ദത്തുപുത്രി | ✍️ MUHAMMED RAFI | ഫുൾ പാർട്ട്

ദത്തുപുത്രി Full Part ✍️Muhammed Rafi ഇക്കാ.... ഞാനിന്നലെ പറഞ്ഞ കാര്യം എന്തായി ആ കാര്യത്തെ കുറിച്ച് നിങ്ങൾ ആലോചിച്ചോ....? ഉവ്വ് ഞാൻ ആലോചിച്ചു നല്ലതുപോലെ തന്നെ ആലോചിച്ചു.... എന്നിട്ട് മറുപടി യെസ് ആണോ അതോ നോ ആണോ ? എന്റെ മറുപടി നോ... ആണ് ഇത്രക്ക് ദുഷ്ടൻ ആവരുത് ഇക്കാ ഞാൻ എന്തോരം ആഗ്രഹിച്ചൂന്ന് അറിയോ... ഇക്കയിൽ നിന്ന് ഒരു പോസിറ്റീവ് മറുപടി കിട്ടുമെന്ന് കരുതിയിട്ട് നിന്നോട് ആര് പറഞ്ഞു ആവശ്യമില്ലാത്തത് ഓരോന്ന് ആഗ്രഹിക്കാൻ... ആവശ്യമില്ലാത്തതാണോ ഞാൻ ഇക്കാനോട് പറഞ്ഞത്...? എന്റെ പൊന്നു നാദിയ നമുക്ക് രണ്ടാൾക്കും ഒരു കുഴപ്പവുമില്ല പിന്നെ നീ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത്? പിന്നെ ആണേൽ നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ലന്നും ഡോക്ടർ നമ്മോട് പറഞ്ഞിട്ടില്ല പിന്നെ എന്തിനാ ഇപ്പോ ഒരു കുഞ്ഞിനെ ദത്ത് എടുക്കേണ്ട ആവശ്യം ? വർഷം അഞ്ചായില്ലേ ഇക്കാ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് അന്നുമുതൽ ഡോക്ടർ ഈ കാര്യം...