ആദ്യ പ്രണയം | അഫ്സൽ അബൂബക്കർ | ഫുൾ പാർട്ട്

ആദ്യ പ്രണയം ഫുൾ പാർട്ട് ഈ വാലെന്റൈൻസ് ഡേയ്ക്ക് എല്ലാ കൂട്ടുകാർക്കും വേണ്ടി എന്റെ ആദ്യത്തെ പ്രണയത്തെ കുറിച്ച് എഴുതാം .. ആദ്യത്തെ പ്രണയം നഷ്ടപ്രണയം എന്ന് ആരോ എവിടെയോ പറഞ്ഞ് കേട്ടിട്ടുണ്ട് .. ഇതും അതുപോലെ ഒരു നഷ്ടപ്രണയ കഥ യാണ് .. ഇത് തുടങ്ങുന്നത് എപ്പോളാണെന്ന് വെച്ചാൽ ഒരു ഏഴ് വർഷം മുന്നേ 2010 ഡിസംബർ 31 വൈകിട്ടാണ് .. അന്ന് ഞാൻ പ്ലസ്റ്റു പഠിക്കുന്ന കാലം .. ഫേസ്ബുക്ക് ഹിറ്റ് ആകുന്ന കാലം വാട്ട്സപ്പ് ഇന്ത്യയിൽ വരുന്നതിനി മുന്നെ.. അന്നൊക്കെ ഞങ്ങൾടെ കയ്യിൽ നോക്കിയയുടെ ബ്ലാക്ക് & വൈറ്റ് ടോർച്ച് സെറ്റ് ആയിരുന്നു .. കുറേ നീണ്ടു പോകുന്നില്ല .. അന്ന് വൈകിട്ട് ക്രിക്കറ്റ് കളിക്കാൻ പോകുമ്പോ ആയിരുന്നു എന്റെ മൊബൈലിലേക്ക് ഒരു മിസ്ഡ് കോൾ വന്നത് .. അറിയാത്ത നമ്പർ കാണുമ്പോ ഞങ്ങൾ ബോയ്സിന്റെ ഉള്ളിൽ ഒരു ലഡ്ഡു പൊട്ടും .. പടച്ചോനേ ഏതെങ്കിലും പൈങ്കിളി ആയിരിക്കണേ .. കളിയുടെ സമയം ആയത് കൊണ്ട് അപ്പൊ ഞാൻ തിരിച്ച് വിളിക്കാൻ പോയില്ല .. കളി കഴിഞ്ഞ് വിളിക്കാമെന്ന് വിചാരിച്ച് ഫോൺ പോക്കറ്റിൽ ഇട്ട് നേരെ ഗ്രൌണ്ടിലേക്ക് വിട്ടു .. പിന്നീട്...