Posts

കീർത്തനം | ✍️ AJWA | ഫുൾ പാർട്ട്‌

Image
💠 കീർത്തനം  💠 Full part  ✍️ Ajwa _______________________________ "നാളെ മുതൽ നീ ആ സതി ചേച്ചിയുടെ വീട്ടിൽ ചെല്ലാം എന്ന് ഞാൻ ഏറ്റു... കാലത്ത് തന്നെ എല്ലാം ഒരുക്കി പൊയ്ക്കോണം... ഇനി കിടന്നു മോങ്ങി ഇല്ലാതാക്കാൻ നോക്കണ്ട... ഇവിടെ ചിലവ് നടക്കാൻ വേറെ വഴി ഒന്നുമില്ല... " അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു എങ്കിലും അവൾ സമ്മതം എന്നോണം തലയാട്ടി... കണ്ണുകൾ chennത് അച്ഛൻ കിടക്കുന്ന മുറിയിൽ ആണ്... എന്നെ പോലെ ആ കണ്ണും ഇപ്പോൾ നിറഞ്ഞു വന്നു കാണും...  അവൾ എല്ലാം ഒരുക്കി എല്ലാരും കഴിച്ച പാത്രം ഒക്കെ കഴുകി വൃത്തി ആക്കി വെച്ചു... സമയം നോക്കുമ്പോ പന്ത്രണ്ട് മണി ആയിരിക്കുന്നു... ക്ഷീണം കാരണം പായ വിരിച്ചു തറയിൽ കിടന്നു...  ഉറക്കം കണ്ണീർ കൊണ്ട് വന്നില്ല... എല്ലാം എന്റെ വിധി... ജനിച്ച അന്ന് തന്നെ അമ്മയെ കൊന്ന് വന്നവൾ... അന്ന് ഞാൻ തീർന്നു അമ്മക്ക് ജീവൻ കൊടുക്കാം ആയിരുന്നു... ദൈവം പോലും കയ് ഒഴിഞ്ഞു എന്ന് അവൾക്ക് തോന്നി...  പൊടികുഞ്ഞിനെ നോക്കാൻ ഒരു പെണ്ണിന്റെ സഹായം ഇല്ലാതെ ആവില്ല എന്ന് തോന്നിയത് കൊണ്ടാവും അച്ഛൻ ചെറിയമ്മയെ കല്യാണം കഴിച്ചത്... അത് തെറ്റായിരുന്നു എന്ന് അച്ഛൻ തന്നെ പല തവ...