറത്ത് കാണിക്കില്ല ഉപ്പ.പണ്ട്   ചെറിയ ഇക്കാക്കക്ക് ആക്സിഡന്റ് പറ്റി മെഡിക്കൽ കോളേജിൽ കിടന്നപ്പോൾ ഉപ്പയുടെ മുഖത്ത് പ്രത്യേകഭാവമാറ്റം ഒന്നും ഇല്ലാഞ്ഞപ്പോൾ ..ഉമ്മ ചോദിച്ചു ഉപ്പയോട്.നിങ്ങൾക്ക് സങ്കടം ഒന്നൂല്യെ...അപ്പോൾ ഉമ്മയോട് ഉപ്പ പറഞ്ഞത് ഇപ്പഴും ഓർമ ഉണ്ട് ""എനിക്ക്..സന്തോഷം വന്നാലും ദുഖo വന്നാലും  ഒരു മുഖം ആണ്" ""സന്തോഷം ഉണ്ടെന്ന് കരുതി അമിതമായി സന്തോഷിക്കില്ല...ദുഖം ഉണ്ട് എന്ന് കരുതി കരയുകയും ഇല്ല...""അത് ഉപ്പയുടെ ഒരു കഴിവ് ആയിരുന്നു..!!
 

അസറിന്റ  ജമാഅത്തു കഴിഞ്ഞു ഉപ്പ വിളിക്കേണ്ട സമയമായിട്ടും ഉപ്പ വിളിച്ചതോന്നും കണ്ടില്ല.ഒരു പാട് സമയം ഉപ്പയെ കാത്തിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ ആണ്  മൂത്താപ്പ വന്നു പറഞ്ഞത്
        ." ഇന്ന് നടക്കില്ല ...!!ഇന്ന് ഞായറാഴ്ച അല്ലെ അതു കൊണ്ട് മുദ്ര പത്രം കിട്ടിയില്ല എന്നാണ് അവർ പറഞ്ഞത്...!!അത് കൊണ്ട് ഇനി നാളെ നോമ്പ് ആണെങ്കിൽ നോമ്പ് തുറന്നതിനു ശേഷമോ അല്ലെങ്കിൽ രാവിലെയോ ആയിരിക്കും"...!
     ശേഷം ഒന്നും പറയാതെ മൂത്താപ്പ പോയി.അപ്പോഴാണ്  വലിയുപ്പയുടെ പെങ്ങൾ (അമ്മായി)എന്റെ അടുത്തേക്ക് വന്നത്.
      "മോളെ..." നീ കരയണ്ട ഇതൊന്നും നിനക്ക് വിധിച്ചിട്ടില്ല എന്ന് കരുതി സമാധാനിക്ക്...അല്ലാഹുവിന്റെ പരീക്ഷണം ആയി കണ്ട് സമാധാനിക്ക്..അവൻ വലിയവനല്ലേ...ഇതിനു പിന്നിൽ ഒരു പക്ഷെ നിനക്ക് ഒരു ഖയ്ർ  അവൻ തീരുമാണിച്ചിട്ടുണ്ടാവും"...അങ്ങനെ അമ്മായിയെ കൊണ്ട് പറ്റുന്ന ഒരു പാട് വാക്കുകളെ കൊണ്ട് എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു...
    ഇതൊക്കെ കേട്ട് ഞാൻ കരയുക തന്നെ ആയിരുന്നു...കാരണം ന്റെ ജീവിതം ആണ് 
നാളെ ഒരു ഒപ്പിൽ തീർക്കുന്നത്.. ...ഈ കഴിഞ്ഞ ഒരു വർഷത്തെ ഞാൻ ഒഴുക്കിയ കണ്ണീരിന് എനിക്ക് പകരം കിട്ടുന്നത് 2 ലക്ഷവും ഇത്രേ ഒള്ളൂ ഒരു പെണ്ണിന്റെ ജീവിതം...
..ഹാ സാരല്യ...
 

      അന്നത്തെ ആ ദിനം ഒരിക്കലും മറക്കില്ല...എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞ ദിവസം ഒരു പക്ഷെ അന്നായിരിക്കും...😰
          ഞാൻ കരഞ്ഞത്  ചെറിയ ഇക്കാക് മനസ്സിലായിട്ടവും അവൻ വന്നു പറഞ്ഞു.നീ എന്തിനാ സംഘടപ്പെടുന്നെ കണ്ണിൽ ചോര ഇല്ലാത്ത അവൻ നിന്നോട് ചെയ്തതിനൊക്കെ പടച്ചോൻ അവനു പകരം കൊടുക്കും...ഒക്കെ ശരിയാവും...
    

ഇതിനിടയിൽ.. നോമ്പാണോ അല്ലെ എന്ന് സംശയിച്ചു നില്കുന്നതിനിടക്ക് ആണ് പള്ളിയിൽ നിന്നും മാസപ്പിറവി കണ്ട വിവരം പറയുന്നത്...എല്ലാവരും അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി...!!

തറാവീഹ് നിസ്കരിക്കാൻ ഉള്ള മനസ് പോലും അന്ന് എനിക്ക് വന്നില്ല.. എന്തോ ഒരു പ്രതിമ കണക്കെ അങ്ങനെ ഇരിക്കുകയായിരുന്നു...എന്താ പടച്ചോനെ എനിക്ക് സംഭവിചെ... നിനക്കുള്ള ഇബാദത് പോലും ചെയ്യാൻ എനിക്ക് കയിയുന്നില്ല  അത്രക്കും എന്റെ മനസ്സും ശരീരവും തളർന്നിരിക്കുന്നു...


  അന്ന് ആ രാത്രി ഞാൻ ഉറങ്ങിയില്ല...തിരിഞ്ഞും മറിഞ്ഞും കിടന്നു..പിന്നെ അത്തായം കഴിക്കാൻ ഉള്ള സമയം അടുത്തപ്പോൾ ആണ് കുറച്ച് ഒന്ന് ഉറങ്ങിയത്.ഉമ്മയുടെ ഫോണിന്റെ അലാറം കേട്ട് ഞാനും ഉണർന്നു ..യാ അല്ലാഹ്.. ഇന്നാണല്ലോ എന്നെ...മൊഴി ചൊല്ലുന്ന ദിവസം.. എന്നുള്ള ചിന്ത എന്നെ വല്ലാതെ ആലോസരപ്പെടുത്തു ..ഞാൻ എയുന്നേറ്റു  വുളു ചെയ്തു തഹജ്ജുദ്  നിസ്കരിച്ചു  കാരുണ്യവാനോട് ഞാൻ ഞാൻ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ദുആ ചെയ്തു.....
         
ഇന്നത്തെ ദിവസം !!!!

എനിക്ക് എല്ലാ ദിവസവും പോലെ അല്ലല്ലോ... ഇന്നാണ് പരിശുദ്ധ റമളാൻ തുടങ്ങുന്നതും രേഖാമൂലം എന്നെ മൊഴി ചൊല്ലുന്നതും...

ഞാൻ നിസ്കാര പായയിൽ നിന്ന് എഴുന്നേറ്റ് അടുക്കളയിൽ ചെന്നു. ഒന്നും കഴിക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടല്ല. അത്താഴം കഴിക്കൽ ഒരു സുന്നതല്ലേ. അതു കൊണ്ട് മാത്രം ഞാൻ അല്പം കഴിച്ചു.

ഇന്ന് ആരുടെ മുഖത്തും അത്ര ഉണർവില്ല.. എന്തോ മൂകത തളം  കെട്ടി നിൽക്കുന്നുണ്ട്. മാറ്റാരെക്കാളും എന്റെ മനസ്സ് മരവിച്ചു കിടക്കുകയായിരുന്നു.

സുബ്ഹി നിസ്കരിച്ചു കഴിഞ്ഞു ഒരു പേജ് പോലും ഖുർആൻ ഓതാൻ മനസ്സ് വരുന്നില്ല....

നിർത്താതെ ഒഴുകുന്ന കണ്ണിലെ കണ്ണീരും തുടച്ചു അങ്ങനെ ഇരുന്നു.

ശരിക്ക് നേരം വെളുത്തു വരുന്നതിനു മുമ്പെ ഞാൻ ജോലി തുടങ്ങി. ഇന്നലെ ഒന്നും എടുത്തിട്ടില്ലല്ലോ... അപ്പൊ എല്ലാം പെട്ടന്ന് തീർക്കാം എന്നു കരുതി.

എല്ലാം പെട്ടെന്ന് തീർന്നു. കുളിച്ചു ളുഹാ നിസ്കരിച്ചു. ഞാൻ ഖുർആൻ എടുത്ത് ഓതാൻ ഒരുങ്ങി. പക്ഷെ ഒന്നും മുന്നോട്ട് പോവുന്നില്ല. എന്തൊക്കെയോ ചിന്തകൾ കാരണം എനിക്ക് ശരിക്ക് ഒന്ന് ഓതാൻ പോലും കയിയുന്നില്ല.

ഒഴുക്കിയ കണ്ണീരിനും കണ്ട സ്വപ്നങ്ങൾക്കും വിലയില്ലാതാവാൻ പോവുന്ന ഈ ദിനം എന്റെ മനസ്സിൽ കനൽ കോരി ഇട്ടു.....

നോമ്പ് തുറന്ന  ശേഷം   നിസ്കരിച്ചു. അപ്പോഴാണ് ഉപ്പ പള്ളിയിൽ നിന്ന് വന്നത്.ശേഷം ഞാനും ഉപ്പയും വല്യ ഇക്കാക്കയും കൂടി ഞങ്ങളുടെ പള്ളിയുടെ അടുത്ത തന്നെ ഉള്ള ഒരു വീട്ടിലേക്ക് ...!!!

കാറിൽ ആയിരുന്നു യാത്ര.. അവിടെ വെച്ചാണ് ഡിവോഴ്‌സ് ചെയുന്നത്.

ആ വീട്ടിൽ എത്തിയപ്പോ തന്നെ എന്റെ ഈ അവസ്‌ഥക്ക് കാരണക്കാരൻ ആയവരെ ഞാൻ കണ്ടു...

ഞാൻ കാറിൽ നിന്ന് ഇറങ്ങി.അവരുടെ മുഖത്തേക്ക് തന്നെ നോക്കാൻ തോന്നുന്നില്ല...

അര മണിക്കൂർ കൊണ്ട് എല്ലാം ഭംഗി ആയി കഴിഞ്ഞു.
ആ പേപ്പറിൽ ഒക്കെ ഒപ്പിട്ടു കൊടുക്കുമ്പോൾ എന്റെ ഹൃദയം തേങ്ങുന്നുണ്ടായിരുന്നു... കിട്ടിയ ജീവിതം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ഒരു തരം നിർവ്വികാരത ആയിരുന്നു പിന്നെ എനിക്ക്...

അവർ ഒപ്പിടാൻ തരുന്ന പേപ്പറിൽ എന്തൊക്കെയാ എഴുതിയത് എന്ന് നോക്കാൻ പോലും ഉള്ള സമയം അവർ എനിക്ക് തന്നില്ല. എല്ലാം ഞൊടി ഇടയിൽ കഴിഞ്ഞു.



എല്ലാം കഴിഞ്ഞു വാഹനത്തിൽ കയറി ഇരുന്നു . എന്തൊക്കെയോ ഭാരം ഇറക്കി വെച്ച പോലെ തോന്നി. ഇനി ആരുടെയും കുറ്റപ്പെടുത്തലും പഴിചാരലും കേൾക്കേണ്ടല്ലോ.. അൽഹംദുലില്ലാഹ്...!!!

ഈ ഒരു വര്ഷത്തിനിടക്കു എന്തൊക്കെ സംഭവിച്ചു എന്റെ ജീവിതത്തിൽ...? വിവാഹവും ഇപ്പൊ വിവാഹമോചനവും... ഇനി അവശേഷിക്കുന്നത് സ്വപ്നങ്ങളും മോഹങ്ങളും തകർന്ന ഒരു ഹൃദയവും കരഞ്ഞു കലങ്ങിയ കണ്ണുകളും മാത്രം...!!!
     
പെട്ടെന്ന് ആണ് കാറിന്റെ ഡോറിന് ആരോ മുട്ടിയത്... ഞാൻ എന്റെ എന്റെ ചിന്തകൾക്ക് വിരാമമിട്ടു.
ഒപ്പിട്ട് കഴിഞ്ഞു ഞാൻ വേഗം കാറിൽ കയറി ഇരുന്നതാണ്. പിന്നെയാണ് ഉപ്പയും ഇക്കാകയും വന്നത്.. എന്റെ ക്യാഷ് തരാൻ വേണ്ടി മൂത്താപ്പ ആണ് ഡോറിനു മുട്ടിയത്. ഉപ്പയ്ക് നീട്ടിയെങ്കിലും ഉപ്പ അത് അവൾക്ക് കൊടുത്തേക്ക് എന്ന് പറഞ്ഞു. ഞാൻ അത് വാങ്ങി ഇക്കാക്ക് കൊടുത്തു. ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.ഇനി മുന്നോട്ടുള്ള ജീവിതം എന്റെ മുന്നിൽ ഒരു ചോദ്യ ചിഹ്നമായി നിന്നു...


ഞങ്ങൾ വീട്ടിൽ എത്തി. ഞങ്ങളുടെ വരവും കാത്ത് ഉമ്മ സിറ്റൗട്ടില് ഇരിക്കുന്നുണ്ടായിരുന്നു.

സലാം ചൊല്ലി ഞാൻ വീട്ടിൽ കയറി.. എന്റെ പിന്നാലെ ഇക്കാക്കയും അവൻ ക്യാഷ് എന്താ ചെയ്യേണ്ടേ എന്ന് ഉപ്പയോട് ചോദിച്ചപ്പോ അവളുടെത് അല്ലെ അവൾക് തന്നെ കൊടുത്തേക്ക് എന്ന് പറഞ്ഞു. ഞാൻ അത് വാങ്ങി മേശയ്ക്കു മുകളിൽ വെച്ചു. സോഫയിൽ ചെന്നിരുന്നു.. എന്റെ അടുത് തന്നെ ഉമ്മയും. ഉമ്മ അവിടുത്തെ ഓരോന്നും ചോദിച്ചു. ഞാൻ എന്തൊക്കെയോ മറുപടിയും കൊടുത്തു. ഈ പവിത്രമായ മാസത്തിലെ  ആദ്യ ദിനത്തിൽ   തന്നെ ഇങ്ങനെ ഒരു ദുർവിധി ആണല്ലോ എനിക്ക്..!!!

മേശമേൽ വെച്ച പണം ആരും തൊട്ടില്ല ഒരു പാട് നേരം അത് അങ്ങനെ തന്നെ നിന്നു. ആ ക്യാഷ് നോക്കി  ഉമ്മയോട് പറഞ്ഞു.

"എന്റെ ജീവിതം ആണ് ഉമ്മ ആ മേശമേൽ കാണുന്നത്... ഞാൻ സഹിച്ച വേദനകൾക്ക് പകരം എനിക്ക് കിട്ടിയതാ ഉമ്മാ ഇത്.." 

എനിക്ക് വാക്കുകൾ മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല...!!


എന്റെ ഉപ്പ യെ കുറിച്ച് ആലോചിച്ചപ്പോൾ ആണ് എനിക്ക് അത്ഭുതം തോന്നിയത്. ഉപ്പാക്ക് ഇഷ്ട്ടം ഇല്ലാത്ത കാശ് ആയത് കൊണ്ട് അത് ഒരുവട്ടം പോലും ഒന്ന് തോട്ടിട്ടില്ലല്ലോ...!!!

അപ്പോൾ ആണ് ഇക്കാക്ക വന്ന് പറഞ്ഞത്.

"2 ലക്ഷം കുറവാണ്  വാങ്ങിയത്. ചുരുക്കം 5 എങ്കിലും വേണമായിരുന്നു."

അവൻ തുടർന്നു:

"നിസ്സാര പ്രശ്‌നത്തിന്റ മേൽ ആണ് അവർ ഇവൾടെ ജീവിതം വെച്ച് കളിച്ചത്. എല്ലാം തൻറെ വിധി ആണെന്ന് വിശ്വസിച്ചു സമാധാനിക്കുന്ന ഒരു ഉപ്പ ആയത് കൊണ്ട് മാത്രം അവർ രക്ഷപ്പെട്ടു.
അവർക്ക് ഒരു നഷ്ടവും വന്നിട്ടില്ല. നഷ്ടം സംഭവിച്ചത് മുഴുവൻ നമുക്ക് ആണ്.
നമ്മൾ അവരുടെ ഒന്നും കുറ്റം പറഞ്ഞു നടന്നിട്ടില്ല..... പക്ഷെ അവർ നമ്മോട് ചെയ്തതോ...
എനിക്ക് ഇത് കേസ് കൊടുക്കാൻ അറിയാഞ്ഞിട് അല്ലായിരുന്നു."

അപ്പൊ ഉമ്മ പറഞ്ഞു

"ഹേയ് കേസ് ഒന്നും വേണ്ട... ഉപ്പാക്ക് താല്പര്യം ഇല്ല  അതൊന്നും...
മാത്രവുമല്ല അങ്ങനെ ഒരു കാര്യത്തിനും ഞാൻ വരില്ല എന്നാ ഉപ്പ  ആദ്യമേ പറഞ്ഞത് .അത് കൊണ്ട് ന്റ കുട്ടി അവരുടെ സമ്മതം ഇല്ലാതെ ഒന്നും ചെയ്യണ്ട...."

"പടച്ചവൻ വിചാരിച്ചാൽ നമ്മൾ വിചാരിക്കുന്നതിനെക്കാൾ അപ്പുറം അവനു പകരം കൊടുക്കാൻ കഴിയും.നമ്മൾ ഒന്നും ചെയ്യണ്ട..."


 അവസാനം ഞാൻ പറഞ്ഞു.

"എനിക് നഷ്ടപ്പെടേണ്ടതെല്ലാം നഷ്ടപ്പെട്ടപ്പെട്ടു. ഇനി ആരും ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. ആ സംസാരം ഇനി നിർത്തിക്കാളി... ഇനി എല്ലാം മറന്ന് ഒന്ന് ജീവിക്കട്ടെ ഞാൻ... "

ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല...

ഞാൻ ഡയറി തുറന്നു. തീയതി എഴുതി.6/6/2016 തിങ്കൾ  റമളാൻ 1
        പതിവില്ലാതെ അന്നത്തെ ആ ദിവസത്തിന് ഞാൻ ഒരു തലക്കെട്ട് കൊടുത്തു.....!!

       *ആരാരും കണ്ടതില്ല ഖൽബിൽ ഉള്ള സങ്കടം*

ഇന്ന് എന്റെ .................................
....................................
 ...........................................
 ...........................................
 ...........................................

അങ്ങനെ ഒരു പാട് എഴുതി. അവസാനം എഴുതി.

 "ഇന്ന് എന്റെ ഇദ്ദ തുടങ്ങുകയാണ്. ഭർത്താവ് മരിച്ച ഇദ്ദയേക്കാൾ ബലപ്പെട്ടത്  ആണ് ഭർത്താവ് മൊഴി ചൊല്ലിയ ഇദ്ദ...."


                ഇനി എനിക്ക് ഒന്ന് ജീവിക്കണം.. കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നം എന്ന് നിനച്ചു എല്ലാം മറന്ന് എന്നെ തോല്പിച്ചവർക്ക് മുന്നിൽ... ജീവിച്ചു കാണിക്കണം

===================
തെറ്റുകൾ ഉണ്ടെങ്കിൽ പൊറുക്കണം ...
===================
           
അവസാനിച്ചു...
                    ✍️ അസ്‌മിന മലപ്പുറം..

Comments

Post a Comment

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌