LOVE BOND | ✍️ AJWA | ഫുൾ പാർട്ട്

💃LOVE BOND 💥 Full Part ✍️ajwa തിരക്കുകൾ പിടിച്ച മുംബൈ നഗരം.....എങ്ങും വണ്ടികളുടെ ഹോൺ മുഴങ്ങി കേൾക്കാം.....ആകാശം ഇരുട്ടി തുടങ്ങിയിരിക്കുന്നു...... "ഹാ.... ഡാ....... ഞാൻ ദേ ബസിൽ കയറി...... ഇനി ഫോണും ഓഫ് ചെയ്തു സുഖം ആയി നാട്ടിൽ എത്തുന്നത് വരെ ഉറങ്ങണം......രണ്ട് ദിവസം ആയി ബെഡ് കണ്ടിട്ട്......." "എങ്കിൽ ഞാൻ ബസ് ലാൻഡ് ആവുമ്പോ എത്താം.....അപ്പൊ ഹാപ്പി ജേർണി ആൻഡ് ഗുഡ് നൈറ്റ്......" "ഓകെ ഡാ..... ബൈ......" ഫോണും ഓഫ് ചെയ്തു കക്ഷി സീറ്റ് നമ്പർ ഉറപ്പ് വരുത്തി അവിടെ ഇരുന്നു..... ബാഗും വെച്ച് കർട്ടൻ നീക്കി സീറ്റ് നിവർത്തി കക്ഷി സുഖ നിദ്രക്കുള്ള തയാറെടുപ്പോടെ കിടന്നു....... കക്ഷി അവിടെ കിടന്ന് ഉറങ്ങട്ടെ.......!! ****************💃 "മോളെ....നീ ഇത് വരെ റെഡി ആയില്ലേ......" "ആയി..... ഞാൻ ദേ വരുന്നു മമ്മി......" ഡോർ ഓപ്പൺ ചെയ്ത് അവൾ മുന്നിൽ നിൽക്കുന്ന ഉമ്മച്ചിയെ നോക്കി ഒന്ന് ചിരിച്ചു.......കുപ്പി വള കിലുങ്ങും പോലെ ഉള്ള ആ ചിരിയിൽ അവരും ഒപ്പം ചിര...