പ്രാണസഖി | ✍️ AJWA | ഫുൾ പാർട്ട്

പ്രാണ സഖി 🍁 Full Part ✍️ Ajwa "വിഷ്ണു... " തനിക്ക് നേരെ വരുന്ന ബോൾ കാൽ കൊണ്ട് തടഞ്ഞു നിർത്തി അവൻ ചുറ്റും ഒന്ന് നോക്കി,,, നെറ്റിയിൽ നിന്നും ഒലിച്ചുഇറങ്ങുന്ന വിയർപ്പ് തുള്ളികൾ കയ് വിരൽ കൊണ്ട് തുടച്ചു നീക്കി... ഗോൾ പോസ്റ്റ് നോക്കി അവൻ ആ ബോൾ തട്ടിതെറിപ്പിച്ചതും ഗോൾ എന്ന അലർച്ചയോടെ അവനെ തന്റെ ടീംസ് എല്ലാം എടുത്തു പൊക്കി... എല്ലാ ആർപ്പ് വിളിയും കഴിഞ്ഞു കപ്പ് വാങ്ങി സിഗരറ്റ് വലിച്ചു ഊതി കൊണ്ട് ഗ്രൗണ്ട് സ്റ്റെപ്പിൽ ഇരിക്കുകയാണ് നമുടെ നായകൻ വിഷ്ണു... "നിന്റെ ആ ഒരൊറ്റ ഗോൾ കൊണ്ട നമ്മൾ ഇന്ന് അവന്മാരുടെ മുന്നിൽ തല ഉയർത്തി നിക്കുന്നത്.." ഒപ്പം ഇരുന്ന ജെറി പറഞ്ഞതും അവൻ അതൊക്ക എന്ത് എന്ന് പോലെ ഇരുന്നു വീണ്ടും തന്റെ പണി തന്നെ തുടർന്നു... "ഇന്ന് നമുടെ ടീം ജയിച്ച വകയിൽ ട്രീറ്റ് എന്റെ വക... " "ഞാൻ എങ്ങും ഇല്ല,,, അറിയാലോ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത...എന്റെ കാര്യം ഇന്നത്തെ വിജയം പോലെ ഇരിക്കും... " "കേട്ടാൽ തോന്നും നീയാണ് പ്ലസ്ടു എക്സാം എഴുതി റിസൾട്ട് കാത്തിരിക്കുന്നത് എന്ന്,,, നിന്റെ അച്ഛന്റെ സ്കൂളിൽ വിജയ ശതമാനം അറിയാൻ അല്ലേ മാഷ് പോയത്,,, ...