Posts

Showing posts from February, 2023

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

Image
❤️ ആഷിഖി ❤️  Full Part  ✍️shahala shaalu          വാലെന്റൈൻസ് ഡേ ഗിഫ്റ്റുമായി  ഭാവിവരൻ സഫീറിന്റെ വീട്ടിൽ എത്തിയ തസ്‌നി തന്റെ പ്രിയതമന്റെ കൂടെ മറ്റൊരുത്തിയെ കണ്ടു ഞെട്ടിപ്പോയി..  ഒരു പെണ്ണും കാണാൻ കൊതിക്കാത്ത ഒരു കാഴ്ചയായിരുന്നു അത്.. ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്നവൾ ഒരു നിമിഷം കൊതിച്ചു പോയി.. പ്രാണനായി കണ്ടു സ്നേഹിച്ചവനെ വെറുക്കപ്പെട്ട നിമിഷം...  " സഫീർക്ക.. " തസ്‌നി ഒരു അലർച്ചയോടെ വിളിച്ചു.. ഇരുവരും ഞെട്ടി അകന്നു മാറി..  " തസ്‌നി.. നീ.. എന്താ ഇവിടെ.. " സഫീറിന്റെ മുഖത്ത് അവളെ കണ്ട ഞെട്ടൽ ഉണ്ടായിരുന്നു..  " ഇത്രക്ക് വൃത്തികെട്ടവൻ ആയിരുന്നല്ലേ നിങ്ങൾ.. ചെ.. നിങ്ങളെയാണോ ഇത്ര നാൾ ഞാൻ മനസിൽ ഇട്ടോണ്ട് നടന്നത്.." തസ്‌നി കയ്യിലുള്ള ഗിഫ്റ്റ് റൂമിന്റെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു.. ബോക്സിനുള്ളിൽ അത് പൊട്ടിച്ചിതറുന്ന ശബ്ദം കേൾക്കാമായിരുന്നു  " തസ്‌നി.. ഞാൻ പറയുന്നത്.. " " വേണ്ട. കണ്ടതിലും വലുതായി ഒന്നും കേട്ടറിയാൻ ഇല്ല.. മേലിൽ നിങ്ങളെന്നെ കാണാനോ വിളിക്കാനോ ശ്രെമിക്കരുത്.." എന്നും പറഞ്ഞു അവൻ ഇട്ടു കൊടുത്ത മോതിരവും മാലയും അ