Posts

നൂറക്ക് ഇത്ര ഭ്രാന്തോ യാസിയോട് | ✍️ NASEEBA |ഫുൾ പാർട്ട്‌

Image
👩നൂറക്ക് ഇത്ര ഭ്രാന്തോ 👦യാസിയോട്💘 Full Part "നമസ്ക്കാരം പ്രധാന വാർത്തയിലേക്ക് സ്വാഗതം... ഞാൻ  *യാസർ മുഹമ്മദ്*" നോക്കണ്ട മക്കളെ ഇത് ഇന്റെ വാപ്പയോ വാപ്പന്റെ വാപ്പയും ഒന്നും അല്ല കാണുന്നെ ഞാൻ തന്നെയാ...ഈ... കാരണം നമ്മക്ക് ഭയങ്കര മുഹബത്താണ്...വാർത്തയോട് അല്ല..ഈ വായിക്കുന്ന യാസിറിനോട്...അതായത് യാസിക്കയോട്.... മൂപ്പരെ ആ സംസാരം കേൾക്കാൻ എന്ത് രസാന്നറിയോ....നിങ്ങൾക്ക് ഒന്നും പറഞ്ഞാ മനസ്സിലാവൂല ഓനെ കണ്ടോണ്ടിരിക്കാനാണ് നമ്മള് ഈ വാർത്ത കാണുന്നത് തന്നെ.... "നൂറാ.....അനക്ക് ഇന്ന് ക്ലാസ് ഇല്ലേ...." നോക്കണ്ട മക്കളെ ഞാനാണ് ഡോറ...ച്ചെ നൂറ.. റസിയ എന്ന ഉമ്മയും നാഷിദ് എന്ന ഉപ്പയുടെയും മുത്ത് *നൂറാ ബിൻത് നാഷിദ്*  പിന്നെ ഇന്റെ വീട്ടിലുള്ളത് ഒരു കാക്കു ആണ് മൂപ്പര് ഭയങ്കര ഫയർ മാനാ....ഹി..ഹി...ചൂടനാ എന്നാ പറഞ്ഞത് ... MBBS ന് പഠിക്കാണ് പുള്ളി... സഹൽ എന്ന സഹലിക്ക... ഇതാണ് ഞങ്ങളുടെ ചെറിയ കുടുംബം ഇന്ന് ക്ലാസ് ഉണ്ടല്ലോ.....ഈ വാർത്ത കഴിഞ്ഞിട്ട് പോവാ അല്ലേ.... ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ  ആണ് സയൻസ്... മുടി ചീകലും ഫുഡ് കഴിക്കലും ഒക്കെ ഓനെ കണ്ട്കൊണ്ടാണ് ......അന്നെ ഞാൻ സ്വന്തം ആക്കും മോനെ.