Posts

Showing posts from March, 2024

നീയും ഞാനും | ഫുൾ പാർട്ട്‌ | ✍️ SHAMSEENA

Image
നീയും ഞാനും.. 🧡 Full Part ✍️shamseena 🧡നീയും ഞാനും ഏതുജന്മ നിലാവിൽകണ്ടുവോ.. നീല നീല രാക്കിനാപുഴയോരം നിന്നുവോ പറയാൻ... മൊഴി ഇഴകൾ കൊണ്ട്തുന്നും ഇരു മാനസം സദാ മിഴിയിൽ... തിരി തെളിയുമെന്നുമെ നീ...അനുരാഗ നാളമായ് നെഞ്ചിൻ എൻ നെഞ്ചിൻഅകമിടിയും നീ ചുടുനിനവും നീ മണ്ണിൽ ഈ മണ്ണിൽപകലിരവും നീ പൊരുളറിവും നീ🧡 "ഡീ അസത്തേ മര്യാദക്കത് ഓഫ്‌ ചെയ്ത് ട്യൂഷൻ ക്ലാസ്സിന് പൊക്കോ.." ഉണങ്ങിയ തുണികൾ കൊണ്ടുവെക്കുന്നതിനിടയിൽ ടിവി കണ്ടുകൊണ്ടിരിക്കുന്ന പാർവണ എന്ന പാറുവിനോട് അമ്മ പറഞ്ഞു.. "ഓ..പോകുവാ,, സമയം ആവുന്നല്ലേ ഉള്ളൂ,, മീര ഇതുവരേയും വന്നിട്ടില്ല.." പാറു വീണ്ടും ടീവിയിൽ ഒഴുകുന്ന ഗാനത്തിലേക്ക് ശ്രദ്ധ തിരിച്ചു.. അതിലെ ഓരോ ഭാഗങ്ങൾ കാണുമ്പോഴും അവളുടെ ഉള്ളിൽ ഒരാളുടെ മുഖം മിഴിവോടെ തിളങ്ങി നിന്നു.. ചുണ്ടിൽ ഒളിച്ചു വെച്ച ചിരിയോടെ കണ്ണുകളടച്ചിരുന്നു ആ മുഖം ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ആഴത്തിൽ പതിപ്പിച്ചു... " പാറു..പാറു..നീ വരുന്നുണ്ടോ..ഇല്ലേൽ ഞാൻ പോകുവേ.." വേലിക്കടുത്തു നിന്നും മീര വിളിച്ചു പറഞ്ഞു.. "ഓ. ദാ  വരുന്നെടി.. അമ്മേ,, ഇറങ്ങുവാണേ.. " ടിവി ഓഫ്‌ ചെയ്ത് സോഫയിൽ കിട...