എൻ ജീവനിൽ | ✍️ SHAMSEENA | ഫുൾ പാർട്ട്
എൻ ജീവനിൽ 🖤 Full Part ✍️ shamseena ഇതൊരു ഫാൻ ഫിഷൻ സ്റ്റോറിയാണ്.. കൂടെവിടെ എന്ന പരമ്പരയിലെ കഥാപാത്രങ്ങളെ ആസ്പതമാക്കിയാണ് ഇത് എഴുതുന്നത്.. ആ കഥയുമായി ഇതിന് യാതൊരു സാമ്യവും ഉണ്ടായിരിക്കില്ല.. തികച്ചും വ്യത്യാസ്തമായിരിക്കും.. സപ്പോർട്ട് ചെയ്ത് കൂടെയുണ്ടാവണം *********** തന്റെ മുന്നിലിരിക്കുന്ന ഇരുപത് വയസ്സ് പോലും തികച്ചാവാത്ത പെൺകുട്ടിയെ അവർ അലിവോടെ നോക്കി... ശീതീകരിച്ച റൂമിനുള്ളിലും അവൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു... കണ്ണുകളിലും മുഖത്തും വിശാദ ഭാവം തളം കെട്ടി നിൽക്കുന്നുണ്ട്... മുടിയെല്ലാം പാറിപറന്ന് ആകെ മുഷിഞ്ഞാണ് ഇരുപ്പ്.. കയ്യിലുള്ള ചെറിയൊരു ബാഗ് മാറോടു ചേർത്ത് പിടിച്ചിട്ടുണ്ട്... അരികിലേക്കൊരു ചായ കപ്പ് നീങ്ങുന്നത് കണ്ട് അവൾ തലയുയർത്തി നോക്കി... ആദ്യം തന്നെ കണ്ണിലുടക്കിയത് "dr.അതിഥി പത്മനാഭൻ.. Phsycolegist " എന്ന നെയിം ബോർഡ് ആണ്.. അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ചായ കപ്പ് കൈനീട്ടി എടുത്തു... "കുട്ടിയുടെ പേര്" "സൂര്യ... സൂര്യ കൈമൾ " അല്പം ഇടർച്ചയോടെ അവൾ പറഞ്ഞു.. "കൈമൾ" "അച്ഛനാണ് " "ഇവിടെ എങ്ങനെ എത്തി..."...