Posts

Showing posts from January, 2023

ഹൃദയസഖി | ✍️ SHAMSEENA | ഫുൾ പാർട്ട്‌

Image
💜ഹൃദയസഖി💜 Full Part ✍️ Shamseena മകര മാസത്തിന്റെ തണുപ്പിൽ വിറച്ചു അവൾ പുതപ്പ് ഒന്നുകൂടി വലിച്ചു തലവഴിയിട്ട് അതിൽ ചുരുണ്ട് കൂടി... കുന്നിൻ മുകളിലുള്ള ഒരു ചെറിയ അമ്പലം.. ശിവ പാർവതിമാരാണ് അതിൽ പ്രതിഷ്ഠ... അതിന്റെ നടയിൽ കൈകൂപ്പി നിൽക്കുന്ന രണ്ട് പ്രണയിതാക്കൾ... തൊഴുതു കൊണ്ട് അവർ പരസ്പരം ഒന്ന് നോക്കി ചിരിച്ചു... തിരുമേനി കൊടുത്ത പ്രസാധത്തിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് അവൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു... കണ്ണുകൾ അടച്ചു അവൾ അത് സ്വീകരിച്ചു... അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി.... അമ്മേ.... എന്റെ നടു...😩 അവൾ നടുവിന് കയ്യും താങ്ങി താഴെ നിന്നും എഴുന്നേറ്റു.. എന്തോ ഓർമ വന്നതുപോലെ നെറ്റിയിൽ തൊട്ടുനോക്കി.. ഇല്ല!സിന്ദൂരത്തിന്റെ തണുപ്പ് അവിടെയില്ല.. ഇന്ന് എന്തായിരുന്നു... ഫ്രഞ്ചോ അതോ സിന്ദൂരം തൊട്ടതിനു ശേഷമുള്ള ഫോർ ഹെഡ് കിസ്സോ 🤨... അവളുടെ കോപ്രായം കണ്ട് സച്ചു ഊരക്ക് രണ്ട് കയ്യും താങ്ങി കൊണ്ട് ചോദിച്ചു 🤭 😁സച്ചുവിന്റെ ചോദ്യത്തിന് അവൾ നന്നായൊന്ന് ഇളിച്ചു കൊടുത്തു... ഇതാണ് നമ്മുടെ കഥാ നായിക..." മാളവിക ശങ്കർ" സ്വാന്ത്വനം വീട്ടിൽ ശങ്കറിന്റെയും ദേവാകിയുടെയും രണ്ട് മക