മെഹ്‌റം | ✍️ NAJLA ANSHEER | ഫുൾ പാർട്ട്
💚 മെഹ്‌റം 💚
Full Part
✍️ Najla Ansheee
"സുബൈദ ......കട്ടൻ. "
"ദ...ബെരുന്നു. ......"
പേപ്പറിലേ എല്ലാ പേജുകളും അരിച്ചുപുറക്കി കഴിഞ്ഞു...ഒരു ഗ്ലാസ് കട്ടൻ ചായയ്ക്ക് പറഞ്ഞിട്ടു മണിക്കൂർ ഒന്ന് ആകാൻ ആയി.....
"സുബൈദ.................."
ഇവൾ ഇതെവിടെ പോയി കെടക്കുന്ന
ഇതിന് മാത്രം എന്താ അവക്കു അടുക്കളയിൽ...... ഓ... നിങ്ങൾ ഇപ്പൊ വിചാരിക്കുന്നുണ്ടാകും നമ്മൾ ആണുങ്ങൾക്ക് ഈ അടുക്കളയിലെ തിരക്ക് പറഞ്ഞാൽ മനസ്സിൽ ആകൊന്നു അല്ലെ..... ഹമ്.
ആകും....മക്കളെ മനസ്സിൽ ആകും..
ഞാനും എന്റെ ഭാര്യയെ സഹായിക്കാൻ അടുക്കളയിൽ സ്ഥിരമായി കയറുന്ന ആളാണ്... ഓ.. ഇനി നെറ്റി ചുളിക്കണ്ട.... ഭാര്യയെ സഹായിക്കൽ അത്ര വലിയ നാണക്കേട് ഉള്ള കാര്യം ഒന്നും അല്ല...
പ്രത്യേകിച്ചു ഒറ്റയ്യ്ക് ആണേ നിങ്ങൾ നിക്കുന്നെങ്കിൽ.....തീർച്ചയായും അവരെ സഹായിക്കണം...എന്റെ ഉപ്പ എനിക്ക് പറഞ്ഞു തന്നതും...ഞാൻ എന്റെ മക്കളോട് പറഞ്ഞു കൊടുത്തതും അതണ്...
"ഇന്നാ...ഇങ്ങളെ കട്ടൻ...."
"ഈ ഒരു ഗ്ലാസ്സിൻ വേണ്ടി എത്ര നേരായി നമ്മൾ ഇന്നേ തൊണ്ട പൊട്ടി ബിളിക്കുന്നു....എന്താ പരിപാടി."
'ഒന്നുലെ...മഷൂദിനെ ഒന്നു വിളിച്ചതാ.. മങ്ങലത്തിന് ഓനോടു ഓളെ കൂട്ടി വരാൻ ഖാദർക്ക പറഞ്ഞിലേ...ഇന്നലെ നബീസയും പറഞ്ഞിന് ..പിന്നെ ഓനെ കണ്ടിട്ട് കുറച്ചീസം ആയല്ലോ....നമ്മക്ക് അങ്ങനെ ഓനെ കാണാനും പറ്റുലോ.."
'ഇജ്ജ് ആള് കൊള്ളാലോ....എന്നിട്ട് എപ്പോ എത്തും...അവർ പൊറപ്പെട്ടോ?"
"അഹ്...ഞാൻ ബിളിക്കുമ്പോൾ അവർ ഹൈവെയ് എത്തിന്..."
"എന്ന...അവർ വന്നിട്ടു ഞാൻ അപ്പുറം പോകാം...അല്ലെ... ഇയ്യു ഓൾ വന്നിട്ട് ഓളെ കൂട്ടി പോര് ഒരു മങ്ങല ബീട് അല്ലെ...എന്തെല്ലാം ആവശ്യം ഇണ്ടാകും..."
"അതൊക്കെ...നമ്മളെ ഇങ്ങളേം കാലത്ത് ..അരക്കലും കുത്തലും... പെണ്ണുങ്ങൾ ആയ പെണ്ണുങ്ങൾക് ഒരായച്ച തെരക്കു തന്നെ....ഇന്ന് എന്തോന്ന് എല്ലാം ആ കൊറേ തൊപ്പി കുന്തോം ഇട്ട അയിറ്റിങ്ങൾ ആയില്ലേ....ഹമ്.....'
'ശരിയാ....പണ്ട്...ഇന്നേ നിക്കാഹ് ചെയ്യാൻ വന്നപ്പോൾ നമ്മൾ ഇന്നേ നേരവണ്ണം കണ്ടിട്ടു പോലും ഇല്ല..എത്ര ദിവസം എടുത്തു ഇയ്യ ഒന്ന് എന്റെ ഈ ശെൽ ഉള്ള മൊത്തു നോക്കാൻ....."
"അയ്യട....അത് ഇങ്ങളെ മൊഖം കാണാൻ നമ്മക് കയ്യ്യാഞ്ഞിട്ട..."
'ഓ...പിന്നെ....അല്ല മർഷാദും മുഹ്‌സിനും എന്തേ...?"
"അവർ സുബ്ഹ് കഴിഞ്ഞാട് അപ്പറത്തെ പോയിനു.."
'അപ്പൊ നമ്മളെ മോളോ....."
"അഹ്...ഓളെ കാര്യം പറയാതിരിക്കയ നല്ലേ.... ന്റെ ആണ്കുട്ട്യോൾ കാലത്ത് എണീറ്റ് പോയി...മ്മളെ മോള് ...ഓൾ ഇതരെ എണീറ്റില്ല... ഇങ്ങനെ ആയ കെട്ടിച്ചു വിട്ടാൽ ഉപ്പാകും ഉമ്മക്കും ആങ്ങാളമാർക്കും പരാതി കേക്കാനെ നേരം ഉണ്ടാകു...ഞമ്മള് പറഞ്ഞില്ലെന്നു ബെണ്ടാ...... "
'മതി സുബൈദ... ഇയ്യ ഓളെ പറഞ്ഞത്.... ഓൾ കുട്ടി അല്ലെ... പിന്നെ കൊറച്ചു ഓൾ ഇപ്പൊ ഓളെ ഇഷ്ടത്തിന്ന് ജീവിക്കട്ടെന്...'
'നാളെ...ആരേലും പറയുമ്പോ വളർത്തു ദോഷമെന്നു പറഞ്ഞു ഇങ് വന്നാലുണ്ടല്ലോ....'
"ഓ...നീ അന്നേരം ഇബ്ലീസ് ആകും അല്ലെ....,,"
"ഓ....ഞമ്മള് പോയെന്ന്...."
സുബൈദുമ്മ നേരെ പോയത് മോളെ റൂമിലേക്ക്....മുറിൽ കേറിയ ഉമ്മ ആദ്യം ചെയ്യുന്നത് ആ ഫാൻ അങ്ങട് ഓഫ് ചെയ്തു..
"ഡി...പെണ്ണേ....ഒന്നു എണീറ്റ..നേരം എത്ര ആയിന്ന ഇന്റെ ബിചാരം..നിസ്കാരം കഴിഞ്ഞുള്ള ഈ കെടത്തം നല്ലത് അല്ലാട്ടോ..ബെഹ്‌സും ബർകത്തും ഉണ്ടാകിലാ...'
'മ്..... ഉമ്മ...ബാ..കുറച്ച് നേരം എന്റെ അടുത്ത് കിടക്കു...'
'പിന്നെ....'
ഉമ്മ...അടുത്ത പണി തുടങ്ങി..ആ ബ്ലാന്കെറ്റ് അങ്ങു മാറ്റി....
'എന്റെ ഉമ്മ...ഇങ്ങേക്ക് എന്താപ്പാ..'
'മുറ്റത്ത് മങലോം ആയിട്ട് നീ ഇങ്ങനെ കെടന്നു ഉറങ്ങെന്നെ... നാണുലെ നിനക്ക്....'
'ഓ..പിന്നെ.. നാണിക്കാൻ ഞാൻ എന്ത അവിടെത്തെ പന്തലിൽ ആണോ കെടക്കണത്...'
'തൊടങ്ങി ഓളെ തർക്കുത്തരം പറച്ചിൽ.... വേഗം എണീക്കുന്നത് ആയിരിക്കും ഇനക്ക് നല്ലത്...'
'ഉമ്മ...ഒരു പത്തു മിനുട്ട് കൂടി...'...
'പത്തല്ല.. ഒരു പത്തു മണിക്കൂർ വേണേൽ മോള് ഓറങ്ങിക്കോ..... ഞമ്മള് പോയെന്ന്....."
'ഓ...താങ്ക്സ്...സുബൈദൂട്ടി......."
മാറ്റി വെച്ച പുതപ്പ് വീണ്ടും എടുത്തു തലവഴി ഒന്നി മൂടി..പോകുന്ന വഴി ഉമ്മ ഞമ്മക്ക് ഇട്ട് ഒരു അമ്പു എയ്തു..."മഷൂദും ഫർസാനയും വരുന്നുണ്ട്....ഇപ്പൊ ഇങ് എത്തും...."അതും പറഞ്ഞു ഉമ്മ കൂളായി പോയി....
"എന്റെ റബ്ബേ......." ആ പുതപ്പ് ഇട്ട അതേ വേഗത്തിൽ താഴ്ത്തി....ഇനി നോ രക്ഷ.....മഷൂക്കക.....മൂപ്പർ ആളൊരു....പുലി ആണ്... എണീറ്റത്തും ബാത്റൂമിലേക്ക് പോയതും ഒരുമിച്ചായിരുന്നു...
അതേ...ഈ മഷൂദ് എന്റെ ഉപ്പാന്റെ ഉമ്മാന്റെ മൂത്ത സന്തതി....മൂപ്പർ എല്ല കാര്യത്തിലും പെർഫെക്ഷ്ൻ കൊണ്ട് നടക്കുന്ന ആളാ. ലൈറ്റ് ആയിട്ട് ഉറങ്ങി എണീക്കുന്നത്....ലൈറ്റ് ആയിട്ട് ഉറങ്ങാൻ കിടക്കുന്നത് ഇതൊന്നും ഓർക്കു അങ്ങട് ദഹികൂല... ഈ കിടത്തം കിടക്കുന്ന കണ്ടാൽ പിന്നെ നമ്മക് ഇന്ന് കുളിക്കേണ്ടി വരില്ല... ബക്കറ്റും വെള്ളോം എപ്പോൾ നമ്മള തലയിൽ കൂടി ഒഴിച്ചെന്ന് ചോദിച്ചാൽ മതി... നമ്മൾ നിസ്സാരമായി തള്ളുന്ന പലതും മഷൂകാക്കു വൻ സംഭവമാണ്....നമ്മൾ അതി സംഭവം ആകുന്നത് വളരെ നിസ്സാരവും.. അയ്യോ....കേട്ട്യോൾക്ക. കഷ്ടയി പോയിന്ന് വിചാരിച്ചാ..നിങ്ങൾ... മഷൂക്കാക് പെണ് അന്വേഷിക്കുന്ന കാലത്ത് നമ്മൾ മനസ്സിൽ ഓർത്തതും അതാണ്....പാവം...എന്ന് അതേ...
ഒരു ചായ കുടിച്ചിട്ട് ബാക്കി പറയാമെ..
'ഉമ്മുസ്സ്. ........' കുറച്ചു സോപിങിന് വേണ്ടി വിളിക്കുന്നത് ആണ്....ബാക്കി കുറച്ചു സ്നഹേതിലും....ചായ ചായ.....
അതാ ആ ഫ്ലാസ്കിൽ ..
"എനിക് വേണ്ട ആ ഫ്ലാസ്കിലെ ...വല്ലാത്ത ചുവ ആണ് അയിൻ....'
'എന്ന മോള് തന്നെ ഉണ്ടാക്കി കുടി..'
'നമ്മൾ നല്ല സ്‌പെഷ്യൽ ചായ ആയിക്കോളും... ഏലയ്ക്ക പട്ട ഒക്കെ ഇട്ടിട്. ഓ...'
'എന്ന ഞമ്മക്കും ഒരു ഗ്ലാസ് പോരട്ടെ മോളെ...ഇന്റെ ഉമ്മാന്റെ ആ കട്ടൻ കുടിച്ചിട്ട് ഞമ്മളെ വായി ബേഡക്ക് ആയി....' ഉപ്പയുടെ രംഗപ്രവേശം ഉമ്മാക്ക് കലിപ്പ് ആക്കി...
"ദേ.. ഇങ്ങള് ഒറൊന്നു പറയണ്ട..ഓൾ ഇന്നത്തെ പൂതിക്ക് ചായ വെക്കുന്നതാ...നാളെ ഓളെ ചായ കിട്ടോന്നു ഞാൻ നോക്കട്ടെ...' ഞമ്മള് ഇടക്കണ്ണിട്ട് ഒന്നു ഉപ്പാസിനെ നോക്കി."ഇതൊക്കെ എന്തോന്ന് മോളെ..', എന്ന ആ ഭാവം നമ്മക് പെരുത്തു ഇഷ്ടായി........."ഇതാ..ഉപ്പാ...' ഉപ്പാക്ക് കൊടുത്തു.... 'ഇനി ഇങ്ങള് ഒരു കാര്യം നോക്കിക്കോ....ഉപ്പ കുടിച്ചിട്ട് പാതി ഉമ്മാക്ക് കൊടുക്കും... ഉമ്മച്ചി കുശുമ്പ് കാരണം അത് വാങ്ങില്ല...
"ഇന്ന..ഇയ്യ കുടിച്ചോ..'
'എനിക് വേണ്ട....'
'ഓ..വേണ്ടേ...എന്ന ഇത് നീ അങ്ങ മറിച്ചെക്ക്..'
ഇനി..നമ്മളെ ഉമ്മ വന്നു ആ ചായ കുടിച്ചു ഗ്ലാസ് കഴുകി വെക്കും....
കണ്ട...... ഇനി ഒന്നു ഉപ്പനെ നോക്കിക്കേ നമ്മൾ ഉപ്പ ഉമ്മാനെ നോക്കി ഒരു ചിരി അങ്ങട് പാസാക്കി.
ഇതാണ് ഈ സ്‌നേഹം...ഇപ്പോഴത്തെ ഈ ന്യൂജൻ ഇങ്ങനെ ആകൊ..ഇവിടെ അല്ലെ...
.ശ്....അതോണ്ട് അല്ലെ നമ്മൾ നമ്മൾക്ക് വരുന്ന ഓരോ പ്രൊപ്പോസൽ ഓരോ കാരണം പറഞ്ഞു ഒഴിവാകുന്നേ........
ചായയും എടുത്തു ബാൽക്കണിയിലേക്ക് നടന്നു... അവിടത്തെ കസേരയിൽ ഇരുന്നു. .. ഇവിടെ നോക്കിയ ദ കണ്ടോ ..ഇത്രേം മനോഹരമായ സ്ഥലം വേറെ ഏത്... നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന പുഴ... നല്ല ഇളം കാറ്റ്....തനിക്കു ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യമാണ് ഇവിടെ വന്നിരിക്കൽ...ആ പറഞ്ഞു വന്നത് മഷൂകാക്കു ഫർസാന ബാബിനെ കിട്ടിയ കഥ....എന്റെ ചെങ്ങായി ഫാഹിമ.. പ്ലസ്ടു കൂടെ ഉണ്ടായത... അവളെ സിസ്റ്റർ ആണ് ഈ ഫർസാന... നമ്മൾ ഫ്രീ ടൈം ഓരോ കഥകൾ വീട്ടിലെ നാട്ടിലെ ഒക്കെ പറഞ്ഞോണ്ടിരിക്കും....ഇടയ്ക്ക് സീരിയൽ കഥയും കേറി വരും...അന്ന് നമ്മളെ ഹീറോ അരണവ് ഖുശി ആണ്... രാത്രിയിൽ അധികവും ആ സീരിയൽ മിസ് ആകും...അതിന്റെ റിപേറ്റെഷൻ 11 ഉണ്ടാകും...അത് കാണാൻ എന്നെ മഷൂക്കക സമ്മതിക്കില്ല...ക്ലോക്കിൽ 10 ആകുമ്പോഴേക്കും ഉറങ്ങി കൊള്ളണം...അതിന്റെ കഥ എനിക്ക് ഇവരൊക്കെ പിറ്റേ ദിവസം വന്നു പറഞ്ഞു തരും...ആ കാട്ടങ്ങൾ ആണേൽ ഒരു ഓരോ എപ്പിസോഡും പറഞ്ഞു തരണമെങ്കിൽ കൈക്കൂലി കൊടുക്കണം...നെല്ലിക്ക ഉപ്പിലിട്ടത് മാങ്ങ...പോരാത്തതിന് പൈൻ ആപ്പിൾ ഉപ്പിലിട്ടത്...ആ പൈൻ ആപ്പിളിൻ 2 രൂപ ഒക്കെയ...ഹോ....എന്തൊരു ടീം... അയ്യോ ഫർസാന .ബാബി......ഹാ ഈ ഫാഹിമ.. അവൾക്കും എന്റെ അനുഭവം ആണ്.. എന്റെ സീരിയൽ കാണൽ വില്ലൻ മഷൂകാക്ക ആണേൽ അവളെ വില്ലൻ സോറി വില്ലത്തി ഓളെ ഇത്ത ഫർസുതാ ആണ്...അവൾ ഫാർസൂത എന്ന വിളിക്കൽ...നേരത്തെ ഉറങ്ങികൊളനം ...നേരത്തെ എണീക്കണം... ഒന്നും വലിച്ചു വാരി ഇടരുത്..എടുത്ത സാധനങ്ങൾ എല്ലാം തന്നെ എടുത്തടുത് വെക്കണം... ഓ...ഇതൊക്കെ തന്നെയല്ലേ എന്റെ അനുഭവം... ഒരു അയെൺ ചെയ്യാതെ എങ്ങാനും പോയ അതിന് വരെ കിട്ടും... ഞാനും ഫാഹിയും എപ്പോഴും തുല്യ ദുഃഖിതർ..
നമ്മൾ ഇവരെ കൊണ്ടുള്ള പരിഭവം പരാതി ഒക്കെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും...പാവങ്ങൾ മൂക്ക് ചൊറിഞ്ഞോടിരിക്കുന്നുണ്ടാകും... ആ സങ്കട പറച്ചിൽ കേട്ട് കേട്ട് നമ്മുടെ ഗ്യാങിലെ കാട്ടങ്ങൾക് വട്ടായി.. അന്നാണ് ഷാനിബ ആ ഐഡിയ മുന്നിൽ വെച്ചത്... ഇന്റെ മഷൂക്കാനെയും ഫാഹിമന്റെ ഫാർസൂത്തനേം പിടിച്ചു നിക്കാഹ് ചെയ്യിപ്പിക്കുക...ആഹാ...വാട് ആൻ ഐഡിയ .....ഷാനി.... അങ്ങനെ എന്റേം ഫാഹിമയുടെ നേതൃത്വത്തിൽ ആ നിക്കാഹ് അൽഹംദുലില്ലാഹ്... നല്ല രീതിയിൽ നടന്നു. ഫാഹിമ രക്ഷപ്പെട്ടു... അപ്പൊ നിങ്ങൾ വിചാരിക്കും ഞാൻ കഷ്ട്ടപെട്ടെന്ന് നോ ഗയ്‌സ്.... ഞമ്മളെ മഷൂകാക്കു ബാംഗ്ലൂരിലേക്ക് കിട്ടി...മൂപ്പർ അവിടേക്ക് കെട്യോളെ കൂട്ടി പോയി.. ഏതായാലും ആ തീരുമാനം നന്നായി കാരണം. അവർ രണ്ടുപേരും നല്ല സ്‌നേഹത്തിലും വിശ്വാസത്തിലും കഴിയുന്നു...ഉമ്മ ഇടയ്ക്ക് പറയും.. ഞമ്മള് കാരണം. ഉമ്മാക്ക് നല്ലൊരു മോളെ കിട്ടിന്ന്.. ..അത് കേൾക്കുമ്പോൾ ഞമ്മള് അങ്ങ പത്താം നിലയിൽ എത്തിയ പോൽ തോന്നും..... പിന്നെ വലിയൊരു കുഞ്ഞു സന്തോഷവും വരുന്നുണ്ട്... ഉമ്മുസും ഉപ്പുസും പ്രൊമോഷൻ കിട്ടി.. ഉപ്പാപ്പ ഉമ്മുമ്മ...ആയിട്ട്...ഇൻ ഷാ അല്ലാഹു.......കുറച്ചു മാസങ്ങൾ കൂടി കഴിഞ്ഞാൽ ഞമ്മൾക് കളിക്കാൻ ഒരാൾ കൂടി വരുവല്ലോ..
കാറിന്റെ ഹോണുഅടി കെട്ടു...
"അതാ. .അവർ വന്നേ......'
"ബാബി.....'
'എന്താ...ഞമ്മള് കുഞ്ഞോൾക്ക് സുഖല്ലേ...?'
'എന്റെ പൊന്നേ...എനിക് ആ കുഞ്ഞോൾ വിളി കേൾക്കുമ്പോഴേ ദേഷ്യം വരുന്നു...ഇങ്ങള് അങ്ങനെ വിളിക്കല്ലപ്പ...
നിന്റെ പുന്നാര മഷൂക്ക കെട്ടിയ കാലം മുതലേ പറയുന്നതാ എന്റെ പെങ്ങളെ കുഞ്ഞോളെ എന്നു വിളിച്ച മതിന്ന് ....
"അങ്ങേർക്ക് വട്ട.....'
"വേണ്ടട്ടോ....നമ്മളെ കെട്ടിയൊനേ അങ്ങനെ അധികം പറയണ്ട.....'
'ഇല്ല...നമ്മൾ ചെവിന്ന് പിടി വിടു..."
'എന്ത് ഉണ്ട് കുഞ്ഞോളേ...'
'അൽഹംദുലില്ലാഹ് മഷൂകാക്കു ...'
വാ...മക്കൾ വാ....എന്താ മോളെ സുഖല്ലേ....
'ഉപ്പാ....അൽഹംദുലില്ലാഹ്..ഉമ്മ എവിടെ....?'
'സുബൈദ..........പിള്ളേര് വന്നേട്യെ..........'
"എന്റെ..മക്കൾ വാ....' ഉമ്മ കൈ പിടിച്ചു
'എന്തുണ്ട് മോളെ ഇനക്ക്...ഡോക്ടറുടത് പോയിനാ...?'
'എന്റെ സുബൈദ... നീ ആ കൊച്ചിനെ അകത്തേക്ക് വിളിച്ചു ഇരുത്തി.. എന്തേലും കുടിക്കാൻ കൊടുക്ക്...എത്ര ദൂരം ഓടി വന്നതാ...'
'ഈ ഉമ്മാന്റെ കാര്യം കണ്ടാ വിചാരിക്കും ബാബി ഇപ്പൊ തന്നെ പോകുന്നു....'
'കുഞ്ഞോളെ.......'
'ഞാൻ ഒന്നും പറഞ്ഞില്ലേ.....'
'ബാബിസ്.....എന്തുണ്ട്.. ' അതാ നമ്മളെ ബാക്കി രണ്ടു ഇക്കാകസ്
ലാൻഡി...മർഷാദ് ഇപ്പൊ ആർക്കിടെക്ചർ ബി. ടെക് കഴിഞ്ഞു സ്വന്തമായി പ്ലാൻ വര... അതിന് തൊട്ട് അടുത്ത മഹാൻ മുഹ്‌സിൻ...ഞമ്മള് മൂസി എന്ന് വിളിക്കും...ഓൻ ഇപോ ഡിഗ്രി ഫൈനൽ ..പിന്നെ ഈ ഞമ്മള്...ഇക്കാക്കാസിന്റെ കുഞ്ഞോൾ.... എന്നു അവർ പറയും.. ഞമ്മള് പേര്...........
"കുഞ്ഞോളേ.............." ഈ ഉമ്മ എന്നെ ഒന്ന് പരിചയപെടുത്താൻ സമ്മതിക്കില്ല..എന്ന ഒന്നു അങ്ങോട്ട് പോയിട്ട് നോക്കട്ടെ.....
ആഹാ...ഉമ്മ എന്തൊക്ക ആക്കി വെച്ചിട്ടുണ്ട്... ബാബി മഷൂദുക്ക വന്ന സ്‌പെഷ്യൽ 'ഉമ്മ അടിപൊളി ആക്കിനല്ലോ'
'പിന്നെ.. ഇതിനകത്ത് ഇനക്ക് ഹറാം അല്ലെ....'
'ചില പ്രതേക സമയങ്ങളിൽ നമ്മക്ക് ഫർള് ആകുന്നു...."
"ഉമ്മേം കുഞ്ഞോളും ഇപ്പോഴും ഇങ്ങനെ തന്നെ...'
"മോളെ...ഇയ്യു പതിയെ നടക്കു...'
'ഇല്ല ഉമ്മ..എനിക് ഇതുവരെ ക
കോയാപൊന്നും ഇല്ല..'
'ഇത് അഞ്ച് പൂർത്തിയാകാൻ ആയില്ലേ....മോള് ഇനി ഇട നിക്ക്...മഷൂദ് ലീവ് കിട്ടുമ്പോൾ വന്നോട്ടെ....'
'ഹമ്....നടക്കുന്ന വല്ല കാര്യയോ പറ ...മഷൂക്കാനെ വിട്ട് ബാബിയും നിക്കുല.. ബാബിനെ വിട്ട് മഷൂക്കയും.. അല്ലെ...' നമ്മൾ ഒന്ന അതു പറഞ്ഞു ബാബിക്കിട്ട ഒരു നുള്ള്..."അല്ലഹ്...'
'ഈ പെണ്ണിനെ... ഉമ്മ കയ്യിൽ കിട്ടിയ തവ എടുത്തു...' ഞമ്മള് എസ്കെപ് ആയി.....
എല്ലാവരും ഒരുമിച്ച് ഇരുന്നു ഫുഡ് കഴിക്കാൻ...... "ആഹാ...ഉമ്മ ഇന്ന്.. കോൾ അടിച്ചല്ലോ..... പത്തിരി നെയ്‌പതിരി ബീഫ്...ഓ....എനിക് വയ്യ....' മുഹ്‌സി ആക്രാന്തത്തോടെ വന്നു ഇരുന്നു....... നാസ്ത് കഴിഞ്ഞു എല്ലാവരും കല്യാണ വീട്ടിലേക്ക് പോയി... കല്യാണം അത് നമ്മളെ സുമിത്താന്റെ...സുമയ്യ ...അയൽവാസി പിന്നെ നമ്മളെ മുഹ്‌സിന്റെ കളിക്കൂട്ടുകാരി...ഉപ്പാന്റെ പിരിശപെട്ടെ ചെങ്ങായിന്റ മോള്... ഉമ്മാന്റെ ചെങ്ങായിന്റ മോള്...ഹോ...അങ്ങനെ നീളുന്നു പട്ടിക...പിന്നെ ഈ സുമിത്താന്റെ നേരെ മൂത്ത ഇത് സാജിത്തന്റെ ഫ്രണ്ട് കൂടി ആണ് ഞമ്മള് ബാബി.. അപോ മൊത്തത്തിൽ സ്വന്തം വീട്ടിലെ കല്യാണം പോലെ തന്നെ... ഇന്ന് മെഹന്തി കല്യാണം.... ഞമ്മള് മൈലാഞ്ചി ഇട്ട് കൊടുക്കാന്ന്
ഏറ്റിട്ടുണ്ട്.. ഞമ്മള് ഇന്ന് സ്റ്റാർ ആകും....ഇങ്ങള് കണ്ടോളി....
🌼 🌼 🌼 🌼 🌼 🌼
"അല്ല..സുബൈദ നീ ഇപ്പോ വരുന്നത്രെ.....നീ അല്ലെ ഇട വേണ്ടേ..."
അതാ ഉമ്മുമാന്റെ പരാതി....
"ഉമ്മ...അത് മഷൂദും ഓളും വരട്ടെ എന്ന് വെച്ചിട്ട...'
"അഹ്..എന്തുണ്ട് മോളേ... ഇനക്ക്..'
"അൽഹംദുലില്ലാഹ്... ഉമ്മുമ്മ....'
'ആ...സൂക്ഷിചു അകത്തേക്ക് ചെല്ലു.. ഇവിടെങ്കിലും ഇരിക്ക്..ഈ പിള്ളെർ കണ്ണും മൂക്കും ഇല്ലാത്ത ഓട്ടമാ ഒടുന്നെ ...'
അകത്തേക്ക് പോയി....എന്തൊക്കയോ തിരക്കിൽ ആണ് എല്ലാരും...
"അല്ലാഹു...ഇതാരൊക്കെ....ഫർസാന മോള് ഇപോ എത്തി..?'
'കുറച്ച നേരെ ആയുള്ളൂ ഉമ്മ.....എവിടെ സാജി..."
'ഓൾ..അപ്പറത്തെ ഉണ്ട്....മോള് ഇരിക്ക്...അല്ലേൽ വേണ്ട...ആ മുറി പൊയ്ക്കോ....'
'സുമിയോ....?'
'ഓളും അവിടെന്നെ ഉണ്ട്..'
റൂമിൽ നമ്മളെ പോലുള്ള കുറെ സുന്ദരിമാർ ഇരിന്നു സൊറ പറയുന്നു... സെൽഫി എടുക്കുന്നു...ഒന്നും പറയണ്ട....
"ബാബി മെല്ലെ പോയി സജിത്താന്റെ കണ്ണു പൊത്തി.......
'ഫർസു...നീ ...'
'എങ്ങനെ മനസ്സിൽ ആയി..?
'ഞാൻ ഇത്രേം നേരം പ്രതീക്ഷയോടെ കാത്തു നിക്കുന്നത് നിന്നെ ആ...അപ്പൊ നീ അല്ലാതെ ആര്...'
'നിങ്ങൾ രണ്ടാളേ സമ്മതിച്ചു...." ഞമ്മള് പറഞ്ഞു .....
മഗ്‌രിബ് കൊടുത്തു.. നിസ്കാരം കഴിഞ്ഞു... കല്യാണ തിരക്ക് തുടങ്ങി.. സുമിത്താനെ ചമഞ്ഞു ഒരുക്കി മൈലാഞ്ചിക്കു ഇരുത്തി.. 'കുഞ്ഞോളെ... തുടങ്ങിക്കോ...'
ഓ...ഈ വിളി മടുത്തു...... സാജിത്താ ഇങ്ങൾക് എങ്കിലും....
ഇനി ഈ വിളി നമ്മൾ എങ്ങനെ മാറ്റാൻ.....നിന്റെ നിക്കാഹ് കഴിഞ്ഞിട്ട് നിന്റെ മാരൻ വിളിക്കും നിന്റെ ഒറിജിനൽ പേര്....' അതും പറഞ്ഞു എല്ലാരും ഒരുമിച്ച് ചിരിച്ചു...ഞമ്മക്ക് വന്ന ദേഷ്യം അങ്ങു അടക്കി വെച്ചു..
"സുബൈദ...ഇന്നേ ഒരാൾ ചോദിക്കുന്നു....?"
"ആരാ... നബീസ....?
'അറിയോ...'
'സുബ്ഹാനല്ലഹാ......ഫാതിബി... എത്ര കാലയി കണ്ടിട്ട്....?
'അപ്പൊ നീ മറന്നില്ല അല്ലേ....?
'നബീസന്റെ മൂത്ത മോള് എന്റെ ഏടത്തിന്റെ മോൻ ആണ് നിക്കാഹ് ചെയ്തേ...'
'അല്ലാഹു...നമ്മൾ അറിലല്ല..അന്ന് നമ്മക്ക് മരോൾ നിക്കാഹ് ആയിരുന്നു...അതോണ്ട് വരാൻ പറ്റില്ല...'
'ഞാൻ നേരത്തെ നിന്നെ നോക്കുന്നി...നബീസാദ് ചോയിചു ഉറപ്പിച്ചു...'
'എത്ര കാലയി....അല്ലെ...നിനക്ക് മക്കൾ രണ്ട് അല്ലെ... '?
'അഹ്..രണ്ടും ആണ്...'
'എനിക് 3 ആണും ഒരു പെണ്ണും...'
'മോന്റെ മങ്ങലം കഴിഞ്ഞ?'
'ഇല്ല...ഓനു പെണ്ണിനെ നോക്കുന്നുണ്ടു..ഓൻ പഠിക്കുന്ന പെണ്ണിനെ വേണം...കിട്ടന്നത് ഒക്കെ പഠിക്കാൻ ഇഷ്ടകുറവ് ഉള്ളതിനെ..'
'ഓ..ഓരോരുത്തർക്ക് ഓരോ ആശ അല്ലെ...?'
'അതന്നെ രണ്ടാമത്തെ ഓനും ആയി.. ഓൻ ആണേൽ ഒരുതിനെ കണ്ടു വെച്ചിട്ടു ഇവനെ കാത്തിരിക്കുന്നു... മൂത്തതിന് വെച്ച എളയതിനെ കെട്ടിക്കാൻ പാറ്റോ...?
'എല്ലാം സമയത്തു നടക്കും... അല്ലാഹു...കണക്കാക്കിട്ട ഉണ്ടാകും... അതു സമയം ആയാൽ പടച്ചോൻ തന്നെ കൊണ്ട് തരും...'
'അതെന്നെ....എന്നിട് മോളും മോൻറ്റോളും എവിടെ... ചെറുതിൽ കണ്ടതാ മോളെ....
'ഫർസ...ഇങ് വാ...ഇത് മഷൂദിന്റെ ഓൾ...ഇത് ഉമ്മാന്റെ പയ ചെങ്ങായി...
"ഇപ്പൊ അതെ.....'
'അതെന്നെ....കുഞ്ഞോളെ....... ഇങ്ട് വാ....'
'ഉമ്മ...ഇങ്ങളോട് ഇനി നമ്മൾ ഒരക്ഷരം മിണ്ടില്ല...ഈ കുഞ്ഞോലെ വിളി..നിർത്താതെ....അതും ഇങ്ങനെ പബ്ലിക് ആയി....'
'അതെന്താ മോളെ... നല്ല പേര് അല്ലെ..അതും സ്‌നേഹത്തോടെ വിളിക്കുമ്പോൾ ...'
ശബ്ദം കേട്ട ഭാഗത്ത് നമ്മൾ തിരിഞ്ഞു നോക്കി....
"ഇന്റെ ഉമ്മാന്റെ ചെങ്ങായി... ചെറുപ്പത്തിൽ ഒന്ന് കണ്ടിന് ...മോളെ പേര് എന്താ......"
"മെഹനാസ്"
..
"മെഹനാസ്"....അവളുടെ കൂടെ ചേർക്കുന്ന ആ പേര് എന്ത്.......കാത്തിരിക്കൂ....
മെഹ് നാസ്
'മോള്.. എന്താ പഠിക്കുന്നത്
'ഡിഗ്രി ഫസ്റ്റ് ഇയർ. '
ഇപ്പൊ നിങ്ങൾക്ക് മനസ്സിൽ ആയല്ലോ...നമ്മളെ നായികെനേ
മെഹ് നാസ്......ഒരു സാദാരണ കുടുംബത്തിൽ മൂന്ന് ഇക്കാകമാരുടെ കുഞ്ഞു പെങ്ങൾ ആയി....വളർന്നവൾ.... തന്റെ ഉമ്മയും ഉപ്പയും ഇക്കാക്കമാരും ബാബിയും... അതാണവളുടെ ലോകം....നിങ്ങളുടെ കണ്ണിൽ ചെറുതാണെങ്കിലും എനിക് ഇതാണ്..ഇതു മാത്രം ആണ്..ലോകം.
എല്ലാവരോടും ഫ്രൻഡ്ലി ആണ്...പക്ഷെ... എന്റെ ഫാമിലയേക്കാളും അടുത്ത സൗഹൃദം ഞമ്മക്ക് ഇല്ല.....
മൈലാഞ്ചി പാട്ടും മൈലാഞ്ചി ഇടലും ഒക്കെ ആയി ഞമ്മളെ സുമിതാന്റെ മെഹന്തി രാവ് ഭംഗിയായി കഴിഞ്ഞു..
ഞാനും ബാബിയും ഇക്കാക്കസും വീട്ടിൽ എത്തി... ഉമ്മ ഉപ്പേ കുറച്ചു കഴിഞ്ഞേ വരൂ... ബാബിക് നല്ല ക്ഷീണം... പാവം...രാവിലെ യാത്രേം കഴിഞ്ഞു വന്നു ഈ നേരം വരെ ഇരിക്കലും നിക്കലും മാത്രം ആയിരുന്നു..ഒന്നു ചെറുതായി പോലും കിടന്നില്ല.. കാലിന് നീര് വന്നിട്ടുണ്ട്.. ഞമ്മള് പോയി ഒന്നു കുളിച്ചു നിസ്കരിച്ചു വരാം...എന്നിട്ടു കുറച്ചു ചൂട് വെള്ളത്തിൽ ബാബിക് കാൽ ഒന്നു മസാജ് ചെയ്ത് കൊടുക്കട്ടെ...ഒരു കുളിയും നിസ്കാരം കഴിഞ്ഞു അടുക്കളയിലേക്ക് നടന്നു...
അതാ... ബാബി അടുക്കളയിൽ ഇരിക്കുന്നുണ്ട്... മഷൂകാക്ക താഴെ ഇരിക്കുന്നു.. ഇക്കാകന്റെ കാലിന്റെ മേലെ ബാബിന്റെ കാൽ വെച്ചിട്ടുണ്ട് ചൂട് വെള്ളം ടവലിൽ മുക്കി കാലുകളിൽ ചൂട് പിടിച്ചു കൊടുക്കുന്നു.......മനസ്സിൽ രണ്ടു പേരോടും ബഹുമാനവും സ്‌നേഹവും കൂടി.... അൽഹംദുലില്ലാഹ് ഉപ്പാ പറഞ്ഞു കൊടുക്കുന്ന ജീവിതത്തിന്റെ ഓരോ പാഠങ്ങൾ.. അത് മഷൂകാക്ക അവരുടെ ജീവിതത്തിൽ പകർത്തുന്നു... ഒരു ഗ്ലാസ് പാൽ ചൂടാക്കി ഞമ്മള് ബാബിക്കു കൊണ്ടു കൊടുത്തു... നാളത്തെ കല്യാനത്തിന് ഇടാനുള്ള ഇക്കകമാർസിന്റെ ഡ്രസ്സ് അയൺ് ചെയാൻ പോകുമ്പോൾ ഞമ്മള് ഫോണ് തുരു തുരാന്ന് അടിക്കുന്നു ഈ കുന്തത്തിനെ ഇന്ന് ഓര്മയെ ഇല്ല.. സാദാരണ ബാബിക്കു മെസ്സേജ് അയക്കാൻ ആണ് ഞമ്മള് ആ കുന്തം എടുക്കാർ...മഷൂകാക്ക വന്നോണ്ട് അതിനെ മറന്നു... ഒന്നു പോയി നോക്കി...റിങ് ചെയ്ത കട്ട് ആയിരിക്കുന്നു.... 8 മിസിഡ് കാൾ.. ഞമ്മള് പണി കഴിഞ്ഞിട്ട് നോക്കാന്ന് വെച്ചു...ദേ വീണ്ടും വിളിക്കുന്നു... നോക്കി...ഷാനിബ.... ഈ പെണ്ണ് എന്താ....ഫോണ് അറ്റൻഡ് ചെയ്തു
"ഹെലോ...എടി...ഞാൻ കുറച്ചു കഴിഞ്ഞു അങ്ങോട്ട് വിളിക്കാം....'
'മ്.....'
അവൾ ഒന്ന് മൂളി ഫോണ് കട്ട് ചെയ്തു.. ഓ..ഷാനിബ പ്ലസ്ടു കൂട്ടുകാരി... കല്യാണം കഴിഞ്ഞു ഇപോ ആറു മാസം അയതെ ഉള്ളു..
ഇടയ്ക്ക് വിളിക്കും....എന്തേലും ചെറിയ ചെറിയ പ്രോബ്ലംസ്...സൊലൂഷൻ വേണ്ടി വിളിക്കുന്നതാ... ഞമ്മള് ബാബിനോട് ഉമ്മച്ചിനോട് പറയും അപ്പൊ എനിക്ക് കിട്ടുന്ന സൊലൂഷൻ ഞാൻ അത് പറഞ്ഞു കൊടുക്കും...ഈ വിളിയിലും സംതിങ് റോങ് ഫീൽ ചെയ്യന്നുണ്ട്...അയൺ ചെയ്യുമ്പോഴും മനസ്സിൽ ഷാനി തന്നെ... അവളെ കേട്ട്യോൻ ഷഹീർ അവർ തമ്മിൽ ആദ്യമായി കാണുന്നത് നമ്മൾ പ്ലസ്ടു പഠിക്കുപോഴാണ്. ഇടയ്ക്ക് ബസ്റ്റോപ്പിൽ കാണും... അവൾ ചിരിക്കും....അങ്ങനെ പ്രൊപ്പോസൽ ആയി ഷഹീർ അവളുടെ വീട്ടിൽ എത്തി. ബാക്കി ഒക്കെ വളരെ പെട്ടെന്ന് ആയിരുന്നു പെണ്ണ് കാണലും ഒറപ്പിക്കലും നിക്കാഹും... അവൾ അത്രക്ക് ഹാപ്പിയും ആയിരുന്നു.. പക്ഷെ കുറച്ച് കഴിഞ്ഞ് ,കുഞ്ഞു കുഞ്ഞു പിണക്കങ്ങൾ ഓരോന്ന് അവർക്കിടയിൽ ഉണ്ടായി. ചെറിയ ചെറിയ കാര്യങ്ങൾ... വളരെ നിസ്സാര കാര്യങ്ങൾക് വേണ്ടി രണ്ടുപേരും മിണ്ടതിരിക്കും തർക്കിക്കും . ഇത്തവണ എന്താണാവോ.... ഡ്രസ്സ് അയണ് ചെയ്തു ഹാങ് ചെയ്തു. നേരെ റൂമില് പോയി ഫോണ് എടുത്തു അവളെ ഡയൽ ചെയ്തു."ഹലോ..'
'ഹലോ....'
"ഡി...ഞാൻ കുറച്ചു തിരക്കിൽ ആയി പോയി....അപ്പുറം കല്യാണം ആണ്...അവിടെ ആയിരുന്നു...'
'മ്....' അവൾ ഒന്നു മൂളുക മാത്രം ചെയ്തു..
'എന്താ..ഇന്നത്തെ പ്രോബ്ലെം..?
'അത് ...ഷഹീർക്ക...എന്നെ വീട്ടിൽ കൊണ്ടു വിട്ടു....."
'എന്തിന്...'
'അത്...ഇന്നലെ ഒരു പാർട്ടി ഉണ്ടായിരുന്നു ശഹീർക്കാന്റെ ഉപ്പാന്റെ വീട്ടിൽ...എനിക്ക് പോകാൻ മൂഡ് ഇല്ലായിരുന്നു... ഷഹീർക്ക രാവിലെ പോകുമ്പോൾ വൈകിട്ടു വരുമ്പോഴേക്കും റെഡി ആകാൻ പറഞ്ഞു വന്നപ്പോൾ ഞാൻ റെഡി ആയില്ല...എനിക് എന്തോ അവരെ ആ ഫാമിലി അത്ര പിടിച്ചില്ല.. കുറെ വയസ്സന്മാർ... അതോണ്ട് ഞാൻ വരുന്നില്ലെന്നു പറഞ്ഞു.. കുറെ നിർബന്ധിച്ചു.... എല്ലാവരും പോയി... എന്നെ ഇവിടെ കൊണ്ട് വിട്ട് ഷഹീർക്കയും പോയി. '
ഫോണില് കൂടി അവളുടെ എങ്ങൽ കേൾക്കാം....
'ഡി...നീ സങ്കടപെടാതെ...ഞാൻ വിളിക്കാം....' ഫോണ് വെച്ചു... അവൾക് എന്തിന്റെ കേടാ. ...അങ്ങു വിളിച്ചാൽ പോയ പോരെഞൊ.... താഴേക്ക് പോയി. ബാബിയാണ് ലക്ഷ്യം.. പക്ഷെ പാവം...ഉറങ്ങുന്നുണ്ടാകും.. വേണ്ട... അപ്പൊ ഷാനിയോ...അവൾ വിളിച്ചിട്ട്. ഹാ..ഒന്നു പോയി നോക്കാം.. റൂമിന് അടുത്ത് എത്തി. ഡോർ മുട്ടി... മഷൂകാക്കയാണ് തുറന്നത്... " എന്താ കുഞ്ഞോളെ...'
ഒന്നു ചെരിഞ്ഞു അകത്തേക്ക് നോക്കി...ബാബി കിടക്കുവാണ്..
'ഒന്നുല മഷൂകാക്ക...ബാബി ഉറങ്ങി അല്ലെ...'
"ഞാൻ ഉറങ്ങിലാടി... വെറുതെ കിടന്നതാ..എന്താ...'
'ഞാനും വെറുതെ....' മഷൂകാക്ക അവിടെന്നെ നില്പുണ്ട്... എങ്ങനെ പറയും... 'നീ ഇങ് വാടി...നിന്നോട് ഒന്നും ചോദിക്കുവാൻ കഴിഞ്ഞില്ല... '
അകത്തു കയറി ബാബിന്റെ അടുത്തു ഇരുന്ന്... മഷൂകാക്ക ഇപ്പോഴും ആ നിൽപ്പിൽ ഉണ്ടത്രേ...
ബാബി ഒരു നിമിഷം മഷൂകാക്കുനെ നോക്കി...ആ നോട്ടം എന്തിന് വേണ്ടി ആണെന്ന് മനസ്സിൽ ആയന്നോണം മഷൂകാക്കു 'എന്ന ഇങ്ങള് രണ്ടാളും ഇവിടെ സൊറ പറ ഞാൻ ന്യൂസ് കണ്ടിട്ട് വരാം...' ഒരു ചിരി ഞാൻ കൊടുത്തു.. "പറ എന്താ...എന്തൊക്കയുണ്ട വിശേഷങ്ങൾ നിന്റെ...?"
"അതിലെ....ഒരാൾ നമ്മളെ ഒരു സ്ഥലത്ത് വിളിച്ചാൽ നമ്മക്ക് പോകാൻ ഇഷ്‌ടലെങ്കിൽ നമ്മൾ പോണ്ടല്ലോ....പിന്നേം പിന്നെ നിര്ബന്ധിച്ചാലോ.....നമ്മൾ എന്തോന്ന് ചെയ്യും...? ബാബി നമ്മളെ ഒന്നു നോക്കി..എന്നിട്ടു.
'ഷാനിബാനെ ഷഹീർ എവിടേക്കാ വിളിച്ചിട്ട് അവൾ പോകഞ്ഞെ...?"
സത്യം ഞമ്മള് ഞെട്ടി . "പടച്ചോനെ... ഇങ്ങേക്ക് എങ്ങനെ മനസ്സിൽ ആയി ബാബി....'
'നീ ഇതുവരെ ആയിട്ട് അവളെ കാര്യത്തിന് മാത്രമേ ഒരു സൊലൂഷൻ ചോയ്ച്ചു വരു.. നിന്റെ കാര്യത്തിന് നീ തന്നെ സൊലൂഷൻ കണ്ടു പിടിച്ചു അത് ഓക്ക് ആണോ എന്ന് ഉറപ്പിക്കാനെ വരൂ.... '
'എന്ന പറ... അവൾക് എന്ത് കൊടുക്കണമെന്ന്..'
'ആദ്യം അവക്ക് നല്ല ചുട്ട അടി കൊടുക്കി...'
'അത് വേണം അല്ലെ...'
'പിന്നല്ലാതെ...ഷഹീർ വിളിച്ചാൽ അവക്ക് എന്താ പോയാൽ...?
'അതെന്നെ...ഫാമിലി പാർട്ടി...കുറെ വയസ്സന്മാർ ഉണ്ടെന്ന് പറഞ്ഞു പോയില്ല പോലും.. അതിൽ ദേഷ്യം പിടിച്ചു ഷഹീർ അവളെ അവളുടെ വീട്ടിൽ ആക്കി....'
"ബെസ്റ്റ്... ഡി..അതെന്തേ അവക്ക് പോയാൽ...നമ്മൾ കുടുംബ ബന്ധങ്ങൾ എപ്പോഴും ചേർത്ത് വെച്ചു കൊണ്ട് പോകണം... അതിൽ പരം സന്തോഷം എന്താ ഉള്ളെ... വയസ്സുളവരെ കൂടുതൽ ബഹുമാനിക്കണം.. അവരുടെ ഒക്കെ സന്തോഷം നമ്മളെ ഒക്കെ കാണുക യും നമ്മളോട് സംസാരിക്കുമ്പോഴും ആണ്....പിന്നെ ഏത് ജീവിതത്തിലും പരസ്പരം കുറച്ചൊക്കെ രണ്ടു പേരും അഡ്ജസ്റ്റ് ചെയ്യണം... ഷാനിബാന്റെ കുടുംബതിലെ പാർട്ടിക്കാണ് അവൻ പോകാതിരുന്നാൽ അവൾക് എന്തോന്ന് ഫീൽ ചെയ്യുന്നു ചോയ്ച്ചു നോക്ക്.?
"മ്... അവൾക് ദേഷ്യം വരും..ഉറപ്പാ..'
'അതു തന്നെയാ അവനും വന്നേ...അവളോട് പറ ...ഇങ്ങനെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്ക് വെറുതെ ദേഷ്യം പിടിക്കല്ലാന്ന്... കുറച്ച ഒക്കെ അഡ്ജസ്റ്റ് ചെയ്യണം..ആരും ഈ ലോകത് പെര്ഫർക്ട് അല്ല മോളെ... എല്ലാർക്കും കുറച്ച് കുറ്റവും കുറവുളും ഉണ്ടാകും..അതു നമ്മൾ മനസ്സിൽ ആക്കി നമ്മൾ ജീവിക്കുമ്പോഴാണ് ജീവിതം ജീവിതമാകുന്നത്...'
ഒരത്ഭുതം പോലെ നമ്മൾ ഇതൊക്കെ കേട്ട് ഇരുന്നു..
"മഷൂകാക്ക ബാബിയും ഇങ്ങനെ ആണോ...അല്ലല്ലോ..'
'നമ്മുക്കും ചെറിയ ചെറിയ പ്രോബ്ലംസ് ഉണ്ടാകാറുണ്ട്...'
'എന്നിട്ട് മശാ അല്ലഹ്...ഇങ്ങള് പിണങ്ങി നിൽക്കുന്നത് കണ്ടില്ലലോ...'
'ഹ..ഹ...അതാണ് പറഞ്ഞത് ആ അഡ്ജസ്റ്റ്മെന്റ്...അത് ഉണ്ടേൽ ആ പിണക്കമോ ദേഷ്യമോ കാണിക്കാൻ ടൈം ഉണ്ടാകില്ല...'
തൃപ്തികരമായ ഒരു ഉത്തരം കിട്ടിയ സന്തോഷം എന്റെ മുഖത്തു കണ്ടു.. ബാബി പറഞ്ഞു..."എന്ന മോള് ആ ചെങ്ങായിനെ വിളിച്ചു പറഞ്ഞേക്ക..'
താങ്ക്സ്...ബാബി.... ഒരു ഉമ്മേം കൊടുത്തു നമ്മൾ എണീറ്റ് പൊന്നു..." അതേ...പൊന്ന വഴി നമ്മളെ ഇക്കാനെ ഇങ്ങോട് വിളിച്ചേർ...'
'ഉത്തരവ് പ്രഭോ......'
ഷാനിബാനെ വിളിച്ചു ബാബി പറഞ്ഞ കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു.. അവൾക് കുറച്ചൊക്കെ കാര്യങ്ങൾ മനസ്സിൽ ആയെന്ന അവളുടെ സംസാരത്തിൽ നിന്ന് വ്യക്തതമായി.
ഷഹീർക്കാനെ വിളിക്കട്ടെ എന്നു പറഞ്ഞു സന്തോഷത്തോടെ ഓൾ ഫോണ് വെച്ചു... താഴെ ഉപ്പേ ഉമ്മേം വന്നിട്ടുണ്ട്...എല്ലാവരും ഹാളിൽ ഇരുന്നു... എന്ന ഞാനും അങ്ങോട് പോക... ഓരോ വിശേഷങ്ങൾ പറയുന്നുണ്ട്... "കുഞ്ഞോളേ. ."
'എന്താ ഉപ്പാ .."
"തിങ്കളാഴ്ച ഇന്നേ കാണാൻ ഒരുത്തൻ കോളേജിൽ വരും...'
'അതെന്താ ഇട വന്നാൽ....ഉമ്മാന്റെ ഡയലോഗ്....
'ആദ്യം അവർ കാണട്ടെ എന്നു വച്ചു...പിന്നെ മതീലെ വീട്ടിൽ വരവ് ഒക്കെ..... മുഹ്‌സി നീ ഇവളേം കൂട്ടി പൊയ്ക്കോ.. അന്ന് കോളജിൽ..'
'അഹ്..ഉപ്പ...'
'ഇത് ഏതാ ടീം...ഉപ്പ..' ചോദ്യം മഷൂകാക്കന്റെ വക ആണ്....
'ആ സൂപ്പർ മാർക്കറ്റ് നടത്തുന്നൊന് ഇല്ലെ റിയാദ് ...ഓന്റെ മാരോൻ ഹാരിസ്. അബുദാബിയിൽ ആണ്.. '
'അവർ ആ കടവത്ത് മമ്മുക്കന്റെ ബന്ധു അല്ലെ...' ഉമ്മ സിഗ്‌നൽ വെച്ചു ആളെ പിടിക്കാൻ തുടങ്ങി..
"അതെന്നെ സുബൈദ... രണ്ടു ആണ് രണ്ടു പെണ്ണും പോലും...ഇവൻ എളായത....'
'ഹ..കുടുംബോക്കെ നല്ലെന്നെ.. ഇനി ഇവർ കാണട്ടെ.. അല്ലെ..? ' ഉമ്മാന്റെ സെർട്ടിഫികറ്റു കിട്ടി...
"ഹ...അത് നടക്കട്ടെ... ബാക്കി പിന്നെ?
മർഷാദ്ക്ക എന്താ ഒന്നും അഭിപ്രായങ്ങൾ പറയാതെന്ന് ആലോചിക്കുമ്പോഴാണ്....
"അല്ല മർഷാദ് ഇയ്യ എന്താ ഒന്നും പറയാത്തെ....? ഉമ്മ വീണ്ടും..
"ഉമ്മ..ഞാൻ എഫ്ബി നോക്കുന്നു.. ഓന്റെ ഫോട്ടോ കണ്ടിനെകിൽ ഇപോ തന്നെ നമ്മക് ഒറപ്പിക്കലോ.. ഇത് വേണോ വേണ്ടയോ എന്ന്....?
'ഡ... ഫോട്ടോ ഒന്നും കണ്ട ആരേം വിലയിരുത്തണ്ട......'
മഷൂകാക്ക പറഞ്ഞത് കൊണ്ട് മർഷാദ്ക്ക മുങ്ങി തപ്പൽ നിർത്തി...
ബാബി..എന്നെ നോക്കി കണ്ണിറുക്കുന്നുണ്ട്... ഞമ്മൾക് ഇതൊന്നും അത്ര ഇന്ററിസ്റ്റു ഇല്ല മേഖല അല്ല ....
"അല്ലാന്ന്... ഈ കടവത്തെ മമ്മൂക്കന്റെ ആരെയോ അല്ലെ ഞമ്മളെ ജമീലാന്റെ......." ഉമ്മ ഓരോന്ന് പൊക്കി വരാൻ തുടങ്ങി..
"സുബൈദ... മതി...പിള്ളേര് കിടക്കട്ടെ....... ബാക്കി നാളെ..."
"ഉപ്പാ.. നന്ദി ഉണ്ട്..'.മുഹ്‌സി ചിരിച്ചോണ്ട് പറഞ്ഞു വേഗം മുങ്ങി..
"എന്ന ഞമ്മളും..." മഷൂകാക്കു ബാബി പോയി...
"മർഷാദ്.... ഫോണിൽ ചികയുന്നുണ്ട്.
"എന്താ നിങ്ങൾക് ഒറക്കൊന്നും ഇല്ലെ..?'
'ഞമ്മള് പോയി.................'
റൂമിൽ എത്തി കിടന്നു... ചുമ്മ ഫോണ് എടുത്തു നോക്കി ഷാനിന്റെ മെസ്സേജ് "താങ്ക്സ്..ഡിയർ... എല്ലാം ഒക്കെ ആയി.'
അൽഹംദുലില്ലാഹ്.... തിരിച്ചു റീപ്ലേയ അയച്ചു....
കിടന്നു....മനസ്സ് മുഴുവനും തിങ്കളാഴ്ച കാണാൻ പോകുന്ന അയാളെ പറ്റി..
എങ്ങനെ ഈ പ്രൊപ്പോസൽ മുടക്കും...താൻ എന്താ ചെയ്യുക... ഉപയോട് പോയി പറഞ്ഞാലോ എല്ലാം.... അല്ലേൽ വേണ്ട..ഉപ്പാ അതൊന്നും വലിയ് കാര്യത്തിൽ എടുക്കില്ല.... ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി....
സുമിതാന്റെ...നിക്കാഹ് ഒക്കെ നല്ല രീതിയിൽ കഴിഞ്ഞു.... സുമിത്താ കരഞ്ഞു കൊണ്ട് പോകുന്നത് കണ്ട ഞമ്മള് ഖൽബി പിടഞ്ഞു...എങ്ങനെ താൻ പോകും...എന്റെ സ്‌നേഹം... എന്റെ ലോകം... എല്ലാം ഇവിടെ അല്ലേ.. ഇവർ സ്‌നേഹിക്കുന്ന പോലെ..ഇവർ തന്നെ നോക്കുന്ന പൊലെ ആർക്കും ആകില്ലലോ...വേണ്ട...എനിക് കല്യാണം ഒന്നും വേണ്ട.......... മനസ്സ് പോലും അറിയാതെ കണ്ണുകൾ നിറഞ്ഞു......
"കുഞ്ഞോളേ..... വേഗം വാ..."
"ദ...എത്തി..ഉമ്മ ഞമ്മള് ഇറങ്ങുന്നു... ബാബിയോട് പറഞ്ഞെ..." ഉപ്പ സിറ്റുഔട്ടിൽ ഉണ്ട്... പേപ്പർ വായന...
"ഉപ്പ... പോയി വരട്ടെ..."
"ഹ...പിന്നെ അവരെ ഒന്ന് വിളിച്ചു നോക്കണേ..."
"ഹാ...'
ഇവർക്ക് ഒക്കെ എന്തിന്റെ കേടാ... എന്നെ കെട്ടിക്കാൻ....
"ഡി...പിന്നെ ചെക്കനെ ഇഷ്ടപ്പെട്ടാൽ നിന്റെ കാര്യത്തിൽ വേഗം തീരുമാനം ആകും മോളെ....'
'ഇഷ്ടപ്പെട്ടാൽ അല്ലെ......അത്പ്പോ തീരുമാനിക്കാട്ടോ....'
"എന്തേ...നി അതിന് കണ്ടില്ലല്ലോ..പിന്നെ ഇങ്ങനെ..."?
'ഒന്നുല..മുഹ്‌സി....നീ നേരെ നോക്കി വണ്ടി ഓടിക്ക്....'
അല്ലാഹു.....ആ ചെങ്ങായിക്ക് നമ്മളെ ഇഷ്ടകല്ലേ മനസ്സിൽ ദുആ ചെയ്‌തോണ്ടിരുന്നു.. കോളേജിന് അടുത്ത് എത്തറായപ്പോൾ മുഹിസി ഫോണ് എടുത്തു ഡയൽ ചെയത്
"അസ്സലാമു അലൈക്കും...എവിടെയാ ...നമ്മൾ കോളേജിലേക്കുള്ള ടെണിങ്ങിൽ ഉണ്ട്...ഒക്കെ..' ഫോണ് വെച്ച് അവൻ എന്നെ നോക്കി.....ഡി അവർ ഇങ്ങോട് വരുന്നുണ്ടെന്ന്... പറഞ്ഞു നാക്ക് എടുത്തില്ല.....
ദ...ആ ബൈക്കിൽ വരുന്നതാ അവർ..... രണ്ടു പേർ ഇറങ്ങി... മുഹ്‌സി ഡോർ തുറന്നു പുറത്തിറങ്ങി
കയ്യ് ഒക്കെ കൊടുത്തു ഇവൻ ഇത്ര വേഗം അവരുമായി കമ്പിനി ആയോ... അല്ലാഹു....കാക്കണേ.... മുഹ്‌സി ഇങ്ങോട്ട് ആണല്ലോ... ഡോർ തുറന്നു...
'കുഞ്ഞോളെ.. വാ...അവരെ കാണണ്ടേ.."
'ഇവിടുന്ന് കണ്ടാ പോരെ...'
'അത് നിനക്കു അല്ലെ കാണാൻ പറ്റു അവർക്ക് കാണണ്ടേ....എന്റെ പെങ്ങളെ...വാ...'
വേറെ രക്ഷ ഇല്ലെന്ന് മനസ്സിലായത് കൊണ്ട് പുറത്തിറങ്ങി..
"ഹലോ....."
ഒന്ന് നോക്കി.....മ്....
"എന്താ ഡോ പേര്...'
'മെഹ്നാസ്'
'കുഞ്ഞോൾ എന്ന അല്ലെ എല്ലാരും വിളിക്കുന്നത്... ഞാനും അങ്ങനെ വിളിക്കാം'
എനിക്ക് ഇഷ്ടല്ല മറ്റുള്ളോർ അങ്ങനെ വിളിക്കുന്നത്... എന്നു പറയാൻ തോന്നി....പിന്നെ വേണ്ടെന്ന് വച്ചു...
'എന്റെ പേര് ഹാരിസ്..അബുദാബി ആണ് വർക് ചെയ്യുന്നത്.. പിന്നെ എനിക്ക് ഈ കുഞ്ഞോളെ ഇഷ്ടായി....ബാക്കി ഒക്കെ വീട്ടുകാർ തീരുമാനിക്കട്ടെ..അല്ലെ....താൻ എന്താ ഒന്നും പറയാതെ?'
"എനിക്ക് പഠിക്കണം...."
"പഠിച്ചോ.. ഞാൻ ഇപ്പൊ പോയിട്ട് 6 മാസം കഴിഞ്ഞേ വരു...അതു വരെ താൻ പഠിച്ചോ...'
ഒരു ഔദാര്യം പോലെ അയാൾ പറഞ്ഞു..ഞമ്മക്ക് അതു പിടിച്ചില്ല...
'എനിക്ക് ഡിഗ്രി കംപ്ലീറ്റ് ചെയ്യണം...'
'അതിന് കല്യാണം കഴിഞ്ഞാൽ ഞാൻ പോകുമ്പോൾ കൂടെ നീയും ഉണ്ടാകും...'
പടച്ചോനെ പണി പാളിയോ....
എനിക്ക് ഡിഗ്രി ചെയ്യണം... അതു കഴഞ്ഞേ ഞാൻ വേറെ എന്തേലും ആലോചിക്കും..... സ്ഥിരം ഡയലോഗ് അങ്ങു കാച്ചി...
"അങ്ങനെ..താൻ പഠിച്ചിട്ട് പണി ഒക്കെ ആയിട്ട് ജീവിക്കേണ്ട അവസ്‌ഥ ഒന്നും ഇപോ ഇല്ല...മോളേ..'
ഹോ...ഇവൻ അങ്ങനെ ഇങ്ങനെ ഒന്നും പോകില്ല... പിന്നെ ഒന്നും പറഞ്ഞില്ല...
"എന്റെ തീരുമാനം ഞാൻ അറിയിച്ചു..'
അതും പറഞ്ഞു ഞമ്മള് കാറിൽ കേറി...ഇനി ബാക്കി പൂരം വീട്ടിൽ എത്തിയ അറിയാം.... മുഹ്‌സി കോളജിൽ കൊണ്ട് വിട്ടു... ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കാൻ പറ്റില്ല...ആകെ എന്തോ ഒരു ടെൻഷൻ.. ഇതു നടക്കോ... എന്തോ പേടി. എത്ര കാലം വരെ ഈ പഠിക്കണം എന്ന ഡയലോഗ് തന്നെ രക്ഷിക്കും.. കൂടി പോയാൽ രണ്ടു വർഷം കൂടി. പിന്നെ എന്തു ചെയ്യും.... ഓരോന്നു ആലോചിച്ചു സമയം വൈകുന്നേരം ആയി..കോളേജു വിട്ടു വീട്ടിലെത്തി.. മനസ്സ് ആകെ എന്തൊപോലെ...അകത്തു കയറി ..ഉമ്മ അടുക്കളയിൽ ആണെന്ന് തോന്നുന്നു... റൂമിൽ പോയി ഫ്രഷ് ആയി നിസ്കാരം കഴിഞ്ഞു അടുക്കളയിൽ എത്തി. ബാബിയും ഉമ്മയും ഉണ്ട്..." ബാബി...'
ആഹ്...നീ വന്നോ.....വാ എന്ന ചായ കുടിക്ക.... ഉമ്മ നല്ല കോയി അട ആകിട്ടുണ്ട്.. ഉമ്മാനെ ഒന്നു ഞമ്മള് നോക്കി...മുഖത്തു ഒരു ഗൗരവം കണ്ടു...മുഹ്‌സി രാവിലെ നടന്നത് ഒക്കെ വന്നു പറഞ്ഞെന്നു ഞമ്മക് പിടികിട്ടി. ചായേം കുടിച്ചു രണ്ട് കോയടേം തിന്നു ഞമ്മള് മെല്ലെ പുറത്തേക്ക് പോയി...ഞമ്മള് കുറച്ച ചെടികൾ ഉണ്ട്... അതൊക്കെ നനച്ചു
ബാബി ഉമ്മയും രാത്രിക്കു വേണ്ടി യുള്ള ഫുഡ് ആകുവാ.. രാത്രിയിൽ ഭക്ഷണം ഒക്കെ കഴിഞ്ഞു...ഒരുമിച്ച് ഇരിക്കുമ്പോൾ ബാബി പായസം കൊണ്ടു വന്നു... ഇതെന്താ പടച്ചോനെ ഇങ്ങനെ ഇപ്പോ പായസം ഒക്കെയായിട്ട് ഇനി ആ ആലോചന ഇവരങ്ങു ഒക്കെ ആകിയോ..... പായസം കുടിച്ചോണ്ട് ഇരിക്കുമ്പോൾ ഉപ്പാന്റെ ചോദ്യം...'കുഞ്ഞോളെ... ഇന്ന് വന്ന ആ പയ്യനെ ഇനക്ക് ഇഷ്ടായില്ലേ.....'?
എന്താ ഇപ്പൊ പറയ...ഇഷ്ടമാകാനും ഇഷ്ടപെടതിരിക്കാനും നമ്മൾ അയിന് ഓനെ നേരവണ്ണം കണ്ടില്ലല്ലോ... 'അത്..ഉപ്പ....'
'അവൻ എന്താ നിന്നോട് പറഞ്ഞത്?'
മർഷാദ്ക്ക ആണ് അടുത്ത ചോദ്യം...
'എന്ത് പേരു ചോദിച്ചു... പേര് പറഞ്ഞു...
'ഇയ്യു പേരു മാത്രം പറഞ്ഞിട്ടുണ്ടാകില്ല..ഓനോട് എന്തോ തർകുത്തരം പറഞ്ഞെന്ന് കേട്ടു...'
ഒന്ന് മുഹ്‌സിനെ നോക്കി.... ഓൻ ഒരു ഭാവമറ്റോ ഇല്ല... ഉപ്പനെ നോക്കി..നമ്മൾ എന്താ പറയാൻ പോകുന്നെന്നു ഉപ്പ നോക്കി ഇരിക്കുവാ... ബാബി നമ്മളെ നോക്കി.. ഒരു കള്ളച്ചിരി.. എന്റെ വായിലിരിപ്പ് അറിയുന്നത് കൊണ്ടാണെന്ന് തോന്നുന്നു..
"പറ.. ഇയ്യ എന്താ പറഞ്ഞേ... കുഞ്ഞോൾക്ക് കൊറച്ചു അഹങ്കാരം ഉണ്ട് അതോണ്ട് നമ്മക് ഇത് താൽപ്പര്യം ഇല്ലാന്ന് അവർ പറഞ്ഞു..'
'ഓ..ഒന്നു എണീറ്റു തുള്ളി ചാടി രണ്ട് സ്റ്റെപ് ഡാൻസ് കളിക്കാൻ തോന്നി...
പക്ഷെ... ഇവുടുത്തെ സീൻ നമ്മൾ മാനിക്കണം അല്ലോ...അതോണ്ട് കുണ്ഠിത ഭാവം നടിച്ചു ഇരുന്നു....
ദേ..ഉമ്മ വീണ്ടും..'പറയെടി...എന്താ ഇത്ര മാത്രം പറഞ്ഞെ.....'
'ഞാൻ ഒന്നും പറഞ്ഞില്ല ഉമ്മ..എനിക്ക് പഠിക്കണം എന്നു പറഞ്ഞു...അപ്പൊ പറഞ്ഞു പഠിച്ചോ ആറു മാസം കഴിഞ്ഞ കല്യാണം നടക്കുന്ന...അപ്പൊ ഞാൻ വീണ്ടും പറഞ്ഞു..എനിക് ഡിഗ്രി കംപ്ലീറ്റ് ചെയ്യണമെന്ന്.. അപ്പൊ അയാൾ പറഞ്ഞു.. ഞാൻ പഠിച്ചു ജോലി ആയിട്ടൊന്നും ജീവിക്കേണ്ട അവസ്ഥ അയാൾക്കിപ്പോ ഇല്ലാന്ന് പറഞ്ഞു... പിന്നെ ഞാൻ ഇങ്ങോട്ട് പൊനു.."അയാൾ പറഞ്ഞതിൽ എന്താ തെറ്റു..ഇന്റെ വായി കുറച്ചു കൂടുന്നുണ്ട്... ദേ..ഇങ്ങനെ പോയാൽ എന്താ ആകുവാ....ഉപ്പേ മക്കളും എന്താ മിണ്ടാതെ....' ഉമ്മാന്റെ സെമിനാർ ക്ലാസ് തുടങ്ങി.... ഞാൻ പോസ്റ്റ് ആയി നിന്നു കൊടുത്തു.... "പെണ് പിള്ളേരെ ഇങ്ങനെ ആയാൽ നാളെ നമ്മൾ എല്ലാരും കേൾക്കണ്ടത് എന്താകും...." ഉമ്മ അതു വരെ പറഞ്ഞത് എനിക് തമാശ പൊലെ എടുത്തുള്ളു..പക്ഷെ ഉമ്മ അവസാനം പറഞ്ഞ വാക്കുകളിൽ വല്ലാത്ത ഒരു നോവ് നമ്മുക്ക് അനുഭവപ്പെട്ടു... ഒന്നും പറയാതെ അവിടുന്നു എണീറ്റു ...
"ഉമ്മ എന്തിനാ അവളെ ഇങ്ങനെ പറയുന്നേ.... നമ്മളെ പെങ്ങളോട് അങ്ങനെ പറയാൻ ആർക്കും അധികാരം കൊടുത്തിട്ടില്ല...ഇവിടെ അവൾ പഠിച്ചു ജോലി ആയിട്ടു മാറേണ്ട സ്ഥിതി ആണോ...അല്ലല്ലോ.
അവൾക് പഠിക്കാൻ താൽപ്പര്യം ഉള്ളത് കൊണ്ട് അവൾ പഠിക്കുന്നു.. 18 കൊല്ലം ആയി...ഈ കാലത്തെ ഒരിക്കൽ പോലും...അവൾ ഒരു മോഷവും ആരേം കൊണ്ടും പറിപീച്ചിട്ടില്ല..ഇനി അങ്ങനെ ഉണ്ടാകേ ചെയ്യില്ല...അവളേ ആഗ്രഹം പഠിക്കണമെന്നാണെകിൽ ആ ആഗ്രഹം അംഗീകരിക്കുന്ന ഒരുത്തനെ മതി അവൾക് പുതിയാപ്ല ആയിട്ട്.....' നമ്മൾ ഒന്നു ഞെട്ടിത്തരിച്ചു നോക്കി.... എന്റെ ചങ്ക് ബ്രോ...മഷൂകാക്ക...മൂപ്പര് ആണ് ഇന്ന് നമ്മളെ രക്ഷകൻ... "മഷൂദ് പറഞ്ഞതാ അതിന്റെ ശരി സുബൈദ... നമ്മൾ മോളെ അറിയുന്ന ഒരാൾ വരും...ഇൻ ഷാ അല്ലാഹു.....' ഉപ്പയും കട്ടക്ക് നിന്നു... ഉമ്മ യുദ്ധം തോറ്റ യോധവിൻ പൊലെ...'അഹ്...ഇങ്ങള് ഉപ്പയും മക്കളും തീരുമാനിക്കുന്നത് ആവട്ടെ...'
🌷 🌷 🌷 🌷 🌷 🌷
കിടന്നിട്ടണേൽ ഉറക്കവും വരുന്നില്ല...
എന്താ ചെയ്യുക...തനിക്കു പഠിപ്പ് മാത്രം ആണോ....കല്യാണത്തിന് തടസ്സം....അല്ലല്ലോ....ഇതുവരെയും ആ പേര് പറഞ്ഞു താൻ പിടിച്ചു നിന്നു ഇനി വരുന്നവൻ പഠിപ്പിക്കൻ റെഡി ആയാലോ...താൻ എന്താ ചെയ്യുക....ശനിബയുടെ ലൈഫ് തന്നെ കാണുന്നില്ലേ എപ്പോഴും അവൾ കാരണം അവളുടെ വീട്ടുകാർക്ക് ഒരു ടെൻഷൻ തന്നെ... പിന്നെ തന്റെയും അവസ്‌ഥ ഇതു തന്നെ ആയിരിക്കില്ല...എന്റെ ഉപ്പയും ഇകാക്കമാരും നോക്കുന്നത് പൊലെ ആരു നോക്കും...പക്ഷെ...ഉമ്മയുടെ വാക്കുകൾ.. അത് ശരിയല്ലേ... എപ്പോഴും എന്നെ നോക്കി നിക്കാൻ അവര്ക് ആകോ.. കുഞ്ഞുവവ വന്നാൽ ബാബി മഷൂകാക്കു ബിസി ആകും..എന്നെ എന്റെ ഉപ്പെ ഉമ്മേം നോക്കിയ പോലെ വാവനേം അവർക്ക് നോക്കണ്ടേ. എന്റെ കാര്യം കഴിഞ്ഞിട്ടേ മർഷാദ്ക്ക കെട്ടു എന്നു പറഞ്ഞു നടക്കുന്നു. താൻ ഇങ്ങനെ വാശിപിടിച്ചാൽ അത് അവരുടെ ലൈഫ് ബാധിക്കില്ലേ. രണ്ടു വർഷം കഴിഞ്ഞാൽ മുഹ്‌സിയും ആയി.. ഉപ്പേ ഉമ്മേം പേരകുട്ടിക്കളെ മക്കളേം ഒക്കെ നോക്കി...ബാക്കി ജീവിതം കഴിച്ചുകൂട്ടാൻ ആഗ്രഹിക്കുന്നു. അവരുടെ കുഞ്ഞു കുഞ്ഞു വലിയ സന്തോഷങ്ങൾക് ഒരിക്കലും തന്റെ വാശിയോ തന്റെ ആശകളോ വിഷയമാക്കാൻ പാടില്ല . ഇൻ ഷാ അല്ലാഹു...ഇനി വരുന്ന പ്രോപസൽ അങ്ങു സമ്മതിച്ചു കൊടുക്കും. ....അവരുടെ സന്തോഷം അല്ലെ..എന്റെ ആഗ്രഹങ്ങളിൽ ഒന്നു......പാതി... മനസ്സ് കൊണ്ട് ഒരു തീരുമാനം എടുത്തു........
കുറച്ചു ദിവസങ്ങൾ സമദാന പരമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു. മഷൂകാക്കയും ബാബിയും തിരികെ ബാംഗ്ലൂർ പോയി
മഷൂകാക്കുന്റെ അവിടത്തെ പ്രോജക്ട് ഇനി കഷ്ടിച്ചു ഒരാഴ്ച്ച കൂടിയേ ഉള്ളു. അവർ വീണ്ടും നാട്ടിലേക്ക് വരാൻ പോകുന്നു. ബാബിക്ക് ഏഴു മാസം ആകാർ ആയി. ഇതിനിടയിൽ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ആലോചനകൾ ഒന്നും ഉണ്ടായിരുന്നില്ല. ചിലപ്പോൾ എന്റെ പഠനം എന്ന ഡിമാൻഡ് ഉള്ളത് കൊണ്ട് അതിനു ഒത്തത് ആവഞ്ഞിട്ട ആയിരിക്കും. ഇന്ന് ഞായറാഴ്ച .. അപ്പുറത്തെ സുമിത്തയും പുയാപ്ലയും അവരുടെ കുറച്ചു ആൾക്കാരും വരുന്നുണ്ട് ഒരു ചെറിയ പാർട്ടി. മഗ്‌രിബ് ശേഷമാണ് പാർട്ടി അതോണ്ട് ഉമ്മ രാവിലെ അപ്പുറത്ത് ആണ് ഉള്ളത്. ഞാൻ നാസ്ത് ഒക്കെ കഴിഞ്ഞു അവിടെ പോയി. വിഭവങ്ങൾ ആക്കുന്ന തിരക്കിൽ തന്നെ എല്ലാരും. നമ്മളും ഒരു കൈ സഹായിച്ചു.. തീരെ പാചകം വശം ഇല്ലാത്തവൾ ഒന്നും അല്ലാട്ടോ നമ്മൾ.. ഉമ്മാന്റെ കൈ പുണ്യം അത് ഇത്തിരി നമ്മുക്ക് കിട്ടിന്.. മഗ്‌രിബ് ആകാറയപ്പോൾ നമ്മൾ വീട്ടിൽ പോയി കുളിച്ചു മഗ്രിബും നിസ്കരിച്ചു ഇപ്പുറത്തേക്ക് വന്നു. അവർ ഏത്താറായി എന്ന് സുമിത്താന്റെ ഉപ്പാ അടുക്കളയിൽ വന്നു പറഞ്ഞു. നമ്മൾ എല്ലാം റെഡി ആക്കി. വന്നപാടെ കുടിക്കാൻ ജ്യൂസ് ആക്കി പിന്നെ ഓരോ വിഭവങ്ങൾ ആയിട്ട് എടുത്തു വെച്ചു... ബീഫ് ബിരിയാണി ചിക്കൻ വരട്ടിയത് പത്തിരി മട്ടൻ കറി മീൻ ബിരിയാണി ചെമീൻ ഫ്രൈ അങ്ങനെ അതും വേറെ.... ആകെ 10 താഴെ വിരുന്നുകാർ ഉണ്ടാകു...എന്നിട്ടും എന്താ ഇത്രമാത്രം ഐറ്റംസ് ആകുന്നെന്ന ഞാൻ ചിന്തിച്ചു. ഒന്നും വേസ്റ്റ് ആകാതിരുന്ന മതിന്ന് ഓര്ത്തു.. "ഉമ്മ ദേ അവർ എത്തിട്ടോ.... ' സാജിത്താന്റെ മുന്നറിയിപ്പ് കിട്ടി. ഉമ്മയും സുമിത്താന്റെ ഉമ്മയും എളിമയും ഒക്കെ അപ്പുറം പോയി.. സുമിതാനെ കാണാൻ നല്ല മൊഞ്ചു ഉണ്ട്. സുമതാ ഓടി അടുക്കളയിൽ എത്തി എല്ലാരും ഇത്താനെ
പൊതിഞ്ഞു വിശേഷങ്ങൾ ചോദിക്കുവാണ്.. ഓ....ഇത്താ ഇപോ എന്തൊരു സന്തോഷത്തിൽ ആയിരിക്കും.. സ്വന്തം വീട്ടിൽ എത്തിയ ഒരു പ്രത്യേക സുഖം വേറെ തന്നെ....
ഇങ്ങനെ ഓരോന്ന് ഓർത്തു നിന്നു...'മോള് നേരത്തേ ഉണ്ടോ?' ചോദ്യം കേട്ട് തിരിഞ്ഞു നോക്കി....
'അഹ്...രാവിലെ ഉണ്ട്....' പെട്ടെന്നു മനസ്സിൽ ആളെ..ഓടി ഇല്ല...പിന്നെ രണ്ടാമത് ഒന്നുടി ഞാൻ റി പ്ലെ ചയ്തു... ഹാ ഇപോ മനസ്സിൽ ആയി..അന്നു കല്യാണത്തിന് പരിചയപ്പെട്ട സാജിതന്റെ ഇളയമ്മ...
"മെഹ്‌നസ്..അല്ലെ....മനസിൽ ആയോ....'കൂടെ ഉള്ള ഇത്ത..'സജിത്താന്റെ പെങ്ങൾ...അല്ലെ...'
'അതേ...അപ്പൊ ഓർമയുണ്ട് അല്ലെ...'
ഞാൻ ചിരിച്ചു.. പിന്നെ ഒന്നും ചോദിച്ചില്ല... ഫുഡ് വിളമ്പി കൊടുക്കാൻ ഞാൻ ഹെല്പ് ചയ്തു.. അപ്പോഴൊക്കെ ആ രണ്ടു പേർ എന്നെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്ന മനസ്സിൽ ആയി..അത് കൊണ്ട് തന്നെ മെല്ലെ അവിടുന്നു എസ്കെപ് ആയി. ഉമ്മയോട് കുറെ സംസാരിക്കുന്നത് കണ്ടു...ഇപ്പോൾ...മനസ്സിൽ ആയി...അടുത്ത പ്രൊപോസൽ... വെറുതെ വന്ന്... ഇങ്ങോട്ട്.... ചുമ്മാതല്ല പെണ്പിള്ളേര് ഇപ്പൊ കല്യാണതിനോ മറ്റു സൽക്കാരങ്ങൾക്കോ പോകാതെ... എങ്ങനെ പോകും. അപ്പോഴേക്കും വരും എൻകേജ്മെന്റ കഴിഞ്ഞതാണോ ഉറപ്പിച്ചതാണോ... എന്നൊക്കെ നോക്കി...
.പാർട്ടി ഒക്കെ കഴിഞ്ഞു വിരുന്നുകാർ പോയി.. നമ്മൾ കുറച്ചു പത്രങ്ങൾ ഒക്കെ കഴുകി കൊടുത്തു.. സജിത്താന്റെ ഇളമ്മയും പെങ്ങളും ഉമ്മയും പോകാൻ നിക്കുവാണ്. എന്റെ അടുത്തു വന്നു...'എന്ന ശരി മോളെ.. ഇൻ ഷാ അല്ലാഹു....ഇനിം കാണട്ടോ....'
"മ്...' എന്നു മൂളി. കുറച്ചു ദിവസായി ചിന്തകൾ ഒന്നും ഇല്ലാതെ കിടന്നുറങ്ങുന്നു അവര്ക് ഇതൊന്നും പിടിക്കുന്നില്ലല്ലോ. വീട്ടിൽ തിരിച്ചെത്തി . മർഷാദ്ക്കയും മുഹ്‌സിയും ഉപ്പയും എല്ലാവരും സെന്റർ ഹാളിൽ ഇരിപ്പുണ്ട്.. ഉമ്മ അവർക്കിടയിൽ ചെന്നു. നമ്മൾ അറിഞ്ഞു കൊണ്ട് അവിടുന്നു മുകളിൽ പോയി. ഉമ്മ പറയാൻ പോകുന്നതു നമ്മളെ കാര്യം തന്നെ ..മുകളിൽ പോയാൽ അവിടെ നിന്ന് താഴെ നടക്കുന്നത് വ്യക്തമായി കാണാം കേൾക്കാം.
"സുബൈദ എന്തുണ്ട് പരിപാടി ഒക്കെ.. സുമയ്യ എങ്ങനെ ഉഷാർ അല്ലെ...?"
'അൽഹംദുലില്ലാഹ്... പരിപാടി ഒക്കെ നന്നായി കഴിഞ്ഞു. സുമയ്യ മാഷാ അല്ലാഹു... ഉഷാർ ആയിൻ....നല്ല പെരക്കാർ..."
"അൽഹംദുലില്ലാഹ്... അത്രേ വേണ്ടു...."
"മർഷാദേ ഇന്നേ ഓൾ ചോയിച്ചിന്... ഒന്നു ആടാ വരെ വന്നുടെ ഇനക്ക്...."?
' ഉമ്മ...വരണമെന്നൊക്കെ വിചാരിച്ചതാ ..ഓഫീസിൽ നിന്ന് വരുമ്പോൾ തന്നെ നല്ല തലവേദന അതോണ്ട് വന്നിട്ട് കുറച്ചു കിടന്നു.. പിന്നെ മഗ്‌രിബ് കഴിഞ്ഞിട്ട് വരണമെന്ന് കരുതി അപ്പോഴേക്കും അവർ എത്തിന്ന്...'
'അഹ്....പിന്നെ....ഇങ്ങള് ഒരു കാര്യം അറിയോ...'
'കാര്യം നിയ്യ പറയാണ്ട് എങ്ങനെ നമ്മൾ അറിയും സുബൈദ ....'
'ഓ ..ഈ ഉപ്പാക്കും മക്കൾക്കും ഡയലോഗിന് ഒരു കുറവും ഇല്ലാലോ.."
' വെറുതെ നമ്മളെ മക്കളേ നീ പറയണ്ട... അല്ല എന്റെ കുഞ്ഞോൾ എബിടെ...'
'ഓൾ...മോളിൽ പോയിട്ടുണ്ട്..ദേ ഇങ്ങൾ വിളിക്കല്ലേ ഇപ്പൊ ഓളെ കാര്യം പറയാൻ ഉണ്ട്....'
'ഉമ്മ...വല്ല പ്രാപ്പോസിൽ മറ്റോ ആണേൽ നടക്കുന്നത് ആണേൽ പറഞ്ഞ മതി...നടക്കാതെ ആണേൽ ചുമ്മ എന്തിനാ ഓളെ കണ്ടവന്മാരുടെ മുന്നിൽ ഇങ്ങനെ നിർത്തിക്കുന്നെ...?'
"മർഷാദ് പറഞ്ഞത് ശരിയ ഉമ്മ..." മുഹ്‌സിനും സപ്പോർട്ട് ചെയ്‌തു..
"ഇത് നടക്കുന്നു ഞമ്മക് ഒറപ്പുണ്ട്.."
'യാ അല്ലാഹ്.......ഈ ഉമ്മ എന്തിനുള്ള പുറപ്പാടിലാണ്... നമ്മളെഡിമാൻഡ് അംഗീകാരിക്കാൻ റെഡിയോ....?' നോക്കട്ടെ...
"എന്ന നീ പറ സുബൈദ... ആരാ...?"
"നബീസന്റെ സാജിയില്ലേ ഓളെ പുയാപ്ല അക്ബർ...ഓന്റെ ഒരു എളിമ ഉണ്ട്...ഓൾ എന്റെ ചെങ്ങായി കൂടി ആണ്....ഫാതിബി. ഓൾക്ക് രണ്ടു ആണ്മക്കൾ ആണ്... മൂത്ത മോൻ പെണ്ണ് നോക്കുന്നുണ്ട്.. ഒന്നും ഇത് വരെ ശരിയായില്ല. ഓൻ എഞ്ചിനീർ ഭാഗം കഴിഞ്ഞു.. ഇപോ ആ കോളേജിൽ തന്നെ ഓൻ പഠിപ്പിക്കുന്നു. ഓൻ പഠിക്കുന്ന പെണ്ണിനെ വേണം പോലും. പഠിപ്പിക്കാൻ അവൻ തയ്യാർ ആണ്.. രണ്ടാമത്തെ മോൻ ഓൻ തന്നെ ഒരു പെണ്ണിനെ കണ്ടു വെച്ചിൻ. മൂത്തത്തിന്റെ കയ്യാണ്ടു എങ്ങനെ ഇളതനെ കെട്ടിക്കൽ......?'
'ഇന്നത്തെ കാലത്ത് ഓവർ ടേക്ക് ഒരു ഫാഷൻ ആണ് ഉമ്മ.....' ,മുഹ്‌സി ഒന്നു മർഷാദിനെ നോക്കി പറഞ്ഞു
"അത് ഈ കുടുംബത്തിൽ നടകൂല മോനെ......' മർഷാദ് വിട്ട് കൊടുത്തില്ല..
"പിന്നെ...നമ്മൾ നമ്മളെ സമയം ആകുമ്പോൾ കൊണ്ട് വരും....'
'ആയിനു നിന്റെ കൂടെ വരാൻ ആൾ വേണ്ടേ....'
'അയ്യട... നിനക്കു അങ്ങനെ ഒക്കെ തോന്നും..'
'രണ്ടും ഒന്നു മുണ്ടാണ്ട് ഇരുക്കുന്നുണ്ടോ...നിന്നെ രണ്ടിനേം കെട്ടിക്കുന്നില്ല....കേട്ടല്ലോ.....'
'കെട്ടിച്ചിൽങ്കിൽ ഉമ്മാക്ക് തന്നെ നഷ്ടം... നല്ലൊരു മരോൾ മിസ് ആകും...'
'എന്ന കുഞ്ഞോൾ ആടാ നിക്കട്ടെ.. ഇവന്മാരെ കെട്ടിക്കാ..."
ഹാ..ഉപ്പാന്റെ ഡയലോഗ് എനിക് ഇഷ്ടായി.... പാഴ് വാക്കാണ് എന്നാലും കേൾക്കാൻ സുഖുണ്ടു..
"ഒന്നു മിണ്ടാണ്ട് ഇരിക്കൂ..ഞാൻ ഈ പറഞ്ഞത് പൂർത്തിയാക്കട്ട്...' ,ഉമ്മ അങ്ങനെ അവരെ നിശ്ശബ്ദരാക്കി..
"എന്ന നീ പറ...'
'ഹ....നമ്മളെ കുഞ്ഞോളെ അവർക്ക് ഇഷ്ടായി'
'അതിന് കുഞ്ഞോളെ ഇഷ്ടപെടാത്തത് അല്ലല്ലോ ഇവിടെ പ്രശ്നം.. '
'ബട്കൂസ്.. ഇയ്യ ഒന്നു വാ അടച്ചേ..അവനും കൊറേ ആലോചന വന്നു...ഒന്നിനും അവൻ താൽപ്പര്യം കാണിക്കുന്നില്ല.. '
'എന്ന ഓൻ പ്രേമം ഉണ്ടാകും..'
'നല്ലൊന്നു തന്നാൽ ഇണ്ടല്ലോ ....'
മുഹ്‌സി ഉമ്മാന്റെ അടുത്ത് നിന്ന് എണീറ്റു മാറി ഇരുന്നു...
"ഓൻ പഠിക്കുന്ന പെണ്ണിനെ വേണം... മങ്ങലം കയിഞ്ഞാലും ഓൾ പഠിക്കണം...പോലും... നബീസ പറഞ്ഞു പോലും കുഞ്ഞോൾക് അങ്ങനെത്തേയ വേണ്ടേ എന്ന... അവർക്ക് താൽപ്പര്യം ഉണ്ടെന്ന പറഞ്ഞു...ഒന്നു അന്വേഷിക്കാൻ പറഞ്ഞാലോ...?'
ഉപ്പ ഒന്നു മർഷാദിനെയും മുഹ്‌സിയേയും നോക്കി.. "ഉപ്പ...നമ്മളെ നോക്കിട്ട് എന്താ..ഹാ..ഞാൻ അന്വേഷിക്കാം അവരെ അഡ്രസ് തരാൻ പറ... അതിന് മുമ്പ് മഷൂകാക്കട് കാര്യം പറ... " മർഷാദിന്റെ അഭിപ്രായ അംഗീകരിച്ചു കൊണ്ടു ഉമ്മ പറഞ്ഞു.' എന്ന നീ ആ ഫോണിൽ വിളിച്ചു ഇങ്ങോട്ട് കൊടുക്ക് ഉപ്പക്..'
'സുബൈദ... നീ പറ ..നിനക്കെ അതിന്റെ ഏലിൽ പറയാൻ കയും...'
'എന്ന വിളിക്ക്....'
മർഷാദ് ഡയൽ ചെയ്ത് ഉമ്മാക്ക് കൊടുത്തു...
"ഹെലോ...എന്താ ടാ.."
"ഇത് ഞാനാ മോനെ..."
"ഉമ്മ...എന്താ ഉമ്മ സുഖല്ലേ....?"
"അൽഹംദുലില്ലാഹ്... നല്ലെന്നെ മോനോ... ഓൾക് എന്തുണ്ട്...രാഹാത്തു അല്ലെ..?
"അൽഹംദുലില്ലാഹ്... നല്ലെന്നെ ഉമ്മ..എന്താ വിശേഷം.. ഉപ്പാ ഇല്ലെ..?
"എല്ലാരും ഇട ഉണ്ട് മോനെ...പിന്നെ കുഞ്ഞോളെ ഒരു കാര്യം പറയാനാ ഇപ്പോ വിളിച്ചേ..."
'എന്താ..ഉമ്മ പറഞ്ഞോ..'
ഉമ്മ എല്ലാം വിഷാദമായിട്ട പറഞ്ഞു.
"എന്ന ശരി മോനെ... ഞാൻ അങ്ങനെ ചെയ്യാം...ഒളോട് പറഞ്ഞെ.. വെള്ളിയായച്ച ഇങ്ങള് പുറപ്പെടും അല്ലെ..ഇൻ ഷാ അല്ലാഹു...'
ഉമ്മ സലാം മടക്കി ഫോണ് വെച്ചു.
"ഓൻ പറയുന്നു ഒന്നു അവനെ പറ്റി അന്വേഷിക്കാൻ.
"ഹ..നേരംവെള്ക്ക്ട്ട് ഇനി...." ഉപ്പ പറഞ്ഞു...
എല്ലാം കണ്ടും കേട്ടും നമ്മൾ കുറച്ചു നേരം അവിടെന്നെ നിന്നു. അപ്പോഴാണ് ഫോണ് റിങ് ചെയ്തത്.
ബാബി ആണ്... ഓ..ഇ കാര്യം ചോദിക്കാൻ മഷൂകാക്കു ഏൽപ്പിച്ചത് ആയിരിക്കും. ഫോണ് അറ്റൻഡ് ചെയ്തു... "ബാബി ...."
"കുഞ്ഞോളെ എന്തുണ്ട്....."
"അൽഹംദുലില്ലാഹ് നല്ലെന്നെ ബാബി... അവിടെയോ.... എന്താ വിശേഷങ്ങൾ..?"
"അൽഹംദുലില്ലാഹ്.... പിന്നെ ഇക്ക ഇപോ ഒരു കാര്യം പറഞ്ഞു..ഒരു പ്രൊപോസൽ ...?
'ഹാ ഞാൻ അറിഞ്ഞു...ബാബിക് എന്താ അറിയണ്ടേ...."
'അല്ല മോളെ... അവരെ പറ്റി ഒന്നി അന്വേഷണം നടത്തട്ടെന്ന് ?'
എന്തു പറയണമെന്ന് ആലോചിച്ചു...
"ബാബി...അതു....."
'നിന്റെ മനസ്സിൽ എന്നതാ മോളെ...'
'എന്തോന്ന് ബാബി....ഒന്നുല..'
'അല്ല... ഇനി വല്ല ചുള്ളൻ ചെക്കന്മാരും ഉണ്ടോ..നിന്റെ മനസ്സിൽ...അത് പറ... എന്തായാലും ഇക്ക ഒക്കെ ആക്കി തരും..."
ബാബി പറഞ്ഞു നിർത്തിയപ്പോൾ ആകെ ബേജാർ ആയി..ഇവരൊക്കെ ഇതൊക്കെ ആണോ മനസ്സിൽ കൊണ്ട് നടക്കുന്നെ.... എനിക് ആരോട്...എന്ത് തോന്നാൻ.... ഇനി ഒരു രക്ഷയും ഇല്ല... 'ബാബി... എനിക്ക് ആരോടും ഒന്നും ഇല്ല..അങ്ങനെ ഏതെങ്കിലും ഉണ്ടേൽ അതു പറയാൻ ഉള്ള സ്വാതന്ത്ര്യം നിങ്ങൾ ഒക്കെ എനിക്ക് തന്നിട്ടില്ലേ......?'
"അറിയാം...മോളെ.....എന്നാലും ഒന്നു ചോദിച്ചതെ ഉള്ളു.....ഇതിൽ മോൾക് സമ്മത കുറവൊന്നും ഇല്ലാലോ...."
ഇനി തന്റെ എതിർപ്പുകൾക്ക് സ്ഥാനം ഇല്ലെന്ന് അറിയവുന്നത് കൊണ്ടു പറഞ്ഞു..."ഇല്ല...ബാബി നിങ്ങൾ എടുക്കുന്ന ഏത് തീരുമാനതിനും എനിക്ക് സമ്മതം ആണ്...."
"എന്ന ശരി മോളെ....മോള് കിടന്നോ..." ബാബി.ഫോണ് കട്ട ചെയ്തു. പിന്നീട് രണ്ടു ദിവസം കൊണ്ട് എല്ലാം തീരുമാനിച്ചു. ചെക്കനെ പറ്റി അന്വേഷണം നടത്തി.. ഉപ്പയും മർഷാദ്ക്ക യും പോയി ചെക്കനെ കണ്ടു.ചെക്കനും പെണ്ണും ഒന്നു കാണട്ടെന്ന രണ്ടു വീട്ടുകാരും പറഞ്ഞു.. പതിവ് പോലെ അന്ന് കോളേജിൽ പോകുമ്പോൾ കാണാന്ന് പറഞ്ഞു... മർഷാദ്ക്ക യാണ് ഇന്ന് കൂടെ വന്നത്. മുൻപ് കണ്ടത് കൊണ്ട് അവർക്ക് പ്രത്യേക പരിചയപ്പെടേണ്ട കാര്യം ഉണ്ടായില്ല..
മർഷാദ്ക്ക എന്നെ അടുത്തു വിളിച്ചു.. ഇതാണ് ആൾ...എന്നോട് പറഞ്ഞു... ഒന്നു നോക്കി.....കാണാൻ തരകേട് ഇല്ലാത്ത ഒരു സാദരണക്കാരൻ..എന്റെ ഇക്കകമാരെ പോലെ തന്നെ.... നിങ്ങൾ സംസാരിക്കു...മർഷാദ്ക്ക അപ്പുറം മാറി നിന്നു.....
"എന്താ പേര്....'
"മെഹ്നാസ്.."
"എവിടെയാ പാഠിക്കുന്നത്...'?'
"വുമെൻസിൽ...."
"ഏതാ..സ്‌ട്രീം...."
"ബി.കോം..."
"അഹ്.......കംപ്ലീറ്റ് ചെയ്യില്ലെ...?'
"ഇൻ ഷാ അല്ലാഹു.... ചെയ്യണം.....'
'അഹ്....നടക്കട്ടെ.......'
"മ്.....' പിന്നെ കൂടുതൽ ഒന്നും പറഞ്ഞില്ല..... നമ്മൾ മടങ്ങി... കാറിൽ കയറിയപ്പോൾ മർഷാദ്ക്ക ചോദിച്ചു...."എന്തലും ഇഷ്ട കുറവ് ഉണ്ടോ.....?'
'ഇല്ല മർഷാദ്ക്ക...... '
"മ്... നല്ല പയ്യൻ ആണ് ...പിന്നെ ഫാമിലിയും... നല്ലെന്നെ....അതൊന്നും കൊണ്ട് മോള് പേടിക്കണ്ട....
പര്സപരം അന്വേഷിച്ചു... മൂത്താപയും കർണോർ മാരുംഉപ്പയും ഒഫീഷ്യൽ ആയി പുയാപ്ല ചോയിക്കാൻ പോയി... മഷൂദ്ക്കന്റെ
വരവ് വെള്ളിയാഴ്ച രാത്രി ആകും... ഞായറാഴ്ച എൻകെജ്മെന്റ് തീരുമാനിച്ചു..... നല്ലൊരു ദിവസം നോക്കി നാളുരി.....
ഒരു ആഴ്ച്ച കൊണ്ട് എല്ലാം തീരുമാനിച്ചു...........
ഇന്ന് വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞു വീട്ടിൽ എത്തി.. ഞായറാഴ്ചത്തെക്കുള്ള പരിപാടിക്കുള്ള ഒരുക്കങ്ങൾ നടക്കുവാ.. ഇന്ന് രാത്രി മഷൂകാക്കു ബാബിയും എത്തും. അടുത്ത ബന്ധുക്കൾ മാത്രം ഉള്ള ഒരു ചെറിയ പരിപാടി... അങ്ങനെ അവർ പറയുന്നു ഞമ്മക്ക് ഇത് ഒരു ആഗോള പരിപാടി പോലെ തോന്നുന്നു. ഇന്നേ തുടങ്ങി കാലും കയ്യും വിറയ്ക്കാൻ..9 മണി ആയി. ഗേറ്റ് തുറക്കുന്ന സൗണ്ട് കേട്ട്....ഓടി പോയി... മഷൂകാക്കു എത്തി.. ബാബിനെ കാണാനുള്ള പൂതിയിൽ ഓടിവന്നതാണ്... ബാബി കാറിന്ന് ഇറങ്ങി... നല്ലോണം ക്ഷീണിച്ചു..മുഖമൊക്കെ ആകെ നീരു വന്നു വീർത്തിരിക്കുന്നു . ബാബി നമ്മളെ ഒന്നു കെട്ടിപിടിച്ചു... "എന്താ...ഇത്ര സ്‌നേഹകൂടുതൽ...?
"അത്..നീ പോക്കായില്ലേ അതിന്റെ സന്തോഷ പ്രകടനമാണ്....."പിന്നാലെ ബൈക്കിൽ എത്തിയ മർഷാദ്ക്ക പറഞ്ഞു.... പെട്ടെന്നുള്ള ആ ഡയലോഗ് നമ്മുടെ നെഞ്ചിൽ തന്നെ പതിച്ചു. മുഖമൊന്ന് ചെറുതായി വാടിയത് ബാബിക്ക് മനസ്സിൽ ആയിട്ടാണെന്നു തോന്നുന്നു...അടുത്ത് വന്നു..."അവൻ അങ്ങനെ എന്തൊക്കയോ പറയും... അല്ലേലും ഇവർകൊക്കെ ഒരു വിചാരം ഉണ്ട് കല്യാണം കഴിഞ്ഞാൽ പെണ് കുട്ടികൾ അവരുടെ വീട്ടുകാരെ എന്നെന്നും ഉപേക്ഷിച്ചു അങ്ങു പോക്ക് ആണെന്ന്...അതൊക്കെ ഇവരുടെ വെറും തോന്നൽ മാത്രം ആണ്... നമ്മൾ വരുന്നത് കാത്തു നമ്മുടെ ഉമ്മ ഉപ്പേ കണ്ണും നട്ട് കാത്തിരിക്കും.നമ്മുക്ക് ഇഷ്ടമുള്ളത് ഒക്കേം ഉണ്ടാക്കി തരാൻ ഉമ്മ മത്സരിക്കും....അന്നാണ് മോളെ ഇവർ ഒക്കെ നമ്മളെ വില അറിയുന്നത്....." ബാബി തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... അപ്പോഴേക്കും ഉമ്മ എത്തി..." മോളേ.. വാ...എന്തുണ്ട്...ആകെ ക്ഷീണിച്ചു അല്ലെ..." ഉമ്മ സ്നേഹത്തോടെ ബാബിന്റെ കയ്യ് പിടിച്ചു അകത്തു കയറി. പിന്നാലെ നമ്മളും കൂടെ ബാബിന്റെ ബാഗും എടുത്തു. ബാക്കി ലഗ്ഗേജ് മർഷാദ്ക്കയും മാഷുകാക്കയും എടുത്തു വരുന്നുണ്ട്. അവർ തൽകാലം ബാംഗ്ളൂ നഗരത്തോട് വിട പറഞ്ഞു. അത് കൊണ്ട് ലഗ്ഗേജ് കൂടുതൽ ഉണ്ട്. "രണ്ടാളും പോയി കുളിച്ചു വാ...എല്ലാവർക്കും ഭക്ഷണം എടുത്തു വെക്കാം.....' ഉമ്മ അടുക്കളയിൽ ചെന്നു കൂടെ ഞാനും പോയി. പത്തിരിയും തേങ്ങാ ചേർത്ത ചെമ്മീൻ കറിയുമാണ് ഇന്നത്തെ ഉമ്മാന്റെ സ്‌പെഷ്യൽ. ബാബിക്ക് ഇഷ്ടമുള്ള ഐറ്റം. ഞാനും ഉമ്മയും കൂടി എല്ലാം ഡൈനിങ്ങ് ടേബിളിൽ എടുത്തു വെച്ചു. അപ്പോഴക്ക് പുറത്തു പോയ ഉപ്പയും എത്തി. നമ്മൾ എല്ലാവരും ഒരുമിച്ചു ഇരുന്നു . ഒന്നിച്ചു എല്ലാരേം കണ്ടപ്പോൾ മർഷാദ്ക്ക പറഞ്ഞത് ഓർമ വന്നു... ഇനി എത്ര ദിവസം.... ഞാൻ തന്നെ എല്ലാർക്കും വിളമ്പി കൊടുത്തു.. " അഹ്... ഇനി നമ്മളെ കുഞ്ഞോളെ കയ്യു കൊണ്ട് കുറച്ചു ദിവസോം കൂടെ അല്ലെ....കയ്ക്കു..." ,മുഹ്‌സി പറഞ്ഞപ്പോൾ കരച്ചിൽ വരെ എത്തി... വെറുതെ സീൻ ആക്കി...എല്ലാരം ഭക്ഷണത്തിന്റെ മുന്നിൽ നിന്നു സങ്കടപെടുത്തേണ്ടന്ന് കരുതി ഞാൻ കുറച്ചൊന്ന് ആക്റ്റീവ് ആയി ആക്റ്റ് ചെയ്യാൻ തീരുമാനിച്ചു.
"എന്ന ഇയ്യ ഒരു കാര്യം ചെയ്യൂ..വേഗം ഒരു പെണ്ണിനെ കെട്ടി കൊണ്ട് വന്നോളി... ഇന്റെ ആശേം പൂതി അല്ലെ...? ഞമ്മള് ഡയലോഗ് കേട്ട് ബാബി ഒക്കെ ഒന്നു ഞെട്ടി... എന്നിട് ഞമ്മളെ സപ്പോർട്ട് ചെയ്തു. ഫുഡ് കഴിഞ്ഞു ഞമ്മള് എല്ലാരും ഒരുമിച്ചിരുന്നു സഭ കൂടുന്ന സമയം. എല്ലാരും ഉള്ള ദിവസം ഇങ്ങനെ ഒരുമിച്ച് ഇരുന്നു എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും പര്സപരം എല്ലാം അപ്പോൾ പറയും... ഇന്നത്തെ വിഷയം പിന്നെ പ്രത്യേകിച്ചു പറയേണ്ടത് ഇല്ലല്ലോ...മറ്റന്നാലത്തെ പരിപടിയെ പറ്റി. മഷൂകാക്കു പറഞ്ഞു അന്ന് ഇടണ്ടേ ഡ്രെസ്സ് അവരെ വക എന്നു. അവർ ബാംഗ്ലൂർ വാങ്ങിയ വന്നെന്ന്. മഷൂകാക്കു പറഞ്ഞു ബാബി എടുത്തു കൊണ്ട് വന്നു. എനിക്കുള്ള ഡ്രസ് ആണ്.. ഒരു സൽവാർ. പച്ച കളർ സൽവാറിൽ ത്രെഡ് വർക് ചയ്തത്... ബാബിക്ക് അറിയാം ഹെവി വർക് ഉള്ളതിനോട് എനിക്ക് അത്ര താൽപ്പര്യം ഇല്ലാന്ന്. ബാബിന്റെയും മഷൂകാക്കുന്റെയും സെലക്ഷൻ സൂപ്പർ ആകിട്ടുണ്ട്. നാളെ വീട് ഒക്കെ ഒന്ന് ക്ലീൻ ചെയ്യണമെന്ന് ഉമ്മ പറഞ്ഞു. പിന്നെ ഉമ്മാന്റെ ഇത്ത..നമ്മളെ മൂത്തമ്മ നാളെ എത്തും മൂത്തമ്മയും നല്ലൊരു പാചക കാരിയാണ്. ഉപ്പാന്റെ പെങ്ങൾ ഉണ്ട് പെറ്റുമ്മ എന്നു നമ്മൾ വിളിക്കും ..പെറ്റുമ്മയെയും ഉപ്പുമേയെയും കൂട്ടി വരാൻ മർഷാദ്ക്കനെ ഏല്പിച്ചു. സാധനങ്ങൾ വാങ്ങി വരാൻ മുഹ്‌സിനെ ഏല്പിച്ചു. ഓരോ കാര്യങ്ങൾ ഏല്പിക്കുമ്പോഴും ഉപ്പാന്റെ മുഖത്തെ സന്തോഷം കണ്ടപ്പോ മനസ്സിൽ നമ്മളും സന്തോഷിച്ചു. "ഉമ്മ...സനൂഫാനോട് നാളെ വരാൻ പറ... കുഞ്ഞോൾക്ക് മൈലാഞ്ചി ഇട്ടു കൊടുക്കണ്ടേ?" ബാബി ഉമ്മ എന്തോ മറന്നെന്നോണം ഓർമ്മിപ്പിച്ചു.
എന്റെ കസിൻസ് ഒരു 4 എണ്ണം ഉണ്ട് നമ്മളെ ഏകദേശം എജിൽ ഉള്ളത് മൂന്നിന്റെയും കല്യാണം കഴിഞ്ഞു. ഒരാൾ എൻകേജ് ചെയ്ത വെച്ചിട്ടുണ്ട് . അവളാണ് ഈ സനൂഫാ ഉപ്പാന്റെ പെങ്ങളെ..നമ്മളെ പെറ്റുമാന്റെ മോള്. ഓൾ മൈലാഞ്ചി ഇടും നല്ല മൊഞ്ചിൽ .അവളെ കണ്ടിട്ടാണ് എനിക്ക് ആ ക്രേസ് പിടിച്ചത്. "ഇതിന് ഒക്കെ മൈലാഞ്ചി വേണോ ബാബി....' എന്റെ ചോദ്യം കേട്ട് മുഹ്‌സിയാണ് ഉത്തരം പറഞ്ഞെ.."പിന്നല്ലാതെ ..ഒരു കുഞ്ഞി കല്യാണം തന്നെയാ ഇത്.......'
'അഹ്..എന്ന മുഹ്‌സി നീ ആ കൈയാലെ എനിക്ക് ഓളെ വിളിച്ചു താ....' ഉമ്മ പറയേണ്ട താമസം മുഹ്‌സി വിളിച്ചു കൊടുത്തു. ഉമ്മ വിളിച്ചു.എല്ലാം ഭംഗിയാക്കി പറഞ്ഞു ഏല്പിച്ചു. "നേരം കൊറേ ആയല്ലോ..മക്കൾ പോയി കിടന്നൊളി.." ഉപ്പ പറഞ്ഞപ്പോ എല്ലാരും റൂമിലേക്ക് പോയി. കൂടുതൽ ഒന്നും ആലോചിച്ചു കൂട്ടാൻ മനസ്സിന് സമ്മതം കൊടുത്തില്ല.. ചിന്തകൾ കാടു കയറുമ്പോൾ തന്നെ ഉറക്കിനെ ക്ഷണിച്ചു വരുത്തി.
സുബ്ഹിക് എണീച്ചു നിസ്കാരം കഴിഞ്ഞു കിടന്നു.. സാദാരണ ഒരു നല്ല ഉറക്കം പതിവാണ്.. പക്ഷെ ഇന്ന് എന്തോ കയുന്നില്ല. എണീറ്റു താഴേക്ക് പോയി. ഉമ്മ അടുക്കളയിൽ ഉണ്ട് . ബാബി ഖുർആൻ ഓതുന്നു. "ഇന്നെന്താ എന്റെ കുഞ്ഞോൾ ഉറങ്ങിയില്ലേ....?"
"ഇല്ല...ഉമ്മ എന്തോ ഉറക്കം വന്നില്ല.."
"എന്താ. .എന്റെ മോൾക് ബേജാർ ഉണ്ട...?"
ഒന്നു പറഞ്ഞില്ല ചായ എടുത്തു ബാൽക്കണിയിൽ പോയി... ഡിസംബർ ആയത് കൊണ്ട് തന്നെ പുഴയ്ക്കരികിൽ മഞ്ഞു വീഴുന്ന കാഴ്ച്ച വളരെ സുഖമുള്ള ഒന്നായി. ഏറ്റവും പ്രിയപ്പെട്ട ചില ഇഷ്ടങ്ങളിൽ ഒന്നാണിത്. "കുഞ്ഞോളെ....." ഉമ്മന്റെ വിളിക്ക് ഉത്തരമായി താഴേക്ക് പോയി. "മർഷാദ് അവരെ കൂട്ടാൻ പോയിട്ടുണ്ട്...നാസ്ത് ആകുമ്പോഴേക്കും അവർ ഇങ്ട് എത്തും...ഇൻ ഷാ അല്ലാഹു.... എന്താ ഇപോ ആകുവാ....?" രണ്ടു പേർ അധികം അയാൽ ഫുഡിന്റെ കാര്യത്തിൽ ഉമ്മാക്ക് ഉള്ള ടെൻഷൻ ആണിത്. "ഉമ്മ...ബേജാർ ആകണ്ടേ... ഫുഡ് ഞാനും കുഞ്ഞോളും നോക്കികോളും.. ഉമ്മ സമാധാനത്തിൽ അവിടെ ഇരുന്നു തന്നാൽ മതി...." ബാബി എപ്പോഴും ഇങ്ങനെ ആണ് ഉമ്മാന്റെ ഒരുവിധം ടെൻഷനുകൾക്ക് ആശ്വാസം നൽകാൻ കഴിയും.
"മോൾക് കയ്യോ മോളെ...ഈ വയ്യാണ്ടു.."
"അതിന് ഞാൻ ഒറ്റക്ക് അല്ലല്ലോ.. ഇവൾ ഇല്ലെ കൂടിന്ന്..അല്ലെ ഡി.."
"പിന്നല്ലാതെ.. ഉമ്മ അവിടെ ഇരിക്ക്.."
അങ്ങനെ അടുക്കള ഭരണം നമ്മളങ്ങു ഏറ്റെടുത്തു. എല്ലാം റെഡി ആക്കി. കിച്ചൻ ക്ലീൻ ആക്കി. മുഹ്‌സി ഉപ്പയും കൂടി സാധനങ്ങൾ വാങ്ങാൻ പോയി. റൂം ഒക്കെ ക്ലീൻ ആക്കി. ബെഡ്ഷീറ്റെ ഒക്കെ മാറ്റാൻ ബാബി സഹായിച്ചു. പണി ഒക്കെ കഴിഞ്ഞു നിക്കുമ്പോഴേക്കും ഉപ്പയും മുഹ്‌സിയും വന്നു . സാധങ്ങൾ എല്ലാം എടുത്തു സ്റ്റോർ റൂമിൽ കൊണ്ട് വെച്ചു. അപ്പോഴേക്കു മർഷാദ്ക്ക എത്തി. ഉമ്മ വേഗ തന്നെ പുറത്തിറങ്ങി. ഉപ്പുമ്മനെയും പെറ്റുമ്മനെ കണ്ടപ്പോൾ ഉമ്മാന്റെ സന്തോഷം കൂടി. ഉമ്മ വേഗം ഉപ്പുമാനെ കെട്ടിപിടിച്ചു സലാം ചൊല്ലി. ഉപ്പുമാ സ്‌നേഹത്തോടെ സാലാം മടക്കി. പെറ്റുമ്മയും .അവർ അകത്തേക്ക് ക്ഷണിക്കാൻ ഞാനും പോയി..."എന്റെ കുഞ്ഞോൾക് സുഖല്ലേ..." ഉപ്പുമ്മ തലോടി കൊണ്ട് ചോദിച്ചു.. "അൽഹംദുലില്ലാഹ്... ഉപ്പുമ്മ..പെറ്റു... എന്തുണ്ട്....സുഖല്ലേ..?"
"ആ..മോളെ....എത്ര കാലായി എന്റെ കുട്ടിയോളെ കണ്ടിട്ട്.." എനിക്ക് ഓർമ യുള്ള കാലം തൊട്ടേ പെറ്റു ഉപ്പുമ്മ ഒക്കെ ഇങ്ങനെ തന്നയാണ്..എന്നും പരസ്പരം സ്‌നേഹം മാത്രം. അമ്മായിയമ്മ പോരും നാത്തൂൻ പോരും എനിക്ക് കഥകളിലെ കാണാൻ കഴിഞ്ഞുള്ളു. ഇതൊക്കെ കണ്ട് കൊണ്ടായിരിക്കണം...ഉമ്മയും ഇത് വരെ ബാബിനെ സ്വന്തം മോളേ പോലെ കണ്ടിട്ടുള്ളു.. ബാബി ആകട്ടെ തിരിച്ചു ഇങ്ങോട്ടും...ഉമ്മയും ഞാനും മാത്രം ഉള്ള ഈ വീട്ടിൽ ബാബി വന്നപ്പോൾ എനിക്ക് ഒരു ഇത്തയെ കിട്ടിയ സന്തോഷം ആയിരുന്നു.. ഞാൻ ക്ലാസിന് പോകുമ്പോൾ മിണ്ടാനും പറയാനും ഉമ്മാക്ക് കിട്ടിയ ഉമ്മാന്റെ കൂട്ടുകാരി ആയി മാറി ബാബി. അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്..... മനസ്സിൽ ഒരു നൂർ വട്ടം അല്ലാഹുവിനെ സ്‌തുതിച്ചു.
"എന്താ ഡി...നിനക്കു എന്നെ പിടികൂലെ...?"
"സനൂ.....ഇന്നേ നമ്മൾ കണ്ടില്ല ചക്കര...."
"അഹ്...എനിക്ക് അറിയാം...ഇനി കോർച്ചീസം കഴിഞ്ഞാൽ ഇനക്ക് നമ്മളെ ഓർമ വരെ ഉണ്ടാകിലാന്നു.."
ഒന്നു പറഞ്ഞു രണ്ടാമത്തേതിൽ എല്ലാരും കേറിപിടിക്കുന്നത് ഇമ്മാതിരി ഡയലോഗിലേക്ക് ആണല്ലോ അല്ലാഹ്.... മനസ്സിൽ ഓർത്തു..വിട്ട് കൊടുത്തില്ല..
"ഈ പറയുന്ന ആൾ..ഇപ്പോഴേ അങ്ങനെ ആയല്ലോ......." പിന്നെ കൂടുതൽ ഡയലോഗിക്കാൻ അവൾ നിന്നില്ല. ചിരിച്ചു കൊണ്ടു അകത്തു കയറി. ഒന്നു ഫ്രഷ് അകാൻ എല്ലാരും പോയി. അപ്പോഴെക്കും നാസ്ത് എടുത്തു വെച്ചു. കുറെ കാലത്തിനു ശേഷം ഉപ്പുമയും പെറ്റു എല്ലാരും ഒരുമിച്ച് ഇരുന്നു ഫുഡിന്...
"എന്തായി മോനെ നാളത്തെ ഒരുക്കങ്ങൾ..." ഉപ്പുമ്മ ഉപ്പാട് ചോദിച്ചു.
"ഉമ്മ..എല്ലാം വാങ്ങി... ഇനി പെണ്ണുങ്ങമാർ ..അവർക്ക് ഉള്ള പണിയ...."
"അമ്മായി..സീനത്ത് എപ്പോ എത്തും..?" പെറ്റു ഉമ്മാട് ചോദിച്ചു. സീനത്ത് ഉമ്മാന്റെ ഏടത്തി. എന്റെ മൂത്തമ്മ . ഇവർ രണ്ടാളും ആണ് നാളത്തെ പാചക പുരയിൽ..
"ഇത്ത...ഉച്ചക് എത്താന്ന പറഞ്ഞു.."
ഭക്ഷണം ഒക്കെ കഴിഞ്ഞു..
"കുഞ്ഞോളെ... നിയ്യ പാക്കറ്റ് ഇങ് എടുത്തേ...." പെറ്റു പറഞ്ഞ പാക്കറ്റ് എടുത്തു കൊടുത്തു.
"ഫർസാന...മോളേ....." പെറ്റു ബാബിനെ വിളിച്ചു. ബാബി വന്നു..
"മോള് ഇങ് അടുത്ത് വാ...." ഉപ്പുമ്മ സ്‌നേഹത്തോടെ ബാബിനെ വിളിച്ചു അരികിൽ ഇരുത്തി. " എന്റെ കുട്ടിക്ക് സുഖല്ലേ.....?"
"അൽഹംദുലില്ലാഹ്... ഉപ്പുമ്മ...."
ആ പാക്കറ്റിൽ നിന്ന് കൊറേ എന്തൊക്കയോ എടുത്തു ഉപ്പുമ്മയും പെറ്റുമ്മയും എടുത്തു വെച്ചു..
"ഇതൊക്കെ മോൾക്ക..ഇത് ഒന്നാം തരം വെണ്ണ ആണ്...നമ്മളെ പേരയിൽ നിന്ന് ആക്കിയത്.. ഇത് നെയ്യ്... മോൾക് ഉള്ളത.. വയറ്റി കിടക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിന് ഇതൊക്കെയാണ് വേണ്ടത്...ബുദ്ധി വളർച്ചയ്ക്കും കുഞ്ഞിന്റെ സൗന്ദര്യത്തിനും ഇതാണ് വേണ്ടത്...." ഉപ്പുമ്മ ഓരോന്ന് പറഞ്ഞു കൊടുക്കുമ്പോൾ ബാബിയെ പോലെ ഞമ്മളും അതിശയത്തോടെ നോക്കി....
"നീ നോക്കി വാ ഇറക്കണ്ട ..സമയം ആകുമ്പോൾ നിനക്കും തരും..." സനൂഫാ ആണ് അത് പറഞ്ഞത്..
ഈ പെണ്ണ് എന്നെ വെറുതെ വിടുന്ന ലക്ഷണം ഇല്ലാലോ...
"ഏതായാലും എനിക് ഉറപ്പാ..ഇനക്ക് കയിഞ്ഞിട്ടെ എനിക്ക് ആ ഭാഗ്യം ഉണ്ടാകു......" ഓളെ വാ അടപ്പിക്കാൻ ഞമ്മൾക് അങ്ങനെ ഒക്കെ പറഞ്ഞെ മതിയാകും..
"ഇൻ ഷാ അല്ലാഹു....ഇങ്ങൾക്കും തന്നിട്ടെ ഈ ഉപ്പുമ്മ പോകു...."
"ആയോ...അങ്ങനെ ഇവളമാർക് മത്രം കൊടുത്തു ഉപ്പുമാനെ അങ്ങനെ അങ്ങു ഞാൻ വിടുല..എന്റെ ഓൾക്ക് കൂടി കൊടുത്തു... എന്റെ മോൾക്കും മോന്റെ ഓൾക്കും കൂടി കൊടുതെ ഞമ്മള് ഇങ്ങള് വിടു......" മുഹ്‌സിന്റെ വാക്ക് കേട്ടു...നമ്മൾ എല്ലാരും ചിരിചു..."എന്ന ഇയ്യ വേഗം കെട്ടി കൊണ്ട് വാ .." പെറ്റുമ്മ പറഞ്ഞു... ആഗ്രഹം ഇല്ലാഞ്ഞിട്ട അല്ല... തല ഇരിക്കുമ്പോൾ വാല് ......."എടാ... "പെറ്റു ഒന്നു കയ്യ് വീശി..... അവൻ അവിടുന്നു എസ്കെപ് ആയി....
കൂടെ കുറെ മധുരങ്ങളും കൊണ്ട് വന്നിനു അവർ .ജിലേബി' ലഡ്ഡു , പേട
ഗുലാം ജാമുണ്... ഓ...എല്ലാം എനിക് വേണ്ടപ്പെട്ടത്... കൊശിയായി.. ഞമ്മള് അതിന് എക്സ്‌പെർട് ആണെന്ന് ബാബിക്ക് അറിയാവുന്നത് കൊണ്ടും..ചുമ്മ കൊതി പിടിച്ചു വയർ ഇളക്കണ്ടന്നു കൊണ്ടു...ബാബി എല്ലാം സ്‌നേഹത്തോടെ ഈ കയ്യിൽ ഏല്പിച്ചു.....ഉച്ച ആകുമ്പോഴേക്ക് മൂത്തമ്മയും എത്തി. പിന്നെ അടുക്കള അവർ കയ്യടക്കി. ഞാനും സനൂഫയും കൂടി നമ്മളെ ബാൽക്കണിയിൽ പോയി ഇരുന്നു. അവൾ മൈലാഞ്ചി വെക്കാൻ തുടങ്ങി... അപ്പോഴേക്ക് ബാബി വന്നു.."ഡി...നിനക്ക് മൈലാഞ്ചി ഇട്ടി തരണം എന്നത് എന്റെ ഒരു വലിയ ആഗ്രഹം ആണ് മോളേ...."
"അതെന്താ ഡി..എന്റെ കൈ അത്രക്ക് മൊഞ്ചുള്ളത്...ആ...?"
"പിന്നെ മൊഞ്ചു... തേങ്ങാ കോല... ഇത് അന്ന് എന്റെ എങ്കജ്‌മെന്റ് നീ ഇട്ട് തന്നപ്പോൾ അൻവർക്കാന്റെ വീട്ടിൽ നിന്ന് വന്ന എല്ലാരും എന്റെ മൈലാഞ്ചി പറ്റിയ ചോദിച്ചേ...എന്നെ ആരും ശ്രദ്ധിചില്ല... അന്ന് ഞാൻ തീരുമാനിച്ചു ഇന്റെ മങ്ങലത്തിനും എങ്കജ്‌മെന്റനും ഞാൻ തന്നെ ഇട്ടു തരുന്ന...."
"സനൂ...ആൾ കൊള്ളാലോ...." ബാബി ഒരു സെർട്ടിഫികറ്റു അങ്ങകൊടുത്തു..
"മൈലാഞ്ചി ഇട്ടു...കഴിയാറയപ്പോൾ
"ഡി..നിന്റെ ചെക്കന്റെ പേര് എന്താ...എഴുതെണ്ടേ..."
അല്ലഹ് വഹലം....ഇതു വരെ ആയിട്ട് താൻ അതു പോലും അറിഞ്ഞില്ല...ഒന്നു പരുങ്ങി...പടച്ചോനെ..കാക്കണേ....
"ഇപ്പൊ പേര് ഒന്നും എഴുതേണ്ട മോളേ... ഇൻ ഷാ അല്ലാഹു...നിക്കാഹിൻ എഴുതാം...."
ഒരു മലാഖനെ പോലെ... മഷൂകാക്കു വന്നു....
"എന്ന..അന്നേരം എഴുതലെ...എന്നാലും എന്താ പേര്...?"
"റംസീൻ"
"റംസീൻ"
കിടിലം പേര് ആണല്ലോ ഡി.
"കുഞ്ഞോളെ പേരിന് എന്താ കൊയപ്പം... അതും കിടു തന്നെ..." നമ്മളെ ബാബി അങ്ങനെ ആർക്കും നമ്മളെ വിട്ടു കൊടുക്കില്ല. രണ്ടു കൈയിൽ വളരെ സിംപിൾ ആയി അറബിക് ഡിസൈൻ ആണ് ഇട്ടത്. ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ എല്ലാരും ടേബിൾ വന്നു. നമ്മൾ എങ്ങനെ കഴിക്കും. ഇത് കഴുകി കളഞ്ഞാൽ ചുവന്നു വരില്ല. എങ്കിലും വേറെ വഴി ഇല്ലാത്തൊണ്ടു കഴുകാൻ പോയി.. അപോ ഉപ്പുമ്മ പറഞ്ഞു..."കുഞ്ഞോളെ.. ദേ കഴുകല്ലേ.. ഇപ്പോ ഇട്ടത് അല്ലെ ഉള്ളു.. ചോന്നു വരുന്നതേ ഉണ്ടാവുള്ളു....ഇനക്ക് അറിലേ...കയ്യിലെ മൈലാഞ്ചി നല്ലോണം ചൊന്നാൽ പുയാപ്ല ഇന്നോട് പിരിശം കൂടുന്നു... ഞമ്മള് കാലത്ത് ഞമ്മള് കയുകാണ്ട് എത്ര സമയം വെക്കാൻ പറ്റും അത്രേം നേരം വെക്കും.........." ഉമ്മമാന്റെ മുഖത്തു ഒരു കള്ള ചിരി. "ഉപ്പുമ്മ...അപ്പൊ ഞമ്മള് എങ്ങനെ ഫുഡ് കഴിക്കും....."
"എന്റെ കുഞ്ഞോൾക്ക് ഞാൻ വാരി തരാം..." പെറ്റു അടുത്തു വന്നിരുന്നു. ഓരോ ഉരുളകളായി വായിൽ ഇട്ടു തരുമ്പോൾ.... ആ ഓരോ ഉരുളയ്ക്കും സ്‌നേഹത്തിന്റെ സ്വാദ്.... അത് അറിയുന്നുണ്ടായിരുന്നു...
"എന്റെ ഉമ്മച്ചി... ഓർമ വച്ചതിൽ പിന്നെ ഇങ്ങള് എനിക് ഇങ്ങനെ വാരി തന്നിനോ...." സനൂന്റെ പരാതി.
"ഓർമ വെക്കാം മുന്നേ...ഇനക്ക് ഇങ്ങനെ തന്നിട്ടില്ല......" പെറ്റു ആരാ മോള്......ആ ഡയലോഗിൽ അവൾ ഒന്നു കോഷ്ടി കാണിച്ചു ചോറ് കഴിച്ചു മിണ്ടാതെ പോയി. വൈകുന്നേര ആയപ്പോൾ തിരക്ക് കൂടി... നാളത്തേക്ക് വേണ്ടി ഉള്ളി അരിഞ്ഞു വെക്കലും വെള്ളുള്ളി തൊലി കളയലും...തിരക്ക് തന്നെ. ഉപ്പുമാന്റെ നേതൃത്വത്തിൽ നല്ല ഈന്തപ്പഴ ബീറ്റുറൂട്ട് അച്ചാർ റെഡി ആകുന്നുണ്ട്. അച്ചാർ ഒക്കെ പുറത്തിന്ന് വാങ്ങുന്നത് ഉപ്പുമ്മക്ക് ഇഷ്ടല്ല. മൈലാഞ്ചി നന്നായി ഉണങ്ങി അതു ഒന്നു ക്ലീൻ ആക്കി.. സനൂഫാ കൂടെ തന്നെ ഉണ്ട്... തന്റെ കൈകൾ അവൾ നോക്കി.... സൂര്യൻ അസ്തമിക്കാറായാൽ ഉണ്ടാകുന്ന ആ അന്തി ചുവപ്പ്.....അത്രെയും നിറം ആയിരുന്നു അവളുടെ കൈയിലെ മൈലാഞ്ചിക്കു. അവൾ എന്റെ കൈകൾ വലിച്ചു കൊണ്ടു അടുക്കളയിൽ എത്തി.. എല്ലാരും ഓരോ പണിയിൽ ആണ്..."എല്ലാരും ഒന്നു ഇവിടെ ശ്രദ്ധിക്കു......നമ്മളെ കുഞ്ഞോള കൈകൾ ഒന്നു നോക്കിയേ....." ,അവൾ കൈകൾ ഉയർത്തി കാണിച്ചു കൊടുത്തു....
"മശാ അല്ലാഹു......" ഒരേ പോലെ പറഞ്ഞു...
"അല്ലെലും...ഞമ്മള് കുഞ്ഞോളെ പിരിശപെടാണ്ടു നിക്കാൻ പുയാപ്ല യ്ക്ക് ഇങ്ങനെ കയും....." മൂത്തമ്മ പറഞ്ഞപ്പോ ഉമ്മന്റെ കണ്ണുകളിൽ തിളക്കം കണ്ടു..
"നോക്കട്ടെ...." ഉപ്പുമ്മ അരികിൽ വിളിച്ചു. അടുത്തു ചെന്നു എന്റെ കൈകൾ നോക്കി...... ഒന്നു പുഞ്ചിരിച്ചു... എന്നിട് ചെവിയിൽ പറഞ്ഞു...."ഓന്റെ ഓരോ ശ്വാസത്തിലും ന്റെ മോളോടുള്ള മുഹ്‌ബ്ബത് ആയിരിക്കും........." അതും പറഞ്ഞു ഉപ്പുമ്മ കൈകളിൽ ഒരു മുത്തം തന്നു.
ഇന്ന് കൂടെ സനൂഫയും ഉണ്ട് കിടക്കാൻ. അവൾ ബാൽക്കണിയിൽ ഇരുന്നു സോള്ളുന്നു. ഒന്നു ദയനീയമായ ഒന്നു അവളെ നോക്കി..... ആ നോട്ടത്തിന്റ് അർത്ഥം മസ്‌നസ്സിൽ ആയെന്നോണം അവൾ ഫോണ് കട് ചെയ്തു അടുത്തു വന്ന്... "എന്താ ഡി..."
'ഒന്നുല...നി വിളിച്ചു കഴിഞ്ഞോ.."
"അങ്ങനെ ഒന്നും ഇല്ല...തോന്നുമ്പോൾ വിളിക്കും..ചിലപ്പോൾ ഇപോ തന്നെ... ഇല്ലേൽ നാളെ...."
"അത്രക്ക് ഉണ്ടോ നിനങ്ങൾക് പറയാൻ....?"
"ഉണ്ടോന്നോ....... ഓരോന്ന് പറഞ്ഞു പറഞ്ഞു... ഇങ്ങനെ ഇരിക്കും....പിന്നെ കുറെ ഭാവി കാര്യങ്ങളെ പറ്റിയും....."
"പാവം.....ഈ ഭൂതത്തിന്റെ കയ്യിൽ അല്ലെ അങ്ങേരെ ഭാവി..."
"ഡി....നാളെ ആവട്ടെ...ഇനക്ക് ഇതിന്റെ ഒക്കെ ബാക്കി അന്നേരം തരാം...."
"ഹമ്..."
"ഡി..നിന്റെ ആൾ എങ്ങനെ നല്ലോണം സംസാരിക്കോ...?"
ഒന്ന് ആലോചിച്ചു...എന്താ ഇപ്പൊ പറയ.. തന്നോട് ചോദിച്ചതിന് താൻ മറുപടി പറഞ്ഞു... പിന്നെ അങ്ങോട് ഇങ്ങോട്ടും ചോദ്യോ പറച്ചിൽ ഒന്നും ഉണ്ടായില്ല. ഇനി ഇപ്പോ നല്ലോണം സംസാരിക്കുന്ന ആൾ ആണേൽ തന്നെ ഞാൻ മിണ്ടിയിട്ട് വേണ്ടേ....
"നീ സ്വപ്നം കാണുവാണോ ഡി.."
"എഹ്.... നോ...."
"പിന്നെ...എന്തോന്ന് ഈ ആലോജിക്കുന്നെ..."
"ഒന്നുല...."
"നാളെ എന്താ നിന്റെ ഡ്രസ്സ്..?"
"മഷൂകാക്കു കൊണ്ട് വന്നിനു..."
ആ ഡ്രസ്സ് അവൾക് കാണിച്ചു കൊടുത്തു....
"അഹ്...സെലക്ഷൻ സൂപ്പർ ആണല്ലോ....മഷൂകാക്ക് സെലക്ട് ചെയ്യാൻ അറിയാം അല്ലെ...?"
"അതിന് ഇത് എന്റെ ബാബിന്റെ സെലക്ഷൻ ആണല്ലോ...."
"അവർ ഒന്നല്ലേ മോളേ......."
അത് അതേ..... ശരിയാ... അവരുടെ മനസ്സു എന്നും ഒന്നാണ്.....എന്റെ ഉപ്പനേം ഉമ്മാനെ പോലെ....... അങ്ങനെ അയാലെ കുടുംബത്തിന് ഇമ്പം ഉണ്ടാകും....
"ഡി...കിടക്കാം...നാളെ ലാസ്റ്റ് മിനിറ്റ് ക്ലീനിങ് ബാക്കി ഉണ്ട്...." സനൂഫാ ഓർമിപ്പിച്ചു....
നാളത്തെ ദിവസത്തെ ആലോചിച്ചു ഉറക്കം വന്നില്ല... തിരിഞ്ഞും മറഞ്ഞും കുറെ കിടന്നു... എണീറ്റു ബാൽക്കണിയിൽ പോയി..നല്ല കാറ്റു ഉണ്ട്....തണുപ്പും....ആ ഇരുട്ടിനെ സുണ്ടറിയക്കാൻ നിലാവും...നക്ഷത്രങ്ങളും... തന്റെ ജീവിതത്തിൽ ആദ്യമായി ആണ് ഈ സമയത്ത് ഇവിടെ....ബെഡ് കാണുമ്പോഴേ ഉറക്കം വരുന്ന തനിക്കു ഇന്ന് അതിന് കഴിയുന്നില്ല... കുറച്ചു സമയം അവിടെ അങ്ങനെ നിന്നു.....വീണ്ടും വന്നു കിടന്നു.... മനസ്സ് മുഴുവനും ഉപ്പ ഉമ്മ...ഇക്കാകസ് ബാബി...വരാൻ പോകുന്ന കുഞ്ഞാവ..... ഇനി എല്ലാം തന്റെ കയ്യിൽ നിന്നും ഒത്തിരി അകലെ ആവുമല്ലോ....കണ്ണുകളിൽ നനവ് പടരുന്നു....................
അടുത്ത് തന്നെ പള്ളി ഉള്ളത് കൊണ്ട്...സുബ്ഹ് കേട്ടാണ് എന്നും ഉണരാറുള്ളത്....ഇന്നും അതേ പോലെന്നെ എണീറ്റു....സനൂഫയെ വിളിച്ചു...പുള്ളിക്കാരി നല്ല ഉറക്കിലാ.. കയ്യിൽ ഫോണ് ഉണ്ട്...ചിലപ്പോൾ ഫോണ് വിളി കൊണ്ട് എപ്പോഴോ ഉറങ്ങിട്ട് ഉണ്ടാകും.... ബാത്റൂമിൽ പോയി....വുദുഹ് ചെയ്തു വന്നു നിസ്കരിച്ചു... ഒന്നുടി വിളിച്ചു അവളെ... എവിടെ....പൊയി കുറച്ചു വെള്ളം കൊണ്ട് വന്നു മുഖത്ത് തളിച്ചു....."ഉറങ്ങട്ടെ ടി...."
"സുബ്ഹ്...ഇപോ കളാഹ് ആകും..എണീറ്റ...." രക്ഷയില്ലെന്ന കണ്ടപ്പോൾ അവൾ എണീറ്റു.... താഴെ പാത്രങ്ങളുടെ ഒച്ചപ്പാട് ഒക്കെ തുടങ്ങിയിരിക്കുന്നു.... താഴേക്കു പോയി....എല്ലാരും ചായ കുടിക്കുന്നു. എനിക്കും ചായ പെറ്റുമ്മ എടുത്തു തന്നു....."കുഞ്ഞോളെ... ചായ കുടിച്ചു ഒന്നു എല്ലാം സനൂനെ കൂട്ടി അടക്കിപെറുക്കി വെക്കേ...എന്നിട്ട് ഇയ്യ പോയി കുളിച്ചു മാറ്റു....."
പെറ്റു പറഞ്ഞതു പോലെ ചെയ്യാൻ പോയി...ബാബി അവിടെ ഒന്നും കാണാത്തൊണ്ടു റൂമിലേക്ക് പോയി... "ബാബി....."
"അഹ് ..ഇങ് വന്നാട്ടെ...."
"എന്ത്...പറ്റി.....?ഒന്നും വയ്യാത്ത പോലെ..."
"എഹ്....ഒന്നുല......ചെറുതായി ഒന്നു മസിൽ കേറി.. .ഇപോ ഓക്കേ ആയി..."
"അല്ലാഹു... ഞാൻ തടവി തരലോ..."
"പോയി.ഡി...ഇക്ക... റെഡി ആക്കി തന്നു...അത് ഇടയ്ക് വരുന്നതാ...തണുപ്പ് അല്ലെ...അതോണ്ട് ആയിരിക്കും...."
"എന്ന...കുറച്ചു നേരം കിടക്കു.."
"ഓ...എല്ലാരും അപ്പുറത്തിന്ന് പണി എടുക്കുമ്പോൾ എനിക് എങ്ങനെ കിടക്കാൻ തോന്നും....."
"അത് സാരില്ല ...എന്ന അവിടെ പോയി ഇരുന്നോ ബാബി...."
"പെറ്റുമ്മയും മൂത്തമ്മയും സമ്മതിക്കണ്ടേ....."?
"ഞമ്മള് ഉപ്പുമ്മനെ വിളിക്കാം...ഉപ്പുമായ ഇപ്പോ ബാബിക്ക് പറ്റിയ ആൾ...." ഉപ്പുമാനെ ബാബിന്റെ അടുത്തു ആകിട്ടു ഞാനും സനൂഫയും ക്ലീൻങ് ഡ്യൂട്ടിക്ക് ഇറങ്ങി... അപ്പോഴേക്ക് നബിസ്ത വന്നു. ക്ലീനഗ് ഒക്കെ കഴിഞ്ഞു... അടുക്കളയിൽ എത്തി ഞാനും സനൂ കൂടി നാസ്ത് കഴിച്ചു. സമയം 12 ആയിരിക്കുന്നു....
"കുഞ്ഞോളേ.... ളുഹർ കഴിഞ്ഞാട് അവർ ഇങ് എത്തും... ബേം പോയി ഇയ്യ ഒരുങ്ങിയെ......."
ക്ലോക്കിൽ നോക്കി....12 കാൽ കഴിഞ്ഞിരിക്കുന്നു. ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നു....മുകളിൽ പോയി.. കൂടെ സനൂഫയും വന്നു....കുളിച്ചു ഡ്രസ് മാറി...അപ്പോഴേക്ക് ളുഹർ കൊടുത്തു... ളുഹ്‌റും നിസ്കരിച്ചു... എന്തോ ആകെ ഒരു സങ്കടം......ടെൻഷൻ....എന്താ പറയ.. അപ്പോഴക്ക് ബാബി എത്തി..എം ബാബി മുടി ഒക്കെ ചീകി തന്നു....
"കുഞ്ഞോളെ........."
മുഹ്‌സി വിളിച്ചു കൊണ്ട് ഓടി വരുന്നു
"എന്താ ട.... ഇവിടെ ആർക്കും ചെവിക്ക് തകരാർ ഒന്നും ഇല്ല...."
"പൊടി...നിന്നെ ആയിൻ ആരാ വിളിച്ച...."
"എന്ത..മുഹ്സി.....?" ബാബി സോഫ്ട് ആയി ചോദിച്ചു...
"ഇന്ന.. മുല്ലപൂവ്.....കുഞ്ഞോൾക്ക് കൊടുത്തേക്ക് ഇങ്ങളും ചൂടിക്കോ." അവൻ അതും പറഞ്ഞു ബാബിനെ ഏല്പിച്ചിട്ട താഴേക്ക്...പോയി. താഴെ ഒച്ചപ്പാട് തന്നെ...ഉപ്പ പറയും പോലെ രണ്ടു പെണുങ്ങൾ കൂടിയാൽ പിന്നെ 4 ആളെ ഒച്ചപ്പാട് ആയിരിക്കുന്നു... എല്ലാരും മത്സരിച്ച് വിശേഷങ്ങൾ പറയുന്ന തിരക്കിലാണ്. ബാബിയും ഞാനു സനൂകൂടി താഴെ പോയി. എല്ലാരും എനിക്ക് ചുറ്റും വന്നു... ഉമ്മ ബാബിന്റെ കയ്യിൽ എന്തോ കൊടുത്തുവിട്ടു..ബാബി എന്നേം കൂടി റൂമിൽ പോയി കൂടെ സനൂഫയും ഉണ്ട് ഒരു നെക്ലസ് എനിക് കെട്ടി തന്നു.
"കുഞ്ഞോൾ ഇവിടെന്നെ നിന്നൊളി.. സനൂ മോളും കൂടി ഇവിടെ ഇരിക്ക്... അവർ ഇപ്പൊ എത്തും....."
"ശരി..ബാബി...ഇവളെ ഇനി ഞാൻ നോക്കിക്കോളും..." ബാബി പോയി അവർ ഡോർ അടച്ചു ഇരുന്നു... ഒരു 10 മിനിറ്റ് കഴിഞ്ഞു കാണും.... ആരോ വിളിച്ചു പറയുന്നത് നമ്മുക്ക് കേൾക്കാം......."ദേ......അവർ എത്തി..."
ചങ്ക് പട പാടന്നു ഇടിക്കാൻ തുടങ്ങി... സനൂഫയുടെ കയ്യിൽ പിടിച്ചു....
"ഡി...നി എന്തിനാ ഇത്രേം ടെൻഷൻ അടിക്കുന്നെ....."
"എനിക്....എന്തോ..."
"എന്തോ അല്ല...കുന്തം......"
ഇതിനിടിയിൽ ആരോ ഡോർ മുട്ടുന്നുണ്ട്................
സനൂഫാ ഡോർ തുറന്നു...ബാബി ആണ്...
"വരി... എല്ലാരും ചോദിക്കുന്നുണ്ട്.."
ബാബി കൈ പിടിച്ചു ഹാളിലേക്ക് കൊണ്ട് പോയി........
ഹാളിൽ കുറെ പെണ് പട നിറഞ്ഞു നിൽക്കുന്നു....സാജിത്താ അടുത്തു വന്നു...എന്നോട് ചിരിച്ചു..
"ഇതാണ് റംസീന്റെ മെഹ്നാസ് ...." എല്ലാവരും ഒന്ന് നോക്കുന്നുണ്ട്...
"അന്ന് മോളോട് പറഞ്ഞില്ലേ ഞമ്മള് വീണ്ടും കാണുന്ന...." റംസീന്റെ ഉമ്മ പറഞ്ഞു.... അവിടെ വസന്നവരൊക്കെ അടുത്തു വന്നപ്പോൾ സാജിത്ത പറഞ്ഞു...
"വാ...ആദ്യം ഡ്രസ്സ് ഒക്കെ ചെയ്ഞ്ച് ചെയ്തിട്ടു നമ്മുക്ക് വിശദമായി പരിചയപ്പെടാം" സാജിതയും വേറെ 3 പെണ് കുട്ടികളും എന്റെ കൂടെ ബാബിന്റെ റൂമിൽ വന്നു.. ഒരു ബോക്സ് കയ്യിൽ തന്നു.. ഡ്രസ് ആയിരുന്നു അത്...ബാത്റൂമിലെ ചെന്നു മാറ്റി...ക്രീം കളർ ലോങ് ടോപ്പ് ആയിരുന്നു... മെറൂണ് ബോർഡർ ഉള്ളത്... "മശാ അല്ലാഹു.....പെര്ഫെക്ട് ആണല്ലോ.." കൂട്ടത്തിൽ ഒരാൾ പറഞ്ഞു.
"ഇവരെ ഒന്നും കുഞ്ഞോൾക് പരിചയം ഇണ്ടാകില്ല.... അല്ലെ.." സാജിത്ത ചോദിച്ചപ്പോ ഇല്ല എന്ന ഭാവത്തിൽ ഞാൻ അവരെ നോക്കി....
"ഞാൻ അമീറാ റംസിക്കാന്റെ മൂത്തമ്മന്റെ മോള്"
"ഞാൻ അൻവറ..ഇങ്ങളെ..സജിത്താന്റെ പെങ്ങൾ..."
"ഞാൻ സിയ...കസിൻ"
"മുടി മാറ്റി കെട്ടേണ്ട അമ്മായി....ഇത് നല്ലിണ്ട്..." സാജത്താ മുടി അഴിച്ചു കെട്ടാൻ പോയപോൾ അൻവറ പറഞ്ഞു. കണ്ണ് എഴുതി കുറച്ച പൗഡർ ഇട്ടു തന്നു....എന്നിട്ട് അവർ രണ്ടു മൂന്നു സെൽഫി എടുത്തു.
"പുറത്തിറങ്ങിയൽ നമ്മക്ക് ഇങ്ങളെ കാണാൻ കൂടി കിട്ടില്ല....മാമി....അതാ..." സിയ പറഞ്ഞപ്പോൾ ബാക്കി ഉള്ളോരും അതെന്നെ എന്ന പറഞ്ഞു.
"പിന്നെ നമ്മൾ അമ്മായി എന്നൊന്നും വിളിക്കില്ല...മാമി....ഓക്ക്...അത് നമ്മൾ ഫിക്സ് ചയ്തത് ആണ്..."
ഒന്നു ചിരിച്ചു കൊടുത്തു.....
ആരോ ഡോറിൽ മുട്ടുന്നു..."പിള്ളേരെ കഴിഞ്ഞില്ലേ..ദേ ഉമ്മമാ എത്തിട്ടോ...."
"മൂത്തമ്മ...ദേ വരുന്നു....." സജിത്താ പോയി ഡോർ തുറന്നു... എല്ലാവരും റൂമിൽ പുറത്തു കണ്ണും നട്ട് കാത്തിരിക്കുവാണ്...സിയയും അമീറിയയും എന്റെ കൈ പിടിച്ചു ഹാളിൽ ഇരുത്തി. എല്ലാരും ചുറ്റും കൂടി ഫോടോ എടുത്തു മത്സരിക്കുന്നു..
ബാബിനെ നോക്കി ഇവിടേ...ദേ.. അവിടെ ഉണ്ട്..എന്നെ നോക്കി കലക്കിട്ടുണ്ടെന്ന കാണിച്ചു.
എന്റെ ഉമ്മയും മൂത്തമ്മയും പെറ്റുമ്മയും വന്നു....ഉമ്മാന്റെ കണ്ണിൽ സന്തോഷവും വിഷമവും നിറഞ്ഞു നിൽക്കുന്നത് കാണാം. റംസീന്റെ ഉമ്മ അടുത്ത് വന്നു... കൂടെ ഒരു ഉമ്മമായും ഉണ്ട്..."മോളെ... ഇത് റംസീന്റെ ഉമ്മമാ...എന്റെ ഉമ്മയാണ്"
ഞാൻ ചിരിച്ചു....ഉമ്മമാ കയ്യിൽ പിടിച്ചു പറഞ്ഞു..."എന്റെ കുഞ്ഞിമോൻ ചേർന്ന പെണ്ണാണ് മോള്...." എല്ലാത്തിനും ഒരു ചെറിയ ചിരി മാത്രമെ എനിക്ക് ഉണ്ടായിരുനുള്ള്.. .
."എവിടെ റംസീന്റെ ഫിയാൻസി..." ഒരു പരിഷ്‌കാരി അടുത്തു വന്നു ചോദിച്ചു.. ജഗ്ഗിൻസും ഷൊർട് ടോപ്പും...ആണ് വേഷം... ഞാൻ ഒന്ന് ആ മൊതലിനെ നോക്കി....അവൾ എന്നെയും...
"ഓ...ഇവൾ ആണോ.....എനി വേ ഐ ആം നിലോഫർ. റംസീന്റെ കസിൻ...ഉപ്പാന്റെ പെങ്ങളെ മോള്...."
ഓ....മുറപ്പെണ്ണ്...അത് അറീക്കാന ഇങ്ങനെ വളഞ്ഞു വന്നേ...ഒരു അവിഞ്ഞ ചിരി പാസാക്കി കൊടുത്തു. "സാജി റംസീനെ വിളിക്കു മോളേ...." റംസീന്റെ ഉമ്മ സാജിത്താട് പറഞ്ഞു...
"ഞാൻ വിളിക്കാം...അമ്മുസ്..." നിലോഫർ...അവൾ ഷൈൻ ചെയ്യുവാണെന്ന ഞമ്മക് മനസ്സിൽ ആയി...ഞമ്മക് എന്താ .. ചിരിയ വന്നത്.....അതാ അവൾ റംസീനെ കൂട്ടി വന്നു. അപ്പോഴേക്കും സാജിതന്റെ ഉമ്മയും അവരെ പെറ്റുമ്മയും പോയി എല്ലാരേം വിളിച്ചു കൊണ്ട് വന്നു. "റംസീ ഇങ് വാ ഇന്നേ എല്ലാരും കാണട്ടെ...." ഉമ്മ അടുത്തു വിളിച്ചു... അവൻ ഒന്നു എല്ലാരേം നോക്കി ചിരിച്ചു....
"ഇനി..ഈ ബ്രെയ്‌സ്‌ലെറ്റ് അങ്ങു കെട്ടി കൊടുത്തേക്ക്..." ഉമ്മ പറഞ്ഞു.
"അതു വേണോ...." ഞമ്മള് മനസ്സിൽ കരുതി...
"ഉമ്മ കെട്ടികൊടുത്ത മതി..." റംസീ ഞമ്മളെ മനസ്സിൽ ഉള്ളത് കണ്ടു പിടിച്ചു...
"വേണ്ട...ഞാൻ കെട്ടി കൊടുക്കുമ്പോൾ മൂത്തമ്മ ഉണ്ട് പെറ്റു ഉണ്ട്...ഉമ്മമായും ഉണ്ട്...അത് വേണ്ട...നീ കെട്ടി കൊടുതെക്ക്..." മനസ്സില്ല മനസോടെ റംസീ അടുത്തു വന്നു...ഞമ്മളും അതേ.. അല്ലെങ്കിൽ അതിനേക്കാളും മനസ്സില്ല മനസ്സോടെ അടുത്തു പോയി... മോളേ ആ കയ്യു നീട്ടിയെ.....ബിസ്മി കൂട്ടി കെട്ടി കൊടുക്ക്..."ബിസ്മില്ലാഹ്....." റംസീ കെട്ടി തന്നു. കൂടെ ഒരു ബോക്സ് ചോക്ലേറ്റ്സിം.. പിന്നെ കുറച്ചു അടുത്തു നിന്നു ഫോട്ടോ എടുക്കൽ തന്നെ...സത്യം മടുത്തു പോയി... ഇടയ്ക്ക് ആരൊക്കെയോ പറഞ്ഞു..
റംസീക്ക് ചേർന്ന പെണ്ണ് തന്നെ.....
ഓരോന്ന് കേൾക്കുമ്പോൾ ഞമ്മക് ബേജാർ കൂടുന്നു...ഒന്നു വേഗം പരിപാടി തീർന്നിനെകിൽ...ആലോചിച്ചു...
"കുഞ്ഞോളേ......" നമ്മളെ ഇക്കാകസ് മൂന്നു ആളും ഞമ്മളെ നോക്കി വന്നിരിക്കുന്ന... "നമ്മളും ഒന്നു കാണേട്ടടി..." മുഹ്‌സി പറഞ്ഞു.. മർഷാദ്ക്ക നമ്മളെ നാലാലേളെ ചേർത്തു സെൽഫി എടുത്തു..... കൂടെ റംസീനേം നിർത്തി.....
"രണ്ടാൾക്കും സംസാരിക്കാൻ ഒരു അവസരം കൊടുക്ക്....." സാജിതത്ത പറഞ്ഞു. എന്തിനാ ഇപോ അങ്ങനെ ഒന്നു....ഞാൻ മാനസ്സിൽ ഓർത്തു....
റംസീനെ നിർബന്ധിച്ചു മുകളിലേക്കു കൊണ്ടു പോകുവാണ്...പിന്നലെ ഞമ്മളെയും....സിയയും അമീറയും
അൻവറയും ആണ് ഇതിന് പിന്നിൽ..
നമ്മളെ അവിടെ ആകിട്ട് അവർ താഴേക്കു പോയി.... നിന്ന് വിറയ്ക്കുക അല്ലാതെ നമ്മൾ എന്തോന്ന് ചെയ്യാൻ....
"ഹായ് . "
"മ്..."
"എനിക് ഇങ്ങനെയുള്ള ഈ പരിപാടികളോടൊന്നും താൽപ്പര്യം ഇല്ല .." ഗൗരവത്തിൽ റംസീ പറഞ്ഞു...
"എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല ." പറയാൻ തോന്നി...പിന്നെ മിണ്ടാതെ കേട്ടു നിന്നു....
"ഇനി..ഫോണിൽ വിളിച്ചു.. കൊഞ്ചനും കുഴയനും എന്നെ കിട്ടില്ല... എനിക് അതൊന്നും ഇഷ്ടല്ല.."
നമ്മൾ സന്തോഷം കൊണ്ട് ഇവിടെ നിറഞ്ഞു നില്കുവാ....ഈ മാതിരി കലാപരിപാടികലോഡ് ഞമ്മക് തീരെ താൽപ്പര്യം ഇല്ല.......
"പിന്നെ...കല്യാണം വരെയുള്ള ഗാപിൽ കറങ്ങാൻ പോക്കും..ഇടയ്ക്ക് ഐസ് ക്രീം പാർലർ മറ്റും കേറി ഇറങ്ങുന്നതിനോടും എനിക് ഇഷ്ടല്ല..അങ്ങനെ വല്ല ആഗ്രഹം ഉണ്ടേൽ അതും നടക്കില്ല......"
"വൗ....കിടു.....ഇതൊക്കെ ഞമ്മള് ഡിക്ഷണറിയിൽ നിഷിദ്ധമാക്കിയ കാര്യങ്ങൾ ആണ്......" മനസ്സ് വീണ്ടും ഓടി ചാടി നടക്കുന്നു. "പിന്നെ എന്റെ വ്യക്തി പരമായ കാര്യങ്ങളിൽ വെറുതെ കേറി തല ഇടേണ്ട....."
എനിക്കും ഇതെന്നെ പറയാൻ ഉള്ളെ...
"വേണ്ടുന്നതിനും വേണ്ടത്തിനും കണ്ണീർ ഒലിപ്പിക്കുന്നത് എനിക്ക് കാണുന്നതെ ആലോസരമാണ്...." ഇയാൾ ആൾ കൊള്ളാലോ....ഏതായാലും ഇയക്ക് വേണ്ടി ഞമ്മള് കരയാൻ ഒന്നും പോകുന്നില്ല.... അല്ല പിന്നെ......
"തനിക്ക് എന്തെലും പറയാൻ ഉണ്ടോ.."
ഈ പറഞ്ഞതൊക്കെ എനിക്കും പറയാൻ ഉള്ളത്...
"ഇല്ല...."
"എന്ന..ഒക്കെ...." അയാൾ താഴേക്ക് പോയി....പിന്നാലെ ഞാനും... സനൂഫാ ഒരു കള്ള ചിരിയോടെ ഞമ്മളെ നോക്കുന്നു...
"എന്തടി. .ഉണ്ടകണ്ണി..."
"സ്വീറ്റ്‍ ആയിട്ട് എന്തോ കിട്ടിയ ലക്ഷണം ഉണ്ടല്ലോ....."
"കിട്ടിയത് എല്ലാം എനിക്ക് സ്വീറ്റു ആയിരുന്നൂടി.. ...." അവൾ ഒന്നു അമ്പരന്നു നോക്കി...ഞമ്മളെ. ഞമ്മള് ഒരു പുളിച്ച ചിരി അങ്ങട് പാസാക്കി...
ഫുഡിന്റെ സമയം ആയി...എല്ലാരും ഒരുമിച്ചു ഇരുന്നു..... ഉമ്മാന്റെ അടുത്തു നമ്മളെ ഇരുത്തി. നിലോഫർ അവൾ നമ്മളെ ഇപ്പുറം ഇരുന്നെ...അവൾ എന്തൊക്കയോ പറയുണ്ട്...നമ്മള് മൈൻഡ് ആകാൻ പോയില്ല. റംസീനേം അവളെ പറ്റി അവളങ്ങു പുകഴ്ത്തുന്നുണ്ട്. ചിക്കൻ ഫ്രൈ ചയ്തത് അവളെ പ്ലേറ്റിൽ പെറ്റു ഇട്ടു കൊടുത്തപ്പോൾ അവൾ പറഞ്ഞു..",എനിക് ലെഗ് പീസ് ആണ് ഇഷ്ടം... റംസിക്കും അതേ..." അതും പറഞ്ഞു ഓൾ ഞമ്മളെ നോക്കി.... പിന്നെ ഞമ്മക്ക് എന്തോന്ന്....മൈൻഡ് ചെയ്തില്ല. ഫുഡ് കഴിഞ്ഞു കാരറ്റ് ഹൽവ പെറ്റുമ്മ സ്‌പെഷ്യൽ ആണ് അത് എല്ലാവർക്കും കൊടുത്തു.. നിലോഫർ അവൾക്ക് അതു ഇഷ്ടമില്ലാന്ന് പറഞ്ഞു.. റംസീൻ കൊടുക്കാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞു റംസീ അതൊന്നും കഴിക്കില്ലന്ന്...നമ്മൾ ആണേൽ മധുരത്തിന്റെ ആളും ....മർഷാദ്ക്ക എടുത്തിട്ട് പോകുമ്പോൾ ബാബി പറഞ്ഞു" മർഷാദ് റംസീൻ അത് ഇഷ്ടല്ല പോലും....ആ ഫ്രൂട് സാലഡ് കൊടുത്തെ..."
"ആരു പറഞ്ഞു...റംസീൻ ഇതാ പോലും ഇന്നതെത്തിൽ കൂടുതൽ ഇഷ്ടയെ...സെക്കൻഡ് ട്രിപ്പ് ആണിത്...." മർഷാദ്ക്ക അതു പറഞ്ഞപ്പോൾ ഞമ്മള് ഒന്നു ആ നിലോഫർ നോക്കി....ചമ്മൽ മറക്കവണ്ണം അവൾ അവിടുന്നു ഉരുളുന്നത് കണ്ടപ്പോൾ എനിക്ക് ബാബിക്കും സനൂനും ചിരി വന്നു...
"ഡി..ഇവൾ നിന്റെ ചെക്കനെ സൈലന്റ് ആയി നോട്ടം ഇട്ടിട്ടുണ്ട് നീ സൂക്ഷിച്ചോ...."
കല്ലി വല്ലി.....മനസ്സിൽ ഓർത്തു..... പക്ഷെ മുഖത്ത് ഒരു കുഞ്ഞു കുണ്ഠിത ഭാവം വരുത്തി.... വേറെ ഒന്നിനും അല്ല.. ആ സനൂ..ലവൾ എല്ലാം പിടിച്ചെടുക്കും......കുറച്ചു കഴിഞ്ഞു സജിത്തയും അൻവറയും വന്നു ഒരു ബോക്സ് തന്നു..മൊബൈൽ ആയിരുന്നു...
"നിന്റെ സിം തന്നെ ഇതിൽ ഇട്ടോ.. ഇതിൽ റംസീന്റെ നമ്പറും വീട്ടിലെ നമ്പറും നമ്മടെ ഒക്കെ നമ്പർ സേവ് ചയ്തിട്ടുണ്ട്..പിന്നെ വാട്സപ് മറ്റു ആപ്പ്സും ഡൗൺലോഡ് ചെയ്തതിന് കേട്ടോ....
"മ്...." ഇതൊക്കെ എന്തിനാമോ ....
"മോളേ...ഇങ് വാ.....രണ്ടാളെ പരിചയപ്പെടാൻ ബാക്കി ഉണ്ട്..."
റംസീന്റെ ഉമ്മാട്ട്ത് പോയി...
"ഇത് ഉപ്പാ....."
ഉപ്പനെ നോക്കി... ന്റെ ഉപ്പനെ പോലെന്നെ....
"എന്താ..മോളേ...സുഖം അല്ലെ...?"
"മ്... അൽഹംദുലില്ലാഹ്...."
"ഞമ്മള്...കൂടി ഉണ്ട്....ഞമ്മള് അനിയൻ....റംസീന്റെ...ഇനി നിങ്ങളെയും....പേര് റസൽ..."
അവനെ നോക്കി ചിരിച്ചു...എന്റെ മുഹ്‌സിനെ പോലെ തന്നെ.....
അങ്ങനെ...എല്ലാരും പോകാൻ ഒരുങ്ങി...റംസീന്റെ ഉമ്മ എന്റെ ഉമ്മാട് വന്നു..കൈ പിടിച്ചു..."ഇൻ ഷാ അല്ലാഹു...നമ്മളെ മക്കളെ പടച്ചോൻ അനുഗ്രഹിക്കട്ട...പുതിയ ഒരു ബന്ധം തുടങ്ങുന്നു.... എല്ലാ ബർകത്തും അല്ലാഹു രണ്ടു കുടുംബങ്ങൾക്കു തരട്ടെ..."
"ആമീൻ.." കൂടെ ഉണ്ടായവർ ഒക്കെ പറഞ്ഞു...
റംസീ വന്നു ഉമ്മനേം ഉപ്പുമാനെ എല്ലാരേം കണ്ടു യാത്ര പറഞ്ഞു...
റംസീന്റെ ഉമ്മ എന്റെ അടുത്തു വന്നു....
"ഇപ്പോ തന്നെ മോളേ കൂടിയേക്കാന്ന് ഉണ്ട്...ഇൻ ഷാ അല്ലാഹു.... എത്രയും പെട്ടെന്ന് ഞമ്മളെടത്തേക്ക് കൂട്ടാൻ തൗഫീഖ് നൽകട്ടെ...."
ഉമ്മമായും വന്നു "മോള് വേഗം അങ്ങോട്ട് വാട്ടോ...." സാജിത്തായും
അൻവറയും സിയയും അമീറയും..
എല്ലാരും യാത്ര പറഞ്ഞു... "മെഹനസിനെ റംസീന്റെ മണവാട്ടി ആയി കൊണ്ട് പോകാൻ നമ്മൾ വേഗം വരുട്ടോ.....".....
മഗ്‌രിബ് കഴിഞ്ഞു പെറ്റുമ്മയും മൂത്തമ്മയും സനൂഫയും പോകാൻ ഒരുങ്ങി. ഉപ്പുമ്മ ഇനി കുറച്ച് ഇവിടെ നിക്കാൻ ഉമ്മയും ഉപ്പയും നിർബന്ധിച്ചു..കൂടെ ഞാനും.....ഉപ്പുമ്മ ഉള്ളത് നമ്മുക് ഒക്കെ വലിയ സന്തോഷമ. മുഹ്‌സി അവരെ കൊണ്ടുവിടാൻ പോയി. ഇറങ്ങുമ്പോൾ ഉമ്മ പറഞ്ഞു
.". ഇൻ ഷാ അല്ലാഹു ..തിയ്യതി കുറിച്ചാൽ രണ്ടാളും ഇങ് എത്തണെന്ന്... "
"ഒന്നു വിളിച്ചാ മതി ഞമ്മള് ഓടി എത്തും...ഇയ്യ ബേജാർ ആകണ്ടേ... സുബൈദ...." ,എന്നു പെറ്റുമ്മ പറഞ്ഞു.. ആ വാക്കുകൾ ഉമ്മാക്ക് ചെറുത് ഒന്നും അല്ല ആശ്വാസം നൽകിയത്. അവരെ യാത്ര ആക്കി..ഞമ്മള് അകത്തേക്ക് വന്നു. രാവിലെ ഒരേ നില്പും ഇരുപ്പും പിന്നെ പണി ഒക്കെ ആയിട്ട് ബാബിക്ക് ക്ഷീണം പിടിച്ചു .ഉമ്മയും ഉപ്പുമ്മയും വഴക്ക് പറഞ്ഞു...അതോണ്ട് കുറച്ചു കിടക്കാൻ പോയി. പണി ഒക്കെ ഏകദേശം കഴിഞ്ഞിന് .മൂത്തമ്മയും പെറ്റു കൂടി എല്ലാം ഒന്നു ഒതുക്കി തന്നിട്ട പോയേ.. ഞാനും സനൂഫയും ബാബി കൂടി...ക്ലീന് ചെയ്‌തു. ഒന്നു കുളിച്ചു ഫ്രഷ് ആയി. ഒരു ചായേം കുടിച്ചു ഹാളിൽ പോയി എല്ലാരും അവിടെ ഇരിക്കുന്നുണ്ട്.
മർഷാദ്ക്ക വന്ന് മൊബൈലിനെ പറ്റി ചോദിച്ചു അപ്പോഴാണ് എനിക് ആ കാര്യം ഓർമ വന്നത് . ബാബിന്റെഷെൽഫിൽ വച്ച ആ ഫോണ് എടുത്തു മർഷാദ്ക്ക കൊടുത്തു. എന്റെ ഫോണിൽ നിന്നു സിം എടുത്തു അവർ തന്ന ഫോണിൽ ഇട്ടു. എല്ലാം ഒന്നു സെറ്റ് ആക്കി മർഷാദ്ക്കാ ഗാലറിയിൽ നോക്കി.."ആഹ...ഞമ്മളെ അളിയന്റെ ഫോട്ടോ ഉണ്ടല്ലോ..." ,മർഷാദ്ക്ക പറഞ്ഞു.
"ഒന്നു ഇങ് നോക്കട്ടെ ഞാൻ..." ,ഉപ്പുമ്മ ആവേശത്തിൽ ചോദിച്ചു. കണ്ണട ഒന്നു തട്ടത്തിൻ കൊന്തല കൊണ്ട് തുടച്ചു എന്നിട്ടു ആ ഫോണിൽ നോക്കി....." എന്റെ കുഞ്ഞോൾക് നല്ല ചേർച്ച......അല്ലെ സുബൈദ..."
"അതേ..ഉമ്മ...നല്ല ആൾക്കാരും..."
"അത് സത്യാ ഉമ്മ...റംസീ നല്ല സ്വഭാവ.. ജാടയൊന്നും ഇല്ല.. പിന്നെ ഉപ്പയും റസലും എല്ലാവരും...."
"അത്രേ വേണ്ടു...പെണ് മക്കൾ ഇല്ലാത്തൊണ്ടു ....കുഞ്ഞോളെ ഇയ്യ വേണം ആ കുറവ് ഒന്ന് ഇല്ലാതാക്കാൻ...."
ഉമ്മ ഞമ്മളെ നോക്കി ഒന്നു ഉപദേശിച്ചു.. "ആ കുറവ് എങ്ങനെ ഞമ്മള് നികത്താൻ.." മനസ്സിൽ ഓർത്തു...
"പക്ഷെ...ഉമ്മ വേറെ ഒരുത്തിനെ കണ്ടല്ലോ... ഒരു ജാഡകാരി...." മർഷാദ്ക്ക പറഞ്ഞപ്പോൾ...
"നിലോഫർ..." ഞമ്മള് ആ പേര് അങ്ങട് പറഞ്ഞു കൊടുത്തു.
"അഹ്....നല്ല പേര്...അവൾ റംസീനേ നേരം നേരം.. വിളിച്ചോണ്ട് നിക്കുന്നത് കണ്ടു...."
"പൊട്ട്...ടാ...അത് റംസീന്റെ ഉപ്പാന്റെ പെങ്ങളെ മോളാണ്...അവർ ചെറുത്തിലെ നല്ല കൂട്ടായിരിക്കും..."
"എന്ത് കൂട്ടയാലും എന്താ...ഇങ്ങനെ ആകാമോ...?."
എന്തോ എന്റെ..ഇക്കാക്ക മാർക്ക് ഇങ്ങനെ ഉള്ള ഓരോ കളികൾ ഒന്നും പിടിക്കില്ല.....
"മർഷാദ്ക്ക.. ഒന്നു നോക്കിയാലോ...?" നമ്മൾ ഒന്നു എറിഞ്ഞു കൊടുത്തു ...
"വേണ്ടായെ..................." രണ്ടു കൈകൾ കൊണ്ട്...ഞമ്മളെ തൊഴുതു..... ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ഉപ്പാന്റെ ഫോണ് റിങ് ചെയ്തു. റംസീന്റെ വീട്ടിൽ നിന്നാണ്. ഉപ്പ ഫോണും എടുത്തു പുറത്തേക്ക് പോയി.... ആ സമയം അവിടെ ഒരു മൗനം തളം കെട്ടി നിന്നു..കുറച്ചു കഴിഞ്ഞു ഉപ്പ ചിരിച്ചു കൊണ്ട് നമ്മുടെ അടുത്തു വന്നു.... അപ്പോഴേക്കും മുഹ്‌സിയും എത്തി... "എന്ത...കാര്യം.... മോനെ..?
ഉപ്പുമ്മ ചോദിച്ചു....
"പിന്നെ...അവർക്ക് ഞമ്മളെ കുഞ്ഞോളെ വേഗം തന്നെ അങ്ങട് കൂട്ടണം പോലും...ഇന്ന് 10 അല്ലെ. ..ഇൻ ഷാ അല്ലാഹു..26ന് നല്ല നാള് ആണ് പോലും..... അന്ന് മങ്ങലം വെച്ചാലൊന്ന് ചോദിക്കുവാ....നമ്മടെ അഭിപ്രായം നാളെ രാവിലെ അറിക്കണമെന്ന റംസീന്റെ ഉപ്പ പറയുന്നു.....എന്ത്വ..." എല്ലാരും ഒന്നു..പരസ്പരം.. നോക്കി....ഞമ്മൾ ചങ്ക് ഇടിപ്പ് കൂടുന്നു.... കുറഞ്ഞത് ഒരു 6 മാസക്കാലം എങ്കിലും ഗ്യാപ് കിട്ടുന്നു വെച്ചു.... ഇതിപ്പോ...
"നമ്മുക്ക് കാര്യയിട്ട് ഒരുക്കങ്ങള് ഒന്നും വേണ്ടല്ലോ...പെയിന്റ് അടിക്കണം...ഇപ്പൊ എല്ലാരും നാട്ടിൽ തന്നെ ഉണ്ട്....അഷ്റഫ് വ്യാഴച്ച എത്തും..."
അഷ്റഫ്... ഉമ്മാന്റെ ഒരേ ഒരു ആങ്ങള വിത് ഫാമിലി സിംഗപ്പൂരിൽ ആണ്.
"പിന്നെ കാര്യയിട്ട് ഒന്നും ഇല്ല ഓൾക് സ്വർണം എടുക്കണം... മങ്ങലം ബിളിയെ ഉള്ളു ഒരു ബേജാർ.."
"അതിന് എന്താ ഉമ്മ ഇത്ര ബേജാർ...അടുത്ത ബന്ധുക്കളുടെ അടുത്തു ഉമ്മ ഉപ്പയും ഞാനും...നമ്മുക്ക് പോകാം.. പിന്നെ ബാക്കി ഉള്ളിടത് മർഷാദും മുഹ്‌സിയും പോട്ടേ.... എന്തേ..." മഷൂകാക്ക പറഞ്ഞപ്പോൾ എല്ലാരേം മുഖത്തു തെളിച്ചം കണ്ടു.
"അതാ നല്ലത്....വെച്ചു നീട്ടണ്ട മോനെ... ഞമ്മള് ഫർസാനക്ക് സമയം ആയി....ഓളെ കൂട്ടി കൊണ്ടു പോണ്ടേ....അതിനു മുന്നേ നടത്തുന്നതാ നല്ലത്....." ഉപ്പുമ്മ കൂടി പറഞ്ഞപ്പോ എല്ലാരും അതങ് ഏറ്റെടുത്തു.
ഇതെന്താ ഒരാൾ പോലും എന്നോട് അഭിപ്രായങ്ങൾ ചോദിക്കാതെ . അല്ലേലും എന്നോട് ചോദിച്ചാൽ തനിക്ക്..ഇപ്പൊ ഒന്നും വേണ്ടന്ന് പറയാൻ പാറ്റോ...ചോദിക്കാതെയും നന്നായി.
"എന്ന പിന്നെ നാളെ രാവിലെ ഇൻ ഷാ അല്ലാഹു...അവരെ വിളിച്ചു വിവരം പറയാലേ.." ഉപ്പ ഒന്നൂടി ഉറപ്പിക്ക എന്ന മട്ടിൽ ചോദിച്ചു..
"ഇപ്പൊ തന്നേ വേണേൽ വിളിച്ചു പറഞ്ഞോ ഉപ്പ....."
ഈ മുഹ്‌സിക്ക് എന്താ ഇത്ര തിരക്ക്.
"നാളെ മതി...ഇങ്ങള് ആ ഫോണ് തന്നെ ഞമ്മള് ഒന്നു എല്ലാരോടും പറയട്ടെ.. അവര്ക് എന്തേലും അസൗകര്യ ഉണ്ടോന്ന് നോക്കണ്ട...ഇതാത്തക്ക് ഒക്കെ..." ഉമ്മ പറഞ്ഞു. ഉപ്പ ഫോണ് കൊടുത്തു. പെറ്റുനേയും മൂത്തമനെയൊക്കെ വിളിക്കാൻ ആണ്... ഫ്രീ കാൾ ആയത് കൊണ്ട് ഉമ്മ ഇപ്പോഴൊന്നും വെക്കേ ചെയ്യില്ല ഞമ്മള് മെല്ലെ മോളിലേക്ക് പോയി. ഇക്കാക്കസം എസ്കെപ് ആയി. പിന്നെ ഉപ്പയും പോയ്... ഉപ്പുമ്മയും ഉമ്മയും... അവർ അവിടെ ഇരുന്നിട്ട് ഫോണിൽ എല്ലാരോടും വിശേഷം പറഞ്ഞു കളിക്കട്ടെ. മുകളിൽ എത്തി ഇഷാഹ് നിസ്കരിച്ചു. കുറച്ചു ഓതി. സമയം 11 കഴിഞ്ഞിരിക്കുന്നു. ഫോണ് റിങ് ചയ്യുന്നത് കണ്ടു. നോക്കി..."റംസീ " എടുക്കണോ വേണ്ടയോ. വലിയ ഡയലോഗ് അടിക്കുന്നത് കേട്ടല്ലോ വിളിക്കില്ല അങ്ങനെ ആകില്ല. ഇങ്ങനെ ചെയ്യില്ല...ചക്ക മാങ്ങ...ഓലക്കെലെ ഡയലോഗ്... ഒരു പുച്ഛതോടെ ഫോണ് എടുത്തു...
"ഹലോ...." കുറച്ചു ഉറച്ച സ്വരത്തിൽ ചോദിച്ചു...
"എന്താ ടി നിനക്കു ഇത്രേം ഗൗരവം..."
ഓ..ഇത് മറ്റവൾ....
"എന്തോന്ന് എനിക്ക് ഒന്നും ഇല്ല.... തനിക്ക് തോന്നിയതവും.."
"പിന്നെ...എന്റെ റംസിനോട് ഇങ്ങനെ തന്നെ പറയൽ....?"
"അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ...തന്റെ റംസിനോട്...?"
ഇതിനോട് ഒന്നും മൗനം പാലിച്ചിട്ട് യാതൊരു കാര്യവും ഇല്ലെന്ന് മനസ്സിൽ ആയി.
"നീ ഏത് കോളേജിലാ പഠിക്കുന്നെ....?"
"വുമെൻസിൽ..."
"അതെന്തേ നീ വുമെൻസിൽ പോയെ..."
"അവിടെ പോകാൻ തോന്നി....പോയി...."
"ഓ...പിന്നെ ഞാൻ റംസീന്റെ കോളജിൽ... റംസീ എന്റെ ലെക്ചർ ആണ്..."
"അതോണ്ട്......?"
"അതോണ്ട്...ഒന്നും ഇല്ല...പറഞ്ഞതാ... ഞാനും റംസിയും ബെസ്റ്റ് ഫ്രണ്ട് ആണ്...എന്നും അങ്ങനെ ആയിരിക്കും....."
"ഓ....അതിനിപ്പോ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ...."
"ഒന്നും പറയാതിരിക്കാനാ ഈ പറയുന്നേ...."
"ഇപ്പൊ പറയുന്നില്ല... എന്നെങ്കിലും പറയേണ്ടി വന്നാൽ അന്നേരം പറയും....." ചുമ്മ അവളെ ആ അഹന്ത ഒന്നു കുറക്കാൻ വേണ്ടി പറഞ്ഞതാ....അല്ലാതെ നമ്മക്ക് എന്ത്...
"ഹമ്....ഇപ്പോഴേ നീ അധികാരം സ്ഥാപിക്കുകയാണോ....?"
ഈ പെണ്ണിന് വട്ടായെന്നു തോന്നുന്നു..
"എനിക്കു ഇപ്പൊ ഉള്ള അധികാരം തന്നെ അധികമാ...."
"ഓ...അതൊക്കെ മോള് ഇങ് വാ ഞാൻ പഠിപ്പിച്ചു തരാം....."
ഓ..പിന്നെ.... നിന്നെകാളും വലിയ കൊമ്പത്തികളെ കണ്ടിട്ട് വരുന്നവളാണ് ഞാൻ....പിന്നെയ ഇവൾ. ഈ വുമെൻസ് കോളജിന് ഒരു പ്രേത്യകത് ഉണ്ട്...എല്ല സൈസിലും മോഡലിലും ഉള്ള പെണിനെ അവിടെയെ കാണാൻ പറ്റൂ. അവളുമാരുടെ കൈയ്യിലിരിപ് ഇവളൊക്കെ എന്തോന്ന അറിഞ്ഞു.. ബോയ്സിനെ വെല്ലും താന്തോന്നിതരം ഒട്ടു മിക്കത്തിന്റയും കയ്യിൽ ഭദ്രം.
"ഞാൻ റംസിക്കും കൊടുക്കാം...."
ഇതെന്തിനായ്പ്പോ അവൻ കൊടുക്കുന്നെ......
"അസ്സലാമു അലൈക്കും...."
"വാഅലിക്കുമുസലാം..."
"എന്താ...കാര്യം...?"
"ആ....ഞാൻ എന്ത് അറിഞ്ഞു....?"
"ഹമ്...നാളെ ക്ലാസ് ഇല്ലെ....?"
ശരിയാണല്ലോ....പടച്ചോനെ.. അസൈന്മെന്റ് ഉണ്ടല്ലോ....
"അഹ്..ഉണ്ട്........ഉണ്ട്...."
"എന്ന പോയി കിടന്നുറങ്...."
"ഹ....."
റംസീ തന്നെ ഫോണ് കട് ചെയ്‌തു....പാവം..ഞമ്മള്.. തെറ്റിദ്ധരിച്ചു...നാളെ ക്ലാസ ഉള്ളത് ഞമ്മളും എന്തോ മറന്നു പോയി... വേഗം പോയി അസൈന്മെന്റ് കംപ്ലീറ്റ് ചെയ്യാം....
സമയം 8 കഴിഞ്ഞിരിക്കുന്നു. വേഗം താഴെ പോയി...8.20നു ആണ് ബസ് അത് പോയ പിന്നെ 8.40നെ ഉള്ളു..അതിൽ പോയ കോളേജ് ബസ് മിസ് ആകും. ഉമ്മയും ബാബിയും ഉപ്പുമ്മയും അടുക്കളയിൽ ഉണ്ട്...."ഉമ്മ ഞാൻ ഇറങ്ങുന്നു..."
"നാസ്ത് കഴിക്കു കുഞ്ഞോളെ...."
"ബാബി ...സമയം ഇല്ല...ബസ് പോകും....."
"വെറും വയറ്റിൽ ഇങ്ങനെ പോകല്ലേ..."
"ഉപ്പുമ്മ...കാന്റീൻ കഴിച്ചോളാം...."
ഉപ്പ സിറ്റൗട്ടിൽ പേപ്പർ വായനയിൽ തന്നെ...
"ഉപ്പ... പോക്കറ്റ് കാലി... "
"ഞമ്മള് ഓർത്തെ ഉള്ളു.. കുറെ ദിവസായല്ലോ കുഞ്ഞോൾ പൈസ ചോയ്ച്ചിട്ടു.."
ഉപ്പാ വേഗം പോക്കറ്റ് നിന്ന് പൈസ എടുത്തു....അപ്പൊ മർഷാദ്ക്ക എത്തി...
"ഉപ്പാ..ഞാൻ കൊടുത്തോളം...."
മർഷാദ്ക്ക 1000 രുപ എന്റെ നേർക്ക് നീട്ടി...
"മർഷാദ്ക്ക.. എനിക്ക് 150 അത്രേ വേണ്ടു...."
"നിന്റെ ഫ്രണ്ട്സിന് ട്രീറ്റ് കൊടുക്കണ്ടേ...ഇന്നലെ എങ്കജ്‌മെന്റ് കഴിഞ്ഞിട്ട് ഒന്നും കൊടുകാതെ പോയാൽ...നിന്നെ അവർ ഫ്രൈ ആകില്ലേ...ട്രീറ്റും കഴിഞ്ഞു ബാക്കി ഉള്ളത് കയ്യിൽ വെച്ചോ.."
അഹ്...ശരിയാ..കഴിഞ്ഞ മാസം സഹലയുടെ എൻകേജ്‌മെന്റ് കഴിഞ്ഞപ്പോൾ നമ്മൾ അവളെ കൂട്ടി ബർഗർ കോര്ണറിലാ പോയേ..... ഒരു 1000 രുപയുടെ മേൽ..ബിൽ ആക്കി കൊടുത്തു..പക്ഷെ അത് അവളുടെ വുഡ് ബിയായിരുന്നു പേ ചെയ്തേ.... ഇതിപ്പോ..ഞമ്മള് തന്നെ ചെയ്യണ്ടേ....
"എന്താ കുഞ്ഞോളെ ആലോചിക്കുന്നെ...."
"എഹ്. ഒന്നുല ഇക്കാക്ക...താങ്ക്സ്..." ഞാൻ ആ പൈസ വാങ്ങി... സലാം ചൊല്ലി ഇറങ്ങി. ബസ്റ്റോപ്പിലേക്ക് നടന്നു...സ്റ്റോപ്പിൽ സ്ഥിരമായി കയറുന്ന സ്കൂൾ കുട്ടികളും ഉണ്ട്..അവരുമായി നല്ല കമ്പിനിയാണ്. അവരോട് വർത്താനാം പറഞ്ഞു നിക്കുമ്പോൾ മുൻപിൽ ഒരു കാർ വന്നു നിർത്തി. ഗ്ലാസ് താഴ്ത്തി... നിലോഫർ. "ഹലോ...മാഡം..."
ഇവൾ എവിടുന്നു ഇപ്പൊ പൊട്ടിമുളച്ചു...........
"ഹായ്..."
"എന്താ...ബസ്സിൽ ആണോ പോക്ക്..."
"മ്.. അതേ.." .ഒരു പൊതു സ്‌ഥലം ആയത് കൊണ്ട് പരമാവധി മാന്യത കാണിച്ചേ പറ്റൂ....
"നമ്മൾ...ഡ്രോപ്പ് ചെയ്യണോ....."
ഈ നമ്മൾ ആരാണപ്പാ...അതോന്നറിയാൻ ആ ഡ്രൈവിംഗ് സീസ്റ്റിലോട്ടു ഒന്നു നോക്കി.....ഓ കളിക്കൂട്ടുകാരൻ... കൂടെ തന്നെ ഉണ്ടല്ലോ......
"വേണ്ട...ബസ് ഇപോ വരും...." അങ്ങനെ ഇപ്പോ ആരേം ഒസി ഞമ്മക് ആവശ്യം ഇല്ല.. ....
"അല്ലേൽ...വേണ്ട....വെറുതെ...റംസീന്റെ മൂഡ് കളയണ്ട...അവൻ ഇന്ന് നല്ല ഹാപ്പിലാണ്..."
അതെന്താ...അങ്ങേർക്ക്.. ഓളെ കോപ്പിലെ ഡയലോഗ് കേട്ടിട്ടു ഞമ്മക് ഇങ് പെരുത്തു വരുന്നുണ്ട്....വീണ്ടും ആ മാന്യത പൊതു സ്ഥലം.... ഇതൊക്കെ ഇങ്ങനെ നിക്കുമ്പോൾ ഞമ്മള് മൗനം വിദ്വാനഭൂഷണം ആയി...
"ബസിന് ഒക്കെ തൂങ്ങി പിടിച്ചു പോകുമ്പോൾ നേരം കൊറേ അങ്ങു എത്തുമല്ലോ......"
"അത്രക്ക് ഒന്നും അങ്ങു എത്തില്ല... ഇത്രയും കാലം ഇതിലെന്നെയ പോയേ. അൽഹംദുലില്ലാഹ്...ഇതുവരെ ഒന്നും ഇല്ല....." ആ പറഞ്ഞത് അവൾക്ക് ഇഷ്ടയിലാ...
"ഹമ്...റംസീ ഞമ്മക്ക് പോക...." അവൾ അവന്റെ ഷോള്ഡറിൽ തട്ടി കൊണ്ടു പറഞ്ഞു..
"അഹ്..." അവൻ ഒന്നു മൂളി....ഗ്ലാസ് ഉയർത്തി.കൊണ്ട്..അവൾ ബൈ പറഞ്ഞു....ഇത് കണ്ടിട്ട് നമ്മക്ക് ഒന്നും ഇല്ലാട്ടൊ... ഇനി അവർ തമ്മിൽ ലവ് ആയാലും ഈ എനിക് നോ പ്രോബ്ലെം... ഓ..ഞമ്മളെ ബസ് വന്നു....ബസ്സിൽ കയറി..കുറെ സീറ്റ് ഉണ്ട്...നമ്മക് ഈ സീറ്റ് ഒന്നും ഇഷ്‌ടല്ലാട്ടോ...പാസ്സ് ആയത് കൊണ്ട് ഇരിക്കാൻ പറ്റില്ല....സത്യം പറഞ്ഞാൽ കിട്ടത്താ മുന്തിരി പുളിക്കും..... അത്രേന്നെ....."മുഹബ്ബത്തിൻ മുന്തിരി തേൻ നുകരനായി....." കുറെ നാളായി ഈ ബസ്സിൽ ഈ പാട്ട്... ഞമ്മള് കുറച്ചു പാസ്സ്കാർ കേറുമ്പോൾ മാത്രം സ്‌പെഷ്യൽ ആണിത്... നമ്മളെ പ്ലസ് ടു കാരികൾ മൊഞ്ചത്തികൾ ആണേ. ടൗണിൽ സ്റ്റാൻഡിന്റെ പിറകിൽ റോഡിൽ ആണ് കോളേജ് ബസ് വരിക. അവിടെ പോയി..ടീംസ് അവിടെ ഉണ്ട്.. "ഡി...എന്തായി... കഴിഞ്ഞില്ലേ..."
"എന്തോന്ന്..."
"നിന്റെ കെട്ടു ഉറപ്പിക്കൽ.."
"ഓ..അതു കഴിഞ്ഞു...."
"എന്താ തന്നെ..."
കയ്യിലെ ബ്രൈസിലേറ്റു കാണിച്ചു കൊടുത്തു.. " ആഹാ...കൊള്ളാലോ... ഫോട്ടോസ് എവിടെ....?"
"എന്റെ ഫോണിൽ ഇല്ല....."
"മ്.. എന്തടി കെട്ടാൻ പോകുന്നവന്റെ ഫോടോ ഇല്ലെന്നോ.... നാണക്കേട്.."
"അതിന് ഇപ്പോ എന്താ ഇത്രം നാണിക്കാൻ... എനിക് ഒരു വിഷമോ ഇല്ലാലോ..."
"നിന്നോട് പറഞ്ഞിട്ടു ഒരു കാര്യം ഇല്ല..."
"ആണല്ലോ...എന്ന ചുമ്മ ഓരോന്ന് പറഞ്ഞു വെറുതെ ടൈം കളയണ്ട..."
"അത് വിട്....ട്രീറ്റ്... അതിൽ എന്താ തീരുമാനം...?"
"അഹ്..അതു തരാം..."
"വെരി ഗുഡ്.. നിന്റെ ആൾ ലെക്ചർ അല്ലെ...വൈകിട്ടു ക്ലാസ് വിട്ടാൽ നീ വിളിക്ക്.. നമ്മുക്ക് ഒന്നു പരിചയപ്പെടെം ചെയ്യല്ലോ...."
"ബെസ്റ്റ്.. നോട്ട് വാക്കിങ് ആണ് മക്കളേ..."
"അതെന്തേ....."
"അതങ്ങനെയാ.. നമ്മുക് ഷവർമ സെന്റർ പോകാം...ക്ലാസ് കഴിഞ്ഞു..."
"എന്നാലും... അങ്ങേരെ എപ്പോ പരിചയപെടും..."
"സമയം ഉണ്ടല്ലോ......ഇനിം...." ഫിദ പറഞ്ഞു.
അപ്പോഴേക്കും ബസ് വന്നു.. കോളജിൽ എത്തി. വുമെന്സ് കോളേജ്...ഈ കോളജിന്റെ ഓരോ സ്പന്ദനത്തിലും ഇവിടുത്തെ സ്റ്റുഡന്റ്‌സ് തന്നെയാണ്. അതായത് ഈ നമ്മൾ..കോളേജ് തുറന്നു മാസങ്ങൾ പിന്നിട്ടു അത് കൊണ്ട് തന്നെ റാഗിംഗ് ഒക്കെ കഴിഞ്ഞു ഇപ്പൊ ജൂനിയർസ് സീനിയസും കട്ട കമ്പിനി ആണ് .അക്കൗണ്ടൻസി ക്ലാസ് ഇങ്ങനെ നടന്നു കൊണ്ടിരിക്കുന്നു...മനസ്സ് വീട്ടിൽ ആണൂള്ളത് . ഉപ്പ ഇപ്പൊ റംസീന്റെ വീട്ടിൽ വിളിച്ചിട്ടുണ്ട്കൊ....അങ്ങനെ ആണേൽ എല്ലാം കൂടി ആകെ രണ്ട് ആഴ്ച്ച അല്ലെ ഉണ്ടാകു. എന്തോന്ന് ചെയ്യും താൻ. ഒന്നും വേണ്ടായിരുന്നു വെറുതെ സമ്മതിച്ചു കൊടുത്തു...
"മെഹ്നാസ്....കല്യാണം കഴിഞ്ഞോ.."
അല്ലഹ്... മിസ്....
"സ്വപ്‌നം കാണാൻ തുടങ്ങിയത് കൊണ്ടു ചോദിച്ചതാ...ഇന്നലെ എൻകേജ്‌മെന്റ് കഴിഞ്ഞതല്ലെ..ഇന്നിപ്പോ സ്വപ്നത്തിൽ കല്യാണം കഴിഞ്ഞൊന്ന് അറിയാനാ..."
വൃന്ദ മിസ്......നമ്മുടെ അക്കൗണ്ടൻസി മിസ് ..എല്ലാവർക്കും പ്രിയപ്പെട്ട മിസ്...നമ്മളുമായി കട്ട കൂട്ട് ആണ്. മിസ് ആണ് നമ്മളെ ഒലപത്തരതിൻ ഒക്കെയും ചുക്കാൻ പിടിക്കുന്നത്. ഇതോക്കെ കേട്ടു നിങ്ങൾ കരുതും ഞാൻ മഹാ അലമ്പു ആണെന്ന്...ഒരിക്കലും ഇല്ലാ.. എന്റെ...എല്ലാ വേലതരങ്ങളും ആകെ ഞാൻ കാണിക്കാർ എന്റെ വീട്ടിൽ മാത്രം ആണ്. പുറത്തു ഇറങ്ങിയാൽ ഞമ്മള് പരമ ഡീസന്റ് ആണ്. ഞാൻ ആദ്യമേ പറഞ്ഞല്ലോ എന്റെ ലൈഫ് സ്റ്റൈൽ അതു വേറെ തന്നെയാണ്. കാണാൻ അത്യാവശ്യം മൊഞ്ചു ഒക്കെ ഉണ്ട്. എന്നു വെച്ചു ഇതുവരെ ഒരു ലൗ പ്രൊപോസിലും നമ്മളെ തേടി വന്നിട്ടില്ല...പ്ലസ് ടു വരെ പഠിച്ചത് മിക്സഡ് സ്കൂൾ തന്നെയാണ് പക്ഷെ കൂടെ ഒരേ ക്ലാസ്സിൽ പഠിച്ച ബോയ്സിൽ മുക്കാലിനേം ഞമ്മക് അറയുല..ഞമ്മളെ അവർക്കും.. ഗേൾസിൽ തന്നെ എല്ലാരേം ഒരേ പോലെ കമ്പിനി...അടുത്തു ഇരിക്കുന്നവരോട് അടുപ്പ കൂടുതൽ.... അല്ലാതെ ഉള്ളത് ഒക്കേം നുള്ളി പെറുക്കി തുറന്നു പറയാൻ മാത്രം നിങ്ങൾക്ക് ഒക്കെ ഉള്ളത് പോലെ ഒരു ചങ്ക് ഫ്രണ്ട് ഒന്നും എനിക് ഇല്ല. അത്യാവശ്യം എല്ലാം ഷെയർ ചെയ്യൽ ബാബി ...അല്ലങ്കിൽ ഉമ്മ. ഞാൻ ഇങ്ങനെ ഒക്കെ ആയത് കൊണ്ടായിരിക്കാം എന്റെ ഇക്കകമാർക്...ഞാൻ..അവരുടെ കുഞ്ഞോളെന്നു വെച്ചാൽ ജീവൻ ആകുന്നത്.
വൈകുന്നേരം ക്ലാസ് വിട്ടു നേരെ ടൗണിൽ ഉള്ള ഷവർമ സന്ററിൽ പോയി. നമ്മൾ 5 പേർ .സഹല,ഫിദ, ദിവ്യ,ആൻ പിന്നെ ഞാനും. എല്ലാരും ഓരോ ഷവർമയും കോക്റ്റൈൽ ജ്യൂസ് വാങ്ങി. മുഖം കണ്ടാൽ അറിയാം നമ്മുടെ ഒക്കെ വയർ ഫുൾ ആയെന്നു. ഒരു പ്ലേറ്റ് ഷവർമ പോകുമ്പോൾ പാർസൽ വാങ്ങി . എന്റെ ബാബിക്ക് വേണ്ടി .ബാബിക് ഇത് നല്ല ഇഷ്ടമാ.
വീട്ടിൽ എത്തി ..."ഉമ്മ..ബാബി എവിടെ...?"
"ഞാൻ ഇവിടുണ്ട്..." ബാബി ചായ് കൂട്ടുന്നു മഷൂകാക്കു വന്നിട്ടുണ്ട്.
ബാഗിൽ നിന്നു ആ പാർസൽ എടുത്തു ബാബിക്ക് നേരെ നീട്ടി....
"ഇന്ന...ബാബി..."
"ആയി...ഷവർമ്മ.. ഡി...കുഞ്ഞോളെ ഞാൻ ഇപ്പൊ ഇന്റെ ഇക്കാക്കട് പറഞ്ഞു നാവേടുത്തതെ ഉള്ളു..
"അതാണ്...എന്റെ ബാബി ആഗ്രഹിക്കുബോഴേക്കും നമ്മൾ ഇവിടെ എത്തിച്ചില്ലേ..."
ബാബി അത്രക്കും സന്തോഷതോടെ വാങ്ങി...
"എന്ന ഞാൻ പോയി ഒന്നു കുളിച്ചു വരാം.." എന്നും പറഞ്ഞ് നമ്മൾ മോളിലേക്ക് പോയ്. കുളിയും നിസ്കാരമൊക്കെ കഴിഞ്ഞു നമ്മൾ താഴെ വന്നു .നല്ല ചൂട് പരിപ്പു വടയും ചായയും കുടിച്ചു. ബാബി ഷവർമ തിന്നുണ്ട...ഇന്നത്തെ ട്രീറ്റിനെ പറ്റി ബാബിയോട് വിശദമായി പറഞ്ഞു കൊടുത്തു. "കുഞ്ഞോളെ... നിയ്യ ഡിഗ്രി കംപ്ലീറ്റ് ചെയ്യോ..."?
ബാബി പെട്ടെന്ന് ചോദ്യം ഉന്നയിച്ചപ്പോൾ നമ്മൾ ഒന്നു ആലോചിച്ചു...എന്നിട്..."എന്തേ....?"
"അല്ല...കല്യാണം ഒക്കെ വേഗം നടകൂലേ..."
"അതോണ്ട് എന്താ....?"
"അല്ല..നീ എങ്ങാനും വേഗം കേറിങ് ആയാലോ..."
"ബാബി...ഇങ്ങള് ഇത് എന്തൊക്കയ പറയുന്നേ..പോയേ..അയ്യേ...ഞാൻ ആ ടൈപ് അല്ല..."
"നീ..അല്ലേലും.. റംസീ ആണെകിലോ...?"
പടച്ചോനെ...അങ്ങനെ മറ്റോ..ഇനി...ഏയ്...ഇല്ല....
"മ്... അത് ആലോചിക്കുവാണോ...?"
"ബാബി...ഇങ്ങള് കളിക്കല്ലേ..നമ്മൾ ഡിഗ്രി കംപ്ലീറ്റ് ചെയ്യും...."
"ഒ...നോക്കാമെ...പിന്നെ..റംസീ ഗൾഫിൽ ആണേൽ ചിലപ്പോ ഇന്റെ ആഗ്രഹം നടന്നെനെ..ഇതിപ്പോ..."
ഒന്നു രൂക്ഷമായ ബാബിനെ നോക്കി....
"നോക്കിയാൽ ഒന്നും ഇന്റെ ബാബി ഇന്നെ പേടികൂല മോളേ...."
"എന്ന..നമ്മക് റംസീനേ ഗൾഫിൽ അയച്ചാലോ...."?
"അത് നല്ല ഐഡിയ ...കൂടെ ഇന്റെ ഇക്കാക്കമാരേം അയക്കല്ലേ....?
"ബെണ്ടാ.....എന്റെ ഇക്കാക്കസ് ഇട മതി..."
"എന്താ രണ്ടാളും കൂടി...ഒരു ചർച്ച.."
"അത്... ഇവൾ ഓരോന്ന് പറയുന്നു..."
പറയല്ലേ..എന്ന അർത്ഥത്തിൽ നമ്മൾ ബാബിനെ നോക്കി...
"ഉപ്പുമ്മ...ഉപ്പാ ഏടാ പോയേ..നമ്മൾ വന്നിട്ടു കണ്ടില്ലലോ..."?
"നമ്മളെ മൗലർക്കട്ത്തു ...അവർ പറഞ്ഞ തീയതിക്ക് വല്ല തടസോം ഉണ്ടോന്ന് ചോയ്ക്കാൻ...,"
അല്ലാഹ്... ഇവർ എല്ലാം ഒറപ്പിച്ചെന്നു തോന്നുന്നു ....നമ്മൾ നിസ്സഹായതയോടെ ബാബിനെ നോക്കി.....മുപ്പത്തി പ്രിയ വാര്യരെ പോലെ പുരികം കൊണ്ട് നമ്മളെ ഒരു അഡാർ നോട്ടം നോക്കി...... ഇനി എന്ത് മങ്ങാത്തൊലിക്ക് വേണ്ടിയാ ഇവിടെ നിക്കണേ..എന്റെ റൂമിലേക്ക് പോയി. കുറച്ചു എഴുതാൻ ഒക്കെ ഉണ്ടായിരുന്നു.. അതൊക്കെ എഴുതി കൊണ്ടിരിക്കുമ്പോൾ കാൾ വന്നു...ഇന്നലെ രാത്രിക്ക് വിളിച്ചപ്പോൾ അവിടെ ഇട്ടിട്ട് പോയതാ...ഇപ്പൊ റിങ് ചെയ്യുമ്പോഴാണ് അതിനെ പറ്റി ഓർമ വന്നത്...നമ്പർ മാത്രേ ഉള്ളു...നിലോഫർ ആയിരിക്കും... ഫോണ് എടുത്തു..."ഹെലോ...."
"കുറെ നേരായല്ലോ ടോ വിളിക്കുന്നു...എന്താ തനിക്കു?"
"എന്തുണ്ട്..ഞാൻ ശ്രദ്ധിച്ചില്ല..."
"എന്താക്കുന്നെ....?"
"എഴുതുന്നു...."
"നീ എന്താ എൽ.കെ.ജി.കുട്ടിയ ഹോം വർക് ഒക്കെ ചെയ്യാൻ...?"
"എന്തേ...എഞ്ചിനീറിങ് എഴുത്തും വായനയും ഒന്നും ഇല്ലേ...."?
"എഞ്ചിനീർ... നീ കരുതും പോലെ അത്ര എളുപ്പം ഒന്നും അല്ല...പിന്നെ നീ ഒക്കെ ചുമ്മ സമയം കളയാൻ അല്ലെ പോകുന്നേ.....നമ്മൾ അങ്ങനെ അല്ലല്ലോ... റംസീ സർ കണ്ടു പഠിക്കു...എന്റെ ഒക്കെ റോൾ മോഡൽ ആണ്....."
"ഇതു പറയാൻ ആണോ ഇപ്പൊ വിളിചെ....?"
"അല്ല... നമ്മളെ റംസീന്റെ കാര്യങ്ങൾ പറയാൻ.."
"അതെന്താ..റംസിക്ക പറയാൻ വയ്യേ..?"
"നിന്നെ കണ്ടാൽ തോന്നില്ലലോ ഡി..നിനക്കു ഇത്രേം അഹങ്കാരം ഉണ്ടെന്ന്...?"
"ഒരാളെ കണ്ടപാടെ അയാളെ വിലയിരുത്താൻ പാടില്ല എന്ന്...ഇപ്പോ മനസ്സിൽ ആയല്ലോ....."
നിച്ചു...ആരോടാ..... റംസീന്റെ ഉമ്മ ആണെന്ന് തോന്നുന്ന പിറകിൽ നിന്നും ചോദിക്കുന്നത്....
"മെഹ്നാസ് ആണ്.. അമ്മുസ്..."
"എന്ന ആ ഫോണ് ഇങ് കൊണ്ട...നമ്മൾ സംസാരിക്കട്ടെ...
നിലോഫർ..അവൾ ഫോണ് സ്‌പീക്കർ ഇട്ടു....റംസിയും അനിയനും ഉപ്പയും എല്ലാരും അടുത്തു തന്നെ ഉണ്ട്....
"ഹെലോ...മോളേ...."
"അസ്സലാമു അലൈക്കും ഉമ്മ...."
"വാഅലൈക്കുംമുസസ്സലാം മോളേ... എന്തുണ്ട്...?"
"അൽഹംദുലില്ലാഹ്... ഉമ്മാക്ക് എന്തുണ്ട്...സുഖല്ലേ.. ഉപ്പക്കോ....ഇന്നലെ ഉപ്പനെം റസലിനേം പോകുമ്പോൾ കാണാൻ പറ്റില്ല...ഉമ്മ അവരോട് പറയണേ... ഒന്നും വിചാരിക്കല്ലന്ന്...."
"അല്ലഹ്...ഇല്ല മോളേ....അന്നേരം തെരക്കും ആയി പോയില്ലേ...മോള് അതൊന്നും ഓർത്തു വേഷമിക്കേണ്ട...ഇൻ ഷാ അല്ലാഹു...ഉപ്പ..മോളേ ഉപ്പനെ വിളിക്കും...മോൾ ഇങ്ങോട്ട് വരാൻ ഈ ഉമ്മ ആശിച്ച നിക്കേന്നു......." ഉമ്മാന്റെ വാക്കുകളിൽ തന്നെ അത്രയ്ക്ക് അവിടെ വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്...
"ഉമ്മാക്ക് ഉപ്പാക്കും ഇക്കകമാർക്കും നല്ലെന്നെ അല്ലെ.....അമ്മയിനെ കാണിച്ചിനോ മോളേ..ഇപ്പറ്റോ..."
"ഈ ആഴ്‌ച കാണിക്കണം ഉമ്മ..."
"അഹ്...അമ്മായിക്ക് സമയം ആകുമ്പോഴേക്കും നിങ്ങളെ രേണ്ടളെ കാര്യം നല്ല രീതിയിൽ നടക്കട്ടെ....ഇൻ ഷാ അല്ലാഹു....."
"മ്... ഇൻ ഷാ അല്ലാഹു.." അത്രേ പറയാനേ എനിക്കു തോന്നിയുള്ളൂ..
"ഉപ്പുമായോ...പോയ..?"
"ഇല്ല....ഉമ്മ...ഉപ്പുമ്മ ഇനി കുറച്ചു കാലം ഇവിടെ നിക്കട്ടെ നമ്മൾ പറഞ്ഞു....കുറെ ആയി ഉപ്പുമ്മ വന്നിട്ട്......"
"അതെന്നെ...മോളേ....." അപ്പോഴേക്കും മഗ്‌രിബ് വിളിച്ചു...
"ഉമ്മ...വേറെ എന്താ... എല്ലാരോടും അന്വേഷണം പറയണേ..... മഗ്‌രിബ് കൊടുത്തു...."
"നല്ലെന്നെ.. മോളേ..അവിടേം എല്ലാരോടും പറഞ്ഞേക്ക....."
"ഹ....ഉമ്മ...ഇൻ ഷാ അല്ലാഹു...ഞാൻ വിളിക്കേ...."
"ശരി... മോളേ..."
"അഹ്." സലാം ചൊല്ലി ഫോണ് വെച്ചു...
എന്തോ എന്റെ മനസ്സിൽ ഒരു സങ്കടം പോലെ തോന്നി... എന്റെ ഉപ്പയും ഉമ്മയും പറഞ്ഞു പഠിപ്പിച്ചത് നമ്മൾ എത്ര ഉയരത്തിൽ എത്തിയാലും ഏത് നിലയിൽ ആയാലും.. മൂത്തവരെ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും വേണം എന്നു.... നിക്കാഹ് കഴിക്കുന്നവന്റെ ഉമ്മേം ഉപ്പേ സ്വന്തം ഉപ്പേ ഉമ്മേം ആയിട്ട് കരുത്തണമെന്ന....ആ വാക്കുകൾ മനസിൽ കൊത്തി വെച്ചത് കൊണ്ട്..ഇന്ന് ആ ഉമ്മ വിളിച്ചപ്പോ എന്തോ എന്റെ മനസ്സിൽ ഈ കല്യാണത്തിന് ഉള്ള ഇഷ്ടകേട് കാണിക്കാൻ തോന്നിയില്ല... പ്രായമായവർ അല്ലെ...അവരുടെ സന്തോഷങ്ങൾ ഇതൊക്കെ ആയിരിക്കാം...... നിസ്കാരം കഴിഞ്ഞു ദുആ ചെയ്തു... മനസ്സിലെ ഭാരം കുറച്ചു കുറഞ്ഞ പൊലെ തോന്നി..... താഴെ ഉപ്പ വന്നെന്ന് മനസ്സിൽ ആയി....
"കുഞ്ഞോളെ...... ഇങ് വാ...."
സ്റ്റയർ ഇറങ്ങി താഴെ എത്തിയപ്പോ എല്ലാരും ഉണ്ട്... അവിടെ....
"എന്താ...ഉപ്പ....."
"എന്റെ കുഞ്ഞോളെ ഇങ് വാ...."
ഉപ്പാന്റെ വിളി നെഞ്ചിൽ തറച്ചു.
"എന്റെ..കുഞ്ഞോളെ നിക്കാഹ് അങ്ങനെ തീരുമാനിച്ചു...അവർ പറഞ്ഞ തീയതിക്ക് തന്നെ.....ഇൻ ഷാ അല്ലാഹു...അന്ന് എല്ലാം കൊണ്ട് നല്ലിസ.... 26നു അസറിന് ശേഷം നിക്കാഹ്....അങ്ങനെ തീരുമാനിച്ചത് . അഷ്‌റഫിനെ ഞാൻ വിളിച്ചു പറഞ്ഞിൻ..എല്ലാരോടും ചോദിച്ചിട്ട് തീരുമാനിച്ചേ....റംസീന്റെ ഉപ്പനെ വിളിച്ചു...പിന്നെ ഇൻ ഷാ അല്ലാഹു...ബുധനാഴ്ച ഒന്നവിടെ വരെ പോണം...അഹംദിനോടും ഖാദർനോടും വരാൻ പറയണം.... എല്ലാം ഓരോന്നായി നാളെ മുതൽ അങ്ങോട്ട് തുടങ്ങാം......ഇൻ ഷാ അല്ലാഹ്.....ഉപ്പ തന്നെ ചേർത്തു നിർത്തി പറഞ്ഞപ്പോൾ ആ ഖല്ബിലെ പെടപ്പ് നന്നായി ഞാൻ അറിയുന്നുണ്ടായ്രുന്നു....
ഉപ്പയുടെ സങ്കടം എല്ലാവരിലും കണ്ടു ..അത് കൊണ്ട് തന്നേ അവരെ സങ്കടപെടുത്തതിരിക്കാൻ ആണ് താൻ നോക്കേണ്ടതെന്നു എനിക്ക് മനസ്സിൽ ആയി....
"അഹ് ....എല്ലാം എത്ര പെട്ടെന്ന് ഉപ്പ.. എനിക് ഒന്ന് ഒരുങ്ങാൻ കൂടി നേരം ഇല്ലാലോ.....?"
"അല്ല.. ഇനക്ക് ഇപ്പോ എങ്ങനെയാ ഒരുങ്ങേണ്ടെ....?"
"അതു..ആദ്യത്തെ കല്യാണം ഒക്കെ അല്ലെ....ഒന്നു ബ്യൂട്ടി പാർലറിൽ ഒക്കെ പോകാന് വെച്ചിട്ട...."
"കുഞ്ഞോളെ....വേണ്ടാത്ത ഓരോന്ന് ചെയ്യേണ്ടേ....സുബൈദ നീ കൊറച്ചു പച്ചമഞ്ഞൾ അരച്ചു ബച്ചേ....ഇനി കൊറച്ചിസം കുഞ്ഞോൾ അത് തേച്ചു കുളിച്ച..മതി..."
"ഉപ്പുമ്മ ..വേണ്ടയെ.... ഞാൻ വെറുതെ പറഞ്ഞതാ...."
"ഞമ്മള് കാര്യയിട്ട് പറഞ്ഞതാ...മുഖോക്കെ ആകെ കോലം കെട്ടിക്ക...അതോണ്ട് കൊറച്ചിസം ഇത് തേക്ക്..... കോളജി പോക്ക് തൽക്കാലം മതിയാക്കിയെ..."
"അല്ലഹ്...ഇങ്ങള് ചങ്കിൽ കൊള്ളുന്ന വർത്താനം പറയല്ലേ...ഉപ്പൂമ്മ.... "
"മങ്ങലം ആയി.. ഇനി അത് കഴിഞ്ഞു പോക...ഇപോ എന്തേലും തിന്നും കുടിച്ചും തടിയൊക്കെ കുറച്ചു ഉഷാർ ആകിയട്ടെ...."
"ഈ തടിക്ക് എന്താ കുറവ്...."
"ഈ പെണ്ണ്....റംസിനോട് ചോയ്ച്ചിട്ടു പൊയ്കൊ...?"
"അതെന്തിന് ബാബി....നിക്കാഹ് കഴിഞ്ഞിട്ടു മതിലെ റംസീനോടുള്ള ചോദ്യം പറച്ചിലും....ഒക്കെ....?"
"കുഞ്ഞോളെ...അതു വേണ്ട.. അതല്ല ശരി... റംസീനേ വിളിച്ചു ചോദിക്ക്....എന്നിട്ട് പോയ മതി....."
മഷൂകാക്കു പറഞ്ഞപ്പോ ഒന്നും എതിർത്തു പറയാൻ പറ്റില്ല. ഫുഡ് കഴിഞ്ഞു മുകളിലേക്ക് പോയി. ഫോണ് എടുത്തു. മെസ്സേജ് അയക്കാം....വാട്‌സ് അപ് നോക്കി...ലാസ്റ്റ് സീൻ രണ്ടു ദിവസം മുൻപ് ആയിരുന്നു അത് കൊണ്ട് വാട്‌സ്ആപ്പൽ ആയച്ചിട്ട കാര്യം ഇല്ല.. മനസ്സില്ലാ മനസ്സോടെ കാൾ ചെയ്‌തു...
റിങ് ചയ്തു കട്ടാകാറയപ്പോൾ എടുത്തു...
"ഹലോ....ഞാനാ.."
"മ്.. മനസ്സിൽ ആയി...."
"തിരക്കിലാണോ....?"
"ആണെങ്കിൽ...."
എന്തൊരു മോശക്കോടെൻ ...
"അല്ല.. ഒരു കാര്യം പറയാനാ...?"
"വെറുതെ പഞ്ചാര അടിക്കാനോ വിളിച്ചെങ്കിൽ എനിക് അതിന് നേരം ഇല്ലാന്ന് ഞാൻ പറഞ്ഞിനല്ലോ...."
"അതെ പഞ്ചാര അടിക്കാൻ ...അതിനു മാത്രം റംസീ സർ ഒന്നും അല്ല...." അപ്പോ ആ ദേഷ്യത്തിന് അതും പറഞ്ഞു ആ ഫോണു കട് ചെയ്തു. എന്നിട് ടെക്സ്റ്റ് മെസേജ് അയച്ചു..."ഇവിടുന്ന് എല്ലാരും ക്ലാസിന് ഇപോ തൽക്കാലം പോകണ്ടന്ന് പറയുന്നു....വിത്തോട്ട് യുർ പെർമിഷൻ....എനിക് പോണം...." അത്രേ അയച്ചു ഫോണ് ബെഡിൽ എറിഞ്ഞു... . കുറച്ചു കഴിഞ്ഞപോൾ ഇങ്ങോട് കാൾ വന്നു.. റംസിയാണ് ...ഒരു നിമിഷം ചിന്തിച്ചു എടുക്കാനോ വേണ്ടയോ. ... ഇനി പോകണ്ടന്ന് പറയോ..... ഫോണ് എടുത്തു...
"ഇതിനാ വിളിച്ചെന്നു ആദ്യ പറഞ്ഞു തോലച്ചൂടെ...?"
"ഇങ്ങളെ മനസ്സിൽ എന്തെന്ന് മനസ്സിലാകാൻ ഞാൻ മുതുകാടെ മരോൾ ഒന്നും അല്ല....."
"ഹമ്....നിന്നോട് ഇപോ ക്ലാസിന് പോണ്ടന്ന് ഞാൻ പറഞ്ഞോ..."
"പറഞ്ഞാലും ഞാൻ കേൾക്കില്ല... പക്ഷെ എന്റെ മഷൂകാക്കു വിളിക്കാൻ പറഞ്ഞിട്ടു വിളിച്ചു..അല്ലേലും നിക്കാഹ് കഴിഞ്ഞിട്ട് ഒന്നും ഇല്ലല്ലോ... എന്റെ കാര്യത്തിൽ നിങ്ങൾക് തീരുമാനം എടുക്കാൻ.....ഹമ്..."
"എനിക്ക് ഒട്ടും ആഗ്രഹം ഇല്ല.. നിന്റെ കാര്യത്തിൽ തീരുമാനം എടുക്കാനും നിന്നെ നോക്കാനും ഒന്നും...."
"എനിക്കും...........ഞാൻ അടുത്ത ഫ്രൈഡേ വരെ പോകും ക്ലാസ്സിൽ എനിക് ഇന്റണൽ ആണ്..."
"ഹ...എന്തെന്ന് വച്ച നീ ചെയതോ."
അതും പറഞ്ഞു ഫോണ് വച്ചു...." റംസീ.."..ഈ ഫോണിൽ ഇങ്ങനെ ആ പെരു..തെളിഞ്ഞു വരണ്ട....
" K.k@£!pP@π "
എന്നു പേര് മാറ്റി നമ്മൾ...k ഫോർ കട്ട .."കട്ട കലിപ്പൻ..." സ്വാഭവം വെച്ചു ഈ പേര നല്ലേ... താഴെ പോയി ഉപ്പുമാടും എല്ലാരോടും പറഞ്ഞു വെള്ളിയാഴ്ച വരെ കോളജിൽ പൊയ്കൊളൻ റംസീസർ പറഞ്ഞെന്ന്...
"ചാക്കിക്കൊത്ത ചങ്കരൻ.." മർഷാദ്ക്ക നല്ല ടൈറ്റ്ലും തന്നു. നമ്മൾ അതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല ..ആ കലിപ്പനെയും തന്നെയും ചേർത്തു പറയുന്നത് നമ്മക് ഇഷ്ടല്ല... പതിവ് പോലെ നമ്മൾ ക്ലാസിന് പോയും വീട്ടിൽ ഒച്ചപ്പാട് ആകിയും ഇങ്ങനെ ആഘോഷിച്ചു. വീട്ടിൽ പെയിന്റിങ് തുടങ്ങി ഇരിക്കുന്നു. അത് കൊണ്ട് തന്നെ ഫുൾ പണിയ ഡെയ്‌ലി. എല്ലാം അവർ വലിച്ചു വാരി ഇടും...വൈന്നേരം നമ്മൾ അതോക്ക് എടുത്തു വെച്ചു ക്ലീൻ ചെയ്യൽ.. ഇന്ന് വ്യാഴച്ച ആയി....ബാബിനെ ഇന്നാണ് കാണിക്കാൻ പോകുന്നത് ഇന്ന് അത് കൊണ്ട് ഞാൻ ലീവ് എടുത്തു. ഉപ്പുമ്മ ഒറ്റയ്ക് അല്ലെ ഉണ്ടാകു . .ഉമ്മ കൂടെ പോകുന്നുണ്ട് . അടുത്ത മാസം തന്നെ കൂട്ടി കൊണ്ടു പോക്ക് ഉണ്ടാകും...പിന്നെ കുറച്ച നാള് ഉമ്മ ഒറ്റയ്ക്...കൂടെ ഉപ്പുമാനെ ആകണം... എന്തു പറഞ്ഞാലും ഉമ്മ ഇവിടെ വന്നു നിക്കാൻ എന്നെ...സമ്മതിക്കില്ല. ബാബിക്ക് ദിവസം കഴിയുംതോറും ക്ഷീണം കൂടുന്നു. ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ ഒരു ഉമ്മ എത്ര മാത്രം കഷ്ടതകൾ അനുഭവിക്കുന്നു...ഒരിക്കൽ പോലും ആ വേദനയെ പറ്റി പരാതിയോ പരിഭവമോ ഒന്നും തന്നെ പറയുന്നില്ല. നമ്മളെ കാണും മുന്നേ ഈ ഭൂമിയിൽ നമ്മളെ സ്‌നേഹിച്ചു തുടങ്ങുന്നത് നമ്മുടെ ഉമ്മ മാത്രം ആയിരിക്കും... ഉമ്മാന്റെ കാലിനിടയിൽ തന്നെയാണ് സ്വർഗം.......
"കുഞ്ഞോളെ...നമ്മൾ പോയിട്..വരാം...മോള് ചോറ് വാർക്കണേ...പണിക്കാർക് ഇന്ന് പോറത്തിന്ന് വാങ്ങിക്കാന്നു ഉപ്പ പറഞ്ഞിൻ.."
"മ്..." ഉമ്മയും മഷൂകാക്കു ബാബിയും പോയി. ഉച്ച ആയപ്പോൾ ഉപ്പയും ഞാനും ഉപ്പുമയും ചോർ കഴിക്കാൻ ഇരുന്നു. ഉമ്മാനെ വിളിച്ചപ്പോൾ ടോക്കൻ ആയിട്ടില്ല... അത് കൊണ്ട് അവർ ഫുഡ് കഴിക്കാൻ പോകുന്നു പറഞ്ഞു. അവർ എത്തുമ്പോൾ വൈന്നേരം ആയിനു. "ഡോക്ടർക്ക് പോയൽതന്നെ ഇല്ലാത്ത ബേരത്തം ഉണ്ടാകും...ന്റെ കുട്ടി ആകെപ്പാടെ ക്ഷീണിച്ചു..കുഞ്ഞോളെ നല്ല ചായ ഇങ് എടുക്ക്..." ,ആ..ഉമ്മ.....ബാബി ഫ്രഷ് ആയി വരുമ്പോഴെക്കും നമ്മൾ ചായ എടുക്കാം.... എല്ലാരും കൂടി ചയഒക്കെ കുടിച്ചു സൊറ പറഞ്ഞു....ദിവസങ്ങൾ പെട്ടെന്നങ് കടന്നു പോയികൊണ്ടിരുന്നു... അതിനിടയിൽ എല്ലാർക്കും ഡ്രസ്സ് എടുക്കാൻ പോയി. പിന്നെ കാക്കു ഫാമിലിയും എത്തി. അവർ വന്ന പിറ്റേന്ന് തന്നെ ഇവിടെ ലാൻഡ് ചെയ്തു. 3 ചോട്ടാസ ഉണ്ട് മിൻഹ, സെൻഹ , മിൻഹാജ്..മിന്നു മുത്തു മിച്ചു...അവർ വന്നപ്പോൾ തന്നെ വീട് ഒരു മങ്ങലം മണക്കുന്നുണ്ടെന്ന് എല്ലാരും പറയുന്നു. വ്യാഴാഴ്ച വരെ കോളജിൽ പോയി. വെള്ളിയാഴ്ചത്തെ എന്റെ എക്സാം വ്യാഴാഴ്ച തന്നെ വൃന്ദ മിസ് എഴുതിപ്പിച്ചു... മിസ്സിൻ ഒക്കെ എന്തൊരു ശുഷ്‌കാന്തി. അതിലേക്കാളും ഏറെ ഉമ്മാക്ക് സന്തോഷം...ഓരോന്നായി ഒതുക്കി വെക്കാൻ ഉമ്മയും ബാബിയും കൂടെ കൂടെ പറയുന്നുണ്ട്....ഉമ്മ പറഞ്ഞു "നാളെ പെറ്റുമ്മയും മൂത്തമ്മ എല്ലാരും ഇങ് എത്തും..നിനക്കു ഒന്നിനും നേരം കാണില്ല.. അതോണ്ട് അങ്ങേക്ക് കൊണ്ട് പോകേണ്ടത് ഒക്കെ ആ പെട്ടിൽ ആക്കി ബെചെക്ക് " ... അതൊക്കെ കേൾക്കുമ്പോൾ എന്റെ മനസ്സ് എത്ര മാത്രം വിഷമിക്കുന്നുടെന്നു ആരേലും അറിയുന്നുണ്ടാകുമോ..... ഇനി രണ്ടു നാൾ കൂടി... തനിക്കു ഇവിടെ. .പിന്നെ താൻ ഇവിടെ അന്യയായി മാറും.....
ഇന്ന് വെള്ളിയാഴ്ച... നാളെ അസ്റിന് ശേഷമാണ് നിക്കാഹ്.. അതു കൊണ്ട് തന്നെ ഇന്നും നാളെയുമായിട്ടു അടുത്ത ബന്ധുക്കളൾ എത്തും. റൂം ഒക്കെ ക്ലീൻ ചയ്തു. വിരി ഒക്കെ മാറ്റി ഇട്ടു... ഹോ...കുറെ ഉണ്ടല്ലോ അലക്കാൻ. എല്ലാം കൂടി ഉമ്മാക്ക് ആകില്ല. മർഷാദ്ക്കന്റെ റൂമിൽ എത്തി. അലക്കി വെച്ച ഷെർട് പാന്റ്‌സ് ഒക്കെ മടക്കി വെചിട്ട ഉള്ളെ. സാദാരണ താൻ ഞായറാഴ്ച എല്ലാവരുടെയും ഒരുമിച്ചു ഇസ്തിരി ഇട്ടു വെക്കും.. കഴിഞ്ഞ ആയിച്ച ടൈം കിട്ടില്ല. ഇതിനേക്കാള് ഉണ്ടാകും മുഹ്‌സിക്ക്... മർഷാദ്ക്ക എന്നെങ്കിലും ഒറ്റയ്ക്ക് ഇസ്തിരി ഇടും പക്ഷെ മുഹ്‌സി... അവൻ എന്നെ തന്നെ കാത്തു നിക്കും.. മർഷദ്ക്കന്റെ ഡ്രസ്സ് എല്ലാം എടുത്തു ഇസ്തിരി ഇടാൻ പോയി.. പോകുന്ന വഴി മുഹ്‌സിന്റെ റൂമിൽ കയറി അത് ഒരു യുദ്ധം കഴിഞ്ഞ ഭൂമി പോലെ ആക്കിനി...മഷൂകാക്കു ഞാൻ ആദ്യമേ പറഞ്ഞില്ലേ നീറ്റ് ആൻഡ് പെര്ഫെക്ട് ആണെന്ന്. എന്റെ മർഷാദ്ക്ക അത്യാവശ്യം അത് പോലെന്നെ....എന്ന ഇവരെ രേണ്ടളേം നേരെ ഉൾട്യാണ് എന്റെ മുഹ്‌സി ...നീറ്റും ക്ലീൻ ഇതൊന്നും ഓന്റെ ലൈഫിൽ തൊട്ടു പോയിട്ടില്ല... രാവിലെ ജിം കഴിഞ്ഞു വന്ന ആ വിയർത്തു നാറിയ ഡ്രസ്സ് ബെഡിൽ ഉണ്ട്...ഇന്നലെ വൈന്നേരം ഫുട്‌ബോൾ കഴിഞ്ഞു വന്ന ആ പുയ്ത ജേഴ്‌സയും സോഫയിൽ കിടന്നു വിശ്രമിക്കുന്നു.. അണ്ടർ വെയർ...അത് ചയറിൽ കിടന്നു കാറ്റു കൊള്ളുന്നു...ഇന്ന് ഉറക്കിൽ നിന്നു എണീറ്റി ഓടിയതാനെന്നു താഴെ കിടക്കുന്ന ബ്ലാന്കെറ്റ് കണ്ടാൽ അറിയാം. ഇയർഫോൻ താഴേ... ചാർജർ സ്വച്ചു ഓഫ് ചെയ്തില്ല... കുറച്ച വൃത്തി ആകെ ആ റൂമിൽ എനിക് തോന്നിയിട്ടുള്ളത് ആ ടേബിള് ആണ്..പഠിക്കേണ്ട ബുക്സ്...അത് നല്ല അന്തസ്സിൽ അവിടെ നീറ്റിൽ ഉണ്ട്....ചെറുതായി പൊടി പിടിച്ചിട്ടുണ്ട്... എന്നാലും അത് കാണുമ്പോൾ ഒരു സന്തോഷം ഉണ്ട്.... ഡെയിലി പഠിക്കേം കൂടി ചയതിനെങ്കിൽ പിന്നെ അതിന്റെ കാര്യകൂടി..പറയണ്ട.... ബെഡ്ഷീറ്റെ മാറ്റി അലക്കേണ്ടത് ഒക്കെ പുറത്തിട്ടു. ഒന്നു അടിച്ചു വാരി ...ഇസ്തിരി ഇടേണ്ട ഡ്രസ്സ് ഒക്കെ എടുത്ത് വന്നു.. ഉപ്പാന്റെ അതു പോലെ എടുത്തു... ഇസ്തിരി ഇട്ടു തുടങ്ങി ...
"കുഞ്ഞോളെ....."
"എന്താ ..മർഷദ്ക്ക ....ഞാൻ മോളിൽ ആണുള്ളത്...ഇങ് വാ..."
"ഡി..ഒരു ഷർട്ടു ഇസ്തിരി ഇട്ട് തരോ....." സ്റ്റയർ കേറികൊണ്ടു മർഷാദ്ക്ക ചോദിച്ചു....
"ഡി..ഇത് ഇസ്തിരി ഇട്ടെ..." ,എന്നു അധികരത്തോടെ പറയുന്ന ആളാ ഇന്ന്. എന്നോട് അപേക്ഷിക്കുന്നത് പോലെ തോന്നി.... .
"മനസ്സില്ല......" മുഖത്തെ സങ്കടം പുറത്തു കാണിച്ചത് കുശുമ്പ് ആക്കിയിട്ടാണ്.
"ആഹ്..എന്റെ മോള് എല്ലാം നേരത്തേ കാണും....ഇജ്ജ് എന്റെ മുത്തല്ലേ..." ഇസ്തിരി ഇടുന്നത് കണ്ടപ്പോൾ മർഷാദ്ക്ക പറഞ്ഞു... മറുപടി ആയി. ഒന്നും പറഞ്ഞില്ല...
"അഹ്. ഇന്നും കൂടി അല്ലെ ഇനക്ക് ഇതൊക്കെ ഇടെണ്ടു... ഇനി റംസിന്റെയും റസലിന്റെയും ഒക്കെ ഇട്ട മതിലോ......." അതിനും ഒന്നും പറഞ്ഞില്ല...
"ഹോയ്..ഇയ്യ എന്താ ഒന്നും മിണ്ടാതെ... "
"ഒന്നുല..." ശബ്ദം ചെറുതായി ഇടറിയത് പോലെ ...
"ഹാ..ഇനി ഇപ്പൊ എന്റെ കുഞ്ഞോളെ... ഇനക്ക് പുതിയ വീട് ആൾക്കാർ. എന്റെയൊന്നും വായിലിരിക്കുന്നത് ഒന്നും കേക്കണ്ട... ചോക്ലേറ്റ്സിന് വേണ്ടി അടി ഒന്നും ചെയ്യണ്ട...പിന്നെ ഇങ്ങനെ ഡ്രസ്സ് ഒന്നും അലക്കെ ഇസ്തിരി ഈടേം വേണ്ട....അഹ്...അടിപൊളി അല്ലേ ഡ... പിന്നെ എനിക്കും നല്ലെന്നെ...വണ്ടി കഴുകാൻ നിന്റെ കാൽ പിടിക്കേണ്ട ..കഴുകിയാൽ തന്നെ കൂലി കൊടുക്കേണ്ട....ഒറ്റയ്ക് ഫലൂദ കുടിക്കാൻ പോക...അഹ്..എന്തു സുഖം...എന്ത് സുഖം........" എല്ലാം കൂടി കേട്ടപോൾ മറുപടി ആയി കണ്ണു നിറഞ്ഞൊഴുകി...
"ഇന്ന....." ഇസ്തിരി ഇട്ട ഷെർട് മർഷാദ്ക്ക നേരെ നീട്ടി......എന്റെ മുഖം നോക്കാം വയതോണ്ടാണെന്നു തോന്നുന്നു...എവിടെയോ നോക്കി കൊണ്ട് ഷെർട് വാങ്ങി....നേരെ കണ്ണാടിക്കു മുന്നിൽ ചെന്നു ഷർട്ട് ഇടുമ്പോൾ ഞാൻ കണ്ടു...എന്നെക്കാളും മുന്നേ ആ കണ്ണുകൾ കലങ്ങി ഇരിക്കുന്നു....... പൊട്ടികരയാൻ തോന്നി.....പക്ഷെ അതിന് അടക്കി വെച്ചു.....
"ഓ...പിന്നെ... മോനെ മർഷാദേ.. അങ്ങനെ അങ്ങു ഈ പെങ്ങൾ പോയിട്ട് ഇനക്ക് സുഖയിട്ട കയ്യന്നു ഇയ്യ വിചാരിക്കണ്ട..നമ്മക് തോന്നുമ്പോൾ വരും... ഇന്റെ വണ്ടി ഇയ്യ പറയാതെ നമ്മൾ കഴുകും...എന്നിട്ട് ഇന്റെ പോക്കറ്റിൽ നിന്നു നമ്മൾ തന്നെ കൂലി എടുക്കും..കൊയപ്പാക്കിട്ടു ഇന്നേം കൂട്ടി ഫലൂദ കുടിക്കാൻ വലിച്ചു കൊണ്ട് പോകും....പിന്നെ ഇന്റെ ആ ഓൾഡ് ഗേൾ ഫ്രണ്ട് ഇല്ലെ....ഹാദിയ അവക്ക് ഞാൻ ഇന്റെ പേരും പറഞ്ഞു മെസേജ് അയക്കും...."
"ഡി...അപ്പൊ നീ ആണല്ലേ അവക് ഹായ് ഹുയ എന്നൊക്കെ അയക്കുന്നത്...ചോറ കേസ്..നിനക്കു ഞാൻ വെച്ചിട്ടുണ്ടു ഡി...ഓൾ ഇപോ എന്നെ നിന്നു തിരിയാൻ വിടുന്നില്ല....."
"മർഷാദ്ക്ക... എന്റെ. ചെവി......നമ്മക് നോവുന്നു... വിട്ടെ..."
"പിന്നെ...ഇന്നേ നോവിക്കണം....കുരുത്തക്കേട് ഒപ്പിച്ചു വെച്ചിട്ട....."
"ഉമ്മ......" നമ്മൾ ഒന്നു ഉറക്കെ അലറിയപ്പോൾ ചെവിയിന്ന് പിടി വിട്ടു......
"എന്താ .കുഞ്ഞോളെ. ....."
"ഒന്നുല ഉമ്മ......"
മർഷാദ്ക്ക റൂമിൽ നിന്ന് താഴേക്ക് പോയി..നമ്മൾ ഒന്ന് നോക്കി....പാവം....എന്നേം നോക്കി കൊണ്ട് പറഞ്ഞു..."എവിടെ പോയാലും...എന്റെ കുഞ്ഞോൾ എന്നും കുഞ്ഞോളന്നെ......"
ഇപ്പോ എൻറെ കണ്ണുകളിൽ പുഞ്ചിരിയുടെ നനവ് പകർന്നു.... എല്ലാവരുടെയും ഇസ്തിരി ഇട്ടു അതതു ഷെൽഫിൽ അടുക്കി വെച്ചു. മഷൂകാക്കു ന്റെയും ചയ്തു..ബാബിയാണ് എല്ലാം ചെയ്യാറ് ബാബി വന്നെപിന്നെ മഷൂകാക്കു ന്റെ കാര്യങ്ങക്കു നമ്മൾ നോക്കേണ്ടി വന്നില്ല.. ഉമ്മ പറയും... ബാബി എല്ലാം അറിഞ്ഞു ചെയ്യും എന്ന്....
താഴേ സനൂഫയുടെ കലപില കേൾക്കുന്നുണ്ട്..."കുഞ്ഞോളെ ........."
"ഡി...അലറേണ്ട.... ഞമ്മള് അങ്ങോട്ട് വരുന്നുണ്ട്...." താഴെ എത്തി...അടുക്കളയിൽ ഒരു ബഹളം തന്നെ. പെറ്റുമ്മ, മൂത്തമ്മ, അമ്മയിമാർ, കൊച്ചപ്പന്റെ മക്കൾ ...
"അഹ്..എല്ലാരും ഒരുമിച്ചു എത്യോ...?"
"പിന്നെ..നമ്മൾ വന്നിട്ട് ഇമ്മിണി നേരായി.... കുഞ്ഞോൾ എന്തെടുക്ക.."
"കുറച്ചു ഇസ്തിരി ഇടാനുണ്ടായിരുന്നു..."
"മോളേ..മേലെത്തെ റൂമിലെ വിരി ഒക്കെ മാറ്റണം...ഒന്നു അടിച്ചു വാരി തുടക്കണം.. ഇന്നലെ പെയിന്റ് അടിച്ചു കഴിയുമ്പോൾക്കും നേരം നന്നേ ആയിൻ...സനൂനെ കൂട്ടിന് കൂടികൂ..."
"ഉമ്മ...മേലെ എല്ലാം ക്ലീർ ആക്കിന്.."
"കുഞ്ഞോൾ പോയാൽ സുബിതന്റെ ഒരു ഭാഗം അങ്ങു പോയ പോലെ ആകുമല്ലോ...." അമ്മായി പറഞ്ഞപ്പോള്... ഉമ്മ ഒന്നു എന്നെ നോക്കി...ഉമ്മയ്ക്ക് ചിലപ്പോൾ ഞാൻ പോയാൽ ഉണ്ടാകുന്ന വിഷമത്തേക്കാളും ഇരട്ടി ആയിരിക്കും...എനിക് ഇവിടെ ഉമ്മാനെ ആലോചിച്ചു അവിടുന്നു...ഉണ്ടാകുന്നത്..
എല്ലാരും ഓരോന്നു പറഞ്ഞു കൊണ്ടിരിക്കുന്നു....മനസ്സിന് ഭാരം കൂടി വരുന്നത് പോലെ തോന്നുന്നു.. ബാബിനെ തിരക്കി റൂമിൽ എത്തി.. റൂം ക്ലീൻ ചെയ്യുന്നു..."ഇങ് തന്നാട്ടെ..." പോയി മാച്ചി പിടിച്ചു വാങ്ങി.."വേണ്ട ടി..എനിക്ക് ചെയ്യാൻ പറ്റുന്നതെ ഉള്ളു... "
"അതെന്നെ..എനിക്കും പറയാൻ ഉള്ളെ...."
"ഇനി ഇതൊക്കെ നമ്മൾ തന്നെ ചെയ്യേണ്ടേ...?"
"ഒ...ഇങ്ങളും എന്നെ വേഷമ്മിപ്പിക്കാൻ ഇറങ്ങിയത....? അപ്പുറത്തും നിന്നു കേട്ട് മടുത്തിട്ട ഇങ്ങോട്ട് വന്നേ..."
"ഏയ്..ഇല്ല... ഞാൻ ഇനി ഒന്നും മിണ്ടില്ല..."
"മിണ്ടിക്കോ....ഇമ്മാതിരി വർത്താനം വേണ്ടെന്ന്...."
"ശരി.. മൊതലാളി...."
നമ്മളെ പണി ഒക്കെ കഴിഞ്ഞപ്പോൾ സനൂ എത്തി...മൈലാഞ്ചി ആയിട്ട്....
"എല്ലാരും..ശ്രദിക്കുന്നുണ്ട്ല്ലോ...നമ്മളെ മണവാട്ടിക്ക് മൈലാഞ്ചി ഇടാൻ പോകേന്ന്......."
"സുബൈദ..........മധുരം ഇങ് എടുത്തേ..... മൈലാഞ്ചി കല്യാണം തന്നെയാ ഇത്......." ഉപ്പുമ്മ പറഞ്ഞു..
പെറ്റു വേഗം ഒരു പ്ലേറ്റിൽ ലഡ്ഡു ജിലേബി ഒക്കെ എടുത്തു വന്ന്...
"അല്ലഹ്... ഇതോക്കെ... എപ്പോ.."
"ഞാൻ വരുമ്പോൾ വാങ്ങിയത്... എന്റെ വക. ഇതിരിക്കട്ടെ...." സനൂഫാ പറഞ്ഞു..
"അയ്യേ..ഇതോ..ഇതൊന്നും എനിക് വേണ്ട..ഇന്റെ വക ആയിട്ട്..നല്ല കനത്തിൽ തന്നെ വേണം...."
"കനത്തിൽ തന്നെയാ കൊണ്ടെന്നെ...2 kg ലഡ്ഡു ഉണ്ട്....."
"പടച്ചോനെ... ഇന്ന് ചൊറിന് പകരം ഇതാ തിന്നേണ്ട..."
അമ്മായി പറഞ്ഞു...
"ഹ...സനൂ ദീദി...ഛോട്ടാ ബീം. ആയേ.....".മിച്ചു പറയുന്ന കേട്ട് എല്ലാരും ഓളെ നോക്കി ചിരിച്ചു....
ഇക്കകമാരെയും ഉപ്പാന്റെയും എല്ലാരുടെയും സാന്നിദ്യത്തിൽ മൈലാഞ്ചി തുടങ്ങി... ഉപ്പുമ്മ ആദ്യം മധുരം വായിൽ വെച്ചു തന്നു...അങ്ങനെ ഉപ്പ ഉമ്മ...ഇക്കാക്കസ്..ബാബി....അമ്മയിമാർ പെറ്റു....മൂത്തമ്മ... അവിടെ ഉള്ള സകലരും... ലഡു കൊണ്ട് നമ്മളെ അഭിഷേകം നടത്തി.... രണ്ടു കൈയിലും നിറയെ....മൈലാഞ്ചി ഇട്ടു തന്നു.
".. സനൂ കിടുക്കി മോളേ..." ബാബിന്റെ സർട്ടിഫിക്കറ്റ് ആദ്യം കിട്ടി..എല്ലാവർക്കും ഇന്ന് തന്നെ മൈലാഞ്ചി ഇട്ടു കൊടുത്തു.... നാളെ ഒന്നിനും നേരം കിട്ടില്ല..എന്നെ കാകണ്ടന്ന് സനൂ അന്നൗൻസ് ചെയ്‌തിന്.. ഇന്ന് ചോട്ടാസും സനൂ നമ്മൾ എല്ലാവരും ഒരുമിച്ച കിടന്നെ.. ചോട്ടാസിന്റെ സിംഗപ്പൂർ കഥകള് കേട്ട്...നമ്മൾ ഒരു വഴിക്കായി...എപ്പോഴോ ഉറങ്ങിയെതെന്ന് നമ്മൾ തന്നെ അറിഞ്ഞില്ല....
രാവിലെ അമ്മായി വന്നു എല്ലാത്തിനേം തല്ലി എണീപ്പിച്ചു...ഞാനും മുത്തു... കെട്ടിപിടിച്ചു കിടക്കുവായിരുന്നു....മിന്നു മുത്തു വേക്കേഷൻ വന്നാൽ എന്റെ അടുത്തു കിടക്കാൻ മത്സരത്തിൽ ആയിരിക്കും...അപ്പൊ ഞാൻ നടുക്ക് കിടക്കും....മിച്ചു മുഹ്‌സിന്റെ ആളാണ്... ഇന്ന് മിന്നു സനൂനെ പറ്റി കിടക്കുന്നു.."കുഞ്ഞോളെ....സനൂട്ടി എന്തേ...എണീക്കുന്നില്ലേ?"
ഉറക്കത്തിന്റെ ആലസ്യത്തിൽ സനൂ പറയുന്നുണ്ട്.."ആയിട്ടില്ല....കൊറച്ചു നേരം..കൂടി...മിന്നൂസിനെ കണ്ടിക്കെ...എന്നെ കെട്ടിപ്പിടിച്ചു...."
"അഹ്...മതി...കുഞ്ഞോളെ....നാളെ റംസീനേം കെട്ടിപിടിച്ചു കിടക്കേണ്ടത് അല്ലേ ...ഇന്ന് ഇനി എണീക്കു..."
"അമ്മായി.. ഇങ്ങള് ഒരുമാതിരി കോപ്പിലെ വർത്തനം പറയല്ലേ....?"
"എന്തോന്ന് ..നല്ല സൂഖുലെ... വർത്താനം അല്ലെ മോളേ...ഇതോക്ക്.."
സനൂ ഒന്നുടി മിന്നുന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു....
"നിനക്ക് കുറച്ചു കൂടി ടൈം ഉണ്ട് മോളേ...... ...ഞാൻ കുഞൊളെ.. കാര്യ പറഞെ.....രണ്ടാളും വേഗം എണീക്ക്.....ബാക്കിയുള്ളോർ ഒക്കെ ഇപ്പൊ വരാൻ തുടങ്ങും....." അതും പറഞ്ഞു അമ്മായി പോയി...
"ഛേ.. രാവിലെന്നെ ആ കലിപ്പന്റെ പേരു കെട്ടണല്ലോ.... ഉണർന്നത്...ഇന്ന് കണക്കെന്നെ...." മനസ്സിൽ ഓർത്തു..... പല്ലു തേപ്പ് ഒക്കെ കഴിഞ്ഞു താഴെ എത്തി... പന്തൽ പണി കഴിഞ്ഞിരിക്കുന്നു...ഡെക്കറെഷൻ ലാസ്റ്റ് മിനുക്ക പണിയിലാണ്....പന്തൽ ഒക്കെ മഷൂകാക്കുന്റെ ഐഡിയ ആണ്... ഫ്ലവർ ഡക്കറേഷൻ കലക്കൻ ആക്കിയിട്ടുണ്ട്... ഉച്ച ആയപ്പോൾ നമ്മളെ മണവാട്ടി ആക്കാൻ സനൂഫയും അമ്മയിമാരും...റെഡി ആയി വന്നു....പിങ്ക് ലഹങ്കാ ആയിരുന്നു കൊണ്ടു വന്നത്...അമ്മായിന്റെ സെലക്ഷൻ ആയിരുന്നു....."അല്ലഹ്...മുല്ലപ്പൂ വാങ്ങാൻ വിട്ടു...."
"ആരേലും ഒന്നു വേഗം വിട് വാങ്ങാൻ .." സനൂഫാ പറഞ്ഞു... അമ്മായി റൂമിന്..പുറത്തിറങ്ങി .
".മർഷാദേ... മോനെ ..കൊറച്ചു മുല്ലപ്പൂ വാങ്ങി വാ..."
അമ്മായി നല്ല സോപ്പിങ്ങിൽ ആണ്..
"മുല്ലപ്പൂ കിട്ടിലെ.....?"
"ഇല്ലാത്തൊണ്ടു അല്ലെ ചോയ്ക്കുന്നെ..."
"മുല്ലപ്പൂ ഫ്രഡിജിൽ ഉണ്ട്..ഞാൻ രാവിലെ വാങ്ങിയത..." മുഹ്‌സി പറഞ്ഞപ്പോൾ.. ഞാൻ ഒന്ന് ഞെട്ടി.....
"മിന്നു, മുത്തു വേഗം പോയി എടുത്തിട്ടു വാ...." കേൾക്കേണ്ട താമസം. അവർ ഓടി..... നമ്മളെ അണിയിച്ചു ഒരുക്കി....കണ്ണാടിക്കു മുന്നിൽ നിർത്തി ....സത്യം പറഞ്ഞാൽ ഒരു പെണ്ണ് ഏറ്റവും മൊഞ്ചു ആകുന്നത് അവളുടെ നിക്കാഹിന്റെ അന്നാണ് ...അതു കൊണ്ട് തന്നെ ഞാനും ഇന്ന് ഇത്തിരി മൊഞ്ചിൽ തന്നെ..... എല്ലാരും ചേർത്തു പുറത്തിറക്കി....
"നിക്കാഹനു സമയം ആയി....." ഉപ്പ പറഞ്ഞു... ഇക്കാക്കമാരും റെഡി 3 ആളും വൈറ്റ് കുർത്തയും ബ്ലൂ ജീനും ...മശാ അല്ലാഹു....എന്റെ ഇക്കാകസ്... കിടുക്കിന്. ഇക്കകമാരും ബാബി ഉപ്പയും ഉമ്മയും ചേർന്ന് നിന്നു സെൽഫി എടുത്തു... എല്ലാരും ഫോട്ടോ എടുക്കാൻ മത്സരം തന്നെ.....
"എന്റെ കുഞ്ഞോൾ...ഇന്ന് മൊഞ്ചത്തി കുട്ടി ആയിട്ടുണ്ടല്ലോ....." ഉപ്പാ പറഞ്ഞു.....
നിക്കാഹിൻ പള്ളിൽ എത്താൻ ഉള്ള സമയം ആയി....ദുആ കഴിഞ്ഞ് എല്ലാവരോടും പറഞ്ഞു.... പള്ളിലേക്കു പുറപ്പെട്ടു..... അപ്പോഴെക്കും ആൾക്കാർ വന്നു തുടങ്ങിന്...കുറെ ആൾക്കാരെ കാണുമ്പോൾ തന്നെ നമ്മളെ നെഞ്ചിടിപ്പ് കൂടി...ആകെ ടെൻഷൻ ആയി ..എല്ലാരും മണവാട്ടി ഇവിടെ പുതു പെണ്ണ് എവിടെ.... തിരക്കി വരുന്നു .. ഓരോതരുടേം കൂടെ നിന്നുള്ള ഈ ഫോട്ടോ എടുപ്പും എല്ലാരോടും ഒരേ വിശേഷങ്ങൾ പറഞ്ഞു സത്യത്തിൽ മടുത്തു .. കുറച്ചു കഴിഞ്ഞു ആരോ വിളിച്ചു പറയുന്നത് കേട്ടു ...പുതിയാപ്ലയും കൂട്ടരും നിക്കാഹ് കഴിഞ്ഞു വരുന്നുണ്ടെന്ന.... ബാബി കെട്ടിപിടിച്ചു മബറൂക് പറഞ്ഞു.... പടച്ചോനെ....നമ്മളെ ചങ്ക് പെരുമ്പട അടിക്കുന്നു.... സനൂഫയുടെ കൈകൾ മുറുകെ പിടിച്ചു...കസിൻസ് ആണേൽ ലാസ്റ്റ് മിനുട്ട് ടച്ച് അപ് എന്നും പറഞ്ഞു എന്തൊക്കയോ കാട്ടി കൂട്ടുന്നു..... മങ്ങൽ പാട്ടിന്റെ ഒച്ച അടുത്തുടുത്തു എത്തുന്നോരും നമ്മൾ ഉരുകി ഉരുകി ഇല്ലാതാകുന്നത് പോലെ തോന്നി....മുഹ്‌സി...ഓടി വന്നു പറഞ്ഞു...."നമ്മളെ കുഞ്ഞോളെ നിക്കാഹ് കഴിഞ്ഞെ..". അവൻ ഒരു ട്രേയിൽ ഈത്തപ്പഴം എല്ലാർക്കും കൊടുക്കുന്നുണ്ട്....ഉപ്പ വന്നു തിരക്കുന്നുണ്ട്..."കുഞ്ഞോളെ വിളിക്ക്..." എന്നെ വിളിച്ചു കൊണ്ട് പോകാൻ അമ്മായിമാരും പെറ്റു ഒക്കെ വന്നു....എന്നെ കൂട്ടി... ഉപ്പുമാ ട്ത്ത എത്തി..ഉപ്പുമ്മ കുറെ ദുആ ചെയ്തു.... പെറ്റുമ്മയും അമ്മയിമാരും ചേർന്നു ആ കലിപ്പന്റെ അടുത്തേക്ക് നമ്മളെ എത്തിച്ചു... കലിപ്പനും ഇന്ന് ഒരു ലുക്കിൽ തന്നെ ..ആരൊക്കെയിയോ പറയുന്നുണ്ട്...പുയാപ്ല മൊഞ്ചൻ ആണെന്ന്..അത്രക്ക് ഒന്നും തോന്നിയില്ല.."മഹർ കെട്ടി കൊടുക്കും മുൻപ് തലയിൽ കൈ വെച്ചു ദുആ ചെയ്യ് . റംസീന്റെ ഉപ്പ പറഞ്ഞു.... അത് പോലെ തലയിൽ കൈ വെച്ചു എന്തോ ദുആ ചെയുന്നുണ്ട്...പടച്ചോനെ എല്ലാം കൂടി ഇങ്ങേർ എന്റെ തലമണ്ട പൊളിയാൻ മറ്റോ ആണോ....ഈ ദുആ....". ഇനി മഹർ കെട്ടി കൊടുക്കി...." വീണ്ടും ഉപ്പ ..തീർന്നു മോളേ തീർന്നു....ഇതാ നിന്റെ കഴുത്തിൽ കുരുക്ക് വീണേ.... എന്റെ അടുത്തു നിന്ന് ഈ ഞാൻ.. എന്റെ പ്രതിരൂപം തന്നെ പറഞ്ഞു...."അൽഹംദുലില്ലാഹ്...." എന്റെ ഉപ്പയും റംസീന്റെ ഉപ്പയും ഒരിമിച്ചു പറഞ്ഞപ്പോഴ മനസിൽ ആയെ മഹർ കെട്ടി എന്ന്. .....റസൽ വന്നു...."ബാബി......മബറൂക്..റംസീ ..അൽസോ..."
ഞാൻ ചിരിച്ചു...."ഒന്നു അടുത്ത് നിന്നെ ഒരു ഫോട്ടോ എടുക്കട്ടെ..." പടച്ചോനെ....കുറച്ചു അടുത്തു നിന്നു..."കുറച്ചു കൂടി അടുത്തു നിക്ക്..."
അതികം അടുപ്പിക്കല്ലേ... റംസീ മെല്ലെ പിറു പിറക്കുന്നണ്ട്.... കുറെ ഫോട്ടോ എടുത്തു...തീർനെന്ന വിചാരിച്ചു.... അപ്പോഴാ...." റംസീ...ആ കൈ ഒന്നു എടുത്തു...ബാബിന്റെ ഷോള്ഡറിൽ വെക്കു....."
'അതൊന്നും വേണ്ട....' ഞാൻ പറഞ്ഞു.
"പിന്നേ... വേണ്ടതയോ....റംസീ...." നിർബന്ധിച്ചു വെച്ചു....ഒന്ന് ചിരിക്കേടോ....കരയാൻ തോന്നുന്നു..അപ്പോഴാ...
"ഒന്ന ഇളിച്ചു കാണിച്ചു....' വേറെ വഴി ഇല്ല.
.."ഒന്ന് മാറി നിന്നെ...ഒരവസരം കിട്ടിയപ്പോൾ...മൊതലാക്കുന്നോ?" റംസീ എന്നെ നോക്കി പറഞ്ഞു..
"അയ്യട....അടുത്തു നിക്കാൻ പറ്റിയ ഒന്ന്..." ഞാൻ പറഞ്ഞില്ല... മനസ്സിൽ ഓർത്തു....പക്ഷെ ആ കലിപ്പൻ പറഞ്ഞത് എനിക് ഇഷ്ടായില്ല.... കൊറേ തകർത്തു അഭിനയിച്ചു ഫോട്ടോക്ക് പോസ് ചെയ്തു... പുതിയാപ്ല കൂട്ടരും പോകാൻ ആയി... "ഒരു സെൽഫി കൂടി..." റസൽ ഓടി വന്നു പറഞ്ഞു... വേറെ വഴിഇല്ലാതെ നിന്നു കൊടുത്തു... പോകുന്ന നേരം "അല്ലാഹു..." നമ്മളെ പുയാപ്ല ഒരു മോങ്ങൽ.. ഒന്നുല ..നേരത്തെ പറഞ്ഞത് എനിക് ഇഷ്ടയില്ല അതോണ്ട് നമ്മൾ ആ ചെറിയ ഹീൽ കൊണ്ട് ചെറുതായി ചവിട്ടി......എന്നിട് ഒന്ന് ഇളിച്ചു കൊടുത്തു... കുറച്ചു മുന്നിൽ എത്തിട്ട് അതാ വരുന്നു തിരികെ...."നിനക്ക് വെച്ചിട്ടുണ്ട് അങ്ങോട് അല്ലെ വരുന്നത്.....പഞ്ചാരകള്ളി....." നമ്മൾ ഒന്നു ഞെട്ടി....ഈ കൂതറക്ക് എവിടുന്നു കിട്ടി ...ഇതൊക്കെ....
"റംസീ....ഇന്ന് കൂടി ക്ഷമിക്കു....." കൂടെ വന്ന വാനരന്മാർ പറയുന്നത് കേട്ട്...നമ്മകാ കലിപ്പ് വന്നേ.........
നിക്കാഹ് രാവ് കഴിഞ്ഞു...വന്നവർ ഏറെക്കുറെ പോയി...ബാക്കിയുള്ളവർ ഇവിടെ ഉണ്ട്.. റൂമിൽ എത്തി ഡ്രസ്സ് ഒക്കെ മാറ്റി .കുളിച്ചു..നിസ്കരിച്ചു.....ഒരു ആശ്വാസം കിട്ടിയ പോലെ തോന്നി...എപ്പഴേ ഒരുങ്ങി നിക്കുന്നു... ബോറൻ പരിപാടി തന്നെ ഈ ആനച്ചന്തം കെട്ടി നിക്കൽ. താഴേക്ക് പോയി..എല്ലാരും അടുക്കളയിൽ ഉണ്ട്..നാളെത്തെക്കുള്ള കാര്യങ്ങൾ ചെയ്യുന്നു.. ഉമ്മാനെ അവിടെവിടെയും കാണുന്നില്ല..."മൂത്തമ്മ..ഉമ്മ എവിടെ പോയി..."
"ഇവിടെ എവിടേലും കാണും...ഇല്ലേൽ നിസ്കരിക്കാൻ പോയിട്ട് ഉണ്ടാകും.."
റൂമിൽ പോയി... അവിടെ ഇല്ല...അവിടെ ഉപ്പുമ്മയും അപ്പുറത്തെ ഉമ്മമായും കിടക്കുന്നുണ്ട്...ബാബിന്റെ റൂമിൽ നോക്കി....ഉമ്മ നിസ്കാരം കഴിഞ്ഞു ദുആ ചെയ്യുന്നു...
"ഉമ്മ......." അടുത്തു പോയി ഇരുന്നു...
ദുആ കഴിഞ്ഞു ഉമ്മ " എന്താ..കുഞ്ഞോളെ...എന്തേലും കഴിച്ചോ....?"
"ഹേ .ഒന്നും വേണ്ട ഉമ്മ..."
"രാവിലെ എണീക്കുമ്പോൾ ക്ഷീണം വരുലെ...?"
"ഉമ്മ കഴിച്ചോ...."
"നമ്മൾ എല്ലാരും ഒന്നിച്ചു കഴിച്ചോളം."
"ഉമ്മ...ബാബിനെ വേഗം കൊണ്ടു വിടും അല്ലെ...ഉമ്മ ഒറ്റയ്ക്ക് ആകില്ലെ...?
"ഉപ്പുമ്മ ഉണ്ടല്ലോ.. കൂടെ..പിന്നെ ഫർസാന ഇൻ ഷാ അല്ലാഹു...എല്ലാം നല്ല ഖൈറിൽ കഴിഞ്ഞ ഇങ്ങോട്ട് വേം വരുന്നേ...ന്റെ മോള് അതൊന്നും ഓർത്തു ബേജാർ ആകണ്ട...ആടാ പോയാലും മോള് ഇവിടെ എങ്ങനെ നിന്നോ അങ്ങനെ ആവണം... സുബ്ഹിക്ക്കെ ശേഷം ഒറങ്ങല്ലേ.... മോള്...അവിടെ ഒരു പെണ്ണ് ഇല്ലാത്ത കുറവ് ചിലപ്പോൾ ഉണ്ടയേക്കാം...മോള് എല്ലാം കണ്ടു ചെയ്യണം...നിക്ക് അറിയാ..ന്റെ കുട്ടി എല്ലാം കണ്ട അറിഞ്ഞി ചെയ്യുന്നു...."
"ഉമ്മ....ഉമ്മന്റെ കാര്യോം നോക്കണം .. അടുക്കളീ കേറുമ്പോ സൂക്ഷിക്കണം ..വെള്ളം ഉണ്ടോന്ന് .. കുറെ നേരം ഒരേ നിർത്തനിന്ന് കാലിന് നീര് വരുത്തിക്കരുത്...." പിന്നെ എന്തൊക്കയോ പറയണമെന്നുണ്ട്...പക്ഷെ കഴിയുന്നില്ല ...എന്റെ ഉമ്മ...
എന്നെ ഞാൻ ആക്കിയത്...എന്റെ ഉമ്മ തന്നെ...ഉപ്പയും ഇക്കാക്കസും അതേ പോൽ തന്നെ.....
"അതിന്...ഈ കുഞ്ഞോൾ എന്തിനാ ഉമ്മയെ ഇങ്ങനെ ഉപദേഷിച്ചു സങ്കടപെടുത്തുന്നെ...." ബാബി അവിടെ എത്തി....
"ബാബി...ഉപദേശം അല്ല..ബാബി... എനിക്ക്.. എനിക്ക് പേടിയാ...."
ബാബി അടുത്തു വന്നു...."എന്തിന്...."
"ബാബി കൂടെ പോയ...ഉമ്മ....ഒറ്റയ്ക് അല്ലെ...ഉപ്പ എപ്പോഴും ഇട ഉണ്ടാകൊ.."?
"അതിന് ഇന്റെ ബാബി പോയാൽ അല്ലെ...അതന്നെരം നോക്കാം....ഉമ്മ...ഞാൻ തീരുമാനിച്ചു... ഒരു മാമ്മൂലിൻ എന്നെ കൊണ്ട് പോയി..പിറ്റേന്ന് തന്നെ ഞാൻ വരം എന്നു...ഇൻ ഷാ അല്ലാഹ്.."
ബാബി പറഞ്ഞു നിർത്തിയപ്പോൾ ഉള്ളിൽ ഒരു സമദാനം ആയി...
"അതു വേണ്ട..മോളെ ആദ്യത്തെ അല്ലെ....മോളേ ഉമ്മ...."
"ഉമ്മ..ഒന്നും പറയണ്ട... എന്റമ്മ തനന്യ ഇങ്ങനെ പറഞ്ഞെ....."
"എനിക് രണ്ടാളും ഒന്നാണ്......."
അതു കേട്ടപോൾ ഉമ്മയെക്കാളും സന്തോഷം ഞമ്മക്ക് ഉണ്ടായേ....
"കുഞ്ഞോളെ...നിന്ന് സെന്റി ആകാതെ പോയി വല്ലതും കഴിച്ചു കിടക്കാൻ നോക്ക്....രാവിലെ എണീകേണ്ടതാ.."
ബാബിനെം ഉമ്മാനെനോക്കി ...ഒന്നും കഴിക്കാൻ മൂടില്ല അതോണ്ട് മോളിലേക്ക് പൊയി..' മിന്നു മുത്തു നേരത്തെ വന്നു അവരുടെ സ്ഥലം കൈയ്യടക്കി. രണ്ടും ക്ലോക് പോലെയാ കിടന്നിട്ടുള്ളെ രണ്ടാളെ നേരെ കിടത്തിട്ട് ഓരോ ഉമ്മ കൊടുത്തു....നല്ല തണുപ്പ്...പുതച്ചു കൊടുത്തു.. സനൂ താഴെ ഉണ്ടത്രേ.. അമ്മയിസിനോടൊക്കെ കലപില ആക്കുന്നു...ഞാനും ആ കാര്യത്തിൽ അത്ര മോശമല്ല...പക്ഷെ...ഇന്ന് എല്ലാരേം ഫേസ് ചെയ്യാൻ ഒരു വല്ലായ്മ. ബാൽക്കണിയിൽ ചെന്നു... നല്ല മഞ്ഞു ഉണ്ട്....നല്ല തണുപ്പും.... ഇനി ഈ കാഴ്ച്ച ഒക്കെ.. തനിക്കു വല്ലപ്പോഴും നടക്കുന്ന ആഗ്രഹം ആയി മാറില്ലേ... താഴേ പന്തലിൽ ബഹളമയം തന്നെ ..ഉപ്പ കസേരയിൽ ഇരുന്നു വല്യ മൂത്തപ്പാട് വർത്താനം പറയെന്നു... മഷൂകാക്കു അങ്ങിങ്ങായി ഇട്ടിരിക്കുന്ന കസേരകൾ എല്ലാം നീറ്റിൽ എടുത്തു വെക്കുന്നുണ്ട്.. മുഹ്‌സിയും മർഷാദ്ക്കയും ഇന്ന് കഴിച്ച ഫുഡിന്റെ വൈസ്റ്റു ഒക്കെ ക്ലീൻ ആകുന്നു...ഇക്കാകമാരുടെ ഫ്രണ്ട്സും ഉണ്ട് എല്ലാത്തിനും മുന്നിൽ...."മർഷാദേ... ഇറച്ചി എടുക്കാൻ പോണ്ടേ...." മഷൂകാക്കു എന്തോ ഓർത്തെന്നെ പൊലെ പറഞ്ഞു.
"ഞാനും ഫൈസലും പൊയ്കൊളം... ഇതും കൂടി കംപ്ലീറ്റ് ആകട്ടെ.."
"അതു നീ വെച്ച..ഞാൻ ചെയ്തോളാം....അധികം ലൈറ്റ് ആകണ്ടേ .." മുഹ്‌സി പറഞ്ഞു.. മർഷാദ്ക്ക ചെങ്ങായിനെ കൂട്ടി പോയി.. തന്റെ ഇക്കാകസ് ഉള്ളത് കൊണ്ട്...ന്റെ ഉപ്പാക്ക് ഒന്നിനെ പറ്റി ടെൻഷൻ ഇല്ലായിരുന്നു. ഉപ്പ റിലാക്സ് ചയ്തു ഇരിക്കുവാ... "ഡ.. മുഹ്‌സി ..നാളെ വരുന്നവർക്ക് വെള്ളം കലക്കാൻ ഐസ് വേണ്ടേ...." ജംഷീക്ക കസിൻ ആണ്...മുഹ്‌സിനോട് ചോയ്ച്ചു...
"മർഷാദ്ക്ക... നാളെതെക്ക് ഐസ് വേണോ...?"
"വെള്ളതിനോ ...?"
"അഹ്...."
"തണുപ്പ് അല്ലെ ഡ .കോഫി മതി...അത് ഞാൻ ഏല്പിച്ചു..."
"അതാ..നല്ലേ....." ജംഷിക്ക അതിനു സപ്പോർട്ട് ചെയ്തു..
എല്ലാം എത്ര ഭംഗിയായിട്ടാ ഇക്കകമാർ ചെയ്യുന്നത്...
"എന്താ..മോളേ..കിനാവ് കണ്ടു മതിയായില്ലേ....?"
ഒന്നു ഞെട്ടി.....സനൂ ആണ്.....
"കിനാവ് അല്ല മോളേ...കനിവ് ആണ്.."
"എന്തോന്ന് കനിവ്.."
"എന്റെ ഇക്കാക്കമാരുടെ..കനിവ്... നീ കണ്ട... അവർ ഇങ്ങനെ ഓടി നടക്കുന്നത്.... നിനക്കു അറിയോ സനൂ...ഓര്മവെച്ച നാൾ മുതൽ ഇന്ന് വരെ എന്റെ ലോകം...എന്റെ ഇക്കകമാരെയും ഉപ്പനേം ഉമ്മാനെ ചുറ്റി പറ്റിയാണ്....ബാബി വന്നേ പിന്നെ ബാബിയും...ഇന്ന് വരെ എനിക് ഇത് വേണം അതു വേണം എന്നൊന്നും പറയേണ്ടി വന്നിട്ടില്ല.. റി മൊട്ടു സൂചി ആണേൽ പോലും...അത് അവർ ഓർത്തു കൊണ്ട് തരും....എന്റെ ഇഷ്ടത്തിന് ഒരു ഡ്രസ്സ് പോലും ഞാൻ ഒരു പെരുന്നാളിനും എടുത്തിട്ടില്ല... മർഷദ്ക്ക അല്ലേൽ മഷൂകാക്കു... എടുത്തു കൊണ്ട് തരും...ഞാൻ സെലക്ട് ചെയ്യുന്നതിനെക്കാളും സൂപ്പർ ആയിരുക്കും അവർ എനിക് കൊണ്ട് തരുന്നത്..... ഒരു കല്യാണം... അതിനെ പറ്റി ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല...ഇപ്പോഴും ഇല്ല....എന്റെ ലോകം എന്റെ ഈ കുടുംബം മാത്രം ആണ്. ..എനിക് പഠിച്ചു കളക്ടർ ആകാനൊന്നുമല്ല ഞാൻ പഠിക്കണം എന്ന് വാശി പിടിച്ചേ....ആ ഡിമാൻഡ് മുന്നോട്ട് വെച്ചാൽ അതിന് ആസെപ്റ്റ ചെയുന്ന ഒരാൾ വരുന്ന വരെയെങ്കിലും എനിക് എന്റെ ഉമ്മൻറേം മോളായിട്ട..എന്റെ ഇക്കാകസിന്റെ കുഞ്ഞോൾ ആയിട്ടു നിക്കലോ... അതൊണ്ട...പക്ഷെ...അതും". ...കരഞ്ഞു തുടങ്ങിയെ എന്നെ സനൂ അവളുടെ മുന്നിൽ നിർത്തി...",കുഞ്ഞോളെ... ഇതൊക്കെ ജീവിതത്തിന്റെ വേറെ ഒരു ഭാഗം.. ഈ ഭാഗവും നമ്മൾ ജീവിച്ചേ പറ്റു.....നമ്മൾ അങ്ങനെ കുടുംബം ആയി ജീവിക്കുന്നതല്ലേ നമ്മുടെ പ്രിയപെട്ടവർക്കു ഇഷ്ടം...അതല്ലേ അവരുടെ വലിയ സന്തോഷങ്ങൾ... അതോണ്ട് എന്റെ മോള് വെറുതേ കരഞ്ഞു ചളമാക്കല്ലേ...." അവൾ തന്റെ കണ്ണുകൾ തുടച്ചു തന്നു... "നീ ഒന്നു..ഇന്റെ റംസീ സർനെ കിനാവ് കണ്ടു ഉറങ്ങിയെ... " ആ പേരു കേട്ടപോൾ ഉള്ളിലേ സങ്കടം ഔട്ട് ആയി.കലിപ്പ് ഇൻ ആയി...ഞാൻ പറഞ്ഞു..
"അതിന്റെ ഒന്നും ആവശ്യമില്ല..."
"എന്ന ഞാൻ ഒന്ന് വിളിച്ചു തരാം..ചെലപ്പോ അങ്ങേരെ മധുര ശബ്ദം കേട്ടാൽ നിന്റെ ഈ സങ്കടമൊക്കെ പമ്പ കടക്കും. .മോളെ..."
"ഡി..വേണ്ട...എന്റെ..സങ്കടമെല്ലാം പോയി..."
"ഒരു മിനിറ്റ്...." അവൾ റൂമിലേക്ക് പോയി...എന്റെ ഫോണ് എടുത്തു കൊണ്ട് വരാൻ ആയിരിക്കും....പടച്ചോനെ.. അതിൽ നിന്ന വിളി എങ്കിൽ സേവ് ചെയ്ത് പേരു കണ്ട ഇവൾ കോയപ്പാക്കും.. പോരാത്തതിന് ആ കലിപ്പൻ അറ്റൻഡ് ചെയ്താട് എന്താ പറയാന്നു നമ്മക് തന്നേ അറീല...റബ്ബേ.....കാതോളി...
"ഡി...ഇന്ന.." എന്റെ ഫോണ് എന്റെ നേരെ നീട്ടി ...
"വിളിക്കണോ ഡി....."
"പിന്നലത്തെ..നീ വിളി.."
ഫോണ് എടുത്തു മനസ്സില്ല മനസോടെ...ഡയൽ ചെയ്യാൻ തുടങ്ങിയപ്പോൾ അവൾ.."വേണ്ട...നീ ആ നമ്പർ ഇങ് തന്നെ...എന്റയിൽ നിന്ന് വിളിക്കാം...."
അഹ്..അത് ഏതയാലും... നന്നായി..സന്തോഷം പുറത്ത് കാണിക്കാതെ
നമ്മൾ വേം നമ്പർ പറഞ്ഞു കൊടുത്തു......
"റിങ് ഉണ്ട്...ലൗഡിൽ ആകാം.."
കുറെ റിങ് ചെയ്ത ഒടുവിൽ ഫോണ് അറ്റൻഡ് ചെയ്തു.....
"ഹെലോ......"
"ഹായ്...റംസീ സർ അല്ലെ..."
"മ്.. അതേ...ആരാ ഇതു..."
"ഒരു ആരാധിക..."
"എന്താ വേണ്ടേ...."
"പറഞ്ഞല്ലോ...ആരാധിക...ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ആരാധിക...സറിന്റെ നിക്കാഹ് കഴിഞ്ഞെന്ന് ഞാൻ അറിഞ്ഞു...എനിക് അതൊന്നും വിഷയമല്ല.... ഞാൻ ഇനിം സാറിനെ ആരാധിക്കും..."
"വെച്ചിട്ട് പൊടി...പുല്ലേ.....മനുഷ്യനെ മെനകേട്ത്താൻ..നിന്റെ അസുഖത്തിന്റെ മരുന്ന് എന്റെ അടുത്ത് ഇല്ല....അതിന് വേറെ ആളെ നോക്കിയേ....."
പാവം ....ഒന്നും പറയാൻ വയ്യാതെ സനൂ ഓൻ ദി സ്പോട്ടിൽ ഫോണ് കട് ചെയ്തു...എന്നിട് എന്നെ നോക്കി....
"ഡി...ഇതെന്ത് സ്വാഭവം..കാട്ടു പോത്തോ.... ഏതായാലും നീ രക്ഷപെട്ടു മോളേ...നിന്റ കണവൻ വേറെ പെണ്ണിനെ നോക്കിപോകുല..."
ഹമ്..പോയ മതിയായിരുന്ന...ഞാൻ രക്ഷപെട്ടനെ.... മനസ്സിൽ ഓർത്തു...
"എന്താ ടി..ആലോയിക്കുന്നെ..."
"ഒന്നുല...മോളേ..."
🌼 🌼 🌼 🌼 🌼 🌼 🌼 🌼
റംസീന്റെ ആൾകാർ വരുന്നുണ്ടെ....കുഞ്ഞോളെ വിളിചെ....
ഞാൻ റൂമിൽ ഇരിക്കുവായിരുന്നു...കോളജിൽ നിന്നും വൃന്ദ മിസ്സും എന്റെ ടീമി എത്തി അവരോട് ഓരോ വിശേഷങ്ങൾ പറയുന്നു.... അതിനിടയിൽ ഷാനിബയും ഫാഹിമയും ഗിഫ്റ്റ് ഒക്കെ ആയിട്ട് വന്നു.. കുറെ നാളുകള്ക്ക് ശേഷം അവരെ കണ്ടപ്പോൾ സന്തോഷം തോന്നി...ഇന്നത്തെ എന്റെ ഡ്രസിങ് സൂപ്പർ ആണെന്ന് എല്ലാരും പറഞ്ഞു...ഇന്നത്തെ ഡ്രസ്സ് ഇക്കാകസിന്റെ വക ആയിരുന്നു...പീച്ച് കളർ ലഹങ്കാ...സനൂ ടീമും തന്നെയാ ഒരുക്കിയെ.... പെട്ടെന്ന് എന്റെ ചുറ്റും കൂടി നിന്ന പെണ് പടയെ കാണുന്നില്ല... പുയാപ്ലന്റെ ടീമിസിനെ വരവേൽക്കാൻ പോയി... അതാ അവർ എത്തി... ആ നിലോഫർ മുന്നിൽ തന്നെ ഉണ്ട്... അവൾ ഇന്ന് നന്നായി ഒരുങ്ങിയിട്ടുണ്ട്....അത് കൊണ്ട് തന്നെ ഇച്ചിരി ഹുങ്കിൽ ആണ് അവളുടെ വരവും... അവൾ അടുത്ത് വന്നു.........
നിലോഫർ....അവൾ എന്റെ അടുത്തു വന്നു...."മണവാട്ടി നന്നായി ഒരുങ്ങിയിട്ടുണ്ടല്ലോ.."
"താങ്ക്സ്. ..."
അവർ മെറൂണ് സാരിയായിരുന്നു കൊണ്ട് വന്നേ....ജീവിതത്തിൽ ആദ്യമായിട്ടാണ് സാരി ഉടുക്കുന്നത്. റംസീന്റെ അമ്മായിമാരും കസിൻസ്മാണ് ഒരുക്കിയത്... "മെഹ് നസിന് സാരി നന്നായി ചേരുന്നുണ്ടല്ലോ...." അമ്മായി പറഞ്ഞു....
"റംസിക് സാരി തീരെ താൽപ്പര്യം ഇല്ല...എനിക്കും ഇഷ്ടല്ല... ഇവരുടെയൊക്കെ ഇഷ്ടത്തിന് എടുത്തതാ..."
അവൾ പറഞ്ഞപ്പോൾ അമ്മയിമാർ എന്നെ നോക്കി....
"ഞാൻ ഇതുവരേ സാരി ഉടുതിട്ടില്ല...പക്ഷെ എനിക്കു സാരി നല്ലിഷ്ടാ......" ഞാൻ അതു പറഞ്ഞപ്പോൾ അമ്മായി എന്നെ നോക്കി ചിരിച്ചു... നിലോഫറെ ഞാൻ നോക്കി അവക്ക് ആ പറഞ്ഞത് ഇഷ്ടയില്ലന്നു തോന്നി...ഒരുക്കി കഴിഞ്ഞു തന്നെ കാണാൻ എല്ലാരും റെഡി ആയി നിക്കുവാണ് ....റൂമിന്..പുറത്തിറങ്ങിബാബിനെയ ആദ്യം കണ്ട....ബാബി അടുത്ത് വന്നു പറഞ്ഞു... "കുഞ്ഞോളെ....സാരിയിൽ മൊഞ്ചത്തി ആയിനല്ലോ...മശാ അല്ലാഹു......." അപ്പോഴേക്കും ഉമ്മയും മൂത്തമ്മയും പെറ്റുമ്മയും... എല്ലാരും എത്തി....സനൂ വന്നു സെൽഫിക്ക് പോസ് ചെയ്യാൻ പറഞ്ഞു...എല്ലാരേം ചേർന്ന് ഫോട്ടോസ് ഒക്കെ എടുത്തു....ഫുഡ് ഒക്കെ കഴിഞ്ഞു... ഇറങ്ങാൻ സമയം ആയിന്ന് അവരുടെ കൂടെ വന്ന റംസീന്റെ കാരനോർ പറഞ്ഞു.... കേട്ടപോൾ എന്റെ ചങ്കിടിപ്പ് കൂടി... "എല്ലാരോടും യാത്ര പറഞ്ഞിട്ട് വാ മോളെ...." റംസീന്റെ മൂത്തമ്മ...സജിത്താന്റെ ഉമ്മ പറഞ്ഞു..ആദ്യം ഉപ്പുമ്മാട് പറഞ്ഞിട്ട് വാ.....ഉപ്പുമ്മ ഹാളിൽ ഇരുക്കുന്നുടയിരുന്നു....അടുത്ത് എത്തി..."ഉപ്പുമ്മ.. ഞാൻ..." ഉപ്പുമ്മ എന്റെ കയ്യിൽ പിടിച്ചു..".ന്റെ കുഞ്ഞോൾക്ക് പടച്ചോൻ ബർകത്തും റഹ്മത്തു തരട്ടെ..." ,കയ്യിൽ പിടിച്ചു ഒരു മുത്തം തന്നു...ആ കണ്ണുകൾ നിറയുന്നുണ്ടു...പിന്നെ ഉമ്മാനെ നോക്കി അവിടെവിടെയും കാണുന്നില്ല...ഉമ്മ വാതിലിനടുത് നിക്കുന്ന്...."ഉമ്മ..."
"എന്റെ കുട്ടി ഈ ഉമ്മാട് യാത്ര ഒന്നും പറയണ്ട....മോള് പോയിട്ട് വാ..." കവിളിൽ ഒരു മുത്തം തന്നു...എന്നെക്കാളും മുന്നേ നിറഞ്ഞൊഴുകിയ ഉമ്മാന്റെ കണ്ണുകൾ തുടച്ചു കൊടുത്തു..ആ കവിളിൽ ഒരു ഉമ്മ കൊടുത്തപ്പോള് ഉമ്മയുടെ കരച്ചിൽ ഒരു പൊട്ടികരച്ചിൽ ആയി മാറി... "അയ്യേ..രണ്ടാളും എന്താ ഇങ്ങനെ... സുബൈദ..കുഞ്ഞോളെ കാളും കഷ്ടയാല്ലോ ഇന്റെ കാര്യം...." മൂത്തമ്മ ആശ്വാസിപിക്കാൻ കഷ്ട പെടുമ്പോൾ ആ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു...ബാബിന്റെ അടുത്തു എത്തിയപ്പോൾ...."കാര്യോം പിടിക്കേം ഒന്നും വേണ്ടട്ടോ...എന്റെ കുഞ്ഞാവ കളിയാകുന്നുണ്ടാകും....." അതും പറഞ്ഞു ബാബിനെ കെട്ടിപ്പിടിച്ചു.. പുറത്തു കേക്കാതെ ഉള്ള ബാബിന്റെ എങ്ങൽ എന്റെ മനസ്സിന്റെ നിയന്ത്രണം വിടോന്ന തോന്നിപ്പിച്ചു...അതോണ്ട് അധികം നിന്നില്ല... പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങി...സനൂ കണ്ണുകൾ തുടച്ചു തന്നു...മിന്നു മിച്ചു മുത്തും...കെട്ടിപിടിച്ചു ഉമ്മ തന്നു...അവര്ക് വേണ്ടി ഒന്ന് തല താഴ്ത്തി കൊടുത്തു..അപ്പോൾ തൊട്ടടുത്ത ചെയറിൽ മുഹ്‌സി ഇരുന്നു ഷൂസിന്റെ ടാഗ് കെട്ടാൻ കഷ്ടപ്പെടുന്നത് കണ്ടു...ഇത്ര ഒക്കെ വളർന്നിട്ടും ഇന്നും മുഹ്‌സിക്ക് അത് ഒരു പെടാ പാട് തന്നെയാണ്... സാദാരണ താൻ ആണ് ആ ചുമതല വഹിക്കൽ.... നേരെ അവന്റെ അടുത്തു പോയി...അവിടെ താഴെ മുട്ടു കുത്തി.. ഇരുന്നു.."ഇനി ഇതൊക്കെ എപ്പോഴാ പഠിക്കുവാ..ഞാൻ പോക്കയില്ലേ..." അത് കെട്ടി കൊടുത്തു കൊണ്ട് പറഞ്ഞപ്പോൾ... എന്നെ പിടിച്ചു എണീപ്പിച്ചി....കലങ്ങി ഇരിക്കുന്ന മുഹ്‌സിന്റെ കണ്ണുകൾ കണ്ടു.... ഇനിം എന്നെ കരിപ്പിക്കണ്ടന്ന് കരുതി അവൻ പറഞ്ഞു..."ഇന്നത്തോടെ ഈ ടൈപ് ഷൂ നിർത്തി....ഇനി പെണ്ണ് കെട്ടിയിട്ടെ ഇത് പോലുള്ള വാങ്ങു..." എല്ലാരും ചിരിച്ചു ...ഞാനും.....മർഷാദ്ക്ക വന്നു... "ചുമ്മ സെന്റി ആകാതെ എന്റെ കുഞ്ഞോൾ പോയി...വാ...ഇന്ക്കു..നമ്മളെ..കാണാൻ തോന്നുമ്പോൾ റംസിനൊട് പറയേ വേണ്ടു...നമ്മളെ പുയാപ്ല ഇങ് എത്തിക്കും.." ...അടുത്ത് നിന്ന ഉപ്പാന്റെ അടുത്ത്ചെന്നു..."ഉപ്പാ....."
"എന്റെ കുഞ്ഞോളെ കയ്യിൽ നിന്ന് നമ്മക് ഇന്റെ സ്‌പെഷ്യൽ ചായ കുടിക്കാൻ തോന്നിബോൾ..ഞമ്മള് അങ്ങോട്ട് വരും....." ഉപ്പാ നെഞ്ചോട് ചേർത്തു നെറുകയിൽ ഒരു മുത്തം ..തന്നു..കൊണ്ട് പറഞ്ഞു....ആ നെഞ്ചിന്റെ ചൂട് അറിഞ്ഞു...കുഞ്ഞോളെന്നു വിളിച്ചു താലോലിച്ചു വളര്ത്തി... ഇന്ന് ഒരുത്തന്റെ കയ്യിൽ പിടിച്ചു കൊടക്കുമ്പോൾ ആ മനസ്സിൽ ഉള്ളത്ര വേദനയും സങ്കടവും ആർക്കും ഉണ്ടാകില്ല....ഞാൻ കരഞ്ഞാൽ അവരുടെ കരച്ചിൽ പിടിച്ചു നിരത്താൻ അവക്ക് ആവില്ല..അതോണ്ട് തന്നെ എന്റെ ഉള്ളിലെ സങ്കടം അത് അങ്ങു കടിച്ചമർത്തി....."എന്ന...നമ്മുക് ഇറങ്ങികൂടെ.....നേരം വൈകണ്ട...." ആരോ പറഞ്ഞു.... റംസീന്റെ ടീം എല്ലാരോടും യാത്ര പറയുന്നുണ്ട്... എന്റെ കണ്ണുകൾ....ആർക്കോ വേണ്ടി തെരയുകയാണെന്ന മനസ്സിലാക്കി അൻവറ ചോദിച്ചു.."മാമി..ആരേയ നോക്കുന്നെ..."
മർഷാദ്ക്ക അടുത്ത വന്നു...ആരെയ കുഞ്ഞോളെ.... നോക്കുന്നെ...."
"മഷൂകാക്കു..ഏടുത്തു..."
"അവൻ ഇപോ ഇതെവിടെ പോയി...ഇവിടെ എങ്ങാനും കാണുന്നില്ലലോ..മഷൂദേ...." ആച്ചുകാക്കു വിളിച്ചു....
"മഷൂകാക്കു റൂമിൽ പോകുന്നത് കണ്ടിന്..." സനൂ പറഞ്ഞു...
നേരെ ഞാൻ റൂമിൽ എത്തി...അവരും എന്റെ കൂടെ തന്നെ വന്നു....റൂം തുറന്നു... സോഫയിൽ തല കുഞ്ഞിച്ചു ഇരിക്കുന്നു മഷൂകാക്കു..."മഷൂകാക്കു... " എന്റെ വിളി കേട്ടു...എന്നെ നോക്കി ..കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ... ജീവിതത്തിൽ ഇന്നാദ്യ മഷൂകാക്കുനെ ഇങ്ങനെ കാണുന്നത്....എന്നെ കണ്ടു എണീച്ചു...അതു വരെ താൻ അടക്കിപ്പിടിച്ച സകല വിഷമങ്ങളും മഷൂകാക്കു കെട്ടിപിടിച്ചു... കരഞ്ഞു തീർത്തു.....അത് അവിടെ ഉള്ളവരിലും സങ്കടം നിറച്ചു...മർഷാദ് ക്കയും മുഹ്‌സിയും ഓടി വന്നു. നമ്മളെ ചേർത്ത് പിടിച്ചു ....മൂന്ന് ഇക്കകമാരും ചേർത്തു കാറിനടുത്തേക് കൊണ്ടുപോകുബോൾ ആരോക്കയോ പറയുന്നുണ്ടു...."സുബൈദ ഇയ്യ ഭാഗ്യം ചെയ്തവളാണ്...ഇത്രേം ഒപ്പരം ഉള്ള മക്കളെ കീട്ടിലെ...." പൂക്കൾ കൊണ്ടു അലങ്കരിച്ച കാറിൽ കേറി....കാർ സ്റ്റാർട്ട് ചെയ്തു... ഗ്ലാസ് താഴ്ത്തി.... തന്നെ നോക്കി നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ മാത്രം. .............
❤ ❤ ❤ ❤ ❤ ❤ ❤ ❤
കാർ ഗൈറ്റിനടുത്തു എത്തുംമുന്നേ ഒപ്പന പാട്ടുകൾ കേൾകമായിരുന്നു... തന്റെ വീട്ടിൽ നിന്നു ഒരു 15 മിനുട്ട് മാത്രേ ഇവിടേക്കുള്ളൂ...അത് കൊണ്ട് തന്നെ മനസ്സിൽ ഒരിറ്റു ആശ്വാസം തോന്നി.. കാറിൽ നിലോഫർ ആയിരുന്നു അടുത്തു ഇരുന്നത്. അവൾ അവൾക്ക് തോന്നുന്നത് ഒക്കെ പറയുന്നുണ്ട...ആ കലിപ്പനേം ഓളെ പറ്റി പുകഴ്തുന്നുണ്ട്..എന്റെ തലയിൽ ആണേൽ അതൊന്നും പോകുന്നില്ല...
മനസ്സ് മുഴുവനും ഇക്കാകസ് ഉമ്മ ഉപ്പ മാത്രമേ ഉള്ളു....കാർ മുറ്റത്ത് എത്തി..പാട്ടിന്റെ വോളിയം കൂടി...എന്തോ ഒരു അലോസരമായി തോന്നുന്നു..കാറിൽ നിന്ന് ഇറങ്ങി...മുന്നിൽ തന്നെയുണ്ട് കലിപ്പൻ....നിലോഫർ അവന്റെ അടുത്തേക്ക് പോയി ..എന്തോ കുശ് കുശുത്തു...എന്നെ നോക്കി...ഞാനും നോക്കി.. അപ്പോ മുഖം തിരിച്ചു.. ഞാനും ..എന്നോടാ കളി ..അകത്തേക്ക് കയറാൻ വേണ്ടി അമ്മായി മൂത്തമ്മയും കൈ പിടിച്ചു..അവരെ തടഞ്ഞു കൊണ്ട് കുറെ എണ്ണം ചുറ്റും കൂടി....."അങ്ങനെ പെട്ടെന്ന് അങ്ങു പോയാലോ....ഒരു വെൽക്കം പാർട്ടി വേണ്ടേ....."ഒരുത്തൻ എന്നെ നോക്കി പറഞ്ഞു...ഇക്കാകസ് അല്ലാതെ ഇത്രയും ബോയ്സിന്റെ മുന്നിൽ ഇങ്ങനെ നിന്നിട്ടില്ല... എല്ലാരും തന്നെ തന്നെ ഉറ്റു നോക്കുന്നത് എന്തോ എനിക്ക് വല്ലാതെ ആകുന്നു.....ആകെ ഒരു അസ്വസ്ഥത.. ഒന്നും മിണ്ടാതെ താഴെ.. നോക്കി നിന്നു.....അപ്പോഴേക്ക് എവിടുന്നോ ഒരു പാരാ എടുത്തു കൊണ്ട് വന്നു..കൂടെ ഒരു തേങ്ങയും...എൻറെ നേരെ നീട്ടി അവരിൽ ഒരുത്തൻ പറഞ്ഞു.."ഇതു പൊതിച്ചു ഉടച്ചു ഐശ്വര്യമായിട്ട അകത്തു കയറിയാൽ മതി......." ഞാൻ തല കുഞ്ഞിച്ചു തന്നെ നിന്നു..."അതു വാങ്ങിയിട്ട് വേഗം പൊതിച്ചു കൊടുത്തേക്ക്... ഇല്ലേൽ ഇന്ന് ഫുൾ ഇവിടെന്നെ ഇരിക്കേണ്ടി വരും...." നിലോഫർ...എന്നെ നോക്കി പറഞ്ഞു. ഒന്നും മറുപടി പറഞ്ഞില്ല... എല്ലെണ്ണവും പാട്ട് പാടി അലമ്പു ആക്കുന്നു...ഞാൻ മിണ്ടാതെ നിക്കുന്നത് കണ്ടിട്ട്..അമ്മായി പറഞ്ഞു..."പൊട്ട് ടാ.. വിട്ടെ.."
"ഇങ്ങള് മിണ്ടാത് നിക്കപ്പ...ഇത് ഇല്ലാതെ നമ്മളെ പുതിയ അമ്മായി അകത്തേക്ക് കയറില്ല....
"അതു ഇയ്യണോ തീരുമാനിക്കുന്നത്... ബീപാത്തു... നീ പോയി മോളേ വിളിച്ച അകത്തെറ്റിയെ.....ഓരോ പേ കൂത്ത്"
എല്ലാരും ഒന്നു നോക്കി....ഉപ്പാപ്പ.... അല്ലാഹു..ഉപ്പാപ്പ പറഞ്ഞ അതിന്റ അപ്പറ നോ അപ്പീൽ..... കേട്ടപാടെ ഉമ്മ വന്നു..."മോള് വാ..." എന്റെ കൈ പിടിച്ചു ബിസ്മി കൂട്ടി വലതു കാൽ വെച്ചു അകത്തേക്ക് കയറി. അവിടെ എനിക്കായി സ്‌പെഷ്യൽ തയാറാക്കിയ ഒരു ചെയർ അവിടെ ഉണ്ടു...അതിൽ ഇരുത്തതെ ഉമ്മ എന്നെ അതിനാടുത്തുള്ള ചെയറിൽ ഇരുത്തി.... മനസ്സിൽ ആയി അതിലും എന്തോ പണി ഒപ്പിച്ചിട്ടുണ്ട് എന്ന... ഉമ്മമാ അടുത്തു വന്നു സുഖ വിവരങ്ങൾ ചോയ്ച്ചു.. എന്നിട്ടു ഒരു മോതിരം എന്റെ വിരലിൽ ഇട്ടു തന്നു.
"പിള്ളേരെ പോയി റംസീനേം വിളിച്ച ബാ...ഓന് എന്താ ഓളെ ഇങ്ങനെ ഒറ്റയ്ക്ക് ഇരുത്തുന്നെ..."
ഈ ഉമ്മമാക്ക് എന്നതാ...ഞാൻ ഇങ്ങനെ സമദനത്തോടെ ഇരിക്കുന്നത് ഇഷ്ടകുന്നില്ലേ..... വിളിക്കേണ്ട താമസം...എവിടുന്നോ ആ കലിപ്പൻ പൊട്ടി മുളച്ചു.... അപ്പോഴക്ക് ഉമ്മ ഒരു ഗ്ലാസ് പാലുമായി വന്നു....ആദ്യം ആ തിരിവായിൽ വെച്ചു കൊടുത്തു...പിന്നെ എനിക്കും നേരെ വന്നു.....പാൽ ഇഷ്ട ഞമ്മക് പക്ഷെ ഓൻ കുടിച്ച ഗ്ലാസ്സിൽ ഓൻ കുടിച്ച ബാക്കി ഞമ്മള് എങ്ങനെ കുടിക്കും....ഉമ്മ ഗ്ലാസ് വായിൽ വെച്ചു ഞമ്മള് കുടിച്ചു ഇല്ല കുടിച്ചു ഇല്ല... എന്ന മട്ടിൽ ആക്കി... അമ്മയിമാരും കസിനും വീണ്ടും പാട്ട് കച്ചേരി തുടങ്ങി....പിന്നെ കുറേ ഫോട്ടോക്ക് വേണ്ടി അഭിനയിച്ചു... സമയം ഇങ്ങനെ പോയിക്കൊണ്ടിരിന്നു....എല്ലാവരും പോയി തുടങ്ങി.. അടുത്തവർ മാത്രംമായി....അൻവറയും ടീമും എനിക് കമ്പിനി തന്നു അടുത്തന്നെ ഉണ്ട്..എല്ലാരും ഫുഡ് കഴിച്ചു...സമയം 10 .30ആയി..ഉമ്മ..വീണ്ടും... ഒരു ഗ്ലാസ് പാൽ എടുത്തുകൊണ്ട് അടുത്ത് വന്നു..."മോള് പോയി ഇതൊക്കെ മാറ്റിയിട്ട് കിടക്കാൻ നോക്കു...റംസീ മോളിൽ ഉണ്ട്..."
ഒന്ന് മടിച്ചു നിന്നു...."മോൾക് ഒറ്റയ്ക് പോകാൻ മടി ആവുന്നുണ്ട...." ഉമ്മ ചോദിച്ചു
"അമ്മായി...ഞാൻ അവളെ അവിടെ ആകിട്ടി വരാം...." ,
നിലോഫർ...ഇതിനും ഭേദം ഒറ്റയ്ക്ക് പോകുന്നത .. അവൾ ഉമ്മാന്റെ കയ്യിൽ നിന്ന് പാൽ വാങ്ങി എന്നേം കൂട്ടി മോളിലേക്ക് പോയി......"ഇതാണ് റംസീന്റെ റൂം...പിന്നെ അവൻ എങ്ങനെയാണോ അതു പോലെ നീ മാറണം...." ,
"എനിക്ക് മനസ്സില്ല..." മനസ്സിൽ പറഞ്ഞു
അവൾ റൂമിലേക്ക് കയറി എന്നേം കൂട്ടി... ബെഡ് ഒക്കെ റോസ് പൂക്കൾ കൊണ്ടു വിതറിയിരിക്കുന്നു ...
"ഓ..ഇത് ആ പിള്ളേരെ പണി ആയിരിക്കും.... ഇതൊന്നും റംസിക്ക ഇഷ്ടകില്ല......"
അവൾ എന്നോട് പറഞ്ഞു....
"താൻ ഒന്നു ക്ലീൻ ആകിയെ...ഇതൊക്കെ....റംസീ ഇപോ വരും...." അതിനും മറുപടി പറഞ്ഞില്ല.... അവൾ പാൽ ഗ്ലാസ് അവിടെ വെച്ചു എന്ന "ഹാപ്പി ഫസ്റ്റ് നൈറ്റ്..."അതും പറഞ്ഞു ആ കോപ്പ് പോയി...റൂം ഒന്ന് നോക്കി...എല്ലാം നീറ്റിൽ ഇപോ കാണുന്നുണ്ട്...കണ്ണാടി നോക്കി....ആകെ ക്ഷീണിച്ചു ഇരിക്കുന്നു...ഒന്നു കുളിച്ചു മാറ്റണ നിസ്കരിക്കണം...ഷെൽഫ് തുറന്നു...ഒന്നിൽ റംസീന്റെ ഡ്രസ്സ് ഒക്കെ...മറ്റേത് തുറന്നു...എന്റെ ഡ്രസ്സ് ഒക്കെ അവിടെ ഉണ്ട്...ഡ്രസ്സ് എടുത്തു ബാത്റൂമിലെ പോയി...കുളി കഴിഞ്ഞു നിസ്കാരം കഴിഞ്ഞ്....ഉമ്മാനെ വിളിക്കാൻ പൂതി ആകുന്നു..ഫോണില്ല. എന്തു ചെയ്യും.... അപ്പോഴാ റംസീന്റെ ഫോണ് ടേബിളിൽ കണ്ടത്....വേണ്ട.
. അങ്ങനെ ആ ഫോണിൽ വിളികണ്ട.... പക്ഷെ രണ്ടു മിനുറ്റ് മാത്രമേ അങ്ങനെ ചിന്തിക്കാൻ കഴിഞ്ഞുള്ളു...ഉമ്മനെ ഉപ്പനെ ഇക്കാക്കമാരേം വിളിക്കാൻ പൂതി കേറി.. ആ ഫോണ് കയ്യിൽ എടുത്തു... എന്റെ നമ്പർ സെർച്ച് ചയ്തു....പേര് സേവ് ചെയ്ത് വെച്ചത് കണ്ടു ഞെട്ടി...."പഞ്ചാര കള്ളി.." കലിപ്പനോട് കലിപ്പ് കൂടി....
"ഡി...എന്റെ ഫോണ് എടുക്കാൻ ആരാ പറഞ്ഞെ....നിന്നോട്..."
തിരിഞ്ഞു നോക്കി........... അതാ കലിപ്പൻ ഫുൾ കലിപ്പിൽ
ഞാൻ ഒന്ന് നോക്കി....എന്റമ്മോ എന്തൊരു ചൂടിൽ.....ഞാനും വിട്ടില്ല..
"എനിക്ക് എടുക്കാൻ തോന്നി ഞാൻ എടുത്തു ..."
"പിന്നെ നിന്റെ തോന്നിയാസം കാണിക്കാൻ ഉള്ളതല്ലേ എന്റെ ഫോണ്...ഇങ് താ ടി...." കൈ നീട്ടി.. ഞാൻ കൊടുത്തില്ല...
ആ ഫോണ് ടേബിളിൽ തന്നെ വെച്ചു.
ഇന്നിനിപ്പോ ഉമ്മാനെ വിളിക്കാൻ പറ്റില്ല. ആകെ എന്തോ ക്ഷീണം പോലെ ചെറിയ തലവേദനയും ഉണ്ട്.. കിടക്കാം എന്നുവച്ചു ബെഡ്നടുത് പോയി..അപ്പോഴാ ടീപോയിൽ ഇരിക്കുന്ന പാൽ കണ്ടത്...റംസീ നിസ്കരിക്കയാണ്...നിസ്കാരം കഴിഞ്ഞപ്പോൾ "ആ പാൽ വേണേൽ കുടിച്ചോ...ഉമ്മ തന്നതാ. ." അവൻ ഗ്ലാസ് എടുത്തു കുടിക്കാൻ തുടങ്ങി...
"എനിക് വേണ്ടി ബാക്കി വെക്കെയൊന്നും വേണ്ട...."
"അയിനു നിനക്കാര തരാൻ വിചാരിച്ച....എന്റെ ബാക്കി കുടിക്കാനുള്ള യോഗോന്നും ഇനക്ക് ഇല്ല...."
"തന്റെ ബാക്കി കുടിക്കേണ്ട ഗതികേട് എനിക്കും ബന്നിട്ടില്ല....." അതും പറഞ്ഞു ഞാൻ തിരിഞ്ഞു ...
"ഡി..ആരോട് ചോദിച്ചിട്ടാ ഈ കോപ്പിലെ പൂവൊക്കെ ഇട കൊണ്ടിട്ടിനു.....
"ഞാൻ എന്ത് അറിഞ്ഞു..."
"വേഗം ക്ലീൻ ആകിയെ...എനിക് ഇതൊന്നും ഇഷ്‌ടല്ലാ..."
"തന്നോട് കഷ്ടപെട്ട് ഇഷ്ടപ്പെടാൻ പറഞ്ഞോ... ഇല്ലല്ലോ...ഞാൻ കിടന്നോളം..."
"പിന്നെ...എന്റെ റൂം എന്റെ ബെഡ്...."
"തന്റെ പേര് ഒന്നും എഴുതി വെച്ചില്ലലോ...ഞാൻ കിടക്കെന്ന...താൻ വേണേൽ ആ പൂവൊക്കെ തട്ടി മാറ്റി കിടന്നോ...ഇല്ലേൽ എവിടെന്നച്ചാൽ കിടന്നോ...." ഞാൻ പോയി ഒരു സൈഡിൽ കിടന്നു നടുവിൽ ഒരു തലയണ വെച്ചു
.."ഇനി മുതൽ ഇത് എന്റെ സ്ഥലം..." അതും പറഞ്ഞു ഞാൻ കിടന്നു...
"പുല്ല്..." റംസീ ആ സൈഡിലെ പൂവൊക്കെ ദേഷ്യത്തോടെ താഴെ തട്ടുന്നുണ്ടു...ഞാൻ മൈൻഡ് ചെയ്യാതെ കിടന്നു... ആകെ ഒരു ക്ഷീണവും വിഷമവും....എല്ലാം കൂടി ആയപ്പോൾ താനെ അങ്ങു ഉറങ്ങി പോയി...രാവിലെ നിർത്താതെ ഉള്ള അലാറം കെട്ടുഞെട്ടി എണീറ്റു...സമയം നോക്കി 5.30 കഴിഞ്ഞിരിക്കുന്നു...റംസീ നിസ്കരിക്കുന്നുണ്ട്...ഞാനും എണീറ്റു.. പോയി നിസ്കരിച്ചു... റൂമിൽ ഒന്നും ആ കലിപ്പനെ കാണുന്നില്ല.. താഴേക്കു പോയി... അടുക്കളയിൽ ഉമ്മയും മോനും ഉണ്ട്...."അഹ് ..മോള് എണീറ്റോ..."?
"അഹ്..ഉമ്മ നേരത്തെ എണീറ്റന്ന് തോന്നുന്നു...."
"ഇല്ല. മോളേ..ദേ ഇപ്പോ ഇങ്ങോട്ട് വന്നത്ര "
റംസീ ഉമ്മാന്റെ അടുത്തു തന്നെ ഉണ്ട്.. ഉമ്മ ചായ ഉണ്ടാക്കുന്നു...
"ഉമ്മ...ഞാൻ ആകാം..."
"വേണ്ട..മോളേ...മോള് ഇങ് വന്നതല്ലേ ഉള്ളു....പിന്നെ എനിക് അറിയാം ഇപോത്തെ പിള്ളേർക്ക് ഇതൊന്നും വശമുണ്ടാകില്ല...പതിയെ പഠിക്കാം...." ഉമ്മ ചായ എനിക്ക് തന്നു കൊണ്ട് പറഞ്ഞു... റംസിക്കും കൊടുത്തു...ചായ കുടിച്ചപോൾ ഉമ്മ ചോദിച്ചു.."മോൾക് ഈ ചായ ശരിയായിന..കൊറച്ചു കടുപ്പം ജാസ്‌തി ആണ്..."
"കടുപ്പമെല്ലാം കർക്ട് ആണുമ്മ... പക്ഷെ...മധുരം ഇത്തിരി കൊറഞ്ഞു പോയി....."
"അത..മോള് നോക്കിട്ട് ഇട്ടോ...." ഉമ്മ പഞ്ചസാര ടിൻ കാണിച്ചു തന്നു ചായ ഉപ്പാക്ക് കൊടുക്കാൻ പോയി...
"പിന്നെ... നിനക്കു ഈ മധുരമൊന്നും പോരെയല്ലേ ടി....."
"പോര..എന്തേ...."
"എന്ന..നിനക്കു വേണ്ടി ഒരു കരിമ്പിൻ തോട്ടം ഉണ്ടാക്കാം....എന്താ... മതിയോ...പഞ്ചാര കള്ളി...." അതും പറഞ്ഞു ചായേം എടുത്തു അപ്പറത്തേക്ക് പോയി ആ കലിപ്പൻ.... ഇവൻ.. ഇവനിത് എങ്ങനെ അറിഞ്ഞു...റബ്ബേ..എന്റെ ആ പേരു.. അതും....ആർക്കും അറിയാതെ...എന്റെ ഇക്കാക്കമാർ പറഞ്ഞുകൊടുത്തോ?
ഏയ് .ഒരിക്കലും അങ്ങെനെ വരില്ല..പിന്നെ ഇങ്ങനെ ഈ കോപ്പ് ഇതറിഞ്ഞ.... അതു അറിയാതെ നമ്മക്ക് ഇനി നോ ഉറക്കം..."ഇതെന്താ ചായേം പിടിച്ചു കൊണ്ട് രാവില്ലെന്നെ സ്വപ്നം കാണുന്നെ..."
അതാ... നിലോഫർ... ഇത് ഇതുവരെ പോയില്ലേ...ഇതിന് സ്വന്തായി പോരെയൊന്നും ഇല്ലേ ...
"എന്തു വാടി ഇങ്ങനെ കുന്തം വിഴുങ്ങിയ പോൽ നിക്കുന്നെ..."
"അഹ്...തനിക്കു ആ...നിർത്താം നന്നായിട്ട് അറിയാലോ... മുൻ കാല എക്സപ്പീരിൻസി ആണോ..."
"രാവില്ലെന്നെ ചിലക്കാതെ പൊടി.."
"ഇപ്പോ തൽക്കാലം പൊന്നില്ല...."
"എന്ന നീ ഇട നിന്നോ ഞാൻ പോയേക്കാം.... " അവൾ ഒരു കയ്യിൽ ചായേം എടുത്തു പോയി.... നമ്മൾ മെല്ലെ ഹാളിൽ പോയി....എല്ലാരും അവിടെ ഉണ്ട്...ഉപ്പാ ഉമ്മ...റംസീ നിലോഫർ....
"ഹ...മോള്..ഇങ്..വന്നേ...ഇനി നിയും കൂടി ഈ കൂട്ടത്തിൽ വേണം...." ഉപ്പ പറഞ്ഞു...
"അതെന്നെ .മോള് ഇങ്ങോട് ഇരിക്ക്...." ഉമ്മ പറഞ്ഞപ്പോൾ ഉമ്മാന്റെ അടുത്തു ഇരിന്നു...നേരെ ഒപോസിറ്റ് കലിപ്പൻ പേപ്പർ വായനയിൽ ആണ്. അടുത്തന്നെ ആ കുരിപ്പും ഉണ്ടു.....
"റംസീ.....ഇൻ ഷാ അല്ലാഹു...നാളെ തന്നെ നമ്മക് മോളേ വീട്ടി പോക... നമ്മൾ മാത്രം മതി...എല്ലാരും ഇന്നലേം അന്നും ആയിട്ട് പോയില്ലേ... മറ്റന്നാൾ അവർ ഇങ്ങോട്ടും വരട്ടെ...എന്നിട് നിങ്ങളെ ഫ്രീ ആകാം.. ക്രിസ്‌മസ്‌കഴിഞ്ഞു കോളേജ് തുറക്കുമ്പോഴക്കിം ഒരു ചെറിയ ട്രിപ്പ് ഒക്കെ പോയിട്ട് വാ..." ,ഉപ്പ സന്തോഷത്തോടെ അതു പറഞ്ഞു.... ഞമ്മള് ആ കലിപ്പൻ നോക്കി...ഇതിന്റെ കൂടെ ട്രിപ്പ് പോയാൽ കണക്കായി...ഞാൻ ഓർത്തു....
റംസീ അവളേം നോക്കി...ട്രിപ്പിൻ പോകുമ്പോൾ കൂടെ കൂട്ടാൻ പറ്റിയ സാധനം. തന്നെ.....അവനും ഓർത്തു. ചായ കുടി കഴിഞ്ഞു ഉമ്മ അടുക്കളയിൽ പോയി പിന്നാലെ ഞമ്മളും . "അതെന്താ...ഉമ്മ എല്ലാരും പോയോ...അമ്മയിമാർ ഒക്കെ"
"അഹ്..മോളേ..ഏല്ലാരും ഇന്നലെ പോയി..."
"ഉമ്മാനെ ഒറ്റയ്ക്ക് ആകിട്ടോ..ഇവിടെ കുറെ പണി ഇല്ലേ..."
"ഓ...എനിക്ക് എടുക്കേണ്ട പണി അല്ലെ ഉള്ളു...പിന്നെ എല്ലാർക്കും ഓരോ തെരക്കും... ആരേം നിർബന്ധിച്ചു നിർത്തിക്കാൻ ഒക്കോ.."
"ഉമ്മമാ ഉപ്പപ്പയോ?"
"അവർ ദ...ആ തറവാട്ടില...എന്തു കാര്യത്തിനും വരും...പഷേ... ഉറക്കം അതു അവിടെ ഉപ്പാക്ക് ശരിയാകു... ഉപ്പാ പോയാൽ പിന്നെ ഉമ്മ ഒരുമിനിറ്റി നേരം ഇട നിക്കുല...പിന്നാലെ പോകും...." ഉമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു... എന്തു പറഞ്ഞാലും...എന്തോ ഒരു സങ്കടം ആയി ഉമ്മാനെ ഓർത്തിട്ട..എത്ര ആയാലും ഒരു കല്യാണം കഴിഞ്ഞ വീട്ല്ലേ എന്തൊക്കെ പണി കാണും.
ഉമ്മ നാസ്ത് ആകുന്നു. ഞാൻ മെല്ലെ അടുക്കളപാത്തെ കുട്ടി കോനായിൽ ചെന്നു...അവിടെ അലക്കാനുള്ള ഡ്രസ്സ് ഇടേണ്ട ബാസ്‌ക്കറ്റ് നിറഞ്ഞു കവിഞ്ഞിരിക്കുന്നു...എല്ലാം എടുത്തു... ഓരോന്നായി നോക്കി മെഷീനിൽ ഇട്ടു .."അല്ലാഹു...ഇതൊന്നും മോള് ചെയ്യണ്ട..."
"പിന്നെ ഉമ്മയെ ഇതൊക്കെ ചെയ്യർ..?'
"നാസ്ത് കഴിഞ്ഞു ഞാൻ അതു ചെയ്യില്ലേ മോളേ..?
"ഞാൻ ഉള്ളപ്പോൾ ന്റെ പേരയിലും ഇതൊക്കെ ഞാൻ തന്നെ ചെയ്യർ... പിന്നെന്തെ ഇവിടെ..ഉമ്മ ഒന്നും പറയണ്ട..."
ഉമ്മ ചിരിച്ചു കൊണ്ട് അടുക്കളയിൽ പോയി. നാസ്ത് എല്ലാം റെഡി ആക്കി ഞാനും ഉമ്മയും ടേബിളിൽ വെച്ചു.. ആ കലിപ്പനെ ഇവിടെവിടെയൊന്നും കാണുന്നില്ലല്ലോ...."മോള് പോയി റംസീനേം വിളിച്ചു വാ."
ഉമ്മ പറഞ്ഞപ്പോൾ പോകുലാന്ന് പറയാൻ തോന്നിയില്ല.. ഞാൻ പോയി മുകളിലേക്ക്...റൂമിൽ എത്തി... അവിടെ ഇരുന്നു നോട്‌സ് മറ്റോ എഴുതുകയാണ്..."ഉമ്മ വിളിക്കുന്നുണ്ട്..."
"എന്തിന്..."
"വെറുതെ കാണാൻ...."
"നിന്നെ കണ്ട് എന്റമ്മക്ക് ഇത്ര വേം മതിയയാ"
"ചളി കേൾക്കാൻ നേരം ഇല്ല.. ആയിൻ പറ്റിയവൾമാർ വേറെ ഉണ്ടാകും.."
"പോടി......"
"ഞാൻ പോയെന്ന് വേണേൽ വന്നോ നാസ്ത് എടുത്തു വച്ചിട്ടുണ്ട്..."
അതും പറഞ്ഞു ഞാൻ താഴേക്ക് വന്നു... പിന്നാലെ ആ ചൂടനും..
.അന്ന് രാത്രി മനസ്സു മുഴുവൻ സന്തോഷം ആണ്....നാളെ എന്റെ വീട്ടിലേക്ക് പോകുന്ന സന്തോഷം തന്നെ....അത് കൊണ്ട് തന്നെ കലിപ്പനോട് ഒന്നും ഉടക്കാൻ പോയില്ല.... പിറ്റേന്ന് ഉച്ചയോടെ തന്നെ എന്റെ വീട്ടിൽ എത്തി...റംസീന്റെ ഉപ്പയും ഉമ്മയും പിന്നെ ഉമ്മാമ്മയും വന്നു. നിലോഫർ അവൾ കസിന്റെ വീട്ടിൽ പോയി. റസൽ പണിക്കും പോയി.. മുറ്റത്തെതന്നെ ഇക്കകമാരു നമ്മളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാർ നിർത്തിയപാടെ നമ്മൾ ഓടി പോയി...നമ്മളെ ഇക്കകമാരെത്തു...
"കുഞ്ഞോളെ..............." അപ്പോഴേക്കും ഉമ്മയും ഉപ്പയും ബാബിയും ഉപ്പുമ്മയും എത്തി... എല്ലാവരേം അകത്തേക്ക് ക്ഷണിച്ചു.. .ഞാൻ മുകളിൽ പോയി എന്റെ ബുക്സ്. ഫോണ്,അങ്ങനെ ഉള്ള കുറച്ച സാധനങ്ങൾ പാക് ചയ്തു വെച്ചു... ഫുഡ് ഒക്കെ കഴിഞ്ഞു വൈകുന്നേരം ചായേം കുടിച്ചിട്ടാ നമ്മൾ ഇറങ്ങിയെ. ഇറങ്ങാൻ നേരം എല്ലാരേം ഒന്നു നോക്കി....അപ്പൊ മുഹ്‌സി പറഞ്ഞു..ഡി...മിഞാന്ന് പോലെ സീൻ അകണ്ട...പോയേ..ചിരിച്ചു കൊണ്ട് നമ്മൾ ഇറങ്ങി... പിന്നീടുള്ള ദിവസങ്ങൾ റിലേറ്റിവസിന്റെ വീടുകളിൽ പോകായിരുന്നു. അതൊക്കെ കഴിഞ്ഞ്..കോളേജും തുറക്കാൻ ആയി..."റംസീ....മറ്റന്നാൾ ക്ലാസ് തൊടങ്ങീലെ... നീ മെഹ്നാസ് കൂട്ടി പോയി ഓക്ക് വേണ്ടത് വാങ്ങി കൊടുക്ക്...മങ്ങലം കയിന്ന് ആദ്യയിട്ട പൊന്നേല്ലേ...പോയി വാങ്.."
"ഉമ്മ
അതൊന്നും വേണ്ട ഉമ്മ...എല്ലാം ഉണ്ട്..എനിക്ക്..."
അപ്പോഴേക്ക് എന്റെ ഫോണ് റിങ് ചയ്തു.. ബാബി യാണ് ഞാൻ ഫോണുമായി പോയി..കുറച്ചു കഴിഞ്ഞു വന്നപ്പോൾ അവിടെ റംസീ ഇല്ല അവളും...ഉമ്മ പറഞ്ഞു.."മോള് ഒന്നും വേണ്ടന്ന് പറയു...അതോണ്ട് ഞാൻ അവരെ രേണ്ടലേം പറഞ്ഞയച്ചു...
"സന്തോഷം... ഇല്ലേൽ ആ കലിപ്പന്റെ കൂടെ പോണ്ടി വരില്ലേ... " മനസ്സിൽ ഓർത്തു.. മഗ്‌രിബ് ആകുമ്പോഴേക്കും അവർ എത്തി. കുറെ പാക്കറ്റ് ഉണ്ട് കയ്യിൽ...നിലോഫർ എന്നെ കൂട്ടി റൂമിൽ എത്തി...കൂടെ ആ കലിപ്പനും ഉണ്ട്...അവൾ ഡ്രസ്സ് ഒക്കെ കാണിച്ചു തന്നു.. എല്ലാം അവൾ ഇടുന്ന ടൈപ് ജഗ്ഗിൻസ് ടോപ്പ്,ലെഗിൻസ്...അങ്ങനെ ഉള്ളത്.. ഇന്നു വരെ ആ ടൈപ് ഡ്രസ് ഞാൻ ഇട്ടിട്ടില്ല..എന്റെ ഇക്കാക്കസ് വാങ്ങി തന്നില്ല എന്നും വേണേൽ പറയാം... അത് കൊണ്ട് തന്നെ അത്തരം ഡ്രസ്സ്‌കളോട് എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല. "നിലോഫർ.. സോറി ഞാൻ ഇത് പോലത്തെ ഡ്രസ്സ് യൂസ് ചെയ്യാറ് ഇല്ല.."
"അതെന്തേ... ഞാൻ ഇടുന്നുണ്ടല്ലോ..."
"അതൊക്കെ ഓരോരുത്തരുടെ ഇഷ്ടല്ലേ..."
"ഇനി മുതൽ എന്ന നീ ഈ ഡ്രസ് ഇട്ടു കോളജിൽ പോയ മതി...കേട്ടല്ലോ..ഇല്ലേൽ പോകണ്ട.." റംസീ പറഞ്ഞു
"പറഞ്ഞല്ലോ..എനിക് പറ്റില്ല.."
"ഡി...റംസീ നിന്റെ ഹസ്ബൻഡ് ആണ്.. അവനെ അനുസരിക്കേണ്ടത് നിന്റെ കടമ ആണ്..എന്ത ഇക്കാക്കമാറ് ഉമ്മയൊന്നും ഇതൊന്നും പറഞ്ഞു തന്നില്ലേ.."
"അവർ പറഞ്ഞു തന്ന വഴിയിൽ കൂടിയേ ഞാൻ ഇന്ന് വരെ ജീവിച്ചുള്ളൂ..അതോണ്ട് വെറുതേ ഓരോന്ന് പറയണ്ട... ഞാൻ ഈ ഡ്രസ്സ് ഇടില്ല...."
"എന്ന അതൊന്നു കാണണം....." അവൻ എന്റെ അടുത്തു വന്നു....
"റംസീ പ്ലീസ്....വിട്ടേക്ക്...അവക്ക് കൊടുക്കേണ്ടത് നമ്മുക് കൊടുക്കാം..."
അവൾ അങ്ങനെ പറഞ്ഞപ്പോൾ അവൻ അവിടുന്നി പോയി... ഞാൻ താഴേക്കും... ഭക്ഷണം കഴിഞ്ഞു തിരിച്ചു റൂമിൽ എത്തി.. ബാഗിൽ ബുക്ക്സ് ഒക്കെ എടുത്തു വെച്ചു.. റംസിയും റൂമിൽ ഉണ്ട്.. എന്തൊക്കെയോ എഴുതുന്നുണ്ട്...
"ഹോയി..ലൈറ്റ് ഓഫ് ചെയ്യ് എനിക്ക് ഉറങ്ങണം...."
"എനിക് ഓഫ് ചെയ്യാൻ ആയിട്ടില്ല..."
"കളിക്കല്ലേ..."
"എനിക് എന്റെ പണി കഴിഞ്ഞേ ലൈറ്റ് ഓഫ് ചെയ്യാൻ പറ്റു....."
എതിർത്തിട്ട കാര്യം ഇല്ലെന്നു മനസ്സിലായത് കൊണ്ട് നമ്മൾ.പുതപ്പ് മൂടി കിടന്നു....
പതിവിലും നേരത്തെ എണീറ്റു...അടുക്കളയിൽ ഉമ്മയെ സഹായിച്ചു. നാസ്ത് ഒക്കെ റെഡി ആക്കി ..അലക്കാൻ ഉള്ളത് അലക്കി..."ഇനി മോള് പോയ കുളിച്ചു മാറ്റിക്കോ....ക്ലാസിന് പോകാൻ ആയില്ലേ....?"
"ഹ..ഉമ്മ.." മോളിൽ എത്തി.. കലിപ്പൻ ഇസ്തിരി ഇടുന്നു... എന്റെ ഡ്രസ്സ് എടുക്കാൻ ആയി ഷെൽഫ് അടുത്ത് എത്തി...അപ്പോഴാ കണ്ടെ ഷെൽഫ് ലോക്കിലാണെന്ന...കീ ക്കു വേണ്ടി അവിടെയൊക്കെ തപ്പി... ഇവിടേം ഇല്ല..."ഡോ...ഈ ഷെൽഫിന്റെ കീ കൊണ്ട..."
കേട്ട ഭാവം പോലും ആ കോപ്പ് കാണിക്കുന്നില്ല....
"താൻ എന്താ പൊട്ടാന... തന്നോട് അല്ലെ ചോയിക്കുന്നെ...."
ഇപോ തന്റെ നേർക്ക് നീങ്ങി. .
"കീ..ഞാൻ എടുത്തു വെച്ചിൻ എനിക്ക് ഇപ്പൊ തരാൻ മനസ്‌സില്ല...."
"തമാശ കളിക്കല്ലേ..എനിക് ലൈറ്റ് ആകുന്നു.. കോളജിൽ പോണം..."
"പൊയ്ക്കോ....പോണ്ടന്ന് പറഞ്ഞില്ലലോ...."
"എഡോ....ഈ ഷെൽഫിൽ ആണ് എന്റെ ഡ്രസ്സ് ഉള്ളെ... എനിക് കീ താ.."
"തനിക്ക് ഡ്രസ്സ് അല്ലെ വേണ്ടു... ഇതാ..." എന്റെ നേരെ ഇന്നലെ അവർ വാങ്ങി കൊണ്ടുവന്ന ഡ്രസ്സ് നീട്ടി.... ഞാൻ വാങ്ങിയില്ല...
"ഇത് ഞാൻ ഇടാറില്ല എന്ന് ഇന്നലെ പറഞ്ഞില്ലേ..."
"എന്ന നീ ഇന്ന് കോളജിലും പൊണ്ടാ..." അതും പറഞ്ഞു ആ ഡ്രസ് ബെഡിലേക്ക് വലിച്ചെറിഞ്ഞു... റംസീ പോയി.. എന്തു ചെയ്യും... കോളേജിൽ പോകാതിരിക്കാം...പക്ഷെ നാളേം ഇതു തന്നയാവില്ലെ അവസ്ഥ...ഹ...ഒന്നാലോചിച്ചു.. ബെഡിൽ പോയി ആ ഡ്രസ്സ് എടുത്തു ബാത്റൂമിലെക്ക് പൊയി.....
ഡൈനിങ്ങ് ടേബിളിൽ ഉപ്പയും ഉമ്മയും നിലോഫറും റംസിയും റസൽ ഉണ്ട്...നാസ്ത് കഴിക്കാൻ മെഹ്നാസ് കാത്തിരിക്കുവാണ്.. അവൾ സ്റ്റേയർ ഇറങ്ങി വരുന്നത് കണ്ടു നിലോഫർ റംസീന്റെ ചെവിയിൽ പറഞ്ഞു.."റംസീ...കണ്ടോടാ...ഞാൻ പറഞ്ഞു തന്ന ഐഡിയ ഏറ്റു .." റംസീ അവളെ ഒന്നു വിജയഭാവത്തോടെ നോക്കി. ആ ജഗ്ഗിൻസും ഷൊർട് ടോപ്പും ഒട്ടും തനിക്ക് മാച്ച് ആകുന്നില്ലന്ന് തനിക്ക് ഉറപ്പാണ് ..വേറെ വഴി ഇല്ലാലോ....അവൾ റംസീന്റെ ആ നോട്ടം കണ്ടില്ലന്നു വെച്ചു നാസ്ത് കഴിക്കാൻ ഇരുന്നു..."മോളേ മോള് എങ്ങനെ കോളജിൽ പോകും...."
"ഉപ്പ ഞാൻ ബസ്സിൽ പൊയ്കൊളം..."
"അതെന്തിന്...റംസീ നിലോഫറും കാറിൽ അല്ലെ പോക്ക്...അവൻ അവിടെ ആകും...എടാ... മോളേ അവളെ കോളജിൽ വിട്ടിട്ട് മതി നിന്റെ കോളജിൽ പോക്ക്...." ഉപ്പന്റെ ഓർഡർ നമ്മുക് സ്വീകരിക്കാതിരിക്കാൻ പറ്റില്ല. നാസ്ത് കഴിഞ്ഞു കോളേജിലേക്ക് പോകാൻ നിന്നു..."ഞാൻ പോയി ബാഗ് എടുത്ത വരാം..." ,ഞാൻ മോളേലേക്ക് പോയി...
"ഡി..മെഹ്നാസ്...വേം വാ...ലൈറ്റ് ആകുന്നു....." ,നിലോഫർ ഉറക്കെ പറഞ്ഞു... ഉപ്പയും ഉമ്മയും എല്ലാരും സിറ്റോട്ടിൽ നമ്മളെ യാത്ര അയക്കാൻ നിൽപ്പുണ്ട്...ഞാൻ വരുന്നത് കണ്ട്.. റംസീ ഒന്നു ഞെട്ടി..നിലോഫർ അവൾ ഒരൊന്നൊന്നര ഞട്ടൽ ഞെട്ടി. നമ്മൾ ആ ബേഡക്ക് ഡ്രസ്സ് തന്നെയാ ഇട്ടെ.. പക്ഷെ അതിനു മുകളിൽ നമ്മൾ പർദ ഇട്ടു...നമ്മളോടാ കളി..."നേരത്തേക്കാളും മോൾക് ഇതാ ചേരുന്നെ...." ഉമ്മ പറഞ്ഞു നമ്മൾ ആ വിജയഭാവത്തോടെ രണ്ടിനേം നോക്കി.... രണ്ടിന്റെയും മുഖത്തു ചമ്മൽ കാണാം.
"മതി വേഗം വരുന്നേൽ വാ" റംസീ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് പറഞ്ഞു.. നിലോഫർ അവൾ ഫ്രണ്ടിൽ ഇരുന്നു..."നീ ആ പോകുന്ന വഴി ഇറങ്ങില്ലേ..പിന്നെ റംസീ ഇവിടെ ആകും...രാംസിനേ ഒരു ഡ്രൈവർ ആക്കാൻ എനിക്ക് നോ ഇന്ററിസ്റ്റ്... അവൾ അതും പറഞ്ഞു ഫ്രൻറ് സീറ്റിൽ ഇരുന്നു .. ഇതൊക്കെ എന്തോന്ന് നമുക്ക് അതൊന്നും കാര്യമല്ല. കോളേജിലേക്കുളള വഴിയിൽ അവൾ എന്തൊക്കയോ പറയുന്നുണ്ടായി..റംസീ എല്ലാം കേട്ടു മൂളുക മാത്രമെ ചയ്തുള്ളൂ...ഇടയ്ക് എന്തേലും പറയുന്നു... അതു എന്റെ കാര്യം വന്നാൽ മാത്രം.. നിലോഫർ.. അവൾ ജനിച്ചതും വളർന്നതും അങ്ങു ദുബൈയിൽ ആണ്..ഇവിടെ എൻജിനീയറിങ് വന്നു ഇത് സെക്കൻഡ് ഇയർ ആണ്..അവളുടെ ഉപ്പയും ഉമ്മയും ദുബായ് തന്നെ ഒരു അനിയൻ ഉണ്ട് അവിടെ. പഠിക്കാൻ ആണ് അവൾ ഇവിടെ ചേർന്ന്..ഹോസ്റ്റലിൽ നിക്കണ്ടന്ന് ഉമ്മ തന്നെ പറഞ്ഞോണ്ട് ഇവിടെ നിക്കുന്നു..ഇതൊക്കെ ഇന്ന് രാവിലെ ഉമ്മ പറഞ്ഞതാ.... ചെറുതിലെ അവർ വലിയ കൂട്ടു ആണെന്ന് അവൾ ഇടയ്ക്കിടെ പറയും...കോളേജ് ബസ് നിക്കുന്നടത് എന്നെ ഡ്രോപ്പ് ചെയ്തു. കാറിൽ നിന്നിറങ്ങി "ഞാൻ പോട്ടെ...താങ്ക്സ് ...." പറഞ്ഞു നടന്നു ..പിന് തിരിഞ്ഞു നോക്കില്ല..അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല .. വൈകിട്ട് വരുമ്പോൾ ഞാൻ ബസ്സിൽ വന്നു. ചായ കുടി ഒക്കെ കഴിഞ്ഞതിനു ശേഷ അവർ വന്നത്..റംസീ മേലേക്ക് പോയി..."മോളേ...ചായ കൊണ്ട് കൊടുക്ക്..."
ഞാൻ പോയി ചായ ഉണ്ടാക്കി അതും എടുത്തു മോളിലേക്ക് പോകുമ്പോൾ..."എന്തേ..എനിക് ചായ ഇല്ലെ..."
"അവിടെ ഉണ്ടാകും...ഞാൻ അറീല.."
"എന്ന തനിക് എനിക്കും കൂടി ഒരു ഗ്ലാസ് ചായ എടുത്താൽ എന്താക്കുമെ ടി..."
"ഒന്നും ആകില്ല.. എനിക്ക് സ്വകര്യമില്ല..." അതും പറഞ്ഞു അവളെ തിരിഞ്ഞു നോക്കാതെ മോളിലേക്ക് പോയി. അവിടെ ബെഡിൽ മലർന്നു കിടന്നു ദിവസ്വപ്‌നം കാണുന്ന കലിപ്പനെ കണ്ടു..."ഹോയി ..ചായ.."
എന്നെ ഒന്ന് നോക്കി.."ആ..ആടാ വെച്ചേക്ക്...."
ഞാൻ ചായ ടീപോയിൽ വെച്ചു.. അപ്പോഴേക്കും ദേ മറ്റേ കോപ്പ് എത്തി ഒരു കൈയിൽ ചായേം മറ്റേ കയ്യിൽ എന്തോ ബുക്കും ആയിട്ട്....
ഞാൻ മൈൻഡ് ചെയ്യാതെ അവിടെ അലക്കി വെച്ചിരിക്കുന്ന ഡ്രസ്സ് ഒക്കെ മടക്കി വെക്കുവായിരുന്നു.
."റംസീ..."
അവൻ ബെഡിൽ നിന്നും എണീറ്റു...
"എനിക് ഈ ചാപ്റ്റർ ഒന്നും മനസ്സിലായില്ല...ഒന്നു എക്‌സ്‌പ്ലൈൻ ചെയ്തു തരോ...." അവൾ അതും പറഞ്ഞു സോഫയിൽ ഇരുന്നു...
അവൻ ബെഡിൽ നിന്നു എണീറ്റു ...ചായ കുടിച്ചോണ്ട് അവൾ പറഞ്ഞ ആ പാഠങ്ങൾ നോക്കുന്നു. നിലോഫർ..അവളെ താൻ ശ്രദ്ധിക്കുകയായിരുന്നു...അവളുടെ കണ്ണുകൾ റംസിയിൽ തന്നെ...അവന്റെ ഓരോ ചലനങ്ങളും അവൾ ശ്രദ്ധിക്കുന്നത് കാണാം.. ഇവൾക്ക് ഇനി റിയൽ ആയിട്ട് റംസിനോട് മുഹബ്ബത് ആയോ....'എന്ന താൻ രക്ഷപെട്ടു...ഐവ.....' മനസ്സിൽ ഓർത്തു...ആ പോത്തിന് എന്ന അതവനോട് പറഞ്ഞൂടെ... വെറുതേ നമ്മളെ ഇങ്ങനെ ശശി ആകണോ..... ഇനി ഈ റംസീ സറിനും ഇതു പോലെ തന്നെ ആയിരിക്കോ..എന്തോ എടുക്കാൻ എന്നപോലെ ഞാൻ റൂമിൽ നിന്നു പുറത്തിറങ്ങി... റംസീ ഇപ്പോ നിലോഫറുടെ അടുത്ത് എത്തി...എടാ കള്ള ...ഇനക്ക് ഒളോട് കൊറചൂടെ അടുതൂടെ നിക്കാൻ അവസരം നോക്കി നിക്കുവാണല്ലെ ...ഞാൻ ഇങ്ങനെ ഒക്കെ വിചാരിക്കുമ്പോഴേക്കും അവൻ അവളുടെ അടുത്ത എത്തി..."നിലോഫർ....നിന്നോട് ഞാൻ ആയിരം തവണ പറഞ്ഞിട്ടുണ്ട്.. ഓരോ ഡൗട്ടും ചോദിച്ചു വെറുതെ എന്റെ റൂമിലേക്ക് ഇങ്ങനെ ഒറ്റയ്ക്ക് വരരുത് എന്ന്..." റംസീ ദേഷ്യത്തിൽ ആയിരുന്നു അത് പറഞ്ഞത്. "ഞാൻ..." അവൾ എന്തോ പറയാൻ ഒരുങ്ങി..."എനിക് ഇതൊന്നും ഇഷ്ടല്ലന്ന് നിനക്കറീലെ? അവളെ മുന്നിൽ ഉള്ളപ്പോൾ ഞാൻ കാട്ടുന്നത് നീ തെറ്റിദ്ധരിക്കേണ്ട...അവളെ അവോയ്ഡ് ചെയ്യാൻ തന്നെ...റംസീന്റെ ജീവിതത്തിൽ പെണ്ണ് ഇല്ല...ഒരു പെണ്ണിനും സ്ഥാനവും ഉണ്ടാവില്ല...." അവന്റെ ആ വാകുക്കൾ കുറച്ചുകൂടി സ്‌ട്രോങ് ആയിരുന്നു... അവൻ അതും പറഞ്ഞു പുറത്തേക്ക് പോയി...നിലോഫർ അവൾ അവളോടെന്നെ പൊലെ പറയുന്നുണ്ട്..."റംസീന്റെ ജീവിതത്തിലെ പെണ്ണ്....ഈ നിലോഫാർ ആയിരിക്കും......."ഒന്നും അറിയാതെ പോലെ ഞാൻ റൂമിലേക്ക് വന്ന്.. "എന്താ ഡൗട് ഒക്കെ ക്ലീർ ചെയ്‌ത...." ഒന്ന് ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചു...
"പൊടി..." അതും പറഞ്ഞു അവളും പോയി..... പിന്നീടുള്ള ദിവസങ്ങൾ അതേ പോലെതന്നെ പോയി....എന്റെ മനോഭാവതിനോ എന്റെ ചിന്തകൾക്കോ മാറ്റം വന്നില്ല..അത് പോലെ തന്നെ റംസിക്കും...നമ്മൾ പരസ്പരം കീരി പാമ്പും പോലെന്ന.. അന്ന് കോളേജിൽ പോകാൻ നേരം ഞാൻ ബാത്‌റൂമിൽ ആയിരുന്നു.. പുറത്തിന്ന് കലിപ്പൻ" ഡി...വേഗം ഇറങ്ങി... നിനക്കു മാത്രല്ല ..കുളികേണ്ടത്...."
"അഹ്..കുറച്ചു വൈറ്റ് ചെയ്യു.." ,കിട്ടിയ അവസരം നമ്മളും മുതലാക്കി...
"കളിക്കല്ലേ... സമയം പോകുന്നു..."
"എന്ന ആയിനോട് പോലാന്ന് പറ.."
"മര്യാദയ്ക്ക് നീ ഇറങ്ങുന്നോ അതോ.."
"എന്തോന്ന് അതോ...ഡോർ ചവിട്ടി പൊട്ടികൊ..."
"ചിലപ്പോ അതും ചെയ്യും"
"ചെയ്തോ... എന്റെ വീട്ടിന്ന്..കൊണ്ടന്ന ഡോർ ഒന്നും അല്ല.."
"ടി.." എന്നു പറയലും നമ്മൾ ഡോർ തുറന്നതും ഒരുമിച്ചായിരുന്നു.... "അല്ലാഹ്....." നമ്മൾ ആ കലിപ്പന്റെ സിക്സ് പാക് നെഞ്ചിലൊട്ടു പടെന്നു വീണു...അയ്യേ...ഒരു ബത്തിങ് ടവൽ മാത്രം അരയിൽ.... ."എന്തോന്നാടി..നിനക്കു കണ്ണില്ലേ?"
"അതെന്നെ..എനിക്കും പറയാൻ ഉള്ളെ..താൻ എവിടെ നോക്കിയ നിന്നെ..തനിക്കു നാണമില്ലേ.. എന്റെ മുന്നിൽ ഇങ്ങനെ നിക്കാൻ.."
"എന്റെ റൂം...ഞാൻ തോന്നിയ പോൽ നിക്കും.."
"അതൊന്നും ഇട നടകൂല...ഇട ഞാനും ഉണ്ട്...ഓർത്തോ..." എന്നെ പിടിച്ചു ഉന്തി "പോയി.കുളികെടോ...നാറിയിട് വയ്യ..."
"നിന്നോട് ആരാ എന്റെ മേൽ വന്ന് വീഴാൻ വന്നേ..പഞ്ചാര കള്ളി...." അതും പറഞ്ഞു റംസീ ബാത്റൂമിലെക്ക് കയറി....
നിലോഫർ...അവൾ ഇപ്പോഴും റംസിനേം ചുറ്റി പറ്റി തന്നെ ഉണ്ട്. ഞാൻ ഉണ്ടേൽ റംസീ അവളുടെ ഒലിപ്പീരിന് നിന്നു കൊടുക്കും ഞാൻ ഇല്ലേൽ റംസീ പരമാവധി അവിടുന്നു സ്കൂട്ടകാൻ നോക്കും. ആയിടിക്കയാണ് ഒരുത്തൻ നമ്മളെ പിറകെ നടക്കുന്നതെന്ന് നമ്മൾ അറിയുന്നത്. അന്ന് റംസിക്കു വേറെ കോളേജിൽ ക്ലാസ് എടുക്കാൻ പോകാൻ ഉണ്ടായിരുന്നു.. എല്ല തിങ്കളാഴ്ച്ചയും അവിടെ ആണ് ക്ലാസ്..അത് കൊണ്ട് തന്നെ ആ ദിവസങ്ങളിൽ റംസീ എന്നെ സ്റ്റോപ്പിൽ ആക്കാർ ആണ് പതിവ്. അന്നും അതുപോലെ എന്നെ അവിടെ ആക്കി റംസീ പോയി.. എന്റെ കൂടെ ബസ് കേറാൻ ഒരു കുഞ്ഞു പയ്യനും ഉണ്ടാകാറുണ്ട്. അവൻ 9ഇൽ പഠിക്കുന്നു. അവനും ഞാനും നല്ല കമ്പിനി ആയിരുന്നു. അന്ന് അവൻ എന്റെ അടുത്തു വന്നു എന്റെ നേരെ ഒരു കവർ നീട്ടി.."ഇത്ത...ഇത് ഇങ്ങൾക് തരാൻ പറഞ്ഞു..." ഞാൻ അതു വാങ്ങിയില്ല..
"ആരാ പറഞ്ഞെ....?"
"അതാ...ആ ഇക്കാക്ക...എനിക്ക് അറിയുന്നതാ....നല്ല ഇക്കാക്കയാ.." അവൻ കൈ ചൂണ്ടിക്കാട്ടിയടുത്തു നോക്കി..... ഒരുത്തൻ ബൈക്കിൽ ചാരി നിക്കുന്നു. "മോൻ ഇത് ആ ഇക്കാക്കയ്ക്ക് തന്നെ കൊണ്ടു കൊടുത്തോ.. എനിക്ക് വേണ്ട..." അപ്പോഴേക്ക് അവൻ അടുത്തു വന്നു..."ഹലോ....കുറെ നാളായി ഞാൻ തന്നെ നോട്ടമിട്ടു വെച്ചിട്ട്.. ഹോ തന്റെ ചിരിയും കണ്ണും... എന്നെ ഉറങ്ങാൻ വരെ സമ്മതിക്കുന്നില്ല...പ്ലീസ് നീ ഒന്ന് ഇഷ്ടാന്ന പറ മോളെ.... പ്ലീസ്..."
അവൻ അങ്ങനെ ഒക്കെ പറയുന്നത് കേട്ട് എന്റെ കൈയും കാലുമൊക്കെ വിറക്കാൻ തുടങ്ങി..ആകെ ഒരു ടെൻഷൻ...ഒന്നു പറയാൻ തോന്നുന്നില്ല.. അപ്പോഴേക്ക് ബസ് വന്നു.."അൽഹംദുലില്ലാഹ്.." വേഗം കേറി.. കേറുന്നതിനിടയിൽ അവൻ പറഞ്ഞു.."ഈ മൗനം സമ്മതമായി കാണട്ടെന്നു....". പടച്ചോനെ... അന്ന് ക്ലാസ്സിൽ നിന്നി ഒന്നും ശ്രദ്ധിക്കാൻ തോന്നിയില്ല..താൻ എന്തൊരു മണ്ടി യാണ്...അപ്പോൾ തന്നെ എതിർക്കാതിരുന്നത് അബദ്ധം ആയി. വൈകിട്ട് കോളേജ് വിട്ടു വരുമ്പോൾ അവൻ അവിടെ ഉണ്ട്. നേരത്തെ മിണ്ടതിരുന്നത് അവൻ കൂടുതൽ സ്വാതന്ത്ര്യം കിട്ടിയ പോലെ ആയി..ഇനി അവൻ വന്നാൽ മുഖം കറുപ്പിച്ചു..കടുപ്പത്തിൽ തന്നെ പറയണമെന്നൊക്കെ മനസ്സിൽ ഉറപ്പിച്ചു.. പക്ഷെ അവൻ അടുത്തു വരുംതോറും നമ്മക്ക് ബേജാർ കൊണ്ട് കൈയും കാലും വിറയ്യ്ക്കാൻ തുടങ്ങി.."എത്ര നേരയെന്നോ തന്നെ നോക്കി നിക്കുന്നെ...ഒന്നു പറയെടി... പ്ലീസ് "
ഞാൻ നടത്തത്തിന്റെ സ്പീഡ് കൂടുംതോറും അവനും പിറകെ വന്നു. "നോക്കിക്കോ മോളേ ഈ ജുനൈദിന്റെ കയ്യിൽ തന്നെ നീ എത്തും....." രണ്ട് പേർ അങ്ങുന്നു വരുന്നത് കണ്ടിട്ടാണെന്ന തോന്നുന്നു അതും പറഞ്ഞു അവൻ അവിടുന്നു പോയി. വീട്ടിൽ എത്തി..ഇത് ആരോട് പറയും.. റംസിനോട് തീരെ പറയാൻ വയ്യ..പിന്നെ ആരോട്...ഇങ്ങനെ ആലോചിച്ചു നടന്നു..പിന്നീടുള്ള ദിവസങ്ങളിൽ അവൻ അത് പതിവാക്കി.. അവനെ അങ്ങ് നിന്നും കാണുമ്പോഴെ ഞമ്മൾക് ഇവിടുന്ന് വിറയ്ക്കാനും തളരാനും തുടങ്ങും.. പിന്നെങ്ങനെയ നമ്മൾ ഓനോട് പറയൽ. എത്തി എത്തി അവൻ കോളേജ് ബസ് കാത്തുനിക്കുന്നിടം വരെ എത്തി. വൈകുന്നേരം ശല്യം കൂടുതൽ ആണ്. അന്ന് വൈകിട്ട് വീട്ടിൽ എത്തി.. കുളി ഒക്കെ കഴിഞ്ഞു ചായേം കുടിച്ചു. അപ്പോഴാണ് നിലോഫറും റംസീ വന്നത്. റംസിക്കുള്ള ചായയുമായി ഞാൻ മോളിൽ പോയി.. അവൻ കുളി ഒക്കെ കഴിഞ്ഞു ബെഡിൽ കിടന്നു മൊബൈൽ നോക്കുന്നു.. "ഇതാ..ചായ് ." ടീപോയിൽ വെച്ചു. എന്നും അങ്ങനെ ആയിരുന്നു. ഇക്കാകരോട് പറഞ്ഞാലോ...അവർ റംസിനോട് പറയാൻ പറയു.. എന്ത് ചെയ്യും.. രണ്ടും കല്പിച്ചു പറയാൻ റെഡി ആയി..."അതേ..എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..."
മറുപടി ഒന്നും വന്നില്ല..
"തന്നോട് ആണ് പറയുന്നത്...."
"മ്.. എനിക്ക് ചെവി കേൾക്കാം പറഞ്ഞോ..."
"അത്. ഒരുത്തൻ കുറെ നാളായി വല്ലാതെ ശല്യം ചെയ്യുന്നു...ഇപോ കോളജു ബസ് സ്റ്റോപ്പി വരെ എത്തി..."
"അതിന് ഇപ്പൊ ഞാൻ എന്ത് വേണം...നിന്റെ ബോഡി ഗാർഡ്‌ആണോ ഞാൻ...."
"പ്ലീസ്.....ഒന്നു ഓനോട് എന്തേലും പറഞ്ഞു ഒന്നു ഒഴിവാകിയെ.."
"എനിക്ക് മനസ്സില്ല.. നീ പോയേ...നല്ല പയ്യൻ ആണേൽ നീ അവന്റെ കൂടെ അങ്ങു പോയേ...എനിക് സമദാനം കിട്ടും.." അതും പറഞ്ഞു അവൻ ചായേം എടുത്തു ബാൽകണിയി പോയി. ആകെ സങ്കടം വന്നു...റംസീ അങ്ങനെ ഒക്കെ പറഞ്ഞത്
കേട്ടും ആ ജുനൈദ് അവനെ ഓർത്തും....ഫുഡ് ഒക്കെ കഴിഞ്ഞു റൂമിൽ എത്തിയ ഒന്നും രണ്ടും പറഞ്ഞു എന്നും വഴക്ക് കൂടും ഇന്ന് എനിക്ക് ഒന്നു തോന്നിയില്ല.. ഞാൻ ബാലക്കണി പോയി ഇരുന്നു...റംസീ ആണേൽ അവന്റെ സ്ഥലത്തു കിടക്കേം ചയ്തു.. അവൻ ഒരു മാറ്റവും ഇല്ല...കൂളായി തന്നെ..എന്ന മെഹ്നാസ് അവളുടെ മനസ്സിൽ ഇപോ നേരിയ വിഷമം തോന്നി തുടങ്ങി..എന്ത് പറഞ്ഞാലും എന്നെ നിക്കാഹ് ചെയ്തവൻ അല്ലെ അവൻ..ആ എന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിതം അവൻ ഇല്ലെ...' ഇങ്ങനെ ഒക്കെയുള്ള ചിന്തകൾ... അത് മനസ്സിനെ കൂടുതൽ വിഷമത്തിൽ ആക്കി..ഒന്നും പറയാതെ താനും പോയി കിടന്നു. പിറ്റേന്ന് ഉള്ള ദിവസങ്ങളിൽ അവന്റെ ശല്യപ്പെടുത്തൽ കൂടി വന്നത് അല്ലാതെ കുറഞ്ഞില്ല...തനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല...ഇനിം എന്നെ ശല്യപ്പെടുത്തിയ ഞാൻ വീട്ടി പറയും എന്നു പറഞ്ഞു... എന്ന അതു അവൻ ഏശിയില്ല..അന്ന് കോളേജ് വിട്ടു കോളേജ് ബസ് ഇറങ്ങി സ്റ്റോപ്പിൽ ബസിന് വേണ്ടി കാത്തിരിക്കുവായിരുന്ന..പെട്ടെന്നാണ് പറഞ്ഞത് കോളേജിൽ പിള്ളേര് ബസ് ഡ്രൈവറുമായി വഴക്ക് ആയി.. ബസ് ജീവനക്കാർ മിന്നൽ പണിമുടക
ക്കി എന്നു..കേട്ടപാടെ അവിടെ ഉള്ളവർ കിട്ടിയ വണ്ടി പിടിച്ചു പോയി.. ചിലർ വീട്ടിൽ വിളിച്ചു പറയുന്നുണ്ട്.. ഉമ്മ വേണേൽ തന്നെ കാണാൻ വിഷമിക്കും...ഉമ്മാനെ വിളിച്ചു വിവരങ്ങൾ പറഞ്ഞു."റംസിനേം അയക്കട്ടെ...." "വേണ്ട ഉമ്മ ഓട്ടോ കിട്ടോന്നു നോക്കട്ടെ.."
"എന്ന മോള്ള് ഓട്ടോ പിടിച്ചു വാ..കിട്ടില്ലേൽ ഉമ്മാനെ വിളിക്കണെ" "ആ..."അതും പറഞ്ഞു ഫോണ് വെച്ചു. റംസീ എന്തായാലും വരില്ലെന്ന് അറിയാം. കുറെ നോക്കി തൻ്റെ ഭാഗത്തെക്ക് ഒരു ഔട്ടോ പോലും വരുന്നില്ല...പെട്ടെന്ന് ആകാശം കറുത്തിരുണ്ട...ശക്തമായ കാറ്റും വീശി തുടങ്ങി... മഴയും കൂടെ തന്നെ വന്നു...പടച്ചോനെ കാക്കണേ...ഇനി എന്തു ചെയ്യും. അതാ അപ്പോൾ അവൻ മുന്നിൽ ജുനൈദ്..." ഒറ്റയ്ക്ക് ആയി പോയോ...ഞാൻ കൂട്ടു നിക്കാം.." അവൻ അതും പറഞ്ഞു അടുത്തു എത്തി... മഴയുടെ ശക്തിയിലും മേഘങ്ങളുടെ ഇരുട്ടിലും അടുത്തു നിക്കുന്നവർക്ക് പോലും എല്ലാം അവ്യക്തമായിരുന്നു. അവൻ അടുതടുത്തു വന്നു കൊണ്ടിരുന്നു..
ഇതേ സമയം മെഹനസിനെ കാണാന് ഉമ്മ ആകെ സങ്കടത്തിൽ ആയി.. കോനായിൽ ചെന്നപ്പോൾ നിലോഫറും റംസിയും അവിടെ ഇരിക്കുന്നുണ്ട്..റംസീ ഫോണിൽ ആണ്..നിലോഫർ മഴ പെയ്യുന്ന ഫോട്ടോ എടുത്തു കളിക്കുന്നു...
"റംസീ...മെഹ്നാസിന് ബസ്സ് കിട്ടില്ല ഡ..
എന്തോ ബസ് ക്കാർ സമരത്തിൽ ആണ് പോലും...ഒന്നു പോയി കൂട്ടി വാ മോനെ..."
"അതെന്തേ അവിടെ ഓട്ടോ ഒന്നും ഇല്ലേ.."
നിലോഫരുടെ ചോദ്യം ഉമ്മാക്ക് പിടിച്ചില്ല...കുറച്ചു കനത്തിൽ ഉമ്മ പറഞ്ഞു.."മോള് വിളിച്ചിട്ട് മണിക്കൂർ ഒന്നാകാൻ ആയി...ഈ പെരുമഴയത് ഈ ഭാഗത്ത് ഓട്ടോ പോയിട്ട് ഒരു സൈക്കിൾ പോലും വരില്ലെന്ന് അറീലേ ഇനക്ക്.."
ഉമ്മാന്റെ വാക്ക് കേട്ടു അവൾ ഒന്നും പിന്നെ പറഞ്ഞില്ല.....
"ഒളോട് ഓട്ടോ പിടിച്ചു ഓളെ വീട്ടി പോകാൻ പറ..." റംസീ പറഞ്ഞു..
"അതാ അതു നല്ലേ...ഐഡിയ..ഞാൻ വിളിച്ച പറയ.." നിലോഫർ പറഞ്ഞു...
"നിക്ക്...ആരും വിളിക്കേണ്ട.. അവൾ ഇവിടുന്ന പോയേ..അല്ലാതെ അവളെ വീട്ടിന്ന് അല്ല... നിങ്ങ്ക്ക് മര്യാദ ഇല്ലെന്നുവെച്ചു...അവക് അത് ഉണ്ട്..അതൊണ്ട അവൾ അവളെ ഇക്കാക്കമാരെ വിളിക്കാണ്ട് എന്നെ വിളിച്ചേ...നിനക്കു പോകാൻ വയ്യെങ്കിൽ പറ... ഞാൻ നാസർ ഉണ്ട് അപ്പുറം ഓനെ വിളിച്ചു പൊയ്ക്കോളൂ...ഉപ്പ ഇങ്ങോട് വന്നിട്ട് ബാക്കി ഞാൻ പറയാം..."..
ഉമ്മ പറഞ്ഞ പറഞ്ഞതാണെന്നു അറിയാം...അത് കൊണ്ട് കൂടുതൽ ഒന്നും പറയാതെ ആ കുരിപ്പിനെ കൂട്ടാൻ പോകേന്ന് വച്ചു...നോക്കുമ്പോൾ കാർ ഇല്ല റസൽ കൊണ്ടു പോയിൻ.. റൈൻ കോട്ട് എടുത്തു ബൈക്കു തന്നെ പോകാൻ തീരുമാനിച്ചു... "ഡ.. നീ അവളേം കൂട്ടി ബൈക്കിൽ ആ വര..."
"കാർ ഇല്ലാത്തത് നീ കാണുന്നില്ലേ.."?
"ഹമ്...നീ അവളെ ഒരു ഓട്ടോ കേറ്റി വിട്ടെ..ഞാനും വരാം നിന്റെ കൂടെ..."
"നിലു... ആയിന്റെ അവശ്യമില്ല.. ഓൻ തന്നെ കൂട്ടി വരട്ടെ..."
അവൾ പിന്നെ ഒന്നും പറഞ്ഞില്ല.... അവൻ ബൈക്കും എടുത്തു പോയി..
ബൈക്കു സ്റ്റാൻഡിൽ സൈഡിൽ നിർത്തി...ഈ കോപ്പ് ഏടാ പോയി നിക്കുന്നെ.... നാശം... തന്റെ പോക്കറ്റിൽ നിന്നും ഫോണ് എടുത്ത്.. വിളിച്ചു... റിങ് ചെയ്യന്നു അറ്റൻഡ് ചെയ്യുന്നില്ല.. രണ്ട് തവണ കൂടി ട്രൈ ചെയ്തു ..നോ റെസ്പോൻസ്... ഇനി അവൾ വീട്ടിൽ എത്തിയോ...? ഓരോ ചോറ കേസ്...അതും പറഞ്ഞ കുറെ അവിടെ ഒക്കെ നോക്കി...തിരിച്ചു ബൈക്കിനടുത്തേക്ക് വന്നു.. തിരിച്ചു പോകാൻ ഒരുങ്ങിയപ്പോള് സ്റ്റാണ്ടിന്റെ അങ്ങേ അറ്റത് തൂണിനോട് ചേർന്ന് ഒരു രൂപം കണ്ടു...ആ മഴയിൽ ആ ഭാഗത്തെ കറന്റ് പോയിരിക്കുവായിരുന്നു...ചില കടകളിൽ മാത്രം ഇമേർജിൻസിയുടെ
വെളിച്ചം മാത്രം....കുറച്ചുകൂടി അടുത്തേക്ക് നടന്നു....അവൾ തന്നെ...അവളുടെ കൂടെ ഒരുത്തൻ ഉണ്ട്...കുറച്ചു കൂടി അടുത്തെത്തി... കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ ആ മങ്ങിയ വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു... ആകെ പേടിച്ചു കൈയിലെ ബാഗ് നെഞ്ചോട് ചേർത്തു വേചിട്ടുണ്ട് അവൾ.. അവൻ അടുത്തു എത്തി...."ഡി..."
എന്റെ വിളി കേട്ട് അവൾ നോക്കി... ആ കണ്ണുകളിൽ ആശ്വാസത്തിന്റെ തിരി കണ്ടു. അവൾ ഓടി എന്റെ അടുത്ത് എത്തി. "നിനക് എന്താ ഫോണ് എടുത്താൽ...." അവൻ ദേഷ്യത്തോടെ ചോദിച്ചു..."അവളുടെ വിറക്കുന്ന ചുണ്ടുകൾ..എന്തൊക്കയോ പറയാൻ വെമ്പുന്നു...പക്ഷെ...ആകെ പേടിച്ചു നിക്കുന്ന അവൾക് വാക്കുകൾ ഒന്നും പുറത്തു വരുന്നില്ല.."വാ പോകാം.." അവൻ പറഞ്ഞു. അവൾ റംസിനോടൊപ്പം പോകാൻ നിന്നപ്പോൾ പിന്നിൽ നിന്ന് ഒരു കൈ അവന്റെ ഷോള്ഡറിൽ പിടിച്ചു കൊണ്ട് പറഞ്ഞു.."അങ്ങനെ അങ്ങു പോയാലോ..."
റംസീ തിരിഞ്ഞു നോക്കി...
"ഓ..ജുനൈദേ.. നീയോ...നീ കൊറേ കാലം മൈസൂരോ മറ്റോ ആയിരുന്നല്ലൊ..."
"ഞാൻ എവിടേലും ആയിക്കോട്ടെ.. നീ എന്തിനാ റംസീ..ഈ കേസിൽ ഇടപെടുന്നെ... സാദാരണ നീ പെണ്ണ് കേസിൽ വരാത്തെ അല്ലെ...പിന്നെ എന്തേ...ഓ..ഇവളെ സൗന്ദര്യം കണ്ടിട്ട...എന്ന ഞാൻ ആദ്യം ഒന്നു ആസ്വദിക്കട്ട.. എന്നിട്ട് നീ നോക്കിക്കോ...കൊറെ നാളായി ഇവളെ പിറകെ നടക്കുന്നു... ഒന്നു തിരിഞ്ഞു പോലും എന്നെ നോക്കുന്നില്ല...ഇന്ന് ഇപ്പൊ എന്റെ മുന്നിൽ ഇങ്ങനെ ഇവളെ എത്തിച്ചിട്ട ഞാൻ ഒന്നു ശരിക്കും നോക്കാതിരുന്നാൽ അത് എങ്ങനെ ശരിയാകും?"
"ജുനൈദേ... നീ വെറുതെ കളികണ്ട... നിന്റെ തോന്നിയസം ഇവൾക്ക് നേരെ വേണ്ട...."?
"ഇവൾ നിന്റെ ആരാ...നിനക്ക് പെങ്ങൾ ഇല്ലാന്ന് എനിക്ക് അറിയാം.. പിന്നെ ആരാ.. ഗേൾ ഫ്രണ്ട് അതിനും ചാൻസ് ഇല്ല..."
"വേണ്ടന്ന് ഞാൻ പറഞ്ഞു...വെറുതെ ഒരു പ്രശ്നം ഉണ്ടാകേണ്ട...നീ നിന്റെ വഴിക്ക് പോ..."
"ഇല്ല...റംസീ.. ഡി...നിനക്കു എന്താ..തൊലിവേളുപ്പ് ഉള്ളവന്മാരെ പിടികൂ..." അതും പറഞ്ഞു അവൻ അവളുടെ കയ്യിൽ പിടിച്ചു..
കരഞ്ഞു തുടങ്ങിയ അവളെ റംസീ ഒന്ന് നോക്കി......
"ഇവളെ കയ്യിൽ കേറി പിടിക്കാൻ നിനക് ആരാ അധികാരം തന്നെ..." എന്നും പറഞ്ഞു അവൻ അവന്റെ കൈ തട്ടി മാറ്റി....
"നിനക്കു എന്ത് അവകാശ അതിന് ഇവളെ മേൽ..." ജുനൈദ് ചോദിച്ചു...
"എന്റെ വൈഫ് എന്ന അവകാശം... ഈ റംസീ നിക്കാഹ് ചെയ്ത എന്റെ പെണ്ണാണിവൾ ..നിന്റെ തെമ്മാടിതരം... നിന്റെ ഒരു പാഴ് നോട്ടം പോലും ഇവളെ മേലിൽ പതിഞാൽ...ഈ റംസീ ആരാണെന്നു നീ അറിയും.... നടക്കേടി.." അതും പറഞ്ഞു റംസീ മെഹ്നാസിന്റെ കൈയും പിടിച്ചു നടന്നു.....ബൈക്കിന് അടുത്ത് എത്തിയപ്പോൾ...
"കേറാ ടി....ഓരോ വയ്യ വേലി ഒപ്പിച്ചു വെക്കും..."
"ഞാൻ അന്നേ പറഞ്ഞത് ഇവനെ ആണ്.."
"ഞാ..ഞാ.." അവൻ കളിയാക്കി... മൈര്യാദയ്ക് കേറി...." ബൈക്കിൽ കേറി...മഴയുടെ ശക്തി കൂടുന്നുണ്ട്... നല്ല ഇടിയും.... ബൈക്കിൽ അവന്റെ പിറകിൽ ടച്ച് ചെയ്യാതെ ഇരുന്നു...പെട്ടെന്ന് വന്ന ഇടിയുടെ ആഘാത്തിതിൽ അവന്റെ പിറകിലേക്ക് നമ്മൾ ഫ്ലോപ്പ് ആയി...
"ഡി..മര്യാദയ്ക്ക് പിടിച്ചിട്ട അടങ്ങി ഇരിക്ക്.." . മെല്ലെ തന്റെ കൈകൾ കൊണ്ട് അവനെ വലയം ചെയ്തു... മഴയുടെ ശക്തി കൂടി വന്നു.......
റംസീന്റെ ബൈക്കിൽ അവനേം ചുറ്റി പിടിച്ചു ഇരുന്ന് വരുന്ന മെഹ്നാസിനെ കണ്ടപ്പോൾ നിലോഫറുടെ മുഖത്ത് ആകെ ദേഷ്യവും സങ്കടവും ഒക്കെ നിഴൽ ആടുന്നു... ബൈക്ക് പോർച്ചിൽ നിർത്തി..മെഹ്നാസ് ഇറങ്ങി...അവൾ മഴ മുഴുവനും കൊണ്ടിരിക്കുന്നു....അകത്തേക്ക് കേറാൻ തുടങ്ങിയപ്പോൾ നിലോഫർ
"ഒന്നവിടെ നിന്നെ...നിന്റെ വിചാരം എന്താ...നിനക്ക് കോളേജ് വിട്ടാൽ നേരെ ഇങ്ങോട്ടെക്ക് വന്നാൽ എന്താ.. മനുഷ്യനെ മെനകെടുത്താൻ ആയിട്ട്...." അവളുടെ ആ വാകുക്കൾക്ക് തിരിച്ചു ഒന്നും പറയാതെ നിക്കുന്ന മെഹ്നാസിനെ കണ്ടപ്പോൾ റംസിക്കും എന്തോ പോൽ തോന്നി..."നിലോഫർ... മിണ്ടാതിരി.... ഡി....പോയി ഡ്രസ്സ് മാറാൻ നോക്ക്..ഇവിടെ നിന്ന് വായി നോക്കുന്നു...." .അവൾ മോളിലേക്ക് പോയി...കുളിച്ചു ഡ്രസ് മാറി...താഴെ വന്നു ...ചായേം കുടിച്ചു .ഫുഡ് ആക്കാൻ ഉമ്മാനെ സാഹിയിച്ചു.. അപ്പോഴേക്കും ഉപ്പയും റസലും വന്നു. എല്ലാരും ഒരുമിച്ചിരുന്ന് ഫുഡ് കഴിക്കാൻ ഇരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ റസൽ പറഞ്ഞു..."റംസീ....ആ ജുനൈദ് ഇല്ലെ അവൻ വീണ്ടും വേഷം കെട്ടുമായി ഇടങ്ങിയിട്ടുണ്ടെന്ന...കൊറേ ദിവസായി ഒരു പെണ്ണിന്റെ പിന്നാലെ പോകുന്നു... ആ ജാബിറും മഹ്‌റൂഫും പറഞ്ഞതാ.."
അത് കേട്ടപ്പോ നമ്മളെ നെഞ്ചു ഒന്നു പിടഞ്ഞു.
"ഏത് ജുനൈദ്... ആ ഹമീദിന്റെ മോനാ.." ഉപ്പ ചോദിച്ചു..
"അതേ ഉപ്പ.. കൊറേ കാലം മൈസൂരോ മറ്റോ ആയിരുന്നു. ഇവടന്ന് ഏതോ പെണ്ണിനെ പറഞ്ഞു പറ്റിച്ചെന്ന പറഞ്ഞു..പഞ്ഞിക്കിട്ടത"
"അതൊരു ആറാംപോറോന്നോൻ തന്നെ...കള്ള ഹീമാർ... കുടുംബ കാരെ പേരു കളയാൻ..."
"അഹ്..ഓൻ ഏതേലും പെണ്ണിനെ നോക്കിയ അയിനേ എങ്ങനെ എങ്കിലും ഓന്റെ കയ്യിൽ ആകും.... അതോന്റെ കഴിവാ..."
"എന്റെ..റബ്ബേ...ആ പെണ് കുട്ടിനെ കാതോളനെ..."
ഉമ്മ പറഞ്ഞു... എല്ലാം കൂടി കേട്ടപോൾ എന്റെ മനസ്സ് ആകെ തളർന്നു പോയി..... ഭക്ഷണം ഒന്നും ഇറങ്ങുന്നില്ല...ഇട കണ്ണിട്ടു ദയനീയമായി ഒന്നു റംസീനേം നോക്കി...അവന്റെ കണ്ണുകളും തന്നിൽ ആണ്.. അവനെ..ഞാൻ നോക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ പിൻവലിച്ചു. ഒന്നും കഴിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല ഞാൻ .അതോണ്ട്..."ഉമ്മ എനിക് മതി ..."
"എന്തേ മോളേ...."
"എന്തോ ഒരു തലവേദന ...ഞാൻ.."
"ഹ...മോള് പോയി കിടന്നോ..."
മ്..'
"ഇന്നത്തെ മഴ മുയോനും ഓൾ കൊണ്ടിരിക്കുന്നു...പനി പിടിക്കൊമോ..." ഉമ്മ പറഞ്ഞു... പ്ലേറ്റ് അടുക്കളയിൽ കൊണ്ടു വച്ച്... ജഗ്ഗിൽ കുടിക്കാനുള്ള വെള്ളവും എടുത്തു മുകളിലേക്ക് പൊയി.. റംസീ അവൻ ഒന്നു ബാൽക്കണിയിൽ പോയി കുറച്ച ഫോണ് ഒക്കെ നോക്കി തിരിച്ചു റൂമിൽ എത്തി..ലൈറ്റ് ഇട്ടു നാളത്തെ ചാപ്റ്റർ പ്രീപെയ്ഡ് ചെയ്യാൻ ഇരുന്നു. ഒന്നു തിരിഞ്ഞു ബെഡിലേക്ക് നോക്കി...അവൾ ഉറങ്ങിയിരിക്കുന്നു. എന്തോ ഇതുവരെ തോന്നാത്ത ഒരു നേരിയ സോഫ്ട് കോർണർ അവളോട് തോന്നി...അത് കൊണ്ട് ലൈറ്റ് ഓഫ് ചയ്തു അവനും കിടന്നു. രാത്രിയിൽ എന്തോ ഞെരുക്കം കേട്ടാണ് അവൻ ഞെട്ടിയത് ..ബെഡ് ലാബ് ഓണ് ചെയ്തു.. മെഹ്നാസ് അവൾ കിടന്നു വിറയ്ക്കുന്നു...എന്തൊക്കയോ പറയുന്നുമുണ്ട്... അവൻ എസി ഓഫ് ചെയ്തു. അവളെ തട്ടി വിളിച്ചു.. നല്ല ചൂട്...അവൻ നെറ്റി തൊട്ടു നോക്കി.. ചുട്ടുപൊള്ളുന്ന പനി .പുതച്ചു കൊടുത്തു. അതിനിടയിൽ അവൾ അവന്റെ കൈ പിടിച്ചു. ആ കൈ അകറ്റി മാറ്റാൻ അവൻ തോന്നിയില്ല. രാവിലെ സുബ്ഹിക്ക് ഉണർന്നു അവൻ ...ഇപ്പോഴും അവൾ തന്റെ കൈയ്യിന്ന് പിടുത്തം വിട്ടില്ല.. ആ തലയണ ഇപ്പോഴും അവർക്ക് നടുവിൽ ഉണ്ട്..അവൻ മെല്ലെ അവളെ കൈയിൽ നിന്നുള്ളപിടുത്തം മാറ്റി..പനിക്ക് ഒരു മാറ്റവും ഇല്ല.. സാദാരണ അവൾ ആണ് എന്നും സുബ്ഹിക്ക് എണീക്കാർ.. അവൾ എണീറ്റു പോകുമ്പോൾ "ഡോ...എണീക്കുന്നില്ലേ സർ....സുബ്ഹ് കൊടുത്തു...." എന്നും പറയാർ ആണ് പതിവ്...ഇന്ന് തീരെ വയ്യാഞ്ഞിട്ട ആയിരിക്കും ഇങ്ങനെ കിടക്കുന്നത്.. റംസീ എണീറ്റു നിസ്കരിച്ചു. അവളെ കാണാഞ്ഞിട്ടാണെന്നു തോന്നുന്നു ഉമ്മ എനിക്കുള്ള ചായയുമായി മുകളിലേക്കു വന്നു..."റംസീ....മോള് എണീറ്റില്ലേ.."?
"ഇല്ല...പനിക്കുന്നു.."
"അല്ലാഹ്......ഇന്നലേ ഞാൻ പേടിച്ചിന്.... പനിവരൊന്നു...അത്രക്ക് മഴ അവൾ കൊണ്ടില്ലേ..."
"മ്..." ഒന്നു മൂളി..
"ഡോക്ടറെ കാണിക്കണ്ടെ..?"
"കുറച്ചു കഴിഞ്ഞു പോകാം....?
"അഹ്...എന്ന എണീപ്പിക്കണ്ട ഓൾ ഓറങ്ങിക്കോട്ടെ.." അതും പറഞ്ഞു ഉമ്മ പോയി . അവളിപ്പോഴും നല്ല ഉറക്കിലാണ്. അവളെകൂട്ടി ഡോക്ടറെടുത് പോകേണ്ടി വരുമല്ലോ.. റസൽ അവന്റെ കൂടെ ഉമ്മാനെ ഇവളേം അയക്കാന്ന് വെച്ചാൽ അവൻ പണിക്ക് പോണ്ടേ....പിന്നെ വേറെ ആരെ ആക്കിയാലും ഉപ്പന്റെ കയ്യിൽ നിന്നും കിട്ടും.. ഇന്ന് ലീവ് എടുത്താൽ ശരിയകോ. ഒരു തീരുമാനം എടുക്കാൻ കയ്യാത്ത പോലെ. സമയം7.30ആയിരിക്കുന്നു. കുളി കഴിഞ്ഞു വരുമ്പോൾ അവൾ എണീറ്റു ഇരിക്കുന്നത് കണ്ടു..കണ്ണുകൾ ആകെ ക്ഷീണിചിരിക്കുന്നു...ചുണ്ടുകൾ ചുവന്നിരിക്കുന്നു..എന്നെ കണ്ടപ്പോൾ ഒന്നി എണീക്കാൻ ശ്രമിച്ചു.. പക്ഷെ പനി അതവളെ അവിടെന്നെ തളർത്തി ഇരുത്തി..."എണീകണ്ട...അവിടെ കിടന്നോ.." അവൾ കിടന്നു. റംസീനെ താഴെ കാണാഞ്ഞിട്ടാണെന്നു തോന്നുന്നു നിലോഫർ മുകളിൽ എത്തി.. ഡോർ മുട്ടാതെ തന്നെ അവൾ അകത്തു കയറി. അവൻ മിറർ നോക്കി ഷെർട് ഇടുവായിരുന്നു.
"നിന്നെ താഴെ ഒന്നും കണ്ടില്ലല്ലോ ഡാ..."
"മ്.. ഞാൻ താഴെ വന്നില്ല...എന്തേ?'
"അതെന്തേ...നീ ഇതിനുള്ളിൽ തന്നെ കൂടിയേ ..അല്ല ഇവക്ക് ഇതെന്തു പറ്റി..." മെഹ്നാസിനെ നോക്കി കൊണ്ട് പറഞ്ഞു...
"പനിക്കുന്നു..." റംസീ മറുപടി പറഞ്ഞു..
"ഓ...ചെറിയ ഒരു ചൂട് അതുവഴി പോകുമ്പോഴേക്കും ഇങ്ങനെ സൈഡ് ആയ...."
"അല്ല നിനക്ക് ഇപോ എന്താ വേണ്ടേ...?"
"സമയം 8 കഴിഞ്ഞു... കോളേജിൽ പോണ്ടേ...എനിക് ഇന്ന് മോർണിങ് ക്ലാസ് ഉണ്ട്..."
"എന്നിട്ടാണോ നീ ഇവിടുന്ന് നട്ടം തിരിയുന്നു..."
"ഞാൻ നിന്നേം കാത്തു നിക്കുവാ..."
"എനിക് പോണ്ടേ സമയം അതിന് ആയില്ലലോ.."
"ഞാൻ പിന്നെ എങ്ങനെ പോകും..."
"നേരത്തെ ക്ലാസ് ഉണ്ടേൽ ബസിന് പോണം.."
"ഞാൻ ബസ്സിന് പോകില്ലെന്ന് നിനക്ക് അറിലേ..."
"ഞാൻ ഇന്ന് ലീവ് എടുക്കാന്ന് വിചാരിക്കുന്നു..."
"ലീവോ..എന്തിന്...?"
"ഇവളെ ഡോക്ടർക്ക് കാണിക്കണം.."
"അതിനു മാത്രം ഉണ്ടോ അവക്ക്..?"
"അതിപ്പോ നീയോ ഞാനോ അല്ലല്ലോ തീരുമാനിക്കേണ്ടത്...ഡോക്ടർ അല്ലെ.."
"അമ്മായിനെയോ വേറെ ആരേലും ഏല്പിക്കു...ഞാൻ താഴെ വൈറ്റ് ചെയ്യും...." അതും പറഞ്ഞു അവൾ ദേഷ്യത്തോടെ ഡോർ അടച്ചു പോയി..
കണ്ണടച്ചു കിടന്നിരുന്ന ഞാൻ ആ സൗണ്ട് കേട്ട് കണ്ണു തുറന്നു..അവൻ മുടി വാരുവാണ്..."മുഖം കഴുകി ഡ്രസ്സ് ഒക്കെ ചെയ്ഞ്ച് ചെയ്യൂ..ഡോക്ടർ കാണാൻ പോകാലോ.."?
"അപ്പൊ തനിക്കു ക്ലാസിന് പോണ്ടേ...?"
"ഇന്ന് ലീവ് എടുക്കാം.?"
"അപോ അവളോ...നിലു"?
അവൻ ഒന്നും മിണ്ടിയില്ല...
"എനിക് വേണ്ടി എന്തിനാ ഒരു ഡേ ലീവ് എടുക്കുന്നെ...എക്സാം ആകാറായില്ലെ.."
"മ്...." ഒന്നു മൂളുക മാത്രം ചെയ്‌തു.
"എനിക് അത്ര വലിയ കൊഴപൊന്നും ഇല്ല.. കുറച്ച കൂടി കിടന്നാൽ ഒക്കെ ആകും...വൈന്നേരം വന്നിട്ട് വേണേൽ ഡോക്ടറെ കാണാം...അവളെ വെറുതെ ദേഷ്യം പിടിപ്പിക്കേണ്ട.... പൊയ്ക്കോ..."
അവൻ ഒന്നും പറഞ്ഞില്ല...ഒന്നു അവളെ നോക്കി.."എനിക് ഒന്നും ഇല്ല..സാറേ...സർ പൊയ്കൊ.."
അവൻ താഴേക്ക് പൊയി... കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ കാർ പോകുന്ന സൗണ്ട് കേട്ടു...അവൾ പതിയെ എണീറ്റു ബാത്റൂമിൽ പോയി..അപ്പോഴേക്ക് ഉമ്മ ചായയുമായി വന്നു.."ഉമ്മ എന്താ വന്നേ.....ഞാൻ വരാൻ ഇരിക്കുവായിരുന്നു.."
"ഈ അവസ്‌ഥയിലോ...ഞാൻ ഓനോട് പറഞ്ഞിനു മോളേം കൊണ്ട് ഡോക്ടർനെ കാണാൻ പോകാൻ...ലീവ് എടുക്കാന്ന് പറഞ്ഞിട്ട് പിന്നെ ഓൻ പോയി..."
"ഞാൻ പറഞ്ഞിട്ടാ ഉമ്മ റംസീ പോയേ.. ക്ലാസ് കഴിയാറായില്ലെ... അതോണ്ട് ലീവ് ആകണ്ടന്ന് ഞാൻ പറഞ്ഞു.. " ഉമ്മ എന്നെ നോക്കി ചിരിച്ചു. മോള് അറിയോ...അവൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു.. മോളേ മർഷാദ്ക്കാനെ പോലെ ആയിരുന്നു.. എന്നും അവനും റസലും തമ്മിൽ വഴക്കെന്നെ...4 വർഷം അത്രേ ആയുള്ളൂ അവൻ ഈ തൊട്ടേയിനം പിടിചെയ്‌നെം ദേഷ്യം പിടിക്കുന്ന ചൂടന്റെ വേഷം ഇട്ടിട്ട്...എന്തമോ..എന്റെ കുഞ്ഞിന് പറ്റിയെ.... കുറച്ചു കാലം ബാംഗ്ലൂർ ഉണ്ടായിരുന്നു...ആവിടെ ഒറ്റയ്ക് നിന്നിട്ട് ആയിരിക്കും ഓൻ ഇങ്ങനെ ഒരു മുരടൻ സ്വഭാവം ആയെ..പിന്നെന്താ ഞാൻ പറയ...."
ഉമ്മയുടെ മുഖത്തു വിഷമം നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു... ഉമ്മ താഴേക്ക് പോയി .നമ്മളെ മനസ്സ് മുഴുവനും ഇന്നലത്തെ സംഭവം ആയിരുന്നു....റംസീ വന്നില്ലായിരുന്നരങ്കിൽ തനിക്കു എന്തു സംഭവിക്കുമായിരുന്നു....എന്തൊക്ക പറഞ്ഞാലും ആരൊക്കെ ഉണ്ടെന്ന് പറഞ്ഞാലും നമ്മളെ നിക്കാഹ് ചെയ്തവനു തരാൻ കഴിയുന്ന സെക്യൂരിറ്റി അത് ആർക്കും കഴിയില്ല
ഇന്നലത്തെ ആ സംഭവം അത് അവനോടുള്ള തന്റെ സമീപനം മാറ്റി..
ബാബി പറയുന്നത് പോലെ നമ്മുടെ ബെറ്റർ ഹാഫിനു മാത്രേ ഏത് പ്രതിസന്ധിയിലും നമ്മളെ സ്‌നേഹിക്കാനും...നമ്മുക്ക് സ്‌നേഹിക്കാനും പറ്റു..റംസീന്റെ ഭാര്യ ആണെന്ന് താൻ എന്നു ഇന്നലെ ആ ജുനൈദിനോട് പറഞ്ഞപ്പോൾ തനിക്കു തന്നെ താൻ അറിയാതെ അനുഭവിച്ച സുരക്ഷിതത്വം...അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.... ഈ മേഹനസിന്റ ജീവിതത്തിൽ തന്റെ ഉപ്പനേം ഇക്കാക്കമാരെയും കൂടാതെ.. ആദ്യമായി ഒരു ആണിനോട് ഇഷ്ടം തോന്നി തുടങ്ങി ഇരിക്കുന്നു........അവൾ അറിയാതെ അവളുടെ ചുണ്ടിൽ പ്രണയത്തിന്റെ പുഞ്ചിരി വിടർന്നു....
പനിയുടെ കഠിന്യത്തിൽ മെല്ലെ മയക്കത്തിലേക്ക് ഇറങ്ങി......
റംസീ സ്റ്റാഫ് റൂമിൽ ഇരുന്ന് ആൻസർ പേപ്പർ വാല്യൂ ചെയ്യുന്നു...പക്ഷേ എന്തോ തന്റെ മനസ്സ് ആകെ ഒരു വല്ലാത്ത അവസ്‌ഥയിൽ ആണ് ഉള്ളതെന്ന് അവൻ അറിയുന്നു. അവളെ ഡോക്ടറേ കാണിക്കാതെ വന്നത് അബദ്ധം ആയിപോയെന്നു തോന്നുന്നു... ഇന്നലെ നന്നായി അവൾ പേടിച്ചിട്ടുണ്ടായിരുന്നു... ഒന്നു വിളിച്ചല്ലൊ.... ഫോണ് എടുത്തു അവളുടെ നമ്പർ ഡയൽ ചെയ്തു..റിങ് ചെയ്ത കട് ആകാർ ആയപ്പോൾ അറ്റൻഡ് ചെയ്തു...
"ഹലോ....."
"ഞാനാ...എന്തുണ്ട് തനിക്ക്..."?
"അഹ്...ഇപോ നല്ല മാറ്റം ഉണ്ട്..."
"ഡോക്ടറേ കാണിക്കണ്ടേ...?"
"ഏയ്..വേണമെന്നില്ല...ഇപ്പോ കുഴപുല..."
"മ്.. എന്തേലും ആവശ്യം ഉണ്ടേൽ വിളിക്ക്....." ഫോണ് വെച്ചപ്പോൾ അവളുടെ ശബ്ദത്തിൽ എന്തോ അസ്വസ്ഥത ഫീൽ ചെയ്തു....ഉമ്മാനെ വിളിച്ചു... ഉമ്മ പറഞ്ഞു പനിക്ക് ഒട്ടും കുറവില്ലെന്ന...പിന്നെ കണ്ണു തുറക്കാം പറ്റാത്ത ക്ഷീണവും ഉണ്ടെന്ന്.... ഒന്നും ആലോചിച്ചില്ല..ഹാഫ് ഡേ ലീവ് പറഞ്ഞു. നിലോഫറെ നോക്കി അവളുടെ ക്ലാസ്സിൽ പോയി...അവളോട് പറഞ്ഞു...ഞാൻ പോകുന്നു...നീ ബസ്സിന് വന്നൊന്നു..അവളുടെ മുഖ ഭാവം ശ്രദ്ധിക്കാൻ നിന്നില്ല... നേരെ വീട്ടിലേക്കു വിട്ടു...വീട്ടിൽ എത്തി.. മുകളിലേക്കു പോയി..അവൾ കിടക്കുന്നു...രാവിലെ കണ്ടതിനേക്കാളും ക്ഷീണത്തിൽ ആണ്...അടുത്തു പോയി അവളെ ഒന്നു തട്ടി വിളിച്ചു....അറിഞ്ഞില്ല.. വീണ്ടും തട്ടി വിളിച്ചു.. അവൾ പതിയെ കണ്ണുതുറന്ന് നോക്കി...അവനെ കണ്ടപ്പോൾ ഒന്നു എണീക്കാൻ ശ്രമിച്ചു...തീരെ വയ്യെന്ന് അവൻ മനസ്സിൽ ആയി...അവളോട് ഡോക്ടറേ കാണാൻ പോകാൻ റെഡി ആകാൻ പറഞ്ഞു...അവളെ പിടിച്ചിരുത്തി... പർദ എടുത്തു കൊടുത്തു.. പാറി പറന്ന അവളുടെ മുടി കൈകൾ കൊണ്ട് ഒതുക്കി ...മെല്ലെ അവളെ എഴുന്നേല്പിച്ചു...അവളെ ചേർത്തു പിടിച്ചു പതിയെ സ്റ്റയർ ഇറങ്ങി..അവളുടെ പനിയുടെ ചൂട് അതവന് നല്ലോണം അറിയുന്നു....ആദ്യമായി അവന്റെ കാറിൽ അവളെ മുൻ സീറ്റിൽ ഇരുത്തി...ഉമ്മയോട് പറഞ്ഞു.. ഹോസ്പിറ്റലിലേക്ക് പോയി...അവിടെ എത്തി ഡോക്ടർ കണ്ടപ്പോൾ പനി കൂടുതൽ ആണെന്നും.അഡ്മിറ്റിന് പറഞ്ഞു..അവൾ ഒരൊറ്റ വാശി അഡ്മിറ്റ് വേണ്ടന്ന്..അത് കൊണ്ട് ..ഡ്രിപ് എങ്കിലും എടുക്കണം എന്നും ഡോക്ടറുടെ നിർദേശ അവൾക് അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല....കാഷ്വാലിറ്റി ചെന്ന് അവിടെ കിടന്നു..റംസീ..അവളുടെ അടുത്തു തന്നെ ഇരുന്നു....തിരിച്ചു വരുമ്പോൾ കുറച്ചു മാറ്റം തനിക്കു അവളിൽ ഫീൽ ചെയ്തു.....ട്രാഫിക് ഒക്കെ കഴിഞ്ഞു ഇവിടെ എത്തുമ്പോഴേക്കും അവൾ തന്റെ ചുമലിൽ ചാഞ്ഞിരുന്നു......
വീട്ടിൽ എത്തി... അവളെ ഒന്നു തട്ടി വിളിച്ചു..."ഡി....വീട് എത്തി....." . മെഹ്നാസ് കണ്ണു തുറന്നു..താൻ ഇത്രയും നേരം റംസീന്റെ ചുമലിൽ ആയിരുന്നു എന്ന് അവൾക്ക് മനസ്സിൽ ആയി. ഉള്ളിൽ ഒരു നുള്ള് നാണം വന്നു ആദ്യമായി. ഉമ്മയും നിലോഫറും സിറ്റോട്ടിൽ അവരെ കാത്തിരിക്കുവായിരുന്നു. അവൻ ഇറങ്ങി അവൾക് ഡോർ തുറന്നു കൊടുത്തു. "എന്തുണ്ട് മോളേ..ഇപോ.." ഉമ്മ ഓടി വന്നു ചോദിച്ചു...
"അൽഹംദുലില്ലാഹ്... ഇപോ ഒക്കെ ആയി...."
"റംസീ...ഡോക്ടർ എന്താ പറഞ്ഞേ..."
"ഉമ്മ..അത്..അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു...."
"അല്ലാഹ്...എന്നിട്ട് എന്തേ...?"
"എന്നിട്ട് എന്ത്....കൂടാകണ്ടേ...ഒരൊറ്റ വാശി അഡ്മിറ്റ് ആകുലന്ന്...പിന്നെ ഡ്രിപ് കൊടുത്തു..അയച്ചു... പനി കുറവില്ലേൽ പോകാൻ പറഞ്ഞു.." കാറിൽ നിന്നും അവളുടെ മരുന്നു എടുത്തു കൊണ്ടു റംസീ പറഞ്ഞു..
"ഡ.. റംസീ..നീ.എന്തു പണിയ കാണിച്ചേ... എന്നെ അവിടെ ആകിട്ട വന്നേ...ഞാൻ ആകെ പേടിച്ചു പോയി..." നിലോഫർ അവളുടെ ദേഷ്യം പരാതിയുടെ രൂപത്തിൽ പറഞ്ഞു...
"നിന്നോട് ഞാൻ പറഞ്ഞിനീനല്ലോ ഞാൻ പോയെന്ന് ..പിന്നെന്തേ..?"
"ഞാൻ ബസിനാ കേറി വന്നേ...ആകെ ടെൻഷൻ ആയി പോയി...."
"നീ മാത്രേ ബസ്സിന് ഉണ്ടായിരുന്നുള്ളു....ആ കോളജിലെ മുക്കാൽ അധികം പിള്ളേരും ബസ്സിന് തന്നെയാ വരുന്നേ....."
"എന്നു വെച്ചു ഞാനും..."
അവൾ വാകുക്കൾ പൂർത്തിയാക്കും മൂന്നെ.....
"നിലോഫർ...ഞാൻ കുറെ തവണ പറഞ്ഞതാ...എന്റെ എല്ലാ കാര്യത്തിലും ഇങ്ങനെ ചാടി കേറി ഇടപെടരുതെന്ന്..."
അവരുടെ സംസാരം കേട്ടു നിൽക്കാതെ ഉമ്മയും ഞാനും അകത്തേക്ക് പോയി....റൂമിൽ എത്തി..ഡ്രസ്സ് ഒക്കെ മാറ്റി..കുറച്ചു നേരം സോഫയിൽ ഇരുന്നു...അപ്പോഴാണ് റംസീ എത്തിയത്. അവൻ റൂമിൽ എത്തി. ഡോർ ചാരി .ഫോണും വാച്ചും ടേബിൾ വെച്ചു. ഷർട്ടു അഴിച്ചു പാന്റ്‌സ് മാറ്റി ബത്തിങ് ടവൽ എടുത്തു...ബാത്റൂമിലെക്ക് പോയി..
.
ആദ്യമായി ആണ് താൻ റംസീനേ ഇങ്ങനെ ശ്രദ്ധിക്കുന്നത്. ഇത്രയും കാലം ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്ന് പോലും ഞാൻ വിചാരിക്കാതെ ആണ് ജീവിച്ചത്. ആകെ രാവിലേം വൈകിട്ടും ഓരോ ഗ്ലാസ് ചായ ആ ടീപോയിൽ വെച്ചിട്ട് പോകും..റംസീ അങ്ങനെ ചെയ്യാൻ പറഞ്ഞു താൻ ചെയ്തു... ഇപ്പൊ എനിക് മനസ്സിലായി വരുന്നു...ഞാൻ ആണ് റംസീന്റെ കാര്യങ്ങൾ നോക്കേണ്ടതെന്ന്.. അതിന് അതിന് ആർക്കും ഒരു അവകാശൊ ഇല്ലെന്ന്.
പക്ഷെ....അതിനുമുമ്പ് റംസീ ആരാണ്......എന്തായിരുന്നു... എന്നോക്കെ അറിയണം... ഉമ്മ ഇന്ന് തന്നോട് പറഞ്ഞ കാര്യങ്ങൾ... അപ്പോ എന്റെ ക്ഷീണം കാരണം ഒന്നു അതിനെ പറ്റി ചിന്തിക്കാൻ പറ്റിയില്ല... റംസിക്കു എന്തു പറ്റി...പെട്ടെന്ന് ഇങ്ങനെ സ്വഭാവം മാറാൻ മാത്രം എന്താ കാരണം. ബാംഗ്ലൂർ പോയി നിന്നത് കൊണ്ട് ഒരാൾ അങ്ങനെ ആകൊന്നു തനിക്ക് തോന്നുന്നില്ല..ഒന്നുകിൽ ഉമ്മാക്ക് എല്ലാം അറിയാം...ഞാൻ അറിയണ്ടെന്ന കരുതി പറയാതെ ആയിരിക്കും...അല്ലേൽ പാവം ഉമ്മ ഒന്നും അറീല...ഇനി വല്ല പ്രേമ നൈരാശ്യം ആയിരിക്കോ?...ഇങ്ങനെ ഉളിൽ നൂറു ചിന്തകൾ കേറി ഇറങ്ങുന്നു... റംസീ കുളി കഴിഞ്ഞു വന്നതും നിസ്കരിച്ചതും ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല.
"പോയി.. എന്തേലും കഴിച്ചിട്ട്..കിടക്കാൻ നോക്കു...."
എന്നോട് എന്നപോലെ പറഞ്ഞു... "മ്...." ഒന്നു മൂളുക മാത്രം ചെയ്‌തു. താഴേക്കു പോയി..അടുക്കളയിൽ പോയപ്പോൾ ഉമ്മ ഒറ്റയ്ക്ക് ..ഈ നിലോഫർ എന്താ ഇവിടെ ഒന്നും കേറാറില്ലേ?. വല്ലപ്പോഴും ഉമ്മാനെ വന്നു ആ കോപ്പിന് സഹായിചൂടെ...
"ഉമ്മ....."
എന്റെ വിളി കേട്ടു ഉമ്മ നോക്കി...
"മോള് എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ..ഞാൻ അങ്ങോട്ട് കൊണ്ടുവരില്ലേ...ഇച്ചിരി കഞ്ഞി ഉണ്ടാക്കിടയിട്ടുണ്ട് മോൾക്..."
"വേണ്ടായിരുന്നു ഉമ്മ..ഞാൻ കട്ട കാപ്പി കുടിക്കാന്ന് വെച്ചിന..ഉമ്മ രാവിലെ മുതലേ എന്റെ അവശ്യങ്ങൾക് വേണ്ടി കഷ്പ്പെടുന്നില്ലേ..."
"എന്തോന്ന്...മോളേ..ഇനക്ക് സുഖമിലാഞ്ഞിട്ടല്ലെ..അല്ലേൽ നീ തന്നെ അല്ലെ എന്റെകൂടെ ഇവിടെ...
മോള് കഞ്ഞി കുടിച്ചു പോയി കിടന്നോ..."
"വേണ്ട ഉമ്മ നമ്മുക്ക് ഒരുമിച്ചു കഴിക്കാം..."
എല്ലാം ടേബിളിൽ കൊണ്ടുവച്ചു....ഫുഡ് കഴിഞ്ഞു മുകളിൽ എത്തി. റംസീ താഴെ ഉണ്ടത്രേ...നമ്മൾ ക്ഷീണം കൊണ്ട് ഉറങ്ങാൻ കിടന്നു...കണ്ണുകൾ പതിയെ അടക്കാൻ നിന്നപ്പോൾ റംസീ വന്നു വിളിച്ചു..."ടാബ്‌ലെറ്റ് ഉണ്ട് കഴിക്കണ്ടേ...." ഞാൻ എണീറ്റ് ഇരുന്നു...റംസീ ആ ഗുളിക കയ്യിൽ തന്നു...താൻ ഒന്നു അവനെ നോക്കി....ചുമ്മ പോലും തന്നെ നോക്കുന്നില്ല. ഗുളിക കഴിച്ചു...എന്നിട്ട് പറഞ്ഞു..."റംസീ.....താങ്ക്സ്..."
"ഹമ്..ഇനി ഇതിന്റെ പേരിൽ ഒലിപ്പീരുമായി ഇങ്ങോട്ട് വരണ്ട...."
"എന്തു സ്വഭാവം... തനി കാട്ടു പോത്ത് തന്നെ...." മെല്ലെ പറഞ്ഞു..
"എന്തുവാ..നീ പിറുപിറുക്കുന്നെ...."
"ഒന്നുല..."
"എന്ന മര്യാദയ്ക്ക് ഉറങ്ങാൻ നോക്ക്.."
പിറ്റേന്ന്.. റംസീയും നിലോഫറും കോളേജിൽ പോയി..ശരിക്കും സുഖമവാതോണ്ടു എന്നോട് പോണ്ടന്ന് ഉമ്മ പറഞ്ഞു...റംസീ ഉമ്മാനെ കൊണ്ട് പറീപിച്ചതാണെന്ന് നമ്മക് മനസ്സിൽ ആയിനേ..... വെറുതെ ഇരുന്നു മടുത്തു..എത്രന്ന് വെച്ച ഇങ്ങനെ...ബോറടിക്കുന്നു...ഒന്നുകിൽ റംസീ അല്ലേൽ നിലോഫർ ആരേലും ഉണ്ടാകും എപ്പോഴും തന്നോട് വാക്ക് തർക്കത്തിന്..ഇങ്ങനെ ഇരിക്കുമ്പോൾ മുഷിപ്പ് വരുന്നു...ചുമ്മ റൂം ഒക്കെ ക്ലീന് അക്കാന്ന് വെച്ചു..ഷെൽഫ് ഒക്കെ തുറന്നു.ഡ്രെസ്സ് എല്ലാ ഒന്നൂടി മടക്കി വെച്ചു...റംസീന്റെ ഷെൽഫ് തുറന്നു...അയേണ് ചെയ്യാൻ വെച്ച ഡ്രസ്സ് ഒക്കെ അയേണ് ചയ്തു...അപ്പോഴാണ് ആ ഷെൽഫിന്റെ താഴെ ഒരു ലാപ്ടോപ് കണ്ടത്. അതെടുത്തു...ഓണ് ചെയ്തു..പാസ്‌വേഡ് ഒന്നും ഉണ്ടായില്ല...ഞാൻ ഇവിടെ വന്നിട്ട് ഇതുവരെ റംസീ ലാപ് ഉപയോഗിക്കുന്നത് കണ്ടിട്ടില്ല...പിന്നെ ഇതു.. അതിലെ കുറെ ഫോട്ടോസ് ഉണ്ട്..ഓരോന്ന് ഓപ്പൺ ആക്കി...റംസീന്റെ ഫോട്ടോസ് ആയിരുന്നു....കോളേജ് കാലത്തെ..സ്കൂൾ കാലത്തിലെ.. അതിലെ റംസിനെ കണ്ടു ഞാൻ തന്നെ ഞെട്ടി...എല്ലാ ഫോട്ടോയിലും ചിരിച്ചു നിക്കുന്ന...റംസീ...ഇവിടെ വന്നിട്ട് ഒരൊറ്റ തവണ പോലും റംസീന്റെ മുഖത്തു ചിരി കണ്ടിട്ടില്ല..ഉമ്മാട് പോലും വർത്താനം പറയുമ്പോൾ ഒരു നേരിയ ചിരിപോലും കണ്ടില്ല...പക്ഷെ ഈ ഫോട്ടോസിൽ എല്ലാം റംസീ ഫുൾ ഹാപ്പി ആണ്.. അവർ ഗാങ് ഫോട്ടോസ കൂടുതലും..ടൂർ,കോളേജ് ഡേ ,സ്പോർട്സ്....അങ്ങനെ ഓരോ പ്രോഗ്രാമിന്റെ..ഫോട്ടോസ്...പക്ഷെ ഒരൊറ്റ ഫോട്ടോയിൽ പോലും റംസിയും ഒരു പെണ്ണും ഉള്ള ഫോട്ടോ ഇല്ല.. വല്ല അഫെറും ഉണ്ടായിരിന്നെങ്കിൽ അവർ ഒരുമിച്ചു ഉള്ള ഒരു ഫോട്ടോ എങ്കിലും കാണണ്ടേ... ആ ലാപ് മൊത്തം അരിച്ചു പുറക്കി...അങ്ങനെ ഒന്നും തന്നെ കിട്ടില്ല...പക്ഷെ അപ്പോഴാണ് ഒന്നു തന്റെ ശ്രദ്ധയിൽ പെട്ടത്. റംസീന്റെ എല്ലാ ഫോട്ടോയിലും കൂടെ ഒരുത്തൻ ഉണ്ട്. പെട്ടെന്ന് കണ്ടാൽ റംസീന്റെ ട്വിൻ ബ്രോ ആണെന്നെ തോന്നു. ആ ഫോട്ടോസ് മൊത്തത്തിൽ നോക്കി അവരെ ഒരിമിച്ചു അല്ലാതെ ഒറ്റയ്ക് ഒരു ഫോട്ടോയിലും കണ്ടില്ല. അതിനു അടുത്തു തന്നെ നമ്മുടെ കല്യാണ ആൽബം ഉണ്ട്..അതെടുത്തു കല്യാണം കഴിഞ്ഞു ആദ്യമായി ആണ് താൻ ഈ ആൽബം തുറന്നു നോക്കുന്നത്...ഞാനും റംസിയും ഒരുമിച്ചു നിന്നുള്ള ഫോട്ടോസ് കണ്ടപ്പോൾ എന്തോ മനസ്സിൽ ഒരു സന്തോഷം... കുറെ നേരം ആ ഫോട്ടോയിൽ തന്നെ നോക്കി നിന്നു.. തനിക്ക് അവനോട് പ്രണയം തുടങ്ങിയിരിക്കുന്നു.... ആൽബത്തിന്റെ ഓരോ പേജും സൂക്ഷിച്ചു നോക്കി....ഒരിടത്തു പോലും ആ മുഖം ഇല്ല. ഇത്രക്ക് ബെസ്റ്റ് ഫ്രണ്ട്സ് ആണേൽ എന്തേ ഏറ്റവും പ്രധാനപ്പെട്ട ആ ദിവസം ആ സുഹൃത്ത് വന്നില്ല.. അവൻ ആരാ..അവൻ ഇപ്പൊ എവിടെയാ...ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസ്സിൽ വന്നു. ഞാൻ മൊബൈൽ എടുത്തു ആ ഫോട്ടോകളിൽ ഒന്നു രണ്ടെണ്ണം എന്റെ മൊബൈൽ ആക്കി. ഇവനും റംസിക്കും ഇടയിൽ എന്തോ ഉണ്ട്....അത് അറിയണം.....ആരോട് ചോദിക്കും....ഉമ്മാട് ചോദിച്ചാലോ... അപ്പോഴേക്ക് ഉമ്മ തന്നെ നോക്കി മോളിൽ എത്തിയിരിക്കുന്നു... "മോള് എന്തെടുക്കുവാ...."?
"വെറുതെ ഓരോന്ന് അടക്കി പെറുക്കി വെക്കുന്നു...ഉമ്മ...ഇത് റംസീന്റെ ലാപ്ടോപ് ആണോ..?
"ഓ..അതൊക്കെ ഇപ്പോഴും ഉണ്ടോ...ഓന്റെന്നെ..കൊറേ ആയല്ലോ അതെടുക്കണത് കണ്ടിട്ട്..ചോയച്ചാ പറയും ഇപ്പൊ എല്ലാം ഫോണിൽ ഉണ്ട് ഉമ്മ..എന്ന"
"അത് ശരിയാ ഉമ്മ...ഇപോ എല്ലാം ഈ കുന്തത്തിൽ കിട്ടും...."
നമ്മൾ ഫോണ് കാണിച്ചു കൊണ്ട് പറഞ്ഞു....
"ഉമ്മ...ഒന്നിതു നോക്കിയേ.."
ഉമ്മ അടുത്തു വന്നു.
"റംസീന്റെ പഴയ ഫോട്ടോസ ആണ്..."
"ഹാ..."
"ഇതൊക്കെ ആരാ ഉമ്മ..."
"എല്ലാം ഓന്റെ ചെങ്ങായിമാർ തന്നെ..."
"അപ്പൊ ഇതോ..നമ്മളെ റംസീന്റെ ഡ്യൂപ്പ്..."?
"ഓ..ഇതോ...ഇത് റംഷാദ്..നമ്മളെ റംസീന്റെ ഏറ്റവും അടുത്ത...ഏറ്റവും പിരിശപ്പെട്ട ചെങ്ങായി...."
"റംഷാദ്....."
"അഹ്..പേരും ഒരേ പോലെ..കാണാനും പെട്ടെന്ന് ഒരുപോലെ..."
"കോളജിൽ പഠിക്കുമ്പോൾ ഉള്ള ഫ്രണ്ട് ആയിരിക്കുമല്ലേ...?"
"ഹേയ്...അല്ല... കുഞ്ഞുനാളിലെ അവർ കൂട്ട...ഒരുമിച്ച അംഗവാടി ചേർന്നു...ഒരേ സ്കൂളിൽ ഒരേ കോളജിൽ......"
"എന്നിട്ട എന്തേ ഉമ്മ...നമ്മളെ നിക്കാഹിനു പോലും വന്നില്ലല്ലോ..."
"അതു ഞാനും ചോയിച്ചിന് മോളേ...അപ്പൊ പറഞ്ഞു ഓൻ ലീവ് ഇല്ലെന്ന്...കൊറേ കൊല്ലായി... ഓനെ കണ്ടിട്ട്. റംഷാദിനെ റംസീനെം ഞാൻ വേറെ കണ്ടില്ല.. ഇവിടെ വന്നാൽ ഒരു പിടി ചോർ എന്റെ കൈ കൊണ്ട് കഴിക്കാതെ പോകില്ല..."
അതു പറയുമ്പോൾ ഉമ്മാന്റെ കണ്ണുകൾ നിറയുന്നുണ്ട...അത് കൊണ്ട് കൂടുതൽ ഒന്നും ഞാൻ ചോദിച്ചില്ല...
ഇപ്പൊ ഒരു കാര്യം പിടികിട്ടി... റംഷാദിനും റംസിക്കും ഇടയിൽ എന്തോ സംഭവിച്ചിട്ടുണ്ട്...ചിലപ്പോൾ അതിന് സൊലൂഷൻ കിട്ടിയ പഴയ റംസീനേ തിരികെ കിട്ടിയാലോ..... എങ്ങനെ എങ്കിലും അവരെ പാസ്റ്റ് അറിയണം....എന്തു വന്നാലും...ഉപ്പയും ഉമ്മയും ആഗ്രഹിക്കുന്ന റംസീനെ അവർക്ക് കൊടുക്കണം......എനിക്കും വേണം...എന്റെ ബെസ്റ്റ് ഹാഫിനെ....
ഉച്ചയ്‌ക്ക് തന്നെ റംസീ കോളേജ് വിട്ടു വന്നു...നിലോഫറും ഉണ്ട് . കോളേജിൽ സമരം രണ്ടു ദിവസം കഴിഞ്ഞേ ഇനി ക്ലാസ് ഉള്ളൂ. അന്ന് ഉച്ചയ്ക്ക് ഒരുമിച്ചിരുന്ന് ഫുഡ് കഴിച്ചു ഞാനും ഉമ്മയും നിലോഫറും ഹാളിൽ ഇരുന്നു ഓരോ വിശേഷങ്ങൾ പറയുവായിരുന്നു...അപ്പോഴാണ് കാളിംഗ് ബെൽ അടിച്ചത്. നിലോഫർ പോയി നോക്കി...."മെഹ്നാസ്...നിന്റെ വീട്ടിന്നാ..."
നമ്മൾ ഓടി പോയി..ഉമ്മയും മുഹ്‌സിയും ഉപ്പയും.....സലാം ചൊല്ലി അകത്തേക്ക് കയറി....
"കുഞ്ഞോളെ....എന്തുണ്ട് ഇപ്പൊ പനി ഒക്കെ കുറഞ്ഞോ"?
ഒരു സമയത്ത് തന്നെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തിയ വിളി ആയിരുന്നു കുഞ്ഞോളെ എന്ന്... എന്നാൽ ഇവിടെ വന്ന നാള് മുതൽ ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്തത് ആ വിളി ആണ്...ഇത്രയും മധുരം ആ വിളിക്ക് ഉണ്ടെന്ന് അറിഞ്ഞത് ഇപ്പോഴായിരുന്നു......
ഉപ്പ വിളിച്ചപ്പോൾ കണ്ണു നിറഞ്ഞു പോയി.....
"ഉപ്പ എങ്ങനെ അറിഞ്ഞു...എനിക്ക് സുഖമില്ലെന്ന....കാര്യം..."
"അത്..സുബൈദനെ നമ്മൾ വിളിച്ചു പറഞ്ഞു..." ആഹാ..ഉമ്മ ആയിരുന്നു അല്ലെ എന്റെ ഉമ്മാട് പറഞ്ഞത്...
എല്ലാരും അകത്തു കയറി ഇരുന്നു... റംസീന്റെ ഉമ്മ ഉപ്പനെ വിളിച്ചു..ഉപ്പ വന്നു ..രണ്ടു ഉപ്പമാരുടെ ഇടയിൽ പാവം. മുഹ്‌സിയും.....ഉമ്മമാരും ഞാനും നിലോഫറും അടുക്കളയിൽ ചെന്നു...ഉമ്മ പറഞ്ഞൂ.."മോളേ...റംസിനെ വിളിച്ചോണ്ട് വാ.."
ഞാൻ മോളിലേക്ക് പോയി...ഈ ചെങ്ങായിനെ റൂമിൽ ഒന്നും കാണുന്നില്ല... ബാൽക്കണിയിലും കാണുന്നില്ല... ഇതെവിടെ പോയി... തിരിച്ചു താഴേക്ക് പോകാൻ നോക്കിയപ്പോൾ ഒരു റൂം തുറന്നു കിടക്കുന്നത് കാണുന്നു...സാദാരണ ഇത് തുറന്നു കാണാർ ഇല്ല..മെല്ലെ അകത്തേക്ക് ചെന്നു....പുക ഉയരുന്നത് കണ്ടു നമ്മൾ മെല്ലെ നോക്കി.....ആ റൂമിന്റെ ബാൽക്കണിയിൽ ഇരുന്നു ആ ചെങ്ങായി പുകയ്ക്കുന്നു.....ആഹാ..ആൾ കൊള്ളാലോ.....ഒന്ന് പേടിപ്പിച്ചാലോ... അല്ലെ വേണ്ട എന്തേലും കൊണ്ട് ഒരു ഏറു കൊടുത്താലോ..അല്ലേൽ എല്ലാരേം വിളിച്ചു കാണിച്ചാലോ....വേണ്ട...മോളെ വേണ്ട. അതൊന്നും വേണ്ട... മെഹ്നാസെ....ഇത് നിനക്കു മാത്രം കിട്ടിയ അവസരമാണ്... നഷ്ടപ്പെടുത്തരുത്....നമ്മളെ മനസ്സ് ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്നു.... സാജിത്താ.. ഇങ്ങള് നമ്മളേ പറ്റിച്ചു..ചെക്കനു ഒരു ദുശീലവും ഇല്ലെന്ന് പറഞ്ഞു....ഇപ്പൊ ശരിയാക്കി തരാം....നമ്മൾ മെല്ലെ പോയി നമ്മളെ ആയുധമെടുത്തു..ഫോണ്...ഇപ്പോഴല്ലേ ഇതിനെ കൊണ്ട് ഗുണം ഉണ്ടയേ... ആ തൂണും ചാരി നിന്ന് പുകയ്ക്കുന്ന സുന്ദര വീഡിയോ നമ്മൾ നമ്മളെ ഫോണിൽ ആക്കി...കൂടെ രണ്ടു മൂന്നു സ്റ്റിലും.....എന്നിട്ട് ഫോണ് നമ്പർ ലോക് ചെയ്തു. എന്നിട്ട് നമ്മൾ ഒന്നും സംഭവിക്കാത്ത പോലെ അടുത്തു ചെന്നു... "മോനെ...റംസീ......"
എന്റമ്മോ ഒരു ഞെട്ടലോടെ എന്നെ നോക്കി..."നീ...നിന്നോട്...എന്താ...അല്ല...ആരാ..പറഞ്ഞെ...എന്റെ.."
"ഹലോ...മനുഷ്യനു
മനസിലാകുന്ന ഭാഷയിൽ പറ..."
"പൊടി..പുല്ലേ...."
എന്നെ മാറ്റി...മുന്നോട്ടേക്ക് നടന്നു..നമ്മൾ ഓടി പോയി ഓവർ ടേക്ക് ചയ്തു..ആ ഡോർ ലോക്ക് ചെയ്തു...
"മുന്നിന്ന്...മാറേടി...."
"മനസ്സില്ല...."
"നിന്റെ സമ്മതം ആർക്കു വേണം...?
"ഇപ്പൊ തനിക്ക് വേണം....എന്നിട് നമ്മൾ ഡോറിന്റെ കീ കാണിച്ചു...."
"ദേ..മര്യാദയ്ക്ക് എങ്കിൽ മര്യാദയ്ക്ക്.."
"അതെന്നെ എനിക്കും പറയാൻ ഉള്ളത്..."
"നിനക്ക് ഇപ്പൊ എന്താ വേണ്ടത്...?"
"അങ്ങനെ..ചോദിക്ക്... എനിക്ക് വേണ്ടത് തരോ...?"
"എന്താ വേണ്ടെന്ന് പറഞ്ഞുതോലയ്ക്ക്..."
"എനിക്ക്.....എനിക്ക്...."
"നീ..ഒന്നു പറയുന്നുണ്ടോ....?"
"ഇങ്ങനെ ചൂടാകല്ലേ..എന്റെ കരളേ..
ഹൃദയം സ്പോഞ്ച് പോലെ അല്ലെ...ഇങ്ങനെ വലിച്ചാൽ അതങ് കരിഞ്ഞു പോകില്ലേ....അങ്ങനെ കരിഞ്ഞു പോയാൽ...അതിനുള്ളിലെ നമ്മളും കരിഞ്ഞു പോകില്ലേ...."
എന്നു പറഞ്ഞു ഒന്നൂടി നമ്മൾ അടുത്ത് പോയി...ആ കണ്ണുകളിൽ നോക്കി.......അനുരാഗം പോയിട്ട് ഒരു തേങ്ങാ കൊലയും കാണുന്നില്ല.. എങ്കിലും ആ കണ്ണുകളിൽ തിളക്കം അത് ഏതൊരു പെണ്ണിനേയും വശീകരിക്കാൻ ഉള്ള കഴിവ് ഉണ്ടു....
"ഡി..നീ കളിക്കല്ലേ...."
"ഡോ..തന്നെ കാണാൻ ഒടുക്കത്തെ മൊഞ്ചു തന്നെ...ചുമ്മാതല്ല ആ നിലോഫർ തന്നേം ചുറ്റി പറ്റി നിക്കണേ...."
"നിനക്ക് എന്താ..വേണ്ടേ..."
"ഹ...ഇപോ വേണ്ടത്....ആ നിലോഫർ ഇല്ലെ അവളെ ഇനി മുതൽ ഫ്രന്റ സീറ്റിൽ ഇരുത്തി എവിടേം പോകരുത്..."
അവൻ ഒന്നു എന്നെ നോക്കി.....
"എന്തേ... പിടിച്ചില്ലേ....?"
ഈ പുല്ലിനോട് സമ്മതിക്കയല്ലാതെ വേറെ നിവർത്തി ഇല്ല...
"ആ..സമതിച്ചു..."
"നല്ല..കുട്ടി...."
"കീ.കൊണ്ട....." കീ റംസിക്കു നേരെ നീട്ടി..റംസീ അതു വാങ്ങാനായി കൈ നീട്ടിയപ്പോൾ നമ്മൾ പിൻ വലിച്ചു..
"ഇനി എന്ത് കോപ്പ വേണ്ടേ..."
നമ്മൾ നമ്മളെ മറ്റേ കൈ നീട്ടി...അതിൽ ചുയിങ്ഗം ആയിരുന്നു..
അതവന് നേരെ നീട്ടിയപ്പോൾ അവൻ ഒന്നു എന്നെ നോക്കി....
"നോക്കണ്ട...ആ ടേബിളിൽ നിന്ന് കിട്ടിയത..വലി കഴിഞ്ഞാട് ചവയ്ക്കേണ്ടത് അല്ലെ....."
മറുത്തൊന്നും പറയാതെ അവൻ അതു വാങ്ങി ...
"പിന്നെ ആ ഡ്രസ്സ് കൂടി മാറ്റി പോയ മതി താഴേക്ക്..."
"ഇതിന് എന്താ കുഴപ്പം...."
"എന്റെ ഉമ്മയും ഉപ്പയും മുഹ്‌സിയും വന്നിട്ടുണ്ടു....മുഹ്‌സി...അവൻ ഇമ്മാതിരി ഒക്കെ മണത്തു പിടിക്കും...പൊലീസി സ്‌കോട്ടിലെ ഡോഗ് വരെ പിന്നിൽ നിൽക്കണം...."
ആദ്യമായി ആ കലിപ്പന്റെ മുഖത്ത് ഒരു നേരിയ.....ചിരി...വന്നു....അവൻ ഡോർ തുറന്നു പോകുമ്പോൾ എന്നെ നോക്കി പറഞ്ഞു..."പഞ്ചാര കള്ളി നിനക്കു ഞാൻ വെച്ചിട്ടുണ്ട്..."
"ഛേ... താൻ എന്തൊരു വിഡ്ഡിയാണ്..ആ നിലോഫറെ മുന്നിൽ ഇരുതരുതെന്ന് പറയുന്നതിനും പകരം..എന്റെ ഈ പേരു... എങ്ങനെ ഈ കലിപ്പന്റെ ചെവിയിൽ എത്തിന്ന് ചോദിച്ച മതിയായിരുന്നു.. ചെ...." ആകെ പൊട്ടത്തരം ആയി..എന്ന ഇങ്ങനെ കരുതിയപ്പോഴാണ് നമ്മളെ ഫോണിനെ ഓർമ വന്നത്....അല്ല പിന്നെ എന്റെ ചക്കര ഫോണെ...ഇന്നേ കൊണ്ടു നമ്മൾ എല്ലാം പറിപിക്കും......ഫോണിന് ഒരു ഉമ്മേം കൊടുത്തു നമ്മൾ താഴേക്ക് പോയി.....
ഞാൻ താഴെ എത്തുമ്പോഴേക്കും റംസീ ഡ്രസ്സ് മാറി താഴെ ഉപ്പനോടും മുഹ്‌സിയോടും കുശലാന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഞാൻ അടുക്കളയിൽ ചെന്നു...."പുയാപ്ല എവിടെ.." ഉമ്മ ചോദിച്ചു..
"ഞാൻ ഇവിടെ ഉണ്ട് ഉമ്മ..." റംസീ ഉമ്മാന്റെ അടുത്തു വന്നു. ഉമ്മാട് സുഖവിവരങ്ങൾ ചോദിക്കുന്നുണ്ട്. റംസീ തിരിച്ചു ഹാളിലേക്ക് പോകാൻ ഒരുങ്ങിയപോൾ നിലോഫർ ചോദിച്ചു.."ഡ.. നീ എന്താ ഈ ഡ്രസ്സ് മാറ്റികൊണ്ടിരിക്കുന്നെ....".
"നിലു...അതു ആ ഡ്രസ്സ് എനിക്ക് ഇഷ്ടായില്ല.. അതോണ്ട് ഞാൻ ചെയ്ഞ്ച് ചെയ്യാൻ പറഞ്ഞു... ചെയ്തു...അല്ലെ റംസീക്ക....."
എന്റെ മറുപടിയും റംസീക്ക എന്ന വിളിയും കൂടി ആയപ്പോൾ അവൾ ആകെ ഡെസ്പ് ആയി...അവൻ ഒന്നും പറയാതെ പോയി. അവൾക്കിട്ടു ഓരോന്ന് ഇങ്ങനെ കൊടുക്കാൻ പറ്റിയതിൽ നമ്മൾ അതീവ സന്തുഷ്ട ആയി. വിശേഷങ്ങൾ പറഞ്ഞും ചായ കൂടിയൊക്കെ കഴിഞ്ഞു ഉമ്മ പോകാൻ ഒരുങ്ങി. ബാബിനെ അടുത്താഴ്ച്ച അഡ്മിറ്റ് ആക്കുമെന്നു പറഞ്ഞു. ഇൻ ഷാ അല്ലാഹു...നമ്മളെ കുഞ്ഞാവ വരാൻ ഇനി ദിവസങ്ങൾ മാത്രം...ഉള്ളിൽ പെരുത്തു സന്തോഷം. അവർ യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ സാദാരണ എനിക് വിഷമം ഉണ്ടാകും...എന്ന ഇന്ന് അങ്ങനെ ഇല്ല...കാരണം ഞാൻ ഈ വീടും ഇവിടെ ഉള്ളവരേയും എന്റെ റംസീനേം സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു.
രണ്ടു മൂന്ന് ദിവസത്തെ സുഖവാസം കഴിഞ്ഞു ഇന്നു കോളജിൽ പോകണം. പതിവ് പോലെ രാവിലെ എണീറ്റു നിസ്കാരം കഴിഞ്ഞു റംസീനേ വിളിച്ചു..ഇന്ന് അടുത്ത് പോയി ഇരുന്ന് എന്നിട്ട് തട്ടി വിളിച്ചു നല്ല ഉറക്കത്തിലാണ്...എന്റെ മുഖം റംസീന്റെ മുഖത്തോട് അടുപ്പിച്ചു..കുറച്ചു നേരം നോക്കി നിന്നു.
"ഡി....'
പിന്നിൽ നിന്നു വിളി.. നിലോഫർ അഹ്..അവൾ നന്നായി തെറ്റിദ്ധരിച്ചു...ഞാൻ റംസിനെ ഉമ്മ വെക്കുവാണെന്നു..
"നീ എന്ത കാണിക്കുന്നേ..."
അപ്പോഴേക്ക് റംസീ എണീറ്റു..."എന്തോന്ന..രാവിലെന്നെ."
"നിലു..നിനക് അറീലെ ഒരാളെ റൂമിൽ കയറുമ്പോൾ ഡോറിൽ മുട്ടണമെന്നു...ഇല്ലേൽ ഇങ്ങനെ ഉള്ള പല കാഴ്ചകളും കാണേണ്ടി വരും...."
"അതിന് ഞാൻ നിന്റെ ഡോർ തുറന്നില്ലല്ലോ..ഞാൻ റംസീന്റെ റൂമിന്റെ ഡോർ അല്ലെ തുറന്നെ.. അതിൽ നിനക്ക് എന്താ ഇത്ര വിഷമം.."
നമ്മൾ
..റംസീന്റെ അടുത്തു നിന്നു എണീറ്റു...
"അതിന് ഇപ്പൊ ഇവിടെ റംസീക്ക മാത്രം അല്ലാലോ...ഞാനും ഉണ്ടല്ലോ....പിന്നെ ഒന്നുലേൽ നമ്മൾ ഭാര്യ ഭർത്താവല്ലേ..അപ്പൊ നീ കുറച്ചു ശ്രദ്ധിക്കുക തന്നെ വേണം..."
അവൾ അകത്തു കയറി...റംസീ എണീറ്റു പോകാൻ നിന്നപ്പോൾ അവൾ റംസീന്റെ കയ്യിൽ പിടിച്ചു വലിച്ചു..."റംസീ നീ എന്ത് കാട്ടിയാലും അവൻ നിന്നെ അംഗീകരിക്കില്ല...ഉറപ്പാണ്.. പിന്നെ ഇങ്ങനെ ഒക്കെ പിടിക്കാൻ നിനക്കു ഇതുവരെ കഴിഞ്ഞിട്ടില്ല... അതിനുള്ള സ്വതന്ത്രം പോലും നിനക്കു ഇത്രയം കാലമായിട്ടു കിട്ടിയോ ഇല്ലല്ലോ.....ഇനി അതിന് ഒട്ടും കഴിയില്ല... കേട്ടല്ലോ...താമസിയാതെ നിന്നെ ഇവിടുന്ന് എന്റെ റംസീ തന്നെ പുറത്താക്കും....അപ്പോഴും ഞാൻ ഇവിടെന്നെ ഉണ്ടാകും..."
അവളുടെ വാകുക്കൾ.... ഹൃദയത്തിൽ തന്നെ കൊണ്ടു..പക്ഷെ പുറത്ത് കാണിച്ചാൽ അവൾക്ക് അതൊരു അവസരം ആകും..അതു കൊണ്ട് ഒട്ടും പതറാതെ ഞാൻ പറഞ്ഞു..
."എന്തു നല്ല നടക്കാത്ത സ്വപ്നം...മോള് കാത്തിരിക്കൂ കെട്ടോ... എന്നിട്ടു നന്നായി കളിക്ക്..ഞാനും എന്റെ റംസീക്കയും ഗാലറിയിൽ ഇരുന്നു കളി കാണാം..." അതും പറഞ്ഞു...ഞാൻ റംസീന്റെ നേരെ തിരിഞ്ഞു...
"റംസീക്ക..ഇങ്ങനെ നോക്കാതെ...വേഗം ചെല്ലു..സുബ്ഹ് നിസ്കരിക്കണ്ടേ..."
നിസ്കാരം വിട്ടുള്ള ഒരു പരിപാടിക്കും റംസീ ഇല്ലെന്ന് നമ്മുക്ക് നന്നയി അറിയാം..അതോണ്ട് തന്നെ എന്റെ വാക്കുകൾ അനുസരിച്ച റംസീ ബാത്റൂമിലെക്ക് പോയി. നമ്മൾ താഴെയും...അവൾ അപോഴും ദേഷ്യം കടിച്ചമർത്തുന്നുണ്ടായിരുന്നു.... അടുക്കളയിൽ ചെന്നു ഉമ്മാനെ സാഹിയിച്ചു. അലക്കാൻ ഒരുപാട് ആയിട്ടുണ്ടായിരുന്നു എല്ലാം മെഷീനിൽ ഇട്ടു. റംസിക്കുള്ള ചായയുമായി മോളിലേക്ക് പോയി..റംസീ നിസ്കാരം കഴിഞ്ഞു അവിടെ മൊബൈലിൽ ഇ പേപ്പറും വായിച്ചിരിക്കുവായിരുന്നു... സാദാരണ ടീ പോയിലാണ് ചായ വെക്കാർ.. ഇന്ന് നമ്മൾ റംസീന്റെ അടുത്തു പോയി...."ഇന്ന ചായ...."
"ആടാ വെച്ചേക്ക്...."
"മനസ്സില്ല... ഇന്ന വേണേൽ എന്റെ കയ്യിന്ന് തന്നെ വാങ്ങണം...."
എന്തൊരു ശല്യ ഇത്...അതും പറഞ്ഞു അവൻ ആ ചായ വാങ്ങി.... നമ്മൾ നമ്മളെ മുല്ലമൊട്ടു പോലത്തെ പല്ലുകൾ കാട്ടി ചിരിച്ചു.. താഴേക്കു പോയി... അലക്കി എല്ലാം ആറിട്ടു. എന്നിട്ട് കുളി കഴിഞ്ഞ് വന്നു.
"അതേ..ഞാൻ ഇന്ന് കോളജിൽ പോകുന്നു..."
"അതിന് ഞാൻ എന്തു വേണം....?"
"എന്നെ കൊണ്ട് വിടണം...."
"പിന്നെ പോയി പണി നോക്ക്...ബസ്സിന് കേറി പോ..."
"ഇല്ല...എന്നെ കോളജിൽ ഇയാൾ തന്നെ കൊണ്ടു വിടണം..."
"വെറുതെ വാശി പിടിക്കേണ്ട നടക്കില്ല മോളേ...."
"അതെന്താ നടന്നാൽ...."
"നീ എന്താ നാഗവല്ലി ആകാൻ നോക്കെന്നു...."
"അത് എന്ത് വല്ലി ആവട്ടെ..എന്നെ കൊണ്ട് വിടോ ഇല്ലയോ.....?"
"ഇല്ല...ഇല്ല...ഇല്ല...."
"ഓ..ഞാൻ ബസ്സിന് തന്നെ പൊയ്കൊളം...ഇനി ആ വഴിക്ക് ജുനൈദിനെ എങ്ങാനും കണ്ടാലേ അവൻ വന്നു സോറി ഒക്കെ പറഞ്ഞു...നമ്മൾ ഫ്രണ്ട്സ് ആയി...പിന്നെ ഞാൻ എനിക് അവനോട് ഇഷ്ടാന്നെന്ന് ഒക്കെ പറയേണ്ടി വന്നാൽ...എന്നെ കുറ്റപ്പെടുത്തരുത്...ചിലപ്പോ ഓൻ വിളിച്ചാൽ നമ്മൾ എങ്ങാനും ഒളിച്ചോടി പോയാലോ.....?"
എല്ലാം കേട്ടപോൾ നമ്മളെ ഖല്ബിനു അരിശം കേറി...
"കോപ്പ്...താഴെ നിക്ക് ഞാൻ വരാം...."
നമ്മൾ വീണ്ടും ആ പുഞ്ചിരി പാസ്സാക്കി താഴേക്കു പോയി... എല്ലാവരും ഒരുമിച്ചു ഇരുന്നു നാസ്ത് കഴിച്ചു നമ്മൾ കോളജിലേക് പോകാൻ ഒരുങ്ങി നിന്നു...കൂടെ റംസിയും ..അവനെ കണ്ടപ്പോ നമ്മളെ നിലുകുട്ടിക്ക് ആകെ മൂക ശോകം ആയപോലെ.."റംസീ എവിടേക്കാ...ഇന്ന് കോളേജ് ലീവ് അല്ലെ .."
"നിങ്ങളെ കോളേജ് അല്ലെ ലീവ് ഉള്ളു...എനിക് ഉണ്ടല്ലോ..."
"അതിന് അവൻ അവിടെ പഠിക്കുന്നുണ്ട..."
"ഇല്ല..അവന്റെ ഓൾ പഠിക്കുന്നുണ്ടല്ലോ...."
"നീ പോകുന്നതിന് അവൻ എന്തിന് വരണം..."
"കൊണ്ട് വിടാൻ....." അതും പറഞ്ഞു നമ്മൾ ഫ്രന്റ് സീറ്റിൽ കയറി... ഗ്ലാസ് താഴ്‌ത്തി.."നിലു.. റ്റാ റ്റാ....നമ്മൾ ചിലപ്പോ ഇന്ന് ക്ലാസ് കട് ചെയ്തു ഒന്നു കറങ്ങീട്ട് ഒക്കെ വരു...ഉമ്മാനെ ഒറ്റയ്ക്ക് ആക്കല്ലേ...നീ ഇവിടെന്നെ വേണംട്ടോ..."
അതും കൂടി പറഞ്ഞപ്പോൾ അവൾ കാറ്റു പോയ ബലൂണു പോലെ ആയി..
"അതേ നിന്നോട് ഉള്ള...ഇഷ്ടം കൊണ്ടൊന്നും അല്ല... പിന്നെ ഇനി കെട്ടിയ പെണ്ണ് കണ്ടവന്റെ കൂടെ ഒളിച്ചോടി എന്ന ലേബൽ കൂടി എനിക്ക് വേണ്ട...അതിനാ..."
"അപ്പോ ലേബലിൽ എങ്കിലും എന്നെ വേണ്ടേ..അതു മതി...."
"ഇതെന്തു ജന്മം...." റംസീ പറഞ്ഞു...
കോളേജിന് മുന്നിൽ തന്നെ കൊണ്ടു വിട്ടു...ഞാൻ ഇറങ്ങി..."അതേ...ഞാൻ ഒരു കാര്യം പറഞ്ഞേക്കാം..ഞാൻ ഇല്ലെന്നു കരുതി അവളോട് എങ്ങാനും കൊഞ്ചനും കുഴയാനും പോയാൽ ഉണ്ടല്ലോ...."
"എന്തോന്ന് നീ ചെയ്യും.....?"
"ഞാൻ ഒന്നും ചെയ്യില്ല...എന്റെ ഫോണ് ചെയ്തോളും....."
ഒന്നും മനസ്സിലാകാത്തു പോലേ റംസീ എന്നെ നോക്കി...."ആ പുകയ്ക്കുന്ന വീഡിയോ ഫോട്ടോസും എന്റെ ഫോണിൽ ഉണ്ട്..ചക്കരേ........"
"ഡി...നീ എന്തിനുള്ള പുറപ്പാട് ആണ്..."
"എന്റെ കെട്ട്യോനെ കൊണ്ട് എന്നെ സ്‌നേഹിപ്പിക്കുക...അതാണ് എന്റെ പുറപ്പാട്..."
"ഈ ജന്മം വിചാരിച്ചാൽ നടക്കില്ല...."
"നമ്മൾ ഒന്നു നോക്കട്ടെ സാറേ.....
എന്ന നമ്മൾ പോട്ടെ.. പിന്നെ വൈകിട്ട് ഇവിടെ വരോ അതോ ബസ്റ്റോപ്പിൽ വരോ...."
"വരില്ല....."
"ഉറപ്പാണല്ലോ......വീഡിയോ.. ഫോട്ടോ..."
"വല്ലാത്ത കഷ്ടം തന്നെയല്ലോ ഇത്.....ഇവിടെന്നെ വരാം...."
"നല്ല..കുട്ടി...എന്ന നമ്മൾ പോട്ടെ.... ഒരു മിനിറ്റ്....അതേ....ഐ..........."
"എന്തോന്ന്....?"
"ഏയ്...ഒന്നുല...........പൊയ്ക്കോ...."
ക്ലാസ്സിൽ എത്തിയപോഴും മനസ്സ് മുഴുവനും റംഷാദിനെ റംസീനേം പറ്റിയായിരുന്നു. പക്ഷെ ഈ റംഷാദിനെ എങ്ങനെ താൻ കണ്ടു പിടിക്കും.. അവന്റെ വീടോ അഡ്രസ്സോ അങ്ങനെ എന്തേലും ഒന്നു കിട്ടിയാലും മതി...അവർക്കിടയിൽ എന്ത് സംഭവിചെന്നു കണ്ടു പിടിക്കണം....
മനസ്സ് ഇങ്ങനെ സഞ്ചരിച്ചു കൊണ്ടിരിന്നു...
വൈകിട്ട് ക്ലാസ് വിട്ടു...റംസീ വരുന്ന കാര്യം നമ്മക് ഓർമയിൽ ഇല്ലായിരുന്നു.. കോളേജ് ഗെറ്റിന് പുറത്തു അതാ റംസീ തന്നെ കാത്തിരിക്കുന്നു.....ഇങ്ങേർക്ക് ഗ്ലാസ് താഴ്ത്തി കൂടെ...നമ്മളെ ചെങ്ങായി മാർ ഒന്നു നോക്കിക്കോട്ടെ..കാറിന് അടുത്തു എത്തി... കാറിൽ കേറി...വീട്ടിൽ എത്തി...നിലോഫർ നമ്മളേം നോക്കി നിക്കുന്നു...എന്തേലും ചെറിയ പണി കൊടുത്താലോ... കാറിൽ നിന്നു ഇറങ്ങുമ്പോൾ നമ്മൾ ഒന്നു നമ്മളെ കാൽ സ്ലിപ്പ് ആക്കി.....".അല്ലാഹു...എന്റെ കാൽ ഉളുക്കി...."
ശബ്ദ കേട്ടു ഉമ്മയും പുറത്തു വന്നു...
"എന്താ മോളേ...."
"കാൽ ഒന്നു ഉളുക്കി പോയി..." കുറച്ച നല്ലോണം ആക്റ്റ് ചെയ്ത മുടന്തി നടന്നു.."ഓ..നല്ല ഉള്ക്ക് ആണല്ലോ.."
"റംസീ...മോളേ ഒന്നു പിടിച്ചേ...."
റംസീ അടുത്തു എത്തി....
"അയ്യോ...റംസീക്ക...എനിക്ക് തീരെ വയ്യ...എന്നെ ഒന്ന് എടുക്കൂ..."
വേറെ മർഗോന്നും ഇല്ലാത്തൊണ്ടു റംസീ...നമ്മളെ അവന്റെ കൈകൾ കൊണ്ട് കോരി എടുത്തു.....സ്റ്റയർ കേറി...നമ്മൾ റംസീന്റെ കഴുത്തിലൂടെ കൈകൾ കൊണ്ട് കോർത്തു ചുറ്റി പിടിച്ചു...എന്നിട് ആ നിലോഫരുടെ കണ്ണുകൾക്ക് നല്ല ഒരു സദ്യ തന്നെ ഒരുക്കി കൊണ്ട് ഒരു നോട്ടം നോക്കി..... പാവം..അവൾ...വേണേൽ എന്നെ ഇപ്പൊ തന്നെ കൊന്നനെ......
റൂമിൽ എത്തി റംസീ എന്നെ ബെഡിലേക്ക് ഒരൊറ്റ ഇടൽ....എന്നിട് ആ പഹയൻ ഡോർ ലോക് ചെയ്തു...
"അല്ലാഹു...എന്റെ നടു......"
"നിനക്ക് ഏത് കാല ഉള്ക്കിയെ....."
അത് പിന്നെ തന്റെ നിലുന് ഒരു പണി..കൊടുക്കാന്ന് വെച്ചല്ലെ...
".നിനക്ക് ഞാൻ പണി കണ്ടിട്ടുണ്ട്..."
." പിന്നെ ഞാൻ അങ്ങോട് പണി തരണോ... "
"കൊറേ പ്രാവശ്യമായി പണി പണി എന്നു പറഞ്ഞു മനുഷ്യനെ വാട്ടക്കുന്നു.. അതിനു മാത്രം എന്തോന്ന് കോപ്പ നിന്റ കയ്യിൽ ഉള്ളെ......"
ഞാൻ ബെഡിൽ നിന്നു എണീറ്റു..എന്നിട്ടു..നമ്മളെ ഫോണ് എടുത്തു രണ്ടു ഫോട്ടോ റംസീന്റെ ഫോണിൽ വാട്സപ് ചെയ്തു. "ഇനി ആ വാട്സ്ആപ് മെസ്സജ് ഓപ്പൺ ആക്കി നോക്കിയെ...."
റംസീ ഫോണ് നോക്കിയതും നമ്മളെ അടുത്തേക്ക് ഒരു വരവ്....
"ഡി...നിന്നെ ഞാൻ......" എന്റെ കയ്യിന്ന് ഫോണ് അടിച്ചു മാറ്റാൻ ഉള്ള വരവാണെന്ന മനസ്സിൽ ആയി.. നമ്മൾ പിറകോട് പിറകോട്ട് പോയി..ഡോറിൽ നിന്നു
"..അല്ലാഹു..പെട്ടു..."
"ഇനി നീ എവിടെ പോകും...?"
"നമ്മക് എവിടേം പൊണ്ടാ...എന്റെ റംസീന്റെ കൂടെ ഇവിടെ തന്നെ നിന്ന മതി..."
"ഞാൻ നിർത്തിച്ചു തരാം..." അവൻ എന്നിലേക്ക് അടുത്തടുത്തു വന്നു.. സത്യത്തിൽ റംസീ അടുത്തു വരുന്തോറും നമ്മുടെ ഹൃദയം പട പട ഇടിക്കുണ്ട്...എന്നെ പിടിച്ചു എന്നിട്ടു പിറകിൽ ഉണ്ടായിരുന്ന എന്റെ കയ്യിൽ നിന്നും ആ ഫോണ് തട്ടിപറിച്ചു...എന്നിട്ട് റംസീന്റെ നെഞ്ചിനോട് എന്നെ അടുപ്പിച്ചു..എന്റെ കൈ പിറകോട്ടക് വലിച്ചു..."റംസീ...കൈ വേദനിക്കുന്നു..."
"അഹ്...കുറച്ചു വേദനിക്കട്ടെ.."
"കളിക്കല്ലേ...വിട്....."
"ഈ ഫോണിന്റെ പാസ്‌വേഡ് പറഞ്ഞു താ..."
"ഇല്ല......"
"എന്ന നിനക്കു കുറച്ചു കൂടി തരാം" എന്ന് പറഞ്ഞു നമ്മളെ കൈ കുറച്ചു കൂടി ഉറപ്പിൽ പിടിച്ചു.....
"ഇനി മോള്...പറഞ്ഞു...ത...."
"പറഞ്ഞു തന്നിട്ടി കാര്യം ഇല്ല.. ഈ ഫോട്ടോസ് വേറെ മെമ്മറി കാർഡിലേക്കും ഞാൻ മാറ്റിനി....ഇവിടുന്ന് ഡിലീറ്റ് ചെയ്താലും എനിക് കിട്ടും"
ഈ കുരിപ്പിനെ കൊണ്ടു തൊറ്റല്ലോ.."ഞാൻ പറഞ്ഞില്ലേ...ഞാൻ ആർക്കും സെന്റ് ചെയ്യില്ല...പക്ഷെ എനിക് അറിയണം..
"എന്തോന്ന്...."
"എന്റെ..പേരു എങ്ങനെ കിട്ടിന്ന്.."
"മെഹ്നാസ് എന്നോ...അത് എല്ലാർക്കും അറിയാലോ.."
"അതല്ല...."
"പിന്നെ..കുഞ്ഞോൾ എന്നോ.
"കളിക്കല്ലേ....പഞ്ചാര കള്ളി എന്ന്..." ദേഷ്യത്തോടെ പറഞ്ഞു.. എം
"എനിക് പറയാൻ സൗകര്യമില്ല..."
"പറയണ്ട...ഉപ്പാന്റെ ഫോണിൽ അയക്കണോ അതോ റസലിന്റെ ഫോണിൽ അയച്ചാൽ മതിയോ..."
"നീ....."
"പറയെടോ.... ആ പേര് എങ്ങനെ തനിക്ക് കിട്ടി എന്ന്.."
"അത്...അന്ന് സാജി വന്നപ്പോൾ പറഞ്ഞതാ...."
"സാജിത്തയോ...?"
"മ്.. താൻ പണ്ട് പഞ്ചസാരേം കൂട്ടിയെ എന്തും കഴിക്കുന്നു....ചോറ് പോലും...സഹിക്കേട്ടിറ്റ് തന്റെ ഉമ്മ പഞ്ചസാര ടിൻ ഒളിപ്പിച്ചു വെക്കാൻ തുടങ്ങി......."
"അതിന് എന്തിനാ...താൻ എന്നെ അങ്ങനെ വിളിചെ...?"
"പിന്നെ സ്വന്തം വീട്ടിന്ന് കിട്ടാത്തായപ്പോൾ നീ അപ്പറത്തെ വീട്ടി പോയി പഞ്ചാര കക്കാൻ തുടങ്ങിയ പിന്നെ നിന്നെ എന്തു വിളിക്കണം.....?"
"സാജിത്താ...........ഇങ്ങക്ക് ഞാൻ വെച്ചിട്ടുണ്ട്...' റംസീ എന്നെ പിടിച്ചു അവന്റെ നേർക്ക് നിർത്തി..ഇപ്പോ എന്റെ പ്രിയതമന്റെ കണ്ണുകളിൽ തന്നെ നമ്മൾ ഇങ്ങനെ നോക്കി നിന്നു..
"നീ എല്ലാർക്കും ഇങ്ങനെ പണി കൊടുകൊ.."
"ഇതു വരെ ആർക്കും കൊടുത്തില്ല.. പക്ഷെ...എന്റെ കേട്ട്യോൻ ഉള്ള പണി വരാൻ പോകുന്നതെ ഉള്ളു....."
"ഡി...നിനക്കു ഇനി എന്താ വേണ്ടേ...നീ പറയുന്നത് പോലെ ഞാൻ ചെയ്തില്ലേ.....
"ഇനിം..എന്നെ കളിപ്പിക്കാനാ നിന്റെ ഭാവമെങ്കിൽ...?"
എങ്കിൽ......?
"പുല്ല്...നീ ആർക്കാന്ന് വെച്ചാൽ കാണിച്ച കൊടുക്ക്...."
"അത്രയ്ക്ക് ധൈര്യമുണ്ടോ... എന്റെ കെട്ടിയൊന്..?"
"ആ...ചിലപ്പോൾ ഉണ്ടാകും...."
"ഓ..എന്ന വേണ്ട..ഞാൻ ഇനി ഇടയ്ക്കിടെ ഇത് കാണിച്ചു ഭീഷണി പെടുത്തില്ല...പക്ഷേ....ആ നിലോഫറെ അവളെ നിലക്ക് നിർത്താൻ എന്നോട് സഹകരക്കണം..."
"എന്തിന്....?"
"ഒന്ന് ചോദിക്കട്ടെ.....?"
"നിന്റെ ഈ ചോദ്യം ചെയ്യൽ നിന്നില്ലേ..?"
"ഇല്ല..."
"ചോദിക്ക്...."
"ഞാൻ തന്റെ ജീവിതത്തിൽ നിന്ന് പോയാൽ..നിലോഫർ...അവളെ താൻ സ്വീകരിക്കോ...?"
മെഹ്നാസിന്റെ ആ ചോദ്യം കേട്ട്...റംസീ ഒന്നു അവളെ നോക്കി...ആദ്യമായി അവന്റെ കണ്ണുകളിൽ ഒരു പതറച്ച കണ്ടു.
"എന്താടോ ഒരു അങ്കലാപ്..."
"എനിക്ക് ഒന്നും ഇല്ല....."
"എന്നാ ഞാൻ ചോദിച്ചതിന് മറുപടി താ....."
"മറുപടി ഇല്ലാത്ത ചോദ്യമാണത്....."
"വേണ്ട....ഞാൻ പറയാം.....ഈ റംസിക്കു നിലോഫറിനെ ഒരു കൂടെപിറപ്പിന്റെ സ്ഥാനത്തു മാത്രേ കാണാൻ പറ്റു..."
"ആരു പറഞ്ഞു... എനിക് ...എനിക് അവളോട് മുടിഞ്ഞ പ്രേമമാണ്...."
"കുന്തോം... പ്രേമം പോലും...ഈ റംസീന്റെ ജീവിതത്തിൽ ..മനസ്സിൽ ഇന്ന് വരെ ഒരു പെണ്ണും കേറികൂടിയിട്ടില്ല....."
"നിനക്കു എന്താ വല്ല കൈ നോട്ടകരെ പണി ഉണ്ട...."
"കൈ നോട്ടക്കാരന്റെ അല്ല... കണ്ണു നോട്ടക്കാരിയുടെ "
"എന്തോന്ന്....."
"ഒരു ആണിന് ഒരു പെണ്ണിനോട് മുഹബ്ബത് തോന്നിയാൽ അത് അവന്റെ കണ്ണുകളിൽ കാണാം...അതുപോലെ ഒരു പെണ്ണിന് ഒരു ആണിനോട് തോന്നിയാൽ അവളുടെ കണ്ണുകളിലും...."
"നിനക്ക് വട്ടാണ്...."
"അല്ല മോനെ...ഞാൻ ഇവിടെ വന്ന നാൾ മുതൽ കാണുന്നുണ്ട് അവളുടെ കണ്ണുകളിൽ തന്നോടുള്ള മുഹബ്ബത്.....പക്ഷെ..ഇന്ന് ഈ നിമിഷം വരെ ഇയാളെ കണ്ണിൽ ഞാൻ ആ സാധനം കണ്ടില്ല..."
"ഹമ്....പിന്നെ നീ ആരെ കണ്ണിലാ കണ്ടെ...?"
കുറച്ചു നാണമൊക്കെ വരുത്തിച്ചു....
"അതോ...അത്...ആ ജുനൈദിന്റെ.. കണ്ണുകളിൽ..."
"നിന്റെ കണ്ണു അവൻ അടിച്ചു മാറ്റതെ നോക്കിക്കോ...."
"കളിക്കല്ലേ..ഞാൻ സീരിയസ് ആയി പറയുവ... നിലോഫർ അവൾക്ക് തന്നോട് ഇഷ്ടം ഉണ്ട്...എന്നോട് പലതവണ പറയാതെ പറഞ്ഞതാ..."
"ഓ..എന്ന ഞാൻ ഒന്ന് അവളെ ശരിക്കും കേറി പ്രേമിച്ചാലോ?
"കൊല്ലും ഞാൻ....എനിക് ജയില് പോകാൻ ഒരു മടിയും ഇല്ല...."
"സത്യം...അങ്ങനെ എങ്കിലും... നിന്റെ ശല്യം തീരുമല്ലോ....."
"ഞാൻ ഒന്ന് പറഞ്ഞക്കാം...അവൾ ഒരു പെണ്ണാണ്..അവൾക് ഒരു ജീവിതം മുന്നിൽ ഉണ്ട്...നാളെ ഒരു പ്രൊപ്പോസൽ വരുന്ന സമയത്ത് അവൾ എങ്ങാനും മുടക്ക് പറഞ്ഞാൽ...അതിന്റ ഉത്തരവാദിതം താനും കൂടി ഏറ്റെടുക്കേണ്ടി വരും...ഞാൻ പറഞ്ഞില്ലെന്നു വേണ്ട....ഒരിക്കൽ ഒരു ബ്ലാക്ക് മാർക് ഒരു പെണ്ണിന്റെ ജീവിതത്തിൽ വീണാൽ പിന്നെ അത് മായിച്ചു കളയാൻ ബുദ്ധിമുട്ട് ആയിരിക്കും... എന്നോടുള്ള വാശിക്ക് താൻ അവളുമായി ഇടപഴകുമ്പോൾ അവൾ അത് താൻ അവളോട് കാണിക്കുന്ന സ്‌നേഹമായി കരുതും."
അവൻ മറുത്തൊന്നും പറഞ്ഞില്ല..
"അതു കൊണ്ട് ..ഒരു തീരുമാനം എടുത്തേക്ക് .....അവൾക്കും കൂടി വേണ്ടി ...നമ്മൾ പോയി ഫ്രഷ് ആകട്ടെ....." അതും പറഞ്ഞു നമ്മൾ ഒന്നു കുളിക്കാൻ പോയി....
റംസീ.....സോഫയിൽ ചെന്നു ഇരുന്നു.... എന്തു പറഞ്ഞാലും അവൾ പറഞ്ഞത് സത്യമാണ്...ആ വാക്കുകളിൽ നിലോഫറുടെ ജീവിതത്തെപറ്റിയുള്ള ആശങ്കകൾ ഉണ്ട്..... അവൾക്കു ഒരു ജീവിതം വേണം...അവളുടെ ജീവിതത്തിൽ പോറൽ വീഴാൻ ഞാൻ കാരണം ആകരുത്.....
ഡോർ മുട്ടുന്നത് കേട്ടു റംസീ എണീറ്റു ഡോർ തുറന്നു.... നിലോഫർ മുന്നിൽ.... അവൾ അകത്തേക്ക് ഇടിച്ചു കയറി...."അവൾ എവിടെ..?"
"ആര്... മെഹ്നാസോ...?"
"ആ. അവൾ തന്നെ....."
"ബാത്‌റൂമിൽ ...ഉണ്ട്..എന്തേ..." അവൾ കുറച്ചു കൂടി അടുത്തു വന്നു..."ഡ.. നീ എന്തിനാ അവളെ എടുത്തു ഇങ്ങോട്ട് വന്നേ...."
"കാൽ ഉള്ക്കിയത് നീയും കണ്ടതല്ലേ..."
"പിന്നെ ഉള്ക്ക്...എന്നെ കൊണ്ട് പറീപ്പികണ്ട...ഞാൻ ഒരു കാര്യം പറയാം.... നിന്റെ ലൈഫിൽ......."
പറഞ്ഞു തുടങ്ങുമ്പോഴേക്കും മെഹ്നാസ് ബാത്റൂമിൽ നിന്നും ഇറങ്ങി വന്നു....
ബാത്‌റൂമിൽ നിന്നു ഇറങ്ങിയപോൾ കണ്ടത് നിലോഫറെ ഞാന് നല്ല മയത്തിൽ...അവളോട് പറഞ്ഞു...
"നിലു...നിന്നോട് അല്ലെ പറഞ്ഞെ... ഇങ്ങനെ മറ്റുള്ളവരുടെ ബെഡ്‌റൂമിൽ കയറി വരരുതെന്ന്...."
"അതു നീ മാത്രം പറഞ്ഞ മതിയോ....എന്റെ റംസീ കൂടെ പറയട്ടെ....." അവൾ റംസിനെ നോക്കി....റംസിയുടെ കണ്ണുകൾ ആവട്ടെ എന്നിലേക്കും.....ഞാൻ കൂൾ ആയി നിന്നു.....
"നീ നോക്കേടി റംസീ ഒന്നും പറയില്ല...ഞാൻ അവന്റെ കൂടെ നിക്കുന്നതാ അവനു ഇഷ്ടം....."
'ഈ റംസീ എന്താ ഇവളോട് ഒന്നും പറയാതേ... റംസീ. .തനിക്ക് അവളോട് മുഹബ്ബത് പൊട്ടി മുളച്ചൊ....' നമ്മൾ ചങ്ക് ഇങ്ങനെ പിടക്കുന്നുണ്ട്. മനസ്സിൽ ഓർത്തു...
അപ്പോഴേക്കും റംസീ എന്റെ അടുത്തു വന്നു...എന്നിലേക്ക് ഒരു കൃത്രിമ ചിരി പാസാക്കി....എന്നിട്ട്...
"നിന്നോട്...കിന്നാരം പറഞ്ഞു നിന്നിട്ട് സമയം എത്രായെന്ന വിചാരം...കുളിച്ചു വരുമ്പോഴേക്കും.. പോയി ഒരു ഉഗ്രൻ..ചായേ എടുത്തു വാടി മുത്തെ....."
എന്നിട് തിരിഞ്ഞു നിന്നു കൊണ്ടു നിലോഫറോട് പറഞ്ഞു....എനിക് പറയാൻ ഉള്ളതല്ലേ നിലു.. എന്റെ കെട്യോൾ നിന്നോട് പറഞ്ഞത്......" അതും പറഞ്ഞു റംസീ എന്റെ കവിളിൽ ഒരു നുള്ളും തന്നു പോയി.....
നിലോഫർ ആകെ വല്ലാതായി....ഞാൻ പറഞ്ഞു... "ഇനി ഇതിൽ കൂടുതൽ എന്തു വേണം....മോള് ചെല്ലു.. "
"ഡി...ഞാൻ മുൻപ് പറഞ്ഞത് തന്നെ ഇപ്പോഴും പറയുന്നു....റംസീ...റംസീ..എന്റേതാണ്..."
"ഓ...ശരി...പോയിട്ട് പിന്നെ വാ....എനിക് നിസ്കാരിക്കാന്നുണ്ട്.."
അവൾ ദേഷ്യത്തോടെ താഴേക്ക് പോയി....ഏതായാലും ഒരു കാര്യം എനിക്ക് മനസ്സിൽ ആയി...റംസിക്കു അവളെ വേറെയൊരു രീതിയിൽ കാണാൻ കഴിയില്ല എന്ന്....അതിന്റെ തെളിവ് ആണ്...വെറുതെ എങ്കിലും ഒരടുപ്പം കാണിച്ചത് തന്നോട്..ഇനി നിലോഫറുടെ കണ്ണും കാതും എനിക്കും റംസിക്കും നേരെ ആയിരിക്കും...കാരണം അവക്ക് അറിയാം റംസീ പെട്ടെന്ന് ഇങ്ങനെ തന്നോട് അടുപ്പം കാണിക്കണമെങ്കിൽ അത് ആക്ടിങ് ആയിരിക്കുന്നു.... അത് കൊണ്ട് ആണെന്ന് തോന്നുന്ന റംസിക്കുള്ള ചായയുമായി ഞാൻ മുകളിലേക്ക് പോകുമ്പോൾ അവൾ എന്നെ തന്നെ നോക്കുന്നത് ഞാൻ ഇടം കണ്ണിട്ടു കണ്ടു...ഞാൻ സ്റ്റയർ കയറി മുകളിൽ എത്തുംപോഴേക്കും അവൾ ഞാൻ കാണുന്നില്ല എന്ന ഭാവത്തിൽ പിറകെ കൂടി..റൂമിൽ എത്തി...റംസീ കുളി കഴിഞ്ഞു ഇറങ്ങി.. അവൾ അവിടെ നിന്നു എല്ലാം കാണും എന്നറിഞ്ഞു കൊണ്ട് തന്നെ ഡോർ ജെസ്റ് ഒന്നു ചാരിയതെയുള്ളൂ..
ഞാൻ ചായ റംസിക്കു കൊടുത്തു..അതു വാങ്ങി കുടിച്ചു....വാതിലിന്റെ ഇടയിലൂടെ അവൾ നോക്കുന്നുണ്ടെന്നു എനിക് മനസ്സിലായി..."എന്താ...റംസീക്ക..ഇത് തല നല്ലോണം...തോർത്തിയാട്ടെ... രാത്രിയാകുബോഴേക്കും തുമ്മൽ പിടിക്കും...."
റംസീ ഒന്നു ദേഷ്യത്തോടെ എന്നെ നോക്കി....ഞാൻ അവൾ അവിടെ ഉണ്ടെന്ന് കണ്ണു കൊണ്ട് കാണിച്ചു...
അതു അവനും മനസ്സിലായെന്നു തോന്നുന്നു.. അത് കൊണ്ട് എന്റെ സ്‌നേഹപ്രകടനങ്ങൾക്ക് കൂട്ടു നിന്നു...ഞാൻ റംസിയെ ബെഡിൽ ഇരുത്തി... തല തോർത്തി കൊടുത്തു... റംസീ ശ്രദിച്ചു...അവൾ നമ്മെളെയ നോക്കുന്നത് എന്നു മനസ്സിൽ ആയി.....അത് കൊണ്ട് തന്നെ റംസീ കൈകൾ കൊണ്ട് എന്റെ അരയിൽ പിടിച്ചു അവനോട് ചേർത്തു....അവൻ ചെയുന്നത് ആക്റ്റിങ് ആണെങ്കിലും എന്റെ മനസ്സു മുഴുവനും സന്തോഷം അലയടിക്കുവായിരുന്നു...."റംസീക്ക.. വിട് എന്നെ.. ആരേലും കാണും .."
"ആര് കാണാൻ ഇനി അഥവാ ആരേലും കണ്ടാൽ തന്നെ എന്താ....?"
"അയ്യട.... മോന്റെ പൂതി കൊള്ളാലോ.....?" അവൾ ഒന്നു അവനെ മാറ്റാൻ ശ്രമിച്ചു...
അവൻ ഒന്നുടി അവളെ മുറുക്കെ പിടിച്ചു...അവൾ തെന്നി..രണ്ടുപേരും ബെഡിൽ വീണു....അവന്റെ ആ കണ്ണുകൾ അവളെ തന്നെ നോക്കിയിരുന്നു......എത്ര നേരം അങ്ങനെ നമ്മൾ നോക്കി നിന്നെന്ന് നമ്മുക്ക് തന്നെ അറീല..അപ്പോഴേക്കും നിലോഫർ താഴേ എത്തിയിരുന്നു...അവളുടെ എങ്ങൽ വ്യക്തമായി നമ്മൾ കേട്ടു.. അവൾ പോയന്നു മനസ്സിലാക്കി..റംസീ പറഞ്ഞു...." ഡി...പുല്ലേ ..എഴുന്നേൽക്കു.....അവൾ പോയി..."
"ചെ...ഇത്ര വേഗം അവളങ്ങു പോയോ...എന്ന...കുറച്ചു നേരം കൂടി നമ്മൾ ഇങ്ങ്ളെ നെഞ്ചിൽ ഇങ്ങനെ കിടന്നു... ആ കണ്ണുകൾ ഒന്നു നോക്കട്ടെ...."
അതു കേട്ട ഉടൻ...റംസീ നമ്മളെ ഒരു ഉന്തു..."പൊടി.......മരമാക്രി......പോയി വേറെ ആളെ നോക്കു നിന്നോട് ശൃംഗരിക്കാൻ...."
"എനിക്ക് ശൃംഗരിക്കാൻ അല്ലെ ടോ...എന്റെ ഉപ്പ തന്റെ കൈ ആ കൈകളിൽ ചേർത്തു തന്നത്......."
"പോടി......" കൂടുതൽ ഒന്നും പറയാതെ റംസീ എണീറ്റുപോയി........
ഇന്ന് ഉച്ചയ്ക്ക് കോളേജിൽ നിന്നു ഫുഡ് ഒക്കെ കഴിഞ്ഞു ഞാനും ഫ്രണ്ട്സും ബഡായി പറയുമ്പോഴാണ് ഫോണ് വൈബറേറ്റ് ചെയ്തത്. എന്റെ ഉമ്മയാണ് .."ഹെലോ..എന്ത് ഉമ്മ....."
ഉമ്മ കുറച്ചു പരിഭവത്തിൽ ആണെന്ന് മനസ്സിൽ ആയി...."മോളേ...ഫർസാനനെ അഡ്മിറ്റ് ചെയ്തിട്ടുണ്ട് മോളേ...വേദന വന്നിട്ട് വന്നതാ..."
"ഉമ്മ ഒറ്റയ്ക്ക് ആണോ....ഉള്ളെ.."
"ഇപോ ഒറ്റയ്ക്ക് ഉപ്പുമ്മ ഉണ്ട്...മഷൂദ് ഫർസാനന്റെ ഉമ്മാനെ കൂട്ടാൻ പോയിട്ടുണ്ട്...."
"ഞാൻ വരാം ഉമ്മ....ഉമ്മ ബേജാർ ആകണ്ട..."
ഫോണ് വെച്ചു റംസീനേ വിളിച്ചു. ആദ്യം റിങ് ചെയ്തപ്പോൾ എടുത്തില്ല. ഇങ്ങോട് തിരിച്ചു വിളിച്ചു..
"ഹെലോ......"
"എന്താ ഡി . .."
"റംസീ....ബാബിനെ അഡ്മിറ്റ് ആക്കി..ഉമ്മയും ഉപ്പുമ്മയും ഒറ്റയ്ക്ക് ഉള്ളു... ഞാൻ ഹോസ്പിറ്റലിൽ പോയെന്ന"
"ഒരു അഞ്ചു മിനിറ്റ് വെയറ്റ് ചെയ്യു..ഞാൻ അവിടെ എത്താം..."
എന്റെ സംസാരത്തില് വെപ്രാളം കേട്ടിട്ട് ആവണം...റംസീ പറഞ്ഞു...
ഡിപ്പാർട്ട്‌മെന്റിൽ ചെന്നു എച് ഓ ഡി യോട് ലീവ് ചോദിച്ചു.. പുറത്തു എത്തുമ്പോഴേക്കും റംസീ ഉണ്ട് അവിടെ...
ഹോസ്പിറ്റലിൽ എത്തി. ഉമ്മ ലേബർ റൂമിന്റെ പുറത്തു നിക്കുന്നു...ഉപ്പുമ്മ അവിടെ ചെയറിൽ ഇരുന്നു ദുആ ചെയ്യുന്നു....ഉമ്മാന്റെ അടുത്തു എത്തി... എന്നെ റംസീനേം കണ്ടപ്പോൾ ഉമ്മാന്റെ മുഖത്തു ആശ്വാസം കണ്ടു. നേഴ്‌സ് മരുന്ന് വാങ്ങാൻ പറഞ്ഞപ്പോ റംസീ തന്നെ പോയി വാങ്ങി കൊണ്ട് വന്നു....കുറച്ചു കഴിഞ്ഞു മഷൂകാക്കു ബാബിന്റെ ഉമ്മാനെ കൂട്ടി വന്നു. എന്തോ സമയം പോകാത്ത പോലെ തോന്നി...ലേബർ റൂമിൽ നിന്നും നഴ്‌സ് പുറത്തു വരുന്നുണ്ടോന്ന് നമ്മൾ ഇങ്ങനെ നോക്കി നോക്കി നിന്നു...അതാ...നഴ്‌സ് വന്നു...."ഫർസാന പ്രസവിച്ചു... ആണ് കുട്ടി..."
അൽഹംദുലില്ലാഹ്... മശാ അല്ലാഹു.... സന്തോഷം കൊണ്ട്.. കണ്ണു നിറഞ്ഞു..... വേഗം തന്നെ ഞാൻ എല്ലാരേം വിളിച്ചു പറഞ്ഞു... ഞാനും റംസീ പോയി ചോക്ലേറ്റ് വാങ്ങി കൊണ്ട് വന്നു...എല്ലാർക്കും കൊടുത്തു.... വാവനേം കണ്ടു ഞാനും റംസിയും വീട്ടിലേക്ക് വന്നു...
പിറ്റേന്ന് ശനിയാഴ്ച...കോളജ് ലീവ് ഉച്ചയ്ക്ക് ചോറു ഒക്കെ ആക്കി ഞാനും റംസീന്റെ ഉമ്മയും കൂടി ഹോസ്പിറ്റലിൽ പോയി...റംസിക്കു ഇന്ന് ക്ലാസ് ഉണ്ട്...അതോണ്ട് ഒരു ഔട്ടോ പിടിച്ച പോയേ...അവിടെ എത്തി ബാബിനെ കാണാൻ നമ്മുടെ റിലേറ്റിവ്‌സ് ഒക്കെ വന്നിട്ടുണ്ടായിരുന്നു. കുറച്ച അവിടെ ഇരുന്നു....വൈകിട്ട് ക്ലാസ് കഴിഞ്ഞു വരുമ്പോൾ റംസീ നമ്മളെ പിക് ചെയ്യാന്നു പറഞ്ഞു. അത് കൊണ്ട് അവിടെ ഇരുന്നു നിന്നു നേരം കൂട്ടണം.... കുറച്ച കഴിഞ്ഞ ഒന്നു പുറത്തു ഇറങ്ങി..വരാന്തയിൽ കൂടി വെറുതെ നടന്നു...അപ്പോഴാണ് അങ്ങേയറ്റത് എന്റെ ക്ലാസ്സ്മെറ്റിനെ കണ്ടു. റുകസാന അവൾ ഉണ്ട് അവിടെ ഫോണിൽ കുത്തി കളിക്കുന്ന്...."റുകസാന....നീ എന്താ ഇവിടെ..?"
"അല്ലാഹു..മെഹ്നാസ്...നീയും എന്താ ഇവിടെ....?"
"എന്റെ ബാബിന്റെ ഡെലിവറി ഇന്നലെ കഴിഞ്ഞു... നിന്റെ ആരാ..."
"എന്റെ ഇത്ത ഉണ്ട്...ഇന്ന് രാവിലെ ഡെലിവറി കഴിഞ്ഞു....റൂമിൽ നിറയെ ആൾക്കാരാ.. ബോറടിക്കുന്നു....അപ്പോ ഇടയ്ക്ക് ഇക്കാകന്റെ കാൾ വന്നു... സ്കൈപ് കാൾ ആയിരുന്നു..വാവനെ കാണാൻ...ആ റൂമിൽ ആണേൽ റേൻജ് ഇല്ല...പിന്നെ ചുമ്മ ഫോണും കൊണ്ട് ഇവിടെ ഇരുന്നു.. ഇക്കാക്ക ഇപ്രാവശ്യം എങ്കിലും കല്യാണം കഴിപ്പിക്കണം... എപ്പോഴും ഓരോ കാര്യം പറഞ്ഞു ഒഴിഞ്ഞു മാറും... ഓരോ പ്രൊപ്പോസൽ വരുന്നുണ്ട് ഒരു പുതിയ ഫോട്ടോ അയച്ചു തരാൻ പറഞ്ഞാൽ കേൾക്കില്ല... ഇന്ന് ഇപോ എല്ലാരും നല്ലോണം വഴക്കു പറഞ്ഞു...പാവം വയറു നിറച്ചു കിട്ടി..അതോണ്ട് ഒരു രണ്ട് ഫോട്ടോ അയച്ചു തന്നിട്ടുണ്ട്..അതാണെങ്കിൽ കുറെ നേരായ കറങ്ങുന്നു......നിന്റെ അടുത്ത് എങ്ങാനും നല്ല പെണ് ഉണ്ടോ....?
മനസ്സിൽ നിലോഫറുടെ മുഖം തെളിഞ്ഞു....
"അഹ്..ഉണ്ട്..പക്ഷെ ആൾ ഇത്തിരി മേലിഞ്ഞിട്ട ആണ്...എന്റെ അത്ര തന്നെ ഹൈറ്റ് ഒക്കെ ഉണ്ട്....."
."ഓ...എന്ന മാച്ച് ആകും...ആരാ.." അവൾ ആകാംഷയോടെ ചോദിച്ചു...
"അഹ് അതൊക്കെ പറയാം നിന്റെ ഇക്കാകന്റെ ഫോട്ടോ കാണിചെ...."
അവൾ വാട്സ്ആപ്പിൽ വന്ന ആ ഫോട്ടോ എനിക്കു കാണിച്ചു..തന്നു.... ഫോട്ടോ കണ്ട ഞാൻ ആകെ...ഒന്നു തരിച്ചു പോയി...
"ഡി...നിന്റെ ഇക്കാകന്റെ പേര് എന്താ.....?"
"റംഷാദ്".........
ആ പേരു ഒരു മിന്നൽ പോലെ എന്റെ മനസ്സിൽ കൊണ്ട്......
"റംഷാദ്......."
ഞാൻ ആ പേരു രണ്ടു തവണ പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി...
"നീ എന്താ എന്റെ ഇക്കാകന്റെ പേരു പറഞ്ഞു കളിക്കുവാണോ...."
എനിക് അവളോട് എന്താ പറയേണ്ടത് ഒന്നും മനസ്സിലാകുന്നില്ല...എങ്ങനെ തുടങ്ങണം എന്നൊന്നും...... സിറ്റുഷനിലേക് വന്നിട്ടു ഞാൻ ചോദിച്ചു....
"നിന്റെ ഈ റംഷാദ്ക്ക എവിടെയാ വർക് ചെയ്യുന്നേ...."
"ഓ..റംഷാദ്ക്ക ഇപ്പൊ ഷാർജയിൽ ആടി...എന്തേ ഷാർജക്കാരെ നിങ്ങക്ക് പിടികൂലെ...."
"അതൊന്നും അല്ല... എനിക്ക് നിന്നോട് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ട്...നിയും ഞാനും ജസ്റ്റ് ക്ലാസിന്ന് കണ്ട പരിചയമേ ഉള്ളു.... പക്ഷെ ഇന്ന് എന്റെ ജീവിതത്തിലെ വലിയ ഒരു പ്രതിസന്ധിയിൽ കൂടിയാണ് ഞാൻ പോകുന്നത്... അത് ...അത് ഇല്ലാതാക്കാൻ നിനക്കെ കഴിയും......"
ഞാൻ പറയുന്നത് എന്തെന്ന് മനസ്സിൽ ആകാതെ പാവം അവൾ നിന്നു കഷ്ടപ്പെടുകയാണ്..."മെഹ്നാസ്...നീ നീ ഒന്നു തെളിച്ചു പറ.. എന്താ....എന്റെ റംഷാദ്ക്കയും നീയുമായി എന്താ ബന്ധം...."
"ഞാനും നിന്റെ റംഷാദ്കയും ആയല്ല ഡി...നിന്റെ റംഷാദ്ക്കയും എന്റെ ഹസ്ബൻഡ് റംസിയുമയാണ് ബന്ധം......"
ആ പേരു അവളിലും ഒരു ഞെട്ടൽ ഉണ്ടാക്കി...."റംസീ...... റംസീക്ക....എനിക്ക് ഓർമയുണ്ട്..... എന്റെ റംഷാദ്ക്കന്റെ ഫ്രണ്ട്...അല്ല എന്റെ ഇക്കാക്ക തന്നെ...എനിക്ക് റംഷാദ്ക്കയും റംസീകയും ഒന്നായിരുന്നു.. എനിക്ക് അല്ല എല്ലാവർക്കും...." അവൾ എന്തൊക്കയോ പറയാൻ തുടങ്ങി...
അപ്പോഴേക്കും എന്റെ ഫോണ് റിങ് ചെയ്തു...റംസീ ആണ്...."ഹെലോ...."
"താഴെ ഉമ്മാനെ കൂട്ടി വാ...പാർക്കിങ് കിട്ടില്ല...."
"അഹ്..ശരി..."
"റുകസാന....റംസീ വിളിച്ചു..എനിക് പോകാൻ ടൈം ആയി ഡി..."
"എടി...എന്നാലും എന്റെ റംസീക്കന്റെ പെണ്ണാണ് നീ എന്നു ഞാൻ അറിഞ്ഞില്ലല്ലോ....ഒരിക്കൽ പോലും റംസിക്കാനെ കൂട്ടി നീ കോളജിൽ പോലും വന്നില്ലല്ലോ....ഞാൻ ഇപോ നിന്റെ കൂടെ വരട്ടെ...റംസിക്കാനെ കാണാൻ......."
"ഞാൻ പറഞ്ഞില്ലേ... എന്റെ ജീവിതത്തിലെ ഒരു വിഷമം ഘട്ടം...അതിന്റെ സൊലൂഷൻ വേണ്ടിയാ ഞാൻ ഇപോ നടക്കുന്നത്...ഇപ്പൊ എനിക്ക് നിന്റെ സഹായം വേണം....നീ അറിയോ നിന്റെ രണ്ടു ഇക്കാക്കമാരും തമ്മിൽ എന്തോ കാര്യത്തിന്റെ പേരിൽ പിണങ്ങി ഇരിക്കുവാണ്...വർഷം 5 ആയി...അവരുടെ പിണക്കത്തിന്....."
അവൾ ആകെ വിഷമത്തിൽ എന്നെ നോക്കി.....'ഇതൊക്കെ സത്യം ആണോ ടി..."
"സത്യം.... പത്തിരുപത് വർഷക്കാലം കൊണ്ട് നടന്ന സൗഹൃദം.. എന്തിന്റെ പേരിൽ ആണ് നഷ്ടപ്പെട്ടത്...അല്ലെങ്കിൽ നഷ്ടപ്പെടുത്തിയത് അത് അറിയണം...."
വീണ്ടും എന്റെ ഫോണ് റിങ് ചെയ്തു. റംസീ തന്നെ....കട് ചെയ്തു..
"ഡി..റംസിയാണ്... പോയില്ലെങ്കിൽ..ഇനി വായിലിരുക്കുന്നത് മുഴുവനും കേൾക്കേണ്ടി വരും...മൻഡേ നീ കോളജിൽ നേരത്തേ വരൊ നമ്മുക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.....ഇപോ ഒന്നും പറയാൻ പറ്റില്ല..അതാ..."
"എത്ര നേരം വേണേലും സംസാരിക്കാം....നമ്മുക് അവരെ എങ്ങെനെ എങ്കിലും ഒരുമിപ്പിക്കണം..
നിന്റെ കൂടെ അതിന് ഞാൻ ഉണ്ട് ടി..."
അവളുടെ വാക്കുകൾ എന്നിൽ ആത്മ വിശ്വാസം കൂട്ടി... അവിടുന്നു വരും നേരം അവളോട് ഒന്നൂടി പറഞ്ഞു..."എടി....എന്നെ കണ്ട വിവരമോ നമ്മൾ സംസാരിച്ച വിഷയമോ ആരോടും പറയരുത്....റംഷാദ്ക്ക പോലും.."
"ഇല്ല....ഡി...എന്നെ വിശ്വാസിക്കാം...."
ഉമ്മാനെ കൂട്ടി താഴേക്ക് പോകുമ്പോൾ ഉമ്മ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു....പക്ഷെ മനസ്സ് മുഴുവനും റുക്സന കാണിച്ചു തന്ന റംഷാദിന്റെ ഫോട്ടോ ആയിരുന്നു........ താഴെ നല്ല കട്ടകലിപ്പിൽ എന്റെ റംസീ..."എത്ര നേരയി ഡി..നിന്നെ കാത്ത നിക്കുന്നെ..ഏത് ദുനിയാവില നീ പോയേ.....?"
"എന്റെ ഒരു ക്ലാസ്സമേറ്റും ഉണ്ടായിരുന്നു അവിടെ...അവളെ കണ്ടു വാർത്താനം പറഞ്ഞു..നേരം വൈകിയത്..." ഡോർ തുറന്ന് കൊണ്ട് ഞാൻ പറഞ്ഞു...
"ഓ...ഇന്നലെ വരെ അവളെ കണ്ടല്ലേ നീ വന്നേ...അതിനുമാത്രം എന്താ..ഉള്ളെ..."?
"അത്..അവളെ അങ്ങളയ്ക്ക് എന്നെ മാച്ച് ആകൊന്നു അറിയാന...." ഉമ്മ കേൾക്കാതെ പതിയെ പറഞ്ഞു..
"ഞാനോ അനുഭവിക്കുന്നത് പോരാഞ്ഞിട്ടാണോ ഇനി അവനേം കൊണ്ട്....." തിരിച്ചു കിട്ടിയ മറുപടി ക്ക് ഒരു നോട്ടം അങ്ങ് കൊടുത്തു...
തിങ്കളാഴ്ച രാവിലെ...എല്ലാം പണിയും നേരത്തെ തീർത്തു... ഇന്ന് റുക്‌സാന നേരത്തെ വരുന്നു പറഞ്ഞിട്ടുണ്ട്..ഉമ്മാട് ഇന്ന് മോണിംഗ് ക്ലാസ്ണ്ടെന്നും വേഗം അതോണ്ട് പോണമെന്നും പറഞ്ഞു.... ഞാൻ നേരത്തെ ഒരുങ്ങുന്നത് കണ്ടു റംസീ പറഞ്ഞു..എന്താ നിനക്ക് സമയം തെറ്റിയൊന്ന്...റംസിനോടും മോണിംഗ് ക്ലാസ് ഉണ്ടെന്ന് പറഞ്ഞു.".അപ്പൊ ഞാൻ ഡ്രോപ്പ് ചെയേണ്ടേ...."
"നീലു... റെഡി ആയില്ലല്ലോ ..സാരില്ല ഞാൻ ബസ്സിന് പൊയ്കൊളം.."
"എന്ന വൈകിട്ട് വിളിക്ക്....,"
"മ്..." ഞാൻ ഒന്ന് മൂളി...
ഞാൻ താഴേക്ക് പോകാൻ ഒരുങ്ങുമ്പോഴാ നിലു അങ്ങോട്ട് കേറി വരുന്നത് കണ്ടത്..."ഈ ബലാലെ കൊണ്ട് നമ്മൾ തൊറ്റല്ലോ....അവൾ ടെസ്റ്റ് ചെയ്യാൻ ഇറങ്ങിയതാണെന്ന് തോന്നുന്നു.." .റംസീ ബാത്റൂമിലെക്ക് കേറാൻ പോകുന്നു.
ഞാൻ വേഗം റംസീന്റെ മുന്നിൽ പോയി നിന്നു ..'നീ എന്താ ഈ കളിക്കുന്ന്...പോയേ .എനിക്ക് കുളിക്കണം...."
"കുളിച്ചോ... ഞാൻ കുളി സീൻ കാണാൻ വന്നതല്ല... തന്റെ ആരാധിക വരുന്നുണ്ട്...."
"ഇത് വല്യ ശല്യമായല്ലോ....കോപ്പ്..." അപ്പോഴേക്ക് ഡോറിന്റെ അടുത്ത നിന്ന് അനക്കം കേട്ട്...റംസീ എന്നെ പിടിച്ചു അടുപ്പിച്ചു എന്നിട് ഡോറിന്റെ മുന്നിൽ എന്ന പോലെ നിന്നു..ഇപോ നിലോഫർക്ക് നമ്മളെ കൃത്യമായി കാണാം ...അവൾ നോക്കുന്നുണ്ടെന്ന മനസ്സിലായപോൾ "ഒരു അഞ്ചു മിനിറ്റ് വൈറ്റ് മുത്തേ..... ഞാൻ ഇപ്പോ കുളിച്ചു വരാം........."
"റംസീക്ക...ഇനിം നിന്നാൽ ബസ് പോകും....ആ ശരത് സറിന്റെ ക്ലാസ് ആണ്...എപ്പോ ഗെറ്റ് ഔട്ട് അടിച്ചെന്നു ചോയിച്ചാൽ മതി....എണീക്കാൻ വൈകിട്ട് അല്ലെ..എപ്പോ ഞാൻ വിളിക്കുന്നു...
"ഇന്നലെ എപ്പോഴാ...ഉറങ്ങിയത് എന്ന് വല്ല..ഓർമ ഉണ്ടോ...?"
"അത് പിന്നെ...എപ്പഴേ ഉറങ്ങാൻ കിടന്നതാ...ഉറങ്ങാനിട്ടല്ലേ...?
"നീ എന്നെ ഉറക്കാൻ വൈകിയത് കൊണ്ടല്ലേ...എന്റെ പെണ്ണേ....ഈ പോക്ക് പോയാൽ..എന്റെ മോള്...അധികം കോളജിൽ പോണ്ടി വരില്ല....ഫർസാന ബാബി കാണിച്ച ഡോക്ടറേ തന്നെ കാണിക്കേണ്ടി വരും...."
"അയ്യട..." ഞാൻ ഒന്ന് മെല്ലെ പിന് വലിയാൻ നോക്കി....
"റംസീക്ക...ഞാൻ പോട്ടെ....."
"അങ്ങനെ പോകല്ല ടി ..എനിക് ദിവസവും തരാർ ഉള്ളത് തന്നിട്ട പോയ മതി..." എന്നും പറഞ്ഞു റംസീ ഒന്നൂടി അടുപ്പിച്ചു അവളെ തന്റെ നെഞ്ചോട് ചേർത്ത്.... അവൾ റംസീന്റെ മുഖം കൈകൾ കൊണ്ടു തന്റെ മുഖത്തോട് അടുപ്പിച്ചു... എന്നിട് ആ കവിളിൽ ഒരു ഉമ്മ കൊടുത്തു.....അപ്രതീക്ഷിതമായത് കൊണ്ടാവണം...റംസീ...അവളെ തന്നേ നോക്കി...അവളുടെ മുഖം ഇപ്പൊ നാണം കൊണ്ടു ചുവന്നു വന്നു.............അവൾ വേഗം താഴേക്ക് പോകുമ്പോൾ നിലോഫർ അവിടെ ഉള്ള കാര്യം പോലും അവൾ മറന്നിരിന്നു....
നിലോഫർ കണ്ണുകൾ നിറച്ചു റൂമിലേക്ക് കയറിയപ്പോഴേക്കും റംസീ ബാത്റൂമിലെക്ക് പോയിരുന്നു...
കോളേജിൽ എത്തി ക്ലാസ്സിൽ പോയപോൾ ക്ലാസ്സ്‌കൾ ഒക്കെ പ്യുണ് തുറന്നു വരുന്നതെ ഉള്ളു...അത് കൊണ്ട് നേരെ റെസ്റ്റ് റൂമിലേക്ക് പോയി...നേരത്തെ വരുന്നവരും ഹോസ്റ്റിലെസ് എല്ലാരും അവിടെയാണ് തമ്പടിക്കാർ.. ഞാൻ ചെന്നപ്പോൾ എന്നെക്കാളും മുന്നേ റുക്സന
അവിടെ എത്തിയിരിക്കുന്നു..
"സോറി..മോളേ...ഞാൻ ലൈറ്റ് ആയി..."
"ഏയ്..ഇല്ല ഡി..ഞാൻ ഇപോ എത്തിയതെ ഉള്ളു....എനിക്ക് ഇന്നലെ ഉറക്കം വരെ വന്നില്ല...."
"എനിക്കും. .അതേ...."
"പറയെടി...എന്താ...കാര്യം...?"
"റുക്സന...നിനക്ക് അറിയോ..ജീവിതത്തിൽ ഒരു കല്യാണം വേണ്ടെന്ന് തീരുമാനിച്ചവളയിരുന്നു ഞാൻ..അതിന് കാരണം...എന്റെ ഉപ്പയും എന്റെ ഇക്കാക്കമാരും എനിക്ക് തന്ന സ്‌നേഹവും കരുതലും...അവരെ പോലെ വേറെ ആർക്കും തന്നെ സ്‌നേഹിക്കാനും മനസ്സിലാക്കാനും കഴിയില്ല എന്ന എന്റെ തോന്നൽ...അതൊക്കെ എന്നെ മറ്റു ആണ് കുട്ടികളെ കാണുന്നത് കൂടി ഭയം ഉണർത്തി... പിന്നെ എങ്ങനെ ഒരുത്തന്റെ കൂടെ ജീവിക്കും.. എന്നു തോന്നി..പക്ഷെ അധികം എനിക് പിടിച്ചു നിൽക്കാൻ ആയില്ല...എന്റെ ഓരോ ഡിമാൻഡ് അനുസരിച്ച് വന്ന പ്രോപസൽ ആയിരുന്നു റംസിയുടെത്...അവനെ നിക്കാഹ് ചെയ്ത ആ വീട്ടിൽ എത്തിയപോഴാണ് ഞാൻ മനസ്സിലാക്കുന്നത് റംസിക്കും ഒരു വിവാഹ ജീവിതത്തോട് താൽപ്പര്യം ഇല്ലെന്ന്...പിന്നീട് അങ്ങോട് ആ ജീവിതത്തിൽ എനിക് അത്ര പ്രയാസം തോന്നിയില്ല...ഒരു സന്ദർഭത്തിൽ റംസി എനിക് രക്ഷകനായി വരുന്നത് വരെ..അന്ന് ഞാൻ അറിഞ്ഞു...ഒരു പെണ്ണിന്റെ ഏറ്റവും വലിയ സംക്ഷകനും അവളെ കൂടുതൽ കെയർ ചെയ്യാനും കഴിയുന്നത് നമ്മക്ക് മഹർച്ചാർത്തിയവൻ മാത്രം ആണെന്ന്..അന്ന് മുതൽ ഇങ്ങോട്ട് ഞാൻ എന്റെ റംസിനെ സ്‌നേഹിച്ചു തുടങ്ങി..പക്ഷെ റംസിക്കു ഇന്ന് വരെ എന്നെ സ്‌നേഹിക്കാൻ കഴിഞ്ഞിട്ടില്ല..
ആദ്യമൊക്കെ ഞാൻ കരുതി പഴയ വല്ല അഫയറും കാരണമായിരിക്കും എന്നെ അംഗീകരിക്കാന് പറ്റാത്തത് എന്നു..എന്ന ഒരിക്കൽ റംസിയുടെ വായിൽ നിന്ന് തന്നെ കേട്ടു...ഒരു പെണ്ണിനും റംസീന്റെ ജീവിതത്തിൽ സ്ഥാനം ഇല്ലെന്ന് ..ഇതു വരെ ഉണ്ടായിട്ടും ഇല്ല... ഇനി ഉണ്ടാവുകയും ചെയ്യില്ലെന്ന്...പിന്നീട്..അതിന്റെ കാരണം അന്വേഷിച്ചു ഉള്ള നടത്തമായിരുന്നു.. അതു ചെന്നു എത്തിയത് റംസിന്റെയും റംഷാദിന്റെയും പഴയ കുറെ ഫോട്ടോസിൽ...ഉമ്മാട് ചോദിച്ചപ്പോൾ അവർ ഏറ്റവും അടുത്ത കൂട്ടുകാരണന്ന് മനസ്സിൽ ആയി..പക്ഷെ ഇത്രക്ക് ഫ്രണ്ട്സ് ആയിട്ട് എന്തേ നമ്മുടെ നിക്കാഹിനു പോലും വന്നില്ല.. എന്ന ചിന്തയായി... റുക്സന. താൻ വേറെ ഒരു കാര്യം കൂടി അറിയോ...5 വർഷത്തിന് അടുത്തായി റംസീന്റെ സ്വഭാവം തന്നെ മാറിയിട്ട്...എല്ലാത്തിനോടും ദേഷ്യം മാത്രമാണ് വീട്ടിൽ ആണെങ്കിൽ ആരോടും അധികം സംസാരിക്കില്ല...എന്നും ഒരു മൂകത.."
തന്റെ നിറഞ്ഞൊഴുകിയ കണ്ണീർ കണ്ടു റുക്സന പറഞ്ഞു.....
"നീ സങ്കട പെടാതെ... നമ്മുക്ക് വഴി ഉണ്ടാകാം..."
അവൾ റുക്സനയുടെ കയ്യിൽ പിടിച്ചു...
"എനിക്..ആ പഴയ റംസിനെ വേണം...ഡി...ഉപ്പയും ഉമ്മയൊക്കെ ആഗ്രഹിക്കുന്ന ആ റംസിനെ വേണം....ഞാൻ ഞാൻ...ആഗ്രഹിക്കുന്ന എന്റെ റംസിനെ എനിക്കും വേണം...റംസീ ഇല്ലാത്ത ഒരു ജീവിതം...അതേനിക് ആലോചിക്കാൻ തന്നെ കഴിയുന്നില്ല..."
റുക്സന അവളെ കയ്യിൽ ചേർത്ത പിടിച്ചു...ഞാൻ തന്റെ കൂടെ ഉണ്ട്.... എനിക് നിന്നെ സഹായിക്കാൻ പറ്റും...എനിക്ക് ഓർമ ഉള്ള കാലം മുതലേ അവർ ഒന്നായിരുന്നു... അവരുടെ ഫ്രണ്ട്ഷിപ്പു കണ്ടിട്ട് എല്ലാരും അസൂയപ്പെട്ടിട്ടുണ്ട്... പഠനത്തിലും സ്പോർട്സിലും ആർട്സിലും എല്ലാ വേലതരത്തിനും അവർ ഒരുമിച്ചായിരുന്നു... എനിക്കും എന്റെ ഇത്താക്കും ഇതു വരെ ഒരു വായി നോട്ട കാരുടെ ശല്യപ്പെടുത്തൽ പേരിന് പോലും ഉണ്ടായിട്ടില്ല... എല്ലാർക്കും അറിയാം നമ്മൾ റംഷാദിന്റെയും റംസിയുടെയും പെങ്ങന്മാരാണെന്നു....പക്ഷെ അവർക്കിടയിൽ എന്താ പെട്ടെന്ന് സംഭവിച്ചത് എന്നു നമ്മുക്ക് അറീല.. ഒരു ദിവസം പെട്ടെന്ന് റംഷാദ്ക്ക ദേഷ്യത്തോടെ വീട്ടിൽ എത്തി വാതിൽ അടച്ചു...എത്ര വിളിച്ചിട്ടും തുറന്നില്ല.... പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ ഡ്രസ്സോ ഒന്നും തന്നെ ഇക്കാകന്റെ ഉണ്ടായില്ല... അന്ന് റംസിക്കാനെ വിളിച്ചു കിട്ടിയും ഇല്ല..കുറെ കഴിഞ്ഞു റംഷാദ്ക്ക ഇങ്ങോട്ട് വിളിച്ചു പറഞ്ഞു...കോയമ്പത്തൂർ പോയെന്ന്...ഇങ്ങോട് ആരും വിളിക്കണ്ട ഞാൻ അങ്ങോട്ട് വിളിച്ചോളം എന്നു...പിന്നീട് വല്ലപ്പോഴും ഉള്ള വിളി മാത്രം ആയി..അവിടുന്ന് പാതി വഴിയിൽ വെച്ചു നിർത്തിയ പഠനം പൂർത്തിയാക്കി.. അവിടുന്ന് തന്നെ ജോലി കിട്ടി ഷാർജയിലേക്ക് പോയി... അവിടെ എത്തി ഒന്നു സെറ്റിൽ ആയി രണ്ടു മാസം കഴിഞ്ഞ പിന്നേ വിളിച്ചത്... ഇപ്പോഴും വിളി ആഴ്ചയിൽ ഒരു തവണ മാത്രം... അന്ന് പോയതാ ഇന്ന് വരെ നാട്ടിൽ വന്നിട്ടില്ല. എന്റെ ഇത്തന്റെ കല്യാണത്തിന് പോലും റംഷാദ്ക്ക വന്നില്ല...ഇക്കാക്ക പോയത് മുതൽ ഉമ്മക്ക് അസുഖങ്ങൾ മാത്രം ആയിരുന്നു. ഉമ്മ ഒന്നു ചിരിച്ചു കണ്ടിട്ട് കുറെ നാളായി...ഇന്നിപ്പോ എല്ലാരും ഫോഴ്സ് ചെയ്തു ഉമ്മാന്റെ സ്ഥിതി അറിഞ്ഞും മാത്രം ഇക്കാക്ക കല്യാണത്തിന് സമ്മതിക്കാന്ന് പറഞ്ഞിട്ടുണ്ട്..അടുത്ത ആഴ്ച വരുന്നുണ്ട്..."
അവളുടെ വാക്കുകൾ കേട്ടപ്പോൾ ആ കുടുംബത്തിന് ഉണ്ടായ സങ്കടങ്ങൾ.....അത്രയ്ക് വരൊ തൻറെ വിഷമം.....
"നിന്റെ റംഷാദ്ക്കാനെ പഴയ പോലെ തിരിച്ചു കൊണ്ട് വരണം.....റംസിയും റംഷാദും പണ്ടത്തെ പോലെ ഫ്രണ്ട്ഷിപ് കീപ് ചെയ്യണം........"
"അതേ മെഹ്നാസ്... അതു വേണം...."
"പക്ഷെ... അവർക്കിടയിൽ എന്ത് നടന്നെ അവർ അല്ലാതെ ആരു പറയാൻ.... അവരെ ലൈഫിൽ സംഭവിച്ചത്...അതു നമ്മുക്ക് എങ്ങനെ അറിയും.....അവരെ കൂടെ പഠിച്ച ആരേലും കോണ്ടാക്റ്റ് കിട്ടിയാൽ മതി...പക്ഷെ...എന്തു ചെയ്യും...കിട്ടോ..."?
റുക്‌സന ഒന്നു ആലോചിച്ചു... അവൾ എന്നെ നോക്കി....എന്നിട്ടു പറഞ്ഞു.....
"ഉണ്ട്....ഒരാൾ....അവരുടെ ജീവിതത്തിൽ...ആ കോളേജ് ഡേയ്സിൽ അവരോടൊപ്പം ഉണ്ടായ മൂന്നാമൻ..........."
ആകാംഷയോടെ ഞാൻ റുകസാനയെ നോക്കി.........
എന്റെ ആകാംഷയ്ക്ക് വിരാമമിട്ടു കൊണ്ടു റുക്സന പറഞ്ഞു....
"ഷാബിക്ക......"
"ഷാബിക്കയോ.??" ഞാൻ ചോദിച്ചു..
അവളുടെ മുഖത്തു പെട്ടെന്ന് എവിടുന്നോ അതു വരെ ഇല്ലാത്ത ഒരുതരം ഭാവം...കടന്നു കൂടിയിട്ടുണ്ട്....
"മ്...അതേ....റംസീക്കന്റെയും റംഷീക്കന്റെയും കൂടെ കോളേജിൽ പഠിച്ചവൻ.... ഷിഹാബ് എന്ന....ഷാബിക്ക..... കോളേജിലെ മെയിൻ ഗ്യാങ് ഇവർ ആയിരുന്നു. എനിക്ക് അറിയാം റംഷീക്കന്റെ കൂടെ അന്നൊക്കെ ഷാബിക്കയും വരാർ ഉണ്ടായിരുന്നു..
"അഹ്...അപ്പൊ ഷാബിനെ നിനക്കു എങ്ങനെ ഇപ്പോഴും കോണ്ടാക്ട്..?
എഫ് ബി വഴി ആണോ.....?
എന്റെ ചോദങ്ങൾക്ക് ഉള്ള ഉത്തരം പറയുന്നതിന് മുൻപ് അവൾക് കാൾ വന്നു...ചുണ്ടിൽ ഒരു കള്ള ചിരി നിറച്ചു അവൾ ഫോണും എടുത്തു പോയി... മട്ടും ഭാവോ കണ്ടപ്പോൾ നമ്മൾക് പിടി കിട്ടി ഇത് ലൗ തന്നെ... ഫസ്റ്റ് ബെൽ അടിച്ചു...എന്നിട്ടും പെണ്ണിന്റെ പഞ്ചാര അടി നിന്നില്ല... സെക്കൻഡ് ബെൽ അടിക്കാർ ആയി...."റുക്സന..ഞാൻ പോയെന്ന്...ഇന്ന് സെക്കന്റ് ലാംഗേജ്
ആണ്..ഫസ്റ്റ് അവർ.....ഞാൻ പോയെന്ന്.."
അപ്പോഴും അവൾ ഫോണിൽ തന്നെ..ഇന്ന് ആ ഫസ്റ് പിരീഡ് മിസ് ആക്കും..
.."ഒക്കെ... പിന്നെ കാണാം..എന്ന രീതിയിൽ അവൾ കൈ കാണിച്ചു..
"ഈ കാര്യത്തെക്കാളും ഇപോർട്ടൻന്റ് ആണോ...അവളെ സൊള്ളൽ....അഹ്...ഞാൻ എന്തിന് ചൂടാകണം....നമ്മുക്ക് കേട്ടുകഴിഞ്ഞിട്ടും അങ്ങനെ ഒന്നും വിധിച്ചില്ല.....'അവൾ ഓർത്തു...അപ്പോഴാണ് രാവിലെ റംസീക്ക് ഉമ്മ കൊടുത്ത കാര്യം ഓർമ വന്നത്....അയ്യേ...ഞാൻ എന്ത് പണിയ കാണിച്ചേ...ബേഡക്ക് ആയി പോയല്ലോ....ഇനി ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല.... അപ്പോഴത്തെ ആ അവസ്‌ഥയിൽ ആ കണ്ണുകളിൽ നോക്കിയാൽ ആരായാലും രണ്ടു ഉമ്മ കൊടുക്കും....
വൈകുന്നേരം കോളേജ് വിട്ടു പോകുമ്പോൾ വേഗം ബസ്സിൽ പോകാന്ന് വെച്ചു...റംസീന്റെ കൂടെ പോയാൽ ശരിയാകില്ല.. വേണേൽ രാവിലത്തെ ആ കിസ്സിൻ എന്നോട് ചൂടാകും....ബസ്റ്റോപ്പിലേക്ക് നടന്നു തുടങ്ങമ്പോൾ തന്നെ റംസീ കാറും എടുത്തു...മുന്നിൽ...."നിന്നോട് ക്ലാസ് വിടുമ്പോൾ വിളിക്കാൻ പറഞ്ഞില്ലേ... ?"
ആ കലിപ്പിൽ തന്നെ ചോയ്ച്ചു...
"ഞാൻ...ഞാൻ വിചാരിച്ചു ബസിൽ വരാന്ന്...."
"ഭയങ്കര വിചാരം ആയി പോയി..."
"കേറ ടി..."
ഫ്രന്റ് ഡോർ തുറന്നു കൊണ്ടു അവൻ പറഞ്ഞു...അനുസരണയോടെ ഞാൻ കേറി.."റംസീ.....കുറച്ച പതുക്കെ...ഇത്ര സ്പീഡിൽ പോലെ..."
രാവിലത്തെത്തിന്റെ ബാക്കി ആണെന്ന് മാനസ്സിൽ ആയി...
"നിനക്ക് എന്താ പേടി ഉണ്ടൊ...."?
"അഹ്...ഉണ്ട്...എനിക് ജീവിച്ചു കൊതി തീർന്നില്ല..."
"പക്ഷെ എനിക്കി തീർന്നു...അതോണ്ട്..."
"അയ്യട..എന്തൊന്നു ...ഇങ്ങളെ കൂടെ ജീവിക്കാൻ അല്ല... ഇതിനും ബെറ്റർ വണ് കിട്ടിയിട്ട്...അതിന്റെ കൂടെ ജീവിക്കാൻ....."
"ഹമ്...അങ്ങനെ ഒരാണിന്റെയും ജീവിതം നീ കോഞ്ഞാട്ട ആകണ്ടേ...."
അതും പറഞ്ഞു കുറച്ചു സ്‌പീഡ് കുറച്ചു..."നീ എന്തിനാ രാവിലേ അങ്ങനെ ചെയ്തേ..."
"എങ്ങനെ...?"
"അത്...അത്...എന്നെ കിസ് ചെയ്തേ...?"
"അതോ..അത്...താൻ അല്ലെ ദിവസവും തരുന്നത് തരാൻ പറഞ്ഞെ...."
"അതിന് നി എനിക് അതു ദിവസവും തരാർ ഉണ്ട..." അവൻ എന്നെ ഒന്ന് തറപ്പിച്ചു നോക്കി....
"അഹ്..ഉണ്ടാല്ലോ....താൻ നല്ല ഉറക്കത്തിൽ ആയത് കൊണ്ട് അറിയാഞ്ഞിട്ട..."
"പോടി.... " അവൻ പല്ലിരിച്ചു കൊണ്ടു വിളിച്ചു...
"ചൂടാകാതെ... സാറേ...സാറിന് വെണ്ടേൽ എനിക്ക് ഇങ് തിരിച്ചു തന്നെക്കു...."
അതും പറഞ്ഞു എന്റെ കവിളുകൾ അവനു നേരെ കൊണ്ട് പോയി.
"പോയി പണിനൊക്കെടി കൂതറെ..." അവൻ തന്റെ ലെഫ്റ്റ് കൈ കൊണ്ട് നമ്മളെ മുഖം അങ്ങ മാറ്റി.....
വീട്ടിൽ എത്തിയപ്പോൾ മുറ്റത്ത് മർഷദ്ക്കന്റെ കാർ കാണുന്നുണ്ട്....അകത്തു കയറി. പെറ്റുപ്പയും ഉപ്പയും മർഷാദ്ക്കയും . ചായ കുടിക്കുന്നു....റംസീ എല്ലാരോടും സലാം ചൊല്ലി.. അവിടെ അവരുടെ കൂടെ ഇരുന്നു...നമ്മൾ കിച്ചനിൽ പോയി..ഉമ്മയും പെറ്റുമ്മയും അവിടെ ഉണ്ട്...നമ്മൾ അവരോടൊപ്പം ചേർന്നു...നമ്മളെ സനൂഫയുടെ നിക്കാഹ് ആണ് വരുന്ന വ്യാഴച്ച....എല്ലാരേം ക്ഷണിക്കാൻ വന്നതായിരുന്നു....എന്നെക്കാളും മുന്നേ എങ്കജ്‌മെന്റ് കഴിഞ്ഞത ..... പറ്റുമെങ്കിൽ നാളെ തന്നെ അങ്ങോട്ട് പോകാൻ പറഞ്ഞു ഉമ്മയും പെറ്റുമ്മയും ..."അഹ്...അവളെ ഞാൻ നാളെ തന്നെ...കൊണ്ടു വിടാ..."
സന്തോഷത്തോടെ റംസീ അവരോട് പറഞ്ഞു..
"ദുഷ്ടന് നമ്മൾ പോകുന്നതിൽ എന്താ സന്തോഷം...അയ്യട..." മനസ്സില് ഓർത്തു... അവർ യാത്ര പറഞ്ഞു പോയി...അന്ന് രാത്രിയിൽ ചിന്ത മുഴുവനും ഷിഹാബിനെ പറ്റി ആയിരുന്നു...അവനെ എങ്ങനെ എങ്കിലും കോണ്ടാക്ട് ചെയ്യണം... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല...അതു മാത്രല്ല നാളെ കോളേജ് വിട്ടു റംസീ തന്നെ നേരെ തന്റെ വീട്ടിലേക്ക് അയക്കും... പോകാതിരിക്കാനും പറ്റില്ല...തറവാട്ടിലെ കല്യാണം... സനൂ അവളെ കല്യാണത്തിന് താൻ വേണം മുന്നിൽ...അവളായിരുന്നു എനിക്ക് എല്ലാത്തിനും മുന്നിൽ ഉണ്ടായത്... തിരിഞ്ഞു കിടന്നു...റംസീ ടേബിൾ ലാബിന്റെ വെള്ളിച്ചത്തിൽ എന്തോ നോട്സോ മറ്റോ എഴുതുവാണ്.... ഇപ്പോ കുറെ നാളുകളായി റംസിനോട് വല്ലാത്ത മുഹബ്ബത് നമ്മുക്ക്....അവനെ കാണാതിരിക്കാൻ വയ്യ....മിണ്ടതിരിക്കാൻ വയ്യ...എപ്പോഴും ഇങ്ങനെ അടുത്തു തൊട്ടുരുമി ഇരിക്കാൻ തോന്നുന്നു... പക്ഷെ ഇത് ഒരുമാതിരി കാട്ടു പോത്തിന്റെ സ്വഭാവം...ആയി പോയില്ലേ....? വെറുതെ ഒന്നു ചൊറിഞ്ഞു നോക്കാം..."റംസീ....."
അവൻ കേട്ട ഭാവം നടിച്ചില്ല...
"ഏയ്..റംസീക്ക....." ഇത്തവണ അവൻ ഒന്നു എന്നെ നോക്കി..
"എന്താ ടി..?' ആ കലിപ്പൻ സൗണ്ട് തന്നെ ചോദിച്ചു...
"ആറ് മാസത്തിന് അടുത്തായല്ലോ... നമ്മൾ ഒരേ റൂമിൽ ഒരേ ബെഡിൽ കിടക്കാൻ തുടങ്ങീട്ട്...എന്നിട്ടും തനിക്ക് എന്നോട് ഒന്നും തോന്നിലെ.."
"എനിക്ക് എന്തേലും തോന്നാൻ മാത്രം നിനക്കു എന്ത ഉള്ളെ...." ?
എന്റെ റബ്ബേ...ആ ചോദ്യം നമ്മളെ ചങ്കിൽ തന്നെ കൊണ്ട്...... നമ്മൾ ഒന്നു നമ്മളെ നോക്കി....ഏയ്...നമ്മൾ അത്ര കൊഴപ്പോന്നും ഇല്ലല്ലോ...
"എന്തേ എനിക് അത്ര കുഴപ്പൊന്നു ഇല്ല...."
"എനിക്കും കൂടി തോന്നാട്ടെ അപ്പൊ നോക്കാം.."
"അതെപ്പോ തോന്നും...ഒന്നു കൃത്യമായി പറഞ്ഞാൽ എനിക് എന്ന അന്നു ഒരുങ്ങി നിക്കലോ...."
"നിനക്കു വട്ടാണോ അതോ വട്ടായി അഭിനയിക്കയാണോ....???
"ഇപോ കുറച്ചു ഉണ്ട്...എന്റെ റംസിനോടുള്ള മുഹബ്ബത്.. അതിങ്ങനെ.... വട്ടായി വരുന്നു....."
"അഹ്..ആ നിലോഫറുടെ പ്രേതം നിനക്ക് കൂടിയിട്ടുണ്ടാകും."
"ദ്..അവളെ പേരു വെറുതെ ഇവിടേക്ക് വലിച്ചിടേണ്ട...നമ്മക് അത് ഇഷ്ടാകില്ല...."
"പിന്നെ നിന്റെ ഇഷ്ടം നോക്കി ജീവിക്കാൻ വേറെ ആളെ തപ്പി നോക്ക്...."
"കിട്ടില്ല...തന്നെ പോലെ താൻ മാത്രം...."
"ഒന്നു കെടന്നുറങ്ങോ...മനുഷ്യൻ കുറച്ച് വർക്ക് ഉണ്ട്...."
"അതൊക്കെ ഉറങ്ങാ...പക്ഷെ എനിക്ക് ഒരു കാര്യം ചെയ്തു തരണം....."
"എന്താണാവോ....അടിയൻ വേണ്ടത്...?"
"അത്....അത്...."
"പുല്ലേ....ഒന്നു വേഗം പറഞ്ഞു തുലക്കോ...?"
"ചൂടാകല്ലേ....ഇന്ന് രാവിലെ പറഞ്ഞില്ലേ എന്നും ഞാൻ തന്നെ ഉറക്കാറുണ്ടെന്ന...അത് പോലെ നമ്മളെ ഇങ്ങള് ഇന്ന് ഒന്ന് ഉറക്കോ..?
അവൾ ആ പറഞ്ഞതിന് മറുപടി ആയി..."ഇപ്പൊ ഉറക്കവേ...മോളേ..." എന്നും പറഞ്ഞു....ടേബിളിൽ നിന്നും ഒരു പെൻ എടുത്തു അവളെ നേരെ എറിഞ്ഞു.
.നമ്മൾ...എന്തോ അവനോട് പറയാൻ എണീറ്റു ഇരുന്ന്തായിരുന്നു...എക്‌സാറ്റു കണ്ണിന് കൊണ്ട്..
"എന്റെ അല്ലാഹു......." അവൾ അപ്രത്യക്ഷീതമായ ഏർ ആയത് കൊണ്ട് ഒന്നു പിടഞ്ഞ് പോയി...അവളുടെ നില വിളി കേട്ട് റംസീ ഓടി ബെഡിൽ വന്നു...അവൾ വലതു കണ്ണു കൈ കൊണ്ട് പൊത്തി പിടിചിട്ട ഉള്ളെ....അവൻ പതിയെ കൈ മാറ്റാൻ പറഞ്ഞു.... ഞാൻ അനുസരിക്കുന്നിലെന്ന കണ്ടപ്പോൾ റംസീ മെല്ലേ എന്റെ കൈകൾ മാറ്റി...
കണ്ണു ചുവന്നു കലങ്ങിയിരിക്കുന്നു...
മെല്ലെ കണ്ണിൽ ഊതി തന്നു.....കൺ പോളയ്ക്ക് ആയത് കൊണ്ട് അത്ര വലിയ വേദ തോന്നില്ല..എങ്കിലും...റംസീന്റെ ശ്വാസം അത് കിട്ടാൻ വേണ്ടി...നമ്മൾ ഇത്തിരി ഓവർ ആക്കി.....റംസീ പതിയെ ഊതി തന്നു കൊണ്ടിരുന്നു... അടുത്ത തവണ ഊതന് അടുത്തപ്പോൾ നമ്മൾ ആ കവിളിൽ ഒരു ഉമ്മ കൂടി കൊടുത്തു......എന്നിട്ടു വേഗം പുതപ്പ് അങ്ങു വലിച്ചു പുതച്ചു....കൂടെ. ...ഒരു ഡയലോഗ് ഒന്നു കാച്ചി...
"ഒന്നു പോയേ...എനിക്ക് ഉറക്കം വന്നു........"
ഇപ്പൊ ഒന്നൂടി കിട്ടുന്നു കരുതി... കുറച്ച കഴിഞ്ഞു മെല്ലെ പുതപ്പിനിടയിൽ നോക്കി...റംസീ വീണ്ടും ടേബിളിൽ എത്തിയിരിക്കുന്നു... റംസീനെ നോക്കി....നോക്കി...നമ്മൾ പതിയെ ഉറക്കിലേക്ക് വീണു.....
തന്റെ എഴുത്തു കഴിഞ്ഞു റംസീ...മെല്ലെ ബെഡിലേക്ക് പോയി...
കിടന്നു...മെഹ്നാസ്....അവൾ നല്ല ഉറക്കത്തിലാ.....ബെഡ് ലാബിന്റെ മങ്ങിയ വെളിച്ചത്തിൽ താൻ എത്ര നേരം അവളെ നോക്കിയെന്നു അറീല... ഈ പെണ്ണിന് എന്തോ ശക്തി ഉണ്ട്...എത്ര അകലം ഞാൻ കാണിച്ചാലും...എന്നെ അവളിലേക്ക് അടുപ്പിക്കുന്ന ഒരുതരം കാന്ത ശക്തി ..അവളിൽ ഉണ്ട്....ഓരോ തവണ അവളോട് ഓരോ കാര്യത്തിനും വഴക്കിടുമ്പോൾ അവൾ...അവൾ...തന്റേത് അല്ലെ...അപ്പൊ നല്ലോണം വഴക്കിടം എന്ന അധികാരം തന്നിൽ ഉണർന്നിരുന്നു....അവളെ കണ്ടു കൊതി തീരുന്നില്ല....തനിക് ഇത് എന്താ പറ്റിയെ ....തന്റെ കൈ കൊണ്ട് അവളുടെ കവിളിൽ തലോടി....തങ്ങളുടെ നടുവിൽ ഒരു തടസ്സമായി അവൾ വെച്ചിരുന്ന ആ തലയണ മറി കടന്നു അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു...
. റംസീൻ എന്ന ഈ എനിക് ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിനോട് മുഹബ്ബത് തോന്നി തുടങ്ങിയിരിക്കുന്നു........
ഉറക്കമെണീറ്റു ഞാൻ നോക്കി...അവൾ നിസ്കാരം കഴിഞ്ഞു ദുആ ചെയ്യുന്നു...മെല്ലെ കണ്ണടച്ചു അറിയാത്ത പോൽ കിടന്നു...അവൾ ഇപ്പൊ എന്റെ അടുത്തു വരും..എന്നെ വിളിക്കാൻ.. പ്രതീക്ഷച്ചത് പോലെ അവൾ അടുത്തു വന്നിരുന്നു... അവളുടെ സമീപനം ഞാൻ അറിയുന്നുണ്ട്...അത് കൊണ്ടു തന്നെ ഞാൻ നല്ല ഉറക്കം നടിച്ചു...അവളുടെ വിരലുകൾ എന്റെ മുടിഇഴയിൽ വിരലോടിക്കുന്നുണ്ട്...ഞാൻ അവളുടെ സ്പർശം നന്നായി ആസ്വദിക്കുന്നു...അപ്പോഴാണ് അലാറം അടിച്ചത്... നാശം അതിന് അടിക്കാൻ കണ്ട നേരം....അവൾ ഇപ്പോൾ കൈകൾ പിന്നോട് വലിച്ചു..
"റംസീ......എണീറ്റേ...."
എണീക്കില്ല മോളേ......നിന്നെ കൊണ്ട് റംസീക്ക എന്നു വിളിപ്പിക്കാതെ എണീക്കില്ല..... നമ്മൾ മനസ്സിൽ ഉറപ്പിച്ചു....
റംസീക്ക എന്നു സത്യത്തിൽ നിലോഫർക്ക് ചൂടാക്കാൻ വേണ്ടി വിളിച്ചു തുടങ്ങിയതാണ്...പക്ഷെ... ഞാനും റംസിയും മാത്രം ഉള്ള സ്വകര്യ നിമിഷങ്ങളിൽ റംസീക്ക എന്നു വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു... റംസീ അറിയാതെ എത്രയോ തവണ നമ്മൾ അതു വിളിച്ചിട്ടും ഉണ്ട്...
അവൾ മെല്ലെ കുറച്ചു കൂടി അടുത്തു ഇരുന്നു.... ആ കാതുകളിൽ പതുക്കെ...."റംസീക്ക..........എണീക്കു
നിസ്കരിക്കണ്ടേ..........."
അവളുടെ ആ വാകുക്കൾ തനിക്കു ശരിക്കും അവളെ പ്രിയപ്പെട്ടതക്കുന്നു....അവൻ കണ്ണുകൾ തുറന്നു.... സുറുമ ഇട്ട അവളുടെ മിഴികളിൽ വുദുഹ് ചെയ്ത വെള്ള തുള്ളികൾ തിളങ്ങുന്നുണ്ട്... പനിനീർ നിറത്തിൽ ഉള്ള അവളുടെ നേർത്ത അധരങ്ങൾ...തന്റെ അധരങ്ങളോട് ചേർക്കാൻ ആഗ്രഹിക്കുന്നു...അവളെ ഇങ്ങനെ നോക്കി കിടക്കുമ്പോൾ കലിപ്പനിൽ നിന്നും റോമൻസിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നു എന്നു എനിക്ക് തോന്നി അത് കൊണ്ട് തന്നെ നമ്മൾ സ്‌ഥലകാല ബോധതിലേക്ക് വന്നു...
"എന്തോന്ന് ആടി...രാവിലെന്നെ മനുഷ്യനെ ..മേനിക്കെടുത്താൻ...കൊറേ നേരായല്ലോ നോക്കി വെള്ളേറെക്കുന്നേ.."
അതുവരെ കടമിഴികൊണ് കൊണ്ട് എന്റെ നെഞ്ചിലേക്ക് നോട്ടം വാരി വിതറി എന്നെ പ്രണയിക്കാൻ പ്രേരിപ്പിച്ച അവളുടെ കണ്ണുകളിൽ മാറ്റം വന്നു... "ഓ..പിന്നെ...നോക്കി വെള്ളേറുക്കാൻ പറ്റിയ മോന്തയും..... .....അതേ വേണേൽ എണീറ്റോ...സുബ്ഹ് ഖലാഹ് ആകാൻ ആയി. " അതും പറഞ്ഞു അവൾ പോയപ്പോൾ ആ കൈ കളിൽ പിടിച്ചു വലിച്ചു ഈ നെഞ്ചത്തോട് ഇടാൻ തോന്നി...പക്ഷെ. വേണ്ട...ഇപ്പൊ... കുറച്ചു കൂടി അവളെ സ്‌നേഹിക്കട്ടെ...സ്‌നേഹം പ്രകടിപ്പികാതെ ഇങ്ങനെ ഒളിച്ചു പ്രണയിക്കാനും ഒരു സുഖമുണ്ട....
അവൾ ചായയുമായി വരുമ്പോൾ ഞാൻ കണ്ണാടിക്ക് മുന്നിൽ ആയിരുന്നു...എവിടുന്നോ വായിൽ അറിയാതെ ഏതോ ഹിന്ദി പാട്ടും കടന്നു കൂടി....ആ കോപ്പ് ചായയുമായി വന്നപ്പോൾ കാണുന്നത് മൂളി പാട്ടും പാടി മുടി വാരുന്ന എന്നെ..."ഓ..ഇയാൾ ഇന്ന് നല്ല ഹാപ്പിയിലാണല്ലോ...എന്തു പറ്റി...ഓ...ഞാൻ പോകുന്നതിനുള്ള സന്തോഷ പ്രകടനം ആയിരിക്കുമല്ലേ..."?
അവൾ അത് പറഞ്ഞപോഴാണ് ഇന്ന് അവളെ കൊണ്ടാകേണ്ട കാര്യം എനിക്ക് ഓർമ വന്നത്...അതോർതപ്പോൾ എന്തോ പെട്ടെന്ന് ഒരു സങ്കടം...അത് എന്റെ മുഖത്തു കാണിക്കാതെ...ഞാൻ പറഞ്ഞു..."അതേലോ....രണ്ടു ദിവസം ഞാൻ ഇവിടെ കിടന്നു ആർമാദിക്കും....ഓർക്കുമ്പോൾ തന്നെ കുളിരു കൊരുന്നു....."
അവൾ ആ ചായ ടീ പോയിൽ വെച്ചു...എന്റെ നേർക്ക് വന്നു....
"ഒരു കാര്യം പറഞ്ഞിലേന്നു വേണ്ട...ഞാൻ ഇല്ലെന്നു കരുതി...അത് ചോദിക്കാൻ ഇത് ചോദിക്കാൻ എന്നും പറഞ്ഞു ആ നിലോഫർ എങ്ങാനും ഇതിനുള്ളിൽ കയറിയാൽ.... എന്റെ സ്വഭാവം അറിയും......"
"നീ എന്തോന്ന് ചെയ്യും
....?"
"ഞാനോ...ഇപ്പൊ കാണിച്ചു തരാം...."
അവൾ എന്റെ അടുത്തേക്ക് വന്നു.... എന്നിട്ട് എന്റെ കൈ പിടിച്ചു വലിച്ചു.. ഇന്നർ ബനിയൻ മാത്രം ഇട്ടി നിക്കുന്ന ഞാൻ...എന്റെ ആ കയ്യിന്റെ മസ്സിലിൽ ഒരു കടി..."എന്റെ റബ്ബേ....."
അറിയാതെ ഞാൻ നിലവിളിച്ചു പോയി....എന്തൊരു കടച്ചിൽ.
."ഇനി...എന്തേലും കുരുത്തക്കേട് ഒപ്പിക്കുമ്പോൾ ഓർത്തോ.....ഇത്..." അതും പറഞ്ഞു അവൾ അവളുടെ ഡ്രസ്സ്‌കൾ ബാഗിലാക്കി പാക് ചെയ്യാൻ പോയി..."ഇതിന് പകരം തന്നിലെങ്കിൽ ഞാൻ എങ്ങനെ നിന്റെ കലിപ്പൻ കേട്ട്യോൻ ആകും...." മനസ്സിൽ ഓർത്തു . അവൾ ഡ്രസ്സ് ഒക്കെ എടുത്തു വെച്ചു... ബുക്ക്സ് ബാഗിലാക്കി..ഫോണ് ചർജിലിട്ടു... ബെഡ്ഷീറ്റ് വിരിച്ചു...അങ്ങിങ്ങായി ചിതറി കിടന്ന എന്റെ ഡ്രസ്സും ബുക്‌സും എല്ലാം അവൾ അതതു സ്ഥാനത്തു വെച്ചു...നീറ്റ് ആക്കി.... ഞാൻ അവളെ തന്നെ നോക്കി നിന്നു.."ശരിക്കും ഈ ഭാര്യ എന്നത് മഹാ സംഭവമാണ് കേട്ടോ... നോക്കിയേ എത്ര വേഗമ അവൾ എല്ലാം നീറ്റ് ആക്കിയെ...അവൾ ഡ്രസും എടുത്തു കുളിക്കാൻ പോയി.. അവൾ ഇങ് വരട്ടെ ...അവൾ ഇറങ്ങു ന്നത് വരെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നേരം കൂട്ടി... മെഹ്നാസ്.. അവൾ കുളി കഴിഞ്ഞു ഡോർ തുറന്നു....അപ്പോൾ തന്നെ ഞാൻ അവളെ പിടിച്ചു എന്റെ നെഞ്ചോട് അടുപ്പിച്ചു..."റംസീ പ്ലീസ് വിട്... എനിക് വേദനിക്കുന്നു...."
"അയ്യോട...." അവൻ ഒന്നൂടി പിടി മുറുക്കി....എന്നിട് അവൾ കഴുത്തിലൂടെ തലയിൽ ചുറ്റിയ ഷാൾ അതങ് മാറ്റി....
"റംസീ...വേണ്ട ..എന്റെ ഷാൾ...ഇങ് താ ...." അവൾ പറയുന്നത് ഒന്നും അവൻ കേട്ടില്ല...അവൻ അവളുടെ കഴുത്തിന് പിന്നിൽ...ഒരു കടി കൊടുത്തു....ഒരു നിലവിളിയോടൊപ്പം അവളുടെ കണ്ണും നിറഞ്ഞു...
"ഇത് നിനക്ക് ഉള്ളത് ..എന്റെ കലിപ്പ് ഓർക്കാൻ..."അതും പറഞ്ഞു അവൻ അവളെ തള്ളിമാറ്റി...
എന്തൊരു ദുഷ്ടൻ. ...മനസ്സിൽ പറഞ്ഞു...
"വേണേൽ വേഗം റെഡി ആയിക്കോ.. ഞാൻ പോയെന്ന്...." അവൻ അതും പറഞ്ഞു താഴേ പോയി......
അവൾ ഉമ്മയോട് ഉപ്പയോടും യാത്രേം പറഞ്ഞു...കല്യാണത്തിന് നേരത്തെ വരണമെന്ന് പറഞ്ഞു ഇറങ്ങി...വൈകിട്ട് അവൾ നേരെ തറവാട്ടിലേക്ക് പോകും.....
അവളെ കോളേജിൽ ഡ്രോപ്പ് ചെയ്‌തു .ഞാൻ ഇറങ്ങിയ ഉടൻ നിലോഫർ അവൾ ഫ്രന്റ് സീറ്റിൽ സ്ഥാനം പിടിച്ചു.. എന്നിട് അവൾ എന്നെ നോക്കി ..ഞാൻ റംസിനെ നോക്കി..റംസീ കുറച്ചു അകലം പാലിച്ചു ദൂരെ ഇരുന്നു...എന്നെ നോക്കി....ഞാൻ ഒന്നു പുഞ്ചിരിച്ചു...
വൈകിട്ട് റംസീ തന്നെ വന്നു എന്നെ തറവാട്ടിൽ ആക്കാൻ...അന്ന് കല്യാണം കഴിഞ്ഞു വന്നതാ പിന്നെ ഇപ്പോഴ താനും റംസിയും ഇവിടെ വരുന്നത്... മനോഹരമായ പന്തൽ തന്നെ...പണികൾ എല്ലാം പൂർത്തിയായിരിക്കുന്നു..ഞാനും റംസിയും ഇറങ്ങി... നമ്മളെ കണ്ട ഉടൻ പെറ്റുപ്പായും ഉപ്പയും മൂത്താപയും ഇക്കാക്കസും ഓടി എത്തി...എന്നെക്കാളും കൂടുതൽ അവർ റംസിയെ ആണ് സൽകരിക്കുന്നത്... "എന്താ..ഉപ്പ.. ഇങ്ങള് നമ്മളെ മറന്നോ.....? പുയ്യാപ്ല ഇപ്പോഴ വന്നേ...ഓർത്തോ..."
"കുഞ്ഞോളെ...പുയാപ്ല ഇപ്പോഴ വന്നെങ്കിലും...എപ്പോഴും വേണ്ട ആളാ....."
പെറ്റുപ്പായ അത് പറഞ്ഞത്....നമ്മൾ ഒന്നു മൂപ്പരെ നോക്കി...
" നീ നമ്മളെ നോക്കി പേടിപ്പിക്കേ ഒന്നും വേണ്ട...നമ്മക് വലുത് നമ്മളെ പുയാപ്ല തന്നേ...."
മൂത്താപയും ആ സൈഡ് തന്നെ.. റംസിനെ നോക്കി മുഖതോട് കോഷ്ടി കാണിച്ചു അകത്തു കയറി.... അവിടെ എല്ലാരും എത്തിട്ടുണ്ട്..."സനൂസ്....."
"ഡി...കുഞ്ഞോളെ...."
അവൾ ഓടി വന്നു... എല്ലാരും നമ്മുക്ക് ചുറ്റും കൂടി.... മൂത്തമ്മയും അമ്മയിമാരും എല്ലാരും..... അപ്പോഴേക്ക് റംസീ അവിടെ എത്തി...
"എന്താ പുയാപ്ല സുഖം അല്ലേ...എന്തുണ്ട് വിശേഷങ്ങൾ...?
നമ്മളെ അമ്മായി ചോദിച്ചു...
"എന്തോന്ന് വിശേഷം...നല്ലെന്നെ അമ്മായി..."
"അഹ്..മാസം ആറ് ആകാരയില്ലേ... ഇനിം ഒരു വിശേഷത്തിന് സ്കോപ് ഇല്ലെ ..."
അമ്മായിന്റ ഡയലോഗ് കേട്ട് നമ്മൾ ഒന്നു അമ്മയിനെ നോക്കി...
"എന്താ..അമ്മായി...ഞാൻ മാത്രം വിചാരിച്ച മതിയോ... ഇങ്ങളെ കുഞ്ഞോൾ കൂടി....."
അതും പറഞ്ഞു ആ കലിപ്പൻ എന്നെ നോക്കി.....
"എടാ.. ദുഷ്ട...." ഉറക്കെ മനസ്സിൽ വിളിച്ചു......
"അയ്യേ...കുഞ്ഞോളെ....എന്തു വാ ഇത്..."
എല്ലാരും നമ്മളെ കളിയാക്കാൻ തുടങ്ങി ..സത്യം സങ്കടം വന്നു...
ആ കട്ട കലിപ്പൻ എന്നെ നോക്കി കണ്ണിറുക്കി....
രാത്രി ഫുഡും കഴിച്ചു റംസീ പോകാൻ ഒരുങ്ങി....
"എന്നിട് പുയാപ്ല നിക്കുന്നില്ല.. അല്ലെ..?"
"ഉപ്പാ...നാളെ ലീവ് ആക്കാൻ പറ്റില്ല...ഇടയ്ക്ക് സമരം വന്നത് കൊണ്ട് കുറെ ക്ലാസ് മിസ്സ് ആയി... എക്സാം ആകാരയില്ലെ...? ഇൻ ഷാ അല്ലാഹു ..ഞാൻ നാളെ ഉച്ചയ്ക്ക് വരാം.. മഗ്‌രിബ് ശേഷം അല്ലെ നിക്കാഹ്...."
"ആ മോനെ......ഇൻ ഷാ അല്ലാഹു..എന്ന അങ്ങനെ വാ..."
എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങാൻ നേരം...
"അതേ..റംസീ...ഇന്ന് ഇവിടെ ഒരാൾക്ക് ഉറക്കു ഉണ്ടാകൊ ആകൊ...രാത്രിക്ക് നമ്മൾ അങ്ങോട്ട് വരേണ്ടി വരൊ..."
നമ്മളെ കസിൻസ് ആണ് ഇജ്ജാതി വർത്താനം പറയുന്നത്...
"അപ്പോഴേക്ക് ചിലപ്പോ ഞാൻ ഇങ്ങോട്ട് എത്തിയെകും.."
റംസീ വിട്ട് കൊടുക്കാൻ ഭാവം ഇല്ല...
"അപ്പൊ ..ശരി...ഇൻ ഷാ അല്ലാഹു... നാളെ കാണാം......." എന്നെ നോക്കി പറഞ്ഞു....
സത്യത്തിൽ റംസീ പോയി കഴിഞ്ഞപ്പോൾ എന്തോ കയ്യിന്ന് വിട്ട പോൽ തോന്നി....
സനൂന് രണ്ടു കയ്യിലും മൈലാഞ്ചി ഇട്ട് കൊടുത്തു... പിന്നെ അമ്മയിമാർക്കും ബാക്കി കസിൻസിനും ....എല്ലാരും... ടോക്കൻ ബുക്ക് ചെയ്തു ഇരിപ്പാണ്...എന്റെ ബാബിനെ വല്ലാതെ മിസ് ചെയ്യന്നു...
റംസീ...വീട്ടിൽ എത്തി...നേരെ മുകളിലേക്ക് പോയി...റൂമിൽ കയറി.. ആകെ ഒരു ശൂന്യത.. ഒന്നു ഫ്രഷ് ആയി...നിസ്കാരം കഴിഞ്ഞു.. നാളത്തേക്ക് കുറച്ചു നോട്സ് പ്രീപയർ ചെയ്യാൻ ഉണ്ട്..അതിന് ഇരുന്നു... ഇടയ്ക്ക് നോട്ടം അറിയാതെ ബെഡിലേക്ക് പോയി.. അവൾ ഈ ടൈം എന്തൊക്കെയോ പറഞ്ഞു എന്നെ കലിപ്പാക്കുമായുരുന്നു.. നോട്സ് എഴുത്തു നിർത്തി...അവളെ വിളിച്ചു ഫോണ് റിങ് ഉണ്ട്...ബട് അറ്റൻഡ് ചെയ്യുന്നില്ല... മെസ്സേജ് അയച്ചു.... അതിനും നോ റിപ്ലൈ...
പുല്ല്... ദേഷ്യത്തോടെ ഞാൻ ഫോണ് ബെഡിലേക്ക് എറിഞ്ഞു... ബെഡിൽ പോയി കിടന്നു...
ഞാൻ ഇവിടെ ടോക്കൻ എടുത്ത എല്ലാവർക്കും മൈലാഞ്ചി ഇട്ടു കൊടുത്തു..നമ്മളും ഇട്ടു...എല്ലാം കഴിഞ്ഞപ്പോൾ സമയം ഒരു മണി... എന്നിട്ടും ഇവിടുത്തെ ഒച്ചപാട് ഒന്നും കഴിഞ്ഞില്ല.... പെട്ടെന്ന് നമ്മുക്ക് നമ്മളെ ഖൽബിനെ ഓർമ വന്നു..ഫോണ് എടുത്തു..നോക്കി...15 മിസ് കാൾ ...മെസ്സേജ്‌സ്....
തിരിച്ചു വളിച്ചു...ഉറങ്ങി കാണുമായിരിക്കും..എന്നാലും...വിളിച്ചു.. ഫസ്റ്റ് റിങ്ങിൽ തന്നെ എടുത്തു..
"എത്ര നേരയി പുല്ലേ വിളിക്കുന്നേ..." കലിപ്പൻ നട്ട പാതിരയ്ക്കും കലിപ്പിൽ തന്നെ....
"ഞാൻ തിരക്കിൽ ആയിരുന്നു.. എന്താ വേണ്ടേ..."
"എനിക്ക് ഒന്നും വേണ്ട..."
"പിന്നെന്തിനാ വിളിചെ...?'
"അത്...അത്...."
"എന്തോന്ന്... അത്...?"
"അത്..എന്റെ ആ ഓഫ് വൈറ്റ് ഷർട്ട് അയണ് ചെയ്‌തിനൊന്ന ചോദിക്കാൻ.."
"ഓ..അത് അറിയാൻ ആണെങ്കിൽ ആ ഷെൽഫ് തുറന്നു നോക്കിയ പോരെ...ചുമ്മ...എന്നെ വിളിച്ചു ഏടങ്ങേർ അക്കണോ..?"
"പോടീ....കോപ്പ..."
അതും പറഞ്ഞു അവൻ ഫോണ് വച്ചു...നമ്മക്ക് ചിരിയ വന്നേ....നമ്മളെ കലിപ്പന് നമ്മളോട് ഇച്ചിരി മുഹബ്ബത് തോന്നി തുടങ്ങി ഇരിക്കുന്നു.....
ഉച്ചയ്ക്ക് തന്നെ റംസീ തറവാട്ടിൽ എത്തി...എല്ലാരും പന്തലിൽ തന്നെ ഉണ്ടു.....അവളെ കാണാൻ ആഗ്രാഹിയിട്ട വയ്യ...വേഗം. ഒരു ചായേം കുടിച്ചു...ഇങ്ങനെ നിന്നു..ആരോട് ചോദിക്കും...ഈ കോപ്പിനെ. ഇങ്ങനെ ചിന്തിക്കുമ്പോഴേക്കും ..മുന്നിൽ അമ്മയി പെട്ടു.."എന്താ ..റംസീ..പുയാപ്ല.. നമ്മളെ കുഞ്ഞോളെ തപ്പെന്ന...?"
എന്തായാലും നാണം കെട്ട് ഇന്നലെ...
"അതേ ..അമ്മായി. .അവൾ ഇവിടെ...ഇന്നലെ ഉറങ്ങീട്ടെ ഇല്ല..."
"കൊച്ചു കള്ള.....അവൾ മോളിൽ ഉണ്ട്...'
"താങ്ക്സ്..അമ്മുസ്..."
നമ്മൾ വേഗം മോളിലേക്ക് പറന്നു... 5 റൂമിൽ കൂടുതൽ ഉണ്ട്...3 എണ്ണം നോക്കി...ആ കോപ്പിനെ കാണുന്നെ ഇല്ല...അടുത്തത്തിൽ നോക്കി.... അതാ..സ്റ്റൂൾ മുകളിൽ ഏന്തി വലിഞ്ഞു കേറി ഷെൽഫിൽ എന്തോ തിരയുന്നു... കാലിൽ അവളുടെ സ്വർണ പാദസരം....ഉണ്ട്.. അവളുടെ കാലിന്റെ മൊഞ്ചിൽ അതിനെ കാണുന്നില്ല....ഓഫ് വൈറ്റ് സൽവാറിൽ ആയിരുന്നു അവൾ.. ..എന്തോ ബാഗോ മറ്റോ എടുക്കാൻ ഉള്ള പുറപ്പാടാ. ബണ് സ്റ്റൈലിൽ കെട്ടിവെച്ച ...അവളുടെ മുടി അഴിഞ്ഞു വീണു...ഈ കോപ്പിന് ഇത്രയും മുടി ഉണ്ടോ..........
"ടി..കോപ്പെ......"
അപ്രതീക്ഷിതമായ എന്റെ വിളി കേട്ടു അവൾ ഒന്നു ഞെട്ടി വിറച്ചു കാൽ തെന്നി താഴേക്ക്....
(ചെറിയ ഒരു തിരക്ക് വന്നത് കൊണ്ടാണ് ഇന്ന് ലെങ്തും കുറഞ്ഞു പോയത്...അതു പോലെ പോസ്റ്റ് ചെയ്യാനും ടൈം കിട്ടാഞ്ഞത്...ക്ഷമിക്കണെ...... എന്റെ...കൂട്ടുകാരെ.....സൗഹൃദ ദിനാശസംശകൾ......
...)
അവൾ തെന്നി താഴേക്ക് വീണു.. അവളെ തന്റെ ഇരു കൈകൾ കൊണ്ട് റംസീ വരവേറ്റു.... അവളുടെ ആ കണ്ണുകളിൽ ഒരു നിമിഷം ഞാൻ മതിമറന്നു നോക്കി.... ആ നിമിഷം അവളും തന്റെ പ്രാണനെ നോക്കി നിന്നു....
"ടി...മുടിഞ്ഞ വെയ്റ്റ്...കാണാൻ മാത്രം ഒന്നും ഇല്ലാല്ലോ...ഇതോക്ക് എവിടെ ഒളിപ്പിക്കുന്നു........."
അവൻ അവളെ താഴെ ഇറക്കി...
"തന്നോട് പറഞ്ഞോ... ഞാൻ എന്നെ എടുക്കാൻ. ..ഇല്ലലോ..."?
"ഇപ്പൊ വിചാരിച്ചു തന്നെ പിടിക്കാതിരുന്നാൽ മതി എന്നു....എനിക് പിന്നെ ചിരിച്ചു ചിരിച്ചു ഇരിക്കാൻ നേരം ഇല്ലാഞ്ഞിട്ട...ഞാൻ പിടിച്ചേ..."
"അയ്യട...എന്നെ ഉന്തി ഇടാൻ നോക്കിയതും പോരാഞ്ഞു.."
"ഹമ്....ഞാനോ...."
"അഹ്..അതേ താൻ അലറിയത് കൊണ്ടല്ലേ ഞാൻ ഞെട്ടിയത്...."
അതു പറഞ്ഞുകൊണ്ടു...ഞാൻ മുടി കെട്ടാൻ ഒരുങ്ങുമ്പോൾ അവൻ അടുത്തു വന്നു... എന്റെ കൈകളിൽ മുറുക്കെ...പിടിച്ചു....
"റംസി...വിട്...."
ആദ്യമായി അവൻ എന്റെ കൈകളിൽ പിടുത്തം ഒന്നു പതുക്കെ ആക്കി...സാദാരണ തനിക്ക് വേദനിച്ചാൽ ഒന്നൂടി ആ കരുത്തുറ്റ കൈ കൊണ്ട് പിടി മുറുക്കൽ ആയിരുന്നു പതിവ്.....
"ആ മുടി കെട്ടി വെക്കാതെ...ഇങ്ങനെ കാണുന്നത് ആണ്...എനിക് ഇഷ്ടം...."
റംസിയുടെ വാക്കുകളിൽ പോലും ഒരു മാറ്റം.... ഒരു മുഹബ്ബത്തിന്റെ മണം... വീശിത്തുടങ്ങുന്നുണ്ട്....
ഞാൻ പിറകോട്ട് പിറകോട്ട് നീങ്ങി.... ചുമരിൽ ചെന്നു നിന്നു....അവൻ എന്റെ അടുത്തു എത്തി...
.ഇപ്പൊ എനിക്കും എന്റെ റംസീക്കയ്ക്കും ഇടയിൽ ഒരു ശ്വാസത്തിന്റെ ദൂരം മാത്രം........
അവന്റെ കണ്ണുകൾ തന്റെ കണ്ണുകളുമായി....പ്രണയ സല്ലാപത്തിൽ ആയി...അവന്റെ നോട്ടത്തിൽ നിന്നു പിന് വലിക്കണമെന്നുണ്ട്....പക്ഷെ ..തനിക്ക് അതിന് സാധിക്കുന്നില്ല...
എന്റെ റബ്ബേ...ഈ പെണ്ണിന് എന്തൊരു മൊഞ്ചു....എപ്പോഴോ തന്നെ കീഴ്പെടുത്തിയ ആ കണ്ണുകൾ....മെല്ലെ ഞാൻ..ഒന്നൂടി അവളിലേക്ക് അടുത്തു....അവളുടെ കണ്ണുകൾ നോക്കി.......പതിയെ പറഞ്ഞു...
"ടി...പെണ്ണേ......ഈ റംസീന്റെ മനസ്സിൽ നീ എങ്ങനെ കയറി പറ്റി.... "
അവന്റെ ആ ചോദ്യത്തിന് മുന്നിൽ അവൾ ഒന്നു തളർന്നു....തന്റെ റംസീ... താൻ ആ മനസ്സിൽ ഉണ്ടെന്ന് അവനു വെളിപ്പെടുത്തിയിരിക്കുന്നു...
വീണ്ടും ആ കണ്ണുകൾ... എന്നെ അവളിലേക്ക് അടുപ്പിക്കുന്നു...അവൻ മെല്ലെ അവളെ തിരിഞ്ഞു കൊണ്ട് വന്നു എന്നില്ലേക്ക് അടുപ്പിച്ചു....
"റംസീ...വിട്...ആരേലും കാണും..."
"ഷ്....മിണ്ടാതിരി....പെണ്ണേ...."
കഴുത്തിന് പിന്നിൽ ഉള്ള..അവളുടെ മുടി...കൈ കൊണ്ട് മാറ്റി....ഇന്നലെ താൻ കടിച്ച ഭാഗത്ത് ഇരുണ്ട നിറമായിരിക്കുന്നു....അവളെ തന്റെ കൈകൾ കൊണ്ട് ഒന്നൂടി എന്റെ മാറോട് ചേർത്തു... ആ കടിച്ച പാടുളിടത്തു എന്റെ ചുണ്ടുകൾ പതിഞ്ഞു....എന്റെ പെണ്ണിന് അവൾ അറിഞ്ഞിരിക്കെ കൊടുത്ത ആദ്യ ചുംബനം......
റംസീന്റെ ചുണ്ടുകൾ...പ്രതീക്ഷിക്കാതെ എന്നിൽ പതിഞ്ഞപ്പോൾ ചെറുതായി കഴുത്തു പിൻവലിച്ചു... റംസീ മാത്രമാണ് തന്റെ ലോകമെന്ന് ഇപ്പൊ ഞാൻ മനസ്സിലാക്കുന്നു...
അവൻ അവളെ തന്റെ നേരെ നിർത്തി...ഇപ്പോ നാണം കൊണ്ട് അവളുടെ മുഖം താഴ്ത്തി നിക്കുവാ... "ഒന്നു ഇങ് നോക്കേടി ...പെണ്ണേ...." എന്റെ കൈകൾ കൊണ്ട് അവളുടെ താടിയിൽ പിടിച്ചു അവളുടെ മുഖം ഉയർത്തി...ആ കരിമിഴിയിൽ പ്രണയത്തിന്റെ നനവ് കാണുന്നു......
ഇന്നലെ ഒരു രാത്രി.... നിന്നെ അടുത്തു കാണാതിരുന്നപ്പോൾ എനിക്ക് ഉറപ്പായി......ഇതു വരെ ഈ റംസീന്റെ ജീവിതത്തിൽ സംഭവിക്കാത്ത എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ടെന്ന....അത് നീ എന്ന മെഹ്നാസ് ആണ്....നിന്റെ പ്രണയം ആണ്...ഞാൻ എത്ര അകലം കാണിച്ചാലും എന്റെ മനസ്സ് എപ്പോഴും നിന്നെ തേടികൊണ്ടിരിക്കുന്നു....ഇനിയും എനിക്ക് വയ്യ...നിന്നെ ഇങ്ങനെ അടുത്തു നിന്ന് സ്‌നേഹിക്കാതിരിക്കാൻ...."
ആ വാക്കുകൾ കേട്ടപോൾ അവളുടെ ഖല്ബിനു ഒപ്പം കണ്ണും നിറഞ്ഞു........
"അതേ... ഈ ലുക്കിൽ ഒന്നും എന്റെ മോള് നടക്കേണ്ട കേട്ടോ...ആ സ്‌കാഫ് തന്നെ മതി........"...റംസിയിൽ ഉറങ്ങി കിടന്ന സ്‌നേഹത്തിന്റെ സ്വാർത്ഥത ഉണർന്നു......
"അന്ന് വാങ്ങി തന്ന ആ ജഗ്ഗിൻസും ടോപ്പും മതിലെ.....?"
അവൾ പതുക്കെ അവനോട് ചോദിച്ചു....
"അത്...മോളേ ഉമ്മുമ്മാക്ക് കൊടുത്തേക്ക്....."
"ദേ...റംസീ...വേണ്ടട്ടോ....അങ്ങനെ ഒന്നും....പറയരുത്...."
"ഓ..സോറി.. ..ആ നിലോഫർക്ക് തന്നെ കൊടുത്തേ..എനിക്ക് ആ ടൈപ് ഡ്രസ്സ് ഇടുന്നതും ഇടുന്നവരെയും ഇഷ്ടല്ല...."
"എന്നിട്ടാണോ...എനിക് വാങ്ങി കൊണ്ടു തന്നത്...?
"അതു പിന്നെ.....ആഡ്രസ് ഇട്ടാൽ എങ്കിലും ഞാൻ തന്നെ ഇഷ്ടപെടതിരികൊന്ന നോക്കാനാ..."
"അതെന്തേ ..."
"തന്നെ ഇഷ്ടപെടതിരിക്കാൻ എന്തേലും കാരണം ഉണ്ടാക്കണ്ടേ..."
"അയ്യട..." റംസീ തട്ടി മാറ്റാൻ ശ്രമിച്ചു...വീണ്ടും അവൻ എന്നെ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു.....
"അതേ ...സനൂഫയുടെ ഫസ്റ്റ് നൈറ്റനു മുൻപ് നമ്മുടെ ഫസ്റ്റ് നൈറ്റ് ഒന്നൂടി ആകിയലോ. . "
"ഉയോ .വേണ്ട....ബുദ്ധിമുട്ട് അല്ലേ..."
"ആർക്ക്..എനിക്കോ....എനിക് ഈ റൂം ഒക്കെ മതിട്ടോ......."
നാണം കൊണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു...അവൾ കുതറി മാറാൻ നോക്കി....അവൻ വീണ്ടും വീണ്ടും അവളെ തന്നിലേക്ക് അടുപ്പിക്കയാണ് ....അവൻ അവളുടെ ആ കണ്ണിൽ നോക്കി... എന്നിട്ട്..."എനിക്ക് നിന്നോട് ഉള്ള അടങ്ങാത്ത...മുഹബ്ബത് ഇതാ...ഞാൻ ഇപ്പോ നിന്നോട് ഈ ലോകത്തോട് വിളിച്ചു പറയുന്നു... ഈ നിൽക്കുന്ന മെഹ്നാസ് ...റംസിയുടെ എല്ലാം ആണ്....എന്റെ ജീവന്റെ തുടിപ്പാണ്..... ഐ.... ലവ്.............""
"കുഞ്ഞോളെ......"
"അല്ലാഹു...അമ്മായി ..ഞാൻ പോകുന്നു...."
"ഞാൻ ഇത് ഫുൾ ആകട്ടെ ഡി..."
"അതൊക്കെ പിന്നെ.....അമ്മായി കണ്ട..പിന്നെ നമ്മൾ തല ഉയർത്തി നടക്കേണ്ട. .കേട്ട സാറേ..."
"എന്ന ആ മുടി ഒക്കെ കെട്ടി...പോ .."
ചിരിച്ചു കൊണ്ട്...അവൾ അവനെ തട്ടി മാറ്റി താഴേക്ക് പോയ്...
നിക്കാഹിനു സമയം ആകാർ ആയി. ഞാൻ പോയി കുളിച്ചു ..മാറ്റി നമ്മൾ പിങ്ക് കളർ സൽവാറിൽ ആണ്..സ്‌കാഫ് ഒക്കെ ചുറ്റി സനൂനെ അണിയിച്ചു ഒരുക്കാൻ പോയി...സനൂനു ഒരു പച്ച കളർ ലഹങ്കാ ആണ്...അവളുടെ ഇഷ്ട കളർ .. മാഷ അല്ലാഹു ...സനൂട്ടി മൊഞ്ചത്തി ആയിരിക്കുന്നു.... അതിനിടയിൽ ഉമ്മയും നിലോഫറും ഉപ്പയും റസൽ പിന്നെ മൂത്തമ്മയൊക്കെ വന്നു....അപ്പോഴേക്ക് നിക്കാഹിനു പോകാൻ റെഡി ആയെന്ന പറഞ്ഞു ഇക്കാകസ് വന്നു... ആണുങ്ങൾ ഒക്കെ നിക്കാഹിനു പുറപ്പെടാൻ നിക്കുന്നു... ..അല്ല..നമ്മളെ കേട്ട്യോൻ പിന്നെ കണ്ടില്ല എന്നു കരുതുംപോഴേക്കും അതാ... വൈറ്റ് ഷർട്ടും ഇൻസിഡ് ഒക്കെ ആക്കി...മൊഞ്ചൻ ആയിട്ടുണ്ട്....നമ്മൾ കണ്ണു കൊണ്ട് അടുതെക്ക് വിളിച്ചു...എങ്ങനെയോ ചുറ്റി പിടിച്ചു നമ്മളെ അടുത്തു എത്തി..
"എന്റെ പെണ്ണ് കലക്കിനു അല്ലോ....ഇതാണ് നിനക്കു മാച്ച്...എന്റെ മനസ്സിന് സ്യ്ഫും...."
റംസീ ചിരിച്ചു കൊണ്ടു പറഞ്ഞു..
.."..അതായ..ഇങ്ങളും കൊള്ളാലോ......അല്ല... ഇനി ആൾ മാറി പോകുമോ....?
"ആർക്ക് എന്തേ......"
"പുയാപ്ല പോലും ഇത്ര ലുക്കിൽ ആയിരിക്കോ....?'
കുറച്ചു കൂടി റംസീ... എന്റെ അടുതേക്ക് നീങ്ങി....
"അളിയോ ....അതിനോട് ഒക്കെ പിന്നെ കൊഞ്ചാം..വേഗം വാ.."
മർഷാദ്ക്ക ആണ് അത് പറഞ്ഞേ.....
"അതേ ..ആർക്ക് മാറിയാലും എനിക്കിനി മാറില്ല...ഇന്റെ പുയാപ്ല നമ്മൾ തന്നെ....."
അതും പറഞ്ഞു റംസീ ഒന്നു നുള്ളി... എന്നിട് അവർക്കൊപ്പം പോയി ....
നിക്കാഹ് ഒക്കെ കഴിഞ്ഞു പുയാപ്ലയും കൂട്ടരും എത്തി... ഇതൊക്കെ കാണുമ്പോൾ തന്റെ കല്യാണ ദിവസം ഓർമ്മ വന്നു...അപ്പോഴത്തെ തന്റെ ഓരോ ചിന്താ ഗതികൾ ആലോചിച്ചു ഓർത്തു ചിരിച്ചു..... ഓപ്പനപ്പാട്ടും കൈക്കൊട്ടിമായി നേരം നന്നേ വൈകി....അതിനിടയില് ഉമ്മയും നിലോഫറും ഒക്കെ നാളെ നേരത്തേ വരാന്ന് പറഞ്ഞു പോയി..... സമയം 2 ആകാറായി... എല്ലാരും ഓരോ റൂമും ഉള്ള സ്ഥലമൊക്കെ അഡ്ജസ്റ്റ് ചയ്തു...നമ്മൾ ആണേൽ സനൂന്റ കൂടെ അഡ്ജസ്റ് ചയ്തു ഇങ്ങനെ കിടന്നു.. ഓരോ കാര്യങ്ങൽ പറഞ്ഞു നമ്മൾ കസിൻസ് സനൂനെ ചൂടാക്കുവാണ്..അപ്പോഴാണ് ഫോണ് റിങ് ചെയ്തത്.. നമ്മളെ കേട്ട്യോൻ.. ഫോണ് അറ്റൻഡ് ചെയ്തു....
"ഹെലോ...പുല്ലേ....നീ എവിടെ.."
ആഹാ...ഇങ്ങേരെ കലിപ്പിന് ഒരു കുറവും ഇല്ലാലോ....
"ഞാൻ മോളിൽ ഉണ്ട്...എന്തേ...?"
"ബാൽക്കണിയിൽ വാടി...പോത്തെ.."
"അയ്യട....പോയേ...എന്നെ കൊണ്ട് പറ്റില്ല...ഇവിടെ എല്ലാരും ഉണ്ട്..എം"
"എന്ന ഞാൻ അങ്ങോട്ട് വരാം....'
"അല്ലാഹു. .വേണ്ട....ഞാൻ വരാം..."
എന്താ ടി...നിന്റെ കെട്ടിയിനോട് പറ ഇന്നൂടി ക്ഷമിക്കാൻ...
"പൊടി....അത് എന്തോ ചോയ്ക്കാനാ..."
"ചോയ്ക്കാൻ ആയിരിക്കില്ല...തരാൻ ആയിരിക്കും..."
ചെ...അവളുമാരുടെ മുന്നിൽ നാണം കെട്ടു..
ബാൽക്കണിയിൽ എത്തി....
"എന്താ...റംസീ.. വേഗം പറ..." നമ്മൾ വേഗം ബേജെറോടെ ചോദിച്ചു...
എന്റെ കൈ പിടച്ചു...ബാൽക്കണിയിൽ ഇരുത്തി..
"ഡി...നീ ഇവിടെ ഇരിക്ക്....എനിക്ക് ഉറക്കം വരുന്നില്ല...."
"പക്ഷ..എനിക്ക് നന്നായി ഉറക്കം വരുന്നുണ്ട് ....."
"എന്ന ഇങ് വാ...ഞാൻ ഉറക്കി തരാം..."
"അയ്യട.. വേണ്ടട്ടോ...."
"നീ അല്ലെ കഴിഞ്ഞ ദിവസം പറഞ്ഞെ..നിന്നെ ഉറക്കാൻ...."
"അത് അന്നേരം ..ഇന്നിപ്പോ വേണ്ട..."
"റംസീ... മതി മോനെ.......ഇന്ന് ഒരു ദിവസത്തേക്ക് നമ്മക്ക് വിട്ട് തന്നെക്കു... ഇല്ലേൽ നമ്മൾ കോയപ്പാക്കുമെ...."
പടകൾ എത്തി ..ഇനി നോ രക്ഷ.....
"അപ്പൊ ഞാൻ അങ്ങു പോയേക്കാം അല്ലെ...?
റംസീ പറഞ്ഞു.....
"അതാ..നല്ലത് ട്ടോ...." എല്ലാരും കൂടി ആ പാവത്തിനെ പറഞ്ഞു വിട്ടു......
രാവിലെ ഒരുങ്ങി നമ്മൾ വരുന്നവരെ ഒക്കെ സ്വീകരിക്കാൻ തുടങ്ങി...ഫുഡ് കഴിക്കാൻ പോയി തുടങ്ങി... "ഈ റംസീ എടാ പോയി...കണ്ടതെ ഇല്ലല്ലോ.... കുറെ തപ്പി... ഇന്ന് ഇത്രയും മൊഞ്ചത്തി ആയിട്ടും തന്നെ കാണാൻ എന്താ വരാതെ.... ഓരോരുത്തരും വന്നു വിശേഷങ്ങൾ ചോദിക്കുന്നുണ്ട്...പക്ഷെ...ഒന്നും തലയിൽ കേറുന്നില്ല....അങ്ങനെ...ഏകദേശം സനൂ ഇറങ്ങേണ്ട ടൈം ആകാർ ആയി....അപ്പൊ നമ്മുടെ മിച്ചു വന്നു പറഞ്ഞു...."ദീദി... ദീദിനേ... റംസീ ജീജു വിളിക്കുന്നു... മോളിൽ ഉണ്ട്...വേം പോണം പോലും... അത്യാവശ്യം ആണെന്ന്...."
എന്തോ..അവൻ ആകെ ബേജാറോടെ പറഞ്ഞു പോയി...ഞാൻ മോളിലേക്ക് പോയി... റംസീ അവിടെ എന്നേം കാത്തിരിക്കുന്നുണ്ട്....
"ഡി..വേഗം വന്നേ..ആകെ പ്രശ്നം ആയി...."
എന്റെ കയ്യിൽ പിടിച്ചു അവൻ റൂമിൽ കയറി...
"എന്താ..കാര്യം... റംസീക്ക....."
"അതോ...അതോ...നീ ഈ ഷർട്ട് മാറ്റി താ ..ഇതിൽ സപ്പ്‌ലൈക്ക് നിന്നപ്പോൾ അച്ചാർ വീണു..."
"ഓ...ഇതാണോ ..മനുഷ്യൻ പേടിച്ച് പോയി...."
"ഡി..നിന്നെ ഇന്ന് ഞാൻ കണ്ടില്ലലോ.... കാണാനും കൂടിയ വിളിചെ......ഇത്രേം മൊഞ്ചിൽ സാരി ഒക്കെ ചുറ്റിയിട്ട് ഞാൻ മാത്രം കാണാതെ... നാട്ടു കാർ മുഴുവനും കണ്ടു.."
"അതിന്..ഞാൻ പുറത്തു ഇറങ്ങിലാ...മോനെ....ഉള്ളിൽ തന്നെ ആയിരുന്നു ..നമ്മക് പിന്നെ സ്വന്തമായി ഒരു കരിമ്പിൻ തോട്ടം ഉള്ളപ്പോൾ എന്തിനാ...ഈ ലോക്കൽ പഞ്ചാര കട..."
"നീ ആൾ കൊള്ളാലോ...മോളേ....""അതേ...സാനു ഇപോ ഇറങ്ങും ..വേഗം വാ..."
വേറെ ഒരു ഡ്രസ്സ് എടുത്തകൊടുത്തു.. അപ്പോഴേക്കും താഴെ നിന്നു...നമ്മളെ വിളിക്കാൻ തുടങ്ങി........
ഇത്രയും നേരം നമ്മൾ ഒക്കെ കളിയാക്കി ചിരിച്ചു കളിച്ചു നിന്ന സനൂ പോകാൻ ഒരുങ്ങുമ്പോൾ ഓരോരുത്തരേയും കെട്ടിപിടിച്ചു കരയുകയാണ്....അന്ന് താൻ പടി ഇറങ്ങുമ്പോൾ തന്റെ കണ്ണുകൾ തുടച്ചു തന്ന തന്റെ സനൂട്ടി ..ഇന്ന് അവളെ ആശ്വാസിപ്പിക്കാൻ ഞാൻ അവളുടെ അരികിൽ ഓടി എത്തി... കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിൽ നോക്കി...പറഞ്ഞു.... ഇനി ഈ കണ്ണുകൾ നിറയാതെ ഇരിക്കട്ടെ....അവളോട് ആ നിമിഷം വല്ലാത്തൊരു സ്‌നേഹവും അടുപ്പവും തോന്നി....ചിലപ്പോൾ അവൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ നിമിഷങ്ങൾ മുന്നേ ഞാൻ പോയത് കൊണ്ടാവാം.... അന്ന് താൻ ഇറങ്ങുമ്പോൾ പെറ്റുമ്മ ഉമ്മാക്ക് കൊടുത്ത ധൈര്യം ഇന്ന് ഉമ്മ തിരിച്ചു നൽകുന്നുണ്ട്......ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി അവൾ പുതിയൊരു ജീവിതത്തിലേക്ക് കടന്നു.... നേരം മഗ്‌രിബ് ആയി....വന്നവരൊക്കെ പോയി..അടിച്ചു വാരാലും തുടക്കലുമൊക്കെ ഞാനും കസിൻസ് കൂടി ചയ്തു... ക്ലീനിങ് ഒക്കെ കഴിയുമ്പോഴേക്കും നേരം നല്ലോണം വൈകിന്...അത് കൊണ്ട് ഇന്നൂടി ഞാനും റംസിയും ഇവിടെ നിക്കാന്ന് വെച്ചു...നാളെ കോളേജ് ലീവ് ആകാം എന്നു ഞാൻ തീരുമാനിച്ചു.. റംസിയോട് പറഞ്ഞു...
റംസീക്കു നാളെ പോകണം അത് കൊണ്ട്...നാളെ രാവിലെ തന്നെ ഇവിടുന്ന് പോണം... റംസിക്കും നല്ല ക്ഷീണം ഉണ്ട്...ഒരു ഇക്കാകന്റെ സ്ഥാനത്തു നിന്നു ചെയ്യേണ്ടത് ഒക്കെ റംസീ ചയതിരുന്നു....എല്ലാത്തിനും സഹായിക്കാൻ റംസീ മുന്നിൽ ഉണ്ടായിരുന്നു ..റംസീ ഒന്നു ഫ്രഷ് അകാൻ പോയി...ഞാൻ ഡ്രസ്സ് ഒക്കെ എടുത്തു വെച്ചു... ഞാൻ അപ്പോഴാണ് എന്റെ ഫോണ് ശ്രദ്ധിച്ചത്...കുറെ മിസ് കാൾ..മെസ്സേജിസ്...ഇതിനു മാത്രം തന്നെ ആരാ വിളിക്കാൻ.... ഫോണ് നോക്കി.....റുക്സന ആയിരുന്നു...മെസ്സേജ് നോക്കി....
"അസ്സലാമു അലൈക്കും... നാളെ നമ്മുക് ഒരിടം വരെ പോകണം ...ഷാബിക്കാനെ.... മീറ്റ് ചെയ്യാൻ.....കോളേജ് സ്റ്റോപ്പിൽ നിന്ന മതി ഞാൻ അവിടെ എത്താം.."
അത്ര മാത്രം... കല്യാണതിരക്കും പിന്നെ റംസിയുടെ മുഹബ്ബത്തുമായി ആ കാര്യം ഞാൻ മറന്നിരുന്നു... ഇനി ഇപ്പോ ഇതിന്റ ആവശ്യം ഉണ്ടോ... റംസീ തന്നെ അവന്റെ വാകഭാഗമായി അംഗീകരിച്ചിരിക്കുന്നു. ഇപ്പോ കുറെ മാറ്റങ്ങൾ വന്നിരിക്കുന്നു... തമാശയും കളിയും... വെറുതെ ഇനി ശിഹാബിനെ കണ്ടു ഒരു ഇഷ്യൂ ഒന്നും ആകണ്ടേ അല്ലെ....ഇങ്ങനെ ഓരോന്നു മനസ്സിൽ ഓർത്തു....അവൾക് മറുപടി ഒന്നും അയക്കാതെ മെസ്സേജ് ക്ലീർ ചെയ്‌തു...അപ്പഴേക്കും റംസീ കുളി കഴിഞ്ഞു വന്നു..." എന്താ മോളേ കുളിക്കയൊന്നും വേണ്ടേ.. .?"
"അയോട....ഇങ്ങള് കുളിച്ചു കഴിഞ്ഞ...ഒരു കമ്പിനി തരാന്ന് വെച്ചു..."
"എന്ന...വാ...ഞാൻ റെഡി...ഒന്നൂടി കുളിച്ച ഒന്നും അകില്ലെന്ന.."
"ആഹാ...എന്ന നമ്മക്ക് അത് ബുദ്ധിമുട്ട് ആണേ..."
അവൾ വേഗം ബാത്റൂമിൽ കേറി ഡോർ ലോക് ചെയ്‌തു... കുളി കഴിഞ്ഞു ഇറങ്ങി...റംസിനെ അവിടെ ഒന്നും കാണുന്നില്ല...പുറത്തേക്ക് ഉള്ള ഡോർ തുറന്നു കാണുന്നു... ഞാൻ അങ്ങോട്ട് പോയി...നോക്കി...
റംസീ അവിടെ ഉണ്ട്...മണം വരുന്നത് കണ്ട നോക്കിയെ...സിഗരറ്റ് വലിക്കുന്നു.... ദേഷ്യവും സങ്കടവും ഒക്കെ വന്നു... പക്ഷെ....ഒന്നും ഇപ്പോ പുറത്തു കാണിക്കാൻ പറ്റില്ല... ഇതിന് ഒക്കെ അഡിക്റ്റ് ആയാൽ കുറച്ചു പാടാണ് അതിൽ നിന്നും പിന്തിരിപ്പിക്കാൻ...മെല്ലെ അടുത്തു പോയി...."ഹെലോ... സാറിന് അപ്പോ ഇത് സ്ഥിരം പരിപാടി ആണല്ലേ..."
പെട്ടെന്നുള്ള അവളുടെ ചോദ്യം കെട്ടു.... റംസീ തിരിഞ്ഞു നോക്കി....
അവളെ കണ്ടതും അവൻ വലിച്ചു തീരാറായ ആ സിഗരറ്റു പുറത്തേക്ക് എറിഞ്ഞു....
"ഏയ്...അങ്ങനെ ഒന്നും ഇല്ല... പക്ഷെ ഡെയിലി ഒന്നു വേണം...ഇന്ന് പകൽ ഒന്നും പറ്റിയില്ല... പിന്നെ എന്തോ ഒരു ക്ഷീണവും തലവേദനയും...അപ്പൊ തോന്നി ഒന്നു....വലിക്കാന്നു..അതാ...."
"ഇതെന്താ..ക്ഷീണം മാറ്റാൻ ഗ്ലുക്കോസ് ആണോ... അതോ തലവേദനയ്ക്കുള്ള ബാമോ...."
"അയ്യേ...തീരെ സ്റ്റാന്ഡേര്ഡ് ഇല്ലാത്ത കോമഡി....."
"ഇപ്പൊ എന്റെ കേട്ട്യോന്റെ നിലവാരം അനുസരിച്ച് ഈ സ്റ്റാൻഡേർഡ് മതി..."
"അപ്പൊ നീ പഠിച്ചു...." അവൻ അവളെ അടുത്തേക്ക് പിടിച്ചു വലിച്ചു.....
"ദേ...ആ ലിപ്‌സ് കൊണ്ട് എന്നെ ഉമ്മം വെക്കാൻ വരേണ്ടട്ടോ ....വൃത്തികെട്ട സ്മെൽ.."
അവൻ പിടി വിട്ടു...ചുയിങ്ം എടുത്തു വായിലിട്ടു....ഇനി വരലോ....അവൾ ചിരിച്ചു കൊണ്ടു റൂമിലേക്ക് പോയി.... അവനും പിന്നാലെ എത്തി..
"റംസീ...ഒന്നു ചോദിക്കട്ടെ..." അവൾ ബെഡ് ഷീറ്റ് വിരിക്കുന്നതിനിടയിൽ ചോദിച്ചു..
"എന്തു വേണേലും ചോദിച്ചോ..."
"ഈ കലാപരിപാടി തുടങ്ങിയിട്ട് എത്ര നാളായി...?"
"ഏത്.... സിഗററ്റ്?"
"മ്..."
"അതിപ്പോ...കൃത്യമായി പറഞ്ഞാൽ..."
"കോളേജിൽ പഠിക്കുമ്പോഴേ ഉണ്ടൊ..നിങ്ങൾ ഫ്രണ്ട്സ് ഗ്യാങ് ആയി വലിക്കുന്നതാണോ...?"
കോളേജ് ഫ്രണ്ട്സ് ഗ്യാങ്.... ഇതൊക്കെ കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു റംസിയുടെ മുഖം മാറി... ആകെ ഒരു മാറ്റം... അത് കണ്ടില്ലെന്നു നടിച്ചു ഞാൻ എന്റെ ബാക്കി പണിയിൽ ഏർപ്പെട്ടു..
കുറച്ചു നിമിഷങ്ങൾക് ശെഷം...
"നോ...ഇത് ഇപോ ഈ അടുത്തു കയറി കൂടിയതാ... ഒരു ഫൈവ് ഇയേഴ്‌സ്...അത്രേ ഉള്ളൂ.. " അതും പറഞ്ഞു റംസീ ബെഡിൽ വന്നു കിടന്നു...."എന്തേ കിടക്കുന്നില്ലേ..?"
ലൈറ്റ് ഓഫ് ചെയ്ത് ഞാനും കിടന്നു...
. "ഇങ്...അടുത്തേക്ക് വാടി " റംസീ എന്നെ ചേർത്തു പിടിച്ചു ആ നെഞ്ചിൽ കിടത്തി......
"നിനക്കു എന്നോട് ദേഷ്യം ഉണ്ടൊ ഡി...?"
"എന്തിന്........."?
"ഈ സിഗരറ്റ് വലിക്ക് തന്നെ...."
"ഉണ്ടോന്ന് ചോദിച്ചാൽ ഇല്ല...ഇല്ലെ എന്നു ചോദിച്ചാൽ ഉണ്ട്...."
തല ഉയർത്തി കൊണ്ട് അവനെ നോക്കി പറഞ്ഞു... ജനലിനു പുറത്തെ ആ വെളിച്ചത്തിൽ റംസിയുടെ മുഖം തനിക്കു കാണാം...
"അതെന്ത പെണ്ണേ..അങ്ങനെ.... "
"ഏയ്...അങ്ങനെ ഒന്നുല..."
റംസീ ഒന്നൂടി അവളെ തന്നിലേക്ക് അടുപ്പിച്ചു......റംസീന്റെ ഹൃദയമിടിപ്പ് ഇപ്പൊ തനിക്ക് വ്യക്തമായി കേൾക്കാം..............
"ഡി...നീ വിചാരിക്കും പോലെ.. ഞാൻ ...ഞാൻ ഈ സിഗരറ്റ് ഒരു ലഹരിക്ക് വേണ്ടി ഒന്നും വലിക്കുന്നത് അല്ല.....ഭൂതകാലത്തിന്റെ ഓർമകൾ എല്ലാം...തന്നെ....എന്നും എന്റെ ഉള്ളിൽ കിടന്നു പുകയുന്നു.... അപ്പൊ അതിനെ ഒക്കെ ഒന്നു അമർഷത്തോടെ എരിയിച്ചു കളയാൻ വേണ്ടിയാണ് ഇതു പുകച്ചു ഇരിക്കുന്നത്....."
"അതെന്തിനാ ആ ഓർമകൾ ഇങ്ങനെ വെറുക്കുന്നത്....??"
"വേണ്ട മോളേ....ഓർക്കാൻ ഒരിക്കൽ പോലും താൽപ്പര്യം ഇല്ലാത്ത.... ഒരു ഏട് ആണത്....ഞാൻ ഇപ്പൊ ജീവിക്കുന്നത് ഒരു പുനർജന്മം ആയിട്ട് ആണ്...."
"ആയികോട്ടെ... ഇനി ആ വലി നിര്ത്തി കൂടെ....?"
"ശ്രമികാഞ്ഞിട്ടല്ല....മുത്തേ നോട് വാക്കിങ് ആണ്..."
"ഞാൻ അത് റെഡി ആക്കിതരം..."
"വേണേൽ തന്റെ മുന്നിൽ നിന്ന് അത് യൂസ് ചെയ്യാതെ നോക്കാം..."
"ഹമ്..."
"എന്താ...ഇനക്ക് പിടിച്ചില്ലേ....കിടന്നോ..ക്ഷീണം ഉണ്ടാകില്ലേ.." അവളുടെ നെറ്റിയിൽ ഒരു സ്നഹേ ചുംബനം നൽകി കൊണ്ട് റംസീ ഉറക്കിലേക്ക് ......
നല്ല ക്ഷീണം ഉണ്ടെങ്കിലും എനിക്ക് ഉറക്കം വന്നില്ല.... റംസിന്റെ...ഭൂതകാലം ഓർക്കാൻ റംസീ ഇഷ്ടപ്പെടുന്നില്ല...എന്നാൽ ആ മനസിന്ന് അതങ് മായിച്ചു കളയാനും പറ്റുന്നില്ല.... ജീവിത കാലം മുഴുവനും ഒരു ദുഃസ്വപ്നം പോലെ അത് തന്റെ പ്രിയപ്പെട്ടവനെ വേട്ടയാടും... ചിലപ്പോൾ ആ ഓർമകൾ ആ വിഷമങ്ങൾ അത് നമ്മുടെ ജീവിതത്തിലും താള പിഴ സംഭവിപിച്ചേക്കാം.... റംസീന്റെ റംഷാദിന്റെയും ഇടയിലെ ആ കറുത്ത പാട് അതു അങ്ങു എന്നെന്നേക്കുമായി മായിച്ചു കളയണം... എന്തും വരട്ടെ...നാളെ ഇൻ ഷാ അല്ലാഹു.....റുക്സന പറഞ്ഞ പോലെ ശിഹാബിനെ കാണണം..... റംസിനെ മുറുകെ പിടിച്ചു എസ് നെഞ്ചിലെ ചൂടേറ്റ് കിടന്നു....
പിറ്റേന്ന് രാവിലെ റംസിയും മെഹ്നാസും യാത്ര പറഞ്ഞു ഇറങ്ങി.... റംസീ അവളെ കോളജിൽ ആക്കി... റംസീ പോയപ്പോൾ അവൾ റുക്സനയെ വിളിച്ചു... ഒരു അഞ്ചു മിനുട്ട് കഴിഞ്ഞപ്പോള് റുക്സന വന്നു.
സ്‌കൂടിയിൽ..
"ഡി..സോറി കുറച്ചു ലൈറ്റ് ആയി.."
"ഹ...സാരില്ല..."
"നീ കേറി. .നമ്മുക് ഒരിടം വരെ പോകണം..."
ഞാൻ ഒന്ന് സംശയിച്ചു നിന്നു....
"ഡി...വേഗം കേറി...ആരേലും നമ്മളേ നോട്ടു ചെയ്യും മുൻപേ..."
രണ്ടും കല്പിച്ചു അവളുടെ പിറകിൽ ഇരുന്നു...
"ഡി...പതുക്കെ.."
"ഇതൊക്കെ ഒരു സ്പീഡ് ആണോ ഡി...റംസീക്ക നല്ല ഒരു ബൈക്കു റൈഡേറ് ആണ്...എന്നിട്ടും നിനക്ക് പേടിയോ....?"
ഓ...അതൊരു പുതിയ അറിവ് ആണല്ലോ.....മനസ്സിൽ ഓർത്തു....
റുക്സന പോയത് ഒരു ബീച്ചിന്റെ അടുത്തുള്ള പാർക്കിൽ ആയിരുന്നു.. രാവിലെന്നെ ആയത് കൊണ്ട് അധികമാരും ഇല്ല. ...പക്ഷെ കുറച്ചു ലവേർസ് ക്ലാസ് കട് ചെയ്തു വന്നിട്ടുണ്ട്.. അല്ലാഹു..ആരേലും അറിഞ്ഞാൽ എന്റെ കാര്യം പോക്ക... ജീവിതത്തിൽ ആദ്യമായിട്ട...ഇങ്ങനെ റബ്ബേ...നല്ലൊരു കാര്യത്തിന് ആണേ.. കാക്കണേ.... രുക്‌സനയ്ക്ക് ഒരു ഫോണ് വന്നിട് അവൾ അല്പം മാറി നിന്നു സംസാരിക്കുവാണ്...അവൾ ചിരിച്ചു കൊണ്ട് ഫോണ് വെച്ചു....
"ടി..ഷാബിക്ക ഇപ്പൊ വരും..."
"അല്ല.. നിനക്കു എങ്ങനെ ഈ ഷിഹാബിമായി കോൻടാക്ട...?"
"അത്....."
"പറയെടി..."
"ഞാനും ഷാബിക്കയും ഇഷ്ടത്തിലാ..."
"എന്റെ..അല്ലാഹു... നി എന്താ ഈ പറയുന്നേ ...?"
"സത്യം.... 5 വർഷം ആകാറായി....അന്ന് ഞാൻ 9ഇൽ.. പഠിക്കുന്നു..."
"ഡി...ഭയങ്കരി ..മുട്ടിന്ന് വിരിയ മുന്നേ പ്രേമം...എന്നൊക്കെ പറയുന്നത് ഇതാണല്ലേ..."
അവൾ ഒന്നു ചിരിച്ചു...
"അന്ന് ഇവർ മൂന്നുപേരുമാ വീട്ടിൽ വരാർ...നമ്മൾ അന്ന് കുഞ്ഞിപെണ്ണു ആയത് കൊണ്ട്...നമ്മളൊട് എല്ലാരും കമ്പിനി ആയിരുന്നു....അങ്ങനെ എന്റെ മനസിൽ കുഞ്ഞു കുഞ്ഞു പ്രണയം പൂവിട്ടു തുടങ്ങി.... ആദ്യമൊക്കെ ഷാബിക്ക മൈൻഡ് ചയതില്ല...പിന്നെ അങ്ങനെ അങ്ങനെ ഇങ്ങനെ ആയി...അതിനിടയിൽ ഇവർ മൂന്നു പേരും പിരിഞ്ഞു... ആരും അറിയാതെ ഷാബിക്കയുമായി ഞാൻ ആ റിലേഷൻ തുടർന്നു... പക്ഷെ...എപ്പോഴും പറയും...റംഷാദും റംസിയും ഈ ബന്ധം അംഗീകരിക്കുന്ന ഒരു കാലം വരും... അന്ന് മാത്രേ നമ്മുടെ നിക്കാഹ് നടക്കുന്നു...അതു വരെ...കാത്തു നിക്കണം എന്നു...."
അവളുടെ ശബ്ദം ഇടറി....
"അയ്യേ...നീ കരയുന്നോ... ഇത്രേം ബോൾഡ് ആയിട്ട് പ്രേമിച്ചിട്ട... ഇൻ ഷാ അല്ലാഹ് ..എല്ലാം റെഡി ആകും.."
.അപ്പോഴേക്ക് ഒരാൾ നമ്മുടെ അരികിലേക്ക് നടന്നു വന്നു.....
"കുറെ നേരയോ...രണ്ടാളും വൈറ്റ് ചെയ്യുന്നെ...??
ഷിഹാബ്.... റംസീന്റെ ലാപിൽ കണ്ട മുഖം...
റുകസന എണീറ്റു "കുറച്ചു സമയം ആയി..ഷാബിക്ക..."
"ഇതരാ.... നിന്റെ ഫ്രണ്ട്സിൽ പെട്ടവർ അല്ലെന്ന് തോന്നുന്നു...."
"ഇത്..മെഹ്നാസ്.... ഷാബിക്കാ പരിചയപ്പെട്ട ഫ്രണ്ട്സിൽ ഇല്ലാത്ത ആൾ..."
"അപ്പൊ നിന്റെ ബെസ്റ്റീസ് അല്ലെ...?"
"അല്ലായിരുന്നു....ക്ലാസ് മറ്റെസ്.. പക്ഷെ ഇപ്പൊ എല്ലാം ആണ്...എന്റെ...ബാബി....കൂടി ആണ്..."
"ബാബിയോ...എന്താ നിന്റെ റംഷാദ്ക്ക നമ്മളോട് ഒന്നും പറയാതെ കെട്ടിയോ...?"
"ഏറ്റവും വേണ്ടപ്പെട്ടവരെ അറിയുക്കാതെ കെട്ടി ..റംഷാദ് അല്ല... റംസീ......."
ഞാൻ പറഞ്ഞപ്പോൾ റംഷാദ് എന്നെ അത്ഭുതത്തോടെ നോക്കി....
."അതേ...ഞെട്ടണ്ട...റംസീക്കന്റെ വൈഫ് ആണ് ഈ നിൽക്കുന്നത്...."
റുകസന പറഞ്ഞു...
"റിച്ചു... ഇത് സത്യമാണോ....? നമ്മളെ റംസീ അവൻ ഇവിടെ....? നീ എന്താ ഇത് നേരത്തെ പറയാനെ..."
"ഞാൻ തന്നെ അറിഞ്ഞപ്പോൾ ഞെട്ടി...എന്ന നിങ്ങളും കൂടി ഞെട്ടേന്ന്ന് വെച്ചു...."
"ഇതൊരു...ഒന്നൊന്നര സർപ്രൈസ് ആയി പോയി....."
"ഷാബിക്ക...ഇനി ഞാൻ പറയുന്നത് കേൾക്ക്...."
രുക്‌സന അല്ല ..റിച്ചു... അവൾ എന്നെ കണ്ട കാര്യങ്ങളും ഞാൻ പറഞ്ഞ കാര്യങ്ങളും എല്ലാം പറഞ്ഞു കൊടുത്തു... എല്ലാം അവൻ ശ്രദ്ധയോടെ കേട്ടു....
"പറ... ഒരിക്കൽ പാതിവഴിയിൽ വെച്ചു നഷ്ടപ്പെട്ടു പോയ നമ്മുടെ ആ സൗഹൃദം.. റംസീനേം റംഷാദിനെ ഒന്നു ഒരുമിപ്പിക്കണം..."
"വേണം....പക്ഷെ...അതിന് അവർക്കിടയിൽ എന്താ നടന്നത് എന്നു അറിയണം...."
"മ്... ഒരു പാട് കാലം മനസ്സിൽ കൊണ്ട് നടന്ന ഒരു വേദന ആണത്...എല്ലാം തുറന്നു പറയണം...
അന്ന് നടന്നത്...ഒക്കെ...ഒരുപാട് തവണ റംസീനേം റംഷാദിനെ ഒരിക്കൽ എങ്കിലും കോണ്ടാക്ട് ചെയ്യാൻ നോക്കിന്... കിട്ടില്ല...ആർക്കും...ആരുമായും അവർ ഒരു ബന്ധവും ഉണ്ടായില്ല... ഇവളെ വിളിച്ചാൽ തന്നെ അവന്റെ നമ്പർ പോലും അവൻ കൊടുത്തില്ല... നെറ്റ് കാൾ മാത്രം.... അല്ലേൽ സ്കൈപ് കൾ...സ്കൈപ് ഐഡി പോലും എന്റെ റികേസ്റ്റ അവൻ ആസെപ്റ്റ ചെയ്തില്ല...... "
മർഷാദ് അഞ്ചു വർഷം പിറകോട്ട് പോയ്...ആ കോളേജ് ലൈഫിലേക്ക്..... കോഴിക്കോട് എനിജിനീറിങ് കോളേജിലേക്ക്.... അന്ന് ഫ്രഷെർസ് ഡേ ആയിരുന്നു... പതിവ് പോലെ റംസിയും റംഷാദും ഒരു ബൈക്കിൽ ആണ് വന്നത്....നല്ലൊരു ബൈക്കു റൈഡേറ് കൂടി ആയിരുന്നു റംസീ... എല്ലാരോടും വളരെ ഫ്രൻഡ്ലി ആയിരുന്നു റംഷാദും റംസിയും..... സത്യത്തിൽ കോളേജിന്റെ ഹീറോ അവർ രണ്ടാളും ആയിരുന്നു... റംഷാദ് നന്നായി പാട്ട് പാടും...കോളേജ് ഫൈൻ ആർട്‌സ് ഡേയ്ക്ക്... അവൻ തന്നെ താരം.... റംസീ ആണേൽ... ബൈക്കു റൈസ്.. കോളേജ് ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റൻ.... കോളേജിലെ കലയും കായികവും ഇവർക്ക് കുത്തക്കയായിരുന്നു....... എല്ല ഊള തരത്തിനും ഒരുമിച്ച ആയിരുന്നു... ക്ലാസ് കട് ചെയ്ത ഫിലിമിൻ പോകും....പിന്നെ അല്ലറ ചില്ലറ വേലതരവും... പക്ഷെ...നന്നായി പഠിക്കുന്നത് കൊണ്ട് ടീച്ചേഴ്സ് പോലും ഇവർ പെറ്റ്സ് ആയിരുന്നു... ആ ദിവസം....ആ ഫ്രഷ്ർസ് ഡേ ഇന്നും ഓർമയിൽ ഉണ്ട്...നമ്മൾ അവിടെ എത്തുമ്പോൾ സെക്കൻഡ് ഇയേഴ്‌സ് കുറച്ചു പയ്യൻസ് ഒരു പെണ്ണിന് ചുറ്റും കൂടി റാഗിംഗ് സോറി പരിചയപ്പെടുന്നു........
നമ്മൾ തേർഡ് ഇയേഴ്‌സ് ആണേലും നമ്മളും ഫൈനലിയേഴ്സും കട്ട ഫ്രണ്ട്സും സെക്കൻഡ് ഇയേഴ്സിനോട് ഒരു തരം കലിപ്പും ആയിരുന്നു... സെക്കൻഡ്ഇയേഴ്‌സ് ഗേൾസ് പോലും നമ്മുടെ പിറകെ ആയത് അവന്മാർക്ക് കലിപ്പ് കൂട്ടി..
അന്ന് ആ പെണ്ണിനെ പരിചയപ്പെടുന്നത് കണ്ടു നമ്മൾ ആദ്യം മൈൻഡ് ചെയ്തില്ല... പക്ഷെ അവളുടെ ഫ്രണ്ട്സ് നമ്മുടെ അടുത്ത വന്നു പറഞ്ഞു.... കുറെ നേരായി അവന്മാർ അവളെ പിടിച്ചു വെച്ചിട്ടെന്ന്.... അത് ഒന്നു നോക്കാനാ ഞാനും റംസിയും റംഷാദും പിന്നെ ശ്യാമും കൂടി പോയത്. ഇവർ ചുറ്റും കൂടി പലതും പറഞ്ഞു..അവൾ തല താഴ്ത്തി കരയുന്നുണ്ടായിരുന്നു... റംസീ അവളോട് 'ഡി ..ഇങ്ങോട് നോക്കേടി...." അവൾ നമ്മളെ നോക്കി....പൂച്ച കണ്ണുള്ള ഒരു മൊഞ്ചത്തി....ഒറ്റ നോട്ടത്തില് ആർക്കും പെട്ടെന്ന് അവളോട് ഒരു അട്രാക്ഷൻ തോന്നും..."എന്തുവാടാ...ഇവിടെ കുറെ നേരായല്ലോ...എന്താ പെങ്ങളെ ക്ലാസ് ഒന്നും ഇല്ലേ ..ഏതാ സ്ട്രീം...?
പേടിച്ചു വിറച്ചു കൊണ്ട് അവൾ പറഞ്ഞു...."ഇലക്ട്രോണികസ്......"
"എന്നിട് ആണോ ഇവിടെ നിന്ന് പോസ്റ്റ് ആകുന്നേ...പെങ്ങൾ ക്ലാസ്സി പോ..." റംസീ അതു പറഞ്ഞപ്പോൾ അവന്മാർ റംസിക്കു നേരെ തിരിഞ്ഞു...."അല്ല...ഈ ചേട്ടന്മാർക്ക്
എന്തിന്റെ കേടാ... നമ്മൾ നോക്കി വെച്ചതിനെ....ചേട്ടന്മാർ പോ....ഇതിൽ ഇടപെടേണ്ട......"
"ഇപ്പൊ തൽക്കാലം നമ്മൾ പോകാൻ ഉദ്ദേശിക്കുന്നില്ല....." റംഷാദും പറഞ്ഞു...
"വെറുതെ ഒരു വഴക്ക് ഉണ്ടാക്കാനോ....?"
"വേണ്ട..അതോണ്ട് അല്ലെ നിങ്ങളോട് അവളെ അവളുടെ ക്ലാസ്സിൽ കൊണ്ടു വിടാൻ പറഞ്ഞെ...മക്കൾ അതു ചെയ്യു......"
"ഇല്ല...ഇതു കേൾക്കില്ല.... എന്തേ ഈ പരിചയപെടൽ നിങ്ങൾക് മാത്രമേ പാടുള്ളൂ.......?"
"അല്ല...നിങ്ങൾക്കും ആകാം..."
"ആകാലോ.... എന്ന നമ്മൾ അതാ ചെയ്യുന്നേ...?"
"അതിന് മുമ്പ്...മക്കൾ നിങ്ങളെ സെക്കൻഡ് ഇയേഴ്‌സ് ഫുൾ ഗേള്സിനേം വിളിക്കേടോ.... എന്നിട് ചോദിക്ക് പരിചയപെടലിന്റെ പേരും പറഞ്ഞു...ഏതേലും തിർഡ് ,ഫൈനൽ ഇയേഴ്‌സ് ആൺ പിള്ളേര് ഏതേലും ഒരു ജൂനിയർ പെൺ പിള്ളേരുടേ കണ്ണ് നിറച്ചിട്ടുണ്ടോ എന്ന്....ഉണ്ടെന്ന് ഏതേലും ഒരുത്തി പറഞ്ഞാൽ.....നിങ്ങൾക് ഇവളെ വിശദമായി തന്നെ പരിചയപ്പെടാം.....?"
റംസീ അത് പറഞ്ഞപ്പോൾ അവർ പരസ്പരം നോക്കി... അവര്ക് നന്നായി അറിയാം.. അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്നു... അത് കൊണ്ട് തന്നെ അവർ ഒന്നും മിണ്ടാതെ പോയി...
"കുട്ടി ..കുട്ടിന്റെ പേര് എന്താ...."
ശ്യാം അതീവ വിനയത്തോടെ ചോദിക്കുന്നത് കണ്ടിട്ട് ആവണം...
അവൾ ചെറുതായി ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു...."ഹുസ്ന ഹുസ്സൈൻ" ....അവൾ കൂടുക്കാരി കളോടൊപ്പം പോയി... അന്ന് ആ സഭവത്തിന് ശേഷം അവളുടെ പേര് പോലും നമ്മൾ മറന്നിരുന്നു...പക്ഷെ ഒരാൾ...ഒരാൾ മാത്രം ഓർത്തു വെച്ചു... റംഷാദ്... അവളുടെ കണ്ണുകളും ആ കണ്ണിൽ നിന്നും ഉതിർന്നു കണ്ണുനീരും അവന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയെന്നു അവൻ റംസിനോട് പറഞ്ഞു... അവനു വേണ്ടി ഞാനും റംസിയും അവളുടെ ഡീറ്റൈൽസും അന്വേഷിച്ചു പോയി. അവൾ ഹോസ്റ്റലിൽ ആയിരുന്നു..... അവളെ വീട്...അവളുടെ വീട്ടിൽ ആരോക്കെ എന്നു....കേട്ടെടുതോളം എല്ലാം പോസിറ്റീവ് ആയിരുന്നു.... ദിവസങ്ങൾ കഴിയും തോറും റംഷാദിന് അവളോട് ഉള്ള മുഹബ്ബത് കൂടി വന്നു...ഒരിക്കൽ ഞാൻ വെറുതെ ചോദിച്ചു..."നീ കാര്യയിട്ട് ആണോ പ്രേമിക്കുന്നത് അതോ ചുമ്മ ടൈം പാസിൻ ആണോന്നു.."
അതിന് എന്റെ കോളർ പിടിച്ചു മറുപടി തന്നത് റംസീ ആണ്..."വെറുതെ ഒരു പെണ്ണിന്റെ ജീവിതേം വെച്ചു പാവ കളിക്കാൻ മാത്രം ചീപ് അല്ല ഈ നിക്കുന്ന റംഷാദ്...അവൻ സ്‌നേഹിച്ചിട്ടുണ്ടെങ്കിൽ അവൻ അവളെ കൈ വിടില്ല...അവൾ വേണ്ടെന്ന് പറയുന്ന കാലം വരെ....."
സത്യത്തിൽ അവരുടെ ആ പരസ്പരം ഉള്ള ഐക്യം കണ്ടിട്ട് എനിക് പോലും ചിലപ്പോൾ അസൂയ തോന്നാർ ഉണ്ട്... ഒരു ദിവസം ഞാനും റംസിയും പോയി അവളെ കാണാൻ.. ക്ലാസ് വിട്ടു പോകുമ്പോൾ അവളോട് കാത്തു നിക്കാൻ പറഞ്ഞു... അവൾ വന്നപ്പോൾ...റംസിയും ഞാനും അടുത്ത പോയി...അവളോട് സംസാരിച്ചതും അവൻ തന്നെ ആയിരുന്നു.."ഹുസ്ന....ഒരു സീരിയസ് ആയ കാര്യം പറയാൻ ഉണ്ട്...."
അവൾ അവിടെ നിന്നു....നമ്മളെ ഒന്നു നോക്കി...
"പേടിക്കണ്ട...എന്റെ ഫ്രണ്ട് റംഷാദ്... അവൻ നിന്നോട് വല്ലാത്ത മുഹബ്ബത് ഉണ്ട്...നിന്നെ പറ്റി നമ്മൾ അന്വേഷിച്ചു.... അവനു നല്ലൊരു ഉമ്മയും...രണ്ടു പെങ്ങന്മാർ ഉണ്ട്...നിനക്കും അവനെ ഇഷ്ടമാണെകിൽ...തീർച്ചയായും അവൻ നിനെ സ്വന്തമാക്കും... ജീവിതവസാനം വരെ നിന്റെ കൂടെ ഉണ്ടാകും...ഇനി മറിച്ച് അവനെ വെറുതെ കളിപ്പിക്കാൻ ആണേൽ നീ ഇവിടുന്ന് തന്നെ അവനെ വേണ്ടെന്ന് വെച്ചെക്കണം... നിന്റെ തീരുമാനം എന്തായാലും നാളെ അറീക്കണം... അതും പറഞ്ഞു നമ്മൾ പോകുമ്പോൾ അവളുടെ ഫ്രണ്ട്സ് അവളോട് പറയുന്നത് കേട്ടു.."എടി.. നമ്മൾ എല്ലാം കെട്ടി..ആ റംഷാദ്ക്കനെ ഇഷ്ടാന്ന പറഞ്ഞേക്ക ഡി...കോളേജിലെ ഹെറോസിൽ ഒരാളാണ്.. അപ്പോ അവന്റെ ലവർ എന്ന പോസ്റ്റ് കിട്ടുക ...ഓ...അസൂയ ആകുന്നു നമുക്ക്...എത്ര പെണ് പിള്ളേരെ അവരെ ബാക്കിൽ..... " അവരുടെ സംസാരം ഇങ്ങനെ തുടർന്ന്.....
പിറ്റേന്ന് രാവിലെ അവൾ അവിടെ കാതിരിപ്പുണ്ടായിരുന്നു...റംഷാദ് അവളുടെ അടുത്തേക്ക് പോയി...അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു... അവൻ നിരാശയോടെ വരുന്നത് കണ്ട് ശരിക്കും നമ്മൾക്ക് വിഷമം ആയി...റംസീ... അടുത്ത പോയി പറഞ്ഞു.."പൊട്ട് ..അളിയാ.. അവളെക്കാൾ നല്ലവളെ നിനക്കു കിട്ടും..."
അവൻ ഷോള്ഡറിൽ വെച്ച റംസീന്റെ കൈ തട്ടി മാറ്റി പറഞ്ഞു..."പോടാ.... അവൾ...അവൾ എന്നെ ഇഷ്ടാന്ന പറഞ്ഞു... അവൾക് സമ്മതമാണെന്നും..." അവന്റെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു... പിന്നീട് അവരുടെ ദിനങ്ങൾ ആയിരുന്നു...രാവിലെ നേരത്തെ കാലത്തെ നമ്മൾ എത്തും
ഹോസ്റ്റൽ ആയത് കൊണ്ട് അവളും.. അവർ തമ്മിൽ സംസാരിച്ച ഇരിക്കും..ഇടയ്ക്ക് നമ്മളും.... കൂടും അവരോടോപ്പം...അത് പോലെ വൈകുന്നേരവും കോളജു വിട്ടാലും ഒരു ഒന്നൊര മണിക്കൂർ അവർക്ക് ഉള്ളത്...കാരണം ഹോസ്റ്റലിൽ ഫോണ് യുസ് ചെയ്ത് കൂടാ അത് കൊണ്ട് സാദാരണ ലവേർസ് ഉള്ള പോലെ ഫോണിൽ സൊള്ളാൽ നടക്കില്ല.....അതോണ്ട് ഇവരുടെ പഞ്ചാര അടി കോളേജിൽ നിന്ന് തന്നെയാണ്..പക്ഷെ....മറ്റുള്ളവരെ പോലെ ഐസ് ക്രീം കഴിക്കാൻ പാർക്കിൽ പോക്ക്...ഇതൊന്നും അവർക്കിടയിൽ ഇല്ലായിരുന്നു.... റംഷാദിനു അതിനോട് താല്പര്യമില്ല....അധികം വൈകാതെ ഹുസ്ന നമ്മളെ ഗ്യാങിലെ ഒരാളായി മാറി...മാസങ്ങൾ കഴിഞ്ഞു....ആയിടയ്ക്ക് ആണ് റംസിയിൽ ചെറിയ മാറ്റങ്ങൾ കാ
കണ്ടു തുടങ്ങിയത്...പഴയത് പോലെ റംസീ ....റംഷാദിന്റെ ഹുസ്നയുടെയും കാര്യത്തിൽ താൽപ്പര്യം കാണിക്കുന്നില്ല...അവൾ നമ്മളോട് വർത്താനം പറയാൻ വരുമ്പോൾ അവൻ എന്തേലും കാരണം ഉണ്ടാക്കി അവിടുന്നു പോകും...ശ്യാമിനും റംഷാദിനും അത് മനസ്സിൽ ആയില്ലെങ്കിലും...എനിക് അത് മനസ്സിലായത് കൊണ്ട്...ഒരിക്കൽ ഞാൻ റംഷാദും ഹുസ്നയും സംസാരിക്കുന്ന ടൈമിൽ അവനോട് ചോദിച്ചു...അവന്റെ മറുപടി കേട്ട് ഞാൻ ഞെട്ടി..."ഡ.. ഷാബി....അവൾ ഇല്ലെ ഹുസ്ന ...അവൾ എന്റെ റംഷാദിനെ ചതിക്കും..."
"നിനക്കു എന്ത വട്ടയോ...?"
"അല്ല...ഡ... അവൾ ഇപോ ..അവളുടെ നോട്ടവും സംസാരവും എല്ലാം എന്നിൽ ആണ്... "
"നീ എന്താ ഈ പറയുന്നത് ..ഡ റംസീ...നിനക്കു അത് തോന്നുന്നത് ആയിരിക്കും..."
"നോ..ഡ.. ആദ്യം ഞാൻ എന്റെ വെറും തെറ്റിദ്ധാരണ ആയിരിക്കുന്നു വിചാരിച്ചു....പക്ഷെ അല്ല...അവൾ അവൾ എന്നോട് വേറെ രീതിയിൽ ആണ് പെരുമാറുന്നത്... ഞാൻ ഞാൻ ഇത്...റംഷാദനോട് പറയും... "
പോകാൻ ഇരുന്ന അവനെ പിടിച്ചു ഞാൻ പറഞ്ഞു.."പോടാ...നീ ഇപോ റംഷാദനോട് പറഞ്ഞ അവൻ അത് മനസ്സിൽ ആക്കുന്നു തോന്നുന്നുണ്ടോ...? ചിലപ്പോൾ അത് നിന്റെ വെറും തോന്നൽ ആണേൽ അവൻ നിന്നെ തെറ്റിദ്ധരിക്കില്ലേ..... അത് കൊണ്ട് ഇപോ ഇത് നീ ആരോടും പറയണ്ട...ഞാൻ അവളെ വാച്ച് ചെയ്യട്ടെ...." അന്ന് ഞാൻ അതു വിലക്കി...പിന്നീട് ഞാനും അവളെ വാച്ച് ചെയ്യാൻ തുടങ്ങി.... റംസീ പറയുന്നത് സത്യമാണെന്ന് എനിക്കും തോന്നി തുടങ്ങി... റംഷാദിനോട് സംസാരിക്കുമ്പോൾ അവളുടെ ശ്രദ്ധ പോകുന്നത് റംസിയിലേക്ക് ആണ്... നമ്മളോട് സംസാരിക്കാൻ അവളുടെ ടീം എത്തിയാൽ അവൾ ചാടി കേറി ഇരിക്കൽ റംസീന്റെ അടുത്തായിരുന്നു... അതിന് അവൾ പറയുന്ന കാരണം റംഷാദക്കന്റെ അടുത്ത് ഇരുന്നാൽ ആരേലും തെറ്റിദ്ധരിചാലോ എന്ന്.... കാര്യത്തിന്റെ പോക്ക് ശരിയെന്നല്ലെന്ന മനസ്സിൽ ആക്കിയത് കൊണ്ട് അവളോട് കാര്യങ്ങൾ പറഞ്ഞു ബോധ്യപെടുത്താൻ വേണ്ടി ഞാനാ റംസിനോട് പറഞ്ഞത് അവളെ വിളിച്ചു നേരിൽ പറയാൻ....ആ ടെക് ഫെസ്റ്റിന്റെ അന്നു അവളോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു... കമ്പ്യൂട്ടർ ലാബിന്റെ അടുതെക്ക് അവളെ വിളിച്ചു.. റംഷാദ് പ്രോഗ്രാമിന് ഉള്ളത് കൊണ്ട് സ്റ്റേജിൽ ഉണ്ട്....അവൾ വരുന്നത് കണ്ട ഞാൻ അല്പം മാറി നിന്നു അവൾ കാണാതെ....
"എന്താ...ഇക്ക.. " അവൾ അല്പം നാണത്തോടെ ചോദിച്ചു...
"ഹുസ്ന....അധികമായി വളച്ചു ഓടിക്കാതെ കാര്യത്തിലേക്ക് കടക്കാം...." അതിനിടയിൽ ടീച്ചേഴ്സ് എന്നും പറഞ്ഞു അവൾ അവനെ പിടിച്ചു ലാബിലേക്ക് കയറി...
"എന്താ...." അവൾ അവന്റെ മുന്നിൽ നിന്ന് കൊണ്ട് ചോദിച്ചു...
"നിന്റെയും റംഷാദന്റെയും എങ്കജ്‌മെന്റ് നടത്താൻ തീരുമാനിച്ചു.... അവന്റെ വീട്ടിൽ എല്ലാർക്കും സമ്മതമാണ്...ഇനി നിന്റെ വീട്ടിലെ അവസ്ഥ പറ..."
റംസീ അത് ഒരു അടവായി പറഞ്ഞതാണ്....അവളെ മനസ്സിലിരുപ്പ് അറിയാൻ....
"അത്...ഇക്ക.. ഉപ്പയ്ക്ക്...."
"ഉപ്പനെ ഒക്കെ നമ്മൾ സമ്മതിപ്പിച്ചോളാം...."
"ഉപ്പനെ..സമ്മതിപ്പിക്കാം...പക്ഷെ...എന്നെ അതിന് കിട്ടില്ല..."
അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു...
"എനിക്ക് ഇപ്പോ റംഷാദ്ക്കനെ അങ്ങനെ ഒന്നും കാണാൻ കഴയുന്നില്ല.....എന്റെ മനസ്സ് മുഴുവൻ ഇക്ക മാത്രം ആണ് ..എനിക് ഇക്കാൻറെ കൂടെ ജീവിക്കാൻ ആണിഷ്ടം ...എന്നെ ഇഷ്ടമല്ലെന്ന മാത്രം പറയരുത്..." അതു പറഞ്ഞു അവൾ റംസീന്റെ കൈകേറി പിടിച്ചു....കൈ തട്ടി മാറ്റി.....
'നിനക്ക് നാണമില്ലേ.... എങ്ങനെ തോന്നി നിനക്ക് ഈ ചെറ്റത്തരം ചെയ്യാൻ.....അവനെ പോലുള്ള ഒരുത്തനെ ചീറ്റു ചെയ്യാൻ മാത്രം നിനക്ക് എന്ത് കോപ്പ ഉള്ളെ.... ഇന്നത്തോടെ കൂടി അവനുമായുള്ള എല്ലാം നീ നിർത്തികൊളണം... അവനെ അന്വേഷിച്ചു നീ വരരുത്.... നിന്നെ വിളിക്കേണ്ട പേര് എന്തെന്ന് എനിക്ക് അറിയാം...പക്ഷെ. അവനെ ..എന്റെ റംഷാദിനെ ഓർത്തു മാത്ര ഞാൻ ഇതിൽ കൂടുതൽ ഒന്നും പറയാതെ.....പോടി കണ്മുന്നിൽ നിന്ന്.....
അവൻ പറഞ്ഞതിൽ ഉള്ള ദേഷ്യം മുഴുവനും അവളുടെ മുഖത്തു ഉണ്ടായിരുന്നു... അവൾ അവിടുന്നു കരഞ്ഞു കൊണ്ട് പുറത്തു ഇറങ്ങുമ്പോൾ റംഷാദ് മുന്നിൽ എത്തി... അവൾ റംഷാദിന്റെ നെഞ്ചിൽ വീണു കൊണ്ടു പറഞ്ഞു...
"റംഷാദ്ക്ക... റംസീ...റംസീ.... റംഷാദ്ക്ക ഇവിടെ ഉണ്ടന്നു എന്തോ പറയാൻ ഉണ്ടെന്ന പറഞ്ഞു എന്നെ ഇങ്ങോട്ട് കൊണ്ട് വന്നിട്...എന്നോട്......" അവൾ പൊട്ടി കരഞ്ഞപ്പോൾ റംഷാദും അതു വിശ്വാസിച്ചു.... "ഡ... നീ...ഇത്രയ്ക്ക് തരം താണെന്ന് ഞാൻ വിചാരിചില്ല... സ്വന്തം അങ്ങളെയെ പോലെ അല്ലെ ഇവൾ നിന്നെ കണ്ടെ...എന്നിട്ടും.... നിനക്കു എങ്ങനെ....?"
"റംഷാദ്.... നീ കാര്യം അറിയാതെ....."
"ഷ്. മിണ്ടരുത്.......നിനക്കു പറയാൻ ഉള്ളത് എനിക് കേൾകണ്ട..."
"ഡ.. അങ്ങനെ അല്ല ഡ... അവൾ.."
"ഷാബി....നീ ഇതിൽ ഇടപെടേണ്ട.... "
കൂടുതൽ ഒന്നും പറയാതെ ..റംഷാദ് അവളെ കൂട്ടി പോയി....
അപ്പോഴും റംസീക്ക സങ്കടം ഇല്ലായിരുന്നു... കാരണം...അവൾ അവനെ തന്നെ സ്‌നേഹിച്ച മതി...... എന്നോട് ഉള്ള ഈ വിഷമം കുറച്ചു കഴിഞ്ഞാല് തീരും.....എന്നു അവൻ കരുതി....പക്ഷെ...അവന്റെ എല്ലാ വിശ്വാസങ്ങളും പ്രതീക്ഷകളും തകർത്തു .പിറ്റേന്ന് റംസീ ഒറ്റയ്ക്ക് ആയിരുന്നു കോളേജിൽ വന്ന്ത് ആദ്യമായി ആണ് .അവൻ ഒറ്റയ്ക് ബൈക്കിൽ വരുന്നത്....റംസീ അന്ന് കോളേജിൽ നിന്ന് ഒരുപാട് തവണ അവനെ ഫോണിൽ വിളിച്ചു... അവൻ അറ്റൻഡ് ചെയ്തില്ല...ലാസറ്റ് അവൻ ഫോണ് വലിച്ചെറിഞ്ഞു..എന്നോട് പറഞ്ഞു ...
"ഷാബി....ഇന്നലെ കണ്ട ഒരു പെണ്ണിന്റെ വാക്ക് കേട്ടു ...ഒന്നും അന്വേഷിക്കാതെ...18 വർഷത്തെ ബന്ധമാണ് അവൻ ഇല്ലാതാക്കിയത്...അവൾ ആ ഹുസ്ന ...അവൾ ഒരുത്തിയാണ് ..ഇതിനു ഒക്കെ കാരണകാരി ... .സ്വന്തം പെറ്റ ഉമ്മയെ അല്ലാതെ വേറെ ഒരു പെണ്ണിനേം ഈ റംസീ ഇനി ഈ ജീവിതത്തിൽ വിശ്വസിക്കില്ല.... മരിക്കുന്നതിന് മുൻപ് എന്നെകിലും ഒരിക്കൽ നമ്മൾ വീണ്ടും പഴയത് പോലെ കണ്ടു മുട്ടും... ഇൻ ഷാ അല്ലാഹു. ...
റംസീ റംഷാദ്..എന്ന...സൗഹൃദം അവിടെ പിരിഞ്ഞു... അവർ കോളേജിൽ വരാതെ ആയി ..പിന്നീട് ഒരുപാട് അന്വേഷിച്ചു അവരെ...... റംഷാദിന്റെ വിവരങ്ങൾ റിച്ചു വഴി ഞാൻ അറിഞ്ഞു.....പക്ഷെ...റംസീനേ ഒന്നും അറിഞ്ഞില്ല... ഒരിക്കൽ വീട്ടില് പോയപ്പോൾ അവർ അവിടെ ഇല്ലെന്ന് അയൽവാസി പറഞ്ഞു... എനിക് പെട്ടെന്ന് ഒരു കോളേജ് മാറ്റം സാധ്യമല്ലതോണ്ടു ഞാൻ എങ്ങനെ എങ്കിലും ഒരു വർഷം ക്ലാസിന് പോയും പോകാതെയും തള്ളി നീക്കി..........
ഒരു നേടുവീർപോടെ ഷിഹാബ് എല്ലാം പറഞ്ഞു നിർത്തിയപ്പോൾ കണ്ണുകൾ നിറയാതെ അതു കേട്ടു നിൽക്കാൻ എനിക്കും റിച്ചുനും ആയില്ല.....
കുറച്ചു നേരത്തേക്ക് മൗനം തളം കെട്ടി നിക്കുന്ന അവർക്കിടയിൽ ഒരാൾ കടന്നു വന്നു.....
"റംഷാദ്......"
ഷിഹാബന്റെ ചുണ്ടുകൾ അറിയാതെ ആ പേര് ഉച്ചരിച്ചു.....
"ഡാ...." ഷിഹാബ് ഒരു നിമിഷത്തെ മൗനത്തിന് ശേഷം റംഷാദിനെ കെട്ടിപിടിച്ചു..... നിറഞ്ഞു തുളുമ്പിയ റംഷാദിന്റെ കണ്ണുകൾ നോക്കി അവൻ പറഞ്ഞു
"എവിടെ ആയിരുന്നു നീ ഇത്രേം കാലം....ഒരിക്കൽ പോലും നീ നമ്മളെ അന്വേഷിക്കാൻ തയ്യാറാകത്ത് എന്തേ....."?
"എടാ. സോറി......എനിക് എനിക് ..തെറ്റു പറ്റിയെന്നു ഞാൻ മനസ്സിൽ ആകുമ്പോഴേക്കും കുറച്ചു വൈകി പോയിൻ....."
"പൊട്ട്..ഡ... അന്ന് സംഭവിച്ചത് എന്താണെന്ന് ഞാൻ പറയാം..."
"വേണ്ട ഡ... വീണ്ടും കേൾക്കാൻ എനിക്ക് ത്രാണി ഇല്ലാഞ്ഞിട്ട... "
ഞാനും ഷിഹാബും ഒന്നും അറിയാതെ നിന്നു....
"റിച്ചു ..അവൾ എല്ലാം കേൾപ്പിച്ചു തന്നു...എനിക്ക്...."
അപ്പോഴാണ് അവളുടെ കയ്യില് ഫോണ് ഞാൻ ശ്രദ്ധിച്ചത്...അവൾ എല്ലാം അവനെ കേൾപ്പിച്ചിരിക്കുന്നു.... മിടുക്കി......
"നീ..നമ്മുടെ കോളേജ് ലൈഫ് പറഞ്ഞു തുടങ്ങുപോൾ തന്നെ ഞാൻ ആ കാറിൽ ഇരുന്നു കരയുവായിരുന്നു....വെറുതെ വെറുതേ നമ്മൾ നമ്മുടെ നല്ല ദിനങ്ങൾ കളഞ്ഞു.....എനിക്...എനിക്ക് റംസിനെ കാണണം... ഈ ലോകത്തു അവൻ എവിടെ ഉണ്ടെങ്കിലും നമ്മുക്ക് അവനെ...കണ്ടെത്തണം..... അവനോട് സോറി പറയണം.... അവൻ പോയ ശേഷം... എന്റെ ജീവിതത്തിൽ ഒരു സുഹൃത്തും ഉണ്ടായിരുന്നില്ല...അവൻ പറഞ്ഞപോൽ അവൾ ആ ഹുസ്ന എന്നേം ചതിച്ചു...."
റംഷാദ് ആ ഓർമയിലേക്ക് പോയി....അന്ന് അവളെ കൂട്ടി ഞാൻ ആ കോളേജിൽ നിന്നും നേരെ പോയത് അതിന് അടുത്തുള്ള പാർക്കിൽ ആയിരുന്നു...അവളോട് ഞാൻ പറഞ്ഞു.. എത്രേം പെട്ടെന്ന് നമ്മുക്ക് റെജിസ്ട്രർ ചെയ്യണം...അതു കഴിഞ്ഞു നിക്കാഹ് എന്നു..അതിനു അവൾ സമ്മതിച്ചു... അന്നും അവൾ റംസിനെ കുറ്റപ്പെടുത്തി തന്നെ ആയിരുന്നു പറഞ്ഞത് ..അന്ന് അവളോട് ഉള്ള ആ വൃത്തികെട്ട പ്രേമം കാരണം... അവൾ പറഞ്ഞത് അപ്പോഴും ഞാൻ വിശ്വസിച്ചു....അവളെ തിരികെ ഹോസ്റ്റലിൽ കൊണ്ടു വിട്ടു...അവളോട് പറഞ്ഞു വരുന്ന ഏത് ദിവസം വേണേലും വിളിക്കും അപ്പോഴേക്ക് റെഡി ആയി നിന്നോ..റെജിസ്ട്രർ ചെയ്യാൻ എന്നു.... അവൾ അതിനും സമ്മതിച്ചു... ആരേം അറിയിക്കാതെ ആരുടേം സഹായം ഇല്ലാതെ ഞാൻ തന്നെ രെജിസ്റ്റർ വേണ്ട കാര്യങ്ങൾ ഏർപ്പാടാക്കി...പിറ്റേ ദിവസം തന്നെ റെജിസ്ട്രർ ചെയ്യാൻ അവർ തയ്യാറായത് കൊണ്ട് ആ വിവരം അറീക്കാൻ ഞാൻ ഹോസ്റ്റലിൽ പോയി..അവിടെ എത്തിട്ട അവളെ വിളിക്കാമെന്നു വെച്ചു...അപ്പോഴാണ് അവളെയും അവളുടെ കൂടെ ഉള്ള സജ്‌ന അവളേം ഹോസ്റ്റലിൽ പോകുന്ന കട് റോഡിൽ വെച് കണ്ടത്....അവർ തമ്മിൽ വഴക്കിട്ടു ഹുസ്ന ബാഗും എടുത്തു പോകുന്നത്...പോകുമ്പോൾ ഹുസ്ന തിരിഞ്ഞു നിന്നു സജ്‌നയോട് പറയുന്നത് കേട്ടു"എനിക് വട്ടോന്നും ഇല്ല ഒരു വെലേം കൂലിയും ഇല്ലാത്തവന്റെ കൂടെ പോയി ജീവിക്കാൻ..." അതും പറഞ്ഞു അവൾ ഓട്ടോ കേറി പോയി....പിന്നാലെ സജ്‌ന പോയിട്ടും അവൾക് അവളെ തടയാൻ കഴിഞ്ഞില്ല.. ഒന്നും മനസ്സിലാക്കാതെ ഞാൻ ആദ്യം ഹുസ്നയെ വിളിക്കാന്ന വെച്ചു...പക്ഷെ അപ്പോഴേക്ക്ക് സജ്‌ന മുന്നിൽ എത്തി.. എന്നെ കണ്ടു അവൾ ഒന്നു പരുങ്ങി...
"സജ്‌ന.....ഹുസ്ന എവിടെയാ പോകുന്നേ...എന്താ കാര്യം ."
അതു വരെ ഒന്നു ടെൻഷൻ അടിച്ച് നിന്ന് അവൾ പെട്ടെന്നങ് ബോൾഡ് ആയിട്ട് പറഞ്ഞു...."റംഷാദ്ക്ക.... നിങ്ങൾ അവളെ മറന്നേക്കൂ .."
"നീ എന്താ ഈ പറയുന്നേ... ഞാൻ റെജിസ്ട്രർ... ..ചെയ്യാൻ. .....?"
"രെജിസ്റ്റർ അല്ല... അവൾ അവൾ നിങ്ങളെ ചതിക്കുവായിരുന്നു...അവൾക് നിങ്ങ്ളെ ഇപോ വേണ്ട പോലും... ഇന്നലെ രാവിലെ അവളെ വീട്ടിന്ന് കാൾ വന്നു..ഒരു പ്രോപസൽ റെഡി ആയിട്ടുണ്ട്...ലണ്ടനിൽ സെറ്റിൽ ആയ ഫാമിലിയിൽ നിന്നു...ചെക്കന്റെ ഫോട്ടോ ഒക്കെ കാണിച്ചു.... അവൾ ഇന്നലെ വൈകിട്ട് തന്നെ വീട്ടിൽ വിളിച്ചു അതു ഒക്കെ അകാൻ പറഞ്ഞു...അവളെ വീട്ടുകാർ ചോദിച്ചിനു വേറെ എന്തേലും മനസ്സിൽ ഉണ്ടേൽ പറയാൻ അവർ അത് നടത്തി തരുന്നു......അപ്പോൾ അവൾ എന്റെ മുന്നിൽ നിന്ന് തന്നെ പറഞ്ഞു... അങ്ങനെ ഒന്നും ഇല്ല.. ഇതിന് എനിക് പൂർണ്ണ സമ്മതം ആണെന്ന്...ഞാൻ റംഷാദ്ക്കനെ പറ്റി ചോദിച്ചു അവൾ അപ്പൊ പറഞ്ഞു അതോക്കെ വെറുതെ ഒരു നേരം പോക്ക് അല്ലെ... നിങ്ങൾ ഒക്കെ തന്നെ അല്ലേ പറഞ്ഞെ കോളജിലെ ഹീറോന്റെ ലവർ എന്ന പദവിക്ക് നല്ല സ്ഥാനം ആണെന്ന്...അതൊന്നു ആസ്വദിക്കാന്ന് വെച്ചു അത്രേ ഉള്ളു....."
സജ്‌ന എല്ലാം പറഞ്ഞു കഴിഞ്ഞപോൾ എനിക് അവക്കിട്ട് രണ്ടെണ്ണം പൊട്ടിക്ക്ൻ തോന്നിയ... പക്ഷെ....അപ്പോഴേക്ക് അവൾ പോയിരുന്നു... പിന്നെ തോന്നി എന്തിന് ഇങ്ങനെ ഉള്ളവളമാർ വേഗം പോകുന്നത നല്ലത് എന്നു.. സത്യ ത്തിൽ ഞാൻ അവളെ ആത്മാർഥമായി തന്നെയായിരുന്നു പ്രണയിച്ചത്.....അന്ന് വൈകുന്നേരം അവളുടെ മെസ്സേജ് വന്നു" റംഷാദ്ക്ക...ഉപ്പാ വേറെ ഒരു പ്രൊപ്പോസൽ വന്നത് ഫിക്സ് ചെയ്തു.. കുറെ ഞാൻ എതിർക്കാൻ നോക്കി...എന്നെ വീട്ടിലേക്ക് നിർബന്ധിച്ചു കൊണ്ടു പോയി....എന്നെ അന്വേഷിക്കണ്ട... എന്റെ ഉപ്പയും കൂട്ടരും റംഷാദ്ക്ക വല്ലതും ചെയ്യും..അത് കണ്ട് നിക്കാൻ എനിക്ക് ആവില്ല.....ഇവിടെ പോയാലും ആരുടെ കൂടെ ജീവിച്ചാലും ഞാൻ റംഷാദ്ക്കനെ മറക്കില്ലെന്നു" ഇതായിരുന്നു അവളുടെ മെസേജ് ...അവളൊടുള്ള ദേഷ്യവും വെറുപ്പും.. പിന്നെ റംസിയോട്ഉള്ള കുറ്റബോധവും കാരണം...ഞാൻ ആരോടും ഒന്നും പറയാതെ നാട് വിട്ടു......പിന്നീട് അങ്ങോട്...പലതും മറക്കാൻ ഉള്ള യാത്രയിൽ ആയിരുന്നു.....
"ഇപ്പൊ എല്ലാം കലങ്ങി തെളിഞ്ഞില്ലേ...." ഷിഹാബ് അവന്റെ തൊളിൽ തട്ടി പറഞ്ഞു....
"ചുരുക്കി പറഞ്ഞാൽ എന്റെ റംഷാദ്ക്കനെ വളരെ നൈസ് ആയിട്ടു അവൾ തേച്ചു...അല്ലെ..."
റിച്ചു അത് പറഞ്ഞപ്പോ... ഷാബി പറഞ്ഞു .."നമ്മക്കും അറിയാം..ഇങ്നെ തെച്ചിട്ട് പോകാൻ..."
അവൾ ദേഷ്യത്തോടെ അവനെ നോക്കി...അവൻ ആരും കാണാതെ ഒന്നു കണ്ണിറുക്കി ................
"റിച്ചു. ഇനി പറ... ഇതിനൊക്കെ പിന്നിൽ നീ...എങ്ങനെ ഇതൊക്കെ..... റംസീ... അവനേം ഇനി നമുക്കിടയിൽ കൊണ്ട് വരണം...."
അതിപ്പോ റംസീകനെ പറ്റി... ദ...ഇവിടെ ചോദിച്ചോ.... റിച്ചു എന്നെ പിടിച്ചു കൊണ്ട് പറഞ്ഞു..(..കാരണം റംഷാദ് ഇപ്പോഴും അറിഞ്ഞിട്ടില്ല ഞാൻ റംസീന്റെ വൈഫാണെന്ന കാര്യം....). റംഷാദ് എന്നെ ഒന്ന് നോക്കി.....
"ഇപ്പൊ കാണണമെങ്കിൽ കോളേജിൽ പോണം....."
"കോളേജിലോ....അവൻ ഇതുവരെ പഠിച്ചു കഴിഞ്ഞില്ലേ..."
"പഠിച്ചു കഴിഞ്ഞു... പക്ഷെ പഠിപ്പിച്ച കഴിഞ്ഞില്ല...."
"എഹ്...അവൻ മാഷ ആയ...ഞാൻ വിചാരിച്ചു വല്ല ദുബായ് മറ്റോ ആയിരിക്കുന്നു..."
"മ്.... റംസീ സർ....അന്ന് നിങ്ങളെ ആ സംഭവത്തിന് ശേഷം വേറെ എവിടേലും നാട് വിടണമെന്ന് കരുതി ഇരുന്നു...പക്ഷെ...ഉപ്പയുടെ നിർബന്ധത്തിന് വഴങ്ങി പഠിച്ചു... ട്രിവാൻഡ്രത് ഉപ്പാന്റെ പെങ്ങളെ ഒരു ഫ്ലാറ്റ് ഉണ്ടായിരുന്നു... അവർ വിത് ഫാമിലി ഗൾഫിൽ ആയിരുന്നു...അവിടേക്ക് തൽക്കാലം കുറച്ചു കാലം അവർ നിന്നു...പഠിപ്പ് കഴിഞ്ഞു തിരിച്ചു നാട്ടിലേക്ക് വന്നു ഇവിടത്തെ കോളേജിൽ തന്നെ ജോയിൻ ചെയ്തു ..ഇതൊക്കെ ഉമ്മ പറഞ്ഞ അറിവേ എനിക്ക് ഉള്ളൂ....."
ഞാൻ അതു പറഞ്ഞു നിർത്തിയപ്പോൾ റംഷാദ് എന്നോട് എന്ന പോലെ ചോദിച്ചു....
"ഇതൊക്കെ ഇത്ര കൃത്യമായി അറിയണമെങ്കിൽ റംസിയുമായി അടുത്ത റിലെഷൻ വേണല്ലോ...."
"നിങ്ങളെ അത്രേം അടുത്ത റിലേഷൻ ഇല്ലെങ്കിലും... ഒരു ചെറിയ ബന്ധം ഞാനും റംസീയും തമ്മിൽ ഉണ്ട്..നിങ്ങളെ കൂട്ടുകാരൻ.....റംസീ .എന്നെ കെട്ടിയ ബന്ധം....."
"വാട്.....അവൻ കെട്ടിയെന്നോ.... "
"മ്.. കേട്ട് കഴിഞ്ഞു മാസം 6 കഴിഞ്ഞു..." റിച്ചു പറഞ്ഞു......
"അവൻ ഇപ്പോഴും എങ്ങനെ....."?
"അതോക്കെ നേരിൽ കാണാം...
"കാണാണം... ഒരുപാട്... നമ്മുക് മൂന്നു പേർക്കും പറയാൻ ഉണ്ട്......പക്ഷെ ഇന്ന് അല്ല...അതേ ഇന്ന് 15 അല്ലെ ഡേറ്റ്... ഇന്ന് മംഗളൂരു ഹോസ്പിറ്റലിൽ പോണം..ഉപ്പുമ്മ ഉണ്ട്..കുറെ ദിവസായി എന്നെ ചോദിക്കുന്നു.. സോ ഇന്ന് ഈവിനിങ്ൽ ഞാൻ അങ്ങോട് പോകും ....ഇൻ ഷാ അല്ലാഹു...നാളെ നൈറ്റിൽ ഇങ്ങോട്ട് തിരിക്കും...മറ്റന്നാൾ..അതായത് 17 നമ്മൾ അവന്റെ വീട്ടിൽ എത്തും... അതു വരെ എല്ലാം സസ്പെൻസ് ആയി തന്നെ ഇരിക്കട്ടെ....."
റംഷാദ് പറഞ്ഞപ്പോൾ നമ്മളും അതു അംഗീകരിച്ചു.... എല്ലാം നല്ല രീതിയിൽ കഴിഞ്ഞതിൽ സന്തോഷിച്ചു...തിരികെ കോളേജിലേക്ക് പോകാൻ റിച്ചുന്റെ സ്കൂട്ടയിൽ കേറാൻ ഒരുങ്ങിയപ്പോഴാണ് അറിഞ്ഞത് ടയർ പഞ്ചർ ആയെന്ന കാര്യം. സ്‌കൂടി അവിടുത്തെ സെക്യൂരിറ്റി ഏല്പിച്ചു റംഷാദിന്റെ കാറിൽ കേറി....റിച്ചു കൂടെ ഉള്ള ധൈര്യത്തിൽ ആണ് നമ്മൾ കേറിയത്....
ഇതൊക്കെ കൃത്യമായി ആ ക്യാമറിയിൽ പതിയുന്നുണ്ടായിരുന്നു.......
♦ ♦ ♦ ♦ ♦ ♦ ♦ ♦ ♦♦
ഒന്നും സംഭവിക്കാത്ത പോലെ വീട്ടിൽ എത്തി.ഇന്ന് റംസിനോട് കൂട്ടാൻ വരേണ്ടന്ന് പറഞ്ഞിന്.....അകത്തു കയറി.. മനസിൽ എന്തോ ടെൻഷൻ...റംസിനോട് എല്ലാം തുറന്നു പറഞ്ഞാലോ.....വേണ്ട...അതിന്റെ ത്രിൽ പൊണ്ടാ....ഇങ്ങനെ ഒക്കെ വിചാരിച്ചു മുകളിലേക്ക് പോകുന്നതിനിടയിൽ നിന്ന് ഒരു വിളി...
"ഡി........ഒന്നു നിന്നെ...." തിരിഞ്ഞ് നോക്കി...റംസീ...ഫുൾ ചൂടിൽ... കൂടെ ആ നിലോഫാറും....
"എന്താ...." കുറച്ച പേടിയോടെ ചോദിച്ചു.....
"നീ ഇന്ന് കോളേജിലേക്ക് എന്നും പറഞ്ഞു എവിടേക്കാ പോയേ...."
യ...അല്ലാഹു....ഇത് എങ്ങനെ ഇവിടെ അറിഞ്ഞു.....ഒന്നും മിണ്ടിയില്ല..
"നിന്നോട് അല്ലെ ചോദിച്ചത്...."
റംസീ ശബ്ദം ഉയർന്നു....മുഖം മാറി... അത് കണ്ടപ്പോ തന്നെ നമ്മക്ക് ഒന്നും പറയാൻ വയ്യാതായി....
"നിന്നോടാ..ചോദിച്ചത്...നീ ഏതവന്റെ കൂടെ ആണ് അഴിഞ്ഞാടാൻ പോയേ...."
റംസീന്റെ വാക്കുകൾക്ക് മൂർച്ച കൂടി വന്നു...
"ഞാൻ...റംസി...എവിടേം...."
"മിണ്ടരുത്... ഇത് നീ അല്ലാന്ന് നിനക്ക് പറയാൻ പാറ്റോ...?"
ഫോണിലെ വീഡിയോ കാണിച്ചു തന്നു...ആ പാർക്കിൽ നിന്ന് എടുത്ത വീഡിയോ....ഞാനും റിച്ചു.. റംഷാദും ഷിഹാബും ഉള്ള വീഡിയോ...പുറമെ ഒരാൾ കണ്ട അത് തെറ്റിദ്ധരിക്കും... സത്യം നമ്മുക്ക് അല്ലെ അറിയൂ... എന്താ ചെയ്യ....ഇത് എങ്ങനെ കിട്ടി...
"പറയെടി....നിന്റെ നാവ് എവിടെ പോയി..." നിലോഫറും തുടങ്ങി....
ഒന്നും മറുപടി പറഞ്ഞില്ല...
"ഞാൻ പറയാമെടി..ഇന്ന് എന്റെ ഫ്രണ്ടിന്റെ ബർത്ഡയ്ക്ക് അവൾക് കേക്ക് വാങ്ങാൻ ആ ബീച്ചിന് അടുത്തുള്ള ബേക്കറിയിൽ ആണ് പോയെ... അവിടെ നമ്മൾ എത്തുമ്പോൾ ഇവളും അവളും സ്കൂട്ടിൽ വന്നു ..പിന്നെലെ അവന്മാരും...കുറച്ചു കഴിഞ്ഞപ്പോൾ ഇവൾമാർ അവന്മാരോടൊപ്പം കാറിൽ പോയി...എവിടെ ഒക്കെ പോയി കാണുമോ ആവോ... നിനക്കു എങ്ങനെ തോന്നി എന്റെ റംസിനോട് ഇങ്ങനെ ചെയ്യാൻ..."
"നിലോഫർ..പ്ലീസ്.. നീ കാര്യം അറിയാതെ ഒന്നും പറയരുത്..."
"ഇതിൽ കൂടുതൽ എന്ത് അറിയാൻ....?"
"റംസീക്ക...ഞാൻ.."അവൾ എന്തോ പറഞ്ഞു തുടങ്ങുമ്പോഴേക്കും റംസിയുടെ കൈ അവളുടെ മുഖത്തു പതിഞ്ഞു.....
കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും അവൾ വിളിച്ചു....
"റംസീക്ക.....പ്ലീസ്.... ഞാൻ...."
"മിണ്ടരുത്...ഞാൻ ....ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതാ നിന്നിൽ നിന്നു ആ വിളി....ഇനി മേൽ നീ എന്നെ അങ്ങനെ വിളിക്കരുത്....എന്റെ പേര് ഉച്ചരിക്കാൻ ഉള്ള അവകാശം പോലും നിനക്ക് ഇല്ല.....ഞാൻ ഇന്ന് ഏറ്റവും കൂടുതൽ വെറുക്കുന്നത് നിന്നെ ആണ്....നിന്നെ മാത്രം....."
അവൾ ഓടി പോയി ആ കൈകൾ പിടിച്ചു...
ദേഷ്യത്തോടെ അവൻ അത് തട്ടി മാറ്റി......
"ഞാൻ... ഒരു തെറ്റും...ചയ്തിട്ടില്ല...
"എനിക്ക് ഒന്നും കേൾക്കണ്ട.... പെണ് എന്ന വർഗ്ഗത്തിനെ വിശ്വസിക്കരുതെന്നു ഒരിക്കൽ കൂടി...എന്നെ ബോധ്യപെടത്തിതന്നതാ..ഈ അനുഭവം....നീയും ഞാനും തമ്മിലുള്ള ബന്ധം ഇതോടെ തീര്ന്നു....എന്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും വന്ന പെണ്ണ് നീ മാത്ര....ഇന്നതോട് കൂടി..അതും അവസാനിച്ചു.... നിന്നെ പിടിച്ചു പുറത്ത് ഇറക്കാൻ അറിയാഞ്ഞിട്ടല്ല...എന്റെ കഴിവ് കേടായി നീ അതിനെ കാണേണ്ട....നിന്റെ വീട്ടുകാരെ ഓർത്തിട്ട....എന്റെ ഉമ്മാനെ ഓർത്തിട്ട ഞാൻ ഞാൻ ഒന്നും ഇപോ ചെയ്യാത്തത്....ഐ ഹേറ്റ് യു........"
അത്രയും പറഞ്ഞു അവൻ പോയി...കൂടെ നിലോഫറും....
ആകെ വിയർത്തു നിക്കുമ്പോഴും....തന്റെ ഉള്ള് തണുത്തു മരവിക്കുകയാണ്... ഇപോ തന്നെ ഭൂമി പിളർന്ന് താൻ പോയ മതിന്നു തോന്നിപോകുന്നു...മുകളിലേക്ക് പോയി.... മനസ്സ് മതിയവോളം കരഞ്ഞു....റുകസനയെ വിളിച്ചു പറഞ്ഞാലോ.... വേണ്ട....ഇനി ഒന്നും കേൾക്കാൻ റംസീ തയ്യാറാവില്ല... ഉറപ്പ്.... എന്നാലും റംസി...തന്നെ തെറ്റിദ്ധരിച്ചല്ലോ.....ഈ ജീവിതത്തിൽ ഒരു ആണിനോടും ഇതുവരെ തോന്നാത്ത... ഇനി ഒട്ടും ആരോടും തോന്നുകയും ചെയ്യാത്ത ഇഷ്മല്ലേ എനിക്ക് അവനോടു തോന്നിയത്... എത്ര ജന്മം എടുത്താലും എനിക് റംസിക്കു പകരം ഒന്നിമാവില്ല.... ഒന്നും വേണ്ടായിരുന്നു എന്നെ സ്‌നേഹിച്ചു തുടങ്ങിയതല്ലേ...ഞാൻ വെറുതെ ഓരോന്ന് ചെയ്തത്....... വീണ്ടും...കുറെ കരഞ്ഞപ്പോൾ...എന്തോ ഒരു നേരിയവ ആശ്വാസം വന്ന പോൽ തോന്നി..... ആ മനസ്സിൽ ഞാൻ മാത്രേ ഉള്ളൂന്നു പറഞ്ഞു...ഇനി ഞാൻ മാത്രേ...ഉണ്ടാവു എന്നും....... മറ്റന്നാൾ റംഷാദ് വന്നാൽ തീരാവുന്ന പ്രശ്നമെ ഉള്ളു..... പക്ഷെ. ആ നിലോഫറുടെ വാക്ക് കേട്ട് എന്റെ റംസീ എന്റെ ന്യായം പോലും..കേൾക്കാതെ എന്നോട് ഇത് ചെയ്‌തല്ലോ..... ഇത്രേം എന്നെ സ്‌നേഹിച്ചിട്ടും .......... സങ്കടങ്ങൾ കുറെ ഉള്ളിൽ ഒതുക്കി... ഒന്നു കുളിച്ചു നിസ്കരിച്ചു എത്തി.... താഴേക്ക് പോയി...അപ്പോഴെക്കും ഉമ്മമാന്റെ വീട്ടി പോയ ഉമ്മ തിരിച്ചു എത്തിയിട്ടുണ്ട്.....കരഞ്ഞു ക്ഷീണിച്ച അവളുടെ മുഖം കണ്ടു ഉമ്മ ചോദിച്ചു....
"എന്താ..മോളേ ഇനക്ക് പറ്റിയെ.."
"അത്....അത്...ഉമ്മ...നല്ല തലവേദന...."
"ഹോ...ആകെ ക്ഷീണച്ചല്ലോ....മോള് പോയി കിടന്നോ..."
"ഇപോ കുറച്ചു കുറവുണ്ട്.... ഞാൻ നേരത്തെ കിടക്കുവായിരുന്നു...."
"അഹ്...ഉമ്മമാ നിങ്ങൾ രണ്ടാളേ ചോയിച്ചിന്..പിന്നെ ചോയിക്കുവാ.....ഞാൻ എപ്പോഴാ ഒരു ഉമ്മമാ അവാന്ന്..?" ഉമ്മ ഇച്ചിരി പരിഭവം നിറഞ്ഞു കൊണ്ട് പറഞ്ഞു.....
ഒന്നു ചിരിച്ചു കൊടുത്തു.... പിന്നെന്താ താൻ ഉമ്മാക്ക് മറുപടി കൊടുക്കുവാ....
എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും റംസീ തന്റെ അടുത്ത് നിന്നു മാറി ഇരുന്നു..
അത് കണ്ടപ്പോൾ തന്നെ തനിക്ക് ഒന്നും വേണ്ടാതെ ആയി......
പണി ഒക്കെ കഴിഞ്ഞു റൂമിൽ എത്തി... റംസീ ബാത്റൂമിൽ ആണൂള്ളത്... കിടക്കുമ്പോൾ എല്ലാം തുറന്നു പറയണം.....മനസ്സിൽ ഉറപ്പിച്ചു... ബെഡിൽ ഒരു വശത്ത് കിടന്നു....ബാത്റൂമിൽ നിന്ന് ഇറങ്ങിയ റംസീ കണ്ടത് കിടക്കുന്ന അവളെയാണ്...
"ഡി...നിന്നോട് ആരാ..എന്റെ ബെഡിൽ കിടക്കാൻ പറഞ്ഞെ......"?
റംസീ വീണ്ടും കലിപ്പിൽ തന്നെ.... താൻ ഇനി മിണ്ടാതെ ഇരുന്നിട്ടോ സങ്കടപെട്ടിട്ടോ കാര്യം ഇല്ല... തന്റെ കഴുത്തിൽ മഹർ ചർത്തിയവൻ ആണ്...റംസീ...അതോണ്ട് തന്നെ ആ ജീവിതത്തിൽ ഇനി താനെ ഉണ്ടാകാൻ പാടുള്ളൂ അത് പോലെ തന്റെ ജീവിതത്തിലും റംസീ മാത്രേ ഉണ്ടാകു......താൻ ഒരു തെറ്റും ചെയ്തില്ല....റംസിനെ മറന്ന് ഒരുത്തനേം മനസ്സിൽ പോയിട്ട് കണ്ണിൽ വരെ കണ്ടില്ല....എല്ലാം മറച്ചു വച്ചു.. അത് വേറെ ഒന്നും കൊണ്ടല്ല... അവരുടെ ആ സൗഹൃദം അവർക്ക് സംഭവിച്ചത് അത് അവർ തന്നെ പറഞ്ഞു ആ കറ നീക്കുന്നതാണ് ഉചിതമെന്നു തോന്നി.....വർഷങ്ങളായി കൊണ്ടു നടക്കുന്ന...അവർ മൂന്നുപേരും ഒരുപോലെ അനുഭവിക്കുന്ന ആ സങ്കടം അതവർ പരസ്പരം പറയട്ടെ........ അതിനൊക്കെ വേണ്ടി ഞാൻ ഇതൊക്കെ മറച്ചു വെച്ചു..... പിന്നെ ഇനി അതു വെച്ചു എന്നെ ഇവിടുന്ന് പുറത്താക്കാനാ ആ നിലോഫർ വിചാരിക്കുണ്ടാകു അത് നടകൂല... കാര്യം അറിയാതെ ആണ് റംസീ എന്നോട് ചൂടാകുന്നത് എന്നറിയാം... അതോണ്ട് നമ്മൾ ഇത്തിരി സ്‌ട്രോങ് ആയി....
"എപ്പോഴും ഞാൻ ഇവിടേതന്നെയാ കിടക്കാർ..."
"എന്ന ഇനി മുതൽ അതു വേണ്ട... നിലത്തോ മറ്റോ കിടന്നോ...."?
"ഇല്ല.. ഞാൻ ഇവിടെ കിടക്കു...."
"നീ കിടക്കുന്നു അതോ ഞാൻ അപ്പുറത്തെ റൂമിൽ പോയി കിടക്കണോ....?"
ഈ ചൂട്പുറത്തു വേണേൽ റംസീ അതും ചെയ്യും...അപ്പുറത്തെ റൂമില് റസൽ ഇടയ്ക്ക് വരുന്നത് കാണാം.. അവൻ എങ്ങാനും കണ്ടാൽ പിന്നെ എല്ലാം കൊളാമാകും....
ഒന്നും പാറയാതെ തലയുണ എടുത്തു എണീച്ചപ്പോൾ ഒരുങ്ങി.."എന്റെ തലയണ അവിടെ വെക്കടി..."
"മനസ്സില്ല... ഇയ്യാക് ഒരു തലയല്ലേ ഉള്ളു....അത് അവിടെ വെച്ച മതി...."
അതും പറഞ്ഞു നമ്മൾ സോഫയിൽ കിടന്നു...കുറച്ച ദിവസമേ ആയുള്ളൂ...ആ നെഞ്ചിന്റെ ചൂടേറ്റ് ഉറങ്ങാൻ തുടങ്ങീട്ട്...പക്ഷെ അതിൽ അങ്ങു അടിക്റ്റ് ആയി...റംസീന്റെ ചൂട് ഇല്ലാതെ ഉറക്കം വരില്ലെന്നായി... വെറുതെ ഒന്ന് തല ഉയർത്തി നോക്കി... മൊബൈൽ കുത്തി കളിക്കുന്നു.....ആ മുഖത്തു അങ്ങനെ ഒരു ഭാവമേ ഇല്ല...."കലിപ്പൻ....നാളെ രാവിലെ ആരു വിളിക്കൊന്നു നോക്കട്ടെ....' മനസ്സിൽ ഓർത്തു....
അവൾ തന്നോട് ചെയ്തത് വലിയ ഒരു തെറ്റായി മനസ് പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ...അവളോടുള്ള ദേഷ്യം വാശിയായി മനസ്സിൽ വന്നു.. അത് കൊണ്ട തന്നെ അവളെ നോക്കാൻ പോലും തനിക്ക് തോന്നുന്നില്ല...
രാവിലെ എണീറ്റപോൾ താൻ കാണുന്നത് സുബ്ഹ് നിസ്കരിച്ചു ദുആ ചെയ്യുന്ന എന്റെ കേട്ട്യോനെ ആണ്....ഇങ്ങേർ എന്നോട് ഉള്ള ദേഷ്യത്തിന്റെ പുറത്തു ഇന്നലെ ഉറങ്ങീലെ.... ദുആ കഴിഞ്ഞ് അങ്ങേര് നോട്സ് എഴുതാൻ ഇരുന്നു.... ഒന്നും മൈൻഡ് ചെയ്യാതെ നമ്മൾ പോയി ഫ്രഷ് ആയി നിസ്കരിച്ചു....നിസ്കാരം കഴിഞ്ഞു എണീക്കുമ്പോഴേക്കും ആരോ ഡോർ മുട്ടുന്ന ശബ്ദം കേട്ടു....ഞാൻ പോയി ഡോർ തുറന്നപോൾ അതാ മുന്നിൽ... ഒരു നീല സൽവാറും ഇട്ടും കയ്യിൽ ഒരു കപ്പ് ചായയുമായി ..ചുണ്ടിൽ ഒരു അവിഞ്ഞ ചിരിയും വെച്ചു ആ നിലോഫർ....എന്നെ മറികടന്നു.... അവൾ "റംസീ........... ഗുഡ് മോർണിങ് ...'.എന്നും പറഞ്ഞു നമ്മളെ കേട്ട്യോന്റെ അടുത്തേക്ക്...
"വെരി ഗുഡ് മോർണിങ്.....നിലു ..."
അല്ലഹ് ..എന്റെ കേട്ട്യോൻ ഒളോട് ഒലിപ്പീരിന് നിക്കുന്നു..... എന്നോട് വാശി കാണിച്ചു പകരം വീട്ടേന്ന് മനസ്സിൽ ആയി....അവൾ ആ നിലോഫർ...അവൾക്ക് കിട്ടിയ അവസരം അവൾ അത് മുതലാക്കുന്നുണ്ട്.....
"ഇന്ന....റംസീ...ചായ..." അവൾ അത് അവനു നേരെ നീട്ടി ....
പുളിച്ച ആ ചിരിയോട് കൂടി അവൻ ആ ചായ വാങ്ങി ടേബിളിൽ വെച്ചു....
"നിലു... ടുഡേ യു ലൂക്കിങ് മോർ ബ്യൂട്ടിഫുൾ ......" അതും പറഞ്ഞു അവൻ ഒന്നു അവളെ നോക്കി കണ്ണിറുക്കി......
അവളുടെ മുഖത്തെ സന്തോഷം കണ്ടാൽ തോന്നും അവൻ അവളെ അങ്ങ കെട്ടി എന്നു ...
ഇത്തവണ... നമ്മൾ ആയിരുന്നു ഫുൾ കലിപ്പിൽ......
"താങ്ക്സ്....റംസീ ....."
"എന്തിനാ നമ്മൾ തമ്മിൽ ഫോമലിറ്റി.... നീ ചായ കുടിച്ചോ....."
"ഇല്ല.. കുടിക്കാൻ പോകുവ...."
"എന്ന നിനക്കും കൂടി എടുത്തുടെ ..നമ്മുക് ഒരുമിച്ച ബാൽക്കണിയിൽ ഇരുന്നു കുടിച്ചൂടെ...."
"ഓ...എന്ന ഞാൻ ഇപോ വരാം റംസീ......"
അവൾ താഴേക്ക് പോയി..
.".നിനക്കു ബാലക്കണിയിൽ എന്റെ കേട്ട്യോൻകൂടെ ഇരുന്നു ചായ കുടിക്കണം അല്ലെ....കുടിപ്പിച്ച തരാമേ...." പിറുപിറുത്തു കൊണ്ട് നമ്മൾ എന്റെ കെട്യോൻ എന്ന പറയുന്ന ആ മഹാന്റെ അടുത്തു പോയി...ഇങ്ങനെ ഒരുത്തി ഇവിടെ ഉണ്ടെന്ന് പോലും....അങ്ങേർക്ക് കാണാത്ത പോലെ....എന്നെ മൈൻഡ് ആകുന്നില്ല എന്നു കണ്ടപ്പോൾ ഞാൻ പോയി ഡോർ ലോക് ചെയ്തു കീ നമ്മളെ കയ്യിൽ ഭദ്രമാക്കി....എന്നിട് റംസീന്റെ അടുത്തു പോയി....ആ ചായ കുടിക്കാൻ റംസീ തുടങ്ങും മുന്നേ ആ ചായേം എടുത്തു നമ്മൾ അത് വാഷ് ബേസിൽ മറിച്ചു..... "ഡി..നിന്നോട് ആരാ എന്റെ ചായ എടുത്തു മറിക്കാൻ പറഞ്ഞെ....?"
"എനിക് കളയാൻ തോന്നി...ഞാൻ ചെയ്തു... അങ്ങനെ ആ നിലോഫറെ കൂട്ടി താൻ ചായ കുടിക്കണ്ട...."
അപ്പോഴേക്ക് ഡോർ മുട്ടുന്നത് കേട്ടു..."റംസീ...ഇറ്റ്സ് മീ...."
"പൊടി... ഡോർ തുറക്കാൻ എനിക് സൗകര്യം ഇല്ല...."
"അതു നീ അല്ല പറേയേണ്ടത്.... എന്റെ റംസീ ആണ്...."
"പിന്നെ റംസിനെ നിനക്കു പാട്ടത്തിന് തന്നെക്കുവല്ലേ....ഒന്നു പൊടി..."
"റംസീ...നീ എന്താ ഒന്നും മിണ്ടാതെ..."
"നിലു....പ്ലീസ് നീ ഇപ്പൊ പോ...."
"മോള് കേട്ടല്ലോ...എന്ന വന്ന വഴി വിട്ടോ ഇല്ലേൽ ആ ബാൽക്കണിയിൽ പോയി ഇരി....."
എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവൾ പോയി... ഞാൻ നേരെ റംസീന്റെ നേർക്ക് നോക്കി....
"ഒരു കാര്യം ഞാൻ പറയാം... ഞാൻ ഇതുവരെ ഒരു തെറ്റും ചെയ്തില്ല.... എനിക്ക് നല്ല ബോധം ഉണ്ട്...ഇനി ചെയ്യുകയും ചെയ്യില്ല...അതും ഉറപ്പുണ്ട്.... അത് തനിക്കു ഇന്നൊരു രാത്രി കൂടി കഴിഞ്ഞ ബോധ്യം ആകും....എന്നെ തോൽപിക്കാൻ വേണ്ടി അവളോട് ഇമ്മാതിരി രീതിയിൽ പെരുമാറിയാൽ....."
"നീ ഒലത്തും....ഒന്നു പൊടി... എനിക് നിന്നെ വേണ്ടെന്ന് ഞാൻ അങ്ങ തീരുമാനിച്ചു...."
"സ്വയമങ് തീരുമാനിച്ചാൽ മതിയോ...?"
"മതി.....എനിക് ഇനി നിന്നെ വേണ്ട..... ഇത് റംസീന്റെ വാക്ക് ആണ്...."
ആ കണ്ണുകളിൽ ദേഷ്യം അലയടിച്ചിരിക്കുന്നു...... ഒന്നൂടി എന്റെ അടുത്ത് വന്നു...ഇന്നലെ ആ വീഡിയോ കണ്ടപ്പോ ഞാൻ എത്രമാത്രം വേദനിച്ചു അതിന്റ ഇരട്ടി ഞാൻ നിന്നെ കൊണ്ട് അനുഭവിപ്പിക്കും.....അതും പറഞ്ഞു. റംസീ പോകാൻ ഒരുങ്ങിയപ്പോള്...
ആ കയ്യ് പിടിച്ചു ഞാൻ പറഞ്ഞു...
"ഈ കയ്യ് കൊണ്ട് ഇന്നലെ എനിക് തന്ന അനുഭവം... അതിൽ കൂടുതൽ ഒന്നും ഈ എനിക് ഇനി അനുഭവിക്കാൻ ഇല്ല....." അതും പറഞ്ഞു നമ്മൾ താഴേക്ക് പോയി ... റംസീന്റെ വാകുക്കൾ ഹൃദയത്തിൽ ആഴത്തിൽ മുറിവ് ഉണ്ടാക്കിയിരിക്കുന്നു..... താഴെ പോയി ഉമ്മാന്റെ കൂടെ അടുക്കളയിൽ കൂടി. .ഉമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... പക്ഷെ മനസ്സ് ഒന്നിനും സമ്മതിക്കുന്നില്ല... നാസ്ത് ആക്കി....എല്ലാം ടേബിളിൽ എടുത്തു വെച്ചു...കോളേജിലേക്ക് പോകാൻ ഒരു മൂടില്ല....പക്ഷെ ഇവിടെ ഇരുന്നാൽ ആകെ ടെൻഷൻ ആകും ..അതോണ്ട് കോളേജിലേക്ക് പോകാൻ തീരുമാനിച്ചു .. കുളിച്ചു മാറ്റാൻ വേണ്ടി റൂമിലേക്ക് പോയി.. ഡോർ തുറന്നതു അവിടെ കണ്ട കാഴ്ച്ച കണ്ട് ഞാൻ ആകെ ഞെട്ടി... കുളികഴിഞ്ഞ് വന്നതാണെന്ന് തോന്നുന്നു റംസീ...ബാതിങ് ടവൽ കൊണ്ട് അരയിൽ ചുറ്റിയ എന്റെ കേട്ട്യോന്റെ മേലിൽ അവൾ ചക്ക വീണ പോലെ വീണിരിക്കുന്നു......അവളുടെ കൈകൾ റംസിനെ ചുറ്റിവരിഞ്ഞിരിക്കുന്നു....
പെട്ടെന്ന് റംസീ എന്നെ കണ്ടു....നിലോഫറിനെ പിടിച്ചു മാറ്റി..
അബദ്ധത്തിൽ സംഭവിച്ചതാണെന്നു എനിക്ക് നന്നായി അറിയാം...ഒരിക്കലും റംസീ...എന്നെ തൊൽപ്പിക്കാൻ വേണ്ടി വേറൊരു പെണ്ണിന്റെ ജീവിതം കരുവാക്കില്ലെന്നെ നന്നായി അറിയാം...പക്ഷെ...പെട്ടെന്ന് അങ്ങനെ കണ്ടപ്പോൾ ആകെ മൊത്തം.... സങ്കടത്തിൽ ആയി....
"മാറി നിക്കാൻ കഷ്ടപ്പെടേണ്ട... ഞാൻ പോയെന്ന്...."
അകത്തേക്ക് കയറി ഷെൽഫ് തുറന്ന് എന്റെ ഡ്രസ്സ് എടുത്തു അപ്പുറത്തെ ബാത്റൂമിലെക് നടന്നു...."എന്നോടുള്ള വാശി തീർക്കാൻ ഇത്രത്തോളം ചെയ്യുമെന്ന് വിചാരിച്ചില്ല....." അതും പറഞ്ഞു ഒഴുകി കൊണ്ടിരിക്കുന്ന കണ്ണുനീരുമായി...മൂക്കും വലിച്ചു നമ്മൾ പോയി.... ഇന്നലെ നമ്മൾ അനുഭവിച്ചത് ഇന്ന് നമ്മളെ കേട്ട്യോൻ അനുഭവിക്കുന്നു... ഓർത്തപ്പോൾ നമ്മക് ചിരിയും വരുന്നു... പക്ഷെ...എന്ത് ചെയ്യാൻ.... കുറച്ച നമ്മൾ ആക്റ്റ് ചെയ്യട്ടെ....
"നിലോഫാർ... നിന്നോട് പല പ്രാവശ്യം ഞാൻ പറഞ്ഞതാ എന്റെ റൂമിൽ ഇങ്ങനെ ഇടവും വലവും നോക്കാതെ കേറി വരരുതെന്ന്...."
"റംസീ ഞാൻ....."
"എന്തോന്ന് ഞാൻ...എനിക് ഇതൊന്നും ഇഷ്ടമല്ലെന്ന നിനക്ക് നന്നായി അറിയാലോ....നിന്റെ ഉപ്പനേം ഉമ്മാനെ വിളിച്ചിട്ടുണ്ട്... എത്രയും പെട്ടെന്ന് നിന്റെ കല്യാണം നടത്താൻ ...."
അവൾ ആകെ തരിച്ചു നിന്നു.....
"റംസീ ..എനിക്ക്.....കല്യാണം വേണ്ട ഇപോ..."
"എപ്പോഴയാലും വേണ്ടാത...ഇപ്പൊ തന്നെയാണ് അതിന്റെ സമയം ...പിന്നെ വേരോരു കാര്യം കൂടി...കളിക്ക് പോലും എന്റെ മനസ്സിൽ നിനക്ക് ഉള്ള സ്ഥാനം നീ വിചാരിക്കുന്നത് പോലെ അല്ല ...ഒരു ആങ്ങളയുടെ സ്ഥാനം മാത്രം ആയിരിക്കണം നിന്റെ മനസ്സിൽ എനിക്ക് ഉള്ളത്.....എനിക് ഒരു പെങ്ങൾ ഇല്ലെന്ന് ഞാൻ ഇതുവരെ ഓർത്തു വിഷമിച്ചിട്ടില്ല..കാരണം... ആ സങ്കടം തീർക്കാൻ നീ ഉണ്ടായിരുന്നു......."
അവൻ അത്രയും പറഞ്ഞപ്പോൾ നിലോഫർ ആകെ വിഷമിച്ചു..... ഈ വീട്ടിൽ വന്ന നാൾ മുതൽ മനസ്സിൽ റംസിയെ പ്രതിഷ്ഠിച്ചു വച്ചതായിരുന്നു....കുറെ പേർ പിറകെ നടന്നിരുന്നെകിലും ഒരിക്കൽ പോലും എന്നെ മൈൻഡ് ചെയ്യാതെ നിക്കുന്ന റംസിനോട് ആയിരുന്നു എന്റെ പ്രണയം....തന്നോട് അടുക്കാൻ വേണ്ടി ഒരുപാട് പണിപ്പെട്ടി നോക്കി.... ഒരിക്കൽ പോലും റംസിക്കു സഹോദരി ..അതിനു അപ്പുറം ഉള്ള ഒരു വികാരം എന്നോട് ഉണ്ടായിരുന്നില്ല..കോളജിൽ പോലും കസിൻ സിസ്റ്റർ എന്നാണ് എനിക്ക് റംസീ തന്ന സ്റ്റാറ്റസ്.... ഇനിയും ആർക്ക് വേണ്ടിയാണ് താൻ ഈ വിഡ്ഢി വേഷം കെട്ടിയടുന്നത്.... റംസീന്റെ ഉള്ളിൽ എന്തു പറഞ്ഞാലും മെഹ്നാസ്... അവൾ മാത്രേ ഉള്ളു... ഇപോ അവന്റെ ഏറ്റവും വലിയ ശക്തി ..അവന്റെ മുഹബത്...അവന്റെ പ്രാണൻ...എല്ലാം അവൾ ആണ്.... അവളെ പോലെ ആകനോ... അവളെ പോലെ അവനെ സ്‌നേഹിക്കണോ ചിലപ്പോൾ എനിക്ക് കഴിഞ്ഞെന്ന് വരില്ല...ഇന്നലെ അവളെ അടിച്ചപ്പോൾ പോലും.. അതിന്റെ പേരിൽ അവൻറെ കണ്ണു നിറഞ്ഞത് ഞാൻ കണ്ടതല്ലേ.....എന്നിട്ടും എന്തിനാ ഞാൻ വെറുതേ ഇല്ലാത്ത സ്‌നേഹം പിടിച്ചു വാങ്ങാൻ നോക്കുന്നെ....... ഇനി ഈ നിലോഫർ ഇങ്ങനെ ഒന്നും ആകില്ല..... റംസീന്റെ പെങ്ങൾ ആണ് ഞാൻ....എന്റെ ബാബിയാണ് മെഹ്നാസ്..........അവൾ കണ്ണുകൾ തുടച്ചു പറഞ്ഞു......
ഒരുമിച്ച് ഇരുന്നു നാസ്ത് കഴിച്ചു... കോളേജിലേക്ക് പോകാൻ ഒരുങ്ങി.. എന്നെ കാത്തു റംസിയും നിലോഫറും നിക്കുന്നുണ്ടെന്നു നമ്മക് മനസ്സിൽ ആയി...നമ്മൾ ഉമ്മാട് സലാം ചൊല്ലി പുറത്തു ഇറങ്ങി....കാറിൽ കേറാതെ നേരെ പോയി...
"മെഹ്നാസ്....വരുന്നില്ലേ..." നിലോഫർ ആയിരുന്നു ചോദിച്ചത്...
"ഇല്ല....നിങ്ങൾ രണ്ടാളും ഒരുമിച്ച് ആഘോഷിച്ചങ് പൊയ്ക്കോ..നമ്മൾ ഇല്ലെ..കട്ടുറുമ്പാകാൻ......"
"മെഹ്നാസ്... പ്ലീസ്....ഞാൻ...." വീണ്ടും നിലോഫർ ...
"വരാത്തവരെ എന്തിനാ..നീ ഇങ്ങനെ നിർബന്ധിപ്പിക്കുന്നെ..നീ വേണേൽ വാ..." ഓ..എന്റെ കലിപ്പൻ ആണ്.. അഹങ്കാരത്തിന് ഒരു കുറവും ഇല്ല...
ഇൻ ഷാ അല്ലാഹ്...നാളെ അവർ ഒക്കെ ഇവിടെ എത്തുന്നു പറഞ്ഞിട്ടുണ്ട്....പരസ്പരം മിണ്ടാതെ ആ രാത്രിയിൽ ഞാൻ സോഫയിലും റംസീ ബെഡിലും കിടന്നു....തനിക്ക് അറിയാം...നാളെ മുതൽ ഉള്ള എല്ലാ രാവും...ഇനി എന്റെ സ്ഥാനം ആ ബെഡിൽ അല്ലെന്ന്....എന്റെ റംസീന്റെ നെഞ്ചിൽ ആണെന്ന്...അതോർത്തപോൾ മൊത്തത്തിൽ ഒരു രോമാഞ്ചം..... ആ രാവുകൾ കിനാവ് കണ്ടു നമ്മൾ ഉറങ്ങി......
പിറ്റേന്ന് സുബ്ഹ് മുതലേ നമ്മൾ തിരക്കിലായി അത് കൊണ്ട് തന്നെ നമ്മളെ കേട്ട്യോൻ നമ്മളെ കണ്ട് കിട്ടില്ല...ഇന്ന് കോളജ് ലീവ്...അങ്ങേര് വട്ടം തിരിഞ്ഞു നേരം കൂട്ടട്ടെ.... ഇനി മണിക്കൂർകൾ മാത്രം... പണി ഒക്കെ കഴിഞ്ഞു ഒന്നു കുളിക്കാൻ നമ്മൾ മുകളിലേക്ക് പോയി...
.💛 💛 💛 💛. 💛 💛 💛
കോളിങ് ബെൽ അടിക്കുന്നത് കേട്ട് നിലോഫർ ഡോർ തുറന്നു....പരിചയമില്ലാത്ത മുഖങ്ങൾ....
"മനസ്സിലായില്ല...."
"റംസീൻ......"
"അഹ്..ഉണ്ട് ..അകത്തു വാ...."
"റംസീ.........റംസീ...." അവൾ ഉറക്കെ വിളിച്ചു....
"എടാ... റംസീ........."
എക്സാം പേപ്പർ നോക്കുന്ന തിരക്കിൽ ആണ് റംസീ.... ആ വിളി കേട്ട് അവൻ ഒരു നിമിഷം ഞെട്ടി....
"താഴേക്ക് ഇറങ്ങി വാടാ...."
ആ ശബ്ദം കേട്ടു റംസീ താഴേക്ക് വന്നു...മുന്നിൽ റംഷിയും.....ഷാബിയും.... ഒരു സ്വപ്നം പോലെ....റംസീ ഒന്ന് നിന്നു..
"ടാ. ..." രണ്ട് പേരും ചേർന്ന് റംസിനെ കേട്ടിപിടിച്ചു....റംസീക്കു ഒന്നും മനസ്സിലായില്ല...
"നിങ്ങൾ.... ഡാ. " മൂന്നു പെരുടേം കണ്ണുകൾ നിറയുന്നുണ്ട്.....
"സോറി ....ഡ ." റംഷാദ് അത് പറഞ്ഞപ്പോൾ.... റംസീ പറഞ്ഞു...
"പോടാ...ഇപോ ഒരു സോറി കൊണ്ട് അവൻ വന്നിരിക്കിന്നു...."
അന്ന് നടന്ന സംഭവങ്ങൾ ഒക്കെ റംഷാദും ഷിഹാബും കൂടി വിവരിച്ചു... വെറും ഒരു ചെറിയ മിസ്റ്റേക്ന്റെ പേരിൽ ഇത്രയും കാലം പരസ്പരം കാണാതെയും മിണ്ടതെയും നിന്നത് തെറ്റായി പോയെന്ന് അവർക്ക് മനസ്സിലായി.... അവരുടെ കൂടെ റിച്ചുവും ഉണ്ടായിരുന്നു..
"റംസീക്ക..ഇങ്ങേൾ നമ്മളെ മറന്നോ..."
റിച്ചുന്റെ ചോദ്യം കേട്ട് റംസീ അപ്പോഴാണ് അവളെ ശ്രദ്ധിക്കുന്നത്...
"റിച്ചു..... നീ ഇത്രേ വലുതയോ...?"
"നിങ്ങളെ പോലെ നമ്മൾ നിത്യ യൗവനം ഒന്നും അല്ല മോനെ..."
"ഇവളെ നാക്കിന് ഒരു കുറവും ഇല്ല...അല്ലെ റംഷി....."
"എവിടെ...ഇപോ കുറച്ചു കൂടുതൽ ആണ്...ഇതിന് ഒക്കെ പിന്നിൽ ഇവളാണ്... അതോണ്ട്.. ഇവളെ സഹിക്കയെ നമ്മക് നിവർത്തിയുള്ളൂ...."
"അത്...എങ്ങനെ...എന്നെ എങ്ങനെ തേടിപ്പിടിച്ചു..." റംസീ സംശയത്തോട് ചോദിച്ചപ്പോൾ..
"മെഹനസ് എവിടെ..?"
"നിനക്ക് എങ്ങനെ അവളെ അറിയാം....."
വീണ്ടും റംസീന്റെ സംശയം നിലനിൽക്കെ...മെഹ്നാസ് താഴേക്ക് വന്നു...
"വാ...എല്ലാം ഒപ്പിച്ചു വെച്ചിട്ട്... ഒളിച്ചിരിക്കുവായിരുന്നു അല്ലെ..."
റംഷാദ് അത് പറഞ്ഞപ്പോൾ റംസിയും നിലോഫറും ഒന്നും മനസ്സിലാകാത്ത പോൽ നിന്നു...
"ഡേ.. റംസീ...നിനക്ക് പറ്റിയ ബെറ്റർ ഹാഫിനെ തന്നെയാ കിട്ടിയേട്ടോ... സമ്മതിച്ചു ...മഷാ അല്ലാഹു ......" ഷിഹാബ് കൂടി പറഞ്ഞപ്പോൾ
"എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല...."
"അത് ഞാൻ പറയാം....മെഹ്നാസ് ഞാനും ക്ലാസ്സ്‌മാറ്റസ് ആണ് .." അന്ന് ഹോസ്പിറ്റലിൽ വെച്ചു കണ്ടത് മുതൽ...കഴിഞ്ഞ ദിവസം പാർക്കിൽ നടന്ന കാര്യങ്ങൾ വരെ പറഞ്ഞു....
ഇത്തവണ റംസിയും നിലോഫറും ഒന്നൂടി ഞെട്ടി....
"അപ്പൊ ആ പാർക്കിൽ ഉണ്ടായത് നിങ്ങൾ ആയിരുന്നോ...?"
"അതേ....എന്താ..."
ഒന്നും മറുപടി പറയാതെ റംസീ മെഹ്നാസിനെ നോക്കി.....ആ മുഖത്ത് ഒരു ലോഡ് പുച്ഛം.........
റംഷാദ് ഉമ്മന്റെ അടുത്തപോയി.... ഉമ്മ...ആ കൈകളിൽ പിടിച്ചു.... എന്റെ ഉമ്മാട് പോലും ഞാൻ ചയ്തത് തെറ്റായി പോയി.....
"പൊട്ട് മോനെ....അൽഹംദുലില്ലാഹ് ഇപോ എല്ലാം ശരിയായില്ലേ...അത് മതി..."
"ഇല്ല..ഉമ്മ ഒരു കാര്യം കൂടി ഉണ്ട്.... " റിച്ചു അതും പറഞ്ഞു പുറത്ത് പോയി... ഒരു കേക്ക് മായി വന്നു...
"ഉമ്മ..ഇന്ന് നമ്മടെ റംസീക്കന്റെ ബത്ഡേ ആണ്...."
ഇത്തവണ ഞെട്ടിയത് ഈ ഞാൻ..എന്ന മെഹ്നാസ് ആണ്.. കള്ളന്മാർ എന്നോട് ഒരു വാക്ക് പറഞ്ഞില്ല....ആ കലിപോട് അവളെ ഞാൻ നോക്കി..."സോറി മോളെ എന്നെ നോക്കണ്ട.....ഇത് ഇവരുടെ പ്ലാൻ ആണ്...."
"നമ്മുടെ ഈ ഒത്തുചേരൽ മേംമെറബിൾ ആകാൻ ഇതിനും നല്ല ഡേ ഇല്ല...." ഫ്രണ്ട്സ് ചേർന്ന് കേക്ക് മുറിച്ചു...നമ്മൾ അടുക്കളയിൽ പോയി... ഫുഡ് എടുത്തു വെച്ചു.....
ഡൈനിങ്ങ് ടേബിളിൽ....
"ഉമ്മ....ഇത്ര വേഗം ഇതൊക്കെ ആകിയോ...ബിരിയാണി...പത്തിരി... പായസം....ബീഫ് ഫ്രൈ....വിഭവങ്ങള് ഒരുപാട് ഉണ്ടല്ലോ...റംസീന്റെ ബർത്ത്ഡേ സ്‌പെഷ്യൽ ആണോ...?
"അല്ല .ഇങ്ങള് വരുന്നെന്ന അറിഞ്ഞു ആകിയത...എല്ല കാര്യങ്ങളും അപ്പൊ അപ്പൊ എന്റെ മോള് എന്നെ അറിയിച്ചിരുന്നു...ഇന്ന് നിങ്ങൾ വരുമെന്ന്... ഞാനും അവളും രാവിലെ തുടങ്ങി ഇതൊക്കെ ഒന്നു ആക്കി എടുക്കാൻ....ഇനി എന്റെ മക്കൾ എല്ലാവരും ഇരുന്നു കഴിക്കു..."
ഉമ്മ പറഞ്ഞപ്പോ റംസീ ഒന്നൂടി അങ്ങു തളർന്നു പോയി.... ഈ പെണ്ണ് എന്നെ വീണ്ടും വീണ്ടും തൊലിപ്പിക്കുകയാണല്ലോ....
ഫുഡും കഴിഞ്ഞ് വൈകിട്ട് ചായേം കുടിച്ചു സന്തോഷത്തോടെ അവർ പിരിഞ്ഞു...നമ്മളെ പണി ഒക്കെ കഴിഞ്ഞു നമ്മൾ റൂമില് എത്തി...
"ഡി...."
അതാ എന്റെ കെട്യോൻ എന്റെ മുന്നിൽ..."മ്.. എന്താ..."
കയ്യിൽ പിടിച്ചു വലിച്ചു ആ നെഞ്ചത്തോട് അടുപിടിച്ചു...
"അതേ സോറി പറയാൻ ആണേൽ ഇങ്ങോട് വരണ്ട..."
"പിന്നെ നിന്നോട് സോറി പറയാൻ... കുറച്ചു കൂടി അടുത്തു നിന്നു....താങ്ക്സ് പറയാൻ പെണ്ണേ... എന്റെ മനസ്സിലെ വലിയ ഒരു ഭാരമാണ് നീ അലിയിച്ചു കളഞ്ഞത്...
പിന്നെ ഉള്ളിൽ ഒരു നുള്ള് വിഷമം ബാക്കി ഉണ്ട്...സോറി പറഞ്ഞ പോലും തീരാത്ത ഒന്ന്...എന്റെ പെണ്ണിന്റെ മുഖത്തു കൈ വെച്ചത്...." ആ കവിളുകളിൽ അവന്റെ ചുണ്ടുകൾ പതിച്ചു...
"അയ്യട..അപ്പോ ആ നിലോഫർ...."
"ഇന്നലെ എന്താ നടനെന്ന എന്നെക്കാളും നന്നായി നിനക്കു അറിയാം....
"എന്നെ സ്‌നേഹിക്കാനും അറിയാനും നിന്നെ പോലെ വേറെ ഒരാക്കും ഈ ലോകത്ത് കഴിയില്ല മോളേ...."
ഒന്നൂടി നമ്മളെ മുറുക്കി പിടിച്ചു...എന്നിട് മെല്ലെ കാതിൽ പറഞ്ഞു... പറ... ഞാൻ എന്താ നിനക്ക് ഇതിന് പകരമായി നൽകേണ്ടത്....
ഒട്ടും ചിന്തിക്കാതെ അവൾ പറഞ്ഞു ..
"ആ സിഗരറ്റ് വലി നിർത്തികൊളണം......"
"എപ്പോ നിർത്തിന്ന് ചോദിച്ച മതി..."അവൻ അവളുടെ മുടി തന്റെ കൈ കൊണ്ട് അഴിച്ചിട്ടു...എന്നിട്
"പിന്നെ
ഇന്നത്തെ ദിവസം ഏതായാലും മറക്കാൻ പറ്റാത്തത് ആണ്... അതോണ്ട് നമ്മുടെ ആദ്യരാത്രി അതും ഇന്ന് തന്നെ ആവട്ടെ...
അതും പറഞ്ഞു അവൻ അവളെ കൈകളിൽ വാരിയെടുത്തു ബെഡിലേക്ക് ചെന്നു....അവളുടെ ചുണ്ടകളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു.... നിലാവും നക്ഷത്രങ്ങളും അവർക്ക് മുന്നിൽ സ്‌നേഹത്തിന്റെ ആശംസകളും ആശിർവാദവും നൽകുമ്പോൾ എല്ലാ അർത്ഥത്തിലും മെഹ്നാസ് റംസീയുടേത് മാത്രം ആയി.........
❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤
ആദിപിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന റംസീനെ കണ്ടു ഷിഹാബ് ചിരിക്കുന്നുണ്ട്...
"എന്തിനാ ഡ ഇങ്ങനെ ചിരിക്കുന്നർ...പിന്നാലെ നിനക്കും വരും ഈ അവസ്‌ഥ...." അവൻ റിച്ചുനേ നോക്കി കൊണ്ട് പറഞ്ഞു... റിച്ചുന്റെ മുഖം നാണം കൊണ്ട് നിറഞ്ഞു ...എല്ലാവരുടെയും സമ്മതത്തോട് കൂടി ഷാബി റിച്ചുനേ സ്വന്തമാക്കി....
"എടാ.... റംസീ ..ഒന്നു പുകയ്ക്കുന്ന... ഞാൻ വേണേൽ വാങ്ങിട്ട് വരാം... ഈ ഫിലിം ഒക്കെ ഇങ്ങനെത്തെ സൈറ്റുവേഷനിൽ നായകൻ മാർ നിന്ന് വലിക്കുന്നത് കാണാം...."
"എന്നിട് വേണം എന്റെ ഓൾ...ലേബർ റൂമിന്ന എണീച്ചു ഇങ്ങോട് വരാൻ... ഇല്ലെ മോനെ.....നമ്മളെ വിടെക്ക്."
"പൊട്ട് ...റംഷി...പാവം ടെൻഷൻ കൊണ്ട് അല്ലെ...."?നിലോഫർ പറഞ്ഞു..
"പിന്നെ ടെൻഷൻ...ഇതൊക്കെ എന്തോന്ന് ടെൻഷൻ...?'
"കാണാം...ഒരു 8 മാസം കൂടി കഴിയട്ടെ...." അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞു ... റംഷാദനേ വേഗം കെട്ടികണമെന്നു അവന്റെ ഉമ്മാന്റെ ആഗ്രഹം പ്രകാരവും... മെഹ്നാസ് ആദ്യമേ നിലോഫറിനെ റംഷാദിൻ വേണ്ടി കണ്ടു വെച്ചതും പിന്നെ പരസ്പരം അവർക്ക് തമ്മിൽ ഇഷ്ടമായ എല്ലാം കൊണ്ട് അവരെ പിടിച്ചു അങ്ങു....കെട്ടിച്ചു......ആ സൗഹൃദം ജീവിതകാലം മുഴുവനും നിലനിക്കാൻ ഇനി ഇവന്മാരുടെ കെട്ട്യോൾകളും സഹായിക്കും
.....
"മെഹ്നാസ് റംസീന്റെ ആൾ എവിടെ.."
"ഇവിടെ ഉണ്ട്..."റംസീ ഓടി പോയി കൂടെ ഉമ്മമാരും ഉപ്പമാരും ഇക്കാക്കസും ബാബിയും...എല്ലാരും ഉണ്ട്.....
"മെഹ്നാസ്... പ്രസവിച്ചു... പെണ് കുട്ടി......"
ആ മാലാഖയുടെ വായിൽ നിന്നും കേട്ട വാകുക്കൾ.... അത് അവിടെ ഉള്ളവർക് നൽകിയ സന്തോഷം അതിരുകൾ ഇല്ലാത്തതായിരുന്നു...
തന്റെ പൊന്നു മോളേ ആ കൈകാളൽ ഏറ്റു വാങ്ങി ഒരു മുത്തം നൽകുമ്പോൾ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ താൻ ആണെന്ന് റംസിക്കു തോന്നി..... മോളേ ഉമ്മാന്റെ കൈകളിൽ ഏല്പിച്ചു... ലേബർ റൂമിലേക്ക് പോയി....തളർന്നു കിടക്കുന്ന അവളുടെ അടുത്തേക്ക് പോയി...വേദനയുടെയും സന്തോഷത്തിന്റെയും കണ്ണുനീർ ആ കവിളുകളിലൂടെ ഒലിചിറങ്ങിയിരുന്നി...
"എന്താ..സാറേ...സർ പറഞ്ഞ പോലെ നമ്മൾ ഒരു കുഞ്ഞു മെഹ്നാസിനെ തന്നെ തന്നിരിക്കുന്നു....."
അവളുടെ അരികിൽ ചെന്നു ആ നെറ്റിയിൽ ഒരു പ്രണയ ചുംബനം നൽകി... കൊണ്ട് പറഞ്ഞു...." എന്റെ ഉമ്മാക്ക് പെണ് മക്കൾ ഇല്ലാത്ത കൊണ്ട്..നിന്നെ സ്‌നേഹിച്ചു സ്‌നേഹിച്ചു...നമ്മക് വിട്ട് തരേണ്ടേ... അപ്പൊ നമ്മൾ ഉമ്മക് സ്‌നേഹിക്കാൻ ഒരു മോളെ കൊടക്കാണെന്ന നമ്മൾ പടച്ചിനോട് ദുആ ചെയ്തു....പടച്ചോൻ അതങ് സാദിപ്പിച്ചു തന്നു...അൽഹംദുലില്ലാഹ്..... ഇനി എന്റെ പെണ്ണിനെ എനിക്ക് തന്നെ ഒറ്റയ്ക്ക് സ്‌നേഹികലോ..."
"അതങ് പള്ളി പോയി പറ...." എന്നർത്ഥത്തിൽ ചിണുങ്ങി കൊണ്ട് നമ്മളെ പൊന്നുംൻകുടത്തിനെ എടുത്തു നമ്മളെ ചങ്കസ് എത്തി....
സൗഹൃദംവും സ്‌നേഹവും അവർക്കിടയിൽ പൂത്തു തളിർത്തു.... .......
അവസാനിച്ചു....
✍️ Najla ansheer....
(മെഹ്റം..എന്ന.. ഉറുദു പദം യാദൃശ്ചികമായി കാണാൻ ഇടയായി... അതിന് അർത്ഥം തിരഞ്ഞപൊൾ അടുത്ത സുഹൃത്ത്... എന്നാണ്..അത് സുഹൃത്ത് ആകാം..ജീവിത പങ്കാളിആകാം.... ആ പദത്തനോട് ഉള്ള എന്തോ ഒരിഷ്ടത്തിൽ നിന്നും വന്നതാണ് ഈ നോവൽ.... അതിന്റെ കഥ പാത്രങ്ങളുടെ പേര് അതിനോട് യോജിച്ചു കിട്ടിയതും ഒരു അനുഗ്രഹമായി... മെഹ്റം.....മെഹ്നാസ് _റംസീൻ ഹൃദയം കൊണ്ട് സ്വീകരിച്ച എന്റെ വായനകാർക്ക് ഹൃദയം നിറഞ്ഞ നന്ദി.......പോരായ്മകൾ ക്ഷമിക്കുമല്ലോ.😘😘😘😘😘..)
Poli🤩
ReplyDeletePoli🤩
ReplyDelete