എൻ ജീവനിൽ | ✍️ SHAMSEENA | ഫുൾ പാർട്ട്‌



എൻ ജീവനിൽ 🖤
Full Part 

✍️ shamseena


ഇതൊരു ഫാൻ ഫിഷൻ സ്റ്റോറിയാണ്.. കൂടെവിടെ എന്ന പരമ്പരയിലെ കഥാപാത്രങ്ങളെ ആസ്പതമാക്കിയാണ് ഇത് എഴുതുന്നത്.. ആ കഥയുമായി ഇതിന് യാതൊരു സാമ്യവും ഉണ്ടായിരിക്കില്ല.. തികച്ചും വ്യത്യാസ്തമായിരിക്കും.. സപ്പോർട്ട് ചെയ്ത് കൂടെയുണ്ടാവണം

***********

തന്റെ മുന്നിലിരിക്കുന്ന ഇരുപത് വയസ്സ് പോലും തികച്ചാവാത്ത പെൺകുട്ടിയെ അവർ അലിവോടെ നോക്കി... ശീതീകരിച്ച റൂമിനുള്ളിലും അവൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു... കണ്ണുകളിലും മുഖത്തും വിശാദ ഭാവം തളം കെട്ടി നിൽക്കുന്നുണ്ട്... മുടിയെല്ലാം പാറിപറന്ന് ആകെ മുഷിഞ്ഞാണ് ഇരുപ്പ്.. കയ്യിലുള്ള ചെറിയൊരു ബാഗ് മാറോടു ചേർത്ത് പിടിച്ചിട്ടുണ്ട്...

അരികിലേക്കൊരു ചായ കപ്പ് നീങ്ങുന്നത് കണ്ട് അവൾ തലയുയർത്തി നോക്കി... ആദ്യം തന്നെ കണ്ണിലുടക്കിയത് "dr.അതിഥി പത്മനാഭൻ.. Phsycolegist " എന്ന നെയിം ബോർഡ്‌ ആണ്.. അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ചായ കപ്പ് കൈനീട്ടി എടുത്തു...

"കുട്ടിയുടെ പേര്"

"സൂര്യ... സൂര്യ കൈമൾ " അല്പം ഇടർച്ചയോടെ അവൾ പറഞ്ഞു..

"കൈമൾ"

"അച്ഛനാണ് "

"ഇവിടെ എങ്ങനെ എത്തി..."

"അറിയില്ല...കിട്ടിയ ഒരു ട്രെയിനിൽ കയറിപ്പറ്റിയത... ലാസ്റ്റ് സ്റ്റേഷൻ ഇവിടെ ആയിരുന്നു.."

ചായ മുഴുവനും കുടിച്ചു തീർത്തുകൊണ്ട് സൂര്യ മറുപടി കൊടുത്തു...

"പേരെന്റ്സ്.."

"ആരുമില്ല തനിച്ചാണ് "

പെട്ടന്നായിരുന്നു അവളുടെ മറുപടി...

"ഓക്കേ... ദാ അവിടെ ഫ്രഷാവനുള്ള സൗകര്യങ്ങൾ ഉണ്ട്.. അങ്ങോട്ട് പൊയ്ക്കോളൂ.."

അഥിതി പറഞ്ഞുകൊണ്ട് കസേരയിലേക്ക് ചാഞ്ഞു... സൂര്യ കയ്യിലുള്ള ബാഗുമായി അങ്ങോട്ട് നടന്നു...

രാത്രിയിൽ ഹോസ്പിറ്റലിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വരുമ്പോഴാണ് ബസ്റ്റോപ്പിൽ തനിയെ ഒരുപെൺകുട്ടി ഇരിക്കുന്നത് കണ്ടത്.. താൻ കാർ ചെറുതായൊന്നു സ്ലോ ചെയ്ത് ഗ്ലാസ്‌ തുറന്നൊന്നു നോക്കി.. അപ്പോൾ തന്റെ അടുത്തേക്ക് ഓടി വന്നു കൂടെ വന്നോട്ടെ എന്ന് ചോദിച്ചു.. എന്തോ ആ സമയം എതിർക്കാൻ തോന്നിയില്ല.. കൂടെ കൂട്ടി... ഇടയ്ക്കിടെ പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു...ആരെയോ ഭയക്കുന്നത് പോലെ...

ചിന്തകൾ പിറകിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ കാളിങ് ബെൽ അടിയുന്ന ശബ്ദം കേട്ടു... അവിടെ നിന്നും എഴുന്നേറ്റ് പോയി ഡോർ തുറന്നു...

കയ്യിൽ സ്റ്റേതെസ്കോപ്പും പിടിച്ചൊരു ചെറുപ്പക്കാരൻ..

"സോറി അമ്മ ഇത്തിരി ലേറ്റ് ആയി"

"മ്മ് ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു.. കയറ് "

അവൻ അതിഥിയുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് അകത്തേക്ക് നടന്നു.. അപ്പോഴാണ് തങ്ങളെ ഉറ്റുനോക്കി കൊണ്ട് ഒരു പെൺകുട്ടി ടേബിളിനടുത്തായി നിൽക്കുന്നത് കണ്ടത്.. അവളെ കണ്ടതും അവന്റെ നെറ്റിച്ചുളിഞ്ഞു.. അവൻ അമ്മയെ നോക്കി കണ്ണുകൾ കൊണ്ട് ആരാണെന്ന് ചോദിച്ചു...

"സൂര്യ കൈമൾ "

അതിഥി പുഞ്ചിരിയോടെ മറുപടി പറഞ്ഞു..

"ഇയാൾ ഇവിടെ.."

"ബസ്റ്റോപ്പിൽ തനിയെ ഇരിക്കുവായിരുന്നു... ഞാൻ കൂടെകൂട്ടി.. ബാക്കിയൊക്കെ വഴിയേ ചോദിക്കാം.." അതിഥി സൂര്യയെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു..


"Anyway iam "dr.ഋഷികേശ് ആദിത്യൻ.." ഇവിടെ സിറ്റി ഹോസ്പിറ്റലിൽ ഗൈനക് വിഭാഗത്തിൽ വർക്ക്‌ ചെയ്യുന്നു.. "

അവളുടെ നേരെ കൈ നീട്ടികൊണ്ട് അവൻ പറഞ്ഞു.. അവളും തിരികെ മടിച്ചു മടിച്ചു കൈ കൊടുത്തു..

"ബാക്കിയൊക്കെ പിന്നെയാവാം.. നീ പോയി ഫ്രഷായി വാ ഡിന്നർ കഴിക്കാം.. സൂര്യക്കും വിശക്കുന്നുണ്ടാവും "

"Ok അമ്മ.. Just five minutes "

പറഞ്ഞുകൊണ്ട് ഋഷി സ്റൈർ കയറിപ്പോയി.. മുകളിലേക്കെത്തിയപ്പോൾ സൂര്യയെ തിരിഞ്ഞു നോക്കിയൊന്ന് പുഞ്ചിരിച്ചു...

********
ഫുഡ്‌ ടേബിളിൽ കൊണ്ടുവന്നു വെക്കാൻ സൂര്യയും അതിഥിയെ ഹെല്പ് ചെയ്തു.. രണ്ടുപേരും ഇരുന്ന് പ്ലേറ്റ് എടുക്കുമ്പോഴാണ് ഋഷി വരുന്നത്... അവൻ വന്നു അതിഥിയുടെ അടുത്തായി ഇരുന്നു.. പ്ലേറ്റ് എടുത്ത് ചപ്പാത്തിയും കറിയും ഒഴിച്ചു...

"തന്റെ സ്ഥലം എവിടെയാ "

കഴിക്കുന്നതിനിടയിൽ ഋഷി സൂര്യയോട് ചോദിച്ചു...

"കണ്ണൂർ "

"അവിടെ നിന്നും ഇവിടെ വരെ "

അവൻ ചോദ്യം പാതിയിൽ നിർത്തി...

"സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി കിട്ടിയ ട്രെയിനിൽ കയറിയത.. അപ്പോൾ അത് എവിടേക്കാണെന്നോ ഒന്നും ചിന്തിച്ചില്ല... എങ്ങനെയും അവരുടെ കയ്യിൽ നിന്ന് രക്ഷപെട്ടാൽ മതിയെന്നായിരുന്നു.."

"ആരുടെ "

ഋഷി ചോദിക്കാൻ നിന്നതും അഥിതി അവന്റെ കയ്യിൽ പിടിച്ചുകൊണ്ടു വേണ്ട എന്ന് തല ചലിപ്പിച്ചു.. പിന്നെ അവൻ ഒന്നും മിണ്ടിയില്ല..

"എഴുനേൽക്കുവാണോ"

ഭക്ഷണം പാതിയിൽ നിർത്തി എഴുനേൽക്കുന്നത് കണ്ട സൂര്യയെ നോക്കി അഥിതി ചോദിച്ചു..

"മതി മേഡം "

പറഞ്ഞുകൊണ്ട് പാത്രവുമായി അവൾ  അടുക്കളയിലേക്ക് പോയി..
*******

"സൂര്യ ഈ റൂം യൂസ് ചെയ്‌തോളൂ...ബാഗ് ദാ ആ ഷെൽഫിലേക്ക് വെച്ചോളൂ..ഇനി ഒറ്റക്ക് കിടക്കാൻ പേടിയുണ്ടെങ്കിൽ എന്റെ കൂടെ കിടക്കാം.."

"വേണ്ട മേഡം ഞാൻ ഇവിടെ കിടന്നോളാം "

"മ്മ് ശെരി... അതേയ് ഈ മേഡം വിളി വേണ്ട.. കുട്ടിയും ഋഷി വിളിക്കുന്നപോലെ അമ്മേ എന്ന് വിളിച്ചോളൂ "

"അത്.. എന്നാ ഞാൻ ഡോക്ടറമ്മേന്ന് വിളിച്ചോട്ടെ "

"ഇഷ്ടമുള്ളത് വിളിച്ചോ... എന്നാ വാതിലടച്ചോ.. ഗുഡ്നൈറ്റ്‌ "

"ഗുഡ് നൈറ്റ്‌.."

അവൾ ഡോർ അടച്ചു കട്ടിലിലേക്ക് കിടന്നു.. ഒരുപാട് നാളായുള്ള അലച്ചിൽ കാരണം നല്ല ക്ഷീണം ഉണ്ടായിരുന്നു... അതുകൊണ്ട് കിടന്നതേ അവൾ ഉറങ്ങി... നാളുകൾക്കു ശേഷമുള്ള ഒരു സുഖ നിദ്ര..

********

വാതിലിൽ തട്ടുന്ന ശബ്‍ദം കേട്ടാണ് അവൾ കണ്ണുകൾ തുറന്നത്.. അഴിഞ്ഞു കിടന്നമുടി വാരിക്കെട്ടി കൊണ്ട് ചെന്ന് വാതിൽ തുറന്നു...

കയ്യിൽ ഒരു ഹാൻഡ്‌ബാഗും കുറച്ച് ഫയൽസും പിടിച്ചുകൊണ്ടു അഥിതി നിൽക്കുന്നുണ്ട്...

"ഞാൻ ഹോസ്പിറ്റലിൽ പോകുവാണ്..പതിനൊന്നു മണിക്കാണ് ഒപി.. അതിന് മുന്നേ വേറെ ഒന്ന് രണ്ടിടങ്ങളിൽ കൂടി കയറണം അതുകൊണ്ട് ഞാൻ ഇറങ്ങുവാ.. എന്ത് സഹായത്തിനും മറിയാമ്മ ചേട്ടത്തിയുണ്ട് താഴെ അവരോട് പറഞ്ഞാൽ മതി.. പോയിട്ട് വരാട്ടോ.."

അവളുടെ കവിളിൽ പതിയെ തലോടികൊണ്ട് പറഞ്ഞു.. അവളും തലയാട്ടി സമ്മതം അറിയിച്ചു.. അത് കണ്ടതും ഫോണെടുത്തു ആരുടെയോ നമ്പർ ഡയൽ ചെയ്തുകൊണ്ട് ചെവിയിൽ വെച്ചു താഴേക്ക് പോയി..കുറച്ച് കഴിഞ്ഞപ്പോൾ കാർ സ്റ്റാർട്ട്‌ ചെയ്യുന്ന സൗണ്ട് കേട്ടു...

അവൾ വേഗം തന്നെ ഫ്രഷായി താഴേക്ക് പോയി... ഹാളിൽ ആരെയും കാണാഞ്ഞപ്പോൾ അടുക്കളയിലേക്ക് നീങ്ങി..അവിടെ കണ്ടു ചട്ടയും മുണ്ടും ഉടുത്തൊരു സ്ത്രീ പുറം തിരിഞ്ഞു നിന്ന് ജോലി ചെയ്യുന്നത്.. അവർ എന്തിനോ വേണ്ടി തിരിഞ്ഞതും പിറകിൽ നിൽക്കുന്ന സൂര്യയെ കണ്ടു..

"മോളാണോ അഥിതി കുഞ്ഞിന്റെ അകന്ന ബന്ധത്തിൽ പെട്ട കൊച്ച്.."

അവർ ചോദിച്ചതും അവൾക്കാദ്യം എന്ത് പറയണമെന്ന് മനസ്സിലായില്ല.. പിന്നെ ഡോക്ടറമ്മ അങ്ങനെയായിരിക്കും പറഞ്ഞിരിക്കുന്നതെന്ന് കരുതി അതേയെന്ന രീതിയിൽ തലയാട്ടി..

"കഴിക്കാൻ എടുക്കട്ടെ..." മറിയാമ്മ വീണ്ടും ചോദിച്ചു..അതിനും അവൾ തലയാട്ടി..

"എന്റെ കർത്താവേ എന്ത് പറഞ്ഞാലും ഈ കൊച്ച് തലയിട്ടാട്ടുവാണല്ലോ... ഇതിന്റെ വായിൽ നാവും ഇല്ലേ "

ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് മറിയാമ്മ കാസറോളുമായി ഡൈനിംഗ് ഹാളിലേക്ക് നടന്നു... രണ്ടുപേരും ഒരുമിച്ചിരുന്നു തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു...കഴിക്കുന്നതിനിടയിൽ മറിയ ചേട്ടത്തിയുടെ വീട്ടിലുള്ളവരെ പറ്റിയും മറ്റുമൊക്കെ പറഞ്ഞുകൊടുത്തു സൂര്യക്ക്...


അല്ലറ ചില്ലറ കൈ സഹായവുമായി അവൾ മറിയാമ്മയുടെ കൂടെ കൂടി ഉച്ച ഭക്ഷണവും കഴിക്കൽ കഴിഞ്ഞപ്പോൾ അവൾ മുകളിലേക്ക് പോയി... കുറച്ചുനേരം കിടന്നു... പിന്നെ മടുപ്പ് തോന്നിയപ്പോൾ അവിടെ നിന്നും എഴുന്നേറ്റ് റൂമിനു പുറത്തേക്കിറങ്ങി..മുകളിൽ രണ്ട് റൂം ആണ് ഉള്ളത്.. താഴെയുള്ള റൂമിലാണ് ഡോക്ടറമ്മ കിടക്കുന്നത്... അവൾ മുകളിലുള്ള മറ്റേ മുറി തുറന്നു നോക്കി... നല്ല അടുക്കും ചിട്ടയുമുള്ള വൃത്തിയുള്ള എല്ലാവിധ സൗകര്യങ്ങളോടും കൂടിയ മുറി..അവൾ ഉള്ളിലേക്ക് പ്രവേശിച്ചു..ഒരു ടേബിളിൽ കട്ടിയുള്ള ഏതൊക്കെയോ മെഡിക്കൽ ബുക്സ് അടുക്കി വെച്ചിട്ടുണ്ട് അതിലൂടെ വെറുതെ വിരലോടിച്ചു...അടുത്തായി ഋഷിയുടെ ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്..അപ്പോഴാണ് മറ്റൊരു ഷെൽഫിൽ നിറയെ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നത് കണ്ടത്.. എല്ലാം മലയാളത്തിൽ ഉള്ളവയാണ്.. അതിൽ നിന്ന് ഇഷ്ടപ്പെട്ട ഒരു പുസ്തകം എടുത്ത് അവിടെ കണ്ട സോഫയിൽ പോയിരുന്നു.. മെല്ലെ പുസ്‌തകം തുറന്നു..നാസികയിലേക്ക് അടുപ്പിച്ചു ആഞ്ഞൊന്ന് ശ്വാസം വലിച്ചു..അതിന്റെ മണം മനസ്സിന്റെ അടിത്തട്ടിലേക്കിറങ്ങി ചെന്നു..രണ്ട് വർഷങ്ങൾക്കിടയിൽ ഉപേക്ഷിച്ച തന്റെ ഇഷ്ടങ്ങളിൽ ഒന്ന്... ഏറെ പ്രിയപ്പെട്ടത്.. അവൾ ഓരോ താളും മറിച്ച് വായന തുടങ്ങി.. അക്ഷരങ്ങളോട് അന്നും ഇന്നും അടങ്ങാത്ത പ്രണയമാണ്...പകുതിയിലേറെ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു പിന്നെ എപ്പോഴോ അവിടെ തന്നെ കിടന്നുറങ്ങി..
**********
റൂം തുറന്നു കിടക്കുന്നത് കണ്ടപ്പോൾ ഋഷി സംശയത്തോടെ അകത്തേക്ക് കടന്നു.. അപ്പോഴാണ് സോഫയിൽ കിടന്നുറങ്ങുന്ന സൂര്യയെ കണ്ടത്.. ഒരു പുസ്തകം മാറോടു ചേർത്ത് പിടിച്ചിട്ടുണ്ട്.. നിഷ്കളങ്കമായി ഉറങ്ങുന്ന ഒരു കൊച്ചു പെൺകുട്ടി.. അവളെ തന്നെയങ്ങനെ നോക്കി നിൽക്കുമ്പോഴാണ് അരികിൽ ആരുടെയോ സാമീപ്യം അറിഞ്ഞത്.. നോക്കിയപ്പോൾ അഥിതിയാണ്..

"നീ ഇവിടെ നിൽക്ക് ഞാൻ സൂര്യയെ വിളിക്കാം "
അവർ അവളെ വിളിക്കാനായി അവനെ മറികടന്നു..

"വേണ്ടമ്മ.. വിളിക്കണ്ട.. ആൾ നല്ല ഉറക്കത്തിലാണ്.. ഞാൻ അപ്പുറത്തെ റൂമിൽ പോയി ഫ്രഷായിക്കോളാം.. അമ്മ കാബോഡിൽ നിന്ന് എന്റെ ഡ്രസ്സ്‌ എടുത്തേ.."

അവൻ റൂമിനു പുറത്തേക്കിറങ്ങി.. അഥിതിയും അവളുടെ കയ്യിലുള്ള പുസ്തകം മാറ്റി ഒരു ഷീറ്റെടുത് പുതപ്പിച്ചു കൊണ്ട് വാതിൽചാരി പുറത്തേക്ക് നടന്നു..

********
കണ്ണ് തുറന്നപ്പോൾ മുറിയിലെ ഇരുട്ട് കണ്ട് സൂര്യ ആകെ ഭയന്നു... അവൾ ചാടി പിടഞ്ഞെണീക്കാൻ തുടങ്ങിയപ്പോഴേക്കും മുറിയിൽ വെട്ടം വീണിരുന്നു... അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു...വാതിലിനടുത്തേക്ക് നോക്കി...

ഇരുകൈകളും മാറിൽ പിണച്ചു കെട്ടി കുസൃതിയോടെ തന്നെ നോക്കി ചിരിക്കുന്നുണ്ട് ഋഷി... അവളും തിരികെ നേർമയിൽ ഒന്ന് ചിരിച്ചു... പിന്നീടാണ് സ്ഥലകാല ബോധം വന്നത്.. വേഗം തന്നെ അവിടെ നിന്നെഴുന്നേറ്റു മുടിയെല്ലാം ഒതുക്കി വെച്ചു..

"സോറി.. ഞാ.. ഞാൻ അറിയാതെ.. ബോറടിച്ചപ്പോ.. കയറി.. യതാ.. ഇ.. ഇനി ചെയ്യില്ല "

വിറച്ചുകൊണ്ട് അവൾ പറഞ്ഞു നിർത്തി.. പിന്നെ അവനെ നോക്കാതെ പുറത്തേക്കോടൻ തുടങ്ങി.. അപ്പോഴേക്കും അവൻ അവളുടെ കൈകളിൽ പിടുത്തമിട്ടിരുന്നു..

"എവിടെക്കാ ഓടുന്നെ.. ഞാൻ പറഞ്ഞോ തന്നോടിവിടെ കയറരുതെന്ന്.."

അവളെ പിറകിലേക്ക് വലിച്ചു അവൻ ചോദിച്ചു..

ഇല്ല എന്നർത്ഥത്തിൽ അവൾ തല ചലിപ്പിച്ചു..

"ഇല്ലല്ലോ.. അപ്പൊ തനിക്ക് ഞാൻ ഇല്ലാത്ത ഏത് സമയത്തും ഈ റൂം യൂസ് ചെയ്യാം.. ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാം.. കേട്ടല്ലോ "

"മ്മ് " അവൾ വീണ്ടും മൂളിക്കൊണ്ട് തലയാട്ടി..

"എന്ത് ചോദിച്ചാലും തലയാട്ടിക്കോണം അല്ലാതെ വാ തുറന്ന് ഒന്നും മൊഴിയരുത് "

ഋഷി ഇത്തിരി ദേഷ്യത്തോടെ തന്നെയാണ് പറഞ്ഞത്..അത്കേട്ടപ്പോൾ കണ്ണുകൾ നിറച്ചു കൊണ്ടവൾ നിന്നു..

"ഋഷി "

അവൻ വേറെന്തോ പറയാൻ വേണ്ടി വന്നതും അഥിതിയുടെ ശാസന നിറഞ്ഞ സ്വരം അവിടെ മുഴങ്ങിയിരുന്നു..

"സൂര്യ വാ.. അവനങ്ങനെയാ പെട്ടന്ന് ദേഷ്യം വരും കുട്ടി അത് കാര്യമാക്കേണ്ട.."

അതിഥി നടക്കുന്നതിനിടയിൽ അവളെ പറഞ്ഞു സമാധാനിപ്പിച്ചു...

ഡെയിനിങ് ടേബിളിൽ അവളെ ഇരുത്തി അഥിതി തന്നെ ഭക്ഷണം വിളമ്പിക്കൊടുത്തു.. ഭക്ഷണം വേണ്ട എന്ന് തോന്നുന്നുണ്ടെങ്കിലും ഡോക്ടറമ്മക്ക് വിഷമമാവേണ്ട എന്ന് വിചാരിച്ചു ഒരു ചപ്പാത്തി മാത്രം കഴിച്ചെണീറ്റു..

മുറിയിലേക്ക് വന്നു ഡോർ ലോക്ക് ചെയ്തു.. ഒന്ന് ഫ്രഷ് ആയി ബെഡിൽ വന്നു കിടന്നു.. ചിന്തകൾ ഏറി വന്നു... ഇത്ര സമയമായിട്ടും ആരും തന്നോട് ഒന്നിനെ പറ്റിയും ചോദിച്ചില്ലല്ലോ എന്നത് അവളിൽ അതിശയം നിറച്ചു... തികച്ചും അടുത്തൊരാളോട് പെരുമാറുന്നത് പോലെയാണ് എല്ലാവരും തന്നോട് ഇടപഴകുന്നത്.. ചിന്തകൾക്ക് കടിഞ്ഞാണിട്ടു കൊണ്ട് നിദ്രയെ പുൽകി..


ചുറ്റും കൂറ്റാ കൂരിരുട്ട്.. അതിൽ ദിശയറിയാതെ അലയുന്ന ഒരുവൾ.. ആരൊക്കെയോ അവളുടെ അടുത്തേക്ക് അട്ടഹാസത്തോടെ ഓടിയടുക്കുന്നുണ്ട്... അവരെല്ലാം അവളുടെ ചുറ്റും കൂടി അലമുറയിട്ടു... അവളെ ആഴമുള്ള ഒരു ഗർത്ഥത്തിലേക്ക് തള്ളിയിട്ടു...


"ആ..."

നിലവിളിച്ചു കൊണ്ട് സൂര്യ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു.. അവൾ നന്നായി വിയർത്തിട്ടുണ്ടായിരുന്നു... ശ്വാസോച്ഛാസം ഉച്ചത്തിലായി.. അടുത്തിരുന്ന ടേബിളിലെ ജഗ്ഗിലെ വെള്ളം കയ്യെത്തിച്ചെടുത്തു വായിലേക്ക് ഒഴിച്ചു.. കുടിച്ചു കഴിഞ്ഞ് ജഗ് അവിടെ തന്നെ വെച്ച് വീണ്ടും കിടക്കാൻ നിന്നപ്പോൾ വാതിൽ ആരോ മുട്ടുന്നത് കേട്ടു...

വാതിൽ തുടരെ തുടരേയുള്ള മുട്ട് കേട്ടതും സൂര്യ എണീറ്റ് ചെന്ന് വാതിൽ തുറന്നു..ഒരു അരികിലേക്ക് നീങ്ങി നിന്നു..

"എന്തിനാ താൻ നിലവിളിച്ചേ"

വാതിൽ തുറന്നപാടെ ഋഷി ചോദിച്ചു..

"ഒരു സ്വപ്നം കണ്ടതാ "

കഴുത്തിലെ വിയർപ്പ് തുള്ളികൾ ഒപ്പിയെടുത്ത് കൊണ്ട് സൂര്യ മറുപടി നൽകി..

"Are you ok "

വീണ്ടും അവൻ ചോദിച്ചു..

"മ്മ് "അവൾ തലയാട്ടി..

"എന്നാ കിടന്നോ.. ആരോ നിലവിളിക്കുന്നത് പോലെ തോന്നി അതാണ് വന്നു നോക്കിയേ..ok ഗുഡ് നൈറ്റ്‌ "

അവൻ പോയതും സൂര്യ വാതിലടച്ചു.. ഭയാനകമായ ആ സ്വപ്നം വീണ്ടും മുന്നിൽ തെളിയുന്നു.. ഭീതിപ്പെടുത്തുന്ന പലരാത്രികളും കണ്മുന്നിൽ കൂടി ഓടി മറയുന്നു.. അവൾ തലയിണ മടിയിലെടുത്തു വെച്ച് കട്ടിലിന്റെ ഹെഡ് റെസ്റ്റിലേക്ക് ചാരിയിരുന്നു..

എന്നാണ് ഭഗവാനെ ഈ വേദനകളിൽ നിന്നെനിക്കൊരു മോക്ഷം ലഭിക്കുന്നത്

അവൾ വേദനയോടെ ചോദിച്ചു.. നിറഞ്ഞുവന്ന മിഴികൾ പൂട്ടി...
*********
പിറ്റേന്ന് ഹോസ്പിറ്റലിലേക്ക് പോവുമ്പോൾ അഥിതി സൂര്യയെയും കൂടെ കൂട്ടി... പോവുന്ന വഴിയിൽ അവളുടെ എഡ്യൂക്കേഷൻ ക്വാളിഫിക്കേഷനെ പറ്റിയെല്ലാം ചോദിച്ചിരുന്നു.. ഡിഗ്രി കംപ്ലീറ്റ് ചെയ്തു എന്ന ഉത്തരത്തിൽ അവൾ മറുപടിയൊതുക്കി...

എന്തൊക്കെയോ പ്രശ്നങ്ങൾ സൂര്യക്കുള്ളതായി അഥിതിക്ക് തോന്നി.. സന്ദർഭം ഒത്തുവരുമ്പോൾ ചോദിക്കാമെന്നവർ മനസ്സിൽ കണക്ക് കൂട്ടി..

വാഹനം ടൌൺ കടന്ന് ഇടറോഡിലേക്ക് തിരിഞ്ഞു... അധികം വീടുകൾ ഒന്നുമില്ല.. പേരിനു മാത്രം ഒന്നോ രണ്ടോ വീടുകൾ.. ബാക്കി ഭാഗങ്ങളെല്ലാം മരങ്ങളാൽ നിറഞ്ഞിട്ടുണ്ട്... നേരം പുലർന്നിട്ടധികം ആവാത്തത് കൊണ്ട് തന്നെ കിളികളുടെ കലപില ശബ്ദം ആ ഇടവഴി നീളെ ഉണ്ടായിരുന്നു.. സൂര്യ ചുറ്റുമുള്ള കാഴ്ചകൾ ശ്രദ്ധിച്ചുകൊണ്ട് പുറത്തേക്ക് കണ്ണു നട്ടിരുന്നു... ഒരു കൊച്ചു കുട്ടിയെപ്പോലെ..

തുറന്നിട്ട ഒരു വലിയ ഗേറ്റിനുള്ളിലൂടെ കാർ അകത്തേക്ക് പ്രവേശിച്ചു...അവൾ ചുറ്റുമോന്ന് കണ്ണോടിച്ചു... ചെറിയ ഒരു ഇരുനില കെട്ടിടം.. ചുറ്റും പേരറിയാത്ത പൂവുകളാലും മരങ്ങളാലും നിറഞ്ഞിരിക്കുന്നു.. അകത്തേക്ക് പ്രവേശിക്കുന്തോറും പൂക്കളുടെ സുഗന്ധം അവിടെയാകെ നിറഞ്ഞു... സൂര്യ അവയുടെ സുഗന്ധം ആസ്വദിക്കാൻ എന്നപോലെ ശ്വാസം ഉള്ളിലേക്ക് വലിച്ചു പിടിച്ചു...അഥിതി  ചിരിച്ചു കൊണ്ട് കാർ ആ കെട്ടിടത്തിനു മുന്നിൽ ബ്രേക്കിട്ടു നിർത്തി... ഡോർ തുറന്ന് പുറത്തിറങ്ങി സൂര്യയും ഒപ്പം തന്നെയിറങ്ങി.. കഴുത്തിലൂടെ ഇട്ട ഷാൾ ഒന്നൂടെ വലിച്ചിട്ടുകൊണ്ട് സൂര്യ അവരുടെ കൂടെ പോയി...

കയ്യിൽ മരുന്നുകളും ഇൻജെക്ഷനും മറ്റും നിറച്ച ട്രെയുമായി ഇളം റോസ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച അറ്റെന്റേഴ്‌സും നഴ്സുമാരും അവരുടെ മുന്നിലൂടെ കടന്നുപോയി.. അഥിതിയോട് അവരെല്ലാം ചിരിച്ചുകൊണ്ട് ഗുഡ്മോർണിംഗ് വിഷ് ചെയ്തു... അഥിതിയും നിറഞ്ഞ പുഞ്ചിരിയോടെ മറുപടി നൽകുന്നുണ്ട്..ഇതെല്ലാം പുതുതായി കാണുന്ന കാഴ്ചകൾ പോലെ സൂര്യ നോക്കികണ്ടു..


കുറച്ച് കൂടി മുന്നോട്ട് പോയതും ആരുടെയൊക്കെയൊ നിലവിളികളും പൊട്ടിച്ചിരികളും അടക്കി പിടിച്ചുള്ള സംസാരമെല്ലാം അവിടെ മുഴങ്ങി കേട്ടു... അടുത്തേക്ക് ചെല്ലുന്തോറും അവ വ്യക്തമായി കേൾക്കാമായിരുന്നു...

പിന്നീട് കടന്നു ചെന്നത് ഒരു നീളമുള്ള ഇടനാഴിയിലേക്കാണ്... അതിനിരുവശത്തും ഇരുമ്പ് കൊണ്ട് തീർത്ത  വാതിലുകൾ കൊണ്ട് ബന്ധിതമായ റൂമുകൾ കാണാം. അതിനുള്ളിൽ നിന്നാണ് ഭീതിപ്പെടുത്തുന്ന രീതിയിലുള്ള ഒച്ചപ്പാടുകൾ കേൾക്കുന്നതെന്ന് അവൾക്ക് മനസ്സിലായി.. ഓരോ മുറിയിലേക്കും പാളി നോക്കി കൊണ്ട് മുന്നോട്ട് നടന്നു..പെട്ടന്നൊരു അലറി വിളിയോടെ ഒരു ഇരുമ്പുവാതിൽ ശക്തിയിൽ കുലുങ്ങി.. അതിൽ ഭയന്ന സൂര്യ അതിഥിയുടെ കൈകളിൽ മുറുകെ പിടിച്ചു അവരോട് ചേർന്നു.. പക്ഷേ ഇതെല്ലാം കണ്ടിട്ടും യാതൊരു ഭാവ വ്യത്യാസവും കൂടാതെ അഥിതി മുന്നോട്ട് നടന്നു കൊണ്ടിരുന്നു..

ആ നടത്തം അവസാനിച്ചത് വിശാലമായ ഒരു മുറിയുടെ മുന്നിലാണ്..വാതിൽ തല്ലിതുറന്ന് കൊണ്ട് അഥിതി അകത്തേക്ക് പ്രവേശിച്ചു.. പുറകെ തന്നെ ദച്ചുവും... അപ്പോൾ കണ്ടു വെളിച്ചം കണ്ണിൽ തട്ടിയതിന്റെ അസ്വസ്ഥതയിൽ ഒരു കൈ കൊണ്ട് മുഖം മറച്ചു നീരസം പ്രകടിപ്പിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെ.. തീരെ മെല്ലിച്ച ശരീരം.. മുടിയെല്ലാം പാറിപറന്നു മുഖത്തേക്ക് വീണിട്ടുണ്ട്.. കുറച്ച് കഴിഞ്ഞതും ആ പെൺകുട്ടി മുഖത്തുനിന്നും കൈ മാറ്റി.. കുട്ടിത്തം തുളുമ്പുന്ന മുഖം.. പക്ഷേ എവിടെയൊക്കെയോ തന്റെ മുഖത്തുള്ളതുപോലുള്ള ഒരു വിശാദഭാവം സൂര്യക്ക് കാണാനായി..

ആ പെൺകുട്ടിയുടെ മുന്നിലുള്ള രണ്ട് കസേരയിൽ അവൾക്കഭിമുഖമായി സൂര്യയും അഥിതിയും ഇരുന്നു.. ആ പെൺകുട്ടി അവരെ രണ്ടുപേരെയും മാറി മാറി നോക്കുന്നുണ്ട്..

"എന്റെ കുഞ്ഞെവിടെ.."

അവരെ നോക്കി വളരെ ശാന്തതയോടെ ആ പെൺകുട്ടി ചോദിച്ചു.. ചോദ്യത്തിൽ സംശയം തോന്നിയ സൂര്യ അഥിതിയെ ഒന്ന് നോക്കി.. ഈ ചോദ്യം പ്രതീക്ഷിച്ചതുപോലെയാണ് അവരുടെ മുഖഭാവം..

"ഞാൻ പ്രസവിച്ച  എന്റെ കുഞ്ഞേവിടെയെന്ന്.. "

അതൊരു അലർച്ചയായിരുന്നു.. അപ്പോഴേക്കും ആ പെൺകുട്ടിയുടെ സമനില തെറ്റിത്തുടങ്ങിയിരുന്നു.. അവൾ ഒരു ഭ്രാന്തിയെ പോലെ മുടിയിലെല്ലാം കൈകൾ കോർത്തു ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി... അത് കണ്ടപ്പോൾ സൂര്യയിൽ ഭയം ഉടലെടുത്തു.. അവൾ ഇരുന്നിടത്തു നിന്നും ചാടിഎണീറ്റു  ..


"Relax അമൃത "

കിതക്കുന്ന പെൺകുട്ടിയുടെ അരികിൽ പോയി പതിയെ മുതുകിൽ തടവികൊണ്ട് അതിഥി പറഞ്ഞു.. പക്ഷേ അതൊന്നും അവളുടെ കാതിൽ എത്തിയില്ല.. എന്റെ കുഞ്ഞ്.. എന്റെ കുഞ്ഞെന്ന് അവളുടെ മനസ്സും നാവും ഒരുപോലെ അലറിവിളിച്ചു...


"തന്റെ കുഞ്ഞു ഇന്നീ ലോകത്തിൽ ജീവിച്ചിരിപ്പില്ല.. അവൾ അങ്ങ് ദൈവത്തിന്റെ അടുത്ത് സന്തോഷത്തോടെ അമൃതയെ നോക്കിയിരിപ്പുണ്ട് "

അത് കേട്ടപ്പോൾ അവളൊന്ന് ശാന്തയായി...

"മോളായിരുന്നോ??... എന്നെപോലെ ആയിരുന്നോ?? "

വീണ്ടും നൂറായിരം ചോദ്യങ്ങളാൽ അവൾ അതിഥിയെ വലയം ചെയ്തു..


"മോളായിരുന്നു നിന്നെപ്പോലെ ഒരു കൊച്ചു സുന്ദരി "അഥിതി അവളുടെ ചോദ്യത്തിന് വ്യക്തമായി മറുപടി നൽകി..


"എങ്കിൽ ഞാൻ എൻറെ മോൾടെ അടുത്തോട്ടു പൊയ്ക്കോട്ടേ.. അവിടെ ചെല്ലുമ്പോൾ എനിക്ക് എന്റെ അമ്മയെയും കാണാലോ.. ഞാൻ പൊയ്ക്കോട്ടേ മാഡം"

പറഞ്ഞുകൊണ്ട് അമൃത അവിടെനിന്നും ഓടാൻ തുനിഞ്ഞു..

"ഏയ്‌.. അമൃത. ഇപ്പോഴല്ല... തന്റെ അസുഖമൊക്കെ മാറിയിട്ട് നമുക്ക് പോവാം... ഇല്ലെകിൽ അമ്മക്ക് സങ്കടവില്ലേ..."

"ആ അത് ശെരിയാണല്ലോ.. എന്നാ എന്റെ അസുഗം വേഗം മാറ്റി താ ഡോക്ടറെ.."

"നമുക്കത് വേഗം മാറ്റാട്ടോ..മോൾ ഇപ്പോ അവിടെ വന്നിരുക്ക്... ഡോക്ടർ പറയട്ടെ"

അഥിതി അവളെയും കൊണ്ട് അവിടുള്ള കസേരയിൽ ഇരുന്നു.

ഇരുവരുടെയും സംഭാഷണം ശ്രവിച്ചു കൊണ്ട് സൂര്യ കുറച്ച് മാറിനിന്നു..

"മോൾക്കിനി പഠനം തുടരണ്ടേ.."

അഥിതി ആ പെൺകുട്ടിയുടെ കുട്ടിത്തം നിറഞ്ഞു നിൽക്കുന്ന മുഖത്തേക്ക് നോക്കി ചോദിച്ചു..

""വേണം..10 th exam എഴുതണം.. കഴിഞ്ഞ തവണ എഴുതാൻ പറ്റിയില്ല അപ്പോഴേക്കുമല്ലേ വാവ ഉണ്ടായേ.."


അവളിൽ നിന്നും പുറത്തേക്ക് വന്ന വാക്കുകൾ സൂര്യയിൽ അമ്പരപ്പ് നിറച്ചു.. കാരണം പതിനേഴു വയസ്സുപോലും  തികച്ചില്ല ആ  പെൺകുട്ടിക്ക്.. അവൾ ഒരു കുഞ്ഞിന് ജന്മം കൊടുത്തെന്നു പറഞ്ഞാൽ അത് വിശ്വസിക്കാൻ ഇത്തിരി പാടായിരുന്നു..അതിഥിയുടെ ശബ്‍ദമാണ് സൂര്യയെ ചിന്തകളിൽ നിന്ന് പുറത്ത് കൊണ്ടുവന്നത്..


"എന്നാ വേഗം റെഡിയാവ് നമുക്ക് ഇപ്പോൾ തന്നെ പുറപ്പെടാം വീട്ടിലേക്ക് "

വീടെന്ന് കേട്ടതും എല്ലാവരിലും ഉണ്ടാവുന്ന സന്തോഷമൊന്നും ആ പെൺകുട്ടിയുടെ മുഖത്ത് സൂര്യക്ക് കാണാൻ ആയില്ല....


"എന്നെ അവിടെ കൊണ്ട് വിടല്ലേ ഡോക്ടർ.. അയാൾ വീണ്ടും എന്നെ "


പറഞ്ഞുകൊണ്ട് അമൃത മുഖം പൊത്തി കരഞ്ഞു..

"Cooldown അമൃത... കുട്ടിക്ക് ഇഷ്ടമുണ്ടെൽ മാത്രമേ അവിടെയാക്കൂ "

അവളെ സമാധാനിപ്പിക്കാൻ എന്നോണം അഥിതി പറഞ്ഞു...

"എന്നാ നമുക്ക് പോയാലോ "

അഥിതി പറഞ്ഞതും ആ പെൺകുട്ടി തലയാട്ടി.. അവളെയും കൂട്ടി അവർ പുറത്തേക്ക് നടന്നു... ഇടനാഴിയിലൂടെ നടക്കുമ്പോൾ അവളെ നോക്കി സെല്ലിൽ ഉള്ളവരെല്ലാം ചിരിക്കുകയും സന്തോഷത്തോടെ എന്തൊക്കെയോ ഒച്ചപ്പാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്... മുന്നോട്ട് നടക്കുമ്പോഴാണ് അമൃതയെ ഒരു വയസ്സായ സ്ത്രീ കയ്യിൽ പിടിച്ചു നിർത്തി...


"കുഞ്ഞിനേയും കൊണ്ട് എന്നെ കാണാൻ വരുമോ "

അവർ ചോദിച്ചു...അവൾ തലയാട്ടികൊണ്ട് സമ്മതമറിയിച്ചു.. അപ്പോൾ അവർ ഒരു പിടി മിട്ടായി അവളുടെ നേരെ നീട്ടി... അവൾ അത് മേടിച്ചുകൊണ്ട് അതിൽ നിന്നോടുത്ത് റാപ്പർ കളഞ്ഞു ആ സ്ത്രീയുടെ വായിലേക്ക് വെച്ചുകൊടുത്തു.. അവർ പല്ല് പോയ തൊണ് കൊണ്ട് ആ മിട്ടായിയുടെ മധുരം നുണഞ്ഞിറക്കി... അത് കണ്ടപ്പോൾ അവരുടെ മൂക്കിൻ തുമ്പിലൊന്ന് കുസൃതിയോടെ പിടിച്ചുവലിച്ചുകൊണ്ട് അതിഥിയുടെ കൂടെ നടന്നു.. ഫ്രണ്ട് ഡോറിനടുത്തെത്തിയതും അറ്റെൻഡർ ചെറിയ ഒരു ബാഗുമായി അടുത്തേക്ക് വന്നു.. അഥിതി മേഡം അത് വാങ്ങി കാറിന്റെ ടിക്കിയിൽ വെച്ചു...എല്ലാവരും കയറിയതും കാർ ടൌൺ ലക്ഷ്യം വെച്ച് നീങ്ങിതുടങ്ങി...

ആ യാത്ര അവസാനിച്ചത് ഒരു കൊച്ചു വീടിന്റെ മുന്നിലാണ്.. അവർ ഇറങ്ങി.. വണ്ടിയുടെ ശബ്‍ദം കേട്ട് നൈറ്റി ധരിച്ച ഒരു സ്ത്രീയും കൂടെ രണ്ട് പെൺകുട്ടികളും ഇറങ്ങി വന്നു.... അതിഥിയെ കണ്ടതും ആ പെൺകുട്ടികൾ ഓടി വന്നു പുണർന്നു.. അവരെയും കൊണ്ട് അകത്തേക്ക് പോയി... ഉമ്മറത്തെ കസേരയിൽ അവർ ഇരുന്നു.. അപ്പോഴേക്കും ചായയുമായി ആ സ്ത്രീ വന്നിരുന്നു...


ചായ കുടിച്ചുകൊണ്ട് തന്നെ അവിടുത്തെ വിശേഷങ്ങൾ ചോദിച്ചറിയുന്നുണ്ട് അഥിതി..പിന്നെ അവരെ മാറ്റി നിർത്തികൊണ്ട് എന്തൊക്കെയോ പറഞ്ഞു...

"ഇനി ഇതാണ് നിന്റെ വീട്.. ഇത് നിന്റെ അമ്മയും ചേച്ചിമാരും.. നാളെ മുതൽ സ്കൂളിൽ പോയി തുടങ്ങണം... എല്ലാം ഞാൻ ശെരിയാക്കിയിട്ടുണ്ട്.. എന്താവശ്യത്തിനും ഈ ചേച്ചിമാരുണ്ടാവും കൂടെ "

അമൃതയെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു അഥിതി സൂര്യയെയും കൊണ്ട് അവിടെ നിന്നും യാത്ര തിരിച്ചു..

ടൗണിലെ തിരക്കിനിടയിലൂടെ വാഹനം മുന്നോട്ട് പോയി... സിഗ്നൽ കാണിച്ചപ്പോൾ അഥിതി കാർ നിർത്തി...



"ആരാണ് ഡോക്ടറമ്മേ ആ പെൺകുട്ടി.. ഇത്ര ചെറു പ്രായത്തിൽ എങ്ങനെ അവൾ അമ്മയായി "


തന്റെ ആകാംഷക്ക് വിരാമമിട്ടുകൊണ്ട് സൂര്യ ചോദിച്ചു..അതിനൊരു ചിരി മാത്രമായിരുന്നു അതിഥിയുടെ മറുപടി..

വാഹനം കുറച്ചൂടെ മുന്നോട്ട് പോയി.. ആളുകൾ അധികം ഇല്ലാത്ത ഒരു ചായക്കട കണ്ടതും അഥിതി കാർ ഒതുക്കി.. എന്നിട്ട് അവിടെപ്പോയി രണ്ടുചായ കൊണ്ടുവന്നു... എന്നിട്ടടുത്തുള്ള ഒരു മരച്ചുവട്ടിൽ പോയിരുന്നു.. സൂര്യയും അവരുടെ അടുത്തായി ഇരുന്നു...

"ആ പെൺകുട്ടി ആരാണെന്നറിയാമോ..she is rape victim.."

അകലെയുള്ള ഒരു ബിന്ദുവിൽ ദൃഷ്ടിയൂന്നി അതിഥി പറഞ്ഞു..

"ഡോക്ടർ "

വിശ്വസിക്കാനാകാത്ത പോലെ സൂര്യ വിളിച്ചു...


"Yes.. She was brutually abused by her father "

"What "

ഏറിയ അമർശത്തോടെ അഥിതി പറഞ്ഞതും സൂര്യ ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റിരുന്നു..

"വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടല്ലേ..അപ്പോൾ അച്ഛനിൽ നിന്ന് അയാളുടെ ചോരയെ ഉദരത്തിൽ ചുമന്നു പ്രസവിക്കേണ്ടി വന്ന അവസ്ഥയെ പറ്റിയൊന്ന് ചിന്തിച്ചു നോക്കൂ.."

"ഡോക്ടർ "

അവരിൽ നിന്നും കേട്ട വാർത്തയുടെ തരിപ്പിൽ ആയിരുന്നു അപ്പോഴും സൂര്യ..

"ഇപ്പോൾ അമൃതക്ക് 16 വയസ്സ് മാത്രമേ പ്രായമുള്ളൂ... അവൾക്കിനിയും ജീവിതം മുന്നോട്ട് കിടക്കുകയാണ്... ആ കുഞ്ഞിന് വേണ്ടി അവൾ ഈ ജീവിതം കളയണോ..

അവളുടെ പതിനാലാമത്തെ വയസ്സിൽ തുടങ്ങിയതാണ് അവളുടെ അച്ഛനിൽ നിന്നുള്ള ശാരീരികമായുള്ള പീഡനം..

അമ്മ കെട്ടിട്ടം പണിക്കു പോയാണ് ഇവളെയും അയാളെയും നോക്കിയിരുന്നത്.. ദിവസം നാലുകാലിൽ വരുന്നത് കൊണ്ട് തന്നെ ആരും ജോലിയൊന്നും കൊടുത്തിരുന്നില്ല..

ഇവളുടെ പതിമൂന്നാം വയസ്സിൽ അമ്മ ഒരു ബിൽഡിങ്ങിന്റെ മുകളിൽ നിന്നും വീണു നട്ടെല്ല് തകർന്നു കിടക്കുവാണ്..

അതിന് ശേഷം അയാൾ സ്ഥിരമായി ജോലിക്ക് പോയി തുടങ്ങി.. സ്വബോധത്തോടെ വീട്ടിൽ വരാൻ തുടങ്ങി.. അപ്പോഴൊന്നും അയാളുടെ പെരുമാറ്റത്തിൽ ഇങ്ങനൊരു വൈകൃതം ഉള്ളതായി ആർക്കും തോന്നിയില്ല..

ഉറക്കത്തിനിടയിൽ ആരോ അവളുടെ ഉടുപ്പ് പൊക്കിയതറിഞ്ഞ് കണ്ണു തുറന്ന് നോക്കി.. അടുത്ത് അച്ഛനെ കണ്ടപ്പോൾ അവൾ ഭയന്ന് ഓടാൻ ശ്രമിച്ചു... പക്ഷെ അയാൾ ബലമായി ആ പിഞ്ചു ശരീരത്തെ പിച്ചി ചീന്തി.. അലറി വിളിക്കാൻ പോലും കഴിയാതെ ആ കുഞ്ഞു അവിടെ കിടന്നു പിടഞ്ഞു.. അമ്മക്ക് നിസ്സഹായയായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ...

തുടർന്നുള്ള ദിവസങ്ങളിലും അയാൾ ഇത് തുടർന്നു പുറത്തു പറഞ്ഞാൽ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി..

പീഡനം സഹിക്കാതെ വന്നപ്പോൾ അവൾ ശക്തമായി എതിർത്തു.. അതിന് അയാൾ ചെയ്തതെന്തെന്നോ തളർന്നു കിടക്കുന്ന സ്വന്തം അമ്മയെ ആ മകളുടെ മുന്നിലിട്ട് യാതൊരു ദയയും കൂടാതെ.."

ബാക്കി പറയാൻ ആവാതെ അഥിതി കണ്ണുകൾ ഇറുകെ പൂട്ടി... കുറച്ച് നിമിഷത്തിന് ശേഷം വീണ്ടും തുടർന്നു...

സ്കൂളിൽ ഒരു ദിവസം തലകറങ്ങി വീണ അമൃതയെ ടീച്ചേഴ്സെല്ലാം കൂടി ഹോസ്പിറ്റലിൽ എത്തിച്ചു... ഡ്യൂട്ടി ഡോക്ടർക്ക് എന്തോ സംശയം തോന്നി ഋഷിയെ വിളിപ്പിച്ചു... അപ്പോഴാണ് ആ കുട്ടി പ്രേഗ്നെന്റ് ആണെന്ന് അറിയുന്നത്..

എല്ലാവരും മാറി മാറി ചോദിച്ചു എങ്ങനെ സംഭവിച്ചു എന്ന്.. ആരോടും ഒന്നും പറഞ്ഞില്ല..
അവസാനം ഋഷി എന്നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു..ഞാൻ അവളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി അതിൽ നിന്നറിഞ്ഞു സ്വന്തം അച്ഛനാണ് ഇതിനുത്തരവാദിയെന്ന്..

അപ്പോഴത്തെ ആ കുട്ടിയുടെ അവസ്ഥ വളരെ ദയനീയമായിരുന്നു.. തുടർന്നുള്ള പരിശോധനയിൽ അറിഞ്ഞു നാല് മാസം കഴിഞ്ഞിട്ടുണ്ട് ഉള്ളിൽ തുടിക്കുന്ന ജീവന്റെ വളർച്ചയെന്ന്... ആർക്കും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ..അബോർഷൻ എന്നൊരു ഓപ്ഷൻ അവിടെ എടുക്കാൻ സാധിക്കുമായിരുന്നില്ല.. കാരണം ആ പെൺകുട്ടിയുടെ ജീവൻ തന്നെ നഷ്ടമായേക്കാം... അവസാനം അതിനെ പ്രസവിക്കാൻ തന്നെ അവൾ തീരുമാനമെടുത്തു..

പിന്നീട് അയാൾക്കെതിരെ കേസ് എടുത്തു പോക്സോ നിയമ പ്രകാരം... അമ്മയെ ഒരു ഹോം കെയർ സെന്ററിലേക്ക് മാറ്റി... അമൃതയെ ഇവിടെ അടുത്ത് തന്നെയുള്ള മഠത്തിലാക്കി... അവിടെയുള്ള ഒരു പറ്റം കന്യാസ്ത്രീകളായിരുന്നു പിന്നീടവളെ നോക്കിയിരുന്നത്...

ഡെലിവറി ടൈം അടുത്തെത്താറായപ്പോൾ അവളുടെ പെരുമാറ്റത്തിൽ ചില അസ്വാഭാവികതകൾ അവർക്ക് തോന്നി.. എന്നെ അറിയിച്ചു.. പരിശോധനകൾക്കൊടുവിൽ അവളുടെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി മനസ്സിലായി... തുടർന്നവളെ ഇപ്പോഴുള്ള ഹോസ്പിറ്റലിലേക്ക് മാറ്റി..

"ഒമ്പതാം മാസം അവൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി...അപ്പോഴേക്കും തീർത്തും അവളുടെ സമനില തെറ്റിയിരുന്നു.. കുഞ്ഞിനെ ഒരു നോക്കുപോലും അവളെ കാണിക്കാതെ മക്കളില്ലാത്ത ഒരു ദമ്പതിമാർക്ക് കൊടുത്തു... അവളുടെ ഭാവി സുരക്ഷിതമാക്കാൻ...

വീണ്ടും ആരോടും മിണ്ടാതെ ഒരു വർഷത്തോളം ആ നാലു ചുവരുകൾക്കുള്ളിൽ അവൾ കഴിഞ്ഞു... ഭൂതകാലത്തിന്റെ കൈപ്പുള്ള ഓർമ്മകൾ അവളിൽ നിന്നും മായ്ച്ചു കളഞ്ഞു ഒന്നൊഴികെ... ഒരു കുഞ്ഞിന് താൻ ജന്മം നൽകിയിട്ടുണ്ടെന്ന് ഏത് അബോധാവസ്ഥയിലും അവൾക്ക് ഓർമയുണ്ടായിരുന്നു...

അവൾ ജീവിക്കട്ടെ ആരുടേയും കഴുകൻ കണ്ണുകൾ അവളിൽ പതിയാതെ.. പഠിച്ചു മുന്നേറട്ടേ.. നാളെ ഈ ലോകം തന്നെ കീഴടക്കിയെന്നിരിക്കും അവൾ.. അത്രക്കും ടാലെന്റ്റ് ഉള്ള കുട്ടിയാണ്... ഏറ്റവും സുരക്ഷിതമായ രണ്ട് കൈകളിൽ ആണ് ഞാൻ അവളെ ഏൽപ്പിച്ചിരിക്കുന്നത്.. എന്റെ കടമ ഇവിടെ അവസാനിച്ചു.. അവളുടെ അമ്മക്ക് കൊടുത്ത വാക്ക് ഞാൻ പാലിച്ചു.."

അത്രയും പറഞ്ഞുകൊണ്ട് അഥിതി സൂര്യയെ നോക്കി....

പക്ഷേ അവൾ അതിഥിയുടെ വാക്കുകളിലൂടെ അവളെ തന്നെ കാണുകയായിരുന്നു..കുറച്ച് നാൾ മുൻപ് വരെയുള്ള വേദനകൾ സമ്മാനിച്ച ദിവസങ്ങളിലേക്ക് അവളുടെ ഓർമ്മകൾ പോയി...മിഴികളിൽ കൂടി ചുടു കണ്ണീർ ഒഴുകി..


"സൂര്യ "

തറഞ്ഞിരിക്കുന്ന അവളെ അഥിതി കുലുക്കി വിളിച്ചു...

"ഹാ "

ഞെട്ടികൊണ്ട് അവൾ വിളി കേട്ടു..


"പോയാലോ... ഒരു മഴക്ക് സാധ്യത കാണുന്നുണ്ട്.."

അഥിതി അവിടെ നിന്നും എഴുന്നേറ്റു.. സൂര്യയും അവരുടെ കൂടെ പോയി...

കാറിലിരിക്കുമ്പോഴും സൂര്യയുടെ കണ്ണുകൾ പുറത്തെ കാഴ്ചകളിൽ ഉടക്കി തന്നെ നിന്നിരുന്നു.. അവൾ ഒന്നും തന്നെ അഥിതിയോട് സംസാരിച്ചില്ല... അവളുടെ മാറ്റം ശ്രദ്ധിക്കുകയായിരുന്നു അഥിതി.. അവരുടെ ഉള്ളിൽ ചില സംശയങ്ങൾ മുളപൊട്ടി...

********

വീട്ടിൽ എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു..ഉമ്മറത്തു ലൈറ്റ് കണ്ടു...

ഋഷി വന്നിട്ടുണ്ടാവുമെന്ന് അഥിതി സൂര്യയോട് പറഞ്ഞു..

അകത്തേക്ക് ചെന്നപ്പോൾ അടുക്കളയിൽ നിന്നും തട്ടും മുട്ടും കേൾക്കുന്നുണ്ട്..

"ആൾ പാചകത്തിലാണെന്ന് തോന്നുന്നു..ഇടക്കിങ്ങനെ ഒരു വട്ടുണ്ട്

ചിരിയോടെ പറഞ്ഞു അഥിതി സൂര്യയെയും കൊണ്ട് അടുക്കളയിലേക്ക് നടന്നു...

എന്തിനോ വേണ്ടി തിരിഞ്ഞ ഋഷി ഇരുവരെയും കണ്ടു.

"ഹാ അമ്മ വന്നോ... എന്നാൽ വേഗം ചെന്ന് ഫ്രഷായി വാ രണ്ടാളും ഞാൻ നല്ല ചപ്പാത്തിയും കുറുമയും  ഉണ്ടാക്കിയിട്ടുണ്ട്.."


ഋഷി കൈ കഴുകി പ്ലേറ്റും എടുത്ത് ഡെയിനിങ് ടേബിളിലേക്ക് നടന്നു..


******

സൂര്യയും അഥിതിയും ഫ്രഷായി വന്നു ഡെയിനിങ് ടേബിളിൽ ഇരുന്നു... ഋഷി തന്നെ ഫുഡ്‌ രണ്ട് പേർക്കും സെർവ് ചെയ്തു...

"എങ്ങനുണ്ട് "

കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഋഷി ചോദിച്ചു..

"Not bad "

അഥിതി അവനെ നോക്കി പറഞ്ഞു..അവൻ സൂര്യയുടെ മറുപടിക്കായി കാത്തു... അത് മനസ്സിലായെന്ന പോലെ അവൾ പറഞ്ഞു...

"നന്നായിട്ടുണ്ട് "

പറഞ്ഞുകൊണ്ട് ഒരു പീസ് എടുത്ത് വായിൽ വെച്ചതും അവൾക്ക് ഉള്ളിൽ നിന്നും എന്തോ ഉരുണ്ട് വായിലേക്ക് വരുന്നത് പോലെ തോന്നി.. വാ പൊത്തി കൊണ്ട് വാഷ് ബേസിനരികിലേക്ക് ഓടി.. അഥിതി പുറകെ ചെന്നുകൊണ്ട് പുറം ഉഴിഞ്ഞു കൊടുത്തു....


കഴിച്ചത് മൊത്തം ഒമിറ്റ് ചെയ്തു കളഞ്ഞു..വായും മുഖവും കഴുകി കൊണ്ട് തിരിഞ്ഞു.. ആദിയോടെ നോക്കി നിൽക്കുന്നുണ്ട് അഥിതിയും ഋഷിയും... അവൾ അവരെ നോക്കിയൊന്ന് ചിരിച്ചു..

"ഒന്നുല്ല... ഒരുപാട് ട്രാവൽ ചെയ്തില്ലേ അതിന്റെയാണ് "

അവർ എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ സൂര്യ അങ്ങോട്ട് പറഞ്ഞുകൊണ്ട് കഴിച്ച പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് നടന്നു...

അടുക്കളയിൽ ചെന്ന് അവിടെയെല്ലാം ഒതുക്കി.. അഥിതിയും ഋഷിയും എതിർത്തെങ്കിലും അവൾ റൂമിൽ പോകാൻ കൂട്ടാക്കിയില്ല... അവിടെയെല്ലാം നേരെയാക്കി ലൈറ്റും ഓഫ്‌ ചെയ്ത് ഹാളിലേക്ക് വന്നു...

അവിടെ ആരെയും കാണാഞ്ഞിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് ഉമ്മറത്തു നിന്നും സംസാരം കേട്ടത്.. അവൾ അവിടേക്ക് നടന്നു വാതിലിനടുത്ത് നിന്ന് പുറത്തേക്ക് എത്തിനോക്കി.. അങ്ങോട്ട് പോകണമോ വേണ്ടയോ എന്ന സംശയത്തിൽ നിന്നു.. അവളുടെ പരുങ്ങൽ കണ്ട് ഋഷി അവളെ കൈനീട്ടി അടുത്തേക്ക് വിളിച്ചു...അവൾ മടിയോടെ അവിടേക്ക് നടന്നു... അതിഥിയുടെ അടുത്തായി ഇരുന്നു...

"താൻ ഏതുവരെ പഠിച്ചു " ഋഷി

"ഡിഗ്രി കംപ്ലീറ്റഡ് ആണ് "

"എവിടെ ആയിരുന്നു "

"ചെന്നൈ "

"ഫാമിലി മുഴുവനും അവിടെയാണോ "

"അല്ല കണ്ണൂർ ആയിരുന്നു ഇപ്പോൾ ഒരു നാലഞ്ചു വർഷമായി ചെന്നൈ ആണ് "

"ആരൊക്കെയുണ്ട് വീട്ടിൽ "

ഋഷി വീണ്ടും ചോദിച്ചു..

"അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി, അവരുടെ ഹസ്ബന്റ് "

"നീയെന്താടാ ഒരുമാതിരി പോലീസ് മുറയിൽ ചോദിക്കുന്നെ "

ഋഷിയുടെ ചോദ്യത്തിലുള്ള നീരസം അഥിതി പ്രകടിപ്പിച്ചു...

"Nothing അമ്മ. ചോദിക്കണമെന്ന് തോന്നി.. ചോദിച്ചു.. അത്രേ ഉളളൂ..."

വീണ്ടും എന്തോ ചോദിക്കാൻ വന്നതും ഋഷിയുടെ ഫോൺ അടിച്ചതും ഒരുമിച്ചായിരുന്നു..


"ഹെലോ... "

..........

"എന്താ സിസ്റ്റർ... Any emergency "

.........

"Ok ഞാനിപ്പോൾ  തന്നെ എത്താം "

ഋഷി ഫോൺ കട്ട്‌ ചെയ്ത് അവിടെ നിന്നും എഴുന്നേറ്റു.. തിടുക്കത്തിൽ അകത്തേക്ക് നടക്കാനൊരുങ്ങി..

"എന്താ ഋഷി "

അഥിതി ചോദിച്ചു...

"ഒരു emergency കേസ്...പേഷ്യന്റിന് ബ്ലീഡിങ് ഉണ്ട് ഉടനെ ഒരു ഓപ്പറേഷൻ വേണം... ഇല്ലേൽ അമ്മയ്ക്കും കുഞ്ഞിനും അപകടമാണ്.."


ഋഷി തിടുക്കത്തിൽ മുകളിലേക്ക് പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വന്നു കൊണ്ട് കാറും എടുത്ത് വേഗത്തിൽ പോയി...

ഋഷി പോയതും അവർ വാതിലും അടച്ചുകൊണ്ട് പോയി കിടന്നു...

കിടന്നിട്ടും സൂര്യക്ക് ശരീരത്തിന് ഒരു സുഖം തോന്നിയില്ല എന്തൊക്കെയോ ആസ്വസ്ഥ തോന്നുന്നുണ്ടായിരുന്നു.. എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവക്കുറക്കം വന്നില്ല..

ഋഷിയുടെ റൂമിൽ നിന്നും എടുത്ത പുസ്തകവുമായി അവൾ കട്ടിലിലേക്ക് ചാരിയിരുന്നു..

വായിക്കുന്നതിനിടയിൽ എപ്പോഴോ കണ്ണുകൾ നിദ്രയെ പുൽകി...
*******
ക്ലോക്കിന്റെ ശബ്‍ദമാണ് അവളുടെ ഉറക്കത്തിനെ തടസ്സപ്പെടുത്തിയത്... ഒന്ന് മൂരി നിവർന്നു കൊണ്ട് സൂര്യ കട്ടിലിൽ നിന്നും എഴുന്നേറ്റു... ഫ്രഷാവാൻ വേണ്ടി പോയി.. ബ്രഷ് ചെയ്യുമ്പോൾ മഞ്ഞ നിറത്തിലുള്ള വെള്ളം ഒമിറ്റ് ചെയ്തു.. തളർന്നു കൊണ്ടവൾ വാഷ് ബേസിൽ കൈകളൾ താങ്ങി നിന്നു...

എങ്ങനെയൊക്കെയോ കുളിച്ചു ഫ്രഷായി താഴേക്ക് പോയി... ഹാളിലെ സോഫയിൽ ഋഷി കിടപ്പുണ്ട്.. ഇന്നലെ രാത്രിയിൽ എപ്പോഴോ വന്നു കിടന്നതായിരിക്കണം.. അവൾ അവനെയൊന്ന് നോക്കി അടുക്കളയിലേക്ക് നടന്നു...

മറിയ ചേട്ടത്തി വന്നിട്ടില്ലായിരുന്നു.. കുറച്ചൂടെ കഴിയും വരാൻ... അവൾ ഒരു പാത്രം എടുത്തു ചായക്കുള്ള വെള്ളം വെച്ചു.. അത് തിളച്ചപ്പോൾ പാകത്തിനുള്ള മധുരവും പൊടിയും ചേർത്ത് രണ്ട് കപ്പുകളിലേക്ക് പകർന്നു..

ഒന്നവിടെ വെച്ച് മറ്റേ കപ്പുമായി ഹാളിലേക്ക് പോയി.. അപ്പോഴേക്കും ഋഷി ഉണർന്നിട്ടുണ്ടായിരുന്നു... അവൾ ചായ അവനു നേരെ നീട്ടി... ഒരു പുഞ്ചിരിയോടെ അവൻ അത് വാങ്ങി ചുണ്ടോട് ചേർത്തു..

"കൊള്ളാലോ ചായ"

ചായകപ്പുയർത്തി ഋഷി പറഞ്ഞു..

അവൾ പകരമായി ഒന്ന് ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക്‌ തന്നെ പോയി.... ചായ എടുത്ത് കുടിച്ചു.. ഒരിറുക്ക് കഴിച്ചപ്പോഴേക്കും അവൾക്ക്‌ എന്തോ അത് പിന്നെ കുടിക്കാൻ തോന്നിയില്ല.. അത്പോലെ ബേസിലേക്ക് ഒഴിച്ചു കളഞ്ഞു കപ്പ് കഴുകുന്നതിനിടയിൽ ആണ് മറിയ ചേട്ടത്തിയുടെ ശബ്ദം കേട്ടത്... ഹാളിലിരിക്കുന്ന അഥിതി ഡോക്ടറോട് സംസാരിച്ചുകൊണ്ടാണ് വരവ്... കയ്യിലുള്ള സഞ്ചി സ്ലാബിൽ വെച്ചു സൂര്യയെ നോക്കിയൊന്ന് ചിരിച്ചു എന്നിട്ടവരുടെ ജോലികളിലേക്ക് തിരിഞ്ഞു...

അതിനിടയിലെല്ലാം ഓരോ വിശേഷങ്ങൾ പറയുന്നുണ്ട്..

"എന്റെ മൂത്ത മോൾക്ക് വിശേഷമുണ്ട്.. ഇന്നലെയാണ് അറിഞ്ഞേ... അതോണ്ട് കാലത്തൊന്ന് അവിടെ വരെ പോയി അതാ വൈകിയേ... ഒത്തിരി നാൾ കാത്തിരുന്നു കർത്താവ് കൊടുത്തതാ എന്റെ മോൾക്ക്... ഇതിനെങ്കിലും ആയുസ്സിട്ട് കൊടുത്താൽ മതിയായിരുന്നു "

മറിയ ചേട്ടത്തി പറഞ്ഞു..

വിശേഷം എന്ന് കേട്ടതും സൂര്യയുടെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി...

അവൾ ഒന്നും പറയാതെ മുകളിലെ മുറിയിലേക്ക് ഓടി പോയി.. അവളുടെ ഓട്ടം കണ്ട് ഇതെന്ത് കൂത്തെന്നുള്ള രീതിയിൽ മറിയ ചേട്ടത്തി നോക്കി നിന്നു.. റൂമിൽ ചുമരിൽ തൂക്കിയിട്ടിരുന്ന കലണ്ടറിൽ അവൾ കണ്ണുകൾ പായിച്ചു... ഒരു സംഖ്യയിൽ കണ്ണുകളുടക്കിയതും അവളുടെ കൈ അറിയാതെ വയറിനെ പൊതിഞ്ഞു
🖤🖤🖤🖤🖤🖤🖤

"ഹെലോ അണ്ണാ "

"കിട്ടിയോടാ അവളെ "

"ഇല്ലണ്ണാ.. ഞങ്ങൾ മൂന്നാല് ദിവസമായി ഇവിടെയെല്ലാം നോക്കുന്നു അവൾ രക്ഷപെട്ടെന്ന തോന്നുന്നേ "

"ച്ചി.. നിർത്തെടാ ###@#@@@ ആ പുന്നാര മോളെയും കൊണ്ടല്ലാതെ നീയൊന്നും ഈ നാട്ടിൽ കാല് ചവിട്ടില്ല.. വംശി ദേവരാജ് ആണ് പറയുന്നേ..മനസ്സിലായല്ലോ "

"മനസ്സിലായണ്ണ "

"എന്നാ ഫോൺ വെച്ചോ എന്നിട്ടവളെ പോയി എന്ന് കണ്ടുപിടിക്ക് "

"ശെരിയണ്ണാ "

"സൂര്യ "

വംശി അലറി..

"നീ ഏത് പാതാളത്തിൽ പോയൊളിച്ചാലും നിന്നെ ഞാൻ കണ്ടുപിടിച്ചിരിക്കും.. നിന്റെ ജീവിതം എന്നിൽ എരിഞ്ഞു തീരാൻ ഉള്ളതാണ് "

ക്രോധമായ മുഖത്തോടെ അയാൾ പറഞ്ഞു.. കയ്യിലുള്ള ഫോൺ എറിഞ്ഞുടച്ചു..

"വംശി "

ദേവരാജ് അലറി..

"എന്ത് ഭ്രാന്താണ് നീയി കാണിക്കുന്നേ..."

"അതെ ഭ്രാന്താണ് എനിക്ക്.. അവളാണ് എന്റെ ഭ്രാന്ത് ...സൂര്യ.. എനിക്ക് വേണം അവളെ "

മുടിയിൽ കൈകൾ കൊരുത്തവൻ അലറി..

"രണ്ട് വർഷം അവൾ നിന്റെ കൂടെ അല്ലായിരുന്നോ... എന്നിട്ടും മടുത്തില്ലേ നിനക്കവളെ "

അയാൾ പുച്ഛഭാവത്തിൽ ചോദിച്ചു...

"മിണ്ടിപ്പോകരുത്... ജനിപ്പിച്ച തന്തയാണെന്ന് ഞാൻ ചിലപ്പോൾ മറക്കും "

തീക്ഷണമായ കണ്ണുകളോടെ പറഞ്ഞു..

അയാൾ ഒന്നും പറയാതെ അകത്തേക്ക് തിരിഞ്ഞു നടന്നു..
******

അവളുടെ കൈകൾ അറിയാതെ ഉദരത്തിലേക്ക് നീണ്ടു...ഇവിടെ ഒരു ജീവൻ തുടിക്കുന്നുണ്ടോ...സന്തോഷത്തിന് പകരം അവളുടെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി... തളർന്നുകൊണ്ടാ ബെഡിലേക്ക് ഇരുന്നു... നേരിയ വെളിച്ചം വീണ വഴികളിലെല്ലാം വീണ്ടും ഇരുളാൽ മൂടപ്പെട്ടിരിക്കുന്നു... മുമ്പോട്ട് ഇനിയെന്ത്?? അതൊരു ചോദ്യ ചിന്നമായി നിന്നു...

*********
സൂര്യ ഋഷിയുടെ വീട്ടിൽ വന്നിട്ടിപ്പോൾ രണ്ടാഴ്ച കഴിഞ്ഞു.. ഇടയ്ക്കിടെ അതിഥിയോടൊപ്പം പുറത്ത് പോയും മറിയചേട്ടത്തിയുടെ കൂടെ അടുക്കളയിൽ സഹായിച്ചും അവൾ ദിവസങ്ങൾ തള്ളി നീക്കി.. പക്ഷേ അവളുടെ കഥ അവരുടെ മുന്നിൽ ഒരു സമസ്യയായി തന്നെ തുടർന്നു.. അവൾ തന്നെ സ്വയം എല്ലാം തങ്ങളുടെ മുന്നിൽ വെളിപ്പെടുത്തട്ടെ എന്നവർ വിചാരിച്ചു...

അങ്ങനെയിരിക്കെ ഒരു അവധി ദിവസം വന്നു.. ഋഷിയും അഥിതിയും വീട്ടിലുണ്ട്.. അവധി ദിവസം ആയത് കൊണ്ട് തന്നെ മറിയ ചേട്ടത്തി അടുക്കളയിൽ തിരക്കിട്ട പാചകത്തിലാണ്... കൂടെ സൂര്യയും ഉണ്ട്..

"നമുക്കൊന്ന് അമ്പലത്തിൽ പോയാലോ സൂര്യ "

അഥിതി വന്നു ചോദിച്ചു.. കൂടെ ഋഷിയും ഉണ്ട്

"ആ... ഞാൻ ഇപ്പോ വരാം.. ഈ ഡ്രസ്സ്‌ ഒന്ന് ചേഞ്ച്‌ ചെയ്യട്ടെ "

കൈ ഇട്ടിരുന്ന ടോപ്പിൽ തന്നെ തുടച്ചുകൊണ്ടവൾ മുകളിലേക്കുള്ള പടികൾ കയറി.. മുകളിലത്തെ പടികളിൽ എത്തിയതും കണ്ണിൽ ഇരുട്ട് കയറി കാഴ്ച മറയുന്നതായവൾക്ക് തോന്നി... തലയിൽ കൈ വെച്ചു കൊണ്ടവൾ അവിടെ നിന്നു.. അവളുടെ നിൽപ്പിൽ പന്തികേട് തോന്നിയ അഥിതി സൂര്യ എന്നുറക്കെ വിളിച്ചതും ഋഷി അവളുടെ അടുത്തേക്ക് ഓടി.. അപ്പോഴേക്കും അവൾ താഴേക്ക് പടികളിലൂടെ ഉരുണ്ട് വീണിരുന്നു..

ഋഷി ഓടിവന്നവളെ എഴുന്നേൽപ്പിച്ചെങ്കിലും ബോധം മറഞ്ഞിരുന്നു... അവൻ അവളെ കോരിയെടുത്ത് റൂമിലേക്ക് നടക്കാൻ ഒരുങ്ങിയതും..

"ഋഷി... ബ്ലഡ്‌ "

അവൾ കിടന്നിടത്തേക്ക് നോക്കി കൊണ്ട് അഥിതി പറഞ്ഞു...ഋഷിയും അങ്ങോട്ട് നോക്കി..

ബഹളം കേട്ട് മറിയച്ചേട്ടത്തിയും അടുക്കളയിൽ നിന്ന് വന്നിരുന്നു.. ബ്ലഡ്‌ കണ്ട അവരും തറഞ്ഞു കൊണ്ടവിടെ നിന്നു..

ഋഷി അവളെ അവിടെയുള്ള സോഫയിൽ കിടത്തി... ഒന്ന് ചെക്ക് ചെയ്തു.. എവിടെയും മുറിഞ്ഞതായി കണ്ടില്ല... അവൻ സംശയത്തോടെ അവളുടെ ദേഹത്തേക്ക് നോക്കി.. അരയ്ക്ക് താഴെ മാത്രമേ ബ്ലഡ് കാണാനുള്ളൂ..ഡ്രസ്സ്‌ മുഴുവനും ചോരയിൽ കുതിർന്നിട്ടിട്ടുണ്ട്.. അവനിൽ സംശയങ്ങളുണർന്നു..

"She was pregnent "

"What "

കേട്ടതിന്റെ ഞെട്ടലിൽ അഥിതി ചോദിച്ചു...

"ചിന്തിക്കാൻ സമയമില്ല നമുക്ക് എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം "

അവളെയും കൊണ്ടവൻ കാറിന്റെ ബാക്ക് സീറ്റിൽ കയറി.. വീട് ലോക്ക് ചെയ്ത് ചേട്ടത്തി കൂടി കയറിയതും അഥിതി കാർ ഹോസ്പിറ്റലിലേക്ക് പായിച്ചു..


ഹോസ്പിറ്റലിൽ എത്തിയതും ഋഷി നേരത്തെ വിളിച്ചു പറഞ്ഞതനുസരിച്ച പ്രകാരം അറ്റെൻഡേഴ്സ് സ്ട്രക്ച്ചറുമായി പാഞ്ഞു വന്നു... ഋഷി തന്നെ അവളെ അതിൽ കിടത്തി... അവർ അവളെയും ലേബർ റൂമിലേക്ക് കയറി.. ഋഷി തന്റെ ദേഹത്തേക്കൊന്ന് നോക്കി.. ഡ്രെസ്സിലെല്ലാം ചോര പടർന്നിട്ടുണ്ട്... അതൊന്നും കാര്യമാക്കാതെ അകത്തേക്ക് അവരുടെ കൂടെ കയറി...

അഥിതിയും ചേട്ടത്തിയും കേട്ടതിന്റെ ഷോക്കിൽ നിന്ന് ഇപ്പോഴും മുക്തരായിട്ടില്ല.. എന്നിരുന്നാലും ആ കുരുന്നു ജീവൻ നഷ്ടപ്പെടേരുതെന്നവർ ആത്മാർത്ഥമായി പ്രാർത്ഥിച്ചു...

കുറച്ച് നിമിഷങ്ങൾക്കകം ഋഷി പുറത്തേക്ക് വന്നു.. അവനടുത്തേക്ക് അവർ പാഞ്ഞു...

"ഋഷി"

"സൂര്യ സേഫ് ആണ്.. ഓബ്സെർവഷനിൽ ആണ്..ബട്ട്‌ കുഞ്ഞ്..eight weeks growth ഉണ്ടായിരുന്നു "

അവൻ പാതിയിൽ നിർത്തി..

"സൂര്യ അറിഞ്ഞോ "

അഥിതി ആ വേദനയിലും ചോദിച്ചു.. ഇല്ലെന്ന് തലയാട്ടി കൊണ്ടവൻ പറഞ്ഞു..

"എന്റെ ഈശോയെ.."

മറിയ ചേട്ടത്തി നെഞ്ചിൽ കൈവെച്ചു കൊണ്ട് വിളിച്ചു..

"കുറച്ച് കഴിഞ്ഞാൽ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യും.. നിങ്ങൾ ഇവിടെ ഉണ്ടാവണം ഞാൻ ഒന്ന് വീട്ടിൽ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വരാം "

നിർവികരതയോടെ അവരെ നോക്കി അവൻ അവിടെ നിന്നും പോയി.. അഥിതി തളർന്നു കൊണ്ട് അവിടുള്ള കസേരയിൽ ഇരുന്നു..ചേട്ടത്തിയും അടുത്തിരുന്നവരെ ആശ്വസിപ്പിച്ചു..

"അവൾക്ക് നമ്മളോടൊന്ന് പറയാമായിരുന്നില്ലേ ചേട്ടത്തി "

"ചിലപ്പോൾ ആ സൂര്യ കുഞ്ഞു അറിഞ്ഞിട്ടുണ്ടാവില്ല.."

ആശ്വസിപ്പിക്കാനെന്നോണം ചേട്ടത്തി പറഞ്ഞു...

"സൂര്യ കൈമൾ "

നഴ്സ് വിളിച്ചതും ചേട്ടത്തി ഓടിച്ചെന്നു..

"കുട്ടിക്ക് മാറിയിടാൻ ഒരു നൈറ്റി വേണം.. റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യുവാണ്.. പെട്ടന്ന് വേണം "

"ഇപ്പൊ കൊണ്ടുവരാം..സൂര്യ കുഞ്ഞിന് "

"ബോധം വന്നിട്ടുണ്ട്.. കുഴപ്പമില്ല "

നഴ്സ് ലേബർ റൂമിന്റെ ഡോർ അടച്ചു..

"കുഞ്ഞേ ഞാൻ ഒന്ന് കടയിൽ പോയി വരാം "

അഥിതി മുഖമൊന്നു തുടച്ചു എന്നിട്ട് ചോദിച്ചു..

"കയ്യിൽ കാശുണ്ടോ ചേട്ടത്തി.. ഞാൻ തിരക്കിനിടയിൽ പേഴ്സ് എടുത്തില്ല.."

"ഉണ്ട് കുഞ്ഞേ ഞാൻ വേഗം വാങ്ങിച്ചോണ്ട് വരാം "

ചേട്ടത്തി പോയതും അഥിതി കസേരയിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു..

ആരായിരിക്കും ഇതിന്റെ അച്ഛൻ.. സൂര്യ മാരീഡ് ആണോ.. എന്നിട്ട് പറഞ്ഞില്ലല്ലോ ഫാമിലിയെ പറ്റി പറഞ്ഞപ്പോൾ..

അതിഥിയുടെ ചിന്തകൾ കാടുകയറി.. അടുത്താരോ ഇരുന്നത് പോലെ തോന്നി കണ്ണുകൾ തുറന്നു നോക്കി..

"റാണിയെന്താ ഇവിടെ "

അത് കേട്ട് അവരൊന്ന് ചിരിച്ചു..

"ഞങ്ങളുടെ ഹോസ്പിറ്റലിൽ ഞാൻ അല്ലാതെ വേറെ ആര് വരണം "

റാണി പുച്ഛത്തോടെ പറഞ്ഞു..

"ഹോസ്പിറ്റലിൽ വരുന്നത് എന്തെങ്കിലും അസുഖത്തിന് ചികിത്സ തേടാൻ ആണ്.. റാണിക്കെന്തെങ്കിലും അസുഖമുണ്ടോ "

അതേ പുച്ഛം തിരികെ നൽകി അഥിതി..

"ചികിത്സക്ക് മാത്രമേ വരാവൂ എന്നുണ്ടോ.."

"ഉണ്ട്... അല്ലാതെ റാണിയെകൊണ്ട് ഈ ഹോസ്പിറ്റലിന് യാതൊരു ഗുണവും ഇല്ല "

അഥിതി ചേട്ടത്തിയെ കണ്ട് അവിടെ നിന്നും എഴുന്നേറ്റു.. നൈറ്റി നഴ്സിനെ ഏൽപ്പിച്ചു.. ഇതെല്ലാം റാണി സംശയത്തോടെ നോക്കി കണ്ടു..

കുറച്ച് കഴിഞ്ഞ് സൂര്യയെ വീൽ ചെയറിൽ ഇരുത്തി നഴ്സ് കൊണ്ടുവന്നു... ആകെ വാടി തളർന്നായിരുന്നു അവളുടെ ഇരുപ്പ്... ആരെയും മുഖമുയർത്തിയവൾ നോക്കിയില്ല..


റൂമിലെ ബെഡിലേക്ക് നഴ്സും ചേട്ടത്തിയും കൂടെ സൂര്യയെ പിടിച്ചു കിടത്തി...

"ഇതേതാ ഈ പെണ്ണ്"

റാണിയുടെ ചോദ്യം കേട്ടതും അഥിതി അവളെയൊന്ന് തുറിച്ചു നോക്കി..

"എന്റെ ഒരു റിലേറ്റീവ് ആണ് "

താല്പര്യമില്ലാതെ അഥിതി മറുപടി നൽകി....

"അതെന്താ ഞങ്ങളാരും അറിയാത്ത പുതിയൊരു റിലേറ്റീവ്..."

"എന്റെ ആളുകളെയെല്ലാം റാണിക്കറിയുമോ... ഭർത്താവിന്റെ സഹോദരി ആ സ്ഥാനത്തു നിന്നാൽ മതി.. കൂടുതൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് എന്റെ അടുത്തേക് വരേണ്ട.. മറന്നിട്ടില്ലല്ലോ ഈ കയ്യിന്റെ ചൂട് "

റാണിയുടെ നേരെ ദേശ്യപ്പെട്ടു കൊണ്ട് അഥിതി പറഞ്ഞു..

അത് കേട്ടവരൊന്ന് ചൂളിപ്പോയി..തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും വാതിലിൽ ചാരി കൈ കെട്ടികൊണ്ട് നിൽക്കുന്ന ഋഷിയെ കണ്ടു..


"മോനെ ഋഷി.. നീ ഈ റാണിയമ്മയെ മറന്നോ.. അതാണോ കാണാനൊന്നും വരാത്തെ.. നിനക്ക് ഞങ്ങളോട് ഒരു സ്നേഹവും ഇല്ല.."

അവന്റെ കവിളിൽ തലോടാൻ പോയതും അവനാ കൈ തട്ടിമാറ്റി..

"സ്നേഹം.. ആ വാക്കിന്റെ അർത്ഥം നിങ്ങൾക്കറിയോ.. അത് പറയാനുള്ള യോഗ്യത നിങ്ങൾക്കുണ്ടോ..ആലോചിച്ചു നോക്ക്‌ "

അവന്റെ വാക്കുകൾക്ക് മുന്നിൽ അവർ തറഞ്ഞു നിന്നു..

"ഇവിടെ നിന്ന് കൂടുതൽ വിയർക്കണമെന്നില്ല നിങ്ങൾക്ക് പോകാം "

വാതിലിനു പുറത്തേക്കവൻ കൈ ചൂണ്ടി..ഒന്നും മിണ്ടാതെ കനത്ത മുഖവുമായവർ അവിടെ നിന്നും പോയി..

ഋഷി ബെഡിൽ കിടക്കുന്ന സൂര്യയെ ഒന്ന് നോക്കി... ഇവിടെ നടന്ന ബഹളങ്ങളിലൊന്നും ശ്രദ്ധിക്കാതെ കണ്ണടച്ചുകൊണ്ട് തന്റെതായ ലോകത്താണവളെന്ന് അവന് തോന്നി... ഒരു നിമിഷം അവനാ പെണ്ണിനോടലിവ് തോന്നി..


"ഇപ്പോൾ വേദന കുറവുണ്ടോ "

ആരെയും ശ്രദ്ധിക്കാതെ അവളടുത്തേക്ക് ഒരു ചെയർ നീക്കിയിട്ടു കൊണ്ടവൻ നേർത്ത ശബ്‍ദത്തിൽ ചോദിച്ചു..അവൾ ഒന്നും പറഞ്ഞില്ല നിർവികരതയോടെ അവനെ നോക്കി കിടന്നു..

അപ്പോഴവൻ ഒരു ഡോക്ടർ മാത്രമായിരുന്നില്ല.. സഹജീവിയോട് കരുണയുള്ള ഒരു പച്ച മനുഷ്യനായിരുന്നു.. അവളുടെ പ്രേഗ്നെന്സിയുടെ കാരണമോ ജീവിത സാഹചര്യങ്ങളോ ഒന്നും അപ്പോഴവനൊരു പ്രശ്നമല്ലായിരുന്നു.... കാരണം അവനറിയാം ഒരു കുഞ്ഞു നഷ്ടപ്പെടുമ്പോഴുള്ള ഒരമ്മയുടെ വേദന.. അവൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം..

അവൻ മെല്ലെ അവളുടെ തലയിൽ തഴുകി കൊണ്ടിരുന്നു.. കണ്ണുകളടച്ചവൾ കിടന്നു.. മിഴികോണിൽ കൂടി ഒഴുകുന്ന കണ്ണുനീർ അവൾ ഉറങ്ങിയിട്ടില്ല എന്നവന് മനസ്സിലാക്കി കൊടുത്തു...


എത്ര നേരം അവനങ്ങനെ അവളുടെ അടുത്തിരുന്നെന്ന് അവന് തന്നെ അറിയില്ല.. അതിന് കാരണവും.. എന്തോ ഒന്ന് തന്നെ അവളിലേക്ക് ആകർഷിക്കുന്നതായി അവന് തോന്നി.. ചിലപ്പോൾ അവളുടെ പതിഞ്ഞ സ്വരവും പെരുമാറ്റവുമാവാം..

"ഋഷി "

അതിഥിയുടെ വിളിയിൽ അവൻ തിരിഞ്ഞോന്ന് നോക്കി.. അവൾ ഉറങ്ങിയെന്നു കണ്ടതും മെല്ലെ അവിടെ നിന്നും എഴുന്നേറ്റു അതിഥിയുടെ അടുത്തായിരുന്നു..

"അമ്മ സൂര്യയോട് എന്തെങ്കിലും ചോദിച്ചോ "

"ഇല്ല.."

അവനെ നോക്കാതെ അഥിതി പറഞ്ഞു...

"നന്നായി... ഇപ്പോഴൊന്നും ചോദിച്ചു അവളെ വിഷമിപ്പിക്കേണ്ട.. ഡിസ്ചാർജ് ആയി എല്ലാം സാവധാനം ചോദിച്ചു മനസിലാക്കാം "

"മ്മ് "

"ന്നാ കുഞ്ഞേ ഈ ചായ കുടിക്ക്.. രാവിലെ ഒന്നും കഴിച്ചിട്ടില്ലല്ലോ "

ഫ്ലാസ്കിൽ നിന്നും ചായ കപ്പിലേക്ക് പകർന്നെടുത്തു ചേട്ടത്തി അതിഥിയുടെ നേരെ നീട്ടി...

"വേണ്ട ചേട്ടത്തി.. ചേട്ടത്തി സൂര്യയെ എണീപ്പിച്ചു അവൾക്ക് വല്ലതും കൊടുക്ക്.. ഞാൻ വീട്ടിൽ പോയൊന്നു ഫ്രഷ് ആയി വരാം... ആകെ മുഷിഞ്ഞു.."

അഥിതി അവിടുന്നെഴുന്നേറ്റു..

"ഋഷി ഇവിടെ ഉണ്ടാവില്ലേ.. അതോ എന്റെ കൂടെ വരുന്നോ "

"ഇല്ല.. അമ്മ പൊക്കോളൂ.. "

"ശെരി എന്നാൽ ഞാൻ പോയി വേഗം വരാം.. എന്നിട്ട് ചേട്ടത്തി വീട്ടിൽ പൊക്കോളൂ "

"ശെരി കുഞ്ഞേ "

അഥിതി പോയതും ചേട്ടത്തി സൂര്യയുടെ അടുത്ത് പോയിരുന്നു.. ഋഷി ഫോണുമായി റൂമിനു പുറത്തേക്കിറങ്ങി..

Sp. സൂരജിന്റെ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു..

📞"ഹലോ സർ ഞാൻ പറഞ്ഞ ഡീറ്റെയിൽസ് വെച്ച് അന്യോഷിച്ചോ "

അപ്പുറം ഫോൺ കണക്ട് ആയതും ഋഷി ചോദിച്ചു...

📞"no ഋഷി.. അപ്പോഴേക്കും ആൾ മിസ്സിംഗ്‌ ആണെന്ന് കാണിച്ചു കൊണ്ടുള്ള ഒരു കംപ്ലയിന്റ് ചെന്നൈ പോലീസിന് കിട്ടിയിട്ടുണ്ട്.. സൂര്യ കൈമളിനായി തിരച്ചിൽ നടന്നു കൊണ്ടിരിക്കുവാണ് "


📞"ആരാണ് സർ കംപ്ലയിന്റ് ഇഷ്യൂ ചെയ്തിരിക്കുന്നത് "

📞"mr. വംശി ദേവരാജ്... തമിഴ് നാട്ടിലെ നമ്പർ വൺ ബിസിനസുകാരനിൽ ഒരാൾ.. ലീഗലി സൂര്യയുടെ ഹസ്‌ബെൻറ് "

📞"what "

കേട്ടതിന്റെ ഞെട്ടലിൽ ഋഷി ചോദിച്ചു...

📞"സത്യമാണ് ഋഷി.. സൂര്യയെ നിങ്ങളുടെ കൂടെ നിർത്തുന്നത് നിങ്ങളുടെ സുരക്ഷക്കും ഭീഷണിയായിരുക്കും.. അതുകൊണ്ട് ഞാൻ തമിഴ് നാട് പോലീസിലേക്ക് ഇൻഫർമേഷൻ കൊടുക്കുവാണ് സൂര്യയെ കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് "

📞"no sir... ഇപ്പോൾ വേണ്ട... ഞാൻ പറയാം.. സൂര്യയോടൊന്ന് സംസാരിക്കട്ടെ "

📞"ok ഋഷി.. സംസാരിച്ചിട്ട് വേഗം ഒരു ഡിസിഷനിൽ എത്തൂ.. എന്തേലും ഉണ്ടേൽ വിളിച്ചാൽ മതി.. "


📞"ok sir "

ഋഷി ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിലേക്കിട്ടു കൊണ്ട് റൂമിലേക്ക് നടന്നു..


ഡോർ തുറക്കുന്ന ശബ്‍ദം കേട്ടതും സൂര്യ കഞ്ഞി കുടിക്കുന്നതിനിടയിൽ തല ചെരിച്ചു നോക്കി...


"പൈൻ കുറവുണ്ടോ "

റൂമിലേക്ക് കയറിയതും ഋഷി ചോദിച്ചു...

"കുറവുണ്ട് "

നിർവികരതയോടെ മറുപടികൊടുത്തു സൂര്യ....

അതിനവനൊന്ന് മൂളി... സൂരജിൽ നിന്നും അറിഞ്ഞ വിവരങ്ങളെ പറ്റിയവൻ ഒന്നും ചോദിച്ചില്ല...

രാത്രിയിൽ കൂട്ടിന് അഥിതി വന്നതുകൊണ്ട് ഋഷിയും ചേട്ടത്തിയും വീട്ടിലേക്ക് പോന്നു.. രാവിലെ ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞിട്ടാണ് ഋഷി പോയത്...

അവർ പോയതും അഥിതി സൂര്യയെ പിടിച്ച് ബെഡിലേക്ക് കിടത്തി പുതച്ചു കൊടുത്തു.. ബൈ സ്റ്റാൻഡർ ബെഡിലേക്ക് പോകാൻ ഒരുങ്ങിയ അതിഥിയുടെ കൈയ്യിൽ പിടിച്ചു നിർത്തി..


"ഞാൻ ഉറങ്ങുവോളം അടുത്തിരിക്കാമോ ഡോക്ടറെ.. ""

കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവൾ ചോദിച്ചു.

ഏറെ വാത്സല്യം തോന്നിയ അഥിതി അവളുടെ അടുത്തിരുന്നു മുടിയിലൂടെ വിരലോടിച്ചു.. അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു.. നെറ്റിയിൽ നേർമയിലൊന്ന് ചുംബിച്ചുകൊണ്ട് അതിഥി എഴുന്നേറ്റു..
*************


ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വന്നിട്ട് ഒരാഴ്ച കഴിഞ്ഞു... ഇനിയും ഈ വീട്ടിൽ നിന്ന് ഇവർക്കൊരു ബുദ്ധിമുട്ടാവൻ അവൾ ആഗ്രഹിച്ചില്ല..

തന്റെ സുരക്ഷ കരുതി ഇവിടെ നിൽക്കുമ്പോൾ ചിലപ്പോൾ അവരുടെ ജീവനാവാം നഷ്ടപ്പെടുന്നത്.. എത്രയും വേഗം ഇവിടെ നിന്നും ഇറങ്ങണം..

ആലോചനകൾക്കൊടുവിൽ അവൾ കൊണ്ടുവന്ന ബാഗിലേക്ക് തന്റെ വസ്ത്രങ്ങളെല്ലാം ധൃതിയിൽ എടുത്തുവെച്ചു..

വാതിലിനടുത്ത് ഒരു നിഴലനക്കം കണ്ടപ്പോൾ ഒന്ന് നോക്കി... തന്നെ തന്നെ വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന ഋഷി.. അവൾക്കാകെ പരിഭ്രമം തോന്നി..


"എവിടെ പോവാണ് ബാഗൊക്കെ എടുത്ത് "

ഗൗരവത്തത്തോടെയവൻ ചോദിച്ചു..

"ഞാൻ ഇവിടുന്ന് വേറെ എവിടേക്കെങ്കിലും "

"തന്നോട് ഇവിടുന്ന് പോവാൻ ആരേലും പറഞ്ഞോ "

"ഇല്ല "

"പിന്നെ "

"കുറേ ദിവസമായില്ലേ ഇവിടെ.. ഇനിയും നിങ്ങളെ ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്ന് വെച്ചു..."


"അങ്ങനെയാണോ.. എന്നാ വേഗം റെഡിയാവ്.. എവിടെയാ പോവേണ്ടതെന്ന് വെച്ചാൽ ഞാൻ തന്നെ കൊണ്ടുവിടാം.. എന്താ?"

"അയ്യോ.. അതൊന്നും വേണ്ട ഞാൻ തനിയെ പൊക്കോളാം "

"ഇങ്ങോട്ടൊരു ചോദ്യം വേണ്ട.. മ്മ് വേഗം ആയിക്കോട്ടെ "

പറഞ്ഞുകൊണ്ടവൻ അവിടെ നിന്നും പോയി.. കുറച്ച് നിമിഷം അങ്ങനെ തന്നെ നിന്നവൾ.. പിന്നെ വേഗം തന്നെ ഡ്രസ്സ്‌ മാറി ബാഗും എടുത്ത് താഴെക്ക്‌ പോയി..

********

"മറിയ ചേട്ടത്തി ഞങ്ങളൊന്ന് പുറത്ത് പോവാണ്... ഞങ്ങൾ വരുന്നതിനു മുന്നേ ചേട്ടത്തി പോകുവാണേൽ കീ മാറ്റിന് താഴെ വെച്ചാൽ മതി.. അമ്മയോട് ഞാൻ വിളിച്ചു പറഞ്ഞോളാം "


ഋഷി പറഞ്ഞപ്പോൾ ചേട്ടത്തി സംശയത്തോടെ ഇരുവരെയും നോക്കി...

"അതിനെന്തിനാ കുഞ്ഞേ ബാഗൊക്കെ? "

"ചേട്ടത്തി സംശയം മറച്ചുവെച്ചില്ല."


"അതെല്ലാം വന്നിട്ട് പറയാം.. സൂര്യ പോയി കാറിൽ കയറൂ "


ഋഷി പറഞ്ഞതനുസരിച് സൂര്യ കാറിൽ കയറി..അവളെയൊന്ന് നോക്കി ഡ്രൈവിങ്‌ സീറ്റിലേക്ക് കയറി കൊണ്ടവൻ കാർ സ്റ്റാർട്ട്‌ ചെയ്തു....

കാർ ചെന്ന് നിന്നത് ഒരു പാർക്കിലാണ്...

"ഇറങ്ങ് "

അവൾ മടിച്ചുകൊണ്ട് ഇറങ്ങി...

അവളെയും കൊണ്ടവൻ ഒരു മരത്തിനു താഴെയുള്ള സിമന്റ് ബെഞ്ചിൽ പോയിരുന്നു...

രാവിലെ ആയതുകൊണ്ട് തന്നെ തിരക്ക് കുറവാണ് പാർക്കിൽ... എങ്കിലും ചുറ്റും നിരവധി കച്ചവടക്കാർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്... ഓരോ കാഴ്ചയും ആദ്യം കാണുന്ന പോലെയവൾ നോക്കി കണ്ടു...

ഋഷി ഒന്നും മിണ്ടാതെ നെഞ്ചിൽ കൈകൾ പിണച്ചു കെട്ടി ശാന്തമായി ഒഴുകുന്ന പുഴയിലേക്ക് നോക്കിയിരിക്കുവാണ്...

"ഡോക്ടർ "

ഋഷി ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും സൂര്യ വിളിച്ചു..അവനൊന്ന് തിരിഞ്ഞവളെ നോക്കി... വീണ്ടും അകലേക്ക്‌ നോക്കിയിരുന്നു...


"എന്തിനാണ് താൻ സ്വന്തം ഭർത്താവിൽ നിന്നും മറഞ്ഞിരിക്കുന്നത് "

യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഋഷി ചോദിച്ചു...

"ഡോക്ടർക്ക്... എങ്ങനെ "

കേട്ടതിന്റെ ഞെട്ടലിൽ നിന്നും മുക്തയായികൊണ്ടവൾ ചോദിച്ചു...

"എങ്ങനെ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല സൂര്യ... എന്തിന് താൻ മാരീഡ് ആണെന്നുള്ള കാര്യം ഞങ്ങളിൽ നിന്നും മറച്ചു വെച്ചു.."


"മറച്ചുവെച്ചതല്ല ഡോക്ടർ.. പേടികൊണ്ടാ.. നിങ്ങളും എന്നെ ഇറക്കി വിട്ടാലോ എന്ന് ഭയന്ന്."


"എന്തിനാണങ്ങനൊരു ഭയം "

നെറ്റിച്ചുളിച്ചു കൊണ്ടവൻ ചോദിച്ചു..

"ഇനി എനിക്ക് അയാളിൽ നിന്ന് ഒളിക്കാൻ വേറൊരു ഇടമില്ലാത്തത് കൊണ്ട്.. എവിടെയാണെങ്കിലും അയാൾ എന്നെ തേടി കണ്ടുപിടിക്കും.. "

"അങ്ങനൊരു ഭയം തനിക്കുണ്ടായിരുന്നേൽ പിന്നെ എന്തിനാണ് ഇന്ന് പോകാൻ ഒരുങ്ങിയത് "

"ഞാൻ കാരണം നിങ്ങൾക്കൊരു പ്രശ്നം വരേണ്ട എന്ന് വിചാരിച്ച്... വീട്ടിൽ നിന്നും ചേച്ചി വിളിച്ചിരുന്നു ഇന്നലെ... എന്റെ ഭർത്താവെന്നു പറയുന്ന ആൾ എന്നെ കാണാനില്ലെന്നും പറഞ്ഞുകൊണ്ട് പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുത്തിട്ടുണ്ടെന്ന്... ഏത് നിമിഷവും അയാൾ ഇവിടെയും എത്തും... എന്നെ സംരക്ഷിച്ചത് നിങ്ങളാണെന്ന് അറിഞ്ഞാൽ ചിലപ്പോൾ അയാൾ കൊല്ലാനും മടിക്കില്ല... അത്രക്ക് ദുഷ്ടനാണയാൾ... ആട്ടിൻ തോലിട്ട ചെന്നായ.."

കിതച്ചുകൊണ്ടവൾ പറഞ്ഞു...

"ഇത്രയൊക്കെ അയാളെ പറ്റി അറിയാവുന്ന താൻ എന്തിനാണയാളെ വിവാഹം ചെയ്തത്.. "


"സ്വയം ഇഷ്ടം തോന്നി കഴിച്ചതല്ലല്ലോ ഡോക്ടർ.. അയാൾ ബലമായി കുറേ ഗുണ്ടകളെയും കൂട്ടിവന്നു ഒരു കയറിട്ടു മുറുക്കിയതല്ലേ എന്റെ കഴുത്തിൽ "

അമർശത്തോടെ അതിലേറെ പുച്ഛത്തോടെയവൾ പറഞ്ഞു...

"തനിക്ക് അയാൾക്കെതിരെ കേസ് കൊടുക്കാൻ പാടില്ലായിരുന്നോ.."

"അവിടുത്തെ പോലീസും കോടതിയും എല്ലാം അയാൾ തന്നെയാണ് ... നമ്മൾ വെറും നോക്കു കുത്തികൾ.. അയാളുടെ കത്തി മുനയിൽ തീർന്ന എത്ര ജീവിതങ്ങൾ ഉണ്ടെന്നോ അവിടെ... ആരും ചോദിക്കില്ല.. ഒരു കോടതിയും പോലീസും അയാൾക്ക് ശിക്ഷ വിധിക്കില്ല.. കാരണം ഭയം.. അയാളെയും അയാളുടെ ആളുകളെയും എല്ലാവർക്കും ഭയമാണ്... ആ ഭയത്തിന് മേൽ അടിമപ്പെട്ട് പോയതാണ് എന്റെ ജീവിതവും "


"തന്റെ വീട്ടുകാർക്ക് തടയാമായിരുന്നില്ലേ... ഒരുമിച്ചു നിന്നാൽ ഏത് പ്രതിസന്ധിയേയും നേരിടാൻ കഴിയുമെന്നല്ലേ പറയാറ്.."


"ഒരു തിരുത്തുണ്ട് ഡോക്ടർ.. ഇവിടെ ഞാൻ തനിച്ചായിരുന്നു.. കൂടെ നിൽക്കേണ്ട വീട്ടുകാർ പോലും അയാളുടെ പക്ഷം ചേർന്ന്.. പണമുണ്ടെങ്കിൽ ആരെയും വിലക്ക് വാങ്ങാമെന്ന് പറയാറില്ലേ അത്പോലെ.."


അവൾ തന്റെ ജീവിതം അവനു മുന്നിൽ തുറന്നു...
*********


വംശി ദേവരാജ് അതാണയാളുടെ പേര്...

ദേവരാജ് എന്ന അയാളുടെ അച്ഛന്റെ പിൻബലത്തിൽ അവിടെ എല്ലാ തോന്നിവാസവും ചെയ്യുന്ന ഒരു ലോക്കൽ ഗുണ്ട... അതായിരുന്നു ആദ്യം എന്റെ ഉള്ളിൽ അയാളുടെ ചിത്രം... കാണുന്നതേ ഭയമായിരുന്നു... സ്കൂളിലേക്ക് പോവുന്ന വഴിക്ക് അയാളുടെ ഇടക്കുള്ള നോട്ടം എന്നിൽ വീഴുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.. കോളേജിൽ പോവാൻ തുടങ്ങിയപ്പോൾ അത് സ്ഥിരമായി.. ഇടക്കെല്ലാം ഏട്ടനെയും അയാളുടെ കൂടെ കണ്ടു.. പലപ്പോഴും അത് പറഞ്ഞു വിലക്കി.. പക്ഷേ ഏട്ടൻ ആ കൂട്ട് കെട്ട് തുടർന്നു..

ഇതിനിടയിൽ ചേച്ചിയുടെ വിവാഹം ഉറപ്പിച്ചു...അവിടെ തന്നെയുള്ള ഒരു മലയാളി പയ്യനുമായാണ് ചേച്ചിയുടെ വിവാഹം ഉറപ്പിച്ചത്

അച്ഛന്റെ കയ്യിൽ ഒന്നും തന്നെ ഇല്ലായിരുന്നു... കണ്ണൂരിൽ ആയിരുന്നു ഞങ്ങളുടെ നാട്.. അവിടെ അച്ഛൻ പലതരം ബിസിനെസും ചെയ്ത് പൊളിഞ്ഞു മൂക്കറ്റം കടം കേറിയാണ് ഞങ്ങൾ ചെന്നൈയിലേക്ക് താമസം മാറിയത്...

കല്യാണം അടുക്കുന്തോറും അച്ഛനും അമ്മയ്ക്കും ടെൻഷൻ ആയി... ഇത്തിരിയെങ്കിലും സ്വർണം ഇല്ലാതെ എങ്ങനെയാ മോളെ മണ്ഡപത്തിലേക്കിറക്കുക.. കല്യാണ ചിലവ് വേറെയും...പലരോടും ചോദിച്ചു എല്ലാവരും കയ്യൊഴിഞ്ഞു..


അങ്ങനെയിരിക്കെ രാത്രി അത്താഴം കഴിക്കുമ്പോൾ ഏട്ടൻ പറഞ്ഞു...സ്വർണവും ചിലവുമെല്ലാം ഏട്ടൻ നോക്കിക്കോളാമെന്ന്.. അതിന് പണം എവിടുന്നാണെന്ന് അച്ഛൻ ചോദിച്ചപ്പോൾ ആരും ഒന്നും അറിയേണ്ടെന്ന് പറഞ്ഞു കൊണ്ട് എഴുന്നേറ്റ് പോയി..

എന്തായാലും പണം കിട്ടിയല്ലോ എന്ന സമാധാനത്തിൽ അച്ഛനും അമ്മയും ഇരുന്നു..

നാടാകെ കല്യാണം വിളിച്ചു... അതിൽ അവിടുത്തെ പ്രമാണിയായ ദേവരാജും ഉണ്ടായിരുന്നു.. കൂടെ ഗുണ്ടയായ മകനും...

കല്യാണം ആർഭാടം ആയിട്ട് തന്നെ നടന്നു... അതിനിടയിലും വംശിയുടെ കഴുകൻ കണ്ണുകൾ എന്നിൽ തന്നെ ആയിരുന്നു... അത് കാണുമ്പോൾ ഞാൻ വെറുപ്പോടെ മുഖം വെട്ടിക്കും...

കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ചേച്ചി പെട്ടിയും കിടക്കയും എടുത്ത് വീട്ടിലേക്ക് തന്നെ വന്നു... കാര്യം അന്യോഷിച്ചപ്പോൾ കൊടുത്ത സ്വർണവും പണവും പോരെന്നു പറഞ്ഞു കൊണ്ട് ചേട്ടന്റെ അമ്മ എന്നും വഴക്കാണെന്ന്...

ഏട്ടൻ വന്നു അവളോട് വഴിയുണ്ടാക്കാം വിഷമിക്കേണ്ടെന്ന് പറഞ്ഞു..ആ സമാധാനത്തിൽ അവളും ഇരുന്നു...

പിറ്റേന്ന് രാത്രി ഏട്ടൻ വന്നത് കയ്യിൽ ഒരു ജ്വല്ലറി ബോക്സും കയ്യിൽ ഒരു പൊതിയുമായിട്ടാണ്..

അത് രണ്ടും അവളുടെ കയ്യിൽ വെച്ചു കൊടുത്തു.. തുറന്ന് നോക്കിയ അവളും ഞങ്ങളും ഒരുപോലെ ഞെട്ടി.. പണവും സ്വർണവും ആയിരുന്നു അത്...

അന്ന് രാത്രി തന്നെ ചേച്ചി ചേട്ടനെ വിളിച്ചു വരുത്തി വീട്ടിൽ പോയി...

ദിവസങ്ങൾ വലിയ മാറ്റമില്ലാതെ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു...ഏട്ടനും  അത്യാവശ്യം ഗുണ്ടാ പണിയുമായി അയാളുടെ  കൂടെ കൂടി.. അച്ഛനും അമ്മയും എതിർത്തില്ല.. കാരണം വീട്ടിലെ കാര്യങ്ങൾ എല്ലാം നന്നായി നടക്കുന്നുണ്ടായിരുന്നു...


ഡിഗ്രീ സെക്കന്റ്‌ ഇയറിന് പഠിക്കുമ്പോഴാണ് എന്റെ ജീവിതത്തിലെ സന്തോഷം തല്ലിക്കെടുത്തിയ ആ സംഭവം നടന്നത്..

പരീക്ഷ ചൂടിൽ ഇരിക്കുന്ന സമയം.. പഠിക്കാൻ രാവും പകലും തികയാതെ വരുന്ന ദിവസങ്ങൾ... ലാസ്റ്റ് എക്സാമിന്റെ തലേന്ന് ഉമ്മറത്തെ ഇത്തിരി വെട്ടത്തിൽ ഇരുന്ന് പഠിക്കുമ്പോഴാണ്  ഇരമ്പലോടെ ഒരു മഹീന്ദ്ര ജീപ്പ് വീടിന്റെ മുറ്റത്ത് വന്നു നിന്നത്... അതിൽ നിന്നിറങ്ങിയ ആളെ കണ്ടതും ഭയത്തോടെ ബുക്കും എടുത്ത് അകത്തേക്ക് പോകാൻ ഒരുങ്ങി...

"സൂര്യ "

അപ്പോഴേക്കും ഏട്ടന്റെ വിളി വന്നിരുന്നു.. എന്തെന്നർഥത്തിൽ തിരിഞ്ഞുനോക്കി...

"ഒരു ജഗ്ഗിൽ തണുത്ത വെള്ളവും മൂന്നാല് ഗ്ലാസും വീടിന്റെ പിന്നാമ്പുറത്തേക്ക് കൊണ്ടുവാ വേഗം..."

ആജ്ഞയോടെ പറഞ്ഞിട്ട് ഏട്ടനും കൂട്ടാളികളും മുന്നേപ്പോയി.. അയാൾ എന്നെ ഒന്ന് വഷളചിരിയോടെ ഉഴിഞ്ഞു നോക്കി കൊണ്ട് പോയി.. ഞാൻ വെറുപ്പോടെ മുഖം തിരിച്ചു അകത്തേക്ക് പോയി.. വെള്ളവും ഗ്ലാസും കൊണ്ട് കൊടുത്തു... അപ്പോഴും അയാൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കുന്നുണ്ടായിരുന്നു...

വീട്ടിൽ അമ്മയും അച്ഛനും ഉണ്ടായിരുന്നില്ല.. ചേച്ചിക്ക് വിശേഷം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് അവിടേക്ക് പോയിരിക്കുവാണ്.. വൈകുമെന്ന് വിളിച്ചു പറഞ്ഞിരുന്നു..


ഏട്ടനും കൂട്ടരും പുറത്തിരുന്നു മദ്യസേവയിൽ ആയതുകൊണ്ട് വീടിന്റെ പിറക് വശത്തേയും മുൻവശത്തേയും ഡോർ ലോക്ക് ചെയ്തു റൂമിലെ വെട്ടം തെളിയിച്ചു അവിടെയിരുന്നു പഠിച്ചു..


പഠിച്ചു കൊണ്ട് അവിടെ തന്നെ കിടന്നുറങ്ങിയിരുന്നു.. വാതിലിൽ തുടരേയുള്ള മുട്ട് കേട്ടാണ് ഉറക്കത്തിൽ നിന്നും ഞെട്ടിയത്.. അച്ഛനും അമ്മയും ആവുമെന്ന് കരുതി ഓടി ചെന്ന് വാതിൽ തുറന്നു..

മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഭയന്ന് വിറച്ചു.. വാതിൽ അടക്കാൻ തുനിഞ്ഞതും അയാൾ ബലമായി വാതിലിൽ പിടിച്ചുകൊണ്ടു അകത്തേക്ക് കയറി ലോക്ക് ചെയ്തിരുന്നു....

"വംശി "

അവളുടെ ചുണ്ടുകൾ മന്ത്രിച്ചു..

അയാളിൽ നിന്നും വമിക്കുന്ന മദ്യത്തിന്റെ ഗന്ധം അവളിൽ വെറുപ്പുളവാക്കി..  മുഖം ചുളിച്ചു.. അയാളൊന്ന് ചിരിച്ചു അത് കണ്ടപ്പോൾ..

"താനെന്തിനാ അകത്തു കയറിയെ.. പുറത്ത് പോ "

വാതിലിനടുത്തേക്ക് ചൂണ്ടികൊണ്ടവൾ പറഞ്ഞു.. പക്ഷേ അയാളത് കേട്ട ഭാവം പോലും നടിക്കാതെ അവളുടെ അടുത്തേക്ക് നടന്നു വന്നു...

"അടുത്ത് വരരുത്.. ഞാൻ അലറിവിളിക്കും "

"നീ എത്ര വേണേലും അലറി വിളിച്ചോ പക്ഷേ ഒരു പൂച്ച കുഞ്ഞുപോലും ഇവിടേക്ക് വരില്ല.. വരാനുള്ള ധൈര്യം കാണിക്കില്ല "

അത്രയും ഉറപ്പോടെ അയാൾ പറഞ്ഞു...അതവളിൽ ഭയം നിറച്ചു..

ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു കൊണ്ടയാൾ അവളുടെ അടുത്തേക്ക് വന്നു..അയാളടുത്തേക്ക് വരും തോറും അവൾ പിറകിലേക്ക് നീങ്ങി കൊണ്ടിരുന്നു.. ചുമരിൽ തട്ടിനിന്നു.. അയാളടുത്തെത്തി ഇരു വശത്തും കൈകൾ കുത്തി നിന്നു.. അവൾ ശ്വാസം അടക്കി പിടിച്ചു കണ്ണുകളടച്ചു നിന്നു...അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു.. ശ്വാസം ഒന്നാഞ്ഞു വലിച്ചു..

"നല്ല പനിനീർ പൂവിന്റെ മണമാണ് നിനക്ക്.. എന്നെ മത്ത് പിടിപ്പിക്കുന്ന ഗന്ധം "

പറഞ്ഞുകൊണ്ടവൻ അവളുടെ വിറക്കുന്ന അധരങ്ങളിലേക്ക് കണ്ണുകൾ പായിച്ചു..

"പ്ലീസ് എന്നെ.... ഒന്നും.. ചെയ്യരുത്.."

അവന്റെ നെഞ്ചിൽ കൈ വെച്ച് പിന്നിലേക്ക് തള്ളാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞു...അപ്പോഴേക്കും കരച്ചിലിന്റെ വക്കിലെത്തിയിരുന്നു..പക്ഷേ ആ പെണ്ണിന്റെ കരച്ചിലൊന്നും അവൻ മുഖവുരക്കെടുത്തില്ല..

അവളുടെ മേൽ ചുണ്ടിൽ തങ്ങി നിന്നിരുന്ന വിയർപ്പ് തുള്ളികളവൻ തള്ള വിരൽ കൊണ്ട് തുടച്ചുനീക്കി.. അവൾ അറപ്പോടെ മുഖം ചുളുക്കി കണ്ണുകളടച്ചു......

വീണ്ടുമവൻ ചുണ്ടുകളെ സ്വന്തമാക്കാൻ വേണ്ടി അടുത്തതും വാതിലിൽ ശക്തമായ തട്ടൽ കേട്ടു!!!

"ഏത് പന്ന @#%%@&&@ ഈ സമയത്ത് "

തന്റെ പ്രവർത്തിയിൽ തടസ്സം നേരിട്ട ദേഷ്യത്തിൽ  ചുമരിൽ ആഞ്ഞിടിച്ചു കൊണ്ടവൻ പോയി വാതിൽ തുറന്നു..

"ഏതവനാടാ ഈ സമയത്ത് ഒണ്ടാക്കാൻ വന്നേക്കുന്നെ.. "

വാതിൽ തുറന്നപാടെ അവൻ അലറിയതും പുറത്ത് നിന്നിരുന്ന സൂര്യയുടെ അച്ഛനും അമ്മയും ഒന്ന് പേടിച്ചു പിന്നിലേക്ക് മാറി..

"നാശങ്ങൾ വരാൻ കണ്ട സമയം "

അവരോട് ദേഷ്യപ്പെട്ടവൻ പുറത്തേക്കിറങ്ങി ജീപ്പും എടുത്ത് പാഞ്ഞു പോയി...

*******

അവൻ പോയെന്ന് കണ്ടതും അച്ഛനും അമ്മയും അടുത്തേക്ക് വന്നു...

"മോളെ "

തലയുയർത്തി അവരെ നോക്കി.. പിന്നീടൊരു പൊട്ടികരച്ചിലോടെ അമ്മയുടെ മാറിലേക്ക് വീണു..

"എന്തിനാടി നീയിങ്ങനെ കിടന്നു മോങ്ങുന്നേ "

കാൽ നിലത്തുറക്കാതെ ചേട്ടൻ അടിവെച്ചടിവെച്ചവിടേക്ക് വന്നു കൊണ്ട് ചോദിച്ചു...


"ഡാ നിധിനെ നീയിപ്പോ പോയെ.. നമുക്കവളോട് കാര്യങ്ങൾ പിന്നെ പറഞ്ഞു മനസിലാക്കാം.."

പതുക്കെയാണ് അച്ഛൻ നിധിനോട് പറഞ്ഞതെങ്കിലും സൂര്യ അത് വ്യക്തമായി കേട്ടിരുന്നു.. അരുതാത്തതെന്തോ സംഭവിക്കാൻ പോവുന്നപോലെ അവളുടെ മനസ്സ് മന്ത്രിച്ചു..

*********

എക്സാം കഴിഞ്ഞു വന്ന സൂര്യയെ കാത്ത് വീട്ടിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു.. കാര്യം എന്താണെന്നറിയാതെ അവൾ എല്ലാവരെയും ഒന്ന് നോക്കി...

"എന്നെ മനസ്സിലായോ മോൾക്ക് "

അടുത്ത് വന്നൊരു സ്ത്രീ ചോദിച്ചു... വേഷവിധാനത്തിൽ നിന്ന് മനസ്സിലാവുന്നുണ്ട് അവരുടെ പ്രൗഡി.. അറിയില്ലെന്ന മട്ടിൽ തല ചലിപ്പിച്ചു..


"ഞാൻ വംശിയുടെ അമ്മയാണ് "

ആ വാക്കുകൾ ഒരു ഇടിത്തി പോലെയാണ് കാതിൽ പതിച്ചത്... വിശ്വാസം വരാതെ അവൾ ഒന്നു കൂടി എല്ലാവരെയും നോക്കിയപ്പോൾ കണ്ടു നിധിനോട് സംസാരിച്ചു നിൽക്കുന്ന വംശിയെ..


അമ്മയും ആര്യ (ചേച്ചി )യും കൂടി അവളെ റൂമിലേക്ക് കൊണ്ടുപോയി ഒരു പുടവ ഉടുപ്പിച്ചു കൊടുത്തു...തലയിൽ പിച്ചിപ്പൂ ചൂടി കൊടുത്തു..അവൾ ഒരു പാവ കണക്കെ നിന്നു കൊടുത്തു......

അവളെയും കൊണ്ടവർ ഹാളിലേക്ക് വന്നു ഇരിപ്പിടത്തിൽ ഇരുത്തി... തമിഴ് നാടിന്റെ രീതിയിൽ തട്ടം അങ്ങോട്ടും ഇങ്ങോട്ടും കൈമാറി..വാക്കാൽ വിവാഹം ഉറപ്പിച്ചു...

വരുന്നതിന്റെ അടുത്ത ആഴ്ച വിവാഹം... അതായിരുന്നു തീരുമാനം...
********

എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെടണമെന്ന് കരുതിയവൾ അന്ന് തന്നെ ബാഗും കയ്യിൽ കിട്ടിയ കുറച്ച് സർട്ടിഫിക്കറ്റ്സും എടുത്ത് കൊണ്ട് എല്ലാവരും ഉറങ്ങിയ സമയം നോക്കി പുറത്തേക്കിറങ്ങി...

ആരും ഇല്ലാത്ത വിജനമായ വഴിയിലൂടെ അവൾ ഓടി ലക്ഷ്യസ്ഥാനത്തേക്ക്..

പകുതി വഴിയിൽ എത്തിയപ്പോൾ കണ്ണിലേക്കടിച്ച ഹെഡ് ലൈറ്റിന്റെ വെളിച്ചം അവളുടെ കാഴ്ചയെ മറച്ചു..

കൈ കൊണ്ട് കണ്ണിനെ മറച്ചവൾ വെളിച്ചം വരുന്ന ഭാഗത്തേക്ക്‌ നോക്കി..

വഴി തടസ്സപ്പെടുത്തിയത് വംശിയുടെ ജീപ്പ് ആണെന്ന് കണ്ടതും അവളുടെ ഉള്ളം കിടുങ്ങി..

ജീപ്പിൽ നിന്നും വംശി ചാടിയിറങ്ങി... വായിൽ ചവച്ചുകൊണ്ടിരുന്ന മുറുക്കാൻ തുപ്പി കളഞ്ഞു ചിറിയും തുടച്ചുകൊണ്ടവൻ അവളുടെ അടുത്തേക്ക് വന്നു.. ആദ്യമൊന്നവളെ അടിമുടി നോക്കി ചിരിച്ചു.. പിന്നീടവളുടെ മുടിക്കുത്തിൽ ശക്തിയിൽ പിടിച്ചു..

'ആഹ്"

സൂര്യ നിലവിളിച്ചു..... അവന്റെ കൈ വിടുവിക്കാൻ നോക്കി...

"കിടന്ന് പിടക്കാതെടി.."

വംശി അവളോട് പറഞ്ഞു...

"മോൾക്കെവിടെയാ പോവണ്ടേ??വന്നേ ഈ ചേട്ടൻ കൊണ്ടുവിടാം "

സൂര്യയുടെ ബാഗിൽ പിടുത്തമിട്ടവൻ..


"എനി.. എനിക്ക്.. എവിടെയും... പോവേണ്ട "

പേടിച്ചു പേടിച്ചു കൊണ്ടവൾ പറഞ്ഞു..


"എന്നാ വണ്ടിയിൽ കയറെടി %##@&&"

അയാളുടെ വായിൽ നിന്നുമുള്ള അശ്ലീല ചുവയുള്ള വാക്ക് കേട്ടവൾ ചെവി രണ്ടും പൊത്തിപിടിച്ചുകൊണ്ട് വാഹനത്തിൽ കയറി സീറ്റിലേക്കിരുന്നു...

വണ്ടി നേരെ പോയത് സൂര്യയുടെ വീട്ടിലേക്കാണ്.. വാഹനത്തിൽ നിന്നും വംഷി ഇറങ്ങി... സൂര്യേയും വലിച്ചിറക്കി.. കയ്യിൽ പിടിച്ചുവലിച്ചുകൊണ്ടവൻ വീടിനകത്തേക്ക് നടന്നു.. കരഞ്ഞുകൊണ്ടവൾ കൂടെ നടന്നു..

പുറത്തെ ഒച്ചപ്പാടും ബഹളവും കേട്ട് അച്ഛനും അമ്മയും എല്ലാം വാതിൽ പുറത്തേക്ക് വന്നു..

അവരുടെ മുന്നിലേക്കവൻ സൂര്യയെ തള്ളി..അമ്മയും ആര്യയും വന്നവളെ താങ്ങി...

"കൊണ്ടുപോയി പൂട്ടിയിടവളെ.. ഇനി കല്യാണത്തിനെ ഇവൾ പുറത്തിറങ്ങാൻ പാടുള്ളൂ.."

എല്ലാവരെയും നോക്കി ദേഷ്യത്തോടെ പറഞ്ഞിട്ടവൻ ജീപ്പും എടുത്ത് കൊണ്ട് കാറ്റുപോലെ അവിടെ നിന്നും പോയി...

അവൻ പോയി കഴിഞ്ഞു നിധിൻ അവളെ വലിച്ചിഴച്ചുകൊണ്ട് അടുത്ത് കണ്ട മുറിയിൽ പൂട്ടിയിട്ടു. ദിവസങ്ങളോളം.. ജീവൻ നില നിർത്താൻ വേണ്ടി മാത്രം അല്പം വെള്ളവും ഭക്ഷണവും നൽകും..


ആരും തന്നെ രക്ഷിക്കാൻ വരില്ലെന്ന ഉത്തമ ബോധ്യം അവൾക്കുണ്ടായിരുന്നു..പോരാത്തതിന് വീടിന് ചുറ്റും അയാളുടെ കാവൽക്കാരെന്ന് പറയുന്ന ഗുണ്ടകളും...

ജീവിതത്തിലെ സന്തോഷത്തിന്റെ ദിനങ്ങൾ എണ്ണപ്പെട്ടുവെന്നവൾക്ക് മനസ്സിലായി.ജീവിതം ഒരു മുഴം കയറിൽ അവസാനിപ്പിക്കാൻ തന്നെയവൾ തീരുമാനിച്ചു..


പക്ഷേ അവിടെയും ദൈവം അവളെ ചതിച്ചു..

റൂമിലേക്ക് ഭക്ഷണവുമായി വന്ന ആര്യ ഒരു കയറിന്റെ അറ്റത്തു കിടന്നു പിടയുന്ന സൂര്യയെ കണ്ടു.. വേഗം തന്നെ എല്ലാവരെയും വിളിച്ചു വരുത്തി അവിടെ നിന്നും ഇറക്കി ഹോസ്പിറ്റലിൽ എത്തിച്ചു...

അപ്പോഴൊക്കെയും ഉള്ള വംശിയുടെ രൂപം അവളിൽ കൂടുതൽ ഭയം നിറച്ചു.. ശെരിക്കുമൊരു ഭ്രാന്തനെപ്പോലെ..


അയാളിൽ നിന്നും ഒരിക്കലും തനിക്ക് മോചനമില്ലെന്നവൾ ഇതിനോടകം അവൾ മനസ്സിലാക്കി..

ജീവിതം അവന്റെ കാൽ ചുവട്ടിലവൾ സമർപ്പിച്ചുകൊണ്ടവൾ അവന്റെ താലിക്കായി കഴുത്ത് നീട്ടി..

മുറിവേറുന്ന ഹൃദയത്തോടെ ആ താലി അവൾ ഏറ്റുവാങ്ങി... ആ നിമിഷം തന്നെയവളുടെ മനസ്സിന്റെ മരണവും സംഭവിച്ചു കഴിഞ്ഞിരുന്നു.. വെറും ശരീരമായി അവൾ എല്ലാവരുടെയും മുന്നിൽ ഇരുന്നു..


എല്ലാവരോടും യാത്ര ചോദിച്ചു കൊണ്ട് അയാളോടൊപ്പം വാഹനത്തിൽ കയറുമ്പോഴും ഒരു തുള്ളി കണ്ണുനീർ പോലും പുറത്തേക്ക് പ്രവഹിച്ചില്ല.. തികച്ചും നിർജീവമായ കണ്ണുകളോടെ അവരെ നോക്കി...അപ്പോഴൊക്കെയും വംശിയുടെ മുഖത്ത് ഇരയെ പിടിച്ച വേട്ടക്കാരന്റെ ഭാവമായിരുന്നു..

**********

കൊട്ടാരം പോലുള്ളൊരു വീടിനു മുന്നിൽ വാഹനം നിന്നു.. ഇറങ്ങാൻ മടിച്ചു നിന്ന സൂര്യയെ ബലമായി തന്നെ വംശി പിടിച്ചിറക്കി.. വലിച്ചിഴക്കുന്നപോലെ ഉമ്മറത്തേക്ക് നടന്നു... മുന്നിൽ തലവുമായി നിന്നിരുന്ന അമ്മയുടെ കയ്യിൽ നിന്നും അത് തട്ടി തെറിപ്പിച്ചു അവളെയും കൊണ്ടവൻ അകത്തേക്ക് കയറി..

"കടവുളേ.. ആ കുട്ടിയെ കാത്തോളണേ "

അവൻ പോയ വഴിയേ നോക്കി പറഞ്ഞുകൊണ്ടവർ ഒരു നെടുവീർപ്പിട്ടു..

*******
റൂമിലെത്തി വംശിയവളെ ബെഡിലേക്കിട്ടു..

അവൾ ഭയത്തോടെ അതിനേക്കാളേറെ കണ്ണീരോടെ അവനെ നോക്കി..

"അര മണിക്കൂറിനുള്ളിൽ ഞാൻ തിരിച്ചുവരും അതിനുള്ളിൽ ഈ വേഷമെല്ലാം മാറി ഹാളിൽ ഉണ്ടായിരിക്കണം കേട്ടല്ലോ "

അവളുടെ നേരെ അജ്ഞയോടെ പറഞ്ഞുകൊണ്ട് റൂമിന്റെ വാതിൽ വലിച്ചടച്ചു കൊണ്ടവൻ പുറത്തേക്ക് പോയി...
*********

അവൻ പോയി കഴിഞ്ഞതും മുട്ടിലേക്ക് മുഖം പൂഴ്ത്തിയവൾ പൊട്ടികരഞ്ഞു.. പെട്ടന്നവൻ പറഞ്ഞത് ഓർമ വന്നതും വേഗം തന്നെ മാറിയുടുക്കാനുള്ള സാരിയും എടുത്തു കൊണ്ട് ബാത്റൂമിലേക് നടന്നു..


ശവർ  തുറന്നിട്ടതിനടിയിൽ കുറച്ച് നേരം നിന്നു... അതിലെ തണുപ്പൊന്നും അവളുടെ ഉള്ളിലെ തീയെ അണച്ചില്ല.....

ഇതുവരെ നടന്ന കാര്യങ്ങൾ എല്ലാം ആലോചിക്കുന്തോറും തന്റെ വീട്ടുകാരോടും വംശിയോടും അവൾക്ക് തീർത്താൽ തീരാത്ത വെറുപ്പായി.. ഇങ്ങനെയും സ്വാർത്ഥതരായ ഒരു വിഭാഗം ആളുകൾ നമ്മുടെ ചുറ്റും ഉണ്ടെന്നവൾക്ക് തോന്നി...

പുറമെ ചിരിച്ചുകാട്ടി ഉള്ളുകൊണ്ട് കഴുത്തറക്കുന്നവർ.

ചിന്തകൾക്കിടയിൽ thanne കുളിച്ചിറങ്ങി. സാരിയും ധരിച്ചു റൂമിനു പുറത്തേക്കിറങ്ങി...

വലിയൊരു വീടാണ്... വീടിനകത്തും പുറത്തും എല്ലാവിധ സൗകര്യങ്ങളും ഉണ്ട്..
നേരത്തെ കണ്ട ആളുകളൊന്നും തന്നെ അവിടെ ഇല്ലെന്നതവളിൽ അതിശയം നിറച്ചു!!!

വീടിനകത്തെല്ലാം നോക്കി ഒരു മനുഷ്യ കുഞ്ഞിനെ പോലും കണ്ടില്ല.മുറ്റത്തേക്കിറങ്ങാൻ തുടങ്ങിയതും വംശിയുടെ ജീപ്പ് മുന്നിൽ വന്നു ബ്രെക്കിട്ടൂ നിർത്തിയതും ഒരുമിച്ചായിരുന്നു. ഭയത്തോടെ രണ്ടടി പിറകിലേക്ക് മാറി..

അത് കണ്ട് ചിരിയോടെ അവൻ അവളുടെ അടുത്തേക് വന്നു തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു... അവൾ വെറുപ്പോടെ അവന്റെ കയ്യിൽ കിടന്ന് കുതറി..

"അധികം ബലം പിടിക്കേണ്ട അത് നിനക്ക് തന്നെ ദോഷം ചെയ്യും "


അവന്റെ സംസാരത്തിലെ ഊന്നൽ മനസ്സിലായതും അവൾ പിന്നെ ഒന്നും പറഞ്ഞില്ല.. അവൻ അവളെയും കൊണ്ട് അകത്തേക്ക് നടന്നു.. മുൻ വാതിൽ ചേർത്തടച്ചു.. അവൻ ദേഹത്തു നിന്നും വിട്ടുമാറിയ ആശ്വാസത്തിൽ അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്നും അവൻ അവളെ ആഞ്ഞു പുണർന്നിരുന്നു...

അതിൽ അവൾ ഞെട്ടി .. അവന്റെ കൈക്കുള്ളിൽ ഇരുന്നവൾ ഭയം കൊണ്ട് വിറച്ചു.

അവന്റെ മുഖം മുടി വകഞ്ഞു മാറ്റി പിൻകഴുത്തിലേക്ക് താഴുന്നതും അവിടെ ചുംബിച്ചു കൊണ്ട് ആഞ്ഞു ശ്വാസം വലിക്കുന്നതുമവൾ അറിഞ്ഞു.. ഒരടി പോലും അവിടുന്നു ചലിക്കാൻ കഴിയാതെ അവന്റെ പ്രവർത്തിയിൽ വിറങ്ങലിച്ചവൾ നിന്നു...അപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...

"നല്ല പനിനീർ പൂവിന്റെ മണം "

അവന്റെ നേർത്ത സ്വരം കാതിൽ പതിഞ്ഞു.


കുറച്ച് നിമിഷത്തിന് ശേഷം അവളെ തിരിച്ചു നിർത്തിയവൻ കയ്യിലെക്കൊരു കവർ വെച്ചു കൊടുത്തു..

"ഞാൻ പുറത്ത് പോയി വരുമ്പോഴേക്കും ഇതുടുത്തു അണിഞ്ഞൊരുങ്ങി നിൽക്കണം "

പറഞ്ഞുകൊണ്ടവൻ അവളുടെ കവിളിലൊന്ന് തട്ടി കൊണ്ട് പുറത്തേക്ക് പോയി..


അവൾ കവറിനെയും അവൻ പോയ വഴിയേയും മാറി മാറി നോക്കി നിന്നു..തന്റെ ചുറ്റുമുള്ള വെളിച്ചം മങ്ങി അവിടെ അന്തകാരം നിറയുന്നന്നതവൾ അറിഞ്ഞു... ആരും സഹായത്തിനില്ലാതെ ആ പെൺകൊടി തേങ്ങി..ഒരിറ്റു സ്നേഹത്തിനായി. കരുണക്കായി....

നേരം ഇരുട്ടിയിട്ടും പുറത്തു പോയ വംശി തിരികെയെത്തിയില്ല.. ഇരുളിന്റെ കാഠിന്യം കൂടുന്തോറും അവളിൽ ഭയം അനുഭവപ്പെട്ടു.. ചുറ്റും ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ..

റൂമിന്റെ ഒരു മൂലയിൽ മുട്ടിൽ മുഖം പൂഴ്ത്തിയവൾ ഇരുന്നു..

ഇത്ര നേരമായിട്ടും തന്നെ അന്യോഷിച്ചു ആരും വീട്ടിൽ നിന്ന് വിളിച്ചില്ലല്ലോ എന്നത് അവളെ നൊമ്പരപ്പെടുത്തി...

കണ്ണുകൾ നിർത്താതെ ഒഴുകി.. വിശപ്പും ദാഹവും അവളെ നന്നേ തളർത്തിയിരുന്നു.. തളർന്നൊടുവിൽ എപ്പോഴോ ആ ഇരുപ്പിൽ തന്നെയവൾ മയങ്ങി...

ജീപ്പിന്റെ നിർത്താതെയുള്ള ഹോൺ ശബ്ദം കേട്ടവൾ ഞെട്ടിയുണർന്നു.. പിടഞ്ഞെഴുന്നേറ്റ് താഴേക്കുള്ള പടികൾ വേഗത്തിൽ ഓടിയിറങ്ങി.. അപ്പോഴേക്കും വാതിലിൽ ശക്തമായി മുട്ടി തുടങ്ങിയിരുന്നു..

വാതിലിന്റെ കൊളുത്തു നീക്കിയവൾ ഒരു വശത്തേക്കൊതുങ്ങി നിന്നു... ആടിയാടി അവൻ അകത്തേക്ക് കയറി... അവളെയൊന്നടിമുടി നോക്കി... അവന്റെ ചൂഴ്ന്നുള്ള നോട്ടം കണ്ടവൾ തലകുനിച്ചു..

അവളുടെ മുടിക്കുത്തിൽ പിടിച്ചവൻ തലയുയർത്തി..

"ആഹ് "

വേദനകൊണ്ടവൾ അലറി..

"ശൂ "

ചുണ്ടിൽ വിരല് കൊണ്ടവൻ തടസ്സം വെച്ചു.. ശബ്ദം തൊണ്ട കുഴിയിൽ എത്തിനിന്നു... ഏങ്ങി കൊണ്ടവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു...

"ഇതെന്റെ സാമ്രാജ്യം ആണ് ഇവിടെ നിന്റെ ശബ്ദം ഈ വീട് വിട്ട് വെളിയിൽ കേൾക്കാൻ പാടില്ല.. മനസ്സിലായല്ലോ "


ഉയർന്ന ഒച്ചയിൽ അവൻ പറഞ്ഞതും അവളൊന്ന് കിടുങ്ങി...


"നീ വല്ലതും കഴിച്ചോ "

കനമേറിയതും എന്നാൽ ശാന്തവുമായിരുന്നു ആ ചോദ്യം..

ഇല്ലെന്നവൾ തല ചലിപ്പിച്ചു..


"ഡാ.. മുരുകാ.. അതിങ്ങ് കൊണ്ടുവാ "

പുറത്തേക്ക് നോക്കി വംശി വിളിച്ചു പറഞ്ഞു..


"ദാ... അണ്ണാ.."

ഒരു പൊതി അയാൾ വംശിയെ ഏൽപ്പിച്ചു..


"ഇനി പൊയ്ക്കോ നീ വീട്ടിലേക്ക്.. നാളെ രാവിലെ വന്നാൽ മതി "

"ശെരി അണ്ണാ "

അയാൾ പോയതും വംശി വാതിൽ കൊട്ടിയടച്ചു.. കയ്യിലിരുന്ന പൊതിയവളുടെ നേരെ നീട്ടി...

"വേഗം ചെന്ന് വിളമ്പി വെക്ക് "

ഉച്ചത്തിൽ പറഞ്ഞതും പെട്ടന്ന് തന്നെയവളത് വാങ്ങി അടുക്കളയിലേക്ക് ഓടി..

പൊതിയഴിച്ചു പാത്രത്തിലാക്കി പ്ലേറ്റും എടുത്ത് ടേബിളിൽ കൊണ്ടുവെച്ചു..

അപ്പോഴേക്കും വംശി കുളി കഴിഞ്ഞ് ടേബിളിൽ കഴിക്കാനായി ഇരുന്നിരുന്നു...

പ്ലേറ്റ് അവന്റെ മുന്നിലേക്ക് നീക്കി വെച്ചു കൊടുത്തവൾ ഒഴിഞ്ഞു നിന്നു...


"നിന്നോടിരിക്കാൻ ഇനി പ്രത്യേകം പറയണോ..😡 "

"അ.. അത് എ... എനിക്ക് വേണ്ട "

"ച്ചി ഇരുന്നു കഴിക്കെടി &&%#@%@#@"

കേട്ടാൽ അറക്കുന്ന തെറിയവന്റെ വായിൽ നിന്ന് വന്നതും വിതുമ്പി കൊണ്ടവൾ അടുക്കളയിൽ പോയി ഒരു പ്ലേറ്റ് എടുത്തു കൊണ്ടുവന്നു അവനടുത്തായി ഇരുന്നു...

വംശി തന്നെയവൾക്ക് ഭക്ഷണം വിളമ്പി.. അവന്റെ പെരുമാറ്റത്തിലെ മാറ്റം കണ്ടവൾ അതിശയിച്ചു..ഇരയെ വേട്ടയാടുന്നതിനു മുന്നേയുള്ള സ്നേഹമാണെന്ന് ആ പാവം പെണ്ണറിഞ്ഞില്ല....

നുള്ളി പെറുക്കി ഇരുന്നു എന്നല്ലാതെ ഒരു വറ്റ് പോലും തൊണ്ട കുഴിയിൽ നിന്നിറങ്ങിയില്ല...ചോറിൽ കയ്യിട്ടിളക്കുന്നത് കണ്ടവൻ തുറിച്ചു നോക്കിയതും വേഗത്തിൽ രണ്ട് മൂന്ന് പിടി വാരി വായിലിട്ടു...

**********

"ഇതെല്ലാം എടുത്ത് വെച്ച് റെഡിയായി റൂമിൽ പോയിരിക്ക്.. ഞാൻ ഇപ്പൊ വരാം "

കൈകഴുകി മുഖവും തുടച്ചവൻ അടുത്തുള്ള ഒരു മുറിയിലേക്ക് കയറി പോയി..

അവനങ്ങനെ പറഞ്ഞതും അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി....


ഇനി തനിക്കവന്റെ കയ്യിൽ നിന്ന് രക്ഷയില്ലെന്നവൾക്ക് മനസ്സിലായി...

എന്തൊക്കെയോ അടുക്കളയിൽ ചെയ്ത് കൂട്ടി.. കഴുകിയ പാത്രങ്ങൾ തന്നെ വീണ്ടും കഴുകിയും തുടച്ചിടം വീണ്ടും തുടച്ചുമവൾ നേരം കളഞ്ഞു കൊണ്ടിരുന്നു...

"സൂര്യ"

എന്നുള്ള അവന്റെ അലർച്ചയിൽ ചെയ്തുകൊണ്ടിരുന്ന പണിയവിടെയിട്ട് ലൈറ്റും ഓഫ്‌ ചെയ്തവൾ വംശി കൊടുത്ത കവറും എടുത്ത് വാഷ് റൂമിലേക്ക് കയറി..

തണുത്ത വെള്ളം ശരീരത്തിൽ കൂടി ഒഴുകുമ്പോൾ ഉള്ളിൽ എരിയുന്ന കനലിന് ചെറിയൊരു ആശ്വാസം കിട്ടിയത് പോലെ തോന്നി....

തലയും ദേഹവും തുടച്ചു കവർ തുറന്ന് നോക്കി..ബ്ലാക്ക് നിറത്തിലുള്ള ഒരു ഷിഫോൺ സാരി ആയിരുന്നു അതിൽ..

വേറെ നിവർത്തി ഇല്ലാത്തത് കൊണ്ടവൾ അതെടുത്തുടുത്തു... അതിൽ അവളുടെ ഉടലളവുകൾ വ്യക്തമായിരുന്നു.. അവൾക്കവളോട് തന്നെ വെറുപ്പ് തോന്നി...

**********

കണ്ണാടിക്ക് മുന്നിൽ നിന്ന് തലയിലെ തോർത്തഴിക്കുമ്പോൾ പിന്നിൽ നിന്നും ബലിഷ്ഠമായ രണ്ട് കരങ്ങൾ അവളെ വരിഞ്ഞു മുറുക്കി...

"സൂര്യ "

കാതുകളിൽ അവന്റെ സ്വരം കാറ്റുപോലെ പതിഞ്ഞു.. വെറുപ്പോടെയവൾ കണ്ണുകളടച്ചു...

അവന്റെ കരങ്ങൾ അവളുടെ ഉടലളവുകൾ തേടിയലഞ്ഞു.. ശരീരത്തിൽ കൂടി പുഴുവരിക്കുന്നത് പോലെ തോന്നിയവൾക്ക്... കൈകൾ സാരിയിൽ മുറുകെ പിടിച്ചു നിർവികാരയായി നിന്നു...

അവന്റെ ചുണ്ടുകൾ കഴുത്തിൽ പതിഞ്ഞതും രൂക്ഷമായ മദ്യത്തിന്റെ ഗന്ധം അവളെ പൊതിഞ്ഞു...ക്ഷമ കെട്ടവൾ  കുതറി കൊണ്ട് അവനെ പിന്നിലേക്ക് തള്ളി..

അതിന്റെ ഊക്കിലവൻ പിന്നിലേക്ക് മറിഞ്ഞു...ചുവന്ന കണ്ണുകൾ കൊണ്ടവൻ അവളെ ദേഷ്യത്തോടെ നോക്കികൊണ്ടവിടുന്നു ചാടി എഴുന്നേറ്റു...

അവന്റെ കോപത്തോടെയുള്ള വരവ് കണ്ടതും രക്ഷക്കായവൾ പുറത്തേക്ക് ഓടി.. മൂന്നാല് പടികൾ ഓടിയിറങ്ങിയതും അരയിലൂടെ അവന്റെ കരുത്തുറ്റ കരങ്ങൾ ചുറ്റികൊണ്ടവളെ തൂക്കിയെടുത്തിരുന്നു....


"വിട്.. വിടെന്നെ "

കൈകാൽ ഇട്ടടിച്ചു കൊണ്ടവൾ കരഞ്ഞു പറഞ്ഞു... അത് കേട്ടിട്ടൊന്നും അവന്റെ ഉള്ളിലെ കോപം അടങ്ങിയില്ല.. ഒന്നൂടെ ദേഹത്തേക്കമർത്തി... തന്റെ എല്ലുകൾ നുറുങ്ങുന്ന പോലെ വേദനയവൾക്കനുഭവപ്പെട്ടു....

*********
റൂമിനകത്തേക്ക് കയറി വാതിൽ കാൽ കൊണ്ട് തന്നെ അടച്ചവൻ അവളെ ഊക്കോടെ ബെഡിലേക്കിട്ടു.. പുച്ഛത്തോടെ അവളെയൊന്ന് നോക്കി ഇട്ടിരുന്ന ഷർട്ട്‌ അഴിച്ചുമാറ്റി..

ഞെട്ടികൊണ്ട് ഉമിനീർ വിഴുങ്ങിയവൾ അവനെ പേടിയോടെ നോക്കി..

ചുണ്ടുകളൊന്ന് നനച്ചു വഷളൻ ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു.. ഇരു വശത്തും കൈകൾ കുത്തി നിന്നു...

അവന്റെ കാമം നിറഞ്ഞ മുഖം അവളിൽ അറപ്പുളവാക്കി.. അവനെ നോക്കാതെ മുഖം തിരിച്ചു.. കവിളിൽ കുത്തി പിടിച്ചവൻ അവളുടെ മുഖം അവനുനേരെയാക്കി..

അവളുടെ ദേഹത്തേക്കമർന്നു വന്നു.. പേടിച്ചുകൊണ്ടവൾ പിറകിലേക്ക് നീങ്ങി..

"പ്ലീസ്.. എന്നെ ഒന്നും ചെയ്യല്ലേ ""

കൈകൾ കൂപ്പിയവൾ പറഞ്ഞതും കാലിൽ പിടിച്ചവൻ അവന്റെ അടുത്തേക്ക് വലിച്ചു.. അവന്റെ കണ്ണുകൾ ആ കുഞ്ഞു മുഖത്തിൽ ഓടിനടന്നു..തേടി പിടിച്ചതെന്തോ കണ്ടെത്തിയ പോലെയവൻ ചിറികോട്ടി കൊണ്ട് ചിരിച്ചു അവളുടെ അധരങ്ങളിലേക്ക് മുഖം അടുപ്പിച്ചു... പേടിയോടെ കണ്ണുകൾ ഇറുകെയടച്ചവൾ..

നിമിഷനേരം കൊണ്ടവൻ അവളുടെ വിറയാർന്ന അധരങ്ങളെ സ്വന്തമാക്കി.. വന്യതയോടെ ഇരു ചുണ്ടുകളെയും അവൻ മാറി മാറി നുകർന്നു.. അവൾ കിടന്ന് പിടച്ചു അവനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു.. അവളുടെ ഇരുകൈകളെയും പിടിച്ചുവെച്ചവൻ അവളുടെ അധരങ്ങൾ വീണ്ടും നുകർന്നു കൊണ്ടിരുന്നു.. അവന്റെ ദന്തങ്ങൾ അവളുടെ ചുണ്ടിൽ മുറിവേൽപ്പിച്ചു.. വേദന കൊണ്ടവൾ കരഞ്ഞു വിളിചു.. ചുണ്ടിൽ നിന്നും വേർപെട്ടവന്റെ അധരങ്ങളും പല്ലും അവളുടെ മുഖമാകെ ഓടിനടന്നു കഴുത്തിലേക്കരിച്ചിറങ്ങി... അവന്റെ പല്ലുകൾ കഴുത്തിൽ തെളിഞ്ഞു കാണുന്ന നീല ഞെരമ്പിനെ കടിച്ചു വലിച്ചു..

"ആഹ് "

അസഹ്യമായ വേദനയോടെയവൾ അലറി..കണ്ണുകൾ പെയ്തു കൊണ്ടിരുന്നു..

കഴുത്തിൽ നിന്നും അവന്റെ മുഖം അവളുടെ മാറിലേക്കരിച്ചിറങ്ങി.. അവനൊന്നവളെ മുഖമുയർത്തി നോക്കി കൊണ്ട് മാറിൽ നിന്നും സാരി തലപ്പ് വലിച്ചെടുത്തു..

പൊട്ടികരഞ്ഞു പോയവൾ..ഈ നിമിഷം ഒന്ന് മരിച്ചുപോയെങ്കില്ലെന്നവൾ പ്രാർത്ഥിച്ചു..

അവളുടെ വെണ്ണക്കൽ പോലുള്ള മേനിയിലേക്കവൻ കൊതിയോടെ നോക്കി.. കൈകൾ അവളുടെ ശരീരത്തിലൂടെ അലഞ്ഞു നടന്നു.. അവളിൽ ബാക്കിയുണ്ടായിരുന്ന ഉടയാടകൾ കൂടി അവന്റെ കൈകൊണ്ട് വലിച്ചു പറിച്ചെറിഞ്ഞു... കരഞ്ഞുകൊണ്ട് കണ്ണുകൾ ഇറുകെയടച്ചവൾ അവന്റെ ശരീരത്തിന് കീഴിൽ യാതൊരു പ്രതികരണവും ഇല്ലാതെ കിടന്നു..

അവന്റെ ചുണ്ടും നാവും പല്ലുകളും അവളുടെ ശരീരത്തിൽ വേദനിപ്പിച്ചുകൊണ്ട് അലഞ്ഞു നടന്നു.. ഇടയ്ക്കിടെ അവൻ ഏൽപ്പിക്കുന്ന ദന്തങ്ങളുടെ നോവിലവൾ ആർത്തു കരഞ്ഞു.. അവളുടെ നിലവിളി ആ നാലു ചുവരുകൾക്കുള്ളിൽ തട്ടി പ്രതിധ്വനിച്ചു..

അവളുടെ കരച്ചിൽ അവനിലെ മൃഗത്തെ ഉണർത്തി.. അങ്ങേയറ്റം ക്രൂരതയോടെ അവളിലെ പെണ്ണിനെയവൻ കവർന്നു.. അവളുടെ കരച്ചിൽ ഉച്ചത്തിലായപ്പോൾ കൈകൾ കൊണ്ടവൻ അവളുടെ വാ പൊത്തിപിടിച്ചു.. ഒരിറ്റു ശ്വാസത്തിനായി അവൾ കിടന്നു പിടഞ്ഞു...

അവളുടെ കുഞ്ഞു ശരീരം അവന്റെ കരുത്തുള്ള ശരീരത്തിനു കീഴിൽ ഞെരിഞ്ഞമർന്നു.. കുറച്ച് നേരത്തെ കിതപ്പിനൊടുവിൽ തളർന്നവൻ അവളുടെ മാറിലേക്ക് വീണു...ശബ്‍ദമില്ലാതെയവൾ തേങ്ങി.. കണ്ണുനീർ തലയിണയെ നനച്ചു കൊണ്ടിരുന്നു..


അവളിൽ നിന്നും എണീറ്റവൻ അവളെ പുച്ഛത്തോടെ നോക്കി മേലേക്കൊരു പുതപ്പും എറിഞ്ഞു കൊടുത്തുകൊണ്ട് വാഷ്റൂമിലേക്ക് പോയി...


അവൻ പോയതും പുതപ്പിനുള്ളിൽ ചുരുണ്ടു കൂടിയവൾ ആർത്തു കരഞ്ഞു..

ഇങ്ങനൊരു നീചന്റെ മുന്നിൽ നിസ്സഹായതയോടെ കിടക്കേണ്ടി വന്നതിലവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി..
മനസ്സ് മരിച്ചതിനൊപ്പം അവളുടെ ശരീരവും തളർന്നു 

***********

വാഷ്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവൾ ചുണ്ടുകൾ കൂട്ടിപിടിച്ചു കൊണ്ട് വിതുമ്പി...

അവനവളുടെ അടുത്ത് വന്നിരുന്നു ഒരു സിഗറേറ്റിന് തിരി കൊളുത്തി..

ഒരു പഫ് എടുത്തവൻ പുക അവളുടെ മുഖത്തേക്ക് ഊതി.. വീണ്ടും വീണ്ടും ഇത് തന്നെ ആവർത്തിച്ചു...

ശ്വാസം കിട്ടാതെയവൾ ചുമച്ചു കൊണ്ടിരുന്നു..

പുതപ്പ് മാറിൽ നിന്നും വലിച്ചു നീക്കി സിഗരറ്റ് അവളുടെ വലതുമാറിൽ കുത്തി കെടുത്തിയവൻ...

വേദന കൊണ്ടവൾ പുളഞ്ഞു..

അവനവളിലേക്ക് മുഖം താഴ്ത്തി...

"ഇരയെ വേട്ടയാടി പിടിക്കുന്നതാണ് എനിക്കിഷ്ടം.. കുറേ കാലമായി ഞാൻ നോട്ടമിട്ട മൻപേടയാണ് നീ.. കിട്ടില്ലെന്ന്‌ കരുതിയതാ... പക്ഷേ നിന്റെ ചേട്ടനായി തന്നെ എന്റെ കൈകളിലേക്ക് വെച്ചു തന്നു... ഇനിയുള്ള നിന്റെ ജീവിതം എന്റെ കൂടെയായിരിക്കും.. ഓരോ നിമിഷവും  മരണം വന്നു പുൽകാൻ പ്രാർത്ഥിക്കും നീ.. "

അവന്റെ വാക്കുകൾ അവളിൽ കൂരമ്പ് പോലെ തറച്ചുകയറി..

അവനവളെ ഒന്നുയർത്തി പൊള്ളിയ ഭാഗത്ത്‌ ദന്തങ്ങളാഴ്ത്തി.. വേദന കൊണ്ടവൾ കൈകൾ അവന്റെ പുറത്തമർത്തി.. അവളുടെ നഖം അവനിൽ ക്ഷതം ഏൽപ്പിച്ചു... വീണ്ടും അവനിൽ അവളെന്ന ലഹരി പടർന്നു...വന്യതയോടെ വീണ്ടുമവൻ അവളുടെ ശരീരത്തെ വലിച്ചു കീറി...

വേദനകൊണ്ടലറുമ്പോഴെല്ലാം അവൻ കൂടുതൽ വേദനിപ്പിച്ചുകൊണ്ടവളുടെ ശരീരത്തിൽ പടർന്നു കയറി..

അവന്റെ ക്രൂരതകൾക്കൊടുവിൽ തളർന്നെപ്പോഴോ അവന്റെ ശരീരത്തിന് കീഴെ തന്നെ കിടന്നവൾ കണ്ണുകളടച്ചു..

ഇനിയുള്ള പുലരികളൊന്നും തന്റെ സന്തോഷത്തിന്റേതല്ല എന്നതവളിൽ വേദനയുണർത്തി... കണ്ണടച്ചു കിടക്കുമ്പോഴും വംശിയുടെ ക്രൂരത നിറഞ്ഞ മുഖം അവളെ വേട്ടയാടി..." സൂര്യ "എന്നുള്ള അവന്റെ വിളി അവളിൽ ഭയം നിറച്ചു കൊണ്ടിരുന്നു..എന്നാവും തനിക്കിവിടെ നിന്നൊരു രക്ഷ ലഭിക്കുക.. ഇയാളുടെ കൂടെ എരിഞ്ഞു തീരുമോ തന്റെ ജീവിതം...

തന്റെ പഠനം,, സ്വപ്‌നങ്ങൾ,, എല്ലാം ഇവിടം കൊണ്ടവസാനിച്ചെന്നവളുടെ മനസ്സലമുറയിട്ടു...

ഇനി എന്നെങ്കിലും തനിക്കുവേണ്ടി സന്തോഷത്തിന്റെ ദിനങ്ങൾ പുലരുമോ...തന്റെ സ്വപ്‌നങ്ങൾ സഫലമാകുമോ...ബന്ധങ്ങളുടെ ചങ്ങലയാൽ ബന്ധിക്കപ്പെടാനാണോ തന്റെ വിധി..

ഇല്ല ഒരിക്കലുമല്ല.. തനിക്ക് വേണ്ടിയും ഒരു സൂര്യോദയം ഉണ്ടാവും... അന്ന് എന്നെ ഈ അവസ്ഥയിൽ എത്തിച്ചവരോടെല്ലാം ഞാൻ എണ്ണി എണ്ണി പകരം ചോദിച്ചിരിക്കും..

അന്നെന്റെ ചോദ്യങ്ങൾക്ക് മുന്നിൽ അവരുടെ തല താഴുന്നത് അത്യധികം സന്തോഷത്തോടെ ഞാൻ നോക്കി കാണും..

വംശി ദേവരാജ് കാത്തിരുന്നോ നിങ്ങൾ എന്റെ ഉയർത്തെഴുന്നേൽപ്പിനായി അന്ന് നിങ്ങളുടെ നാശമായിരിക്കും.. എനിക്ക് വേദനിച്ചതിനേക്കാൾ ഇരട്ടി വേദന നിങ്ങൾക്ക് ഞാൻ നൽകും...

അവളുടെ ഉള്ളിൽ അവനെ തകർക്കാനുള്ള കനലെരിഞ്ഞു..🔥🔥🔥
**********

കൊട്ടാരം പോലുള്ള ആ വീടിന്റെ വലിയ ഗേറ്റ് കടന്ന് ഒരു കാർ അകത്തേക്ക് പ്രവേശിച്ചു...

അതിൽ നിന്നും മോഡേൺ വസ്ത്രധാരിയായ ഒരു പെൺകുട്ടി ഇറങ്ങി വന്നു..

ചുറ്റും നോക്കി കൊണ്ടവൾ അകത്തേക്ക് നടന്നു ഡോർ ബെൽ അടിച്ചു...

"മമ്മി "

ഡോർ തുറന്നതും അവൾ ഓടിച്ചെന്ന് റാണിയെ കെട്ടിപിടിച്ചു..

"ഇതെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ "

അതിശയത്തോടെ അവർ ചോദിച്ചു..

"അവിടെ മടുത്തു.. അതുകൊണ്ട് പെട്ടന്നിങ്ങോട്ടുള്ള ഫ്ലൈറ്റ് കയറി "

"അത് നന്നായി.. എന്തായാലും നിന്നെ വിളിക്കാൻ ഇരിക്കുകയായിരുന്നു ഞാൻ "

റാണി അവളെയും കൂട്ടി അകത്തേക്ക് നടന്നു..

"ഇവിടെ വേറെ ആരും ഇല്ലേ.. ആരെയും കാണുന്നില്ലല്ലോ "

മിത്ര ചോദിച്ചു..

"പിള്ളേര് കോളേജിൽ പോയി..ലക്ഷ്മി അടുക്കളയിൽ കാണും... പപ്പ ഹോസ്പിറ്റലിലേക്കും... പിന്നെ ആദിയെ നിനക്കറിയാലോ ആ റൂമിൽ ഉണ്ടാവും ബോധം ഇല്ലാതെ "


"അങ്കിളിനു ഒരു മാറ്റവും ഇല്ലല്ലേ.."

അടഞ്ഞു കിടക്കുന്ന റൂമിലേക്ക് നോക്കികൊണ്ടവൾ ചോദിച്ചു..

"ഇല്ല... അതിന് ഇനി ആ നാശം പിടിച്ചവൾ തിരികെ വരേണ്ടി വരും "

റാണി ദേഷ്യത്തോടെ പറഞ്ഞു..

"ആര് അഥിതി ആന്റിയോ "

"അവൾ തന്നെ അല്ലാതാര്.. അവൾക്ക് തനിയെ പോകാൻ പാടില്ലായിരുന്നോ ഒപ്പം ആ ചെറുക്കനെയും കൊണ്ടുപോയിരിക്കുന്നു.. നാശം "

"ഋഷിയേട്ടൻ നമ്മടെ ഹോസ്പിറ്റലിൽ തന്നെയല്ലേ "


"അവിടുണ്ട്.. അല്ലാണ്ട് എവിടെ പോവാൻ..

നിനക്കൊരു കാര്യം അറിയോ.."

സ്വകാര്യം പോലെ റാണി മിത്രയോട് ചോദിച്ചുകൊണ്ട് ഒന്നൂടെ അരികിലേക്ക് നീങ്ങി..

മിത്ര കാത് കൂർപ്പിച്ചു..

"ഊരും പേരും അറിയാത്ത ഒരു പെണ്ണിനേയും കൊണ്ടാണ് ഇപ്പൊ കറക്കം... നാട്ടിലൊക്കെ സംസാര വിഷയമാണ് അതിപ്പോൾ..


പെണ്ണിന് വയറ്റിലുണ്ടെന്നൊക്കെ കേൾക്കുന്നുണ്ട് "

"മമ്മി "

മിത്ര അലറി..

"നീ അലറണ്ട ഉള്ള കാര്യമാ പറഞ്ഞേ...നിന്റെ കൂട്ടുകാരിയോടും കൂടി പറഞ്ഞേക്ക് "


"മ്മ് എങ്കിൽ ഇവിടെ കൊലപാതകം നടക്കും "

"അതൊക്കെ പിന്നെ ആലോചിക്കാം.. നീയിപ്പോ പോയി ഫ്രഷ് ആയിവാ.. ഞാൻ കുടിക്കാൻ എന്തേലും എടുക്കാം "

റാണി അടുക്കളയിലേക്ക് പോയി.. മിത്ര മുറിയിലേക്കും

*********
അന്ന് തുടങ്ങി രണ്ട് വർഷം ഞാൻ അയാളുടെ പീഡനങ്ങൾ അനുഭവിച്ചു അവിടെ കഴിഞ്ഞു..

പഠനം തുടരണം എന്ന് പറഞ്ഞു... ആദ്യമൊന്നും സമ്മതിച്ചില്ല.. പിന്നീട് പൊയ്ക്കോളാൻ പറഞ്ഞു..

കോളേജിലേക്കുള്ള പോക്കും വരവും എല്ലാം അയാളുടെ കൂടെ.. അവിടെ ചെന്നാലെങ്കിലും സ്വാതന്ത്ര്യം ഉണ്ടാകുമെന്ന് വിചാരിച്ചു..

എന്നാൽ അത് പോലും ഉണ്ടായില്ല.. അവിടെ പോലും എന്നെ വീക്ഷിക്കാൻ ആളുകൾ ഉണ്ടായിരുന്നു..

എങ്ങനെയും പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ്സുമായി അവിടെ നിന്നും രക്ഷപ്പെടണമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു..


പലപ്പോഴും അയാളുടെ വികാരം തീർക്കുന്ന ഒരു ശരീരം മാത്രമാണോ ഞാൻ എന്ന് പോലും തോന്നിയിട്ടുണ്ട്.. അത്രക്കും ക്രൂരമായി ആയിരുന്നു അയാൾ എന്നെ ഓരോ ദിവസവും ഭോഗിച്ചു കൊണ്ടിരുന്നത്...

വിവാഹം കഴിഞ്ഞ് ഒരിക്കൽ മാത്രം വീട്ടിൽ നിന്ന് വിളിച്ചു.. ചേച്ചിക്ക് വിശേഷം ഉണ്ടെന്ന് അറിയിച്ചു കൊണ്ട്...

പിന്നീട് ഒരിക്കൽ പോലും വിളിച്ചിട്ടില്ല..

അതിനു ശേഷം അയാൾ ഒരു ആവശ്യം എന്നോട് പറഞ്ഞു..

അയാൾക്കൊരു കുഞ്ഞിനെ വേണം ...

പഠനം പൂർത്തിയായിട്ട് പറയാൻ ഇരിക്കുവായിരുന്നെന്ന്...

എന്റെ കൺസന്റ് ഇല്ലാതെ ശരീരം സ്വന്തമാക്കിയ ആൾക്കാണോ ഇതിന് എന്റെ സമ്മതം വേണ്ടത്..


പിന്നീടങ്ങോട്ട് എന്നത്തേക്കാളും വേദനയും കണ്ണീരും നിറഞ്ഞ രാത്രികൾ ആയിരുന്നു..ഒരു വേട്ടമൃഗത്തെ പോലെ അയാളെന്നെ വേട്ടയാടി...


പകൽ സമയത്ത് വീട്ടിൽ ജോലിക്ക് ഒരു സ്ത്രീ വന്നിരുന്നു... അവർക്കായിരുന്നു ആ വീട്ടിൽ എന്നോട് ഇത്തിരിയെങ്കിലും സഹതാപം ഉണ്ടായിരുന്നത്.. അവരെ വിട്ട് പലപ്പോഴായി പിൽസ് വാങ്ങിപ്പിച്ചു... ഒരിക്കൽ അതും അയാൾ കണ്ടു പിടിച്ചു... അന്ന് ഒരുപാട് തല്ലൊക്കെ കിട്ടി.. എന്നാലും പ്രേഗ്നെന്റ് ആവില്ലെന്ന് തന്നെ ഉറപ്പിച്ചു..

അതിന് കാരണം എന്താണെന്ന് ചോദിച്ചാൽ വ്യക്തമായൊരു മറുപടി ഇല്ല.. ഒരു കുഞ്ഞു കൂടെ അയാൽ അയാൾക്ക് എന്നിൽ പൂർണ അവകാശമായി.. പിന്നീടൊരിക്കലും എനിക്കവിടെ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞെന്ന് വരില്ല... അതായിരിക്കും എന്നെ ഇങ്ങനെയൊക്കെ ചിന്തിപ്പിച്ചത്..


പിന്നീടൊരു വഴിയും തെളിഞ്ഞില്ല... ഓരോ മാസവും പ്രതീക്ഷയോടെ അയാൾ ഇരിക്കുമ്പോൾ അതിനെയെല്ലാം തച്ചുടച്ചുകൊണ്ട് എന്നിൽ ചുവപ്പ് വർണം വിരിയുമായിരുന്നു... എല്ലാവർക്കും അത് വേദനയാണെങ്കിൽ എനിക്കതെന്റെ വിജയമായിരുന്നു....


അയാളിൽ നിരാശമൂടാൻ തുടങ്ങി... അതെന്നിൽ സന്തോഷം നിറച്ചു... ഒരിക്കൽ അയാൾ നന്നായി മദ്യപിച്ചു വന്നു..ആൾക്ക് തീരെ ബോധം ഉണ്ടായിരുന്നില്ല...കൊണ്ടുവന്നു വിട്ടത് അയാളുടെ സുഹൃത്തുക്കളും.....

കുറേ ആയിട്ട് മദ്യപാനം ഇല്ലായിരുന്നു.. അതുകൊണ്ട് തന്നെ അങ്ങനെ കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നിരുന്നു..വീഴാൻ പോയ അയാളെയും താങ്ങി റൂമിലേക്കെത്തി..

ബെഡിൽ കിടത്തി തിരിഞ്ഞപ്പോൾ അയാളുടെ സുഹൃത്തുക്കളിൽ ഒരാൾ റൂമിലേക്ക് വന്നു... അയാൾ എന്നെ കടന്നു പിടിച്ചു.... കുറേ നിലവിളിച്ചു ഭർത്താവെന്ന് പറയുന്നയാൾ കേട്ടതുപോലും ഇല്ല.. അവസാനം രക്ഷക്കായി അവിടെയുണ്ടായിരുന്ന ഫ്ലവർ വൈസ് എടുത്ത് തലക്കടിച്ചു..

അയാൾ ബോധമറ്റ് നിലത്തേക്ക് വീണു..തലയിൽ നിന്നും ചോരയൊഴുകി അവിടെയാകെ പടർന്നു.. എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന നിമിഷങ്ങൾ..

പാഴാക്കാൻ കയ്യിൽ സമയമില്ലെന്ന് മനസ്സിലായി.. കയ്യിൽ കിട്ടിയ ഡ്രെസ്സും സർട്ടിഫിക്കറ്റ്സും കുറച്ച് പണവും എടുത്ത് അവിടെ നിന്നും രക്ഷപ്പെട്ടു...

നേരെ ചെന്നത് വീട്ടിലേക്കാണ്.. എത്ര ആയാലും സ്വന്തം മാതാപിതാക്കൾ അല്ലെ ഒരിറ്റ് കരുണ കാണിക്കുമെന്ന് കരുതി...

ഇത്രയും നാൾ അനുഭവിച്ചതെല്ലാം അവരോട് പറഞ്ഞു.. ആരും വിശ്വസിച്ചില്ല.. അവരുടെ മുന്നിൽ അത്രക്കും നല്ലൊരാൾ ആയിരുന്നു വംശി.. പണം കൊണ്ട് എന്റെ വീട്ടുകാരെ വിലക്ക് വാങ്ങിയെന്നും പറയാം...അച്ഛനും അമ്മയും അവിടേക്ക് പോവാൻ നിർബന്ധിച്ചു..

എല്ലാം കേട്ട് കൊണ്ടിരുന്ന ചേട്ടൻ ഇനിയവിടേക്ക്  പോവണ്ട എന്ന്  പറഞ്ഞു...

അയാളുടെ വാക്ക് ഞാൻ വിശ്വസിച്ചു...അന്ന് രാത്രി അവിടെ തങ്ങി..

നേരം വെളുക്കുന്നതിനു മുന്നേ ചേച്ചി വെപ്രാളത്തോടെ റൂമിലേക്ക് വന്നു..

കാര്യം തിരക്കിയപ്പോൾ വേഗം അവിടെ നിന്നും പൊയ്ക്കോളാൻ പറഞ്ഞു.. ചേട്ടൻ വംശിയെ വിളിച്ചു പറഞ്ഞിട്ടുണ്ട്.. അയാൾ ഇപ്പോൾ ഇവിടെ എത്തുമെന്നും..

ആ സമയം ചേച്ചിയെനിക്കൊരു ദൈവദൂതൻ തന്നെ ആയിരുന്നു..

പോരാൻ നേരം ചെയ്ത് കൂട്ടിയതിനെല്ലാം മാപ്പ് പറഞ്ഞു.. കയ്യിൽ ഒരു ഫോണും വെച്ചു തന്നു അവിടെ നടക്കുന്നത് വിളിച്ചു പറയാം എന്ന് പറഞ്ഞു..

ചേച്ചി തന്നെ അടുക്കള വാതിലിലൂടെ എന്നെ പുറത്തെത്തിച്ചു..

അവിടെ നിന്ന് കൂറേ ദൂരം ഓടി ദിശയറിയാതെ... ചെന്നെത്തിയത് റെയിൽവേ സ്റ്റേഷനിൽ ആണ്..

എവിടേക്ക് പോകും എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു... നാട്ടിൽ ആകെ അറിയാവുന്നത് കണ്ണൂർ ആണ്... അവിടേക്ക് തന്നെ ടിക്കറ്റ് എടുത്തു..


എത്രയും പെട്ടന്ന് അവരുടെ കണ്ണിൽ പെടാതെ രക്ഷപ്പെടണം എന്നേ ഉണ്ടായിരുന്നുള്ളൂ..

ട്രെയിനിൽ നിന്നും ഒരു അച്ഛനെയും മകളെയും പരിചയപ്പെട്ടു.. അവസ്ഥയെല്ലാം പറഞ്ഞപ്പോൾ അവർ സഹായിക്കാമെന്നേറ്റു...

രണ്ട് ദിവസം അവരോടൊപ്പം കൂടി..ഇതിനോടകം അയാൾ തന്നെ തിരഞ്ഞു നാടാകെ മുറവിളി കൂട്ടി പായുന്നുണ്ടായിരുന്നു ..പിറ്റേന്ന് അവരുടെ കൂടെ പോയി പോലീസ് സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് ഫയൽ ചെയ്യാൻ..


അവിടെ ചെന്നപ്പോൾ അയാളുണ്ട് സ്റ്റേഷനിൽ.. അത് കണ്ടപ്പോൾ ഒരു ഭയം ഉടലാകെ വന്നു മൂടി... ദേഹമാകെ വിറപൂണ്ടു..അവർ കാര്യം ചോദിച്ചപ്പോൾ അതാണ് വംശിയെന്ന് പറഞ്ഞു കാണിച്ചു കൊടുത്തു..


അതിനിടയിൽ അയാളുടെ കൂട്ടാളികളിൽ ഒരാൾ എന്നെ കണ്ടു കഴിഞ്ഞിരുന്നു... വീണ്ടും അയാളിൽ നിന്നും ദൂരേക്ക് ഓടി.. അതിനിടയിൽ ആ അച്ഛനെയും മകളെയും അവർ ഉപദ്രവിച്ചു.. എന്നെ സഹായിച്ചതിനുള്ള ശിക്ഷ...


വീണ്ടും കിട്ടിയ വണ്ടിയിൽ കയറി പ്രാണരക്ഷാർത്ഥം.. ആ സമയം അതെവിടെക്കാണെന്നോ എന്തായിരിക്കും ഇനിയുള്ള എന്റെ ജീവിതം എന്നോ ഒന്നും ചിന്തിച്ചില്ല..


ആ യാത്ര അവസാനിച്ചത് ഇവിടെയായിരുന്നു.. ഇവിടെ നിന്നും പോവണം.. അയാൾ ഇവിടെയും വരും ഉറപ്പാണ്..


രണ്ട് വർഷം അയാളുടെ കൂടെ സന്തോഷമെന്തെന്നോ സമാധാനമെന്തെന്നോ അറിയാതെ ഞാൻ നരകിച്ചു ജീവിച്ചു..

ഇനിയും വയ്യ.. പോയേ തീരൂ. ഞാൻ ഇവിടെ ഉണ്ടെന്നറിഞ്ഞാൽ ചിലപ്പോൾ അത് നിങ്ങളുടെ ജീവന് പോലും അപകടമായിരിക്കും..

തന്റെ ജീവിതം അവന് മുന്നിൽ തുറന്ന് കാട്ടി അവൾ അവനെയൊന്ന് നോക്കി..
***********
അവളുടെ വാക്കുകളോരൊന്നും ഋഷി ഞെട്ടളൂടെയായിരുന്നു കേട്ടത്..

ഈ കൊച്ചു പ്രായത്തിനിടക്ക് ഇത്രമാത്രം അവൾ അനുഭവിച്ചോ???

എന്തിന് വേണ്ടി.. ആർക്ക് വേണ്ടി??

അവളുടെ കൂടപ്പിറപ്പുകൾക്ക് വേണ്ടിയോ...

ഇന്നത്തെ ജനറേഷനിലും ഉണ്ടോ ഇതുപോലെ ബലഹീനതയുള്ള സ്ത്രീകൾ.

അവന്റെയുള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉരുതിരിഞ്ഞു..

കണ്ണുകൾ വെട്ടാതെ തന്നെ അവളെനോക്കി..

അവളുടെ കണ്ണുകളിൽ ഒരു കടൽ തന്നെ ഇരമ്പുന്നുണ്ടെന്ന് അവന് തോന്നി...

മെല്ലെ അവളുടെ തോളിലൊന്ന് തട്ടി മാറോട് ചേർത്ത് പിടിച്ചു...

ആ നിമിഷം ആ പെണ്ണിന് ചായാനൊരു തോൾ ആവശ്യമായിരുന്നു..

തന്റെ ഉള്ളിൽ ഇക്കാലമത്രയും ഉണ്ടായിരുന്ന നൊമ്പരമെല്ലാം അവന്റെ നെഞ്ചിൽ പെയ്തു തീർത്തു...


"സാരമില്ല പോട്ടെ..

അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു..

ഇനിയും എന്തിന് ഈ കണ്ണുകൾ നിറയണം..

തന്റെ ജീവിതത്തിലെ കാർമേഘം നീങ്ങിയില്ലേ..

ഇനിയുള്ള ഓരോ പുലരിയും സൂര്യ കൈമളിന് ഉള്ളതായിരിക്കും... സന്തോഷത്തിന്റെ നാളുകൾ..
ഇത് ഈ ഋഷി തരുന്ന വാക്കാണ്..

എന്തിനും കൂടെ ഞാൻ ഉണ്ടെടോ.. പിന്നെ തന്റെ ഡോക്ടറമ്മയും.. ധൈര്യമായിട്ടിരിക്ക്.."

അവന്റെ വാക്കുകൾ അവളുടെ ഉള്ളിലെ മുറിവിനെ ഉണക്കാൻ പാകമുള്ളതായിരുന്നു...

ദിവസങ്ങളുടെ പരിചയം മാത്രമുള്ള രണ്ടുപേർ.. അവർക്ക് താൻ ഇത്രമേൽ പ്രിയപ്പെട്ടതാണോ...
************

"ഹെലോ... അണ്ണാ "

"എന്താടാ കിട്ടിയോ "

വംശി കലിയോടെ ചോദിച്ചു..


"കിട്ടി അണ്ണാ.. അവൾ നമ്മുടെ കണ്മുന്നിൽ തന്നെ ഉണ്ടായിരുന്നു "

തിളക്കമുള്ള കണ്ണുകളോടെ മുന്നിലിരിക്കുന്ന ഋഷിയെയും സൂര്യയേയും നോക്കി അയാൾ പറഞ്ഞു..


"എവിടെ ഉണ്ടെടാ ആ #@%%₹&#@@₹"

വംശിയുടെ അലർച്ച അവിടെയാകെ പ്രകമ്പനം കൊള്ളിച്ചു...


"ഇവിടെ ബീച്ചിൽ ഉണ്ട്.. കൂടെ ഒരു ചെറുപ്പക്കാരനും "

"ചെറുപ്പക്കാരൻ "

വംശിയുടെ നെറ്റി ചുളിഞ്ഞു..

"അണ്ണൻ വേഗം വാ... ഞങ്ങൾ അവരുടെ പിറകെ തന്നെ ഉണ്ടാവും "

അയാൾ ഫോൺ കട്ട്‌ ചെയ്ത് മറഞ്ഞു നിന്നവരെ വീക്ഷിച്ചു..

സൂര്യയും ഋഷിയും അവിടെ നിന്നെഴുന്നേറ്റ് മെല്ലെ ആ മണലിലൂടെ നടന്നു തുടങ്ങി..

"ഇനി പോയാലോ.. ഒത്തിരി നേരമായില്ലേ "

കുറച്ചധികം നടന്നതും ഋഷി ചോദിച്ചു..

രണ്ടുപേരും കാർ പാർക്ക്‌ ചെയ്തിടത്തേക്ക് നടന്നു..
*******
"സൂര്യ ഞാൻ വരുന്നു നിന്നെ കൊണ്ടുപോവാൻ... ഇനി നീ പുറം ലോകം കാണില്ല കാണിക്കില്ല നിന്നെ "

വന്യമായ കണ്ണുകളോടെ അയാൾ അവളുടെ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് പറഞ്ഞു..

വംശിയുടെ വാഹനം ബീച്ച് റോഡിലേക്ക് തിരിഞ്ഞു.. പൂഴി മണലിനെ പോലും വകവെക്കാതെ അയാളുടെ ബൊലേറോ അവരുടെ മുന്നിൽ വന്നു നിന്നു..


ദേഷ്യം കൊണ്ട് രക്തവർണ്ണമായ കണ്ണുകളോടെ വംശി ഇരുവരെയും നോക്കി കൊണ്ട് വാഹനത്തിൽ നിന്ന് ഇറങ്ങി..

സൂര്യ പേടിയോടെ ഋഷിയുടെ കൈകളിൽ പിടിമുറുക്കി അവന്റെ പിന്നിലേക്ക് ഒളിച്ചു..

"മാം ഒരു വിസിറ്റർ ഉണ്ട്.. താഴെ റിസപ്ഷനടുത്ത് വെയിറ്റ് ചെയ്യുവാണ് "

തന്റെ കൺസൽടിങ് റൂമിൽഇരിക്കുകയായിരുന്ന അഥിതിയോട് ഒരു നഴ്സ് വന്നു പറഞ്ഞു..


"സിസ്റ്റർ പൊക്കോളൂ ഞാൻ അങ്ങോട്ട് വന്നോളാം "


വായിച്ചു കൊണ്ടിരുന്ന പുസ്തകം അടച്ചു വെച്ചുകൊണ്ട് അഥിതി അവിടെ നിന്നും എഴുന്നേറ്റു.. റിസപ്ഷനിലേക്ക് നടന്നു..


അവിടെയെത്തി പുറം തിരിഞ്ഞു നിൽക്കുന്ന ആളെ കണ്ടപ്പോൾ തന്നെ അതിഥിയുടെ മുഖം കടുത്തു...

അഥിതി വന്നതൊന്നും അയാൾ അറിഞ്ഞിട്ടില്ല.. എന്തോ ആലോചിച്ചു പുറത്തേക്ക് നോക്കി നിൽക്കുകയാണ്..


"മ്മ്ഹ്ഹ് "

അവളൊന്ന് മുരടനക്കി..

ശബ്‍ദം കേട്ടതും ആലോചനയിൽ നിന്നിരുന്ന ആദിയവളെ തിരിഞ്ഞോന്ന് നോക്കി...

എപ്പോഴും വസ്ത്രധാരണയിൽ അതീവ ശ്രദ്ധ ചെലുത്തിയിരുന്ന ആദി ഇപ്പോൾ അലസമായി വസ്ത്രം ധരിച്ചിരിക്കുന്നത് അവളിൽ അത്ഭുതം നിറഞ്ഞു...മുടിയും മീശയും അലക്ഷ്യമായി വളർന്നിട്ടുണ്ട്..

"എന്തിനാണ് ഇപ്പോൾ ഒരു കൂടിക്കാഴ്ച "

യാതൊരു മുഖവുരയും കൂടാതെ അഥിതി ചോദിച്ചു..

"എന്താണിത് "

കയ്യിലുള്ള പേപ്പർ ആദി ഉയർത്തി കാണിച്ചു..

"ഡിവോഴ്സ് നോട്ടീസ് "

ഒട്ടും കൂസലില്ലാതെ അഥിതി അയാളെ നോക്കി..

"എന്തിനാണിപ്പോ ഇങ്ങനൊരു തീരുമാനം "

"ഈ തീരുമാനം ഞാൻ മുന്നേ എടുക്കണമായിരുന്നു.. പക്ഷേ അന്നതിനുള്ള ധൈര്യമോ പ്രാപ്തിയോ ഉണ്ടായിരുന്നില്ല "

"അഥിതി "

ദേഷ്യം സഹിക്കവയ്യാതെ ആദി അലറി..

ആളുകൾ ശ്രദ്ധിക്കുന്നെന്ന് കണ്ടതും ആദി അവളുമായി പുറത്തേക്കിറങ്ങി...

"അഥിതി... ഇങ്ങനൊരു ഡിസിഷനിൽ എത്താൻ മാത്രമുള്ള തെറ്റ് ഞാൻ തന്നോട് ചെയ്‌തോ "

"ആലോചിച്ചു നോക്ക് ചെയ്‌തോ എന്ന്.. അല്ലെങ്കിൽ സ്വയമൊന്ന് ചോദിച്ചു നോക്ക് "

"അഥിതി താൻ പരിധി വിടുന്നു "

"ഞാൻ അല്ല നിങ്ങൾ.. പരിധിവിട്ട് എന്നോട് പെരുമാറിയത് നിങ്ങൾ ആണ്.. ഞാൻ നിങ്ങളുടെ ഭാര്യയാണെന്ന് പോലും ചിന്തിക്കാതെ എന്റെ മുന്നിൽ വെച്ച് വേറൊരു സ്ത്രീയുമായി.. ഛെ..

പറയാൻ തന്നെ എനിക്ക് വെറുപ്പാണ് "


"എടോ.. താൻ കണ്ടതൊന്നും സത്യമല്ല "

അവളെ അനുനയിപ്പിക്കാനൊരു ശ്രമം നടത്തി ആദി..

"കാതുകൾ കൊണ്ട് കേട്ടത് കളവാണെന്ന് കരുതാം പക്ഷേ കണ്ണുകൾ കൊണ്ട് കണ്ടത് കളവാണെന്ന് വിശ്വസിക്കാൻ മാത്രം ഒരു പൊട്ടിയല്ല അഥിതി "

"ഭാമ എന്റെ ഒരു സുഹൃത്ത് മാത്രമാണ് അഥിതി "

"ആ സുഹൃത്ത് ബന്ധമായിരിക്കും അവളെ നിങ്ങളുടെ ബെഡ്‌റൂം വരെ എത്തിച്ചത്...

"ഇനി നിങ്ങൾ എന്ത് കള്ളം പറഞ്ഞു എന്നെ വിശ്വസിപ്പിച്ചിട്ടും കാര്യമില്ല.. എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല...

എന്റെ ജീവിതത്തിൽ ഒരു വഴിമുടക്കിയായി നിങ്ങളുടെ നിഴല് പോലും വരരുത്.

നിങ്ങളുടെ സഹോദരിയോടും മോളോടും കൂടി പറഞ്ഞേക്ക്.."

ആദിയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു അഥിതി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും..

"ഋഷി... അവൻ അറിഞ്ഞോ.."

"അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല...

അവന്റെ കാര്യത്തിൽ നിങ്ങൾക്കൊരു ടെൻഷൻ വേണ്ട..

ഒരിക്കലും അവനെ ഞാൻ നിങ്ങളിൽ നിന്നും അകറ്റില്ല.. കാരണം നിങ്ങളവൻക്കൊരു നല്ല അച്ഛനായിരുന്നു...

നിങ്ങളോടുള്ള ഇഷ്ടവും ബഹുമാനവും കൊണ്ട് തന്നെയാണ് പഠനം പൂർത്തിയായതും നിങ്ങളുടെ ഹോസ്പിറ്റലിൽ തന്നെ അവൻ ജോലിക്ക് കയറിയതും..

ആ സ്നേഹം ഒരിക്കലും ഞാൻ നിങ്ങൾക്ക് നിഷേധിക്കില്ല..

ദയവ് ചെയ്ത് ഈ ഒരു ആവശ്യവുമായി ഇനി എന്നെ തേടി വരരുത്..."

രണ്ട് കയ്യും തൊഴുതു കൊണ്ട് പറഞ്ഞ് അഥിതി ഹോസ്പിറ്റലിനകത്തേക്ക് കയറിപ്പോയി..

അവൾ പോകുന്നത് വിങ്ങുന്ന മനസ്സോടെ ആദി നോക്കി നിന്നു...

*********

പൂഴി മണലിലൂടെ പാഞ്ഞു വന്ന ബൊലേറോ അവരുടെ മുന്നിൽ നിന്നു...

അതിൽ നിന്നിറങ്ങിയ ആളെ കണ്ടതും സൂര്യ പേടിയോടെ ഋഷിയുടെ കയ്യിൽ പിടിച്ചു പിന്നിലേക്ക് ഒളിച്ചു...

ഋഷി ആരാണെന്ന് മനസ്സിലാവാതെ സൂര്യയെ നോക്കി...

അവളുടെ കണ്ണുകളിലെ ഭയവും ശരീരത്തിന്റെ വിറയലും മനസ്സിലാക്കിയ ഋഷി അത് ആരായിരിക്കുമെന്ന് ഊഹിച്ചു..


ഇരയെ കിട്ടിയ വേട്ടക്കാരനെ പോലെ ചുണ്ടിൽ ഒളിപ്പിച്ച ക്രൂരത നിറഞ്ഞ ചിരിയുമായി അവരുടെ അടുത്തേക്ക് നടന്നു...

ഋഷിയുടെ പിന്നിൽ മറഞ്ഞിരിക്കുന്നവളെ തലചെരിച്ചൊന്ന് നോക്കി..

അവന്റെ പിറകിൽ നിന്നും അവളെ വലിച്ചു മുന്നിലേക്കിട്ടു...

"എന്തിനാണ് സൂര്യ നീ എന്നിൽ നിന്ന് ഓടിയോളിക്കുന്നെ.. നീ ഏത് പാതാളത്തിൽ പോയി ഒളിച്ചാലും ഞാൻ കണ്ടുപിടിക്കുമെന്ന് നിനക്കറിയാവുന്നതല്ലേ "

അവൻ അവളുടെ മുടിക്കുത്തിൽ പിടിച്ചെണീപ്പിച്ചു വലിച്ചു കൊണ്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു.


"ആഹ്.. വിട്.. വിടെന്നെ.."

അവളാവുന്നതും അവന്റെ പിടി അയക്കാൻ ശ്രമിച്ചു.. എന്നാൽ അതൊന്നും വകവെക്കാതെയവളെ വാഹനത്തിനകത്തേക്ക് തള്ളിയതും പിന്നിൽ നിന്നും ആരുടെയോ ചവിട്ട് കൊണ്ട് അവൻ തെറിച്ചു വീണതും ഒരുമിച്ചായിരുന്നു...

അവൻ മണലിലേക്ക് കൈ കുത്തി കമിഴ്ന്നടിച്ചു വീണു.. അവിടെ കിടന്ന് കൊണ്ട് തന്നെ തലചെരിച്ചൊന്ന് പിന്നിലേക്ക് നോക്കി..

കത്തുന്ന കണ്ണുകളോടെ അവനെ  നോക്കി നിൽക്കുന്ന ഋഷിയെ കണ്ടതും വംശിക്ക്‌ കോപം ഇരട്ടിച്ചു..

വായിൽ പറ്റിയ മണൽ തുപ്പികളഞ്ഞ് ചുണ്ട് ഇടതു കയ്യാൽ തുടച്ചിട്ടവൻ അവന്റെ അടുത്തേക്ക് നടന്നു..

ഋഷിയുടെ നെഞ്ചിൽ ആഞ്ഞു ചവിട്ടി...

ചവിട്ടു കൊണ്ട ഋഷി പിന്നിലേക്ക് മലർന്നടിച്ചു വീണു...

"ഡോക്ടർ "


സൂര്യ നിലവിളിച്ചു കൊണ്ട് അവനടുത്തേക്ക് ഓടി.. നെഞ്ചിൽ തടവികൊടുത്തു കൊണ്ടിരുന്നു..അവനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ഒരുങ്ങിയതും
വംശി വീണ്ടും വന്നവന്റെ വയറിനിട്ട് ചവിട്ടിയിരുന്നു..

വേദന കൊണ്ടവൻ ഒന്നുയർന്നു.. വീണ്ടും ഒരുവട്ടം കൂടെ നെഞ്ചിനിട്ട് ആഞ്ഞു ചവിട്ടിയതും ഋഷി ശ്വാസം കിട്ടാതെ ചുമച്ചു കൊണ്ടിരുന്നു..കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി..

ഋഷിയെ പുച്ഛത്തോടെ നോക്കികൊണ്ടവൻ 
സൂര്യയുടെ കയ്യിൽ വലിച്ചു മുന്നോട്ട് നടന്നു ...


"ഡോക്ടർ "

അവൾ കരച്ചിലിനിടയിലും വിളിച്ചു... അവളുടെ ശബ്‍ദം കാതിൽ പതിച്ചതും ഋഷി കണ്ണുകൾ വലിച്ചു തുറന്നു..

ശരീരത്തിന്റെ വേദന വകവെക്കാതെയാവാൻ അവിടുന്ന് ചാടിയെഴുന്നേറ്റ് വംശിയെ പിന്നിൽ നിന്നും ചവിട്ടി വീഴ്ത്തി..

അവനോടൊപ്പം വീഴാൻ പോയ സൂര്യയെ വലിച്ചു ദേഹത്തേക് ചേർത്തു...

സൂര്യ അവന്റെ നെഞ്ചിൽ വീണ് വിതുമ്പി കൊണ്ടിരുന്നു..

ഋഷിയുടെ ദേഹത്തോട് ചേർന്ന് നിൽക്കുന്ന സൂര്യയെ കണ്ടതും വംശിയിലെ കോപം ഇരട്ടിച്ചു..

അവൻ വീണ്ടും കാലുപൊക്കി ഋഷിയെ ചവിട്ടാൻ വന്നതും അതിനെ തടഞ്ഞുകൊണ്ട് ഋഷിയുടെ വലതുകാൽ അവന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു...


"അണ്ണാ "

വംശി വീഴുന്നത് കണ്ടതും അവന്റെ കൂട്ടാളികൾ ഓടിവന്നു.. അവനെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു..

ഋഷി സൂര്യയെ ഒരരികിലേക്ക് മാറ്റി നിർത്തി അവനടുത്തേക് നടന്നു..

"സൂര്യയെ ഇവിടെ നിന്ന് കൊണ്ട് കൊണ്ടുപോവാനാണ് നീ ചെന്നൈയിൽ നിന്നും കെട്ടും കെട്ടി വന്നതെങ്കിൽ വന്ന വണ്ടിക്ക് തന്നെ തിരിച്ചു വിട്ടോ.. ഇത് നിനക്ക് പറ്റിയ സ്ഥലമല്ല..

ഇനി നീ അവളെ കൊണ്ടുപോയേ അടങ്ങൂ എന്നുണ്ടെങ്കിൽ ഈ ഋഷിയുടെ ശരീരത്തിൽ നിന്നും ജീവൻ വേർപെടണം...

അതുകൊണ്ട് പറഞ്ഞത് മനസ്സിലായല്ലോ.. ഇനി അവളുടെ മേൽ നിന്റെ കഴുകൻ കണ്ണുകൾ പതിഞ്ഞാൽ ആ കണ്ണ് ഞാൻ ഇങ്ങ് ചൂഴ്ന്നെടുക്കും "

അവനെ നോക്കി വിറോടെ പറഞ്ഞുകൊണ്ട് ഋഷി സൂര്യയേയും കൊണ്ട് അവിടെ നിന്നും പോയി...


അവരുടെ പോക്ക് കണ്ട് വംശിയുടെ കണ്ണിൽ അവരോടുള്ള കോപം ആളികത്തി.. അതിൽ അവരെ ചുട്ടെരിക്കാനുള്ള കനലെരിഞ്ഞു...


"ഏത് %&%₹##%@മോൻ ആടാ അത് "


മുരുകനെ നോക്കി ഋഷി പല്ലിറുമ്മി കൊണ്ട് ചോദിച്ചു..


"അറിയില്ല അണ്ണാ... അന്യോഷിക്കാം.. കണ്ടിട്ട് ആളിത്തിരി വെടക്കാണെന്ന് തോന്നുന്നു.. നമ്മുടെ കൈക്ക് പണിയാകും "

മുരുകൻ പറഞ്ഞു...


അവനെ എനിക്ക് കിട്ടണം.. എന്റെ ഈ കൈകൊണ്ടായിരിക്കും അവന്റെ അന്ത്യം...

പകയെരിയുന്ന കണ്ണുകളോടെ വംശി വലതു കയ്യിലേക്ക് നോക്കി..
**********

റൂമിലെത്തിയതും ടേബിളിൽ ഇരുന്നിരുന്ന സകല സാധനങ്ങളും അഥിതി വലിച്ചെറിഞ്ഞു കൊണ്ടിരുന്നു..


"എന്തിനാ.. വീണ്ടും നിങ്ങളെന്റെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറുന്നെ..


എന്റെ ഉള്ള സന്തോഷം കൂടെ കളയാനാണോ...

കൂടെ ഉണ്ടായിരുന്ന കാലമാത്രേയും സ്നേഹിച്ചിട്ടല്ലേ ഉളളൂ ഞാൻ.. എന്നിട്ടും നിങ്ങൾ എന്നെ മറന്ന്.."

പറഞ്ഞു മുഴുവനാക്കുന്നതിനു മുന്നേ അവിടെ ഉണ്ടായിരുന്ന ഗ്ലാസ്‌ എടുത്ത് നിലത്തെറിഞ്ഞുടച്ചു...

ശബ്ദം കേട്ട് നഴ്സുമാർ ഓടി വന്നു..

ഒരു ഭ്രാന്തിയെ പോലെ സകലതും എടുത്തെറിഞ്ഞു അതിനിടയിൽ മുടിയിൽ കൈ കോർതിരിക്കുന്ന അതിഥിയെ കണ്ടവർ കണ്ണുകൾ മിഴിച്ചു..

അവരുടെ അഥിതി ഡോക്ടറുടെ ഇങ്ങനൊരു ഭാവം അവരാദ്യമായി കാണുകയായിരുമ്മു..


"മാം "

അതിൽനിന്നൊരു സീനിയർ നഴ്സ് ഓടി വന്നു അതിഥിയുടെ മുന്നിൽ മുട്ടുകുത്തിയിരുന്നവളെ വിളിച്ചു..


കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അഥിതി മുഖമുയർത്തി..

എല്ലാവരെയും പകപ്പോടെ നോക്കുന്നത് കണ്ടതും സീനിയർ നഴ്സ് അവരോട് കണ്ണുകൾ കൊണ്ട് അവിടെ നിന്നും പോവാൻ പറഞ്ഞൂ.. അവരെല്ലാം അതിഥിയെ സഹതാപത്തോടെ ഒന്നൂടെ നോക്കി അവിടെ നിന്നും പോയി..

എന്നിട്ടും അവരുടെ അടക്കിപിടിച്ചുള്ള സംസാരം അതിഥിയുടെ കാതിൽ പതിഞ്ഞു..

"മാം.. ഇത് കുടിക്കൂ "

നഴ്സ് ഒരു ഗ്ലാസ്‌ വെള്ളം അവളുടെ നേരെ നീട്ടി..

ഒറ്റവലിക്കു തന്നെ അത് കുടിച്ചുകൊണ്ട് ഗ്ലാസ്‌ തിരികെ അവരെ ഏൽപ്പിച്ചു...

മുഖം അമർത്തി തുടച്ചു നിലത്ത് നിന്നും എഴുന്നേറ്റു...കസേരയിലേക്ക് പോയിരുന്നു...

"മാം..ok ആയോ.. ഞാൻ പൊക്കോട്ടെ "

നഴ്സ് വിനയത്തോടെ ചോദിച്ചു..

"Yes.. Fine... സിസ്റ്റർ പൊക്കോളൂ.."

നഴ്സിനോട് പറഞ്ഞുകൊണ്ട് അഥിതി മുന്നിലിരുന്ന ലാപ് ഓൺ ചെയ്തു..

നഴ്സ് പുറത്തേക്ക് നടക്കാനൊരുങ്ങി..


"സിസ്റ്റർ "

"ഹാ "

"ഇന്നിനി അപ്പോയ്ന്റ്മെന്റ്സ്‌ വല്ലതും ഉണ്ടോ "

അതിഥി കസേരയിൽ നിന്നൊന്ന് പിന്നോട്ടാഞ്ഞു..

"ഇല്ല മാം... ഇനി നാളെയെ അപ്പോയിമെൻറ്സ് ഉളളൂ.."


"Ok... എന്നാ ഞാൻ ഇറങ്ങുവാണ് "

അഥിതി ലാപും ബാഗും എടുത്തിറങ്ങി..

"ഈ റൂം ഒന്ന് ക്ലീൻ ചെയ്തിടാൻ പറഞ്ഞേക്കൂ "

തിരിഞ്ഞു നിന്നോർമപെടുത്തികൊണ്ട് അഥിതി അവിടെ നിന്നും പോയി..
**********

സൂര്യയെ കാറിലേക്ക് കയറ്റി ഋഷി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വാഹനം മുന്നോട്ടെടുത്തു..


ഇരുവരും ഒന്നും മിണ്ടാതെ മൗനത്തെ കൂട്ട് പിടിച്ചു...

ഋഷി ഇടക്കിടെ സൂര്യയെ തലചെരിച്ചു നോക്കുന്നുണ്ടായിരുന്നു.. അപ്പോഴും അവളുടെ ശരീരം വിറകൊള്ളുന്നുണ്ടായിരുന്നു..

അത് കണ്ട് ഋഷി അവളുടെ മടിയിൽ വെച്ചിരുന്ന കയ്യിലേക്ക് അവന്റെ ഇടതു കൈ ചേർത്ത് വെച്ചു..

അവന്റെ ഉള്ളം കയ്യിന്റെ ചൂടറിഞ്ഞതും സൂര്യ തലയുയർത്തി അവനെയൊന്ന് നോക്കി..

അത് കണ്ടവൻ ഇരു കണ്ണുകളും ചിമ്മി കാണിച്ചു.. എന്നിട്ടവളെ നോക്കിയൊന്ന് ചിരിച്ചു..

അത് മതിയായിരുന്നു അവളുടെ ഉള്ളിലെ ഭയം നീങ്ങാൻ..

ഋഷിയുടെ സാമീപ്യത്തിൽ  മനസ്സ് തണുക്കുന്നത് അവൾ അത്ഭുതത്തോടെ മനസ്സിലാക്കി..

കണ്ണുകൾ വിടർത്തിയവനെ തന്നെ നോക്കി..

"ഓരോ ചായ കുടിക്കാം"

അവന്റെ ചോദ്യമാണ് സ്വബോധത്തിലേക്ക് കൊണ്ടുവന്നത്..

ഒരു ചായക്കടയുടെ ഓരം ചേർന്ന് കാർ നിർത്തി.. ഋഷി തന്നെ ഇറങ്ങി കടുപ്പത്തിൽ രണ്ട് കട്ടൻ ചായ വാങ്ങിച്ചു കൊണ്ടുവന്നു.. കൂടെ ചൂടുള്ള പരിപ്പുവടയും.. ചായ കാറിന്റെ ബോണറ്റിൽ വെച്ചുകൊണ്ടവൻ സൂര്യയുടെ അടുത്ത് ചെന്ന് ഇറങ്ങാൻ പറഞ്ഞു..

സൂര്യ ഇറങ്ങി അവനോടൊപ്പം നടന്നു.. ഒരുചായ ഗ്ലാസ്‌ എടുത്ത് അവളുടെ നേരെ നീട്ടി...കൂടെ പരിപ്പുവടയും...

ചായ നല്ല ചൂടായിരുന്നത് കൊണ്ട് മെല്ലെ ഊതി കൊണ്ടവൾ ചുണ്ടോട് ചേർത്തു..

അവളുടെ ഓരോ പ്രവർത്തിയും അവൻ കൗതുകത്തോടെ നോക്കി നിന്നു..

പക്ഷേ അവിടെ കത്തുന്ന കണ്ണുകളോടെ അവരെ നോക്കി നിൽക്കുന്ന പെൺ രൂപത്തെ അവർ കണ്ടില്ല...

യാത്ര ചെയ്ത് വന്ന ക്ഷീണം കാരണം ഒന്ന് കിടന്ന് മയങ്ങിയതായിരുന്നു മിത്ര...

അതിനിടയിലാണ് ഫോൺ നിർത്താതെ ബെൽ അടിക്കുന്നത് കേട്ടത്..

"ഏത് #₹@₹%#ഈ നേരത്ത്. മനുഷ്യന്റെ ഉറക്കം കളയാൻ "


ഈർഷ്യയോടെ പറഞ്ഞുകൊണ്ട് മിത്ര ഫോൺ എടുത്ത് ചെവിയോട് ചേർത്തു..

"ഹലോ "

ഉറക്കച്ചടവോടെ ചോദിച്ചു...

"എവിടെ പോയി കിടക്കുവാടി നീ... മനുഷ്യൻ എത്ര നേരം കൊണ്ട് വിളിക്കുന്നതാണെന്നോ "

അപ്പുറത്തു നിന്നും കടുത്ത ദേഷ്യം..


"ഞാൻ ഒന്ന് ഉറങ്ങിപ്പോയി.. നീയെന്തിനാ ഇപ്പൊ വിളിച്ചേ.."

"നിന്റെ അമ്മൂമ്മനെ കെട്ടിക്കാൻ.. അവൾടെ ഒരു ഉറക്കം "

"കൂൾ ആമി കൂൾ "

മിത്ര അവളെ അനുനയിപ്പിച്ചു..


"ഡോർ തുറക്കെടി ശവമേ.. ഞാൻ ഇവിടെ പുറത്തുണ്ട്.."

ദേഷ്യത്തോടെ ആമി പറഞ്ഞതും മിത്ര ശരീരത്തിൽ നിന്നും പുതപ്പ് വലിച്ചുമാറ്റി വേഗത്തിൽ എഴുന്നേറ്റ് പോയി വാതിൽ തുറന്നു..

കടുത്ത മുഖത്തോടെ പാതി തുറന്ന വാതിൽ തള്ളി തുറന്ന് ആമി അകത്തേക്ക് കയറി കട്ടിലിൽ പോയിരുന്നു..


കാര്യം എന്തെന്ന് അറിയാതെ മിത്ര അവളെ നോക്കി.. പിന്നെ അവളുടെ അടുത്ത് പോയിരുന്നു...

"ആമി നീയിങ്ങനെ ചൂടാവാതെ കാര്യം പറ "

ആമിയുടെ ദേഷ്യം അറിയാവുന്നത് കൊണ്ട് ചെറിയൊരു പേടിയോടെ അവളുടെ തോളിൽ ഒന്നമർത്തി..

"ഋഷിയുടെ കൂടെയുള്ള പെണ്ണാരാണ്.. "

കത്തുന്ന കണ്ണുകളോടെ ആമി അവളെയൊന്ന് നോക്കി..

"പെണ്ണോ.. അതും ഋഷിയേട്ടന്റെ കൂടെ... നിനക്ക് വട്ടാ.."

"നീയെന്നെ വട്ട് പിടിപ്പിക്കരുത് മിത്ര...ഞാൻ എന്റെ ഈ രണ്ട് കണ്ണുകൾ കൊണ്ട് കണ്ടതാണ് "


"ആമി നിനക്കറിയത്തില്ലേ ഋഷിയേട്ടൻ അങ്ങനെ ഉള്ള ഒരാളല്ലെന്ന്. "

"എനിക്കറിയാം... എന്നാലും ഞാൻ കണ്ടതാടി അവർ രണ്ട് പേരും ഒരു ചായക്കടയുടെ മുന്നിൽ നിന്ന് ചായ കുടിക്കുന്നത് .."

"ആ ഇപ്പൊ ആളെക്കിട്ടി.. അമ്മ പറഞ്ഞിരുന്നു ഒരു പെണ്ണിന്റെ കാര്യം..

അഥിതി ആന്റിയുടെ റിലേറ്റീവ് ആണെന്നോ മറ്റോ..

ചിലപ്പോൾ ആ പെണ്ണിനെ ആയിരിക്കും "


മിത്ര പറഞ്ഞു..

"അതേതാ നിങ്ങളാരും അറിയാത്ത ഒരു റിലേറ്റീവ്.."

ആമി സംശയം പ്രകടിപ്പിച്ചു..

"നീ പേടിക്കേണ്ട ആൾ മാരീഡ് ആണ്..?

"നിനക്കെങ്ങനെ അറിയാം "

"ആ കുട്ടിയേ ഒരു തവണ ഞങ്ങടെ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരുന്നു.. അവിടെ നിന്നും ഒരു നഴ്സ് വഴി അമ്മ ചോർത്തിയതാണ് "

അവളുടെ വാക്കുകൾ ആമിയിൽ ആശ്വാസം പകർന്നു... ഒരു ചെറിയ ചിരിയോടെ ആമി മിത്രയേ നോക്കി..

"നീ പേടിക്കേണ്ട ആമിക്കുട്ടി.. ഋഷിയേട്ടൻ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ഉള്ളതാണ്.. അത് ഈ മിത്ര ആമിക്ക് തരുന്ന വാക്കാണ്.."

ആമിയുടെ കൈകൾ കൂട്ടിപിടിച്ചു കൊണ്ട് മിത്ര പറഞ്ഞു...അതിന് മിത്രയൊന്ന് ചിരിച്ചു.. ചുണ്ടിൽ ഒളിപ്പിച്ച ക്രൂരതയോടെ..

***********

ചേട്ടത്തി... ചേട്ടത്തി...

ഇവരിത് എവിടെ പോയി കിടക്കുവാ... ഈ മുൻവശത്തെ വാതിലും തുറന്നിട്ടിട്ട്..

അതിഥിയുടെ ദേഷ്യത്തിലുള്ള വിളികേട്ടതും മറിയ ചേട്ടത്തി വീടിന്റെ സൈഡിൽ നിന്നും തൂമ്പ അവിടെയിട്ട് വന്നു..

എന്താ കുഞ്ഞേ..


നിങ്ങളെവിടെ ആയിരുന്നു ഈ വാതിലും തുറന്നിട്ടിട്ട്..

ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു കൊച്ചേ..

ഇവിടെ ഉണ്ടായിരുന്നു പോലും..ആർക്കും ഒരു ശ്രദ്ധയും ഇല്ല.. എല്ലാവർക്കും അവരവരുടെ കാര്യമാ വലുത്..

ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അഥിതി ദേഷ്യത്തിൽ അകത്തേക്ക് പോയി..

എന്നതാ ഈ കൊച്ചിന് പറ്റിയെ കർത്താവേ..

മറിയാ ചേട്ടത്തി അതിഥിയുടെ പോക്ക് കണ്ട് താടിക്കും കൈ കൊടുത്തു നിന്നു.....

*********

ഋഷിയുടെ കാർ ഒരു ടെക്സ്റ്റയിൽ ഷോപ്പിന് മുന്നിൽ നിന്നു...

കാര്യം അറിയാതെ സൂര്യ അവനെ നോക്കി..

തല്ലിനിടയിൽ ഡ്രെസ്സെല്ലാം മുഷിഞ്ഞു..

ഈ കോലത്തിൽ വീട്ടിലേക്ക് ചെന്നാൽ അമ്മയുടെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരും...

ഋഷി ചിരിയോടെ പറഞ്ഞു സീറ്റ് ബെൽറ്റ് ഊരി ഷോപ്പിലേക്ക് നടന്നു..


മിനിറ്റുകൾക്കുള്ളിൽ തന്നെ മുഷിഞ്ഞത് മാറ്റി വേറെ ഡ്രസ്സ്‌ ഇട്ടിട്ട് വന്നിരുന്നു..

വൈറ്റ് കളർ ഹാഫ് കൈ ടി ഷർട്ടും ബ്ലൂ ജീനും..

ഈ ഒരു വേഷത്തിൽ സൂര്യ ആദ്യമായിട്ടായിരുന്നു അവനെ കാണുന്നത്..

ഇപ്പോൾ പക്വതയുള്ള  മനുഷ്യനിൽ നിന്നും ഒരു കോളേജ് പയ്യനിലേക്ക് മാറിയിരിക്കുന്നു..

അവൾ അവനെ തന്നെ നോക്കിയിരുന്നു.. അവൻ കാറിൽ കയറിയതൊന്നും അവൾ അറിഞ്ഞിട്ടില്ല ..


താൻ ആരെയാടോ ഈ നോക്കുന്നെ..

പുറത്തേക്ക് തന്നെ നോക്കിയിരിക്കുന്ന സൂര്യയോടവൻ ചോദിച്ചു..


അപ്പോഴാണവൾക്ക്  ബോധം വന്നത്..

"ഏ.. ആരു.. മില്ല.."

"എന്നാ പോയാലോ "

"മ്മ് "

അവൻ നേരെ കാർ വീട്ടിലേക്കെടുത്തു..

പറഞ്ഞതോർമയുണ്ടല്ലോ.. അമ്മയോടിപ്പോൾ ഒന്നും പറയേണ്ട..


ഷെഡിലേക്ക് കയറ്റി നിർത്തിയ കാറിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ ഋഷി സൂര്യയെ ഒരു തവണ കൂടെ ഓര്മപ്പെടുത്തി..


ശെരിയെന്ന മട്ടിൽ തലയാട്ടി കൊണ്ടവൾ കാറിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു...

***********

എടാ @#@&%% മോനെ പതുക്കെ ചെയ്യടാ..

മുതുകിൽ ചവിട്ടി തിരുമ്മുന്ന വൈദ്യനോടവൻ ദേഷ്യപ്പെട്ടു..


നീ അങ്ങേരോട് കയർക്കേണ്ട.. ഏതോ ഒരു ചീള് പയ്യന്റെ തല്ലും വാങ്ങി വന്നേക്കുന്നു..

നാണമില്ലല്ലോടാ നിനക്ക്..

നീ എനിക്ക് തന്നെ ഉണ്ടായതാണോ..


ദേവരാജ് വംശിയെ അവഹേളിച്ചു കൊണ്ട് പറഞ്ഞു..


പോയി നിങ്ങടെ ഭാര്യയോട് ചോദിക്ക്.. നിങ്ങളെയല്ലാതെ വേറെ ആരെയെങ്കിലും കൂടെ കയറ്റി കിടത്തുയിട്ടുണ്ടോ എന്ന്..


ഉള്ളിൽ നുരഞ്ഞുപൊന്തിയ അമർശത്തോടെ വംശി അയാളുടെ നേരെ ചീറി..


വംശി😡

അവന്റെ അമ്മ ഉറച്ച ശബ്‍ദത്തിൽ വിളിച്ചു..അവരുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ടായിരുന്നു..

അതിനവൻ പുച്ഛിച്ചു കൊണ്ട് ചിറികോട്ടി..

അച്ഛനും മോനും ഓരോ കുഴിവെട്ടി വെച്ചോ..

ചെയ്തു പോയ പാപങ്ങൾക്കുള്ള ശിക്ഷ വരാൻ പോവുന്നേ ഉളളൂ..

ഒരു പാവം പെണ്ണിനെ കൈയിൽ പണമുണ്ടെന്നുള്ള അഹന്ത കൊണ്ട് താലി കെട്ടി കൂടെ പൊറുപ്പിച്ചു...

എന്നിട്ടവളെ ഒരു മനുഷ്യനാണെന്ന പരിഗണന പോലും കൊടുക്കാതെ കൊല്ലാകൊല ചെയ്തു..

അതിന്റെ കണ്ണീര് നിന്നെ വിട്ട് പോവില്ലടാ..
അത് നിന്റെ തലക്ക് മുകളിൽ എപ്പോഴും ഉണ്ടാവും... നിന്റെ പതനം കാണാനായിട്ട്..


നീ എന്റെ തന്നെ വയറ്റിൽ വന്നു കുരുത്തല്ലോടാ മഹാപാപി..

അവർ അവനു നേരെ ശകാര വർഷം പെയ്യിച്ചു..


ദേ തള്ളേ.. കൂടുതൽ നിന്ന് ചിലച്ചാൽ ഉണ്ടല്ലോ ഒറ്റ വെട്ടിന് ഞാൻ അങ്ങ് തീർക്കും നിങ്ങളെ.. പെറ്റ തള്ളയാണെന്ന് പോലും നോക്കാതെ 😡


കൊല്ലെടാ നീ അത് തന്നെയാ നല്ലത്.. നിന്നെ പോലൊരു വിഷത്തിനാണല്ലോ ഞാൻ ഇത്രകാലം പാലൂട്ടിയത്.. തു..

അവന്റെ നേരെ അവർ ആക്രോഷിച്ചു..

സിന്ധു.. മതി.. നീയകത്ത് പോ..


ദേവരാജ് അവസാന വാക്കെന്നോണം അവരെ വിളിച്ചുകൊണ്ടു പറഞ്ഞു..

അയാളെ ഒന്ന് ദഹിപ്പിച്ചു നോക്കി അവർ അകത്തേക്ക് ചവിട്ടി തുള്ളി പോയി..

ഛെ..

വംശി കിടന്നിരുന്ന ബെഞ്ചിൽ ആഞ്ഞിടിച്ചു..

ഞാനൂല് പോലും പത്തി വിടർത്തിയിരിക്കുന്നു..

ഇനി സൂര്യയുടെ നേരെ പെട്ടന്നൊരു ആക്രമണം വേണ്ട..

ദോഷം ചെയ്യും..

നല്ലപോലെ ആലോചിച്ചു തീരുമാനിച്ചുറപ്പിച്ചിട്ടു മതി അടുത്ത നീക്കം..

അതുവരെ അവൾ സ്വസ്ഥയോടെ ഉറങ്ങട്ടെ..

അത് കഴിഞ്ഞാൽ പിന്നെയവൾ സമാധാനം എന്താണെന്ന് അറിയരുത്..

അവളുടെ തന്ത ഒന്നും രണ്ടുമല്ല ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് അവൾടെ പേരും പറഞ്ഞു നമ്മുടെ കൈയിൽ നിന്നും പറ്റിയത്..

അത് മുതലാകണമെങ്കിൽ അവൾ നിന്റെ കയ്യിൽ തന്നെ വന്നു പെടണം..

വന്യത നിറഞ്ഞ കണ്ണുകളോടെ ദേവരാജ് പറഞ്ഞു.. വംശിയുടെ ചുണ്ടിൽ ക്രൂരമായ ചിരിയൂറി...

**********

ഋഷിയും സൂര്യയും ഉമ്മറത്തേക്ക് കയറിയപ്പോൾ താടിക്ക് കയ്യും കൊടുത്തു വിഷമത്തോടെ ഇരിക്കുന്നുണ്ട് മറിയ ചേട്ടത്തി..

അവരൊന്ന് പരസ്പരം നോക്കി.. എന്താണെന്നു ഋഷി പുരികം പൊക്കി സൂര്യയോട് ചോദിച്ചു..

അവൾ അറിയില്ലെന്ന മട്ടിൽ തോൾ പൊക്കി..

എന്നാ ചേട്ടത്തി ഒരു വിഷമം 

ഋഷി അവരുടെ അടുത്ത് ഉമ്മറത്തിരുന്നു..

എന്നാ പറയാനാ കുഞ്ഞേ ഇവിടെ ഒരു വലിയ ഡോക്ടർ ഇല്ലിയോ...വെറുതെ തൂമ്പ കിളച്ചുകൊണ്ട് നിന്നിരുന്ന എന്നെ വിളിച്ചു വഴക്ക് പറഞ്ഞിട്ട് ദേഷ്യത്തിൽ അങ്ങട് ഉള്ളിലേക്ക് പോയെന്നേ...

കൊച്ചുകുട്ടികൾ പരാതി പറയുമ്പോലെ ചേട്ടത്തി പറഞ്ഞു..

അത് എന്നാ ഡോക്ടർക്ക്‌ ഇത്ര ദേഷ്യം..

അവനും അത് പോലെ ചോദിച്ചു..


അങ്ങട് പോയി ചോയ്ക്ക്‌ കൊച്ചേ... എനിക്കും ചോയ്ക്കനും പറയാനും ആളുണ്ടെന്ന് അറിയട്ടെ..

ചേട്ടത്തി അവനെയൊന്ന് തള്ളി...


ആഹാ അങ്ങനെയാണോ എന്നാ ചേട്ടത്തി വന്നേ.. ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം..

ചേട്ടത്തിയുടെ കയ്യും പിടിച്ചവൻ അകത്തേക്ക് കയറി.. പിറകെ സൂര്യയും..

*************

അവൻ അതിഥിയുടെ റൂം തുറന്ന് അകത്തു കയറി.. നേരം സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു..

റൂമിൽ ഇരുട്ടായത് കൊണ്ട് അവൻ ലൈറ്റ് ഓൺ ചെയ്തു.

കട്ടിലിൽ കിടന്നിരുന്ന അഥിതി കണ്ണിന് കുറുകെ മറച്ചു വെച്ചിരുന്ന കൈ എടുത്ത് മാറ്റി.. കണ്ണ് തുറന്ന് നോക്കി.. എന്നിട്ടെ ഴുന്നേറ്റിരുന്നു...

എന്താ ഋഷി.. എല്ലാരും കൂടെ..

അഥിതി ചോദിച്ചു..

അമ്മക്ക് ബിപി ഹൈ ആണെന്ന് ചേട്ടത്തി പരാതി പറഞ്ഞല്ലോ...

ഋഷി പറഞ്ഞത് കേട്ട് അതിഥിയൊന്ന് ചേട്ടത്തിയെ ചൂഴ്ന്ന് നോക്കി..

അവർ ഋഷിയുടെ പിറകിലേക്ക് ഒളിച് ഇടക്കൊന്നു എത്തി നോക്കി..

അഥിതി ചേട്ടത്തിയെ മുഖത്ത് ഒളിപ്പിച്ച കുസൃതിയോടെ നോക്കി..


കുഞ്ഞേ ഞാൻ പോവാണേ 
നാളെ വരാം..

അഥിതി എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ചേട്ടത്തി സൂര്യയോട് പറഞ്ഞിട്ട് വേഗത്തിൽ അവിടെ നിന്നും പോയി..

ചേട്ടത്തിയുടെ പോക്ക് കണ്ട് അവരെല്ലാം പൊട്ടിച്ചിരിച്ചു...

ഋഷി അതിഥിയുടെ മുഖത്തേക്ക് തന്നെ നോക്കി.. എന്തോ ഒരു വിഷാധ ഭാവം...

രാവിലെ ഇവിടെ നിന്ന് സന്തോഷത്തോടെ പോയ ആളല്ല തന്റെ മുന്നിലിരിക്കുന്നതെന്നവന് ഒറ്റ നോട്ടത്തിൽ മനസ്സിലായി..


സൂര്യയെന്താ അവിടെ തന്നെ നിന്ന് കളഞ്ഞേ.. അകത്തേക്ക് വാ..

അഥിതി അവളെ അകത്തേക്ക് ക്ഷണിച്ചു..

മടിച്ചു മടിച്ചു അവൾ കട്ടിലിന്റെ അപ്പുറത്ത് വന്നിരുന്നു..


എന്തേ മുഖത്തിനൊരു വാട്ടം..

അരുമയോടെ അവളുടെ കൈകളിൽ തലോടി കൊണ്ടവർ ചോദിച്ചു..

അവൾ ഋഷിയെ ഒന്ന് നോക്കി.. ഒന്നും പറയേണ്ട എന്നുള്ള രീതിയിൽ കണ്ണുകളടച്ചു കാണിച്ചു...


ഒന്നുമില്ല ഡോക്ടറമ്മേ.. വെറുതെ തോന്നുന്നതായിരിക്കും..

പുഞ്ചിരിയുടെ മുഖം മൂടി എടുത്തണിഞ്ഞവൾ..

ഞാൻ ഈ വേഷമൊക്കെ മാറിയിട്ട് വരാം..

ഇനിയും അവിടെ നിന്നാൽ ഒരുപാട് ചോദ്യങ്ങൾ അഥിതിയിൽ നിന്നും ഉണ്ടാവുമെന്ന് മനസ്സിലാക്കിയ സൂര്യ അവിടെ നിന്നും എണീറ്റ് മുറിയിലേക്ക് പോയി..


അവൾ പോവുന്നത് കണ്ട ഋഷി ഒന്ന് ദീർഘ നിശ്വാസം എടുത്ത് അമ്മയെ നോക്കി..


അവൻ മടിയിലിരുന്ന അഥിതി കൈ എടുത്ത് അവന്റെ കയ്യിലേക്ക് വെച്ചുകൊണ്ട് മടിയിലേക്ക് കിടന്നു..

കുറച്ച് നേരം വെറുതെ കണ്ണുകളടങ്ങനെ കിടന്നു.. അതിഥിയുടെ കൈ വിരലുകൾ വാത്സല്യത്തോടെ അവന്റെ മുടിയിഴകളെ തഴുകി കൊണ്ടിരുന്നു...


ഇനി പറ എന്താ എന്റെ അമ്മക്കുട്ടിക്ക് പറ്റിയെ... രാവിലെ ഇവിടെ നിന്നും പോയ ആളല്ലല്ലോ എന്റെ മുന്നിൽ ഇരിക്കുന്നത്..


മറുപടിക്കായി അവൻ അതിഥിയെ ഉറ്റുനോക്കി..


നിന്റെ അച്ഛൻ വന്നിരുന്നു ഇന്ന് എന്നെ കാണാൻ..

ഞാൻ അയച്ച ഡിവോഴ്സ് നോട്ടീസിൽ സൈൻ ചെയ്യില്ലെന്നും പറഞ്ഞ്..


ഡിവോഴ്സ്..

കേട്ടതിന്റെ ഞെട്ടലിൽ ഋഷി കിടന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു..

എന്താ അമ്മാ... ഇതെല്ലാം ഇത്രയും സില്ലി ആയിട്ടുള്ള കാര്യമാണോ... ഒരുപാട് തവണ ആലോചിച്ചു ചെയ്യേണ്ടതല്ലേ..

ഇത്രയും വർഷം ഞാൻ ആലോചിച്ചെടുത്ത തീരുമാനമാണ് ഋഷി ഇത്... (അഥിതി )

അമ്മാ.. നിങ്ങൾക്കിടയിലുള്ള പ്രശ്നം എന്താണെന്ന് പോലും എനിക്കറിയില്ല..

എന്നിട്ടും ഞാൻ അമ്മയുടെ കൂടെ വന്നത് അത്രയും കാലം അമ്മ എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നറിയാവുന്നത് കൊണ്ടാണ്..

എനിക്ക് നിങ്ങളെ രണ്ട് പേരെയും ഒരുമിച്ച് വേണം അമ്മാ..

അവനപ്പോൾ ഒരു കൊച്ചു കുഞ്ഞായിരുന്നു..

അഥിതിയതിനു മറുപടിയൊന്നും പറഞ്ഞില്ല.. എഴുന്നേറ്റ് റൂമിനു പുറത്തേക്ക് പോയി..


അവർ പോവുന്നതും നോക്കിയവൻ നിർവികാരതയോടെ ഇരുന്നു..

*********

റൂമിലെത്തിയ സൂര്യ നേരെ ബെഡിലേക് കമിഴ്ന്നു കിടന്നു..

ഇന്നത്തെ ഓരോ കാര്യങ്ങളും അവളുടെ മനസ്സിലൂടെ കടന്നുപോയി..


അയാൾ ഇവിടെയും തന്നെ തിരഞ്ഞു വന്ന സ്ഥിതിക്ക് ഇനി അയാളുടെ കയ്യിൽ നിന്ന് രക്ഷയില്ലെന്നവൾക്ക് തോന്നി..


ഈ രണ്ട് വർഷത്തോളം ഞാൻ അയാളുടെ കൂടെ കിടക്ക പങ്കിട്ടവളല്ലേ.. അപ്പോഴൊന്നും ഇല്ലാത്ത എന്ത് സ്നേഹമാണ് അയാൾക്കിപ്പോൾ എന്നോട്..


അതോ ഇനിയും പഴയതിനേക്കാൾ കൂടുതൽ കടിച്ചു കീറി സുഖം കണ്ടെത്താനോ..

അല്ലേലും അയാളെ എന്തിന് കുറ്റപ്പെടുത്തണം.. ജന്മം തന്നവരും കൂടപിറപ്പുകളും പണത്തിനു വേണ്ടി വിറ്റതല്ലേ എന്നെ.. അങ്ങനെയിരിക്കെ അയാൾ വിലക്ക് വാങ്ങിച്ച ഒരു വസ്തു മാത്രമല്ലെ ഞാൻ.. അപ്പോൾ എന്നിലുള്ള പൂർണ സ്വാതന്ത്ര്യവും അയാൾക്കല്ലേ..


പക്ഷേ ഇതെന്റെ ശരീരമല്ലേ... എന്റെ കൺസന്റ് ചോദിക്കണ്ടേ..അതോ അതിന്റെ ആവശ്യം ഇല്ലെന്നോ..

കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി..അത് ചെവിക്കിടയിൽ ഉള്ള മുടി ചുരുളിൽ പോയൊളിച്ചു..

എപ്പോഴോ അവിടെ കിടന്ന് തന്നെ മയങ്ങിയിരുന്നു..

"സൂര്യ.."

അതിഥി അകത്തേക്കു വന്നു..

"വാ ഡിന്നർ കഴിക്കാം."

അപ്പോഴാണ് അതിഥി അവളെ ശ്രദ്ധിക്കുന്നത്..

"ഇത് വരെ വേഷമൊന്നും മാറിയില്ലേ..

സമയം എത്രയായി എന്നറിയോ.. "

അവൾ തലയൊന്നുയർത്തി നോക്കി.. പിന്നെ അവിടെ തന്നെ ചുരുണ്ട് കൂടി..

അതിഥി വാതിൽ മുഴുവനായി തുറന്ന് അവളുടെ അടുത്ത് വന്നിരുന്നു...

നെറ്റിയിലൂടെ ഒന്ന് തഴുകി..പെട്ടന്ന് തന്നെ കൈ പിൻവലിച്ചു..

"നല്ല ചൂടുണ്ടല്ലോ സൂര്യ...

മെല്ലെ എഴുന്നേറ്റെ.. ഞാൻ ഋഷിയെ വിളിച്ചിട്ട് വരാം 
"


"അതിന്റെ ആവശ്യമൊന്നും ഇല്ല ഡോക്ടറമ്മേ... ചെറിയൊരു മേൽ കാച്ചിൽ അത്രയേ ഉള്ളൂ..

അത് നാളത്തേക്ക് മാറിക്കോളും.. "

സൂര്യ കട്ടിലിന്റെ ക്രാസിയിലേക്ക് ചാരി..

"ഞാൻ കുറച്ച് കഞ്ഞി കൊണ്ടുവന്നു തരാം.. ടാബ്ലറ്റ് ഋഷിയുടെ കയ്യിൽ ഉണ്ടാവും "


അഥിതി പോയി പെട്ടന്ന് തന്നെ കഞ്ഞിയും മരുന്നുമായി വന്നു..

"ആദ്യം നമുക്ക് ഈ വേഷമൊക്കെ മാറാം.. രാവിലെ ഇട്ടതല്ലേ.. "

അവളെ പിടിച്ചെഴുന്നേൽപ്പിച്ചു ബാത്റൂമിലേക്ക് നടന്നു... നന്നേ നടക്കാൻ വയ്യായിരുന്നു.. അത്രക്കും അവശയായിരുന്നു സൂര്യ..

അത് മനസ്സിലാക്കിയ അതിഥി തന്നെ അവളെ ഫ്രഷ് ആക്കി ഡ്രെസ്സും ചേഞ്ച്‌ ചെയ്ത് കൊടുത്തു ബെഡിൽ കൊടുന്നിരുത്തി...

തനിയെ ചെയ്തോളാം എന്ന് പറഞ്ഞെങ്കിലും അഥിതി ശാസന നിറഞ്ഞ നോട്ടത്തിൽ പിന്നെയവൾ എതിർക്കാൻ പോയില്ല...


കഞ്ഞിയും അഥിതി തന്നെ കോരി കൊടുത്തു... അത് മുഴുവനും അവളെ കൊണ്ട് നിർബന്ധിച്ച് കുടിപ്പിച്ചു.. ടാബ്ലറ്റ് എടുത്ത് കയ്യിലേക്ക് കൊടുക്കുമ്പോഴാണ് ഋഷി മുറിയിലേക്ക് വരുന്നത്..


"പനി കുറഞ്ഞോ.. "

അവൻ സൂര്യയുടെ അടുത്ത് വന്നിരുന്നു നെറ്റിയിൽ കൈ വെച്ചു നോക്കി..

"നല്ല ചൂടുണ്ടല്ലോ.. എന്തായാലും ടാബ്ലറ്റ് കഴിക്ക്.. കുറവില്ലേൽ നാളെ ഹോസ്പിറ്റലിൽ പോയിട്ടൊന്ന് ഡീറ്റൈൽ ആയി ചെക്ക് ചെയ്യാം "


ഇത്രയൊക്കെ പറഞ്ഞിട്ടും അഥിതി അവനെ ഒന്ന് നോക്കിയത് കൂടിയില്ല..

"അമ്മാ.. ഇപ്പോഴും പിണക്കമാണോ എന്നോട് "


അവൻ അതിഥിയുടെ കൈക്ക്‌ മുകളിൽ കൈ ചേർത്ത് വെച്ചു..

"സൂര്യ കിടന്നോ.. ഞാൻ ഡിന്നർ കഴിച്ചിട്ട് വരാം.. ഇന്ന് നമുക്ക് ഒരുമിച്ച് കിടക്കാം "

പാത്രവുമായി അഥിതി അവിടുന്നെഴുന്നേറ്റ് പോയി..

കാര്യം എന്താണെന്ന് സൂര്യ ഋഷിയോട് കണ്ണുകൊണ്ട് ചോദിച്ചു..

അതിനവൻ പിന്നീട് പറഞ്ഞു തരാം എന്ന് ചുണ്ടുകൾ കൊണ്ട് ആഗ്യം കാട്ടി അതിഥിയുടെ പിന്നാലെ പോയി..


സൂര്യയും പിന്നൊന്നും ചിന്തിക്കാതെ മനസ്സിനെ ശാന്തമാക്കി നിദ്രയിലേക്ക് വീണു..

***********


🎶തങ്കമനസ്സ് അമ്മ മനസ്സ്
മുറ്റത്തെ തുളസി പോലെ
ഈ തിരുമുന്നിൽ വന്നു നിന്നാൽ ഞാൻ
അമ്പാടിപ്പൈക്കിടാവ്
കോടിപ്പാവുടുത്ത് കണിത്താലവുമായ്
വിഷുക്കൈനേട്ടമെൻ കൈയ്യിൽ തരുമ്പോൾ
എന്റെ മിഴി രണ്ടും നിറയും ഞാൻ
തൊഴുതു കാലിൽ വീഴും 

തങ്കമനസ്സ് അമ്മ മനസ്സ്
മുറ്റത്തെ തുളസി പോലെ
🎶

പ്ലേറ്റുകൾ ടേബിളിൽ വെക്കുകയായിരുന്ന അതിഥിയുടെ പിറകിലൂടെ ചെന്ന് പുണർന്നു കൊണ്ടവൻ മൂളി..

"ഋഷി ദേഷ്യം പിടിപ്പിക്കാതെ പോയേ നീ "

അതിഥിയവനെ തട്ടി മാറ്റാൻ നോക്കി.. പക്ഷേ അവൻ ഒന്നൂടെ മുറുകെ പിടിച്ചു..


"എന്റെ അമ്മയെ വേദനിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല..

എനിക്ക് എന്റെ അമ്മയുടെ സന്തോഷമാണ് വലുത്..

അതിന് ഡിവോഴ്സ് എങ്കിൽ ഡിവോഴ്സ്..

എന്തിനും എന്റെ അമ്മകൊച്ചിന്റെ കൂടെ ഈ ഋഷി കാണും.. പോരെ..

ഇനിയൊന്ന് ചിരിച്ചേ.."


ഋഷി അതിഥിയെ തിരിച്ചു നിർത്തി.. അവർ ചിരിയോടെ അവന്റെ തലയൊന്ന് താഴ്ത്തി നെറ്റിയിൽ ചുണ്ടുകൾ ചേർത്തു..

"ചിലപ്പോൾ ഞാൻ നിനക്ക് ഇപ്പോൾ ചെയ്യുന്നത് തെറ്റായി തോന്നാം.. പക്ഷേ എന്റെ ഈ തെറ്റിലെ ശെരി നിനക്ക് കാലം തെളിയിച്ചു തരും.. "

"എനിക്കറിയാം എന്റെ അമ്മയെ.. ഒരു കാര്യവും എടുത്തുചാടി ചെയ്യുന്ന ഒരാളല്ല എന്ന്.. അതുകൊണ്ട് തന്നെ ഒരിക്കലും ഞാൻ അമ്മയെ കുറ്റപ്പെടുത്തില്ല.."


"ഋഷി ആദി നിന്റെ അച്ഛനാണ്.. എനിക്ക് നിന്നിൽ അവകാശം ഉള്ളത് പോലെ അയാൾക്കും ഉണ്ട്..

അതുകൊണ്ട് എന്റെ മോൻ അച്ഛനെ ഒരിക്കലും അവഗണിക്കരുത്..

തളർന്നു പോകുന്ന ഒരു സന്ദർഭം വരും ആദിക്ക്.. അന്ന് നീ അച്ഛന് കരുത്തേകി കൂടെയുണ്ടാവണം."

വാത്സല്യത്തോടെ അവന്റെ കവിളിലൊന്ന് തഴുകി..

"എനിക്ക് നിങ്ങൾ രണ്ടാളും എന്റെ രണ്ട് കണ്ണുകളാണ്.. അത് കാത്തു സൂക്ഷിക്കാൻ എനിക്കറിയാം.."


"നീ ഇരിക്ക് അമ്മ വിളമ്പി തരാം "

" no..ഇന്ന് അമ്മ ഇരിക്ക്  ഞാൻ വാരിത്തരാം "


അവൻ ഒരു ചപ്പാത്തി പ്ലേറ്റിലേക്കിട്ട് അതിൽ നിന്നൊരു പീസ് എടുത്ത് കറിയിൽ മുക്കി അഥിതിക്ക്‌ നേരെ നീട്ടി..

നിറകണ്ണുകളോടെ അതിഥി വാ തുറന്നു അത് വാങ്ങി..

അങ്ങനെ പരസ്പരം വാരികൊടുത്തും തമാശ പറഞ്ഞും അവരമ്മയും മകനും അവരുടേതായ ലോകത്തേക്ക് ചുരുങ്ങി...

**********

അടുക്കളയെല്ലാം ക്ലീൻ ചെയ്തു എല്ലാം ഒതുക്കി വെച്ചു അഥിതി..

മറിയ ചേട്ടത്തിയോട് ദേഷ്യപ്പെട്ടത് ആലോചിച്ചപ്പോൾ ചെറിയൊരു വിഷമം തോന്നി.. നാളെ വന്നാൽ ചേട്ടത്തിയുടെ പിണക്കം മാറ്റിയെടുക്കണമെന്ന് അഥിതി മനസ്സിൽ ഉറപ്പിച്ചു..

മുകളിലെ ഹാളിൽ എത്തിയപ്പോൾ ഋഷി അവിടെയിരുന്ന് ലാപ്ടോപ്പിൽ വർക്ക്‌ ചെയ്യുന്നുണ്ട്..

അവനോട് ഗുഡ്‌നൈറ്റ് പറഞ്ഞു സൂര്യയുടെ മുറിയിലേക്ക് പോയി..

അവൾ നല്ല ഉറക്കമാണെന്ന് കണ്ടതും ഒച്ചപ്പാടൊന്നും ഉണ്ടാക്കാതെ അവളുടെ അരികിൽ പോയിരുന്നു..

നെറ്റിയിൽ ഒന്ന് തൊട്ടുനോക്കി.. പനി കുറഞ്ഞിട്ട് ആൾ വിയർക്കാൻ തുടങ്ങിയിട്ടുണ്ട്..

മെല്ലെ അരികിലേക്ക് കിടന്ന് പുതപ്പിൽ നിന്നും ഒരു തലപ്പെടുത്ത് തന്റെ മേലേക്കും പുതച്ചു കൊണ്ട് കണ്ണുകൾ അടച്ചു കിടന്നു..

**********

പാതി അടഞ്ഞ കണ്ണുകളുമായി കിടക്കുന്ന തന്റെ അരികിലേക്ക് നീല നിറത്തിലുള്ള വസ്ത്രമണിഞ്ഞ മാലാഖമാർ വെളുത്ത ടർക്കിയിൽ പൊതിഞ്ഞ പഞ്ഞിക്കെട്ടുപോലെ മൃദുലമായ ഒരു കുഞ്ഞിനെ കൊണ്ടുവന്നു..

"പെൺകുഞ്ഞാണ്... "

അതിലൊരു മാലാഖ പറഞ്ഞതും ആ പാതി മയക്കത്തിലും അവളൊന്ന് പുഞ്ചിരിച്ചു...

കണ്ണുകൾ മെല്ലെ തുറന്നവൾ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി...

ചോര നിറത്തിലുള്ള ഒരു പൊടികുഞ്ഞ്.. അവൾ മെല്ലെ വിരല് കൊണ്ട് കവിളിലൊന്ന് തഴുകി..

കുഞ്ഞൊന്ന് ചിണുങ്ങി കൊണ്ട് ടർക്കിയിലേക്ക് ഒന്നുകൂടെ ചുരുണ്ടു കൂടി...

നീല വസ്ത്രധാരി ആ പൊന്നോമനയെ അവളുടെ മാറിലേക്ക് ചേർത്തതും രണ്ട് ബലിഷ്ട്ടമായ കരങ്ങൾ വന്നാ കുഞ്ഞിനെ തട്ടിയെടുത്തു..

എന്നിട്ടുച്ചത്തിൽ പൊട്ടിച്ചിരിച്ചു...

ആ അട്ടഹാസം ചെവിയിൽ പതിച്ചതും അവൾ ഇരു ചെവികളും പൊത്തിപ്പിടിച്ചു..


"മോളെ...ആാാ "

നിലവിളിയോടെ അവൾ ചെവി രണ്ടും കൈകൊണ്ട് മൂടി ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു..

അവളുടെ നിലവിളി കേട്ട് അഥിതി ഞെട്ടി എണീറ്റു ലൈറ്റ് ഓൺ ചെയ്തു...

"എന്റെ... എന്റെ മോ.. മോള്.. "

അവൾ എങ്ങി കൊണ്ട് പറഞ്ഞു ചുറ്റും പരതി..

"സൂര്യ..."

അഥിതി വിളിച്ചെങ്കിലും അവൾ അപ്പോഴും തന്റെ മോളെ തിരയുവായിരുന്നു..

അവളുടെ ഭാവമാറ്റം കണ്ട് അഥിതി പകച്ചു..

തിരച്ചിലിനിനൊടുവിൽ അവിടെയൊന്നും കാണാഞ്ഞപ്പോൾ അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഓടാൻ തുടങ്ങി...

അപ്പോഴേക്കും രണ്ട് കൈകൾ അവളെ തടഞ്ഞിരുന്നു..

"നി.. നിങ്ങൾ കണ്ടോ എന്റെ.. എന്റെ.. മോളെ..

ആ.. ദുഷ്ടൻ.. എന്റെ.. കുഞ്ഞിനെ.."

ഋഷിയുടെ കോളറിൽ പിടിച്ചു വലിച്ചുകൊണ്ടവൾ വിതുമ്പലോടെ ചോദിച്ചു...

"എന്റെ.. എന്റെ.. മോള് "

വീണ്ടും അവൾ അത് തന്നെ പറഞ്ഞു ബോധം മറഞ്ഞു ഋഷിയുടെ കൈകളിലേക്ക് വീണു..


ഋഷി അവളെയും താങ്ങി ബെഡിലേക്ക് കിടത്തി..

താഴെ പോയി മെഡിസിൻ ബോക്സ്‌ എടുത്ത് കൊണ്ടുവന്നു..

അതിൽ നിന്നും ഇൻജെക്ഷൻ എടുത്ത് അവളുടെ കൈ ഞെരമ്പിലേക്ക് കുത്തിയിറക്കി..

അവളൊന്ന് ഞെരങ്ങി  ഗാഡമായ ഉറക്കത്തിലേക്ക് വഴുതി വീണു..


"അമ്മ... ഉറങ്ങിക്കോ ഇനി കുഴപ്പമൊന്നും ഉണ്ടാവില്ല "

പകച്ചു നിൽക്കുന്ന അഥിതിയോട് ഋഷി പറഞ്ഞു..

അഥിതി അവളുടെ അരികിലേക്ക് കിടന്നു..
തലയിൽ മെല്ലെ തലോടി കൊണ്ടിരുന്നു..

മെഡിസിൻ ബോക്സ്‌ കൊണ്ടുവെച്ചിട്ട് വന്ന ഋഷി കാണുന്നത് ഇതാണ്..

അവൻ അതിഥിയുടെ ഇപ്പുറം വന്നു കിടന്നു..
കുറച്ച് നേരം രണ്ടുപേരും ഒന്നും മിണ്ടാതെ ഇരുന്നു..


"നിനക്കെന്തെങ്കിലും പറയാനുണ്ടോ ഋഷി.."

സൂര്യയുടെ തലയിലൂടെ തഴുകികൊണ്ട് തന്നെയാണ് ചോദ്യം..

"മ്മ് "

കൈ രണ്ടും തലക്ക് താഴെ വെച്ച് മലർന്ന് കിടന്നു..


സൂര്യ തന്നോട് പറഞ്ഞ അവളുടെ ജീവിതം അതേ തീവ്രതയിൽ തന്നെ അവൻ അഥിതിക്ക് മുന്നിൽ വെളിപ്പെടുത്തി..


പക്ഷെ അഥിതിയിൽ ഞെട്ടൽ ഒന്നും ഉണ്ടായില്ല... ഇത് പ്രതീക്ഷിച്ചതായിരുന്നു...


ഇന്ന് വംശിയുമായി ഏറ്റുമുട്ടിയത് പറഞ്ഞപ്പോൾ ചെറിയൊരു ഭയം അതിഥിയുടെ ഉള്ളിലും ഉണ്ടായി..

അത് പക്ഷേ തങ്ങളുടെ ജീവൻ നഷ്ട്ടമാകുമോ എന്ന് ഭയന്നല്ല... മറിച്ച് വീണ്ടും സൂര്യ ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത ആ ചതുപ്പിലേക്ക് വീഴുമോ എന്ന് ഭയന്നായിരുന്നു..


"ഇനി എന്താണ് ഋഷി ചെയ്യുക.. എങ്ങനെ നമ്മൾ സൂര്യയെ രക്ഷിക്കും "

ആകുലതയോടെ അഥിതി ചോദിച്ചു..

അതിൽ ഒരമ്മയുടെ ആശങ്കയാണ് കൂടുതലും എന്ന് ഋഷിക്ക് തോന്നി..

മറ്റുള്ളവരുടെ വേദനയിൽ നീറുന്ന ഒരു നല്ല മനസ്സിനുടമയാണ് തന്റെ അമ്മ എന്നത് അവനിലെ മകന് അഭിമാനമായിരുന്നു..

" നമ്മൾ ആരും രക്ഷിക്കേണ്ടതില്ല അമ്മാ... അവൾ തന്നെ സ്വയം ഇതിൽ നിന്നും രക്ഷനേടും..

അതിനവൾക്കുള്ള ഊർജമായി നമ്മൾ കൂടെ നിന്നാൽ മതി..

അതിൽ നിന്നവൾ ഏത് ശത്രുവിനോടും പോരാടാനുള്ള കരുത്താർചിക്കും..സ്വയം നേടിയെടുത്ത കരുത്ത്.."

ദൃഡമായ മനസ്സോടെ ഋഷി പറഞ്ഞു..

എന്നിട്ട് അതിഥിയുടെ അടുത്ത് തന്നെ കിടന്നുറങ്ങി...

ഇരുവരെയും ചേർത്ത് പിടിച്ചു അഥിതിയും ഉറക്കത്തിലേക്ക് വീണു..

തന്റെ മക്കൾക്ക് ഒരാപത്തും വരുത്താതെ എന്തും നേരിടാനുള്ള ശക്തി നൽകണേ എന്ന പ്രാർത്ഥനയോടെ..

🖤🖤🖤🖤🖤🖤🖤🖤🖤🖤

രാവിലെ ആദ്യം എഴുന്നേറ്റത് ഋഷിയായിരുന്നു.. എണീറ്റ പാടെ അവൻ സൂര്യയുടെ നെറ്റിയിൽ കൈവെച്ചു നോക്കി...

പനി ചൂടെല്ലാം പോയി നെറ്റിയെല്ലാം തണുത്തിരുന്നു..

അവൻ മുറിവിട്ട് പുറത്ത് പോയി..

ഫ്രഷായി ഒരു ട്രാക്ക് പാന്റും സ്ലീവ്ലസ് ബനിയനും എടുത്തിട്ടു ജോഗിങ്ങിന് പോവാൻ തയ്യാറായി താഴേക്ക് പോയി..

ഷൂവിന്റെ ലൈസ് കെട്ടുമ്പോഴായിരുന്നു അഥിതിയും സൂര്യയും എഴുന്നേറ്റ് വന്നത്..

"ഇന്നെന്താ ഋഷി നേരത്തെയാണല്ലോ ജോഗിങ്ങിന്.. "

വാച്ചിലേക്കും പിന്നെ അവനെയും നോക്കികൊണ്ട് ചോദിച്ചു..

"ഇന്ന് ഹോസ്പിറ്റലിലേക്ക് നേരത്തെ ചെല്ലണം... സർജറി ഉള്ള ദിവസമാണ്.. "

ലൈസ് കെട്ടിക്കൊണ്ടാവാൻ എഴുന്നേറ്റു..

"എന്താണ് സൂര്യ ഒരു ശോഭയും ഇല്ലാതെ നിൽക്കുന്നത്.."

അതിഥിയുടെ പിന്നിൽ പതുങ്ങി നിൽക്കുന്ന സൂര്യയെ നോക്കി ഋഷി കുറുമ്പോടെ ചോദിച്ചു..

അതിനവൾ വേണോ വേണ്ടയോ എന്നുള്ള രീതിയിൽ ഒന്നു ചിരിച്ചു..

"ഹാ.. രാവിലെ തന്നെ മൂഡ് കളയല്ലെടോ.. നല്ല വോൾടേജോടെ ചിരിക്ക്.."

വീണ്ടുമവൻ പറഞ്ഞതും പറഞ്ഞതും അവൾ അതിഥിയെ ഒന്ന് നോക്കി.. പിന്നീട് ഋഷിയെ നോക്കി നിറഞ്ഞ പുഞ്ചിരി നൽകി..

"ദാ.. ഇതാണ്.. ഇങ്ങനെ ആയിരിക്കണം എപ്പോഴും..

every smile makes you a day younger

എന്നാണ് പറയുന്നത് മനസ്സിലായോ "

അവൻ ചോദിച്ചതും മനസ്സിലായെന്ന രീതിയിൽ അവൾ തലയാട്ടി..

"ഇനി പഴയതൊന്നും ആലോചിച്ചു മനസ്സ് വിഷമിപ്പിക്കേണ്ട..ഇന്നലെ പറഞ്ഞത് പോലെ ഇനിയുള്ള ഓരോ രാവും പകലും സൂര്യയുടേത് മാത്രമായിരുക്കും. കേട്ടോ "

"മ്മ്... "

അവൾ നേർമയിൽ മൂളിയതും അതിഥിയവളെ ചേർത്ത് പിടിച്ചു..
**************
"ഹെലോ.. മുരുകാ.. എന്തായി.. ആ @#&&%@ വല്ലതും അറിഞ്ഞോ "

കടുത്ത അമർശത്തോടെ വംശി ചോദിച്ചു...

"അവന്റെ ഫുൾ ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട്..

പേര് dr.ഋഷികേശ് ആദിത്യൻ..

"ആദിത്യ ഗ്രൂപ്സിന്റെ MD യുടെ ഒരേയൊരു പുത്രൻ..

ഇവിടെ തന്നെയുള്ള അവരുടെ ആദിത്യ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നു..

സൂര്യ ഋഷിയുടെ അമ്മയുടെ ബന്ധത്തിൽ പെട്ട കുട്ടിയാണെന്നാണ് അവിടെ ഉള്ളവരോടൊക്കെ പറഞ്ഞിരിക്കുന്നത് "


"ആദിത്യ ഗ്രൂപ്സ്.. അവരുടെ അടിവേര് വരെ ഈ വംശി പിഴുതെടുക്കും "

അവന്റെ ഉള്ളിൽ പക നിറഞ്ഞു..

"നീ ഫോൺ വെച്ചോ എന്നിട്ടിങ്ങോട്ട് വാ.. നമുക്കവിടെയുള്ള പോലീസ് സ്റ്റേഷനിൽ ഒന്ന് പോവണം "

"ശെരിയണ്ണാ "
*********
"നീയിതെവിടെ പോവാ.. വൈദ്യൻ ഒരാഴ്ച്ച റസ്റ്റ്‌ പറഞ്ഞതല്ലേ.."


പുറത്തേക്ക് പോവാൻ റെഡിയായി വരുന്ന വംശിയെ കണ്ട് ദേവരാജ് തിരക്കി..

"ഞാൻ ഒന്ന് പോലീസ് സ്റ്റേഷൻ വരെ പോവാ.. സൂര്യയെ നിയമപരമായി തന്നെ എനിക്ക് തിരികെ വേണം..

എന്നാലേ അവൾ ഇനിയും എന്റെ കയ്യിൽ നിന്നും രക്ഷപെടാതിരിക്കൂ.... "

"അത് വേണോടാ.. നീ കംപ്ലയിന്റ് കൊടുത്തതല്ലേ അവരന്യോഷിച്ചു നിന്റെ കയ്യിൽ കൊണ്ടു വന്നു തരട്ടെ.. "

"അത് നമ്മൾ തമിഴ് നാട് പോലീസിനല്ലേ കൊടുത്തത്...

ഇനി ഇവിടെ ഒരു കംപ്ലയിന്റ് കൊടുക്കണം "

അവനൊന്ന് നിഗൂഢമായി ചിരിച്ചു..

"നീയിത് എന്ത് ഉദ്ദേശിച്ചാ.. വെറുതെ എടുത്തു ചാടി ഒന്നും ചെയ്യേണ്ട.."


"എനിക്കറിയാം എന്ത് വേണമെന്ന്...

പിന്നെ ഞാൻ സൂര്യേയും കൂട്ടി ഇവിടേക്ക് വരുമ്പോൾ നിങ്ങളും എന്റെ അമ്മ എന്ന് പറയുന്ന സ്ത്രീയും ഇവിടെ കാണരുത്..

അടുത്ത വണ്ടിക്ക് തന്നെ ചെന്നൈക്ക് പൊക്കോളണം മനസ്സിലായല്ലോ.."

അവന്റെ ഉറച്ചവാക്കിൽ അയാൾ അറിയാതെ തലയാട്ടി..
************

വംശിയുടെ വാഹനം പോലീസ് സ്റ്റേഷനു മുന്നിൽ ചെന്ന് നിന്നു...

ചുണ്ടിൽ എരിഞ്ഞിരുന്ന സിഗരറ്റ് പുറത്തേക്കിട്ട് വാഹനത്തിൽ നിന്നും ഇറങ്ങി കാലുകൊണ്ട് ആ സിഗരറ്റിനെ ചവിട്ടി ഞെരിച്ചു..

എന്നിട്ട് പോലീസ് സ്റ്റേറ്റേഷന കത്തേക്ക് നടന്നു.. പിന്നാലെ മുരുകനും മറ്റു കൂട്ടാളികളും..

സബ് ഇൻസ്‌പെക്ടറുടെ കേബിൻ തള്ളി തുറന്നവൻ അകത്തേക്ക് പ്രവേശിച്ചു..

ഏതോ ഫയൽ നോക്കി കൊണ്ടിരുന്നിരുന്ന എസ്.ഐ തലയുയർത്തി..

അവൻ മുന്നിലുള്ള കസേര ഊക്കോടെ പിന്നിലേക്ക് വലിച്ചു അതിലേക്കിരുന്നു..

"താൻ എന്ത് പോക്കിർത്തരമാടോ കാണിക്കുന്നേ... ഇത് ഒരു പോലീസ് സ്റ്റേഷൻ ആണെന്ന് അറിയില്ലേ.."

എസ്. ഐ.. കസേരയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ചോദിച്ചു..

"അധികം ചോദ്യവും പറച്ചിലും ഒന്നും വേണ്ടാ...

ഞാൻ വന്ന കാര്യം അങ്ങ് പറയാം.."

വംശി മുന്നോട്ടാഞ്ഞിരുന്നു...

പോക്കറ്റിൽ നിന്നും ഒരു ഫോട്ടോയെടുത്ത് ടേബിളിന് പുറത്ത് ശക്തിയിൽ വെച്ചു..

"സൂര്യ കൈമൾ.. എന്റെ ഭാര്യ.. ചെന്നൈയിൽ നിന്നും കാണാതായിട്ട് മാസം ഒന്നായി..

ആൾ ഇപ്പൊ ഈ നാട്ടിലുണ്ട്.. സാറമ്മാര് ഒന്ന് എനിക്ക് കണ്ട് പിടിച്ചു തരണം..

ആൾ എവിടെ ഉണ്ട് എന്നുള്ള ഡീറ്റെയിൽസ് ഞാൻ പറഞ്ഞുതരാം.."


എസ്. ഐ.. കസേരയിലേക്കിരുന്ന് ആ ഫോട്ടോ കയ്യിലെടുത്തു നോക്കി..

"ഈ കുട്ടിയുടെ പേരിൽ ഇവിടെ ഒരു മിസ്സിംഗ്‌ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടല്ലോ ചെന്നൈ പോലീസ്.. "

"അത് പിൻവലിക്കാൻ കൂടിയാണ് ഞാൻ വന്നേ.. എന്നിട്ട് അവൾ ഇപ്പൊ ഉള്ളിടത്ത് പോയി എസ്. ഐ സർ അവളെ എന്റെ കയ്യിൽ ഏൽപ്പിക്കണം.."


"അതിപ്പോ.. ആ കുട്ടി adult ആണല്ലോ.. അതുകൊണ്ടു സ്വയം ഇഷ്ടപ്രകാരം ആണ് ഇറങ്ങി പോന്നതെങ്കിൽ ഞങ്ങൾക്കിതിൽ ഒന്നും ചെയ്യാൻ കഴിയില്ല..എന്തായാലും ഞങ്ങളൊന്ന് അന്യോഷിക്കട്ടെ "

എസ്. ഐ ഫോട്ടോ അവനെ തന്നെ ഏൽപ്പിച്ചു..

"സർ മനസ്സ് വെച്ചാൽ അവളെ പുഷ്പം 6 ഇറക്കി കൊണ്ടുവരാം..

മുരുകാ.. നീയത്തിങ്ങ് കൊണ്ടുവാ "

വംശി പുറത്തേക്ക് നോക്കി വിളിച്ചു..

മുരുകൻ അകത്തേക്ക് വന്നു അരയിൽ നിന്നും ഒരു പാക്കറ്റ് എടുത്ത് അവന്റെ കയ്യിൽ കൊടുത്തു..

വംശിയത് എസ് ഐ യുടെ അടുത്തേക്ക് നീക്കി വെച്ചു..

"ഇതിൽ ഒരു ലക്ഷം രൂപയുണ്ട്.. എന്റെ ചെറിയൊരു സമ്മാനം..

ബാക്കി സൂര്യയെ എന്റെ കൈകളിൽ ഏൽപ്പിച്ചതിന് ശേഷം "

എസ്. ഐ അത് മുഖത്ത് വരുത്തിയ ചിരിയോടെ വാങ്ങി ടേബിൾ ഡ്രോയറിലേക്ക് വെച്ചു...

"ഇത് സൂരജ് സാറിന്റെ കീഴിൽ വരുന്ന കേസ് ആണ്.. നിങ്ങൾ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞാൻ നോക്കാം "

"എനിക്ക് നിങ്ങളെ വിശ്വാസമാണ്.. ഇതാണെന്റെ കാർഡ്.. സൂര്യയെ കിട്ടിയതിനു ശേഷം ഈ നമ്പറിൽ വിളിച്ചാൽ മതി "


മുഖത്തൊളിപ്പിച്ച ക്രൂരതയോടെ പറഞ്ഞു കൊണ്ട് വംശി അവിടെ നിന്നും ഇറങ്ങി..

***********

"മിത്രേച്ചി... ഇതെപ്പോൾ വന്നു...

ഞങ്ങൾ ഇന്നലെ കണ്ടില്ലല്ലോ "


സോഫയിൽ ഇരുന്നു ഫോണിൽ നോക്കുകയായിരുന്ന മിത്രയോട് നീമയും നീതുവും പറഞ്ഞു.. എന്നിട്ടവളുടെ ഇരു വശവും ഇരുന്നു..

"ഞാൻ ഇന്നലെ എത്തിയതേ ഉള്ളൂ.. നിങ്ങൾ കോളേജിൽ നിന്നും വരുന്നതിനു മുന്നേ ആമി വന്നു.

പിന്നെ അവൾടെ കൂടെ പോയി.. ഇന്നലെ രാത്രി ഒത്തിരി ലേറ്റ് ആയാണ് വന്നേ "

അവൾ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും ലക്ഷ്മി ചായയുമായി അങ്ങോട്ട് വന്നു..

ലക്ഷ്മി.. ആദിത്യന്റെ മൂത്ത സഹോദരി.. മക്കൾ നീതു, നീമ... ഭർത്താവ് ഏഴ് വർഷം മുന്നേ മരിച്ചു.. അപ്പോൾ ആദിത്യൻ തന്നെ പെങ്ങളെയും മക്കളെയും ഇങ്ങോട്ട് കൂട്ടി.. രണ്ടാമത്തെ സഹോദരി റാണി.. ഭർത്താവ് സന്തോഷ്‌.. ഒരേയൊരു മകൾ മിത്ര.. ചെന്നൈയിൽ ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് ചെയ്യുന്നു
.. ആദിത്യൻ തനിച്ചായതിൽ പിന്നെ ഇവരും ഇങ്ങോട്ട് താമസം മാറി..

കഥയിലേക്ക് വരാം 👇👇


"ലക്ഷ്മിയമ്മ ഒന്നൂടെ മിനുങ്ങിയല്ലോ.. "

ലക്ഷ്മിയെ കണ്ട് മിത്ര ചോദിച്ചു..

"ഒന്ന് പോയെടി പെണ്ണേ.. ദാ ചായ കുടിക്ക് "

ലക്ഷ്മി ട്രേ നീട്ടിയതും മൂവരും ചായ എടുത്തു..

ലക്ഷ്മി അവർക്കെതിരെയുള്ള സോഫയിൽ ഇരുന്നു.. ചെന്നൈയിലെ വിശേഷമെല്ലാം ചോദിച്ചു..

അപ്പോഴാണ് റാണിയും സന്തോഷും റെഡിയായി താഴേക്ക് വരുന്നത്..

"നിങ്ങൾ രണ്ടാളും ഇതെങ്ങോട്ടാ "

അവരെ കണ്ട മിത്ര ചോദിച്ചു..

"ഞങ്ങൾ ഹോസ്പിറ്റലിലേക്ക്. ഇപ്പൊ അതിന്റെ ചുമതല മുഴുവനും നിന്റെ പപ്പയ്ക്കല്ലേ.. "

സാരിയുടെ പ്ലീറ്റ് ഒന്നൂടെ പിടിച്ചു കൊണ്ട് റാണി ഗമയിൽ പറഞ്ഞു..

"എന്നാ നിൽക്ക്‌ ഞാനും വരാം.. ഒരു ഫൈവ് മിനിറ്റ്.. "

ചായ മുഴുവനായി കുടിച്ചുകൊണ്ട് കപ്പ്‌ ലക്ഷ്മിയമ്മയെ ഏൽപ്പിച്ചു മിത്ര മുകളിലേക്കോടി....

ഫ്രഷായി ഇറങ്ങിയപ്പോഴാണ് അവളുടെ ഫോൺ നിർത്താതെ റിങ് ചെയ്യുന്നത് കണ്ടത്..

"എവിടെ പോയി കിടക്കുവായിരുന്നെടി %&#@&%@"

രാവിലെ തന്നെയുള്ള അവന്റെ തെറിയഭിഷേകം കേട്ടതും മിത്ര ഫോൺ ചെവിയിൽ നിന്ന് മാറ്റി പിടിച്ചു..


"കൂൾ ബേബി.. ഞാൻ ഇവിടെ തന്നെ ഉണ്ടായിരുന്നു.. തിരക്കെല്ലാം കഴിഞ്ഞ് വിളിക്കാമെന്ന് വെച്ചു.."

"എന്നേക്കാൾ വലുതായ എന്ത് തിരക്കാടി നിനക്കവിടെ "

അപ്പുറത്തു നിന്നും വീണ്ടും ദേഷ്യത്തോടെ ചോദിച്ചു..

"നിന്നേക്കാൾ വലുതല്ലല്ലോ എനിക്ക് മറ്റൊന്നും.. അത് ഇതുവരെയും എന്റെ ബേബിക്ക് മനസ്സിലായില്ലേ "

വശ്യമായി അവൾ ചോദിച്ചു ...

"എന്ന് വരും നീ തിരിച്ച്  ഇവിടേക്ക് "

കടുത്തതെങ്കിലും കുറച്ച് ശാന്തമായിരുന്നു സ്വരം.


"One week.. അതിനുള്ളിൽ ഞാൻ വരും എന്റെ ബേബിയുടെ അടുത്തേക്ക്."


"എന്നാ ശെരി വെച്ചോ..ഇവിടെ എത്തിയാൽ വിളിക്ക് ഞാൻ പിക് ചെയ്യാൻ വരാം "

"Okay... Baby.. Love you.."

പറഞ്ഞുകൊണ്ടവൾ ഫോൺ കട്ട്‌ ചെയ്ത് ഷെൽഫിൽ നിന്ന് ഒരു ഡ്രെസ്സും ധരിച്ചു ബാഗും എടുത്ത് താഴേക്ക് പോയി..

അവിടെ അവളെ കാത്ത് റാണിയും സന്തോഷും ഉണ്ടായിരുന്നു..

ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു മൂവരും കൂടി ഹോസ്പിറ്റലിലേക് പുറപ്പെട്ടു...

*************

"സർജറി സക്ക്സസ് ആണ്..സിക്സ് ഹവേഴ്സ് ഒബ്സെർവാഷൻ കഴിഞ്ഞ് റൂമിലേക്ക് മാറ്റും "

ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ഇറങ്ങി വന്നു കൊണ്ട് പ്രാർത്ഥനയോടെ പുറത്ത് നിൽക്കുന്ന പെഷ്യന്റിന്റെ റിലേറ്റീവ്സിനോടായി പറഞ്ഞു..

അവർ അവനെ നന്ദിയോടെ നോക്കി കൈകൾ കൂപ്പി..

"എന്നോടല്ല ദൈവത്തിനോട് നന്ദി പറയൂ..."

പറഞ്ഞുകൊണ്ടവൻ പുഞ്ചിരിയോടെ തന്റെ ക്യാബിൻ ലക്ഷ്യം വെച്ച് നടന്നു നീങ്ങി..

കേബിനിൽ കയറി തിയേറ്റർ ഡ്രസ്സ്‌ മാറി കയ്യും മുഖവുമെല്ലാം കഴുകി കൊണ്ടവൻ കസേരയിലേക്കിരുന്നു..


തന്റെ മുന്നിലിരിക്കുന്ന മെഡിക്കൽ റിപ്പോർട്സ് ഓരോന്നായി എടുത്ത് പരിശോധിക്കാൻ തുടങ്ങി..


പക്ഷെ അപ്പോഴൊക്കെയും അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ഭയം ഉടലെടുക്കുന്നുണ്ടായിരുന്നു.. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്ന പോലെ..

അവന്റെ ഹൃദയസ്പന്ദനം ഉച്ചത്തിലായി.. നോക്കികൊണ്ടിരുന്ന റിപ്പോർട്ട്‌ മടക്കി വെച്ചുകൊണ്ടവൻ നെഞ്ചിൽ കൈവെച്ചു കസേരയിലേക്ക് ചാഞ്ഞു കണ്ണുകൾ അടച്ചു...

അവന്റെ മുന്നിൽ അപലയായ ഒരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞു വന്നു.... തീർത്തും ഒറ്റപ്പെട്ട് ഒരിറ്റു കനിവിനായ് കേഴുന്ന നിസ്സഹായയായ ഒരു പെണ്ണിന്റെ മിഴിനീർ വറ്റാത്ത മുഖം..


ചുറ്റും സംരക്ഷിക്കാൻ ഒരുപാട് കരങ്ങൾ ഉണ്ടായിട്ടും ആ കരങ്ങൾ കൊണ്ട് തന്നെ പ്രഹരമേൽക്കേണ്ടി വരുന്ന ഒരുവൾ..

കൂടപ്പിറപ്പുകളുടെ സ്വാർത്ഥതക്ക് വേണ്ടി ബലിയാടായവൾ..

അവന്റെ ഉള്ളിൽ അവളോട് അടങ്ങാത്ത സ്നേഹം ഉറപ്പൊട്ടി...

ആ വേളയിൽ അവൻ മൊബൈൽ എടുത്ത് വീട്ടിലെ ലാങ് ഫോണിലേക്ക് കണക്ട് ചെയ്തു...


മറുപുറം കാൾ കണക്ട് ആയതും അവൻ ഹലോ എന്ന് പറയാൻ തുടങ്ങുന്നതിനു മുന്നേ കേബിനിന്റെ വാതിൽ തള്ളി തുറന്ന് ആരോ അകത്തേക്ക് വന്നു..

ഫോൺ കട്ട്‌ ചെയ്ത് ആരാണ് വന്നിരിക്കുന്നതെന്ന് നോക്കി..

"ഋഷിയേട്ടാ.. "

നിറഞ്ഞ ചിരിയാലേ മിത്ര അകത്തേക്ക് കയറി ..

"What a surprice "

അവൻ കസേരയിൽ നിന്നെഴുന്നേറ്റു മിത്രയേ പോയി പുണർന്നു..

അവളും തിരികെ പുണർന്നു തന്റെ സന്തോഷം അറിയിച്ചു..

"നീയിതെപ്പോ ലാൻഡ് ചെയ്തു.. "

അവളെ കണ്ടതിന്റെ അതിശയം മാറാതെ അവൻ ചോദിച്ചു...

"എന്നെ ഇങ്ങനെ നിർത്തി വിശേഷം പറയാനാണോ ഡോക്ടർ സാറിന്റെ ഉദ്ദേശം "

"ഓ സോറി.. നീ ഇരിക്ക് "

ഋഷി അവളോട് പറഞ്ഞു കൊണ്ട് കസേരയിൽ പോയിരുന്നു..


"ഇനി പറ എന്തുണ്ട് ചെന്നൈയിലെ വിശേഷം "

ഋഷി മുന്നിലേക്കൊന്നാഞ്ഞിരുന്നു..

"അവിടെ എന്താ എന്നും ഉള്ള വിശേഷങ്ങൾ തന്നെ.. കോളേജ്, പാർട്ടി, കറക്കം... അങ്ങനെ പോകും ലിസ്റ്റ് "

"ഇനി ഒരു വർഷം കൂടിയല്ലേ കോഴ്‌സ് ഉള്ളൂ.. അത് കഴിഞ്ഞിട്ടെന്താ പ്ലാൻ "

ഋഷി വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയാണ്..

"അത് കഴിഞ്ഞങ്ങനെ പ്ലാൻ ചെയ്തിട്ടൊന്നും ഇല്ല.. പിന്നെ നമ്മുടെ ആദിത്യ ഗ്രൂപ്സ് ഇങ്ങനെ വളർന്നു പന്തലിച്ചു നിൽക്കുവല്ലേ...

പിന്നെ വേറെ എവിടെയെങ്കിലും ജോബ് അന്യോഷിക്കണോ..

ഇവിടെ എവിടെയെങ്കിലും കൂടാമെന്നേ "

കുസൃതിയോടെ മിത്ര പറഞ്ഞു..

"നിന്റെ വാൽ എവിടെ.. അവൾ വന്നില്ലേ നിന്റെ കൂടെ.."

"ആര്.. ആമിയോ.. വന്നായിരുന്നു... ഇന്നലെ വീട്ടിലും വന്നു... ചിലപ്പോൾ ഇന്ന് ഇവിടെയും ലാൻഡ് ചെയ്യാൻ സാധ്യതയുണ്ട്.. "


"പൊന്നുമോളെ ചതിക്കല്ലേ... എങ്ങനേലും ജീവിച്ചു പൊക്കോട്ടെ "

തൊഴുതു കൊണ്ടവൻ കളിയായി പറഞ്ഞു...

"പെണ്ണ് സീരിയസ് ആണ് കേട്ടോ.. അവളുടെ പപ്പയെ കൂട്ടി വരുന്നുണ്ടെന്നാണ് പറഞ്ഞത് "

ഋഷിയുടെ മനസ്സറിയാൻ മിത്ര ഒന്നെറിഞ്ഞു നോക്കി..

"മിത്രാ.. നീയും ഇങ്ങനെ തുടങ്ങല്ലേ.. നിന്റെ സ്കൂൾ പ്രായം മുതൽ നിന്നോടൊപ്പം കാണാൻ തുടങ്ങിയതല്ലേ ഞാൻ അവളെയും..

നിന്നെ പോലെയേ ഞാൻ അവളെയും കണ്ടിട്ടുള്ളൂ.. എന്റെ ഒരു സഹോദരിയായി..

സമയം കിട്ടുമ്പോൾ കൂട്ടുകാരിയോട് ഒന്ന് പറഞ്ഞു കൊടുത്തേക്ക്.."

അവസാനം ഇത്തിരി കടുപ്പിച്ചു തന്നെയാണ് ഋഷി പറഞ്ഞത്..

"ഹാ ചേട്ടൻ ചൂടാവല്ലേ.. ഞാൻ ചുമ്മാ പറഞ്ഞതാ "

മിത്ര ഋഷിയെ അനുനയിപ്പിച്ചു..


"റാണിയമ്മ വന്നിട്ടില്ലേ "

അവൾ പറഞ്ഞത് ശ്രദ്ധിക്കാതെ ഋഷി ചോദിച്ചു..

"ആ കേബിനിൽ ഉണ്ട് "

"മ്മ്.. എന്നാൽ നീ ചെല്ല്.. എനിക്ക് കുറച്ച് റിപ്പോർട്സ് നോക്കാനുണ്ട്.. "

മുന്നിലിരിക്കുന്ന ഫയൽസ്‌ തുറന്നു കൊണ്ട് ഋഷി പറഞ്ഞു..

"ഓക്കേ.. ഞാൻ പിന്നെ വരാം.. അഥിതി ആന്റി.."


"അമ്മ വീട്ടിലുണ്ട്.. സുഖമായിരിക്കുന്നു.. "

ചിരിയോടെ അവൻ മറുപടി നൽകി..

മിത്ര ക്യാബിൻ വിട്ട് പുറത്ത് പോയതും ഋഷി വീണ്ടും ഫോണെടുത്തു വീട്ടിലെ നമ്പർ ഡയൽ ചെയ്യാൻ നിന്നതും അവിടെ നിന്നും കാൾ അവന്റെ ഫോണിലേക്ക് വന്നിരുന്നു..

അവന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.. ആൻസർ ബട്ടനിൽ ടെച് ചെയ്ത് കൊണ്ട് ചെവിയിലേക്ക് ചേർത്തു..


പക്ഷേ അവിടെ നിന്നും കേട്ടത് മറിയ ചേട്ടത്തിയുടെ കരഞ്ഞുകൊണ്ടുള്ള സംസാരം ആയിരുന്നു..

മറിയ ചേട്ടത്തി പറഞ്ഞ ഓരോ വാക്കുകളും അവന്റെ ഉള്ളിൽ ഒരു വിസ്‌ഫോടനം സൃഷ്ടിച്ചു..

നോക്കികൊണ്ടിരുന്ന ഫയൽ അടച്ചു വെച്ചുകൊണ്ടവൻ ഫോണും എടുത്ത് മെയിൻ എൻട്രൻസിലേക് നടന്നു..

സെക്യൂരിറ്റിയുടെ കയ്യിൽ നിന്നും കാറിന്റെ കീ വാങ്ങി പാർക്കിങ്ങിലേക് ചെന്ന് കാറും എടുത്ത് വീട്ടിലേക്ക് തിരിച്ചു..

അവന്റെ പെട്ടന്നുള്ള പോക്ക് കണ്ട് റാണിയുടെയും മിത്രയുടെയും മുഖം ചുളിഞ്ഞു.

ഇരുവരും മുഖത്തോട് മുഖം നോക്കി പിന്നെ അവൻ പോയ വഴിയിലേക്കും...

**************

കുറച്ച് മണിക്കൂറുകൾക്ക് മുൻപ്..


കാളിങ് ബെല്ലിന്റെ ശബ്‍ദം കേട്ടാണ് മറിയ ചേട്ടത്തി അടുക്കളയിൽ നിന്നും ഉമ്മറത്തേക്ക് വന്നത്..

അവിടെ പോലീസുകാരെ കണ്ടപ്പോൾ അവരൊന്ന് ഭയന്നു....

"കുഞ്ഞേ.. അഥിതി കുഞ്ഞേ.. ഒന്നിങ്ങു വന്നേ "

ധൃതിയിൽ ഹാളിലേക്ക് വന്നു മുകളിലേക്ക് നോക്കി കൊണ്ട് വിളിച്ചു..


"എന്തിനാ ചേട്ടത്തി  രാവിലെ തന്നെ ഇങ്ങനെ കിടന്ന് ഒച്ചയെടുക്കുന്നെ "

ചെയ്ത് കൊണ്ടിരുന്ന ജോലിയിൽ തടസ്സം നേരിട്ടത്തിന്റെ ഈർഷ്യയിൽ അഥിതി ചോദിച്ചു..

"കുഞ്ഞേ... ഉമ്മറത്തു പോ.. പോലീസ് "


"പോലീസോ "

"കുഞ്ഞിങ്ങ് വന്നേ "

അപ്പോഴും ചേട്ടത്തിയുടെ പരവേശം തീർന്നിട്ടില്ലായിരുന്നു...


അഥിതി വേഗം തന്നെ താഴേക്ക് വന്നു..

പുറത്ത് നിൽക്കുന്ന പോലീസുകാരെ കണ്ടപ്പോൾ അവർ എന്തിനായിരിക്കും ഇവിടേക്ക് വന്നതെന്ന ചിന്ത അതിഥിയുടെ മനസ്സിനെ അലട്ടി..


"ഞാൻ അഥിതി... എന്താ സർ ഇവിടെ എന്തെങ്കിലും പ്രശ്നം "

പരിഭ്രമം മറച്ചു പിടിക്കാൻ ശ്രമിച്ചു അഥിതി..


"ഇവിടെ സൂര്യ കൈമൾ എന്ന് പേരുള്ള ഒരു പെൺകുട്ടി താമസിക്കുന്നുണ്ടോ "

"ഉണ്ട് "


എങ്കിൽ ആ കുട്ടിയേ നിങ്ങൾ തടഞ്ഞു വെച്ചിരിക്കുകയാണെന്നും പറഞ്ഞു കൊണ്ട് ഞങ്ങൾക്കൊരു കംപ്ലയിന്റ് കിട്ടിയിട്ടുണ്ട്...

"ആ കംപ്ലയിനന്റിന്റെ അടിസ്ഥാനത്തിൽ സൂര്യ കൈമളിനെ കൊണ്ടുപോവാനാണ് ഞങ്ങൾ വന്നത് "


"ഞങ്ങൾ ഇവിടെ ആരെയും തടഞ്ഞു വെച്ചിട്ടില്ല സർ... ഒരു വനിതാ പോലീസുപോലും നിങ്ങളുടെ കൂടെയില്ലാതെ സൂര്യയെ ഞങ്ങൾ പറഞ്ഞുവിടില്ല..

അത്രക്ക് നിർബന്ധമാണെങ്കിൽ ഞാൻ തന്നെ സ്റ്റേഷനിൽ സൂര്യയെ ഹാജറാക്കാം "

ഉറച്ച വാക്കുകളോടെ അഥിതി പറഞ്ഞു സർക്കിൾ ഇൻസ്‌പെക്ടറെ നോക്കി..

"മാഡം വാറന്റ് ഉണ്ട്.. "

അയാൾ അപേക്ഷപൂർവ്വം പറഞ്ഞു..


"വാറന്റ് കൊണ്ടുവന്നു അറസ്റ്റ് ചെയ്യാൻ അവളൊരു ക്രിമിനൽ അല്ല...

സാറമ്മാര് ചെന്നാട്ടെ "

അഥിതി പറഞ്ഞതും പിന്നീടൊന്നും പറയാതെ വന്ന പോലീസുകാരെല്ലാം തിരിച്ചുപോയി..

****************

"ഹെലോ വംശി... ഇത് സർക്കിൾ ആണ്"

"ഹാ... പറയൂ സർ.. പോയ കാര്യം എന്തായി.. സൂര്യയെ കിട്ടിയോ..."

"ഇല്ല വംശി.. വാറന്റ് ഉണ്ടെന്ന് പറഞ്ഞിട്ടു കൂടി അവർ സൂര്യയെ വിട്ടു തരാൻ തയ്യാറായില്ല "


പോലീസുകാരന്റെ മുഖത്ത് നിരാശ നിഴലിച്ചു..

"ഓക്കേ സർ... ഇനി സർ ഇതിൽ ഇടപെടേണ്ട എന്താ വേണ്ടതെന്ന് എനിക്കറിയാം "

വംശി ക്രോധത്തോടെ ഫോൺ ഓഫാക്കി..



"എടാ.. മുരുകാ വണ്ടിയെടുക്കടാ "

അതൊരു അലർച്ചയായിരുന്നു.. മുരുകൻ വേഗം തന്നെ ബൊലേറോ എടുത്ത് വംശിയുടെ അടുത്തേക്ക് വന്നു അവൻ കോപത്തോടെ അതിൽ കയറി ഡോർ വലിച്ചടച്ചതും  മുരുകൻ വാഹനം ഋഷിയുടെ വീട് ലക്ഷ്യം വെച്ച് നീങ്ങി...


****************

വീണ്ടും കാളിങ് ബെൽ അമർന്നതും ചേട്ടത്തി ഈർഷ്യയോടെ അടുക്കളയിൽ നിന്നും വന്നു..


"വേണ്ട ചേട്ടത്തി ഞാൻ നോക്കിക്കോളാം "


അവരെ തടഞ്ഞുകൊണ്ട് വായിച്ചു കൊണ്ടിരുന്ന ന്യൂസ്‌ പേപ്പർ മടക്കി ടേബിളിൽ വെച്ച് സോഫയിൽ നിന്നെഴുന്നേറ്റു..

മുൻവശത്തെ വാതിലിന്റെ കൊളുത്തു മാറ്റി കൊണ്ട് ഉമ്മറത്തേക്കിറങ്ങി..


അവിടെ നിൽക്കുന്ന പരിചമില്ലാത്ത ആളുകളെ കണ്ടതും അതിഥിയുടെ നെറ്റി ചുളിഞ്ഞു..


"നമസ്കാരം..അകത്തേക്ക് കയറിക്കോട്ടെ "

അയാൾ അനുവാദത്തിനായി കാത്തു..

അഥിതി യന്ത്രിക്കാമെന്നോണം തലചലിപ്പിച്ചു.. അയാൾ ചുണ്ടിൽ ഒളിപ്പിച്ച കുറുക്കന്റെ കൗശലമുള്ള ചിരിയോടെ അവിടെ ഉണ്ടായിരുന്ന ചൂരൽ കസേരയിലേക്കിരുന്നു...

"എന്നെ മനസ്സിലായി കാണില്ല അല്ലേ..ഞാൻ വംശി ദേവരാജ്..."


മുകളിൽ നിന്നും ഫ്രഷായി താഴേക്ക് വരികയായിരുന്ന സൂര്യയുടെ കാതിൽ ആ പേര് ഒരു ഉൽക്ക പോലെ വന്നു പതിച്ചു..

അവൾ നിന്നിടത്ത് നിന്ന് വിറച്ചു... കൈകൾ കൈവരിയിൽ മുറുകി..ഭയത്തോടെ കണ്ണുകൾ പിടഞ്ഞു കൊണ്ടിരുന്നു.. തൊണ്ടയിലെ ഉമിനീർ വറ്റി...ഹൃദയത്തിന്റെ ചലനം വേഗത്തിലായി..


"സൂര്യയുടെ ഹസ്ബന്റ് ആണ്.. അവളെ കൊണ്ടുപോവാനാണ് ഞാൻ വന്നത് "

അഥിതി കേൾക്കാൻ പാടില്ലാത്തതെന്തോ കേട്ടത് പോലെ വംശിയെ തന്നെ നോക്കി നിന്നു...

കാണാൻ സുമുഖനായ ഒരു ചെറുപ്പക്കാരൻ എന്നാൽ അയാളുടെ പെരുമാറ്റമോ ശെരിക്കും ഒരു മൃഗത്തെ പോലെ..

"സൂര്യയോ.. അങ്ങനൊരാൾ ഇവിടെ ഇല്ല "

അന്നേരം അഥിതിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്..

"അപ്പോൾ നല്ല രീതിയിൽ പറഞ്ഞാൽ കേൾക്കില്ല "


കസേരയുടെ കാലുകളിൽ കൈകൊണ്ടന്നടിച്ചു കൊണ്ട് വംശി എഴുന്നേറ്റു..


"ഡാ മുരുകാ.. പിള്ളേരെ വിളിയെടാ "

പുറത്തേക്ക് നോക്കി ഉച്ചത്തിൽ പറഞ്ഞു.. എന്നിട്ട് അതിഥിയെ ഒന്ന് ചുഴിഞ്ഞു നോക്കി..

അഥിതി അവജ്ഞയോടെ മുഖം തിരിച്ചു..


"നിങ്ങളോട് പറഞ്ഞതല്ലേ അങ്ങനൊരാൾ ഇവിടെ ഇല്ലെന്ന്.."

"ഇവിടെ ഉണ്ടോ ഇല്ലയോ എന്നൊക്കെ ഞങ്ങൾ കണ്ടുപിടിച്ചോളാം.. നിങ്ങൾ ഏത് പത്തായത്തിൽ അവളെ കൊണ്ടുപോയി ഒളിപ്പിച്ചാലും ഈ വംശിയവളെ കൊണ്ടുപോവുക തന്നെ ചെയ്യും "

"നിങ്ങളുടെ ഭീഷണിയൊന്നും ഇവിടെ വേണ്ടാ.. ദയവു ചെയ്ത് ഇവിടെ നിന്നും പോവണം..

ഇല്ലേൽ എനിക്ക് പോലീസിനെ വിളിക്കേണ്ടി വരും "

"നിങ്ങൾ വിളിച്ചാൽ ഒരു പോലീസും വരാൻ പോകുന്നില്ല..

നോട്ടുകെട്ടുകൾ അവരുടെ മുന്നിലേക്ക് എരിഞ്ഞു കൊടുത്തിട്ടാ വംശി ഇരയെ പിടിക്കാൻ ഇറങ്ങിയത് "

അവന്റെ ചുണ്ടിൽ പുച്ഛത്തോടെയുള്ള ചിരി തെളിഞ്ഞു...


"ഞാൻ പറഞ്ഞു കഴിഞ്ഞു സൂര്യയിവിടെ ഇല്ലെന്ന്.. നിങ്ങൾ വെറുതെ ഇവിടെ കിടന്നൊരു പ്രശ്നം സൃഷ്ടിക്കരുത്.."


"ഇവിടെ ഉണ്ടോ ഇല്ലയോ എന്ന് ഞങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞില്ലേ.. "

അപ്പോഴേക്കും മറ്റൊരു വാഹനം നിറയെ ഗുണ്ടകൾ അവിടെ എത്തിയിരുന്നു..

അവരെ എതിർക്കാനുള്ള ശക്തി തങ്ങൾക്കില്ലെന്ന് അഥിതിക്ക് മനസ്സിലായിരുന്നു..

പുറത്തെ ബഹളം കേട്ട് മറിയ ചേട്ടത്തി പുറത്തേക്ക് വന്നു...

ഗുണ്ടകളെ കണ്ട് അവരും ഭയന്നു അതിഥിയുടെ അടുത്ത് പോയി നിന്നു..


വംശി അകത്തേക്ക് പോകാൻ നിന്നതും അഥിതിയവനെ തടഞ്ഞു കൊണ്ട് മുന്നിൽ കയറി നിന്നു..

വംശിയുടെ കൈ വായുവിൽ ഉയർന്നു താഴ്ന്നു..

അഥിതി നിലത്തേക്ക് വീണു..


"അയ്യോ കുഞ്ഞേ.. "

ചേട്ടത്തി നിലവിളിച്ചു അതിഥിയുടെ അടുത്തേക്ക് ഓടി..

"പിടിച്ചു കെട്ടടാ ഇവരെ... ഒരൊറ്റ എണ്ണത്തിനെ അകത്തേക്ക് വിടരുത്.. "

വംശി അലറിയതും ഗുണ്ടകൾ വന്നു അതിഥിയെയും ചേട്ടത്തിയേയും പിടിച്ചു വെച്ചു..

വംശി ഇങ്ങോട്ടാണ് വരുന്നത് എന്നറിഞ്ഞ സൂര്യ വേഗം തന്നെ മുകളിലേക്ക് ഓടികയറി..

അപ്പോഴേക്കും അവന്റെ നാസികയിലേക്ക് അവന് ഏറ്റവും ഇഷ്ടമുള്ള അവളുടെ പനിനീർ പൂവിന്റെ ഗന്ധം കിട്ടി കഴിഞ്ഞിരുന്നു..

"നീ ഇവിടെ തന്നെ ഉണ്ട് അല്ലേ സൂര്യ "

അവൻ ആ ഗന്ധം മൂക്കിലേക്ക് വലിച്ചു..

അവന്റെ കാലുകൾ വേഗത്തിൽ അവളെ ലക്ഷ്യം വെച്ച് നീങ്ങി..


"സൂര്യ.. സൂര്യ.. "

വിളിച്ചു കൊണ്ടവൻ താഴെയുള്ള മുറികളിലെല്ലാം പരിശോധിച്ചു..

അവിടെയൊന്നും ഇല്ലെന്ന് കണ്ടതും അവൻ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി..

മുകളിലുള്ള ഓരോ മുറിയും അവൻ തിരഞ്ഞു... അവളെ കണ്ടില്ല.. അവസാനം സൂര്യ കിടന്നിരുന്ന മുറിയിൽ എത്തി..

അവിടെ ബെഡിൽ അവൾ അഴിച്ചിട്ടിരുന്ന ചുരിദാറിന്റെ ഷാൾ കണ്ടതും വംശിയത് കയ്യിൽ എടുത്തു..

മുഖത്തേക്കടുപ്പിച്ചു.. ആ ഷാളിനെ കയ്യിൽ ചുറ്റിക്കൊണ്ട് മുറി വിട്ട് പുറത്തിറങ്ങി..

"സൂര്യാ"

അവൻ അലറി..

അവളെ കാണാത്ത നിരാശയിൽ മടങ്ങി പോവാൻ നിന്നതും ഋഷിയുടെ റൂമിൽ നിന്നും അടക്കി പിടിച്ചുള്ള തേങ്ങലുകൾ അവന്റെ കർണപടത്തിൽ പതിഞ്ഞു..


കണ്ണുകൾ തിളങ്ങി.. അവൻ ആ റൂമിലേക്കു നടന്നു..

പക്ഷേ അതിന്റെ ഉള്ളിലും ശൂന്യമായിരുന്നു..

വീണ്ടും അവൻ റൂമിലൂടെ നടന്നു..അവനടുത്തേക്ക് വരുന്തോറും വാ കൈ കൊണ്ട് മൂടി സൂര്യ ഷെൽഫിനു മറവിലേക്ക് ഇരുന്നു..

അവന്റെ കാലടി ശബ്ദം അടുത്തേക്ക് അടുത്തേക്ക് വന്നപ്പോൾ ചുവരിലേക്ക് ഒന്നൂടെ ചേർന്നിരുന്നു..

അപ്പോഴേക്കും അവൻ അവളെ കണ്ടെത്തിയിരുന്നു..

"സൂര്യാ "

പതിഞ്ഞ ശബ്‍ദത്തിൽ അവളുടെ പിന്നിൽ പോയി നിന്ന് കാതിനരികിൽ വിളിച്ചു..

സൂര്യ ഞെട്ടികൊണ്ട് തലയുയർത്തി നോക്കി.

"സൂര്യാ "

ഭയം കൊണ്ടവളുടെ കുഞ്ഞിമേനി വിറപൂണ്ടു..

ചുമരിലേക്ക് ഒന്നുകൂടെ ചുരുണ്ട് കൂടി..


വംശിയവളുടെ കൈ മുട്ടിൽ പിടിച്ചു വലിച്ചെഴുന്നേൽപ്പിച്ചു..


                 വംശി ദേവരാജ്


അപ്പോഴും അവളുടെ ദേഹം വിറച്ചു കൊണ്ടിരിക്കുകയായിരുന്നു..

എല്ലും നുറുങ്ങും വിധത്തിൽ വംശിയവളെ പുണർന്നു..

പൊട്ടികരഞ്ഞു പോയി സൂര്യ..

"നീയെന്താടി എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാമെന്നോ.. അത് നിന്റെ വെറും നടക്കാത്ത സ്വപ്നമാണ് സൂര്യ.."

അവളുടെ മുടിക്കുത്തിൽ പിടിച്ചുകൊണ്ടവൻ ആക്രോഷിച്ചു...

"വിട്.. വിടെന്നെ.. "

സൂര്യ വംശിയെ അടിക്കാനും പിച്ചാനുമെല്ലാം തുടങ്ങി...

അതിനെയല്ലാം ചെറുപുഞ്ചിരിയോടെ അവൻ നേരിട്ടു...


പെട്ടന്നാണവൻ അവളുടെ വലതു കവിൾ നോക്കി ഒന്ന് പൊട്ടിച്ചത്..

അടിച്ചതിന്റെ ശക്തിയിൽ അവൾ ബെഡിലേക്ക് തെറിച്ചു വീണു..

"ഇതെന്തിനാണെന്നോ... എന്നിൽ നിന്നൊരു മോചനം നീ ആഗ്രഹിച്ചതിന് "

വന്യമായ മുഖത്തോടെ അവൻ സൂര്യയുടെ അടുത്ത് വന്നിരുന്നു...

ചുണ്ടിന്റെ കോണിൽ പൊടിഞ്ഞ രക്തം തള്ള വിരലാൽ തുടച്ചെടുത്തുകൊണ്ട് വായിൽ വെച്ച് നുണഞ്ഞു..


അവന്റെ ആ ഭാവം അവളിൽ കൂടുതൽ വെറുപ്പ് നിറച്ചു... ഒപ്പം ഭയവും ..

പിന്നീടൊരു ചോദ്യത്തിനോ പറച്ചിലിനോ നിൽക്കാതെ വംശി സൂര്യയെ പൊക്കിയെടുത്തു തോളിലിട്ടു..

"പ്ലീസ്.. എന്നെ വിട് "

അവൾ കൈ കാൽ ഇട്ടടിക്കുകയും വംശിയുടെ പുറത്തിനിട്ടിടിക്കുകയും ചെയ്തു കൊണ്ടിരുന്നു...


അതൊന്നും തന്റെ ശരീരത്തിൽ ഏൽക്കുന്നില്ലെന്ന മട്ടിൽ അവൻ അവളെയും കൊണ്ട് വേഗത്തിൽ പടികളിറങ്ങി..

അപ്പോഴും സൂര്യ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു...

ഉമ്മറത്തെത്തിയതും അവൻ അതിഥിയെ തീക്ഷണമായ കണ്ണുകളോടെ നോക്കി...


"ഇനി ഇവളെ അന്യോഷിച്ചു ഇവിടെ നിന്നൊരു പൂച്ച കുഞ്ഞു പോലും വന്നേക്കരുത്... കേട്ടല്ലോ "

കൈ ചൂണ്ടികൊണ്ട് അത്ര മാത്രം പറഞ്ഞു കൊണ്ട് വാഹനത്തിനടുത്തേക്ക് നീങ്ങി..


"സൂര്യ "

ഗുണ്ടകളുടെ കയ്യിൽ നിന്നും അഥിതി കുതറി  ഓടി...

പിറകെ ഓടിവരുന്ന അതിഥിയെ കണ്ടതും വംശി സൂര്യയെ വാഹനത്തിനുള്ളിലേക്ക് തള്ളി..

അതിഥിയുടെ നേരെ തിരിഞ്ഞു... അഥിതി വംശിയുടെ നേരെ കയ്യുയർത്തിയതും ആ കയ്യിൽ പിടിച്ചുകൊണ്ടവൻ പിന്നിലേക്ക് തള്ളി..

"ഡോക്ടറമ്മേ "

മുറ്റത്തുള്ള അര മതിലിൽ ചെന്നിടിച്ചു.ണ്ട്ട നെറ്റി പൊട്ടി ചോരവന്നു..

എന്ത് വന്നാലും ആ നീചന്റെ കയ്യിൽ അവളെ കൊടുക്കില്ലെന്നുറപ്പിച്ചു വീണിടത്തു നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു...

അപ്പോഴേക്കും അവരെയും വഹിച്ചുകൊണ്ട് ആ വാഹനം ഗേറ്റ് കടന്ന് പോയിരുന്നു..

സൂര്യയുടെ നിലവിളിയും അഥിതിയിൽ  നിന്ന് അകന്നകന്ന് പോയി..


"കുഞ്ഞേ.. "

ചേട്ടത്തി ഓടി വന്നു നെറ്റിയിൽ നിന്നും ഒലിക്കുന്ന ചോരയിൽ തന്റെ തോളിൽ കിടന്നിരുന്ന തോർത്ത്‌ മുണ്ട് എടുത്ത് തടുത്തു പിടിച്ചു..

അതിഥിയെ അവിടെ നിന്നും എഴുന്നേൽപ്പിക്കാൻ നിന്നു..

പക്ഷേ അഥിതിയതിന് കൂട്ടാക്കാതെ എല്ലാം തളർന്നവളെ പോലെ തിണ്ണയിൽ ഇരുന്നു..

സൂര്യയെ തനിക്ക് രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത അതിഥിയെ വേട്ടയാടികൊണ്ടിരുന്നു...

അതിഥിയുടെ അവസ്ഥ കണ്ട് മറിയ ചേട്ടത്തി വേഗം തന്നെ അകത്തേക്ക് പോയി ഋഷിക്ക് ഫോൺ ചെയ്തു..

***************

ഋഷി ഓടി പിടഞ്ഞു വന്നപ്പോൾ എല്ലാം തകർന്നവളെ പോലെ മുറ്റത്തിരിക്കുന്ന അതിഥിയെ ആണ് കാണുന്നത്...

"അമ്മേ "

അഥിതി തലയുയർത്തി നോക്കി...

"ഋഷി... സൂര്യയെ.. ആ ദുഷ്ടൻ "

ബാക്കി പറയാൻ കഴിയാതെ പൊട്ടികരഞ്ഞുകൊണ്ട് ഋഷിയുടെ നെഞ്ചിലേക്ക് വീണു..

അതിഥിയെ ചേർത്ത് പിടിച്ചു കാര്യമറിയാൻ ഋഷി ചേട്ടത്തിയെ നോക്കി..


മറിയ ചേട്ടത്തി നടന്ന കാര്യങ്ങളെല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കേൾപ്പിച്ചു..

ഋഷിയുടെ രക്തം തിളച്ചു.. മുഖം വലിഞ്ഞു മുറുകി..

അവൻ അതിഥിയെ കൂട്ടി അകത്തേക്ക് നടന്നു..

മുറിവിൽ മരുന്ന് വെച്ച് കെട്ടി... റൂമിൽ കൊണ്ടുപോയി കിടത്തി... ഫോണുമായി പുറത്തേക്ക് വന്നു....

*****************

വംശി സൂര്യേയും കൊണ്ട് വീട്ടിലേക്ക് എത്തിച്ചേർന്നു..

വാഹനത്തിൽ നിന്നും സൂര്യയെ വലിച്ചിഴച്ച് അകത്തെ ഇരുട്ട് നിറഞ്ഞ മുറിയിലേക്ക് തള്ളി..


ഇവിടെ കിടന്നോണം.. ഇനി എന്റെ അനുവാദമില്ലാതെ ഈ മുറിയിൽ നിന്ന് പുറത്തിറങ്ങിയാൽ..

പിന്നെ നീ കാണുന്നത് വേറൊരു വംശിയെ ആയിരിക്കും...

സൂര്യ പൊട്ടികരഞ്ഞു...

വംശി മുറിയുടെ വാതിൽ പുറത്ത് നിന്ന് പൂട്ടാൻ നിന്നതും അവന്റെ അമ്മ അടുത്തേക്ക് വന്നു..


"നിങ്ങളിതുവരെ പോയില്ലേ തള്ളേ.. "


എന്നാൽ അവന്റെ ചോദ്യത്തെ അവഗണിച്ചു കൊണ്ട് അമ്മ അകത്തേക്ക് എത്തിനോക്കി..

സൂര്യയുടെ അവസ്ഥ കണ്ട് ആ അമ്മ മനം നൊന്തു 

"ചോദിച്ചത് കേട്ടില്ലേ.. പോയില്ലേ എന്ന് "

അവന്റെ അലർച്ചയിൽ അമ്മ കിടുങ്ങി..



"ഞങ്ങൾ ഇറങ്ങാൻ നിൽക്കുവാ..

ഞാൻ സൂര്യ മോളെ ഒന്ന് കണ്ടോട്ടെ.."


"മ്മ്... വേഗം വേണം...

കണ്ട് കഴിഞ്ഞ് മുറി പൂട്ടി ചാവി എന്റെ കയ്യിൽ ഏൽപ്പിക്കണം "


കടുപ്പിച്ചു പറഞ്ഞ് താക്കോൽ കൂട്ടം അവരുടെ കയ്യിൽ വെച്ചു കൊടുത്തു അവിടെ നിന്നും പോയി....

*****************


"ഹെലോ... സൂരജ് സർ... ഇത് ഋഷിയാണ് "


"ആ പറയൂ ഋഷി"


ഋഷി നടന്നതെല്ലാം പറഞ്ഞു...

"ഓക്കേ... ഋഷി ഞാൻ ഒന്ന് അന്യോഷിച്ചിട്ട് പറയാം"


"സർ.. എത്രയും പെട്ടന്ന് വേണം... വൈകുന്തോറും ചിലപ്പോൾ സൂര്യയുടെ ജീവൻ തന്നെ നഷ്ടപെട്ടേക്കാം "


"ഓക്കേ ഋഷി ഞാൻ വിളിക്കാം "

ഫോൺ ഓഫ്‌ ചെയ്ത് കൗശലം ഒളിപ്പിച്ച ചിരിയോടെ മുന്നിലിരിക്കുന്ന വംശിയെ നോക്കി .....



"അവളുടെ രക്ഷകൻ ആയിരിക്കും അല്ലേ "



"Yes... അവളെ എത്രയും പെട്ടന്ന് കണ്ടുപിടിച്ചു അവന്റെ കൈയിൽ വെച്ചുകൊടുക്കാൻ.. 😏"


"ഇനി അവൻ അവളെ കണ്ടത് തന്നെ..

"ഞങ്ങൾ ഇന്ന് രാത്രി തന്നെ ഇവിടെ നിന്ന് എന്റെ സാമ്രാജ്യത്തിലേക്ക് പോകും..... പിന്നെ മഷിയിട്ട് നോക്കിയാൽ പോലും അവന് സൂര്യയെ കണ്ടെത്താൻ കഴിയില്ല "


വംശിയുടെ മുഖം വന്യമായി..

കയ്യിലെ ബാഗിൽ നിന്നും നോട്ടു കെട്ടുകൾ എടുത്ത് സൂരജിന്റെ മുന്നിൽ വെച്ചു...

ആർത്തിയോടെ സൂരജ് നോട്ടുകെട്ടുകൾ എടുത്ത് ടേബിൾ ഡ്രോയിലേക്ക് എടുത്തിട്ടു ..

************

"മോളെ.. സൂര്യ "

അലിവോടെയുള്ള സ്വരം കേട്ടതും സൂര്യ തലയുയർത്തി..

ഒരുവേള അമ്മ അവളുടെ കലങ്ങി ചുവന്ന കണ്ണുകളിലേക്ക് നോക്കി..

ഒരിറ്റ് സഹതാപത്തിന് വേണ്ടിയാണ് ആ കണ്ണുകൾ തന്നോട് കേഴുന്നതെന്നവർക്ക് തോന്നി..

കൈ നീട്ടി ആ മിഴികൾ തുടച്ചുകൊടുത്തു.. ആ പിഞ്ചു മുഖം മാറോടടക്കി പിടിച്ചു...

ആദ്യമൊന്നും അവളിൽ നിന്ന് എങ്ങലടികൾ ഉയർന്നില്ല... പിന്നീടവളുടെ തേങ്ങൽ ചീളുകൾ ഉയർന്നു...

തളർന്നൊടുവിൽ അവരുടെ മാറിലൂടെ ഊർന്ന് നിലത്തേക്ക് വീണു...

"സൂര്യ.. മോള് വിഷമിക്കാതെ..

അമ്മ മോളെ ഇവിടെ നിന്നും രക്ഷപ്പെടുത്താം.

എഴുന്നേൽക്ക് ഇപ്പോൾ വംശി ഇവിടെ ഇല്ല..

വേഗം എങ്ങോട്ടേലും ഓടി പൊയ്ക്കോ "

അരുമയോടെ അവളുടെ നെറുകിൽ തലോടി..

"വേണ്ട അമ്മേ... എനിക്കൊരിക്കലും ഈ നരകത്തിൽ നിന്ന് മോചനം ലഭിക്കില്ല.. ഇവിടെ കിടന്ന് ചാവാൻ ആയിരിക്കും എന്റെ വിധി "


"അങ്ങനെയൊന്നും ചിന്തിക്കേണ്ട.. ഈശ്വരൻ എല്ലാം കാണുന്നുണ്ട്.. അവനൊരു വഴി കാണാതിരിക്കില്ല..

ഇത് പിടി. അമ്മയുടെ ഫോൺ ആണ്.. കയ്യിൽ വെച്ചോ...

അവസരം കിട്ടുമ്പോൾ അറിയുന്ന ആരേലും വിളിച്ചു ഇവിടെ നിന്നും രക്ഷപെട്ടോ..

ഞങ്ങൾ ഇന്ന് ഇവിടെ നിന്നും തിരിച്ചു പോവുകയാണ്...

നിന്നെയും അവൻ ഇന്ന് തന്നെ ചെന്നൈക്ക് കൊണ്ടുപോകും..

അവിടെ ചെന്നാൽ രക്ഷപ്പെടൽ പ്രയാസമാവും അതിന് മുന്നേ ഇവിടെ നിന്നും എങ്ങനേലും രക്ഷപ്പെടാൻ നോക്ക്..

മോൾക്ക് അറിയാവുന്നവർ ആരേലും ഇവിടെ ഉണ്ടോ.. "

"എന്റെ ഡോക്ടറമ്മയെ അയാൾ... "

അവളുടെ മനസ്സിലപ്പോഴും നെറ്റിയിൽ മുറിവുമായി തന്നെ നോക്കി കണ്ണുകൾ നിറക്കുന്ന അവളുടെ ഡോക്ടറമ്മയുടെ മുഖം ആയിരുന്നു..

"ആരാ ഈ ഡോക്ടറമ്മ "

സൂര്യയെ ഈ നരകത്തിൽ നിന്നും രക്ഷിക്കാൻ അവസാന കച്ചിത്തുരുമ്പെന്നോണം അവർ ചോദിച്ചു..

"അവരുടെ കൂടെ ആയിരുന്നു ഞാൻ ഇത്ര ദിവസം "

"അവരുടെ അഡ്രെസ്സ് വല്ലതും സൂര്യക്ക് അറിയുമോ.. എങ്കിൽ അമ്മ അവരോട് ചെന്ന് വിവരം പറയാം "


"അഡ്രെസ്സ് ഒന്നും എനിക്കറിയില്ല.... ഋഷി ഡോക്ടർ ഉണ്ട്... അവിടുത്തെ അമ്മയുടെ മകനാണ്.. ആള് വർക്ക്‌ ചെയ്യുന്നത് ഇവിടെ തന്നെയുള്ള ഹോസ്പിറ്റലിൽ ആണ്... "

കണ്ണുകൾ തുടച്ചു കൊണ്ട് സൂര്യ പറഞ്ഞു.. അവളിലും ഒരു പ്രതീക്ഷ മുളപൊട്ടിയിരുന്നു..

"ഏത് ഹോസ്പിറ്റലിൽ ആണ് "

"അത്..ആ.. ആദിത്യ ഹോസ്പിറ്റൽ "

ഓർത്തെടുത്തു സൂര്യ..

"ആദിത്യ ഹോസ്‌പിറ്റൽ"

അവർ ആ പേരൊന്ന് പറഞ്ഞു..

"സിന്ധു... നേരം പോവുന്നു.. വരുന്നുണ്ടോ നീ "

അപ്പുറത്തു നിന്നും ദേവരാജ് വിളിച്ചു ചോദിച്ചു..

"അമ്മ ഇപ്പോ പോകുവാട്ടോ.. പേടിക്കേണ്ട.. എന്റെ മോളെ ഒരു ഈശ്വരന്മാരും കൈവിടില്ല...

നിനക്കായി ഒരു രക്ഷകനെ അവൻ തീർച്ചയായും അയച്ചിരിക്കും "

അവളുടെ നെറുകിൽ ചുംബിച്ചു കൊണ്ട് സിന്ധു അവിടെ നിന്നും യാത്രയായി..

*************

ഋഷി മുകളിലെ തന്റെ മുറിയിലേക്ക് നടന്നു..

മനസ്സാകെ ആസ്വസ്തമാണ്.. അത് എന്തിനാണെന്ന് മാത്രം അറിയുന്നില്ല..

തന്റെ ആരുമല്ലാത്ത അവളെ ഓർത്ത് തന്റെ മനസ്സ് എന്തിനാണ് നൊമ്പരപ്പെടുന്നത്..

എത്രയൊക്കെ ഓർക്കേണ്ട എന്ന് വിചാരിച്ചാലും വീണ്ടും വീണ്ടും ആ കുഞ്ഞു മുഖം മനസ്സിലേക്ക് ഓടിയെത്തുന്നു..


എവിടെ നിന്നോ വന്നു അത് പോലെ തന്നെ പോവുകയും ചെയ്തു.. അതും അവളുടെ കഴുത്തിൽ താലികെട്ടിയവന്റെ കൂടെ...

അവളെ കൊണ്ടുപോകരുതെന്ന് പറയാൻ തനിക്കാകുമോ.. അതിനുള്ള അവകാശം ഉണ്ടോ..

എന്നാലും സൂര്യയുടെ നിറഞ്ഞ മിഴികൾ മുന്നിൽ തെളിയുമ്പോൾ നെഞ്ച് നീറുകയാണ്..

അവളെ ഓർക്കുന്തോറും പേരറിയാത്തൊരു അനുഭൂതി അവനെ വന്നു മൂടി..

യന്ത്രികമെന്നോണം അവന്റെ കാലുകൾ സൂര്യയുടെ റൂമിലേക്ക് ചലിച്ചു..

റൂം മുഴുവനും ഒന്ന് കണ്ണോടിച്ചു... അവളുടെ ബാഗ് ടേബിളിൽ ഇരിക്കുന്നത് കണ്ട് അതിനടുത്തേക്ക് നടന്നു..


ബാഗിന്റെ സിബ് നീക്കിയപ്പോൾ ആദ്യം തന്നെ കണ്ണിൽ പെട്ടത് ഒരു ഫയൽ ആണ്.. തുറന്ന് നോക്കി.

സൂര്യയുടെ എഡ്യൂക്കേഷൻ സർട്ടിഫിക്കറ്റ്സ് ആയിരുന്നു...

പിന്നെ അതിനടിയിലായി ഒരു ഡയറിയും..

അവൻ കസേരയിലേക്കിരുന്ന് ഡയറിയുടെ താളുകൾ മറിച്ചു...

സൂര്യയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറഞ്ഞ ഡയറിയായിരുന്നു അത്..

അവൻ ഓരോ വരികളും വായിച്ചു... അവളോട് അന്നേരം ആരാധനയായിരുന്നു അവന് തോന്നിയത്..

അവസാനത്താളുകളിൽ മഷി പടർന്നിട്ടുണ്ടായിരുന്നു...

അവൻ അതിലൂടെ വിരലുകളോടിച്ചു..

"നാളത്തെ പുലരിയിൽ എന്റെ സ്വപ്നങ്ങളുടെ ചിറകുകൾ തകർന്നു വീഴും... സൂര്യ എന്ന എനിക്ക്  മരണം സംഭവിക്കും... എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും എന്നോട് കൂടെ മണ്ണിൽ അലിഞ്ഞു ചേരും..."


അത്രയും വായിച്ചതും മിഴികോണിൽ നിന്നും ഒരു തുള്ളി അടർന്നു ആ വരികളിലേക്ക് വീണു..

ഡയറി അടച്ചു നെഞ്ചോട് ചേർത്തവൻ കസേരയിലേക്ക് ചാഞ്ഞു..

എങ്ങനെയും സൂര്യയെ രക്ഷിക്കണംഅവളുടെ സ്വപ്നങ്ങൾക്ക്‌ പുതിയ ചിറകുകൾ വിരിയിക്കണം..... അതിന് തനിക്ക് മാത്രമേ കഴിയൂ.. തനിക്ക് മാത്രം..

"മിത്രാ.. ഇന്ന് ഞാനും ഉണ്ട് നിന്റെ കൂടെ ഹോസ്പിറ്റലിലേക്ക് "

"ഞാൻ ഇന്ന് പോകുന്നില്ല ആമി "

"പ്ലീസ് മിത്രാ.. നമുക്കൊന്ന് പോവാടി "

ആമി അപേക്ഷപോലെ പറഞ്ഞു..

"ഇന്ന് പോയാലും നിനക്ക് ഋഷിയേട്ടനെ കാണാൻ കഴിയില്ല.. ഏട്ടൻ ഇന്ന് ലീവ് ആണ്... "


"ലീവോ "

"നമുക്കെന്നാൽ വീട്ടിലേക്ക് പോവാം "

"നടക്കില്ല ആമി.. എനിക്കെങ്ങും വയ്യ.. ഇന്നലെ ഏട്ടൻ പറഞ്ഞതെല്ലാം ഞാൻ നിന്നോട് പറഞ്ഞതല്ലേ..

ഏട്ടൻ നിന്നെ ഒരിക്കലും അംഗീകരിക്കാൻ പോവുന്നില്ല..

പിന്നെ എന്തിനാ നീ ടൈം വേസ്റ്റ് ചെയ്യുന്നേ.."


"എനിക്ക് പറ്റുന്നില്ലെടി ഋഷിയേട്ടനെ മറക്കാൻ.. പ്രണയം എന്ന വികാരം മനസ്സിൽ തോന്നിയ അന്ന് മുതൽ ഋഷിയേട്ടന്റെ മുഖമേ മനസ്സിൽ ഉള്ളൂ.. അങ്ങേരോട് മാത്രമേ ഇഷ്ടം തോന്നിയിട്ടുള്ളൂ.. പിന്നെങ്ങനെ ഞാൻ മറക്കാനാ നീ പറ..."

ആമി നിരാശയോടെ പറഞ്ഞു..

"എനിക്ക് മനസ്സിലാവും നിന്റെ ഫീലിംഗ്സ് പക്ഷേ എന്ത് ചെയ്യാനാ.. ഏട്ടന്റെ തീരുമാനത്തിൽ ഈ ജന്മം മാറ്റം ഉണ്ടാവാൻ പോകുന്നില്ല... "


നിനക്കറിയാലോ ഈ ആമി ആഗ്രഹിച്ചതെന്തും നേടിയിട്ടേ ശീലമുള്ളൂ എന്ന്... നേർ വഴിക്ക് ഋഷിയേട്ടനെ എനിക്ക് വേണം എന്നുള്ളത് കൊണ്ടായിരുന്നു ഇതുവരെ അങ്ങേരുടെ അവഗണന സഹിച്ചു ഞാൻ പിറകെ നടന്നത്..

എന്നാൽ ഇനി ഞാൻ സ്വന്തമാക്കും ഋഷിയേട്ടനെ അത് എന്ത് കുതന്ത്രം ഉപയോഗിച്ചിട്ടാണേലും.. "

കത്തുന്ന കണ്ണുകളോടെ ആമി പറഞ്ഞു..

"ആമി.. നീ വേണ്ടാത്ത പണിക്കൊന്നും നിൽക്കേണ്ട.. ദേഷ്യം വന്നാൽ തനി രാക്ഷസൻ ആണ് ഋഷിയേട്ടൻ "

ഒരു മുന്നറിയിപ്പ് പോലെ മിത്ര ഓർമിപ്പിച്ചു...

"ആ രാക്ഷസൻ കൊണ്ട് എന്നോട് i love you എന്ന് പറയിപ്പിച്ചിരിക്കും ഈ ആമി "


"നീ എന്തേലും ചെയ്യ്...അവസാനം കരഞ്ഞിട്ട് എന്റെ അടുത്തേക്ക് വന്നേക്കരുത് കേട്ടല്ലോ.."

മിത്ര അവിടെനിന്നും ദേഷ്യത്തോടെ എഴുന്നേറ്റ് പോയി..

"എന്തിനാ ആമി അവളിങ്ങനെ ദേഷ്യപ്പെട്ടു പോവുന്നേ.."

ആ സമയം അങ്ങോട്ട് വന്ന റാണിയമ്മ ചോദിച്ചു..

"അത് ചുമ്മാ.. ഋഷിയേട്ടന്റെ കാര്യം പറഞ്ഞു ഉടക്കിയതാ "

"അത് പറഞ്ഞപ്പോഴാ... എവിടെ വരെയായി നിന്റെ പ്രേമം...

ഈ കാലത്തെങ്ങാനും ഞങ്ങൾക്കൊരു സദ്യ കിട്ടുമോ... "


"കിട്ടും.. പക്ഷേ അതിന് റാണിയമ്മ കൂടി മനസ്സ് വെക്കണം "

"ഞാനോ.. "

"എങ്ങനെ"

റാണിയമ്മ നെറ്റിച്ചുളിച്ചു..

"ഋഷിയേട്ടനെ എങ്ങനേലും ഇവിടെ എത്തിക്കണം... ബാക്കിയൊക്കെ ഞാൻ ഏറ്റു.."

"ഇതിൽ എനിക്കെന്താ ലാഭം "

"ഞങ്ങളുടെ വിവാഹം നടന്നാൽ ആദിത്യ ഹോസ്‌പിറ്റൽ റാണിയമ്മക്ക് സ്വന്തം.. ഇത് ആമി തരുന്ന വാക്കാണ്.."


ആമി റാണിയുടെ ഇരുകൈകളും കൂട്ടിപിടിച്ചു..


"വാക്കായിരിക്കണം.. ഇല്ലെങ്കിൽ റാണി ആരാണെന്ന് നീ അറിയും "

"ഓ ശരി.. ഡീൽ "

"ഡീൽ "

ആമി നീട്ടിയ കൈകളിലേക്ക് റാണി കൈ ചേർത്തു..

പുതിയ പ്ലാനുകൾക്കായി... എങ്ങനെയും ആദിത്യ ഹോസ്‌പിറ്റൽ തന്റെ അധീനദയിലേക്ക് വരണമെന്ന ചിന്തയെ അന്നേരം റാണിയുടെ ഉള്ളിൽ ഉണ്ടായിരുന്നുള്ളൂ..

**************

"ഋഷി നീയിതെവിടെക്കാ "

കോണിപ്പടികൾ ഇറങ്ങി വരുന്ന ഋഷിയെ നോക്കി അഥിതി നെറ്റിച്ചുളിച്ചു..

"വൃന്താവനത്തിലേക്ക് അച്ഛനെ കാണാൻ "

ഭാവമേദുമില്ലാതെ ഋഷി അമ്മയെ നോക്കി..

"ആദിയുടെ അടുത്തേക്കോ എന്തിന് "

"എന്റെ ട്രാൻസ്‌ഫറിന്റെ കാര്യം ശെരിയാക്കാൻ ആണ് "

കയ്യിൽ കെട്ടിയ വാച്ച് തിരിച്ചു നേരെയിട്ടു..

"ട്രാൻസ്ഫറോ "

"അതെ.. ചെന്നൈയിലുള്ള നമ്മുടെ ഹോസ്പിറ്റലിലേക്ക്.. "

"അതിന്റെ ആവശ്യമെന്താ"


"സൂര്യ.. അവൾക്ക് വേണ്ടി.."

കൈകഴുകി ഡെയിനിങ് ടേബിളിലെ കസേരനീക്കി അവൻ ഇരുന്നു..

അഥിതി പ്ലേറ്റ് എടുത്ത് ഇടിയപ്പം വെച്ചുകൊടുത്തു.. കൂടെ കറിയും ഒഴിച്ചു കൊടുത്തു അവനെതിർ വശത്തായി ഇരുന്നു..

"അവിടെ ജോലിക്ക് കയറിയാൽ എങ്ങനെ അവളെ കണ്ടെത്താമെന്നാ നീ പറയുന്നത് "

അഥിതിയിൽ നിന്നും ചോദ്യം ഉയർന്നു..

"വ്യക്തമായ പ്ലാൻ ഇല്ലാതെ ഞാൻ ഇതിന് ഇറങ്ങുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ.. അതും അത്രയും വലിയൊരു ക്രിമിനലിന്റെ മുന്നിലേക്ക് "

കഴിക്കുന്നതിനിടയിൽ ഋഷി പറഞ്ഞു..

"എനിക്ക് നിന്നെ വിശ്വാസമാണ്. എന്നാലും എന്തോ ഒരു ഉൾഭയം "


"എന്റെ അമ്മ പേടിക്കേണ്ട... അമ്മയുടെ മനസാപുത്രിയെ അധികം വൈകാതെ ഈ കൈകളിലേക്ക് തന്നെ എത്തിച്ചു തരും.. എന്താ.. ഹാപ്പിയല്ലേ "


കഴിപ്പ് നിർത്തി അവനെഴുന്നേറ്റു..

"മതിയാക്കിയോ ഋഷി "

"മതിയമ്മേ "

കൈകഴുകിയവൻ പുറത്തേക്കിറങ്ങി..

"പോയിട്ട് വരാം "

അഥിതിയോട് യാത്ര പറഞ്ഞു ഋഷി കാറിൽ കയറി...

***********

വൃന്താവനത്തിലേക്കുള്ള യാത്രയിൽ ആയിരുന്നു ഋഷി..

ഇവിടെ നിന്നും ഒരു മണിക്കൂർ ദൂരമുണ്ട് അവിടേക്ക്..

ഇതിനിടയിൽ ആണ് ആദിത്യ ഗ്രൂപ്പ്‌സിന്റെ കീഴിലുള്ള ഹോസ്പിറ്റലും ട്രസ്റ്റും കമ്പനിയുമെല്ലാം സ്ഥിതി ചെയ്യുന്നത്..

ഇന്ത്യ ഒട്ടാകെ വളർന്നു പന്തലിച്ചു നിൽക്കുന്നതാണ് ആദിത്യ ഗ്രൂപ്സ്..

വെറും ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് തുടങ്ങിയതാണ് തന്റെ അച്ഛൻ ഈ സംരഭം... അച്ഛന്റെ ഒരായുസ്സിന്റെ അധ്വാനമാണ് ഈ കാണുന്നതെല്ലാം...

ഓർമ്മകൾ ഇന്നലെ രാത്രിയിലേക്ക് പോയി..
********-
ഡയറി വായിച്ചു കസേരയിൽ കിടന്നു തന്നെ ചെറുതായി മയങ്ങിയിരുന്നു..

ഫോൺ അടിക്കുന്ന ശബ്‍ദമാണ്  ഉറക്കത്തെ തടസ്സപ്പെടുത്തിയത്..

ഡയറി മാറ്റി വെച്ച് ഫോൺ എടുത്ത് ചെവിയോട് ചേർത്തു..

"ഹെലോ "

"ഹലോ.. "

മറുപുറത്ത് നിന്നും ഒരു സ്ത്രീ ശബ്‍ദം കേട്ടപ്പോൾ അത് ഒരുവേള സൂര്യ ആണോ എന്ന് പോലും തോന്നി..ഞെട്ടി പിടഞ്ഞു കസേരയിൽ നിന്നെഴുന്നേറ്റു...


"ആരാണ് സംസാരിക്കുന്നെ "

ചോദിക്കുമ്പോഴും ഋഷിയുടെ സംസാരത്തിൽ വെപ്രാളം വന്നിരുന്നു..

"ഡോക്ടർ ഋഷി ആണോ "

മറുചോദ്യം ആയിരുന്നു അവിടെ നിന്നും വന്നത്..


"അതെ ഋഷിയാണ്.. "

"ഞാൻ സൂര്യയുടെ ഭർത്താവ് വംശിയുടെ അമ്മയാണ്..

ഞാൻ വിളിച്ചത് മോനോട് ഒരു കാര്യം പറയാൻ ആണ്."

"എന്റെ നമ്പർ എവിടെ നിന്ന് കിട്ടി.. "

"ഹോസ്പിറ്റലിലേക്ക് വിളിച്ചിരുന്നു.. അവിടെ നിന്നാണ് കിട്ടിയത്..

സൂര്യയെ അവന്റെ കയ്യിൽ നിന്നും രക്ഷിക്കണം..

അതിന് മോനെ കൊണ്ടേ കഴിയൂ..

അവൻ അവളെയും കൊണ്ട് ഇന്ന് തന്നെ ചെന്നൈക്ക് വരും..

അവർ താമസിക്കുന്ന ബംഗ്ലാവിന്റെ അഡ്രെസ്സ് ഞാൻ മെസ്സേജ് ചെയ്യാം.."

"ഓക്കേ..ഞാൻ നാളെ തന്നെ ചെന്നൈക്ക് വരാം "

ഫോൺ കാൾ അവിടെ അവസാനിച്ചു..

മുന്നോട്ടുള്ള വഴികൾ ഏറെ ദുർഗഡമാണെന്ന് ഉള്ളിൽ നിന്നാരോ പറയുന്ന പോലെ...

എന്നിരുന്നാലും എല്ലാ തടസങ്ങളും നീക്കി സൂര്യയെ രക്ഷിക്കുക തന്നെ ചെയ്യും..

മനസ്സിൽ ആ സമയം അങ്ങനൊരു ദൃഡനിശ്ചയം എടുത്തിരുന്നു..

*********

നിങ്ങളിവിടെ ഫോണിലും കുത്തിയിരുന്നോ അവിടെ താഴെ ആരാ വന്നിരിക്കുന്നതെന്ന് നോക്ക്...


"ആരാ അമ്മേ "

മിത്ര ഫോണിൽ നിന്നും തലയുയർത്തി..

"സാക്ഷാൽ ഋഷികേശ് ആദിത്യൻ "

ഒരു പുച്ഛത്തോടെ റാണിയമ്മ പറഞ്ഞു..

"ഋഷിയേട്ടനോ "

ആമി അതിശയത്തോടെ ചോദിച്ചു ഫോൺ അവിടെയിട്ട് താഴെക്കോടി..

"ഒന്ന് പതിയെ പോ പെണ്ണേ "

മിത്ര പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു..

**********

ആമി താഴെയെത്തിയപ്പോൾ ലക്ഷ്മിയോട് സംസാരിച്ചു നിൽക്കുന്ന ഋഷിയെ ആണ് കണ്ടത്...


"ഋഷിയേട്ട "

അവൾ വിളിച്ചു..

"ആമി ഇവിടെ ഉണ്ടായിരുന്നോ "

അവളെ കണ്ടപ്പോൾ ഋഷി ചോദിച്ചു..

"ഇവൾ ഇവിടെ തന്നെയല്ലേ...അടിച്ചിറക്കി വിട്ടാൽ പോലും പോവില്ല "


മിത്ര അങ്ങോട്ട്‌ വന്നു കൂടെ റാണിയമ്മയും..

ഋഷി അതിന് മറുപടിയായി ചിരിച്ചു..

ചിരിക്കുമ്പോൾ ചെറുതാവുന്ന അവന്റെ കണ്ണുകളിലേക്ക് ആമി നോക്കിനിന്നു..

അവന്റെ മുഖത്തൂടെയെല്ലാം ആമിയുടെ കണ്ണുകൾ ആർത്തിയോടെ ഒഴുകി നടന്നു..

അവസാനമത് ചെവിക്കും കവിളിനും ഇടയിൽ ഉള്ള കറുത്ത പൊട്ടുപോലെയുള്ള മറുകിൽ എത്തി നിന്നു..

താടി ട്രിമ് ചെയ്തതുകൊണ്ട് അത് വ്യക്തമായി കാണമായിരുന്നു..

ആമി നോക്കുന്നത് കണ്ട് ഋഷിയിൽ അസ്വസ്ഥത നിറഞ്ഞു..

അവൻ മുഖം ചുളിച്ചു..

ഇത് കണ്ട മിത്ര സ്വപ്നലോകത്തെ ബാല ഭാസ്‌കരിയായി നിൽക്കുന്ന ആമിയെ ഒന്ന് തട്ടി..

"എന്താടി "

ആമി ഞെട്ടികൊണ്ട് മിത്രയുടെ നേരെ കയർത്തു..

"മോള് ഋഷിയേട്ടന്റെ ചോര ഊറ്റുന്നത് അങ്ങേര് വ്യക്തമായി കണ്ടു.. "

മിത്ര പറഞ്ഞതും ആമി ഋഷിയെ നോക്കി... അവന്റെ കല്ലിച്ച മുഖം കണ്ട് അവൾ ചമ്മിയ ചിരിച്ചിരിച്ചു...


"മ്മ് "

കനപ്പിച്ചൊന്ന് മൂളി ഋഷി ലക്ഷ്മിയുടെ നേരെ തിരിഞ്ഞു..

"അച്ഛൻ എവിടെ ലക്ഷ്മിയാന്റി "

"മുറിയിലുണ്ട്.. ഏത് നേരവും വാതിലും അടച്ചു അതിനുള്ളിലായിരിക്കും.. ഞങ്ങളുമായൊന്നും യാതൊരു സമ്പർക്കവും ഇല്ല.."

ലക്ഷ്മി നെടുവീർപ്പിട്ടു..

"നിന്റെ അമ്മ പോയതിൽ പിന്നെ ഞങ്ങടെ ആദി ഇങ്ങനെ കുടിച്ചു നശിച്ചേ... എല്ലാത്തിനും കാരണക്കാരി ആ മൂദേവിയാ "

"റാണി "

റാണിയമ്മ നാവെടുത്ത് വളച്ചതും ആദിത്യന്റെ ശബ്ദം അവിടെ മുഴങ്ങിയിരുന്നു...

ആദിത്യൻ റാണിയുടെ അടുത്ത് വന്നു മുഖമടച്ചു ഒന്ന് കൊടുത്തു..

"അച്ഛാ "

"ഇനി നിന്റെ പിഴച്ച നാവുകൊണ്ട് എന്റെ അതിഥിയെ വല്ലതും പറഞ്ഞാൽ  നിന്റെ സ്ഥാനം ഈ പടിക്ക് പുറത്തായിരിക്കും... "

ആദി അത്യധികം ദേഷ്യത്തോടെ പറഞ്ഞതും  എല്ലാവരും ഒന്ന് ഭയന്നു..

റാണി യന്ത്രികമെന്നോണം തലയാട്ടി..

"ഋഷി.. റൂമിലേക്ക് വാ "

ആദി തിരിഞ്ഞു നടന്നു.. റാണിയമ്മയെ ദഹിപ്പിക്കും വിധം നോക്കി ഋഷിയും...


"ഓ ഒരു അഥിതി "

അവർ പോയ വഴിയേ നോക്കി റാണി കൊഞ്ഞനം കുത്തി..

"ആന്റിക്ക്‌ കിട്ടിയതൊന്നും പോരാ എന്ന് തോന്നുന്നു.. "

ആമി റാണിയെ കളിയാക്കി..

"ദേ പെണ്ണേ നീ വല്ലാതെ കളിയാക്കാൻ നിൽക്കണ്ട.. നിന്റെ പ്ലാൻ എല്ലാം പൊളിച്ചു ഞാൻ കയ്യിൽ തരും "

റാണി ആമിയുടെ നേരെ കയർത്തു..

"എന്ത് പ്ലാൻ "

മിത്ര സംശയത്തോടെ ചോദിച്ചു...

"എന്തേലും വേണ്ടാധീനം ആയിരിക്കും അല്ലാതെ നല്ലതൊന്നും നിങ്ങടെ ബുദ്ധിയിൽ തെളിയില്ലല്ലോ "

ലക്ഷ്മി അവരെ നോക്കി പുച്ഛത്തോടെ പറഞ്ഞു അടുക്കളയിലേക്ക് പോയി..

"വന്നു വന്നു ഞാനൂലും തല പൊക്കാൻ തുടങ്ങി "


റാണിയമ്മ കയ്യിലെ മുഷ്ടി ചുരുട്ടി പിടിച്ചു പല്ല് കടിച്ചു..

"അത് വിട് അമ്മേ... വല്യമ്മ കളിയായി പറഞ്ഞതായിരിക്കും...

അല്ല നിങ്ങൾ രണ്ടാളും ഏതോ പ്ലാനിന്റെ കാര്യം പറഞ്ഞല്ലോ... എന്തായിരുന്നു അത്.."

അവരെ നോക്കി മിത്ര വീണ്ടും ചോദിച്ചു..

അപ്പോഴേക്കും അവളുടെ ഫോൺ ബെല്ലടിച്ചു..

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും മിത്രയുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു..


ഫോണും കൊണ്ടവൾ മുറ്റത്തേക്കിറങ്ങി..

"ഈയിടെ  ഫോൺ വിളി ഇത്തിരി കൂടുന്നുണ്ട് "

റാണിയമ്മ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു..

"ഹോ രക്ഷപ്പെട്ടു.. ആന്റി എല്ലാ പ്ലാനുകളും ഇപ്പൊ തകർത്തേനെ "


"എന്തൊക്കെ പറഞ്ഞാലും മിത്രക്ക് ഋഷി എന്ന് വെച്ചാൽ ജീവനാണ്.. അതുകൊണ്ട് തന്നെ മിത്ര അറിയാതെ സൂക്ഷിച്ചു വേണം ഒരോ കരുക്കളും ഒരുക്കാൻ കേട്ടല്ലോ.."


റാണി മുന്നറിയിപ്പ് പോലെ ആമിയോട് പറഞ്ഞു...

"എനിക്കറിയാം ആന്റി.. എന്റെ പ്ലാൻ പക്കാ ആയിരിക്കും.. ഒരു പിഴവും സംഭവിക്കില്ല.. "

വന്യമായ മുഖത്തോടെ ആമി പറഞ്ഞു..

"ഋഷിയിരിക്ക് "

അകത്തേക്ക് കയറിയതും ആദി പറഞ്ഞു...

"അച്ഛനിങ്ങനെ കുടിച്ചു നശിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണോ "

ഗ്ലാസ്സിലേക്ക് മദ്യം പകരുന്ന ആദിയോട് കടുപ്പിച്ചു തന്നെ ഋഷി ചോദിച്ചു..

ആദിയുടെ ചുണ്ടിൽ പുച്ഛചിരി വിരിഞ്ഞു...

"നീ വന്ന കാര്യം പറ "

ഗ്ലാസുമായി ആദി അവനെതിർ വശത്തായുള്ള സോഫയിലേക്കിരുന്നു


"നമ്മുടെ ചെന്നൈയിലുള്ള ഹോസ്പിറ്റലിലേക്ക് എനിക്കൊരു ട്രാൻസ്ഫർ വേണം "

"അതെന്തിനാ അവിടേക്ക്.. നീ ഇവിടെയല്ലേ വർക്ക്‌ ചെയ്യുന്നേ.. "

"ചില കാര്യങ്ങൾ അവിടെ ചെയ്ത് തീർക്കാൻ ഉണ്ട്.. അവിടെ പോയി വന്നിട്ട് ഞാൻ എല്ലാം പറയാം.."

"മ്മ് എങ്കിൽ നീ പോവാൻ തയ്യാറായിക്കോ ഞാൻ ഹോസ്പിറ്റലിൽ വിളിച്ചു അതിനുള്ള അറേഞ്ച്മെൻറ്സ് ചെയ്യാം "

"അച്ഛനോടൊരു റിക്വസ്റ്റ് ഉണ്ട് "

ഋഷി പറഞ്ഞതും എന്താണെന്നുള്ള രീതിയിൽ ആദി അവനെ നോക്കി..

"അച്ഛൻ സ്വയം കുടിച്ചിങ്ങനെ നശിക്കരുത്...പഴയത് പോലെ ഹോസ്പിറ്റലിൽ പോയി തുടങ്ങണം.. "

"എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല ഋഷി.. പക്ഷേ കഴിയുന്നില്ല... അഥിതി അവൾ ആയിരുന്നു എന്റെ എനർജി...

ആ എനർജി എന്നിൽ നിന്നും നഷ്ടപ്പെട്ടിട്ട് വർഷങ്ങളായി.. ഇനിയുള്ള ജീവിതം ഇങ്ങനെ അങ്ങ് പോട്ടെ.."

കയ്യിലുണ്ടായിരുന്ന മദ്യം വായിലേക്കൊഴിച്ചു..

"ചെന്നൈയിൽ നിന്നും ഞാൻ തിരിച്ചു വരുമ്പോൾ രണ്ട് പേരും ഒരുമിച്ചുണ്ടായിരിക്കണം..

ഞാൻ ഇറങ്ങുന്നു.."

ഋഷി റൂമിന്റെ വാതിൽ തുറന്നതും അവന്റെ നെഞ്ചത്തേക്ക് റാണിയമ്മ വന്നു വീണു...

"അയ്യോ "

അവൻ അവരെ നേരെ നിർത്തി തുറിച്ചുനോക്കി..

"അത് ഞാൻ ചായ വേണോ എന്ന് ചോദിക്കാൻ "

റാണിയമ്മ നിന്ന് പരുങ്ങി... വെപ്രാളം കൊണ്ട് നെറ്റിയിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പ് സാരി തുമ്പാൽ ഒപ്പി..


"പണ്ടത്തെ സ്വഭാവത്തിന് ഒരുമാറ്റവും ഇല്ലാല്ലേ... കഷ്ടം തന്നെ.."


അവരെ നോക്കി ഋഷി പുച്ഛിച്ചു പുറത്തേക്ക് നടന്നു...

"ഓ..അവനൊരു വല്യ പത്രാസുകാരൻ "

അവൻ പോയ വഴിയേ നോക്കി ചുണ്ടു ചുളുക്കി..

"എന്താണ് ആന്റി മരുമോന്റെ കയ്യിൽ നിന്ന് വയറ് നിറച്ചു കിട്ടിയോ "

റാണിയമ്മയുടെ നിൽപ്പ് കണ്ട് ആമി കളിയാക്കി...

"ദേ കൊച്ചേ.. നിന്റെ പാട് നോക്കി പൊയ്ക്കോ.. വെറുതെ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ നിൽക്കണ്ട... "


റാണിയമ്മ അവളുടെ നേരെ ഒച്ചയെടുത്തു ...


"ആമി നീ ഇങ്ങോട്ട് വന്നേ നമുക്കൊന്ന് പുറത്ത് പോവാം... ചെറിയൊരു ഷോപ്പിംഗ്.."


മിത്ര ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് വന്നു...

"ദാ വന്നു.. "

അവർ നേരെ ടൗണിലുള്ള ഷോപ്പിംഗ് മാളിലേക്ക് പോയി...
***************

"എപ്പോഴാണ് ഋഷി ഫ്ലൈറ്റ് "

ട്രാവൽ ബാഗിലെക്ക് ഡ്രെസ്സുകൾ എടുത്ത് വെക്കുന്ന ഋഷിയുടെ അരികിലേക്ക് വന്നുകൊണ്ട് അഥിതി ചോദിച്ചു..


"മോർണിംഗ് 5:30"

"ഹോസ്പിറ്റലിൽ എന്ന് ജോയിൻ ചെയ്യും "

"Next week "

"അത് വരെ "

അഥിതിൽ നെറ്റി ചുളിച്ചു..

"സൂര്യയെ കണ്ടുപിടിക്കണം. "

"അത് മാത്രേ ഉള്ളൂ "

"അല്ല..അവളെ അയാളിൽ നിന്നും ലീഗൽ ആയി മോചിപ്പിക്കണം... ഇനി ഒരു തരത്തിലും അയാളൊരു ശല്യമാവരുത് അവളുടെ ജീവിതത്തിൽ "

"അവൾ സമ്മതിച്ചില്ലെങ്കിലോ "

"സമ്മതിക്കും അമ്മാ... എനിക്കുറപ്പുണ്ട് "

ബാഗിന്റെ സിബ് അടച്ചുകൊണ്ടവൻ പുറത്തേക്കിറങ്ങി...

ലൈബ്രറിയിൽ സൂക്ഷിച്ചിരുന്ന അവളുടെ ഡയറിയെടുത്ത് അഥിതി കാണാതെ ഹാൻഡ് ബാഗിൽ കൊണ്ടു വന്നു വെച്ചു...

**************

ഇതേ സമയം ചെന്നൈയിൽ...

കാറിൽ നിന്നും വംശിയവളെ വലിച്ചിറക്കി..

അതുവരെ കണ്ണുകൾ അടച്ചു കാറിൽ ഇരുന്നിരുന്നവൾ ഭീതിയോടെ കണ്ണുകൾ തുറന്നു..

"ഇറങ്ങേടി ഇങ്ങോട്ട് "

അവൻ അവളെ പുറത്തേക്കിറക്കി..

തന്റെ വീടാണെന്ന് കണ്ടതും അവളിൽ ഭീതി മാറി ആശ്വാസം നിറഞ്ഞു..

കാറിന്റെ ശബ്‍ദം കേട്ട്  കൈമളും ദേവിയും അകത്തു നിന്നും ഓടി വന്നു ...

അടികൊണ്ട് കവിളുകൾ വീങ്ങി ആകെ തളർന്നു അവശയായ സൂര്യയെ കണ്ട് അവരുടെ കാലുകൾ നിശ്ചലമായി...

വംശിയവളുടെ മുടിക്കുത്തിൽ പിടിച്ചു കൊണ്ട് അവരുടെ മുന്നിലേക്കിട്ടു കൊടുത്തു..

നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ..

"ദാ.. നിങ്ങടെ മോൾ.. ഞാൻ അറിഞ്ഞൊന്ന് പെരുമാറിയിട്ടുണ്ട്..

ആ സാരല്ല പോട്ടെ...

നാളെ കഴിഞ്ഞ് ഞാൻ വരും അപ്പോഴേക്കും മോളെ വേണ്ട വിധം ഒന്ന് ഉപദേശിച്ചു എന്റെ കൂടെ വരാൻ തയ്യാറാക്കി നിർത്തിക്കോളണം..

മനസ്സിലായല്ലോ "

അവർ യന്ത്രികമെന്നോണം തല ചലിപ്പിച്ചു..

നിലത്തു കിടക്കുന്ന സൂര്യേയും തറഞ്ഞു നിൽക്കുന്ന അച്ഛനെയും അമ്മയേയും കണ്ടാണ് ആര്യയും ഭർത്താവ് ശേഖരനും അവിടേക്ക് വന്നത്..

"മോളെ സൂര്യേ "

ആര്യ ഓടിവന്നവളെ എഴുന്നേൽപ്പിക്കാൻ നോക്കി...ശേഖരനും അവളുടെ കൂടെ വന്നു സൂര്യയെ താങ്ങിയതും വംശിയുടെ ചവിട്ട് കൊണ്ടവൻ തെറിച്ചു വീണു..

"പാ നായെ... എന്റെ പെണ്ണിനെ പിടിക്കുന്നോ "

അവന്റെ ഭാവം കണ്ട് എല്ലാവരും ഭയന്നു.. ആര്യ സൂര്യയുടെ അടുത്ത് നിന്നും വേഗത്തിൽ മാറി..

"ഇനി നിന്റെ നോട്ടം പോലും അവളുടെ മേൽ പതിക്കരുത്.. പതിച്ചാൽ "

ശേഖരന് നേരെ വിരൽ ചൂണ്ടി പറഞ്ഞുകൊണ്ട് വംശി തിരികെ കാറിൽ കയറി.. പൊടിപറത്തി കൊണ്ടവന്റെ വാഹനം അവിടെ നിന്നും പോയി..



അവന്റെ കാർ കണ്ണിൽ നിന്ന് മറഞ്ഞതും ദേവിയമ്മ നെഞ്ചിൽ കൈവെച്ചൊന്ന് നിശ്വസിച്ചു...എന്നിട്ട് സൂര്യയുടെ അടുത്തേക്ക് നീങ്ങി..


"മോളെ സൂര്യേ "

അവർ അവളെ താഴെ നിന്നും എഴുന്നേൽപ്പിച്ചു ഉമ്മറപ്പടിയിലേക്കിരുത്തി...

"ആര്യേ നീ പോയി കുറച്ച് വെള്ളം കൊണ്ടുവന്നേ "

വിളറി വെളുത്ത് നിൽക്കുന്ന ആര്യയെ നോക്കിയവർ പറഞ്ഞു..

അവൾ വേഗം അകത്തേക്ക് പോയി കപ്പിൽ വെള്ളവുമായി വന്നു സൂര്യയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു...

അവളാ വെള്ളം വേഗത്തിൽ വായിലേക്ക് കമിഴ്ത്തി..


കൈമളും അവളുടെ മറുവശത്തു വന്നിരുന്നു..

വെള്ളം കുടിച് കഴിഞ്ഞ് ആ വെള്ളം കൊണ്ട് തന്നെയവൾ മുഖം കഴുകി..

"സ്സ് "

നീറ്റൽ കൊണ്ടവൾ എരി വലിച്ചു..

അത് കേട്ട് കൈമളിന്റെയും ദേവിയുടെയും നെഞ്ച് നീറി ചോര പൊടിഞ്ഞു..

സ്വന്തം മകളോട് ചെയ്ത തെറ്റോർത്തു അവരിൽ കുറ്റബോധം നിറയാൻ തുടങ്ങി..

കൈമൾ സൂര്യയുടെ മുടിയിൽ തലോടി..


"മോൾ ചെന്ന് കുറച്ച് നേരം കിടക്ക്.. ബാക്കിയെന്താന്ന് വെച്ചാൽ നമുക്ക്‌ ആലോചിച്ചു വേണ്ടത് ചെയ്യാം..

ഈ നാട്ടിലും പോലീസും കോടതിയും എല്ലാം ഉണ്ടല്ലോ "


കുറ്റബോധം നിറഞ്ഞ മനസ്സാലെ അയാൾ പറഞ്ഞു..

"രണ്ട് വർഷം മുന്നേയും ഈ പറഞ്ഞ പോലീസും കോടതിയും ഇവിടെ ഉണ്ടായിരുന്നു "


കൈമളിനെയും ദേവിയെയും നോക്കി പറഞ്ഞുകൊണ്ട് സൂര്യ അകത്തേക്ക് മെല്ലെ വേച്ചു വേച്ചു നടന്നു..

സഹായിക്കാൻ വന്ന ആര്യയെ കയ്യുയർത്തി തടഞ്ഞു.. അവൾ തന്നെ സ്വയം അവളുടെ കൊച്ചുമുറിയിലേക്ക് പോയി...തന്റെ സന്തോഷങ്ങളും സങ്കടങ്ങളും അറിയാവുന്ന ആ നാല് ചുവരിനുള്ളിലേക്ക്...

************

കുറച്ച് നേരം മുറിയിൽ കിടന്ന സൂര്യ പിന്നീട് ഷെൽഫിൽ നിന്നൊരു ഡ്രസ്സ്‌ എടുത്ത് കുളിക്കാൻ പോയി...

കുളിച്ചു വന്നപ്പോൾ ഒരു ഉന്മേഷം തോന്നി.. ഉമ്മറത്തേക്കൊന്ന് എത്തി നോക്കിയപ്പോൾ അമ്മ വിളക്കിന് മുന്നിൽ ഇരുന്ന് നാമം ജപിക്കുന്നുണ്ട്..


"എന്തിന് വേണ്ടി.. ആർക്ക് വേണ്ടി "

സൂര്യ പുച്ഛത്തോടെ ചിറിക്കോട്ടി അടുക്കളയിലേക്ക് പോയി....


അടച്ചു വെച്ചിരുന്ന ഓരോ പാത്രങ്ങളും തുറന്ന് നോക്കി..

രണ്ട് ദിവസമായിരുന്നു വയറ് നിറച്ചെന്തെങ്കിലും കഴിച്ചിട്ട്..

സ്റ്റാൻഡിൽ നിന്നും ഒരു സ്റ്റീൽ പ്ലേറ്റ് എടുത്ത് അതിലേക്ക് കുറച്ച് ചോറും കറിയും ഒരിത്തിരി തോരനും എടുത്തു ഹാളിലെ കസേരയിൽ വന്നിരുന്നു..

ഇരുകാലുകളും കസേരയിലേക്കുയർത്തി വെച്ച് ആർത്തിയോടെ അത് വാരി കഴിച്ചു..

പുറത്ത് ബൈക്കിന്റെ ശബ്‍ദം കേട്ടു..

നോക്കാതെ തന്നെ അറിയാം ആരാണെന്ന്... ഭാവമേതുമില്ലാതെ ഇരുന്നു കഴിച്ചു...


"ഡീ..

എവിടെ ആയിരുന്നെടി അസത്തേ ഇത്ര  ദിവസം??"

നിധി അലറി..അവന്റെ അലർച്ച കേട്ട് എല്ലാവരും വന്നു..

"അലറേണ്ട എനിക്ക് ചെവി കേൾക്കാം "

വീണ്ടുമവൾ കഴിപ്പ് തുടർന്നു.. ഉടനടി കഴിച്ചുകൊണ്ടിരുന്ന പാത്രം വായുവിൽ ഉയർന്നു പൊങ്ങി..

സൂര്യ അവനെ തറപ്പിച്ചൊന്ന് നോക്കി താഴെ വീണ പ്ലേറ്റ് എടുത്തു.. അടുക്കളയിൽ പോയി വീണ്ടും ചോറെടുത്ത് വന്നു കഴിക്കാൻ തുടങ്ങി ...

അവളുടെ കൂസലില്ലായ്മ കണ്ട് അവരെല്ലാം അതിശയിച്ചു... കാരണം,, ആരെന്ത് പറഞ്ഞാലും മറുത്തൊന്നും പറയാതെ അനുസരിക്കുന്നവളായിരുന്നു.. അവളിൽ ഇങ്ങനൊരു മാറ്റം ആരും പ്രതീക്ഷിച്ചില്ല..



"നിന്റെ ഒളിച്ചോട്ടം കാരണം എത്ര രൂപയുടെ നഷ്ടമാണെന്നോ എനിക്ക് ഉണ്ടായേ.. അതൊക്കെ പോട്ടെ പോവുമ്പോൾ നമ്മുടെ വീട്ടിലുള്ളവരെ പറ്റി ഓർത്തോ നീ..."

നിധിയത് പറഞ്ഞതും സൂര്യയിൽ പുച്ഛവും ദേഷ്യവും വന്നു...


"ഈ പറയുന്ന വീട്ടുകാരാരും എന്നെ പറ്റിയോ ഞാൻ ഇത്ര കാലം എങ്ങനെ ജീവിച്ചു എന്നതിനെ പറ്റിയോ ചിന്തിച്ചിട്ടില്ല..

എന്തിന് മനസാക്ഷിയെ ബോധിപ്പിക്കാൻ പോലും ഒരു ആശ്വാസവാക്ക് പറഞ്ഞിട്ടില്ല..

ഓരോ ദിവസം കൊല്ലാതെ കൊല്ലുകയായിരുന്നു എന്നെ അയാൾ.."

കഴിച്ചു കൊണ്ടിരുന്ന ചോറ് ടേബിളിലേക്ക് വെച്ചു..

"അങ്ങനത്തെ നിങ്ങളെ പറ്റിയെന്തിന് ഞാൻ ഓർക്കണം...

എന്നെ വിറ്റ പണം കൊണ്ടല്ലേ നിങ്ങൾ എല്ലാവരും രണ്ട് രണ്ടര വർഷത്തോളം സുഭിക്ഷമായി ഉണ്ടും ഉടുത്തും കഴിഞ്ഞത്..

എന്നാൽ ഇനി അത് നടക്കത്തില്ല... എന്റെ പേരും പറഞ്ഞു ആ ചെകുത്താന്റെ കയ്യിൽ നിന്ന് നിങ്ങൾക്കിനി ഒരു അഞ്ചിന്റെ പൈസ പോലും കിട്ടാൻ പോവുന്നില്ല..

എന്താ വേണ്ടതെന്ന് എനിക്കറിയാം..

പിന്നെ ഏട്ടൻ പറഞ്ഞ നഷ്ടം... അത് മയക്കുമരുന്ന് കച്ചവടം നടത്തിയും പെണ്ണുങ്ങളെ കൂട്ടി കൊടുത്തും ഉണ്ടായതല്ലേ..

അല്ലേലും ഇതെല്ലാം ആരോട് പറയാൻ...

സ്വന്തം കൂടപിറപ്പിനെ യാതൊരു ദയയും തോന്നാതെ കൂട്ടികൊടുത്ത ചെറ്റയല്ലേ നിങ്ങൾ.."

"ഡീ "

നിധി പല്ലിറുമ്മി..

സൂര്യ രണ്ടും കല്പിച്ച ഇറങ്ങിയേക്കുന്നെ.. ഒന്നുകിൽ അയാൾ അല്ലെങ്കിൽ ഞാൻ...

ആരെങ്കിലും ഒരാളെ ഈ ഭൂമിയിൽ ഇനി ജീവനോടെ ഉണ്ടാവൂ..

രണ്ട് വർഷം കഴിഞ്ഞ് എനിക്ക് കിട്ടിയ പരോൾ ആണ് ഇത്...

അതുകൊണ്ട് തന്നെ ആ ഫ്രീഡം എനിക്ക് ആവോളം ആസ്വദിക്കണം..

ദയവു ചെയ്ത് എന്നെ ശല്യം ചെയ്യരുത്.. "

കൈകൾ രണ്ടും കൂട്ടിയടിച്ചു കൊണ്ടവൾ അടുക്കളയിലേക്ക് തന്നെ പോയി..

അവിടെ നിന്നും കയ്യും മുഖവും കഴുകി ആരെയും ശ്രദ്ധിക്കാതെ സ്വന്തം മുറിയിൽ കയറി വാതിൽ വലിച്ചടച്ചു...


വാതിലടഞ്ഞ ശബ്‍ദം കേട്ട് തറഞ്ഞു നിന്നവരെല്ലാം ഒന്ന് ഞെട്ടി.പരസ്പരം മുഖത്തോട് മുഖം നോക്കി...

**********

റൂമിൽ കയറി കതകടച്ചവൾ ബെഡിലേക്ക് കിടന്നു... തലയിണയിൽ മുഖം അമർത്തി കരഞ്ഞു..


അത്രയും പറയണമെന്ന് വിചാരിച്ചതല്ല.. പക്ഷേ...

ഇത്രയും വർഷം ഉള്ളിൽ കിടന്ന് പുകഞ്ഞിരുന്നത് അവർ കൂടി അറിയണമെന്ന് തോന്നി...

തന്നോട് ചെയ്ത തെറ്റ് ഓർത്ത് ഓരോ നിമിഷവും അവർ കുറ്റം ബോധം കൊണ്ട് നീറി നീറി കഴിയണം..


വംശി...

ഇനിയുള്ള നാളുകൾ തന്റെ ഉറക്കമില്ലായ്മയുടെ ആയിരിക്കും..

ആളുകളെ വെട്ടിച്ചും തട്ടിച്ചും നീ നേടിയതെല്ലാം ചീട്ട് കൊട്ടാരം പോലെ തകരും..

അത് ഞാൻ മനസ്സ് നിറഞ്ഞ സന്തോഷത്തോടെ കാണുക തന്നെ ചെയ്യും..

പുലർച്ചേയുള്ള ഫ്ലൈറ്റിന് തന്നെ ഋഷി ചെന്നൈയിൽ എത്തി ചേർന്നു..അവനെ കാത്തെന്നോണം ഹോസ്പിറ്റലിലെ ഒരു സ്റ്റാഫ്‌ ഉണ്ടായിരുന്നു..

അയാളുടെ കൂടെ റെന്റിനു എടുത്തിരിക്കുന്നു ഫ്ലാറ്റിലേക്ക് പോയി...ടൗണിൽ നിന്നും വിട്ട് കുറച്ച് ദൂരത്തിലാണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്..

ഒരു മുറിയും കിച്ചണും ഹാളും അടങ്ങുന്ന കൊച്ചു ഫ്ലാറ്റ് ആണ്...

"അണ്ണാ.... ഉങ്കൾക്ക് വംശിയെ തെരിയുമാ??"

ഋഷിയെ ഫ്ലാറ്റിൽ ആക്കി തിരികെ പോകാൻ തുടങ്ങുന്ന സ്റ്റാഫിനോടായി ചോദിച്ചു..

"വംശി "

അയാളൊന്ന് ആലോചിച്ചു..

"വംശി ദേവരാജ് "

ഋഷി പറഞ്ഞതും അയാളുടെ മുഖഭാവം മാറി...

"എന്നാച്.. ഉങ്കൾക്ക് തെരിയാതാ.."

"തെരിയും സർ.. അവങ്കയെല്ലാം പെരിയ റൗഡികൾ...ഇങ്ക എന്നാ സെയ്താലും യാരും കേട്രക്കാ മാട്രാകൾ "
(അവരെല്ലാം വലിയ റൗഡികൾ.. ഇവിടെ എന്ത് ചെയ്താലും ആരും ചോദിക്കില്ല )

അതീവ വിനയത്തോടെ അയാൾ പറഞ്ഞു..

"അപ്പടിയാ.."

ആലോചനയോടെ ഋഷി മന്ത്രിച്ചു..

"യതാവത് പ്രചിനയാ "(എന്തെങ്കിലും പ്രശ്നമുണ്ടോ )

"ഇല്ല അണ്ണേ .."

"ഞാൻ പോരേൻ സർ "

"Ok അണ്ണാ..യാതവത് തേവയ് ഇരുന്താൽ ഉങ്കളെ നാൻ ആളയ്ക്കിരേൻ "
(എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം )"

അയാൾ അവിടെ നിന്നും പോയി.. ഋഷി ഡോർ അടച്ചു കൊണ്ടുവന്ന ബാഗിൽ നിന്നും ടർക്കിയും ഡ്രെസ്സും എടുത്ത് ഫ്രഷാവാൻ പോയി..

***********

പിറ്റേന്ന് നേരം പുലർന്നതേ സൂര്യ എഴുന്നേറ്റു.. പല ഉറച്ച തീരുമാനങ്ങളും അവൾ ആ രാത്രികൊണ്ട് എടുത്തിരുന്നു..

അണിഞ്ഞൊരുങ്ങി മുറിയിൽ നിന്ന് വരുന്ന സൂര്യേ കണ്ട് എല്ലാവരും അമ്പരന്നു..

ടേബിളിൽ ഇരുന്ന അച്ഛന്റെ ഫോൺ എടുത്തു കൊണ്ടവൾ വംശിയുടെ നമ്പർ ഡയൽ ചെയ്തു അച്ഛന്റെ കയ്യിൽ കൊടുത്തു...

തന്നെ വന്നു കൂട്ടിക്കൊണ്ടുപോകാൻ പറയണം എന്ന് അച്ഛനോട് പറഞ്ഞു...

കൈമൾ സൂര്യ പറഞ്ഞതുപോലെ തന്നെ പറഞ്ഞു..

അവൾ ഉമ്മറത്തെ തിണ്ണയിൽ പോയി ഇരുന്നു....

കുറച്ച് നിമിഷങ്ങൾക്കകം തന്നെ വംശി അവിടെ എത്തി..

ആദ്യം അവനെ കാണുമ്പോൾ ഉണ്ടായിരുന്ന ഭയമോ വിറയലോ അവളിൽ ഉണ്ടായിരുന്നില്ല.. അത് കണ്ടവനിൽ അതിശയം നിറഞ്ഞു..

ചിരിച്ചു കൊണ്ട് അവനെ വരവേറ്റ അവളെ ഒന്ന് നോക്കി പിന്നെ അവളുടെ പിറകിൽ നിൽക്കുന്ന നിധിയെയും...

വംശി കണ്ണുകൾ കൊണ്ട് എന്താണെന്ന് നിധിയോട് ചോദിച്ചപ്പോൾ അവൻ കണ്ണുകൾ അടച്ചു പറയാമെന്ന് പറഞ്ഞു..


ഇരുവരുടെയും ഗോഷ്ടി കണ്ട് സൂര്യ നിഗൂഡമായി ചിരിച്ചു..

"എന്നാ നിധി ഞങ്ങൾ ഇറങ്ങുകയാണ് "

വംശിയവളെയും കൊണ്ട് അവിടെ നിന്നും പോയി..

ഇരുവരും നേരത്തെ താമസിച്ചിരുന്ന വീട്ടിലേക്ക് പോവാതെ പുതുതായി എടുത്ത ഫ്ലാറ്റിലേക്കായിരുന്നു പോയത്....

"ഇതെന്താ ഇവിടെ "

ആദ്യമായവൾ അവനോട് ചോദിച്ചു...

"ഇനി മുതൽ ഇതാണ് നിന്റെയും എന്റെയും സ്വർഗം "

പാർക്കിങ്ങിലേക്ക് വാഹനം കയറ്റി നിർത്തികൊണ്ട് വംശി കാറിൽ നിന്നും ഇറങ്ങി... മറുപുറം വന്നു സൂര്യക്ക് ഡോർ തുറന്ന് കൊടുത്തു..

എൻട്രൻസിലേക്ക് ഇരുവരും നടന്നു..

"സ്കൈ ലൈൻ"

ഫ്ലാറ്റിനു മുന്നിലുള്ള നെയിം ബോർഡ്‌ അവൾ വായിച്ചു..

"വണക്കം സർ "

സെക്യൂരിറ്റി വംശിയോട് ആദരപൂർവം പറഞ്ഞു...

"എങ്കൾ ലഗേജ്‌ വണ്ടിക്കുള്ളതാൻ ഇരുക്ക്.. "

"Ok സർ "

സെക്യൂരിറ്റി അവരുടെ സാധനങ്ങൾ എടുത്ത് കൊണ്ട് റൂമിലേക്ക് നടന്നു..

12 ബി അതായിരുന്നു ഫ്ലാറ്റ് നമ്പർ...

സെക്യൂരിറ്റി ലഗേജ്‌ അകത്തേക്ക് വംശി പഴ്സിൽ നിന്നും ഇരുന്നൂറ് രൂപയെടുത്ത് അയാൾക്ക് നേരെ നീട്ടി

"റൊമ്പ നന്ദ്രി സർ "

വംശി വാതിലടച്ചു വന്നപ്പോഴേക്കും സൂര്യ ബാൽക്കാണിയിലേക്കിറങ്ങിയിരുന്നു..

അതിന്റെ കൈവരിയിൽ പിടിച്ചു കൊണ്ടവൾ ദൂരേക്ക് മിഴികൾ പായിച്ചു...

ഈ ഫ്ലാറ്റിന് ഓപ്പോസിറ് ഇതേ വലുപ്പത്തിൽ മറ്റൊരു ഫ്ലാറ്റ് കൂടിയുണ്ട്.. രണ്ട് ഫ്ലാറ്റുകളും തമ്മിൽ അധിക ദൂരമൊന്നും ഇല്ല..

ദൂരേക്കങ്ങനെ നോക്കി നിൽക്കുമ്പോഴാണ് പിന്നിൽ കാൽപെരുമാറ്റം കേട്ടത് സൂര്യ തിരിഞ്ഞു നോക്കി..

ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു ചുണ്ടിനിടയിൽ വെച്ചുകൊണ്ട് വംശി അങ്ങോട്ട് വന്നു...

വംശിയെ കണ്ടതും അവൾ പഴയത് പോലെ തന്നെ നിന്നു...

അവനടുത്ത് വന്നു അവളുടെ പിന്നിലായി നിന്നു..

നഗ്നമായ കഴുത്തിൽ സിഗരറ്റ് കുത്തി..

"സ്സ് "

വേദനകൊണ്ടവൾ തിരിഞ്ഞു...

അവൻ പുച്ഛചിരിയോടെ വീണ്ടും സിഗരറ്റ് ചുണ്ടിൽ വെച്ച് പുകച്ചുകൊണ്ടിരിന്നു...

"നിന്റെ മറ്റവൻ  ആളെങ്ങനെയാ.. "

സൂര്യ നെറ്റിച്ചുളിച്ചു..

"നിന്റെ ഡോക്ടർ സർ "

പല്ലുകൾ ഞെരിച്ചുകൊണ്ടവൻ ചോദിച്ചു..


"എന്തായാലും നിങ്ങളുടെ പോലെ ഒരു മൃഗമല്ല.. ഇത്തിരി ദയയും കരുണയും ഉണ്ട്.. "

അവനെ നോക്കി ഉറച്ച സ്വരത്തിൽ പറഞ്ഞുകൊണ്ടവൾ അവിടെ നിന്നും പോകാനൊരുങ്ങി..

"എന്ത് പറഞ്ഞെടി 😡"

കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അവൻ അവളെ കൈ വരിയിലേക്ക് ചേർത്തു...

"ഉള്ള കാര്യം തന്നെയാ പറഞ്ഞത്... എന്നോട് ചെയ്തതിന് നിങ്ങൾ അനുഭവിക്കാൻ പോകുന്നെ ഉള്ളൂ..

നിങ്ങളെ വേരോടെ പിഴുതെറിയും ഞാൻ.. കാത്തിരുന്നോ.. "

"ഈ നാല് ചുവരിനുള്ളിൽ നിന്നും പുറം ലോകം കണ്ടിട്ട് വേണ്ടേ നീയെന്നെ നശിപ്പിക്കാൻ പോവുന്നത്..

"നിന്റെ ഓല പാമ്പ് കണ്ടൊന്നും ഞാൻ പേടിക്കില്ല... ഇതേ ഐറ്റം വേറെയാ..

എനിക്കറിയാം നിന്റെ ഇവിടെയുള്ള സകല ഡീറ്റെയിൽസും നീ അവനെ അറിയിച്ചിട്ടുണ്ടാകുമെന്ന്..

അതുകൊണ്ട് തന്നെയാ വീട്ടിലേക്ക് നിന്നെ കൊണ്ടുപോകാതെ ഇവിടേക്ക് കൊണ്ടുവന്നത്...ഇനി നീ ഇവിടെ കിടന്ന് ചത്താൽ പോലും ആരും ചോദിച്ചു കൊണ്ട് വരില്ല "

പറയുന്തോറും അവളിലുള്ള അവന്റെ പിടുത്തം മുറുകി... വേദനകൊണ്ടവൾ ഞെരങ്ങി.. അവന്റെ മുഖത്തെ ഭാവം മാറുംതോറും അവളിലും നേരിയ ഭയം ഉണ്ടായി..

എന്നാൽ അത് മുഖത്ത് വരാതെ അവൾ പരമാവധി ശ്രദ്ധിച്ചു..

അവളെ ഊക്കോടെ പിന്നിലേക്ക് തള്ളി കൊണ്ടവൻ അവിടെ നിന്നും പോയി..

സൂര്യ അവിടെ നിന്നും അകത്തേക്ക് നടന്നു.. വാതിൽ വലിച്ചടക്കുന്ന ശബ്‍ദം കേട്ട് ഹാളിലേക്ക് നടന്നു.. വംശി പുറത്തേക്ക് പോയതാണെന്ന് മനസ്സിലായി..

ഫ്രണ്ട് ഡോറിനടുത്തേക്ക് നടന്നു അതിന്റെ ഹാൻഡിലിൽ പിടിച്ചു തിരിച്ചു.. പക്ഷേ അത് തുറന്ന് വന്നില്ല..

വീണ്ടുമവൾ പിടിച്ചു തിരിച്ചു..എന്നിട്ടും തുറന്ന് വന്നില്ല..

അവനാ ഫ്ലാറ്റ് പുറത്ത് നിന്നും പൂട്ടിയിട്ടായിരുന്നു പോയത്...

തളർന്നവൾ തറയിലേക്കിരുന്നു... അപ്പോഴൊക്കെയും എങ്ങനെയും ഇവിടെ നിന്നും രക്ഷപ്പെടണം എന്ന ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..


നിലത്ത് നിന്നും വേഗത്തിൽ എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു..സാധനങ്ങൾ എല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു..

ഉച്ചക്കത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കി.. അടുക്കളയെല്ലാം ക്ലീൻ ചെയ്യുമ്പോഴായിരുന്നു വംശി വന്നത്..

അവനെ കണ്ടതും ഉണ്ടാക്കി വെച്ചതെല്ലാം ടേബിളിൽ കൊണ്ടുവന്നു വെച്ചു..

കൈ കഴുകി അവൻ വന്നിരുന്നപ്പോൾ അടുത്തുപോയി വിളമ്പി കൊടുത്തു..

"ഡോർ പുറത്ത് നിന്നും പൂട്ടിയിട്ടാണോ വെളിയിൽ പോയത്.. "

അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കികൊണ്ടവൾ ചോദിച്ചു..

"അതെ "

വംശിയും ഭാവമേതുമില്ലാതെ പറഞ്ഞു...

"എന്തിന് "

വാശിയോടെ വീണ്ടുമവൾ ചോദിച്ചു...

"ഒരുവട്ടം നീ രക്ഷപ്പെട്ടത് പോലെ വീണ്ടും പോയാലോ... ഇപ്പോഴാണെങ്കിൽ നിനക്ക് രക്ഷകൻ ചമഞ്ഞു ഒരാളും ഉണ്ടല്ലോ "


"കഴിച്ച പത്രത്തിലേക്ക് തന്നെ കൈകഴുകി കൊണ്ടവൻ എഴുന്നേറ്റു..

രക്ഷകൻ ചമയുന്നതല്ല എന്നെ ഇവിടെ നിന്നും രക്ഷിക്കണമെന്ന് വിചാരിച്ചിട്ടുണ്ടേൽ രക്ഷിക്കുക തന്നെ ചെയ്യും "


ഋഷിയോടുള്ള ഉറച്ച വിശ്വാസത്തിൽ സൂര്യ പറഞ്ഞു...

"ച്ചി.. നിർത്തെടി %@&@&@#&@ നിന്റെ വെല്ലുവിളി.."

വംശിയവളുടെ മുടിക്കുത്തിൽ വന്നു പിടിച്ചു..

"ആരെ കണ്ടിട്ടാടി നീയിങ്ങനെ തിളക്കുന്നെ... നിന്റെ മറ്റവനെ കണ്ടിട്ടോ..

എന്നാൽ നീ കേട്ടോ.. നിന്റെ മറ്റവൻ പെട്ടിയും കിടക്കയും എടുത്ത് ആ നാട്ടിൽ നിന്ന് തന്നെ ഓടിയിട്ടുണ്ട്..

അവനറിയാം വംശി വെറുതെ ഇരിക്കില്ലെന്ന്..
എന്നെ നേരിടാൻ ശക്തിയില്ലാത്ത അവനാണോ നിന്നെ ഇവിടെ നിന്നും രക്ഷിക്കാൻ പോവുന്നേ..

നീ ഇവിടെ ഉണ്ടെന്ന് ഒരു പൂച്ചപോലും അറിയാൻ പോകുന്നില്ല..

കാരണം ഈ ബിൽഡിങ്ങിൽ നമ്മൾ മാത്രേ ഉള്ളൂ..പണി നടന്നുകൊണ്ടിരിക്കുന്നു ബിൽഡിങ്ങിൽ നമുക്ക്‌ താമസിക്കാൻ മാത്രം ഈ മുറിയുടെ ഫർണിഷിങ് കഴിച്ചത്..

ഇപ്പോഴും പുറത്ത് നിന്ന് നോക്കിയാൽ ഇതൊരു പണി നടന്നു കൊണ്ടിരിക്കുന്ന ബിൽഡിങ് ആണ്...

ഇപ്പോൾ നീ വിചാരിക്കുന്നുണ്ടാവും താഴെയും പണികൾ കഴിഞ്ഞിട്ടുണ്ടല്ലോ എന്ന്..

എന്നാൽ ഇല്ല എല്ലാം ഒരു കൺകെട്ട് വിദ്യയാണ്..

ഈ ബിൽഡിങ്ങിൽ നീ ഒന്നുറക്കെ കരഞ്ഞാൽ പോലും ആരും ഓടിവരില്ല..

അതുകൊണ്ട് മോള് അധികം വിളച്ചിലെടുക്കാതെ അടങ്ങി ഒതുങ്ങി നിൽക്കാൻ നോക്ക്.."

"ആഹ് "

സൂര്യയെ ചുമരിലേക്ക് പിടിച്ചു തള്ളി അവൻ അവിടെ നിന്നും പോയി..

അവന്റെ വെളിപ്പെടുത്തലിൽ തറഞ്ഞു നിന്നു... ഇവിടെ നിന്നും രക്ഷപ്പെടാമെന്ന ഒരു വിശ്വാസം ഉണ്ടായിരുന്നു... ഇന്നതും അസ്‌തമിച്ചോ...തനിക്ക് ഇവിടെ നിന്നൊരിക്കലും ഇനി പോകാൻ കഴിയില്ലേ..

അവളുടെ ഉള്ളം തേങ്ങി...

ദേവി.. നീ തന്നെ ഒരു വഴി പറഞ്ഞുതരണേ..

കണ്ണുകൾ അടച്ചുകൊണ്ട് പ്രാർത്ഥിക്കുമ്പോൾ 
മനസ്സിലേക്കൊരാളുടെ മുഖം ഓടിയെത്തി... ഋഷിയുടെ... അവൻ തന്നെ ഇവിടെ നിന്നും കൊണ്ടുപോകാൻ വരുമെന്നവളുടെ ഉള്ളിൽ ഇരുന്നാരോ പറഞ്ഞു...

*************

അതേസമയം ഋഷി സൂര്യക്ക്‌ വേണ്ടിയുള്ള അന്യോഷണത്തിൽ ആയിരുന്നു..

മൊബൈലിൽ ഉണ്ടായിരുന്ന അവളുടെ ഫോട്ടോ എടുത്ത് ഒരുവിധം ഉള്ളിടത്തെല്ലാം ചോദിച്ചു.. ആർക്കും അങ്ങനൊരാളെ പറ്റി അറിയില്ല..

എങ്ങനെ അറിയാന രണ്ട് കൊല്ലത്തോളം അവന്റെ തടങ്കലിൽ അല്ലായിരുന്നോ..

ഒടുവിലവൻ സൂര്യ പഠിച്ചിരുന്ന കോളേജിന് മുന്നിലെത്തി..

കോളേജ് വിടുന്ന ടൈമിൽ ആണ് അവിടേക്ക് പോയത്..

കോളേജിനകത്തു നിന്നും ഇറങ്ങി വരുന്ന ഓരോ സ്റ്റുഡന്റ്സിനോടും മാറി മാറി ചോദിച്ചു...ആർക്കും അറിയില്ല.. ചിലർ കോളേജിൽ അവളെ ഇടക്ക് കണ്ടതായി ഓർക്കുന്നു..അല്ലാതെ സൂര്യയെ പറ്റി ഒന്നും തന്നെ അറിയില്ല..

നിരാശയോടെ അവിടെ നിന്നും മടങ്ങാൻ ഒരുങ്ങുമ്പോഴാണ് സർ എന്നൊരു പിൻവിളികേട്ടത്..

പ്രതീക്ഷയോടെ തിരിഞ്ഞുനോക്കി..

കോളേജിന് മുന്നിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു അത്..

"സർ ക്ക്‌ യാരെ പാക്കണം "

അയാൾ തിരക്കി..

ഋഷി അടുത്ത് വന്നു സൂര്യയുടെ ഫോട്ടോ കാണിച്ചു..

"ഇന്ത പൊണ്ണേയാ.. "

"ആമ ഇന്ത പൊണ്ണ് താ.. ഉങ്കൾക്ക് തെരിയുമാ "

"തെരിയും സർ..ഇത് ഒരു പാവമാന കൊളന്തയ്..എപ്പോതും കോളേജിൽക്ക് വരുവാർ.. അന യാർക്കിട്ടും യത്‌വുമേ പെസമാട്ടാ.. എപ്പോതും കണ്ണ് കലങ്കിട്ടതാൻ ഇരിക്ക..യതാവത് പ്രചനൈ ഉള്ളമാതിരി.."

(അത് ഒരു പാവം പിടിച്ച കുട്ടിയാണ്.. എന്നും കോളേജിലേക്ക് വരും. എന്നാൽ ആരോടും മിണ്ടില്ല.. എപ്പോഴും കണ്ണുകൾ കലങ്ങിയിട്ടായിരിക്കും.. എന്തൊക്കെയോ പ്രശ്നം ഉള്ളത് പോലെ )

"അണ്ണാ.. ഉങ്കൾക്ക് ഇവളോട അഡ്രെസ്സ് തെരിയുമാ "

ഋഷി അയാളോട് ചോദിച്ചു... വംശിയുടെ അമ്മ കൊടുത്തത് അവന്റെ വീടിന്റെ അഡ്രസ് ആണ്.. എന്നാൽ ഋഷിക്ക് വേണ്ടത് സൂര്യയുടെയും..

"എനക്ക് തെരിയാത് സർ.."

അയാൾ കുറച്ച് നേരമൊന്ന് ആലോചിച്ചു 
" ഉങ്കൾക്ക് ഞാൻ ഒരു പൊണ്ണയ് കാട്ടി തരേൻ.. ഇന്ത കൊളതൈടെ ഫ്രണ്ട്
താ.. ഇരുവരും പേസ്രത് പാർതിക്കലാം..അവക്കിട്ട പേസിട്ട അഡ്രെസ്സ് കെടക്കും "

(നിങ്ങൾക്ക് ഞാൻ ഒരു പെണ്ണിനെ കാണിച്ചു തരാം.. ഈ കുട്ടിയുടെ ഫ്രണ്ട് ആണ്.. ഇവർ ഇടക്ക് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്.. അവരോട് ചോദിച്ചാൽ ചിലപ്പോൾ അഡ്രെസ്സ് കിട്ടും )

സെക്യൂരിറ്റി പറഞ്ഞു കൊണ്ട് കുറച്ചു ദൂരെയുള്ള ഒരു ബുക്ക്‌ സ്റ്റാളിലേക്ക് വിരൽ ചൂണ്ടി...

"അങ്ക താൻ ഇറുക്ക.. പൊണ്ണുടെ പേര് വരദാ "

"താങ്ക് യു അണ്ണാ.. "

ഋഷി ബുക്ക്‌ സ്റ്റാൾ ലക്ഷ്യം വെച്ച് നടന്നു..

***********

ഋഷി ബുക്ക്‌ സ്റ്റാളിനുള്ളിലേക്ക് കയറി..

ചുറ്റും നോക്കി ആരെയും അവിടെ കണ്ടില്ല..

"ഹെലോ "

ആരെങ്കിലും ഉണ്ടോ എന്നറിയാൻ വിളിച്ചു നോക്കി..

അകത്തെ സ്റ്റോറൂമിനുള്ളിൽ നിന്നും ഒരു പെൺകുട്ടി ഇറങ്ങി വന്നു..

"എന്താ പുസ്തകം വേണോം "

ആ പെൺകുട്ടി തിരക്കി..


"വരദ"

ഋഷി യൊന്ന് സംശയിച്ചു..

"ഞാൻ താ "

"ഞാൻ ഉന്നെ പാർക്ക വന്തേ "

"മലയാളിയാണോ "

വരദ ചോദിച്ചു..

"അതെ.. ഋഷി ആദിത്യൻ "

"സർ എന്തിനാണ് എന്നെ കാണാൻ വന്നത് "

"എനിക്ക് ഒരാളെ പറ്റി അറിയാൻ ആണ്.. നമുക്ക്‌ എവിടേലും ഒന്നിരുന്നാലോ.."

"ഓഹ് സോറി സർ.. അങ്ങോട്ടിരിക്കാം "

വരദ സ്വയം നെറ്റിയിലടിച്ചു..

ഇരുവരും അവിടെയുള്ള കസേരയിലേക്കിരുന്നു..

"സൂര്യ കൈമൾ... തനിക്കറിയാമോ അവളെ?? "


പറയുന്നതിനൊപ്പം ഫോട്ടോയും കാണിച്ചു കൊടുത്തു..

സൂര്യയുടെ ഫോട്ടോ കണ്ടതും വരദയുടെ മിഴികൾ ഈറനണിഞ്ഞു..

ഋഷിയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി കൊണ്ട് സൂര്യയുടെ ഫോട്ടോ നോക്കി...പിന്നീടവന് തന്നെ തന്നെ തിരിച്ചു കൊടുത്തു...കണ്ണുകൾ തുടച്ചു..

സൂര്യ  ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തണമെന്ന് ആഗ്രഹിച്ചവൾ.. എന്നിട്ടവൾക്ക് ദൈവം വിധിച്ചതോ ഒരു താലി ബന്ധനം..

പ്ലസ് വൺ മുതൽ ഞങ്ങൾ ഒരുമിച്ചായിരുന്നു.. ആ സമയത്താണ് സൂര്യയും കുടുംബവും ചെന്നൈക്ക് വന്നത്..എല്ലാവർക്കും അവളെന്നാൽ പ്രിയങ്കരിയാണ്.. പഠിത്തത്തിലും മറ്റുള്ള ആക്റ്റീവിടീസിലുമെല്ലാം മുന്നിൽ...ഐഎസ് ആവണമെന്നായിരുന്നു അവളുടെ അംബിഷൻ...

കോളേജിൽ ആ ഒരു ലക്ഷ്യം വെച്ചുകൊണ്ടാണ് പൊളിറ്റിക്കൽ സയൻസിന് സൂര്യ അഡ്മിഷൻ എടുത്തത്.. ഞാൻ വേറെ കോഴ്സ് ആയിരുന്നു എടുത്തത്.. രണ്ട് പേരും വേറെ വേറെ ഡിപ്പാർട്മെന്റ് ആയത് കൊണ്ട് കാണുന്നത് വളരെ വിരളമായിരുന്നു...

സ്കൂൾ കാലം മുതൽക്കേ അയാളുടെ കണ്ണുകൾ അവളുടെ മേൽ ഉണ്ടായിരുന്നു.. പലപ്പോഴും അവൾ അവളുടെ ചേട്ടനോട് പറഞ്ഞു വിലക്കിയതുമാണ്..

സെക്കന്റ്‌ ഇയർ വരെ കുഴപ്പമില്ലാതെ പോയി... എക്സാമും കഴിഞ്ഞു...

വെക്കേഷൻ കഴിഞ്ഞവൾ വന്നത് കഴുത്തിൽ ഒരു മഞ്ഞ ചരടും നെറ്റിയിൽ സിന്ദൂരവുമായാണ്.. ചോദിച്ചപ്പോൾ എന്നെ കെട്ടിപിടിച്ചു കൊണ്ടവൾ പൊട്ടികരഞ്ഞു..

സൂര്യയുടെ കരച്ചിൽ കേട്ട് കുട്ടികൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

ഞാൻ അവളെയും കൊണ്ട് മാറിനിന്നു..പിന്നീടവൾ പറഞ്ഞത് ഒരു ഞെട്ടലോടെയാണ് ഞാൻ കേട്ടു നിന്നത്..

ഈ നാട്ടിൽ എല്ലാവർക്കും ഭയമുള്ള ഒരേ ഒരു വ്യക്തിയെ ഉള്ളൂ വംശി ദേവരാജ്.. അയാളെ എതിർക്കാൻ മാത്രം ശക്തിയുള്ള ഒരാളും ഈ നാട്ടിൽ ഇല്ല..അയാളുമായി അവളുടെ വിവാഹം കഴിഞ്ഞു... അവളുടെ സമ്മതം പോലും ചോദിക്കാതെ...

പിന്നീടൊന്നും അവളെ അങ്ങനെ കാണാൻ കഴിയാറില്ല.. കോളേജിൽ പോലും അയാളുടെ കണ്ണുകൾ അവളുടെ മേൽ ഉണ്ടായിരുന്നു.. ദൂരെ നിന്നവളെ കാണും..

ഡി ഗ്രി കംപ്ലീറ്റ് ചെയ്തതിന് ശേഷം ഞാൻ അവളെ കണ്ടിട്ടില്ല..സൂര്യയുടെ വീട്ടിൽ പോയി അന്യോഷിച്ചിരുന്നു.. അവരിൽ നിന്നും നല്ലൊരു പ്രതികരണം അല്ല എനിക്ക് കിട്ടിയത്.

എല്ലാവരും കൂടി എറിഞ്ഞു കൊടുത്തില്ലേ അവളെ ആ ചെന്നായയുടെ മുന്നിലേക്ക് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന് ആർക്കറിയാം.. "

"തനിക്ക് സൂര്യയുടെ വീട് വരെ എന്റെ കൂടെ ഒന്ന് വരാൻ പറ്റുമോ.. "

"വരാം.അല്ല സർ സൂര്യയുടെ.??"

"ആരുമല്ലായിരുന്നു കുറച്ചുകാലം.. ഇപ്പോൾ അവളെ കണ്ടുപിടിക്കേണ്ടത് എന്റെ ആവശ്യമാണ്.."


അവൻ അവിടുന്നെഴുന്നേറ്റു.. പിറകെ അവളും.. ഋഷിയുടെ കാറിൽ അവർ സൂര്യയുടെ വീട്ടിലേക്ക് തിരിച്ചു....

*************

"നിനക്ക് ഇന്ന് തന്നെ പോകണോ മിത്രെ "

റാണി നീരസം പ്രകടിപ്പിച്ചു...

"പോകണം അമ്മ.. ഇല്ലേൽ ആകെ പ്രശ്നമാ "

"എന്ത് പ്രശ്നം"

"അ.. അത് ഒന്നുല്ല.. ഞാൻ ഇറങ്ങുന്നു.."

ട്രാവൽ ബാഗ് എടുത്തവൾ തോളിൽ ഇട്ടു.. റാണിയെ കെട്ടി പിടിച്ചു യാത്ര പറഞ്ഞു..

റെയിൽവേ സ്റ്റേഷനിൽ സന്തോഷ്‌ ആണ് മിത്രയെ കൊണ്ടുവിട്ടത്.. അവിടെ അവളെ കാത്ത് ആമിയും ഉണ്ടായിരുന്നു...

ട്രെയിൻ വന്നപ്പോൾ ഇരുവരും അതിൽ കയറി...

"നീയെന്താ പെട്ടന്ന് തിരികെ പോകാം എന്ന് പറഞ്ഞത് "

ആമി ചോദിച്ചു..

"അവൻ വിളിച്ചിരുന്നു.. "

"ആര് "

"നിധി "

"എന്തിന് "

"അറിയില്ല പെട്ടന്ന് എന്നെ കാണണമെന്ന് പറഞ്ഞു.. "

ട്രെയിൻ നീങ്ങുന്നതനുസരിച് പുറത്തെ കാഴ്ചകളിലേക്ക് നോക്കി കൊണ്ട് മിത്ര പറഞ്ഞു..


"നീ ഈ റിലേഷനിൽ സീരിയസ് ആണോ മിത്ര "

അമിയവളുടെ തോളിൽ കൈ അമർത്തി...

"നിനക്ക് അല്ല എന്ന് തോന്നുന്നുണ്ടോ "

തോളിലെ കയ്യെടുത്തു മാറ്റികൊണ്ട് മിത്ര ആമിക്കഭിമുഖമായി ഇരുന്നു...

"ഇല്ല... എന്നാലും.. അവനൊരു ഫ്രോഡ് ആണോ എന്നൊരു ഡൗട്ട്.."

അതിന് മിത്രയൊന്ന് ചിരിച്ചു..

"ഫ്രോഡ് ആണെന്ന് വിചാരിക്കാൻ അവൻ ഇങ്ങോട്ട് വന്നു ഇഷ്ടമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.. ഞാൻ ആണ് അവനെ പ്രപോസ് ചെയ്ത് ഇഷ്ടമാണെന്ന് പറയിച്ചത്..പിന്നെങ്ങനെ അവനെ സംശയിക്കും.."


"മിത്ര... നീ അവനെ സൂക്ഷിക്കണം.. അവനു പിന്നിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്... "

ആമി മുന്നറിയിപ്പ് നൽകി..

"ഒന്ന് പോയെ പെണ്ണെ... ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.. രണ്ട് വർഷത്തെ എന്റെ പ്രണയമാണ് അതൊരിക്കലും എന്നെ ചതിക്കില്ല.. "

മിത്രക്ക് നിധിയെ അത്രയേറെ വിശ്വാസം ആയിരുന്നു..

"നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ "

അത്രയും പറഞ്ഞു ആമി സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു... മിത്ര വീണ്ടും പുറത്തെ കാഴ്ചകളിലേക്ക് മിഴികൾ പതിപ്പിച്ചു..


നിധിയെ ആദ്യമായി കണ്ട ദിവസം അവൾക്കോർമ്മ വന്നു...


സീനിയർസ് തമ്മിലുള്ള മുട്ടൻ വഴക്കിനിടയിലാണ് അവനെ കാണുന്നത്... അടിക്കിടയിൽ നെറ്റി പൊട്ടി ചോര വരുന്നുണ്ടായിരുന്നു...

അത് തന്റെ ഹൃദയത്തിലാണ് മുറിഞ്ഞതെന്നവൾക്ക് അന്നേരം തോന്നി..

പിന്നീടവനെ തിരഞ്ഞു കോളേജ് മുഴുവനും നടന്നു.. കണ്ടു പിടിക്കാൻ ആയില്ല..

പിന്നീട് ഷോപ്പിംഗിന് പുറത്ത് പോയപ്പോൾ അവിടെ കണ്ടു.. ചെന്ന് പരിചയപ്പെടണം എന്നുണ്ടെങ്കിലും പേടി കാരണം പോയില്ല...


പിന്നങ്ങോട്ട് പലപ്പോഴും പലയിടത്തും വെച്ച് കണ്ടു.... കൂടെ റൗഡികളെ പോലെ തോന്നിക്കുന്ന ആളുകളും..

എന്നാലും ആളെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല... ആളെ പറ്റി വിശദമായി അന്യോഷിച്ചു.. കോളേജ് പഠിപ്പൊക്കെ നിർത്തിയിട്ട് വർഷങ്ങൾ ആയിരുന്നു...ഇപ്പോൾ അവിടുള്ള ഏതോ വലിയ ഗുണ്ടയുടെ കൂടെയാണെന്ന്..


പിന്നെ പിറകെ കൂടി ഇഷ്ടമാണെന്ന് പറഞ്ഞു... കുറേ വഴക്കെല്ലാം കേട്ടു.. എന്നാലും വിട്ടില്ല.. അവസാനം എല്ലാവരുടെയും മുന്നിൽ പ്രപോസ് ചെയ്തപ്പോൾ നിധിയും അത് എതിർക്കാതെ സ്വീകരിച്ചു...

ആമിക്ക് അന്നും ഇന്നും ഇഷ്ടമല്ല നിധിയെ...അവൻ ഫ്രോഡ് ആണെന്നാണ് അവളുടെ പക്ഷം.. കയ്യിൽ ഇത്തിരി വേലത്തരമൊക്കെ ഉണ്ടെന്നൊഴിച്ചാൽ നിധി ആളൊരു പാവമാണ്...

പിന്നീടങ്ങോട്ട് പ്രണയിച്ചു... അതിരുകളെല്ലാം കാറ്റിൽ പറത്തി എല്ലാ അർത്ഥത്തിലും പ്രണയിച്ചു.. അത്രക്കും വിശ്വാസവും പ്രണയവുമാണ് തനിക്കവനോട് അന്നും ഇന്നും.. അതെന്താണെന്ന് മാത്രം ഇന്നുവരെ അറിയില്ല..

ഇത്തിരി ദേഷ്യവും മുൻ ചാട്ടവും കൂടുതലാണ്.. ഫാമിലിയെ പറ്റി അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല..

അമ്മയും അച്ഛനും സിസ്റ്റേഴ്‌സും ഉണ്ടെന്ന് മാത്രം.. ഈയിടെ ആയി അവനിൽ ദേഷ്യവും വാശിയും കൂടുതലാണ്..

അങ്ങനൊരു വാശി പുറത്താണ് ഇപ്പോൾ കാണണമെന്ന് പറഞ്ഞതും ഉടനെ താൻ അങ്ങോട്ട് തിരിക്കുന്നതും..

നിധിയെ കുറിച്ചാലോചിച്ചതും മിത്രയുടെ ചുണ്ടിൽ മനോഹര പുഞ്ചിരി മൊട്ടിട്ടു..
എത്രയും വേഗം അവനടുത്തെത്താൻ ഉള്ളം തുടിച്ചു...

************

"കുഞ്ഞേ ഇങ്ങനെ ഇരിക്കാതെ വല്ലതും വന്നു കഴിക്ക് "


"വേണ്ട ചേട്ടത്തി വിശപ്പില്ല "

അഥിതി കണ്ണുകൾ അടച്ചു സോഫയിലേക്ക് ചാഞ്ഞു..

"മ്മ് വിശപ്പില്ലാത്തതിന്റെ കാരണം എനിക്ക് മനസ്സിലാവുന്നുണ്ട് "

മറിയ ചേട്ടത്തി പറഞ്ഞപ്പോൾ അഥിതി കണ്ണുകൾ തുറന്ന് നോക്കി..

"ആ മോള് പോയത് കൊണ്ടല്ലേ.. അതിനെന്നതിനാ ഇങ്ങനെ വിഷമിക്കുന്നെ... മോളെ കൊണ്ടു വരാൻ അല്ലിയോ നമ്മടെ കൊച്ചൻ പോയിരിക്കുന്നെ "

ചേട്ടത്തി അതിഥിയെ സമാധാനിപ്പിച്ചു..

"സൂര്യയെ അവിടെ നിന്ന് കൊണ്ടുവരിക അത്രക്ക് എളുപ്പമുള്ള കാര്യമല്ല ചേട്ടത്തി... ഋഷിക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ... ചിലപ്പോൾ അവനെയും എനിക്ക് നഷ്ടപ്പെട്ടേക്കാം...

ഈ ലോകത്തു എനിക്ക് സ്വന്തം എന്ന് പറയാൻ അവൻ മാത്രമല്ലെ ഉള്ളൂ.. "

"കർത്താവിനെ ഉള്ളുതുറന്ന് വിളിച്ചോ കേൾക്കാതിരിക്കില്ല... കുഞ്ഞിന്റെ മക്കൾക്ക് ഒന്നും സംഭവിക്കില്ല.. അവർ ഈ അമ്മയുടെ അരികിലേക്ക് തന്നെ വരും "


അവസാന വാക്കെന്നോണം ചേട്ടത്തി പറഞ്ഞു അതിഥി മറുപടിയായൊന്ന് മൂളി..

************

"സൂര്യയെ തിരികെ പറഞ്ഞു വിടേണ്ടിയിരുന്നില്ല അച്ഛാ "

ആര്യയുടെ ഭർത്താവ് ശേഖരൻ പറഞ്ഞു..

"പറഞ്ഞു വിട്ടതല്ലല്ലോ അവൾ സ്വയം പോയതല്ലേ "


അയാളതിനെ എതിർത്തു....

"നിങ്ങൾക്ക് വേണ്ടിയാ എന്റെ മോള് ഈ അനുഭവിക്കുന്നെ.. "

ദേവമ്മ സാരി തലപ്പ് കൊണ്ട് കണ്ണുകൾ ഒപ്പി..

"ഞങ്ങൾക്ക് വേണ്ടിയോ.. അമ്മ എന്ത് വാർത്തമാനമാണ് ഈ പറയുന്നേ.. "

അമ്മ പറഞ്ഞത് പിടിക്കാത്ത പോലെ ആര്യ ചോദിച്ചു..

"അതെ.. നിങ്ങൾക്ക് വേണ്ടി തന്നെയാ.. നീ സ്വർണവും പണവും പോരെന്നു പറഞ്ഞു വീട്ടിൽ വന്നു നിന്നിരുന്നില്ലെങ്കിൽ ഈ ഗതി എന്റെമോൾക്ക് വരുമായിരുന്നോ "

ദേവമ്മ ആര്യയോട് ദേഷ്യപ്പെട്ടു..


"ഓ സ്നേഹം ഇങ്ങനെ ഒഴുകുവാണല്ലോ അമ്മക്ക്... കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഈ കാലിൽ വീണല്ലേ അവൾ അപേക്ഷിച്ചത് അയാളുടെ കൂടെ തന്നെ വിടല്ലേ എന്ന് പറഞ്ഞുകൊണ്ട്...

അപ്പോഴൊന്നും തോന്നാത്ത സ്നേഹം ഒരു നിമിഷം കൊണ്ട് അമ്മക്കെവിടുന്ന് വന്നു..."

ആര്യ കിതച്ചുകൊണ്ട് ഒന്ന് നിർത്തി..

"ഇതുകൂടെ കേട്ടോ..അവളെ വിറ്റതിന്റെ പങ്ക് എല്ലാവരും കൂടി തിന്നിട്ടുണ്ട് അതിൽ ഞാനും പെടും...അതുകൊണ്ട് കഴിഞ്ഞു പോയതിനെ പറ്റി ഓർക്കാതെ നമുക്കവളെ അയാളുടെ അടുത്ത് നിന്നും എങ്ങനെയും തിരികെ കൊണ്ടുവരാൻ നോക്കാം "


"എന്ത് വിഡ്ഢിത്തമാ ആര്യേ നീയി പറയണേ... സൂര്യയെ തിരികെ കൊണ്ടുവരാനോ.. അങ്ങനെ കൊണ്ടുവന്നാൽ വംശി വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ.."

കൈമൾ ഗൗരവത്തിൽ ചോദിച്ചു..

"പിന്നെ മരണം വരെ അവളവിടെ അയാളുടെ കാൽ ചുവട്ടിൽ കഴിയണമെന്നാണോ.."


ആര്യക്ക് അവളുടെ അവസ്ഥയിൽ വേദനയും കുറ്റബോധവും തോന്നുന്നുണ്ടായിരുന്നു..
താൻ കൂടി കാരണമാണല്ലോ തന്റെ അനിയത്തി ഇങ്ങനെ അനുഭവിക്കുന്നത് എന്നാലോചിച്ചപ്പോൾ അവളുടെ നെഞ്ചിൽ ആരോ കത്തി കുത്തിയിറക്കിയ വേദന അനുഭവപ്പെട്ടു..

"സൂര്യയെ നമുക്കിനി കാണാൻ പോലും കഴിയില്ലെന്ന നിധി പറഞ്ഞത്... വംശി അവളെയും കൊണ്ട് വേറെ എവിടേക്കോ താമസം മാറിയെന്ന്..
നമ്മളോടാരോടും അവരെ തിരക്കി ചെല്ലരുതെന്നും പറഞ്ഞത്രേ..."

ദേവമ്മ പറഞ്ഞു..


"ചുരുക്കത്തിൽ പറഞ്ഞാൽ അവൾ അയാളുടെ അടുത്ത് കിടന്ന് ചത്താലും ജീവിച്ചാലും നമ്മളാരും അന്യോഷിക്കരുതെന്ന്... അവളെ രക്ഷിക്കാനും ചിലപ്പോൾ ആരെങ്കിലും വരുമായിരിക്കും.. ദൈവം നിയോഗിച്ച ആരെങ്കിലും ഒരാൾ."

പറഞ്ഞുകൊണ്ട് ആര്യ കസേരയിൽ നിന്നും വയറും താങ്ങി എഴുന്നേറ്റു..

അകത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് ഒരു കാർ ഗേറ്റ് കടന്ന് വരുന്ന ശബ്ദം കേട്ടത്.എല്ലാവരുടെയും ശ്രദ്ധ അവിടെക്കായി..

കാർ മുറ്റത്ത് നിർത്തിയതും അവരെല്ലാം ആരാണെന്നറിയാൻ പുറത്തേക്കിറങ്ങി...


ഡോർ തുറന്ന് ഋഷി ഇറങ്ങി... അവനെ എവിടെയും കണ്ട് പരിചയമില്ലാത്തതുകൊണ്ട് പരസ്പരം അവരെല്ലാം മുഖത്തോട് മുഖം നോക്കി...

പിന്നെ ഡോർ തുറന്നിറങ്ങിയ വരദയെ കണ്ട് നെറ്റി ചുളിഞ്ഞു..

"ഇവളെന്താ ഇവിടെ "

ദേവമ്മ സ്വയമൊന്ന് ചോദിച്ചു ഉമ്മറത്തേക്കിറങ്ങി..

"ഇതാരാ വരദ മോളോ.. വാ കയറിയിരിക്ക് "

ദേവമ്മ മുഖത്തണിഞ്ഞ ചിരിയോടെ അവളെ അകത്തേക്ക് ക്ഷണിച്ചു...

ഋഷിയും വരദയും കയറി തിണ്ണയിലേക്കിരുന്നു...

"ഇത് മോൾടെ "

"എന്റെ ഫ്രണ്ട് ആണ് ആന്റി ഋഷി ആദിത്യൻ "

അവരുടെ സംശയത്തിന് വരദ മറുപടി പറഞ്ഞു..

"നിങ്ങൾ വന്നതിന്റെ ഉദ്ദേശം "

കൈമൾ ചോദിച്ചു..


"സൂര്യയെ കാണാൻ.. അവൾ ഇവിടുണ്ടോ "

വരദയുടെ ചോദ്യത്തിൽ എല്ലാവരും ഒന്ന് പതറി..

ഋഷിയത്  വ്യക്തമായി കാണുകയും ചെയ്തു...

"സൂര്യ... ഭ.. ഭർത്താവിന്റെ വീട്ടിൽ ആണ്.."


"അതെയോ... ഞാൻ അവളെ ഒന്ന് കാണാൻ വന്നതായിരുന്നു.. ആന്റി അവിടുത്തെ അഡ്രെസ്സ് തരൂ ഞാൻ സൂര്യയെ അവിടെ പോയി കണ്ടോളാം.."

അവരുടെ പ്രതികരണം അറിയാൻ വരദ ഒന്നെറിഞ്ഞു നോക്കി..

"അ.. അതിപ്പോ... അഡ്രെസ്സ് "

"അഡ്രെസ്സ് ഇല്ലേ "

ഋഷി ചോദിച്ചു...

"ഉ. ഉണ്ട്.. അതിപ്പോ തരിക എന്ന് വെച്ചാൽ.. "

"നിങ്ങള് പോയിട്ട് പിന്നെ വരൂ.. നമ്പർ തരുവാണേൽ സൂര്യ. വരുമ്പോൾ വിളിക്കാൻ പറയാം"

കൈമൾ രംഗം ശാന്തമാക്കാൻ പറഞ്ഞു...

"വംശിയുടെ വീട് ഇവിടെ അടുത്താണോ.. "

പെട്ടന്നാണ് ഋഷിയത് ചോദിച്ചത്...

"വംശിയെ എങ്ങനെ?? "

"എനിക്ക് എല്ലാവരെയും അറിയാം ആന്റി... എല്ലാം അറിഞ്ഞിട്ടു തന്നെയാ എന്റെ ഈ വരവും...

എനിക്ക് വംശി ഇപ്പോൾ താമസിക്കുന്ന വീടിന്റെ അഡ്രെസ്സ് വേണം "

"നിങ്ങൾ സൂര്യയുടെ ഫ്രണ്ട്സ്‌ അല്ലേ.. "

'അല്ല... സൂര്യ ഇത്രയും ദിവസം എന്റെ വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്...

അവിടുന്ന് അവളെ കടത്തി കൊണ്ടുപോയാൽ ആരും ചോദിക്കാൻ വരില്ലെന്ന് കരുതിക്കാണും വംശി..

എന്റെ അമ്മക്ക് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്. സൂര്യയെ തിരികെ അമ്മയുടെ കൈകളിൽ ഏൽപ്പിക്കുമെന്ന്... ആ വാക്ക് എനിക്ക് പാലിച്ചേ മതിയാകൂ..സൂര്യ എവിടെ ആണെന്ന് നിങ്ങൾക്ക്  അറിയാമെങ്കിൽ പറയണം.. വംശിയുടെ പഴയ വീട് പൂട്ടികിടക്കുവാണ്.. അവിടെ ആരുമില്ല... അതുകൊണ്ടാണ് ഞാൻ നേരിട്ട് ഇവിടേക്ക് വന്നത്..."


എല്ലാവരും അവനിൽ നിന്നറിഞ്ഞ കാര്യത്തിൽ തറഞ്ഞു നിൽക്കുകയായിരുന്നു
.. അവന്റെ കണ്ണുകളിലെ തീക്ഷണത അവരെ തളർത്തി.

കൈമൾ അവനോട് എന്തോ പറയാൻ വേണ്ടി വന്നതും നിധിൻ അങ്ങോട്ട് വന്നതും ഒരുമിച്ചായിരുന്നു...

ഋഷിയെയും വരദയേയും കണ്ട് അവൻ ആരാണെന്നുള്ള രീതിയിൽ നോക്കികൊണ്ട് ബൈക്കിൽ നിന്നിറങ്ങി...

"നിധി.. ഇവര് സൂര്യയെ അന്യോഷിച്ചു വന്നതാ.. അവൾ ഇത്ര ദിവസം ആ ചെറുക്കന്റെ കൂടെ ആയിരുന്നു എന്ന്.. "

ദേവമ്മ അവനെ കണ്ടതും അടുത്ത് ചെന്ന് പറഞ്ഞു..


അവൻ ഋഷിയെ കത്തുന്ന കണ്ണുകളോടെ നോക്കി...

"പഴയ ബന്ധങ്ങൾ പുതുക്കാൻ ആരും ഇങ്ങോട്ട് വരണ്ട..

നിങ്ങളാരും സൂര്യയെ കണ്ടിട്ടുമില്ല അവളെ ഒട്ട് നിങ്ങൾക്ക് അറിയുകയുമില്ല... മനസ്സിലായല്ലോ...

സാറിനെ പിന്നെ ഞാൻ പ്രത്യേകം കണ്ടോളാം.. എന്തായാലും ഈ നാട്ടിൽ തന്നെ കുറച്ച് ദിവസം കാണുമല്ലോ.. അതിനുമുന്നേ നമുക്കൊന്ന് വിശദമായി കാണാം "

ഷർട്ടിന്റെ കോളർ പിറകിലേക്കാക്കി നിധി പറഞ്ഞു...

"പോവുന്നതിനു മുന്നേ തീർച്ചയായും ഞാൻ നിങ്ങളെ കാണാൻ വന്നിരിക്കും..അന്ന് എന്റെ കൂടെ സൂര്യയും ഉണ്ടാവും "

ഉറച്ച ശബ്‍ദത്തിൽ പറഞ്ഞുകൊണ്ട് ഋഷി അവിടെ നിന്നും ഇറങ്ങി..

"ഡാ "

അലറി കൊണ്ട് അവന്റെ പിറകെ പോകാൻ നിന്ന നിധിയെ കൈമൾ തടഞ്ഞു... മുഷ്ടി ചുരുട്ടിക്കൊണ്ടവൻ ഋഷിയെ നോക്കി മുരണ്ടു...

ഋഷി നിധിയെ പുച്ഛത്തോടെ നോക്കി കാറിൽ  കയറി...

കാർ സൂര്യയുടെ വീടിന്റെ അവിടെനിന്നും കുറച്ച് ദൂരം പോന്നതും ആരോ ഒരാൾ വട്ടം ചാടി...
"  അയ്യോ സർ "

ഋഷി വേഗം സഡൻ ബ്രേക്കിട്ട് കാർ നിർത്തി...ഇരുവരും മുന്നിലേക്കൊന്നാഞ്ഞു..

അയാൾ അടുത്തേക്ക് വന്നതും ഋഷി കാർ തുറന്ന് പുറത്തേക്കിറങ്ങി..

"ഞാൻ ശേഖരൻ.. സൂര്യയുടെ ചേച്ചിയുടെ ഭർത്താവ് ആണ്.."

അയാൾ സ്വയം പരിചയപ്പെടുത്തി..

"എന്നെ കാണേണ്ട ആവശ്യം"

"സൂര്യയെ അന്യോഷിച്ചു സർ വീട്ടിൽ വന്നിരുന്നില്ലേ..ഞാനും ഉണ്ടായിരുന്നു അവിടെ.. അവൾ എവിടെയാണെന്ന് എനിക്കറിയാം.. ഞാൻ ആരോടും പറഞ്ഞിട്ടില്ല വംശി അവളെയും കൂട്ടി പോയ സ്ഥലം.. ഇന്ന് അവനെ പിന്തുടർന്നപ്പോൾ കണ്ടെത്തിയതാണ്.."

ശേഖരൻ നാലുപാടും നോക്കി ഭയത്തോടെ പറഞ്ഞു..

"എങ്കിൽ ശേഖരൻ കയറൂ നമുക്കവിടെ വരെയൊന്ന് പോവാം "

"ഞാൻ പകുതി വരെയേ വരുന്നുള്ളൂ സർ...വംശിയുടെ ആളുകൾ അവിടെ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നെ കണ്ടാൽ സംശയം തോന്നും "


ശേഖരൻ ബാക്ക് ഡോർ തുറന്ന് കാറിലേക്ക് കയറി..

"Ok.. ആദ്യം വരദയെ കൊണ്ടു വിടണം.. എന്നിട്ട് നമുക്കങ്ങോട്ട് പോവാം "

വരദയെ ബുക്ക്‌ സ്റ്റാളിന് മുന്നിൽ ഇറക്കി അവർ വംശി താമസിക്കുന്നിടത്തേക് പോയി..


"സർ ഇവിടെ നിർത്തിക്കോ "

കുറച്ച് ദൂരം ചെന്നപ്പോൾ ശേഖരൻ പറഞ്ഞു..

"ഇവിടുന്ന് തിരിഞ്ഞാൽ ഗ്രീൻ വില്ല എന്നൊരു ഫ്ലാറ്റ് കാണും അതിന് ഓപ്പോസിറ്റ് ഉള്ളതാണ് സ്കൈ ലൈൻ അവിടെയാണ് വംശിയും സൂര്യയും ഉള്ളത്.. "

"ഗ്രീൻ വില്ലയിൽ ആണല്ലോ ഞാൻ താമസിക്കുന്നെ "

ശേഖരൻ പറഞ്ഞ ഉടനെ തന്നെ ഋഷി മറുപടി കൊടുത്തു...

"എങ്കിൽ സാറിന് എളുപ്പത്തിൽ അവിടെയെത്താം... അത് പണി നടന്നു കൊണ്ടിരിക്കുന്ന ഒരു ബിൽഡിങ് ആണ്..ഞാൻ പോട്ടെ സാറെ... ഇതെന്റെ നമ്പർ ആണ് എന്തെങ്കിലും ആവശ്യമുണ്ടേൽ വിളിച്ചാൽ മതി.."

കയ്യിലുണ്ടായിരുന്ന കടലാസ് തുണ്ട് ഋഷിയെ ഏൽപ്പിച്ചു ശേഖരൻ അവിടെ ഇറങ്ങി...

*************

നേരം സന്ധ്യയോട് അടുത്തിരുന്നു... ഋഷി കാർ സ്കൈ ലൈനിന്റെ മുന്നിൽ നിന്നും കുറച്ച് മാറി പെട്ടന്നാരും കാണാത്ത രീതിയിൽ ഒതുക്കി ഇട്ടു....

കാറിൽ നിന്നും ഇറങ്ങി മുന്നോട്ട് നടന്നു...

സ്കൈ ലൈനിനു മുന്നിൽ സെക്യൂരിറ്റി ഗാർഡ് ഉണ്ടായിരുന്നു അവരുടെ കണ്ണ് വെട്ടിച്ചു വേണം അകത്തേക്കു കയറാൻ..

ഋഷി അയാൾ മാറുന്നതും നോക്കി മതിലിനു പിറകിലേക്ക് നിന്നു..

അപ്പോഴേക്കും ഒരു ജീപ്പ് അവിടെ നിന്നും പുറത്തേക്ക് പോയി.. അതിനുള്ളിൽ രാജാവിനെ പോലെയിരിക്കുന്ന വംശിയെ കണ്ട് അവന്റെ കണ്ണുകളിൽ ദേഷ്യം ആളിക്കത്തി..

അവിടെ വേറെ ആരും ഇല്ലാ എന്ന് ശേഖരൻ പറഞ്ഞ സ്ഥിതിക്ക് ഈ സെക്യൂരിറ്റിക്കാരനെ മാറ്റിയാൽ അകത്തേക്ക് കടക്കാൻ കഴിയുമെന്ന് ഋഷിക്ക് മനസ്സിലായി..

കാലിന് ചുവട്ടിൽ കിടന്നിരുന്ന കല്ലെടുത്തവൻ സെക്യൂരിറ്റി ഗാർഡ് നിൽക്കുന്ന എതിർ വശത്തേക്കെറിഞ്ഞു..

ശബ്‍ദം കേട്ടയാൾ കയ്യിലുണ്ടായിരുന്ന ടോർച് അടിച്ചു കൊണ്ട് ആ ഭാഗത്തേക്ക്‌ നടന്നു...


അയാൾ അവിടെ നിന്നും മാറിയതും ഋഷി ശബ്‍ദമുണ്ടാക്കാതെ ഫ്ലാറ്റിനകത്തേക്ക് കയറി...

അകത്തു മുഴുവനും പണി സാധനങ്ങൾ ആയിരുന്നു..

ഇതിൽ തന്നെയാണോ ഇവർ താമസിക്കുന്നെ.. ഇനി ശേഖരൻ തന്നെ കബളിപ്പിച്ചതാണോ...

ഋഷി ആലോചിച്ചു കൊണ്ട് മുകളിലേക്കുള്ള ഓരോ സ്റ്റെപ്പുകളും കയറി..

മൂന്നാമത്തെ നിലയിൽ എത്തിയപ്പോൾ അവിടെ വെളിച്ചം ഉള്ളത് അവൻ കണ്ടു...


വേഗത്തിൽ തന്നെ കയറി വെളിച്ചം വീഴുന്ന സ്ഥലം ലക്ഷ്യം വെച്ച് നീങ്ങി..

12ബി  അതിനു മുന്നിൽ എത്തിയപ്പോൾ അവനൊന്ന് നിന്നു...

ഹൃദയമിടിപ്പ് ഉച്ചത്തിലായി.. വിയർപ്പ് പൊടിഞ്ഞ കൈകൊണ്ടവൻ ഡോറിൽ തട്ടി..

*********

വന്നിട്ടിത്ര സമയമായിട്ടും വംശിയുടെ ഭാഗത്ത്‌ നിന്നും മോശമായ ഒരു പ്രവർത്തി ഉണ്ടായിട്ടില്ല..

അത് ആക്രമിക്കുന്നതിനു മുന്നേയുള്ള ശാന്തതയാണെന്ന് അവൾക്കറിയാമായിരുന്നു..

ഇനിയെന്തായാലും അയാളുടെ മുന്നിൽ തന്റെ ശരീരം പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു...

പണിയെല്ലാം ഒതുക്കി ഫ്രഷാവൻ വേണ്ടി പോവുമ്പോഴാണ് വംശി പുറത്തേക്ക് പോകുന്നതവൾ കണ്ടത്..

വാതിൽ പുറത്ത് നിന്ന് പൂട്ടും എന്നറിയാവുന്നത് കൊണ്ട് അയാളെ അവഗണിച്ചു കൊണ്ട് കുളിക്കാൻ കയറി..
നിമിഷങ്ങൾക്കകം അയാൾ വാതിൽ വലിച്ചടച്ചു പോവുന്ന ശബ്‍ദം കുളിമുറിയിലേക്ക് കേട്ടു..


തണുത്ത വെള്ളം ശരീരത്തിലേക്ക് പതിച്ചപ്പോൾ ആശ്വാസം തോന്നി.. മനസ്സിനും ശരീരത്തിനും..

കുറച്ചധികം സമയം എടുത്താണ് കുളിച്ചിറങ്ങിയത്..

അലമ്പി പിഴിഞ്ഞ തുണികൾ ബാൽക്കണിയിലെ കൈ വിരിയിൽ ഉണക്കാൻ വേണ്ടി പോവുമ്പോഴാണ് വാതിലിൽ തട്ട് കേട്ടത്...

"ആരായിരിക്കും ഈ സമയത്ത് "

പുറമെ എത്ര ധൈര്യം കാണിച്ചാലും ഉള്ളിൽ ഇപ്പോഴും ആരെങ്കിലും ഒന്ന് തുറിച്ചു നോക്കിയാൽ ഭയന്ന് പോകുന്ന ഭീരുവാണ് ഇപ്പോഴും താൻ.. അവൾക്ക് സ്വയം അവജ്ഞ തോന്നി..

തുണി കസേരയിൽ വെച്ചുകൊണ്ട് കതകിനടുത്ത് പോയി നിന്നു... വീണ്ടും തട്ട് കേൾക്കുന്നുണ്ടോ എന്ന് കാതോർത്തു..

വീണ്ടും തട്ട് കേട്ടപ്പോൾ അവളൊന്ന് ഞെട്ടി...


"ആ ..ആരാ "

വിറയലോടെ അവൾ ചോദിച്ചു.. കുളിച്ചിറങ്ങിയിട്ടും ഭയം കാരണം അവൾ നന്നേ വിയർത്തിരുന്നു.. ചുണ്ടിനു മേൽ പൊടിഞ്ഞ വിയർപ്പവൾ ഒപ്പി അയാളുടെ മറുപടിക്കായി ചെവി വട്ടം പിടിച്ചു..

പ്രതികരണമൊന്നും അവിടുന്നുണ്ടായില്ല..വീണ്ടും തട്ടി കൊണ്ടിരുന്നു..

"ആരാണെന്ന..ചോദിച്ചേ?? "

പതർച്ചയോടെ വീണ്ടുമവൾ ചോദിച്ചു..

"ഞാൻ ഋഷിയാണ് സൂര്യ.."

അപ്പുറത്തു നിന്നും കേട്ട മറുപടിയിൽ അവൾ കിടുങ്ങി...

ഡോക്ടർ തന്നെ അന്യോഷിച്ചു ഇവിടം വരെ എത്തിയിരിക്കുന്നു... ഒരേ സമയം ഉള്ളിൽ സന്തോഷവും സങ്കടവും വന്നു...

"സൂര്യ.... തനിക്ക് കേൾക്കാമോ "

മറുപടിയൊന്നും കിട്ടാതായപ്പോൾ ഋഷി വീണ്ടും ചോദിച്ചു..

"കേൾക്കാം ഡോക്ടർ "

ഞെട്ടലിൽ നിന്നും മുക്തയായി കൊണ്ടവൾ പറഞ്ഞു..

"വാതിൽ തുറക്ക് സൂര്യ ..."

"തുറക്കാൻ പറ്റില്ല ഡോക്ടർ പുറത്ത് നിന്നും ലോക്ക് ചെയ്തിരിക്കുവാണ്.. "

പറയുമ്പോൾ സ്വരം ഇടറുന്നുണ്ടായിരുന്നു..


"What "

"അതെ... ഡോക്ടർ. അയാൾ പുറത്ത് നിന്നും ലോക്ക് ചെയ്താണ് പോവാറുള്ളത്. ഞാൻ ഇവിടെ നിന്നും രക്ഷപ്പെടുന്നതിന് "

പറഞ്ഞപ്പോഴേക്കും അവൾ കരഞ്ഞുപോയിരുന്നു...

"താൻ പേടിക്കേണ്ട. ഞാൻ ഇവിടെ പുറത്ത് തന്നെ ഉണ്ടാവും.. തന്നെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയിട്ടേ ഞാൻ ഈ ചെന്നൈയോട് വിട പറയൂ..

ധൈര്യമായിട്ടിരിക്ക്‌.. ഇവിടം വരെ തന്നെ അന്യോഷിച്ചു ഞാൻ എത്തിയെങ്കിൽ ഇവിടെ നിന്നും തന്നെ പുറത്തെത്തിക്കാനും എനിക്കറിയാം.. തന്റെ കയ്യിൽ ഫോൺ ഉണ്ടോ??"

"ഇല്ല ഡോക്ടർ "

"ഞാൻ നാളെ ഫോണുമായി വരാം. ഇനിയും ഇവിടെ നിന്നാൽ പിടിക്കപ്പെടും പിന്നെ ഒരിക്കലും എനിക്ക് തന്നെ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല...

ഇതിന് ഓപ്പോസിറ്റ് ഉള്ള ഫ്ലാറ്റിലാണ് ഞാൻ താമസിക്കുന്നെ.. നിന്റെ തൊട്ടടുത്ത് തന്നെ ഞാൻ ഉണ്ട്... കേട്ടല്ലോ "

"മ്മ് "

അവൻ പകർന്ന ആശ്വാസ വാക്കിൽ അവളുടെ മനസ്സിൽ തണുപ്പ് പടർന്നു.. നിറഞ്ഞു തുളുമ്പിയ മിഴികൾ തുടച്ചവൾ മൂളി..


"അയാളുടെ മുന്നിൽ യാതൊരു സംശയത്തിനും ഇടക്കൊടുക്കരുത്..ശക്തി കൊണ്ടയാളെ നമുക്ക്‌ നേരിടാൻ കഴിയില്ല.. ബുദ്ധി കൊണ്ട് മാത്രമേ സാധിക്കൂ.."

"ഞാൻ ശ്രദ്ധിച്ചോളാം ഡോക്ടർ "

"വംശി വരുന്നുണ്ട്.. ഞാൻ പോവുന്നു സൂര്യ" 

വംശിയുടെ ജീപ്പ് ഗേറ്റ് കടന്നു വരുന്നത് കണ്ടതും ഋഷി മറുപടിക്ക് കാക്കാതെ അവിടെ നിന്നും പുറത്തേക്കിറങ്ങി ഒഴിഞ്ഞു കിടക്കുന്ന മുറിയിൽ കയറി ഒളിച്ചു നിന്നു..

അവന്റെ കാലടികൾ അടുത്തേക്ക് വന്നതും പിന്നെ അതകന്നു പോയതും അവനറിഞ്ഞു...

മുറിയിൽ നിന്നും പുറത്തേക്കിറങ്ങി ഗാർഡിന്റെ കാണുവെട്ടിച്ചവൻ കാറിനടുത്തെത്തി...

ഫ്ലാറ്റിൽ എത്തിയ ഋഷി നേരെ പോയത് ബാൽക്കണിയിലേക്കാണ്.. അവിടെ നിന്ന് നോക്കിയാൽ സൂര്യയെ കാണാൻ പറ്റുമോ എന്നാണ് അവൻ നോക്കിയത്..

പിന്നീട് കയറി ഫ്രഷായി വന്നു..വാങ്ങിച്ചു വെച്ചിരുന്ന റെഡിമാഡ് ചപ്പാത്തിയും കുറുമയും കഴിച്ചു...

വീട്ടിലേക്ക് വിളിക്കാൻ വേണ്ടി ഫോൺ എടുത്ത് ഓൺ ചെയ്തു... സ്‌ക്രീനിൽ തെളിഞ്ഞത് സൂര്യയാണ്...

അതിഥിയുടെ അപ്പുറവും ഇപ്പുറവുമായി ഇരിക്കുന്ന ഋഷിയും സൂര്യയും..ഒരു അവധി ദിവസം ചേട്ടത്തി എടുത്ത് തന്നതായിരുന്നു ആ ഫോട്ടോ...

സൂര്യയുടെ മുഖം കാണുംതോറും തന്റെ ഇടനെഞ്ചിൽ ഒരു ഭാരം കയറ്റി വെച്ച് വിങ്ങുന്ന പോലെയവന് തോന്നി...

ഫോട്ടോ മാറ്റിയവൻ അതിഥിയുടെ നമ്പർ ഡയൽ ചെയ്തു..

"ഋഷി "

"അമ്മാ "


"സൂര്യയെ കണ്ടോടാ "

വാൽസല്യത്തോടെ അഥിതി ചോദിച്ചു..

"കാണാൻ പറ്റിയില്ല.. പക്ഷേ ആൾ എവിടെ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.. എത്രയും പെട്ടന്ന് എന്റെ അടുത്തെത്തും.. അമ്മ ടെൻഷൻ ആവേണ്ട.. "

"ടെൻഷൻ ഒന്നുമില്ല.. നിന്നിൽ എനിക്കൊരു വിശ്വാസം ഉണ്ട് അത് നീ തെറ്റിക്കില്ലെന്ന് എനിക്കറിയാം. എന്നാലും എന്തോ ഒരു ഭയം "

"അങ്ങനൊരു ഭയവും വേണ്ടാ.. സൂര്യ സേഫ് ആണ് "

"നാളെ ജോയിൻ ചെയ്യുന്നുണ്ടോ "

"പറ്റിയാൽ നാളെ ഹോസ്‌പിറ്റൽ വരെയൊന്ന് പോവണം.. അത് കഴിഞ്ഞ് ജോയിൻ ചെയ്യാം.. "


"മിത്രയും ആമിയും അങ്ങോട്ട് തിരികെ വന്നിട്ടുണ്ടെന്ന് അറിഞ്ഞു... "


"ആണോ.. എന്നോടൊന്നും പറഞ്ഞിട്ടില്ല.. എന്തായാലും നാളെ ഒന്ന് വിളിച്ചു നോക്കാം.. "

അവരുടെ സംസാരം അങ്ങനെ നീണ്ടുപോയി..അവസാനം നേരം ഒരുപാടായി എന്ന് വഴക്ക് പറഞ്ഞാണ് ഋഷി  അതിഥിയെ കൊണ്ട് ഫോൺ കട്ട്‌ ചെയ്യിച്ചത്...

**************

മിത്രയും ആമിയും 8:00 മണിയോട് അടുത്ത് താമസ സ്ഥലത്തെത്തി.. ഇരുവരും ഒരു വീട്ടിൽ പൈൻ ഗസ്റ്റ് ആയി താമസിക്കുവാണ്.. അവിടെ ഒരു മേജറും ഭാര്യയും ആണ് ഉള്ളത്... അയാൾ വിരമിച്ചിട്ട് അഞ്ചു വർഷത്തോളം ആയി... കുട്ടികളൊന്നും ഇല്ല.. അതുകൊണ്ടാണ് മുകളിലത്തെ നില ആർക്കെങ്കിലും വാടകക്ക് കൊടുക്കാമെന്നു വിചാരിച്ചത്.. അങ്ങനെയാണ് ഇവർ ഹോസ്റ്റലിൽ നിന്ന് ചാടി ഇവിടെ താമസത്തിനെത്തുന്നത്..


"ഹെലോ.. മേജർ അങ്കിൾ.. What's up"


"Nothing darling..എൻ എവ്ളവും സീക്രം തിരുമ്പി വന്തേ.."


"ഇവളിൻ കാതലൻ ഇവളെയ് പാർകാമൽ ഉക്കാര മുടിയാത് എൻ‌ട്ര.. അത് താൻ സീക്രം തിരുമ്പി വന്തിട്ടേൻ "

(ഇവളുടെ കാമുകന് ഇവളെ കാണാതെ ഇരിക്കാൻ പറ്റുന്നില്ലെന്ന് അതാണ് വേഗം തിരിച്ചു വന്നത് )

ആമിയാണ് മറുപടി കൊടുത്തത്..

"അവ്ളോ പാസമാ "

ആന്റി കളിയാക്കി...

"ഇവള്ക്ക് പൈത്യം..കീ കൊടുങ്കെ അങ്കിൾ..റൊമ്പ ടയെർഡ് ആച്ച് "

മിത്ര അവരിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി പറഞ്ഞു..

മേജർ അങ്കിൾ കീ കൊണ്ടുവന്നു കൊടുത്തു..

"താങ്ക് യു അങ്കിൾ.. ഗുഡ് നൈറ്റ്‌ "

ഇരുവരും ഒരുപോലെ പറഞ്ഞു മുകളിലെ മുറിയിലേക്ക് പോയി..

**********

റൂമിലെത്തി ബാഗ് നിലത്തേക്ക് വലിച്ചെറിഞ്ഞുകൊണ്ട് മിത്ര സോഫയിലേക്ക് മറിഞ്ഞു...

അപ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്യുന്നത്.. ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോൺ വലിച്ചെടുത്തു.. സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും ആൻസർ ബട്ടൺ പ്രെസ്സ് ചെയ്ത് ചെവിയിലേക്ക് വെച്ചു..

"ഹെലോ നിധി "

"മിത്ര... എവിടെ എത്തി "

"റൂമിലെത്തി നിധി.. ദാ ഇപ്പോ വന്നു കയറിയെ ഉള്ളൂ "

"സ്റ്റേഷനിൽ എത്തിയാൽ വിളിക്കാൻ പറഞ്ഞതല്ലേ..ഞാൻ പിക്ക് ചെയ്യാൻ വരുമായിരുന്നല്ലോ... "

നിധിയുടെ വാക്കിൽ നീരസം ഉണ്ടായിരുന്നു..

"എന്റെ കൂടെ ആമിയും ഉണ്ടായിരുന്നു.. അതാണ് വിളിക്കാതെ ഇരുന്നത്.."

"ഓ അവളും ഉണ്ടോ.."

"എന്താ നിധി നിനക്ക് അവളോടിത്ര നീരസം "

"എനിക്കെന്തോ അവളെ അങ്ങ് പിടിക്കുന്നില്ല.. എന്നെ കാണുമ്പോഴേ അവളുടെ മുഖം ചുളിയുന്നത് കാണാമല്ലോ.. അതിന്റെ കാരണം ചോദിച്ചില്ലേ നീ അവളോട്.."

"ഞാൻ ചോദിച്ചില്ല.. എന്തെങ്കിലുമാവട്ടെ.. നീയെന്തിനാ അത്യാവശ്യമായി വരാൻ പറഞ്ഞത്..."

"നാളെ പറയാം.. ജംഗ്ക്ഷനിൽ നിന്നാൽ മതി ഞാൻ വന്നു പിക് ചെയ്യാം.. "

Ok നിധി.. അങ്ങനെയാവട്ടെ..

***************

വാതിൽ തുറക്കുന്ന ശബ്‍ദം കേട്ടതെ സൂര്യ പതർച്ചയെല്ലാം മാറ്റി സാധാരണ പോലെ ഇരുന്നു..

ഡോർ തുറന്നു വംശി അകത്തേക്ക് വന്നതും അവളുടെ ഹൃദയമിടിപ്പ് വർധിച്ചു...

അവന്റെ ഭാവം എന്താണെന്നറിയാൻ ഇടം കണ്ണാലെ അവൾ നോക്കി..

നാലുകാലിൽ ആടി ആടി വരുന്ന അവനെ കണ്ടപ്പോഴേ ആൾ നല്ല ഫിറ്റ് ആണെന്ന് മനസ്സിലായി..

അത് ഒരു തരത്തിൽ അവൾക്ക് ആശ്വാസം ആയിരുന്നു..

വേച്ചു നടക്കുന്നതിനിടയിൽ വംശി വീഴാൻ പോയതും സൂര്യ ഓടി വന്നവനെ താങ്ങി..

"ച്ചി വിടെടി &#&%@കണ്ടവൻ കയറി നിരങ്ങിയ ശരീരവുമായി എന്നെ പിടിക്കാൻ വന്നാലുണ്ടല്ലോ ചവിട്ടി കൂട്ടും ഞാൻ.. മാറി നിൽക്കടി അങ്ങോട്ട്.."

വംശി അലറിയതും സൂര്യ അവനിലുള്ള പിടിവിട്ട് ചുവരിലേക്ക് ചേർന്ന് നിന്നു..

അവൻ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു.. കണ്ണുകളിൽ നീർതുള്ളികൾ നിറഞ്ഞു.. അവയെ പുറത്തേക്ക് വരാൻ അനുവദിക്കാതെ ശ്വാസം ആഞ്ഞു വലിച്ചുകൊണ്ട് നിശബ്ദമായവൾ  തേങ്ങി..

വംശി നടന്നു മുറിയിലെത്തി ബെഡിലേക്ക് മറിഞ്ഞു..

"നിന്നെയും..നിന്റെ..മറ്റവനെയും.. ഞാൻ.. കൊന്ന്.. തള്ളുമെടി.. പിഴച്ചവളെ..."

ലഹരിയിൽ വായിൽ വന്നതെല്ലാം വിളിച്ചു പറയുന്നുണ്ടവൻ...

കൂടുതൽ കേൾക്കാൻ ത്രാണി ഇല്ലാത്തതുകൊണ്ടവൾ ചെവിരണ്ടും കൈകൾ കൊണ്ട് മൂടി ചുവരിലൂടെ ഊർന്ന് നിലത്തേക്കിരുന്നു...

"എപ്പോഴോ ആ ഇരുപ്പിൽ തന്നെ ഉറങ്ങി പ്പോയി "


***************

സൂര്യ രശ്മിയുടെ പൊൻ പ്രഭ ചൂടി മറ്റൊരു പുലരികൂടി...

ഫോണിൽ അലാറം അടിച്ചതും ഋഷി എഴുന്നേറ്റു മൂരിനിവർന്നു.. പിന്നീട് വാഷ്റൂമിൽ കയറി മുഖമെല്ലാം കഴുകി വന്നു...

നേരെ അടുക്കളയിൽ ചെന്ന് ഒരു ബ്ലാക്ക് ടീ ഉണ്ടാക്കി മഗിലേക്ക് പകർത്തി അതുമായി ബാൽക്കണിയിലേക്ക് നടന്നു..

കൈ വരിയിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി ചായ ചുണ്ടോടടുപ്പിച്ചു..

പുറത്ത് രണ്ട് മൂന്ന് സ്ത്രീകൾ കൂട്ടമായി ഇരുന്ന് പിച്ചി പൂ കോർക്കുന്നുണ്ട്.. മറ്റൊരു വശത്ത് ബ്രാമിൻ ആണെന്ന് തോന്നുന്ന വിധത്തിലുള്ള ഒരു സ്ത്രീയിരുന്നു കോലം വരക്കുന്നുണ്ട്... നല്ല തന്മയത്തത്തോടെയാണ് അവരത് ചെയ്യുന്നത്.. അതിനൊപ്പം തന്നെ അവിടെയുള്ള ആളുകളോട് സംസാരിക്കുന്നുമുണ്ട്..

നഗരത്തിൽ നിന്ന് ഫ്ലാറ്റ് കുറച്ച് മാറിയിട്ടായത് കൊണ്ട് തന്നെ ഗ്രാമീണ ഭംഗി ഇതിന് ചുറ്റും കാണുന്നുണ്ട്...

അവന്റെ കണ്ണുകൾ സൂര്യ താമസിക്കുന്ന അപ്പാർട്ട്മെന്റിലേക്ക് നീണ്ടു...

അവിടെ ആരെയും കണ്ടില്ല... നിരാശയോടെ അകത്തേക്ക് പോകാൻ തുടങ്ങുമ്പോഴാണ് അലമ്പി പിഴിഞ്ഞ തുണികളുമായി സൂര്യ അവിടേക്ക് വന്നത്...

ഓരോ തുണിയും എടുത്ത് പിഴിഞ്ഞ് ഒന്ന് രണ്ട് വട്ടം കുടഞ്ഞുകൊണ്ട് കൈ വരിയിലേക്ക് വിരിക്കുന്നുണ്ട്...

ഒരു വേള അവളുടെ കണ്ണുകളും ഋഷി നിൽക്കുന്ന ബിൽഡിങ്ങിലേക്കെത്തി..

പക്ഷേ അവൾ നോക്കിയത് താഴെ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെയാണ്... ഋഷിയും അവൾ നോക്കിയ ഇടത്തേക്ക് നോക്കി..

കുട്ടികൾ കളിക്കുന്നതിനിടയിൽ അടി കൂടുകയാണ്... അത് കണ്ടപ്പോൾ സൂര്യ ചിരിച്ചു... ഋഷിയുടെ ചുണ്ടിലും പുഞ്ചിരി മൊട്ടിട്ടു..

ഷോർട്സിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് കൊണ്ട് അതിലെ ക്യാമറ ഓൺ ചെയ്തു...

ക്യാമറ അവളിലേക്ക് മാത്രം ഫോക്കസ് ചെയ്ത് സൂം ചെയ്തു അവളുടെ ഓരോ ചലനങ്ങളും പകർത്തി..

പെട്ടന്ന് ഞെട്ടി കൊണ്ടവൾ അകത്തേക്ക് കയറിപ്പോയി..

എന്നിരുന്നാലും അവളുടെ മുഖത്തെ ചിരി കണ്ടപ്പോൾ ഋഷിയുടെ മനസ്സും നിറഞ്ഞു..

അവനാ വീഡിയോ അതിഥിയുടെ ഫോണിലേക്ക് അയച്ചു കൊടുത്തു....

തിരികെ അകത്തേക്ക് പോയി ഹോസ്പിറ്റലിൽ പോവാൻ റെഡിയായി...

**********
ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആണ് ഫോണിലേക്ക് മെസ്സേജ് ട്യൂൺ വന്നത്..

അതിഥി ഫോൺ എടുത്ത് ഓൺ ചെയ്തു..... ഋഷിയുടെ നമ്പറിൽ നിന്നാണെന്ന് കണ്ടതും തിടുക്കത്തിൽ ആ ഫോൾഡർ ഓപ്പൺ ചെയ്തു...

വീഡിയോ ഓൺ ആയതേ കണ്ടു ചിരിച്ചു കൊണ്ട് നിൽക്കുന്ന സൂര്യയെ.. അത്ര ക്ലാരിറ്റി ഇല്ല എന്നാലും കാണമായിരുന്നു...

രാവിലെ തന്നെ മൂടികെട്ടിയ മനസ്സിലൊരു തണുപ്പ് വീണു..

ഫോണിൽ നോക്കി ചിരിക്കുന്ന അതിഥിയെ ആണ് ചായയുമായി വന്ന ചേട്ടത്തി കണ്ടത്..

"എന്നതാ കൊച്ചേ രാവിലെ തന്നെ ഫോണിൽ നോക്കി ചിരിക്കുന്നത്... "

ചേട്ടത്തി അന്യോഷിച്ചു...

"നോക്കിയേ ഇതാരാണെന്ന് "

അതിഥി ഫോൺ ചേട്ടത്തിയുടെ കയ്യിലേക്ക് നീട്ടി..

ചായ ഗ്ലാസ്‌ അവിടെ വെച്ച് കൈ തോളിൽ ഇട്ടിരിക്കുന്ന തോർത്തിൽ തുടച്ചു ഫോൺ വാങ്ങി..

പ്ലേ ബട്ടൺ അമർത്തി...

സൂര്യയെ കണ്ടതും അവരുടെ മനസ്സിലും സന്തോഷം തോന്നി...

"അയ്യോ.. ദാണ്ടേ കൊച്ച് പോയി.. "

സൂര്യ പേടിച്ചു പോയത് കണ്ട് ചേട്ടത്തി പറഞ്ഞു..


"സൂര്യയെ ആ ചെകുത്താൻ വിളിച്ചെന്നാ തോന്നുന്നേ അതാണ് വേഗം പോയേ.."


"കുറച്ച് നേരം കൂടി നിൽക്കാമായിരുന്നു.. കൊച്ച് ഇവിടുന്ന് പോയതിനേക്കാളും കോലം കെട്ടുപോയി.."

സങ്കടത്തോടെ പറഞ്ഞു ഫോൺ അതിഥിക്ക്‌ തന്നെ കൊടുത്തു...


"ചേട്ടത്തി ഞാൻ ഇന്ന് ഇത്തിരി വൈകുമേ... ഒന്ന് രണ്ട് പേരെ കാണാനുണ്ട്.."

"ആയിക്കോട്ടെ കുഞ്ഞേ "

അതിഥി കഴിച്ചെഴുന്നേറ്റു.. കഴിച്ച പാത്രം എടുത്ത് കൊണ്ട് മറിയ ചേട്ടത്തി അടുക്കളയിലേക്ക് പോയി..


"ഞാൻ ഇറങ്ങുവാ ചേട്ടത്തി.. ഡോർ അടച്ചോളൂ "

ബാഗ് എടുത്ത് ഇറങ്ങുന്നതിനിടയിൽ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു..കാറും എടുത്ത് ഹോസ്പിറ്റലിലേക്ക് പോയി..

**************

ഒരുങ്ങി ഇറങ്ങി വരുന്ന ആദിയെ കണ്ട് റാണിയും സന്തോഷും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.. പരസ്പരം മുഖത്തോട് മുഖം നോക്കി..

"ഏട്ടാ ദാ ബാഗ് "

പിന്നാലെ ലക്ഷ്മിയും വന്നു..

"ഏട്ടൻ ഇതിപ്പോ എവിടേക്കാ"

മുഖത്തെ പതർച്ച മറച്ചുപിടിച്ചുകൊണ്ട് റാണി ചോദിച്ചു..

"ഡ്രൈവറോട് കാർ എടുക്കാൻ പറ ലക്ഷ്മി "

റാണിയുടെ ചോദ്യത്തെ അവഗണിച്ചുകൊണ്ട് ആദി ലക്ഷ്മിയോടായി പറഞ്ഞു..

"ശെരി ഏട്ടാ "

"ഏട്ടൻ ഞാൻ ചോദിച്ചത് കേട്ടില്ലേ.."

റാണിക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു..

"കേട്ടു.."

"പിന്നെന്താ മറുപടി പറയാത്തെ "


"അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.. "

"ഏട്ടാ.. കാർ വന്നിട്ടുണ്ട് "

ലക്ഷ്മി അങ്ങോട്ടേക്ക് വന്നു...

ലക്ഷ്മിയെ നോക്കി യാത്ര പറഞ്ഞു ആദി കാറിൽ കയറി..

"ലക്ഷ്മിയേച്ചി.. ഏട്ടൻ ഇതെവിടെക്കാ പോവുന്നേ "

സന്തോഷ്‌ ആയിരുന്നു...

"ഹോസ്പിറ്റലിലേക്ക്... അല്ലാതെ വേറെ എവിടേക്ക "

"എന്താ ഇത്ര പെട്ടന്നൊരു നീക്കം "

"തലക്ക് വെളിവ് വന്നത് ഇപ്പോഴായിരിക്കും "

പറഞ്ഞുകൊണ്ട് ലക്ഷ്മി തന്റെ ജോലികളിലേക്ക് തിരിഞ്ഞു..

"ഛെ.. ഏട്ടൻ ഇങ്ങനൊരു പണി തരുമെന്ന് കരുതിയില്ല... ഇനി എന്ത് ചെയ്യും സന്തോഷേട്ടാ "

റാണിയിൽ കോപം ഇരച്ചു കയറി..

"എന്തും ചെയ്യാം.. നമ്മൾ ഇത്ര കാലം ഹോസ്പിറ്റലിൽ നിന്നും വെട്ടിച്ച പണത്തിന്റെ കണക്ക് ഏട്ടൻ അറിഞ്ഞാൽ എന്തും സംഭവിക്കാം ഇവിടെ.."

സന്തോഷ്‌ ഉള്ളിൽ ഉറഞ്ഞു കൂടുന്ന ഭയത്തോടെ പറഞ്ഞു..


"ഇതെല്ലാം അവന്റെ പണിയായിരിക്കും ഋഷിയുടെ.. കുറച്ച് ദിവസമായി അച്ഛനോട് സ്നേഹം ഇങ്ങനെ ഒഴുകുവല്ലായിരുന്നോ.. അതിന്റെ ആണ് ഈ മാറ്റം "

തന്റെ പദ്ധതികൾ എല്ലാം വെള്ളത്തിലായ നിരാശയിൽ റാണി ഗൗരവമാർന്ന മുഖത്തോടെ പറഞ്ഞു..

കാലങ്ങൾക്ക് ശേഷം ആദിയെ ഹോസ്പിറ്റലിൽ കണ്ടതും എല്ലാവരും അമ്പരന്നു..

വെട്ടിയൊതുക്കിയ താടിയും മുടിയും ബ്ലാക്ക് &വൈറ്റ് കോമ്പിനേഷനിൽ ഉള്ള സ്യുട്ടും ആണ് വേഷം.. വയസ്സ് അമ്പതിനോട് അടുത്തിട്ടുണ്ടെങ്കിലും കണ്ടാൽ ഇപ്പോഴും നാല്പത് വയസ്സിനടുത്തെ തോന്നിക്കൂ..

നഴ്സുമാരും മറ്റു സ്റ്റാഫ്‌സും അവനെ വിഷ് ചെയ്തു...

എല്ലാവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൻ തന്റെ കേബിനിലേക്ക് പോയി..

ക്യാബിനിലെ നെയിം ബോർഡ്‌ കണ്ട് അയാളുടെ പെരുവിരൽ മുതൽ തരിച്ചു കയറി..

"റാണി സന്തോഷ്‌ "

ആദി കസേരയിലേക്കിരുന്ന് ടെലിഫോൺ എടുത്ത് അറ്റൻഡറോട് വരാൻ പറഞ്ഞു..

"ഈ നെയിം ബോർഡ്‌ എടുത്ത് മാറ്റണം.. രണ്ട് വർഷത്തെ എല്ലാ ഓഡിറ്റിങ് ഫയൽസും എന്റെ ടേബിളിൽ എത്തിയിരിക്കണം.. "

ഉറച്ച സ്വരത്തിലയാൾ പറഞ്ഞു.. പിന്നീട് മുന്നിലിരിക്കുന്ന കമ്പ്യൂട്ടർ ഓൺ ചെയ്തു..

"Ok സർ ഞാൻ കൊണ്ടുവരാം "

നെയിം ബോർഡും എടുത്തുകൊണ്ടയാൾ അവിടെ നിന്നും പോയി..

***************

"ഇവിടെ കഴിക്കാൻ ഒന്നും ഇല്ലേ.. "

ടേബിളിന് മുന്നിൽ അക്ഷമനായി ഇരുന്നു കൊണ്ട് വംശി ചോദിച്ചു..

അവന്റെ അലർച്ച കേട്ടതും ബാൽക്കണിയിൽ നിന്നിരുന്ന സൂര്യ അടുക്കളയിലേക്കോടി.. ഉണ്ടാക്കി വെച്ചിരുന്ന ദോശയും സാമ്പാറും അവന്റെ മുന്നിൽ കൊണ്ടുവന്നു വെച്ചു..


"ആരെ വായ് നോക്കി നിൽക്കുവായിരുന്നെടി അവിടെ "

പല്ലിറുമ്മി കൊണ്ടവൻ മുരണ്ടു..

സൂര്യയത് കേൾക്കാത്ത മട്ടിൽ ദോശയിലേക്ക് സാമ്പാർ ഒഴിച്ച് കഴിക്കാൻ തുടങ്ങി..

"നിനക്കെന്താടി ചെവി കേൾക്കില്ലേ.. "

എന്ന് വംശി അലറി കൊണ്ട് ചോദിക്കലും അടുത്തിരുന്ന വെള്ളം അവളുടെ മുഖത്തേക്കൊഴിച്ചതും ഒരുമിച്ചായിരുന്നു..

ഇരുന്നിടത്ത് നിന്നവൾ പിടഞ്ഞെഴുന്നേറ്റു.. അവനെ തുറിച്ചു നോക്കി.. പ്ലേറ്റും ദോശയും കറിയുമെല്ലാം തട്ടി തെറിപ്പിച്ചു കൊണ്ടവൻ അവിടെ നിന്നും പോയി..

സൂര്യക്ക് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു..

ദേഹത്തേക്കും മുഖത്തേക്കും തെറിച്ച വെള്ളവും കറിയുമെല്ലാം വാഷ് ബേസിൽ കൊണ്ടുപോയി കഴുകി കളഞ്ഞു മോപ് എടുത്ത് കൊണ്ടുവന്നു അവിടെയെല്ലാം തുടച്ചു വൃത്തിയാക്കി..

വംശിയെ അവിടെയെല്ലാം തിരഞ്ഞെങ്കിലും കണ്ടില്ല.. ബാൽക്കണിയിൽ നോക്കിയപ്പോൾ അവനവിടെ ഇരുന്നു മദ്യപിക്കുന്നുണ്ട്..

മെല്ലെ ഉള്ളിലേക്ക് തന്നെ വലിഞ്ഞു..

ഇയാളിങ്ങനെ ഇവിടെ ഇരുന്നാൽ തനിക്കിവിടെ നിന്നും ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല.. എന്തെങ്കിലും വഴി കണ്ടു പിടിച്ചേ പറ്റൂ..

റൂമിലൂടെ തലങ്ങും വിലങ്ങും നടന്നുകൊണ്ടവൾ ആലോചിച്ചു.. അപ്പോഴാണ് അവന്റെ ലാപ്ടോപ് കണ്ണിൽ പെട്ടത്..

അവനെ കുടുക്കാൻ എന്തെകിലും ഒരു തെളിവ് അതിൽ നിന്നും കിട്ടാതിരിക്കില്ലെന്നവൾക്ക് മനസ്സിലായി..

മുറിയിൽ നിന്നും ഇറങ്ങി വീണ്ടും അവനെ നിരീക്ഷിച്ചു.. കുടിച്ചു പകുതി ബോധം പോയിട്ടുണ്ട്..

തിരികെ റൂമിലേക്ക് തന്നെ വന്നു ലാപ് ഓൺ ചെയ്തു.. അതിലെ ഡാറ്റാസും ഫയൽസുമെല്ലാം പരിശോധിച്ചു..

ഒന്നും തന്നെ കിട്ടിയില്ല.. ലാപ് ഓഫ്‌ ചെയ്യാൻ തുടങ്ങുമ്പോഴാണ് അറിയാതെ കൈ തട്ടി ഒരു വീഡിയോ ഓൺ ആയത്..

ആ വീഡിയോയിലെ കാഴ്ച കണ്ടവൾ അടിമുടി വിറച്ചു..

ചെന്നൈയിലെ പ്രമുഖ വ്യവസായിയെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുന്ന വീഡിയോ..

ഇത്രക്കും വലിയ മൃഗമാണോ ഇയാൾ.. അവൾക്കവനോട് ഇരട്ടി ദേഷ്യവും വെറുപ്പും തോന്നി..

വീട്ടിൽ ഉണ്ടായിരുന്ന അച്ഛൻ ന്യൂസ്‌ വെച്ചപ്പോൾ കേട്ടിരുന്നു ഇയാളെ കാണാൻ ഇല്ലെന്നുള്ള വാർത്ത..

വാർഡ്രോബിൽ തപ്പി ബ്ലാങ്ക് ആയ പെൻഡ്രൈവ് എടുത്തു...അതിലേക് ആ വീഡിയോ കോപ്പി ചെയ്തു.. ലാപ്ടോപ് അത് പോലെ തന്നെ വെച്ച് പെൻഡ്രൈവ് എടുത്ത് തന്റെ അലമാരിയിലെ ഡ്രെസ്സിനുള്ളിൽ കൊണ്ടുപോയി ഒളിപ്പിച്ചു വെച്ചു..

പിന്നീട് പോയത് അടുക്കളയിലേക്കാണ്.. അലക്ക് സോപ്പിൽ നിന്നും ഒരു കഷ്ണം എടുത്തു ഫ്രണ്ട് ഡോറിനടുത്തേക്ക് നടന്നു.. കീ അതിൽ തന്നെ ഉണ്ടായിരുന്നു.. അത് ഊരിയെടുത്ത് സോപ്പിൽ പതിപ്പിച്ചു പ്രിന്റ് എടുത്ത ശേഷം അത് പോലെ തന്നെ വെച്ചു..സോപ്പ് അടുക്കളയിൽ തന്നെ അവന്റെ കണ്ണിൽ പെടാതിടത്ത് കൊണ്ടുവെച്ചു..

വംശി അപ്പോഴേക്കും ബാൽക്കണിയിൽ നിന്നും എണീറ്റ് വന്നിരുന്നു.. അവനവളുടെ അടുത്തെത്തിയതും മദ്യത്തിന്റെ രൂക്ഷ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി..

"ഭക്ഷണമൊന്നും ഇല്ലെടി "

ചുവന്ന കണ്ണുകളോടെ നാവു കുഴഞ്ഞു കൊണ്ടവൻ ചോദിച്ചു...

"ഉണ്ടാക്കിയത് തട്ടി കളയുമ്പോൾ ആലോചിക്കണം... ഞാൻ വേറൊന്നും ഉണ്ടാക്കിയിട്ടില്ല "

അവനെ നോക്കി പുച്ഛത്തോടെയവൾ പറഞ്ഞു...

"നിന്റെ മറ്റവൻ വന്നിട്ടുണ്ടല്ലോടി ഇവിടെ അതിന്റെ നെഗളിപ്പ് ആണോ നിനക്ക് "

സൂര്യയുടെ കവിളിൽ കുത്തി പിടിച്ചുകൊണ്ടു മുഖത്തേക്ക് മുഖം അടുപ്പിച്ചു..

"ആണെന്ന് തന്നെ കൂട്ടിക്കോ "

അവന്റെ കൈ തട്ടിയെറിഞ്ഞു കത്തുന്ന കണ്ണുകളോടെ നോക്കി..

"നിന്നെ ഇവിടെ നിന്ന് ഒരുത്തനും രക്ഷിക്കാൻ പോകുന്നില്ല.. അതും സ്വപ്നം കണ്ട് നീയിവിടെ ഇരിക്കുകയും വേണ്ടാ.. "

"എനിക്കിവിടെ കുറച്ച് ജോലി കൂടി ബാക്കിയുണ്ട് അത് കഴിഞ്ഞാൽ നമ്മൾ അങ്ങ് പോകും ഈ നാടും വീടും എല്ലാം ഉപേക്ഷിച്ച് "

"അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ "

"നിന്റെ കാര്യം ഞാൻ മാത്രം തീരുമാനിച്ചാൽ മതി.. അതിനുള്ള പണമാണ് നിന്റെ തന്തക്കും തള്ളക്കും എണ്ണി കൊടുത്തത്.."

"നിങ്ങള് കുറേ ആയല്ലോ പറയുന്നു എണ്ണി കൊടുത്തു എണ്ണി കൊടുത്തു എന്ന് എന്നോട് ചോദിച്ചിട്ടാണോ കൊടുത്തേ "

അതൊരു അലർച്ചയായിരുന്നു സൂര്യയുടെ..

അവളിലെ ഭാവം കണ്ട് അവനും ഒന്ന് ഭയന്നു..

കണ്ണുകൾ ചുവന്നു കലങ്ങി അടിമുടി വിറ പൂണ്ടു നിൽക്കുന്ന ഒരു പെൺ രൂപം..

"ചോദിച്ചത് കേട്ടില്ലേ.. എന്നോട് ചോദിച്ചിട്ടാണോ എന്ന് "

വീണ്ടുമവൾ ശബ്ദം ഉയർത്തി..

അതിന് അവൻ മറുപടി പറഞ്ഞത് അവളുടെ മുഖത്തടിച്ചായിരുന്നു.. എന്നിട്ടുമവൾ നിന്നിടത്തു നിന്നും അനങ്ങിയില്ല..

സൂര്യയുടെ മുടിക്കുത്തിൽ പിടിച്ചുകൊണ്ടവൻ അവളെ ചുമരിലേക്ക് ശക്തിയിൽ ഇടിപ്പിച്ചു..

"ആഹ് "

കലി തീരാതെ വീണ്ടും വീണ്ടുമവൻ തല ചുവരിലേക്ക് ഇടിപ്പിച്ചു..

"ഇനി എന്റെ ശബ്‍ദത്തിനു മുകളിൽ നിന്റെ ഒച്ച പൊന്തിയാൽ അന്ന് നിനക്ക് വേണ്ടി ചിത്തയൊരുങ്ങും.. അടങ്ങി ഒതുങ്ങി എന്റെ കാൽ കീഴിൽ ചുരുണ്ട് കൂടിയാൽ നിനക്ക് നല്ലത്.. ഇല്ലേൽ.."

നിലത്തേക്കവളെ തള്ളി നാക്ക് കടിച്ചു വിരൽ ചൂണ്ടി കൊണ്ടവൻ പറഞ്ഞു...

ബോധം മറഞ്ഞവളുടെ കണ്ണുകൾ താനേ അടഞ്ഞു...

അവളെ അവിടെ ഇട്ട് വാതിൽ പുറത്ത് നിന്നും പൂട്ടി കൊണ്ട് വംശി പുറത്തേക്ക് പോയി...

************

ഋഷി ആദ്യം തന്നെ ഹോസ്പിറ്റലിലേക്കാണ് പോയത്.. അവിടെ അവനെ സ്വീകരിക്കാൻ എല്ലാ മെഡിക്കൽ ടീംസും ഉണ്ടായിരുന്നു..

അഡ്മിനിസ്റ്റർ ഓഫീസർ അവന് ഹോസ്പിറ്റലിന്റെ കാര്യങ്ങളെ പറ്റി ചെറിയ വിശദീകരണം കൊടുത്തു... അവന്റെ കേബിനും കാണിച്ചു കൊടുത്തു..

കുറച്ച് നേരം അവിടെ ചിലവഴിച്ച ശേഷം അവിടുന്നിറങ്ങി.. നേരെ പോയത് മൊബൈൽ ഷോപ്പിലേക്കാണ്.. അത്യാവശ്യം യൂസ് ചെയ്യാൻ സൂര്യക്ക് വേണ്ടി ഒരു മൊബൈൽ വാങ്ങി..

അതുമായി ഫ്ലാറ്റിലേക്ക്‌ പോയി... മുറിയിലെത്തി ബാൽക്കണിയിൽ നിന്നും സൂര്യ താമസിക്കുന്ന ബിൽഡിങ്ങിലേക്ക് നോക്കി..

വംശിയുടെ വാഹനം പുറത്ത് കിടക്കുന്നത് കൊണ്ട് തന്നെ അവനവിടെ ഉണ്ടെന്ന് ഉറപ്പായിരുന്നു ഋഷിക്ക്.. അവൻ അവിടെ നിന്നും പോവാനായി കാത്തിരുന്നു..
***********

സൂര്യയെ തന്നെ നിരീക്ഷിച്ചു കൊണ്ടിരുന്ന ഋഷി വംശിയുടെ വാഹനം ഗേറ്റ് കടന്ന് പോവുന്നത് കണ്ടു..


എന്നിരുന്നാലും സെക്യൂരിറ്റി ഗാർഡിന്റെ കണ്ണ് വെട്ടിച്ചു അകത്തേക്ക് കടക്കാൻ...

ഋഷി സൂര്യയുടെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടു... കുറച്ച് നേരം അതിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു..

സെക്യൂരിറ്റി ഗാർഡ് ഫുഡ്‌ കഴിക്കാൻ വേണ്ടി പുറത്തേക്ക് ഇറങ്ങി.. ആ സമയം നോക്കി ഋഷി അകത്തേക്ക് കയറി..


അവർ ആരെങ്കിലും വരുന്നതിനു മുന്നേ അവളോട് സംസാരിക്കാൻ വേണ്ടി വേഗത്തിൽ സ്റ്റെപ്പുകൾ ഓടി കയറി...

കിതച്ചു കൊണ്ട് വാതിലിൽ തട്ടിക്കൊണ്ടിരുന്നു... യാതൊരു പ്രതികരണവും അകത്തു നിന്നും വന്നില്ല...

"സൂര്യ.. സൂര്യ "

ആവുന്നത്ര ഉച്ചത്തിൽ വാതിലിൽ തട്ടി കൊണ്ടവൻ വിളിച്ചതും സൂര്യ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു..

തലക്ക് നല്ല ഭാരം അനുഭവപ്പെട്ടു.. തലയിൽ കൈ താങ്ങി കൊണ്ടവൾ മെല്ലെ എഴുന്നേറ്റിരുന്നു...


"സൂര്യാ "

ഋഷി വീണ്ടും വിളിച്ചതും ചുമരിൽ കൈ വെച്ചുകൊണ്ട് മെല്ലെ എഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു..


"ഡോക്ടർ "

വേദന സഹിക്കാൻ കഴിയാതെ തളർച്ചയോടെയവൾ വിളിച്ചു...

അവളുടെ സ്വരത്തിലെ തളർച്ച പെട്ടന്ന് തന്നെയവന് മനസ്സിലായി..

"എന്താ സൂര്യ... സ്വരത്തിനൊരു മാറ്റം "

അവന് അപ്പോഴേക്കും ടെൻഷൻ ആയിരുന്നു..

"വയ്യ.. ഡോക്ടർ..ഒട്ടും വയ്യ "

അവളുടെ ശബ്ദം മുറിഞ്ഞു പോവുന്നുണ്ടായിരുന്നു..

"സൂര്യ "

'എനിക്കിവിടെ പിടിച്ചു നിൽക്കാൻ കഴിയുന്നില്ല ഡോക്ടർ.. എന്നെ കൊണ്ടുപോകാമോ ഡോക്ടറമ്മയുടെ അടുത്തേക്ക്.. "

"പോവാം നമുക്ക്‌... കുറച്ച് കൂടി കാത്തിരിക്ക്.. എത്രയും വേഗം നിന്നെ ഞാൻ പുറത്തെത്തിക്കാം... ദാ ഇത് കയ്യിൽ വെച്ചോ..."

അവൻ ഒരു പിൽസ് സ്ട്രിപ്പ് എടുത്ത് ഡോറിനടിയിൽ കൂടി കാണുന്ന ഗ്യാപ്പിലൂടെ വെച്ചു കൊടുത്തു..

സൂര്യ അത് കയ്യിലെക്കെടുത്തു തിരിച്ചും മറിച്ചും നോക്കി..

"സ്ലീപ്പിങ് പിൽസ് ആണ്.. രാത്രി വംശി കഴിക്കുന്ന ഫുഡിൽ ഒന്നോ രണ്ടെണ്ണമോ ചേർത്ത് കൊടുക്കണം..

അവൻ  ഉറങ്ങി കഴിഞ്ഞാൽ ബാൽക്കണിയിൽ വന്നു നിൽക്കണം ഞാൻ താഴെയുണ്ടാകും.. "

"ശെരി.. ഡോക്ടർ.. "


സൂര്യ തിരികെ പറഞ്ഞു..

"ഞാൻ പോവുന്നു.. ഗാർഡ് വരുന്നതിനു മുൻപ് പുറത്ത് കടക്കണം... "

ഋഷി അവിടെ നിന്നും പുറത്തേക്കോടി..അകലെ നിന്നും നടന്നു വരുന്ന ഗാർഡിനെ കണ്ടതും അവൻ തിടുക്കത്തിൽ പുറത്തേക്കിറങ്ങി സ്വന്തം ഫ്ലാറ്റിലേക്ക് കയറി...

പിന്നീടങ്ങോട്ട് രാത്രി ആവാനുള്ള കാത്തിരിപ്പായിരുന്നു ഋഷിക്ക്..

അന്ന് പതിവ് തെറ്റിച്ചു വംശി മദ്യപ്പിക്കാതെ ആയിരുന്നു വന്നത്..

തന്റെ പദ്ധതി എങ്ങനെ നടപ്പിലാക്കുമെന്ന് സൂര്യ തല പുകഞ്ഞു ആലോചിച്ചു നിൽകുമ്പോഴാണ് വംശിയവിടേക്ക് വന്നത്..

രാത്രിയിലേക്കുള്ള ഫുഡാണ്.. വിളമ്പി വെക്ക് ഞാൻ കുളിച്ചിട്ട് വരാം..

അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞുകൊണ്ട് വംശി പോയി..

സൂര്യ അത് വാങ്ങി അവിടെ വെച്ചിട്ട് മുഖം കഴുകാൻ വാഷ്റൂമിലേക്ക് പോയി..

മുഖത്തേക്ക് തണുത്ത വെള്ളം ഒഴിച്ചു കൊണ്ടിരുന്നു...ഹാങ്ങ്റിൽ കിടന്നിരുന്ന ടർക്കി എടുത്ത് മുഖം തുടച്ചു.. കണ്ണാടിയിലേക്ക് നോക്കി.. ചുവരിൽ ഇടിച്ച തലയുടെ ഭാഗം നീലിച്ചു കിടക്കുന്നുണ്ട്.. പതിയെ അതിലൂടെ വിരലോടിച്ചു..

"സ്സ്ഹ "

അവളൊന്നെരി വലിച്ചു...

ടർക്കിയവിടെ തന്നെ തൂക്കി കൊണ്ട് ഫുഡുമായി അടുക്കളയിലേക്ക് നടന്നു..


ചപ്പാത്തിയും കുറുമയും ആയിരുന്നു..

തനിക്കുള്ളത് മാറ്റി വെച്ച് അയാൾക്കുള്ളത് പാത്രത്തിലാക്കി കുറുമയിലേക്ക് സ്ലീപ്പിങ് പിൽസ് പൊടിച്ചു ചേർത്തു നന്നായി ഇളക്കി അതുമായി ഹാളിലേക്ക് പോയി..

വംശി വന്നിരുന്നതും ഫുഡ്‌ വിളമ്പിക്കൊടുത്തവൾ കുറച്ച് മാറിനിന്നു..

അവൻ കുറുമയിൽ മുക്കി ചപ്പാത്തി കഴിക്കുമ്പോൾ അവൾ നിഗൂഡ്ഢമായി ചിരിച്ചു..


വംശി കഴിച്ചെഴുന്നേറ്റത്തും സൂര്യ പ്ലേറ്റ് എല്ലാം എടുത്ത് വെച്ചു.. അവളും ഫുഡ്‌ കഴിച്ചു അവിടെയെല്ലാം ക്ലീൻ ചെയ്ത് മുറിയിലേക്ക് വന്നു..

വംശി നല്ല ഉറക്കം പിടിച്ചിട്ടുണ്ട്..

ഉടനെ തന്നെയവൾ ബാൽക്കണിയിൽ പോയി നിന്നു...

അവളെ കാത്തെന്ന പോലെ മറുപുറത്ത് ഋഷി ഉണ്ടായിരുന്നു.. ബാൽക്കണിയിൽ നിഴൽ വെട്ടം കണ്ടതും ഫ്ലാറ്റിൽ നിന്നും പുറത്തേക്കിറങ്ങി..

സ്കൈ ലൈനിന്റെ മതിലിനടുത്ത് പോയി നിന്നു... സൂര്യയുടെ അപ്പാർട്മെന്റിലേക് എത്തി നോക്കി..സെക്യൂരിറ്റി ഗാർഡ് ഫ്ലാസ്കിൽ നിന്നും ചായ പകർന്നു കുടിക്കുവാണ്..

ഋഷി ഇന്നലെ ചെയ്തത് പോലെ ഒരു കല്ലെടുത്തു സെക്യൂരിറ്റി ഇരിക്കുന്നതിന്റെ എതിർ വശത്തേക്കെറിഞ്ഞു..

ഇന്നലത്തെ പോലെ തനിക്ക് തോന്നിയതാവും എന്ന് കരുതി അയാളത് ശ്രദ്ധിച്ചില്ല..

ഋഷി വീണ്ടും വലിയൊരു കല്ലെടുത്തെറിഞ്ഞു...

ഇപ്പ്രാവശ്യം അയാൾ ഇരുന്നിടത്തു നിന്നും ടോർച്ചും തെളിയിച്ചു കൊണ്ട് എഴുന്നേറ്റു...കൂടെ പിറുപിറുക്കുന്നും ഉണ്ട്..

അയാൾ പോയതും ഋഷി കോമ്പൗണ്ടിനുള്ളിലേക്ക് കടന്നു..

അയാൾ പകുതി കുടിച്ചു വെച്ചിരിക്കുന്ന ചായയിലേക്ക് പൊടിച്ചു കൊണ്ടുവന്ന പിൽസ് ചേർത്തു.. ഗ്ലാസ്‌ ഒന്ന് രണ്ട് വട്ടം കറക്കി അതുപോലെ അവിടെ വെച്ചു..

സൂര്യ നിൽക്കുന്ന ബാൽക്കണിയുടെ താഴെക്ക്‌ പോയി..

ഋഷിയെ കണ്ടതും സൂര്യ കൈ വീശി കാണിച്ചു.. ഋഷിയും ചിരിച്ചുകൊണ്ട് കയ്യിൽ കരുതിയിരുന്ന പേപ്പർ ഉയർത്തി കാണിച്ചു..

ഇരുട്ടായത് കൊണ്ട് തന്നെ വായിക്കാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നി..

വായിക്കാൻ കഴിയുന്നില്ലെന്ന് ചുണ്ടുകൾ കൊണ്ട് ആഗ്യം കാണിച്ചു..

അവൾ പറഞ്ഞത് മനസ്സിലായ ഋഷി പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ഫ്ലാഷ് ഓൺ ചെയ്തു പേപ്പറിലേക്ക് പിടിച്ചു..


സൂര്യ അതിലെഴുതിയത് വായിച്ചു.. എന്നിട്ടകത്തേക്ക് പോയി.. ഒന്നുകൂടെ വംശി കിടക്കുന്നിടത്തേക്ക് നോക്കി.. അവൻ നല്ല ഉറക്കമാണ്..

അലമാരയിൽ നിന്നും സാരിയെടുത്തു അവിടേക്ക് തന്നെ പോയി..

ഋഷി പേപ്പറിൽ എഴുതിയതനുസരിച്ച് സാരിയുടെ ഒരു തുമ്പ് താഴെക്കിട്ടു..

സാരി കയ്യിലേക്ക് എത്തി പിടിച്ചു കൊണ്ട് ഫോൺ സാരിയുടെ തുമ്പത്ത് സുരക്ഷിതമായി കെട്ടിവെച്ചു.. കൂടെ ഒരു പേപ്പറും..

എന്നിട്ട് സൂര്യയോടത് മുകളിലേക്ക് വലിക്കാൻ പറഞ്ഞു...

സാരിയിൽ കെട്ടിയ ഫോൺ സൂര്യ കയ്യിലെടുത്തു.. കൂടെ ആ പേപ്പറും..

"ഫോണിൽ സിം ഇട്ടിട്ടുണ്ട്.. അത്യാവശ്യത്തിന് എന്റെയും അമ്മയുടെയും നമ്പർ സേവ് ചെയ്തിട്ടുണ്ട്.. ആരുടേയും കണ്ണിൽ പെടാതെ സൂക്ഷിക്കണം.. എപ്പോഴും ഫോൺ സൈലന്റ് മോഡിൽ ഇടണം.. നാളെ ഞാൻ ഇവിടെയുള്ള ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുവാണ് ആർക്കും സംശയം തോന്നാതിരിക്കാൻ.. നിന്നെ നീ തന്നെ സംരക്ഷിക്കുക അവിടെ നിന്നും പുറത്ത് കടക്കുന്ന വരെ.."

അത്രയുമായിരുന്നു അതിൽ എഴുതിയിരുന്നത്..

ഫോൺ ലൈറ്റ് തെളിഞ്ഞപ്പോൾ അവൾ എടുത്തു നോക്കി..

"പോവുകയാണ്.. Take care.."

ഋഷിയുടെ മെസ്സേജ് ആയിരുന്നു..

"അയ്യോ പോവല്ലേ "

വേഗം തന്നെയവൾ ടൈപ്പ് ചെയ്തു അവനയച്ചു..

എന്താന്നുള്ള രീതിയിൽ അവൻ തലയുയർത്തി നോക്കിയതും ഇപ്പോ വരാം എന്ന് പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി..


അടുക്കളയിൽ പോയി അവിടെ സൂക്ഷിച്ചിരുന്ന സോപ്പ് എടുത്തു.. അത് താഴേക്ക് എറിഞ്ഞു കൊടുത്തു.. ഋഷിയത് ക്യാച്ച് ചെയ്തു..

ഇതെന്താപ്പോ സംഭവം എന്നുള്ള രീതിയിൽ ഋഷി സോപ്പിനെ തിരിച്ചും മറിച്ചും നോക്കി..

"ഇതെന്താ "

അവൻ ടൈപ്പി..

"അതിലെ പ്രിന്റ് നോക്ക് "

അവൾ പറഞ്ഞപ്പോഴാണ് അവനും അത് ശ്രദ്ധിച്ചത്..

കീയുടെ പ്രിന്റ്..

"ഈ റൂമിന്റെ കീയുടെ പ്രിന്റ് ആണ്.. ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കണം.. എന്നാലേ ഇവിടെ നിന്ന് പുറത്ത് ചാടാൻ പറ്റൂ.. "

അവളുടെ മെസ്സേജ് കണ്ടതും അവൻ ചിരിച്ചു..

"അപ്പൊ ബുദ്ധിയൊക്കെ ഉണ്ടല്ലേ ഈ പൂച്ചക്കുട്ടിക്ക് "

തിരികെ അയച്ചു..

അവന്റെ മെസ്സേജ് കണ്ടതും ചിരിയോടെ താഴേക്ക് നോക്കി.. പോകുവാണെന്ന് കൈ വീശി പറഞ്ഞു.. അവനും തലയാട്ടി സമ്മതം അറിയിച്ചു...


സൂര്യ അകത്തേക്ക് പോയി കഴിഞ്ഞതും ഋഷിയും തന്റെ ഫ്ലാറ്റിലേക്ക് പോയി..

മനസ്സിൽ കയറ്റി വെച്ചിരുന്ന ഭാരത്തിന്റെ തൂക്കം പതിയെ ഇല്ലാതാകുന്നതവൻ അറിഞ്ഞു..

എത്രയും പെട്ടന്ന് അവളെ അവിടെ നിന്നും രക്ഷിക്കാൻ കഴിയുമെന്ന് അവന്റെ മനസ്സ് പറഞ്ഞു..


************

"നിധി നീയെന്താ ഇന്ന് വരാതിരുന്നേ.. ഞാൻ എത്ര നേരം വൈറ്റ് ചെയ്തെന്നോ ജംഗ്ഷനിൽ "

ചുണ്ടുകൾ ചുളുക്കി പരിഭവത്തോടെ പറഞ്ഞു..

"ഞാൻ വരാൻ ഇറങ്ങിയതായിരുന്നു.. അപ്പോഴേക്കും വേറെ ഒരു സ്ഥലത്തേക്ക് പോകേണ്ടി വന്നു "

"എവിടെ?? "

"അതിപ്പോ നീയെന്തിനാ അറിയുന്നേ.. "

അവനിൽ ദേഷ്യം വന്നു തുടങ്ങിയിരുന്നു..

"എന്നോട് പറഞ്ഞാലിപ്പോ എന്താ.. "

"നിന്നോട് പറയുന്നില്ല.. ഫോൺ വെച്ചിട്ട് പോയേ നീ മനുഷ്യനെ വട്ട് പിടിപ്പിക്കാതെ "

"വെക്കല്ലേ നിധി കുറച്ച് നേരം കൂടെ.."

അവൾ കൊഞ്ചി

"എങ്കിൽ മര്യാദക്ക് സംസാരിക്ക് "

"നിനക്ക് എത്ര സപ്പ്ളി ഉണ്ട് നിധി "

"ആറെണ്ണം "

താല്പര്യമില്ലാതെ പറഞ്ഞു..


"അത് നമുക്ക്‌ എഴുതി എടുത്താലോ.. അങ്ങനെയാകുമ്പോ നിനക്ക് നല്ല ജോബ് ഓഫെഴ്സും കിട്ടും... "


"ഇപ്പോൾ ഉള്ള തൊഴിലിന് എന്താ കുഴപ്പം... "


"എന്താ കുഴപ്പമെന്നോ...ഏത് സമയവും പേടിച്ചു കൊണ്ടൊരു ജീവിതം അവസാനം ആരുടെയെങ്കിലും കത്തിമുനയിൽ തീരും...

അങ്ങനെ ജീവിക്കാനാണോ നിധി നമ്മളെയെല്ലാം ദൈവം സൃഷ്ടിച്ചത്..

ആകെയൊരു ജീവിതമല്ലേ ഉള്ളൂ... അത് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണ്ടേ.."


"നിനക്ക് പറ്റില്ലേൽ ഇട്ടിട്ട് പോടീ കോപ്പേ.. എനിക്ക് ഇങ്ങനെയൊക്കെ ജീവിക്കാനേ പറ്റൂ.."


"നീയിങ്ങനെ ദേഷ്യപ്പെടല്ലേ നിധി...ഒന്നാലോചിച്ചു നോക്കിയാൽ നിനക്ക് തന്നെ മനസ്സിലാവും.."

അവൾ മയത്തിൽ പറഞ്ഞു..

"എനിക്കൊന്നും ആലോചിക്കാനില്ല... ഫോൺ വെക്കുന്നു.. നാളെ ഞാൻ നേരിട്ട് കോളേജിലേക്ക് വരാം.."

അവൾ എന്തെങ്കിലും പറയുന്നതിന് മുന്നെയവൻ ഫോൺ കട്ട്‌ ചെയ്തു...

നിരാശയോടെ അതിലേറെ സങ്കടത്തോടെയവൾ ഫോണിലേക്കും നോക്കിയിരുന്നു..

***********

റൂമിലെത്തിയ സൂര്യ ഫോൺ വംശിയുടെ കണ്ണിൽ പെടാതെ ഒളിപ്പിച്ചു വെച്ചു...

അവന്റെ കിടപ്പ് കണ്ടവൾക്ക് ഒറ്റ കുത്തിനവനെ കൊല്ലാൻ തോന്നി..

ഇങ്ങനൊരു പിശാചിനെ കൊന്ന് ജയിലിൽ പോയി തന്റെ ഭാവി എന്തിനാണ് നശിപ്പിക്കുന്നതെന്ന് ആലോചിച്ചു അവളാ ശ്രമം ഉപേക്ഷിച്ചു...

പേടിയില്ലാതെ സ്വസ്ഥമായി അപ്പുറത്തെ മുറിയിൽ പോയി കിടന്നു..

ദിവസങ്ങൾക്ക് ശേഷം തന്റെ മനസ്സിൽ സന്തോഷവും സമാധാനവും നിറയുന്നതായവൾക്ക് തോന്നി..

യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലാത്ത തന്നോട് ഋഷി കാണിക്കുന്ന സ്നേഹവും പരിഗണനയും അവളിൽ അവനോടുള്ള ആരാധന വർധിപ്പിച്ചു.. അതിലേറെ അവനെന്ന മനുഷ്യനോട് ബഹുമാനവും..

***********
🖤സ്കൈ ബ്ലൂ നിറമുള്ള സാരിയണിഞ്ഞ ഒരു പെൺകുട്ടി നടന്നു അരികിലേക്ക് വരുന്നു..കാറ്റിൽ അവളുടെ മിനുസമാർന്ന മുടിയിഴകൾ അനുസരണയില്ലാതെ പിന്നിലേക്ക് പാറുന്നു..

കാതിൽ കിടക്കുന്ന വെള്ളക്കൽ സ്റ്റഡ് നിലാവെളിച്ചത്തിൽ നക്ഷത്രം പോലെ തിളങ്ങുന്നു..

ചിരിക്കുമ്പോൾ കണ്ണുകൾ ഒന്നുകൂടെ ചെറുതായ പോലെ.. ഇളം പിങ്ക് നിറമുള്ള ചുണ്ടുകൾ.. ചിരിക്കുമ്പോൾ ഭംഗി കൂട്ടുന്ന നിരയൊത്ത മുല്ലപ്പൂ മുട്ട് പോലെയുള്ള ദന്തങ്ങൾ..


അവളുടെ കയ്യിൽ തൂങ്ങി ഒരു കൊച്ചു സുന്ദരിയും... അവളെ അത് പോലെ കൊത്തി വെച്ചപോലെയുള്ള മുഖം..സ്കൈ ബ്ലൂ നിറമുള്ള സിൻഡ്രല്ല ഫ്രോക്ക് ആണ് ധരിച്ചിരിക്കുന്നത്.. തലയിൽ ക്രൗൺ ചൂടി ശെരിക്കുമൊരു മാലാഖയെ പോലെ..

ദൂരെ നിൽക്കുന്ന വെളുത്ത വസ്ത്രമണിഞ്ഞ യുവാവ് ഇരുവർക്കും നേരെ കൈ വിടർത്തിയപ്പോൾ കൊച്ചു സുന്ദരി അവളുടെ കൈ വിടുവിച്ചു യുവാവിന്റെ അടുത്തേക്ക് ഓടി..

ചിരിയോടെ തന്റെ അരികിലേക്ക് വരുന്ന കുഞ്ഞിപ്പെണിനെ വാത്സല്യത്തോടെ നോക്കി നിൽക്കെ കൊച്ചു പെണ്ണ് യുവാവിന്റെ മാറിലേക്ക് ചേർന്നിരുന്നു..

കൊച്ചു പെണ്ണിനെ പുണർന്നു കൊണ്ട് തന്റെ അരികിലേക്ക് നടന്നുവരുന്നവളെ നോക്കിയതും അവളുടെ മുഖം വീർക്കുന്നതും ചുണ്ടിൽ പരിഭവം വിടരുന്നതും കുസൃതിയോടെ അവൻ നോക്കി..

കുഞ്ഞിപ്പെണ്ണിനേയും എടുത്തുയർത്തി അവളുടെ അടുത്തേക്ക് നടന്നു ദേഹത്തേക്ക് ചേർത്ത് നിർത്തി.. നെറുകയിൽ ചുണ്ടുകൾ ചേർത്തു.. അത് കണ്ട് കുഞ്ഞിപ്പെണ്ണ് കൊച്ചരി പല്ലുകൾ കാട്ടി കൈകൾ കൊട്ടി ചിരിച്ചു..🖤


ഋഷി സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നു..

കിതച്ചു കൊണ്ടവൻ എഴുന്നേറ്റിരുന്നു.. ടേബിളിൽ ഇരുന്നിരുന്ന വെള്ളം എടുത്ത് കുടിച്ചു..

ആരായിരിക്കും അവർ,,,, എന്തിനാണ് തന്റെ അടുത്തേക്ക് വന്നത്,,,താൻ എന്തിനാണ് അവരെ ചേർത്ത് നിർത്തിയത്..

കൊച്ചുപെണ്ണിന്റെ മുഖം അവന്റെ മനസ്സിൽ നിന്നും പോവുന്നിലായിരുന്നു.. അവളുടെ മുഖം ഓർത്തെടുക്കാൻ അവനു കഴിഞ്ഞില്ല.. ഒരു മിഥ്യയായവൾ അവന്റെ മനസ്സിൽ മിന്നി മാഞ്ഞു കൊണ്ടിരുന്നു..

പിന്നീടവന് കിടന്നിട്ടും ഉറക്കം വന്നില്ല.. എഴുന്നേറ്റ് ഹാളിൽ സോഫയിൽ പോയിരുന്നു... ടിവി ഓൺ ചെയ്തു..

അപ്പോഴും അവന്റെ മനസ്സ് കണ്ട സ്വപ്നത്തിന് പിന്നാലെ ആയിരുന്നു.. ഏതായിരിക്കും ആ പെൺകുട്ടിയെന്ന് അവൻ പലവട്ടം അവനോട് തന്നെ ചോദിച്ചു..

ചിന്തകൾക്കൊടുവിൽ അവിടെ കിടന്നു കൊണ്ടവൻ ഉറക്കം പിടിച്ചു.. കൊച്ചു പെണ്ണിന്റെ കൈ കൊട്ടിയുള്ള ചിരി അവനപ്പോഴും കേൾക്കാമായിരുന്നു..

************

രാവിലെ എഴുന്നേറ്റ വംശിക്ക് തലക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു..

തലയിൽ കൈ താങ്ങിയവൻ എഴുന്നേറ്റിരുന്നു..

താൻ എങ്ങനെ ഇവിടെ എത്തിയെന്നവൻ ആലോചിച്ചു..

ടേബിളിൽ ഇരുന്ന് ഫുഡ്‌ കഴിച്ചത് മാത്രം ഓർമയുണ്ട് ബാക്കിയൊന്നും ഓർമയില്ല...

എഴുന്നേറ്റ് ബാത്‌റൂമിൽ കയറി ഫ്രഷായി.. പുറത്തേക്കിറങ്ങി..


സൂര്യയെ അവിടെയൊന്നും കണ്ടില്ല.. വേഗം തന്നെ പോക്കറ്റിൽ കീ തപ്പിനോക്കി.. കീ അവിടെ തന്നെയുണ്ടെന്ന് കണ്ടതും അവനാശ്വസിച്ചു...

അടഞ്ഞു കിടക്കുന്ന റൂമിലേക്ക് പോയിനോക്കി...കട്ടിലിൽ ചുരുണ്ട് കൂടി കിടന്നുറങ്ങുന്നവളെ കണ്ടതും അടുത്തേക്ക് പോയി.

നല്ല ഉറക്കത്തിൽ ആയിരുന്ന സൂര്യ അവനടുത്തേക്ക് വന്നതോ അരികിൽ ഇരുന്നതോ അറിഞ്ഞില്ല..

തെന്നിമാറിയ സാരിക്കിടയിലൂടെ അവളുടെ നഗ്നമായ മാറും ഇടുപ്പും കണ്ടതും അവനിൽ വികാരം ഉണർന്നു..

ആർത്തിയോടെ അതിലേറെ കാമത്തോടെ അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിലൂടെ ഒഴുകി നടന്നു..

സാരിക്കിടയിലൂടെ കാണുന്ന മാറിലേക്ക് അവന്റെ കൈകൾ ചലിച്ചതും കണ്ണുകൾ വലിച്ചു തുറന്നവൾ..

പിന്നിലേക്കവനെ ഊക്കോടെ തള്ളി നിവർന്നിരുന്നു.. ഉലഞ്ഞു കിടന്നിരുന്ന സാരി നേരെയിട്ട് കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു..


"എന്തിനാടി കിടന്ന് പിടക്കുന്നെ.. ഞാൻ കാണാത്തതൊന്നും അല്ലല്ലോ നിന്റെ ശരീരം.."

വല്ലാത്തൊരു ഭാവത്തോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു..

വെറുപ്പോടെയവൾ മുഖം വെട്ടിച്ചു..

"മറ്റവൻ തൊട്ടതു കൊണ്ടാണോ നീയെന്നെ അടുപ്പിക്കാത്തെ "

പറഞ്ഞുകൊണ്ടവൻ അവളുടെ അടുത്തേക്ക് വന്നു..

അവന്റെ ഭാവവും കണ്ണിലെ വന്യതയും കണ്ടതും പല പേടിപ്പിക്കുന്ന രാത്രികളും അവളുടെ ഉള്ളിലൂടെ കടന്നു പോയി..

അവിടെ പേടി മാറി ധൈര്യം നിറഞ്ഞു.. ഇനി ഒരിക്കലും അവനു മുന്നിൽ കീഴടങ്ങില്ലെന്നവൾ മനസ്സുകൊണ്ടുറപ്പിച്ചു..

അവനടുത്തേക്ക് വരുന്തോറും പിറകിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.. അവസാനം ഒരു ടേബിളിൽ തട്ടി നിന്നു..ഇരു സൈഡിലേക്കും സൂര്യ നോക്കി പിന്നെ അവനെയും..

അവനെ കാണുന്തോറും കോപം വർധിച്ചു... മനസ്സിനും ശരീരത്തിനും  ബലവും ഊർജ്ജവും വന്നപോലെ തോന്നി.. സർവ്വ ശക്തിയുമെടുത്ത് ടേബിളിൽ ഇരുന്നിരുന്ന ഫ്ലവർ വൈസ് എടുത്ത് അവനു നേരെ ഓങ്ങി.. ശക്തിയിൽ ഫ്ലവർ വൈസ് അവന്റെ നെറ്റിയിൽ കൊണ്ടു..

"ആഹ് "

വേദന സഹിക്കാതെ അലറി..അവൻ അവളിൽ നിന്നും അകന്നു മാറി നെറ്റിയിൽ കൈവെച്ചു.. ചുടു രക്തം കയ്യിൽ പതിഞ്ഞതും കൈ എടുത്തവൻ നോക്കി.. നെറ്റിയിൽ നിന്നും ചോരയൊഴുകി കൺ പീലിയിലൂടെ ഇറ്റി താഴേക്ക് വീണു കൊണ്ടിരുന്നു..

അവളുടെ ഭാവവും ചുണ്ടിലെ പുച്ഛ ചിരിയും കണ്ടവനിൽ കോപം ഇരച്ചു കയറി.. അവളുടെ കഴുത്തിൽ പിടിക്കാൻ തുനിഞ്ഞതും അസഹ്യമായ വേദനയോടെ അവൻ ആ ശ്രമം ഉപേക്ഷിച്ചു..

കത്തുന്ന കണ്ണുകളോടെ അവളെ നോക്കികൊണ്ട് നെറ്റിയിൽ കൈ വെച്ചു ഒഴുകി വരുന്ന രക്തത്തെ തടഞ്ഞു പുറത്തേക്ക് ഇറങ്ങിപ്പോയി..

വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടു.. കിതച്ചു കൊണ്ടവൾ കട്ടിലിലേക്കിരുന്നു..

ഇത്രയും ധൈര്യം തനിക്കെവിടുന്ന് കിട്ടി എന്നത് അവൾക്ക് അത്ഭുതമായി..

എന്തായാലും ഇനിയവൻ വെറുതെ ഇരിക്കില്ലെന്നവൾക്ക് പൂർണ ബോധ്യമായിരുന്നു..

ഏതു തരത്തിലുള്ള ആക്രമണവും അവന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായാൽ അതിനെ ശക്തമായി തന്നെ നേരിടാൻ അതിനോടകം അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു..

"സ്സ് "

നെറ്റിയിലെ മുറിവിൽ മരുന്ന് വെച്ചതും വംശി എരിവലിച്ചു കൊണ്ട് നഴ്സിനെ തറപ്പിച്ചു നോക്കി..

അവന്റെ നോട്ടത്തിൽ ഭയന്ന് മരുന്ന് വെച്ച് ബാൻഡ്എയ്ഡ് ചെയ്ത് അവരവിടെ നിന്നും പോയി...

"എന്താ പറ്റിയത് വംശിയേട്ടാ "

നിധി കാശ്വാലിറ്റിയിലേക്ക് കയറി വന്നു..


"എന്ത്‌ പറ്റാൻ ആ നാശം പിടിച്ചവൾ തല തല്ലിപ്പൊളിച്ചു "

ദേഷ്യത്തോടെ പല്ലിറുമ്മി....

വംശി പറയുന്നത് കേട്ട് നിധിക്ക് ചിരിപ്പൊട്ടി.. ചിരിച്ചാൽ പ്രശ്നമാകും എന്നറിയാവുന്നത് കൊണ്ട് അതിനെ ചുണ്ടുകൾക്കിടയിൽ തന്നെ ഒളിപ്പിച്ചു..


"അവളപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാവും... വേറൊന്നും സംഭവിച്ചില്ലല്ലോ.."

ആശ്വാസവാക്കെന്ന പോലെ വംശിയെ സമാധാനിപ്പിച്ചു..

"മറ്റവൻ പുറത്തുണ്ടെന്ന ധൈര്യമാണ്.. തീർത്തു കൊടുക്കുന്നുണ്ട് ഞാൻ അത് എത്രയും പെട്ടന്ന്.. നീ ഞാൻ പറഞ്ഞത് അന്യോഷിച്ചോ.."


"അന്യോഷിച്ചു.. ഇവിടെയുള്ള ആദിത്യ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യാൻ വന്നതാണ്... പക്ഷേ താമസം എവിടെയാണെന്ന് അറിയില്ല.."

"ഏത് പാതാളത്തിൽ ആണെങ്കിലും അവൻ ഇവിടെനിന്നും തിരികെ പോവുന്നത് വെറും ജഡം ആയിട്ടായിരിക്കും.. അവനെ കാത്തിരിക്കുന്ന അവന്റെ അമ്മക്കുള്ള സമ്മാനം.. കൂടെ നിന്റെ പെങ്ങൾക്കും.."


"പിള്ളേര് അന്യോഷിക്കുന്നുണ്ട്.. എത്രയും പെട്ടന്ന് തന്നെ അവനെ  നമ്മുടെ കയ്യിൽ കിട്ടും.. "


"മ്മ് "

ഋഷിയെ കൊല്ലാനുള്ള പകയോടെ വംശി മൂളി..

************

ഇന്നാണ് ഋഷി ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്നത്.. സ്തെസും ബാഗും എടുത്തവൻ ഹോസ്പിറ്റലിലേക്ക് പോയി..

11 മണിക്കാണ് ഒപി അതിന് മുന്നേ ആയി എത്തിയാൽ മതി.. പിന്നെ പുതിയ ഡോക്ടർ ആയതു കൊണ്ട് വലിയ തിരക്കും കുറച്ച് ദിവസത്തേക്ക് ഉണ്ടാകാൻ പോവുന്നില്ല...

ഹോസ്പിറ്റലിനു മുന്നിൽ അവനെ കാത്ത് അറ്റെന്റർ നിൽപ്പുണ്ടായിരുന്നു.. ബാഗ് അയാളുടെ കയ്യിലേക്ക് കൊടുത്തു കേബിനിലേക്ക് കയറി...


സമയം പതിനൊന്നിനോടടുക്കുന്നു.. ഒപി യിലേക്ക് ഡ്യൂട്ടിയിലുള്ള നഴ്സ് കയറി വന്നു..
അവനെ നോക്കി വിഷ് ചെയ്തു.. അവനും തിരികെ പുഞ്ചിരിച്ചു..

"ഡോക്ടർ ഇന്ന് 25 ടോക്കൺ മാത്രമേ ഉള്ളൂ.. മറ്റു ഡോക്ടർസ് ലീവ് ആണല്ലോ.. അതാണ് ഇന്ന് ചെക്ക്അപ്പ്‌ ഉള്ളവർ സാറിന് അപ്പോയ്ന്റ്മെന്റ് എടുത്തിരിക്കുന്നത്.."

മലയാളി നഴ്സ് ആയിരുന്നു..

"Ok.. ടൈം ആയെങ്കിൽ ടോക്കൺ വിളിച്ചോളൂ.."

വാച്ചിലേക്ക് നോക്കികൊണ്ടവൻ പറഞ്ഞു...

നേഴ്സ് ഓരോരുത്തരെയായി വിളിച്ചു..

ലാസ്റ്റ് ടോക്കൺ വിളിച്ചു... കയറി വന്നയാളെ എവിടെയോ കണ്ടപോലെ തോന്നി...

അവരുടെ മെഡിക്കൽ റിപ്പോർട്ട്സും മറ്റും പരിശോധിച്ചു..

ബെഡിലേക്ക് കിടത്തി വിശദമായി പരിശോധിച്ചു..

"കുട്ടിയുടെ പൊസിഷൻ എല്ലാം കറക്റ്റ് ആണ്.. നന്നായിട്ട് വെള്ളം കുടിക്കണം... അടുത്ത മാസം ഒരു സ്കാനിംഗ് കൂടി ചെയ്ത് ഡെലിവറി ഡേറ്റ് കൺഫേം ചെയ്യാം.."

ലെറ്റർ പാട് എടുത്ത് കഴിക്കേണ്ട മരുന്നുകൾ കുറിച്ച് കൊടുത്തു..

"ഡോക്ടർക്ക് എന്നെ മനസ്സിലായില്ലേ "

ചിരിയോടെ അവർ ചോദിച്ചു..

"എവിടെയോ കണ്ടു മറന്ന മുഖം.. "

ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടവൻ പറഞ്ഞു..

"ഞാൻ സൂര്യയുടെ ചേച്ചിയാണ്.. "

"ഓ yes.. അന്ന് വീട്ടിൽ വന്നപ്പോൾ കണ്ടിരുന്നു."


"സൂര്യ.. ഡോക്ടറുടെ കൂടെ ഉണ്ടോ.."

"ഇല്ല..നിങ്ങൾ എവിടേക്കാണോ പറഞ്ഞു വിട്ടത് അവിടെ കാണും സൂര്യ..ഒരു കാര്യം ഞാൻ പറയാം... ഞാൻ സൂര്യയെ അവിടെ നിന്നും രക്ഷിച്ചാൽ ഒരിക്കൽ പോലും നിങ്ങളുടെ അടുത്തേക്കോ ഈ നശിച്ച നാട്ടിലേക്കു അവളെ ഞങ്ങൾ പറഞ്ഞു വിടില്ല.."



"അവളോട് ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കാൻ ദൈവം ഞങ്ങൾക്കൊരു അവസരം ഒരുക്കിയതായിരുന്നു.. എന്നാൽ ഞങ്ങളത് അവഗണിച്ചു.. അതുകൊണ്ടാണ് വീണ്ടും സൂര്യ ആ ദുഷ്ടന്റെ കയ്യിലേക്ക് ..."

ബാക്കി പറയാൻ കഴിയാതെ ആര്യ വിതുമ്പി..

"ഈ കണ്ണുനീരിനു യാതൊരു വിലയും ഇല്ല ആര്യ..ഇതുപോലെ സൂര്യയും നിങ്ങളുടെ മുന്നിൽ കരഞ്ഞു കാലുപിടിച്ചതല്ലേ ആരുടേയും മനസ്സിൽ ഒരിറ്റ് ദയപോലും തോന്നിയില്ലല്ലോ..."

ഋഷി പുച്ഛത്തോടെ പറഞ്ഞു..

"അയാളിത്രക്കും ക്രൂരൻ ആണെന്ന് ഞങ്ങൾ ഇപ്പോഴാണ് അറിയുന്നേ.. "

"കഴിഞ്ഞു പോയതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ ആര്യേ.. മുന്നോട്ടുള്ളത് എന്താണെന്ന് നോക്കുക..

റൗണ്ട്സിനുള്ള സമയമായി "

ഋഷി എഴുന്നേറ്റു പുറത്തേക്ക് പോയി.. അവൻ പോകുന്നതും നോക്കി നിസ്സഹായതയോടെ ആര്യ ഇരുന്നു.. പിന്നീട് ശേഖരൻ വന്നവളെ കൂട്ടി കൊണ്ട് പോയി..

**********


ആദിത്യൻ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തതോടെ എല്ലാവരും നല്ല ഉത്സാഹത്തോടെ ആയിരുന്നു തങ്ങളുടെ ജോലി ചെയ്തത്..

അത് വരെ റാണിയെ ഭയന്നു അങ്ങോട്ടോ ഇങ്ങോട്ടോ തിരിയാൻ പാകമുണ്ടായിരുന്നില്ല.. കർക്കശ സ്വഭാവക്കാരിയായിരുന്നു റാണി...

ഓഡിറ്റിങ് കണക്കുകൾ പരിശോധിച്ച് ആദിക്ക് അതൊന്നും ടാലിയാകാത്തത് പോലെ തോന്നി...

അക്കൗണ്ടിലെ സ്റ്റാഫിനെ വിളിപ്പിച്ചു രണ്ട് ദിവസത്തിനുള്ളിൽ അതെല്ലാം ടാലി ചെയ്ത് മെയിൽ അയക്കാൻ പറഞ്ഞു..

എവിടെയൊക്കെയോ തിരിമറി നടന്നതായും കാശ് ഒരുപാട് മറിഞ്ഞതായും മനസ്സിലായി.. ഇതിന് പിന്നിൽ സന്തോഷും റാണിയും ആയിരിക്കുമെന്നും അറിയാമായിരുന്നു..

തെളിവുകളോടെ തന്നെ അവരുടെ മുന്നിൽ നിൽക്കണമെന്ന് ആദി ഉറപ്പിച്ചിരുന്നു...

ഹോസ്പിറ്റലിൽ റീജോയിൻ ചെയ്തത് ഋഷിയുടെ നിർബന്ധ പ്രകാരം ആയിരുന്നു..

അച്ഛനിങ്ങനെ മദ്യപിച്ചു അലസമായി നടന്നാൽ ഒരിക്കലും തിരികെ വരാൻ പോകുന്നില്ലെന്നവൻ പറഞ്ഞു.. അതിനാൽ ആണ് വർഷങ്ങളായി അടുക്കും ചിട്ടയും ഇല്ലാതിരുന്ന ജീവിതത്തിൽ പെട്ടന്നൊരു മാറ്റം അനിവാര്യം ആണെന്ന് തോന്നിയത്..

ഭാമ സിങ്കപ്പൂർ ആണ്.. അവിടെ നിന്നും തിരിച്ചു വന്നിട്ട് വേണം ഇരുവരും ഒരുമിച്ച് അതിഥിയെ പോയി കാണാനും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും..

അതിഥിയുടെ ഓർമയിൽ അയാളൊന്ന് ചിരിച്ചു..

**********

അഥിതിക്ക് നല്ല തിരക്കുള്ള ദിവസമായിരുന്നു അന്ന്..ചില ദിവസങ്ങൾ ഇങ്ങനെയായിരിക്കും..

ഉച്ചക്ക് ലഞ്ച് കഴിക്കാൻ വേണ്ടിയാണ് കുറച്ച് നേരം ബ്രേക്ക്‌ എടുത്തത്..

ചേട്ടത്തി എന്നും ഫുഡ്‌ തയ്യാറാക്കി തന്നുവിടും.. പുറത്തെ ഫുഡിനോട് തനിക്ക് അത്ര താല്പര്യമില്ലെന്ന് ആൾക്കറിയാം..

ടിഫിൻ ബോക്സ്‌ തുറക്കുമ്പോഴാണ് അരികിലിരുന്ന ഫോൺ റിങ് ചെയ്തത്.. ടിഫിൻ ബോക്സ്‌ അത് പോലെ തന്നെ അടച്ചു വെച്ചു ഫോൺ എടുത്തു..


പരിചയമില്ലാത്ത നമ്പർ കണ്ട് നെറ്റി ചുളിഞ്ഞു..

ആൻസർ ബട്ടൺ പ്രെസ്സ് ചെയ്ത് ചെവിയോട് ചേർത്ത് ചെവിയിലേക്ക് വെച്ചു..

"ഹെലോ "

"ഡോക്ടറമ്മേ "

സൂര്യ ആർദ്രമായി വിളിച്ചു..

സൂര്യയുടെ ശബ്ദം കേട്ടതും സന്തോഷം കൊണ്ട് അതിഥിയുടെ കണ്ണുകൾ നിറഞ്ഞു...

"സൂര്യ..നീയിതിപ്പോ എവിടുന്നാ വിളിക്കുന്നെ.."


ശബ്‍ദം ഇടരുന്നുണ്ടായിരുന്നു..


ഋഷി ഇന്നലെ വന്നതും ഫോൺ തന്നതുമെല്ലാം പറഞ്ഞു.. വംശി ഉപദ്രവിച്ചത് മാത്രം പറഞ്ഞില്ല...

"സൂര്യ.. അവന്റെ ഭാഗത്ത്‌ നിന്നും ഉപദ്രവം വല്ലതും.. "

"ഇല്ലമ്മേ.. ഇനി ഉണ്ടായാലും നേരിടാൻ ഉള്ള കരുത്തെനിക്കുണ്ട്.. "

ഉറച്ച ശബ്‍ദത്തിൽ സൂര്യ പറഞ്ഞു...

"അങ്ങനൊരു ബലം എപ്പോഴും മനസ്സിനുണ്ടാവണം "


"ഞാൻ ഫോൺ വെക്കുവാണേ ഡോക്ടറമ്മേ... അയാളിപ്പോൾ വരും.."

"സൂക്ഷിക്കണേ സൂര്യ... "

"ശെരിയമ്മേ "

സൂര്യ ഫോൺ വെച്ചതും അത്രയും സമയം നിറഞ്ഞു നിന്നിരുന്ന കണ്ണിൽ നിന്നും ഒരു തുള്ളി അതിഥിയുടെ കണ്ണിൽ നിന്നും അടർന്നു വീണു..


എത്രയും പെട്ടന്ന് തന്നെ അവളെ കാണാൻ ആ അമ്മ മനം തുടിച്ചു.. അവൾക്കുവേണ്ടി എന്തിനാണ് തന്റെ ഉള്ളം ഇങ്ങനെ ഉരുകുന്നതെന്ന് അവർക്ക് മനസ്സിലായില്ല..


സൂര്യ കൂടെ ഉണ്ടായിരുന്ന ദിവസമത്രേയും തന്റെ സ്വന്തം മോളെപോലെയാണ് കണ്ടത്  ... തിരിച്ചു അവൾക്കും ഞാൻ അമ്മ തന്നെ ആയിരുന്നു..അതുകൊണ്ടാവും അവൾക്ക് വേദനിക്കുമ്പോൾ തന്റെ നെഞ്ചും അതെ അളവിൽ വേദനിക്കുന്നതും പിടയുന്നതും...

*************

നിധിയെ കാത്ത് കോളേജിൽ നിൽക്കുകയാണ് മിത്ര... നേരം ഒരുപാടായി ആ നിൽപ്പ് തുടങ്ങിയിട്ട്.. ഇതുവരെയും അവൻ വന്നിട്ടില്ല..


"നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ  ഫ്രോഡ് ആണെന്ന്. അതല്ലേ വരാം വരാം എന്ന് പറഞ്ഞു പറ്റിക്കുന്നത് "

മുഷിച്ചിലോടെ ആമി മിത്രയേ നോക്കി..

"നിധി എന്തെങ്കിലും തിരക്കിൽ പെട്ടുകാണും ആമി.. അല്ലേൽ വരുമായിരുന്നു.. "

"ഓ.. പിന്നെ.. അവനല്ലേ ഈ സംസ്ഥാനം ഭരിക്കുന്നെ.. "

മിത്രയേ പുച്ഛിച്ചുകൊണ്ട് ആമി പറഞ്ഞതും ബൈക്കുമായി നിധി കോളേജ് ഗേറ്റ് കടന്നു വന്നിരുന്നു...


അവനെ കണ്ടതും മിത്രയുടെ ഉള്ളിൽ പ്രണയം നിറഞ്ഞു.. അത് അവളുടെ മുഖത്തും കണ്ണിലുമെല്ലാം പ്രതിഫലിച്ചു...

"കയറ് "

ആമിയെ തുറിച്ചു നോക്കി മിത്രയോടായിട്ടവൻ പറഞ്ഞു..

മിത്ര തലയാട്ടി ആമിയെ നോക്കി ചിരിച്ചുകൊണ്ട് നിധിയുടെ ബൈക്കിനു പിറകിൽ കയറി..

ഇരുവരും അവിടെ നിന്നും നേരെ പോയത് വംശിയുടെ റിസോർട്ടിലേക്കാണ്..

അവിടെ നിന്നും ബുക്ക്‌ ചെയ്ത. റൂമിലേക്കു പോയി..

റൂമിലേക്ക് കയറിയപാടെ വാതിലടച്ചുകൊണ്ട് നിധിയവളെ വാരിപ്പുണർന്നു...ഭ്രാന്തമായി കഴുത്തിലും മുഖത്തും ചുംബിച്ചു കൊണ്ടിരുന്നു..

അവളവനെ തള്ളിമാറ്റി..

"ഇതിനാണോ നിധി നീയെന്നെ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത് "


"പിന്നല്ലാതെ എന്തിനാ "

വീണ്ടും അവൻ അവളെ ചുംബിക്കാനായി വന്നു..

"മാറങ്ങോട്ട്...അപ്പോൾ ആമി പറഞ്ഞതെല്ലാം ശെരിയാണല്ലേ.. നീയെന്റെ ശരീരത്തിന് വേണ്ടിയല്ലേ എന്നെ സ്നേഹിക്കുന്നെ.."

അവളത് പറഞ്ഞപ്പോൾ അവന്റെ മുഖം കനത്തു...

"മിത്ര... ഞാൻ അങ്ങനെ ഒരാളെന്നാണോ നീ കരുതിയിരിക്കുന്നെ..

നീയെന്റെ സ്വന്തം ആണ് എന്നുള്ളത് കൊണ്ടല്ലേ ഞാൻ നിന്നോട് ഇത്രയും സ്വാതന്ത്ര്യം എടുക്കുന്നത്.. "

പിണങ്ങിയത് പോലെ അവൻ അവളിൽ നിന്നും അകന്നു മാറി..അത് കണ്ടവൾക്ക് സങ്കടമായി..

"ഞാൻ..ചുമ്മാ പറഞ്ഞതാ നിധി.. അത് നിനക്ക് ഹെർട്ട് ആവും എന്ന് കരുതിയില്ല.. സോറി "

അവനെ പിന്നിലൂടെ പുണർന്നു..

അവളുടെ കൈകൾ മാറ്റി അവൻ അവിടെ നിന്നും മാറി നിന്നു..

"സോറി പറഞ്ഞില്ലേ.. നിധി.. ഇനിയും എന്തിനാ പിണങ്ങുന്നേ.. "

അവന്റെ മുന്നിൽ പോയി നിന്നുകൊണ്ട് ചോദിച്ചു..

"നിനക്ക് എന്നേക്കാൾ വിശ്വാസം നിന്റെ ആമിയെ അല്ലേ.. ഞാൻ ആരുമല്ലല്ലോ നിന്റെ.."

"നീ ഇങ്ങനെയൊന്നും പറയല്ലേ നിധി... എനിക്ക് സങ്കടം വരുന്നുണ്ട് കേട്ടോ.. "


"പിന്നെ ഞാൻ.. എ "


ബാക്കി പറയാൻ അനുവദിക്കാതെ അവൾ അവന്റെ ചുണ്ടുകൾ കവർന്നു.. അവൻ ചുംബിച്ചതിനേക്കാൾ ആവേശത്തിൽ അവളവനെ ചുംബിച്ചു..

ദീർഘ നേരത്തെ ചുംബനത്തിനോടുവിൽ അവനവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു..

തങ്ങളിൽ തടസ്സമായതിനെയെല്ലാം ഇരുവരും ദേഹത്തു നിന്നും അടർത്തി മാറ്റി..

അവന്റെ ചുണ്ടും നാവും വന്യമായി അവളിൽ അലഞ്ഞു നടന്നു.. ഇരുവരുടെയും മൂളലുകളും ശീൽക്കാരങ്ങളും മുറിയിൽ ഉയർന്നു കേട്ടു...വികാരവും കാമവും കെട്ടടങ്ങിയപ്പോൾ കിതച്ചു കൊണ്ടവൻ അവളുടെ മാറിലേക്ക് വീണു..

കുറച്ച് നിമിഷങ്ങൾ അങ്ങനെ കടന്നു പോയതും അവളവനെ ദേഹത്തു നിന്നും അടർത്തി മാറ്റി ബെഡ്ഷീറ്റ് നഗ്നമായ മാറിലേക്ക് വലിച്ചിട്ടു കൊണ്ട് എഴുന്നേറ്റിരുന്നു..

അവനും എഴുന്നേറ്റു ബെഡ്ഷീറ്റ് ചുറ്റി പാന്റ്സിന്റെ പോക്കറ്റിൽ നിന്നും സിഗരറ്റും ലൈറ്ററും എടുത്തു.. ചുണ്ടിലേക്ക് സിഗരറ്റ് വെച്ച് കത്തിച്ചു കൊണ്ട് പുക ആഞ്ഞു വലിച്ചു ജനലിനടുത്തേക്ക് പോയി..അടഞ്ഞു കിടക്കുന്ന ജനൽ തള്ളിതുറന്നു..


പുകയോരൊന്നും പുറത്തേക്ക് നോക്കി വലിച്ചു വിട്ടു കൊണ്ടിരുന്നു..

മിത്ര എഴുന്നേറ്റ് ബാത്‌റൂമിൽ പോയൊന്നു ഫ്രഷ് ആയി.. അവിടെ ഇവിടെയായി ചിന്നി ചിതറി കിടന്നിരുന്ന വസ്ത്രങ്ങൾ എടുത്തണിഞ്ഞു അവനടുത്തേക്ക് പോയി..
അവനപ്പോഴും ആലോചനയിൽ ആയിരുന്നു..

"എന്താ നിധി നിനക്കിത്ര ആലോചന?.. "

അവന്റെ തോളിലവൾ മെല്ലെ തൊട്ടു...

"ഒന്നുമില്ല മിത്രാ..കാര്യങ്ങളൊന്നും കൈപിടിയിൽ നിൽക്കുമെന്ന് തോന്നുന്നില്ല.."

സിഗരറ്റ് പുറത്തേക്ക് വലിച്ചെറിഞ്ഞു അവളുടെ നേരെ തിരിഞ്ഞു..

"എന്ത്‌ കാര്യങ്ങൾ.."

"നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ഫാമിലിയെ പറ്റി.. "


"അങ്ങനെ മുഴുവനായൊന്നും നീ പറഞ്ഞിട്ടില്ലല്ലോ.."

"മ്മ്.. എനിക്ക് ഒരു അനിയത്തിയും ചേച്ചിയും ഉള്ള കാര്യം നിനക്കറിയുമോ..."

"അറിയാം.. "

"ചേച്ചിയുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു..അനിയത്തിയുടെ വിവാഹം രണ്ട് വർഷം മുന്നെയാണ് കഴിഞ്ഞത്..

സൂര്യ എന്നാണവളുടെ പേര്.. ഈയടുത്ത് അവൾ കേരളത്തിലേക്ക് വന്നിരുന്നു തനിയെ.."

"എന്തിന്.. "


"ഒളിച്ചോട്ടം.. അവളുടെ ഭർത്താവിൽ നിന്ന്... ഈ റിസോട്ടിന്റെ ഓർണർ വംശി ദേവരാജ് ആണ് അവളുടെ ഹസ്ബെന്റ്.."


"അയാളോ.. "

മിത്രഞെട്ടികൊണ്ട് ചോദിച്ചു..

"അതെ.. "

"പക്ഷേ.. നിധി അയാളൊരു ക്രിമിനൽ അല്ലേ.. എന്നിട്ടും നിങ്ങളെന്തിന് സൂര്യയെ അങ്ങോട്ട് വിവാഹം കഴിപ്പിച്ചു.. "


"അന്നത്തെ സാഹചര്യത്തിൽ അത് വേണ്ടിവന്നു....വീണ്ടും കേരളത്തിൽ നിന്നും വംശിയേട്ടൻ അവളെ തിരികെ കൊണ്ടുവന്നു... അത്രയും ദിവസം അവൾ താമസിച്ചിരുന്നത് ഏതോ ഒരു ഡോക്ടറുടെ കൂടെയാണ്...

ഇപ്പോൾ അയാൾ അവളെ തേടി ഇവിടെ വന്നിട്ടുണ്ട്...അവളെയും കൊണ്ടേ ഇവിടെ നിന്ന് പോകൂ എന്ന് വെല്ലുവിളിച്ചിരിക്കുകയാണ്...

ആ ഡോക്ടർ അവളെയും കൊണ്ട് പോയാൽ വംശിയേട്ടൻ അടങ്ങിയിരിക്കില്ല.. പക്ഷേ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടത് ഞങ്ങളാവും..

എന്താ വേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.."


"നിധിയെന്തിനാ വംശിയെ പേടിക്കുന്നെ.. "

ഉള്ളിൽ വന്നാ ചോദ്യം അവൾ അതേപടി ചോദിച്ചു...

"സൂര്യയുടെ പേരും പറഞ്ഞു അയാളിൽ നിന്നും ഞാൻ കുറച്ചധികം പണം വാങ്ങിയിട്ടുണ്ട്.."

"പണം വാങ്ങിയെന്നോ.."

മിത്രക്ക് വിശ്വാസം വന്നില്ല കാരണം വംശിയങ്ങനെ ആരെയും അകമഴിഞ്ഞു സഹായിക്കില്ല.. അഥവാ സഹായിച്ചാൽ തന്നെ അതിനു പിന്നിൽ എന്തെങ്കിലുമൊരു ലക്ഷ്യം കാണും... പലപ്പോഴും വംശിയേയും നിധിയേയും ഒരുമിച്ച് കണ്ടിട്ടുണ്ട്... നിധിയോട് അതേ പറ്റി ചോദിച്ചപ്പോൾ  പറഞ്ഞത് വെറുമൊരു പരിചയക്കാരൻ മാത്രമാണ് വംശിയെന്ന്..

"മ്മ്... ചേച്ചിയുടെ വിവാഹത്തിന് പണം തികയാതെ വന്നപ്പോൾ അയാൾ സഹായിക്കാമെന്ന് പറഞ്ഞു.. കുറച്ചധികം നോട്ടു കെട്ടുകൾ എന്റെ കയ്യിലേക്ക് വെച്ചു തന്നു... പകരമായി അയാൾക്ക് വേണ്ടിയിരുന്നത് സൂര്യയെ ആയിരുന്നു...

പലപ്പോഴും അയാളുടെ കണ്ണുകൾ സൂര്യയിൽ അലഞ്ഞു നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..

ഞാനും വാക്ക് കൊടുത്തു സൂര്യയെ അയാൾക്ക് കൊടുക്കാമെന്നു..കാരണം വംശിയെ പോലെ വലിയ നിലയിൽ ഉള്ള ആളുകൾ ഒരു ആലോചനയുമായി ഇങ്ങോട്ട് വരിക എന്ന് പറഞ്ഞാൽ വലിയ കാര്യമല്ലേ..

ചേച്ചിയുടെ വിവാഹം നല്ല രീതിയിൽ തന്നെ നടന്നു... വംശിയേട്ടൻ പലപ്പോഴും അവളുമായി അടുക്കാൻ ശ്രമിച്ചു.. അയാളെ അവൾക്ക് വെറുപ്പായിരുന്നു..

വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോഴും അവൾ സമ്മതിച്ചില്ല..പിന്നെ ബലമായി തന്നെ വിവാഹം നടത്തി.. കുറച്ചധികം ഗുണ്ടായിസം ഉണ്ടെന്നൊഴിച്ചാൽ വംശിയേട്ടൻ നല്ലവനാണ്..

അവളുടെ ഇഷ്ടമില്ലായ്മ വംശിയേട്ടൻ കാര്യമാക്കിയില്ല... നല്ല സുഖ സൗകാര്യങ്ങളോട് കൂടി തന്നെ അവളെ നോക്കി.. മാസം മാസം അവളെ വിവാഹം കഴിപ്പിച്ചു കൊടുത്തതിനുള്ള പാരിദോഷികമായി എന്റെ അക്കൗണ്ടിലേക്ക് പണം വന്നു കൊണ്ടിരുന്നു..പോരാത്തതിന് അയാളുടെ ഡ്രഗ്സ് കടത്തലിന്റെ ഇടനിലക്കാരൻ ഞാൻ ആയിരുന്നു.. അത് വഴിയും ഞാൻ ലക്ഷങ്ങൾ സമ്പാദിച്ചു..ഇതിനിടയിൽ ചേച്ചിയുടെ ആദ്യത്തെ പ്രസവം കഴിഞ്ഞു... അതിനും അയാൾ തന്നെയായിരുന്നു പണം തന്നത്..

അല്ലാതെയും പല ആവശ്യങ്ങളും പറഞ്ഞു വംശിയേട്ടനിൽ നിന്നും ഞാൻ പണം വാങ്ങി..

ഒരിക്കലും ഞങ്ങൾ അവളെ അന്യോഷിക്കുകയോ ബന്ധം പുതുക്കാൻ എന്നും പറഞ്ഞു അങ്ങോട്ട് ചെല്ലുകയോ ഇല്ലാ എന്ന് പറഞ്ഞാണ് വിവാഹം നടത്തിയത്...

ഇനിയിപ്പോൾ അവളവിടെ നിന്നും വീണ്ടും രക്ഷപെട്ടാൽ വംശിയേട്ടൻ ഞങ്ങളെ എല്ലാവരെയും പച്ചക്ക് കത്തിക്കും..അതുമല്ല സൂര്യ ഒളിച്ചോടിയപ്പോൾ എന്നെ ഇടനിലക്കാരനിൽ നിന്നും മാറ്റിയിരുന്നു.. ആ വകയിൽ എനിക്ക് ഒരുപാട് പൈസ നഷ്ടം വന്നു.. ഇനിയും അവൾ പോയാൽ ഇപ്പോൾ കാണിക്കുന്ന പരിഗണന പോലും വംശിയേട്ടൻ കാണിക്കില്ല.. "

"വേറൊരാളുടെ കണ്ണുനീർ വീണ പണം നിനക്കാവശ്യമില്ല നിധി.. ആ പണം കൊണ്ട് ജീവിച്ചാൽ ഒരു സമാധാനവും കിട്ടില്ല..സൂര്യയെ അതിന്റെ വഴിക്ക് വിട്ടേക്ക്.."

"വിടാനോ "

അവനിൽ പുച്ഛം നിറഞ്ഞു..

"പണം കായ്ക്കുന്ന മരം ആണവൾ.. അവളെ ഒരിക്കലും ആ ഡോക്ടർ ഋഷിയുടെ കൂടെ പോകാൻ അനുവദിക്കില്ല.. അതിനയാളെ കൊല്ലേണ്ടി വന്നാൽ അതും ചെയ്യും ഞാൻ.. "

"ഡോക്ടറുടെ പേരെന്താന്ന പറഞ്ഞേ.."

ഋഷിയുടെ പേര് കേട്ടതും മിത്ര ഒന്നുകൂടെ ചോദിച്ചു..

"ഋഷി.. ഋഷികേഷ് ആദിത്യൻ "

മിത്ര ഞെട്ടി... അപ്പോൾ അന്ന് ഋഷിയേട്ടന്റെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി സൂര്യ ആയിരുന്നോ.. ആണെങ്കിൽ ഋഷിയേട്ടൻ ഇപ്പോൾ ചെന്നൈയിൽ ഉണ്ടാവുമല്ലോ..


"മിത്ര.. നീയെന്താ പേര് പറഞ്ഞപ്പോൾ ഞെട്ടിയെ..നിനക്കറിയാവുന്ന ആളാണോ.."

"എ.. ഏയ്‌ എനിക്കറിയില്ല.."

പതർച്ച മറച്ചുകൊണ്ടവൾ പറഞ്ഞു..

"നമുക്കിറങ്ങിയാലോ നിധി.. കോളേജ് വിടാൻ ടൈം ആയിട്ടുണ്ട്.. "

പറഞ്ഞുകൊണ്ട് മിത്ര ധൃതിയിൽ ബാഗ് എടുത്തു..

"ഒരു മിനിറ്റ്.. ദാ വരുന്നു.. "

നിധി ബാത്റൂമിൽ കയറി ഫ്രഷായി ഡ്രെസ് മാറിവന്നു..

നിധിയവളെ കോളേജിന് മുന്നിൽ ഇറക്കി വിട്ടു...

യാത്രയിലുടനീളം മൗനമായി ഇരുന്നവളെ നിധി ശ്രദ്ധിച്ചിരുന്നു.. ഋഷിയുടെ പേര് പറഞ്ഞപ്പോൾ ആണ് അവളിൽ ഈ മാറ്റം.. അത് എന്തായിരിക്കും...

മിത്ര അപ്പോഴും അത് ഋഷിയേട്ടൻ ആയിരിക്കരുതേ എന്ന പ്രാർത്ഥനയിൽ ആയിരുന്നു..

**********

ആശുപത്രിയിൽ നിന്നും മുറിവ് ഡ്രസ്സ്‌ ചെയ്ത് വംശി നേരെ പോയത് മുരുകന്റെ അടുത്തേക്കാണ്...

അവനെ കണ്ടതും മുരുകൻ ബഹുമാനപൂർവ്വം എഴുന്നേറ്റു നിന്നു..

"മുരുകാ.... നിനക്ക് ഞാൻ ഒരാഴ്ചത്തെ സമയം തരും.. അതിനുള്ളിൽ ആ പന്ന ഡോക്ടറെ എന്റെ മുന്നിൽ എത്തിക്കണം..

ജീവനോടെയെങ്കിൽ അങ്ങനെ അതല്ല ശവമായിട്ടാണെങ്കിൽ അങ്ങനെ..."


"ശെരി അണ്ണാ.. "

"ഇന്നാ ഇത് വെച്ചോ.. "
കുറച്ച് നോട്ട് കെട്ടുകൾ മുരുകന്റെ നേരെ നീട്ടികൊണ്ട്  വംശി അവിടെ നിന്നും പോയി..


വംശി ഫ്ലാറ്റിലേക്കാണ് പോയത്..

അവിടെ അവനെ കാത്ത് നിധി നിൽപ്പുണ്ടായിരുന്നു..


"നീയെന്താ ഇവിടെ.. ഞാൻ പറഞ്ഞതല്ലേ ആരും ഇങ്ങോട്ട് വരരുതെന്ന്.. "

"ഏട്ടാ.. ഞാൻ വന്നത്..ഒരു കാര്യം പറയാൻ ആണ്... "


"എന്ത്‌ കാര്യം.. "

"എന്റെ കൂടെ ഉണ്ടാവറുള്ള പെൺകുട്ടിയില്ലേ മിത്രാ...അവൾക്കും ആ ഡോക്ടർക്കും തമ്മിൽ എന്തോ കണക്ഷൻ ഉണ്ട്..."

"അതെങ്ങനെ നിനക്ക് അറിയാം.. "

"ഡോക്ടറുടെ പേര് പറഞ്ഞപ്പോൾ അവളിൽ ഉണ്ടായ പതർച്ചയും ഭാവമാറ്റവും ഞാൻ ശ്രദ്ധിച്ചിരുന്നു.. "

"വെറും സംശയമാണോ നിധി.."

"അല്ല.. എനിക്കുറപ്പുണ്ട്. മിത്രയേ പൊക്കിയാൽ അറിയാൻ പറ്റും..

പക്ഷേ എനിക്ക് നേരിട്ട് ഇതിൽ ഇറങ്ങാൻ പറ്റില്ല..മിത്രക്ക് സംശയം ഉണ്ടാവും.."

"ഞാൻ വേണ്ടത് ചെയ്തോളാം.. നീയിപ്പോ പൊക്കോ.. "

വംശി പറഞ്ഞതും നിധി അവിടെ നിന്നും പോകാനൊരുങ്ങി..

"നിധി...

ഇന്ന് കുറച്ച് ലോഡ് പോവാനുണ്ട് അതൊന്ന് നോക്കണം...

പിന്നെ ഗോഡൗണിലേക്കും പോവണം..

അയാൾ അവിടെ കിടന്ന് ചാവുന്നതിനു മുന്നേ ഡോക്യുമെന്റ്സിൽ സൈൻ ചെയ്ത് വാങ്ങിക്കണം.."

"ശെരി ഏട്ടാ.. "

"നിനക്കെന്താ വേണ്ടതെന്ന് വെച്ചാൽ മുരുകന്റെ കയ്യിൽ നിന്നും വാങ്ങിച്ചോ. "

വംശി നിധിയോട് പറഞ്ഞു.. അതിന് തലയാട്ടി സമ്മതമറിയിച്ചുകൊണ്ടവൻ അവിടെ നിന്നും പോയി..


ബാൽക്കണിയിൽ നിന്ന് സൂര്യ ഇവരെ കാണുന്നുണ്ടായിരുന്നു... പറയുന്നതൊന്നും കേൾക്കുന്നില്ലെങ്കിലും സീരിയസ് ആയ എന്തോ ആണ് പറയുന്നതെന്ന് മനസ്സിലായിരുന്നു..

അവൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് മനസ്സിലായതും കയ്യിൽ കരുതിയിരുന്ന സ്ലീപ്പിങ് പിൽസ് വായിലേക്കിട്ടു വെള്ളവും കുടിച്ചു...

അടുക്കളയിൽ പോയി പാത്രം കഴുകി കൊണ്ടിരുന്നു...

വംശി വന്നപ്പോൾ കാണുന്നത് പാത്രം കഴുകി കൊണ്ടിരിക്കുന്ന സൂര്യയെ ആണ് നേരത്തെ നിധി ഇനി ഇതിന്റെ പേരിൽ വഴക്കുണ്ടാക്കി അവളുടെ വാശി കൂട്ടേണ്ട എന്ന് പറഞ്ഞതുകൊണ്ട് അവളെയൊന്ന് നോക്കി റൂമിലേക്ക് പോയി..സൂര്യ ഇതെല്ലാം കാണുന്നുണ്ടായിരുന്നു..


കുറച്ച് കഴിഞ്ഞപ്പോൾ എന്തോ താഴെ വീണ ശബ്‍ദം കേട്ടു.. റൂമിൽ ലാപ്പിൽ വർക്ക്‌ ചെയ്യുകയായിരുന്ന വംശി ഓടി അടുക്കളയിലേക്ക് വന്നു..

താഴെ വീണു കിടക്കുന്ന സൂര്യ കണ്ട് ഞെട്ടി.. ഓടി ചെന്നവളെ പൊക്കി..

"സൂര്യ. സൂര്യാ.. "

അവൻ തട്ടി വിളിച്ചു കൊണ്ടിരുന്നു അവളിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല..

അവളെ കൈകളിൽ കോരിയെടുത്തുകൊണ്ടവൻ താഴേക്ക് ഓടിയിറങ്ങി... ബൊലേറോയിലേക്ക് അവളെ കിടത്തി ഹോസ്പിറ്റലിലേക്ക് പാഞ്ഞു..

ഋഷി വർക്ക്‌ ചെയ്യുന്ന ആദിത്യ ഹോസ്പിറ്റലിലേക്കായിരുന്നു പോയത്..ടെൻഷനിടയിൽ ഏത് ഹോസ്പിറ്റലിലേക്കാണ് പോയതെന്നവൻ ശ്രദ്ധിച്ചില്ല.. ആദ്യം കണ്ട ഹോസ്പിറ്റലിലേക്ക്  ബൊലേറോ ഓടിച്ചു കയറ്റി...

അറ്റെൻഡേഴ്സ്  സ്ട്രക്ച്ചറുമായി വന്നു.. വംശി തന്നെയവളെ അതിലേക്ക് കിടത്തി..

സൂര്യയെ കൊണ്ടുപോയത് ക്യാഷ്വാലിറ്റിയിലേക്കാണ്..

റൗണ്ട്സ് കഴിഞ്ഞ് ഋഷി ക്യാഷ്വാലിറ്റിയിൽ ഡ്രിപ് ഇട്ട് കിടക്കുന്ന രണ്ട് മൂന്ന് പേഷ്യന്റ്സിനെ പരിശോധിക്കാൻ വരുമ്പോഴാണ് അതിനു മുന്നിൽ അക്ഷമനായി നിൽക്കുന്ന വംശിയെ കണ്ടത്..
.

"ഇയാളെന്താ ഇവിടെ.. ആരെയും കൊണ്ടാവും വന്നത്.."

ആലോചിച്ചു കൊണ്ടവൻ മാസ്ക് മുഖത്തേക്ക് ഒന്നുകൂടെ വലിച്ചിട്ടു അവന്റെ മുന്നിലൂടെ തന്നെ ക്യാഷ്വാലിറ്റിയിലേക്ക് കയറി..

ഋഷി വംശിയെ ഒന്ന് തിരിഞ്ഞു നോക്കി.. അപ്പോഴുമവൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്..

അകത്തേക്ക് കയറിയപ്പോൾ കണ്ടു ഡ്യൂട്ടി ഡോക്ടർ പരിശോധിക്കുന്ന സൂര്യയെ..

വേഗം തന്നെ അവളുടെ അടുത്തേക്ക് നടന്നു..

ബോധം മറഞ്ഞു കിടക്കുന്ന സൂര്യയെ നോക്കി...

പിന്നീട് ഡ്യൂട്ടി ഡോക്ടറോട് എന്താ പറ്റിയതെന്ന് ചോദിച്ചു..

"സ്ലീപ്പിങ് പിൽസ് കൂടുതൽ അളവിൽ കഴിച്ചതാണ്.. ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട്..രണ്ട് മണിക്കൂർ കഴിഞ്ഞാൽ ഉണരും.."

"സ്ലീപ്പിങ് പിൽസ് "

ഋഷി ചുണ്ടുകൾ അനക്കി..

ഡ്യൂട്ടി ഡോക്ടർ അവിടെ നിന്നും പോകാനൊരുങ്ങി..

"ഡോക്ടർ.. "

ഋഷി വിളിച്ചു..

"യെസ്.. "

"എനിക്കൊരു ഹെല്പ് ചെയ്യണം.. പുറത്ത് നിൽക്കുന്ന ആളോട് സൂര്യക്ക് ബിപി ഷൂട്ട്‌ ഔട്ട്‌ ആയതാണെന്ന് പറഞ്ഞാൽ മതി..പിൽസ് കഴിച്ചെന്നു പറഞ്ഞാൽ അത് സൂര്യക്ക് പ്രോബ്ലം ആവും.."


"ഡോക്ടർക്ക് ഈ കുട്ടിയേ അറിയാമോ.. "

ഡ്യൂട്ടി ഡോക്ടർക്ക് സംശയമായി..

"അറിയാം.. എന്റെ റിലേറ്റീവ് ആണ്.. പുറത്ത് നിൽക്കുന്നത് ഈ കുട്ടിയുടെ ഹസ്ബെന്റ് ആണ്..ആളൊരു പ്രത്യേക ടൈപ് ആണ്.. അതുകൊണ്ടാണ് ഞാൻ.."


"Ok ഡോക്ടർ എനിക്ക് മനസ്സിലാവും.. ഞാൻ അങ്ങനെ പറഞ്ഞോളാം.."

"താങ്ക് യു ഡോക്ടർ.. "

ഋഷി അയാൾക്ക് നന്ദി പറഞ്ഞു സൂര്യയെ ഒന്ന് നോക്കി തന്റെ പേഷ്യന്റ്സിനെ പരിശോധിക്കാൻ പോയി..


പരിശോധന കഴിഞ്ഞ് വന്നപ്പോഴും സൂര്യ മയക്കത്തിലാണ്..

അവൻ അവൾ ഉണരാൻ ആയി കാത്തിരുന്നു.. അടുത്തുണ്ടായിരുന്ന കസേര വലിച്ചു അവളുടെ ബെഡിനരികിൽ ഇരുന്നു... ഇടയ്ക്കിടെ വാച്ചിലേക്കും നോക്കുന്നുണ്ട്...

കുറച്ച് കഴിഞ്ഞതും സൂര്യ മയക്കം വിട്ടത് പോലെ ഞെരങ്ങി... മെല്ലെ കണ്ണുകൾ തുറന്നു..

അടുത്തിരിക്കുന്നതാരാണെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും വീണ്ടും കണ്ണുകൾ തിരുമ്മി നോക്കിയപ്പോൾ അത് ഋഷിയാണെന്ന് മനസ്സിലായി.. അവനെ കണ്ടതും അവളൊന്ന് ചിരിച്ചു.. അവനെ അവിടെ പ്രതീക്ഷിച്ചെന്നപ്പോലെ.. എന്നാൽ അവനവളെ കൂർപ്പിച്ചു നോക്കുകയാണ് ചെയ്തത്..

അടുത്തിരിക്കുന്നതാരാണെന്ന് ആദ്യം മനസ്സിലായില്ലെങ്കിലും വീണ്ടും കണ്ണുകൾ തിരുമ്മി നോക്കിയപ്പോൾ അത് ഋഷിയാണെന്ന് മനസ്സിലായി.. അവനെ കണ്ടതും അവളൊന്ന് ചിരിച്ചു.. അവനെ അവിടെ പ്രതീക്ഷിച്ചെന്നപ്പോലെ.. എന്നാൽ അവനവളെ കൂർപ്പിച്ചു നോക്കുകയാണ് ചെയ്തത്..

സൂര്യ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു..

"വേണ്ട.. കിടന്നോ. "

ഋഷിയെഴുന്നേറ്റ് ചുരുട്ടിയിട്ടിരുന്ന പച്ച കർട്ടൻ അവർക്കൊരു മറവായി വിടർത്തിയിട്ടു..

"എന്ത് ഉദ്ദേശത്തോടെയാ പിൽസ് കഴിച്ചേ.. "

യാതൊരു മുഖവുരയും ഇല്ലാതെയവൻ ചോദിച്ചു..

"അതിന്റെ ഉള്ളിൽ നിന്നും എങ്ങനേലും പുറത്ത് ചാടണ്ടേ അതിന് വേണ്ടി.. "

"അതിന് ഇതാണോ ചെയ്യേണ്ടേ.."

"പിന്നെ എനിക്കതിന്റെ മേളിൽ നിന്നും ചാടാൻ പറ്റുമോ.."

"പിൽസ് കഴിച്ചു വല്ലതും പറ്റിയിരുന്നെങ്കിലോ.. "

അവന്റെ വാക്കുകളിൽ ആകുലത ഉണ്ടായിരുന്നു..

"രണ്ടെണ്ണമേ കഴിച്ചുള്ളൂ.. ബോധം പോയത് പോലെ അഭിനയിച്ചതാണ്.. "

"അയാളവിടെ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.. "

"കുറച്ച് നടക്കട്ടെ... ഇനിമുതൽ അയാൾ ഓടും.. "

"താനെന്താ പറഞ്ഞുവരുന്നത്.. "

സൂര്യ പറഞ്ഞത് മനസ്സിലാവാതെ ഋഷി ചോദിച്ചു..

സൂര്യ മെല്ലെ എഴുന്നേറ്റിരുന്നു.. ഋഷിയവളെ താങ്ങി കട്ടിലിലേക്ക് ചാരിയിരുത്തി തലയിണ വെച്ചുകൊടുത്തു...

സൂര്യ സാരിയുടെ തലപ്പെടുത്ത് അതിന്റെ ഒരറ്റത്ത് കെട്ടിയിരുന്ന കെട്ടഴിച്ചു.. അതിൽ ഉണ്ടായിരുന്ന പെൻഡ്രൈവ് എടുത്ത് ഋഷിയുടെ കയ്യിൽ വെച്ചുകൊടുത്തു..

അവൻ ഇതെന്താണ് എന്നുള്ള രീതിയിൽ തിരിച്ചും മറിച്ചും നോക്കി..

"അതിൽ വംശിക്ക്‌ എതിരെ ഉപയോഗിക്കാൻ പറ്റിയ നല്ലൊരു ആയുധം ഉണ്ട്..അത് നമ്മൾ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ അയാളെ എന്നന്നേക്കുമായി തളക്കാം.."


"താൻ ക്ലിയർ ആയി പറ.."

"ന്യൂസിൽ കണ്ടിരുന്നില്ലേ പ്രമുഖ.. "

സൂര്യ പറയാൻ തുടങ്ങുമ്പോഴാണ് കർട്ടനു പിന്നിൽ നിഴലനക്കം ശ്രദ്ധിച്ചത്...

കർട്ടൻ വിടവിലൂടെ നോക്കിയപ്പോൾ അതിന് പുറത്ത് നിന്ന് സംസാരിക്കുന്ന വംശിയെ കണ്ടു..

"ഡോക്ടർ.. "

സൂര്യ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ ഋഷി കണ്ടു വംശിയെ..

വേഗം തന്നെയവൻ മാസ്ക് ഇട്ടു.. കഴുത്തിൽ കിടന്നിരുന്ന സ്തെസ് എടുത്ത് സൂര്യയെ പരിശോധിക്കാൻ തുടങ്ങി..

നിമിഷങ്ങൾക്കകം വംശി അങ്ങോട്ട് വന്നു...

ഡോക്ടറെ കണ്ടവൻ ബഹുമാനപൂർവം മാറിനിന്നു..

ഋഷി പരിശോധന കഴിഞ്ഞ് വംശിയുടെ നേരെ തിരിഞ്ഞു..

"പേഷ്യന്റിന്റെ ബോഡി വീക്ക്‌ ആണ്.. ഇന്നൊരു ദിവസം ഇവിടെ ഒബ്സെർവേഷനിൽ കിടത്തി നാളെ ഡിസ്ചാർജ് ചെയ്യാം..."


ഋഷി പറഞ്ഞതിന് വംശി തലകുലുക്കി സൂര്യയെ നോക്കി.. അതിഷ്ടപ്പെടാത്ത പോലെയവൾ മുഖം തിരിച്ചു കിടന്നു..

ഋഷി അപ്പോഴാണ് വംശിയുടെ നെറ്റിയിലെ മുറിവ് ശ്രദ്ധിക്കുന്നത്..

ആരോ നന്നായി തലക്കിട്ടു കൊടുത്തിട്ടുണ്ടെന്നവന് മനസ്സിലായി..

സൂര്യയെ ഒന്ന് നോക്കി ഋഷി പുറത്തേക്ക് നടന്നു..

"നിനക്ക് കഴിക്കാൻ എന്തെങ്കിലും വേണോ.. "

"എനിക്കൊന്നും വേണ്ടാ.. "


"പിന്നെ പട്ടിണി കിടന്ന് വീണ്ടും മനുഷ്യന്മാർക്ക് പണിയുണ്ടാക്കാൻ ആണോ.. "

"ഒന്ന് പോയി തരാമോ.. എനിക്കിത്തിരി മനഃസമാദാനം വേണം "


കൈ തൊഴുതു പിടിച്ചു കൊണ്ട് സൂര്യ പറഞ്ഞു...

"നിനക്ക് ഞാൻ സമാധാനം തരുന്നുണ്ട് വീട്ടിൽ എത്തട്ടെ.. "

സൂര്യയെ നോക്കി പല്ലിറുമ്മി പറഞ്ഞുകൊണ്ട് വംശി അവിടെ നിന്നും എഴുന്നേറ്റു പോയി..

അവൻ പോയതും സൂര്യ കണ്ണുകൾ അടച്ചു കിടന്നു..

************

ഋഷി പിന്നീട് ഹോസ്പിറ്റലിൽ നിന്നില്ല.. വംശിയുടെ കണ്ണിൽ പെട്ടാൽ ചിലപ്പോൾ സംശയത്തിന് ഇടയാകും.. തന്റെ ഹോസ്പിറ്റൽ ആണ് ഇതെന്ന് വംശി ഇതുവരെയും അറിഞ്ഞിട്ടില്ല.. അറിഞ്ഞാൽ ചിലപ്പോൾ സൂര്യയെ ഇവിടുന്ന് കൊണ്ടുപോവുക തന്നെ ചെയ്യും.. അതുകൊണ്ടാണ് സൂര്യയെ അവനടുത്താക്കി പോരാൻ ഭയമുണ്ടായിട്ടും തിരിച്ചു ഫ്ലാറ്റിലേക്ക് തന്നെ വന്നത്.. അവളുടെ മുഖത്തെ ആത്മ വിശ്വാസം അത് മാത്രം മതിയായിരുന്നു തനിക്ക് സമാധാനമായി ഇരിക്കാൻ....

ഓരോന്നാലോചിച്ചു ഫ്ലാറ്റ് എത്തിയതറിഞ്ഞില്ല.. സെക്യൂരിറ്റി വന്നു ഗ്ലാസിൽ തട്ടുമ്പോഴാണ് ചിന്തയിൽ നിന്നും ഉണർന്നത്..

കോ ഡ്രൈവർ സീറ്റിൽ വെച്ചിരുന്ന ബാഗും കോട്ടും എടുത്ത് പുറത്തേക്കിറങ്ങി.. കീ സെക്യൂരിറ്റിയെ ഏൽപ്പിച്ചു റൂമിലേക്ക് പോയി.. നേരം ഒരുപാട് വൈകിയിരുന്നത് കൊണ്ട് എല്ലാവരും തന്നെ ഉറങ്ങിയിരുന്നു.. നിശബ്‍ദമായ അന്തരീക്ഷത്തിലൂടെ നടന്നവൻ തന്റെ റൂമിലെത്തി..

ആദ്യം തന്നെ പോയി ഫ്രഷ് ആയി വന്നു.. അഥിതിക്ക് വിളിക്കാൻ ആയി ഫോൺ എടുത്തെങ്കിലും നേരം വൈകിയതുകൊണ്ട് അത് വേണ്ടെന്നു വെച്ചു..


ഫ്രിഡ്ജിൽ നിന്ന് ഫ്രൂട്സ് എടുത്ത് കട്ട്‌ ചെയ്ത് പാത്രത്തിലേക്കിട്ട് ടേബിളിൽ കൊണ്ടുവന്നു വെച്ചു.. തിരികെ ബെഡ്‌ റൂമിലേക്ക് തന്നെ പോയി ബാഗിൽ വെച്ചിരുന്ന ലാപ്പും സൂര്യ ഏൽപ്പിച്ച പെൻഡ്രൈവും എടുത്തു കൊണ്ടുവന്നു കസേരവലിച്ചു അതിലേക്കിരുന്നു...

പെൻഡ്രൈവ് ലാപ്പിൽ കണക്ട് ചെയ്തു.. അതിൽ ഒരു വീഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അത് പ്ലേ ചെയ്തു..


ഒരാളെ കസേരയിൽ ബന്ധിച്ചു വെച്ചിട്ടുണ്ട്..വംശി അയാളെ തല്ലി ചതക്കുന്നുണ്ട്.. ഇടയിൽ ഏതോ ഒരു ഡോക്യൂമെന്റിന്റെയും പ്രോപ്പർട്ടിയുടെയുമെല്ലാം കാര്യം പറയുന്നുണ്ട്..

ഇതായിരിക്കും സൂര്യ പറഞ്ഞ വംശിയെ തളക്കാനുള്ള ആയുധം..

പക്ഷേ ആളുടെ മുഖം വ്യക്തമാവാതെ എങ്ങനെ അതാരാണെന്ന് അറിയും..മുഖം തിരിച്ചറിയാനാവാത്ത വിധം ചോരയിൽ മുങ്ങിയിരുന്നു..

സ്ഥലവും ഏതാണെന്നു മനസ്സിലാവുന്നില്ല.. ഒരു ഗോഡൗൺ ആണെന്ന് അറിയാം.. എവിടെ ചെന്ന് കണ്ടുപിടിക്കും ഇയാളെ..

എന്തായാലും മിത്രയെ കൂട്ടി നാളെയൊന്ന് അന്യോഷിക്കാൻ ഇറങ്ങാം.. അവൾക്കാവുമ്പോൾ ചെന്നൈയിലെ സ്ഥലങ്ങൾ അറിയാമായിരിക്കും..

ഋഷി വീണ്ടും വിഡിയോയിലേക്ക് ശ്രദ്ധിച്ചു.. ആ നിമിഷം തന്നെ കെട്ടിയിട്ടിരുന്ന ആളുടെ മേലേക്ക് ഒരു ബക്കറ്റ് വെള്ളം വന്നു വീണു..

ബോധം മറഞ്ഞു തളർന്നു കിടന്നിരുന്നയാൾ ഞെട്ടിയുണർന്നു...

വംശി അടുത്തേക്ക് വന്നു അയാളുടെ മുടിയിൽ പിടിച്ചു തലയുയർത്തി..

വേദനകൊണ്ട് കരയാൻ പോലും അയാൾക്ക് കഴിഞ്ഞില്ല അത്രത്തോളം അയാൾ അവശനായിരുന്നു..


കെട്ടിയിട്ടിരിക്കുന്ന ആളെ കണ്ടതും ഋഷി ഒന്നുകൂടെ വീഡിയോ സൂം ചെയ്ത് അയാളെ നോക്കി...

ഇത്.. ഇയാളെയല്ലേ രണ്ട് ദിവസം മുന്നേ കാണാൻ ഇല്ല എന്ന് പറഞ്ഞു ന്യൂസ്‌ കണ്ടത്.. അങ്ങനെയാണെങ്കിൽ വംശി ഇയാളെ കടത്തി കൊണ്ടുപോയതായിരിക്കും..

സൂര്യ പറഞ്ഞതുപോലെ ഇതൊരു വജ്രായുധം തന്നെയാണ്... കാരണം വംശി തട്ടിക്കൊണ്ടു പോയിരിക്കുന്നത് ഇന്ത്യയിലെ തന്നെ പ്രമുഖ വ്യവസായിമാരിൽ ഒരാളെയാണ്.. അത് കൊണ്ട് തന്നെ വംശിക്ക് ഞങ്ങൾ ഒരുക്കുന്ന കെണിയിൽ നിന്നും രക്ഷപ്പെടാൻ ആവില്ല...


ഋഷി വംശിയുടെ നാശം മനസ്സിൽ കണ്ടു.. ശേഷം സെക്യൂരിറ്റിയെ വിളിച്ചു അവിടുത്തെ പോലീസ് സ്റ്റേഷനെ പറ്റി അന്യോഷിച്ചു..


എത്രയും പെട്ടന്ന് തന്നെ അവിടേക്ക് പോയി ഈ വീഡിയോ ഏൽപ്പിക്കണം...
ഋഷി പെൻഡ്രൈവ് ഭദ്രമായി എടുത്തു വെച്ചു..


************

"ആമി.. നീയുറങ്ങിയോ.."

സുഖ നിദ്രയിൽ ആയിരുന്ന ആമിയെ തട്ടിവിളിച്ചു കൊണ്ട് മിത്ര ചോദിച്ചു.

"ഇല്ല.. ഞാൻ കിടന്ന് ഡാൻസ് കളിക്കുവാ.. ന്തേ കൂടുന്നോ.. "

ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ആമി പറഞ്ഞൂ.. എന്നിട്ട് തലയിണയെടുത്ത് തലയുടെ പിന്നിൽ വെച്ച് കമിഴ്ന്നു കിടന്നു..

"ആമി എണീക്ക് എനിക്കൊരു കാര്യം പറയാനുണ്ട്.. "

"നിന്റെ മറ്റവന്റെ കാര്യം ആയിരിക്കും.. പറഞ്ഞോ എനിക്ക് കേൾക്കാം.. "

കണ്ണുകൾ തുറക്കാതെ തന്നെ ആമി പറഞ്ഞു...

"എന്റെ മറ്റവന്റെയല്ല നിന്റെ മറ്റവന്റെ കാര്യമാ ഞാൻ പറയാൻ പോകുന്നെ.. "

മിത്ര ആമിയെ നോക്കി പല്ല് കടിച്ചു...

"അതിനെനിക്ക് മറ്റവൻ ഇല്ലല്ലോ.. ഒരു മറ്റവനെ വളക്കാൻ നോക്കുന്നുണ്ട് അയാളിപ്പോൾ വീട്ടിൽ കിടന്ന് സുഖനിദ്രയിൽ ആയിരിക്കും... "

"ആ മറ്റവൻ വീട്ടിൽ അല്ലെടി ചെന്നൈയിലാടി.. "

മിത്ര പറഞ്ഞപ്പോൾ ഉറക്കപ്പിച്ചിൽ ആയിരുന്ന ആമി ചാടിയെഴുന്നേറ്റു..

"എന്താ മിത്ര നീ പറഞ്ഞേ..ഋഷിയേട്ടൻ ഇവിടെ ഉണ്ടെന്നോ.."

മിത്ര നിധി തന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം ആമിയോട് പറഞ്ഞു..

"ആദ്യം എനിക്ക് സംശയം മാത്രമായിരുന്നു അത് ഋഷിയേട്ടൻ തന്നെയാണോ എന്ന്...

സംശയം തീർക്കാൻ ആയി ഞാൻ അമ്മക്ക് വിളിച്ചു...

അമ്മയിൽ നിന്നുമാണ് അറിയുന്നത് ഋഷിയേട്ടൻ അവിടുത്തെ ഹോസ്പിറ്റലിൽ നിന്നും ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങിയെന്നും ഇപ്പോൾ ഇവിടെയാണ് വർക്ക്‌ ചെയ്യുന്നതെന്നും..

അതോടെ ഒരു കാര്യം ഞാൻ ഉറപ്പിച്ചു ഋഷിയേട്ടന്റെയും അഥിതി ആന്റിയുടെയും കൂടെ ഉണ്ടായിരുന്ന ആ പെൺകുട്ടി നിധിയുടെ അനിയത്തി സൂര്യയാണ്.. അവളെ അന്യോഷിച്ചാണ് ഋഷിയേട്ടൻ ഇവിടേക്ക് വന്നതും...

അവളേയും കൊണ്ടല്ലാതെ ഇവിടെ നിന്നും മടങ്ങില്ലെന്നാണ് ഋഷിയേട്ടൻ വംശിയോട് വെല്ലു വിളിച്ചിരിക്കുന്നത്..പക്ഷേ അങ്ങനെ ഋഷിയേട്ടൻ ചെയ്താൽ ചിലപ്പോൾ അയാൾ ഋഷിയേട്ടനെ കൊല്ലാനും മടിക്കില്ല..അതാണെന്റെ പേടി.. എങ്ങനെയെങ്കിലും ഋഷിയേട്ടനെ ഇതിൽ നിന്നും പിന്തിരിപ്പിക്കണം..."


""അതല്ല മിത്ര ഞാൻ ആലോചിക്കുന്നേ..ആന്റിക്കും ഋഷിയേട്ടനും എന്താ സംഭവിച്ചേ.. ആരാണെന്നോ എന്താണെന്നോ അറിയാത്ത ഒരു പെണ്ണിനെ ഇങ്ങനെ ഹെല്പ് ചെയ്യാൻ.. അവൾക്ക് വേണ്ടി തന്റെ കരിയറും എന്തിന് തന്റെ ജീവൻ പോലും പണയം വെച്ച് ഋഷിയേട്ടൻ ഈ നാട്ടിൽ വന്നു വർക്ക്‌ ചെയ്യണമെങ്കിൽ സൂര്യ അവർക്കെല്ലാം അത്ര പ്രിയപെട്ടതായത് കൊണ്ടല്ലേ.."


അറിയില്ല ആമി... ഇതിന് മാത്രം സൂര്യ അവർക്കാരാണെന്ന്.. വെറും ദിവസങ്ങളുടെ പരിചയം മാത്രമുള്ളവർ..അമ്മയോട് അന്ന് ഹോസ്പിറ്റലിൽ വെച്ച് അഥിതി ആന്റി പറഞ്ഞത് സൂര്യ അവരുടെ റിലേറ്റീവ് ആണെന്നാണ്.. പിന്നെ നിനക്ക് ആന്റിയുടെ സ്വഭാവം അറിയാമല്ലോ അങ്ങനെ ആരോടും പേർസണൽ കാര്യങ്ങൾ ഒന്നും വിട്ടു പറയുന്ന ആളല്ല.. പ്രത്യേകിച്ച് എന്റെ അമ്മയോട്.. അതുകൊണ്ട് അമ്മക്കവിടെ കൂടുതൽ നേരം നിൽക്കാനോ കാര്യങ്ങൾ അറിയാനോ പറ്റിയില്ല..എന്തായാലും സൂര്യയെ അന്ന് അവിടെ ട്രീറ്റ് ചെയ്തതിന്റെ മെഡിക്കൽ റിപ്പോർട്സ് അമ്മ എടുത്ത് തരാം എന്ന് പറഞ്ഞിട്ടുണ്ട്.. ബാക്കി നമ്മുടെ സംശയങ്ങൾക്കുള്ള ഉത്തരം അതിൽ നിന്നും കിട്ടും.. "

മിത്ര പറഞ്ഞു നിർത്തി ആമിയെ നോക്കി അവളപ്പോഴും ആലോചനയിൽ ആണ്..

"ഇത്രയും റിസ്ക് എടുത്ത് സൂര്യയെ ഇവിടെ നിന്നും രക്ഷിക്കണമെങ്കിൽ അതിനു പിന്നിൽ തക്കതായ എന്തെകിലും കാരണം കാണും അതെനിക്കുറപ്പാ.."

ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ആമി പറഞ്ഞു..

ഋഷിയേട്ടനെ സൂര്യ തന്നിൽ നിന്നും തട്ടിയെടുക്കുമോ എന്ന ഭയം അവളെ പിടികൂടി.. പതിയെ അത് സൂര്യയോടുള്ള പകയായി മാറി..

***********

ക്യാഷ്വാലിറ്റിയുടെ മുന്നിൽ സൂര്യക്ക്‌ കാവൽ ഇരിക്കുകയാണ് വംശി..

കുറച്ച് കാശ് ബാങ്കിൽ നിന്നും എടുത്ത് കൊണ്ടുവരാൻ നിധിയെ ഏൽപ്പിച്ചിരുന്നു.. ഹോസ്പിറ്റലിലെ ബില്ലും മറ്റും അടക്കാൻ..

നിധിയെ കാത്ത് ഹോസ്പിറ്റലിന്റെ എൻട്രൻസിൽ നിൽക്കുമ്പോഴാണ് വംശി ഹോസ്പിറ്റലിന്റെ നെയിം ബോർഡ്‌ ശ്രദ്ധിച്ചത്.. ബോധം മറഞ്ഞു കിടക്കുന്ന സൂര്യയെ കൊണ്ട് വരുമ്പോൾ ഹോസ്‌പിറ്റൽ എന്താണെന്നോ ഏതാണെന്നോ ഒന്നും നോക്കിയില്ല.. വേഗം അടുത്ത് കണ്ട ഒരു ഹോസ്പിറ്റലിലേക്ക് കയറുകയായിരുന്നു..

ആദിത്യ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ

"ഛെ "

വംശി ബൊലേറോയുടെ ബോണറ്റിൽ ആഞ്ഞിടിച്ചു...

"അപ്പോൾ അവളും അവനും കൂടി എന്നെ പൊട്ടനാക്കുകയായിരുന്നല്ലേ... ഇതിനുള്ള ശിക്ഷ നീ അനുഭവിക്കും സൂര്യ.."

അവനിൽ ദേഷ്യം ആളിക്കത്തി..

നിധി പണവുമായി വന്നപ്പോൾ കാണുന്നത് വലിഞ്ഞു മുറുകിയ മുഖത്തോടെയിരിക്കുന്നു വംശിയെ ആണ്..



"വംശിയേട്ട.. "

അടുത്ത് വന്നവൻ വിളിച്ചു..

കത്തുന്ന കണ്ണുകളോടെ വംശി തലയുയർത്തി കൊണ്ടവനെ നോക്കി..നിധി ഭയത്താൽ ഉമിനീർ വിഴുങ്ങിക്കൊണ്ട് അവനെ തന്നെ നോക്കി..

"സൂര്യ നമ്മൾ വിചാരിച്ചതിനേക്കാൾ കേമിയാണ്.. അവളും മറ്റവനും കൂടി കോമാളിയാക്കിയിരിക്കുന്നത് ഈ വംശി ദേവരാജിനെ ആണ്. അതിനുള്ള ശിക്ഷ അവർക്ക് കൊടുക്കണ്ടേ നിധി..നമ്മുടെ പിള്ളേരോട് റെഡിയായി ഇരിക്കാൻ പറ..

അവസരം കിട്ടിയാൽ തീർക്കണം നമുക്കവനെ ഒരു ഈച്ചപോലും അറിയാതെ.."

ഉള്ളിൽ എരിയുന്ന പകയോടെ വംശി വന്യമായ മുഖത്തോടെ പറഞ്ഞു..

പിറ്റേന്ന് നേരം വെളുക്കുന്നതിന് മുന്നേ തന്നെ വംശി സൂര്യയെ പിടിച്ചു വലിച്ചു കൊണ്ടുപോയി...കാര്യം എന്തെന്നറിയാതെ സൂര്യ പകച്ചു നിന്നു..

അപാർട്മെന്റിലേക്ക് അവളെ കൊണ്ടുവന്നു തള്ളി പൂട്ടിയിട്ട് വംശി വണ്ടിയും എടുത്ത് കൊണ്ട് പാഞ്ഞു..

രാവിലെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ഋഷി കണ്ണുകൾ തുറന്നത്..

"ആരാണാവോ ഈ വെളുപ്പാൻ കാലത്ത്.. "

പറഞ്ഞികൊണ്ടവൻ കണ്ണുകൾ തിരുമ്മി എഴുന്നേറ്റ് ഫോൺ എടുത്തു ചെവിയോട് ചേർത്തു..

"ഹെലോ "

പാതി മയക്കത്തിൽ പറഞ്ഞു..

"ഹെലോ.. ഡോക്ടറെ ഇത് ഞാനാണ് സൂര്യ. "

സൂര്യ എന്ന് കേട്ടതും ഋഷി ചാടിയെഴുന്നേറ്റു..

"സൂര്യ..താൻ ഹോസ്പിറ്റലിൽ അല്ലേ.. പിന്നെങ്ങനെ ഫോണിൽ വിളിക്കുന്നു.. "


"അല്ല ഡോക്ടർ.. ഫ്ലാറ്റിൽ എത്തി.. അയാൾ ഹോസ്പിറ്റലിൽ നിന്നും പിടിച്ചു വലിച്ചു കൊണ്ടുവന്നു.. എന്തിനാണെന്ന് മനസ്സിലായില്ല.. ഇനി അയാൾക്ക് വല്ല സംശയവും.."


"ഏയ്‌ അങ്ങനെ വരാൻ വഴിയില്ല..ഞാൻ ചെന്നൈയിൽ തന്നെ അന്യോഷിച്ചു വന്നിട്ടുണ്ടെന്നേ അയാൾക്ക് അറിയൂ.. വേറെ ഡീറ്റെയിൽസ് ഒന്നും കിട്ടിയിട്ടില്ല..."


അറിയില്ല ഡോക്ടർ.. അയാളുടെ ഉള്ളിൽ ഒരു കരട് ഉണ്ട്...അത് ഊട്ടി ഉറപ്പിക്കുന്നതിനു മുന്നേ നമുക്കയാളെ പൂട്ടണം..

"ഡോക്ടർ ഞാൻ തന്ന പെൻഡ്രൈവിൽ ഉള്ള വീഡിയോ കണ്ടില്ലേ.. "


"കണ്ടു സൂര്യ. ഞാൻ രാവിലെ തന്നെ സ്റ്റേഷനിൽ പോകാൻ ഇരിക്കുവാണ്...


അയാൾക്ക് സംശയം ഉണ്ടായ സ്ഥിതിക്ക് ഡോക്ടറുടെ പുറകെ തന്നെ ഉണ്ടാവാൻ സാധ്യതയുണ്ട്.. അതുകൊണ്ട് സൂക്ഷിക്കണേ..

എന്തും ചെയ്യാൻ മടിയില്ലാത്തവനാ.."

"താൻ ടെൻഷൻ ആവേണ്ട.. വേണ്ടത് ഞാൻ ചെയ്‌തോളാം... "

"ഞാൻ വെക്കുവാണേ.. അയാളിപ്പോൾ തന്നെ വരാൻ സാധ്യതയുണ്ട്.. "


"Ok... അല്ല ചോദിക്കാൻ വിട്ടു.. അയാളുടെ തലക്കിട്ടാരാ അടിച്ചത്.. "

"ഞാൻ... അല്ലാതാരാണ്.."


"താനോ.. "

ഋഷിക്ക് വിശ്വാസം വന്നില്ല..

"ആ.. എന്നെ ഉപദ്രവിക്കാൻ വന്നു.. അപ്പോൾ കയ്യിൽ കിട്ടിയ കിട്ടിയ ഫ്ലവർ വൈസ് എടുത്ത് തലക്ക് തന്നെ കൊടുത്തു.. "

"ഈ ധൈര്യം താൻ മുന്നേ കാണിച്ചിരുന്നേൽ ഇപ്പോഴുള്ള പ്രശ്നങ്ങളൊന്നും ഉണ്ടാവത്തില്ലായിരുന്നു..."

ഋഷി പറഞ്ഞപ്പോൾ സൂര്യ മൗനമായി..

അവൻ പറഞ്ഞതിലും കാര്യമുണ്ടെന്നവൾ ചിന്തിച്ചു..


"സൂര്യ.. സൂര്യ. താൻ കേൾക്കുന്നുണ്ടോ.. "

സൂര്യയുടെ മറുപടി ഒന്നും കിട്ടാതെയായപ്പോൾ ഋഷിയവളെ വിളിച്ചു കൊണ്ടിരുന്നു..

"എടോ തന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല.. പ്രതികരിക്കേണ്ടിടത് പ്രതികരിക്കുക തന്നെ വേണം..

അല്ലാതെ എനിക്ക്‌ ഒന്നിനും കഴിയില്ല എന്ന് പറഞ്ഞിരുന്നാൽ ജീവിതത്തിൽ എവിടെയും എത്താൻ പോവുന്നില്ല..

താൻ തന്നെ ഒന്ന് ചിന്തിച്ചു നോക്ക്..

ഈ ധൈര്യം താൻ അന്ന് കാണിച്ചിരുന്നേൽ ജീവിതമിങ്ങനെ ഒളിച്ചോടി തീർക്കേണ്ടി വരില്ലായിരുന്നു..

താൻ തന്റെ ലക്ഷ്യത്തിൽ എത്തിചേരുകയും ചെയ്തിരുന്നു..

ഇനിയും വൈകിയിട്ടൊന്നും ഇല്ല ലക്ഷ്യം പൂർത്തീകരിക്കാൻ..

അതിന് മുന്നേ എതിരെ വരുന്ന അസ്ത്രങ്ങൾ തടുത്തു നിർത്തണം എന്ത് വിലകൊടുത്തും.."


ഋഷിയുടെ ഓരോ വാക്കുകളും അവൾക്കുള്ള ഊർജമായിരുന്നു..

"ഞാൻ എന്റെ ലക്ഷ്യം നേടുക തന്നെ ചെയ്യും ഡോക്ടർ.. "

ഉറച്ച സ്വരത്തിൽ സൂര്യ പറഞ്ഞു..

"ഗുഡ്... ഈ ആത്മ വിശ്വാസം എപ്പോഴും കൂടെയുണ്ടാവണം..

താൻ ഫോൺ വെച്ചോ.. ഞാൻ എണീറ്റിട്ടു പോലുമില്ല..

ഹോസ്പിറ്റലിൽ പോവുന്നതിനു മുന്നേ ഞാൻ സ്റ്റേഷനിൽ പോവുന്നുണ്ട്..

റെഡിയായി ഇരുന്നോ താൻ അധികം വൈകാതെ ആ തടവറയിൽ നിന്നും മോചിതയാവാം..."

"ശെരി ഡോക്ടർ.. "

സൂര്യ ഋഷിയോട് പറഞ്ഞു തിരിഞ്ഞതും തന്റെ പിറകിൽ കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന വംശിയെ കണ്ടു..


അത്രയും നേരം ഉണ്ടായിരുന്ന തന്റെ ഊർജമെല്ലാം ഉരുകി ഇല്ലാതാവുന്നതവളറിഞ്ഞു..

കത്തുന്ന കണ്ണുകളോടെ വംശിയവളുടെ അടുത്തേക്ക് വന്നു.. ഉമിനീർ വിഴുങ്ങിക്കൊണ്ടവൾ അവനെ നോക്കി..

അവനടുത്തേക്ക് വരുന്തോറും കയ്യിലെ ഫോണവൾ പിന്നിലേക്ക് മറച്ചു പിടിച്ചു...

അടുത്തേക്ക് വന്നവൻ അവളുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചു വാങ്ങി..

അതിലെ കാൾ ഹിസ്റ്ററി നോക്കി..

ഋഷി ഡോക്ടർ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ കണ്ടതും അരിശം പൂണ്ടവൻ ആ ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു.. സൂര്യ കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചു..ഫോൺ നിരവധി കഷ്ണങ്ങളായി ചിന്നി ചിതറി..

കണ്ണും പൂട്ടി വിറച്ചു നിൽക്കുന്നവളുടെ മുടി ക്കുത്തിൽ പിടിച്ചവൻ നിലത്തേക്ക് തള്ളി..

ആരുടെയോ കാലിന്റെ ചുവട്ടിലേക്കാണ് ചെന്ന് വീണത്..

സൂര്യ തലയുയർത്തി നോക്കി... തന്നെ ദേഷ്യത്തോടെ നോക്കുന്ന നിധിയെ കണ്ടവൾക്ക് പുച്ഛം തോന്നി..

കാരണം സ്വന്തം പെങ്ങളെ ഒരുത്തൻ തല്ലുന്നത് കണ്ടിട്ടും ഒന്ന് പ്രതികരിക്കാതെ നിൽക്കുന്ന ആദ്യത്തെ ആങ്ങള ഇവൻ ആയിരിക്കും..

നിധിയവളെ മുടിയിൽ പിടിച്ചു വലിച്ചെണീപ്പിച്ചു..

"ആഹ്.. "

വേദന കൊണ്ടവൾ നിലവിളിച്ചു...

വംശി അടുത്തേക്ക് പാഞ്ഞു വന്നവളുടെ ഇരു കവിളിലും മാറി മാറിയടിച്ചു..

ചുണ്ട് പൊട്ടി ചോര വന്നിട്ടും അവൻ തല്ലുന്നത് നിർത്തിയില്ല..

അവസാനമവൾ തളർന്നു നിലത്തേക്ക് വീണു.. കണ്ണുകൾ അടഞ്ഞു പോകുന്നതിനു മുന്നേ വംശിയുടെയും കാൽ അവളുടെ വയറ്റിൽ ശക്തിയിൽ പതിച്ചപ്പോൾ വേദനയാലവൾ ചുരുണ്ട് കൂടി..

കണ്ണിൽ നിന്നും മിഴിനീർ കണങ്ങൾ തോരാതെ പെയ്തു കൊണ്ടിരുന്നു..

"കൊണ്ടുപോയി പൂട്ടിയിടെടാ ഇവളെ.."

വംശി നിധിയുടെ നേരെ അലറി കൊണ്ട് പറഞ്ഞു..

നിധിയവളെ വലിച്ചു അടുത്ത് കണ്ട റൂമിലേക്ക് തള്ളി പൂട്ടിയിട്ടു..

"പച്ച വെള്ളം കൊടുത്തു പോകരുത്.. അവിടെ കിടന്ന് ചാവട്ടെ പന്ന @#%&@%&#&&@ മോൾ.."


നിധി അനുസരണയുള്ള പട്ടിയെപ്പോലെ തലയാട്ടി..

"നീ മിത്രയോട് ഋഷിയെ പറ്റി ചോദിച്ചോ.. "

"ഇല്ല.. അവളെ ഫോളോ ചെയ്യാൻ പിള്ളേരോട് പറഞ്ഞേൽപ്പിച്ചു...

ഇന്ന് തന്നെ അവൻ എവിടെയാണ് താമസിക്കുന്നതെന്ന് അറിയാതിരിക്കില്ല.. "

"എത്രയും പെട്ടന്ന് അറിഞ്ഞാൽ നിനക്ക് നല്ലത്.. അല്ലേൽ നിന്റെ പെങ്ങളുടെ സ്ഥിതി തന്നെയായിരിക്കും നിനക്കും. "

വംശി കണ്ണുകൾ കുറുക്കി കൊണ്ടവനെ നോക്കി പറഞ്ഞു..
*************

ഇതൊന്നും അറിയാതെ ഋഷി ഹോസ്പിറ്റലിൽ പോവാൻ റെഡിയായി..

ഇറങ്ങുന്നതിനു മുന്നേ പെൻഡ്രൈവ് എടുത്തിട്ടില്ലേ എന്ന് ഒന്ന് കൂടെ ചെക്ക് ചെയ്തു..

കാറിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് ഫോൺ ബെൽ അടിക്കുന്നത്.. എടുത്ത് നോക്കിയപ്പോൾ മിത്രയാണ്..

"ഋഷിയേട്ട.. "

"ആ മിത്ര പറഞ്ഞോ.. രാവിലെ തന്നെ ഇങ്ങോട്ടെന്താ ഒരു വിളിയൊക്കെ "


"ആവശ്യമുണ്ടെന്നു കൂട്ടിക്കോ...ഏട്ടനിപ്പോൾ എവിടെയുണ്ട്..."

"ഞാൻ ചെന്നൈ.. "

"ആഹാ.. ഇവിടെ ഉണ്ടായിട്ടാണോ ഞങ്ങളെ വിളിക്കാതിരുന്നേ.."


"ഓരോ തിരക്കാടി പെണ്ണേ അല്ലാതെ മനപ്പൂർവം അല്ല... എന്തായാലും നിങ്ങൾ ഇന്ന് ഇങ്ങ് പോരെ..

ഞാൻ ഹാഫ് ഡേ ലീവ് ആണ്.. "

"Ok. ഋഷിയേട്ട... സ്ഥലം ഒന്ന് വാട്സ്ആപ്പ് ചെയ്തേക്ക്.. "

ഋഷിയോട് പറഞ്ഞിട്ട് മിത്ര ഫോൺ കട്ട്‌ ചെയ്തു.. പിന്നിൽ നിൽക്കുന്ന ആമിയെ നോക്കി ചിരിച്ചു...

**********

ഋഷി പോലീസ് സ്റ്റേഷനിലേക്ക് ചെന്നു.. പെൻഡ്രൈവും ലാപ്പും എടുത്ത് ഇറങ്ങി..

പുറത്ത് നിൽക്കുന്ന പോലീസുകാരനോട് എസ് ഐ അകത്തുണ്ടോ എന്ന് ചോദിച്ചു അനുവാദം വാങ്ങിച്ചു ഉള്ളിലേക്ക് കയറി...


എസ് ഐ യുടെ കേബിനിലേക്ക് കടക്കുമ്പോൾ തന്നെ അദ്ദേഹം ആരോടോ ഫോണിൽ സംസാരിക്കുന്നതാണ് കേൾക്കുന്നത്..

എങ്കിൽ അത് കഴിയട്ടെ എന്ന് കരുതിയവൻ പുറത്ത് വൈറ്റ് ചെയ്തു..

"Ok വംശി സർ.. ഞാൻ അത് വേണ്ടത് പോലെ ചെയ്യാം.. സർ ആൾടെ ഡീറ്റെയിൽസ് എനിക്ക് പറഞ്ഞു തന്നാൽ മതി.. "

പോലീസുകാരന്റെ സംഭാഷണം കേൾക്കാൻ ഇടയായ ഋഷിക്ക്‌ മനസ്സിലായി അകത്തുള്ള എസ് ഐ യോട് ഇതിനെ പറ്റി പറഞ്ഞിട്ട് യാതൊരു പ്രയോജനവും ഇല്ലെന്ന്..

അവൻ ഉടനെ അവിടെ നിന്നും ഇറങ്ങി..

"സർ .. എസ് ഐ അയ്യാവേ പകവില്ലയാ..??"
(സർ നിങ്ങൾ എസ് ഐ സാറിനെ കണ്ടില്ലേ. )


പോകാൻ തുടങ്ങുന്ന ഋഷിയെ കണ്ട് പുറത്ത് നിന്ന കോൺസ്റ്റബിൾ ചോദിച്ചു...

"ഇല്ലൈ.. എനക്ക് ഇന്നൊരു തേവയ് ഇരുക്കിരത്.. അപ്പുറം വന്ത് പാർതക്കലാം.. "

(ഇല്ല എനിക്കിന്ന് വേറൊരു അത്യാവശ്യമുണ്ട്.. പിന്നെ വന്നു കണ്ടോളാം )

"യാതവത് പ്രചനയാ.. എനക്കിട്ട് സൊല്ലുങ്കെ.. നാൻ ഭതൽ വൈപ്പെൻ..എന്നൈ നമ്ബ്ക്ക സർ.."

(എന്തെങ്കിലും പ്രശ്നമാണോ.. എന്നോട് പറഞ്ഞോളൂ.. ഞാൻ അതിന് പരിഹാരം കാണാം.. എന്നെ വിശ്വസിച്ചോളൂ..)


ഋഷി ഇത്തിരി മടിച്ചിട്ടാണെങ്കിലും സൂര്യയുടെയും വ്യവസായിയുടെ കാര്യവുമെല്ലാം പറഞ്ഞു..

"ഇത് നീങ്ക സർക്കിട്ട സൊല്ലതത്തു നല്ലത്..അവങ്ക വംശിയുടെ ആള് താ.. "
(നിങ്ങൾ ഇത് സാറിനോട് പറയാഞ്ഞത് നന്നായി..അദ്ദേഹം വംശിയുടെ ആൾ ആണ്..)

"ഇത് യാർക്കിട്ടു കൊടുക്ക വേണ്ടും എൻ‌ട്ര നീങ്കൾ സൊല്ലുങ്കൾ.. "
(ഞാൻ ഇത് ആരെയാണ് ഏൽപ്പിക്കേണ്ടത് നിങ്ങൾ തന്നെ പറയൂ..)

"നീങ്ക ഇത് എസ് പി സർക്കിട്ട കൊടുങ്കൾ.അവർ ഒരു നല്ല മനിതർ.. ഉങ്കൾക്ക് ഉതവുവാർ.."
(നിങ്ങൾ ഇത് sp സാറിനോട് പറയൂ.. അദ്ദേഹം നല്ല മനുഷ്യനാണ് നിങ്ങളെ സഹായിക്കും..)

കോൺസ്റ്റബിൾ ഋഷിക്ക് sp ഓഫീസിലേക്കുള്ള അഡ്രസ് പറഞ്ഞു കൊടുത്തു..

അവൻ കോൺസ്റ്റബിളിനോട് നന്ദി പറഞ്ഞു അവിടെ നിന്നും മടങ്ങി..

************

"റാണി നിനക്കിതിൽ എന്ത് എക്സ്പ്ലനേഷൻ ആണ് തരാനുള്ളത്.. ഒന്നും രണ്ടുമല്ല ലക്ഷങ്ങളുടെ തിരിമറിയാണ് ഇതിൽ നടന്നിരിക്കുന്നത്..

ഇനി നീയല്ല ഇതിന് പിന്നിൽ എന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കാൻ പോവുന്നില്ല.. കാരണം ഇതിലെ എല്ലാ കാശ് ട്രാൻസ്ഫറും റാണിയുടെയും സന്തോഷിന്റെയും അക്കൗണ്ടിലേക്കാണ് നടന്നിട്ടുള്ളത്..

ഇനി പറ എന്തായിരുന്നു നിനക്കിത്ര പണത്തിന്റെ ആവശ്യം.."

ആദി റാണിയുടെ നേരെപൊട്ടിത്തെറിച്ചു..

ഏത് നിമിഷവും ഇങ്ങനൊരു പൊട്ടിത്തെറി പ്രതീക്ഷിച്ച റാണി ഇത്രയും പെട്ടന്ന് അത് സംഭവിച്ചതിൽ ഒന്ന് ഞെട്ടി...

യാതൊരു തരത്തിലുള്ള കള്ളവും പറഞ്ഞു രക്ഷപ്പെടാൻ കഴിയില്ല.. കാരണം ഏട്ടൻ എല്ലാ തെളിവുകളോടും കൂടിയാണ് ചോദ്യം ചെയ്യുന്നത്..


റാണി ദയനീയതയോടെ സന്തോഷിനെ നോക്കി.. അയാൾ തിരികെയും..

"റാണി..നിനക്കെന്താ മറുപടിയില്ലാത്തത്.. "

ആദി വീണ്ടും അലറി..

"ഏട്ടാ..പണം ഒന്നും പുറത്ത് പോയിട്ടില്ല ഞങ്ങളുടെ.. അകൗണ്ടിൽ.. തന്നെയുണ്ട്.. എത്രയും പെട്ടന്നത് ഏട്ടന്റെ.. അക്കൗണ്ടിലേക്ക് തിരികെ.. ട്രാൻസ്ഫർ ചെയ്യാം.."

വിക്കി വിക്കി റാണി പറഞ്ഞൊപ്പിച്ചു...

"അതുകൊണ്ട് പ്രശ്നം തീരുമോ റാണി..


"പുതുതായി വരുന്ന ബ്ലോക്കിന്റെ  കൺസ്ട്രക്ഷൻ വർക്ക്‌ ഇതുവരെ ഫുൾ ആയിട്ടില്ല..

ഞാൻ 3 വർഷം മുൻപ് തുടങ്ങി വെച്ചതല്ലേ അതിതുവരെ പൂർത്തീകരിക്കാൻ നിന്നെക്കൊണ്ടും സന്തോഷിനെ കൊണ്ടും കഴിഞ്ഞില്ലേ..

പിന്നെന്തിനാണ് നിങ്ങൾ ഇത്രയും നാൾ ഹോസ്പിറ്റലിന്റെ ചുമതല ഏറ്റെടുത്തത്.."

ആദിയുടെ കലി തീരുന്നില്ലായിരുന്നു..

"അത്.. എത്രയും പെട്ടന്ന് പൂർത്തിയാക്കാൻ.. ആളെ ഏർപ്പാടാക്കാം.. അളിയാ "

സന്തോഷ്‌ പറഞ്ഞു...


"പൂർത്തിയാക്കിയാൽ നിങ്ങൾക്ക് കൊള്ളാം.. ഇല്ലേൽ നിങ്ങളിപ്പോൾ ഇരിക്കുന്ന പോസ്റ്റിൽ നിന്നും ഞാൻ നിങ്ങളെ അങ്ങ് മാറ്റും..

എന്നിട്ട് അതിന് അർഹതപെട്ടവരെ ആ സ്ഥാനത്തിരുത്തും..

പറഞ്ഞത് മനസ്സിലായല്ലോ റാണിക്കും സന്തോഷിനും... "

"മനസ്സിലായി ഏട്ടാ.. "

ഇരുവരും ഒരുപോലെ തലയാട്ടി പുറത്തേക്ക് നടന്നു..

നടന്നു എൻട്രൻസിൽ എത്തുന്നതിനു മുന്നേ പിന്നിൽ നിന്നും ആരോ തന്നെ വിളിക്കുന്നത് കേട്ട് റാണിയും സന്തോഷും തിരിഞ്ഞു നോക്കി...

"മേഡം.. ഇതാണ് മേഡം ചോദിച്ച മെഡിക്കൽ റിപ്പോർട്സ്.. "

ഒരു ഫയൽ റാണിയുടെ നേരെ നീട്ടികൊണ്ട് നഴ്സ് പറഞ്ഞു..

"എല്ലാം ശെരിക്ക് നോക്കിയില്ലേ.. ഇത് തന്നെയല്ലേ.. "

റാണി ഫയൽ വാങ്ങി മറിച്ചുനോക്കി..


"നോക്കി മേഡം ഇത് തന്നെയാണ്..പിന്നെ അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് നമ്മുടെ മോളി നഴ്സ് ആണ് അവർ പറഞ്ഞ വിവരമനുസരിച്ച് ഡോക്ടറുടെ കൂടെ ഉണ്ടായിരുന്ന സൂര്യ കൈമൾ പ്രേഗ്നെന്റ് ആയിരുന്നു..

അത് മിസ്സ്കാരേജ് ആയി..അതിന്റെ മെഡിക്കൽ റിപ്പോർട്സ് ആണ് ഇതെല്ലാം.."

"What.. പ്രേഗ്നെന്റോ "

റാണി ഞെട്ടലോടെ ചോദിച്ചു...

"അതേ മാഡം..2 മന്ത്സ് ഗ്രോ ഉണ്ടായിരുന്നു.. "

"താങ്ക് യു രശ്മി.. ഈ ഫയൽ എടുത്തു തന്നതിന്.. നിനക്കുള്ളത് നിന്റെ അകൗണ്ടിൽ ഇന്ന് തന്നെ എത്തിയിരിക്കും.. "

"താങ്ക് യു മാഡം. എങ്കിൽ ഞാൻ പോകുന്നു.. "


അപ്പോൾ സൂര്യയുമായി ഇവർക്കൊരു ബന്ധവുമില്ല.. ഏതോ ഒരു കൈമളിന്റെ മകൾ മാത്രമാണിവൾ. എന്തായാലും ഈ വിവരം ഉടനെ മിത്രയേ അറിയിക്കണം..

റാണി ഫോൺ എടുത്ത് മിത്രയുടെ നമ്പർ ഡയൽ ചെയ്തു.. ഒരുപാട് തവണ റിങ് ഉണ്ടായിട്ടും മിത്ര ഫോൺ അറ്റന്റ് ചെയ്തില്ല..

ഒരവത്യാവശ്യത്തിന് വിളിച്ചാൽ പെണ്ണ് ഫോണും എടുക്കില്ല..

ദേഷ്യം വന്നാ റാണി അവിടെ നിന്നും ചാടി തുള്ളിക്കൊണ്ട് തന്റെ കേബിനിലേക്ക് കയറി..
*********
ഋഷി എസ് പി ഓഫീസിലേക്ക് ചെന്നു.. അനുവാദം വാങ്ങി കാത്തിരുന്നു..

അര മണിക്കൂർ കഴിഞ്ഞു കാണും അവനെ കോൺസ്റ്റബിൾ വിളിച്ചു..അവനോട് അകത്തേക്ക് പൊയ്ക്കോളാൻ പറഞ്ഞിട്ട് അയാൾ പുറത്ത് പോയി നിന്നു..

ഋഷി കേബിന്റെ ഡോറിൽ നോക്ക് ചെയ്തു അകത്തേക്ക് പ്രവേശിച്ചു..

ഋഷിയുടെ കാലടി ശബ്‍ദം കേട്ടതും കസേരയിൽ തിരിഞ്ഞിരുന്ന് ഫയൽ നോക്കി കൊണ്ടിരുന്ന എസ് പി തിരിഞ്ഞു നോക്കി..


ഋഷിയെ കണ്ടതും അയാൾ അതിശയത്തോടെ കസേരയിൽ നിന്നെഴുന്നേറ്റു.. ഋഷിയിലും ഉണ്ടായിരുന്നു അതിശയം..

"What a surprise man. എത്ര നാളായി കണ്ടിട്ട്.."

എസ് പി അതിശയത്തോടെ പറഞ്ഞു .. ഋഷി തിരികെ അതിനൊരു പുഞ്ചിരി മാത്രം നൽകി... അവനപ്പോഴാണ് ടേബിളിൽ ഇരിക്കുന്ന നെയിം ബോർഡ്‌ ശ്രദ്ധിക്കുന്നത്..

"IPS ഗുപ്തൻ ദേശായ്"

"ഋഷിയിരിക്ക്.. "

മുന്നിലിരിക്കുന്ന കസേരയിലേക്ക് ചൂണ്ടി ഗുപ്തൻ പറഞ്ഞു..

ഋഷി കസേരയിലേക്കിരുന്നു കയ്യിലുണ്ടായിരുന്ന ബാഗ് ടേബിളിലേക്ക് വെച്ചു..

"എന്തൊക്കെയാടോ വിശേഷം.. വീട്ടിൽ ആന്റിയും അങ്കിളുമെല്ലാം സുഖമായിരിക്കുന്നോ.. "

"അമ്മയും അച്ഛനുമെല്ലാം സുഖമായിരിക്കുന്നു.. ഞാൻ ഇവിടെ ചെന്നൈയിലുള്ള അച്ഛന്റെ ഹോസ്പിറ്റലിൽ ഗൈനക് ഡിപ്പാർട്മെന്റിലെ ഡോക്ടറാണ്..

അല്ല നീയെപ്പോഴാ പൂനെയിൽ നിന്നും ഇങ്ങോട്ട് വന്നത്.."


" കഴിഞ്ഞ മാസമാണ് ഇവിടേക്ക് ട്രാൻസ്ഫർ ആയി വന്നതാണ്..ഞാൻ ഇവിടെ ഉണ്ടെന്നറിഞ്ഞിട്ട് വന്നതാണോ ഋഷി.."

"അല്ലടോ.. യാഥർശ്ചികമായി വന്നു പെട്ടതാണ്.. അതെന്തായാലും നന്നായി.. വിശ്വസിച്ചു എനിക്ക് ഞാൻ വന്ന കാര്യങ്ങൾ നടത്താലോ.. "

"ഓഹോ.. എന്നെ കാണാൻ വന്നതല്ല.. എന്തോ കാര്യ സാധ്യത്തിന് വന്നതാണ്.. "

ചെറു പുഞ്ചിരിയോടെ ഗുപ്തൻ പറഞ്ഞു..

"അങ്ങനെയും പറയാം.. "

"എങ്കിൽ പറഞ്ഞോളൂ ഞാൻ എന്താണ് ചെയ്ത് തരേണ്ടത്.... "

ഋഷി ബാഗിൽ നിന്നും പെൻഡ്രൈവ് എടുത്ത് ഗുപ്തനു നേരെ നീട്ടി..

ഗുപ്തൻ അത് തന്റെ ലാപ്പിൽ കണക്ട് ചെയ്തു.. അതിലെ വീഡിയോ പ്ലേ ചെയ്തു..

ഗുപ്തന്റെ ഞെരമ്പുകൾ വലിഞ്ഞു മുറുകുന്നത് ഋഷി ശ്രദ്ധിച്ചു..

ഗുപ്തന് തന്നെ സഹായിക്കാൻ കഴിയുമെന്ന് അവനുറപ്പുണ്ടായിരുന്നു..

വീഡിയോ ഫുൾ കണ്ട് കഴിഞ്ഞതും ഗുപ്തൻ ലാപ് മടക്കി വെച്ച് ഋഷിയുടെ നേരെ തിരിഞ്ഞു...


"ഋഷിക്ക് ഈ വീഡിയോ ക്ലിപ്പ് എവിടുന്ന് കിട്ടി.. "

ഒരു പോലീസിന്റെ ഗൗരവത്തോടെ ഗുപ്തൻ ചോദിച്ചു...

"സൂര്യയാണ് എന്നെ ഏൽപ്പിച്ചത്.. വംശിയുടെ വൈഫ്‌.. "

"ആ കുട്ടി എന്തിന് സ്വന്തം ഹസ്ബെന്റിനെതിരെ ഇങ്ങനൊരു വീഡിയോ പുറത്തു വിടണം.. "

"ആവശ്യമുണ്ട് ഗുപ്ത.. സൂര്യയുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്..

നിന്റെ കൈകളിലാണ് അവളുടെ ജീവൻ കിടക്കുന്നത്.. താൻ എന്നെ സഹായിച്ചേ പറ്റൂ.. "

നിസ്സഹായതയോടെ ഋഷി ഗുപ്തനെ നോക്കി..

"നീയൊന്ന് വ്യക്തമായി പറ ഋഷി.. "


ഗുപ്ത ചോദിച്ചതും ഋഷി സൂര്യയുടെ ജീവിതത്തിൽ നടന്നതും ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും എല്ലാം പറഞ്ഞു..


"നീ വിചാരിക്കുന്ന പോലെ നിസ്സാരക്കാരനല്ല ഋഷി വംശി ദേവരാജ്.. കുതന്ത്രങ്ങളുടെ രാജാവാണ്...

ഈ വ്യവസായി അവന്റെ കസ്റ്റഡിയിൽ ഉണ്ടെന്ന് ഞങ്ങൾക്ക് ഇൻഫർമേഷൻ കിട്ടിയിട്ടും ശക്തമായ തെളിവുകൾ ഇല്ലാതിരുന്നത് കൊണ്ട് അയാളുടെ രോമത്തിൽ പോലും തൊടാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല..ഞാൻ ഇവിടെ ജോയിൻ ചെയ്തത് തന്നെ അവന്റെ ഗുണ്ടായിസം അവസാനിപ്പിച്ചവനെ എന്നന്നേക്കുമായി അകത്തിടാൻ ആണ്.. പലപ്പോഴും അവൻ എന്റെ കയ്യിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു.. ഇനി അവന് രക്ഷയില്ല.. ഇത് അവനെ പൂട്ടാനുള്ള നല്ലൊരു തെളിവ് ആണ്..any away താങ്ക്യൂ ഋഷി..ഇങ്ങനൊരു ഇൻഫർമേഷൻ തന്നതിന്.."

"എത്രയും പെട്ടന്ന് അവനെ അറസ്റ്റ് ചെയ്യണം.. എന്നാലേ സൂര്യയെ അവിടെ നിന്നും രക്ഷിക്കാൻ കഴിയുകയുള്ളൂ.."


"ഞാൻ പറഞ്ഞല്ലോ ഋഷി.. വംശിയെ പൂട്ടാൻ ഈ ഒരു വീഡിയോ മതിയെന്ന്..  സൂര്യയെ ഞാൻ തന്റെ ഈ കൈകളിൽ വെച്ചു തന്നിരിക്കും.. "

ഗുപ്തൻ ഋഷിയുടെ കൈകൾ കവർന്നെടുത്ത് കൊണ്ട് വാക്ക് കൊടുത്തു..


"എനിക്ക് തന്നെ വിശ്വാസമാണ് ഗുപ്തൻ.. ഞാൻ ഇപ്പോൾ പോകുന്നു.. ഒപി തുടങ്ങാൻ സമയമായി.. "

ടേബിളിൽ വെച്ചിരുന്ന ബാഗ് എടുത്ത് ഋഷിയെഴുന്നേറ്റു... ഗുപ്തനോട് ഒരു തവണ കൂടെ യാത്ര പറഞ്ഞു അവിടെ നിന്നും മടങ്ങി..

ഋഷി പോയതും ഗുപ്തൻ കസേരയിലേക്കിരുന്ന് ലാപ് ഓൺ ചെയ്ത് വീഡിയോ ഒന്ന് കൂടെ പ്ലേ ചെയ്തു..

"നിന്റെ കൗണ്ട് ഡൌൺ ആരംഭിച്ചു വംശി ദേവരാജ്.. എന്റെ സാമ്രാജ്യത്തിലേക്ക് വന്നു ചേരാൻ ഇനി നിനക്കധികം ദിവസങ്ങളില്ല.. "


വീഡിയോയിലേക്ക് നോക്കി ക്രോധം നിറഞ്ഞ മുഖത്തോടെ ഗുപ്തൻ പറഞ്ഞു...

********

ഹോസ്പിറ്റലിൽ എത്തിയ ഋഷി ഒപി തുടങ്ങി പേഷ്യന്റ്സിനെ പരിശോധിക്കാൻ തുടങ്ങിയെങ്കിലും അവന്റെ ഹൃദയം തന്റെ നിയന്ത്രണത്തിൽ നിൽക്കാതെ പിടച്ചുകൊണ്ടിരുന്നു.. തന്റെ വേണ്ടപ്പെട്ട ആർക്കോ എന്തോ ആപത്ത് സംഭവിച്ചെന്ന് അവന്റെ ഉള്ളിലിരുന്നാരോ പറയാൻ തുടങ്ങി...

പരിശോധനയുടെ ഇടയിൽ ഡെലിവറി പൈൻ വന്ന പേഷ്യന്റ്സിനെ അറ്റന്റ് ചെയ്തു... അപ്പോഴൊക്കെയും മനസ്സ് തന്റെ നിയന്ത്രണത്തിൽ അല്ലായിരുന്നു..വേഗം അവിടെ നിന്നിറങ്ങാൻ അവനാഗ്രഹിച്ചു..

സമയം മൂന്നുമണിയായതും അവൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി..

ഫ്ലാറ്റിലേക്ക് പോവാൻ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഗുപ്തനെ വിളിച്ചു നോക്കി..

വംശി തങ്ങളുടെ നീരീക്ഷണത്തിൽ ആണെന്നും വ്യവസായിയെ അന്യോഷിച്ചു കൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടന്ന് വംശിയെ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നും പറഞ്ഞു...

ഗുപ്തന്റെ വാക്കുകൾ ഋഷിക്കൊരു ആശ്വാസമായിരുന്നു..

**********

രാത്രി ഋഷിയോടൊപ്പം കൂടാം എന്നുള്ള പ്ലാനിൽ മിത്രയും ആമിയും വൈകീട്ട് ഋഷിയുടെ ഫ്ലാറ്റിലേക്ക് പോകാനിറങ്ങി..

വരാൻ വൈകുമെന്ന് മേജർ അങ്കിളിനോടും ആന്റിയോടും പറഞ്ഞു ഇരുവരും തങ്ങളുടെ സ്കൂട്ടിയിൽ യാത്ര തുടങ്ങി..

അവർ താമസിക്കുന്നിടത്തു നിന്നും അര മണിക്കൂർ ഡ്രൈവ് ഉണ്ട് ഋഷിയുടെ ഫ്ലാറ്റിലേക്ക്..ആമിയാണ് ഡ്രൈവ് ചെയ്തിരുന്നത്..


കുറച്ച് ദൂരം പോയതും തങ്ങളെ ആരോ ഫോളോ ചെയ്യുന്നതായി മിത്രക്ക് തോന്നി..അവൾ ഇടയ്ക്കിടെ പിറകിലേക്ക് നോക്കി കൊണ്ടിരുന്നു.. പക്ഷേ സംശയത്തക്ക രീതിയിൽ ഒരു ആളെയോ അല്ലെങ്കിൽ വാഹനമോ കണ്ടില്ല..


"നീ എന്തുവാടി നോക്കുന്നെ.. കുറേ നേരമായല്ലോ.. "

പെട്ടന്ന് സ്കൂട്ടി നിർത്തി ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്ന മിത്രയേ നോക്കി ആമി ചോദിച്ചു..


"അല്ലേടാ.. നമ്മളെ ആരോ ഫോളോ ചെയ്യുന്നപോലെ.."

പിറകിലേക്ക് നോക്കി തന്നെയായിരുന്നു മിത്ര പറഞ്ഞത്..

പെട്ടന്നാണ് അവളുടെ കണ്ണുകളിൽ ഒരു ബ്ലാക്ക് സ്കോർപിയോ പതിഞ്ഞത്..

"ഡീ നോക്കിയേ ആ സ്കോർപിയോ ആണ് ഫോളോ ചെയ്യുന്നേ..."

സ്കോർപ്പിയോയിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു മിത്ര..

"നിന്റെ തോന്നലാവും അവർ വേറെ എവിടെയെങ്കിലും പോവുന്നവർ ആയിരിക്കും.. "


മിത്രയും ആമിയും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് കണ്ടതും സ്കോർപിയോ അവരെ മറികടന്നു പോയി..

"ഇപ്പോൾ സമാധാനമായല്ലോ നിനക്ക്.. ഇനി നമുക്ക്‌ പോയാലോ.."

ആമി ചോദിച്ചതും മിത്ര മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി...

അവർ മുന്നോട്ട് പോകുന്തോറും അവരെ പിന്തുടർന്ന് അവരറിയാതെ ആ ബ്ലാക്ക് സ്കോർപ്പിയോയും ഉണ്ടായിരുന്നു..

***********

ഋഷി കാർ പാർക്ക്‌ ചെയ്തു ഇറങ്ങുമ്പോഴാണ് ഗേറ്റ് കടന്നു വരുന്ന മിത്രയെയും ആമിയെയും കാണുന്നത്..

അവരെ കണ്ടപ്പാടെ അവനൊന്ന് പുഞ്ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നു..

ഋഷിയെ കണ്ടതും ആമിയുടെ കണ്ണുകൾ തിളങ്ങി... ഉള്ളിൽ പ്രണയത്തിന്റെ തിരമാലകൾ ആഞ്ഞു വീശാൻ തുടങ്ങി..

മിത്ര ഋഷിയെ കണ്ടതെ സ്കൂട്ടിയുടെ മുകളിൽ നിന്നും ഇറങ്ങി അവനടുത്തേക്ക് ഓടി തന്റെ സ്നേഹം പ്രകടിപ്പിച്ചു..

ഋഷിയും തിരികെ അവളെ പുണർന്നു...

ആമിയും അവനിൽ നിന്നൊരു ഹഗ് പ്രതീരക്ഷിച്ചെങ്കിലും അതിന് വിപരീതമായി ഒരു ഷേക് ഹാൻഡ് ആണ് അവൻ കൊടുത്തത്..

മിത്രയെയും ആമിയെയും അകത്തേക്ക് ക്ഷണിച്ചുകൊണ്ടവൻ മുന്നേ നടന്നു പിറകെ അവരും..

ഫ്ലാറ്റിന്റെ ഡോർ തുറന്ന് അകത്തേക്ക് പ്രവേശിച്ചു.. സോഫയിലേക്കവരോട് ഇരിക്കാൻ പറഞ്ഞു.. വേഗം പോയി ഫ്രഷ് ആയി വരാമെന്ന് പറഞ്ഞവൻ റൂമിൽ കയറി ഡോർ അടച്ചു..ആമി അപ്പോഴും അവനെ തന്നെ നോക്കുകയായിരുന്നു..

ഋഷി പെട്ടന്ന് തന്നെ ഫ്രഷായി വന്നു..ഹാളിൽ ഇരുന്ന് ടിവി കാണുന്ന മിത്രയെയും ആമിയെയും നോക്കികൊണ്ട് അടുക്കളയിലേക്ക് നടന്നു..

മൂന്ന് ഗ്ലാസ്‌ കോഫിക്കുള്ള വെള്ളം എടുത്ത് ഗ്യാസ് സ്റ്റോവിൽ വെച്ച് കത്തിച്ചു...

അതിലേക്കിടാൻ പഞ്ചസാര തിരയുമ്പോഴാണ് പിന്നിൽ ആരോ വന്നു നിൽക്കുന്നതായി തോന്നിയത്...

ആളാരാണെന്ന് തിരിഞ്ഞോന്ന് നോക്കി.

ആമിയാണെന്ന് കണ്ടതും പഞ്ചസാര കുപ്പി കയ്യിലെടുത്തു തിളക്കാൻ തുടങ്ങുന്ന വെള്ളത്തിലേക്ക്‌ പാകം നോക്കി പഞ്ചസാര ചേർത്തു...


അവൾ സ്ലാബിൽ ചാരി നിന്ന് അവന്റെ ഓരോ പ്രവർത്തിയും വീക്ഷിച്ചു...

"ഋഷിയേട്ടന് ചായയൊക്കെ ഇടാൻ അറിയുമോ.. "

"പിന്നെ അറിയാതെ..പഠന കാലത്ത് കുക്കിംഗ്‌ എല്ലാം തനിച്ചായിരുന്നല്ലോ.. അതുകൊണ്ട് തന്നെ അത്യാവശ്യം പാചകമൊക്കെ എനിക്കും വശമുണ്ട്.."


അവളെ നോക്കി ചെറു പുഞ്ചിരി മുഖത്തണിഞ്ഞു കൊണ്ട് പറഞ്ഞു..


"അങ്ങനെയാണെങ്കിൽ നമ്മുടെ കല്യാണം കഴിഞ്ഞാൽ എനിക്ക് കുക്ക് ചെയ്യേണ്ട ആവശ്യമില്ലല്ലേ.. "


"അതിന് നമ്മൾ തമ്മിലുള്ള കല്യാണം കഴിയുന്നില്ലല്ലോ.. "

ഒരു ആലോചനയുടെ പോലും ആവശ്യമില്ലാതെ ഋഷി എടുത്തടിച്ച പോലെ പറഞ്ഞു.. ആമിയാകെ വിളറി വെളുത്തു..

പിന്നീടവളെ ശ്രദ്ധിക്കാതെ കോഫി പൗഡറും പാലും ചേർത്ത് കോഫിയുണ്ടാക്കി മൂന്ന് ഗ്ലാസുകളിലേക്ക് പകർന്നു..

തറഞ്ഞു നിൽക്കുന്ന അവളുടെ കയ്യിലേക്ക് ബലമായി കോഫീ കപ്പ്‌ വെച്ചുകൊടുത്തു കൊണ്ട് ബാക്കി രണ്ട് കപ്പുകളുമായവൻ ഹാളിലേക്ക് നടന്നു..ആമിയപ്പോഴും അവൻ പറഞ്ഞതിന്റെ ഷോക്കിൽ ആയിരുന്നു...

ഋഷി ഹാളിലേക്ക് വരുമ്പോൾ ടിവി യും ഓൺ ചെയ്ത് എന്തോ വലിയ ആലോചനയിൽ ആണ് മിത്ര..

അവൻ കോഫി ടേബിളിലേക്ക് വെച്ച് അവൾക്കെതിർവശത്തായി വന്നിരുന്നു..

"നിനക്കെന്തുവാടി പെണ്ണേ ഇത്ര ആലോചന.. "

ഋഷി ചോദിച്ചതും മിത്ര ഞെട്ടി കൊണ്ട് ആലോചനയിൽ നിന്നും ഉണർന്നു..

************

സൂര്യ ഞെരങ്ങി കൊണ്ട് എഴുന്നേൽക്കാൻ നോക്കി.. പക്ഷേ കഴിയുന്നില്ല.. അടിവയറിനുള്ളിൽ സഹിക്കാൻ കഴിയാത്ത വേദന..

അടികൊണ്ട് വീർത്ത കവിളുകൾ അതിന്റെ വേദന കണ്ണുകളുടെ ഭാഗത്തേക്കും വ്യാപിച്ചതിനാൽ കണ്ണുകൾ തുറക്കാനവൾ നന്നേ പാടുപെട്ടു..

ഒരു വിധം നിലത്ത് എഴുന്നേറ്റിരുന്നു.. ചുറ്റും ഇരുട്ടാണ്.. ഭയപ്പെടുത്തുന്ന തരത്തിലുള്ള ഇരുട്ട്..

ചുവരിൽ കൈവെച്ചു താങ്ങി കൊണ്ടവൾ മെല്ലെ എഴുന്നേറ്റു..

"ആഹ് "

എഴുന്നേറ്റ് നിവരാൻ നോക്കിയതും അടിവയർ കൊളുത്തി പിടിച്ചു.. വയറിൽ കൈ വെച്ചു അമർത്തി കൊണ്ട് ചുവരിലേക്ക് തന്നെ ചാരി..

കുറച്ച് നേരം അങ്ങനെ നിന്ന ശേഷം പതിയെ ഓരോ ചുവടുകളായി വെച്ചുകൊണ്ട് സ്വിച്ച് ഓൺ ചെയ്തു...

റൂമിൽ ലൈറ്റ് തെളിഞ്ഞതും ആശ്വാസത്തോടെയവൾ ജനലിനടുത്തേക്ക് നടന്നു.. കർട്ടൻ മാറ്റി നോക്കി.. പുറത്തും ഇരുട്ട് പടർന്നു തുടങ്ങിയിട്ടുണ്ട്..

വാതിലിനടുത്തേക്ക് പോയി പുറത്ത് ആരെങ്കിലും ഉണ്ടോ എന്ന് ചെവിയോർത്തു..

പുറത്ത് നിന്നും നിധിയുടെയും വംശിയുടെയും സംസാരം കേൾക്കുന്നുണ്ട്.. എന്തായിരിക്കും അവർ പറയുന്നതെന്നവൾ ശ്രദ്ധിച്ചു..

"വംശി ഏട്ടാ.. അവനിവിടെ തന്നെയുണ്ട്.. നമ്മുടെ തൊട്ടടുത്ത ബിൽഡിങ്ങിൽ.. "


"ഇവിടെയോ.. "

"അതേ.. മുരുകൻ വിളിച്ചു പറഞ്ഞതാണ്.. അവർ മിത്രയേ ഫോളോ ചെയ്ത് കിട്ടിയ വിവരം ആണ്..ഞാൻ പറഞ്ഞില്ലേ മിത്രക്ക് അവനുമായി എന്തോ ബന്ധമുണ്ടെന്ന്.."

"പിള്ളേരോട് വിളിച്ചു പറഞ്ഞേക്കട ആ പുന്നാര മോനെ അങ്ങ് തീർത്തു കളയാൻ.. അവനീ ഭൂമിയിൽ വേണ്ടാ.."

വംശി കയ്യിലുണ്ടായിരുന്ന ഗ്ലാസ്‌ എറിഞ്ഞുടച്ചു..

വംശിയുടെ വാക്കുകൾ കേട്ടതും ഭയത്തോടെ സൂര്യ വാ മൂടി.. എത്രയും പെട്ടന്ന് ഇത് ഡോക്ടറെ അറിയിക്കണമെന്നവൾക്ക് തോന്നി..

പക്ഷേ എങ്ങനെ പറയും.. ഒരു വഴിയും തെളിയാതെയവൾ അവിടെ ഇരുന്ന് വിതുമ്പി.. തന്റെ നിസ്സഹായവസ്ഥ ഓർത്ത്...


**********

"നിനക്കെന്തുവാടി പെണ്ണേ ഇത്ര ആലോചന.. "

ഋഷി ചോദിച്ചതും മിത്ര ഞെട്ടി കൊണ്ട് ആലോചനയിൽ നിന്നും ഉണർന്നു..

"ഏയ്‌.. ഞാൻ ചുമ്മാ.. "

മിത്ര കോഫി കപ്പ്‌ കയ്യിലെടുത്തു..

ആമിയും ആ സമയം അവിടേക്ക് വന്നു മിത്രയുടെ അടുത്തിരുന്നു...

"രണ്ടാളും ഇങ്ങനെ ഫുൾ ടൈം കറങ്ങി കൊണ്ട് നടക്കുവാണോ..കോളേജിൽ ഒന്നും പോവാതെ.. "


"ഇന്ന് ലീവ് ആയിരുന്നു... അതാണ് ഋഷിയേട്ടൻ വിളിച്ച ഉടനെ ഓടിവന്നത്.. "

കോഫി കപ്പ്‌ താഴെ വെച്ചു കൊണ്ട് മിത്ര പറഞ്ഞു..

"നമുക്കൊന്ന് പുറത്ത് പോയാലോ..ചെറിയൊരു എൻജോയ്മെന്റ്.."


മിത്ര ഉത്സാഹത്തോടെ പറഞ്ഞു.. ആമിയുടെ കണ്ണുകളും തിളങ്ങി...

"നിങ്ങൾ റെഡിയാണെങ്കിൽ എനിക്കും ഓക്കെയാണ്.. "


"എങ്കിൽ വേഗം റെഡിയായി വാ... "

" ഫൈവ് മിനിട്സ്.. ഇപ്പൊ വരാം.. "

ഋഷി പെട്ടന്ന് തന്നെ റെഡിയായി വന്നു.. മൂവരും പുറത്തേക്കിറങ്ങിയതും ഋഷി റൂം ലോക്ക് ചെയ്തു പാർക്കിങ്ങിലേക്ക് നടന്നു...


അവർ പോയത് മാളിലേക്കാണ്... അവിടെയെല്ലാം കുറച്ച് കറങ്ങി അല്ലറ ചില്ലറ ഷോപ്പിങ്ങും നടത്തി..ഫുഡും കഴിച്ചാണ് മൂവരും മടങ്ങിയത്...


ഈ സമയമത്രെയും മിത്രയോട് പെരുമാറുന്ന പോലെ തന്നെയാണ് ഋഷി ആമിയോടും പെരുമാറിയത്..

ആമിക്കതിൽ നീരസം തോന്നിയെങ്കിലും അങ്ങനെയെങ്കിലും ഋഷി തന്നോട് മിണ്ടുന്നുണ്ടല്ലോ എന്നാലോചിച്ചു അവൾ സമാധാനിച്ചു...


"ഋഷിയേട്ടൻ പെട്ടന്ന് ചെന്നൈയിലേക്ക് വരാനുള്ള റീസൺ എന്തായിരുന്നു.. "

തിരിച്ചുള്ള ഡ്രൈവിങ്ങിനിടയിൽ മിത്ര ചോദിച്ചു..

"ഒരു ചേഞ്ച്‌ ആരാണ് ആഗ്രഹിക്കാത്തത്... "

"എന്നാലും പെട്ടന്നൊരു ദിവസം.. "

മിത്ര പാതിയിൽ നിർത്തി..

"പെട്ടന്നൊന്നും അല്ല.. കുറച്ച് മുന്നേ തീരുമാനിച്ചതാണ്.. "

അപ്പോഴേക്കും അവർ ഫ്ലാറ്റിലേക്ക് എത്തിയിരുന്നു...ഋഷി കാർ നിർത്തിയതും ആമിയും മിത്രയും ഇറങ്ങി..

കാർ പാർക്ക്‌ ചെയ്ത് ഋഷിയവരുടെ അടുത്തേക്ക് വന്നു..അവരപ്പോഴേക്കും സ്കൂട്ടിയിൽ കയറി പോവാൻ തുടങ്ങുവായിരുന്നു..

"രാത്രി യാത്രയില്ല ബ്രോ.. ഇനി ഇതുപോലെ ഫ്രീ ആവുന്ന ദിവസം മീറ്റ് ചെയ്യാം.."

മിത്ര ചിരിയോടെ ഋഷിയെ നോക്കി കൈ വീശി.. ഋഷിയും തിരികെ കൈ വീശി കാണിച്ചു..

അവരുടെ സ്കൂട്ടി ഗേറ്റ് കടന്ന് പോയതും ഋഷി ഫ്ലാറ്റിനുള്ളിലേക്ക് കയറി..

അകത്തു കയറി ഡോർ ലോക്ക് ചെയ്തു.. നേരെ പോയത് ബാൽക്കാണിയിലേക്കാണ്.. സൂര്യയവിടെ ഉണ്ടോ എന്ന് നോക്കാൻ..എന്നാൽ നിരാശയായിരുന്നു ഫലം..


ഫോണെടുത്തവൻ സൂര്യയുടെ നമ്പർ ഡയൽ ചെയ്തു...സൂര്യയുടെ ഫോൺ സ്വിച്ച് ഓഫ്‌ ആണെന്ന് പറഞ്ഞതും അവന്റെ ഉള്ളിൽ അപകടം മണത്തു..

കാരണം ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തുവെക്കരുതെന്ന് അവളോട് താൻ പറഞ്ഞിട്ടുണ്ടായിരുന്നു...

എന്തായിരിക്കും അവൾക്ക് സംഭവിച്ചതെന്നറിയാതെ അവന് യാതൊരു സമാധാനവും ഉണ്ടായില്ല.. ഒരാളുടെ കാര്യത്തിലും താൻ ഇത്രമാത്രം ടെൻഷൻ അടിച്ചിട്ടില്ലെന്നവന് തോന്നി.. ബാൽക്കണിയിൽ കൂടിയവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ഇടയ്ക്കിടെ സൂര്യയുടെ അപാർട്മെന്റിലേക്കും നോക്കി കൊണ്ടിരുന്നു..


പെട്ടന്നാണ് കാളിങ് ബെൽ അടിഞ്ഞത്...

ആരായിരിക്കും ഈ സമയത്തെന്ന് ചിന്തിച്ചു കൊണ്ടവൻ പോയി ഡോർ തുറന്നു..

പുറത്ത് നിൽക്കുന്ന ആളുകളെ കണ്ടതും അവൻ ചിരിച്ചു..

സൂര്യക്ക് സംഭവിച്ചതെന്തായിരിക്കും എന്നവൻ ഊഹിച്ചു..

**********

മിത്രയും ആമിയും വീട്ടിലെത്തി ഫ്രഷായി കയറി കിടന്നു...

നിധിക്ക് ഒന്ന് വിളിക്കാം എന്ന് കരുതി ഫോൺ എടുത്തപ്പോഴാണ് അതിൽ അമ്മയുടെ ഒരുപാട് മിസ്ഡ് കാൾസ്...


"അമ്മ എന്തിനായിരിക്കും ഇത്ര തവണ വിളിച്ചത്... "

സ്വയം പറഞ്ഞുകൊണ്ടവൾ ഫോൺ എടുത്തു റാണിയുടെ നമ്പറിലേക്ക് വിളിച്ചു..

"എവിടെ പോയി കിടക്കുവായിരുന്നെടി അസത്തെ.. ഞാൻ എത്ര നേരം കൊണ്ട് വിളിക്കുന്നതാണെന്നോ.."

ഫോൺ എടുത്തപാടെ റാണി ദേഷ്യപ്പെട്ടു..

"ഞങ്ങൾ ഋഷിയേട്ടന്റെ അടുത്ത് വരെ പോയതായിരുന്നു.. അമ്മ എന്തെങ്കിലും അത്യാവശ്യം ഉള്ളതുകൊണ്ടാണോ വിളിച്ചത്... "

"നിനക്കൊക്കെ വേണ്ടിയാടി ഞാനീ കിടന്ന് കഷ്ടപ്പെടുന്നേ.. അത് വല്ലതും അറിയുന്നുണ്ടോ നിങ്ങൾ... "

"അമ്മ വിളിച്ച കാര്യം പറ.. വെറുതെ ഇങ്ങനെ ഓരോന്ന് പറയാതെ.. "

മിത്ര പല്ലുകടിച്ചു..

"എടി കൊച്ചേ.. അന്ന് അതിഥിയുടെ കൂടെ ഉണ്ടായിരുന്ന പെണ്ണില്ലേ അവൾക്ക് വയറ്റിൽ ഉണ്ടായിരുന്നെന്ന്..അത് കലങ്ങി പോവുകയും ചെയ്തെന്ന്.. ഇനി അത് ആ ഋഷിയുടെ ആണോ എന്ന് ആർക്കറിയാം.."

"ആന്റി.. "

ആമി ദേഷ്യത്തോടെ വിളിച്ചു...

റാണി അറിഞ്ഞ വിവരങ്ങൾ പറയാൻ തുടങ്ങിയപ്പോൾ ആമിയും കേട്ടോട്ടെ എന്ന് കരുതി മിത്ര ഫോൺ സ്പീക്കറിൽ ഇട്ടിരുന്നു..

"വായിൽ നാവുണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് ആവരുത് അത്..

ഋഷിയേട്ടൻ അങ്ങനെ ഒരാൾ അല്ലെന്ന് എന്നേക്കാൾ നന്നായി ആന്റിക്കറിയാം.. പിന്നെന്തിനാ ഇങ്ങനെ പറയുന്നേ..

ആദിയങ്കിളിനും ഭാമേന്റിക്കും പണിതത് ആന്റിയാണെന്ന് എനിക്കറിയാം..

ആ വേല ഇങ്ങോട്ടിറക്കേണ്ട.. കേട്ടല്ലോ..."


"അല്ലേ..ഇപ്പൊ ഞാൻ പറഞ്ഞതായോ കുറ്റം.. നീയിങ്ങനെ തുള്ളാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ..

അവൻ നിന്നെ കെട്ടിയിട്ടൊന്നും ഇല്ലല്ലോ നീയിങ്ങനെ അവനെ പറയുമ്പോഴേക്കും ഉറഞ്ഞു തുള്ളാൻ വേണ്ടി.. കെട്ടി കഴിയുമ്പോൾ കാണിച്ചാൽ മതി മോൾ ഈ ഉഷിരൊക്കെ..

ഇപ്പൊ ഒരു പൊടിക്ക് അടങ്ങ്.."


റാണിയും വിട്ടു കൊടുത്തില്ല..

"നിങ്ങളിങ്ങനെ പരസ്പരം കടിച്ചു കീറാൻ ആണോ ഉദ്ദേശം.."

മിത്ര ഇടപെട്ടു.. അല്ലേൽ രണ്ടും കൂടി ഭൂമി കീഴ്മേൽ മറിക്കുമെന്നവൾക്കറിയാം..

"അമ്മ പറഞ്ഞത് സത്യമാണോ..."

മിത്ര ഒന്നൂടെ ചോദിച്ചു..

"ഞാൻ മെഡിക്കൽ റിപ്പോർട്സ് നിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ട്.. എന്നെ വിശ്വാസമില്ലേൽ നീ തന്നെ നോക്ക്.. നിന്റെ കൂട്ടുകാരിക്കും കാണിച്ചു കൊടുക്ക്.. "

റാണി പുച്ഛത്തോടെ പറഞ്ഞു..

"അമ്മേ.. "

മിത്ര ഗൗരവത്തിൽ വിളിച്ചു..

"ഓ ഞാൻ ഒന്നും പറയുന്നില്ല..

ഫോൺ വെക്കുവാ.. "

റാണി കെർവിച്ചു പറഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു...

"എന്റെ ആമിക്കുട്ടി അമ്മ പറഞ്ഞതൊന്നും കാര്യമാക്കേണ്ട കേട്ടോ.."

മിത്ര ആമിയെ അനുനയിപ്പിച്ചു...

എന്നിട്ട് വാട്സ്ആപ്പ് ഓൺ ചെയ്തു മെഡിക്കൽ റിപ്പോർട്സ് നോക്കി..


"ഇതിൽ പേര് സൂര്യ എന്ന് തന്നെയാണ്.. പക്ഷേ ഹസ്‌ബെന്റിന്റെ പേരോ അങ്ങനെ ഒന്നും എഴുതിയിട്ടില്ലല്ലോ ആമി... "

മെഡിക്കൽ റിപ്പോർട്സ് നോക്കി മിത്ര പറഞ്ഞു..

" ഇല്ലെങ്കിൽ എന്താ.. ഇത് ഉറപ്പിക്കാം നിധി പറഞ്ഞ ഋഷിയും നമ്മുടെ ഋഷിയേട്ടനും ഒന്ന് തന്നെയാണ്.. സൂര്യയുടെ രക്ഷകൻ.. "

"നമുക്ക്‌ ഇതേ പറ്റി നിധിയോട് തന്നെ ചോദിച്ചാലോ.."

"ബെസ്റ്റ്.. വെട്ടാൻ നിൽക്കുന്നവന്റെ കയ്യിലേക്ക് തന്നെ പോത്തിനെ വെച്ചു കൊടുക്കണം അല്ലേ.."

"പിന്നെ എന്താ ഒരു വഴി... നീ തന്നെ പറ...അല്ലേൽ ഋഷിയേട്ടന്റെ ജീവൻ തന്നെ അപകടത്തിലാവും "

"അതിന് നമുക്ക്‌ വംശിയെ കൂട്ട് പിടിക്കണം..

ഇപ്പോഴല്ല അതിനുള്ള അവസരം വരും.. അപ്പോൾ..

അങ്ങനെയാവുമ്പോൾ സൂര്യയെ ഋഷിയേട്ടന്റെ ജീവിതത്തിൽ നിന്ന് നമുക്ക്‌ ഒഴിവാക്കുകയും ചെയ്യാം ഋഷിയേട്ടന്റെ ജീവൻ അപകടത്തിലാവുകയും ഇല്ലാ..."

"നീയെന്താ പറഞ്ഞു വരുന്നത് ആമി.. "

"എല്ലാം വഴിയേ നിനക്ക് മനസ്സിലാവും..

ഇപ്പോൾ നമ്മൾ ഒന്നും അറിഞ്ഞതായി ഭാവിക്കേണ്ട..

കിടന്നുറങ്ങിക്കോ നാളെ കോളേജ് ഉള്ളതാണ്..."

ആമി തലവഴി പുതപ്പിട്ട് കിടന്നു.. എന്നിട്ടും മിത്ര ഇനിയെന്താണ് സംഭവിക്കാൻ പോവുന്നതെന്ന ടെൻഷനിൽ ആയിരുന്നു..

*************

മുന്നിൽ നിൽക്കുന്നവരെ കണ്ട് ഋഷിക്ക്‌ ചിരി വന്നു..

മുരുകനും അയാളുടെ കൂട്ടാളികളും..

"ഇത് വംശിയുടെ കോട്ടയല്ല.. പാവം ഒരു ഡോക്ടർ താമസിക്കുന്ന സ്ഥലമാണ്..

നിങ്ങൾക്ക് സ്ഥലം മാറി..വേഗം പോകാൻ നോക്ക്.."

"ഞങ്ങൾക്ക് സ്ഥലമൊന്നും മാറിയിട്ടില്ല സാറെ.. സാറിനെ തിരക്കി തന്നെയാ ഞങ്ങൾ വന്നിരിക്കുന്നത്.."

മുരുകൻ പറഞ്ഞു..

"എന്നാൽ അകത്തേക്കിരിക്കാം.. എന്തിനാ വെറുതെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെ.."

"വാടാ.. നമുക്ക്‌ സാറിനോട് അകത്തിരുന്ന് സംസാരിക്കാം.."


മറ്റുള്ളവരെ നോക്കി കൗശലം നിറഞ്ഞ ചിരിയോടെ പറഞ്ഞുകൊണ്ട് മുരുകൻ അകത്തേക്ക് കയറി.. പിറകെ മറ്റുള്ളവരും..

എല്ലാവരും കയറിയതും ഋഷി രണ്ടും കല്പ്പിച്ചു ഡോർ കുറ്റിയിട്ടു..

"വളച്ചുകെട്ടില്ലാതെ ഞങ്ങൾ വന്ന കാര്യം പറയാം..

"ഞങ്ങൾക്ക് കിട്ടിയ കൊട്ടെഷൻ കയ്യോ കാലോ ഓടിക്കൽ അല്ല.. ജീവൻ തന്നെ അങ്ങ് കാലാപുരിക്ക് അയക്കാൻ ആണ്..

അതുകൊണ്ട് അധികം ബലം പിടിക്കാതിരുന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ കാര്യം തീർത്തിട്ടങ്ങ് വേഗം പോകാം.."

കയ്യിൽ ഉണ്ടായിരുന്ന വടിവാൾ കൊണ്ട് മുഖത്തൊന്ന് ചൊറിഞ്ഞു മുരുകൻ..

"അത്രയേ ഉളളൂ...എങ്കിൽ ഒരു കണ്ടീഷൻ.."

ഋഷി നിസ്സാരമായി പറഞ്ഞതും എല്ലാവരും അവൻ എന്താണ് പറയാൻ പോവുന്നത് എന്നുള്ളതിന് കാതോർത്തു..

"എന്നെ ഇതിൽ ആരാണോ തല്ലി തോൽപ്പിക്കുന്നത് അയാൾക്ക് എന്റെ ജീവനെടുക്കാം.. സമ്മതമാണോ.."

ഋഷി എല്ലാവരെയും നോക്കി..

"നൂറു വട്ടം സമ്മതം... "

മുരുകൻ പറഞ്ഞുകൊണ്ട് പിന്നിൽ നിൽക്കുന്നവരെ നോക്കി കണ്ണ് കൊണ്ട് ഋഷിയെ തല്ലാനായി കാണിച്ചു..

രണ്ടാളുകൾ ഋഷിയുടെ നേരെ കത്തികൊണ്ട് ഓടി വന്നു..

നിഷ്പ്രയാസം അവൻ ഇരുവരുടെയും കയ്യിൽ പിടിച്ചു തിരിച്ചു മലർത്തിയടിച്ചു..

"ആഹ്.. "

അവരുടെ നിലവിളി ഉയർന്നു.

"ശൂ.."

ഋഷി ചുണ്ടുകൾക്ക് മേൽ വിരൽ വെച്ചു..

"അപ്പുറത്തുള്ളവർക്ക് ശല്യമാകരുത്.."

പറഞ്ഞുകൊണ്ട് ഋഷി ഷർട്ടിന്റെ ഫുൾ സ്ലീവ് മടക്കി വെച്ചു..

വീണ്ടും രണ്ടാളുകൾ ഋഷിയുടെ നേരെ പാഞ്ഞടുത്തു...

ഒരാളെ കാലുകൊണ്ട് ചവിട്ടി വീഴ്ത്തിയവൻ ഉയർന്നു പൊങ്ങി മറ്റേയാളെ കൈ മുട്ടുകൊണ്ട് മുഖത്തേക്ക് ആഞ്ഞിടിച്ചു..

*******

ഒരാളെ കാലുകൊണ്ട് ചവിട്ടി വീഴ്ത്തിയവൻ ഉയർന്നു പൊങ്ങി മറ്റേയാളെ കൈ മുട്ടുകൊണ്ട് മുഖത്തേക്ക് ആഞ്ഞിടിച്ചു

ഇനിയും ബാക്കിയുള്ളത് അഞ്ചു പേർ..

ഋഷി കൈനിവർത്തി വിരലുകൾ പൊട്ടിച്ചു.. കൈകൊണ്ട് വരാൻ ആംഗ്യം കാണിച്ചു..

മുരുകൻ തലയനക്കി കൊണ്ട് മറ്റുള്ളവരോട് ചെല്ലാൻ പറഞ്ഞു..

അവർ കയ്യിലുണ്ടായിരുന്ന വലിയ ഇരുമ്പ് വടികൊണ്ട് അവന്റെ നേരെ പാഞ്ഞടുത്തു...

അവർ വടി ഋഷിയുടെ നേരെ വീശിയതും പെട്ടന്നവൻ കുനിഞ്ഞു.. ഇരുവരും തമ്മിൽ കൂട്ടിമുട്ടി..

ഋഷി ഒരാളുടെ കയ്യിൽ നിന്നും വടി തട്ടിപ്പറിച്ചു ഇരുവരെയും തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി..

വേദന കൊണ്ടവർ പുളഞ്ഞു..

പെട്ടന്നാണ് തലയ്ക്കു പിന്നിൽ ഋഷിക്ക് പ്രഹരമേറ്റത്..

"ആഹ്.. "

തലയ്ക്കു പിറകിൽ കൈ വെച്ചവൻ തിരിഞ്ഞു നോക്കി..

വന്യമായ മുഖത്തോടെ തന്നെ നോക്കുന്ന മുരുകനെ കണ്ടതും കലി കയറിയ ഋഷി കയ്യിലുണ്ടായിരുന്ന വടി മുരുകന് നേരെ വീശി..

മുരുകൻ നിലത്ത് വീണത് കണ്ടതും ബാക്കിയുള്ള രണ്ട് പേർ ഋഷിയെ തല്ലാനായി വന്നു.. എതിരെ വന്നവരെ വയറിനിട്ട് കുത്തി നിലത്തേക്ക് വീണ അവരെ കാലുയർത്തി ആഞ്ഞു ചവിട്ടി..

അടികൊണ്ട് അവശരായിട്ടും ഋഷിയുടെ നേരെ അവർ വീണ്ടും വന്നതും എല്ലാവരെയും നിഷ്പ്രയാസം അടിച്ചൊതുക്കിയവൻ..

മുരുകൻ വീണ്ടും തോൽവി സമ്മതിക്കാതെ അവനടുത്തേക്ക് പാഞ്ഞു വന്നു..

ഇടത് കൈകൊണ്ട് മുരുകനെ തടഞ്ഞു വലതു കയ്യുയർത്തി ചെവിക്കല്ല് നോക്കി പൊട്ടിച്ചു..

വേദനയാൽ ചെവി പൊത്തി കൊണ്ട് മുരുകൻ നിലത്തേക്ക് വീണു.. തന്റെ കലി തീരുവോളം ഋഷി മുരുകനെ വയറ്റിൽ ചവിട്ടിക്കൊണ്ടിരുന്നു..

വേദന സഹിക്കാൻ കഴിയാതെയായതും മുരുകൻ കൈ രണ്ടും കൂപ്പി ഋഷിയോട് മാപ്പപേക്ഷിച്ചു..

തീക്ഷ്‌ണമായ കണ്ണുകളോടെ ഋഷി മുരുകനെ നോക്കി..

ആ സമയത്താണ് മുരുകന്റെ ഫോൺ റിങ് ചെയ്തത്..

അത് ആരായിരിക്കും എന്നറിയാവുന്ന മുരുകന്റെ കണ്ണുകളിൽ ഭീതി പടർന്നു..

അത് മനസ്സിലാക്കിയ ഋഷി മുരുകനെ നോക്കി പുച്ഛിച്ചു ചിരിച്ചുകൊണ്ട് ഫോൺ കൈകലാക്കി ചെവിയോട് ചേർത്തു..


"മുരുകാ.. എന്തായി.. തീർത്തോ അവനെ.. "


മറുപുറത്ത് നിന്നും നിധിയുടെ ശബ്ദം കേട്ടതും ഋഷിക്ക് വിറഞ്ഞു കയറി...

"മുരുകൻ ഒരു പുഴുവിനെ പോലെ ഇപ്പോൾ എന്റെ കാലിന്റെ ചുവട്ടിൽ കിടക്കുന്നുണ്ട്..

വേണേൽ വന്നു എടുത്തിട്ട് പോടാ..

തീർക്കാൻ വന്നിരിക്കുന്നു അതും ഋഷികേഷിനെ...

അതിന് മോൻ ഒന്നുകൂടെ വളരണം..

നിന്റെ മൊയ്‌ലാളിയോട് പറഞ്ഞേക്ക് ഒരു ശവപ്പെട്ടി റെഡിയാക്കി വെക്കാൻ അധികം വൈകാതെ അവനത് ആവശ്യം വരും...

വെച്ചിട്ട് പോടാ &%#@&%#@"

ഋഷി ഫോൺ തറയിൽ എറിഞ്ഞുടച്ചു..

"ഛെ... "

നിധി ദേഷ്യത്തോടെ പറഞ്ഞു..

"എന്താടാ തീർത്തോ അവനെ.. "

"അവൻ അങ്ങനെയൊന്നും ചാവത്തില്ലെന്ന തോന്നുന്നേ.. "

നിധി പല്ലിറുമ്മി..

ഇരുവരുടെയും സംഭാഷണം കേട്ട സൂര്യ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു ഈശ്വരനോട്‌ നന്ദി പറഞ്ഞു..

*************


ഗുപ്തനും ടീമും വ്യവസായിയായ രഘുറാമിനെ തേടി രാത്രി ചെന്നൈ നഗരം മുഴുവൻ അലഞ്ഞു...തീർത്തും രഹസ്യമായ അന്യോഷണം ആയിരുന്നു.. കാരണം വംശിയുടെ ആളുകൾ പലരും കൂട്ടത്തിലുണ്ട്.. അതുകൊണ്ട് ഗുപ്തന് ഏറ്റവും വിശ്വാസമുള്ള ഏഴ് പേരെയാണ് കൂടെ കൂട്ടിയത്..

ഇവർ രണ്ട് ടീമുകളായി രഘുറാമിനെ തേടി..അയാളെ തടവിൽ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച് യാതൊരു അറിവും കിട്ടിയില്ല..


റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനിടയിലാണ്  കൂടെ ഉണ്ടായിരുന്ന കോൺസ്റ്റബിൾ ബൈക്കിൽ സ്പീഡിൽ പോവുന്ന നിധിയെ കാണിച്ചു കൊടുത്തത്...


"സർ.. അത് വംശിയിൻ ബ്രദർ ഇൻ ലോ...അവരയ്‌ പിന്തുടർന്നാൽ രഘുറാമിനെ കണ്ടു പിടിക്കലാം.. "
(സർ.. അത് വംശിയുടെ അളിയൻ ആണ്.. അവനെ പിന്തുടർന്നാൽ രഘുറാമിനെ കണ്ടെത്താൻ കഴിയും.. )

കോൺസ്റ്റബിൾ തന്റെ സംശയം പറഞ്ഞു..

"Are you sure.. "

"Yes സർ "

ഗുപ്തൻ ചോദിച്ചതും അയാൾ ഉറപ്പിച്ചു പറഞ്ഞു..

"Then follow him immediatly.. "

ജീപ്പിന്റെ ബോണറ്റിൽ ആഞ്ഞിടിച്ചു കൊണ്ട് ഗുപ്തൻ പറഞ്ഞു..

എല്ലാവരും വേഗം തന്നെ അതതു വാഹനങ്ങളിൽ കയറി നിധിയെ ഫോളോ ചെയ്തു.. അവർക്കുള്ള നിർദ്ദേശങ്ങൾ നൽകി ബൈക്കിൽ അവരുടെ മുന്നിലായി ഉണ്ടായിരുന്നു..


ഗുപ്തന്റെ നിർദ്ദേശത്തിനനുസരിച്ച് എല്ലാവരും അലെർട് ആയിരുന്നു..

**********

നിധിന്റെ ബൈക്ക് കടന്നു ചെന്നത് വംശിയുടെ ഗോഡൗണിലേക്കാണ്..

അത് മനസ്സിലായ ഗുപ്തൻ ബൈക്ക് സൈഡ് ആക്കി അവനെ പിന്തുടർന്നു..

പിറകെ വ്യത്യാസത അകലങ്ങളിൽ മറ്റുള്ളവരും..

ഗുപ്തൻ ഗോഡൗണിലേക്ക് കയറും മുന്നേ ടി ഷർട്ടിനു പിന്നിൽ നിന്നും റിവോൾവർ എടുത്തു..കയ്യിൽ പിടിച്ചു..

തിരിഞ്ഞു മറ്റുള്ളവരോട് ഓരോ ദിശകളിലേക്ക് പോകാൻ പറഞ്ഞു..

ഗുപ്തനും അവനെ അനുഗമിച്ചു സർക്കിളും ശബദമുണ്ടാക്കാതെ ജാഗ്രതയോടെ ഓരോ കാലടികളും വെച്ച് മുന്നോട്ട് നടന്നു...


"സൈൻ പണ്ണിട്ട..."
(ഒപ്പിട്ടോ )

നിധി ഗോഡൗണിനുള്ളിലേക്ക് കയറിയതും അവിടെ ഉണ്ടായിരുന്ന ഗുണ്ടയോട് ചോദിച്ചു..

"ഇല്ല അണ്ണാ.."


"കയ്യേളുത്തു പോട്ട മാട്ടിയ... "
(ഒപ്പിടില്ല അല്ലേ..)

നിധി രഘുറാമിനോട് ചോദിച്ചു കൊണ്ട് ഗുണ്ടയുടെ കയ്യിൽ ഉണ്ടായിരുന്ന മരത്തടി വാങ്ങി അയാളുടെ തലയിൽ ശക്തിയിൽ അടിച്ചു..

ശരീരം നുറുങ്ങുന്ന വേദനയാൽ അയാൾക്കൊന്ന് അലറി കരയാൻ പോലും കഴിഞ്ഞില്ല....

വീണ്ടും അടിക്കാൻ ആയി നിധി മരത്തടി ഓങ്ങിയതും..


"അറ്റാക്ക്.. "

പതുങ്ങി നിന്നിരുന്ന ഗുപ്തൻ അലറിയതും നാലു ദിശയിൽ നിന്നും വാതിലുകൾ ചവിട്ടി പൊളിച്ചു പോലീസുകാർ നിധിയേയും കൂട്ടാളികളെയും വളഞ്ഞു.. അവരുടെ നേരെ തോക്ക് ചൂണ്ടി....

പെട്ടന്നുള്ള ആക്രമണം ആയതിനാൽ നിധിക്കും കൂട്ടാളികൾക്കും അനങ്ങാൻ പോലും കഴിഞ്ഞില്ല...

"Arrest them .. "

ഗുപ്തൻ ഓർഡർ ഇട്ടതും പോലീസുകാർ അവരെ വിലങ്ങണിയിച്ചു...

മറ്റു രണ്ട് പോലീസുകാർ രഘുറാമിന് പ്രാഥമിക ചികിത്സ നൽകി വേഗം അയാളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പാഞ്ഞു..

ഗുപ്തൻ അവിടെ നിന്ന് കൊണ്ട് തന്നെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പെട്ടന്ന് കുറച്ച് പോലീസുകാരെ സിറ്റിയിലേക്ക്‌ അയക്കാൻ പറഞ്ഞു...

നിധിയേയും കൂട്ടാളികളെയും വാഹനത്തിൽ കൊണ്ടുപോയി ഇരുത്തി.. അവരുടെ കയ്യിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു..അവരെ തന്റെ ഓഫീസിലേക്ക് കൊണ്ടുപോവാൻ മറ്റുള്ള പോലീസുകാർക്ക് നിർദേശം നൽകി ഗുപ്തൻ സിറ്റിയിലേക്ക് പുറപ്പെട്ടു..

അവിടെ അവനെ കാത്ത് വേറൊരു പോലീസ് ടീം ഉണ്ടായിരുന്നു..

അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി ഗുപ്തൻ ഫോണെടുത്തു ഋഷിയെ വിളിച്ചു.. നടന്ന കാര്യങ്ങളും നിധിയേയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തതുമെല്ലാം പറഞ്ഞു....ഋഷി വംശി ഇപ്പോൾ ഉള്ള സ്ഥലത്തിന്റെ ലൊക്കേഷൻ പറഞ്ഞുകൊടുത്തു..

ഫോൺ കട്ട്‌ ചെയ്ത് ഗുപ്തൻ മറ്റുള്ളവരോട് തന്നെ ഫോളോ ചെയ്യാൻ പറഞ്ഞു..

ഗുപ്തന്റെ ബൈക്ക്  വംശിയുടെ അപ്പാർട്മെന്റ് ലക്ഷ്യം വെച്ച് നീങ്ങി..

*************

ഋഷി മുരുകനെയും കൂട്ടാളികളെയും പുറത്തേക്കിട്ട് ഡോർ ലോക്ക് ചെയ്ത് വംശിയുടെ അപാർട്മെന്റിലേക്ക് ഓടി..

അവനറിയാം സൂര്യ അപകടത്തിലാണെന്ന്..

കഴിയാവുന്നത്ര വേഗതയിൽ ഓടി..

ഋഷി ഓടി വരുന്നത് കണ്ട സെക്യൂരിറ്റി ഗാർഡ് അവനെ തടയാൻ ശ്രമിച്ചു..

ഗാർഡിനെ തള്ളി മാറ്റിയവൻ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി...


കയ്യിൽ കരുതിയിരുന്ന കീ ഉപയോഗിച്ച് വാതിൽ തുറന്നു.. വംശി ആ സമയം അവിടെ ഉണ്ടായിരുന്നില്ല..

വാതിൽ തുറന്ന് അകത്തു കയറിയ വംശി അവിടെ ആരെയും കാണാതായപ്പോൾ ഒന്ന് സംശയിച്ചു..

പിന്നീട് സൂര്യയെ ഉറക്കെ വിളിച്ചു..

"സൂര്യാ... സൂര്യാ.. "

ഋഷിയുടെ ശബ്ദം കേട്ട സൂര്യ കിടന്നിടത്തു നിന്നും വേദനകളെ മറന്ന് ചാടി എഴുന്നേറ്റു.. ഋഷിയെ വിളിക്കാൻ അവളുടെ ശബ്ദം ഉയർന്നില്ല..

തൊണ്ടയിലെ വെള്ളമെല്ലാം വറ്റി ആകെ അവശയായിരുന്നു..

ഉള്ള ഊർജം വെച്ചുകൊണ്ടവൾ അവനെ വിളിക്കാനായി നാവ് ചലിപ്പിച്ചു.. ശബ്ദം പോലും പുറത്തേക്ക് വന്നില്ല..

അവസാനമവൾ വാതിലിൽ തട്ടി.. ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയ ഋഷി അടഞ്ഞു കിടക്കുന്ന വാതിൽ കണ്ടു..

വേഗം അവിടേക്ക് ചെന്ന് ഹാൻഡിലിൽ പിടിച്ചു വലിച്ചെങ്കിലും അത് തുറക്കാൻ പറ്റിയില്ല..

സർവ്വ ശക്തിയുമെടുത്തവൻ വാതിലിൽ ആഞ്ഞു ചവിട്ടി..വാതിൽ രണ്ടായി പിളർന്നു താഴെ വീണു...

റൂമിനകത്തേക്ക് കയറിയ ഋഷി കാണുന്നത് ബോധമില്ലാതെ കിടക്കുന്ന സൂര്യയെ ആണ്.. മുഖമെല്ലാം നീര് വന്നു വീർത്തിരുന്നു..

അവൻ താഴെക്കിരുന്ന് സൂര്യയുടെ തലയെടുത്ത് മടിയിലേക്ക് വെച്ചു.. ഷോൾഡറിൽ തട്ടി അവളെ വിളിച്ചു കൊണ്ടിരുന്നു..

കുറേ തവണ വിളിച്ചപ്പോൾ സൂര്യയുടെ കൃഷ്ണമണികൾ ചലിച്ചതവൻ കണ്ടു..

"വെ. വെ..ള്ളം.. "

സൂര്യ വാക്കുകൾ പെറുക്കി പെറുക്കി പറഞ്ഞു..

"വെള്ളം വേണോ.. "

ഋഷി ചോദിച്ചതും സൂര്യ പതിയെ തല ചലിപ്പിച്ചു..

സൂര്യയെ അവിടെ കിടത്തി ഹാളിലേക്ക് ടേബിളിൽ ഇരുന്നിരുന്ന ജഗ്ഗിൽ നിന്നും വെള്ളം ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ടവൻ അതുമായി സൂര്യയുടെ അടുത്തേക്കോടി..

പതിയെ അവളുടെ തല താങ്ങി പിടിച്ചുകൊണ്ടു വെള്ളം ചുണ്ടോട് അടുപ്പിച്ചു കൊടുത്തു..

വെള്ളത്തിന്റെ നനവ് ചുണ്ടിലും നാവിലും തട്ടിയതും സൂര്യ ആർത്തിയോടെ വെള്ളം കുടിച്ചിറക്കി..

അവളുടെ അവസ്ഥ ഋഷിയുടെ നെഞ്ച് പൊടിഞ്ഞു... വംശിയെ കൊല്ലാനുള്ള ദേഷ്യം തോന്നി..

സൂര്യ വെള്ളം കുടിച്ചു കഴിഞ്ഞതും ഋഷിയവളെ കൈകളിൽ കോരിയെടുത്തു പുറത്തേക്ക് നടന്നു.. നന്നേ ക്ഷീണിതയായ സൂര്യ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവന്റെ മാറിൽ അഭയം പ്രാപിച്ചു..

***********

രഘുറാമിനെ പോലീസ് കണ്ടെത്തിയ വിവരം ആരോ ഒരാൾ വംശിക്ക് ചോർത്തി കൊടുത്തിരുന്നു...നിധിയും മറ്റുള്ളവരും പോലീസ് പിടിയിലായെന്നും അവനറിഞ്ഞു..

തന്നെയും പോലീസ് എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യാൻ വരുമെന്നവന് മനസ്സിലായി..

അതിനാൽ അവൻ  വക്കീലിനെ കാണാൻ പോയിരുന്നു  മുൻ‌കൂർ ജാമ്യത്തിന്..

സൂര്യയെ ഫ്ലാറ്റിലാക്കി എന്നും ചെയ്യാറുള്ളത് പോലെ ഡോർ പുറത്ത് നിന്നും ലോക്ക് ചെയ്താണ് പോയത്..

വക്കീലിനോട് സംസാരിച്ചപ്പോൾ കേസ് ഒതുങ്ങുന്നതുവരെ പോലീസിന് പിടികൊടുക്കാതെ കുറച്ച് ദിവസത്തേക്ക് ഇവിടെ നിന്നും മാറി നിൽക്കാൻ പറഞ്ഞു...

അതുകൊണ്ട് തന്നെ സൂര്യയേയും കൂട്ടി വേഗം തന്നെ ചെന്നൈ വിടാനുള്ള പ്ലാനോടെ ഫ്ലാറ്റിലേക്ക് എത്തിയ ഋഷി കാണുന്നത് താഴെ അടികൊണ്ട് കിടക്കുന്ന സെക്യൂരിറ്റി ഗാർഡിനെയാണ്..


"ഋഷി നീ വീണ്ടും സൂര്യയെ തേടി വന്നല്ലേ..ഇനി നിനക്ക് രക്ഷയില്ല... ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ..

ആരെങ്കിലും ഒരാളെ ഇനി ഈ ഭൂമിയിൽ കാണൂ..
"

ദേഷ്യത്തോടെ പല്ലുകടിച്ചു കൊണ്ട് വംശി പറഞ്ഞു..

എന്നിട്ട് ശരവേഗതത്തിൽ അകത്തേക്കോടി...

മുകളിലേക്കുള്ള സ്റ്റെപ്പുകൾ ഓടി കയറിയ വംശി കാണുന്നത് സൂര്യയെ കൈകളിൽ എടുത്ത് കൊണ്ട് വരുന്ന ഋഷിയെയാണ്..


ആ കാഴ്ച അവന്റെ സർവ്വ നാഡിഞെരമ്പുകളെയും വലിഞ്ഞു മുറുക്കി..

സിരകളിലെ രക്തയോട്ടം വർധിപ്പിച്ചു..

ദേഷ്യത്താൽ ചുവന്ന കണ്ണുകളോടെ വംശി ആ കാഴ്ച്ച നോക്കി നിന്നു..

ഇതേ സമയം ഋഷിയും വംശിയെ കണ്ടിരുന്നു..

അവന്റെ ഉള്ളിലും അഗ്നി ആളിക്കത്തി... ഞെരമ്പുകൾ വലിഞ്ഞു മുറുകി..

ഇരുവരും കൊമ്പ് കോർക്കാൻ നിൽക്കുന്ന കാളകളെ പോലെ മുരണ്ടു..


കോപത്താൽ വിറച്ചു നിൽക്കുന്ന വംശി ഋഷിയെ തല്ലാനായി അവനടുത്തേക്ക് പാഞ്ഞടുത്തു..

കോപത്താൽ വിറച്ചു നിൽക്കുന്ന വംശി ഋഷിയെ തല്ലാനായി അവനടുത്തേക്ക് പാഞ്ഞടുത്തു...

അവനടുത്തെത്തിയതും ഋഷി കാലുയർത്തി വംശിയുടെ നെഞ്ചിൽ തന്നെ ആഞ്ഞൊരു ചവിട്ട് കൊടുത്തു...

ചവിട്ടിയതിന്റെ ശക്തിയിൽ വംശി തെറിച്ചു വീണു.. ഋഷിയും ഒന്ന് പിഞ്ഞോട്ടാഞ്ഞു..

വീണിടത്തു നിന്നും വീണ്ടും കലിയോടെ വംശി എണീറ്റ് വരുന്നത് കണ്ട ഋഷി തന്റെ കയ്യിൽ ചലനമറ്റ്  കിടക്കുന്ന സൂര്യയെ ചുവരോട് ചേർത്ത് ഒരു
മൂലയിലേക്കിരുത്തി..

ശേഷം അവിടെ കണ്ട ഒരു ഇരുമ്പ് വടിയെടുത്ത് വംശിയുടെ അടുത്തേക്ക് പാഞ്ഞു..

ഇരുമ്പ് വടി കൊണ്ട് വരുന്ന ഋഷിയെ കണ്ട് വംശിയൊന്ന് പകച്ചെങ്കിലും വീണ്ടും അവന്റെ ഉള്ളിൽ പക ആളിക്കത്തി...

തന്റെ അടുത്തേക്ക് വരുന്ന വംശിയുടെ നേരെ ഇരുമ്പ് വടി വീശിയതും അതി വിധക്തമായി വംശിയതിനെ കൈ കൊണ്ട് തടഞ്ഞു ഋഷിയെ ചവിട്ടി വീഴ്ത്തി..


ബാലൻസ് തെറ്റിയ ഋഷി പിന്നിലേക്ക് മലക്കം മറിഞ്ഞു... വംശി അവനടുത്തേക്ക് വന്നു കൊണ്ട് നെഞ്ചിൽ ചവിട്ടാൻ കാലുയർത്തിയതും ഋഷിയവന്റെ കാൽ പിടിച്ചു തിരിച്ചു..

അസഹ്യമായ വേദനയാൽ വംശി അലറിയതും ഒരു വട്ടം കൂടെ കാലിൽ പിടിച്ചു തിരിച്ചു കൊണ്ട് അവനെ മറിച്ചിട്ടു..

ശേഷം വംശിയുടെ മേൽ കയറിയിരുന്ന് മൂക്കിനിട്ട് പഞ്ച് ചെയ്യാൻ തുടങ്ങി... വംശിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും കൊഴുത്ത രക്തം ഒഴുകി...

രക്തം കണ്ട വംശി ദേഷ്യത്തോടെ ഋഷിയെ പിറകിലേക്ക് തള്ളി മറിച്ചിട്ടു..ഋഷിയുടെ മേൽ കയറിയിരുന്ന് കവിളിൽ ആഞ്ഞിടിച്ചു... ഋഷി തടുക്കുന്നതിനു മുന്നേ വീണ്ടും വീണ്ടുമവൻ ഇടിക്കാൻ തുടങ്ങി...

ഋഷിയുടെ വായിൽ ചോരയുടെ ഇരുമ്പ് ചുവ അറിഞ്ഞതും അവനത് പുറത്തേക്ക് തുപ്പി..

വംശിയവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു..ആ അവസരത്തിൽ ഋഷി തലയുയർത്തി വംശിയുടെ തലയിൽ ശക്തിയിൽ ഇടിച്ചു...

വേദനയാൽ ചുറ്റും കറങ്ങുന്നത് പോലെ തോന്നിയ വംശി നിലതെറ്റി ഋഷിയുടെ മേലിൽ നിന്നും താഴേക്ക് വീണു..

ഋഷി ചാടിയെഴുന്നേറ്റ് കയ്യിൽ നിന്നും തെറിച്ചു വീണ ഇരുമ്പ് വടിയെടുത്ത് വംശിയെ അടിക്കാൻ തുടങ്ങി..തടുക്കാൻ പോലും കഴിയാതെ വംശിയവന് വിധേയപ്പെട്ട് കിടന്നു..

വംശി അവശനായെന്ന് കണ്ടതും വടി താഴെയിട്ട് ചുണ്ടിൽ പൊടിഞ്ഞ ചോര തുടച്ചു നീക്കി..

"ഞാൻ നിനക്ക് തരുന്ന ശിക്ഷയാണ് ശേഷിശിക്കുന്ന ബാക്കിയുള്ള ജീവൻ.. ഇനി നീ സൂര്യയുടെ ജീവിതത്തിലൊരു കരി നിഴലായി വന്നാൽ പന്ന പുന്നാര *&%%@###മോനെ നിന്നെ ഞാൻ പച്ചക്ക് കൊളുത്തും.. ഓർത്ത് വെച്ചോ.. ഋഷിയങ്ങനെ ആരോടും വെറും വാക്ക് പറയാറില്ല..

പിന്നെ വേറൊരു കാര്യം കൂടി.. ഇനിയുള്ള നിന്റെ ജീവിതം അഴുക്കുള്ളിലായിരിക്കും.. നിന്നെ കൊണ്ടുപോവാൻ പോലീസ് ഏമാന്മാർ ഇപ്പോൾ ഇവിടെയെത്തും.."
"

വംശിയുടെ നേരെ വിരൽ ചൂണ്ടി അവന്റെ അടി നാഭി നോക്കി ഒരു ചവിട്ട് കൂടെ കൊടുത്തു.. വംശി നിലവിളിച്ചു അട്ട ചുരുളുന്ന ചുരുണ്ടു..

ഋഷി സൂര്യയുടെ അടുത്തേക്ക് ചെന്നു....അവളപ്പോഴും അനക്കമില്ലാതെ കിടക്കുകയായിരുന്നു.. അവനവളെ പൊക്കി എടുത്ത് തോളിലേക്കിട്ടു.. ഓരോ പടികളും സൂക്ഷിച്ചിറങ്ങി..

പെട്ടന്നാണവന്റെ പിറകിൽ മൂർച്ചയുള്ളതെന്തോ കുത്തി കയറിയത്..

പ്രാണൻ പോകുന്ന വേദനയാൽ തിരിഞ്ഞ ഋഷി കാണുന്നത് പിറകിൽ നിന്നും കത്തി വലിച്ചൂരിയെടുത്ത് തന്നെ വന്യമായി നോക്കുന്ന വംശിയെ ആണ്.. അവന്റെ കണ്ണുകൾ ചുവന്നു കലങ്ങി ഒരു രാക്ഷസ രൂപം പോലെ തോന്നിയിരുന്നു..


കുത്തിയ ഭാഗത്ത്‌ കൈകൊണ്ട് തടവിയ ഋഷിയുടെ കയ്യിൽ ചുടു ചോര പറ്റി.. വംശി വീണ്ടും കത്തി ഋഷിയുടെ നേരെ കുത്താനായി ആഞ്ഞതും ബൂട്സുകളുടെ കാലടി ശബ്‍ദങ്ങൾ അവന്റെ കാതിൽ പതിച്ചു...

വംശി ആ ശബ്‍ദത്തിന് കാതോർത്തതും അത് തനിക്കുള്ള അപായ സൂചനയാണെന്ന് അവനു മനസ്സിലായി കത്തി താഴെയിട്ട് അവിടെ നിന്നും പിന്തിരിഞ്ഞു ഓടാൻ പോയ വംശിയുടെ നേരെ തോക്ക് ചൂണ്ടി ഗുപ്തൻ ചാടി വീണു..

വംശി രണ്ടടി പിറകിലേക്ക് മാറി..ചുറ്റും നോക്കി.. തന്നെ വളഞ്ഞുകൊണ്ട് വലിയൊരു കാക്കിപ്പട തന്നെയുണ്ട്..

ഋഷിയെ അപ്പോഴേക്കും പോലീസുകാരിൽ രണ്ട് പേർ താങ്ങി പിടിച്ചു അവിടെക്കിരുത്തി.. കയ്യിൽ കിട്ടിയ ഒരു തുണിയെടുത്ത് അവന്റെ അരയിൽ വരിഞ്ഞു മുറുക്കി കെട്ടി.. ഋഷി വേദന കടിച്ചു പിടിച്ചു.. സൂര്യയെ ആ വേദനിയിലുമവൻ ചേർത്ത് പിടിച്ചിരുന്നു..

ഗുപ്തൻ വംശിയുടെ അടുത്തേക്ക് വരുന്നതിനനുസരിച്ച് അവൻ പിറകിലേക്ക് നീങ്ങി കൊണ്ടിരുന്നു..ഗുപ്തനെ നേരിടാൻ പറ്റിയ ഒരു അവസരത്തിനായി..

വംശി പെട്ടന്നാണ് കാലുയർത്തി ഗുപ്തന്റെ കയ്യിലുള്ള തോക്ക് തട്ടിത്തെറുപ്പിച്ചത്... പെട്ടന്നുള്ള നീക്കമായതിനാൽ ഗുപ്തനും അടി പതറി.. ആ അവസരം നോക്കി വംശി ഫ്ലാറ്റിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി രക്ഷപ്പെടാൻ വേണ്ടി ഓടി..

വംശി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് കണ്ട ഗുപ്തൻ ഷോക്സിനടിയിൽ നിന്നും മറ്റൊരു റിവോൾവർ എടുത്ത് വംശിയുടെ കാൽ ഉന്നം വെച്ച് കാഞ്ചി വലിച്ചു...


"ആഹ് "

ബാൽക്കണി ലക്ഷ്യം വെച്ച് ഓടികൊണ്ടിരുന്ന വംശി കാലിൽ പിടിച്ചുകൊണ്ടവിടെ ഇരുന്നു..

പെട്ടന്ന് തന്നെ പോലീസുകാർ അവനടുത്തെത്തി കയ്യിൽ വിലങ്ങണിയിച്ചു അവിടെ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയി...പോകുന്ന വഴിയവൻ ഋഷിയെ പകയോടെ നോക്കി... അത് കണ്ടപ്പോൾ ഋഷി സൂര്യയെ ഒന്നൂടെ തന്റെ നെഞ്ചിലേക്ക് അടക്കി പിടിച്ചു...ഒരാപത്തിലും അവളെ തനിച്ചാക്കില്ലെന്ന പോലെ.. 🖤


വംശിയെ പോലീസുകാർ കൊണ്ടു പോയതും ഗുപ്തനും മറ്റു രണ്ട് പോലീസുകാരും ഋഷിയുടെ അടുത്തെത്തി..

ഗുപ്തൻ ഋഷിയെ പിടിച്ചെഴുന്നേൽപ്പിച്ചു.. സൂര്യയെ താഴെ നിന്നും എടുക്കാൻ തുനിഞ്ഞ പോലീസുകാരനെ തടഞ്ഞു കൊണ്ട് ഋഷി തന്നെയവളെ എടുത്തു തോളിലിട്ടു....ഗുപ്തൻ ഋഷിയെ പിടിച്ചുകൊണ്ടു താഴെക്കിറങ്ങി..

ഓരോ സ്റ്റെപ്പുകൾ ഇറങ്ങുമ്പോഴും അസഹ്യമായ വേദന ഋഷിക്കനുഭവപ്പെട്ടിരുന്നു.. ഗുപ്തൻ വിളിച്ചു പറഞ്ഞത് പ്രകാരം ആംബുലൻസ് അവരെ കാത്ത് താഴെ ഉണ്ടായിരുന്നു..

ഋഷിയേയും സൂര്യയേയും അതിലേക്ക് കയറ്റി.. അവർക്ക് കൂട്ടായി ഒരു പോലീസുകാരനെയും ഒപ്പം പറഞ്ഞയച്ചുകൊണ്ട് ഗുപ്തൻ നേരെ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു..

************

ഋഷി പറഞ്ഞതനുസരിച്ച് ആദിത്യ ഹോസ്പിറ്റലിലേക്കാണ് അവരെയും കൊണ്ട് പോയത്...

ചീറി പാഞ്ഞു വരുന്ന ആംബുലൻസ് കണ്ടതും അറ്റെന്റർസ് സ്‌ട്രെക്ച്ചറും കൊണ്ട് അവിടേക്ക് വന്നു..

പകുതി വഴിയിൽ വെച്ച് തന്നെ രക്തം ഒരുപാട് പോയതിനാൽ ഋഷിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു..

ഋഷിയേയും സൂര്യയേയും സ്‌ട്രെക്ചെറിലേക്ക് കിടത്തി അറ്റെന്റർസ് അവരെയും കൊണ്ട് icu വിനുള്ളിലേക്ക് കയറി...

ഋഷിക്ക് ആഴത്തിലുള്ള മുറിവ് ആയിരുന്നു ഉണ്ടായത്... അവനെ ഓപ്പറേഷൻ തിയേറ്ററിലേക്ക് പെട്ടന്ന് തന്നെ മാറ്റി ...

സൂര്യയെ ഡ്യൂട്ടി ഡോക്ടർ വന്നു പരിശോധിച്ചു... ഡ്രിപ് ഇട്ടു കൊടുത്തു.. മുഖമെല്ലാം നീര് വന്നു ചുവന്നു വീങ്ങുയതിനാൽ ഡ്രിപ്പിലൂടെ തന്നെ വേദന കുറയാനുള്ള മരുന്ന് നൽകി..

നഴ്സ് സൂര്യയുടെ വസ്ത്രമെല്ലാം മാറ്റി ഹോസ്പിറ്റൽ ഡ്രസ്സ്‌ ഇട്ടുകൊടുത്തു..അവളെ ഒബ്സെർവേഷനിൽ കിടത്തി പുറത്തേക്ക് പോയി...

**************

"കുമ്പളിൻ തലൈവനും അവനത് കൂട്ടാളികളും കാവൽതുരയ്‌നരിൻ പിടിയിൽ..
(ഗുണ്ടാനേതാവും കൂട്ടാളികളും പോലീസിന്റെ പിടിയിൽ..)"

രാവിലെ തന്നെ ആമി ന്യൂസ്‌ വായിക്കുന്നത് കേട്ടാണ് മിത്ര കണ്ണുകൾ തുറന്നത്..

"നീയെന്താടി രാവിലെ തന്നെ തൊള്ള തുറക്കുന്നത്.. "

മിത്ര അനിഷ്ടത്തോടെ പുതപ്പ് മാറ്റി എഴുന്നേറ്റു...

"മോളപ്പോൾ വിശേഷമൊന്നും അറിഞ്ഞില്ലേ.. ഗുണ്ടാ തലവനും വ്യവസായിയുമായ വംശി ദേവരാജ് പോലീസ് പിടിയിലായി... കൂടെ അവന്റെ പടയാളികളും.. "

"എന്താ... "

ആമി പറഞ്ഞതും മിത്ര ഞെട്ടി..

"ദേ... നീ ഇന്നത്തെ പാത്രം കണ്ടോ.. വെണ്ടയ്ക്ക അക്ഷരത്തിൽ ഫ്രണ്ട് പേജിൽ തന്നെ എഴുതിയിട്ടുണ്ട്.. ദാ ഫോട്ടോയും ഉണ്ട്.. "

ആമി മിത്രയുടെ നേരെ പത്രം നീട്ടിയതും അവളത് പിടിച്ചു വാങ്ങി പത്ര താളുകളിലൂടെ കണ്ണുകൾ പായിച്ചു..

"ഗുണ്ടാ തലവനും വ്യവസായിയും ആളുകളുടെ പേടി സ്വപ്നവുമായ വംശി ദേവരാജ് പോലീസിന്റെ പിടിയിൽ.. ഇന്നലെ രാത്രിയാണ് പിടിയിലായത്... Ips ഗുപ്തൻ ദേശായ്യുടെ നേതൃത്വത്തിലുള്ള സംഘമാണ് അതി വിധക്തമായി വംശിയേ പിടികൂടിയത്..

പ്രമുഖ വ്യവസായിയായ രഘുറാമിന്റെ തിരോധനത്തിന് പിന്നിലും വംശിയും കൂട്ടാളികളുടെയും കരങ്ങളാണ്..രഘുറാമിനെ വംശിയുടെ ഗോഡൗണിൽ നിന്നുമാണ് കണ്ടെത്തിയത് വംശിയുടെയും കൂട്ടാളികളുടെയും ക്രൂര ആക്രമണത്തിന് ഇരയായ രഘുരാം ഇപ്പോൾ വിദക്ത ചികിത്സയിലാണ്....

വംശിയെ പിടികൂടാനായി പോലീസിനെ സഹായിച്ചത് dr.ഋഷികേശ് ആദിത്യൻ ആണ്..വംശിയുമായി നടന്ന സംഘട്ടനത്തിൽ ഡോക്ടർക്കും പരിക്ക് പറ്റിയതായി പോലീസ് പറയുന്നുണ്ട്...

ഒന്നാം പ്രതി വംശിയേയും രണ്ടാം പ്രതി വംശിയുടെ ഭാര്യാ സഹോദരനുമായ നിധിൻ കൈമളിനെയും മറ്റുള്ള പ്രതികളെയും ഇന്ന് കോടതിയിൽ തെളിവ് സഹിതം ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് ips ഗുപ്തൻ ദേശായ് പറഞ്ഞു.. കടുത്ത ശിക്ഷ തന്നെ വംശിക്കും കൂട്ടാളികൾക്കും വാങ്ങി കൊടുക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.."

ന്യൂസ്‌ വായിക്കുന്നത് പോലെ പത്രത്തിൽ എഴുതിയിരുന്നത് കാണാതെ ആമി മിത്രക്ക്‌ മലയാളത്തിൽ പറഞ്ഞുകൊടുത്തു...

മിത്രയുടെ കാതിൽ രണ്ടാം പ്രതി നിധിൻ കൈമൾ എന്ന വാക്കുകൾ മാത്രമേ വന്നു പതിച്ചുള്ളൂ.. ബാക്കിയുള്ളവ ഒരു വണ്ടികളുടെ മൂളലായി മാത്രമാണ് അവൾ കേട്ടത്..

"ഇപ്പോൾ എന്തായി.. ഞാൻ നിന്നോട് പണ്ടേ പറഞ്ഞതല്ലേ അവനൊരു പക്കാ ക്രിമിനൽ ആണെന്ന്.. അപ്പോൾ നീയെന്താ പറഞ്ഞേ.. എന്റെ നിധിയെ സ്നേഹം കൊണ്ട് ഞാൻ മാറ്റിയെടുക്കുമെന്ന് അല്ലേ..ഇനി നീ വിചാരിച്ചാലും അത് നടക്കില്ല.. ഇനിയവന് ജയിലിൽ കിടന്ന് ഗോതമ്പുണ്ട തിന്നാനാണ് വിധി..."

ആമി മിത്രയേ നോക്കി വിജയീ ഭാവത്തിൽ പറഞ്ഞു..

പക്ഷേ അതൊന്നും മിത്ര കേട്ടതേയില്ല..ചുറ്റും ശൂന്യത നിറയുന്നതവൾ അറിഞ്ഞു.. ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചതാണ്.. അതുകൊണ്ട് തന്നെയാണ് പലപ്പോഴും നിധിയെ താൻ വംശിയിൽ നിന്നും അകറ്റാൻ നോക്കിയതും.. പക്ഷേ അവനോ അപ്പോഴൊക്കെയും കൂടുതൽ കൂടുതൽ വംശിയോടൊപ്പം ചേർന്ന് ഓരോ കൊള്ളരുതായ്മയും ചെയ്യുകയായിരുന്നു..

എന്നെങ്കിലും ഒരിക്കൽ അവന് മാറ്റം സംഭവിക്കുമെന്ന് താൻ വെറുതെ നിനച്ചു.. ഒരാളെ ദിവസങ്ങളോളം കെട്ടിയിട്ട് സംഘം ചേർന്ന് ആക്രമിക്കാൻ മാത്രം ദുഷ്ടനാണോ നിധി... വിശ്വസിച്ചു പോയി അവനെ അതിലേറെ സ്നേഹിച്ചു പോയി.. എന്നിട്ടവസാനം തനിക്ക് കിട്ടിയതോ..

ഓരോന്നാലോചിക്കും തോറും അവളുടെ സമനില തെറ്റുന്നതായവൾക്ക് തോന്നി..ഈ ജീവിതം അങ്ങ് അവസാനിപ്പിച്ചാലോ എന്ന് വരെ തോന്നി.. അവനോടുള്ള പ്രണയത്താൽ അത്രക്കുമവൾ അടിമപ്പെട്ടുപോയിരുന്നു.. അവൾക്കവളോട് തന്നെ പുച്ഛം തോന്നി.. ഇത്രയും ദുഷ്ടനായ ഒരു മൃഗത്തെ പ്രണയിച്ചതിന്.....

അവനോടുള്ള പ്രണയത്താൽ തന്റെ മനസ്സും അതിലുപരി തന്റെ ശരീരവും അവന്റെ മുന്നിൽ എത്രയോ തവണ സമർപ്പിച്ചു... അന്നെല്ലാം വിശ്വാസമുണ്ടായിരുന്നു എന്നോടുള്ള പ്രണയത്താൽ അവനെല്ലാ തല്ലു കൊള്ളിത്തരവും കളഞ്ഞു തന്നെയും വിവാഹം കഴിച്ചു നല്ലൊരു മനുഷ്യനായി ജീവിക്കുമെന്ന്.. എന്നാൽ എല്ലാം പാഴ് സ്വപ്‌നങ്ങൾ ആയിരുന്നു.. ഒരിക്കലും നടക്കാത്ത ഇനിയൊരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത പാഴ് കിനാവുകൾ..

പലതവണ ആമിയും വിലക്കിയതാണ്.. അവനോടടുപ്പം കാണിക്കേണ്ട ഒരിക്കലവൻ നിന്നെയും ഉപേക്ഷിച്ചു നിന്റെ ഉള്ളിൽ മായാത്ത മുറിവുകൾ ഉണ്ടാക്കി പോകുമെന്ന്... അപ്പോഴൊക്കെയും അവൾക്ക് തന്നോട് അസൂയയാണെന്നും പറഞ്ഞു അവൾ പറഞ്ഞ ഓരോ വാക്കുകളെയും പുച്ഛിച്ചു കളഞ്ഞു..

ഇന്നവൾ പറഞ്ഞത് പകൽ പോലെ സത്യമാണ്... നിധിയൊരു പക്കാ ഫ്രോഡ് ആണ്.. അതിലുപരി ക്രൂരനായ ഒരിറ്റു പോലും ദയ തീണ്ടാത്ത മനുഷ്യ മൃഗമാണ്..

അവളുടെ നെഞ്ച് നീറി ചോര പൊടിഞ്ഞു.. ഒരു ഭ്രാന്തിയെ പോലെ ന്യൂസ്‌ പേപ്പർ ചുരുട്ടി കൂട്ടി എറിഞ്ഞുകൊണ്ടവൾ പൊട്ടികരഞ്ഞു കൊണ്ട് ബെഡിലേക്ക് വീണു ....

നിർത്താതെയുള്ള ഫോൺ ബെൽ ആണ് ആദിയുടെ ഉറക്കത്തെ തടസ്സപ്പെടുത്തിയത്...

കാർട്ടനിടയിലൂടെ മുറിയിലേക്ക് എത്തിനോക്കുന്ന വെളിച്ചത്തിന്റെ ആലോസരത്തിൽ കണ്ണുകൾ കൂട്ടി തിരുമ്മി ആദി എഴുന്നേറ്റു ഫോൺ അറ്റൻഡ് ചെയ്തു..

"ഹെലോ.. "

"ഹെലോ സർ...നാൻ താ രാമസ്വാമി.."

അയാളുടെ ശബ്‍ദത്തിൽ വെപ്രാളം ഉണ്ടായിരുന്നു..

"ഹാ.. മനസ്സിലായി.. രാമസ്വാമിയെന്താ ഈ വെളുപ്പാൻ കാലത്ത്.. "

ആദി എഴുന്നേറ്റിരുന്നു..

ചെന്നൈയിലെ ഹോസ്പിറ്റലിലെ അഡ്മിനിസ്‌ട്രെഷൻ ഓഫീസർ ആണ് രാമസ്വാമി..


"അയ്യ.. ടെൻഷൻ ആക വേണ്ടം..ഋഷി സാർക്ക് ചിന്ന വിപത്തു നടന്താൽ.. സീക്രം ഇങ്ക വന്ത്ർങ്കെ..
(സർ ടെൻഷൻ ആവരുത്.ഋഷി സാറിന് ചെറിയൊരു ആക്‌സിഡന്റ് പറ്റുമെങ്കിൽ എത്രയും വേഗം ഇവിടെ വരെയൊന്ന് വരണം..)

"What.."

ആദി വിശ്വാസം വരാതെ ചോദിച്ചു..

"ഇങ്ക വന്ത പിറക് എല്ലാത്തയും സൊല്ലിടലാം..സർ സീക്രം കേളമ്പങ്ക "
(ഇവിടെ വന്നിട്ടെല്ലാം പറയാം സർ വേഗം പുറപ്പെടൂ..)

അയാൾ ഫോൺ കട്ട്‌ ചെയ്തു icu വിന് മുന്നിലേക്ക് വേഗത്തിൽ നടന്നു നീങ്ങി..

ആദിക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല... വേഗത്തിൽ തന്നെ ഫ്രഷ് ആയി കിട്ടിയ ഡ്രെസ്സും എടുത്ത് ധരിച്ചു പുറത്തേക്കിറങ്ങി..

ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു.. ധൃതിയിൽ വാഹനത്തിൽ കയറുന്ന ആദിയെ കണ്ട് റാണി കാര്യം അന്യോഷിക്കാൻ പിറകെ ഓടിയെങ്കിലും അപ്പോഴേക്കുമയാൾ അവിടെ നിന്നും പോയിരുന്നു..

"എന്നാലും എവിടെക്കായിരിക്കും വാലിന് തീ പിടിച്ചപോലെ ഈ പറയുന്നേ.. ഗുരുതരമായ എന്തോ വലിയ പ്രശ്നമുണ്ട്..? "

റാണി ചിന്തിക്കാതെ ഇരുന്നില്ല...
************

മുറ്റം തൂത്തു കൊണ്ടിരിക്കുമ്പോൾ ആദിയുടെ കാർ ചീറി പാഞ്ഞു വരുന്നത് കണ്ട മറിയ ചേട്ടത്തി വേഗം തന്നെ കുറ്റി ചൂലവിടെയിട്ട് പാതി തുറന്ന് വെച്ചിരുന്ന ഗേറ്റ് മുഴുവനായി തുറന്ന് കൊടുത്തു...


കാർ മുറ്റത്തേക്ക് ഇരച്ചുകയറി നിന്നതും അതിൽ നിന്നും ആദി വേഗത്തിൽ പുറത്തേക്കിറങ്ങി കാറ്റുപോലെ അകത്തേക്ക് പോയി..

മറിയ ചേട്ടത്തി അന്തം വിട്ട് കുന്തം പോയപോലെ ആ കാഴ്ച്ച നോക്കി നിന്നു..

പെട്ടന്ന് ബോധോദയം വന്ന പോലെ ആദിയുടെ പിന്നാലെ പാഞ്ഞു..

"അഥിതി.. അതിഥി... "

ആദി അകത്തേക്ക് കയറി ഉച്ചത്തിൽ വിളിച്ചു..പക്ഷേ യാതൊരു പ്രതികാരണവും കിട്ടിയില്ല..


"എന്നതാ സാറെ ഈ കൊച്ചു വെളുപ്പാൻ കാലത്ത്... എന്നതാ കാര്യം.."

കാര്യം അറിയാനുള്ള തൊര കൊണ്ട് മറിയാ ചേട്ടത്തി അയാളുടെ മുന്നിലേക്ക് കയറി നിന്നുകൊണ്ട് ചോദിച്ചു..

"അതിഥിയെവിടെ... "

ചേട്ടത്തി ചോദിച്ചതിന് മറുപടി നൽകാതെ ആദി ചോദിച്ചു...

"കുഞ്ഞ് കുളിക്കുവാണ്... "


"ആരാ ചേട്ടത്തി അവിടെ.. "


താഴെ നിന്നും ബഹളം കേട്ട അഥിതി തലതുവർത്തി കൊണ്ട് സ്റ്റൈയറിന്റെ കൈവരിയു അടുത്ത് നിന്ന് താഴേക്ക് നോക്കി ചോദിച്ചു..

അതിഥിയുടെ ശബ്ദം കേട്ടതും ആദി മുകളിലേക്ക് നോക്കി...

ആദിയെ കണ്ടതും അഥിതി ഞെട്ടി..

"ഇയാളെന്താ നേരം വെളുക്കുമ്പോൾ തന്നെ ഇവിടെ.. "


മനസ്സിൽ ചോദിച്ചുകൊണ്ട് താഴെക്കിറങ്ങി...

"താൻ പെട്ടന്ന് റെഡിയായി വാ... നമുക്കൊരിടം വരെ പോവേണ്ട ആവശ്യമുണ്ട്.. "

അതിഥിയെ കണ്ടതും ആദി പറഞ്ഞു..

"എവിടേക്ക്..ഞാൻ തന്റെ കൂടെ എവിടേക്കും ഇല്ലാ.."

അഥിതി ഗൗരവത്തിൽ പറഞ്ഞു...

"പ്ലീസ് അഥിതി....ഇത് വാശി കാണിക്കാനുള്ള ടൈം അല്ല.. താൻ എന്റെ കൂടെ വന്നേ പറ്റൂ... "

അത്രയും ദയനീയമായിരുന്നു അയാളുടെ വാക്കുകൾ...

"ഞാൻ ഇല്ലെന്ന് പറഞ്ഞില്ലേ... "

വീണ്ടും വാശിയോടെ പറഞ്ഞു..

"അഥിതി.. വെറുതെ വാശി കാണിക്കരുത്.. അത് നഷ്ടം മാത്രമേ വരുത്തി വെക്കൂ.. "

ആദി ഗൗരവത്തോടെ അഥിതിക്ക് താക്കീത് നൽകി...

"ഇത് വാശിയല്ല... എന്റെ തീരുമാനമാണ്... "

ആദിയെ നോക്കി കടുത്ത മുഖത്തോടെ പറഞ്ഞു..

"സ്വന്തം മകൻ പ്രാണന് വേണ്ടി പിടയുമ്പോൾ തന്നെ വേണം ഈ പകയും പ്രതികാരവും.. അല്ലേ.. "

നിയന്ത്രണം വിട്ട ആദി അതിഥി ഇപ്പോൾ അറിയേണ്ട എന്ന് കരുതിയ ഋഷിയുടെ കാര്യം പറഞ്ഞു..

"എന്താ പറഞ്ഞേ... "


അപ്പോഴേക്കും അഥിതിയുടെ കണ്ണുകൾ കലങ്ങിയിരുന്നു...

"ഋഷിക്ക് ആക്‌സിഡന്റ് പറ്റി.. ചെന്നൈ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് നമുക്കെത്രയും പെട്ടന്നവിടെ എത്തണം... "


ആദി പറഞ്ഞതും ആ അമ്മ മനം പിടഞ്ഞു..പൊന്നുപോലെ വളർത്തിയ തന്റെ മകൻ പ്രാണന് വേണ്ടി പിടയുന്നു..

ശരീരം തളരുന്നത് പോലെ തോന്നിയ അഥിതി താങ്ങിനായി ടേബിളിൽ പിടിച്ചു.. വേച്ചു വീഴാൻ പോയ അവളെ ആദി താങ്ങി പിടിച്ചു..

"നമുക്കെത്രയും പെട്ടന്ന് ഋഷിയുടെ അടുത്തെത്തണം.. "

അയാളുടെ വാക്കുകളിലും ഉണ്ടായിരുന്നു ഒരച്ഛന്റെ ആകുലത...

ആദി തന്നെ അഥിതിയെ താങ്ങി പിടിച്ചു റൂമിലേക്ക് ആക്കി.. എത്രയും പെട്ടന്ന് റെഡിയായി വരാൻ പറഞ്ഞു  പുറത്തേക്കിറങ്ങി..


തന്റെ മകന് താൻ മാത്രമേ ഉള്ളൂ എന്ന ചിന്തയാൽ കണ്ണുനീരിനെയെല്ലാം മാറ്റി നിർത്തി ഉറച്ച മനസ്സുമായി ഡ്രസ്സ്‌ മാറി പോവാൻ റെഡിയായി...

ആദി വേഗം തന്നെ ചെന്നൈക്കുള്ള രണ്ട് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്തു..

അഥിതി റെഡിയായി വന്നതും ഇരുവരും കാറിൽ കയറി എയർപോർട്ടിലേക്ക് തിരിച്ചു..


എയർപോർട്ടിലേക്കുള്ള യാത്രയിൽ തികച്ചും മൗനമായിരുന്നു അവൾ ... എന്ത് പറഞ്ഞവളെ സമാധാനിപ്പിണം എന്ന് അയാൾക്കും അറിയില്ലായിരുന്നു.. ഇരുവരും പരസ്പരം ഒന്നും മിണ്ടാതെ രണ്ട് അപരിചിതരെ പോലെ യാത്ര തുടർന്നു...

നിമിഷങ്ങൾക്കകം എയർപോർട്ടിൽ എത്തിച്ചേർന്നു.. ഫ്ലൈറ്റ് ഒരു മണിക്കൂർ ഡിലെ ആണെന്നറിഞ്ഞു.. ഇരുവരും അവിടെ വെയിറ്റ് ചെയ്തു..

അഥിതി കസേരയിലേക് തല ചായ്ച്ചു കണ്ണുകളടച്ചിരുന്നു... തികച്ചും ആദിയെ അവൾ അവഗണിച്ചു....

"ദാ കോഫി.. കുടിക്ക്‌.."

ആദിയുടെ ശബ്‍ദം കേട്ടതും അഥിതി കണ്ണുകൾ തുറന്നു...

"വേണ്ട.. "

ഒരു അപരിചിതനോടെന്ന പോലെ  പറഞ്ഞു...

"അത് വരെ യാത്ര ചെയ്യേണ്ടതല്ലേ... രാവിലെ ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ തളർന്നു പോകും..

വാശി കാണിക്കാതെ കുടിക്ക്.. "

കോഫി കപ്പ്‌ അവിടെ വെച്ചിട്ട് ആദി അവിടെ നിന്നും മാറി നിന്നു...

ആദി പോയി കഴിഞ്ഞതും അഥിതി കോഫി കപ്പ്‌ എടുത്ത് ചുണ്ടോട് ചേർത്തു..

കുറച്ചു കഴിഞ്ഞതും ഫ്ലൈറ്റ് പുറപ്പെടാനായെന്ന അനൗൺസ്‌മെന്റ് കേട്ടു..

രണ്ട് മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ അവർ ചെന്നൈ എത്തി ചേർന്നു..

എയർപോർട്ടിൽ നിന്ന് തന്നെ ഒരു ടാക്സി വിളിച്ചുകൊണ്ടവർ ഹോസ്പിറ്റലിലേക്ക് തിരിച്ചു..

ആദി എയർപോർട്ടിൽ ഇറങ്ങി എന്ന് വിളിച്ചുപറഞ്ഞതിനനുസരിച്ച് രാമസ്വാമി ഹോസ്പിറ്റലിന്റെ എൻട്രൻസിൽ കാത്തു നിൽപ്പുണ്ടായിരുന്നു..

രാമസ്വാമി അവരെയും കൊണ്ട് icu വിന്റെ ഭാഗത്തേക്ക്‌ പോയി...

*********

നേരം പുലർന്നതേ വംശിയെ അറസ്റ്റ് ചെയ്തെന്ന വാർത്ത ചെന്നൈ നഗരത്തിൽ കാട്ടുതീ പോലെ പടർന്നു..

കേട്ടവരൊക്കെയും ആശ്വാസത്തോടെ ദൈവത്തിന് നന്ദി പറഞ്ഞു..

കാലിൽ ബുള്ളെറ്റ് തുളഞ്ഞു കയറിയ വംശി ചികിത്സയിലാണ് ഉടനെ തന്നെ ഹോസ്പിറ്റലിൽ നിന്നും അവനെ കോടതിയിൽ ഹാജരാക്കും.. അതിനു വേണ്ട നടപടികൾ ഇതിനോടകം ഗുപ്തൻ ചെയ്തിരുന്നു..

നേരം ഒമ്പത് മണിയോടടുത്തതും വംശിയെയും കൊണ്ട് ഗുപ്തനും മറ്റും രണ്ട് കോൺസ്റ്റബിൾസും കോടതിയിലേക്ക് തിരിച്ചു.. നിധിയേയും മറ്റുള്ളവരെയും കൊണ്ട് ഗുപ്തന്റെ ടീം നേരത്തെ തന്നെ അവിടെ ഹാജരായിരുന്നു...

കോടതി കവാടത്തിൽ തന്നെ ദേവരാജും വക്കീലും നിൽക്കുന്നുണ്ട്, കുറച്ച് മാറി കൈമളും ശേഖരനും..

ഗുപ്തൻ വംശിയെ വാഹനത്തിൽ നിന്നും വലിച്ചിറക്കി.. വേച്ചു വേച്ചു കൊണ്ട് വംശി മുന്നോട്ട് നടന്നു.. പരാജിതനെ പോലെ വരുന്ന വംശിയെ കണ്ട് അവിടെ കൂടി നിന്നിരുന്ന ആളുകൾ പരസ്പരം അടക്കം പറഞ്ഞു..

അതെല്ലാം അവന്റെ ഉള്ളിലെ അഗ്നിയെ ആളിക്കത്തിച്ചു... സംയമനം പാലിച്ചു കൊണ്ട് വംശി കോടതിക്കുള്ളിലേക്ക് കയറി...പിറകെ തലയും താഴ്ത്തി നിധിയും മറ്റുള്ളവരും..

രഘുറാമിനെ മർദിക്കുന്ന വീഡിയോ കോടതിയിൽ തെളിവായി സമർപ്പിച്ചു.. കൂടാതെ വംശിയുടെ സ്ഥാപനങ്ങളുടെ മറവിൽ നടത്തുന്ന ലഹരിക്കടത്തും മറ്റു ഇല്ലീഗൽ ഇടപാടുകളുടെ രേഖയും..


വംശിയുടെ വക്കീലും ദേവരാജും വംശിക്ക് ജാമ്യം  കിട്ടാൻ കിണഞ്ഞു പരിശ്രമിചെങ്കിലും എല്ലാം വിഫലമായി..തല താഴ്ത്തി കൊണ്ട് വംശി കോടതിയുടെ ഉത്തരവ് കേട്ടു..

വംശി ചെയ്ത കുറ്റകൃത്യങ്ങളുടെ കൂടുതൽ തെളിവുകൾ ശേഖരിക്കാനും പ്രതികളുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നതിനും കോടതി ഏഴ് ദിവസത്തേക്ക് ഗുപ്തനു കീഴിലുള്ള പോലീസ് കസ്റ്റഡിയിലേക്ക് വംശിയേയും സംഘത്തേയും ചോദ്യം ചെയ്യാൻ വിട്ടുകൊടുത്തുകൊണ്ട് ഉത്തരവിട്ടു...

തന്റെ ഉള്ളിൽ വർഷങ്ങളായി അടക്കി വെച്ചിരുന്ന പക തീർക്കാനുള്ള സമയം ആയെന്നറിഞ്ഞ ഗുപ്തന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു..

************

"നീയിനി ഇങ്ങനെ കരഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു.. ഇനി അതൊരു ദുഃസ്വപ്നമായി കണ്ട് മറന്നു കളഞ്ഞേക്ക്... "

ആമിയവളെ പരമാവധി ആശ്വാസപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.. എന്നിട്ടും മിത്രയുടെ കണ്ണുകൾ തോർന്നില്ല... നിധിയോടൊപ്പമുള്ള ഓർമ്മകൾ അവളെ വേട്ടയാടി കൊണ്ടിരുന്നു..

"നമുക്ക്‌ ഋഷിയേട്ടനെയൊന്ന് കാണാൻ പോയാലൊ .. ആൾക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നല്ലേ ന്യൂസ്‌ പേപ്പറിൽ കൊടുത്തിരിക്കുന്നത്... ഇത്ര അടുത്തുണ്ടായിട്ടും നമ്മൾ ചെന്നൊന്ന് അന്യോഷിച്ചില്ലെങ്കിൽ അവർക്കെല്ലാം സംശയം തോന്നില്ലേ.."

ആമിയവളോട് ചോദിച്ചു...

"നീ വേണമെങ്കിൽ പൊക്കോ ആമി... എനിക്കിപ്പോൾ ആരേയും ഫേസ് ചെയ്യാൻ വയ്യ... പിടിവിട്ടു പോകും.. "

"മിത്ര... എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.. നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ...

ഇനിയും ആ റാസ്ക്കിലിനെ ആലോചിച്ചു കരഞ്ഞു വിളിച്ചുകൊണ്ടു ഇരിക്കാൻ ആണ് നിന്റെ ഭാവമെങ്കിൽ ഈ ആമി ആരാണെന്ന് നീ അറിയും..


ഇന്നൊരു ദിവസം നിനക്ക് ടൈം തരുന്നു അവനുമായുള്ള ദുഷിച്ച ഓർമകളെ മനസ്സിൽ നിന്നും നീക്കി അവനെ മറക്കാൻ.."

ആമിക്കും അവളുടെ അവസ്ഥ കണ്ട് വേദനിക്കുന്നുണ്ടായിരുന്നു.. അതുകൊണ്ട് തന്നെയാണ് ഇത്തിരി കടുപ്പിച്ചു പറഞ്ഞത്..

കരഞ്ഞോ നീ ഉള്ളിലെ വിഷമം തീരുവോളം.. പക്ഷേ ഇന്നൊരു ദിവസത്തേക്ക് മാത്രം... നാളെ നേരം പുലരുമ്പോൾ എന്റെ പഴയ മിത്രകുട്ടിയേ വേണം... കേട്ടല്ലോ..

ഞാനിപ്പോഴെന്തായാലും ഹോസ്പിറ്റൽ വരെയൊന്ന് പോവുകയാണ്.. അവിടുത്തെ ഋഷിയേട്ടന്റെ കണ്ടീഷൻ എന്താണെന്ന് നോക്കിയിട്ട് വരാം..


നിധിയുടെ ഓർമകളെ ഒരുദിവസം കൊണ്ട് തന്റെ മനസ്സിൽ നിന്ന് തുടച്ചു നീക്കാൻ കഴിയുമോ.. അത്രയേ ഉള്ളോ തന്റെ പ്രണയത്തിന്റെ തീവ്രത..

പ്രാണൻ കൊടുത്തല്ലേ ഞാൻ അവനെ പ്രണയിച്ചത്.. എന്നിട്ടവനെന്തിന് തന്നെ ഈ നിലയില്ലാ കയത്തിലേക്ക് തള്ളിയിട്ടു..

ന്യൂസ്‌ പേപ്പറിൽ അവന്റെ ഫോട്ടോ കണ്ടപ്പോൾ സത്യം പറഞ്ഞാൽ തന്റെ നെഞ്ച് പൊടിഞ്ഞു പോയി.. ഒരു കുറ്റവാളിയായി എല്ലാവരുടെയും മുന്നിൽ തല താഴ്ത്തി നിൽക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷ നേരത്തെക്കവനോട് വെറുപ്പ് തോന്നി... എന്നാൽ വീണ്ടും പഴയ അതേ തീവ്രതയിൽ മനസ്സവന്റെ പ്രണയത്തെ ആഗ്രഹിച്ചു..വീണ്ടും വീണ്ടും ബുദ്ധിയെ മരവിപ്പിച്ചു കൊണ്ട് മനസ്സവന്റെ അടുക്കലേക്ക് ചാഞ്ചാടുന്നു...

അവനില്ലാതെ ഒരു നിമിഷം പോലും തനിക്ക് ജീവിക്കാൻ കഴിയില്ല എന്നവൾക്ക് ഇതിനോടകം വ്യക്തമായിരുന്നു...എന്ത് വിലകൊടുത്തും നിധിയെ ഈ ഊരാകുടുക്കിൽ നിന്നും രക്ഷപ്പെടുത്തണമെന്നവൾ മനസ്സിലുറപ്പിച്ചു..അതിന് വേണ്ടി ഏത് ശത്രുവിനെയും കൂട്ട് പിടിക്കാനവൾ തയ്യാറായിരുന്നു..എങ്ങനെയെങ്കിലും അവനെ ജാമ്യത്തിലിറക്കണമെന്ന ചിന്തയെ അവൾക്കുണ്ടായിരുന്നുള്ളൂ..

ഇതിനിടയിൽ ആമി വേഗം റെഡിയായി ഹോസ്പിറ്റലിലേക്ക് പോയി..റിസപ്ഷനിൽ ചോദിച്ചുകൊണ്ട് icu വിനു മുന്നിലേക്ക് നടന്നു.....

ആമി വേഗം റെഡിയായി ഹോസ്പിറ്റലിലേക്ക് പോയി..റിസപ്ഷനിൽ ചോദിച്ചുകൊണ്ട് icu വിനു മുന്നിലേക്ക് നടന്നു.

അവിടെ ആദിയേയും അഥിതിയേയും കണ്ടപ്പോൾ അവളൊന്ന് പതുങ്ങി..

അവരും തന്നെ കണ്ടെന്നു മനസ്സിലായതും ആമി  അവരുടെ അടുക്കലേക്ക് ചെന്നു....

അഥിതി കസേരയിൽ ഇരിക്കുകയായിരുന്നു.. ആദി കുറച്ച് മാറി icu വിനകത്തേക്ക് കണ്ണും നട്ട് നിൽപ്പുണ്ട്..അടുത്ത് തന്നെ രാമസ്വാമിയും ഉണ്ട്..


ആമി അതിഥിയുടെ അടുത്ത് ചെന്നിരുന്നു.. തോളിൽ കരം വെച്ചു അമർത്തി.. ആശ്വസിപ്പിക്കാനെന്ന പോലെ..


കുറച്ച് നിമിഷങ്ങൾക്കകം icu വിന്റെ ഡോർ തുറന്ന് ഡോക്ടറും നേഴ്‌സും പുറത്തേക്ക് വന്നു...


അഥിതിയും ആമിയും കസേരയിൽ നിന്നെഴുന്നേറ്റു..

"There is nothing to fear, the operation is  success..danger level has been overcome..
അനാൽ മുടിന്തവരൈ കവനമാക ഇരുക്ക വേണ്ടും..ആളമാണ കായം,വിരയ്വിൽ തൊറു ഏർപ്പട വായ്പ്പ് ഉള്ളത്.."
("പേടിക്കാനൊന്നുമില്ല.ഓപ്പറേഷൻ സക്സസ് ആണ്..അപകട നില തരണം ചെയ്തിട്ടുണ്ട്..എങ്കിലും നല്ലത് പോലെ കെയർ ചെയ്യണം.. ആഴത്തിലുള്ള മുറിവാണ് പെട്ടന്ന് തന്നെ ഇൻഫെക്ഷൻ ആവാൻ ചാൻസ് ഉണ്ട്.. ")

ഡോക്ടർ മുഖത്തുള്ള കണ്ണട ഒന്നുകൂടെ കയറ്റി വെച്ചു.. ഋഷിയുടെ ഫയൽ എടുത്ത് സൈൻ ചെയ്തു നഴ്സിനെ ഏൽപ്പിച്ചു..

ഡോക്ടറിന്റെ വാക്കുകൾ കേട്ട് അവർ അമ്പരന്നു....

കാരണം രാമസ്വാമി പറഞ്ഞത് ആക്‌സിഡന്റ് ആണെന്നാണ്...

ആദി അയാളെ നോക്കിയതും രാമസ്വാമിയൊന്ന് പരുങ്ങി..


"ഋഷി സർ വയറിൽ കുട്ടിനാർ..നീങ്ക ഭയപ്പെടാവേണ്ടാമാന്ന് നേനൈച്ച്താൻ സൊല്ലലൈ.."
("അത് ഋഷി സാറിന് വയറിന് കുത്തേറ്റതാണ്.നിങ്ങൾ പേടിക്കേണ്ട എന്ന് കരുതിയാണ് പറയാതിരുന്നത്")

"എങ്ങനെയാണ് കുത്തേറ്റത്..? "

ആദി വീണ്ടും ചോദ്യം ഉന്നയിച്ചതും കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന ഇംഗ്ലീഷ് ന്യൂസ്‌ പേപ്പർ രാമസ്വാമി അയാളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു...

ആദിയുടെ കയ്യിൽ നിന്നും ന്യൂസ്‌ പേപ്പർ വാങ്ങി അഥിതി അതിലെ ഹെഡ് ലൈൻ നോക്കി..

വാർത്ത വായിച്ചതും അതിഥിക്ക് സന്തോഷമായി.. തന്റെ മകൻ പറഞ്ഞ വാക്ക് പാലിച്ചിരുന്നു.. അവൾ ന്യൂസ്‌ പേപ്പർ തിരികെ ആദിയുടെ കയ്യിലേക്ക് തന്നെ വെച്ചു കൊടുത്തു..

പേപ്പർ വായിച്ചു നോക്കിയ ആദിക്ക് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഋഷിക്ക് പരിക്കേറ്റു എന്നാണ് മനസ്സിലായത്..

പക്ഷേ ന്യൂസ്‌ പേപ്പർ വായിച്ച അഥിതി എന്തിനായിരിക്കും സന്തോഷിച്ചത്..ആദി ആശയ കുഴപ്പത്തിലായി..

"ഋഷിയെ ഒന്ന് കാണാൻ പറ്റുമോ..?"

നടന്നു തുടങ്ങിയ ഡോക്ടറോട് അഥിതി വിനയപൂർവം ചോദിച്ചു..

"ഇപ്പോത് ഒബ്സെർവേഷനിൽ ഉള്ളത്..സിരിട്ട് നേരം കളിന്ത് വന്ത് പാറുങ്കൾ"
("ഇപ്പോൾ ഒബ്സെർവേഷനിൽ ആണ്.. കുറച്ച് കഴിഞ്ഞ് കയറി കണ്ടോളൂ.. ")

മുഖം അമർത്തി തുടച്ചു അഥിതി ആശ്വാസത്തോടെ കസേരയിലേക്ക് തന്നെ ഇരുന്നു.. അത്രെയും നേരം ഉണ്ടായിരുന്ന പിരിമുറുക്കത്തിന് അയവ് വന്നത് പോലെ.. മനസ്സിൽ കെട്ടി കിടന്നിരുന്ന സങ്കടം ഉരുകി ഒലിച്ചു പൊയ്ക്കൊണ്ടിരുന്നു..

അന്നേരമാണവൾക്ക് സൂര്യയുടെ ഓർമ വന്നത്..

സൂര്യയുടെ കാര്യം താൻ എന്തേ ഇത്ര നേരം ഓർക്കാതിരുന്നതിലവൾക്ക് സ്വയം പുച്ഛം തോന്നി..

തനിക്കെങ്ങനെ ഇത്രയും സ്വാർത്ഥയാകാൻ കഴിഞ്ഞു..

വേഗം തന്നെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു രാമസ്വാമിയുടെ അടുക്കലേക്ക് ചെന്നു...

"ഋഷിയുടെ കൂടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നോ..?"

"പൊണ്ണ്..?"

അയാളൊന്ന് ചിന്തിച്ചു..

"ആമ.. ഒരു പൊണ്ണ് ഇരുന്താൻ.."
("അതെ.. ഒരു പെൺകുട്ടി ഉണ്ടായിരുന്നു..")

പെട്ടന്നയാൾക്ക് ഓർമ വന്നു..

"എന്നിട്ടെവിടെ..?"

"ഒബ്സെർവേഷൻ റൂമിൽ ഇറുക്കിരത്.. "
("ഒബ്സെർവേഷൻ റൂമിലുണ്ട്"..)

'അലൈട്ട് വരും പോത് അവർക്ക് ബോധം ഇല്ലൈ..അവര്ക്ക് ഡ്രിപ് പോട്ടുപാട്ടുള്ളത്.. "
("കൊണ്ടുവരുമ്പോൾ ബോധം ഇല്ലായിരുന്നു.. ഡ്രിപ് ഇട്ട് കിടത്തിയിരിക്കുകയാണ്.. ")

അയാളുടെ വാക്കുകൾ കേട്ടതും അഥിതി ഒബ്സെർവേഷൻ റൂമിലേക്കോടി..

സൂര്യ ആരാണെന്നറിയാതെ ആദി ആകുലതപെട്ടു.. ഇനി ആരാണെന്നറിയാത്ത അവൾക്ക് വേണ്ടിയാണോ ഋഷി ഈ അപകടം ക്ഷണിച്ചു വരുത്തിയത്..സൂര്യയുടെ കാര്യത്തിൽ ഇത്രക്ക് ടെൻഷൻ ആവാൻ മാത്രം അയാളുടെ ആരാണ് സൂര്യ...

അയാൾക്കുള്ളിൽ ചോദ്യങ്ങൾ ഉയർന്നു ..

**********

ബെഡിൽ തളർന്നു കിടക്കുന്ന സൂര്യയെ കണ്ട് അതിഥിയുടെ കണ്ണുകൾ നിറഞ്ഞു...

അവയെ പുറത്തേക്ക് ഒഴുകാൻ അനുവദിക്കാതെ കൈ വിരലുകൾ കൊണ്ട് തുടച്ചു നീക്കി സൂര്യയുടെ അടുത്തേക്ക് നീങ്ങി..അരികിലായി പോയിരുന്നു..

തലയിലൂടെ മെല്ലെ തഴുകി നെറ്റിയിൽ ചുണ്ടുകൾ ചേർത്തു..

"അവസാനം നീ എന്റെ അടുത്ത് തന്നെ എത്തിചേർന്നല്ലേ..."

നേർമയിൽ സൂര്യയെ നോക്കി പറഞ്ഞുകൊണ്ട് ക്യാനുല കുത്തി വെച്ച കൈ എടുത്ത് പതിയെ തഴുകി കൊണ്ടിരുന്നു...തടഞ്ഞു വെച്ച കണ്ണുനീർ അപ്പോഴേക്കും പുറത്തേക്ക് ഒഴുകിയിരുന്നു..

നിസ്സഹായായ ആ കൊച്ചു പെണ്ണിനോടവൾക്ക് അതിയായ വാത്സല്യമായിരുന്നു..ഇത്ര ചെറുപ്രായത്തിൽ തന്നെ എത്ര വേദനകൾ അനുഭവിച്ചു..ചുറ്റും എല്ലാവരും ഉണ്ടായിട്ടും ആരോരുമില്ലാതെയവൾ ഒരു നേരത്തെ അഭയത്തിനായി അല്ലേ തന്റെ അടുത്തേക്ക് വന്നത്... അല്ല.. ദൈവം കൊണ്ടെത്തിച്ചത്..

ഇനി ഇവളെ ഒരാൾക്കും വിട്ട് കൊടുക്കില്ല.. എന്റെ മരണം വരെ സംരക്ഷിക്കും ഞാൻ എല്ലാ മനുഷ്യ മൃഗങ്ങളിൽ നിന്നും...

അഥിതി മനസ്സിൽ ഓരോന്ന് കണക്ക് കൂട്ടി...

സൂര്യയുടെ വിരലുകൾ അനങ്ങുന്നത് കണ്ടതും ചിന്തകളെ പാതി വഴിയിൽ ഉപേക്ഷിച്ചു കൊണ്ട് അവളെ തന്നെ നോക്കിയിരുന്നു..

മുഖമെല്ലാം നീരുവന്ന് വീർത്തിട്ടുണ്ട്.. എങ്കിലും ആയാസപ്പെട്ടു കൊണ്ടവൾ പതിയെ കണ്ണുകൾ തുറന്നു...

തന്റെ മുന്നിൽ നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന അതിഥിയെ കണ്ടവളുടെ കണ്ണുകൾ വിടർന്നു...

പെട്ടന്ന് തന്നെ എഴുന്നേൽക്കാൻ നോക്കി...

"വേണ്ട.. കിടന്നോ.. "

അഥിതിയവളെ തടഞ്ഞു...

"അമ്മ എങ്ങനെ... ഇവിടെ.."

"എന്റെ കുട്ടികൾക്ക് വയ്യ എന്നറിഞ്ഞാൽ പിന്നെ എനിക്കവിടെ ഇരിക്കാൻ ഒക്കുവോ.. "

പറഞ്ഞുകൊണ്ട് സൂര്യയുടെ തലയിൽ തഴുകി..

അഥിതി പറഞ്ഞപ്പോഴാണ് സൂര്യ ചുറ്റും നോക്കുന്നത്...താൻ കിടക്കുന്നത് ഹോസ്പിറ്റലിൽ ആണെന്നവൾക്ക് മനസ്സിലായി..

താനെങ്ങനെ ഇവിടെ എത്തി.. ആരായിരിക്കും തന്നെ അയാളുടെ കൈയിൽ നിന്നും രക്ഷിച്ച് ഇവിടെ കൊണ്ടുവന്നത്.. എല്ലാം ഒരു മിന്നായം പോലെ ഓർമ വരുന്നുണ്ട് പക്ഷേ ഒന്നും വ്യക്തമല്ല..

സൂര്യ അവളെ തന്നെ നോക്കിയിരിക്കുന്ന അതിഥിയെ നോക്കി..

"ഋഷിയാണ് നിന്നെ ഇവിടെ എത്തിച്ചത്... "

അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ പോലെ  പറഞ്ഞു..

"ഡോക്ടർ.. "

അതെ ഡോക്ടറാണ്..ഇപ്പോൾ ഓർമ വരുന്നുണ്ട്.. തന്റെ അടുത്തേക്ക് വാതിൽ ചവിട്ടി പൊളിച്ചു വന്നതും വെള്ളം തന്നതുമെല്ലാം ഓർക്കുന്നു..പക്ഷേ അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല..തന്നെയിവിടെ ആക്കിയിട്ട് ഡോക്ടർ എവിടെക്കായിരിക്കും പോയത്..

മനസ്സ് കഴിഞ്ഞു പോയ കാര്യങ്ങളിലേക്ക് സഞ്ചരിച്ചു...

സൂര്യ തലയുയർത്തി വാതിലിനടുത്തേക്ക് നോക്കി.. ഋഷിയെങ്ങാനും അവിടെ തന്നെ നോക്കി നിൽപ്പുണ്ടോ എന്നറിയാൻ..പക്ഷേ അവിടെ അങ്ങനെ ആരും ഉണ്ടായിരുന്നില്ല..

"സൂര്യ ആരെയാണ് നോക്കുന്നത്..?"

അവൾ നോക്കിയ ഇടത്തേക്ക് നോക്കി അഥിതി ചോദിച്ചു..

"അത്.. ഡോക്ടർ... "

"ഋഷി അപ്പുറത്തുണ്ട്.. നിനക്ക് കാണണോ..? "

അഥിതി അവളോടായി ചോദിച്ചതും വേണമെന്നവൾ തലകുലുക്കി..

"കുറച്ച് കഴിഞ്ഞ് അമ്മ കാണിച്ചു തരാട്ടോ.."


"എണീറ്റോ.. "

അഥിതിയവളോട് ഓരോന്ന് പറയുമ്പോഴാണ് കണ്ണ് തുറന്ന് കിടക്കുന്ന സൂര്യയെ നോക്കി ചോദിച്ചു കൊണ്ട് ഒരു മലയാളി നഴ്സ് അങ്ങോട്ട് വരുന്നത്..

സൂര്യ തിരികെ മറുപടിയായൊന്ന് പുഞ്ചിരിച്ചു..

"ഇവിടെ വരുമ്പോൾ ഒട്ടും ബോധം ഇല്ലായിരുന്നു.. ഇപ്പോൾ അമ്മയെ കണ്ടപ്പോൾ ഉഷാറായല്ലോ... "

നഴ്സ് ചിരിയോടെ ഇരുവരെയും നോക്കി പറഞ്ഞുകൊണ്ട് മെഡിസിൻ ബോക്സിൽ നിന്നും ഒരു ടാബ്ലറ്റ് എടുത്ത് സൂര്യയുടെ കയ്യിൽ കൊടുത്തു കൂടെ വെള്ളവും..

"മുഖത്തെ നീര് കുറയാനുള്ള മരുന്നാണ്.. "

അതിഥിയുടെ നോട്ടം കണ്ടപ്പോൾ നഴ്സ് പറഞ്ഞു. 

സൂര്യയത് വാങ്ങി വായിലേക്കിട്ട് വെള്ളം കുടിച്ചു ഗ്ലാസ്‌ തിരികെ നഴ്സിനെ ഏൽപ്പിച്ചു..

"കുറച്ച് കഴിഞ്ഞ് കഞ്ഞി കൊടുത്തോളൂ..

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി ഞാൻ അപ്പുറത്തുണ്ടാവും.."

അവരോടായി പറഞ്ഞുകൊണ്ട് നഴ്സ് പുറത്തേക്ക് പോയി..

നഴ്സ് പോയതും പുറത്ത് നിന്ന് അവരെ വീക്ഷിച്ചു കൊണ്ടിരുന്ന ആമി അകത്തേക്ക് വന്നു...

സൂര്യയെ ആദ്യമായാണ് കാണുന്നതെങ്കിലും ഋഷിയേ അവൾ തട്ടിയെടുക്കുമോ എന്ന ഭയം ഉള്ളിൽ ഉള്ളത് കൊണ്ട് ആമിയുടെ മുഖത്ത് അവളോടുള്ള അനിഷ്ടം വ്യക്തമായിരുന്നു..

ആമി അകത്തേക്ക് വന്നതും സൂര്യ അതിഥിയെ നോക്കി..

"ഋഷിയുടെ ഫ്രണ്ട് ആണ്.. ആമി.."

അഥിതി പരിചയപ്പെടുത്തിയതും സൂര്യ അവളെ നോക്കി സൗഹാർദ്രപരമായി ചിരിച്ചു..എന്നാൽ ആമി വേണമോ വേണ്ടയോ എന്നുള്ള രീതിയിലൊരു ചിരി തിരികെ നൽകി..

"ഇത് ആരാ ആന്റി.. "

സൂര്യയെ അറിയാമായിരുന്നിട്ടും അറിയാത്ത മട്ടിൽ ആമി ചോദിച്ചു..

"സൂര്യ.. എന്റെ മോളാണ്.."

"ആന്റിയുടെയോ.."

"അതെ.. എന്റെ തന്നെ.. എന്റെ മോളാവാൻ എന്റെ വയറ്റിൽ പിറക്കണമെന്നില്ലലോ.. അല്ലാതെയും മോളാവാം കർമ ബന്ധം കൊണ്ട്... "

ആമിയുടെ ചോദ്യം ഇഷ്ടപ്പെടാതിരുന്ന അഥിതി ഗൗരവത്തിൽ പറഞ്ഞു...

"ആന്റി.. അ.. "

"ഋഷി കണ്ണ് തുറന്നിട്ടുണ്ട്. "

ആമി എന്തോ പറയാനായി വന്നതും ആദിയവിടേക്ക് വന്നു അതിഥിയെ നോക്കി പറഞ്ഞു..

അടുത്ത് കിടക്കുന്ന സൂര്യയെയും ഒന്ന് നോക്കി പെട്ടന്നയാൾ പുറത്തേക്ക് പോയി...

"ഋഷിയുടെ അച്ഛനാ.. "

അഥിതി സൂര്യയോടായി പറഞ്ഞു..

"ഡോക്ടർക്ക് എന്താ പറ്റിയത്.. "

"പേടിക്കാനൊന്നുമില്ല..നിന്നെ ഇവിടേക്ക് കൊണ്ടുവരുന്ന വഴിയിൽ വംശിയുമായി ഒന്നേറ്റു മുട്ടി.. അതിന്റെ ചെറിയൊരു പരിക്ക്.. "

അതിഥിയവളെ സമാധാനിപ്പിക്കാനെന്ന പോലെ പറഞ്ഞു...

"ചെറിയ പരിക്കോ... ആന്റിക്കെങ്ങനെ ഇത് പറയാൻ സാധിക്കുന്നു..അകത്തു അത്രയും വേദന സഹിച്ചു കിടക്കുന്നത് ആന്റിയുടെ മോൻ തന്നെയല്ലേ.."

ഇരുവരുടെയും സ്നേഹ പ്രകടനങ്ങൾ കണ്ട് കലിയിളകിയ ആമി പൊട്ടിത്തെറിച്ചു...

"അതെ എന്റെ മോൻ തന്നെയാണ്.. നിനക്കതിൽ വല്ല സംശയവും ഉണ്ടോ..?"

അഥിതി കസേരയിൽ നിന്നും കോപത്തോടെ എഴുന്നേറ്റു..

"ആന്റി.. ഞാൻ.. അങ്ങനെയല്ല... "

ആമിയൊന്ന് പതറി..

"ഇനി നീ എങ്ങനെ ആയാലും ഒരു കുഴപ്പവുമില്ല...

റാണിയുമായല്ലേ നിന്റെ കൂട്ട് അതുകൊണ്ട് നിന്നിൽ നിന്നും ഇത്രയും സംസ്കാരമേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ.."

അമിയോടത്രെയും പറഞ്ഞ് തിരിഞ്ഞ് സൂര്യയുടെ അടുത്തേക് പോയി...

"നിന്റെ ഡോക്ടർക്ക് ഒന്നുമില്ലെടി പെണ്ണേ..

അവനെന്റെ മോനല്ലേ അപ്പോഴതിന്റെ ഉശിര് ഇല്ലാതിരിക്കോ..

അമ്മ ഒന്ന് പോയി നോക്കിയിട്ട് വേഗം വരാട്ടോ... "

മുഖത്ത് പതിയെ തലോടി..സൂര്യയതിനു മറുപടിയായി തലയനക്കി...

ആമിയെ ഒരു വട്ടം കൂടെ തറപ്പിച്ചൊന്ന് നോക്കി അഥിതി പുറത്തേക്കിറങ്ങി..

അഥിതി പോയെന്നുറപ്പായതും ആമി സൂര്യയുടെ അടുത്തേക്ക് ചെന്നു...

കത്തുന്ന മിഴികളോടെ അവളെ നോക്കി..

"ആന്റിക്ക് ഞാൻ ഋഷിയുടെ ഫ്രണ്ട് ആണെന്ന് മാത്രമേ അറിയൂ..

അഗാധമായി ഞാൻ അവനെ പ്രണയിക്കുന്നതറിയില്ല..

ഋഷിയുടെ അമ്മയായത് കൊണ്ട് മാത്രമാണ് എന്നെ അത്രയേറെ നിന്റെ മുന്നിൽ വെച്ച് അപമാനിച്ചിട്ടും ഞാൻ മറുത്തൊന്നും പറയാതിരുന്നത്.."
ആമി ദേഷ്യം കൊണ്ട് വിറച്ചു..

"പക്ഷേ നീയെനിക്ക് അങ്ങനെയല്ല..

എന്റെയും ഋഷിയുടെയും ഇടയിൽ നീയൊരു വില്ലത്തി ആവരുത്..

എനിക്ക് ഋഷിയിലേക്കെത്താനുള്ള തടസ്സം നീയാണെങ്കിൽ ഞാനത് മാറ്റുക തന്നെ ചെയ്യും ഏത് വിധേയനേയും.. അത് എന്നെ കൊണ്ട് ചെയ്യിക്കരുത്..

മനസ്സിലായല്ലോ.. "

ആമി ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.. സൂര്യയുടെ മിഴികൾ നിറഞ്ഞൊഴുകി...

ഇനിയും ദൈവം തനിക്കായി ഒരുപാട് അഗ്നി പരീക്ഷണങ്ങൾ കാത്തു വെച്ചിട്ടുണ്ടെന്നവൾക്ക് മനസ്സിലായി...

മറുത്തൊന്നും ആമിയോട് പ്രതികരിക്കാതെയവൾ കണ്ണുകളടച്ചു കിടന്നു...

"സൂര്യ യാർ.. "
("ആരാണ് സൂര്യ.. ")

Icu വിന്റെ ഡോർ തുറന്നു പിടിച്ചു കൊണ്ട് നഴ്സ് ചോദിച്ചു..

ആദി അതിഥിയുടെ മുഖത്തേക്ക് നോക്കി..

"സൂര്യ യാർ എന്ന് നാൻ കേട്ടത് കേൾക്കാവില്ലയാ..?

ഋഷി സർ സൂര്യാവേ കാണ്ടിക്ക വേണ്ടും എന്ർ കുറുകിറാർ.. "
("ചോദിച്ചത് കേട്ടില്ലേ സൂര്യ ആരാണ്.ഋഷി സാർ സൂര്യയെ കാണണമെന്ന് പറയുന്നു")

ആരുടെയും മറുപടി കിട്ടാതെ ആയപ്പോൾ നഴ്സ് അവരെ നോക്കി കടുപ്പിച്ചു തന്നെ പറഞ്ഞു...

"ഞാൻ വിളിച്ചു കൊണ്ടു വരാം.. "

"സീക്രം കൊണ്ടു വാങ്കോ .. "

അഥിതി സൂര്യയെ കൊണ്ടുവരാനായി പോയി...

ഒബ്സെർവേഷൻ റൂമിലേക്ക് ചെന്നപ്പോൾ അവിടെ അപ്പോഴും ആമിയുണ്ടായിരുന്നു..

അവളെ ശ്രദ്ധിക്കാതെ നേരത്തെ വന്ന മലയാളി നഴ്സിനെ വിളിച്ചു അവരുടെ സഹായത്തോടെ സൂര്യയെ വീൽ ചെയറിലേക്കിരുത്തി icu വിലേക്ക് കൊണ്ടുപോയി...

"അനൈ വരും ഒൺറാക വര വേണ്ടും..മറ്റു പേഷ്യൻസ്ക്കും തൊന്തരവ് സെയ്‌വാർകൾ..ഒരുവാരയ്‌ ഒരുവർ കാണിപ്പോം.."
(എല്ലാവരും കൂടി ഒരുമിച്ച് വരേണ്ട.മറ്റുള്ള പേഷ്യന്റ്സിന് കൂടി ഡിസ്റ്റർബ് ആവും.ഓരോരുത്തരായി കയറി കാണാം.)

കൂടെ കയറാൻ നിന്ന ആദിയേയും അതിഥിയേയും തടഞ്ഞു കൊണ്ട് നഴ്സ് സൂര്യയേയും കൊണ്ട് അകത്തേക്ക് കയറി..

"അധികം പേസാതേ.. സർ കസ്ടമാ ഇരുക്കും.."
("അധികം സംസാരിപ്പിക്കേണ്ട..സാറിന് ബുദ്ധിമുട്ടാവും..")

നഴ്സ് പറഞ്ഞതിന് സൂര്യ തലയാട്ടി..

അവർ അവളെ ഋഷി കിടക്കുന്ന ബെഡിനരികിലേക്കാക്കി അവിടെ നിന്നും മാറി നിന്നു..

**********

സൂര്യയെ അഥിതി കൊണ്ടുപോയതും ആമി ഫോണെടുത്തു റാണിയുടെ നമ്പറിലേക്ക് വിളിച്ചു..

രണ്ട് മൂന്ന് തവണ അടിച്ചിട്ടും റാണി ഫോൺ അറ്റന്റ് ചെയ്തില്ല..

ദേഷ്യം വന്ന ആമി ഫോൺ ജീൻസിന്റെ പോക്കറ്റിലേക്ക് തന്നെ വെക്കാൻ തുടങ്ങുമ്പോഴാണ് റാണിയുടെ കാൾ അവളെ തേടി ഇങ്ങോട്ട് വന്നത്..

വേഗം തന്നെ ഫോൺ അറ്റന്റ് ചെയ്തു..

"നിന്റെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്നു വിളിക്കാൻ.. "

ഫോൺ എടുത്തതേ റാണി അവളുടെ നേരെ കയർത്തു..

"എന്റെയല്ല.. ആന്റിയുടെ ഋഷിമോൻ ഇവിടെ ചാവാറായിട്ട് കിടക്കുന്നുണ്ട്.. "

ആമി തിരിച്ചും കയർത്തു..

"എന്താ.. പറഞ്ഞേ.. "

പറഞ്ഞത് വ്യക്തമാവാത്തത് കൊണ്ട് റാണി വീണ്ടും ചോദിച്ചു..

"ഋഷിയേട്ടൻ ഇവിടെ ചെന്നൈ ഹോസ്പിറ്റലിൽ വയറിന് കുത്തേറ്റ് ചികിത്സയിൽ ആണ്..

ഇത് വല്ലതും അറിഞ്ഞോ ആന്റി...?"

"എപ്പോൾ.. ഞാൻ ഒന്നും അറിഞ്ഞിട്ടില്ല.. "

"ഇന്നലെ രാത്രിയാണ് സംഭവം നടന്നത്..ഇവിടെ ചെന്നൈയിലൊക്കെ വലിയ ന്യൂസ്‌ ആയിട്ടുണ്ട്.."

"അതിനു മാത്രം എന്ത് സംഭവിച്ചു.. അതായിരിക്കുമോ ആദിയേട്ടൻ ഇവിടെ നിന്നും വാലിന് തീ പിടിച്ച പോലെ ഓടിയത്... "

"ആദിയങ്കിൾ മാത്രമല്ല റാണി ആന്റിയുടെ മുഖ്യ ശത്രുവും അങ്കിളിനോടൊപ്പം ഇവിടെ ലാൻഡ് ആയിട്ടുണ്ട്.. "

പുച്ഛം കലർത്തി ആമി പറഞ്ഞു..

"ആര് അഥിതിയോ..? "

"അതെ.. ആന്റി തന്നെ.. ഞാനുമായിട്ടൊന്ന് ഉടക്കി.. എങ്കിലും സാരമില്ല എന്റെ ഫ്യൂച്ചർ മദർ ഇൻ ലോ അല്ലേ അത് ഞാനങ്ങു സഹിച്ചു.."

"ഓ.. നീ ഭാവി കാര്യം ചർച്ചചെയ്യാതെ കാര്യം പറ കൊച്ചേ... "

ആമിയുടെ സംസാരം കേട്ട റാണിക്ക് ക്ഷമ നശിച്ചിരുന്നു..

"അവരുടെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയില്ലേ സൂര്യ അവളുടെ ഹസ്ബെന്റ് ഇവിടെ വലിയ ഗുണ്ടാ തലവൻ ആണ്..അവന്റെ ഒരു രോമത്തിൽ തൊടാൻ പോലും ഇവിടുള്ള പോലീസുകാർക്ക് ഭയമാണ്... "


"നീയവന്റെ ചരിത്രം പറയാതെ കാര്യത്തിലേക്ക് വാ... "

"ഓ എന്റെ പൊന്നാന്റി അത് തന്നെയാ പറഞ്ഞു വരുന്നത്..

അയാളിപ്പോൾ പോലീസ് പിടിയിലായി... പിടിക്കാൻ സഹായിച്ചതോ നമ്മുടെ ഋഷിയേട്ടൻ..

വെറുതെ ഋഷിയേട്ടൻ പോലീസിനെ സഹായിച്ചതൊന്നും അല്ല..

ആ പെണ്ണില്ലേ സൂര്യ അവളെ രക്ഷിക്കാൻ വേണ്ടി ചെയ്തത..

അതിൽ ഋഷിയേട്ടന് പരിക്കും പറ്റി..

എന്നിട്ടും ഋഷിയേട്ടൻ ആ നാശം പിടിച്ചവളെ രക്ഷിച്ച് കൊണ്ട് വന്നിരിക്കുന്നു.."

ആമിയുടെ വാക്കുകളിൽ നിരാശ ഉണ്ടായിരുന്നു..

"എന്നിട്ടാ പെണ്ണ് ഇപ്പോഴും അവിടെയുണ്ടോ.."

"പിന്നെ ഇല്ലാതെ.. അഥിതി ആന്റിക്ക് അവളോട് സ്നേഹമിങ്ങനെ ഒഴുകുവല്ലേ.. "

"ഋഷിക്ക് എങ്ങനെയുണ്ട്.. "

"ബോധം വീണിട്ടുണ്ട്..

അപ്പോഴും വേറെ ആരേയും കാണാതെ സൂര്യയെ കാണാണമെന്നാണ് പറഞ്ഞത്..

ആന്റി അവളെയും കൊണ്ട് ഋഷിയേട്ടനെ കാണിക്കാൻ പോയിട്ടുണ്ട്.."

ആമി അമർഷത്തോടെ പല്ല് കടിച്ചു....

"ഇവൾ നമുക്കൊരു പാരയാവുമോ.. "

റാണി ചോദ്യം ഉന്നയിച്ചു..

"ആവുമെന്നാണ് തോന്നുന്നത്..
ആന്റിയോട് ഞാൻ അവൾ ആരാണെന്ന് ചോദിച്ചപ്പോൾ എന്റെ മോൾ ആണെന്നാണ് എനിക്ക് മറുപടി തന്നത്.."


"നീ പേടിക്കേണ്ട പെണ്ണേ.. അവളെ നമുക്ക് ഒതുക്കാം..

എന്തായാലും നിന്റെ ഒരു ശ്രദ്ധ അവരുടെ മേൽ എപ്പോഴും വേണം.."

"അത് പിന്നെ പറയേണ്ട ആവശ്യമുണ്ടോ ആന്റി..."

"അതെനിക്കറിയാം.. എന്നാലും ഓർമിപ്പിച്ചു എന്നേ ഉള്ളൂ..

അല്ല അതൊക്കെ പോട്ടെ..

മിത്രയെവിടെ..

വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല..

നിന്റെ കൂടെയുണ്ടോ..?"

റാണിയത് ചോദിച്ചതും അവൾക്കെന്ത് പറയണമെന്ന് അറിയില്ലായിരുന്നു..

"അ... അത്.. അവൾ കോട്ടേജിൽ ഉണ്ട്..

ചെറിയൊരു പനി..പേടിക്കാനൊന്നുമില്ല.."

വാക്കുകളിൽ പതർച്ച വരാതിരിക്കാൻ പരമാവധി ശ്രമിച്ചു ആമി..

"കോട്ടേജിൽ ചെന്നിട്ട് എന്നെയൊന്ന് വിളിക്കണം..

കുറവില്ലെങ്കിൽ ഡോക്ടറെ ഒന്ന് കാണിക്ക്.."

"ശെരി ആന്റി.. ഞാൻ വെക്കുവാ..

അവിടെ എന്തായെന്ന് പോയി നോക്കട്ടെ.. "

ആമി ഫോൺ കട്ട്‌ ചെയ്ത് അവരുടെ അടുത്തേക്ക് പോയി..

അവിടേക്ക് ചെല്ലുമ്പോൾ കാണുന്നത് അതിഥിയെ ചോദ്യം ചെയ്യുന്ന ആദിയെ ആണ്..

എന്നാൽ അഥിതി പറയുന്നതൊന്നും തന്നോടല്ല എന്ന മട്ടിൽ കൈ രണ്ടും നെഞ്ചിൽ പിണച്ചു കെട്ടി നിൽക്കുന്നുണ്ട്..

"നിന്നോടാണ് അഥിതി ചോദിക്കുന്നത് അകത്തേക്ക് പോയ ആ പെൺകുട്ടി ആരാണ് എന്ന്...?"


"അതാരായാലും നിങ്ങളെ ബാധിക്കുന്ന വിഷയമല്ല ആദിത്യൻ..

അത് ഞങ്ങളുടെ പേർസണൽ കാര്യമാണ്.."

"അപ്പോൾ ഞാൻ നിങ്ങളുടെ ആരുമല്ലെന്നാണോ പറഞ്ഞു വരുന്നത്.. "

"അങ്ങനെ ഞാൻ പറഞ്ഞില്ല... നിങ്ങൾ ഇപ്പോഴും ഋഷിയുടെ അച്ഛനാണ്..

പക്ഷേ എനിക്ക് നിങ്ങളുമായി യാതൊരു തരത്തിലുള്ള ബന്ധവും ഇല്ല..

അതുകൊണ്ട് തന്നെ എന്റെ ജീവിതത്തിൽ നടക്കുന്ന ഒരു കാര്യവും നിങ്ങളോട് പറയേണ്ട ആവശ്യമില്ല.."


ഉറച്ച സ്വരത്തിൽ തീക്ഷണമായ കണ്ണുകളോടെ ആദിയെ നോക്കി പറഞ്ഞുകൊണ്ട് അവൾ അവിടെയുള്ള കസേരയിൽ പോയിരുന്നു..

ബഹളം കേട്ട് ചുറ്റുമുള്ള ആളുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. അത് കണ്ടതും ആദി മുഷിപ്പോടെ അവിടെ നിന്നും പോയി..

ഇരുവരുടെയും ബഹളത്തിൽ നിന്നും അവിടെ സംഭവിച്ചതെന്തായിരിക്കും എന്ന് മനസ്സിലാക്കിയ ആമി അഥിതിയിൽ നിന്നും കുറച്ചകലം പാലിച്ചു അവിടെ ഇട്ടിരുന്ന കസേരയിൽ ഇരുന്നു..കണ്ണുകൾ icu വിന് നേരെ നീണ്ടു..

***********

ഇതേസമയം പോലീസ് ഹെഡ് കോർട്ടേഴ്സിൽ തല കീഴായി കെട്ടി തൂക്കിയിട്ടിരിക്കുകയാണ് വംശിയെ...

കയ്യിൽ വണ്ണമുള്ള ലാത്തിയുമായി ഗുപ്തൻ അവനു ചുറ്റും നടക്കുന്നുണ്ട്..

വംശിയുടെ വായിൽ നിന്നും ഉമിനീരും രക്തവും കൂടി കലർന്ന കൊഴുത്ത ദ്രാവകം പുറത്തേക്കൊഴുകി.. വിയർപ്പു തുള്ളികളോടൊപ്പം ചോരയും നിലത്തേക്ക് തുള്ളികളായി വീണു കൊണ്ടിരുന്നു..

ഇടയ്ക്കിടെ തന്റെ കലി തീർക്കാൻ ഗുപ്തൻ അവനു നേരെ ലാത്തി വീശി കൊണ്ടിരുന്നു.. ഓരോ അടിയിലും വംശിയിൽ നിന്നും നിലവിളികൾ പുറത്തേക്ക് ഉയർന്നു...

ചുറ്റും ഇരുട്ടിന്റെ കനത്ത നിശബ്‍ദതയെ കൂട്ടുപിടിച്ച് ഗുപ്തൻ തന്റെ ഉള്ളിൽ വർഷങ്ങളായി എരിഞ്ഞു കൊണ്ടിരുന്ന പക അവന്റെ മേൽ പ്രഹരങ്ങളായി ഏൽപ്പിച്ചു കൊണ്ടിരുന്നു....

വംശി നന്നേ തളർന്നെന്ന് കണ്ടതും ലാത്തി താഴെയിട്ട് ഗുപ്തൻ അവനടുത്തേക്ക് വന്നു..

തലമുടിയിൽ പിടിച്ചു വലിച്ചുകൊണ്ട് അവന്റെ മുഖം തന്റെ മുഖത്തേക്ക് അടുപ്പിച്ചു...

"ഓർമ്മയുണ്ടോ നിനക്ക് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം..

കോളേജിൽ പണത്തിന്റെ കൊഴുപ്പിൽ അർമാദിച്ചു നടന്നിരുന്ന കാലം...

അന്ന് ആ സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ ഓർക്കുന്നുണ്ടോ..?

ഗ്രാമത്തിന്റെ നിഷ്കളങ്കത നിറഞ്ഞ ആഗ്രഹാരത്തിൽ നിന്നും തന്റെ സ്വപ്‌നങ്ങൾ കയ്യെത്തി പിടിക്കാൻ വന്നൊരു കൊച്ചു പെൺകുട്ടിയേ.."

അവന്റെ വാക്കുകളിൽ അതിയായ വാത്സല്യം തുളുമ്പി..

"ഓർമയുണ്ടാവും നിനക്ക് അത്ര പെട്ടന്നൊന്നും മറക്കാൻ വഴിയില്ല...

പ്രണയം നടിച്ചു അവളെ വരുതിയിലാക്കി നീയും നിന്റെ കൂട്ടുകാരും കൂടി ഭോഗിച്ചു അവളെ...

അതി ക്രൂരമായി...

ഇന്നും കിടപ്പുണ്ടെടാ അതിന്റെ അവശേഷിപ്പെന്നോണം എന്റെ കുഞ്ഞു പെങ്ങൾ വീട്ടിൽ ഒരു ഒറ്റമുറിയിൽ ആരുടേയും സഹായമില്ലാതെ ഒന്നെണീക്കാൻ പോലും കഴിയാതെ ജീവച്ഛവമായി.."

ഗുപ്തന്റെ കണ്ണുകൾ തീ ഗോളം കണക്കെ ജ്വലിച്ചു..

"നിന്റെ പതനം കാണാൻ വേണ്ടി തന്നെയാ ഇത്രയും വർഷം ഞാൻ കാത്തിരുന്നത്.. ഈ നാട്ടിലേക്ക് തന്നെ ട്രാൻസ്ഫർ ചോദിച്ചു വാങ്ങിയത്...

ഇനി നീ ഒരു നിയമത്തിന്റെ കുടുക്കിൽ നിന്നും രക്ഷപ്പെടില്ല... നരകിപ്പിക്കും നിന്നെ ഞാൻ അഴിക്കുള്ളിലിട്ട്..

ഓരോ നിമിഷവും മരണം വന്നു പുൽകാനായി നീ നാഴികകൾ എണ്ണി കാത്തിരിക്കും...

പക്ഷേ അത്ര പെട്ടന്നൊന്നും നീ പരലോകം കാണില്ല.. കാണിപ്പിക്കില്ല ഞാൻ...എന്റെ കാൽകീഴിൽ കിടന്ന് ഒരു പുഴുവിനെ പോലെ നീ ഇഴയും ഒരിറ്റ് ദയക്കായി....

അതിനു വേണ്ടിയാ നിന്നെ ഞാൻ തേടി വന്നത്..."

ഗുപ്തൻ കിതച്ചു കൊണ്ടിരുന്നു.. ശ്വാസം ഒന്ന് വലിച്ചു വിട്ട് വീണ്ടുമവൻ പറഞ്ഞു തുടങ്ങി..

"ഇത്രയെങ്കിലും ചെയ്യണ്ടേ ഞാൻ എന്റെ കുഞ്ഞു പെങ്ങൾക്ക് വേണ്ടി...

ഈ നഗരത്തിൽ നീ കാരണം മാനവും ഉയിരും നഷ്ടപ്പെട്ട ഓരോ മനുഷ്യർക്കും വേണ്ടി..

വേണം..അതാണ്.. അത് തന്നെയാണെന്റെ ജീവിതലക്ഷ്യം...

ഞാനിട്ട കാക്കിയോട് കാണിക്കുന്ന ആദരവ്..

നിന്നെപോലുള്ള ഒരു മനുഷ്യ മൃഗവും ഞാൻ പോലീസ് ഓഫീസറായി കാവൽ ഇരിക്കുന്ന ഈ നഗരത്തിൽ സ്വസ്ഥയോടെ ജീവിക്കില്ല..
ഇതെല്ലാം അവർക്കുള്ള മുന്നറിയിപ്പാണ്.. ആദ്യത്തേയും അവസാനത്തേയും.. "

രോഷാകുലനായി വംശിയെ നോക്കി പറഞ്ഞുകൊണ്ട് അരയിൽ നിന്നും ബെൽറ്റ്‌ ഊരിയെടുത്തു..

കയ്യിൽ മുറുക്കത്തിൽ ചുറ്റി വേഗതയിലതിനെ അഴിച്ചു വിട്ട് വംശിയുടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും ആഞ്ഞു വീശി..

ബെൽറ്റിന്റെ ഓരോ അടിയും വീഴുന്നിടത്ത് ചുവന്നു തിണർത്തു വന്നു.. എന്നിട്ടും തന്റെ പകയുടെ കനലടങ്ങാതെ വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരുന്നു..

"അയ്യാ..കമ്മീഷ്ണർ സർ ആളയ്‌ക്കിരാർ... "

കോൺസ്റ്റബിൾ വന്നു പറഞ്ഞതും ബെൽറ്റ്‌ അരയിൽ തന്നെ ഇട്ട് ഷർട്ടിന്റെ ബട്ടൻസ് ശെരിയാക്കി ഗുപ്തൻ കേബിനിലേക്ക് ചെന്നു..

"സർ.. "

കമ്മീഷ്ണറെ കണ്ടതും ഗുപ്തൻ സല്യൂട് ചെയ്തു..

"വിസാരനയ് മുടിഞ്ച്താ ഗുപ്തൻ.. "
("ചോദ്യം ചെയ്ത് കഴിഞ്ഞോ ഗുപ്തൻ.. ")

"No sir... ഇന്നും സില വിവരങ്കൾ തെരിന്ത് കൊള്ള വേണ്ടും.."
(കുറച്ച് കൂടി വിവരങ്ങൾ അറിയാനുണ്ട്..)

"മെതുവാക പോതും..ഉള്ളൈ നല്ല കാരയ് ഇല്ലൈ.. തെരിന്ത് കൊണ്ട് കേളുങ്കൾ.. "
(പതിയെ മതി.അകത്തു കിടക്കുന്നത് അത്ര നല്ല പുള്ളിയൊന്നും അല്ലല്ലോ.ശെരിക്കും അറിഞ്ഞു ചോദ്യം ചെയ്താൽ മതി.)

ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ കമ്മീഷ്ണർ പറഞ്ഞു...

"നാൻ അതയ്യെല്ലാം നല്ലാ പാർതിരിക്കിറേൻ"
("അതെല്ലാം ഞാൻ കണ്ടറിഞ്ഞു ചെയ്യുന്നുണ്ട് സർ.. ")

അവനും ഒളിപ്പിച്ചിരുന്നു ചുണ്ടിലൊരു പുഞ്ചിരി...

"വംശിയെ കസ്റ്റഡിയിൽ എടുത്തതാൽ മെലിട്ടലിരുന്ത്‌ നിറയെ അലുട്ടം ഇറുക്കിരത്, അനാൽ നാൻ അതൈ പൊറുട്ട്പാട്ടുട്ടവില്ലൈ..

അവൻ വെളി ലോകം പാർക്കകൂടാത്..അവന്ക്ക് കട്ടപ്പടി അധികപ്പട്ട തൻണ്ടനൈ വലങ്കപ്പാട വേണ്ടും..
"
("മുകളിൽ നിന്നും നല്ല പ്രഷർ ഉണ്ട് വംശിയെ കസ്റ്റഡിയിൽ വാങ്ങിയതിനെ ചൊല്ലി.എന്നാലും അതൊന്നും ഞാൻ കാര്യമാക്കുന്നില്ല.

അവൻ പുറം ലോകം കാണരുത്.നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അവനു വാങ്ങി കൊടുക്കണം..")

"അതൈ എനിതം വിടുങ്കൾ സർ..അണിന്താ കാക്കിക്ക് ന്യായം സെയ്തിരുപ്പേൻ.."
("അതെനിക്ക് വിട്ടേക്കു സർ.ധരിച്ച കാക്കിയോട് നീതി പുലർത്തിയിരിക്കും ഞാൻ..")

ഉറച്ച വാക്കുകളോടെ ഗുപ്തൻ പറഞ്ഞു..

"എനക്ക് ഉന്നൈ നൻപിക്ക ഇരുക്ക്.. "
("എനിക്ക് തന്നെ വിശ്വാസമാടോ")

അവന്റെ തോളിലൊന്ന് തട്ടി കമ്മീഷ്ണർ അവിടെ നിന്നും പോയി..

വംശിയുടെ ഉള്ളിൽ അപ്പോഴും അഗ്നി ആളികത്തുകയായിരുന്നു...
 
കണ്ണുകളടച്ചു കിടക്കുന്ന ഋഷിയെ അവളൊന്ന് നോക്കി...

തലയിലും വയറിലുമെല്ലാം കെട്ടി വെച്ചിട്ടുണ്ട്..ചുണ്ടിന്റെ കോണിലുള്ള മുറിവിൽ രക്തം കട്ടപിടിച്ച് ഇരിക്കുന്നുണ്ട്...മുഖത്ത് ചിലയിടങ്ങളിലായി നിലിച്ചു കിടപ്പുണ്ട്..

ഒത്തിരി ഉപദ്രവിച്ചു കാണും.. എന്നാലും മറ്റൊരാൾക്ക്‌ വേണ്ടി ഇത്രയധികം വേദന ഏറ്റുവാങ്ങാൻ ഒരാൾക്ക് എങ്ങനെ കഴിയുന്നു..അതും ആർക്കും വേണ്ടാത്ത എന്നെ പോലെ പാഴ്ജന്മമായ ഒരുവൾക്ക് വേണ്ടി.. എന്ത് ചെയ്താലാണ് ഇദ്ദേഹത്തോടുള്ള എന്റെ കടപ്പാട് തീരുക..


നീളുന്ന ചിന്തകൾക്ക് വിരാമമിട്ടുകൊണ്ട് ഋഷിയുടെ കയ്യിൽ പതിയെ തൊട്ടു..

"ഡോക്ടർ.. "

നേർമയുള്ള അവളുടെ സ്വരം അവന്റെ കാതുകളിൽ പതിച്ചോ എന്ന് പോലും സംശയമാണ്...

"ഡോക്ടർ.. "

ഒരുവട്ടം കൂടെ വിളിച്ചതും ഋഷി കണ്ണുകൾ തുറന്നു..

തന്റെ അരികിലിരിക്കുന്ന സൂര്യയെ കണ്ടവൻ ശരീരം നുറുങ്ങുന്ന വേദനക്കിടയിലും അവൾക്കായൊരു പുഞ്ചിരി സമ്മാനിച്ചു..

"ഒത്തിരി വേദനയുണ്ടോ.. ഡോക്ടറേ.. "

ഒരു ഗദ് ഗദം തൊണ്ടകുഴിയിൽ വന്നു നിന്നു..കൈ കൊണ്ടവൾ വാ മൂടി വിതുമ്പലടക്കി ..

അവളെ തന്നെ നോക്കി കിടന്നിരുന്ന ഋഷി സൂര്യയെ തല കൊണ്ട് അടുത്തേക്ക് മാടി വിളിച്ചു..

അവളൊന്നു കൂടി അരികിലേക്ക് നീങ്ങിയിരുന്നു...

കൈകളുയർത്തിയവൻ പതിയെ അവളുടെ കവിളിലൊന്ന് തഴുകി..

"വേദന കുറഞ്ഞോ..മ്മ് "

ആർദ്രമായിരുന്നു അവന്റെ സ്വരം..

കവിളിൽ വെച്ച അവന്റെ കൈവെള്ള തന്റെ രണ്ട് കൈകൊണ്ടും കൂട്ടിപിടിച്ചു നെറ്റിയിലേക്ക് ചേർത്ത് വെച്ചു....


"എത്ര നന്ദി പറഞ്ഞാലും മതിയാവില്ല വീണ്ടുമൊരു പുതു ജീവൻ എനിക്ക് നൽകിയ ഡോക്ടറോട്...എനിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടല്ലേ ഡോക്ടർക്ക് ഇങ്ങനൊരു അവസ്ഥ വന്നത്...

വെറുമൊരു നന്ദി വാക്കിൽ ചെയ്തു തന്ന സഹായങ്ങളെ വിലകുറച്ചു കാണാനും കഴിയില്ല..

എന്നാലും പറയുവാ ഒത്തിരി നന്ദിയുണ്ട്... എന്നെ.. എന്നെ.. രക്ഷപ്പെടുത്തിയതിന്.."

വിതുമ്പി കൊണ്ടവൾ പറഞ്ഞു കൊണ്ടിരുന്നു..

അവളുടെ ചുടു കണ്ണുനീർ കൈ തണ്ടയിലൂടെ ഒഴുകിയപ്പോൾ പെട്ടന്നവൻ കൈ പിൻവലിച്ചു..

തലയുയർത്തികൊണ്ടവൾ നോക്കിയപ്പോൾ  കണ്ണുകളിൽ നിന്നും ഉതിർന്നു വീണു കൊണ്ടിരുന്ന മിഴിനീരവൻ പതിയെ തുടച്ചു കൊടുത്തു..

"ഇനി ഈ മിഴികൾ ഒന്നിന് വേണ്ടിയും നിറയരുത്..

പ്രത്യേകിച്ചു എന്റെ മുന്നിൽ കേട്ടല്ലോ..

ഇനിയുമുണ്ടെടോ ഒരുപാട് കടമ്പകൾ കടക്കാൻ..

ഇപ്പോഴേ കരഞ്ഞു തീർത്താൽ ഊർജമെല്ലാം നഷ്ടപ്പെടും കേട്ടോ..

മ്മ്ഹ..മ്മ്ഹ "

ശ്വാസം എടുക്കാൻ ബുദ്ധിമുട്ടി കൊണ്ടവൻ ചുമച്ചു കൊണ്ടിരുന്നു..

എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന സൂര്യ പെട്ടന്ന് തന്നെയവന്റെ നെഞ്ച് ഉഴിഞ്ഞു കൊടുക്കാൻ തുടങ്ങി..

"നാൻ സൊല്ലവില്ലയാ സാർക്കിട്ട അധികം പേസ വേണ്ടും എന്റര്.. "
(ഞാൻ പറഞ്ഞതല്ലേ സാറിനെ
ഒരുപാട് സംസാരിപ്പിക്കരുതെന്ന്)

ഋഷിയുടെ ചുമകേട്ട നേഴ്‌സ് അങ്ങോട്ട് വന്നു വേഗം ഓക്സിജൻ മാസ്ക് എടുത്ത് മുഖത്ത് വെച്ചു കൊടുത്തു സൂര്യയെ ശാസിച്ചു....

ഭയന്ന സൂര്യ തല താഴ്ത്തി.. കണ്ണുകളപ്പോഴും പെയ്യുന്നുണ്ടായിരുന്നു..

ശ്വാസം എടുത്ത് ഓക്കേയായപ്പോൾ ഋഷി നഴ്സിനെ ശാസനാ രീതിയിലൊന്ന് നോക്കി..പെട്ടന്ന് തന്നെ അവർ അവിടെ നിന്നും പോയി..

നഴ്സ് പോയതും സൂര്യയുടെ കയ്യിനു മുകളിലവൻ തന്റെ കൈ ചേർത്ത് പിടിച്ചു..

തലയുയർത്തി നോക്കിയ അവളെ ഇരു കണ്ണുകളും ചിമ്മി കാണിച്ചു.. പിന്നീട് ഇരുവരും മൗനമായി ഇരുന്നു  മനസ്സുകൾ കൊണ്ട് തങ്ങളുടെ ആശയങ്ങൾ കൈമാറി..

കുറച്ച് കഴിഞ്ഞതും നേരത്തെ വന്ന നഴ്സ് ഋഷിയോട് അനുവാദം ചോദിച്ചുകൊണ്ട് സൂര്യയേയും കൊണ്ട് icu വിന് പുറത്തേക്കിറങ്ങി..

**********

സൂര്യയെ കണ്ട അഥിതി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു..

നഴ്സ് വീൽ ചെയർ തള്ളിക്കൊണ്ട് അതിഥിയുടെ അടുത്തേക്ക് വന്നു..

"ഇപ്പോത് നീങ്കൾ മേലെ സെൻറ് പാർങ്കൾ.. അധികം കസ്ട്ടപട്ട വേണ്ട.."
(ഇനി നിങ്ങൾ കയറി കണ്ടോളൂ.അധികം സ്‌ട്രെയിൻ ചെയ്യിക്കരുത്.)

ആദിയേയും അതിഥിയേയും നോക്കി നഴ്സ് പറഞ്ഞു..

"സൂര്യ.. "

"റൂം തയ്യാറാക ഉള്ളത്..ഞാൻ ഇവങ്കളെ അങ്കെ അലൈട്ടു സെല്കിറെൻ "
(റൂം റെഡിയായിട്ടുണ്ട്.ഞാൻ അവിടേക്ക് ആക്കിക്കോളാം..)

ആഥിതി തലകുലുക്കിയപ്പോൾ നഴ്സ് അവളെയും കൊണ്ട് പോയി..

ആദി അഥിതിയെ ഒന്ന് നോക്കി icu വിന് അകത്തേക്ക് കയറി...

അഥിതിയും പിറകെ കയറി.. ആമി അകത്തേക്ക് കയറാൻ വന്നെങ്കിലും അഥിതിയവളെ രൂക്ഷമായ നോട്ടത്താൽ തടഞ്ഞു നിർത്തി...

***********
"നിങ്ങൾ മലയാളികൾ അല്ലേ.. പിന്നെയെങ്ങനെ ഈ നാട്ടിലെത്തി.. "

"അച്ഛൻ പണ്ടൊരു കമ്പനി നടത്തിയിരുന്നു.. അത് പൊളിഞ്ഞപ്പോൾ കടം കയറി അവിടെ നിന്നും രക്ഷപ്പെട്ട് ഇവിടേക്ക് വന്നതാണ്.. "

"നിനക്ക് വംശിയെ എത്ര നാളായിട്ട് അറിയാം.."

"അത്.. ആറ് വർഷമായിട്ട്.. "

ഗുപ്തന്റെ ചോദ്യത്തിന് നിധി തലതാഴ്ത്തി കൊണ്ട് മറുപടി പറഞ്ഞു..

"അവനും നീയുമായിട്ടുള്ള ഇടപാട്.. "

ഗുപ്തന്റെ ചോദ്യം കേട്ടിട്ടും അവനൊന്നും മിണ്ടിയില്ല..

"ച്ചി.. പറയെടാ.. "

ഗുപ്തൻ ശബ്‍ദമുയർത്തി..

"എന്റെ സഹോദരിയുടെ ഭർത്താവാണ് വംശി.. "

"ആ ഒരു ബന്ധം വെച്ചാണോ നിനക്കറിയുന്നത്.. അതിന് മുന്നേ അറിയില്ലേ.."

ഗുപ്തൻ നെറ്റിചുളിച്ചു കൊണ്ട് ഗൗരവത്തിൽ ചോദിച്ചു....

"അറിയാം.. കോളേജിൽ പഠിക്കുമ്പോൾ അവിടുത്തെ പിള്ളേർക്ക് ഡ്രഗ്സ് എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരൻ ഞാൻ ആയിരുന്നു..

അത് വഴി അയാളെനിക്ക് പണവും തരാറുണ്ട്..

പിന്നെ ഇടക്കിടെ അയാളോടൊപ്പം ആളുകളുടെ കയ്യിൽ നിന്ന് പണം പിരിക്കാനും അടിപിടികൾക്കും പോവാറുണ്ടായിരുന്നു .."

"ഇത്രയും വലിയൊരു ക്രിമിനലിന് എന്ത് കണ്ടിട്ടാടാ നീയൊക്കെ പെങ്ങളെ കെട്ടിച്ചു കൊടുത്തത്..."

ഗുപ്തന്റെ വാക്കുകളിൽ പുച്ഛം കലർന്നിരുന്നു..

അതിനവന്റെ കയ്യിൽ മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല..

തന്റെ മുന്നിൽ കണ്ണുകൾ നിറച്ചു വേണ്ടെന്ന് പറഞ്ഞ് വിതുമ്പുന്നവളുടെ മുഖം മാത്രം തെളിഞ്ഞു...

"അവളുടെ സമ്മതം ചോദിച്ചിട്ടാണോ വിവാഹം നടത്തിയത്.."

അല്ലെന്നവൻ തല ചലിപ്പിച്ചു..

"പ്പാ.. നാ**മോനെ "

രോഷാകുലനായ ഗുപ്തൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് നിധിയുടെ അടിനാഭിക്ക് ആഞ്ഞു ചവിട്ടി..

"ആഹ്.. "

അലറി വിളിച്ചുകൊണ്ടവൻ ഇരുന്നിരുന്ന കസേരയോടെ പിന്നിലേക്ക് മലച്ചു..

"നിന്റെയൊക്കെ കയ്യൂക്ക് കാട്ടി അവന്റെ പണത്തിന്റെ കൊഴുപ്പിൽ സ്വന്തം പെങ്ങളെ അവന് വിറ്റു അല്ലേ.... "

ഗുപ്തൻ അവനു നേരെ ചീറി..

നിധി ഭയത്താൽ അടിമുടി വിറച്ചു..

"എന്റെ വീട്ടിലും ഉണ്ടെടാ ഇതുപോലൊരു പെണ്ണ്..

ആ നാ**മോന്റെ ക്രൂരതയുടെ അവശേഷിപ്പുമായി ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽ പാലത്തിനിടക്ക് നരകിച്ച് ഓരോ ദിവസം തള്ളി നീക്കി കൊണ്ട്..അറിയുമോ നിനക്ക്.."

ഗുപ്തനിൽ നിന്നും പുറത്തേക്ക് വരുന്ന വാക്കുകൾ തന്റെ നെഞ്ചിൽ കൂരമ്പ് കണക്കെ തുളഞ്ഞു കയറുന്നത് നിധിയറിഞ്ഞു..

കുറ്റബോധത്താൽ ശിരസ്സ് താണു..

ചെയ്തു കൂട്ടിയതെല്ലാം തെറ്റാണെന്നവന്റെ മനസ്സ് നൂറാവർത്തി പറഞ്ഞുകൊണ്ടിരുന്നു..

ആ തെറ്റിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്.. ഇനി പുറം ലോകം കാണുമോ എന്ന് പോലും അറിയില്ല..

വംശിയുടെ കൂടെ കൂടിയതിന് തനിക്ക് കിട്ടിയ പ്രതിഫലം..

വയറിൽ കൈ വെച്ച് വേദനയെ അമക്കി പിടിച്ചു കൊണ്ടവൻ അവിടെ നിന്നും എഴുന്നേറ്റു..

"മുത്തു ചാമി.. "

ഗുപ്തൻ അലറിയതും ഒരു കോൺസ്റ്റബിൾ വേഗത്തിലവിടേക്ക് വന്നു..

"കൊണ്ടുപോടോ ഇവനെ.. "

അത്യധികം ദേഷ്യത്തോടെ ഗുപ്തൻ പറഞ്ഞു..

ശേഷം ടേബിളിൽ ഇരുന്നിരുന്ന തൊപ്പിയെടുത്ത് തലയിൽ വെച്ചുകൊണ്ട് പുറത്തേക്കിറങ്ങി..

"വണ്ടിയെടുക്കടോ.. "

ഡ്രൈവറോട് ഉച്ചത്തിൽ പറഞ്ഞു തന്റെ ഔദ്യോഗിക വാഹനത്തിലേക്ക് കയറി ഡോർ വലിച്ചടച്ചു..അതിൽ വ്യക്തമായിരുന്നു അവന്റെ ഉള്ളിലെ കോപത്തിന്റെ ആഴം..

"എങ്കെ പോവണം സർ.. "

ഡ്രൈവർ വാഹനം സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് ബഹുമാനപൂർവ്വം ചോദിച്ചു..

"ആദിത്യ ഹോസ്പിറ്റൽ.. "

പറഞ്ഞുകൊണ്ട് ഗൗരവത്തിൽ പുറത്തേക്ക് നോക്കിയിരുന്നു..

***********

ദേഹത്തെല്ലാം മുറിവുകളായി കിടക്കുന്ന ഋഷിയെ കണ്ട് അവരിരുവരുടെയും നെഞ്ച് പിടഞ്ഞു...

സാരി തലപ്പ് കൊണ്ട് വാ മൂടി വിതുമ്പുന്ന അതിഥിയെ അയാൾ ചേർത്ത് പിടിച്ചു കൊണ്ട് ഋഷിയുടെ അരികിലേക്ക് നടന്നു..

അടുത്ത് ആളനക്കം അറിഞ്ഞ ഋഷി മിഴികൾ തുറന്നു..

ഇരുവരും ഒരുമിച്ചു നിൽക്കുന്ന കാഴ്ച അവന്റെ ഉള്ളം നിറച്ചു..

ആദി അവളെ അവിടെ ഉണ്ടായിരുന്ന കസേരയിലേക്കിരുത്തി..


"അമ്മക്ക് തന്ന വാക്ക് ഞാൻ പാലിച്ചിട്ടുണ്ട്.. "
അതിയായ വാത്സല്യത്തോടെ പറയുന്ന ഋഷിയുടെ കൈകൾ കൂട്ടിപിടിച്ചു അതിൽ ചുണ്ടമർത്തി..അതിഥി അവനെ നോക്കി ചിരിച്ചു..

"അച്ഛാ.. "

ഋഷി വിളിച്ചതും ആദി അവനടുത്ത് ബെഡിലേക്കിരുന്നു...

"എന്തിനാ ഋഷി നീ ജീവൻ പണയം വെച്ചിട്ടുള്ള പണിക്ക് നിന്നത്.. "


അയാളുടെ വാക്കുകളിൽ ഒരച്ഛന്റെ ആകുലത ഉണ്ടായിരുന്നു.. അതിലുപരി അവനോടുള്ള വാത്സല്യം ഉണ്ടായിരുന്നു..

"അതിന് മാത്രം എനിക്കൊന്നും പറ്റിയില്ലല്ലോ അച്ഛാ..

ചെറിയൊരു മുറിവല്ലേ അത് കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ കരിയും..

എന്നാൽ അതേ സമയം ഞാൻ ഒന്നും ചെയ്യാതെ അവൾക്കെന്തെകിലും പറ്റിയിരുന്നെങ്കിൽ.."

ശ്വാസമെടുക്കാനവൻ ബുദ്ധിമുട്ടി..

അതിന്റെ കുറ്റബോധം എന്നെ ജീവിത കാലം മുഴുവനും കാർന്നു തിന്നേനെ.. "

അത്രയും പറഞ്ഞപ്പോഴേക്കുമവൻ വല്ലാതെ തളർന്നിരുന്നു..

അഥിതി വേഗം തന്നെ അടുത്തുണ്ടായിരുന്ന ഓക്സിജൻ മാസ്ക് എടുത്ത് മുഖത്ത് വെച്ചുകൊടുത്തു..

പതിയെ നെഞ്ചിൽ തടവി കൊടുത്തു..

"അധികം സ്‌ട്രെയിൻ ചെയ്യേണ്ട..റസ്റ്റ്‌ എടുക്ക്..ഞങ്ങൾ പുറത്തുണ്ടാവും.. "

ഋഷിയോട് സൗമ്യതയോടെ പറഞ്ഞ് അതിഥിയേയും കൂട്ടി പുറത്തേക്കിറങ്ങി..

പോവുന്നതിനു മുന്നേ ഋഷിയുടെ നെറ്റിയിൽ അഥിതി അമർത്തി ചുംബിച്ചു..

അതിൽ ഉണ്ടായിരുന്നു അവളുടെ ഉള്ളിലെ വാത്സല്യം മുഴുവനും...

**********

"ആന്റി ഋഷിയേട്ടന് എങ്ങനെയുണ്ട്..? "

ആമിയുടെ വാക്കുകളിൽ വല്ലാത്തൊരു വെപ്രാളം ഉണ്ടായിരുന്നു....

"അവൻ ഓക്കേയാണ്.. "

"ഞാനൊന്ന് കയറി കണ്ടോട്ടെ.. "

ആമി ദയനീയതയോടെ ചോദിച്ചു..

"അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല..

"കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റും.. അപ്പോൾ കാണാം.."

അവസാന വാക്കെന്ന പോലെ അഥിതി പറഞ്ഞു..

"പ്ലീസ് ആന്റി.. "

"ഇവിടെ ഇപ്പോൾ വേറെ ഒരാളുടെ ആവശ്യമില്ല..

ആമിക്ക് പോവാം.. "


ഗൗരവത്തിൽ പറഞ്ഞിട്ട് അതിഥി അവിടെ നിന്നും നടന്നു നീങ്ങി..

"അങ്കിൾ ഞാനൊന്ന് കയറി കണ്ടോട്ടെ.. "

നിരാശയോടെ ആദിയെ നോക്കി ചോദിച്ചു..

"കയറി കണ്ടോ.. വേഗം വേണം.

അതിഥി കണ്ടാൽ പിന്നെ അതുമതി.. "

ആദി സമ്മതം കൊടുത്തതും ആമി അകത്തേക്ക് കയറി ഋഷിയെ കണ്ടു..

ആമിയെ കണ്ടപ്പോൾ അവൻ പുഞ്ചിരിച്ചു..

ആമിയും തിരികെ തെളിച്ചമില്ലാത്തൊരു ചിരി നൽകി..

ശരീരമാകെ മുറിവുകളുമായി കിടക്കുന്ന ഋഷിയെ കണ്ടവളുടെ നെഞ്ച് നീറി..

അവളുടെ ഉള്ളിൽ സൂര്യയോട് അത്യധികം ദേഷ്യം തോന്നി..

കാരണം,, സൂര്യക്ക് വേണ്ടിയാണ് ഋഷി അപകടത്തെ ക്ഷണിച്ചു വരുത്തിയത്..

അവനെ ഇങ്ങനൊരു അവസ്ഥയിൽ കാണുന്തോറും തന്റെ സമനില തെറ്റും എന്ന് മനസ്സിലാക്കിയ ആമി അവനോടൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ വേഗത്തിൽ പുറത്തേക്കിറങ്ങി..

ഇവൾക്കിതെന്ത് പറ്റിയെന്ന് ഋഷി ആലോചിക്കാതിരുന്നില്ല..

ആമി ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് ഒരു പോലീസ് ഓഫീസറോട് സംസാരിച്ചു നിൽക്കുന്ന ആദിയെ കണ്ടത്..

ആമിയെ കണ്ടതും അയാൾ ആദിയുടെ തോളിലൊന്ന് തട്ടി അകത്തേക് കയറാനൊരുങ്ങി..

ഡോറിനടുത്തു നിന്നിരുന്ന ആമി ബഹുമാനത്തോടെ ഒരു വശത്തേക് ഒതുങ്ങി നിന്നു..

ആമിയെ അടിമുടി നോക്കി ദഹിപ്പിച്ചുകൊണ്ട് ഗുപ്തൻ അകത്തേക്ക് പ്രവേശിച്ചു..

ഡോറിനടുത്തു നിന്നിരുന്ന ആമി ബഹുമാനത്തോടെ ഒരു വശത്തേക് ഒതുങ്ങി നിന്നു..

ആമിയെ അടിമുടി നോക്കി ദഹിപ്പിച്ചുകൊണ്ട് ഗുപ്തൻ അകത്തേക്ക് പ്രവേശിച്ചു..

"ഇയാളെന്തിനാ എന്നെ നോക്കി ദഹിപ്പിക്കുന്നെ.. "

ആമി ചുണ്ടുകൾക്കിടയിലിട്ട് വാക്കുകളെ ഞെരിച്ചു..


"ഋഷിയെ കണ്ടോ മോളെ.. "

"കണ്ടു അങ്കിൾ..

ഞാൻ എന്നാൽ ഇറങ്ങുവാണെ..

കൂടുതൽ ഇവിടെ നിന്ന് ആന്റിക്ക് മുഷിച്ചിൽ ഉണ്ടാക്കുന്നില്ല.."


"അല്ല മിത്രയെവിടെ... കണ്ടേ ഇല്ലല്ലോ.."

"അവൾ കോട്ടേജിൽ ഉണ്ട്..

"ചെറിയൊരു ഫീവർ..അതുകൊണ്ടാണ് വരാതിരുന്നേ.."

"ശെരി.. എന്നാൽ മോള് ചെല്ല്.. "

ആദിയവളുടെ തോളിലൊന്ന് തട്ടി കൊണ്ട് അവിടെയുള്ള കസേരയിലേക്കിരുന്നു..

*********

"ഇപ്പോൾ എങ്ങനെയുണ്ടെടോ.. "

തലയിലെ തൊപ്പിയൂരി ഋഷിയുടെ അടുത്തേക്കിരുന്ന് ഗുപ്തൻ ചോദിച്ചു..

"Feel better.. "

"വംശിയെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു തന്നിട്ടുണ്ട്...

ഞാൻ നല്ലപോലെ എടുത്ത് പെരുമാറിയിട്ടുണ്ട്..

എണീക്കണമെങ്കിൽ പോലും ഒരാളുടെ സഹായം കൂടിയേ തീരൂ.."


"മ്മ്.. അവനൊന്നും ജീവിക്കാൻ തന്നെ അർഹതയില്ല..ചത്ത് ജീവിക്കണമവൻ "


"ഞാൻ വന്നത് അതിനല്ല.. നമുക്ക്‌ കേസ് ഒന്നുകൂടെ സ്ട്രോങ്ങ്‌ ആക്കണം..

അതിന് എനിക്ക് സൂര്യയുടെ സഹായം വേണം.."

ഗൂഢമായ ലക്ഷ്യത്തോടെ ഗുപ്തൻ പറഞ്ഞു..

"സൂര്യക്കെങ്ങനെ.. "

ഋഷിയുടെ നെറ്റി ചുളിഞ്ഞു..

"അവൾക്കേ പറ്റൂ..

ഫസ്റ്റ് ഓഫ് ഓൾ.. അവളുടെ കൺസന്റ് വാങ്ങിക്കാതെയാണ് ഈ വിവാഹം നടന്നിരിക്കുന്നത്..

പിന്നീടവൻ സൂര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിട്ടുണ്ട്..

അത് തെളിയിക്കാൻ ഇവിടുത്തെ സൂര്യയുടെ മെഡിക്കൽ റിപ്പോർട്സ് വേണ്ടിവരും..

സൂര്യ നേരിട്ട് കോർട്ടിൽ ഹാജറായി അവൾ അനുഭവിച്ച കാര്യങ്ങളെ കുറിച്ച് പറയണം..

അത് കൂടെ ആവുമ്പോൾ കേസിന് ഒന്നൂകൂടെ ബലം വരും.."


"എങ്കിൽ ഗുപ്തൻ നേരിട്ട് സൂര്യയെ കണ്ടോളൂ..

അവൾ പുറത്തുണ്ടാവും.."


"ഓക്കേ ഋഷി.. നമുക്ക്‌ കാണാം..

ഫ്രീ ആവുമ്പോൾ ഞാൻ ഇടക്ക് വരാം.. "

അതിന് ഋഷി മറുപടിയായി ഒരു പുഞ്ചിരി നൽകി...എല്ലാം നല്ലത് പോലെ അവസാനിക്കുമെന്ന പ്രതീക്ഷയോടെ..

**********

ആദിയോടൊപ്പം ഗുപ്തൻ സൂര്യ കിടക്കുന്ന മുറിയിലേക്ക് പോയി...

അവനവിടേക്ക് ചെല്ലുമ്പോൾ അതിഥിയവൾക്ക് കഞ്ഞി കോരി കൊടുക്കുകയായിരുന്നു...


അവനെ കണ്ടപ്പോൾ അഥിതി എഴുന്നേറ്റു..

"ആന്റി ഇരുന്നോ...

ഞാൻ സൂര്യയോട് കുറച്ച് കാര്യങ്ങൾ ചോദിക്കാൻ വന്നതാണ്.."

അത് കേട്ടപ്പോൾ സൂര്യ അവനെ നോക്കി. പിന്നെ അതിഥിയേയും..

അവളുടെ നോട്ടം കണ്ടപ്പോൾ പേടിക്കാനൊന്നുമില്ല എന്ന പോലെ ഇരു കണ്ണുകളും ചിമ്മി കാണിച്ചു...

ഗുപ്തൻ സൂര്യയോട് വംശി ഇത്രയും കാലം അവളോട് ചെയ്ത് കൂട്ടിയതിനെ പറ്റിയെല്ലാം ചോദിച്ചു...

സൂര്യ ആദ്യമൊന്ന് മടിച്ചിട്ടാണേലും എല്ലാം അവനോട് തുറന്നു പറഞ്ഞു...

അവളുടെ തുറന്നു പറച്ചിലിൽ ശെരിക്കും ഞെട്ടിയത് ആദിയായിരുന്നു..

കാരണം ഋഷിക്ക് അപകടം പറ്റിയതിനു പിന്നിൽ ഇത്രയും വലിയ ഗുരുതരമായ പ്രശ്നമാണെന്ന് അയാൾക്കറിയില്ലായിരുന്നു..


അയാളുടെ ഉള്ളം കുറ്റബോധത്താൽ നീറി.. ഒരു നിമിഷത്തേകെങ്കിൽ ഒരു നിമിഷത്തേക്ക് സൂര്യയെ തെറ്റിദ്ധരിച്ചതിൽ അയാൾക്ക് സ്വയം പുച്ഛം തോന്നി..

അവസാനമായി വംശി ഉപദ്രവിച്ചതും മുറിയിൽ പൂട്ടിയിട്ടതുമെല്ലാം പറഞ്ഞപ്പോൾ ഗുപ്തന്റെ നാഡി ഞെരമ്പുകൾ വലിഞ്ഞു മുറുകി.. വംശിയെ പച്ചക്ക് കത്തിക്കാൻ തോന്നി.. സംയമനം പാലിച്ചു വീണ്ടും സൂര്യയുടെ വാക്കുകൾക്ക് കാതോർത്തു..

"ഇനിയും വയ്യ സർ അയാളെ പേടിച്ചൊരു ജീവിതം.. അത്രമാത്രം ഞാൻ അനുഭവിച്ചു..

എനിക്ക് ഒരു അപേക്ഷയെ ഉള്ളൂ അയാളൊരിക്കലും ഇനി എന്നെ തേടിവരരുത്..അതിന് വേണ്ടി ഏത് കോടതിയിൽ വേണമെങ്കിലും വന്നു എനിക്കറിയാവുന്ന സത്യങ്ങൾ ഞാൻ പറയാം..

എനിക്ക് അയാളിൽ നിന്നും നിയമപരമായും മോചനം വേണം.. എങ്കിൽ മാത്രമേ എല്ലാവരേയും പോലെ മനസമാധനം നിറഞ്ഞൊരു ജീവിതം എനിക്കും ഉണ്ടാവൂ..ഒരു ദിവസമെങ്കിൽ ഒരു ദിവസം എനിക്ക് സ്വസ്ഥമായി ഉറങ്ങണം.. വേദനകളില്ലാതെ ആരേയും ഭയക്കാതെ.."

അത്രയും പറഞ്ഞപ്പോഴേക്കും സൂര്യ പൊട്ടിക്കരഞ്ഞു പോയി.. അഥിതി വന്നവളെ ചേർത്ത് പിടിച്ചു.. ഒരു കൊച്ചു കുഞ്ഞിനെന്ന പോലെ അവൾ ആ മാറിൽ തന്റെ സങ്കടങ്ങൾ ഒഴുക്കി കളഞ്ഞു..

"സൂര്യ.. "

അവളൊന്ന് ഓക്കേ ആയി എന്ന് കണ്ടതും ഗുപ്തൻ വിളിച്ചു..

"താൻ വംശിക്കെതിരെ ഒരു കംപ്ലയിന്റ് ഫയൽ ചെയ്യണം.. അതോടൊപ്പം കോർട്ടിൽ ഡിവോഴ്സ് പെറ്റീഷനും...

താൻ വെയ്യാതിരിക്കുവല്ലേ ഞാൻ പേപ്പേഴ്സും മറ്റും എന്റെ ഫ്രണ്ട് ഒരു അഡ്വക്കേറ്റ് ഉണ്ട് അവനെ കൊണ്ട് റെഡിയാക്കി കോൺസ്റ്റബിളിന്റെ കയ്യിൽ കൊടുത്തു വിടാം..

താൻ അത് സൈൻ ചെയ്ത് തിരികെ എന്നെ ഏൽപ്പിക്കണം.."

ഗുപ്തൻ അവളോടായി പറഞ്ഞതും കണ്ണുകൾ നിറച്ചുകൊണ്ടവൾ അവനെ നോക്കിയിരുന്നു..

"പേടിക്കാതെടോ ഞങ്ങളെല്ലാവരും ഇല്ലേ കൂടെ.. ധൈര്യമായിരിട്ടിരിക്ക്.."

അവളുടെ കവിളിലൊന്ന് തട്ടി ചെറു പുഞ്ചിരി സമ്മാനിച്ചു ഗുപ്തൻ അവിടെ നിന്നും മടങ്ങി..


ഗുപ്തൻ അവിടെ നിന്ന് പോയതും ആദി അവളുടെ അടുത്ത് വന്നിരുന്നു.. അതിഥി മാറി നിന്നു...

"നിന്നെ ഇനി ആർക്കും ഞങ്ങൾ വിട്ടുകൊടുക്കില്ല..

നിനക്ക് ഇഷ്ടമുള്ള അത്രയും കാലം ഞങ്ങളുടെ കൂടെ ജീവിക്കാം..ഒരാളെയും ഭയക്കാതെ..

സ്വന്തം മോളെ പോലെ സംരക്ഷിച്ചോളാം ഞങ്ങൾ..സമ്മതമാണോ.."


ആദിയവളുടെ കൈകൾ കൂട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.. ശേഷം അതിഥിയെ തലയുയർത്തി നോക്കി..

അവളുടെ ചുണ്ടിലും ഉണ്ടായിരുന്നു നേരിയൊരു പുഞ്ചിരി..

സൂര്യക്ക് തിരിച്ചെന്ത് പറയണമെന്നറിയില്ലായിരുന്നു..

താൻ ആരുമല്ലാത്തവളല്ലെന്ന് അന്നേരമവൾക്ക് തോന്നി..

പണത്തിനും പദവിക്കും വേണ്ടി ആരേയും കൊല്ലാൻ മടിയില്ലാത്ത ഈ കാലത്ത് യാതൊന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന നിസ്വാർത്ഥമായ സ്നേഹത്തിനുടമകൾ...

അതായിരുന്നു അവളുടെ ഉള്ളിൽ അവർക്കായി വരച്ചു ചേർത്ത രൂപം..

**********

ആമി റൂമിലേക്കെത്തിയപ്പോളും മിത്ര കിടക്കുകയായിരുന്നു..

"നീ ഇതുവരെ എഴുന്നേറ്റില്ലേ.. "

"എണീക്കാൻ തുടങ്ങുവായിരുന്നു.. "

"അത് കണ്ടാലും പറയും.. "

ആമി ചെരുപ്പൂരി അകത്തേക്ക് കയറി..

"ഹോസ്പിറ്റലിൽ പോയിട്ട് എന്തായി..

ഋഷിയേട്ടനെ കണ്ടോ.."

മിത്ര എഴുന്നേറ്റിരുന്നു..

"കണ്ടു കണ്ടു.."

"അതെന്താടി നിനക്കൊരു പുച്ഛം.. "

"ഓ നമുക്കെന്ത് പുച്ഛം..

അഥിതി ആന്റിക്കാണ് എന്നെ കണ്ടപ്പോൾ പുച്ഛം..

വേറെയും ഉണ്ട് വിശേഷം.."


"എന്ത് വിശേഷം.. "

മിത്ര കണ്ണുകൾ ചുരുക്കി..

"നിന്റെ മറ്റവന്റെ അനിയത്തി ഉണ്ട് അവിടെ.. "

"ആര്.. സൂര്യയോ.. "

"ആ.. അവൾ തന്നെ..

നിന്റെ ആന്റിയുടെ മനസപുത്രിയല്ലേ.."

ആമി പല്ലുകടിച്ചു..

"എന്തിനാ ആമി ഇത്ര ദേഷ്യം.. "

"ദേഷ്യമല്ലെടി.. സങ്കടം കൊണ്ട് പറഞ്ഞതാ..

ഇന്നലെ വന്ന അവൾക്ക് വേണ്ടി ആന്റി അത്രയും പേരുടെ മുന്നിൽ വെച്ച് എന്നെ ഇൻസൾട്ട് ചെയ്തു..

നമ്മളോടുള്ളതിനേക്കാൾ സ്നേഹമാണ് ആന്റിക് അവളോട്.. "


"സാരമില്ലെടി പോട്ടെ..

അതെല്ലാം കുറച്ച് ദിവസമേ കാണൂ..

അത് കഴിഞ്ഞാൽ ഇപ്പോൾ ചേർത്ത് പിടിച്ചവർ തന്നെ അവളെ തള്ളിക്കളയും..

അതിനിനി അധികം കാത്തിരിക്കേണ്ടി വരില്ല.."

"നീയെന്താ ഉദ്ദേശിക്കുന്നത്.."

"ഉദ്ദേശിക്കാൻ ഒന്നുമില്ല..

അവളിപ്പോൾ ഏത് ചെളികുണ്ടിൽ നിന്നാണോ വന്നത് അവിടേക്ക് തന്നെ പോവും..

അല്ലെങ്കിൽ നമ്മൾ കൊണ്ട് പോവും.. "

കത്തുന്ന കണ്ണുകളോടെ മിത്ര പറഞ്ഞു..

"എനിക്ക് സൂര്യയോട് വിരോധം തോന്നാൻ കാരണമുണ്ട്..

പക്ഷേ നിനക്ക്.."


"എനിക്കും കാരണമുണ്ട്..

അവൾ ഒരൊറ്റൊരുത്തി കാരണമാണ് നിധി ഇന്ന് അകത്ത് കിടക്കുന്നത്...അവനെ പുറത്തിറക്കണമെങ്കിൽ അയാൾ വിചാരിക്കണം.. വംശി.."

"അയാളോ..? അതെങ്ങനെ..? അതിനയാളും
അകത്തല്ലേ.."

"നിനക്കെന്താ വട്ടാണോ ആമി..

അയാൾ അതിനകത്തു കാലാകാലം കിടക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..

നിഷ്പ്രയാസം ഊരിപോരും അയാൾ..

നീ കണ്ടോ.."

"അതൊക്കെ ശെരിയായിരിക്കും പക്ഷേ അതെങ്ങനെ നിധിക്ക് ഉപകരിക്കും.. "

ആമിയിൽ സംശയങ്ങൾ തീരുന്നില്ലായിരുന്നു..

"സൂര്യയെ നമ്മൾ വംശിക്ക് കൊടുക്കും..

പകരം ഒരു കരാർ വെക്കും..

നിധിയെ പുറത്തിറക്കിയാൽ മാത്രമേ സൂര്യയെ കൊടുക്കൂ എന്ന്.. "

"അതിനയാൾ സമ്മതിക്കുമോ..? "

"സമ്മതിപ്പിക്കണം...

കസ്റ്റഡി കാലാവധി കഴിഞ്ഞാൽ പിന്നെ അവരെ റിമാന്റ് ചെയ്ത് ജയിലിലേക്ക് മാറ്റും അതിന് മുന്നേ നമുക്ക്‌ വംശിയെ ചെന്ന് കാണണം.."


"നീയെന്ത് തീരുമാനം എടുത്താലും കൂടെ ഞാൻ ഉണ്ടാവും..

അത് എന്ത് കൊണ്ടാണെന്നു ഞാൻ പറയാതെ തന്നെ നിനക്കറിയാലോ.."

"അറിയാം... ഋഷിയേട്ടനെ ഒരിക്കലും നിനക്ക് നഷ്ടപ്പെടില്ല..

അതിനും കൂടി വേണ്ടിയാണ് ഇത് ഞാൻ ചെയ്യുന്നത്.."

ഇരുവരും പരസ്പരം കുടിലതയോടെ നോക്കി ചിരിച്ചു.. മനസ്സിൽ പല കണക്ക് കൂട്ടലുകളുമായി..

**********


അതിഥി പുറത്ത് പോയി സൂര്യക്കുള്ള ഡ്രെസ്സും മറ്റു സാധനങ്ങളും വാങ്ങി കൊണ്ടുവന്നു..

അത് വരെ അവളോടൊപ്പം കൂട്ടിരുന്നത് ആദിയായിരുന്നു..

ആദിയവളോട് വീട്ടുകാരെ പറ്റിയെല്ലാം ചോദിച്ചു..

അവൾ പറയുന്നത് കേട്ടപ്പോൾ അവനവരോട് വെറുപ്പ് തോന്നി..

സ്വന്തം മകളോട് ഒരു അച്ഛനും അമ്മയും ഇങ്ങനെ ചെയ്യുമോ.. അല്ലെങ്കിൽ അവർക്കതിന് കഴിയുമോ..

കഴിയുന്നവരും ഉണ്ടാവും.. അതിന്റെ ഏറ്റവും വലിയ ഉദാഹരണമല്ലേ സൂര്യ...

ആദി മനസ്സിൽ സംവദിച്ചുകൊണ്ടിരുന്നു..

വീണ്ടും അയാൾ അവളോട് ഓരോ കാര്യങ്ങളെ പറ്റിയും ചോദിച്ചു.. അതിൽ അവളുടെ വിദ്യഭ്യാസവും ഉൾപ്പെട്ടിരുന്നു..

ശെരിക്കും സൂര്യയുടെ സംസാരം കേൾക്കുമ്പോൾ അയാൾക്കവളൊരു കൊച്ചു കുഞ്ഞിനെ പോലെയാണ് തോന്നിയത്..

വളരെ പതിഞ്ഞ സംസാരം.. ഓരോ കാര്യങ്ങൾക്കും എടുത്തടിച്ചു ഉത്തരം പറയാതെ വളരെ സൗമ്യതയോടെ ഓരോ വാക്കും പെറുക്കി എടുത്ത് പറയുന്നു..

ഇത്രയൊക്കെ ചെയ്തിട്ടും ഇപ്പോഴും അവൾക്കവളുടെ വീട്ടുകാരോട് സ്നേഹമാണ്.. നിധിയെ പോലീസ് അറസ്റ്റ് ചെയ്തതിൽ അവൾക്ക് നല്ല വിഷമവും ഉണ്ട്..

കുറച്ച് നേരം കൊണ്ട് തന്നെ ആദിക്കവൾ സ്വന്തം മകളെപ്പോലെ ആയിരുന്നു...

ഇങ്ങനെ ഓരോന്ന് പറഞ്ഞിരിക്കുന്നതിനിടയിൽ ആണ് പുറത്ത് പോയ അഥിതി തിരിച്ചു വന്നത്..

അവളെ കണ്ടതും സൂര്യയെ നോക്കി ചിരിച്ചു കൊണ്ട് അയാൾ പുറത്തേക്കിറങ്ങി...

"എന്തായിരുന്നു രണ്ടാളും കൂടെ..

പുറത്തേക്ക് കേൾക്കുന്നുണ്ടായിരുന്നല്ലോ സംസാരം..

എന്നോട് പറയാൻ പറ്റുന്നതാണോ.."


കുറുമ്പോട് അഥിതി ചോദിച്ചു..

"അങ്ങനൊന്നുമില്ല..ആദി സർ എന്റെ ഓരോ കാര്യങ്ങളിങ്ങനെ ചോദിക്കുവായിരുന്നു..

ആളൊരു പാവമാണല്ലോ.."

പറഞ്ഞുകൊണ്ട് ഒളിക്കണ്ണിട്ട് അതിഥിയെ നോക്കി..

"നിനക്കങ്ങനെ തോന്നിയോ ? "

"തോന്നി..

സാറിന്റെ സംസാരത്തിലും മുഖത്തുമെല്ലാം നല്ല നിരാശയുണ്ട്..

ക്ഷമിച്ചൂടെ അമ്മക്ക് ആദി സാറിനോട്.."

"നമുക്ക്‌ ഈ ടോപ്പിക്ക് ഇവിടെ അവസാനിപ്പിക്കാം സൂര്യ..

എണീറ്റെ.. ചെന്ന് ഫ്രഷ് ആയിട്ട് വാ.."

കട്ടിലിൽ ഇരുന്നിരുന്ന സൂര്യയെ അതിഥി പിടിച്ചു കൊണ്ട് ബാത്റൂം വരെ കൊണ്ടുചെന്നാക്കി..

അവൾക്കുള്ള ഡ്രെസ്സും എടുത്തു കൊടുത്തു..

"ഞാൻ വരണോ.. "

ഡോർ അടക്കാൻ നിന്ന സൂര്യയോട് അഥിതി ചോദിച്ചു..

"വേണ്ടന്നെ..

എനിക്കിപ്പോൾ കുഴപ്പമൊന്നും ഇല്ലല്ലോ..

ഞാൻ തനിയെ ചെയ്‌തോളാം.."


"എന്തെങ്കിലും ആവശ്യമുണ്ടെൽ വിളിച്ചാൽ മതി.. ഞാനിവിടെ ഉണ്ടാവും.. "

അഥിതി പറഞ്ഞതിന് തലയാട്ടികൊണ്ട് സൂര്യ കതകടച്ചു..

ദേഹത്തേക്ക് തണുത്ത വെള്ളം തട്ടിയപ്പോൾ തന്നെ പകുതി ക്ഷീണം മാറിയിരുന്നു...

ശവറിനു കീഴിൽ തണുത്ത വെള്ളത്തിനെ ദേഹത്തൂടെ ഒഴുകാൻ അനുവദിച്ചു കൊണ്ട് ഏറെ നേരം അങ്ങനെ നിന്നു..

ഡോറിൽ തട്ട് കേട്ടപ്പോളാണ് തലയും തൂവർത്തി ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങിയത്..

സൂര്യ ഫ്രഷായി ഇറങ്ങുമ്പോഴാണ് ഋഷിയെ റൂമിലേക്ക് കൊണ്ടുവരുന്നത്...

അവനെ ബെഡിലേക്ക് കിടത്തി അറ്റെന്റേഴ്‌സ് പോയി..

ആദി അടുത്ത് ചെന്ന് തലയിണയും പുതപ്പുമെല്ലാം ശെരിയാക്കി കൊടുത്തു..

അഥിതിയും ആദിയും അവന്റെ ഇരുവശങ്ങളിലായി ഇരുന്നു...

അഥിതി തലയിലുള്ള മുറിവിലും മുഖത്തൂടെയെല്ലാം വാത്സല്യത്തോടെ തഴുകി കൊണ്ടിരുന്നു..

മക്കളെത്ര വലുതായാലും അമ്മമാർക്കെപ്പോഴുമവർ കൊച്ചു കുഞ്ഞ് തന്നെയായിരിക്കും...

തങ്ങളുടെ വിരലിൽ തൂങ്ങി നടക്കുന്ന കൊച്ചു കുഞ്ഞുങ്ങൾ..

ദൂരെ മാറി നിന്ന് മൂവരുടെയും സ്നേഹം നോക്കി കാണുവായിരുന്നു സൂര്യ..

അമ്മയും ആദി സാറും പിണക്കത്തിലാണെങ്കിലും ഡോക്ടറുടെ കാര്യത്തിൽ ഇരുവർക്കും ഒരേ മനസ്സാണെന്നവൾക്ക് തോന്നി.. അവിടെ പിണക്കത്തിനോ പരിഭവങ്ങൾക്കോ സ്ഥാനമില്ല..

ദൂരെ മാറി നിന്ന് തങ്ങളെ വീക്ഷിക്കുന്ന സൂര്യയെ ഋഷി കണ്ടിരുന്നു...

ഇപ്പോൾ ആൾ നേരത്തെ കണ്ടതിനേക്കാളും ഉഷാർ ആയിട്ടുണ്ട്... മുഖത്തെ നീരെല്ലാം പോയി പഴയ ആ കുഞ്ഞു മുഖമായി വരുന്നുണ്ട്..

അവനൊന്ന് ചിരിച്ചു..

"താനെന്താടോ മാറി നിൽക്കുന്നെ.. ഇങ്ങടുത്തേക്ക് വന്നേ.. "

ഋഷിയവളെ വിളിച്ചു...

മടിച്ചു മടിച്ചു സൂര്യ അവന്റെ അടുത്തേക്ക് നടന്നു..

"ഇരിക്ക്.. "

അവനടുത്തായി ബെഡിലേക്ക് തട്ടിക്കൊണ്ടു പറഞ്ഞു..

അവൾ ആദിയുടെ അടുത്തായി ഇരുന്നു..

"സങ്കടം മാറിയില്ലേ ഇതുവരെ... "

അലിവോടെ അവളെ നോക്കി..അവളൊന്നും മിണ്ടിയില്ല..


"എടോ..

കഴിഞ്ഞു പോയതെല്ലാം മറന്നേക്ക്..ഇനിയും അതെല്ലാം ആലോചിച്ചു മനസ്സിന്റെ ഭാരം കൂട്ടാം എന്നല്ലാതെ അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല...

ഇത് തന്റെ പുനർജന്മമാണ്.. അത് എങ്ങനെയായിരിക്കണം എന്ന് ഡിസൈഡ് ചെയ്യേണ്ടത് താനാണ്..

അതുകൊണ്ട് മനസ്സിൽ നിന്നും അതെല്ലാം എടുത്ത് കളഞ്ഞേക്ക്..

രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് താൻ എങ്ങനെ ആയിരുന്നോ അത് പോലെ വേണം ഇനിയങ്ങോട്ട്...

കേട്ടല്ലോ.."

അവൻ പറഞ്ഞപ്പോഴവൾ തലകുലുക്കി സമ്മതിച്ചു..

"തലയാട്ടിയാൽ പോര അത് പോലെ ചെയ്യുകയും വേണം.. "

ആദിയവളുടെ തലയിൽ തഴുകി..

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് താൻ എത്തിപ്പെട്ടിരിക്കുന്നതെന്നാലോചിച്ചു അവളുടെ ഉള്ളം സന്തോഷത്താൽ തുടികൊട്ടി...

***********

ആദി തന്നെ പുറത്ത് പോയി നാല് പേർക്കുള്ള ഫുഡ്‌ വാങ്ങി കൊണ്ടുവന്നു..

ഋഷിക്ക് ലൈറ്റ് ആയിട്ടുള്ള ഭക്ഷണമാണ് ഡോക്ടർ കൊടുക്കാൻ പറഞ്ഞത് അത് കൊണ്ട് അവന് നല്ല ചൂട് പൊടിയരി കഞ്ഞിയും ആദി വാങ്ങി..


ആദിയോടൊപ്പം ഇരുന്നു ഫുഡ്‌ കഴിക്കാൻ ആദ്യം അഥിതി വിസമ്മതിച്ചെങ്കിലും സൂര്യയുടെ നിർബന്ധപ്രകാരം പിന്നീട് ഒരുമിച്ചിരുന്ന് കഴിച്ചു..

ഫുഡ്‌ കഴിച്ചു കഴിഞ്ഞ് ആദി മുറിക്ക് പുറത്തേക്കിറങ്ങി.. ഫോണെടുത്ത് ലക്ഷ്മിയെ വിളിച്ചു വിവരങ്ങളെല്ലാം പറഞ്ഞു.. ഋഷിക്ക് അപകടം പറ്റിയെന്നറിഞ്ഞപ്പോൾ അവൾക്കും വിഷമമായി..

ഋഷിയെ കാണാൻ അങ്ങോട്ട് വന്നോട്ടെ എന്ന് ലക്ഷ്മി ആദിയോട് ചോദിച്ചെങ്കിലും അയാളത് വേണ്ടെന്നും എത്രയും പെട്ടന്ന് ഞങ്ങൾ തിരികെ അവിടേക്ക് വരുമെന്ന് പറഞ്ഞു ഫോൺ സംഭാഷണം അവസാനിപ്പിച്ചു..

തിരികെ റൂമിലേക്ക് വന്നപ്പോൾ അഥിതിയും സൂര്യയും കിടക്കാൻ തുടങ്ങുകയാണ്.. മരുന്നിന്റെ സഡേഷൻ ആണെന്ന് തോന്നുന്നു ഋഷി നേരത്തെ ഉറങ്ങിയിട്ടുണ്ട്..

വാതിലിനടുത്തൊരു നിഴൽ വെട്ടം കണ്ട്   അഥിതി തലയുയർത്തി നോക്കിയെങ്കിലും ആദിയാണെന്ന് കണ്ടതും അതുപോലെ തന്നെ തലതിരിച്ചു..

"സർ ഇതെവിടെ പോകുവാ.."

തിരിഞ്ഞു പോകാൻ തുടങ്ങുന്ന ആദിയെ കണ്ടപ്പോൾ സൂര്യ ചോദിച്ചു..

അതിയനയാൾ കൂർപ്പിച്ചു നോക്കി.. കാര്യം മനസ്സിലായപ്പോൾ അമളി പറ്റിയത് പോലെ നാവ് കടിച്ചു..

"സോറി.. അച്ഛൻ. "

സ്വയമൊന്ന് തലക്കിട്ടു കൊട്ടിയവൾ..

"മ്മ്.. "

അവളെ തറപ്പിച്ചൊന്ന് നോക്കി..

"ഞാൻ പുറത്തുണ്ടാവും.. നിങ്ങൾ കിടന്നോ.. "

"അച്ഛനെവിടെ കിടക്കാനാ പുറത്തോ..

ഇവിടെ സ്പേസ് ഉണ്ടല്ലോ.. പിന്നെന്താ.. "


റൂമിലേക്ക് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു..


"ഏയ്‌ അത് ശെരിയാവില്ല..

നിങ്ങൾക്കൊരു ബുദ്ധിമുട്ടാവും..

ഞാൻ കേബിനിൽ ഉണ്ടാവും... "


ആദി അങ്ങനെ പറഞ്ഞപ്പോൾ പിന്നെയവൾ  നിർബന്ധിച്ചില്ല.. അഥിതിക്ക്‌ ഇഷ്ടമാവില്ലെന്ന് കരുതി...


അഥിതി ബൈ സ്റ്റാൻഡർ ബെഡിലേക്ക് കിടന്നതും സൂര്യയും അടുത്ത് വന്നു കിടന്നു അവളെ മുറുകെ കെട്ടിപിടിച്ചു..

അഥിതി പതിയെ അവളുടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു.. ആ കൈകളുടെ സ്വാന്തനത്തിൽ എപ്പോഴോ അവൾ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു..സൂര്യ ഉറങ്ങിയെന്ന് കണ്ടതും അവളുടെ മേലേക്ക് പുതപ്പ് ഒന്നുകൂടെ വലിച്ചിട്ട് ചേർത്ത് പിടിച്ചുകൊണ്ട് അഥിതിയും കണ്ണുകളടച്ചു..

*************

വീണ്ടുമൊരു പുലരികൂടി..

വരാന്തയിലൂടെ കടന്നുപോകുന്ന കാലടികളും ഇടയ്ക്കിടെ കേൾക്കുന്ന വർത്തമാനങ്ങളുമാണ് ഋഷിയുടെ ഉറക്കത്തെ മുറിച്ചത്..


അവൻ പതിയെ എഴുന്നേറ്റിരിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.. സ്റ്റിച്ച് വലിഞ്ഞു മുറുകുന്ന പോലെ.. പിന്നെ ആ ശ്രമം ഉപേക്ഷിച്ചു കൊണ്ട് അവിടെ തന്നെ കിടന്നു..

തല ഇടതു സൈഡിലേക്ക് തിരിച്ചപ്പോഴാണ് അതിഥിയെ കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന സൂര്യയെ കാണുന്നത്.. ഇരുവരും സുഖനിദ്രയിലാണ്..

ശെരിക്കുമൊരു അമ്മ തന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ചു കിടക്കുന്ന പോലെയാണ് അഥിതി അവളെ ചേർത്ത് പിടിച്ചു കിടക്കുന്നത്.. അത് കണ്ടപ്പോൾ ഋഷിക്ക് ചെറിയ കുശുമ്പ് തോന്നി..

അവരെ തന്നെയങ്ങനെ നോക്കിയിരിക്കുമ്പോഴാണ് ആദി അങ്ങോട്ട് കയറിവന്നത്..

"ഗുഡ് മോർണിംഗ്.. "

ഉണർന്ന് കിടക്കുന്ന ഋഷിയെ കണ്ടപ്പോൾ അയാൾ പറഞ്ഞു..

"ഗുഡ്മോർണിംഗ്.. "

ഋഷിയുടെ മുഖം ചുളിഞ്ഞു..

കുറേ നേരമായിട്ടുള്ള കിടപ്പായതിനാൽ പുറമെല്ലാം ചൂടായി തുടങ്ങിയിരുന്നു..


"എണീക്കണോ.. "

അവന്റെ മുഖത്തെ അസ്വസ്ഥത മനസ്സിക്കിയപോലെ ആദി ചോദിച്ചു..

അവൻ തല ചലിപ്പിച്ചപ്പോൾ അയാളടുത്തേക്ക് വന്നു ഋഷിയെ താങ്ങി പിടിച്ചു ബെഡ്‌ അഡ്ജസ്റ്റ് ചെയ്ത് കൊടുത്തു..

"ഹൂ.. പുറമെല്ലാം ചുട്ടു പൊള്ളുവായിരുന്നു,,ഇപ്പോഴാ ഒരു ആശ്വാസമായേ.."

പുറത്ത് തണുപ്പ് പടരുന്ന ആശ്വാസത്തിൽ ഋഷി പറഞ്ഞു..

"അമ്മയെ വിളിച്ചു കൂടായിരുന്നോ.. "

"കണ്ടില്ലേ.. അമ്മയും മോളും നല്ല ഉറക്കമാ..

വെറുതെ ശല്യപ്പെടുത്തേണ്ടെന്ന് കരുതി.. "

ഇരുവരെയും നോക്കി കൊണ്ട് തന്നെയായിരുന്നു അവൻ പറഞ്ഞത്..

"ഞാൻ പോയി ചായ വാങ്ങി വരാം.. "

ആദി ഫ്ലാസ്കും എടുത്ത് പുറത്തേക്ക് പോയതും അഥിതി ഉറക്കം വിട്ട് എഴുന്നേറ്റിരുന്നു..


"കുറേ നേരമായോ നീ എഴുന്നേറ്റിട്ട്.. "

ചെറു ചിരി ചുണ്ടിലൊളിപ്പിച്ചു തങ്ങളെ നോക്കിയിരിക്കുന്ന ഋഷിയോട് ചോദിച്ചു..

"മ്മ്..കുറച്ച് നേരമായി.. അച്ഛൻ വന്നു എണീപ്പിച്ചിരുത്തി.. "

അഥിതി സൂര്യയെ ഉണർത്താതെ മെല്ലെ എഴുന്നേറ്റു.. സൂര്യയൊന്ന് ചിണുങ്ങി..

അഥിതി പതിയെ അവളെ തട്ടികൊടുത്തു... അവൾ വീണ്ടും ഉറങ്ങിയെന്ന് കണ്ടതും നേരെ നിന്നു..

"എന്താടാ ചിരിക്കുന്നേ.. "

ഒന്നുമില്ലേ..

"ഞാൻ ആണോ അതോ ഇവളാണോ അമ്മയുടെ സ്വന്തം .. "

ഋഷി കളിയായി ചോദിച്ചു..

"നിങ്ങൾ രണ്ട് പേരും എന്റെ സ്വന്തം തന്നെയാ..

എന്റെ രണ്ട് കണ്ണുകൾ..

നിങ്ങളിലൊരാൾക്ക് വേദനിച്ചാൽ പിടയുന്നത് എന്റെ ഹൃദയമാ..

അതിന്റെ ആഴമൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല.."

അവനെ നോക്കി പറഞ്ഞുകൊണ്ട് അഥിതി ബാത്റൂമിലേക്ക് കയറി..

ഫ്രഷായി വന്നപ്പോഴും സൂര്യ ഉറക്കം തന്നെയാണ്..

അവളെയൊന്ന് നോക്കി ഋഷിയുടെ അടുത്തേക്ക് പോയി.. അടുത്തുണ്ടായിട്ടുന്ന വീൽ ചെയറിലേക്ക് അവനെ പിടിച്ചിറക്കിയിരുത്തി..

വാഷ്റൂമിലേക്ക് കൊണ്ടുപോയി..

"അച്ഛൻ ചെയ്യുമായിരുന്നല്ലോ..

അമ്മയെന്തിനാ ബുദ്ധിമുട്ടുന്നെ.. "

ബ്രഷ് എടുത്ത് അതിൽ പേസ്റ്റ് ആക്കുന്ന അഥിതിയോടവൻ ചോദിച്ചു..

കൂർപ്പിച്ചൊരു നോട്ടമായിരുന്നു അതിന് മറുപടി...

പിന്നെയവൻ ഒന്നും മിണ്ടിയില്ല...

അഥിതി തന്നെയവനെ ബ്രഷ് ചെയ്യിപ്പിച്ചു മുഖവും കയ്യുമെല്ലാം കഴുകിച്ചു തിരികെ കൊണ്ടുവന്നു..


"കുറച്ച് കഴിഞ്ഞ് കിടക്കാം.. "

ബെഡിലേക്ക് കിടത്താൻ വേണ്ടി നിൽക്കുന്ന അഥിതിയോടവൻ പറഞ്ഞു..

അതിഥി ഒരു തോർത്ത്‌ നനച്ചു കൊണ്ട് വന്നു അവന്റെ പുറത്ത് വെച്ചു കൊടുത്തു..

പുറത്ത് തണുപ്പ് തട്ടിയപ്പോൾ അവനും കുറച്ച് ആശ്വാസമായി..


അഥിതി ഫോൺ എടുത്ത് ചേട്ടത്തിക്ക് വിളിക്കാൻ തുടങ്ങുമ്പോഴാണ് ചായയുമായി ആദി കയറിവരുന്നത്..

അയാളെ കണ്ടപ്പോൾ അഥിതി ഫോണുമായി പുറത്തേക്കിറങ്ങി..

ആദി ഫ്ലാസ്കിൽ നിന്നും ചായ ഗ്ലാസിലേക്ക് പകർത്തി ഋഷിക്ക് കൊടുത്തു.. അയാളും ഒരു ഗ്ലാസ്‌ ചായ എടുത്ത് അവനടുത്തുള്ള കസേരയിലേക്കിരുന്നു..

"രണ്ട് പേരുടെയും ഉദ്ദേശം എന്താ...?

ജീവിത കാലം മുഴുവനും ഇങ്ങനെ ഒളിച്ചു കളിക്കാൻ ആണോ പരിപാടി ..?"

ചായ കുടിക്കുന്നതിനിടയിൽ ഋഷി ചോദ്യം ഉന്നയിച്ചു..

അച്ഛനും അമ്മയും ഇങ്ങനെ അപരിചിതരെ പോലെ പെരുമാറുന്നതിൽ അവനു അതിയായ വിഷമം ഉണ്ടായിരുന്നു..

ഇരുവരും പഴയത് പോലെ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കണമെന്ന് അവന്റെ ഉള്ളിലും മോഹമുണ്ടായിരുന്നു..


"ഞാൻ ആണോ..?

അയാളല്ലേ ഒഴിഞ്ഞു മാറി നടക്കുന്നേ..

നീ കാണുന്നതല്ലേ എല്ലാം.."


"അമ്മയുടെ അവസ്ഥ അച്ഛനും അറിയാമല്ലോ..

അത്രയും വിശ്വാസമുള്ള ഒരാൾ അല്ലെങ്കിൽ അത്രത്തോളം ജീവനിൽ കൊണ്ട് നടന്ന ഒരാളിൽ നിന്നും ഏൽക്കുന്ന മുറിവുകളുടെ ആഴം കൂടുതലായിരിക്കും..

അതിങ്ങനെ ദിവസം ചെല്ലുംതോറും വിങ്ങി കൊണ്ടിരിക്കും.

സൈക്കോളജിസ്റ്റ് ആണെന്നെ ഉള്ളൂ..
അമ്മയുടെ മനസ്സിന് അത്ര ബലമൊന്നും ഇല്ല..

ഇപ്പോഴും ചില സമയങ്ങളിൽ അമ്മയൊരു തനിനാട്ടിൻ പുറത്തുകാരി സ്ത്രീയാണ്..

പലപ്പോഴും എനിക്കത് ഫീൽ ചെയ്തിട്ടുണ്ട്.. "

അവൻ  ദീർഘമായൊന്ന് നിശ്വസിച്ചു...


"നിനക്കും എന്നെ വിശ്വാസമില്ലേ ഋഷി...

അച്ഛൻ അങ്ങനെ മോശപ്പെട്ട ഒരാളാണെന്ന് നിനക്ക് തോന്നുന്നുണ്ടോ... "

തൊണ്ട കുഴിയിൽ ഒരു ഗദ്ഗദം വന്നു തടഞ്ഞു നിന്നു..


"അയാൾ കരുതും പോലെ ഞാനും ഭാമയും തമ്മിൽ വേറൊരു തരത്തിലുള്ള റിലേഷനും ഇല്ല..


ചെറുപ്പം മുതലേ കളിച്ചു വളർന്നവർ ആയിരുന്നത് കൊണ്ട് അതിന്റേതായ സ്വാതന്ത്ര്യം അവൾ എന്നോട് എടുത്തിട്ടുണ്ട്..
അതിനപ്പുറത്തേക്ക് അവളെ ഞാനോ അല്ലെങ്കിൽ അവൾ എന്നെയോ മറ്റൊരു കണ്ണുകൊണ്ട് കണ്ടിട്ടില്ല...

അത് എന്നേക്കാൾ നന്നായി അയാൾക്കറിയാവുന്നതും ആണ്.."

വേദനയാൽ അയാളുടെ കണ്ണുകളിൽ മിഴിനീർ കണങ്ങൾ ഉരുണ്ട് കൂടി...


"ഒരു പാർട്ടിയിൽ വെച്ച് ഡ്രിങ്ക്സ് കഴിച്ചു ബോധം നഷ്ടപ്പെട്ട എന്നെ ഭാമയാണ് വീട്ടിലേക്ക് കൊണ്ടുവന്നതും മുറിയിലേക്ക് ആക്കിയതും...

സ്വബോധം നഷ്ടപെട്ട ഞാൻ അഥിതി ആണെന്ന് കരുതിയാണ് ഭാമയുടെ കയ്യിൽ പിടിച്ചതും അവളെ വലിച്ചു ദേഹത്തേക്കിട്ടതും..കുതറിമാറാൻ ശ്രമിച്ച ഭാമയെ ഞാൻ കൂടുതൽ മുറുക്കെ പിടിക്കുകയാണ് ചെയ്തത്..

അതേ സമയത്ത് തന്നെയാണ് അയാൾ ഹോസ്പിറ്റലിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വന്നത്...

അയാളെ കണ്ടപ്പോൾ ഭാമ വേഗം എഴുന്നേറ്റ് മാറി അവിടെ നിന്നും പോയി.."

അപമാനത്താൽ ആദിയുടെ തല താഴ്ന്നു..

"എരി തീയിൽ എണ്ണ കോരിയൊഴിക്കാൻ എന്നപോലെ റാണിയും ആ സംഭവത്തിന് ചുക്കാൻ പിടിച്ചു....

പിറ്റേന്ന് നേരം പുലർന്ന് കണ്ണ് തുറന്ന ഞാൻ കേൾക്കുന്നത് അതിഥിയുടെയും റാണിയുടെയും വാക്ക് പോരാണ്..

തലേന്ന് മദ്യപിച്ചിരുന്നത് കൊണ്ട് നടന്ന കാര്യങ്ങളൊന്നും ഓർമയുണ്ടായിരുന്നില്ല..


കാര്യം എന്തെന്നറിയാൻ എഴുന്നേറ്റ് ചെന്ന ഞാൻ റാണിയുടെ നാവിൽ നിന്നും വീണ വാക്കുകൾ കേട്ട് തറഞ്ഞു നിന്നു..."

"ഏട്ടത്തിയെ കൊണ്ട് ഒന്നിനും കൊള്ളാത്തത് കൊണ്ട് തന്നെയാ ഏട്ടൻ ഭാമേച്ചിയെ വിളിച്ചു കൂടെ കിടത്തിയത്..."

റാണി അങ്ങനെ പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ അന്നേരം ഭൂമി പിളർന്നു താഴോട്ട് പോയിരുന്നെങ്കിൽ എന്ന് വരെ ആഗ്രഹിച്ചു..

റാണിക്കുള്ള മറുപടി കൊടുക്കാൻ വേണ്ടി ഞാൻ മുന്നോട്ട് ആയുന്നതിന് മുന്നേ തന്നെ അതിഥിയുടെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞിരുന്നു..


"അതിഥി... "

ഉച്ചത്തിൽ ഞാൻ അയാളെ വിളിച്ചപ്പോൾ ചുവന്നു കലങ്ങിയ കണ്ണുകൾ കൊണ്ട് തീക്ഷണമായി എന്നെ നോക്കി..

ആ നോട്ടത്തിൽ ഉണ്ടായിരുന്നു എന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം..


പിന്നീട് ഞങ്ങളോടൊന്നും മിണ്ടാതെ അയാൾ മുറിയിലേക്ക് പോയി..

കാര്യം എന്താണെന്ന് ഞാൻ വിശദമായി ലക്ഷ്മിയോട് ചോദിച്ചു..

അവളിൽ നിന്നും കേട്ട തലേ രാത്രിയിൽ നടന്ന സംഭവങ്ങൾ എന്റെ ഹൃദയത്തെ കുത്തി കീറി മുറിപ്പെടുത്തി...

റാണിയെ ശാസനയോടെ നോക്കി കൊണ്ട് ഞാൻ അതിഥിയുടെ അടുത്തേക്ക് പോയി...

"റാണിയെ ശാസനയോടെ നോക്കി കൊണ്ട് ഞാൻ അതിഥിയുടെ അടുത്തേക്ക് പോയി..

അയാളപ്പോഴേക്കും ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്ത് പോവാൻ റെഡിയായി നിൽക്കുവായിരുന്നു...

കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് ശ്രമിച്ചു നോക്കി..

ഒന്നും തന്നെ കേൾക്കാൻ കൂട്ടാക്കിയില്ല.. കണ്മുന്നിൽ കണ്ടതെല്ലാം സത്യമാണെന്നു വിശ്വസിച്ചു...

പിന്നീട് തടയാൻ ഞാനും നിന്നില്ല... എന്നെ വിശ്വാസമുണ്ടെൽ തിരിച്ചു വരും എന്ന് തന്നെയായിരുന്നു പ്രതീക്ഷ..

ആ പ്രതീക്ഷയിലാണ് ഇത്രയും ദിവസം ഞാൻ ജീവിച്ചതും.. "

തന്റെ ഉള്ളിൽ കിടന്ന് നീറിയതെല്ലാം ഋഷിയോട് തുറന്നു പറഞ്ഞപ്പോൾ ചെറിയൊരു ആശ്വാസം തോന്നി ആദിക്ക്..

"ഭാമേന്റി ഇപ്പോൾ എവിടെയാണ്.. "

"കാനഡയിലുണ്ട്..

ആ പ്രശ്നത്തിന് ശേഷം അവളെനിക്ക് വിളിക്കുകയോ എന്നോട് മിണ്ടുകയോ ചെയ്തിട്ടില്ല..

ഇനി അവളായിട്ട് ഒരു പ്രശ്‌നം ആക്കേണ്ട എന്ന് വിചാരിച്ചു കാണും..

എന്തായാലും ഭാമയെ നാട്ടിൽ എത്തിച്ചേ മതിയാകൂ..

എങ്കിലേ നിന്റെ അമ്മക്ക് എന്നോടുള്ള വിരോധം മാറുകയുള്ളൂ.."

ആദി മുഖം ഇരുകൈകൊണ്ടും അമർത്തി തുടച്ചു..

അച്ഛൻ ഇത്രയും തകർന്നിരിക്കുന്നത് അവനാദ്യമായാണ് കാണുന്നത്..

ഏത് വലിയ പ്രശ്നത്തിനെയും വളരെ നിസ്സാരമായി കൈകാര്യം ചെയ്തിരുന്നു ആളാണ് സ്വന്തം ജീവിതത്തിൽ ഇത്രയും വലിയൊരു പ്രശ്നം ഉണ്ടായിട്ടിങ്ങനെ തളർന്നിരിക്കുന്നത്...


"സൂര്യ എഴുന്നേറ്റില്ലേ.. "

ആദി മനപ്പൂർവം വിഷയം മാറ്റി..

അവിടുന്നെഴുന്നേറ്റ് സൂര്യയുടെ അടുത്തേക്ക് നടന്നു..

അവളെ തട്ടി വിളിച്ചുണർത്തി..

പുതപ്പ് മാറ്റി മൂരി നിവർന്നു കൊണ്ടവൾ എഴുന്നേറ്റിരുന്നു...

"ഗുഡ്മോർണിംഗ് അച്ഛാ.. "

അയാളെ നോക്കി ചിരിയോടെ വിഷ് ചെയ്തു..

"വേഗം എഴുന്നേറ്റ് ഫ്രഷായി വാ..

നമുക്കൊരിടം വരെ പോവാനുണ്ട്.. "


"എവിടെ..? "

ആദി കൊടുത്ത ചായ വാങ്ങി കുടിക്കുന്നതിനിടയിൽ ചോദിച്ചു..


"അതെല്ലാം ചെല്ലുമ്പോൾ അറിയാം..

പെട്ടന്നായിക്കോട്ടെ.."

സൂര്യ തലയാട്ടി സമ്മതമറിയിച്ചു കൊണ്ട് ഫ്രഷാവാൻ കയറി..

********

ഋഷിക്കും അതിഥിക്കുമുള്ള ബ്രേക്ക്‌ ഫാസ്റ്റ് ആദി തന്നെ കൊണ്ടുവന്നു കൊടുത്തു..

സൂര്യയും താനും പോവുന്ന വഴിക്ക് കഴിച്ചോളാമെന്ന് പറഞ്ഞു കൊണ്ട് സൂര്യയേയും കൂട്ടി ആദി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി..


പോവുന്ന വഴിയിൽ ഇരുവരും ഒരു വെജ് ഹോട്ടലിൽ കയറി ബ്രേക്ക്‌ഫാസ്റ്റും കഴിച്ചിട്ടാണ് പോയത്..

കാർ ഗേറ്റ് കടന്ന് ഒരു കോമ്പൗന്റിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ബോർഡ്‌ അവൾ വായിച്ചു..

പോലീസ് സ്റ്റേഷൻ...

ഇതെന്താ ഇവിടെ എന്നുള്ള രീതിയിൽ ആദിയെ നോക്കി..

"ഇറങ്ങ്.. "

സീറ്റ് ബെൽറ്റ് ഊരികൊണ്ടയാൾ പറഞ്ഞതും സൂര്യ പിന്നെയൊന്നും ചോദിക്കാതെ ഇറങ്ങി..

ആദി സൂര്യയുടെ കയ്യിൽ പിടിച്ചു കൊണ്ട് അകത്തേക്ക് കയറി..

ഒരു മകളെ അവളുടെ അച്ഛൻ എങ്ങനെയാണോ കൊണ്ട് നടക്കുക അത് പോലെ...

അകത്തേക്ക് കയറിയപ്പോൾ കണ്ടു ഒരു മൂലയിലായി ഒതുങ്ങി നിൽക്കുന്ന തന്റെ കുടുംബത്തെ..

ഒരു നോട്ടമേ അവൾ കൊടുത്തുള്ളൂ.. വേഗം തന്നെ മുഖം തിരിച്ചു..

അത് കണ്ടവരുടെ മുഖം നിരാശയാൽ മങ്ങി...

"May i come in.. "

ആദി അനുവാദത്തിനായി കാത്തുനിന്നു...

"Yes.. "

അകത്തു നിന്നും മറുപടി വന്നു...

"വാ.. "

സൂര്യയേയും കൂട്ടി ഡോർ തുറന്ന് അകത്തേക്ക് കയറി..


"ഇരിക്കൂ അങ്കിൾ.. "

അയാളെ കണ്ടപ്പോൾ ഗുപ്തൻ നോക്കി കൊണ്ടിരുന്ന ഫയലിൽ നിന്നും തലയുയർത്തി കൊണ്ട് പറഞ്ഞു...


അവർ കസേരയിലേക്കിരുന്നു..

"ഗുപ്തൻ വിളിപ്പിച്ചത്.. "

ആദി ചോദിച്ചപ്പോൾ സൂര്യ ഇരുവരെയും മാറി മാറി നോക്കി...

"സൂര്യയോട് ചില കാര്യങ്ങൾ കൂടി ചോദിക്കാൻ ആണ്..

അവിടെ വന്നു ചോദിക്കുന്നതിനോട് ലിമിറ്റ്സ് ഉണ്ട്.."

മുന്നിലേക്കൊന്നാഞ്ഞു കൊണ്ട് ഗുപ്തൻ പറഞ്ഞു..

"എന്താ സർ.. "

സൂര്യ ആകുലതയോടെ ചോദിച്ചു...

"തന്റെ വീട്ടുകാർ വന്നിട്ടുണ്ട് കണ്ടില്ലേ.."

"കണ്ടു.. "

"അവരെ ഞാൻ വിളിപ്പിച്ചതാണ്..

കാരണം,,, അവരും കൂടി മുൻ കൈ എടുത്താണല്ലോ തന്റെ വിവാഹം നടത്തിയത്...

അതുകൊണ്ട് തനിക്ക് അവർക്കെതിരെ കംപ്ലയിന്റ് ഫയൽ ചെയ്യാം.."


"അത് വേണ്ട സർ..

അവർക്കെതിരെ എനിക്കൊരു പരാതിയും ഇല്ല..

പക്ഷേ ഒരു കാര്യം ഉണ്ട്..

എന്നെ ഒരിക്കലും അവരിനി മകളെന്നുള്ള അവകാശം വെച്ചു കൊണ്ട് തേടി വരരുതെന്ന് പറയണം..

ഇതെന്റെ അപേക്ഷയാണ്.."

ദയനീയമായിരുന്നു അവളുടെ സ്വരം...

"പറ്റുമെങ്കിൽ ഏട്ടനെ ഈ കേസിൽ നിന്നും സർ ഒഴിവാക്കണം..

അയാളുടെ ചതിയിൽ ഏട്ടൻ കുടുങ്ങിയതാണ്...

ഇപ്പോൾ ചിലപ്പോൾ ഏട്ടൻക്ക് സത്യമെല്ലാം മനസ്സിലായി കാണും...

അച്ഛനും അമ്മയ്ക്കും ഈ പ്രായത്തിലൊരു തുണയായി ഏട്ടനെ ഉള്ളൂ..

സർ ഏട്ടനെ രക്ഷിക്കണം.."


പുറത്ത് നിന്നുകൊണ്ട് സൂര്യയുടെ വാക്കുകൾ കേട്ട അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞു..


തന്റെ മകളോട് ചെയ്ത പാപം ഓർത്ത് അവരുടെ നെഞ്ച് കീറി ചോര വാർന്നോഴുകി...

"ഞാൻ ശ്രമിക്കാം സൂര്യ...

എന്തായാലും ഗുണ്ടാ ആക്ടസ് പ്രകാരം കേസ് ഫയൽ ചെയ്യണം...

മിനിമം ഒരു വർഷം അകത്തു കിടക്കേണ്ടി വരും.."

സൂര്യയെ തന്നെ നോക്കി കൊണ്ട് ഗുപ്തൻ പറഞ്ഞു...

"വംശി... "

"ഇവിടെ തെളിയാതെ കിടക്കുന്ന പല കേസുകളും ഉണ്ട്....

പകുതിയിൽ അധികവും വംശി നേരിട്ട് ഉൾപ്പെട്ടിട്ടുള്ളതും ഭിനാമികളെ കൊണ്ട് ചെയ്യിച്ചിട്ടുമുള്ളതാണ്...

എല്ലാ പഴുതുകളും അടച്ചു അവനെ അകത്തിടാൻ ഞാൻ ശ്രമിക്കുന്നുണ്ട്..

മുകളിൽ നിന്നും നല്ല പ്രഷർ ഉണ്ട്..

അവനെ റിലീസ് ആക്കാൻ പറഞ്ഞുകൊണ്ട്..

പക്ഷേ ഇപ്പോൾ അതൊന്നും ഞാൻ മൈന്റ് ചെയ്യുന്നില്ല...

എന്റെ കഴിവിന്റെ പരമാവധി അവനു ഞാൻ തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കും..

അല്ല ഈ കളിയിൽ ഞാൻ പരാജയപ്പെടുവാണേൽ അത് അവന്റെ ആയുസ്സിന്റെ നീളം കൊണ്ടാണെന്നു കരുതിയാൽ മതി.."


ഗുപ്തൻ പറഞ്ഞു.. ശേഷം ഒരു ഫയൽ എടുത്ത് സൂര്യയുടെ നേരെ നീട്ടി..


"വായിച്ചു നോക്ക്.. എന്നിട്ട് സൈൻ ചെയ്യൂ.. "

ഗുപ്തൻ കൊടുത്ത ഫയൽ വാങ്ങിക്കാതെ കണ്ണുകൾ മിഴിച്ചു അവനെ തന്നെ നോക്കിയിരുന്ന സൂര്യയോടവൻ പറഞ്ഞു..

സൂര്യ അത് വാങ്ങി വായിച്ചുനോക്കി.. ഇടയ്ക്കിടെ ഗുപ്തനെ തലയുയർത്തി നോക്കുന്നുമുണ്ട്..

"എന്തെങ്കിലും സംശയമുണ്ടോ.. "

സൂര്യയുടെ നോട്ടം കണ്ട് ഗുപ്തൻ ചോദിച്ചു..

"ഇല്ല.. ഇതിൽ എല്ലാം കറക്റ്റ് ആയിട്ടുണ്ട്.. "


ഗുപ്തനൊന്ന് ചിരിച്ചു. എന്നിട്ട് സൂര്യയോടായി പറഞ്ഞു..

"ഇതെല്ലാം ഋഷി മുന്നേ പറഞ്ഞതനുസരിച് തയ്യാറാക്കി വെച്ചതാണ്...

എന്തായാലും അവൻ വിചാരിച്ചത് പോലെ തന്നെ എല്ലാം നടന്നു.."

"ഡോക്ടർ.. "

സൂര്യ വിശ്വാസം വരാതെ ചോദിച്ചു..

"അതേടോ തനിക്കെന്താ വിശ്വാസമില്ലേ.. "

"ഉണ്ട്..എനിക്ക് ഇന്നീ ലോകത്ത് ആരേക്കാളും വിശ്വാസമുള്ള ഒരേ ഒരാളെ ഉള്ളൂ അത് ഡോക്ടർ ആണ്.. "


സൂര്യ സൈൻ ചെയ്തു... ഫയൽ ഗുപ്തനെ തന്നെ ഏൽപ്പിച്ചു...

"പുറത്ത് അഡ്വക്കേറ്റ് ഉണ്ടാവും,, അദ്ദേഹം പറഞ്ഞുതരും ഡിവോഴ്‌സിന്റെ ഫോർമാലിറ്റീസ്..."

"ഓക്കേ.. താങ്ക് യൂ.. ഗുപ്തൻ..

ഞങ്ങൾ ഇറങ്ങുന്നു.."

ആദി എഴുന്നേറ്റ് ഗുപ്തന് ഹസ്തദാനം നൽകി.. സൂര്യയും അവനെ നോക്കി നന്ദിയോടെ ചിരിച്ച് പുറത്തേക്കിറങ്ങി...


പുറത്ത് അവരെ കാത്ത് അഡ്വാക്കെറ്റ് ഉണ്ടായിരുന്നു..

വിശദമായി സംസാരിക്കാൻ ഓഫീസിലേക്ക് പോകാം എന്ന് പറഞ്ഞപ്പോൾ ഇരുവരും അത് സമ്മതിച്ചു..

**********

"മോളെ.."

കാറിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പിറകിൽ നിന്നും വിളി കേട്ടത്..

ശബ്‍ദത്തിൽ നിന്ന് തന്നെ മനസിലാക്കാം അത് ആരാണെന്ന്...

"എന്നെ ഓർമയുണ്ടല്ലേ.? "

തിരിഞ്ഞു നിന്ന് പുച്ഛം കലർത്തി ചോദിച്ചു...

"മോളെ.. തെറ്റുപറ്റിപ്പോയി... നീ ഞങ്ങളോട് മാപ്പാക്കണം... "


കൈമൾ നിസ്സഹായതയോടെ പറഞ്ഞു...

"ഞാൻ ആരുടേയും മോള് അല്ല..

ദാ ഈ നിൽക്കുന്നതാണെന്റെ അച്ഛൻ... "

ആദിയെ ചൂണ്ടി കൊണ്ടവൾ പറഞ്ഞു...

"രണ്ട്  മൂന്ന് വർഷം മുന്നേ ഉപേക്ഷിച്ചതാണ് സൂര്യ നിങ്ങളുമായിട്ടുള്ള ബന്ധം..

സോറി... ഒരു തിരുത്തുണ്ട്..

നിങ്ങൾ ഞാനുമായുള്ള ബന്ധം..

നിങ്ങളായിട്ട് ഉപേക്ഷിച്ചത് പുതുക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..."

കത്തുന്ന കണ്ണുകളോടെ അവരെ നോക്കി പറഞ്ഞുകൊണ്ടവൾ കാറിലേക്ക് കയറാൻ തുടങ്ങി..

പിന്നെ എന്തോ ഓർത്ത പോലെ വീണ്ടും അവരുടെ നേരെ തിരിഞ്ഞു...

"നിങ്ങൾക്കെതിരെ  ഒരു പരാതിയും ഞാൻ കൊടുത്തിട്ടില്ല..

അത് നിങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല..

നമ്മുടെ സഹ ജീവികളോട് തോന്നുന്ന കരുണ അങ്ങനെ കണ്ടാൽ മതി..

അല്ലെങ്കിൽ ഞാനും നിങ്ങളും തമ്മിൽ വ്യത്യാസം ഉണ്ടാവില്ലല്ലോ..

ദയവ് ചെയ്ത് ഇനി എന്നെ തിരക്കി വരരുത്. ഇതെന്റെ അപേക്ഷയാണ്.. "


കൈ രണ്ടും കൂപ്പി കൊണ്ടവൾ പറഞ്ഞു..കൈമൾ നിറ കണ്ണുകളോടെ അവളെ നോക്കി... അമ്മ സാരി തുമ്പ് കൊണ്ട് വാ മൂടി വിതുമ്പലടക്കി..

അപ്പോഴാണ് കുറച്ച് മാറി വീർത്തുന്തിയ വയറിൽ കൈ വെച്ച് ആര്യയും ശേഖരനും അയാളുടെ കയ്യിൽ തൂങ്ങി ഒരാൺകുട്ടിയേയും കണ്ടത്...

അവൾ അവരുടെ നേരെ നടന്നു. ആര്യയും ശേഖരനും പരസ്പരമൊന്ന് നോക്കി..

സൂര്യ അടുത്ത് വന്നു ആര്യയുടെ വീർത്തുന്തിയ വയറിൽ കൈ വെച്ചു അവളെ നോക്കി നേർമയിൽ ചിരിച്ചു..ആര്യയും മടിയോടെ പുഞ്ചിരി തിരികെ നൽകി..

സൂര്യ ശേഖരന്റെ അടുത്ത് നിൽക്കുന്ന കുട്ടിയേ നോക്കി..

"എന്റെ മൂത്തതാ ,,വിഷ്ണു..

ഒരാൾ കൂടി ഉണ്ടാവുമായിരുന്നു.. നിന്നോട് ചെയ്ത തെറ്റിന്റെ ഫലമാവും അതിനെ ദൈവം തിരികെ ഞങ്ങളുടെ അടുത്ത് നിന്നും കൊണ്ടുപോയി...."


നിസ്സംഗതയോടെ ആര്യ പറഞ്ഞു..

സൂര്യ അതിനൊന്നും മറുപടി പറഞ്ഞില്ല.. പകരം ഇരുവരുടെയും കൈ കവർന്നു..

"എനിക്ക് നിങ്ങളോടൊരു വിരോധവും ഇല്ല..

ഒരുപക്ഷെ ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നുണ്ടേൽ അതിനു കാരണം നിങ്ങളാണ്...

ഡോക്ടറോട് വംശി എന്നെ എവിടേക്കാണ് കൊണ്ടുപോയതെന്ന് പറഞ്ഞിരുന്നില്ലെങ്കിൽ
ഇന്നിപ്പോൾ ഞാൻ ജീവനോടെ ഉണ്ടാവുമോ എന്ന് പോലും സംശയമാണ്..

അതിനെനിക്ക് നിങ്ങളോട് കടപ്പാടുണ്ട്.. "

നിറഞ്ഞ പുഞ്ചിരിയോടെ തന്നെയായിരുന്നു അവളത്രെയും പറഞ്ഞത്...


"പോകുവാ.. ജീവിതത്തിൽ ഇനിയൊരു കണ്ട് മുട്ടൽ ഉണ്ടാവാൻ ഇടവരാതിരിക്കട്ടെ.."


"സൂര്യ... "

തിരിഞ്ഞു നടക്കാനൊരുങ്ങിയ അവളെ ആര്യ വിളിച്ചു..

തിരിഞ്ഞുനോക്കിയതും ആര്യ നടന്നു അടുത്തേക്ക് വന്നു...

"ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് കൂടപ്പിറപ്പായ നിന്നോട് ഞങ്ങൾ  ചെയ്തത്...

അതിന് ഞങ്ങളോട് ക്ഷമിച്ചത്  നിന്റെ നല്ല മനസ്സ്..

ഇത്രയും നാളുകൾ നീറി നീറിയായിരുന്നു ഓരോ ദിവസവും തള്ളി നീക്കിയിരുന്നത്...

നിന്നെ കണ്ട് നിന്റെ കാലിൽ വീണ് ചെയ്ത് പോയതിനെല്ലാം മാപ്പ് പറയാതെ ആ ഭാരം മനസ്സിൽ നിന്നും നീങ്ങില്ലെന്ന് തോന്നി..

ഒരുപാട് തവണ നിന്നെ കാണാൻ വേണ്ടി അയാളുടെ വീടിന്റെ ഉമ്മറത്തു വരെ ഞാനും ശേഖരേട്ടനും വന്നിട്ടുണ്ട്..

പക്ഷേ ഞങ്ങളെ ആട്ടി പുറത്താക്കുകയായിരുന്നു ചെയ്തത്...

അതിൽ നിന്ന് തന്നെ മനസ്സിലായിരുന്നു അവിടെ നീ അനുഭവിക്കുന്ന പീഡനങ്ങൾ..


വീട്ടിൽ വന്നു പലപ്രാവശ്യം പറഞ്ഞുനോക്കി.. നിന്നെ അവിടെ നിന്നും തിരിച്ചു കൊണ്ടുവരാൻ..

പക്ഷേ അവർക്കെല്ലാം ആവശ്യം നിന്റെ പേരിൽ കിട്ടുന്ന പണമായിരുന്നു...

ഒരിക്കൽ ഞാനും മോഹിച്ചിട്ടുണ്ട് ആ പണം..

അതിലിന്ന് ഞാൻ ഖേദിക്കുന്നുമുണ്ട്..

മാപ്പ് പറഞ്ഞാൽ തീരില്ല എന്നറിയാം ചെയ്തുപോയ തെറ്റിന്റെ പാപം.. എന്നാലും എന്റെ ഒരു സമാധാനത്തിനു വേണ്ടി ചോദിക്കുവാ... ക്ഷമിക്കില്ലേ ഞങ്ങളോട് നീ.."


പൊട്ടികരച്ചിലോടെ ആര്യ അവളുടെ കാൽക്കലേക്ക് വീണു.. അവൾ രണ്ടടി പിറകിലേക്ക് നീങ്ങി..


"ചേച്ചി.."

സൂര്യ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..

"ഞാൻ പറഞ്ഞല്ലോ എനിക്ക് നിങ്ങളോട് വിരോധമൊന്നും ഇല്ല..

ഞാനും മനുഷ്യനല്ലേ.. ഉള്ളിന്റെ ഉള്ളിൽ ഇത്തിരി ദേഷ്യമുണ്ട് ഇല്ലെന്ന് പറയുന്നില്ല..

"കാലക്രമേണ അതും മാറുമായിരിക്കും.. അന്ന് ഞാൻ വരും നിന്നെയും കുഞ്ഞുങ്ങളെയും കാണാൻ.."

നിർവികരതയോടെ പറഞ്ഞ് പതിയെ അവളുടെ വയറിലൊന്ന് തഴുകി സൂര്യ നടന്നു നീങ്ങി...

തന്റെ എല്ലാ രക്തബന്ധങ്ങളും എന്നുന്നേക്കുമായി അവിടെ ഉപേക്ഷിച്ച്....

കാറിൽ കയറിയതേ മുഖം പൊത്തി പൊട്ടികരഞ്ഞു...

ഉള്ളിലെ സങ്കടമെല്ലാം കണ്ണുനീരായി പുറത്തേക്ക് ഒഴുക്കി വിട്ടു..

ആശ്വാസത്തിനെന്ന പോലെ ആദി അടുത്തിരുന്നു തലയിൽ തഴുകുന്നുണ്ട്...

കയ്യിലിരിക്കുന്ന ഡിവോഴ്സ് പേപ്പറിലേക്ക് ഇമ ചിമ്മാതെ നോക്കിയിരുന്നു...

എല്ലാ പെൺകുട്ടികളുടെയും സ്വപ്നമാണ് അവളുടെ വിവാഹം.. തനിക്ക് കിട്ടുന്ന പങ്കാളി ഏറ്റവും മികച്ച ഒരാൾ ആയിരിക്കണമെന്ന് ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാകുമോ..?

തനിക്കും ഉണ്ടായിരുന്നു വിവാഹത്തെ പറ്റിയും പിന്നീടുള്ള ജീവിതത്തെ പറ്റിയുമൊക്കെ സ്വപ്‌നങ്ങൾ...

ഇന്നെല്ലാം ഒരൊപ്പ് കൊണ്ട് ഇവിടെ അവസാനിക്കുന്നു...

അത് തന്നെയാണ് നല്ലതും... ശ്വാസം മുട്ടി ഒരാൾക്ക് എത്ര നാൾ ജീവിക്കാനാവും..

വക്കീൽ കാണിച്ചു തന്ന ഭാഗത്ത്‌ സൈൻ ചെയ്യുമ്പോൾ കൈകൾ പോലും വിറക്കുന്നുണ്ടായിരുന്നില്ല..

പകരം എന്തെന്നില്ലാത്തൊരു ബലമായിരുന്നു...

സൈൻ ചെയ്ത് തിരികെ വക്കീലിനെ ഏൽപ്പിക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ എന്നോ വാടി കരിഞ്ഞുപോയ ചെടിക്ക് പുതു വേരുകൾ മണ്ണിലുറക്കാൻ തുടങ്ങിയിരുന്നു..

അധികം വൈകാതെ ആ ചെടി തളിർക്കുകയും പൂവിടുകയും ചെയ്യും...

ആ പൂവുകളുടെ മനം മയക്കുന്ന സുഗന്ധം അവിടെയാകെ പരക്കും...അതിന്റെ ഗന്ധം ആസ്വദിച്ചു പറന്നു നടക്കുന്ന ഒരു പൂത്തുമ്പിയാവണം ഇനിമുതൽ തനിക്ക്..

ആഗ്രഹങ്ങളും സ്വപ്നങ്ങളും ഏറെയാണ്.. ഇനിയും ഒരുപാട് കാതങ്ങൾ താണ്ടണം അതിലേക്കെത്താൻ..

***********

ഹോസ്പിറ്റലിലേക്ക് തിരികെ എത്തിയപ്പോൾ സമയം വൈകുന്നേരത്തോടടുത്തിരുന്നു...

ഉച്ചക്കുള്ള ഭക്ഷണവും പുറത്ത് നിന്ന് തന്നെയാണ് കഴിച്ചത്...

ഇരുവരെയും കണ്ടപ്പോൾ വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വെച്ച് അഥിതി ബെഡിൽ നിന്നും എഴുന്നേറ്റു...

ഫോണിൽ നോക്കി കൊണ്ടിരുന്ന ഋഷിയും തലയുയർത്തി നോക്കി ഫോൺ മാറ്റിവെച്ചു...


"പോയ കാര്യം എന്തായി..? "

അഥിതിയായിരുന്നു..

"ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്തു...

ഒരാഴ്ച്ച കഴിഞ്ഞ് കോർട്ടിൽ ഹാജരാവണം.."


സൂര്യ അടുത്തിരുന്ന ഫ്ലാസ്കിൽ നിന്നും ഗ്ലാസ്സിലേക്ക് വെള്ളം പകർത്തി കുടിച്ചു..


"അമ്മയും അച്ഛനും ഉണ്ടായിരുന്നു അവിടെ..

ഗുപ്തൻ സർ അവർക്കെതിരെ കംപ്ലയിന്റ് ഫയൽ ചെയ്യാമെന്ന് പറഞ്ഞു..."


"എന്നിട്ട് ചെയ്തോ..? "

ഋഷി നെറ്റിച്ചുളിച്ചു..

ഗുപ്തൻ അവനോട് അവിടെ നടന്നതെല്ലാം വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു...

"ഇല്ല... അത് അവർക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാകും..

തങ്ങൾ ചെയ്ത തെറ്റിന്റെ ആഴം ഓർത്ത് നീറി നീറിയവർ ജീവിക്കണം എന്റെ കണ്മുന്നിൽ...

കേസും കൊടുത്ത് ജയിലിൽ പോയാൽ എനിക്കത് കാണാൻ കഴിയില്ലല്ലോ..."

ചെറു ചിരിയോടെയായിരുന്നു പറഞ്ഞത്..

"ഒരു മധുര പ്രതികാരം അല്ലേ... "

"അങ്ങനെയും പറയാം.."

ഋഷി ചോദിച്ച അതേ ടോണിൽ തന്നെ മറുപടിയും കൊടുത്തു...

*********

ആദിയെ ഋഷിക്ക് കൂട്ടിന് നിർത്തി അഥിതിയും സൂര്യയും ഋഷി താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് പോയി...ഓട്ടോ വിളിച്ചു അതിലായിരുന്നു പോയത്..


അവരെ കണ്ടതും സെക്യൂരിറ്റി ഓടി അടുത്തേക്ക് വന്നു..


"നീങ്ക ഋഷി ഡോക്ടറുടെ അമ്മാവാ..?"
(നിങ്ങൾ ഋഷി ഡോക്ടറുടെ അമ്മയാണോ..? ")


സെക്യൂരിറ്റി ചോദിച്ചപ്പോൾ അഥിതി മൂളി...

"അപ്പുറം വാ.. സർ എങ്കെ കൂപ്പിട്ടെ അമ്മ വരുവാർ എന്റർ."
(എങ്കിൽ വരൂ.സർ വിളിച്ചു പറഞ്ഞിരുന്നു അമ്മ വരുമെന്ന്..)

ഫ്ലാറ്റിലേക് കയറുന്നതിനിടയിൽ അയാൾ പറഞ്ഞു..

"ഇപ്പ എപ്പടി ഇരിക്കിങ്ക സർ... "
(സാറിനിപ്പോൾ എങ്ങനെയുണ്ട്.. മുറിവ് ആഴമുള്ളതാണോ)

"സുഖമായിരിക്കുന്നു... "

അഥിതി മറുപടിയും കൊടുത്തു..

"ഇതുതാൻ റൂം.. എറ്ങ്കിൾ.."
(ഇതാണ് റൂം.കയറിക്കോളൂ..)

സെക്യൂരിറ്റി പറഞ്ഞപ്പോൾ അഥിതി സൂര്യയേയും കൂട്ടി അകത്തേക്ക് കയറി...

"മുളുക അലങ്കോലമായി ഇരുന്തത്..മേഡം വരുകിരത് എന്റർ സൊന്നതും അതയ് സുദ്ധം സെയ്യ ആൾ വരവാലൈക്കപ്പെട്ടാർ.."
(ആകെ അലങ്കോലമായി കിടക്കുകയായിരുന്നു.. മേടം വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ആളെ വിളിച്ചു വൃത്തിയാക്കിയതാണ്..)

അഥിതി എല്ലായിടത്തും കണ്ണോടിച്ചു.. ശെരിയാണ് നല്ല രീതിയിൽ വൃത്തിയാക്കിയിട്ടിട്ടുണ്ട്..

അവൾ ബാഗിൽ നിന്നും  അഞ്ഞൂറിന്റെ നോട്ടെടുത്ത് അയാൾക്ക് നേരെ നീട്ടി..

"റൊമ്പ നൻട്രി.."

അയാളത് വാങ്ങി അവിടെ നിന്നും പോയി..

സൂര്യയെ അവിടെങ്ങും കാണാഞ്ഞപ്പോൾ അഥിതി അവളെ വിളിച്ചു കൊണ്ടിരുന്നു...


"സൂര്യ... സൂര്യാ.."

"ഇവിടുണ്ട് അമ്മേ..."

ബാൽക്കണിയിൽ നിന്നാണ് ശബ്‍ദം കേട്ടതെന്ന് മനസ്സിലായപ്പോൾ അവിടേക്ക് നടന്നു..

"നീയെന്താ ഇവിടെ വന്നു നിൽക്കുന്നെ..?"

സൂര്യ നിൽക്കുന്നത് പോലെ തന്നെ നെഞ്ചിൽ കൈ പിണച്ചു കെട്ടികൊണ്ട് അകലേക് നോക്കിനിന്നു...


"അമ്മക്ക് പണി നടന്നു കൊണ്ടിരിക്കുന്ന ആ ബിൽഡിങ് കാണുന്നുണ്ടോ..?"

"ഉണ്ട്.. "

"അവിടെയായിരുന്നു അയാളെന്നെ ഒളിപ്പിച്ചിരുന്നത്..

അവിടെ വെച്ചാണ് അയാളും നിധിയും കൂടി യാതൊരു ദയയും കൂടാതെ എന്നെ തല്ലിച്ചതച്ചത്.."


"സൂര്യ.. പഴയ കാര്യങ്ങളെല്ലാം ഇന്നലെ ഉപേക്ഷിച്ചതല്ലേ..

പിന്നെ വീണ്ടും വീണ്ടും അത് തന്നെ ഓർത്തിട്ടെന്തിനാ മനസ്സ് വിഷമിപ്പിക്കുന്നെ.."


അവളെ ചേർത്ത് നിർത്തികൊണ്ട് അഥിതി പറഞ്ഞു..

"കണ്മുന്നിലിങ്ങനെ ഓരോന്ന് കാണുമ്പോൾ മനസ്സിലേക്ക് പഴയ കാര്യങ്ങൾ ഇങ്ങനെ തികട്ടി വരുവാ...

എത്ര മറക്കാൻ ശ്രമിച്ചാലും അതിന്റെ അവശേഷിപ്പുകൾ എന്നിൽ നിന്നും പോവുന്നില്ല.."

സൂര്യ മുഖം അമർത്തി തുടച്ചു..

മോള് വന്നേ.. നമുക്കൊരോ ചായ ഇട്ട് കുടിക്കാം..

"രാത്രിയുടെ മുൻപ് ഹോസ്പിറ്റലിലേക്കെത്തണം.. "

വേദനകളെ അവിടെ ഉപേക്ഷിച്ച് ഇരുവരും അടുക്കളയിലേക് നടന്നു..


രാത്രിയിലേക്ക് ചപ്പാത്തിയും കുറുമയും ഉണ്ടാക്കി പൊതിഞ്ഞു കെട്ടി..

ഋഷിക്ക് വേണ്ട അത്യാവശ്യ ഡ്രെസ്സും മറ്റു സാധനങ്ങളും എടുത്ത് ഫ്ലാറ്റ് ലോക്ക് ചെയ്തു പുറത്തേക്കിറങ്ങി..

താഴേക്ക് വരുന്നതിനിടയിൽ ഋഷിയുടെ ക്ഷേമം അന്യോഷിക്കുന്നുണ്ട് അവന്റെ പരിചയക്കാരിൽ ചിലർ..

കീ സെക്യൂരിറ്റിയേ ഏൽപ്പിച്ചു ഋഷിയുടെ കാറിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു പോയി...

*************

"ആമി നമുക്ക്‌ നാളെ വംശിയെ കാണാൻ പോകണം... "

"How possible..?

കസ്റ്റടിയിൽ ഇരിക്കുന്ന പ്രതിയെ കാണാൻ സാധിക്കുമോ..

അതും വംശിയെ പോലെ ഒരാളെ.."

"അതൊന്നും അറിയില്ല.. എന്തായാലും നാളെ പോയേ പറ്റൂ...നിധിയെ എങ്ങനേയും പുറത്തിറക്കണം.."

"നിധി... നിധി... എന്റെ പൊന്നു മിത്രാ നിനക്കെന്താ വട്ടാണോ..ആ റാസ്കലിനെ പൂജിച്ചു കൊണ്ട് നടക്കാൻ "

"നിനക്ക് ഋഷിയേട്ടൻ എന്ന് വെച്ചാൽ എങ്ങനെയാണോ,, അത് പോലെ തന്നെയാ എനിക്ക് നിധിയും..

നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് നിധിയെ കുറ്റപ്പെടുത്തി സംസാരിക്കരുതെന്ന്.."


"ഞാൻ ഒന്നും പറയുന്നില്ല പോരെ.. "

കയ്യിലുണ്ടായിരുന്ന റിമോട്ട് വലിച്ചെറിഞ്ഞുകൊണ്ട് ആമി അവിടെ നിന്നും എഴുന്നേറ്റ് പോയി..

ആ സമയത്താണ് മിത്രയുടെ ഫോൺ റിങ് ചെയ്യുന്നത്.. എടുത്ത് നോക്കിയപ്പോൾ അമ്മയാണ്..

"ആ പറ അമ്മേ.."

"നീ ഹോസ്പിറ്റലിൽ പോയോ.. "

എടുത്ത വഴിയേ ചോദ്യം വന്നു..

"ഇല്ല.. ഒഴിവ് പോലെ പോകണം.."

"ഒഴിവും നോക്കി അവിടിരുന്നോ..

കണ്ട പെൺപിള്ളേർ അവിടെ കിടന്ന് നിരങ്ങുന്നുണ്ട്.. അറിഞ്ഞോ..?"

റാണി അമർഷത്തോടെ പറഞ്ഞു..

"ആമി പറഞ്ഞിരുന്നു..ഞങ്ങൾ നാളെ പോകാം.."

"പോയാൽ നിങ്ങൾക്ക് കൊള്ളാം..ഇല്ലേൽ സ്വത്തുക്കളെല്ലാം അവളുടെ കയ്യിലാവും.."

"അമ്മക്ക്‌ ഈ പണത്തിനോടുള്ള ആർത്തി തീരില്ലേ.."

ദേഷ്യത്തിൽ മിത്ര ചോദിച്ചു..


"ഞാൻ ഈ കഷ്ടപ്പെടുന്നത് നിങ്ങൾക്ക് വേണ്ടിയാ അല്ലാതെ എനിക്ക് വേണ്ടിയല്ല..

ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ നിന്ന് വെട്ടിച്ചതെല്ലാം ഏട്ടൻ കണ്ടു പിടിച്ചിട്ടുണ്ട്..

അതിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞതിന്റെ പിന്നാലെയാണ് ഋഷിയുടെ ആക്‌സിഡന്റ്.. താൽക്കാലത്തേക്ക് രക്ഷപ്പെട്ടെന്ന് വിചാരിച്ചാൽ മതി.."


"അച്ഛനില്ലേ അവിടെ... "

"ഓ ഇവിടുണ്ട്.. വീടിനും നാടിനും ഗുണമില്ലാത്തത്.. "


"അമ്മേ.. ഞാൻ പറഞ്ഞിട്ടുണ്ട് അച്ഛനെ ഇങ്ങനെ ഓരോന്ന് പറഞ്ഞു തരം താഴ്ത്ത രുതെന്ന്.."

"ഓ അച്ഛനെ പറഞ്ഞപ്പോൾ അവൾക്ക് പൊള്ളി... "

റാണി പുച്ഛിച്ചു..

"പൊള്ളും.. അച്ഛൻ ഇങ്ങനെ ഒന്നിലും ഇടപെടാതെ ഒതുങ്ങി കൂടാൻ അമ്മ ഒറ്റ ഒരുത്തിയാ കാരണക്കാരി..

എന്നിട്ട് പഴി മുഴുവൻ അച്ഛനും. "


"നിന്റെ അച്ഛന്റെ പുരാണം വിളമ്പാതെ ഫോൺ വെച്ചേ.. എന്നിട്ട് പറഞ്ഞ കാര്യം ചെയ്യാൻ നോക്ക്..

അതിഥിയുടെ ഒപ്പം നിന്ന് അവളെ കയ്യിലെടുക്ക്..."


"എന്ത് വേണമെന്ന് എനിക്കറിയാം.. അമ്മ ഫോൺ വെച്ചോ.."

മിത്ര ദേഷ്യത്തിൽ ഫോൺ വെച്ചു..

*********

ഹോസ്പിറ്റലിൽ ചെന്നപ്പോൾ ആദി റൂമിന് പുറത്ത് നിൽക്കുന്നത് കണ്ടു..

സൂര്യ അടുത്തേക്ക് വേഗത്തിൽ ഓടി ചെന്നു...


"അച്ഛനെന്താ പുറത്ത് നിൽക്കുന്നെ..?"

ആദിയുടെ കയ്യിൽ തൂങ്ങികൊണ്ടവൾ അന്യോഷിച്ചു..


"അകത്തു ഡോക്ടർ ഉണ്ട്.. മുറിവ് ഡ്രസ്സ്‌ ചെയ്യുവാണ്... "

അതിഥിയെ നോക്കിയായിരുന്നു പറഞ്ഞത്..

അവൾ കയ്യിലുള്ള കവർ താഴേക്ക് വെച്ച് അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഇരുന്നു...


സമയം കടന്നു പോയി..

മുറിയുടെ വാതിൽ തുറക്കുന്ന ശബ്‍ദം കേട്ട് അങ്ങോട്ട് നോക്കി...

ഡോക്ടറും നഴ്സും പുറത്തേക്ക് വന്നു...മൂവരെയും നോക്കി ചെറുതായൊന്നു ചിരിച്ചു അടുത്ത റൂമിലേക്ക് കയറി..

അകത്തേക്ക് കയറുമ്പോൾ തന്നെ കണ്ടു തെളിഞ്ഞ മുഖത്തോടെ കിടക്കുന്ന ഋഷിയെ..

വേദനയെല്ലാം മാറിയിട്ടുണ്ടെന്ന് അതിൽ നിന്ന് തന്നെ വ്യക്തമായിരുന്നു....

നിറഞ്ഞ ചിരിയാലേ അകത്തേക്ക് വരുന്ന സൂര്യയിൽ ഋഷിയുടെ മിഴികളുടക്കി..

ഇത്രയും സന്തോഷത്തിൽ അവളെ കാണുന്നത് അന്നാദ്യമായിട്ടായിരുന്നു...

കയിലുണ്ടായിരുന്ന കവർ ടേബിളിലേക്ക് വെച്ച് തിരിഞ്ഞപ്പോളാണ് ഋഷി നോക്കുന്നത് സൂര്യ കണ്ടത്..


എന്താണെന്നവൾ പുരികം പൊക്കി ചോദിച്ചു..

അവളെ തന്നെ നോക്കിയിരുന്നത് കൊണ്ട് ഋഷിയുടെ മുഖത്ത് പതർച്ചയുണ്ടായി..

പെട്ടന്ന് തന്നെ പതർച്ച മറച്ചു വെച്ചുകൊണ്ട് വെള്ളം വേണമെന്ന് കൈകൊണ്ട് കാണിച്ചു..

അവനെ ചൂഴ്ന്ന് നോക്കി വെള്ളം എടുത്തു കൊടുത്തു...

തലയെ ഒന്നുയർത്തി സൂര്യ തന്നെയാണ് അവനു വെള്ളം വായിലേക്ക് വെച്ചു കൊടുത്തത്..

അവളുടെ മൃദുലമായ ഉള്ളം കയ്യിന്റെ തണുപ്പ് തലക്ക്‌ പിന്നിൽ പടർന്നപ്പോൾ അവനിൽ എന്തെന്നില്ലാത്ത വെപ്രാളം ഉടലെടുത്തു..


അതുകൊണ്ട് തന്നെ കുടിച്ചു കൊണ്ടിരുന്ന വെള്ളം തരിപ്പിൽ കയറി..

"മ്മ്ഹ്.. മ്മ്ഹ്.. "

ഋഷി ചുമച്ചു കൊണ്ടിരുന്നു..

വെള്ളം മാറ്റി വെച്ച് പതിയെ അവൾ നെറുകയിൽ തട്ടി കൊടുത്തു കൊണ്ടിരുന്നു..

"മതി.. "

ചുമ നിന്നതും തട്ടിക്കൊണ്ടിരുന്ന കൈകളെ തടഞ്ഞു കൊണ്ട് പറഞ്ഞു..

കൈകൾ പിൻവലിച്ചു കൊണ്ടവൾ തോളിൽ ഇട്ടിരുന്ന ഷാളിന്റെ തുമ്പ് കൊണ്ട് ഋഷിയുടെ മുഖവും കഴുത്തും തുടച്ചു കൊടുത്തു..

അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു..

സൂര്യയെ നോക്കിയപ്പോൾ സാധാരണ പോലെ തന്നെയാണ് അവൾ ചെയ്യുന്നത്.. ഒരു കൊച്ചു കുഞ്ഞിന്റെ മുഖം തുടച്ചു കൊടുക്കുന്ന പോലെ..ചുണ്ടിന്റെ കോണിലുള്ള മുറിവിൽ പറ്റിയിരിക്കുന്ന വെള്ള തുള്ളികളെ സൂക്ഷ്മതയോടെ തുടച്ചെടുക്കുന്നു..


"ഇനി വെള്ളം വേണോ.. "


വെള്ളമെല്ലാം തുടച്ചെടുത്തു കഴിഞ്ഞതും സൂര്യ വീണ്ടും ചോദിച്ചു..

"വേണ്ടാ.. "

ഋഷി അവളിൽ നിന്നും നോട്ടം മാറ്റികൊണ്ട് പറഞ്ഞു..

"എന്നാൽ ഫുഡ്‌ എടുക്കട്ടെ..? "


"ഇപ്പോൾ വേണ്ടാ.. കുറച്ച് കഴിയട്ടെ.. "

ഋഷിയത് പറഞ്ഞപ്പോൾ സൂര്യ അതിഥിയുടെ  അടുത്ത് വന്നിരുന്നു..അഥിതി ഫോണിൽ എന്തോ കാണുകയായിരുന്നു.. അവളും അതോടൊപ്പം കൂടി.. ഇടയ്ക്കിടെ ഓരോ സംശയങ്ങൾ ചോദിക്കുന്നുണ്ട്..

ചിലത് പൊട്ടത്തരങ്ങളാണെന്ന് അതിഥിയുടെ അമർത്തിയുള്ള മൂളലുകളിൽ നിന്നും ഋഷി ഊഹിച്ചെടുത്തു..

ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ സൂര്യയെ ഇടം കണ്ണിട്ട് നോക്കി കൊണ്ടിരുന്നു..


തന്നെ ആരോ ശ്രദ്ധിക്കുന്നതായി തോന്നിയ ഋഷി തല ചെരിച്ചു നോക്കി..

കണ്ണുകൾ കൂർപ്പിച്ചു തന്നെ നോക്കുന്ന ആദിയെ കണ്ടതും ഋഷി ചമ്മി കൊണ്ട് ഇളിച്ചു കാട്ടി..

ആദി അവനെ ഉഴിഞ്ഞുനോക്കി അമർത്തിയൊന്ന് മൂളി ഫോണിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു...

"എസ്ക്യൂസ്‌മി സർ.. "

പുറത്തെ ടേബിളിൽ ഇരുന്ന് ലെറ്റർ പാടിൽ കുത്തിക്കുറിച്ചു കൊണ്ടിരുന്ന കോൺസ്റ്റബിൾ തലയുയർത്തി നോക്കി.. എന്താണെന്നുള്ള രീതിയിൽ..

"നാങ്കൾ എസ് ഐ പാർക്ക വേണ്ടും.. "
("ഞങ്ങൾക്ക് എസ് ഐ യെ ഒന്ന് കാണണം")

"സാർ ലേറ്റ് ആകും. അങ്കെ കാത്തിരുങ്കൾ.. "(സർ വരാൻ ലേറ്റ് ആവും.. അവിടെ വെയിറ്റ് ചെയ്‌തോളൂ..)

പറഞ്ഞുകൊണ്ട് കോൺസ്റ്റബിൾ തന്റെ ജോലി വീണ്ടും തുടർന്നു..

മിത്രയും ആമിയും അവിടെ ഉണ്ടായിരുന്ന ബെഞ്ചിലേക്ക് ഇരുന്നു..

മിത്ര ആമിയെ നോക്കി..അവളുടെ മുഖം കനത്ത് തന്നെയാണ് ഇരിക്കുന്നത്..

ഇന്നലത്തേതിന്റെ ബാക്കി...

വംശിയെ കണ്ട് സൂര്യയെ തരാമെന്ന് പറഞ്ഞു ഋഷിയെ സ്വന്തമാക്കണമെന്ന് അവൾക്കുണ്ടെങ്കിലും നിധിയെ പുറത്തിറക്കുന്നതിൽ നീരസം ഉണ്ട്.. പിന്നെ തനിക്ക് വേണ്ടി തന്റെ സന്തോഷത്തിന് വേണ്ടിയാണ് ഇഷ്ടമില്ലാതിരുന്നിട്ടും കൂടെ നിൽക്കുന്നത്..

മിത്ര ഓർത്തു..

അതിനിടയിൽ എസ് ഐ അവരുടെ മുന്നിലൂടെ അകത്തേക്ക് പാസ്സ് ചെയ്തു.. ഇരുവരും ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നു...

അകത്തേക്ക് കയറിയ എസ് ഐ അത് പോലെ തന്നെ പിറകിലേക്ക് വന്നു..

അവരെ നോക്കി പിന്നീട് കോൺസ്റ്റബിളിനെയും..

"അയ്യാവേ പാർക്ക വന്തേൻ..കൊഞ്ച നേരമാ കാത്തിരുന്തേൻ.."
("സാറിനെ കാണാൻ വന്നതാണ്.. കുറച്ച് നേരമായി കാത്തിരിക്കുന്നു")

"കൊഞ്ച നേരം കെളച്ച് ഉള്ള വരുങ്കൾ.. "
("കുറച്ച് കഴിഞ്ഞ് അകത്തേക്ക് വന്നോളൂ..")

എസ് ഐ അകത്തേക്ക് തന്നെപ്പോയി.. അവർ വീണ്ടും ബെഞ്ചിലേക്ക് തന്നെയിരുന്നു..

ആമി മിത്രയേ ഒന്ന് നോക്കുക കൂടി ചെയ്യുന്നില്ല.. അത് അവളിൽ നൊമ്പരം ഉണ്ടാക്കിയെങ്കിലും പുറത്ത് കാണിച്ചില്ല..

കുറച്ച് കഴിഞ്ഞപ്പോൾ മറ്റൊരു കോൺസ്റ്റബിൾ വന്നു അവരോട് അകത്തേക്ക് കയറിക്കോളാൻ പറഞ്ഞു..

അവർ അകത്തേക്ക് കയറി അനുവാദം വാങ്ങി എസ് ഐ യുടെ കേബിനിലേക്ക് പ്രവേശിച്ചു..


"Tell me..നീങ്കൾ യത്കാക വന്തേൻ.."
"(നിങ്ങൾ എന്തിനാണ് വന്നത്.. ")

("സർ.. വംശിയെ പാർക്ക വേണ്ടും..")

മിത്ര മടിച്ചു കൊണ്ട് പറഞ്ഞു...

അവരുടെ ആവശ്യം കേട്ട് അയാളുടെ നെറ്റി ചുളിഞ്ഞു..

"പ്ലീസ് സർ...അഞ്ചു നിമിഷം... സീക്രം പാർത്തു തിരുമ്പി പോവേൻ.."
(അഞ്ചു മിനുറ്റ്.. വേഗം കണ്ട് പൊക്കോളാം..)


അയാളൊന്നും പറയാതിരുന്നപ്പോൾ അപേക്ഷ സ്വരത്തിൽ ആമി ചോദിച്ചു..

"മുടിയാത്..കാവലിൽ ഇരിക്കും കുട്ട്രവാളിയെയ് കാട്ട മുടിയാത്.അത് സട്ട വിരുദ്ധം.."
("കസ്റ്റഡിയിൽ ഇരിക്കുന്ന പ്രതിയെ കാണിക്കാൻ പറ്റില്ല..അത് ചട്ട ലംഘനമാണ്")

"പ്ലീസ് സർ..

ഞങ്ങൾക്കൊന്ന് കണ്ടാൽ മതി.."

മിത്ര കെഞ്ചും പോലെ പറഞ്ഞു.. ശേഷം കുറച്ച് എടുത്ത് ടേബിളിന് പുറത്ത് വെച്ചു അയാളെ നോക്കി കൗശലത്തോടെ ചിരിച്ചു..


അയാൾ വേഗം തന്നെ നോട്ടുകൾ എടുത്ത് ടേബിൾ ഡ്രോയിലേക്ക് വെച്ചു...

"അഞ്ചു നിമിഷം... സീക്രം തിരമ്പിവാ.. "
"(വേഗം തിരിച്ചു വരണം")


പറഞ്ഞുകൊണ്ട് അയാൾ ടേബിളിൽ ഉള്ള ബെല്ലിൽ അടിച്ചു.. ഉടനടി കോൺസ്റ്റബിൾ അവിടേക്കു വന്നു..

എസ് ഐ തലക്കൊണ്ട് കാണിച്ചപ്പോൾ കാര്യം മനസ്സിൽ ആയ പോലെ അവരെയും കൊണ്ട് പുറത്തേക്കിറങ്ങി..

കുറച്ച് മാറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയി..

"നീങ്ക ഇങ്ക ഇരുക്കിങ്കെ.. നാൻ കൂപ്പിട്ട് വരേൻ.."
("ഇവിടെ നിന്നോളൂ.. ഞാൻ വിളിച്ചിട്ട് വരാം.. ")

അയാളകത്തേക്ക് പോയി വംശിയേയും കൂട്ടി പുറത്തേക്ക് വന്നു..

"സീക്രം പേസ്സങ്കേ.."
("വേഗം സംസാരിക്കൂ. ")

ധൃതിയിൽ പറഞ്ഞു കോൺസ്റ്റബിൾ കുറച്ച് മാറി നിന്നു..


വംശി അവർ ഇരുവരെയും മാറി മാറി നോക്കി..

വംശിക്ക് മിത്രയെ അറിയാമായിരുന്നു..

മിത്രയും ആമിയും വംശിയെ നോക്കി.. തല്ലി ചതച്ചു ഞെക്കി പിഴിഞ്ഞ് എടുത്തിട്ടുണ്ട് പോലീസ്.. അത് വംശിയുടെ അവശതയിൽ നിന്നും വ്യക്തമാണ്..


"ഞങ്ങൾ നിങ്ങളെ കാണാൻ വന്നതാണ്.."

മിത്ര തന്നെ തുടക്കം കുറിച്ചു..

"വന്ന കാര്യം പറ.."

നീരസത്തോടെ ആയിരുന്നു വംശിയത് ചോദിച്ചത്...


"ഞങ്ങളെയൊന്ന് നിങ്ങൾ സഹായിക്കണം.. വെറുതെ വേണ്ട..

തിരിച്ചു ഞങ്ങളും അതിന് തക്കതായ പ്രതിഫലം നൽകും.. "

ആമി പറഞ്ഞപ്പോൾ വംശിയവളെ ചൂഴ്ന്ന് നോക്കി.. പെട്ടന്ന് തന്നെയവൾ വെറുപ്പോടെ മുഖം വെട്ടിച്ചു..


"ഞാൻ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്.? "

ആമിയിൽ നിന്നും നോട്ടം മാറ്റി മിത്രയെ നോക്കി ചോദിച്ചു...

"നിധിയെ ഈ കേസിൽ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കണം..

നിങ്ങൾ വിചാരിച്ചാൽ അത് നടക്കും..

പകരം നിങ്ങൾക്ക് വേണ്ടപ്പെട്ട ഒരു സാധനം മുന്നിൽ എത്തിച്ചു തരും...."


മിത്ര പാതിയിൽ നിർത്തി...

വംശി ഇരുവരുടെയും മുഖത്തെ ഭാവങ്ങൾ നോക്കി കൊണ്ടിരുന്നപ്പോൾ ആമിയിൽ നിന്നും അയാളുടെ പേര് പുറത്തേക്ക് പതിച്ചു..

"സൂര്യ."

ആ പേരുകൾ കേട്ടതും വംശിയുടെ കണ്ണുകൾ തിളങ്ങി.. ചിറി ഒരു വശത്തേക്ക് കോട്ടി കൊണ്ട് ചിരിച്ചു..


"സൂര്യ..അവളെ എനിക്ക് വേണം.

പക്ഷേ നിങ്ങളെ കൊണ്ടതിന് കഴിയുമെന്ന് തോന്നുന്നില്ല.."

താടിയുഴിഞ്ഞു കൊണ്ട് അവരെ നോക്കി..


"കഴിയും..

വിശ്വസിക്കൂ..

എന്റെ ബ്രദറിന്റെ കൂടെയാണ് അവളിപ്പോൾ ഉള്ളത്..


നിധിയെ നിങ്ങൾ പുറത്തിറക്കിയാൽ നിങ്ങൾ റിലീസ് ആവുന്ന ദിവസം സൂര്യയെ നിങ്ങളുടെ കയ്യിൽ എത്തിച്ചിരിക്കും.."



ആത്മ വിശ്വാസത്തോടെ അതിലേറെ ഉറപ്പോടെ മിത്ര പറഞ്ഞു...


"ഈ പറഞ്ഞ കരാറിൽ എന്തെങ്കിലും മാറ്റം സംഭവിച്ചാൽ നിന്റെ നിധിയുടെ ശരീരം ചത്ത് മലക്കും.. ഓർമയിലിരിക്കട്ടെ.. "


അവരെ നോക്കി ഊന്നി പറഞ്ഞുകൊണ്ട് വം ശി അവിടെ നിന്നും നടന്നു നീങ്ങി...

"ഡീ.. തീ കൊള്ളിക്കൊണ്ടാണ് നമ്മൾ പുറം ചൊറിയുന്നത്..

മിക്കവാറും ഇത് നമുക്ക്‌ തന്നെ തിരിച്ചു കൊള്ളാൻ സാധ്യതയുണ്ട്.."

"ആ കരിന്നാക്കെടുത്ത് വളക്കാതെ..

മനുഷ്യൻ ഇത് എങ്ങനെയെങ്കിലുമൊന്ന് സെറ്റ് ആക്കട്ടെ..."


ആമി പറഞ്ഞതിന് അമർഷത്തോടെ മിത്ര മറുപടി നൽകി...

മിത്ര സ്കൂട്ടിയിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.. ആമിയോട് കയറാൻ എന്ന പോലെ തല പിന്നിലേക്ക് തിരിച്ചു.. മുഖം വീർപ്പിച്ചു കൊണ്ട് ആമി അവളുടെ പിറകിൽ കയറി...

അവരുടെ സ്കൂട്ടി പോലീസ് സ്റ്റേഷന്റെ ഗേറ്റ് കടന്ന് മുന്നോട്ട് പോവുമ്പോഴാണ് ഗുപ്തന്റെ വാഹനം അങ്ങോട്ട് കടന്നു വരുന്നത്...


അവരെ കണ്ടതും സംശയത്തോടെ നെറ്റിച്ചുളിച്ചു തിരിഞ്ഞുനോക്കി,, ശേഷം സൈഡ് മിററിലേക്കും..അവർ കണ്ണിൽ നിന്നും മായുന്നത് വരെ അവന്റെ കണ്ണുകൾ അവരുടെ മേൽ ആയിരുന്നു....


"അവർ യാരെ പാർക്ക വന്ത്രാകൾ "
( "അവർ ആരെ കാണാൻ വന്നതാണ്")

വാഹനത്തിൽ നിന്നും ഇറങ്ങിയ ഉടനെ അവർ പോയ വഴിയേ നോക്കി പുറത്ത് നിൽക്കുന്ന കോൺസ്റ്റബിളിനോട് ഗുപ്തൻ ചോദിച്ചു...

അവനെ കണ്ടതും കോൺസ്റ്റബിൾ സല്യൂട്ട് ചെയ്തു ശേഷം പറഞ്ഞു..

"വംശിയെ പാർക്കതാൻ.."
("വംശിയെ കാണാൻ..")

"പാർതിടിച്ച.. "
"(കണ്ടോ..")

"ആമ..എസ് ഐ സർ അനുമതി കൊടുത്താർ.."
("എസ് ഐ സർ അവർക്ക് അനുവാദം നൽകി.. ")

"മ്മ് ..."

വംശി മൂളിക്കൊണ്ട് അകത്തേക്ക് പോയി...

എന്തിനായിരിക്കും ഈ രണ്ട് പെൺകുട്ടികൾ ഇവനെ കാണാൻ വന്നതെന്ന ചോദ്യം അവന്റെ ഉള്ളിൽ ബാക്കിയായി..

**********

അഥിതിയും സൂര്യയും രാവിലെ തന്നെ ഫ്ലാറ്റിലേക്ക് പോയി.. മുഷിഞ്ഞ തുണികൾ അലക്കാനും ഉച്ചക്കത്തേക്കുള്ള ഫുഡ്‌ കൊണ്ടുവരാനുമായിരുന്നു പോയത്..

ആദി കൊണ്ട് വിടാം എന്ന് പറഞ്ഞെങ്കിലും അഥിതി നിരസിച്ചു...

അവർ പോയതും ആദി ഋഷിയുടെ ദേഹമെല്ലാം തുടച്ചു വൃത്തിയാക്കി കൊടുത്തു..


പിന്നീട്‌ പരിശോധനക്കായി ഡോക്ടർ വന്നു.. ഋഷിയെ പരിശോധിച്ച് ആവശ്യമുള്ള നിർദ്ദേശങ്ങൾ നൽകി..

മുറിവ് ഉണങ്ങിയിട്ടുണ്ടെന്നും നാളെ ഡിസ്ചാർജ് ചെയ്യുമെന്നും പറഞ്ഞു... എന്നിരുന്നാലും ഒരു മാസത്തേക്കെങ്കിലും നല്ലത് പോലെ റസ്റ്റ്‌ എടുത്ത് ശരീരം നോക്കണമെന് ഡോക്ടർ നിർദ്ദേശം നൽകി...

ഡോക്ടർ പോയതും അതിനു പിന്നാലെ തന്നെ മിത്രയും ആമിയും കയറി വന്നു....

ആമിയുടെ കണ്ണുകൾ തിളങ്ങി... അവൾ ഋഷിയെ മൊത്തത്തിൽ കണ്ണോടിച്ചു കൊണ്ട് നോക്കി..

അവളുടെ നോട്ടം ഇഷ്ടപ്പെടാതിരുന്ന ഋഷി ദേഷ്യത്തിൽ അവളെ നോക്കി...


അവന്റെ ദഹിപ്പിച്ചുള്ള നോട്ടം കണ്ടതും ആമി വേഗം കണ്ണുകൾ അവനിൽ നിന്നും പിൻവലിച്ചു..


"ഋഷിയേട്ട... എങ്ങനെയുണ്ട് ഇപ്പോൾ.. "

മിത്ര അടുത്തേക്ക് വന്നു ചോദിച്ചു..

"Feel better..നാളെ ഡിസ്ചാർജ് ആവും.."

"ഡിസ്ചാർജ് ആയിട്ട് ഇവിടെ നിൽക്കുന്നോ അതോ നാട്ടിലേക്ക് പോവുന്നോ.. "

മിത്ര അവരുടെ തീരുമാനം അറിയാൻ വേണ്ടി ചോദിച്ചു...


"നാട്ടിലേക്ക്‌ എന്തായാലും കുറച്ച് ദിവസത്തിന് പോവുന്നില്ല..

ഇവിടെ കുറച്ച് കാര്യങ്ങൾ കൂടിയുണ്ട്..
അത് ചെയ്തു തീർത്തിട്ടെ പോവുന്നുള്ളു.."

ആദിയായിരുന്നു മറുപടി പറഞ്ഞത്..

അത് കേട്ടപ്പോൾ ആമിയും മിത്രയും മുഖത്തോട് മുഖം നോക്കി..

"അല്ല പറഞ്ഞത് പോലെ അഥിതി ആന്റിയെവിടെ...? "

അവരുടെ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ എന്താണെന്ന് മനസിലായപോലെ മിത്ര വിഷയം മാറ്റാനായി ചോദിച്ചു...


"അവർ ഫ്ലാറ്റ് വരെ പോയിരിക്കുകയാണ്.. "

"അവരോ..? "

ആദി അങ്ങനെ പറഞ്ഞപ്പോൾ മനസ്സിലായിട്ടും മനസ്സിലാവാത്തത് പോലെ മിത്ര ചോദ്യം ഉന്നയിച്ചു..

"അഥിതിയും സൂര്യയും.. "

ആദി മനസ്സിലാവാനെന്ന പോലെ വീണ്ടും പറഞ്ഞു..

" സൂര്യ..? "

"വംശിയുടെ വൈഫ്‌.." (ഋഷി )

"ആ കുട്ടിയെന്താ നിങ്ങളുടെ കൂടെ..? "

"ഇനിമുതൽ ഞങ്ങളുടെ കൂടെ ആയിരിക്കും... "

മിത്രയുടെ ചോദ്യം ഇഷ്ടപ്പെടാത്ത രീതിയിൽ ഋഷി കടുപ്പിച്ചു തന്നെ മറുപടി പറഞ്ഞു..


അവന്റെ മുഖത്തെ കടുത്ത ഭാവം കണ്ടപ്പോൾ അവളൊന്ന് പതറി..

"എ.. ഏട്ടാ.. ഞാൻ ചുമ്മാ ചോദിച്ചതാ.."

"നിങ്ങൾക്കിന്ന് ക്ലാസ്സ്‌ ഇല്ലേ.. "

ആദി സന്ദർഭത്തിനൊരു അയവ് വരാൻ വേണ്ടി ചോദിച്ചു..

"ഉണ്ട്... ഉച്ചക്ക് ശേഷം കയറണം... "

ആമിയായിരുന്നു പറഞ്ഞത്...

ഋഷി പിന്നീടവരെ ശ്രദ്ധിക്കാനേ പോയില്ല.. കൈ കണ്ണുകൾക്ക് കുറുകെ വെച്ച് കണ്ണുകൾ അടച്ചു കിടന്നു...


ആദിക്കും അവർ അവിടെ ഇരിക്കുന്നതിനോട് വല്യ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല..

"അങ്കിൾ ഞങ്ങൾ ഇറങ്ങുന്നു..

ഇനിയും നിന്നാൽ ലേറ്റ് ആവും..

ആന്റി വരുമ്പോൾ പറഞ്ഞാൽ മതി.."


ഇരുന്ന് ചടച്ചതും ആമി ആദിയോട് പറഞ്ഞു എഴുന്നേറ്റു..

മിത്രയും എഴുന്നേറ്റു..

മിത്രയും ആമിയും ഒരു തവണ കൂടി ഋഷിയോടും ആദിയോടും യാത്ര പറഞ്ഞു..

ഋഷി ഒന്ന് മൂളിയതല്ലാതെ വേറൊന്നും മറുപടി നൽകിയില്ല..


ഇരുവരും നിരാശ പടർന്ന മുഖത്തോടെ  പുറത്തേക്ക് നടന്നു..

"അവരോടെന്തിനാ നീ അങ്ങനെ പെരുമാറിയത്..?"

അവർ പോയെന്ന് ഉറപ്പ് വരുത്തി ആദി ചോദിച്ചു..


"അച്ഛനും കേട്ടതല്ലേ അവരുടെ ചോദ്യം ചെയ്യൽ...ഒരുമാതിരി കുറ്റവാളികളോട് ചോദിക്കുന്ന പോലെ..

മിത്ര തന്നെയാണോ അതെന്ന് എനിക്ക് സംശയമാണ്..

കാരണം അവളിങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാറില്ല.."

ഋഷിയിൽ അസ്വസ്ഥത നിറഞ്ഞു..

"റാണിയുടെ അല്ലേ മോൾ,,അതിന്റെ കുറച്ച് ഗുണം കാണാതിരിക്കില്ല.. "


"അതും ശെരിയാണ്.. "

ആദി പറഞ്ഞപ്പോൾ ഋഷിയും അത് ശെരിവെച്ചു..

കുറച്ച് നിമിഷങ്ങൾ മൗനമായി കടന്നു പോയി...

"ഋഷി നിന്റെ ഉള്ളിൽ ഞങ്ങളോട് പറയാത്തതായി എന്തെങ്കിലും ഉണ്ടോ...?"

നിശബ്‍ദയെ മുറിച്ചു കൊണ്ടായിരുന്നു ആദിയുടെ ചോദ്യം..ഋഷി മനസ്സിവാത്ത രീതിയിൽ അയാളെ നോക്കി..

എന്നാൽ അയാൾ അവന്റെ മറുപടിക്കായി കാത്തിരിക്കുകയായിരുന്നു...

"ഋഷി നിന്റെ ഉള്ളിൽ ഞങ്ങളോട് പറയാത്തതായി എന്തെങ്കിലും ഉണ്ടോ...?"

നിശബ്‍ദയെ മുറിച്ചു കൊണ്ടായിരുന്നു ആദിയുടെ ചോദ്യം..ഋഷി മനസ്സിവാത്ത രീതിയിൽ അയാളെ നോക്കി..

എന്നാൽ അയാൾ അവന്റെ മറുപടിക്കായി കാത്തിരിക്കുകയായിരുന്നു.


"എനിക്കോ..അച്ഛനങ്ങനെ തോന്നിയോ..."

ചെറു ചിരിയോടെയവൻ തിരികെ ചോദിച്ചു..

"അങ്ങനെ ചോദിച്ചാൽ തോന്നി..

പ്രത്യേകിച്ച് സൂര്യയുടെ കാര്യത്തിൽ!"

"അങ്ങനെ തോന്നാൻ.. "

"പലപ്പോഴുമായി ഞാൻ നോട്ടീസ് ചെയ്യുന്നു...

നിനക്കവളോടൊരു ഓവർ കേറിങ്,,അഫക്ഷൻ

അങ്ങനെ എന്തൊക്കെയോ.."

ആദിയൊന്ന് മടിച്ചു..


"അച്ഛൻ പറഞ്ഞുവരുന്നത് എനിക്ക് സൂര്യയെ ഇഷ്ടമാണെന്നാണോ.?"

ഋഷിയുടെ നെറ്റി ചുളിഞ്ഞു..

"അങ്ങനെ ഞാൻ പറഞ്ഞില്ല..എന്നാൽ അങ്ങനെ പറയാതിരിക്കുന്നുമില്ല..

നിന്റെ ഉള്ളിൽ ഒരു കള്ള കാമുകൻ ഒളിഞ്ഞിരിപ്പുണ്ടോ എന്നെനിക്ക് ബലമായ സംശയമുണ്ട്.."

ആദി പറഞ്ഞത് കേട്ട് ഋഷി പൊട്ടി ചിരിച്ചു..

"ആ.. അമ്മേ.. "

സ്റ്റിച് വലിഞ്ഞതും അവനറിയാതെ നിലവിളിച്ചു....

ആദി അവനടുത്തേക്ക് നീങ്ങി..

"ഇരുന്നോ അച്ഛാ.. കുഴപ്പമില്ല.. പെട്ടന്ന് സ്‌ട്രെയിൻ കൊടുത്തതിന്റെയാ.. "

ഋഷി മുഖം ചുളുക്കി പറഞ്ഞു.. പിന്നീട് ശ്വാസമോന്നാഞ്ഞു വലിച്ചു നിവർന്നിരുന്നു..


"അച്ഛൻ ചോദിച്ചതിനിപ്പോൾ എന്റെ കയ്യിൽ വ്യക്തമായ ഒരു മറുപടി ഇല്ല..

കാലക്രമേണ ഉണ്ടായിക്കൂടായ്കയും ഇല്ല.."

ചെറു പുഞ്ചിരി മുഖത്തണിഞ്ഞു കൊണ്ടവൻ പറഞ്ഞു...

"അപ്പോൾ ഞാൻ പറഞ്ഞതിൽ കാര്യമുണ്ടല്ലേ... "

"അങ്ങനൊന്നും ഇല്ലന്നെ..

സൂര്യയെ ആദ്യമായി കണ്ടപ്പോൾ ഒരിഷ്ടം തോന്നി..

Love at first sight... എന്ന് പറയുന്ന പോലെ..

പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് അറിയുന്നേ അവളുടെ ലൈഫിൽ നടന്ന കാര്യങ്ങളെ പറ്റിയും വിവാഹത്തെ പറ്റിയുമെല്ലാം.."

ആദി അവനെ തന്നെ ശ്രദ്ധിചിരിക്കുകയായിരുന്നു..

"അപ്പോഴേക്കുമവൾ എന്റെ മനസ്സിന്റെ ഒരു കോണിൽ കൂട് കൂട്ടി തുടങ്ങിയിരുന്നു..

മറക്കാൻ ശ്രമിക്കുന്തോറും എന്നിലേക്ക് അവളുടെ മുഖം ആഴത്തിൽ പതിയുകയാണ് ചെയ്തത്..

തടയാൻ ശ്രമിച്ചില്ല.. മറ്റൊരാളുടെ സ്വന്തമാണെന്നറിഞ്ഞിട്ടും അവളെ ഞാൻ നിശബ്‍ദമായി പ്രണയിച്ചു.. അല്ല പ്രണയിച്ചു കൊണ്ടിരിക്കുന്നു ഇപ്പോഴും..

പക്ഷേ ആ പ്രണയം ഒരിക്കലും തിരികെ വേണമെന്ന് നിർബന്ധം പിടിക്കുന്നില്ല.. അതിനു ചിലപ്പോൾ തടസങ്ങൾ ഏറെയായിരിക്കും സൂര്യക്ക്.."

ഋഷി ആദിയുടെ മുഖത്തേക്ക് ഉറ്റു നോക്കി..

"ലൈഫ് ലോങ്ങ്‌ അവളെ കൂടെ കൂട്ടാൻ ആഗ്രഹമുണ്ടോ നിനക്ക്.. "

ഋഷി ചിരിച്ചു എന്നിട്ട് പറഞ്ഞു..

"അവൾക്ക് കൂടി സമ്മതമാണെങ്കിൽ തീർച്ചയായും കൂടെ കൂട്ടിയിരിക്കും.."

ഇത്രയും കേട്ടാൽ മതിയെടാ എനിക്ക്..

"നിങ്ങളുടെ വിവാഹം മുന്നിൽ നിന്ന് നടത്തുന്ന കാര്യം ഞാൻ ഏറ്റു.. "

ആദി തംബ്സ് അപ്പ്‌ കാണിച്ചു..

അതൊക്കെ പിന്നീടുള്ള കാര്യമല്ലേ അച്ഛാ..

"ആദ്യമവൾ സ്വയം എല്ലാറ്റിനും പ്രാപ്തയാവട്ടെ..

എന്നിട്ടാവാം ബാക്കിയൊക്കെ.."

ഇരുവരും വീണ്ടും ഓരോ കാര്യങ്ങളുമായി ചർച്ച മുന്നേറി കൊണ്ടിരുന്നു..

അതിൽ റാണിയുടെ കാര്യവും ഉൾപ്പെട്ടു..

അവൾ ഹോസ്പിറ്റലിൽ ഇത്ര കാലം ചെയ്തു കൊണ്ടിരുന്ന തിരുമറികളുടെയും അവിടെ വരുത്തിയ മാറ്റങ്ങൾ പറ്റിയും..


ഇതെല്ലാം ഋഷിക്ക് മുന്നേ അറിയാവുന്ന കാര്യങ്ങൾ ആയിരുന്നത് കൊണ്ട് അവനെല്ലാം മൂളി കേട്ടതെ ഉള്ളൂ..

റാണിയമ്മ പലപ്പോഴും ഹോസ്പിറ്റൽ സ്റ്റാഫിനോടും മറ്റും കൂടുതൽ അധികാരം എടുക്കുന്നതും അവരെ കൊണ്ട് ഓവർ ടൈം വർക്ക്‌ ചെയ്യിപ്പിക്കുന്നതും കണ്ടിട്ടുണ്ട്..

പലപ്പോഴും അതിനെ എതിർത്തു സ്റ്റാഫുകളുടെ യൂണിയനുകൾ രംഗത്ത് വന്നിട്ടുണ്ട്..

അവരെയെല്ലാം പണം കൊടുത്തും അച്ഛന്റെ പേര് പറഞ്ഞും ഒതുക്കും..

മിക്കപ്പോഴും തന്റെ അടുക്കലേക്കും വന്നിട്ടുണ്ട് ഉപദേശങ്ങളും നിർദ്ദേശങ്ങളുമായി.. ആദ്യമൊക്കെ അച്ഛന്റെ സഹോദരിയാണെന്നുള്ള പരിഗണനയിൽ പറയുന്നതെല്ലാം അനുസരിച്ചു..

അതിനനുസൃതമായി വീണ്ടും വീണ്ടും അധികാരം സ്ഥാപിക്കാൻ വന്നപ്പോൾ തക്കതായ മറുപടി കൊടുത്ത് ഒഴിവാക്കി.. അതിൽ പിന്നെ തന്നെ കണ്ടാൽ രണ്ടടി മാറി നടക്കും... ബഹുമാനം കൊണ്ടൊന്നും അല്ല ഭയം കൊണ്ട്..

പഴയ കാര്യങ്ങളിലേക്കിങ്ങനെ മനസ്സ് ഊളിയിടുമ്പോഴാണ് വാതിൽ തുറന്ന് അഥിതിയും സൂര്യയും അകത്തേക്ക് കയറി വരുന്നത്...

"ഞങ്ങളും കൂടട്ടെ ചർച്ചയിൽ... "

കളിയോടെ ചോദിച്ചു കൊണ്ടാണ് സൂര്യ അകത്തേക്ക് കയറിയത്..

"അതിനുള്ള വിവരമൊക്കെ നിനക്കുണ്ടോ.. "

"അച്ഛാ.. "

ഋഷി കളിയാക്കിയപ്പോൾ അവളവിടെ നിന്ന് ചിണുങ്ങി..

"ഡാ.. ഡാ.. വേണ്ട.. മോളിങ്ങ് വന്നേ.. വാ ഇവിടിരിക്ക്.. "

ആദിയവളെ അടുത്തേക്ക് വിളിച്ചു..

ഋഷിയെ തുറിച്ചു നോക്കികൊണ്ട്‌ സൂര്യ ആദിയുടെ അടുത്ത് പോയിരുന്നു..

അതിഥി ഇതെല്ലാം ചിരിയോടെ നോക്കി കണ്ട് ഋഷിക്കുള്ള കഞ്ഞി പാത്രത്തിലേക്ക് പകർത്തി ഋഷിയുടെ അടുത്ത് പോയിരുന്നു... അവൻ തനിയെ കഴിക്കാം എന്ന് പറഞ്ഞെങ്കിലും അവനെ അതിന് സമ്മതിക്കാതെ അഥിതി ഓരോ സ്പൂൺ ആയി വായിലേക്ക് വെച്ചു കൊടുത്തു..


ആദി അതിഥിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.... അറിയാതെ ഒരു നോട്ടം പോലും തന്നിലേക്ക് വീഴുന്നില്ല.. തന്റെ ഒരു നേരത്തെ അശ്രദ്ധ അതായിരുന്നു പളുങ്ക് പോലെ കയ്യിൽ കൊണ്ടുനടന്നിരുന്ന തന്റെ ഫാമിലി ലൈഫ് തകരാൻ കാരണം..

അവളുടെ അവഗണന അയാളെ അത്രമേൽ ആഴത്തിൽ വേദനിപ്പിച്ചു കൊണ്ടിരുന്നു...

ആദിക്ക് അഥിതിയും അഥിതിക്ക് ആദിയും ഇല്ലാതെ ജീവിക്കാൻ കഴിയുമായിരുന്നില്ല... അത്രക്കും പരസ്പര വിശ്വാസവും സ്നേഹവുമായിന്നു ഇരുവർക്കും..

അങ്ങനെ ഉള്ളവരാണ് വർഷങ്ങളായി പിരിഞ്ഞു അപരിചിതരെ പോലെ കഴിയുന്നത്..

ജീവിതം ലക്ഷ്യമില്ലാത്ത കോമാളിയാണെന്ന് പറയുന്നത് എത്രയോ ശെരിയാണ്.. അതിന്റെ ഉത്തമ ഉദാഹരണമാണ് താനും അഥിതിയും...

"എന്താണ്.. സ്വന്തം പ്രോപ്പർട്ടിയെ തന്നെയിങ്ങനെ വായ് നോക്കുന്നത്.. "

തോളുകൊണ്ട് ആദിയുടെ തോളിലൊന്ന് തട്ടി പതിയെ കുസൃതിയോടെ ചോദിച്ചു..

"അതെങ്കിലും നടക്കട്ടെ.. "

അയാളും അതേ രീതിയിൽ തന്നെ മറുപടി നൽകി..


ഋഷിക്ക് കഞ്ഞി കൊടുത്ത് കഴിഞ്ഞ് അഥിതി എഴുന്നേറ്റു..കഴിക്കാനുള്ള ടാബ്‌ലെറ്റും കൊടുത്ത് അവനെ പിടിച്ചു ബെഡിലേക്ക് കിടക്കാൻ സഹായിച്ചു..

"സൂര്യ.. വന്നു ഭക്ഷണം കഴിച്ചേ.."

കർക്കശമായി തന്നെ പറഞ്ഞു..

"ദാ വരുന്നു.."

സൂര്യ അവിടുന്നെഴുന്നേറ്റ് രണ്ട് പ്ലേറ്റ് എടുത്തു അതിലേക്ക് ചോറും കറികളും വിളമ്പി ആദിയുടെ അടുത്ത് തന്നെ പോയിരുന്നു..

ഒരു പ്ലേറ്റ് ആദിയുടെ കയ്യിൽ കൊടുത്തു.. അയാളത് വാങ്ങി മാറ്റിവെച്ചു കൈ കഴുകി വന്നു..

ഇരുവരും ഒരുമിച്ചിരുന്ന് കഴിച്ചു കൊണ്ടിരുന്നു.. സൂര്യ അതിനിടയിൽ വാ തോരാതെ സംസാരിക്കുന്നുമുണ്ട്..

അഥിതിയും കുറച്ച് മാറി ഇരുന്ന് കഴിക്കുന്നുണ്ട്..

കഴിക്കുന്നതിനിടയിൽ അതിഥിയുടെ നോട്ടം ആദിയിൽ തങ്ങി നിന്നു...


കുറച്ച് ദിവസം മുന്നേ കണ്ടത് പോലെയല്ല പഴയ പ്രസരിപ്പും ഉത്സാഹവും തിരികെ വന്നിട്ടുണ്ട്... ചിരിക്കുമ്പോൾ ചുരുങ്ങുന്ന കണ്ണുകളും വിടരുന്ന ചൊടിയും ഏറെ നാളുകൾക്കു ശേഷമവൾ നോക്കിയിരുന്നു..

എത്രയൊക്കെ മറവിയുടെ ആഴങ്ങളിലേക്ക്‌ തള്ളിയിടാൻ നോക്കിയാലും പഴയതിനേക്കാൾ വേഗതയിൽ ആദിയുടെ ഓർമ്മകൾ തന്നെ വേട്ടയാടുമായിരുന്നു..

ഡിവോഴ്സ് പേപ്പർ അയച്ചത് ആദിയെ മറക്കാനോ വെറുക്കനോ കഴിഞ്ഞത് കൊണ്ടല്ല.. പകരം താൻ കാരണം ആദിയുടെ ജീവിതം വെറുതെ നശിക്കേണ്ട എന്ന് കരുതിയാണ്..

എന്നാൽ അവിടെയും തനിക്ക് തെറ്റ്പറ്റി... ആദി കൂടുതൽ തന്നിലേക്ക് അടുക്കുകയാണ് ചെയ്തത്.. അകലാൻ ശ്രമിക്കുന്തോറും അതിനേക്കാൾ ഇരട്ടി തീവ്രതയിൽ തന്നിലേക്ക് അടുക്കുന്നു..


"അച്ഛാ അമ്മയെ നോക്കിയേ.. "

സൂര്യ പറഞ്ഞപ്പോൾ ആദി അതിഥിയെ നോക്കി..

"ശോ.. അങ്ങനെയല്ല... പതിയെ തലച്ചെരിച്ചു നോക്ക്. "

ആദി അവൾ പറഞ്ഞത് പോലെ ചെയ്തു..


"കണ്ടോ.. "

പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..

"എന്ത്.. "

കാര്യം അറിയാതെ ആദി തിരിഞ്ഞവളെ തന്നെ നോക്കി..

"ഓ ഈ അച്ഛന്റെ ഒരു കാര്യം..

സൂക്ഷിച്ചു നോക്കിയേ.... അമ്മയുടെ കണ്ണുകൾ അച്ഛനെ പ്രണയത്താൽ വീക്ഷിക്കുന്നു.. "

പ്രത്യേക താളത്തിൽ സൂര്യ പറഞ്ഞതും കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം നെറുകിൽ കയറി ആദി ചുമക്കാൻ തുടങ്ങി..

"ഖു.. മ്മ്ഹ.."

അവളുടെ ചിന്തകൾ അയാളിലേക്ക് തന്നെ  പോയികൊണ്ടിരിക്കുമ്പോഴാണ്  ആദി ചുമക്കുന്നത് കേട്ടത്....


വേഗം തന്നെയവൾ പ്ലേറ്റ് അവിടെ വെച്ച് ഒരു ഗ്ലാസ്‌ വെള്ളവുമെടുത്ത് അയാളുടെ അടുത്തേക്ക് പാഞ്ഞു..

സൂര്യ നിറുകിൽ തട്ടുന്നുണ്ട് എന്നിട്ടും ശ്വാസം കിട്ടാതെ ചുമച്ചു കൊണ്ടിരിക്കുകയാണ്..

അഥിതി വെള്ളം അയാളുടെ നേരെ നീട്ടി.. വേഗം തന്നെ അത് വാങ്ങി കുടിച്ചു..

അവൾ അപ്പോഴേക്കും അയാളുടെ മുതുകിൽ തടവികൊണ്ടിരുന്നു..ഋഷി കിടന്നിടത്ത് നിന്നും എഴുന്നേറ്റ് തലയുയർത്തി നോക്കി..

ഓക്കേ ആയെന്ന് കണ്ടതും ആദി ഗ്ലാസ്‌ തിരികെ അതിഥിയെ ഏൽപ്പിച്ചു...

അപ്പോഴാണ് അവൾക്ക് താൻ എന്താണ് ചെയ്തതെന്ന ബോധം വന്നത്..

ആദിയുടെ നോട്ടം തന്നിലേക്ക് നീളുന്നു എന്ന് കണ്ടതും അവൾ പെട്ടന്ന് തന്നെ അവിടെ നിന്നും വലിഞ്ഞു.. 

ആദിയുടെ ചുണ്ടിൽ മനോഹരമായ പുഞ്ചിരി വിരിഞ്ഞു..

"ആട്ടമുണ്ട്,, ആട്ടമുണ്ട്. "

സൂര്യ ചിരിയടക്കി പറഞ്ഞു..

"മിണ്ടാതെ ഇരിയെടി കുരിപ്പേ.. "

ആദി കപട ഗൗരവത്തിൽ പറഞ്ഞു..

അയാളെ നോക്കി പുച്ഛിച്ചു നോക്കിയതോ ഋഷിയുടെ മുഖത്തേക്കും അവളവന് നന്നായൊന്ന് ഇളിച്ചു കൊടുത്തു...

അവനവളെ ദേശിച്ചു നോക്കിയതും ഇരു കണ്ണുകളും ചിമ്മി കുസൃതിയോടെ നോക്കി...


************

വാഷ്റൂമിൽ നിന്നും പുറത്തേക്ക് വന്ന അഥിതി ആദിയെ കാണാതെ റൂമാകെ കണ്ണുകൾ പായിച്ചു..

"അമ്മ ആരെയാ നോക്കുന്നെ..? "

ഫോണിൽ കളിച്ചു കൊണ്ടിരുന്ന സൂര്യ തലയുയർത്തി നോക്കി..

"ഏയ്‌.. ഞാൻ ആരേയും നോക്കിയില്ലല്ലോ.. "

ഉള്ളിലെ പതർച്ച മറച്ചുകൊണ്ട് പറഞ്ഞു..

"മ്മ്..എന്നാൽ എനിക്ക് തോന്നിയതായിരിക്കും..."

സൂര്യ വീണ്ടും ഫോണിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു..


അഥിതി വീണ്ടും പുറത്തേക്കിറങ്ങിയും വരാന്തയിലൂടെ നടന്നും ആദിയെ നോക്കി..

എവിടെയും കണ്ടില്ല... നിരാശയോടെ റൂമിലേക്ക് തന്നെ തിരികെ കയറി..


"അച്ഛൻ ഫ്ലാറ്റിലേക്ക് പോയി..

ഫ്രഷായി കുറച്ച്നേരം റസ്റ്റ്‌ എടുത്ത് സന്ധ്യക്ക്‌ വരാമെന്ന് പറഞ്ഞു. "


കാര്യം മനസ്സിലായ പോലെ അതിഥിയെ തന്നെ വീക്ഷിച്ചു കൊണ്ടിരുന്ന ഋഷി പറഞ്ഞു..


'അതിനാര് പറഞ്ഞു ഞാൻ അച്ഛനെയാണ് നോക്കിയതെന്ന്...

ഞാൻ വെറുതെ ഇതിലൂടെയെല്ലാം ചുറ്റി നടന്നതല്ലേ.... "


"അങ്ങനെയാണോ..

ഞാൻ കരുതി അമ്മ അച്ഛനെ തിരക്കി നടക്കുവായിരിക്കും എന്ന്.."

ചുണ്ടിലൊളിപ്പിച്ച ചിരിയോടെ ഋഷി അതിഥിയെ നോക്കി...

സൂര്യയും ഫോൺ മാറ്റിവെച്ചു..

"അമ്മ ഇവിടെ വന്നിരുന്നേ.. അച്ഛൻ ഇങ്ങ് വന്നോളും.."

"ഋഷി... അടി വാങ്ങിക്കുമെ.. "

അതിഥിയെ കളിയാക്കിയ അവനോട് പറഞ്ഞു...


"അമ്മയെന്തിനാ പിണക്കം നടിച്ചിങ്ങനെ നടക്കുന്നേ..

അച്ഛന്റെ ഭാഗത്ത്‌ നിന്നൊന്ന് ചിന്തിച്ചു കൂടെ അമ്മക്ക്..

ശെരിയേതാണ് തെറ്റേതാണെന്ന് അമ്മക്കൊന്ന് നോക്കിക്കൂടെ...


തെറ്റുകൾ ഏത് മനുഷ്യനും സംഭവിക്കാം.. അത് മനുഷ്യ സഹജമാണ്..

എന്ന് കരുതി ഒരാളെ ഇങ്ങനെ ജീവിത കാലം മുഴുവനും കഴു മരത്തിൽ ഏറ്റണോ.."

ഋഷിയുടെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു..


"തെറ്റുകൾ സംഭവിക്കാം ഋഷി അത് സ്വാഭാവികം..

പക്ഷേ അത് തെറ്റാണെന്ന് അംഗീകരിക്കാതെ സ്വയം ന്യാ യീകരിക്കുകമ്പോൾ അവിടെ വിഡ്ഢികളാവുന്നത് നമ്മളല്ലേ..

ഇനിയും എന്തിനാണ് വെറുതെ മറ്റുള്ളവരുടെ മുമ്പിൽ ഒരു കോമാളിയായി നിന്നു കൊടുക്കുന്നത്.."


ദയനീയമായിരുന്നു അതിഥിയുടെ സ്വരം..

"ഒരു തവണയെങ്കിലും അമ്മക്ക് അച്ഛനെ കേൾക്കാമായിരുന്നു...സത്യം എന്താണെന്ന് മനസിലാക്കാൻ ശ്രമിക്കാമായിരുന്നു..

എങ്കിൽ ഇന്നിങ്ങനെ വിരഹ ദുഃഖവും പേറി ജീവിക്കേണ്ടി വരില്ലായിരുന്നു.."


അന്നാദ്യമായി അമ്മയുടെ തീരുമാനം തെറ്റായിരുന്നെന്നവൻ പറയാതെ പറഞ്ഞു...

ഋഷിയുടെ ഓരോ വാക്കും അഥിതിയിൽ ആഴത്തിൽ മുറിവേൽപ്പിച്ചു..

ഇന്നാണ് ഋഷിയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നത്..

ഋഷിയേയും കൊണ്ട് ആദി വന്നോളാം എന്ന് പറഞ്ഞതുകൊണ്ട് അഥിതിയും സൂര്യയും ഫ്ലാറ്റിലേക്ക് പോന്നു...

ഋഷിക്ക് വേണ്ട എല്ലാ അറേഞ്ച്മെന്റ്സും റൂമിൽ ഒരുക്കി..

ഉച്ചക്ക് മൂന്ന് മണിയെങ്കിലും ആയിക്കാണും ഋഷിയേയും കൊണ്ട് ആദി ഫ്ലാറ്റിൽ എത്തിയപ്പോൾ...

ഋഷി വന്നിട്ടുണ്ടെന്നറിഞ്ഞ അടുത്ത ഫ്ലാറ്റിലുള്ളവർ അവനെ കാണാനായി വന്നു...


അവരെല്ലാം സുഖവിവരങ്ങൾ തിരക്കിയും പരസ്പരം പരിചയപ്പെടലുമെല്ലാംകഴിഞ്ഞ് തിരികെ പോയപ്പോഴേക്കും സമയം രാത്രിയായി തുടങ്ങിയിരുന്നു..

അഥിതിയും സൂര്യയും കൂടി രാത്രിയിലേക്കുള്ള ഫുഡ്‌ തയ്യാറാക്കി ടേബിളിൽ കൊണ്ട് വന്നു വെച്ചു.....

സൂര്യ ഒന്ന് ഫ്രഷായിട്ട് വരാമെന്ന് പറഞ്ഞു റൂമിലേക്ക് പോയി.. അതിഥി അടുക്കളയെല്ലാം ക്ലീൻ ചെയ്തു ഋഷിയെ വിളിക്കാനായി പോയി..

ഋഷിയോട്  ചെറുതായി വോക്കിങ് സ്റ്റിക്ക് പിടിച്ചു നടന്നോളാൻ ഡോക്ടർ പറഞ്ഞിരുന്നു...


അതനുസരിച്ചു ഋഷിയുടെ ഒരു ഭാഗം താങ്ങി പിടിച്ചു അവനെ കസേരയിൽ കൊണ്ട് വന്നിരുത്തി..

എല്ലാവർക്കും രാത്രിയിലേക്ക് കഞ്ഞിയായിരുന്നു തയ്യാറാക്കിയത്..

"അച്ഛനെവിടെ..? "

കഴിക്കുന്നതിനിടയിൽ ഋഷി ചോദിച്ചു...

"അവിടെ ഉണ്ടാവും... ഞാൻ നോക്കിയില്ല... "

എങ്കിൽ അമ്മയൊന്ന് ചെന്ന് വിളിച്ചിട്ട് വാ..

വൈകിയാൽ കഞ്ഞി തണുക്കും.."

"എനിക്കൊന്നും വയ്യ.. സൂര്യ ഇപ്പോൾ വരും.. അവൾ വിളിച്ചോളും.. "

"പ്ലീസ് അമ്മാ.. എനിക്ക് വേണ്ടി... "

"പറ്റില്ലെന്ന് പറഞ്ഞില്ലേ ഋഷി.. "

കുറച്ച് ഉച്ചത്തിൽ തന്നെ അഥിതി പറഞ്ഞു...

ശബ്‍ദം കേട്ട് മുറിയിൽ നിന്ന് കുളി കഴിഞ്ഞിറങ്ങിയ സൂര്യ എത്തിനോക്കി..

ബാൽക്കണിയിൽ നിന്നും ഫോൺ ചെയ്തു കൊണ്ടിരുന്ന ആദി കാൾ കട്ട്‌ ചെയ്തു അങ്ങോട്ട് വന്നു..

എല്ലാവരും തന്നെ തന്നെ ശ്രദ്ധിക്കുന്നു എന്ന് കണ്ടതും അഥിതി അവിടെ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി..

"ഡോക്ടറേ..സംഭവം എന്താ.."

"ചുമ്മാ.. അമ്മയെ ഒന്നെറിഞ്ഞു നോക്കിയതാ..

പക്ഷേ അതെനിക്കിട്ട് തന്നെ കൊണ്ടു.."

മുഖത്ത് സങ്കടം വരുത്തി ഋഷി താടിക്ക് കയ്യും കൊടുത്തിരുന്നു..

"നിനക്കതിന്റെ വല്ല ആവശ്യവും ഉണ്ടോ.. "

ആദി പറഞ്ഞത് കേട്ട് സൂര്യ വാ പൊത്തി ചിരിച്ചു..

"അല്ലേലും എനിക്ക് ഇത് തന്നെ കിട്ടണം..

നിങ്ങൾ രണ്ടാളും എങ്ങനെയെങ്കിലും സെറ്റായിക്കോട്ടെ എന്ന് കരുതിയാണ് ഓരോ ന്നും പറയുന്നതും ചെയ്യുന്നതും.. എന്നിട്ടവസാനം കുറ്റം മുഴുവൻ എനിക്കും.. "

കയ്യിലുണ്ടായിരുന്ന സ്പൂൺ ഋഷി പാത്രത്തിലേക്ക് തന്നെ ഇട്ടു അവിടുന്ന് എണീറ്റ് പോകാനൊരുങ്ങി..


"ഹാ.. അവിടിരിക്ക് ഡോക്ടറേ... അച്ഛൻ ചുമ്മാ പറഞ്ഞതല്ലേ.. "

സൂര്യ വേഗം അവനടുത്തേക്ക് വന്നു അവിടെ തന്നെ പിടിച്ചിരുത്തി..

ആദിയും ഇപ്പുറത്തെ സൈഡിൽ വന്നിരുന്നു..

"ഇനി നീ ഞങ്ങളെ ഒന്നിപ്പിക്കാൻ നോക്കേണ്ട..

അതിനുള്ള ആൾ ഓൺ ദി വേ ആണ്.. "


"അതാരാ അച്ഛാ.. "

സൂര്യ ചൂണ്ടു വിരലിലെ നഖം കടിച്ചു കൊണ്ട് ചോദിച്ചു...

അത് കണ്ട ഋഷി അവളുടെ കൈകിട്ടൊന്ന് കൊടുത്തു..

"ആഹ്.. 

എന്തിനാപ്പൊ തല്ലിയെ.."

കയ്യിൽ തടവി കൊണ്ടവൾ ചുണ്ടുകൾ കൂർപ്പിച്ചു ...

"നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് നഖം കടിക്കരുതെന്ന്.. "

ഋഷി കണ്ണുരുട്ടി..

"നഖം കടിച്ചില്ല.. ദേ നോക്കിയേ.. "

കൈ അവനുനേരെ നീട്ടി പിടിച്ചു..

"ഇല്ലേൽ നിനക്ക് കൊള്ളാം.. "

കടുപ്പിച്ചവൻ പറഞ്ഞു..

"കള്ള ഡോക്ടറ്‍.. "

സൂര്യ ചുണ്ടുകൾക്കിടയിൽ ഇട്ട് പിറുപിറുത്തു..എന്നിട്ടവനെ നോക്കി ചിറി കോട്ടി ആദിയുടെ നേരെ നോക്കി...

"പറ അച്ഛാ.. ആരാ വരുന്നേ.. "

കൊഞ്ചി കൊണ്ടവൾ ചോദിച്ചു..

"പറഞ്ഞാൽ അതിന്റെ ത്രില്ല് പോവില്ലേ..ഇന്നൊരു ദിവസം വെയിറ്റ് ചെയ്യ്.. നാളെ ഈവെനിംഗ് ആളിങ്ങെത്തും.."

ചെറു ചിരിയോടെ കിച്ചണിലേക്ക് നോക്കി ആദി പറഞ്ഞു..

"മോള് ചെന്ന് അമ്മയെ വിളിച്ചിട്ട് വാ.. നമുക്ക്‌ ഭക്ഷണം കഴിക്കാം.. "

ആദി പറഞ്ഞപ്പോൾ സൂര്യ അവിടെ നിന്നും എഴുന്നേറ്റ് അതിഥിയുടെ അടുത്തേക്ക് പോയി..

അവളപ്പോൾ ബേസിനിൽ കിടന്ന പാത്രങ്ങൾ കഴുകി എടുക്കുകയായിരുന്നു..

അത് കണ്ട സൂര്യക്കൊരു കുസൃതി തോന്നി...

ശബ്‍ദമുണ്ടാക്കാതെ പമ്മി പമ്മി അതിഥിയുടെ പിറകിലൂടെ ചെന്ന് ചേർത്ത് പിടിച്ചു..

പെട്ടന്നായത് കൊണ്ട് അഥിതി ഞെട്ടി.. തിരിയാൻ വേണ്ടി തുനിഞ്ഞതും സൂര്യ ഒന്നുകൂടെ അമർത്തി പിടിച്ചു..

"ആദിയേട്ടാ.. വിട്ടേ... എന്താ ഈ ചെയ്യുന്നേ... "

അവൾ നിന്ന് കുതറി..

പെട്ടന്ന് സൂര്യയുടെ പൊട്ടിചിരി കേട്ടു ഒപ്പം ശരീരത്തിലുള്ള പിടുത്തവും അയഞ്ഞു..

സൂര്യ തന്നെ പറ്റിച്ചതാണെന്നറിഞ്ഞ അഥിതിക്ക് ആകെ ചമ്മൽ തോന്നി.. അത് മറക്കാനെന്ന പോലെ മുഖത്ത് ദേഷ്യം വരുത്തി.... അവളെ തല്ലാനായി ഒരു തവി കയ്യിലെടുത്തു..

അതിഥിയുടെ നീക്കം മനസ്സിലാക്കിയ സൂര്യ നിലവിളിച്ചു കൊണ്ട് അടുക്കളയിൽ നിന്നും പുറത്തേക്കോടി..പിറകെ തവിയുമായി അഥിതിയും..


"അയ്യോ.. എന്നെ രക്ഷിക്കണേ.. "


നിലവിളി കേട്ട് പുറത്തേക്ക് വന്ന ആദി കാണുന്നത് അടുക്കളയിൽ നിന്നും ഓടി പാഞ്ഞു വരുന്ന സൂര്യയെ ആണ്..

ഋഷിയാണേൽ എന്താപ്പോ ഇവിടെ നടക്കുന്നതെന്ന മട്ടിൽ കണ്ണും തുറിച്ചു ഇരിക്കുന്നുണ്ട്...

ഓടുന്നതിനിടയിൽ സൂര്യ കണ്ടു തന്റെ അടുത്തേക്ക് വെപ്രാളത്തോടെ നടന്നു വരുന്ന ആദിയെ..

തന്റെ പിറകിലേക്ക് തിരിഞ്ഞു നോക്കി... തവിയുമായി അമ്മ പിറകിൽ തന്നെ ഉണ്ട്..

വീണ്ടുമവൾ ആദിയെ ലക്ഷ്യം വെച്ച് പതിയെ ഓടി.. ആദിയുടെ അടുത്തെത്താറായതും  വീണ്ടും തിരിഞ്ഞുനോക്കി.. അഥിതിയും ഏകദേശം തന്റെ അടുത്തെത്തി എന്ന് മനസ്സിലാക്കിയ സൂര്യ പതിയെ അവിടെ നിന്നു...

സൂര്യ നിന്നത് കണ്ട അഥിതി തവി അവളുടെ നേരെ ഓങ്ങിയതും സൂര്യ പെട്ടന്ന് കുനിഞ്ഞു..

അവളുടെ പെട്ടന്നുള്ള നീക്കത്തിൽ ബാലൻസ് കിട്ടാതിരുന്ന അഥിതി നേരെ ചെന്ന് ആദിയുടെ മേലേക്ക് മറിഞ്ഞു..

ആദിയും ബാലൻസ് കിട്ടാതെ അഥിതിയുമായി തറയിലേക്ക് വീണു..

ഇപ്പോൾ ആദിയുടെ ശരീരത്തിനു മേലെയാണ് അതിഥിയുടെ കിടപ്പ്.. അയാളാണെങ്കിൽ അവളെ ഇരു കൈകൾ കൊണ്ടും മുറുകെ പിടിച്ചിട്ടുണ്ട്...


സൂര്യ മെല്ലെ താഴെ നിന്നും എണീക്കാൻ ശ്രമിച്ചു....

അതിനിടയിൽ തലയുയർത്തി നോക്കിയതോ ഋഷിയുടെ മുഖത്തേക്കും..

അവൻ സ്വയം നെറ്റിയിലടിച്ചു കൂർപ്പിച്ചു നോക്കി..

അവൾ ഇളിച്ചു കൊണ്ട് കയ്യിലെ പൊടിയും തട്ടി നിവർന്നു നിന്നു...


"ദേ.. ഡോക്ടറെ നോക്കിയേ.. അമ്മയും അച്ഛനും സെറ്റ് ആയി.. "

പുളകിതയായവൾ ഋഷിയെ നോക്കി പറഞ്ഞു..

"വേണമെങ്കിൽ ഓടി രക്ഷപ്പെട്ടോ..

അമ്മ എണീറ്റാൽ നിന്റെ പൊടിപോലും കാണില്ല.. "

"അയ്യോ..അതും ശെരിയാണല്ലോ..

എവിടെ ഒളിക്കും.. "


സൂര്യ ചുറ്റും നോക്കി ഹാളിലെ കർട്ടനു പിന്നിൽ പോയി ഒളിച്ചു നിന്നു...

അവളുടെ പോക്ക് കണ്ട് ഋഷി ഊറി ചിരിച്ചു..

**********

വീണതിന്റെ ആഗാതത്തിൽ  അടച്ചു പിടിച്ച കണ്ണുകൾ പതിയെ തുറന്നു..

തുറന്നപ്പോൾ കണ്ട മുന്നിലെ കാഴ്ച ചിരിയോടെ തന്നെ നോക്കി കിടക്കുന്ന ആദിയെയാണ്...

അവളുടെ കണ്ണുകൾ പിടഞ്ഞു.. നെഞ്ചിടിപ്പ് വേഗത്തിലായി.. അയാളുടെ കൈകളിൽ കിടന്നവൾ പിടഞ്ഞു കൊണ്ടിരുന്നു.. അപ്പോഴൊക്കെയും ആദിയുടെ പിടിത്തം മുറുകിയതല്ലാതെ ഒരിക്കൽ പോലും അയഞ്ഞില്ല...


"അതിഥി.. "

അയാൾ ആർദ്രമായി വിളിച്ചതും കണ്ണുകൾ വിടർത്തി നോക്കി...അവളുടെ ഹൃദയമിടിക്കുന്നത് അയാൾക്ക്‌ വ്യക്തമായിരുന്നു..


പതിയെ മുഖത്തേക്ക് വീണ മുടിയിഴകൾ മാടിയൊതുക്കി... അയാളുടെ വിരലുകളുടെ തണുപ്പിൽ അതിഥിയൊന്ന് പിടഞ്ഞു.. അത് മനസ്സിലാക്കിയ ആദി തലയൊന്നുയർത്തി,, അധരങ്ങൾ നെറ്റി തടത്തിലേക്ക്‌ നീങ്ങി..

"ഖു.. ഹും.. "

കാര്യങ്ങൾ കൈ വിട്ട് പോകുവാണെന്ന് മനസ്സിലാക്കിയ ഋഷി മനപ്പൂർവം ആദിയുടെ നീക്കത്തെ തടസ്സപ്പെടുത്തി കൊണ്ട് ചുമച്ചു..

ശബ്‍ദം കേട്ട് ഞെട്ടിയ അഥിതി ആദിയിൽ നിന്നും പിടഞ്ഞു മാറി എഴുന്നേറ്റ് നിന്നു..


ആദിയെ കടുത്ത മുഖത്തോടെ നോക്കി ഋഷിയുടെ നേരെ തിരിഞ്ഞപ്പോഴാണ് അവന്റെ പുറകിലുള്ള കർട്ടൻ അനങ്ങുന്നത് കണ്ടത്...


അതിനുള്ളിൽ ആരായിരിക്കും എന്ന് മനസിലായ അഥിതി പതിയെ അങ്ങോട്ട് നീങ്ങി..

ഋഷി സൂര്യയെ വിളിക്കാൻ തുനിഞ്ഞതും തന്റെ ചുണ്ടിനു മുകളിൽ ചൂണ്ടുവിരൽ വെച്ച് മിണ്ടരുതെന്ന് കണ്ണുരുട്ടി കാണിച്ചു..

ഋഷി വാ പൊത്തി ദയനീയതയോടെ അതിഥിയെ വീക്ഷിച്ചു കൊണ്ടിരുന്നു.. ആദിയും താഴെ നിന്ന് എഴുന്നേറ്റ് ഋഷിയുടെ അടുത്ത് വന്നിരുന്നു..


ആദിയെ കണ്ട ഋഷി കണ്ണുകൾ ഉരുട്ടി ചുഴിഞ്ഞു കൊണ്ട് വല്ലാത്തൊരു ഭാവത്തോടെ നോക്കി..

നോട്ടത്തിന്റെ അർത്ഥം മനസ്സിലായ ആദി തലയുടെ പിന്നിൽ ചുരണ്ടി ഋഷിയെ നോക്കി ചിരിച്ചു....

"ഒരു കൈയബദ്ധം നാറ്റിക്കരുത്.. "

എന്നൊരു ധ്വനിയില്ലേ ആ ചിരിയിൽ..

"ആ.. അമ്മേ.. "

ഇരുവരും കണ്ണുകൾ കൊണ്ട് ഗോഷ്ടി കാണിക്കുമ്പോഴാണ് സൂര്യയുടെ കരച്ചിൽ കേട്ടത്...

അഥിതി പൂച്ച കുഞ്ഞിന്റെ ചെവിയിൽ പിടിച്ചു തൂക്കുന്ന പോലെ സൂര്യയുടെ ചെവിയിൽ പിടുത്തമിട്ടിട്ടുണ്ട്.. അതിനനുസരിച്ചു അവളുടെ മുഖം ചുളങ്ങുന്നുണ്ട്...

"യ്യോ.. വിടമ്മാ..

നോവുന്നു.."


അവൾ നിന്ന് തുള്ളി.. എന്നിട്ടും അഥിതി പിടുത്തം വിട്ടില്ല.. അത് പോലെ തന്നെ പിടിച്ചു ഹാളിന്റെ നടുവിൽ കൊണ്ടുവന്നു നിർത്തി..

സൂര്യ ആവുന്നത്ര പിടി വിടുവിക്കാൻ നോക്കുന്നുണ്ട്.. എവിടുന്ന്,,അഥിതി അമ്പിനും വില്ലിനും അടുക്കുന്നില്ല..

"ഇനി മേലിൽ ഇമ്മാതിരി കുസൃതി ഒപ്പിക്കുമോ.. "

കപട ദേഷ്യത്തിൽ അഥിതി ചോദിച്ചു..

"യ്യോ.. ഇല്ലില്ല.. പിടിവിട്.. പിടിവിട്.."

സൂര്യ വീണ്ടും നിന്ന് തുള്ളി..

അത്ര നേരം ചിരിയടക്കിയിരുന്ന ആദിയും ഋഷിയും പൊട്ടിച്ചിരിച്ചു..

അഥിതി അവരെ കൂർപ്പിച്ചു നോക്കിയപ്പോൾ ഇരുവരും വാ പൊത്തി ചിരിയടക്കി..


"ഇതുപോലുള്ള വേലത്തരം ഇനി മേലിൽ ചെയ്യാതിരിക്കാൻ നിനക്കൊരു പണിഷ്മെന്റ് തരുന്നുണ്ട് ഞാൻ.. "


"എന്ത് വേണേലും തന്നോ ഞാൻ സ്വീകരിച്ചോളാം..

ആദ്യം പിടിവിട്.. "


വീണ്ടും അത് തന്നെ ആവർത്തിച്ചപ്പോൾ അഥിതി പിടിവിട്ടു സൂര്യയെ കണ്ണുരുട്ടി നോക്കി..



ചെവി തിരുമ്മി കുഞ്ഞി കണ്ണുകൾ നിറച്ചു ചുണ്ടുകൾ പിളർത്തി കൊച്ചു കുഞ്ഞിനെ പോലെ സൂര്യ അവിടെ നിന്നു..


അവളുടെ നിൽപ്പ് കണ്ട് ഋഷിയിൽ വാത്സല്യവും അതിലുപരി പ്രണയവും നിറഞ്ഞു..

അവളെ ഇരുകൈകൾ കൊണ്ടും ഇറുകെ പുണരാൻ മനം തുടിച്ചു...

കടിഞ്ഞാൺ വിടുന്ന തന്റെ മനസ്സിനെ സ്വയം നിയന്ത്രിച്ചു കൊണ്ട് അഥിതി പറയാൻ പോവുന്ന പണിഷ്‌മെന്റിലേക്ക് ശ്രദ്ധ തിരിച്ചു..

"നൂറ് തവണ ഏത്തമിടണം.

അതാണ് നിനക്കുള്ള പണിഷ്മെന്റ്.."


"നൂറോ.. "

സൂര്യയുടെ കണ്ണുകൾ തള്ളി ഇപ്പോൾ പുറത്തു വരുമെന്ന അവസ്ഥയായി..

"നൂറ് തന്നെ.. "

ഇരു കൈകളും നെഞ്ചിലേക്ക് പിണച്ചു കെട്ടി ഒന്നുകൂടെ ഉറപ്പിച്ചു പറഞ്ഞു...

"ഡോക്ടറെ.. ഒന്ന് പറ.. പ്ലീസ്.. "

ഋഷിയെ നോക്കിയവൾ കെഞ്ചി..

അഥിതിയും ഋഷിയെ നോക്കിയപ്പോൾ കണ്ണുകൾ ചുരുക്കി കൊണ്ടവനും പ്ലീസ് എന്ന് ചുണ്ടുകൾ അനക്കി പറഞ്ഞു..


"എങ്കിൽ അമ്പത് തവണ...

ഇനി കുറക്കില്ല.."

ലാസ്റ്റ് എന്ന പോലെ അഥിതി പറഞ്ഞപ്പോൾ അവൾ മനസ്സില്ലാ മനസ്സോടെ തലയാട്ടി ഏത്തമിടാൻ തുടങ്ങി..


അതോടൊപ്പം അഥിതി എണ്ണാനും തുടങ്ങി..

1    2    3  4............10


അത്രയും എത്തിയപ്പോഴേക്കും തുടക്കത്തിൽ ചെയ്തിരുന്ന സൂര്യയുടെ ഊർജമെല്ലാം പോയി തുടങ്ങിയിരുന്നു...


അത് കണ്ടപ്പോൾ അഥിതിക്കും വിഷമമായി..

അഥിതി അടുത്തേക്ക് വന്നവളോട് മതിയെന്ന് പറഞ്ഞു ചേർത്ത് പിടിച്ചു...

"ഞാൻ ഇനി ഇതുപോലൊന്നും ചെയ്യില്ല.. സോറി അമ്മാ.. "

ചുണ്ടുകൾ പിളർത്തി സൂര്യയത് പറഞ്ഞപ്പോൾ അഥിതിയവളെ അടർത്തി മാറ്റി നെറ്റിയിൽ ചുണ്ടുകൾ ചേർത്തു...

നിറഞ്ഞ ചിരിയോടെ അവളെ മാറോട് ചേർത്തു.. തിരികെ സൂര്യയും അവളെ ഇറുകെ പുണർന്നു...

ഇരുവരുടെയും സ്നേഹം കണ്ട ഋഷിയുടെയും ആദിയുടെയും ഉള്ളം സന്തോഷത്താൽ തുടികൊട്ടി...

അലാറം അടിയുന്ന സൗണ്ട് കേട്ട സൂര്യ ഉറക്കത്തിൽ നിന്നും ഉണർന്നു... അതിഥിയും ഉറക്കം വിട്ട് എഴുന്നേറ്റിരുന്നു..

"നീയവിടെ കിടന്നോ പെണ്ണേ.. ബ്രേക്ഫാസ്റ് ഞാൻ ഉണ്ടാക്കാം.. "

"അങ്ങനെ ഒറ്റക്ക്‌ ചെയ്യേണ്ട.. ഞാനും വരാം... "

സൂര്യ പറഞ്ഞപ്പോൾ ചിരിയോടെ തന്നെ അഥിതി എഴുന്നേറ്റ് ഫ്രഷാവാൻ പോയി..

അഥിതി ഇറങ്ങിയതും സൂര്യയും കയറി ഫ്രഷായി... ഒരു ടോപ്പും ലെഗ്ഗിനും ഇട്ട് തലയിൽ തോർത്തും ചുറ്റി കെട്ടി പുറത്തേക്കിറങ്ങി...


സൂര്യ അടുക്കളയിലേക്ക് ചെന്നപ്പോഴേക്കും അഥിതി ദോശ ഓരോന്നും ചുട്ടെടുക്കാൻ തുടങ്ങിയിരുന്നു..

സാമ്പാറിനുള്ള പച്ചക്കറികൾ സ്ലാബിൽ ഇരിക്കുന്നത് കണ്ടു.. സൂര്യ ആവശ്യമുള്ളത് എടുത്ത് നുറുക്കി കുക്കറിലേക്ക് ഇട്ടു കൂടെ അതിലേക്ക്‌ വേണ്ട മറ്റു ചേരുവകളും ചേർത്തു സ്റ്റോവിലേക്ക് വെച്ചു..

അഥിതി അപ്പോഴേക്കും ചായ ഒരു കപ്പിലേക്ക് പകർത്തി അവൾക്ക്‌ കൊടുത്തു..

ചൂടുള്ള കട്ടൻകാപ്പി പരന്ന കിണ്ണത്തിലേക്കൊഴിച്ചു തണുപ്പിച്ചു കുടിച്ചു..

"ഇത് കൊണ്ടുപോയി അവർക്ക് കൊടുത്തേക്ക്.. "

രണ്ട് കപ്പ് ചായ സൂര്യയുടെ കയ്യിൽ കൊടുത്തു..

അവളത് ഹാളിലുള്ള ടേബിളിൽ കൊണ്ടുവെച്ച് ഋഷി കിടക്കുന്ന മുറിയുടെ വാതിലിൽ ചെന്ന് തട്ടി ...തിരികെ വന്നു ചായ കപ്പ് കയ്യിലെടുത്തു..

ഉറക്കച്ചടവിൽ ആദി വന്നു വാതിൽ തുറന്നു..

"ഗുഡ്മോർണിംഗ്... "

ഒരു കയ്യിലെ ചായ അയാളുടെ നേരെ നീട്ടി..

"വെരി ഗുഡ്മോർണിംഗ്.. "

ആദി കപ്പ് വാങ്ങി പുറത്തേക്കിറങ്ങി ബാൽക്കണി ഡോർ തുറന്നു അവിടേക്ക് നടന്നു..


സൂര്യ മറ്റേ ചായകപ്പുമായി മുറിയിലേക്ക് കയറി..

ഋഷി ഫോണിൽ ന്യൂസ്‌ വായിക്കുകയായിരുന്നു..

അവളെ കണ്ടപ്പോൾ ഫോൺ മാറ്റിവെച്ചു..

"ബ്രഷ് ചെയ്തിട്ടില്ലെടോ.. "

സൂര്യ അവനു നേരെ ചായ നീട്ടിയപ്പോൾ ചെറു ചിരിയോടെ പറഞ്ഞു..

"എന്നാൽ വാ ബ്രഷ് ചെയ്യാം..

ഞാൻ സഹായിക്കാം.."

ഭാവഭേദമൊന്നുമില്ലാതെയവൾ പറഞ്ഞു..

"ഏയ്‌..അതൊന്നും വേണ്ടാ..

അച്ഛനെയോ അമ്മയെയോ വിളിക്കാം.."

പെട്ടന്നവൻ പറഞ്ഞു..

എനിക്ക് വേണ്ടിയല്ലേ കുത്ത് കൊണ്ടത്..

"അങ്ങനെയെങ്കിൽ ഡോക്ടറേ നോക്കാനുള്ള കടമയും എനിക്കാ..

എണീറ്റെ.. വേഗം.. വേഗം.."

അവന്റെ കയ്യിൽ പിടിച്ചു പതിയെ എഴുന്നേൽപ്പിച്ചു..

ഋഷി കാലുകൾ നിലത്തൂന്നി അടുത്തിരുന്ന സ്റ്റിക്ക് കയ്യിലെടുത്തു..

സൂര്യ അവന്റെ ഇടതു കൈ എടുത്ത് തോളിലൂടെ ഇട്ടു അരയിലൂടെ ചുറ്റി പിടിച്ചു വാഷ്റൂമിലേക്ക് നടന്നു..

തന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന കുഞ്ഞിപ്പെണ്ണിനെയവൻ പ്രണയം തുളുമ്പിയ കണ്ണുകളാൽ നോക്കി..

ജീവിതം കാലം മുഴുവനും ഇങ്ങനെ ചേർത്ത് പിടിക്കാൻ ഇവളുണ്ടായെങ്കില്ലെന്നവൻ ഒരു വേള നിനച്ചു.. ഹൃദയം ആർദ്രമായി..


"ഇനി ഫ്രഷായിക്കോ.. ഞാനിവിടെ പുറത്ത് നിൽക്കാം.. "

അവനിൽ നിന്നും അടർന്നു മാറി പുറത്തേക്കിറങ്ങി ഡോർ അടച്ചു..

അവളിറങ്ങിയ വഴിയേ നോക്കി ചിരിച്ചു കൊണ്ട് ബ്രഷ് കയ്യിലെടുത്തു..

ഇടയ്ക്കിടെ പുറത്ത് നിന്നും വിളിച്ചു ചോദിക്കുന്നുണ്ട്..

"ഡോക്ടറേ.. കഴിഞ്ഞോ.. കഴിഞ്ഞോ "എന്ന്...

ഈ പെണ്ണിന്റെ ഒരു കാര്യം.. കുറുമ്പ് അല്പം കൂടുന്നുണ്ട്..

വേഗം തന്നെ ഫ്രഷായി ഡോറിൽ തട്ടി..

പെട്ടന്ന് തന്നെ ഡോർ തുറന്ന് അവനെ വന്നു താങ്ങി പിടിച്ചു...

ബെഡിലേക്ക് കൊണ്ടുപോയ അവളെ തടഞ്ഞുകൊണ്ട് ഹാളിലേക്ക് പോകാമെന്നവൻ പറഞ്ഞു..

സൂര്യ സമ്മതമെന്ന രീതിയിൽ തലയാട്ടി അവനുമായി ഹാളിലേക്ക് നടന്നു..

കാസറോളുമായി ഹാളിലേക്ക് വന്ന അഥിതി കാണുന്നത് ഋഷിയെ ചേർത്ത് പിടിച്ചു കൊണ്ട് വരുന്ന സൂര്യയെ ആണ്..

അതിഥിയെ കണ്ടപ്പോൾ സൂര്യ തലയുയർത്തി നോക്കി..

"മോളെന്തിനാ ഇതൊക്കെ ചെയ്യാൻ പോയേ.. അമ്മയെ വിളിച്ചു കൂടായിരുന്നോ..?"

സോഫക്കരികിൽ എത്തിയതും വയറിൽ കൈവെച്ചു ബലം കൊടുത്ത് ഋഷി അതിലേക്കിരുന്നു...

"ഞാൻ പറഞ്ഞതാ ഇയാളോട് ... കേൾക്കണ്ടേ.. "

നേരെയിരുന്ന് ഋഷി പറഞ്ഞു..
ഇരുവരുടെയും ചോദ്യത്തിനുള്ള മറുപടി നനുത്ത പുഞ്ചിരിയിലൊതുക്കി..

അവിടെ ഉണ്ടായിരുന്ന ന്യൂസ്‌ പേപ്പർ എടുത്ത് ഋഷിയുടെ കയ്യിലേക്ക് കൊടുത്തു..

"സൂര്യ..സാമ്പാർ സ്റ്റോവിൽ ഉണ്ട് ഒരു വിസില് കൂടി വന്നാൽ ഓഫ്‌ ചെയ്തു താളിച്ചു വെച്ചേക്ക്..

ഞാൻ അലക്കാനുള്ള തുണികൾ മിഷീനിൽ ഇട്ടിട്ട് വരാം.."

"ശെരിയമ്മേ.. "

സൂര്യ അടുക്കളയിലേക്ക് നടന്നു..

കടുക് താളിക്കുമ്പോഴാണ് ഋഷി വിളിക്കുന്നത് കേട്ടത്..

"സൂര്യാ... സൂര്യാ.. "

"ആ.. "

താളിച്ചത് കുക്കറിലേക്കൊഴിച്ചു കൊണ്ട് വിളികേട്ടു..

"ഒന്നിങ്ങു വന്നേ... "

"ദാ വരുന്നു.. "

കയ്യിലുണ്ടായിരുന്ന തവി അവിടെയിട്ട് കൈ ടോപ്പിൽ തുടച്ചു അങ്ങോട്ട് നടന്നു..


"എന്താ ഡോക്ടറേ.. "

"ഫോൺ ബെല്ലടിക്കുന്നു.. അതൊന്ന് എടുത്ത് കൊണ്ട് വരാമോ.. "

"എവിടെ ഞാൻ കേൾക്കുന്നില്ലല്ലോ.. "

സൂര്യ ചെവി കൂർപ്പിച്ചു..

"ഓഫ്‌ ആയതാണ്.. അർജന്റ് കാൾ ആണെന്ന് തോന്നുന്നു..

കുറേ നേരമായി റിങ് ചെയ്യുന്നു.."

"ഞാനിപ്പോ കൊണ്ടുവരാം.. "

സൂര്യ അവിടേക്കെത്തുന്നതിനു മുൻപേ വീണ്ടും ഫോൺ റിങ് ചെയ്തു..

സൂര്യ പെട്ടന്ന് തന്നെയത് എടുത്ത് കൊണ്ടുവന്നു ഋഷിയുടെ കയ്യിൽ കൊടുത്തു..

"ഗുപ്തൻ  ആണ്.. "

ആൻസർ ബട്ടൺ സ്വിപ് ചെയ്യുന്നതോടൊപ്പം സൂര്യയെ നോക്കി കൊണ്ടവൻ പറഞ്ഞു..

"ഹെലോ..ഗുപ്തൻ..

എന്താ രാവിലെ തന്നെ."

എടുത്ത വഴിയേ ഋഷി ചോദിച്ചു..

"ഇന്നാണ് ഋഷിയെ കോർട്ടിൽ ഹാജരാക്കുന്നത്..."

അപ്പുറത്ത് നിന്നും ഗുപ്തൻ പറഞ്ഞു...

"കസ്റ്റഡി കാലാവധി വൺ വീക്ക്‌ അല്ലേ..

പിന്നെന്താ ഇത്ര പെട്ടന്ന്... "

"ചോദ്യം ചെയ്യൽ കഴിഞ്ഞു..FIR ഉം തയ്യാറാക്കി..
പിന്നെന്തിനാ അവനെ ഇതിനുള്ളിൽ ഇട്ട് പൂജിക്കുന്നത് എന്ന് വിചാരിച്ചു.."


"നീയെന്തായാലും കോർട്ടിൽ പോയി വന്നിട്ട് വിളിക്ക്.. "


"ഞാൻ ഇപ്പോൾ അതിനല്ല ഋഷി വിളിച്ചത്. മറ്റൊരു കാര്യം പറയാനാണ്.."

ഗുപ്തനൊന്ന് നിർത്തി..

"എന്ത് കാര്യം.. "

ഋഷിയുടെ നെറ്റി ചുളിഞ്ഞു...

"സൂര്യയും കോടതിയിൽ ഹാജരാവേണ്ടി വരും.. അവനെതിരെ സാക്ഷി പറയാൻ..

അങ്ങനെയെങ്കിൽ അവിടെ നിന്ന് തന്നെ നമുക്ക് അവന്റെ കയ്യിൽ നിന്നും ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്ത് വാങ്ങാം..

അതാവുമ്പോൾ പെട്ടന്ന് തന്നെ ഡിവോഴ്സ് കിട്ടുകയും ചെയ്യും.."


"എന്നാൽ അങ്ങനെ ചെയ്യാം ഗുപ്തൻ..

സൂര്യയെ അച്ഛനോടൊപ്പം അയക്കാം.."


"ഓക്കേ.. കോർട്ടിൽ ഞാൻ ഉണ്ടാവും കൂടെ അഡ്വക്കേറ്റും.."

പറഞ്ഞുകൊണ്ട് ഗുപ്തൻ ഫോൺ കട്ട്‌ ചെയ്തു..

ഋഷി സൂര്യയുടെ മുഖത്തേക്ക് നോക്കി..

അവളും അവരുടെ സംഭാഷണം ശ്രദ്ധിച്ചിരിക്കുകയായിരുന്നു...

"കോർട്ടിലേക്ക് ചെല്ലണമെന്നാണ് ഗുപ്തൻ പറയുന്നത്.. "

"മ്മ്.. "

സൂര്യയൊന്ന് മൂളിയതെ ഉള്ളൂ..

വാടിയ മുഖത്തോടെ സൂര്യ അടുക്കളയിലേക്ക് പോവുന്നത് കണ്ടാണ് ആദിയും അഥിതിയും അങ്ങോട്ട് വന്നത്..

"മോളെന്തിനാ വിഷമിച്ചു കൊണ്ട് പോവുന്നേ.. "

ആദി സൂര്യ പോയ വഴിയേ നോക്കി ചോദിച്ചു..

"ഗുപ്തൻ വിളിച്ചിരുന്നു.. സൂര്യയോട് കോർട്ടിൽ ഹാജരാവണമെന്ന് പറഞ്ഞ്..

അവിടെ ചെന്ന് നേരിട്ട് സാക്ഷി പറയുകയാണെങ്കിൽ ഡിവോഴ്സ് പെട്ടന്ന് തന്നെ അനുവദിച്ചു കിട്ടുമെന്നാണ് പറയുന്നത്.."


"അത് നല്ല കാര്യമല്ലേ.. അതിനെന്തിനാ വിഷമിക്കുന്നെ.. "

"അറിയില്ല..അമ്മയൊന്ന് പോയി ചോദിച്ചു നോക്ക്.. "

ആദിയുടെ വീണ്ടുമുള്ള ചോദ്യത്തിന് മറുപടിയായി അഥിതിയോട് പറഞ്ഞു ഋഷി അവിടെ നിന്നും പതിയെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു..

***********

"സൂര്യേ.. "

ജനലിനടുത്ത് നിന്ന് പുറത്തേക്ക് മിഴികൾ നാട്ടിയിരുന്ന സൂര്യ അഥിതിയുടെ വിളി കേട്ട് കലങ്ങിയിരുന്ന കണ്ണുകൾ തുടച്ചു കൊണ്ട് തിരിഞ്ഞു നോക്കി..

"നീ കരയുവാണോ..? "

അടുത്ത് വന്നു അവളുടെ കുഞ്ഞു മുഖം കയ്യിലെടുത്തു..

"ഏയ്‌.. കണ്ണിൽ പൊടി പോയതാ.. "

അഥിതിയിൽ നിന്നും മുഖം തിരിച്ചു കൊണ്ട് പറഞ്ഞു..

"എന്നോട് കള്ളം പറയുവാണോ സൂര്യാ. "


വിതുമ്പി കൊണ്ട് സൂര്യ അവളെ ഇറുകെ പുണർന്നു...

"എന്തുപറ്റിയെടാ..എന്തിനാടാ ഇത്ര സങ്കടം..മ്മ്.."

"അയാളിനിയും എന്നെ തേടി വരുമോ..? "

"എന്തേ.. പേടിയുണ്ടോ.. "

തലയിൽ വാത്സല്യത്തോടെ തഴുകി കൊണ്ടിരുന്നു..

അവളൊന്നുകൂടെ മുറുകെ പിടിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല..


"സൂര്യാ.. ചെന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു റെഡിയാവ്.. നമുക്കൊരുമിച്ചു പോവാം.. "


"അപ്പോൾ ഡോക്ടറുടെ അടുത്ത് ആരെങ്കിലും വേണ്ടേ...? "

തോളിൽ നിന്നും മുഖമുയർത്തി കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു..

"ഗാർഡിനോടൊന്ന് ശ്രദ്ധിക്കാൻ പറയാം.. പിന്നെ ഇപ്പോൾ പറയത്തക്ക കുഴപ്പമൊന്നും അവനില്ലല്ലോ.. "


"എന്നാലും ഡോക്ടറ്‍.. "


"ഒരെന്നാലും ഇല്ല.. ചെന്നേ.. വേഗം പോയി റെഡിയായി വാ.. "

മുന്നിലേക്ക് ചെറുതായി തള്ളി വിട്ടുകൊണ്ട് പറഞ്ഞു..


പാതി മനസ്സോടെ പോയി സൂര്യ റെഡിയായി വന്നു..

എല്ലാവരും ഒരുമിച്ചിരുന്ന് തന്നെയാണ് ബ്രേക്ഫാസ്റ്റ് കഴിച്ചത്..

കൂടെ ഉണ്ടായിരുന്ന ദിവസങ്ങളിലെല്ലാം കലപില കൂട്ടിയിരുന്നവൾ മൗനമായി ഇരിക്കുന്നത് കണ്ട് മൂവരുടെയും നെഞ്ച് പിടഞ്ഞു..

എന്നിട്ടും അവരൊന്നുമവളോട് ചോദിച്ചില്ല.. അവർക്കറിയാമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് അവളിപ്പോൾ കടന്നു പോകുന്നതെന്ന്..


അഥിതി  റെഡിയായി വന്നതും ആദി ചെന്ന് ഗാർഡിനെ വിളിച്ചു ഋഷിയുടെ അടുത്ത് കൂട്ടിന് നിർത്തി അവർ കോർട്ടിലേക്ക് പോവാനായി ഇറങ്ങി...

"ഡോക്ടറേ.. പോയിട്ട് വരാം.."

സോഫയിൽ ഇരിക്കുന്ന ഋഷിയുടെ അരികിൽ മുട്ടുകുത്തിയിരുന്ന് കൊണ്ട് യാത്ര ചോദിച്ചു...


"ധൈര്യമായിട്ട് പോയിട്ട് വാടോ.. "

കവിളിലൂടെ ഒന്ന് തഴുകി തോളിൽ തട്ടിക്കൊണ്ടു ഉറച്ച വാക്കുകളിലൂടെ അവൾക്കുള്ള ആത്മവിശ്വാസം നൽകി...

പതിയെ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.. ഇറങ്ങുന്നതിനിടയിൽ ഒരുതവണ കൂടെ ഋഷിയെ തിരിഞ്ഞു നോക്കി..


നനുത്ത ചിരിയോടെ ഇരു കണ്ണുകളും ചിമ്മി അടച്ചു കൊണ്ടവൻ പൊക്കോളാൻ പറഞ്ഞു..

കോടതിയിലേക്കുള്ള യാത്രയിലും ആരും ഒന്നും സംസാരിച്ചില്ല.. തീർത്തും മൗനമായ യാത്ര...

കോടതിയുടെ കോമ്പോട്ടിലേക്ക് കാർ ഓടിച്ചു കയറ്റി...


സൂര്യയുടെ ശ്വാസഗതി ഉച്ചത്തിലായി...എത്രയൊക്കെ പഴയതെല്ലാം മറന്നൂ എന്ന് പുറമെ കാണിച്ചാലും ഉള്ളിന്റെ ഉള്ളിൽ ഓരോ അയാൾ ഏൽപ്പിച്ച ഓരോ വേദനകളും ജീർണിച്ചു കിടപ്പുണ്ട്...

ഈ വേദനകളിൽ നിന്നും തനിക്കൊരിക്കലും മോക്ഷം ലഭിക്കില്ലേ..?? എല്ലാവരെയും പോലെ ഉള്ളു തുറന്നൊന്നു ചിരിക്കാനോ സന്തോഷിക്കാനോ കഴിയില്ലേ...??

ചോദ്യങ്ങൾ ഏറെയായിരുന്നു മനസ്സിൽ...

ഉള്ളിൽ ഉറഞ്ഞു കൂടുന്ന സംശയങ്ങളെയും ചോദ്യങ്ങളെയും തടഞ്ഞു നിർത്തി ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ടുകൊണ്ട് തിരിഞ്ഞതെ കണ്ടു കോടതി വരാന്തയിൽ തങ്ങളെ തന്നെ നോക്കി നിൽക്കുന്ന അച്ഛനേയും അമ്മയേയും..പെട്ടന്ന് തന്നെ മുഖം വെട്ടിച്ചു..


"വാ അകത്തേക്ക് കയറാം.. "

പറഞ്ഞുകൊണ്ട് സൂര്യയുടെ കൈ പിടിച്ചു ആദി മുന്നിൽ നടന്നു.. അവരോടൊപ്പം തന്നെ അഥിതിയും...


അമ്മയുടേയും അച്ഛന്റെയും അരികിലൂടെ തന്നെയാണ് പോയത്....


"മോളെ.. "

ദയനീയതയോടെയുള്ള അവരുടെ സ്വരത്തെ അവഗണിച്ചു കൊണ്ട് ആദിയോടൊപ്പം നടന്നു..

പെട്ടന്നാണ് പിറകിൽ ബഹളവും ബൂട്ടുകളുടെ കാതടപ്പിക്കുന്ന ശബ്‍ദവും കേട്ടത്..


ആദി സൂര്യയുടെയും അഥിതിയുടെയും കയ്യിൽ പിടിച്ചു ഒരു വശത്തേക്ക് ഒതുങ്ങി നിന്നു...

അവിടെ കൂടി നിന്നവരുടെയെല്ലാം ശ്രദ്ധ കൂട്ടമായി വരുന്ന പോലീസുകാരിലും അവരോടൊപ്പം വരുന്ന പ്രതികളിലും ആയിരുന്നു..


അവരുടെ മുന്നിലൂടെ ആ കൂട്ടം കടന്നുപോയി..

സൂര്യയുടെ കണ്ണുകളും അവർ മുന്നോട്ട് പോവുന്നതിനനുസരിച്ച് പിന്നാലെ സഞ്ചരിച്ചു..


മുന്നോട്ട് പോയ ആളുകളിൽ ഒരാളവളെ തിരിഞ്ഞുനോക്കി...

സൂര്യയുടെ കണ്ണുകളും അയാളിൽ തങ്ങി നിന്നു..

വഷളൻ ചിരിയോടെ അതിലേറെ ചോര കണ്ണുകളിൽ ഒളിപ്പിച്ച കുടിലതയോടെ തന്നെ വീക്ഷിക്കുന്ന വംശിയെ കണ്ടവളുടെ ഉള്ളിലൂടെ കൊള്ളിയാൻ മിന്നി...

ഭയത്താലവളുടെ പിടുത്തം ആദിയുടെ കൈകളിൽ മുറുകി...


അവളിലെ ഭയം മനസ്സിലാക്കിയ ആദി തോളിലൂടെ കയ്യിട്ട് നെഞ്ചോടവളെ അടക്കി പിടിച്ചു കോടതിയുടെ ഉള്ളിലേക്ക് പ്രവേശിച്ചു...

അകത്തേക്ക് പ്രവേശിച്ചു അവിടെയുള്ള കസേരയിലേക്കിരുന്നു...

കോടതിയുടെ ഒരു മൂലയിൽ നിന്ന് തന്നെ നോക്കുന്ന വംശിയുടെ കണ്ണുകളെ പാടെ അവഗണിച്ചു...

അയാളോടൊപ്പം നിധിയും ഉണ്ട്..പക്ഷേ അവൻ ഒരിക്കൽ പോലും ആരേയും തലയുയർത്തി നോക്കിയില്ല..

ചിലപ്പോൾ ചെയ്തു പോയ തെറ്റിന്റെ വ്യാപ്തി മനസ്സിലായതിന്റെ കുറ്റബോധം ആവും..

എന്തായാലും അത് തന്നെ ബാധിക്കുന്നില്ലെന്ന മട്ടിലിരുന്നു...

ജഡ്ജ് വന്നു ചാമ്പറിൽ ഇരുന്നു..

മുഖത്തുണ്ടായിരുന്ന വട്ട കണ്ണട വിരലുകൾ കൊണ്ട് തള്ളി നേരെ വെച്ച് മുന്നിലുണ്ടായിരുന്ന കേസ് ഫയലുകൾ എടുത്തു നോക്കി..


ആദ്യം തന്നെ വിളിച്ചത് വംശിയുടെ കേസ് ഫയൽ നമ്പർ ആണ്..

അതനുസരിച്ചു വംശിയും നിധിയും മറ്റുള്ളവരും പ്രതിക്കൂട്ടിലേക്ക് കയറി നിന്നു...

പബ്ലിക് പ്രോസിക്യൂട്ടറും വംശിയുടെ അഡ്വക്കേറ്റും തമ്മിൽ വാദ പ്രതിവാദങ്ങൾ നടന്നു..

ഒടുവിൽ സാക്ഷികളെ വിസ്തരിക്കാൻ ജഡ്ജ് അനുമതി നൽകി...

ആദ്യം തന്നെ രഘുരാമിന്റെ ഡ്രൈവറെയും അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റിയേയും ആണ് വിസ്തരിച്ചത്..

ഇരുവരും വംശിക്കെതിരെ തന്നെ സാക്ഷി പറഞ്ഞു...

വംശി പല്ലുകൾ കടിച്ചു പിടിച്ചു കോപം നിയന്ത്രിച്ചു നിന്നു...

പിന്നീട് രഘുറാമിനെയും.. അയാളും തന്നെ തട്ടിക്കൊണ്ടു പോയതും അതിനുള്ള കാരണവും എല്ലാം വ്യക്തമായി തന്നെ കോടതിയിൽ പറഞ്ഞു..


അവസാനമായി വിസ്തരിക്കാൻ വിളിച്ചത് സൂര്യയെ ആണ്..

അവളുടെ പേര് വിളിച്ചതും വർദ്ധിക്കുന്ന ഹൃദയമിടിപ്പോടെ ആദിയെയും അതിഥിയേയും നോക്കി..

ഇരുവരും കണ്ണുകൾ കൊണ്ട് ചെല്ലാനായി പറഞ്ഞു...

ഉള്ളിലെ മാനസിക സംഘർഷം മൂലം തണുത്തുറഞ്ഞ കൈകൾ ഷാളിന്റെ തുമ്പിൽ തെരുത്ത് പിടിച്ചുകൊണ്ടവൾ വിസ്താരാ കൂട്ടിൽ കയറി നിന്നു..

ചുറ്റും കണ്ണുകൾ പായിച്ചു.. എല്ലാവരുടെയും ശ്രദ്ധ തന്നിലേക്കാണെന്ന് കണ്ടതും അവളൊന്ന് ചൂളിപ്പോയി..

പബ്ലിക് പ്രോസിക്യൂട്ടറും വംശിയുടെ അഡ്വക്കേറ്റും മാറി മറിയവളെ വിസ്തരിച്ചു..

ഇരുവരുടെ മുന്നിലും പതറാതെ വ്യക്തമായി തന്നെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകി..

അതിൽ വംശി തന്നോട് ഇത്രയും കാലം ചെയ്ത മാനസികവും ശാരീരികവുമായ പീഡനങ്ങളും അവന്റെ സ്വഭാവം ദൂഷ്യവും അങ്ങനെ എല്ലാ കാര്യങ്ങളും ഉൾപ്പെട്ടിരുന്നു..

സൂര്യ പറഞ്ഞ കാര്യങ്ങളെല്ലാം ജഡ്ജി ശ്രദ്ധയോടെ മുന്നിലുള്ള പേപ്പറിലേക്ക് പകർത്തി..

അപ്പോഴൊക്കെയും തീക്ഷണമായ കണ്ണുകളോടെ വംശി തന്നെ വീക്ഷിക്കുന്നുണ്ടെന്ന് മിഴികളുയർത്തി നോക്കാതെ തന്നെ അവൾക്കറിയാമായിരുന്നു..

വിസ്താരം കഴിഞ്ഞ് കൂട്ടിൽ നിന്നും ഇറങ്ങും മുന്നേ സൂര്യ അവിടെയിരിക്കുന്ന ഗുപ്തനെയൊന്ന് നോക്കി..

തെളിഞ്ഞ പുഞ്ചിരിയായിരുന്നു ആ നോട്ടത്തിനുള്ള മറുപടി..

അവളും ആശ്വാസത്തോടെ തിരികെ ആദിയുടെയും അതിഥിയുടേയും അടുത്ത് വന്നിരുന്നു..


ജഡ്ജി അത്രയും സമയം കേസും വിസ്താരവും സാക്ഷികളുടെ മൊഴിയും എല്ലാം ഒന്നുകൂടെ ഉറക്കെ വായിച്ചു കേൾപ്പിച്ചു..


അവസാനം വംശിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു..

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വംശി കുറ്റം മുഴുവനും ഏറ്റെടുത്തു..


ഈ കേസിന്റെ വിധി അടുത്തയാഴ്ച പറയാനായി തീരുമാനിച്ച് ജഡ്ജി അടുത്ത കേസ് ഫയൽ കയ്യിലെടുത്തു..

ആ സമയത്താണ് സൂര്യയുടെ അഡ്വക്കേറ്റ് അവിടെ ഉണ്ടായിരുന്ന ഗർഡ്‌സിന്റെ അനുമതിയോടെ ജഡ്ജിയുടെ അടുത്ത് പോയി സ്വകാര്യമായി എന്തോ പറഞ്ഞത്..

ലഞ്ച് ബ്രേക്കിന് സൂര്യയോട് ജഡ്ജിയുടെ കേബിനിലേക്ക് വരാനായി അദ്ദേഹം പറഞ്ഞു..

വംശിയേയും കൂട്ടി അവിടെ എത്താൻ ഗുപ്തന് നിർദ്ദേശവും നൽകി..

ഇരുവരും ബഹുമാനത്തോടെ എണീറ്റ് നിന്ന് ഉത്തരവ് സ്വീകരിച്ചു...

**********


ജഡ്ജി എന്തിനായിരിക്കും വിളിപ്പിച്ചതെന്നോർത്ത് സൂര്യക്ക്‌ ടെൻഷൻ ആവാൻ തുടങ്ങിയിരുന്നു..


സമയം ആയതും ഗുപ്തൻ വംശിയേയും കൂട്ടി അവിടേക്ക് വന്നു..

അവന്റെ കൈകളിൽ അണിയിച്ചിരുന്ന വിലങ്ങിൽ ആയിരുന്നു സൂര്യയുടെ കണ്ണുകൾ..

സൂര്യ തലയുയർത്തി നോക്കി.. അതേ സമയം തന്നെ വംശിയുടെ നോട്ടവും അവളിലേക്കെത്തി..

അവനെ നോക്കി സൂര്യ വിജയീ ഭാവത്തിൽ ചിരിച്ചു.. അത് കണ്ട് വംശി പല്ല് കടിച്ചു.. അവന്റെ കണ്ണിൽ കോപം ആളിക്കത്തി..

അകത്തേക്ക് കയറിയപ്പോൾ ജഡ്ജി അവരെ കാത്തെന്ന പോലെ ഇരിക്കുന്നുണ്ട്...

സൂര്യയെ കണ്ടതും അദ്ദേഹം ഇരിക്കാനായി പറഞ്ഞു.. ഒപ്പം അവളുടെ അഡ്വക്കേറ്റിനോടും..

പിന്നീടാണ് ഗുപ്തൻ വന്നത്.. അവനും അവിടെയുള്ള ചെയറിൽ ഇരുന്നു..വംശി ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നു...


"സൂര്യ...ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടുണ്ടോ..?"

"ഉണ്ട് സർ .. എനിക്ക് എത്രയും പെട്ടന്ന് ഇയാളിൽ നിന്നും നിയമപരമായി മോചനം വേണം.."

വംശിയെ നോക്കി കൊണ്ടായിരുന്നു പറഞ്ഞത്..

"ഓക്കേ.. സൂര്യാ.. എനിക്ക് മനസ്സിലാവും കുട്ടിയുടെ സിറ്റുവേഷൻ..

So.. ഗുപ്തന് എന്താണ് പറയാനുള്ളത്.."

"സർ..
എത്രയൊക്കെ തവണ പറഞ്ഞിട്ടും വംശി ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്യാൻ വിസമ്മതിക്കുന്നു..

അയാളൊരിക്കലും സൈൻ ചെയ്ത് ഈ കുട്ടിക്ക് ഡിവോഴ്സ് കൊടുക്കില്ലെന്നാണ് പറയുന്നത്.."

ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യത്തെ അടക്കി നിർത്തികൊണ്ടവൻ പറഞ്ഞു...


ജഡ്ജി വംശിയെ ചുഴിഞ്ഞു നോക്കി..

"എടോ ഈ കുട്ടിക്ക് തന്റെ കൂടെ ജീവിക്കാൻ താല്പര്യമില്ല..പിന്നെന്തിനാ ഇങ്ങനെ ദ്രോഹിക്കുന്നെ.."

അമർഷത്തോടെ ജഡ്ജിയവനോട് ചോദിച്ചു..

"എനിക്കവളെ അത്രയും ഇഷ്ടമാണ്.. അതുകൊണ്ട്.. "

ആരേയും കൂസാതെ വംശി പറഞ്ഞു..

"മാനസികമായും ശാരീരികമായും പീഡിപ്പിച്ചാണോ ഇഷ്ടം പ്രകടിപ്പിക്കുന്നത്..

അതിവിടെ പറ്റില്ല..അതിന് നിയമം അനുശാസിക്കുന്ന ശിക്ഷ വംശി അനുവദിച്ചേ മതിയാവൂ..

എത്രയും വേഗം ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്യ്..

ഇത് കോടതിയുടെ ഉത്തരവാണ്.."

പറഞ്ഞുകൊണ്ട് ജഡ്ജി അവനടുത്ത് നിന്നിരുന്ന കോൺസ്റ്റബിൾമാരോട് അവനെ കൊണ്ടുവരാൻ പറഞ്ഞു..

അവനെ ജഡ്ജിയുടെ മുന്നിൽ കൊണ്ടുവന്നു നിർത്തി...

അപ്പോഴേക്കും സൂര്യയുടെ അഡ്വക്കേറ്റ് പേപ്പേഴ്സ് എല്ലാം അവന്റെ മുന്നിൽ നിരത്തിയിരുന്നു..

"സൈൻ ചെയ്യ്.. "

ജഡ്ജി വീണ്ടുമവനോട് കല്പ്പിച്ചു..

ഇല്ലെന്ന രീതിയിൽ തല ചലിപ്പിച്ചു കൊണ്ടിരുന്ന അവനെ കോൺസ്റ്റബിൾസ് ബലമായി പിടിച്ചു കൈ വിരലിൽ മാഷിയാക്കി പേപ്പറിൽ പതിപ്പിച്ചു...

അത് കണ്ടതും സൂര്യയുടെ ഉള്ളിൽ തണുപ്പ് പടർന്നു.. നന്ദിയോടെ ജഡ്ജിയെ നോക്കി കൈകൂപ്പി..


"കോടതിയുടെ പ്രത്യേക പരിഗണന വെച്ച് സൂര്യക്ക് ഡിവോഴ്സിന്റെ മറ്റു നടപടികൾ എത്രയും പെട്ടന്ന് തന്നെ പൂർത്തിയാക്കാൻ സാധിക്കും..ഒരാഴ്ചക്കുള്ളിൽ തന്നെ നിയമപരമായി കുട്ടിക്ക് ഡിവോഴ്സ് ലഭിച്ചിരിക്കും.. ധൈര്യമായിട്ട് ചെന്നോളൂ.."

"താങ്ക് യൂ സർ. "

അഡ്വക്കേറ്റ് കൈകൂപ്പി നന്ദി പറഞ്ഞു അവിടുന്നെഴുന്നേറ്റു..

രോഷാകുലനായ വംശിയെ ഗുപ്തനും മറ്റു പോലീസുകാരും അവിടെ നിന്നും കൊണ്ടുപോയി..

*********

തെളിഞ്ഞ മുഖത്തോടെ ഇറങ്ങി വരുന്ന സൂര്യയെ കണ്ട് ആദിയുടെയും അതിഥിയുടെയും മുഖവും തെളിഞ്ഞു..

അവളോടി വന്നു ഇരുവരേയും രണ്ട് കൈകൾ കൊണ്ട് പുണർന്നു..

സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

"ഇനി നമുക്ക്‌ പോയാലോ..

ഒരുത്തനവിടെ ഇരുന്ന് വിളിയോട് വിളിയാണ്.. എന്തായി എന്ന് ചോദിച്ച്.."

ആദി ചിരിയോടെ പറഞ്ഞു..

"ആര്.. ഡോക്ടറോ.. "

കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു..

"അവൻ തന്നെ അല്ലാതാര്.. "

അഥിതി പറഞ്ഞപ്പോൾ അവളുടെ ചുണ്ടിലും നനുത്തൊരു പുഞ്ചിരി വിടർന്നു..

************

ഫ്ലാറ്റിലേക്ക് തിരിച്ചു പോവുന്ന വഴിയിൽ ഇന്നൊരു സ്പെഷ്യൽ ഗസ്റ്റ് നമുക്കുണ്ടെന്ന് പറഞ്ഞ് ആദി മാർക്കറ്റിൽ ഇറങ്ങി അല്ലറ ചില്ലറ സാധനങ്ങൾ വാങ്ങി..

സൂര്യയും അയാളോടൊപ്പം കൂടി.. അഥിതി ഇതിലൊന്നും പെടാതെ കാറിൽ തന്നെയിരുന്നു....

സൂര്യയും ആദിയും എല്ലാ കടകളിലും കയറി ഇറങ്ങുന്നുണ്ട്.. ഇടക്ക്‌ രണ്ട് പേരും തർക്കിക്കുന്നതും അഥിതി കാറിലിരുന്ന് കാണുന്നുണ്ട്..

നേർത്ത ചിരിയോടെ അതെല്ലാം ആസ്വദിക്കുകയായിരുന്നവൾ...

പോവുമ്പോൾ തങ്ങളോടൊപ്പം വന്ന സൂര്യയല്ല ഇപ്പോഴുള്ളത് തികച്ചും വ്യത്യസ്തം..മുഖത്ത് പഴയ ചിരിയും കുസൃതിയും തിരിച്ചു വന്നിരിക്കുന്നു..

സൂര്യയെ ആദ്യമായി കണ്ടതുമുതലുള്ള ഓരോ കാര്യങ്ങളും അവളുടെ മനസ്സിലൂടെ മിന്നിമാഞ്ഞു..

അവളെന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ലോകത്തിന്റെ ഏതറ്റം വരെയും പോവുമെന്ന് അഥിതി മനസ്സിലുറപ്പിച്ചിരുന്നു ..

ഇരുകൈകളിലും നിറയെ കവറുകളുമായി ആദിയും സൂര്യയും കാറിനടുത്തേക്ക് നടന്നു വന്നു.. ഒരു കയ്യിലെ കവർ മറ്റേ കയ്യിലേക്ക് തന്നെ പിടിച്ചു കാറിന്റെ ഡിക്കി ഓപ്പൺ ചെയ്തു.. വാങ്ങിച്ചതെല്ലാം അതിലേക്ക് വെച്ചു..

സൂര്യ ഫ്രണ്ട് ഡോർ തുറന്ന് കോ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു.. ആദിയും വന്നു കയറി കാർ സ്റ്റാർട്ട്‌ ചെയ്തു..വാഹനം മുന്നോട്ട് നീങ്ങി..

അഥിതി പുറത്തെ കാഴ്ച്ചകളിലേക്ക് ഊളിയിട്ടു കൊണ്ടിരിക്കുമ്പോഴാണ് ഒരു കൈ അവളുടെ മുന്നിലേക്ക് നീണ്ടു വന്നത്..

"എടുക്കമ്മേ.. "

പൊതിയഴിച്ചു കൊണ്ട് സൂര്യ പറഞ്ഞു..

അഥിതി പൊതിയിലേക്ക് നോക്കി..

നിറയെ ചുവന്ന നിറത്തിലുള്ള തേൻ മിട്ടായി...

തനിക്കേറ്റവും ഇഷ്ടമുള്ളത്...

പണ്ട് ഋഷിയെ പ്രെഗ്നന്റ് ആയിരിക്കുന്ന സമയത്ത് തേൻ മിട്ടായി വേണമെന്ന് വാശിപിടിച്ചു രാത്രിക്ക് രാത്രി ആദിയെ പുറത്തേക്ക്‌ വിട്ട് തേൻ മിട്ടായി വാങ്ങിപ്പിച്ചത് അഥിതിക്ക് ഓർമവന്നു..


ആ മധുരമുള്ള ഓർമയോടെ തന്നെ അതിൽ നിന്നൊരു മിട്ടായി എടുത്ത് കടിച്ചു ഫ്രണ്ട് മിററിലൂടെ ഡ്രൈവ് ചെയ്യുന്ന ആദിയെ നോക്കി...

ആ സമയത്ത് തന്നെ സൂര്യയോട് എന്തോ പറയാൻ വേണ്ടി തിരിഞ്ഞ ആദിയെ കണ്ടതും അവൾ പെട്ടന്ന് തന്നെ മുഖം വെട്ടിച്ചു..

സൂര്യ ഉള്ളിൽ ഊറി ചിരിച്ചു...

അധികം വൈകാതെ ഇരുവരും ഒന്നിക്കുമെന്നവളുടെ മനസ്സ് മൊഴിഞ്ഞു..

*********

ഫ്ലാറ്റിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറിയതേ കയ്യിലുള്ള ബോക്സുമായി സൂര്യ ഋഷിയുടെ അടുത്തേക്കോടി..


റൂമിന്റെ വാതിൽ തുറക്കുന്നത് കേട്ട ഋഷി കണ്ണിനു കുറുകെ വെച്ചിരുന്ന കൈ എടുത്ത് മാറ്റി...

സൂര്യയാണെന്ന് കണ്ടതും മെല്ലെ കൈ ഊന്നി എഴുന്നേറ്റിരുന്നു...

സൂര്യ അവനടുത്ത് വന്നു ബെഡിൽ ഇരുന്നു സ്വീറ്റ് ബോക്സ്‌ അവനു നേരെ നീട്ടി..

ഋഷി സ്വീറ്റ്സിനെയും സൂര്യയേയും മാറി മാറി നോക്കി..

"എടുക്ക് ഡോക്ടറേ..

"ഇന്നെനിക്ക് ഒത്തിരി സന്തോഷമുള്ള ദിവസമാണ്..
വംശി അയാൾ ഡിവോഴ്സ് പേപ്പറിൽ സൈൻ ചെയ്തു..

ഒരാഴ്ചക്കുള്ളിൽ ഡിവോഴ്സ് ലഭിക്കും.."

നിറഞ്ഞ ചിരിയാലെ സൂര്യ പറഞ്ഞപ്പോൾ ഋഷിയും ബോക്സിൽ നിന്നൊരു ലഡ്ഡു എടുത്തു..

ലഡു പകുതി മുറിച് അവൾക്കു നേരെ നീട്ടി..

"ഇതെന്റെ സന്തോഷത്തിന്.. "

കൊഞ്ചിക്കൊണ്ട് ഋഷി പറഞ്ഞപ്പോൾ സൂര്യ നിരസിച്ചില്ല.. അത് അവന്റെ കയ്യിൽ നിന്നും വാങ്ങി കഴിച്ചു..

പിന്നീട് കോടതിയിൽ നടന്നതും വംശിയുടെ കുറ്റസമ്മതവും അങ്ങനെ എല്ലാമവൾ വള്ളിപുള്ളി വിടാതെ ഋഷിയെ പറഞ്ഞു കേൾപ്പിച്ചു...

"ഇപ്പോൾ സമാധാനമായില്ലേ നിനക്ക്.. "

ഋഷി അവളെ തന്നെ നോക്കി..

"സമാധാനം ആയോ എന്നോ..മനസ്സിൽ നിന്നും ഒരു വലിയ പാറക്കല്ല് എടുത്ത് മാറ്റിയ പോലത്തെ ആശ്വാസം..

ചുറ്റും ചിത്രശലഭങ്ങളിങ്ങനെ വട്ടമിട്ടു പറക്കുന്ന പോലെ..

മൊത്തത്തിൽ മനസ്സിനൊരു കുളിർമ.."


സൂര്യയുടെ വാക്കുകൾ കേൾക്കുന്തോറും ഋഷിയുടെ മനസ്സും നിറഞ്ഞിരുന്നു അവളുടെ മുഖത്തെ പ്രകാശം കണ്ട്..

**********

"നമുക്കൊന്ന് അമ്പലത്തിൽ പോയാലോ സൂര്യാ... ഇവിടുന്ന് നടന്നു പോവാനുള്ള ദൂരമല്ലേ ഉള്ളൂ.."

വൈകുന്നേരത്തെ കോഫി കുടിച്ചു എല്ലാവരും കൂടി ബാൽക്കണിയിൽ ഇരിക്കുമ്പോഴാണ് അഥിതി ചോദിച്ചത്..


"അതിനെന്താ പോവാലോ.. ഞാൻ റെഡി.. "

സൂര്യ താഴെ നിന്നും എഴുന്നേറ്റു..

"എന്നാൽ വേഗം പോയി റെഡിയായി വാ.. "

അഥിതി ധൃതി കൂട്ടിയപ്പോൾ സൂര്യ തിടുക്കത്തിൽ മുറിയിലേക്ക് നടന്നു...

കൈയിൽ കിട്ടിയ ഒരു ചുരിദാർ എടുത്തണിഞ്ഞു മുടി ഒരു വശത്തേക്ക് മെടഞ്ഞിട്ട് നെറ്റിയിൽ കുഞ്ഞു പൊട്ടും തൊട്ട് പോവാൻ തയ്യാറായി..

അഥിതി സിംപിൾ ആയിട്ടുള്ള കോട്ടൺ സാരിയായിരുന്നു ഉടുത്തിരുന്നത്..

പേഴ്‌സും ഫോണും എടുത്ത് അഥിതി പുറത്തേക്കിറങ്ങി..

വേഗം തിരികെ വരാമെന്ന് ഋഷിയോടും ആദിയോടും പറഞ്ഞ് സൂര്യയും അവളുടെ പിറകെ ഓടി..

റോഡിലേക്കിറങ്ങിയപ്പോൾ ഒരുപാട് സ്ത്രീകൾ സാരിയുടുത്ത് തലയിൽ മുല്ലപ്പൂവും ചൂടി അമ്പലത്തിലേക്ക് പോവുന്നുണ്ട്...

അവരുടെ കൂടെ അഥിതിയും സൂര്യയും കൂടി.. വഴിനീളെ സംസാരിച്ചു വന്നതുകൊണ്ട് അമ്പലത്തിലേക്കെത്തിയത് അറിഞ്ഞില്ല..

വൈകുന്നേരം ആയത്കൊണ്ട് തന്നെ നല്ല തിരക്കുണ്ടായിരുന്നു കോവിലിൽ...

തിരക്കിനിടയിൽ കൂടെ വേഗത്തിൽ തൊഴുതു പ്രാർത്ഥിച്ചിറങ്ങി...

കോവിലിനു പുറത്തേക്കിറങ്ങിയപ്പോൾ ഇരുട്ട് വീണു തുടങ്ങിയിരുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഫ്ലാറ്റിലേക്കേത്തി..

മുകളിലേക്ക് ലിഫ്റ്റിൽ പോവാമെന്ന് അഥിതി പറഞ്ഞെങ്കിലും സ്റ്റെപ്പുകൾ കയറുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു പറഞ്ഞു സൂര്യ അവളെയും കൂട്ടി സ്റ്റെപ് വഴി റൂമിനു മുന്നിലെത്തി..

കാളിങ് ബെല്ലിൽ അമർത്തി ഡോർ തുറക്കാനായി കാത്തുനിന്നു..

ഉടനടി ഡോർ തുറന്നു..

ഡോർ തുറന്ന ആളെ കണ്ട് അഥിതി തറഞ്ഞു നിന്നു....

കാളിങ് ബെല്ലിൽ അമർത്തി ഡോർ തുറക്കാനായി കാത്തുനിന്നു..

ഉടനടി ഡോർ തുറന്നു..

ഡോർ തുറന്ന ആളെ കണ്ട് അഥിതി തറഞ്ഞു നിന്നു.

മുന്നിൽ ചിരിയോടെ നിൽക്കുന്ന ഭാമ..

ഇവളെന്താ ഇവിടെ...

തറഞ്ഞു നിൽക്കുന്ന അതിഥിയെ കണ്ട് സൂര്യ ഡോറിനടുത്തേക്ക് നോക്കി..

ഏകദേശം അതിഥിയുടെ അതേ പ്രായത്തിലുള്ള സ്ത്രീ ചിരിച്ചുകൊണ്ട് നിൽക്കുന്നു..

സാരിയാണ് വേഷം..തോളോടൊപ്പം ഉള്ള മുടിയുടെ തുമ്പത്ത് മാത്രം കളർ ചെയ്ത് വിടർത്തിയിട്ടിട്ടുണ്ട്..

സൂര്യ നോക്കുന്നത് കണ്ട് ഭാമ അവളെ നോക്കി ചിരിച്ചു...

അവളും വേണോ വേണ്ടയോ എന്നുള്ള തരത്തിലൊരു ചിരി തിരികെ നൽകി അതിഥിയുടെ പിന്നിലേക്ക് നിന്നു തോളിൽ കൈവെച്ചു...

അഥിതി ഞെട്ടി തിരിഞ്ഞു നോക്കി.. പെട്ടന്ന് ബോധം വന്ന പോലെ വാതിൽ പടിയിൽ നിൽക്കുന്ന ഭാമയെ ദേഷ്യത്തോടെ തള്ളി മാറ്റി അകത്തേക്ക് പ്രവേശിച്ചു..

"ആ.. "

ഉച്ചത്തിൽ ആദിയെ വിളിക്കാനായി തുനിഞ്ഞപ്പോഴാണ് പരിചിതമല്ലാത്തൊരു മുഖം അവളെ തന്നെ മിഴിച്ചു നോക്കിയിരിക്കുന്നത് കണ്ടത്..കൂടെ ആദിയും..

അമളി പറ്റിയത് പോലെ തിരിഞ്ഞു നോക്കി..

അവിടെ കൈ രണ്ടും നെഞ്ചിലേക്ക് പിണച്ചു കെട്ടി ഭാമ അവളെത്തന്നെ നോക്കി നിൽക്കുന്നുണ്ട്..

സൂര്യ അവിടെ നിന്നും ഋഷിയുടെ അടുത്തേക്ക് വലിഞ്ഞു...

********

"ആരാ ഡോക്ടറേ അവിടെ വന്നിരിക്കുന്നത്..?"

അവനടുത്തേക്കിരുന്നു..

അവളെ കണ്ടപ്പൊഴവൻ വായിച്ചു കൊണ്ടിരുന്ന പുസ്തകം മടക്കി വെച്ചു..

"അതാണ് അച്ഛന്റെ കളിക്കൂട്ടുകാരി... ഭാമ from കാനഡ.. "

കൈകൊണ്ട് പ്ലെയിൻ പറക്കുന്ന പോലെ കാണിച്ചു..

"ഓ.. മറ്റേ പുള്ളി.. "


സൂര്യ ഓർമിച്ചെടുത്തു..

"ലത് തന്നെ..

അവിടുത്തെ അന്തരീക്ഷം ഇപ്പൊ എങ്ങനാ..

ഒച്ചപ്പാടും ബഹളവുമാണോ.."


"എവിടുന്ന്..ഭാമെന്റിയെ കണ്ടപ്പോഴേ അമ്മയുടെ ആദ്യത്തെ കിളിപോയി..

പിന്നെ അവിടെ ഇരിക്കുന്ന അങ്കിളിനെ കണ്ടപ്പോൾ മറ്റേ കിളിയും..


അല്ല മറ്റേ പുള്ളി ഏതാ..?"


"അതെനിക്കും അറിയില്ല..
എന്നാലും എന്റെ ഒരു കാഴ്ച്ചപ്പാടിൽ ഇന്നിവിടെ പലതും നടക്കും.. "


ചിന്താകുലനായി ഋഷി പറഞ്ഞു..

"നമുക്കൊന്ന് പോയി നോക്കിയാലോ..? "

അവന്റെ അടുത്ത് വന്നു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..

"പോയേക്കാം.. "

ഋഷി എണീക്കാൻ തുടങ്ങിയപ്പോൾ സൂര്യ വന്നു പിടിച്ചു..

അവനേയും താങ്ങി ഹാളിലേക്ക് നടന്നു..

അവിടെ നടക്കുന്നത് കണ്ട് ഇരുവരും മുഖത്തോട് മുഖം നോക്കി..

************

ഒരു ട്രേയിൽ ജ്യൂസുമായി വന്നു അതെല്ലാവർക്കും കൊടുക്കുകയാണ് അഥിതി..

ആരുടെ മുഖത്തും പ്രത്യേകിച്ച് ഭാവങ്ങളൊന്നും ഇല്ല..

എന്നാലും അധികം തെളിച്ഛമല്ലാത്തൊരു ചിരി ഉണ്ട്താനും..

സൂര്യയും ഋഷിയും അവരുടെ അടുത്തേക്ക് വന്നു..

"ഋഷിയും സൂര്യയും ഇരിക്ക്..

നമ്മൾ ആദ്യമായിട്ടാണ് കാണുന്നത് അല്ലേ സൂര്യാ.."

ഭാമ ചോദിച്ചപ്പോൾ ആണെന്നാ മട്ടിലവൾ തല ചലിപ്പിച്ചു..

"ഇത് അശോക്.."

എല്ലാവരെയും നോക്കി അടുത്തിരുന്ന ആളെ ഭാമ പരിചയപ്പെടുത്തി..

"എന്റെ ബിസിനെസ്സ് പാർട്ണർ ആണ്..

ഇനിയങ്ങോട്ട് ലൈഫ് പാർട്ണറും.."

ഭാമ പറഞ്ഞപ്പോൾ വിശ്വാസം വരാതെ അഥിതി അടുത്തിരുന്ന ആദിയെ നോക്കി..

ആദി അവളെ നോക്കി തല ചലിപ്പിച്ചു കണ്ണുകൾ ചിമ്മി..


"വരുന്ന സൺ‌ഡേ നമ്മുടെ കോഴിക്കോട് വെച്ചാണ് വിവാഹം..

ആദിയും കുടുംബവും തീർച്ചയായും വന്നു ഞങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരണം.."

ഭാമ ഹാൻഡ് ബാഗിൽ നിന്നും ഇൻവിറ്റേഷൻ കാർഡ് എടുത്ത് അതിഥിയുടെ നേരെ നീട്ടി..

മടിച്ചു കൊണ്ടവളത് വാങ്ങിച്ചു..അതിലേക്ക് നോക്കി..

സ്വർണ ലിപിയിൽ അശോക് weds ഭാമ എന്ന് ഭംഗിയായി എഴുതിയിട്ടുണ്ട്..

അതിഥിയുടെ കയ്യിലുണ്ടായിരുന്ന കാർഡ് ഋഷിയും സൂര്യയും വാങ്ങിച്ചു നോക്കി..

"സോറി ആന്റി.. എനിക്ക് വരാൻ കഴിയുമെന്ന് തോന്നുന്നില്ല..

One month കംപ്ലീറ്റ് റസ്റ്റ്‌ ആണ് പറഞ്ഞിരിക്കുന്നത്..

അത് സാരമില്ല..

അച്ഛനും അമ്മയും തീർച്ചയായും വന്നിരിക്കും.. "

ഭാമയുടെ മുഖം മങ്ങി..

"റിലേറ്റീവ്സിനും ഫ്രണ്ട്സിനുമെല്ലാം പങ്കെടുക്കാൻ വേണ്ടിയാണ് നാട്ടിൽ തന്നെ അറേഞ്ച് ചെയ്തത്..

എന്നിട്ടിപ്പോ.."


"പോട്ടെ ആന്റി...

ഞാൻ ഫുൾ ഓക്കേ ആയി കഴിയുമ്പോൾ തീർച്ചയായും നിങ്ങളെ വന്നു കണ്ടിരിക്കും..

പ്രോമിസ്.."

ഋഷിയങ്ങനെ പറഞ്ഞപ്പോൾ ഭാമയുടേയും അശോകിന്റെയും മുഖം തെളിഞ്ഞു...

"ഇനി നമുക്ക്‌ ഫുഡ്‌ കഴിച്ചിട്ട് ബാക്കി വിശേഷം പറയാം.. "

ആദി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അതിഥിയുടെ കയ്യിൽ പിടിച്ചു കൊണ്ട് കിച്ചണിലേക്ക് നടന്നു....

കിച്ചണിലെത്തിയതും ആദിയുടെ കൈകളെ അവൾ കുടഞ്ഞെറിഞ്ഞു..

"പ്ലീസ് അഥിതി.. തന്റെ ദേഷ്യം അവരോട് കാണിക്കല്ലേ..

ഭാമക്കറിയില്ല ഇപ്പോഴും നമ്മൾ സപ്പറേറ്റഡ് ആണെന്നുള്ള കാര്യം..

അതുകൊണ്ട് നീരസം കാണിക്കാതെ വന്നു ഫുഡ്‌ വിളമ്പ്.. "

ആദി കെഞ്ചുന്ന പോലെ പറഞ്ഞു..

"ജ്യൂസ്‌ കൊടുക്കാൻ പറഞ്ഞു കൊടുത്തു.. ഇനി എന്നോട് ഒന്നും പറയേണ്ട..

എനിക്കൊട്ട് താല്പര്യവും ഇല്ല.. "


ദേഷ്യത്തോടെ മുഖം തിരിച്ചു...

ഇത് കേട്ട് കൊണ്ടാണ് സൂര്യ അവിടേക്ക് വരുന്നത്..

"അമ്മാ.. അവർ നമ്മുടെ ഗസ്റ്റുകൾ അല്ലേ അപ്പോൾ അവരെ നല്ലത് പോലെ ട്രീറ്റ് ചെയ്യേണ്ടത് നമ്മുടെ കടമയല്ലേ..

വാ നമുക്കൊരുമിച്ചു എടുത്ത് വെക്കാം.."


"സൂര്യാ.. "

അഥിതി ശാസനയോടെ വിളിച്ചു..

"പ്ലീസ് അമ്മ.. നല്ല അമ്മയല്ലേ.. "

സൂര്യ അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു..

"മാറങ്ങോട്ട്.. "

അവളെ തട്ടിമാറ്റി ആദി തയ്യാറാക്കി വെച്ചിരുന്ന ഫുഡ്‌ എടുത്ത് ടേബിളിനടുത്തേക്ക് നടന്നു..

സൂര്യയും ആദിയും അവളുടെ പോക്ക് കണ്ട് ചിരിയടക്കി പിടിച്ചു..

************

ഫുഡ്‌ അഥിതി തന്നെയാണ് എല്ലാവർക്കും സെർവ് ചെയ്തത്..

ഭാമയുടെ നിർബന്ധപ്രകാരം അഥിതിയും അവരോടൊപ്പം ഇരുന്നു..

ഭാമ വാ തോരാതെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്... അശോക് ആൾ സൈലന്റ് ആണ്... ആവശ്യത്തിന് മാത്രം സംസാരിക്കുന്നൊരു പ്രകൃതം..

"നമുക്കൊരു ഡ്രൈവിന് പോയാലോ അഥിതി.. "

ഭക്ഷണം കഴിപ്പെല്ലാം കഴിഞ്ഞ് അടുക്കള ക്ലീൻ ചെയ്യുകയായിരുന്നു അഥിതി.. ആ സമയത്താണ് ഈ ഒരു ആവശ്യവുമായി ഭാമ അങ്ങോട്ട് വന്നത്...

"അത്.. "

"അമ്മ പോയി വാ.. ബാക്കി ഞാൻ ചെയ്‌തോളാം.. "

അഥിതി മടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ പാത്രം കഴുകി കൊണ്ടിരുന്ന സൂര്യ അടുത്തേക്ക് വന്നു അവളുടെ കയ്യിലുണ്ടായിരുന്ന തുണി വാങ്ങിക്കൊണ്ട് പറഞ്ഞു..

അഥിതി ദയനീയതയോടെ സൂര്യയെ നോക്കി..

പോകാൻ പറഞ്ഞുകൊണ്ട് സൂര്യ കണ്ണുരുട്ടി കാണിച്ചു..

"ഞാൻ.. ഈ ഡ്രെസ്സൊന്ന് മാറിയിട്ട് വരാം.. "

"ഏയ്‌ അതൊന്നും വേണ്ടാ..ഇത് നല്ലതാണല്ലോ.. "


അതിഥിയെ മൊത്തത്തിൽ നോക്കികൊണ്ട് ഭാമ പറഞ്ഞു..

ശേഷം കയ്യിലുണ്ടായിരുന്ന കീ അഥിതിയുടെ നേരെ എറിഞ്ഞു..

അവളത് ക്യാച്ച് പിടിച്ചു..

"വാ.. ഇനിയും നിന്നാൽ ലേറ്റ് ആവും... "

ഭാമ മുന്നേ നടന്നു.. പിറകെ അഥിതിയും..

*********

അതിഥിയുടെ കാർ തിരക്ക് കുറഞ്ഞ ചെന്നൈ റോഡിലൂടെ മുന്നോട്ട് നീങ്ങി...

ആളുകളെല്ലാം വീടുകളിലേക്ക് ചേക്കേറാനുള്ള തിരക്കിലാണ്...

കട കമ്പോളങ്ങൾ അടച്ചു തുടങ്ങിയിട്ടുണ്ട്.. ചിലയിടങ്ങളിൽ ചെറിയ ചെറിയ തട്ടുകടകൾ കാണുന്നുണ്ട്.. അതിന് മുന്നിലിരുന്ന് ആസ്വദിച്ചു ഭക്ഷണം കഴിക്കുന്ന ആളുകളും അവർക്ക് സ്വദുള്ള ഭക്ഷണം വിളമ്പുന്ന തൊഴിലാളികളും..

ഇതെല്ലാം രാത്രിയിൽ മാത്രം കാണാൻ കഴിയുന്ന കണ്ണിന് കുളിർമയേകുന്ന കാഴ്ചകളാണ്..


"അഥിതി കാർ അങ്ങോട്ട് ഒതുക്കിക്കോ.. "

വലിയൊരു മരത്തിനു ചുവട്ടിലേക്ക് കൈ ചൂണ്ടി ഭാമ പറഞ്ഞു..

അഥിതി അവളെയൊന്ന് നോക്കി പിന്നീട് കാർ അങ്ങോട്ടൊതുക്കി നിർത്തി..

ഡോർ തുറന്ന് ഇരുവരും പുറത്തേക്കിറങ്ങി അതിന്റെ ചുവടെയുള്ള തിണ്ണയിലേക്കിരുന്നു..

ചെറുതായി തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.. കാറ്റിൽ ഇലകൾ തമ്മിലുരസുന്ന ശബ്‍ദമല്ലാതെ വേറെയൊരു ശബ്‍ദവും അവരുടെ മൗനത്തെ ഭേദിക്കാൻ തക്കവണ്ണം അവിടെ ഉണ്ടായിരുന്നില്ല..

തിണ്ണയിൽ കൈ ഊന്നി ഇരുന്ന് കാലുകൾ ആട്ടികൊണ്ടിരുന്നു.. ഇടയിൽ കണ്ണുകൾ തെളിഞ്ഞ ആകാശത്തിലെ ചന്ദ്രന് ചുറ്റും പൊട്ടുപോലെ പോലെ കാണുന്ന നക്ഷത്രങ്ങളിൽ തങ്ങിനിന്നു..

"താനും ആദിയും തമ്മിൽ എന്തെകിലും തരത്തിലുള്ള പ്രശ്നമുണ്ടോ..?

അതിന്റെ കാരണം ഞാൻ ആണോ..?"

ആ മനോഹരമായ കാഴ്ച്ച ആസ്വദിക്കുന്നതിനിടയിലാണ്  ഭാമയുടെ ചോദ്യം അതിഥിയെ തേടി എത്തിയത്..


ഭാമ പെട്ടന്നങ്ങനെ ചോദിച്ചപ്പോൾ അഥിതിക്കും എന്ത് മറുപടി പറയണമെന്ന് കിട്ടിയില്ല..

അവളെ തന്നെ ഉറ്റുനോക്കി..

"എനിക്കറിയാം.. അതിന്റെ കാരണം ഞാൻ ആണെന്ന്..

തെറ്റിദ്ധാരണ ആണല്ലോ മനുഷ്യനെ ചിന്താശേഷി ഇല്ലാത്തവൻ ആക്കുന്നത്..അത് തന്നെയാണ് നിങ്ങൾക്കിടയിൽ നടന്നതും.."

ഭാമയൊന്ന് ചിരിച്ചു.. എന്നിട്ട് വീണ്ടും തുടർന്നു..

"അഥിതിക്കറിയുമോ..?

ഓർമ വെച്ച നാൾ മുതൽ കാണാൻ തുടങ്ങിയതാണ് ഞാൻ ആദിയെ.. അവൻ എന്നേയും..

ഞങ്ങൾ തമ്മിലുള്ള അടുപ്പം കണ്ട് പലരും ഒളിഞ്ഞും തെളിഞ്ഞും പലതും പറഞ്ഞിട്ടുണ്ട്.. എന്നാലും ഞങ്ങൾക്ക് ഞങ്ങളെ തന്നെ വിശ്വാസം ആയിരുന്നു..

അങ്ങനെയൊരു റിലേഷൻ ഞങ്ങൾക്കിടയിൽ ഉണ്ടാവില്ല എന്ന് 100%ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു..

കാരണം സ്കൂൾ കാലഘട്ടം മുതലേ എനിക്കുണ്ടായിരുന്നു പ്രണയം.. അതെന്നിലും ആദിയിലും മാത്രം ഒതുങ്ങിയ രഹസ്യം..ആളോട് തുറന്ന് പറയാൻ ഒരവസരം കിട്ടിയില്ല..

ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നു. അതിനിടയിൽ തന്റെയും ആദിയുടേയും വിവാഹം കഴിഞ്ഞു..

തനിക്കറിയാമല്ലോ റാണിയുടെ കാരെക്റ്റർ..

തന്നെക്കാൾ മുകളിൽ നിൽക്കുന്ന ഒരാളെ കണ്ടാൽ അവൾക്ക് ജലസിയായിരിക്കും അയാളോട്..

പിന്നീടയാളെ തകർക്കാൻ പല വഴികളും നോക്കും..

അതിൽ പെട്ടുപോയതാണ് അഥിതിയും..

അന്ന് ആദി എന്നെ പിടിച്ചു എന്നുള്ളത് സത്യമാണ് പക്ഷേ,, അതൊരിക്കലും ഭാമയാണെന്ന് കരുതിയില്ല പകരം അഥിതിയാണെന്ന് വിചാരിച്ചാണ്.."

ഭാമയുടെ വെളിപ്പെടുത്തലിൽ അവളുടെ ഉള്ളം വിറച്ചു..കണ്ണുകൾ കലങ്ങി..

" തന്നെ എങ്ങനെയെങ്കിലും ആ വീട്ടിൽ നിന്നും ചാടിക്കാൻ തക്കം പാർത്തിരുന്ന റാണിക്ക് അതൊരു നല്ല അവസരമായിരുന്നു..അതവൾ പ്രയോജനപ്പെടുത്തുകയും അതിൽ വിജയിക്കുകയും ചെയ്തു..

അതല്ലാതെ അഥിതി വിചാരിക്കുന്ന പോലൊരു റിലേഷൻ ഞങ്ങൾക്കിടയിൽ ഇല്ല..

അന്ന് ഞാൻ അവിടുന്നിറങ്ങിയ ശേഷം ആദിയെ ഒരു തവണ പോലും വിളിച്ചിട്ടില്ല.. അവനിങ്ങോട്ടും..

എന്റെ പ്രണയം ആരായിരുന്നെന്നറിയുമോ അതിഥിക്ക്‌.. അശോക്,, അയാളാണ് വർഷങ്ങളായി എന്നെ സ്വാധീനിച്ച വ്യക്തി..

പക്ഷെ വർഷങ്ങളിത്രെയും കഴിഞ്ഞാണ് സ്വന്തമാക്കാൻ പറ്റിയതെന്ന് മാത്രം..

ഞാനും ആദിയും തമ്മിലുള്ള ഫ്രണ്ട്ഷിപ്പും അതേ തുടർന്നുണ്ടായ ഇഷ്യൂസും എല്ലാം അശോകിനറിയാമായിരുന്നു..

ഇവിടേക്ക് എത്തുന്ന വരെ എനിക്കറിയില്ലായിരുന്നു നിങ്ങളുടെ അടുത്തേക്കാണ് അശോക് എന്നെ കൊണ്ടുവരുന്നതെന്ന്..

ഞങ്ങൾ ഇങ്ങോട്ട് വരുന്നുണ്ടെന്ന് അവനാണ് ആദിക്ക് വിളിച്ചു പറഞ്ഞത്.. ഇരുവരും നമുക്ക് വേണ്ടി ചെറിയൊരു സർപ്രൈസ് ഒരുക്കിയതാ..

ഇങ്ങനൊരു കൂടി കാഴ്ച അഥിതിയും ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല അല്ലേ.."

ഭാമയുടെ കണ്ണുകൾ അഥിതിയിൽ തറഞ്ഞു നിന്നു..

"ഒരു ജീവിതമേ ഉള്ളൂ അഥിതീ നമുക്കീ ഭൂമിയിൽ..

അത് നമുക്കിഷ്ട്ടമുള്ളവരോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നതും ഒരു ഭാഗ്യമാടോ.."

ഭാമയുടെ ഓരോ വാക്കുകളും കൂരമ്പ് പോലെ അവളുടെ നെഞ്ചിൽ വന്നു തറച്ചു..

കുറ്റബോധത്താൽ തലതാഴ്ന്നു..

"വിഷമമൊന്നും വേണ്ട അഥിതി..കുറ്റബോധവും വേണ്ടാ..

തെറ്റും കുറ്റവുമെല്ലാം ആർക്കും സംഭവിക്കാം..

ഇണക്കങ്ങൾ ഉള്ളിടത്ത് പിണക്കങ്ങൾ കൂടുതലായിരിക്കുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ,, അത് പോലെ കരുതിയാൽ മതി ഇതിനേയും.."

ഭാമ അവളുടെ താടി തുമ്പിൽ പിടിച്ചു മുഖമുയർത്തി..

"ഫ്ലാറ്റിൽ ചെന്ന് പിണക്കമെല്ലാം മറന്ന് ആദിയോട് ഉള്ള് തുറന്നൊന്നു സംസാരിക്ക്..

അതിൽ തീരണം പിണക്കമെല്ലാം.. കേട്ടല്ലോ.. "

ആർദ്രമായി അതിലുപരി വാത്സല്യത്തോടെ ഭാമ പറഞ്ഞു..

ഭാമയെ ഇറുകെ പുണർന്നു തന്റെ ഉള്ളിലുള്ള വിഷമമെല്ലാം കണ്ണുനീരായി പുറത്തേക്കൊഴുക്കി വിട്ടു..

ഭാമയും അവളെ തിരികെ പുണർന്നു തലയിൽ വാത്സല്യത്തോടെ തടവി കൊണ്ടിരുന്നു..

ചിരിച്ചു സംസാരിച്ചു കൊണ്ട് ഫ്ലാറ്റിലേക്ക് കയറി വരുന്ന അതിഥിയേയും ഭാമയേയും കണ്ട് ആദിയുടെ മുഖം വിടർന്നു..

അയാൾ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു..

ഭാമ അതിഥിയുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു ആദിയുടെ അടുത്തേക്ക് നടന്നു...

"ദാ നിന്റെ ജീവനെ തിരികെ തന്നിട്ടുണ്ട്.. ഇനി എങ്ങും വിടാതെ മുറുകെ പിടിച്ചോ.. "

കുസൃതിയോടെ പറഞ്ഞുകൊണ്ട് അതിഥിയെ ആദിയുടെ ദേഹത്തേക്കിട്ടു കൊടുത്തു...

ആദിയവളെ മുറുകെ പിടിച്ചു..
അഥിതി തലയുയർത്തി നോക്കിയതും ഇരുവരുടേയും കണ്ണുകൾ തമ്മിലിടഞ്ഞു...

തന്നെ നോക്കി ചിരിക്കുന്ന അതിഥിയെ കണ്ട് അയാളുടെ ഹൃദയം തുടികൊട്ടി.

"ഞങ്ങളിനി ഇറങ്ങുവാ.

ഇന്ന് തന്നെ നാട്ടിലേക്ക് തിരിക്കണം.."

ഭാമയെ ചേർത്ത് പിടിച്ചു അശോക് പറഞ്ഞു..

ആദിയും അഥിതിയും ഞെട്ടികൊണ്ട് അകന്നു മാറി..

മുഖത്തെ നാണം മറച്ചുകൊണ്ട് അവരെ നോക്കി..

"ഋഷി... സൂര്യാ.. ഞങ്ങളിറങ്ങുവാണേ... "

റൂമിലേക്ക് നോക്കി ഭാമ വിളിച്ചു പറഞ്ഞു...

ഋഷിയുടെ ലാപ്പിൽ സിനിമ കാണുകയായിരുന്ന അവർ ഹാളിലേക്ക് വന്നു..

"എന്നാൽ ശെരി രാത്രി യാത്രയില്ല..

കല്യാണത്തിന് നേരത്തെ അങ്ങ് വന്നേക്കണം .. സൂര്യയോടും കൂടിയാ കേട്ടല്ലോ... "

അശോക് ഒന്നുകൂടെ അവരെ ഓർമപ്പെടുത്തി യാത്ര ചോദിച്ചു ഭാമയേയും കൂട്ടി അവിടെ നിന്നും ഇറങ്ങി..

********

"ആഹാ... ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ചല്ലോ..

ഇനിയെന്നാ അടുത്ത യുദ്ധം പ്രഖ്യാപിക്കുന്നേ.. "

മുഖത്തോട് മുഖം നോക്കി നിൽക്കുന്നവരെ കണ്ട് ഋഷി കളിയാക്കി..

"ഇനി പിണക്കമില്ല,, ഇണക്കങ്ങൾ മാത്രം. "


അതിഥിയുടെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു..ആ സമയമത്രെയും മനസ്സ് നിറഞ്ഞ പുഞ്ചിരിയോടെ അവൾ ആദിയെ നോക്കുകയായിരുന്നു..


"രണ്ടാളും ഒന്ന് ചേർന്ന് നിന്നേ..ഈ മനോഹരമായ മോമെന്റ് നമുക്കീ ക്യാമെറയിലേക്ക് പകർത്താം.."

സൂര്യ ആദിയുടെ ഫോണുമായി ഓടിവന്നു..

അവരെ അതുപോലെ നിർത്തി കൊണ്ട് തന്നെ മനോഹരമായ ചിത്രം മൊബൈൽ ക്യാമെറയിലേക്ക് പകർത്തി..

"പെർഫെക്ട്.. "

അതിലേക്ക് നോക്കി പറഞ്ഞു...

"ഇവിടെ കൊണ്ട് വന്നേ.. നോക്കട്ടെ.. "

ഫോണുമായി ഋഷിയുടെ അടുത്തേക്ക് നടന്നു..

പിന്നീടവർ അതിനെ പറ്റിയായി ചർച്ച..

ഇതേ സമയം ആദി അതിഥിയേയും കൊണ്ട് ബാൽക്കാണിയിലേക്കിറങ്ങി..

************

ആദിയുടെ തോളിലേക്ക് തലവെച്ചു കിടക്കുകയാണ് അഥിതി..

തികച്ചും മൗനമാണ് ഇരുവരുടേയും ഇടയിൽ..

ഏറെ നേരമങ്ങനെ കടന്നുപോയി..

"എന്നോട് സത്യങ്ങൾ എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല..?"

തോളിൽ നിന്നും തലയുയർത്തി അയാളെ തന്നെ നോക്കിയിരുന്നു..

"ആദ്യമെല്ലാം ശ്രമിച്ചിരുന്നല്ലോ..?

താനൊന്നും കേൾക്കാൻ കൂട്ടാക്കാതിരുന്നത് കൊണ്ട് പിന്നീടതിന് മുതിർന്നില്ല..

എല്ലാറ്റിനും അതിന്റേതായ സമയമുണ്ടല്ലോ..

ചിലപ്പോൾ ഇങ്ങനെ കുറച്ച് കാലം അകന്നിരിക്കാൻ വിധിയുണ്ടാവും..

വിധിയെ തടുക്കാൻ ആരെകൊണ്ടും കഴിയില്ല.."


വിദൂരതയിലേക്ക് നോക്കി കൊണ്ടയാൾ പറഞ്ഞു.. വാക്കുകളിലുള്ള നിരാശ അയാളുടെ ഒറ്റപ്പെടലിന്റെ വേദനയാണെന്നവൾക്ക് പറയാതെ തന്നെ മനസ്സിലായി...

നിറക്കണ്ണുകളോടെ അയാളെ നോക്കിയപ്പോൾ ചിരിയോടെ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു..

"കണ്ണ് നിറക്കേണ്ടടോ..

എനിക്കിപ്പോൾ ഒട്ടും വിഷമമില്ല.. സന്തോഷമേ ഉള്ളൂ..

"താൻ എന്നെ മനസ്സിലാക്കിയല്ലോ.. അതിലുപരി വേറൊരു സന്തോഷവും എന്നെ തേടി വരാനില്ല.."

"ആദി.. "

വിതുമ്പലോടെ അഥിതി വിളിച്ചപ്പോൾ അയാളവളെ മാറോടടക്കി പിടിക്കുക മാത്രമാണ് ചെയ്തത്..

ആദിയുടെ കണ്ണുകളും നിറഞ്ഞിരുന്നു ആ നിമിഷം..

"വേഗം എടുക്ക്.. "

അവളുടെ തലക്കിട്ടൊന്ന് കൊട്ടി..

"ഓ എടുക്കുവല്ലേ.. "

അവനെ നോക്കി കെർവിച്ചു ചുണ്ട് കൂർപ്പിച്ചു..

"ഇതെങ്ങനുണ്ട് "

എടുത്ത ഫോട്ടോ അവനെ കാണിച്ചു..

ആദിയുടെയും അതിഥിയുടെയും സ്നേഹാർദ്രമായ നിമിഷങ്ങൾ മറഞ്ഞു നിന്ന് പകർത്തുകയായിരുന്നു സൂര്യയും ഋഷിയും 

"ആ.. തരക്കേടില്ല.. "

കളിയാക്കുന്ന തരത്തിലുള്ള അവന്റെ പറച്ചിൽ കേട്ടപ്പോഴവൾ ചുണ്ടുകൾ പിളർത്തി പിണങ്ങിയത് പോലെ നിന്നു..

ഫോൺ അവന്റെ കയ്യിലേക്ക് തന്നെ ഊക്കോടെ വെച്ചുകൊണ്ട് അവിടെ നിന്നും പോകാനൊരുങ്ങി...

രണ്ടടി നടന്നപ്പോഴേക്കും കയ്യിൽ പിടുത്തം വീണിരുന്നു..


എന്താന്നുള്ള മട്ടിലവൾ തിരിഞ്ഞു നോക്കി...

"പിണങ്ങിയോ..?

ഞാൻ ചുമ്മാ പറഞ്ഞതാണ്..

നല്ല ഭംഗിയുണ്ടല്ലോ എടുത്ത ഫോട്ടോ.."

അവളുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.. പക്ഷേ അവനത് കാണാതിരിക്കാനായി ചുണ്ടുകൾ ഉള്ളിലേക്കമക്കി പിടിച്ചു...

അവളൊന്നും മിണ്ടുന്നില്ലെന്ന് കണ്ടതും പിടിച്ച പിടിയാലേ അടുത്തേക്കവളെ വലിച്ചു..

അവളവന്റെ നെഞ്ചിൽ തട്ടിൽ നിന്നു.. പുറത്തൂടെ കൈ ചുറ്റിയവളെ ഒന്ന് കൂടെ അടുത്തേക് പിടിച്ചു...

അവൾ നിന്ന് കുതറി... അതിനനുസരിച്ചു പിടുത്തതിന്റെ മുറുക്കവും കൂടി..

"അധികം ബലം പിടിക്കല്ലേ..  മുറിവ് ഉണങ്ങിയിട്ടില്ല.."

അവളടങ്ങി നിന്നു...

അവന്റെ കണ്ണുകളവളുടെ കുഞ്ഞു മുഖമാകെ ഓടി നടന്നു..

നിറയെ പീലികളുള്ള വിടർന്ന കണ്ണുകളും,,, ചിരിക്കുമ്പോൾ തെളിയുന്ന കവിളിലെ നുണക്കുഴിയും ചുണ്ടിനു താഴെയുള്ള കറുത്ത പൊട്ടുപോലെയുള്ള മറുകും അവളുടെ കുഞ്ഞു മുഖത്തിന്റെ അഴക് കൂട്ടുന്നതായിരുന്നു ...

അവന്റെ ഉള്ളിലവളോടുള്ള അടങ്ങാത്ത പ്രണയം മഴയായി പെയ്തു തുടങ്ങി..

ആ മഴ അവളേയും ചേർത്ത് ഒരുമിച്ചു നനയാൻ ഉള്ളം തുടികൊട്ടി..

"നല്ല ഭംഗിയുണ്ടെന്ന് ഞാൻ പറഞ്ഞില്ലേ... പിന്നെ എന്തിനാ പിണങ്ങിയേ.. "

തന്റെ ഉള്ളിലെ വികാര വിചാരങ്ങളെ അടക്കി നിർത്തികൊണ്ടവൻ ചോദിച്ചു..

"ഞാൻ പിണങ്ങിയൊന്നും ഇല്ലാ... ഡോക്ടർക്ക് തോന്നിയതാ.. "

കുഞ്ഞു പരിഭവം ഉണ്ടായിരുന്നു വാക്കുകളിൽ..

"ആണോ.. മ്മ്.. "

നേർത്ത സ്വരത്തോടെ ചോദിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു..

അവന്റെ നിശ്വാസം മുഖത്ത് പതിഞ്ഞതും കണ്ണുകൾ പിടഞ്ഞു... എന്തെന്നില്ലാത്ത വെപ്രാളമവളെ വന്നു പൊതിഞ്ഞു...

അവന്റെ കൈക്കുള്ളിൽ നിന്നും രക്ഷപ്പെടാനായി അവളൊരുപാട് ശ്രമിച്ചു നടന്നില്ല..

അവസാനമവൾ എന്തോ കണ്ട് ഭയന്നപോലെ സൈഡിലേക്ക് നോക്കി..

അവളുടെ മുഖത്തെ ഭാവമാറ്റം കണ്ടതും അവളുടെ കണ്ണുകൾ പോയ ഇടത്തേക്ക് അവനും നോക്കി.. അവളിലുള്ള പിടുത്തം അയഞ്ഞു...

ആ തക്കം നോക്കിയവൾ അവന്റെ കൈക്കുള്ളിലൂടെ ഊർന്ന് റൂമിലേക്കോടി..

ഓടുന്നതിനിടയിൽ അവനെ നോക്കി കൊഞ്ഞനം കുത്താനും മറന്നില്ല..

അവനടിക്കുന്ന പോലെ നാവുകടിച്ചതും പെട്ടന്ന് തന്നെയവൾ റൂമിൽ കയറി ഡോർ അടച്ചു അതിൽ ചാരി നിന്ന് കിതച്ചു..

അവളുടെ പോക്ക് കണ്ട് ചിരിയോടെ തിരിഞ്ഞ ഋഷി കാണുന്നത് അവനെ തന്നെ നോക്കി ബാൽക്കണി ഡോറിൽ ചാരി നിൽക്കുന്ന ആദിയേയും അതിഥിയേയും ആണ്..അവരവനെ കണ്ണുകൾ കൂർപ്പിച്ചു ഗൗരവത്തോടെ നോക്കി...

"ഞാൻ എന്റെ ഫോൺ ഇവിടെ എവിടെയോ വെച്ചിരുന്നല്ലോ.. "

തന്റെ ചുറ്റും തിരയുന്ന പോലെ കാണിച്ചു..


"ചിലപ്പോൾ റൂമിലുണ്ടാവും.. "

പെട്ടന്നാലോചിച്ച പോലെ പറഞ്ഞ് ഇടം കണ്ണിട്ടവരെ നോക്കി റൂമിലേക്ക് വലിഞ്ഞു..

അവന്റെ  പാൽ കട്ട് കുടിച്ച പൂച്ചയെ പോലുള്ള ഭാവവും പോക്കും കണ്ട് ആദിയും അഥിതിയും പരസ്പരം നോക്കി ചിരിച്ചു..

************

ദിവസങ്ങൾ കടന്നുപോയി...

സൂര്യ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമായി.. അവളില്ലാതെ തങ്ങളുടെ കുടുംബം പൂർണതയിലെത്തില്ലെന്നവർക്ക് തോന്നി..

അത്രക്കും ആഴത്തിൽ അവളും അവളുടെ സ്നേഹവും അവരുടെ മനസ്സിൽ വേരുറപ്പിച്ചിരുന്നു..

അവരുടെ വീട്ടിലെ കുഞ്ഞു കുറുമ്പിയായിരുന്നു സൂര്യ..

കുറുമ്പ് കാണിച്ചു അമ്മ വഴക്ക് പറയുമ്പോൾ ഓടി അച്ഛന്റെ പിറകിൽ ഒളിക്കും.. എന്നിട്ട് അമ്മക്കെതിരെ യുദ്ധം പ്രഖ്യാപിക്കും...

ആദിയാണ് പെണ്ണിനെ വഷളാക്കുന്നതെന്ന് പറഞ്ഞ് അഥിതി യുദ്ധത്തിനുള്ള മണി മുഴക്കും..

എന്നിരുന്നാലും അഥിതിക്ക് അവളെന്ന് വെച്ചാൽ ജീവനാണ്.. അവൾക്ക് വേദനിക്കുന്ന ഒന്നും തന്നെ അഥിതി ചെയ്യില്ലെന്ന് ഋഷിക്കും ആദിക്കും ഉറപ്പായിരുന്നു..

അതുകൊണ്ട് തന്നെ അവളുടെ കുറുമ്പുകൾക്ക് ഏറെയും ചുക്കാൻ പിടിക്കുന്നത് ആദിയും ഋഷിയും ആയിരിക്കും..

ഇതിനിടയിൽ ആദിയുടേയും അതിഥിയുടേയും നഷ്ടപെട്ട പ്രണയകാലമവർ തിരികെ പിടിച്ചു.. യുവ മിഥുനങ്ങളെ പോലെയവർ പ്രണയിച്ചുല്ലസിച്ചു തങ്ങൾക്ക് കിട്ടുന്ന ഓരോ നിമിഷവും സുന്ദരമാക്കി..

അതോടൊപ്പം ഋഷിയുടെ ഉള്ളിലും സൂര്യയോടുള്ള പ്രണയം വേരുറക്കാൻ തുടങ്ങിയിരുന്നു.. എന്നെങ്കിലുമൊരിക്കൽ അത് തളിർത്തു പൂത്തു അവൾക്കായി മാത്രമൊരു പൂക്കാലമൊരുക്കാൻ കഴിയുമെന്നവൻ ഉറച്ചു വിശ്വസിച്ചു..

**********

ഇന്നായിരുന്നു കേസിന്റെ വിധി...

വംശി കുറ്റം ഏറ്റെടുത്തത് കൊണ്ട് നിധിയെ കോടതി വെറുതെ വിട്ടു..

വംശിക്ക് രണ്ട് വർഷം തടവും രണ്ട് ലക്ഷം രൂപയും പിഴയായി ചുമത്തി കേസിന് തീർപ്പ് കല്പ്പിച്ചു..

ജഡ്ജി വാക്ക് കൊടുത്തിരുന്നത് പോലെ കോടതിയുടെ പ്രത്യേക പരിഗണനയിൽ പെടുത്തി സൂര്യക്ക് ഡിവോഴ്സ് ലഭിച്ചു... അത്യധികം സന്തോഷത്തോടെയാണ് അവളാ ഉത്തരവ് കേട്ടത്...

വംശിക്ക് ശിക്ഷ കുറഞ്ഞതിൽ ദേവരാജിന്റെ കറുത്ത കരങ്ങൾ ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്.. അതിൽ ഗുപ്തന് കടുത്ത അമർഷവും ഉണ്ട്..

കോടതി മുറിയിൽ നിന്നും ദേഷ്യത്തോടെ ഇറങ്ങി പോയാണ് അവൻ തന്റെ പ്രതിഷേധം അറിയിച്ചത്...

***********

കോടതി മുറിയിൽ നിന്നും ഇറങ്ങിവരുന്ന നിധിയെ കാത്ത് ആമിയും മിത്രയും ഉണ്ടായിരുന്നു...

നിധിയെ കണ്ട ഉടനെ മിത്രയവനെ ഇറുകെ പുണർന്നു.. നിധിയും അവളെ ചേർത്ത് പിടിച്ചു..

ചെയ്തു കൂട്ടിയ തെറ്റുകളുടെ പശ്ചാതാപം ചുടു കണ്ണുനീരായി അവന്റെ കണ്ണിൽ നിന്നും താഴേക്ക് പതിച്ചു...

ദൂരെ നിന്നുകൊണ്ട് ഈ കാഴ്ച്ച വീക്ഷിച്ച ഗുപ്തന്റെ നെറ്റി ചുളിഞ്ഞു...


അതേ സമയം കൈകളിൽ വിലങ്ങണിയിച്ചു വംശിയെ അവിടേക്ക് കൊണ്ടുവന്നു..

അയാളെ കണ്ടതും മിത്രയും നിധിയും അകന്നു മാറി..

"കരാർ ഓർമയിലുണ്ടല്ലോ..

അതെങ്ങാനും തെറ്റിച്ചാൽ ഈ വംശി ആരാണെന്ന് നിങ്ങളറിയും...

രണ്ട് വർഷത്തെ സമയമുണ്ട് നിങ്ങൾക്ക്.. ഞാൻ റിലീസ് ആവുന്ന അതേ നിമിഷം തന്നെ അവളെന്റെ ഈ കരങ്ങളിൽ എത്തിയിരിക്കണം..

മനസ്സിലായല്ലോ.."

പോകുന്ന പോക്കിൽ വംശി അവർക്ക് താക്കീത് നൽകി..ആമിയും മിത്രയും യന്ത്രികമെന്നോണം തലയാട്ടി..

ഇവർ തമ്മിലുള്ള കരാർ എന്താണെന്നാലോചിച്ച് നിധിയുടെ തല പുകഞ്ഞു...

ഇതേപ്പറ്റി മിത്രയോട് ആമിയോടും ചോദിച്ചെങ്കിലും അതിവിദക്തമായവർ ഒഴിഞ്ഞു മാറി..

കാരണം ഇതിനോടം നിധി പഴയ ആളല്ല ഇനി തെറ്റുകളുടെ വഴിയേ സഞ്ചരിക്കാത്ത പുതിയ ഒരാളാണെന് അവർക്ക് മനസിലായിരുന്നു...

അതിനാൽ തന്നെ ഈ കാര്യം പറഞ്ഞാൽ ഇത് ചെയ്യുന്നതിൽ നിന്ന് തങ്ങളെ എതിർക്കുമെന്നും സൂര്യയെ രക്ഷിക്കാൻ ശ്രമിക്കുമെന്നും അവർക്ക് ഉറപ്പായിരുന്നു...

*********

മൂടികെട്ടിയ കാർമേഘങ്ങൾ നീങ്ങി തെളിഞ്ഞ വാനം പോലെയായിരുന്നു സൂര്യയുടെ ജീവിതവും..

അവളെ എത്രത്തോളം ഹാപ്പിയാക്കാൻ പറ്റുന്നുവോ അത്രത്തോളം ഹാപ്പിയാക്കുന്നുണ്ട് പുതു ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയവർ..

നാളെയാണ് ഭാമയുടേയും അശോകിന്റെയും വിവാഹം...

പൂർണമായും മുറിവൊന്നും ഉണങ്ങിയിട്ടില്ലെങ്കിലും ഋഷി പഴയ ആരോഗ്യം വീണ്ടെടുക്കാൻ തുടങ്ങിയിരുന്നു..

അവനു കൂട്ടായി സൂര്യയെ നിർത്തി ആദിയും അഥിതിയും വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് തിരിച്ചു...

വിവാഹത്തിൽ പങ്കെടുത്ത് അവരോടൊപ്പം രണ്ട് ദിവസം താമസിക്കാനുള്ള പ്ലാനോടെയാണ് അവർ പുറപ്പെട്ടത്..

ഇരുവരെയും ഒരുമിച്ച് കണ്ടപ്പോൾ ഭാമക്കും അശോകിനും വളരെയേറെ സന്തോഷമായി..

വിവാഹമെല്ലാം നല്ല ഭംഗിയായി നടന്നു.. അതിൽ ആദിയുടെയും അതിഥിയുടേയും നിറ സാന്നിധ്യം ഉണ്ടായിരുന്നു...

അവരെ അറിയുന്നവർക്കെല്ലാം അവർ വീണ്ടും ഒരുമിച്ച വാർത്ത ഏറെ സന്തോഷം നൽകുന്നതായിരുന്നു....

**********

ഋഷിയുടെ പെരുമാറ്റത്തിൽ തന്നോടവന് പ്രണയമാണോ എന്ന് സൂര്യക്ക് സംശയം ഉണ്ടായിരുന്നു..


പലപ്പോഴും അവന്റെ നോട്ടത്തിലും ഭാവത്തിലും അവൾക്കത് മനസ്സിലായതുമാണ്..

പക്ഷേ അവളത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.. കാരണം ഉള്ളിലുള്ള അപകർഷാ ബോധം...

അവളുടെ സംശയത്തെ സാധൂകരിക്കുന്ന തരത്തിലായിരുന്നു അവനവളോട് ആ കാര്യം പറഞ്ഞത്...

"സൂര്യാ.."

വായിച്ചു കൊണ്ടിരുന്ന പുസ്തകം അടച്ചു വെച്ച് ഋഷി ഉറക്കെ വിളിച്ചു..


'ദാ.. വരുന്നു.."

അടുക്കളയിൽ നിന്നും അവളുടെ സ്വരം കേട്ടു..

കുറച്ച് കഴിഞ്ഞപ്പോൾ കൈ ഷാളിന്റെ തുമ്പിൽ തുടച്ചു വെപ്രാളത്തോടെ നടന്നു വരുന്നുണ്ട്...

"ഡോക്ടറെന്തിനാ വിളിച്ചത്.. "

"വാ.. ഇവിടിരിക്ക്... എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്.. "

"പിടിച്ചിരുത്തി കാര്യം പറയാൻ പറ്റിയ സമയമാ..

അടുപ്പിലിരിക്കുന്ന കറി കരിഞ്ഞു പോകും.. അതൊന്ന് നോക്കി ഞാൻ പെട്ടന്ന് വരാം... "


"അതൊക്കെ പിന്നെ നോക്കാം.. താനിവിടെ ഇരിക്ക്...

ഇനിയും തന്നോടിത് പറഞ്ഞില്ലേൽ ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകും.."

പറഞ്ഞുകൊണ്ട് നെഞ്ചിൽ കൈ വെച്ചു..

"അയ്യോ... ഡോക്ടറേ.. എന്താ.. വേദനയെടുക്കുന്നുണ്ടോ.."

അവളോടി വന്നു മുട്ടിൽ ഇരുന്നു നെഞ്ചിലേക്ക് കൈ വെച്ചു ഉഴിഞ്ഞു കൊണ്ടിരുന്നു...


"ഓ ഇങ്ങനൊരു ബുദ്ധൂസ്...."

സ്വയം തലക്കിട്ടൊന്ന് കൊട്ടി..

അവനവളുടെ കൈക്ക്‌ മുകളിൽ മറ്റേ കൈ എടുത്തു വെച്ചു..

സൂര്യ പൊടുന്നനെ മിഴികളുയർത്തി നോക്കി..

"ഈ ഹൃദയം ഇങ്ങനെ പിടക്കുന്നത് നിനക്ക് വേണ്ടിയാണ് സൂര്യാ..

എന്റെ സിരകളിലും ആത്മാവിലും ഇപ്പോൾ നിന്റെ നാമം മാത്രമേ ഉള്ളൂ...

നിന്നെ കണ്ടു കൊണ്ടാണ് എന്റെ ഓരോ രാവും പകലും തുടങ്ങുന്നതും അവസാനിക്കുന്നതും..

അതെപ്പോഴും കൂടെ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.."

ഋഷിയവളുടെ മിഴികളിലേക്ക് തന്റെ മിഴികൾ കൊരുത്ത് കൊണ്ട് ആർദ്രമായി പറഞ്ഞു..


"ഡോക്ടർ.. "

അവിശ്വസനീയതയോടെ വിളിച്ചു..

"എനിക്കറിയാം,,തനിക്കിതൊരിക്കലും ഉൾകൊള്ളാൻ കഴിയില്ലെന്ന്..

തന്റെ ചിന്തയിൽ പോലും ഇങ്ങനൊരു കാര്യം ഉണ്ടാവില്ല..

എനിക്ക് തന്നോടുള്ളത് സഹതാപത്തിന്റെ പുറത്ത് തോന്നിയ ഇഷ്ടമൊന്നും അല്ല..ഇനി അതാലോചിച്ച് തല പുണ്ണാക്കേണ്ട..

തന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ somthing സ്പെഷ്യൽ ആയി തോന്നി..

അറിയാതെ തന്നെ ഉള്ളിലൊരിഷ്ടവും.. അന്നൊക്കെ കരുതിയത് അത് വെറുമൊരു കൗതുകം ആയിരിക്കുമെന്നാണ്..

പോകെ പോകെ മനസ്സിലായി ഉള്ളിന്റെ ഉള്ളിൽ ഈ കുഞ്ഞു മുഖം വേരുറച്ചു പോയെന്ന്..

പിന്നീടാണ് തന്റെ ജീവിതത്തിൽ നടന്നതെല്ലാം അറിയുന്നത്...

എന്നാലും ഉള്ളിൽ കൂടു കൂട്ടിയ ഇഷ്ടം ഉപേക്ഷിക്കാൻ തോന്നിയില്ല.."

അവനൊന്ന് നിർത്തി,, ദീർഘമായൊന്ന് ശ്വസിച്ചു..

"എനിക്ക് തന്നോടിത് പറയാതിരിക്കാം..

പക്ഷേ പിന്നീടത് എനിക്കൊരു നഷ്ടബോധമായി തോന്നിയാൽ..

വയ്യടോ ഇനിയും ഒളിച്ചുവെക്കാൻ..

പൈങ്കിളി ആവാനൊന്നും എനിക്കറിയില്ല..
എന്നാലും ജീവനാടോ എനിക്ക് തന്നെ..

ഇനി നിനക്കെന്നെ ഇഷ്ടമല്ലെങ്കിൽ കൂടി,,

എന്റെ ആദ്യ പ്രണയവും അവസാന പ്രണയവും താൻ ആയിരിക്കും... അതിന് വേറൊരു അവകാശിയും ഉണ്ടാവില്ല.. "

ഋഷി പറഞ്ഞു കഴിഞ്ഞപ്പോഴേക്കും പൊട്ടി കരഞ്ഞുകൊണ്ടവൾ അവിടെ നിന്നും ഓടി പോയിരുന്നു..

അവൾ പോയ വഴിയേ നോക്കിയവൻ മൂകമായി ഇരുന്നു..

************

രാത്രിയിൽ അത്താഴം കഴിക്കുമ്പോഴും സൂര്യ ഋഷിയെ മുഖമുയർത്തി നോക്കിയില്ല.. അവനും അവൾക്കൊരു ശല്യമാവേണ്ട എന്ന് കരുതി മിണ്ടാതെയിരുന്നു..

കഴിച്ചു കഴിഞ്ഞ് പാത്രവുമായി അവൾ എണീറ്റു പോയി.. ഋഷിക്കും പിന്നീട് കഴിക്കാൻ തോന്നിയില്ല അവനും എഴുന്നേറ്റ് പാത്രവുമായി അടുക്കളയിലേക്ക് നടന്നു..

പാത്രവുമായി വരുന്ന ഋഷിയെ കണ്ടപ്പോൾ അവന്റെ കയ്യിലെ പാത്രം ദേഷ്യത്തോടെ വാങ്ങി സിങ്കിലേക്കിട്ടു തറപ്പിച്ചോന്ന് നോക്കി അവിടെ നിന്നും പോയി..


ബാത്റൂമിൽ നിന്നും ഫ്രഷായി ഇറങ്ങി വരുമ്പോൾ കയ്യിലൊരു കുപ്പി വെള്ളവുമായി സൂര്യ ഋഷിയുടെ മുറിയിലേക്ക് വന്നു..

അവനെ നോക്കാതെ തന്നെ വെള്ളം അവിടെ വെച്ച് തിരിഞ്ഞു നടന്നു..

അവന്റെ മുഖം മങ്ങി.. അവളോടിപ്പോഴൊന്നും ഈ കാര്യം പറയേണ്ടിയിരുന്നില്ല എന്നവന് തോന്നി..

നിരാശയോടെ ബെഡിൽ വന്നിരുന്നു.. കോട്ടൺ കയ്യിലെടുത്തു മുറിവിലെ വെള്ളമൊപ്പിയെടുത്തു കൊണ്ടിരുന്നു..

ഇത്രയും ദിവസം സൂര്യയായിരുന്നു ഇതെല്ലാം ചെയ്തു തന്നിരുന്നത്.. വേണ്ടെന്ന് പറഞ്ഞാലും പെണ്ണ് കേൾക്കില്ലായിരുന്നു..

ഒരോന്നോർത്ത് കൈ പിന്നിലേക്ക് എത്തിച്ചു പതിയെ വെള്ളമൊപ്പി.. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കൈക്ക് അസഹ്യമായ വേദന അനുഭവപ്പെട്ടു..

കൈ കുടഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് വാതിലിനരികിൽ നിഴൽ വെട്ടം കണ്ടത്..

തലയുയർത്തി നോക്കി...

ഇടുപ്പിൽ കൈ കുത്തി കണ്ണുകളുരുട്ടി നിൽക്കുന്ന സൂര്യ..

അവളെ കണ്ടിട്ടും കാണാത്ത പോലെ ഇരുന്നു..

പഞ്ഞിയെടുത്ത് വീണ്ടും കൈ പിന്നിലേക്ക് വളച്ച് വെള്ളമൊപ്പാനായി തുനിഞ്ഞതും ശക്തിയോടെ സൂര്യ കോട്ടൺ തട്ടിപ്പറിച്ചു..


ബലമായവനെ തിരിച്ചിരുത്തി മുറിവ് ക്ലീൻ ചെയ്തു കൊണ്ടിരുന്നു..

പിന്നീട് ഓയിൽമെന്റ് കയ്യിലാക്കി അവിടെ പുരട്ടി കൊടുത്തു..

"സ്സ്.. "

മുറിവിൽ മരുന്ന് തട്ടി നീറിയപ്പോൾ അവനൊന്നെരി വലിച്ചു..

അതേ സമയം തന്നെ തണുത്ത ശ്വാസം അവിടെ പതിഞ്ഞു നീറ്റലിന് ആശ്വാസമേകി..

അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു..

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു.. കണ്ണിൽ വെള്ളം നിറച്ചു മുറിവിലേക്ക് പതിയെ ഊ തികൊണ്ടിരിക്കുന്ന സൂര്യയെ..

ഋഷി നോക്കുന്നത് കണ്ടപ്പോൾ  കയ്യിൽ  പറ്റിയ മരുന്ന് ഡ്രെസ്സിൽ തേച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു..

ഋഷി മുഖം തുടച്ചു അവിടെ വെച്ചിരുന്ന ടർക്കിയെടുത്ത് ഹാങ്ങറിൽ വിടർത്തിയിട്ടു..

ഫാനും ഇട്ട് ac യും അഡ്ജസ്റ്റ് ചെയ്തു ലൈറ്റ് ഓഫ് ചെയ്ത് പോകാൻ തുടങ്ങി...

"സൂര്യാ.. "

പോകാൻ തുടങ്ങുന്നവളെ ഋഷി വിളിച്ചു..

അവൾ തിരിഞ്ഞുനോക്കി പുരികമുയർത്തി എന്താണെന്ന് ചോദിച്ചു...

"ഇവിടെ വന്നിരിക്കുമോ...?

കൂടുതലൊന്നും വേണ്ട ഒരു അഞ്ചു മിനിറ്റ്...

എന്തോ വല്ലാത്തൊരു ഏകാന്തത വന്നു മൂടുന്നു.."

പ്രതീക്ഷയോടെ തന്നെ നോക്കി പറഞ്ഞപ്പോൾ നിരസിക്കാനവൾക്ക് തോന്നിയില്ല..

ഒന്നും മിണ്ടാതെ അവനടുത്തായി വന്നിരുന്നു..

"ദേഷ്യമാണോ എന്നോട്?"

അവളുടെ മുഖത്തേക്ക് നോക്കാതെ തന്നെ ചോദിച്ചു..

അവളവനെയൊന്ന് നോക്കി..

ദേഷ്യം കാണിക്കാനാവുമോ തനിക്കീ മനുഷ്യനോട്,, അത്രക്കും കടപ്പാടില്ലേ ഈ ജന്മം..

പക്ഷേ എന്തോ പഴയത് പോലെ അടുത്തിടപഴകാൻ കഴിയുന്നില്ല... എന്തോ ഒന്ന് പിന്നോക്കം വലിക്കുന്നു.

ഒരു പക്ഷേ ഞാൻ ആരാണെന്നും എന്റെ സ്ഥാനം എന്താണെന്നും ഉത്തമ ബോധ്യമുള്ളത് കൊണ്ടാവും...

എന്നാലും ഡോക്ടറെ കാണാതിരിക്കാനോ മിണ്ടാതിരിക്കാനോ കഴിയുന്നില്ല..

ഈ നേരമത്രെയും പിറകെ ഉണ്ടായിരുന്നു നിഴല് പോലെ ഡോക്ടർ പോലും അറിയാതെ.. അറിയില്ല എന്താണ് തനിക്കീ മനുഷ്യനോട് തോന്നുന്ന ..ഡോക്ടർക്ക് നോവുമ്പോൾ അതേ തീവ്രതയിൽ തന്റെ ഹൃദയവും നോവുന്നതെന്തെന്ന് ഇതുവരെയും മനസ്സിലായില്ല..

ബഹുമാനമാണോ,, അതോ സ്നേഹമോ,, അതിനെ പ്രണയം എന്ന മൂന്നക്ഷരം കൂട്ടി ചേർത്ത് വിളിക്കാനാവുമോ..


ചിന്തകൾ കാട് കയറി..

"താനെന്താ ഒന്നും പറയാത്തത്..."

മിണ്ടാതെ ഇരിക്കുന്നവളോട് വീണ്ടും ചോദിച്ചു..

"എനിക്ക് ആരോടും ദേഷ്യമൊന്നും ഇല്ല.. "

അവനെ തിരിഞ്ഞു നോക്കാതെ തന്നെ മറുപടി നൽകി..

"അതവിടെ അല്ല എന്റെ മുഖത്ത് നോക്കി പറ.."

ഗൗരവത്തിൽ തന്നെ പറഞ്ഞു..ശേഷം അവളുടെ മുഖം തന്റെ നേരെ തിരിച്ചു..


"അവഗണിക്കല്ലെടോ..ഒട്ടും സഹിക്കുന്നില്ല.."

"ഡോക്ടറേ.. ഞാൻ.. എനിക്ക്.."

"വേണ്ടടോ..പറഞ്ഞതല്ലേ ഞാൻ തിരികെ പ്രണയിക്കണമെന്നില്ലെന്ന്...

മനസ്സിലങ്ങനെ കിടന്ന് വിങ്ങിയപ്പോൾ പറയാതിരിക്കാൻ തോന്നിയില്ല..

അത്രേ ഉള്ളൂ.. വിട്ടേക്ക്.. അതിനിങ്ങനെ മുഖം തരാതെ നടക്കേണ്ട..

ആദ്യം എങ്ങനെയായിരുന്നോ അത് പോലെ പെരുമാറിയാൽ മതി..ഞാനോ എന്റെ പ്രണയമോ തന്റെ സന്തോഷങ്ങൾക്കൊരു തടസ്സ... "

ബാക്കി പറയാനനുവദിക്കാതെ കൈകൾ കൊണ്ടവന്റെ വാ മൂടി,, അരുതെന്ന് തല ചലിപ്പിച്ചു..


അവനവളുടെ കൈ മാറ്റി തന്റെ കയ്യിലെക്കെടുത്തു വെച്ചു..

"എങ്കിൽ പറ... ഇനി മിണ്ടാതെ നടക്കുമോ..?"

"മ്മ്ഹ്.. "

"പോയി കിടന്നോ...ഉറക്കം കളയേണ്ട.."

സൂര്യ അവിടുന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു.. ഇടക്കൊന്നു തിരിഞ്ഞു നോക്കി..

"എന്തേ.. എന്തേലും പറയാനുണ്ടോ..?"

അവളെ തന്നെ നോക്കികൊണ്ടിരുന്ന ഋഷി ചോദിച്ചു..

"മ്മ്ച്ചും... "

ചുമ്മൽ കൂച്ചി അവളവിടെ നിന്നും ഓടി..

************

എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും സൂര്യക്കുറക്കം വന്നില്ല.. കണ്ണടച്ചാൽ മുന്നിൽ തെളിയുന്നത് ഡോക്ടറുടെ മുഖമാണ്..

ദയനീയതയോടെയുള്ള ഡോക്ടറുടെ നോട്ടം നെഞ്ചുലക്കുന്നു..

ഇഷ്ടപ്പെടാതിരിക്കാൻ മാത്രം ഒരു കുറവും ഡോക്ടറിൽ കാണുന്നില്ല.. കുറവുകൾ തനിക്കല്ലേ.. ആരോരുമില്ലാത്തവൾ അതിലുപരി വിവാഹമോചിത..

ഇത്രയും കുറവുകളുള്ള എന്നെയാണോ ഡോക്ടർ ഇഷ്ടപ്പെടുന്നത്.. അതൊരിക്കലും പാടില്ല.. അമ്മയും അച്ഛനും എന്നെ പറ്റി എന്ത് വിചാരിക്കും..

തലചായ്ക്കാനൊരിടം തന്നിട്ട് അവരുടെ മകനെ തന്നെ വല വീശി പിടിച്ചു എന്ന് തോന്നില്ലേ.. അത്രക്കും നന്ദി കെട്ടവളാണ് താനെന്ന് വിചാരിക്കില്ലേ..

പാടില്ല... അങ്ങനെയൊന്നും സംഭവിച്ചു കൂടാ.. അതിന് വേണ്ടി ഡോക്ടറെ എങ്ങനെയെങ്കിലും ഇതിൽ നിന്നും പിന്തിരിപ്പിക്കണം..

ആലോചനക്കൊടുവിൽ എപ്പോഴോ കണ്ണുകൾ അടഞ്ഞു പോയിരുന്നു..

***********

രാവിലെ ഉറക്കമുണർന്ന സൂര്യ അടുത്തിരിക്കുന്ന ഋഷിയെ കണ്ട് പിടഞ്ഞെഴുന്നേറ്റു..

"എന്താ.. ഡോക്ടറേ.."

കണ്ണ് തുറിച്ചുകൊണ്ട് ചോദിച്ചു..

"Hey cool..

സമയം എത്രയായി എന്ന.. ഇന്ന് എഴുന്നേൽക്കുന്നൊന്നും ഇല്ലേ..മ്മ് 

ദാ..കോഫി കുടിക്ക്‌.."

അവളുടെ നേരെ നീട്ടിയ കപ്പിലേക്കും പിന്നീടവനെയും മാറി മാറി നോക്കി..

"ഞാൻ തന്നെ ഒരുപാട് വിളിച്ചു.. ഒരു കോഫിക്ക് വേണ്ടി..

എവിടുന്ന് കേൾക്കാൻ.. വന്നു നോക്കിയപ്പോൾ നല്ല ഉറക്കം..

പിന്നെ ശല്യം ചെയ്യേണ്ട എന്ന് കരുതി ഞാൻ തന്നെ കോഫി ഇട്ടു..

കുടിച്ചു നോക്കിയിട്ട് പറ എങ്ങനെയുണ്ടെന്ന്.."

അവനും കോഫി ഒരിറക്ക് കുടിച്ചു..

"കൊള്ളാലോ.. "

കുടിച്ചു നോക്കികൊണ്ടവൾ പറഞ്ഞു..

"ഇത് കുടിച്ചു ഫ്രഷായി.. ഇനി ഇന്നിപ്പോ ഒന്നും ഉണ്ടാക്കേണ്ട.. ഞാൻ പുറത്ത് നിന്ന് ഓർഡർ ചെയ്തിട്ടുണ്ട്.. "

കോഫി കപ്പുമായി അവനെഴുന്നേറ്റ് പോയി..

സൂര്യ ഫ്രഷായി വന്നു.. ഹാളിലെല്ലാം അവനെ നോക്കി.. എവിടെയും കണ്ടില്ല...

ബാൽക്കണിയിൽ ഉണ്ടാവുമെന്ന് കരുതി അവിടെയും പോയി.. പക്ഷേ അവിടെയും ആൾ ഉണ്ടായിരുന്നില്ല..

ഇനി എന്നോട് ദേഷ്യമായി കാണുമോ.. അതാണോ ഒഴിഞ്ഞു മാറി നടക്കുന്നേ..

ബാൽക്കണിയുടെ റെയിലിൽ പിടിച്ചു താഴേക്ക് നോക്കിയപ്പോൾ കണ്ടു അവിടെ കുട്ടികളോടൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്ന ഋഷിയെ...

വേഗം റൂമിലേക്കോടി നനഞ്ഞ മുടിയിലൊരു ക്ലിപ്പും ഇട്ട് വാതിൽ ചാരി താഴേക്ക് പോയി..

**********

കിതച്ചു കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന സൂര്യയെ അവനടിമുടി നോക്കി..

പിന്നെയവളെ അടുത്ത് പിടിച്ചിരുത്തി മുതുകിൽ തടവി കൊടുത്തു..

കിതാപ്പൊന്നടങ്ങിയപ്പോൾ കയ്യുയർത്തി മതിയെന്ന് പറഞ്ഞവനെ നോക്കി..

"ഇതെന്താ ഇവിടെ വന്നിരിക്കുന്നേ.. "

"ചുമ്മാ.. അവിടെ ഇരുന്നപ്പോൾ ബോറടിച്ചു.. അപ്പോഴുണ്ട് ഇവിടെ പിള്ളേർ കളിക്കുന്നു..

പിന്നെ മെല്ലെ ഓരോ അടി വെച്ച് ഇങ്ങോട്ട് പോന്നു.. "

കൂട്ടമായി കളിക്കുന്ന കുട്ടികളിലേക്കവൻ കണ്ണുകൾ പായിച്ചു..

"ഇത് ഡോക്ടറുടെ ലൗ ആണോ.. "

പെട്ടന്നൊരു കുട്ടി ഓടി വന്നു സൂര്യയെ ചുണ്ടികൊണ്ട് ഋഷിയോടായി ചോദിച്ചു..

ഋഷി ഞെട്ടി സൂര്യയെ നോക്കി.. അവളുടെ കണ്ണുകളും മിഴിഞ്ഞു വന്നിട്ടുണ്ട്.. ഇടയിലവൾ ആ കുട്ടിയേ നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു..

അവൻ പേടിച്ചു കരയാൻ തുടങ്ങിയതും ഋഷിയവനെ അടുത്തേക്ക് വിളിച്ചു..

"മോനോട് ആരാണ് പറഞ്ഞേ ഇതെന്റെ ലൗ ആണെന്ന്.. "


"ആരും പറഞ്ഞൊന്നും ഇല്ല..

സിനിമയിൽ കണ്ടിട്ടുണ്ട്."

"എന്ത്.. "

സൂര്യ പുരികം പൊക്കി ചോദിച്ചു...

"ഇങ്ങനെ ആണും പെണ്ണും ഒരുമിച്ചിരുന്നാൽ ലൗ ആണെന്ന്... അങ്ങനെ ഉള്ളവരെ അടുത്തടുത്തിരിക്കൂ.. "

അവൻ പറയുന്നത് കേട്ട് സൂര്യ വാ പൊത്തി..

അവനെ കളിപ്പിച്ചുകൊണ്ട് അടിക്കാനായി വടി എടുക്കുന്ന പോലെ കാണിച്ചതും അവൻ ഋഷിയുടെ കയ്യിൽ നിന്നും മറ്റു കുട്ടികളുടെ അടുത്തേക്ക് ഓടി...


"കുട്ടികൾക്ക് വരെ മനസ്സിലായി.. "

ഋഷി ദീർഘശ്വാസം വലിച്ചു..

"എന്ത് മനസ്സിലായെന്ന്.. "

സൂര്യയുടെ മുഖം ചുളിഞ്ഞു...

"എനിക്ക് തന്നോട് ലൗ ആണെന്ന്.. "

ചിരി കടിച്ചു പിടിച്ചുകൊണ്ടവൻ പറഞ്ഞു..

"നിങ്ങളെ ഇന്ന് ഞാൻ.. "

അവളവനെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി..

അവനതെല്ലാം കൈകൊണ്ട് തടുക്കുന്നുമുണ്ട്..

എന്നിട്ടുമവൾ അടിക്കുന്നത് തുടർന്നു..

പെട്ടന്നവനവളുടെ കൈ പിടിച്ചു വെച്ചു..

"Will you marry me"

കണ്ണുകളിലേക്ക് നോക്കി കൊണ്ടവൻ ചോദിച്ചതും സൂര്യയുടെ വിടർന്ന മിഴികൾ ഒന്നുകൂടെ മിഴിഞ്ഞു.. 🖤

"സൂര്യ.. "

അനക്കമില്ലാത്തത് കണ്ടപ്പോൾ അവനവളെ കുലുക്കി വിളിച്ചു..

"ആഹ്.."

ഞെട്ടികൊണ്ട് കണ്ണുകൾ അടച്ചു തുറന്നു..

അവളുടെ കോപ്രായം കണ്ട് ഋഷി പൊട്ടിച്ചിരിച്ചു..

"പേടിച്ചുപോയോ.. ഞാൻ ചുമ്മാ പറഞ്ഞതാടോ .. "

ചിരിക്കുന്നതിനിടയിലവൻ പറഞ്ഞു..

അവളവനെ നോക്കി കണ്ണുരുട്ടി അടിക്കാനായി വീണ്ടും കയ്യോങ്ങി..

"ഇനി തല്ലരുത്.. കൊള്ളാനുള്ള കപ്പാസിറ്റി എനിക്കില്ല.."

കൈ കൂപ്പിയവൻ പറഞ്ഞു..

"അന്ത ഭയം ഇരിക്കട്ടും.. "

അവനെ നോക്കി വിജയിയെ പോലെ ഇരുന്നു..

"അടിയൻ.. "

സൂര്യ പൊട്ടിച്ചിരിച്ചു..

പെട്ടന്ന് പിറകിൽ നിന്നവളുടെ കണ്ണുകൾ ആരോ മൂടി..

"അമ്മേ... "

കൈകളുടെ സ്പർശനത്തിൽ നിന്നും അവൾ ആളെ കണ്ടു പിടിച്ചിരുന്നു..

"കണ്ടു പിടിച്ചു.. "

കൊഞ്ചി പറഞ്ഞുകൊണ്ട് അഥിതി അവളുടെ അടുത്ത് വന്നിരുന്നു..

"ഇതെന്താ പെട്ടന്ന് പോന്നത്..

രണ്ട് ദിവസം സ്റ്റേ ചെയ്തിട്ടേ വരുള്ളൂ എന്ന് പറഞ്ഞിട്ട്.. "

അതിശയത്തോടെ ചോദിച്ചു..

"പുന്നാര മോളെ കാണാതിരിക്കാൻ കഴിയുന്നുണ്ടാവില്ല.. "

അതിന് മറുപടിയായി ഋഷി കെർവിച്ചു കൊണ്ട് പറഞ്ഞു..

"അത് തന്നെയാ കാര്യം.."

അവൻ പറഞ്ഞതിനെ ശെരി വെച്ച് ആദി അവിടേക്ക് വന്നു..

"ആണോ.. "

സൂര്യ അഥിതിയോട് ചോദിച്ചു..

"ആടി പെണ്ണേ..നിന്നെ വല്ലാണ്ട് മിസ്സ്‌ ചെയ്തു..

പിന്നെയവിടെ നിൽക്കാൻ തോന്നിയില്ല..

കിട്ടിയ ഫ്ലൈറ്റിന് ഇങ്ങ് വന്നു.."

"Miss you too അമ്മാ... "

അതിഥിയുടെ കഴുത്തിലൂടെ ചുറ്റിപിടിച്ചു കവിളിൽ അമർത്തി ഉമ്മവെച്ചു..

"ഓ എവിടെയും ഇല്ലാത്തൊരു അമ്മയും മോളും.. "

ഋഷി അവരെ നോക്കി പുച്ഛിച്ചു..

സൂര്യ അവനെ നോക്കി കോക്രി കാണിച്ചു..

അതിഥിയുടെ കയ്യും പിടിച്ചു ഫ്ലാറ്റിലേക്ക് നടന്നു..

ആദി ഋഷിയേയും കൂട്ടി അവരുടെ പിന്നാലെ പോയി...

ഫ്ലാറ്റിലെത്തിയതേ കല്യാണ വിശേഷങ്ങൾ ചോദിച്ചു അതിഥിയുടെ ചെവി തിന്നുന്നുണ്ട് സൂര്യ..

ഓരോ പണികൾ ചെയ്യുന്നതിനിടയിലും യാതൊരു മുഷിപ്പും കൂടാതെ വിശേഷങ്ങൾ പറയുന്നുണ്ട് അഥിതിയും..

എത്രയോ ദിവസങ്ങളായി കാണാതെ ഇരുന്നവരെ പോലെയാണ് രണ്ടാളുടെയും സംസാരവും പെരുമാറ്റവുമെല്ലാം..

സംസാരിച്ചിട്ടും സംസാരിച്ചിട്ടും തീരുന്നില്ലായിരുന്നു...

**********

ദിവസങ്ങൾ വീണ്ടും കടന്നുപോയി...

തന്റെ പ്രണയം പറഞ്ഞു ഒരിക്കൽ പോലും ഋഷി സൂര്യയെ ബുദ്ധിമുട്ടിച്ചിട്ടില്ല..

അവളും അവനോട് സാധാരണ രീതിയിൽ തന്നെയാണ് പെരുമാറിയത്... തന്റെ ഭാഗത്ത്‌ നിന്നും അനുകൂലമായൊരു ചലനം പോലും ഉണ്ടായാൽ അത് ഡോക്ടർക്ക് ഒരുപാട് പ്രതീക്ഷ നൽകുമെന്നവൾക്ക് തീർച്ചയായിരുന്നു.. അതുകൊണ്ട് തന്നെ ആ കാര്യത്തിലവൾ വളരെ ശ്രദ്ധയോടെ ആണ് അവനോട് ഇടപെട്ടിരുന്നത്..


ഇന്നേക്ക് ഒരു മാസം കഴിഞ്ഞു..ഋഷിയുടെ മുറിവെല്ലാം പൂർണമായും കരിഞ്ഞു.. പഴയതിനേക്കാൾ ആരോഗ്യമവൻ വീണ്ടെടുത്തു..

നാളെയവർ തിരികെ നാട്ടിലേക്ക് പോവുകയാണ്...അതിന് മുന്നോടിയായി ചെറിയൊരു ഷോപ്പിങ്ങിന് ഇറങ്ങിയതാണ്..

ചെന്നൈ സിറ്റി മുഴുവനും ചുറ്റി.. എല്ലാവരും അടിച്ചു പൊളിച്ച ദിവസമായിരുന്നു അത്..

ഷോപ്പിങ്ങിനിടയിൽ ഗുപ്തനെ കണ്ടു.. അവനോടും നാളെ ഇവിടെ നിന്നും പോകുവാണെന്നു പറഞ്ഞു യാത്ര ചോദിച്ചു..


************

സൺ‌ഡേ ഷോപ്പിങ്ങിന് ഇറങ്ങിയതാണ് ആമിയും മിത്രയും..

അതിനിടയിലാണ് ഋഷിയേയും മറ്റുള്ളവരേയും കാണുന്നത്..

അവരുടെ കണ്ണിൽ പെടാതിരിക്കാൻ ഇരുവരും മറഞ്ഞു നിന്നു..

ഋഷിയുടെ കയ്യിൽ തൂങ്ങി നടക്കുന്ന സൂര്യയെ കണ്ട് ആമിയുടെ സകല നിയന്ത്രണവും നഷ്ടമായി..

ഒടുവിൽ എങ്ങനെയൊക്കെയോ അവളെ പിടിച്ചു വലിച്ചു ഷോപ്പിംഗ് മാളിന് പുറത്തേക്ക് ഇറങ്ങി..

വീട്ടിലെത്തി അവിടെയുള്ള സകല സാധനങ്ങളും എറിഞ്ഞുടച്ചുകൊണ്ടാണ് ആമി തന്റെ ദേഷ്യം തീർത്തത്..

ഒരു ഭ്രാന്തിയെ പോലെയവൾ അവിടെ ഉറഞ്ഞു തുള്ളി..

അവളുടെ ഭാവം കണ്ട് മിത്രക്ക് പോലും ഭയമായി.. ഒടുവിൽ ആമി ബാഗിൽ നിന്നും ഡ്രഗ്സ് നിറച്ച സിറിഞ്ച് എടുത്ത് ഞെരമ്പിലേക്ക് കുത്തി കയറ്റി തളർന്നു കൊണ്ടാവിടെ കിടന്നു..

***********

മോർണിങ് ഫ്ലൈറ്റിനാണ് അവർ നാട്ടിലേക്ക് തിരിച്ചത്...

എയർപോർട്ടിൽ നിന്നും നേരെ അതിഥിയുടെ വീട്ടിലേക്കാണ് പോയത്..

അതിഥിയേയും ആദിയെയും ഒരുമിച്ച് കണ്ടപ്പോൾ മറിയ ചേട്ടത്തിയുടെ കണ്ണുകൾ നിറഞ്ഞു..

അവരുടെ പിറകിൽ നിൽക്കുന്ന സൂര്യയെ കണ്ടതും ഓടിച്ചെന്ന് വാരി പുണർന്നു.

എന്നും ഈ സന്തോഷം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ എന്നവർ കർത്താവിനോട് മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു..

ഉച്ചക്കവിടെ നിന്നും ചേട്ടത്തിയുടെ വക ഗംഭീരമായ ഉച്ചയൂണും കഴിച്ചു അവർ ആദിയുടെ വീട്ടിലേക്ക് പോയി..

സൂര്യ അവിടേക്ക് വരുന്നില്ലെന്നും അവളെ ഏതെങ്കിലും ഹോസ്റ്റലിൽ ആക്കിയാൽ മതിയെന്നും പറഞ്ഞു..

അതിനെ എതിർത്തുകൊണ്ട് ഇനി മുതൽ അത് സൂര്യയുടെ കൂടി വീടാണെന്നും ഞങ്ങൾ എവിടെയാണോ അവിടെയാണ് ഞങ്ങളുടെ മകളും താമസിക്കേണ്ടതെന്ന് പറഞ്ഞു ആദിയവളെ പിടിച്ച പിടിയാലേ കൊണ്ടുപോയി..

*********

വൃന്ദാവനത്തിലേക്കുള്ള ഗേറ്റ് കടന്നതും ആദ്യമായി കാണുന്നപോലെ ചുറ്റും നോക്കികൊണ്ട് അഥിതി കാറിൽ നിന്നും പുറത്തേക്കിറങ്ങി..

അവരെ കണ്ടപ്പോൾ ലക്ഷ്മി അകത്തു നിന്നും കത്തിച്ചു വെച്ച നിലവിളക്കുമായി ഉമ്മറത്തേക്ക് വന്നു..

സന്തോഷത്തോടെ നിലവിളക്ക് അതിഥിയുടെ കയ്യിലേക്ക് കൊടുത്തു.. ആദിയെ തിരിഞ്ഞോന്ന് നോക്കി കൊണ്ട് വിളക്ക് വാങ്ങി വലതുകാൽ വെച്ചകത്തേക്ക് കയറി...

അഥിതിയും മറ്റുള്ളവരും അകത്തേക്ക് പ്രവേശിച്ചപ്പോഴാണ് റാണിയും സന്തോഷും ഹോസ്പിറ്റലിൽ നിന്നും തിരിച്ചു വരുന്നത്...

ആദിയെ കണ്ടപ്പോൾ റാണിയുടെ മുഖം തെളിഞ്ഞു,, എന്നാൽ അയാളുടെ പിറകിൽ നിൽക്കുന്ന അതിഥിയെ കണ്ടപ്പോൾ അത് പോലെ തന്നെ ഇരുളുകയും ചെയ്തു...

എന്നാലും മുഖത്ത് എടുത്തണിഞ്ഞ ചിരിയോടെ അതിഥിയോടും മറ്റുള്ളവരോടും സംസാരിച്ചു...

"ഇത് അന്ന് നിങ്ങളുടെ കൂടെ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന കൊച്ചല്ലേ..

ഈ കുട്ടി ഇത്ര ദിവസമായിട്ടും ഇതിന്റെ വീട്ടിൽ പോയില്ലേ..?"

റാണി സൂര്യയെ അടിമുടി ഉഴിഞ്ഞു നോക്കി..

അവളാകെ ചൂളിപ്പോയി..

ചുറ്റുമുള്ളവരെ നോക്കാതെ തല താഴ്ത്തി തന്നെ പിടിച്ചു...


"ഇവളിനി ഞങ്ങളോടൊപ്പം ഇവിടെ താമസിക്കും.."

ആദി വന്നവളെ ചേർത്ത് പിടിച്ചു..

"ആർക്കേലും എന്തേലും വിരോധം ഉണ്ടോ..? "

റാണിയെ കൊള്ളിച്ചായിരുന്നു ചോദിച്ചത്...

"എ.. ഏയ്‌.. ഞങ്ങൾക്കെന്ത് വിരോധം.

ഇത് ഏട്ടന്റെ വീടല്ലേ.. അല്ലേ ചേച്ചി.. "


ഉള്ളിൽ നുരഞ്ഞു പൊന്തിയ അമർഷത്തെ അടക്കി പിടിച്ചു കൊണ്ട് റാണി പറഞ്ഞു...

"നീതു സൂര്യക്ക്  ഋഷിയുടെ മുറിയുടെ അടുത്തുള്ള റൂം കാണിച്ചു കൊടുക്ക്.."

"വാ ചേച്ചി... "

ആദി പറഞ്ഞപ്പോൾ സൂര്യ നീതുവിന്റെ കൂടെ മുറിയിലേക്ക് പോയി..

"നിന്റെ കൊനഷ്ട്ട് സ്വഭാവം ആ കൊച്ചിന്റെ നേരെയെങ്ങാനും എടുത്താൽ ആദി ആരാണെന്ന് നീ അറിയും.. മനസ്സിലായല്ലോ..

വാ അഥിതി.."

റാണിക്ക് താക്കീത് നൽകി അതിഥിയേയും കൂട്ടി അവരുടെ റൂമിലേക്ക് കയറി..

"അച്ഛൻ പറഞ്ഞത് കേട്ടല്ലോ..
അടങ്ങി ഒതുങ്ങി നിന്നാൽ റാണിയമ്മക്ക് കൊള്ളാം..

അല്ലേൽ പെട്ടിയും കിടക്കയും പാക്ക് ചെയ്ത് ഈ വീട്ടിൽ നിന്നും പുറത്തേക്ക് പോകാൻ റെഡിയായിക്കോ ..."

റാണിയെ ഒരുവട്ടം കൂടെ ഓർമപ്പെടുത്തി.. ലക്ഷ്മിയെ നോക്കി ഋഷിയവന്റെ മുറിയിലേക്ക് പോയി...

***********

"പറ അമ്മേ... എന്തുണ്ട് വിശേഷം.. "

കാൾ അറ്റന്റ് ചെയ്ത വഴിയേ മിത്ര ചോദിച്ചു..

"പിന്നെ.. നല്ല വിശേഷമല്ലേ ഇവിടെനടക്കുന്നേ.. "

റാണി പല്ല് കടിച്ചു..

"അതിന് മാത്രം എന്തുണ്ടായി... "

"എന്തുണ്ടായി എന്നോ..

വന്നിട്ടുണ്ട് അഥിതിയും കൂടെ അന്ന് ഹോസ്പിറ്റലിൽ കണ്ട പെണ്ണില്ലെ അവളും..
"

"അത് ഞങ്ങൾക്കറിയാം അമ്മേ.... "

മിത്ര കേൾക്കാൻ താല്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു..

"എന്നിട്ടാണോ നിങ്ങളിങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നത്...

എല്ലാം കൈവിട്ട് പോയിട്ട് അവസാനം നെഞ്ചത്തടിച്ചു കരഞ്ഞിട്ട് യാതൊരു കാര്യവും ഉണ്ടാവില്ല,, കേട്ടല്ലോ.."


"ഒന്നും കൈവിട്ടു പോവില്ല.. അതിനുള്ള വഴിയൊക്കെ ഞങ്ങളിവിടെ കണ്ടു പിടിച്ചിട്ടുണ്ട്..

നാളെ ഞങ്ങൾ അങ്ങോട്ട് വരികയാണ്..

ബാക്കിയൊക്കെ അവിടെ വന്നിട്ട്..."

പിന്നൊന്നും പറയാതെ മിത്ര ഫോൺ കട്ട്‌ ചെയ്തു...

"ആന്റി എന്തിനാ വിളിച്ചത്.."

ഫോണിൽ നോക്കികൊണ്ടിരുന്ന ആമി തലയുയർത്തി ചോദിച്ചു...


"ആ നശിച്ചവൾ വീട്ടിലുണ്ടെന്ന്... ഇനി മുതൽ അവിടെയാണ് താമസം പോലും.."

മിത്ര പല്ല് ഞെരിച്ചു..

"താമസിക്കട്ടെടി. ഏറി പോയാൽ രണ്ട് വർഷം അത്രയല്ലേ ഉള്ളൂ.. "

സാധാരണ രീതിയിൽ ആമി പറഞ്ഞപ്പോൾ മിത്ര നെറ്റി ചുളിച്ചു കൊണ്ട് നോക്കി...

"എടി ബുദ്ധൂസെ,,, അവൾ നമ്മുടെ കൺ വെട്ടത്ത് തന്നെ ഉണ്ടാവുന്നതല്ലേ നല്ലത്..

അതാവുമ്പോ വംശിക്ക് അവളെ കൊടുക്കുന്ന സമയം തിരഞ്ഞു നടക്കേണ്ട ആവശ്യം ഇല്ലല്ലോ..

എന്തെങ്കിലും കള്ളം പറഞ്ഞു അവളെ അവിടുന്ന് ചാടിച്ചാൽ പോരേ..."


"ഓ.. അങ്ങനൊന്ന് ഉണ്ടല്ലേ... "

ആമി പറഞ്ഞത് മനസിലായെന്ന മിത്ര തലകുലുക്കി..

"നീ ഡ്രെസെല്ലാം പാക്ക് ചെയ്‌തോ..നാളെ നമ്മൾ ഈ നഗരത്തോട് വിട പറയുന്നു.."

"അതേ.. ഇനി കളികൾ അങ്ങ് കേരളത്തിൽ സൂര്യക്കെതിരെ..."

ഗൂഡ്ഢ മുഖത്തോടെ ആമി പറഞ്ഞു..

***********

ലക്ഷ്മിയും മക്കളും സൂര്യയോട് നല്ലത് പോലെ തന്നെ പെരുമാറുന്നുണ്ട്.. എന്നാൽ റാണി കുത്തി കുത്തി ഓരോന്ന് ഇടയിൽ പറയും..

അത് കേൾക്കുമ്പോൾ അഥിതി റാണിയെ തുറിച്ചു നോക്കും.. പിന്നെ കുറച്ച് നേരത്തിനു ശല്യമൊന്നും ഉണ്ടാവില്ല..

സൂര്യ ഋഷിയോട് അടുത്തിടപെഴകുന്നത് കാണുമ്പോഴും റാണി മുറുമുറുപ്പ് തുടങ്ങും.. ഋഷിയെ പേടിച്ചു കുറച്ച് അകലത്തിൽ നിന്നാണ് പറയാറെന്ന് മാത്രം...

രാത്രിയിൽ എല്ലാവരും അത്താഴം കഴിക്കാനിരുന്നു...

മടിച്ചു നിന്ന സൂര്യയെ ഋഷി തന്നെ അവന്റെ അടുത്ത് പിടിച്ചിരുത്തി..

റാണി പുച്ഛത്തോടെ ചിറി കോട്ടി സൂര്യയെ നോക്കി...

ഋഷി തന്നെ അവൾക്ക് ഫുഡ്‌ വിളമ്പി കൊടുത്തു...

"കൊച്ചു കുഞ്ഞൊന്നും അല്ലല്ലോ വിളമ്പി കൊടുക്കാൻ തനിയെ എടുത്ത് കഴിച്ചാലെന്താ.. "

ഋഷി റാണിയെ കനപ്പിച്ചു നോക്കി..

ലക്ഷ്മി റാണിയെ നോക്കി മിണ്ടാതിരിക്കെന്ന് പറഞ്ഞു...

"ഞാൻ പറയും കുറേ നേരമായി ഈ വക കോപ്രായങ്ങൾ കാണാൻ തുടങ്ങിയിട്ട്..

ഇതിവരുടെ സ്വന്തത്തിൽ പെട്ടതൊന്നും അല്ലല്ലോ ഇങ്ങനെ അടുത്തിരുത്തി ഊട്ടിക്കാൻ.

അല്ലേ എവിടെയും കാണാത്ത ഓരോ പരിഷ്കാരങ്ങൾ.."

"Stop it ആന്റി.. "

ഋഷി ദേഷ്യത്തിൽ ടേബിളിൽ ആഞ്ഞടിച്ചു കൊണ്ട് എഴുന്നേറ്റ് നിന്നു.. ദേഷ്യം കൊണ്ടടി മുടി വിറച്ചു..

എല്ലാവരും ഭയന്നു അവനെ തന്നെ നോക്കി..

സൂര്യ പതിയെ അവന്റെ കയ്യിൽ പിടിച്ചു.. ഋഷിയവളെ നോക്കിയപ്പോൾ വേണ്ടെന്നവൾ കണ്ണുകൾ കൊണ്ട് അപേക്ഷിച്ചു..

അവളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ഋഷി അവിടെ തന്നെ ഇരുന്നു.. അപ്പോഴും ഇരുവരുടേയും കൈകൾ കോർത്തു പിടിച്ചിട്ട് തന്നെയായിരുന്നു...

"റാണി നിനക്കറിയാത്ത ഒരു കാര്യമുണ്ട്.."

അഥിതി പറഞ്ഞപ്പോൾ റാണിയും മറ്റുള്ളവരും എന്താണെന്നുള്ള പോലെ അവളെ തന്നെ നോക്കി...

"ഈ നിൽക്കുന്ന സൂര്യ ഞങ്ങൾക്ക് എവിടെ നിന്നോ കിട്ടിയതല്ല... ഞങ്ങളിൽ എത്തി ചേർന്നതാണ് ഇപ്പോൾ ഞങ്ങളുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകം..

അതും പോരെങ്കിൽ ഞങ്ങളുടെ മകൻ ഋഷിയുടെ പ്രണയം,, അവൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി...

ഇത്രയൊക്കെ മതിയോ റാണിക്ക് സൂര്യക്ക് ഞങ്ങളുടെ കൂടെ നിൽക്കാൻ എന്ത് അർഹതയാണെന്നുള്ളത് അറിയാൻ.."


ആദിയുടെ തുറന്നു പറച്ചിലിൽ റാണിയേക്കാൾ ഞെട്ടിയത് സൂര്യയാണ്..

അവൾ ഋഷിയേയും അതിഥിയേയും നോക്കിയപ്പോൾ അവരുടെ മുഖത്ത് നിറഞ്ഞ ചിരി....

പതിയെ അവൾ ഋഷിയുടെ കയ്യിൽ നിന്നും തന്റെ കൈ മോചിപ്പിക്കാൻ ശ്രമിച്ചു.. എന്നാലവൻ കൂടുതൽ മുറുകെ പിടിക്കുകയാണ് ചെയ്തത്...

ഒരിക്കലും കൈ വിടില്ലെന്ന പോലെ.. ജീവിതത്തിൽ ഇനി തനിച്ചല്ലെന്ന പോലെ..

************

കിടക്കാൻ തുടങ്ങുന്ന ആദിയുടെയും അതിഥിയുടേയും മുറിയുടെ വാതിലിൽ വന്നു സൂര്യ തട്ടി...

ആരായിരിക്കും ഈ നേരത്തെന്ന് ചിന്തിച്ചു അഥിതി പോയി വാതിൽ തുറന്നു...


"എന്താ മോളെ.. വയ്യാഴ്ക വല്ലതും.."

അഥിതി വെപ്രാളത്തിൽ സൂര്യയുടെ കഴുത്തിലും നെറ്റിയിലും തൊട്ടുനോക്കി..

"ഒന്നുമില്ലമ്മേ.."

"എനിക്കവിടെ കിടന്നിട്ട് ഉറക്കം വരുന്നില്ല.. ഞാനിന്നിവിടെ കിടന്നോട്ടെ..."

"വാ... "

സൂര്യയേയും കൂട്ടി വരുന്ന അതിഥിയെ കണ്ടപ്പോൾ ആദി കുറച്ച് നീങ്ങി കിടന്നു..

അവൾ ഇരുവരുടേയും നടുവിലായി കിടന്നു.. ചെരിഞ്ഞു കിടന്ന് അതിഥിയെ കെട്ടിപിടിച്ചു... ആദിയവളുടെ തലയിൽ പതിയെ തഴുകി കൊണ്ടിരുന്നു..


മാറിൽ നനവ് തട്ടിയപ്പോൾ അതിഥിയവളുടെ തല ബലമായി ഉയർത്തി...


"എന്തിനാ കരയുന്നെ സൂര്യ.. "

അഥിതി ചോദിച്ചപ്പോൾ ആദിയും വെപ്രാളത്തോടെ എഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്തു...

"ഡോക്ടറ്‍ എന്നെ വിവാഹം കഴിക്കാൻ പോകുവാണെന്ന് അച്ഛൻ അവിടെ പറഞ്ഞില്ലെ.. "


"അതിനാണോ കരയുന്നെ.. "

അല്ലെന്നവൾ തലയനക്കി..


"പിന്നെന്തിനാ കരയുന്നെ.. "

ആദിയായിരുന്നു...

"എനിക്ക് ഡോക്ടറിനെ വിവാഹം കഴിക്കേണ്ട..? "

സൂര്യ അങ്ങനെ പറഞ്ഞപ്പോൾ അവർ ഞെട്ടി.. കാരണം സൂര്യക്കും ഋഷിയെ ഇഷ്ടമായിരിക്കും എന്നാണ് അവർ കരുതിയിരുന്നത്.. ഋഷിക്ക് സൂര്യയോട് ഇഷ്ടമുള്ള കാര്യം അവൻ തന്നെ നേരത്തെ ഇവരോട് പറഞ്ഞിരുന്നു.. രണ്ട് പേർക്കും എതിർപ്പുണ്ടായിരുന്നില്ല പൂർണ സമ്മതമായിരുന്നു..

ഞെട്ടൽ മറച്ചു കൊണ്ട് വീണ്ടുമവളോട് ചോദിച്ചു..

"അതെന്താ.. നിന്റെ ഡോക്ടറിനെ നിനക്ക് ഇഷ്ടമല്ലേ..?"

"അത്.. പിന്നെ.. ഇഷ്ടമൊക്കെ തന്നെയാ.. എന്നാലും... "

"എന്തെന്നാലും.. "

രണ്ട് പേരും ഒരുപോലെ ചോദിച്ചു..

"ഞാൻ ഡിവോഴ്സ് ആയ ഒരു സ്ത്രീയല്ലേ.. ഡോക്ടർ ആണെങ്കിൽ എത്രയോ വലിയ പൊസിഷനിൽ ഇരിക്കുന്നൊരു വ്യക്തി.. അങ്ങനത്തെ ഒരാൾക്ക് ഞാൻ ഒട്ടും ചേരില്ല..

വേറെ എന്നേക്കാൾ യോഗ്യതയുള്ള പെൺകുട്ടിയേ കിട്ടും... "

ഉള്ളിലെ നോവ് മറച്ചു പിടിച്ചു കൊണ്ടവൾ പറഞ്ഞു.. അവൾക്കും അവനോട് പ്രണയം എന്ന വികാരം തോന്നി തുടങ്ങിയിരുന്നു.. എന്നാലും താൻ അതിന് യോഗ്യയല്ല എന്നുള്ളതാണവളെ പിന്നോക്കം വലിച്ചു കൊണ്ടിരുന്നത്..

"എനിക്ക് നിന്നേ മതിയെങ്കിലോ.."

വാതിൽ പടിയിൽ ചാരി എല്ലാം കേട്ട് കൊണ്ട് നിന്നിരുന്ന ഋഷി ചോദിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു..

അവളുടെ മിഴികൾ സചലമായി.. അവനെ നോക്കാനാവാതെ മിഴികൾ താഴ്ത്തി..

ഋഷി അവളുടെ അടുത്ത് വന്നിരുന്നു.. താടി തുമ്പിൽ പിടിച്ചു മുഖമുയർത്തി...

"Will you marry me... "

അവൻ പോക്കറ്റിൽ നിന്നും ഒരു റിങ് എടുത്ത് അവളുടെ നേരെ നീട്ടി...

ആദിയും അഥിതിയും അതിശയത്തോടെ നോക്കി.. അവനിത്രെയും ഓപ്പൺ ആയി പ്രപോസ് ചെയ്യുമെന്നവരും കരുതിയിരുന്നില്ല..

അവർക്കും സന്തോഷം തോന്നി...

സൂര്യ അവന്റെ മുഖത്തേക്ക് നോക്കി.. കണ്ണുകൾ കൊണ്ടവൻ പ്ലീസ് എന്ന് കെഞ്ചിയതും കൈകൾ അവനു നേരെ നീട്ടി.. അവൻ അവളുടെ വിരലിൽ ഋഷി എന്ന പേര് കൊത്തിയ മോതിരമണിയിച്ചു..
സന്തോഷത്താൽ കണ്ണുകൾ നിറച്ചുകൊണ്ട് അവളവനെ ഇറുകെ പുണർന്നു...


അവനും അവളെ ചേർത്ത് പിടിച്ചു.. ആദിയെയും അതിഥിയേയും നോക്കി കണ്ണിറുക്കി കാണിച്ചു..

"നിക്കും ഇഷ്ടമാ ഈ ഡോക്ടറെ...

ഒരു വാക്ക് മാത്രം തന്നാൽ മതി.. ഒരിക്കലും ഏത് പ്രതിസന്ധിയിലും എന്നെ ഒറ്റക്കാക്കില്ല എന്ന വാക്ക്..."


കരച്ചിലിനിടയിലവൾ പറഞ്ഞു..

ഋഷിയവളെ തോളിൽ നിന്നും അടർത്തി മാറ്റി.. ആ കുഞ്ഞു മുഖം കൈ കുമ്പിളിൽ എടുത്തു..

"ആർക്ക് വേണ്ടിയും ഒന്നിന് വേണ്ടിയും നിന്നെ ഞാൻ ഒരിക്കലും കൈവിടില്ല.. കാരണം എന്റെ ജീവ ശ്വാസം പോലും നീയാണ്.. എൻ ജീവനിൽ അലിഞ്ഞു ചേർന്ന പ്രണയം..

ലൗ യു സൂര്യ..."

പ്രണയാർദ്രമായി പറഞ്ഞുകൊണ്ട് ഋഷി അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു നെഞ്ചിലേക്ക് അടക്കി പിടിച്ചു.. അവളും അവനെ ഇറുകെ പുണർന്നു..

ഇരുവരുടെയും കലർപ്പില്ലാത്ത സ്നേഹം കണ്ട് അവരുടെ ഉള്ളം തുടികൊട്ടി...

ഋഷി കണ്ണുകൊണ്ട് അവരെ അടുത്തേക്ക് വിളിച്ചു ഇരുകൈകൾ കൊണ്ട് അവരേയും ചേർത്ത് പിടിച്ചു..

ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ താനാണെന്നവനാ നിമിഷം തോന്നി..

ഒരിക്കലും ഈ സൗഭാഗ്യങ്ങൾ തന്നിൽ നിന്നും അകന്ന് പോകരുതേ എന്നവൻ മനസ്സ് കൊണ്ട് ആത്മാർത്ഥമായി പ്രാർത്ഥിച്ചു...

പിറ്റേന്ന് സൂര്യക്ക് ഋഷിയുടെ മുഖത്തേക്ക് നോക്കാൻ ചളിപ്പ് തോന്നി..

അവന്റെ മുന്നിൽ പെടാതെ ഒളിച്ചു നടന്നു..

അടുക്കളയിൽ കുറച്ച് നേരം അതിഥിയെ ചുറ്റിപറ്റി നിന്നു..

പിന്നെ അഥിതി അവിടെ നിന്നും വഴക്ക് പറഞ്ഞു ഓടിച്ചു...

നീതുവും നീമയും കോളേജിലേക്ക് പോയിരുന്നു അതിനാൽ തന്നെ അവൾക്ക് ശെരിക്കും ബോർ അടിക്കാൻ തുടങ്ങി..

താഴെയിരുന്നു മടുത്തപ്പോൾ മുറിയിലേക്ക് പോകാനൊരുങ്ങി..

ഋഷിയുടെ മുറിയുടെ മുന്നിലെത്തിയപ്പോൾ അതിനുള്ളിലേക്ക് തലയിട്ടു നോക്കി അവനുണ്ടോ എന്നറിയാൻ..

അവനില്ല എന്ന് കണ്ടതും സ്വന്തം മുറിയിലേക്ക് തന്നെ പോകാൻ തുടങ്ങുമ്പോഴാണ് കൈ പിടിച്ചാരോ ആ മുറിയിലേക്ക് വലിച്ചത്..ഒപ്പം വാതിലിൽ കൊളുത്ത് വീഴുന്ന സൗണ്ടും കേട്ടു..

"അമ്മേ.."

സൂര്യ നിലവിളിക്കാൻ തുടങ്ങിയതും ഋഷി പിറകിലൂടെ വന്നവളുടെ വാ പൊത്തി പിടിച്ചു..

"ഒച്ചവെക്കല്ലേ... ഇത് ഞാനാ... "

പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

"മ്മ്ഹ് മ്മ്ഹ്ഹ്.. "

"എന്താ..ഓ സോറി.."

അവൻ പെട്ടന്ന് തന്നെ കൈ എടുത്ത് അവളെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി..


അവൾ മിഴികളുയർത്തി അവനെ നോക്കിയതേ ഇല്ല..

അവൻ പതിയെ കുനിഞ്ഞു അവളുടെ മുഖത്തേക്ക് ഊതി..

മുഖം ഉയർത്തുന്നില്ലെന്ന് കണ്ടതും വീണ്ടും ഊതി അതോടൊപ്പം കൈ മുട്ടിനു മുകളിലായി ഒന്ന് പിച്ചുകയും ചെയ്തു..

"ആഹ്... "

വേദന കൊണ്ടവൾ തുള്ളി.. അവനെ നോക്കി കൊണ്ടവിടെ ഉഴിഞ്ഞു കൊണ്ടിരുന്നു..

"ഇതെന്തിനാണെന്ന് അറിയുമോ.. "

"മ്മ്ഹ്"

"ഇതുപോലെ ഇനി ഒളിച്ചു നടക്കാതിരിക്കാൻ.. ഞാൻ തന്നെ പിടിച്ചു വിഴുങ്ങുകയൊന്നും ഇല്ല...

അത്യാവശ്യമായിട്ടൊരു കാര്യം പറയാൻ വേണ്ടി നടക്കുമ്പോഴാണ് അവൾടെ ഒരു ഹൈഡ് &സീക്.."

അവൻ കണ്ണുരുട്ടി..

"ഞാൻ പോവാ..മാറങ്ങോട്ട്.. എന്നോടിനി മിണ്ടണ്ട.. "

അവനെ തള്ളിമാറ്റി പോകാനൊരുങ്ങി..

"ഹാ നിൽക്ക് പോവല്ലേ.. വേഗം ചെന്ന് റെഡിയായി വാ.. നമുക്കൊരിടം വരെ പോവാം.. "

"ഞാനെങ്ങും ഇല്ല.. തനിയെ പോയാൽ മതി.. "

"ഇനി വഴക്ക് പറയില്ല... വേഗം റെഡിയായി വാ.. "

"എന്നാലെനിക്ക് ഐസ്ക്രീം വാങ്ങിച്ചു തരണം.. "

കുറുമ്പോടെ പറഞ്ഞു..

"ഓ.. എന്ത് വേണേലും വാങ്ങിച്ചു തരാം.. ഒന്ന് വരവോ.."

തൊഴുതു കൊണ്ട് പറഞ്ഞു..

"അഞ്ചു മിനിറ്റ് ഇപ്പൊ വരാം.. "

സൂര്യ പെട്ടന്ന് തന്നെ റെഡിയായി വന്നു ഋഷിയുടെ ഡോറിൽ വന്നു തട്ടി..


"ദാ വരുന്നു.."

അകത്തു നിന്നും വിളിച്ചു പറഞ്ഞു..

ഡോർ തുറന്ന് മുന്നിൽ നിൽക്കുന്ന ഋഷിയെ കണ്ട് സൂര്യ കണ്ണ് മിഴിച്ചു..

വൈറ്റ് ടി ഷർട്ടും ബ്ലൂ ജീനും ആയിരുന്നു വേഷം..

"മ്മ്.. "

പുരികമുയർത്തി കൊണ്ട് എന്താണെന്ന് ചോദിച്ചു..

"ഡോക്ടർക്ക് ഈ വേഷം നന്നായി ചേരുന്നുണ്ട്... "

"എന്നാലിത് സ്ഥിരമാക്കാം.. "

കയ്യിലേക്ക് വാച്ച് കെട്ടുന്നതിനിടയിൽ പറഞ്ഞു..

"ഏയ്‌ അത് വേണ്ടാ.. അപ്പോൾ ഇങ്ങനെ ഇടക്ക് കാണുമ്പോഴുള്ള ഭംഗി നഷ്ടപ്പെടും... "

"താൻ ആള് വിചാരിച്ചപോലെയല്ലല്ലോ.. ഇത്തിരി കോഴിത്തരമൊക്കെ കയ്യിലുണ്ടല്ലേ.."

അവനവളെ ഇരുത്തിയൊന്ന് നോക്കി..

"പിന്നില്ലാതെ.. "

"കിന്നാരം പറയാതെ നടന്നേ .. സമയം ഇപ്പോൾ തന്നെ ലേറ്റ് ആയി... "

ഋഷി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് താഴെക്കിറങ്ങി..

"അമ്മേ.. "

അതിഥിയെ നീട്ടി വിളിച്ചുകൊണ്ടു തിരിഞ്ഞപ്പോഴാണ് ബാഗും തോളിലിട്ട് അകത്തേക്ക് കയറിവരുന്ന മിത്രയേ കണ്ടത്..


ഇരുവരെയും ഒരുമിച്ച് കണ്ടപ്പോൾ മിത്രക്ക് ദേഷ്യം തോന്നിയെങ്കിലും അവളത് പുറമെ പ്രകടിപ്പിച്ചില്ല..

"മിത്രയെന്താ അവിടെ തന്നെ നിൽക്കുന്നത് അകത്തേക്ക് വാ.. "

അടുക്കളയിൽ നിന്നും ഋഷിയുടെ വിളികേട്ട് വന്ന അഥിതി പുറത്ത് തന്നെ നിൽക്കുന്ന മിത്രയെ കണ്ട് പറഞ്ഞു..

"ആ.. "

മിത്ര അവരിൽ നിന്നും നോട്ടം മാറ്റി അകത്തേക്ക് കയറി.. ഋഷിയും അവളെ അധികം മൈന്റ് ചെയ്യാൻ നിന്നില്ല.. കാരണം ഹോസ്പിറ്റലിൽ വെച്ച് മിത്ര പറഞ്ഞതൊക്കെയും ഇപ്പോഴും അവന്റെ ഉള്ളിൽ കരടായി കിടക്കുന്നുണ്ട്..

"അമ്മേ ഞങ്ങളൊന്ന് പുറത്ത് പോകുവാണ്.. പെട്ടന്ന് വരാം.. "

കയ്യിലെ കീ കറക്കി ഋഷി പറഞ്ഞപ്പോൾ അതിഥി തലയാട്ടി..

"അമ്മേ.. പോയിട്ട് വരാം.. "

സൂര്യ പറഞ്ഞുകൊണ്ട് അതിഥിയുടെ അടുത്ത് നിൽക്കുന്ന മിത്രയെ നോക്കി ചിരിച്ചു.. അവളും തെളിച്ഛമല്ലാത്തൊരു ചിരി തിരികെ നൽകി..

ഋഷിയും സൂര്യയും പോയതും അഥിതി മിത്രയോട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി..

റാണിയോടുള്ള ഇഷ്ടക്കേട് അവൾ മിത്രയോട് കാണിച്ചിരുന്നില്ല..

ആ സമയത്താണ് റാണി അവിടേക്ക് വന്നത്..

റാണി വന്നതും അഥിതി അവിടെ നിന്നും മുറിയിലേക്ക് പോയി..

"ആമിയെവിടെ... "

"അവൾ അവളുടെ വീട്ടിൽ.. "

"ഇങ്ങോട്ടെന്താ വരാതിരുന്നത്.. "

"അറിയില്ല പിന്നൊരു ദിവസം വരാമെന്ന് പറഞ്ഞു... "

"മ്മ്.. ഇന്നലെ ഇവിടെ ചിലതൊക്കെ നടന്നു.. "

പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

"എന്ത്.. "

'ഋഷി ആ പെണ്ണിനെ കല്യാണം കഴിക്കാൻ പോകുവാണെന്നു ഇന്നലെ എല്ലാവരുടേയും മുന്നിൽ വെച്ച് ഏട്ടൻ പറഞ്ഞു... "


"എന്താ.. "

റാണി പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ ചോദിച്ചു..


"സത്യം തന്നെയാ.. ഉടനെ വിവാഹം ഉണ്ടാവുമെന്ന് തോന്നുന്നു.. "


"No..അത് നടക്കില്ല... അപ്പോൾ ഋഷിയേട്ടനെ മാത്രം സ്വപ്നം കണ്ട് നടക്കുന്ന എന്റെ ആമിയോ.. അവളോട് ഞാനെന്ത് പറയും.."


"അതൊന്നും എനിക്കറിയില്ല... എങ്ങനെയെങ്കിലും ഈ വിവാഹം മുടക്കിയേ മതിയാകൂ...അല്ലെങ്കിൽ ഈ കണ്ട സ്വത്തുക്കളുടെയെല്ലാം അവകാശി എവിടെ നിന്നോ കയറിവന്ന ആ നാശം പിടിച്ചവൾ ആകും..."


"അതിനീ മിത്ര ജീവിക്കുന്നിടത്തോളം കാലം സമ്മതിക്കില്ല..ഋഷിയേട്ടന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ആമിയായിരിക്കും...അമ്മ നോക്കിക്കോ സൂര്യയെ ഈ വീട്ടിൽ നിന്ന് തന്നെ ഓടിക്കും.."

മനസ്സിൽ പല പദ്ധതികളും കണക്ക് കൂട്ടി കൊണ്ട് പറഞ്ഞു ബാഗുമായി മുറിയിലേക്ക് കയറി വാതിൽ വലിച്ചടച്ചു..

********

പോവുന്ന വഴിയിൽ വാശി പിടിച്ചു സൂര്യ ഋഷിയെ കൊണ്ട് ഐസ് ക്രീം വാങ്ങിപ്പിച്ചു...

സൂര്യ കൊതിയോടെ ഐസ് ക്രീം നുണയുന്നതവൻ ചെറു ചിരിയോടെ നോക്കിയിരുന്നു..

പിന്നീടവർ നേരെ പോയത് ഒരു കോച്ചിംഗ് സെന്ററിലേക്കാണ്...

ഇതെന്താ ഇവിടെ എന്നുള്ള മട്ടിൽ അവനെ നോക്കിയപ്പോൾ കാറിൽ നിന്നും ഇറങ്ങാനവൻ ആവശ്യപ്പെട്ടു..

അവനവളെയും കൂട്ടി അകത്തേക്ക് നടന്നു..

"ഇതാണോ കുട്ടി.. "

അകത്തിരുന്ന ആൾ ചോദിച്ചു..

അതേയെന്ന് ഋഷി മറുപടി നൽകി..

"പേര് 
"
ഒരു ഫോം കയ്യിലെടുത്തു കൊണ്ടയാൾ ചോദിച്ചു..

"സൂര്യ... "

പിന്നീട് എത്ര വരെ പഠിച്ചുവെന്നും ബയോഡേറ്റയും മറ്റും ചോദിച്ചറിഞ്ഞു.. എല്ലാം ഋഷി തന്നെയാണ് പറഞ്ഞുകൊടുത്തത്..

എല്ലാം എഴുതി കഴിഞ്ഞതും ആ പേപ്പർ അയാൾ ഋഷിയുടെ കയ്യിൽ കൊടുത്തു..

"ഈ ഫോം അവിടെ കൊടുത്തോളൂ.. "

അയാൾ പറഞ്ഞപ്പോൾ ഋഷി അതുമായി അങ്ങോട്ട് നടന്നു..പുറകെ തന്നെ സൂര്യയും.

അവനവിടെ ഇരിക്കുന്ന ചേച്ചിയോട് ഇവിടുത്തെ റൂൾസിനെയും മറ്റു കാര്യങ്ങളെ പറ്റിയെല്ലാം ചോദിക്കുന്നുണ്ട്..

കൊടുത്ത ഫോമിൽ സീൽ ചെയ്ത് ഋഷിയുടെ കയ്യിൽ തന്നെ കൊടുത്തു.. ഋഷി പോക്കറ്റിൽ നിന്നും കാശ് എടുത്ത് കൊടുത്ത് അഡ്മിഷൻ എടുത്തു...

സൂര്യ അപ്പോഴും കാര്യം മനസ്സിലാകാതെ അവനെ തന്നെ മിഴിച്ചു നോക്കി..

"വാ പോവാം."

മിഴിച്ചു നിൽക്കുന്നവളെ തട്ടി വിളിച്ചു..

"ഇതെന്തിനാ ഇവിടെ അഡ്മിഷൻ എടുത്തത്."


"ആവശ്യമുണ്ടായിട്ട്.. "

"ആർക്ക്.. "

"അതിൽ ഞാൻ ആരുടെ പേര് ആണ് കൊടുത്തത്.. "

"എന്റെ.. "

ഒട്ടും ചിന്തിക്കാതെ തന്നെയവൾ മറുപടി പറഞ്ഞു..

"അപ്പോഴത് ആർക്കായിരിക്കും.. "

"എനിക്ക്... "


"മനസ്സിലായല്ലോ.. ഇനി പോവാമല്ലോ.. "

"അയ്യോ അതല്ല.. "

പോകാനൊരുങ്ങിയ അവനെ വീണ്ടും തടഞ്ഞു നിർത്തി...

"പിന്നെ.. "

"ഇതെന്തിനാ എനിക്കിപ്പോ ഇവിടെ അഡ്മിഷൻ എടുത്തിരിക്കുന്നേ എന്ന്.."

"തന്റെ IAS എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ടു പടിയാണ് ഇത്..ഈ വർഷത്തെ Upsc എക്സാം താൻ എഴുതണം.. അതിനു വേണ്ട എല്ലാ പ്രെപ്പറേഷൻസും തനിക്ക് ഇവിടെ നിന്നും കിട്ടും ..അതിന് വേണ്ടിയാണ് ഇവിടെ അഡ്മിഷൻ എടുത്തിരിക്കുന്നത്.."


അവൻ പറഞ്ഞപ്പോൾ തന്റെ IAS  എന്ന സ്വപ്നത്തെ കുറിച്ച് അവനെങ്ങനെ മനസ്സിലാക്കിയെന്ന ചിന്ത അവളിൽ വന്നു..

"ഡോക്ടർക്ക് എങ്ങനെ... "

"അതൊക്കെ എനിക്കറിയാം.. തന്റെ സ്വപ്നങ്ങളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും തന്നേക്കാൾ അറിവുണ്ട് എനിക്കിപ്പോൾ.. മനസ്സിലായോ.. "

അവൻ പറഞ്ഞതിനവൾ തലകുലുക്കി.. എന്നാലും എങ്ങനെ അറിഞ്ഞെന്ന ചിന്ത അപ്പോഴും ഉണ്ടായിരുന്നു..

"ഇനി അതാലോചിച്ച് തല പുകക്കേണ്ട..തന്റെ ഡയറി ഞാൻ വായിച്ചിരുന്നു അതിൽ നിന്നും കിട്ടിയതാണ് തന്നെ പറ്റിയുള്ള ഈ അമൂല്യ രഹസ്യങ്ങൾ.."

"ഡയറിയോ.. "

"മ്മ്.. തന്നെ അന്ന് വീട്ടിൽ നിന്നും പിടിച്ചു കൊണ്ട് പോവുമ്പോൾ താൻ ഉപേക്ഷിച്ചു പോയ ബാഗിൽ നിന്നും കിട്ടിയതായിരുന്നു.. എന്തായാലും അത് കാര്യത്തിൽ പെട്ടു.. ഭാവിയിൽ എന്റെ ഭാര്യ IAS ആണെന്നെനിക്ക് നാലാളോട് ഗമയിൽ പറയാമല്ലോ..."

"ഡോക്ടറേ.. "

അവൾ നിന്ന് ചിണുങ്ങി...

"വാ.. "

അവനവളേയും ചേർത്ത് പിടിച്ചു പുറത്തേക്ക് നടന്നു...

"അതേയ്.. ഈ ഡോക്ടറേ എന്നുള്ള വിളി വേണ്ടാ.."

അവളവനെ സൂക്ഷിച്ചു നോക്കി..

"അല്ലെടോ...അങ്ങനെ വിളിക്കുമ്പോൾ എന്തോ ഒരു ഡിസ്റ്റൻസ് ഫീൽ ചെയ്യുന്നു..

തനിക്കിഷ്ടമില്ലെങ്കിൽ വേണ്ടാ... No പ്രോബ്ലം..."

അതിന് മറുപടിയായവൾ അവന്റെ താടിയിൽ പിടിച്ചു വലിച്ചു...

"ആഹ്.. "

"ഈ ഡോക്ടറേ എന്ന് വിളിക്കുമ്പോഴുള്ള സുഖമൊന്നും ഋഷിയേട്ട എന്ന് വിളിക്കുമ്പോൾ കിട്ടില്ല കേട്ടോ കള്ള ഡോക്ടറേ.. "

അവൾ കുലുങ്ങി ചിരിച്ചു.

താടിയിൽ പിടിപ്പിച്ച സൂര്യയുടെ കയ്യെടുത്തു തന്റെ അരയിൽ ചുറ്റി പിടിപ്പിച്ചുകൊണ്ട് അവളുമായി മുന്നോട്ട് നടന്നു..

***********

റാണി തന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം മിത്ര ആമിയോട് വിളിച്ചു പറഞ്ഞു..

ഇപ്പോൾ എടുത്തുചാടി ഒന്നും ചെയ്യേണ്ടെന്നും അവസരം വരുമ്പോൾ ഋഷിയേട്ടനെ നമ്മുടെ വരുതിയിലാക്കാമെന്നും ആമി പറഞ്ഞു..

ആർക്കും ഒരു സംശയവും തോന്നാതിരിക്കാൻ സൂര്യയോട് സാധാരണ പോലെ പെരുമാറാനും ആമി ഉപദേശിച്ചു...

ആമിയോട് സംസാരിക്കുന്നതിനിടയിൽ ആണ് നിധിയുടെ കാൾ വന്നത്...

അവനോട് വീട്ടിൽ എത്തിയ വിശേഷമൊക്കെ പറഞ്ഞു ഫോൺ വെച്ചു.. സൂര്യയുടെ കാര്യം മനപ്പൂർവം പറയാതിരുന്നു..

ആമിയുടെ കാൾ കട്ട്‌ ചെയ്ത് നിധിയുടെ ഫോണിലേക്ക് തിരിച്ചു വിളിച്ചു..

അവനിപ്പോൾ ഗുണ്ടായിസമെല്ലാം അവസാനിപ്പിച്ചു ഒരു വർക്ക്‌ഷോപ്പിൽ ജോലിക്ക് പോവുന്നുണ്ട്..

മിത്ര തന്നെയാണ് അവനവിടെ ജോലി ശെരിയാക്കി കൊടുത്തത്..

നിധി പല തവണ സൂര്യയെ പറ്റി ആമിയോട് ചോദിക്കാൻ നിന്നെങ്കിലും പിന്നീടത് വേണ്ടെന്ന് വെച്ചു...

ഇനിയെങ്കിലും സൂര്യ സന്തോഷത്തോടെ ജീവിക്കട്ടെ എന്നവൻ കരുതി.. വെറുതെ ഇനിയും അവളുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി ഒരു പ്രശ്നമുണ്ടാക്കാൻ അവനാഗ്രഹിച്ചില്ല...

എന്നാലും മിത്രയും ആമിയും അവൾക്കെതിരെ വംശിയുമായി ചേർന്ന് എന്തോ പദ്ധതി പ്ലാൻ ചെയ്തിട്ടുണ്ട് എന്നത് വ്യക്തമായിരുന്നു..

പക്ഷേ അതെന്തിനാണെന്ന് മാത്രം അവനു മനസ്സിലായിരുന്നില്ല..ഇനി ഒരു പക്ഷേ ഋഷിക്ക് വേണ്ടി സൂര്യയെ കുരുതി കൊടുക്കുവാണോ എന്ന് പോലുമവൻ ഭയന്നു...

ഇനിയൊരിക്കലും വംശിയുടെ കൈകളിലേക്ക് സൂര്യ തിരികെ എത്തി ചേരണമെന്നവൻ മനസ്സ് കൊണ്ടുപോലും ആഗ്രഹിച്ചിരുന്നില്ല....

വംശിയെ പോലൊരു ക്രൂരൻ ഈ ഭൂമിയിൽ ഇല്ലെന്ന് തന്നെയവന് ഇതിനോടകം മനസ്സിലായിരുന്നു..

മിത്രയും സൂര്യയെ പറ്റി അവനോടൊന്നും പറഞ്ഞിരുന്നില്ല.. പറഞ്ഞാൽ തന്റെ പ്ലാനുകൾ വെള്ളത്തിലായാലോ എന്നവൾക്ക് ഭയമുണ്ടായിരുന്നു...

*********

പിറ്റേന്ന് മുതൽ ഋഷി ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു...

അഥിതി ആദിത്യ ഹോസ്പിറ്റലിൽ സൈക്കോളജിസ്റ്റ് വിഭാഗത്തിൽ പുതിയ ഡോക്ടർ ആയി സേവനമാരംഭിച്ചു... അവൾക്ക് സപ്പോർട്ട് ആയി ആദിയും ഉണ്ടായിരുന്നു..

സൂര്യയെ കോച്ചിംഗ് സെന്ററിൽ ചേർത്തു എന്നറിഞ്ഞതിൽ ഏറെ സന്തോഷിച്ചത് അതിഥിയാണ്...

ഋഷി ഹോസ്പിറ്റലിലേക്ക് പോവുന്ന വഴി സൂര്യയെ കോച്ചിംഗ് സെന്ററിൽ ഇറക്കും.... ഉച്ചവരെയേ ക്ലാസ്സ്‌ ഉള്ളൂ...

ക്ലാസ് കഴിഞ്ഞ് സൂര്യ തന്നെ ബസിൽ കയറി വീട്ടിലേക്ക് പോരും.. ഋഷി കൂട്ടാൻ വരാം എന്ന് പറയുമെങ്കിലും അവളതിന് സമ്മതിക്കാറില്ല.. കാരണം ആ സമയങ്ങളിൽ ഹോസ്പിറ്റലിൽ നല്ല തിരക്കായിരിക്കും ഋഷിക്ക് അതിനിടയിൽ കൂടി ഈ ഒരു ജോലിയും കൂടി ഏറ്റെടുത്ത് അവനൊരു ബുദ്ധിമുട്ടാകേണ്ട എന്നവൾ കരുതി...


മിത്ര സൂര്യയോട് സംസാരിക്കുകയും അടുത്തിടപെഴകുകയുമെല്ലാം ചെയ്യാറുണ്ടായിരുന്നു.. സൂര്യയും തിരിച്ചങ്ങനെ തന്നെയാണ് അവളോടും പെരുമാറുന്നത്..

മിത്രയുടെ ഈ മാറ്റത്തിൽ ഋഷിക്ക് അപകടം മണത്തിരുന്നു.. അതുകൊണ്ട് തന്നെ അവന്റെ ഒരു കണ്ണ് എപ്പോഴും സൂര്യയുടെ മേൽ ഉണ്ടാവും.. അവനവളുടെ കാര്യത്തിൽ അത്രക്കും സെൽഫിഷ് ആയിരുന്നു.. ആരാലും ഇനിയവൾക്ക് വേദനിക്കാൻ പാടില്ലെന്നവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു...

നാളെ ആദിയുടെയും അതിഥിയുടേയും മുപ്പത്താം വിവാഹ വാർഷികമാണ്.. അത് നല്ലത് പോലെ തന്നെ സെലിബ്രേറ്റ് ചെയ്യാൻ ഋഷിയും സൂര്യയും പ്ലാനിട്ടു...


അതിനുള്ള മുന്നൊരുക്കങ്ങളെല്ലാം അവർ നേരത്തെ തന്നെ റെഡിയാക്കിയിരുന്നു...

റിലേറ്റീവ്സും ഹോസ്പിറ്റൽ സ്റ്റാഫ്സും ബിസിനെസ്സ് പാർട്നേഴ്സും അങ്ങനെ എല്ലാവരും പങ്കെടുക്കുന്ന വലിയൊരു പാർട്ടി തന്നെയായിരുന്നു ഒരുക്കാൻ തീരുമാനിച്ചത്......

എല്ലാത്തിനും മുന്നിൽ സൂര്യയും ഋഷിയും ഉണ്ടായിരുന്നു..സൂര്യക്കതെല്ലാം പുതിയ അനുഭവങ്ങൾ ആയിരുന്നു... അവളും ആഹ്ലാദത്തോടെ ഋഷിയോടൊപ്പം ഓടി നടന്നു ഓരോ കാര്യങ്ങളും ചെയ്യുന്നുണ്ട്..

ഇടയ്ക്കിടെ ഋഷി ആരും കാണാതെ അവളെ ചേർത്ത് നിർത്തിയും കുസൃതി പറഞ്ഞും അവന്റെ പ്രണയം അവളിലേക്ക് പകുത്തു നൽകി... 🖤

ഗാർഡന് നടുവിൽ പൂക്കളാലും അലങ്കാര ബൾബുകളാലും മനോഹരമാക്കിയ സ്റ്റേജിലേക്ക് രാജകീയ പ്രൗഡ്ഢിയോടെ പരസ്പരം കൈകൾ കോർത്തു പിടിച്ചുകൊണ്ടു ആദിയും അഥിതിയും കടന്നു വന്നു..

അവരെ കണ്ടപ്പോൾ അവിടെ കൂടിയവരെല്ലാം ആഹ്ലാദത്തോടെ കയ്യടിച്ചു..

സ്റ്റേജിൽ മുൻപേ സെറ്റ് ചെയ്ത് വെച്ചിരുന്ന കേക്കിനു മുന്നിൽ ഇരുവരും വന്നു നിന്നു..

പാർട്ടി പോപ്പറുകൾ പൊട്ടിയതോടൊപ്പം ഇരുവരും ഒരുമിച്ച് കേക്ക് കട്ട്‌ ചെയ്തു..പരസ്പരം വായിലേക്ക് വെച്ചു കൊടുത്തു.. വീണ്ടും കരഘോഷം മുഴങ്ങി..

സ്റ്റേജിന്റെ ഒരു വശത്ത് നിന്ന് ഈ രംഗങ്ങളെല്ലാം വീക്ഷിക്കുന്ന സൂര്യയേയും ഋഷിയേയും ആദി അടുത്തേക്ക് വിളിച്ചു..

അവർ അടുത്തേക്ക് വന്നു അവരുടെ ഇരുവശത്തുമായി നിന്നു..

കേക്കിൽ നിന്നും ഒരു പീസ് ആദിയും അഥിതിയും അവരുടെ വായിലേക്ക് വെച്ചുകൊടുത്തു..

അവരും അത് പോലെ തിരികെ നൽകി.. കയ്യിൽ പറ്റിയ ബാക്കി കേക്ക് ഋഷി സൂര്യയുടെ മുഖത്ത് തേച്ചു..

സൂര്യ ചുണ്ട് പിളർത്തി ആദിയെ നോക്കി.. കാര്യം മനസ്സിലായ ആദി ഋഷിയുടെ ചെവി പിടിച്ചു തിരുമ്മി..

കണ്ടു നിന്നവരുടെയെല്ലാം മുഖത്ത് അമ്പരപ്പ്..പരസ്പരം പിറുപിറുക്കുന്നുമുണ്ട്..

കാരണം ഋഷിയെ എല്ലാവർക്കും അറിയാം.. അടുത്ത് നിൽക്കുന്ന സൂര്യയെ ആർക്കും പരിചയമില്ല.. എന്തിന് ഒരു തവണ കണ്ടിട്ട് പോലുമില്ല..

എല്ലാവരും അമ്പരന്നു നിൽക്കുന്നതിന്റെ കാരണം മനസ്സിലാക്കിയ ആദി ചിരിയോടെ മൈക്ക് കയ്യിലെടുത്തു...

"Hello everyone..

ഇന്ന് നമ്മളെല്ലാവരും ഇവിടെ ഒത്തു കൂടിയതിന്റെ കാരണം എല്ലാവർക്കും അറിയുമല്ലോ..

അതേ ഞങ്ങളുടെ മുപ്പത്താം വിവാഹ വാർഷികം..

ഇടയിൽ ചെറിയൊരു ക്ലാഷ് നടന്നു അകന്നു കഴിയേണ്ടി വന്നെങ്കിലും ഇപ്പോൾ ഞങ്ങൾ പഴയതിനേക്കാൾ ഹാപ്പിയായാണ് ജീവിക്കുന്നത്.."

ആദി അതിഥിയെ ചേർത്ത് പിടിച്ചു..

"ആ സന്തോഷം ഇരട്ടിയാക്കാൻ ദാ ഈ കുറുമ്പി പെണ്ണിനെ ഞങ്ങൾക്ക് കിട്ടി..

സൂര്യ..

ഇനി ഇവളും ഉണ്ടാവും ഞങ്ങളുടെ കൂടെ ഈ യാത്രയിൽ ഋഷിക്ക് കൂട്ടായി...

Yes they are getting married.."


ഋഷിയേയും സൂര്യയേയും ഒരുമിച്ചു നിർത്തികൊണ്ട് ആദി പറഞ്ഞു..

"ഉടനെ ഉണ്ടാവുമോ.. "

ആൾ കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു ചോദിച്ചു...

"ഒഫ്‌കോഴ്സ്..സൂര്യയുടെ എക്സാം കഴിഞ്ഞ ഉടനെ വിവാഹം ഉണ്ടായിരിക്കും..ഒഫീഷ്യൽ ആയി നിങ്ങളെ എല്ലാവരേയും ക്ഷണിക്കുകയും ചെയ്യും.."

ആദി പറഞ്ഞപ്പോൾ എല്ലാവരുമത് കയ്യടിച്ചു പാസ്സാക്കി..

ഇതെല്ലാം കേട്ട് കൊണ്ട് നിന്ന ആമിയുടെ മുഖം ഇരുണ്ടു.. എങ്ങനെയും ഋഷിയെ നേടിയെടുക്കണമെന്ന ചിന്ത അവളെ പിടികൂടി..

അതിനെ മൂർച്ച കൂട്ടാൻ എന്നോണം റാണി അവളുടെ അടുത്തേക്ക് വന്നു..

"നീ അന്ന് ഏതാണ്ടൊക്കെയോ ഉണ്ടാകുമെന്ന് വെല്ലു വിളിച്ചിരുന്നല്ലോ..

ഋഷിയെ നീ കെട്ടുമെന്നോ ഹോസ്പിറ്റൽ എന്റെ പേരിൽ എഴുതി തരുമെന്നോ അങ്ങനെ എന്തൊക്കെയോ..

എന്നിട്ടിപ്പോൾ അതൊന്നും കാണുന്നില്ലല്ലോ.."

റാണിയവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു.. ആമിയുടെ കണ്ണുകൾ അപ്പോഴും സ്റ്റേജിൽ ചേർന്ന് നിന്ന് ഫോട്ടോ എടുക്കുന്ന ഋഷിയിലും സൂര്യയിലും ആയിരുന്നു..

"ആന്റി കണ്ടോ.. അങ്കിൾ ഈ കൂടിയിരിക്കുന്ന ആളുകളോട് പറഞ്ഞതെല്ലാം മാറ്റിപറയും,,അവിടെ സൂര്യയുടെ സ്ഥാനത്തു ഞാൻ നിൽക്കും ഈ രാത്രി തന്നെ.."

റാണിയെ മറികടന്നു കൊണ്ട് ആമി അവിടെ നിന്നും പോയി..

തന്റെ ലക്ഷ്യം നേടിയ സംതൃപ്തിയിൽ റാണി അവൾ പോയ വഴിയേ നോക്കിനിന്നു...

************

ജ്യൂസുമായി അതുവഴി പോയ ബേററെ ആമി തടഞ്ഞു നിർത്തി.. അവന്റെ പോക്കറ്റിലേക്ക് കുറച്ച് നോട്ടുകെട്ടുകൾ വെച്ചു കൊടുത്തു..

ദൂരെ മാറിനിന്നു ആളുകളോട് സംസാരിക്കുന്ന ഋഷിയേ കാണിച്ചു എന്തോ പറഞ്ഞു..

കൊടുത്ത കാശിനുള്ള നന്ദിയായി അവൻ അത് ചെയ്യാമെന്നേറ്റു..

അയാൾ ജ്യൂസ്‌ ട്രെയുമായി ഋഷിയുടെ അടുത്തേക്ക് നടന്നു..

ഋഷിയുടെ അടുത്തെത്തിയപ്പോൾ അയാൾ നടത്തതിന്റെ വേഗത കുറച്ചു...

എന്തോ സംസാരിച്ചു കൊണ്ട് തിരിഞ്ഞ ഋഷി യുടെ കൈകൾ ട്രേയിൽ തട്ടി അതിലെ ജ്യൂസ്‌ മുഴുവനും അവന്റെ ഷർട്ടിലൂടെ പോയി..

"അയ്യോ.. Sorry സർ.. അറിയാതെ പറ്റിപോയതാ.. ഞാനിപ്പോൾ ക്ലീൻ ചെയ്ത് തരാം.. "

അയാൾ പാവത്താനെ പോലെ പറഞ്ഞു..

"ഏയ്‌ its ok.. No problem.. I will manage.. You can go.. "

ഋഷി അയാളുടെ ഷോൾഡറിൽ തട്ടിക്കൊണ്ടു പറഞ്ഞതും താഴെ വീണ ട്രേയും ഗ്ലാസുകളും എടുത്തു അയാൾ അവിടെ നിന്നും പോയി..

" ഞാനിതൊന്ന് ക്ലീൻ ചെയ്തിട്ട് വരാം.."

അടുത്തുനിന്ന ആളോട് പറഞ്ഞിട്ട് ഋഷി വീടിനകത്തേക്ക് നടന്നു..

പോവുന്നതിനിടക്ക് സൂര്യ നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കിയതും അവൾ എന്താണെന്ന് പുരികമുയർത്തി ചോദിച്ചു..

ഡ്രസിലേക്ക് നോക്കാൻ കാണിച്ചു മുഖം ചുളിച്ചു...

അവനോട് പോയിട്ട് വരാൻ സൂര്യ കൈകൊണ്ട് കാണിച്ചപ്പോൾ അവളെ നോക്കി സൈറ്റ് അടിച്ചുകൊണ്ടവൻ അവിടെ നിന്നും അകത്തേക്ക് കയറി..

പെട്ടന്നവിടുത്തെ ലൈറ്റുകളെല്ലാം ഓഫ്‌ ആയി..

അതോടൊപ്പം ഒരു പെൺകുട്ടിയുടെ നിലവിളിയും...

ഏവരും ഭയത്തോടെ ചുറ്റും നോക്കി..

വീണ്ടും അവിടെയാകെ വെളിച്ചം പരന്നതും എല്ലാവരും ശബ്‍ദം കേട്ടിടത്തേക്ക് ഓടി...

അവിടെ കണ്ട കാഴ്ച്ചയിൽ അവരെല്ലാം തറഞ്ഞു നിന്നു..

ആളുകളെ വകഞ്ഞു മാറ്റി ആദിയും അഥിതിയും സൂര്യയും മുന്നോട്ട് വന്നു.. അവരുടെ മുഖത്തും കണ്ട കാഴ്ചയുടെ ഞെട്ടൽ വ്യക്തമായി തെളിഞ്ഞിരുന്നു..

**********

കുറച്ച് നിമിഷങ്ങൾക്ക് മുൻപ്...



ഋഷി അകത്തേക്ക് കയറിയതും അവനെ പിന്തുടർന്നു കൊണ്ടിരുന്ന ആ സ്ത്രീ രൂപവും അകത്തേക്ക് കയറി..

തന്നെ ആരോ ഫോളോ ചെയ്യുന്നതായി തോന്നിയ ഋഷി ഇടക്ക് തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കണ്ടില്ല..


ഋഷി അവന്റെ മുറിയിലേക്ക് കയറി.. അവിടെങ്ങും ആരും ഇല്ലാതിരുന്നതിനാൽ മുറിയുടെ വാതിൽ ചാരി വാഷ് റൂമിലേക്ക് പോയി....

ഷർട്ട്‌ വാഷ്റൂമിൽ തന്നെ അഴിച്ചിട്ടു മുഖവും ദേഹവുമെല്ലാം തുടച്ചു പുറത്തേക്കിറങ്ങി..

ഇറങ്ങിയതും ലൈറ്റുകളെല്ലാം ഓഫ്‌ ആയി.. അതോടൊപ്പം മുറിയിൽ ഒരു പെണ്ണിന്റെ നിലവിളിയും ഉയർന്നു..

ഋഷി പകപ്പോടെ ചുറ്റും നോക്കി.. മുറിയുടെ ഒരു മൂലയിൽ നിൽക്കുന്ന നിഴൽ രൂപം കണ്ടതും അവനതിന്റെ അടുത്തേക്ക് നടന്നു..

ഹൃദയം ശക്തിയിൽ മിടിച്ചു.. ദേഹമാകെ വിയർപ്പിനാൽ കുതിർന്നു...

ഓരോ കാലടികളും ശ്രദ്ധയോടെ വെച്ച് അവനാ രൂപത്തിനടുത്തെത്തിയതും പതിയെ അതിനെ കൈകൊണ്ട് തൊടാനാഞ്ഞു..

പെട്ടന്നവിടെ ലൈറ്റുകൾ തെളിഞ്ഞു..

തന്റെ മുന്നിൽ പാറിപറന്ന മുടിയും കീറിപറിഞ്ഞ വസ്ത്രങ്ങളുമായി ഇരിക്കുന്ന ആമിയെ അവൻ ഒന്നേ നോക്കിയുള്ളൂ പെട്ടന്ന് തന്നെ മുഖം തിരിച്ചു ബെഡിൽ കിടന്നിരുന്ന ബെഡ്ഷീറ്റ് എടുത്ത് അവളുടെ ദേഹത്തേക്കിട്ടു..

അതിഥിയെ വിളിക്കാനായി പുറത്തേക്ക് പോകാൻ നിന്നതും വാതിലിനരികിൽ നിൽക്കുന്ന ആൾക്കൂട്ടത്തെ കണ്ടവൻ സ്തഭ്ധനായി നിന്നു..

ആൾ കൂട്ടത്തിന് മുന്നിൽ നിൽക്കുന്ന തന്റെ ജീവനുകളെ കണ്ടതും തെറ്റ് ചെയ്ത കുട്ടികളെ പോലെയവന്റെ തല താഴ്ന്നു..

ആളുകൾ തമ്മിൽ തമ്മിൽ മുറുമുറുപ്പ് തുടങ്ങി.. മിത്ര ഓടിവന്ന് ആമിയെ അവിടെ നിന്നും എഴുന്നേൽപ്പിച്ചു..

അവൾ പൊട്ടികരഞ്ഞുകൊണ്ട് മിത്രയെ ചുറ്റിപ്പിടിച്ചു..

ഏകദേശകാര്യങ്ങൾ മനസ്സിലായ ആളുകൾ ആദിക്ക് നേരെ ചോദ്യശരങ്ങൾ തൊടുത്തു വിട്ടു...

അവരുടെ മുന്നിൽ ഉത്തരം പറയാനാവാതെ ആദിയും അഥിതിയും വീർപ്പു മുട്ടി...

അതിൽ തലമൂത്ത കാരണവർ മുന്നിലേക്ക് വന്നു.. നടന്നതെന്താണെന്ന് ആമിയോട് ചോദിച്ചു..

"ഞാൻ ക്ഷീണം കാരണം ഒന്ന് മയങ്ങാൻ വേണ്ടി ഇവിടേക്ക് വന്നതായിരുന്നു.. അറിയാതെ ഇവിടെ കിടന്നു മയങ്ങിപ്പോയി.. ഉറങ്ങുന്നതിനിടയിൽ ശരീരത്തിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നിയ ഞാൻ കണ്ണുകൾ തുറന്നപ്പോൾ കാണുന്നത് ഋഷിയേട്ടനെ ആണ്.. ഏട്ടനെ തള്ളി മാറ്റി അവിടെ നിന്നും ഓടാൻ നിന്ന എന്നെ ഋഷിയേട്ടൻ ബലമായി... "

അവൾ വിതുമ്പി കൊണ്ടിരുന്നു..

"ആ സമയത്താണ് കറൻറ് പോയത്.. വീണ്ടും ഋഷിയേട്ടൻ എന്നിലേക്ക് അടുത്തതും ഞാൻ നിലവിളിച്ചു..

ശബ്ദം പുറത്തേക്ക് വരാതിരിക്കാൻ എന്റെ വാ പൊത്തി പിടിച്ചു.. എന്നിട്ട്.. "

അവൾ പറയുന്നത് കേട്ട് ഋഷി ഞെട്ടി തരിച്ചു.. എല്ലാവരുമവനെ ചൂഴ്ന്നു നോക്കി..

വീണ്ടും ചുറ്റും മുറുമുറുപ്പുകൾ ഉയർന്നു..

"കഴിഞ്ഞത് കഴിഞ്ഞു.. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടാനും പോവുന്നില്ല..

അതുകൊണ്ട് ഈ പ്രശ്നത്തിനൊരു പരിഹാരമായി ഋഷി തന്നെ  ഈ കുട്ടിയേ വിവാഹം കഴിക്കട്ടെ..

ഞാൻ പറഞ്ഞതിന് ആർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടോ.."

കാരണവർ പറഞ്ഞുകൊണ്ട് ചുറ്റും നോക്കി..എല്ലാവരുമത് ശെരിയായ തീരുമാനമാണെന്ന് പറഞ്ഞു കൊണ്ടിരുന്നു... അതിനെ എതിർക്കാൻ കഴിയാതെ ആദി മൗനമായി നിന്നു...

സത്യം ആരും ചികഞ്ഞു നോക്കിയില്ല... ഋഷിയുടെ ഭാഗവും ആരും ചോദിച്ചില്ല..

തന്റെ പദ്ധതി വിജയിച്ചതിന്റെ സന്തോഷത്തിൽ ആമി ഇടം കണ്ണിട്ട് എല്ലാവരേയും നോക്കി..

ഇത്രയും ആളുകളുടെ മുന്നിൽ അപമാനഭാരത്താൽ തല താഴ്ത്തി നിൽക്കുന്ന ഋഷിയുടെ അടുത്തേക്ക് സൂര്യ വന്നു.. അവൻ തലയുയർത്തി നിറ കണ്ണുകളോടെ അവളെ നോക്കി.. അവളവന്റെ കൈകളിൽ കൈ കോർത്തു പിടിച്ചു താൻ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞു..

കാര്യത്തിനൊരു തീരുമാനമാക്കി എല്ലാവരും പിരിഞ്ഞു പോകാൻ തുടങ്ങി..

"എല്ലാവരും പോകാൻ വരട്ടെ.. ഇതുകൂടെ കണ്ട് തീരുമാനമാക്കിയിട്ട് പോവാം.. "

ആദിയുടെ ഹോസ്പിറ്റലിലെ ഒരു നഴ്സ് മുന്നോട്ട് വന്നു കൊണ്ട് പറഞ്ഞു..

എല്ലാവരും ഇനിയെന്താണ് എന്നുള്ള മട്ടിൽ തമ്മിൽ തമ്മിൽ നോക്കി..

കരഞ്ഞുകൊണ്ടിരുന്ന ആമി മിത്രയുടെ തോളിൽ നിന്നും തലയുയർത്തി.. അവളെ അകാരണമായ ഭയം പിടികൂടി.. മിത്രയുടെ മുഖത്തും കാണാം നേരിയ തോതിൽ ഭയം..

നഴ്സ് കയ്യിലുള്ള മൊബൈൽ ഫോൺ ആദിയുടെ കയ്യിൽ കൊണ്ടുപോയി കൊടുത്തു...

ഇതിലൊരു വീഡിയോ ഉണ്ട് സർ.. എന്റെ മോൾ യുട്യൂബിൽ ഇടാൻ വ്ലോഗ് ചെയ്യാൻ വേണ്ടി ഇവിടുത്തെ അറേഞ്ച്മെന്റ്സും മറ്റും ഫോണിൽ പകർത്തിയിരുന്നു.. അതിൽ ദൈവത്തിന്റെ കയ്യൊപ്പ് പോലെ പതിഞ്ഞതാണ് ഈ ദൃശ്യവും...

പറഞ്ഞുകൊണ്ട് അതിലെ വീഡിയോ  പ്ലേ ചെയ്തു..

അതിൽ ആമി ഋഷിയേ പിന്തുടരന്നതും ശേഷം  റൂമിൽ കയറി ഡ്രസ്സ്‌ സ്വയം കീറിപറിക്കുന്നതും വ്യക്തമായി പതിഞ്ഞിരുന്നു.. ശേഷം മിത്രയെ ഫോൺ ചെയ്ത് പവർ ഓഫ്‌ ചെയ്യാൻ പറയുന്നു,, പിന്നീട് റൂമിന്റെ മൂലയിൽ പോയി പതുങ്ങി ഇരിക്കുന്നു..

ഇത്രയുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്..

വീഡിയോ കാണുംതോറും ആദിയുടെ മുഖം വലിഞ്ഞു മുറുകി.. മുഴുവനും കണ്ട് കഴിഞ്ഞതും ആദി ഫോൺ നഴ്സിനെ തിരികെ ഏൽപ്പിച്ചു ആമിയുടെ അടുത്തേക്ക് പാഞ്ഞു മിത്രയുടെ ദേഹത്തു നിന്നും അവളെ പിടിച്ചു വലിച്ചു കരണം നോക്കിയൊന്ന് പൊട്ടിച്ചു...

അവൾ കവിളിൽ കൈ വെച്ച് അയാളെ നോക്കി.. കണ്ണുകൾ നിറഞ്ഞു തൂവി..

"ഇത് എന്തിനാണെന്നറിയുമോ..?
ഇത്രയും ചീപ് ആയൊരു ഷോ ഇവിടെ ഇറക്കിയതിന്.. അതും എന്റെ മകനെ കരുവാക്കി.."

ശേഷം മിത്രയുടെ നേരെ തിരിഞ്ഞു...

"മതി ഇവിടുത്തെ പൊറുതി..ഇന്നിറങ്ങിക്കോണം അമ്മയും മോളും എന്റെ വീട്ടിൽ നിന്ന്.."

ആദിയുടെ ഭാവം കണ്ട് മിത്രയും ആമിയും അടിമുടി വിറച്ചു..


ഋഷി ഫോൺ വാങ്ങി വീഡിയോ കണ്ടു.. അവൻ പല്ലുകൾ കടിച്ചു ദേഷ്യത്തെ നിയന്ത്രിച്ചു..

"എന്ത് കാണാൻ നിൽക്കുവാ എല്ലാവരും.. ഇപ്പോ ഇറങ്ങിക്കോണം എല്ലാവരും.."

ആദി അലറിയതും അഥിതികളെല്ലാം അവിടെ നിന്നും പിരിഞ്ഞു..

ആദി വീണ്ടും അവരുടെ നേരെ തിരിഞ്ഞു..

"നിന്നിൽ നിന്ന് ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല മിത്രാ.. സ്വന്തം കൂടപിറപ്പിനെ പോലെയല്ലേ നിന്നേ ഋഷി കണ്ടത്.. അങ്ങനത്തെ അവനോട് തന്നെ ഇങ്ങനൊരു ചതി ചെയ്യാൻ നിനക്ക് തോന്നി.. "

ആദി വെറുപ്പോടെ മുഖം തിരിച്ചു..

"അങ്കിൾ.. ഞാൻ."

"Enough മിത്രാ..ഉത്തരം പറഞ്ഞു ബുദ്ധിമുട്ടണമെന്നില്ല..ഇപ്പോഴിറങ്ങാം നിങ്ങൾക്കിവിടെ നിന്നും ഇല്ലെങ്കിൽ എനിക്ക് ബലം പ്രയോഗിക്കേണ്ടി വരും.."

കടുത്ത ദേഷ്യത്തോടെ ആദി പറഞ്ഞപ്പോൾ സന്തോഷ്‌ അവരെ കൂട്ടി അവിടെ നിന്നും അപമാനഭാരത്തോടെ ഇറങ്ങി...

റാണി ആദിയുടെ കാലിൽ വീണു മാപ്പപേക്ഷിചെങ്കിലും അയാളത് ചെവികൊള്ളാതെ റാണിയെ തട്ടി മാറ്റി മുറിയിൽ കയറി വാതിലടച്ചു..

റാണി വീണ്ടും അതിഥിയുടെ അടുത്തേക്ക് വന്നെങ്കിലും അവൾ വെറുപ്പോടെ മുഖം തിരിച്ചു സൂര്യയേയും ഋഷിയേയും കൂട്ടി അവിടെ നിന്നും പോയി..


**********

ഒരു നിമിഷത്തേക്കെങ്കിൽ ഒരു നിമിഷത്തേക്ക് തന്റെ മകനെ തെറ്റിദ്ധരിച്ചതിൽ അയാളുടെ ഉള്ളം നീറി..

അപമാനിതനായി തലകുനിച്ചു നിൽക്കുന്ന തന്റെ  മകന്റെ രൂപം ഒരു നോവായി അയാളുടെ ഉള്ളിൽ പതിഞ്ഞു...


ആ സമയത്താണ് മുറിയുടെ വാതിൽ തുറന്ന് മൂവരും അകത്തേക്ക് വന്നത്..

ഋഷിയേ കണ്ടതേ ആദി ഓടിച്ചെന്നവനെ കെട്ടിപിടിച്ചു.. ഒരായിരം തവണ മൗനമായവനോട് മാപ്പപേക്ഷിച്ചു..

അച്ഛന്റെ ഉള്ളിലെ നോവ് മനസ്സിലാക്കിയ ഋഷി അയാളെ ആശ്വസിപ്പിക്കാനെന്നോണം പുറത്ത് തഴുകി ..

കണ്ടു നിന്ന സൂര്യയുടേയും അഥിതിയുടേയും കണ്ണുകൾ നിറഞ്ഞു..

*************

ദിവസങ്ങൾ പോകെ സന്തോഷത്തോടെ ഋഷിയുടേയും സൂര്യയുടേയും ജീവിതവും മുന്നോട്ട് പൊയ്‌കൊണ്ടിരുന്നു...

ഇനിയും തങ്ങളുടെ ജീവിതത്തിലേക്ക് ആർക്കും ഇടിച്ചു കയറാൻ അവസരം നൽകാതിരിക്കാൻ വേറെ നല്ലൊരു വീട് വാങ്ങി ലക്ഷ്മി‌യെയും പിള്ളേരേയും അങ്ങോട്ട് മാറ്റി...

ലക്ഷ്മിക്ക് സ്വന്തമായൊരു നിലനിൽപ്പ് വേണമെന്ന് മനസ്സിലാക്കിയ ആദി അവൾക്ക് നോക്കി നടത്താൻ കഴിയുന്ന ആദിത്യ ടെക്സ്റ്റയിൽസ് ലക്ഷ്മിയുടെ പേരിലേക്ക് എഴുതി കൊടുത്തു...


സൂര്യ എക്സാം എഴുതാനായി നല്ലത് പോലെ പരിശ്രമിച്ചു.. എന്നാൽ അതിലവൾക്ക് വിജയം കൈ വരിക്കാൻ കഴിഞ്ഞില്ല.. എന്നാലുമവൾ തോറ്റു പിന്മാറാൻ തയ്യാറല്ലായിരുന്നു..രാവും പകലും IAS എന്ന സ്വപ്നം മുന്നിൽ കണ്ട് പരിശ്രമിച്ചു കൊണ്ടിരുന്നു..അവൾക്ക് കൂട്ടായി എന്തിനും ഏതിനും ആദിയും അഥിതിയും ഉണ്ടായിരുന്നു അതിലുപരി അവളുടെ മാത്രം സ്വന്തമായ കള്ളഡോക്ടറും..

അന്നത്തെ സംഭവത്തിന്‌ ശേഷം മിത്രയേയും റാണിയേയും അവരാരും അന്യോഷിച്ചത് പോലുമില്ല.. ഹോസ്പിറ്റലിന്റെ എല്ലാ ചുമതലകളിൽ നിന്നും ലീഗലായി റാണിയേയും സന്തോഷിനേയും നീക്കം ചെയ്തിരുന്നു..

*********

ഈ വർഷത്തെ എക്സാം കഴിഞ്ഞ വർഷത്തേതിനേക്കാൾ മികച്ച രീതിയിൽ തന്നെ സൂര്യ അറ്റന്റ് ചെയ്തു..

തീർച്ചയായും ഇതിൽ വിജയിക്കുമെന്നവൾക്ക് ഉറപ്പുണ്ടായിരുന്നു..

അവളുടെ മനസ്സ് പോലെ തന്നെ എക്സാമിൽ റാങ്കോടെയവൾ വിജയം കൈ വരിച്ചു...


എല്ലാവരും ആ വിജയത്തിൽ പങ്കു ചേർന്നു...

ഋഷിക്കായിരുന്നു കൂടുതൽ സന്തോഷം.. കാരണം സൂര്യയുടെ കഷ്ടപ്പാടുകൾ അവനായിരുന്നു ആരേക്കാളും കൂടുതൽ അറിഞ്ഞിരുന്നത്...

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവളെ തേടി ട്രെയിനിങ്ങിനുള്ള ലെറ്റർ വന്നു.. ഡൽഹിയിലാണ് ട്രെയിനിങ്ങ് നടക്കുന്നത്... ഒരു മാസം കഴിഞ്ഞ് ജോയിൻ ചെയ്യാനാണ് അതിൽ പറഞ്ഞിരിക്കുന്നത്...രണ്ട് വർഷമാണ് ട്രെയിനിങ് പീരിയഡ്..


സൂര്യ എക്സാമിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നത് കൊണ്ട് തന്നെ വിവാഹത്തിന്റെ കാര്യങ്ങളൊന്നും പറഞ്ഞു അവരാരും അവളെ ബുദ്ധിമുട്ടിച്ചിരുന്നില്ല..

ആ രണ്ട് വർഷവും യാതൊരു ഉപാതികളും ഇല്ലാതെ ഋഷി തന്റെ പ്രണയം അവൾക്കു പകർന്നു നൽകി..

ട്രെയിനിങ്ങിനു ലെറ്റർ വന്നത് കൊണ്ട് വിവാഹം ഇനി നീട്ടാതെ അടുത്ത മുഹൂർത്തത്തിൽ തന്നെ നടത്താൻ ആദി തീരുമാനിച്ചു..അല്ലെങ്കിൽ ഇനിയും രണ്ട് വർഷം കഴിഞ്ഞേ അത് നടത്താൻ കഴിയുകയുള്ളൂ...

ഋഷിയോടും സൂര്യയോടും ചോദിച്ചപ്പോൾ അവർക്കും എതിർ അഭിപ്രായം ഉണ്ടായിരുന്നില്ല..

ജ്യോൽസ്യനെ പോയി കണ്ട് മുഹൂർത്തം കുറിച്ചു...

അധികമാരേയും ക്ഷണിക്കാതെ ചെറിയൊരു ചടങ്ങായി നടത്താനായിരുന്നു സൂര്യക്കും ഋഷിക്കും താല്പര്യം.. എന്നാൽ മക്കളുടെ ഇഷ്ടം പോലെയാവട്ടെ എന്ന് അവരും കരുതി....

അങ്ങനെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് ഋഷിയുടേയും സൂര്യയുടേയും വിവാഹത്തിന്റെ ദിവസമിങ്ങെത്തി...

വീതിയിലുള്ള സ്വർണ കസവുള്ള സെറ്റ് സാരിയുടുത്തു തലയിൽ മുല്ലപ്പൂവും ചൂടി അഥിതി സൂര്യയെ ഒരുക്കി.. കഴുത്തിൽ നേരിയ ഒരു ചെയിനും കയ്യിൽ ഓരോ വളകളും കാതിലൊരു കുഞ്ഞു ജിമിക്കിയുമാണ് ആഭരണങ്ങളായി ആകെ അണിഞ്ഞിരുന്നത്...

ഗോൾഡൻ കളറിലുള്ള കുർത്തയും സ്വർണ കസവുള്ള മുണ്ടുമാണ് ഋഷിയുടെ വേഷം...

ഇരുവരും അതിഥിയുടേയും ആദിയുടേയും അനുഗ്രഹം വാങ്ങി അമ്പലത്തിലേക്ക് പുറപ്പെട്ടു..

ആളുകളെന്ന് പറയാൻ മാത്രം ലക്ഷ്മിയും കുട്ടികളും പിന്നെ ഋഷിയുടെ രണ്ട് മൂന്ന് ഫ്രണ്ട്സും മാത്രമാണ് ഉണ്ടായിരുന്നത്..

പൂജാരി നീട്ടിയ മഞ്ഞ ചരടിൽ കോർത്ത താലി ദേവിയുടെ നടയിൽ വെച്ചവൻ അവളുടെ കഴുത്തിലേക്ക് ചാർത്തി..
കൈകൾ കൂപ്പി കൊണ്ട് കണ്ണുകളടച്ചവൾ അത് സ്വീകരിച്ചു..ഒരു നുള്ള് കുങ്കുമം മോതിരവിരലിൽ തൊട്ടു കൊണ്ട് അവളുടെ സീമന്ത രേഖയവൻ ചുവപ്പിച്ചു.

മനസ്സ് നിറയെ പ്രാർത്ഥനയായിരുന്നു.. ജീവിതകാലം മുഴുവൻ തന്റെ ഡോക്ടറോടൊപ്പം സന്തോഷകരമായ ജീവിതം നൽകേണമേ എന്ന്..

ഋഷി തന്റെ വലം കയ്യിൽ അവളുടെ ഇടം കൈ കോർത്തു പിടിച്ചു മൂന്ന് തവണ പ്രദക്ഷിണം ചെയ്തു വന്നു...

**********

കത്തിച്ചു വെച്ച നിലവിളക്ക് അഥിതി അവളുടെ കൈകളിലേക്ക് കൊടുത്തു...

ഋഷിയേ നോക്കി മൃദുവായി ചിരിച്ചു അതിഥിയുടെ കയ്യിൽ നിന്നും വിളക്ക് വാങ്ങി വലതുകാൽ വെച്ചവൾ ഗൃഹപ്രവേശം നടത്തി...

വിളക്ക് പൂജാമുറിയിൽ കൊണ്ടുവെച്ച് ഇരുവരും അതിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ചു...

ശേഷം ലക്ഷ്മി അവരേയും കൂട്ടി ഹാളിലേക്ക് പോയി..

അഥിതി ഇരുവർക്കും മധുരം നൽകി.. ആദി വിവാഹ സമ്മാനമായി സൂര്യയുടെ കൈകളിൽ ഒരു വളയണിയിച്ചു... നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു..

മറിയ ചേട്ടത്തി എല്ലാവർക്കും വേണ്ടി ചെറിയൊരു സദ്യ ഒരുക്കിയിരുന്നു.. എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ സദ്യ കഴിച്ചു...


വൈകുന്നേരത്തോടെ മറിയ ചേട്ടത്തിയും ലക്ഷ്മിയും കുട്ടികളും തിരിച്ചുപോയി... അവർ പോയതിന് പിന്നാലെ ഋഷിയും ഹോസ്പിറ്റലിൽ ഒരു എമർജൻസി ഉണ്ടെന്നും ഉടനെ വരാമെന്നും പറഞ്ഞു പോയി..

സൂര്യ അവനെയും കാത്ത് ഉമ്മറത്തു തന്നെയിരുന്നു.. രാത്രി ഏറെ വൈകിയിട്ടും ഋഷി തിരികെ വന്നില്ല.. അവളുടെ ഉള്ളിൽ ഭയമേറി തുടങ്ങി...


"സൂര്യേ.. "

"ആ അച്ഛാ... "

അകത്തു നിന്നും വിളിച്ച ആദിക്കവൾ മറുപടി കൊടുത്തു..

"ഇങ്ങ് കേറിപ്പോര് മഞ്ഞു കൊള്ളാതെ..അവൻ വരാൻ വൈകുമെന്ന്..."

നിരാശയാൽ മുഖം മൂടി,,, അവിടെ നിന്നും എഴുന്നേറ്റ് അകത്തേക്ക് കയറി..

ആദി ഹാളിലിരുന്ന് ലാപ്പിൽ കാര്യമായ ജോലിയിലാണ്.. അഥിതി മുറിയിലിരുന്ന് തുണികൾ മടക്കി വെക്കുന്നുമുണ്ട്..

ഇരുവരേയും ഒന്ന് നോക്കി സൂര്യ മുകളിലെ മുറിയിലേക്ക് പോയി..

ബെഡിലേക്ക് കിടന്നു ഫോൺ കയ്യിലെടുത്തു..

ഋഷിയേട്ടൻ വിളിച്ചിരുന്നോ..

അവന്റെ മൂന്നാല് മിസ്സ്ഡ് കാൾസ് കണ്ടവൾ ആലോചിച്ചു...

തിരികെ ഒന്ന് രണ്ട് തവണ അങ്ങോട്ടടിച്ചെങ്കിലും റെസ്പോണ്ട് ഒന്നും ഉണ്ടായില്ല...

പിന്നീട് ഫോൺ അവിടെ തന്നെ വെച്ച് തലയിണയിലേക് മുഖം അമർത്തി കിടന്നു..

കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. അരുതാത്തതെന്തോ സംഭവിക്കാൻ പോവുന്ന പോലെ.. തന്റെ ഡോക്ടറേ ഒന്ന് കണ്ടാൽ മാത്രമേ മനസ്സ് ശാന്തമാവുകയുള്ളൂ എന്നവൾക്ക് തോന്നി.. എപ്പോഴോ കിടന്ന കിടപ്പിൽ തന്നെ ഉറക്കത്തിലേക്ക് വീണു...

സൂര്യയുടെ ബഹളമൊന്നും കാണാതായപ്പോൾ അഥിതി അവളെ തിരക്കി റൂമിലെത്തി... ഇല്ലേൽ ഒന്നും രണ്ടും പറഞ്ഞു പിറകെ നടന്നു ശല്യം ചെയ്യുന്ന പെണ്ണാണ് ഇന്ന് റൂമിൽ കയറിയിരിക്കുന്നെ. എന്ത് പറ്റിയോ ആവോ...

ചിന്തിച്ചു കൊണ്ട് തന്നെ ഓരോ പടികളും കയറി...

ചാരിയിട്ട റൂമിന്റെ വാതിൽ തുറന്ന് നോക്കി... സൂര്യ നല്ല ഉറക്കമാണെന്ന് കണ്ടതും ശല്യപ്പെടുത്തേണ്ട എന്ന് കരുതി വാതിൽ പതിയെ അടച്ചുകൊണ്ട് അഥിതി താഴേക്ക് പോയി...


"മോളെവിടെടോ.. "

അതിഥിയെ കണ്ടതും ആദി ചോദിച്ചു..

"ആള് നല്ല ഉറക്കമാ.. ശല്യപ്പെടുത്തേണ്ട എന്ന് കരുതി ഞാനിങ്ങ് പോന്നു.... "


ആദി വീണ്ടും ലാപ്പിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു..

അഥിതി ഉമ്മറത്തെ വാതിൽ അടക്കാനായി തുനിയുമ്പോഴാണ് ഋഷിയുടെ കാർ ഗേറ്റ് കടന്ന് അകത്തേക്ക് വരുന്നത് കണ്ടത്.. അത് കണ്ടപ്പോൾ ഉമ്മറത്തേക്കിറങ്ങി നിന്നു..

ഋഷി കാർ പോർച്ചിലേക്ക് കയറ്റി ലോക്ക് ചെയ്തിട്ടിറങ്ങി...

ഉമ്മറത്തു നിൽക്കുന്ന അതിഥിയെ കണ്ടവൻ ചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു..

"ഇതെന്താ... പൂമുഖ പടിയിൽ എന്നെയും കാത്തിരിക്കുവാണോ.. "

കുസൃതിയാലെ ചോദിച്ചു അകത്തേക്ക് കയറി..

"പോടാ കിന്നാരം പറയാതെ.. എന്താ വൈകിയേ.. "


"നേരത്തെ ഇറങ്ങാൻ തുടങ്ങിയതായിരുന്നു.. അപ്പോഴാണ് ഇന്ന് അഡ്മിറ്റ് ചെയ്ത ആൾക്ക് ഡെലിവറി പൈൻ തുടങ്ങിയത്... എന്നാൽ അത് കൂടി അറ്റന്റ് ചെയ്തിട്ട് വരാമെന്ന് കരുതി... "

"മ്മ് നിനക്ക് ചോറ് എടുക്കട്ടെ.. "

"വേണ്ടമ്മാ..ഞാൻ ക്യാന്റീനിൽ നിന്നും കഴിച്ചു...

"അല്ല സൂര്യ എവിടെ..? ഇവിടെയൊന്നും കാണുന്നില്ലല്ലോ.."

"അവളിന്ന് നേരത്തെ ഉറങ്ങി.. പുലർച്ചെ എഴുന്നേറ്റതല്ലേ ഇന്ന്.. ചിലപ്പോൾ അതായിരിക്കും.."

അഥിതി അടുക്കയിലേക്ക് നടന്നു.. ലൈറ്റ് എല്ലാം ഓഫ്‌ ചെയ്തു... ഉമ്മറത്തെ വാതിലും അടച്ചു മുറിയിലേക്ക് പോയി...

അത് കണ്ടപ്പോൾ ആദിയും ലാപ് അടച്ചു വെച്ച് എഴുന്നേറ്റ് മുറിയിലേക്ക് നടന്നു..

**********

ഋഷി മുകളിലെത്തി തന്റെ മുറിയിലേക്കൊന്ന് എത്തി നോക്കി...സൂര്യ അവിടെ ഉണ്ടോ എന്നറിയാൻ..

പക്ഷേ അവളെ അവിടെ കണ്ടില്ല..

"ഇവളിതെവിടെ പോയി.. "

സ്വയം പറഞ്ഞുകൊണ്ട് സൂര്യയുടെ മുറിയുടെ അടുത്തെത്തി.. ചാരിയിട്ടിരുന്ന വാതിൽ പതിയെ തുറന്നു നോക്കി.. കക്ഷി അവിടെ കിടന്നു നല്ല ഉറക്കമാണ്..

അവനവളുടെ അടുത്തെത്തി മുട്ട് കുത്തിയിരുന്നു.. കമിഴ്ന്നു കിടക്കുന്നത് കൊണ്ട് തന്നെ മുടിയെല്ലാം മുഖത്തേക്ക് ഞാണ് കിടപ്പുണ്ട്...അവനാ മുടിയെല്ലാം വിരല് കൊണ്ട് പതിയെ നീക്കി ചെവിയിടുക്കിലേക്ക് വെച്ചു..ആ കുഞ്ഞു മുഖത്തിലേക്ക് മിഴികൾ പായിച്ചു..എന്തോ ഒരു സങ്കടം അവിടെ ഒളിഞ്ഞു കിടക്കുന്നതായി തോന്നി...കവിളിലൊന്ന് പതിയെ തഴുകി കൊണ്ടവൻ അവിടെ നിന്നും എണീറ്റ് സ്വന്തം മുറിയിലേക്ക് പോയി...

***********

സൂര്യ കണ്ണുകൾ തിരുമ്മി എഴുന്നേറ്റിരുന്നു.. അടുത്തിരുന്ന ഫോൺ എടുത്ത് സമയം നോക്കി...

3:00 am

"യ്യോ.. ഇത്രയും നേരമായോ..."

അവൾ പുതപ്പ് മാറ്റി എഴുന്നേറ്റു മുറിക്ക് പുറത്തേക്കിറങ്ങി...

മുഴുവൻ ഇരുട്ടായിരുന്നു.. തപ്പി പിടിച്ചു ലൈറ്റിട്ടു.. താഴെക്കെത്തി നോക്കി..അവിടെയും ആരുമില്ല.. അല്ലെങ്കിലും ഈ സമയത്ത് ആരുണ്ടാവാനണവിടെ...

ഓരോന്ന് ആലോചിച്ചു ഋഷിയുടെ മുറിയിലേക്ക് നടന്നു...ഡോർ തുറന്ന് പിടിച്ചു അകത്തേക്ക് തലയിട്ട് നോക്കി...

"ഡോക്ടർ ഇതുവരേയും വന്നില്ലേ.. എന്തായിരിക്കും ഇത്രയും വൈകുന്നത്... ഒന്ന് വിളിച്ചു നോക്കിയാലോ..

ഫോൺ.."

അവൾ പാന്റ്സിന്റെ പോക്കറ്റിൽ ഫോൺ തപ്പി...

"ഓ അത് റൂമിലാണല്ലോ.. "

സ്വയം നെറ്റിയിലടിച്ചു കൊണ്ടവൾ അവിടേക്ക് നടക്കാനൊരുങ്ങുമ്പോഴാണ് ബാത്റൂമിൽ നിന്നും സൗണ്ട് കേട്ടത്...

"ആരായിരിക്കും അതിനുള്ളിൽ.. "

ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ ഡോർ തുറന്ന് ഋഷി പുറത്തേക്ക് വന്നിരുന്നു...


ഇരുട്ടിൽ ഒരു രൂപം നിൽക്കുന്നത് കണ്ടവൻ ഒന്ന് ഞെട്ടിയെങ്കിലും പിന്നീടത് സൂര്യയാണെന്ന് മനസ്സിലായപ്പോൾ അവളുടെ അടുത്തേക്ക് നടന്നു..

അവൾ ഓടണോ അതോ അതോ നിൽക്കണോ എന്നുള്ള ആശങ്കയിൽ ആയിരുന്നു..കാരണം കുട്ടിക്ക് ഇപ്പോഴാണേ ഓർമ വന്നത് ഇന്നാണ് അവരുടെ ഫസ്റ്റ് നൈറ്റ്‌ എന്നുള്ള കാര്യം..

പന്തം കണ്ട പെരുച്ചാഴിയെ പോലുള്ള അവളുടെ നിൽപ്പ് കണ്ട് അവനും ഒന്ന് ശങ്കിച്ചു..


"താനെന്താടോ ഇവിടെ തന്നെ നിൽക്കുന്നെ... അകത്തേക്ക് വാ.. "


"മ്മ്ഹ്ഹ് "

അവൾ വരാമെന്നും ഇല്ലെന്നും ഉള്ള മട്ടിൽ തല ചലിപ്പിച്ചു..

"എന്താ.. "

"മ്മ്ച്ചും.. "

"ഇങ്ങ് വന്നേ താൻ ... "

ഋഷിയവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അകത്തേക്ക് കയറ്റി ഡോർ ലോക്ക് ചെയ്തു...

അവളുടെ നെഞ്ചിടിക്കാൻ തുടങ്ങി.. തൊണ്ട കുഴിയിലെ വെള്ളം വറ്റി.. അവളാകെ പരവശയായി നിന്ന് വിയർക്കാൻ തുടങ്ങി... പക്ഷേ അപ്പോഴൊക്കെയും ഋഷി സാധാരണ രീതിയിലാണ് അവളോട് പെരുമാറിയത്.. അതവളെ തെല്ലൊന്നതിശയിപ്പിച്ചു...

അവനവളെ കട്ടിലിലേക്കിരുത്തി.. അവനും അടുത്തായി ഇരുന്നു..

ബെഡിൽ വെച്ചിരുന്ന അവളുടെ കൈ അവൻ തന്റെ കയ്യിനുള്ളിലേക്ക് വെച്ചു അതിൽ മൃദുവായി തലോടി കൊണ്ടിരുന്നു..

"വെ.. വെള്ളം.. "

പരവേഷത്തോടെയവൾ പറഞ്ഞു.. അവളുടെ മാറ്റം കണ്ട് അവനും വല്ലാതെയായി..

വേഗം തന്നെ ജഗ്ഗിൽ നിന്നും വെള്ളം എടുത്ത് കൊടുത്തു...

"Ok ആയോ.. "

വെപ്രാളത്തോടെ വെള്ളം കുടിച്ചു കഴിഞ്ഞ് ഗ്ലാസ്‌ അവനു നേരെ നീട്ടിയപ്പോൾ ചോദിച്ചു...

"മ്മ്... "

തലയാട്ടി അവനെ തന്നെ നോക്കിയിരുന്നു..

എന്നാലവൻ ചിരി കടിച്ചു പിടിച്ചിരിക്കുകയാണ്.. കണ്ണുകൾ കൂർപ്പിച്ചു കൊണ്ടവനെ തുറിച്ചു നോക്കി..

"തനിക്കെന്തിനാ ഇത്രയും പേടി..

മ്മ്...

ഞാൻ തന്നെ എന്തെകിലും.. "

ബാക്കി പറയാൻ അനുവദിക്കാതെ അവന്റെ വാ പൊത്തി..

കണ്ണുകൾ കൊണ്ട് അരുതെന്ന് കാണിച്ചു..

അവൻ കൈ എടുത്ത് മാറ്റി സൂര്യയെ പൊക്കി തന്റെ മടിയിലേക്ക് ഇരുത്തി..

അവളവന്റെ കഴുത്തിലൂടെ കയ്യിട്ട് തോളിലേക്ക് ചാഞ്ഞു...

"എന്താടാ പറ്റിയെ..മ്മ്..."

"നിക്കറിയില്ല ഡോക്ടറേ.. മനസ്സിനെന്തോ ഒരു വിങ്ങൽ,, ഭയം .കണ്ണുകളടച്ചാൽ പഴയ കാര്യങ്ങളിങ്ങനെ ഓർമ വരുന്നു ..."


"സൂര്യാ ..നമ്മളിത് മുൻപേ പറഞ്ഞു കഴിഞ്ഞതല്ലേ... ഇനിയും എന്തിനാ അതെല്ലാം ഓർത്ത് മനസ്സ് വിഷമിപ്പിക്കുന്നെ..

തന്റെ കൂടെ ഞാനില്ലെടോ.. എന്തിനും ഏതിനും..പിന്നെന്തിനാ ഭയം..."

തോളിൽ നനവ് തട്ടിയപ്പോൾ മനസ്സിലായി അവൾ കരയുകയാണെന്ന്.. ബലമായി തോളിൽ നിന്നും അടർത്തി മാറ്റി.. എന്നിട്ടുമവൾ തലയുയർത്തി അവനെ നോക്കാൻ  വിസമ്മതിച്ചു..


"ഇങ്ങോട്ട് നോക്കടോ.. തന്റെ കള്ള ഡോക്ടർ അല്ലെ വിളിക്കുന്നെ.. സൂര്യാ.."

അത്രയും ആർദ്രമായവൻ വിളിച്ചു... അവൾ മിഴികളുയർത്തി..

"എനിക്കറിയാം ഇപ്പോഴെന്തിനാ ഈ ഭയമെന്ന്.. ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ.. അതാലോചിച്ചാണ് ഈ കുഞ്ഞി തല പുകയുന്നത്.. "

അവനവളുടെ തലയിൽ ചെറുതായൊന്നു തട്ടി...

"എന്നാലേ എന്റെ കുഞ്ഞിപ്പെണ്ണ് അതിനെ പറ്റിയൊന്നു ഇപ്പോൾ ആലോചിക്കേണ്ട.. ആലോചിക്കാൻ ഒരുപാട് കാര്യങ്ങൾ നിനക്കുണ്ട് അതിലേറെ സ്വപ്നം കാണാനും.. IAS ആ ഒരു ലക്ഷ്യം മാത്രം മതി ഇപ്പോൾ,, ബാക്കിയൊക്കെ നമുക്ക് പിന്നീട് ആലോചിക്കാം..."


"ഡോക്ടറേ.. "

ദയനീയതയോടെയവൾ വിളിച്ചു..

"എന്താടാ..എന്നെ ഓർത്താണോ സങ്കടപ്പെടുന്നേ.. എനിക്ക് കുഴപ്പമില്ലെടോ. ഞാൻ ഹാപ്പിയാ.. നീയിപ്പോൾ എന്റെ സ്വന്തമല്ലേ,, അതിലും വലിയ സന്തോഷമൊന്നും എനിക്കിപ്പോൾ ഇല്ല...

ഇനി നിനക്ക് അത്രയേറെ വിഷമം തോന്നുന്നുണ്ടെങ്കിൽ ദാ ഇതുപോലെ കെട്ടിപ്പിടിച്ചു കവിളിലൊരു ഉമ്മ തന്ന് ഇടയ്ക്കിടെ എന്നെ പരിഗണിച്ചാൽ മതി.."

കുറുമ്പോടെ പറയുന്നതിനോടൊപ്പം അവന്റെ തണുത്ത അധരങ്ങൾ അവളുടെ മിനുസമാർന്ന കവിളിൽ പതിഞ്ഞു...


സൂര്യയുടെ മിഴികൾ വിടർന്നു.. കുറച്ച് നേരം അധരങ്ങൾ അവിടെ തന്നെ വെച്ച ശേഷം അവനവളിൽ നിന്നും അടർന്നു മാറി...

തന്റെ ഉള്ളിലെ ഭയവും ആശങ്കയുമെല്ലാം മാറി എന്റേതാവാൻ പൂർണ മനസ്സോടെ എന്ന് താൻ തയ്യാറാവുന്നോ അത് വരേയും കാത്തിരിക്കാൻ ഞാൻ തയ്യാറാടോ.. അതിനി എത്ര ദിവസമോ മാസമോ ഇനി വർഷങ്ങൾ നീണ്ടു പോയാലും അതിന്റെ പേരിൽ തന്നെ വെറുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യില്ല...

കാരണം ഞാൻ സ്നേഹിച്ചത് സൂര്യയെ ആണ് അവളിലെ നിഷ്കളങ്കമായ ഹൃദയത്തേയും അതിലെ സ്നേഹത്തേയും ആണ്.. അല്ലാതെ ശരീരത്തെയല്ല.. കേട്ടോടി പൊട്ടികാളി.... "

അവനത്രയും പറഞ്ഞപ്പോഴേക്കും അവളുടെ ഉള്ളിലെ ഭയവും നീങ്ങിയിരുന്നു.. ചുണ്ടിൽ അവനായി മനോഹരമായ പുഞ്ചിരി വിടർന്നു... അത് കണ്ടപ്പോഴവന്റെ ഉള്ളും തണുത്തു...

"ഇനി കിടക്കാലോ.. "

സൂര്യ സമ്മതമെന്നോണം തലയാട്ടിയപ്പോൾ ഋഷിയവളെ ബെഡിലേക്ക് കിടത്തി അവനും അവളുടെ അരികിലായി കിടന്നു...

സൂര്യയുടെ കണ്ണുകൾ ഋഷിയിൽ തന്നെ അലഞ്ഞു നടക്കുകയായിരുന്നു... അത് കണ്ടപ്പോഴാവാൻ ഇടതു കൈ അവളുടെ നേരെ നിവർത്തി വെച്ചു പ്രണയം തുളുമ്പുന്ന കണ്ണുകൾ കൊണ്ട് അടുത്തേക്ക് വിളിച്ചു...

അവൾ വേഗം തന്നെ അവന്റെ കൈക്കു മുകളിൽ തലയെടുത്ത് വെച്ച് നെഞ്ചിലേക്ക് മുഖം അമർത്തി കിടന്നു...

ഋഷി ചെരിഞ്ഞു കിടന്നു കൊണ്ടവളെ ഇറുകെ പുണർന്നു...

"ഉറങ്ങിക്കോ... "

അവനെ തന്നെ നോക്കികിടന്ന അവളോട് വാത്സല്യത്തോടെ പറഞ്ഞു..

സൂര്യ മുഖം ഒന്നുകൂടെ ഋഷിയുടെ ഇടനെഞ്ചിലേക്ക് അമർത്തി വെച്ചു കണ്ണുകളടച്ചു...

സുഖ നിദ്രയിലെപ്പോഴോ അവളുടെ കൈകളും അവനെ വലയം ചെയ്തിരുന്നു.. അതറിഞ്ഞെന്ന പോലെ ഉറക്കത്തിനിടയിലും അവന്റെ ചുണ്ടിൽ അവൾക്കായൊരു പുഞ്ചിരി വിരിഞ്ഞു...

*************

ഇരുവരും വിവാഹിതരായി മൂന്നാഴ്ച്ചയോളം പിന്നിട്ടു.. അടുത്തയാഴ്ച സൂര്യ ട്രെയിനിങ്ങിനായി ഡൽഹിയിലേക്ക് പോവും..

പിന്നെ രണ്ട് വർഷത്തിന് ശേഷമേ തന്റെ കുടുംബത്തോടൊപ്പം ചിലവിടാൻ കഴിയൂ.. ഓർക്കുന്തോറും ഹൃദയം വിങ്ങി കൊണ്ടിരുന്നു.. ഇവരെ പിരിയുക എന്ന് വെച്ചാൽ അത് വല്ലാത്തൊരു നൊമ്പരമാണ്...കഴിഞ്ഞ രണ്ട് വർഷത്തിനിടക്ക് ഇവരെ പിരിഞ്ഞൊരു ദിവസം പോലും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നവൾ ഓർത്തു...

ഋഷിയുമായി മനസ്സുകൊണ്ട് ഒരുപാട് അടുത്തെങ്കിലും ശരീരം കൊണ്ട് ഒന്നാവാൻ ഇതുവരേയും അവളുടെ മനസ്സ് തയ്യാറായിട്ടില്ല.. അത് അവനോട് ദേഷ്യമുണ്ടായിട്ടോ അതോ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ല.. കഴിഞ്ഞ കാലത്തെ ഇരുണ്ട ഓർമ്മകൾ മനസ്സിനെ പിടിച്ചുലക്കുന്നു.. അതിങ്ങനെ മുന്നിൽ തെളിയുമ്പോൾ വല്ലാത്തൊരു ഭീതി തന്നെ വരിഞ്ഞു മുറുകുന്നു...

"മോളെ ഒന്നിങ്ങു വന്നേ.."

ഉമ്മറപ്പടിയിൽ ഇരുന്ന് ഓരോന്ന് ചിന്തിച്ചു കൂട്ടുന്ന സൂര്യയെ ആദി വിളിച്ചു.. അവളവിടുന്ന് എഴുന്നേറ്റ് അകത്തേക്ക് നടന്നു..

അഥിതിയും ആദിയും ചെറിയൊരു യാത്രക്കായുള്ള തയ്യാറെടുപ്പിലാണ്..

ചെന്നൈയിലുള്ള ഹോസ്പിറ്റലിൽ ക്യാൻസർ രോഗികൾക്കായുള്ള പുതിയൊരു ഡിപ്പാർട്മെന്റ് തുടങ്ങുകയാണ്.. അതിന്റെ ഉദ്ഘാടനം ആണ് മറ്റന്നാൾ.. അതിനായി പോവുകയാണ്..

ഋഷിയോട് സൂര്യയോടും കൂടെ വരാൻ പറഞ്ഞെങ്കിലും അവർ വരുന്നില്ലെന്ന് പറഞ്ഞു.. ഒന്നാമതായി ഋഷിക്ക് ഹോസ്പിറ്റലിൽ നിന്ന് തിരിയാൻ ഉള്ള സമയമില്ല.. സൂര്യക്കാണേൽ ഡൽഹിക്ക് പോവുന്നതിനായുള്ള തയാറെടുപ്പുകൾ നടത്തണം താനും..

അവർ പിന്നെ അധികം നിർബന്ധിച്ചില്ല,, കാരണം ഋഷിയുടേയും സൂര്യയുടേയും വിവാഹം ഇപ്പോൾ കഴിഞ്ഞതല്ലേ ഉള്ളൂ.. അവരെവിടേക്കും യാത്രയൊന്നും പോയിട്ടുമില്ല.. അതുകൊണ്ട് അവർക്ക് ഫ്രീയായി ഒന്നൂടെ ഇടപഴുകാൻ രണ്ടുപേരും കുറച്ച് ദിവസം ആരുടേയും ശല്യമില്ലാതെ ഒരുമിച്ചു നിൽക്കുന്നതാണ് നല്ലതെന്നവർക്കും തോന്നി...

ഋഷിയും സൂര്യയും കൂടി അവരെ എയർപോർട്ടിൽ കൊണ്ടുവിട്ടു.. തിരിച്ചു പോരുന്ന വഴിയിൽ തട്ടുകടയിൽ നിന്ന് സൂര്യക്ക് ഇഷ്ടപെട്ട തട്ടിൽ കൂട്ട് ദോശയും ചട്ണിയും വാങ്ങിച്ചു കൊടുത്തു..

ഓരോ ദിനവും പുതു ഭാവങ്ങൾ നൽകി സന്തോഷകരമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.. ഋഷി ഹോസ്പിറ്റൽ തിരക്കുകളിലേക്കും സൂര്യ വീട്ടിലിരുന്നും ഇടയിൽ ഷോപ്പിംഗ് നടത്തിയും സമയം ചിലവഴിച്ചു.. എത്രയൊക്കെ തിരക്കുകളിൽ ആണെങ്കിലും അവൾക്കായി അവൻ സമയം കണ്ടെത്തും .. കാരണം അവൾ അവനെന്നും സ്പെഷ്യൽ ആയിരുന്നു🖤..

************

നേരം ഇരുട്ടി തുടങ്ങിയിരുന്നു..ഋഷി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ വൈകിയത് കൊണ്ട് വേഗത്തിൽ തന്നെയവൻ വാഹനം വീട്ടിലേക്ക് പായിച്ചു.. സൂര്യ അവിടെ തനിയെ ആണെന്നുള്ളത് ആലോചികുന്തോറും വാഹനത്തിന്റെ സ്പീഡ് കൂടി..

കാർ പോർച്ചിലേക്ക് കയറ്റുമ്പോൾ തന്നെ കണ്ടു വീട്ടിൽ ഒരു ലൈറ്റ് പോലും തെളിയാതെ കിടക്കുന്നത്..

സൂര്യ ഇല്ലേ ഇവിടെ.. അല്ലേൽ തന്റെ വാഹനത്തിന്റെ ഹെഡ് ലൈറ്റ് കാണുമ്പോഴേ ഉമ്മറത്തേക്കിറങ്ങി വരുന്നതാണ്.. അവനിൽ ആധി നിറഞ്ഞു..

സീറ്റ് ബെൽറ്റ് ഊരി കൊണ്ടവൻ കാറിൽ നിന്നും ചാടി ഇറങ്ങി ഉമ്മറത്തേക്ക് കയറി.. സ്വിച്ച് ഇട്ടെങ്കിലും ലൈറ്റ് ഓൺ ആയില്ല..

വെപ്രാളപ്പെട്ടു കൊണ്ടവൻ വാതിൽ തള്ളി തുറക്കാനായി കൈ വെച്ചതും അത് തനിയെ തുറന്നു വന്നു...

അവനകത്തേക്ക് കയറിയതും അവിടെ പ്രകാശം പരന്നു.. ഇതെന്താ സംഭവം എന്ന മട്ടിൽ ചുറ്റും നോക്കിയതും പിന്നിൽ നിന്നും രണ്ട് മൃദുലമായ കൈകൾ അവനെ പുണർന്നു...


"Happy birthday ma love 🖤"

കാതോരം അവളുടെ നനുത്ത സ്വരം.. അമ്പരപ്പോടെയവൻ തിരിഞ്ഞു നോക്കി..

മുന്നിൽ നിറ ചിരിയാലെ നിൽക്കുന്ന തന്റെ പെണ്ണ്.. അവന്റെ മിഴികൾ വിടർന്നു..

തൂവെള്ള നിറത്തിലുള്ള സാരിയിൽ അവളൊരു അപ്സരസ്സിനെ പോലെ തോന്നിച്ചു..

അമ്പരന്നു നിൽക്കുന്ന അവനേയും കൂട്ടി ടേബിളിനടുത്തേക്ക് നടന്നു..

മുന്നിലിരിക്കുന്ന കേക്കിലേക്കും അവളുടെ മുഖത്തേക്കുമവൻ മാറി മാറി നോക്കി..

"കട്ട്‌ ചെയ്യ്.. "

കത്തി അവന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു.. അപ്പോഴാണവൻ ബോധമണ്ഡലത്തിലേക്ക് തിരിച്ചെത്തിയത്..

അവളെ നോക്കി പ്രണയാർദ്രമായി ചിരിച്ചു കൊണ്ട് കത്തി വാങ്ങി കേക്ക് കട്ട്‌ ചെയ്തു... ഒരു കുഞ്ഞു പീസ് എടുത്ത് അവളുടെ വായിലേക്ക് വെച്ചുകൊടുത്തു.. അവളും തിരികെ നൽകി...

"ഇനി എന്റെ ഗിഫ്റ്റ് താ.. "

ഋഷി കൈനീട്ടി..

"ഗിഫ്‌റ്റോ..

സ്സ്.."

അമളി പറ്റിയത് പോലെയവൾ തലക്കിട്ടടിച്ചു..

" sorry വാങ്ങാൻ മറന്നു..."

അവൻ കണ്ണുകൾ കൂർപ്പിച്ചു നോക്കി..

"ഇപ്പോൾ എന്റെ കയ്യിലുള്ള മറ്റൊരു ഗിഫ്റ്റ് തരാം.. "

അവന്റെ നോട്ടം കൊണ്ടവൾ പറഞ്ഞു.. എന്താണെന്നവൻ ചിന്തിക്കുന്നതിനു മുൻപേ പെരുവിരലിൽ ഉയർന്നു പൊങ്ങി അവളുടെ അധരത്തെ അവന്റെ അധരങ്ങളുമായി കൊരുത്തു കഴിഞ്ഞിരുന്നു..


അവന്റെ മിഴികൾ വിടർന്നു..ഇരു കൈകളും അവളുടെ ഇടുപ്പിലമർന്നു.. അവളൊന്ന് കൂടി അവനിലേക്ക് ചേർന്ന് നിന്നു.. അവൾ തുടങ്ങി വെച്ച ചുംബനം പതിയെ അവൻ ഏറ്റെടുത്തു... പൂവിൽ നിന്നും തേൻ നുകരുന്ന പോലെ ഇരുവരും വളരെ പതിയെ ചുണ്ടുകൾ നുണഞ്ഞു കൊണ്ടിരുന്നു.. ആദ്യ ചുംബനത്തിന്റെ ലഹരിയിൽ ഇരുവരുടേയും കണ്ണുകൾ കൂമ്പി അടഞ്ഞു..

നിമിഷങ്ങൾ നീങ്ങി കൊണ്ടിരുന്നതും കിതച്ചു കൊണ്ടവർ അകന്നു മാറി.. സൂര്യക്ക് ഋഷിയേ നോക്കാൻ നാണമായി.. അവനു മുഖം കൊടുക്കാതെയവൾ മുകളിലേക്കുള്ള സ്റ്റെപ്പുകൾ ഓടി കയറി..

അവനും ചുണ്ടിലൊരു കള്ളചിരിയോടെ അവളുടെ പിറകെ ഓടി.. സ്റ്റെപ്പുകൾ പകുതിയെത്തിയതും ഋഷിയവളെ അരയിലൂടെ കയ്യിട്ട് ദേഹത്തേക്ക് ചേർത്തു.. അവൾ പൊട്ടിച്ചിരിച്ചു കുതറി കൊണ്ടിരുന്നു..

അവളെ അങ്ങനെ തന്നെ പിടിച്ചുകൊണ്ടു മുകളിലെ ഹാളിൽ കിടക്കുന്ന സോഫയിലേക്കിട്ടു മുകളിലായി കൈ കുത്തി നിന്നു.. അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെയവൾ മുഖം വെട്ടിച്ചു.. ചൂണ്ടു വിരൽ കൊണ്ടവൻ മുഖം തനിക്കു നേരെ തിരിച്ചു പിടിച്ചു..

കണ്ണുകളിൽ പ്രണയം നിറച്ചവൻ തന്റെ മുന്നിൽ കിടക്കുന്നവളെ നോക്കി.. അവളുടെ പീലി നിറഞ്ഞ കണ്ണുകളിലും പ്രണയത്തിന്റെ ഒരു സാഗരം തന്നെ അലതല്ലുന്നുണ്ടെന്നവന് തോന്നി.. എങ്കിലും  അനുവാദമില്ലാതെ അവളുടെ ശരീരത്തെ പുൽകാൻ അവൻ മുതിർന്നില്ല...

"ആഹ്... "

"ഇനി ഇമ്മാതിരി വേലത്തരം കാണിക്കുമോ..."

ഋഷി സൂര്യയുടെ ചെവിയിൽ പിടിച്ചു..

"ഇത് വേലത്തരമാണോ കള്ള ഡോക്ടറേ.. "

വാക്കുകളിൽ കുറുമ്പ് നിറച്ചു കൊണ്ട് ചോദിച്ചു..

"ഡീ.. വേണ്ടാ.. "

പെട്ടന്നവൾ ഋഷിയുടെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് അവളിലേക്ക് അടുപ്പിച്ചു..

"Make me complete"

പതിഞ്ഞ സ്വരത്തിലവൾ പറഞ്ഞു ...

അവളുടെ നിശ്വാസം മുഖത്തു തട്ടിയതും ഋഷി ഉമിനീർ വിഴുങ്ങി കൊണ്ടവളെ തന്നെ നോക്കി കിടന്നു.. തിരിച്ചെന്തു പറയണമെന്നറിയാതെ അവളുടെ കണ്ണുകളിൽ അലതല്ലുന്ന പ്രണയത്തിലേക്കവൻ കണ്ണുകളെ കൊരുത്തു പിടിച്ചു..

"ഇനിയുള്ള രണ്ട് വർഷത്തേക്ക് എനിക്ക് ഓർത്ത് വെക്കാൻ ഈ ഒരു രാത്രിയുടെ മധുരമായ ഓർമ്മകൾ വേണം.."

"Kiss me deeply"

ഹസ്കി വോയ്‌സിലവൾ പറഞ്ഞതും ഋഷിയുടെ വിറയാർന്നാ ചുണ്ടുകൾ അവളുടെ ചാമ്പക്കാ ചുണ്ടുകളുമായി കൊരുത്തിരുന്നു.. ഇരുവരും പരസ്പരം മത്സരിച്ചു ചുംബിച്ചു കൊണ്ടിരുന്നു.. ദന്തങ്ങൾ കൊണ്ട് മുറിവേൽപ്പിക്കുകയോ നോവിക്കുകയോ ചെയ്യാതെ വളരെ നേർമയോടെ ഇരുവരും ചുണ്ടുകൾ നുകർന്നു കൊണ്ടിരുന്നു.. ആത്മാവിലേക്കിറങ്ങി ചെല്ലുന്ന ചുംബനം ചുണ്ടുകളേയും മറി കടന്ന് നാവുകളിലേക്ക് സഞ്ചരിച്ചിരുന്നു..കുറച്ച് നിമിഷങ്ങൾക്ക് ശേഷമവൻ കിതച്ചു കൊണ്ടവളിൽ നിന്നും അകന്നു മാറി.. അവളുടെ മുഖമാകെ ചുംബനങ്ങളാൽ മൂടി...

ഇരുവരുടേയും സിരകളിലെ പ്രണയത്തിന്റെ തീവ്രത കൂടിയതും അവനവളെ കൈകളിൽ കോരിയെടുത്തു റൂമിലേക്ക് കയറി...

ബെഡിലേക്കവളെ കിടത്തി കൊണ്ട് ഡോർ ലോക്ക് ചെയ്തു വന്നു.. മലർന്നു കിടക്കുന്ന അവളുടെ അരികിലേക്ക് കൈകുത്തി ചെരിഞ്ഞു കിടന്നു..

വിരലുകൾ മുഖത്തൂടെ കുസൃതി കാട്ടി ഒഴുകി... പതിയെ മുഖത്ത് നിന്നും കഴുത്തിലേക്കരിച്ചിറങ്ങിയതും സൂര്യയുടെ കൈകൾ ബെഡിൽ മുറുകി.. ശ്വാസം പിടിച്ചുകൊണ്ടവൾ കിടന്നു...

വിരലുകൾ കഴുത്തിൽ മാറിടുക്കിലേക്കെത്തിയതും പൊടുന്നനെ തിരിഞ്ഞു കൊണ്ടവനെ ഇറുകെ പുണർന്നു... അവളുടെ നെഞ്ചിടിപ്പിന്റെ വേഗത അവനറിയാമായിരുന്നു...

വിരലുകൾ വീണ്ടും നട്ടെല്ലിലൂടെ ഒഴുകി മുകളിലെത്തി ബ്ലൗസിന്റെ വള്ളിയിൽ പിടുത്തമിട്ടു.. ഞൊടിയിടയിൽ അവനാ കെട്ടിനെ അഴിച്ചു വിട്ടു...

അവളെ ദേഹത്തു നിന്നും അടർത്തിമാറ്റി തന്റെ ഷർട്ടിന്റെ ബട്ടനുകൾ അഴിച്ചു ഊരി നിലത്തേക്കിട്ടു.. സൂര്യ കണ്ണുകളെ ഇറുകെ മൂടി.. ഋഷി താഴ്ന്നു വന്നു മെല്ലെ മുഖത്തേക്കൂതി..

എന്നിട്ടുമവൾ മിഴികൾ തുറക്കുന്നില്ലെന്ന് കണ്ടതും കവിളിൽ ചെറുതായി കടിച്ചു വിട്ടു..

സൂര്യ മുഖം ചുളുക്കി മിഴികൾ തുറന്ന വേളയിൽ അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിടുക്കിൽ അമർന്നിരുന്നു..

'"സ്സ്.. ഋഷിയേട്ടാ..."

അവളിൽ നിന്നുമൊരു അർത്ഥനാദം പുറത്തേക്ക് വന്നു..

അവന്റെ ചുണ്ടുകൾ കഴുത്തിലൂടെ അലഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ വിരലുകൾ ഋഷിയുടെ മുടിയിഴകൾ കൊരുത്തു പിടിച്ചു..

ചുണ്ടകളവിടെ നിന്നും താഴേക്കിറങ്ങി... തങ്ങളിൽ മറയായിരുന്നതിനെയെല്ലാം ദേഹത്തു നിന്നടർത്തി മാറ്റി.. ഇരുവരുടേയും മുകളിലേക്ക് പുതപ്പ് വലിച്ചിട്ടു..

ചുവന്നു തുടുത്തു തന്റെ മുന്നിൽ കിടക്കുന്ന പെണ്ണിനെയവൻ കൺ നിറയെ നോക്കിയിരുന്നു.. ശേഷമവളുടെ ഓരോ രോമകൂപങ്ങളേയും ചുംബനങ്ങളാൽ ഉണർത്തി... വേദനകൾ സമ്മാനിച്ച ഓർമകളിൽ നിന്നെല്ലാം വിമുക്തയാക്കി കൊണ്ടവളെ തന്റെ പ്രണയത്തിനടിമയാക്കി.. അവളിൽ നിന്നും ഉണരുന്ന ശീൽക്കാരങ്ങളും മൂളലുകളും അവനിലെ രക്തയോട്ടം വർധിപ്പിച്ചു..വികാരത്തിന്റെ തീവ്രതയിൽ എത്തിയിട്ടും വെറുതെ പോലുമവൻ അവളെ നോവിച്ചില്ല...

പ്രണയലാളനകളുടെ അവസാനത്തിൽ അവളിലെ പെണ്ണിനെ അവൾ പോലുമറിയാതെ അവൻ സ്വന്തമാക്കി... കിതച്ചുകൊണ്ടവളുടെ മാറിലേക്കവൻ തളർന്നു വീണു... അവളുടെ കണ്ണിൽ നിന്നും സന്തോഷത്തിന്റെ സംതൃപ്തിയുടെ കണ്ണുനീർ ചാലിട്ടൊഴുകി മുടിചുരുളിലേക്കൊളിച്ചു...

അവളിൽ നിന്നും അടർന്നു മാറി നെറ്റിയിൽ അമർത്തി ചുംബിച്ചുകൊണ്ട് ദേഹത്തേക്ക് കയറ്റി കിടത്തി...

ഇരുവരുടേയും ചുണ്ടിൽ പ്രണയത്താൽ ചാലിച്ച പുഞ്ചിരി അപ്പോഴും മായാതെ ഉണ്ടായിരുന്നു...

**************

"ഹെലോ... സൂര്യ മാഡം അല്ലേ...? "

"അതെ.. "

മറുപുറത്ത് നിന്നും ചോദ്യം വന്നപ്പോൾ ശങ്കയോടെയവൾ മറുപടി കൊടുത്തു...

"മാഡം ഹോസ്പിറ്റൽ വരെയൊന്ന് വരണം... ഋഷി സാറിന് ആക്‌സിഡന്റ് പറ്റി ഇവുടെ കൊണ്ടുവന്നിട്ടുണ്ട്... "


അത്ര മാത്രമേ അവൾ കേട്ടുള്ളൂ... ബാക്കിയുള്ളതെല്ലാം ഒരു മൂളലായി മാത്രമാണ് ചെവിയിൽ വന്നു പതിച്ചത്..

"ഹെലോ.. മാഡം കേൾക്കുന്നുണ്ടോ... ഉടനെ വരണം.. "

അത്രയും പറഞ്ഞുകൊണ്ട് ഫോൺ കട്ടായി..

സൂര്യ ഫോൺ മാറോടടാക്കി പിടിച്ചു വിതുമ്പലോടെ താഴേക്കിരുന്നു...


തന്നോട് യാത്ര പറഞ്ഞു ഹോസ്പിറ്റലിലേക്കിറങ്ങിയിട്ട് നിമിഷങ്ങളേ ആയിട്ടുള്ളൂ.. അപ്പോഴേക്കും...

അവൾക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...

പെട്ടന്ന് തന്നെ കണ്ണുനീരെല്ലാം തുടച്ചു നീക്കി താഴെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു....

അഥിതിയും ആദിയും ചെന്നൈയിൽ നിന്നും തിരിച്ചു വന്നിട്ടില്ലായിരുന്നു...

റോഡിലേക്കിറങ്ങിയാൽ ഓട്ടോ കിട്ടുമെന്ന ധാരണയിൽ അവൾ നടത്തതിന്റെ വേഗത കൂട്ടി... റോഡിലേക്ക് കയറിയതും കറുത്തൊരു വാൻ അവളുടെ മുന്നിലായി വന്നു നിന്നു.. മുഖം മൂടിയണിഞ്ഞ രണ്ട് പേർ അവളെ വലിച്ചു അകത്തേക്കിട്ടു...

"വിട്.. വിടെന്നെ.. "

സൂര്യ അവരുടെ ബലിഷ്ടമായ കൈകളിൽ കിടന്നു പിടച്ചു കൊണ്ടിരുന്നു.. അവരപ്പോഴേക്കും അവളുടെ വായും കയ്യും ടാപ് വെച്ച് ബന്ധിച്ചിരുന്നു... വാഹനം ഓടിച്ചിരുന്ന വ്യക്തി അവളെ നോക്കി കുടിലതയോടെ ചിരിച്ചു..

മിത്ര ഫോൺ കട്ട്‌ ആക്കി തിരിഞ്ഞതും പിന്നിൽ എല്ലാം കേട്ട് കൊണ്ട് നിന്നിരുന്ന നിധിയേ കണ്ട് ഭയന്നു..

ഇരുവരുടേയും വിവാഹം കഴിഞ്ഞ് മാസങ്ങൾ ആവുന്നതേ ഉള്ളൂ..

ദേവരാജിന്റെ ശല്യം സഹിക്കാതെ വന്നപ്പോൾ അമ്മയേയും അച്ഛനേയും കൂട്ടി നിധി ഇവിടേക്ക് വന്നു.. പിന്നീടാണ് മിത്രയെ വിവാഹം കഴിച്ചത്...


"എ.. എന്താ.. നിധി.. "

പതർച്ചയോടെയുള്ള മിത്രയുടെ ചോദ്യത്തിന് മറുപടി കൊടുത്തത് അവന്റെ കരുത്തുറ്റ കരങ്ങൾ ആയിരുന്നു..

മിത്ര കവിളിൽ കൈ വെച്ചു കൊണ്ടവനെ നോക്കി..


"ആർക്ക് വേണ്ടിയാടി നീ ഈ പണി ചെയ്തത്.. "

അവൻ അലറുകയായിരുന്നു..

"നിധി.. നീ കരുതിയത് പോലെയല്ല.. ഞാനൊന്ന് പറയട്ടെ..."

അവൾ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു..

"എനിക്കൊന്നും കേൾക്കേണ്ട മിത്രാ.. ഒറ്റ ചോദ്യം.. ആർക്ക് വേണ്ടി..? "

"വംഷി... "

അവളുടെ നാവിൽ നിന്നും ആ പേര് കേട്ടതും കോപം കൊണ്ട് വിറച്ച നിധി അവളുടെ മുടിയിൽ ശക്തിയിൽ പിടിച്ചു...

"സൂര്യ നിനക്കൊക്കെ എന്ത് ദ്രോഹമാടി ചെയ്തത്.. ആർക്കും ഒരു ശല്യമാവാതെ ജീവിക്കുകയല്ലേ അവൾ.. ഇനിയും ഉപദ്രവിച്ചു മതിയായില്ലേ നിനക്കൊന്നും.. ഞാൻ ചെയ്ത തെറ്റിന്റെ ഫലമായാണ് വർഷങ്ങളോളം അവൾ അയാളോടൊപ്പം ആ നരകത്തിൽ ജീവിച്ചത്.. അറിയുമോ നിനക്ക്.. "

വംശിയിൽ നിന്നും അവളനുഭവിച്ച പീഡനങ്ങളെ കുറിച്ച് വേദനയോടെ നിധി മിത്രയോട് പറഞ്ഞു..

അവൻ പറയുന്നത് കേട്ടവൾക്ക് നിസ്സഹായയായി ഇരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.. കാരണം സൂര്യ അനുഭവിച്ച ദുരിതമെല്ലാം അവളിപ്പോഴാണ് അറിയുന്നത്.. അവളുടെ മനസാക്ഷിയവളെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു...

"എനിക്ക് തെറ്റുപറ്റി നിധി.. നമുക്ക് സൂര്യയെ എങ്ങനെയെങ്കിലും രക്ഷിക്കാം.. അവളവരെ എവിടേക്കാണ് കൊണ്ടുപോയതെന്നെനിക്കറിയാം.. വാ നിധി.. "

"അതിനു മുൻപ് നമുക്കിത് ഋഷിയേട്ടനെ അറിയിക്കണം.. "

പറഞ്ഞുകൊണ്ട് നിധി ഫോണെടുത്തു ഋഷിയുടെ നമ്പറിലേക്ക് കാൾ ചെയ്തു..

ഒപി യിൽ ആയിരുന്ന ഋഷി ഫോൺ റിങ് ചെയ്യുന്നത് കണ്ടതും അത് കട്ട്‌ ചെയ്തു..

വീണ്ടും വീണ്ടും റിങ് ചെയ്യുന്നത് കണ്ടതും അത്യാവശ്യക്കാർ ആരെങ്കിലും ആവുമെന്ന് കരുതിയവൻ ഫോൺ അറ്റൻഡ് ചെയ്തു...

"What... "

അപ്പുറത്തു നിന്നും കേട്ട വാർത്തയിൽ ഋഷി തരിച്ചു നിന്നു..

"അതെ ഏട്ടാ..എത്രയും പെട്ടന്നവിടെ എത്തണം.. ഋഷിയേട്ടന് മാത്രമേ സൂര്യയെ രക്ഷിക്കാൻ കഴിയൂ...ലൊക്കേഷൻ ഞാൻ വാട്സ്ആപ്പിൽ സെൻറ് ചെയ്യാം..."

നിധി വേഗം ഫോണെടുത്തു  ഋഷിയുടെ ഫോണിലേക്ക് ലൊക്കേഷൻ സെൻറ് ചെയ്തു..

ഋഷി ഒപി യിൽ നിന്നും ഇറങ്ങി പുറത്തേക്കോടി.. ആളുകളെ തട്ടി മാറ്റി കൊണ്ടുള്ള വെപ്രാളത്തോടെയുള്ള പോക്ക് കണ്ട് ആളുകളെല്ലാം കാര്യമറിയാതെ അന്താളിച്ചു നിന്നു..

ഋഷിയുടെ കാർ നിധി അയച്ചു കൊടുത്ത ലൊക്കേഷൻ ലക്ഷ്യം വെച്ചു നീങ്ങി...

**************


"വരണം... വരണം.. സൂര്യ കൈമൾ...ഓ സോറി.. സൂര്യ ഋഷികേശ്.. "

ശബ്‍ദത്തിനുടമയെ തിരിച്ചറിഞ്ഞതും സൂര്യയുടെ ഉള്ളിലൂടെ കൊള്ളിയാൻ മിന്നി.. ഭയപ്പാടോടെയവൾ വിറച്ചു നിന്നു...

"എന്താണ് ഭാവി IAS മേഡം അവിടെ തന്നെ നിന്നു കളഞ്ഞത്... "

ആ ശബ്‍ദത്തിനുടമ ഒരു സ്ത്രീയായിരുന്നു..

അതോടൊപ്പം അവളുടെ കണ്ണുകളിലെ കെട്ടഴിച്ചു..മുന്നിൽ എരിയുന്ന കണ്ണുകളോടെ നിൽക്കുന്ന വംശിയേയും ആമിയേയും കണ്ട് ശരീരം വിറപൂണ്ടു..

"അപ്പോൾ ഋഷിയേട്ടൻ.. "

അവനവിടെ എവിടേലും ഉണ്ടോ എന്നറിയാൻ ചുറ്റും നോക്കി...

"ആരെയാടി നീ നോക്കുന്നേ നിന്റെ ഋഷിയേട്ടനെയോ..

"അയാൾക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് പറഞ്ഞാലേ നീ ഞങ്ങളുടെ വലയിൽ വന്നു കുടുങ്ങുകയുള്ളൂ എന്നറിയാവുന്നത് കൊണ്ട് ഞങ്ങൾ നടത്തിയ ഡ്രാമയാണ് ഋഷിയുടെ ആക്‌സിഡന്റ്.."

ആമി അവളെ നോക്കി പുച്ഛിച്ചു..

"ഞാൻ ജയിലിൽ നിന്നും പുറത്തേക്കിറങ്ങില്ലെന്ന് നീയും അവനും വിചാരിച്ചോ...

ദാ നോക്ക്‌ പഴയതിനേക്കാൾ ആരോഗ്യത്തോടെ നിന്റെ മുന്നിൽ വന്നു നിൽക്കുന്നു...

ഇനി നിനക്ക് രക്ഷയില്ല.. നിന്റെയും അവന്റെയും ജീവൻ ഞാൻ എടുക്കുന്നത് ദാ ഈ കൈകൾ കൊണ്ടായിരിക്കും.. "

കൈകളിലേക്ക് നോക്കി കൊണ്ടവൻ ക്രൂരമായി പറഞ്ഞു..

അവളുടെ അടുത്തേക്ക് വന്നു മുടിക്കുത്തിൽ പിടിച്ചു..

"ആഹ്.. "

വേദന കൊണ്ടലറി..

"എത്ര വേണേലും അലറിക്കോ.. ഒരീച്ച പോലും ഇവിടേക്ക് വരില്ല.. "

പറഞ്ഞു തീരുന്നതിനു മുന്നേ വംശി നിലം പതിച്ചിരുന്നു... അവന്റെ പിന്നിൽ കത്തുന്ന കണ്ണുകളോടെ നിൽക്കുന്ന ഋഷിയേ കണ്ടവൻ കണ്ണുകൾ കുറുക്കി..

ഋഷിയേ കണ്ടതും സൂര്യക്ക് ശ്വാസം നേരെ വീണു ..

ഋഷി സൂര്യയുടെ അടുത്തേക്ക് പോവാൻ തുനിഞ്ഞതും പൊടുന്നനെ വംശിയുടെ ചവിട്ടു കൊണ്ടവൻ തെറിച്ചു വീണു..

"ഋഷിയേട്ടാ.. "

അവളുടെ നിലവിളി ഉയർന്നു..

ഋഷി നിലത്ത് നിന്നും ചാടിയെഴുന്നേറ്റ് വംശിയുടെ നാഭിക്കിട്ട് ചവിട്ടി.. വേദന കൊണ്ടവൻ കുനിഞ്ഞപ്പോൾ കൈ മുട്ടുകൾ കൊണ്ട് മുതുകിൽ ആദ്യത്തെ പ്രഹരം ഏൽപ്പിച്ചു...

കലി തീരാതെ വീണ്ടും വീണ്ടും അടിച്ചു കൊണ്ടിരുന്നു...ഋഷിയുടെ അടുത്ത പ്രഹരത്തെ തടുത്തുകൊണ്ട് വംശി അവന്റെ മുഖത്തേക്കിടിച്ചു...


പിന്നീട് ഇരുവരും തമ്മിൽ ഒരു യുദ്ധം തന്നെ നടന്നു..

ഋഷിയുടെ രാക്ഷസ രൂപം കണ്ട് ഭയന്ന ആമി അവിടെ നിന്നും രക്ഷപ്പെടാൻ നോക്കി.. എന്നാലതിനെ തടഞ്ഞു കൊണ്ട് നിധി അവിടേക്ക് വന്നു കൂടെ മിത്രയും..

മിത്ര ഓടിവന്നു സൂര്യയുടെ കയ്യിലെ കെട്ടഴിച്ചു മാറ്റി.. നിധി ആമിയുടെ ഇരു കവിളിലും മാറി മാറി പ്രഹരമേൽപ്പിച്ചു..


നിലത്തേക്ക് കമിഴ്ന്നടിച്ചു വീണ ഋഷിയേ പിറകിലൂടെ വന്നു വംശി കാലുയർത്തി ചവിട്ടാൻ ആഞ്ഞതും അവനവിടെ നിന്നും ചാടിയെഴുന്നേറ്റ് ഉയർത്തിയ കാൽ പിടിച്ചു തിരിച്ചു..

'ആഹ്.. "

അവനു ചിന്തിക്കാൻ സമയം കൊടുക്കുന്നത്തിനു മുന്നേ ഋഷി അവന്റെ പുറത്തിരുന്നു കഴുത്ത് പിന്നിലേക്ക് വളച്ചൊടിച്ചു....

വംശി പരാജയം സമ്മതിച്ചു അവിടെ തളർന്നു വീണതും ഋഷി അവന്റെ മുകളിൽ നിന്നും എഴുന്നേറ്റ് അവശയായി ഇരിക്കുന്ന സൂര്യയുടെ അടുത്തേക് ചെന്നവളെ ചേർത്ത് പിടിച്ചു അവന്റെ അടുത്തേക്ക് നടന്നു..

വംശിയുടെ കൈ വിരലുകളിൽ ഷൂസിട്ട കാലു കൊണ്ടവൻ അമർത്തിയതും ഞെരങ്ങി കൊണ്ട് വായിൽ നിന്നും മൂക്കിൽ നിന്നും ചോര ഒലിപ്പിച്ചു കൊണ്ടവൻ തലയുയർത്തി നോക്കി..

"ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇവളുടെ മേൽ ഒരു തരി മണ്ണ് വീഴാൻ പോലും അനുവദിക്കില്ല.. ഇനിയും നീ ഞങ്ങളുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നാൽ ഋഷികേശ് ആദിത്യൻ ആരാണെന്ന് നീ അറിയും..

ഇപ്പോൾ നിന്നെ വെറുതെ വിടുന്നത് സഹതാപം കൊണ്ടൊന്നും അല്ല.. നിന്നെ പോലൊരു പുഴുത്ത പട്ടിയെ കൊന്ന് ജയിലിൽ പോയി കിടക്കാൻ മനസ്സില്ലാത്തതു കൊണ്ടാണ്.. ഇനിയെങ്കിലും ഒരു മനുഷ്യനായി ജീവിക്കെടോ.. "


അവസാനത്തെ വാചകം ആമിയേയും മിത്രയേയും നോക്കിയായിരുന്നു പറഞ്ഞത്..

അവരുടെ തല താഴ്ന്നു... അവനെ തലയുയർത്തി നോക്കാനുള്ള ശേഷി അവർക്കില്ലായിരുന്നു..

"ഇനിയും ഞങ്ങളുടെ പിറകെ വരരുത്.. വന്നാൽ.."

ഊന്നി പറഞ്ഞുകൊണ്ട് സൂര്യയേയും കൂട്ടി അവിടെ നിന്നും നടന്നു...


"ഋഷിയേട്ടാ.. "

മിത്രയുടെ അലർച്ച കേട്ടതും ഋഷിയും സൂര്യയും ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി..

തങ്ങളുടെ നേരെ കത്തിയുമായി പാഞ്ഞു വരുന്ന വംശിയെ കണ്ടവർ തറഞ്ഞു നിന്നു..

കത്തി ഋഷിയുടെ നേരെ കുത്താൻ ആഞ്ഞതും വലിയൊരു നിലവിളി ശബ്‍ദത്തോടെയവൻ നിലം പതിച്ചു..

വംശിയുടെ നെഞ്ചിനുള്ളിലൂടെ തുളഞ്ഞു കയറിയ വലിയ ഇരുമ്പ് കമ്പി കണ്ട സൂര്യ ഭയത്തോടെ ഋഷിയുടെ നെഞ്ചിലേക്ക് മുഖമമർത്തി..

"ഇല്ലെടാ.. ഒന്നുമില്ല.. "

ഋഷി വംശിയുടെ നെഞ്ചിൽ നിന്നും കമ്പി ഊരിയെടുത്ത് വീണ്ടും വീണ്ടും ആഞ്ഞു കുത്തുന്ന നിധിയേ പകപ്പോടെ നോക്കി..

മിത്രയും ആമിയും കൺമുന്നിൽ കണ്ട കാഴ്ച്ചയിൽ വിറങ്ങലിച്ചു നിന്നു..

വംശിയുടെ ജീവൻ ശരീരം വെടിഞ്ഞെന്ന് കണ്ടതും കിതച്ചു കൊണ്ട് നിധി അവിടെ നിന്നും എഴുന്നേറ്റ് സൂര്യയുടെ അടുത്തേക്ക് നടന്നു..അവൾ ഭയത്തോടെ ഒന്നുകൂടി ഋഷിയുടെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു..

"ഇതെങ്കിലും ഞാൻ നിനക്ക് വേണ്ടി ചെയ്തില്ലെങ്കിൽ മരിച്ചുപോയാൽ എന്റെ ആത്മാവിനു പോലും മോക്ഷം ലഭിക്കില്ല... പൊറുക്കാൻ കഴിയാത്ത തെറ്റാണ് കൂടപ്പിറപ്പായ നിന്നോട് ഞാൻ ചെയ്തത്.. സംരക്ഷിക്കേണ്ട കൈകൾ കൊണ്ട് നിന്നെ ഞാൻ നരകത്തിലേക്ക് തള്ളിവിട്ടു.. അതിനുള്ള പ്രായശ്ചിത്തമായി ഇതിനെ കണ്ടാൽ മതി..ഒരപേക്ഷയേ ഉള്ളൂ ഈ ഏട്ടനെ നീ ശപിക്കരുത്.. ചെയ്തു കൂട്ടിയ തെറ്റുകൾക്ക് കാലം എനിക്കുവേണ്ടി കാത്തു വെച്ച ശിക്ഷയാണിത്.. അത് ഞാൻ അനുഭവിച്ചേ മതിയാകൂ..."


നിമിഷങ്ങൾക്കകം നിധിയേ പോലീസുകാർ വന്നു വിലങ്ങണിയിച്ചു..അവരോടൊപ്പം തലയും താഴ്ത്തി പോവുന്ന നിധിയേ കണ്ട് സൂര്യ വിങ്ങിപൊട്ടി...തളർന്നു വീഴാതെ അവൾക്കു താങ്ങായി ഋഷി കൂട്ടിനു ണ്ടായിരുന്നു...

***************
വർഷങ്ങൾക്ക് ശേഷം..


"തന്റെ ആത്മകഥയിലൂടെ അപലകളായ സ്ത്രീകൾക്ക് ജീവിക്കാനുള്ള കരുത്ത് പകർന്നു നൽകിയ IAS സൂര്യ ഋഷികേശ് ആണ് ഇന്നത്തെ നമ്മുടെ വിശിഷ്ടാഥിതി..

സ്ത്രീകൾക്ക്‌ വേണ്ടി എവിടേയും ശബ്‍ദമുയർത്തുന്ന അവരുടെ നീതിക്ക് വേണ്ടി പോരാടുന്ന ബഹുമാനപ്പെട്ട സൂര്യാ ഋഷികേശിനെ രണ്ട് വാക്ക് സംസാരിക്കുവാൻ ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു..."

വിമൻസ് കോളേജ് പ്രിൻസിപ്പൽ സൂര്യയെ വേദിയിലേക്ക് ക്ഷണിച്ചതും മടിയിലിരുന്ന് ചോക്ലേറ്റ് കഴിക്കുകയായിരുന്ന രണ്ട് വയസ്സുകാരിയെ കസേരയിലേക്കിരുത്തി മൈക്കിനടുത്തേക്ക് നടന്നു...

"Hello everyone...

ഇന്നിവിടേക്ക് വരാൻ കഴിഞ്ഞതിലും നിങ്ങളോടൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ കഴിഞ്ഞതിലും ഒത്തിരി സന്തോഷം..

പ്രിൻസിപ്പൽ മേഡം പറഞ്ഞതുപോലെ ഓരോ സ്ത്രീയും അപലയാണ്.... പക്ഷേ അതിന്റെ പൂർണ ഉത്തരവാദിത്തം അവനവനു തന്നെയാണ്...

ജീവിതത്തിനൊരു ലക്ഷ്യബോധമുണ്ടെങ്കിൽ അവൾക്കെവിടേയും വിജയം കൈവരിക്കാം... അതിന് താനൊരു അമ്മയാണ് അല്ലെങ്കിൽ കടമകൾ ഉള്ള ഭാര്യയാണ് ഇവയൊന്നും ഒരു തടസ്സമായി വരികയില്ല....സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നുമാണവൾ കരുത്താർജിക്കേണ്ടത്..നോ പറയേണ്ടിടത്ത് അത് പറയുക തന്നെ വേണം...

എന്റെ വർഷങ്ങളായുള്ള സ്വപ്നമായിരുന്നു IAS,,ഇന്നത് ഞാൻ നേടിയെടുത്തിട്ടുണ്ടെങ്കിൽ അതിനെനിക്കുള്ള കരുത്ത് പകർന്നു കൂടെ നിന്ന എന്റെ ഫാമിലിയോട് ഞാൻ ഈ അവസരത്തിൽ നന്ദി പറയുന്നു....

എസ്‌പെഷ്യലി എന്റെ ഡോക്ടറോട്.. തളർന്നിടത്തു നിന്നും ഫിനിക്സ് പക്ഷിയേ പോലെ കുതിച്ചുയർന്നിട്ടുണ്ടെങ്കിൽ അതിനായി എന്റെ ചിറകുകൾക്ക് പുതു ജീവൻ നൽകിയത് എന്റെ ഡോക്ടറാണ്...

പരിശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ ഉന്നത വിജയം നമ്മെ തേടി എത്തുക തന്നെ ചെയ്യും...

ഞ...."

"അമ്മേ... "

കുഞ്ഞിപ്പെണ്ണ് സൂര്യയുടെ വാക്കുകൾക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ട് സാരിയിൽ പിടിച്ചുലച്ചു കൊണ്ടിരുന്നു...

അവളതിനെ വാരിയെടുത്തു...

"ഇനിയും പറയാൻ വാക്കുകൾ ഏറെയാണ്.. കൂടുതൽ സംസാരിച്ചു നിങ്ങളെ ഞാൻ മുഷിപ്പിക്കുന്നില്ല...

അവസരങ്ങൾക്കായി കാത്തിരിക്കാതെ നിങ്ങൾക്കായി കരുതിവെച്ച അവസരങ്ങളെ തേടി കണ്ടുപിടിക്കുക..അവിടെയാണ് ഒരാളുടെ വിജയം... ഇത്രയും നിങ്ങളെ ഓർമിപ്പിച്ചു കൊണ്ട് ഞാനെന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു.. നന്ദി,, നമസ്കാരം..."

സൂര്യ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് തിരികെ കസേരയിൽ വന്നിരുന്നു..

വീണ്ടും ആരൊക്കെയോ വന്നു സംസാരിക്കുന്നുണ്ടായിരുന്നു.. എന്നാൽ കുറുമ്പി പെണ്ണിരുന്ന് കുസൃതി കാണിക്കുന്നത് കൊണ്ട് അവൾക്കതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.. ഒടുവിൽ പെണ്ണിന് വാശിയേറിയതും പ്രിൻസിയോടും മറ്റുള്ളവരോടും യാത്ര പറഞ്ഞുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു...


സ്റ്റേജിൽ നിന്നും ഇറങ്ങി എൻട്രൻസിലേക്ക് നടക്കുമ്പോഴേ കണ്ടു ദൂരെ അവരിൽ തന്നെ ദൃഷ്ടി പതിപ്പിച്ചു നിൽക്കുന്ന ഒരാളെ...

ദിവസങ്ങൾക്ക് ശേഷം കണ്ടതു കൊണ്ടാവാം അവളുടെ കണ്ണുകൾ തിളങ്ങി...

തന്റെ അടുത്തേക്ക് വിടർന്ന മിഴികളോടേയും തെളിഞ്ഞ പുഞ്ചിരിയോടേയും വരുന്ന സൂര്യയിൽ തന്നെയായിരുന്നു ഋഷിയുടെ കണ്ണുകൾ...

സ്കൈ ബ്ലൂ നിറമുള്ള സാരിയാണ് വേഷം... അലങ്കാരമെന്ന് പറയാൻ കാതിൽ ഒരു വെള്ളകല്ല് പതിപ്പിച്ച കുഞ്ഞു കമ്മൽ മാത്രം... കുഞ്ഞിപ്പെണ്ണും അതേ നിറത്തിലുള്ള ഫ്രോക്ക് ആണ് ധരിച്ചിരിക്കുന്നത്...

ഏറെ ദിവസങ്ങൾക്ക് ശേഷം തന്റെ അച്ഛയെ കണ്ടതു കൊണ്ടാവാം കുഞ്ഞിപ്പെണ്ണ് സൂര്യയുടെ മേലെ നിന്നും ഇറങ്ങി ഋഷിയുടെ അടുത്തേക്കോടി...

അരികിലെത്തി കൊച്ചരി പല്ലുകൾ കാട്ടി ചിരിക്കുന്ന കൊച്ചു സുന്ദരിയെ വാരിയെടുത്തു.. തുടുത്ത ഉണ്ട കവിളിൽ മുത്തം നൽകി.. അവളും അവനെ തിരികെ കെട്ടിപിടിച്ചും ഉമ്മ വെച്ചും സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്..

അപ്പോഴേക്കും സൂര്യ ഋഷിയുടെ അടുത്തെത്തിയിരുന്നു. അവനവളെ ചേർത്ത് നിർത്തി നെറുകയിൽ ചുണ്ടുകൾ ചേർത്തു... അവളും തിരികെയവനെ ഇറുകെ പുണർന്നു....

"ക്യാമ്പ് എങ്ങനെയുണ്ടായിരുന്നു...?"

തലയുയർത്തി കൊണ്ടവൾ ചോദിച്ചു...


"Not bad.."

അവനവളേയും കൂട്ടി കാറിനടുത്തേക്ക് നടന്നു..

സൂര്യയെ കോ ഡ്രൈവർ സീറ്റിലേക്കിരുത്തി കുഞ്ഞിപ്പെണ്ണിനെ മടിയിലേക്ക് വെച്ചു കൊടുത്തു....

"പോവാം... "

ഡ്രൈവിംഗ് സീറ്റിലേക്ക് കയറി സീറ്റ് ബെൽറ്റ് ഇട്ടുകൊണ്ട് ചോദിച്ചു..


"എവിടെക്കാണ് അച്ഛേ...നമ്മൾ  ഹണി മൂൺ പോവുകയാണോ.."

കൊഞ്ചിക്കൊണ്ട് കുസൃതി കുടുക്ക ചോദിച്ചു..

അവൾ പറയുന്നത് കേട്ട് ഋഷിയും സൂര്യയും വാ പൊത്തി..

"അമ്പടി... നിന്നോടാരാ കള്ളിപ്പെണ്ണേ ഇതൊക്കെ പറഞ്ഞത്.."

സൂര്യ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു..

"അത് ഇന്നാളൊരു ദിവസം അച്ചാച്ചൻ അമ്മമ്മയോട് പറയുന്നത് കേട്ടതാ.. "

"എന്ത് പറഞ്ഞു... "

ഇരുവരും ഒരുപോലെ ചോദിച്ചു..

"എടി ഭാര്യേ.. നമുക്കൊരു ഹണിമൂൺ പോയാലോ എന്ന്.. "

ശബ്‍ദത്തിൽ ഗാഭീര്യം വരുത്തി കൊണ്ടവരെ നോക്കി പറഞ്ഞു.. എന്നിട്ട് വാ പൊത്തി ചിരിച്ചു...

ഋഷിയും സൂര്യയും അത് കേട്ട് പൊട്ടിച്ചിരിച്ചു...മൂവരുടേയും കളി ചിരികൾ കാറിൽ മുഴങ്ങി കേട്ടു...

"എടോ ഭാര്യേ... നമുക്കും പോയാലോ ഒരു ഹണിമൂൺ.. "

കാതോരം വന്നു ചോദിച്ചുകൊണ്ട് അവളുടെ ചെവിതുമ്പിൽ ചെറുതായി ദന്തങ്ങൾ ആഴ്ത്തി...

"പോ അവിടുന്ന് വഷളത്തരം കാണിക്കാതെ... "

കുറുമ്പോടെയവനെ തള്ളിമാറ്റി...

"വഷളത്തരം എന്താണെന്ന് ഞാൻ മോൾക്ക് വീട്ടിലെത്തിയിട്ട് കാണിച്ചു തരാം കേട്ടോ.. "

കുസൃതിയോടെ അവൻ പറഞ്ഞതും സൂര്യയുടെ മുഖം ചെമ്പരത്തി പൂവുപോലെ ചുവന്നു തുടുത്തു...

അവളുടെ മുഖം കണ്ടപ്പോൾ ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയോടെ കാർ മുന്നോട്ടെടുത്തു... തങ്ങളുടെ സ്വർഗം ലക്ഷ്യമാക്കി കാർ കുതിച്ചു കൊണ്ടിരിന്നു  നാളേക്കുള്ള സ്വപ്നങ്ങളും പ്രതീജ്ഷകളുമായി..🖤


സൂര്യയുടേയും ഋഷിയുടേയും യാത്ര ഇവിടെ അവസാനിക്കുന്നില്ല.. ഇനിയും പരസ്പരം കരുത്തേക്കി ഇവരുടെയും ജീവിതം മുന്നേറട്ടെ...

(അവസാനിച്ചു....)

🖤🖤🖤🖤🖤🖤🖤🖤🖤

എന്റെ യാത്ര ഇവിടെ അവസാനിക്കുന്നു... തുടക്കം മുതൽ അവസാനം വരെ കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു...നിങ്ങളുടെ അഭിപ്രായങ്ങൾ അത് നല്ലതായാലും ചീത്തയായാലും റിവ്യൂ ആയി രേഖപ്പെടുത്താൻ മറക്കരുതേ.. 🥰

ഒത്തിരി സ്നേഹത്തോടെ
Shamseena 

Comments

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌