അലപോലവൾ എന്നിൽ | ✍️SANDRA VIJAYAN | ഫുൾ പാർട്ട്
അലപോലവൾ എന്നിൽ💖
Full Part
✍️ Sandra Vijayan
"അലപോലവൾ എന്നിൽ
വലനെയ്തൊരു സ്വപ്നം
മിഴി മൂടുമീ നേരം.....
ഇരുൾ വീശുമീ നേരം.....
മായുമോ...മാറുമോ....
കാനൽകാർമേഘം..."
"ടാ ശ്രീ നീയെന്ത് ആലോചിച്ചോണ്ടിരിക്കാ
ഫോണടിക്കുന്നതൊന്നും നീ കേൾക്കുന്നില്ലേ"
"സോറി ടാ ഞാൻ വേറെന്തൊക്കെയോ
ആലോചിച്ച് ഇരുന്നു പോയി."
"2 വർഷമായിട്ട് നിനക്ക് ഇത് തന്നെയാണല്ലോ പണി.വേഗം ഫോണെടുത്ത് ആരാന്ന് നോക്ക്."
"ഉം. നീ ചെല്ല് ഞാൻ എടുത്തോളാം.
ഹലോ ശ്രീഹരിയാണ് സംസാരിക്കുന്നത് ആരാ...?
സത്യമാണോ....... ഞാൻ.... എനിക്കിത് വിശ്വസിക്കാമോ.....
ശരി ഞാൻ നാളെ തന്നെ അങ്ങാട്ട് വരാം."
(ഫോൺ വെച്ചു കഴിഞ്ഞതും എനിക്ക് എന്തിനെന്നില്ലാതെ സന്തോഷം തോന്നി.
2 വർഷത്തെ എന്റെ കാത്തിരിപ്പ് അവസാനിക്കാൻ പോകുവാണല്ലോ എന്നോർത്തപ്പോൾ സന്തോഷം അലതല്ലി.)
"ശ്യാം..എടാ ശ്യാം.. നീ ഇങ്ങോട്ടോന്ന് വന്നേ."
"എന്താടാ വിളിച്ച് കൂവുന്നെ.പതുക്കെ വിളിച്ചാലും മതി എനിക്ക് ചെവി കേൾക്കാം.
ഉം എന്താ കാര്യം."
"ടാ ഇത്രയും നാൾ ഞാൻ കാത്തിരുന്നത് വെറുതെ ആയില്ല.എനിക്ക് എന്റെ കൃഷ്ണയെ തിരിച്ച് കിട്ടി.നാട്ടീന്നാ ഇപ്പൊ വിളിച്ചത്. ഞാൻ നാളെ രാവിലെ തന്നെ അങ്ങാട്ട് പോകും."
"ഞാൻ പറഞ്ഞില്ലേടാ ദൈവത്തിന് നിന്റെ
സങ്കടം കാണാതിരിക്കാൻ കഴിയില്ലെന്ന്.
നാളെയല്ലേ പോകുന്നത്... ഞാനും വന്നോട്ടെ നിന്റെയൊപ്പം."
"പിന്നല്ലാതെ കഴിഞ്ഞുപോയ ദിവസങ്ങളിലെല്ലാം എന്നെ ഇവിടെ വിടാതെ പിടിച്ച് വെച്ചത് നീയല്ലേ നീ വരണം.
എനിക്കറിയില്ല നീ ഇല്ലാതിരുന്നെങ്കിൽ
ഞാനിപ്പോ എവിടെയായിരിക്കും എന്ന്."
"ദേ അധികം സെന്റിയടിക്കാനൊന്നും നിക്കണ്ട പോയി ഡ്രസ്സൊക്കെ പാക്കെയ്യാൻ നോക്ക്.നാളെ രാവിലെ തന്നെ നമുക്ക് പുറപ്പെടണം."
- - - - - - - - - - - - - - - - - - - - -
ഹായ് ഗായ്സ് ഞാൻ ശ്രീഹരി.ഈ കഥയിലെ നായകൻ ഞാനൊട്ടോ.പിന്നെ നേരത്തെ കണ്ടത് കുറച്ച് നാളുകൾ കൊണ്ട്
എന്റെ മനസിൽ ഇടം പിടിച്ച എന്റെ ഉറ്റ ചങ്ങാതി ശ്യാം ഗോപാലൻ.
ബാക്കിയൊക്കെ വഴിയെ പറയാം ഞാനിപ്പോ പാക്കിംഗ് തുടങ്ങട്ടെ.നാളെ എന്റെ പെണ്ണിന്റെ അടുത്തേക്ക് പോകാനുള്ളതാ.
- - - - - - - - - - - - - - - - - - - - - - - -
"ടാ സമയം ഒരുപാടായി നീ കിടക്കുന്നില്ലേ"
"എനിക്കിന്ന് ഉറക്കം വരില്ലടാ മനസ് നിറയെ
അവളാ എന്റെ കൃഷ്ണവേണി."
"ടാ ഞാൻ കുറെ നാളായില്ലേ നിന്നോട് നിങ്ങടെ ലൗ സ്റ്റോറിയെ കുറിച്ച് ചോദിക്കുന്നു.ഇന്നെങ്കിലും പറയടാ..."
"പറയാം ഞാൻ ഒരിക്കലും മറക്കാനാവാത്ത ആ നല്ല നാളുകളെ കുറിച്ച്."
* * * * * * * * * * * * * * * * * *
കൃഷ്ണാ നീ ബേഗനെ ബാരോ
കൃഷ്ണാ നീ ബേഗനെ ബാരോ
ബേഗനെ ബാരോ മുഖമന്തേ തോരോ
ബേഗനെ ബാരോ മുഖമന്തേ തോരോ
ബേഗനെ ബാരോ മുഖമന്തേ തോരോ
കൃഷ്ണാ നീ ബേഗനെ ബാരോ....
"പാറൂ... നീ എന്റെ കയ്യീന്ന് വാങ്ങിക്കൂട്ടോ
എത്ര ദിവസായി നീ ഇതേ സ്റ്റെപ്പ് തന്നെ തെറ്റിക്കണൂ.അടുത്ത ആഴ്ച അരങ്ങേറ്റാ അത് മറക്കണ്ട എന്നെ നാണം കെടുത്തരുത് .ഉം ഒന്നൂടെ കളിച്ചേ ആദ്യം വലത് കാൽ മുന്നോട്ട് വയ്ക്കണം അതിനൊപ്പം കയ്യും സഞ്ചരിക്കണം.കളിക്ക്
നോക്കട്ടെ."
"എനിക്ക് മനസിലായി ചേച്ചി"
"പിന്നെന്താ പാറു നിന്റെ പ്രശ്നം."
"ചേച്ചി ദേ അവിടെ ഒരു ചേട്ടൻ നിന്ന് ഇങ്ങോട്ട് നോക്കുന്നു."
"ഇതേതാണാവോ കുരിശ്.കണ്ടിട്ടൊരു ടൂറിസ്റ്റിനെ പോലെയൊക്കെ ഉണ്ട്.
ഇന്നത്തേക്ക് ഇത്രമതി നിങ്ങള് പൊയ്ക്കോ."
(കാലിലെ ചിലങ്ക ഊരി ഭദ്രമായി സൂക്ഷിച്ചു വച്ച് ഞാൻ പുറത്തേക്കിറങ്ങി.)
"ആരാ...ടോ തന്നോടാ ചോദിച്ചത്.ആരാന്ന്
എന്താ ചെവി കേൾക്കില്ലേ.ഇനി മലയാളം മനസിലാവാണ്ടാണോ..Who are you???"
"ഹരി. ശ്രീഹരി കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാന്റെ..."
"തമ്പുരാന്റെ..."
"ആരുമല്ല"
"ഉം അല്ല ശ്രീഹരി തമ്പുരാനെന്താ ഇവിടെ കാര്യം."
"ഞാൻ ദേ ആ വീട്ടിലെ പുതിയ താമസക്കാരനാ.നിങ്ങൾടെ അയൽവാസിയായിട്ട് വരും."
"ആ വീടേതോ ഫാമിലിയാ വാങ്ങിയതെന്നാണല്ലോ ഞാൻ അറിഞ്ഞത്.
എന്നിട്ട് താൻ ഒറ്റയ്ക്കാണോ വന്നത്.ഭാര്യയെയും കുട്ടികളെയും കൊണ്ടുവന്നില്ലേ."
" അയ്യോ കുട്ടി എന്നെ തെറ്റിദ്ധരിച്ചിരിക്കാ എന്റെ കല്ല്യാണം കഴിഞ്ഞിട്ടോന്നുമില്ല ഞാൻ ബാച്ചിലറാ.പിന്നെ ഫാമിലിയായിട്ട് താമസിക്കാൻ തന്നെയാ വന്നത്.അച്ഛനും അമ്മയും അനിയത്തിയും കുറച്ച് കഴിഞ്ഞ് വരും.അല്ല കുട്ടി ആരാ...???"
"ഞാൻ കൃഷ്‌ണവേണി.ഇവിടത്തെ ഓൾ ഇൻ ഓൾ ഞാനാണ്.എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാമതി.നിങ്ങള് താമസിക്കാൻ പോകുന്ന വീടിന്റെ ഫുൾ ഡ്യൂട്ടി എനിക്കാ."
"എനിക്ക് ഈ ലഗേജോക്കെ ഒരിടത്ത് വച്ച് ഫ്രഷാവണമായിരുന്നു.നല്ല യാത്രാക്ഷീണം."
"ശരിക്കും തന്റെ ഊരേതാ ..??"
"വയനാട്"
"ഉം. ഞാൻ കീ ഇപ്പൊ കൊണ്ട് തരാം."
"ടോ താൻ തന്നെ വന്ന് തുറന്ന് തന്നാൽ മതി."
"ഉം.ആയിക്കോട്ടെ.
ദേ നോക്ക് താഴത്ത് രണ്ടു റൂമും മോളില് ഒരു റൂമും.ഓരോന്നിനും അറ്റാച്ചിട് ആയിട്ട് ബാത്ത്റൂമും ഉണ്ട്.പിന്നെ അടുക്കളയിൽ ആവശ്യത്തിനുള്ള സാധനങ്ങളൊക്കെ ഉണ്ട്.അപ്പൊ ശരി എനിക്ക് കുറച്ച് തിരക്കുണ്ട്.വീട്ടുകാരൊക്കെ വന്നിട്ട് നമുക്ക് വിശദമായി പരിചയപ്പെടാം."
(അതും പറഞ്ഞ് അവളങ്ങുപോയി.
ലഗേജൊക്കെ റൂമിൽ കൊണ്ടു വച്ച് ഫ്രഷായി താഴോട്ടിറങ്ങിയപ്പോഴേക്കും വീടിനു മുന്നിൽ തന്നെ ഒരു കാർ വന്നു നിന്നു.
അച്ഛാന്ന് വിളിച്ചോണ്ട് ഞാൻ നേരെ അങ്ങോട്ട് ചെന്നു.)
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
"എങ്ങിനെ ഉണ്ടായിരുന്നു അച്ഛാ യാത്രയൊക്കെ??" - ഹരി
" യാത്രയൊക്കെ സുഖമായിരുന്നൂടാ
പക്ഷേ ഇവിടെ എത്തുന്നതുവരെ നിന്റെ അമ്മേം പെങ്ങളും കൂടി എന്റെ ചെവി തിന്നോണ്ടിരിക്കായിരുന്നു." - അച്ഛൻ
"അച്ഛൻ വെറുതെ പറയുന്നതാടാ.
അല്ല മോനേ ഇത് നമ്മള് താമസിച്ചതിനേക്കാളൊക്കെ വലിയ വീടാണല്ലോ." - അമ്മ
'' എന്താ എന്റെ ശ്രീജക്കുട്ടിക്ക് വീട് പിടിച്ചില്ലേ..??"
''പിടിക്കാതെ പിന്നെ എനിക്ക് ഒരുപാടിഷ്ടായി. "
"നീയെന്താടി കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ വീടൊക്കെ പോയി നോക്ക് . പിന്നെ മോളിലത്തെ മുറി എനിക്കാ.നീ താഴത്തെ റൂമെടുത്തോ."
"എടുത്തോളാം എന്റെ കുറുമ്പൻ ഏട്ടാ."
- ശ്രുതി
- - - - - - - - - - - - - - - - - - - -
"അതേ വിശ്വേട്ടാ നമുക്ക് നമ്മുടെ അയൽക്കാരെയൊക്കെ ഒന്ന് പരിചയപ്പെട്ടിട്ടു വരാം." -ഹരീടെ അമ്മ
"ഞാനത് നിന്നോട് പറയാനിരിക്കായിരുന്നു.ടാ നീയും ശ്രുതിയും വരുന്നുണ്ടോ." - ഹരീടെ അച്ഛൻ
''എങ്ങോട്ട്?"
"നമ്മുടെ അയൽപക്കത്തുള്ള വീട് വരെ."
"കൃഷ്ണേടെ വീട്ടിക്കാണോ എന്നാ ഞാനും വരുന്നുണ്ട്. "
"ഏട്ടനപ്പോഴേക്കും പേരൊക്കെ ചോദിച്ചോ..അല്ല ആരാ ഈ കൃഷ്ണ.ആണാണോ അതോ
പെണ്ണാണോ."🤔 - ( ശ്രുതി )
"അങ്ങോട്ടല്ലേ പോകുന്നത് നീ തന്നെ കണ്ടോ." - (ഹരി )
_____ ______ _____ _____ _____
"ഞാൻ വിശ്വനാഥൻ ആ വീട്ടില് പുതിയതായി താമസിക്കാൻ വന്നതാ."
- (ഹരീടെ അച്ഛൻ )
"ആ.. വരൂ.ഇരിക്ക്.ഞാൻ സുധാകരൻ.
രമേ......നീ ഇങ്ങോട്ട് വന്നേ."
"എന്താ സുധാകരേട്ടാ.ആരാ ഇതൊക്കെ."
- (സുധാകരൻ്റെ ഭാര്യ)
"ഇത് നമ്മുടെ പുതിയ അയൽക്കാരാ."
"മോള് പറഞ്ഞു താമസക്കാര് എത്തിയിട്ടുണ്ടെന്ന്."
'' ഇത് വിശ്വനാഥൻ "
"നമസ്ക്കാരം.ഇതെന്റെ ഭാര്യ ശ്രീജ. ഇത് മൂത്തമകൻ ശ്രീഹരി ഇവൻ സിവിൽ എഞ്ചിനീയർ ആണ്.ഇളയവൾ ശ്രുതി അവള് ഡിഗ്രിക്ക് പഠിക്കാ." -(ഹരീടെ അച്ഛൻ )
"ഞങ്ങൾക്കും 2 മക്കളാ.ഒരാണും ഒരു പെണ്ണും.മൂത്തവൻ കോളേജ് ലക്ചറർ ആയി വർക്കെയ്യുന്നു.പേര് കാർത്തിക്.ഇളയവൾ കൃഷ്ണവേണി.അവള് ഡിഗ്രിക്ക് പഠിക്കാ."
- (സുധാകരൻ )
''എന്നിട്ടവരെവിടെ കണ്ടില്ലല്ലോ."
- (ഹരി അമ്മ )
"റൂമിലുണ്ടാകും ഞാൻ വിളിക്കാം.
കാർത്തീ......വേണീ.... ഇങ്ങോട്ട് വന്നേ."
(അവൾടെ അമ്മ വിളിച്ചതും മുകളിൽ നിന്നും ഇപ്പോ വരാന്ന് പറയുന്നത് കേട്ടു.)
"അമ്മേ ഈ ഏട്ടൻ എന്റെ മുടിയിൽ പിടിച്ച്
വലിച്ചു." - (കൃഷ്ണ )
(ചിണുങ്ങി കൊണ്ട് അവൾ പറയുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു.പെട്ടെന്ന്
എന്തോ പറഞ്ഞ് തിരിഞ്ഞപ്പോഴാണ് അവൾ ഞങ്ങളെ കണ്ടത്.എല്ലാവരെയും നോക്കി ചിരിക്കാനും മറന്നില്ല അവൾ😊.അപ്പോഴേക്കും അവളുടെ ഏട്ടനും താഴേക്ക് വന്നിരുന്നു.ഞങ്ങളെല്ലാവരും പരസ്പരം പരിചയപ്പെട്ടു.അപ്പോഴേക്കും
രമ ആന്റി ചായയുമായി ☕വന്നു.)
"ശ്രുതിയെ വേണീടെ കോളേജിൽ തന്നെ ചേർത്താലേ.അതാവുമ്പോ ഇവിടെ അടുത്ത് തന്നെയാ.ബസ്സിന് പോയി വരാവുന്ന ദൂരമേ ഉള്ളൂ.കാർത്തി പഠിപ്പിക്കുന്നതും അവിടെ തന്നെയാ." - (കൃഷ്ണയുടെ അച്ഛൻ )
''അതല്ല പ്രശ്നം സീറ്റൊക്കെ കംപ്ലീറ്റ് ആയി കാണില്ലേ?" - (ഹരിടെ അച്ഛൻ )
"ശ്രുതീടെ Subject ഏതാ?" - (കാർത്തി)
"BA English "- (ശ്രുതി )
''വേണീം അത് തന്നെയാ.ഇവൾടെ ക്ലാസില് ഒരു സീറ്റ് വേക്കൻസി ഉണ്ട്. ഞാൻ പ്രിൻസിപ്പലുമായി ഒന്ന് സംസാരിച്ചിട്ട് പറയാം."
" താങ്ക്സ് മോനേ.എന്നാപിന്നെ ഞങ്ങളിറങ്ങട്ടെ ഇനി എപ്പോഴും കാണാലോ."
"ഭക്ഷണമൊക്കെ കഴിച്ചിട്ട് പോകാന്നേ."
- (കൃഷ്ണടെ അമ്മ)
"അതൊക്കെ പിന്നെയാവാം ആന്റി
ഇനിയും സമയമുണ്ടല്ലോ.കാർത്തീ എന്നാ ഞങ്ങളിറങ്ങട്ടേ." - (ഹരി)
"ശരി. ഒരു ദിവസം ഞങ്ങളങ്ങോട്ടിറങ്ങാം."
- (കാർത്തി)
***** ***** ***** ***** **** *****
"അമ്മേ........അമ്മേ..........."
"അമ്മേ മുറ്റത്ത് ഏതോ പിച്ചക്കാരൻ
വന്നിട്ടുണ്ടെന്ന് തോന്നുന്നു." - (കൃഷ്ണ)
"എന്തെങ്കിലും എടുത്ത് കൊടുത്ത് പറഞ്ഞയക്ക് മോളെ." - (അമ്മ)
"ആ...അല്ല ഇതാര് സേതുവേട്ടനോ
ഞാൻ കരുതി വല്ല പിച്ചക്കാരനും ആയിരിക്കുമെന്ന്."
"ടീ കാന്താരി നിനക്കിത്തിരി കൂടുന്നുണ്ട്. "
- (സേതു )
" അല്ല ഇന്ന് സേതുവേട്ടൻ കോളേജിലോട്ട് പോയില്ലേ."
"ഞാൻ പോയി.ഈ അവർ ഞാൻ ഫ്രീയാ അതോണ്ട് കാർത്തി പറഞ്ഞിട്ടാ ഇങ്ങോട്ട് പോന്നത്.അല്ല നീ ഇന്നെന്താ കോളേജിലേക്ക് വരാതിരുന്നത്. "
"മടി അല്ലാണ്ടെന്താ.രാവിലെ എഴുന്നേറ്റപ്പോ തോന്നി ഇന്ന് പോവണ്ടാന്ന്😁
ഏട്ടനെന്തിനാ സേതുവേട്ടനെ പറഞ്ഞ് വിട്ടത്."
"ശ്രുതിക്ക് അഡ്മിഷൻ റെഡിയായിട്ടുണ്ടെന്ന് പറഞ്ഞു.വേഗം വന്ന്
ഫീസടച്ച് ജോയിൻ ചെയ്യാൻ പറഞ്ഞു. അവരില്ലേ അവിടെ. "
" ആ ഉണ്ടാകും. ഞാൻ ഇപ്പോ തന്നെ പറയാം."
" പറഞ്ഞാമാത്രം പോരാ നീയും വേഗം വന്നോ.ഇത്തിരി വൈകിയാലും സാരമില്ല ക്ലാസീകേറിക്കോണം കേട്ടല്ലോ."
"ഹോ....🤦🏻♀️ഞാൻ വന്നോളാം."
(സേതുവേട്ടൻ കാർത്തിയേട്ടന്റെ ഫ്രണ്ടാ.
പോരാത്തതിന് ഞങ്ങളുടെ Economics സാറും.)
"ശ്രുതീ.......ശ്രുതീ......."
"ആരിത് കൃഷ്ണയോ വാ അകത്തേക്ക് കയറിയിരിക്ക്." - ഹരി
"അല്ല ശ്രുതി എവിടെ ? ഇവിടെയില്ലേ?"
''അവളകത്തുണ്ട് എന്തേയ്... "
"അവൾടെ അഡ്മിഷൻ ശരിയായിട്ടുണ്ട് ഇപ്പൊ തന്നെ പോയി ജോയിൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. "
''ഞങ്ങൾക്ക് ഇവിടത്തെ സ്ഥലമൊന്നും അധികം പരിചയമില്ല."
"അത് സാരമില്ല ഞാനും വരുന്നുണ്ട് നിങ്ങൾടെയൊപ്പം."
(കൃഷ്ണ വന്ന് പറഞ്ഞപ്പോ വേറൊന്നും നോക്കിയില്ല.അച്ഛൻ പുറത്തേക്ക് പോയതോണ്ട് അമ്മയോട് പറഞ്ഞ് ഞാനും ശ്രുതിയും ഇറങ്ങി.അപ്പോഴേക്കും ബാഗും എടുത്തോണ്ട് കൃഷ്ണയും വന്നു.വഴിയിലുടനീളം അവളുടെ പരിചയക്കാരായിരുന്നു.എല്ലാവർക്കും ഞങ്ങളെ പരിചയപ്പെടുത്തി കൊടുക്കുന്നുമുണ്ട് അവൾ. ഒരു 10 മിനിട്ട് നടന്നപ്പോഴേക്കും ബസ്സ് സ്റ്റോപ്പിൽ എത്തി.
ബസ്സ് വന്നപ്പോൾ വേഗം കയറി കോളേജിലെത്തി.അവൾ തന്നെ ഞങ്ങളെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് കൊണ്ടു പോയി.അവിടെ തന്നെ കാർത്തിയും നിൽപ്പുണ്ടായിരുന്നു.)
ശ്രുതിയെ കോളേജിൽ ചേർത്ത് പുറത്തിറങ്ങിയപ്പോ മുമ്പിൽ തന്നെ കൃഷ്ണ നിൽക്കുന്നുണ്ടായിരുന്നു.
കോളേജൊക്കെ കാണിച്ചു തരാന്ന് പറഞ്ഞ് ശ്രുതിയെയും കൊണ്ട് പോയി. ഞാൻ കുറച്ച് നേരം കാർത്തിയോടോപ്പം സ്റ്റാഫ് റൂമിൽ ചെന്നിരുന്നു.കുറച്ച് കഴിഞ്ഞപ്പോ അവര് സ്റ്റാഫ് റൂമിലേക്ക് വന്നു.
"നിങ്ങളെന്നാ പൊയ്ക്കോ നാളെ തൊട്ട് വന്നാമതി." - (കാർത്തി)
"താങ്ക്സ് കാർത്തി.എന്നാ പിന്നെ ഞങ്ങളിറങ്ങട്ടെ." _ (ശ്രീ)
"ഏട്ടാ ഞാൻ കൂടി പൊയ്ക്കോട്ടേ..." -(വേണി)
"അമ്പടീ... മര്യാദയ്ക്ക് ക്ലാസീപോയിരുന്നോ.ഓരോ കാര്യങ്ങൾക്ക് പറഞ്ഞ് ക്ലാസ്സ് കട്ടെയ്താലുണ്ടല്ലോ.
ദേ ശ്രുതി ഇവൾടെ ഒപ്പം കൂടി ക്ലാസ്സൊന്നും കട്ടെയ്യാൻനിക്കണ്ട.അങ്ങനെ എന്തെങ്കിലും ചെയ്തെന്നറിഞ്ഞാൽ അപ്പൊ തന്നെ നിന്റെ ഏട്ടനെ അറിയിച്ചിരിക്കും "
- (കാർത്തി)
"ശരി സർ" - (ശ്രുതി )
"ക്ലാസില് മാത്രം സാർന്ന് വിളിച്ചാ
മതി.പുറത്ത് കാർത്തിയേട്ടൻ അത് മതി."
"അപ്പൊ ശരി" - (ശ്രീ)
(അവരോട് പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി.ആ കാന്താരി അപ്പോഴും ഞങ്ങള് പോകുന്നതും നോക്കി നിപ്പുണ്ടായിരുന്നു.)
"നീ ഇത് എന്ത് നോക്കി നിക്കാ ക്ലാസ്സീപോടി....." - (കാർത്തി)
"ഹോ ഈ കാർത്തീം കണക്കാ സേതുവേട്ടനും കണക്കാ."
**** **** **** **** **** **** **** ****
"ടാ നീ ഇങ്ങിനെ കഥ വലിച്ച് നീട്ടാതെ നിന്റെയും കൃഷ്ണയുടെയും കാര്യത്തിലേക്ക് വാ.
നിനക്കെങ്ങിനെയാ അവളെ ഇഷ്ടമായത്???" - (ശ്യാം)
"കേൾക്കാൻ കൊതിയായല്ലേ. അങ്ങനെ അങ്ങ് സുഖിക്കണ്ട ഞാനിത് വലിച്ച് നീട്ടിയേ പറയൂ കേൾക്കണെങ്കി കേട്ടാമതി 😁 "
- (ശ്രീ)
''ഞാനൊന്നും പറയാനില്ല നീ പറഞ്ഞോ ഞാൻ കേട്ടോളാം."
(ഞാൻ വീണ്ടും പറയാൻ തുടങ്ങി.)
___ ___ ___ ___ ___ ___ ___
"കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദനാ...
കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിദാനന്ദ നാരായണാ ഹരേ..."
"പെൺകുട്ടികളായാ കൃഷ്ണയെ പോലെയിരിക്കണം . ഇവിടെ ഉണ്ട് ഒരെണ്ണം വിളക്ക് വയ്ക്കാൻ പറഞ്ഞാ അപ്പൊ റൂമിനകത്ത് കേറിയിരിക്കും." - (ഹരി )
"ഏട്ടനിപ്പൊ എന്താ വേണ്ടേ ഇവിടെ ഒരാള് വിളക്ക് വെച്ച് നാമം ചൊല്ലണം അത്രയല്ലേ വേണ്ടു.വേഗം പോയി കൃഷ്ണയെ ഇങ്ങോട്ട് കെട്ടിക്കൊണ്ടുവാ പിന്നെ ഇവിടെ നിന്നായിരിക്കും പാടുന്നേ." - (ശ്രുതി )
" നിനക്കിത്തിരി കൂടുന്നുണ്ട് ട്ടോ." - (ഹരി)
(അവളോട് ദേഷ്യപ്പെട്ടെങ്കിലും അവള് പറഞ്ഞത് എന്റെ മനസ്സിൽ തറഞ്ഞുതന്നെ
നിന്നും.)
___ ___ ___ ___ ___ ___ ___
"ഹേയ് കൃഷ്ണ ഇതെങ്ങോട്ടാ രാവിലെ തന്നെ ഫ്രണ്ടിനെയും കൂട്ടി ??" - (ഹരി)
(ഫ്രണ്ട് പശുവാട്ടോ)
" ഒന്ന് ഷോപ്പിംഗ് മാൾ വരെ പോവാ കുറെ നാളായി ഇവൾക്ക് ഒരു മണികെട്ടി കൊടുക്കണംന്ന് വിചാരിക്കുന്നു.
എന്താ പോരുന്നോ...??" - കൃഷ്ണ (വേണി)
"ഞാൻ വിചാരിച്ച പോലെയല്ലല്ലോ കൃഷ്ണയ്ക്ക് നല്ല ഹ്യൂമർസെൻസാ."
''ഇങ്ങോട്ട് കേറി ചൊറിഞ്ഞ ഞാൻ അങ്ങോട്ട് കേറി മാന്തും.അല്ലാണ്ട് പേടിക്കാനൊന്നുമില്ല."
"സത്യത്തിൽ എങ്ങോട്ടാണ് പോകുന്നെ ??" 🤔
"ഞാനിവളെ തൊടിയിൽ കെട്ടാൻ പോവാ അവിടാകുമ്പോ ഇവൾക്കാവശ്യത്തിന് വെള്ളവും പുല്ലുമൊക്കെ ഉണ്ട്. "
"എന്നാ ഞാനും വരുന്നു ഇതുവരെ ഇവിടെയൊന്നും ചുറ്റികണ്ടില്ല."
"എന്നാ നടന്നോ. പിന്നെ ഈ കയറ്
കൂടെ കയ്യിൽ പിടിച്ചോ എനിക്കൊരു സഹായമാകട്ടെ."
"ഉം ഇങ്ങോട്ട് താ."
" അല്ല മാഷേ...മാഷിന് ജോലിയൊന്നും ഇല്ലേ.വന്നിട്ട് 2,3 ദിവസമായിട്ടും പോകുന്നതൊന്നും കണ്ടില്ല അതോണ്ട് ചോദിച്ചതാ."
"ജോലി റെഡിയായത് കഴിഞ്ഞ ആഴ്ചയാ അതോണ്ടല്ലേ ഞങ്ങളിങ്ങോട്ട് വന്നത്. ഐശ്വര്യമായിട്ട് നാളെ പോയി ജോയിൻ ചെയ്യാന്നാ വിചാരിക്കുന്നേ."
(സംസാരിച്ച് തൊടിയിലെത്തിയതൊന്നും
ഞാനറിഞ്ഞില്ല പിന്നെ കൃഷ്ണ പറഞ്ഞപ്പഴാ മനസിലായത്. എന്റെ കയ്യിൽ
നിന്നും കയറ് വാങ്ങി അവിടെയുള്ള ഒരു
കുറ്റിയിൽ കെട്ടി.)
"താനിന്ന് ഫ്രീയാണോ..."
"ഇന്ന് സൺഡേ അല്ലേ കുറച്ച് കഴിഞ്ഞാ ഡാൻസ് പഠിക്കാൻ പിള്ളേര് വരും.ഉച്ചതിരിഞ്ഞ് വേറെ പണിയൊന്നും ഇല്ല എന്തേയ്... "
"എനിക്കീ നാടൊക്കെ ഒന്ന് ചുറ്റികാണാൻ ഒരു ആഗ്രഹം കൂടെ വരോന്നറിയാനാ. "
"കാർത്തിയേട്ടനെ വിട്ടാമതിയോ കൂട്ടിന്. "
"ഉം മതി."
" എന്താ മാഷെ മൂളലിന് ഒരു സുഖമില്ലാത്തത്. ഞാൻ തന്നെ വന്നോളാം."
"തനിക്കെന്നെ ഹരിയേട്ടാന്ന് വിളിച്ചൂടെ
തന്നേലും 4,5 വയസ്സിന് മൂത്തതാ ഞാൻ."
''അതൊക്കെ എനിക്കറിയാം പക്ഷെ ഹരിയേട്ടാന്ന് ഒന്നും വിളിക്കാൻ പറ്റില്ല. ഞാനെനിക്ക് ഇഷ്ടമുള്ള പേര് വിളിക്കും."
"ആ നീയെന്തെങ്കിലും വിളിക്ക്."
''അതേ ദേഷ്യം പിടിച്ച് വേഗത്തില് നടക്കൊന്നും വേണ്ട ചാണാനൊക്കെ ഉള്ളതാ വഴുക്കിവീഴും."
"എനിക്ക് നടക്കാനൊക്കെ അറിയാം നീയെന്നെ പഠിപ്പിക്കാൻ വരണ്ട."
(പറഞ്ഞ് തീർന്നില്ല ഞാൻ ദേ കിടക്കുന്നു താഴെ.അവളാണെങ്കിൽ ഇപ്പൊ എങ്ങിനെയുണ്ട് എന്ന രീതിയിൽ പുരികം പൊന്തിക്കുന്നുണ്ട്.)
"ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ശ്രീയേട്ടാ വീഴൂന്ന്."
"നീയെന്താ എന്നെ വിളിച്ചത് ശ്രീയേട്ടാന്നോ ?"
"എന്താ ചെവി കേട്ടൂടെ എല്ലാരും വിളിക്കുന്നത് ഹരീന്നല്ലേ ഒരു വെറൈറ്റി ആയിക്കോട്ടേന്ന് ഞാനും കരുതി. "
''ഒരു കൈ സഹായം തന്നെങ്കിൽ എഴുന്നേക്കാമായിരുന്നു."
''ഉം . എഴുന്നേക്ക്."
"അതേ ഞാൻ വീണ കാര്യം ശ്രുതിയോട് പറയണ്ടാട്ടോ... "
" ഞാൻ ആരോടും പറയാനൊന്നും പോണില്ല.വേഗം വാ എന്റെ ഡാൻസ് സ്റ്റുഡൻസൊക്കെ ഇപ്പൊ വരും."
___ ___ ___ ___ ___ ___ ___
" ഞായറാഴ്ച ഉള്ള ഈ ബിയറടി മാത്രാ എനിക്ക് ഇഷ്ടമല്ലാത്തത്.സേതുവേട്ടനോട് പറഞ്ഞിട്ടില്ലേ കാർത്തിയേട്ടനെ ബിയറ് കുടിക്കാൻ സമ്മതിക്കരുതെന്ന്."
- (കൃഷ്ണ )
"നീ എന്തിനാ അവനെ ചീത്ത പറയുന്നെ മാസത്തിലെ ഒരു ഞായറാഴ്ച അല്ലേ കഴിക്കുന്നുള്ളൂ... " _ (കാർത്തി)
''അത് വേണ്ടെന്നാ പറഞ്ഞെ. "
"വേണി പറഞ്ഞോണ്ട് ഞങ്ങളിത്
അവസാനിപ്പിക്കാം.ഇനി ആര് പറഞ്ഞാലും
ഞങ്ങളിത് കൈ കൊണ്ട് തൊടുക പോലും ചെയ്യില്ല പോരെ."🙏 - (സേതു )
"ഉം അതുമതി.ഹോ ഞാൻ പറയാൻ വന്ന കാര്യം മറന്നു.ഏട്ടാ ഞാൻ ശ്രീയേട്ടനെ നാടൊക്കെ ഒന്ന് ചുറ്റികാണിച്ചിട്ട് വരാം."
"ശ്രീയേട്ടനോ അതാരാ ??"🤔 - (സേതു )
(കാർത്തിയും ചെറിയൊരു സംശയത്തോടെ അവളെ നോക്കി.)
''ഞാൻ തന്നെയാ ശ്രീ.അവൾക്ക് അങ്ങിനെ വിളിക്കാനാണ് ഇഷ്ടംന്ന് പറഞ്ഞു." - (ഹരി)
"ഹരി ആയിരുന്നോ.ടാ സൂക്ഷിച്ച് പോണെ ഇവൾടെ കൂടെ ആയതോണ്ട് പറഞ്ഞതാ." - (കാർത്തി)
"കാർത്തീടെ പെങ്ങള് അത്ര ഭയങ്കരിയാണോ ??"
"ഹേയ് ഇവൾക്ക് ഇഷ്ടമല്ലാത്ത എന്തെങ്കിലും പറഞ്ഞാ ഭയങ്കരിയാവും."
"മര്യാദയ്ക്ക് വായ അടച്ച് മിണ്ടാതിരുന്നോ അല്ലെങ്കിൽ അറിയാലോ എന്റെ സ്വഭാവം."
" നീ അവനോട് വായിട്ടടിക്കാതെ പോകാൻ നോക്ക്."- (സേതു )
(കൃഷ്ണയോട് സംസാരിച്ച് മുന്നോട്ട് നടക്കുന്ന ഹരിയെ നോക്കി പകയെരിയുന്ന കണ്ണുകളോടെ നിൽക്കുന്ന ഒരാളുണ്ടായിരുന്നു അവിടെ.)
____ ____ ____ ____ ____ ____
"ഇതാണ് ഞങ്ങളുടെ നാട്ടിലെ പൊന്നു വിളയുന്ന പാടം. "
" ഇവിടെയൊക്കെ പൊന്നാണോ വിളയുന്നത് ഞങ്ങളുടെയൊക്കെ നാട്ടില്
നെല്ലാണ് വിളയുന്നത്."🤭
"അയ്യേ തമാശ." - ( കൃഷ്ണ)
"കൃഷ്ണയ്ക്ക് തമാശ പറയുന്നവരെ ഇഷ്ടമല്ലെന്ന് തോന്നുന്നു "🤔 - (ഹരി)
" അതേ എനിക്ക് ഇഷ്ടമല്ല."
" എന്നാ ഞാൻ തമാശ പറയുന്നില്ല."
" എന്താ പറഞ്ഞേ.... "
"ഹേയ് ഒന്നും പറഞ്ഞില്ലല്ലോ...
അടുത്തതെങ്ങോട്ടാ പോകുന്നേന്ന് ചോദിച്ചതാ."
"ശ്രീയേട്ടൻ വള്ളത്തിൽ
കയറിയിട്ടുണ്ടോ ??"
"ഇതുവരെ കയറിയിട്ടില്ല."
''എന്നാ വാ.. "
(നേരെ പുഴയുടെ തീരത്തേക്ക് നടന്നു. അവിടെയുള്ള വള്ളക്കാരനെ കൈകൊട്ടി വിളിച്ചു.)
"ഉം കേറിക്കോ."
"കൃഷ്ണ അത് വേണോ...
വള്ളം ദേ അകന്ന് പോകുന്നു ഞാൻ വീഴും.
എനിക്ക് നീന്താൻ ഒന്നും അറിയില്ല."
" എന്റെ കയ്യിൽ പിടിച്ച് കയറിക്കോ"
(പതിയെ ശ്രീയേട്ടൻ വള്ളത്തിലേക്ക് കയറി. വള്ളം കുറച്ച് ദൂരത്തേക്ക് പോകുന്നത് വരെ മുഖത്തൊരു പരിഭ്രമം ഉണ്ടായിരുന്നു.പിന്നെ പതിയെ അതൊക്കെ മാറി.പെട്ടെന്ന് വഞ്ചിയൊന്ന് അനങ്ങിയപ്പോ ശ്രീയേട്ടൻ കിടന്ന് കാറാൻ തുടങ്ങി.)
"അയ്യോ ഞാൻ വെള്ളത്തിൽ വീണേ..."
"എന്തിനാ ശ്രീയേട്ടാ കിടന്ന് കാറുന്നെ അങ്ങിനെ പെട്ടെന്നൊന്നും വള്ളം മറിയില്ല."
"എന്തോ ഭാഗ്യത്തിനാ മറിയാഞ്ഞത് അല്ലെങ്കിൽ ഞാനിപ്പോ വെള്ളത്തിൽ മുങ്ങി ചത്തേനെ.... "
(അവന്റെ സംസാരം കേട്ട് കൃഷ്ണയുടെ ചുണ്ടിലൊരു ചിരി😊വിരിഞ്ഞു.)
"ഉം വാ ഇറങ്ങ് സ്ഥലം എത്തി. "
(പിന്നെ നേരെ ചെന്നത് കുന്നിൻ ചെരുവിലേക്കാണ്.അവിടെ കുറെ കുട്ടികൾ പട്ടം പറത്തി കളിക്കുന്നുണ്ട്. കൃഷ്ണ അപ്പോ തന്നെ ഒരു കുട്ടിയുടെ കയ്യിൽ നിന്നും പട്ടം വാങ്ങി പറത്താൻ തുടങ്ങി. ഞാനിതെല്ലാം നോക്കിക്കൊണ്ട്
അവിടെ നിന്നു.പട്ടം പറത്തുന്നതിനനുസരിച്ച് അവൾ പുറകോട്ട് നടക്കുന്നുണ്ട്.പെട്ടെന്ന് ഒരു കല്ലിൽ തട്ടി അവൾ വീഴാൻ പോയതും ഞാൻ ചെന്ന് പിടിച്ചു. )
"ഇപ്പൊ വീണേനെ."
"വീണില്ലല്ലോ ശ്രീയേട്ടൻ പിടിച്ചില്ലേ."
(ഞാൻ അവളെ പിടിച്ച് നേരെ നിർത്തി.പരസ്പരം മുഖത്തോട് നോക്കി ചിരിച്ചു.കുറച്ച് നേരം കൂടി പട്ടം പറത്തി കളിച്ചു. കുന്നിൻ മുകളിൽ കയറി കുറച്ച് നേരം കൂടി സംസാരിച്ചിരുന്നു.)
" താങ്ക്സ് കൃഷ്ണ ഇത്രയും നല്ലൊരു സായാഹ്നം എനിക്ക് സമ്മാനിച്ചതിന്."
(അതിന് മറുപടിയായി അവളൊന്ന് ചിരിക്കുക മാത്രം ചെയ്തു.അന്നത്തെ ദിവസത്തോടെ ഞങ്ങൾ പരസ്പരം ഒന്നൂടെ അടുത്തു.)
**** **** **** **** **** **** ****
"വേണീ.......വേണീ........" - (ശ്രുതി)
"ആരിത് ശ്രുതിയോ. വേണി ഇവിടെ ഇല്ലല്ലോ. വൈകുന്നേരം അവൾക്കൊരു അമ്പലദർശനം പതിവുള്ളതാ." - (കാർത്തി)
"എന്നെ വിളിച്ചെങ്കി ഞാനും പോകുമായിരുന്നല്ലോ.ആ സാരമില്ല.
ഞാനവൾടെ നോട്ട് ബുക്ക് തരാൻ വന്നതാ.
എനിക്കൊരുപാട് നോട്ട്സൊക്കെ എഴുതാനുണ്ടായിരുന്നു."
"എന്നിട്ട് എഴുതി കഴിഞ്ഞോ ???"
"എഴുതിയൊക്കെ കഴിഞ്ഞു. പക്ഷേ വായിച്ചിട്ടൊന്നും മനസിലാകുന്നില്ല."
" മനസ്സിലായില്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചൂടെ."
"ആരോട് ചോദിക്കാൻ."
"ഞാൻ നിന്റെ സാറാണെന്നുള്ള കാര്യം നീ മറന്നോ.നിനക്ക് എന്നോട് ചോദിച്ചൂടെ."
"എന്നാ സാറ് പറഞ്ഞ് തന്നാട്ടെ അടിയൻ കേട്ടോളാമേ.... "
(അങ്ങനെ കാർത്തിയേട്ടൻ പറഞ്ഞ് തന്നോണ്ടിരിക്കുമ്പോഴാണ് വേണി വന്നത്.)
''നീ ഇവിടെ ഉണ്ടായിരുന്നോ" - (വേണി)
''നിന്റെ ഒരു ബുക്ക് തരാൻ വന്നതാ
വേണീ. ഞാനിവിടെ പെട്ട് പോയില്ലേ...
എല്ലാം കൂടി പറഞ്ഞു തന്നിട്ട് തല പെരുക്കുന്നു."
''എന്റെ ഏട്ടാ ഇങ്ങിനെ ആണോ ഒരു സ്റ്റുഡന്റിനെ പഠിപ്പിക്കുന്നേ."
''എങ്ങിനെയാ പഠിപ്പിക്കേണ്ടതെന്ന് നീ എന്നെ പഠിപ്പിക്കണ്ട."
''ഡീ കാർത്തിയേട്ടനെ ഒന്നും പറയണ്ട
ഞാൻ ചുമ്മാ പറഞ്ഞതാ. ഓരോന്നും പറഞ്ഞ് മനസ്സിലാക്കിയത് ശേഷം തന്നെയാ അടുത്തത് പഠിപ്പിക്കുന്നത്. "
"സോറി ചേട്ടായി.ഇനി ഇതിന്റെ പേരിൽ പിണങ്ങണ്ടാട്ടോ ഞാൻ പോയി നല്ല അടിപൊളി ചായ ഇട്ടോണ്ട് വരാം."
( കാർത്തി കുറച്ച് നേരം കൂടി ശ്രുതിയ്ക്ക് ക്ലാസ്സെടുത്ത് കൊടുത്തു. അപ്പോഴേക്കും നല്ല കട്ടൻ ചായയുമായി വേണി ഉമ്മറത്തേക്ക് വന്നു.)
"കാർത്തിയേട്ടൻ്റെ പെങ്ങൾക്ക് നല്ല കൈപുണ്യാട്ടോ... ചായക്ക് എന്താ ടേസ്റ്റ് "
" ഇതെന്തോ ഭാഗ്യത്തിന് നന്നായതാ അല്ലെങ്കി ഇവളിടുന്ന ചായ കുടിക്കണം.കാടി വെള്ളം പോലെയിരിക്കും."
"കിട്ടുന്ന ചാൻസൊന്നും പാഴാക്കണ്ട ഏട്ടാ ഗോളടിച്ചോ.എനിക്കും ഒരവസരം വരും."
* * * * * * * * * * * * * * * * * * * * * *
കുറച്ച് ദിവസങ്ങൾക്കു ശേഷം
''ടീ ശ്രുതീ എനിക്കൊരു ഡൗട്ട്. " -(വേണി)
''എന്ത് ഡൗട്ട് പഠിക്കുന്നതാണോ." - (ശ്രുതി)
"അതൊന്നുമല്ല ഇത് കാര്യം വേറെയാ "
"നീ കളിക്കാതെ കാര്യം പറ."
"കുറച്ച് ദിവസായിട്ട് എൻ്റെ
ഏട്ടനെന്തൊക്കെയോ മാറ്റങ്ങൾ.
ഏതോ പ്രേമത്തിൽ ചെന്ന് ചാടിയതിൻ്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്. " - (വേണി)
"എന്ത് ലക്ഷണം ..???"
"ഭക്ഷണം കഴിക്കുമ്പോൾ ഫുൾ കോൺസട്രേഷനും അതിലേക്ക് കൊടുത്തിരുന്ന ഏട്ടനിപ്പൊ വേറെന്തൊക്കെയോ ആലോചിച്ചിരിക്കുന്നത് കാണാം."
''നിനക്ക് ആരെയെങ്കിലും സംശയം ഉണ്ടോ ??"
" സംശയമല്ല ഉറപ്പുണ്ട്. ആരാണെന്ന് പറയട്ടെ."
"നീ പറയ് എനിക്കും കൂടി അറിഞ്ഞ ആളാണോന്ന് നോക്കാലോ."
"എന്നാലെ എൻ്റെ ഏട്ടൻ സ്നേഹിക്കുന്നതേ നിന്നെയാ."
"എന്ത് എന്നെയോ? നീയെന്തൊക്കെയാ വേണീ പറയുന്നെ എനിക്കൊന്നും മനസ്സാവുന്നില്ല."
"ഞാൻ പറഞ്ഞത് സത്യം തന്നെയാ ഏട്ടന് നിന്നെ ഇഷ്ടാ. കുറച്ചു മുന്നെ ക്ലാസ്സെടുത്തപ്പോ ഞാൻ ശ്രദ്ധിച്ചതാ ഏട്ടൻ്റെ നോട്ടം മുഴുവൻ നിന്നിലായിരുന്നു.
എന്തായാലും എനിക്കതില് സന്തോഷമേ ഉള്ളൂ. നീ എൻ്റെ ഏട്ടത്തിയായ് വരുന്നതില്.
ഇനി നീ പറ നിനക്ക് ഇഷ്ടാണോ എൻ്റെ ഏട്ടനെ ?"
"എടി അതിന് കാർത്തിയേട്ടൻ നമ്മുടെ സർ അല്ലേ . ഇഷ്ടപ്പെട്ടാലും മറ്റുള്ളവരൊക്കെ അത് വേറെ അർത്ഥത്തിലല്ലേ എടുക്കൂ."
''മറ്റുള്ളവർ എന്ത് പറയുന്നതിലല്ല ഇവിടെ നിൻ്റെ തീരുമാനം ആണ് മുഖ്യം.
ഇനി പറ നിനക്ക് ഇഷ്ടാണോ എൻെറ ഏട്ടനെ?"
"ഇഷ്ടമൊക്കെ തന്നെയാ പക്ഷേ എൻ്റെ ഏട്ടൻ പറയുന്നൊരാളെ മാത്രേ ഞാൻ വിവാഹം കഴിക്കൂ.അത് ഞാൻ ഏട്ടന് കൊടുത്ത വാക്കാ."
"അതിന് ഇപ്പൊ തന്നെ കെട്ടാൻ പോകുന്നില്ലല്ലോ സമയമാകുമ്പോ ഞാൻ തന്നെ ശ്രീയേട്ടനോട് പറയാം എന്തേ."
"അങ്ങിനെയാണെങ്കിൽ എനിക്കൊരു കാര്യം കൂടി പറയാനുണ്ട്."
"എന്താടി നീ പറ"
''ഞാൻ നിൻ്റെ ഏട്ടത്തിയായി വരുന്നത് പോലെ നീയും എൻ്റെ ഏട്ടത്തിയായി വരണം."
"എടി അതിന് നിൻ്റെ ഏട്ടന് എന്നെ ഇഷ്ടമാവണ്ടേ."
"അത് ആലോചിച്ച് ടെൻഷനടിക്കണ്ട ഏട്ടന് നിന്നെ ഇഷ്ടാ
അതെനിക്കറിയാം. നിനക്ക് ഇഷ്ടാണോ എൻ്റെ ഏട്ടനെ?"
"ശ്രീയേട്ടനെ ആർക്കാ ഇഷ്ടാവാത്തേ എനിക്കും ഇഷ്ടാ നീ പോയി പറയല്ലേട്ടോ സമയാകുമ്പോ ഞാൻ തന്നെ പറഞ്ഞോളാം."
"നിൻ്റെ മനസില് എന്തെങ്കിലും പ്ലാൻ ഉണ്ടോ."
"ആ ഉണ്ടെന്ന് കൂട്ടിക്കോ പക്ഷേ നിന്നോട് പറയില്ല നീ പോയി നിൻ്റെ പുന്നാര ഏട്ടനോട് പറയില്ലേ അതോണ്ട് മോള് അറിയണ്ട."
"ഓ അങ്ങിനെയെങ്കിൽ അങ്ങിനെ."
** * * * * * * * * * * * * * * * * * *
"ഹലോ കൃഷ്ണ 2, 3 ദിവസമായല്ലോ വീട്ടിലോട്ടൊക്കെ ഒന്ന് വന്നിട്ട് എന്ത് പറ്റി 🤨??"
"എന്ത് പറയാനാ ശ്രീയേട്ടാ കോളേജിലെ തന്നെ ഒരു പാട് വർക്കുണ്ട് ചെയ്തു തീർക്കാൻ അതാ."
''നിനക്ക് മാത്രം വല്ല സപ്പറേറ്റ് പണി തരുന്നുണ്ടോ നിൻ്റെ ഏട്ടൻ. അല്ല എൻ്റെ അനിയത്തി ഒരെണ്ണം ഉള്ളത് 24 മണിക്കൂറും Tv ടെ മുന്നിലാ അതോണ്ട് ചോദിച്ചതാ."
"പുന്നാര ആങ്ങളയല്ലേ ഒന്ന് ഉപദേശിച്ച് നോക്ക് ചിലപ്പോ ഒന്ന് നന്നായാലോ"😁
" അതൊക്കെ ഞാൻ ഉപദേശിച്ചോളാം. അതേ ഞാൻ ടൗൺ വരെ ഒന്ന് പോവാ നാളെ ശ്രുതീടെ ബർത്ത്ഡേ ആണ്. നീ വരുന്നുണ്ടോ?"
''നാളെ അവൾടെ Birthday ആണോ
എന്നിട്ടെന്നോടൊന്നും പറഞ്ഞില്ല."
''അതിന് ആ പൊട്ടത്തിക്ക് ഓർമ്മയുണ്ടായിട്ടു വേണ്ടെ. മറന്നിരിക്കാ ഞാനായിട്ട് ഓർമ്മിപ്പിക്കാൻ പോയില്ല. ഒരു
സർപ്രെയ്സ് കൊടുക്കാന്ന് കരുതി. "
"എന്നാ പിന്നെ ശ്രീയേട്ടൻ ഒരു 10 മിനിട്ട് വെയിറ്റ് ചെയ്യ് ഞാനും വരുന്നുണ്ട് . ഒരു ഗിഫ്റ്റ് വാങ്ങിക്കളയാം എൻ്റെ പ്രിയ കൂട്ടുകാരിയല്ലേ."
- - - - - - - - - - - - - - - - - - - - - - - - - - - - - -
"ടി വേണീ നീയിതെങ്ങോട്ടാ ഇത്ര തിരക്കുപിടിച്ച് പോകുന്നെ...?" - (കാർത്തി)
''ഞാൻ ഏട്ടനോട് പറയാൻ തുടങ്ങായിരുന്നു. നാളെ ശ്രുതീടെ ബർത്ത് ഡേയാ അതോണ്ട് ഞാനൊരു ഗിഫ്റ്റ് വാങ്ങിയിട്ട് വരാം."
"നിന്നോടിതാര് പറഞ്ഞു ??"
''ശ്രീയേട്ടൻ.ഏട്ടൻ ഒരു ഗിഫ്റ്റ് വാങ്ങാൻ പോവാ. അപ്പൊ ഞാനും പോയി ഒരെണ്ണം വാങ്ങാന്ന് വെച്ചു. ഏട്ടാ ഞാൻ പോയി എളുപ്പം ഇങ്ങ് വന്നേക്കാവേ. അമ്മ കുടുംബശ്രീ കഴിഞ്ഞ് വരുമ്പോ പറഞ്ഞേക്ക്."
"ഉം. നീ പൊയ്ക്കോ ഞാൻ പറഞ്ഞോളാം."
(കാർത്തിയുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞു.
നാളെയാണ് അപ്പൊ എൻ്റെ പെണ്ണിൻ്റെ ബർത്ത്ഡേ ഇനി വൈകിക്കുന്നത് ശരിയല്ല നാളെ തന്നെ ഇഷ്ടം അവളെ അറിയിക്കണം.
കാർത്തി പതിയെ റൂമിലെ ജനാലയ്ക്കരികിൽ പോയി നിന്ന് പുറത്തേക്ക് നോക്കി അപ്പോഴാണ് ശ്രുതി മുറ്റത്തുള്ള ഊഞ്ഞാലിൽ ഇരുന്ന് ആടുന്നത് കണ്ടത്. കുറച്ചു നേരം അവളെയും നോക്കിയിരുന്ന് നാളെ നടക്കാൻ പോകുന്നതും ആലോചിച്ചിരുന്നു.)
* * * * * * * * * * * * * * * * * * * * * *
(വേണി)
ആദ്യമായാണ് ഏട്ടൻ്റെ കൂടെയല്ലാതെ വേറൊരാളുടെ കൂടെ പുറത്ത് പോകുന്നത്. അതും ബൈക്കിൽ. എന്തോ ശ്രീയേട്ടനോട് എനിക്ക് ഒരു പാട് ജന്മങ്ങൾക്കു മുമ്പുള്ള അടുപ്പം തോന്നുന്നു. കാണുമ്പോൾ കുറച്ച് ഗൗരവക്കാരനാണെന്ന് തോന്നുമെങ്കിലും അങ്ങിനെയൊന്നുമല്ലട്ടോ...
മറ്റു പലരുമായിരുന്നെങ്കിൽ ഇപ്പോൾ തന്നെ മുട്ടി ഉരുമ്മി ഇരിക്കാനുള്ള പല അടവുകളും നോക്കിയേനേ. നമ്മുടെ ശ്രീയേട്ടൻ ആള് കുറച്ച് ഡീസൻ്റാണ്. ഒരു വിധം ഡിസ്റ്റൻ്റ് ഇട്ടൊക്കെയാണ് ഇരിക്കുന്നത്.)
''കൃഷ്ണാ ഇത് തന്നെയല്ലേ താൻ പറഞ്ഞ ഷോപ്പ്."
(തെല്ലൊരു സംശയത്തോടെ എന്നെയും കടയെയും ഒന്ന് നോക്കി കൊണ്ട് ശ്രീയേട്ടൻ ചോദിച്ചു)
"ഇത് തന്നെയാ."
(ബൈക്ക് പാർക്ക് ചെയ്ത് ഞങ്ങൾ ഷോപ്പിനകത്തേക്ക് കയറി. ഞാൻ ശ്രുതിയ്ക്ക് വേണ്ടി ഒരു ബ്രേസ് ലെറ്റാണ്
സെലക്ട് ചെയ്തത് )
''അല്ല ശ്രീയേട്ടൻ ഒന്നും വാങ്ങുന്നില്ലേ?"
''വാങ്ങണം വാച്ചൊക്കെ ഇവിടെ കിട്ടോ... "
"പിന്നെന്താ ഏത് മോഡല് വാച്ചും ഇവിടെ കിട്ടും."
''പുതിയൊരു വാച്ച് വാങ്ങി തരണമെന്ന് കുറച്ച് നാളായി അവള് പറയുന്നു. നാളത്തോടെ ആ പ്രശ്നം തീർക്കാലോ."
(അവൾക്കുവേണ്ടി സിൽവർ കളറിൽ ബ്ലാക്ക് ബോർഡറുള്ള ഒരു വാച്ച് വാങ്ങി. കൃഷ്ണ തന്നെയാണ് അത് സെലക്ട് ചെയ്ത് തന്നത്.)
"കൃഷ്ണ ഒരു സ്ഥലത്ത് കൂടി പോവാനുണ്ട് അവൾക്കൊരു ഡ്രസ്സ് എടുക്കണം."
"ഈ റോഡിനപ്പുറം തന്നെ ഡ്രസ്സിൻ്റെ ഷോപ്പുണ്ട്. നമുക്ക് അവിടെ നിന്നും വാങ്ങാം."
''എന്നാ പിന്നെ ബൈക്ക് ഇവിടെ ഇരിക്കട്ടെ അല്ലേ."
"അതാ നല്ലത്. "
(ഒരു വിധം നല്ല തിരക്കുള്ള റോഡായതു കൊണ്ടും വാഹനങ്ങൾ ചീറി പാഞ്ഞ് പോകുന്നതുകൊണ്ടും റോഡ് കടക്കാൻ ഞാൻ പാട് പെട്ടു. എൻ്റെ ബുദ്ധിമുട്ട് മനസ്സാക്കി കൊണ്ട് ശ്രീയേട്ടൻ എൻ്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു.
അവിടെ നിന്നും കരിനീലയും മഞ്ഞയും കോമ്പിനേഷനിലുള്ള ഒരു ദാവണി ശ്രുതിക്കായി വാങ്ങി.കേക്കിനും കൂടി ഓർഡർ ചെയ്ത് വീട്ടിലേക്ക് തിരിച്ചു.)
* * * * * * * * * * * * * * * * * * * *
"ഹലോ സേതൂ എന്താടാ ഈ നേരത്ത് ?"
- (കാർത്തി
"ഹേയ് ഒന്നുമില്ലടാ ഞാൻ വെറുതെ വിളിച്ചതാ." - ( സേതു )
'' നീ ഇപ്പൊ എവിടാ."
" ഞാൻ ടൗണിലാ എടാവേണിയെ ഞാൻ ഇവിടെ വെച്ച് കണ്ടല്ലോ."
"എന്നിട്ട് നീ പോയി സംസാരിച്ചില്ലേ ?"
"ഇല്ല.ശ്രീഹരി കൂടെ ഉണ്ടായതു കൊണ്ട് ഞാൻ പോയില്ല."
"ഉം. നാളെ ശ്രീഹരീടെ സിസ്റ്റർടെ
ബർത്ത്ഡേ ആണ്. ശ്രുതിടെ. വേണീടെ ബെസ്റ്റ് ഫ്രണ്ടല്ലേ അതോണ്ട് ഒരു ഗിഫ്റ്റ് വാങ്ങാൻ പോയതാ."
"ആ ശരി നാളെ നീ കോളേജിൽ വരില്ലേ."
''ഞാൻ വരാതെ പിന്നെ എവിടെ പോവാനാടാ."
''ഞാൻ ചുമ്മാ ചോദിച്ചതാ എന്നാ
ശരീടാ ഞാൻ പിന്നെ വിളിക്കാം."
* * * * * * * * * * * * * * * * * * * *
"ശ്രുതി മോളെ .... ടാ ശ്രുതീ നീ എഴുന്നേറ്റേ"
" എന്താ ഏട്ടാ സമയം 5 മണി കഴിഞ്ഞിട്ടല്ലേ ഉള്ളൂ."
''അതൊന്നും പറഞ്ഞാ പറ്റില്ല. നീ ഉറക്ക പ്രാന്തിയായതുകൊണ്ടാ അല്ലെങ്കി 12 മണിയ്ക്ക് തന്നെ വന്ന് വിഷ് ചെയ്തേനെ ഞാൻ."
"എന്തിന്?"
"എടി പൊട്ടീ ഇന്ന് നിൻ്റെ ബർത്ത് ഡേ ആണ് HAPPY BlRTHDAY SRUTHY"
" താങ്ക്സ് ഏട്ടാ"🤗
" നീ ആദ്യം പോയി കുളിച്ചിട്ട് വാ നമുക്ക് അമ്പലത്തിൽ പോയി തൊഴുതിട്ട് വരാം. ദേ ഇത് ഉടുത്താ മതി"
"ഹായ് ഇത് കൊള്ളാലോ ഇതെനിക്കാണോ ഏട്ടാ?"
"നിനക്കല്ലാതെ ഞാൻ പിന്നെ ആർക്കാ വാങ്ങി കൊടുക്കണ്ടെ."
"ഏട്ടത്തിക്ക് "
"അതൊക്കെ ഞാൻ സമയാകുമ്പോ വാങ്ങി കൊടുത്തോളാ. നീ പോയി റെഡിയായി
വാ "
(ഞാനും വേഗം പോയി റെഡിയായി നിന്നു.അപ്പോഴാണ് ശ്രുതി ദാവണിയും ഉടുത്ത് വന്നത് സത്യത്തിൽ എൻ്റെ മനസ് ഒരു 10, 12 വർഷം പിന്നിലേക്ക് പോയി. കുട്ടി ഉടുപ്പും ഇട്ട് എൻ്റെ കയ്യിൽ തൂങ്ങി നടന്ന എൻ്റെ ശ്രുതിക്കുട്ടി ഇന്ന് ഒരു പാട് വളർന്നു.)
"പോകാം ഏട്ടാ... ഏട്ടാ ഇതെന്ത് ആലോചിച്ച് നിക്കാ ?"
"ഏ... ആ ... ഞാൻ നിന്നെ കെട്ടിച്ചു വിടാറായെന്ന് ഓർത്തതാ."
''പിന്നെ ഒന്നുപോ ഏട്ടാ എനിക്ക് കല്യാണപ്രായമൊന്നും ആയിട്ടില്ല."
"ഓ സമ്മതിച്ചു.എന്നാ വാ വേഗം ക്ഷേത്രത്തിലേക്ക് പോകാം.
അമ്മേ ഞങ്ങള് പോയിട്ട് വരാട്ടോ."
"അച്ഛാ ഞങ്ങള് ക്ഷേത്രത്തിൽ
പോവാണെ."
"അച്ഛൻ്റെ ശ്രുതിക്കുട്ടി ഇങ്ങ് വന്നെ"
"എന്താ അച്ഛാ"
"ഹാപ്പി ബർത്ത് ഡേ മോളൂട്ടി "
(അവളെ ചേർത്തു പിടിച്ച് നെറ്റിയിൽ ഒരു മുത്തവും കൊടുത്തു )
"അപ്പോ അവൾക്ക് മാത്രേ ഉള്ളൂ എനിക്കില്ലേ"
''ഇങ്ങോട്ട് വാടാ ഇനി ഒരാൾക്ക് തന്നില്ലെന്ന് പ്രശ്നം വേണ്ട."
(ശ്രീഹരിയുടെ നെറ്റിയിലും അച്ഛൻ ഒരു സ്നേഹചുംബനം നൽകി. )
(പാടവരമ്പിലൂടെ നടന്ന് ആണ് അമ്പലത്തിലേക്ക് പോയത് അകലെ നിന്നു തന്നെ പ്രാർത്ഥനാഗീതം കേൾക്കുന്നുണ്ടായിരുന്നു.ചെരുപ്പ് സൈഡിൽ ഒതുക്കി ഇട്ട് ഷർട്ട് ഊരി കയ്യിലും പിടിച്ച് അകത്തേക്ക് നടക്കുമ്പോഴാണ് ക്ഷേത്രത്തിനകത്തുനിന്ന് കൃഷ്ണയും കാർത്തിയും വരുന്നത് കണ്ടത്.)
"നിങ്ങളെപ്പോ വന്നു." - (ശ്രീ)
" 10, 20 മിനിട്ടായി. രാവിലെ തന്നെ ഇവൾടെ ശല്യം സഹിക്കാതെ വന്നതാ നിങ്ങളും കൂടി ഉണ്ടെന്നറിഞ്ഞെങ്കിൽ ഒരുമിച്ച് വരാമായിരുന്നു."
"HAPPY BlRTHDAY SRUTHI "- (കൃഷ്ണ)
"അല്ല നീയെങ്ങിനെ അറിഞ്ഞു ഇന്നെൻ്റെ ബർത്ത് ഡേ ആണെന്ന് "
"ശ്രീയേട്ടൻ തന്നെയാ പറഞ്ഞെ "
(അതിന് മറുപടിയായി ശ്രുതി ഹരിയെ ഒന്ന് നോക്കി)
നിങ്ങള് വേഗം തൊഴുതിട്ട് വാ ഞങ്ങളിവിടെ വെയിറ്റ് ചെയ്യാം. -(കാർത്തി
"ആ ശരി. ശ്രുതി വാ "
(ഭഗവാൻ ശ്രീകൃഷ്ണൻ്റെ മുന്നിൽ നിന്ന് തൊഴുതു. അവളുടെ പേരിൽ വഴിപാട് കഴിപ്പിച്ച് പ്രസാദവും വാങ്ങി പുറത്തേക്ക് നടന്നു. ആൽത്തറയിൽ ഞങ്ങളെ കാത്ത് കാർത്തിയും കൃഷ്ണയും ഇരിപ്പുണ്ടായിരുന്നു.)
"നിങ്ങൾടെ ഇത്ര പെട്ടെന്ന് തൊഴുത് കഴിഞ്ഞോ." _ (കാർത്തി)
പിന്നല്ലാതെ പരാതി പറയാൻ വരുന്നവർക്കല്ലേ കൂടുതൽ സമയം വേണ്ടത്. _ (ശ്രുതി)
അത് ശരിയാ. ഈ വേണി ഉണ്ടല്ലോ സമയം കിട്ടുമ്പോഴൊക്കെ ഇവിടെ വന്ന് ഭഗവാനോട് പരാതി പറയും അതാ ഇവൾടെ പണി.
''മറ്റുള്ളവരോട് പറയാൻ പറ്റാത്ത വിഷമങ്ങൾ ഭഗവാനോട് തുറന്ന് പറയുന്നത് ഒരു നല്ല കാര്യം തന്നെയല്ലേ പിന്നെന്താ."
- (ശ്രീ)
''ശ്രീയേട്ടനെ കണ്ട് പഠിക്ക് കാർത്തിയേട്ടാ "
" അതേ വൈകീട്ട് രണ്ടാളും വീട്ടിലേക്ക് വരണം.ആൻ്റിയോടും അങ്കിളിനോടും വരാൻ പറയണം."
"ബർത്ത് ഡേ പ്രമാണിച്ച് ആഘോഷമുണ്ടാകും അല്ലേ."
''അങ്ങിനെ വലുതായിട്ടൊന്നുമില്ല. ജസ്റ്റ് ഒരു കേക്ക് കട്ടിംഗ് മാത്രം. നിങ്ങള് വരണം."
"വരാതെ പിന്നെ. തീർച്ചയായും വരും."
''എന്നാലെ ഇത്തിരി വേഗത്തിൽ നടന്നോ നിങ്ങൾക്ക് ക്ലാസുള്ളതല്ലേ പിള്ളേരെ. "
(കൊച്ചുവർത്താനമൊക്കെ പറഞ്ഞ് നടന്നതു കൊണ്ട് പെട്ടെന്ന് തന്നെ വീട്ടിലെത്തി. ശ്രുതിയുടെ കണ്ണുകൾ പലപ്പോഴും കാർത്തിയെ തേടി നടന്നിരുന്നു.
അവൻ അവളോട് പിറന്നാൾ വിഷ് പറയാത്തതിൽ ചെറിയൊരു പരിഭവം ഉണ്ടായിരുന്നു ആ മുഖത്ത്.)
(വേണി വെറുതെ പറഞ്ഞതായിരിക്കും കാർത്തിയേട്ടന് എന്നെ ഇഷ്ടമാണെന്ന്. ഇന്ന് കണ്ടിട്ടും ഒരിക്കൽ പോലും എന്നെയൊന്ന് നോക്കിയത് കൂടിയില്ല. അതോർത്തപ്പോൾ അവളുടെ മനസിൽ ചെറിയ വിഷമം തോന്നി. കുറച്ച് നേരം എന്തൊക്കെയോ ആലോചിച്ചു കൂട്ടി അവൾ ക്ലാസിൽ പോകാൻ റെഡിയായി.
ഇതേ സമയം കാർത്തിയുടെ മനസ് നിറയെ അവളായിരുന്നു. അവളുടെ ഓരോ നോട്ടവും അവൻ്റെ മനസിലാണ് വന്ന് തറച്ചത്. അവളറിയാതെ തന്നെ ഒളികണ്ണിട്ട് നോക്കുമ്പോൾ അവൻ മനസിലാക്കുകയായിരുന്നു ശ്രുതിയുടെ മനസിലും താനുണ്ടെന്ന സത്യം.)
* * * * * * * * * * * * * * * * * * * *
(ക്ലാസെടുക്കുന്ന സമയത്ത് പല തവണ കാർത്തി ശ്രുതിയെ നോക്കിയെങ്കിലും ഒരു നോട്ടം പോലും അവൾ തിരിച്ച് നോക്കിയില്ല.
അതിൻ്റെ കാരണം താനാണെന്നറിയാവുന്നതു കൊണ്ട് അവൻ ചിലതൊക്കെ കണക്ക് കൂട്ടി ശ്രുതിയുടെ പേര് വിളിച്ചു. അവൻ അവളോട് എന്തോ ചോദ്യം ചോദിച്ചു. പെട്ടെന്നായതുകൊണ്ട് ശ്രുതി ഒന്ന് ഞെട്ടി. അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല.)
''ഇരിക്കവിടെ ഇപ്പൊ തന്നെ ഈ Guestion ൻ്റെ ആൻസർ പഠിക്ക്. ബ്രേക്കിന് എന്നെ വന്ന് കേൾപ്പിക്കണം കേട്ടല്ലോ "
- (കാർത്തി )
(അത്രയും പറഞ്ഞ് ക്ലാസ് നിർത്തി കാർത്തി സ്റ്റാഫ് റൂമിലേക്ക് പോയി. )
''ഡീ നീയല്ലേ പറഞ്ഞത് നിൻ്റെ ഏട്ടന് എന്നോട് പ്രേമമാണെന്ന്. ഒലക്കയാണ്."- (ശ്രുതി)
''ഞാൻ പറഞ്ഞത് സത്യം തന്നെയാ വൈകാതെ നിനക്കത് മനസിലാവും. നീ വേഗം പോയി ആൻസർ പറഞ്ഞ് കേൾപ്പിക്കാൻ നോക്ക്. പഠിക്കുന്നതിൻ്റേതായ കാര്യത്തില് ഏട്ടൻ കുറച്ച് സ്ട്രിറ്റാ." - (കൃഷ്ണ)
"എന്നാ പിന്നെ നീയും കൂടി ഒന്ന് വാടീ.."
''ഞാനെന്തിനാ വരുന്നെ നീ തന്നെ പോയാമതി."
'' നീ ഇനി എന്തെങ്കിലും പറഞ്ഞോണ്ട് എൻ്റെ അടുത്ത് വരോലോ അപ്പൊ കാണിച്ച് തരാം."
(അതും പറഞ്ഞ് ദേഷ്യപ്പെട്ട് ശ്രുതി മുന്നോട്ട് നടന്നു നീങ്ങി. ഇതൊക്കെ കണ്ട് ചിരിക്കുകയായിരുന്നു 😀😀😀കൃഷ്ണ.)
____ ____ ____ ____ ____ ____
(ശ്രുതി നേരെ പോയത് സ്റ്റാഫ് റൂമിലേക്കായിരുന്നു. കാർത്തി ഇരിക്കുന്ന സ്ഥലത്ത് ഒന്ന് പാളി നോക്കി. ഭാഗ്യം കാണുന്നില്ല കുറച്ച് കഴിഞ്ഞ് വരാം എന്ന് കരുതി തിരിഞ്ഞു നടക്കുന്നതിനു മുന്നെ ഗീത മിസ്സ് അവളെ വിളിച്ചിരുന്നു.)
''ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിലെ ശ്രുതിയല്ലേ "
''അതേ മിസ്സ് "
" കാർത്തി സർ'ലൈബ്രറിയിലുണ്ട്. കുട്ടി വന്നാ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു."
" ശരി മിസ്സ് ഞാൻ ചെന്നോളാം."
( ആദ്യം പോകണോ വേണ്ടയോ എന്ന് കുറച്ച് നേരം ആലോചിച്ചു ഒടുവിൽ പോകാൻ തന്നെ തീരുമാനിച്ചു. അവൾ ലൈബ്രറിയിലേക്ക് കയറി.ഒന്നോ രണ്ടോ പേർ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അകലെ നിന്നെ അവൾ കണ്ടു അവസാനത്തെ ബെഞ്ചിൽ ഇരുന്ന് എതോ
പുസ്തകം വായിക്കുന്ന കാർത്തിയെ.)
''സർ... " (അവൾ നീട്ടി വിളിച്ചു )
"ആ ശ്രുതിയോ ഇരിക്ക്.
തൻ്റെ മൈൻ്റ് ഇന്ന് ക്ലാസില് ഉണ്ടായിരുന്നില്ലല്ലോ അതോണ്ടല്ലേ Question ചോദിച്ചപ്പോ Answer കിട്ടാഞ്ഞത്.
എന്തു പറ്റി ? "
"തനിക്കെന്തെങ്കിലും ടെൻഷൻ ഉണ്ടോ ??"
" ഇല്ല സർ "
''മറ്റാരെങ്കിലും ഉണ്ടെങ്കിൽ മാത്രം
സർന്ന് വിളിച്ചാ മതിയെന്ന് ഞാൻ പറഞ്ഞിട്ടില്ലേ. പിന്നെ താൻ പറഞ്ഞത് തൽക്കാലം ഞാൻ വിശ്വസിച്ചു. "
(കുറച്ച് നേരം കാർത്തി ഒന്നും മിണ്ടാതെ നിന്നു.)
"കാർത്തിയേട്ടാ ഞാൻ ആൻസർ പറഞ്ഞ് കേൾപ്പിക്കാനാ വന്നത്. "
''അതിന് ഞാൻ Question ഒന്നും ചോദിച്ചില്ലല്ലോ."
"ക്ലാസിൽ വച്ച് ചോദിച്ചില്ലേ "
" അതൊക്കെ ചോദിച്ചു. ഇപ്പൊ ഞാൻ ചോദിക്കാൻ പോകുന്നത് വേറൊരു ചോദ്യാ അതിന് കൃത്യമായി ഒരുത്തരം തരണം."
''സർ... സോറി കാർത്തിയേട്ടൻ ചോദിച്ചോളൂ ഞാൻ പറയാം."
"വളച്ച് കെട്ടില്ലാതെ ചോദിക്കാം. എനിക്ക് ഈ ശ്രുതിക്കുട്ടിയെ ഇഷ്ടാ. എത്രത്തോളം ഇഷ്ടമുണ്ടെന്ന് ചോദിച്ചാ എനിക്കറിയില്ല പക്ഷേ ഇഷ്ടമാണ് ഒരുപാട്💕❤️💕
എൻ്റെ ചോദ്യം ഇതല്ല ശ്രുതിയക്ക് എന്നെ ഇഷ്ടാണോ അതാണെനിക്കറിയേണ്ടത്. "
'' അത് ഞാൻ ... എനിക്ക് "
''താനെന്തിനാ പേടിക്കുന്നെ സത്യം പറയുന്നതിന് പേടിക്കൊന്നും വേണ്ട. ആലോചിച്ച് പറ ഇഷ്ടമാണോ അല്ലയോ."
( ശ്രുതി കുറച്ച് നേരം ചിന്തിച്ചു പിന്നെ പറയാൻ തുടങ്ങി. )
"ഇഷ്ടമാണ് ഒരുപാട് ...❤️ "
എനിക്കറിയാമായിരുന്നു നിനക്ക് എന്നെ ഇഷ്ടമാണെന്ന്. അതു
കൊണ്ടല്ലേ രാവിലെ ഞാനൊന്ന് നോക്കാത്തതിന് ക്ലാസിൽ വരെ ശ്രദ്ധിക്കാതിരുന്നത്."
"അത് ഞാൻ"
"നീ പറയണ്ട എനിക്കത് മനസിലായി. എന്തായാലും വിഷ് പറയാത്തത് കൊണ്ടല്ലേ വിഷമിച്ചിരിക്കുന്നുണ്ടായത്. അപ്പൊ പിന്നെ ആ പ്രശ്നം അങ്ങ് തീർത്തേക്കാം.
HAPPY BlRTHDAY DEAR😊
നിൻ്റെ മുഖത്തെന്താ സന്തോഷമില്ലാത്തെ"
"പക്ഷെ കാർത്തിയേട്ടാ ഞാനൊരു സ്റ്റുഡൻ്റല്ലേ ഏട്ടൻ ഒരു അധ്യാപകനും."
"ഞാൻ നിൻ്റെ അധ്യാപകനാണ് അത് ഈ കോളേജിൽ വച്ച് മാത്രം. അതൊന്നും ഒരു പ്രശ്നമേ അല്ല ശ്രുതിക്കുട്ടി എൻ്റെ പ്രശ്നം നീ ഇഷ്ടം തുറന്ന് പറയുമോ എന്നതായിരുന്നു.പിന്നെ ഈ കാര്യം
നീയും ഞാനും എൻ്റെ അനിയത്തിക്കുട്ടിയുമല്ലാതെ ഈ കോളേജിലെ വേറെ ആരും അറിയില്ല. ഇപ്പൊ ടെൻഷൻ പോയോ ?"
" ഉം പോയി. ബെല്ലടിച്ചു ഞാൻ ക്ലാസിൽ പോട്ടെ വേണി തിരക്കും."
"അവളോട് ഞാൻ കാര്യം പറഞ്ഞിട്ടുണ്ട് പിന്നെ ഈ പിരീഡ് ഞാൻ തന്നെയല്ലേ അപ്പൊ പേടിക്കാനില്ല."
"എന്നാലും കാർത്തിയേട്ടാ "
" ഒരു എന്നാലും ഇല്ല .നീ എന്നെ കിച്ചുവേട്ടാന്ന് വിളിച്ചാ മതി അതാ കേൾക്കാൻ കുറച്ചു കൂടി സുഖം. പിറന്നാളായിട്ട് നിനക്ക് എൻ്റെ വക സമ്മാനമൊന്നും വേണ്ടെ."
"സമ്മാനം ചോദിച്ചു വാങ്ങുകയല്ലല്ലോ വേണ്ടത്. സ്നേഹത്തോടെ തരുകയല്ലേ വേണ്ടത്."
''എന്നാ പിന്നെ ഞാൻ തരട്ടെ "
(അതും പറഞ്ഞ് കിച്ചുവേട്ടൻ എൻ്റെ അടുത്തേക്ക് വന്നു.)
''എനിക്ക് വേണ്ട"
" അതെന്താ വേണ്ടാത്തെ നീ കണ്ണടച്ചേ."
( ശ്രുതി ഇല്ലയെന്ന് തലയാട്ടി കിച്ചു ഒന്ന് കൂർപ്പിച്ച് നോക്കിയതും അവൾ കണ്ണുകൾ അടച്ചു നിന്നു.പതിയെ അവൻ പോക്കറ്റിൽ നിന്നും ഒരു ചെറിയ ബോക്സെടുത്ത് അവളുടെ കൈവെള്ളയിൽ വച്ചു കൊടുത്തു.)
''എന്താ ഇത്. "
"കയ്യിലല്ലേ ഇരിക്കുന്നെ തുറന്ന് നോക്ക് പെണ്ണേ."
(ബോക്സ് തുറന്നതും അവളുടെ കണ്ണൊന്ന്
വിടർന്നു )
"ഞാൻ എൻ്റെ പെണ്ണിന് കൊടുക്കുന്ന ആദ്യ പ്രണയ സമ്മാനം."
(കിച്ചു ബോക്സിൽ നിന്നും കല്ലുവെച്ച മോതിരം എടുത്ത് ശ്രുതിയുടെ മോതിരവിരലിൽ അണിയിച്ചു.)
'' താങ്ക്സ് കിച്ചുവേട്ടാ."
(അവൾ അവനോട് ചേർന്നു നിന്നു കൊണ്ട് പറഞ്ഞു.)
" ഇനി നീ ക്ലാസിലേക്ക് പൊക്കോ ഞാൻ സ്റ്റാഫ് റൂമിലോട്ട് ചെന്നിട്ട് വരാം ആർക്കും സംശയം തോന്നണ്ട."
"ഇപ്പൊ തന്നെ പോണോ"
"ഇപ്പൊ നിനക്ക് പോകാൻ താൽപര്യമില്ലേ. നമുക്ക് ഇനിയും സംസാരിക്കാലോ. നീ എൻ്റെ കൺമുമ്പിൽ തന്നെ ഉണ്ടാവില്ലേ. ഇപ്പോ ക്ലാസീക്ക് ചെല്ല്."
''ബായ് കിച്ചുവേട്ടാ ( പോകാൻ നിന്ന അവൾ ഒന്ന് തിരിഞ്ഞ് നോക്കി) വൈകീട്ട് വീട്ടില് വരാൻ മറക്കണ്ടാട്ടോ."
(അതിന് അവനൊന്ന് പുഞ്ചിരി തൂകി.)
😊😊😊😊😊😊
* * * * * * * * * * * * * * * * * * * * * * * * * * * * *
''ടാ ശ്രീ ക്ഷമക്കൊക്കെ ഒരു പരിധി ഉണ്ട് കേട്ടോ. കൊറെ നേരായി ഞാൻ കാത്തിരിക്കുന്നു നിങ്ങൾ പരസ്പരം ഇഷ്ടം പറഞ്ഞ ആ നിമിഷത്തെക്കുറിച്ചറിയാൻ നീ ആണെങ്കിൽ അനിയത്തീടെ ലൗ സ്റ്റോറി ആണല്ലോ പറയുന്നത്. " - (ശ്യാം)
''കഴിഞ്ഞോ നിൻ്റെ പരാധി പറച്ചിൽ ഇനി ഞാൻ പറഞ്ഞോട്ടെ." - ( ശ്രീ)
(അവൻ പറഞ്ഞോ എന്ന അർത്ഥത്തിൽ തലയാട്ടി )
"പറയാതെ പറഞ്ഞ പ്രണയമായിരുന്നു ഞങ്ങളുടേത് പരസ്പരം ഇഷ്ടമാണെന്ന് വളരെ മുമ്പ് മനസ്സാക്കിയിട്ടു ഞാനോ അവളോ തുറന്നു പറഞ്ഞില്ല. ഞാൻ പോലും അറിയാതെ എന്നെ ഒളികണ്ണിട്ട് നോക്കുന്ന അവളെ ഒരുപാട് തവണ ഞാനും കുസൃതിയോടെ നോക്കി നിന്നിട്ടുണ്ട്. നിലാവുള്ള രാത്രിയിൽ പൂർണ ചന്ദ്രനെ നോക്കി ബാൽക്കണിയിൽ നിക്കുമ്പോൾ മറുവശത്ത് നിന്ന് അവളും അതൊക്കെ ആസ്വദിക്കുന്നുണ്ടായിരുന്നു.
ഇപ്പോഴും ഞാൻ ഓർക്കുന്നു കാവിലെ ഉത്സവത്തിൻ്റെ അന്ന് നടന്ന പല കാര്യങ്ങളും."
* * * * * * * * * * * * * * * * * * * * * * * * * * * * * *
'' ഏട്ടാ ഞാനും ശ്രുതിയും അമ്പലത്തിലോട്ട് പോവാ.ഏട്ടൻ അമ്മയെയും അച്ഛനെയും കൂട്ടി വന്നാ മതി." - (വേണി)
" പോകുന്നതൊക്കെ കൊള്ളാം അവിടെയും ഇവിടെയും അലഞ്ഞു തിരിഞ്ഞ് നിക്കരുത്."- (കാർത്തി)
"ഇല്ല ഏട്ടാ."
(അതും പറഞ്ഞ് അവര് രണ്ടും കൂടി അമ്പലത്തിലേക്കോടി
കുറച്ച് കഴിഞ്ഞ് ഞാനും അച്ഛനും അമ്മയും
റെഡിയായി വന്നപ്പോഴേക്കും അങ്കിളും ആൻ്റിയും കാർത്തിയും റെഡിയായി വന്നു.)
(ഒരുമിച്ച് അമ്പലത്തിലെത്തിയപ്പോൾ കണ്ടത് സെറ്റുസാരി ഉടുത്ത് മുല്ലപ്പൂക്കൾ മുടിയിലണിഞ്ഞ് താലവുമായി നിൽക്കുന്ന കൃഷ്ണയെ ആണ്. ഐശ്വര്യം തുളുമ്പുന്ന അവളുടെ മുഖത്ത് മതിവരുവോളം ഞാൻ നോക്കി നിന്നു.പിന്നെ കാർത്തി വന്ന് തോളിൽ തട്ടിയപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ച് വന്നത്.)
''ഇങ്ങിനെ നോക്കല്ലെ അളിയാ എൻ്റെ പെങ്ങള് ഉരുകി പോകും." _ (കാർത്തി)
(കാർത്തിയും ശ്രുതിയും തമ്മിൽ ഇഷ്ടത്തിലാണെന്ന് ശ്രുതി എന്നോട് പറഞ്ഞിരുന്നു.അതു പോലെ തന്നെ ഞാനും പറഞ്ഞിരുന്നു എനിക്ക് കൃഷ്ണയോടുള്ള ഇഷ്ടത്തെ കുറിച്ച് കാർത്തിയോട്.
ഞാൻ ഇഷ്ടം തുറന്ന് പറയാത്തതിൻ്റെ പേരിൽ എന്നെ കളിയാക്കലാണ് അവൻ്റെ സ്ഥിരം ഹോബി.)
"എടാ ഞാൻ ഇഷ്ടം പറയാത്തത്
ഓക്കെ പക്ഷെ നിൻ്റെ പെങ്ങൾക്കും
വന്ന് പറയാലോ." _ (ശ്രീ)
'' എൻ്റെ ശ്രീ കാര്യം നീ പറഞ്ഞത് ശരിയൊക്കെ തന്നെയാ പക്ഷേ പെൺകുട്ടി കൾക്ക് അവര് സ്നേഹിക്കുന്ന ആളുടെ വായിൽ നിന്നും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് കേൾക്കുന്നതാ ഇഷ്ടം."_ (കാർത്തി)
''അങ്ങിനെയാണോ. അളിയന് ഇതിനെക്കുറിച്ചൊക്കെ നല്ല പിടിയാണല്ലേ"
"എന്ത് പറയാനാ റൊമാൻ്റിക് മൂവീസും
മറ്റും കണ്ട ഗുണം."
"എൻ്റെ പെങ്ങള് മിക്കവാറും പാട് പെടും."
" അതെന്താ നീ അങ്ങിനെ പറഞ്ഞെ. "
''അവള് സിനിമയില് റൊമാൻ്റിക് സീൻ
വന്നാ റീമോർട്ട് എടുത്ത് മാറ്റുന്നവളാ."
" അത് സാരമില്ല ഞാൻ കാണിച്ചോളാം."
- (കാർത്തി )
"എന്നാലെ ഞാൻ എൻ്റെ പെണ്ണ് എവിടെയാണെന്നൊന്നു നോക്കട്ടെ."
_ (ശ്രീ)
(ആൾക്കൂട്ടത്തിനിടയിൽ അവളെ തിരഞ്ഞിട്ടും കാണാതായപ്പോൾ അവൻ ക്ഷേത്രത്തിനുമുന്നിലുളള ആൽത്തറയിൽ സ്ഥാനം പിടിച്ചു. കുറച്ച് കഴിഞ്ഞ് ആരോ അടുത്തുവന്നിരിക്കുന്നതു പോലെ തോന്നിയപ്പോഴാണ് തല ഉയർത്തി നോക്കിയത്. ഇത്രയും നേരം എൻ്റെ കണ്ണുകൾ ആർക്കു വേണ്ടിയാണോ തിരഞ്ഞത് അവൾ തന്നെ എൻ്റെ തൊട്ടടുത്തിരിക്കുന്നു.)
''ഞങ്ങളുടെ നാട്ടിലെ ഏറ്റവും വിശേഷപ്പെട്ട ആഘോഷമാണ് ഇന്നിവിടെ കണ്ടത്. ഇഷ്ടപ്പെട്ടോ ?" - (കൃഷ്ണ)
"ഇഷ്ടപ്പെടാതെ പിന്നെ "- (ശ്രീ)
(കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല)
''ശ്രീയേട്ടന് എന്നോട് എന്തെങ്കിലും പറയാനുണ്ടോ."
''ഉം പറയാനുണ്ട് പക്ഷെ കേട്ടാ തനിക്ക് വിഷമാവും"
"ഹേയ് എനിക്ക് വിഷമമൊന്നും ആവില്ല പറഞ്ഞോ."
''പിന്നെ വിഷമം ആയീന്ന് പറയരുത്. "
"ഇല്ലന്നേ.... ശ്രീയട്ടൻ ധൈര്യായിട്ട് പറഞ്ഞോ."
''ഉം🤔 ഞാൻ തന്നെ അങ്ങ്
കെട്ടിക്കോട്ടെ " (ശ്രീ അവളുടെ മുഖത്ത് നോക്കി പറഞ്ഞു.)
(പെട്ടെന്ന് അവളുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറഞ്ഞു. ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും ഉതിർന്നുവീണു)
"കണ്ടോ ഞാൻ പറഞ്ഞതല്ലേ തനിക്ക് വിഷമാവൂന്ന്. സോറി ഞാൻ വെറുതെ പറഞ്ഞതാ."
(അതും പറഞ്ഞ് അവളെ ഏറുകണ്ണിട്ട് നോക്കി ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങിയതും അവൾ എൻ്റെ കയ്യിൽ പിടിച്ചു.)
''അപ്പൊ ശ്രീയേട്ടൻ തമാശ പറഞ്ഞതാണോ അല്ലാതെ എന്നെ കെട്ടാൻ താൽപര്യമില്ലേ....??? എന്താ ഒന്നും പറയാത്തെ."
(അവളുടെ വിഷമവും കുറുമ്പും നിറഞ്ഞ ആ മുഖം കണ്ടപ്പോ ഒന്ന് കളിപ്പിക്കാമെന്നു കരുതിയെങ്കിലും ഞാൻ തന്നെ ആ ശ്രമം വേണ്ടാന്ന് വെച്ചു.)
''കൃഷ്ണ... സത്യത്തില് ഞാൻ തമാശ പറഞ്ഞതൊന്നുമല്ല സീരിയസ് ആയിട്ട് തന്നെ പറഞ്ഞതാ. എനിക്ക് നിന്നെ ഇഷ്ടാണ്. ഈ കുട്ടിക്കുറുമ്പി എപ്പോഴോ എൻ്റെ മനസിൽ കൂടുകൂട്ടിയെന്ന് മസിലാക്കാൻ ഞാൻ പോലും വൈകി.
I LOVE YOU KRISHNA....❤️
നീയായിട്ട് തുറന്ന് പറയുമെന്ന് വിചാരിച്ച് എത്രനാളാ കാത്തിരിക്കാ അതോണ്ട് ഞാൻ തന്നെ മനസ് തുറക്കാന്ന് കരുതി. ഞാൻ കാർത്തിയോട് ചോദിക്കട്ടെ ഈ കുറുമ്പിയെ എനിക്ക് തന്നേക്കാവോന്ന്. "
(ഞാൻ പറഞ്ഞ് തീരുന്നതിന്നു മുന്നെ അവളെന്നെ വാരിപ്പുണർന്നു )
''I LOVE YOU ❤️ ശ്രീയേട്ടാ
എപ്പോഴൊക്കെയോ ശ്രീയേട്ടൻ എൻ്റെ മനസിലും കയറികൂടിയിരുന്നു. പറയാതിരുന്നത് ശ്രീയേട്ടൻ്റെ നാവിൽ നിന്നും തന്നെ അത് കേൾക്കാനുള്ള കൊതി കൊണ്ടാ."
'' അതെനിക്കറിയാമായിരുന്നു. അതോണ്ടല്ലേ ഇനി വൈകിപ്പിക്കണ്ടാന്ന് കരുതിയത്. "
"അതേ കൃഷ്ണക്കുട്ടീ ഇങ്ങിനെ
നിക്കാനാണോ പ്ലാൻ ആരെങ്കിലും കാണും ഇത് അമ്പലനടയാ."
"കണ്ടോട്ടെ എനിക്കെന്താ ഞാൻ നിക്കുന്നത് എൻ്റെ ശ്രീയേട്ടൻ്റെയൊപ്പമല്ലേ എൻ്റെ മാത്രം ശ്രീയേട്ടൻ്റെ💕 "
"അതൊക്കെ ശരി തന്നെ എന്നാലും നീ വന്നെ നമുക്ക് അമ്പലകുളത്തിൻ്റെ അടുത്ത് നിന്ന് സംസാരിക്കാം അവിടെയാകുമ്പോ ആരും ഉണ്ടാവില്ല."
''അതിനു മുമ്പ് ഭഗവാൻ്റെ മുമ്പിൽ ഒരുമിച്ച് നിന്ന് തൊഴുതിട്ട് പോകാം."
( കൃഷ്ണ പറഞ്ഞതുപോലെ ഭഗവാൻ്റെ മുന്നിൽ കൈകൂപ്പി നിന്ന് രണ്ടു പേരും പ്രാർത്ഥിച്ചു. അവരെ നോക്കി അവരുടെ അടുത്ത് നിന്നു തന്നെ ശ്രുതിയും കാർത്തിയും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
കാർത്തിയെ നോക്കി ചിരിച്ച് ശ്രീ അവളുടെ കയ്യും പിടിച്ച് അമ്പലകുളത്തിനടുത്തേക്ക് നടന്നു. അവൻ ഇരുന്നപ്പോൾ തൊട്ടടുത്ത് തന്നെ അവളും ഇരുന്നു.)
''ശ്രീയേട്ടന് ശരിക്കും എന്നെ ഇഷ്ടമാണോ ?"
'' നീ എന്താ അങ്ങിനെ ചോദിച്ചെ? നിനക്കെന്നെ വിശ്വാസമില്ലേ...
എൻ്റെ ജീവിതത്തിൽ എനിക്ക് ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടി നീയാ. അതോണ്ട് ആദ്യമായും അവസാനമായും ഞാൻ സ്നേഹിച്ച പെണ്ണ് എന്ന സ്ഥാനം നിനക്ക് മാത്രമായിരിക്കും."
'' എനിക്ക് ശ്രീയേട്ടനെ വിശ്വാസമില്ലാത്തതുകൊണ്ടൊന്നുമല്ല ഞാൻ അങ്ങിനെ ചോദിച്ചത്. "
"പിന്നെ.... ??"
"ശ്രീയേട്ടന് എന്നെക്കാൾ എത്രയോ നല്ല സുന്ദരികളായ കുട്ടികളെ കിട്ടും."
''നീ പറഞ്ഞു വരുന്നത് നിനക്ക് സുന്ദരിയല്ലന്നാണോ. നീ ഒരു കൊച്ചു സുന്ദരിയല്ലേ. പിന്നെ സൗന്ദര്യം എന്ന് പറയുന്നത് മുഖത്ത് മാത്രം വേണ്ട ഒന്നല്ലല്ലോ മനസിലും ഉണ്ടാവേണ്ട ഒന്നല്ലേ.
അതെന്തായാലും നിനക്കുണ്ട്. പിന്നെ നീ ഓർക്കാൻ ഒരു കാര്യം കൂടി പറയാം ഈ മുഖസൗന്ദര്യം എന്നു പറയുന്നത് എപ്പോ വേണമെങ്കിലും നഷ്ടപ്പെട്ടു പോകാവുന്ന
ഒന്നാ. രണ്ടു മനസുകൾ തമ്മിൽ പ്രണയിക്കുമ്പോൾ ആ മുഖസൗന്ദര്യം നഷ്ടപ്പെട്ടാലും പ്രണയം അവസാനിക്കില്ല.
"എൻ്റെ ശ്രീയേട്ടാ ഞാൻ ചുമ്മാ ചോദിച്ചതിനാണോ ഇത്ര വലിയ ക്ലാസ്. ഞാൻ ഒരു കാര്യത്തിൽ ഉറപ്പ് തരാം എന്നൊക്കെ പ്രതിസന്ധികൾ വന്നാലും ഞാൻ ശ്രീയേട്ടനെ വിട്ട് പോവില്ല."
''ഞാനും. എത്ര അകലെയാണെങ്കിലും ഞാൻ നിൻ്റെ കൂടെ തന്നെയുണ്ടാവും."
** * * * * * * * * * * * * * * * *
(അത്രയും പറഞ്ഞു തീർന്നതും ശ്രീയുടെ കണ്ണിൽ നിന്നും കണ്ണുനീർ പെയ്യാൻ തുടങ്ങി.)
''ടാ നീ കരയല്ലേ " - (ശ്യാം)
"കരയാതെ എങ്ങിനെയാ ടാ 2 വർഷം
ആയി ഞാൻ എൻ്റെ പെണ്ണിനെ കണ്ടിട്ട്."
''നിക്ക് ഞാൻ 2 സ്മോൾ🍻 എടുത്തിട്ട് വരാം. രണ്ടെണ്ണം അടിച്ചാ നിൻ്റെ വിഷമം താനെ കുറയും."
"ഇല്ലടാ എനിക്ക് വേണ്ട ഞാൻ എൻ്റെ കൃഷ്ണയ്ക്ക് കൊടുത്ത വാക്കാ മദ്യപിക്കില്ലെന്ന്."
''അതു കൊണ്ടാണോ ഞാൻ പല തവണ നിർബന്ധിച്ചിട്ടും നീ കഴിക്കാതിരുന്നത്. "
(അതിനു മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു അവൻ. ഒരു നിമിഷം അവൻ അവൾ പറഞ്ഞ വാക്കുകളിലേക്ക് കാതോർത്തു.)
* * * * * * * * * * * * * * * * * *
വൈക്കോൽ തുറയുടെ മുകളിൽ ഇരിക്കുന്ന കൃഷ്ണയുടെ മടിയിൽ തല വെച്ച് കിടക്കുകയാണ് ശ്രീ.
"ശ്രീയേട്ടാ.... "
"ഉം"
" ശ്രീയേട്ടാ.... "
''എന്താടി പെണ്ണേ "
''ശ്രീയേട്ടന് മദ്യപിക്കുന്ന ശീലമുണ്ടോ ??"
''അങ്ങിനെയൊന്നുമില്ല നിനക്ക് ഇഷ്ടാണെങ്കി ഞാൻ തുടങ്ങാം എന്താ "
"കൊല്ലും ഞാൻ. ശ്രീയേട്ടൻ മദ്യപിക്കുന്നത് എനിക്ക് ഇഷ്ടമല്ല."
''അപ്പൊ പിന്നെ സിഗരറ്റ് വലിച്ചാലോ"🤔
'' അതും വേണ്ട. എനിക്ക് ഒരുപാട് കാലം ശ്രീയേട്ടൻ്റെ കൂടെ ജീവിക്കണം.
ആരോഗ്യത്തെ ബാധിക്കുന്ന ഒന്നും ചെയ്യാൻ ഞാൻ സമ്മതിക്കില്ല കേട്ടോ."
''കൃഷ്ണക്കുട്ടി... ഞാനൊരു കാര്യം പറയട്ടേ."
''ഉം. എന്താ കേൾക്കട്ടെ."
"മദ്യവും വലിയുമൊക്കെ ഒരു പാട് ലഹരി പകർന്നു നൽകുന്നുണ്ടാവും പലർക്കും. പക്ഷെ എൻ്റെ ലഹരി നീ മാത്രമാണ്. നീയെന്ന ലഹരിയിൽ ലയിച്ചു ചേരാനാണെനിക്കിഷ്ടം."❤️❤️❤️
"ഓഹോ സാഹിത്യമൊക്കെ പോരുന്നുണ്ടല്ലോ പോരട്ടെ... പോരട്ടെ.."
''ഞാൻ കാര്യായിട്ട് തന്നെ പറഞ്ഞതാ."
"സമ്മതിച്ചു.ശ്രീയേട്ടാ ഇന്ന് വൈകീട്ട് എനിക്ക് കാവീന്ന് കരിവളകൾ വാങ്ങിച്ച് തരാമോ ?"
''അതു പിന്നെ പറയാനുണ്ടോ നീയെന്നോട് ആദ്യായിട്ട് ചോദിക്കുന്നതല്ലേ വാങ്ങി തരാതെ പിന്നെ.
ഇന്ന് വൈകീട്ട് ഉത്സവത്തിന് നമുക്കെല്ലാവർക്കും ഒരുമിച്ച് പോവാം."
'' വേണീ..... വേണീ..... " _ (കാർത്തി)
"ദേ ഏട്ടൻ വിളിക്കുന്നുണ്ട് അപ്പൊ വൈകുന്നേരം കാണാം ശ്രീയേട്ടാ.i
(ചിണുങ്ങി കൊണ്ട് അവൾ നടന്നു പോകുമ്പോഴും എന്നെ തിരിഞ്ഞ് തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.)
"എന്താ ഏട്ടാ വിളിച്ചെ"
''ചുമ്മാ നിന്നെയൊന്നു കാണാൻ."
''കളിക്കാതെ കാര്യം പറ ഏട്ടാ."
"അതെന്താന്ന് വച്ചാ അമ്മ വൈക്കോൽ എടുക്കാൻ പോവാണെന്ന് പറഞ്ഞ് ഇറങ്ങു വായിരുന്നു അതാ വിളിച്ചെ."
''ഇപ്പൊ പണി പാളിയേനെ അല്ലേ ഏട്ടാ.... "
"ഉം ഏറെക്കുറെ.😁 അനിയത്തീടെ പ്രേമത്തിന് കൂട്ടുനിന്നെന്നറിഞ്ഞാ അമ്മ ആദ്യം ഇട്ട് പൊരിക്കാൻ പോകുന്നത് എന്നെയായിരിക്കും."
"എന്തായാലും അമ്മയും അച്ഛനും അറിയണ്ടതല്ലേ. പണി പാളോ...."🙄
"ഹേയ് അതോർത്ത് നീ പേടിക്കണ്ട ഞാൻ അച്ഛനോട് ചെറുതായി സൂചിപ്പിച്ചിട്ടുണ്ട് നിൻ്റെ കാര്യം."
"എന്നിട്ട് അച്ഛനെന്ത് പറഞ്ഞു. "🤨
"ആദ്യം നിൻ്റെ പഠിപ്പ് കഴിയട്ടെ എന്ന് പറഞ്ഞു. പിന്നെ നിൻ്റെ ശ്രീയേട്ടനെ കുറിച്ച് നല്ല അഭിപ്രായം ആയതു കൊണ്ട് കുഴപ്പമില്ല."
"അപ്പോ ഏട്ടൻ്റെയും ശ്രുതിയുടെ യും കാര്യമോ."
"അതും പറഞ്ഞു. നിൻ്റെ വിവാഹം കഴിഞ്ഞേ എൻ്റെ നടത്തൂ അതില് മാറ്റമൊന്നുമില്ല മോളെ....😁
''എന്തായാലും വലിയ കുഴപ്പമൊന്നുമില്ലല്ലോ സമാധാനമായി. "
😊😊😊😊
* * * * * * * * * * * * * *
(ശ്രീ)
ദിവസങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് ഞങ്ങളുടെ ഇഷ്ടവും വളർന്നു പന്തലിച്ചു. work ൻ്റെ ഭാഗമായി 2, 3 ദിവസം തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നപ്പോഴാണ് കൃഷ്ണ എൻ്റെ മനസിൽ എത്രത്തോളം സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്ന്
മനസിലായത്. ആ 2, 3 ദിവസങ്ങൾ ഒരു യുഗം പോലെയാണ് തള്ളി നീക്കിയത്.
---- ---- ----- ----- ---- ----- ----
പതിയെ പതിയെ കാര്യങ്ങളെല്ലാം വീട്ടുകാരെ അറിയിച്ചു.ഞങ്ങളെക്കാൾ സന്തോഷം ഞങ്ങളുടെ വീട്ടുകാർക്കായിരുന്നു. കൃഷ്ണയെ തൻ്റെ മരുമകളായി കിട്ടാൻ ഭാഗ്യം ചെയ്യണമെന്ന് അമ്മ പറഞ്ഞ വാക്ക് ഞാൻ ഇന്നും ഓർക്കുന്നു.
അധികം താമസിക്കാതെ തന്നെ ഞങ്ങളുടെ വിവാഹ നിശ്ചയവും നടത്തി.അതോടെ ഞങ്ങൾക്ക് പ്രണയിക്കാൻ കൂടുതൽ സ്വാതന്ത്ര്യം കിട്ടി. ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടി കാലം
കാത്തു വച്ചതെന്തൊക്കെയെന്നറിയാതെ.
എല്ലാവർക്കും ഞങ്ങളുടെ വിവാഹത്തിന് താൽപര്യമുണ്ടായിരുന്നെങ്കിലും ഒരാൾ മാത്രം അതിലൊന്നും യാതൊരു ശ്രദ്ധയും കൊടുക്കാതെ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. സേതു കാർത്തിയുടെ പ്രിയ കൂട്ടുകാരൻ. കൃഷ്ണയ്ക്കും സ്വന്തം എട്ടനൊപ്പം പ്രിയപ്പെട്ടതു തന്നെയായിരുന്നു സേതുവേട്ടനും. പക്ഷെ അവൻ്റെ മനസിൽ അവളുടെ സ്ഥാനം അനിയത്തി എന്നതിലുമപ്പുറം പ്രണയമായിരുന്നുവെന്ന് കൃഷ്ണ അറിഞ്ഞത് ഞാനും അവളും പരസ്പരം സ്നേഹിക്കാൻ തുടങ്ങിയതിന് ശേഷമാണ്.
* * * * * * * * * * * * * *
" വേണീ നിന്നെ സേതു സർ വിളിക്കുന്നുണ്ട്. സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു." - (ശ്രുതി )
"സേതുവേട്ടനെന്തിനായിരിക്കും വിളിക്കുന്നത് ??"🤔🤔
"അതു നീ പോയാലല്ലേ അറിയാൻ പറ്റൂ."
"എന്നാ ശരി ഞാൻ പോയിട്ടു വരാം."
🚶🏻♀️🚶🏻♀️🚶🏻♀️
(ഞാൻ സേതുവേട്ടനെ തിരക്കി സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ മുമ്പിൽ തന്നെ ഇരുപ്പുണ്ടായിരുന്നു.)
"നീയെന്താ വേണീ അവിടെ തന്നെ നിക്കുന്നെ കേറി വാ..." - ( സേതു )
"എന്താ സേതുവേട്ടാ വിളിച്ചത് ?"
"എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു നീ ഇവിടെ ഇരിക്ക്."
(സേതു പറഞ്ഞതിനനുസരിച്ച് വേണി അവനുമുമ്പിലുള്ള ചെയറിൽ ഇരുന്നു.
സേതു പറഞ്ഞു തുടങ്ങി )
"ചെറുപ്പം മുതലേ നിൻ്റെയും കാർത്തിയുടെയും കൂടെ കളിച്ചു വളർന്നവനാ ഞാൻ.
നീയും കാർത്തിയും വഴക്ക് കൂടുമ്പോൾ ഞാൻ നിൻ്റെ ഭാഗത്തെ നിന്നിട്ടുള്ളൂ. വളരുന്നതിനനുസരിച്ച് എൻ്റെ മനസിലുള്ള നിൻ്റെ സ്ഥാനവും വളർന്നു. അത് സഹോദര സ്നേഹമായിരുന്നില്ല മറിച്ച് പ്രണയമായിരുന്നു."
"സേതുവേട്ടൻ എന്തൊക്കെയാ പറയുന്നെ എനിക്കൊന്നും മനസിലാകുന്നില്ല."
"വേണീ എനിക്ക് നിന്നെ വേണം എൻ്റെ മാത്രമായ്.ഞാൻ നിന്നെ അത്രമേൽ സ്നേഹിക്കുന്നുണ്ട്. "
(അതും പറഞ്ഞ് സേതു അവളെ ചേർത്തു പിടിച്ചതും വേണി അവൻ്റെ കൈ തട്ടിമാറ്റി.)
"എനിക്ക് സേതുവേട്ടനെ അങ്ങിനെയൊന്നും കാണാൻ സാധിക്കില്ല. ഞാൻ എന്നും ഒരു ഏട്ടൻ്റെ സ്ഥാനത്തേ കണ്ടിട്ടുള്ളൂ."
"എനിക്കറിയാം പക്ഷെ.... നീ പതിയെ ഉൾകൊണ്ടാമതി. നീ എന്നെ തിരിച്ച് സ്നേഹിച്ചേ പറ്റൂ വേണീ... "
( ആ പറഞ്ഞതിന് ആജ്ഞയുടെ സ്വരം ഉണ്ടായിരുന്നു.)
"ഇല്ല. ഒരിക്കലും നടക്കില്ല സേതു വേട്ടാ. എൻ്റെ മനസിൽ ഞാൻ ഒരാൾക്ക് മാത്രേ ആ സ്ഥാനം കൊടുത്തിട്ടുള്ളൂ."
"അവനല്ലേ ആ ശ്രീഹരി."😡😡😡
"അതെ എനിക്ക് ശ്രീയേട്ടനെ ഇഷ്ടാ ശ്രീയേട്ടന് എന്നെയും. ഇപ്പോഴും സേതുവേട്ടൻ ഒരു കാര്യം മറന്നു എൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞതാണെന്ന കാര്യം. എൻ്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അതിനവകാശി ശ്രീയേട്ടൻ മാത്രമായിരിക്കും."
(അത്രയും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു. സഹോദരനു തുല്യം സ്നേഹിച്ചയാൾ തന്നെ മറ്റൊരു രീതിയിലാണ് കണ്ടതെന്ന ദു:ഖമായിരുന്നു അവളിൽ അപ്പോൾ ഉണ്ടായിരുന്നത്.)
---- ----- ----- ---- ---- -----
"കൃഷ്ണകുട്ടീ നിനക്ക് എന്നെ സ്നേഹിച്ചതില് കുറ്റബോധം തോന്നുന്നുണ്ടോ ?"_ (ശ്രീ)
"ശ്രീയേട്ടനെന്തൊക്കെയാ പറയുന്നെ ഞാൻ സ്നേഹിച്ചത് ശ്രീയേട്ടനെ മാത്രാ അല്ലാതെ സേതുവേട്ടനെയല്ല. സേതുവേട്ടന് അങ്ങിനെയെല്ലെങ്കിലും എനിക്ക് സേതുവേട്ടൻ എൻ്റെ സ്വന്തം ഏട്ടൻ തന്നെയാ.ഇനി അങ്ങിനെയൊന്നും എന്നോട് പറയരുത് കേട്ടല്ലോ.... "
'' ഇല്ല. പക്ഷെ നീ സേതുവിൻ്റെ കാര്യം ഓർത്ത് വിഷമിച്ച് നടക്കരുത്."
"ഇല്ല എനിക്ക് ഓർക്കാനും സ്വപ്നം കാണാനുമൊക്കെ ശ്രീയേട്ടനില്ലേ."
''എന്നാ എൻ്റെ കൃഷ്ണക്കുട്ടി ആ
കയ്യൊന്ന് കാണിച്ചേ."
(അവൾ കൈ നീട്ടിയതും അവൻ കൈകളിലേക്ക് ഒരു പൊതി വെച്ചു കൊടുത്തു.)
"ഹായ് കരിവള. ഇതെപ്പൊ വാങ്ങിച്ചു ? ഞാനിന്നലെ കരുതിയതേ ഉള്ളു പുതിയത് വാങ്ങണംന്ന്."
"നീ എന്ത് ആഗ്രഹിച്ചാലും ഞാനത് നടത്തി തരും."
"എന്നാ എനിക്കൊരാഗ്രഹം ഉണ്ട്
നടത്തി തരോ ???"
''നീ പറ ഞാൻ നടത്തി തരാം."
''ഞാൻ കല്യാണം കഴിഞ്ഞിട്ട് പറയാം അപ്പൊ നടത്തി തന്നാമതി."
''എന്തായാലും നീ പറയുമലോ അതുമതി."
* * * * * * * * * * * * * *
അതിനു ശേഷം ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഞങ്ങൾ പരസ്പരം മത്സരിച്ചു തന്നെ പ്രണയിച്ചു. പലപ്പോഴും സേതു വേണിയോട് സംസാരിക്കാൻ വന്നെങ്കിലും അവൾ ഒഴിഞ്ഞുമാറി. കാർത്തിയോട് ഇതിനെ പറ്റിയൊന്നും പറഞ്ഞില്ല. അവളുടെ അവസാന എക്സാമും കഴിഞ്ഞതോടെ ഇനി അധികം വൈകിപ്പിക്കെണ്ടെന്ന തീരുമാനത്തിലെത്തി എല്ലാവരും.
അങ്ങിനെ ഞങ്ങൾ കാത്തിരുന്ന ആ ദിനം
വന്നെത്തി.ഞങ്ങളുടെ പ്രണയം സഫലമാകുന്ന ദിനം. രാവിലെ തന്നെ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോയി തൊഴുതു🙏 വന്നു.
വീട്ടുമുറ്റത്തു തന്നെ പന്തലൊരുക്കി വിവാഹം നടത്തണമെന്നത് ഞങ്ങളുടെ രണ്ടു പേരുടെയും ആഗ്രഹമായിരുന്നു.
പരമ്പരാഗതമായ ആചാരങ്ങളോടെ ഞാൻ എൻ്റെ കൃഷ്ണയുടെ കഴുത്തിൽ താലിചാർത്തി. അവളുടെ സീമന്തരേഖയെ എൻ്റെ കൈകളാൽ ചുവപ്പിച്ചു. അവളുടെ കൈകൾ എൻ്റെ കൈയ്യോട് ചേർത്തു വച്ചു.
അന്ന് തുടങ്ങുകയായിരുന്നു ഞങ്ങളുടെ മറ്റൊരു ജീവിതം.
💕💕💕💕💕💕💕
- - - - - - - - - - - - - - - - - - - - - - - - - - - - -
ഫോണിൽ അലാറം⏰ അടിക്കുന്നത് കേട്ടാണ് ശ്രീ ഓർമ്മകളിൽ നിന്ന് പുറത്തുവന്നത്. പതിയെ അലാറം ഓഫ് ചെയ്ത് എഴുന്നേറ്റു.
" സമയം 5 ആയി നീ വേഗം ചെന്ന് റെഡിയാവാൻ നോക്ക് ഉടനെ
പുറപ്പെടണം" - (ശ്രീ)
" പ്രിയ പത്നിയെ കാണാൻ
തിടുക്കമായീലേ." - (ശ്യാം)
" പിന്നെ ഇല്ലാതിരിക്കോ വർഷം 2 കഴിഞ്ഞു അവളെയും എൻ്റെ കുടുംബത്തെയും കണ്ടിട്ട്. ഒന്നും മനപൂർവ്വമായിരുന്നില്ല എല്ലാം സാഹചര്യങ്ങളായിരുന്നു."
" ഇനി അധികം സെൻ്റിയടിക്കണ്ട. ഞാൻ വേഗം കുളിച്ച് വരാം."
(അവനെ കുളിക്കാൻ പറഞ്ഞുവിട്ട് ഞാനും വേഗം കുളിച്ചു റെഡിയായി. ബാഗിൽ നിന്നും അവളുടെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന സാരിയെടുത്ത് നെഞ്ചോട് ചേർത്തു.)
"ഞാൻ വരുവാ പെണ്ണേ നിൻ്റെ അടുത്തേക്ക് ഇത്രയും നാളും പിടിച്ചു വച്ച
ദു:ഖങ്ങളെല്ലാം നിന്നെ മാറോട് ചേർത്തു നിർത്തി ഇല്ലാതാക്കണം എനിക്ക്."
( സാരി തിരികെ ബാഗിൽ വച്ച് റൂം പൂട്ടി🔒 പുറത്തേക്കിറങ്ങി. എന്തോ ഒരു പ്രത്യേക ഇഷ്ടമുണ്ട് ഈ വീടിനോട്.🏠
പതിയെ അവിടെ നിന്നും പടിയിറങ്ങി.)
* * * * * * * * * * * * * * * *
"അമ്മേ.... അമ്മേ...... വേണി ഏട്ടത്തി എവിടെ"
( ക്ഷേത്രത്തിൽ നിന്നും വന്ന ഉടനെ ശ്രുതി അമ്മയോട് ചോദിച്ചു.
അവളുടെ നെറ്റിയിലെ
കുങ്കുമവും കഴുത്തിലെ താലിയും അവളുടെ ഭംഗി കൂട്ടുന്നുണ്ടായിരുന്നു.)
" അവള് മുറിയിൽ തന്നെ കാണും ഇന്ന് താഴോട്ട് വന്നിട്ടില്ല." - അമ്മ
" ഉം ഞാനൊന്ന് പോയി നോക്കട്ടെ."
" അല്ല മോളെ കാർത്തി എവിടെ നിങ്ങളൊരുമിച്ചല്ലേ അമ്പലത്തിൽ പോയത്."
" കിച്ചുവേട്ടൻ ഏതോ ഫ്രണ്ടിനെ കാണാൻ പോയതാ അമ്മേ. എന്നോട് വീട്ടിക്ക് പൊക്കോളാൻ പറഞ്ഞു. ഞാൻ എന്തായാലും എട്ടത്തിയ ഒന്ന് കണ്ടിട്ടു വരാം."
(ശ്രുതി നേരെ കോണിപ്പടികൾ കയറി മുകളിലേക്ക് കയറി. ചാരിവച്ചിരുന്ന മുറിയുടെ വാതിൽ തള്ളി തുറന്നു. ജനൽ പാളികൾക്കിടയിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിക്കുകയാണ് വേണി.)
" ഏട്ടത്തി...."
(ശ്രുതി നീട്ടി വിളിച്ചു. അവളുടെ ശബ്ദം കേട്ട് വേണി തിരിഞ്ഞ് നോക്കി. ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.)
" ഏട്ടത്തി കരയുവാണോ ? അതിനു മാത്രം
എന്താ സംഭവിച്ചത്."
" ഈ ചോദ്യത്തിന് എന്ത് അർത്ഥമാണ് ഉള്ളത് ശ്രുതീ. എൻ്റെ കഴുത്തിൽ താലി കെട്ടിയ ശ്രീയേട്ടനെ വരെ ഞാൻ മറന്നില്ലേ.
എന്നെ ഒരു പാട് സ്നേഹിച്ചിട്ടും ഞാൻ വിഷമിപ്പിച്ചില്ലേ ആ മനുഷ്യനെ " -വേണി
"ഏട്ടത്തീ ഇതൊന്നും നമ്മളായിട്ട് ചെയ്തതല്ലല്ലോ എല്ലാം ദൈവത്തിൻ്റെ തീരുമാനം. എന്തായാലും ഏട്ടത്തിയുടെ വിഷമങ്ങളൊക്കെ മാറാൻ പോവാ. ഇന്ന് ഏട്ടൻ വരും ഏട്ടത്തിയെ കാണാൻ."
" സത്യാണോ നീ പറയുന്നത്. എൻ്റെ ശ്രീയേട്ടൻ വരോ എന്നെ കാണാൻ..."
" വരും ഇത്രയും നാളും ഏട്ടൻ ചെന്നൈയിലായിരുന്നു. അവിടെ നിന്നും പുറപ്പെട്ടെന്നാ പറഞ്ഞെ. വൈകുന്നേരം ആവുമ്പോഴേക്കും ഇങ്ങെത്തും. വർഷങ്ങൾക്കു ശേഷം രണ്ടു പേരും പരസ്പരം കാണാൻ പോവല്ലെ സുന്ദരിയായി ഇരിക്കണം കേട്ടല്ലോ"
(അത്രയും പറഞ്ഞ് ശ്രുതി മുറിവിട്ട് പോകുമ്പോൾ വേണിയുടെ മുഖം സന്തോഷത്താൽ വിടർന്നിരുന്നു. പതിയെ അലമാരയിൽ നിന്നും വിവാഹ ആൽബം പുറത്തെടുത്ത് അതിലൂടെ വിരലോടിച്ചു.
❤️Sreehari WEDS Krishnaveni❤️
പല സംഭവങ്ങളും അവളുടെ ഓർമ്മയിലേക്ക് വന്നു. ഒരു ഫോട്ടോയിൽ അവളുടെ കണ്ണുടക്കി. റിസപ്ഷൻ സമയത്ത് തന്നെ കോരിയെടുത്ത് ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുന്ന ശ്രീഹരിയുടെ ഫോട്ടോ.)
* * * * * * * * * * * * * *
"ഏട്ടോയ്... ഇവിടെ കിന്നാരം പറഞ്ഞ് നിക്കാണോ പുതുമണവാളനും മണവാട്ടിയും. അവിടെ റിസപ്ഷൻ തുടങ്ങാറായി വേഗം വരാൻ നോക്ക്."
- (ശ്രുതി )
"ആടി ദാ വരുന്നു നീ ചെല്ല്."- (ശ്രീ)
(മനോഹരമായി അണിയിച്ചൊരുക്കിയ ഹാളിൽ ശ്രീഹരിയുടെ കൈകളിൽ കൈകോർത്ത് വേണി നിന്നു. ബന്ധുക്കളെല്ലാം വന്ന് ആശംസകൾ നേർന്നു. റിസപ്ഷൻ്റെ ഭാഗമായി കാർത്തിയേട്ടൻ്റെയും ശ്രുതിയുടെയും വക സർപ്രെയ്സ് ഉണ്ടായിരുന്നു. ഞങ്ങളറിയാതെ എടുത്ത ഫോട്ടോസ് വച്ച് ഉണ്ടാക്കിയ ഒരു വീഡിയോ. പിന്നെ കുറച്ച് നേരം ഫോട്ടോഷൂട്ടായിരുന്നു. ക്യാമറമാൻ
പറയുന്നതിനനുസരിച്ച് നിന്നു കൊടുത്ത് ആകെ വലഞ്ഞു.)
" എന്തുപറ്റി കൃഷ്ണ വല്ല വയ്യായികയും
തോന്നുന്നുണ്ടോ ?" - (ശ്രീ)
" ഇല്ല ശ്രീയേട്ടാ രാവിലെ തുടങ്ങിയതല്ലേ ഈ നിൽപ്പ് കാല് വേദനിക്കുന്നു."
- ( കൃഷ്ണ)
( പറഞ്ഞു തീരുന്നതിനു മുൻപ് ശ്രീ കൃഷ്ണയെ തൻ്റെ കൈകളിൽ കോരിയെടുത്തു.)
" ശ്രീയേട്ടാ എന്തായിത് താഴെ ഇറക്ക്
ദേ എല്ലാവരും നോക്കുന്നുണ്ട്."
" അതിനെന്താ നീ എൻ്റെ ഭാര്യയല്ലേ അപ്പൊ നിനക്കൊരു ബുദ്ധിമുട്ട് വന്നാ ഞാനല്ലേ അത് പരിഹരിക്കേണ്ടത്. "
"സർ ഈ പോസ് വളരെ നന്നായിട്ടുണ്ട്. അങ്ങിനെ തന്നെ നിക്കൂ 2, 3 ഫോട്ടോ കൂടി എടുക്കട്ടെ." - (ക്യാമറാമാൻ )
(ക്യാമറാമാൻ്റെ സംസാരം കേട്ടതും അവൾ പുഞ്ചിരിച്ചു കൊണ്ട് എൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.)
💖💖💖💖💖💖💖💖💖
** * * * * * * * * * * * *
" അതേ നേരം കുറെയായി ഇങ്ങിനെ ഈ
ഇരുത്തം തുടങ്ങിയിട്ട്. കിടക്കണ്ടേ... ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റാ.😍" _ ശ്രീ
"അതൊക്കെ എനിക്കറിയാം പക്ഷെ
ഈ നെഞ്ചോട് ചേർന്നിരിക്കുമ്പോ
എന്തോ വലിയൊരു ആശ്വാസം തോന്നുന്നുണ്ട്."- കൃഷ്ണ
" കൃഷ്ണക്കുട്ടീ....❤️"
"എന്താ ശ്രീയേട്ടാ."
" നമുക്കൊന്ന് പുറത്തോട്ട് പോയാലോ ?"
" ഇപ്പോഴോ🤔 ? സമയം 12 കഴിഞ്ഞു. ആരെങ്കിലും കണ്ടാൽ....🙄"
"കണ്ടാലെന്താ😏 ഞാനില്ലെ നിൻ്റെ കൂടെ പണ്ടത്തെ പോലെയല്ല ഇപ്പൊ നമ്മൾ ഭാര്യയും ഭർത്താവും ആണ്. അത് മറക്കണ്ട. നിനക്ക് വരാൻ പേടിയുണ്ടോ🤨 ?"
" ഇല്ല. ശ്രീയേട്ടൻ കൂടെ ഉള്ളപ്പോ എനിക്കെന്ത് പേടി😏 5 മിനിട്ട് ഞാനീ ഡ്രസ്സ് ചെയ്ഞ്ച് ചെയ്തിട്ട് വരാം."
" ഞാൻ താഴെ വെയിറ്റ് ചെയ്യാം."
(അതും പറഞ്ഞ് ബൈക്കിൻ്റെ കീയും കയ്യിലിട്ട് കറക്കി ശ്രീ പുറത്തേക്ക് നടന്നു. കുറച്ച് കഴിഞ്ഞപ്പോ കൃഷ്ണ റെഡിയായി താഴേക്ക് വന്നു. ഒരു സിമ്പിൾ ചുരിദാറാണ് വേഷം. നെറ്റിയിലെരു കുഞ്ഞി പൊട്ടും സിന്ദൂരക്കുറിയും കഴുത്തിൽ ഞാൻ കെട്ടിയ താലിയും. ഇതു മാത്രം മതി അവൾ സുന്ദരിയാവാൻ.)
" ശ്രീയേട്ടാ പോകാം."
" ഉം നീ കേറ്."
(കേറിയ ഉടനെ അവൾ അവനെ ചേർത്തു പിടിച്ച് തോളിലേക്ക് ചാഞ്ഞിരുന്നു.)
"എന്താണ് കൃഷ്ണക്കുട്ടീ ഒരു ചിരിയൊക്കെ ഭയങ്കര സന്തോഷത്തിലാണെന്ന് തോന്നുന്നു."
" പിന്നല്ലാതെ ഇന്നെനിക്ക് വളരെ സന്തോഷം ഉള്ള ദിവസം തന്നെയാ.ഈയൊരു യാത്ര ഞാൻ ഒരുപാട്
ആഗ്രഹിച്ചതാ."
"അതോണ്ടല്ല ഞാൻ പോകാന്ന് പറഞ്ഞതും."
"അല്ല നമ്മളെങ്ങോട്ടാ ഈ പോകുന്നത്🤔 ?"
"അതൊക്കെ ഉണ്ട്😉 "
(കുറച്ചു നേരം രണ്ടു പേർക്കുമിടയിൽ മൗനം തളം കെട്ടിനിന്നു😶.)
"കൃഷ്ണക്കുട്ടീ എന്താ ഒന്നും മിണ്ടാത്തെ ?"
" ഒന്നുമില്ല ശ്രീയേട്ടാ ഞാൻ ഈ
കാഴ്ചകളൊക്കെ ആസ്വദിക്കായിരുന്നു."
" ആസ്വദിച്ച് കഴിഞ്ഞെങ്കി ഇങ്ങ് ഇറങ്ങിയേ
സ്ഥലം എത്തി. "
(അപ്പോഴാണ് വണ്ടി നിർത്തിയിട്ടാണുള്ളതെന്ന് അവൾക്ക് മനസിലായത്. അവളിറങ്ങിയതും വണ്ടി കുറച്ചു കൂടി നീക്കി പാർക്കെയ്തു.)
" ശ്രീയേട്ടാ...ഇത്....ഞാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇവിടെ വരണമെന്ന്. ഇതു വരെ സാധിച്ചിട്ടില്ല കോളേജിലേക്ക് പോകുമ്പോ എൻ്റെ നോട്ടം മുടങ്ങാതെ ചെല്ലുന്ന ഇടമാണ് ഈ കുന്ന്. "
" എന്നാ പിന്നെ നമുക്കിതിൻ്റെ മുകളിലേക്ക് കയറിയാലോ ? "
(കൃഷ്ണയ്ക്കു നേരെ കൈ നീട്ടികൊണ്ട് ശ്രീ പറഞ്ഞു. സമ്മതം അറിയിച്ചു കൊണ്ട് അവൾ കൈ ശ്രീയുടെ കൈക്കുമേൽ വച്ചു.
അങ്ങനെ കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ അവർ രണ്ടു പേരും കുന്നിൻ മുകളിലെത്തി. നിലാവെളിച്ചത്തിൽ മുകളിൽ നിന്നും
താഴ്വാരത്തെ കാഴ്ച കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു. ചുറ്റും മിന്നാമിനുങ്ങുകൾ പാറി കളിക്കുന്ന കാഴ്ച അവൾക്കൊരു പാട് ഇഷ്ടമായി. മിന്നാമിനുങ്ങുകളെ കൈക്കുള്ളിലാക്കി അടച്ചും തുറന്നും കളിക്കുന്ന അവളെ നോക്കി ഒരു പാട് നേരം അവിടെ നിന്നു. പതിയെ എഴുന്നേറ്റ് കൈകൾ നീട്ടി അവളെ
വിളിച്ചു.)
"കൃഷ്ണ......."
വിളിച്ചതിനർത്ഥം മനസിലായെന്ന പോലെ
അവൾ ഓടി വന്നെൻ്റെ നെഞ്ചോട് ചേർന്നു. അവളെ ചേർത്തു പിടിച്ച് നിക്കുമ്പോ ഒരിക്കലും ഞങ്ങളെ പിരിക്കരുതെ എന്ന പ്രാർത്ഥന ഉണ്ടായിരുന്നു മനസ്സിൽ.
ഞങ്ങളുടെ പ്രണയത്തിന് അപ്പോൾ സാക്ഷ്യം വഹിച്ചത് ആകാശത്തിലെ പൊൻ താരങ്ങളും⭐⭐🌕⭐⭐പൂർണ ചന്ദ്രനും മാത്രമായിരുന്നു.
* * * * * * * * * * * * * *
" വേണി മോളെ......"
അമ്മയുടെ നീട്ടിയുള്ള വിളി കേട്ടാണ് വേണി ചിന്തയിൽ നിന്നും ഉണർന്നത്. നെഞ്ചോട് ചേർത്തു പിടിച്ചിരുന്ന ആൽബം തിരികെ വച്ച് താഴേക്ക് ചെന്നു.
"മോളറിഞ്ഞില്ലേ ഇന്ന് ഹരിക്കുട്ടൻ (ശ്രീ)
വരുന്ന കാര്യം. അതോണ്ട് ഇന്നത്തെ ദിവസം ഞാൻ അടുക്കള മോൾക്ക് വിട്ടു തന്നിരിക്കാ. അവനിഷ്ടമുള്ളതൊക്കെ നിൻ്റെ കൈ കൊണ്ട് തന്നെ ഉണ്ടാക്ക്"
" ഞാൻ ശ്രീയേട്ടനെ ഒരു പാട് വിഷമിപ്പിച്ചു. അല്ലേ അമ്മേ അതോണ്ടല്ലേ സ്വന്തം വീട് പോലും ഉപേക്ഷിച്ച് വേറൊരിടത്ത്....😔"
"ഒരിക്കലും അല്ല നിന്നോടുള്ള സ്നേഹക്കൂടുതലാ അവനെ കൊണ്ടതൊക്കെ ചെയ്യിച്ചത്. പഴയതൊക്കെ മറന്ന് ഇനി നിങ്ങൾ പുതിയൊരു ജീവിതം ആരംഭിക്കണം."
അതിനു മറുപടി ഒരു മൂളലിലൊതുക്കി അവൾ പണിയിലേർപ്പെട്ടു. പണ്ടത്തെ പോലെ ഉത്സാഹിച്ച് ഓരോന്നും ചെയ്യുന്ന വേണിയെ കണ്ടപ്പോ രണ്ടു കുടുംബങ്ങൾക്കും ഒരു പോലെ സന്തോഷമായി.😊
തൻ്റെ പ്രിയതമന് പ്രിയപ്പെട്ട പാൽപായസവും ചോറും കറികളുമൊക്കെ ഒരുക്കി അവൾ കാത്തിരുന്നു അവൻ്റെ വരവിനായി....
❤️❤️❤️❤️❤️❤️
* * * * * * * * * * * * * *
ചെന്നൈയിൽ നിന്നും കേരളത്തിലെ പാലക്കാട്ടേക്കുള്ള യാത്രയിലാണ് ശ്രീഹരിയും ശ്യാമും.
" ട്രെയിനിൽ പോയാമതിയായിരുന്നു അല്ലേ ഇതിപ്പൊ അവിടെ എത്താൻ വൈകുന്നേരമാകും."
" കാര്യം പറഞ്ഞത് ശരിയൊക്കെ തന്നെ. നിൻ്റെ ബൈക്ക് കൊണ്ടുവരാനുള്ള തോണ്ടല്ലേ."
" അതും ശരിയാ."
കുറച്ചു നേരത്തെ യാത്ര കഴിഞ്ഞ് ഒരു കടയിൽ കയറി ചായ കുടിച്ചു.
"ശ്രീ നീ ബാക്കി കഥ പറഞ്ഞില്ല. വിവാഹത്തിനു ശേഷം പിന്നെ എന്താ സംഭവിച്ചത് 🤔?"
ശ്രീ കുടിച്ച ഗ്ലാസ്സ് തിരികെ ഏൽപ്പിച്ച് അടുത്തുള്ള പാലത്തിനടുത്തേക്ക് നീങ്ങി നിന്നു. വീണ്ടും പറയാൻ തുടങ്ങി.
വിവാഹം കഴിഞ്ഞും ഞങ്ങൾ പരസ്പരം സ്നേഹിച്ചു കൊണ്ടേയിരുന്നു. അടുത്തറിഞ്ഞു കൊണ്ടുള്ള പ്രണയം❤️ വീടുകൾ അടുത്തു തന്നെ
ആയിരുന്നതുകൊണ്ട് അച്ഛനമ്മമാരെ കാണാത്ത ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല. ഹണിമൂൺ ട്രിപ്പൊക്കെ അടിപൊളിയായി ആഘോഷിച്ചു വന്നു. ഇതിനിടയിലും കൃഷ്ണ അവളുടെ തുടർപഠനവും നൃത്തം പഠിപ്പിക്കുന്നതും
നല്ല രീതിയിൽ തന്നെ ചെയ്യുന്നുണ്ടായിരുന്നു.
ഒരു ദിവസം ഡാൻസ് പഠനവും കഴിഞ്ഞ് തളർന്നിരിക്കുന്ന നേരത്ത് ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.
"എന്താണ് കലാതിലകം കൃഷ്ണവേണി.
2 ദിവസമായിട്ട് തീരെ മൈൻ്റില്ലട്ടോ.."
" മന:പൂർവ്വമല്ലല്ലോ ശ്രീയേട്ടാ കുട്ട്യോൾടെ
അരങ്ങേറ്റം അടുക്കാറായതോണ്ടല്ലേ."
" ഉം. എനിക്ക് മനസിലാകും നിന്നെ."
"എന്തായാലും പട്ടിണിയിലായത് ഞാനാ.
5 ദിവസായി ഒരു ഉമ്മ😘 പോലും കിട്ടിയിട്ട്. അറിയോ... ?"😔😔😔
ശ്രീ വിഷമത്തോടെ പറഞ്ഞു.
" അധികം സെൻ്റിയടിക്കാണ്ട് ഡയറക്ടായിട്ട് കാര്യത്തിലോട്ട് വാ."
"സോ സിമ്പിൾ നീയെനിക്കൊരു ഉമ്മ
തന്നാമതി. "😁😁😁
" അത്രേയുള്ളൂ. റൂമില് ചെന്നിട്ട് തരാം."
" അത് പറ്റില്ല എനിക്കിപ്പൊ തന്നെ വേണം."
അവൻ കൊഞ്ചുന്നതു പോലെ കാണിച്ചു.
" ശ്ലോ ഈ മനുഷ്യനെ കൊണ്ട് തോറ്റു."😒
അതും പറഞ്ഞ് അവൾ അവൻ്റെ നെറ്റിയിലൊരുമ്മ കൊടുത്തു.
"അയ്യേ... ഞാനൊന്നും കണ്ടില്ലേ....
എന്നാലും എൻ്റെ അളിയാ ഇതൊക്കെ റൂമില് വച്ച് പോരെ." 🤭🤭🤭- കാർത്തി
" നിന്നോടാരാ അളിയാ ഇവിടെ വന്ന് ഒളിഞ്ഞ് നോക്കാൻ പറഞ്ഞത്. " 😬😬😬 -(ശ്രീ)
" അത് പിന്നെ ഞാൻ ഈ വഴി പോയപ്പോ....
നിങ്ങള് പേടിക്കണ്ട ഞാൻ ആരോടും പറയില്ല."😁😁😁
അതും പറഞ്ഞ് കാർത്തി വേഗം സ്ഥലം കാലിയാക്കി.
"മനുഷ്യനെ നാണം കെടുത്തി." - കൃഷ്ണ
അവൾ അവനെ കൈ ഉയർത്തി അടിക്കാൻ ആഞ്ഞതും അവൻ എഴുന്നേറ്റോടി🏃 പിന്നാലെ അവളും.🏃🏻♀️
" ശ്രീയേട്ടാ... നിക്ക് നിക്കാനാ പറഞ്ഞത്
നിക്കവിടെ."
"പിന്നെ ഞാൻ നിന്നിട്ട് വേണം നിനക്കെന്നെ എടുത്തിട്ട് പെരുമാറാൻ."
അങ്ങനെ ഓടി ഓടി തളർന്നപ്പോ അവൻ തന്നെ അവൾക്ക് പിടികൊടുത്തു.
"എൻ്റെ ശ്രീയേട്ടാ നല്ല പണിയാ കാണിച്ചത്
ഓടി ഓടി മനുഷ്യനൊരു പരുവായി."
അരയിൽ കൈകുത്തി നിന്ന് അവൾ പറഞ്ഞു.
"ഇതൊക്കെ ഒരു രസല്ലേ എൻ്റെ കൃഷ്ണക്കുട്ടീ...."😉
" ഉം രസല്ല സാമ്പാർ"😏
അതും പറഞ്ഞ് അവൾ മുഖം തിരിച്ചു.
"പിണങ്ങൊന്നും വേണ്ട നമുക്ക് ഒന്ന് ക്ഷേത്രത്തിൽ പോയി തൊഴുതിട്ട് വരാം."
"ഞാനത് ശ്രീയേട്ടനോട് പറയാനിരിക്കായിരുന്നു."😊
"എനിക്ക് തോന്നി."😁
'"എന്നാ പിന്നെ വൈകിപ്പിക്കണ്ട വേഗം പോയി കുളിച്ചിട്ട് വാ. ഞാനും റെഡിയാവട്ടെ ഓടി ഓടി മൊത്തം വിയർത്തു."
അതും പറഞ്ഞ് അവൾ അകത്തേക്ക് നടന്നു.
----- ------ ----- ------ -----
" ശ്രീയേട്ടാ എങ്ങിനെയുണ്ട് കൊള്ളാമോ?"
സെറ്റുസാരി ഉടുത്ത് മുടി മെടഞ്ഞ് ഒരു സൈഡിലിട്ടു കൊണ്ട് കൃഷ്ണ ചോദിച്ചു.
" ഉം കൊള്ളാം പക്ഷെ ഒരു കുറവുണ്ട്."
അവൾ എന്തെന്ന് നെറ്റി ചുളിച്ചതും അവൻ കുങ്കുമചെപ്പിൽ നിന്നും ഒരു നുളള് സിന്ദൂരമെടുത്ത് അവളുടെ സീമന്തരേഖയിൽ വരച്ചു.
"ഇപ്പൊ ശരിയായി വാ പോകാം."😊
"നിക്ക് നിക്ക് ശ്രീയേട്ടൻ ഈ ഷർട്ട് ഇട്ടാമതി."
കവറിൽ നിന്നും ചുവന്ന നിറത്തിലുള്ള ഒരു ഷർട്ടെടുത്ത് കാട്ടികൊണ്ട് അവൾ പറഞ്ഞു.
" നിനക്കത്രയ്ക്കിഷ്ടാണോ ഈ ചുവപ്പു നിറം. "
" ഉം ഒരുപാടിഷ്ടാ "😍
അവൻ വേഗം ഇട്ടിരുന്ന ഷർട്ട് മാറ്റി അവൾ പറഞ്ഞ ഷർട്ടെടുത്തിട്ട് പുറത്തേക്ക് നടന്നു. പിറകെ അവളും.
പാടവരമ്പിലൂടെ കൈകൾ കോർത്തു പിടിച്ച് അവരിരുവരും നടന്നു. ക്ഷേത്ര സന്നിധിയിൽ ഒരുമിച്ച് നിന്ന് പ്രാർത്ഥിച്ചു.പരസ്പരം നെറ്റിയിൽ
ചന്ദനകുറികൾ വരച്ചു. കുറച്ചു നേരം ആൽത്തറയിലിരുന്ന് സംസാരിച്ചു. എത്ര സംസാരിച്ചിട്ടും ഇനിയും ഒരുപാട് സംസാരിക്കാനുള്ളതുപോലെ തോന്നി രണ്ടു പേർക്കും.
" കൃഷ്ണകുട്ടി സന്ധ്യയായി നമുക്ക് പതുക്കെ വീട്ടിലേക്ക് വിട്ടാലോ ?"
" നമുക്കൊന്ന് അമ്പലകുളത്തിൽ കാല് കഴുകിയിട്ട് പോവാം."
നേരെ അങ്ങോട്ട് ചെന്നു. നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞു നിപ്പുണ്ടായിരുന്നു. ആമ്പൽ പൂക്കൾ വിരിയുന്നത് സന്ധ്യാസമയത്താണല്ലോ.
''ഈ കാഴ്ച കാണാനാ ഞാൻ ഇങ്ങോട്ട് വരാന്ന് പറഞ്ഞെ "
അവനെ തന്നെ ഉറ്റുനോക്കി അവൾ പറഞ്ഞു.
"എന്തായാലും എനിക്കൊരുപാട് ഇഷ്ടായി
വന്നതല്ലേ കാല് കഴുകിയിട്ട് പോവാം."
തിരികെ വീട്ടിലേക്ക് നടക്കുമ്പോഴാണ് അകലെ നിന്നും സേതുവരുന്നത് കണ്ടത്. അപ്പൊ തന്നെ അവൾ എൻ്റെ കൈകളിൽ കൈ ചേർത്തു നിന്നു.
" നിങ്ങള് ക്ഷേത്രത്തിൽ പോയതായിരിക്കും അല്ലേ... " - സേതു
"അതേ. സേതു എങ്ങോട്ടാ ഈ സമയത്ത് ?"
"നിങ്ങളുടെ അങ്ങോട്ട് തന്നെയാ.കുറച്ച് നാളായില്ലെ കാർത്തിയുടെ കൂടെ കൂടിയിട്ട്.
മനസ്സ് നിറയെ വേണ്ടാത്ത ചിന്തകളായിരുന്നു. ഇപ്പൊ അതൊക്കെ മാറ്റിയപ്പോ വല്ലാത്തൊരു സന്തോഷം."
കൃഷ്ണ ഒന്നും മനസിലാകാതെ സേതുവിനെ നോക്കി നിന്നു.🙄
"നീയെന്താ ഇങ്ങിനെ നോക്കുന്നെ. വിശ്വാസായില്ലേ ഞാൻ നിൻ്റെ പഴയ സേതുവേട്ടൻ തന്നെയാ നീ എൻ്റെ കുഞ്ഞിപെങ്ങളും. പെങ്ങളായി കാണേണ്ട നിന്നെ ഞാൻ മറ്റൊരു കണ്ണിലൂടെ കണ്ടു.അതെൻ്റെ തെറ്റാ."😔
"സേതുവേട്ടാ വേണ്ട ഇനി അതൊന്നും ഓർക്കണ്ട. സേതുവേട്ടനെന്നും എൻ്റെ ഏട്ടനായി കൂടെ ഉണ്ടായാമതി."
അതും പറഞ്ഞ് അവൾ അവൻ്റെ കൈ പിടിച്ച് നടന്നു.
" അപ്പൊ ഏട്ടനെ കിട്ടിയപ്പോ ഈ പാവം ഭർത്താവിനെ വേണ്ടാതായോ.."
" ശ്രീയേട്ടൻ എൻ്റെ ജീവിതല്ലേ അങ്ങിനെ വേണ്ടാതാവോ എനിക്ക്."
ഒരു കൈ കൊണ്ട് ശ്രീയെയും ചേർത്ത് പിടിച്ച് അവൾ നടന്നു. കാർത്തിയേട്ടനോട് ഈ സംഭവങ്ങളൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതോണ്ട് ഇത്രയും ദിവസം വീട്ടിൽ വരാത്തതിന് സേതുവേട്ടന് നല്ല വഴക്ക് കിട്ടി. പിന്നെ അവരായിട്ട് തന്നെ ആ പ്രശ്നം തീർത്തു. എല്ലാവരോടും പഴയതുപോലെ സംസാരിച്ചാണ് മടങ്ങിയത്. പക്ഷെ
പലപ്പോഴും ശ്രീയോട് ചേർന്നു നിൽക്കുന്ന വേണിയെ കാണുമ്പോൾ അവൻ്റെ കണ്ണിൽ അറിയാതെ തന്നെ കോപം നിറഞ്ഞു.
എല്ലാവർക്കും മുമ്പിൽ നല്ലവനെന്ന സ്ഥാനം പിടിച്ചടുക്കി മറ്റു ചില ലക്ഷ്യങ്ങളുമായി അവൻ വീട്ടിലേക്ക് തിരിച്ചു.
* * * * * * * * * * * *
റൂമിൽ ഒരു പുസ്തകവും📘 വായിച്ച് കിടക്കുമ്പോഴാണ് പണികളെല്ലാം തീർത്ത് കൃഷ്ണ മുറിയിലേക്ക് വന്നത്.
" ഇന്ന് തന്നെ അത് തിന്ന് തീർക്കോ ? "
"അതിനിതെന്താ വല്ല പൊറോട്ടയും മറ്റും ആണോ തിന്ന് തീർക്കാൻ പുസ്തകമല്ലേ."
" അതാ ചോദിച്ചത്."
"ദേ പുസ്തകം മാറ്റി വച്ചിട്ടുണ്ട്. എൻ്റെ കൃഷ്ണക്കുട്ടിയ്ക്ക് എന്താ എന്നോട് പറയാനുള്ളതെന്ന് പറ."
" അത് ഞാൻ അന്ന് പറഞ്ഞില്ലെ എൻ്റെ ഒരു ആഗ്രഹത്തെക്കുറിച്ച്. "
കട്ടിലിനോരം ചേർന്നിരുന്നു കൊണ്ട് അവൾ പറഞ്ഞു.
" ഒരു ആഗ്രഹമുണ്ടെന്ന് പറഞ്ഞതല്ലാതെ എന്താ നിൻ്റെ ആഗ്രഹം എന്ന് പറഞ്ഞില്ലല്ലോ..."
" ഉം ഇപ്പൊ പറയട്ടെ ഞാൻ "
''നീ ധൈര്യായിട്ട് പറഞ്ഞോ എന്താണെങ്കിലും ഞാൻ നടത്തി തരും."
"എനിക്ക് ഗുരുവായൂരപ്പൻ്റെ നടയിൽ വച്ച് ഒരു നൃത്തം അവതരിപ്പിക്കണം എൻ്റെ ഏറ്റവും വലിയ ആഗ്രഹാ അത് നടത്തി തരോ ശ്രീയേട്ടാ..."
"തീർച്ചയായും നടത്തി തരും. "
അതു പറഞ്ഞതും കൃഷ്ണ അവനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവച്ചു.
" പക്ഷേ....."
"എന്താ ഒരു പക്ഷെ.... "
"ഈ ആഴ്ചയല്ലേ അരങ്ങേറ്റം അത് കഴിഞ്ഞ് 2 ആഴ്ച എനിക്ക് ഓഫീസില് നല്ല തിരക്കായിരിക്കും. അതു കഴിഞ്ഞിട്ടുള്ള ഡേറ്റ് നോക്കാം."
" അതുമതി ശ്രീയേട്ടാ. തിരക്കൊന്നുമില്ല"
"എൻ്റെ ഒരു ഫ്രണ്ട് ഉണ്ട് ഗുരുവായൂര് അവൻ്റെ അച്ഛൻ ക്ഷേത്ര കമ്മിറ്റിയിലൊക്കെ ഉള്ളതാ എന്നാ സ്റ്റേജ് കിട്ടാന്ന് ചോദിക്കട്ടെ.
കിടക്കാനായില്ലേ സമയം വൈകി കണ്ട നാളെയും പ്രാക്ടീസുള്ളതല്ലേ."
" ഉം. ശ്രീയേട്ടാ...... "
"എന്താ എൻ്റെ കൃഷ്ണകുട്ടീ.. "
"എനിക്കൊരു പാട്ട് പാടി തരാവോ.."
" ഞാനോ.... എനിക്ക് പാടാനൊന്നും അറിയില്ല."
" അറിയണപോലെ പാടിയാ മതി പ്ലീസ്...
ഒരു പാട്ട് പാടി താ.... "
(ശ്രീയുടെ മടിയിൽ തല വച്ച് കിടന്നു കൊണ്ട് കൈകളിൽ പിടിച്ച് അവൾ പറഞ്ഞു. അവളുടെ തലയിൽ പതിയെ തലോടി കൊണ്ട് അവൻ പാടാൻ തുടങ്ങി.)
🎵🎵നീയുറങ്ങുവോളമിന്നും
ഞാനുറങ്ങിയില്ലല്ലോ.....
നീ ഉണർന്നു നോക്കുമ്പോഴും
നിൻ്റെ കൂടെ ഉണ്ടല്ലോ...
കസ്തൂരി മാനേ.... തേടുന്നതാരെ നീ
നിന്നിലെ ഗന്ധം തേടുന്നതെന്നു നീ
ഓമലേ കൺതുറക്കൂ .....
എൻ ഓമലേ കൺ തുറക്കൂ ....
ഹൃദയസഖീ... സ്നേഹമയീ....
ആത്മസഖീ.... അനുരാഗമയീ.... 🎵🎵
പാടി കഴിഞ്ഞ് നോക്കിയപ്പോഴേക്കും അവൾ ഉറക്കം പിടിച്ചിരുന്നു.പതിയെ അവളെ നേരെ കിടത്തി. പുതപ്പു പുതപ്പിച്ച് അവളെ ചേർത്തു പിടിച്ച് അവനും ഉറക്കത്തിലേക്ക് വഴുതി വീണു.
പിന്നെ 2, 3 ദിവസം അരങ്ങേറ്റത്തിൻ്റെ തിരക്കിലായിരുന്നു കൃഷ്ണ. അതുപോലെ
ഓഫീസിലെ കുറച്ചു കാര്യങ്ങളുമായി തിരക്കിലായിരുന്നു ശ്രീഹരിയും. എങ്കിലും എന്നും കുറച്ചു നിമിഷമെങ്കിലും പരസ്പരം സംസാരിക്കാൻ അവർ കണ്ടെത്തിയിരുന്നു.
--- ----- ----- ----- ------
(ശ്രീ)
അന്ന് വളരെയധികം സന്തോഷത്തോടെയാണ് ഞാൻ ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്.
"കൃഷ്ണ... കൃഷ്ണ.... "
"എന്താടാ ചെക്കാ വിളിച്ച് കൂവുന്നെ" - (അമ്മ)
''ഞാനതിന് അമ്മയെ അല്ലല്ലോ വിളിച്ചത് എൻ്റെ ഭാര്യയെ അല്ലെ. അവളെവിടെ ഇനി അവൾടെ വീട്ടിലാണോ."
"ഇല്ലടാ. വേണിമോളും ശ്രുതിയും കൂടി അമ്പലത്തീക്ക് പോയതാ."
'' ഓ അമ്പലത്തീക്ക് പോയതാണോ...
അല്ല അച്ഛൻ വരാറായില്ലേ അമ്മേ "
" ഉം നാട്ടുവർത്തമാനം പറഞ്ഞ് കഴിഞ്ഞ് വരേണ്ട സമയായി."
" ഇന്നെന്താ സ്പെഷ്യല് ചായക്കേ☕"
" ഞാൻ കൊഴുക്കട്ട ഉണ്ടാക്കി വച്ചിട്ടുണ്ട് നിനക്കും ശ്രുതിക്കും അത് ന്ന് വച്ചാ ജീവനല്ലേ."
" എന്നിട്ടാണോ എന്നോട് നേരത്തെ പറയാതിരുന്നത് വേഗം എടുത്ത്താ അമ്മേ"
"ഒന്ന് പോ ചെക്കാ.ഇന്നെന്തായാലും നേരത്തെ വന്നതല്ലേ പോയി കുളിച്ചിട്ട് ക്ഷേത്രത്തില് പോയി തൊഴുത് അവരെയും കൂട്ടി വാ എന്നിട്ട് തരാം."
" അമ്മയ്ക്കിപ്പൊ എൻ്റെ കാര്യത്തില് പഴയ ശ്രദ്ധയൊന്നുമില്ലാട്ടോ."
"നിന്നെ ശ്രദ്ധിക്കാൻ വേണ്ടിയല്ലേ വേഗം പെണ്ണ് കെട്ടിച്ചത്. അതോണ്ട് നിൻ്റെ കാര്യം വേണി മോള് നോക്കിക്കോളും.വേഗം പോയി തൊഴുതിട്ടുവാട്ടോ എൻ്റെ മോൻ."
കുറച്ചു നേരം കൂടി അടുക്കളയിൽ ചുറ്റിതിരിഞ്ഞ് കുളിച്ച് ഫ്രഷായി അമ്പലത്തിലേക്ക് നടന്നു.
ഇതിനും മാത്രം ഇവള്മാർക്ക് എന്താണാവോ പ്രാർത്ഥിക്കാനുള്ളത് തൊഴാൻ പോയിട്ട് കുറെ നേരമായില്ലേ- (ശ്രീടെ ആത്മ)
അപ്പോഴാണ് ശ്രീകോവിലിൻ്റെ മുന്നിൽ നിൽക്കുന്ന കൃഷ്ണയെ കണ്ടത്. വേഗം അങ്ങോട്ട് ചെന്നു. അവിടെ കണ്ട കാഴ്ച എൻ്റെ കണ്ണുകളെ ഈറനണിയിച്ചു.
എരിഞ്ഞു തീരാറായ കർപ്പൂരവും കയ്യിൽ ഏന്തി നിൽക്കുകയാണ് അവൾ.
"കൃഷ്ണ.... നീയിതെന്താ കാണിക്കുന്നെ
(അവളുടെ ഉള്ളം കയ്യിൽ ഊതി കൊണ്ട് അവൻ പറഞ്ഞു)
നിന്നോടാ ചോദിച്ചത്. എന്തിനാ ഇങ്ങിനെയൊരു പരീക്ഷണം."
"മനസിനൊട്ടും സുഖമില്ല ശ്രീയേട്ടാ. അരുതാത്തതെന്തോ ശ്രീയേട്ടന് നടക്കാൻ പോകുന്നെന്ന് തോന്നി അതോണ്ടാ
ഞാൻ...."
"എൻ്റെ കുട്ടീ നീ വേണ്ടാത്തതൊന്നും ചിന്തിക്കണ്ട. അതിന് മാത്രം എന്താ ഇവിടെ ഉണ്ടായെ എനിക്കൊന്നും വരില്ലന്നേ.
നീ പേടിക്കാതിരിക്ക്.നിനക്ക് വേദനിച്ചാ
പിടയുന്നത് എൻ്റെ നെഞ്ചാ.
അല്ല ഇങ്ങിനെയൊക്കെ ചെയ്താ പരിഹാരമുണ്ടാകുമെന്ന് ആരാ നിന്നോട് പറഞ്ഞത്. "
"ആരും പറഞ്ഞില്ല. എനിക്ക് തോന്നി😔"
"ദേ ഇനി ഇമ്മാതിരി വേല കാണിച്ചാലുണ്ടല്ലോ എൻ്റെ കയ്യീന്ന് വാങ്ങിക്കും നീ. അല്ല ഇങ്ങോട്ട് വരുമ്പോ ഒരാളും കൂടി ഉണ്ടായിരുന്നെന്നാണല്ലോ അമ്മ പറഞ്ഞത്. അവളെവിടെ ?"
"കുറച്ച് മുമ്പ് കാർത്തിയേട്ടൻ വന്നിരുന്നു അവര് കുളക്കടവിൽ കാണും."
" ആ പറഞ്ഞു തീർന്നില്ല ദാ വന്നല്ലോ."
( ശ്രുതി അങ്ങോട്ട് വന്നതും ശ്രീ അവളുടെ ചെവി പിടിച്ച് തിരിക്കാൻ തുടങ്ങി.)
"ആ.... ഏട്ടാ വിട് വേദനിക്കുന്നു. കാര്യം എന്താന്ന് പറ എന്നിട്ട് മതി ശിക്ഷ."
"നിനക്കറിയണല്ലേ ദേ ഇത് നോക്കിയെ"
"ഇതെന്താ ഏട്ടത്തീടെ കയ്യില് "
" നീ പോയ സമയത്ത് കാണിച്ച് വച്ചതാ
അവള് കർപ്പൂരം കത്തിക്കാൻ പോയിരിക്കുന്നു."
"എൻ്റെ ഏട്ടത്തി ഇതിൻ്റെ വല്ല കാര്യം ഉണ്ടായിരുന്നോ ഇതിപ്പോ ചീത്ത മുഴുവൻ എനിക്കാ "
"സോറി ശ്രുതീ..... "
"അല്ല കാർത്തിയെവിടെ ? അളിയൻ വന്ന വഴി പോയോ"
" അത് ആ ഷോട്ട് കട്ടിലൂടെ വീട്ടിലേക്ക് വിട്ടു.
എന്നാ പിന്നെ നമുക്ക് പോയാലോ "
" ആ വാ അമ്മ അവിടെ സ്പെഷ്യൽ ഐറ്റം ഉണ്ടാക്കി വച്ചിട്ടുണ്ട്. "
----- ----- ------ ----- ------
വീട്ടില് ചെന്നപ്പോ അവൾക്ക് അമ്മേടെ കയ്യിൽ നിന്നും വഴക്ക് കിട്ടി. ഒടുവിൽ അവൾ സെൻ്റിയടിച്ചപ്പോ അമ്മ അതിൽ ഫ്ലാറ്റായി. കൈ വയ്യാത്തോണ്ട് ഞാൻ തന്നെയാണ് അവൾക്ക് ഭക്ഷണം വായിൽ വച്ച് കൊടുത്തത്.ഒരു ചെറുപുഞ്ചിരിയോടെ അവൾ അത് കഴിക്കുകയും ചെയ്തു.
രാത്രി പൊള്ളിയ ഭാഗത്ത് തേൻ തേച്ച് കൊടുക്കുമ്പോഴാണ് അവൾടെ വായിൽ
നിന്ന് ചോദ്യം വന്നത്.
"അല്ല ശ്രീയേട്ടാ ഇന്നെന്താ വൈകീട്ട് നേരത്തെ വന്നത് അല്ലെങ്കി 6:30 കഴിയാറല്ലേ പതിവ്. "
"എന്ത് പറയാനാ നല്ലൊരു സന്തോഷ വാർത്ത പറയാനാ ഓടി പാഞ്ഞ് വന്നത്.
അപ്പോഴേക്കും നീ കയ്യൊക്കെ പൊള്ളിച്ച് വച്ച് അതിൻ്റെ മൂഡൊക്കെ കളഞ്ഞു."
"സോറി ശ്രീയേട്ടാ ഇനി ഞാൻ അങ്ങിനെയൊന്നും ചെയ്യൂല സത്യം.ഇനി
പറ എന്താ ആ സന്തോഷ വാർത്ത ഞാനും കൂടി അറിയട്ടെ "
"അതെന്താണെന്ന് വച്ചാ...
അടുത്ത ഞായറാഴ്ച എൻ്റെ പ്രിയപത്നി
കൃഷ്ണവേണി എന്ന കൃഷ്ണകുട്ടി ഗുരുവായൂരപ്പൻ്റെ സന്നിധിയിൽ നിറഞ്ഞാടാൻ പോവാണെന്നുള്ള വാർത്ത "
"സത്യായിട്ടും. എനിക്കിത് വിശ്വസിക്കാമോ "
"നിനക്ക് എന്നെ വിശ്വാസമാണെങ്കി ഇതു വിശ്വസിക്കാം"
"എനിക്ക് വിശ്വാസാ"
" ഇന്ന് രാവിലെ അംബരീഷ് വിളിച്ചിരുന്നു. ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ ഗുരുവായൂരുള്ള എൻ്റെ ഒരു ഫ്രണ്ട്. ഈ ആഴ്ച കിട്ടുമെന്നാ കരുതിയെ പക്ഷെ ഒരാഴ്ച നീണ്ടുപോയി. എന്തായാലും സാരമില്ല നിൻ്റെ കൈ അപ്പോഴേക്കും OK ആവോലോ അത് മതി. "
" ശ്രീയേട്ടാ... ഞാനെ കെട്ടിപിടിച്ചൊരുമ്മ😘 തരട്ടേ... "
" അതിന് നീയെന്തിനാ അനുവാദമൊക്കെ ചോദിക്കുന്നെ ഞാൻ നിന്ന സ്വന്തം പ്രോപ്പർട്ടിയല്ലേ എത്ര വേണേലും തന്നോ."
"അങ്ങിനെ ഇപ്പൊ എത്ര വേണേലും തരാൻ ഉദ്ദേശിക്കുന്നില്ല."
"അല്ലേലും എനിക്കറിയാം നീ ഒരു പിശുക്കി ആണെന്ന് ഹും."
* * * * * * * * * * * * * * * * * *
" ടാ ഇനി എത്ര ദൂരമുണ്ട് വീട്ടിലേക്ക് "(ശ്യാം)
"ഇനിയിപ്പൊ അധികദൂരമൊന്നും കാണില്ല. കൂടിപോയാ ഒരു അര മണിക്കൂർ പാലക്കാട് എത്തിയല്ലോ " -(ശ്രീ)
" എന്നാ പിന്നെ കുറച്ച് നേരം ഇവിടെ വിശ്രമിച്ചിട്ടു പോവാം. കുറെ നേരമായില്ലേ ഈ യാത്ര."
" അതും ശരിയാ. പക്ഷെ അവളുടെ അടുത്തെത്താനുള്ള എക്സൈറ്റുമെൻറിലാണെന്നു തോന്നുന്നു എനിക്കൊരു ക്ഷീണവുമില്ല. നീ പറഞ്ഞതുകൊണ്ട് കുറച്ചു നേരം വിശ്രമിക്കാം. "
" നീ ബാക്കി കഥ കൂടെ പറ ഇൻഡ്രസ്റ്റ് കൂടി വരാ..."
"ഇനി കഥ അധികമൊന്നുമില്ലടാ അതിൻ്റെ അവസാനത്തിലെത്തിക്കൊണ്ടിരിക്കാ.
ശ്വാസം വലിച്ചു വിട്ട് ശ്രീ പിന്നെയും പറയാൻ തുടങ്ങി.
ഗുരുവായൂർ സന്നിധിയിൽ വച്ചുള്ള നൃത്തം അവളൊരുപാട് സ്വപ്നം കണ്ടിരുന്നതുകൊണ്ടുതന്നെ പിന്നീട് അതിനുള്ള തയ്യാറെടുപ്പായിരുന്നു.അങ്ങനെ ആ ലക്ഷ്യം നിറവേറ്റുന്നതിനായി ഞങ്ങൾ രണ്ടു കുടുംബവും ഗുരുവായൂരേക്ക് യാത്ര തിരിച്ചു.അങ്ങനെ ഞങ്ങൾ കാറിലും കാർത്തിയും ശ്രുതിയും ബൈക്കിലുമാണ് യാത്ര ആയത്.വിവാഹത്തിനുമുമ്പുള്ള അവർക്കുള്ള സർപ്രെയ്സ് യാത്ര കൂടി ആയിരുന്നു അത്. അതുകൊണ്ട് അവരെ അവരുടെ വഴിക്ക് വിട്ടു.വൈകുന്നേരം ഒരു 6 മണിയോടെ ഗുരുവായൂരെത്തി.അടുത്തുള്ള ശ്രീനന്ദനം ലോഡ്ജിൽ മൂന്നു മുറിയെടുത്തു. നാളെ വൈകീട്ടാണ് പ്രോഗ്രാം. അതുകൊണ്ട് നേരത്തെ ഭക്ഷണം കഴിച്ച് കിടന്നു.രാവിലെ എഴുന്നേറ്റ് ക്ഷേത്രത്തിൽ പോയി തൊഴുതു മനസ്സുനിറയെ കണ്ണനെ കണ്ടു വണങ്ങി. അവിടെയൊക്കെ ഒന്ന് കറങ്ങി കണ്ട് ആവശ്യത്തിനുള്ള സാധനങ്ങളൊക്കെ വാങ്ങി തിരിച്ച് റൂമിലെത്തി.
----- ---- ----- ----- ----- -----
ഉച്ചകഴിഞ്ഞതോടെ എല്ലാവരും വലിയ തിരക്കിലായിരുന്നു. അമ്മമാരും ശ്രുതിയും കൃഷ്ണയെ ഒരുക്കുന്ന തിരക്കിലും അച്ഛന്മാർ സ്റ്റേജിൻ്റെ അവിടെ തന്നെ ഉണ്ടായിരുന്നു. പ്രോഗ്രാമിൻ്റെ നോട്ടീസ് അടിച്ചിരുന്നതുകൊണ്ട് ആളുകളൊക്കെ നൃത്തം കാണാനെത്തിയിരുന്നു. ബാക്കിയുള്ള നോട്ടീസ് തൊഴാൻ വന്നിരുന്നവർക്ക് കൊടുത്തു.
" അപ്പൊ എല്ലാം കഴിഞ്ഞ സ്ഥിതിക്ക് പ്രോഗ്രാം തുടങ്ങാൻ പറയാം. അല്ലേ അളിയാ "-കാർത്തി
" ഉം പറയാം. അല്ല ആരിത് സേതുവോ. നീ വരുമെന്ന് ഞാൻ ഒരിക്കലും
പ്രതീക്ഷിച്ചില്ല " - ശ്രീ
"അതെങ്ങിനെയാ അളിയാ ഞാൻ വരാതിരിക്കുന്നത്. എനിക്ക് കാണണ്ടേ എൻ്റെ പെങ്ങൾടെ ഡാൻസ് അല്ലേടാ കാർത്തി " - സേതു
" അതെ. നീ വാ പ്രോഗ്രാം തുടങ്ങാറായി. ശ്രീ നീ ചെന്ന് അവളോട് സ്റ്റേജിൽ കയറാൻ പറ."
" നിങ്ങള് നടന്നോ ഞാൻ അവളോട് പറഞ്ഞിട്ട് വരാം."
ഞാൻ കോസ്റ്റ്യൂം റൂമിലേക്ക് പോയും അവൾ ഒരുങ്ങി നിൽപ്പുണ്ടായിരുന്നു.
അമ്മമാരോടും ശ്രുതിയോടും സ്റ്റേജിൽ ചെന്നിരുന്നോളാൻ പറഞ്ഞത് ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
" ശ്രീയേട്ടാ എൻ്റെ വലിയൊരു ആഗ്രഹാ നടക്കാൻ പോകുന്നെ. എല്ലാം ശ്രീയേട്ടൻ കാരണാ എന്നെ അനുഗ്രഹിക്കണം."
"ഹേയ് എന്തായിത്. നിൻ്റെ ആഗ്രഹങ്ങൾ നടത്തി തരുന്നതാണ് എൻ്റെ ഇഷ്ടം. ഞാൻ സ്നേഹിച്ചത് നിന്നെ മാത്രമല്ല നിന്നിലുള്ള നൃത്തമെന്ന കലയെ കൂടിയാ അതോണ്ട് നല്ല ധൈര്യായിട്ട് സ്റ്റേജിലേക്ക് കയറ്. ഞാൻ മുന്നിൽ തന്നെ ഉണ്ടാകും."
( ഒരു ചെറുപുഞ്ചിരിയോടെ നടന്നുപോകുന്ന ശ്രീയെ നോക്കി കുറച്ചു നേരം നിന്ന് അവൾ സ്റ്റേജിലേക്ക് കയറി. മുമ്പിൽ വച്ചിരിക്കുന്ന നടരാജവിഗ്രഹത്തെ
തൊഴുതു. കർട്ടൻ പൊങ്ങിയതു ബോക്സിൽ നിന്നും ഒഴുകി വരുന്ന പാട്ടിനനുസരിച്ച് അവൾ കളിക്കാൻ തുടങ്ങി.)
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
"മധുമൊഴി രാധേ അരികെ
മാധവൻ അണയുന്നു മെല്ലേ....
മധുമൊഴി രാധേ അരികെ
മാധവൻ അണയുന്നു മെല്ലേ....
രാസരസോലസ യാമമിതാ മുന്നിൽ
കാതിലുയർന്നിതാ കാൽചിലമ്പിൻ താളം
മുളം തണ്ടുമൂളും ശ്രുതിയിൽ... നീയാണ്
മയിൽ പക്ഷി പോലെ നടനം....
- - - - - - - - - - - -
" എന്ന തവം ശെയ്തനേ യശോദാ....
എന്ന തവം ശെയ്തനേ യശോദാ....
എന്ന തവം ശെയ്തനേ യശോദാ....
എന്ന തവം ശെയ്തനേ യശോദാ...
എൻട്രും നിറെയ് പരബ്രഹ്മം
അമ്മാ എൻട്രഴയ്ത...
എൻട്രും നിറെയ് പരബ്രഹ്മം
അമ്മാ എൻട്രഴയ്ത...
എന്ന തവം ശെയ്തനേ യശോദാ...
എന്ന തവം ശെയ്തനേ
🎼🎼🎼🎼🎼🎼🎼🎼🎼🎼
പാട്ട് അവസാനിച്ചതും സദസിലൊട്ടാകെ കയ്യടികളുയർന്നു. എല്ലാവർക്കും മുമ്പിൽ കൂപ്പു കൈകളോടെ തൊഴുത് കൃഷ്ണ നന്ദിയറിയിച്ചു.
കുറച്ചു നേരത്തേക്ക് ഒരു പാട് പേരുടെ അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു.
ഒടുവിൽ എല്ലാം കഴിഞ്ഞ് വന്നപ്പോ സമയം 6 മണി കഴിഞ്ഞു.
"എന്തായാലും സമയം ഇത്രയായില്ലേ ഇന്നു കൂടെ ഹോട്ടലിൽ തങ്ങിയിട്ട് നാളെ പോവാം. ഇവൾക്ക് ക്ഷീണം കാണും." - കാർത്തി
"എനിക്ക് കുഴപ്പമൊന്നുമില്ല ഏട്ടാ.
നമുക്കാപ്പൊ തന്നെ പോവാം. എനിക്ക് എങ്ങിനെയെങ്കിലും ഒന്ന് വീട്ടിലെത്തിയാ മതി." -വേണി
"മോൾക്ക് കുഴപ്പമില്ലെങ്കി പിന്നെ നമുക്കെന്താ കുഴപ്പം "- അച്ഛൻ
" അപ്പൊ പിന്നെ പോവാം. അല്ലേ " - ഹരി
" കാർത്തീ ഞാൻ പോവാ അമ്മ വിളിച്ചിരുന്നു." - സേതു
"ഞങ്ങളും ഇറങ്ങാ. നീ എങ്ങിനാ വന്നത് ബൈക്കിനാണോ ?" - കാർത്തി
"അല്ലടാ കാറിലാ. എന്നാ ഞാനിറങ്ങട്ടെ."
❤️❤️❤️❤️❤️❤️❤️❤️❤️
" ശരി മോനെ ഞങ്ങളും ഇറങ്ങാൻ പോവാ."
- (വേണീടെ അച്ഛൻ )
"അച്ഛാ ഞാനും ശ്രീയേട്ടനും ബൈക്കിന് വന്നോട്ടെ☺️'' - (വേണി)
" അതിന് അവൻ ബൈക്കെടുത്തിട്ടില്ലല്ലോ നിങ്ങള് കാറിനല്ലേ വന്നത്. "- (കാർത്തി)
"ഏട്ടൻ്റെ ബൈക്ക് തന്നാമതി ഞങ്ങളതില് പൊക്കോളാം. ഏട്ടനും ശ്രുതിയും കാറില് വന്നോ."
"അപ്പോ ഫുൾ പ്ലാനിങ്ങിലാണ് അല്ലേ🤨. നീയും കൂടി അറിഞ്ഞിട്ടാണോ അളിയാ."
"ഹേയ് എനിക്കറിയില്ല അളിയാ. എല്ലാം ഈ കുരുട്ട് ബുദ്ധിയിലുദിച്ചതായിരിക്കും.😏"
" ഉം. ദാ കീ നിങ്ങള് ബൈക്കിന് വാ ഞങ്ങൾ കാറില് വരാം. എല്ലാരും കയറ്. "
അച്ഛന്മാരും അമ്മമാരും ശ്രുതിയും കാർത്തിയും കാറിന് പോയപ്പോ അതിന് പിന്നാലെ ബൈക്കിന് ഞങ്ങളും യാത്ര തിരിച്ചു ഞങ്ങളുടെ നാട്ടിലേക്ക്.
"എൻ്റെ കൃഷ്ണകുട്ടി വളരെ സന്തോഷത്തിലാണല്ലോ 😊"
തന്നെ വലയം ചെയ്ത് പിടിച്ചിരിക്കുന്ന🤗 കൃഷ്ണയുടെ കൈക്കുമേൽ കൈവച്ച് അവൻ പറഞ്ഞു.
" പിന്നല്ലാതെ എൻ്റെ ഏറ്റവും വലിയ ആഗ്രഹമല്ലേ ശ്രീയേട്ടൻ സാധിച്ചു തന്നത്. അപ്പൊ പിന്നെ സന്തോഷമില്ലാതിരിക്കോ.😍 അതിന് പകരമായിട്ട് എൻ്റെ വക ഒരു
സർപെയ്സ് ഉണ്ട്.😉 "
"എന്ത് സർപ്രെയ്സ് 😍?"
"അതൊക്കെ ഉണ്ട് നാളെ വൈകീട്ട് പറയാം. കുറച്ച് കാര്യം കൂടി ചെയ്യാനുണ്ട്."
" ഉം. 2, 3 ദിവസായി ഞാൻ ശ്രദ്ധിക്കുന്നു ഒരു കളിയും ചിരിയുമൊക്കെ എനിക്കൊന്നും മനസിലാവുന്നില്ലാന്ന് കരുതണ്ടാട്ടോ..🤨"
"ഓ...ഓ നേരെ നോക്കി വണ്ടിയോടിക്കെൻ്റെ ശ്രീയേട്ടാ "
(ആ യാത്ര ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുമെന്ന് ഞാനറിഞ്ഞില്ല. പ്രതീക്ഷിക്കാതെയാണ് ഒരു കാർ വന്ന് ഞങ്ങളെ ഇടിച്ച് തെറുപ്പിച്ചത്.ഇടിയുടെ ആഘാതത്തിൽ ഞാൻ സൈഡിലെ പുല്ലിലേക്ക് തെറിച്ചു വീണു.
ബോധം മറയുന്നതിനു മുന്നേ ഞാൻ കണ്ടു രക്തത്തിൽ കുളിച്ചു കിടക്കുന്ന എൻ്റെ കൃഷ്ണയെ. പതിയെ അവളുടെ അടുത്തേക്ക് നീങ്ങി ചെന്നു.
" കൃഷ്ണ..... കൃഷ്ണ..... "
" ശ്രീയേട്ടാ..... ഞാൻ..... എനിക്ക് "
" ഇല്ല നിക്കൊന്നും വരില്ല ഞാനില്ലേ നിൻ്റെ കൂടെ."
കൂടുതലൊന്നും പറയുന്നതിനു മുന്നേ അവളുടെ ബോധം മറഞ്ഞിരുന്നു. കയ്യിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ടെങ്കിലും ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അവളെയും എടുത്ത് വണ്ടിയ്ക്ക് കൈ കാണിച്ചു.കിട്ടിയ വണ്ടിയിൽ അവളെയും കൊണ്ട് ഹോസ്പിറ്റലിലെത്തി. അവളെ ICU
വിലേക്ക് കയറ്റിയതിനു പിന്നാലെ എല്ലാവരെയും വിളിച്ച് പറഞ്ഞ് തളർന്ന മനസുമായി ICUവിന് മുന്നിലിരുന്നു.
- - - - - - - - - - - - - - - - - - - -
"ടാ ശ്രീ എന്താടാ എൻ്റെ വേണിയ്ക്ക് "
- (കാർത്തി)
"മോനെ എന്താ പറ്റിയത് 😥?" - (അച്ഛൻ )
" വരുന്ന വഴിയില് ഒരു ആക്സിഡൻ്റ് ഉണ്ടായി. അച്ഛാ എൻ്റെ കൃഷ്ണ..... 😢😢"
" നീ പേടിക്കാതിരിക്ക് മോൾക്കൊന്നും പറ്റില്ല. നിൻ്റെ കയ്യിലൊക്കെ മുറിവ് ഉണ്ട് ആദ്യം അത് ഡ്രസ്സെയ്ത് വാ"
"അച്ഛാ കൃഷ്ണ... 😢"
"ഞങ്ങളെല്ലാം ഇവിടെ ഇല്ലേ നീ വേഗം പോയിട്ട് വാ."
(കുറച്ച് കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വന്നു.)
" ഡോക്ടർ മോൾക്ക്... " - ( വേണീടെ അച്ഛൻ )
" ഒന്നും പറയാനായിട്ടില്ല. 24 മണിക്കൂർ കഴിയണം. ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല." - (ഡോക്ടർ )
(ഡോക്ടേഴ്സ് ഒന്നും പറയാതിരുന്നതു കൊണ്ട് എല്ലാവർക്കും കൂടുതൽ ടെൻഷനായി. ശ്രീയാണെങ്കിൽ വെള്ളം പോലും കുടിക്കാൻ കൂട്ടാക്കുന്നില്ല. അമ്മയും ശ്രുതിയുമൊക്കെ അവനെ സമാധാനിപ്പിക്കാൻ ശ്രമിക്കന്നുണ്ട്.അങ്ങനെ ആ ദിവസം കടന്നു പോയി.)
"കൃഷ്ണവേണിയുടെ ഹസ്ബൻ്റ് ആരാ. ഡോക്ടർടെ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു. - ( നേഴ്സ് )
"മോനെ കാർത്തി നീ കൂടെ ഒപ്പ് അവനെ ഒറ്റയ്ക്ക് വിടണ്ട." - (വേണീടെ അച്ഛൻ )
( നേരെ ഡോക്ടറുടെ ക്യാബിനിലേക്ക് പോയി )
" ഡോക്ടർ "
"വരൂ. ഇരിക്കൂ. നിങ്ങൾ ? "
"ഞങ്ങൾ കൃഷ്ണവേണീടെ "
" oh yes. ഇതിലാരാ കുട്ടീടെ ഹസ്ബൻ്റ് ?"
" ഡോക്ടർ ഞാനാണ് കൃഷ്ണയുടെ ഹസ്ബൻ്റ്😳"
"ഓക്കെ.യുവർ നെയിം "
" ശ്രീഹരി"
'' ലുക്ക് മിസ്റ്റർ ശ്രീഹരി ഞാൻ പറയാൻ പോകുന്നത് ശ്രദ്ധയോടെ കേൾക്കണം."
" എന്തായാലും ഡോക്ടർ പറഞ്ഞോളൂ."
"കൃഷ്ണവേണിയ്ക്ക് സംഭവിച്ചത് ഒരു സാധാരണ ആക്സിഡൻ്റാണ് തലയിടിച്ചാണ് ആ കുട്ടി വീണിരിക്കുന്നത്. അതൊണ്ട് തന്നെ ആഴത്തിലുള്ള മുറിവും ഉണ്ട്.അതുകൊണ്ട് ....."
"എന്തായാലും പറഞ്ഞോളൂ ഡോക്ടർ😳 "
- (കാർത്തി)
"തലയിൽ ആഴത്തിലുള്ള മുറിവ് ഉള്ളതുകൊണ്ട് മെമ്മറി ലോസിന് സാധ്യത കൂടുതലാണ്."
" ഡോക്ടർ അപ്പൊ അവൾക്ക് ഒന്നും ഓർമ്മയുണ്ടാവില്ല എന്നാണോ പറഞ്ഞു വരുന്നത്.😟 " -(ശ്രീ)
"ഇതൊരു സാധ്യത മാത്രമാണ് ശ്രീഹരി. ചിലപ്പോൾ ഓർമ്മ പൂർണമായും നഷ്ടപ്പെട്ടേക്കാം. ചിലപ്പോൾ കുറച്ച് നാൾ മുന്നേ നടന്ന കാര്യങ്ങൾ മാത്രം മറന്നേക്കാം. പേഷ്യൻ്റിന് ബോധം തെളിയാതെ നമുക്കൊന്നും പൂർണമായും പറയാൻ കഴിയില്ല.
എന്തായാലും ആദ്യം ബോധം തെളിയട്ടെ എന്നിട്ടു നോക്കാം.
പിന്നെ ഒരു കാര്യം കൂടി പറയാനുണ്ട്."
" വേണ്ട ഡോക്ടർ ഒന്നും പറയണ്ട എനിക്കറിയാം ഞങ്ങളുടെ കുഞ്ഞ് നഷ്ടപ്പെട്ടെന്ന വിവരമല്ലേ "
"അതെ. ഒരു മാസത്തെ വളർച്ചയെ ഉണ്ടായിരുന്നുള്ളൂ. വീഴ്ചയുടെ ആഘാതത്തിൽ... താൻ വിഷമിക്കാതിരിക്ക്. 😔"
"എനിക്കെൻ്റെ കൃഷ്ണയെ തിരിച്ച് കിട്ടിയാ മാത്രം മതി."
( പിന്നെ കൂടുതലൊന്നും പറയാതെ ക്യാബിനിൽ നിന്നും ഇറങ്ങി.)
- - - - - - - - - - - - - - - - - - - - - - -
"കാർത്തീ... ഞങ്ങളുടെ കുഞ്ഞ് നഷ്ടപ്പെട്ട വിവരം ആരോടും പറയണ്ട. ഇതുവരെ ആരും അവൾ പ്രഗ്നൻ്റ് ആയിരുന്നെന്ന വിവരം അറിഞ്ഞിട്ടല്ല. എന്നോടും അവൾ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ എനിക്കറിയാം അവൾ എനിക്കായ് കാത്തു വെച്ച സർപ്രെയ്സ് ഇതായിരുന്നുവെന്ന് ഇനി അത് ആരും അറിയണ്ട. "
"ഇല്ലടാ ഞാൻ ആരോടു പറയില്ല. അതുകൂടി അറിഞ്ഞാൽ അവരെല്ലാം
ഒരുപാട് വിഷമിക്കും."
(പിറ്റേന്ന്)
"കൃഷ്ണവേണിയ്ക്ക് ബോധം തെളിഞ്ഞിട്ടുണ്ട്. കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റും എന്നിട്ട് കയറി കാണാം "
- ( നേഴ്സ് )
"ശരി ഡോക്ടർ. ടാ ശ്രീ വേണി കണ്ണു തുറന്നു.👀 "
" കാർത്തീ എനിക്ക് അവളെയൊന്നു കാണണം"
"കാണാം ആദ്യം റൂമിലേക്ക് മാറ്റട്ടെ. നീ സമാധാനമായിട്ടിരിക്ക് വിചാരിക്കുന്ന പോലെ ഒന്നും ഉണ്ടാവില്ല അവൾക്ക്"
"രണ്ടു ദിവസായി നീ ഇവിടെയുള്ള ഇരിപ്പ് തുടങ്ങിയിട്ട്. പോയി കുളിച്ച് ഫ്രഷായി വല്ലതും കഴിക്ക് എന്നിട്ട് വേണിയെ കാണാം." (കാർത്തി)
" അവളിങ്ങനെ കിടക്കുമ്പോ ഞാൻ എങ്ങിനെയാടാ..... " _ (ശ്രീ)
" നീ ഇങ്ങിനെ വിഷമിക്കാതിരിക്ക് നീ നിൻ്റെ ആരോഗ്യം ശ്രദ്ധിക്ക്. "
(അങ്ങനെ കാർത്തിയുടെ നിർബന്ധത്തിന് വഴങ്ങി ശ്രീ വീട്ടിലേക്ക് പോയി.അര മണിക്കൂറിനുള്ളിൽ തിരിച്ചെത്തുകയും ചെയ്തു.)
"കൃഷ്ണയെ റൂമിലേക്ക് മാറ്റിയോ
കാർത്തീ "
" ഉം. ഇപ്പൊ റൂമിലേക്ക് മാറ്റി. നീ വന്നിട്ട് കയറി കാണാന്ന് കരുതി നീ വാ. "
(അത് പറഞ്ഞപ്പോ അവൻ്റെ മുഖത്ത് ഒരു തെളിച്ചം വന്നു. നേരെ റൂമിലേക്ക് നടന്നു.👬 റൂമിനു പുറത്ത് തന്നെ അച്ഛനും അമ്മയും നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് റൂമിലേക്ക് കയറി. അവൾ കണ്ണു തുറന്ന് കിടക്കുവായിരുന്നു. ഞങ്ങളെ കണ്ടതും എല്ലാവരെയും ശ്രദ്ധിക്കാൻ തുടങ്ങി.)
"ഏട്ടാ....... "
(കാർത്തിയെ അവൾ വിളിച്ചു അവൻ അവൾക്കടുത്തേക്ക ചെന്നു )
"മോളെ വേണീ... "
"എന്തിക്കെന്താ ഏട്ടാ പറ്റിയത്."
" നിനക്കൊന്നും പറ്റിയില്ലടാ ഒരു ചെറിയ ആക്സിഡൻ്റ്. നിനക്കിത് ആരൊക്കെയാണെന്ന് ഓർമ്മയുണ്ടോ ?"
"ഏട്ടനെന്താ അങ്ങനെ ചോദിച്ചെ എൻ്റെ അച്ഛൻ, അമ്മ, ഇത്.... ഇത്.... "
(ശ്രീയെ നോക്കിയതും അവൾ നെറ്റിയിൽ കൈ കൊണ്ട് തടവിയതും ഒരുമിച്ചായിരുന്നു.)
"വേണീ... എന്ത് പറ്റി മോളെ "
"ഇവരൊക്കെ ആരാ ഏട്ടാ എനിക്കൊന്നും ഓർക്കാൻ പറ്റുന്നില്ല. തല വെട്ടിപൊളിയാ''
" മോള് കിടന്നോ ഇവരാരാണെന്ന് ഞാൻ വിശദായിട്ട് പറഞ്ഞ് തരാം ഇപ്പൊ ഒന്നും ഓർക്കാൻ ശ്രമിക്കണ്ട."
(അവളെ ഒരു വിധത്തിൽ സമാധാനിപ്പിച്ച് തിരിഞ്ഞതും നിറ കണ്ണുകളോടെ നിൽക്കുന്ന ശ്രീയെ ആണ് കണ്ടത്. അവൻ ഒന്നും മിണ്ടാതെ റൂമിൽ നിന്നും പുറത്തേക്ക് പോയി.)
" കാർത്തീ നീ ഇപ്പൊ അവൻ്റെ അടുത്തേക്ക് ചെല്ല്. അവനെ സമാധാനിപ്പിക്കാൻ നിനക്ക് മാത്രേ കഴിയൂ"- (വേണീടെ അച്ഛൻ )
"ചെല്ല് മോനെ" - ( വേണീടെ അമ്മ)
(ഞാൻ റൂമിൽ നിന്നും ഇറങ്ങിയപ്പോഴേക്കും ശ്രുതി എൻ്റെ അടുത്തേക്ക് വന്നു.)
"കിച്ചുവേട്ടാ എൻ്റെ ഏട്ടൻ"
" അവൻ എവിടെ ശ്രുതീ "
"കരഞ്ഞുകൊണ്ട് പുറത്തേക്ക് പോയി എത്ര വിളിച്ചിട്ടും നിന്നില്ല. എനിക്ക് എന്തോ പേടിയാവുന്നു. "
" നീ പേടിക്കണ്ട ഞാൻ പോയി അവനെ കൂട്ടികൊണ്ട് വരാം."
(ഹോസ്പിറ്റലിൽ മൊത്തം അവനെ തിരഞ്ഞെങ്കിലും കാണാനായില്ല.ഒടുവിൽ പാർക്കിംങ് ഏരിയയിൽ ചെന്നപ്പോ കണ്ടു. കാറിൽ ഇരുന്ന് 2 കൈ കൊണ്ടും മുഖം അമർത്തി പിടിച്ച് കരയുന്ന ശ്രീയെ )
"ഡാ ശ്രീ"
" കാർത്തീ... അവൾക്കെന്നെ ഓർമ്മയില്ലടാ..... ഞാൻ..... എനിക്കവളെ വേണം കാർത്തീ.... "
" നീ ഇങ്ങനെ തളരല്ലേ ശ്രീ. എല്ലാം ശരിയാകും. പതിയെ അവൾ നിന്നെക്കുറിച്ചുള്ള ഓർമ്മകൾ ഓർത്തെടുക്കും."
"ഇല്ലടാ നമുക്കൊരിക്കലും അവളെ പറഞ്ഞ് മനസിലാക്കാൻ പറ്റില്ല. പഴയതെല്ലാം ഓർക്കാൻ ശ്രമിച്ചാൽ അവൾടെ ജീവനു തന്നെ ആപത്താ."
" പക്ഷെ ശ്രീ നമ്മളത് പറയാതിരുന്നാലെങ്ങിനെയാ "
" കാർത്തീ.. ഞാനിപ്പൊ ഡോക്ടറെ കണ്ടിട്ടാ വരുന്നേ. ഡോക്ടർ തന്നെയാ പറഞ്ഞത് ഇപ്പൊ അവളെ കൂടുതലൊന്നും ഓർക്കാൻ ഇടവരുത്തരുതെന്ന്. അവൾ പതിയെ എന്നെ ഓർത്തെടുത്തും. അതിനി എത്ര വർഷങ്ങൾ വേണ്ടി വന്നാലും ശരി. ഞാൻ കാത്തിരിക്കും അവൾക്കു വേണ്ടി. എൻ്റെ കൃഷ്ണയ്ക്ക് വേണ്ടി "❤️
" പക്ഷെ അവളുടെ താലി കണ്ടാൽ അവൾക്ക് മനസിലാകില്ലെ വിവാഹം കഴിഞ്ഞ കാര്യം. അപ്പൊ പിന്നെ നിന്നെ അവൾക്ക് എളുപ്പം മനസിലാക്കാൻ സാധിക്കും."
"നമ്മളായിട്ട് അവളെ ബാധിക്കുന്ന ഒന്നും ചെയ്യരുത്. തൽക്കാലം ഞങ്ങളുടെ കല്യാണം കഴിഞ്ഞ കാര്യം അവളറിയണ്ട. ഒരിക്കൽ എല്ലാം അവൾ തന്നെ ഓർത്തെടുക്കും. അന്ന് ഞാൻ തന്നെ ഈ തല്ലി അവളുടെ കഴുത്തിലണിയിക്കും."
" നിൻ്റെ തീരുമാനം എന്തായാലും നീ തന്നെ അമ്മയെയും അച്ഛനെയും പറഞ്ഞ് സമ്മതിച്ചേക്കണം."
" ഞാൻ പറഞ്ഞോളാം."
* * * * * * * * * *
"അപ്പൊ അങ്ങിനെയാണ് കാര്യങ്ങൾ.പക്ഷെ എനിക്ക് തോന്നുന്നത് ആരോ കരുതിക്കൂട്ടി ആക്സിഡൻ്റ് ഉണ്ടാക്കിയതെന്നാ." - (ശ്യാം)
" ഉം. അതെ നീ പറഞ്ഞ് ശരിയാ പക്ഷെ ആ ആക്സിഡൻ്റ് അവൾക്ക് വേണ്ടിയായിരുന്നില്ല. എനിക്ക് വേണ്ടിയായിരുന്നെന്ന് മാത്രം."
" നീ ബാക്കി കൂടെ തെളിച്ച് പറ."
" അന്ന് ഞാൻ ആകെ വിഷമിച്ചാ പോയത്. മനസിൽ ചിലതൊക്കെ കണക്കു കൂട്ടിയിരുന്നു. ഞാൻ ചെല്ലുമ്പോൾ അവൾ നല്ല മയക്കത്തിലായിരുന്നു. അവളുടെ അടുത്തിരുന്ന് ഉള്ളിലെ വിഷമങ്ങളെല്ലാം മൗനമായി പറയുകയായിരുന്നു ഞാൻ.
പതിയെ കണ്ണു തുറന്നപ്പോൾ കണ്ടതെന്നെ. പെട്ടന്നവൾ ഒച്ചവയ്ക്കാൻ തുടങ്ങി ആരാന്ന് ചോദിച്ചോണ്ട്. അയൽക്കാരനാണെന്ന് പറഞ്ഞിട്ട് കൂടി അവൾ വിശ്വസിച്ചില്ല. പെട്ടെന്ന് തലയിൽ കൈവച്ച് ഉഴിയാൻ തുടങ്ങിയപ്പോ ഞാൻ താനെ പുറത്തിറങ്ങി. അപ്പോഴാണ് അവൻ റൂമിലേക്ക് കയറി വന്നത്. അപ്പോഴേക്കും അവൾ ഓടി അവൻ്റെ അടുത്തേക്ക് നിന്നു."
"ആരാടാ ആ വന്നത്.കാർത്തിയാണോ "
" അല്ല സേതു. സേതു എന്ന
സേതുമാധവൻ "
" ഞാൻ പറഞ്ഞിട്ട് കേൾക്കാത്ത കൃഷ്ണ അവൻ പറഞ്ഞപ്പോ വിശ്വസിച്ചു. ഞാൻ അവളുടെ അയൽക്കാരനാണെന്ന്. ആ ദേഷ്യത്തിൽ ഞാൻ ഡോർ വലിച്ചടച്ച് പുറത്തേക്ക് പോയി.
റൂമിൽ നിന്നും ഇറങ്ങി വരുന്ന അവൻ്റെ കോളറിൽ പിടിച്ച് ഒരുപാട് ദേഷ്യപ്പെട്ടു.കാർത്തിയും ശ്രുതിയും അച്ഛനും അമ്മയുമൊക്കെ വന്ന് എന്നെ പിടിച്ചു മാറ്റി. എല്ലാവരോടും എന്തിനെന്നില്ലാത്ത ദേഷ്യമായിരുന്നു അപ്പൊ. ഒന്നും മിണ്ടാതെ ഞാൻ നടന്നു നീങ്ങിയപ്പോ അവനും എൻ്റെ പിന്നാലെ വന്നു."
❤️❤️❤️❤️❤️❤️❤️❤️❤️❤️
" ശ്രീഹരി... അങ്ങനെ അങ്ങ് പോയാലോ
എനിക്ക് കുറച്ച് പറയാനുണ്ട്.
നീ പറഞ്ഞതും ചിന്തിച്ചതും ശരിയാ എനിക്കിപ്പോഴും ഇഷ്ടാ അവളെ നിൻ്റെ കൃഷ്ണയെ. അല്ലെങ്കിലും അങ്ങിനെയങ്ങ് മറക്കാൻ പറ്റോ എനിക്ക് അവളെ
ഞാൻ ആദ്യായിട്ട് സ്നേഹിച്ച പെണ്ണല്ലേ."
- ( സേതു )
"ടാ....😡😡😡
എനിക്കറിയാമായിരുന്നു എല്ലാം. നിൻ്റെ പെട്ടെന്നുള്ള മാറ്റം കണ്ടപ്പഴേ എനിക്ക് സംശയം തോന്നിയതാ." - (ശ്രീ)
"മ്മ് അപ്പൊ എല്ലാം മനസിലായ സ്ഥിതിക്ക്
ഞാൻ തന്നെ ഒക്കെ പറയാം. അന്ന് ഉണ്ടായ ആക്സിഡൻ്റ് എൻ്റെ പ്ലാൻ തന്നെയായിരുന്നു. നിന്നെ ഇല്ലാതാക്കാനായിരുന്നു പ്ലാൻ പക്ഷേ വീണതെൻ്റെ വേണിയായി പോയി. "
" എനിക്കറിയാം. കാറിൽ ഇരുന്ന് പുച്ഛത്തോടെ നീ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ലെന്നാണോ നീ കരുതിയത്. ഞാനത് കണ്ടു. പക്ഷെ നീ മറന്നൊരു കാര്യം ഉണ്ട്.അവളെൻ്റെ കാമുകി മാത്രമല്ല എൻ്റെ ഭാര്യ കൂടിയാ. എന്നെ ഇല്ലാതാക്കി അവളെ സ്വന്തമാക്കാമെന്നുള്ള നിൻ്റെ മോഹം വെറുതെയാണ്.കാരണം അവളുടെ മനസിൽ നിനക്കെന്നും സഹോദരൻ്റെ സ്ഥാനം മാത്രമായിരിക്കും.
ഇപ്പൊ ഞാൻ നിന്നെ ഒന്നും ചെയ്യാത്തത് എനിക്ക് പ്രതികരിക്കാനുള്ള ശേഷി ഇല്ലാത്തതു കൊണ്ടല്ല മറിച്ച് നിനക്ക് ഈശ്വരൻ ഒരു ശിക്ഷ വിധിച്ചിട്ടുണ്ടാകും. അത് ഈശ്വരൻ തന്നെ നടപ്പിലാക്കും."
- - - - - - - - - - - - -
"അന്നത്തെ സംഭവത്തിനു ശേഷം ഒരിക്കൽ പോലും ഞാൻ കൃഷ്ണയുടെ മുമ്പിലേക്ക് പോയിട്ടില്ല. പലപ്പോഴും അകലെ നിന്ന് ഒരു നോക്ക് കാണും.
അന്ന് ഞാൻ എടുത്ത തീരുമാനമാണ് എന്നെ തിരിച്ചറിയുന്ന അന്ന് മാത്രേ അവളുടെ മുമ്പിലേക്ക് പോകൂ എന്നത്. "
- (ശ്രീ)
"അളിയാ സത്യത്തിൽ ഇതൊക്കെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളാണെന്നേ വിശ്വസിക്കാൻ തോന്നുന്നില്ല. ഇത്തരത്തിലുള്ള കഥയൊക്കെ സിനിമയിലേ കണ്ടിട്ടുള്ളൂ."
- (ശ്യാം)
"ഇത് സിനിമാക്കഥയൊന്നുമല്ലടാ എന്നെ കഥ. എൻ്റെ ജീവിത കഥ. "
* * * * * * * * * * * *
അങ്ങനെ യാത്രകൾക്കൊടുവിൽ ഞാൻ ഒരിക്കൽ കൂടി നാട്ടിലേക്ക് കാലു കുത്തി. കവലയിലുള്ളവരൊക്കെ എന്നെ കണ്ട് പരസ്പരം എന്തൊക്കെയോ പറയുന്നുണ്ട്. സൂര്യൻ പടിഞ്ഞാറ് അസ്തമിക്കാനായി തയ്യാറായി കഴിഞ്ഞിരുന്നു.
എൻ്റെ വീടിനു മുന്നിൽ വണ്ടി ചെന്ന് നിൽക്കുമ്പോൾ അവിടെ താമസിച്ചിരുന്ന നാളുകളൊക്കെ ഓർമ്മയിൽ തെളിഞ്ഞു.
"ടാ ഇതാ എൻ്റെ വീട്. "
(ശ്രീ ശ്യാമിനെ വീട് കാണിച്ചു കൊടുത്തു.)
" അപ്പൊ അത് നിൻ്റെ കൃഷ്ണേടെ വീട് അല്ലേ."
(തൊട്ടടുത്തുള്ള വീട് ചൂണ്ടി കാട്ടി ശ്യാം അത് പറഞ്ഞതും അതിനു മറുപടിയായി ശ്രീ ഒന്ന് ചിരിച്ചു.)
എന്നെ കണ്ടതും അമ്മയും അച്ഛനുമൊക്കെ എൻ്റെ അടുത്തേക്ക് ഓടി വന്നു.
"എന്തിനാ മോനെ നീ ഇത്രനാളും വേറെ നാട്ടിലൊക്കെ പോയി നിന്നത്. ഒരു വാക്കു പോലും മിണ്ടാതെ പോയതല്ലേ നീ...(അമ്മ)
" കാർത്തിമോൻ അന്വേഷിച്ച് ചെന്നില്ലായിരുന്നെങ്കിൽ നീ എവിടെയാണെന്ന് പോലും ഞങ്ങൾക്കറിയാൻ സാധിക്കില്ലായിരുന്നു.
നീ തനിച്ച് അറിയാത്തൊരിടത്ത് "
- (അച്ഛൻ )
" ഞാൻ തനിച്ചായിരുന്നില്ലച്ഛാ ദാ
ഇവനുണ്ടായിരുന്നു എനിക്ക് കൂട്ടായി.
(ശ്യാമിനെ ചേർത്തു പിടിച്ച് ശ്രീ പറഞ്ഞു)
വല്ലാത്തൊരവസ്ഥയിലായിരുന്ന എന്നെ ആശ്വസിപ്പിച്ചതും ഉയർത്തെഴുന്നേൽക്കാൻ സഹായിച്ചുമൊക്കെ ഇവനാ. "
"മോനോട് എങ്ങിനെ നന്ദി പറയണമെന്ന് ഈ അമ്മയ്ക്കറിയില്ല."
(ശ്യാമിൻ്റെ കയ്യിൽ മുറുകെ പിടിച്ച് അമ്മ പറഞ്ഞു.)
"എന്തിനാ അമ്മേ നന്ദിയൊക്കെ പറയുന്നെ ശ്രീ എനിക്കെൻ്റെ സഹോദരൻ അല്ലേ. അവന് വേണ്ടി ഞാനിത്രയൊക്കെ ചെയ്യണ്ടേ."
"ഏട്ടാ...... "
(ശ്രുതി കരഞ്ഞുകൊണ്ട് 😭😭😭ഓടി വന്ന് ശ്രീയെ കെട്ടിപിടിച്ചു.)
"എന്തിനാടീ കരയുന്നേ ഞാൻ തിരിച്ചു വന്നില്ലേ ഇനി ഇവിടം വിട്ട് എവിടെയും പോകില്ല."
" എന്നാലും ഏട്ടൻ എൻ്റെ കല്യാണത്തിന് വന്നില്ലല്ലോ..."
"ഒറ്റ വീക്ക് വെച്ച് തന്നാലുണ്ടല്ലോ. ആരും അറിയാതെ രണ്ടും പോയി കല്യാണം കഴിച്ചിട്ട് ഞാൻ വന്നില്ലെന്ന് ''
"ടാ അത് ചോദിക്കാൻ വിട്ടു ഇവരുടെ കല്യാണമെങ്ങിനെയാ നടന്നെ. നീ അത് പറഞ്ഞില്ലല്ലോ."
" അത് ഞാൻ പറഞ്ഞാ മതിയോ "
പുഞ്ചിരിച്ചു കൊണ്ട് കാർത്തി
രംഗപ്രവേശനം നടത്തി.
" കാർത്തി "
"അതെ കാർത്തി തന്നെ.😊
എന്താ അളിയാ വന്നപാടെ നിക്കുന്നെ അകത്തേക്ക് കയറുന്നില്ലേ."
(അവനത് പറഞ്ഞതും രണ്ടാളും ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.കൂടെ ബാക്കിയുള്ളവരും)
" ഞാൻ ചോദിച്ചതിന് ഉത്തരം പറഞ്ഞില്ലല്ലോ... "
" പറയാന്നേ. വേണീടെ ആക്സിഡൻറും അളിയൻ്റെ ഒളിച്ചോട്ടവും കൂടി ആയപ്പോ ഞങ്ങളെ എല്ലാരും മറന്നു.ആദ്യമൊക്കെ വേണീടെ ഓർമ്മ തിരിച്ച് വരുന്നത് വരെ കാത്തിരുന്നു. അച്ഛന്മാരോട് കാര്യം പറഞ്ഞപ്പോ രണ്ടു മൂന്നു വർഷം കഴിഞ്ഞ് നടത്താമെന്നായിരുന്നു മറുപടി. അതോടെ ഞങ്ങള് ധർമ്മസങ്കടത്തിലായി.😥
അങ്ങനെ ഞങ്ങള് തന്നെ റിസ്കെടുത്ത്
കൊട്ടും കുരവയും ആളുകളില്ലേലും പാട്ടും പാടി അങ്ങ് കെട്ടി "
"അമ്മ ചൂലെടുത്ത് ഓടിക്കാൻ വന്നതാ നിൻ്റെ കെട്ട്യോൾ അതായത് എൻ്റെ പെങ്ങള് കാരണം രക്ഷപ്പെട്ടു."
അപ്പോഴേക്കും വേണിയുടെ അച്ഛനും അമ്മയും കൂടി അവിടെ ഹാജരായി.
"മോനെ.... നീ വല്ലാതെ ക്ഷീണിച്ചുട്ടോ...
- ( വേണീടെ അമ്മ)
" അമ്മയ്ക്ക് തോന്നുന്നതാ എൻ്റെ അമ്മ അങ്ങിനെയൊരു പരാതിയും പറഞ്ഞില്ലല്ലോ... അല്ല അച്ഛനെന്താ ഒന്നും മിണ്ടാതെ നിക്കുന്നെ"
"ഒന്നുമില്ല.മോനെ ഇങ്ങനെ നോക്കി നിക്കാൻ തോന്നി. " - ( വേണീടെ അച്ഛൻ )
" ഞാൻ ഏറ്റവും കൂടുതൽ കാണാനാഗ്രഹിച്ച മുഖം എവിടെ വീട്ടിലാണോ."
" ഇല്ല മോനെ വേണി മോള് ഇവിടെ തന്നെയാ ഉള്ളത്. അവൾക്ക് ഓർമ്മകൾ തിരിച്ച് കിട്ടിയ അന്നു തന്നെ അവൾ ഇങ്ങോട്ട് പോന്നു."_(ശ്രീ അമ്മ)
" എന്നിട്ടെന്തെ എന്നെ ഒരു നോക്ക് കാണാൻ വരാത്തെ."
" ഇത്ര നേരം ഏട്ടനെയും നോക്കി ഈ മുറ്റത്ത് തന്നെ നിപ്പുണ്ടായിരുന്നു. ഉച്ചയ്ക്ക് വരുമെന്ന് കരുതി ഏട്ടനിഷ്ടമുള്ളതൊക്കെ
ഉണ്ടാക്കി കാത്തിരിക്കായിരുന്നു.
കുറച്ച് മുന്നെ അമ്മറൂമിലേക്ക് ഓടിച്ച് വിട്ടതാ. ചെല്ല് നിങ്ങൾടെ റൂമിൽ കാണും"
എല്ലാവർക്കും നേരെയും ഒരു ഇളി😁 പാസ്സാക്കി കൊണ്ട് ഞാൻ റൂമിലേക്ക് നടന്നു🚶
റൂമിലേക്ക് കയറിയതും ഞാൻ കണ്ടു തിരിഞ്ഞിരുന്ന് കൊണ്ട് എൻ്റെ ഫോട്ടോയിലേക്ക് നോക്കി സംസാരിക്കുന്ന കൃഷ്ണയെ.
" എവിടെയാ ശ്രീയേട്ടാ നിങ്ങള്....
എന്നെ വിട്ട് എവിടെയും പോകില്ലെന്ന് പറഞ്ഞിട്ട് എവിടെയാ പോയി ഒളിച്ചേ
ഒരു നോക്ക് കാണാൻ കൊതിയാവാ..... "
"കൃഷ്ണ കുട്ടീ.... "
എൻ്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി തിരിഞ്ഞ് നോക്കി. ആ നേരം കൊണ്ട് ഞാൻ വാതിലിനു പിന്നിൽ മറഞ്ഞു നിന്നു. അവൾക്ക് തോന്നിയതാണെന്ന് കരുതി തലയ്ക്കൊരു കൊട്ടും കൊടുത്ത് തിരിഞ്ഞിരുന്നു.
"ഏത് നേരവും ശ്രീയേട്ടൻ്റെ ഓർമ്മയാ. വേഗം എൻ്റെ മുന്നിലേക്ക് വന്നേക്കണെ ശ്രീയേട്ടാ..... "
"കൃഷ്ണ കുട്ടീ..... "
ഞാൻ നീട്ടി വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി. എന്നെ കണ്ട് കയ്യൊക്കെ നുള്ളി നോക്കുന്നുണ്ട് തോന്നലാണോന്ന്.
"എന്താണ് കൃഷ്ണ കുട്ടീ 2 വർഷത്തിനു ശേഷം നിൻ്റെ കെട്ട്യോനെ കണ്ടിട്ട് മൈൻ്റ് ചെയ്യാതെ നിക്കുന്നെ."🤨
ഞാനത് പറഞ്ഞതും അവളോടി വന്നെൻ്റെ നെഞ്ചിൽ തല ചായ്ച്ചു നിന്നു.
" എവിടെയായിരുന്നു ഇത്രനാളും.....😢
എന്തിനാ എന്നെ വിട്ട് പോയത്. എനിക്കെന്തെങ്കിലും സംഭവിച്ചാലും സാരമില്ലായിരുന്നു എൻ്റെ കൂടെ നിന്നൂടായിരുന്നോ..... "
അവൾ ചോദിച്ചതിനൊന്നും അവൻ മറുപടി പറഞ്ഞില്ല.
" ഞാൻ ഒരു പാട് വിഷമിപ്പിച്ചു എൻ്റെ ശ്രീയേട്ടനെ. ഞാൻ കാരണം ഒരുപാട് വേദനിച്ചു കാണും ഈ മനസ് എനിക്കറിയാം.പക്ഷെ....
എന്നെ വെറുക്കല്ലേ ശ്രീയേട്ടാ.. "
"നീയെന്തൊക്കെയാ പറയണേ വെറുക്കേ
അതും നിന്നെ...
നിനക്ക് നിൻ്റെ ഓർമ്മകൾ തിരിച്ച് കിട്ടുന്ന നിമിഷത്തിനു വേണ്ടിയല്ലേ ഞാൻ കാത്തിരുന്നത്. നിന്നെ കുറിച്ചുള്ള ഓർമ്മകളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെ."
ശ്രീ അവളെ ചേർത്തു പിടിച്ച് കട്ടിലിലേക്കിരുന്നു. കൃഷ്ണയുടെ കണ്ണിൽ നിന്നും അപ്പോഴും കണ്ണുനീർ പെയ്യുന്നുണ്ടായിരുന്നു.
" ഇനി എന്തിനാ കരയുന്നെ ഞാനിങ്ങ് വന്നില്ലേ. കണ്ണു തുടയ്ക്ക്"
അവൾ വേഗം തന്നെ കണ്ണുകൾ അമർത്തി തുടച്ചു.
" ശ്രീയേട്ടാ എനിക്കൊരു ഉമ്മ തരാവോ😊 "
"അതെന്തിനാ ഇപ്പൊ "
" പ്ലീസ് ശ്രീയേട്ടാ പ്ലീസ്... "
" ഉം. വർഷം 2 കഴിഞ്ഞില്ലേ....
എന്നും എൻ്റേന്ന് ഉമ്മയും വാങ്ങി ഉറങ്ങിയിരുന്ന പെണ്ണല്ലേ"
" ഞാൻ ഇപ്പഴും ശ്രീയേട്ടൻ്റെ കൃഷ്ണ തന്നെയാ വേഗം താ"
ശ്രീ അവളെ ഇറുക്കി പിടിച്ച് നെറ്റിയിൽ മൃദുവായ് ചുംബിച്ചു😘
"സന്തോഷായോ ഇപ്പോ "
" ഉം.പിന്നെ ശ്രീയേട്ടാ എൻ്റെ താലി എവിടെ? ഞാൻ ഇവിടെയൊക്കെ നോക്കി എവിടെയും കണ്ടില്ല "
"ഇവിടെ എങ്ങിനെ കാണാനാ അത് എൻ്റെ കയ്യിലല്ലേ ഉള്ളത്. "
ശ്രീ തൻ്റെ പോക്കറ്റിൽ നിന്നും താലി എടുത്തു കാണിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു.
"കൃഷ്ണ കുട്ടി ഒരിക്കൽ കൂടി ഞാൻ അണിയിച്ചോട്ടെ ഈ താലി നിൻ്റെ കഴുത്തിൽ "
ഇളം പുഞ്ചിരിയിലൂടെയായിരുന്നു കൃഷ്ണ മറുപടി പറഞ്ഞത്.
ശ്രീ അവൻ്റെ കൃഷ്ണയുടെ കഴുത്തിൽ ഒരിക്കൽ കൂടി താലിചാർത്തി.
" ഇനി ഇവിടത്തെ വിശേഷം പറകേൾക്കട്ടെ"
"ഇവിടത്തെ വിശേഷമൊക്കെ പിന്നെ ആദ്യം ഈ കുങ്കുമം കൂടി അണിയിച്ചു താ. എന്നിട്ട് ഭക്ഷണം കഴിക്കാൻ താഴേക്ക് പോകാം.ശ്രീയേട്ടന് ഇഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കിയിട്ടുണ്ട്. "
അവൾ പറഞ്ഞതിനനുസരിച്ച് സീമന്തരേഖയിൽ സിന്ദൂരം അണിയിച്ച് അവളുടെ കൈകളിൽ കൈകോർത്തു താഴേക്കു ചെന്നു. ഞങ്ങളുടെ വരവ് കണ്ടപ്പോഴേ എല്ലാവരുടെയും കണ്ണ് നിറഞ്ഞു. അത് പക്ഷെ സന്തോഷത്തിൻ്റേതായിരുന്നു.
വിധി വേർപ്പെടുത്താൻ നോക്കിയിട്ടും ആ വിധി തന്നെ ഞങ്ങളെ വീണ്ടും ചേർത്തു.
ശ്യാമിനെ കൃഷ്ണയ്ക്ക് പരിചയപ്പെടുത്തി കൊടുത്തു.ഈ രണ്ട് വർഷത്തിനിടയിൽ ഞാൻ കാട്ടി കൂട്ടിയ കോക്രിത്തരങ്ങളൊക്കെ അവൻ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു.
ഇതെല്ലാം കേട്ട് കണ്ണു നിറച്ച് അവൾ എൻ്റെ അരികിൽ തന്നെ നിന്നു. കണ്ണു തുടയ്ക്കാൻ പറഞ്ഞപ്പോ വേഗം തന്നെ പുഞ്ചിരിച്ചു😊
പിന്നീടങ്ങോട്ട് എല്ലാവരും കൂടി എന്നെ ഊട്ടുന്ന തിരക്കിലായിരുന്നു.
മുൻപന്തിയിൽ എൻ്റെ കെട്ട്യോളായിരുന്നു.
കഴിക്കാതെ ആയപ്പോ വായിൽ വരെ വച്ച് തന്നു.
" ഇങ്ങിനെയാണ് സ്നേഹമുള്ള ഭാര്യമാർ "
കാർത്തി ശ്രുതിയെ നോക്കി പറഞ്ഞപ്പോൾ ശ്രുതി ഒരുരുള ചോറ് എടുത്ത് കാർത്തിയുടെ വായിൽ കുത്തി കയറ്റി.
ഞാൻ ഒരുരുള ചോറെടുത്ത് കൃഷ്ണയുടെ
വായിൽ വച്ചു കൊടുത്തു.ശ്യാം ഇതൊക്കെ ശ്രദ്ധിക്കാതെ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന തിരക്കിലായിരുന്നു.
" കാർത്തി അളിയാ സേതു ഇപ്പൊ ഇങ്ങോട്ടൊന്നും വരാറില്ലേ..?" - (ശ്രീ)
ഞാനത് ചോദിച്ചും എല്ലാവരുടെയും മുഖത്ത് മറ്റെന്തൊക്കെയോ ഭാവങ്ങളായിരുന്നു.
"സേതു. എനിക്ക് കേൾക്കണ്ട ആ പേര്.
കളിക്കൂട്ടുകാരൻ മാത്രമായിരുന്നില്ല അവനെനിക്ക് എൻ്റെ സഹോദരൻ കൂടിയായിരുന്നു. എനിക്ക് മാത്രമല്ല വേണിയ്ക്കും. എൻ്റെ വേണിയെ സ്വന്തമാക്കാൻ അവൻ കാണിച്ച കളിയായിരുന്നു ആക്സിഡൻ്റ് എന്നറിഞ്ഞപ്പോ തന്നെ ഞാൻ അവനെ ചെന്ന് കണ്ടിരുന്നു.
അതോടെ തീർന്നു അവനുമായുള്ള ബന്ധം ഒരു ജീവനെടുക്കാൻ സാധിക്കാത്തോണ്ടല്ല ദൈവം കൊടുത്ത ജീവൻ ദൈവായിട്ട് തന്നെ എടുക്കട്ടേ എന്നോർത്താ വെറുതെ വിട്ടത്. ദൈവം അവന് ശിക്ഷ കൊടുക്കുകയും ചെയ്തു.ഒരു കാർ ആക്സിഡൻ്റിൽ അവൻ്റെ ശരീരം തളർന്നു പോയി. ഇപ്പൊ കിടപ്പിലാ."
അത്രയും പറഞ്ഞ് കാർത്തി എഴുന്നേറ്റ് പോയി. പിന്നാലെ ശ്രുതിയും.
---- --- ---- ----- ---- -----
"കൃഷ്ണൂസേ.... "
" ഉം "
"കൃഷ്ണൂസേ...ഞാൻ വിളിച്ചത് നീ കേട്ടോ "
" കേട്ടൂലോ"
" പിന്നെന്താ മറുപടി പറയാത്തെ''
"ചുമ്മാ ഈ നെഞ്ചിൽ തല ചായ്ച്ച് കിടക്കാൻ നല്ല രസാ. ആ ഹൃദയമിടിപ്പ് കേട്ടുകൊണ്ട്.അതോണ്ടാ "
" ഡാ ഞാനൊരു കാര്യം ചോദിക്കട്ടെ "
" ചോദിക്കെന്നേ "
"സേതുവിനെക്കുറിച്ചുള്ള സത്യം നിങ്ങൾക്കെങ്ങിനെയാ മനസിലായെ🤔 "
"ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചതാ"
"ആരു കാരണമാണോ ഞാൻ എൻ്റെ ശ്രീട്ടേനെ മറന്നത് ആ ആൾ കാരണം തന്നെയാ എനിക്കെൻ്റെ ഓർമ്മ തിരിച്ചു കിട്ടിയതും "
" എന്നിക്കൊന്നും മനസിലായില്ല "
" ഞാൻ പറയാം. അന്ന് എൻ്റെ വീട്ടിലേക്ക് ഡിസ്ചാർജ് വാങ്ങി കൊണ്ടുവന്ന ദിവസം...
"എൻ്റെ മനസ്സ് നിറയെ ഹോസ്പിറ്റലിൽ വച്ച് കണ്ട ആ വ്യക്തി മാത്രമായിരുന്നു.
എവിടെയോ കണ്ട് മറന്ന മുഖം.എത്ര ആലോചിച്ചിട്ടും തലവേദന കൂടിയതല്ലാതെ അത് ആരാണെന്ന് ഓർത്തെടുക്കാൻ എനിക്ക് സാധിച്ചില്ല. എല്ലാവരോടും മാറി മാറി ചോദിച്ചെങ്കിലും അയൽക്കാരൻ എന്നല്ലാതെ മറ്റൊരു മറുപടിയും അവരിൽ നിന്നും ഉണ്ടായിരുന്നില്ല. പിന്നെ ആ മുഖം നേരിൽ കാണാതെ ആയപ്പോ ഞാനും മറന്നു തുടങ്ങി.
ഞാൻ ആക്സിഡൻ്റിൽ എൻ്റെ ശ്രീയേട്ടനെ മറന്നതു പോലെ തന്നെ സേതുവേട്ടന് എന്നോടുള്ള ഇഷ്ടത്തെപ്പറ്റിയും ഞാൻ മറന്നിരുന്നു. ആ സമയത്ത് സേതുവേട്ടൻ എന്നും എന്നെ കാണാൻ വരുമായിരുന്നു. ആദ്യമൊന്നും ഞാനത് കാര്യമാക്കി എടുത്തിരുന്നില്ല. പതിയെ സേതുവേട്ടനിലെന്തോ മാറ്റം ഉണ്ടാവുന്നതു പോലെ തോന്നി. ഒരു ദിവസം സേതുവേട്ടൻ
എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു.
ആ നിമിഷം എന്തോ എനിക്ക് ഓർമ്മ വന്ന മുഖം ശ്രീയേട്ടന്റേതായിരുന്നു. ഞാൻ സേതുവേട്ടനോട് എതിർത്തു പറഞ്ഞു ഇഷ്ടമല്ലെന്ന് തന്നെ. അതിനു ശേഷം സേതുവേട്ടൻ കാണാൻ വരുമ്പോഴെല്ലാം ഞാൻ ഒഴിഞ്ഞുമാറി. ആക്സിഡൻ്റ് കഴിഞ്ഞ് കൃത്യം ഒരു വർഷം കഴിഞ്ഞപ്പോ ഞാൻ വീണ്ടും നൃത്തം പഠിപ്പിക്കാൻ തുടങ്ങി.''
"ഒരു ദിവസം നൃത്തം പഠിപ്പിച്ചോണ്ടിരിക്കുന്നതിനിടെ എനിക്ക് തലവേദനിക്കാൻ തുടങ്ങി. അപ്പൊ തന്നെ കുട്ടികളെയെല്ലാം പറഞ്ഞ് വിട്ട് ഞാൻ റൂമിലേക്കോടി.
തല വെട്ടിപൊളിയുന്ന വേദനയിലും മിന്നായം പോലെ ചില കാര്യങ്ങൾ എൻ്റെ ഓർമ്മയിലേക്ക് വന്നു. അപ്പോഴും ഞാൻ ശ്രദ്ധിച്ചത് പലപ്പോഴും എൻ്റെ കണ്ണിൽ തെളിയുന്ന ആ മുഖത്തെയാണ് ചെറിയൊരു ഊഹം വച്ച് ഞാൻ ആ മുഖം പേപ്പറിൽ പകർത്തി.
എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരിഷ്ടം തോന്നിയിരുന്നു ആ വ്യക്തിയോട്. ഉള്ളിലുണ്ടായ ചെറിയ വേദനകൾ പോലും ആ ചിത്രം കാണുമ്പോൾ മറക്കും. എന്നും ഉണരുന്നതും മയങ്ങുന്നതും ആ ചിത്രത്തിൽ നോക്കി കൊണ്ടാണ്. അപ്പോഴും ഞാൻ അറിഞ്ഞില്ല അത് എൻ്റെ കഴുത്തിലെ താലിയുടെ അവകാശിയായിരുന്നെന്ന്.
കുറച്ച് ദിവസം മുമ്പ് അമ്മയും ശ്രുതിയും കൂടി അമ്പലത്തിൽ തൊഴാൻ പോയ സമയത്ത് സേതുവേട്ടൻ വീട്ടിൽ വന്നിരുന്നു. അച്ഛനും ഏട്ടനും ജോലി കഴിഞ്ഞ് വരാത്തതു കൊണ്ട് ഞാൻ മാത്രേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ.
ഞാൻ ശ്രീയേട്ടൻ്റെ ചിത്രത്തിൽ നോക്കി സംസാരിച്ചോണ്ടിരിക്കായിരുന്നു. അതിനിടയിൽ സേതുവേട്ടൻ റൂമിൽ കയറിയത് ഞാനറിഞ്ഞില്ല. വാതില് അടയ്ക്കുന്നത് കേട്ടിയാ ഞെട്ടി എഴുന്നേറ്റത്.
മദ്യത്തിൻ്റെ രൂക്ഷഗന്ധമുണ്ടായിരുന്നു. അന്നാണ് സേതുവേട്ടനെ ഞാൻ കുടിച്ചു കണ്ടത്.
''ഞാൻ നിന്നോട് മര്യാദയുടെ ഭാഷയിൽ പറഞ്ഞു എനിക്ക് നിന്നെ ഇഷ്ടമാണെന്ന്. മര്യാദയ്ക്ക് എന്നെ കല്ല്യാണം കഴിച്ചാ നിന്നെ പൊന്നുപോലെ നോക്കാം ഞാൻ."
- സേതു
"സേതുവേട്ടൻ ഇപ്പൊ ചെല്ല്.ഞാൻ പറഞ്ഞാലത് മനസിലാക്കുന്ന സ്ഥിതിയിലല്ല സേതുവേട്ടൻ ഇപ്പൊ പോ.
ഇവിടെ അച്ഛനും അമ്മയൊന്നുമില്ല." -വേണി
" അങ്ങിനെ പോവാനല്ലടി ഞാൻ വന്നത്. ഇന്നെനിക്കൊരു മറുപടി കിട്ടണം.നിനക്ക് എന്നെ ഇഷ്ടമാണോ അല്ലയോ "
''എനിക്കിഷ്ടമാണ്. പക്ഷേ അത് സേതു വേട്ടൻ വിചാരിക്കുന്ന പോലെ പ്രണയമല്ല മറിച്ച് സഹോദര സ്നേഹം മാത്രം "
"ഹും. അന്നും നീ ഇത് തന്നെയാ പറഞ്ഞത്. അപ്പോഴും എനിക്ക് കുറച്ചെങ്കിലും വിശ്വാസമുണ്ടായിരുന്നു നീ എൻ്റേതാകുമെന്ന് എനിക്ക് തെറ്റി
അതിനുമുമ്പ് അവൻ നിൻ്റെ കഴുത്തിൽ താലികെട്ടി ആ ശ്രീഹരി.
നീ ആദ്യമേ സ്നേഹിച്ചത് അവനെയാണല്ലോ.നിൻ്റെ പുറകെ നടന്ന ഞാനൊരു മണ്ടൻ. നിന്നെ സ്വന്തമാക്കാൻ വേണ്ടിയാ ഞാൻ അവനെ ഒരു ആക്സിഡൻ്റ് ഉണ്ടാക്കി കൊല്ലാൻ നോക്കിയത്. പക്ഷെ അത് നിൻ്റെ ഓർമ്മ ശക്തിയെ ഇല്ലാതാക്കി എന്നറിഞ്ഞപ്പോ ആദ്യം വിഷമം തോന്നിയെങ്കിലും പിന്നെ അതാ നല്ലതെന്ന് കരുതി.
ഹോ.... റൂമില് വരച്ചും വെച്ചിട്ടുണ്ടോ അവൻ്റെ ഫോട്ടോ....എടുത്ത് ദൂരെ കളയ് എനിക്ക് കാണണ്ട അവൻ്റെ മുഖം."
ഇതെല്ലാം കേട്ട ഷോക്കിൽ ഞാൻ തലയിൽ കൈവച്ച് താഴെ ഇരുന്ന് പോയി. പെട്ടെന്നാണ് സേതുവേട്ടൻ ആ ഫോട്ടോ എടുക്കാൻ പോകുന്നത് കണ്ടത്. കീറാൻ തുനിഞ്ഞ ആ കയ്യിൽ ഞാൻ കയറി പിടിച്ചു.
"തൊട്ട് പോകരുത് അത്. എൻ്റെ ശ്രീയേട്ടൻ്റെ ചിത്രത്തിൽ തൊടാൻ പോലും നിനക്കവകാശമില്ല.
നീയാ.... നീയാ..... എൻ്റെ ശ്രീയേട്ടനെ എന്നിൽ നിന്നും അകറ്റിയത്. ഇപ്പൊ ഇറങ്ങണം ഇവിടെ നിന്ന് അല്ലെങ്കിൽ ഞാൻ ആളെ കൂട്ടും "
"ആരാന്ന് വച്ചാ വിളിച്ചോ നീ. ഇപ്പൊ തന്നെ വിളിക്ക് അപ്പൊ പിന്നെ അവര് തന്നെ നമ്മുടെ കല്ല്യാണം നടത്തി തരും."
അതും പറഞ്ഞ് ഒരു വ്യത്തിക്കെട്ട ഒരു നോട്ടത്തോടെ സേതുവേട്ടൻ എൻ്റെ അടുത്ത് വന്നതും കാർത്തിയേട്ടൻ റൂംചവിട്ടി തുറന്നതും ഒരുമിച്ചായിരുന്നു.
"ഏട്ടാ..... ''
എന്നെ പിടിച്ച് പുറകിലേക്ക് നിർത്തി ഏട്ടൻ സേതുവേട്ടൻ്റെ കവിളിലിട്ട് രണ്ട് പൊട്ടിച്ചു.
"ഇതെന്തിനാണെന്നറിയോ അവളുടെ മനസിൽ നിനക്ക് ആങ്ങളയുടെ സ്ഥാനമാണുള്ളതെന്നറിഞ്ഞിട്ടും അവളെ ശല്യം ചെയ്തതിന്. പിന്നെ രണ്ടാമത്തേത് അവളെ അവളുടെ ഭർത്താവിൽ നിന്നും അകറ്റിയതിന്.
ഇനി തരാൻ പോകുന്ന അടി അതിത്തിരി സ്പെഷ്യലാ ഇത്രയും നാളും എൻ്റെ കൂടെ നടന്ന് എന്നെ തന്നെ ചതിച്ചതിന്."
"അത്രയും പറഞ്ഞ് സേതുവേട്ടനെ ഒരിക്കൽ കൂടി തല്ലി വീടിനു പുറത്താക്കി വാതിൽ അടച്ചു.അച്ഛനും അമ്മയും ശ്രുതിയുമൊക്കെ വന്നു അപ്പോഴേക്കും . എൻ്റെ ബോധം മറയുകയും ചെയ്തു. പിന്നീട് 2 ദിവസം ആശുപത്രിയിലായിരുന്നു. പഴയതെല്ലാം ഞാൻ ഓർത്തെടുത്തു. അന്ന് ഹോസ്പിറ്റലിൽ നിന്നും നേരെ വന്നത് ശ്രീയേട്ടൻ്റെ വീട്ടിലേക്കാ.എനിക്ക് ശ്രീയേട്ടനെ കാണണമെന്ന് പറഞ്ഞപ്പോ തന്നെ ഏട്ടൻ വിളിക്കാന്ന് പറഞ്ഞു. "
"സേതുവിന് ആക്സിഡൻ്റ്
പറ്റിയതെപ്പോഴാ " _ (ശ്രീ)
" ഞാൻ ഹോസ്പിറ്റലിൽ നിന്നും വന്നപ്പോഴേക്കും ആക്സിഡൻ്റ് നടന്നിരുന്നു. അന്ന് സംഭവം നടന്ന് പിറ്റേ ദിവസം തന്നെ സേതുവേട്ടൻ കാർത്തി ഏട്ടനെ കണ്ട് മാപ്പു പറഞ്ഞു. ഏട്ടൻ ക്ഷമിക്കാൻ തയ്യാറായില്ല. ഹോസ്പിറ്റലിൽ വന്ന സേതുവേട്ടനെ പറഞ്ഞുവിട്ടു.
പോകുന്നവഴിക്ക് ഒരു കാർ വന്നിടിച്ച്
വീഴ്ത്തായിരുന്നു. ദൈവം ജീവൻ തിരികെ നൽകി. പക്ഷെ.......
എഴുന്നേറ്റ് നടക്കാൻ ഉള്ള കഴിവ് ദൈവം തിരിച്ചെടുത്തു. ഇതൊക്കെയാ ശ്രീയേട്ടൻ
പോയതിനു ശേഷം നടന്നത്.
"ഇനി ശ്രീയേട്ടൻ പറ ഇവിടന്ന് ചെന്നെെയിലേക്ക് പോയ ശേഷം എന്താ സംഭവിച്ചത്.🤔"
സത്യത്തില് ചെന്നൈയിലേക്ക് പോകണമെന്നൊന്നും കരുതിയതല്ല. കുറച്ചു നാൾ ഇവിടെ നിന്നും മാറി നിൽക്കണമെന്ന് തോന്നി.നിൻ്റെ ഈ അവസ്ഥ കണ്ടു നിൽക്കാൻ പറ്റാത്തോണ്ടാ പോകാന്ന് തീരുമാനിച്ചത് തന്നെ. റെയിൽവേ സ്റ്റേഷനിൻ നിൽക്കുമ്പോഴും നിന്നെ കുറിച്ചുള്ള ഓർമ്മകളായിരുന്നു മനസ്സുനിറയെ. സത്യത്തില് വിഷമം മറക്കാൻ മദ്യപിച്ചാലോ എന്നുവരെ കരുതിയതാ പിന്നെ നിനക്ക് തന്ന വാക്ക് ഓർത്തപ്പോ വേണ്ടാന്ന് കരുതി. പല ട്രെയിനുകളും വന്നു പോയും ഇരുന്നു പക്ഷെ ഞാൻ നിന്ന നിൽപ്പിൽ നിന്നും ഒരടി പോലും മാറിയില്ല.
കഴിഞ്ഞു പോയ നിമിഷങ്ങളെല്ലാം മനസിൽ വന്ന് നിറഞ്ഞപ്പോ ഞാൻ തളരുന്നതുപോലെ തോന്നി. കണ്ണിൽ ഇരുട്ടു കയറി ഞാൻ താഴേക്ക് വീഴാൻ ആഞ്ഞതും ഒരു കൈ എന്നെ താങ്ങി നിർത്തി.
എൻ്റെ അതേ പ്രായമുള്ള ചെറുപ്പക്കാരൻ
ശ്യാം. അവിടെയുള്ള സീറ്റിൽ എന്നെ പിടിച്ചിരുത്തി കുറച്ചു നേരം എന്നെ ഒന്ന് പരിശോധിച്ചു. എൻ്റെ സംശയത്തോടെയുള്ള നോട്ടം കണ്ടിട്ടാവണം അവൻ കാര്യം പറഞ്ഞു.
" ഞാൻ ശ്യാം. ഞാനൊരു ഡോക്ടറാ👨🏻🍳. എവിടെയും പോകല്ലെ ഞാൻ ഇപ്പൊ തന്നെ വരാം."
അതു പറഞ്ഞ് അവൻ നടന്നു നീങ്ങി. കുറച്ച് കഴിഞ്ഞ് തിരികെ വന്നപ്പോൾ കയ്യിൽ എനിക്ക് കഴിക്കാനുള്ള ഭക്ഷണവും വെള്ളവും ഉണ്ടായിരുന്നു.
ഭക്ഷണം കഴിക്കാത്തതിൻ്റെയും ഉറങ്ങാത്തതിൻ്റെയും ക്ഷീണമാണ് എൻ്റെ മുഖത്തെന്ന് മനസിലാക്കാൻ അവന് അധികം സമയം വേണ്ടി വന്നില്ല.
അല്ലെങ്കിലും ഉള്ളിൽ നിൻ്റെ ഓർമ്മകൾ വേട്ടയാടുമ്പോ വിശപ്പൊന്നും എനിക്ക് പ്രശ്നമല്ല. ചെന്നൈയിലേക്കുള്ള ട്രെയിൻ വന്നപ്പോ എൻ്റെ അനുവാദംപോലും ചോദിക്കാതെ അവൻ എന്നെയും കൂട്ടി.
അവൻ്റെ താമസിക്കുന്ന സ്ഥലത്ത് എനിക്കായി ഒരു മുറി ഒരുക്കി തന്നു.
എൻ്റെ പ്രശ്നം എന്താണെന്ന് പൂർണമായെല്ലെങ്കിലും ചെറിയ തോതിൽ ഞാൻ പറഞ്ഞു. അവനാണ് പിന്നീടെന്നിൽ
പുതിയൊരു ഉണർവ് നൽകിയത്.
നിനക്ക് ഓർമ്മ തിരിച്ച് കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിച്ചവരുടെ കൂട്ടത്തിൽ അവനുമുണ്ടായിരുന്നു.😊
എൻ്റെ ലൈഫിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സുഹ്യത്ത് അവൻ ആണ്. 👬"
" ശ്യാമിൻ്റ ഫാമിലിയൊക്കെ?"
" അവൻ്റെ ഫാമിലിയൊക്കെ തിരുവനന്തപുരത്താ Job ൻ്റ ഭാഗമായിട്ട്
ചെന്നൈയിലേക്ക് വന്നതാ. അവന് സ്വന്തമെന്ന് പറയാൻ ഭാര്യയും കുഞ്ഞും മാത്രേ ഉള്ളൂ. Love Marriage ആയിരുന്നു
അവൻ്റെ അച്ഛനും അമ്മയും അവനെ വിട്ട് ഒരു പാട് നാളു മുന്നേ പോയി. അവൻ്റെ വൈഫിൻ്റെ അച്ഛനും അമ്മയും ഇതുവരെ അവരെ അംഗീകരിച്ചിട്ടില്ല."
" എല്ലാം ശരിയാകും ശ്രീയേട്ടാ 😌ആ കുഞ്ഞിൻ്റെ മുഖം കണ്ടാൽ അവർക്ക് സ്വീകരിക്കാതിരിക്കാൻ കഴിയില്ല."
" ഉം. എന്തായാലും നീ കിടക്കാൻ നോക്ക് നാളെ നേരത്തെ എഴുന്നേക്കണം. ശ്യാമിനെ യാത്രയാക്കേണ്ടതാ "
* * * * * * * * * *
" അപ്പൊ ശരിടാ വീണ്ടും കാണാം.😪" - (ശ്യാം)
" കാണണം.😉" - (ശ്രീ)
"ഒരു ദിവസം രണ്ടാളും കുട്ടി
അങ്ങോട്ടിറങ്ങ് "
"ഡാ നീ ഇനി ചെന്നൈയിലോട്ടില്ലല്ലോ."
"ഇല്ലടാ ഇനി നാട്ടിൽ തന്നെ ഒരു
ഹോസ്പിറ്റൽ തുടങ്ങളും. അവളും കുഞ്ഞും തനിച്ച് അല്ലേ. ഇത്രയും നാളും ഒരു ജോലിക്കാരിയെ നിർത്തിയിരിക്കായിരുന്നു. ഇനി അത് വേണ്ടെന്ന് തോന്നി. അവളുടെയും
കുഞ്ഞിൻ്റെയും ഒപ്പം നിക്കാതെ കുറെ സമ്പാദിച്ച് കൂട്ടിയിട്ടെന്താ കാര്യം.
അപ്പൊ ഞാൻ ഇറങ്ങട്ടേ.
പോട്ടെ പെങ്ങളേ😊 "
എല്ലാവരാേടും യാത്ര പറഞ്ഞ ശ്യാം അവൻ്റെ കൊച്ചു സ്വർഗത്തിലേക്ക് യാത്ര തിരിച്ചു.
- - - - - - - - - - - - - - - - -
"കൃഷ്ണ...… കൃഷ്ണ...... "
"എന്താ ശ്രീയേട്ടാ "
" നിൻ്റെ പണിയൊക്കെ കഴിഞ്ഞെങ്കി വേഗം പോയി റെഡിയാവ് നമുക്കൊരിടം വരെ പോണം."
" എങ്ങോട്ടാ ശ്രീയേട്ടാ.... "
"അതൊക്കെ പറയാം നീ വേഗം ചെല്ല്."
" ശ്രീയേട്ടാ നമ്മളെങ്ങോട്ടാ പോകുന്നതെന്ന് ഞാൻ പറയട്ടെ 😁"
"നിനക്കറിയുമെങ്കി പറ😏"
" ഉം.സേതുവേട്ടൻ്റെ വീട്ടിലേക്കല്ലേ."
ശ്രീ അതെയെന്ന അർത്ഥത്തിൽ തലയാട്ടി
"എനിക്ക് തോന്നി "
അങ്ങനെ നേരെ സേതുവിൻ്റെ വീട്ടിലെത്തി. അവൻ്റെ അവസ്ഥ കണ്ടപ്പോ എനിക്ക് തന്നെ എന്തോ പോലെ തോന്നി.
" ശ്രീഹരി...." - ( സേതു )
" അപ്പൊ മറന്നിട്ടില്ലല്ലേ എന്നെ. ഞാൻ അന്ന് പറഞ്ഞിരുന്നില്ലേ നിനക്കുള്ള ശിക്ഷ ദൈവം തന്നെ തരുമെന്ന്. "
" എനിക്കറിയാം ശ്രീ. മാപ്പ് 😔😔😔എല്ലാത്തിനും നിങ്ങളോട് ചെയ്ത് കൂട്ടിയതിനൊക്കെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കാ.😞😞
വേണീ എന്നോട് ക്ഷമിക്ക്.ഞാൻ ചെയ്തതിനുള്ള ശിക്ഷ എനിക്ക് കിട്ടി എൻ്റെ പ്രിയ ചങ്ങാതി പോലും എന്നെ വെറുത്തു😢😢."
"ഇല്ല സേതുവേട്ടാ ഏട്ടനെ വെറുക്കാനൊന്നും എൻ്റെ ഏട്ടന് കഴിയില്ല. അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട് ഏട്ടൻ സേതുവേട്ടനെ "
" അവള് പറഞ്ഞത് സത്യമാണ് സേതു നിൻ്റെ എല്ലാ തെറ്റും പൊറുത്ത് അവൻ വന്നിട്ടുണ്ട് നിന്നെ കാണാൻ "
(ശ്രീ അത്രയും പറഞ്ഞതും കാർത്തി അങ്ങോട്ട് വന്നു.)
"കൃഷ്ണ കുറച്ച് നേരത്തേക്ക് നമുക്ക് പുറത്ത് നിക്കാം. അവരൊന്ന് സംസാരിക്കട്ടെ "
അതും പറഞ്ഞ് ശ്രീ കൃഷ്ണയെയും കൂട്ടി റൂമിനു പുറത്തേക്കിറങ്ങി.
" കാർത്തി ഡാ.... ഞാൻ.... മാപ്പ് എല്ലാത്തിനും😔😔 "
(അത്രയും പറഞ്ഞതും 2 തുള്ളി കണ്ണുനീർ സേതുവിൻ്റെ കണ്ണിൽ നിന്നും ഉതിർന്നുവീണു😢😢)
"എനിക്ക് നിന്നോട് ഒരു പിണക്കവുമില്ല. ആദ്യം കുറച്ച് ദേഷ്യമൊക്കെ തോന്നിയെങ്കിലും നീയെൻ്റെ ചങ്കല്ലേടാ...
നിനക്ക് കിട്ടാവുന്ന എല്ലാ ചികിത്സയും നമുക്ക് ചെയ്യണം"
"അതൊന്നും വേണ്ട ടാ ഇങ്ങിനെയൊക്കെ അങ്ങ് പോട്ടെ."
'' അങ്ങിനെ പറഞ്ഞാ പറ്റില്ല. നിന്നെ ഞാൻ എഴുന്നേൽപ്പിച്ചു നടത്തും അതെൻ്റെ വാക്കാ."
(അതിനു മറുപടിയായി സേതു കാർത്തിയെ ഒരിക്കൽ കൂടി പുണർന്നു. ആ കാഴ്ച കണ്ട് പുറത്തു നിന്നിരുന്ന വേണിയുടെയും ശ്രീയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു.)
* * * * * * * * * *
അങ്ങനെ ഓരോ ദിനരാത്രങ്ങൾ കൊഴിഞ്ഞു തീർന്നു.സേതുവിന് കൊടുക്കാൻ പറ്റിയതിൽ നല്ല ചികിത്സ തന്നെ കൊടുത്തു. ആദ്യമൊക്കെ എഴുന്നേറ്റിരുന്നു.പിന്നെ പ്രയാസപ്പെട്ടാണെങ്കിലും നടക്കാൻ തുടങ്ങി. ഇപ്പൊ സ്റ്റിക്കിൻ്റെ സഹായത്തോടെ നടക്കുന്നുണ്ട്.
ഇതിനിടയിൽ ശ്രീയും കൃഷ്ണയും കൂടി ശ്യാമിൻ്റെ വീട്ടിൽ പോയി.അവർ മുൻകയ്യെടുത്ത് തന്നെ വീട്ടുകാരുമായുള്ള പ്രശ്‌നം പരിഹരിച്ചു.
വീണ്ടും വർഷം 1 കഴിഞ്ഞു.
- - - - - - - - - - - - - - - -
"അമ്മേ.....കൃഷ്ണ എവിടെ?" - (ശ്രീ)
"അളവിടെയെവിടെയെങ്കിലും കാണും. എന്താടാ.... " (അമ്മ)
" എന്തോ അത്യാവശ്യമുണ്ട് പെട്ടെന്ന് വരണംന്ന് പറഞ്ഞ് അവള് വിളിച്ചിരുന്നു."
" എടാ ചെക്കാ എന്നോട് കിടന്ന് ചാടിക്കാതെ നീ പോയി നിൻ്റെ കെട്ട്യോളോട് പോയി ചോദിക്കാ"
"എന്താ ഏട്ടാ ഇന്ന് നേരത്തെയാണല്ലോ എന്ത് പറ്റി " - (ശ്രുതി )
" എൻ്റെ വായിലിരിക്കുന്നത് കേൾക്കാൻ നിക്കണ്ട. നിന്നെ ഇവിടുന്ന് കെട്ടിച്ചു വിട്ടതല്ലേ പിന്നെ എന്തിനാ ഇവിടെ വന്ന് നിക്കുന്നെ"
"അതേ ഏട്ടാ ഇതെൻ്റെ കൂടെ വീടാ. പോരാണ്ട് 7-ാം മാസത്തിലെ ചടങ്ങ് കഴിഞ്ഞിട്ടാ എന്നെ എൻ്റെ കെട്ട്യോൻ ഇവിടെ കൊണ്ടു വന്നാക്കിയത്."
"ഓ സമ്മതിച്ചു നീ എൻ്റെ ഭാര്യയെ കണ്ടായിരുന്നോ 🙄"
" നിങ്ങടെ റൂമിലുണ്ട്."
"ഹോ സമാധാനം നിനക്കെങ്കിലും അറിയാലോ...😪"
- - - - - - - - - - - - - - - - - - -
"കൃഷ്ണ.... കൃഷ്ണ... നീ ഇവിടെ വന്ന് നിക്കാണോ ഞാൻ എത്ര നേരായി വിളിക്കണൂ."
" ഞാൻ കേട്ടു. "
" പിന്നെന്ത വിളി കേൾക്കാതിരുന്നെ"
"ഇങ്ങോട്ട് വരട്ടെന്ന് വച്ചു. "
" ഉം. രണ്ട് ദിവസായി ഞാൻ ശ്രദ്ധിക്കുന്നു നിനക്കിത്തിരി വാശി കൂടിയിട്ടുണ്ട്
എന്താ നേരത്തെ വരാൻ പറഞ്ഞെ. "
" ഉം... പറയട്ടെ."
( ശ്രീയുടെ കഴുത്തിലൂടെ കയ്യിട്ടുകൊണ്ട് കൃഷ്ണ ചോദിച്ചു.)
" പറയെൻ്റെ കൃഷ്ണ കുട്ടിയേ... "
"അതെന്താന്ന് വച്ചാലേ... കുറച്ച് നാളു കൂടി കഴിഞ്ഞാ... ശ്രീയേട്ടനെ അച്ഛാന്ന് വിളിക്കാനും എന്നെ അമ്മേന്ന് വിളിക്കാനും ഒരാള് വരാൻ പൂവാ...🤗🤗"
"എന്താ പറഞ്ഞെ😲"
" ശ്രീയേട്ടനെന്താ ചെവി കേക്കൂലെ
നമുക്കൊരു കുഞ്ഞാവ വരാൻ പോവാന്ന്.😍😍"
(അത് പറഞ്ഞ് തീരുന്നതിനു മുന്നെ ശ്രീയേട്ടനെന്നെ എടുത്തുയർത്തി.)
" താഴെയിറക്ക് ശ്രീയേട്ടാ.... "
"സന്തോഷായി എനിക്ക്. എന്നിട്ട് എല്ലാവരോടും പറഞ്ഞോ."
"ഇല്ല.ശ്രീയേട്ടനോട് പറഞ്ഞിട്ട് പറയാമെന്ന് കരുതി. ശരിക്കും ഇപ്പൊ നമുക്ക് ഒരു കുട്ടിക്കുറുമ്പനോ കുട്ടിക്കുറുമ്പിയോ ഉണ്ടായിരിക്കേണ്ടതായിരുന്നില്ലേ
ശ്രീയേട്ടാ...😔😔😔"
" മറന്നതല്ല. മറക്കാൻ ശ്രമിക്കാ ഞാൻ. അതോർത്ത് വിഷമിക്കാൻ നിക്കണ്ട. ഇനി അങ്ങോട്ട് നീ ഒരിക്കലും കരയാൻ പാടില്ല. ഞാനില്ലേ നിൻ്റെ കൂടെ വൈകാതെ എൻ്റെ മോൾ കൂടെ വരില്ലെ😉😉"
"എനിക്ക മോൻ മതി😏"
"മോനായാലും മോളായാലും നമ്മള് ഒരേ പോലെ സ്നേഹിക്കും പിന്നെന്താ😉 "
(കൃഷ്ണ കുറച്ചു കൂടി ശ്രീയോട് ചേർന്നു നിന്നു🤗 )
ഇനി നീണ്ട കാത്തിരിപ്പാണ് ഞങ്ങളുടെ പൊന്നോമനയുടെ വരവിനായുള്ള കാത്തിരിപ്പ്. ഞങ്ങളുടെ പ്രണയത്തെ പൂർണമാക്കുന്ന ഞങ്ങളുടെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ്....❤️
..... ശുഭം....
✍️. Sandra vijayan
Polichhh ikk nallam ishtayiiii
ReplyDelete