Posts

എന്റെ മാഷ് 2 | ✍️ Aadhila Aadi | ഫുൾ പാർട്ട്‌

Image
❤️ എന്റെ മാഷ്  2 ❤️ ഫുൾ പാർട്ട്‌ *🥀PART 1* --------------------- "എടിയെ...ഇത് തന്നെയല്ലേ വീട്....." "ആഹ് ഇതെന്നെയാണ്....." "ഞാൻ ഈ വീട് മുൻപ് എവിടെയോ കണ്ട പോലെ...." "സ്വപ്നത്തിൽ ആവും...." "ശെരിയ....." എന്നും പറഞ്ഞു കൊണ്ട് ഞാൻ ആ വീടിന്ടെ മതിലിൽ വലിഞ്ഞു കയറി....എന്നിട്ട് താഴെ നിൽക്കുന്ന ആ കുരിപ്പിനെയും വലിച്ചു കയറ്റി....... "മീനുവേ നി നല്ലൊരു മതിൽ ചാട്ട കാരി ആണ് ട്ടോ.... ഭാവി കാണുന്നുണ്ട്...." "പോടി പിശാശ്ശേ...അല്ല നിനക്ക് അവന്റെ സോറി നിന്ടെ മാഷിന്റെ മുറി അറിയോ...." "ഇല്ല...." എന്നും പറഞ്ഞു അവൾ ഇരു ഷോൾഡറും പോക്കി ഇളിച്ചതും ഞാനവളെ ഒന്ന് ഇരുത്തി നോക്കി...ഇനിയിപ്പോ അവൾ മുറിയൊക്കെ കണ്ടു പിടിച്ചു അവളെ മാഷിനെ കാണുമ്പോഴേക് ടൈം എത്ര ആവും.... ഹോ...മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ....വല്ല ചെക്കന്മാരും ഉണ്ടായിരുന്നേൽ വായി നോക്കി എങ്കിലും സമയം കളായമായിരുന്നു... "എടി മീനുവേ...നി എന്ത് ചിന്തിച്ചു നിൽക... വാ അകത്തേക്ക് കയറാം...."  "എങ്ങനെ കയറും...." "തോ...അവിടെ ഒരു മരമത നേരെ ടറസിലേക് ഉള്ള