Posts

കല്ല്യാണം നിക്കാഹ് ആയപ്പോൾ | ✍️NASEEBA | ഫുൾ പാർട്ട്‌

Image
👰കല്ല്യാണം നിക്കാഹ്👸 ആയപ്പോൾ 💞 ഫുൾ പാർട്ട്‌ "നാദിറ ............ നാദിറ.........എണീക്കുന്നുണ്ടോ പെണ്ണേ നീ........" "ഉമ്മ.....കുറിച്ചൂടെ കഴിയട്ടെ " "ഇന്ന് തിങ്കളാഴ്ച ആണ്. നിനക്ക് ക്ലാസിൽ പോണ്ടെ"  "ഉമ്മാ ഞാൻ പോകാ" പെട്ടെന്നാണ് താഴേന്ന് ഇത്ത വിളിച്ചു പറഞ്ഞത്... "ആ പോകാനായോ മാഷിയേ ." "ഇന്ന് റെക്കോർഡ് വെക്കാൻ ഉണ്ട് " "ന്നാ നോക്കി പൊയ്ക്കോ" " ആ ഉമ്മ " സലാം പറഞ്ഞു മാഷിദ പോയി .എന്റെ ഇത്താത്ത ആണ് മാഷിദ ഡിഗ്രി ഫസ്റ്റ് ഇയറാ .പിന്നെ ഞാൻ നാദിറ +2 പഠിക്കാ .പിന്നെ ഒരിക്കാക്ക ഉണ്ട്  റാഷിദ് ഗൾഫിൽ ആണ് .ഇബ്രാഹിം (ഉപ്പ )ഫാത്തിമ (ഉമ്മ )ദമ്പതികളുടെ മൂന്നാമത്തെ കുട്ടി യാണ് ഞാൻ .    ഇങ്ങൾ ഇന്റെ സമയം ഇപ്പോ കളയും. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ. "ഉമ്മാ.......ചായ..." "അനക്ക് എന്താ താത്തയുടെ പോലെ നേരത്തെ എണീറ്റാൽ. മാഷി എല്ലാ പണിയും കഴിഞ്ഞാ കോളേജിൽ പോണത് " "ഉമ്മാ ഞാൻ നേരത്തെ എണീറ്റിരുന്നു.പിന്നെ അത്ര നേരത്തെ എണീറ്റിട്ട് പണി ഒന്നും ഇല്ലല്ലോ അതാ പിന്നെയും കിടന്നത്" "ആരെ പറഞ്ഞത് പണി ഇല്ലാ എന്ന്...