ഡിവോഴ്സി | ✍️ RISHANA NAFSAL | ഫുൾ പാർട്ട്
ഡിവോഴ്സി
Full Part
✍️റിഷാന നഫ്സൽ
''ചാരൂ... ചാരൂ.. എണീക്കുന്നുണ്ടോ നീ... എന്തിനാ ഈ അലാറം ഒക്കെ വെക്കുന്നെ?? അലാറം ഓഫ് ആയിട്ടു തന്നെ അരമണിക്കൂർ ആയി..'' ഞാൻ മെല്ലെ പുതപ്പിൽ നിന്നും തല പുറത്തേക്കിട്ടു.
നിങ്ങൾ വിചാരിക്കുന്നുണ്ടാവും എന്റെ അമ്മയോ ചേച്ചിയോ മറ്റോ ആണെന്ന് അല്ലെ, എന്നാൽ അല്ല എന്റെ റൂംമേറ്റ് ആണ്, അംന നൗറീൻ, എന്റെ ആമി.
ഞാൻ എല്ലാ ദിവസവും 6:30ക്കു അലാറം വെക്കും. അതും ഓഫ് ചെയ്തു ഞാൻ കിടന്നുറങ്ങും. ഒരു ഏഴു മണിക്കു ദേ പോയവൾ വന്നു എന്നെ കുത്തി പൊക്കും.
അല്ലെങ്കിലും ഈ മണലാനങ്ങൾ... അല്ല മണലാരങ്ങൾ... ഷോ അത് വേണ്ട, പല്ലു തേക്കാത്തൊണ്ട് നാക്കുളുക്കുന്നു. ഈ മരുഭൂമിയിൽ ജോലി ചെയ്യുന്നവർക്ക് റൂംമേറ്റ്സ് തന്നെ ആണല്ലോ അമ്മയും അച്ഛനും ഒക്കെ.
ഇനി ഞാൻ ആരാണെന്നു പറയാം. ഞാൻ ചാരുത, ദുബായിൽ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. നാട്ടിൽ കണ്ണൂർ, വീട്ടിൽ അച്ഛൻ 'അമ്മ ഒരു ചേട്ടൻ ഒരു ചേച്ചി. രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. അവരെല്ലാം ഇവിടെ ഉണ്ട്. നാട്ടിൽ ഇപ്പൊ അച്ഛനും അമ്മയും മാത്രം. ഇപ്പൊ എന്നെ കെട്ടിച്ചു വിടാനുള്ള പ്ലാനിൽ ആണ്.
സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല. ഞാൻ വേഗം ബാത്റൂമിൽ കേറട്ടെ, ഇല്ലെങ്കിൽ വണ്ടി പോവും.
©കട്ടക്കലിപ്പൻ
''ആമി.. ആമി... എന്റെ ഡ്രസ്സ് കണ്ടോ???'' ഞാൻ കിടന്നു അലറുമ്പോൾ ദേ വരുന്നു ലവൾ മൊത്തം റെഡി ആയി.
''എന്റെ ചാരൂ നിനക്ക് കുറച്ചു നേരത്തെ എണീറ്റാൽ എന്താ.. ദേ നോക്കിയേ ആമി ഫുൾ റെഡി ആയി.'' അവളെ കാണിച്ചു പ്രിയ പറഞ്ഞു.
''അതെന്നെ, രാവിലെ എണീറ്റ് നമ്മള്കുള്ള ബ്രേക്ഫാസ്റ്റും ലഞ്ചും ആക്കി റൂം ഫുൾ ക്ലീനും ചെയ്തു കഴിഞ്ഞു ആമി റെഡി ആയി ഇരിക്കാൻ തുടങ്ങീട്ട് അരമണിക്കൂർ ആയി.'' ആര്യയാണ്, എനിക്കിട്ടു കൊട്ടാനുള്ള ഒരു ചാൻസും ഇവളുമാര് വിടില്ല.
''ഓ പിന്നെ അവള് രാവിലെ അഞ്ചു മണിക്ക് എണീറ്റ് പണി തുടങ്ങും. വെറുതെ ഒന്നും അല്ലല്ലോ പൈസ കൊടുത്തിട്ടല്ലേ.'' ഞാൻ പറഞ്ഞു കഴിഞ്ഞാണ് എന്താ പറഞ്ഞതെന്ന് ഓർത്തത്.
''അയ്യോ സോറി ആമി, സത്യായിട്ടും സോറി മോളെ.. വായിന്നു വീണു പോയതാ...'' ഞാൻ അവൾടെ അടുത്ത് പോയി രണ്ടു ചെവിയും പിടിച്ചിരുന്നു. ആര്യയും പ്രിയയും എന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ട്.
''വേഗം നോക്ക് ചാരൂ, സമയം ആയി.'' എന്നും പറഞ്ഞു ആമി എന്റെ കൈ വിടുവിച്ചു എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
അതാണെന്റെ ആമി, എന്റെ വായിന്നു മണ്ടത്തരങ്ങൾ മാത്രമേ വരൂള്ളു എന്ന് അവൾക്കറിയാം. അല്ലെങ്കിലും ആരെന്തു പറഞ്ഞാലും ചെയ്താലും അവളുടെ മുഖത്ത് ഒരു ചിരി മാത്രമേ ഉണ്ടാവൂ...
എന്നോട് മാത്രമേ അവൾ മനസ്സ് തുറക്കാറുള്ളു. ഞാൻ എന്ത് പറഞ്ഞാലും അവൾക്കു ഫീൽ ആവും. അതോണ്ടാ ഇപ്പൊ സോറി പറഞ്ഞത്. അല്ലെങ്കിൽ സോറി ഞാൻ ആരോടും പറയാറില്ല. ആ വാക്കു തന്നെ എനിക്ക് അലർജി ആണ്.
ഞാനും ആമിയും പ്രിയയും ആര്യയും ആണ് ഒരു റൂമിൽ. ഞങ്ങൾ നാലാളും ഒരു ഹോസ്പിറ്റലിൽ തന്നെ ആണ് വർക്ക് ചെയ്യുന്നേ. ആര്യയും പ്രിയയും നഴ്സ് ആണ്. ഞാനും ആമിയും ലാബിലും. ഹോസ്പിറ്റലിന്റെ തന്നെ അക്കൊമൊഡേഷൻ ആണ്.
ഞങ്ങളതു ഒരു 2 ബെഡ്റൂം ഫ്ലാറ്റ് ആണ്. ഒരു റൂമിൽ ഞങ്ങൾ നാല് പേരാണ്. അപ്പുറത്തു നാല് ഫിലിപ്പൈനികൾ ആണ്. ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേഷനിൽ വർക്ക് ചെയുന്നു. കണ്ടാൽ ചിരിക്കുമെന്നലാതെ വല്യ പരിജയം ഒന്നുമില്ല.
''ചാരൂ വേഗം വാ, സമയം ആയി.'' ആമി എന്റെ കയ്യും പിടിച്ചു പുറത്തേക്കു നടന്നു. പിന്നാലെ റൂം പൂട്ടി അവർ രണ്ടാളും വന്നു.
ഓടി പോയത് കൊണ്ട് ബസ് മിസ് ആയില്ല. കേറി ഇരുന്നു കാഴ്ചകളിലേക്ക് മുഴുകി. കാര്യമായിട്ടൊന്നും ഇല്ല, കുറെ ബിൽഡിങ്ങുകളും മണലും വണ്ടികളും മാത്രം. ഞങ്ങൾ താമസിക്കുന്നത് കറാമയിൽ ആണ്. ഓഫീസിലേക്ക് 10 -20 മിനിട്ടു യാത്രയെ ഉള്ളൂ. പക്ഷെ ട്രാഫിക് ആണ് സഹിക്കാൻ പറ്റാത്തത്.
''ഓ ഇന്ന് കുറച്ചു ട്രാഫിക് കൂടുതൽ ആണല്ലോ. ഇതിലിരുന്നു വെയിൽ കൊണ്ട് ഞാൻ കറുത്ത് പോവും.'' പ്രിയ പരിഭവം തുടങ്ങി.
''ഓ പിന്നെ ബസ്സിന്റെ ഉള്ളിൽ വെയിലടിച്ചു നീ കറുക്കുവാണേൽ കറുത്തോട്ടെ. നിന്റെ പ്രവീണേട്ടൻ നിന്നെ ആദ്യായിട്ടൊന്നും അല്ലല്ലോ കാണാൻ പോണത്.'' ഞാനവളെ കുറേക്കൂടി വെയിൽ വരുന്നിടത്തു പിടിച്ചു നിറുത്തി.
രണ്ടു മാസം കഴിഞ്ഞാൽ പ്രിയേടെ കല്യാണം ആണ്. അവളുടെ മുറച്ചെറുക്കൻ പ്രവീണുമായിട്ടു. അവനും നമ്മളെ ഹോസ്പിറ്റലിൽ തന്നെ, എച് ആർ ഡിപ്പാർട്മെന്റിൽ..
''നീ പോടീ കല്യാണം ആവുമ്പോളേക്കും ഒന്ന് വെളുക്കണം.'' എന്നും പറഞ്ഞു അവൾ ആമിയെ പിടിച്ചു അവളുടെ മുമ്പിൽ വെയിൽ കൊള്ളുന്നിടത്തു നിർത്തി.
''ആഹാ അപ്പൊ എന്റെ ആമി കറുത്തോട്ടെന്നു അല്ലെ.'' ഞാൻ ആമിയെ പിടിച്ചു എന്റടുത്തു നിറുത്തി.
''ഓ പിന്നെ.. അജു വർഗീസ് പറഞ്ഞ പോലെ ഇവളുടെ ഈ അഞ്ചടി അഞ്ചിച്ചു ശരീരത്തിൽ ആകെ പുറത്തു കാണുന്നത് അവളുടെ കണ്ണാണ്.. ഇടയ്ക്കു മുഖവും.. പിന്നെന്തു കറുക്കാനാ.." ആര്യ ഫോണിൽ കുത്തി കളിക്കുന്നതിനിടയിൽ പറഞ്ഞു.
''ഓ നിങ്ങള് നിങ്ങളെ കെട്ടിയോനോട് സൊള്ളാൻ നോക്ക്... ഇത് നമ്മള് നോക്കിക്കോളാ...'' ഞാൻ പറഞ്ഞു.
ആര്യയുടെ കല്യാണം കഴിഞ്ഞു അഞ്ചു വയസ്സായ ഒരു മോളുണ്ട്. പാവത്തിന് എപ്പോളും സങ്കടമാണ്. അഞ്ചു മോളെയും സുനിലേട്ടനെയും കാണാത്തതു കൊണ്ട്. ഞങ്ങളെക്കാൾ നല്ല പ്രായം ഉണ്ടെങ്കിലും ചേച്ചി എന്നൊന്നും വിളിക്കുന്നത് ഇഷ്ടമല്ല.
അങ്ങനെ ട്രാഫിക് ബ്ലോക്കിൽ പെട്ട് വലിഞ്ഞു വലിഞ്ഞു അവസാനം ബസ് ഹോസ്പിറ്റലിൽ എത്തി. ഞങ്ങൾ വേഗം ഇറങ്ങി ലാബിലോട്ടു നടന്നു.
''ഓ ആ മാരണം എത്തീട്ടുണ്ടാവും.. ലേറ്റ് ആയതിനു ഇപ്പൊ തുടങ്ങും ചീത്ത.. അയാൾക്കിതെന്തിന്റെ കേടാണ് എന്നെ കാണുമ്പോ..'' ആമി തുടങ്ങീട്ടൊ... ഞാൻ ഒറ്റയ്ക്കുള്ളപ്പോൾ മാത്രമേ ഇതുപോലെ അവൾ മിണ്ടൂ.. അല്ലാത്തപ്പോ ഒരു പാവം പൂച്ച കുട്ടി ആയിരിക്കും.
''ഏയ് അങ്ങനൊന്നുമില്ല.. നീ വാ..'' ഞാൻ ആമീടെ കയ്യിൽ പിടിച്ചു.
''നിനക്കതു പറയാം, നിന്നോടൊന്നും പറയില്ലല്ലോ. എന്നെ കാണുമ്പോ അയാൾക്കെന്താ പ്രശ്നം ആവോ. ഡ്രാക്കുള ..'' അവൾക്കു ദേഷ്യം അടക്കാൻ വയ്യ.
ഞങ്ങളുടെ ഹെഡിൽ ഒരാളെ പറ്റി ആണ് ഇവൾ പറയുന്നത്. വർക്കിൽ ഇവൾ പെർഫെക്റ്റ് ആണെങ്കിലും അവനു ഇവളെ കാണുമ്പോ തന്നെ ഇളകാൻ തുടങ്ങും. വെറുതെ ഓരോന്ന് പറഞ്ഞോണ്ടിരിക്കും. ഇവൾ മറുപടി പറയാത്തത് കൊണ്ട് വീണ്ടും വീണ്ടും ചൊറിഞ്ഞോണ്ടിരിക്കും.
ഞാൻ ഒന്നും പറയില്ല കാരണം ഞങ്ങൾ കട്ട ഫ്രണ്ട്സ് ആണ്. അല്ലെങ്കി ഇവളെ ചൊറിയുന്നവനെയൊക്കെ എടുത്തു ഞാൻ പണ്ടേ പൊട്ടകിണറ്റിലിട്ടേനെ..
പിന്നൊരു കാര്യം ഉള്ളത് അവൻ സച്ചുവേട്ടന്റെ ബെസ്റ്റിയാ. സച്ചുവേട്ടൻ ആരാന്നാവും അല്ലെ, എന്റെ കണവൻ... അല്ല ആവാൻ പോവുന്ന ആൾ. ആറേഴു വര്ഷം ആയി തുടങ്ങീട്ട്. എന്റെ സീനിയർ ആയിരുന്നു. ഏട്ടന്റെ കെയർ ഓഫിൽ ആണ് എനിക്ക് ഇവിടെ ജോലി കിട്ടിയത്.
വീട്ടിൽ പറഞ്ഞിട്ടുണ്ട്, പക്ഷെ രണ്ടിടത്തും ആരും സമ്മതിച്ചിട്ടില്ല. ജാതിയാണ് പ്രശ്നം, താഴ്ന്ന ജാതിക്കാരനുമായി ചേരാൻ പാടില്ല പോലും. അതോണ്ടാണ് ഞങ്ങടെ കല്യാണം ഇങ്ങനെ നീണ്ടു പോവുന്നത്. കുഴപ്പമില്ല. ഇങ്ങനെ പ്രേമിച്ചു നടക്കുന്നതും ഒരു സുഖമാണ്.
പറഞ്ഞു പറഞ്ഞു ലാബ് എത്തി. അപ്പൊ ഞാൻ എന്റെ സച്ചുവേട്ടനെ ഒന്ന് കാണട്ടെ. ഏട്ടൻ രാവിലെ തന്നെ എത്തീട്ടുണ്ടാവും. ഏട്ടനും ഷാദും ഒരുമിച്ചാണ് താമസം ഒരുമിച്ചു ഷാദിന്റെ വണ്ടിയിൽ വരുകേം ചെയ്യും.
ഓ ഷാദ് ആരാണെന്നാവും അല്ലെ... നേരത്തെ ആമി പറഞ്ഞില്ലേ, ആ ഡ്രാക്കുള തന്നെ. മുഹമ്മദ് ഷഹ്സാദ് ബിൻ അലി, ഞങ്ങടെ ഷാദ്. ആളിച്ചിരി ചൂടനാ. ഷാദും സച്ചുവേട്ടനും ഒരുമിച്ചു പഠിച്ചതാ, കട്ട ഫ്രണ്ട്സ്.
പിന്നെ ഷാദ് ആൾക്കാരുടെ മുന്നിലുള്ള ചാട്ടം മാത്രമേ ഉള്ളൂ കേട്ടോ. ആള് പാവമാ. മുമ്പ് ഇങ്ങനൊന്നും അല്ലാരുന്നു. സാഹചര്യങ്ങൾ ആണല്ലോ മനുഷ്യനെ മാറ്റുന്നത്.
കഥ പറഞ്ഞു സമയം പോയി. ഞാൻ പോട്ടെ... നിങ്ങള് കരുതും കഥ പറയാതെ എങ്ങോട്ടാണെന്ന് അല്ലെ. അതിനിതു എന്റെ കഥ അല്ലല്ലോ. ഞാൻ വെറും ഇൻട്രോ തന്നതാ.. അപ്പൊ പിന്നെ പാക്കലാം...
ഇതവളുടെ കഥയ... അവളുടെ കഥ അവള് തന്നെ നിങ്ങളോടു പറയട്ടെ.
ആഹ് ചാരു പോയി അല്ലേ, ഇനി ഞാൻ പറയാം നിങ്ങളുടെ ആമി. കുറച്ചു ലേറ്റ് ആയി. അതിനു ഇനി ആ ഡ്രാക്കുളയുടെ വായിൽ ഇരിക്കുന്നത് കേക്കണ്ടി വരും. ചാരു ഉണ്ടായിരുന്നെങ്കിൽ അയാൾ ഒന്നും പറയില്ല.
കാണാൻ നല്ല ലുക്ക് ആണെങ്കിലും വാ തുറന്ന കുറ്റം പറച്ചിലാ.. മറ്റുള്ളവരോടൊക്കെ ചിരിച്ചു തമാശ പറയും , എന്നെ കാണുമ്പോ മാത്രം എന്തോ ഒരു തരം സ്വഭാവം ആണ്.
എന്താണെന്ന് അറിയില്ല അയാൾക്ക് എന്നെ കാണുമ്പോ തുടങ്ങും ചൊറിയാൻ.. വെറുതെ ഓരോന്ന് കണ്ടു പിടിച്ചു ചീത്ത പറഞ്ഞോണ്ടിരിക്കും. എന്ത് പറഞ്ഞാലും ഞാൻ ഒന്നും തിരിച്ചു പറയാറില്ല.
കാരണം ഇതൊന്നും എന്റെ ജീവിതത്തിൽ പ്രാധാന്യം ഉള്ള കാര്യങ്ങൾ അല്ല. ആരെന്തു പറഞ്ഞാലും എനിക്ക് ഒന്നുമില്ല. എനിക്ക് ആകെ ഒരു ലക്ഷ്യമേ ഉള്ളൂ, പണം.. അതിനു വേണ്ടി ആണ് ഞാൻ ഈ മണലാരണ്യത്തിൽ കഷ്ടപ്പെടുന്നത്. ചാരു പറഞ്ഞ പോലെ പണത്തിനു വേണ്ടി തന്നെ ആണ് റൂമിൽ എല്ലാർക്കുമുള്ള ഫുഡ് ആക്കുന്നതും റൂം ക്ലീൻ ചെയ്യുന്നതും ഒക്കെ.
പറ്റുന്ന പോലെ ഓവർട്ടയിമും എടുക്കാറുണ്ട്.. മാന്യമായ രീതിയിൽ കഴിയുന്ന പോലെയൊക്കെ പണം ഉണ്ടാക്കുക അത് മാത്രം ആണ് എന്റെ ലക്ഷ്യം. ഓ നിങ്ങളോടു സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല.
ഇന്നലെ കൾച്ചർ ചെയ്ത വച്ച കുറച്ചു പ്ലേറ്റുകൾ ഉണ്ട്, അതിന്റെ റിസൾട്ട് എഴുതട്ടെ. ഇല്ലേ ആ ഡ്രാക്കുള വന്നപാടെ എന്റെ ചോര കുടിക്കാൻ തുടങ്ങും.
''ഓ എഴുന്നള്ളിയോ കുറേക്കൂടി കഴിഞ്ഞു വന്നാ മതിയായിരുന്നല്ലോ.'' ഞാൻ തിരിഞ്ഞു നോക്കുമ്പോ ദേ ആ ഡ്രാക്കുള കയ്യിൽ ഒരു കോഫി മഗ്ഗും പിടിച്ചു വിൻഡോ സൈഡിൽ നിക്കുന്നു.
പടച്ചോനെ ഇയാള് എത്തിയോ, ഞാൻ കരുതി കാണാത്തൊണ്ടു വന്നിട്ടില്ലെന്ന്.
അർജുനും സ്നേഹയും നേരത്തെ എത്തീട്ടുണ്ട്. അവരുടെ കല്യാണം കഴിഞിട്ടു ആറു മാസം ആവുന്നേ ഉള്ളൂ. ഇവിടെ ജോലി ചെയ്യുന്നതിനിടയിൽ പ്രേമിച്ചു കെട്ടിയതാ.
ഡ്രാക്കുളയുടെ ചോദ്യം കേട്ട് അവരെന്നെ നോക്കി ചിരിച്ചു കണ്ണിറുക്കി കാണിച്ചു. ഞാൻ തിരിച്ചും, കാരണം ഇത് ദിവസവും ഉള്ളതാ. ഇനിയുള്ളത് ആനിയും താരയും ആണ്. അവർ നൈറ്റ് ഷിഫ്റ്റ് ആണ്.
''സോറി ബസ് ട്രാഫിക്കിൽ കുടുങ്ങി.'' ഞാൻ പറഞ്ഞൊപ്പിച്ചു.
''അല്ലെങ്കിൽ നേരത്തെ എത്തിയേനെ അല്ലെ...'' അയാൾ വിടാനുള്ള ഭാവം ഇല്ല.
ഞാൻ നോക്കുമ്പോൾ കുറെ ബ്ലഡ് സാമ്പ്ൾസ് ഒക്കെ കിടക്കുന്നു. ഞാൻ വേഗം ലാബ് കോട്ട് എടുത്തു പർദ്ദയ്ക്കു മുകളിൽ ഇട്ടു എന്റെ ജോലി തുടങ്ങി.
''ഓ എന്തൊരു ആത്മാർഥത. ഇത്രയും ഡെഡികേറ്റഡ് ആയിട്ടുള്ള ആൾ ഇത്ര വൈകിയതെന്താ...'' അയാൾ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ ഒന്നും തിരിച്ചു പറഞ്ഞില്ല. ഇത് പോലുള്ള കാര്യങ്ങൾ ഒന്നും എന്നെ ഇപ്പൊ എഫക്റ്റ് ചെയ്യാറില്ല. ഞാൻ മിണ്ടാതെ എന്റെ ജോലി തുടർന്നു.
''ഓ തുടങ്ങിയോ, നിനക്കിതെന്തിന്റെ കേടാ.. അവളെ കാണുമ്പോ തന്നെ തുടങ്ങും.'' നോക്കിയപ്പോ സച്ചുവേട്ടൻ ആണ്, കൂടെ ചാരുവും.
സച്ചുവേട്ടന് ഞാൻ സ്വന്തം അനിയത്തിയെ പോലെ ആണ്. ഏട്ടൻ എല്ലാ കാര്യത്തിലും എന്നെ സപ്പോർട്ട് ചെയ്യും ചാരുവിനെ പോലെ തന്നെ.
''അതെന്നെ, ഇവന് ഇവളെ കാണുമ്പോ തുടങ്ങും ഇളക്കം. അവളൊന്നും തിരിച്ചു പറയാത്തത് കൊണ്ടല്ലേ.'' ചാരു ദേഷ്യത്തോടെ ചോദിച്ചു.
''പിന്നെ തിരിച്ചു പറയുന്നില്ലെങ്കിലും മനസ്സിൽ തെറി പറയുന്നുണ്ടല്ലോ.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.
''അത് നിനക്കെങ്ങനെ അറിയാം.. നീ അവളെ മനസ്സ് തുറന്നു നോക്കിയോ...'' ചാരു ദേഷ്യത്തോടെ ചോദിച്ചു.
''അതിനു മനസ്സ് തുറന്നൊന്നും നോക്കണ്ട. ഇവളെ പോലെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു ഡിവോഴ്സും വാങ്ങി സുഖിച്ചു ജീവിക്കുന്നവൾമാർക്കൊന്നും മനസ്സേ ഉണ്ടാവില്ല...'' ഷാദ് എന്നെ നോക്കി പറഞ്ഞു.
©കട്ടക്കലിപ്പൻ
''ഷാദ്.. കുറച്ചു കൂടുന്നുണ്ട്... എന്താണ് പറയുന്നത് എന്ന ബോധം വേണം.'' സച്ചുവേട്ടന്റെ ശബ്ദം ഉയർന്നപ്പോൾ ഞാൻ തന്നെ പേടിച്ചു പോയി. എന്നെ പറ്റിയുള്ള കാര്യങ്ങൾ അറിയുന്നത് ചാരുവിനു മാത്രം ആണ്.
ഡ്രാക്കുള അങ്ങനെ പറഞ്ഞിട്ടും എനിക്ക് സങ്കടമൊന്നും തോന്നിയില്ല. ഇതിലും വല്യ കാര്യങ്ങൾ ഒക്കെ കേട്ട് മനസ്സ് കല്ലായതാണ്. സച്ചുവേട്ടൻ ചൂടായതു കൊണ്ട് ഷാദ് പിന്നൊന്നും പറഞ്ഞില്ല. ഞാൻ സച്ചുവേട്ടനെയും ചാരുവിനെയും നോക്കി ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു. ഞങ്ങൾ ഞങ്ങളുടെ ജോലികളിലേക്ക് തിരിഞ്ഞു...
ഉച്ച ആയപ്പോ എല്ലാരും ഫുഡ് കഴിക്കാൻ ഇറങ്ങി. കുറെ നാളുകൾക്കു ശേഷമാണ് ഇങ്ങനെ ഒരുമിച്ചു ഫുഡ് കഴിക്കാൻ പോണത്. അല്ലെങ്കിൽ ആർക്കെങ്കിലും നൈറ്റ് ഡ്യൂട്ടി ഉണ്ടാവും. മിക്കവാറും ഞാൻ ഡ്യൂട്ടി കിട്ടുമ്പോ ആ ഡ്രാക്കുളയുടെ കൂടെ ആവാതിരിക്കാൻ ശ്രമിക്കാറുണ്ട്. എന്നാലും ഇടയ്ക്കു അയാളുടെ കൂടെ ആവും.
''ചാരു ഞാൻ ഇവിടെ ഇരുന്നു കഴിച്ചോള്ളാം. നീ പോയിട്ട് വാ.'' ക്യാന്റീനിലേക്കു ഇറങ്ങുമ്പോ ഞാൻ ചാരുവിനോട് പറഞ്ഞു. സച്ചുവേട്ടനും ഡ്രാക്കുളയും ഒരുമിച്ചാണ് ഫുഡ് കഴിക്കാറ്. അതോണ്ടന്നെ ചാരുവും സച്ചുവേട്ടനും കൂടെ അയാളും ഉണ്ടാവും. വീണ്ടും ഒന്നും കേൾക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു.
''എന്നാ ഞാനും ഇവിടിരുന്നു കഴിച്ചോള്ളാം..'' എന്നും പറഞ്ഞു ചാരു എന്റടുത്തു ഇരുന്നു.
സച്ചുവേട്ടൻ ദയനീയമായി എന്നെ നോക്കി. അവർക്കു സംസാരിക്കാൻ ആകെ കിട്ടുന്ന ചാൻസ് ആണ്. ഡ്യൂട്ടി സമയം അങ്ങനെ ഒരു കാര്യവും സച്ചുവേട്ടന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല.
ഞാൻ എണീറ്റ് അവളുടെ കയ്യും പിടിച്ചു പുറത്തേക്കു നടന്നു. പിന്നാലെ സച്ചുവേട്ടനും ഡ്രാക്കുളയും. അയാൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ഒരു ടേബിളിൽ ഇരുന്നു ഇയർഫോൺ എടുത്തു ചെവിയിൽ കുത്തി. മിക്കവാറും സമയങ്ങളിൽ അതെന്റെ ചെവിയിൽ ഉണ്ടാവും. മൊബൈലിൽ ഓഡിയോ പ്ലേയ് ചെയ്തു അത് കേക്കാൻ തുടങ്ങി. അറിയാതെ തന്നെ എന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു.
''ഇവൾക്ക് ചിരിക്കാനൊക്കെ അറിയോ???'' നോക്കിയപ്പോ ചോദിച്ചത് നമ്മളെ ഡ്രാക്കുള തന്നെ. ഞാനതൊന്നും കേക്കാതെ ഫുഡ് കഴിക്കാൻ തുടങ്ങി.
''ഓ പിന്നേം തുടങ്ങിയോ. ദേ ഷാദ് അവളെ വിട്ടേക്ക്, ഇല്ലെങ്കിൽ ഈ വെള്ളം ഞാൻ നിന്റെ തലയിലൂടെ ഒഴിക്കും.'' ചാരു ദേഷ്യത്തോടെ പറഞ്ഞു. അവൻ പിന്നേം എന്തോ പറഞ്ഞെങ്കിലും ഞാൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.
@@@@@@@@@@@@@@@@@
ഇവളുടെ മുഖത്ത് ഈ ചിരി കാണുമ്പോ ഒന്ന് കൊടുക്കാനാ തോന്നുന്നേ. എപ്പോളും അതെ ഇയര്ഫോണും വച്ച് പാട്ടും കേട്ട് ചിരിച്ചോണ്ടിരിക്കും.
സോറേട്ടോ നിങ്ങള് വിചാരിക്കും ഞാനൊരു ചെകുത്താൻ ആണെന്ന്. അല്ലാട്ടോ എനിക്കീ കുടുംബം നോക്കാതെ ജീവിക്കുന്ന സ്ത്രീകളെ കാണുന്നതേ കലി ആണ്. അത് കൊണ്ട് തന്നെ ഇവളെ കാണുമ്പോ തന്നെ ദേഷ്യം വരും.
ഇവൾ ഇവിടെ വന്നപ്പോ തന്നെ എല്ലാരും ശ്രദ്ധിച്ചിരുന്നു. ആരോടും മിണ്ടാതെ എന്ത് പറഞ്ഞാലും പുഞ്ചിരിക്കുന്ന ഒരു പെണ്ണ്. അതോണ്ടന്നെ ഒരു സഹതാപം ഉണ്ടായിരുന്നു. പിന്നല്ലേ അറിഞ്ഞത് കെട്ടിയോന്റെ അടുത്ത് നിന്നും ഡിവോഴ്സും വാങ്ങി വന്നതാണെന്ന്.
അപ്പൊ തൊട്ടു കാണുന്നതേ കലി ആണ്. അതോണ്ടന്നെ എത്ര ശ്രമിച്ചാലും ഇവളെ കാണുമ്പോ എനിക്ക് ദേഷ്യം വരും.
സച്ചു കുറെ വട്ടം പറഞ്ഞിട്ടുണ്ട് ഇവൾ പാവമാണ് ഡിവോഴ്സ് ഒക്കെ എന്തെങ്കിലും കാരണം ഉണ്ടാകും എന്നൊക്കെ. പക്ഷെ കാരണം അവനും അറിയില്ല. വേറെന്തു കാരണം ഫെമിനിസം തലയ്ക്കു പിടിച്ചു കാണും... അല്ലാതെന്ത്..
അവനു ഇവള് പെങ്ങളെ പോലെ ആണ്. അതോണ്ട് മാത്രമാ ഇപ്പോളും ഇവിടെ ജോലി ചെയ്യുന്നത്.. ഇല്ലേ പണ്ടേ ഞാൻ ഓടിച്ചു വിട്ടിട്ടുണ്ടാകും.
''ഹലോ ഫ്രണ്ട്സ്, എല്ലാരും ഉണ്ടല്ലോ. തിരിഞ്ഞു നോക്കിയപ്പോ സാജൻ ഡോക്ടർ ആയിരുന്നു.'' അയാൾ നടന്നു ഞങ്ങളെ അടുത്ത് വന്നതും ആ വവ്വാൽ എണീറ്റ് സൈഡിൽ നിന്നു.
അവൾ എപ്പോളും കറുപ്പഡി കളർ ഡ്രസ്സ് ആണ് ഇടാറു. ഒന്നോ രണ്ടോ വട്ടം അവളെക്കാൾ വല്യ രണ്ടാൾക്ക് ഇടാൻ പറ്റുന്ന ഡ്രെസ്സുകളിലും കണ്ടിട്ടുണ്ട്, പക്ഷെ ഫുൾ കറുപ്പ് ആയിരിക്കും. മനസ്സിൽ കറുപ്പുള്ളോണ്ടാവും പുറത്തും ആ കളർ തന്നെ ഇടുന്നെ.
എന്തൊരു ബഹുമാനം. അവൾക്കറിയാം അയാൾ നേരെ പോയി അവളുടെ ടിഫിനിൽ നിന്നും എന്തേലും എടുത്തു തിന്നും എന്ന്.
''ഹ്മ്മ് അടിപൊളി ആമി, ഇന്നത്തേതും വളരെ നന്നായിട്ടുണ്ട്. താൻ നല്ലൊരു കുക്ക് ആണ് കേട്ടോ..'' അയാൾ അങ്ങനെ പറഞ്ഞതും അവൾ താങ്ക്സ് എന്നും പറഞ്ഞു ഇരുന്നു. എന്തൊരു ബഹുമാനം, അല്ല എന്തൊരു അഭിനയം..
ആണുങ്ങളോട് മാത്രമേ ഉള്ളൂ ഈ മാതിരി ബഹുമാനം ഒക്കെ, പ്രത്ത്യേകിച്ചു സാജനോട്. ഒന്നൂല്ലെങ്കിലും നല്ല കാണാൻ സ്റ്റൈൽ ഉള്ള യുവ ഡോക്ടർ അല്ലെ.
മുമ്പേ ശ്രദ്ധിച്ചിരുന്നു അയാൾ അവളോട് വന്നു സംസാരിക്കുന്നതു. ചാരു അതും പറഞ്ഞു കളിയാക്കാറും ഉണ്ടായിരുന്നു. വെറുതെ അല്ല കെട്ടിയോനെ ഇട്ടു പോന്നത്, ഇങ്ങനെ കൊഞ്ചാനൊന്നും പറ്റില്ലല്ലോ.
@@@@@@@@@@@@@@@@@@@@
ഹോ അയാള് വരുന്നത് കണ്ടപ്പോ തന്നെ ഉള്ളൊന്നു കാളി. ആദ്യമേ കണ്ടത് കൊണ്ട് മാറി നിന്നു. മുമ്പൊക്കെ ഇങ്ങോട്ടു വന്നു സംസാരിക്കുമ്പോ നല്ലൊരു ആളായെ തോന്നീട്ടുള്ളു. ശരിക്കും ഒരു ആശ്വാസം ആയിരുന്നു. സച്ചുവേട്ടനെ പോലെ ഒരാൾ എന്നാണു കരുതിയത്.
ക്യാന്റീനിൽ കണ്ടാൽ അടുത്ത് വന്നു ഫുഡ് ഒക്കെ ടേസ്റ്റ് ചെയ്തു നല്ല അഭിപ്രായം പറയുമായിരുന്നു. ഫുഡ് എടുക്കുമ്പോ ഒന്ന് രണ്ടു വട്ടം ശരീരത്തിൽ തട്ടിയപ്പോ അറിയാതെ പറ്റിയതാവുമെന്നെ കരുതിയില്ല.
എന്നാൽ ഡിവോഴ്സി ആണെന്ന് അറിഞ്ഞതോണ്ട് അയാളുടെ മനസ്സിൽ മറ്റു പലതും ആണെന്ന് പിന്നീടുള്ള സംസാരത്തിൽ മനസ്സിലായി. തട്ടലും മുട്ടലും ഒക്കെ അറിഞ്ഞോണ്ട് തന്നെ ആയിരുന്നു. ഇടയ്ക്കു എന്താവശ്യം ഉണ്ടെങ്കിലും പറയണം, എന്തും ചോദിക്കാൻ മടിക്കരുത് എന്നൊക്കെ ഉള്ള മുന വച്ച വർത്തനങ്ങൾ കേട്ടതോടെ അയാളോടുള്ള സംസാരം കുറച്ചു.
കണ്ടാൽ മാറിപ്പോകും. കൂടുതലും നൈറ്റ് ഷിഫ്റ്റ് എടുക്കും. അതാവുമ്പോ ഇയാളെ കാണണ്ട, പിന്നെ ഡ്രാക്കുളയെയും സഹിക്കണ്ട. എന്നാലും ഡ്രാക്കുളയെ കൊണ്ട് വേറെ ബുദ്ധിമുട്ടൊന്നുമില്ല. രാത്രിയും പകലും കൂടെ ജോലി ചെയ്തിട്ടും മോശമായ ഒരു വാക്കോ നോക്കോ അയാളിൽ നിന്നും ഉണ്ടായിട്ടില്ല.
സാജൻ ഡോക്ടർ അടുത്ത് വരുന്നത് കാണുമ്പോ തന്നെ മാറി നിക്കും ഇല്ലെങ്കിൽ തട്ടലും മുട്ടലും ഉറപ്പാ. ലാബിലേക്ക് വന്നാലും ദൂരെ എങ്ങോട്ടെങ്കിലും നിക്കും. ആരോടെങ്കിലും പറയാമെന്നു വച്ചാ അവർക്കു നല്ല ഡോക്ടറെ ആണ് ആവശ്യം, ലാബ് അസിസ്റ്റന്റ്മാരെ ഒക്കെ ഇഷ്ട്ടം പോലെ കിട്ടും.
ആവശ്യം എന്റേതായുണ്ട് സഹിക്കുക തന്നെ. മുമ്പായിരുന്നെങ്കിൽ അയാൾ പണ്ടേ ചത്ത് കിടന്നേനെ. ഇപ്പൊ അത് പറ്റില്ലല്ലോ. ഒരു ആശ്വാസത്തിന് ചാരുവിനോട് .. അവളോടും മുമ്ബ് ഒന്ന് രണ്ടു വട്ടം ഇങ്ങനെ ഉണ്ടായിരുന്നു പോലും. പിന്നെ സച്ചുവേട്ടന്റെ പെണ്ണാണെന്ന് അറിഞ്ഞപ്പോ ശല്യം നിന്നു.
ആൾക്കാരുടെ മുമ്പിൽ എന്ത് മാന്യൻ, പക്ഷെ ഉള്ളിലിരുപ്പ് മഹാമോശം തന്നെ. ചാരു പറഞ്ഞതാ സച്ചുവേട്ടനോട് പറയാമെന്നു, ഞാനാ പറഞ്ഞേ വേണ്ടെന്നു. വെറുതെ ഒരു പ്രശ്നം ഉണ്ടായാൽ എന്റെ ജോലി പോവും എന്നല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടാവില്ല..
ഫുഡ് കഴിച്ചു കഴിഞ്ഞപ്പോ ഞാൻ ചാരുവിനോട് പറഞ്ഞു നേരെ ലാബിലേക്ക് വിട്ടു. ഞാൻ പോയപ്പോളാണ് അർജുനും സ്നേഹയും ഫുഡ് കഴിക്കാൻ പോയത്.
അവിടുള്ള ജോലിയൊക്കെ തീർത്തോണ്ടു നിക്കുമ്പോളാണ് പ്രിയ പ്രവീണേട്ടനെയും കൂട്ടി വന്നത്. ഞാൻ അവരെ നോക്കി ചിരിച്ചപ്പോ അവരും ഒരു പുഞ്ചിരി തരാൻ ശ്രമിച്ചു. അവരുടെ മുഖം കണ്ടാൽ തന്നെ അറിയാം എന്തോ പ്രശ്നം ഉണ്ടെന്നു.
ഞാൻ എന്തെ എന്ന രീതിയിൽ പ്രിയയെ നോക്കിയപ്പോ അവൾ എന്റടുത്തേക്കു വന്നു. അപ്പോളേക്കും ബാക്കി മൂന്നാളും ഫുഡ് കഴിച്ചു തിരിച്ചെത്തിയിരുന്നു. അവരെ കണ്ടപ്പോ തന്നെ സച്ചുവേട്ടന് മനസ്സിലായി എന്തോ പ്രശ്നം ഉണ്ടെന്നു.
''എന്താ പ്രവീൺ വല്ലാതിരിക്കുന്നെ?'' സച്ചുവേട്ടൻ ചോദിച്ചു.
''അത് സച്ചിൻ ചെറിയൊരു പ്രശ്നമുണ്ട്..'' പ്രവീണേട്ടൻ പറഞ്ഞതും എല്ലാരും ടെൻഷൻ ആയി.
''എന്ത് പ്രശ്നം???'' ചാരു ടെന്ഷനോടെ ചോദിച്ചു.
''അത്...''
"അത് ഹോസ്പിറ്റലിന്റെ അവസ്ഥ മോശം ആയോണ്ട് കുറച്ചു എംപ്ലോയീസിനെ കുറക്കാൻ ഉള്ള പ്ലാൻ ഉണ്ട്. അതിൽ ലാബിൽ നിന്നും നാലാൾക്കാർ ഉണ്ട്." പ്രവീണേട്ടൻ പറഞ്ഞതും നെഞ്ചിലൂടെ എന്തോ പാഞ്ഞു പോയ പോലെ ഉണ്ട്.
"ആരൊക്കെയാ..???" സച്ചുവേട്ടൻ ചോദിച്ചു..
"അത് പിന്നെ..." പ്രവീണേട്ടൻ എന്നെയും ചാരുവിനെയും നോക്കി.
" എന്താന്നു വച്ച പറ പ്രവീണേട്ടാ???" ഞാൻ അറിയാതെ പറഞ്ഞു പോയി. കാരണം അതിൽ എന്റെ പേര് ഉണ്ടെങ്കിൽ എന്റെ ലക്ഷ്യം അവിടെ തീരും.
ഒരു എക്സ്പീരിയൻസും ഇല്ലാത്ത എനിക്ക് എന്റെ മൂത്തുമ്മായുടെ മോന്റെ കെയർ ഓഫിൽ ആണ് ഈ ജോലി കിട്ടിയത്. അജൂക്ക മറ്റൊരു ഹോസ്പിറ്റലിൽ എച് ആർ ഡിപ്പാർട്മെന്റിൽ ആണ്. അവിടെ നോക്കിയെങ്കിലും കിട്ടിയില്ല.
ഇവിടുന്നു ഇറങ്ങിയാൽ നേരെ നാട്ടിലോട്ട് പോണ്ടി വരും. അത് ആലോചിക്കാനും കൂടി യ്യാത്ത കാര്യം ആണ്.
"അത് ആമി നീ വിഷമിക്കരുത്. നീ ആനി താര പിന്നെ ഷാദ്, നിങ്ങളെ നാലാളെയും ആണ് പുറത്താക്കുന്നത്. നിങ്ങളാണല്ലോ ലാസ്റ് ജോയിൻ ചെയ്തത്." എന്റെ തലയിൽ എന്തൊക്കെയോ പൊട്ടിത്തെറികൾ നടന്നു.
"പിന്നെ ശരിക്കും ആനിയുടെയും താരയുടെയും പേരാണ് ഉണ്ടായിരുന്നത്. അതിൽ ലാസ്റ് മിനിട്ടു ആണ് ആമിയുടെയും ഷാദിന്റെയും പേര് വന്നത്." പ്രവീണേട്ടൻ പറഞ്ഞു.
"ആമിയുടേത് മനസ്സിലാക്കാം ഷാദിന്റെ പേര് എങ്ങിനെ വന്നു." സച്ചുവേട്ടൻ ചോദിച്ചു.
"അത് ആ വരുണിന്റെ പണി ആണ്. അവൻ ഒരു സജ്ജഷൻ വച്ചു, ഇവരെ പുറത്താക്കി കപ്പിൾസിനെ എടുക്കാമെന്ന്. എന്തായാലും ഫാമിലിയുടെ വിസ കമ്പനി എടുക്കണം. അപ്പൊ ഇങ്ങനെ ആവുമ്പൊ ലാഭം അല്ലെ." പ്രവീണേട്ടൻ പറഞ്ഞു.
@@@@@@@@@@@@@@@@@@@@@@@
കാര്യം കേട്ടപ്പോ എന്റെ നെഞ്ചോന്നു പിടച്ചു. വേറൊന്നുമല്ല ഇവിടെ സച്ചു ഉള്ളത് വല്യ ആശ്വാസം ആണ്. പിന്നെ ഇപ്പൊ കുറച്ചു മാന്ദ്യത്തിന്റെ സമയം ആയോണ്ട് കുറച്ചു നാൾ നാട്ടിൽ നിക്കേണ്ടി വരും. അത് എനിക്ക് പറ്റില്ല.
എന്റെ ഷാനു ഇവിടാണ് ഉള്ളത്. ഷാനിബ, ഇപ്പൊ ആറു മാസത്തെ ഒരു ട്രൈനിങ്ങിനു വേണ്ടി ഖത്തറിൽ പോയിരിക്കുവാണ്. അവളെ വിട്ടു പോവുന്നത് ആലോചിക്കാനേ വയ്യ.
"ആ വരുൺ നന്നായി കളിച്ചല്ലേ." ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
"ആഹ്, നീ അന്ന് തല്ലിയതിന് അവൻ പ്രതികാരം വീട്ടിയതാ. പിന്നെ ആമീടെ പേര് ആരോ കരുതിക്കൂട്ടി ഇട്ടതാ. ആരാണെന്നറിഞ്ഞു കൂടാ." പ്രവീൺ പറഞ്ഞപ്പോ എനിക്ക് ദേഷ്യവും വന്നു.
"അവളുടെ കാര്യം ആർക്കു അറിയണം.." ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
"ഷാദ് നിന്റെ അതെ അവസ്ഥയിൽ തന്നെയാ അവളും. അത് കൊണ്ട് ദേഷ്യം വിട്. ഈ ദേഷ്യം കൊണ്ട് തന്നെയാ വരുണിനു നിന്നോട് കലിപ്പുണ്ടായത്, മറക്കണ്ട." സച്ചു ദേഷ്യത്തോടെ പറഞ്ഞു.
ഒരിക്കെ , ഹോസ്പിറ്റലിന്റെ വകയിൽ ഉണ്ടായിരുന്ന ഒരു പാർട്ടിയിൽ വച്ചു വരുൺ എന്നെ കളിയാക്കിയപ്പോ ഞാൻ അവനെ അടിച്ചിരുന്നു. അതാണ് കാരണം എന്നാണു ഇവർ കരുതിയിരിക്കുന്നെ. എന്നാൽ അതല്ല കാരണം എന്ന് എനിക്കും അവനുമേ അറിയുള്ളു.
"പിന്നെ അവൻ എന്നെ പിടിച്ചങ്ങു മൂക്കിൽ കേറ്റും.." ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
പക്ഷെ അവരെല്ലാവരും ആമിയെ സമാധാനിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു. എനിക്ക് ദേഷ്യം വന്നെങ്കിലും അവള് കരയുന്ന കണ്ടപ്പോ എന്തോ സന്തോഷം തോന്നി. അവൾക്കു അങ്ങനെ തന്നെ വേണം. കുടുംബത്തെ മറന്നവൾക്കൊക്കെ ഇത് പോലെ തന്നെ വരണം...
©കട്ടക്കലിപ്പൻ
എന്തോ ഇപ്പൊ എനിക്കെന്റെ കണ്ണുകളെ തടയാൻ പറ്റുന്നില്ല. കല്ലാക്കിയ മനസ്സിന്റെ അടിയിൽ നിന്നും നീരുറവ പുറപ്പെട്ടു. അറിയില്ല എന്ത് ചെയ്യുമെന്ന്. ഞാൻ നിറഞ്ഞ കണ്ണുകളോടെ സച്ചുവേട്ടനെയും പ്രവീണേട്ടനെയും നോക്കി.
ആ ഡ്രാക്കുള അവിടെ നിന്ന് ചിരിക്കുന്നുണ്ട്. ഇവന്റെ മനസ്സെന്താ കല്ലാണോ.. ഇത്ര മനുഷ്യത്തമില്ലാത്തവരൊക്കെ ഭൂമിയിൽ ഉണ്ടാവുമോ.. ഉണ്ടാവുമോന്നോ, നീയെന്താ ആമീ ചിന്തിക്കുന്നേ.. മാനുഷത്വം ഉള്ള കുറച്ചു പേരെ അല്ലെ നീ ജീവിതത്തിൽ കണ്ടിട്ടുള്ളു.
"അമ്മൂസ് പേടിക്കേണ്ട, നമുക്ക് നോക്കാടോ. ഇവിടെ പിടിച്ചു നിക്കാൻ. ഇല്ലെങ്കിൽ വേറൊരെണ്ണം കണ്ടുപിടിക്കാം. ഞങ്ങൾ ഇല്ലേ കൂടെ..." സച്ചുവേട്ടൻ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.
അമ്മൂസ് എന്ന അമൃത സച്ചുവേട്ടന്റെ അനിയത്തി ആണ്. അഞ്ചു വയസ്സ് ഉള്ളപ്പോൾ മരിച്ചു പോയതാണ്. ആ സ്ഥാനത്താണ് എന്നെ കാണുന്നത് എന്ന് എപ്പോളും പറയും. ഇടയ്ക്കു എന്നെ അങ്ങനെ ആണ് വിളിക്കാറ്. സ്വന്തം കൂടപ്പിറപ്പുകളെക്കാൾ സ്നേഹവും ആത്മാർത്ഥതയും ആ കണ്ണിൽ ഞാൻ കണ്ടു.
"എന്താടാ, ഞങ്ങളില്ലേ നിന്റെ കൂടെ.." എന്നും പറഞ്ഞു പ്രിയയും ചാരുവും എന്നെ സമാധാനിപ്പിച്ചു.
"നമുക്ക് ഒന്ന് സംസാരിച്ചു നോക്കാം, എന്തെങ്കിലും വിധത്തിൽ ഈ ലിസ്റ്റിൽ നിന്നും ഇവരെ ഒഴിവാക്കാൻ പറ്റുവൊന്നു." പ്രവീണേട്ടൻ പറഞ്ഞു.
"അപ്പൊ ഞങ്ങളെ കൂടെ ആരും ഇല്ലല്ലേ.." തിരിഞ്ഞു നോക്കിയപ്പോ ആനിയും താരയും ദേഷ്യത്തോടെ നിക്കുന്നു. ഈ കാര്യം അറിഞ്ഞിട്ടു വന്നതാണെന്ന് തോനുന്നു. അവർക്കു നൈറ്റ് ഷിഫ്റ്റ് ആണ്.
"സോറിഡാ എന്റെ ടെന്ഷന്റെ ഇടയിൽ നിങ്ങളെ കാര്യം മറന്നു. ദേഷ്യം ഒന്ന് തോന്നല്ലേ." എന്നും പറഞ്ഞു ഞാൻ എണീറ്റ് അവരുടെ അടുത്തേക്ക് പോയി.
"നീ പേടിക്കണ്ടടാ, ഞങ്ങക്ക് ഒരു ദേഷ്യവും ഇല്ല. അല്ലെങ്കിലേ അടുത്ത മാസം എന്റെ കല്യാണം അല്ലെ. പോയാൽ തിരിച്ചു വരാൻ സാധ്യത ഇല്ലായിരുന്നു. അച്ചായന് നാട്ടിൽ നിക്കുന്നതാ ഇഷ്ട്ടം. അതിന്റെ കുറച്ചു പാർച്ചസിനു ഇറങ്ങിയപ്പോളാ പ്രവീണിന്റെ കാൾ വന്നത്. അപ്പൊ ഇവളേം കൂട്ടി." ആനി പറഞ്ഞു. ഞാൻ താരയെ നോക്കി.
"പേടിക്കണ്ടടൊ, ഞാൻ അല്ലെങ്കിലേ ഒരു ബ്രേക്ക് എടുക്കാൻ ചിന്തിക്കുവാരുന്നു. അമ്മക്ക് നാട്ടിൽ പോണം എന്ന് പറയാൻ തുടങ്ങീട്ട് കുറച്ചായി. മോനേം മോളേം ഒന്നും ശരിക്കും നോക്കാനും പറ്റുന്നില്ല. ഏതായാലും ഒരു ബ്രേക്ക് എടുത്തു കുറച്ചു മാസം കഴിഞ്ഞു നോക്കാമെന്ന ഞാൻ വിചാരിക്കുന്നെ." താര ചിരിച്ചോണ്ട് പറഞ്ഞ
അവൾക്കു ഇരട്ട കുട്ടികൾ ആണ്. ഒരു വയസ്സ് ആയുള്ളൂ. ഡെലിവറി കഴിഞ്ഞു ജോൻ ചെയ്തിട്ട് നാലഞ്ചു മാസം ആവുന്നേ ഉള്ളു. നാട്ടിന്ന് അമ്മ വന്നാണ് കുട്ടികളെ നോക്കുന്നത്.
എല്ലാരും അവരെ നോക്കി പുഞ്ചിരിച്ചു. പിന്നെ സ്വന്തം ജോലികളിലേക്ക് തിരിഞ്ഞു.
"എന്തേലും ചെയ്യാൻ പറ്റുവോന്നു നോക്കട്ടെ." എന്നും പറഞ്ഞു പ്രവീണേട്ടനും പ്രിയയും പോയി.
എന്തോ ഒരു കുറച്ചു ആശ്വാസം തോന്നി. എങ്ങനേലും ലിസ്റ്റിൽ നിന്ന് പേര് മാറ്റാൻ നോക്കണം. അതിനു ആരെയാ പടച്ചോനെ കാണണ്ടത്. അജൂക്കാനേ വിളിച്ചു നോക്കിയാലോ, ഇക്കയല്ലേ ജോലി ശരിയാക്കി തന്നത്. എന്തേലും ചെയ്യാൻ പറ് ഇക്കാനെ വിളിക്കാൻ തുടങ്ങിയപ്പോളാണഇക്ക നാട്ടിലേക്ക് പോയ കാര്യം ഓർമ്മ വന്നത്. മൂന്നു മാസം കഴിഞ്ഞേ വരുള്ളൂ. മൂത്തുമ്മയ്ക്കു സുഖമില്ലാത്തോണ്ട് പെട്ടെന്ന് പോയതാ. പിന്നെ ഫെമിത്തായുടെ പ്രസവം ആണ് അടുത്ത മാസം. വേണ്ട എന്റെ കാര്യം കൂടി കേട്ട് ടെൻഷൻ ആവും.
പിന്നെ യാന്ത്രികമായി ജോലിയൊക്കെ തീർത്തു. വൈകിട്ട് റൂമിലെത്തിയിട്ടും എന്റെ ടെൻഷൻ മാറിയില്ല. ഏതായാലും നാളെ വെള്ളിയാഴ്ച ആയോണ്ട് എന്തേലും ചിന്തിക്കാം.
റൂമിലെത്തി ജോലികളെല്ലാം ഏകദേശം തീർത്തു ഞാൻ അടുത്തുള്ള പാർക്കിലേക്ക് നടക്കാൻ ഇറങ്ങി. ദിവസവും ഇയര്ഫോണും ചെവിയിൽ കുത്തി ഒരു മണിക്കൂർ നടത്തം നിർബന്ധം ആണ്. കി മൂന്നെണ്ണത്തിനും മടി ആണ് വ ചാരു ഇടയ്ക്കു വരും.
എല്ലാ ടെന്ഷനുകനിന്നും ഒരു മോചനം കിടടും നടക്കുമ്പോൾ. അ വയസ്സായ ആൾക്കാരോടൊക്കെ ഒരു കുശലാന്വേഷണം നടത്തും ദിവസവും.
"ആ ആമിക്കുട്ടീ എത്തിയോ..." ശാരദാമ്മയാണ്. നാട്ടിൽ കോഴിക്കോട്. ഭർത്താവ് രണ്ടു കൊല്ലം മുമ്പേ മരിച്ചു പോയി. ഇവിെ മകന്റെയും മരുമകളുടെയും കൂടെ താമസം. പേരക്കുട്കളെ കൂട്ടി വൈകീട്ട് പാർക്കിലേക്ക് വരും.
"ഇന്നെന്താ മുഖത്തൊരു തെളിച്ചം ഇല്ലാത്തെ." കോയക്ക ചോദിച്ചു, ആയിഷുമ്മയും ഉണ്ട് കൂടെ. അവരും മോന്റെ കൂടെയാണ് താമസം. അപ്പോളേക്കും കണ്ണൻ മാഷും സാവിത്രി ടീച്ചറും എത്തി. അവർ നാട്ടിൽ ജോലി റിട്ടയർ ചെയ്തപ്പോ മക്കളെടുത്തേക്കു പോന്നു. അവരെല്ലാം ഈ പാർക്കിൽ നടക്കാൻ വന്നു കൂട്ടായതാണ്.
"അതെന്നെ എന്താ ആമി മുഖത്തൊരു വാട്ടം." ആയിഷുമ്മയും ചോദിച്ചു.
"ഒന്നുമില്ല ആയിഷുമ്മ. ഒരു തല വേദന അതാ." എന്നും പറഞ്ഞു ഞാൻ അവരുടെ കൂടെ ഇരുന്നു കുറച്ചു നേരം സംസാരിച്ചു. അപ്പൊ ടെൻഷൻ ഒക്കെ നന്നായി കുറഞ്ഞ പോലെ തോന്നി.
വാർദ്ധക്യത്തിൽ മക്കൾ അവരെ നോക്കേണ്ടതിനു പകരം അവരുടെ മക്കളെ നോക്കാൻ ഏല്പിച്ചിരിക്കുന്നു. പക്ഷെ ആർക്കും പരാതി ഇല്ലാട്ടോ, കൊച്ചു മക്കളെ നോക്കാൻ അവർക്കു സന്തോഷമേ ഉള്ളൂ.
മക്കൾക്കും മാതാപിതാക്കൾ അടുത്ത് ഉള്ളപ്പോ സമാധാനം ഉണ്ടാവുമായിരിക്കും. പിന്നെ വൃദ്ധ സധനത്തിൽ ഒന്നും കൊണ്ടാക്കാതെ കൂടെ കൂട്ടീട്ടുണ്ടല്ലോ അതന്നെ ആശ്വാസം.
ശാരദാമ്മ കൊണ്ട് വന്ന ഉണ്ണിയപ്പവും കഴിച്ചു കുറച്ചു നേരം അവരോടൊപ്പം ഇരുന്നു.
@@@@@@@@@@@@@@@@@@@@@@
രാവിലെ ഭക്ഷണം കഴിക്കാൻ സച്ചു വിളിക്കുന്നുണ്ടായിരുന്നു. ഞാൻ അവനൊരു ചവിട്ടും കൊടുത്തു പിന്നേം പുതപ്പിട്ടുറങ്ങി.
എന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലാ എന്ന് അറിയാവുന്നത് കൊണ്ട് സച്ചു അവന്റെ ജോലി ചെയ്യാൻ പോയി. കുറച്ചു കഴിഞ്ഞപ്പോ അവൻ വീണ്ടും വന്നു വിളിച്ചു.
"ഡാ ബ്രേക്ഫാസ്റ കഴിച്ചില്ല ലൻജെങ്കിലും കഴിക്കു." എന്നും പറഞ്ഞു അവനെന്നെ കുത്തിപ്പൊക്കി വിട്ടു. കുളിച്ചിറങ്ങുമ്പോളെക്കും അവൻ ബിരിയാണി രണ്ടു പ്ലേറ്റിലേക്കു മാറ്റിയിരുന്നു.
അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ നിന്നും വാങ്ങുന്നതാണ്. ഒരു ഒന്നൊന്നര ടേസ്റ്റ് ആട്ടോ. ഞങ്ങളെ ഫുഡ് അവിടെയാണ് ഏൽപ്പിച്ചിരിക്കുന്നത്. രാത്രിയെത്തതും ലീവ് ഉള്ള ദിവസങ്ങളിലെയും ഫുഡ് അവിടുന്നാണ്. ബാക്കി ഹോസ്പിറ്റലിലെ ക്യാന്റീനിൽ നിന്നും ആണ് കഴിക്കാറ്.
ഞങ്ങൾ ഫുഡ്ഡും തട്ടി ടീവിയും കണ്ടു ഇരിക്കുമ്പോളാണ് സച്ചുവിന്റെ ഫോൺ അടിച്ചത്. വേറാരുമല്ല ചാരുവാണ്. പുറത്തു പോവാൻ ആയിരിക്കും. പറയാൻ വിട്ടു ഞങ്ങളെല്ലാം ഒരു ബിൽഡിങ്ങിൽ ആണ് താമസം. മുമ്പുണ്ടായിരുന്നിടത്തു നിന്നും ചാരു വന്നപ്പോ ഞങ്ങൾ ഇങ്ങോട്ടു മാറി.
"ഷാദ് നമ്മക്കൊന്നു പുറത്തു പോയിട്ട് വരാം. വാ..." സച്ചു വിളിച്ചപ്പോ ഞാൻ അവനെ നോക്കി.
"ഡാ നിനക്കറിയാല്ലോ ഞാനെങ്ങും വരില്ലാന്നു. പിന്നെന്തിനാ സമയം കളയുന്നെ." ഞാൻ പറഞ്ഞു.
"ഇന്നത് പറഞ്ഞാ പറ്റില്ല, നീ വന്നേ പറ്റൂ.." സച്ചു നിർബന്ധം പിടിക്കാൻ തുടങ്ങി.
"നീയൊന്നു പോയെ, ഞാൻ ഒന്ന് കിടന്നുറങ്ങട്ടെ." എന്നും പറഞ്ഞു കിടക്കാൻ പോയ എന്നെ അവൻ പിടിച്ചു വലിച്ചു കൊണ്ട് പോയി.
സാധാരണ മെട്രോയിലോ ബസ്സിലോ അല്ലെങ്കിൽ എന്റെ വണ്ടിയും കൊണ്ട് അവർ രണ്ടാളും പോവാറാണ് പതിവ്. എന്നെ എത്ര വിളിച്ചാലും പോവില്ല. എന്റെ കുറച്ചു സ്കൂൾ ഫ്രണ്ട്സ് ഉണ്ട് അവരുടെ കൂടെ പോവും. ഇന്ന് അവർക്കൊക്കെ എന്തൊക്കെയോ പ്ലാൻ ഉണ്ട്.
പിന്നെ ജോലിയുടെ ടെൻഷനും. അതോണ്ടാ അവൻ വിളിച്ചപ്പോ ഇറങ്ങിയത്.
ഒരു അഞ്ചു മണി ആയപ്പോ ഞങ്ങൾ താഴേക്കിറങ്ങി. പാർക്കിങ്ങിൽ നിന്നും വണ്ടി എടുത്തു ബിൽഡിങ്ങിന്റെ മുമ്പിൽ പോയപ്പോ അവിടെ ചാരു നിപ്പുണ്ടായിരുന്നു, കൂടെ ആ വവ്വാലും. പക്ഷെ സാധാരണയിൽ നിന്നും വത്യസ്തമായി അവൾ പർദ്ദ അല്ലായിരുന്നു ഇട്ടിരുന്നത്. ഒരു ലൂസ് ബ്ലാക് ലോങ്ങ് ടോപ്പും ബ്ലാക് പാന്റും, കൂടെ ഒരു ബ്ലാക് സ്കാർഫും. അതിൽ അവളെപോലുള്ള ഒരാൾക്കൂടെ കേറാം.
ഇങ്ങനെ ഒന്ന് രണ്ടു വട്ടം അവളെ കണ്ടിട്ടുണ്ട് മുമ്ബ്. എല്ലാ വെള്ളിയാഴ്ചകളിലും അവൾ പുറത്തു പോവും. അവളെ കൂട്ടാൻ ഒരു കാറ് വരും. പിന്നെ രാത്രിയാണ് തിരിച്ചു വരാറ്. വല്ലാത്ത പെണ്ണ് തന്നെ. ആരുടെ കൂടെ ആണോ പോവുന്നത്, വൃത്തികെട്ടവൾ.
ഞാൻ ഓരോന്ന് ആലോച്ചിക്കുമ്പോളേക്കും ചാരു വണ്ടിയിൽ കേറി കൂടെ ആ വവ്വാലും. ഞാൻ സച്ചുവിനെ നോക്കി പേടിപ്പിച്ചു.
"നോക്കണ്ട, അവൾക്കു ഇന്ന് ദുബായ് മാള് വരെ പോണം. അവളെ കൂട്ടാൻ കസിൻ വരാമെന്നു പറഞ്ഞപ്പോ ചാരുവാ പറഞ്ഞെ ഞങ്ങൾ ഡ്രോപ്പ് ചെയ്യാമെന്ന്. കാരണം നമ്മളും അങ്ങോട്ടാണല്ലോ." സച്ചു എന്നെ നോക്കി പറഞ്ഞു.
"നീ വണ്ടി വിട് ഷാദ്.." എന്നും പറഞ്ഞു ചാരു എന്നെ തള്ളി. മനസില്ലാമനസോടെ ഞാൻ വണ്ടി എടുത്തു.
ഒരു മണിക്കൂറത്തെ യാത്രക്ക് ശേഷം ഞങ്ങൾ ദുബായ് മാളിൽ എത്തി. കാർ പാർക്ക് ചെയ്തു അകത്തേക്ക് പോവുന്നതിനിടെ ആ വവ്വാലിനു ഒരു ഫോൺ വന്നു. അവൾ ഞങ്ങൾ നിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു.
ഒരു അഞ്ചു മിനിട്ടു കഴിഞ്ഞപ്പോ ഒരുത്തൻ ആമി എന്നും വിളിച്ചോണ്ട് ഞങ്ങടെ അടുത്തേക്ക് വന്നു അവളെ കെട്ടിപ്പിടിച്ചു. വൃത്തികെട്ടവൾ, ഒരു നാണവും ഇല്ലാത്തവൻ.
പിന്നെ അവൻ ഞങ്ങളെ നേരെ തിരിഞ്ഞതും ആ മുഖം കണ്ടു. അവനെ കണ്ടതും എന്റെ കയ്യും കാലും തളരുന്നത് പോലെ തോന്നി.
''ഷാമിക്ക'' എന്നും പറഞ്ഞു ഞാൻ അവന്റെ അടുത്തേക്ക് പോയി. എന്റെ ഉപ്പാന്റെ ഇത്തയുടെ മോൻ ആണ് ശാമിൽ, ഒരുമിച്ചു കളിച്ചു വളർന്നവർ. എന്റെ സ്വന്തം ഇക്കയെ പോലെ ആണ് എനികിക്ക.. ഇക്കാനെ കണ്ടപ്പോ ആ ഡ്രാക്കുളയുടെ ഭാവം മാറി. എന്താന്നു അറിയില്ല.
ഷാമിക്ക എന്റടുത്തേക്കു വന്നു. ''എന്താ മോളെ താമസിച്ചേ, കുറെ നേരായി കാത്തു നിക്കുന്നു.'' ഷാമിക്ക പറഞ്ഞു.
''അതിന്നു കുറച്ചു ട്രാഫിക് കൂടുതൽ ഉണ്ടായിരുന്നു. പിന്നെ എന്തോ മൂഡ് ഇല്ലായിരുന്നു വരാൻ. പക്ഷെ ഇന്ന് സാഷന്റെ പിറന്നാളായൊണ്ട് മാത്രമാ ഞാൻ വന്നത്.'' ഞാൻ പറഞ്ഞു. ജോലിന്റെ പ്രശ്നം ഉള്ളോണ്ട് പുറത്തിറങ്ങാൻ ഒരു മൂടും ഉണ്ടായിരുന്നില്ല.
''ആ നീ ഇപ്പൊ വന്നില്ലായിരുന്നെങ്കിൽ സാഷ അങ്ങോട്ട് വന്നു നിന്നെ കൊന്നേനെ.'' ശാമിക്ക ചിരിച്ചോണ്ട് പറഞ്ഞു. ശാമിക്കന്റെയും സനയുടെയും മോളാണ് സാഷ. സന എന്റെ ഫ്രണ്ട് കൂടി ആണ്.
''അതോണ്ടല്ലേ ഞാൻ വന്നത്. എന്നിട്ടു അവരൊക്കെ എവിടെ???'' ഞാൻ ചോദിച്ചു.
''അവരവിടെ ഫുഡ് കോർട്ടിൽ നിന്നെ വെയിറ്റ് ചെയുന്നുണ്ട്. വാ പോവാം'' എന്നും പറഞ്ഞു ഇക്ക പോവാൻ തുടങ്ങിയപ്പോ ഞാൻ വേഗം ഇക്കാന്റെ കൈ പിടിച്ചു തിരിച്ചു സച്ചുവേട്ടനെയും ചാരുവിനെയും ആ ഡ്രാക്കുളയെയും കാട്ടിക്കൊടുത്തു.
സച്ചുവേട്ടനെയും ചാരുവിനെയും ഇക്ക കണ്ടിട്ടുണ്ട്. ഡ്രാക്കുളയെ കാണിച്ചു ഇതാരെന്നു ചോദിച്ചപ്പോ ഞാൻ ഫ്രണ്ട് എന്ന് പറഞ്ഞു. അപ്പൊ ആ ഡ്രാക്കുള എന്നെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു.
@@@@@@@@@@@@@@@@@@
ഫ്രണ്ടോ അതും ഇവളുടെ, കണ്ടാലും മതി. പക്ഷെ ശാമിൽ, എന്താ ഇവളുടെ കൂടെ. ഇനി ഇവളുടെ റിലേറ്റീവ് വല്ലതും ആണോ. ഇവന് എന്നെ മനസ്സിലായില്ലാന്നു തോന്നുന്നു. അല്ലെങ്കിലും എന്റെ ഈ താടിയും മുടിയും ഒക്കെ കണ്ടാൽ ആര് തിരിച്ചറിയാനാ. പക്ഷെ എന്റെ ഊഹം തെറ്റി.
''ഷാദേ, സുഖല്ലേടാ'' എന്നും ചോദിച്ചു അവൻ എന്നെ വന്നു കെട്ടിപ്പിടിച്ചു.
''സുഖം, നിനക്കെങ്ങനെ'' എന്നും ചോദിച്ചു ഞാനും അവനെ കെട്ടിപ്പിടിച്ചു.
അപ്പൊ ആ വവ്വാല് ഇതെന്തു മറിമായം എന്ന രീതിയിൽ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.
''നല്ലെന്നേ, എത്ര നാളായി കണ്ടിട്ട്. നിനക്കിവളെ എങ്ങനെ അറിയാം..'' അവൻ ചോദിച്ചു
''എന്റെ കൊളീഗ് ആണ്. ഞങ്ങളൊരുമിച്ചാണ് ജോലി ചെയ്യുന്നത്.'' മറുപടി പറഞ്ഞത് ആ വവ്വാലാണ്.
''നിനക്കിവളെ എങ്ങെ അറിയാം???'' ഞാൻ ശാമിലിനോട് ചോദിച്ചു.
''ഇവളെന്റെ അനിയത്തിയാ എന്റെ ഉമ്മാന്റെ അനിയന്റെ മോൾ.'' അവൻ അവളുടെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു.
അത് കേട്ടപ്പോ ഞാൻ ആകെ ഞെട്ടി.. ഇവളിവന്റെ അനിയത്തിയോ, അപ്പൊ ഇവള് മാളിയേക്കൽ തറവാട്ടിലെ ആണോ. ഞങ്ങടെ നാട്ടിലെ തന്നെ വലിയൊരു തറവാടാണ് അത്.
ഇട്ടു മൂടാനുള്ള സ്വത്തുക്കൾ ഉണ്ട് അവിടെ ഉള്ള എല്ലാര്ക്കും. പിന്നെ ഇവളെന്തിനാ ഇവിടെ വന്നു ജോലി ചെയ്യുന്നേ. ചാരു പറഞ്ഞിട്ടുണ്ട് റൂമിൽ മെസ് നടത്തുന്നതും ക്ലീനിങ്ങും ഒക്കെ ഇവൾ ചെയ്യുന്നത്.
പിന്നെ പറ്റുമ്പോളൊക്കെ ഓവർറ്റയിമും എടുക്കുന്നത് കണ്ടിട്ടുണ്ട്. സച്ചുവും പറഞ്ഞിട്ടുണ്ട് അവൾക്കു പൈസക്ക് ഭയങ്കര അത്യാവശ്യം ആണെന്ന്. ഓ ചിലപ്പോ അവളെ ആവശ്യങ്ങൾക്ക് അവളെ വീട്ടിലെ പൈസ പോരായിരിക്കും, ശവം.
''അല്ല നിങ്ങൾ എങ്ങനെയാ പരിജയം എന്ന് പറഞിലല്ലോ???'' സച്ചുവാണ് ചോദിച്ചത്. അവരുടെ സംസാരം കണ്ടാലേ അറിയാം ചാരുവിനെയും സച്ചുവിനെയും ശാമിലിന് നന്നായി അറിയാമെന്നു.
''ഞങ്ങൾ ആറാം ക്ലാസ്സ് തൊട്ടു ഒരുമിച്ചുണ്ടായിരുന്നു പ്ലസ് റ്റൂ വരെ. അതിനു ശേഷം കോൺടാക്ട് വിട്ടു." അത് പറഞ്ഞപ്പോ അവനെന്നെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.
"പിന്നെ ഇപ്പോള കാണുന്നെ.'' ഞാൻ പറഞ്ഞു. ഭാഗ്യം അവൻ വേറൊന്നും പറഞ്ഞില്ല.
''ഏതായാലും കണ്ടത് നന്നായി. ഇന്നെന്റെ മോൾടെ ബർത്ഡേയ് ആണ്. നിങ്ങൾ ഞങ്ങളൊപ്പം കൂടണം.'' ശാമിൽ പറഞ്ഞു.
''അയ്യോ വേണ്ട നിങ്ങളെ ഫാമിലി ഒക്കെ ഉണ്ടാവില്ലേ, അപ്പൊ ഞങ്ങളവിടെ ശരി ആവില്ല.'' ഞാൻ വേഗം ഒഴിഞ്ഞു മാറി.
''ഏയ് ആരുമില്ല എന്റെ ഭാര്യ, മോൾ പിന്നെ ഒന്ന് രണ്ടു കസിൻസ് അത്രേ ഉള്ളു.'' ശാമിൽ പറഞ്ഞു. അവൻ ഞങ്ങളെ വിടാതെ പിടിച്ചു കൂടെ കൊണ്ട് പോയി.
ഫുഡ് കോർട്ട് എത്താനായതും ഒരു കുട്ടി ഓടി വന്നു ആ വവ്വാലിനെ കെട്ടിപ്പിടിച്ചു.
''അമ്മിക്കുട്ടീ... എന്താ താംയിച്ചേ...'' ആ കുട്ടി ചോദിച്ചു. ഏകദേശം ഒരു മൂന്നു വയസ്സ് വരും പ്രായം.
''അച്ചോടാ എന്റെ താച്ചു കുട്ടി നോക്കി ഇരിക്കുവാരുന്നോ.'' എന്നും ചോദിച്ചു ആ വവ്വാൽ ആ കുട്ടിയെ എടുത്തു ഉമ്മ വച്ചു.
പിന്നെയും അവര് തമ്മിൽ എന്തൊക്കെയോ പറഞ്ഞു. സത്യം പറയാലോ ആ കുട്ടീടെ സംസാരം എനിക്കൊന്നും മനസ്സിലായില്ല. പക്ഷെ അവളെ ആ വിളി എനിക്കിഷ്ട്ടായി അമ്മികുട്ടീ... സ്വഭാവം പോലെത്തന്നെ പേരും.
പക്ഷെ ആ വവ്വാൽ ആ കുട്ടീടടുത്തു കൊഞ്ചുവേം ചിരിക്കുകേം ഒക്കെ ചെയ്തപ്പോ വേറെ ആരോ ആണ് എന്ന് തോന്നിപ്പോയി. അല്ലെങ്കിലും ഇവളൊക്കെ അഭിനയിക്കാൻ മിടുക്കികളാണല്ലോ.
@@@@@@@@@@@@@@@@@@@@@@@
''തയ്ച്ചു പേനാക്ക അമ്മികുട്ടീടെ അടുത്ത്.. ണ്ടാ ഇന്നലെ ബരാനെ.'' സാഷ പിണങ്ങിയ പോലെ നടന്നു ഒരു കസേരയിൽ പോയി ഇരുന്നു.
''ഓ സാഷ വെറുതെ ഓരോന്ന് പറയണ്ട മോളെ ഇവരൊക്കെ വല്യ തിരക്കുള്ള ആളുകളല്ലേ. ഇങ്ങോട്ടിപ്പോ വന്നതന്നെ വല്യ കാര്യാ.''
ഞാൻ അങ്ങോട്ടേക്ക് പോവാൻ നിന്നതും സന പറഞ്ഞു. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാ. അങ്ങനെയാ ശാമിക്ക അവളെ പ്രേമിച്ചു കെട്ടിയതു.
''സോറി സന, ഇന്നലെ എന്റെ മൂഡ് ശരിയല്ലാരുന്നു.അതാ ഞാൻ വരാനെ.'' ഞാൻ അവളെടുത്തു പോയി പറഞ്ഞു. പക്ഷെ അവളതൊന്നും ശ്രദ്ധിക്കാതെ എന്തൊക്കെയോ എടുത്ത് ടേബിളിൽ സെറ്റ് ചെയ്യാണ്.
''ഓ നിനക്കീ കാണുമ്പോൾ ഉള്ള സ്നേഹം മാത്രമേ ഉള്ളൂ.. ഇനി അതും അഭിനയമാണോന്ന് ആർക്കറിയാം.'' സന അങ്ങനെ പറഞ്ഞപ്പോ എന്തോ സങ്കടം തോന്നി. ഇവരെ കാണാൻ മാത്രമേ ഞാൻ റൂമിന്ന് ഇറങ്ങാറുള്ളു. അവൾ അങ്ങനെ പറഞ്ഞെങ്കിലും ഉള്ളിൽ എന്നോട് സ്നേഹം മാത്രം ആണെന്ന് എനിക്കറിയാം.
@@@@@@@@@@@@@@@@@@@@@@@
ആ പറഞ്ഞത് എനിക്കിഷ്ട്ടായി. അവളുടെ സ്വഭാവം മനസ്സിലാക്കുന്ന ഒരാളെങ്കിലും ഉണ്ടല്ലോ, അത് മതി. ആ കുഞ്ഞിനെ പറ്റിക്കുന്ന പോലെ എല്ലാരേം പറ്റിക്കാൻ പറ്റില്ലല്ലോ.
''സോറി സനാ ഞാൻ കഴിഞ്ഞാഴ്ച പറഞ്ഞതാരുന്നു ഇന്നലെ വന്നു നിന്നെ ഹെല്പ് ചെയ്തോളാമെന്നു. പക്ഷെ എനിക്കിന്നലെ തീരെ മൂഡ് ഇല്ലാരുന്നു.'' ആ വവ്വാൽ പിന്നേം എന്തൊക്കെയോ പറഞ്ഞു.
''ഓ പിന്നെ ഇങ്ങക്ക് മാത്രല്ല മൂഡ് ഔട്ട്. ഇപ്പൊ എന്റെ മൂടും ഔട്ടാ.'' എന്നും പറഞ്ഞു ശാമിലിന്റെ വൈഫ് അവളെ കടന്നു പോവാൻ പോയി.
പെട്ടെന്ന് ''നിന്റെ മൂഡ് ഞാൻ ശരിയാക്കി തരാം'' എന്നും പറഞ്ഞു ആ വവ്വാൽ ശാമിലിന്റെ വൈഫിനെ പിടിച്ചു ഇക്കിളിയാക്കാൻ തുടങ്ങി.
ആദ്യം കുറെ ഒഴിവാക്കാൻ നോക്കി എങ്കിലും അവസാനം രണ്ടാളും ചിരിച്ചു കളിച്ചു പിണക്കം മാറ്റി. ഇവക്കു ചിരിക്കാനൊക്കെ അറിയൊന്നായിരുന്നു എന്റെ സംശയം.
@@@@@@@@@@@@@@@@@@@@@@@
''ആഹാ ഞങ്ങളും പിണക്കത്തിലാ'' എന്നും പറഞ്ഞു രണ്ടു പേര് വന്നു അവിടെ കസേരയിൽ ഇരുന്നു. നോക്കിയപ്പോ ഷാഫിയും റാഫിയും, ഇരട്ടകൾ ആണ്. എന്റെ ഉപ്പാന്റെ അനിയന്റെ മക്കൾ.. എന്റെ അതെ പ്രായം, ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പഠിച്ചതും വളർന്നതും എല്ലാം. എന്റെ ബോഡിഗാർഡ്സ് ആയിരുന്നു എന്ന് വേണെങ്കി പറയാം.
''ഓ വല്യ കാര്യായിപ്പോയി. ഒന്ന് പോടാപ്പാ രണ്ടും എണീറ്റിട്ട്.'' എന്നും പറഞ്ഞു ഞാൻ രണ്ടിന്റേം തലയിൽ ഓരോന്ന് കൊടുത്തു. അവർ എണീറ്റ് വന്നു എന്റെ രണ്ടു കയ്യും പിടിച്ചു തിരിച്ചു. ഞാൻ എങ്ങനേലും വിടുവിച്ചു അവരെ പുറത്തിട്ടു ഒരടി കൊടുത്തു.
പിന്നെ അവിടെ ഒരു പൂരം ആയിരുന്നു. അവസാനം ശാമിൽക്കാ വന്നു ഞങ്ങൾ മൂന്നാൾക്കും ഓരോ അടി തന്നിട്ടാണ് അടങ്ങിയത്. ഞങ്ങടെ കളി ഒക്കെ കണ്ടു ആ ഡ്രാക്കുള വായും തുറന്നു നിക്കുന്നത് അപ്പോളാണ് ഞാൻ കണ്ടത്.
സത്യം പറഞ്ഞാൽ അവരിവിടെ ഉള്ള കാര്യമേ ഞാൻ മറന്നിരുന്നു. ഞാൻപോയി ചാരുവിനെ കൂട്ടി വന്നു. ഇവരുടെ കൂടെ നിക്കുമ്പോളാണ് ഞാൻ കുറച്ചെങ്കിലും പഴയ ആമി ആവുന്നത്.
@@@@@@@@@@@@@@@@@@@@@@@
എന്താ ഇപ്പൊ നടക്കുന്നെ. ഈ വവ്വാൽ എന്തൊക്കെയാ കാട്ടികൂട്ടുന്നെ. ആദ്യം ശാമിലിന്റെ വൈഫിനെ ഇക്കിളിയാക്കി, പിന്നെ ആ രണ്ടെണ്ണത്തിനെയും അടിച്ചു. ഇവക്കു പ്രാന്തായതാണോ അതോ എനിക്ക് വട്ടായതാണോ. എന്തേലും ആവട്ടെ.
''ഡാ നിങ്ങളെന്താ അവിടെ നിക്കുന്നെ ഇങ്ങോട്ടു വാ" എന്നും പറഞ്ഞു ശാമിൽ ഞങ്ങളെ കൂട്ടി കൊണ്ട് പോയി. അവരെയെല്ലാം പരിചയപ്പെട്ടു.
''അല്ല ഷാദ്ക്ക ഇവളെ എങ്ങനെ സഹിക്കുന്നു നിങ്ങളൊക്കെ???'' ചോദിച്ചത് റാഫി ആയിരുന്നു.
''എന്ത് ചെയ്യാൻ സഹിക്കാണ്ട് പറ്റില്ലല്ലോ.'' ഞാൻ പറഞ്ഞു.
''ഓ നീ അങ്ങനെ ഓവർ ആക്കണ്ട എന്റെ പെങ്ങളെ നല്ല കുട്ടിയാ. അവളുടെ കൂടെ ജോലി ചെയ്യാൻ കിട്ടിയത് നിങ്ങളെ ഭാഗ്യമാ.'' ശാമിൽ പറഞ്ഞു. ഞാൻ എന്തോ പറയാൻ പോയതും സച്ചു എന്റെ കയ്യിൽ പിടിച്ചു.
കുറെ നേരം അവരുടെ കൂടെ ചിലവഴിച്ചു. പിന്നെ ഭക്ഷണം കഴിക്കാൻ ഇരുന്നു. എന്തോ നല്ല സന്തോഷം തോന്നി. ആ വവ്വാലും ഭയങ്കര ഹാപ്പി ആണ്. ചിരിയും കളിയും ഒന്നും പറയണ്ട.
''ഇപ്പൊ മനസ്സിലായോ ഞങ്ങൾ എന്തിനാ അവളെ സപ്പോർട്ട് ചെയ്യുന്നെന്ന്. ഇതാ ശെരിക്കുമുള്ള ആമി. ജോലിക്കു വരുന്നത് അവളുടെ നിഴലാണെന്നു കൂട്ടിക്കോ.'' എന്റെ നോട്ടം കണ്ട് സച്ചു പറഞ്ഞു.
''ഓ പിന്നെ ഇതും അഭിനയം അല്ലെന്നു ആർക്കറിയാം. ഇതിനെയൊന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല.'' ഞാൻ പറഞ്ഞു.
''നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല." എന്നും പറഞ്ഞു സച്ചു എണീറ്റ് കൈ കഴുകാൻ പോയി. ഞങ്ങളും എണീറ്റ് പോയി.
തിരിച്ചു വന്നപ്പോ അവിടൊരു വലിയ ബോക്സ് കണ്ട് നോക്കുമ്പോ വലിയൊരു ബാർബി ഡോളിന്റെ ഷേപ്പ് ഉള്ള കേക്ക് ആരുന്നു. ഇത് വരുമ്പോ ചാരുവും വവ്വാലും കൂടി കൊണ്ട് വന്ന ബോക്സ് ആണല്ലോ. അപ്പൊ കേക്ക് ആരുന്നു അല്ലെ.
''ആമി ഉണ്ടാക്കിയതാ.'' ചാരു പറഞ്ഞു.
സാഷ സതോഷം കൊണ്ട് തുള്ളി ചാടുന്നുണ്ടായിരുന്നു.
@@@@@@@@@@@@@@@@@@@@@@@
അങ്ങനെ കേക്ക് ഒക്കെ മുറിച്ചു ഞങ്ങൾ പോവാൻ ഇറങ്ങിയപ്പോ സാഷ എന്റടുത്തു വന്നു. ''അമ്മിക്കുട്ടീ എന്റെ ഗിറ്റ് എവിടെ.''
''ആദ്യം ഗിഫ്റ്റ് എന്ന് മര്യാദക്ക് പറയാൻ പടിക്കു പെണ്ണെ...'' സന പറഞ്ഞതും എല്ലാരും ചിരിച്ചു.
''അപ്പൊ ഞാൻ എല്ലാരേം നോക്കി എന്നിട്ടു പറഞ്ഞു, ''അയ്യോ തയ്ച്ചു അമ്മിക്കുട്ടി മറന്നു പോയല്ലോ.''
''ഞാൻ പേനക്കാ.. ഇന്നലെ വന്നു കത പരന്നേറാ പരന്നു പതിച്ചു, ഇപ്പൊ ഗിറ്റും ഇല്ല. ആർക്കും തായ്ച്ചൂനോട് ഇഷ്ട്ടം ഇല്ല.'' സാഷ തിരിഞ്ഞു നിന്ന്.
'' ആര് പറഞ്ഞു മോളെ ആർക്കും ഇഷ്ടല്ലാന്നു, അങ്കിൾ കൊണ്ട് വന്നിട്ടുണ്ടല്ലോ...'' എന്നും പറഞ്ഞു ആ ഡ്രാക്കുള മോൾക്ക് ഒരു ഗിഫ്റ് ബോക്സ് കൊടുത്തു. ഇയാളിതെപ്പോ വാങ്ങി, ചിലപ്പോ കൈ കഴുകാൻ പോയപ്പോൾ ആവും.
അവൾ ''താകു'' പറഞ്ഞിട്ട് ഒരുമ്മ കൊട്തു.
''എന്തിനാ ഷാദ് ഇതൊക്കെ..'' ശാമിക്ക പറഞ്ഞു.
''അതിനെന്താടാ... അവള് കുട്ടിയല്ലേ. കുട്ടികൾക്കിങ്ങനെയുള്ള കാര്യങ്ങൾ ചെയ്തു കൊടുത്തില്ലെങ്കിൽ പിന്നെ നമ്മളൊക്കെ എന്തിനാ ജീവിക്കുന്നെ.'' ആ ഡ്രാക്കുളയുടെ സംസാരം കേട്ട് സത്യത്തിൽ എന്റെ കണ്ണ് മിഴിഞ്ഞു വന്നു.
''ഞങ്ങളെടുത്തും ഉണ്ടല്ലോ സാഷ കുട്ടിക്ക് ഗിഫ്റ്റ്'' എന്നും പറഞ്ഞു സച്ചുവേട്ടനും ചാരുവും അവൾക്കു ഗിഫ്റ്റു കൊടുത്തു.
''എല്ലാരം തന്നു ഗിറ്റ്, അമ്മിക്കുട്ടി മാത്രോ തന്നില്ല. എനിച്ചും സങ്കടാ..'' സാഷന്റെ ഇരിപ്പു കണ്ടപ്പോ എനിക്ക് ചിരി വന്നു.
''അല്ലെങ്കിലും അവൾക്കു മറ്റുള്ളവരെ സങ്കടപ്പെടുത്തുന്നതാ ഇഷ്ട്ടം...'' തിരിഞ്ഞു നോക്കിയപ്പോ മുന്നിൽ നിക്കുന്ന ആൾക്കാരെ കണ്ട് എനിക്ക് ദേഷ്യം വന്നു.
@@@@@@@@@@@@@@@@@@@@@@
പാവം സാഷ, അതിനു അറുത്ത കൈക്കു ഉപ്പു തേക്കാത്ത ഇവൾ ഗിഫ്റ്റ് ഒക്കെ വാങ്ങോ, എവിടുന്നു. ഇപ്പൊ വന്ന ആൾക്കാരെ കണ്ട് ആ വവ്വാലിന്റെ മുഖം ദേഷ്യം കൊണ്ട് ചൊന്നിട്ടുണ്ട്.
ആരാണാവോ ഇവരൊക്കെ. ഒരു 40 വയസ്സ് പ്രായം വരുന്ന ആൾ, അയാളുടെ ഭാര്യയും കുട്ടികളുമാണെന്നു തോന്നുന്നു കൂടെ ഉള്ളത്. അയാളുടെ ഭാര്യ എന്തൊക്കെയോ പറയുന്നുണ്ട്.
"ഇവളുണ്ടെങ്കിൽ ഞങ്ങളെ എന്തിനാ വിളിച്ചേ... നാശം പിടിച്ചവൾ.. ഒരു കാലത്തും ഗുണം പിടിക്കില്ല.."
പക്ഷെ അവൾ തിരിച്ചു ടേബിളിലേക്കു പോയി ബാഗ് എടുത്തു കൊണ്ട് വന്നു സച്ചൂനോട് പോവാം എന്നും പറഞ്ഞു ചാരൂന്റെ കൈ പിടിച്ചു നടന്നു.
പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിച്ചു പോയി സാഷക്കു ബാഗിൽ നിന്നും ഒരു ടോൾ കൊടുത്തു. പിന്നെ അവളെ എടുത്തു കസേരയിൽ ഇരുത്തി അവളുടെ കാലിൽ പാദസരം ഇട്ടു കൊടുത്തു. സാഷ താഴെ ഇറങ്ങി തുള്ളി ചാടാൻ തുടങ്ങി.
''ഹായ് അമ്മിക്കുട്ടി വാങ്ങീനല്ലേ... മുട്ടുള്ള പാസാരം.. തങ്കു'' എന്നും പറഞ്ഞു സാഷ അവളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു. ആ വവ്വാൽ അവളെ കൈ വിടുവിച്ചു സാഷന്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ടു ഒന്നും മിണ്ടാതെ നടന്നു. ശാമിൽ അവളോട് നിക്കാൻ പറഞ്ഞെങ്കിലും അവളൊന്നും മിണ്ടാതെ നടന്നു.
അപ്പോളും ആ വന്നവർ എന്തൊക്കെയോ അവളോട് പറയാൻ പോയെങ്കിലും അവൾ അവരെ കണ്ട ഭാവം നടിക്കാതെ മുന്നോട്ടു പോയി. ഞങ്ങളും ശാമിലിനോട് പറഞ്ഞിട്ട് അവളുടെ പിന്നാലെ പോയി.
പെട്ടെന്ന് മുന്നിൽ വേറെ രണ്ടു പേരെ കണ്ടതും ആ വവ്വാല് ബ്രേക്ക് ഇട്ട പോലെ നിന്നു. അപ്പൊ പിന്നിൽ നടന്നോണ്ടിരുന്ന എന്റെ മേലെ വന്നു മുട്ടി. ഞാനവളെ തറപ്പിച്ചു നോക്കി. അവൾ എന്നോട് "സോറി" എന്നും പറഞ്ഞു നടന്നു.
ഇപ്പൊ വന്ന അയാൾ അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് "എന്താ സുഖല്ലേ നൗറി" എന്നും ചോദിച്ചു അയാളുടെ ഭാര്യയുടെ വല്യ വയറിൽ ഒന്ന് കൈ വച്ച്, തോളിൽ കയ്യിട്ടിട്ടു മുന്നോട്ടു നടന്നു.
അപ്പൊ ചാരു അവളുടെ കൈ പിടിച്ചു വേഗം മുന്നോട്ടു നടന്നു. തിരിച്ചു റൂമിൽ എത്തുന്നത് വരെ അവൾ ഒന്നും മിണ്ടിയില്ല. ചാരുവും സച്ചുവും കുറെ സംസാരിച്ചിട്ടും അവൾ വാ തുറന്നില്ല. പാർക്കിങ്ങിൽ നിർത്തിയതും അവൾ ഇറങ്ങി ഒരോട്ടമായിരുന്നു. ചാരുവും പിന്നാലെ പോയി.
''ആരാടാ അവിടെ കണ്ട ആൾക്കാർ...'' ഞാൻ ചോദിച്ചതും സച്ചു പറഞ്ഞ ഉത്തരം കേട്ട് എനിക്ക് ചിരിക്കാനാണ് തോന്നിയത്.
"ആദ്യം വന്നത് ഓൾടെ മൂത്ത ഇക്കയും അയാളുടെ ഭാര്യയും രണ്ടു മക്കളും ആണ്." സച്ചു പറഞ്ഞപ്പോ എനിക്ക് ചിരി വന്നു.
"സ്വന്തം ഏട്ടനെ കണ്ടപ്പോ അവള് എന്തിനാടാ ഇങ്ങനെ പോയത്." ഞാൻ ചോദിച്ചു
"അറിയില്ലെടാ, അവര് തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നുന്നു. ഒരിക്കെ പുറത്തു പോയപ്പോ അവരെ ഞങ്ങൾ കണ്ടിരുന്നു. അവളെ ഇക്കാന്റെ ഭാര്യ ആമിയോട് എന്തൊക്കെയോ ചീത്ത പറഞ്ഞിരുന്നു. അത് കണ്ട് ചാരു അവരെ അടിക്കാൻ പോയപ്പോളാ ആമി അവർ ആരാണെന്നു പറഞ്ഞത്." അത് കേട്ടു ഞാൻ ചിരിച്ചു മരിച്ചു.
"അവളുടെ കയ്യിലിരിപ്പിനു അതെന്നെ വേണം." അപ്പൊ സച്ചു എന്നെ ദേഷ്യത്തോടെ നോക്കി. ഞാൻ മിണ്ടാതെ നിന്നു. "അപ്പൊ മറ്റവൻ ആരായിരുന്നു, ഒരു ആടാറു മൊഞ്ചൻ ആയിരുന്നല്ലേ."
"അത് അവളുടെ ആ ഇക്കാന്റെ ഭാര്യയുടെ വകയിലെ ബന്ധുവാ. കുറെ കാലം അവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്നു, കല്യാണം കഴിക്കണം എന്നും പറഞ്ഞു. അവളുടെ വീട്ടുകാർക്കും ഇഷ്ട്ടം ആയിരുന്നു, പക്ഷെ ആമി സമ്മതിച്ചില്ല. അവൾക്കവനെ കാണുന്നതേ ഇഷ്ടല്ലാരുന്നു. ഇതൊക്കെ ആമി ചാരൂനോട് പറഞ്ഞതാ." സച്ചു പറഞ്ഞു.
അത് കേട്ടപ്പോ ഞാനൊന്നു ഞെട്ടി. കാരണം അവനെ കാണാൻ അത്രയും ഭംഗി ഉണ്ടായിരുന്നു. അവളെ കോലം വച്ചു നോക്കുമ്പോ അവൻ വാനില ഐസ്ക്രീമും അവൾ ചോക്ലേറ്റ് ഐസ്ക്രീമും ആണെന്നെ പറയൂ. കാരണം അവൻ നല്ല വെളുത്തിട്ടാണ് അവള് ഇരുനിറവും.
"ഡാ അയാളെ കാണാൻ എന്ത് സ്റ്റൈലാ.. പിന്നെന്തിനാ അവളവനെ വേണ്ട എന്ന് പറഞേ???" ഞാൻ ചോദിച്ചു.
"മൊഞ്ച് മാത്രം മതിയോട, സ്വഭാവം നന്നാവണ്ടെ.. അവൻ ആളൊരു പക്കാ ഫ്രോഡ് ആണ്. കുറെ പെൺകുട്ടികളെ പറ്റിച്ചിരുന്നൂന്നാ ആമി പറഞ്ഞെ. ഒരിക്കെ അവളോടും മോശമായി പെരുമാറാൻ നോക്കി, അപ്പൊ അവളവന്റെ മുഖത്തൊന്നു കൊടുത്തു.
പിന്നെ അവൾ ഒരാളുമായി ഇഷ്ട്ടത്തിൽ ആയിരുന്നു. രണ്ടു വർഷത്തോളും പരസ്പരം കാണാതെ അവർ സ്നേഹിച്ചു. പിന്നെ അവൻ അവന്റെ വീട്ടുകാരെ കൂട്ടി വന്നു അവളെ പെണ്ണ് ചോദിച്ചു. എല്ലാര്ക്കും ഇഷ്ട്ടായപ്പോ അത് നിശ്ചയിച്ചു. അതിനു ശേഷമാ അവന്റെ ശല്യം തീർന്നത്". സച്ചു പറഞ്ഞു.
"ഓ പ്രേമിച്ചു കെട്ടിയിട്ടും അവൾ ഡിവോഴ്സ് വാങ്ങി അല്ലെ, വല്ലാത്ത ജാതിയാ ഈ പെൺവർഗ്ഗം. അല്ലാ എന്നിട്ടും അവളെ ഏട്ടൻ അവനെ കൂടെ കൂട്ടി നടക്കുന്നുണ്ടല്ലൊ . അവർ ഒരുമിച്ച വന്നത്. ഞാൻ കണ്ടതാ." ഞാൻ പറഞ്ഞു.
"അതിനു അവന്റെ സ്വഭാവ ദൂഷ്യങ്ങൾ ഒന്നും ആർക്കും അറിയില്ലാന്നു തോന്നുന്നു. അറിഞ്ഞാലും അയാളുടെ ഭാര്യയുടെ സ്വഭാവം നീ കണ്ടതല്ലേ, എന്തൊരു സാധനാ." സചു ദേഷ്യത്തോടെ പറഞ്ഞു.
"എന്നിട്ടു അവളുടെ ഇക്ക ഒന്നും പറഞ്ഞില്ലല്ലോ അവരോടു." ഞാൻ ചോദിച്ചു
"ഭാര്യയോട് ആരെങ്കിലും എതിർത്ത് പറയോ മോനെ" സച്ചു പറഞ്ഞു.
"പിന്നെ, എന്തായാലും പെങ്ങളേക്കാൾ വരോ?? ഇല്ലല്ലോ. ഇത് തെറ്റ് അവളെ ഭാഗത്താണെന്നു ഉറപ്പല്ലേ." ഞാൻ റൂമിൽ കേറി നേരെ ബെഡിലേക്കു വീണു.
"നിന്നോട് പറഞ്ഞിട്ടൊന്നും കാര്യം ഇല്ല.. നിനക്ക് ഡിവോയ്സ് എന്ന് കേട്ട പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ലല്ലോ..." സച്ചു ദേഷ്യത്തോടെ പറഞ്ഞു.
"ഓ പെങ്ങളെ പറഞ്ഞപ്പോ പിടിച്ചില്ല. നിവിൻ പോളി പോയി റൂം അടച്ചു വന്നു കിടക്കാൻ നോക്ക്." ഞാൻ പറഞ്ഞു.
"നീ ഡ്രസ്സ് മാറുന്നില്ലേ???" സച്ചു റൂം ലോക്ക് ചെയ്തിട്ട് വന്നു.
"ഓ പിന്നെ രാവിലെ, മാറാം.. അതാവുമ്പോ അലക്കാൻ കൊടുക്കുമ്പോ ഒരു ഡ്രസ്സ് കുറയും, പിന്നെ വെള്ളവും ലാഭിക്കാം." എന്നും പറഞ്ഞു ഞാൻ പുതപ്പെടുത്തു തല വഴി ഇട്ടു.
"ഡാ അറ്റ്ലീസ്റ്റ് പല്ലെങ്കിലും തെക്കെടാ... ഇനി പേസ്റ്റും വെള്ളവും ലാഭിക്കാൻ അതും വേണ്ട എന്നു വെക്കോ." സച്ചു ചിരിച്ചോണ്ട് ചോദിച്ചു.
"വാട്ട് ആൻ ഐഡിയ സെർജി... ഗുഡ്നായിട്ട്" എന്നും പറഞ്ഞു ഞാൻ ഉറങ്ങാൻ കിടന്നു.
എന്നാലും രണ്ടു വര്ഷം പ്രേമിച്ചു കെട്ടിയിട്ടും അവൾ അവനെ എന്തിനായിരിക്കും ഉപേക്ഷിച്ചത്. വല്ലാത്ത പെണ്ണ് തന്നെ,
ഇപ്പൊ കിടന്നു കരയുന്നുണ്ടാവും.. അങ്ങനെ തന്നെ വേണം.
@@@@@@@@@@@@@@@@@@@@@@@
"കാറിൽ നിന്നും ഇറങ്ങി നീ എന്തിനാ ഓടിയെ ആമി.. സച്ചുവേട്ടനും ടെൻഷൻ ആയി." ഇപ്പൊ എന്നെ വിളിച്ചേ ഉള്ളു.
"എനിക്കൊന്നു ഒറ്റക്കിരിക്കണമെന്നു തോന്നി ചാരു. അമീറക്കാക്കാനേ കണ്ടാലേ എനിക്ക് എന്തോ പോലെയാ. അത് കൊണ്ട് ശാമിക്കന്റടുത് പോവുമ്പോ എപ്പോളും ചോദിക്കാറുണ്ട് അവരുണ്ടാവൊന്നു. ഉണ്ടെങ്കിൽ ഞാൻ പോവാറില്ല.
അപ്പോളാ സജിയും എന്റെ മുന്നിൽ വന്നത്. പെട്ടെന്ന് പഴയ കാര്യങ്ങൾ ഒക്കെ മുന്നിൽ തെളിഞ്ഞു. ഇപ്പോളും ഓർമയുണ്ട് , ഞാൻ ഡിവോഴ്സ് കഴിഞ്ഞപ്പോ അവൻ എന്റടുത്തു വന്നത്. അവൻ പറഞ്ഞ പോലെ ഞാൻ ജീവിതത്തിൽ തോറ്റത് കാണാനാ അവൻ വന്നത് പോലും. എന്നിട്ടൊരു ഓഫറും എനിക്ക് വേണ്ടുന്ന പണം അവൻ തരാമെന്നു, പകരം അവന്റെ രണ്ടാം ഭാര്യയായി ഞാൻ ജീവിക്കണം പോലും. അവനെ കൂടി പേടിച്ചിട്ടാ ഞാൻ ഇങ്ങോട് ഫ്ലൈറ്റ് കേറിയത്. പെട്ടെന്ന് എല്ലാം കൂടി ഉള്ളിൽ കലങ്ങി മറിഞ്ഞു അതാ ഞാൻ ഓടിയത്.. സോറി ചാരു." ഞാൻ പറഞ്ഞു.
"ഇവിടെ ഈ ബാൽക്കണീൽ ഇരുന്ന നിനക്ക് എന്ത് സമാധാനാ കിട്ടുന്നെ." ചാരു എന്റടുത്തുന്നു എണീറ്റിട്ടു ചോദിച്ചു.
"പതുക്കെ പറ. മറ്റേ രണ്ടും ഉറങ്ങുന്നത് മറക്കണ്ട. എന്ത് സമാധാനം എന്ന് എനിക്ക് അറീല്ലെടാ.. ഇവിടെ നിന്നാ എന്റെ മനസ്സ് ശാന്തമാകും." ഞാൻ പറഞ്ഞു.
"അത് പോട്ടെ, നീ വാ നമ്മക്ക് കിടക്കാം നാളെ ഡ്യൂട്ടിക്ക് പോണ്ടേ.." ചാരു പറഞ്ഞു.
"ഷോ ജോലിന്റെ പ്രശ്നം ശാമിക്കാനോടു പറയാൻ മറന്നു പോയി. ഇത്രേം നേരം ആ കാര്യമേ ഞാൻ മറന്നു പോയി." എന്നും പറഞ്ഞു ഇക്കാനെ വിളിക്കാൻ ഞാൻ അകത്തേക്ക് പോയി. നോക്കുമ്പോ ശാമിക്കന്റെ അഞ്ചാറു മിസ്സ്കാൾ കണ്ടു. ഞാൻ വേഗം തിരിച്ചു വിളിച്ചു. ഇക്ക പറഞ്ഞത് കേട്ടപ്പോ എന്റെ കണ്ണൊക്കെനിറഞ്ഞു.
"എന്താടീ ഇക്ക എന്തിനാ വിളിച്ചേ..??? കാറിൽ വരുമ്പോ സംസാരിച്ചതല്ലേ." ചാരു ചോദിച്ചു.
"അത് ഇക്ക എമർജൻസി ലീവിൽ നാട്ടിലേക്ക് പോവാ.. സനന്റെ ഉമ്മാമ്മ മരണപെട്ടു. അവർ ഇപ്പൊ എയർപോർട്ടിലേക്കു പോവാണെന്നു." ഞാൻ പറഞ്ഞു.
"അയ്യോ കഷ്ട്ടായല്ലോ... രണ്ടുമൂന്നു മണിക്കൂർ മുന്നേ എന്ത് സന്തോഷത്തിൽ ആയിരുന്നു എല്ലാരും." ചാരു പറഞ്ഞു.
"അതാണ് മോളെ ജീവിതം, എല്ലാം തകിടം മറിയാൻ രണ്ടു മൂന്നു മണിക്കൂർ മതി.. സന്തോഷം സങ്കടമാവാൻ ഒരു മിനിട്ടു മതി... ചിരി കരച്ചിലാവാൻ ഒരു നിമിഷം മതി. അതിന്റെ ഏറ്റവും വല്യ ഉദാഹരണം അല്ലെ നിന്റെ മുമ്പിൽ നിക്കുന്നത്." എത്ര പിടിച്ചു നിർത്തിയിട്ടും എന്റെ കണ്ണ് നിറഞ്ഞു. ചാരു എന്നെ കെട്ടിപ്പിടിച്ചു.
എനിക്ക് കരച്ചിൽ അടക്കാൻ പറ്റിയില്ല. അതുമ്മാമാനെ ഓർത്തായിരുന്നു. പഠിക്കുന്ന സമയത്തു സനയുടെ കൂടെ അവളെ വീട്ടിൽ ഒരുപാട് വട്ടം പോയിട്ടുണ്ട്. ആ ഉമ്മാമാന്റെ കൈ കൊണ്ട് ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട്.. കുരുത്തക്കേട് കാണിച്ചതിനു ഒരുപാട് ചെവി പിടിച്ചിട്ടുണ്ട്..
സനയേക്കാൾ എന്നെ ഇഷ്ട്ടമായിരുന്നു. സനയുടെയും ശാമിക്കാന്റെയും പ്രേമം പിടിച്ചപ്പോ ഉമ്മാമ്മ എന്നോടാ ദേഷ്യപ്പെട്ടെ, മോളെന്നോട് പറഞ്ഞില്ലല്ലോ എന്ന് പറഞ്ഞു. ആ ദേഷ്യം പോലും എന്റെ കണ്ണ് നിറഞ്ഞപ്പോ അലിഞ്ഞു പോയി, എന്നെ വിളിച്ചു കെട്ടിപ്പിടിച്ചു. അത്ര കാര്യം ആയിരുന്നു എന്നെ. എല്ലാം ഇന്നലെ നടന്ന പോലെ തോന്നി.
@@@@@@@@@@@@@@@
©കട്ടക്കലിപ്പൻ
ലാബിലേക്ക് കേറുമ്പോ തന്നെ കണി ആ വവ്വാൽ ആയിരുന്നു. ഇന്ന് നേരത്തെ എത്തീട്ടുണ്ട്. ഇന്നലത്തെ കാര്യങ്ങൾ വച്ചു ചിലപ്പോ എന്നെ നോക്കി ചിരിക്കാൻ ചാൻസ് ഉണ്ട്. മൈൻഡ് ചെയ്യില്ല. ഞാൻ അകത്തേക്ക് കേറിയപ്പോ അവൾ എന്നെ ഒന്ന് നോക്കി എന്നിട്ടവളുടെ ജോലി തുടർന്നു. ഇതെന്തൊരു സാധനം അവൾ അവളുടെ പഴയ സ്വഭാവത്തിൽ തന്നെ.
"സച്ചുവേട്ടൻ എവിടെ ഷാദ്." ചാരു ചോദിച്ചു.
"അവൻ ഞങ്ങളെ കാര്യം സംസാരിക്കാൻ പ്രവീണിനെയും കൂട്ടി എച് ആർ ഡിപ്പാർട്മെന്റിൽ പോയിട്ടുണ്ട്. ഞാൻ പോവാൻ നിന്നപ്പോ വേണ്ടാന്നു പറഞ്ഞു." ഞാൻ ആ വവ്വാലിനെ നോക്കികൊണ്ട് പറഞ്ഞു .
"ആ അതാ നല്ലതു. അവിടെ ആ വരുൺ ഉണ്ടാവും ഇനി വീണ്ടും തല്ലുണ്ടാക്കണ്ട." എന്നും പറഞ്ഞു ചാരു പോയി.
ഒരു അര മണിക്കൂർ കഴിഞ്ഞപ്പോ സച്ചു വന്നു. മുഖം കണ്ടാലേ അറിയാം ഫുൾ കലിപ്പിലാണ്. ആളൊരു സമാധാനപ്രിയൻ ആണെങ്കിലും ദേഷ്യം വന്ന മദം പൊട്ടിയ ആനയെ പോലെ ആണ്. അവന്റെ മുഖം കണ്ടത്കൊണ്ടാണെന്നു തോന്നുന്നു ചാരു മെല്ലെ സ്കൂട്ടായി.
"എന്താടാ.." ഞാൻ ചോദിച്ചു.
"അവന്റമ്മേടെ എച് ആർ മാനേജർ... അവര് മാത്രല്ലേ ഇവിടെ ഉള്ളൂ.." അവൻ നല്ല ചൂടിലാണ്. പിന്നേം എന്തൊക്കെയോ പറഞ്ഞു.
അപ്പോളേക്കും പ്രവീൺ വന്നു. അവനും ചൂടിൽ ആണ്.
"എന്താ പ്രവീൺ, എന്ത് പറ്റി???" ഞാൻ ചോദിച്ചു.
"നീ എന്തിനാ സച്ചു ചൂടായത്. അതോണ്ടല്ലേ പ്രശ്നം ഇത്രയും വഷളായത്." പ്രവീൺ പറഞ്ഞു.
"പിന്നെ വൃത്തികേട് പറഞ്ഞാൽ കേട്ടിരിക്കാനോ, ചെറ്റ.. അവനെ പോലെയാ എല്ലാരും എന്നാ വിചാരിച്ചിരിക്കുന്നെ." സച്ചു പറഞ്ഞു.
"നിങ്ങൾ ഒന്ന് കാര്യം പറയുന്നുണ്ടോ???" എനിക്കാകെ ദേഷ്യം വന്നു ഞാൻ ഒച്ചയെടുത്തു. അപ്പൊ സച്ചു ഒന്ന് തണുത്തു. എനിക്ക് ദേഷ്യം വന്നാൽ മദം ഇളകിയ ആനയെ പോലെ അല്ല, അതുക്കും മേലെ ആണെന്ന് അവനറിയാം.
"അത് ആദ്യം നിന്റെ കാര്യം പറഞ്ഞു. അപ്പൊ ആ വരുൺ ഇടങ്കോലിട്ടു. അവൻ ഞങ്ങൾ എന്ത് പറഞ്ഞാലും അതിൽ എന്തെങ്കിലും കുറ്റം കണ്ടു പിടിച്ചു പറഞ്ഞു കൊളാക്കും.. അതോണ്ട് ഞങ്ങൾ അത് വിട്ടു ആമിയുടെ കാര്യം പറഞ്ഞു. അപ്പോ അവര്..." സച്ചു പകുതിക്കു നിർത്തി.
"അപ്പൊ അവര് എന്ത് പറഞ്ഞു സച്ചു ഏട്ടാ..." ചാരുവാണ് ചോദിച്ചത്.
"എന്ത് പറയാൻ.. എച് ആർ മാനേജർ ശരത് സാർ ഒരു സത്യം പറഞ്ഞു.. അതവന് പിടിച്ചില്ല." നോക്കിയപ്പോ ഡോറിന്റെ അവിടെ വരുൺ നിക്കുന്നു.
"എന്താ... നിനക്ക് വേണ്ടേ??? അയാൾ എന്താ പറഞ്ഞെ.." ചാരു ചോദിച്ചു.
"അതോ ദോ ലവൾ ഇല്ലേ പൂച്ചക്കുട്ടി ആമി, അവളെ ഇവൻ കുറെ ആയില്ലേ പെങ്ങൾ പെങ്ങൾ എന്നും പറഞ്ഞു ഒറ്റയ്ക്ക് കൊണ്ട് നടക്കുന്നു. ശരത് സാറും ഒരു പങ്കു ചോദിച്ചു. അത്രേ ഉള്ളു." എന്ന് പറയലും ചാരൂന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു.
"ടീ നീ എന്നെ തല്ലി അല്ലെ???" എന്നും പറഞ്ഞു വരുൺ അവളെ അടിക്കാൻ പോയതും ഞാൻ അവന്റെ കൈ പിടിച്ചു തിരിച്ചു. ആ വവ്വാലിനെപറ്റി വേറെ എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല പക്ഷെ സച്ചുവുമായുള്ള അവളുടെ ബന്ധം തികച്ചും പവിത്രം ആണ്. അത് ഞാൻ അവരുടെ കണ്ണിൽ കാണാറുണ്ട്.
"പോയി പറഞ്ഞേക്കു നിന്റെ ശരത് സാറിനോട് ഇനി ഇമ്മാതിരി കാര്യം അയാൾ പറഞ്ഞാൽ അയാളെ അടിക്കുന്നത് സച്ചുവേട്ടൻ ആയിരിക്കില്ല, ഞാൻ ആയിരിക്കും." ചാരു ദേഷ്യത്തോടെ പറഞ്ഞു.
ഒരു കരച്ചിൽ കേട്ടാണ് ഞങ്ങളൊക്കെ നോക്കിയത്. നോക്കുമ്പോ ആ വവ്വാൽ അവിടെ നിലത്തിരുന്നു കരയുന്നു. ചാരു ഓടിപ്പോയി അവളെ എണീപ്പിച്ചു കെട്ടിപിടിച്ചു.
സച്ചുവും പ്രവീണും അങ്ങോട്ട് പോയി. ഞാൻ നിന്നിടത്തു നിന്നും അനങ്ങിയില്ല. അവർ അവളെ പിടിച്ചു ഒരു കസേരയിൽ ഇരുത്തി. അപ്പോളേക്കും ചാരു ഒരു ഗ്ലാസ് വെള്ളം അവൾക്കു കൊടുത്തു.
@@@@@@@@@@@@@@@@@@@@@@@
ഞാൻ എന്താ ഇപ്പൊ കേട്ടത്. എന്തും ഞാൻ സഹിക്കും, മോശം വാക്കുകൾ ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷെ സച്ചുവേട്ടനെയും ചേർത്ത അങ്ങനെ കേട്ടപ്പോ ഞാൻ ആകെ തകർന്നു പോയി.
എല്ലാരും എന്നെ ആശ്വസിപ്പിക്കുന്നുണ്ട്. ചാരു എന്നെ ചേർത്ത് പിടിച്ചിട്ടാ ഉള്ളത്.
നീ എന്തിനാ കരയുന്നെ.. മഞ്ഞ പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞ ആയെ കാണാൻ പറ്റൂ. നിങ്ങളെ ബന്ധത്തിന്റെ ആയം ഞങ്ങൾക്കറിയാം. അവരോടു പോവാൻ പറ. ചാരു പറഞ്ഞു.
"അമ്മൂ നീ കരയരുത്.. എനിക്കതു സഹിക്കാൻ പറ്റില്ല." സച്ചുവേട്ടൻ പറഞ്ഞു.
ഞാൻ കണ്ണെല്ലാം തുടച്ചു. അവരോടു ഒരു കാര്യം പറഞ്ഞു.
"ഞാൻ ജോലി വിട്ടു പൊയ്ക്കൊള്ളാം.."
"ആ പൊയ്ക്കോ, കൂടെ ഞാനും ഉണ്ടാവും.." സച്ചുവേട്ടൻ പറഞ്ഞു.
"അപ്പൊ ഞാൻ എന്തിനാ ഇവിടെ, ഞാനും വരും.." ചാരുവും പറഞ്ഞു.
"നിങ്ങക്കൊക്കെ വട്ടുണ്ടോ... ഞാൻ പോയാൽ എല്ലാ പ്രശ്നവും തീരും. എല്ലാടത്തും അങ്ങനെ ആണല്ലോ... ശാപം പിടിച്ച ജന്മം ആണ് എന്റേത്.. കൂടെ നിക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാകും." ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
"മിണ്ടാതിരിയെടി... അവളുടെ ഒരു സംസാരം കേട്ടില്ലേ. ഇനി എന്തേലും പറഞ്ഞാൽ ഞാൻ അടിക്കും." സച്ചുവേട്ടൻ ദേഷ്യത്തോടെ പറഞ്ഞു.
"എന്തായാലും ആമി പോവുന്നുണ്ടെങ്കിൽ ഞാനും പോവും എന്ന് ഞാൻ ശരത് സാറിനോട് പറഞ്ഞിട്ടുണ്ട്... അതോണ്ട് ആമി പോയാൽ ഞാനും റിസൈന് ചെയ്യും." സച്ചുവേട്ടൻ പറഞ്ഞു.
"എന്തിനാ സച്ചുവേട്ടാ അങ്ങനൊക്കെ പറഞ്ഞെ. വെറുതെ ഇപ്പൊ എല്ലാര്ക്കും ബുദ്ധിമുട്ടാവില്ലേ..." ഞാൻ ചാരുവിനെയും ആ ഡ്രാക്കുളയെയും നോക്കി പറഞ്ഞു. അവൻ അവിടെ ഒരു കസേരയിൽ ഇരിപ്പുണ്ട്. എന്നെ കലിപ്പോടെ നോക്കുന്നുണ്ട്.
@@@@@@@@@@@@@@@@@@@@@@@
ഇവള് കാരണം സച്ചൂന്റെ ജോലി കൂടെ പോവുല്ലോ. ശേ ഇനി എന്താ ചെയ്യാ..
"എന്തേലും വഴി ഉണ്ടോന്നു നോക്കട്ടെ.. ഉച്ചക്ക് കാണാം" എന്നും പറഞ്ഞു പ്രവീൺ പോയി. ഞങ്ങൾ ഞങ്ങളെ ജോലിയിലേക്ക് തിരിഞ്ഞു. അവസരം കിട്ടിയപ്പോളൊക്കെ ഞാൻ ആ വവ്വാലിനിട്ടു രണ്ടു ചീത്ത പറഞ്ഞു എന്റെ ദേഷ്യം തീർത്തു.
@@@@@@@@@@@@@@@@@@@@@@@
ഞങ്ങള് ജോലി ഒക്കെ തീർത്തു ഭക്ഷണം കഴിക്കാൻ ഇറങ്ങി. അപ്പോളാണ് ആനിയും താരയും വന്നത്. ഇന്ന് അവർക്കു ഓഫീസിൽ എന്തൊക്കെയോ ജോലി ഉണ്ടായിരുന്നത് കൊണ്ട് അവർ ഇപ്പോളാണ് വരുന്നത്. അർജുനും സ്നേഹക്കും ആണ് നൈറ്റ് ഡ്യൂട്ടി.
"ആമി നിന്നെ സാജൻ സാർ കാണണം എന്ന് പറഞ്ഞു. ഫുഡ് കഴിച്ചു കഴിഞ്ഞാൽ സാറിനെ കാണാൻ പൊയ്ക്കോ.." എന്നും പറഞ്ഞു അവർ ലാബിലേക്ക് കേറി.
പടച്ചോനെ അയാൾ എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്. ഇനി അയാളുടെ ഉപദ്രവം കൂടി മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. ഞാൻ ദയനീയമായി ചാരുവിനെ നോക്കി. "ഞാൻ വരാം നിന്റെ കൂടെ" എന്ന് അവള് പറഞ്ഞപ്പോളാ ഒരു ആശ്വാസം ആയതു.
@@@@@@@@@@@@@@@@@@@@@@@
സാജൻ ഡോക്ടറെ കണ്ടാൽ മതിയല്ലോ ഇവളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ. വല്ലാത്ത ജന്മം തന്നെ. ഞങ്ങള് ക്യാന്റീനിൽ പോയി ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോളാണ് പ്രവീൺ വന്നത്.
"ഞാൻ എച് ആർ ഡിപ്പാർട്മെന്റിൽ സംസാരിച്ചു അവർ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല എന്ന് പറഞ്ഞു."
"അപ്പൊ എല്ലാ വാതിലുകളും അടഞ്ഞു, അല്ലെ.." ചാരു ചോദിച്ചു.
"എല്ലാ വാതിലുകളും ഇല്ല, ഒരു വഴി ഉണ്ട്.." പ്രവീൺ പറഞ്ഞു.
"അതെന്താ..." സച്ചു ചോദിച്ചു.
"പെരുവഴി.." എന്നും പറഞ്ഞു ഞാൻ ചിരിച്ചു.
"ഒന്ന് മിണ്ടാതിരിയെടാ... അവന്റെ ഒരു ഓഞ്ഞ കോമഡി.. നീ പറ പ്രവീൺ..." സച്ചു ദേഷ്യപ്പെട്ടു.
"അത്..." പ്രവീൺ കാര്യം പറഞ്ഞതും എന്തോ താഴെ വീണു പൊളിയുന്ന സൗണ്ട് ആണ് കേട്ടത്... സൈഡിലേക്ക് നോക്കിയപ്പോ ചാരുവിനെ കാണാനും ഇല്ല.
ചാരു ദാ എണീറ്റ് ഓടുന്നു, നോക്കിയപ്പോ കൈ കഴുകാൻ പോയ ആ വവ്വാല് പ്രവീൺ പറഞ്ഞത് കേട്ടു. ആ ഷോക്കിൽ അവളുടെ കയ്യിലുണ്ടായിരുന്ന പ്ലേറ്റ് വീണു പൊട്ടി. അത്രേ ഉണ്ടായുള്ളൂ. പിന്നെ പ്രവീൺ പറഞ്ഞ കാര്യം കേട്ടപ്പോ ആ പ്ലേറ്റ് എന്റെ കയ്യിലുണ്ടായിരുന്നെങ്കിൽ, ഞാൻ അവന്റെ തല അടിച്ചു പൊട്ടിച്ചേനെ.
വേറൊന്നുമല്ല ഞാനും ആ വവ്വാലും കല്യാണം കഴിക്കാൻ. അപ്പൊ ഞങ്ങൾ ഫാമിലി ആയല്ലോ. പിന്നെ വിസ ക്യാൻസൽ ചെയ്യാൻ ഒരു ചാൻസും ഇല്ല എന്നാണു ആ തെണ്ടി പറഞ്ഞത്. പക്ഷെ അവളെ കെട്ടുന്നതിലും ബേധം വല്ല മെട്രോക്കും തല വെക്കുന്നതാ.
''ആമി നീ ടെൻഷൻ ആവല്ലേ, പ്രവീണേട്ടൻ ഒരു വഴി പറഞ്ഞു തന്നതല്ലേ.. അത് ഇവൻ തന്നെ വേണം എന്ന് ഇല്ലല്ലോ. നമ്മക്ക് വേറെ ആരെയെങ്കിലും കല്യാണം കഴിക്കാം...'' ചാരു എന്നെ നോക്കി ഇളിച്ചോണ്ടു പറഞ്ഞു.
''കല്യാണമോ??? നിനക്കാ വാക്കെന്നോട് എങ്ങനെ പറയാൻ തോന്നി ചാരൂ...'' എന്നും പറഞ്ഞു ആ വവ്വാൽ നിന്ന് വിറക്കാണ് ചെയ്യുന്നത്. ഇവളെ എന്താ ഫ്രിഡ്ജിൽ വച്ചിരിക്കുവാണോ..
ഓ പേടിച്ചിട്ടാവും ആരെയെങ്കിലും കല്യാണം കഴിച്ചാൽ പിന്നെ തോന്നിയ പോലെ ജീവിക്കാൻ പറ്റില്ലല്ലോ. പിന്നെ ഇവളെ കെട്ടാൻ എന്റെ പട്ടി സമ്മതിക്കും.
''നീ ഇവിടെ ഇരിക്ക് അമ്മൂ... നമുക്ക് ആലോചിക്കാം..'' എന്നും പറഞ്ഞു സച്ചു അവളെ അവിടെ പിടിച്ചു ഇരുത്തി.
''വേറെ ഒന്നും ആലോചിച്ചിട്ട് കാര്യം ഇല്ല. ഇതല്ലാതെ വേറെ വഴി ഇല്ല. കാരണം ഇവരിൽ ഏതെങ്കിലും ഒരാൾ കല്യാണം കഴിച്ചാൽ ആ ആൾ നിങ്ങളെ ഫീൽഡിൽ ഉള്ളതാണേൽ ഇവിടെ ജോയിൻ ചെയ്യാം. ഇല്ലെങ്കിൽ രണ്ടാളേം പിരിച്ചു വിട്ടു വേറെ ആൾക്കാരെ നോക്കും. ഇപ്പോൾ തന്നെ അവർ വാക്കൻസി ആഡ് പ്രിന്റിങ്ങിനു കൊടുത്തു.'' പ്രവീൺ പറഞ്ഞു.
''ആഹ് ഇവളെ കെട്ടുന്നതിലും നല്ലതു വേറെ ജോലി നോക്കുന്നതാ..'' ഞാൻ അത് പറഞ്ഞതും ആ വവ്വാൽ എന്നെ ദേഷ്യത്തോടെ നോക്കി.
''അതെന്നെയാ എനിക്കും പറയാൻ ഉള്ളത്.'' എന്നും പറഞ്ഞു അവൾ അവിടുന്ന് എണീറ്റു. ''എനിക്ക് സാജൻ ഡോക്ടറെ കാണണം, കണ്ടിട്ട് വരാം..'' എന്നും പറഞ്ഞു ചാരുവിനെയും കൂട്ടി പോയി. ആ വവ്വാൽ ആദ്യം ആയാണ് എന്നോട് ഒരു മറുപടി പറയുന്നത്.
''നിങ്ങള് ഇങ്ങനെ പറഞ്ഞാലോ. നിനക്ക് പ്രാക്ടിക്കൽ ആയി ചിന്തിച്ചുകൂടെ ഷാദ്.'' സച്ചു പറഞ്ഞു.
''നീ തന്നെ ഇതെന്നോട് പറയണം. ഒരു കല്യാണം കഴിക്കാൻ അതും അവളെ.. അപ്പൊ എന്റെ ഷാനുവോ..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''എന്നാ നീ അവളെ കെട്ടടാ.. അപ്പൊ പ്രശ്നം തീരുമല്ലോ. അവളും ഈ ഹോസ്പിറ്റലിൽ തന്നെ അല്ലെ. നീ അവളെ വിളിച്ചു സംസാരിക്കു.'' പ്രവീൺ പറഞ്ഞു. സച്ചു എന്നെ ദേഷ്യത്തോടെ നോക്കി.
എന്താന്നു അറിയില്ല സച്ചുവിന് ഷാനുവിനെ കാണുന്നതേ ഇഷ്ടമല്ല. ആഹ് ഏതായാലും അവളെ വിളിച്ചു നോക്കട്ടെ.
''എന്തായെടാ അവളെന്തു പറഞ്ഞു.'' സച്ചു ചോദിച്ചു.
''ടാ അവള് പോയിട്ട് രണ്ടു മാസം അല്ലെ ആയുള്ളൂ. ആറു മാസത്തെ ട്രെയിനിങ് പീരിയഡ് കഴിയാതെ ഇങ്ങോട്ടു വരാൻ പറ്റില്ല. പിന്നെ നിനക്കറിയാലോ അവളെ പപ്പയും മമ്മയും ഇതുവരെ സമ്മതിച്ചിട്ടില്ല.'' ഞാൻ പറഞ്ഞു.
''നിനക്ക് വട്ടാടാ, അവളിതുവരെ നിന്നെ അവളുടെ പാരന്റ്സിനു കാണിച്ചു കൊടുത്തോ,ഇല്ല. ഒരു നല്ല ഓഫർ വന്നപ്പോ നിന്നെ പുല്ലു പോലെ ഇട്ടിട്ടു പോയില്ലേ.. എന്നിട്ടും എപ്പോ നോക്കിയാലും ഒരു കാനൂ...'' സച്ചു ദേഷ്യത്തോടെ പറഞ്ഞു.
''ഡാ ഞാനാ അവളോട് പോവാൻ പറഞ്ഞത്.. അവള് പോവുന്നില്ലെന്നു പറഞ്ഞതാ..'' ഞാൻ പറഞ്ഞു.
''ഷഡ് വിജി സാർ ഈസ് കാളിങ് യു..'' നോക്കിയപ്പോ നമ്മളെ കെന്നി ആണ്, റിസെപ്ഷനിസ്റ്.. വിജീഷ് ഡോക്ടർ ഞങ്ങളെ ഇവിടുത്തെ കാർഡിയോളോജിസ്റ്റും.
''ഓ ഇവളെ കൊണ്ട് തോറ്റല്ലോ. ഷഡ് അല്ല ഷാദ് ആണെന്ന് എത്ര പറഞ്ഞാലും മനസിലാവില്ല...'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''ഡാ അവള് ഫിലിപ്പീനി അല്ലെ. മലയാളം ഒന്നും വരില്ല. ഷഡ് അല്ലെ പറഞ്ഞുള്ളു അതിന്റൊരു അക്ഷരം മാറിയാലുള്ള അവസ്ഥ അറിയാലോ.'' സച്ചു പറഞ്ഞു ചിരിച്ചു..
''പോടാ ഡാഷേ... നിനക്ക് ഞാൻ തിരിച്ചു വന്നിട്ട് തരാം'' എന്നും പറഞ്ഞു ഞാൻ കെന്നിയുടെ കൂടെ നടന്നു. പേര് തെറ്റിച്ചാലും അവള് ആള് പാവം ആണ്. തൽക്കാലത്തേക്ക് ഇവളെ അങ്ങ് കെട്ടിയാലോ... അല്ലെങ്കി വേണ്ട അവളെ ബോയ്ഫ്രണ്ട് കെവിൻ എന്നെ ചവിട്ടി കൂട്ടും.
@@@@@@@@@@@@@@@@@@
©കട്ടക്കലിപ്പൻ
''ഏതായാലും ഈ ജോലി പോവും. ഇവിടുത്തെ എക്സ്പീരിയൻസ് വച്ച് നാട്ടിൽ ബാംഗ്ലൂരോ മറ്റോ ഒരു ജോലി നോക്കാം അതാ നല്ലതു.'' ഞാൻ പറഞ്ഞു.
''നിനക്ക് വട്ടുണ്ടോ ആമി, നീ ഞങ്ങളെ വിട്ടു പോവാ.. പിന്നെ നീ പോവാണേൽ സച്ചുവേട്ടനും ജോലി വിടും മറക്കണ്ട.'' ചാരു പറഞ്ഞു.
''പിന്നെ ഞാൻ എന്താ ചെയ്യാ ചാരു?? ഒരു കല്യാണം കൂടി താങ്ങാനുള്ള കെൽപ് എനിക്കില്ല.'' ഞാൻ പറഞ്ഞു.
''ചാരൂ തന്നെ അജിത് ഡോക്ടർ വിളിക്കുന്നു. ഇന്നലത്തെ റിപ്പോർട്ടിലെ എന്തോ മിസ്റ്റേക്ക് ക്ലാറിഫയി ചെയ്യാനാണ്. തന്റെ പേര താഴെ ഉള്ളത്.'' പ്രിയ ആണ് വിളിച്ചത്.
''ടീ ഞാനിപ്പോ വരാം. ഇവളുടെ കൂടെ ഒന്ന് സാജൻ ഡോക്ടറെ കാണട്ടെ.'' ചാരു പറഞ്ഞു.
''അയ്യോ എന്റെ മോളെ, നിനക്കറിയാലോ അജിത് ഡോക്ടറെ സ്വഭാവം. ഇപ്പോൾ ഫുൾ ചൂടിലാ, നീ വാ..'' എന്നും പറഞ്ഞു ചാരൂന്റെ കയ്യിൽ പിടിച്ചു കൊണ്ട് പോയി.
''സാരമില്ലെടാ, ഞാൻ പോയി കണ്ടോള്ളാം..'' അവളോട് അങ്ങനെ പറഞ്ഞെങ്കിലും എന്റെ നെഞ്ചിടിപ്പ് കൂടി.
@@@@@@@@@@@@@@@@@@@@@@@
''സച്ചുവേട്ടാ ആമി ഇത് വരെ വന്നില്ലേ...???'' ചാരു ആണ്.
''ആഹാ കൊള്ളാല്ലോ, നിങ്ങള് ഒരുമിച്ചല്ലേ പോയത്.'' സച്ചു ചോദിച്ചു.
''അത് അജിത് ഡോക്ടർ ഇന്നലത്തെ ആ മിസ്റ്റേക്ക് കണ്ടിട്ട് വിളിച്ചിരുന്നു. നല്ലോണം കിട്ടി... ഞാൻ അവിടേക്കു പോയതാ.. അവള് സാജൻ ഡോക്ടറെ കണ്ടിട്ട് ഇങ്ങോട്ടു വരാമെന്ന പറഞ്ഞത്.'' ചാരു പറഞ്ഞു.
''ആഹ് ഡോക്ടറെ അടുത്തല്ലേ, കുറച്ചു സമയം പിടിക്കും..'' ഞാൻ പറഞ്ഞതും രണ്ടും എന്നെ നോക്കി കൊന്നു.
''എന്റെ പൊന്നോ, ഞാനൊന്നും പറഞില്ലേ..'' എന്നും പറഞ്ഞു കൈ കൂപ്പി.
''ഷാദ് എന്തിനാ നിന്നെ വിജി സാർ വിളിച്ചത്.'' സച്ചു ചോദിച്ചു.
''അത് വേറൊരു കുരിശ്. മുമ്ബ് പറഞ്ഞ ആ പ്രൊജക്റ്റ് ഇല്ലേ, ഡോക്ടറുടെ പിഎച്ഡിക്കു വേണ്ടുന്നത്, അത് ശരിയായി. ഡോക്ടറെ അസ്സിസ്റ് ചെയ്യാൻ എന്നെ വിളിച്ചതാ.. രണ്ടു മാസം കാനഡയിൽ പോയി സുഖിക്കാമെന്നു വച്ചതാ...'' എല്ലാം പോയി. ഞാൻ പറഞ്ഞു.
''ടാ ഡോക്ടറോട് പറഞ്ഞൂടെ നിനക്ക് ജോലിന്റെ കാര്യം.'' സച്ചു ചോദിച്ചു.
''അത് പറഞ്ഞെടാ, അങ്ങേർക്കു ഒന്നും ചെയ്യാൻ പറ്റില്ല. ആൾറെഡി ഈ പ്രോജക്ടിന്റെ കാര്യത്തിന് മാനേജ്മെന്റുമായി ഉടക്കിയതാ.. ഇനി ഇതും കൂടി പറഞ്ഞാ ഡോക്ടറെ ജോലി കൂടി പോവും.'' ഞാൻ പറഞ്ഞു.
''അപ്പൊ പിന്നെ നേരത്തെ പറഞ്ഞ വഴി മാത്രമേ ഉള്ളൂ..'' സച്ചു പറഞ്ഞു.
''അതിൽ ഒരു ചെറിയ മാറ്റം വരുത്തിയാൽ എനിക്ക് സമ്മതം..'' ഞാൻ പറഞ്ഞതും രണ്ടാളും അത്ഭുതത്തോടെ മുഖത്തോടു മുഖം നോക്കി.
''സത്യം, എന്ത് മാറ്റം വരുത്താനാ..'' സച്ചു ചോദിച്ചു.
''ചെറിയൊരു കാര്യം, ഒരു ആറു മാസം കഴിഞ്ഞാൽ ഡിവോയ്സ് ചെയ്യാമെന്ന് പറഞ്ഞു സമ്മതിച്ച ഒരു എഗ്രിമെന്റ് ഉണ്ടെങ്കിൽ ഞാൻ റെഡി ആണ്. ഒരു കോൺട്രാക്ട് മാര്യേജ് ആണ് ഞാൻ ഉദ്ദേശിക്കുന്നത്.'' ഞാൻ പറഞ്ഞു.
''പോടാ അവിടുന്ന്. അങ്ങനെ നീ ചെയ്യണ്ട.. നിന്റെ സമ്മതവും വേണ്ട. അവന്റൊരു കോൺട്രാക്ട് മാര്യേജ്. ഇപ്പൊ നിന്റെ കാനൂ കരയില്ലേ'' സച്ചു ദേഷ്യത്തോടെ പറഞ്ഞു..
''ടാ അവളാണ് ഈ ഐഡിയ പറഞ്ഞു തന്നത്..'' ഞാൻ പറഞ്ഞു.
''ഒരു പൈസക്ക് ബുദ്ധിയില്ലാത്ത അവളുടെ തലയിൽ ഐഡിയയോ, നല്ല കാര്യം ആയി.'' ചാരു പറഞ്ഞു.
''അതേന്നേ, ഇപ്പൊ അടുത്ത് ഏതോ സിനിമയിലോ സീരിയലിന്റെ മറ്റോ കണ്ടതാണ് പോലും.'' ഞാൻ പറഞ്ഞു.
''ആഹ് എനിക്ക് തോന്നി. ഇപ്പൊ എല്ലാരും അതൊക്കെ അനുകരിച്ചാണല്ലോ ജീവിക്കുന്നത്. അവളെ കോലവും അങ്ങനാണല്ലോ.'' സച്ചു ദേഷ്യത്തോടെ പറഞ്ഞു. ഷാനു ആള് ഇത്തിരി മോഡേൺ തിങ്കിങ്ങും ഡ്രസിങും ഉള്ള ആളാണ്.
''നിങ്ങളിങ്ങനെ തല്ലു കൂടീട്ടു എന്താ കാര്യം. ഇവൻ സമ്മതിച്ചൂന്നു കരുതി അവളിതിനു സമ്മതിക്കുമെന്നു തോന്നുന്നുണ്ടോ..'' ചാരു ചോദിച്ചു.
അപ്പോളാണ് ഡോറിന്റെ അടുത്ത് ആ വവ്വാൽ നിക്കുന്നത് ഞങ്ങള് കണ്ടത്. അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അപ്പൊ ഞങ്ങള് പറഞ്ഞത് എല്ലാം കേട്ടു എന്ന് അർഥം.
''ടാ ആമി, നീ ടെൻഷൻ ആവണ്ട. നമുക്ക് എന്തേലും മാർഗം കാണാം.'' എന്നും പറഞ്ഞു ചാരു അവളുടെ അടുത്തേക്ക് പോയി.
''എനിക്ക് സമ്മതമാണ് കോൺട്രാക്ട് മാര്യേജ് ചെയ്യാൻ..''
അവള് പറഞ്ഞത് കേട്ടു ഞങ്ങള് മൂന്നാളും ഷോക്ക് ആയി നിക്കാ.. ഒരാവേശത്തിനു അങ്ങനൊക്കെ പറഞ്ഞെങ്കിലും അതിന്റെ സീരിയസ്നെസ്സ് ഇപ്പോളാണ് ഓർക്കുന്നത്. പക്ഷെ വേറെ മാർഗമില്ല.
''ഓക്കേ എനിക്കും സമ്മതം.'' ഞാൻ സച്ചുവിനെ നോക്കി. അവൻ ആകെ ദേഷ്യത്തിൽ ആണ്.
''ആമി നീ ഇത് എന്ത് ചിന്തിച്ചിട്ടാ.. നിന്റെ ഭാവിയെ പറ്റി ഓർത്തോ.. നീ ചെറുപ്പമാ. നല്ലൊരാളെ കല്യാണം കഴിച്ചു പുതിയൊരു ജീവിതം തുടങ്ങാൻ പറ്റും.'' സച്ചു ദേഷ്യത്തോടെ പറഞ്ഞു. അപ്പൊ ഞാൻ എന്താ മോശം ആണോ...
''അല്ലെങ്കിൽ നമുക്ക് വേറെ എവിടേലും നോക്കാം.. എവിടെ എങ്കിലും ജോലി കിട്ടാതിരിക്കൂലാലോ...'' ചാരു പറഞ്ഞു.
''ഇനി വേറൊരു കല്യാണം എന്റെ ജീവിതത്തിൽ ഉണ്ടാവില്ല സച്ചുവേട്ടാ.. പിന്നെ മറ്റൊരു ജോലി ഒന്നും ശരി ആവില്ല. ഇത് തന്നെയാ നല്ലതു.. ഞാൻ തീരുമാനിച്ചു. തീയതി എപ്പോളാണെന്നു പറഞ്ഞാ മതി.'' എന്നും പറഞ്ഞു അവള് ജോലി ചെയ്യാൻ തുടങ്ങി.
''സച്ചൂ ഷാദ് നിങ്ങളറിഞ്ഞോ, നമ്മളെ സാജൻ ഡോക്ടർ സ്ലിപ് ആയി വീണു തല ടേബിളിൽ ഇടിച്ചു. അവിടെ എമർജൻസി റൂമിൽ ഉണ്ട്.'' ശരൺ ആണ് വന്നു പറഞ്ഞത്.. അവൻ നേഴ്സ് ആണ്..
ഞാൻ ആ വവ്വാലിന്റെ മുഖത്തേക്ക് നോക്കി. ഇവളല്ലേ ഇപ്പൊ അയാളെ കാണാൻ പോയത്. അവള് ഞാൻ നോക്കുന്നത് കണ്ടു. പെട്ടെന്ന് തന്നെ മുഖം തിരിച്ചു.
''വാ സച്ചു നമുക്കൊന്നു നോക്കാം...'' എന്നും പറഞ്ഞു ഞങ്ങൾ അങ്ങോട്ട് പോയി.
@@@@@@@@@@@@@@@@@@@@@@@@@@@@@
ഇത് തന്നെയാ നല്ല മാർഗം. അതാവുമ്പോൾ ആരുടേയും ജോലി പോവില്ല. പക്ഷെ സച്ചുവേട്ടനും ചാരുവും എന്നോട് പിണങ്ങി, മിണ്ടുന്നില്ല.
''ചാരൂ പ്ളീസ്.. ഞാൻ പറയുന്ന കേൾക്ക്..'' ഞാൻ അവളെ പിന്നാലെ പോയി.
''എനിക്കൊന്നും കേൾക്കണ്ട. നീയൊരു കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നത് കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഞാനും സച്ചുവേട്ടനുമാ.. പക്ഷെ അതിങ്ങനെ വേണ്ട മോളെ.. ആദ്യത്തെ കല്യാണത്തിൽ നിന്നും തന്നെ നിനക്ക് ആവശ്യത്തിനുള്ള ഓർമ്മകൾ കിട്ടീട്ടില്ലേ... പിന്നിങ്ങനൊരു പരീക്ഷണം എന്തിനാ..'' ചാരു പറഞ്ഞു.
''ഇനിയൊരു കല്യാണവും ജീവിതവും ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല ചാരൂ..'' ഞാൻ പറഞ്ഞു.
''എന്നാ വേറെ ജോലി നോക്കാലോ..'' ചാരു പറഞ്ഞു..
''അത് നടക്കില്ല... അതിനയാള് സമ്മതിക്കില്ല.'' എന്ന് പറഞ്ഞപ്പോളേക്കും എന്റെ ശബ്ദം ഇടറി..
''ആര്...'' ചാരു ചോദിച്ചു.
''സാജൻ ഡോക്ടർ..'' ഞാൻ പറഞ്ഞു. നേരത്തെ നടന്നതൊക്കെ എന്റെ മുന്നിൽ തെളിഞ്ഞു വന്നു.
ചാരു പോയപ്പോ പേടിച്ചിട്ടാണേലും ഞാൻ അയാളുടെ അടുത്തേക്ക് പോയി.
''മേ ഐ കം ഇൻ സർ...''
''യെസ് കം ഇൻ..''
''എന്തിനാ സാർ കാണണമെന്ന് പറഞ്ഞത്...'' ഞാൻ ചോദിച്ചു.
''ഓ താനായിരുന്നോ, കം സിറ്റ്.''
''നോ താങ്ക്യൂ സാർ.''
''ഓ കം ഓൺ സിറ്റ്. ഫോര്മാലിറ്റി ഒക്കെ എന്തിനാടോ, അതും നമ്മടെ ഇടയിൽ.'' അയാൾ പറഞ്ഞത് എവിടെയോ കൊണ്ടൊന്നു ഒരു സംശയം. ഞാൻ സാറിന്റെ ഓപ്പോസിറ്റുള്ള കസേരയിൽ ഇരുന്നു.
''ആമീ ഞാൻ അറിഞ്ഞു തന്റെ പ്രോബ്ലെംസ്. ജോലിക്കു ഒരു പ്രശ്നം ഉണ്ടായിട്ടു താനെന്താ എന്നോട് പറയാഞ്ഞേ..'' ഡോക്ടർ അങ്ങനെ പറഞ്ഞതും എനിക്കാകെ അത്ഭുതം തോന്നി.
''സാർ അത് പിന്നെ...''
''താൻ അപ്പൊ എന്നെ ഒരിക്കെലും ഒരു ഫ്രണ്ടായിട്ടു കണ്ടിട്ടില്ല അല്ലെ..'' സാർ പറഞ്ഞു.
''സർ അങ്ങനല്ല... ഞാൻ ബുദ്ധിമുട്ടിക്കണ്ടാ വിചാരിച്ചിട്ടാ.. ഞാൻ പറഞ്ഞൊപ്പിച്ചു.'' പടച്ചോനെ ഞാൻ ഇയാളെ പറ്റി വിചാരിച്ചതൊക്കെ തെറ്റായിരുന്നോ..
''താൻ ടെൻഷൻ അടിക്കേണ്ട. തന്റെ ജോലിക്കു ഒരു പ്രശ്നവും പറ്റില്ല. ഞാൻ നോക്കിക്കൊള്ളാം...'' സാർ പറഞ്ഞതും എനിക്ക് സന്തോഷം അടക്കാൻ പറ്റിയില്ല.
''താങ്ക്സ് സാർ.. ഒരുപാട് നന്ദി ഉണ്ട്..'' ഞാൻ പറഞ്ഞു.
''അതെന്താടോ, നന്ദി മാത്രമേ ഉള്ളൂ...'' സാർ ചോദിച്ചപ്പോ എനിക്ക് മനസിലായില്ല.
''എനിക്ക് മനസിലായില്ല സാർ..'' ഞാൻ പറഞ്ഞു.
''ഒന്നൂല്ലെടോ, ഞാൻ ഈ വ്യാഴാഴ്ച രാത്രി അജ്മാനിൽ ഒരു റിസോർട്ടിൽ പോവുന്നുണ്ട്.. കൂടെ ആരുമില്ലാതെ വിഷമിച്ചു ഇരിക്കുവാരുന്നു. താൻ വാ എന്റെ കൂടെ, നമുക്ക് അടിച്ചു പൊളിച്ചു ശനിയാഴ്ച രാവിലെ തിരിച്ചു വരാം.'' അയാൾ അത് പറഞ്ഞതും ഞാൻ എണീറ്റു.
''സാർ ഇത്ര ചീപ്പ് ആണെന്ന് ഞാൻ കരുതിയില്ല.'' എന്ന് പറഞ്ഞതും അയാളുടെ മുഖം മാറി. അയാൾ സീറ്റിൽ നിന്നും എണീറ്റു എന്റടുത്തേക്കു വന്നു.
''അതേടീ ഞാൻ ചീപ്പാ... നിന്നെ എന്റെ മുന്നിൽ വരുത്താൻ വേണ്ടി തന്നെയാ കുറച്ചു കഷ്ട്ടപെട്ടിട്ടു ആണെങ്കിലും ഞാൻ നിന്റെ പേര് ആ ലിസ്റ്റിൽ ഇട്ടതു. പക്ഷെ നീ വന്നില്ല. അപ്പൊ പിന്നെ ഞാൻ തന്നെ വിളിക്കാന്നു വിചാരിച്ചു. അത് കേട്ടതും ഞാൻ ആകെ ഷോക്ക് ആയി.
''സാർ കഷ്ടപെട്ടതു വെറുതെ ആവും, ഞാൻ ജോലി വേണ്ടെന്നു വച്ച് പോവും.'' എന്ന് പറഞ്ഞിട്ട് ഞാൻ തിരിച്ചു നടന്നു.
''എന്നിട്ടു നീ എന്ത് ചെയ്യും. നിനക്കിവിടുന്നു കിട്ടുന്ന സെർറ്റിഫിക്കറ്റിൽ ഞാനൊരു റെഡ് മാർക്ക് അങ്ങ് ഇടും.. പിന്നെ ഒരു ജോലി കിട്ടുന്നത് എനിക്ക് കാണണം..'' എന്നും പറഞ്ഞു അയാൾ എന്റെ കയ്യിൽ പിടിച്ചു.
''സാർ വിട് പ്ളീസ്.. ജോലി പോയി നാട്ടിൽ പോവേണ്ടി വന്നാലും ഞാൻ തന്റെ അടുത്തേക്ക് വരുമെന്ന് താൻ സ്വപ്നം കാണണ്ട.'' എന്നും പറഞ്ഞു ഞാൻ ആ കൈ വിടുവിക്കാൻ നോക്കിയെങ്കിലും അയാൾ വിട്ടില്ല.
''പിന്നെ, നീ നാട്ടിലേക്ക് പോവില്ല, എന്താണ് എന്ന് അറിയില്ലെങ്കിലും നിനക്കെന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു എനിക്കറിയാം.'' എന്നും പറഞ്ഞു അയാൾ എന്നെ കയറി പിടിക്കാൻ പോയി.
അപ്പൊ തന്നെ കയ്യിൽ കിട്ടിയ ഒരു പേപ്പർ വെയിറ്റ് വച്ച് അയാളെ തലക്കൊന്നു കൊടുത്തു.
''ഇത് വെറും സാമ്പിൾ, ഇനി ഇമ്മാതിരി പോക്കിരിത്തരം കാണിച്ച ഈ ആമി ആരാണെന്നു താൻ അറിയും.'' എന്നും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി. എന്റെ അവസ്ഥ ആലോചിച്ചു എനിക്കാകെ സങ്കടം വന്നു.
''ഇവിടെ എത്തിയപ്പോളാ ആ ഡ്രാക്കുള നിങ്ങളോടു ആ കാര്യങ്ങൾ പറയുന്നത് കേട്ടത്. ഇനി എന്തായാലും അയാള് എന്നെ വെറുതെ വിടില്ല. അപ്പൊ ഇതല്ലേ നല്ലതു.''
''അപ്പൊ നീ ആണോ അയാളെ അടിച്ചേ..'' ചാരു ചോദിച്ചു. ഞാൻ അതെയെന്ന് തലയാട്ടി.
''കൊട് മോളെ കൈ, അയാൾക്കതിന്റെ ഒരു കുറവ് ഇണ്ടായിരുന്നു. വളരെ നന്നായി. അപ്പൊ നിന്റെ തീരുമാനത്തിന് ഞാൻ സപ്പോർട്. സച്ചുവേട്ടനെ നമുക് സമ്മതിപ്പിക്കാം.''
അപ്പോളേക്കും സച്ചുവേട്ടനും ഡ്രാക്കുളയും തിരിച്ചെത്തി.
''എങ്ങനെ ഉണ്ട് അയാൾക്..'' ചാരു ചോദിച്ചു.
''വല്യ കുഴപ്പമില്ല. ഒരു ആറു സ്റ്റിച് ഇടേണ്ടി വന്നു. പക്ഷെ എനിക്ക് കണ്ടിട്ട് വീണതാണെന്നു തോന്നുന്നില്ല. ആരോ നല്ല താങ്ങു കൊടുത്ത മാതിരി ഉണ്ട്.'' സച്ചുവേട്ടൻ സംശയത്തോടെ എന്നെ നോക്കി. എനിക്കതു കേട്ടിട്ടു ചിരി വന്നു. ഞാൻ വേഗം മുഖം തിരിച്ചു. അപ്പൊ ദേ ആ ഡ്രാക്കുള ഉണ്ട കണ്ണും ഉരുട്ടി എന്നെ പേടിപ്പിക്കുന്നു. ഞാൻ വേഗം ബാത്റൂമിലേക്കു നടന്നു.
@@@@@@@@@@@@@@@@@@@@@@@@
ഇവളെന്തിനാ സച്ചു അങ്ങനെ പറഞ്ഞപ്പോ ചിരിച്ചേ. ഇനി ഇവളാണോ അവനിട്ടു താങ്ങിയത്. അതിനു ഇവളെ സ്വഭാവം വച്ച് അങ്ങനെ ചെയില്ലല്ലോ. ആഹ് ഏതായാലും ഈ കുരിശ് എന്റെ തലയിലാവാൻ ചാൻസ് ഉണ്ട്. അത് കൊണ്ട് എഗ്രിമെന്റ് ഒപ്പിടീച്ചേ പറ്റൂ.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നിക്കാഹിനു വേണ്ടുന്ന പേപ്പർസ് ഒക്കെ ശരി ആക്കി. കൂടെ ആറു മാസം കഴിഞ്ഞു ഡിവോഴ്സ് ചെയ്യാൻ സമ്മതം ആണെന്ന് പറഞ്ഞുള്ള പേപ്പറുകളും. എനിക്കെന്തോ ഇത് ശരി അല്ലാന്നു തോന്നിയപ്പോ ഷാനു എന്നെ സമാധാനിപ്പിച്ചു. അവൾ എനിക്ക് ധൈര്യം തന്നു.
മൂന്നാലു ദിവസം കൊണ്ട് എല്ലാം അറേഞ്ച് ചെയ്തു. ഇന്നാണ് ആ ദിവസം ഞങ്ങളെ നിക്കാഹ്. സച്ചുവും ചാരുവും പ്രിയയും പ്രവീണും ആണ് ഞങ്ങടെ കൂടെ വരുന്നത്..
ഇവർക്കൊഴിച്ചു മറ്റാർക്കും ഇതൊരു ആഡ്ജസ്റ്റ്മെന്റ് കല്യാണം ആണെന്ന് അറിഞ്ഞൂടാ. പിന്നെ അങ്ങനെ ആണെന്ന് അറിഞ്ഞാൽ ഞങ്ങളെ രണ്ടിനേം പിടിച്ചു ജയിലിൽ ഇടും. പ്രവീണിനും പ്രിയക്കും പോലും ആറു മാസം കഴിഞ്ഞു ഡിവോഴ്സ് വാങ്ങുമെന്ന കാര്യം അറിഞ്ഞൂടാ. ജോലി പോവാതിരിക്കാൻ ഞങ്ങൾ കല്യാണം കഴിക്കുന്നു, വഴിയേ എല്ലാം ശരിയാവും എന്നാണു അവർ കരുതിയത്. ബാക്കി ഹോസ്പിറ്റലിൽ എല്ലാരും ഞങ്ങൾ പ്രേമിച്ചു കെട്ടുന്നതാണെന്നാ വിചാരിച്ചിരിക്കുന്നെ.
രാവിലെ ഒരു ബ്ലാക്ക് ഷർട്ടും ബ്ലാക്ക് പാന്റും ഇട്ടു ഞാൻ ഇറങ്ങി.
''എന്താടാ നീ വല്ല മരിപ്പിനും പോണതാണോ..'' സച്ചു എന്റെ വേഷം കണ്ടു ചോദിച്ചു. അവൻ വൈറ്റ് ഷർട്ടും ബ്ലാക്ക് ജീനും ഇട്ടു മൊഞ്ചൻ ആയിട്ടുണ്ട്.
''ആഹ് ഏകദേശം അങ്ങനെ തന്നെ.'' ഞാൻ പറഞ്ഞു.
''വേറെ ഡ്രസ്സ് ഇടെടാ...''
''പിന്നെ ഒന്ന് പോടാപ്പാ, ഇതന്നെ ധാരാളം.'' എന്നും പറഞ്ഞു ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങി.
താഴെ ചാരുവും പ്രിയയും പിന്നെ ആ വവ്വാലും ഉണ്ടായിരുന്നു. അവള് അവളുടെ സാധാരണ വേഷത്തിൽ തന്നെ. പക്ഷെ ചാരുവും പ്രിയയും സാരി ഉടുത്തു മുല്ലപ്പൂ ഒക്കെ വച്ചിട്ടുണ്ട്. ശരിക്കും ആരുടേയാ കല്യാണം എന്ന് എനിക്കെന്നെ സംശയം ആയി.
സച്ചു ചാരുവിനെ നോക്കി ചോര കുടിക്കാൻ തുടങ്ങീട്ടുണ്ട്. അവളാണെങ്കിൽ അവന്റെ നോട്ടം കണ്ടു നാണം വന്നിട്ട് നിലത്തു കളമൊക്കെ വരക്കുന്നുണ്ട്
ഞാൻ മെല്ലെ ഒന്ന് ചുമച്ചിട്ടു സച്ചുവിന്റെ തോളിൽ കയ്യിട്ടു. ''നോക്കി ഗർഭം ഉണ്ടാക്കാതെടെ...'' അത് കേട്ട് അവര് മൂന്നാളും ചിരിച്ചു. അവനെന്റെ വയറ്റിൽ ഒരു കുത്തു തന്നു.
പിന്നെ ഞങ്ങൾ വേഗം മാരേജ് രജിസ്റ്റർ ചെയ്യേണ്ട ഓഫീസിലേക്ക് വിട്ടു. അവിടെ എത്തി ഞങ്ങളെ ഫോം ഒക്കെ കൊടുത്തു. ഒരു അറബി ആയിരുന്നു കൗണ്ടറിൽ. അയാൾ അത് വാങ്ങി ഞങ്ങളെ ഒരു നോട്ടം. എന്തോ ചുറ്റി കളി പോലെ തോന്നീട്ടുണ്ടാവും. കാരണം ഞാൻ നിക്കുന്നിടത്തുന്നു അഞ്ചു മൈൽ ദൂരെയാണ് അവള് പോയി നിക്കുന്നത്.
അയാളെ നോട്ടം കണ്ടപ്പോ ഞാൻ വേഗം പോയി ആ വവ്വാലിനെ കൂട്ടി എന്റെ അടുത്ത നിർത്തി. മെല്ലെ അവളുടെ കയ്യിൽ എന്റെ കൈ ചേർത്ത് പിടിച്ചു. അവളാകെ ഷോക് ആയി എന്നെ നോക്കുന്നുണ്ട്. ബാക്കിയുള്ളവരും അതെ അവസ്ഥയിലാ. ഞാൻ കണ്ണ് കൊണ്ട് അയാളെ കാണിച്ചപ്പോൾ അവളും ഒന്ന് ഇളിച്ചോണ്ടു അനങ്ങാതെ നിന്നു.
അപ്പോളേക്കും പ്രവീണും എത്തി. നോക്കുമ്പോ അവന്റെ കൂടെ ആദിത്യയും സാരംഗും ഉണ്ടായിരുന്നു. രണ്ടാളും അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ ആണ്. അവരൊരുമിച്ചാണ് താമസം. ഈ തെണ്ടി എന്തിനാ ഇവരെ കൊണ്ട് വന്നേ.
''എന്തിനാ ഇവരെ കൊണ്ട് വന്നേ..'' ഞാൻ ചിരിച്ചോണ്ട് പ്രവീണിനോട് ചോദിച്ചു. അവർ രണ്ടാളും നോർത്ത് ഇന്ത്യൻസ് ആണ്.
''ഡാ സോറി ഞാൻ ഇറങ്ങുമ്പോ അവരും വരുന്നു എന്ന് വാശി പിടിച്ചു.. അതാ കൂട്ടിയെ.'' അവനും ചിരിച്ചോണ്ട് പറഞ്ഞു. അവര് രണ്ടും മറ്റുള്ളവരോട് കത്തി അടിക്കാണ്.
@@@@@@@@@@@@@@@@@@@@@@@@@
എന്റെ കയ്യിൽ പിടിച്ചപ്പോ ഒരു ചവിട്ടു കൊടുക്കാനാ തോന്നിയെ. പിന്നെ അവൻ കണ്ണ് കൊണ്ട് ആ അറബിയെ കാണിച്ചപ്പോളാ കാര്യം മനസ്സിലായെ. ഞാനും ഒന്ന് ഇളിച്ചു കൊടുത്തു.
അപ്പോളേക്കും ഞങ്ങളെ വിളിച്ചു. എല്ലാം ഓകെ പറഞ്ഞെങ്കിലും ആകെപ്പാടെ ഒരു വിറയൽ ഉണ്ടായിരുന്നു. അവിടെ പോയി രണ്ടാളും സൈൻ ചെയ്തു. പിന്നെ വിറ്റ്നസ് ആയി ഉള്ളവരും. അത് കഴിഞ്ഞു ആ അറബി ഞങ്ങക്ക് ഒരു കൺഗ്രാജുലേഷൻസ് ഒക്കെ തന്നു. നാട്ടിലായിരുന്നെങ്കിൽ ഉപ്പ കൈ പിടിച്ചു കൊടുക്കാതെ നികാഹ് നടത്താൻ പറ്റില്ല. ഇവിടെ ആയതു ഭാഗ്യം.
പിന്നെ എല്ലാരും വന്നു ഞങ്ങക്ക് കൺഗ്രാറ്സ് ഒക്കെ പറഞ്ഞു. അപ്പോളാണ് ആ അറബി ഞങ്ങളെ വീണ്ടും വിളിച്ചത്. അയാൾ പറഞ്ഞ കാര്യം കേട്ട് ഞങ്ങടെ കിളി പോയി.
ചെക്കനോട് പെണ്ണിന് മഹർ അവിടുന്ന് കെട്ടി കൊടുക്കാൻ. അയാൾക്കു എന്തൊക്കെയോ സംശയങ്ങൾ ഉണ്ടായി എന്ന് തോന്നുന്നു. ഞങ്ങളെല്ലാവരും പരസ്പരം മുഖത്തോടു മുഖം നോക്കി നിന്നു
പടച്ചോനെ പെട്ടൂ..
''മഹർ'' അങ്ങനൊരു കാര്യം ഉണ്ടല്ലോ.. മഹർ കൊടുത്താലല്ലേ നികാഹ് പൂർത്തിയാവൂ.. അഡ്ജസ്റ്മെന്റ് ആണെങ്കിലും നികാഹ് ഒറിജിനൽ ആണല്ലോ. പെട്ടല്ലോ... എനിക്കാണെങ്കിൽ ആ കാര്യം ഓർമയെ ഉണ്ടായിരുന്നില്ല.
''നിനക്കൊന്ന് പറഞ്ഞൂടായിരുന്നോ??'' ഞാൻ ആ വവ്വാലിനെ നോക്കി പറഞ്ഞു.
''എനിക്ക് ഓർമ്മ ഇല്ലായിരുന്നു.'' അവള് പറഞ്ഞു.
''വേണ്ടുന്നതൊന്നും ഓർമ്മ ഉണ്ടാവില്ലല്ലോ.'' എനിക്കാകെ തല പെരുത്ത്.
''പിന്നെ മഹർ വാങ്ങേണ്ട കാര്യം ഞാൻ ആണല്ലോ ഓർക്കേണ്ടത്..'' എന്നും പറഞ്ഞു അവൾ മുഖം തിരിച്ചു. കല്യാണം കഴിഞ്ഞപ്പോ ഇവക്കു നാക്കും വന്നോ.. ഞാൻ ഓളെ നോക്കി പേടിപ്പിച്ചു.
''ടാ ഇനി എന്താ ചെയ്യാ ആ അറബി നല്ല നോട്ടം നോക്കുന്നുണ്ട്.'' സച്ചു പറഞ്ഞു.
''എന്ത് ചെയ്യാൻ അവളുടെ കയ്യിൽ ഒരു മോതിരമോ മാലയോ ഉണ്ടായിരുനെങ്ങിൽ അതെന്നെ വാങ്ങി ഓൾക് ഇട്ടു കൊടുക്കാമായിരുന്നു. ആ സാധനം ആണെങ്കിൽ ഒന്നും ഉപയോഗിക്കാറില്ല പോലും.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''ഷാദ് നിന്റെ കഴുത്തിൽ ഉള്ള ആ മാല ഊരി ഇട്ടു കൊടുക്ക്.'' പ്രവീൺ പറഞ്ഞു. ഈ തെണ്ടി അതിനിടയിൽ അതും കണ്ടോ. എനിക്ക് ഉമ്മ ഇട്ടു തന്ന മാലയാണ്. അതിൽ ഷഹ്സാദ് എന്ന് എഴുതീട്ടുണ്ട്.
''ഒന്ന് പോയെ, അതിട്ടു കൊടുക്കാനൊന്നും പറ്റില്ല.'' ഞാൻ പറഞ്ഞു.
''ഷാദ് ഇപ്പൊ വേറെ വഴി ഒന്നും ഇല്ല, നീ അത് ഇട്ടു കൊടുക്ക്.'' സച്ചുവും പറഞ്ഞു.
എല്ലാരും നിർബന്ധിച്ചപ്പോൾ മനസില്ലാമനസോടെ ഞാൻ ആ മാല ഊരി അവളുടെ കയ്യിൽ കൊടുത്തു.
''കയ്യിൽ അല്ലേടാ, കഴുത്തിലിട്ടു കൊടുക്ക്.'' ചാരു അത് പറഞ്ഞതും ആ വവ്വാൽ അവളെ നോക്കി പേടിപ്പിച്ചു.
''എവിടെ ഇട്ടു കൊടുക്കാൻ.. മൊത്തത്തിൽ കെട്ടി വച്ചിരിക്കുവല്ലോ.'' എന്നും പറഞ്ഞു ഞാൻ അവളെ നോക്കി.
''സ്കാർഫിന്റെ മോളിലൂടെ ഇട്ടാ മതി ഞാൻ പിന്നെ ഉള്ളിൽ ആക്കി കൊള്ളാം...'' അവള് പറഞ്ഞു. ഞാൻ അത് പോലെ ചെയ്തു.
എല്ലാരും കൈ മുട്ടി. ചാരു സ്വീറ്റ്സ് എടുത്ത് എല്ലാര്ക്കും കൊടുത്തു. ഇതൊക്കെ എപ്പോ വാങ്ങി ആവോ. ആ അറബി വന്നു കൈ തന്നിട്ട് സ്വീറ്സ് വാങ്ങീട്ടു പോയി. ഞങ്ങൾ പുറത്തേക്കു നടന്നു. അപ്പൊ ആദിക്ക് ഫോട്ടോ എടുക്കണമെന്ന് ഭയങ്കര നിർബന്ധം. എല്ലാരും നിന്നിട്ടു ഫോട്ടോസ് ഒക്കെ എടുത്തു.
@@@@@@@@@@@@@@@@@@@@
ഫോട്ടോസ് എടുത്തോണ്ട് നിക്കുമ്പോളാ സാരംഗ് എല്ലാരോടും മാറീട്ടു എന്റേം ആ ഡ്രാക്കുളയുടേം ഫോട്ടോ എടുക്കണമെന്ന് പറഞ്ഞത്. വേണ്ടാന്നു പറഞ്ഞിട്ടൊന്നും അവൻ കേട്ടില്ല. ഞങ്ങടെ കുറച്ചു പിക്സ് എടുത്തു.
''നിങ്ങള് എന്താ ഒരു മാതിരി ഇന്ത്യയും പാകിസ്ഥാനും പോലെ നിക്കുന്നത്.'' അപ്പോളാണ് എല്ലാരും ശ്രദ്ധിച്ചേ ഞങ്ങൾ ഒരു മൈൽ ദൂരെ ആണ് നിക്കുന്നത്. എല്ലാരും ചിരിച്ചു. ഞാൻ ചാരുവിനെ പോടീ എന്ന് പറഞ്ഞു.
''കുറച്ചു അടുത്ത് നിക്ക് ഷാദ്...'' സച്ചുവേട്ടൻ പറഞ്ഞപ്പോ ഞാൻ അങ്ങേരെ നോക്കി പേടിപ്പിച്ചു. ആ ഡ്രാക്കുള ആണെങ്കിൽ സച്ചുവേട്ടനെ ഇപ്പൊ കൊല്ലും എന്ന രീതിയിലാ ഉള്ളത്.
അവസാനം കുറച്ചു അടുത്ത് നിന്നു. എന്നിട്ടും സമാധാനം കിട്ടാതെ സാരംഗ് വന്നു ആ ഡ്രാക്കുളയെ എന്റെ അടുത്ത് നിർത്തീട്ടു അവന്റെ കൈ എടുത്ത് എന്റെ ഷോൾഡറിൽ വച്ചു. എന്തോ ഷോക്ക് അടിച്ച പോലെ തോന്നി ഞാൻ അപ്പൊ തന്നെ അവന്റെ കൈ തട്ടി മാറ്റി.
''ഓ അവളുടെ ഒരു നാണം കണ്ടില്ലേ... പ്രേമിക്കുമ്പോ ഇതൊന്നും ഇല്ലാരുന്നല്ലോ...'' ആദി പറഞ്ഞു.{ഹിന്ദിയിൽ} ഞാൻ അവനെ നോക്കി ഒന്ന് ഇളിച്ചു. ആ ഡ്രാക്കുള നിന്റെ ഒരു തമാശ എന്നും പറഞ്ഞു അവനു രണ്ടു അടി കൊടുത്തു. എല്ലാരെ മുമ്പിലും ഞങ്ങൾ പ്രേമിച്ചു കെട്ടുന്നതാണല്ലോ..
''എന്ന വാ നമ്മക്ക് ഇറങ്ങാം..'' പ്രവീണേട്ടൻ പറഞ്ഞു.
''ഒരു മിനിറ്റ്...'' എന്നും പറഞ്ഞു സച്ചുവേട്ടൻ കാറിന്റെ അടുത്തേക്ക് പോയിട്ട് രണ്ടു ബോക്സ് എടുത്തു കൊണ്ട് വന്നു.
''ഇതെന്താ സച്ചുവേട്ട..'' ഞാൻ ചോദിച്ചു.
''എന്റെ പെങ്ങക്കും അളിയനും എന്റെ സമ്മാനം..'' നോക്കുമ്പോ രണ്ടു മോതിരം ആയിരുന്നു അതിൽ.
''ടാ തെണ്ടീ ഇതുണ്ടായിട്ടാണോ നീ നേരത്തെ മഹർ കൊടുക്കാൻ തരാതിരുന്നേ..'' ആ ഡ്രാക്കുള സച്ചുവേട്ടന് നേരെ ചാടിക്കടിച്ചു.
''ടാ മഹർ ചെക്കൻ പെണ്ണിന് കൊടുക്കേണ്ടതാ.. അല്ലാതെ ആങ്ങള പെങ്ങൾക്ക് കൊടുക്കേണ്ടതല്ല.. വേഗം ഇത് രണ്ടാളും പരസ്പരം ഇട്ടു കൊടുത്തേ.'' ഞാൻ സച്ചുവേട്ടനെ ദേഷ്യത്തോടെ നോക്കി. ഏട്ടൻ ഒന്ന് ചിരിച്ചു കാണിച്ചു.
ഞങ്ങൾ ആ മോതിരം കൈ മാറി. നോക്കുമ്പോ സാരംഗ് ഇതൊക്കെ പിക് എടുക്കുന്നുണ്ടായിരുന്നു.
പിന്നെ നേരെ ഒരു റെസ്റ്റോറന്റിൽ പോയി ഫുഡ് കഴിച്ചു. അവിടുന്ന് നേരെ റൂമിലേക്ക് വന്നു. പ്രവീണേട്ടൻ ആദിയെയും സാരംഗിനെയും കൂട്ടി അവരെ റൂമിലേക്ക് പോയി.
കാറിൽ നിന്നും റൂമിലേക്ക് നടക്കാൻ പോയപ്പോ പ്രിയയും ചാരുവും സച്ചുവേട്ടനെയും ആ ഡ്രാക്കുളയെയും കാത്തു നിക്കാൻ പറഞ്ഞു. ഞാൻ മനസില്ലാമനസോടെ അവിടെ നിന്നു.
അവർ എന്തൊക്കെയോ പറഞ്ഞു കളിയാക്കുന്നുണ്ടായിരുന്നു. ഞാനതൊന്നും ശ്രദ്ധിച്ചില്ല. എന്റെ മനസ്സ് ആകെ കലങ്ങി ഇരിക്കുവാരുന്നു. ഇനി മുന്നോട്ടു എന്തൊക്കെ നടക്കും എന്ന് ഒരു ഊഹവും ഇല്ലായിരുന്നു. ചെയ്തത് തെറ്റായി പോയോ എന്നും തോന്നിപ്പോയി.
@@@@@@@@@@@@@@@@@@@@@@@@@@@@@
വണ്ടി പാർക്ക് ചെയ്തു തിരിച്ചു വന്നപ്പോളാ അവർ പോവാതെ ഞങ്ങളെ കാത്തു നിക്കുന്നത് കണ്ടത്.
''നിങ്ങള് പോയില്ലേ..'' സച്ചു ചോദിച്ചു.
''ഞങ്ങള് പോവാന്നു കുറെ പറഞ്ഞതാ.. ഇവള് സമ്മതിക്കണ്ട.. അവളെ കെട്ടിയോൻ ഇല്ലാതെ അവൾ വരില്ല പോലും ..'' എന്നും പറഞ്ഞു ചാരുവും പ്രിയയും ചിരിച്ചു.
ഇതൊക്കെ ആര് എപ്പോ പറഞ്ഞു എന്ന രീതിയിൽ ആ വവ്വാൽ വായും തുറന്നു നിക്കുന്നുണ്ടായിരുന്നു. സച്ചു അവളെ വാ അടച്ചു കൊടുത്തു. ''വാ വടക്കു, ഈച്ച കേറും.''
അവള് ചാരൂന്റെ കാലിൽ ഒരു ചവിട്ടു കൊടുത്തിട്ടു അകത്തേക്ക് നടന്നു. ഞങ്ങള് പിന്നാലെയും പോയി. ചാരുവും പ്രിയയും സച്ചുവും കൂടി ഞങ്ങളെ കളിയാക്കി കൊല്ലുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.
ലിഫ്റ്റിൽ കേറാൻ പോയ വവ്വാലിനെ അവർ തള്ളി മാറ്റിട്ടു അവര് വേഗം കേറി. പിന്നാലെ സച്ചുവും. അവളും ഞാനും അവസാനം ആണ് കേറിയത്. മോളിലേക്കു പോവാൻ തുടങ്ങിയതും ചാരു അറിയാത്ത പോലെ ആ വവ്വാലിനെ പിടിച്ചു തള്ളി. അവള് കറക്റ്റ് എന്റെ മേലെ തന്നെ വീണു.
''ടീ നിനക്ക് നേരെ നിന്നൂടെ..'' ഞാൻ അവളോട് ദേഷ്യപ്പെട്ടു.
''അതിവര് തള്ളി..'' അവളെ ഞാൻ മുഴുവിക്കാൻ വിട്ടില്ല.
''ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യനെ ഇടങ്ങേറാക്കാൻ. കെട്ടി എന്ന് വച്ചു എന്റെ കഴുത്തിൽ കേറാൻ വരരുത്. ശല്യം.. കല്യാണം കഴിഞ്ഞതിന്റെ ഒരു അവകാശോം പറഞ്ഞോണ്ട് വന്നു പോവരുത്.'' അത് കേട്ട് അവളെ കണ്ണൊക്കെ നിറഞ്ഞു.
അപ്പോളേക്കും അവരെ ഫ്ലോർ എത്തിയിരുന്നു. അവൾ ഒന്നും പറയാതെ ഇറങ്ങി പോയി.
''നിനക്കെന്തിന്റെ കേടാണ് ഷാദ്. ഞങ്ങളാ അവളെ തള്ളിയത്. ഒരു തമാശക്ക്. അതിനു നീ ഇങ്ങനൊക്കെയാണോ പറയുന്നത്.'' ചാരു എന്നോട് ദേഷ്യപ്പെട്ടു.
''അതെ ഒരു തമാശ പോലും ആസ്വദിക്കാൻ കഴിയാത്ത നിന്നെ ആണല്ലോ ആ പാവത്തിന് കിട്ടിയത്.'' എന്നും പറഞ്ഞു പ്രിയയും ചാരുവും റൂമിലേക്ക് നടന്നു.
ഞാൻ തിരിഞ്ഞപ്പോ സച്ചു ഫുൾ ചൂടിൽ എന്നെ നോക്കുന്നുണ്ട്. ഞാൻ ഒന്നും മിണ്ടാതെ ഇളിച്ചു. അപ്പോളേക്കും അവൻ എന്നെ തല്ലാൻ തുടങ്ങിയിരുന്നു. ലിഫ്റ്റ് തുറന്നതും ഞാൻ ഇറങ്ങി ഓടി.
@@@@@@@@@@@@@@@@@@@@@@@@@
''എന്തൊരു സാധനാ... അറിയാതെ വീണതല്ലേ, അതിനു ഇങ്ങനെ ചീത്ത പറയണോ..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''ടീ ആ ദേഷ്യം മാത്രമേ ഉള്ളൂന്നോ. ആള് പാവമാ...'' ചാരു പറഞ്ഞു.
''പിന്നെ പാവം, വായിൽ വിരൽ ഇട്ടാ പോലും കടിക്കില്ല.. ഡ്രാക്കുള...'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ''നിന്നെ കൊണ്ട എനിക്ക് ചീത്ത കിട്ടിയത്'' എന്നും പറഞ്ഞു ഞാൻ അവളെ പുറത്തു അടിച്ചു.
''എന്റെ കണ്ണാ, എന്റെ പുറം നീ പള്ളിപ്പുറം ആക്കിക്കളഞ്ഞല്ലോ..'' ചാരു പറഞ്ഞു.
''രണ്ടെണ്ണം കൂടി കൊടുക്ക്, അവൾക്കതിന്റെ കുറവുണ്ട്..'' പ്രിയ പറഞ്ഞു. അവളുമായി ഈ ദിവസങ്ങളിൽ ഞങ്ങൾ നന്നായി അടുത്തിരുന്നു. അതോണ്ടെന്നേ നല്ല രണ്ടെണ്ണം അവൾക്കും കൊടുത്തു. ആര്യ ഡ്യൂട്ടി കഴിഞ്ഞു എത്തീട്ടില്ല.
''എന്റെ ഈശ്വരാ ഇവളെ കൈ എന്താ പാറയോ... എന്റെ പുറം പൊളിഞ്ഞല്ലോ.. എന്തടിയാടി അടിക്കുന്നെ.'' പ്രിയ പുറവും തടവി എന്റടുത്തേക്കു വന്നു.
അപ്പോളാണ് ചാരുവിന്റെ മൊബൈൽ അടിക്കുന്നത് കേട്ടത്.
''ആ സച്ചുവേട്ടാ... എന്താ??? ''
------------------------------------------
''ആ അതിനുള്ളത് ഇപ്പൊ എനിക്കും പ്രിയക്കും കിട്ടിയേ ഉള്ളൂ. ഞങ്ങളെ പൊറത്തു അവള് തബല വായിച്ചു.''
---------------------------------------------
''ആഹ് കുഴപ്പൊന്നുമില്ല. അവനെന്തു ചെയ്യാ...''
----------------------------------------------
''അവനു അത് മാത്രം ആണല്ലോ പണി. ഒന്നുകിൽ മൊബൈൽ കളിക്കാ അല്ലെങ്കിൽ ഉറങാ.. നടക്കട്ടെ. കുറച്ചു കഴിഞ്ഞു വിളിക്കാം..'' എന്നും പറഞ്ഞു ചാരു ഫോൺ വച്ചു.
''നിന്റെ കെട്ടിയോൻ അവിടെ മൂടി പുതച്ചു ഉറങാ പോലും...'' ചാരു പറഞ്ഞു.
''അതിനു ഞാൻ എന്ത് വേണം..'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
''സച്ചുവേട്ടൻ പറയാ, ഇന്ന് രാത്രി ഉറക്കം ഉണ്ടാവില്ലല്ലോ, അതോണ്ട് ഇപ്പൊ കിടന്നുറങ്ങാണെന്നു..'' ചാരു ഒന്ന് ഇളിച്ചു .
''അതെന്താ അവനിന്നു കക്കാൻ പോണുണ്ടോ.. ഓ ശരിയാ ഡ്രാക്കുളയല്ലേ, രാത്രി ചോര കുടിക്കാൻ പോണല്ലോ..''
''ആ മിക്കവാറും ഇന്ന് രാത്രി അവൻ ഇവിടെ നിന്റെ ചോര കുടിക്കാൻ വരും.. ഒന്നുല്ലേലും നിങ്ങളെ ആദ്യരാത്രി അല്ലെ..'' അത് കേട്ടതും കയ്യിലുണ്ടായിരുന്ന ബോട്ടിലെടുത്തു ഞാൻ അവളെ എറിഞ്ഞു. ചാരു മാറി കളഞ്ഞ കൊണ്ട് അത് പ്രിയക്കാണ് കൊണ്ടത്.. ഞാൻ അവളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു.
''നേരത്തെ എന്റെ പുറം പൊളിച്ചത് പോരാഞ്ഞിട്ടാണോ ഇപ്പൊ ഇതും'' എന്നും പറഞ്ഞു അവൾ എന്റടുത്തു വന്നതും ഞാൻ ഓടി.
@@@@@@@@@@@@@@@@@@@@
ചെ വേണ്ടായിരുന്നു. വെറുതെ വായിൽ തോന്നിയതൊക്കെ പറഞ്ഞു. ചാരുവും പ്രിയയും തള്ളിയത് കൊണ്ടല്ലേ അവള് വീണത്. ഇനി കണ്ടാൽ ഒരു സോറി പറയാം..
''ടാ നീയെന്താ ആലോചിക്കുന്നത്. ആമിയോട് സോറി പറയാൻ ആണോ..'' സച്ചു ചിരിച്ചോണ്ട് പറഞ്ഞു.
''പിന്നെ.. സോറി, എന്റെ പട്ടി പറയും..'' അവനോടു അത് സമ്മതിച്ചാൽ അവനെന്നെ കളിയാക്കി കൊല്ലും.
''പിന്നെന്താടാ ഇത്ര ആലോചന..'' സച്ചുവാണ്
''എനിക്കെന്റെ മാല തിരിച്ചു വേണം. അതവളോട് പോയി വാങ്ങിയാലോ എന്ന് ആലോചിക്കുവാരുന്നു. എന്റെ ഏറ്റവും ഇഷ്ട്ടപെട്ട സാധനം ആണ് ആ മാല. അത് കൊണ്ടാണ് നാട്ടിലെ എല്ലാം ഉപേക്ഷിച്ചിട്ടും അതെന്റെ കഴുത്തിൽ നിന്നും മാറ്റാത്തത്.''
''ഈ രാത്രി ആണോ മാല വാങ്ങാൻ പോണത്. അതോ ആദ്യരാത്രി ആയോണ്ടുള്ള വീർപ്പു മുട്ടൽ ആണോ.'' സച്ചു ഒരു കള്ളച്ചിരി ചിരിച്ചു.
''ആദ്യരാത്രി അല്ലേടാ, ഇന്ന് നിന്റെ അവസാന രാത്രിയാ..'' എന്നും പറഞ്ഞു പില്ലോ എടുത്തു അവനു നല്ലോണം കൊടുത്തു.
@@@@@@@@@@@@@@@@@@@@@@@@@@@@
ഡോർ മുട്ടുന്ന കേട്ടിട്ടാണ് ഞാൻ ബാത്റൂമിൽ നിന്നും ഇറങ്ങി നോക്കിയത്. ഞാൻ ഒന്ന് കുളിക്കുന്ന നേരം കൊണ്ട് ഈ ചാരുവും പ്രിയയും എവിടെ പോയോ ആവോ..
ഞാൻ പോയി ഡോർ തുറന്നപ്പോ മുമ്പിൽ ഡ്രാക്കുള..
''എന്താ??'' ഞാൻ ചോദിച്ചു. അവൻ ഒരുമാതിരി നോട്ടം നോക്കുന്നു.
''എന്താന്നോ... നമ്മളെ ആദ്യരാത്രി അല്ലെ ഇന്ന്.. എന്നിട്ടാണോ ഈ ചോദ്യം..'' എന്നും പറഞ്ഞു അവൻ അകത്തേക്ക് കേറി ഡോർ അടച്ചു.
''എന്റെ മോള് കുളിച്ചു സുന്ദരി ആയല്ലോ..'' അവൻ അവന്റെ താടിയിൽ തടവി കൊണ്ട് സയിട്ട് അടിച്ചു കാണിച്ചു. എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. അവൻ എന്റെ നേരെ നടക്കാൻ തുടങ്ങി.
പടച്ചോനെ ഇവൻ ഇതെന്തൊക്കെയാ പറയുന്നേ.. ''ഇയാക്കെന്താ വട്ടായോ.. നമ്മള് കല്യാണം അഭിനയം അല്ലെ.. ആറു മാസം കഴിഞ്ഞാ പിരിയണ്ടേ..''
''അതിനെന്താ, ഈ ആറു മാസം നമുക്ക് ഒരുമിച്ചു ജീവിക്കാലോ..'' എന്നും പറഞ്ഞു അവൻ എന്നേം പിടിച്ചു ബെഡിലേക്കു വീണു..
''വിടെന്നെ...'' എന്നും പറഞ്ഞു കിട്ടിയ ധൈര്യത്തിൽ ഞാൻ അവനെ ചവിട്ടി താഴെ ഇട്ടു.
''എന്റെ കണ്ണാ... ഞാൻ കൊക്കയിൽ വീണേ...'' എന്നും പറഞ്ഞു ഒരു അലർച്ച.. കണ്ണ് തുറന്നു നോക്കിയപ്പോ ആ ഡ്രാക്കുളയെ കാണുന്നില്ല. നോക്കുമ്പോ ചാരു നിലത്തു കിടന്നു കൂകി വിളിക്കുന്നു.
പടച്ചോനെ സ്വപ്നം ആയിരുന്നോ.. പാവം ചാരുവിനിട്ടാണല്ലോ ചവിട്ടു കിട്ടിയേ..
''ചാരൂ.. ചാരൂ.. എണീക്കു..'' അവളപ്പോഴും നിലത്തു കിടന്നു നിലവിളിക്കാ.. അപ്പോളേക്കും പ്രിയയും ആര്യയും കിച്ചണിൽ നിന്നും വന്നു. മഗ്രിബ് നിസ്കരിച്ചു ചാരൂനോട് എന്തൊക്കെയോ സംസാരിച്ചു കിടന്നതാ.. ഉറങ്ങിപ്പോയി...
''അയ്യോ ഞാൻ കൊക്കയിൽ വീണേ.. സച്ചുവേട്ടാ എന്നെ രക്ഷിക്കൂ..'' അവളെ കോപ്പ്രായങ്ങൾ കണ്ടു ഞങ്ങള് ചിരിച്ചു മരിച്ചു.
''ടീ കൊക്കയിൽ അല്ല തീയിൽ, എണീക്കെടി..'' എന്നും പറഞ്ഞു ഞാൻ ഒരു ചവിട്ടും കൂടി കൊടുത്തു. അപ്പൊ ധാ കണ്ണും തിരുമ്മി എണീക്കുന്നു.
''ഞാൻ എങ്ങനെ നിലത്തെത്തി..'' കാര്യം പറഞ്ഞപ്പോ ലോക ചിരി, പിന്നെ എനിക്ക് രണ്ടു കുത്തും തന്നു. ആര്യ അലക്കാൻ തിരിച്ചു പോയി. പ്രിയ മൊബൈലിൽ വീണ്ടും പണി തുടർന്ന്.
''ആട്ടെ നീ എന്തിനാടി എന്നെ ചവിട്ടിയെ..'' ചാരു കലിപ്പിൽ ആയി.
''നിന്നെയല്ലേടീ ആ ഡ്രാക്കുളയെ...'' പറഞ്ഞു കഴിഞ്ഞാണ് അബദ്ധം മനസ്സിലായത്.
''എന്തോ.. എങ്ങനെ..'' അവള് പിന്നെ അതിൽ കേറി പിടിച്ചു. അങ്ങനെ സ്വപ്നം കണ്ടതൊക്കെ പറഞ്ഞു കൊടുത്തു.
അവൾ ആണെന്കി അപ്പൊ തുടങ്ങിയ ചിരിയാ... ഞാൻ എണീറ്റ് ഇശാ നിസ്കരിച്ചു ഫുഡ് കഴിക്കാൻ പോയി. പ്രിയയും ആര്യയും വന്നു. ചാരുവിനെ വിളിച്ചപ്പോ അവളും വന്നിരുന്നു. തെണ്ടി ഇപ്പോളും ചിരിക്കാണ്.
ഞാൻ ഫുഡ് എടുത്തു ബാൽക്കണിയിൽ പോയി ഇരുന്നു.
''ടീ നീ എന്തിനാ എണീറ്റ് വന്നേ..'' ചാരുവും എന്റെ പിന്നാലെ വന്നു. പിന്നേം ചിരിക്കാൻ തുടങ്ങി.
''നീ ചിരിച്ചു തീർക്കു...'' എന്നും പറഞ്ഞു ഞാൻ എണീറ്റ് പോവാൻ പോയപ്പോ അവളെന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി.
''നീ വിചാരിക്കുന്ന പോലെ ഷാദ് അത്ര മോശം ഒന്നും അല്ല..'' ചാരു പറഞ്ഞു.
''പോടീ ഞാൻ അങ്ങനൊന്നും വിചാരിച്ചിട്ടില്ല. അവൻ എന്തായാലും ഇത്ര കാലത്തിന്റെ ഇടയ്ക്കു ആരോടും മോശമായി പെരുമാറുന്നതോ മോശം രീതിയിൽ നോക്കുന്നതോ കണ്ടിട്ടില്ല. ഇത് നിങ്ങളൊക്കെ ആദ്യ രാത്രി എന്നൊക്കെ പറഞ്ഞു കളിയാക്കിയതിന്റെ ഫലം ആണ്..'' എന്നും പറഞ്ഞു ഞാൻ അവക്കൊരു ചവിട്ടു കൊടുത്തു.
''ആ.. ചവിട്ടല്ലെടീ... ശരിക്കും അവൻ പാവം ആണ്..'' ചാരു പറഞ്ഞു.
''അത്ര പാവം ഒന്നും അല്ല... വാ തുറക്കുന്നതെ എന്നെ ചീത്ത പറയാനാ..'' ഞാൻ പറഞ്ഞു.
''ഈ പുറത്തു കാണുന്ന ചൂട് മാത്രമേ ഉള്ളൂ... ആള് പാവാ.. പിന്നെ നിന്നോട് കുറച്ചു ദേഷ്യം ഉണ്ട്.. വേറാരൊടെങ്കിലും അങ്ങനെ പെരുമാറുന്നത് നീ കണ്ടിട്ടുണ്ടോ..'' ചാരു ചോദിച്ചു.
''അതില്ല... അവനു എന്നോടെന്താ ദേഷ്യം..'' ഞാൻ ചോദിച്ചു.
''ആരോടും പറയില്ലാന്നു വാക്കു കൊടുത്തതാ.. പക്ഷെ നിന്നോട് പറയണം എന്ന് തോന്നുന്നു. നിനക്ക് ചിലപ്പോ അവനെ മാറ്റാൻ പറ്റിയാലോ..'' ചാരു പറയുന്നത് ഞാൻ ശ്രദ്ധയോടെ കേട്ടിരുന്നു...
"ടീ അവനു കോളേജിൽ പഠിക്കുമ്പോ ഒരു പ്രേമം ഉണ്ടായിരുന്നു. നിന്നെ പോലെ തന്നെയാ.. പരസ്പരം കാണാതെ ഫോണിലൂടെ രണ്ടു വര്ഷം ആത്മാർത്ഥമായിട്ടു അവൻ സ്നേഹിച്ചു. അവനു ജോലി കിട്ടി അവളെ വീട്ടിൽ പെണ്ണ് ചോദിക്കാൻ വരുന്ന ദിവസം നേരിൽ കണ്ടാ മതി എന്നായിരുന്നു അവരെ തീരുമാനം. പക്ഷെ ആ കുട്ടി നല്ലൊരു ഗൾഫ്കാരനെ കണ്ടപ്പോ അവനെ തേച്ചിട്ടു പോയി. അവൻ ആകെ തകർന്നു. അപ്പൊ അവൻ പിജി ഫൈനൽ ഇയർ ആയിരുന്നു." ചാരു പറഞ്ഞു.
"നന്നായിപ്പോയി ആ കുട്ടി രക്ഷപ്പെട്ടു. അപ്പൊ തേപ്പു കിട്ടിയതിന്റെ ദേഷ്യം ആണോ. അതിനു അവനെ പ്രേമിച്ചതു ഞാൻ അല്ലല്ലോ. പിന്നൊരുവിധത്തിൽ അത് നന്നായി. കെട്ടി കഴിഞ്ഞു പരസ്പരം വിചാരിച്ച പോലെ അല്ലാന്നു തോന്നുന്നതിനേക്കാൾ നല്ലതു ആദ്യമേ പിരിയുന്നതാ.." ഞാൻ പറഞ്ഞു.
"നിന്നോട് അവനു ദേഷ്യം നീ നിന്റെ ഭർത്താവിനെ ഡിവോയ്സ് ചെയ്തത് കൊണ്ടാണ്." ചാരു പറഞ്ഞതും ഞാൻ ഷോക്ക് ആയി.
"അതിനു അവനെന്താ.." എനിക്ക് സംശയം ആയി.
"അവള് തേച്ചതിനു ശേഷം അവനാകെ ഡൌൺ ആയി. എക്സാം കഴിഞ്ഞതും അവൻ ദുബായിലേക്ക് വന്നു. പിന്നെ രണ്ടു വര്ഷം കഴിഞ്ഞു അവന്റെ ഉമ്മാന്റെ കരച്ചില് സഹിക്കാൻ പറ്റാതെ അവൻ നാട്ടിലേക്ക് പോയി. അപ്പോളേക്കും അവന്റെ ഉപ്പാന്റെ ഫ്രണ്ടിന്റെ മോളുടെ കൂടെ അവർ അവന്റെ കല്യാണം നിശ്ചയിച്ചിരുന്നു. കുറെ എതിർത്തിട്ടും അവന്റെ ഉമ്മാന്റെ കരച്ചിലിന് മുന്നിൽ അവനു സമ്മതിക്കേണ്ടി വന്നു. ആറു മാസം കഴിഞ്ഞാണ് കല്യാണം വച്ചതു. തിരിച്ചു വന്ന അവൻ അവളുമായി ഫോണിൽ സംസാരിക്കുമായിരുന്നു. പതിയെ അവളെ അവൻ ഇഷ്ടപ്പെടാൻ തുടങ്ങി.
വീണ്ടും അവൻ സന്തോഷത്തിൽ ആയിരുന്നു. ആറു മാസം കഴിഞ്ഞു അവൻ നാട്ടിലേക്ക് പോയി. രണ്ടു മാസത്തെ ലീവിന് പോയ ഷാദ് കല്യാണം കഴിഞ്ഞു രണ്ടാഴ്ച കൊണ്ടെന്നെ തിരിച്ചു വന്നു. അവള് ഷാദുമായുള്ള ലൈഫ് ശരി ആവില്ല, അവളുടെ സങ്കല്പത്തിലുള്ള ആളല്ല എന്നൊക്കെ പറഞ്ഞു അവനോടു ഡിവോയ്സ് വാങ്ങി." ചാരു പറഞ്ഞു.
"അതെങ്ങനെ ആറു മാസം ഒന്നും കഴിയാതെ ഡിവോയ്സ് ഫയൽ ചെയ്യാൻ പറ്റില്ലല്ലോ.." ഞാൻ ചോദിച്ചു.
"ആ ശരിയാ.. പക്ഷെ അവരുടെ കല്യാണം രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നില്ല. പള്ളിയിൽ പോയി അവർ നികാഹ് ക്യാൻസൽ ചെയ്തു. ഷാദ് ആകെ തകർന്നു പോയി. പിന്നെ കുറെ പാടുപെട്ടാണ് ഇങ്ങനെ അവനെ തിരിച്ചു കൊണ്ട് വന്നത്." ചാരു പറഞ്ഞ കേട്ടപ്പോ എനിക്ക് സങ്കടായി.
"നിങ്ങള് പോയിരുന്നില്ലേ കല്യാണത്തിന്." ഞാൻ ചോദിച്ചു.
"ഇല്ല, ആ സമയത്താണ് സച്ചുവേട്ടനുമായുള്ള ഇഷ്ടത്തിന്റെ പേരിൽ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അത് കൊണ്ട് സച്ചുവേട്ടൻ എനിക്കിവിടെ ജോലി ശരിയാക്കുന്ന തിരക്കിലായി പോയി. ഞാനിവിടെ വന്നു അഞ്ചാറു ദിവസം കഴിഞ്ഞപ്പോ ഷാദ് തിരിച്ചു എത്തി. അവനു അതിനു ശേഷം ഈ ഡിവോയ്സ് എന്ന് കേക്കുന്നതെ ദേഷ്യമാണ്. അതാ നിന്നോട് ഇത്ര ദേഷ്യം.." ചാരു പറഞ്ഞു.
"ഞാൻ എന്തിനാ ഡിവോയ്സ് ചെയ്തെന്നു നിനക്കറീലെ..." ഞാൻ ചോദിച്ചു.
"എനിക്കറിയാമെടാ. പക്ഷെ അവനു അറിയില്ലല്ലോ..."
"ആ ശരിയാ.. ഇപ്പൊ എല്ലാരും ചെറിയ ചെറിയ കാര്യങ്ങൾക്കു ആണല്ലോ ഡിവോയ്സ് വാങ്ങുന്നത്. പണ്ടത്തെ പോലെ ബന്ധങ്ങൾക്കൊന്നും ഒരുറപ്പും ഇല്ല. പണ്ടത്തെ ആൾക്കാർക്ക് ബന്ധങ്ങൾ ഹൃദയത്തിന്റെ ഭാഗം ആയിരുന്നു. ഇപ്പൊ അത് ഫേസ്ബുക്കിലും വാട്ട്സപ്പിലും മാത്രം ആണല്ലോ..
പിന്നെ മക്കൾക്ക് വിദ്യാഭ്യാസ്സം കൊടുക്കുമ്പോ കുറച്ചു ആത്മാർത്ഥതയും പരസ്പര ബഹുമാനവും പിന്നെ ബന്ധങ്ങളുടെ വിലയും ഒക്കെ പഠിപ്പിച്ചു കൊടുത്താൽ മിക്കവാറും ഉള്ള ഡിവോയ്സ് ഒക്കെ ഒഴിവാക്കാം..." ഞാൻ പറഞ്ഞു.
"അത് ശരിയാടാ.. ഇപ്പോളത്തെ പിള്ളേർ ഡ്രസ്സ് മാറുന്ന പോലെ അല്ലെ ബോയ്ഫ്രണ്ടിനെയും ഗേൾ ഫ്രണ്ടിനെയും മാറ്റുന്നത്. ആത്മാർത്ഥ പ്രണയം ഒന്നും ഇപ്പൊ ഇല്ല." ചാരു പറഞ്ഞു.
"ആരു പറഞ്ഞു, ധാ എന്റെ മുന്നിൽ നിക്കുവല്ലേ... പ്രണയം ആത്മാര്ഥമായതു കൊണ്ടല്ലേ ഇത്രേം കാലം ആയിട്ടും സച്ചുവേട്ടനെ തേക്കാത്തത്. പിന്നെ ബന്ധങ്ങളുടെ വില അറിയുന്നത് കൊണ്ടല്ലേ വീട്ടുകാരുടെ ഇഷ്ടമില്ലാതെ വിവാഹം കഴിക്കാതിരിക്കുന്നതു.." ഞാൻ ചാരുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു.
"ആഹ് മതി മതി സോപ്പ്... നമ്മള് വിഷയത്തിന് മാറിപ്പോയി. ഷാദ് കെട്ടിയ പെണ്ണ് അനാവശ്യ കാര്യങ്ങൾക്കു വേണ്ടി ഡിവോയ്സ് വാങ്ങിയപ്പോ അവനു താങ്ങൻ ആയില്ല. പെൺപിള്ളേരെ ഇഷ്ടമല്ലാതായി." ചാരു പറഞ്ഞു.
"അല്ലേടാ അപ്പൊ ഈ ഷാനുവുമായി അവനെങ്ങനെ അടുത്തു".. എനിക്ക് സംശയം ആയി.
"അതാ മോളെ രസം. ഇവിടെ അവൻ വന്നത് തൊട്ടു അവളവന്റെ പിന്നാലെ ഉണ്ടായിരുന്നു. പക്ഷെ ആദ്യത്തെ തേപ്പു ഓർത്തു അവൻ അവളെ ഓടിച്ചു. അതിനിടയിലാ അവന്റെ കല്യാണം ഉറപ്പുച്ചേ. അപ്പൊ കുറച്ചു അടങ്ങി. വീണ്ടും പണി കിട്ടിയപ്പോ അവള് പിന്നേം അവന്റെ പിന്നാലെ കൂടി. എങ്ങനെല്ലോ അവൻ അവളുടെ വലയിൽ ആയി. എനിക്കും സച്ചുവേട്ടനും അവളെ കണ്ടുകൂടാ.
പിന്നെ നീ തോന്നിയപോലെ നടന്നു കെട്ടിയോനേം ഇട്ടിട്ടു വന്നതാണെന്നാ ഓന്റെ വിചാരം. അതോണ്ടാ നിന്നോടും ദേഷ്യം. നീ ഇങ്ങനെ പൂച്ച കുട്ടിയെ പോലെ പറയുന്നതെല്ലാം കേട്ട് നിന്ന അവനു ദേഷ്യം കൂടെ ഉള്ളൂ.. അവന്റെ ചീത്ത കേൾക്കാനേ നിനക്ക് നേരമുണ്ടാവൂ.." ചാരു പറഞ്ഞു.
"ഇല്ല മോളെ, ഇനി നീ കണ്ടോ.. അവനിനി പുതിയൊരു ആമിയെ ആണ് കാണാൻ പോണത്. എല്ലാരും ഡിവോയ്സ് ചെയ്യുന്നത് തോന്നിയ പോലെ ജീവിക്കാൻ അല്ലാന്നു അവനു കാണിച്ചു കൊടുക്കണം. കുറെ ആയില്ലേ എന്നെ ഇങ്ങനെ ചീത്ത പറയുന്നു. ഒരിക്കലും കരയില്ലെന്നു വിചാരിച്ച എന്നെ കുറെ വട്ടം കരയിച്ചു. ഇനി കണ്ടോ, അവന്റെ കാര്യം കട്ടപ്പൊക..." ഞാൻ പറഞ്ഞതും ചാരു എന്നെ കെട്ടിപ്പിടിച്ചു.
"ആഹാ നിങ്ങളിവിടെ കെട്ടിപ്പിടിച്ചു കളിക്കാ... ഫോട്ടോസ് ഒക്കെ കണ്ടോ???" പ്രിയ വന്നു ചോദിച്ചു.
"ഏതായാലും നല്ല മാച്ച് ആണ് കേട്ടോ നിങ്ങൾ തമ്മിൽ.. അവളുടെ നാണം കണ്ടില്ലേ, മുഖമൊക്കെ ചുവന്നു." ആര്യയും പറഞ്ഞു.
"നിങ്ങളിതെന്താ പറയുന്നേ.." ഞാൻ ചോദിച്ചു.
അപ്പൊ പ്രിയ എന്റെ ഫോൺ എടുത്തു കൊണ്ട് തന്നു. ഞാൻ ഓൺ ആക്കി നോക്കിയപ്പോ ഞങ്ങടെ ഹോസ്പിറ്റൽ ഗ്രൂപ്പിൽ ആ സാരംഗ് മൊത്തം ഫോട്ടോസും ഇട്ടിട്ടുണ്ട്.. ആ ഡ്രാക്കുള എന്റെ തോളിൽ കൈ വച്ചപ്പോ ദേഷ്യം പിടിച്ചതാണ് ആര്യ നാണം വന്നത് എന്നൊക്കെ പറഞ്ഞത്.
അലവലാതി സാരംഗ് അതൊക്കെ എടുത്തിരുന്നു. മൂന്നും ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി.. ഞാനവരെ തല്ലാൻ പോയതും അവര് ഓടി...
@@@@@@@@@@@@@@@@@@@@@@@
രാവിലെ എണീറ്റപ്പോ തന്നെ കണി വാട്സാപ്പിലെ ഫോട്ടോസ് ആയിരുന്നു. ഹോസ്പിറ്റലിൽ എത്തിയപ്പോ നേരെ പോയി സാരംഗിനെ കണ്ടു നല്ല പോലെ ഒന്ന് കെട്ടിപ്പിടിച്ചു. എല്ലുപൊട്ടിയൊന്നു അറിയില്ല പക്ഷെ എന്തോ ടക്ക് എന്ന സൗണ്ട് കേട്ടു.
അവിടുന്ന് നടക്കുമ്പോ കുറെ പേര് കൺഗ്രാറ്സ് പറഞ്ഞു. കുറെ പേര് ആക്കി ചിരിച്ചു.. ഒന്നും പറയണ്ട..
"ഏയ് ഷാദ്... കൺഗ്രാറ്സ് കേട്ടോ.. ആ ഷാനുവിനെ ഒഴിവാക്കിയത് നന്നായി. അവളെക്കാൾ നല്ല കുട്ടി ആമി തന്നെയാ. എന്നാലും നീ ഇതെങ്ങനെ ഒപ്പിച്ചു.." ശരൺ ആണ്..
"താങ്ക്സ് മോനെ... അതൊക്കെ സംഭവിച്ചു." തെണ്ടി, അവൻ ഷാനുവിന്റെ പിന്നാലെ കുറെ നടന്നതാണെന്നു അവള് പറഞ്ഞിട്ടുണ്ട്. പക്ഷെ അവള് മൈൻഡ് ചെയ്തില്ല .അതിന്റെ ദേഷ്യം കൊണ്ട് പറയുവാ.
"ഏതായാലും ട്രീറ്റ് വേണം.." ശരൺ പറഞ്ഞു.
"ആ ഇന്ന് ഉച്ചയ്ക്ക് എല്ലാര്ക്കും ഫുഡ് എന്റെ വക ആണ്.." എന്നും പറഞ്ഞു അവനു കയ്യും കൊടുത്തു ഞാൻ ലാബിലേക്ക് നടന്നു.
ലാബിലേക്ക് കേറിയപ്പോ ആ വവ്വാൽ ഉണ്ടായിരുന്നു. ഞാൻ കേറുന്നത് കണ്ടിട്ടും അവളൊന്നു തല പൊന്തിച്ചു നോക്കിയത് കൂടി ഇല്ല. ചാരുവും സച്ചുവും ആനിയും താരയും എന്നെ നോക്കി ചിരിക്കുന്നു. തെണ്ടികൾ ഞാനവളെ നോക്കുന്നത് കണ്ടൂന്നു തോന്നുന്നു.
ഞാൻ ഒന്നുമറിയാത്ത പോലെ റിപ്പോർട്ട് ടൈപ്പ് ചെയ്യാൻ ഇരുന്നു. ഇടയ്ക്കിടയ്ക്ക് ഓരോന്നും അർഥം വച്ചു ചുമക്കുകയും മൂളുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞാൻ മൈൻഡ് ചെയ്തില്ല. ആ വവ്വാൽ ആണെങ്കിൽ അവളീ ലോകത്തെ അല്ലാന്നുള്ള രീതിയിലാ ഉള്ളത്.
ഞാൻ കമ്പ്യൂട്ടറിലേക്ക് തല താഴ്ത്തി ഇരുന്നു.
"ഈ രണ്ടു റിപ്പോർട്ടും ഇപ്പൊ തന്നെ ടൈപ്പ് ചെയ്തു കൊടുക്കാൻ പറഞ്ഞിട്ടുണ്ട്..." ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോ ആ വവ്വാല് പുറകിൽ നിക്കുന്നു.
"ഞാനെന്താടീ നിന്റെ വേലക്കാരനോ.." ഞാൻ ചൂടായി.
"അത് ഇയാള് ടൈപ്പ് ചെയ്യുന്ന കണ്ടപ്പോ പറഞ്ഞതാ..." ഇയാളോ ഇന്നലെ വരെ സാർ എന്ന് വിളിച്ചവൾ ഇന്ന് ഇയാള് എന്നായോ.
"പിന്നെ എനിക്ക് വേറെ പണിയിലല്ലോ നിനക്ക് ടൈപ്പ് ചെയ്തു തരാൻ..." ഞാൻ പറഞ്ഞു.
"ടാ ഒന്ന് ടൈപ്പ് ചെയ്തു കൊടുത്തേക്കു.." സച്ചു പറഞ്ഞു.
"പിന്നെ എന്റെ പട്ടി ചെയ്യും.. ഇവളെ പോലുള്ളവർക്കൊന്നും...." ഞാൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അവളുടെ മറുപടി എത്തി. അത് കേട്ടു എന്റെ ബാല്യവും കൗമാരവും എന്തിനു വാർദ്ധക്ക്യം വരെ പകച്ചു പോയി.
"ഇയാൾക്ക് ഇത് എന്തിന്റെ കേടാ... ഇയാള് ടൈപ്പ് ചെയ്യുന്ന കണ്ടോണ്ടു ചോദിച്ചതല്ലേ.. റിപ്പോർട്ട് ടൈപ്പ് ചെയ്യാനല്ലേ പറഞ്ഞുള്ളു.. അല്ലാണ്ട് ലവ് ലെറ്റർ ഒന്നും അല്ലല്ലോ... പറ്റൂലെങ്കിൽ എണീച് മാറ്.. അജിത് ഡോക്ടർ വിളിച്ചു പറഞ്ഞതാ, എമർജൻസി ആയി റിപ്പോർട്ട് കൊണ്ട് കൊടുക്കാൻ.."
ഒക്കെ കേട്ടു സത്യം പറഞ്ഞ എന്റെ കിളി പോയി. ഞാൻ മെല്ലെ അവിടുന്ന് മാറി കൊടുത്തു. അവളവിടെ ഇരുന്നു ടൈപ്പ് ചെയ്യാൻ തുടങ്ങി.
തിരിഞ്ഞു നോക്കിയപ്പോ സച്ചുവും ആനിയും താരയും വായും തുറന്നു നിപ്പുണ്ട്.. ചാരു മാത്രം ചിരിച്ചു മരിക്കുന്നു. എന്നാലും ഇത്ര നാലും ഞാൻ ഒച്ചയെടുത്താൽ പൂച്ചയെ പോലെ കണ്ണും നിറച്ചു പോയവൾ ഇന്ന് പുലിയായി എന്നെ കുടഞ്ഞിട്ടു. എനിക്കാ ഷോക്കിൽ നിന്നും പുറത്തു വരാൻ കുറച്ചു സമയം എടുത്തു.
@@@@@@@@@@@@@@@@@@@@@@@
നോക്കണ്ട മോനെ ഞാൻ തുടങ്ങീട്ടെ ഉള്ളൂ... കുറെ ആയില്ലേ മോൻ ആമിയെ പേടിപ്പിക്കാൻ തുടങ്ങീട്ട്.. ഇനി കണ്ടോ ആമി ആരാണെന്നു. ഞാൻ പറഞ്ഞതൊക്കെ കേട്ടു എല്ലാം ഷോക് ആയി നിക്ക. ഞാൻ ചാരുവിനെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു.
റിപ്പോർട്ട് ടൈപ്പ് ചെയ്തു ഞാൻ അതുമായി പുറത്തേക്കിറങ്ങി. അപ്പോളും ആ ഡ്രാക്കുള എന്നെ തന്നെ നോക്കുന്നുണ്ട്.. ഞാൻ മൈൻഡ് ചെയ്തില്ല.
അപ്പോളാണ് പ്രിയയെ കണ്ടത്.. ആൾടെ മുഖത്തൊരു സങ്കടം.. "എന്താ പ്രിയാ...മുഖം വല്ലാതെ.."
"ആഹ് ആമി, അതോന്നൂല്ലെടാ. പ്രവീണേട്ടനോട് കല്യാണത്തിന് സൂട്ട് ഇടാൻ പറഞ്ഞിട്ട് കേക്കുനില്ല. മുണ്ടും ജൂബ്ബയും മതി പോലും.." കേട്ടിട്ടു എനിക്ക് ചിരി വന്നു.
"ആഹാ ആള് ഫുൾ ഹാപ്പി ആണല്ലോ.."നോക്കിയപ്പോ പ്രവീണേട്ടൻ. കൂടെ ലത സിസ്റ്ററും ഉണ്ടായിരുന്നു.
"പിന്നെ അവളിപ്പോ ഹാപ്പി അല്ലെ.. കെട്ടിയോൻ ഫുൾ ടൈം കൂടെ ഉണ്ടല്ലോ..." പ്രിയ പറഞ്ഞു. ഞാനവൾക്കൊരു കുത്തു കൊടുത്തു.
"ഇന്നന്നെ എന്താ വന്നേ.. ലീവ് എടുത്തൂടായിരുന്നോ???" ലത സിസ്റ്റർ ചോദിച്ചു.
"എന്നിട്ടു എന്തിനാ രണ്ടും രണ്ടു ഫ്ലാറ്റിൽ അല്ലെ താമസം.." പ്രിയ പറഞ്ഞു.
"അപ്പൊ ഫസ്റ്റ് നയിട്ടോ???" ലത സിസ്റ്റർ ചോദിച്ചതും ഞാനാകെ ചമ്മി.
"അത് ഞങ്ങള് നാലാളും കൂടി ആഘോഷിച്ചു..." എന്നും പറഞ്ഞു പ്രിയ ചിരിച്ചു.
"ആഹ് നീ ആദ്യം ഡ്രെസ്സിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്ക്, എന്നിട്ടാവാം ഫസ്റ്റ് നൈറ്." പ്രവീണേട്ടൻ പറഞ്ഞു.
"ആഹ് നല്ല ഐഡിയ, പ്രവീണേട്ടൻ സൂട്ട് ഇട്ടില്ലെങ്കിൽ ഫസ്റ്റ് നയിറ്റിൽ ഞാൻ പവിത്രയുടെ കൂടെ പോയി കിടക്കും.." അത് കേട്ടതും ഞാൻ ചിരിച്ചു. പവിത്ര പ്രവീണേട്ടന്റെ അനിയത്തി ആണ്.
"ചതിക്കല്ലേ മോളെ.. സൂട്ടോ കോട്ടോ എന്ത് ആയാലും കുഴപ്പമില്ല.. നീ നമ്മടെ ആദ്യരാത്രി കാളരാത്രി ആക്കരുത്.." ഞാനും പ്രിയയും ചിരിച്ചു ഒരു വഴിക്കായി.
"അല്ല നീയും ഷാദും ഒരു ഫ്ലാറ്റിലേക്ക് മാറുന്നില്ലേ... നോക്കാൻ തുടങ്ങിയോ.." ലത സിസ്റ്റർ ചോദിച്ചു. പ്രവീണേട്ടനും പ്രിയയും എന്നെ നോക്കി ചിരിക്കാ.
പടച്ചോനെ പെട്ടല്ലോ.. "ആഹ് തുടങ്ങി.. ഈ വെള്ളിയാഴ്ച നോക്കാൻ പോണം.." ഞാൻ എങ്ങനേലും പറഞ്ഞൊപ്പിച്ചിട്ടു അവിടുന്ന് മുങ്ങി.
റിപ്പോർട്ട് കൊടുക്കാൻ പോയപ്പോ അജിത് ഡോക്ടറെ കയ്യീന്ന് നല്ലോണം കിട്ടി ലേറ്റ് ആയതിനു. കിട്ടിയതും വാങ്ങി പോരാൻ നിക്കുമ്പോളാണ് ഡോക്ടര് തിരിച്ചു വിളിച്ചത്.
"എന്താടോ കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ ഇങ്ങു പോന്നോ.."
"അത് സാർ നാളേം കൂടി കഴിഞ്ഞാ ലീവ് ആയല്ലോ.. അതോണ്ട് പിന്നെ..." ഞാൻ ഉരുണ്ടു കളിച്ചു അവിടുന്ന് തടി തപ്പി.
വേഗം ലാബിലേക്ക് പോയി.. ഡോര് തുറന്നു അകത്തു കേറിയപ്പോ അവിടെ നിക്കുന്നവരെ കണ്ടു എന്റെ നെഞ്ചിടിപ്പ് കൂടി...
മുക്കാൽഭാഗം ഹോസ്പിറ്റൽ സ്റ്റാഫ്സും ലാബിനുള്ളിൽ ഉണ്ട്. അവരുടെ കയ്യിൽ ഒരു കേക്കും. അകത്തേക്ക് വരുന്ന എന്നെ കണ്ടു എല്ലാരും വിഷ് ചെയ്തു. പിന്നെ എന്നെയും ആ ഡ്രാക്കുളയെയും പിടിച്ചു ഒരുമിച്ചു നിർത്തി കേക്ക് മുറിക്കാൻ പറഞ്ഞു.
ഞങ്ങൾ കേക്ക് കട്ട് ചെയ്തിട്ട് പരസ്പരം കൊടുത്തു. അപ്പൊ ചാരുവും സച്ചുവേട്ടനും പ്രവീണേട്ടനും പ്രിയയും ഒരു കള്ളച്ചിരി ചിരിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ അവരുടെ പണി ആണെന്ന് മനസ്സിലായി.
''മോളെ എല്ലാര്ക്കും കേക്ക് കൊടുക്ക്...'' സച്ചുഏട്ടൻ പറഞ്ഞു.
ഞാൻ എല്ലാര്ക്കും കേക്ക് കൊടുത്തു. ആ ഡ്രാക്കുള എല്ലാരോടും ചിരിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. എങ്ങനെ സാധിക്കുന്നുവോ ആവോ, എല്ലാരേം ഇത്ര വല്യ നുണ പറഞ്ഞു പറ്റിച്ചിട്ടു ചിരിക്കാൻ.
@@@@@@@@@@@@@@@@@@@@@@@@@@
''ആഹ് ഷാദ് നിങ്ങള് വരുന്നുണ്ടോ വൈകുന്നേരം സാജൻ ഡോക്ടറെ കാണാൻ???'' ശരൺ ആണ്. അപ്പൊ ആ വവ്വാല് അവനെ നോക്കുന്നുണ്ടായിരുന്നു.
''എന്ത് പറ്റി സാജൻ ഇതുവരെ ജോയിൻ ചെയ്തില്ലേ..'' ഞാൻ അവളെ നോക്കികൊണ്ട് ചോദിച്ചു.
''ഇല്ല, ഡോക്ടര് ലീവാ, ഇനി രണ്ടു മാസം കഴിഞ്ഞേ ഉള്ളൂ തിരിച്ചു.'' അത് കേട്ടതും അവളുടെ മുഖം 100 വാട്ട്സിന്റെ ബൾബ് കത്തിച്ച മാതിരി ആയി. സാധാരണ ഗതിയിൽ ഇവൾക്ക് സങ്കടമല്ലേ വരണ്ട, ഇവളെ സ്വന്തം ആളല്ലേ..
''ആണോ വളരെ നന്നായി..'' ചാരുവാണ് പറഞ്ഞത്. അപ്പൊ തന്നെ ആ വവ്വാല് അവളുടെ കൈ പിടിച്ചു നുള്ളി. എല്ലാരും അപ്പൊ ചാരുവിനെയാണ് നോക്കുന്നുണ്ടായിരുന്നത്.
''അത് പിന്നെ സാജൻ ഡോക്ടർക്ക് പരിക്ക് പറ്റിയതല്ലേ, അപ്പൊ എല്ലാം മാറാൻ നന്നയി റസ്റ്റ് എടുക്കണ്ടേ.. അതോണ്ട് പറഞ്ഞതാ..'' ചാരു പറഞ്ഞു, അല്ല പറഞ്ഞു ഒപ്പിച്ചു.
രണ്ടും കൂടി എന്തോ കള്ളം മറക്കുന്നുണ്ട്... ആഹ് കണ്ടു പിടിക്കാം.. അപ്പോളാണ് വിജി ഡോക്ടർ എന്റടുത്തേക്കു വന്നത്. ''ആഹ് ഷാദ് തന്റെ കല്യാണം ഇപ്പൊ കഴിഞ്ഞേ ഉള്ളു അല്ലോ, അപ്പൊ എന്റെ കൂടെ വരുന്നത് ബുദ്ധിമുട്ടാവില്ലേ..''
''ഏയ് ഇല്ല...'' സാർ പറഞ്ഞു തീർന്നതും ഞാൻ മറുപടി പറഞ്ഞു, ഒരുമിച്ചെന്നെ ആ വവ്വാലും. എല്ലാരും ഞങ്ങളെ നോക്കി.
''അത് സാർ ജോലി അല്ലെ പ്രധാനം..'' ആ വവ്വാൽ പറഞ്ഞു.
''അതെ സാർ, എനിക്കൊരു പ്രശ്നവും ഇല്ല. സാർ വിസ റെഡി ആയാൽ പറഞ്ഞാ മതി.'' ഞാൻ പറഞ്ഞു.
''ആഹ് എന്നാ താൻ റെഡി ആയിക്കോ, അടുത്ത ശനിയാഴ്ച നമുക്ക് പോവാം..'' അത് കേട്ട് എനിക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല. പക്ഷെ എന്നെക്കാൾ സന്തോഷം ആ വവ്വാലിനു ആയിരുന്നെന്നു തോന്നുന്നു. അവളുടെ മുഖത്തെ ചിരി കാണണം.. ആ സോഡാ കുപ്പി മാറ്റി അവളുടെ മുഖത്തൊന്നു കൊടുക്കാൻ തോന്നി.
@@@@@@@@@@@@@@@@@@@@@@@@@@@@
ആഹാ സമാധാനം ആയി. അപ്പൊ ഈ ഡ്രാക്കുളയെ ഒരാഴ്ച സഹിച്ച മതി. അത് കഴിഞ്ഞാൽ സമാധാനം കിട്ടും. ഞാനറിയാത്തൊരു പുഞ്ചിരി എന്റെ മുഖത്ത് വന്നു. അപ്പൊ ധാ ആ ഡ്രാക്കുള എന്നെ നോക്കി പേടിപ്പിക്കുന്നു.
ഞാൻ വേഗം നടന്നു ചാരൂന്റെ അടുത്തേക്ക് പോയി. ഒരു അഞ്ചു മിനിട്ടു കഴിന്നപ്പോ എല്ലാരും പോയി. ഞങ്ങൾ ഞങ്ങളെ ജോലി തുടർന്നു. എന്നെ ചീത്ത പറയാനുള്ള ഒരു ചാൻസും ആ ഡ്രാക്കുള വിട്ടില്ല. അത് പോലെന്നെ എന്നെ കളിയാക്കാനുള്ള ഒരു ചാൻസും ചാരുവും സച്ചുവേട്ടനും വിട്ടില്ല.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ ആണ് എന്റെ ഫോൺ അടിച്ചത്. നോക്കിയപ്പോ അറിയാത്ത നമ്പർ.. ഞാൻ വേഗം എടുത്തു.
''ഹാലോ''
''ഹാലോ ആരാ...'' അപ്പുറത്തുന്നു മറുപടി ഒന്നും വന്നില്ല. ഞാൻ വീണ്ടും ചോദിച്ചു... ''ഹലോ ഹൂ ഈസ് ദിസ്..'' ഞാൻ ദേഷ്യത്തോടെ ഫോൺ വെക്കാൻ നിന്നതും അപ്പുറത്തു നിന്നും മറുപടി വന്നു..
''ഞാനാ... നീ എന്താ വിചാരിച്ചേ.. അവനെ കെട്ടിയാൽ നീ എന്റെ കയ്യിൽ നിന്നും രക്ഷപ്പെടും എന്നോ...'' ഞാൻ ആകെ ഷോക്ക് ആയി... ''സാജൻ ഡോക്ടർ...'' എന്റെ വായിൽ നിന്നും വീണു.
''അതേടീ ഞാൻ തന്നെ... നിന്നെ ഞാൻ വെറുതെ വിടുമെന്ന് വിചാരിക്കേ വേണ്ട.. എന്റെ തല അടിച്ചു പൊട്ടിച്ച നിന്നെ എന്റെ മുമ്പിൽ ഞാൻ തല കുനിച്ചു നിർത്തിയില്ലെങ്കിൽ നീ കണ്ടോ... നാട്ടിൽ ഒരു ആവശ്യം ഉണ്ടായിപ്പോയി, ഇല്ലെങ്കി എന്നെ ഉപദ്രവിച്ചതിന്റെ ഭവിഷത്തു ഇപ്പൊ തന്നെ നിന്നെ ഞാൻ അനുഭവിപ്പിച്ചേനെ..'' ഇതൊക്കെ കേട്ടിട്ടും എന്തോ എനിക്കൊന്നും പ്രതികരിക്കാൻ പറ്റിയില്ല.
''നീ പേടിക്കണ്ട, ഞാൻ നിന്നെ ഉപദ്രവിക്കില്ല, സ്നേഹിക്കെ ഉള്ളൂ... നീ കണ്ടോ മോളെ..'' എന്നും പറഞ്ഞു അയാൾ കട്ട് ചെയ്തു. അപ്പോളേക്കും എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു. അവന്റെ ആ വാക്കുകൾ പഴയ പല കാര്യങ്ങളും എന്റെ മനസിയിലേക്കു കൊണ്ട് വന്നു. ഇയാൾ എന്നേം കൊണ്ടേ പോവൂ എന്നാ തോന്നുന്നേ... നേരത്തെ ഷാദിനോട് പറഞ്ഞ പോലെ രണ്ടു ഇയാളോടും പറയണം എന്ന് വിചാരിച്ചിട്ടും നാവു അനങ്ങിയില്ല.
@@@@@@@@@@@@@@@@@@@@@@@@@@@@@@@
''എന്ത് സ്വപ്നം കണ്ടു നിക്കുവാടി, ഭക്ഷണം കഴിക്കണ്ടേ...'' ചാരു പ്രതിമ പോലെ നിക്കുന്ന ആമിയോട് ചോദിച്ചു..
''ഇവളെന്താ നിന്ന് ഉറങ്ങുവാണോ...'' സച്ചുവേട്ടൻ ചോദിച്ചു.
''ആയിരിക്കും യക്ഷികളൊക്കെ അങ്ങനെയെന്നാ കേട്ടിട്ടുള്ളത്. പിന്നെ വവ്വാലുകളെയും കണ്ടിട്ടില്ലേ...'' ഞാൻ പറഞ്ഞ കേട്ട് അവര് രണ്ടും ചിരിച്ചു. പക്ഷെ അവള് മാത്രം ഒരു അനക്കവും ഇല്ലാതെ നിന്നു.
''ആമി...'' അപ്പൊ ചാരു പോയി അവളെ കുലുക്കി വിളിച്ചു. അപ്പൊ അവള് ''വേണ്ട സജി...'' എന്നും പറഞ്ഞു അലറി. ഞങ്ങളെല്ലാവരും പേടിച്ചു പോയി.
''എന്താ ആമി??? എന്താ പറ്റിയെ???'' സച്ചു ചോദിച്ചു. അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. ആ കണ്ണട ഉള്ളത് കൊണ്ട് പലപ്പോഴും അവളുടെ കണ്ണ് നിറയുന്നത് ആർക്കും മനസ്സിലാവാറില്ല.
''ഒന്നും ഇല്ല, സച്ചുവേട്ട... ഞാൻ പെട്ടെന്ന് പേടിച്ചു പോയതാ..'' എന്നും പറഞ്ഞു ചിരിക്കാൻ നോക്കി.
''അതിനു നീ സജി എന്ന് എന്തിനാ പറഞ്ഞെ..'' അത് കേട്ടതും അവളൊന്നു ഞെട്ടി.
''ഞാൻ... ഞാൻ അങ്ങനൊന്നും പറഞ്ഞില്ലല്ലോ...'' അവള് കിടന്നുരുളാൻ തുടങ്ങി.
''പിന്നെ ഞന്ങളെല്ലാരും കേട്ടതാ...'' ചാരു പറഞ്ഞു.
''ഒന്നുമില്ല പെട്ടെന്നെന്തോ ഓർമയിൽ പറഞ്ഞതാ.. വന്നേ എനിക്ക് വല്ലാണ്ട് വിശക്കുന്നു.'' എന്നും പറഞ്ഞു ചാരൂന്റെ കയ്യിൽ പിടിച്ചു വലിച്ചു നടന്നു.
''ഇവക്കെന്താ തലക്കു വട്ടുണ്ടോ???'' ഞാൻ ചോദിച്ചു. അത് കേട്ട് ചാരുവും ആ വവ്വാലും എന്നെ നോക്കി.
''ആഹ് ചില വട്ടന്മാരെ കെട്ടിയാൽ കെട്ടുന്നവർക്കും വട്ടാവും...'' സച്ചു എന്നെ നോക്കി പറഞ്ഞിട്ട് ഇളിച്ചു.
''അതേടാ, എനിക്ക് വട്ടു തന്നെയാ...'' എന്നും പറഞ്ഞു ഞാൻ സച്ചൂനെ അടിക്കാൻ പോയി. അവൻ കാന്റീനിലേക്കു ഓടി, പിന്നാലെ ഞാനും.
അവനെന്നെ ആ കാന്റീൻ മൊത്തം ഇട്ടു ഓടിച്ചു. അപ്പോളേക്കും ചാരുവും വവ്വാലും അവിടെ എത്തിയിരുന്നു. സച്ചു ഓടി ചാരൂന്റേം വവ്വാലിന്റേം പിന്നിൽ നിന്നു.. ഇത്രേം ഓടിയ സ്ഥിതിക്ക് അവനെ വെറുതെ വിടാൻ പറ്റില്ലല്ലോ. ഞാൻ അവന്റടുത്തേക്കു പോയതും അവൻ അവരെ ചുറ്റും ഓടാൻ തുടങ്ങി, പിന്നാലെ ഞാനും.
പെട്ടെന്ന് ചാരു അവളുടെ കാലു നീട്ടി. ഞാൻ ദേ കിടക്കുന്നു നിലത്തു. പക്ഷെ എനിക്ക് വേദനിച്ചില്ല, അതെന്താണാവോ. തലപൊക്കി നോക്കിയപ്പോ മനസ്സിലായി ഞാൻ വീണത് ആ വവ്വാലിന്റെ മേലെ ആണെന്ന്. അവളെന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കുന്നുണ്ട്.
ആ കണ്ണിൽ നോക്കി കഥ പറഞ്ഞു റൊമാൻസ് കളിക്കണം എന്നൊക്കെ ഉണ്ട്. പക്ഷെ ആള് ഇവളായൊണ്ട് കണ്ണ് കുത്തി പൊട്ടിക്കാനാ തോന്നുന്നത്. ഞാൻ പെട്ടെന്ന് എണീറ്റു. ചാരു അവളെ പിടിച്ചു എണീപ്പിച്ചു. അവള് നടുവിന് കയ്യും കൊടുത്തു എണീക്കുന്ന കണ്ടപ്പോ എനിക്ക് ചിരി വന്നു. അത് കണ്ടതും അവളെന്നെ ഒരു നോട്ടം നോക്കി. ഞാൻ മൈൻഡ് ചെയ്തില്ല.
ഞാൻ മെല്ലെ ചുറ്റും നോക്കിയപ്പോ മനസ്സിലായി എല്ലാ തെണ്ടികളും ഞങ്ങളെ നോക്കി ഇളിക്കാണെന്നു. സച്ചുവാണെങ്കി ചിരിച്ചു മരിക്കുന്നുണ്ട്. കൊടുത്തു ഒരെണ്ണം പുറത്തു നോക്കി തന്നെ.
അപ്പൊ അവന്റെ ചിരി നിന്നു. ഞങ്ങള് ഫുഡ് കഴിക്കാൻ ഇരുന്നു. ഞാൻ മെല്ലെ വവ്വാലിനെ നോക്കിയപ്പോ അവളെന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് ചിരി വന്നു.
@@@@@@@@@@@@@@@@@@@@@@@@@
തെണ്ടി, മനുഷ്യനെ തള്ളി ഇട്ടു കൊല്ലാൻ നോക്കിയതും പോരാ കിണിക്കുന്നു, ഡ്രാക്കുള.. എന്റെ പടച്ചോനെ എന്റെ നടു ഒരു തീരുമാനം ആയീന്നു തോന്നുന്നു.
''ഷാദ് അവളോട് സോറി പറ???'' ചാരു പറഞ്ഞു.
''പിന്നെ എന്റെ പട്ടി പറയും..'' ഷാദ് പറഞ്ഞു.
''പട്ടിയോടു തന്നാ പറഞ്ഞെ...'' സച്ചുവേട്ടൻ പറഞ്ഞതും ഞങ്ങളെല്ലാവരും ചിരിച്ചു.
''ടാ നീ അതികം സംസാരിക്കേണ്ട, നിന്നെ കൊണ്ടാ അങ്ങനെ സംഭവിച്ചേ... അപ്പൊ നീ പറഞ്ഞാ മതി.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.
''അതോണ്ടെന്താ.. നീ അല്ലെ തള്ളി ഇട്ടതു. ഒന്ന് പിടിച്ചു എഴുന്നേല്പിക്കുക പോലും ചെയ്തില്ല. ഒരു സോറി എങ്കിലും പറഞ്ഞൂടെ.'' സച്ചുവേട്ടൻ പറഞ്ഞു.
''വേണ്ട സച്ചുവേട്ട ചിലയാളുകൾക്കു തെറ്റ് സമ്മതിക്കാനും സോറി പറയാനും ഒക്കെ ഭയങ്കര മടി ആയിരിക്കും. സോറി ഒക്കെ പറയണെങ്കിൽ നല്ല മനസ്സ് വേണം..'' ഞാൻ പറഞ്ഞു.
''എന്റെ മനസ്സിന് ഒരു കുഴപ്പവും ഇല്ല. പിന്നെ നിന്നെ പോലുള്ളവരോട് ഞാൻ സോറി പോയിട്ട് ഹായ് പോലും പറയില്ല... വേറെ വല്ലവരും ആയിരുന്നെങ്കിൽ ഞാൻ സോറി പറഞ്ഞു ഡോക്ടറെ റൂമിലേക്ക് എടുത്തു കൊണ്ട് പോയേനെ..'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.
''എടുത്തു കൊണ്ട് പോവോന്നും വേണ്ട, അതെനിക്ക് ഇഷ്ടല്ല. പക്ഷെ താൻ ഇപ്പൊ എല്ലാരുടേം മുമ്പിൽ വച്ച് സോറി പറയും... കാണണോ???'' ഞാൻ ചോദിച്ചു.
''പിന്നെ, നീ വേറെ പണി നോക്ക് മോളെ.. ഈ ഷാദ് വിചാരിച്ചതു മാത്രേ ചെയ്യാറുള്ളു, ഒരാൾക്കും എന്നെ കണ്ട്രോൾ ചെയ്യാൻ പറ്റില്ല.'' ഷാദ് പറഞ്ഞു.
''ആണോ.. എന്നാ ഇപ്പൊ കണ്ടോ, ഷാദ് മാറുന്നത്...''
ഞാൻ പെട്ടെന്ന് ''ആഹ്'' എന്ന് ഉച്ചത്തിൽ പറഞ്ഞു കരഞ്ഞു. അത് കേട്ടു എല്ലാരും ഞങ്ങടെ ടേബിളിന്റെ അടുത്തേക്ക് വന്നു.
''എന്താ ആമി എന്ത് പറ്റി???'' അജിത് ഡോക്ടർ ആണ്.
''ഒന്നൂല്ല ഡോക്ടർ അത് പെട്ടെന്ന് നാട് എന്തോ വേദന. നേരത്തെ വീണതല്ലേ...'' ഞാൻ പറഞ്ഞു.
''എന്താ ഷാദ് കുറച്ചു ശ്രദ്ധിച്ചു കൂടെ.'' പ്രവീണേട്ടൻ ആണ്.
''കുഴപ്പമില്ല പ്രവീണേട്ടാ.. അല്ലെങ്കിലേ ഷാദ് ആകെ സങ്കടത്തിലാ, ഞാൻ വീണത് കൊണ്ട്. എന്നോട് സോറിയൊക്കെ പറയാൻ പോയതാ. ഞാനാ പറഞ്ഞെ വെറുതെ ഭാര്യാ ഭർത്താക്കൻമാർക്കു ഇടയിൽ സോറി ഒക്കെ എന്തിന്നാന്നു.. ഞാൻ പറഞ്ഞു. ആ ഡ്രാക്കുള ഇതൊക്കെ എപ്പോ എന്ന രീതിയിൽ എന്നെ നോക്കുന്നുണ്ട്.
''ഏയ് എല്ലാ റിലേഷനിലും സോറിയും താങ്ക്സും ഒക്കെ വേണം. എന്നാലേ പരസ്പര ബഹുമാനം ഒക്കെ ഉണ്ടാവൂ.. ഭാര്യ ഭർത്താവിന്റെ അടിമയാണ്, അവളെ എന്തും ചെയ്യാം എന്നൊക്കെ ഉള്ള ചിന്ത ഉണ്ടോ ഷാദ്...'' അജിത് ഡോക്ടർ ചോദിച്ചു. സത്യം പറഞ്ഞാ ഡോക്ടറെ ചോദ്യം കേട്ട് ഞാനും ഒന്ന് ഞെട്ടി.
''ഒരിക്കലുമില്ല സാർ...'' ഷാദ് പെട്ടെന്ന് പറഞ്ഞു.
''അപ്പൊ ഒരു സോറി ഒക്കെ പറയാം..'' സച്ചുവേട്ടൻ പറഞ്ഞു.
''ഏയ് അതിന്റെ ആവശ്യം ഒന്നും ഇല്ല..'' ഞാൻ പറഞ്ഞു.
''സോറി..'' ഷാദ് എന്നെ നോക്കി പറഞ്ഞു. ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു. സച്ചുവേട്ടനും ചാരുവും നിന്നു ചിരിക്കുന്നുണ്ട്.
''ആമി പോയി വിജി ഡോക്ടറെ ഒന്ന് കണ്ടോളു.'' അജിത് സാർ പറഞ്ഞു.
''ആഹ്, അതെ വല്ല ഉളുക്കും ഉണ്ടോന്നു അറിയാലോ..'' പ്രവീണേട്ടൻ പറഞ്ഞു. പടച്ചോനെ പെട്ട്. ചെറിയ വേദനയെ ഉള്ളൂ..
''അതൊന്നും വേണ്ട.. ഇപ്പൊ വേദന കുറവുണ്ട്..'' ഞാൻ പറഞ്ഞു.
''ആഹ് ഒരു വീൽ ചെയർ കൊണ്ട് വരാം, നടക്കാൻ ബുദ്ധിമുട്ടു ഉണ്ടാവില്ലേ..'' സച്ചുവേട്ടൻ ചോദിച്ചു. ഞാൻ ഏട്ടനെ നോക്കി പേടിപ്പിച്ചു.
''അതൊന്നും വേണ്ട, എനിക്ക് കുഴപ്പം ഒന്നും ഇല്ല.'' ഞാൻ പറഞ്ഞു.
''അതെങ്ങനെ ശരി ആവും വേദന ഉള്ളതല്ലേ, ഡോക്ടറെ കാണണം.. വാ...'' എന്നും പറഞ്ഞു ആ ഡ്രാക്കുള എന്നെ എടുത്തു പൊക്കി. ഞാൻ ആകെ ഷോക് ആയിപ്പോയി. ബാക്കിയുള്ളവരൊക്കെ ഓ നടക്കട്ടെ, എന്നൊക്കെ പറയുന്നുണ്ടായിരുന്നു.
''താൻ എന്താ ഈ കാണിക്കുന്നേ, എന്നെ താഴെ ഇറക്കു ..'' ഞാൻ അവന്റെ കയ്യിൽ കിടന്നു കുതറികൊണ്ടു മെല്ലെ പറഞ്ഞു...
''ആഹ് അടങ്ങി കിടക്കെടി നീ എന്നെ കൊണ്ട് സോറി പറയിച്ചതല്ലേ, അപ്പോ നിനക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യാന്നു വിചാരിച്ചു.. എന്നെ അങ്ങനെ തോൽപ്പിക്കാമെന്നു മോള് വിചാരിക്കണ്ട..'' എന്നും പറഞ്ഞു അവൻ മുന്നോട്ടു നടന്നു.
''ടാ നീ അവളെ എങ്ങോട്ടു കൊണ്ട് പോവാ..'' സച്ചുവേട്ടൻ ചോദിച്ചു.
''ഈ ഹോസ്പിറ്റലിന്റെ മോളിൽ നിന്നും താഴെ ഇടാൻ.. എന്തെ നിന്നേം ഇടണോ???'' ഷാദ് ചോദിച്ചു.
''അയ്യോ വേണ്ട... പിന്നെ അവളെ ഇടുമ്പോ നീ വീഴാതെ നോക്കണേ..'' എന്നും പറഞ്ഞു ചാരുവും സച്ചുവേട്ടനും കസേരയിൽ തന്നെ ഇരുന്നു.
''ഇയാൾക്ക് വട്ടായോ, എന്നെ താഴെ ഇറക്കു..'' ക്യാന്റീനിൽ നിന്നും പുറത്തിറങ്ങിയതും ഞാൻ ഒച്ചയിൽ പറഞ്ഞു. പറഞ്ഞു തീർന്നതും ആ തെണ്ടി എന്നെ താഴെ ഇട്ടു. എന്നിട്ടൊരു ചിരി ചിരിച്ചു കാണിച്ചിട്ട് തിരിച്ചു നടന്നു.
യാ അല്ലാഹ് എന്റെ നടു ഇപ്പൊ ശരിക്കും വേദന എടുക്കാൻ തുടങ്ങി. ഞാൻ എണീറ്റു വിജി സാറിനെ പോയി കണ്ടു. സാർ നോക്കീട്ടു ഒരു ഗുളികയും ഓയിന്മെന്റ്റും തന്നു.
അതും വാങ്ങി ഞാൻ തിരിച്ചു കാന്റീനിലേക്കു പോയപ്പോ എല്ലാരും ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു.
''നീ എന്തിനാ ഷാദിനെ തിരിച്ചയച്ചെ??? പാവം സങ്കടത്തോടെയാ തിരിച്ചു വന്നേ..'' ശരൺ ആണ്. ഇവനൊന്നും പണി ഇല്ലേ, ഫുൾ ടൈം ക്യാന്റീനിൽ തന്നെ ആണല്ലോ.
''അത് പിന്നെ ഷാദിന് വിശക്കുന്നുണ്ടാവുമല്ലോ, അതാ...'' ഞാൻ പറഞ്ഞു.
അപ്പൊ ആ ഡ്രാക്കുള എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
''എന്താടീ നടത്തത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്.'' ചാരു വന്നു ചോദിച്ചു.
ഞാനവളെ നോക്കി ഒന്ന് ഇളിച്ചു, എന്നിട്ടു ആ ഡ്രാക്കുള ചെയ്തത് പറഞ്ഞു കൊടുത്തു. അപ്പൊ ദേ ഇരുന്നു ചിരിക്കുന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
അവളുടെ ഒരു സോറി പറയിക്കൽ... അവളെ ബില്ഡിങ്ങിന്റെ മോളിൽ നിന്നും താഴെ ഇടണം എന്നാ വിചാരിച്ചേ.. പിന്നെ വെറുതെ ജയിലിൽ കിടക്കേണ്ട വിചാരിച്ചിട്ടാ..
ഏതായാലും അവളെ നാടുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട്.. ഞാൻ കൈ കഴുകി ലാബിലേക്ക് നടക്കുമ്പോളാണ് കെന്നി വന്നത്. അവളെനിക്ക് വിജി സാർ കൊടുത്തു വിട്ട വിസയും ടിക്കറ്റും ഉള്ള കവർ തന്നു. അത് തുറന്നു നോക്കിയതും ഞാൻ ഷോക്ക് ആയി നിന്നു...
അതിലെ തീയതി കണ്ടു എനിക്ക് സന്തോഷം അടക്കാനായില്ല. അപ്പോളേക്കും എന്റെ ഫോൺ അടിച്ചു. വിജി സാർ ആയിരുന്നു. അദ്ദേഹത്തോട് സംസാരിച്ചു ഞാൻ വേഗം ലാബിലേക്ക് പോയി. എല്ലാം നല്ല ജോലിയിലാണ്. ഞാൻ ഓടിപ്പോയി സച്ചൂനെ കെട്ടിപ്പിടിച്ചു രണ്ടുമ്മ കൊടുത്തു. അത് കണ്ടു ചാരുവും ആ വവ്വാലും അന്തം വിട്ടു എന്നെ നോക്കുന്നുണ്ട്.
''ഛെ എന്താടാ ഇത് വൃത്തികെട്ടവനേ, ഞാൻ ആ ടൈപ്പ് അല്ല..'' എന്നും പറഞ്ഞു സച്ചു കവിൾ തുടച്ചോണ്ടു പോയി ചാരൂന്റെ പിന്നിൽ നിന്നു.
''വേണ്ട, എനിക്കപ്പോളെ സംശയം ഉണ്ടായിരുന്നു. വേറെ ആരെയും കൂട്ടാതെ രണ്ടും കൂടി ഒറ്റയ്ക്ക് താമസിക്കുന്നു, ഒരുമിച്ചു തീറ്റ കുടി ഉറക്കം...'' എന്നും പറഞ്ഞു ചാരു മുഖം വീർപ്പിച്ചു.
''അയ്യടാ രണ്ടിന്റേം മോന്ത കണ്ടാ മതി.. ഇവനെങ്ങനെ ആണെന്ന് എനിക്കറിഞ്ഞൂടാ, ഞാൻ ഏതായാലും അങ്ങനല്ല.'' ഞാൻ പറഞ്ഞു.
''ആണോ എന്നാ എനിക്കും കുഴപ്പം ഒന്നും ഇല്ല... നീ എന്തിനാ ഇപ്പൊ ഇങ്ങനൊക്കെ കാണിച്ചേ..'' സച്ചുവാണ്.
''ടാ എന്റെ വിസയും ടിക്കറ്റും കിട്ടി.. ഞാൻ പോവാ...'' എന്ന് പറഞ്ഞതും സച്ചൂന്റെ മുഖം മാറി, ആ വവ്വാലിന്റേം. പക്ഷെ അവളെ മുഖത്തൊരു ചിരിയാണ് വന്നത്.
''ഓ, അടുത്ത ശനിയാഴ്ച എപ്പോളാണാവോ ഫ്ളൈറ്റ്..'' സച്ചു ദേഷ്യത്തോടെ ചോദിച്ചു.
''രാത്രി ഒരു മണിക്ക്. പക്ഷെ അടുത്ത ശനിയാഴ്ച അല്ല, നാളെ രാത്രി. പിന്നെ രണ്ടു മാസം കഴിഞ്ഞേ വരൂ..'' ഞാൻ പറഞ്ഞു കഴിഞ്ഞതും ആ വവ്വാലിനെ ശബ്ദം കേട്ട്.
''സത്യം...'' അവള് ചിരിച്ചോണ്ട് ചോദിക്കുന്ന കേട്ട് ഞങ്ങൾ മൂന്നാളും അവളെ നോക്കി. അപ്പൊ അവളൊന്നു ഇളിച്ചു കാണിച്ചു.
ഞാൻ പോവുന്നതിനു ഈ അലവലാതിക്കെന്താ ഇത്ര സന്തോഷം. എന്നെ ഒഴിവാക്കാൻ നോക്കുന്ന പോലെ.. സാധാരണ പെൺപിള്ളേരൊക്കെ കെട്ടിയോന്മാർ പോവുന്നു പറയുമ്പോ കരയാണല്ലോ ചെയ്യാ, ഇവൾക്കെന്താ ഇത്ര സന്തോഷം.
ഏ ഞാനിതെന്തൊക്കെയാ ഈ ആലോചിക്കുന്നേ... അല്ലെങ്കിൽ തന്നെ അവളെന്തിന് സങ്കടപ്പെടണം. ഞങ്ങള് തമ്മിൽ അതിനൊരു ബന്ധവും ഇല്ലല്ലോ. ഇവളെ കൂടെ ഇവിടെ നിന്നാൽ മറ്റുള്ളവരൊക്കെ കൂടി ഓരോന്ന് ചോദിച്ചു എനിക്ക് പ്രാന്താവും. ഇതാവുമ്പോ രണ്ടു മാസം എങ്കിലും സമാധാനം ഉണ്ടാവും.
@@@@@@@@@@@@@@@@@@@@@@@@
എന്തൊരു സന്തോഷം.. ഹോ, രണ്ടു മാസം എങ്കിൽ രണ്ടു മാസം, ഇയാളെ ചീത്ത കേൾക്കാതെ ഇരിക്കാലോ. പിന്നെ ആൾക്കാരുടെ മുന്നിലുള്ള അഭിനയവും കുറക്കാം..
''അപ്പൊ നീ എന്തായാലും പോവും അല്ലെ..'' ചാരു ഷാദിനോട് ചോദിച്ചു.
©കട്ടക്കലിപ്പൻ
''പിന്നെ പോവാതെ, എത്ര കാത്തു നിന്നിട്ടാ ഇങ്ങനൊരു അവസരം കിട്ടിയതെന്ന് അറിയോ.'' ഷാദ് പറഞ്ഞു. അപ്പോഴും അവൻ നോക്കുന്നത് എന്റെ മുഖത്താണ്. ഞാൻ അതൊന്നും മൈൻഡ് ആക്കിയില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പോയപ്പോ വിജി സാറിനെ കണ്ടു.
''സോറി ആമി, ഞാൻ കാരണം നിങ്ങളെ ഹണിമൂൺ മുടങ്ങിയല്ലേ...'' അത് കേട്ടതും കഴിച്ചോണ്ടിരുന്ന ഭക്ഷണം എന്റെ മണ്ടേൽ കേറി. ചാരു എനിക്ക് വെള്ളം തന്നു. സച്ചുവേട്ടനും ആ ഡ്രാക്കുളയും പൊരിഞ്ഞ ചിരിയാണ്.
''ആമി ആർ യൂ ഓക്കേ??'' വിജി സാർ ചോദിച്ചു.
''എസ് സാർ ഐഎം ഓക്കേ. എനിക്ക് പ്രശ്നം ഒന്നും ഇല്ല സാർ. ജോലിയല്ലേ കൂടുതൽ ഇമ്പോര്ട്ടണ്ട്.'' ഞാൻ പറഞ്ഞു.
''അതെ ഹണിമൂണിനോക്കെ ഇനിയും പോവാലോ, അല്ലെ ഷാദ്.'' ചാരു അത് പറഞ്ഞതും ഞാൻ അവളുടെ കാലിൽ ഒരു ചവിട്ടു കൊടുത്തു. അവളെന്നെ നോക്കി പേടിപ്പിച്ചു.
അവിടുന്ന് ലാബിൽ പോവുമ്പോളും വൈകുന്നേരം റൂമിലേക്ക് പോവുമ്പോൾ ബസ്സിലും എന്തിനേറെ എന്റെ ഫ്ലാറ്റിലേക്ക് പോവുമ്പോളുള്ള ആൾക്കാർ വരെ എന്നെ സങ്കടത്തോടെ നോക്കുന്നു.. എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നു.
''എന്റെ പടച്ചോനെ ഇവർക്കൊക്കെ വട്ടായോ. അവൻ പോവുന്നതിനു എന്തിനാ എല്ലാരും എന്നെ ഇങ്ങനെ സങ്കടപ്പെട്ടു നോക്കുകേം സമാധാനിപ്പിക്കുകേം ഒക്കെ ചെയ്യുന്നേ.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''ഡീ അവരെ മുമ്പിൽ നിങ്ങള് കല്യാണം കഴിഞ്ഞു രണ്ടു ദിവസം കൊണ്ട് അകന്നു കഴിയാൻ പോവുന്നവരാ.. അപ്പൊ അവർക്കു സങ്കടം ഉണ്ടാവൂലെ. നിങ്ങളെ മനസ്സിൽ എന്താണ് അവർക്ക് അറീല്ലല്ലോ..'' ചാരു പറഞ്ഞു ചിരിച്ചു.
''ആഹ് ഇനി രണ്ടു മാസം കഴിഞ്ഞു ആ മോന്ത കണ്ടാ മതിയല്ലോ, സന്തോഷം.'' എന്നും പറഞ്ഞു ഞാൻ ചാരൂന്റെ അടുത്ത് കിടന്നു.
രാവിലെ ഫോൺ ബെൽ അടിക്കുന്ന കേട്ടാണ് എണീറ്റത്. ഫോൺ നോക്കിയപ്പോ സച്ചുവേട്ടൻ. ഞാൻ വേഗം ചാരുവിനെ വിളിച്ചു എണീപ്പിച്ചു. അവൾ എണീച്ചു ഏട്ടനോട് സംസാരിച്ചു. ഞാൻ ബാത്റൂമിലേക്കു പോയി.
''ടീ ഭക്ഷണം കഴിച്ചു നിന്റെ ജോലി ഒക്കെ വേഗം തീർക്കു. ഉച്ചയ്ക്കെക്കു ഒന്നും ആക്കണ്ട. പുറത്തൂന്നു കഴിക്കാം എന്ന് പറഞ്ഞു സച്ചുവേട്ടൻ.'' ചാരു പറഞ്ഞതും ഞാൻ അടുക്കളയിൽ നിന്നും തലനീട്ടി പറഞ്ഞു, ''ഞാനില്ല മോളെ. വെറുതെ ആ ഡ്രാക്കുളയുടെ മുഖം കാണാൻ വയ്യ.''
''ആഹ് നീ വരുന്നില്ലാന്നു പറഞ്ഞാൽ ഇവിടെ വന്നു പൊക്കി എടുത്തോണ്ട് പോവുമെന്നാ സച്ചുവേട്ടൻ പറഞ്ഞത്. പ്രിയയോടും പറയാൻ പറഞ്ഞു, പ്രവീണേട്ടൻ വരും പോലും..'' എന്ന് ചാരു പറഞ്ഞതും പ്രിയ ബെഡിൽ നിന്നും എണീറ്റു ബാത്റൂമിലേക്കു ഓടുന്ന കണ്ടു.
മനസില്ലാമനസോടെ ഞാൻ റെഡി ആയി അവരുടെ കൂടെ താഴേക്ക് പോയി.
@@@@@@@@@@@@@@@@@@@@@@
വൈകുന്നേരം വരെ കിടന്നുറങ്ങാം എന്ന് വിചാരിച്ചപ്പോളാ സച്ചു തലയിൽ കൂടി വെള്ളം ഒഴിച്ച് എണീപ്പിച്ചത്. ഇനി രണ്ടു മാസം കഴിയണ്ടേ ഒരുമിച്ചു കൂടാൻ, അതോണ്ട് ഉച്ചയ്ക്ക് അവളുമാരേം കൂടി പുറത്തു പോവാമെന്നു. മനുഷ്യനെ മെനക്കെടുത്താൻ.
കാർ എടുത്തു പോയപ്പോ തന്നെ മൂന്നും വന്നു കേറി. എന്താണ് എന്ന് അറിയില്ല കാറിൽ കേറി അര മണിക്കൂർ ആവാൻ ആയിട്ടും ആരും ഒന്നും മിണ്ടീട്ടില്ല. ഞാൻ പോവുന്നതിനു ഇവർക്കൊക്കെ ഇത്ര സങ്കടമോ..
ഞങ്ങൾ റെസ്റ്റോറന്റിന്റെ മുന്നിൽ ഇറങ്ങി. അകത്തേക്ക് നടക്കുമ്പോളും ആരും ഒന്നും മിണ്ടുന്നില്ല. ആ വവ്വാൽ ആണെങ്കിൽ എന്നെ നോക്കുന്നു കൂടി ഇല്ല. അത് സ്ഥിരം ഉള്ളത് ആയോണ്ട് ഞാൻ കാര്യം ആക്കീല.
''എന്താടാ നിന്റെ നാവു റൂമിന്ന് എടുക്കാൻ മറന്നോ??'' ഞാൻ സച്ചൂനോട് ചോദിച്ചു. അവനൊന്നും മിണ്ടിയില്ല. അവന്റെ കാളി കണ്ടാൽ അവനാണ് എന്റെ ഭാര്യ എന്ന് തോന്നും.
അകത്തു കേറിയപ്പോ കണ്ടു പ്രവീൺ ഒരു ടേബിളിൽ ഇരിക്കുന്നത്. ഞങ്ങൾ അവന്റെ കൂടെ പോയി ഇരുന്നു. പിന്നെ എന്തൊക്കെയോ പറഞ്ഞു ഞാൻ സച്ചൂനെയും ചാരൂനെയും ഒക്കെ കൊണ്ട് മിണ്ടിച്ചു.
''ആഹ് എല്ലാര്ക്കും ബിരിയാണി അല്ലെ.. ഇന്ന് എന്റെ ട്രീറ്റ് ആണ്.. വേണ്ടത് വാങ്ങി കഴിക്കാം...'' ഞാൻ പറഞ്ഞു.
എല്ലാരും ബിരിയാണിയും ഓരോ ഐസ് ക്രീമും ഒക്കെ തട്ടി പുറത്തിറങ്ങി. പ്രവീണും പ്രിയയും ഞങ്ങളോട് യാത്ര പറഞ്ഞു പോയി.
ഞങ്ങള് നേരെ ഒരു സിനിമ കാണാൻ പോയി. ആ വവ്വാല് വരുന്നില്ലാന്നു കുറെ പറഞ്ഞതാ.. സച്ചുവും ചാരുവും വിട്ടില്ല.
സിനിമ ടിക്കറ്റ് എടുത്തു അകത്തു കേറി. സച്ചു ഒരു സൈഡിലും ഞാൻ മറുസൈഡിലും ചാരുവും വവ്വാലും നടക്കും ആയി ഇരുന്നു. ആദ്യമായി അവൾ എന്റെ അടുത്ത് ഇരുന്നു.. ഇത്ര നാളിൽ ഒരിക്കെ പോലും ഞങ്ങൾ ഒന്ന് അടുത്ത് നിക്കുകയോ ഇരിക്കുകയോ ചെയ്തിട്ടില്ല. എന്റെ എന്ന് മാത്രമല്ല സച്ചു ഒഴിച്ച് വേറെ ആരുടേയും അടുത്ത് അവളിത്ര അടുത്ത് പെരുമാറുന്നത് കണ്ടിട്ടില്ല.
ഞാൻ കണ്ടിട്ടില്ലാന്നേ ഉള്ളൂട്ടോ, ഇവളെ സ്വഭാവം വച്ച് ആരോടൊക്കെ കൊഞ്ചുന്നുണ്ടെന്നു ആർക്കറിയാം.. സിനിമ തുടങ്ങി, ഒരു കോമഡി ഫിലിം ആയിരുന്നു. സത്യം പറയാലോ ഇവളിത്ര നന്നായി ചിരിക്കുമെന്നു ഞാൻ ആദ്യം ആയി കാണുവാണ്.
ഓരോ കോമഡി സീൻ വരുമ്പോളും എന്റെ കാലിനും കയ്യിനും ആണ് പണി. വേറൊന്നും അല്ല, ആ വവ്വാല് ചിരിക്കാൻ തുടങ്ങിയാ നിർത്തണമെങ്കിൽ ആരെയെങ്കിലും അടിക്കണം. അവൾ എന്നെയും ചാരുവിനെയും അടിച്ചു ഒരു വിധത്തിൽ ആക്കി. ശരിക്കു പറഞ്ഞാൽ സിനിമയിൽ ലയിച്ച കൊണ്ടാണെന്നു തോന്നുന്നു, അവള് അടിക്കുന്നത് എന്നെ ആണെന്ന ബോധം പോലും ഇല്ല. അവസാനം വേദന എടുത്തപ്പോ ഞാൻ അവളെ കയ്യിൽ പിടിച്ചു വച്ചു.
@@@@@@@@@@@@@@@@@@@@@@@@@@@@@
സിനിമ എനിക്കൊരു വീക്നെസ് ആയിരുന്നു, പ്രത്ത്യേഗിച് കോമഡി ഫിലിംസ്.. കുറെ വര്ഷങ്ങള്ക്കു ശഷം ആണ് ഞാൻ തീയേറ്ററിൽ വരുന്നത്. സിനിമ കണ്ടു ത്രില്ല് കേറി അടുത്തിരിക്കുന്നതു ആ ഡ്രാക്കുള ആണെന്ന് പോലും ഞാൻ മറന്നു പോയി.
സിനിമ കാണുമ്പോളും സംസാരിക്കുമ്പോളും ഞാൻ അറിയാതെ തന്നെ എന്റെ കൈ അടുത്തിരിക്കുന്ന ആൾടെ മേലെ പതിയും. ചാരുവിനു അത് അറിയാം. അവൾക്കു എപ്പോളും കിട്ടുന്നതാ, പിന്നെ സച്ചുവേട്ടനും ഇടയ്ക്കു കിട്ടാറുണ്ട്.
ഇന്നും എന്തോ ഒരു ഓർമ്മയിൽ അടിച്ചു പോയതാ.. ആ ഡ്രാക്കുള കയ്യിൽ പിടിച്ചപ്പോളാ എനിക്ക് ബോധം വന്നേ. അവൻ കയ്യിൽ പിടിച്ചതും അടിവയറ്റിൽ നിന്നും എന്തോ ഒരു കാളൽ.. ഇന്നലെ അവൻ എന്നെ എടുത്തപ്പോഴും അങ്ങനെ ഒരു ഫീലിംഗ് ആയിരുന്നു.
ഞാൻ വേഗം സോറി പറഞ്ഞു കൈ വലിക്കാൻ നോക്കി. എവിടെ ഒരു അനക്കവും ഇല്ല.
''സോറി, അറിയാതെ അടിച്ചു പോയതാ... എന്റെ കൈ വിട്..'' ഞാൻ പറഞ്ഞു.
''മിണ്ടാതെ ഇരുന്നില്ലെങ്കിൽ എടുത്തു പുറത്തിടും ഞാൻ.. മനുഷ്യനെ അടിച്ചു ഒരു പരുവം ആക്കിയതും പോരാ..'' എന്നും പറഞ്ഞു അവനെന്റെ കൈ ഒന്നൂടി മുറുക്കി പിടിച്ചു.
''സോറി പറഞ്ഞില്ലേ, വിട് പ്ളീസ്.'' ഞാൻ പറഞ്ഞു. സച്ചുവേട്ടനെയും ചാരുവിനെയും നോക്കിയപ്പോ രണ്ടും അവരുടെ ലോകത്തു ആണ്. ചാരു സച്ചുവേട്ടന്റെ തോളിൽ തല വച്ചു കിടക്കുന്നു, സച്ചുവേട്ടൻ അവളുടെ തലമുടിയിൽ തഴുകി കൊടുക്കുന്നു. ഇവിടെ നടക്കുന്നതൊന്നും രണ്ടാളും കണ്ടിട്ടില്ല.
''ഇനി മിണ്ടിയാൽ നിന്നെ പിടിച്ചു ഞാൻ എന്റെ മടിയിൽ ഇരുത്തും.. വേണോ??'' എന്നും ചോദിച്ചു എന്റെ കൈ പിടിച്ചു വലിച്ചു. ഇന്നലത്തെ കാര്യം ഓർത്തപ്പോ ചിലപ്പോ ആ ഡ്രാക്കുള അതും ചെയ്യുമെന്ന് എനിക്ക് തോന്നി.
ഞാൻ വേണ്ട എന്നും പറഞ്ഞു മിണ്ടാതെ ഇരുന്നു. സിനിമ തീരുന്ന വരെ ആ തെണ്ടി എന്റെ കൈ പിടിച്ചു വച്ചു. എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല. വെളിച്ചം വന്നപ്പോ സച്ചുവേട്ടൻ ഷാദ് എന്റെ കയ്യിൽ പിടിച്ചത് കണ്ടു.
''ഓ നമ്മളെ മുന്നിൽ മാത്രേ കലിപ്പ് ഭാവം ഉള്ളൂ അല്ലെ, ആരും കാണാതെ റൊമാൻസ് ആണല്ലേ.. ഇരുട്ടത്ത് കൈ പിടിക്ക, പിന്നെ വേറെന്താ നടന്നേ???'' എന്ന് സച്ചുവേട്ടൻ ചോദിച്ചതും ഡ്രാക്കുള എന്റെ കൈ വിട്ടു.
''റൊമാൻസ്, മണ്ണാംകട്ട. മനുഷ്യനെ അടിച്ചു ഒരു പരുവമാക്കി. ഇവളെ കൈക്കു എന്തേലും അസുഖം ഉണ്ടോ...'' ഷാദ് ദേഷ്യത്തോടെ ചോദിച്ചു.
''ഓർമ്മയില്ലാതെ പറ്റിപ്പോയതാണെന്ന് പറഞ്ഞില്ലേ..'' എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നിന്നു.
''ഓർമ്മയില്ലാതെ ഇങ്ങനെ, അപ്പൊ അറിഞ്ഞോണ്ട് അടിച്ചാൽ എന്റെ കാറ്റ് പോവുമായിരുന്നല്ലോ..'' എന്ന് ഷാദ് പറഞ്ഞതും ചാരുവും സച്ചുവേട്ടനും ചിരി തുടങ്ങി.
''അല്ലെങ്കിലും അവളെ നാക്ക് സംസാരിക്കുന്നതിൽ കൂടുതൽ അവളെ കൈ ആണ് സംസാരിക്കാ.'' എന്നും പറഞ്ഞു ചാരു ചിരിച്ചു.
''ആഹ് അത് രണ്ടു കിട്ടിയാ തീർന്നോളും.'' ഷാദ് പറഞ്ഞപ്പോ ഞാൻ അവനെ നോക്കിപ്പേടിപ്പിച്ചു.
''എന്താടീ നോക്കുന്നെ, ആ സോഡാക്കുപ്പി മാറ്റി കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.'' ഷാദ് പറഞ്ഞു.
''പിന്നെ ഇങ്ങോട്ടു വാ.. ഞാൻ ഇയാൾക്ക് നിന്നു തരാം.. അറിയാതെ പറ്റിയതാണെന്ന് പറഞ്ഞില്ലേ.. എന്നിട്ടും ചൂടാവുന്നു, അപ്പൊ താൻ അറിഞ്ഞോണ്ട് ചെയ്തതിനു ഞാൻ എന്തൊക്കെ പറയണം.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞിട്ട് എന്റെ കൈ കാണിച്ചു കൊടുത്തു. ഷാദ് പിടിച്ച സ്ഥലത്തു ചുവന്നു തിണിർത്തു കിടപ്പുണ്ട്.
അത് കണ്ടപ്പോ അവന്റെ മുഖം മാറി. ആൾക്ക് വിഷമം ആയോ, അതോ എനിക്ക് തോന്നിയതാണോ.. ആ എന്തായാലും പിന്നെ ആ റേഡിയോ അവൻ ഓഫ് ചെയ്തു.
@@@@@@@@@@@@@@@@@@@@@@@@
അവൾ അടിച്ച ദേഷ്യത്തിൽ കൈ പിടിച്ചു വച്ചതാ. ഇങ്ങനെ ചുവക്കുമെന്നു വിചാരിച്ചില്ല.നല്ല വേദന ആയി കാണുമോ.. ആ എന്തേലും ആവട്ടെ. അവിടുന്ന് ഇറങ്ങി കൊണ്ട് പോവാനുള്ള കുറച്ചു സാധനങ്ങളും വാങ്ങി ചായയും കുടിച്ചു റൂമിലേക്ക് വിട്ടു.
''ആമി ചാരൂ, രാത്രി ഒരു എട്ടു മാണി ആവുമ്പൊ റെഡി ആയി വരണം. ഫുഡ്ഡും കഴിച്ചു എയർപോർട്ടിലേക്കു പോവാം..'' സച്ചു പറഞ്ഞു.
''ഞങ്ങളെന്തിനാ സച്ചുവേട്ടാ, നിങ്ങള് പോയി വന്നോ..'' ആ വവ്വാല് ചാടിക്കേറി പറഞ്ഞു.
''നിന്റെ മോന്ത കാണാൻ ഉള്ള താല്പര്യം കൊണ്ട് ഒന്നും അല്ല. അവിടെ വിജി സാർ ഉണ്ടാവും. സാർ നിന്നെ ചോദിക്കും..'' ഞാൻ പറഞ്ഞു.
അവർ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. ഞങ്ങള് വണ്ടി വച്ചു സാധനങ്ങൾ ഒക്കെ എടുത്തു മോളിലേക്കു പോയി.
സാധങ്ങൾ ഒക്കെ പാക് ചെയ്തു വച്ചു ഒന്ന് കുളിച്ചു വന്നു.
''ടാ നിനക്ക് സങ്കടം ആണെന്ന് എനിക്കറിയാം. നിന്നെ വിട്ടു പോവാൻ എനിക്കും ആഗ്രഹം ഇല്ല. പക്ഷെ ഇപ്പൊ ഒരു ചേഞ്ച് എനിക്ക് ആവശ്യം ആണ്. അവൾക്കും ഞാൻ ഇല്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ പിടിച്ചു നിക്കാൻ പ്രശ്നം ഉണ്ടാവില്ല.'' ഞാൻ പറഞ്ഞു.
''ഞാൻ എങ്ങനാടാ ഒറ്റയ്ക്ക് നിക്കാ..'' സച്ചു ചോദിച്ചു.
''നീ പേടിക്കണ്ടടാ, നിനക്ക് കൂട്ടിനു ഒരാൾ ഇന്ന് രാത്രി തന്നെ എത്തും..'' ഞാൻ പറഞ്ഞു.
''ആര്???'' അവൻ ആകാംഷയോടെ ചോദിച്ചു..
''നിനക്ക് ഇഷ്ടപെട്ട ഒരാൾ ആണ്..'' ഞാൻ പറഞ്ഞു..
''ആരാടാ.. ഒന്ന് പറഞ്ഞു തൊലക്കോ???'' സച്ചു ദേഷ്യത്തോടെ ചോദിച്ചു.
''ചാരു...'' ഞാൻ പറഞ്ഞു.
''സത്യം.. അവൾ സമ്മതിച്ചോ..'' അവൻ അത്ഭുതത്തോടെ ചോദിച്ചു.
''അയ്യടാ മനമേ.. ഓന്റെ ഒരു പൂതി കണ്ടില്ലേ...'' ഞാൻ അത് പറഞ്ഞപ്പോ അവൻ നിലത്തു കളം വരക്കാ...
''പിന്നെ ആരാന്നു പറയെടാ..''
''നമ്മടെ പ്രവീൺ.. രണ്ടു മാസം കഴിഞ്ഞാൽ അവനു നാട്ടിൽ പോണ്ടേ, അതുവരെ അവൻ ഇവിടെ നിന്റെ കൂടെ ഉണ്ടാവും. തിരിച്ചു വന്നാൽ പ്രിയയുമായി ഇവിടെ ഒരു വൺ ബെഡ്റൂമിലേക്ക് മാറും...'' ഞാൻ പറഞ്ഞു.
പിന്നെ ഞങ്ങള് മെല്ലെ ഫ്രഷ് ആയി സാധനങ്ങൾ ഒക്കെ എടുത്തു താഴോട്ടേക്കു ഇറങ്ങി. അപ്പോളേക്കും ചാരുവും ആമിയും താഴെ എത്തിയിരുന്നു.
ഞങ്ങള് വേഗം പുറപ്പെട്ടു. ഇടയ്ക്കൊരു റെസ്റ്റോറന്റിൽ കയറി ഫുഡ് കഴിച്ചു. നേരെ ഐര്പോര്ട്ടിലേക്കു പോയി. അവിടെ വിജി സാർ ആദ്യമേ എത്തിയിരുന്നു. കൂടെ അദ്ദേഹത്തിന്റെ ഫാമിലിയും ഉണ്ടായിരുന്നു.
അദ്ദേഹത്തിന്റെ മക്കളിൽ ഒരാൾ ആരിലും ഒരാൾ പത്തിലും ആണ്. ഇല്ലെങ്കിൽ ഫാമിലി ഇല്ലാതെ സാർ ഇങ്ങോട്ടും പോവാറില്ല.
@@@@@@@@@@@@@@@@@@@@
അകത്തു കേറിയപ്പോ തന്നെ വിജി സാറിന്റെ ഭാര്യ കമല ഡോക്ടർ എന്റെ അടുത്തേക്ക് വന്നു. കമല ഡോക്ടറും ഞങ്ങളെ ഹോസ്പിറ്റലിൽ തന്നെ ആണ്. ഗായിനക്കോളജി ഡിപ്പാർട്മെന്റിൽ.
''ആമി ആകെ സങ്കടായി അല്ലെ, പോട്ടെ ഇത് ജീവിതത്തിന്റെ ഒരു ഭാഗം ആണ്. എപ്പോളും ഒന്നിച്ചു നിക്കാൻ പറ്റില്ലല്ലോ.. ഇടയ്ക്കു പിരിയുമ്പോയെ പരസ്പരം എത്ര സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ പറ്റൂ... പിന്നെ നിങ്ങളെ കാര്യത്തിൽ കല്യാണം കഴിഞ്ഞപാടെന്നെ ആയിപ്പോയി എന്ന് മാത്രം.'' കമല ഡോക്ടർ പിന്നേം എന്തൊക്കെയോ പറഞ്ഞു. ഇടയ്ക്കു കണ്ണും തുടക്കുന്നുണ്ട്. ആ മുഖത്ത് കാണാം വിജി ഡോക്ടറെ പിരിയുന്ന ദുഃഖം.
ഞാൻ മെല്ലെ തിരിഞ്ഞു നോക്കിയപ്പോ മൂന്നും നിന്നു ചിരിക്കാ. എനിക്ക് ദേഷ്യം വന്നു. അപ്പോളേക്കും അവർക്കു പോകണ്ട സമയം ആയി. അവർ നടക്കുന്നതിനിടയിൽ വിജി ഡോക്ടർ കമല ഡോക്ടറെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഉമ്മ കൊടുത്തു. എന്നിട്ടു എന്നെയും ഷാദിനെയും നോക്കി.
''എന്താ നിങ്ങള്ക്ക് യാത്ര പറയണ്ടേ..'' ഞങ്ങൾ പന്തം കണ്ട പെരുച്ചാഴികളെ പോലെ പരസ്പരം നോക്കി.
''ഞങ്ങൾ യാത്ര പറഞ്ഞതാ സാർ..'' ഷാദ് പറഞ്ഞു. സച്ചുവും ചാരുവും ഇപ്പൊ ചിരിക്കും എന്ന നിലയിലാ ഉള്ളത്.
''അതിനെന്താ, ആ കുട്ടി എത്ര വിഷമിക്കുന്നുണ്ടാവുമെന്നു എനിക്കറിയാം.. ഒന്ന് ആശ്വസിപ്പിച്ചിട്ടു പോകു ഷാദ്..'' കല്യാണി മാം പറഞ്ഞു.
''അതെ ആ കുട്ടി അത്രേം കഷ്ടപ്പെട്ടാണ് കണ്ണീരു തടഞ്ഞു വച്ചിരിക്കുന്നത്..'' ഇതൊക്കെ എപ്പോ എന്ന രീതിയിൽ ഷാദ് എന്നെ നോക്കി. ഞാൻ ഏയ് ഇല്ല എന്ന രീതിയിൽ അവനെ നോക്കി തലയാട്ടി.
''ഷാദ് ആമിയോട് യാത്ര പറയൂ..'' വിജി ഡോക്ടർ പറഞ്ഞു.
പടച്ചോനെ വീണ്ടും പെട്ട്.. അപ്പോളേക്കും ഷാദ് എന്റെ നേരെ നടക്കാൻ തുടങ്ങിയിരുന്നു. ഞാനാണേൽ അതിനനുസരിച്ചു പിന്നോട്ടും നടന്നു..
അവന്റെ നടത്തം കാണുമ്പോ തന്നെ ഒരു ചവിട്ടു കൊടുക്കാനാ തോന്നിയത്. ആ ഡ്രാക്കുള നേരെ വന്നു എന്റെ കയ്യിൽ പിടിച്ചു. ഞാൻ കണ്ണ് പൂട്ടി നിന്നു. പെട്ടെന്ന് അവൻ എന്റെ തലയിൽ കൈ കൊണ്ട് തലോടി, കവിളിൽ കൈ വച്ചു . ഞാൻ കണ്ണ് തുറന്നു.
"പോട്ടെ വവ്വാലെ.. അല്ല പോട്ടെ മോളെ" എന്നും പറഞ്ഞു എന്നെ നോക്കി ഒന്ന് സയിറ്റ് അടിച്ചിട്ട് തിരിഞ്ഞു നടന്നു.
രക്ഷപ്പെട്ടു... ഏതായാലും അവസരം മുതലാക്കുന്ന ടൈപ്പ് അല്ല. പെൺകുട്ടികളെ ബഹുമാനിക്കുന്ന ആളാണ്. അവർ പോവുന്നതും നോക്കി ഞങ്ങൾ അങ്ങനെ നിന്നു.
@@@@@@@@@@@@@@@@@@@@@@@
അവളുടെ മോന്ത ഒന്ന് കാണണം ആയിരുന്നു. എനിക്കതു കണ്ടു ചിരി വന്നിട്ട്. കണ്ണും അടച്ചുള്ള നിപ്പ് കണ്ടപ്പോ സത്യം പറഞ്ഞാ പാവം തോന്നി. പക്ഷെ കയ്യിലിരിപ്പ് എനിക്കല്ലേ അറിയൂ..
"ഞാൻ ഒരാഴ്ച കൂടി നീട്ടാൻ നോക്കിയതാ നമ്മളെ പോക്ക്. പക്ഷെ നേരത്തെ ആകുകയാ ചെയ്തേ." വിജി സാർ പറഞ്ഞു.
"അതെന്താ ഡോക്ടർ നല്ലതല്ലേ വേഗം പോവുന്നത്.." അത് പറഞ്ഞപ്പോ സാറെന്നെ നോക്കി.
"അല്ലെടോ തനിക്കു ആമിയെ വിട്ടു വരുന്നതിൽ ഒരു സങ്കടവും ഇല്ലേ.. എന്റെ കല്യാണം കഴിഞ്ഞു 18 വര്ഷം ആയി. എന്നിട്ടും അവളെ വിട്ടു നിക്കാൻ പറ്റുന്നില്ല." സാർ ചോദിച്ചു.
"ഉണ്ട് സാർ, പിന്നെ അത് പുറത്തു കാണിക്കുന്നില്ലാന്നേ ഉള്ളൂ.." ഞാൻ പറഞ്ഞു.
"നമ്മളെ ആരോ ഓടിച്ച പോലെ തോന്നുന്നു. ഇല്ലെങ്കി ഇത്ര പെട്ടെന്ന് എല്ലാം ശരി ആവുമായിരുന്നില്ല." സാർ പറഞ്ഞു.
ഞങ്ങൾ ചെക്കിങ് ഒക്കെ കഴിഞ്ഞു ഫ്ലൈറ്റിൽ കേറാൻ കാത്തു നിന്നു.
എന്നാലും ആരാവും ഞങ്ങക്ക് വേണ്ടി റെക്കമണ്ടേഷൻ ചെയ്തത്.
@@@@@@@@@@@@@@@@@@@@@@@
അവര് അകത്തേക്ക് പോയപ്പോ ഞങ്ങള് പുറത്തേക്കു നടന്നു. കമല ഡോക്ടർ കരഞ്ഞു കണ്ണൊക്കെ തുടച്ചു അവരെ കാറിലേക്ക് പോയി. ഞങ്ങൾ ഓരോന്നോർത്തു ചിരിച്ചോണ്ട് കാറിലേക്കും.
അപ്പോളാണ് എന്റെ ഫോൺ അടിച്ചത്. പരിചയമില്ലാത്ത നമ്പർ ആയോണ്ട് എടുക്കാൻ മടിച്ചു. ചാരു പറഞ്ഞപ്പോ എടുത്തു.
എടുത്തതും ഒരു പൊട്ടിച്ചിരി ആണ് കേട്ടത്. അത് കേട്ടപ്പോ തന്നെ ആളെ മനസ്സിലായി.
"എന്താടീ കരഞ്ഞു ഒരു വിധം ആയോ???" വീണ്ടും ചിരി.. ചാരു ആരാണെന്നു ചോദിച്ചപ്പോ സാജൻ ഡോക്ടർ എന്ന് ഞാൻ മെല്ലെ പറഞ്ഞു.
"നിങ്ങടെ ആദ്യരാത്രിക്ക് മുന്നേ തന്നെ അവനെ ഓടിക്കണം എന്ന് വിചാരിച്ചതാ. പക്ഷെ നടന്നില്ല. എന്നാലും കുഴപ്പമില്ല. ഞാൻ വരുന്നവരെ നീ അങ്ങനെ സുഗിച്ചു ജീവിക്കണ്ടാ.." എന്നും പറഞ്ഞു അയാള് വീണ്ടും ചിരിച്ചു.
എനിക്കാകെ ദേഷ്യം വന്നു. ഇയാളെന്താ പഴയ സിനിമയിലെ വില്ലനോ മറ്റോ ആണോ ഇങ്ങനെ കിണിക്കാൻ.. അപ്പൊ ഇയാൾ ആണ് അവനെ ഇത്ര പെട്ടെന്ന് കേട്ട് കെട്ടിച്ചത്. "പൊട്ടൻ, ഞാൻ കരയുന്നതു കേക്കാൻ വിളിച്ചതാ.." എന്നും പറഞ്ഞു ഞാൻ ചിരിച്ചു, ചാരുവും.
"നീ എന്താടീ ഒന്നും മിണ്ടാതെ???" അയാൾ ചോദിച്ചതും ഞാൻ കരഞ്ഞ പോലെ സൗണ്ട് ആക്കികൊടുത്തു. പാവം അത് കേട്ട് സന്തോഷം കിട്ടുമെങ്കിൽ സന്തോഷിക്കട്ടെ, എനിക്കെന്താ.
"അയ്യോ എന്റെ മോള് കരയാ, നീ പേടിക്കണ്ട അവൻ വരുന്നതിന് മുന്നേ ഞാൻ വരും.." എന്നും പറഞ്ഞു ചിരിച്ചിട്ട് ഫോൺ വച്ചു. അപ്പൊ എന്തോ ഒരു പേടി തോന്നാതില്ല. അപ്പോളേക്കും സച്ചുവേട്ടൻ കാറും കൊണ്ട് വന്നു. ആൾ ആകെ മൂഡ് ഔട്ട് ആണ്. ഒന്നും മിണ്ടുന്നില്ല.
പിന്നൊന്നും നോക്കീല മാക്സിമം വെറുപ്പിച്ചു സച്ചുവേട്ടനെ ചിരിപ്പിച്ചു. പോവുന്ന വഴി ഒരു ഐസ് ക്രീമും വാങ്ങിപ്പിച്ചു.
റൂമിലെത്തിയതും ഡ്രസ്സ് മാറി നിസ്കരിച്ചു ഒരൊറ്റ വീഴൽ ആയിരുന്നു. അവൻ പോയത് കൊണ്ട് നല്ല സന്തോഷവും സമാധാനവും തോന്നി. കൂടെ ഇച്ചിരി ഒരു പൊടിക്ക് സങ്കടവും.
രാവിലെ എണീറ്റപ്പോ അറിയാത്ത നമ്പറിൽ നിന്നും വീണ്ടും മിസ്സ്കാൾ. ഇയാൾക്ക് വേറെ പണി ഒന്നും ഇല്ലേ എന്ന് വിചാരിച്ചു ഞാൻ മൈൻഡ് ചെയ്തില്ല.
കുളിച്ചു റെഡി ആയി ഹോസ്പിറ്റലിലേക്ക് ഇറങ്ങുമ്പോ വീണ്ടും ഫോൺ അടിച്ചു. എടുത്തു നോക്കിയപ്പോ വിചാരിക്കാത്ത ആൾ, ഷാദ്. ഇവനെന്തിനാ എന്നെ വിളിക്കുന്നെ.
"ഹലോ.."
"ഹലോ, ആമി.. സുഖല്ലേ മോളെ." കോഫി കുടിച്ചോണ്ടിരുന്ന ഞാൻ അത് പുറത്തേക്കു തുപ്പി.
മോളോ... ഇവന് വട്ടായോ??? ഇത് ഞാൻ മനസ്സിൽ പറഞ്ഞതാ...
"നീ എന്തെടുക്കുവാ???"
കുന്തം...
"എന്താ ഒന്നും മിണ്ടാത്തെ..." അവന്റെ ചോദ്യം കേക്കണം.. ഡ്രാക്കുള ഏയ്ഞ്ചൽ ആയ പോലെ.
"അതെ.. എനിക്ക് കുഴപ്പം ഒന്നും ഇല്ല. എന്തെ രാവിലെ തന്നെ." അവൻ എന്നെ വിളിക്കണമെങ്കിലും ഇത്ര ഒലിപ്പിച്ചു സംസാരിക്കണമെങ്കിലും എന്തേലും കാര്യം ഉണ്ടാവുമെന്ന് ഉറപ്പാ..
"അത് പിന്നെ ഈ വിജി സാറിന് ഭയങ്കര ടെൻഷൻ, നീ കരഞ്ഞു ഇരിക്കുവാരിക്കും എന്നൊക്കെ പറഞ്ഞു. ഇപ്പൊ കേട്ടില്ലേ സാർ ഒരു പ്രശ്നവും ഇല്ല." അപ്പൊ മനസ്സിലായി ഫോൺ സ്പീക്കറിൽ ഇട്ടേക്കുവാനെന്നു.
"ആഹ് ഇപ്പോള സമാധാനം ആയെ, ഞാനിനി സ്വർഗ്ഗത്തിലെ കട്ടുറുമ്പു ആവുന്നില്ല. നിങ്ങള് സംസാരിക്കു." എന്നും പറഞ്ഞു സാർ പോയി.
"മോള്, കോപ്പു... രാവിലെ തന്നെ നിന്റെ സൗണ്ട് ആണല്ലോ കേട്ടത്. എന്റെ ദിവസം പോയി.." അവൻ പിറുപിറുത്തു.
"തന്നോടാരെലും പറഞ്ഞോ എന്നെ വിളിക്കാൻ.." ഞാൻ ദേഷ്യപ്പെട്ടു..
"അതെങ്ങനെ, ഇവിടെ എത്തിയ മുതൽ നിന്നെ വിളിക്കാൻ പറഞ്ഞോണ്ടിരിക്കാ.. എവിടെ കുംഭകര്ണന്റെ അവതാരം ആണെന്ന് അറിഞ്ഞില്ല.." അവൻ വീണ്ടും കളിയാക്കി.
"ഓ ആയിക്കോട്ടെ, മോൻ പോയി മോന്റെ പണി നോക്ക്" എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു.
@@@@@@@@@@@@@@@@@@@@@@@
എന്തൊരു സാധനമാ... ഇന്നലെ രാത്രി മുതൽ വിജി സാർ എനിക്ക് സമാധാനം തന്നിട്ടില്ല. ഇവിടെ ലാൻഡ് ചെയ്തതും സാർ കമല മാടത്തെ വിളിച്ചു. മാഡം അപ്പോളും ഉറങ്ങീട്ടില്ല. സാറിന്റെ ഒരു ഭാഗ്യം.
സാറിന്റെ നിർബന്ധം കാരണമാ രാവിലെ തന്നെ സച്ചൂനെ വിളിച്ചു ആ വവ്വാലിന്റെ നമ്പർ വാങ്ങിയത്.. അവളെ വർത്താനം കേട്ടില്ലേ, അലവലാതി.
ഇനി രണ്ടു മാസം കഴിഞ്ഞു ആ അവിഞ്ഞ സൗണ്ട് കേട്ടാ മതിയല്ലോ.. ഞാൻ വേഗം ഷാനൂനെ ഡയല് ചെയ്തു. അപ്പൊ അവള് ബിസി.. പിന്നെ ഫോൺ വച്ചു ഉറങ്ങാൻ കിടന്നു. എല്ലാരേം മിസ് ചെയ്യുന്ന പോലെ..
@@@@@@@@@@@@@@@@@@@@@@@
ഹോസ്പിറ്റലിൽ എത്തിയിട്ടും എല്ലാര്ക്കും സങ്കടവും സമാധാനിപ്പിക്കലും മാത്രം. എനിക്കാണേൽ ഇതൊക്കെ കേട്ട് ദേഷ്യം വന്നു. ചാരുവാണെങ്കി ചിരിച്ചു ചാവുന്നുണ്ട്.
ദിവസങ്ങൾ പോവുന്നേനെ ആൾക്കാരുടെ ചോദ്യങ്ങൾ കുറഞ്ഞു വന്നു. പക്ഷെ ഒരു ചോദ്യം അപ്പോളും ഉണ്ടായിരുന്നു. ഷാദ് വിളിച്ചില്ലേ.. എന്താ അവന്റെ വിശേഷം എന്നൊക്കെ.. രണ്ടുമൂന്നു ആഴ്ച പോയത് അറിഞ്ഞില്ല.
സാജൻ ഡോക്ടർ ഇല്ലാത്തതു കൊണ്ട് തന്നെ വല്യ കുഴപ്പം ഇല്ലാതെ ജീവിതം മുന്നോട്ടു പോയി. ഇടയ്ക്കു ഫോൺ വിളിച്ചു ഭീഷണി തുടർന്നു. എടുക്കാതിരുന്നാൽ മെസ്സേജ് അയക്കും. ഇല്ലെങ്കിൽ ലാൻഡ് ഫോണിലോ മറ്റോ വിളിക്കും. ഒരു വിധത്തിലും വിടൂല്ലാന്നു തന്നെ.
അയാളെ ഉമ്മാക്ക് അറ്റാക് വന്നോണ്ടാണ് നാട്ടിലേക്ക് പോയത്. അവർക്കു ഒരു ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു. ഇതുവരെ ശരി ആയില്ല ആരോഗ്യം. അത് കൊണ്ടാണ് അയാൾക്കു തിരിച്ചു വരാൻ പറ്റാത്തത്. പ്രവീണേട്ടൻ പറഞ്ഞതാ.
പ്രവീണേട്ടനും സച്ചുവേട്ടനും ഇപ്പൊ ഒരുമിച്ച താമസം. ഭക്ഷണം ഒക്കെ ഞങ്ങടെ കൂടെ ആണ്. മുമ്പും അങ്ങനെ തന്നെ. പക്ഷെ ആ പൊട്ടൻ ഷാദിന് എന്നെ ഇഷ്ടമല്ലാത്തത് കൊണ്ട് സച്ചുവേട്ടൻ അടുത്തുള്ള ഷോപ്പിൽ നിന്നും ആണെന്ന് പറഞ്ഞു.
വൈകിട്ട് ഫുഡും കഴിച്ചു ഞങ്ങൾ നടക്കാൻ ഇറങ്ങും. ഞാനും ചാരുവും സച്ചുവേട്ടനും പിന്നെ പ്രിയയും പ്രവീണേട്ടനും. പാർക്കിലേക്ക് എന്റെ കൂടെ വന്നു അവർ എല്ലാരേം പരിചയപ്പെട്ടു.
കണ്ണൻ മാഷും സാവിത്രി ടീച്ചറും നാട്ടിലേക്ക് പോയി. അവരുടെ മകന്റെ രണ്ടു കുട്ടികളെ നാട്ടിൽ ചേർത്തു. ഇപ്പൊ അവരുടെ കൂടെ നാട്ടിൽ ആണ്. പക്ഷെ അവർക്കും അതാണ് ഇഷ്ട്ടം.
"അല്ല ചാരൂ നിങ്ങക്ക് കെട്ടാനുള്ള ഉദ്ദേശം ഒന്നും ഇല്ലേ???" ആയിഷുമ്മയാണ്. ചരുവിന്റേം സച്ചുവേട്ടന്റേം മുഖം മാറി.
"വെറുതെ ആ പിള്ളേരെ സങ്കടപ്പെടുത്താൻ ഓരോന്ന് ചോദിച്ചോളും. എന്നെ സങ്കടപ്പെടുത്തുന്നത് പോരെ.." കോയാക്ക ചോദിച്ചു. അപ്പൊ എല്ലാരും ചിരിച്ചു.
"ഉണ്ടാവും ആയിഷുമ്മ, അടുത്തന്നെ ഇവരെ കല്യാണം ഉണ്ടാവും.. ഇന്ഷാ അല്ലാഹ്.." ഞാൻ പറഞ്ഞു.
"പേടിക്കണ്ട മക്കളെ, നിങ്ങളെ മാതാപിതാക്കൾക്ക് അധിക കാലം നിങ്ങളെ സങ്കടപ്പെടുത്താൻ പറ്റില്ല." ശാരദാമ്മയാണ്.
"ഇല്ല അമ്മെ ഞങ്ങളും അതിന്റെ ഓട്ടത്തിലാണ്.. ഈ വര്ഷം ഇവളെ ഞാൻ എന്റെ കെട്ടിയോളാക്കിയിരിക്കും.." സച്ചുവേട്ടൻ ചാരുവിനെ ചേർത്തു പിടിച്ചോണ്ട് പറഞ്ഞു.
"ആഹ് വേഗം നടക്കും മക്കളെ.. ഞങ്ങളെ വിളിക്കണേ.. ഇവളെ പോലെ ഞങ്ങളെ മറക്കരുത്.." ശാരദാമ്മ പരിഭവത്തോടെ പറഞ്ഞു.
"ഓ പിന്നെ കൂടണ്ട ഒരു കല്യാണം തന്നെ ആയിരുന്നു." എന്നും പറഞ്ഞു ഞങ്ങള് ചിരിച്ചു. അവർക്കൊക്കെ എല്ലാം അറിയ. അഡ്ജസ്റ്മെന്റ് കല്യാണവും ഡിവോയ്സും എല്ലാം.
അപ്പോളേക്കും പ്രവീണേട്ടനും പ്രിയയും അവരുടെ സൊള്ളല് കഴിഞ്ഞു എത്തി. ഞങ്ങള് അവരോടൊക്കെ പോട്ടെന്നു ചോദിച്ചിട്ടു റൂമിലേക്ക് നടന്നു. ആര്യ അപ്പോളേക്കും ഉറങ്ങി.
"അടുത്ത വീക്ക് നിങ്ങക്കല്ലേ നയിട്ട് ഡ്യൂട്ടി.." സച്ചുവേട്ടൻ എന്നോടും ചാരൂനോടും ചോദിച്ചു.
"അതെ ഷാദ് പോയപ്പോ ആനിയെ കുറച്ചു ദിവസം കൂടി നിർത്തിച്ച കൊണ്ട് ഒരു സമാധാനം ആയി. ഇല്ലേൽ ഡ്യൂട്ടി എടുത്തു നടു ഓടിഞ്ഞേനെ." ചാരു പറഞ്ഞു.
ആനിയും താരയും പോവണ്ട ടൈം ആയി. ഷാദ് പോയത് കൊണ്ട് ആനിയോട് രണ്ടു മാസം കൂടി നിക്കാൻ പറഞ്ഞു. താര കല്യാണം ആയതു കൊണ്ട് നാട്ടിലേക്ക് പോയി. ഇനി തിരിച്ചില്ലാന്നു പറഞ്ഞു.
ദിവസങ്ങൾ ഇങ്ങനെ പോയി കൊണ്ടിരുന്നു. ഷാദ് പോയിട്ട് ഒന്നര മാസം ആവാനായി. ഇനി പത്തു പതിനഞ്ചു ദിവസം കഴിയുമ്പോ അവൻ എത്തും. പടച്ചോനെ വീണ്ടും അവന്റെ വായിലിരിക്കുന്നതൊക്കെ കേക്കണ്ടി വരൂല്ലോ.
"ടീ ആ സാജൻ അടുത്താഴ്ച എത്തുമെന്ന്." ചാരുവാണ് പറഞ്ഞത്.
"പടച്ചോനെ, അയാള് ഇത്ര പെട്ടെന്ന് വരുന്നോ.." എനിക്കാകെ ടെൻഷൻ ആയി.
"നീ പേടിക്കണ്ട അയാൾ എന്തേലും വേലത്തരവും കൊണ്ട് വന്നാൽ നമുക്ക് സച്ചുവേട്ടനോട് പറയാം." ചാരു പറഞ്ഞു.
"എന്ത് പറയാൻ.." തിരിഞ്ഞു നോക്കിയപ്പോ സച്ചുവേട്ടൻ.
"അത് പിന്നെ, ഇന്ന് ഉച്ചയ്ക്ക് ഫുഡ് ഒരുമിച്ചു കഴിക്കാമെന്നു പറഞ്ഞതാ.." ഞാൻ പറഞ്ഞു.
"അതെന്താ ഇത്ര പറയാൻ അല്ലെങ്കിലും നമ്മൾ ഒരുമിച്ചല്ലേ കഴിക്കാറ്. എന്താ ഒരു കള്ളാ ലക്ഷണം." സച്ചുവേട്ടൻ ചോദിച്ചു.
"ഏയ് ഒന്നൂല്ല.. എന്തായി സച്ചുവേട്ടാ അച്ഛൻ എന്ത് പറഞ്ഞു." എന്നും പറഞ്ഞു വിഷയം മാറ്റി.
"ആഹ് മഞ്ഞുരുകാൻ തുടങ്ങീട്ടുണ്ട്. അടുത്തന്നെ ഒരു പോസിറ്റീവ് റിസൾട്ട് പ്രതീക്ഷിക്കുന്നു." സച്ചുവേട്ടൻ പറഞ്ഞതും ചാരു ഫുൾ ഹാപ്പി ആയി.
"അടുത്താഴ്ച നിങ്ങള് രണ്ടാളും അല്ലെ നയിട്ട് ഡ്യൂട്ടി.." ഞാൻ സച്ചുവേട്ടനെയും ചാരുവിനെയും നോക്കി ചോദിച്ചു.
"അതെ.. എന്തെ.." ചാരു ചോദിച്ചു.
"ഒന്നൂല്ല, ഒറ്റക്കാണെന്നു വിചാരിച്ചു വേണ്ടാത്തതൊന്നും ഒപ്പിക്കരുത്.. കേട്ടല്ലോ.." ഞാൻ പറഞ്ഞു. രണ്ടും ഒരു വളിച്ച ഇളി പാസാക്കി.
രാവിലെ തന്നെ വാർഡിലേക്ക് പോവാൻ കാൾ വന്നു. അവിടെ ആരുമില്ല, കുറച്ചു സാമ്പ്ൾസ് എടുക്കാൻ ഉണ്ട്. സച്ചുവേട്ടനും ചാരുവും ഇല്ലാത്തോണ്ട് ഒരു മൂഡ് ഇല്ലാരുന്നു. ഞാൻ അർജുനോടും സ്നേഹയോടും താരയോടും പറഞ്ഞിട്ട് പുറത്തിറങ്ങി.
ലിഫ്റ്റിൽ കേറി ഡോർ അടയാൻ പോയതും പെട്ടെന്ന് അത് തുറന്നു.
ഉള്ളിലേക്ക് കേറുന്ന ആളെ കണ്ടു ഞാൻ ഒന്ന് പേടിച്ചു.
ഞാൻ വേഗം ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങാൻ പോയപ്പോ അയാളെന്നെ തടഞ്ഞു. ഞാൻ അയാളെ ദേഷ്യത്തോടെ നോക്കി. അത് കണ്ടു ശരത് സാർ ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ പുഞ്ചിരിയോടെ പറയാൻ തുടങ്ങി.
''ഇങ്ങനെ നോക്കല്ലേടോ ഞാൻ ഉരുകിപ്പോവും. അന്ന് അറിയാതൊരു അബദ്ധം സംഭവിച്ചതാ.. വരുണിന്റെ പിരികേറ്റലും സച്ചുവിന്റെ ദേഷ്യം പിടിക്കലും ഒക്കെ ആയപ്പോൾ അറിയാതെ എന്റെ വായിൽ നിന്നും അങ്ങനെ വീണു പോയതാ, താൻ ക്ഷമിക്കു..'' സാർ പറയുന്ന കേട്ട് എനിക്ക് പാവം തോന്നി.
''ഞാൻ എപ്പോയെങ്കിലും തന്നോട് മോശമായി പെരുമാറീട്ടുണ്ടോ???'' സാർ ചോദിച്ചു. ഞാൻ ഇല്ല എന്ന് തലയാട്ടി.
''സോറി... അന്നങ്ങനെ സംഭവിച്ചതിൽ എനിക്ക്താ ഒരുപാട് വിഷമം ഉണ്ട്. താൻ എന്താ ഒന്നും മിണ്ടാത്തെ.. എന്നോട് ദേഷ്യം ആണെന്ന് അറിയാം.. ക്ഷമിച്ചൂടെ..''. സാറിന്റെ മുഖം കണ്ടപ്പോ പറഞ്ഞതൊക്കെ സത്യം ആണെന്ന് തോന്നി.
''സാരമില്ല സർ, എനിക്ക് ദേഷ്യം ഒന്നും ഇല്ല.'' ഞാൻ ഒന്ന് ചിരിച്ചു.
''ഓ താങ്ക് ഗോഡ്, താൻ ചിരിച്ചല്ലോ. പിന്നെ ഈ സാർ വിളി വേണ്ട. താൻ സച്ചൂനെയും പ്രവീണിനെയുമൊക്കെ എന്താ വിളിക്കാറ് അത് തന്നെ മതി.'' ശരത് സാർ പറഞ്ഞു.
ഞങ്ങള് പിന്നെയും കുറെ നേരം സംസാരിച്ചു. വിചാരിച്ച പോലെ അല്ല, നല്ലൊരു മനുഷ്യൻ. കല്യാണം കഴിഞ്ഞു എട്ടു വര്ഷം ആവാൻ പോണൂ... പക്ഷെ കുട്ടികൾ ആയിട്ടില്ല. അന്ന് വരുൺ ഓരോന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ്. സച്ചുവേട്ടന്റെ പെരുമാറ്റം കണ്ടപ്പോ തന്നെ മനസ്സിലായി പോലും വരുൺ പറഞ്ഞതൊക്കെ കള്ളമാണെന്ന്. പിന്നെ കുറച്ചു ഈഗോ കാരണം സോറി ഒന്നും പറയാൻ വന്നില്ല.
''എന്ന ശരി ശരത്തേട്ടാ, എനിക്ക് സാമ്പ്ൾസ് എടുത്തു വേഗം പോണം.'' ഞാൻ പറഞ്ഞു.
''ഓക്കേ ആമി, ഞാൻ ഒരിക്കലും കരുതിയില്ല കേട്ടോ താൻ ഇത്രയൊക്കെ സംസാരിക്കുമെന്ന്. ഇതുവരെ ഞങ്ങളോടൊന്നും മിണ്ടീട്ടില്ലരുന്നല്ലോ. ഇനി പഴയ പോലെ വേണ്ടാട്ടോ, എന്നെ കണ്ടാൽ സംസാരിക്കണം. ഓക്കേ, പിന്നെ കാണാം..'' എന്നും പറഞ്ഞു ശരത്തേട്ടൻ പോയി.
ഞാൻ സാമ്പിളും വാങ്ങി ലാബിലേക്ക് പോയി. അപ്പൊ ദേ ഉള്ള ജോലിയൊക്കെ താരക്ക് കൊടുത്തിട്ടു അർജുനും സ്നേഹയും സംസാരിക്കുന്നു. അത് ശ്രദ്ധിക്കാതെ ഞാൻ വേഗം എന്റെ ജോലി തുടങ്ങി.
ഇത്രേം കാലം ഒരുമിച്ചുണ്ടായിട്ടും അർജുനോടും സ്നേഹയോടും ഒന്നും എനിക്ക് തുറന്നു സംസാരിക്കാനോ പെരുമാറാനോ പറ്റിയിട്ടില്ല. കണ്ടാൽ മിണ്ടും എന്ന് അല്ലാതെ സച്ചുവേട്ടനോടോ ചരുവിനോടോ പെരുമാറുന്ന പോലെ ഫ്രണ്ട്ലി ആവാൻ പറ്റിയിട്ടില്ല.
അതോണ്ടെന്നേ അവരില്ലാത്തപ്പോൾ ഒരു തരാം വീർപ്പുമുട്ടൽ ആണ്.
വൈകുന്നേരം റൂമിലെത്തിയപ്പോൾ ചാരു റെഡി ആയി പോവാൻ നിക്കുന്നു. സച്ചുവേട്ടന്റെ കൂടെയാണ് പോവാറ്.
''എന്താടാ ലേറ്റ് ആയോ??'' ഞാൻ ചോദിച്ചു.
''ആടാ, കുറച്ചു ലേറ്റ് ആയി. പോവാൻ നിക്കാരുന്നു. നിനക്ക് പേടി ഒന്നും ഇല്ലല്ലോ.'' ചാരു ചോദിച്ചു.
എനിക്കെന്തിനാ പേടി??? ഞാൻ ചോദിച്ചു.
''അല്ല ഇന്ന് എനിക്കും പ്രിയക്കും ആര്യക്കും നയിട്ട് ഡ്യൂട്ടി ആണല്ലോ അപ്പൊ നിനക്ക് പേടി ആവൊന്നു.'' ചാരു പറഞ്ഞ കേട്ടപ്പോ തന്നെ ഞാനൊന്നു ടെൻഷൻ ആയി.
''അതെന്താ അങ്ങനെ, പ്രിയക്ക് ഡേ ഡ്യൂട്ടി അല്ലാരുന്നോ???'' ഞാൻ ചോദിച്ചു.
''അതെ, ഇന്ന് ശാരികക്ക് എന്തോ പ്രോബ്ലം അതോണ്ട് എന്നോടൊന്നു പോവാൻ പറഞ്ഞു. ഇന്ന് ലീവ് ആയിരുന്നോണ്ട്, വല്യ കുഴപ്പമില്ല. ഇല്ലെങ്കിൽ ഡബിൾ ഡ്യൂട്ടി എടുത്തു പണ്ടാരം അടങ്ങിയേനെ. അതോണ്ടാ ഇവളും ലേറ്റ് ആയതു. ഞങ്ങള് പോയിട്ട് വേണം അർജുനും സ്നേഹാക്കും അവിടുന്നിറങ്ങാൻ.'' പ്രിയ വന്നു പറഞ്ഞു. അവള് റെഡി ആയിട്ടുണ്ട്.
''ആഹ് അപ്പൊ ഞാൻ ഇന്ന് ഒറ്റയ്ക്ക് അല്ലെ. സാരമില്ല, ഞാൻ അഡ്ജസ്റ്റ് ചെയ്തു കൊള്ളാം.'' എന്നൊക്കെ അവരോടു പറഞ്ഞെങ്കിലും ഒരു ടെൻഷൻ ഉണ്ടാരുന്നു.
വേറൊന്നും അല്ല എനിക്ക് ഒറ്റയ്ക്ക് എന്തോ ഒരു പേടി പോലെ ആണ്. ചിലപ്പോ ചെറുപ്പം തൊട്ടു കുറെ ആൾക്കാരുടെ ഇടയിൽ വളർന്നത് കൊണ്ടാവും. സാധാരണ കൂടെ മൂന്നിൽ ആരെങ്കിലും ഉണ്ടാവാറുണ്ട്.
''ഫിലികൾ ആണെങ്കിലും അപ്പുറത്തെ റൂമിൽ ആളുണ്ടല്ലോ, അത് മതി.'' ഞാൻ പറഞ്ഞു.
''ഇല്ല മോളെ. അപ്പുറത്തെ റൂമിൽ രണ്ടാൾക്കും നയിട്ട് ഡ്യൂട്ടി ആണ്. ബാക്കി രണ്ടാൾ നാട്ടിൽ പോയി.'' ചാരു പറഞ്ഞതും നെഞ്ചിൽ വീണ്ടും ബാൻഡ് അടി തുടങ്ങി. അടുത്തില്ലെങ്കിലും ഈ ബിൽഡിങ്ങിൽ തന്നെ സച്ചുവേട്ടൻ ഉണ്ടെന്ന ഒരു ധൈര്യം ഉണ്ടാവാറുണ്. പക്ഷെ ഇന്ന് സച്ചുവേട്ടനും പ്രവീണേട്ടനും നയിട്ട് ഡ്യൂട്ടി ആണ്.
പടച്ചോനെ ഇന്ന് എനിക്കൊഴിച്ചു എല്ലാര്ക്കും നയിട്ട് ഡ്യൂട്ടി ആണോ.. അവര് പോയപ്പോ ഞാൻ ഡ്രസ്സ് മാറി പാർക്കിലേക്ക് വിട്ടു. ആരും ഇല്ലാത്തോണ്ട് ഞാൻ മുഖം ഷാൾ കൊണ്ട് മറച്ചു. ഇന്ന് പതിവിലും കൂടുതൽ ഞാൻ പാർക്കിൽ നിന്നു. തിരിച്ചു പോരുമ്പോ പത്തര മാണി കഴിഞ്ഞു. സാധാരണ ഒൻപതൊക്കെ ആവുമ്പൊ തിരിച്ചു പോവാറുണ്ട്.
റൂമിലേക്ക് നടക്കുമ്പോയൊക്കെ ഒരു പേടി ആയിരുന്നു. ആരോ പിറകെ ഉണ്ടെന്നൊരു തോന്നൽ. സ്പീഡിൽ നടന്നു ലിഫ്റ്റിൽ കേറിയപ്പോ ഒരാൾ ഒരുമിച്ചു കേറി. കണ്ടപ്പോ തന്നെ പേടി തോന്നി. വേറൊന്നും അല്ല, അയാൾ ഒരു ക്യാപ് ഉള്ള ജാക്കറ്റും ജീനും ആണ് ഇട്ടിരുന്നത്. മുഖം ടവൽ കൊണ്ട് കെട്ടീട്ടുണ്ട്. കണ്ണിന്റെ മോളിൽ ഒരു കൂളിംഗ് ഗ്ലാസും ഉണ്ട്. മൊബൈലിൽ തോണ്ടി കളിക്കുന്നു.
ഫോണിലുള്ള കളി കണ്ടപ്പോ ആ ഡ്രാക്കുളയെ ആണ് ഓർമ്മ വന്നത്. അയാൾ ഇടയ്ക്കു ഒരിക്കെ തല പൊക്കി നോക്കിയപ്പോ ഞാൻ വേഗം നോട്ടം മാറ്റി.
എനിക്കെന്തോ അയാളെ കണ്ടപ്പോ പേടി തോന്നിയെങ്കിലും ഞാൻ ലിഫ്റ്റിൽ നിന്നും ഇറങ്ങി നടന്നപ്പോളും അയാൾ ഫോണിൽ ആണെന്ന് കണ്ടപ്പോ സമാധാനം ആയി.
ഞാൻ വേഗം റൂമിലേക്ക് കേറി. ഡോർ ലോക്ക് ചെയ്യാൻ പോവുമ്പോള വേസ്റ്റ് കളഞ്ഞില്ല എന്ന് ഓർമ്മ വന്നത്. ഞാൻ വേഗം അതെടുത്തു കൊണ്ട് പോയി കളഞ്ഞിട്ടു വന്നു കൈ കഴുകി. അകത്തു കേറിയപ്പോ എന്തോ ഒരു പേടി. വേഗം ടിവി വച്ചു. സാധാരണ ആ സാധനത്തിന്റെ അടുത്ത് കൂടി പോവാത്തതാ. ഇന്ന് ഒറ്റയ്ക്ക് ആയപ്പോ അതങ്ങു ഓൺ ചെയ്തു വച്ചു. അപ്പൊ ഒറ്റക്കല്ലാന്നൊരു തോന്നൽ.
പിന്നെ കുളിച്ചു ഡ്രസ്സ് മാറി ഭക്ഷണം കഴിക്കാൻ ഇരുന്നു. അപ്പോഴാണ് അപ്പുറത്തു റൂമിൽ എന്തോ ശബ്ദം കേട്ടത്. പടച്ചോനെ അവിടെ ആരും ഇല്ലാ എന്നല്ലേ പറഞ്ഞത്. ഞാൻ മെല്ലെ എണീറ്റ് ഞങ്ങടെ റൂമിന് പുറത്തിറങ്ങി നോക്കിയതും നെഞ്ചിടിച്ചു പോയി.
മെയിൻ ഡോർ തുറന്നു കിടക്കുന്നു. പടച്ചോനെ ഞാൻ ഇത് അടച്ചിട്ടാണല്ലോ കുളിക്കാൻ കേറിയേ. പിന്നെ ഇതാര് തുറന്നു. ഇല്ല, ഞാൻ വേസ്റ്റ് കളഞ്ഞു വന്നപ്പോ കൈ കഴുകാൻ ഉള്ളത്കൊണ്ട് അടച്ചു കാണില്ല.. ഞാൻ മെല്ലെ പോയി നോക്കുമ്പോ ഡോറിന്റെ അടുത്ത് ആരും ഇല്ല. വേഗം ലോക്ക് ചെയ്തു റൂമിലേക്ക് കേറാൻ നിക്കുമ്പോളാ നേരത്തെ കേട്ട ശബ്ദത്തെ പറ്റി ഓർമ്മ വന്നത്.
ആദ്യം പോയി നോക്കാമെന്നു വച്ചതാ പിന്നെ തീരെ പേടി ഇല്ലാത്തതു കൊണ്ട് ആ ഉദ്ദേശം അങ്ങ് കളഞ്ഞു. വേഗം റൂമിലേക്ക് നടക്കുമ്പോളാണ് ആ റൂമിന്റെ ഉള്ളിൽ ആരോ നടക്കുന്ന പോലെ തോന്നിയത്. എന്റെ ഹാർട്ട് റേറ്റ് പെട്രോളിന്റെ പൈസ പോലെ കൂടാൻ തുടങ്ങി.
യാ അള്ളാ ഇനി എന്ത് ചെയ്യും, വേഗം പുറത്തിറങ്ങി ആരെയെകിലും വിളിച്ചാലോ. വേഗം റൂമിൽ പോയി ഒരു ഷാൾ എടുത്തു ചുറ്റി പുറത്തേക്കിറങ്ങാൻ പോയി. അല്ലെങ്കിൽ വേണ്ട, ചിലപ്പോ റൂമിന്റെ ഉള്ളിൽ ആരും ഇല്ലെങ്കിലോ. എനിക്ക് പേടി കൊണ്ട് തോന്നുന്നത് ആവും. ആൾറെഡി പതിനൊന്നു മണി കഴിഞ്ഞു. മിക്കവാറും ഡ്യൂട്ടി ഉള്ളവരും രാവിലെ മക്കൾ സ്കൂളിൽ പോവുന്നവരും ആണ്.
ഞങ്ങടെ തൊട്ടടുത്ത് ഉള്ള റൂമിൽ ഒരു സിറിയൻ ഫാമിലി ആണ്. അവിടുത്തെ ആൾക്കാർ ഞങ്ങളെ തിരിഞ്ഞു നോക്കാറേ ഇല്ല. മുന്നിൽ ഒരു നോർത്ത് ഇന്ത്യൻ ഫാമിലി ഉണ്ട്. അത്യാവശ്യം കണ്ടാൽ സംസാരിക്കാർ ഉണ്ട്. പക്ഷെ രണ്ടാളും വർക്കിംഗ് ആയോണ്ട് ഒൻപതു മണി ആവുമ്പോൾ ഉറങ്ങും.
മലയാളികൾ ആകെ ഉള്ളത് അറ്റത്തുള്ള റൂമിൽ ആണ്. അവർ ആണെങ്കിൽ വെക്കേഷന് നാട്ടിൽ പോയിരിക്കുവാണ്. പിന്നെ ഉള്ള രണ്ടു ഫ്ലാറ്റിൽ ആഫ്രിക്കൻസ് ആണ്. അവരും ആരോടും മിണ്ടാറില്ല. അപ്പൊ അയൽവാസികളെ ഒന്നും പ്രതീക്ഷിക്കാൻ ഇല്ല.
യാ അള്ളാ നീ തന്നെ തുണ എന്നും വിചാരിച്ചു ഞാൻ ആ റൂമിന്റെ അടുത്തേക്ക് പോയി.
രണ്ടും കല്പിച്ചി ഡോർ തള്ളി തുറക്കാൻ പോയതും ഉള്ളിൽ നിന്നും അതാരോ തുറന്നതും ഒരുമിച്ചായിരുന്നു. മുന്നിൽ നിക്കുന്ന ആളെ കണ്ടു എന്റെ ബോധം ഇപ്പൊ പോവുമെന്ന് തോന്നി.
നേരത്തെ ലിഫ്റ്റിൽ വച്ചു കണ്ട ആൾ. ഞാൻ ഒച്ച വെക്കാൻ തുടങ്ങിയതും അയാൾ എന്റെ വാ പൊത്തിപ്പിടിച്ചു. അയാൾ എന്തോ പറയാൻ നോക്കുന്നുണ്ടെങ്കിലും എനിക്കൊന്നും മനസ്സിലായില്ല. ഞാൻ അയാളെ കാലിൽ ഒരു ചവിട്ടു കൊടുത്തു മെയിൻ ഡോറിന്റെ അടുത്തേക്ക് ഓടി.
ഞാൻ ഡോർ തുറക്കുന്നതിനു മുന്നേ തന്നെ അയാൾ എന്നെ വന്നു പിടിച്ചു വച്ചു. ഞാൻ അയാളെ അടിക്കാൻ പോയതും അയാളെന്റെ കൈ പിടിച്ചു വച്ചു, ഒച്ചയെടുക്കാൻ പോയതും അയാൾ എന്റെ വാ പൊത്തി.
എന്നിട്ടു ആ ഗ്ലാസ് ഊരി. എവിടെയോ കണ്ടു മറന്ന പോലുള്ള കണ്ണുകൾ. ഒരു നിമിഷം ആ കണ്ണിൽ നോക്കി നിന്നെങ്കിലും പെട്ടെന്ന് ബോധം വന്നു ഞാൻ അയാളെ തള്ളി മാറ്റി കിച്ചണിലേക്കു ഓടി. തപ്പിയത് കത്തി ആണ്.
അപ്പോളേക്കും അയാളും എത്തി. ഞാൻ കയ്യിൽ കിട്ടിയ കത്തി എടുത്തു അയാളെ നേരെ കാണിച്ചു. അവൻ ആദ്യം ഒന്ന് പിന്നോട്ട് പോയെങ്കിലും പെട്ടെന്ന് അവിടുണ്ടായിരുന്ന എന്തോ പൊടി എന്റെ നേരെ എറിഞ്ഞു. ആ പൊടി എന്റെ കണ്ണിൽ ആയി എനിക്കൊന്നും കാണാൻ വയ്യ. ഞാൻ പിന്നോട്ട് നടന്നു, കണ്ണ് നീറിയിട്ടാണേൽ വയ്യ.
പെട്ടെന്ന് ആരോ എന്റെ കൈ പിടിച്ചു, അയാൾ തന്നെ. ഞാൻ കുതറി എങ്കിലും അയാൾ എന്റെ കൈ പിടിച്ചു കത്തി താഴെ ഇടീപ്പിച്ചു. പിന്നെ എന്തോ കൊണ്ട് എന്റെ കൈ കെട്ടി. പടച്ചോനെ, ഇത്രയും പരീക്ഷിച്ചത് പോരെ ഇനിയും വേണോ.
അയാൾ എന്റെ കൈ പിടിച്ചു വലിച്ചു.. എങ്ങോട്ടാ പോവുന്നെന്ന് ഒരു ഐഡിയയും ഇല്ല. കണ്ണ് തുറക്കാനും പറ്റുന്നില്ല. ജീവിതം അവസാനിച്ചു എന്ന് വിചാരിച്ചു നിക്കുമ്പോളാ പെട്ടെന്ന് എന്റെ മുഖത്തേക്ക് വെള്ളം വന്നു വീണത്. ഞാൻ കണ്ണ് തുറക്കാൻ നോക്കി. വീണ്ടും വീണ്ടും എന്റെ മുഖത്തേക്ക് വെള്ളം വന്നു വീണു.
ഞാൻ പാട് പെട്ട് കണ്ണ് തുറന്നു. നിക്കുന്നത് വാഷ് ബെയിസിന് മുന്നിൽ ആണെന്ന് മനസ്സിലായി. മുന്നിൽ അയാൾ കയ്യും കെട്ടി നിക്കുന്നു. വീണ്ടും ഞാൻ ഒച്ച വെക്കാൻ പോയതും അയാൾ എന്റെ വാ വന്നു പൊത്തി. എന്നിട്ടു ഒരു കൈ കൊണ്ട് അയാളെ ടവൽ മാറ്റി. മുന്നിൽ നിക്കുന്ന ആളെ കണ്ടു എന്റെ കിളി പോയി.
''ഷാദ്.. താനെന്താ ഇവിടെ??? എന്നെ എന്തിനാ ഇങ്ങനെ പേടിപ്പിച്ചേ???'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
അവനെന്തോ പറയുന്നുണ്ട് എന്ന് അവന്റെ ചുണ്ടു അനങ്ങുന്നതു കണ്ടപ്പോ മനസ്സിലായി. തന്റെ സൗണ്ട് പോയോ... അതോ എന്റെ ചെവി അടിച്ചു പോയോ... അപ്പോഴാണ് ഷാൾ ചുറ്റുമ്പോളും ഞാൻ ഇയർഫോൺ എടുത്തു മാറ്റീട്ടില്ല എന്ന് ഓർമ്മ വന്നത്. മൊബൈൽ പാന്റിന്റെ പോക്കറ്റിൽ ആണ്. ഞാൻ വേഗം ഇയർഫോൺ എടുത്തു മാറ്റി.
മാറ്റി കഴിഞ്ഞപ്പോളാ വേണ്ടാന്നു തോന്നിയത്. അമ്മാതിരി തെറി ആയിരുന്നു അവന്റെ വായിൽ നിന്നും വന്നത്.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
പ്രൊജക്റ്റ് വർക്ക് വേഗം തീർന്നോണ്ടു നേരത്തെ തിരിച്ചു വന്നു. സച്ചൂന് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി ആണ് അവനെ അറിയിക്കാതെ വന്നത്. കുറച്ചു തിരക്കിൽ ആയിരുന്നത് കൊണ്ട് സച്ചൂനെ കാൾ ചെയ്തിട്ട് ഒരാഴ്ച ആയി. അവനു അതിന്റെ ദേഷ്യം കാണും. ഒക്കെ സർപ്രൈസ് ആയി വന്നു തീർക്കാമെന്ന് കരുതിയതാ. നോക്കുമ്പോ സർപ്രൈസ് കിട്ടിയത് എനിക്ക്. അവനു നായിട് ഡ്യൂട്ടി.
വിജി സാർ ആണ് എന്നെ ഇവിടെ വിട്ടിട്ടു പോയത്. പ്രൊജക്റ്റ് നീട്ടാൻ നോക്കിയപ്പോ വിജി സാർ അത് പെട്ടെന്ന് ചെയ്തു തീർത്തു. ഇവിടെ എത്തിയ മുതലേ പണി ആണ്. ലിഫ്റ്റിൽ ഒരുത്തി എന്റെ കോലം കണ്ടിട്ട് ആണെന്ന് തോനുന്നു എന്നെ തന്നെ നോക്കുന്നു. അവൾ ഷാൾ കൊണ്ട് മുഖം മറച്ചിരുന്നു. കണ്ടപ്പോ തന്നെ വവ്വാലിനെ ആണ് ഓർമ്മ വന്നത്.
ഫ്ലാറ്റിന്റെ മുന്നിൽ എത്തി കുറെ ബെൽ അടിച്ചിട്ടും നോ രക്ഷ. ആരും തുറന്നില്ല, അവസാനം തോറ്റു സച്ചൂനെ വിളിച്ചു. അപ്പൊ അവൻ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. അവൻ ആണ് പറഞ്ഞത് ആ വവ്വാലിന്റെ കയ്യിൽ റൂമിന്റെ കീ ഉണ്ടെന്നു.
ആദ്യം വേണ്ടെന്നു വിചാരിച്ചതാ. വന്നപാടെ അവളുടെ മോന്ത കാണാൻ താല്പര്യം ഇല്ലാരുന്നു. പിന്നെ ഒന്ന് വാഷ്റൂമിൽ പോവാതെ രക്ഷയില്ല എന്ന് കണ്ടത് കൊണ്ട ഇവളെടുത്തേക്കു വന്നത്. കുറെ ബെൽ അടിച്ചു, ആരും തുറന്നില്ല. വെറുതെ തുറക്കാൻ നോക്കിയപ്പോ മനസ്സിലായി ലോക് ചെയ്തിട്ടില്ലാന്നു.
ഒറ്റയ്ക്ക് നിക്കുമ്പോ റൂം ലോക് ചെയ്യാത്ത ഇവളെയൊക്കെ എന്താ ചെയ്യണ്ടേ എന്നും വിചാരിച്ചു അകത്തു കേറി. നോക്കിയപ്പോ ആളെ കാണാൻ ഇല്ല. ബാത്റൂമിൽ ആണെന്ന് മനസ്സിലായി. വെള്ളത്തിന്റെ സൗണ്ടും ടിവിന്റെ സൗണ്ടും ഒക്കെ ആയതു കൊണ്ടാണ് തോനുന്നു അവള് ഞാൻ ബെൽ അടിച്ചപ്പോ കേക്കാതിരുന്നത്.
അർജന്റ് ആയി വാഷ്റൂമിൽ പോയില്ലെങ്കി പണി കിട്ടും എന്നുള്ളത് കൊണ്ട് ഞാൻ വേഗം അപ്പുറത്തെ റൂമിലെ ബാത്റൂമിലേക്കു കേറി. ഇറങ്ങി വരുമ്പോള വവ്വാലും കറക്റ്റ് അകത്തേക്ക് കേറാൻ വന്നത്. കണ്ടപ്പോ തന്നെ ഒച്ച വെക്കാൻ തുടങ്ങി. ഞാൻ എന്തൊക്കെ പറഞ്ഞിട്ടും പെണ്ണ് അടങ്ങുന്നില്ല. പറയുന്നതൊന്നും കേൾക്കുന്നതും ഇല്ല.
എവിടെ റൂമിന്റെ ഉള്ളിലും ഫുൾ ചുറ്റി കെട്ടി വച്ചിരിക്കുവല്ലേ, പിന്നെ എങ്ങനെ കേൾക്കാൻ. കണ്ണട എടുത്തു മാറ്റിയപ്പോ എന്റെ കണ്ണിൽ തന്നെ നോക്കി നിക്കുന്നു. ഞാൻ പറയുന്നതൊന്നും അവള് കേൾക്കുന്നതും ഇല്ല.
പിന്നെ കത്തി എടുത്തപ്പോ വേറെ വഴി ഇല്ലാതെയാവും മുന്നിൽ കണ്ട പാത്രത്തിൽ നിന്നും മൈദാ എടുത്തു എറിഞ്ഞത്.
എന്നിട്ടും അടങ്ങാത്ത കണ്ടത് കൊണ്ടാ കൈ പിടിച്ചു കെട്ടിയെ. പിന്നെ കണ്ണ് നീറി കരയുന്നതു കണ്ടപ്പോ പാവം തോന്നി. ഇല്ലെങ്കിൽ ഇങ്ങനെ ഇവിടെ ഇട്ടു പോവുമായിരുന്നു. എന്നാലും ഇവളെ ചെവി അടിച്ചു പോയോ എന്ന് വിചാരിക്കുമ്പോളാ അലവലാതി ചെവിയിൽ നിന്നും ഇയർഫോൺ ഊരിയത്. പിന്നെ കണ്ട്രോൾ കിട്ടിയില്ല. വായിൽ വന്നതെല്ലാം നല്ലോണം പറഞ്ഞു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@
യാ അള്ളാഹ് ഇത്ര വെറൈറ്റി തെറി ഒക്കെ ആദ്യമായിട്ടാ കേക്കുന്നെ.. ഒരെണ്ണം ഇട്ടു പൊട്ടിക്കാൻ തോന്നുന്നുണ്ട്. മനുഷ്യന്റെ കണ്ണിൽ പൊടി ഇട്ടു വേദന ആക്കിയതും പോരാ ഇപ്പൊ തെറി പറയുന്നു.
''ഒന്ന് നിർത്തിയെ... ഇയാൾക്കെന്താ വേണ്ടേ??? എന്തിനാ ഇങ്ങനെ ചീത്ത പറയുന്നേ?? എങ്ങനെയാ ഇതിന്റെ ഉള്ളിൽ കേറിയേ???'' ഞാൻ ചോദിച്ചു.
''അതല്ലെടീ ഇത്ര നേരം പറഞ്ഞോണ്ട് നിന്നെ... അപ്പൊ ഓളെ ചെവീല് ഇയർഫോണും കുത്തി ഇരിക്കാ, ശവം...'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.
''ദേ മര്യാദക്ക് സംസാരിക്കണം, എന്റെ റൂമിൽ അനുവാദം ഇല്ലാതെ കേറിയതും പോരാ എന്നെ ചീത്ത പറയുന്നോ..'' ഞാൻ പറഞ്ഞു.
''പിന്നെ എത്ര നേരം ആയെടീ ഞാൻ പറയുന്നു. നീ കേൾക്കണ്ടേ.. ഞാൻ എത്രെ വട്ടം ബെൽ അടിച്ചു. നീ തുറന്നില്ല, നോക്കുമ്പോ ഡോർ ലോക് ആയിരുന്നില്ല. പിന്നെ അകത്തു കേറിയപ്പോ നീ ബാത്റൂമിൽ. എനിക്ക് ഒന്ന് വാഷ്റൂമിൽ പോണം എന്ന് തോന്നിയപ്പോ ഞാൻ അപ്പുറത്തു കേറി.'' അത് കേട്ടപ്പോ എനിക്ക് ചിരി വന്നു.
''അപ്പൊ അത് കൊണ്ടാണ് വാലിനു തീ പിടിച്ച പോലെ ഞങ്ങടെ റൂമിൽ കേറിയത് അല്ലെ..'' ഞാൻ ചിരിച്ചു.
''ദേ കിണിക്കല്ലേ.. നിന്നോട് ഞാൻ എത്ര വട്ടം പറഞ്ഞു ഞാൻ ഷാദ് ആണെന്നും എനിക്ക് ഞങ്ങടെ റൂമിന്റെ കീ വേണം എന്നും.'' ഷാദ് പറഞ്ഞു.
''അതെന്റെ ചെവിയിൽ ഇയർഫോൺ ഉണ്ടായിരുന്നു.ഇയാൾക്ക് മുഖത്തെ ടവൽ നേരത്തെ മാറ്റിക്കൂടായിരുന്നോ????'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''നീ വിളിച്ചു കൂവാൻ നിക്കുമ്പോ ഞാൻ അതല്ലേ ചെയ്യാ. അപ്പോളത്തെ ടെൻഷനിൽ ഞാൻ മറന്നു. പിന്നെ ലോക് ചെയ്യാതെ നീ എന്തിനാ ബാത്റൂമിൽ കേറിയേ... ആരെങ്കിലും വരുമെന്ന് പറഞ്ഞിരുന്നോ???'' ഷാദ് ചോദിച്ചതും അവനെ കൊല്ലാൻ തോന്നി.
''ദേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ... ഞാൻ വേസ്റ്റ് കളയാൻ പോയി വന്നപ്പോ ലോക് ചെയ്യാൻ വിട്ടു പോയതാ.. ഇയാൾക്ക് ചാവി അല്ലെ വേണ്ടത്. ഞാൻ തരാം..'' എന്നും പറഞ്ഞു ഞാൻ കയ്യിലെ കേട്ട് അഴിക്കാൻ തുടങ്ങി.
ചാരൂന്റെ ഷാൾ വച്ചാണ് അവൻ എന്റെ കൈ കെട്ടിയിട്ടുള്ളത്. അതിന്റെ മോളിൽ ഉള്ള മുത്തും ചിപ്പിയും ഒക്കെ കൊണ്ട് എന്റെ കൈ ചുവന്നിരുന്നു. ഞാൻ അഴിക്കാൻ നോക്കുന്നിടത്തോളം അത് മുറുകി വന്നു. എനിക്കാണെങ്കിൽ നല്ല വേദനയും തോന്നി.
@@@@@@@@@@@@@@@@@@@@@@@
ചെ അങ്ങനെ ചോദിക്കണ്ടായിരുന്നു. ആ പോട്ടെ ഇവളുടെയൊക്കെ സ്വാഭാവം വച്ച് അങ്ങനെ ആവാനും ചാൻസ് ഉണ്ട്. എന്തായാലും എനിക്കെന്താ. അവളൊന്നു ചാവി തന്നിരുന്നെങ്കിൽ എനിക്ക് പോവായിരുന്നു.
ഇവളെന്താ ഈ കാണിച്ചു കൂട്ടുന്നെ... ഓ അത് അഴിക്കാൻ പറ്റുന്നില്ല.
''ഇങ്ങു താ ഞാൻ അഴിച്ചു തരാം..''
''വേണ്ട, എനിക്കറിയാം ചെയ്യാൻ..'' എന്നും പറഞ്ഞു ആ വവ്വാൽ കൈ മാറ്റി വീണ്ടും അത് അഴിക്കാൻ തുടങ്ങി. പക്ഷെ അത് കൂടുതൽ മുറുകി. അവളുടെ മുഖം കണ്ടാൽ അറിയാം നല്ല വേദന ഉണ്ടെന്നു.
''ഇങ്ങു താടി..'' എന്നും പറഞ്ഞു ഞാനവളെ കൈ പിടിച്ചു വലിച്ചു. പെട്ടെന്നായതു കൊണ്ടാവും അവള് ബാലൻസ് കിട്ടാതെ എന്റെ മേലെ വന്നു മുട്ടി നിന്നു.
''താനെന്താ ഈ കാണിക്കുന്നേ.. ഞാൻ ചെയ്തോള്ളാം..'' എന്നും പറഞ്ഞു അവള് പിന്നോട്ട് മാറി.
''ഓ നിന്നെ മുട്ടി നിക്കാനുള്ള പൂതി കൊണ്ടൊന്നും അല്ല. അല്ലെങ്കിലും നിനക്ക് മുട്ടി നിക്കാൻ കുറെ പേരുണ്ടല്ലോ. എന്നെ ആ കൂട്ടത്തിൽ പെടുത്തണ്ട..'' ഞാൻ പറഞു.
''അനാവശ്യം പറയരുത്.. ഞാനാരെ മുട്ടി നിന്നെന്ന.. തനിക്കെന്നെ പറ്റി എന്തറിയാം... അറിയാത്ത കാര്യങ്ങളെ പറ്റി മിണ്ടരുത്.'' അവൾ ഫുൾ കലിപ്പിലായി. ഞാനും മോശം അല്ലല്ലോ.
''നിന്നെ പറ്റി ഒക്കെ എന്നോട് സാജൻ ഡോക്ടര് പറഞ്ഞിട്ടുണ്ടെടീ.. നീ അവന്റെ പിന്നാലെ നടക്കുന്നതും കാര്യാം കാണാൻ എന്തും...'' എന്നെ മുഴുവനാക്കാൻ വിടാതെ അവള് അലറി...
''നിർത്തു.. ഇപ്പൊ ഇറങ്ങിക്കോളണം.. എന്റെ കൈ ഞാൻ എങ്ങനെ എങ്കിലും അഴിച്ചോള്ളാം. നിങ്ങളെ ചാവി ധാ അവിടെ ടേബിളിൽ ഉണ്ട്.'' എന്നും പറഞ്ഞു അവളെനിക്ക് ചാവി കാണിച്ചു തന്നു. ഞാൻ അതുമെടുത്തു പുറത്തേക്കു നടന്നു.
@@@@@@@@@@@@@@@@@@@@@@@
ഇവന്റെ മനസ്സിൽ എന്നോട് ഇത്രയും ദേഷ്യം വെറുതെ അല്ല. ആ സാജൻ ഡോക്ടർ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. ഇപ്പൊ ഞാൻ എന്ത് പറഞ്ഞാലും അവൻ വിശ്വസിക്കില്ല. അവൻ വിശ്വസിക്കണം എന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല.
അപ്പോളാണ് ഒരു മൊബൈൽ അടിക്കുന്നത് കേട്ടത്. ഓ പണ്ടാരക്കാലൻ മൊബൈൽ എടുക്കാതെയാ പോയത്. നോക്കിയപ്പോ ഷാനു എന്ന് കണ്ടു. എനിക്ക് ദേഷ്യം വന്നു ഞാനതു എടുത്തെറിയാൻ പോയതാ... അപ്പോളേക്കും ബെൽ അടിച്ചു. അലവലാതി ഫോൺ എടുക്കാൻ വന്നതാവും.
ഞാൻ ഡോർ മുഴുവൻ തുറക്കാതെ ഫോൺ ഡോറിന്റെ സൈഡിലൂടെ പുറത്തേക്കു നീട്ടി. ഫോൺ വാങ്ങുന്നതിനു പകരം അവൻ ഡോർ തുറന്നു അകത്തേക്ക് കേറി.
''ഷാദ് എനിക്ക് ഇയാളെ കാണണ്ട, അതോണ്ടാ ഞാൻ ഡോർ തുറക്കാതിരുന്നേ.. മൊബൈൽ ഇതാ, പൊയ്ക്കോളൂ...'' എന്ന് ഞാൻ പറഞ്ഞു.
''അങ്ങനെ പറയല്ലേ മോളെ...'' എന്നും പറഞ്ഞു അവനെന്റെ വാ പൊത്തി പിന്നെ എന്നെ കെട്ടിപ്പിടിച്ചു.
ഞാൻ ഐസ് ആയ പോലെ നിന്നു.
എന്താ നടക്കുന്നതെന്നൊന്നും എനിക്ക് മനസ്സിലായില്ല. ഇവനെന്താ ഈ കാണിക്കുന്നേ.. അവൻ എന്നെ ചേർത്ത് പിടിച്ചിട്ടു എന്റെ കയ്യിലെ കേട്ട് അഴിക്കുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായി.
''അനങ്ങാതെ നിക്ക്...'' ഷാദ് എന്റെ ചെവിയിൽ പറഞ്ഞു.
''എന്നെ വിട്'' എന്നും പറഞ്ഞു കുതറിയപ്പോ അവന്റെ പിടി കൂടുതൽ മുറുകി.
''ഒരു രണ്ടു മിനിട്ടു അടങ്ങി നിക്ക്...'' എന്നും പറഞ്ഞു അവൻ എന്റെ കയ്യിലെ കെട്ട് അഴിച്ചു വിട്ടു. അപ്പൊ ആരോ ഡോറിൽ മുട്ടി. തിരിഞ്ഞു നോക്കിയപ്പോ വിജി സാറും കല്യാണി മാഡവും. അവൻ പെട്ടെന്ന് എന്നെ വിട്ടു പിന്നോട്ട് മാറി. ഞാൻ ഷാദിനെ നോക്കിയപ്പോ അവനെന്നെ നോക്കി ഒന്ന് ഇളിച്ചു.
@@@@@@@@@@@@@@@@@@@@@@@@@@
ഇവളോട് സംസാരിച്ചു ഇറങ്ങിയപ്പോളാ ലിഫ്റ്റിൽ നിന്നും വിജി സാറും കമല മാഡവും ഇറങ്ങുന്നത് കണ്ടത്. വേഗം തിരിച്ചു വന്നു ബെൽ അടിച്ചപ്പോ ആ വവ്വാലുണ്ട് എന്റെ മൊബൈൽ നീട്ടുന്നു, അതും ഡോർ തുറക്കാതെ.
പിന്നൊന്നും നോക്കീല അകത്തേക്ക് കേറി. അപ്പൊ തന്നെ അവളെ റേഡിയോ ഓൺ ആയി. മറ്റുള്ളോരുടെ മുന്നിൽ പൂച്ച, എന്നെ കണ്ടാ പുലി. എന്തൊരു സാധനം ആണോ. ആഹ് കല്യാണം വരെ എന്റെ മുന്നിലും പൂച്ച ആയിരുന്നല്ലോ.
അവളെ കയ്യിലെ കെട്ട് വിജി സാർ കാണാതിരിക്കാന് അവളെ കെട്ടിപ്പിടിച്ചേ.. എന്റമ്മോ ഐസ് ആയി എന്നൊക്കെ കേട്ടിട്ടുണ്ട്. ഇത് ശരിക്കും അറിഞ്ഞു. അവള് നിന്നു വിറക്കുവാരുന്നല്ലോ..
കറക്റ്റ് സമയത്താണ് വിജി സാറും കമല മാഡവും എത്തിയത്. ഇനി ഞങ്ങളെ സംശയം ഒന്നും തോന്നില്ല. ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടപ്പോ തന്നെ ഞാൻ അവളെ വിട്ടു.
''ഞങ്ങൾക്ക് അകത്തേക്ക് വരാമോ..'' കമല മാം ചോദിച്ചു.
''പ്ളീസ് അകത്തേക്ക് വരണം മാം... വരൂ സർ...'' ഞാൻ പറഞ്ഞു. ആ വവ്വാലിപ്പോലും ഞാൻ കെട്ടിപ്പിടിച്ചതിന്റെ ഷോക്കിൽ നിന്നും മാറീട്ടില്ല.
ഞാനവളെ ഒന്ന് മുട്ടി. അപ്പൊ അവള് അവരോടു ചിരിച്ചിട്ട് അകത്തേക്ക് കേറി ഇരിക്കാൻ പറഞ്ഞു.
''ഇപ്പോളാ സമാധാനം ആയെ. നിങ്ങള് പറയുന്ന കേട്ടപ്പോ ഞാൻ ആകെ ടെൻഷൻ ആയി.'' കമല മാം വിജി സാറേ നോക്കി പറഞ്ഞു.
''അതെന്താ മാം..'' ഞാൻ ചോദിച്ചു.
''അത് വിജിയേട്ടൻ എന്നോട് പറഞ്ഞു അവിടെ വച്ചു ഷാദ് ആമിയെ അങ്ങനെ വിളിക്കാറൊന്നും ഇല്ല. എപ്പോളും ജോലി ആണ് എന്ന്. പിന്നെ പുറത്തു കറക്കവും.. അപ്പൊ ഞാൻ കരുതി നിങ്ങൾ തമ്മിൽ പിണങ്ങി കാണുമെന്നു. ഇപ്പൊ സമാധാനം ആയി.'' എന്നും പറഞ്ഞു മാം ഞങ്ങളെ നോക്കി ചിരിച്ചു.
''ഞങ്ങള് കട്ടുറുമ്പു ആയല്ലേ..'' വിജി സാർ ചോദിച്ചു.
''ഏയ് ഇല്ല സാർ, ചെറിയൊരു സൗന്ദര്യ പിണക്കം ഉണ്ടായിരുന്നു. പക്ഷെ അതൊക്കെ എന്നെ മുന്നിൽ കണ്ടപ്പോൾ തീർന്നു, അല്ലെ മോളെ..'' ഞാൻ പറഞ്ഞതും അവളെന്നെ നോക്കി കണ്ണുരുട്ടി.
''ഞാൻ കുടിക്കാൻ എന്തേലും എടുക്കാം...'' എന്നും പറഞ്ഞു ആ വവ്വാൽ കിച്ചണിലേക്കു പോവാൻ തുടങ്ങി.
''അതൊന്നും വേണ്ട മോളെ. ഞങ്ങക്ക് പോയി ഫുഡ് ഒക്കെ കഴിക്കേണ്ടതാ. ഇവളെ കൈ കൊണ്ടുള്ള ഫുഡ് കഴിച്ചിട്ട് എത്ര നാളായി..'' എന്നും പറഞ്ഞു വിജി സാർ എണീറ്റ്.
കമല മാം എണീറ്റ് വന്നിട്ട് എന്റെ കയ്യിൽ ഒരു ബോക്സ് തന്നു. ''ഇത് ഞങ്ങളെ വക നിങ്ങക്ക് മാര്യേജ് ഗിഫ്റ്റ്. ഇത് ആമീടെ കയ്യിൽ കെട്ടി കൊടുക്ക്. ആമി ഇത് ഷാദിന്റെ കയ്യിലും കെട്ടിക്കൊടുക്കു.''
ആ ബോക്സിൽ രണ്ടു പ്ലാറ്റിനം ബ്രേസ്ലെറ് ആരുന്നു. രണ്ടിലും ഷെഹ്സാദ് എന്നും അംന നൗറീൻ എന്നും എഴുതീട്ടുണ്ടായിരുന്നു. ഞങ്ങൾ പരസ്പരം ഒന്ന് നോക്കി. അവസാനം അവരുടെ നിർബന്ധം കാരണം ഞങ്ങൾ അത് പരസ്പരം കെട്ടി.
@@@@@@@@@@@@@@@@@@@@@@@@
യാ അല്ലാഹ് ഇതൊരുമാതിരി പണി ആയിപ്പോയി. അവൻ കെട്ടിപ്പിടിച്ചതിന്റെ ഷോക്ക് ഇതുവരെ മാറീട്ടില്ല, കൂടെ ഒരു മോളെ വിളിയും. മനസ്സിൽ അതിന്റെ മുന്നിൽ എന്തൊക്കെ ചേർക്കുന്നുണ്ടെന്നു പടച്ചോനറിയാം. ഇപ്പൊ ധാ ബ്രേസ്ലെറ്റും, ഇന്നാരെയാണോ കണി കണ്ടേ..
''അപ്പൊ ഞങ്ങളിറങ്ങാട്ടോ..'' എന്നും പറഞ്ഞു അവർ പോവാൻ ഇറങ്ങി. ഷാദ് ലിഫ്റ്റ് വരെ അവരെ കൊണ്ട് വിടാൻ പോയി.
അവര് ലിഫ്റ്റിൽ കേറിയപ്പോ അവൻ തിരിച്ചു വരുന്ന കണ്ടു. ഇനി എന്തിനുള്ള പുറപ്പാടാണോ ആവോ.. ഞാൻ വേഗം ഡോർ അടക്കാൻ പോയതും, അവനതു തള്ളി തുറന്നു അകത്തു കേറി. എന്നിട്ടു ദേഷ്യത്തോടെ എന്നെ നോക്കി അവന്റെ മൊബൈലും എടുത്തു പോയി.
ഞാൻ വേഗം ഡോർ അടച്ചു ലോക്ക് ചെയ്തിട്ട് ഫുഡ് കഴിച്ചിട്ട് കിടന്നു.
രാവിലെ എണീറ്റപ്പോ എല്ലാരും കിടന്നുറങ്ങുന്നു. ഇവരൊക്കെ ഇത്ര നേരത്തെ വന്നോ. സാധാരണ ഞാൻ പോവുന്ന സമയത്താണ് വരാറ്. സമയം നോക്കിയപ്പോ പത്തു മണി.
''യാ അല്ലാഹ്, ലേറ്റ് ആയല്ലോ..'' എന്നും പറഞ്ഞു ഓടാൻ പോയ എന്റെ കയ്യിൽ ചാരു കേറി പിടിച്ചു.
''ഇന്ന് വെള്ളിയാഴ്ച ആണെടീ..'' അപ്പോളാണ് ഞാൻ അത് ഓർത്തത്. ഇന്നലെ മൊത്തത്തിൽ കിളി പോയതോണ്ട് ഒന്നും ഓർമ്മ ഇല്ലായിരുന്നു.
ഞാൻ വീണ്ടും ചാരൂന്റെ സൈഡിൽ ചുരുണ്ടു കൂടി കണ്ണടചു. കുറച്ചു കഴിഞ്ഞു ആരുടെയോ കൈ എന്റെ മേലെ വന്നു വീണു. ഞാൻ ''വേണ്ട ഷാദ്'' എന്നും പറഞ്ഞു ആ കൈ തള്ളി മാറ്റിയിട്ടു എണീറ്റിരുന്നു.
''ഓ സ്വപ്നം ആയിരുന്നോ...'' തിരിഞ്ഞു നോക്കിയപ്പോ ചാരുവും പ്രിയയും എന്നെ തുറിച്ചു നോക്കുന്നു.
''കല്യാണം കഴിഞ്ഞാ ഇതൊക്കെ ഉണ്ടാവും മക്കളെ'' എന്നും പറഞ്ഞു ആര്യ തിരിഞ്ഞു കിടന്നു.
''എന്താടീ...'' എന്ന് ചാരു ചോദിച്ചതും ഞാൻ ഓടി ബാത്റൂമിൽ കേറി.
അവന്റെ ഒടുക്കത്തെ കെട്ടിപ്പിടുത്തം. മനുഷ്യന്റെ ഉറക്കം പോയി കിട്ടി. സമ്മതമില്ലാതെ ശരീത്തിൽ തൊടുന്ന എല്ലാരേയും എനിക്ക് വെറുപ്പാ...
പക്ഷെ ഷാദ് കരുതി കൂട്ടി ഒന്നും അല്ലല്ലോ. വിജിസാർ വന്നോണ്ടല്ലേ.. ആഹ് എന്തേലും ആവട്ടെ..
ബാത്റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോ ചാരു മുന്നിൽ തന്നെ നിക്കുന്നു കൂടെ പ്രിയയും.. രണ്ടിന്റേം നോട്ടം കണ്ടാൽ അറിയാം എന്നെ കൊണ്ട് എല്ലാം പറയിപ്പിക്കാതെ രണ്ടും അടങ്ങില്ലാന്നു... ഞാനൊന്നു ഇളിച്ചു മെല്ലെ സ്കൂട്ടാവാൻ തുടങ്ങി.
''മോളൊന്നു നിന്നെ, നന്നായി ഉറങ്ങണം എന്ന് കരുതിയാ നിന്റെ അലാറം പോലും ഓഫ് ചെയ്തു ഞങ്ങള് കിടന്നേ.. ഇനി മോൾ എല്ലാം പറഞ്ഞിട്ട് പോയാ മതി.'' ചാരു എന്റെ കയ്യിൽ പിടിച്ചു ബെഡിലേക്കിരുത്തി.
ഞാൻ അവരോടു എല്ലാം പറഞ്ഞു. രണ്ടും ഹലാക്കിലെ ചിരി ആണ്. എന്നിട്ടു അപ്പൊ തന്നെ ഉറങ്ങുന്ന സച്ചുവേട്ടനെയും പ്രവീണേട്ടനെയും ഫോൺ വിളിച്ചു പറഞ്ഞു കൊടുത്തു. ഞാൻ തലയിൽ കൈ വച്ചു ഇരുന്നു.
@@@@@@@@@@@@@@@@@@@@@@@@@
യാത്രക്ഷീണം കാരണം നല്ല ഉറക്കം ആയിരുന്നു. പെട്ടെന്ന് ആരൊക്കെയോ ചിരിക്കുന്ന കേട്ടാണ് ഞാൻ എണീറ്റെ. നോക്കുമ്പോ സച്ചുവും പ്രവീണും ഫോണും കയ്യിൽ പിടിച്ചു ഇരുന്നു ചിരിക്കാ...
''എന്തോന്നാടാ തെണ്ടികളെ.. മനുഷ്യനെ ഉറങ്ങാനും വിടില്ലേ...'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
അപ്പൊ സച്ചു പ്രവീണിനെ കേറി കെട്ടിപ്പിടിച്ചു. ''എന്തോന്നടെ ഇത് ദോസ്ഥാന പാർട്ട് 2 ആണോ..'' ഞാൻ ചോദിച്ചു.
''ഷാദ് എന്താ ഇത്.. എന്നെ വിട്..'' പ്രവീൺ പറഞ്ഞു. അപ്പൊ തന്നെ എനിക്കെന്തോ പണി മണത്തു.
''ഇല്ല ആമി... നീ ഇങ്ങനൊന്നും പറയല്ലേ മോളെ..'' സച്ചു പറഞ്ഞു. എന്നിട്ടു രണ്ടും കൂടി ചിരിയോടു ചിരി. അത് കണ്ടപ്പോ തന്നെ മനസ്സിലായി, ഇന്നലത്തെ സംഭവങ്ങൾ വള്ളി പുള്ളി തെറ്റാതെ ആ വവ്വാൽ എല്ലാര്ക്കും വിവരിച്ചു കൊടുത്തൂന്ന്. ഞാൻ അവർക്കൊന്നും ഇളിച്ചു കാണിച്ചിട്ട് മെല്ലെ എണീറ്റതും രണ്ടും കൂടി എന്റെ പുറത്തു തബല വായിച്ചു.
''നീ എന്റെ പെങ്ങളെ കെട്ടിപ്പിടിക്കും അല്ലേടാ..'' പ്രവീൺ ആണ് ചോദിച്ചത്.
''അയ്യേ പോടാ.. നിന്റെ പെങ്ങൾ എന്റെ പെങ്ങൾ കൂടെ അല്ലെ. കൂടാതെ ഞാൻ പവിത്രയെ ഇത് വരെ കണ്ടിട്ട് കൂടി ഇല്ല.'' ഞാൻ പറഞ്ഞു.
''അവളെ അല്ലാ, എന്റെ പെങ്ങൾ ആമിയെ..'' പ്രവീൺ പറഞ്ഞു.
''ഏ... അതെപ്പോ തൊട്ട്..'' ഞാൻ ചോദിച്ചു.
''ആ അതൊക്കെ സംഭവിച്ചു. രണ്ടങ്ങളമാരുള്ള പെങ്ങളാ അവൾ. ഇനി അവളെ സമ്മതമില്ലാതെ അവളെ തൊട്ടാൽ നിന്നെ ഞങ്ങൾ ഇവിടുന്നു എടുത്തു താഴെ ഇടും..'' എന്നും പറഞ്ഞു സച്ചു പിന്നേം എന്നെ ഇടിച്ചു.
''ഓ പിന്നെ അവളെ മോന്ത കണ്ടാലും മതി. ഇന്നലെ വിജി സാറിന്റേം കമല മാഡത്തിൻറേം മുന്നിൽ പിടിക്കപ്പെടാതെ ഇരിക്കാൻ ചെയ്തതാ.. അല്ലെങ്കിൽ അവളെ ഒരു 10 കിലോമീറ്റർ അടുത്തേക്ക് ഞാൻ പോവില്ല.'' ഞാൻ പറഞ്ഞു. എന്നിട്ടും തെണ്ടികൾ അടി നിർത്തിയില്ല.
സഹിക്കാൻ പറ്റാതെ ആയപ്പോ ഞാൻ എന്റെ കലിപ്പ് മോഡ് അങ്ങ് ഓൺ ആക്കി രണ്ടിനും തിരിച്ചു നല്ലോണം കൊടുത്തു. അപ്പൊ രണ്ടും അനങ്ങാതെ പോയി പുതപ്പിട്ടു കിടന്നു.
@@@@@@@@@@@@@@@@@@
©കട്ടക്കലിപ്പൻ
വൈകുന്നേരം പെട്ടെന്ന് പ്രവീണേട്ടൻ വിളിച്ചിട്ടു ഞങ്ങളോട് റെഡി ആവാൻ പറഞ്ഞു. എന്താ എന്ന് ചോദിച്ചിട്ട് പറഞ്ഞില്ല. ഞങ്ങൾ റെഡി ആയി താഴെ പോയപ്പോ അവര് കാര് എടുത്തിട്ട് വന്നു. ഷാദ് ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ.
പ്രിയയും പ്രവീണേട്ടനും ഏറ്റവും പിന്നിലെ സീറ്റിൽ ഇരുന്നു. അതിനു ശേഷം സച്ചുവേട്ടനും ചാരുവും നടുക്കുള്ള സീറ്റിൽ കേറി. ഞാനും അവരെ കൂടെ കേറി.
''ടാ ഞാൻ എന്താ ഡ്രൈവറോ മുന്നിൽ വന്നു ഇരിക്കെടാ..'' ആ ഡ്രാക്കുള സച്ചുവേട്ടനോട് പറഞ്ഞു.
''ടാ പ്ളീസ് എനിക്കിവളോട് കുറച്ചു സംസാരിക്കാനുണ്ട്. ആമീ നീ പോയി മുന്നിൽ ഇരുന്നോ..'' സച്ചുവേട്ടൻ പറഞ്ഞു.
''ഇല്ല...'' ''വേണ്ട..'' ഞാനും ആ ഡ്രാക്കുളയും ഒരുമിച്ചു പറഞ്ഞു.
''ആഹാ എന്തൊരു മനപ്പൊരുത്തം... നിങ്ങളാടാ ബെസ്റ്റ് കാപ്പിൾ..'' എന്നും പറഞ്ഞു എല്ലാം ചിരിച്ചു.
''ബെസ്റ്റ് അല്ല വേസ്റ്റ്...'' ഞാൻ മെല്ലെ പറഞ്ഞു. അത് ആ ഡ്രാക്കുള കേട്ട്. അവനെന്നെ ദേഷ്യത്തോടെ നോക്കി.
''ആമീ നീ മുന്നിൽ പോയി ഇരിക്ക്. പ്ളീസ്...'' സച്ചുവേട്ടൻ പറഞ്ഞപ്പോ എനിക്ക് കേൾക്കാതിരിക്കാൻ പറ്റിയില്ല. ഞാൻ ഇറങ്ങി മുന്നിൽ പോയി ഇരുന്നു.
ആ ഡ്രാക്കുള എന്നെ നോക്കി പുച്ഛം വാരി വിതറി വണ്ടി മുന്നോട്ടെടുത്തു. ഞാനവനെ നോക്കാതെ പുറത്തേക്കു കണ്ണും നട്ടിരുന്നു..
@@@@@@@@@@@@@@@@@@@@@@@@@
ഹോ അനങ്ങാണ്ട് കിടന്നുറങ്ങുന്ന എന്നെ പിടിച്ചെണീപ്പിച്ചു കൊണ്ട് വന്നിട്ട് ഈ വവ്വാലിൻറ്റെ അടുത്തിരുത്തണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ... ഞാൻ കാനഡയിൽ പോയതിന്റെ ട്രീറ്റ് വേണം പോലും അവർക്കു. വല്ലാത്ത അവസ്ഥ തന്നെ..
എല്ലാരും അവരുടേതായ ലോകത്താണ്. ഇവളാണെകിൽ ദുബായിൽ ആദ്യമായി വന്ന പോലെ പുറത്തെ കാഴ്ചകൾ മൊത്തം സൂക്ഷ്മമായി കണ്ടു ഇരിക്കുവാണ്.
''എങ്ങോട്ടാ പോവുന്നെ...'' ചാരു ചോദിച്ചു.
''അതവിടെ എത്തുമ്പോൾ അറിഞ്ഞാ മതി'' എന്നും പറഞ്ഞു സച്ചു ചാരുവിനെ ചേർത്ത് പിടിച്ചു.
''എന്ത് പറ്റി ഇന്ന് ഭയങ്കര സ്നേഹം ആണല്ലോ...'' ചാരു ചോദിച്ചു.
''എനിക്കെപ്പളാടി നിന്നോട് സ്നേഹം ഇല്ലാത്തെ..'' സച്ചു ചോദിച്ചു. പിന്നെ രണ്ടും കൂടി നല്ല തല്ലു പിടിത്തം ആയിരുന്നു. പ്രവീണും പ്രിയയും ആണെങ്കിൽ കല്യാണത്തിന് ആ ഡ്രസ്സ് ഇടണം ഈ ഡ്രസ്സ് ഇടണം ഇത് ചെയ്യണം അത് ചെയ്യണം എന്നും പറഞ്ഞു ഫുൾ ഒച്ചപ്പാടാണ്.
എന്റെ തല പെരുത്ത് ഒച്ചപ്പാട് കേട്ടിട്ടു. ആ വവ്വാലിനെ നോക്കിയപ്പോ അവൾ ഇപ്പോളും ഗ്ളാസിനു തല വച്ച് പുറത്തു നോക്കി ഇരിക്കാ. അങ്ങനെ സുഖിക്കണ്ടാ, എന്നെ രാവിലെ നാറ്റിച്ചതല്ലേ. ഞാൻ പെട്ടെന്ന് ഒന്ന് ബ്രേക്ക് പിടിച്ചു. അപ്പൊ അവളെ തല ഗ്ളാസ്സിൽ ഇടിച്ചു.
''സോറി.. അറിയാതെ പറ്റിയതാ...'' ഞാൻ പറഞ്ഞു.
അവളെന്നെ ദേഷ്യത്തോടെ നോക്കി. തല തടവാൻ തുടങ്ങി. നല്ലോണം വേദനിച്ചു എന്ന് മുഖത്തുണ്ട്. ഞാൻ ഒന്ന് പുച്ഛത്തോടെ ചിരിച്ചു. ബ്രേക്ക് പിടിച്ചതൊന്നും അവിടെ പിന്നിൽ ആരും അറിഞ്ഞിട്ടില്ല. അവരുടെ കല പില തുടർന്നോണ്ടിരുന്നു.. എനിക്കാകെ ദേഷ്യം വന്നു.
''ഓ ഒന്ന് മിണ്ടാതിരുന്നേ..'' ഞാൻ ഒച്ചയെടുത്തപ്പോ നാലും മിണ്ടാതിരുന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@
തെണ്ടി... പട്ടി... അറിയുന്ന തെറി എല്ലാം ഞാൻ മനസ്സിൽ വിളിച്ചു. അവൻ കരുതി കൂട്ടി ബ്രേക്ക് പിടിച്ചതാണെന്നു ആ മുഖത്തെ ചിരി കണ്ടപ്പോ തന്നെ മനസ്സിലായി. എനിക്ക് തല നല്ലോണം വേദനിച്ചു.
കുറച്ചു കഴിഞ്ഞു ഞങ്ങൾ ഒരു റെസ്റ്റോറന്റിന്റെ മുന്നിൽ പോയി ഇറങ്ങി. അകത്തു കേറി സീറ്റ് ഒക്കെ പിടിച്ചു ഫുഡിന് ഓർഡർ ചെയ്തു.
''എന്താ സംഭവം... ആരുടെ വകയാണ് ട്രീറ്റ് ആണ്..'' ഞാൻ ചോദിച്ചു.
''നിന്റെ കെട്ടിയോന്റെ വക...'' എന്ന് സച്ചുവേട്ടൻ പറഞ്ഞപ്പോ എല്ലാരും കൂടി ഇരുന്നു ചിരിക്കാ. അപ്പൊ ആ ഡ്രാക്കുള എന്നെ ദേഷ്യത്തോടെ നോക്കി.
എനിക്ക് ദേഷ്യം വന്നു ഞാൻ സച്ചു ഏട്ടന്റെ കാലിൽ ഒരു ചവിട്ടു കൊടുത്തു. കഷ്ടകാലത്തിനു കാലു മാറി അത് ആ ഡ്രാക്കുളക്കു കിട്ടി. അവൻ ആ എന്ന് അലറി.
എന്താടീ കോപ്പേ... നീ എന്തിനാ എന്നെ ചവിട്ടിയെ.. അവൻ ദേഷ്യത്തോടെ ചോദിച്ചതും എല്ലാം കൂടി വീണ്ടും ചിരിക്കാൻ തുടങ്ങി. ഞാൻ സച്ചുവേട്ടനെ ദേഷ്യത്തോടെ നോക്കി പേടിപ്പിച്ചു.
ആഹ് അറിയാതെ ആണെങ്കിലും അവനിട്ടു ഒന്ന് കൊടുക്കാൻ പറ്റിയല്ലോ. എന്റെ തല നേരത്തെ ഇടിപ്പിച്ചതല്ലേ.
''സോറി അറിയാതെ പറ്റിയതാ..'' എന്നും പറഞ്ഞു ഞാനൊന്നു ഇളിച്ചു കൊടുത്തു.
അവൻ എന്റെ നേരെ ചാടി കടിക്കാൻ വരും എന്ന് അറിയുന്ന കൊണ്ട് ഞാൻ വാഷ്റൂമിൽ പോയിട്ട് വരാമെന്നു പറഞ്ഞിട്ട് മെല്ലെ അവിടുന്ന് സ്കൂട്ട് ആയി.
വാഷ്റൂമിൽ പോയി തിരിച്ചിറങ്ങുമ്പോ ഞാൻ ഒരിക്കലും വിചാരിക്കാത്തൊരു കാഴ്ചയാണ് കണ്ടത്.. ആ ഡ്രാക്കുള അടക്കം മറ്റുള്ളവരൊക്ക ടെന്ഷനോടെ നിക്കുന്നു.
''സച്ചുവേട്ടാ..'' അറിയാതെ തന്നെ ഞാൻ വിളിച്ചു പോയി...
എല്ലാരുടെയും മുഖത്ത് ടെൻഷൻ ആണെന്ന് കരുതിയ എനിക്ക് തെറ്റി. എല്ലാരും അമ്പരന്നു നിക്കാരുന്നു. കാരണം സച്ചുവേട്ടന്റെ അടുത്ത് നിന്ന് ആരും ഇത് പ്രതീക്ഷിച്ചിരുന്നില്ല, ചാരു പോലും.
സച്ചുവേട്ടൻ ചാരുവിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു അവളെ പ്രൊപ്പോസ് ചെയ്യുകയാണ്. ഇതിലും വലിയൊരു അത്ഭുതം കാണാൻ ഇല്ല.
കാരണം ചാരു പലപ്പോഴും പറഞ്ഞിട്ടുണ്ട് സച്ചുവേട്ടന്റെ വായിൽ നിന്നും ഒരു ഐ ലവ് യൂ പോലും അവൾ ഇത് വരെ കേട്ടിട്ടില്ലാന്നു.
''ടീ എന്റെ പഠിത്തം കഴിയുമ്പോളേക്കും അമ്മക്ക് പ്രായമാവും. അപ്പൊ എന്നെ നോക്കാൻ നിന്നെ കൊണ്ട് പറ്റോ...'' ഇങ്ങനെ ആയിരുന്നു കോളേജിൽ വച്ച് സച്ചുവേട്ടന്റെ പ്രേമം പറയൽ. ഇതിപ്പോ എല്ലാരും വണ്ടർ അടിച്ചു നിക്കാ...
''ടീ വേഗം പറയാടീ എനിക്ക് മുട്ട് വേദനിക്കുന്നു...'' സച്ചുവേട്ടൻ പറഞ്ഞു.
''എന്ത് പറയാൻ.. ഏട്ടൻ എന്നോടൊന്നും ചോദിച്ചില്ലല്ലോ...'' ചാരു പറഞ്ഞു.
''ആഹാ ഞാൻ ഇങ്ങനെ ഈ മോതിരവും പിടിച്ചു നിന്റെ മുന്നിൽ നിക്കുന്നത് നീ കണ്ടില്ലേ... ഇതിൽ കൂടുതൽ എന്ത് പറയാൻ.. എന്നാലും ചോദിക്കാം, നിനക്കെന്നെ കെട്ടി എന്റെ പത്തു മക്കളുടെ അമ്മയാവാൻ പറ്റോ???'' സച്ചുവേട്ടന്റെ വർത്താനം കേട്ട് എല്ലാര്ക്കും ചിരി വന്നു.
''ആഹാ നിങ്ങളെ മക്കളെ പ്രസവിക്കാനാണോ എന്നെ കെട്ടുന്നേ???'' ചാരു ദേഷ്യത്തോടെ ചോദിച്ചു.
''ഒന്ന് കൂടി കൂട്ടിയാൽ സ്വന്തമായി ഒരു ക്രിക്കറ്റ് ടീം തുടങ്ങാരുന്നു...'' പ്രവീണേട്ടന്റെ കമന്റ് കേട്ട് എല്ലാരും ചിരിച്ചു.
''ടെ വെറുതെ കേറി ചൊറിയല്ലേ, ഞാൻ കേറി മാന്തും.. പിന്നെ കരയാൻ നിക്കണ്ട..'' സച്ചുവേട്ടൻ പ്രവീണേട്ടനോട് പറഞ്ഞു.
''അയ്യോ നമ്മളില്ലേ...'' എന്നും പറഞ്ഞു പ്രവീണേട്ടൻ സച്ചുവേട്ടന്റെ നേരെ കൈകൂപ്പി.
''അങ്ങനെ വഴിക്കു വാ.. എന്റെ ചാരൂ ഒന്ന് പറ, നമ്മക്ക് കെട്ടി സന്തോഷത്തോടെ ജീവിക്കണ്ടേ... സ്നേഹിച്ചു സ്നേഹിച്ചു ഇത്രയും കാലത്തെ കടങ്ങളൊക്കെ വീട്ടണ്ടേ... അപ്പൊ അങ്ങ് കെട്ടിയാലോ...'' സച്ചുവേട്ടൻ ചോദിച്ചു.
''പറച്ചില് കേട്ട വിചാരിക്കും ഞാൻ ആണ് സമ്മതിക്കാത്തതെന്നു.'' ചാരു സങ്കടത്തോടെ പറഞ്ഞു.
''വീട്ടുകാരൊക്കെ സമ്മതിച്ചെടി ഇനി നിന്നെ പൊക്കി കൊണ്ട് പോയാൽ മതി..'' സച്ചുവേട്ടൻ പറയുന്ന കേട്ട് ചാരുവിന്റെ കണ്ണ് നിറഞ്ഞു.
''അവൾ സച്ചുവേട്ടനെ എണീപ്പിച്ചു നിർത്തി. സത്യമാണോ സച്ചുവേട്ടാ???'' അവര് സമ്മതിച്ചോ...
''സമ്മതിച്ചെടി, സത്യം...'' സച്ചുവേട്ടൻ പറഞ്ഞതും ചാരു സച്ചുവേട്ടനെ കെട്ടിപ്പിടിച്ചു.
''ആഹ് മതി മതി ബാക്കി കേട്ട് കഴിഞ്ഞിട്ട് മതി... അല്ലെങ്കിലേ ഓരോരുത്തർ കെട്ടിപ്പിടിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കാ... ഇനി നിങ്ങളെ കണ്ടു വീണ്ടും വല്ലതും തോന്നിയാലോ..'' പ്രവീണേട്ടൻ പറഞ്ഞതും ഞാനും ഡ്രാക്കുളയും പരസ്പരം നോക്കി. പെട്ടെന്ന് തന്നെ മുഖം തിരിച്ചു.
''എന്നാലും കള്ളകാമുകാ... റൊമാന്റിക് അല്ലാന്നു പറഞ്ഞിട്ട് റൊമാൻസ് ഒഴുകുക ആണല്ലോ... ആരുടെ ഐഡിയ ആണ് ഇത്??? ഏതായാലും നിന്റെ ആവാൻ വഴി ഇല്ല.'' ആ ഡ്രാക്കുള പറഞ്ഞു.
''ഇതൊക്കെ നമ്മളെ പെങ്ങളൂട്ടിന്റെ ഐഡിയ ആണ് മോനെ...'' സച്ചുവേട്ടൻ പറഞ്ഞതും എല്ലാരും എന്നെ നോക്കി. ഞാനൊന്നു ഇളിച്ചു കൊടുത്തു.
''ടീ ശെരിക്കും, എന്നിട്ടു എന്തൊരു അഭിനയം ആയിരുന്നു ഇങ്ങോട്ടു എത്തുന്ന വരെ...'' ചാരു എന്നെ നോക്കി പറഞ്ഞു.
''അയ്യോ പടച്ചോനാണേ സത്യം എനിക്കൊന്നും അറിയില്ല. വീട്ടിൽ സമ്മതിച്ചു എന്ന് സച്ചുവേട്ടൻ പറഞ്ഞപ്പോ പ്രൊപ്പോസ് ചെയ്യാനുള്ള ഐഡിയ കൊടുത്തതും റിങ് സെലക്ട് ചെയ്തതും ഞാൻ ആണ്. പക്ഷെ ഇപ്പൊ ഇവിടെ നടന്ന രക്തത്തിൽ എനിക്കൊരു പങ്കും ഇല്ല.'' ഞാൻ പറഞ്ഞു.
''അത് സത്യമാ, ഇത് അവൾക്കും ഒരു സർപ്രൈസ് ആണ്...'' സച്ചുവേട്ടൻ പറഞ്ഞു.
''കണ്ടു പടിക്ക്'' എന്നും പറഞ്ഞു പ്രിയ പ്രവീണേട്ടന്റെ വയറ്റിൽ ഒരു കുത്തു കൊടുത്തു.
''ആഹ് സച്ചു നോക്കി നിക്കാതെ ആ റിങ് അവളെ കയ്യിൽ ഇട്ടു കൊടുക്ക്.'' പ്രവീണേട്ടനാണ്.
അപ്പൊ തന്നെ സച്ചുവേട്ടൻ ചാരുവിന്റെ വിരലിൽ മോതിരം ഇട്ടു കൊടുത്തു. ഇപ്പോഴാണ് അവരുടെ കാത്തിരിപ്പിന് ഒരു അർഥം ഉണ്ടാവുന്നത്. മാതാപിതാക്കളെ വിഷമിപ്പിക്കാതെ ഒരുമിക്കുന്നതിനും ഒരു ഭാഗ്യം വേണം.. ഇവരുടെ ജീവിതം ഇത് പോലെ തന്നെ സന്തോഷത്തോടെ മുന്നോട്ടു പോവണേ പടച്ചോനെ...
@@@@@@@@@@@@@@@@@@@@@@@
ഏതായാലും പൊളിച്ചു. കുറെ കാലത്തെ കാത്തിരിപ്പിനാണ് ഫലം കിട്ടാൻ പോവുന്നതു.. കോളേജ് തൊട്ടു ഹോസ്പിറ്റൽ വരെ ഞാൻ
കണ്ടതാ അവരുടെ ജീവിതം. എല്ലാം നല്ല രീതിയിൽ കഴിഞ്ഞാ മതി.
എന്നാലും ഈ വവ്വാലിനു ഇമ്മാതിരി ബുദ്ധി ഒക്കെ ഉണ്ടോ. ഇവളെ എനിക്ക് മനസിലാവുന്നില്ലല്ലോ. സാജൻ പറഞ്ഞതാണോ സത്യം അതോ ഞാൻ ഈ കാണുന്നതൊക്കെയോ.. മോശം സ്വഭാവം ഇല്ലെങ്കിലും ഇവള് കേട്ടിയോനെ ഇട്ടു വന്നതിനു ഒരു ന്യായീകരണവും ഇല്ല. അല്ലെങ്കിലും ഞാൻ എന്തിനാ ഇവളെ പറ്റി ആലോചിക്കുന്നേ...
ഞാൻ വേഗം സച്ചുവിന്റെ അടുത്ത് പോയി അവനെ കെട്ടിപ്പിടിച്ചു. പിന്നെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു.
''എന്നാലും സച്ചുവേട്ടാ ഞാൻ വരുന്നെന്നു മുന്നേ പ്രൊപ്പോസ് ചെയ്തതിനു ഞാൻ പിണക്കമാ... എനിക്ക് കാണാൻ പറ്റിയില്ലല്ലോ.'' ആ വവ്വാൽ സങ്കടത്തോടെ പറഞ്ഞു. ഓ അവള് കാണായിട്ടും വന്നിനു.
''അതാ വെയ്റ്റർ പറ്റിച്ച പണിയാ മോളെ.. പറഞ്ഞതിൽ പത്തു മിനിറ്റ മുന്നേ അവൻ കേക്കും കൊണ്ട് വന്നു. സച്ചു അവളെ സമാധാനിപ്പിച്ചു.'' എന്തൊരു സ്നേഹം, ഒരു ചവിട്ടു വച്ച് കൊടുക്കാനാ തോന്നുന്നേ.
''ഏതായാലും നിന്റെ സെലെക്ഷൻ സൂപ്പർ..'' ചാരു റിങ് നോക്കി പറഞ്ഞു.
''അതല്ലെങ്കിലും നിന്റെ ഇഷ്ടങ്ങൾ നിന്നെക്കാൾ നന്നായി അവൾക്കല്ലേ അറിയാ..'' പ്രിയ പറഞ്ഞു.
''പക്ഷെ നീ എപ്പോളാ പോയെ...'' ചാരു ചോദിച്ചു.
''ആര് പോയി. ഞാൻ ജുവല്ലറി പോയി അവൾക്കു വീഡിയോ കാൾ ചെയ്തു. അതും ഇവളുടെ ബുദ്ധി തന്നെയാ..'' എന്നും പറഞ്ഞു സച്ചു ഇളിച്ചു കാണിച്ചു.
''ആഹ് അപ്പൊ ഫുഡ് ഒക്കെ കഴിഞില്ലേ, നമുക് മെല്ലെ വിട്ടാലോ..'' ഞാൻ ചോദിച്ചു. ആ വവ്വാലിന്റെ ബുദ്ധി കേട്ട് എനിക്ക് ആകെ ചടച്ചു.
അങ്ങനെ ഞങ്ങൾ ഇറങ്ങി. നേരെ റൂമിലേക്ക് വിട്ടു... തിരിച്ചു അവരെ വിട്ടു ഞങ്ങൾ വേഗം റൂമിൽ പോയി കിടന്നുറങ്ങി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
രാവിലെ എല്ലാര്ക്കും ഉള്ള ഫുഡ് ഒക്കെ കൊടുത്തു അവർ പോയപ്പോ ഞാൻ ഒന്ന് നടക്കാൻ ഇറങ്ങി. ഒന്ന് പാർക്കിലൊക്കെ പോയി ചുറ്റി വന്നു. ആരും ഇല്ലാത്തോണ്ട് ഒരു മൂഡ് ഇല്ലാരുന്നു.. തിരിച്ചു വന്നു ജോലിയൊക്കെ തീർത്തു കുറച്ചു സമയം കിടന്നു. എനിക്കിന്ന് തൊട്ടു നായിട്ട് ഡ്യൂട്ടി ആണ്. ഞാനും സ്നേഹയും ആണ്. സാധാരണ ഞാനും ചാരുവും ആണ് കൂടുതൽ ഒരുമിച്ചു ഉണ്ടാവാറു. ഇത് പിന്നെ ഷാദ് ഇല്ലാത്തോണ്ട് സച്ചുവേട്ടൻ ചാരുവിനെ കൂടെ കൂട്ടി.
എണീറ്റ് നോക്കുമ്പോ അഞ്ചു മാണി കഴിഞ്ഞു. ഞാൻ വേഗം എണീറ്റ് കുളിച്ചു റെഡി ആയി. അപ്പോളേക്കും ബസ് വരുന്ന ടൈം ആയി. ഞാൻ വേഗം നടന്നു. ധാ വരുന്നുണ്ട് ചാരുവും പ്രിയയും ആര്യയും.
ഞാൻ ചാരുവിനെ നോക്കി മുഖം കൂർപ്പിച്ചു. അവൾ ചിരിച്ചോണ്ട് എന്റടുത്തേക്കു വന്നു. ''സാരമില്ലെടാ, ഒരാഴ്ച്ചന്റെ കാര്യമല്ലേ ഉള്ളൂ.. അടുത്ത പ്രാവശ്യം തൊട്ടു നമ്മൾ ഒന്നിച്ചു ഓക്കേ.'' അത് കേട്ടപ്പോ ഞാൻ ഒന്ന് ചിരിച്ചു.
ഞാൻ ബസിൽ കേറി പുറത്തെ കാഴ്ചകൾ ഒക്കെ നോക്കി ഇരുന്നു. ഹോസ്പിറ്റലിൽ എത്തി ലാബിലേക്ക് നടക്കുമ്പോ എല്ലാരും ഒരുമാതിരി ആക്കി ചിരിക്കുന്നു. കാര്യം മനസ്സിലായില്ലെങ്കിലും ഞാനും തിരിച്ചൊരു ചിരി കൊടുത്തു.
നേരെ ചെന്ന് ലാബിലേക്ക് കേറി.. അപ്പൊ സ്നേഹയും അർജുനും അവിടെ ഉണ്ട്.
''സോറി സ്നേഹ ഞാൻ ലേറ്റ് ആയല്ലേ. എന്താ ചെയ്യാ നല്ല ട്രാഫിക് ആരുന്നു.'' ഞാൻ പറഞ്ഞു.
''ആഹ് കുഴപ്പമില്ലെടാ.. നീ വന്നല്ലോ. ഞങ്ങൾ ഇറങ്ങാ...'' സ്നേഹ പറഞ്ഞു.
''ഞങ്ങളോ... സ്നേഹക്കു ഇന്ന് നയിട്ട് അല്ലെ..'' ഞാൻ ചോദിച്ചു..
''അല്ലല്ലോ... നിനക്കറിയില്ലേ ആരാ കൂടെ എന്ന്.. അവർ ചിരിച്ചോണ്ട് ചോദിച്ചു.'' പടച്ചോനെ എന്തോ പണി മണക്കുന്നുണ്ട്. ഞാൻ ഇല്ല എന്ന് തല ആട്ടി.
ആഹ് വന്നല്ലോ കൂടെ നിക്കണ്ട ആള്.. എന്നും പറഞ്ഞു അർജുൻ വാതിലിനു നേരെ കൈ നീട്ടി. കേറി വരുന്ന ആളെ കണ്ടു ഞാനൊന്നു ഞെട്ടി, പടച്ചോനെ ഡ്രാക്കുള.. അവനെന്റെ ചോര കുടിച്ച പോവുള്ളൂന്നു തോന്നുന്നു..
@@@@@@@@@@@@@@@@@@@@@@@@@@
ഇന്ന് രാവിലെ ആണ് സച്ചു പറഞ്ഞത് സ്നേഹക്കു പകരം ഞാൻ നയിട്ട് എടുക്കാൻ. കൂടെ ആനി ആണെന്നും പറഞ്ഞു. ഞാൻ വന്നത് കൊണ്ട് ആനി ഈ ആഴ്ച കൂടിയേ ഉണ്ടാവൂ എന്നും പറഞ്ഞിരുന്നു. എന്തായാലും കുഴപ്പമില്ല നയിട്ട് ആണ് നല്ലതെന്നു തോന്നി. ആ വവ്വാലിനെ മോന്ത കാണണ്ടല്ലോ..
വൈകുന്നേരം നേരത്തെ ഇറങ്ങിയിട്ടും എത്തുമ്പോ ലേറ്റ് ആയി. ഡോർ തുറന്നു കേറിയപ്പോ തന്നെ കണ്ടത് പോവാൻ നിക്കുന്ന അർജുനെയും സ്നേഹയെയും ആണ്. കൂടെ ആ വവ്വാലും ഉണ്ട്, ഇവളെന്താ ഇവിടെ..
''അർജുൻ ആനി വന്നില്ലേ...'' ഞാൻ ചോദിച്ചു.
''ആനി പോയല്ലോ..'' അർജുൻ പറഞ്ഞു.
''അതെന്താ അവൾക്കു നയിട്ട് അല്ലെ..'' എനിക്ക് സംശയം ആയി.
''അല്ലല്ലോ ആമിക്കും സ്നേഹക്കും ആയിരുന്നു നയിട്ട് ഡ്യൂട്ടി. പിന്നെ ഇന്നലെ സച്ചു വിളിച്ചു പറഞ്ഞു സ്നേഹക്കു പകരം നീ ഡ്യൂട്ടി എടുത്തോളും എന്ന്..'' എന്നും പറഞ്ഞു അവൻ എന്നെയും ആ വവ്വാലിനെയും നോക്കി ഇളിച്ചു. അപ്പൊ ആ തെണ്ടി സച്ചു എനിക്കിട്ടു പണിഞ്ഞതാണ്. അവനു റൂമിൽ പോയി കൊടുക്കാം..
ഞാൻ അർജുനെ ഒന്ന് ദേഷ്യത്തോടെ നോക്കിയപ്പോ അവൻ വേഗം സ്നേഹയെയും കൂട്ടി പോയി. പടച്ചോനെ കുറെ കാലമായി ഇവളെ കൂടെ നയിട്ട് ഡ്യൂട്ടി കിട്ടാത്തെ. കിട്ടിയാ തന്നെ ചാരുവുമായി എക്സ്ചേഞ്ച് ചെയ്യും. ഇവളാണ് കൂടെ എങ്കിൽ ഞാൻ ചീത്ത പറയാനേ വാ തുറക്കാറുള്ളു. അല്ലെങ്കി നല്ല സുഗമായി കിടന്നുറങ്ങും. ആഹ് എന്തേലും ആവട്ടെ. ഞാൻ നോക്കിയപ്പോ ആമി അവളുടെ ജോലി തുടങ്ങിയിരുന്നു. ഞാൻ മെല്ലെ മൊബൈൽ ഓൺ ചെയ്തു അതും നോക്കി ഇരുന്നു.
സത്യം പറഞ്ഞ അവളെ എങ്ങനെ ചീത്ത പറയാം എന്ന് വച്ച് ഇരിക്കാരുന്നു. പക്ഷെ അവൾ ചെവിയിൽ ഇയർഫോണും കുത്തി അവളെ ജോലി ചെയ്യാ.. ഞാനെന്നൊരു മനുഷ്യൻ ഇവിടെ ഉണ്ടെന്നുള്ള ഭാവം പോലും ഇല്ല.
@@@@@@@@@@@@@@@@
©കട്ടക്കലിപ്പൻ
യാ അല്ലാഹ് വല്ലാത്ത ചതി ആയിപ്പോയി. സച്ചുവേട്ടന് ഉള്ളത് ഞാൻ നാളെ രാവിലെ കൊടുത്തോള്ളാം... ഇവന്റെ കൂടെ രാവിലെ വരെ എങ്ങനെ ഇരിക്കും പടച്ചോനെ. വാ തുറന്ന എന്തേലും കുറ്റം കണ്ടു പിടിച്ചു ചീത്ത പറയും.
ഞാൻ മാക്സിമം അവനെ ശ്രദ്ധിക്കാതെ ഇരുന്നു. അവനാണെങ്കിൽ ആ മൊബൈലിലാണ് പെറ്റിട്ടതെന്ന പോലെയാ കളി. എങ്ങനേലും പിടിച്ചു നിക്കണം. ഇടയ്ക്കു രണ്ടു മൂന്നു വട്ടം റിപ്പോർട്ടിന്റെ കാര്യത്തിന് വേണ്ടി അല്ലാതെ ഞാൻ അവന്റെ അടുത്തേക്ക് പോയില്ല, സംസാരിച്ചുമില്ല.
''എന്തായി മോളെ, രണ്ടും കൂടി ലാബ് ബാക്കി വച്ചിനോ???'' ചാരുവാണ്. അവള് ഡ്യൂട്ടിക്ക് പോവാൻ വേണ്ടി റെഡി ആവുകയാണ്.
''മിണ്ടിപ്പോവരുത്.. ഞാൻ സച്ചുവേട്ടനെ കാണട്ടെ... കൊടുക്കാനുള്ളത് അങ്ങോട്ട് കൊടുത്തോള്ളാം...'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''അയ്യോ അങ്ങേർക്കു കിട്ടാനുള്ളതൊക്കെ രാവിലെ തന്നെ ഷാദിന്റെ കയ്യിൽ നിന്നും കിട്ടി ബോധിച്ചിട്ടുണ്ട്...'' ചാര് പറഞ്ഞു.
''ആഹ് വളരെ നന്നായി.. അങ്ങനെ തന്നെ വേണം...'' ഞാൻ പറഞ്ഞു.
രണ്ടു ദിവസം എങ്ങനേലും ഇതുപോലൊക്കെ പിടിച്ചു നിന്നു. മൂന്നാം ദിവസം രാത്രി ഞങ്ങൾ രണ്ടാളും ഞങ്ങളെ ജോലി ചെയ്തോണ്ടിരിക്കുവാരുന്നു. അപ്പൊ പെട്ടെന്ന് ശരൺ വന്നു.
ടാ ഒരു ആക്സിഡൻറ് കേസ് വന്നിട്ടുണ്ട്. അര്ജന്റ് ആയി ബ്ലഡ് വേണം. ഡോനോർ ഇപ്പൊ എത്തും. പെട്ടെന്ന് തന്നെ ക്രോസ്സ് മാച്ചിന് ഇടണം.. ശരൺ പറഞ്ഞു.
ഓക്കേ ടാ, നീ ആളെ വിട്. എന്നും പറഞ്ഞു ഷാദ് എണീറ്റ് വന്നു അതിനുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. ഞാൻ വേഗം സിറിൻജ് ഒക്കെ എടുത്തു ബ്ലഡ് എടുക്കാനായി റെഡി ആയി നിന്നു.
പത്തു മിനിറ്റു കഴിഞ്ഞിട്ടും ആരും വന്നില്ല. ഞാനൊന്നു നോക്കീട്ടു വരാമെന്നും പറഞ്ഞു ഷാദ് പോയി.
പടച്ചോനെ എന്നോടെന്നെ ആണോ പറഞ്ഞെ എന്നും വിചാരിച്ചു ഞാൻ ഒന്ന് അത്ഭുതപ്പെട്ടു. അല്ലെങ്കിൽ എന്റടുത്തു ഒന്നും ചോദിക്കാറോ പറയാറ് ഇല്ല.
ഷാദ് പോയി രണ്ടു മിനിറ്റ് കഴിഞ്ഞതും ഒരാൾ ലാബിലേക്ക് കേറി വന്നു. സത്യം പറയാലോ കണ്ടപ്പോ ഞാൻ ഒന്ന് പേടിച്ചു. നല്ല ഹായിട്ടും വൈറ്റും ഒക്കെ ആയി ഒരുത്തൻ. കാണുമ്പോ തന്നെ പേടി ആവുന്നു. നമ്മളീ സിനിമയിലൊക്കെ കാണുന്ന പോലത്തെ വില്ലന്റെ മുഖം.
''നിങ്ങളാണോ ഡോണർ..'' ഞാൻ ചോദിച്ചു.
''അതെ...'' അയാൾ പറഞ്ഞു.
''ഓക്കേ ഈ കസേരയിൽ ഇരുന്നോളു...'' ഞാൻ പേടി പുറത്തു കാണിക്കാതെ പറഞ്ഞു.
''ഇവിടെ വേറെ ആരും ഇല്ലേ, ഒറ്റയ്ക്കാണോ...'' അയാളുടെ ചോദ്യം കേട്ടതും എന്റെ നെഞ്ചിടിപ്പ് കൂടി. കാരണം ഞങ്ങളെ ലാബ് കുറച്ചു ഉൾഭാഗത്താണ്... അടുത്തുള്ള ഡോക്ടർ ക്യാബിനിലൊന്നും രാത്രി ആരും ഉണ്ടാവില്ല.
''അല്ല... ഒരാൾ കൂടി ഉണ്ട്... കാശുവാലിറ്റിയിലേക്കു പോയതാ, ഇപ്പൊ വരും.'' അയാൾ വന്നു ഇരുന്നു കൈ കാണിച്ചു തന്നു.
''ആണുങ്ങൾ ആരും ഇല്ലേ???'' അയാൾ ചോദിച്ചു. ഞാൻ അയാളെ ഒന്ന് നോക്കി, മറുപടി ഒന്നും പറഞ്ഞില്ല.
''ഇതിന്റെ ഉള്ളിൽ കാമറ ഉണ്ടോ...'' അയാൾ ചുറ്റും കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.
എന്തൊക്കെയാ അറിയേണ്ടത്... എനിക്ക് പേടിയും ദേഷ്യവും ഒരുപോലെ വന്നു. ഞാൻ ഒന്നും മിണ്ടിയില്ല.
പെട്ടെന്ന് അയാൾ എന്റെ കയ്യിൽ പിടിച്ചു. ഞാൻ ഞെട്ടി അയാളെ മുഖത്തേക്ക് നോക്കി. ആ ചുവന്ന കണ്ണുകൾ കണ്ടപ്പോ തന്നെ എനിക്ക് പേടി ആയി.. യാ അല്ല് ഈ ഷാദ് എവിടെ പോയി കിടക്കാ...
@@@@@@@@@@@@@@@@@@@@@@@@@@@@@@
ഡോണറെ കാണാത്തതു കൊണ്ട കാശുവാലിറ്റിയിലേക്കു പോയി നോക്കാമെന്നു വിചാരിച്ചതു. അവളോട് പോയിട്ട് വരാം എന്ന് പറഞ്ഞപ്പോ ഉണ്ടക്കണ്ണും തുറിച്ചു എന്നെ നോക്കുന്നുണ്ടായിരുന്നു. അവിടെ എത്തി നോക്കുമ്പോ ശരൺ നല്ല തിരക്കില്ല.
''ടാ ഡോണർ എവിടെ...'' ഞാൻ ചോദിച്ചു.
''അയാൾ അങ്ങോട്ട് വന്നല്ലോ...'' അവൻ പറഞ്ഞു.
''എന്നിട്ടു ഞാൻ കണ്ടില്ലല്ലോ...'' ഞാൻ പറഞ്ഞു.
''ഇപ്പൊ ഒരു അഞ്ചു മിനിട്ടു ആയിക്കാണും. നീ ഇങ്ങോട്ടു വരുമ്പോ കണ്ടില്ലേ...'' ശരൺ ചോദിച്ചു.
''ഇല്ലെടാ.. ഇങ്ങോട്ടു വരുമ്പോൾ വഴിയിലും അങ്ങനാരേം കണ്ടില്ല.'' ഞാൻ പറഞ്ഞു.
''കാണാതിരിക്കാൻ ചാൻസ് ഇല്ലല്ലോ...'' അവൻ പറഞ്ഞു.
''അതെന്തേ...''
''ആഹ് ആള് നല്ല സൈസ് ആണ്... കണ്ടപ്പോ ഞാനും ഒന്ന് പേടിച്ചു. ഒരു ഗുണ്ടാ ലുക്ക്... നമ്മൾ പഴയ സിനിമയിലൊക്കെ കാണുന്ന വില്ലന്മാരെ പോലെ..'' അവൻ പറഞ്ഞതും എന്തോ ഒരു ചെറിയ പേടി തോന്നി.
''ടാ ഞാൻ ലാബിലേക്ക് പോവാണ്...'' ഞാൻ പറഞ്ഞു.
''അവിടാരാ ഡ്യൂട്ടിലുള്ളത്...'' ശരൺ ചോദിച്ചു.
''ആമി ഉണ്ടെടാ...'' ഞാൻ പറഞ്ഞു. ആദ്യമായി കളിയാക്കി അല്ലാതെ ടെന്ഷനോടെ അവൻ എന്നെ നോക്കി.
''നീ വേഗം വിട്ടോ... അയാളെ കണ്ടാൽ തന്നെ അവള് പേടിക്കും..'' അവൻ പറഞ്ഞതും ഞാൻ വേഗം ലാബിലേക്ക് നടന്നു. അവിടെ കണ്ട കാഴ്ച, എനിക്കെന്തു ചെയ്യണമെന്ന് മനസ്സിലായില്ല.
ചിരിക്കണോ കരയണോ എന്ന് അറിയാതെ നിന്നു. ആമിയും അതെ അവസ്ഥയിൽ ആയിരുന്നു. ഞാൻ വേഗം അകത്തേക്ക് പോയി. കണ്ട കാര്യം വീണ്ടും ഓർത്തു.
ഞാൻ അവിടെ എത്തിയപ്പോ അയാൾ ആമിയോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. വേറെ ആളില്ലേ, ആണുങ്ങളില്ലേ, കാമറ ഉണ്ടോ എന്നൊക്കെ. അവൾ ഒന്നിനും മറുപടി കൊടുത്തില്ല. അത് കാണ്ടാവണം അയാൾ അവളെ കയ്യിൽ കേറി പിടിച്ചു.
എനിക്കതു കണ്ടു ദേഷ്യം വന്നു ഒന്ന് പൊട്ടിക്കാം എന്നും വിചാരിച്ചു അയാളുടെ അടുത്തേക്ക് പോവുമ്പോള അയാൾ അവളോട് ആ കാര്യം പറഞ്ഞത്.
''അതെ പെങ്ങളെ ഒന്നും വിചാരിക്കരുത്. എനിക്കീ സൂജി പേടിയാ.. ഞാൻ കരയും ചിലപ്പോ ബോധം പോവും . അതാ ആണുങ്ങൾ ആരേലും ഉണ്ടോന്നു ചോദിച്ചേ. അഥവാ ബോധം പോയാൽ പിടിക്കാൻ ആള് വേണ്ടേ..'' അത് കേട്ടതും അവള് ചിരിക്കാൻ തുടങ്ങി. എനിക്കും കൺട്രോൾ കിട്ടിയില്ല, ഞാനും ചിരിച്ചു.
അത് കേട്ടപ്പോ അവര് തിരിഞ്ഞു നോക്കി, എന്നെ കണ്ടു അവൾ ചിരി കൺട്രോൾ ചെയ്തു. ''അപ്പൊ കാമറ ഉണ്ടോന്നു എന്താ ചോദിച്ചേ..'' ഞാൻ പറഞ്ഞു.
''അത് പിന്നെ ഞാൻ കരഞ്ഞാ അത് നിങ്ങള് വയറൽ ആക്കിയാലോ.. അതോണ്ടാ..'' അത് കേട്ടതും പിടിച്ചു വച്ച ചിരി പിന്നേം പുറത്തു വന്നു. അല്ലാഹ് ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു.
''പേരെന്താ...'' ആമി ചോദിച്ചു.
''എന്റെ പേര് ഷാജഹാൻ, എന്റെ ഫ്രണ്ടിനാണ് ആക്സിഡന്റ് ആയതു. ബ്ലഡ് വേണമെന്ന് പറഞ്ഞപ്പോ എന്റെ മാത്രേ മാച്ച് ഉള്ളൂ. അവരോടാണെങ്കി പറയാനും പറ്റില്ലല്ലോ എനിക്ക് സൂജി പേടി ആണെന്ന്. വരുന്ന വഴിക്കു തന്നെ ഒന്ന് കരഞ്ഞു പേടി കാരണം.'' അയാൾ പറഞ്ഞു. അതാണ് കണ്ണൊക്കെ ചുവന്നിരിക്കുന്നെ.
''അതെ ഇക്ക പേടിക്കണ്ടാട്ടൊ ഒരു വേദനയും ഉണ്ടാവില്ല പോരെ..'' ആമി പറഞ്ഞു. ആ ഒരു കാര്യത്തിൽ ഇവള് പുലി ആണ്. ഇവള് ബ്ലഡ് എടുക്കുമ്പോൾ ആർക്കും വേദന എടുക്കാറില്ല എന്നാണു പറയാറ്.
''ഉറപ്പാണല്ലോ പെങ്ങളെ..'' ഷാജഹാൻ ചോദിച്ചു. വല്യ ശരീരത്തിൽ കുഞ്ഞു മനസ്സ് എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊ നേരിട്ട് കണ്ടു.
®©കട്ടക്കലിപ്പൻ
''ഉറപ്പു.. കണ്ണടച്ച് ഇരുന്നോ.'' അവള് പറഞ്ഞു. പിന്നെ അവള് അയാളോട് ഓരോന്ന് സംസാരിക്കാൻ തുടങ്ങി. വീട്ടിലാരൊക്കെ ഉണ്ട്, എന്ത് ചെയ്യുന്നു, എവിടെ താമസം എന്നൊക്കെ.. അയാളതിന് ഉത്തരം പറഞ്ഞോണ്ടിക്കുന്നതിനിടയിൽ അവള് ബ്ലഡ് എടുത്തു കഴിഞ്ഞിരുന്നു.
''ആഹാ എടുത്തു കഴിഞ്ഞോ..'' ഞാൻ ഒന്നും അറിഞ്ഞില്ല. ഷാജഹാൻ പറഞ്ഞു.
''ഇക്ക കുറച്ചു സമയം പുറത്തിരിക്കു. ഞങ്ങൾ വിളിക്കാം.'' അങ്ങനെ ബ്ലഡ് മാച്ച് ആയി, അത് എടുത്തു. അപ്പോളേക്കും രാവിലെ ആയി എന്ന് പറയാം..
റൂമിൽ എത്തിയപാടെ ബെഡിലേക്കു വീണു. സച്ചുവും പ്രവീണും അപ്പോളേക്കും പോയിരുന്നു. അവരെ മര്യാദക്ക് കാണണമെങ്കിൽ ഇനി വെള്ളിയാഴ്ച ആവണം.
@@@@@@@@@@@@@@@@@@@@@@@@
''ഇതോണ്ടാവും അല്ലെ ആളുടെ രൂപം കണ്ടു വിലയിരുത്തരുത് എന്ന് പറയുന്നേ...'' പ്രിയ ചോദിച്ചു.
''അതേടാ... കണ്ടാൽ പേടിച്ചു പോവും, പക്ഷെ സ്വഭാവം കുഞ്ഞു പിള്ളേരുടെ മാതിരി ആണ്.'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു.
''ആഹ് ആ ഷാജഹാന്റെ ഫ്രണ്ടിന് ഇപ്പൊ കുഴപ്പൊന്നുമില്ല. റൂമിലേക്ക് മാറ്റി.'' ചാരു പറഞ്ഞു. രണ്ടും ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞു എത്തിയതാ... ഞാൻ പോവാൻ ബസ് വെയിറ്റ് ചെയ്തു നിക്കുന്നു. ബസ് ഇന്നും ലേറ്റ് ആണ്.
ലാബിലെത്തുമ്പോ ഷാദ് മാത്രമേ ഉള്ളൂ.. അവൻ ബ്ലഡ് എടുക്കുവാണ്. രണ്ടു മൂന്നു പേര് നിക്കുന്നുണ്ട്. അവന്റെ നോട്ടം കണ്ടപ്പോ തന്നെ പേടി ആയി. ലേറ്റ് ആയതിന്റെ ചീത്ത കണ്ണിലൂടെ ആണെന്ന് തോന്നുന്നു പറയുന്നത്.
ഞാൻ വേഗം കോട്ട് എടുത്തു ഇട്ടു. ''നീ ഇവരെ രണ്ടു പേരുടെയും ബ്ലഡ് എടുക്കു. ഞാൻ ഇത് ക്രോസ്സ് മാച്ചിന് ഇടട്ടെ.'' അവിടെ നിന്ന രണ്ടു പേരെ കാണിച്ചു പറഞ്ഞു. ഞാൻ വേഗം തലയാട്ടി.
''നിങ്ങളെ പേരെന്താ..'' കസേരയിൽ നിന്നും എണീക്കുന്നവനോട് ഷാദ് ചോദിച്ചു. ''ഞാൻ റോഷൻ...'' ചോദിച്ചത് ഷാദ് ആണെങ്കിലും ഉത്തരം എന്നെ നോക്കി ആണ് പറഞ്ഞത്.
''ഞാൻ സജി .'' അടുത്തവൻ ഇരുന്നു കൊണ്ട് പറഞ്ഞു. ''ഞാൻ പ്രേം. ഞങ്ങൾ ഫ്രണ്ട്സ് ആണ്.'' ഞാൻ ഒന്നും മറുപടി പറഞ്ഞില്ല.
''അതെ പേരെന്താ..'' സജിയാണ് ചോദിച്ചത്. ഞാൻ ഒന്നും മിണ്ടിയില്ല, ബ്ലഡ് എടുത്തു തിരിയുമ്പോ ഷാദ് ഇങ്ങോട്ടു നോക്കി നിക്കുന്നു. ഞാൻ മൈൻഡ് ചെയ്തില്ല.
അവൻ അടുത്തേക്ക് വന്നിട്ട് ഞാനിപ്പോ വരാമെന്നും പറഞ്ഞു പുറത്തേക്കു പോയി. തെണ്ടി ഈ കഷ്മലൻമാരെ അടുത്ത് എന്നെ ഒറ്റക്കാക്കീട്ടു അവൻ പോയി.
അടുത്ത ആൾ ഇരുന്നു. ''ഞങ്ങളെ ഫ്രണ്ടിന് ആക്സിഡൻറ് ആയി കൊണ്ട് വന്നതാ.. ബ്ലഡ് വേണമെന്ന് പറഞ്ഞപ്പോ ഒന്നും നോക്കീല, ഇങ്ങു പൊന്നു.'' ആ പ്രേം എന്തൊക്കെയോ പറയുന്നു ഞാൻ ഒന്നും മിണ്ടിയില്ല.
''എന്താ മോളെ ഊമയാണോ. പേര് പറഞ്ഞൂടെ???'' എന്നും ചോദിച്ചു അവനെന്റെ കയ്യിൽ പിടിച്ചു. ഞാൻ അവനെ തറപ്പിച്ചു നോക്കിയപ്പോ കൈ വിട്ടു.
''മോളെന്തിനാ പർദ്ദ ഇടുന്നെ.. വല്ല സാരിയോ ചുരിദാറൊക്കെ ഇട്ടൂടെ...'' ആ സജി ചോദിച്ചു.
''അതെന്നെ.. ചൂടെടുക്കില്ലേ... പിന്നെ ഞങ്ങൾക്കും കാണാൻ അതാ ഇഷ്ട്ടം..'' റോഷനാണ് പറഞ്ഞത്.
''അതോണ്ടെന്നെയാ ഇടാത്തത്..'' ഇനി മറുപടി പറഞ്ഞില്ലെങ്കിൽ പണി ആവുമെന്ന് തോന്നിയത് കൊണ്ട് ഞാൻ പറഞ്ഞു.
''ഓ അപ്പൊ ഊമ അല്ല.. പേര് പറയൂന്നേ...'' ആ റോഷൻ പറഞ്ഞു.
''നിങ്ങള് പുറത്തിരുന്നോളു ഒരു പത്തു മിനിറ്റ് കഴിഞ്ഞാൽ വിളിക്കാം.'' ഞാൻ പറഞ്ഞു.
''ഓ വേണ്ടാന്നേ ഞങ്ങളിവിടെ നിന്നൊള്ളാം.. കുട്ടി ഒറ്റക്കല്ലേ.'' എന്നും പറഞ്ഞു അവർ അവിടെ തന്നെ നിന്നു. ''ലാബിന്റെ ഉള്ളിൽ ആരും നിക്കാൻ പാടില്ല പുറത്തേക്കു പോയ്കൊള്ളു.'' ഞാൻ വേഗം ബ്ലഡ് എടുത്തു അകത്തെ റൂമിലേക്ക് നടന്നു. അവരെന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
ബ്ലഡ് സാംപിൾ ഒക്കെ മാച്ചിന് ഇട്ടു ഞാൻ തിരിയുമ്പോ അവര് മൂന്നാളും ആ റൂമിന്റെ ഉള്ളിലേക്ക് വന്നു. ഞാൻ ഒന്ന് പേടിച്ചു.
''നിങ്ങളെന്തിനാ ഇങ്ങോട്ടു വന്നേ. ഇതിന്റുള്ളിൽ ആരും കേറാൻ പാടില്ല...'' ഞാൻ പറഞ്ഞു.
''ഓ മോൾക്ക് ഒറ്റയ്ക്ക് ബോർ അടിക്കുന്നുണ്ടാവില്ലേ. അപ്പൊ സംസാരിച്ചു ഇരിക്കാമെന്നു വിചാരിച്ചു.'' സജി പറഞ്ഞു.
''എനിക്ക് ഒരു ബോറടിയും ഇല്ല. നിങ്ങൾ പുറത്തേക്കു ഇറങ്ങു.'' ഞാൻ പറഞ്ഞു.
''പക്ഷെ ഞങ്ങൾക്ക് ബോർ അടിക്കുന്നു.. എന്തേലും സംസാരിക്കു...'' ആ റോഷൻ പറഞ്ഞു.
''ഞാൻ പറഞ്ഞാ മതിയോ..'' സൗണ്ട് കേട്ട് നോക്കിയപ്പോ ഷാദ് രണ്ടു കയ്യും കെട്ടി നിക്കുന്നു.. അപ്പോളാ എനിക്ക് സമാധാനം ആയതു.
@@@@@@@@@@@@@@@@@@@@@@@@@@@
ഇന്ന് നേരത്തെ എത്തിയോണ്ട് ഉള്ള പണിയൊക്കെ എനിക്ക് ചെയ്യേണ്ടി വന്നു. അതോണ്ട് ആ വവ്വാലിനു ഒരു പണി കൊടുക്കണം എന്ന് വിചാരിച്ചു. അപ്പോളാ കറക്റ്റ് ആയി സച്ചൂന്റെ ഫോണും വന്നത്.. അതോണ്ട് ഞാൻ മെല്ലെ പുറത്തേക്കിറങ്ങി.
അവനോടു സംസാരിക്കുമ്പോ തന്നെ ആ മൂന്നെണ്ണവും അവളോട് എന്തൊക്കെയോ സംസാരിക്കുകയും ചോദിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ അവളൊന്നും മിണ്ടുന്നില്ല.
അവരോടു പുറത്തിറങ്ങാൻ പറഞ്ഞിട്ട് അവൾ ഉള്ളിലെ റൂമിലേക്ക് പോയി. ആ മൂന്നെണ്ണവും കുറെ സമയം കൂട്ടിലിട്ട മാതിരി നടന്നു. പിന്നെ മെല്ലെ അകത്തേക്ക് കേറുന്നത് കണ്ടു. അപ്പൊ എനിക്കെന്തോ അപകടം മണത്തു.
ഞാൻ പിന്നാലെ പോയപ്പോ മനസ്സിലായി മൂന്നും നല്ല കോഴികൾ ആണെന്ന്. കാണാൻ എന്ത് ഡീസന്റ് ആണ്. നല്ല ഡ്രസിങ് ഒക്കെ ഉള്ള ആൾക്കാർ. കണ്ടാൽ പറയില്ല കയ്യിലിരിപ്പ് ഇങ്ങനെ ആണെന്ന്. അമ്മാതിരി നോട്ടം ആയിരുന്നു അവളെ. തിരിഞ്ഞു നിക്കുന്നോണ്ട് അവളവരെ കണ്ടും ഇല്ല.
എന്നെ കണ്ടതും അവന്മാര് ഒന്ന് ദേഷ്യത്തോടെ നോക്കി പുറത്തേക്കു നടന്നു. ആ വവ്വാലും എന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ട്. അവളെ ഒറ്റക്കാക്കി പുറത്തു പോയത് കൊണ്ടാവും.
പിന്നെ അവന്മാരെ ബ്ലഡ് ഒക്കെ എടുക്കാൻ ഞാൻ തന്നെ പോയി. അവള് ലാബിൽ തന്നെ നിന്നു.
പിന്നെത്തെ ദിവസം ഒക്കെ ഒന്നും ഇല്ലാതെ പോയി. വ്യാഴാഴ്ച നല്ല തിരക്കാരുന്നു. ഇത്രേം ദിവസം ആയിട്ടും ആ വവ്വാലിനോട് ഒന്നോ രണ്ടോ കാര്യങ്ങൾ പറഞ്ഞു എന്നല്ലാതെ കാര്യമായ സംസാരം ഒന്നും ഉണ്ടായിട്ടില്ല.
ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമിൽ എത്തിയപ്പോൾ രണ്ടും നല്ല ഉറക്കം ആണ്. ഇന്ന് ലീവ് ആണല്ലോ എന്ന സമാധാനത്തിൽ ഞാനും കിടന്നു. പിന്നെ തല പൊന്തിയത് വൈകുന്നേരം ആണ്. അവന്മാർ പുറത്തു പോവാം എന്നൊക്കെ പറഞ്ഞെങ്കിലും എന്തോ ആ വവ്വാലിനെ ഫേസ് ചെയ്യാൻ ഒരു മടി.
എന്ത് പറഞ്ഞാലും അന്ന് രാത്രി അങ്ങനൊരു സാഹചര്യത്തിൽ ഞാൻ അവളെ ഒറ്റയ്ക്ക് ആക്കാൻ പാടില്ലാരുന്നു. ആ ഇനി പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ ഞാൻ എന്തിനാ ഇങ്ങനൊക്കെ ചിന്തിക്കുന്നേ. അവളുടെ സ്വഭാവം വച്ചു അവൾക്കു ആണുങ്ങളുടെ ഇടയിൽ നിക്കുന്നതിന് മടിയൊന്നും കാണില്ലല്ലോ.. വെറുതെ ഞാൻ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതെന്തിനാ.
@@@@@@@@@@@@@@@@@@@@@@@@@@@@@@@
രാവിലെ ലാബിൽ കേറാൻ പോയപ്പോ തന്നെ കണി ആ മൂന്നെണ്ണവും ആയിരുന്നു.
''ആമി..'' ഞാൻ അവരെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കടക്കാൻ നിന്നതും പിന്നിൽ നിന്നും ആരോ വിളിച്ചു. നോക്കിയപ്പോ റോഷൻ ആണ്. ഞാൻ എന്തെ എന്ന ഭാവത്തിൽ അവിടെ നിന്നു.
''കണ്ടോ മോള് പറഞ്ഞില്ലെലും പേര് ഞങ്ങൾ കണ്ടു പിടിച്ചല്ലോ.'' അവൻ ചിരിച്ചോണ്ട് പറഞ്ഞു.
''അതിനു ഞാനിപ്പോ എന്ത് വേണം.'' ഞാൻ ചോദിച്ചു.
''ആ നമ്പർ കിട്ടിയാ കൊള്ളാമായിരുന്നു...'' സജിയാണത് പറഞ്ഞത്.
''എന്തിനു..'' ഞാൻ ചോദിച്ചു.
''അത് ഞങ്ങളെ ഫ്രണ്ടിനെ രക്ഷിച്ചതല്ലേ. അപ്പൊ അവന്റെ കാര്യങ്ങൾ ഒക്കെ പറയാൻ.. പിന്നെ നന്ദി ഒക്കെ പറയണ്ടേ... റോഷൻ പറഞ്ഞു.
''അത് എന്നോടാണോ പറയേണ്ടത്, ഡോക്ടര്മാരോടല്ലേ...'' ഞാൻ പറഞ്ഞു.
എന്നാ പോട്ടെ... വളച്ചു കെട്ടില്ലാതെ പറയാം.. എനിക്ക് കുട്ടിയെ ഇഷ്ടായി. കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.'' ആ റോഷൻ പറഞ്ഞതും എനിക്ക് ദേഷ്യം വന്നു.
''സോറി ഞാൻ മാരീഡ് ആണ്. അല്ലായിരുന്നെങ്കിലും എനിക്ക് താല്പര്യം ഇല്ല.'' ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ടപ്പോ അവരുടെ മുഖമൊക്കെ മാറിയിരുന്നു. ഞാൻ വേഗം ലാബിലേക്ക് കേറാൻ പോയി.
''ഒന്ന് നിന്നെ കല്യാണം കഴിഞ്ഞെന്നു വച്ച് എനിക്ക് പ്രശ്നം ഒന്നും ഇല്ല. നമ്പർ തന്നേക്കു. നമ്മക്ക് വല്ലോം മിണ്ടിയും പറഞ്ഞും ഇരിക്കാല്ലോ...''
ആ റോഷൻ ഒരു വഷളൻ ചിരിയോടെ എന്റെ മുന്നിൽ വന്നു നിന്നിട്ടു പറഞ്ഞു.
''തന്നോടല്ല പറഞ്ഞത് എനിക്ക് താല്പര്യം ഇല്ലാന്ന്. മുമ്പീന്നു മാറി നിക്ക്.'' ഞാൻ പറഞ്ഞു.
''മോളെ നീ അതികം നെഗളിക്കല്ലേ. നിന്നെ പോലെ ഉള്ളതിനെയൊക്കെ ഞങ്ങക്കറിയാം. ദാ ഈ പ്രേം തന്നെ വേറൊരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന നിന്നെ പോലെ ഉള്ള ഒന്നിനെ കൊണ്ട് നടക്കാൻ തുടങ്ങീട്ട് കാലം കുറെ ആയി. അവക്ക് കെട്ടിയോനും രണ്ടു പിള്ളേരും ഉണ്ട്. നിനക്ക് കെട്ടിയോൻ മാത്രല്ല ഉള്ളൂ. കുഴപ്പമില്ല അഡ്ജസ്റ്റ് ചെയ്യാം..'' എന്നും പറഞ്ഞു അവൻ ചിരിച്ചു.
''ടോ അങ്ങനെ ആരേലും ഉണ്ടങ്കിൽ അവരുടെ പിന്നാലെ പൊയ്ക്കൊള്ളുക. എല്ലാരും ആ ഗണത്തിൽ പെട്ടതാണെന്ന് കരുതരുത്. മാറി നിക്ക്.'' ഞാൻ പറഞ്ഞു.
''എന്താ ആമീ??? ആരാ ഇവര്??? ടോ എന്താടോ ഇങ്ങനെ വൃത്തികേട് സംസാരിക്കുന്നെ.'' ചാരു ചോദിച്ചു.അവൾ സച്ചുവേട്ടനെ കാണാൻ ക്യാന്റീനിൽ പോയതാരുന്നു..
''ആഹാ ഇത് കുറെ ഉണ്ടല്ലോടാ..'' സജി ഇളിച്ചോണ്ടു പറഞ്ഞു.
''ഒന്നൂല്ല ചാരൂ. നീ വാ, നമ്മക്ക് പോവാം.'' ഞാൻ വേഗം അകത്തേക്ക് പോവാൻ പോയി.
''പോവല്ലെന്ന്, നിന്റെ അല്ലെങ്കിൽ ഇവളെ നമ്പർ തന്നാലും മതി.'' സജി പറഞ്ഞു.
''അതങ്ങു പള്ളീ പോയി പറഞ്ഞാ മതി. എനിക്ക് ആമീടെ നമ്പർ തന്നെ വേണം.'' റോഷൻ പറഞ്ഞു.
''നിങ്ങക്ക് തലക്കു വല്ല അസുഖവും ഉണ്ടെങ്കിൽ ഡോക്ടറെ പോയി കാണു.അതാ നല്ലതു.'' എന്നും പറഞ്ഞു ഞാൻ വേഗം നടക്കാൻ പോയി.
''ആ ഉണ്ട്, ചെറിയൊരു അസുഖം. അത് നിനക്കെ മാറ്റാൻ പറ്റൂ...'' എന്നും പറഞ്ഞു അവൻ എന്റെ കൈ പിടിച്ചു ഒരു പേപ്പർ തന്നു. നോക്കിയപ്പോ അവന്റെ നമ്പർ. ഞാനതു ചുരുട്ടി അവന്റെ മുഖത്തേക്ക് എറിഞ്ഞു.
''ഡീ നീ അതികം കളിക്കല്ലേ. ഇതൊക്കെ നിങ്ങളെ അടവാണെന്നു ഞങ്ങക്ക് നന്നായി അറിയാം. ഇവളെ കണ്ടാലേ അറിയാം ഒരു പോക്ക് കേസ് ആണെന്ന്.'' എന്നും പറഞ്ഞു ആ സജി ചാരുവിന്റെ കയ്യിൽ കേറി പിടിച്ചു.
''ടോ അവളെ വിട്.'' ഞാൻ അവന്റെ കൈ വിടുവിക്കാൻ നോക്കിയെങ്കിലും നടന്നില്ല. ചാരു ആണെങ്കിൽ ആകെ ഷോക് അടിച്ചു നിക്കാ.. പുറത്തു കാണിക്കുന്ന ധൈര്യം ഒന്നും അവൾക്കില്ല. പിന്നൊന്നും നോക്കീലാ കൊടുത്തു അവന്റെ കരണക്കുറ്റി നോക്കി.
''ടീ നീ എന്നെ തല്ലാൻ ആയോ... നിനക്കിത്ര ധൈര്യമോ... ഇന്നലെ പൂച്ചയെ പോലെ നിന്നിട്ടു ഇന്ന് പുലി ആയല്ലോ..'' എന്നും പറഞ്ഞു അവൻ എന്റെ കഴുത്തിൽ പിടിക്കാൻ വന്നതും അവൻ ആരുടെയോ ചവിട്ടു കൊണ്ട് വീണു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
രാവിലെ ഫുഡ് കഴിച്ചോണ്ടു ഇരുന്നപ്പോളാണ് ചാരു വന്നത്. അന്ന് ആ വവ്വാലിനെ ഒറ്റക്കാക്കിയതിനു നല്ലോണം കിട്ടി അവളുടെ കയ്യിൽ നിന്നും. സച്ചു പിന്നെ പിറ്റേന്ന് ഹോസ്പിറ്റലിൽ പോവാതെ ഞാൻ വരുന്ന വരെ വെയിറ്റ് ചെയ്തിരുന്നു എന്നെ ചീത്ത പറയാൻ. തെറ്റ് എന്റെ ഭാഗത്തു ആയതോണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.
ചാരു വേഗം എണീറ്റ് ലാബിലേക്ക് പോയി. ഫുഡ് കഴിച്ചു കഴിഞ്ഞു ഞങ്ങളും നടന്നു. ലാബിനടുത്തേക്കു ഏതാണ് ആയപ്പോളാണ് അവിടെ അന്ന് വന്ന ആ മൂന്നു തെണ്ടികളും ആമിയോടും ചാരുവിനോടും സംസാരിക്കുന്നതു കണ്ടത്.
അവളെ കൈ പിടിച്ചപ്പോ പ്രതികരിക്കാത്തവൾ ചാരുവിനെ തൊട്ടപ്പോ കൊടുത്തു അവന്റെ മുഖത്ത്. അവളെ കഴുത്തിനു പിടിക്കാൻ പോയതും സച്ചു കേറി അവനെ ചവിട്ടി. ഞാൻ ഒക്കെ കണ്ടു കിളി പോയി നിക്കാണ്. കാരണം ആ വവ്വാലിന്റെ ഭാഗത്തു നിന്നും അങ്ങനൊരു കാര്യം ഞാൻ പ്രതീക്ഷിച്ചില്ല.
ചാരു വന്നു പിടിച്ചു കുലുക്കിയപ്പോളാ എനിക്ക് ബോധം വന്നേ. നോക്കുമ്പോ ദേ സച്ചുവും അവനും നല്ല അടി. ആമി അവനെ പിടിച്ചു വെക്കാൻ നോക്കുന്നു.
''ടാ എന്ത് ധൈര്യത്തില നീ എന്റെ പെണ്ണിന്റെ കൈ കേറി പിടിച്ചേ...'' സച്ചു അലറുകയാണ്.
''ഓ അപ്പൊ ഇത് രണ്ടും നിന്റെ സെറ്റ് അപ്പ് ആണല്ലേ. ഞങ്ങളറിഞ്ഞില്ലാട്ടോ..'' എന്നും പറഞ്ഞു അവര് ചിരിച്ചു.
അത് കണ്ടു സച്ചു കൂടുതൽ ദേഷ്യം വന്നു അവരുടെ അടുത്തേക്ക് പോവാൻ നിന്നതും ഞാൻ വേഗം പോയി അവരെ പിടിച്ചു മാറ്റി. അപ്പോളേക്കും ഹോസ്പിറ്റൽ സ്റ്റാഫ് ഒക്കെ വരാൻ തുടങ്ങിയിരുന്നു.
ആമിയെ നോക്കി നിന്നെ പിന്നെ എടുത്തോളാടി എന്നും പറഞ്ഞു അവര് വേഗം പോയി.
@@@@@@@@@@@@@@@@@@@@@@@@@@@
ആകെപ്പാടെ ദേഷ്യം വന്നു. വല്ലാത്ത ജന്തുക്കൾ തന്നെ. കണ്ടാൽ മാന്യന്മാർ എന്ന് തോന്നുന്ന പലരുടെയും ഉള്ളു ഇങ്ങനെ ആണ്. ഞങ്ങളാരും കുറച്ചു നേരത്തേക്ക് മിണ്ടിയില്ല. ആ ഡ്രാക്കുളയോട് എന്തോ നല്ല ദേഷ്യം തോന്നി. അവൻ ഒന്നും ചെയ്തില്ലല്ലോന്നു ഓർത്തു.
ഞാൻ നോക്കിയപ്പോ അവൻ എന്നെ നോക്കുന്നുണ്ട്. പിന്നെ അതിനെ പറ്റി സംസാരിക്കേണ്ട എന്ന് പറഞ്ഞു ആ കാര്യം എല്ലാരും മറക്കാൻ തുടങ്ങി.
പിറ്റേന്ന് വൈകിട്ട് വിജി സാർ എന്നെ ക്യാബിനിലേക്കു വിളിപ്പിച്ചു. ഡ്യൂട്ടി കഴിഞ്ഞു ഞാൻ ചരുവിനെയും കൂട്ടി അങ്ങോട്ട് പോയി. കാര്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ലാരുന്നു. അവിടെ എത്തിയപ്പോ കമല മാഡവും സച്ചുവേട്ടനും പ്രവീണേട്ടനും ഒക്കെ ഉണ്ടാരുന്നു.
പിന്നെ വിജി സാർ പറഞ്ഞ കാര്യം കേട്ട് എന്റെ കിളി മാത്രം അല്ല ബോധം തന്നെ പോയി എന്ന് പറയാം...
തലവേദന ആയതു കൊണ്ട് ഇന്ന് ഹോസ്പിറ്റലിൽ നിന്നും ഉച്ചയ്ക്ക് ഇറങ്ങി. ഒന്ന് കിടന്നുറങ്ങിയപ്പോളേക്കും ഉണ്ട് ബെൽ അടിക്കുന്നു. ഡോർ തുറന്നു നോക്കിയപ്പോ മുന്നിലുള്ള ആളെ കണ്ടു എനിക്ക് അത്ഭുതം തോന്നി. ആ വവ്വാൽ, ഇളിച്ചോണ്ടു നിക്കുന്നു.
''സർപ്രൈസ്...'' എന്നും പറഞ്ഞു അവള് അകത്തേക്ക് വന്നു.
''തല വേദന മാറിയോ ഇക്കാ...'' അവളെ ഇക്കാ വിളി കേട്ട് ഇവക്കു വട്ടായോ എന്ന് എനിക്ക് തോന്നിപ്പോയി. അവള് കണ്ണ് കൊണ്ടൊക്കെ എന്തൊക്കെയോ കാണിക്കുന്നുണ്ട്. അവളെ കാട്ടിക്കൂട്ടാലൊക്കെ കണ്ടപ്പോ എനിക്കെന്തോ ദേഷ്യം വന്നു.
''ടീ നീ...'' എന്ന് പറയുമ്പോളേക്കും അവളെന്റെ വാ പൊത്തി. എനിക്കെന്താ സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല.
അപ്പോളേക്കും സർപ്രൈസ് എന്നും പറഞ്ഞു സച്ചുവും ചാരുവും പ്രിയയും പ്രവീണും വിജി സാറും കമല മാഡവും ശരണും സാരംഗും ഒക്കെ വന്നു. ഓ അപ്പൊ അവള് മൊത്തം ആക്ടിങ് ആരുന്നു. ഇതിപ്പോ എന്താ സംഭവം എന്ന് ആലോചിച്ചു ഞാൻ മോളിലോട്ടു നോക്കി നിന്നു.
@@@@@@@@@@@@@@@@@@@@@@@
''ആമി വരൂ ഇരിക്ക്...'' വിജി സാർ പറഞ്ഞു.
ഞാൻ അങ്ങോട്ട് പോയി കമല മാഡത്തിന്റെ അടുത്ത് ഇരുന്നു. ഞാൻ ഒന്ന് കണ്ണോടിച്ചപ്പോ എല്ലാരുടേം മുഖത്തൊരു കള്ളലക്ഷണം കണ്ടു.
''ആമി നിങ്ങളെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി.'' കമല മാം ചോദിച്ചു.
''മൂന്നു മാസം ആവാൻ പോവുന്നു.'' ഞാൻ പറഞ്ഞു.
''എന്നിട്ടു നിങ്ങള് എവിടെയാ താമസം..'' പടച്ചോനെ പെട്ടല്ലോ.
''അത്... ഞാൻ എന്റെ റൂമിൽ...'' ഞാൻ പറഞ്ഞു.
''ആഹ് നീ നിന്റെ റൂമിൽ ഷാദ് അവന്റെ റൂമിൽ അല്ലെ.'' വിജി സാർ ദേഷ്യത്തോടെ പറഞ്ഞു.
''അത് സാർ ഞങ്ങൾ നോക്കീട്ടു റൂം കിട്ടിയില്ല. ഇപ്പോളും നോക്കുന്നുണ്ട്..'' ഞാൻ പറഞ്ഞു.
''ഓ ഇനി നീ കഷ്ടപ്പെടണ്ട. ഞങ്ങള് കണ്ടു പിടിച്ചു. ഇനി നിങ്ങള് അങോട്ടു പോയി താമസിച്ച മതി.'' കമല മാഡം പറഞ്ഞപ്പോ തലയ്ക്കു അടി കിട്ടിയ പോലെ തോന്നി.
ഞാൻ സച്ചുവേട്ടനെയും ചാരുവിനെയുമൊക്കെ ദയനീയമായി നോക്കി. രണ്ടും അപ്പൊ മോളിലോട്ടു നോക്കി നിക്കാ...
''അപ്പൊ പോവാല്ലോ അല്ലെ..'' വിജി സാർ ചിരിച്ചോണ്ട് ചോദിച്ചു.
ഞാൻ ഇളിച്ചോണ്ടു ആ എന്ന് തലയാട്ടി.
നേരെ ഞങ്ങടെ ബില്ഡിങ്ങിന്റെ താഴെ പോയി ഇറങ്ങി. എല്ലാരും എന്നോട് ഡോർ ബെൽ അടിച്ചു കേറാൻ പറഞ്ഞു അവർ പിന്നിൽ ഒളിച്ചു നിന്നു. വിജി സാറും കമല മാഡവും ഉള്ളോണ്ട് ഞാൻ ഒന്നും പറഞ്ഞില്ല.
ഡോർ തുറന്നപ്പോ തന്നെ ആ ഡ്രാക്കുള അത്ഭുതത്തോടെ നോക്കി. എന്റെ ആക്ടിങ് ഒക്കെ കണ്ടു ആള് മൊത്തത്തിൽ ഷോക് അടിച്ചു നിക്കാ... ഇനി ഇവര് എവിടെ ആണോ ആവോ റൂം കണ്ടു പിടിച്ചത്.
@@@@@@@@@@@@@@@@@@@@@@@
ഞങ്ങളെ ബിൽഡിങ്ങിൽ തന്നെ പത്താമത്തെ ഫ്ലോറിൽ ഇങ്ങനെ അവർ റൂം കണ്ടു പിടിക്കുമെന്നു ഞാൻ കരുതിയില്ല. ഞങ്ങളെ റൂം പതിനഞ്ചിലും അവരെ റൂം മൂന്നിലും ആയിരുന്നു. മാസാമാസം വാടക മാത്രം കൊടുത്താ മതി. കറണ്ടും വെള്ളവും ഫർണിച്ചറും എന്തിനു കിച്ചണിൽ വേണ്ടുന്ന സാധനങ്ങൾ വരെ ഉണ്ട്.
''ഒരുപാട് ബുദ്ധിമുട്ടി അല്ലെ...'' ഞാൻ സച്ചുവിനെ നോക്കി ചോദിച്ചു.
''ഏയ് ഇതൊക്കെ എന്ത്...'' അവൻ പറഞ്ഞു.
''നന്ദി ഉണ്ടെടാ ഒരുപാട് നന്ദി'' എന്നും പറഞ്ഞു ഞാൻ അവനെ അങ്ങ് മുറുകെ കെട്ടിപ്പിടിച്ചു. പിന്നെ ചാരുവിനെ കല്യാണത്തിന് മുന്നേ വിധവ ആക്കണ്ട എന്ന് വിചാരിച്ചു വിട്ടു.
''ടാ കഴിഞ്ഞയാഴ്ചയാണ് വിജി സാർ വന്നു നിങ്ങളെ കാര്യങ്ങൾ ചോദിച്ചത്. രണ്ടും ഇപ്പോളും രണ്ടിടത്താണെന്നു പറഞ്ഞപ്പോ സാർ ആണ് ഈ റൂം ഒക്കെ റെഡി ആക്കിയേ. ഇതിൽ എനിക്കൊരു പങ്കും ഇല്ല.'' സച്ചു പറഞ്ഞു.
എന്റെ സാധനങ്ങൾ ഒക്കെ സച്ചുവും പ്രവീണും സാരംഗും ശരണും കൂടി പാക് ചെയ്തു. ആ വവ്വാലിനെ ചാരുവും പ്രിയയും ആര്യയും കമല മാഡവും സഹായിച്ചു. അങ്ങനെ പാക്കിങ് ഒക്കെ കഴിഞ്ഞു എല്ലാരും ഞങ്ങളെ പുതിയ റൂമിലേക്ക് കൊണ്ട് പോയി.
അതൊരു വൺ ബെഡ്റൂം ഹാൾ ആയിരുന്നു. ഒരു റൂം ഒരു ഹാൾ ബാത്രൂം കിച്ചൻ പിന്നൊരു ബാൽക്കണിയും. ആവശ്യത്തിനുള്ള എല്ലാ ഫർണിച്ചറും ഉണ്ട്. ഹാളിൽ ഒരു സോഫ ഒരു ഡൈനിങ്ങ് ടേബിൾ ആറ് കസേര ടിവി പിന്നെ റൂമിൽ ഒരു ബെഡും കബോർഡും പിന്നെ ചെറിയൊരു ഡ്രസിങ് ടേബിളും. പെയിന്റ് ഒക്കെ അടിച്ചു പുതിയതാക്കീട്ടുണ്ട്. എല്ലാം കൊണ്ടും അടിപൊളി റൂം.
പക്ഷെ താമസിക്കണ്ടത് ആ വവ്വാലിനെ കൂടെ ആണെന്ന് ആലോചിച്ചപ്പോ തല പെരുത്ത്. സാധങ്ങൾ ഒക്കെ സെറ്റ് ചെയ്യാൻ അവരൊക്കെ സഹായിച്ചു. ഡ്രസ്സ് ഒക്കെ എടുത്തു വച്ച് ഒരു ഒൻപതു മണി ആയപ്പോ എല്ലാം സെറ്റ് ആയി. ഞങ്ങൾ താഴെ നിന്നും ഫുഡ് ഓർഡർ ചെയ്തു. വിജി സാറും കമല മാഡവും കുട്ടികൾ ഒറ്റയ്ക്ക് ആണെന്ന് പറഞ്ഞു പോയി. അപ്പൊ അവരെ കൂടെ സാരംഗും ശരണും പോയി.
അവര് പോയതും ഞാൻ എല്ലാത്തിനും നല്ലോണം കൊടുത്തു. എനിക്ക് അത്ഭുതം തോന്നിയത് എന്നെക്കാൾ കൂടുതൽ ആ വവ്വാൽ അവരെ പഞ്ഞിക്കിട്ടപ്പോളാണ്.
@@@@@@@@@@@@@@@@@@@@@@@
വിജി സാറും കമല മാഡവും പോയതും ഞാൻ സച്ചുവേട്ടനും ചാരുവിനും നല്ലോണം കൊടുത്തു. പ്രവീണേട്ടൻ പ്രിയയുടെ പിന്നിൽ പോയി ഒളിച്ചപ്പോ എല്ലാം പ്രിയക്ക് തന്നെ കിട്ടി.
ഞങ്ങളെ കളി ഒക്കെ കണ്ടു ആ ഡ്രാക്കുള നോക്കി നിക്കുന്നുണ്ടായിരുന്നു. പടച്ചോനെ ഇവന്റെ കൂടെ ഡ്യൂട്ടി ചെയ്യാൻ പെടുന്ന പാട് എനിക്കെ അറിയൂ, ഇനി ഒരുമിച്ചു ഒരു റൂമിൽ.. അല്ലാഹ് നീ തന്നെ തുണ.
ഭക്ഷണം ഒക്കെ കഴിച്ചു എല്ലാരും ഇറങ്ങി. ഞാൻ മെല്ലെ ചാരൂന്റെ കൂടെ പോവാൻ നിന്നതും അവരെന്നെ തടഞ്ഞു.
''വേണ്ട മോളെ, നിങ്ങളെ കാര്യത്തിൽ അല്ലെങ്കിലേ കുറേ പേർക്ക് സംശയം ഉണ്ട്. നിങ്ങളെ നിരീക്ഷിക്കാൻ പിന്നാലെ ആളുണ്ടാവും. അറിയാലോ ഹോസ്പിറ്റൽ മാനേജ്മെന്റിനെ പറ്റിച്ചതാണെന്നൊക്കെ അറിഞ്ഞാൽ അപ്പൊ തീരും. മുമ്ബ് ജോലി മാത്രമേ പോവൂള്ളാരുന്നു, ഇനി ജയിലിൽ കിടക്കേണ്ടി വരും. നിന്നോട് കൂടിയാ ഷാദ് പറയുന്നേ.'' സച്ചുവേട്ടൻ പറഞ്ഞു.
അവർ പോയപ്പോ ഞങ്ങൾ അകത്തേക്ക് കേറി. സത്യം പറഞ്ഞ പരസ്പരം ഒന്ന് സംസാരിക്ക പോലും ചെയ്യാത്ത ഞങ്ങൾ ഒരുമിച്ചു എങ്ങനെ താമസിക്കാനാ.
ഞാൻ അകത്തു കേറി ഫുഡ് കഴിച്ചതൊക്കെ ക്ലീൻ ചെയ്തു. റൂമിലേക്ക് പോയപ്പോ ഷാദ് കുളിച്ചു ഡ്രസ്സ് ഒക്കെ മാറീട്ടുണ്ട്. എന്നെ കണ്ടപ്പോ റൂമിന്ന് പുറത്തിറങ്ങി.
ഞാൻ വേഗം കേറി ഫ്രഷ് ആയി ഡ്രസ്സ് മാറി. ഒരു ബ്ലാക് ചുരിദാർ തന്നെ ഇട്ടു അതിന്റെ ഷാൾ എടുത്തു ചുറ്റി. റൂമിലായിരുന്നെങ്കിൽ രാത്രി ഒരു നയിറ്റി എടുത്തു ഇടമായിരുന്നു. ഇതിപ്പോ ആ ഡ്രാക്കുള ഉള്ളോണ്ട് അതും പറ്റില്ല. എനിക്ക് കംഫോര്ട്ടബിള് ഡ്രസ്സ് ഇട്ടില്ലേൽ ഉറക്കവും വരില്ല. എന്തേലും ആവട്ടെ കരുതി ഞാൻ ബാത്റൂമിൽ നിന്നും പുറത്തിറങ്ങി.
ഡോർ തുറന്നു പുറത്തിറങ്ങിയപ്പോ ഷാദ് അവിടെ സോഫയിൽ കിടപ്പുണ്ടായിരുന്നു. ഞാൻ കിച്ചണിൽ പോയി വെള്ളം എടുത്തു കൊണ്ട് വന്നപ്പോ അവൻ റൂമിൽ ഉണ്ട്.
''അതെ ഒന്ന് ഇറങ്ങി തന്നാൽ എനിക്ക് കിടക്കായിരുന്നു.'' ഞാൻ പറഞ്ഞു.
''എങ്ങോട്ടിറങ്ങാൻ.. ഞാൻ കിടക്കാൻ പോവാ..'' എന്നും പറഞ്ഞു അവൻ ബെഡിലേക്കു വീണു.
''അപ്പൊ ഞാൻ എവിടെയാ കിടക്കാ...'' ഞാൻ ചോദിച്ചു.
''എവിടെ വേണമെങ്കിലും കിടക്കാം.. എന്റെ അടുത്ത് കിടക്കണ്ടാന്നു മാത്രം.'' ഷാദ് പറഞ്ഞു.
''പിന്നെ അടുത്ത് കിടക്കാൻ പറ്റിയ ഒരു സാധനം...'' അടി കയ്യാൻ താല്പര്യം ഇല്ലാത്തോണ്ട് ഞാൻ എന്റെ പുതപ്പും തലയിണയും ഒക്കെ എടുത്തു ഹാളിൽ സോഫയിൽ പോയി കിടന്നു. നല്ല ക്ഷീണം ഉണ്ടായൊണ്ട് പെട്ടെന്ന് ഉറങ്ങി.
രാവിലെ എണീറ്റ് നോക്കിയപ്പോ ഷാദ് എണീറ്റിട്ടില്ല. കാറിൽ ആയോണ്ട് അവന് ഒരു അര മണിക്കൂർ മുന്നേ ഇറങ്ങിയാ മതി. ഞാൻ മെല്ലെ റൂം തുറന്നു നോക്കി. നല്ല ഉറക്കം ആണ്. ഞാൻ വേഗം ഒച്ച ഉണ്ടാക്കാതെ കബോർഡിൽ നിന്നും ഡ്രസ്സ് എടുത്തു കുളിക്കാൻ കേറി.
പുറത്തിറങ്ങുമ്പോളും അവൻ നല്ല ഉറക്കം ആണ്. വായും തുറന്നു വച്ചുള്ള ആ കിടപ്പു കണ്ടപ്പോ എനിക്ക് ചിരി സഹിക്കാൻ പറ്റിയില്ല. ആ മുഖം കണ്ടാ പറയില്ല സ്വഭാവം ഇങ്ങനാണെന്നു. ഞാൻ വേഗം രണ്ടു ഫോട്ടോ എടുത്തു വച്ചു.
ഞാൻ വേഗം ബാഗും എടുത്തു പുറത്തിറങ്ങി. താഴെ ചാരുവും പ്രിയയും ഉണ്ടായിരുന്നു.
''ഹലോ മാഡം... എങ്ങനെ ഉണ്ടായിരുന്നു ഫസ്റ് നയിട്ടു...'' ചാരു ചോദിച്ചു. മറുപടിയായി എന്റെ കൈ അവളെ പുറത്തു വീണപ്പോ പിന്നൊന്നും മിണ്ടാതെ രണ്ടും കൂടെ നടന്നു.
പിന്നീടുള്ള രണ്ടു മൂന്നു ദിവസം ഇത് തന്നെ തുടർന്ന്. ആ ഡ്രാക്കുള റൂമിലും ഞാൻ ഹാളിലും. ഇതൊരു നടക്കു പോവില്ലാന്നു തോന്നിയപ്പോ ഞാൻ പ്രതികരിക്കാൻ തീരുമാനിച്ചു.
രാത്രി ഫുഡ് ഒക്കെ കഴിച്ചു ഞാൻ വേഗം റൂമിൽ കേറി കിടന്നു. ആ ഡ്രാക്കുള വന്നു എത്ര മുട്ടിയിട്ടും ഞാൻ മൈൻഡ് ചെയ്തില്ല. പിന്നെ പുതപ്പും തലയിണയും വേണമെന്ന് പറഞ്ഞപ്പോ ഞാൻ ഡോർ തുറന്നു. ആ ഡ്രാക്കുളയുടെ മുഖം കാണണം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. ഞാൻ മൈൻഡ് ചെയ്യാതെ അവനു നേരെ പുതപ്പും തലയിണയും നീട്ടി.
ആ സ്പോട്ടിൽ ആ തെണ്ടി എന്റെ കൈ പിടിച്ച വലിച്ചു തിരിച്ചു. ഞാൻ സ്വർഗ്ഗവും നരകവും ഒക്കെ ഒരുമിച്ചു കണ്ടു.
''ഡീ നീ എന്നെ പുറത്താക്കാൻ മാത്രം ആയോ???'' ആ ഡ്രാക്കുള അലറി.
''പിന്നെ ഡെയിലി ഇയാൾ മാത്രം ബെഡിൽ കിടന്ന മതിയോ... എന്റെ കൈ വിട്..'' എന്നും പറഞ്ഞു ഞാൻ കുതറി. പക്ഷെ അവന്റെ പിടി അയഞ്ഞേ ഇല്ല.
''പിന്നെ എന്നെ പുറത്തു കിടത്താൻ നോക്കിയാ നിന്നെ ഞാൻ വെറുതെ വിടണോ...'' അവൻ ചോദിച്ചു.
''എനിക്ക് പറ്റില്ല സോഫയിൽ കിടക്കാൻ...'' ഞാൻ പറഞ്ഞു.
''പിന്നെ ബെഡിൽ കിടക്കാമെന്നു മോള് സ്വപ്നം കാണണ്ട...'' എന്നും പറഞ്ഞു അവൻ കൂടുതൽ എന്റെ കൈ തിരിച്ചു.
''ആഹ്.... വിട്, എനിക്ക് വേദന എടുക്കുന്നു.'' ഞാൻ പറഞ്ഞു. എന്റെ കണ്ണൊക്കെ നിറഞ്ഞു.
''വിടാം നീ റൂമിൽ നിന്നും ഇറങ്ങു.'' എന്നും പറഞ്ഞു അവന് എന്നേം കൊണ്ട് പുറത്തിറങ്ങി..
''ഇല്ല...'' എന്ന് ഞാൻ പറഞ്ഞതും അവൻ കൂടുതൽ പിടി മുറുക്കി.
പിന്നൊന്നും നോക്കീല കൊടുത്തു കാലിനൊരു ചവിട്ടു. ഇതാദ്യമേ കൊടുത്താ മതി ആരുന്നു. വെറുതെ കൈ വേദന ആക്കി.
''ഡീ'' എന്നും അലറി അവനെന്റെ പിന്നാലെ വന്നതും ഞാൻ ഓടി റൂമിലേക്ക് കേറി ഡോർ അടക്കാൻ നോക്കി. പക്ഷെ അവൻ അതിനു മുന്നേ അകത്തെത്തി. ഞാൻ ആ റൂമിന്റെ ഉള്ളിൽ മൊത്തം അവനെ ഓടിച്ചു. ആ തെണ്ടി ആണെങ്കി ഒന്ന് തളരുന്നു ഇല്ല. എന്റെ പിന്നാലെ തന്നെ വരുവാണ്.
©കട്ടക്കലിപ്പൻ
അവസാനം അവൻ നിലത്തുണ്ടായിരുന്ന മാറ്റ് വലിച്ചു. ഞാൻ അതിന്റെ മോളിൽ തന്നെ നിന്നതായൊണ്ട് ഞാൻ പിറകിലേക്ക് മലർന്നടിച്ചു വീണു. ഭാഗ്യത്തിന് ബെഡിലേക്കാണ് വീണത്.
അവിടുന്ന് എണീക്കുന്നതിനു മുന്നേ ആ ഡ്രാക്കുള വന്നു എന്റെ രണ്ടു സൈഡിലും കൈ കുത്തി നിന്ന് എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി. എനിക്കപ്പോ അന്ന് കണ്ട സ്വപ്നം ആണ് ഓർമ്മ വന്നത്. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.
@@@@@@@@@@@@@@@@@@
അവളെ മുഖം കാണുമ്പോ ചിരി സഹിക്കാൻ വയ്യ. നന്നായിട്ടു പേടിച്ചിട്ടുണ്ട്. രണ്ടു കണ്ണും ഇറുക്കി അടച്ചിരിക്കാ... ആ സോഡാകുപ്പി പോലും വിറക്കുന്നുണ്ടോ എന്നൊരു സംശയം. എന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഇല്ലാത്തതു കൊണ്ടാവും അവള് കണ്ണ് തുറന്നു നോക്കി. പെട്ടെന്ന് എന്നെ തള്ളി മാറ്റി എണീറ്റു...
''ദേ ഇമ്മാതിരി പണിയും കൊണ്ട് എന്റടുത്തു വന്നേക്കരുത്..'' അവള് ദേഷ്യത്തോടെ പറഞ്ഞു..
''വന്നാൽ..'' എന്നും പറഞ്ഞു ഞാൻ അവളെ നേരെ നടന്നു.
''വ.. വ.. വന്നാൽ.... ഞാൻ കമല മാഡത്തോട് പറഞ്ഞു കൊടുക്കും..'' അവള് വീറോടെ പറഞ്ഞു.
''നീ പോയി പറഞ്ഞാൽ ഞാൻ മാത്രം അല്ല നീയും കിടക്കും ജയിലിൽ.'' ഞാൻ പറഞ്ഞു.
''അതിനു ഞാൻ പറയാ ഇയാളെന്നെ അടിച്ചു എന്നാണെങ്കിലോ...'' അത് കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി. വിജി സാറും മാഡവും എന്നെ സ്വന്തം അനിയനെ പോലെ ആണ് കാണുന്നത്.അവരെ മുമ്പിൽ നാണം കെടുന്നത് ആലോചിക്കാൻ വയ്യ.
''ഇപ്പൊ നിനക്കെന്താ വേണ്ടത്.'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
''ബെഡ് ഷെയർ ചെയ്യണം..'' അത് കേട്ടതും എന്റെ കിളി പോയി..
''എന്തോന്ന്..'' ഞാൻ അറിയാതെ ഒച്ചയെടുത്തു.
''ഹലോ വേണ്ടാത്ത ഒന്നും വിചാരിക്കണ്ട. ഡെയിലി സോഫയിൽ കിടക്കാൻ എന്നെ കൊണ്ട് വയ്യ. ഇന്നലെ ഇയാൾ കിടന്നില്ലേ, ഇന്ന് ഞാൻ ബെഡിൽ കിടക്കും. നാളെ ഇയാൾക്ക് ബെഡിൽ കിടക്കാം. അങ്ങനെ ആൾട്ടർനേറ്റ ആയി ഉപയോഗിക്കാം..'' എന്ന് അവൾ പറഞ്ഞപ്പോൾ ആണ് സംഭവം മനസ്സിലായത്.
കൂടുതൽ അടി ചെയ്യാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് ''ഓക്കേ.. എനിക്ക് സമ്മതം'' എന്നും പറഞ്ഞു ഞാൻ എന്റെ പുതപ്പും തലയിണയും എടുത്തു പുറത്തേക്കു നടന്നു.
രാവിലെ ഞാൻ എണീറ്റു നോക്കുമ്പോളേക്കും ആ വവ്വാൽ റെഡി ആയിരുന്നു.. അവൾ ഫുഡ് ആക്കുക ആണെന്ന് തോന്നുന്നു. കിച്ചണിൽ നിന്നും നല്ല സ്മെൽ വരുന്നു. മെല്ലെ നോക്കിയപ്പോ അവൾ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് കുറെ ടിഫിനിൽ ഫുഡ് എടുത്തു വെക്കുന്നത് കണ്ടു.
"ഇല്ല ചാരൂ, ഞാൻ ഇതാ വരുന്നു. നീ താഴെ ഇറങ്ങിക്കോ.." എന്നും പറഞ്ഞു കട്ട് ചെയ്തു. തിരിഞ്ഞപ്പോ എന്നെ കണ്ടു. അവൾ എല്ലാര്ക്കും വേണ്ടുന്ന ബ്രേയ്ക്ഫാസ്റ്റും ലഞ്ചും ഉണ്ടാക്കീട്ടുണ്ടെന്നു മനസ്സിലായി. അടിപൊളി സ്മെൽ ആരുന്നു.
"ഫുഡ് കഴിക്കുന്നോ.." അവൾ ചോദിച്ചു. പാക് ചെയ്യുന്നതിനിടയിൽ അവള് കഴിക്കുകയും ചെയ്യുന്നുണ്ട്. എന്തോ ചപ്പാത്തി റോൾ ആണെന്ന് തോന്നുന്നു.
ഞാൻ വേണ്ട എന്ന് പറഞ്ഞു റൂമിലേക്ക് പോയി. കുളിച്ചു റെഡി ആയി വന്നപ്പോ ഡൈനിങ്ങ് ടേബിളിൽ ഒരു പ്ലേറ്റിൽ മൂന്നു റോൾ കണ്ടു. ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും അവള് വച്ചിട്ട് പോയതാണെന്ന് മനസ്സിലായി. എന്റെ ഈഗോ അതെടുക്കാൻ സമ്മതിച്ചില്ലെങ്കിലും എന്റെ വയറിന്റെ രോദനം കാരണം ഞാൻ അതെടുത്തു കഴിച്ചു.
പറയാതിരിക്കാൻ പറ്റില്ല അത്രയും പൊളി ആയിരുന്നു. സച്ചൂന് എന്തോ ജോലി ഉള്ളത് കൊണ്ട് അവൻ നേരത്തെ പോയി. ഞാൻ വേഗം ഹോസ്പിറ്റലിലേക്ക് വിട്ടു.
ലാബിലേക്ക് കേറിയപ്പോ സച്ചുവും ചാരുവും റോളും കയ്യിൽ പിടിച്ചു തിന്നോണ്ടിരിക്കാ.. എന്നോട് വേണോന്നു ചോദിച്ചപ്പോ ഞാൻ വേണ്ടാന്നു പറഞ്ഞു. അപ്പൊ അവൻ എന്നെ നിർബന്ധിച്ചു കഴിപ്പിക്കാൻ നോക്കി. ആൾറെഡി മൂന്നു റോൾ തിന്നു എന്റെ വയർ പൊട്ടാനായി കിടക്കുവാ, അതിനിടയിൽ ആണ് അവൻ വീണ്ടും തരുന്നത്.
എങ്ങനേലും ഞാൻ അവിടുന്ന് ഇറങ്ങി. തിരിഞ്ഞു നോക്കിയപ്പോ ആ വവ്വാൽ ചിരിക്കുന്നുണ്ടായിരുന്നു. എന്തോ അവളെ പറ്റി അറിഞ്ഞതൊക്കെ തെറ്റാണെന്നു ഒരു തോന്നൽ. ശരി എന്താണ് എന്ന് അറിയാനും ഒരു തോന്നൽ.
@@@@@@@@@@@@@@@@@@@@@@@
ഷാദ് പോയി കഴിഞ്ഞതും മോളിലെ ബ്ലഡ് ബാങ്കിൽ നിന്നും ബ്ലഡ് എടുത്തു ഐസിയൂവിൽ കൊണ്ട് കൊടുക്കാൻ പറഞ്ഞത്. ബാക്കി എല്ലാം മടി കൊണ്ട് എന്നെ ഉന്തി തള്ളി വിട്ടു. ചാരുവിനെ കൂടെ വിളിച്ചെങ്കിലും പ്രിയ വന്നു അവളെ കൂട്ടി കൊണ്ട് പോയി.
ഞാൻ വേഗം നടന്നു ലിഫ്റ്റിൽ കേറി. പക്ഷെ ഡോർ അടയ്ക്കുന്നതിന് മുന്നേ അതിലേക്കു റോഷനും സജിയും പ്രേമും കേറി. അവരെ കണ്ടതും എനിക്ക് ആകെ പേടി ആയി. ഞാൻ പുറത്തിറങ്ങാൻ നോക്കുന്നതിനു മുന്നേ ഡോർ അടഞ്ഞു.
അവന്മാരുടെ നോട്ടവും സംസാരവും കേട്ട് എന്റെ തൊലി ഉരിഞ്ഞ പോലെ തോന്നി. ഞാൻ വേഗം ഫസ്റ്റ് ഫ്ലോറിൽ ഇറങ്ങാൻ നിന്നതും ആ റോഷൻ എന്റെ കയ്യിൽ പിടിത്തം ഇട്ടു. ലിഫ്റ്റ് നിർത്തിയതും അകത്തേക്ക് ആരോ കേറുന്നത് കണ്ടു. ആരാണെന്നു കണ്ടപ്പോ കണ്ണും മിഴിച്ചു ഞാൻ നിന്നു.
''ഷാജഹാൻ ഇക്ക...'' ഞാൻ അറിയാതെ പറഞ്ഞു പോയി. ഇക്കാനെ കണ്ടിട്ടും റോഷൻ എന്റെ കയ്യിലെ പിടി വിട്ടില്ല.. എന്റെയും അവന്മാരുടെയും നിപ്പും എന്റെ മുഖവും കണ്ടപ്പോ ഇക്കാക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു.. ഇക്കാന്റെ മുഖത്ത് നല്ല ദേഷ്യം വന്നു.
''എന്താ ആമീ പ്രശ്നം..'' ഇക്ക ചോദിച്ചു.
''അത് ചോദിക്കാൻ താൻ ആരാ???'' ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ പ്രേം ചോദിച്ചു.
''ഞാൻ ഇവളെ ഇക്ക ആയിട്ട് വരും.'' എന്നും പറഞ്ഞു ഇക്ക റോഷന്റെ കയ്യിൽ നിന്നും എന്റെ കൈ മോചിപ്പിച്ചു. ഇക്കാന്റെ കരുത്തിനു മുന്നിൽ ജയിക്കാനുള്ള ത്രാണി ഒന്നും അവനു ഇല്ലാരുന്നു. ഞാൻ വേഗം ഇക്കാന്റെ പിറകിൽ പോയി നിന്നു.
''ഓ കുറെ ഇക്കമാർ ഉണ്ടല്ലോല്ലേ... അപ്പൊ ഇക്ക ഞങ്ങക്ക് ഇവളെ ഇഷ്ടായി. കെട്ടിച്ചു തരുമോ???'' സജി ആണ് ചോദിച്ചത്.
''ഞങ്ങക്കൊ???'' ഷാജഹാൻ ഇക്ക മനസ്സിലാവാത്ത പോലെ ചോദിച്ചു.
''ആഹ് ഞങ്ങളിൽ ആര് കെട്ടിയാലും ഒരു പോലെ ആണ്.. അല്ലേടാ..'' എന്നും പറഞ്ഞു അവർ ചിരിച്ചതും ഇക്കാന്റെ കൈ റോഷന്റെ മുഖത്ത് പതിച്ചതും ഒരുമിച്ചായിരുന്നു.
പിന്നെ അതിന്റെ ഉള്ളിൽ ''അയ്യോ...'' ''ഉമ്മാ...'' ''വേണ്ട...'' എന്നൊക്കെയുള്ള ശബ്ദം മാത്രേ കേട്ടുള്ളൂ. ഇക്കാന്റെ അടി കൊണ്ട് മൂന്നും ഒരു വിധം ആയി. ലിഫ്റ്റ് ഇരുപതാം നിലയിൽ എത്തീട്ടാണ് നിന്നത്. ഡോർ തുറന്നതും ഇക്ക മൂന്നെണ്ണത്തിനെയും ചവിട്ടി പുറത്തേക്കിട്ടു. ഞാൻ ഇറങ്ങുമ്പോ ആ ഡ്രാക്കുള അവിടെ പുറത്തു നിക്കുന്നത് കണ്ടു.
@@@@@@@@@@@@@@@@@@@@@@@
ശരൺനെ കണ്ടു വരുമ്പോൾ ആണ് ആമി ലിഫ്റ്റിലേക്കു കേറുന്നത് കണ്ടത്. പിന്നാലെ ആ മൂന്നെണ്ണം കേറുന്നത് കണ്ടപ്പോ എന്തോ പന്തികേട് തോന്നി. ഞാൻ അടുത്ത് എത്തുമ്പോളേക്കും ലിഫ്റ്റ് പോയിരുന്നു. വേഗം അടുത്തതിൽ കേറി മോളിലോട്ടു പോയെങ്കിലും ഫസ്റ്റ് ഫ്ലോറിൽ നിന്നും ലിഫ്റ്റ് മോളിലോട്ടു പോവാണെന്നു മനസ്സിലായി.
ലിഫ്ടിന്ന് ഇറങ്ങിയപ്പോ കണ്ട കാഴ്ച ആ ഷാജഹാൻ അവരെ മൂന്നാളെയും അടിച്ചു പഞ്ചർ ആക്കിയതാണ്. ഇയാളെങ്ങനെ ഇവിടെ.. ചിലപ്പോ ഫ്രണ്ടിനെ കാണാൻ വന്നതാരിക്കും. എന്നാലും ഇവളെ സമ്മതിക്കണം ഒരു വട്ടം കൊണ്ട് ഇവനെയും പാട്ടിലാക്കിയല്ലോ.. അപ്പോഴാണ് എന്നെ ഞട്ടിച് കൊണ്ട് അവൻ പറഞ്ഞത്.
''ഇനി ഇമ്മാതിരി സംസാരമോ പ്രവർത്തിയോ കൊണ്ട് ഏതെങ്കിലും പെൺകുട്ടികളെ പിന്നാലെ പോയാൽ ഉണ്ടല്ലോ... പ്രത്ത്യേകിച് ഇവളെ അടുത്ത്, ചവിട്ടി കൂട്ടി അടുപ്പിൽ ഇട്ടു കത്തിക്കും ഞാൻ.. എന്റെ പെങ്ങളാ ഇവൾ... മനസ്സിലായോട പട്ടീ...'' എന്നും പറഞ്ഞു നിലത്തു കിടക്കുന്നവന്മാർക്കു ഒന്നൂടി കൊടുത്തു. അന്ന് സൂചി കണ്ടു കരഞ്ഞ ആള് തന്നെ ആണോ ഇത്...
ഇവൾക്ക് നാട്ടിലുള്ളവരെ ഒക്കെ ആങ്ങളമാർ ആക്കലാണോ പണി.. ഏതായാലും അതോണ്ട് ഇന്ന് ഉപകാരം ഉണ്ടായി. വീണ്ടും ഞാൻ ചിന്ദിച്ചത് തെറ്റി. കുഴപ്പമില്ല ഇവളെ പറ്റി മനസ്സിലാക്കീട്ടു തന്നെ കാര്യം.
അപ്പോളേക്കും അവന്മാർ എണീറ്റ് ഓടി. ഓടുന്നതിനിടയിൽ നിന്നെ പിന്നെ എടുത്തോളാടീ എന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. അത് കേട്ട് ആ ഷാജഹാൻ വീണ്ടും അവരെ അടിക്കാൻ പോയെങ്കിലും അവൾ പിടിച്ചു വച്ച്.
@@@@@@@@@@@@@@@@@@@@@@@
''മതി ഷാജഹാൻ ഇക്ക, ഇനി തല്ലിയാ അവര് ചത്ത് പോവും..'' ഞാൻ പറഞ്ഞു.
''ആമീ നീ എന്നെ ഷാജുക്കാന്നു വിളിച്ച മതി. നിനക്കൊന്നും പറ്റിയില്ലല്ലോ. ഇനി ആരെങ്കിലും കയ്യിൽ പിടിച്ച അടിച്ചു പല്ല് അങ്ങ് തെറിപ്പിക്കണം, മനസ്സിലായോ..'' ഇക്ക പറഞ്ഞതും ഞാൻ ആ ഡ്രാക്കുളയുടെ മുഖത്തേക്ക് നോക്കി. അവനതു കേട്ടൊന്നു ഞെട്ടിയൊന്നൊരു സംശയം.
''ആഹ് നിങ്ങളൊക്കെ ഇവിടുണ്ടായിട്ടാണോ ഇങ്ങനെ ഒക്കെ... കൂടെ ജോലി ചെയ്യുന്നവരെ ഒക്കെ ഇടയ്ക്കു ശ്രദ്ധിക്കണം കേട്ടോ..'' ഷാജുക്ക ആ ഡ്രാക്കുളയോട് പറഞ്ഞു.
''ഒന്നും പറ്റിയില്ലല്ലോ...'' ആ ഡ്രാക്കുള ചോദിച്ചു. ഞാൻ ഇല്ല എന്ന് തലയാട്ടി.
''അല്ല ആമീ നിന്റെ കെട്ടിയോൻ ഇവിടെ തന്നെ അല്ലെ ജോലി ചെയ്യുന്നേ??? ആ പൊങ്ങാൻ എവിടെ??? ഭാര്യ അപകടത്തിൽ ആണെന്ന് അറിഞ്ഞിട്ടും അവൻ ഏതു അടുപ്പിൽ പെറ്റു കിടക്കാ..'' ഇക്ക ചോദിച്ചതും ആ ഡ്രാക്കുളയുടെ കണ്ണ് തള്ളി. എനിക്കാണെങ്കി ചിരി വന്നിട്ട് വയ്യ. അവൻ ദേഷ്യം കൊണ്ട് വിറക്കാ.
''അതിനു നീ എന്തിനാ ദേഷ്യപ്പെടുന്നെ??? നിന്റെ മുഖം കണ്ടാൽ നീ ആണ് ആ പൊങ്ങാൻ എന്ന് തോന്നുമല്ലോ.'' ഷാജുക്ക പറഞ്ഞു. അത് കേട്ടതും അറിയാതെ ഞാൻ ചിരിച്ചു പോയി.
ഇക്ക എന്റെ ചിരി കണ്ടു നോക്കിയപ്പോ ഞാൻ കണ്ണ് കൊണ്ട് ആ ഡ്രാക്കുളയെ കാണിച്ചു കൊടുത്തു. അപ്പൊ ഇക്ക ഇതാണോ നിന്റെ കെട്ടിയോൻ എന്ന രീതിയിൽ എന്നെ നോക്കി. ഞാൻ ആണെന്ന് പറഞ്ഞു തലയാട്ടി.
ആ ഡ്രാക്കുള ആണെന്കി ഇപ്പൊ ഷാജുക്കാന്റെ ചോര കുടിക്കും എന്ന രീതിയിലാ നിക്കുന്നത്.
''അയ്യോ സോറി അളിയാ... ഞാൻ അളിയനാണ് എന്റെ അളിയൻ എന്ന് അറിയാതെ ആണ് അളിയനെ അളിഞ്ഞ ചീത്ത പറഞ്ഞെ.. സോറി...'' ഇക്കാന്റെ വർത്താനം കേട്ടതും ആ ഡ്രാക്കുള അറിയാതെ ചിരിച്ചു പോയി. പിന്നെ ഇക്കാനോടു എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി.
ഷാജുക്ക ഇക്കാന്റെ ഫ്രണ്ടിനെ കാണാൻ വന്നതാണെന്ന് പറഞ്ഞു. അയാൾ ഇന്ന് ഡിസ്ച്ചാർജ് ആവുകയാണ്. അന്ന് ബ്ലഡ് എടുക്കാൻ വന്നപ്പോ ഇക്ക പറഞ്ഞിരുന്നു ഇക്കാന്റെ വൈഫും രണ്ടു കുട്ടികളും നാട്ടിൽ വെക്കേഷന് പോയിരിക്കാണെന്ന്. ആള് കോഴിക്കോടുകാരന് ആണെങ്കിലും കല്യാണം കഴിച്ചത് ഞമ്മളെ നാട്ടീന്നാണ്. ഫാമിലി വെള്ളിയാഴ്ച വരും പോലും.
അങ്ങനെ ഓരോന്ന് പറഞ്ഞോണ്ടിക്കുമ്പോൾ ആണ് സച്ചുവേട്ടൻ വന്നത്. നേരെ വന്നു എന്റെ ചെവി പിടിച്ചു. "ബ്ലഡ് എടുത്തോണ്ട് വരാൻ പറഞ്ഞിട്ട് നീ ഇവിടെ നിന്നു കിണിക്കാ... രണ്ടു വട്ടം ഫോൺ വന്നു."
അപ്പോഴാണ് ഞാൻ വന്ന കാര്യം ഓർത്തത്. ഞാൻ തിരിച്ചു ലിഫ്റ്റിൽ കേറാൻ നിന്നതും ഏട്ടൻ എന്നെ തടഞ്ഞു. "ഇനി പോണ്ട അത് എടുത്തു ഞാൻ പ്രിയയുടെ കയ്യിൽ കൊടുത്തു വിട്ടു. അല്ല നിങ്ങളെന്താ ഇവിടെ??? ഈ ഫ്ലോർ റെനോവേഷന് വേണ്ടി അടച്ചതല്ലേ??? ശരൺ പറഞ്ഞു നിങ്ങളെ ഇവിടെ കണ്ടെന്നു." എന്നും പറഞ്ഞു സച്ചുവേട്ടൻ ഞങ്ങളെ നോക്കി.
"എടാ ചൂടാ..." ശബ്ദം കേട്ട് നോക്കിയപ്പോ ഷാജുക്ക സച്ചുവേട്ടനെ വിളിച്ചതാ.
പെട്ടെന്ന് "എടാ കോഴി..." എന്നും വിളിച്ചു സച്ചുവേട്ടൻ ഷാജുക്കാന്റെ അടുത്തേക്ക് നടന്നു.
ഞാനും ഷാദും മുഖത്തോടു മുഖം നോക്കി. ഷാജുക്കയും സച്ചുവേട്ടനും കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും ഒന്നും പറയണ്ട.
"ഇതെന്റെ ഫ്രണ്ട് ആണ്. എന്റെ അയൽവാസി ആയിരുന്നു. പിന്നെ വീട് മാറി കോഴിക്കോടേക്ക് പോയി. സ്കൂളിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഞങ്ങടെ നാട്ടിലെ ആസ്ഥാന കോഴി പട്ടം നേടിയവനാ.." ഞങ്ങളെ നോട്ടം കണ്ടു സച്ചുവേട്ടൻ പറഞ്ഞു.
"ടാ വെറുതെ എന്റെ പെങ്ങളെ മുന്നിൽ എന്നെ നാറ്റിക്കല്ലേ.." ഷാജുക്ക പറഞ്ഞു.
"ഏ അതേതാ ഞാൻ അല്ലാതെ നിനക്കൊരു ആങ്ങള.." സച്ചുവേട്ടൻ ചോദിച്ചതും ആ മുഖത്തെ അസൂയ നല്ല വ്യക്തമായി കാണാമായിരുന്നു. ഞാൻ ഷാജുക്കാനേ പരിചയപ്പെട്ടതും ഇക്ക ഇപ്പൊ നടന്നതുമൊക്കെ പറഞ്ഞു കൊടുത്തു.
"ആഹ് തെണ്ടികൾക്കു കിട്ടിയതൊന്നും പോരാന്ന് തോന്നുന്നു. അന്ന് തന്നെ നീ പരാതി ഒന്നും കൊടുക്കണ്ട എന്ന് പറഞ്ഞോണ്ടാ. ഇത് വെറുതെ വിടാൻ പറ്റില്ല." സച്ചുവേട്ടൻ പറഞ്ഞു.
"അതെ ലിഫ്റ്റിലെ ക്യാമെറയിൽ ഉണ്ടാവും അവർ നിന്റെ കയ്യിൽ പിടിച്ചതൊക്കെ. അത് വച്ച് നമുക്ക് കംപ്ലൈൻ ചെയ്യാം. നമ്മളെ നാട് പോലെ അല്ലാത്തത് കൊണ്ട് അവന്മാർ ഇനി പുറംലോകം കാണില്ല." ഷാജുക്ക പറഞ്ഞു. ഞാൻ ഷാദിനെ നോക്കിയപ്പോ അവൻ ഒന്നും മിണ്ടാതെ പൊട്ടനെ പോലെ നിക്കുന്നു.
"വേണ്ടെടാ.. വെറുതെ ഒരു പ്രശ്നത്തിന് നിക്കണ്ട." ഷാദ് അങ്ങനെ പറഞ്ഞതും എനിക്ക് എന്തോ പോലെ തോന്നി. ഞാൻ ദേഷ്യത്തോടെ അവനെ നോക്കി അവിടുന്ന് പോവാൻ നടന്നു.
"നീ എന്താടാ അങ്ങനെ പറയുന്നേ??? രണ്ടു വട്ടം ആയില്ലേ അവന്മാർ ഈ പോക്രിത്തരം കാണിക്കുന്നു." സച്ചുവേട്ടൻ എന്റെ കൈ പിടിച്ചു അവിടെ നിർത്തിയിട്ടു അവനോടു ചോദിച്ചു.
"അറിയാം, പക്ഷെ ഇതൊരു ഇഷ്യു ആയാൽ ഇവൾക്ക് തന്നെ ആണ് പ്രശ്നം. എപ്പോളും നമ്മൾ ഇവളെ കൂടെ ഉണ്ടാവുമോ?? ഇല്ല. ഷാജൂന്റെ അടി വച്ച് നോക്കുമ്പോ ഇനി അവന്മാർ ഈ പരിസരത്തേക്ക് വരില്ലാന്നു ഉറപ്പാ.. വെറുതെ ഒരു വയ്യാവേലി ഉണ്ടാക്കണോ." ഷാദ് പറഞ്ഞു.
"അഥവാ അവന്മാർ വീണ്ടും വന്നാലോ???" ഷാജുക്ക ചോദിച്ചു.
"ഞങ്ങളൊക്കെ ഇവിടെ തന്നെ ഇല്ലേ.." എന്നും പറഞ്ഞു ഷാദ് ചിരിച്ചു.
ഷാജുക്ക പിന്നെ കാണാം എന്നും പറഞ്ഞു പോയി. ഞങ്ങൾ ലാബിലേക്ക് തിരിച്ചു പോയി.
@@@@@@@@@@@@@@@@@@@@@@@@@@@@@
ഉച്ചയ്ക്ക് ഫുഡ് കഴിച്ചോണ്ടു നിക്കുമ്പോൾ ആണ് പ്രവീണും പ്രിയയും വന്നത്. അവര് ഈ ഫ്രൈഡേ നാട്ടിലേക്ക് പോവാണ്. അടുത്ത ആഴ്ച ആണ് കല്യാണം. ആകെ 45 ദിവസത്തെ ലീവ് മാത്രേ ഉള്ളൂ.
"ടാ നാളെ അടിച്ചു പൊളിക്കണ്ടേ??" പ്രവീൺ ആണ്.
"നാളെ എന്താ???" ആ വവ്വാൽ ചോദിച്ചു. അപ്പൊ ഉണ്ട് എല്ലാരും കഥകളി കളിക്കുന്നു.
"എന്താണെന്നോ??? നാളെ പാർട്ടി ഇല്ലേ ഇവിടെ??? ഇടയ്ക്കു ഉള്ളതല്ലേ ഈ ഗെറ്റ് ടുഗെതർ. അതിനു എവിടെ നീ വരാറില്ലല്ലോ." പ്രവീൺ ആമിയോട് ചോദിച്ചു.
അത് കേട്ടതും സച്ചുവും ചാരുവും പ്രിയയും പ്രവീണിനെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു.
"ഓഹോ അപ്പൊ അതാണ് നാളെ ഒരു പ്രോഗ്രാം ഉണ്ട് നമുക്ക് പൊളിക്കണം എന്നൊക്കെ പറഞ്ഞത് അല്ലെ. ഞാൻ ഇല്ല." ആ വവ്വാൽ പറഞ്ഞു.
"ടാ പൊട്ടാ പ്രവീണേ, നിനക്ക് ആ നാക്ക് കുറച്ചു സമയം അടക്കി വച്ചൂടെ.." സച് ദേഷ്യത്തോടെ പറഞ്ഞു.
"എങ്ങനേലും കള്ളം പറഞ്ഞു ആണെങ്കിലും ഇവളെ പാർട്ടിക്ക് കൊണ്ട് വരാമെന്നു വിചാരിച്ചതാ. അപ്പൊ എല്ലാം കോളാക്കി." എന്നും പറഞ്ഞു പ്രിയ പ്രവീണിനൊരു കുത്തു കൊടുത്തു.
എനിക്ക് മനസ്സിലാവുന്നില്ല ഇവള് വന്നില്ലെങ്കി ഇവർക്കെന്താ.. ഞാനും ഇടയ്ക്കു മുങ്ങാറുണ്ട്.
"ഞാൻ ഇല്ലാന്ന് പറഞ്ഞാൽ ഇല്ല.. ഒരിക്കെ വന്നതിന്റെ കേട് ഇതുവരെ തീർന്നിട്ടില്ല." ആ വവ്വാൽ അങ്ങനെ പറഞ്ഞതും എല്ലാരും ചോദ്യം ചെയ്യാൻ തുടങ്ങി. പക്ഷെ അവള് വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞു.
"വരാൻ ഇഷ്ടമില്ലാത്തവരെ എന്തിനാ നിർബന്ധിക്കുന്നേ... നിങ്ങക്കൊന്നും വേറെ പണി ഇല്ലേ..." ഒച്ചപ്പാട് സഹിക്കാതെ ഞാൻ ഒച്ചയിട്ടു. എല്ലാരും മിണ്ടാതെ എന്നെ നോക്കി.
"നീ പോടാ.." എന്നും പറഞ്ഞു എല്ലാം കൂടി അവളെ വീണ്ടും നിർബന്ധിച്ചു. ഞാൻ ശശി ആയി എന്ന് പറഞ്ഞാ മതിയല്ലോ. പ്രിയയും പ്രവീണും കുറെ സെന്റി അടിച്ചു അവസാനം അവള് സമ്മതിച്ചു. അപ്പൊ തന്നെ ഞാൻ മുങ്ങാൻ ഉറപ്പിച്ചു.
"നീ മുങ്ങാന്നു സ്വപ്നത്തിൽ കൂടി വിചാരിക്കണ്ട. നാളെ വൈകുന്നേരം ഇവിടെ വന്നാൽ ആദ്യം തന്നെ സാറിനെ കാണണമെന്ന് വിജി സാർ എന്നോട് നേരത്തെ പറഞ്ഞരുന്നു." പ്രവീണ് പറഞ്ഞതും എനിക്കാകെ വട്ടാവുന്ന പോലെ തോന്നി. അപ്പൊ മുങ്ങാൻ പറ്റില്ല. നാളെ എന്താവുമെന്ന് കണ്ടറിയാം.
@@@@@@@@@@@@@@@@@@@@@@@
പാർട്ടിക്ക് പോവാൻ റെഡി ആയി ഞാൻ ഇറങ്ങുമ്പോൾ ആണ് ചാര് വിളിച്ചത്. ഷാദ് അപ്പോളും മൊബൈലിൽ തോണ്ടി സോഫയിൽ കിടപ്പുണ്ട്. ഞാൻ ഒരു ബ്ലാക്ക് ചുരിദാർ ആണ് ഇട്ടത്. അത് പിന്നെ എനിക്ക് ബ്ലാക് മാത്രം അല്ലെ ഉള്ളൂ..
റെഡി ആയി ഞാൻ പുറത്തിറങ്ങിയതും ഷാദ് എണീറ്റ് റൂമിലേക്ക് പോയി. അപ്പൊ എന്റെ ഫോണിൽ ശാമിക്കയുടെ കാൾ വന്നു. കുറെ ആയി അവരെ കാണാൻ പോവാതെ. എന്റെ കല്യാണം കഴിഞ്ഞതൊന്നും ഞാൻ പറഞ്ഞിട്ടില്ല.
ഇന്ന് ഹോസ്പിറ്റലിൽ പാർട്ടി ഉണ്ട് എന്നും പറഞ്ഞു ഞാൻ ശാമിക്കാനെ കാണാൻ പോവുന്നതിൽ നിന്നും ഒഴിഞ്ഞു മാറി. നേരിട്ട് കണ്ടാൽ ഞാൻ ചിലപ്പോ എല്ലാം പറഞ്ഞു പോവും. പിന്നെ എന്താണുണ്ടാവുക എന്ന് പടച്ചോനറിയാം. അജൂക്കയും തിരിച്ചു വരാൻ ഉള്ള സമയം ആയി.
ഇക്കാന്റെ ഭാര്യ പ്രസവിച്ചു ഒരു പെൺകുട്ടിയെ. ഇനി ഫാമിലിയെയും കൂട്ടി എപ്പോ വേണെങ്കിലും തിരിച്ചെത്താം. വന്നാൽ എന്റെ അടുത്തേക്ക് വരുമെന്ന് ഉറപ്പാണ്. അല്ലാഹ് എല്ലാത്തിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗം കാണിച്ചു തരണേ.
@@@@@@@@@@@@@@@@@@@@@@@@@@@@
എത്ര നേരം കാത്തു നിന്നിട്ടാണെന്നോ ആ വവ്വാൽ ഇറങ്ങിയത്. അവളെ ഒരു ബ്ലാക്ക് ഡ്രെസ്സും സോഡാ കുപ്പിയും കണ്ടാലും മതി. ഇതിനാണോ ഇത്ര ടൈം എടുത്തേ. ഞാൻ വേഗം റെഡി ആയി ഇറങ്ങി. സച്ചു പ്രത്ത്യേഗം പറഞ്ഞിട്ടുണ്ട് അവന്റെ പെങ്ങളെ കൂട്ടാതെ വരരുതെന്ന്.
അവളേം കൂടി താഴെ ഇറങ്ങിയപ്പോ എല്ലാരും റെഡി ആയി ഞങ്ങളെ കാത്തു നിക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിൽ എത്തിയപ്പോ എല്ലാരും ഉണ്ട്. ഞങ്ങളെ കണ്ടതും വിജി സാറും കമല മാഡവും അടുത്തേക്ക് വന്നു.
"ആഹാ പുതുമണവാളനും മണവാട്ടിയും എത്തിയല്ലോ.. എങ്ങനെ ഉണ്ട് ഇപ്പൊ ജീവിതം." എന്ന് കമല മാഡം ചോദിച്ചപ്പോ എനിക്ക് ദേഷ്യം ആണ് വന്നത്. മനുഷ്യനെ മെനക്കെടുത്താൻ ഈ വവ്വാലിനെ ഒപ്പം ആക്കിയതും പോരാ ചോദിക്കുന്ന കേട്ടില്ലേ. ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു. ആ വവ്വാലിനെ നോക്കിയപ്പോ അവളെ മുഖത്തും സെയിം എക്സ്പ്രെഷൻ.
"അത് ചോദിക്കാൻ ഉണ്ടോ, അവര് അടിച്ചു പൊളിക്കല്ലേ.." വിജി സാർ പറഞ്ഞു. ആഹ് ഇങ്ങനെ പോയാൽ ഇവളെ തല ഞാൻ അടിച്ചു പൊളിക്കും എന്ന ഭാവത്തിൽ ഞാൻ അവളെ മുഖത്തേക്ക് നോക്കി.
അപ്പൊ ആ അലവലാതി എന്താ എന്നുള്ള ഭാവത്തിൽ പുരികം പൊക്കി കാണിക്കാ. ഒരുത്തി പിരികം പൊക്കിയതെന്നെ ഇതുവരെ തീർന്നിട്ടില്ല. ഞാൻ അവളെ ഒന്ന് നോക്കി പേടിപ്പിച്ചതും അവള് വേഗം താഴോട്ട് നോക്കി. അപ്പൊ എന്നെ പേടി ഉണ്ട്.
ഞങ്ങൾ അവിടുന്ന് വേഗം സച്ചൂന്റേം മറ്റുള്ളവരുടേം അടുത്തേക്ക് പോയി. എല്ലാം നല്ല കത്തി അടിയിൽ ആണ്.
"ടാ എങ്ങനുണ്ട് ഒരുമിച്ചുള്ള ജീവിതം." സച്ചുവാണ്, അവന്റെ ഇളി കണ്ടപ്പോ എനിക്ക് ദേഷ്യം വന്നു. ബാക്കി എല്ലാരും അത് പോലെ തന്നെ. ഞാൻ എല്ലാത്തിനേം ഒന്ന് വട്ടു കളിപ്പിക്കാമെന്നു വിചാരിച്ചു.
"പിന്നെ അടിപൊളി അല്ലെ..." എന്നും പറഞ്ഞു ഞാൻ ആമിയെ നോക്കി ഒന്ന് കണ്ണിറുക്കി. അവളാകെ കിളി പോയ അവസ്ഥയിൽ ആയി.
"ഏ.. അപ്പോ നിങ്ങള് തമ്മിലുള്ള പ്രശനങ്ങൾ ഒക്കെ തീർന്നോ.." ചാരു അത്ഭുതത്തോടെ എന്നെയും അവളെയും നോക്കി. ആ വവ്വാൽ ഇല്ലാ എന്ന് തലയാട്ടി കാണിക്കുന്നുണ്ട്.
"പിന്നെ അതൊക്കെ എപ്പോളേ തീർന്നു, അല്ലെ.." ഞാൻ പറഞ്ഞു. അവളാണെങ്കി എന്നെ ഇപ്പൊ കടിച്ചു കീറും എന്ന രീതിയിൽ നിക്കാ..
"അപ്പോ എല്ലാം ഓക്കേ ആയോ... സച്ചു അത്ഭുതത്തോടെ ചോദിച്ചതും ഞാൻ കുറച്ചു നാണം ഒക്കെ മുഖത്ത് വരുത്തി. ഹ്മ്മ്.." എന്ന് മൂളിയതും എല്ലാരും കൂടി ആ വവ്വാലിനെ പൊതിഞ്ഞു.
പിന്നെ ചോദ്യവും പറച്ചിലും ഒന്നും പറയണ്ട. അവസാനം അവള് എല്ലാത്തിനും നല്ലോണം കൊടുത്തിട്ടു അവിടുന്ന് ദേഷ്യത്തോടെ നടന്നു. ഞാൻ ആണെന്കി ചിരിച്ചു മരിക്കാൻ തുടങ്ങി.
അപ്പൊ എല്ലാരും എന്നെ നോക്കി. അവർക്കു കാര്യം മനസ്സിലായി. അപ്പൊ തന്നെ എല്ലാം എന്റെ പിന്നാലെ വന്നു എന്നെ ഇടിച്ചു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
തെണ്ടീ... പട്ടീ... ആ ഡ്രാക്കുളയെ ഇന്ന് ഞാൻ കൊല്ലും.. വൃത്തികെട്ടവൻ... എന്തൊരു നാണം.. ആ മോന്ത നോക്കി ഒന്ന് കൊടുക്കാനാ തോന്നിയത്. ജന്തു ഡ്രാക്കുള ഇനി അങ്ങനെ എന്തേലും പറഞ്ഞാൽ അവനെന്റെ കൈ കൊണ്ട് ചാവും. എന്നും പറഞ്ഞു ഞാൻ നടന്നു വന്നത് വേറൊരു മാരണത്തിന്റെ മുന്നിലേക്ക് ആയിരുന്നു.
"വരുൺ മുന്നിൽ നിന്നും മാറ്." ഞാൻ പറഞ്ഞു. അവൻ എന്റെ മുന്നിൽ തടസ്സമായി നിക്കുവാണ്.
"എന്താ ആമീ ഇങ്ങനെ ഒക്കെ പറയുന്നത്. ഒരു സ്നേഹമില്ലാത്ത പോലെ.." അവൻ ഒരുമാതിരി നോട്ടം നോക്കികൊണ്ട് പറഞ്ഞു. വാഷ്റൂമിന്റെ അടുത്തായതോണ്ട് ആരും ഇല്ല അടുത്തൊന്നും. ഇത് കൊണ്ട് തന്നെയാ പാര്ടിക്കൊന്നും വരാത്തെ.
ഉള്ള മാരണങ്ങൾ ഒക്കെ എന്റെ നേരെ ആണല്ലോ പടച്ചോനെ. ആദ്യം സാജൻ ഡോക്ടർ പിന്നെ ആ മൂന്നു തെണ്ടികൾ ഇപ്പൊ ദാ ഇവനും. എന്റൊരു തലവിധി അല്ലാതെന്തു... ഡെയിലി ഓരോ തെണ്ടികളെ മുന്നിൽ പോയി പെട്ടോളും. ഓരോന്ന് ചെയ്യുമ്പോ ആലോചിക്കണം.
"പ്ളീസ് വരുൺ എനിക്ക് നിന്നോട് സംസാരിക്കാൻ ഒരു താല്പര്യവും ഇല്ല." എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൻ എന്റെ മുന്നിൽ കേറി നിന്നു.
"അങ്ങനെ പോവല്ലേ. ഞാൻ എല്ലാം മറന്നു എന്ന് വിചാരിച്ചോ. കിട്ടിയാ അതിന്റെ ഇരട്ടി ആയി കൊടുക്കുന്നത് തന്നെയാ ശീലം." എന്നും പറഞ്ഞു അവൻ എന്റെ നേരെ നടക്കാൻ തുടങ്ങി.
"വരുൺ നിനക്കെന്തെലും കിട്ടീട്ടുണ്ടെങ്കിൽ അത് നിന്റെ കയ്യിലിരിപ്പ് കൊണ്ടാ..." വെറുതെ കൂടുതൽ വാങ്ങിച്ചു കൂട്ടാൻ നിക്കാതെ മൂന്നിനു മാറ്." ഞാൻ പറഞ്ഞു.
"ഓ പിന്നെ.. എന്നെ ആരാടി അടിക്കാ.. നിന്റെ കെട്ടിയോനോ അതോ നീ ആങ്ങള എന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന നിന്റെ കാമുകനോ.." അവനതു പറഞ്ഞതും എന്റെ കൈ അവന്റെ നേരെ ഉയർന്നു.
പക്ഷെ അവൻ എന്റെ കയ്യിൽ കേറി പിടിച്ചു. നീ എന്നെ തല്ലാനും മാത്രം ആയോ. എന്ന് പറഞ്ഞു എന്നെ തല്ലാൻ കൈ പൊക്കിയതും ഒരു ചവിട്ടു കൊണ്ട് അവൻ വീണു.
@@@@@@@@@@@@@@@@@@@@@@@
എല്ലാരും കൂടെ എന്റെ പുറത്തു തബല വായിച്ചു കഴിഞ്ഞപ്പോ ആമിയെ കൂട്ടി വാ എന്നും പറഞ്ഞു അയച്ചു. തെറ്റ് എന്റെ ഭാഗത്തു ആയോണ്ട് ഞാൻ അവളേം തപ്പി ഇറങ്ങി അപ്പൊ ദാ ആ വരുൺ അവളോട് എന്തൊക്കെയോ പറയുന്നു. ഇവക്കിതു തന്നെയാണോ പണി. കണ്ട എല്ലാരുടേം വായിൽ പോയി കേറി കൊടുക്കും..
പക്ഷെ ഇത് വരുൺ ആയോണ്ട് എന്റെ പേരിൽ ആവും അടി എന്ന് ഉറപ്പാണ്. അവൻ എന്തോ വൃത്തികേട് പറഞ്ഞു അപ്പൊ അവള് അവനെ അടിക്കാൻ നോക്കി. അവൻ അവളെ കയ്യിൽ കേറി പിടിച്ചതും ഞാൻ അവനെ ചവിട്ടി. എന്നെ കണ്ടു അവൾ അന്തം വിട്ടു നോക്കുന്നുണ്ട്.
വീണ്ടും അവനെ അടിക്കാൻ പോയതും ആമി എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി. ഒരു ഡയലോഗ് അടിക്കാനുള്ള ചാൻസ് പോലും തന്നില്ല അലവലാതി.
"എന്താടീ .. എന്തിനാ എന്നെ വലിച്ചു കൊണ്ട് വന്നേ.. അവനോടു രണ്ടു പറഞ്ഞിട്ട് രണ്ടു പൊട്ടിക്കണമാരുന്നു.." അപ്പോഴേക്കും എല്ലാരും അവിടെ എത്തി. ഷാദ് എല്ലാരോടും കാര്യം പറഞ്ഞു.
"ആഹ് ഇത് അങ്ങനെ വിട്ടാൽ പറ്റില്ല. നീ ഒരിക്കെ ദേഷ്യം വന്നപ്പോ അവനോടു ഉടക്കി എന്നുള്ളത് ശരിയാ. എന്ന് വച്ച് ഇപ്പോളും അതിനു പകരം വീട്ടീൻ നടക്കാ.. അതും ആമിയെ വച്ച്." സച്ചു ദേഷ്യത്തോടെ പറഞ്ഞു.
"അതെ അന്ന് ശരത്തിനെ പിരി കേറ്റിയതും ഇവനാ." പ്രവീണും പറഞ്ഞു.
"ആഹ് അവനിട്ടു രണ്ടു പൊട്ടിക്കണം, വെറുതെ വിടാൻ പാടില്ല." പ്രിയയാണ്. എല്ലാരും ഓരോന്ന് പറഞ്ഞു ആ വരുണിനെ കൊല്ലുന്ന കാര്യം വരെ പറഞ്ഞു.
"സ്റ്റോപ്പ് ഇറ്റ്" എന്ന ആമിയുടെ അലർച്ച കേട്ട് ആണ് ഞങ്ങൾ എല്ലാരും അടങ്ങിയത്.
"വരുൺ ഇന്നങ്ങനെ പെരുമാറിയത് ഷാദിനോടുള്ള ദേഷ്യം കാരണം അല്ല." ആ വവ്വാൽ പറഞ്ഞു.
"പിന്നെ.." വിശ്വാസം വരാതെ ഞാൻ ചോദിച്ചു.
"അത് എന്നോടുള്ള ദേഷ്യം കൊണ്ട് ആണ്." അവൾ പറഞ്ഞതും ഞങ്ങൾ എല്ലാരും ഷോക് ആയി.
"അതിനെന്താ കാരണം.." സച്ചു കലിപ്പോടെ ചോദിച്ചതും അവൾ ഇളിച്ചോണ്ടു ഞങ്ങളെ നോക്കി.
അപ്പോളാണ് ഞാൻ പറയാം എന്ന് ആരോ പറഞ്ഞത്. നോക്കുമ്പോ ചാരു. ആ വവ്വാലാണെങ്കി വേണ്ട എന്ന് പറയുന്നുണ്ട്.
''അത് പിന്നെ...'' ആദ്യം ഹെവി ലുക്കിൽ വന്നെങ്കിലും ചാരുവും പിന്നെ ബ ബ ബ കളിക്കാൻ തുടങ്ങി. അവസാനം സച്ചു കലിപ്പിൽ ആയപ്പോ അവര് കാര്യം പറയാൻ തുടങ്ങി.
''നിങ്ങള്ക്ക് ഓർമ്മയുണ്ടോ ആമിയും ഞാനും ആയി കൂട്ടായതു എപ്പോ മുതലാണെന്നു...'' ചാരു ചോദിച്ചു, ഞങ്ങളെല്ലാവരും പരസ്പരം നോക്കി.
''ഇത് പോലൊരു പാർട്ടിയിൽ വച്ചാണ് ഇവളെ ഞാൻ അടുത്തറിയുന്നത്. ഇവിടെ ജോയിൻ ചെയ്തിട്ടും ഇവൾ ആരുമായും അടുപ്പം കാണിച്ചില്ലല്ലോ. എന്നോടും അങ്ങനെ തന്നെ.
അതോണ്ടെന്നേ എനിക്ക് ഇവളെ ഇഷ്ട്ടം അല്ലാരുന്നു. ഞാൻ അവളോട് സംസാരിക്കാറും ഉണ്ടായിരുന്നില്ല. ഇവൾ വന്നു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോളാ നമ്മടെ ഹോസ്പിറ്റലിന്റെ ആനിവേഴ്സറി പാർട്ടി ഉണ്ടായത്. ഓർമ്മയുണ്ടോ???'' ചാരു ചോദിച്ചു.
''ആഹ് ഉണ്ട്... നീയും വന്നിട്ട് കുറച്ചു ദിവസമല്ലേ ആയിട്ടുണ്ടായുള്ളു.'' സച്ചു ചോദിച്ചു.
''അതെ, എനിക്കും സച്ചുവേട്ടനും ഷാദും മാത്രമേ ഫ്രണ്ട്സ് ആയിട്ടു ഉണ്ടായുള്ളൂ. ഷാദ് എന്തോ പ്രശ്നങ്ങളിൽ ആയോണ്ട് സച്ചുവേട്ടൻ അവന്റെ കൂടെ തന്ന ആയിരുന്നു. പിന്നെ അന്ന് ആർക്കും അറിയില്ലാരുന്നു ഞാൻ സച്ചുവേട്ടന്റെ പെണ്ണാണ് എന്നുള്ള കാര്യം.''
''എന്റെ പൊന്നു ചാരു നീ ഈ മെഗാ സീരിയൽ ഒന്ന് ഷോർട് സ്റ്റോറി ആക്കോ... പ്ളീസ്.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. അപ്പൊ ഞാൻ എന്തോ അപരാധം ചെയ്ത പോലെ എല്ലാരും എന്നെ നോക്കി. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചിട്ട് കണ്ടിന്യു എന്ന് പറഞ്ഞു.
@@@@@@@@@@@@@@@@@@@@@@@@@@
അന്നുണ്ടായതൊക്കെ എന്റെ കണ്ണിനു മുന്നിൽ തെളിഞ്ഞു. ഹോസ്പിറ്റലിൽ ജോയിൻ ചെയ്തിട്ട് ആകെപ്പാടെ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു. മുമ്പത്തെ അനുഭവങ്ങൾ ഒക്കെ ഓർമ്മ ഉള്ളത് കൊണ്ട് ആരുമായും അത്ര കൂട്ട് ആയില്ല.
ലാബിലുള്ളവരുമായി ഹായ് ബൈ ബന്ധം മാത്രം. പാർട്ടിക്ക് വരണ്ട എന്ന് വിചാരിച്ചതാ. പക്ഷെ റൂമിലുള്ളവർ ഒക്കെ വന്നു. പിന്നെ മാനേജ്മെന്റും നോട്ടീസ് വിട്ടിരുന്നു എല്ലാരും വരണമെന്ന്.
വന്നത് തൊട്ടു ആകെ ബോർ അടിച്ചു ഇരിക്കാണ്. മെല്ലെ എണീറ്റ് നടക്കുമ്പോളാണ് ഒരാളുമായി കൂടി ഇടിച്ചു ചാരുവിന്റെ മേലെ വെള്ളം ആയി. പിന്നെ അവളുടെ സാരിയും ചെറുതായി അഴിഞ്ഞു. അപ്പൊ തന്നെ അയാൾ കുറെ സോറി ഒക്കെ പറഞ്ഞു. അയാളെ എച് ആർ ഡിപ്പാർട്മെന്റിൽ കണ്ടിട്ടുണ്ടെന്ന് ഞാൻ ഓർത്തു.
''കുഴപ്പമില്ല വരുൺ, ഇറ്സ് ഓക്കേ.'' ചാരുവാണ്.
''ഞാൻ പെട്ടെന്ന് കണ്ടില്ലെടോ..'' ആ വരുൺ എന്ന് പേരുള്ളവൻ പറഞ്ഞു.
പിന്നെയും അവൻ എന്തൊക്കെയോ ചാരുവിനോട് സംസാരിച്ചു. ആള് പക്കാ ഗാന്റിൽമാൻ ആണെന്ന് തോന്നി.
''ടോ ചാരു താൻ ഒരു കാര്യം ചെയ്ത ഞങ്ങടെ ഡിപ്പാർട്മെന്റിന്റെ ക്യാബിനിൽ പോയി സാരി ഒക്കെ ശരി ആക്കിക്കോ.'' വരുൺ പറഞ്ഞു.
''അയ്യോ അതൊന്നും വേണ്ട. ഞാൻ വാഷ്റൂമിൽ പൊയ്ക്കൊള്ളാം.'' ചാര് പറഞ്ഞു.
''അവിടെയൊക്കെ പോയാൽ സാരി നനയും. താൻ ഞാൻ പറയുന്നത് കേൾക്കു. ഇതാ ചാവി, പിന്നെ വെള്ളം അല്ലെ മറിഞ്ഞത് അതോണ്ട് കഴുകാൻ ഒന്നും ഇല്ലല്ലോ.'' എന്നും പറഞ്ഞു നിർബന്ധിച്ചു അവൻ ചാരൂന് ചാവി കൊടുത്തു.
എന്ത് നല്ല ആളാണ് വരുൺ. ഒരു പെൺകുട്ടിയോട് എത്ര മാന്യമായി പെരുമാറുന്നു. ഇങ്ങനൊക്കെ ചിന്തിക്കുമ്പോളേക്കും എന്റെ ധാരണകൾ മൊത്തം മാറ്റി മറിച്ചു കൊണ്ട് അവൻ ഒരു ഫോൺ ചെയ്തു. അപ്പുറത്തു ആരാണെന്നു അറിഞ്ഞൂടാ, പക്ഷെ അവൻ പറഞ്ഞ വാക്കുകൾ കേട്ടതും ഞാൻ ചാരുവിനടുത്തേക്കു ഓടി.
''ക്യാബിൻ ഡോറിൽ മുട്ടിയപ്പോ അവള് വന്നു വാതിൽ തുറന്നു.'' ഞാൻ വേഗം അകത്തു കേറി ഡോർ ലോക് ചെയ്തു അവിടെ ഒക്കെ പരിശോധിക്കാൻ തുടങ്ങി.
''എന്താ അംന എന്ത് പറ്റി??? താനെന്താ തിരയുന്നത്???'' ചാരു ചോദിച്ചതൊന്നും എന്റെ തലയിൽ പോയില്ല.
ഞാൻ അപ്പോളും പരതിക്കൊണ്ടിരിക്കുവാരുന്നു. അവസാനം അതെന്റെ കയ്യിൽ കിട്ടി, മേശയുടെ സൈഡിൽ നിന്നും. വീഡിയോ റെക്കോർഡിങ് ഓൺ ചെയ്തു വച്ചിരുന്ന ഒരു മൊബൈൽ ഫോൺ. ചാരു ആകെ ഷോക് ആയി.
ഞങ്ങൾ അതെടുത്തു നോക്കിയപ്പോ ആ വരുൺ അത് അവിടെ വെക്കുന്നതും ചാരു വന്നു സാരി ഊരി ശരിക്കു ഉടുക്കുന്നതും ഒക്കെ അതിൽ ഉണ്ടാരുന്നു. അവളാകെ പേടിച്ചു എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.
''കരയല്ലേ ചാരു. ഒന്നും പറ്റിയില്ലല്ലോ. നമ്മൾ ഇത് കണ്ടില്ലേ, പിന്നെന്താ.'' ഞാൻ പറഞ്ഞു.
അവൾ കരച്ചിൽ നിറുത്തി എന്നെ നോക്കി. ആമി എങ്ങനെ അറിഞ്ഞു.
''അത് താൻ അവിടുന്ന് പോയ ശേഷം ആ വരുൺ ആരോടോ ഫോണിൽ സംസാരിക്കുന്നതു കേട്ടു. അവൻ എല്ലാം പ്ലാൻ ചെയ്തു നടപ്പിലാക്കിയത് ആണ്. തന്റെ മേലെ വെള്ളം മറിച്ചതും സാരി വലിച്ചതും ഒക്കെ. തന്ത്രപൂർവം ഇവിടേയ്ക്ക് അയച്ചു. താൻ സാരി മാറുന്ന വീഡിയോ വച്ച് തന്നെ ബ്ലാക്മായിൽ ചെയ്യാനാരുന്നു ഉദ്ദേശം. ഇതൊക്കെ ആ ഫോണിലുള്ളവനോട് പറഞ്ഞതാ..'' ഞാൻ പറഞ്ഞു.
അപ്പോളേക്കും ആ വരുൺ വന്നു ഡോറിൽ മുട്ടി ഞാൻ വേഗം വീഡിയോ ഡിലീറ്റ് ചെയ്തു. ഡോർ തുറന്നപ്പോ കരഞ്ഞ കണ്ണുമായി നിക്കുന്ന ചാരുവിനെയും അവന്റെ മൊബൈൽ കയ്യിൽ പിടിച്ചു നിക്കുന്ന എന്നെയും കണ്ടപ്പോ അവനു എല്ലാം മനസ്സിലായി.
അവൻ വന്നു എന്റെ കയ്യിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങി. വീഡിയോ കാണാണ്ട് നിന്നപ്പോ അവന്റെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു.
''ഡീ നീ എന്തിനാടി ഇങ്ങോട്ടു വന്നേ???'' അവൻ ദേഷ്യത്തോടെ ചോദിച്ചു.
''വരുൺ നീ ഇത്ര വൃത്തികെട്ടവനാണെന്നു വിചാരിച്ചില്ല.'' ചാരു പറഞ്ഞു.
''അതേടി ഞാൻ വൃത്തികെട്ടവൻ തന്നെയാ. നിന്നെ കണ്ടപ്പോ ഒരു മോഹം തോന്നി. എങ്ങനേലും പ്രേമിച്ചു വശത്താക്കാം എന്നാ വിചാരിച്ചേ. അപ്പോളാ ആ തെണ്ടി സച്ചിൻ നീ അവന്റെ പെണ്ണാണെന്ന് പറഞ്ഞത്. അപ്പൊ പിന്നെ ഇതേ ഒരു വഴി കണ്ടുള്ളു.'' വരുൺ പറഞ്ഞു.
''ഈശ്വരൻ എന്റെ കൂടെ ആണെടാ, അതോണ്ടാ ആമി നീ പറഞ്ഞതൊക്കെ കേട്ടത്. അത് കൊണ്ടാ ആ വീഡിയോ ഞങ്ങൾക്കു ഡിലീറ്റ് ആക്കാൻ പറ്റിയത്.'' ചാരു എന്നെ കാണിച്ചു പറഞ്ഞു.
''ഓ അപ്പൊ ഊഹിച്ച പോലെ തന്നെ അല്ലെ. ഇവള് കഴിഞ്ഞാ നീ ആരുന്നു എന്റെ ലിസ്റ്റിൽ അടുത്തത്.'' എന്നും പറഞ്ഞു അവൻ എന്റെ അടുത്തേക്ക് വന്നു. ''പിന്നെ നിങ്ങൾ ഡിലീറ്റ് ചെയ്ത വീഡിയോ റിക്കവർ ചെയ്യാനൊക്കെ എനിക്കറിയാം..'' എന്നും പറഞ്ഞവൻ ചിരിച്ചു.
അപ്പൊ തന്നെ ഞാൻ ആ ഫോൺ തട്ടിപ്പറിച്ചു നിലത്തെറിഞ്ഞു. അത് കണ്ടതും അവൻ എന്റെ കഴുത്തിൽ പിടിച്ചു. ചാരു അവനെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല. എനിക്ക് ശ്വാസം മുട്ടുന്ന പോലെ തോന്നി.
പിന്നെ ഒന്നും നോക്കീല മുട്ടുകാല് മടക്കി ഒന്ന് കൊടുത്തു. പിന്നെ തല കൊണ്ട് അവന്റെ തലയിൽ ഒരു ഇടിയും കൊടുത്തു. അവൻ വേദന കൊണ്ട് നിലത്തേക്ക് മുട്ട് കുത്തി ഇരുന്നു. ഞാൻ ശ്വാസം അപ്പോള നേരെ എടുത്തത്.
പിന്നെ എന്തോ ഓർമ്മ വന്നപ്പോ ആ ഫോണിന്റെ പാർട്സും സിമും മെമ്മറി കാർഡും ഒക്കെ എടുത്തു ചാരുവിനെയും കൂട്ടി പുറത്തേക്കു നടന്നു. അപ്പൊ ചാരു തിരിച്ചു പോയി അവനു മുഖത്തൊന്നു കൊടുത്തു.
ഞങ്ങള് വാഷ്റൂമിലേക്കു പോയി. ഞാൻ അതൊക്കെ ക്ലോസെറ്റിൽ ഇട്ടു ഫ്ലഷ് ചെയ്തു. അപ്പൊ തന്നെ ചാരു എന്നെ കെട്ടിപ്പിടിച്ചു കുറെ താങ്ക്സ് ഒക്കെ പറഞ്ഞു. അവളാണ് എന്നെ ആദ്യമായി ആമി എന്ന് വിളിച്ചത്.
പിന്നീട് ഞങ്ങളെ കൂട്ട് ദിവസേന കൂടി വന്നു. ഞാൻ അവളുടെ റൂമിലേക്ക് മാറി.
പിന്നെ സച്ചുവേട്ടനോട് ഈ കാര്യങ്ങൾ പറയണ്ട എന്ന് ചാരു പറഞ്ഞു. കാരണം സച്ചുവേട്ടൻ അറിഞ്ഞാൽ അവനെ കൊല്ലും.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
''അപ്പൊ നീ കാരണം ആണോ മൂന്നു ദിവസം ആ വരുൺ മൂത്രം പോവാതെ കിടന്നതു???'' പ്രവീണേട്ടൻ അത്ഭുതത്തോടെ ആമിയെ നോക്കി ചോദിച്ചു. അവളൊന്നു ഇളിച്ചു കൊടുത്തു.
ഞാൻ നോക്കിയപ്പോ സച്ചു ദേഷ്യം കൊണ്ട് വിറക്കുവാണ്. അവനെ ഒരു സൈഡിൽ നിന്നും ആമിയും ഒരു സൈഡിൽ നിന്നും ചാരുവും പിടിച്ചിട്ടുണ്ട്.
''ഞാൻ ഇന്ന് അവനെ കൊല്ലും??? നീ എന്താടി ഇത് എന്നോട് പറയാഞ്ഞേ??'' സച്ചു ദേഷ്യത്തോടെ ചാരുവിനോട് ചോദിച്ചു.
''ഇത് കൊണ്ട് തന്നെയാ പറയാതിരുന്നേ. എനിക്ക് കെട്ടുന്നതിനു മുമ്പേ വിധവ ആകാൻ ആഗ്രഹം ഇല്ലാരുന്നു.'' ചാരു പറഞ്ഞു.
''അത് പോട്ടെന്നു വെക്കാം, കഴിഞ്ഞിട്ട് കുറെ ആയല്ലോ. പക്ഷെ ഇന്ന് അമ്മുവിനോട് ചെയ്തതോ???'' സച്ചു ദേഷ്യത്തോടെ പറഞ്ഞു.
''അതിനുള്ളത് ഈ ഡ്രാക്കുള കൊടുത്തല്ലോ പിന്നെന്താ...'' ആമി സച്ചുവിനെ പിടിച്ചു വച്ച് കൊണ്ട് പറഞ്ഞു.
''അതെ ഞാൻ കൊടുത്തു അവനുള്ളത്..'' ഞാൻ പറഞ്ഞു. പെട്ടെന്നാണ് അവള് എന്താണ് പറഞ്ഞതെന്ന് ഞാൻ ഓർത്തത്.
''നീ എന്താ പറഞ്ഞെ???'' ഞാൻ ചോദിച്ചതും പ്രിയ ആമിയോട് പെട്ട് മോളെ എന്ന് പറയുന്നുണ്ടായിരുന്നു.
''എന്ത് പറഞ്ഞു ഞാൻ ഒന്നും പറഞ്ഞില്ല.'' ആ വവ്വാൽ പറഞ്ഞു.
''പറയെടീ വവ്വാലെ ആരാടീ ഡ്രാക്കുള...'' ഞാൻ കലിപ്പോടെ ചോദിച്ചതും സച്ചുവിന്റെ ചൂടൊക്കെ മാറി. ഇപ്പൊ എല്ലാ തെണ്ടികളും നിന്ന് ചിരിക്കാ..
@@@@@@@@@@@@@@@@@@@@@@@@
പടച്ചോനെ പെട്ടല്ലോ.. അറിയാതെ വായിൽ നിന്നും വീണു പോയതാ. ഇവൻ ഇപ്പൊ തന്നെ എന്റെ ചോര കുടിക്കും. ഏതായാലും ഇവൻ ചൂടായതു കൊണ്ട് സച്ചുവേട്ടൻ തണുത്തു. പക്ഷെ എന്ത് കാര്യം തീ അണച്ചപ്പം അഗ്നിപർവതം പൊട്ടാൻ പോവല്ലേ...
''അത് പിന്നെ...'' ഞാൻ എന്ത് പറയണം എന്ന് അറിയാതെ നിന്ന്.
''നിന്ന് ബബ്ബബ്ബ കളിക്കാതെ പറയടി.. ആരാടീ ഡ്രാക്കുള...'' ഷാദ് ദേഷ്യത്തോടെ ചോദിച്ചു. അവന്റെ കളിയും മുഖവും ഒക്കെ കണ്ടപ്പോ എനിക്കും ദേഷ്യം വന്നു.
''താൻ തന്നെ...'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. അവൻ മനസിലാവാത്ത പോലെ എന്നെ നോക്കി. കാരണം ഞാൻ അങ്ങനെ പറയുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല.
''ഇരുപത്തിനാലു മണിക്കൂറും എന്റെ ചോര കുടിച്ചോണ്ടു നിക്കുന്ന തന്നെ ഞാൻ പിന്നെ വേറെന്താ വിളിക്കേണ്ടത്..'' എന്നും പറഞ്ഞു ഞാൻ വേഗം സ്കൂട്ട് ആയി.
@@@@@@@@@@@@@@@@@@@@@@@@@@@
ഇവളെന്തിനാ ഇപ്പൊ ദേഷ്യം പിടിച്ചു പോയത്. അവളല്ലേ എന്നെ ഡ്രാക്കുള എന്ന് വിളിച്ചത്. അവളെ കാളി കണ്ടാൽ തോന്നും ഞാൻ ആണ് അവളെ എന്തോ വിളിച്ചതെന്ന്. എനിക്കവളെ കൊല്ലാൻ ഉള്ള ദേഷ്യം വന്നതാ.
പക്ഷെ ഇന്ന് ചാരുവിൽ നിന്നും അറിഞ്ഞ കാര്യങ്ങളിൽ അവൾക്കൊരു രക്ഷകയുടെ പരിവേഷം ആരുന്നു. അത് കൊണ്ട് മാത്രമാ ഞാൻ അതികം ഒന്നും പറയാതിരുന്നേ.
അപ്പോഴും സച്ചുവും പ്രവീണും നിന്ന് കിണിക്കാണ്.
''ഡ്രാക്കുള അടിപൊളി പേര്...'' പ്രവീൺ ആണ്.
''എനിക്ക് നേരത്തെ അറിയാം ഇവനെ അവള് അങ്ങനെയാ പറയാറ്. ഇവന്റെ സ്വഭാവവും അങ്ങനല്ലേ. വേണ്ടെന്നതിനും വേണ്ടാത്തതിനും ഒക്കെ അവളെ ചീത്ത പറയും. പിന്നെ അവള് വിളിക്കുന്നതിൽ തെറ്റുണ്ടോ..'' എന്നും പറഞ്ഞു സച്ചു പിന്നേം ചിരിക്കാണ്. ഞാൻ അവനു ഒന്ന് കൊടുത്തപ്പോ അവൻ ചിരി നിർത്തി എന്റെ പിന്നാലെ വന്നു.
''ഡാ നീ സൂക്ഷിച്ചോ അവളോട് വെറുതെ ഒടക്കിയാൽ അവള് നിന്നേം കിടത്തും മൂന്നു ദിവസം...'' എന്നും പറഞ്ഞു പ്രവീൺ ചിരിച്ചു.
ഞങ്ങൾ പാർട്ടിയിലേക്ക് തിരിച്ചു പോയപ്പോ ആ വവ്വാലും ചാരുവും പ്രിയയും കൂടി കമല മാഡത്തോട് സംസാരിച്ചു ചിരിക്കാ. ഇവളുടെ ലൈഫ് ഒരുമാതിരി നിഗൂഢമാണല്ലോ. ഒരു മിസ്റ്ററി ഗേൾ.. മോളെ വവ്വാലെ നിന്റെ മൊത്തം കാര്യങ്ങളും ഞാൻ കണ്ടു പിടിച്ചിരിക്കും നീ നോക്കിക്കോ.
നീ ഇട്ടു വച്ചിരിക്കുന്ന മാസ്ക് എനിക്ക് ഊരണം. ഞാൻ മുമ്ബ് വിചാരിച്ച പോലെ ആണോ അതോ ഇപ്പൊ ചിന്തിക്കുന്ന പോലെ ആണോ നീ എന്ന് എനിക്ക് അറിയണം. അതിനു നിന്റെ പാസ്റ്റ് എനിക്ക് അറിയണം. ആരോടും പറയാത്ത നിന്റെ പാസ്റ്റ്. അത് നിന്നെ കൊണ്ട് തന്നെ ഞാൻ പറയിക്കും.
നീ പോലും അറിയാതെ ഈ ഡ്രാക്കുള നിന്റെ ചോര ഊറ്റി കുടിക്കാൻ പോവാണ് മോളെ. നീ കണ്ടോ, പുതിയൊരു ഷാദിനെ.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
പാർട്ടി കഴിഞ്ഞു റൂമിൽ എത്തിയതും ഇറങ്ങിയതും ഒന്നും അറിഞ്ഞില്ല.
ഇന്നാണ് പ്രിയയും പ്രവീണും പോവുന്നത്. ഞങ്ങൾ എല്ലാരും അവരെ കൊണ്ട് വിടാൻ എയർപോർട്ടിലേക്കു പോവുന്നുണ്ട്. ഞാൻ അവർക്കൊരു സർപ്രൈസ് കൊടുക്കുന്നുണ്ട്.
വൈകുന്നേരം രണ്ടു കാറിൽ ആയാണ് ഞങ്ങൾ പുറപ്പെട്ടത്. ഷാദിന്റെ വണ്ടിയിൽ അവനും സച്ചുവേട്ടനും പിന്നെ ബാഗുകളും വച്ചു. പ്രവീണേട്ടന്റെ വണ്ടിയിൽ ഏട്ടനും പ്രിയയും ഞാനും ചാരുവും ആയിരുന്നു.
അവരെ എയർപോർട്ടിൽ ഇറക്കി ഉള്ളിലേക്ക് കേറിയപ്പോ ഞാൻ എന്റെ സർപ്രൈസ് അവർക്കു കൊടുത്തു. പ്രവീണേട്ടനും പ്രിയയും കൂടി നിക്കുന്ന ഒരു ചാർക്കോൾ പെയിന്റിംഗ് ആണ് ഞാൻ കൊടുത്ത്. അങ്ങനൊരു കഴിവും കൂടി എനിക്കുണ്ട്. ഇത് കണ്ടു ആ ഡ്രാക്കുളയുടെ കണ്ണ് തള്ളിയിട്ടുണ്ട്.
''ഞങ്ങക്ക് കിട്ടിയതിൽ ഏറ്റവും ബെസ്റ് ഗിഫ്റ്റ് ഇതാണ്.'' പ്രവീണേട്ടൻ പറഞ്ഞു.
''താങ്ക്സ് മുത്തേ... അടിപൊളി.'' എന്നും പറഞ്ഞു പ്രിയ എന്നെ കെട്ടിപ്പിടിച്ചു ഉമ്മ തരാൻ തുടങ്ങി.
''ടീ വിട്.. ഞാൻ ആമിയാ പ്രവീണേട്ടൻ അല്ല..'' എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു പ്രവീണേട്ടന്റെ മേലേക്ക് തള്ളി.
''കൊടുത്തു മതി ആയില്ലെങ്കിൽ ബാക്കി ഇങ്ങോട്ടു തന്നോളൂ.'' പ്രവീണേട്ടൻ ഇളിച്ചോണ്ടു പറഞ്ഞു.
''അയ്യടാ മോന്ത കണ്ടാലും മതി'' എന്നും പറഞ്ഞു അവള് പ്രവീണേട്ടനെ തള്ളി മാറ്റി.
ഞങ്ങളോടൊക്കെ യാത്ര പറഞ്ഞു അവര് അവരുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പോയി.
@@@@@@@@@@@@@@@@@@@@@@@@
സത്യം പറയാലോ ആ പെയിന്റിംഗ് കണ്ടപ്പോ എന്റെ കണ്ണ് തള്ളിപ്പോയി കേട്ടോ. ഇവൾക്ക് ഇങ്ങനൊരു കഴിവും ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല. ഏതായാലും ഇന്ന് തൊട്ടു ഞാൻ ഇറങ്ങാ ഇവളെ പാസ്റ്റ് അറിയാൻ. അതിനു ആദ്യം അവളുടെ ഫ്രണ്ട് ആവണം.
''ടാ നീ വണ്ടി എടുത്തിട്ട് റൂമിലേക്ക് വാ.'' എന്നും പറഞ്ഞു സച്ചു പ്രവീണിന്റെ വണ്ടി എടുക്കാൻ പോയി, കൂടെ ചാരുവും. അപ്പൊ ദാ ആ വവ്വാല് പിന്നാലെ പോവുന്നു. ഇവളെ ഒറ്റയ്ക്ക് കിട്ടിയാൽ മെല്ലെ മെല്ലെ ഫ്രണ്ട്ഷിപ്പിലേക്കു കേറാം.
''ആ, അല്ല നീ എങ്ങോട്ടാ??'' ഞാൻ ആമിയെ നോക്കി ചോദിച്ചതും മൂന്നും എന്നെ നോക്കി.
''ഞാൻ ഒറ്റയ്ക്ക് പോണ്ടേ.. അപ്പൊ ആമി എന്റെ കൂടെ വാ.'' ഞാൻ അങ്ങനെ പറഞ്ഞതും മൂന്നിന്റെം വാ തുറന്നു പോയി, കണ്ണിപ്പോ പുറത്തേക്കു വീഴും.
''നീ എന്താ പറഞ്ഞെ.'' സച്ചു ചോദിച്ചു.
''എന്താടാ നിന്റെ കേൾവി ശക്തി പോയോ???'' ഞാൻ കലിപ്പോടെ ചോദിച്ചു.
''എനിക്ക് ഉറക്കം വരുന്നുണ്ട്. അപ്പൊ ഒറ്റക്കായാൽ ഉറങ്ങി പോവും.'' ഞാൻ പറഞ്ഞു. പക്ഷെ എന്നിട്ടും അവരെ എക്സ്പ്രെഷൻ മാറീട്ടില്ല. കാരണം ഉറങ്ങിപ്പോയി വണ്ടി അടിച്ചു ഞാൻ തട്ടി പോയാലും അവള് കൂടെ വരണ്ട എന്നാ പൊതുവെ ഞാൻ പറയാറ്.
ആപ്പോളുണ്ട് ചാരു മോളിലോട്ടു നോക്കുന്നു.
''എന്താടീ നിന്റെ അമ്മായിയപ്പൻ ഉണ്ടോ മോളിൽ..'' ഞാൻ ചോദിച്ചു..
''ടാ.. ടാ... എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ...'' എന്നും പറഞ്ഞു സച്ചു എനിക്ക് നേരെ സച്ചു മുഷ്ടി ചുരുട്ടി കാണിച്ചു.
''ഓ.. നീ ക്ഷമിക്കേടാ... നീ എന്താടീ ഈ ഇരുട്ടത്ത് നോക്കുന്നെ.'' ഞാൻ ചോദിച്ചു.
''അല്ലാ വല്ല വെള്ള കാക്കയും മലന്നു പറക്കുന്നുണ്ടോന്നു നോക്കിയതാ. നിന്റെ സംസാരം കേട്ടപ്പോ.'' ചാരു പറഞ്ഞു. ഞാൻ അവളെ ഒന്ന് നോക്കി പേടിപ്പിച്ചു.
''ശരിയാ ഷാദ് പറഞ്ഞത്. ആമി നീ അവന്റെ കൂടെ പൊയ്ക്കോ.. അവൻ ഉറങ്ങിപ്പോണ്ട. നീ ആവുമ്പൊ യാത്ര ചെയ്യുമ്പോ ഉറങ്ങില്ലല്ലോ.'' സച്ചു പറഞ്ഞു. അവൾ ഇല്ലാന്നുള്ള രീതിയിൽ സച്ചൂനോടും ചാരൂനോടും എന്തൊക്കെയോ കഥകളി കാണിക്കുന്നുണ്ട്. പക്ഷെ അവര് അത് മൈൻഡ് ചെയ്യാതെ കാറിലേക്ക് പോയി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@
തെണ്ടി... പട്ടി.. രണ്ടിനേം എന്റെ കയ്യിൽ കിട്ടും. എനിക്കറിയാം ഞാൻ ഡ്രാക്കുള എന്ന് വിളിച്ച കൊണ്ട് ഇവൻ എന്നോട് പകരം വീട്ടാൻ കൊണ്ട് പോവാ, എനിക്കുറപ്പാ. അതാ അവരോടു എക്സ്പ്രെഷനിലൂടേം കണ്ണുകളിലൂടേം പറയാൻ ശ്രമിച്ചത്. എവിടെ പൊട്ടന്മാർക്കു ഒന്നും മനസ്സിലായില്ല.
ഞാൻ ഷാദിന്റെ കൂടെ നടന്നു അവന്റെ കൂടെ കാറിലേക്ക് കേറി. അപ്പൊ അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു. അവന്റെ ഉള്ളിൽ എന്തോ ഉണ്ട്, എന്ന് എനിക്കതു കണ്ടപ്പോ ഉറപ്പായി.
വണ്ടി എടുത്തു മുന്നോട്ടു പോയപ്പോ സച്ചുവേട്ടനെ വെയിറ്റ് ചെയ്യുന്നില്ലേ എന്ന് ഞാൻ ചോദിച്ചു. അപ്പോളും ആ ജന്തു ഒന്ന് ചിരിക്കെ ചെയ്തുള്ളു. അതിൽ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് തോന്നി.
എയർപോർട്ടിൽ നിന്നും സിറ്റിയിലേക്ക് പോവുന്നതിനിടയിൽ വിജനമായ സ്ഥലം ഉണ്ട്. അത് കാണുമ്പോ തന്നെ എനിക്ക് പേടി ആണ്. ഫുൾ വേസ്റ്റ് ഒക്കെ ഇടുന്ന സ്ഥലം. അധികം ലയിട്ടും ഇല്ല. പെട്ടെന്ന് ഷാദ് അവിടെ വണ്ടി സൈഡ് ആക്കി. എനിക്കെന്തോ അപകടം മണത്തു.
ഞാൻ ഷാദിനെ നോക്കിയപ്പോ നേരത്തെ ഉണ്ടായ ചിരിക്കു പകരം ഒരു പുച്ഛത്തോടെയുള്ള ചിരി ചിരിച്ചു.. അവൻ എന്തോ പറഞ്ഞു കൊണ്ട് എന്റെ നേരെ വരാൻ തുടങ്ങി.
ഇവനെ പറ്റി ഞാൻ വിചാരിച്ചതൊക്കെ തെറ്റാണോ??? ഇവൻ വരുണിനേം സാജൻ ഡോക്ടറെക്കാളും ഒക്കെ വല്യ ഫ്രോഡ് ആണോ??? പക്ഷെ ഇത്ര ദിവസം ഒരു റൂമിൽ എന്നെ ഒറ്റയ്ക്ക് കിട്ടിയിട്ട് പോലും ഇവന്റെ ഭാഗത്തു നിന്ന് ഒരു മോശപ്പെട്ട നോട്ടം പോലും ഉണ്ടായിട്ടില്ല.
പിന്നെ ഇപ്പൊ എന്താണാവോ പറ്റിയെ???
ഇങ്ങനെ പല ചിന്തകളും എന്റെ മനസ്സിലൂടെ പോയി. അവന്റെ കൈ ഇപ്പോളും എന്റെ നേരെ വരുവാണ്. അപ്പോളാണ് അവൻ പറഞ്ഞത് എന്റെ കാതിൽ ശരിക്കും കേട്ടത്. സത്യം പറഞ്ഞാൽ എന്റെ കിളി പോയി.
''അതെ എന്റെ കയ്യിൽ പണം കായ്ക്കുന്ന മരം ഒന്നും ഇല്ല വെറുതെ ഫൈൻ കൊടുക്കാൻ. സീറ്റ് ബെൽറ്റ് ഇട്.'' എന്നും പറഞ്ഞു അവന്റെ കൈ കൊണ്ട് സീറ്റ് ബെൽറ്റ് വലിച്ചു തന്നു.
''ഇതിനു ചെറിയ പ്രശ്നം ഉണ്ട്, അതോണ്ടാ ഞാൻ വലിച്ചു തന്നത്.'' എന്നും പറഞ്ഞു അവൻ വണ്ടി മുമ്പോട്ടു എടുത്തു. ഞാൻ ആകെ പ്ലിങ്ങി. പാവം ഇവനെ ഞാൻ രണ്ടു മിനിട്ടു കൊണ്ട് ബാലൻ കെ നായരും ഉമ്മറും ഒക്കെ ആക്കിയാലോ പടച്ചോനെ. എനിക്കാകെ ചിരി വന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
സത്യം പറഞ്ഞാ സീറ്റ് ബെൽറ്റിന് കുഴപ്പം ഒന്നും ഇല്ല. അവളെ ഒന്ന് പേടിപ്പിക്കാനാ ഇങ്ങനൊക്കെ ചെയ്തേ. പക്ഷെ സീറ്റ് ബെൽറ്റ് ഇവിടെ നിർബന്ധം ആണല്ലോ. പിന്നെ വെറുതെ റിസ്ക്കും ആണ്. എന്തായാലും ഇവളെ കുപ്പിയിൽ ആക്കണം.
ഇവളെന്തിനാണാവോ ഒറ്റയ്ക്ക് ചിരിക്കുന്നത്. ഇനി വട്ടാണോ.. മെല്ലെ മെല്ലെ വേണം കുപ്പിയിലാക്കാൻ, ഇല്ലെങ്കിൽ ഇവൾ പിടിക്കും. ഒടുക്കത്തെ ബുദ്ധിയാണല്ലോ.
''അതെ എന്തേലും കഴിക്കണ്ടേ???'' ഞാൻ അവളോട് ചോദിച്ചു.
''ആഹ്, സച്ചുവേട്ടനും ചാരുവും വരണ്ടേ?? ഞാൻ വിളിച്ചു നോക്കട്ടെ.'' അവള് ഫോൺ എടുത്തു അവരെ വിളിക്കാൻ പോയി.
''വേണ്ട... അവര് ഇപ്പൊ കുറച്ചു തിരക്കിൽ ആവും.'' ഞാൻ പറഞ്ഞു. അവളെന്നെ സംശയത്തോടെ തല ചെരിച്ചു ഒരു പിരികം പൊക്കി നോക്കി. ആഹാ എന്ത് നല്ല കോപ്രായം.
''സച്ചു അവളേം കൂട്ടി അവന്റെ പാരന്റ്സിന്റെ അടുത്ത് പോയതാ. അവന്റെ ചേട്ടന്റെ റൂമിൽ ഉണ്ട് അവർ. ചാരൂന് ഒരു സർപ്രൈസ് കൊടുക്കാൻ.'' ഞാൻ അത് പറഞ്ഞതും അവളുടെ മുഖം 200 വാട്ടിന്റെ ബൾബ് മാതിരി തെളിഞ്ഞു.
''എന്നാ റൂമിൽ പോയി കഴിക്കാം..'' അവൾ പെട്ടെന്ന് പറഞ്ഞു.
''അതിനു ഇനിയും ഒരു മണിക്കൂർ എങ്കിലും എടുക്കും. നല്ല ട്രാഫിക് ഉണ്ട്. എനിക്ക് വിശക്കുന്നു.'' എന്നും പറഞ്ഞു ഞാൻ അവിടെ കണ്ട ഒരു കഫറ്റീരിയയുടെ മുന്നിൽ നിറുത്തി.
''തനിക്കു എന്താ വേണ്ടത്???'' ഞാൻ ചോദിച്ചു.
''ഒന്നും വേണ്ട.'' അവള് പറഞ്ഞു. ഞാൻ ഓക്കേ എന്നും പറഞ്ഞു അവിടെ പോയി രണ്ടു ഷവര്മക്ക് ഓർഡർ ചെയ്തു. സാധനം കിട്ടാൻ ഒരു പത്തു മിനിട്ടു എടുത്തു. ഞാൻ ശവർമയും രണ്ടു പെപ്സിയും കൊണ്ട് വണ്ടിയിൽ കേറി. കഴിക്കാൻ ആരംഭിച്ചു. അവളുടെ മുഖം കണ്ടാൽ അറിയാം നല്ല വിശപ്പുണ്ടെന്നു.
ഇരുന്നിടത്തു നിന്ന് എന്തൊക്കെയോ കളിക്കുന്നുണ്ട്. വല്യ ജാഡ കാണിച്ചതല്ലേ, അനുഭവിച്ചോ.. എനിക്ക് ചിരി വന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
തെണ്ടി... ഒറ്റയ്ക്ക് തിന്നുന്ന കണ്ടില്ലേ. വേണോന്നു പോലും ചോദിക്കുന്നില്ല. അല്ലാഹ് വിശന്നിടാണെങ്കിൽ വയറു കത്തുന്നു. നിനക്കതു തന്നെ വേണം ആമി. അവനിന്നു ഡ്രാക്കുള സ്വഭാവം ഒക്കെ മാറ്റി മര്യാദക്ക് അല്ലെ നിന്നോട് ചോദിച്ചത്. അപ്പൊ നിനക്ക് ജാഡ. ഇപ്പൊ അനുഭവിച്ചോ.
ഞാൻ വയറിൽ കൈ അമർത്തി മെല്ലെ തല താഴ്ത്തി കണ്ണും അടച്ചു ഇരുന്നു. അപ്പോളാണ് ഒരു ശവർമ്മയുടെ മണം മൂക്കിൽ കേറിയത്. കണ്ണ് തുറന്നപ്പോ ഷാദ് ഒരു ഷവർമ്മ എന്റെ നേരെ നീട്ടി.
''ജാഡ കൊണ്ടൊന്നും വിശപ്പ് മാറില്ല. അതിനു ഭക്ഷണം തന്നെ കഴിക്കണം.'' എന്ന് അവൻ പറഞ്ഞപ്പോ ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു. വെറുതെ കൗണ്ടർ അടിച്ചു അവനെങ്ങാനും ഷവർമ്മ തിരിച്ചെടുത്താൽ പണി ആവും.
ഞാൻ അത് വേഗം വാങ്ങി താങ്ക്സ് പറഞ്ഞു കഴിക്കാൻ തുടങ്ങി. അല്ല ഇവനെന്താ ഇന്ന് ഇത്ര നല്ല സ്വഭാവം, അല്ലെങ്കി എന്നെ കടിച്ചു കീറേണ്ട സമയം ആയല്ലോ. ഇനി ഇന്ന് ചാരുവിനെ ഹെല്പ് ചെയ്തത് അറിഞ്ഞോണ്ടാവോ. ആയിരിക്കും അതിനു ശേഷം ആണ് ഈ നല്ല സ്വഭാവം കാണുന്നത്.
ഞാൻ ഓരോന്ന് ആലോചിച്ചു പെപ്സി എടുത്തു കുടിക്കുമ്പോളാണ് അവൻ എന്നെ നോക്കുന്നത് കണ്ടത്. അവൻ ഇമ വെട്ടാതെ എന്നെ നോക്കുവാണ്. ഞാൻ എന്താ എന്നുള്ള രീതിയിൽ നോക്കിയപ്പോ ഒന്നുമില്ല എന്ന് തോൾ പൊക്കി കാണിച്ചു.
പിന്നെ പറഞ്ഞ കാര്യം കേട്ട് പെപ്സി മണ്ടേൽ കേറി. അവൻ മുട്ടി തരുന്നൊക്കെ ഉണ്ട്. ഞാൻ അവന്റെ കൈ തട്ടി മാറ്റി ഐ ആം ഓക്കേ എന്ന് പറഞ്ഞു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഞാൻ ഇത് വരെ ഉള്ള കാര്യങ്ങൾ ഒക്കെ റീവൈൻഡ് ചെയ്യുവാരുന്നു. അവളോട് ആദ്യമൊക്കെ സഹതാപം ആരുന്നു. പക്ഷെ ഡിവോയ്സി ആണെന്ന് അറിഞ്ഞപ്പോ ദേഷ്യം വന്നു. അതിന്റെ കൂടെ സാജൻ അന്ന് ഇവളെ പറ്റി മോശം ആയി പറഞ്ഞപ്പോ ആ ദേഷ്യം കൂടി. അത്കൊണ്ടാണ് സച്ചുവോ ചാരുവോ പറഞ്ഞതൊന്നും തലയിൽ കേറാതിരുന്നേ.
ഇപ്പൊ പ്രവീണും ഒക്കെ അങ്ങനെ പറയുമ്പോ ഞാൻ ചിന്തിച്ചതും അറിഞ്ഞതും ഒക്കെ തെറ്റാണോ. സാജൻ എന്തിനു അങ്ങനൊക്കെ പറയണം. അന്ന് അവന്റെ റൂമിൽ പോവുമ്പോ ഇവൾ അവനോടു ചേർന്ന് നിക്കുന്നത് ഞാൻ കണ്ടതാ. എന്നെ കണ്ടപ്പോ തിരക്കിട്ടു ഇറങ്ങി പോയി.
ഞാൻ ചോദിച്ചപ്പോ സാജൻ ആണ് പറഞ്ഞത് അവളവന്റെ പിന്നാലെ കൂടീട്ടുണ്ട് എന്ന്. പൈസക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ല എന്നൊക്കെ പറഞ്ഞു. അവൻ എന്തിനാ എന്നോട് കള്ളം പറയുന്നത്. അങ്ങനൊരു പെണ്ണാണ് എങ്കിൽ ചാരുവിനെ സഹായിക്കേണ്ട ആവശ്യം എന്താ. ആ റോഷനും മറ്റുള്ളവരും ഉപദ്രവിക്കാൻ നോക്കിയപ്പോ പ്രതികരിക്കേണ്ട ആവശ്യം എന്താ. എന്തൊക്കെയോ കാര്യങ്ങൾ ഉണ്ട് എനിക്ക് ഒക്കെ മനസ്സിലാക്കണം.
ഇതൊക്കെ അവളെ മുഖം നോക്കി ആണ് ആലോചിച്ചത് എന്ന് അവള് പിരികം പൊക്കി എന്നോട് ചോദിച്ചപ്പോളാ മനസ്സിലായത്. ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു. പെട്ടെന്ന് ഒരു ഐഡിയ തോന്നി. ഞാൻ അവളെ നേരെ കൈ നീട്ടി ഫ്രണ്ട്സ് എന്ന് പറഞ്ഞതും അവള് കുടിച്ചോണ്ടിരുന്ന പെപ്സി അവളെ മണ്ടേൽ കേറി.
ഞാൻ തട്ടി കൊടുത്തപ്പോ വേഗം നേരെ ഇരുന്നു ഓക്കേ ആയി എന്ന് പറഞ്ഞു. എനിക്കാണെങ്കി ചിരി വന്നിട്ട് പാടില്ല.
''എന്താ ഞാൻ ചോദിച്ചത്തിനു മറുപടി ഇല്ലേ??'' അവള് എന്ത് എന്ന രീതിയിൽ നോക്കി.
ഫ്രണ്ട്സ് എന്നും പറഞ്ഞു കൈ നീട്ടിയപ്പോ അവൾ എന്റെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
പടച്ചോനെ ഇവന് വട്ടായതാണോ അതോ എനിക്ക് വട്ടായതാണോ. ഞാൻ അവന്റെ കയ്യിലേക്കും മുഖത്തേക്കും മാറി മാറി നോക്കി.
''അതെന്താ പെട്ടെന്നൊരു ഫ്രണ്ട്ഷിപ്പ് ഒക്കെ??'' ഞാൻ ചോദിച്ചു.
''ഞാൻ വിചാരിച്ച പോലെ അല്ല താൻ എന്നൊരു തോന്നൽ അതാ.'' ഷാദ് പുഞ്ചിരിച്ചോണ്ടു പറഞ്ഞു. ആഹാ കളിപ്പന് ചിരിക്കാനും അറിയാം.
''എന്താ വിചാരിച്ചിരുന്നത്???'' ഞാൻ ചോദിച്ചു. അത് കേട്ടപ്പോ അവനൊന്നു ഞെട്ടി.
''അത് ഒന്നുമില്ല. ഇതിനു മറുപടി പറ, ഫ്രണ്ട്സ്???'' അവൻ ചോദിച്ചപ്പോ മടിച്ചു മടിച്ചു ഞാൻ കൈ കൊടുത്തു.
''ഓക്കേ, പക്ഷെ എനിക്ക് ചില കണ്ടിഷൻസ് ഉണ്ട്.'' ഞാൻ പറഞ്ഞപ്പോ അവൻ എന്താ എന്ന രീതിയിൽ നോക്കി.
''എനിക്ക് ഫ്രണ്ട്സ് വളരെ കുറവാ. ആത്മാർത്ഥമായ സൗഹൃദങ്ങൾ മാത്രമേ ഞാൻ കൊണ്ട് നടക്കാറുള്ളു. അതിൽ ട്രസ്റ് ആണ് ഏറ്റവും ഇമ്പോർട്ടന്റ്. വിശ്വാസം ആണല്ലോ ഏതൊരു റിലേഷന്റെയും അടിസ്ഥാനം. കള്ളത്തരം ഒന്നും ഇല്ലാത്ത സൗഹൃദങ്ങൾ മാത്രമേ നില നിൽക്കൂ. ഇയാളുടെ ഉള്ളിൽ കള്ളത്തരങ്ങൾ ഒന്നും ഇല്ലെങ്കിൽ മാത്രമേ ഫ്രണ്ട് ആകണ്ടൂ.'' എന്നും പറഞ്ഞു ഞാൻ ഷാദിന്റെ മുഖത്തേക്ക് നോക്കി. അവൻ ഒന്ന് പുഞ്ചിരിച്ചു എന്റെ കൈ അമർത്തി ഷേക്ക് ഹാൻഡ് തന്നു. ഞാനും ഒന്ന് ചിരിച്ചു.
''പിന്നെ ഫ്രണ്ട്സ് ആയെന്നു വിചാരിച്ചു ഞാൻ ചീത്ത പറയൽ നിർത്തില്ലാട്ടോ. പിന്നെ അടി കൂടലും നിർത്തില്ല.'' എന്നും പറഞ്ഞു അവൻ വണ്ടി മുന്നോട്ടു എടുത്തു. ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.
''എനിക്കും പെട്ടെന്നുള്ള ഈ ഫ്രണ്ട്ഷിപ്പിൽ ചെറിയൊരു സംശയം ഇല്ലാതില്ലാട്ടോ.. നോക്കട്ടെ വല്ല കള്ളത്തരവും ഉണ്ടോന്നു. എന്നും പറഞ്ഞു ഞാൻ ചിരിച്ചു.'' അപ്പൊ ഷാദ് ദേഷ്യം വന്ന പോലെ എന്നെ നോക്കി.
''ഇതാണ് ഈ പെണ്പിള്ളേരുടെ കുഴപ്പം. എന്ത് പറഞ്ഞാലും വിശ്വസിക്കില്ല.'' അവൻ പറഞ്ഞു.
''ആഹ് അത് ശരിയാ. ഞങ്ങൾക്ക് വിശ്വാസം വരാൻ കുറച്ചു സമയം എടുക്കു. പ്രത്ത്യേഗിച് എനിക്ക്, അത്രയ്ക്ക് പണികൾ കിട്ടീട്ടുണ്ടെന്നു വിചാരിച്ചോ മോനെ..'' ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
''മോനോ.. ആഹാ ഫ്രണ്ട് ആക്കിയതല്ലേ ഉള്ളോ.. അപ്പോളേക്കും അവിടേം വരെ ഒക്കെ ആയോ..'' ഷാദ് ചോദിച്ചു.
''അത് പിന്നെ ആ ഒരു ഫ്ലോയിൽ..'' ഞാൻ ഒന്ന് പരുങ്ങി. അത് കണ്ടു അവൻ പൊട്ടിച്ചിരിച്ചു. പടച്ചോനെ ഇവനിങ്ങനെ ചിരിക്കാനൊക്കെ അറിയോ??? എന്നോട് ഒച്ചയെടുക്കൽ അല്ലാതെ ഇത് വരെ ചിരിച്ചിട്ടില്ല.
ഞങ്ങൾ പിന്നെയും കുറെ സംസാരിച്ചു. ഇപ്പൊ സച്ചുവേട്ടനോടും ചാരുവിനോടും ഒക്കെ സംസാരിക്കുന്ന പോലെ തന്നെ എന്നോടും സംസാരിച്ചു. എന്തോ മനസ്സിൽ നല്ല റിലാക്സേഷൻ ഉണ്ട്. അല്ലെങ്കിൽ ലാബിലേക്കും റൂമിലേക്കും പോവുന്നത് ഓർക്കുമ്പോ തന്നെ പേടിയാ. എപ്പോളും എവിടെയും ചീത്ത തന്നെ.
@@@@@@@@@@@@@@@@@@@@@@@@@@@@@@@
ആദ്യം ഒക്കെ അഭിനയം ആയിരുന്നെകിലും ഇപ്പൊ അവളോട് സംസാരിക്കുമ്പോ നല്ല റിലാക്സേഷൻ ആണ്. മുന്നത്തെ പോലെ അവളെ കാണുമ്പോളൊ സംസാരിക്കുമ്പോളോ ദേഷ്യം ഒന്നും തോന്നുന്നില്ല. ശരിക്കും ഫ്രണ്ട് ആക്കണോ, വരട്ടെ നോക്കാം.
രാത്രി റൂമിൽ എത്തിയ പാടെ ഞാൻ സോഫയിൽ പോയി കിടന്നു. അവളും വേഗം പോയി ഉറങ്ങി.
രാവിലെ ഞാൻ എണീക്കുമ്പോ ആമി കിച്ചണിൽ പൊരിഞ്ഞ പണിയിൽ ആണ്. ഞാൻ ഫ്രഷ് ആയി അങ്ങോട്ടേക്ക് പോയി. അവള് പർദ്ദ ഒക്കെ ഇട്ടു റെഡി ആയി ഫുഡ് എടുത്തു പാക് ചെയ്യുവാണ്. വാഴ ഇലയിലാണ് ചോറും വരവും അച്ചാറും ഒക്കെ പാക് ചെയ്യുന്നേ. എന്നിട്ടു അലുമിനിയം ഫോയിലിൽ ആക്കി. കറി ചെറിയൊരു സ്റ്റീൽ ബോക്സിൽ ആണ് ആക്കുന്നത്. അവളെന്നെ കണ്ടതും ഒന്ന് ചിരിച്ചു.
''ആഹാ എണീറ്റോ.. ദാ ചായ ഇതിലുണ്ട്.. ഒഴിച്ച് കുടിച്ചോ. എനിക്ക് കുറച്ചു തിരക്കുണ്ട്.'' എന്നും പറഞ്ഞവൾ ഫ്ലാസ്ക് എന്റെ നേരെ നീട്ടി.
''നിനക്കിതെന്തിന്റെ കേടാ. ഇതൊക്കെ എത്ര ബുദ്ധിമുട്ടാണ്.'' ഞാൻ ചോദിച്ചു.
''ആഹ് പൈസ ഉണ്ടാക്കണ്ടേ മോനെ.. അപ്പൊ കുറച്ചു കഷ്ടപ്പാടൊക്കെ ഉണ്ടാവും.'' അവള് പറഞ്ഞു.
''മാളിയേക്കൽ തറവാട്ടിലെ കുട്ടിക്ക് എന്താ പൈസക്ക് ഇത്ര ആവശ്യം..'' ഞാൻ ചായ കുടിച്ചോണ്ടു ചോദിച്ചപ്പോ അവളുടെ മുഖം മാറുന്നത് കണ്ടു. മുഖത്തെ ചിരി പോയി ദേഷ്യം ആയി, പക്ഷെ പെട്ടെന്ന് തന്നെ ചിരി തിരിച്ചു വരുത്തി.
''ആഹ് തറവാട്ടു പേരൊക്കെ അറിയാലോ.. ആഹ് ശരിയാ ഇയാള് ഷാമിക്കാന്റെ ഫ്രണ്ട് ആണല്ലോ.. പിന്നെ സ്വന്തമായി നമ്മൾ ഉണ്ടാക്കുന്നത് മാത്രമേ നമ്മക്ക് ഉപയോഗത്തിന് എത്തൂ. എന്റുപ്പാപ്പാക്ക് ഒരു ആന ഉണ്ടായിരുന്നു എന്ന് വച്ചിട്ട് എനിക്കെന്താ ബായി കാര്യം.'' അവള് ചിരിച്ചോണ്ട് പറഞ്ഞു. ആ സംസാരത്തിൽ തന്നെ എന്തൊക്കെയോ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നി.
''അതെ വേഗം കുളിച്ചിട്ടു വന്നോ. ഫുഡ് ഞാൻ ഇവിടെ എടുത്തു വെക്കാം. എന്റെ ബസ് വരാൻ ആയി.'' അവള് പറഞ്ഞു.
''ആഹ് അത് ഞാൻ പറയാൻ ഇരിക്കുവാരുന്നു. നാളെ തൊട്ടു എനിക്കും വേണം തന്റെ ഫുഡ്. എത്രയാ മാസത്തിലെ റേറ്റ്. സച്ചു നിന്റെ ഫുഡ് കഴിക്കുമ്പോളും എന്റെ ഈഗോ കാരണം ഞാൻ അതിനു നിന്നില്ല. ഇനിയിപ്പോ നമ്മള് ഫ്രണ്ട്സ് ആയ സ്ഥിതിക്ക് ഈഗോ കളയാല്ലോ.'' ഞാൻ പറഞ്ഞു.
''നാളെ തൊട്ടു അല്ല, ഇന്ന് തൊട്ടു. ഇയാളെ ഫുഡ് ഞാൻ പാക് ചെയ്തിട്ടുണ്ട്. പിന്നെ പൈസ വേണ്ടാട്ടോ. ഒന്നൂല്ലെങ്കിലും എന്റെ കെട്ടിയോൻ അല്ലെ..'' എന്നും പറഞ്ഞു അവള് സയിട്ടടിച്ചു കാണിച്ചു. ചായ എനിക്ക് തരിപ്പിൽ ആയി. എന്റെ കളി കണ്ടു അവള് പൊട്ടിച്ചിരിച്ചു.
ഇവൾക്ക് ഇങ്ങനെ ചിരിക്കാനൊക്കെ അറിയോ.. എന്തോ അതൊക്കെ കണ്ടപ്പോ മനസ്സിൽ ഒരു സന്തോഷം തോന്നി. ഞാൻ ഒരു ചിരിയും കൊടുത്തു ബാത്റൂമിലേക്കു നടന്നു.
തിരിച്ചു ഇറങ്ങുമ്പോളെക്കും അവള് പോയിരുന്നു. ഞാൻ പോയി ബ്രേക്ക്ഫാസ്റ്റും കഴിച്ചു സച്ചൂനേം കൂട്ടി ഇറങ്ങി.
ലാബിൽ എത്തിയപ്പോ ആമി ഇല്ലായിരുന്നു. ഞാൻ ചാരുവിനോട് ചോദിച്ചപ്പോ അവൾ വായും തുറന്നു എന്നെ നോക്കി. അപ്പോളാണ് അവള് വരുന്നത് കണ്ടത്.
''നീ എവിടെ ആയിരുന്നു.'' ഞാൻ ചോദിച്ചു.
''ആഹ് അത് ഐസിയൂവിൽ ബ്ലഡ് കൊടുക്കാൻ ഉണ്ടായിരുന്നു. ഇന്ന് ലേറ്റ് ആയല്ലോ?'' ആമി ചിരിച്ചോണ്ട് ചോദിച്ചു.
''ആഹ് ഇന്ന് കുറച്ചു ട്രാഫിക് ഉണ്ടായിരുന്നു.'' ഞാൻ പറഞ്ഞു തിരിഞ്ഞതും സച്ചുവും ചാരുവും വായും തുറന്നു നിക്കുന്നത് കണ്ടു.
ഞാൻ ആമിയെ നോക്കി കണ്ണ് കൊണ്ട് അവരെ കാണിച്ചു കൊടുത്തു. രണ്ടും കണ്ണും തള്ളി വായും തുറന്നു നിപ്പാണ്.
ഞാൻ പോയി സച്ചുവിന്റേം ആമി പോയി ചാരുവിന്റേം വാ അടച്ചു കൊടുത്തു.
''ചാരു എന്നെ ഒന്ന് നുള്ളിയെ.. ഞാൻ ഇതുവരെ ഉറങ്ങി എണീറ്റില്ല എന്ന് തോന്നുന്നു.'' സച്ചുവാണ്.
''ഓ ഞാൻ ചെയ്യാലോ..'' എന്നും പറഞ്ഞു ഞാൻ അവന്റെ കയ്യിൽ നല്ല ഒരു നുള്ളു കൊടുത്തു. അവൻ അലറി വിളിച്ചു. അത് കണ്ടു ഞങ്ങളെല്ലാവരും പൊരിഞ്ഞ ചിരി ആരുന്നു.
''നിനക്ക് വേണോ ചാരു..'' ഞാൻ ചോദിച്ചതും അവള് കൈ പിന്നിൽ ഒളിപ്പിച്ചു വേണ്ടാന്നു തലയാട്ടി.
രണ്ടും കൂടി ഞങ്ങളെ പിന്നാലെ നടന്നു കാര്യങ്ങൾ ഒക്കെ ചോദിച്ചു മനസ്സിലാക്കി.
''എന്തൊക്കെ ആരുന്നു... മലപ്പുറം കത്തി.. അമ്പും വില്ലും.. എന്നിട്ടിപ്പോ ഒരു കാരണവും ഇല്ലാതെ ഫ്രണ്ട് ആക്കിയിരിക്കുന്നു.'' സച്ചു പുച്ഛത്തോടെ പറഞ്ഞു.
''ആര് പറഞ്ഞു കാരണം ഇല്ലാന്ന്. കാരണം ഉണ്ട് ...'' ഞാൻ പറഞ്ഞതും മൂന്നും എന്നെ നോക്കി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
എനിക്കെന്നെ അത്ഭുതം ആയി. ഷാദ് എന്ത് കാരണം കൊണ്ടാണ് എന്നെ ഫ്രണ്ട് ആക്കിയത്...
''എന്റെ പെങ്ങളെ വലിയൊരു ആപത്തിൽ നിന്നും രക്ഷിച്ചില്ലേ, അതെന്നെ കാരണം..'' ഷാദ് ചാരുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
''ഓ അതായിരുന്നു...'' ഞങ്ങൾ മൂന്നാളും ഒരുമിച്ചു ചോദിച്ചു.
''ആഹ് അതെന്നെ.. പിന്നെ നമ്മൾ ചിന്തിക്കുന്നത് തെറ്റാണെന്നു തോന്നിയാൽ മാറ്റി ചിന്തിക്കുന്നതിൽ തെറ്റൊന്നും ഇല്ലല്ലോ..അല്ലെ..'' ഷാദ് പറഞ്ഞു.
''ആഹ് അത് ശരിയാ. പക്ഷെ ഇപ്പോളും എനിക്ക് എന്തൊക്കെയോ പുകഞ്ഞു മണക്കുന്നുണ്ട്. നോക്കട്ടെ ഈ ഫ്രൻഷിപ്പ് എവിടെ വരെ പോവുമെന്ന്.'' ഞാൻ പറഞ്ഞു.
''ആഹ് അതിവാൻ രണ്ടു ദിവസമായി കുളിക്കാത്തോണ്ടാ പൊകഞ്ഞു മണക്കുന്നതു.'' ഷാദ് സച്ചുവേട്ടനെ കാണിച്ചു കൊണ്ട് പറഞ്ഞു.
''ടാ..'' സച്ചുവേട്ടൻ ഷാദിന്റെ പിന്നാലെ ഓടി. ഞാനും ചാരുവും അതും നോക്കി നിന്നു. ഷാദിന്റെ ഭാഗത്തു നിന്നും ഇങ്ങനൊരു കാര്യം ഞാൻ പ്രതീക്ഷിക്കാത്തതാണ്. ഇതിനു പിന്നിൽ എന്തോ കള്ളത്തരം ഉണ്ടോന്നു ഒരു സംശയം ഇല്ലാതില്ല. വരട്ടെ കണ്ടു പിടിക്കാം. മുമ്പത്തെ അനുഭവങ്ങൾ വച്ച് ഒരാളേം കണ്ണുമടച്ചു വിശ്വസിക്കാൻ പറ്റില്ല.
പിന്നീടുള്ള ദിവസങ്ങളിൽ എന്റെ ചിന്തകൾ തെറ്റിച്ചു ഷാദ് എനിക്ക് നല്ലൊരു സുഹൃത്തായി. അവന്റെ സൗഹൃദത്തിൽ കള്ളം ഒന്നും എനിക്ക് കാണാൻ പറ്റിയില്ല.
നാളെ തൊട്ടു എനിക്കും ഷാദിനും നായിട്ട് ഡ്യൂട്ടി ആണ്. മുമ്പത്തെ പോലെ പേടി ഒന്നും ഇല്ലാരുന്നു.
''ടീ നീ ഇറങ്ങാൻ ആയില്ലേ..'' ഷാദ് ആണ്. ഇപ്പൊ ഇങ്ങനൊക്കെ ആയി വിളി.
''ആഹ് കഴിഞ്ഞു.'' എന്നും പറഞ്ഞു ഞാൻ പുറത്തിറങ്ങി. അവൻ റൂമിൽ കേറി റെഡി ആവാൻ വേണ്ടി. ഞാൻ വേഗം ഫുഡ് എടുത്തു പാക് ചെയ്തു. ബാക്കിയുള്ളവർക്ക് ഉള്ളത് എടുത്തു കവറിൽ വച്ചു.
അപ്പോളേക്കും ഷാദ് വന്നിരുന്നു. ''ഞാൻ ഇറങ്ങാട്ടോ ഇത് ചാരുവിനെ ഏൽപ്പിച്ചിട്ടു വേണം എനിക്ക് പോവാൻ. ബസ് ഇപ്പൊ വരും.''
''വേണ്ട.'' അവൻ പറഞ്ഞു.
''ഏഹ്..'' ഞാൻ എന്താന്നുള്ള രീതിയിൽ അവനെ നോക്കി.
''ടീ നമ്മൾ ഒരു സ്ഥലത്തല്ലേ പോവുന്നെ. പിന്നെ നീ എന്തിനാ ഒറ്റയ്ക്ക് പോവുന്നെ. എന്റെ കൂടെ വന്നാ മതി. ബാക്കി ഉള്ള സമയം ആര്യയും കൂടി ഉള്ളുണ്ട നിങ്ങളെ ഒരുമിച്ചു കൂട്ടാത്തത്.'' ഷാദ് ശരിക്കും ഓർഡർ ചെയ്യുവാരുന്നു.
അത് കൊണ്ട് തന്നെ അവനോടു വേണ്ടാന്നു പറയാൻ തോന്നിയില്ല. ഓക്കേ ഞാൻ ഇത് ചാരുവിനെ ഏൽപ്പിക്കട്ടെ. അവള് സച്ചുവേട്ടനും ശരണിനും കൊടുത്തോളും. ആഹ് ഇപ്പൊ സച്ചുവേട്ടന്റെ കൂടെ ശരൺ ആണ് ഉള്ളത്.
''ചാരു ഇതാ ഫുഡ്.'' ഞാൻ കവർ അവളെ കയ്യിൽ കൊടുത്തു.
''നീ എന്താ ലേറ്റ് ആയെ, ബസ് പോയല്ലോ.'' ചാരു പറഞ്ഞു.
''ആഹ് അത് ഷാദ് പറഞ്ഞു അവന്റെ കൂടെ പോവാമെന്നു.'' ഞാൻ പറഞ്ഞതും അവളെന്നെ വല്ലാത്തൊരു നോട്ടം നോക്കി.
''ഓഹോ അവിടെ വരെ ഒക്കെ ആയി അല്ലെ.. കൊച്ചു കള്ളി...'' ചാരു എന്നെ നുള്ളി കൊണ്ട് പറഞ്ഞു.
''പോടീ.. അവനെന്റെ നല്ലൊരു ഫ്രണ്ട് ആണ്. പ്രവീണേട്ടനെയൊക്കെ പോലെ..'' ഞാൻ പറഞ്ഞു.
''സ്വന്തം ഭർത്താവിനെ സഹോദരനെ പോലെ കാണുന്ന ആദ്യത്തെ ഭാര്യ നീ ആരിക്കും..'' ചാരു പറഞ്ഞു.
''എന്തോന്ന്...'' ഞാൻ ചോദിച്ചു.
''പ്രവീണേട്ടൻ നിനക്ക് സഹോദരനെ പോലെ അല്ലെടി, അപ്പൊ ഷാദും..'' അവളെങ്ങനെ ചോദിച്ചതും ഞാനൊരു കുത്തു കൊടുത്തു.
''മണവാട്ടി വേണ്ടാത്തത് ആലോചിച്ചു തല പുണ്ണാക്കണ്ട. പോയി സൗന്ദര്യം കൂട്ടാൻ ഉള്ള വഴി നോക്ക്.'' ഞാൻ പറഞ്ഞു.
അടുത്ത ആഴ്ച സച്ചുവേട്ടന്റേം ചാരുവിന്റേം എൻഗേജ്മെന്റും നിശ്ചയവും ആണ്. രണ്ടാഴ്ച കഴിഞ്ഞാൽ കല്യാണം. അവരുടെ രണ്ടാളുടേം പേരെന്റ്സും കുറെ റിലേറ്റീവസും ഇവിടെ ഉണ്ട്. നാട്ടിൽ കുറെ ആൾക്കാർക്ക് അവരെ കല്യാണത്തിന് വല്യ താല്പര്യം ഇല്ല. അത്കൊണ്ടാണ് ഇവിടുന്നു നടത്തുന്നത്. കല്യാണം ആവുമ്പോളേക്കും പ്രിയയും പ്രവീണേട്ടനും വരും.
''ടീ എന്താലോചിച്ചു നിക്കാ... പോണ്ടേ..'' തലയിലൊരു കൊട്ട് കിട്ടിയപ്പോളാ ബോധം വന്നത്. ഞാൻ ഷാദിനെ നോക്കി പേടിപ്പിച്ചു.
''ഇങ്ങനെ നോക്കല്ലേടീ ഉണ്ടക്കണ്ണീ.. ആ കണ്ണിപ്പൊ പുറത്തു ചാടും..'' ഷാദ് പറഞ്ഞു.
''നീ പോടാ ഡ്രാക്കുളേ..'' എന്നും പറഞ്ഞു അവനൊരു തല്ലു വച്ചു കൊടുത്തു.
''ഹോ വെറുതെ വേലിലിരിക്കുന്ന പാമ്പിനെ എടുത്തു വേണ്ടാത്തിടത്തു വച്ച പോലായി.. പണ്ടത്തെ പോലെ മതി ആരുന്നു. ഇപ്പൊ കാണുന്നില്ലേ പോടാന് വരെ വിളിക്കാൻ തുടങ്ങി...'' ഷാദ് പറഞ്ഞു.
''നിനക്കെങ്ങനെ തന്നെ വേണം..'' ചാരു പറഞ്ഞു.
''വാ നടക്കു...'' ഞങ്ങൾ ഷാദിന്റെ വണ്ടീടെ അടുത്തേക്ക് നടന്നു.
@@@@@@@@@@@@@@@@@@@@@@@@@@@
ആദ്യമൊക്കെ ആമിക്ക് എന്നോട് സംസാരിക്കാൻ തന്നെ മടി ആയിരുന്നു. ഇപ്പൊ നല്ല കംഫർട്ടബ്ൾ ആണ്. എനിക്കും അഭിനയം ഒക്കെ പോയി ഇപ്പൊ അവളൊരു നല്ല ഫ്രണ്ട് ആണ്. ഞാൻ മുമ്ബ് വിചാരിച്ചതൊക്കെ തെറ്റാണ്. അവളുടെ ജീവിതത്തെ പറ്റി കുറെ വട്ടം ചോദിക്കാൻ തുടങ്ങിയെങ്കിലും പിന്നെന്തോ വേണ്ടാന്നു വച്ചു.
''എന്താ മാഷേ നല്ല ആലോചനയിൽ ആണല്ലോ... ഈ റിപ്പോർട്ട് ഇപ്പോളെങ്ങാനും ടൈപ്പ് ചെയ്തു കയ്യുമൊ..'' ആമിയാണ്.
''എനിക്കെന്തോ ഉറക്കം വരുന്നു..'' ഞാൻ പറഞ്ഞൊപ്പിച്ചു.
''ഓ എന്ന ഇങ്ങോട്ടു മാറ്, ഞാൻ ചെയ്തോലാം..'' എന്നും പറഞ്ഞു അവൾ അത് ചെയ്യാൻ രഹുടങ്ങി.
''ടീ ആ ഇയർഫോണിനു കുറച്ചു റസ്റ്റ് കൊടുത്തൂടെ.. അത് നിന്നെ ശപിക്കുന്നുണ്ടാവും..'' ഞാൻ പറഞ്ഞു.
''ആഹ് കുഴപ്പമില്ല, ഇതുള്ളപ്പോലുള്ള റിലാക്സേഷൻ മറ്റൊന്നിലും കിട്ടില്ല മോനെ..'' ആമി പറഞ്ഞു.
''എന്ന ഇങ്ങോട്ടു താ, ഞാനും കേക്കട്ടെ നിന്റെ പാട്ടു.'' എന്നും പറഞ്ഞു ഞാൻ ഇയർഫോൺ എടുക്കാൻ പോയതും അവള് മാറി, ഫോൺ എടുത്തു കയ്യിൽ പിടിച്ചു.
''അത് വേണ്ട കേട്ടാ.. മോൻ പോയി ഉറങ്ങിക്കോ.'' ഇവളിങ്ങനാ ഫുൾ ടൈം ആ ഇയർഫോൺ ഉണ്ടാവും. ഒന്ന് പാട്ടു കേൾക്കാൻ ചോദിച്ചാൽ തരുകേം ഇല്ല. ഞാൻ നിർബന്ധിച്ചാൽ ആണ് ടി വി യുടെ മുന്നിൽ പോലും ഇരിക്കുന്നത്. പക്ഷെ പട്ടു കേൾക്കലിന് മാത്രം കുറവില്ല.
''ആമി ഈ റിപ്പോർട്ടിൽ ഒരു മിസ്റ്റേക്ക് ഉണ്ടല്ലോ..'' നോക്കിയപ്പോ വിജി സാർ ആണ്.
''എന്ത് പറ്റി സാർ..'' ഞാനും അങ്ങോട്ട് പോയി.
''ഇതെനിക്കൊന്നു എക്സ്പ്ലൈൻ ചെയ്തു തരണം.'' സാർ പറഞ്ഞു.
''ഷുവർ സാർ..'' ആമി പറഞ്ഞു.
''എങ്കിൽ എന്റെ കൂടെ വരൂ..'' ആമി വിജി സാറിന്റെ കൂടെ പോയി.
അപ്പോളാണ് ഞാനതു കണ്ടത്. ആമി തിരക്കിൽ അവളെ ഫോൺ എടുത്തിട്ടില്ല. കൂടാതെ ഫോണിൽ എന്തോ പ്ലേയ് ആവുന്നുണ്ട്. ഞാൻ ഇയർഫോൺ എടുത്തു ചെവിയിൽ വച്ചു.
അതിലുള്ള പാട്ടു കേട്ട് എനിക്ക് ചിരി വന്നു.
ദേ ഞാൻ എത്തി. അടുത്ത് ഞായറാഴ്ച. വായിച്ചിട്ടു അഭിപ്രായം പറയണം.
ഇതിനാണോ ഇവളിത്ര ബലം പിടിച്ചത്. ഏതോ പഴയ ഗസൽ ആയിരുന്നു ഞാൻ കേട്ടത്. ഇവൾ ഇതാണോ ഇരുപത്തിനാലു മണിക്കൂറും കേട്ടോണ്ടിരുന്നത്. ആഹ് ഏതായാലും കുറച്ചു സമാധാനം കിട്ടി. അപ്പോഴാണ് ആമി ആരോടോ സംസാരിച്ചു കൊണ്ട് വരുന്നത് കണ്ടത്. ഞാൻ മൊബൈൽ വച്ച് വേഗം എണീറ്റ് മാറി ഇരുന്നു. ആമിയും ആദിയും ഉള്ളിലേക്ക് വന്നു.
''ഇതെന്താ ഉറങ്ങിയില്ലേ???'' ആമിയാണ്.
''ഇല്ല ഉറക്കം വന്നില്ല..'' എന്നും പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു കൊടുത്തു.
അവള് തിരിച്ചു വന്നു റിപ്പോർട്ട് ടൈപ്പ് ചെയ്യാൻ തുടങ്ങി. ഞാൻ ആദിയോട് കത്തിയടിച്ചു ഇരുന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@
ഇപ്പൊ എന്റെ മോന് സമാധാനം ആയല്ലോ. ഞാൻ എന്താ കേക്കുന്നതു എന്ന് അറിയാത്തോണ്ടു ടെൻഷൻ അടിച്ചു നടക്കാ. ഏതായാലും ഇനി ഇതും നോക്കി വരില്ല. ഞാൻ കേക്കുന്നതെന്താണെന്നു തൽകാലം മോൻ അറിയണ്ട, കേട്ടോ ഡ്രാക്കുള്ളേ. എനിക്ക് തന്നെ ചിരി വന്നു.
''ടീ ഫുഡ് കഴിക്കണ്ടേ???'' ഷാദ് ആണ്.
''ആഹ് കഴിക്കാം.'' അവൻ വിളിച്ചപ്പോളാ ബോധം വന്നത്. ആദി അപ്പോളേക്കും പോയിരുന്നു.
ഞങ്ങള് ഫുഡ് കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോ ഷാദ് ഉറങ്ങി. ഞാൻ അവിടെ ബാക്കി ഉണ്ടായിരുന്ന റിപ്പോർട്ട് ഒക്കെ ടൈപ്പ് ചെയ്യാൻ തുടങ്ങി.
ഡ്യൂട്ടി കഴിഞ്ഞു ഷാദ്ന്റെ കൂടെ പോയത് കൊണ്ട് നേരത്തെ എത്തി. അവൻ ഫ്രഷ് ആവാൻ പോയപ്പോ ഞാൻ വേഗം ഫുഡ് ഉണ്ടാക്കി. അതും കഴിച്ചു കിടന്നുറങ്ങി.
@@@@@@@@@@@@@@@@@@@@@@@@@@@@@
ഉച്ചയ്ക്ക് ഞാൻ എണീറ്റപ്പോ ആമിയെ അവിടെങ്ങും കണ്ടില്ല. റൂമിലേക്ക് കേറാൻ നോക്കിയപ്പോ അത് ലോക് അല്ലാരുന്നു. അവളകത്തു ഉണ്ടെങ്കിൽ എന്തായാലും ലോക് ചെയ്യും. ഞാൻ പുറത്തൊക്കെ നോക്കി എവിടേം ഇല്ല. ഞാൻ വിചാരിച്ചു പുറത്തെങ്ങാനും പോയതാവുമെന്നു.
കുറച്ചു സമയം ബാൽക്കണിയിൽ പോയി നിന്നു. മുമ്പത്തെ പോലെ അല്ല അവളില്ലാതെ പറ്റാത്ത പോലെ. സച്ചൂനേം ചാരൂനേം പോലെ കൂടെ എപ്പോളും വേണമെന്നൊരു തോന്നൽ. പണ്ടത്തെ പോലെ അല്ല, ഇപ്പൊ എന്നോട് സംസാരിക്കുന്ന കേട്ടാൽ പെറ്റ തള്ള സഹിക്കില്ല.
മുമ്ബ് ഞാൻ ചീത്ത പറഞ്ഞാൽ കണ്ണ് നിറച്ചോണ്ടിരുന്നവൾ ഇപ്പൊ എന്തേലും പറഞ്ഞാൽ പത്തു തിരിച്ചു പറയും. പക്ഷെ അത് കേക്കാനും ഒരു രസാണ്. എന്നാലും ഇത് എന്റേം സച്ചൂന്റേം ചാരൂന്റേം മുന്നിൽ മാത്രമേ ഉള്ളൂ. അർജുനും സ്നേഹയും ഉണ്ടെന്കി തന്നെ അവൾ അതികം സംസാരിക്കില്ല.
ഓരോന്നോർത്തു നിന്നു സമയം പോയത് അറിഞ്ഞില്ല. വിശപ്പിന്റെ വിളി തുടങ്ങി. ഈ ആമി എവിടെ പോയോ ആവോ. ആ അവള് വരുബോളെക്കും ഫ്രഷ് ആവാം. ഞാൻ റൂമിലേക്ക് പോയി. അവിടെ കണ്ട കാഴ്ച്ച എന്റെ സാറേ പിന്നൊരു രണ്ടു മിനിറ്റത്തേക്കു ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല.
ആമി കുളിച്ചിറങ്ങി മുടി തുവർത്തുന്നു. ഒരു ബ്ലാക്ക് കുർത്തയും ബ്ലാക് പാന്റും ആണ് വേഷം. അവളുടെ മുടി എന്ന് പറഞ്ഞാൽ മുട്ടോളം ഉണ്ട്, നല്ല ബ്രൗൺ നിറം. ഇവളിതു എവിടെയാണോ ഒളിപ്പിച്ചു വെക്കുന്നത്. നല്ല ഗോതമ്പിന്റെ നിറമാണ് അവൾക്കു. അതിന്റെ മാറ്റ് കൂട്ടാൻ കഴുത്തിൽ ഒരു കുഞ്ഞു മറുകും. കവിളിലും ഉണ്ട് ഒരെണ്ണം. പക്ഷെ ഇതുവരെ കണ്ടിട്ടില്ല.
ആഹ് ഒരു റൂമിൽ ആയിട്ട് പോലും സ്കാർഫ് ഇടാതെ ഇതുവരെ ഞാൻ അവളെ കണ്ടിട്ടില്ലല്ലോ. ആര് കണ്ടാലും നോക്കി നിന്നു പോവും. വെളുപ്പിലൊന്നും ഒരു കാര്യവും ഇല്ലാന്ന് തോന്നി. പെട്ടെന്നാണ് അവൾ എന്നെ കണ്ടത്. അപ്പൊ തന്നെ മുണ്ടും അവിടിട്ടു ചുറ്റും എന്തോ പരതാൻ തുടങ്ങി.
അവളെ കളി കണ്ടിട്ട് എനിക്ക് ചിരി വന്നു. ഞാൻ ചിരിക്കുന്ന കണ്ടിട്ട് അവളെന്നെ ദേഷ്യത്തോടെ നോക്കി. ''എന്തിനാ ഇങ്ങനെ കിണിക്കുന്നേ???''
''നിന്റെ കളി കണ്ടിട്ട് തന്നെ. ഞാൻ നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോണില്ല ഇങ്ങനെ വെപ്രാളപ്പെടാൻ. പിന്നെ ഞാൻ നിന്നെ ഇങ്ങനെ കണ്ടാൽ എന്താ. ഒന്നൂല്ലെലും നീ പറഞ്ഞ പോലെ ഞാൻ നിന്റെ കെട്ടിയോൻ അല്ലെ..'' എന്നും പറഞ്ഞു ഞാൻ അവളെ നേരെ നടന്നു.
അവളാകെ പേടിച്ചിട്ടുണ്ട്. ഞാനവളെ നേരെ നടക്കുന്നതിനനുസരിച്ചു അവള് പിന്നോട്ട് പോണുണ്ട്. അവസാനം മതിലിൽ ഇടിച്ചു നിന്നു. അവള് രണ്ടു കണ്ണും ഇറുക്കി പൂട്ടീട്ടുണ്ട്.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
യാ അല്ലാഹ് ഞാൻ ഡോർ ലോക് ചെയ്യാതെ ആണോ കുളിക്കാൻ കേറിയേ. മുടി തുവർത്തുമ്പോളാണ് ആരോ സൈഡിൽ ഉള്ള പോലെ തോന്നിയത്. നോക്കിയപ്പോ ഷാദ് ആണ്. അവനെന്നെ ഇമ വെട്ടാതെ നോക്കുകയാണ്. പെട്ടെന്നു ഞാൻ പതറിപ്പോയി. ആരുടെ മുന്നിലും ഞാൻ ഇങ്ങനെ നിന്നിട്ടില്ല.
ഇവിടെ തന്നെ റൂമിലും സ്കാർഫ് ചുറ്റിയാണ് നിക്കാറ്. അതിനു ഷാദ് എപ്പോളും കളിയാക്കാറുണ്ട്. ഇന്ന് പ്രതീക്ഷിക്കാതെ ആണ് അവന്റെ മുന്നിലിങ്ങനെ പെട്ടത്. ഈ ഡ്രാക്കുള എന്തിനാ എന്റെ നേരെ വരുന്നേ. അവന്റെ മുഖം കാണുമ്പോ പേടി ആവുന്നു. മനസ്സിൽ എന്താണെന്ന് ഒരു പിടിത്തവും കിട്ടുന്നില്ല.
പിന്നോട്ട് പോയി മതിലിൽ മുട്ടി നിന്നപ്പോ ഞാൻ കണ്ണ് രണ്ടു ഇറുക്കി അടച്ചു. അവന്റെ ഭാഗത്തു നിന്നും റെസ്പോൺസ് ഒന്നും കാണാത്തതു കൊണ്ട് കണ്ണ് തുറന്നു നോക്കിയപ്പോ ആ ജന്തു നിന്നു ചിരിക്കാണ്.
''നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ. നീ എന്റെ ഫ്രണ്ട് ആണ്. അതോണ്ട് എന്റെ ഭാഗത്തു നിന്നും മോശമായി ഒന്നും ഉണ്ടാവുമെന്ന് പേടിക്കണ്ട. എനിക്ക് വീട്ടിൽ ഉമ്മയും പെങ്ങന്മാരുമൊക്കെ ഉള്ളതാ.'' എന്നും പറഞ്ഞു അവൻ എന്റെ ഷാൾ എടുത്തു തലയിൽ ഇട്ടു തന്നു.
അറിയാതെ എന്റെ ചുണ്ടിലും ഒരു ചിരി വന്നു. ഞാൻ അവന്റെ വയറ്റിനിട്ടൊരു കുത്തു കൊടുത്തു എന്നെ പേടിപ്പിച്ചതിനു.
''എനിക്ക് വിശക്കുന്നുണ്ട്...'' ഷാദ് പറഞ്ഞു.
''ഓ സോറി ഞാൻ ഉറങ്ങിപ്പോയി. ഇപ്പൊ ഉണ്ടാക്കിത്തരാം.'' എന്നും പറഞ്ഞു ഞാൻ ഫുഡ് ഉണ്ടാക്കാൻ പോയി.
''വേണ്ട നമുക്ക് പുറത്തു പോയി കഴിക്കാം . നീ റെഡി ആവ്. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ.'' എന്നും പറഞ്ഞു ഷാദ് ബാത്റൂമിലേക്കു കേറി.
ഞാൻ ഡ്രെസ്സിന്റെ കൂടെ വേഗം സ്കാർഫ് എടുത്തു ചുറ്റി. എനിക്ക് കിച്ചണിലേക്കു കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉള്ളത് കൊണ്ട് അതിന്റെ ലിസ്റ്റ് ആക്കാൻ തുടങ്ങി.
@@@@@@@@@@@@@@@@@@@@@@@@@@@
ഫ്രഷ് ആവുമ്പൊ ടി ഷർട്ട് നനഞ്ഞു പോയി. ഞാൻ അത് ഊരി ഷോള്ഡറില് ഇട്ടു പുറത്തേക്കിറങ്ങുമ്പോ അവള് റൂമിൽ തന്നെ ഉണ്ട്. ഞാൻ തിരിച്ചു കേറി ഡോർ ചാരി.
''ടീ ഒന്ന് പുറത്തിറങ്ങിക്കെ???'' ഞാൻ പറഞ്ഞു.
''എന്തിനാ?? എനിക്കിച്ചിരി പണി ഉണ്ട്.'' ആമി പറഞ്ഞു.
''ഒന്ന് പുറത്തിറങ്ങിയേ, എനിക്ക് ഡ്രസ്സ് മാറണം.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''നീ ഡ്രസ്സ് ഇട്ടിട്ടല്ലേ ഉള്ളത് പിന്നെന്താ.'' അവള് എന്തോ എഴുതുന്ന തിരക്കിലാ.
''ഒന്ന് പൊടി എന്റെ ഷർട്ട് നനഞ്ഞു. അല്ലെങ്കി കുഴപ്പമില്ല നീ അവിടെ ഇരുന്നോ ഞാൻ ഇറങ്ങി വരാം.'' ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
''അയ്യോ വേണ്ട, ഞാൻ ദാ ഇറങ്ങി..'' എന്നും പറഞ്ഞു ഒരു ഓട്ടം ആരുന്നു പുറത്തേക്കു. ഇങ്ങനൊരു സാധനം. എനിക്ക് ചിരി വന്നു.
''വാ പോവാം..'' ഞാൻ റെഡി ആയി അവളെ വിളിച്ചു.
ഞങ്ങള് ഒരു മാളിലേക്കു പോയി, വേഗം ഫുഡ് കഴിച്ചു. പിന്നെ അവൾക്കു കിച്ചണിലേക്കു എന്തൊക്കെയോ വാങ്ങാൻ ഉള്ളത് കൊണ്ട് അവൾ സൂപ്പർമാർക്കറ്റിലേക്കു നടന്നു. എന്നെ വിളിച്ചെങ്കിലും ഞാൻ പോയില്ല. ഞാൻ അവിടെ ഫുഡ് കോർട്ടിൽ മൊബൈലും നോക്കി ഇരുന്നു.
@@@@@@@@@@@@@@@@@@@@@@@@
ഇവനെന്താ ഒന്ന് കൂടെ വന്നാൽ. സാധാരണ ചാരു എന്തായാലും കൂടെ ഉണ്ടാവും. ഇന്ന് ആരും ഇല്ലാത്തതു കൊണ്ട് എന്തോ ഒരു മൂഡ് ഔട്ട് പോലെ. സ്ഥിരമായി വരുന്ന ഷോപ് ആയതു കൊണ്ട് രണ്ടു മൂന്നു പേര് കണ്ടപ്പോ ചിരിച്ചു.
ഞാനും ഒന്ന് ചിരിച്ചു കൊടുത്തു. ഞാൻ ആരോടും ഒന്നും സംസാരിക്കാറില്ലെങ്കിലും ചാര് എല്ലാരുമായി നല്ല കമ്പനി ആണ്.
''ആഹ് ഇതാര് ആമിയോ. ചാരു എവിടെ???'' നോക്കുമ്പോ സ്വാതി ചേച്ചി ആണ്. ഇവിടെ സെയിൽസിൽ ആണ്. ചാരുവുമായി നല്ല കമ്പനി ആണ്. ഞാനും ഒന്ന് രണ്ടു വട്ടം സംസാരിച്ചിട്ടുണ്ട്.
''ചാരു ഡ്യൂട്ടിയില ചേച്ചി.'' ഞാൻ പറഞ്ഞു.
''അപ്പൊ നിനക്ക് ഡ്യൂട്ടി ഇല്ലേ????'' ആ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
ആളെ കണ്ടതും എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി. മുഖത്തൊരു പുഞ്ചിരി വരുത്തി. സ്വാതി ചേച്ചിയെ ആരോ വിളിച്ചപ്പോ ചേച്ചി പോയി.
''ചോദിച്ചത് കേട്ടില്ലേ??? നീ എന്താ ഇവിടെ???''
''അത്.. ഞാ... ഞാൻ സാധനങ്ങൾ വാങ്ങാൻ വന്നതാ ഒരു ഫ്രണ്ടിന്റെ കൂടെ.'' ഞാൻ പറഞ്ഞു.
''ഏതു ഫ്രണ്ടിന്റെ കൂടെ..''
''അത് ഒരുമിച്ചു വർക്ക് ചെയ്യുന്നതാ.'' ഞാൻ പറഞ്ഞു.
''നീ ആരോടും സംസാരിക്കാറ് പോലും ഇല്ലല്ലോ, ഇപ്പൊ ഒരു ആണിന്റെ കൂടെ ഇവിടെ എങ്ങിനെ വന്നു.'' അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി. അപ്പൊ ഇങ്ങേരെന്നെ ഷാദിന്റെ കൂടെ കണ്ടു. പടച്ചോനെ പെട്ടല്ലോ.
''പറയെടീ'' എന്നും പറഞ്ഞു അയാളുടെ കൈ എന്റെ നേരെ വന്നു.
@@@@@@@@@@@@@@@@@@@@@@@@@@@
ഫോണിൽ തോണ്ടി കളിച്ചു മടുത്തപ്പോ ഞാൻ മെല്ലെ എണീറ്റു ആമിയെ തേടി ഇറങ്ങി. പെട്ടെന്നാണ് ആരോ എന്റെ തോളിൽ കൈ വച്ചതു.
തിരിഞ്ഞു നോക്കിയപ്പോ സിനാനും ആഷിക്കും. എന്റേം സച്ചൂന്റേം ഫ്രണ്ട്സ് ആണ്. ഒരുമിച്ചു പഠിച്ചത്.
''ടാ എത്ര നാളായെടാ കണ്ടിട്ട്...'' ഞാൻ ചോദിച്ചു.
''ഓ നിനക്കല്ലേ സമയം ഇല്ലാത്തതു. ഞങ്ങൾ വീക്കെൻഡിൽ എപ്പോളും കാണാറുണ്ട് അല്ലേടാ..'' സിനു ആശിയോടു പറഞ്ഞു.
''അതിപ്പോ കുറച്ചു തിരക്കുണ്ടെടാ അതാ.'' ഞാൻ പറഞ്ഞു. ഇവരുടെ കൂടെ ആണ് ഞാൻ സാധാരണ എല്ലാ വീകെൻഡിലും ഉണ്ടാവാറു. പക്ഷെ ഇപ്പൊ സച്ചുവും ചാരുവും ആമിയും ആയി പുറത്തു പോവാറാണ് പതിവ്.
''ആഹ് കല്യാണം കഴിഞ്ഞാൽ പിന്നെ ഫ്രണ്ട്സിനെ വേണ്ടാതാവുന്നതു പുതിയ കാര്യം ഒന്നും അല്ലല്ലോ.'' ആഷിയാണത് പറഞ്ഞത്. ഇവരിതെങ്ങനെ അറിഞ്ഞു ഞാൻ ആരോടും പറഞ്ഞിട്ടില്ല.
''എന്നാലും ഒരു ട്രീറ്റ് താരാതിരിക്കാൻ കല്യാണം പോലും പറയാതിരുന്നത് മോശമായിപ്പോയി.'' ആഷി പറഞ്ഞു.
''നിനക്ക് സങ്കടത്തിൽ അല്ലെ ഞങ്ങളെ വേണ്ടൂ സന്തോഷത്തിൽ ആവശ്യം ഇല്ലല്ലോ. സച്ചൂനെങ്കിലും കുറച്ചു സ്നേഹം ഉണ്ടാലോ അത് മതി.'' സിനുവാണ്. തെണ്ടി സച്ചു നിന്നെ ഞാൻ പിന്നെ കണ്ടൊള്ളാം.
''അത് പിന്നെ എല്ലാം പെട്ടെന്നായിരുന്നെടാ. അതാ ആരോടും പറയാതിരുന്നേ, സോറിട..'' ഞാൻ പറഞ്ഞു. എന്റെ മോശം സമയത്തു എന്റെ കൂടെ ഉണ്ടായിരുന്നവരാണിവർ. എന്റെ എല്ലാ കാര്യവും അറിയുന്നവർ. അവരെ ഒഴിവാക്കിയ പോലെ അവർക്കു തോന്നി കാണും. ചെ വേണ്ടാരുന്നു, ഒന്ന് പറഞ്ഞാ മതിയാരുന്നു.
''അയ്യേ ടാ ഞങ്ങളൊരു തമാശ പറഞ്ഞതാ നീ സീരിയസ് ആകാതെ. നിന്റെ ജീവിതത്തിൽ ഇങ്ങനൊരു കാര്യം ഉണ്ടായത് ഞങ്ങക്ക് സന്തോഷമേ ഉള്ളൂ.'' എന്നും പറഞ്ഞു അവരെന്നെ കെട്ടിപ്പിടിച്ചു.
''അല്ല നീ എന്താ ഇവിടെ??? നിന്റെ വൈഫ് ഉണ്ടോ കൂടെ??'' സിനുവാണ്.
''ആ ഉണ്ടെടാ, ഞങ്ങള് ഫുഡ് കഴിക്കാൻ വന്നതാ. ഇന്ന് നായിട്ട് ഡ്യൂട്ടി ആണ്. അവൾക്കെന്തോ സാധനങ്ങൾ വാങ്ങാൻ ഉള്ളത് കൊണ്ട് താഴെ പോയിരിക്കുവാ.'' ഞാൻ പറഞ്ഞു.
''ആഹ് എന്ന വാ നമ്മുടെ അമ്മായിനെ കണ്ടിട്ടാവാം ബാക്കി കാര്യങ്ങൾ.'' ആഷി പറഞ്ഞു.
''അല്ല നിങ്ങളെന്താ ഇവിടെ???'' ഞാൻ ചോദിച്ചു.
''ഫുഡ് കഴിക്കാൻ തന്നെ. അപ്പോള നിന്നെ കണ്ടത്.''
''അതെന്താ നിങ്ങടെ കെട്ടിയോൾമാർ നിങ്ങക്ക് ഫുഡ് തന്നില്ലേ.'' ഞാൻ ചോദിച്ചു.
''അതിനു അവരിവിടെ വേണ്ടേ. രണ്ടും വെക്കേഷന് നാട്ടിൽ പോയിരിക്കുവാണ്. അടുത്ത മാസം വരും. മോന് സ്കൂൾ തുറക്കുമ്പോളേക്കും.'' ആഷി പറഞ്ഞു.
ആള് പണ്ട് സ്കൂളിൽ പഠിക്കുമ്പോ തന്നെ പ്രേമിച്ചു സെറ്റ് ആക്കി. കോളേജ് കഴിഞ്ഞതും അവളേം കൊണ്ട് ഒളിച്ചോടി. ആദ്യം ഭയങ്കര പ്രശ്നങ്ങൾ ആയിരുന്നു. പിന്നെ ഇപ്പൊ എല്ലാം സെറ്റ് ആയി. ഒരു മോൻ ഉണ്ട് അബാൻ, ഞങ്ങടെ അബി.
സിനൂന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വര്ഷം കഴിഞ്ഞു. ഒരു മോൾ ആണ്, സാനിയ. ഇപ്പൊ ഒരു വയസ്സാവുന്നു.
വീക്കെൻഡിൽ ഞാൻ ഇവരെ കൂടെ ആവും അബിക്ക് എന്നെ വല്യ കാര്യമാണ്. സചുവും ഇവരുമാണ് തകർന്ന എന്നെ പഴയ ഷാദ് ആക്കി മാറ്റിയത്.
സൂപ്പർമാർകെറ്റിൽ എത്തി ആമിയെ തപ്പി നടക്കുവാരുന്നു. അപ്പോഴാണ് അവൾ ആരോടോ സംസാരിക്കുന്നതു കണ്ടത്. മുഖം കണ്ടാൽ അറിയാം പേടിച്ചിട്ടാണുള്ളതെന്നു. ഞാൻ ഇത് വരെ അയാളെ കണ്ടിട്ടില്ല.
അവൾ അയാൾ ചോദിക്കുന്നതിനൊക്കെ പേടിച്ചു പേടിച്ചു മറുപടി പറയുന്നുണ്ട്. പെട്ടെന്നാണ് അയാളെ കൈ അവളെ നേരെ ഉയരുന്നത് ഞാൻ കണ്ടത്.
ഞാൻ തടയാൻ പോവുന്നതിനു മുന്നേ ആരോ അത് തടഞ്ഞിരുന്നു.
ഒരു സ്ത്രീയാണ് അയാളെ തടഞ്ഞത്. ഞാൻ വേഗം ആമിയുടെ അടുത്തേക്ക് പോയി. അവളെ അയാളെ അടുത്ത് നിന്നും മാറ്റി എന്റെ അടുത്ത് നിർത്തി. എന്നെ കണ്ടപ്പോ അവള് കണ്ണ് കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്.
''ആമി എന്താ പറ്റിയെ??? ആരാ ഇയാൾ???'' ഞാൻ ചോദിച്ചു.
''അതു ചോദിക്കാൻ നീ ആരാടാ???'' എന്നും ചോദിച്ചു അയാൾ എന്റെ നേരെ വന്നു. അപ്പൊ സിനുവും ആഷിയും എന്റടുത്തേക്കു വന്നു.
''അയ്യോ വേണ്ട...'' എന്നും പറഞ്ഞു അവളെന്റെ മുന്നിൽ കേറി നിന്നു.
''എന്നാ പറ ആരാ ഇത്??? ആരുടെ കൂടെയാ നീ കറങ്ങി നടക്കുന്നെ???'' അയാൾ ചോദിച്ചു.
''ഇത്... ഇത്... എന്റെ... എന്റെ...'' അവൾ വിക്കുവാണ്.
''എന്തോന്നാടീ.. നിനക്കെപ്പോളാ വിക്കൽ തുടങ്ങിയെ. ഞാൻ നിനക്ക് മഹറ് തന്നവനാണെന്നു പറയാൻ നിനക്കെന്താ ഇത്ര മടി.. നീ എന്തിനാ വഴിയിൽ കണ്ടവരെ ഒക്കെ പേടിക്കുന്നെ.'' ഞാൻ ഒരു കണ്ണിറുക്കി കൊണ്ട് അവളോട് ചോദിച്ചു. ഞാൻ പറഞ്ഞ കേട്ട് അവളാകെ ഞെട്ടി.
കാരണം സാധാരണ ഞാൻ ആണ് ആരോടും ഈ കാര്യം പറയരുത് എന്ന് പറയാറ്. അവളെന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു...
''ആണോ.. ഇവൻ നിന്റെ ഭർത്താവ് ആണോ...'' അയാൾ ചോദിച്ചു.
''ഇതൊക്കെ ചോദിക്കാൻ താൻ ആരാ... താൻ തന്റെ ജോലി നോക്ക്.'' എന്നും പറഞ്ഞു ഞാൻ അവളെ കൈ പിടിച്ചു നടക്കാൻ തുടങ്ങി.
''അങ്ങനെ പോവല്ലേ... പറ അംനൂ ഇവൻ പറഞ്ഞതൊക്കെ സത്യമാണോ...'' അയാൾ ചോദിച്ചു.
പണി പാളിയോ, ഇവളെ ഇയാൾക്ക് അറിയോ... ''ടീ നിനക്കിയാളെ അറിയോ???'' അവളെന്നെ ദേഷ്യത്തോടെ നോക്കി.
''അതു അജൂക്ക... അതു പിന്നെ...'' അയ്യോ ഇതാണോ ഇവളെ അജൂക്ക. ഞാൻ ഒന്ന് അയാളെ നോക്കി ഇളിച്ചു കാണിച്ചു.
''എന്താ അളിയാ വല്ല പച്ച മാങ്ങയും തിന്നോ??? ഇത്ര പുളിച്ച ചിരി മുഖത്ത്.'' അജു ചോദിച്ചു.
''അതു പിന്നെ ഞാൻ എനിക്ക് ആളെ മനസ്സിലായില്ല.'' ഞാൻ പറഞ്ഞു.
''എനിക്കുള്ള ഉത്തരം കിട്ടിയില്ല അംനൂ. നീ എന്താ എന്നെ ഒന്നും അറിയിക്കാതിരുന്നേ??? ഞാൻ അത്രക്കും അന്യൻ ആണോ...'' അജു ചോദിച്ചു.
''അജൂക്ക പ്ലീസ്'' എന്നും പറഞ്ഞു അവൾ അജൂനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
അജൂക്ക വന്നിട്ട് വിളിച്ചെങ്കിലും ഇത് വരെ മുന്നിൽ പോവാതെ മാറി നടക്കുവാരുന്നു. കല്യാണം കഴിഞ്ഞതൊക്കെ ഇക്ക ഇക്കാന്റെ ഫ്രണ്ട് വഴി അറിഞ്ഞു എന്ന് സംസാരത്തിൽ മനസ്സിലായി. എങ്ങനേലും ഒന്ന് തണുപ്പിക്കാം എന്ന് കരുതി നിക്കുമ്പോളാണ് ഷാദ് വന്നത്. പൊട്ടൻ എന്തൊക്കെ ഡയലോഗ് ആരുന്നു. ഇപ്പൊ നിന്നു വിയർക്കാണ്. എനിക്കാണെങ്കി സങ്കടം വന്നിട്ട് പാടില്ല.
''അംനൂ എന്തിനാ മോളെ കരയുന്നെ. നിനക്ക് ഒരു നല്ല ജീവിതം വേണം എന്ന് തന്നെ അല്ലെ ഞങ്ങളും ആഗ്രഹിച്ചത്. പക്ഷെ നീ എന്താ ഞങ്ങളോട് ഒന്നും പറയാനേ???'' ഫെമിത്താ ചോദിച്ചു.
''ഇത്താ സോറി. ഞാൻ പെട്ടെന്നായതു കൊണ്ട്.. ആരെയും അറിയിക്കാൻ പറ്റിയില്ല. പിന്നെ അജൂക്ക ഇവിടെ ഇല്ലാരുന്നല്ലോ. ഇത്തയുടെ പ്രസവവും മൂത്തുമ്മാന്റെ അസുഖവും ഒക്കെ ആയി ഇക്ക ആകെ ടെൻഷനിൽ ആയിരുന്നല്ലോ. അതാ ഞാൻ ഒന്നും പറയാനേ.'' ഞാൻ പറഞ്ഞു. ഇക്ക എന്റെ കണ്ണ് തുടച്ചു.
''പോട്ടെ കുഴപ്പമില്ല. നിനക്ക് നല്ലതു വരണമെന്നേ ഞങ്ങൾ ആഗ്രഹിച്ചുള്ളൂ.'' അജൂക്ക പറഞ്ഞു. ഇക്ക എന്നെ വിട്ടു ഷാദിന്റെ അടുത്തേക്ക് പോയി.
''ഹലോ അളിയാ.. ഞാൻ അജ്മൽ, അജു എന്ന് വിളിക്കും.'' എന്ന് പറഞ്ഞു കൈ കൊടുത്തു.
''ഞാൻ ഷാദ്..'' എന്നും പറഞ്ഞു അവര് പരിചയപ്പെട്ടു.
''ഇത്താ മോൾ എവിടെ???'' ഞാൻ പെട്ടെന്ന് ഓർമ്മ വന്നപ്പോ ചോദിച്ചു.
''ആഹ് ഇപ്പോളെങ്കിലും ചോദിച്ചാലോ.. അതാ മോള്'' എന്ന് പറഞ്ഞു അടുത്തുള്ള സ്ട്രോല്ലെർ കാണിച്ചു തന്നു.
ഞാൻ അവളെ കയ്യിൽ എടുത്തു അജുവും ഷാദും കൂടെ വന്ന രണ്ടാൾക്കാരും പൊരിഞ്ഞ കത്തി അടി ആണ്.
''എന്താ ഇത്ത പേരിട്ടത്..'' ഞാൻ ചോദിച്ചു..
''അജ്ഫിൻ.. അജ് ഫി എന്ന് വിളിക്കും..'' ഞാൻ അവളെ എടുത്തു നടന്നു.
ഞങ്ങള് തിരിച്ചു ഫുഡ് കോർട്ടിലേക്ക് പോയി. ഷാദും അജൂക്കയും ആ രണ്ടു പേരും ഫുഡ് ഓർഡർ ചെയ്യാൻ പോയി. ഇപ്പൊ കഴിച്ചത് ആയോണ്ട് ഞാൻ എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞു.
അവർ തിരിച്ചു വന്നു ഞങ്ങളെ അടുത്ത് ഇരുന്നു. ഞാൻ കൂടെ ഉള്ളത് ആരാ എന്നുള്ള രീതിയിൽ ഷാദിനെ നോക്കി.
''ആഹ് ആമി ഇത് ആഷിഖ് ഇത് സിനാൻ എന്റേം സച്ചൂന്റേം ഫ്രണ്ട്സ് ആണ്. ആഷി സിനു ഇത് ആമി.'' ഷാദ് പറഞ്ഞു. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു.
ഞങ്ങള് കുറെ നേരം സംസാരിച്ചു. അജൂക്കയും ഷാദും ആയി നല്ലോണം അടുത്തു. ആഷിക്ക ആള് ഇച്ചിരി ഗൗരവക്കാരൻ ആണ്. പക്ഷെ സിനൂക്ക ആളെ ചിരിപ്പിച്ചു കൊല്ലും.
@@@@@@@@@@@@@@@@@@@@@@@@@@@@@
''അല്ല ആമി നീ എന്ത് കണ്ടിട്ടാ ഈ പൊട്ടനെ പ്രേമിച്ചേ??? ആ ഹോസ്പിറ്റലിൽ നല്ല ആൾക്കാരൊന്നും ഇല്ലാരുന്നോ???'' സിനു എനിക്കിട്ടു വെക്കാണ്. ഞാൻ അവനെ ഒന്ന് ഇരുത്തി നോക്കി.
''എന്താ ചെയ്യാ സിനൂക്ക വരാനുള്ളത് ഓട്ടോ പിടിച്ചായാലും വരുമല്ലോ..'' ആമി പറഞ്ഞു. അതു കേട്ട് എല്ലാരും ചിരിച്ചു.
''അങ്ങനെ പറയണ്ട.. ഇവളെ കെട്ടിയതു ഇവന്റെ കഷ്ടകാലത്തിനാണെന്നു കൂട്ടിക്കോ..'' അജു പറഞ്ഞു.
ആമി അജൂന്റെ വയറ്റിനൊരു കുത്തു കൊടുത്തു. എനിക്കും സച്ചൂനും ചാരൂനും അതു ഇടയ്ക്കിടയ്ക്ക് കിട്ടാറുണ്ട്.
''നിന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോ... ഇപ്പോളും വയറ്റിനിട്ടു തന്നെ കുത്തു. വല്ലിക്ക ഒഴിച്ച് നിന്റെ കുത്തു കിട്ടാത്തതായി ആരെങ്കിലും ഉണ്ടോ???''
അതു കേട്ടതും അവളുടെ മുഖം മാറി. കണ്ണൊക്കെ നിറയാൻ തുടങ്ങി. എന്തോ തെറ്റ് പറഞ്ഞ പോലെ അജൂന്റെ മുഖവും മാറി. ഫുഡ് ആയിട്ടുണ്ടാവും നിങ്ങള് വാങ്ങീട്ടു വാ. എനിക്ക് വിശക്കുന്നു എന്ന് ഫെമി പറഞ്ഞു. അതു ആ സിറ്റുവേഷൻ ഒഴിവാക്കാൻ ആണെന്ന് എനിക്ക് തോന്നി.
ഞാൻ മെല്ലെ ടേബിളിന്റെ അടിയിലൂടെ ആമിയുടെ കയ്യിൽ പിടിച്ചു. അവളെന്നെ നോക്കിയപ്പോ ഞാൻ എന്ത് പറ്റി എന്ന രീതിയിൽ അവളെ നോക്കി. അവൾ ഒന്നുമില്ലാന്നു കണ്ണടച്ചിട്ടു തലയാട്ടി. എന്നിട്ടൊന്നു പുഞ്ചിരിച്ചു എന്ന് വരുത്തി.
''ഡാ ഫുഡ് വാങ്ങാൻ ദാ അവിടെ വരെ പോണ്ടൂ.. അവളെ കൈ വിട്ടു മോൻ ഇങ്ങു വാ.'' എന്നും പറഞ്ഞു സിനു എന്നെ വലിച്ചോണ്ടു പോയി. എല്ലാരും അതു കേട്ട് ചിരിച്ചു. ഞങ്ങളാണെങ്കിൽ ആകെ ചമ്മി.
ഞങ്ങള് ഫുഡ് വാങ്ങി വന്നപ്പോ ആമി അവിടെ ഇല്ലാരുന്നു. വാഷ്റൂമിൽ പോയതാണെന്ന് ഫെമി പറഞ്ഞു.
@@@@@@@@@@@@@@@@@@@@@@@@@@@@
വല്ലിക്കന്റെ പേര് കേട്ടതും എന്തോ എനിക്ക് ആകെ സങ്കടം വന്നു. ഉപ്പാനെക്കാൾ ഞാൻ സ്നേഹിച്ചത് എന്റെ വല്ലിക്കയെ ആണ്. എന്നിട്ടും ഇക്ക എന്നെ മനസ്സിലാക്കിയില്ല. ഓരോന്നോർത്തു ഞാൻ വാഷ്റൂമിലേക്കു നടന്നു. മുഖമൊക്കെ കഴുകി ഫ്രഷ് ആയി. തിരിച്ചു ഫുഡ് കോർട്ടിലേക്ക് നടന്നു.
ദൂരെ നിന്നെ അവര് ചിരിച്ചു സംസാരിക്കുന്നതു കണ്ടു. ഷാദ് ഇപ്പൊ മുമ്പത്തെ പോലെ അല്ലാന്നുള്ളത് എനിക്ക് നല്ല ആശ്വാസം ആണ്. അവൻ ഇപ്പൊ എനിക്ക് നല്ലൊരു ഫ്രണ്ട് ആണ്. മുമ്ബ് ചീത്ത പറഞ്ഞതും അടി കൂടിയതും ഒക്കെ ഓർത്തു എനിക്ക് ചിരി വന്നു. ഓരോന്നോർത്തു നടന്നപ്പോ പെട്ടെന്ന് നടന്നു വന്ന ഒരാളെ മേൽ ഞാൻ മുട്ടി.
സോറി എന്ന് പറഞ്ഞു ആ മുഖത്തേക്ക് നോക്കിയതും എനിക്ക് തല കറങ്ങുന്ന പോലെ തോന്നി.
''ഷെസിന്...'' അറിയാതെ തന്നെ ആ പേര് ഞാൻ പറഞ്ഞു.
''ആഹാ ഇതാരാ എന്റെ അംന കുട്ടിയോ... സുഖല്ലേ'' എന്നും ചോദിച്ചു അവൻ മുന്നോട്ടു വന്നതും ഞാൻ പിന്നോട്ടേക്കു മാറി.
''എന്താ ഞാൻ അടുത്തേക്ക് വരുന്നത് നിനക്ക് ഇഷ്ടല്ല..'' എന്നും ചോദിച്ചു അവൻ ചിരിച്ചു.
എനിക്ക് നിന്നിടത്തു നിന്നും അനങ്ങാൻ പറ്റിയില്ല. കയ്യും കാലും ഒക്കെ തളരുന്ന പോലെ. ആരെ കാണരുതെന്ന് വിചാരിച്ചു ഈ വർഷങ്ങൾ അത്രയും നടന്നോ ഇന്ന് അവന്റെ മുന്നിൽ തന്നെ എത്തി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഞങ്ങള് ഭക്ഷണം കഴിക്കാൻ തുടങ്ങിയിട്ടും ആമി എത്തിയില്ല. അജുവും ഫെമിയും അവളെ പറ്റി ഓരോന്ന് പറയുന്ന കേട്ട് എനിക്ക് അത്ഭുതം തോന്നി. അവളുടെ കുറുമ്പും കുരുത്തക്കേടും ഒക്കെ കേട്ടപ്പോ ഇവര് വേറെ ആമിയെ പറ്റി ആണോ പറയുന്നത് എന്ന് തോന്നിപ്പോയി.
അപ്പോഴാണ് ഞാൻ ആഷിയെ ശ്രദ്ധിച്ചത്. അവൻ എന്തോ ആലോചനയിൽ ആണ്.
ഞാൻ അവനെ ഒന്ന് തട്ടി. ''എന്താടാ???''
''ഏയ് ഒന്നൂല്ലേടാ. ആമിയെ ഞാൻ എവിടെയോ കണ്ടപോലെ. പക്ഷെ എവിടെ എന്ന് ഓർമ്മ കിട്ടുന്നില്ല.'' ആഷി പറഞ്ഞു.
''ടാ അവൾ നമ്മളെ നാട്ടുകാരി തന്നെയാ. പിന്നെ നിനക്ക് ശാമിലിനെ ഓർമയില്ലേ അവന്റെ കസിൻ ആണ്.'' ഞാൻ പറഞ്ഞു.
''ആഹ് ചിലപ്പോ അവന്റെ അടുത്ത് നിന്ന് ഫോട്ടോ കണ്ടതാവും.'' ആഷി പറഞ്ഞു.
അപ്പോഴാണ് ആമി വരുന്നത് കണ്ടത്. അവള് എന്തൊക്കെയോ ചിന്തിച്ചു എങ്ങോട്ടോ നോക്കിയാണ് നടക്കുന്നത്. ഇടയ്ക്കു ചിരിക്കുന്നും ഉണ്ട്. ഇവൾക്കെന്താ വട്ടായോ.. എനിക്കവളെ കാളി കണ്ടു ചിരി വന്നു.
പെട്ടെന്ന് അവള് ആരെയോ തട്ടി. എങ്ങിനെ തട്ടാതിരിക്കും മാനത്തു നോക്കി അല്ലെ നടപ്പ്. അയാൾ അവളോട് സംസാരിക്കാൻ തുടങ്ങിയതും അവള് പിന്നോട്ട് നടക്കാൻ തുടങ്ങി. ആകെ പേടിച്ചു ഒരു പരുവം ആയിട്ടുണ്ട്.
എന്റെ നോട്ടം കണ്ടാണെന്നു തോന്നുന്നു എല്ലാരും അങ്ങോട്ട് നോക്കി. അജു പെട്ടെന്ന് എണീറ്റ് അങ്ങോട്ടേക്ക് ഓടി. അത് കണ്ടു ഞങ്ങളൊന്നു ഷോക് ആയെങ്കിലും അവന്റെ പിന്നാലെ ഞങ്ങളും പോയി.
അജു ഓടി പോയി ആമിയെ കെട്ടിപ്പിടിച്ചു. അവള് അവനെ ഇറുക്കി പിടിച്ചിട്ടുണ്ട്.
''ആഹ് ഇതാര് അജ്മലോ.. സുഖല്ലേ.. ഞാൻ അവളോട് വിശേഷങ്ങളൊക്കെ ചോദിക്കാരുന്നു. കുറെ ആയില്ലേ കണ്ടിട്ട്. കാണാൻ ഒന്നൂടി നന്നായിട്ടുണ്ട്..'' എന്നും പറഞ്ഞു ഒരു തരം വൃത്തികെട്ട നോട്ടം നോക്കി അവളെ. എനിക്കെന്തോ അവന്റെ നോട്ടവും സംസാരവും തീരെ ഇഷ്ടായില്ല. ഞാൻ അവനു നേരെ പോവാൻ നിന്നതിനു മുന്നേ അജു അവന്റെ കോളറിൽ പിടിച്ചു.
ആമി നിന്ന് വിറക്കുന്നുണ്ട്. അവളുടെ കണ്ണൊക്കെ ആകെ ചുവന്നിട്ടുണ്ട്. ''ആമി എന്താ..'' എന്ന് ഞാൻ ചോദിച്ചിട്ടും അവൾ ഒന്നും മിണ്ടിയില്ല.
''നിനക്കെന്താണടാ വേണ്ടത്...'' അജു അവനോടു ദേഷ്യത്തോടെ ചോദിച്ചു.
''അവളെ..'' എന്നും പറഞ്ഞു ആമിയുടെ നേരെ അവൻ വിരൽ ചൂണ്ടിയതും അവളെന്റെ പിന്നിലേക്ക് നിന്നു. എന്റെ കൈ മുറുകെ പിടിച്ചിട്ടുണ്ട്.
''ടാ അവളെ നേരെ നീ ഇനി നോക്കിയാൽ നിന്റെ രണ്ടു കണ്ണും ഞാൻ കുത്തിപ്പൊട്ടിക്കും. എല്ലാരേം പൊട്ടന്മാർ ആക്കിയ പോലെ എന്നെ ആക്കാമെന്നു വിചാരിക്കണ്ട. എനിക്കെല്ലാം അറിയാം. ഇനി നീ ഇവളെ നേരെ വന്നാൽ നിന്നെ ഞാൻ കൊല്ലും.'' എന്നും പറഞ്ഞു അജു അവനെ അടിക്കാൻ പോയതും സെക്യൂരിറ്റിയും ആ വന്നവന്റെ ഫ്രണ്ട്സും അവരെ പിടിച്ചു മാറ്റി അവനെ കൊണ്ട് പോയി.
''നീ രക്ഷപ്പെട്ടെന്നു വിചാരിക്കണ്ട. ഞാൻ നിന്നേം കൊണ്ടേ പോവൂ..'' എന്ന് അവൻ ആമിയുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞതും ഞാൻ അവളെ മുന്നിലേക്ക് നിന്നു.
അജു ആമിയെ ഒന്നുമില്ല എന്ന് പറഞ്ഞു കൂട്ടി ടേബിളിലേക്കു പോയി. പിന്നാലെ ഞങ്ങളും.
''അജു ആരാ അവൻ..'' ഞാൻ ചോദിച്ചു.
''അതാണ് ആമിയുടെ എക്സ് ഹസ്ബൻഡ് ഷെസിൻ.'' അജു പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടി. ആമി മുഖം താഴ്ത്തി ഇരിക്കാണ്.
ഇവൻ ആയിരുന്നോ അവളെ മുൻ ഭർത്താവ്. കാണാൻ നല്ല ലുക് ആണ്. പക്ഷെ കയ്യിലിരിപ്പു പോരാന്നു അവന്റെ സംസാരത്തിൽ നിന്നും മനസ്സിലായി.
''ആളൊരു വല്ലാത്ത സ്വഭാവം ആണ്. അവന്റടുത്തു നിന്നു ഇവള് രക്ഷപ്പെട്ടത് തന്നെ ഭാഗ്യം.'' അജു പറഞ്ഞതും ആമിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. കൂടുതൽ ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും അവളെ മുഖം കണ്ടപ്പോ തോന്നിയില്ല.
''ദേ എന്റെ വയറ്റിലുള്ള എലിയൊക്കെ ഇപ്പൊ ചാവും. പിന്നെ പോലീസ് കൊലപാതക കുറ്റത്തിന് നിങ്ങളെ പിടിച്ചാൽ എന്നോട് പറയണ്ട കേട്ടോ. നിങ്ങക്കൊന്നും വേണ്ടെങ്കിൽ പോട്ടെ ഞാൻ കഴിക്കാൻ പോവാ.'' എന്ന് സിനു പറഞ്ഞു. അവൻ വിഷയം മാറ്റിയതാണെന്നു മനസ്സിലായി. ഞാൻ അവരോടു പറഞ്ഞിരുന്നു അവളുടെ സെക്കൻഡ് മാര്യേജ് ആണെന്ന്.
ഞങ്ങൾ ഫുഡ് കഴിക്കാൻ തുടങ്ങി. എല്ലാരും ഓരോന്ന് പറഞ്ഞു അവളുടെ മൂഡ് മാറ്റാൻ നോക്കി. അവസാനം ഒന്ന് ചിരിച്ചു കണ്ടു.
''ടാ ഞങ്ങള് പോവാ. ഡ്യൂട്ടിക്ക് കേറാൻ ടൈം ആയി.'' ആഷി പറഞ്ഞു.
''വെള്ളിയാഴ്ച അങ്ങോട്ട് വാ. ഉച്ചയ്ക്ക് ഫുഡ് അവിടുന്നാക്കാം.'' എന്ന് ആമി അവരോടു പറഞ്ഞു. പാവം ഇത്രേം സങ്കടം ഉണ്ടായിട്ടും ആഷിയും സിനുവും ഒറ്റയ്ക്ക് ആണെന്ന് അറിഞ്ഞപ്പോ അവരെ വിളിച്ചിരിക്കുന്നു. അവര് വരാം എന്നും പറഞ്ഞു പോയി.
ഞങ്ങള് കൈ കഴുകാൻ എണീറ്റ് പോയി. അപ്പൊ അജു എന്റെ കയ്യിൽ പിടിച്ചു. ''ഷാദ് അവളെ ഇനി കരയിക്കരുത്. പിന്നെ അവളോട് ഒന്നും ചോദിക്കരുത്. ഇനിയും പഴയതു ഓർമിപ്പിച്ചു അവളെ വിഷമിപ്പിക്കരുത് പ്ളീസ്. നല്ല കുട്ടിയ അവള്..'' എന്നും പറഞ്ഞു അവൻ പോയി.
അവള് നല്ല കുട്ടി തന്നെയാ പക്ഷെ അവളെ നോക്കാൻ എനിക്ക് പറ്റില്ലല്ലോ. എന്റെ ഷാനുവിനെ ചതിക്കാൻ എനിക്ക് പറ്റില്ല. പിന്നെ ആമിക്കും അറിയാല്ലോ ഷാനുവിനെ പറ്റി. ഞാൻ ഓരോന്ന് ആലോചിച്ചു പുറത്തേക്കു പോയപ്പോ അജുവും ഫെമിയും പോവാണെന്നു പറഞ്ഞു. വെള്ളിയാഴ്ച വരാൻ പറഞ്ഞെങ്കിലും ഡ്യൂട്ടി ഉണ്ടെന്നു പറഞ്ഞു അവർ പോയി.
©കട്ടക്കലിപ്പൻ
തിരിച്ചു റൂമിലേക്ക് പോവുമ്പോ മുഴുവൻ ഷെസി ആയിരുന്നു എന്റെ മനസ്സിൽ. അത് മനസ്സിലാക്കീട്ടാണെന്നു തോന്നുന്നു ഷാദ് എന്തൊക്കെയോ ചളി പറയുന്നുണ്ട്.
''ഒന്ന് മതിയാക്കോ, ഞാൻ നേരത്തെ കുളിച്ചതാ..'' ഞാൻ പറഞ്ഞു. ഷാദ് മനസ്സിലാവാത്ത പോലെ എന്നെ നോക്കി. ''എന്റെ മൂഡ് ശരി ആക്കാൻ ഇങ്ങനെ ചളി പറയണ്ട. എന്ന് പറഞ്ഞതും ആദ്യം അവൻ എന്നെ ദേഷ്യത്തോടെ നോക്കി പിന്നെ ഞങ്ങള് ചിരിച്ചു.
റൂമിൽ എത്തി സാധനങ്ങൾ ഒക്കെ എടുത്തു വച്ച് ഞാൻ ബാൽക്കണിയിൽ പോയിരുന്നു. എത്ര അടക്കാൻ നോക്കിയിട്ടും അടക്കാൻ പറ്റാത്ത ഒരു വാതിൽ ആണ് ഭൂതകാലത്തിലേക്കുള്ളത്. എത്ര വേണ്ടെന്നു വിചാരിച്ചാലും അത് വീണ്ടും തുറന്നു വരും.
ഷെസിന്റെ മുന്നിൽ പേടിക്കണ്ട എന്ന് വിചാരിച്ചാലും അവനെ കണ്ടാൽ ശരീരം ആകെ തളർന്നു പോവും. എന്റെ പാസ്ററ് ആരും അറിയണ്ട.. ആരും..
@@@@@@@@@@@@@@@@@@@@@@@@
എങ്ങനെയാ അവളെ പാസ്ററ് ഒന്ന് അറിയാ. അവളോട് ചോദിച്ചാൽ ശരി ആവില്ല. പാവം വെറുതെ വീണ്ടും കരയും. എങ്ങനേലും കണ്ടു പിടിക്കണം.
രാത്രി ഡ്യൂട്ടി കഴിഞ്ഞു എല്ലാരേയും ഇങ്ങോട്ടു വിളിച്ചു. ചാരുവിനെയും സച്ചുവിനെയും കണ്ടപ്പോ തന്നെ ആമിയുടെ മൂഡ് ഒക്കെ ഓക്കേ ആയി. അവളും ചാരുവും കൂടി ഭക്ഷണം ഉണ്ടാക്കാൻ പോയി. ഞാൻ ഇന്ന് നടന്നതൊക്കെ സച്ചൂനോട് പറഞ്ഞു.
അവനും ആകെ ഷോക് ആയി. അവളെ പറ്റി അറിയാൻ അവനും ശ്രമിക്കാം എന്ന് പറഞ്ഞു.
മൂന്നാലു ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി. അവളെ പറ്റി അറിയാൻ ഒരു വഴിയും തുറന്നില്ല. ഞങ്ങളും മെല്ലെ ആ കാര്യങ്ങൾ മറന്നു പോയി.
ഒരു ദിവസം ഉച്ചയ്ക്ക് ഞങ്ങൾ ഭക്ഷണം കഴിച്ചോണ്ടുക്കാരുന്നു.
''ഡീ ഇന്നത്തെ ഫുഡ് അടിപൊളി.. ബിരിയാണി എന്ന് പറഞ്ഞാൽ ഇതാണ്..'' ചാരുവാണ്.
''അതെ, ഇങ്ങനെ പോയാൽ ഞാൻ ജിം ജോയിൻ ചെയ്യേണ്ടി വരും. കല്യാണം ആവുമ്പോളേക്കും വയർ ഒക്കെ ചാടും.'' സച്ചു പറഞ്ഞു.
''അതിനി എന്താ ചാടാൻ ഉള്ളത്..'' ഞാൻ സച്ചൂനെ കളിയാക്കി.
''രണ്ടും ഒന്ന് മിണ്ടാതിരുന്നേ. ഇന്ന് നമുക്ക് എൻഗേജ്മെന്റിന്റെ ഡ്രസ്സ് എടുക്കാൻ പോണ്ടേ..'' ആമി ചോദിച്ചപ്പോളാ എല്ലാത്തിനും ഓർമ്മ വന്നേ.
''ആ പോണം വൈകീട്ട് പുറത്തു നിന്നാ മതി.'' സച്ചു പറഞ്ഞു.
''ആമീ തന്നെ റിസപ്ഷനിൽ നിന്നും വിളിക്കുന്നുണ്ട്.'' സാനിയ ആണ്... ഇവിടെ നേഴ്സ് ആണ്. ഷാനൂന്റെ ഫ്രണ്ട്. അവള് ഞങ്ങളെ ഒന്ന് നോക്കീട്ടു പോയി.
''ആ ഞാൻ പോയിക്കൊള്ളാം.. ആമി പറഞ്ഞു.
''അവിടെ നിനക്കെന്താ..'' ഞാൻ ചോദിച്ചു.
''അതെന്റെ പാസ്സ്പാർട്ടിന്റെ എന്തോ കാര്യത്തിന് പോവാൻ നേരത്തെ വിളിച്ചിരുന്നു. ഞാൻ നോക്കീട്ടു വരാം..'' എന്നും പറഞ്ഞു ആമി നടന്നു.
അപ്പോളാണ് ആമി അവളുടെ ഫോൺ അവിടെ വച്ചിട്ടുണ്ടെന്നു കണ്ടത്. അതിൽ എന്തോ പ്ലേയ് ആവുന്നുണ്ട്. ഞാൻ എല്ലാരോടും അവളെ മൊബൈലിൽ ഉള്ളത് കേൾക്കണോ എന്നും ചോദിച്ചു അതെടുത്തു ഇയർഫോൺ ഊരി പ്ലേ ആക്കി. ചാരു വേണ്ടാന്നോക്കെ പറയുന്നുണ്ട്.
അതിൽ ഉള്ള കാര്യം കേട്ട് ഞാനും സച്ചുവും തരിച്ചിരുന്നു പോയി.
അതിൽ ഒരു ചെറിയ കുട്ടിയുടെ ശബ്ദം ആയിരുന്നു. പാട്ടു പാടുന്നതും സംസാരിക്കുന്നതും, ചിരിക്കുന്നതുമൊക്കെ. ഞങ്ങൾ ആകെ തരിച്ചു ചാരുവിനെ നോക്കി. അവൾക്കു അതാരാണെന്ന് അറിയാമെന്നു അവളുടെ മുഖത്തുണ്ടായിരുന്നു.
''ആമിയുടെ മോൻ ആണ്...'' ഒന്നും ചോദിക്കാതെ തന്നെ ചാരു പറഞ്ഞു. ഞങ്ങൾ ആകെ ഷോക് ആയി. സച്ചുവിനും ഈ കാര്യം അറിയില്ല എന്ന് മനസ്സിലായി.
''അവളുടെ മോൻ ആണ്. ഡിവോയ്സിന് ശേഷം അവളുടെ ഹസ്ബന്റിന്റെ കൂടെ ആണ്. അയാളുടെ അനിയത്തി ആണ് ആരും അറിയാതെ അവൾക്കു ഈ ഓഡിയോയും വിഡിയോയും ഒക്കെ അയച്ചു കൊടുക്കുന്നെ.'' ചാരു പറഞ്ഞു.
''ഇത്ര ചെറിയ കുട്ടിയെ എന്ത് കൊണ്ടാ അവളുടെ കൂടെ വിടാത്തത്.'' ഞാൻ ചോദിച്ചു.
''ഡിവോയ്സ് കഴിഞ്ഞു പിറ്റേ ആഴ്ച അവൻ വേറെ കെട്ടി, ആമി ഒറ്റയ്ക്കും അവൻ കുടുംബം ആയിട്ടും അല്ലെ ഉള്ളത്, അപ്പൊ അവനു തന്നെ കുട്ടിയെ കൊടുത്തൂന്നാ അവള് പറഞ്ഞത്. കൂടുതൽ ആയി എനിക്കും അറിയില്ല. ഇത് തന്നെ ഒരിക്കെ അവളെ ഫോണിൽ നിന്നും മോന്റെ സൗണ്ട് കേട്ട് ചോദിച്ചപ്പോ പറഞ്ഞതാ.'' ചാരു പറഞ്ഞു.
''പ്ളീസ് ഈ കാര്യം നിങ്ങൾ അറിഞ്ഞെന്നു അവളോട് പറയരുത്.'' ചാരു പറഞ്ഞപ്പോ ഞങ്ങള് സമ്മതിച്ചു കൊടുത്തു.
എന്തോ മനസ്സിൽ ഒരു പിടുത്തം മാതിരി. പാവം സ്വന്തം കുട്ടിയുടെ ശബ്ദം ആണല്ലോ അവള് മുഴുവൻ സമയവും കേട്ട് കൊണ്ടിരുന്നത്. അടുത്തില്ലാത്തതു കൊണ്ട് പാവത്തിന് നല്ല സങ്കടം ഉണ്ടാവും. എന്റെ സങ്കടം ഒന്നും അവളെ മുന്നിൽ ഒന്നും അല്ലാന്നു തോന്നി.
പക്ഷെ ഒരു കുട്ടി ഉണ്ടായിട്ടും എന്ത് കൊണ്ടാ അവള് ഡിവോയ്സ് വാങ്ങിയേ. അവന്റെ സ്വഭാവം അത്ര മോശം ആയിരിക്കുമോ.. ആഹ് ആർക്കറിയാം എന്താ കാര്യം എന്ന്.
@@@@@@@@@@@@@@@@@@@@@@@@@
പാസ്പോര്ട്ട് റിന്യൂവലിനു കൊടുത്തു ഞാൻ തിരിച്ചു ലാബിൽ വന്നപ്പോ എല്ലാത്തിന്റേം മുഖം കടന്നൽ കുത്തിയ മാതിരി. ചോദിച്ചിട്ടു ഒന്നും പറഞ്ഞില്ല. അവസാനം ഞാൻ മുഖം വീർപ്പിച്ചു നിന്നപ്പോ എല്ലാം കൂടെ ചിരിച്ചോണ്ട് വന്നു. അപ്പോഴാ സമാധാനം ആയതു.
അപ്പോഴാ എന്റെ ഫോൺ ക്യാന്റീനിൽ വച്ചതു ഓർമ്മ വന്നത്.. നോക്കിയപ്പോ എന്റെ ടേബിളിൽ ഉണ്ടാരുന്നു.
''നോക്കണ്ട ക്യാന്റീനിൽ കണ്ടപ്പോ എടുത്തിട്ട് വന്നതാ..'' ചാരു പറഞ്ഞു.
''ഓ ആയിക്കോട്ടെ മാഡം..'' ഞാൻ പറഞ്ഞു. അപ്പോഴാണ് ഷാദിന്റെ ഫോൺ അടിച്ചത്. ഞാൻ എടുത്തപ്പോ ഷാനു എന്ന് കണ്ടു. ഞാനതു അവനു കൊണ്ട് കൊടുത്തു.
അവൻ പേര് കണ്ടതും സന്തോഷത്തോടെ ഫോൺ എടുത്തു. പുറത്തേക്കു പോയി ഒരു പത്തു മിനിട്ടു കഴിഞ്ഞാ വന്നത്. പോയപ്പോ ഉണ്ടായ സന്തോഷം മുഖത്തില്ല.
സച്ചുവേട്ടൻ ചോദിച്ചപ്പോ ഷാനു രണ്ടു മാസം കൂടി കഴിഞ്ഞേ വരുള്ളൂ എന്ന് പറഞ്ഞു. അതിന്റെ മൂഡ് ഔട്ട് ആണ്.
''അയ്യേ ഇതൊരുമാതിരി ചെറിയ പിള്ളേരെ പോലെ ആണല്ലോ..'' എന്നും പറഞ്ഞു ഞാൻ ഷാദിനെ കളിയാക്കി.
''അതെ എനിക്ക് മുട്ടായി കിട്ടീല്ലാ എന്നൊക്കെ പറഞ്ഞു കരയുന്ന പോലെ..'' എന്നും പറഞ്ഞു ചാരു ചിരിച്ചു. ഞങ്ങൾ മൂന്നാളും കൂടി അവനെ കളിയാക്കി കൊന്നു.
വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞു ഞങ്ങൾ നേരെ പോയത് ഡ്രസ്സ് എടുക്കാൻ ആണ്. ഗൗൺ ആണ് നോക്കിയത്. നോക്കി നോക്കി കണ്ണ് കഴച്ചു എന്ന് പറഞ്ഞാ മതി. അവൾക്കൊന്നും ഇഷ്ടായില്ല.
സച്ചുവേട്ടനും ഷാദും ആണെങ്കിൽ അവിടെ സൈഡിൽ മൊബൈലിൽ തോണ്ടി കളിക്കാ. അവസാനം ഞാൻ രണ്ടിനേം വലിച്ചു കൊണ്ട് വന്നു.
സച്ചുവേട്ടൻ ചാരുവിനു വേണ്ടി ഒരു പീച്ച് കളർ ഗൗൺ എടുത്തു. അതെ കളറിൽ ഉള്ള ഒരു കുർത്ത സച്ചുവേട്ടനും എടുത്തു.
എന്നോട് ഡ്രസ്സ് എടുക്കാൻ കുറെ പറഞ്ഞെങ്കിലും ഞാൻ എടുത്തില്ല. അവസാനം അവർ തന്നെ ഒരു റെഡ് ഗൗൺ എടുത്തപ്പോ ഞാൻ അതിന്റെ കളർ ചേഞ്ച് ബ്ലാക് വാങ്ങി.
''ഡീ നിനക്ക് എപ്പോളെങ്കിലും ഈ കളർ ഒന്ന് മാറ്റിപ്പിടിച്ചൂടേ..'' ഷാദ് ചോദിച്ചു.
''ഇതാ ബെസ്റ് കളർ. ഇരുട്ടിന്റെ കളർ. എത്ര നോക്കിയാലും ഉള്ളിൽ എന്താണെന്ന് മനസ്സിലാവാത്ത ഇരുട്ടിന്റെ കളർ.'' ഞാൻ പറഞ്ഞതും മൂന്നും വായും തുറന്നു നിപ്പുണ്ട്. ഞാൻ അത് അടച്ചു ഒന്ന് ഇളിച്ചു കൊടുത്തു.
ഇവളിപ്പോ എന്താ പറഞ്ഞെ. ആ എന്തായാലും എനിക്കെന്താ.
''വാ നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോവാം.'' ഞാൻ പറഞ്ഞു.
''കെഎഫ് സി കഴിക്കാം..'' ചാരു പറഞ്ഞു.
''വേണ്ട നാടൻ മതി..'' സച്ചുവേട്ടൻ പറഞ്ഞു.
''വേണ്ട പിസ്സ കഴിക്കാം..'' ഞാനും ആമിയും ഒരുമിച്ചാണ് അത് പറഞ്ഞത്. ഞങ്ങൾ പരസ്പരം നോക്കി. എന്നിട്ടു സച്ചുവിനെയും ചാരുവിനെയും നോക്കി.
''അപ്പൊ പിസ്സ.. അതിലാണ് മജോരിറ്റി'' എന്ന് പറഞ്ഞു ഞാനും ഷാദും ഒന്ന് ഹൈഫൈ അടിച്ചു.
''ഓ എന്തൊരു ഒത്തൊരുമ..'' ചാരുവാണ്.
''ഒരുമ അല്ലെടീ എരുമ..'' സച്ചു പറഞ്ഞു.
ഞാൻ വാങ്ങീട്ടു വരാം എന്നും പറഞ്ഞു നടന്നതും ആമി എന്റെ കൂടെ വന്നു. വേറൊന്നും അല്ല സച്ചുവും ചാരുവും കുറുകാൻ തുടങ്ങീട്ടുണ്ട്. അപ്പൊ അവള് പോസ്റ്റ് ആവും.
പിസ്സയും വാങ്ങി ഞങ്ങൾ അവരുടെ അടുത്തേക്ക് പോയി. അതും കഴിച്ചു ഇരിക്കുമ്പോൾ ആണ് ചാരുവിനു ഐസ് ക്രീം കഴിക്കാൻ പൂതി.
അങ്ങനെ അത് വാങ്ങാൻ പോയി ക്യൂവിൽ നിന്നപ്പോഴാണ് എന്നെ തന്നെ നോക്കുന്ന രണ്ടു കണ്ണുകൾ കണ്ടത്. ആ നോട്ടം എന്നെയും ആമിയെയും ആണെന്ന് മനസ്സിലായി. അവളെ കണ്ടതും എനിക്ക് ദേഷ്യം വന്നു.
ഞാൻ നോക്കുന്നു എന്ന് കണ്ടതും അവൾ അടുത്ത് നിന്ന ഭർത്താവിന്റെ കയ്യിൽ പിടിച്ചു ഷോൾഡറിൽ തല വച്ചു.
''നമുക്ക് പോവാം..'' ഞാൻ പറഞ്ഞു.
''ഒരു മിനിറ്റ് ഷാദ്.. ദേ ഐസ് ക്രീം ഇപ്പൊ കിട്ടും.'' ആമി പറഞ്ഞു.
''നിന്നോടല്ലേ വരാൻ പറഞ്ഞത്..'' എന്ന് ഞാൻ ഒച്ചയിട്ടതും ആമി പേടിച്ചു എന്നെ തന്നെ നോക്കി. അവളുടെ കണ്ണൊക്കെ നിറഞ്ഞു. സച്ചു ഞങ്ങളെ അടുത്തേക്ക് വന്നു.
''എന്താടാ ഇത്, വെറുതെ എന്തിനാ അവളെ പേടിപ്പിക്കുന്നെ..'' എന്ന് അവൻ ചോദിച്ചു.
''നമുക്ക് പോവാമെന്നു പറഞ്ഞില്ലേ..'' എന്റെ നോട്ടം കണ്ടിട്ടാവണം സച്ചുവും ആ ഭാഗത്തേക്ക് നോക്കിയത്. അവളെ കണ്ടതും സച്ചുവിന്റെ മുഖവും മാറി. ഞാൻ വേഗം അവിടുന്ന് നടന്നു. ഒന്നും പറയാതെ ചാരുവിന്റെയും ആമിയുടെയും കൈ പിടിച്ചു സച്ചുവും പിന്നാലെ വന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@
എന്താ ഇവർക്ക് പറ്റിയെ. ഇത്ര സമയം എത്ര സന്തോഷത്തിൽ ആയിരുന്നു. പെട്ടെന്നാണ് ഷാദിന്റെ മൂഡ് മാറിയത്. ആ പെണ്ണ് ആരായിരുന്നു. നടക്കുന്നതിനിടയിൽ അവളെ തിരിഞ്ഞു നോക്കിയപ്പോ എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചു.
''സച്ചുവേട്ടാ എന്താ കാര്യം?? ആരാ അവള്???'' ഞാൻ ചോദിച്ചു.
''മിണ്ടാതെ നടക്കെടീ...'' സച്ചുവേട്ടൻ പറഞ്ഞു.
''ഇല്ല, ആരാണെന്നു പറ. അല്ലെങ്കി ഞാൻ ഷാദിനോട് തന്നെ ചോദിക്കും.'' എന്നും പറഞ്ഞു ഞാൻ നടക്കാൻ തുടങ്ങിയതും സച്ചുവേട്ടൻ എന്റെ കൈ പിടിച്ചു വച്ചു.
''വെറുതെ പോയി അവന്റെ ചവിട്ടു വാങ്ങാൻ നിക്കണ്ട. അത് അവളാ, സന ഷാദിന്റെ എക്സ് വൈഫ്.. അവളെ കണ്ടിട്ടാ അവനു ദേഷ്യം വന്നത്.'' സച്ചുവേട്ടൻ പറഞ്ഞു.
''ഓ അവളാണോ അത്, വെറുതെ അല്ല എവിടെയോ കണ്ട പോലെ. ഞാൻ അവരെ കല്യാണ ഫോട്ടോ കണ്ടിരുന്നു.'' ചാരു പറഞ്ഞു.
''ഒരൊന്നൊന്നര മൊതൽ ആണല്ലോ.. ഒരു മേക്കപ്പ് കിറ്റ് നടക്കുന്ന പോലെ ഉണ്ട്.. അതിനു മാറ്റ് കൂട്ടാൻ ചേരാത്ത നല്ല ബ്രയിറ്റ് കളർ വേഷവും കുറെ ആഭരണങ്ങളും. മൊത്തത്തിൽ ഒരു കത്തി വേഷം... ആ സീരിയലിൽ ഉണ്ടായില്ലേ ഒരു കാരക്റ്റർ അത് പോലെ..'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു.
''ആ ചാള മേരിയെ പോലെ അല്ലെ...'' ചാരു ചോദിച്ചു.
''ആ അതെന്നെ..'' എന്നും പറഞ്ഞു ഞങ്ങള് ചിരിച്ചു.
ഇതൊക്കെ കേട്ടിട്ടാണെന്നു തോന്നുന്നു ഷാദ് തിരിഞ്ഞു നോക്കി. അവന്റെ മുഖം ഒരു മാതിരി ഭദ്രകാളി ലുക് ആരുന്നു. ഞാൻ വേഗം നോട്ടം മാറ്റി. പക്ഷെ എന്നിട്ടും ചിരി അടക്കാൻ പറ്റുന്നില്ല.
ഞങ്ങള് വേഗം കാറിൽ കേറി. വണ്ടിയിലും ഷാദ് ദേഷ്യത്തിൽ തന്നെ ആരുന്നു. ഒന്നും മിണ്ടിയില്ല. സത്യം പറഞ്ഞാ ആ പെണ്ണിന്റെ ഡ്രസിങ് മാത്രേ മോശം ഉള്ളൂ.. ആളൊരു മൊഞ്ചത്തി തന്നെ. ഞാനൊന്നും അവളെ മുന്നിൽ ഒന്നും അല്ല.
''എന്നാലും ഇട്ടിട്ടു പോയ ആളെ നോക്കി ദേഷ്യം പിടിക്കുന്നതെന്തിനാ.. അവൾക്കു കാണിച്ചു കൊടുക്കല്ലേ വേണ്ടത്. ഞാൻ നല്ല രീതിയിൽ ജീവിക്കുന്നുണ്ട് എന്ന്. ഇതൊരുമാതിരി അവളെ മുന്നിൽ തോറ്റ പോലെ..'' ഞാൻ പറഞ്ഞപ്പോ സച്ചുവേട്ടൻ പിന്നിൽ നിന്നും എന്റെ തലയ്ക്കു ഒന്ന് തന്നു മിണ്ടാതിരിക്കാൻ പറഞ്ഞു.
''എന്തിനാ അവളെ മുന്നിൽ തോക്കുന്നെ... അവളെ മുന്നിൽ ചിരിച്ചു സന്തോഷിച്ചു നീ പോയാൽ നിന്റെ അനിയത്തി എന്ന് കാണിച്ചു കൊടുക്കണമാരുന്നു. ഇതൊരുമാതിരി നഴ്സറി കുട്ടികളെ മാതിരി..'' എന്ന് ഞാൻ പറഞ്ഞതും ഷാദ് വണ്ടി നിർത്തി. എന്നിട്ടു എന്നെ നോക്കി. അത് കണ്ടു ഞാൻ ഒന്ന് പേടിച്ചു.
കിട്ടാനുള്ളത് വാങ്ങിക്കോ എന്നും പറഞ്ഞു സച്ചുവേട്ടനും ചാരുവും ചെവിയും പൊത്തി കണ്ണും പൂട്ടി ഇരുന്നു.
യാ അല്ലാഹ് ഈ ഡ്രാക്കുള ഇപ്പൊ എന്നെ അരച്ച് കലക്കി കുടിക്കും.. അങ്ങനെ ആണ് അവന്റെ മുഖം ഉള്ളത്. ഞാൻ വേഗം ഒരു മുൻകരുതൽ ആയി അവന്റെ രണ്ടു കയ്യും പിടിച്ചു വച്ചു. വെറുതെ ഒരു സേഫ്റ്റിക്ക്. അല്ലാണ്ട് ഓൻ അടിക്കുമെന്നുള്ള പേടി കൊണ്ടൊന്നും അല്ല.
''ടീ കൈ വിടെടീ...'' അവൻ അലറിയതും പിന്നിലിരുന്ന രണ്ടും ഞെട്ടി കണ്ണ് തുറന്നു ദയനീയമായി ഞങ്ങളെ നോക്കി. ഞാൻ വേഗം കൈ വിട്ടു. ഒരടി ഉറപ്പായി.
''ഇങ്ങനെ പിടിച്ചു വച്ചാ ഞാൻ എങ്ങനെയാ ഐസ് ക്രീം വാങ്ങാൻ പോവാ...'' അവൻ പറഞ്ഞു.
''സോറി ഷാദ് ഞാൻ അറിയാതെ പറ...'' ഞാൻ പേടിച്ചു ഓരോന്ന് പറയാൻ തുടങ്ങുമ്പോളാ അവൻ എന്താ പറഞ്ഞതെന്ന് മനസ്സിലായെ.. ഞങ്ങൾ അവനെ നോക്കിയതും ജന്തു ചിരിക്കാൻ തുടങ്ങി.
എനിക്കാകെ ദേഷ്യം വന്നു. ഒന്നും നോക്കീല കൊടുത്തു വയറ്റിനൊരു കുത്തു.
''ആഹ് അങ്ങനെ തന്നെ ഒന്നൂടി കൊടുക്ക്..'' സച്ചുവേട്ടൻ പറഞ്ഞു. ഡ്രാക്കുള ചിരി നിർത്തി വീണ്ടും കലിപ്പാവാൻ തുടങ്ങീട്ടുണ്ട്.
''എന്ത് കുത്താടീ വവ്വാലെ.. മനുഷ്യന്റെ ഗ്യാസ് പോയല്ലോ...'' ഷാദ് പറഞ്ഞു..
''അതാണ് ഇതിനുള്ളിൽ എന്തോ ഒരു സ്മെല്...'' ചാരു എന്തോ മണപ്പിക്കുന്ന പോലെ കാണിച്ചു കൊണ്ട് പറഞ്ഞു. ഞങ്ങൾ ഇരുന്നു ചിരിച്ചു.
''പോട്ടെന്നു വിചാരിച്ചു ഒരു ഐസ് ക്രീം വാങ്ങിച്ചു തരാമെന്നു വച്ചപ്പോ നിങ്ങക്കൊക്കെ കളി അല്ലെ.. ഇനി എന്റെ പട്ടി വാങ്ങിത്തരും.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.
''ആഹ് സച്ചുവേട്ടാ വേഗം വാങ്ങീട്ടു വാ..'' ചാരുവാണ്.
''ഇപ്പൊ കൊണ്ട് തരാം..'' എന്നും പറഞ്ഞു സച്ചുവേട്ടൻ കാറിൽ നിന്നും ഇറങ്ങാൻ പോയപ്പോൾ ആണ് ചാരു എന്താ പറഞ്ഞതിന് ഓടിയത്.
''ടീ കൊത്തി കൊത്തി മുറത്തിക്കേറി കൊത്തുന്നോ...'' എന്നും പറഞ്ഞു സച്ചുവേട്ടൻ ചാരുവിന്റെ ചെവി പൊന്നാക്കി.
''ആഹ് സോറി ഞാനൊരു തമാശ പറഞ്ഞതല്ലേ..'' എന്നും പറഞ്ഞു ചാരു കൊഞ്ചി.
''ആഹ് മതി രണ്ടും ഇവിടെ ഇരിക്ക്. നമുക് പോയി വാങ്ങി വരാം...'' എന്നും പറഞ്ഞു ഷാദ് സച്ചുവേട്ടനെയും കൂട്ടി പോയി.
@@@@@@@@@@@@@@@@@@@@@@@@@@@
''ടാ നിനക്കവളെ അവന്റെ കൂടെ കണ്ടപ്പോ വിഷമം ആയോ..'' ഞാൻ ഐസ് ക്രീമിന്റെ പൈസയും കൊടുത്തു ക്യൂ നിക്കുമ്പോ ആണ് സച്ചു ഇത് ചോദിച്ചേ.
''വിഷമം ഉണ്ട്. അത് അവളെ കണ്ടത് കൊണ്ടോ അവളെ അവന്റെ കൂടെ കണ്ടതു കൊണ്ടോ അല്ല. അവള് കാരണമാണ് ഞാൻ എന്റെ കുടുംബത്തിൽ നിന്നും അകന്നു കഴിയുന്നത്. ആ ഒരു സങ്കടം ആണ് എനിക്ക്. എന്നെ എന്റെ ഉമ്മാന്റെ അടുത്ത് നിന്നും പോലും അകറ്റിയിട്ടു അവള് സുഗമായി ജീവിക്കുന്നു ആ സങ്കടം മാത്രം.
പിന്നെ അവളെ ഞാൻ അങ്ങനെ സ്നേഹിച്ചിരുന്നില്ല എന്ന് നിനക്കറിയാലോ. ഉമ്മാന്റേം ഉപ്പാൻറേം നിർബന്ധം കൊണ്ട് മാത്രമാ കല്യാണത്തിന് ഞാൻ സമ്മതിച്ചത്. അതും ഉപ്പാക്ക് സുഖമില്ലാത്ത കൊണ്ട് മാത്രം.
നിനക്കറിയാലോ എല്ലാം, എന്റെ മുത്ത്, ഇപ്പോളും അവള് മാത്രമേ എന്റെ മനസ്സിൽ ഉള്ളൂ. ഷാനുവിന് പോലും അവളെ സ്ഥാനത്തു എത്താൻ പറ്റിയിട്ടില്ല. അവള് എന്നോട് നേരിട്ട് പറഞ്ഞത് കൊണ്ടാ ഞാൻ വിശ്വസിച്ചത്. അല്ലെങ്കിൽ ഒരിക്കലും അവളെന്നെ ചതിക്കില്ലാന്നു എനിക്ക് ഉറപ്പായിരുന്നു.
ഇപ്പോഴും ഓർമ്മ ഉണ്ട് അവള് അവസാനം വിളിച്ചു പറഞ്ഞത്. എനിക്ക് നല്ല ആലോചന വന്നിട്ടുണ്ട്. ജോലി പോലും ആവാത്ത നിന്നേം നോക്കി നിന്നാൽ എന്റെ ജീവിതം നഷ്ടപ്പെടും, അതോണ്ട് നീ എന്നെ മറക്കണം. ആ വാക്കുകൾ ഇന്നും എന്റെ ചെവിയിൽ ഉണ്ട്. അവള് പോയപ്പോ വിചാരിച്ചതാ ഇനി ഒരുത്തിയും ജീവിതത്തിൽ വേണ്ട എന്ന് എല്ലാ പെണ്ണും ചതിക്കും എന്ന്.
എന്നിട്ടും സിയാനയെ{സന} ഞാൻ കല്യാണം കഴിക്കാൻ സമ്മതിച്ചു. അവളുടെ സംസാരം ഒക്കെ കേട്ടപ്പോ വീണ്ടും ഒരു പ്രതീക്ഷ മനസ്സിൽ മുളച്ചു. പക്ഷെ അതും ആസ്ഥാനത്തു ആയിരുന്നു എന്ന് കല്യാണം കഴിഞ്ഞു രണ്ടു ദിവസം കൊണ്ട് അവളെനിക്ക് മനസ്സിലാക്കി തന്നു.
പിന്നെ ഷാനുവാണ് എന്നെ വീണ്ടും പഴയ പോലെ ആക്കിയത്. അവളുടെ സ്നേഹം രണ്ടു വര്ഷം കണ്ടില്ലെന്നു നടിച്ചിട്ടും അവളെന്റെ പിന്നാലെ വന്നു. പാവം ആണ് അവൾ. എല്ലാം അറിഞ്ഞിട്ടും എന്നെ സ്നേഹിക്കുന്നവൾ. ഇപ്പൊ അവൾക്കു വേണ്ടിയാ ഞാൻ ജീവിക്കുന്നത്.'' മനസ്സിലുള്ളതൊക്കെ സച്ചുവിനോട് പറഞ്ഞപ്പോ എന്തോ ഒരു ആശ്വാസം.
''അപ്പൊ ആമിയോ..'' പെട്ടെന്നാണ് സച്ചു ചോദിച്ചത്.
''അവളെന്റെ ഫ്രണ്ട് അല്ലെടാ. അവൾക്കും അങ്ങനെ തന്നെ. ഇത്രയും നാള് അവളെ ഫ്രണ്ട്ഷിപ് മിസ് ആക്കിയത് എന്തോ നഷ്ട്ടം പോലെ തോന്നുന്നു.'' ഞാൻ പറഞ്ഞു.
''ഫ്രണ്ട്ഷിപ്പിൽ കൂടുതൽ നിങ്ങളെ ഇടയിൽ ഒന്നും ഇല്ലേ..'' സച്ചു ചോദിച്ചു. ഞാൻ എന്താ പറയേണ്ടത് എന്ന് ആലോചിച്ചിരുന്നു. എന്റെ മനസ്സിൽ ഫ്രണ്ട്ഷിപ്പിൽ കൂടുതൽ എന്തേലും ഉണ്ടോ..
''ആഹ് ഉണ്ട്...'' എന്ന മറുപടി കേട്ട് ഞാനും സച്ചുവും അങ്ങോട്ട് നോക്കി, ആമിയും ചാരുവും.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
രണ്ടാളും ഐസ് ക്രീം വാങ്ങാൻ പോയിട്ട് കാണാത്തതു കൊണ്ട് ഞാനും ചാരുവും വണ്ടിയിൽ നിന്നും ഇറങ്ങി അതും ലോക് ചെയ്തു ഷോപ്പിലേക്ക് നടന്നു. നോക്കുമ്പോ രണ്ടും കാര്യമായിട്ട് എന്തോ സംസാരത്തിൽ ആണ്.
അവരറിയാതെ അവരെ പിന്നിൽ പോയി നിന്നു. ഷാദ് പറഞ്ഞതൊക്കെ കേട്ടപ്പോ ആകെ സങ്കടം ആയി. അവൻ പറഞ്ഞത് വച്ചു അവന്റെ മനസ്സിൽ പണ്ട് അവൻ ഫോണിൽ സംസാരിച്ച കുട്ടി തന്നെ ആണെന്ന് മനസ്സിലായി. ഭാഗ്യം ഇല്ല അവൾക്കു ഇവനെ പോലെ നല്ലൊരാളുടെ കൂടെ ജീവിക്കാൻ. തേപ്പുകാരി ഇപ്പൊ ആരുടെ കൂടെ ആണോ ആവോ.
ഒരുവിധത്തിൽ നന്നായി. ഞാനും അത് പോലെ അല്ലെ ഷെസിയെ സ്നേഹിച്ചത്. പരസ്പരം കാണാതെ. എന്നിട്ടു എന്ത് നേടി. ജീവിതം എവിടെയും എത്താതെ ആയി. കല്യാണം കഴിഞ്ഞു ഞങ്ങളെ പോലെ ആവാതെ മുന്നേ അവർ പിരിഞ്ഞത് ഒരു വിധത്തിൽ നന്നായി.
ഷാദ് പറയുന്നതൊക്കെ കേട്ട് ആകെ സങ്കടം വന്നു നിക്കുമ്പോളാ സച്ചുവേട്ടന്റെ ഒരു ഒലക്കമ്മേലെ ചോദ്യം. അത് കേട്ട് എനിക്ക് ദേഷ്യം വന്നു. പക്ഷെ ഷാദിന്റെ മറുപടി കേട്ടപ്പോ സന്തോഷം ആയി. അപ്പൊ വീണ്ടും കോനിഷ്ട്ടും കൊണ്ട് വന്നിരിക്കാ...
ഫ്രണ്ട്ഷിപ്പിനു മോളിൽ ഒന്നും ഇല്ലേ എന്ന്.. മറുപടി ഞാൻ ആണ് പറഞ്ഞെ.
''ആഹ് ഉണ്ട്..'' അത് കേട്ടതും രണ്ടാളും തിരിഞ്ഞു ഞങ്ങളെ നോക്കി.
''എന്താടീ..'' സച്ചുവേട്ടൻ ആക്കി ചിരിച്ചോണ്ട് ചോദിച്ചു.
''ഉണ്ട.. ഐസ് ക്രീം വാങ്ങാൻ പറഞ്ഞിട്ട് സെന്റി അടിച്ചു ഇരിക്കാല്ലേ..'' ഞാൻ ചോദിച്ചു. അപ്പൊ രണ്ടും ഒന്ന് ഇളിച്ചിട്ടു മുമ്പിലെ ക്യൂ കാണിച്ചു തന്നു. അപ്പൊ ഞാനും ഒന്ന് നൈസ് ആയിട്ട് ഇളിച്ചു കൊടുത്തു.
''ഞങ്ങൾ ഇവിടെ നിന്നൊള്ളാം.. നിങ്ങളവിടെ പോയി ഇരുന്നോ..'' എന്നും പറഞ്ഞു ചാരു സച്ചുവേട്ടന്റെ അടുത്തേക്ക് പോയിട്ട് ഷാദിനെ തള്ളി വിട്ടു. ഒരുമിച്ചു നിക്കാനുള്ള ഒരു ചാൻസും വിടില്ല രണ്ടും.
ഞാനും ഷാദും അവിടുണ്ടായിരുന്ന കസേരയിൽ പോയിരുന്നു. ഷാദ് എന്തോ ആലോചിച്ചു വിദൂരതയിൽ നോക്കി ഇരിക്കാ.. സച്ചുവേട്ടനും ചാരുവും ആണെങ്കി അവരുടേതായ ലോകത്തും. എനിക്കാകെ ചടച്ചു.
''അതെ മതി ഭൂതകാലത്തിലെ ഭൂതങ്ങളെ ഓർത്തത്. ഇനി ഭാവിയിലെ ഭൂതങ്ങളെ അല്ല ആൾക്കാരെ കുറിച്ച് ഓർക്കു.'' ഞാൻ അങ്ങനെ പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിച്ചു.
''ടീ നമ്മള് സ്നേഹിക്കുന്ന ആൾ നമ്മള് വിചാരിച്ച പോലെ അല്ലാന്നു അറിയുമ്പോൾ ഉണ്ടാവുന്ന ഒരു വേദന ഉണ്ടല്ലോ, അതൊരു വല്ലാത്ത ഫീൽ ആണ്. അനുഭവിച്ചാലേ അറിയാൻ പറ്റൂ. നിനക്കൊന്നും മനസ്സിലാവില്ല.'' ഷാദ് പറഞ്ഞതും ഞാൻ ചിരിക്കാൻ തുടങ്ങി.
''എനിക്ക് മനസ്സിലാവില്ല.. ഹ ഹ ഹ... ശെരിക്കും... എനിക്ക് മനസ്സിലാവില്ല...'' ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. അവസാനം എന്റെ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങി.
''ആ ഒരു കാരണം കൊണ്ട് മാത്രം ആണ് ഷാദ് ഞാൻ ഇവിടെ ഇപ്പൊ ഇങ്ങനെ ഇരിക്കേണ്ടി വന്നത്. നമ്മള് ജീവൻ കൊടുത്തു സ്നേഹിച്ചത് വെറുതെ ആയിപ്പോയി എന്ന് അറിയുമ്പോൾ ഹൃദയം പറിഞ്ഞു പോവുന്ന വേദന തോന്നും.
ഒരു വിധത്തിൽ ഇയാള് ഭാഗ്യവാൻ ആണ്. കെട്ടി കഴിഞ്ഞു അവൾ ഇട്ടു പോയിരുന്നെങ്കിലോ.. സിയാനയും കുറച്ചു നാൾ കഴിഞ്ഞാണ് പോയതെങ്കിലോ, അതിലും നല്ലതല്ലേ ഇപ്പൊ സംഭവിച്ചത്.
ഏറ്റവും നല്ല കാര്യം ഇയാൾക്ക് ഷാനൂനെ കിട്ടിയില്ലേ. അപ്പൊ പടച്ചോൻ എല്ലാം നല്ലതിന് വേണ്ടി ചെയ്തത് ആണെന്ന് വിചാരിക്കും. എനിക്കും ആദ്യം ഭയങ്കര സങ്കടം ആരുന്നു. പക്ഷെ ഇപ്പൊ ഒന്നും ഇല്ലാട്ടോ. എല്ലാം പടച്ചോന്റെ വിധി ആണ്.. ഇനി അവരെ കണ്ടാൽ ചിരിച്ചു കൊണ്ട് നേരിടണം. ഷാദിന്റെ ചുണ്ടിൽ പുഞ്ചിരി കാണുമ്പോ അവരുടെ ഉള്ളു നീറും. അതല്ലേ വേണ്ടത്. '' എന്നും പറഞ്ഞു ഞാൻ കണ്ണ് തുടച്ചിട്ട് ഒന്ന് സായിട്ടു അടിച്ചിട്ട് പുഞ്ചിരിച്ചു.
ഷാദ് എന്നോടെന്തോ ചോദിക്കാൻ തുടങ്ങിയതും സച്ചുവേട്ടനും ചാരുവും ഐസ് ക്രീമും കൊണ്ട് വന്നിരുന്നു.
എന്താ ഇവള് പറഞ്ഞതിന്റെ അർഥം. ഇവള് സ്നേഹിച്ച ആളെ തന്നെ ആണല്ലോ കെട്ടിയതു. പിന്നെ എന്താ അവളെങ്ങനെ പറഞ്ഞെ. അവൻ അവളെ ചതിച്ചതാണോ. അവൾക്കു നല്ല സങ്കടം ഉണ്ട്. അതോണ്ടാ അത് പറഞ്ഞപ്പോ അവളെ കണ്ണ് നിറഞ്ഞതു.
ഐസ് ക്രീമും കഴിച്ചു ഞങ്ങൾ കാറിൽ കേറി റൂമിലേക്ക് വിട്ടു. അപ്പോളേക്കും ആമി പഴയ പോലെ ആയി.
നാളെ രാത്രി ആണ് എൻഗേജ്മെന്റ്. നാളത്തെ പാർട്ടി കഴിഞ്ഞാൽ ലേറ്റ് ആവും എന്നുള്ളത് കൊണ്ടും നാളെ രാത്രി പരസ്പരം കാണുമെന്നു ഉള്ളത് കൊണ്ടും സിനുവും ആഷിയും വെള്ളിയാഴ്ച വരുന്നില്ലാന്നു പറഞ്ഞു. ആമിക്കും ആദ്യം സങ്കടം ആയെങ്കിലും പിന്നെ ആലോചിച്ചപ്പോ അതാ നല്ലതെന്നു അവൾക്കും തോന്നി.
രാവിലെ ഹോസ്പിറ്റലിലേക്ക് പോവുമ്പോ ഞാൻ ആമിയെയും കൂട്ടി. ഇന്ന് ചാരുവും സച്ചുവും ഇല്ല. ഞങ്ങള് കുറച്ചു നേരത്തെ ഇറങ്ങി പാർട്ടി ഹാളിലേക്ക് പോവും.
സച്ചുവും ചാരുവും ഇല്ലാത്തതു കൊണ്ട് ലാബിൽ നല്ല വർക്ക് ഉണ്ട്. ലാബിലേക്ക് പുതുതായി ഒരാളെ കൂടി എടുക്കുന്നുണ്ട് എന്ന് കേട്ടു. ഇന്റർവ്യൂ നടക്കുന്നെ ഉള്ളൂ. ഞങ്ങൾ ആറു പേരെ കൊണ്ട് നടക്കുന്നില്ല. ഇനി കല്യാണം ആയാൽ സച്ചുവും ചാരുവും ലീവ് ആവും അല്ലോ. അപ്പൊ കൂടുതൽ പ്രശ്നം ആവും.
ലാബിലെ ജോലി ഒക്കെ തീർത്തു എല്ലാം അർജുനെയും സ്നേഹയെയും ഏൽപിച്ചു ഞാനും ആമിയും വേഗം റൂമിലേക്ക് പോയി.
''ടീ വേഗം നോക്ക് നീ റെഡി ആയിട്ട് വേണം എനിക്ക് റെഡി ആവാൻ.'' ഞാൻ പറഞ്ഞു.
''ആഹ് ഓക്കേ ഞാൻ വേഗം കുളിച്ചിട്ടു വരാം.'' എന്നും പറഞ്ഞു അവൾ പോയി.
ഞാൻ മെല്ലെ ഫോണും നോക്കി സോഫയിലേക്ക് കിടന്നു. പെട്ടെന്ന് ആരോ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റത്.
''പോണ്ടേ.. എന്ത് ഉറക്കമാ.. ഇതാ ചായ'' എന്നും പറഞ്ഞു ഒരു ഗ്ലാസ് ചായയും തന്നു ആമി നടന്നു.
പക്ഷെ ഞാൻ അനങ്ങിയില്ല. ആ ഇരിപ്പു തന്നെ ഇരുന്നു. സത്യം പറഞ്ഞാൽ അവളെ കണ്ടു ഷോക് അടിച്ചു ഇരിക്കാ. കുളിച്ചു ആ ബ്ലാക് ഗൗൺ ഇട്ടു മുടി അഴിച്ചിട്ടിരിക്കുന്നു. ഷാളിനുള്ളിലൂടെ മുടി അനുസരണയില്ലാത്ത ഒഴുകി നടക്കുന്നു. കാണാൻ നല്ല ഭംഗി ഉണ്ട്.
പക്ഷെ അതിലും ഭംഗി ഇന്ന് അവളുടെ മുഖം ആണ്. ആദ്യമായി അവൾ കണ്ണ് എഴുതിയിരിക്കുന്നു. കണ്ണട ഇല്ലാതെ ഇപ്പൊ ആ കണ്ണ് കാണാൻ നല്ല ഭംഗി ഉണ്ട്. വേറെ ഒന്നും ചെയ്തിട്ടില്ല മുഖത്ത്.
ഞാൻ എന്താ ചെയ്യുന്നേ അവളെ ഭംഗി ആസ്വദിക്കേ, എന്റെ ഫ്രണ്ട് ആണവൾ. വേറൊരു ചിന്തയും മനസ്സിൽ വരാൻ പാടില്ല.
''ടീ ഒന്ന് നിന്നെ.. കള്ളിയങ്കാട്ടു നീലി എങ്ങോട്ടാ ഈ കോലത്തിൽ..'' ഞാൻ ചോദിച്ചതും അവള് ദേഷ്യത്തോടെ എന്നെ നോക്കി.
''ദേ ഡ്രാക്കുളേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. വേഗം റെഡി ആയിക്കോട്ടെ എന്ന് കരുതി സ്കാർഫ് പോലും ചുറ്റാതെ വന്നപ്പോ കളിയാക്കുന്നോ..'' ആമി ദേഷ്യത്തോടെ പറഞ്ഞു.
''നിന്റെ കോലം കണ്ടത് കൊണ്ട് പറഞ്ഞതല്ലേ മോളെ, ക്ഷമി. നീ എന്താ കണ്ണ് വരച്ചത്. അല്ലെങ്കി അങ്ങനൊന്നും ചെയ്യാറില്ലല്ലോ.'' ഞാൻ സംശയത്തോടെ ചോദിച്ചു.
''അതിന്നു കബോർഡ് തുറന്നപ്പോ കാജൽ കണ്ടു. അപ്പൊ വെറുതെ ഇട്ടതാ.. എന്തെ..'' അവള് ചോദിച്ചു.
''ഒന്നൂല്ല.. നല്ല ഭംഗിയുണ്ട്.. എന്താ ഇത് വരെ ഇടാതിരുന്നേ..'' ഞാൻ ചോദിച്ചു.
''ആഹ് ഇട്ടാൽ കുറെ അലവലാതികൾ ഓരോന്ന് പറഞ്ഞു വരും..'' അവൾ എനിക്കിട്ടൊന്നു താങ്ങി..
''ടീ ടീ... വേണ്ടാട്ടോ.. പറഞ്ഞത് ഞാൻ തിരിച്ചെടുത്തു.'' ഞാൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു.
''ഹ ഹ ഹ.. വെറുതെ പറഞ്ഞതാ മാഷേ.. മുമ്ബ് കണ്ണെഴുതാതെ ഞാൻ പുറത്തിറങ്ങാറേ ഇല്ലായിരുന്നു. ഇട്ടില്ലെങ്കിൽ എന്തോ ഉറങ്ങാത്ത പോലെയാ. പിന്നെ എന്റെ പഴയ കെട്ടിയോന് അത് ഇഷ്ടമല്ലാത്തത് കൊണ്ട് നിർത്തിയതാ. ഇത് ചാരുവിന്റെയ, ഇന്നലെ എന്റെ കയ്യിൽ ആയിപ്പോയി.'' ആമി പറഞ്ഞ കേട്ടപ്പോ എന്തോ ഒരു വിഷമം തോന്നി. അവനു വേണ്ടി ഇവള് സ്വന്തം ഇഷ്ടങ്ങളും വേണ്ടാന്നു വച്ചിരുന്നു. എന്നിട്ടു അവരെന്തിനാവും പിരിഞ്ഞേ.
''ആഹ് അതൊക്കെ കഴിഞ്ഞില്ലേ. ഇനി ഡെയിലി ഇട്ടോ.. നിന്റെ പുതിയ കെട്ടിയോന് കണ്ണെഴുതുന്നതു ഭയങ്കര ഇഷ്ട്ടമാ.'' എന്നും പറഞ്ഞു ഞാൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് റെഡി ആവാൻ പോയി.
ഞാൻ കുളിച്ചു റെഡി ആയപ്പൊളേക്കും ആമി സ്കാർഫ് ഒക്കെ ചുറ്റി നിക്കുന്നുണ്ട്. ആളിപ്പോ കാണാൻ കുറച്ചു മൊഞ്ചു വച്ച പോലെ ഉണ്ട്. അവള് എന്തോ ഉണ്ടാക്കുകയാ കിച്ചണിൽ. ഞാൻ അവളെയും നോക്കി നിന്നു. പെട്ടെന്ന് എന്തോ മുന്നിലൂടെ പോയപ്പോളാണ് എനിക്ക് ബോധം വന്നേ.
@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഷാദ് റെഡി ആവുമ്പോളേക്കും എന്തേലും കഴിക്കാൻ ആക്കാം എന്ന് കരുതി ഞാൻ അടുക്കളയിൽ കേറി. ബ്രഡ് സാൻവിച് ഉണ്ടാക്കി പ്ലേറ്റിലാക്കുമ്പോൾ ആണ് ഷാദ് വന്നത്. അവൻ അവിടെ നിന്നു എന്നെ തന്നെ നോക്കാ.. ഇവനിതെന്തു പറ്റി എന്ന് ഓർത്തു ഞാൻ കയ്യിലുണ്ടായിരുന്ന ചട്ടുകം വച്ചു അവനു നേരെ വീശി.
''എന്തോന്നാടീ..'' എന്നും ചോദിച്ചു അവൻ പിന്നോട്ട് നിന്നു.
''അല്ല എന്താലോചിച്ചു നിക്കാ.. വേറേതോ ലോകത്തായിരുന്നല്ലോ..'' ഞാൻ ചോദിച്ചു.
''ആഹ് ഞാൻ നിന്റെ മൊഞ്ചു കണ്ടു ലയിച്ചു പോയതായിരുന്നു.'' എന്ന് ഷാദ് പറഞ്ഞതും ഞാൻ അവന്റെ വയറ്റിനിട്ടു കുത്താൻ പോയി. അവൻ വേഗം എന്റെ കൈ പിടിച്ചു വച്ചു.
''എന്റെ പൊന്നു മോളെ ഇന്നലെ തന്നതിന്റെ വേദന തന്നെ മാറീട്ടില്ല. ഇനി വേണ്ട. ഞാൻ എന്തോ ഓർത്തു നിന്നപ്പോ നിന്റെ മുഖത്തായിപ്പോയി.. അല്ലാണ്ട് വേറൊന്നും ഇല്ല. ഇനി നിന്റെ കുത്തു താങ്ങാൻ ഉള്ള ശേഷി എനിക്കില്ല.'' എന്നും പറഞ്ഞു അവനെന്റെ കൈ വിട്ടു.
''ആഹ് അന്ത ഭയം ഇരിക്കെട്ടും..'' എന്നും പറഞ്ഞു ഞാൻ സാൻവിച് എടുത്തു അവന്റെ കയ്യിൽ കൊടുത്തു.
@@@@@@@@@@@@@@@@@@@@@@@@@@@@
അവൾ തന്ന സാൻവിച്ചും കഴിച്ചു ഞങ്ങൾ വേഗം പുറപ്പെട്ടു. എൻഗേജ്മെന്റ് സച്ചുവിന്റെ ഏട്ടന്റെ വില്ലയിൽ വച്ചായിരുന്നു. ആകെ അവന്റെയും ചാരുവിന്റെയും അച്ഛനമ്മമാരും ഒന്ന് രണ്ടു കുടുംബക്കാരും കുറച്ചു സുഹൃത്തുക്കളും മാത്രം ഉള്ളൂ. ആകെ കൂടി ഒരു പത്തുനാൽപ്പതു പേര്.
അതിനു അവന്റെ ഏട്ടന്റെ ത്രീ ബെഡ്റൂം വില്ല തന്നെ ധാരാളം.
ഞങ്ങൾ അവിടെ എത്തിയതും ആമി ഇറങ്ങി ഓടി. വേറൊന്നും അല്ല. അവളോട് വേഗം വന്നു ഒരുങ്ങാൻ സഹായിക്കണം എന്ന് ചാരു പറഞ്ഞിരുന്നു. അതോണ്ടാവും തീ പിടിച്ച പോലെ ഓടിയത്. ഞാൻ അകത്തു കേറി സച്ചുവിന്റെ അടുത്തേക്ക് പോയി.
അവൻ റെഡി ആയി അവന്റെ കസിന്സിനോട് സംസാരിക്കുവാരുന്നു.
''ടാ ഷാദ് എന്താടാ താമസിച്ചേ..'' ആളിച്ചിരി കലിപ്പിൽ ആണ്.
''അത് നിന്റെ പെങ്ങളെ ഒരുക്കം തീരണ്ടേ..അതാ..'' മെല്ലെ ആമിയുടെ തലയിൽ വച്ചു മുങ്ങി. അവൻ പിന്നെ അവരോടൊക്കെ സംസാരിച്ചിരുന്നു.. അപ്പോളാണ് സിനുവും ആശിയും വന്നത്. ഞാൻ മെല്ലെ അവരടുത്തേക്കു നടന്നു. സച്ചുവിന്റെ അമ്മാവന്മാരും കസിന്സും ഇച്ചിരി അല്ല നല്ല കത്തി ആണ്.
അപ്പോളാണ് മോതിരം മാറാൻ പെൺകുട്ടിയെ കൊണ്ട് വരാൻ പറഞ്ഞത്. ചാരു വരുന്നതും നോക്കി സച്ചു വായും തുറന്നു നിക്കുന്നുണ്ട്. ഞാൻ അവന്റെ വാ അടച്ചു കൊടുത്തു. ''ഒന്ന് മയത്തിലൊക്കെ നോക്കെടാ..'' അപ്പൊ അവനൊന്നു ഇളിച്ചു തന്നു.
ചാരുവിന്റെ കൂടെ ആമിയും ചാരുവിന്റെ ചേച്ചിയും ഉണ്ട്. അവരെ ഹാളിന്റെ നടുക്ക് നിറുത്തി. മോതിരം കൈ മാറുമ്പോ രണ്ടാളും നല്ല സന്തോഷത്തിൽ ആയിരുന്നു. അവരുടെ സന്തോഷം ആ മുഖത്ത് കാണാൻ ഉണ്ട്. അതിലും സന്തോഷം ഞാൻ കണ്ടത് ആമിയുടെ മുഖത്താണ്. അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. ഞാൻ മെല്ലെ അവളെ അടുത്ത് പോയി നിന്നു
@@@@@@@@@@@@@@@@@@@@@@@@@
''എന്തിനാടീ മോങ്ങുന്നേ???'' ശബ്ദം കേട്ട് നോക്കിയപ്പോ ഷാദ് എന്റെ അടുത്ത് നിക്കുന്നു. ഇവനെപ്പോ ഇവിടെ എത്തി.
''ആര് മോങ്ങി ഇത് സന്തോഷ കണ്ണീരാ..'' ഞാൻ പറഞ്ഞു.
''ഓ ആങ്ങളയുടെ കല്യാണത്തിന് പെങ്ങളുടെ രോദനം അല്ലെ...'' അവൻ ചോദിച്ചതും കാലിനൊരു ചവിട്ടു കൊടുത്തു. പിന്നെ ഷാദ് ഒന്നും മിണ്ടീല. എന്നേം നോക്കി പീഡിപ്പിച്ചു കൊണ്ട് നിക്കാ. ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു.
എല്ലാരും വിഷ് ചെയ്തു കഴിന്നപ്പോ ഞങ്ങള് അവാര്ഡുത്തേക്കു പോയി.
''എന്താ സന്തോഷം ആയില്ലേ???'' ഞാൻ ചോദിച്ചതും ചാരു എന്നെ കെട്ടിപ്പിടിച്ചു.
''പിന്നെ... ഈ കുരിശിനെ ഇനി ജീവിത കാലം മുഴുവൻ ചുമക്കാണല്ലോ.. സന്തോഷം തന്നെ.'' എന്ന് സച്ചുവേട്ടൻ പറഞ്ഞതും ചാരു തിരിഞ്ഞു ഏട്ടന് രണ്ടു കൊടുത്തു.
ആഹാ ഇപ്പോളെ തുടങ്ങിയോ അടി.. നോക്കിയപ്പോ ഒരു നാല്പത്തഞ്ചു അമ്പതു പ്രായം തോന്നുന്ന സ്ത്രീ. ഇവരുടെ ബന്ധു അന്നെന്നു തോന്നുന്നു.
എവിടെയോ കണ്ട പോലെ തോന്നി. പക്ഷെ എവിടെ എന്ന് ഓർമ്മ കിട്ടിയില്ല.
''ആഹ് മെമ്മേ ഇതൊക്കെ വെറുതെ അല്ലെ..'' എന്ന് സച്ചുവേട്ടൻ പറഞ്ഞപ്പോ മനസ്സിലായി ഏട്ടന്റെ അച്ഛന്റെ അനിയത്തി ആണെന്ന്. ഏട്ടൻ അവരെ പറ്റി പറഞ്ഞിട്ടുണ്ട്.
അപ്പൊ ഫുഡ് കഴിക്കാം എന്നും പറഞ്ഞു സിനൂക്കയും ആശിക്കയും വന്നു. ഞങ്ങള് അങ്ങോട്ടേക്ക് നടക്കാൻ തുടങ്ങിയതും ആരോ എന്റെ കയ്യിൽ പിടിച്ചു.
നോക്കിയപ്പോ സച്ചുവേട്ടന്റെ മേമ്മ... ''മോളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ???''
''എനിക്കും തോന്നി ആന്റിയേ എവിടെയോ കണ്ട പോലെ..'' ഞാൻ പറഞ്ഞു.
''മോളെ പേരെന്താ..'' ആന്റി ചോദിച്ചു.
''ആമി..'' ചാരുവാണ് പറഞ്ഞത്.
''ആ പേരിൽ ആരെയും എനിക്ക് അറിയില്ല.'' ആന്റി പറഞ്ഞു
''ശരിക്കും പേര് അംന നൗറീൻ എന്നാണു..'' അത് കേട്ടതും അവര് ഒന്ന് ഞെട്ടിയോ, ഇല്ല പുഞ്ചിരിക്കുന്നുണ്ടല്ലോ.
''മോളെ ഹസ്ബൻഡ് വന്നിട്ടില്ലേ...'' അവര് ചോദിച്ചു.
ഞാൻ ഷാദിനെ നോക്കിയപ്പോ അവൻ മുന്നോട്ടു വന്നു അവനാണ് എന്റെ ഭർത്താവ് എന്ന് പറഞ്ഞു.
''എനിക്ക് ആള് മാറിയതാവും. മോളെ പേര് ആദ്യമായി കേക്കുന്ന പോലെ ഉണ്ട്. ഇയാളെയും കണ്ട പോലെ ഇല്ല. അതെ എനിക്ക് ആളു മാറിയതാവും..'' എന്നും പറഞ്ഞു ആന്റി പോയി.'
''ടീ ടെൻഷൻ ആവണ്ട മേമ്മക്കു ചെറിയൊരു കുഴപ്പം ഉണ്ട്. അതാ ഇങ്ങനൊക്കെ, മൈൻഡ് ചെയ്യണ്ട..'' എന്ന് ചാരു എന്റെ ചെവിയുടെ അരികെ വന്നു പറഞ്ഞു.
''ടീ ടീ നീ എന്താ പറഞ്ഞെന്നു എനിക്കറിയാം..'' സച്ചുവേട്ടൻ ചാരുവിനെ നോക്കി പറഞ്ഞു. അവളൊന്നു ഇളിച്ചു കൊടുത്തു.
''മേമന്റെ മോൾ കുറച്ചു നാൾ മുമ്ബ് ആക്സിഡന്റ് ആയി മരിച്ചു. അതിനു ശേഷം ചെറിയൊരു മനപ്രയാസം ഉണ്ട്. അല്ലാതെ വേറെ കുഴപ്പം ഒന്നും ഇല്ല.'' സച്ചുവേട്ടൻ പറഞ്ഞു.
''അതെന്നെ അല്ലെ ഞാനും പറഞ്ഞെ..'' ചാരു മുഖം വീർപ്പിച്ചു.
''ആഹ് മതി മതി നമുക്ക് ഭക്ഷണം കഴിക്കാം..'' രംഗം മോശം ആവുന്ന കണ്ടപ്പോ സിനൂക്ക പറഞ്ഞു.
@@@@@@@@@@@@@@@@@@@@@@@@@@@@@@
ഭക്ഷണം കഴിക്കാൻ പോയപ്പോ ആണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. ഒരുത്തൻ കുറെ നേരം ആയി ആമിയുടെ പിറകെ നടക്കുന്നു. അവൾ അവനെ ശ്രദ്ധിച്ചിട്ടേ ഇല്ല. അവൻ ആണെന്കി അവള് പോവുന്നതിനെ പിറകെ തന്നെ ഉണ്ട്. ആരാണെന്നു നോക്കാൻ വേണ്ടി ഞാൻ അങ്ങോട്ടേക്ക് നടന്നു.
''ടാ നീ എവിടാ പോവുന്നെ???'' ആഷി ആണ്.
''ഞാൻ ഇപ്പൊ വരാടാ..'' ഞാൻ പറഞ്ഞു.
''അത് ലേഡീസിന്റെ ഫുഡ് കൗണ്ടർ ആണ്. നീ ഇങ്ങോട്ടു വാ'' എന്നും പറഞ്ഞു അവനെന്നെ പിടിച്ചു വലിച്ചു. പോവുന്നതിനിടയിൽ തിരിഞ്ഞു നോക്കിയപ്പോ അവനെ കണ്ടില്ല.
ഞങ്ങള് നല്ല രീതിയിൽ ഫുഡും കഴിച്ചു ഇരിക്കുമ്പോൾ ആണ് ആമിയും ചാരുവും വന്നത്. ആമിയുടെ കയ്യിൽ ചാരുവിന്റെ ചേച്ചിയുടെ മോനും ഉണ്ടായിരുന്നു.
''ആരുടെ കൂടെയും പോവാത്തവനാ, ഇപ്പൊ ഇവളെ കയ്യിൽ നിന്നും താഴെ ഇറങ്ങുന്നില്ല.'' എന്നും പറഞ്ഞു ചാരുവിന്റെ ചേച്ചി ചിത്രയും ഭർത്താവ് സജീവും വന്നു. കൂടെ നേരത്തെ ആമിയുടെ പിന്നാലെ നടന്ന അലവലാതിയും ഉണ്ട്. അവന്റെ നോട്ടം മുഴുവനും അവളെ ആണ്.
''ആഹ് അതങ്ങനെയാ, നല്ല ആൾക്കാരെ കുട്ടികൾ വേഗം മനസ്സിലാക്കും..'' അത് ആ തെണ്ടിയാ പറഞ്ഞെ. അത് കേട്ട് അവളും ചിരിച്ചു കൊടുക്കുന്നുണ്ട്. അവന്റെ വർത്താനം കേട്ട് ചിത്ര ചേച്ചിയും സജീവേട്ടനും നീട്ടി മൂളുന്നുണ്ട്.
''ആഹ് അത് ശരിയാ അതോണ്ടല്ലേ അപ്പൂട്ടൻ അവന്റെ ഇളയമ്മയെ അടുപ്പിക്കാത്തതു.'' സച്ചു ചാരുവിനിട്ടൊന്നു താങ്ങി.
''ദേ മോതിരം മാറിയ അന്ന് തന്നെ കെട്ടിയോനെ തല്ലി എന്ന പേര് എനിക്ക് ഉണ്ടാക്കരുത്.'' ചാരു ദേഷ്യത്തോടെ പറഞ്ഞിട്ട് സച്ചുവിന്റെ നേരെ പോയതും ഞാൻ അവരെ ഇടയിൽ കേറി നിന്ന്.
''മതി മതി എപ്പോ നോക്കിയാലും തല്ലു തന്നെ.. ഇങ്ങനാണേൽ രണ്ടിന്റേം കയ്യിൽ നിന്നും ആ മോതിരം ഊരി വേറെ ആൾക്കാർക്ക് പിടിച്ചു കെട്ടിച്ചു കൊടുക്കും.'' ഞാൻ പറഞ്ഞു.
''ആ അതെന്നെ..'' സജീവേട്ടൻ പറഞ്ഞു. ''നിങ്ങളെ തല്ലു നിർത്തു. ഞാൻ ഒരു കാര്യം പറയട്ടെ. ഇത് എന്റെ സുഹൃത്താണ് യാസിർ, യാസി എന്ന് വിളിക്കും. എന്റെ കൂടെ വർക്ക് ചെയ്യുന്നു. ഇവന് ഇവിടുള്ള ആരോടോ എന്തോ പറയാനുണ്ട്.'' എന്നും പറഞ്ഞു ആമിയുടെ കയ്യിൽ നിന്നും അപ്പൂട്ടനെ വാങ്ങി.
അത് കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി അത് ആമിക്കുള്ള പണി ആണെന്ന്. അവള് ഞങ്ങളോട് സംസാരിക്കുന്നുണ്ട് എന്നെ ഉളളൂ. ഇപ്പോളും പുറത്തുള്ളവരോട് മിണ്ടാൻ പേടി ആണ്. ഇത്ര സമയം സംസാരിച്ചിട്ടും അവളൊന്നും മിണ്ടിയിരുന്നില്ല.
യാസി നടന്നു ആമിയുടെ മുന്നിൽ പോയി നിന്നു. എല്ലാരും അവരെ തന്നെ നോക്കുവാണ്. സച്ചു എന്നെയും അവനെയും മാറി മാറി നോക്കുന്നുണ്ട്. എന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നതും സച്ചു എന്റെ കൈ പിടിച്ചു വച്ച്.
@@@@@@@@@@@@@@@@@@@@@@@@@@@@
പടച്ചോനെ ഈ തെണ്ടി എന്തിനാ എന്റെ മുമ്പിൽ വന്നു നിക്കുന്നെ. ഇവന് വട്ടാണോ. കുറെ നേരം ആയി ഇവൻ എന്നെ ചുറ്റി നടക്കുന്നു. ഞാൻ മൈൻഡ് ആക്കീല.
ഞാൻ എല്ലാരേയും നോക്കി. അവരൊക്കെ എന്താ സംഭവം എന്ന രീതിയിൽ ഞങ്ങളെ നോക്കാണ്. ഷാദ് ആണെങ്കിൽ കട്ട കലിപ്പിൽ ആണ്. സച്ചുവേട്ടൻ അവന്റെ കൈ പിടിച്ചു വച്ചിട്ടുണ്ട്. ഏട്ടന് ഇത് എന്തിന്റെ കേടാണ് ആവോ.
''ഹായ് ഞാൻ യാസിർ, തുറന്നു പറയാം... എനിക്ക് തന്നെ ഇഷ്ട്ടം ആയി. കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. തന്റെ കല്യാണം ഒരിക്കെ കഴിഞ്ഞതാണെന്നും ഡിവോർസെഡ് ആണെന്നും സജീവ് പറഞ്ഞു. എന്റേതും അങ്ങനെ തന്നെ. തന്റെ മറുപടി എന്താ.'' ഒറ്റ ശ്വാസത്തിൽ ആ തെണ്ടി അതൊക്കെ പറഞ്ഞപ്പോ ഞാൻ എല്ലാരേം നോക്കി. എല്ലാരും കണ്ണും തള്ളി വായും തുറന്നു നിക്കാണ്.
ഷാദ് പോലും ഒന്നും മിണ്ടാതെ നിക്കുന്ന കണ്ടപ്പോ എനിക്കാകെ സങ്കടം വന്നു. ഞാൻ വേഗം തിരിച്ചു നടക്കാൻ പോയതും യാസി എന്റെ കയ്യിൽ പിടിച്ചു.
''താൻ മറുപടി പറഞ്ഞിട്ട് പോയിക്കോ... ഇപ്പൊ മറുപടി കിട്ടാനാ ഞാൻ ഇവരുടെ ഒക്കെ മുമ്പിൽ വച്ച് തന്നെ ചോദിച്ചത്.'' എന്നും പറഞ്ഞു അവൻ എന്റെ മുന്നിൽ നിന്നു. എന്താ തന്റെ തീരുമാനം.
''തീരുമാനം ഞാൻ പറഞ്ഞാ മതിയോ..'' നോക്കിയപ്പോ ഷാദ് ആണ്. ഞാൻ ദേഷ്യത്തോടെ ഇതുവരെ എവിടെ ആയിരുന്നു എന്ന രീതിയിൽ അവനെ നോക്കി. അവൻ ഒന്ന് ഇളിച്ചു കാണിച്ചു.
''വേണ്ട എനിക്ക് ഇവളെ മറുപടി ആണ് വേണ്ടത്.'' എന്നും പറഞ്ഞു അവനെന്റെ കയ്യിലെ പിടി ഒന്നൂടി മുറുക്കി. എനിക്ക് കരച്ചില് വന്നു.
''തനിക്കു മറുപടി പോരെ. അതവള് പറയണം എന്ന് എന്താ ഇത്ര നിർബന്ധം.'' എന്നും പറഞ്ഞു ഷാദ് എന്റെ കൈ അവന്റെ പിടിയിൽ നിന്നും മോചിപ്പിച്ചു.
''പ്ളീസ് നിങ്ങള് ഇതിൽ ഇടപെടേണ്ട. ഫ്രണ്ട് ഫ്രണ്ടിന്റെ സ്ഥാനത്തു നിന്നാ മതി. അവളുടെ കാര്യം അവള് തീരുമാനിച്ചോളും. അവളുടെ മൗനത്തിൽ തന്നെ സമ്മതം ആണെന്ന് ഉണ്ട്. പക്ഷെ അവളെ വായിൽ നിന്നും തന്നെ അതെനിക്ക് കേൾക്കണം..'' അവന്റെ വർത്താനം കേട്ടപ്പോ എനിക്കൊന്നു പൊട്ടിക്കാനാ തോന്നിയത്. എനിക്ക് സമ്മതമാണെന്ന് അവന്റെ ആമായി വന്നു പറഞ്ഞോ..
''അവളെ കാര്യത്തിൽ തീരുമാനം എടുക്കാൻ അവളെക്കാൾ അവകാശം എനിക്കാണെന്നു കൂട്ടിക്കോ. പിന്നെ അവൾക്കു തന്നെ ഇഷ്ടമല്ല. ഇനി ഡിസ്റ്റർബ് ചെയ്യരുത്.'' ഷാദ് അത് പറഞ്ഞപ്പോ യാസിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
''അത് പറയാൻ താൻ ആരാ..'' അവൻ ദേഷ്യത്തോടെ ഷാദിനോട് ചോദിച്ചു.
''ഞാൻ ഇവളെ ഭർത്താവായിട്ടു വരും..'' എന്നും പറഞ്ഞു ഷാദ് എന്റെ ഷോൾഡറിലൂടെ കൈ വച്ചു എന്നെ ചേർത്ത് പിടിച്ചു. സത്യം പറഞ്ഞാ ഇപ്പോളാ ഞാൻ കൂടുതൽ ഞെട്ടിയെ. അവൻ കൈ വച്ചതും എന്തോ ഷോക് തലയിലൂടെ കടന്നു പോയി. ഞാനവനെ നോക്കിപ്പേടിപ്പിച്ചപ്പോ ജന്തു എന്നെ നോക്കി കണ്ണിറുക്കീട്ടു ഇളിച്ചു കാണിച്ചു.
ചുറ്റും കണ്ണോടിച്ചപ്പോ എല്ലാരും വായും തുറന്നു നിപ്പുണ്ട്. പ്രത്ത്യേകിച്ചു സച്ചുവേട്ടൻ.
''ഓ സോറി ഞാൻ അറിഞ്ഞില്ല. സജീവിനോട് ചോദിച്ചപ്പോ രണ്ടാമത് കല്യാണം കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞു. അതാ ഞാൻ.. സോറി.'' യാസി എന്തൊക്കെയോ പറയുന്നുണ്ട്. അവന്റെ മുഖം കാണുമ്പോ ഇപ്പൊ പാവം തോന്നുന്നു.
''ഇറ്റ് ഈസ് ഓക്കേ. ഞങ്ങളെ കല്യാണം കഴിഞ്ഞിട്ട് മൂന്നാലു മാസം ആയെ ഉള്ളൂ. അതാ ആർക്കും അതികം അറിയില്ല.'' എന്നും പറഞ്ഞു ഷാദ് യാസിയെ സമാധാനിപ്പിച്ചു.
''ഐഎം റിയലി സോറി.. ഞാൻ അറിയാതെ പറഞ്ഞു പോയതാ. ഞാൻ ജെനുവിൻ ആയി പറഞ്ഞതാണെന്ന് തനിക്കു മനസ്സിലാവാനാ എല്ലാരേം മുന്നിൽ വച്ചു പറഞ്ഞത്. ഇല്ലെങ്കിൽ വെറുതെ തമാശ ആണെന്ന് വിചാരിച്ചാലോ.. എനിവേസ് അത് മറന്നേക്കൂ.'' എന്നും പറഞ്ഞു യാസി എന്നെ നോക്കി ചിരിച്ചു.
''സോറി ഷാദ് ,ആമി. ഞാൻ അറിഞ്ഞില്ല നിങ്ങളെ കല്യാണം കഴിഞ്ഞത്. ഈ കാന്താരി പറഞ്ഞില്ല.'' എന്നും പറഞ്ഞു സജീവേട്ടൻ ചാരുവിന്റെ ചെവി പിടിച്ചു തിരിച്ചു.
''ആഹ് സോറി ഞാൻ മറന്നു പോയതാ.'' എന്നും പറഞ്ഞു ചാരു അലറി. എല്ലാരും അത് കണ്ടു ചിരിച്ചു. അപ്പോളും യാസിയുടെ നോട്ടം എന്റെ നേരെ ആണെന്ന് കണ്ടപ്പോ എനിക്കെന്തോ പോലെ തോന്നി. ഞാൻ അറിയാതെ തന്നെ കൂടുതൽ ഷാദിനോട് ചേർന്ന് നിന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഇവളെന്താ ഈ ചെയ്യുന്നേ. ഒന്ന് ഷോൾഡറിൽ കൈ വച്ചതിനു എന്നെ നോക്കി കൊന്നില്ലാന്നേ ഉള്ളൂ. ഇപ്പൊ എന്റെ അടുത്തോട്ടു നിക്കുന്നു. ഓ അപ്പൊ അതാണ് കാര്യം ആ യാസി ഇപ്പോളും അവളെ നോക്കിക്കൊണ്ടിരിക്ക.
ഞാൻ അവളെ ഷോൾഡറിൽ നിന്നും കയ്യെടുത്തു അവളെ കയ്യിൽ മുറുക്കെ പിടിച്ചു. അപ്പൊ അവളെന്റെ മുഖത്തേക്ക് നോക്കി. ഞാൻ ഒന്നും ഇല്ല എന്ന് അവളെ കണ്ണടച്ച് കാണിച്ചു. അപ്പൊ അവളൊന്നു പുഞ്ചിരിച്ചു. ഞാൻ യാസിയെ നോക്കിയതും അവൻ ആമിയുടെ മേലുള്ള നോട്ടം മാറ്റി.
''എന്ന ഞാൻ ഇറങ്ങട്ടെ'' എന്നും പറഞ്ഞു യാസി പോവാൻ ഇറങ്ങി.
''ആഹ് നിക്ക് ഞങ്ങളും ഉണ്ട്'' എന്നും പറഞ്ഞു സജീവേട്ടനും ചിത്ര ചേച്ചിയും കൂടെ പോയി.
കുടുംബക്കാരും ബാക്കി വന്നവർ ഓരോരുത്തർ ആയി ഇറങ്ങി. ഇപ്പൊ സച്ചുവിന്റെ മാതാപിതാക്കളും ഏട്ടനും കുടുംബവും പിന്നെ ഞങ്ങളും മാത്രമേ ഉള്ളൂ. ഞങ്ങളെ ഒഴിച്ച് ബാക്കിയുള്ളവർ ഒക്കെ ഉറങ്ങാൻ പോയി.
''എന്നാലും സൂപ്പർ ആയി. ഭർത്താവിന്റെ മുന്നിൽ വച്ചു ഭാര്യയെ പ്രൊപ്പോസ് ചെയ്യാ..'' എന്നും പറഞ്ഞു സിനു ചിരിച്ചു. ആമി അവനെ നോക്കി പേടിപ്പിക്കുന്നുണ്ട്.
''അതെ അടിപൊളി ആയി. ഷാദ് പോലും ഇവളെ ഇങ്ങനെ പ്രൊപ്പോസ് ചെയ്തിട്ടില്ല.'' സച്ചു പറഞ്ഞു. അത് കേട്ടപ്പോ ഞാൻ അവനെ ഒന്ന് നോക്കിപ്പേടിപ്പിച്ചു. അവൻ എന്നെ നോക്കി ഒന്ന് ഇളിച്ചു.
''അതെ ആമി നീ അപ്പൊ ഹാപ്പി ആയില്ലേ..'' സിനു വീണ്ടും അവളെ ചൊറിയാണ്. ഇന്ന് അവൻ അവളെ കയ്യിൽ നിന്നും എന്തേലും വാങ്ങിക്കൂട്ടും.
''ടാ വെറുതെ അവളെ കയ്യിൽ നിന്നും വാങ്ങാൻ നിക്കണ്ട.'' ഞാൻ പറഞ്ഞു.
''ഓ പിന്നെ.. അവള് എന്നെ ഒന്നും ചെയ്യില്ല. അവളെ ഞാൻ ഒഫീഷ്യലി എന്റെ അനിയത്തി ആക്കിയത് അല്ലെ.. അല്ലെ ആമി.'' സിനു പറഞ്ഞതും ആമി ഒന്ന് ചിരിച്ചു.
''എന്നാലും നിനക്ക് മാച്ച് യാസി തന്നെയാ.'' സിനു അത് പറഞ്ഞു തീർന്നതും എന്തോ അവന്റെ മേലെ വീണതും ഒരുമിച്ചാരുന്നു. ഒരു സ്റ്റീൽ ഗ്ളാസ്. പിന്നെ കണ്ടത് ഒരു പില്ലോ വച്ചു അവനെ അലക്കുന്ന ആമിയെ ആണ്.
''ടീ മതിയാക്കേടി എന്റെ മോക്ക് ഉപ്പയില്ലാതാവും..'' എന്നൊക്കെ പറഞ്ഞു അവൻ അലറുന്നുണ്ട്. യാസിയോടുള്ള ദേഷ്യം കൂടി അവൾ സിനൂന്റെ മേലെ തീർത്തു.
''എന്റെ പൊന്നു സിനൂ നീ അല്ലാതെ ആരേലും ഈ കാന്താരിയോട് ഓടക്കാൻ നിക്കോ..'' സച്ചു പറഞ്ഞു.
എല്ലാം കണ്ടു ഞങ്ങൾ ചിരിക്കുവാരുന്നു. അപ്പോളാണ് ഞാൻ ആഷിയെ ശ്രദ്ധിച്ചത്. അവൻ കുറച്ചു ദൂരെ മാറി നിക്കാണ്. അവന്റെ കണ്ണൊക്കെ നിറഞ്ഞ പോലെ. അവൻ ആമി സീനുവിനെ അടിക്കുന്നതും നോക്കി നിക്കാണ്. ഇടയ്ക്കു ചിരിക്കുന്നതും ഉണ്ട്. ഇവാനിനി വട്ടായോ ..
''എന്താടാ നീ ഇങ്ങനെ നോക്കുന്നെ.'' ഞാൻ അവന്റെ അടുത്തേക്ക് പോയി ചോദിച്ചു.
''ഒന്നൂല്ലെടാ, ഞാൻ ആമിയെ നോക്കുവാരുന്നു. ശരിക്കും അസ്നയെ പോലെ ഉണ്ടല്ലേ കളിയൊക്കെ. അവളെ വല്ലാതെ മിസ് ചെയ്തു ഇവളെ കളി കണ്ടപ്പോ. ഇവളാണെങ്കി എന്നോട് ഒന്ന് അടുക്കുന്നു ഇല്ല. സിനൂനോട് സംസാരിക്കുമ്പോളും എന്നോട് ഒന്നും പറയില്ല.'' ആഷി പറഞ്ഞ കേട്ട് എനിക്ക് ചിരി വന്നു.
©കട്ടക്കലിപ്പൻ
അസ്ന അവന്റെ അനിയത്തി ആണ്. കല്യാണം കഴിഞ്ഞു കെട്ടിയോന്റെ കൂടെ അമേരിക്കയിൽ ആണ്. ആമിയെ പോലെ അല്ല, നല്ല വായാടി. എല്ലാരേം മെക്കിട്ടു കേറും. അസ്സൽ കാന്താരി ആണ്.
''ടാ അത് നീ അവളോട് അത്ര സംസാരം ഒന്നും ഇല്ലല്ലോ അതാ. അവളൊരു പ്രത്ത്യേഗ ടൈപ്പ് ആണ്. പെട്ടെന്ന് ആരുമായും കൂട്ടാവില്ല. ആയാലോ ജീവൻ കൊടുത്തും അവരെ സ്നേഹിക്കും. അതാ അവളെ പ്രകൃതം.'' ഞാൻ പറഞ്ഞു.
''നോക്കട്ടെ അവളോട് കൂടാൻ പറ്റോന്നു.'' എന്നും പറഞ്ഞു ആഷി അവരുടെ അടുത്തേക്ക് പോയി. കുറച്ചു സമയം കൊണ്ട് തന്ന അവനും അവളോട് കൂട്ടായി. എന്റെ അളിയന്മാരുടെ എണ്ണം ദിവസേന കൂടി വരുവാണല്ലോ.. സെഞ്ച്വറി തികക്കൂന്നാ തോന്നുന്നേ. ഞാനും അവരെ അടുത്തേക് പോയി.
ക്ലോക്കിൽ രണ്ടു മണി എന്ന് കണ്ടപ്പോ എല്ലാരും എണീറ്റു. സിനുവും ആഷിയും അവരെ വണ്ടിയിൽ പോയി. ഞാനും ആമിയും സച്ചുവും ചാരുവും ഞങ്ങളെ വണ്ടിയിൽ കേറി.
ഞാനും സച്ചുവും ചാരുവും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പക്ഷെ ആമി ഒന്നും മിണ്ടുന്നില്ല.
കുറച്ചു മുന്നോട്ടു പോയപ്പോ ആണ് ഞാൻ അവളെ ശ്രദ്ധിച്ചത്. ഏതോ ലോകത്താണ്. ഞാൻ നോക്കിയപ്പോ സച്ചുവും ചാരുവും ഒക്കെ അവളെ ശ്രദ്ധിക്കാണ്. ഞങ്ങള് പരസ്പരം എന്തെ എന്നുള്ള അർത്ഥത്തിൽ നോക്കി.
പെട്ടെന്ന് ചാരു അവളുടെ ചെവിയുടെ അടുത്ത് പോയി ട്ടോ എന്ന് പറഞ്ഞു. എവിടെ, ആമി ചാരുവിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചിട്ട് വീണ്ടും ചിന്തകളിലേക്ക് ഊളിയിട്ടു.
''എന്താടീ ഇത്ര ആലോചന.. യാസിയെ ആണോ..'' അവള് ദേഷ്യപ്പെട്ടെങ്കിലും എന്തേലും പറയും എന്ന് വിചാരിച്ച പറഞ്ഞത്. പക്ഷെ അവളുടെ മറുപടി കേട്ട് ഞങ്ങള് മൂന്നാളും പരസ്പരം നോക്കി.
''എനിക്ക് കടല് കാണണം...'' ഇതാണ് അവൾ പറഞ്ഞത്. ഈ പാതിരാത്രി രണ്ടര മണിക്ക് അവൾക്കു കടല് കാണണം പോലും.. എടുത്തു കാറിന്നു പുറത്തിടാനാ തോന്നിയത്. ഞങ്ങള് മൂന്നാളും അവളെ അന്തം വിട്ടു നോക്കി.
''ടീ നിനക്ക് യാസി പ്രൊപ്പോസ് ചെയ്തപ്പോ ഉള്ള കിളിയും പോയോ..'' ഞാനതു ചോദിച്ചതും അവളെന്നെ ഒരു നോട്ടം നോക്കി. ഉഫ് ഞാൻ ഉരുകിപ്പോയി.
''ആഹ് നിനക്കവനോട് യെസ് പറയാരുന്നു. അടിപൊളി മൊഞ്ചൻ ചെക്കൻ, നല്ല പഠിപ്പു, നല്ല ജോലി, നല്ല കുടുംബം... ലോട്ടറി ആരുന്നു മോളെ..'' ചാരുവാണത് പറഞ്ഞത്. അത് കേട്ടപ്പോ എനിക്കെന്തോ ദേഷ്യം വന്നു.
''ടീ മിണ്ടാതിരിക്ക് വെറുതെ അവളെ വായിന്നു കേക്കാൻ നിക്കണ്ട..'' ഞാൻ പറഞ്ഞു.
''ആഹ് നിനക്കങ്ങനെ ഒക്കെ പറയാം. ആറ് മാസം കഴിഞ്ഞു നീ ഇവളെ ഇട്ടേച്ചു നിന്റെ ഷാനൂന്റെ കൂടെ പോവും. അപ്പൊ ഇവള് പോസ്റ്റ് ആവും. ആ പോസ്റ്റിനു ഒരു ഗോളിയെ നോക്കി വെക്കുന്നതിൽ എന്താ കുഴപ്പം.. അത് അവളെ കണ്ടു ഇഷ്ടായി ഒരാൾ ആണെങ്കിൽ നല്ലതല്ലേ.'' ചാരു പറഞ്ഞു.
''ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ.. അവള് കടല് കാണണം എന്നാ പറഞ്ഞത്.. അതില് ശ്രദ്ധിക്കു. വേണ്ടാത്ത ടോപ്പിക് പറയണ്ട.'' സച്ചു പറഞ്ഞപ്പോ ചാരു പിന്നെ മിണ്ടിയില്ല.
''നീ കാര്യത്തിൽ പറഞ്ഞതാണോ..'' ഞാൻ ചോദിച്ചു.
''അതെ എനിക്ക് കടല് കാണണം.'' വീണ്ടും അതെ പല്ലവി. ചെറിയ കുട്ടികൾ വാശി പിടിക്കുമ്പോൾ ഉണ്ടാകുന്ന അതെ മുഖഭാവം.. എനിക്കതു കണ്ടപ്പോ ചിരി വന്നു.
''ടീ ശരിക്കും അവനെ കണ്ടപ്പോ നിനക്ക് വട്ടായോ???'' ഞാൻ ചിരിച്ചോണ്ട് ചോദിച്ചു. ഇപ്പൊ അവളെ കണ്ടാൽ ശരിക്കും വടയക്ഷി പോലും ജീവനും കൊണ്ട് ഓടും. അതാണ് ആ മുഖത്തെ ഭാവം.
''അതേ, ഇവിടുന്നു പത്തു മിനിട്ടു കൊണ്ട് റൂമിലെത്താം. കടല് കാണാൻ ഒരു മണിക്കൂർ പോണം. എന്റെ അമ്മുക്കുട്ടിക്ക് ഉറക്കം വരുന്നിലേ..'' സച്ചുവാണ്. അവൻ വിഷയം മാറ്റിയത് ആണ്. അല്ലെങ്കിൽ അവൾ എന്റെ കുടൽ മാല പുറത്തെടുത്തേനേ. അത്രയ്ക്ക് യാസിയുടെ കാര്യം കേൾക്കുന്നത് കലിപ്പാണ്.
''എങ്ങനേലും റൂമിലെത്തി ഒന്ന് കിടന്നുറങ്ങിയാൽ മതി. അപ്പോഴാ അവളുടെ ഒരു കടൽ..'' ചാരു അത് പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു ഇരുന്നു.
''കൊണ്ട് പോവാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാ മതി..'' എന്നും പറഞ്ഞു ആമി മുഖം തിരിച്ചു. പിന്നെ ഞങ്ങൾ എത്ര സംസാരിച്ചിട്ടും അവളൊന്നും മിണ്ടിയില്ല. കണ്ണും അടച്ചു സീറ്റിലേക്ക് ചാരി ഇരുന്നു.
@@@@@@@@@@@@@@@@@@@@@@@@@@@
ജന്തുക്കൾ ഞാൻ കടല് കാണണം എന്നല്ലേ പറഞ്ഞുള്ളു അല്ലാതെ അമേരിക്ക കാണണം എന്നൊന്നും പറഞ്ഞില്ലല്ലോ. മൂന്നും എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ ദേഷ്യം വന്നു ഇയർഫോൺ എടുത്ത് ചെവിയിൽ കുത്തി അങ്ങനെ കണ്ണടച്ച് കിടന്നു. ഒന്ന് രണ്ടു വട്ടം ചാരു തട്ടി വിളിച്ചെങ്കിലും മൈൻഡ് ചെയ്തില്ല. കണ്ണടച്ച് അങ്ങനെ കിടന്നപ്പോ അറിയാതെ ഉറങ്ങിപ്പോയി.
പെട്ടെന്നാണ് ആരോ എന്റെ ഷോൾഡറിൽ പിടിച്ചു കുലുക്കിയത്.. കണ്ണ് തുറന്നു നോക്കിയപ്പോ ഷാദ് ആണ്. ഞാൻ അവനെ മൈൻഡ് ചെയ്യാതെ വേഗം ഇറങ്ങി. ഉറക്കപ്പിച്ചിൽ ഇറങ്ങിയ സ്ഥലം ശ്രദ്ധിച്ചില്ല. ഫ്ലാറ്റ് കാണാത്തതു കൊണ്ട് ചുറ്റും നീരീക്ഷിച്ചപ്പോളാ ഞാൻ നിക്കുന്നത് ജുമൈറ ബീച്ചിൽ ആണെന്ന് മനസ്സിലായത്.
അത് കണ്ടതും ഞാൻ ഷാദിനെ തിരിഞ്ഞു നോക്കി. അവൻ ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്തു കാറും ചാരി നിക്കുന്നുണ്ട്. ഞാൻ തിരിച്ചൊന്ന് ഇളിച്ചു കൊടുത്തു. അത് കണ്ടപ്പോ അവനെന്റെ നേരെ വന്നു.
''താങ്ക്സ്..'' ഞാൻ പറഞ്ഞു.
''എന്തിനു..'' ഷാദ് ചോദിച്ചു.
''അതീ പാതിരാത്രി ഇങ്ങോട്ടു വന്നതിനു.'' ഞാൻ പറഞ്ഞു. ഞങ്ങള് ഒരുമിച്ചു നടക്കാൻ തുടങ്ങി.
അപ്പോളാണ് ദൂരെ മണലിൽ ഒരു കാഴ്ച കണ്ടത്. ഞങ്ങടെ കൂടെ കാറിൽ ഉണ്ടായിരുന്ന രണ്ടെണ്ണവും ധാ അവിടെ മണലിൽ ഇരുന്നു ഉറങ്ങുന്നു. ചാരു സച്ചുവേട്ടന്റെ മടിയിൽ തല വച്ച് സുഖ നിദ്രയിൽ ആണ്. സച്ചുവേട്ടൻ പാവം ഇരുന്നു ഉറങ്ങുന്നു.
അത് കണ്ടു ഞങ്ങൾ ചിരിച്ചു ചത്ത്. വേഗം അവരെ അടുത്തേക്ക് പോയി അത് ഷൂട്ട് ചെയ്തു.
@@@@@@@@@@@@@@@@@@@@@@@@@@@@
അവളുടെ ഇരുത്തവും ദേഷ്യവും ഒക്കെ കണ്ടപ്പോ പോട്ടെ എന്ന് വിചാരിച്ചു കാർ നേരെ ബീച്ചിലേക്ക് വിട്ടു. ചാരു അവളെ വിളിക്കാൻ നോക്കി എങ്കിലും ആമി എണീറ്റില്ല. അവസാനം ചാരുവും ഉറക്കമായി. സച്ചു മാത്രം എന്നെ നോക്കി ആക്കി ചിരിക്കുന്നത് ഞാൻ കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു. അവൻ ഉറങ്ങാതെ ഓരോന്ന് പറഞ്ഞു ഇരുന്നു.
കാരണം രാത്രി മൂന്നു മാണി ആണ് ആവുന്നത്. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്. അപ്പൊ കൂടെ ഉള്ള എല്ലാരും ഉറങ്ങിയാൽ ഞാനും ഉറങ്ങി പോവുമെന്ന് അവനു പേടിയുണ്ട്.
ബീച്ച് എത്തിയതും സച്ചു ചാരുവിനെയും കൂട്ടി എസ്കേപ്പ് ആയി. കാരണം ആമിയുടെ മൂഡ് എങ്ങനാണെന്നു പറയാൻ പറ്റില്ലേ. പ്രത്ത്യേകിച് ഉറക്കം ആയതോണ്ട്.
അവളുടെ മുഖം നോക്കി ഞാൻ ഇരുന്നു. പാവം നല്ല ഉറക്കം ആണ്. ആ മുഖത്തെ നിഷ്കളങ്കത ഒന്ന് കാണേണ്ടത് തന്നെ ആണ്. സത്യം പറഞ്ഞാ ആ മുഖം കാണുബോ പിടിച്ചു ഒരുമ്മ കൊടുക്കാനാ തോന്നുന്നത്.
ഞാൻ എന്തൊക്കെയാ ഈ ആലോചിക്കുന്നേ. ഷാദ് നിനക്ക് വട്ടായോ.. ഇങ്ങനൊരു കാര്യം ആലോചിച്ചത് തന്നെ അവളറിഞ്ഞാൽ നിന്റെ സിക്സ് പാക് ബോഡി അവള് സിക്സ് പീസ് ആക്കി വെട്ടി പട്ടിക്കിട്ടോടുക്കും. കണ്ട്രോൾ യൂർസെൽഫ്, ശീ ഈസ് യുവർ ഫ്രണ്ട്. വേണ്ടാത്ത ഒരു ചിന്തയും പാടില്ല.
ഞാൻ മെല്ലെ അവളെ വിളിച്ചു. എവിടെ ഒരു അനക്കവും ഇല്ല. വീണ്ടും വീണ്ടും തട്ടി വിളിച്ചെങ്കിലും ഒരു രക്ഷയും ഇല്ല. അവസാനം അവളെ ഷോൾഡറിൽ പിടിച്ചു കുലുക്കി. അപ്പൊ അവള് ഞെട്ടി എന്നെ നോക്കി.
ആള് അപ്പോളും കലിപ്പിൽ ആണ്. എന്നെ മൈൻഡ് ചെയ്യാതെ പുറത്തേക്കിറങ്ങി സാധാരണ പാർക്കിങ്ങിൽ നിന്നും ഫ്ലാറ്റിലേക്ക് നടക്കുന്ന പോലെ നടന്നു. മുന്നിൽ ഫ്ലാറ്റ് കാണാത്തൊണ്ടു കണ്ണൊക്കെ തിരുമ്മി നോക്കുന്നുണ്ട്. ഇപ്പോളാണ് ആള് ഉറക്കപ്പിച്ചിൽ നിന്നും പുറത്തു വന്നേ.
ബീച്ചിൽ ആണെന്ന് കണ്ടതും അവളെന്നെ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി. എന്നിട്ടു എന്നോട് താങ്ക്സ് ഒക്കെ പറഞ്ഞു. ഞങ്ങളൊരുമിച്ചു ബീച്ചിലൂടെ നടന്നു. സത്യം പറഞ്ഞ ആ സമയത്തു ബീച്ചിലൂടെ നടക്കുന്നത് ഒരു വല്ലാത്ത ഫീൽ തന്നെ. ഞാൻ നല്ലോണം എന്ജോയ് ചെയ്തു.
അപ്പോളാണ് സച്ചുവും ചാരുവും ഇരിക്കുന്നത് കണ്ടത്. ഞങ്ങള് അവരെ അടുത്തേക്ക് പോയി. രണ്ടും നല്ല ഉറക്കത്തിൽ ആണ്. ഞങ്ങളവരുടെ ഫോട്ടോ എടുത്തു. അപ്പോളാണ് ആമിയുടെ അടുത്ത ആഗ്രഹം പുറത്തു വന്നത്. അവൾക്കു ഐസ് ക്രീം വേണം പോലും.
ഞാൻ അവളെ മുഖത്ത് ദയനീയമായി നോക്കി.
''ഈ മൂന്നു മണിക്ക് ഞാൻ എവിടെന്നുണ്ടാക്കാനാ ഐസ് ക്രീം.
ആമി നിനക്ക് നാളെ കഴിച്ചാൽ പോരെ ഐസ് ക്രീം..'' ഞാൻ ചോദിച്ചു.
''ഷാദ് ഇതുവരെ രാത്രി പാതിരക്കു ബീച്ചിൽ ഐസ് ക്രീമും കഴിച്ചു വെള്ളത്തിലൂടെ നടന്നിട്ടുണ്ടോ.. എന്ത് ഫീലാണെന്നറിയോ.. മുമ്ബ് ഞാൻ ഒരുപാട് വട്ടം ചെയ്തിട്ടുണ്ട്. ഇപ്പൊ കുറെ നാളായി അങ്ങനൊന്നും ചെയ്യാതെ..'' ആമി പറഞ്ഞു.
''കല്യാണം കഴിഞ്ഞതിനു ശേഷം നിർത്തി അല്ലെ.'' ഞാൻ ചോദിച്ചതും അവളെന്നെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി. ഞാൻ മെല്ലെ എണീറ്റ് നടന്നു. പരിസരം മൊത്തം അരിച്ചു പെറുക്കിയപ്പോ ഒരു ഷോപ് കണ്ടു. ഭാഗ്യത്തിന് ഐസ് ക്രീം ഉണ്ട്. അതും വാങ്ങി ആമിയുടെ അടുത്തേക്ക് വിട്ടു.
''ഷാദ് ഈ സമയത്തു ഇങ്ങനെ നടക്കുമ്പോൾ നമ്മളുടെ കാലിൽ തട്ടുന്ന വെള്ളത്തോടൊപ്പം നമ്മളെ മനസ്സിലെ എല്ലാ വേദനകളും ഒഴുകി പോവും.. ഈ കടലിനു ഒരു പ്രത്ത്യേകത ഉണ്ട്, അതിലേക്കു ചേരാൻ ആഗ്രഹിക്കുന്ന എല്ലാത്തിനെയും കടല് രണ്ടു കയ്യും നീട്ടി സ്വീകരിക്കും.'' ആമി പറഞ്ഞു.
''അതെന്താ പകല് വന്നാൽ, അല്ലെങ്കിൽ രാവിലെ വന്നാൽ കടല് സ്വീകരിക്കില്ല???'' ഞാൻ ചോദിച്ചു.
ഏതു പൊട്ടനോടാണോ ഞാൻ വേദം യതിയെ.. മോൻ ഒന്ന് ചുറ്റും നോക്കിയേ.. ആരെങ്കിലും ഉണ്ടോ.. ബാക്കി ഉള്ള സമയങ്ങളിൽ ഇങ്ങനെ ആണോ ഉണ്ടാവാ.. രാവിലെ പോലും ആരേലും ഉണ്ടാവും.. പക്ഷെ ഈ സമയത്തു നമ്മളും ഈ കടലും മാത്രം. ആമി പറഞ്ഞു. ഞാൻ ചുറ്റും നോക്കി. അവള് പറഞ്ഞത് ശരിയാ.. ആരും ഇല്ല ഈ സമയത് ഇവിടെ..
ഞങ്ങൾ ഐസ് ക്രീമും കഴിച്ചു പതുക്കെ നടന്നു. അവള് പറഞ്ഞ പോലെ വല്ലാത്തൊരു ഫീൽ ആട്ടോ..
''ഇങ്ങനെ നടക്കുന്നത് ശരിക്കും അടിപൊളി ആണ് ആമി. ഒരിക്കെ ഷാനുവിനെയും കൂട്ടി വരണം.'' അത് കേട്ടപ്പോ അവളുടെ മുഖത്തെ ചിരി മാഞ്ഞോ എന്നൊരു സംശയം.
''കഴിഞ്ഞോ ഐസ് ക്രീം തീറ്റ..'' തിരിഞ്ഞു നോക്കിയപ്പോ ദേ ഉറങ്ങിയവർ എണീറ്റ് വരുന്നു. ''ഞങ്ങളെ ഐസ് ക്രീം എവിടെ???'' ചാരു ചോദിച്ചു.
ഞാൻ ആമിയെ നോക്കി. ''ഞാൻ നാല് ഐസ് ക്രീം വാങ്ങി ആണ് വന്നത്. മൂന്നെണ്ണം ഇവള് തട്ടി. ഇതൊക്കെ എങ്ങോട്ടു പോണോ ആവോ..'' ഞാൻ പറഞ്ഞതും ആമി ഒന്ന് ഇളിച്ചു കാണിച്ചു.
''ടീ എന്റെ ഐസ് ക്രീം നീ തിന്നല്ലേ..'' എന്നും ചോദിച്ചു ചാരു ആമീടെ പുറകെ പോയി. അവളാണെങ്കി ഒടുക്കത്തെ ഓട്ടം ആരുന്നു. ഇവളാരു
പി ടി ഉഷയുടെ കുഞ്ഞമ്മേടെ മോളോ.. അമ്മാതിരി ഓട്ടം ആണ്.
''നിങ്ങള് ഉറക്കം അല്ലാരുന്നോ.. അലിഞ്ഞു പോണ്ടാന്ന് വിചാരിച്ചിട്ടാ ഞാൻ കഴിച്ചത്..'' എന്ന് ആമി വിളിച്ചു പറയുന്നുണ്ടായിരുന്നു.
അവസാനം രണ്ടും തളർന്നു അവിടെ മണലിൽ ഇരുന്നു. ഞങ്ങളും അവരെ അടുത്ത് പോയി ഇരുന്നു. അവസാനം സൂര്യോദയം ഒക്കെ കണ്ടാണ് റൂമിൽ എത്തിയത്. വന്നപാടെ സോഫയിലേക്ക് ഒറ്റ വീഴ്ച ആരുന്നു.
ഉച്ചയ്ക്ക് ആമി വിളിച്ചപ്പോളാ ഞാൻ എണീറ്റത്.. അവളുടെ മുഖം കണ്ടപ്പോ എന്തോ പന്തികേട് തോന്നി.
@@@@@@@@@@@@@@@@@@@@@@@@@@@@
രാത്രി മുഴുവൻ ഉറങ്ങാത്ത കൊണ്ട് ഡ്രസ്സ് മാറി നിസ്കരിച്ചു നേരെ ബെഡിലേക്കു വീണു. ഷാദ് ഡ്രസ്സ് പോലും മാറാതെ നേരെ ഉറക്കം തുടങ്ങി.
ഉച്ചയ്ക്ക് ഒരു മൂന്നു മണി ആയപ്പോൾ ആണ് ഫോൺ ബെൽ അടിക്കുന്നത് കേട്ടത്. ആരാണെന്നു നോക്കിയപ്പോ ശാമിക്ക. പടച്ചോനെ ഇന്ന് എന്ത് പറഞ്ഞാ രക്ഷപ്പെടുക.
ഞാൻ വേഗം ഫോൺ എടുത്തു.. ''ഹലോ.. അസ്സലാമുഅലൈക്കും..''
''വലയ്ക്കുമുസ്സലാം.. നീ എന്താ ഉറക്കം ആരുന്നോ..'' ആ ചോദ്യം കേട്ടപ്പോ ഇന്ന് മുങ്ങാനുള്ള ഐഡിയ കിട്ടി.
''ആഹ് ശാമിക്ക. ഇന്നലെ രാത്രി സച്ചുവേട്ടന്റെയും ചാരുവിന്റെയും എൻഗേജ്മെന്റ് ആരുന്നു. രാവിലെയാ റൂമിൽ എത്തിയെ. അതോണ്ട് നല്ല ഉറക്കം ആരുന്നു.'' ഞാൻ പറഞ്ഞു.
''ഓ ആണോ, നല്ല കാര്യം. ഇത്ര ലേറ്റ് ആയിട്ട് ആണേലും അവരെ കാര്യം ഓക്കേ ആയല്ലോ.. അൽഹാദുലില്ലാഹ്..'' ശാമിക്കക്കു അവരെ കാര്യങ്ങൾ ഒക്കെ അറിയാം..
''ശാമിക്ക വെറുതെ വിളിച്ചതാണോ.. എവിടെ സനയും സാഷയും ഒക്കെ.'' ഞാൻ ചോദിച്ചു.
''ഓ നിനക്ക് അവരെയൊക്കെ ഓർമ്മയുണ്ടോ.. നമ്മള് കണ്ടിട്ട് ഇപ്പൊ എത്ര ആയെന്നു അറിയോ.'' ശാമിക്ക ഫുൾ ചൂടിൽ ആയി. കുറെ ദേഷ്യപ്പെട്ടു. അവസാനം ഒരു കാര്യം പറഞ്ഞു.
''നീ ഇന്ന് വൈകുന്നേരം റൂമിലേക്ക് വരണം. കൂടെ നിന്റെ ഫ്രണ്ട്സിനെയും കൂട്ടണം. ഇല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ടേക്ക് വരും.. മനസ്സിലായല്ലോ..'' എന്നും പറഞ്ഞു ഞാൻ എന്തേലും തിരിച്ചു പറയുന്നതിന് മുന്നേ ഫോൺ കട്ട് ചെയ്തു.
ഞാൻ ഏതു ചെയ്യും എന്ന് ആലോചിക്കുമ്പോളാ വീണ്ടും ഇക്ക വിളിച്ചത്.
''ആഹ് പിന്നെ നിന്റെ കൂടെ അല്ലെ ഷാദ് ഉള്ളത്..'' അത് കേട്ടതും ഞാൻ ഞെട്ടി. പടച്ചോനെ ഇക്ക എല്ലാം അറിഞ്ഞോ???
''എന്റെ കൂടെയോ???'' ഞാൻ അറിയാതെ ചോദിച്ചു പോയി.
''ഓ നിന്റെ കൂടെ എന്ന് വച്ചാൽ ജോലി ചെയ്യുന്നത് നിന്റെ കൂടെ അല്ലെ.. അതാ ചോദിച്ചേ..'' ശാമിക്ക പറഞ്ഞു.
''ആഹ് അതേ.. എന്തെ...'' ഞാൻ സമാധാനിച്ചു.
''അവനെയും കൂട്ടണം..'' ഇക്ക പറഞ്ഞു.
''അതെന്തിനാ..'' ഞാൻ ചോദിച്ചു..
''അത് നീ അറിയണ്ട. അവൻ എന്റെ ഫ്രണ്ട് അല്ലെ.. അപ്പൊ പഴയ ചില കാര്യങ്ങൾ ഒക്കെ ഡിസ്കസ് ചെയ്യാൻ ഉണ്ട്.. നീ അവനെയും കൂട്ടി വരണം.. ഇല്ലെകിൽ അവന്റെ അഡ്രെസ് തന്നാ മതി..'' എന്നും പറഞ്ഞു ഇക്ക വീണ്ടും ഫോൺ വച്ചു..
പടച്ചോനെ ഇനി ഇക്ക എല്ലാം അറിഞ്ഞോ.. അതോണ്ടുള്ള വിളിയാണോ.. അറിഞ്ഞിട്ടുണ്ടെങ്കിൽ എന്നെ ഇന്ന് സൂപ്പ് ആക്കും. ഞാൻ വേഗം ഫ്രഷ് ആയി ഷാദിനെ വിളിച്ചു.
എവിടെ കുംഭകര്ണന് ഒരു അനക്കവും ഇല്ല. അവസാനം നല്ലോണം പിടിച്ച് കുലുക്കിയപ്പോ കണ്ണ് തുറന്നു.
''എന്താടീ മനുഷ്യനെ ഉറങ്ങാനും വിടൂല.. രാത്രി ബീച്ച് കാണണം എന്നും പറഞ്ഞു ഉറക്കിയില്ല, ഇപ്പൊ എന്താ..'' ഷാദ് ദേഷ്യത്തോടെ ചോദിച്ചു. പക്ഷെ ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ മുഖം കണ്ടപ്പോ അവനു എന്തോ സീരിയസ് കാര്യം ആയെന്നു മനസ്സിലായി.
ഷാദ് വേഗം എണീച്ചു പോയി ഫ്രഷ് ആയി വന്നു. ഞാൻ അപ്പോളേക്കും ചായ ഉണ്ടാക്കി. എന്നിട്ടു ശാമിക്ക വിളിച്ചതൊക്കെ പറഞ്ഞു കൊടുത്തു. അവനും സംശയം ഉണ്ട്.
''ഞങ്ങൾ തമ്മിൽ കുറെ വർഷങ്ങൾ ആയി ഒരു കോൺടാക്റ്റും ഇല്ല.പിന്നെ പെട്ടെന്ന് ഇപ്പൊ എന്ത് പഴയ കാര്യം ചർച്ച ചെയ്യാൻ.. ഇത് സംഭവം അറിഞ്ഞിട്ടു തന്നെ.'' ഷാദ് പറഞ്ഞു.
''അജൂക്ക അറിഞ്ഞതിന്റെ ക്ഷീണം തന്നെ തീർന്നിട്ടില്ല.. ഇനി ശാമിക്ക കൂടി അറിഞ്ഞാൽ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും..'' ഞാൻ പറഞ്ഞു.
''എപ്പോഴായാലും അവർ അറിയില്ലേ..'' ഷാദ് ചോദിച്ചു.
''ഇല്ല ആറ് മാസം കഴിഞ്ഞു നമ്മൾ പിരിയില്ലേ... അപ്പൊ അവർ ഈ കാര്യം അറിഞ്ഞിട്ടില്ലെങ്കിൽ നാട്ടിലും ആരും അറിയില്ലല്ലോ എന്ന കരുതിയെ.. ഇങ്ങനൊരു കാര്യം നടന്നതായേ ആരും അറിയണ്ടാന്നു വിചാരിച്ചു.
പക്ഷെ അജൂക്ക അറിഞ്ഞു. എന്നാലും കുഴപ്പമില്ല, ഇക്കാനെ എങ്ങനേലും പറഞ്ഞു മനസ്സിലാക്കാമായിരുന്നു. ഇക്കാനോടു ഞാൻ പറഞ്ഞിട്ടും ഉണ്ട് ആരോടും പറയണ്ട എന്ന്. പക്ഷെ ശാമിക്ക അറിഞ്ഞാൽ.. എനിക്കാലോചിക്കാനേ വയ്യ. വീട്ടിൽ എല്ലാരും അറിയും.. അഡ്ജസ്റ്മെന്റ് കല്യാണം എന്നൊക്കെ അവർ അറിഞ്ഞാൽ നമ്മളെ രണ്ടാളേം കൊല്ലും..'' ഞാൻ പറഞ്ഞു.
മുമ്പുണ്ടായ മാനക്കേട് തന്നെ മാറീട്ടില്ല. ഇനി ഇതും കൂടെ ആയാൽ തീർന്നു. കല്യാണം ഒക്കെ ഒരു കളിയായി കണ്ട പോലെ ആവും..
''ടീ നീ ടെൻഷൻ ആവാതെ.. നമുക്ക് വരുന്നിടത്തു വച്ചു കാണാം..'' എന്നും പറഞ്ഞു ഷാദ് സച്ചുവേട്ടനെ വിളിക്കാൻ പോയി, ഞാൻ ചാരുവിനെയും.
@@@@@@@@@@@@@@@@@@@@@@@@@@@@@
എണീക്കാൻ വൈകിയത് കാരണം ഫുഡ് ഒക്കെ തീർന്നു.. അവസാനം ഒരു ഹോട്ടലിൽ കേറിയപ്പോ നാല് ബിരിയാണി കിട്ടി. അതും തട്ടി ഞങ്ങള് ശാമിലിന്റെ ഫ്ലാറ്റിലേക്ക് വിട്ടു.
''എന്നാലും എന്താവും പ്രശ്നം..'' ചാരുവാണ്, വണ്ടീൽ കേറിയ മുതൽ ഇതെന്നെ ചോദിച്ചോണ്ടിരിക്കുവാ..
ആമിയാണെങ്കി ചാരുവിന്റെ ഷോൾഡറിൽ തലയും വച്ചു കിടപ്പാ.. പാവം നല്ല പേടി ഉണ്ട്. അപ്പൊ അവൾക്കു അവളെ വീട്ടുകാരെ ഇപ്പോളും ഇഷ്ട്ടമാ..
''പ്രശ്നം അറിയാനല്ലേ ചാരൂ നമ്മള് പോണത്.. ഇനി നീ ചോദിക്കരുത്..'' സച്ചു പറഞ്ഞു. അപ്പോ അവളൊന്നു ഇളിച്ചു കാണിച്ചു. അവനാണ് ഇന്ന് ഡ്രൈവ് ചെയ്യുന്നത്. മുമ്ബ് ആമിയെ കൊണ്ട് വിടാൻ പോയത് കൊണ്ട് ശാമിലിന്റെ വീട് അവനറിയാം.
''എന്നാലും എന്താവും കാരണം..'' ചാരു വീണ്ടും ചോദിച്ചു.
''നിന്റെ അമ്മായിഅമ്മ പെറ്റു.. കുട്ടിയെ കാണാൻ പോവാ.. പേരിടാനാ ആമിയെ വിളിച്ചത്.. എന്തെ..'' ദേഷ്യം വന്നു ഞാൻ ചാരുവിനോട് പറഞ്ഞു.
''ഷാദ്...'' സച്ചു അലറി..
''എന്താടാ..'' ഞാൻ ചോദിച്ചു..
''ഡോണ്ട് ടൂ.. ഡോണ്ട് ടൂ... ഇനി ഒന്നൂടി താങ്ങാൻ എനിക്ക് വയ്യ.'' അവൻ തലയാട്ടി കൊണ്ട് പറഞ്ഞു. ആമിയും ചാരുവും പൊരിഞ്ഞ ചിരിയും.. അല്ല ചാരൂന്റെ അമ്മായിയമ്മയെ പറഞ്ഞതിന് ഇവനെന്തിനെ തുള്ളുന്നെ..
അപ്പോളാണ് എനിക്ക് കാര്യം ഓടിയത്.. ഞാൻ സച്ചുവിന്റെ മുഖത്തേക്ക് നോക്കി ഒന്ന് ഇളിച്ചു കാണിച്ചിട്ട് മുന്നോട്ടു നോക്കി ഇരുന്നു.
ശാമിലിന്റെ ഫ്ലാറ്റിന്റെ മുന്നിലെത്തിയതും എല്ലാത്തിന്റേം ചിരിയും കളിയും സ്റ്റോപ്പ് ആയി. വീണ്ടും ടെൻഷൻ.
ഞങ്ങള് റൂമിലേക്ക് നടന്നു. ബെൽ അടിച്ചു കുറച്ചു സമയം കഴിഞ്ഞാണ് ഡോർ തുറന്നതു. നോക്കിയപ്പോ സന ആണ്. കയ്യിൽ സാഷ കുട്ടിയും ഉണ്ട്.. ആമിയെ കണ്ടതും സാഷ അവളെ കയ്യിലേക്ക് ചാടിപ്പോയി.
ഞങ്ങളെല്ലാരും അകത്തേക്ക് കേറി. അപ്പോളാണ് അവിടെ ഞങ്ങളെ കൂടാതെ വേറെ കുറച്ചു പേരെ കൂടി കണ്ടത്. അപ്പൊ അതാണ് കാര്യം ഇതിനാണ് ശാമിൽ എന്നെ കൂടെ കൂട്ടാൻ പറഞ്ഞത്.
വേറൊന്നും അല്ല എന്റെ പഴയ ഫ്രണ്ട്സ്.. സ്കൂളിൽ പഠിച്ച കുറെ പേര് ഉണ്ടായിരുന്നു. ഞാനവരെയൊക്കെ നോക്കി ചിരിച്ചു.
''ടാ ഷാദ്, എത്ര കാലമായെടാ കണ്ടിട്ട്. സുഖമാണോ..'' ഷാൻ ആണ് എന്റെ ഒരു ഫ്രണ്ട്.
''സുഖം ടാ.. നിങ്ങളെ ഒക്കെ എത്ര കാലം കഴിഞ്ഞ കാണുന്നെ. എന്തൊക്കെ ഉണ്ട്..'' ഞാൻ ചോദിച്ചു.
ആമിയും സച്ചുവും ചാരുവും അന്തം വിട്ടു ഞങ്ങളെ നോക്കുന്നുണ്ട്. ഞാൻ അവർക്കു കാര്യം പറഞ്ഞു കൊടുത്തു. എന്റെ ഫ്രണ്ട്സിനു അവരെ ഒക്കെ പരിചയപ്പെടുത്തി. ഷാൻ, സഫ്വാൻ, ശരത് പിന്നെ സനൂപ് ആണ് ഇവിടെ വന്നിട്ടുള്ളതു.
ആമിയെയും സച്ചൂനെയും ചാരുവിനെയും ഫ്രണ്ട്സ് ആൻഡ് കൊളീഗ്സ് ആണെന്ന പറഞ്ഞത്. ആമി വൈഫ് ആണെന്ന് പറഞ്ഞില്ല.
@@@@@@@@@@@@@@@@@@@@@@
അവൻ എല്ലാരോടും കൊളീഗ് എന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോ എന്തോ പോലെ തോന്നി. പക്ഷെ അതല്ലേ സത്യം. ഒരു ഭാര്യ ഭർതൃ ബന്ധം ഞങ്ങൾക്കിടയിൽ ഉണ്ടോ.. ഇല്ല, ഒരിക്കലും ഉണ്ടാവാനും പോണില്ല.
അപ്പോളാണ് പെട്ടെന്ന് ശാമിക്ക വന്നിട്ട് എന്റെ ചെവി പിടിച്ചത്. പെട്ടെന്ന് ആയോണ്ട് ഞാൻ ആ എന്നും പറഞ്ഞു അലറിപ്പോയി..
''എത്ര നാളയെടീ കണ്ടിട്ട്.. ഇങ്ങോട്ടു വരാൻ ടൈം ഇല്ല. അങ്ങോട്ട് വരാമെന്നു വച്ചാൽ റൂമിൽ ഇല്ല.. പുതിയ റൂം മാറി.. എന്താ നിനക്ക്..'' ശാമിക്ക നല്ല ചൂടിൽ ആണ്..
''എന്റെ പൊന്നു ശാമിക്ക, ഇങ്ങള് ചെവി വിട്.. കുറച്ചു തിരക്കയോണ്ടല്ലേ. പിന്നെ പറഞ്ഞല്ലോ ഞാൻ റൂം മാറി. അതിന്റെ തിരക്കും ഉണ്ടായിരുന്നു, ഇവരെ എൻഗേജ്മെന്റ് അങ്ങനെ പലതു. അതാ കാണാൻ പറ്റാതിരുന്നേ.
പിന്നെ ഇപ്പൊ കൂടെ ഉള്ളത് ഒരുമാതിരി സാധനം ആണ്. വല്ലാത്ത സ്വഭാവം ആണ്. വേറെ പുറത്തുള്ളവർ വരുന്നതൊന്നും ഇഷ്ടമല്ല. ഫുൾ ടൈം ചൂടിൽ ആവും, ഡ്രാക്കുള..'' എന്ന് ഞാൻ പറഞ്ഞിട്ട് ഷാദിനെ ഇടം കണ്ണിട്ടു നോക്കി. അവനെങ്ങാനും ഇപ്പൊ എന്നെ ഒറ്റയ്ക്ക് കിട്ടിയാ ചവിട്ടി കൂട്ടി ഫുട്ബോൾ കളിക്കും. അത്ര ദേഷ്യം ഉണ്ട് മുഖത്ത്.
അവനെന്തോ പറയാൻ തുടങ്ങിയതും സന ജൂസും കൊണ്ട് വന്നു.
''ആഹ് ഷാദ് എല്ലാരേം കണ്ടില്ലേ. ഇന്ന് ഫ്രണ്ട്സ് എല്ലാരും ഒരു ഗെറ്റ് ടുഗെതർ വെക്കാമെന്നു പറഞ്ഞപ്പോളാ എനിക്ക് നിന്നെ ഓർമ്മ വന്നത്. ഇവളെ ഇന്ന് എന്തായാലും വരുത്തും എന്ന് ഞാൻ ഉറപ്പിച്ചതാ. അപ്പൊ പിന്നെ നിന്നേം കൂട്ടണം എന്ന് പറഞ്ഞു.'' ശാമിക്ക പറഞ്ഞു.
''ആഹ് നന്നായി, ഇവരെയൊക്കെ കണ്ട കാലം മറന്നു.'' ഷാദ് പറഞ്ഞു.
''അതിനു നീ നാട്ടിലേക്ക് വരണ്ടേ.. ഞാൻ പോയിരുന്നു നിന്റെ വീട്ടിൽ. അപ്പൊ ഉമ്മ പറഞ്ഞു രണ്ടു മൂന്നു വർഷമായി നീ നാട്ടിലേക്ക് വന്നിട്ടെന്ന്. പാവം അതും പറഞ്ഞു കുറെ കരഞ്ഞു. ഇനിയും എന്തിനാടാ വാശി. സഫ്വാൻ ഇക്ക ആണ് അത് പറഞ്ഞത്.. അവര് ഷാദിന്റെ വീടിന്റെ അടുത്താണ് പോലും.
ഉമ്മാന്റെ പേര് കേട്ടതും ഷാദിന്റെ മുഖം വല്ലാതെ ആയി. അപ്പൊ തന്നെ സച്ചുവേട്ടൻ അവരോടു എന്തൊക്കെയോ സംസാരിച്ചു വിഷയം മാറ്റി. ഞാൻ മെല്ലെ സാഷയെ കൊണ്ട് പോയി അവന്റെ കയ്യിൽ കൊടുത്തു. അവൾ അവന്റെ മുടി വലിച്ചും കടിച്ചും പിച്ചിയും മാന്തിയും മൊത്തത്തിൽ വശം കെടുത്തി.
അപ്പൊ അവന്റെ മൂടും മാറി. ആള് നല്ല ഹാപ്പി ആയി. പിന്നെ കുറെ സമയം അവരോടൊപ്പം ചിലവഴിച്ചു ഞങ്ങള് രാത്രി ഫുഡും തട്ടി അവിടുന്ന് ഇറങ്ങി. ശമിക്കാക്കു ഞങ്ങളെ പറ്റി ഒന്നും അറിയില്ല എന്ന് മനസ്സിലായി.
കാറിൽ കേറാൻ പോവുമ്പോ ആണ് പെട്ടെന്ന് ഷാദ് എന്റെ കയ്യിൽ പിടിച്ചത്. ഞാൻ എന്താ എന്നുള്ള ഭാവത്തിൽ അവനെ നോക്കി. സച്ചുവേട്ടനും ചാരുവും അതേ നോട്ടം തന്നെ. അവൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാൻ കരുതി ഇന്ന് ഞാൻ കാരണം പഴയ ഫ്രണ്ട്സിനെ കാണാൻ പട്ടിയുണ്ട് താങ്ക്സ് പറയാൻ ആവും എന്ന്.
പക്ഷെ എന്റെ പ്രതീക്ഷകളൊക്കെ ആസ്ഥാനത്താരുന്നു. ആ തെണ്ടി പെട്ടെന്ന് എന്റെ കൈ പിടിച്ച തിരിച്ചു.
''ആഹ് ഷാദ്, എന്റെ കൈ..'' ഞാൻ ഒച്ച വച്ചു.
''നിന്റെ റൂം മേറ്റ് എങ്ങനുള്ള ആളാണെന്നാ പറഞ്ഞത്..'' അവൻ ചോദിച്ചപ്പോൾ ആണ് ഞാൻ നേരത്തെ പറഞ്ഞതിന്റെ പ്രതികരണം ആണെന്ന് മനസ്സിലായത്.
''ആഹ്, ടാ ഡ്രാക്കുളേ എന്റെ കൈ വിട്.. വേദനിക്കുന്നു..'' ഞാൻ ഇപ്പൊ കരയുമെന്നായി. ഞാൻ സച്ചുവേട്ടനെയും ചാരുവിനെയും നോക്കിയപ്പോ രണ്ടും ഞങ്ങളീ നാട്ടുകാരല്ല എന്ന ഭാവത്തിൽ പരസ്പരം സംസാരിക്കുന്നു.
''എന്ന പൊന്നു മോൾ ഇക്കാനോടു ഒരു സോറി പറ..'' ആ തെണ്ടി വിടാനുള്ള ഭാവം ഇല്ല.
''സോറി അല്ല കോറി.. എന്റെ പട്ടി പറയും.'' അപ്പൊ ആ ജന്തു ഒന്നൂടി തിരിച്ചു. എന്റമ്മോ ഞാൻ സ്വർഗ്ഗലോകം കണ്ടു.
''ആഹ് സോറി സോറി വിട്...'' ഞാൻ പറഞ്ഞു.
ആഹ് നല്ല കുട്ടി. എന്നും പറഞ്ഞു അവനെന്റെ കൈ വിട്ടു. നോക്കിയപ്പോ നല്ലോണം ചൊന്നിട്ടുണ്ട്. അവൻ ഓടി കളഞ്ഞു. ഞാൻ അവിടെ കിടന്ന ഒരു വടി എടുത്ത് അവന്റെ പിന്നാലെ ഓടി. അപ്പോളാണ് ആരൊക്കെയോ അങ്ങോട്ടു വരുന്നത് കണ്ടത്. ഞാൻ വേഗം ഡീസന്റ് ആയി കാറിൽ കേറി.
@@@@@@@@@@@@@@@@@@@@@@@@@@@@
ആമി നേരത്തെ അങ്ങനൊക്കെ പറഞ്ഞപ്പോളെ വിചാരിച്ചതാ അവൾക്കൊരു പണി കൊടുക്കണം എന്ന്. കൂടാതെ സാഷയെ കൊണ്ട് എന്നെ കൊല്ലിച്ചില്ലാന്നേ ഉള്ളൂ. ഫുഡ് കഴിച്ചത് കൊണ്ട് നേരെ റൂമിലേക്കാണ് പോയത്.
ഞാൻ നേരെ റൂമിലേക്ക് പോയി കിടന്നു അവള് സോഫയിലും. രാവിലെ ആമി വിളിച്ചപ്പോ ആണ് എണീറ്റത്. ചാരു ഉള്ളത് കൊണ്ട് അവള് വേഗം ഇറങ്ങി. എന്റെ ഫുഡും ചായയും ഒക്കെ അവിടെ വച്ചിരുന്നു.
ഹോസ്പിറ്റലിൽ എത്തിയപ്പോ തന്നെ കണി പ്രവീൺ ആയിരുന്നു. ആള് നല്ല തടിച്ചു കൊഴുത്തിട്ടുണ്ട്.. ഇന്നലെ ആറ് മണിക്ക് എത്തി പോലും. ഞങ്ങക്ക് സർപ്രൈസ് തരാനാ വന്നത്. ഞങ്ങളവിടെ ഇല്ലാതിരുന്ന കൊണ്ട് അവർക്കാണ് സർപ്രൈസ് കിട്ടിയത്.
എൻഗേജ്മെന്റിനു വരാൻ നോക്കി എങ്കിലും ടിക്കെറ്റ് കിട്ടിയില്ല പോലും. ലാബിലെത്തിയപ്പോ പ്രിയയും ഉണ്ടായിരുന്നു. ആമിയോടും ചാരുവിനോടും കത്തി അടിച്ചു ഇരിക്കുന്നു. കുറച്ചു സംസാരിച്ചിട്ട് ഉച്ചക്ക് കാണാം എന്നും പറഞ്ഞു അവര് പോയി.
നാട്ടീന്നു എന്തൊക്കെയോ കൊണ്ട് വന്നിട്ടുണ്ടായിരുന്നു. പറ്റിയതൊക്കെ അപ്പൊ തന്നെ കഴിച്ചു. കല്യാണം കഴിഞ്ഞതിന്റെ പാർട്ടി നാളെ ഉച്ചയ്ക്ക് ആണെന്നാ പറഞ്ഞത്.
ഉച്ചയ്ക്ക് ഞങ്ങള് എല്ലാരും കാന്റീനിൽ ഇരുന്നു ഫുഡ് കഴിച്ചോണ്ടു കത്തി അടിച്ചിരുന്നു. എന്റെയും ആമിയുടെയും കാര്യം അറിഞ്ഞപ്പോ രണ്ടാൾക്കും ഭയങ്കര സന്തോഷം.
''ഇപ്പോളെങ്കിലും നിനക്ക് ബുദ്ധി ഉദിച്ചല്ലോ..'' പ്രവീൺ ആണ്.
''അങ്ങനെ പറഞ്ഞു കൊടുക്ക് പ്രവീണേട്ടാ..'' ആമി പറഞ്ഞു.
''അയ്യടാ എന്റെ ബുദ്ധി പോയെന്നു പറഞ്ഞാ മതി.. അല്ലെങ്കിൽ നിന്നെ പോലൊരു ലൂസിനെ ആരെങ്കിലും ഫ്രണ്ട് ആക്കുമോ..'' അപ്പൊ എല്ലാരും ചിരിച്ചു. അതിനു അവളെന്റെ കാലിൽ ഒരു ചവിട്ടു തന്നു.
''ടീ എന്റെ കാല്..'' എന്നും പറഞ്ഞു ഞാൻ അവൾക്കൊന്നു കൊടുക്കാൻ പോയതും ആരോ ഒരു പെണ്ണ് വന്നു ആമിയെ വലിച്ചു കസേരയിൽ നിന്നും എണീപ്പിച്ചു അവളെ മുഖത്തടിച്ചു. ഞങ്ങളാകെ വല്ലാതായി. ആമി ആണെന്കി ആ പെണ്ണിനെ കണ്ടു ആകെ പേടിച്ചിരിക്കാ..
''നീ എന്താടീ വിചാരിച്ചേ ഒളിച്ചിരുന്നാൽ ആർക്കും കണ്ടു പിടിക്കാൻ പറ്റില്ലാന്നോ.. വഞ്ചകീ'' എന്നും പറഞ്ഞു അവള് വീണ്ടും ആമിയെ അടിക്കാൻ നോക്കിയപ്പോ ചാരു അവളെ കയ്യിൽ പിടിച്ചിട്ടു അവളെ തള്ളി മാറ്റി. പ്രിയ ആമിയെ കെട്ടിപ്പിച്ചു.
എന്നിട്ടും ആ പെണ്ണ് ചാരുവിനെ തള്ളി മാറ്റി ആമിയുടെ നേരെ പോവാണ്. അവളെ മുഖം കണ്ടാൽ എന്തോ ഭ്രാന്തു പിടിച്ച പോലെ ആണ്. ഇതൊക്കെ കണ്ടു എന്ത് ചെയ്യണം എന്നറിയാതെ പകച്ചിരിക്കാ ഞങ്ങള്..
ആ പെണ്ണ് വീണ്ടും ആമിയെ ഉപദ്രവിക്കാൻ പോയി. കാന്റീനിൽ ഉള്ളവരൊക്കെ ഇതൊക്കെ കണ്ടു പകച്ചു നിക്കാണ്.. ഞാൻ അവളെ പിടിച്ചു മാറ്റാൻ പോവാൻ നിന്നതും സച്ചു എന്നെ പിടിച്ചു വച്ചു.
കാരണം പെണ്ണാണ്, ദേഷ്യം കാരണം ഞാൻ അടിക്കെ മറ്റോ ചെയ്താൽ പിന്നെ പുറം ലോകം കാണാൻ പറ്റില്ലാന്ന് അവനറിയാം. ഇത് നമ്മളെ നാടല്ലല്ലോ, ദുബായ് അല്ലെ. എന്നിട്ടും ഞാൻ അവളെ തടയാൻ നോക്കി. പക്ഷെ അതിനു മുന്നേ ആരോ അവളെ കേറി പിടിച്ചു.
''സാറാ എന്താ നീ കാണിക്കുന്നേ??? നിനക്കെന്താ വട്ടായോ.. നീ എന്തിനാ ആമിയെ ഉപദ്രവിക്കുന്നത്.'' നോക്കിയപ്പോ ഷാജഹാൻ ആണ്.
''ഓ ഇവളാണോ നിങ്ങള് പറഞ്ഞ ആമി.. അപ്പൊ നീ എന്റെ ഇക്കാനെയും കൈ പിടിയിൽ ആക്കിയല്ലേ. അതിനു പണ്ടേ നീ മിടുക്കി ആണല്ലോ... ആളെ അടുപ്പിക്കാനും അവസാനം അവരെ ഉപേക്ഷിച്ചു പോകുവാനും മിടുക്കി ആണല്ലോ..'' ആ പെണ്ണിന്റെ വാക്കുകൾ കേട്ടപ്പോ ആകെ ഷോക് ആയി.
അവൾക്കു ആമിയെ മുന്നേ പരിജയം ഉണ്ടെന്നു ഉറപ്പായി. ആമി ആണെങ്കിൽ ആ പെണ്ണ് എന്ത് പറഞ്ഞിട്ടും ഒന്നും മിണ്ടാതെ തലയും താഴ്ത്തി നിക്കാണ്. അപ്പൊ ഞാൻ മുന്നേ കരുതിയ പോലെ ആണോ ഇവളെ സ്വഭാവം. എനിക്കൊന്നും മനസ്സിലാവുന്നില്ല.
''നിനക്ക് ആള് മാറിയതാവും സാറാ.'' ഷാജു പറഞ്ഞു.
''ഇല്ല ഷാജുക്കാ എനിക്ക് ആളൊന്നും മാറീട്ടില്ല. ഇവളെ എനിക്കറിയുന്ന പോലെ മറ്റാർക്കും അറിയില്ല. ചതിയത്തി... വഞ്ചകി ആണിവൾ..'' ആ പെണ്ണ് ദേഷ്യത്തോടെ അലറി.
അപ്പോഴാണ് പിറകിൽ നിന്നും ഒരു കയ്യടി കേട്ടത്. നോക്കിയപ്പോ വരുൺ.
''ആഹാ പൂച്ച കുഞ്ഞിന്റെ തനി നിറം പുറത്തു വന്നല്ലോ... ഇപ്പൊ മനസ്സിലായില്ലേ ഇവളുടെയൊക്കെ തനി നിറം എന്താണെന്ന്. ഭർത്താവിനെ വശീകരിച്ചതിനു ഭാര്യ ചോദിക്കാൻ വന്നിരിക്കുന്നു.'' എന്നും പറഞ്ഞു വരുൺ ചിരിച്ചു.
''വരുൺ നീ ഈ കാര്യത്തിൽ ഇടപെടേണ്ട..'' ചാരു പറഞ്ഞു.
''അതെന്താ എനിക്കിടപ്പെട്ടാൽ, ഇത് നിന്റെ തറവാടൊന്നും അല്ലല്ലോ.. പിന്നെ ആമീ ഞങ്ങളൊക്കെ ഇവിടുള്ളപ്പോ നീ എന്തിനാ വെറുതെ പുറത്തുള്ളവരെ നോക്കുന്നത്.. എന്നോട് പറഞ്ഞാൽ പോരാരുന്നോ..'' എന്ന് വരുൺ പറഞ്ഞതും എന്റെ ചോര തിളക്കുകയായിരുന്നു.
ഞാൻ നോക്കിയപ്പോ സച്ചുവും പ്രവീണും ഷാജുവും അതെ അവസ്ഥയിൽ തന്നെ. ഞങ്ങൾ അവന്റെ അടുത്തേക്ക് പോവാൻ നിന്നതും ഒരു കൈ അവന്റെ മുഖത്ത് പതിഞ്ഞു.
ഞങ്ങളാകെ വണ്ടറടിച്ചു നിക്കാണ്. വരുണിനെ അടിച്ചത് സാറയാണ്..
''ടാ എന്റെ നൂനൂനെ പറ്റി വേണ്ടാത്ത പറഞ്ഞാൽ ഉണ്ടല്ലോ കൊല്ലും നിന്നെ പട്ടീ..'' പിന്നെ അവിടെ തെറിയുടെയും ഇടിയുടെയും അടിയുടെയും പൂരം ആയിരുന്നു.
''നിർത്തു ... നിങ്ങളല്ലേ ഇപ്പൊ അങ്ങനൊക്കെ പറഞ്ഞെ..'' വരുൺ ചോദിച്ചു,.
''ഞാൻ അവളെ പറ്റി എന്തും പറയും അത് കേട്ട് തുള്ളാൻ വന്നാൽ കൊന്നു കളയും നിന്നെ.. നിനക്കറിയില്ല സാറയെ..'' അവള് അവന്റെ മെഡുല്ല ഒബ്ലാങ്കട്ട നോക്കി ഒന്നൂടി കൊടുത്തു.
അപ്പൊ ഷാജു അവളെ പിടിച്ചു വച്ചു. വരുൺ ജീവനും കൊണ്ട് ഓടി. ഞാൻ ഷാജുവിനെ നോക്കിയപ്പോ ''പറ്റിപ്പോയി മോനെ'' എന്ന രീതിയിൽ അവൻ എന്നെ ദയനീയമായി നോക്കി.
ഞങ്ങള് എല്ലാരും എന്താ സംഭവം എന്ന് ആലോചിച്ചു വട്ടായി. പെട്ടെന്ന് നോക്കിയപ്പോ ആമി ഓടി ചെന്ന് സാറയെ കെട്ടിപ്പിടിച്ചു. പക്ഷെ സാറാ അവളെ തള്ളി മാറ്റി..
''പോടീ എനിക്ക് നിന്നെ കാണണ്ട, ഞാൻ മരിച്ചാൽ പോലും നീ..'' എന്ന് സാറാ പറഞ്ഞു തീരുന്നതിനു മുന്നേ ആമിയുടെ കൈ അവളെ കവിളിൽ പതിഞ്ഞിരുന്നു. പിന്നെ രണ്ടാളും കെട്ടിപ്പിടിച്ചു കരച്ചിലും പിഴിച്ചിലും ഒന്നും പറയണ്ട.
അവരുടെ പരിഭവങ്ങൾ മൊത്തം പറഞ്ഞു തീർത്തു തിരിഞ്ഞപ്പോ കണ്ടത് കലിപ്പിൽ നിക്കുന്ന ഞങ്ങളെ ആണ്.
@@@@@@@@@@@@@@@@@@@@@@@@@@@@@@@
യാ അല്ലാഹ് ഒരിക്കലും വിചാരിച്ചതല്ല സാറയെ കാണുമെന്നു. പ്രിയപ്പെട്ട പലതും ഉപേക്ഷിച്ച ഞാൻ മനപ്പൂർവ്വം ഉപേക്ഷിച്ചതാണ് അവളുടെ സൗഹൃദവും. ഞാൻ കാരണം അവളുടെ ജീവിതം കൂടി നശിക്കാൻ പാടില്ല എന്ന് തോന്നി. പക്ഷെ ഷാജുക്കയിലൂടെ സാറാ വീണ്ടും എന്റെ ജീവിതത്തിലേക്ക് കടന്നു വരുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല.
അടി കൊണ്ട പാടെ എനിക്ക് മനസ്സിലായിരുന്നു അത് സാറയാണെന്നു.
ഷാജുക്ക അവളെ പിടിച്ചു വച്ച കണ്ടപ്പോ അത്ഭുതം ആയിരുന്നു. ഒരു ബന്ധവും ഇല്ലാത്ത ഷാജുക്ക എന്റെ ജീവിതത്തിലേക്ക് വന്നത് ചിലപ്പോ സാറയെ എന്റെ അടുത്ത് എത്തിക്കാൻ ആവും.
വരുൺ ഡയലോഗ് അടിക്കുന്ന കേട്ടപ്പോൾ തോന്നിയിരുന്നു അവന്റെ അന്ത്യം അടുത്തെന്നു. ഷാദിന്റെയും സച്ചുവേട്ടന്റെയും പ്രവീണേട്ടന്റെയും മുഖം കണ്ടപ്പോ അവരും അവനെ പെരുമാറാൻ റെഡി ആയി നിക്കുവാണെന്നു മനസ്സിലായി. പക്ഷെ എന്റെ ബോഡി ഗാർഡ് കൂടെ ഉള്ളപ്പോ അവരുടെ ഒന്നും ആവശ്യം വരില്ലാന്നു ഉറപ്പായിരുന്നു.
ഞങ്ങളെ സ്നേഹപ്രകടനങ്ങൾ കഴിഞ്ഞു നോക്കിയപ്പോ കണ്ടത് ദേഷ്യത്തോടെ നോക്കുന്ന കുറെ മുഖങ്ങളെ ആണ്. ഞങ്ങളെ ഒഴിച്ച് ബാക്കി ഏകദേശം എല്ലാരും കാന്റീനിൽ നിന്നും പോയിട്ടുണ്ട്. ഞാനും സാറയും അവരെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു.
അപ്പൊ ചാരു വന്നു ഞങ്ങളെ രണ്ടാളെയും കൈ പിടിച്ചു ഇരുത്തി എന്നിട്ടു ചുറ്റും അവരും ഇരുന്നു.
''അപ്പൊ പറ നിങ്ങൾ തമ്മിലെന്താ ബന്ധം..'' ചാരു ചോദിച്ചു. ഞാൻ ഒന്ന് നെടുവീർപ്പിട്ടു. ഞാൻ ഒളിപ്പിച്ചു വച്ച എന്റെ ഭൂതകാലം ഇവരെ മുന്നിൽ തുറക്കേണ്ടി വരുമോ.. ഇല്ല, അതെനിക്ക് പറ്റില്ല. ഇവർ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം ഉണ്ടാവില്ല.
''അവളെന്റെ ബെസ്റ് ഫ്രണ്ട് ആണ് സാറാ. ഞങ്ങൾ എൽ കെ ജി തൊട്ടു ഡിഗ്രി വരെ ഒരുമിച്ചായിരുന്നു.'' ഞാൻ പറഞ്ഞു. അപ്പൊ എല്ലാരും സാറയെ നോക്കി.
''എന്നിട്ടാണോ ഇമ്മാതിരി അടി അടിച്ചേ..'' ഷാദ് അത്ഭുതത്തോടെ അതിലുപരി ദേഷ്യത്തോടെ ചോദിച്ചു.
''പൊന്നെ കരളേ എന്ന് പറഞ്ഞു ജീവിച്ചിട്ട് മൂന്നാലു വർഷമായി ഞാനും ആയിട്ട് ഒരു കോണ്ടാക്റ്റും ചെയ്യാത്ത ഇവളെ ഞാൻ പിന്നെ എന്താ ചെയ്യേണ്ടത്, പറ..'' സാറാ ദേഷ്യപ്പെട്ടു.
''അത് പിന്നെ എന്റെ സാഹചര്യം അങ്ങനെ ആയോണ്ടാല്ലേ..'' ഞാൻ പറഞ്ഞു.
''സാഹചര്യം .. എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കേണ്ട. എല്ലാം വരുത്തി വച്ചിട്ട്...'' സാറാ ദേഷ്യത്തോടെ പറഞ്ഞു.
''അപ്പൊ ഇവളാണ് നീ പറയാറുള്ള നൂനു. നീ ശരിക്കുള്ള പേരെനിക്കു പറഞ്ഞു തന്നിലല്ലോ.. പിന്നെ ഫോട്ടോയും കാണിച്ചു തന്നില്ല. ഇലെങ്കി ഇതിനു മുന്നേ നിങ്ങള്ക്ക് പരസ്പരം കാണാൻ പറ്റുമായിരുന്നു.'' ഷാജുക്ക പറഞ്ഞു.
''അതിവളോടുള്ള ദേഷ്യത്തിന് ഞാൻ എല്ലാ ഫോട്ടോസും കത്തിച്ചു കളഞ്ഞു. മൊബൈലിൽ ഉണ്ടായത് ഡിലീറ്റും ചെയ്തു.'' സാറാ പറഞ്ഞു. ഞാൻ അവളെ ദേഷ്യത്തോടെ നോക്കി.
''ഏതായാലും ഫ്രണ്ട്സ് തമ്മിലുള്ള മീറ്റിംഗ് അടിപൊളി ആരുന്നു.'' സച്ചുവേട്ടൻ പറഞ്ഞു.
''അപ്പൊ പറ നിങ്ങടെ പഴയ കാര്യങ്ങൾ ഒക്കെ...'' ഷാദ് ആണ്. ഇവനിതെന്തിന്റെ കേടാണ് ആവോ.
''ആഹ് പറ ഞങ്ങളെ പൂച്ച കുട്ടി പണ്ട് എങ്ങനെ ആരുന്നു..'' സച്ചുവേട്ടൻ ആണ്.. ഇവരൊക്കെ എന്റെ പൊക കണ്ടേ അടങ്ങൂ എന്നാ തോന്നുന്നേ...
''പൂച്ച കുട്ടിയോ... ആര്...'' സാറാ വലിയ വായിൽ ചോദിച്ചതും എല്ലാരും ചെവി പൊത്തി.
''എന്റെ സാറാ ആ സ്പീക്കറിന്റെ വോളിയം ഒന്ന് കുറക്കൂ...'' ചാരുവാണ്..
''പിന്നെ നിങ്ങളിങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ ഷോക് ആവില്ലേ. ഇവള് പൂച്ച കുട്ടിയോ.. പുലിക്കുട്ടിയാ അല്ല സിംഹക്കുട്ടിയാ..'' സാറാ പറഞ്ഞതും എല്ലാരും പുച്ഛത്തോടെ എന്നെ നോക്കി. എന്നിട്ടു അവളെ നോക്കി ചിരിക്കാൻ തുടങ്ങി.
''എന്തിനാ ചിരിക്കൂന്നേ...'' സാറാ ചോദിച്ചു.
''പിന്നെ ഇവളെ പറ്റി നട്ടാകിളിർക്കാത്ത നുണ പറഞ്ഞാൽ ആരെങ്കിലും വിശ്വാസിക്കോ..'' എന്നും പറഞ്ഞു സച്ചുവേട്ടൻ ചിരിച്ചു.
''അല്ല ഞാൻ പറഞ്ഞത്...'' സാറാ പറയാൻ തുടങ്ങിയതും ഞാൻ അവളെ തടഞ്ഞു. ''നീ മിണ്ടാതിരുന്നേ, വെറുതെ ഓരോ വേണ്ടാതീനം പറയുന്നു. നിങ്ങക്കൊന്നും ഡ്യൂട്ടിക്ക് കേറണ്ടേ, കഥ പറയാൻ ഇരിക്കുന്നു.''
''ഇന്ന് വല്യ പണി ഒന്നും ഇല്ല മോളെ. ഉച്ചയ്ക്ക് ശേഷം മീറ്റിംഗ് ഉള്ളോണ്ട് ഓപി ഒക്കെ നേരത്തെ ക്ളോസ് ചെയ്തു. ഉച്ചയ്ക്ക് ശേഷം ഫ്രീ ആണ്. കുറച്ചു കഴിഞ്ഞാൽ പോയ മതി.'' പ്രവീണേട്ടൻ പറഞ്ഞു.
''ഓ ആയിക്കോട്ടെ.. അല്ല സാറാ നിനക്ക് വീട്ടിലേക്കൊന്നും പോണ്ടേ...'' ഞാൻ ചോദിച്ചു.
''ടീ നീ എന്നെ ഓടിക്കാൻ നോക്കാണോ...'' സാറാ ചോദിച്ചു.
''അയ്യോ അല്ല മോളെ..'' എന്നും പറഞ്ഞു അവളോട് എന്തൊക്കെയോ സംസാരിച്ചു. എന്റെ പാസ്റ്റ് ഒഴിച്ച് ബാക്കി എന്തൊക്കെയോ...
എല്ലാരേയും അവൾക്കു പരിചയപ്പെടുത്തി കൊടുത്തു. സാറയും ഷാജുക്കയും ഇപ്പൊ ഇക്കാന്റെ ഏട്ടന്റെ വീട്ടിൽ ആണ് താമസം. പുതിയ റൂം കണ്ടു പിടിച്ചു അങ്ങോട്ടേക്ക് മാറണം...
''അല്ല നീ എന്താ ഇവിടെ???'' ഞാൻ ചോദിച്ചു.
''അതോ എനിക്കൊരു ഇന്റർവ്യൂ ഉണ്ടായിരുന്നു.'' ഞാൻ ഷോക് ആയി. അവൾ ഇവിടെ ജോയിൻ ചെയ്താൽ എപ്പോളെങ്കിലും എല്ലാം എല്ലാരും അറിയും. അത് കൊണ്ട് ഞാൻ അവളെ നിരുത്സാഹപ്പെടുത്താൻ നോക്കി. പക്ഷെ തെണ്ടി ഇന്റർവ്യൂ കഴിഞ്ഞാണ് വന്നതെന്ന് ഇപ്പോളാ പറഞ്ഞെ..
@@@@@@@@@@@@@@@@@@@@@@@@@@@
ആമി എന്താ ഇങ്ങനെ സംസാരിക്കുന്നെ. അവൾക്കു സാറാ ഇവിടെ ജോയിൻ ചെയ്യുന്നതിൽ താല്പര്യം ഇല്ലാത്ത പോലെ... ചിലപ്പോ അവളെ പാസ്റ്റ് ഞങ്ങൾ അറിഞ്ഞാലോ എന്ന് പേടിച്ചിട്ടാവും.
അപ്പോളാണ് ശരണും സാനിയയും വന്നത്. ''ആമീ നിന്റെ പാസ്പോര്ട്ട് റിനീവലിന്റെ കാര്യം എന്തായി?? നീ പോയോ??'' ശരൺ ആണ്.
''ഇല്ല..'' അവൾ പറഞ്ഞു.
''ആ എന്നാൽ ഞങ്ങളെ കൂടെ വന്നോ ഞങ്ങൾ ആ കാര്യത്തിനാ പോവുന്നത്..'' ശരൺ പറഞ്ഞു.
''അപ്പൊ ഡ്യൂട്ടി???'' ആമി ചോദിച്ചു.
''ഇപ്പൊ വല്യ വർക്ക് ഒന്നും ഇല്ലല്ലോ അപ്പൊ എച് ആർ ആണ് പറഞ്ഞെ പോയിട്ട് വരാൻ. ഇവിടുന്നു ഒരു പത്തു മിനിട്ടു അല്ലെ ഉളളൂ...'' ശരൺ പറഞ്ഞു.
അപ്പൊ അവള് ഞങ്ങളെ ഒക്കെ നോക്കി എന്നിട്ടു സാറയെയും. അവൾ ഇല്ല എന്ന് പറയുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
''ആ അത് നല്ലതല്ലേ, ആമി നീ പോയിട്ട് വാ..'' ഞാൻ വേഗം പറഞ്ഞു. അത് കേട്ട് അവളെന്നെ തറപ്പിച്ചു നോക്കി.
അപ്പൊ ബാക്കി എല്ലാരും അവളോട് പോവാൻ പറഞ്ഞു. സാറയും നീ പോയിട്ട് വാ.. ഞാൻ ഇറങ്ങാണ്. എന്ന് പറഞ്ഞപ്പോ ആമി അവരുടെ കൂടെ പോയി.
അപ്പൊ ഞാൻ ഒരു ദീർഘ നിശ്വാസം വിട്ടു. അപ്പൊ ദേ കുറെ എക്കോ കേക്കുന്നു. നോക്കുമ്പോ ബാക്കി എല്ലാം അവള് പോവാൻ കാത്തു നിക്കാ. സാറയോട് സംസാരിക്കാൻ. ഞങ്ങൾ പരസ്പരം ഒന്ന് ഇളിച്ചു. എന്നിട്ടു സാറയെ നോക്കി.
''അപ്പൊ പറയാല്ലേ.. എല്ലാം പറയില്ലാട്ടോ... കുറച്ചൊക്കെ... ഓക്കേ...'' സാറാ പറഞ്ഞു.
''പറ്റില്ല, എല്ലാം പറയണം...'' ഷാജുവാണ്.
''അതെ അതെ..'' ഞങ്ങൾ എല്ലാരും പറഞ്ഞു.
''ഓക്കേ ഞാൻ പറയാം..'' സാറാ കഥ പറയാൻ തയ്യാറായി.
''അപ്പൊ തുടങ്ങാം...''
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
{ഇനി കുറച്ചു സാറ പറയട്ടെ...}
''നൂനു നിങ്ങളുടെ ഒക്കെ ആമി... അവൾ ഒരു സംഭവാട്ടോ... നമ്മൾ ആരും ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളെ അവൾ ചെയ്യൂ... വല്യ മനസാ അവൾക്കു. അല്ലെങ്കിൽ വെറുമൊരു ഡ്രൈവറുടെ മകൾ ആയ എന്നെ അവളുടെ അതെ സ്കൂളിൽ അവളുടെ ഉപ്പാനെ കൊണ്ട് ഫീസ് കൊടുത്തു പഠിപ്പിക്കോ... എല്ലാരും എന്നെ അത്ഭുതത്തോടെ നോക്കി.
നൂനു.. അംന നൗറീൻ മാളിയേക്കൽ തറവാട്ടിലെ രാജകുമാരി.. ഇരുപത്തഞ്ചു വര്ഷങ്ങള്ക്കു ശേഷം ആണ് ആ തറവാട്ടിൽ ഒരു പെൺകുട്ടി പിറന്നത്. അവളുടെ ഉപ്പാന്റെ ഉപ്പാക്ക് മൂന്നു ആണ്മക്കളും രണ്ടു പെൺകുട്ടികളും ആരുന്നു. ഉപ്പാപ്പയും ഉമ്മാമയും ആയിരുന്നു വീടിന്റെ മുഖ്യർ. അവര് പറയുന്നത് ആണ് എല്ലാർക്കും വേദവാക്യം.
ആമിയുടെ ഉപ്പ അലിയുപ്പ മൂന്നാമത്തെ മോൻ ആണ്. ഒരേ മൂത്തത് അബുക്കയും അയ്ഷതാത്തയും ആണ്. പിന്നെ ആബിക്കയും ആമിനതാത്തയും. എല്ലാരുടെയും കല്യാണം കഴിഞ്ഞിട്ട് ആൺകുട്ടികൾ ആണ് ജനിച്ചത്. അലിയുപ്പയും ആബിക്കയും കുറച്ചു ലേറ്റ് ആയി ഒരുമിച്ചാണ് കല്യാണം കഴിച്ചേ.
നൂനുവിനു നാല് ഇക്കമാരാണ്. അമീർ ഇക്ക, അമാൻ ഇക്ക, അഷ്കർ എന്ന അക്കൂക്ക പിന്നെ അഫ്സൽ എന്ന അഫിക്ക. നാലാമത്തെ പ്രസവത്തിൽ ഇരട്ടകൾ ആയതു കൊണ്ട് എന്തോ പ്രശ്നം വന്നു. അതോണ്ട് പ്രസവം നിർത്താൻ നിന്നതായിരുന്നു. പക്ഷെ ഷമീനുമ്മ നിർത്താൻ സമ്മതിച്ചില്ല.
റിസ്ക് ആണെന്ന് അറിഞ്ഞിട്ടും വീണ്ടും പ്രെഗ്നന്റ് ആയി. ഡോക്ടർമാർ ഉറപ്പിച്ചു പറഞ്ഞതാ കുട്ടിയെ കിട്ടില്ലാന്നു. അവരുടെ കൂടെ തന്നെ നൂനുവിന്റെ ഉപ്പാന്റെ അനിയൻ ആബിക്കയുടെ ഭാര്യ ഷംനയും പ്രെഗ്നന്റ് ആയി.
ഷമീനുമ്മയും ഷംനാത്തയും ഏട്ടത്തി അനിയത്തി ആണ്. രണ്ടാളെയും ഹോസ്പിറ്റലിൽ ഒരുമിച്ചാണ് കൊണ്ട് പോയത്. രണ്ടാൾക്കും ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു. എല്ലാര്ക്കും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു രണ്ടിൽ ഒരാൾക്ക് പെൺകുട്ടി ഉണ്ടാവുമെന്ന്. അവരുടെ പ്രതീക്ഷ പോലെ ഷമീനുമ്മ നൂനുവിനെ പ്രസവിച്ചു. ശംനാത്ത ഇരട്ടകൾ ആയ രണ്ടു ആൺകുട്ടികളെ, ഷാഫിയും റാഫിയും.. എല്ലാര്ക്കും സന്തോഷം ആയി.
പക്ഷെ ആ സന്തോഷത്തിനു ആയുസില്ലായിരുന്നു. ആ പെൺകുട്ടി കരഞ്ഞില്ല. എല്ലാരും മരിച്ചു എന്ന് തന്നെ വിശ്വസിച്ചു. അവിടൊരു കൂട്ടക്കരച്ചിൽ ആരുന്നു. പക്ഷെ പെട്ടെന്ന് നൂനു ഡോക്ടറുടെ മുഖത്തടിച്ചു. എല്ലാര്ക്കും അത്ഭുതം ആരുന്നു. അവളുടെ ആ പ്രവർത്തി കണ്ടപ്പോ തന്നെ എല്ലാരും പറഞ്ഞു ഇതൊരു കുരുത്തംകെട്ട തല്ലിപ്പൊളി ആവുമെന്ന്.
പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. അവർ എല്ലാരും ഒരു വീട്ടിൽ ആണ് താമസം. ആ തറവാട്ടിൽ ആണ്കുട്ടികളേക്കാൾ തലതെറിച്ച സ്വഭാവും ആരുന്നു അവൾക്കു. കുരുത്തക്കേടെന്നു പറഞ്ഞാൽ എല്ലാരും ഓടും അവളെ കണ്ടാൽ.. ഇക്കാക്കമാരെയൊക്കെ അവൾ അടിച്ചും പിച്ചിയും മാന്തിയും ഇടങ്ങേറാക്കും.
കണ്ണൂർ ആണെങ്കിലും അവരെ വീട്ടിൽ സ്ത്രീകൾ ഭർത്താവിന്റെ വീട്ടിലും ആൺമക്കൾ സ്വന്തം വീട്ടിലും ആണ് നിക്കാറ്. അയ്ഷത്താക്കു നാല് മക്കൾ ആണ് ഷമീറിക്കയും ശാമിക്കയും പിന്നെ ഷാനയും ഷീനയും. നൂനു ജനിച്ചു പിറ്റേ വർഷം ആണ് ഷാനയും ഷീനയും ജനിക്കുന്നത്, ഇരട്ടകളാണ്. ആമിനത്താക്കു മൂന്നു മക്കൾ മുഹമ്മദും അഹമ്മദും പിന്നെ മറിയമും.
''ടീ ഒന്ന് മതിയാക്കിയേ.. എനിക്ക് തല വേദനിക്കുന്നു. ഈ പേരൊക്കെ കേട്ടിട്ട്. എത്ര ആൾക്കാരാ...'' ഷാജുക്ക പറഞ്ഞു.
''നിങ്ങള് സമാധാനപ്പെട്. ഇവരില്ലാതെ കഥ മുന്നോട്ടു കൊണ്ട് പോവാൻ പറ്റില്ല. ബാക്കിയുള്ളവരെ പറ്റി കൂടെ പറയട്ടെ...'' ഞാൻ പറഞ്ഞു
''ഇനിയും ഉണ്ടോ...'' ഷാദ് ആണ്..
''ആഹ് ഉണ്ട്.. അബൂക്കാക്കു മൂന്നു ആൺമക്കൾ ആണ്. നിയാസ് എന്ന നിച്ചൂക്ക, ഇനാസ് എന്ന ഇച്ചൂക്ക, ഫജാസ് എന്ന ഫജൂക്ക. ഇവർക്കെല്ലാർക്കും നൂനുവിനെ ജീവൻ ആരുന്നു. അവളെന്തു പറഞ്ഞാലും അപ്പൊ മുന്നിൽ എത്തും. അതിൽ ഷാനക്കും ഷീനക്കും ചെറിയ കുശുമ്പ് ഉണ്ടാരുന്നു. കാരണം അവരുടെ ഇക്കമാർ ആയിട്ട് പോലും ഷമീർക്കാകും ശാമിക്കാക്കും നൂനുവിനെ ആയിരുന്നു ഇഷ്ട്ടം.
മറിയം പിന്നെ ലേറ്റ് ആയി വന്ന ആൾ ആണ്. ഞങ്ങൾ എട്ടിൽ പഠിക്കുമ്പോൾ ആണ് അവൾ ജനിച്ചത്. ചെറുപ്പം തൊട്ടു തന്നെ അവളൊരു പ്രത്ത്യേഗ സ്വഭാവക്കാരി ആയിരുന്നു. അവൾക്കു അവളുടെ ഉപ്പയേക്കാൾ ഇഷ്ട്ടം അമീരിക്കാനേ ആയിരുന്നു. അവളുടെ എല്ലാ കുരുത്തക്കേടിനും കൂട്ട് നിക്കുന്ന ആൾ.''
''അവൾക്കു കുരുത്തക്കേട് ഉണ്ടായിരുന്നോ???'' ഷാജുക്ക ചോദിച്ചു.
''ഉണ്ടായിരുന്നോ എന്നോ??? ഒരു ഉദാഹരണം പറഞ്ഞു തരാം. നൂനുവിനു നാല് വയസ്സുള്ളപ്പോൾ ഒരു പാവക്കു വേണ്ടി കരഞ്ഞു. അതിൽ എന്തോ കച്ചറ ആയതു കൊണ്ട് അവളുടെ ഉമ്മ ഷമീനുമ്മ കുറച്ചു കഴിഞ്ഞു തരാമെന്നു പറഞ്ഞു. അതിനു അവള് കിച്ചണിൽ ഉണ്ടായിരുന്ന 5 ലിറ്റർ മണ്ണെണ്ണയുടെ കാൻ അങ്ങ് മറിച്ചു..''
''അഞ്ചു ലിറ്ററോ???'' ചാരുവാണ്..
''അതെ അഞ്ചു ലിറ്റർ... പത്തു ചാക്ക് മണൽ കൊണ്ടാണ് അതൊക്കെ കളഞ്ഞത്.. അത് പോലെ എത്ര എത്ര കാര്യങ്ങൾ.. വീടിനു ചുറ്റും ഉള്ള പൈപ്പ് തുറന്നിടുക, ദേഷ്യം വരുമ്പോൾ സാധനങ്ങൾ കൊണ്ട് പോയി കിണറ്റിൽ കൊണ്ട് പോയി ഇടുക, അങ്ങനെ അങ്ങനെ അങ്ങനെ പോവും.. ''
''ആഹാ അടിപൊളി... ആമി തന്നെ ആണോ ഇതൊക്കെ ചെയ്തേ... അല്ല നിങ്ങള് എപ്പോ തുടങ്ങിയതാ ഫ്രണ്ട്ഷിപ്...'' സച്ചുവേട്ടൻ ആണ്.
''എനിക്ക് ഒന്നര വയസ്സുള്ളപ്പോ ആണ് നൂനു ജനിക്കുന്നത്. അവൾക്കു രണ്ടു വയസ്സുള്ളപ്പോൾ ഒരിക്കൽ ഉമ്മ ജോലിക്കു പോവുമ്പോ എന്നെയും കൂട്ടി. എന്റെ ഉമ്മ അടുക്കളയിൽ സഹായിക്കാൻ പോവും. ഉപ്പ അവിടുത്തെ ഡ്രൈവർ കം കാര്യസ്ഥൻ ആണ്.
അന്ന് ഞാനും അവളും ഒരുമിച്ചു കളിച്ചു. അന്ന് വൈകുന്നേരം പോരാൻ നേരം നൂനു ഭയങ്കര കരച്ചിൽ ആരുന്നു, ഞാനും. ചിലപ്പോ ആദ്യമായി ഒരു പെൺകുട്ടിയെ കളിക്കാൻ കിട്ടിയത് കൊണ്ടാവാം. പിറ്റേന്ന് മുതൽ ഉമ്മ എന്നെയും കൂടെ കൂട്ടാൻ തുടങ്ങി.. അന്ന് തുടങ്ങിയതാ ഞങ്ങളെ ഫ്രണ്ട്ഷിപ്.
അവളെ സ്കൂളിൽ ചേർക്കുമ്പോ അവൾ നിർബന്ധം പിടിച്ചു ഞാൻ ഇല്ലെങ്കിൽ അവൾ പോവില്ലാന്നു. എപ്പോഴും അങ്ങനെ ആരുന്നു അവൾക്കു ആറ് എന്ത് വാങ്ങുന്നുണ്ടെങ്കിലും ഒന്ന് എനിക്കും വാങ്ങും. ഇല്ലെങ്കിൽ അവൾ അത് സ്വീകരിക്കില്ല.
അവളുടെ ഇക്കാക്കമാർക്കും ഞങ്ങൾ ഒരു പോലെ ആരുന്നു. അവൾ എന്റെ ഉപ്പാനെ കാസിപ്പാ എന്നും ഉമ്മാനെ സൈനുമാഎന്നുമാണ് വിളിച്ചോണ്ടിരുന്നേ.''
പറഞ്ഞു തീരുമ്പോളേക്കും എന്റെ കണ്ണ് നിറഞ്ഞിരുന്നു. അപ്പൊ ഷാജുക്ക എന്നെ ചേർത്ത് പിടിച്ചു.
©കട്ടക്കലിപ്പൻ
''ടോ താൻ ഇമോഷണൽ ആവാതെ, ബാക്കി പറ... നിങ്ങടെ കൂടെ അല്ലെ സനയും'' ഷാദ് ആണ്. ഇവനാണല്ലോ ഭയങ്കര ഇന്റെരെസ്റ്റ്.. ഞാൻ തുടർന്ന്.
അതെ.. സ്കൂളിൽ വച്ചു കിട്ടിയതാ സനയെ.. ആദ്യ ദിവസം തന്നെ ഞങ്ങൾ നല്ല സന്തോഷത്തിലാ പോയത്.. ക്ലാസ്സിൽ എത്തിയപ്പോ കണ്ടത് കരഞ്ഞോണ്ടിരിക്കുന്ന സനയെ ആണ്. കണ്ടപ്പോ തന്നെ മനസ്സിലായി പാവം ആണെന്ന്. ചോദിച്ചപ്പോ അടുത്തിരിക്കുന്ന കുട്ടി അവളെ തള്ളി എന്ന് പറഞ്ഞു. നൂനു അപ്പൊ തന്നെ ആ ചെക്കന്റെ മൂക്കിനിട്ടൊരു കുത്തു കൊടുത്തു. അവൻ എണീറ്റ് അവളെ അടിക്കാൻ വന്നപ്പോ ഞാൻ അവനെ പിടിച്ചു തള്ളി.
അന്ന് മുതൽ നൂനു സനയുടെയും ഞാൻ നൂനുവിന്റെയും ബോഡി ഗാർഡ് ആണെന്നാണ് അറിയപ്പെട്ടത്. ആദ്യ ദിവസം തന്നെ അലിയുപ്പാക്ക് നല്ല പോലെ ടീച്ചറെ അടുത്ത് നിന്നും കിട്ടി. പക്ഷെ ഉപ്പ ഞങ്ങളെ ഒന്നും പറഞ്ഞില്ല. പക്ഷെ പിന്നെ ഒരിക്കലും അലിയുപ്പ സ്കൂളിൽ വന്നിട്ടില്ല. അമീർക്കയാണ് എല്ലാത്തിനും വരാറ്.
ഞങ്ങള് വളരുന്നതിന് അനുസരിച്ചു ഞങ്ങളെ കുപ്ത്തക്കേടുകളും വളർന്നു. പെൺകുട്ടികൾ പാട്ടു പഠിക്കാനും ഡാൻസ് പഠിക്കാനും പോയപ്പോ ഞാനും നൂനും പോയത് കരാട്ടെയും ജൂഡോയും പഠിക്കാൻ ആയിരുന്നു... കൂടെ വരയും.. അവൾക്കു വരക്കാൻ ഒരു പ്രത്ത്യേക കഴിവായിരുന്നു.''
''അതെ നിങ്ങക്ക് കരാട്ടെ ഒക്കെ നല്ലോണം അറിയോ???'' ഷാദ് ആണ്..
''അറിയുന്നോ??? ആറാം വയസ്സ് മുതൽ പടിക്കുന്നതാ.. നിച്ചൂക്കയാണ് ഞങ്ങളെ ഗുരു. അങ്ങേർക്കു ബാലിക ബെൽറ്റ് കിട്ടിയതാ. അവള് കരാട്ടെ ബ്ലാക് ബെൽറ്റ് ആണ്, എനിക്ക് ബ്രൗൺ ഉള്ളൂ..'' ഞാൻ പറഞ്ഞു.
''അത് തന്നെ ധാരാളം..'' ഷാജുക്ക പറഞ്ഞു. ഞാൻ ഇക്കാനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു.
''ആഹ് ബാക്കി പറ ഇതൊക്കെ കേട്ട് ബോർ അടിക്കുന്നു.. ഇങ്ങനെ വിസ്തരിച്ചു പറയണ്ട. ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള കാര്യങ്ങൾ പറ.'' പ്രിയ ആണ്.
ആഹ് ഞങ്ങൾ ഏഴിൽ പഠിക്കുമ്പോൾ ആണ് ശാമിക്കയും സമീർക്കയും നാട്ടിൽ വന്നത്. ആ പറയാൻ മറന്നു ഞങ്ങൾ മൂന്നിൽ പഠിക്കുമ്പോൾ അയ്ഷതായും ആമിനതായും പിന്നെ അബുക്കയും ദുബായിലേക്ക് പോയി. അവിടെ സ്റ്റലെ ആയി. എല്ലാര്ക്കും ഭയങ്കര സങ്കടം ആരുന്നു.
പോയി ഒരാഴ്ച കഴിഞ്ഞപ്പോ നിച്ചൂക്കയും ഇച്ചൂക്കയും ഫജൂക്കയും തിരിച്ചു വന്നു. നൂനുവിനെ കാണാതെ നിക്കാൻ പറ്റാത്തത് കൊണ്ട്. ഷമീർക്കയും ശാമിക്കയും വരാൻ നോക്കി എങ്കിലും അവരെ വിട്ടില്ല. നാട്ടിലെത്തിയപ്പോ പിന്നെ അവര് പഴയ പോലെ ഞങ്ങളെ കൂടെ കൂടി. ഇവരെ കൂടെ ആണ് ഞാനും നൂനുവും പുറത്തൊക്കെ പോവാ.
ആ സമയത്തു നിച്ചൂക്കയും അമീർക്കയും ഒരുമിച്ചാണ് കോളേജിൽ. ഇച്ചൂക്കയും അമാനിക്കയും ഒരുമിച്ചുള്ളവർ ആണ് അവരപ്പോ പ്ലസ് ടൂ. ഫജൂക്കയും അക്കൂക്കയും ആഫിക്കയും ഒരുമിച്ചു ആണ് എട്ടിൽ.. റാഫിയും ഷാഫിയും ഞങ്ങളെ പോലെ മൂന്നിൽ.
ഞങ്ങൾ പുറത്തു പോവുന്നത് കാണാൻ ഒരു രസം ആരുന്നു. ഞാനും നൂനുവും സനയും നടുക്ക്. ബാക്കി ഒന്പത് ആങ്ങളമാർ ചുറ്റിലും. ഞങ്ങള് മൂന്നാളും അവർക്കു പെങ്ങന്മാർ തന്നെ ആരുന്നു.''
''ടീ അതും അയവിറക്കി ഇരിക്കാതെ ബാക്കി പറ. നിങ്ങൾ ഏഴിൽ പഠിക്കുമ്പോൾ ഷമീർക്കയും ശാമിക്കയും നാട്ടിൽ വന്നു. ബാക്കി പറ.'' ചാരുവാണ്.
''ഓ എന്തൊരു തിരക്കാ...'' ഞാൻ അവരെ കളിയാക്കി.
''പിന്നെ ആമി ഇപ്പൊ വരും..'' പ്രിയ പറഞ്ഞു.
''ആഹ് കെ. ശാമിക്ക ദുബായിൽ തന്നെ ആണ് പത്തു വരെ പഠിച്ചതൊക്കെ. ഇക്കാനെ പ്ലസ് ടൂ നാട്ടിൽ ചേർക്കാനാ ഷമീർക്ക വന്നത്. പക്ഷെ തിരിച്ചു പോവുമ്പോൾ അമീർക്കയും നിച്ചൂക്കയും ഷമീർക്കന്റെ കൂടെ പോവും എന്ന് നൂനു അറിഞ്ഞു. അവർക്കുള്ള വിസയും കൊണ്ടാണ് ഷമീർക്ക വന്നത്.
നൂനുവിനു അതൊരു ഷോക് ആരുന്നു. അമീർക്ക അവളെ വിട്ടു പോവാൻ പോവുന്നു എന്ന് അറിഞ്ഞപ്പോ അവൾക്കു ആകെ പ്രാന്ത് പിടിച്ച പോലെ ആയി. അതിനവൾ ചെയ്ത കാര്യം ഇപ്പോഴും ഓർമ്മ ഉണ്ട്...''
''എന്താ ചെയ്തേ...'' എല്ലാരും ആകാംഷയോടെ ചോദിച്ചു.
''അവൾ അവർ മൂന്നു പേരുടെയും പാസ്പോര്ട്ട് കൊണ്ട് പോയി വെള്ളത്തിൽ ഇട്ടു.'' ഞാൻ പറഞ്ഞു.
''അതാണോ വല്യ കാര്യം..'' ഷാദ് ചോദിച്ചു.
''അത് മാത്രം അല്ല. വിസ കൊണ്ട് വന്നത് കൊണ്ട് അവൾ ഷമീർക്ക ഇറങ്ങുമ്പോൾ കോണിപ്പടിയിൽ ഓയിൽ ഒഴിച്ച് വച്ചു.'' ഞാൻ പറഞ്ഞു.
''സത്യം.. അവളെങ്ങനെ ചെയ്തോ..'' ചാരുവാണ്.
''ആഹ്, പക്ഷെ വീണത് അഫിക്ക ആയിരുന്നു. ഭാഗ്യം കൊണ്ട് അതികം ഒന്നും സംഭവിച്ചില്ല. കാലൊടിഞ്ഞു ഒരു മാസം റസ്റ്റ് എടുക്കേണ്ടി വന്നു. പിന്നെ തലയിൽ ചെറിയൊരു കെട്ട്.. ഇത്രേ പറ്റിയുള്ളൂ.'' ഞാൻ പറഞ്ഞു.
''ആഹാ... അടിപൊളി.. അവളുടെ ആങ്ങളമാരുടെ ഒരു ഭാഗ്യം...'' സച്ചുവേട്ടൻ പറഞ്ഞു.
''ഇത് മാത്രം അല്ല മോനെ... ഒരിക്കെ പുറത്തു കൊണ്ട് പോവാൻ പറഞ്ഞിട്ട് കേൾക്കാത്തത് കൊണ്ട് അവൾ അമാനിക്കയുടെ ബൈക്കിന്റെ ടയർ കുത്തി കീറി. ഇച്ചൂക്ക അവൾക്കു മൊബൈൽ കൊടുക്കാത്തത് കൊണ്ട് ആ മൊബൈൽ എടുത്തു ക്ലോസെറ്റിൽ ഇട്ടു. അത് പോലെ പല കാര്യങ്ങളും ഉണ്ട്. പറഞ്ഞാൽ തീരില്ല.'' ഞാൻ പറഞ്ഞു.
''എല്ലാം വിശദമായി അറിയാലോ...'' ഷാദ് ആണ്..
''അറിയാം, കാരണം എല്ലാത്തിനും കൂടെ ഞാനും ഉണ്ടാവും. ആ ടയർ കുത്തി കീറാൻ പെട്ട പാട്..'' ഞാൻ പറഞ്ഞു. എല്ലാരും അത്ഭുതത്തോടെ എന്നെ നോക്കി. ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു.
''ഓഹോ മൂന്നും കൂടി ആണ് എല്ലാം ഒപ്പിക്കാറു അല്ലെ...'' സച്ചുവേട്ടൻ ആണ്.
''അല്ല, സന ഇല്ല. അവളൊരു പാവം ആണ്. അവളീ കാര്യങ്ങൾക്കൊന്നും കിട്ടില്ല. പിന്നെ അവളെ അങ്ങനെ ഞങളെ വീട്ടിലേക്കു വിടുകയും ഇല്ല. അവളുടെ ഉപ്പ കുറച്ചു സ്ട്രിക്ട് ആണ്. നൂനുവിനെ വലിയ കാര്യം ആണ്. അത് കൊണ്ട് മാത്രം ഇടക്കൊക്കെ വരാൻ സമ്മതിക്കും.
പിന്നെ അഞ്ചിൽ പഠിക്കുമ്പോൾ എന്റെ ഉമ്മ പെട്ടെന്ന് മരണപ്പെട്ടു. എനിക്ക് കൂടപ്പിറപ്പുകളൂം ഇല്ല. അതോണ്ട് ഷമീനുമ്മ എന്നെ അവരുടെ വീട്ടിലേക്കു കൊണ്ട് പോയി. അവിടെ ആരുന്നു പിന്നെ ഉള്ള താമസം.'' ഞാൻ പറഞ്ഞു. എല്ലാരും എന്നെ സഹതാപത്തോടെ നോക്കി. കാരണം എന്റെ കണ്ണ് നിറഞ്ഞിരുന്നു. ഉമ്മാന്റെ കാര്യം ഓർക്കുമ്പോ തന്നെ കണ്ണ് നിറയും.
''അപ്പൊ അവര് മൂന്നാളും ദുബായിലേക്ക് പോയില്ലേ..'' ഷാദ് വിഷയം മാറ്റാൻ ചോദിച്ചു. ആള് കൊള്ളാല്ലോ, ഞാൻ കരയുന്ന കണ്ടപ്പോ വേഗം വിഷയം മാറ്റി.
''പോയി, പാസ്പോര്ട്ട് ഉണക്കി എടുത്തു.പക്ഷെ അത് മൊത്തം മോശം ആയിരുന്നു. പുതിയ പാസ്പോര്ട്ട് എടുത്തു കഴിഞ്ഞാണ് അവർ പോയത്. ആ സമയത്തു നൂനുവിനെ പറഞ്ഞു മനസ്സിലാക്കി. അവൾ ഷമീറിക്കാനോടു കുറെ സോറി ഒക്കെ പറഞ്ഞു.''
''അപ്പൊ അവളെ ആരും അതിനൊന്നും വഴക്കു പറഞ്ഞില്ലേ...'' പ്രവീണേട്ടൻ ആണ്.
''പിന്നെ പറയാണ്ട്. ഉമ്മാമ്മ അവളെ പൊരിച്ചു. പക്ഷെ ഉപ്പാപ്പന്റെ ചെല്ലാ കുട്ടി ആയോണ്ട് അവളെ ഒന്നും പറയാതെ വിട്ടു. അവളെ ഉപ്പാപ്പ ഒരു സംഭവം ആണ്. നാട്ടുകാർക്കൊക്കെ ഭയങ്കര കാര്യം ആണ്. എല്ലാര്ക്കും കയ്യയച്ചു സഹായം ചെയ്യും. എല്ലാര്ക്കും പേടിയാണ്, അലിയുപ്പാക്ക് പോലും. പക്ഷെ നൂനു അദ്ദേഹത്തെ വരച്ച വരയിൽ നിർത്തും.
അമീർക്ക പോയത് നൂനുവിനു ഭയങ്കര സങ്കടം ആരുന്നു. രണ്ടു ദിവസം ഭക്ഷണം ഒന്നും കഴിച്ചില്ല. പിന്നെ ശാമിക്ക ആണ് അവളെ ശരിയാക്കി എടുത്തത്. അമീർക്കാന്റെ സ്ഥാനം ശാമിക്ക ഏറ്റെടുത്തു. അവളെ എല്ലാ കുരുത്തക്കേടിനും സപ്പോർട് ചെയ്യും.
നൂനുവിനു ഇടയ്ക്കു ഒരു വട്ടു വരും. അതും രാത്രി പാതിരായ്ക്ക്. കടല് കാണാൻ. അമീർ ഇക്ക ആണ് ഞങ്ങളെ കൊണ്ട് പോവാറ്. പയ്യാമ്പലം ബീച്ചിൽ അല്ലെങ്കിൽ മുഴപ്പിലങ്ങാട് ബീച്ചിൽ പോയി ഐസ് ക്രീമും കഴിച്ചു തിരയിലൂടെ നടക്കും.. ഇക്ക പോയതിനു ശേഷം പിന്നെ ശാമിക്ക ആണ് ഞങ്ങളെ കൊണ്ട് പോവാറ്. വല്ലാത്ത വാശി ആണ് അവൾക്കു കടല് കാണാൻ.. കാണണമെന്ന് തോന്നിയാൽ അപ്പൊ കാണണം.'' ഞാൻ പറഞ്ഞു.
''ആഹ് അത് ഞങ്ങക്ക് അറിയാം'' എന്ന് പറഞ്ഞു ഷാദ് സച്ചുവേട്ടനെയും ചാരുവിനെയും നോക്കി. മൂന്നും ചിരിക്കുന്നുണ്ട്. അപ്പൊ ഇവരെയും അവൾ കൊണ്ട് പോയിട്ടുണ്ട്..
''കുറച്ചു ഫോർവേഡ് അടിക്കു ഞങ്ങക്ക് ബോർ അടിക്കുന്നു.'' സച്ചുവേട്ടൻ പറഞ്ഞു.
''ആഹ് എന്നാ ഇനി പറയുന്നില്ല..'' ഞാൻ മുഖം വീർപ്പിച്ചു.
''അങ്ങനെ പറയല്ലേ... എന്റെ മുത്തല്ലേ, ബാക്കി പറ.'' ഷാജുക്ക പറഞ്ഞു.
''ഓക്കേ.. എന്ന കുറച്ചു മുന്നോട്ടു പോവാം. ഞങ്ങൾ പത്തിൽ പഠിക്കുമ്പോൾ ഒരു സംഭവം ഉണ്ടായി. ഞങ്ങളെ ക്ളാസിൽ ഫസ്റ് റിനു എന്നൊരു കുട്ടി ആണ്. നൂനു പഠിക്കാൻ മിടുക്കി ആയിരുന്നെങ്കിലും അവൾ കുരുത്തക്കേടിൽ ആണ് കോൺസെൻട്രേറ്റ് ചെയ്തേ.
റിനു നൂനുവിന്റെ ശത്രു ആണ്. എന്ത് കിട്ടിയാലും റിനു ഞങ്ങൾക്ക് പാര വെക്കും. എന്റെ കയ്യിൽ നിന്നും എത്ര തല്ലു കിട്ടീട്ടുണ്ടെന്നറിയോ നൂനുവിനെ ചോറ ആക്കിയതിനു.. വല്ലാത്തൊരു സാധനം.
ഞങ്ങളെ ഫൈനൽ എക്സാമിന്റെ സമയത്തു ഒരു ദിവസം ഞാൻ ബാത്റൂമിൽ പോയപ്പോ റിനു അവിടെ നിന്ന് കരയുന്ന കണ്ടു. ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നീട് അവളെ കരച്ചിൽ കണ്ടപ്പോ സങ്കടം തോന്നി.
ഞാൻ ചോദിച്ചിട്ടു അവൾ ഒന്നും പറഞ്ഞില്ല. ഞാൻ നൂനുവിനെ കൂട്ടീട്ടു വന്നു. നൂനു കുറെ ചോദിച്ചപ്പോ കാര്യം അവൾ പറഞ്ഞു. അത് കേട്ട് ഞങ്ങൾ ആകെ ഷോക് ആയി. ഞങ്ങളെ ക്ലാസ് ടീച്ചർ ജബ്ബാർ സർ അവളോട് മോശം ആയി പെരുമാറി. ആരോടേലും പറഞ്ഞാൽ അവളെ എക്സാം എഴുതാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു പോലും.. ഞങ്ങക്ക് ആകെ ഷോക് ആയി. അത്രയും മാന്യമായ പെരുമാറ്റം ആണ് സാറിന്റേത്. എന്ത് ചെയ്യണം എന്ന് ഒരു ഐഡിയയും കിട്ടിയില്ല.
അപ്പോളാണ് നൂനു ഒരു പ്ലാൻ പറഞ്ഞത്. അതനുസരിച്ചു പിറ്റേന്ന് റിനു സാറിന്റെ അടുത്ത് പോയി. അയാൾ ചെയ്തതൊക്കെ അവളോട് വീണ്ടും അവൾ ഓരോന്ന് പറഞ്ഞു പറയിച്ചു. പക്ഷെ അയാൾ അറിയാതെ റിനു അതൊക്കെ റെക്കോർഡ് ചെയ്തു. റാഫിയും ഷാഫിയും ഞങ്ങളെ സഹായിച്ചു. അവരും ഞങ്ങളെ ക്ലാസ്സിൽ ആണ്.
മൂന്നു ദിവസം കഴിഞ്ഞു സെൻറ് ഓഫ് ദിവസം ആ വീഡിയോ ഞങ്ങൾ പ്രോജെക്ടറിൽ ഇട്ടു എല്ലാർക്കും കാണിച്ചു. എല്ലാരും ആകെ ഷോക് ആയി. ജബ്ബാർ സാറിൽ നിന്നും ആരും അങ്ങനൊരു കാര്യം പ്രതീക്ഷിച്ചേ ഇല്ല.
പോലീസ് കേസ് ഒക്കെ ആയി, സാറിനെ അറസ്റ്റ് ചെയ്തു. അപ്പോളാണ് മറ്റു പല കുട്ടികളും ഇതേ പരാതി കൊണ്ട് മുന്നോട്ടു വന്നത്.. അയാളെ മൂന്നു വർഷത്തേക്ക് ശിക്ഷിച്ചു.''
''ആഹാ സാമൂഹ്യ പ്രവർത്തനം തുടങ്ങാരുന്നു.. കുരുത്തക്കേടിന്റെ റാണിക്ക്...'' ഷാദ് ആണ്.
''അതൊക്കെ ഒരു ഭാഗം അല്ലെ മോനെ.. മറുഭാഗം ഇതൊന്നും അല്ല.'നൂനു എന്ന ചെകുത്താനെ അല്ലെ ഇത് വരെ കേട്ടത്. എന്ന നൂനുവെന്ന മാലാഖയെ പറ്റി കേട്ടോളു.
ദിവസവും അവൾ കുറച്ചു പാവപ്പെട്ട കുട്ടികൾക്ക് ഫ്രീ ആയി ട്യൂഷൻ എടുക്കും. പെൺകുട്ടികൾക്ക് സെൽഫ് ഡിഫെൻസ് പഠിപ്പിക്കും ഫ്രീ ആയി. വീക്കെൻഡിൽ ഞങ്ങൾ ഞങ്ങടെ ആങ്ങളമാരെയും കൂട്ടി അടുത്തുള്ള ഒരു ഓർഫനേജ് പോവും. അവിടെ ഉള്ള കുട്ടികളെയും വൃദ്ധരായ ആൾക്കാരെയും അവൾക്കു ജീവൻ ആണ്.
എല്ലാ മാസവും അവൾ അലിയുപ്പാനെ കൊണ്ട് ഒരു നല്ല തുക അവിടെ കൊടുപ്പിക്കും. കൂടാതെ അവൾക്കു കിട്ടുന്ന പോക്കറ്റ് മണിയും അവർക്കു വേണ്ടി ചിലവാക്കും. അവളുടെ ബർത്തഡേ അവരെ കൂടെ ആഘോഷിക്കും. പെരുന്നാളിനും മറ്റു ആഘോഷങ്ങൾക്കും അവിടെ ഫുഡ് കൊടുക്കും.. അങ്ങനെ കുറെ കാര്യങ്ങൾ കൂടി ഉണ്ട്.'' ഞാൻ പറഞ്ഞു.
''ഇവളെ പറ്റി ഒന്നും മനസ്സിലാവുന്നില്ലല്ലോ.. എനിക്ക് തലയ്ക്കു പ്രാന്ത് ആവും..'' ഷാദ് പറഞ്ഞു.
''ഹലോ ഇയാളിത് കുറെ നേരം ആയല്ലോ തുടങ്ങീട്ട്...'' ഞാൻ അവനോടു ചോദിച്ചു.
''ഓ അവനെ വിട നീ ബാക്കി പറ. അവളുടെ കല്യാണത്തിനെ പറ്റി പറ..'' സച്ചുവേട്ടൻ ആണ്. അത് കേട്ടപ്പോ എന്റെ മുഖം മാറി.
''അത് പറയാം. അതിനു മുമ്ബ് വേറൊരു കല്യാണത്തിന് പറ്റി പറയാൻ വിട്ടു പോയി, നമ്മളെ അമീർക്കാന്റെ.. അതൊരു സംഭവം ആരുന്നു.
അമീർക്ക ഒരു ഇരുപതു പെണ്ണെങ്കിലും കണ്ടിട്ടുണ്ടാവും. പക്ഷെ നൂനുവിനു ഒന്നും ഇഷ്ടായില്ല. ഓരോ സ്ഥലത്തു പോയി ഓരോന്ന് പറയും. അതും പെണ്ണിനോട് നേരിട്ട്. ഒരു സ്ഥലത്തു പോയി പെണ്ണിന്റെ മുഖത്ത് നോക്കി ചോദിച്ചു വീട്ടിൽ വേറാർക്കും ഫുഡ് കൊടുക്കാറില്ലേ എന്ന്. എല്ലാരും ചിരിച്ചു ചത്തു''
''എന്റെ കൃഷ്ണാ ഞങ്ങടെ ആമിയെ പറ്റി തന്നെ ആണോ പറയുന്നേ.. അപ്പൊ എത്ര വയസ്സ് ഉണ്ടായിരുന്നു അവൾക്കു..'' പ്രിയ ആണ്.
''അവളപ്പോൾ ആറിൽ ആയിരുന്നു. അവസാനം അലിയുപ്പാന്റെ ഒരു അകന്ന ബന്ധത്തിലുള്ള ആലോചന വന്നു. പെണ്ണിനെ കണ്ടപ്പോ വീണ്ടും ആമി പറഞ്ഞു ഈ കറുമ്പിയെ വേണ്ടെന്നു.. പക്ഷെ അലിയുപ്പ സമ്മതിച്ചില്ല. ആ കല്യാണം തന്നെ നടത്തി. പക്ഷെ നൂനു പറഞ്ഞത് ശരി ആരുന്നു, അവർ ഒരിക്കലും അമീർക്കയ്ക്കു ചേർന്ന പെണ്ണ് അല്ലാരുന്നു.
അമീറിക്കാന്റെ കൂടെ തന്നെ നിച്ചൂക്കാന്റെയും ഷെമീറിക്കന്റെയും കല്യാണം കഴിഞ്ഞു. നിച്ചൂക്കാന്റെ ബീവി നല്ല മൊഞ്ചത്തി ആരുന്നു. അത് പോലെ ഷെമീറിക്കാന്റെ ബീവിയും. പക്ഷെ അവരെ മുന്നിൽ അമീറിക്കാന്റെ ബീവി തീരെ പോരായിരുന്നു.''
''സൗന്ദര്യത്തിൽ ആണോ കാര്യം.. മനസ്സിൽ അല്ലെ..'' ഷാദ് ആണ്.
''അതെന്നെ ആണ് അലിയുപ്പയും പറഞ്ഞത്. പക്ഷെ ആലിയ ഇത്താന്റെ മുഖം മാത്രം അല്ല സ്വഭാവവും മോശം ആയിരുന്നു. അത് നൂനുവിനു ആദ്യമേ മനസ്സിലായത് കൊണ്ടാ അവൾ വേണ്ട എന്ന് പറഞ്ഞത്. അതെല്ലാവർക്കും കുറച്ചു ദിവസം കൊണ്ട് തന്നെ മനസ്സിലായി. കളിയും ചിരിയും മാത്രം ഉണ്ടായിരുന്ന വീട്ടിൽ പൊട്ടലും ചീറ്റലും ഒക്കെ തുടങ്ങി.
അതോണ്ട് അമീർഇക്ക ആലിയ ഇത്താനെയും കൂട്ടി ദുബായിലേക്ക് പോയി. നിച്ചൂക്ക നാട്ടിൽ ഒരു ബിസിനെസ്സ് തുടങ്ങി. ഇക്കാന്റെ ബീവി മിസ്ന എന്ന ഞങ്ങളെ മിച്ചൂത്ത ഞങ്ങളെ ബെസ്റ് ഫ്രണ്ട് ആയി. പിന്നെ ഇത്തയാണ് ഞങ്ങളെ എല്ലാ കുരുത്തക്കേടിനും കൂടെ നിക്കാറ്.''
''ഇതൊക്കെ എന്തിനാ പറയുന്നേ... അവളെ പ്രേമവും കല്യാണത്തിനെ ഒക്കെ പറ്റി പറ..'' ഷാജുക്കയാണ്.
''അത് പറയണമെങ്കിൽ ഇതൊക്കെ പറയണം.. ഞങ്ങൾ പ്ലസ് ടൂ പഠിക്കുന്ന സമയത്തു ആലിയ ഇത്ത നാട്ടിലേക്ക് വന്നു. ഇത്ത വന്നത് മുതൽ നൂനുവിനോട് ഭയങ്കര സ്നേഹം ആരുന്നു. ഇത് വരെ ഇത്ത വന്നാൽ നൂനുവിനോട് ഭയങ്കര പാര ആയിരുന്നു. അമീർ ഇക്ക പക്ഷെ അവർ പറയുന്നത് ഒരിക്കലും മുഖ വിലക്കെടുക്കില്ല. ഇക്ക എപ്പോളും പറയും നൂനുവാണ് ഇക്കാന്റെ മൂത്ത കുട്ടി എന്ന്. നൂനുവിനു വേണ്ടി ഇക്ക ഇത്താനെ അടിച്ചിട്ടും ഉണ്ട്.
അതോണ്ട് തന്നെ ഇത്താന്റെ ഭാവ മാറ്റം എല്ലാര്ക്കും അത്ഭുതം ആയിരുന്നു. മിച്ചൂത്ത പക്ഷെ ഇത് കണ്ടപ്പോ തന്നെ ഞങ്ങളോട് പറഞ്ഞു ഇതെന്തോ പണി ആണെന്ന്.. അത് ശരി ആയിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോ ആ പണി ലാൻഡ് ചെയ്തു, സാജിദ് എന്ന സജി. ആലിയ ഇത്താന്റെ ഇത്താന്റെ മോൻ. അവനെ കൊണ്ട് അവളെ കല്യാണം കഴിപ്പിക്കാൻ ആരുന്നു ഇത്താന്റെ പ്ലാൻ.
നൂനുവിനെ വളച്ചു കുപ്പിയിലാക്കി അവളെ കല്യാണം കഴിക്കുക. അതിനു അവനെ കുറച്ചു ദിവസം വീട്ടിൽ താമസിപ്പിച്ചു. ഒരു വല്ലാത്ത സാധനം ആണ് അവൻ. നൂനുവിന്റെ സ്വഭാവം അറിയുന്നത് കൊണ്ട് അവളെ മനസ്സിൽ കൊണ്ട് നടന്ന ആൾക്കാർ ഒന്നും അത് ഒരിക്കലും പുറത്തു പറഞ്ഞിരുന്നില്ല.
പറഞ്ഞത് രണ്ടു പേരാണ്. രണ്ടും മൂന്നു ദിവസം മൂത്രം പോവാതെ ഹോസ്പിറ്റലിൽ കിടന്നു. വെറുതെ അല്ലാട്ടോ. അവള് അവര് പറയുന്നത് കേക്കാഞ്ഞപ്പോ ഒരുത്തൻ അവളെ കയ്യിൽ കേറി പിടിച്ചു മറ്റവൻ അവളെ കിസ് ചെയ്യാൻ പോയി. അപ്പൊ അവള് അവളുടെ കരാട്ടെ അങ്ങ് പുറത്തെടുത്തു.''
''വളരെ നല്ല കാര്യം.. സാജിന്റെ കാര്യം പറ..'' ഷാജുക്ക പറഞ്ഞു. അപ്പൊ ഞാൻ ഇക്കാന്റെ വയറ്റിനിട്ടൊരു കുത്തു കൊടുത്തു.
''എടീ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ വയറ്റില് കുത്തരുതെന്നു..'' ഷാജുക്ക അലറി.
''ഓ അപ്പൊ ഇത് നിങ്ങളെ ഫ്രണ്ട്സിന്റെ ട്രേഡ് മാർക് ആണോ.'' ഷാദ് ആണ്.
''അതെ നൂനുവിന്റെ അടുത്ത് നിന്ന് പഠിച്ചതാ. അവൾക്കു ഒരു ദിവസം ഒരു അഞ്ചു പേർക്കെങ്കിലും ഇത് കൊടുക്കണം. ഏറ്റവും കൂടുതൽ കിട്ടിയത് അഫിക്കാക്കു ആണ്. തീരെ കിട്ടാത്തത് അമീർ ഇക്കാക്കും.
ഇക്കാനെ അവൾ ഒന്ന് നുള്ളി നോവിക്ക പോലും ഇല്ല. അമാൻ ഇക്ക ഇച്ചിരി ഗൗരവം ആയോണ്ട് അങ്ങോട്ടും അടുക്കില്ല. പിന്നെ മൊത്തം കിട്ടാര് അക്കൂക്കാക്കും അഫിക്കാക്കും ആണ്. പിന്നെ റാഫിയും ഷാഫിയും അവളെ ചെണ്ട ആണ്.''
അപ്പൊ പറഞ്ഞു വന്നത് സജിയെ പറ്റി. ആദ്യമൊക്കെ നല്ല പെരുമാറ്റം ആരുന്നു. ആൾടെ മൊഞ്ചിൽ ഞാനും സനയും മൂക്കും കുത്തി വീണു. പക്ഷെ നൂനുവിനു അവനെ കാണുന്നതേ ഇഷ്ട്ടം അല്ലാരുന്നു. അവൾ പറഞ്ഞു അവൻ ഒരു ഫ്രോഡ് ആണെന്ന്. പക്ഷെ ഞങ്ങൾ അത് കേട്ടില്ല. ഞങ്ങൾ സാജിയുടെ നല്ല ഫ്രണ്ട്സ് ആയി.
പക്ഷെ നൂനു പറഞ്ഞത് ശരി ആയിരുന്നു എന്ന് കുറച്ചു ദിവസം കഴിഞ്ഞു അവന്റെ തട്ടലും മുട്ടലും ഒക്കെ കണ്ടപ്പോ മനസ്സിലായി. പാവം സന അവൾ പേടിച്ചു ഞങ്ങളോട് ഒന്നും പറഞ്ഞില്ല. ഞാൻ അവന്റെ ഉദ്ദേശം ശരി അല്ല എന്ന് തോന്നിയതും നൂനുവിനോട് പറഞ്ഞു. എന്നിട്ടു അവനോടു മിണ്ടാതായി.
പക്ഷെ സന ഞങ്ങളോടൊന്നും പറഞ്ഞില്ല. ഒരിക്കെ സന ഞങ്ങളെ വീട്ടിൽ വന്നപ്പോ ഞാനും നൂനുവും പുറത്തു പോയിരിക്കുവാരുന്നു. അവൾ ഞങ്ങളെ വെയിറ്റ് ചെയ്യുന്ന സമയത്തു സജി അവളെ ഉപദ്രവിക്കാൻ ശ്രമിച്ചു. ശാമിക്കയാണ് അവളെ രക്ഷപ്പെടുത്തിയെ. അതിനു ശേഷം ആണ് ശാമിക്കയും സനയും തമ്മിൽ അടുത്തത്.
ഈ കാര്യം അറിഞ്ഞപ്പോ നൂനു സാജിയെ പോയി കണ്ടു. അപ്പൊ അവൻ അവളെ കേറിപ്പിടിക്കാൻ ശ്രമിച്ചു. അവൻ മൂന്നാഴ്ച ആണ് ഹോസ്പിറ്റലിൽ കിടന്നതു. അറിയാതെ സ്റ്റേർ കേസിൽ നിന്നും വീണെന്നാണ് എല്ലാരോടും പറഞ്ഞത്. നൂനു പഞ്ഞിക്കിട്ടതാണെന്നു ആരും അറിഞ്ഞില്ല. അത് കൊണ്ട് അവൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോ വീട്ടിൽ പെണ്ണ് ചോദിച്ചു വന്നു. അവൾ ഒറ്റ വാക്കിൽ ഇല്ല എന്ന് പറഞ്ഞു.
ശാമിക്കയും അവളെ സപ്പോർട് ചെയ്തു. കാര്യം എന്താണെന്ന് പറഞ്ഞില്ല. കാരണം ആലിയ ഇത്ത നൂനുവിന്റെയും ശാമിക്കാന്റെയും കാലു പിടിച്ചു പറഞ്ഞിരുന്നു നടന്നത് ആരോടും പറയല്ലേ എന്ന്. അതിനിടക്ക് ഞങ്ങളെ പ്ലസ് ടൂ റിസൾട്ട് വന്നു. നല്ല മാർക്കോടെ ഞങ്ങൾ മൂന്നാളും പാസ് ആയി.
മൂന്നാളും ഒരുമിച്ചു കോളേജ് അഡ്മിഷന് കൊടുത്തു. അവസാനം കിട്ടിയത് കുറച്ചു ദൂരത്തുള്ള കോളേജിൽ ആയിരുന്നു. ശാമിക്ക അപ്പൊ പി ജി ഒക്കെ കഴിഞ്ഞു ഞങ്ങൾക്ക് കിട്ടിയ കോളേജിൽ ഗെസ്റ് ലെക്ചർ ആയി കേറി. അപ്പൊ സനയെയും കാണാം എക്സ്പെരിയെൻസും ആവും.
സനയും ഇക്കയും തമ്മിലുള്ള ബന്ധം ഞങ്ങളോട് പറഞ്ഞിരുന്നില്ല. പക്ഷെ ഞങ്ങൾ അതൊക്കെ അവരുടെ പെരുമാറ്റത്തിൽ നിന്നും മനസ്സിലാക്കിയിരുന്നു. എന്നിട്ടും അറിയാത്ത പോലെ നിന്നു. ശാമിക്ക ഉള്ള ധൈര്യത്തിലും പിന്നെ റാഫിയും ഷാഫിയും ഞങ്ങളെ കോളേജിന്റെ അടുത്തൊരു കോളേജിൽ ചേർന്നത് കൊണ്ടും ഞങ്ങളെ ആ കോളേജിൽ പഠിക്കാൻ വിട്ടു.
അത് കൊണ്ട് ഉപ്പാപ്പ ഞങ്ങളെ കോളേജിന്റെ അടുത്ത് ഒരു വീട് വാടകക്ക് എടുത്തു തന്നു. ഞാനും സനയും നൂനുവും പിന്നെ റാഫി ഷാഫി ശാമിക്ക ഞങ്ങൾ ആ വീട്ടിൽ നിന്നു. വീട്ടുജോലിക്കായി പരിചയമുള്ള ഒരു സ്ത്രീയെയും ആക്കി തന്നു. എന്റെ ഉപ്പയാണ് ഞങ്ങളെ കൊണ്ട് വിട്ടത്.
ഉപ്പ ഞങ്ങളെ വിട്ടിട്ടു പോവുമ്പോൾ എനിക്ക് സങ്കടം വന്നു ഫുൾ കരച്ചിൽ ആയി. ഉപ്പയും കരഞ്ഞു. അപ്പൊ ശാമിക്ക പറഞ്ഞു നൂനുവിനെ പോലെ തന്നെയാ ഞങ്ങക്ക് സാറയും, അതോണ്ട് കാസിക്ക ധൈര്യത്തിൽ പൊയ്ക്കോ എന്ന്. ഉപ്പ സന്തോഷത്തോടെയാ പോയത്. ''
''സനയെ എങ്ങനെയാ വിട്ടത്??? അവളെ ഉപ്പ ഭയങ്കര സ്ട്രിക്ട് അല്ലെ???'' ചാരുവാണ്.
''അതെ അതൊക്കെ നമ്മളെ നൂനു ചാക്കിട്ടു പിടിച്ചു. പിന്നെ കൂടെ ഉള്ളത് ജന്മം കൊണ്ട് അല്ലെങ്കിലും ബന്ധം കൊണ്ട് സഹോദരങ്ങൾ ആണെന്നുള്ള പൂർണ വിശ്വാസം ഉണ്ടായിരുന്നു സനന്റെ ഉപ്പാക്ക്.'' ഞാൻ പറഞ്ഞു.
''അപ്പൊ ഷാമിലും സനയുമായി എങ്ങനെ അങ്ങനൊരു റിലേഷൻ വന്നു..'' ഷാദ് ആണ്.
''ശാമിക്ക പത്താം ക്ലാസ് വരെ ദുബായിൽ ആയിരുന്നില്ലേ. ഇടയ്ക്കു വെക്കേഷന് വന്നാലും സന അവളുടെ ഉപ്പാന്റെ വീട്ടിൽ ആവും. അതോണ്ട് അവര് തമ്മിൽ അങ്ങനെ കണ്ടിട്ടില്ല.'' ഞാൻ പറഞ്ഞു.
''അല്ല അവിടെ ഇത്രയും ആൺപിള്ളേർ ഉണ്ടായിട്ടും സാറക്കെന്താ ആരോടും ഇഷ്ടമില്ലാതിരുന്നേ...'' ചാരുവാണ്. ഒലെ ഒലക്കമ്മേലെ ചോദ്യം. ഞാൻ ഷാജുക്കാനേ നോക്കി.
''എന്റെ കഷ്ടകാലം, വേറെന്തു..'' ഷാജുക്ക പറഞ്ഞു.
ഞാൻ ഇക്കാക്ക് ഒരു ചവിട്ടാങ്ങാട് കൊടുത്തു. ഇനി കുത്തിയാൽ ആ വയർ പൊട്ടിപ്പോകും.. എന്റെ കെട്ടിയോൻ അല്ലെ.. പാവം...
''ഞാൻ ജനിച്ചപ്പോ മുതൽ കാണുന്നതല്ലേ അവരെ. എല്ലാരും എപ്പോളും എന്നെ പെങ്ങളെ പോലെയേ കണ്ടിട്ടുള്ളു.. തിരിച്ചു അവരും എനിക്ക് സഹോദരങ്ങൾ ആരുന്നു.'' ഞാൻ പറഞ്ഞു.
''അപ്പോ പറ വാടക വീട്ടിൽ എത്തി.'' ഷാദ് ആണ്.
''അവിടെ എത്തി പിറ്റേന്ന് ഫസ്റ്റ് ഡേ കോളേജ് പോയി. ഞങ്ങള് കാലു കുത്തിയതും അവിടെ ഒരു പൊട്ടിത്തെറി നടന്നു... നോക്കിയപ്പോ സീനിയേഴ്സ് ജൂനിയേഴ്സിനെ വെൽക്കം ചെയ്തതാ. എന്നാലും വിമൻസ് കോളേജിൽ അങ്ങനൊരു കാര്യം ഞങ്ങള് പ്രതീക്ഷിച്ചില്ല.''
''വിമൻസ് കോളേജോ???'' പ്രിയയാണ്.
''അതെ, അല്ലെങ്കിൽ ഞങ്ങളെ ഇത്ര ദൂരെ കോഴിക്കോട് പഠിക്കാൻ വിടുമായിരുന്നോ... ശാമിക്ക കൂടെ ഉണ്ടായത് കൊണ്ട് ഞങ്ങക്ക് റാഗിങ് ഒന്നും കിട്ടിയില്ല. ക്ലാസ്സിലേക്ക് പോയി. മുമ്പത്തെ പോലെ തന്നെ വേറൊരു തെണ്ടിയെയും ഞങ്ങളെ കൂടെ കൂട്ടിയില്ല. ഞങ്ങൾ മൂന്നാള് തന്നെ ബെസ്റ് ഫ്രണ്ട്സ്. പക്ഷെ എല്ലാരുമായി കമ്പനി ആയി.
അങ്ങനെ ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഒരാഴ്ച കഴിഞ്ഞു പോയി. ഫ്രഷേഴ്സ് ഡേ ആയിരുന്നു അന്ന്. നൂനുവിനു കാന്താരി കഴിക്കാൻ ആയിരുന്നു കിട്ടിയത്. ശാമിൽ സാറിന്റെ കൂടെ വരുന്നത് കൊണ്ട് എല്ലാര്ക്കും ഞങ്ങളോടിച്ചിരി കുശുമ്പ് ഉണ്ടായിരുന്നു.
ആ പകയാണ് കാന്താരിയായി പരിണമിച്ചു അവളെ മുന്നിൽ എത്തിയത്. കാരണം ഒരു സീനിയർ ചോദിച്ചപ്പോ നൂനു പറഞ്ഞത് അവള് കെട്ടാൻ പോവുന്ന ആളാണ് ശാമിക്ക എന്നായിരുന്നു. ആ പെണ്ണാണെങ്കിൽ വന്ന തൊട്ടു ശാമിക്കാന്റെ പിന്നാലെ ആണ്.''
''എന്നിട്ടു ആമി കാന്താരി കഴിച്ചോ??'' ഷാദ് ആണ്. അവന്റെ മുഖം കണ്ടാൽ അവനാണ് കാന്താരി കൊടുത്തതെന്ന് തോന്നുമല്ലോ...
''കഴിച്ചു മോനെ, അഞ്ചു എണ്ണം. അതോടെ എന്തായി നൂനു വയറു വേദനയും ആയി കിടപ്പിൽ ആയി. അത് കണ്ടു ദേഷ്യം വന്ന ഞാൻ അവളെ അടിക്കാൻ പോയതാ. ഞാനുള്ളപ്പോൾ അവൾക്കു അങ്ങനെ വന്നത് എനിക്കാകെ സങ്കടം ആയി.
പക്ഷെ നൂനു എന്നെ തടഞ്ഞു. പിന്നെ അവൾക്കെന്തു പണി കൊടുക്കാം എന്ന് ആലോചിച്ചു. അപ്പൊ കിട്ടിയ ഐഡിയയിൽ വേറൊരു സീനിയരുടെ കയ്യിൽ നിന്നും ആ പെണ്ണിന്റെ നമ്പർ വാങ്ങി.
തിരിച്ചു റൂമിലെത്തി വാട്സാപ്പിൽ അവൾക്കു നല്ല മുട്ടൻ തെറികൾ അങ്ങ് അയച്ചു കൊടുത്തു. അതും കുളിച്ചാലും മാറാത്ത വെറൈറ്റി തെറികൾ. അതൊക്കെ നൂനുവിനു എവിടുന്നു കിട്ടി എന്ന് എനിക്കെന്നെ അറിയില്ല.
കുറച്ചു കഴിഞ്ഞു ആ നമ്പറിൽ നിന്നും കാൾ വന്നു. സന കുറെ എടുക്കേണ്ട പറഞ്ഞതാ. രണ്ടും കൽപ്പിച്ചു ഞങ്ങൾ അതെടുത്തു. അപ്പുറത്തു നിന്നും കേട്ട വർത്തനത്തിൽ ഞങ്ങളെ ചെവി അടഞ്ഞു പോയി.''
''അപ്പുറത്തു ഷെസിന് ആവും അല്ലെ..'' ചോദിച്ചത് ഷാദ് ആണ്.
''അല്ല മോനെ അത് ഞങ്ങളെ കോളേജിന്റെ പ്രിൻസിപ്പൽ ആയിരുന്നു. ഞങ്ങള് നമ്പർ ചോദിച്ച സീനിയർ ഞങ്ങക്ക് പണി തന്നതാ. പിറ്റേന്ന് തന്നെ ഞങ്ങളെ പാരന്റ്സിനെ വിളിപ്പിച്ചു. അദ്ദേഹം പറഞ്ഞത് ഇമ്മാതിരി തെറി ജീവിതത്തിൽ കേട്ടിട്ടില്ല എന്നാണു. ആദ്യത്തെ പ്രാവശ്യം ആയോണ്ടും അലിയുപ്പ പറഞ്ഞത് കൊണ്ടും പ്രിൻസി വെറുതെ വിട്ടു. ട്ടിസി പ്രതീക്ഷിച്ചെങ്കിലും ഒന്നും നടന്നില്ല.
വല്യ കുഴപ്പങ്ങളില്ലാതെ കോളേജ് ലൈഫ് മുന്നോട്ടു പോയി. ഞങ്ങൾ സെക്കൻഡ് ഇയർ പഠിക്കുമ്പോൾ ഒരു ദിവസം നൂനു എന്നെയും സനയെയും ഒരുമിച്ചു ടെറസിൽ കൊണ്ട് പോയി. ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു വീട്ടിൽ. ബാക്കി ഉള്ളവരൊക്കെ പുറത്തു പോയിരുന്നു.
അന്നവൾ പറഞ്ഞ കാര്യം കേട്ട് ഞങ്ങളെ കിളി പോയി. അവൾക്കു ഒരാളെ ഇഷ്ടമാണെന്നു, അതും ഞങ്ങളറിയാത്ത ഒരാൾ. തുടങ്ങീട്ട് ഒന്നര വർഷം ആയിപോലും. ഞങ്ങളാകെ ഷോക് ആയി. ആരാണെന്നു ഞാൻ ചോദിച്ചില്ല. കാരണം എന്നോട് ഇതുവരെ പറഞ്ഞില്ലല്ലോ, അതിന്റെ ദേഷ്യം.
രണ്ടു ദിവസം ഞാൻ അവളോട് മിണ്ടിയില്ല. സനക്ക് വലിയ കുഴപ്പം ഇല്ലാരുന്നു. കാരണം അവളും ശാമിക്കാന്റെ കാര്യം ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ. പിന്നെ അവള് കാലു പിടിച്ചപ്പോ ഞാൻ ഒന്ന് അയഞ്ഞു. കാരണം ഞങ്ങളെ കളി ഒക്കെ ബാക്കി ഉള്ളവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ രാത്രി കിടക്കാൻ പോയപ്പോ അവള് പറഞ്ഞു കാര്യങ്ങൾ...'' ഞാൻ പറയാൻ തുടങ്ങിയതും ശാദിന്റെ ഫോൺ അടിച്ചു.
''ശരൺ ആണ്...'' അവൻ അവരോടു സംസാരിച്ചു. പതിനഞ്ചു മിനിറ്റു കൊണ്ട് അവർ എത്തും എന്ന് പറഞ്ഞു. ഷാദ് പറഞ്ഞതാണ് അവിടുന്ന് ഇറങ്ങുമ്പോ വിളിക്കണമെന്ന്.
''അപ്പൊ കുറച്ചു സ്പീഡ് ആക്കടോ..'' സച്ചുവേട്ടൻ പറഞ്ഞു.
''സ്പീഡ് ആക്കാൻ തന്നെ ആണ് പോവുന്നെ... ഒരു റോങ്ങ് നമ്പറിൽ നിന്നും തുടങ്ങിയ റിലേഷൻ. ഞാനും സനയും നൂനു ഇല്ലാതെ നാട്ടിൽ പോയിരുന്നു. സന അവളുടെ ഉപ്പാന്റെ വീട്ടിൽ നിന്നും കസിൻസ് ഒക്കെ ടൂർ പോവുന്നത് കൊണ്ടും ഞാൻ എന്റെ ഉപ്പാന്റെ വീട്ടിൽ കല്യാണം ഉള്ളത് കൊണ്ടും.
ആ സമയത്താണ് അവന്റെ കാൾ വന്നത്. ആദ്യം നല്ല തെറിയിൽ തുടങ്ങി പിന്നെ നല്ല ഫ്രണ്ട്സ് ആയി. ഇപ്പൊ അവൻ അവളെ പ്രൊപ്പോസ് ചെയ്തു അപ്പോളാണ് അവൾ ഞങ്ങളോട് കാര്യം പറഞ്ഞത്. ഫ്രണ്ട്ഷിപ് ആരും അറിയണ്ട എന്ന് അവർ പരസ്പരം തീരുമാനിച്ചതാണ്. പിന്നെ അവന്റെ നമ്പർ അല്ലാതെ മറ്റൊന്നും അവൾക്കു അറിയില്ലാരുന്നു. പരസ്പരം പേടി നെയിം വച്ചാണ് വിളിക്കാറ്. എന്താണെന്ന് ചോദിക്കണ്ട അറിയില്ല. ഞങ്ങളോട് റോങ്ങ് നമ്പർ എന്ന പറയാറ്.
അവർ തമ്മിൽ എല്ലാം അറിയാം സ്വന്തം ഡീറ്റെയിൽസ് ഒഴിച്ച്. അവരെ കാണാൻ എങ്ങനെ ആണെന്നോ വീട്ടുകാരെ പറ്റിയോ ഒന്നും പരസ്പരം അറിയില്ല. അവർ എപ്പോളാ സംസാരിച്ചത് എന്നത് തന്നെ ഡൗട്ട് ആരുന്നു. അപ്പോള നൂനു പറഞ്ഞെ വാട്സാപ്പിൽ ചാറ്റിങ് ആണ് കൂടുതൽ എന്ന്. ഗെയിം കളിക്കാനെന്നു പറഞ്ഞു അവള് ഞങ്ങളെ പറ്റിച്ചതാ. അവളൊരു ഗെയിം പ്രാന്തി ആയിരുന്നു. അതോണ്ട് ഞങ്ങളും ശ്രദ്ധിച്ചില്ല.''
''ഇതൊക്കെ സാധാരണ എല്ലാ സിനിമയിലും സീരിയലിലും നടക്കുന്നതാ. ചിലതു ജീവിതത്തിലും.. എന്നിട്ടു ലാസ്റ് പെണ്ണിന് നല്ല ആലോചന വരുമ്പോ അവളവനെ ഇട്ടിട്ടു പോവും.'' സച്ചുവേട്ടൻ ഷാദിനെ നോക്കിയാണ് ഇത് പറഞ്ഞത്. ഇനി ഓർക്കും കിട്ടീട്ടുണ്ടാവുമോ തേപ്പ്.
''പക്ഷെ ഇതങ്ങനെ അല്ലാരുന്നു. നൂനു ആ പ്രൊപോസൽ അക്സെപ്റ് ചെയ്തു. അവര് തമ്മിൽ ഒരു തീരുമാനം എടുത്തു. തമ്മിൽ കാണുന്നത് വീട്ടുകാർ സമ്മതിച്ചാൽ മാത്രം എന്ന്. അവൻ പഠിക്കുക ആണെന്ന് അവൻ പറഞ്ഞു. അത് കഴിഞ്ഞാൽ വീട്ടിലേക്കു വരാമെന്നും. അവരെ റിലേഷൻ അങ്ങനെ മുന്നോട്ടു പോയി.
ഞങ്ങൾ തേർഡ് ഇയർ പഠിക്കുന്ന സമയത്തു ആണ് അമീർ ഇക്ക വന്നിട്ടുണ്ട് എന്ന് പറഞ്ഞു ഞങ്ങളെ വീട്ടിലേക്കു വിളിപ്പിച്ചത്. ഇക്കാന്റെ കൂടെ ഇതാണ് സാജിയും ഒക്കെ ഉണ്ടായിരുന്നു. നൂനുവിനു ഒരു ആലോചന വന്നിട്ടാണെന്നു അവിടെ എത്തിയപ്പോളാ അറിഞ്ഞത്.. അലിയുപ്പാന്റെ ഫ്രണ്ടിന്റെ മോൻ. അവളെ ചെറുപ്പം മുതൽ അറിയാം. അവളാകെ ടെൻഷൻ ആയി. അവൾ കാര്യം അവനോടു പറഞ്ഞു.
അവൻ അവളെ സമാധാനിപ്പിച്ചു. എത്രയും പെട്ടെന്ന് വീട്ടിൽ അറിയിക്കാമെന്ന് അവൻ പറഞ്ഞു. വീട്ടിൽ സംസാരിച്ചിട്ട് അവളുടെ ഡീറ്റെയിൽസ് ചോദിക്കാൻ വിളിക്കാമെന്ന് അവൻ പറഞ്ഞു. പിറ്റേന്ന് അവന്റെ ഫോൺ വെയിറ്റ് ചെയ്തു നിക്കായിരുന്നു. ടെൻഷൻ മാറാൻ പുറത്തേക്കൊക്കെ ഒന്ന് ഇറങ്ങി. കഷ്ടകാലത്തിനു അവളുടെ ഫോൺ എവിടെയോ വച്ച് മിസ് ആയി.
ഫോൺ പോയ കാര്യം അവനെ വിളിച്ചു പറയാൻ നോക്കിയപ്പോ പൊട്ടത്തിക്ക് നമ്പർ ഓർമ്മ ഇല്ല. കാരണം അവന്റെ പഴയ സിം എന്തോ ബ്ളോക് ആയോണ്ട് പുതിയത് എടുത്തിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളു. അവളാകെ ടെൻഷൻ ആയി. അവൾ രണ്ടും കൽപ്പിച്ചു അമീർ ഇക്കാനോടു കാര്യം പറഞ്ഞു.അവളെ കണ്ണീരിനു മുന്നിൽ ഇക്കാക്ക് ഒന്നും ഇല്ലാരുന്നു. ഇക്ക കാര്യം അലിയുപ്പാനോട് പറഞ്ഞു. ആദ്യം ദേഷ്യപ്പെട്ടെങ്കിലും അവൻ വരുവാണെങ്കി നോക്കാം എന്ന് പറഞ്ഞു. മറ്റേ ആലോചന വേണ്ടാന്നു വച്ചു.
നൂനു അവനെ കുറെ തിരഞ്ഞു. പക്ഷെ ഒരു വിവരവും കിട്ടിയില്ല. പഴയ നമ്പറിൽ വിളിച്ചു നോക്കിയപ്പോ അത് വേറെ ആരോ ഉപയോഗിക്കാൻ തുടങ്ങി എന്ന് മനസ്സിലായി. അവളാകെ തളർന്നു. പക്ഷെ അവളെ അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു അവൻ വീട്ടിലേക്കു വന്നത്.
അവന്റെ ഫാമിലിയെയും കൂട്ടി. അവൾക്കു ആദ്യം അവനെ മനസ്സിലായില്ല. കാരണം രണ്ടാളും പരസ്പരം കണ്ടിട്ടില്ലല്ലോ. അവന്റെ പേര് ഷെസിന് എന്നാണെന്നും അവളെ കല്യാണം കഴിക്കാൻ പഠിത്തം നിർത്തി അവൻ ഇക്കാന്റെ കൂടെ ബിസിനെസ്സ് നോക്കാൻ തുടങ്ങി എന്നും അവൻ അവളോട് പറഞ്ഞു. അവളുടെ നമ്പർ വച്ച് ആണ് അഡ്രെസ്സ് കണ്ടു പിടിച്ചതെന്നു ഷെസിൻ പറഞ്ഞു.
അന്വേഷിച്ചപ്പോ വല്യ കുഴപ്പമില്ലാത്ത ഫാമിലി , ഉപ്പയില്ല. ഉമ്മയും ഒരു ഇക്കയും ഒരു അനിയത്തിയും മാത്രം. ഇക്കാന്റെ കല്യാണം കഴിഞ്ഞു. നല്ല ആൾക്കാർ. പിന്നെ എല്ലാം പെട്ടെന്നായിരുന്നു അവളുടെ കല്യാണം ഒരു മാസം കൊണ്ട് കഴിഞ്ഞു. ഷെസിന്റെ ഫാമിലി പെട്ടെന്ന് വേണമെന്ന് നിർബന്ധം പിടിച്ചു. പഠിത്തം കഴിഞ്ഞിട്ട് മതി എന്നൊക്കെ പറഞ്ഞെങ്കിലും കല്യാണം കഴിഞ്ഞു പഠിക്കാമെന്നു അവർ പറഞ്ഞു.
അവള് നല്ല ഹാപ്പി ആയിരുന്നു. ഞാനും സനയും നൂനു ഇല്ലാത്തതു കാരണം ഹോസ്റ്റലിലേക്ക് മാറി. ആദ്യം അവൾ ഞങ്ങളെ ഡെയിലി വിളിക്കുമായിരുന്നു. വിളിച്ചാലും അതികം സംസാരിക്കില്ല. കല്യാണം ആയോണ്ട് രണ്ടാഴ്ച ലീവ് എടുത്തതായിരുന്നു.
പക്ഷെ രണ്ടാഴ്ച കഴിഞ്ഞിട്ടും അവൾ വന്നില്ല. പിന്നെ പഠിത്തം നിർത്തി എന്ന് പറഞ്ഞു. ഞങ്ങളെ വിളിക്കാറും ഇല്ല. അങ്ങോട്ട് വിളിച്ചാലും എടുക്കില്ല. നൂനുവിന്റെ വീട്ടിൽ ചോദിച്ചപ്പോളും അത് തന്നെ അവസ്ഥ. അവൾ ആരെയും വിളിക്കാറില്ല. വീട്ടിൽ വന്നാൽ തന്നെ വേഗം പോവും. എല്ലാരോടും വല്ലാത്ത പെരുമാറ്റം ആണെന്ന് പറഞ്ഞു. അവൾക്കു ഇപ്പൊ ഷെസിനെ മാത്രം മതി എന്നാണു ഷമീനുമ്മ പറഞ്ഞത്.
പക്ഷെ അതെനിക്ക് എന്തോ വിശ്വാസം വന്നില്ല. നൂനു ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല. അതും കല്യാണം കഴിഞ്ഞു രണ്ടു മൂന്നു ആഴ്ച കൊണ്ട്. എന്റെ സംശയം കാരണം ഞാൻ അവളെ വിളിച്ചോണ്ട് ഇരുന്നു. ഒരിക്കൽ അവൾ ഫോൺ എടുത്തു. ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും പിന്നെ അവൾ പൊട്ടിക്കരഞ്ഞു.
പിന്നെ അവൾ പറഞ്ഞ കാര്യം കേട്ട് എന്റെ കണ്ണ് പോലും നിറഞ്ഞു പോയി. കല്യാണം കഴിഞ്ഞു ആദ്യ രാത്രി റൂമിലേക്ക് പോയ അവളുടെ മുഖത്ത് നോക്കി അവൻ പറഞ്ഞു പോലും അവനു അവളെ ഇഷ്ട്ടം ആയില്ലാന്നു. അവൻ വിചാരിച്ച സൗന്ദര്യം അവളുടെ മുഖത്തില്ല. അവൻ വെളുത്തിട്ടാണ്, നല്ല മൊഞ്ജനും. അത് പോലെ വെളുത്ത പെണ്ണാവും എന്ന് വിചാരിച്ചാണ് അവൻ സംസാരിച്ചത് എന്ന്.
അവളാകെ തളർന്നു പോയി. വീട്ടിൽ എല്ലാരും അവളോട് മോശം ആയി പേരുമാറി, അവന്റെ അനിയത്തിയും ഇക്കാന്റെ ഭാര്യയും ഒഴിച്ച്. ഇക്കാന്റെ ഭാര്യയേയും കുട്ടികൾ ഉണ്ടാവില്ല എന്ന് പറഞ്ഞു അവർ മാനസികമായി പീഡിപ്പിക്കുന്നുണ്ട് പോലും. എല്ലാം കൊണ്ടും അവൾ ഒരു സ്വർഗത്തിൽ നിന്നും നരകത്തിലേക്ക് ആണ് എത്തിയത് എന്ന് അവൾക്കു മനസ്സിലായി.
അവളുടെ ഏറ്റവും വലിയ പ്രശ്നം സാജിദ് ആയിരുന്നു..
''സാജിദോ??? അവനെങ്ങനെ അവിടെ എത്തി.'' ഷാദ് ആണ്. നേരത്തെ ഉണ്ടായ പോലത്തെ ചിരി ഇപ്പൊ ആരുടെ മുഖത്തും ഇല്ല.
''അവൻ ഷെസിന്റെ ഫ്രണ്ട് ആണ് പോലും. സത്യത്തിൽ സാജിദും ഷെസിനും കൂടി അവളെ ട്രാപ്പിൽ ആക്കിയതാണ് പോലും. സാജിദ് പകരം വീട്ടാൻ ഷെസിനെ കൂട്ട് പിടിച്ചു അവളെ അങ്ങനൊരു റിലേഷനിൽ പെടുത്തുകയായിരുന്നു. എല്ലാം പ്ലാൻഡ് ആയിരുന്നു. പക്ഷെ അത് മാത്രമല്ല കാരണം എന്ന് എനിക്ക് തോന്നി അവളുടെ സംസാരത്തിൽ നിന്നും. പക്ഷെ അവളൊന്നും പറഞ്ഞില്ല.
അവരെ രണ്ടാളെയും പേടിച്ചു അവൾ ഷെസിന്റെ അനിയത്തി ഷെസ്നയുടെ കൂടെ ആണ് കിടന്നിരുന്നേ. അവളുടെ അവസ്ഥ കേട്ട് എനിക്ക് സഹിക്കാൻ പറ്റിയില്ല. ഞാൻ എല്ലാം വീട്ടിൽ പറയാം എന്ന് പറഞ്ഞപ്പോ അവൾ വേണ്ട എന്ന് പറഞ്ഞു കരഞ്ഞു.
വീട്ടിൽ എന്ത് പറഞ്ഞാലും അത് മാറി കടക്കാനുള്ള വഴി ഒക്കെ ഷെസിന് കണ്ടു വെച്ചിട്ടുണ്ടായിരുന്നു. അവൾക്കു മറ്റാരോ ആയി ബന്ധം ഉണ്ടെന്നു പറഞ്ഞു അവളുടെ കുടുംബം നാറ്റിക്കും എന്നാണു അവന്റെ ഭീഷണി. അവൾ പറഞ്ഞത് അവളായിട്ടു പോയി വീണ കുഴി അല്ലെ അതോണ്ട് അവള് അനുഭവിച്ചോള്ളാം വീട്ടുകാരെ കൂടി ബുദ്ധിമുട്ടിക്കണ്ട എന്ന്.
പെട്ടെന്ന് അവൾ ഫോൺ കട്ട് ചെയ്തു. എല്ലാം അറിഞ്ഞിട്ടും എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. പിന്നെ ഞാൻ അറിഞ്ഞത് അവൾ ഷെസിന്റെയും ഫാമിലിയുടെയും കൂടെ വിദേശത്തു സെറ്റിൽ ആയി എന്നാണു. എവിടെ ആണെന്ന് ആർക്കും അറിയില്ല. അവളായി അവളുടെ വീട്ടുകാരെ ഓരോന്ന് ചെയ്തു വെറുപ്പിച്ചു. അതോണ്ട് ആരും അവളെ അന്വേഷിക്കാനും പോയില്ല.
അതിനിടക്ക് എന്റെ ഉപ്പാക്ക് സുഖമില്ലാതായി. അത് കൊണ്ട് എന്നെ ഉപ്പാന്റെ വീട്ടിലേക്കു കൊണ്ട് പോയി. പിന്നെ ഞങ്ങൾ അവിടെ ആയിരുന്നു. അവിടെ അടുത്തുള്ള കോളേജിൽ ചേർന്നു. ഇടയ്ക്കു ഷമീനുമ്മാനെ വിളിച്ചപ്പോ നൂനു പ്രെഗ്നന്റ് ആണെന്ന് പറഞ്ഞു. ഇപ്പൊ ഇടയ്ക്കു അവൾ അവരെ വിളിക്കാറുണ്ടെന്നും പറഞ്ഞു. അപ്പൊ ഞാൻ കരുതി നൂനുവിന്റെയും ഷെസിന്റെയും ഇടയിൽ എല്ലാം ശരിയായി എന്ന്.
അതിനിടക്ക് എന്റെ ഉപ്പ മരിച്ചു. പിന്നെ എനിക്ക് അവരുമായുള്ള എല്ലാ കോണ്ടാക്റ്റും നഷ്ടപ്പെട്ടു. കാരണം ഉപ്പാന്റെ വീട് മലപ്പുറത്തായിരുന്നു. അവിടുന്ന് ഒരു തിരിച്ചു പോക്ക് ഉണ്ടായില്ല. കുറച്ചു നാൾ കഴിഞ്ഞു എന്റെ കല്യാണം കഴിഞ്ഞു.
കല്യാണത്തിന് വിളിച്ചെങ്കിലും ആരും വന്നില്ല. എനിക്കാകെ സങ്കടം ആയി. ഫോൺ ചെയ്തപ്പോളാ അറിഞ്ഞത് ഉമ്മാമ മരിച്ചു പോയെന്നു. ഞാൻ സങ്കടപ്പെടേണ്ട എന്ന് വിചാരിച്ച എന്നോട് പറയാതിരുന്നേ. കല്യാണ ശേഷം അവരുമായുള്ള എല്ലാ ബന്ധങ്ങളും നിലച്ചു.
ഒരിക്കെ അപ്രതീക്ഷിതമായി ഞാൻ അമീർ ഇക്കാനെ കണ്ടു. അപ്പൊ ആലിയ ഇത്താന്റെ വായിൽ നിന്നും ആണ് നൂനു ഡിവോയ്സ് വാങ്ങിയത് അറിഞ്ഞത്. ഞാൻ ആകെ ഷോക് ആയിപ്പോയി. ഞാനുമായി കോൺടാക്ട് ഇല്ലെങ്കിലും അവൾ നല്ല രീതിയിൽ ജീവിക്കുന്നുണ്ടാവും എന്നാണു ഞാൻ കരുതിയത്. പക്ഷെ അവന്റെ സ്വഭാവം മാറിയില്ലാന്നു അപ്പോള മനസ്സിലായെ. സഹി കേട്ടാവും അവള് ഡിവോയ്സ് വാങ്ങിയേ.
അവളുടെ കുഴപ്പം കൊണ്ട് അവൻ ഉപേക്ഷിച്ചു എന്നാണ് അവർ പറഞ്ഞത്. എല്ലാര്ക്കും അത് കാരണം അവളോട് ദേഷ്യം ആണെന്നും ഉപ്പാപ്പ അവളെ വീട്ടിൽ നിന്നും പുറത്താക്കി എന്നും പറഞ്ഞു. നൂനുവിനോട് എന്റെ ഉമ്മാനെ പിടിച്ചു സത്യം ഇട്ടതു കാരണം സത്യങ്ങൾ ഒന്നും എനിക്ക് അമീറിക്കാനോടു പറയാൻ പറ്റിയില്ല.
പിന്നെ ഞാൻ ഒരിക്കൽ ഷമീനുമ്മാനെ കണ്ടു. ഉമ്മ പറഞ്ഞാണ് അവളെ വീട്ടിൽ നിന്നും പുറത്താക്കിയത് ഉപ്പാപ്പ മറ്റൊരു കല്യാണം കഴിക്കാൻ പറഞ്ഞിട്ട് കേൾക്കാതെ ആണെന്ന് മനസ്സിലായത്. പിന്നെ അവൾക്കും എല്ലാരോടും ദേഷ്യം ആയിരുന്നു, പ്രത്ത്യേഗിച് അമീർ ഇക്കാനോടു.
ഇക്കയാണ് അവളുടെ മോനെ ചതിയിലൂടെ ഷെസിനു കൊടുത്തത്. വേറേതോ പേപ്പർ ആണെന്ന് പറഞ്ഞു കസ്റ്റഡി പേപ്പറിൽ അവളെ കൊണ്ട് ഒപ്പു വെപ്പിച്ചു. അമീർ ഇക്ക ആയതു കൊണ്ട് അവള് വായിച്ചും നോക്കിയില്ല. അതോടെ അവൾ ഇക്കയും ആയി തെറ്റി. അവൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി എന്ന് ഷമീനുമ്മ പറഞ്ഞു. ഉമ്മാക്ക് ഭയങ്കര സങ്കടം ആയിരുന്നു.
ഇതൊക്കെ അറിഞ്ഞപ്പോ എനിക്കും അവരോടൊക്കെ ദേഷ്യം ആയി. ഇത്രയും ലാളിച്ചു വളർത്തിയ മോളെ മനസ്സിലാക്കാൻ അവർക്കൊന്നും പറ്റിയില്ലല്ലോ. അതോടെ ഞാൻ അവരുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. ആകെ ഷമീനുമ്മാനെ എപ്പോളെങ്കിലും വിളിക്കും. ഉമ്മയുമായിട്ടേ എനിക്ക് കോൺടാക്ട് ഉള്ളൂ. ഇപ്പൊ കുറച്ചായി അതും നിന്നിട്ടു.
ഞാൻ ഇക്കാന്റെ കൂടെ ഇങ്ങോട്ടേക്കു വന്ന ശേഷം അവളെ കുറെ അന്വേഷിച്ചു. നൂനു ഇല്ലാത്ത കാരണം ഞാൻ സനയും ആയി പോലും കോൺടാക്ട് വിട്ടു. പിന്നെ ഇപ്പോളാണ് നൂനുവിനെ കണ്ടത്...'' ഞാൻ ഒരു നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു. കുറെ നേരത്തേക്ക് ആരും ഒന്നും പറഞ്ഞില്ല.
''അല്ല സനയും ശാമിലുമായുള്ള കാര്യം പറഞ്ഞില്ലല്ലോ...'' പെട്ടെന്ന് ചാരു ചോദിച്ചു. അപ്പോളാണ് എനിക്കും അത് ഓർമ്മ വന്നത്.
''അതും നൂനു തന്നെ ശരിയാക്കിയത്. പക്ഷെ കുറെ ഡ്രാമ കളിച്ചു. ഞങ്ങൾ അമീർ ഇക്ക വന്നിട്ട് വീട്ടിലേക്കു പോവുന്നതിനു മുമ്ബ് ഒരു ദിവസം സനയെയും ശാമിക്കനേയും ഞങ്ങള് കയ്യോടെ പിടിച്ചു. രണ്ടും നല്ല കുറുകളിൽ ആയിരുന്നു. ഞങ്ങള് ദേഷ്യം പിടിച്ച പോലെ അഭിനയിച്ചു. വീട്ടിൽ വിളിച്ചു പറയുമെന്നൊക്കെ പറഞ്ഞു.
കഷ്ടകാലത്തിനു റാഫി ഈ കാര്യം അറിഞ്ഞു. അവർ ഇത് വിളിച്ചു വീട്ടിൽ പറഞ്ഞു. ആകെ പ്രശ്നം ആയി. ശാമിക്കയും സനയും കരുതി നൂണുവാണ് പറഞ്ഞതെന്ന്. രണ്ടാളും അവളോട് ചോദിച്ചപ്പോ അവൾ തന്നെ എന്ന് പറഞ്ഞു. രണ്ടാളും ഞങ്ങളെ പറ്റിച്ചതിന്റെ ശിക്ഷ ആണെന്നും ഇനി അവർ ഒരുമിക്കില്ല എന്നൊക്കെ നൂനു പറഞ്ഞു. അതിനു ശേഷം രണ്ടാളും ഞങ്ങളോട് മിണ്ടിയില്ല.
പക്ഷെ നാട്ടിൽ എത്തിയപ്പോ നൂനു അവളുടെ ഉപ്പാപ്പനെയും സനന്റെ ഉപ്പാനെയും കണ്ടു കാലു പിടിച്ചു കരഞ്ഞു എല്ലാം ഓക്കേ ആക്കിയിരുന്നു. അവരോടു ഇത് ഇപ്പൊ പറയണ്ട എന്നും പറഞ്ഞു. രണ്ടു വീട്ടുകാരും അവരെ പിരിക്കുന്ന പോലെ പെരുമാറി. നൂനുവിന്റെ നിക്കാഹ് കഴിഞ്ഞു അവൾ പോവാൻ നേരം അവൾ ശാമിക്കാന്റെ അടുത്ത് പോയി. ചെവി പിടിച്ചു സോറി പറഞ്ഞു.
എന്നിട്ടു ഇക്കാനോടു എല്ലാം പറഞ്ഞു. അപ്പോളേക്കും സനയെ അവളെ വീട്ടുകാരും എല്ലാം അറിയിച്ചിട്ട് അങ്ങോട്ട് കൊണ്ട് വന്നു. അവിടെ വച്ച് അവരുടെ എൻഗേജ്മെൻറ് കഴിഞ്ഞു. ഇക്കയും സനയും അവളോട് കുറെ സോറി പറഞ്ഞു. അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവർക്കു ഭയങ്കര വിഷമം ആയി അവളെ തെറ്റ്ധരിച്ചതിൽ..
അവരെ കല്യാണം നൂനുവിന്റെ കഴിഞ്ഞു ഒരു ആറോ ഏഴോ മാസം കഴിഞ്ഞായിരുന്നു. അതിനു പോലും നൂനു പോയിരുന്നില്ല. പ്രെഗ്നന്റ് ആയതു കൊണ്ട് വരാൻ പറ്റില്ല എന്ന് അവൾ പറഞ്ഞു എന്നാണു ഷമീനുമ്മ പറഞ്ഞത്. ഉപ്പ മരിച്ചത് കൊണ്ട് എനിക്കും പോവാൻ പറ്റിയില്ല. ഇതാണ് അവരുടെ കഥ.'' ഞാൻ പറഞ്ഞു.
''അടിപൊളി എല്ലാം കൊണ്ടും ഒരു സിനിമ എടുക്കാം..'' സച്ചുവേട്ടൻ പറഞ്ഞു. എന്നാലും എല്ലാരും ഭയങ്കര സങ്കടത്തിൽ ആണ് എന്ന് അവരുടെ മുഖത്തുണ്ടായിരുന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
കുറെ നേരം ആയില്ലേ സാറാ പറയുന്നു. ഇനി ഞാൻ തന്നെ തുടരാം.. മനസ്സിലായില്ലേ, ഞാൻ ഷാദ്.
''ഷെസിന്റെ കല്യാണം കഴിഞ്ഞതല്ലേ. പിന്നെ എന്താ ഇപ്പോളും അവൻ ആമിയുടെ പിന്നാലെ..'' ഞാൻ ചോദിച്ചത് കേട്ട് സാറാ ഒന്ന് ഞെട്ടി.
''അറിഞ്ഞൂടാ, ഷാദിന് എങ്ങനെ അറിയാം അവൻ അവളെ പിന്നാലെ ഉണ്ടെന്നു.'' സാറാ ചോദിച്ചു. അപ്പൊ ഞാൻ അന്ന് അവനെ കണ്ടതൊക്കെ പറഞ്ഞു കൊടുത്തു. അവൾക്കു അത്ഭുതം ആരുന്നു ആമി പേടിച്ചു എന്ന് പറഞ്ഞപ്പോ. ഇപ്പോളത്തെ അവളുടെ കാരക്ടർ പറഞ്ഞപ്പോളും അവൾക്കു സങ്കടമാണ് വന്നത്.
''അല്ല നിങ്ങൾ ഒറ്റയ്ക്കെന്തിനാ മാളിൽ പോയെ.. അവളെ പാട്ടി എല്ലാം അറിയാൻ ഇയാൾക്കാണല്ലോ തിടുക്കം.. എന്താ മോനെ വല്ല ചുറ്റിക്കളിയും
ഉണ്ടോ??'' സാറാ എന്നോട് ചോദിച്ചു.
''അവനു തിടുക്കം കാണുമല്ലോ അവന്റെ ഭാര്യയെ പാട്ടി അറിയാൻ..'' ഷാജുവാണ്.
''ഭാര്യയോ...'' അതൊരു അലർച്ച ആയിരുന്നു. സാറാ ആയിരുന്നു അതിന്റെ ഉടമസ്ഥ.
''അതെ ആമിയുടെയും ഷാദിന്റെയും കല്യാണം കഴിഞ്ഞു. ഇപ്പൊ ഒരു മൂന്നാലു മാസം ആയി..'' എന്ന് സച്ചു പറഞ്ഞപ്പോ സാറ എന്നെ അന്തം വിട്ടു നോക്കുന്നുണ്ട്. ഞാനൊന്നു ഇളിച്ചു കൊടുത്തു.
''ആഹാ ഇത് വരെ നീ പോയില്ലേ...'' സാറ എന്തോ പറയാൻ വന്നതും പിന്നിൽ നിന്നും ആമിയുടെ ശബ്ദം കേട്ടു.
''ഇല്ല ഞാൻ ഒരു കള്ളനെ പിടിക്കാൻ നിന്നതാ.'' എന്ന് സാറ പറഞ്ഞു.
''ഏഹ് അതാരാ ആ കള്ളൻ..'' ആമി ചോദിച്ചു.
''നീ തന്നെ'' എന്നും പറഞ്ഞു സാറ ആമിയുടെ ചെവി പിടിച്ചു.
''ആഹ് ചെവി വിടെഡീ ഈനാംപേച്ചീ...'' എന്നും പറഞ്ഞു ആമി അലറി.
''ഇല്ലേടീ പ്രേതക്കണ്ണീ...'' സാറയും പറഞ്ഞു. ഞങ്ങൾ അതൊക്കെ കണ്ടു ചിരിച്ചു.
''നീ എന്നാലും നേരത്തെ എന്നോട് നിന്റെ കല്യാണം കഴിഞ്ഞ കാര്യം എന്താ പറയാനേ???'' സാറ പരിഭവം ഭാവിച്ചു നിന്നു. അപ്പൊ തന്നെ ആമി എന്നെ നോക്കിപ്പേടിപ്പിച്ചു. ഞാൻ ഞാൻ അല്ല സച്ചുവാണെന്നു ആംഗ്യം കാണിച്ചു വെറുതെ തല്ലു കൊള്ളാൻ എനിക്ക് വയ്യ.
''ടീ സോറി ഞാൻ പറയാൻ വരുവാരുന്നു.. പെട്ടെന്ന് പറഞ്ഞാൽ നീ ഷോക് ആയാലോ വച്ചാ..'' എന്നൊക്കെ പറഞ്ഞു ആമി എങ്ങനേലും സാറയെ സോപ്പിട്ടു ശരിയാക്കി.
@@@@@@@@@@@@@@@@@@@@@@@@@@@
സാറയെ ഒന്നും അറിയിക്കേണ്ട എന്ന് വച്ചതായിരുന്നു. പക്ഷെ സച്ചുവേട്ടൻ എല്ലാം കൊളമാക്കി. അതിനുള്ളത് സച്ചുവേട്ടന്റെ വയറ്റില് കൊടുത്തിട്ടുണ്ട്. ചാരു ഇപ്പൊ തടവി കൊടുത്തോണ്ടിരിക്കാ.
ഞങ്ങള് ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോളാ വിജി സാർ അങ്ങോട്ട് വന്നത്.
''ആഹ് എല്ലാരും ഉണ്ടല്ലോ.. ഇതാരാ ???'' സാറയെയും ഷാജുക്കാനെയും കാണിച്ചു സാർ ചോദിച്ചു.
''സർ എന്റെ ഫ്രണ്ട് ആണ്. ഇവിടെ ഇന്റർവ്യൂന് വന്നതാ..'' ഞാൻ പറഞ്ഞു. എന്നിട്ടു അവർ തമ്മിൽ പരിചയപ്പെട്ടു. കുറച്ചു കഴിഞ്ഞു വിജി സാർ പോയി. പിന്നെ സാറയും സാജുക്കയും പോയി.
ഞങ്ങൾ ലാബിലേക്ക് തിരിച്ചു പോയി. എല്ലാരുടേം പെരുമാറ്റത്തിൽ എന്റെ പാസ്റ് അവരുടെ മുന്നിൽ തുറന്നു എന്ന് എനിക്ക് മനസ്സിലായി. ഞാൻ എല്ലാരോടും പറഞ്ഞു പഴയ കാര്യങ്ങൾ അറിഞ്ഞു കൊണ്ടുള്ള സിമ്പതി എനിക്ക് വേണ്ടെന്നു.
അപ്പൊ എല്ലാരും പഴയ പോലെ ആയി. പിന്നെ ഒന്ന് രണ്ടു ദിവസം വല്യ കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ പോയി. പിറ്റേന്ന് ലാബിലേക്ക് ചെന്ന് കേറിയപ്പോ അവിടെ ഉള്ള ആളെ കണ്ടു ചിരിക്കണോ കരയണോ എന്ന് അറിയാതെ ഞാൻ നിന്നു. ആ ആൾ മുപ്പത്തി രണ്ടു പല്ലും കാണിച്ചു ചിരിക്കുന്നുണ്ട്...
സാറയുണ്ട് അവിടെ ലാബ് കോട്ട് ഒക്കെ ഇട്ടു നിക്കുന്നു. അത് ഏകദേശം ഞങ്ങൾ പ്രതീക്ഷിച്ചതാരുന്നു. പക്ഷെ പ്രതീക്ഷിക്കാത്ത ആൾ അവിടെ എന്നെ നോക്കി ചിരിക്കുന്നുണ്ട്. വേറാരുമല്ല യാസിർ എന്ന യാസി... അവനും ലാബ് കോട്ട് ഒക്കെ ഇട്ടാണ് നിക്കുന്നെ. അത് കണ്ടപ്പോ തന്നെ മനസ്സിലായി രണ്ടാമത്തെ ആൾ യാസി ആണെന്ന്.
ഇപ്പൊ ഹോസ്പിറ്റൽ കുഴപ്പം ഇല്ലാതെ പോണു. പിന്നെ ലാബിൽ ആളും കുറവാണ്. അത് കൊണ്ടാണ് പെട്ടെന്ന് ഇങ്ങനൊരു അപ്പോയ്ന്റ്മെന്റ് അവര് നടത്തിയത്.
ഞാൻ മെല്ലെ തിരിഞ്ഞു ഷാദിനെ നോക്കി. അവന്റെ മുഖം ഒരു കൊട്ട ആയിട്ടുണ്ട്. എനിക്ക് ചിരി വന്നു. ഞാൻ ചിരിച്ച കണ്ടതും ആ ജന്തു എന്റെ കാലിൽ ചവിട്ടി.
''എന്താ അവിടെ നിന്നൊരു കഥകളി.'' സാറയാണ്..
''കെട്ടിയോനും കെട്ടിയോളും കൂടി മാറി നിന്ന് ചവിട്ടു നാടകം കളിച്ചാൽ ഞങ്ങക്ക് അകത്തേക്ക് പോകാമായിരുന്നു.'' സച്ചുവേട്ടൻ ആണ്. അതും പറഞ്ഞു ഞങ്ങളെ തള്ളി മാറ്റി അകത്തേക്ക് നടന്നു.
ഞങ്ങളും പിന്നാലെ ചെന്നു. യാസിയോടും സാറയോടും എല്ലാരും സംസാരിച്ചു. സംസാരം എല്ലാരോടും ആണെങ്കിലും യാസിയുടെ നോട്ടം എന്റെ മേൽ ആണെന്ന് കണ്ടതും ഞാൻ മെല്ലെ സ്കൂട്ട് ആയി.
''യാസി എങ്ങനെ ഇവിടെ എത്തി???'' ചാരുവാണ്.
''അത് ഞാൻ മുമ്ബ് വർക്ക് ചെയ്ത ഹോസ്പിറ്റലിൽ അഞ്ചു വർഷം ആയി. ഒരു മാറ്റം വേണം എന്ന് വിചാരിച്ചു ഇരിക്കുമ്പോളാ സച്ചു ഇവിടെ വാക്കൻസി ഉണ്ടെന്നു പറഞ്ഞെന്നു സജീവ് പറഞ്ഞു. അപ്പൊ ഒന്ന് ട്രൈ ചെയ്തതാ. ലക്ക് ഉള്ളോൻഡ് കിട്ടി. പിന്നെ എനിക്ക് വേണ്ടപ്പെട്ടവരൊക്കെ ഇവിടെ ഉണ്ടല്ലോ...'' അതവൻ എന്നെ നോക്കി ആണോ പറഞ്ഞതെന്ന് ഒരു ഡൌട്ട്. ഇവൻ മിക്കവാറും എന്റെ തല്ലു കൊണ്ട് ചാവും.
''അതാരാ തനിക്കു ഇത്ര വേണ്ടപ്പെട്ട ആൾ..'' ചോദിച്ചത് സാറയാണ്. അവൾ യാസി എന്നെ നോക്കുന്നത് കണ്ടൂന്നു എനിക്ക് മനസ്സിലായി.
''ദേ സച്ചുവും ചാരുവും, പിന്നെ ഇവരെല്ലാവരും. ഇവരൊക്കെ എന്റെ ഫ്രണ്ട്സ് ആണല്ലോ..'' യാസി പറഞ്ഞു.
''അതെങ്ങനെ??? നിങ്ങൾ ഒരുമിച്ചു പഠിച്ചതാണോ???'' സാറയാണ്. ഇവൾക്ക് വേറെ പണി ഒന്നും ഇല്ലേ ഈനാംപേച്ചി.
''ആ അത് ഞാൻ പറഞ്ഞു തരാം.'' എന്നും പറഞ്ഞു ചാരു സാറയെ കൊണ്ട് പോയി. രണ്ടിന്റെ സംസാരവും സാറയുടെ മുഖഭാവവും ഒക്കെ കണ്ടപ്പോ മനസ്സിലായി ആ അലവലാതി ചാരു എല്ലാം പറഞ്ഞു കൊടുത്തെന്നു. ആഹ് എന്റെ കാര്യത്തിൽ അടുത്തെന്നേ ഒരു തീരുമാനം ആവും.
@@@@@@@@@@@@@@@@@@@@@@@@@@@@
രാവിലെ നല്ല മൂഡിൽ ആരുന്നു ലാബിൽ എത്തിയെ. പക്ഷെ അതിനകത്തെ ആളെ കണ്ടതും എന്റെ കണ്ട്രോള് പോയി. യാസി അവനെങ്ങനെ ഇവിടെ എത്തി എന്ന് ഒരു പിടിയും ഇല്ല. അപ്പോളാണ് അവൻ പറഞ്ഞത് സച്ചുവാണ് പറഞ്ഞു കൊടുത്തതെന്ന്. അതിനുള്ള ചായയും പരിപ്പ് വടയും അപ്പൊ തന്നെ ഞാൻ സച്ചൂന് കൊടുത്തു.
''ടാ എന്റെ കൈ വിടെടാ തെണ്ടീ... അവനോടല്ല ഞാൻ സജീവേട്ടന് വേണെങ്കി നോക്കിക്കോട്ടെ വിചാരിച്ച പറഞ്ഞെ. ഏട്ടനും ഇന്റർവ്യൂന് വന്നിരുന്നു. പക്ഷെ കിട്ടിയത് ഈ തെണ്ടിക്കാണെന്നു മാത്രം...'' സച്ചു പറഞ്ഞു. ചാരൂനെ വിധവ ആക്കണ്ട വിചാരിച്ചു ഞാൻ അവനെ വെറുതെ വിട്ടു. ഞങ്ങൾ ഞങ്ങളെ ജോലിയിലേക്ക് തിരിഞ്ഞു.
കുറച്ചു കഴിഞ്ഞു നോക്കിയപ്പോ എല്ലാം യാസിയോട് നല്ല കത്തിയടിയിൽ ആണ്. ആമിയും ഉണ്ട് കൂടെ. ഇപ്പൊ മുമ്പത്തെ മുഖഭാവം ഒന്നും അല്ല. ആള് നല്ല ഫ്രീ ആയി അവനോടു സംസാരിക്കുന്നു.
ഞാനും മെല്ലെ അങ്ങോട്ട് പോയി, അവരുടെ കൂടെ കൂടി. യാസി വിചാരിച്ച പോലെ ഒരു കോഴി ഒന്നും അല്ല. ആള് പക്കാ ഡീസന്റ് ആണ്. നാട്ടിൽ കണ്ണൂർ തന്നെ. കല്യാണം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞപ്പോ ഭാര്യ ഷൈമ ഒരു ആക്സിഡന്റിൽ മരിച്ചതാ.
പാവം അവളെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു പോലും. അത് കഴിഞ്ഞു അഞ്ചാറു വർഷം ആയിട്ടും അവളെ മറക്കാൻ പറ്റിയിട്ടില്ല. പ്രേമിച്ചു കെട്ടിയതായിരുന്നു. ആമിയെ കണ്ടപ്പോ അവനു ഷൈമയെ പോലെ തോന്നിപോലും. അതൊരു സത്യം ആണെന്ന് ഷൈമയുടെ ഫോട്ടോ കണ്ടപ്പോ മനസ്സിലായി. രണ്ടാളും തമ്മിൽ എന്തൊക്കെയോ സാമ്യതകൾ ഉണ്ട്.
യാസി എന്നോടും ആമിയോടും കുറെ സോറി ഒക്കെ പറഞ്ഞു. അറിയാതെ പ്രൊപ്പോസ് ചെയ്തതാണെന്ന് പറഞ്ഞിട്ട്. ഇനി മുതൽ നല്ല ഫ്രണ്ട്സ് ആവാം എന്ന് പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്.
@@@@@@@@@@@@@@@@@@@@@@@@@@@@@
ഉച്ചയ്ക്ക് ഞങ്ങൾ എല്ലാരും കാന്റീനിൽ പോയി. ഇപ്പൊ യാസിയെ കാണുമ്പോ അത്ര പേടി ഇല്ല. എന്നാലും ഇടയ്ക്കുള്ള അവന്റെ നോട്ടം എനിക്ക് ഇഷ്ട്ടം ആവുന്നില്ല. അത് എന്നെ കാണാൻ യാസിയുടെ ഭാര്യ ഷൈമയെ പോലെ ഉള്ളത് കൊണ്ടാണെന്ന ചാരുവും സാറയും പറഞ്ഞത്. ഞാനും പിന്നെ മൈൻഡ് ചെയ്യാൻ പോയില്ല.
അപ്പോളാണ് പ്രിയയും പ്രവീണേട്ടനും വന്നത്. ചാരു എല്ലാ കാര്യങ്ങളും അപ്റ്റുഡേറ്റ് ആയി പ്രിയയെ അറിയിക്കുന്ന കൊണ്ട് യാസിയുടെ കാര്യങ്ങളും അവർ അറിഞ്ഞിരുന്നു. അതോണ്ടെന്നേ രണ്ടും വന്നപാടെ എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. ഞാൻ അവരെ നോക്കി പേടിപ്പിച്ചപ്പോ രണ്ടും അത് നിർത്തി.
''അപ്പൊ ഈ ആഴ്ച തന്നെ പോയി എല്ലാർക്കും ഡ്രസ്സ് ഒക്കെ എടുക്കാം. അടുത്ത ആഴ്ച കല്യാണം ആയി. പിന്നെ നമ്മളെ ഡ്യൂട്ടി ഇങ്ങനായൊണ്ട് എല്ലാ ഫങ്ങ്ഷൻസും രാത്രി ആണ് വച്ചിട്ടുള്ളത്.'' സച്ചുവേട്ടൻ ആണ്.
''ആഹ് എന്ന വെള്ളിയാഴ്ച രാവിലെ ഇറങ്ങാം ഡ്രസ്സ് എടുക്കാൻ..'' ചാരുവാണ്.
''രാവിലെ എന്റെ അമ്മായിയപ്പൻ തുറന്നു വച്ചിട്ടുണ്ടോ ഷോപ്പ്.'' സച്ചുവേട്ടൻ ചോദിച്ചു.
''ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ.. നിങ്ങളെ കല്യാണത്തിന് മുന്നേ ഞാനങ്ങു ട്രൈവാഷ് ചെയ്യും...'' ചാരു പറഞ്ഞു.
''ഓ പിന്നെ നീ കുറെ ചെയ്യും... അതിനു മുന്നേ നിന്നെ ഞാനെന്റെ പിള്ളേരുടെ തള്ളയാക്കും.'' സച്ചുവേട്ടൻ പറഞ്ഞതും എല്ലാരും ചിരിച്ചു.
''ടാ തെണ്ടീ എന്റെ പെങ്ങളോട് വൃത്തികേട് പറഞ്ഞാൽ നിന്റെ കയ്യും കാലും ഓടിച്ചിട്ട് ഞാനിവളെ നല്ല ആർക്കെങ്കിലും കെട്ടിച്ചു കൊടുക്കും..'' ഷാദ് ആണ്.
''ആഹാ അപ്പൊ നിങ്ങളെ പെങ്ങൾക്ക് എന്റെ ഏട്ടനോട് തോന്നിയത് പറയാം അല്ലെ... എന്റെ ഏട്ടന് നല്ല അടിപൊളി പെൺപിള്ളേരെ കിട്ടും. ഇമ്മാതിരി കൂതറനെ ഒന്നും വേണ്ട..'' ഞാൻ സച്ചുവേട്ടനെ സപ്പോർട് ചെയ്തു പറഞ്ഞു.
''അങ്ങനെ പറഞ്ഞു കൊടുക്കെന്റെ അമ്മു. നമ്മക്ക് നല്ല അടിപൊളി പെണ്ണിനെ നോക്കാം...'' സച്ചുവേട്ടൻ പറഞ്ഞു.
''തനിക്കു അമ്മൂന്നും പേരുണ്ടോ???'' അപ്പോളാണ് യാസി ചോദിച്ചത്.
''അതാണോടാ പൊട്ടാ ഇപ്പോളത്തെ പ്രശ്നം.'' ചാരു യാസിയോട് ഒച്ചയിട്ടു. അപ്പൊ തന്നെ യാസി വാ പൊതി സിബ്ബ് ഇടുന്ന പോലെ കാണിച്ചു. ഞങ്ങളെല്ലാവരും ഇരുന്നു ചിരിച്ചു.
അപ്പോളും സച്ചുവേട്ടനും ചാരുവും പൊരിഞ്ഞ അടി ആണ്. തുടങ്ങി കൊടുത്ത ഞാനും ഷാദും ഇരുന്നു ചിരിച്ചു. അവസാനം രണ്ടും കൂടി തെറ്റി എണീറ്റുപോയി.
''ആഹാ രണ്ടിനും സമാധാനം ആയല്ലോ അവരെ പിണക്കിയപ്പോ???'' പ്രിയയാണ്. ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു.
''വേഗം പോയി അവരെ പിണക്കം മാറ്റിക്കോ.. വെറുതെ കല്യാണത്തിന് മുന്നേ അടിച്ചു ചാവണ്ട രണ്ടും..'' എന്നും പറഞ്ഞു എന്നേം ഷാദിനേം എല്ലാരും കൂടി ഉന്തി തള്ളി വിട്ടു.
ഞങ്ങൾ അവരേം തപ്പി കുറെ നടന്നു. എവിടെ രണ്ടിന്റേം പൊടി പോലും ഇല്ല. സാറയെ വിളിച്ചപ്പോ ലാബിൽ എത്തീട്ടില്ലാന്നു പറഞ്ഞു. ഞങ്ങൾ അവിടുണ്ടായിരുന്ന ഒരു ക്ലീനിങ് ചേട്ടനോട് ചോദിച്ചപ്പോ ചാരു കരഞ്ഞോണ്ട് ടെറസിലേക്കു പോവുന്നത് കണ്ടു, പിന്നാലെ സച്ചുവേട്ടനും പോയി എന്ന് പറഞ്ഞു.
''പടച്ചോനെ പണി പാളിയോ??? അവളെങ്ങാനും ചാടാൻ പോയതാണോ...'' ഞാൻ ചോദിച്ചു.
''ഓ കരിനാക്ക് വളച്ചു ഒന്നും പറയല്ലെടീ ശവമേ...'' ഷാദ് പറഞ്ഞു.
''ശവം ഇയാളെ കേട്ടോയോള്..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''ആഹ് അവളെ തന്നെയാ പറഞ്ഞെ...'' എന്ന് ഷാദ് പറഞ്ഞതും ഞാൻ പ്ലിങ്ങി.
ശരിയാണല്ലോ ഞാനല്ലേ ഇപ്പൊ ഇവന്റെ കെട്ടിയോൾ. പ്ലിങ്ങി തീർക്കാൻ എന്റെ ജീവിതം ഇനിയും ബാക്കി.
''ആലോചിച്ചു നിക്കാതെ വാടി'' എന്നും പറഞ്ഞു അവനെന്റെ കയ്യും പിടിച്ചു ലിഫ്റ്റിലേക്കു ഓടി.
മോളിൽ എത്തി ലിഫ്റ്റിൽ നിന്നും ഇറങ്ങി സ്റ്റെപ്പിലേക്കു ഓടി. ഒരു ഫ്ലോർ നടന്നു കേറിയാൽ മാത്രമേ ടെറസിൽ എത്തൂള്ളൂ. ഞങ്ങൾ മാക്സിമം സ്പീഡിൽ ഓടി അങ്ങോട്ട് കേറി. എല്ലാ സ്ഥലത്തും നോക്കി. അപ്പൊ അവിടെ സൈഡീന്നു എന്തോ സൗണ്ട് കേട്ടു.
ഞങ്ങൾ മെല്ലെ അങ്ങോട്ടേക്ക് നടന്നു. അവിടെ കണ്ട കാഴ്ച, ഹോ പകച്ചു പോയെന്റെ ബാല്യം..
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
തമാശയിൽ തുടങ്ങിയതാണെങ്കിലും ചാരു കരഞ്ഞോണ്ട് പോയപ്പോ എനിക്കാകെ എന്തോ പോലെ ആയി. പിന്നെ ടെറസിലേക്കു പോയി എന്ന് ആ ക്ളീനർ പറയുന്നത് കേട്ടപ്പോ ശരിക്കും ടെൻഷൻ ആയി. സച്ചു പിന്നാലെ പോയെന്നു പറഞ്ഞപ്പോ ഒരു സമാധാനം ഉണ്ടായെങ്കിലും ആമിയേയും കൂട്ടി വേഗം അങ്ങോട്ടേക്ക് ഓടിപ്പോയി.
അവിടെ എത്തി ഞങ്ങള് കണ്ട കാഴ്ച. ഹോ ഭീകരം കൊടും ഭീകരം. നമ്മളെ കലിപ്പൻ സച്ചു ചാരുവിന്റെ മടിയിൽ കിടന്നു കരയുന്നു. രണ്ടും അവിടെ നിലത്തു സിമെന്റ് തിണ്ണയിൽ ഇരിപ്പുണ്ട്.
സച്ചു എൽ കെ ജി പിള്ളേരെ പോലെ ചാരുവിന്റെ മടിയിൽ കിടന്നു കരഞ്ഞോണ്ട് ഓരോന്ന് ചോദിക്കാ.. ചാരു കഷ്ട്ടപ്പെട്ടു സമാധാനിപ്പിക്കുന്നുണ്ട്.
''നീ എന്തിനാ എന്നോട് പിണങ്ങിയെ? എനിക്കതു സഹിക്കൂലാന്നറിഞ്ഞൂടെ നിനക്ക്...'' സച്ചു.
''ഞാൻ തമാശക്ക് പറഞ്ഞതല്ലേ എന്റെ പൊന്നെ, ഒന്നേ കരച്ചില് നിർത്തു...'' ചാരു.
''ഇല്ല, ഇനി ഒരിക്കലും എന്നോട് പിണങ്ങില്ളെന്നും എന്നെ വിട്ടു പോവില്ലെന്നും സത്യം ചെയ്...'' സച്ചു
''ഓക്കേ... സത്യം ഞാൻ എന്റെ സച്ചൂട്ടനെ ഇനി വിഷമിപ്പിക്കില്ലാട്ടോ...'' ചാരു.
ഇതൊക്കെ രണ്ടും കുഞ്ഞു പിള്ളേരെ പോലെയാണ് പറയുന്നേ. ഞാനും ആമിയും ഇതൊക്കെ കണ്ടു നിന്നും ഇരുന്നും കിടന്നും ഒക്കെ ചിരിച്ചു. ചിരിച്ചു ചിരിച്ചു കണ്ണീന്നു വെള്ളം വന്നു.
''എന്നെ കരയിച്ചതല്ലേ, അപ്പൊ അതിന്റെ മരുന്നും താ..'' സച്ചു ഒരു കള്ളച്ചിരിയോടെ ചാരുവിനെ നോക്കി പറഞ്ഞു. അവൾ അവനെ നോക്കി പുഞ്ചിരിച്ചിട്ടു സച്ചുവിന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. പിന്നെ അവന്റെ കണ്ണ് തുടച്ചിട്ട് കണ്ണിലും കൊടുത്തു. ഞങ്ങടെ ചിരി സ്വിച്ച് ഇട്ട പോലെ നിന്നു.
ഞാൻ ആമിയെ നോക്കി, അവളെന്നെയും. ഇനി നിന്നാൽ മറ്റു പലതിനും സാക്ഷി ആവേണ്ടി വരുമെന്ന് തോന്നിയതും ഞാൻ സ്റ്റോപ്പ് എന്ന് അലറി. രണ്ടാളും ചാടി എണീറ്റു. ഞങ്ങളെ അവിടെ തീരെ പ്രതീക്ഷിച്ചില്ല എന്ന് മനസ്സിലായി.
''എന്തിനാ ദ്രോഹികളെ ഇപ്പൊ കെട്ടിയെടുത്തെ.. ഒരു രണ്ടു മിനിട്ടു കഴിഞ്ഞു വന്നാ പോരായിരുന്നോ???'' സച്ചു.
''ആഹ് എന്നിട്ടു വേണം നീ നേരത്തെ പറഞ്ഞത് പ്രാവർത്തികമാക്കാൻ അല്ലേടാ തെണ്ടീ..'' ഞാൻ പറഞ്ഞു. അപ്പൊ അവനൊന്നു ഇളിച്ചു കാണിച്ചു.
''എന്നാലും എന്റെ സച്ചുവേട്ടാ ഈ കലിപ്പനു ഇങ്ങനൊരു കൊച്ചു കുഞ്ഞിന്റെ മുഖം കൂടി ഉണ്ടെന്നു ഞാൻ ഇപ്പോളാ അറിഞ്ഞേ..'' എന്നും പറഞ്ഞു ആമി ചിരിച്ചു.
''നീ ഇനിയും എന്തൊക്കെ കാണാൻ ഇരിക്കുന്നു.'' ചാരുവാണ്.
''മുത്തേ നിന്റെ പിണക്കം മാറിയോടാ.. ഇല്ലെങ്കിൽ ഞാനൊരു മരുന്ന് തരട്ടെ..'' എന്നും ചോദിച്ചു ഞാൻ സച്ചുവിനെ ഉമ്മ വെക്കാൻ പോയി. അവൻ അപ്പൊ തന്നെ അവിടുണ്ടായിരുന്ന ഒരു വടി എടുത്തു എന്നെ അടിക്കാൻ ഓടിച്ചു.
ഹോ ചെക്കന് ഒടുക്കത്തെ സ്റ്റാമിന എന്നെ ഒരു മൂന്നു റൌണ്ട് എങ്കിലും അവൻ ആ ടെറസിനു ചുറ്റും ഓടിച്ചു. അവസാനം ഞാൻ കീഴടങ്ങിയപ്പോ വടി കളഞ്ഞു കൈ കൊണ്ട് അവൻ എന്നെ നല്ലോണം തലോടി.
''ഒന്ന് മതിയാക്കീട്ടു വേഗം വന്നേ... എനിക്ക് ഈ കണ്ടതൊക്കെ എല്ലാരോടും പോയി പറയേണ്ടതാ..'' ആമി പറഞ്ഞു.
''എന്റെ പൊന്നു മോളെ നാറ്റിക്കരുത്... എന്ത് വേണേലും ചെയ്യാം...'' ചാരു ആമിയോട് പറഞ്ഞു.
''ഇല്ല മോളെ ഇത് ഞാൻ പറഞ്ഞില്ലെങ്കി എനിക്കൊരു സമാധാനം കിട്ടില്ല.'' എന്നും പറഞ്ഞു ആമി താഴേക്ക് പോവാൻ നിന്നതും ചാരു അവളെ പിടിക്കാൻ പോയി. ദാ അടുത്ത ടോം ആൻഡ് ജെറി ഓട്ടം തുടങ്ങീട്ടുണ്ട്.. ഞാനും സച്ചുവും അതും നോക്കി നിന്ന് ചിരിച്ചു.
പെട്ടെന്ന് ആമി അവളുടെ പർദ്ദ തടഞ്ഞു വീഴാൻ പോയി. ചാരു പിടിക്കാൻ നോക്കിയെങ്കിലും പറ്റിയില്ല. അവൾ നേരെ എന്റെ മുന്നിലേക്ക് വന്നു വീഴാൻ പോയി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഇല്ല ഞാൻ വീണിട്ടില്ല. ഷാദ് എന്നെ പിടിച്ചു. പക്ഷെ പെട്ടെന്നായതു കൊണ്ട് അവനു ബാലൻസ് കിട്ടിയില്ല. ഞാൻ അവന്റെ മേലേക്ക് വീണു. കഷ്ടകാലത്തിനു എന്റെ ചുണ്ട് അവന്റെ കവിളിനെ തലോടി. ഞങ്ങൾ ആകെ എന്തോ പോലെ ആയി. ഞാൻ വേഗം എണീറ്റു, പിന്നാലെ അവനും.
ആരും കണ്ടില്ലാന്നു വിചാരിച്ചു നോക്കിയപ്പോ സച്ചുവേട്ടനും ചാരുവും നിന്ന് ചിരിക്കാ.. അപ്പൊ രണ്ടും കണ്ടൂന്നു മനസ്സിലായി. ഞങ്ങൾ രണ്ടാൾക്കും ഒന്ന് ഇളിച്ചു കൊടുത്തിട്ടു പൊടിയൊക്കെ തട്ടി മെല്ലെ അവിടുന്ന് മുങ്ങാൻ നോക്കി.
''ആഹ് എങ്ങോട്ടാ മക്കള്... ചാരൂ നീ ഇവിടെ വല്ലോം കണ്ടോ..'' സച്ചുവേട്ടൻ.
''ഏയ് ഞാൻ ഒന്നും കണ്ടില്ല...'' ചാരു.
''നിങ്ങൾ ഇങ്ങോട്ടു വന്നപ്പോ വല്ലോം കണ്ടിരുന്നോ...'' സച്ചുവേട്ടൻ ചോദിച്ചു. രണ്ടും കൂടി ഇപ്പൊ നടന്നത് വച്ച് ഞങ്ങളെ ബ്ലാക്മെയ്ൽ ചെയ്യാ.
''ഇല്ല ഞങ്ങളൊന്നും കണ്ടിട്ടില്ല... നിങ്ങളും ഒന്നും കണ്ടിട്ടില്ല... ഓക്കേ..'' ഷാദ് പറഞ്ഞു.
''അതാ രണ്ടു കൂട്ടർക്കും നല്ലതു.'' സച്ചുവേട്ടൻ ഞങ്ങളെ നോക്കി പറഞ്ഞു.
ഞങ്ങള് താഴോട്ടിറങ്ങി. എനിക്കെന്തോ ഷാദിനെ ഫേസ് ചെയ്യാൻ ഒരു മടി. പക്ഷെ അവൻ കൂൾ ആയി ഒന്നും സംഭവിക്കാത്ത പോലെ പെരുമാറി. അപ്പൊ ഞാനും ഒന്ന് റിലാക്സ് ആയി. അറിയാതെ പറ്റിയതല്ലേ, കുഴപ്പമില്ല.
@@@@@@@@@@@@@@@@@@@@@@@@@@@@@@
എന്റമ്മോ... വല്ലാത്ത വീഴ്ച ആയിപ്പോയി. ജീവിതത്തിലെ ഫസ്റ്റ് കിസ്, അതും ഇങ്ങനെ... വല്ലാത്ത ജാതി കിസ് ആയിപ്പോയി. ഫോണിലൂടെ കുറച്ചു കിട്ടുകേം കൊടുക്കുകേം ചെയ്തിട്ടുണ്ടെലും നേരിട്ട് കിട്ടുന്നത് ആദ്യമായിട്ടാ...
ഞാനൊന്നു പകച്ചു പോയി.. പക്ഷെ ആമിയുടെ മുഖം കണ്ടപ്പോ വേഗം ഒന്ന് കൂൾ ആയി. അവൾക്കു എന്തോ എന്നെ ഫേസ് ചെയ്യാൻ മടി പോലെ.
ഞാൻ കൂൾ ആയപ്പോ അവളും ഓക്കേ ആയി. ഞങ്ങൾ നാലാൾക്കാരും ഈ കാര്യത്തെ പറ്റി പിന്നെ മിണ്ടിയില്ല.
ഈ ആഴ്ച ശടേന്ന് അങ്ങനെ പോയി. കല്യാണം പ്രമാണിച്ചു ഡെയിലി വൈകുന്നേരം പാർച്ചസിനു ഇറങ്ങൽ തന്നെ പണി.
ഈ പെൺപിള്ളേരേം കൊണ്ട് പർച്ചെസിനു പോവുന്നത് പണ്ടേ എനിക്ക് ഇഷ്ടമില്ലാത്ത കാര്യമായ. പിന്നെ സച്ചുവിന് കമ്പനി കൊടുക്കാൻ പോവും.
ഡെയിലി ഓരോ ഷോപ്പിൽ പോയി ചാരുവും ആമിയും കൂടി എന്തൊക്കെയോ വാങ്ങീട്ടു വരും. ഇടയ്ക്കു സാറയും പ്രിയയും ഉണ്ടാവും. ഹോസ്പിറ്റലിന് നേരെ ഷോപ്പിംഗിനാണ് വരാറ്. ഉറക്കം തന്നെ ഷോപ്പിംഗ് കാരണം പോയി കിടക്കാ..
ഇന്ന് ലീവ് ആയോണ്ട് നല്ലോണം കിടന്നുറങ്ങി. പതിനൊന്നു മണി ആയപ്പോ ആമി എന്നെ വിളിച്ചു എണീപ്പിച്ചു.
''എന്താടീ ഇന്നും ഉറങ്ങാൻ വിടില്ലേ...'' ഞാൻ ദേഷ്യപ്പെട്ടു.
''ആഹ് മതി ഉറങ്ങിയത്.. എണീറ്റ് ജുമാ നിസ്കരിക്കാൻ പോവാൻ നോക്ക്...'' ആമി.
''എന്നെ കൊണ്ടൊന്നും വയ്യ.. നീ ഒന്ന് പോയെ...'' എന്റെ ജീവിതത്തിൽ ദുരിതങ്ങൾ മാത്രമേ എനിക്ക് സംഭവിച്ചിട്ടുള്ളൂ.. എനിക്ക് പ്രിയപ്പെട്ടതെല്ലാം എന്നിൽ നിന്നും തട്ടിപ്പറിച്ചു. അതോണ്ടെന്നേ പടച്ചോനുമായിട്ടുള്ള കണക്ഷൻ വിട്ടിട്ടു കുറച്ചായി. ഇല്ലെങ്കിൽ അഞ്ചു നേരം മുടങ്ങാതെ പള്ളീൽ പോയവനാ ഞാൻ.
''അതൊന്നും പറഞ്ഞാൽ പറ്റില്ല. നമുക്ക് എന്ത് പ്രശ്നം വന്നാലും അത് അല്ലാഹുവിന്റെ പരീക്ഷണം ആണ്. എന്തെങ്കിലും നഷ്ട്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിലും നല്ലതു പടച്ചോൻ നമ്മക്ക് തരും. അതിനു വേണ്ടി പ്രയത്നിക്ക. അല്ലാതെ ഒരു പരീക്ഷണം വരുമ്പോ പേടിച്ചു ഓടുക അല്ല വേണ്ടത്.. ആമി പറഞ്ഞു.'' അവള് പിന്നേം എന്തൊക്കെയോ പറഞ്ഞു എനിക്ക് തലവേദന ആക്കിയപ്പോ ഞാൻ എണീറ്റ് കുളിക്കാൻ പോയി.
ഫ്രഷ് ആയി വരുമ്പോളേക്കും അവൾ എനിക്ക് ഇടാൻ ഒരു വെള്ള ഷർട്ടും ബ്ലൂ ജീനും എടുത്തു വെച്ചിട്ടുണ്ടായിരുന്നു. അതും ഇട്ടു റെഡി ആയി നിക്കുമ്പോളാണ് കാളിങ് ബെൽ അടിച്ചത്.
ഞാൻ പോയി ഡോർ തുറന്നു നോക്കി. മുന്നിലുള്ള ആളെ കണ്ടു ഞാൻ ആമിയെ നോക്കി പേടിപ്പിച്ചു. അവൾ അപ്പൊ എനിക്കൊന്നു ഇളിച്ചു തന്നു.
'എന്താടാ ഇങ്ങനെ മിഴിച്ചു നോക്കുന്നെ??? നീ ഞങ്ങളെ മറന്നാലും ഞങ്ങളെ പെങ്ങൾ ഞങ്ങളെ മറക്കൂല്ലെടാ..'' സിനുവും ആഷിയും പറഞ്ഞു. ഞാൻ വിളിക്കാതെ വന്നത് കൊണ്ട് ഇവന്മാർ ഇത് പറയും എന്ന് എനിക്കറിയാം.
ഞാൻ അവരെ ഇന്ന് വിളിക്കാതിരുന്നത് സച്ചുവും ചാരുവും ഇന്ന് ബാക്കി ഷോപ്പിംഗ് തീർക്കണം എന്ന് പറഞ്ഞത് കൊണ്ടാ. ആമി എല്ലാം കോളാക്കി കയ്യിൽ തന്നു. ഞാൻ അവർക്കൊന്നു ഇളിച്ചു കൊടുത്തു. രണ്ടും കൂടി എന്റെ പുറത്തു ബാന്റ് മേളം നടത്തി അകത്തേക്ക് വന്നു.
അപ്പോളേക്കും ആമി അവർക്കു കുടിക്കാൻ ജ്യൂസും കൊണ്ട് വന്നിരുന്നു. എനിക്കും തന്നു ജ്യൂസ്. പിന്നെ രാവിലെ എനിക്ക് വേണ്ടി ഉണ്ടാക്കി വച്ച സാൻവിച്ചും. ഞങ്ങള് അതും കഴിച്ചു കുറച്ചു സമയം കത്തി വെച്ചിരുന്നു. ആമി കിച്ചണിൽ തിരക്കിട്ട പണിയിൽ ആണ്.
അപ്പോളാണ് വീണ്ടും കാളിംഗ് ബെൽ അടിച്ചത്. നോക്കിയപ്പോ ചാരുവും സച്ചുവും പ്രവീണും പ്രിയയും. പ്രിയയും പ്രവീണും ഞങ്ങളെ ബിൽഡിങ്ങിൽ തന്നെ ആയോണ്ട് നന്നായി. ഞാൻ ആഷിയെയും സിനുവിനെയും പ്രിയക്കും പ്രവീണിനും പരിചയപ്പെടുത്തി.
പ്രിയയും ചാരുവും ആമിയെ സഹായിക്കാൻ പോയി. ഞങ്ങള് കുറച്ചു സംസാരിച്ചിട്ട് നിസ്കരിക്കാൻ പോവാൻ ഇറങ്ങി. സച്ചുവും പ്രവീണും അവിടെ അടുക്കളയിലേക്കു വേണ്ടുന്ന ഒന്ന് രണ്ടു സാധനം വാങ്ങാൻ ഞങ്ങളുടെ കൂടെ താഴേക്കിറങ്ങി.
കുറെ നാളുകൾക്കു ശേഷം ആണ് പള്ളിയിലേക്ക് കയറിയത്. സത്യം പറഞ്ഞാൽ ഒരു തരം വെറുപ്പായിരുന്നു എന്റെ ജീവിതം ഇങ്ങനെ ഒക്കെ ആയതിൽ. പക്ഷെ ഇപ്പൊ ഇവിടെ വന്നപ്പോ എന്തോ ഒരു സുഖം മനസ്സിൽ.
തിരിച്ചു റൂമിൽ എത്തിയപ്പോ എല്ലാരും കൂടി ഫുഡ് ഒക്കെ എടുത്തു സെറ്റ് ആക്കി. ആങ്ങളമാർ വരുന്നുണ്ടാവും പെങ്ങൾ മേശ നിറച്ചിട്ടുണ്ട്. അൽസ, ചിക്കൻ ബിരിയാണി, ചിക്കൻ ഫ്രൈ, സാലഡ്, മുട്ടമാല കൂടെ പുഡിങ്ങും.
എല്ലാരും നല്ല മൂക്ക് മുട്ടെ തിന്നു. അതിനിടക്ക് സച്ചു എന്നെ നോക്കി ഒന്ന് രണ്ടു വട്ടം അർഥം വച്ച് ചിരിക്കുന്നത് കണ്ടു. പക്ഷെ കാര്യം എന്താണെന്ന് മനസ്സിലായില്ല. സുലൈമാനി കൊടുക്കാൻ എന്ന രീതിയിൽ ഞാൻ അവന്റെ അടുത്തേക്ക് പോയി.
''എന്താടാ കുറെ നേരായല്ലോ എന്നെ നോക്കി ഒരു ഇളി??? എന്താ കാര്യം???'' ഞാൻ ചോദിച്ചു.
''ഓ ഒന്നുമില്ലേ... നമ്മളൊരാളോട് നിനക്ക് പള്ളീൽ പോയിക്കൂടെടാ എന്ന് ചോദിക്കാൻ തുടങ്ങീട്ട് ഒന്ന് രണ്ടു വര്ഷം ആയി. ഒരു മൈണ്ടും ഇല്ലാരുന്നു. ഇപ്പൊ ഓരോ മാറ്റങ്ങൾ...'' എന്നും പറഞ്ഞു അവൻ എന്നെയും ആമിയെയും നോക്കി ചിരിച്ചു. അവൾ ഇതൊന്നും അറിയാതെ എല്ലാരേം തീറ്റിക്കുന്ന തിരക്കിലാ.
എല്ലാരും തിന്നു വയറു പോറ്റാൻ ആയിട്ടുണ്ട്. എന്നിട്ടും വീണ്ടും നിർബന്ധിച്ചു തിന്നിക്കാ. സത്യം പറഞ്ഞാ അവൾ എന്നൊക്കൊരു അത്ഭുതം ആണ്. ഉള്ളിൽ ഇത്രേം കനലുകൾ വച്ച് ഇത്ര സന്തോഷത്തോടെ നിക്കാൻ വേറെ ആർക്കും പറ്റില്ല. എന്നിലും പല മാറ്റങ്ങൾ വരുത്താൻ അവൾക്കു പറ്റീട്ടുണ്ട്.
എന്റെ ഡിവോർസോടെ കിട്ടിയ രണ്ടു നല്ല കാര്യങ്ങൾ ആരുന്നു കള്ളുകുടിയും സിഗററ്റു വലിയും. അതിൽ കുടിയൊക്കെ സച്ചു എങ്ങനേലും നിർത്തിച്ചു. പക്ഷെ സിഗററ്റു എനിക്ക് ഇല്ലാതെ പറ്റില്ല. പക്ഷെ ഞാൻ ആരുടേയും മുന്നിൽ വച്ച് വലിക്കാറില്ല.
പക്ഷെ ആമി എന്നെ കയ്യോടെ പിടിച്ചു. ഇനി വലിച്ചാൽ എന്നെ മൊത്തത്തിൽ കത്തിച്ചു കലയും എന്നാ അവളുടെ ഭീഷണി. അതിനു ശേഷം ഇത് വരെ സിഗരറ്റു കയ്യോടു തൊട്ടിട്ടില്ല. തൊടാൻ തോന്നീട്ടില്ല. ഞാൻ അവളെ കണ്ണിമ വെട്ടാതെ നോക്കുന്നത് കണ്ടത് കൊണ്ടാവും അവള് എന്തെ എന്ന് പിരികം പൊക്കി ചോദിച്ചു. ഞാൻ ഒന്നുമില്ലെന്ന് ഷോൾഡർ പൊക്കി കാണിച്ചു.
@@@@@@@@@@@@@@@@@@@@@@@@@@@@
ഇവനെന്താ എന്നെ ഇങ്ങനെ നോക്കുന്നെ.. എന്താണെന്ന് ചോദിച്ചപ്പോ ഒന്നുമില്ലാന്നു പറഞ്ഞു. ഞാൻ പിന്നേം തീറ്റിക്കുന്നതിൽ കോൺസെൻട്രേറ്റ് ചെയ്തു. ഞാൻ സൈറയെ വിളിച്ചതാ, അപ്പൊ ഷാജുക്കാന്റെ ഫാമിലി ഒക്കെ ഇന്ന് അവരുടെ റൂമിൽ വരുന്നുണ്ടെന്നു പറഞ്ഞു. അവരും റൂം നോക്കുന്നുണ്ട്, ഞങ്ങളെ ഫ്ലാറ്റിൽ തന്നെ.
''എന്റെ പൊന്നു ആമി എനിക്ക് മതിയായി.. ഇനി തിന്നാൽ എന്റെ വയറു പൊട്ടിത്തെറിക്കും..'' സിനൂക്ക പറഞ്ഞു.
''അതെ ഇത്ര നല്ല ഫുഡ് കഴിച്ചിട്ട് എത്ര നാളായി എന്ന് അറിയോ... ഇനി എല്ലാ ആഴ്ചയും ഞങ്ങൾ ഇവിടെയാ..'' ആശിക്കയാണ്. എല്ലാരും ഞാൻ ഉണ്ടാക്കിയ ഫുഡിന്റെ മെഹബ് പറയുവാണ്. പക്ഷെ ആ ഡ്രാക്കുള മാത്രം ഒന്നും പറഞ്ഞില്ല, ജന്തു.
''ആഹ് ഇവളുടെ കൈപ്പുണ്യം അത് വേറെ തന്നെയാ മക്കളെ...'' സച്ചുവേട്ടൻ ആണ്.
''പിന്നെ കോപ്പാണ്..'' നോക്കിയപ്പോ ഷാദ് ആണ്. ''ഒപ്പിക്കാം... അല്ലാണ്ട് വല്യ രസമൊന്നും ഇല്ല.'' അവനങ്ങനെ പറഞ്ഞോണ്ട് ഞാൻ ഉണ്ടാക്കിയ പുഡ്ഡിംഗ് വെട്ടി വിഴുങ്ങാണ്..
''ആണോ എന്നാ പൊന്നു മോൻ നല്ല കൈപ്പുണ്യം ഉള്ള ആരെങ്കിലും ഉണ്ടാക്കിയത് കഴിച്ചാൽ മതി.'' എന്നും പറഞ്ഞു പുഡിങ്ങിന്റെ പാത്രം ഞാൻ തട്ടിപ്പറിച്ചു കഴിക്കാൻ തുടങ്ങി.
''ടീ അതിങ്ങു തന്നെ... ഞാൻ പറഞ്ഞത് തിരിച്ചെടുത്തു.. എന്റെ ഫേവറിറ്റ് ആണ്.. ഇങ്ങു താ..'' ഷാദ് പറഞ്ഞു.
''ആണോ എന്നാ തിന്നണ്ട..'' എന്നും പറഞ്ഞു ഞാൻ അത് കൊടുത്തില്ല. പുഡ്ഡിംഗ് ആണെങ്കിൽ പാത്രത്തിൽ കഴിഞ്ഞു. ഷാദ് എന്റെ പിന്നാലെ നടന്നു പക്ഷെ ഞാൻ കൊടുത്തില്ല. അപ്പൊ ആ അലവലാതി ഡ്രാക്കുള പറഞ്ഞ ഡയലോഗ് കേട്ട് കഴിക്കുന്നത് എന്റെ മണ്ടേല കേറി.
''ഓ എന്റെ ആമി നിനക്ക് ഞാൻ കഴിച്ചതിന്റെ ബാക്കി വേണാരുന്നെകിൽ
ഇക്കാനോടു പറഞ്ഞ പോരാരുന്നോ, ഇങ്ങനെ അഭിനയിക്കണോ..'' അത് കേട്ട് കിണിക്കാൻ ബാക്കി അലവലാതീസും.. ഞാൻ അപ്പൊ തന്നെ ആ കപ്പു അവനു തിരിച്ചു കൊടുത്തിട്ടു അവനെ നോക്കി പേടിപ്പിച്ചു. ആ ഡ്രാക്കുള എന്നെ നോക്കി സായിട്ടടിച്ചിട്ടു സച്ചുവേട്ടന്റെ അടുത്ത് പോയി ഇരുന്നു.
അങ്ങനെ എല്ലാരും കുറെ കത്തി അടിച്ചു. വൈകുന്നേരം ആയപ്പോ ഷോപ്പിംഗിനു ഇറങ്ങി. ഞങ്ങൾ ഡ്രസ്സ് കോഡ് ആക്കി. ഞാൻ ബ്ലാക് പറഞ്ഞെങ്കിലും ആരും സമ്മതിച്ചില്ല. അവസാനം പിങ്ക് കളർ ഗൗൺ ഞാനും പ്രിയയും എടുത്തു. ചിത്ര ചേച്ചിക്കും സച്ചുവേട്ടന്റെ ഏട്ടന്റെ ഭാര്യക്കും പിന്നെ സൈറക്കും അതുപോലെ ഒരെണ്ണം വാങ്ങി.
ചാരുവും സച്ചുവേട്ടനും മാച്ചിങ് ലഹെങ്കയും ഷെർവാണിയും എടുത്തു. താലികെട്ടുമ്പോൾ ഉടുക്കേണ്ടത് ചാരുവിന്റെ അമ്മയും ചേച്ചിയും പോയി എടുത്തു. പുടവ കൊടുക്കേണ്ട സാരി എന്നെ കൊണ്ടാണ് സച്ചുവേട്ടൻ സെലക്ട് ചെയ്യിച്ചത്.
അഞ്ചു ദിവസം കഴിഞ്ഞാൽ കല്യാണം. ബുധനാഴ്ച ഹൽദി, വ്യാഴാച മെഹന്തി പിന്നെ വെള്ളിയാഴ്ച കല്യാണം. ഹൽദിക്കു എല്ലാരും മഞ്ഞ കളർ ഡ്രെസ്സും മെഹിന്ദിക്ക് റെഡും ആണ് എടുത്തത്. ഞാൻ കുറെ ഒഴിവാക്കാൻ നോക്കി എങ്കിലും ആരും സമ്മതിച്ചില്ല. ആശിക്കയും സിനൂക്കയും ഞങ്ങളെ കൂടെ തന്നെ ഉണ്ടാരുന്നു. അവർക്കായിരുന്നു കവർ പിടിക്കേണ്ട ചുമതല. പാവങ്ങൾ കുറെ കഷ്ട്ടപ്പെട്ടു.
എല്ലാം കഴിഞ്ഞു ഫുഡ് കഴിക്കാൻ നടന്നു. അപ്പൊ ദേ വരുന്നു വലിയൊരു കുരിശ്. വേറെ ആരും അല്ല സാജിദ്.. ഈ തെണ്ടി എന്താ ഇവിടെ എന്ന് ആലോചിച്ചു നിക്കുമ്പോളാണ് അവൻ എന്റെ നേരെ നടന്നു വരാൻ തുടങ്ങിയത്.
''എന്താ അംനുക്കുട്ടീ സുഖല്ലേ... ഫ്രണ്ട്സിന്റെ കൂടെ ഷോപ്പികിനു വന്നതാവും അല്ലെ, അല്ലാതെ കുടുംബക്കാർ ഒന്നും അടുപ്പിക്കില്ലല്ലോ...'' എന്നും പറഞ്ഞു അവൻ ചിരിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല. ചുറ്റും നോക്കിയപ്പോ എല്ലാരും ഓരോ കാര്യങ്ങളിൽ ആണ്. എന്നെ ആരും കണ്ടിട്ടില്ല.
''എന്തൊരു സമാധാനം നിന്നെ ഇങ്ങനെ കാണുമ്പോൾ.. എന്നെ നീ നിന്റെ ഇക്കമാർ ഉള്ള ധൈര്യത്തിലാ അന്ന് തല്ലിയത് എന്ന് എനിക്കറിയാം. അപ്പൊ തന്നെ വിചാരിച്ചതാ നിന്നെ ഇങ്ങനെ ഒറ്റപ്പെടുത്തണം എന്ന്. ഇപ്പൊ എനിക്ക് സന്തോഷം ആയെടീ..
ഒരു കൂട്ടും ഇല്ലാതെ നീ നരകിക്കുന്ന എനിക്ക് കാണണം. അവസാനം നീ എന്റെ കാൽക്കീഴിൽ വന്നു വീഴും. പക്ഷെ ഞാൻ നിന്നെ തള്ളി മാറ്റില്ല കേട്ടോ. കാരണം അന്നും ഇന്നും നിന്നെ എനിക്ക് വേണം.. എന്തിനാണെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാലോ... അല്ലെ..'' എന്നും പറഞ്ഞു അവൻ എന്നെ വൃത്തികെട്ട രീതിയിൽ നോക്കി.
''തന്റെ കല്യാണം കഴിഞ്ഞു ഒരു കുട്ടി ഒക്കെ ആവാൻ പോവല്ലേ, ഇനി എങ്കിലും നന്നായിക്കൂടെ..'''ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
''ആഹാ നിന്റെ നാക്കു തിരിച്ചു വന്നല്ലോ.. അല്ലെങ്കി മിണ്ടാപ്പൂച്ചയെ പോലെ ആയിരുന്നല്ലോ. ഇപ്പൊ എവിടുന്നു വന്നു ഈ ധൈര്യം.'' അവൻ ചോദിച്ചോണ്ടു എന്റെ നേരെ വന്നു.
സത്യം പറഞ്ഞാൽ എനിക്കും അറിഞ്ഞൂടാ. നാളുകളായി എനിക്ക് ആരോടും ദേഷ്യപ്പെടാനോ എന്തേലും വൃത്തികേട് പറഞ്ഞാൽ മറുപടി പറയാനോ നാവു ഉയരാറില്ല. ഇപ്പൊ എങ്ങിനെ എനിക്കീ ധൈര്യം വന്നു. ഞാൻ അറിയാതെ തന്നെ എന്റെ കൈ സ്കാർഫിനുള്ളിലെ മഹറിൽ തൊട്ടു. ഇതാണോ എനിക്ക് കിട്ടിയ ശക്തി അറിയില്ല.
പക്ഷെ അവൻ എന്റെ നേരെ നടക്കാൻ തുടങ്ങിയതും ഉണ്ടായ ധൈര്യമൊക്കെ ചോർന്നു പോയി. യാന്ത്രികമായി ഞാൻ പിറകോട്ടേക്കു എന്റെ കാലുകൾ ചലിപ്പിച്ചു. സത്യം പറഞ്ഞാ പേടിച്ചിട്ടു വിറക്കാൻ തുടങ്ങി.
പെട്ടെന്നാണ് ഞാൻ എന്തിലോ തട്ടി നിന്നതു, അല്ല ആരിലോ തട്ടി. ആ ആൾ പിന്നിലൂടെ എന്നെ ചേർത്ത് പിടിച്ചു മുഖം എന്റെ ഷോള്ഡറില് വച്ചു. എന്റെ ഹൃദയം ഇപ്പൊ പൊട്ടിത്തെറിക്കുമെന്നു എനിക്ക് തോന്നി. കൈ വച്ചപ്പോ തന്നെ തിരിഞ്ഞു നോക്കാതെ എനിക്ക് ആളെ മനസ്സിലായി, ഷാദ്.
കാരണം മുമ്പും അവന്റെ കൈ എന്റെ ദേഹത്ത് തട്ടിയപ്പോ ഇതേ ഫീൽ ആരുന്നു. വയറ്റിനുള്ളിൽ സുനാമി വന്ന പോലെ തോന്നി. എന്തോ എന്റെ പേടി ഒക്കെ പോയി അവനിലേക്ക് ചേർന്ന് നിക്കാൻ തോന്നി. പക്ഷെ
മുന്നിലെ സാജിന്റെ ദേഷ്യം കൊണ്ട് ചുവന്ന മുഖം കണ്ടതും ഞാൻ വേഗം ഷാദിന്റെ പിടി വിടുവിക്കാൻ നോക്കി.
എന്നാൽ ഞാൻ എത്രത്തോളം അവനിൽ നിന്നും അകലാൻ നോക്കുന്നോ ഷാദിന്റെ പിടി അത്രത്തോളം മുറുകി കൊണ്ടിരുന്നു. പിന്നെ അവന്റെ വായിൽ നിന്നും വന്ന വാക്കുകൾ കൂടി കേട്ടപ്പോ തൃപ്തിയായി.
''എന്താ മുത്തേ ഇവിടെ ഒറ്റയ്ക്ക് നിക്കുന്നെ.. ഞാൻ എവിടൊക്കെ നോക്കി എന്റെ പൊന്നിനെ.. നിനക്കറിയില്ലേ നീ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും നിക്കാൻ പറ്റില്ലാന്ന്..'' എന്നും പറഞ്ഞു ഷാദ് അവന്റെ മുഖം ഒന്നോടെ എന്റെ ഷോൾഡറിലേക്കു അടുപ്പിച്ചു. അവന്റെ ശ്വാസം എന്റെ കവിളിൽ തട്ടി തലോടി പോയി.
എനിക്കെന്തോ അവനെ നോക്കാൻ തന്നെ പറ്റുന്നില്ല. ഈ പിടി വിട്ടില്ലെങ്കിൽ ഇപ്പൊ എനിക്ക് അറ്റാക് വരുമെന്ന് വരെ തോന്നിപ്പോയി. ഞാൻ ഷാദിന്റെ മുഖത്തേക്ക് ദയനീയമായി നോക്കിയതും അവൻ എന്നെ നോക്കി കണ്ണിറുക്കി. എന്നിട് എന്റെ അരയിലെ പിടിത്തം വിട്ടു ഷോൾഡറിൽ കൈ വച്ചു.
''ആരാ ആമീ ഇത്?'' ഷാദ് ചോദിച്ചു.
''അത് ചോദിക്കാൻ നീ ആരാടാ.. എന്ത് ധൈര്യത്തിലാ നീ അവളെ മേൽ കൈ വച്ചതു.'' സാജിദ് നിന്ന് ഉറഞ്ഞു തുളളുവാണ്. അവന്റെ പെരുമാറ്റം കണ്ടാൽ ഞാൻ അവന്റെ ഭാര്യ ആണെന്ന് തോന്നിപ്പോവും. അത് കണ്ടപ്പോ എനിക്കെന്തോ പേടി തോന്നി. അപ്പൊ ഷാദ് എന്നെ ഒന്നൂടി അവനിലേക്ക് ചേർത്ത് പിടിച്ചു.
''അത് കൊള്ളാല്ലോ, ഇവളെ ഞാൻ ചേർത്ത് പിടിക്കും ചിലപ്പോ ഉമ്മ വെക്കും ചിലപ്പോ എടുത്തു പോക്കും. എന്റെ ഭാര്യയെ ഞാൻ തോന്നിയത് ചെയ്യും. അത് ചോദിക്കാൻ നീ ആരാടാ...'' ഷാദ് ആദ്യം തമാശ രൂപത്തിൽ പറഞ്ഞു തുടങ്ങിയത് അവസാനം ദേഷ്യ ഭാവത്തിൽ പറഞ്ഞു തീർത്തു.
''ഭാര്യയോ??? ഇവളോ.. നീ ആരാ...'' സാജിദ് ചോദിച്ചു.
''ഞാൻ ഇവളെ ഭർത്താവ്... എന്തെ ബോധിച്ചില്ലേ...'' ഷാദ് ചോദിച്ചു.
''അതല്ലെടാ നീ ആരാണെന്ന ചോദിച്ചേ..'' സാജിദ് വീണ്ടും ചോദിച്ചു.
''അതല്ലെടാ മണ്ണുണ്ണീ പറഞ്ഞെ ഇവളെ കഴുത്തിൽ മഹർ ചാർത്തിയ ഇവളെ സ്വന്തം കെട്ടിയോൻ ഷാ...'' ഷാദ് പേര് പറയാൻ പോയതും ഞാൻ അവന്റെ വാ പൊത്തി. കാരണം സാജിദ് ഒരു ചെറ്റയാ. ഇനി എന്റെ പേരിൽ ഷാദിന് ഒരു പ്രശ്നവും വരാൻ പാടില്ല എന്ന് എനിക്ക് നിർബന്ധം ഉണ്ട്..
''എന്തിനാടീ അവന്റെ വാ പൊത്തിയത്. അവൻ പറയട്ടെ. എന്നിട്ടു വേണം ഈ തെണ്ടിയെ എനിക്ക് നശിപ്പിക്കാൻ..'' സാജിദ് അലറി.
''അയ്യേ... താൻ ആ ടൈപ്പ് ആണോ... ചെ ചെ.. കണ്ടാൽ പറയില്ലാട്ടോ. ഞാൻ ഏതായാലും ആ ടൈപ്പ് അല്ല. അതോണ്ട് എന്നെ നശിപ്പിക്കാൻ മോൻ വരണ്ട.. പോയി പണി നോക്കെടാ ചെറ്ക്കാ.. എന്റെ കയ്യീന്ന് വാങ്ങിച്ചു കൂട്ടാൻ നിക്കണ്ട. നിന്നെക്കാൾ വലിയവൻ ഒക്കെ ഞാൻ ഒതുക്കീട്ടുണ്ട്..'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.
''നിനക്ക് കാണിച്ചു താരാടാ സാജിദ് ആരാണെന്നു.. ഇവളെ സമാധാനത്തോടെ കഴിയാൻ ഞാൻ സമ്മതിക്കില്ല. നീ കണ്ടോ നിന്റെ മുന്നിൽ വച്ചു തന്നെ അവളെന്റെ കയ്യിൽ കിടന്നു പിടയും...'' എന്ന് സാജിദ് പറഞ്ഞു തീർന്നതും ഷാദിന്റെ കൈ അവന്റെ മുഖത്ത് വീണു.
പോട്ടെ പോട്ടെ എന്ന് വിചാരിക്കുമ്പോ തലേൽ കേറി ബ്രേക്ക് ഡാൻസ് കളിക്കുന്നോ... ഇനി ഇവളെ നിഴൽ വെട്ടത്തു കൂടി നിന്നെ കണ്ടാൽ അടിച്ചൊടിച്ചു ഏതേലും റെയിൽവേ ട്രാക്കിൽ കൊണ്ട് പോയി ഇടും നിന്നെ... ഷാദ് ഫുൾ കലിപ്പിൽ ആണ്. ഇപ്പോഴും അവന്റെ കൈ എന്റെ ഷോൾഡറിൽ തന്നെ ഉണ്ട്.
സാജിദ് തിരിച്ചെന്തോ പറയാൻ വരുമ്പോൾ ആണ് ബാക്കി എല്ലാരും ഞങ്ങളെ അടുത്തേക്ക് വന്നത്. അത് കണ്ടതും സാജിദ് എന്റെ നേരെ വിരല് ചൂണ്ടീട്ടു പോയി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഫുഡ് കഴിക്കാൻ പോവുമ്പോ ആണ് എന്തോ വാങ്ങാൻ മറന്നു എന്നും പറഞ്ഞു എല്ലാം ഓരോ വഴിക്കു പോയത്. ഞാൻ ഫോണിൽ തോണ്ടി ഇരുന്നപ്പോളാണ് പെട്ടെന്ന് ആമി ആരോടോ സംസാരിക്കുന്ന കണ്ടത്. അത് ആ സാജിദ് ചെറ്റ ആണെന്ന് എനിക്ക് കണ്ടപ്പോ തന്നെ മനസ്സിലായി.
ഞാൻ മെല്ലെ അവരുടെ അടുത്തേക്ക് പോയി മറഞ്ഞു നിന്ന് അവരുടെ സംസാരം കേട്ട്. അവന്റെ വായിൽ നിന്നും വരുന്നതൊക്കെ വൃത്തികേട് ആണെന്ന് മനസ്സിലായി. പിന്നൊന്നും നോക്കീല അവളുടെ അടുത്തേക്ക് പോയി പിന്നിലൂടെ ആമിയെ ചേർത്ത് പിടിച്ചു.
വേറൊന്നിനും അല്ല, അവൻ ആ സാജിദിനെ ഒന്ന് ചൊടിപ്പിക്കാൻ. സത്യം പറഞ്ഞ അവളെ തോറ്റതും എന്തോ ഒരു ഫീൽ ആരുന്നു മനസ്സിൽ. എപ്പോളും ഇങ്ങനെ ചേർത്ത് പിടിച്ചു നിക്കാൻ തോന്നി. പിന്നെ അവളുടെ നോട്ടം കണ്ടത് കൊണ്ടാ വിട്ടത്. അവനോടു നല്ല നാല് ഡയലോഗ് അടിച്ചു നിക്കുമ്പോളാ തെണ്ടി വേണ്ടാത്ത വർത്താനം പറഞ്ഞത്.
പിന്നൊന്നും നോക്കീലാ കരണക്കുറ്റി നോക്കി ഒന്ന് കൊടുത്തു. അപ്പോളേക്കും ഞമ്മളെ ടീൻസ് അടുത്തേക്ക് വന്നു. അത് കണ്ടതും അവൻ സ്കൂട്ട് ആയി. എല്ലാരും വന്നു എന്താന്ന് ചോദിച്ചപ്പോ ഞാൻ കാര്യം പറഞ്ഞു കൊടുത്തു.
ആഷിനോടും സിനൂനോടും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്. അതോണ്ട് എല്ലാരും അവളെ സമാധാനിപ്പിച്ചു. അവൾ എല്ലാരേം നോക്കി പുഞ്ചിരിച്ചു. പാവം മുഖത്ത് പുഞ്ചിരി ഉണ്ടെങ്കിലും ഉള്ളിൽ കരയുവാണെന്നു തോന്നി.
''അവൻ പോയില്ലേ ഇനി എങ്കിലും ആ ഷോൾഡറിലുള്ള കൈ മാറ്റിക്കൂടെ...'' സച്ചുവാണ് ചോദിച്ചത്.
അപ്പോളാണ് ഞാൻ ഇപ്പോളും അവളെ ചേർത്ത് പിടിച്ചാണ് നിക്കുന്നത് എന്ന് ഓർമ്മ വന്നത്. അപ്പൊ തന്നെ ആമി എന്റെ കൈ തട്ടി മാറ്റി എന്നെ നോക്കി പേടിപ്പിച്ചു. ഞാനൊന്നു ചിരിച്ചു കൊടുത്തിട്ടു വേഗം നടന്നു ഇല്ലെങ്കിൽ അവളെന്റെ വയറ്റിൽ തബല വായിക്കും.
ഞങ്ങള് ഫുഡ് കഴിച്ചു റൂമിലേക്ക് പോയി. പിന്നെ കാത്തിരിപ്പ് ആയിരുന്നു കല്യാണത്തിനായി. ഇന്ന് അവരുടെ ഹൽദി ആണ്. ഞങ്ങൾ പോവാൻ ആയി റെഡി ആയി. മഞ്ഞ കളർ ചുരിദാർ ഇട്ടു ആമി മൊഞ്ചത്തി ആയിട്ടുണ്ട്. അവൾക്കു നിറങ്ങൾ നല്ല ഭംഗി ഉണ്ടാവും എന്നെനിക്കു തോന്നി. ഡ്രസ്സ് മാറി പോവാൻ നിക്കുമ്പോൾ ആണ് ആരോ ബെൽ അടിച്ചത്.
''ആമി വേഗം നോക്ക്... സമയം ആയി...'' എന്നും പറഞ്ഞു ഞാൻ ഡോർ തുറന്നു. മുന്നിലുള്ള ആളുകളെയും കയ്യിലുള്ള സാധങ്ങളും കണ്ടു ഞാൻ ഒന്ന് പകച്ചു പോയി.
സച്ചു ശരൺ പ്രവീൺ.. കയ്യിൽ ബാഗുമായി നിക്കുന്നു. ഞാൻ ''എന്താ'' എന്ന് ചോദിച്ചപ്പോൾ മൂന്നും കൂടി ഇടിച്ചു കേറി വന്നു അകത്തേക്ക്.
''എന്താ അലവലാതികൾ ഒക്കെ ഇവിടെ..'' ഞാൻ ചോദിച്ചു.
''ഒന്നുമില്ല, നിന്നെ വല്ലാണ്ട് മിസ് ചെയ്തു.'' എന്നും പറഞ്ഞു സച്ചു എന്നെ പിടിച്ചു ഉമ്മ വെക്കാൻ വന്നു. ഞാൻ അവനെ തള്ളി മാറ്റി.
''കാര്യം പറയെടാ, ഉമ്മയൊക്കെ രണ്ടു ദിവസം കഴിഞ്ഞാൽ നിന്റെ കെട്ടിയോക്കു കൊടുത്താ മതി.''. ഞാൻ അവന്റടുത്തു നിന്ന് മാറി നിന്ന് കൊണ്ട് പറഞ്ഞു.
''അതെ ഇന്ന് മുതൽ ഞങ്ങൾ ഇവിടെയാ..'' ശരൺ പറഞ്ഞു.
''മനസ്സിലായില്ല...'' ഞാൻ ചോദിച്ചു.
''അതെ ഞങ്ങളെ റൂം കോൺട്രാക്ട് ഇന്നോടെ തീർന്നു. നാളെ തൊട്ടു പുതിയ റൂമിലേക്ക് മാറണം. ഇനി എന്തായാലും ചാരുവിനെ കൂട്ടി മാത്രമെന്ന് വിചാരിച്ചു. പിന്നെ ചാരുവിന്റെ റൂമും ഇന്ന് ഒഴിയണം. ശരണിനു ആണെങ്കിൽ ശനിയാഴ്ചയെ പുതിയ റൂം കിട്ടുള്ളു.'' സച്ചു പറഞ്ഞു.
''അതോണ്ട്...'' ഞാൻ ചോദിച്ചു.
''അതോണ്ട് ഇന്ന് മുതൽ ഞങ്ങൾ ഇവിടെ ആണ്..'' സച്ചു പറഞ്ഞു.
''ഇവര്ത് ഓക്കേ, നീ എന്താ ഇവിടെ?? നിന്നെ പ്രിയ ഓടിച്ചോ.'' ഞാൻ പ്രവീണിനോട് ചോദിച്ചു.
അവൻ ആ എന്ന രീതിയിൽ തലയാട്ടി.
''ടാ ചാരുവിന്റെ റൂമും ഇന്നോടെ തീർന്നു. ആ ഫിലിപ്പീനികളും ആര്യയും ഒക്കെ ബർദുബായിലേക്ക് ഇന്നലെ മാറി. അപ്പൊ ചാരുവും പ്രിയയും കൂടി പ്രിയയുടെ റൂമിൽ കൂടാൻ തീരുമാനിച്ചു. ആമിയെയും വിളിച്ചിട്ടുണ്ട്. അവർക്കു കല്യാണത്തിന് മുന്നേ മുമ്പവർ താമസിച്ച പോലെ രണ്ടു മൂന്നു ദിവസം താമസിക്കണം പോലും. സൈറയെയും വിളിച്ചതാ, പക്ഷെ അവളെ മോൾക്ക് സുഖമില്ല പറഞ്ഞു.'' സച്ചു.
''അപ്പൊ നമ്മൾക്ക് വീണ്ടും ബാച്ചിലർ ലൈഫ് അടിച്ചു പൊളിക്കാം അല്ലെ..'' ഞാനും സച്ചുവും ശരണും പരസ്പരം കെട്ടിപ്പിടിച്ചു സന്തോഷം പങ്കിടുമ്പോളും ഒരാൾ വാ തുറന്നിട്ടില്ല.
''എന്താ പ്രവീൺ നിന്റെ ആരേലും ചത്തോ???'' ഞാൻ ചോദിച്ചു. അവൻ ഇല്ലാന്ന് തലയാട്ടി. പക്ഷെ ഒന്നും മിണ്ടുന്നില്ല. ''വാ തുറന്നു സംസാരിക്കെടാ..''
''എനിക്ക്... എനിക്ക്...'' പ്രവീൺ.
''എനിക്ക്...'' ഞങ്ങൾ ചോദിച്ചു.
''അത് എനിക്ക്...'' പ്രവീൺ വീണ്ടും അവിടെ സ്റ്റോപ്പ് ഇട്ടു.
''എനിക്ക്...'' സച്ചുവും ശരണും അവനു കോറസ് പാടാണ്.
എനിക്ക് ദേഷ്യം വന്നു. ''എന്ത് കോപ്പാണെന്നു പറഞ്ഞു തോലക്കെടാ...''
''എനിക്ക് പ്രിയയെ മിസ് ചെയ്യുന്നു. എനിക്ക് പ്രിയ ഇല്ലാണ്ട് രാത്രി ഉറങ്ങാൻ പറ്റില്ല.'' അവൻ പറഞ്ഞതും ഞങ്ങൾ മൂന്നാളും മുഖത്തോടു മുഖം നോക്കി. പിന്നെ തുടങ്ങീലെ ചിരി. ചിരിച്ചു ചിരിച്ചു വയറു വേദന എടുത്തു.
''പോടാ പട്ടികളെ, എന്റെ മാനസിക വിഷമം നിനക്കൊന്നും മനസ്സിലാവില്ല.'' എന്നും പറഞ്ഞു അവൻ മുഖം വീർപ്പിച്ചിരുന്നു.
''ടാ ഈ വിഷമം ഒന്നും അവൾക്കില്ലല്ലോ. പ്രിയയാണ് പറഞ്ഞെ നിങ്ങളെ റൂമിലോട്ടു ചാരുവിനോടും ആമിയോടും പോവാൻ..'' സച്ചു പറഞ്ഞു.
''ആഹ് കുറച്ചു ദിവസം എങ്കിലും സമാധാനം കിട്ടട്ടെ എന്ന് പ്രിയ വിചാരിച്ചു കാണും.'' ഞാൻ പറഞ്ഞു. ഞങ്ങൾ പ്രവീണിന് ഇട്ടു നല്ലോണം താങ്ങി.
അപ്പോളാണ് ആമി വലിയ ബാഗ് ഒക്കെ എടുത്തു വന്നത്. ഞങ്ങളെ ചിരി കണ്ടു അവള് സംശയത്തോടെ കൈ കെട്ടി നോക്കി നിന്ന്. എന്നിട്ടു എന്നെ നോക്കി എന്തെ എന്ന് ചോദിച്ചു.
''മൂന്നു ദിവസം പരോൾ കിട്ടിയതിന്റെ സന്തോഷം'' എന്ന് ഞാൻ പറഞ്ഞത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ.പിന്നെ പില്ലോ കുഷൻ ജഗ് എന്ന് തുടങ്ങി പലതും ഞങ്ങളെ മേലെ വന്നു വീണു. ശരൺ വായും പൊളിച്ചു ആമിയെ നോക്കി നിക്കുന്നുണ്ട്.
കാരണം അവന്റെ മുന്നിൽ അവളൊരു പൂച്ചക്കുട്ടി ആണല്ലോ. അന്ന് പാസ്പോര്ട്ട് ഓഫീസിൽ പോയി വന്നരം ശരൺ പറഞ്ഞിരുന്നു ആമി അവിടെ പോയി തിരിച്ചു വരുന്നത് വരെ ചോദിച്ചതിന് ഉത്തരം പറഞ്ഞു എന്ന് അല്ലാതെ ഒന്നും മിണ്ടിയില്ല എന്ന്.
ഇന്ന് അവളുടെ നാഗവല്ലി രൂപം കണ്ടതും അവൻ ഷോക് ആയി. ശരണിനെ കണ്ടതും ആമി ഒന്ന് പകച്ചു. അവൾ അവനൊരു പുഞ്ചിരി കൊടുത്തിട്ടു ബാഗ് പ്രിയയുടെ റൂമിൽ വെച്ചിട്ടു വരാമെന്നു പറഞ്ഞു പോയി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഷോ ഞാൻ ശരണിനെ കണ്ടില്ലാരുന്നു. അവന്റെ മുന്നിൽ നാണം കെട്ടു. ഇന്ന് രാവിലെ പ്രിയ പറഞ്ഞിരുന്നു ഇന്ന് അവളെ റൂമിലേക്ക് പോവാൻ. മുന്നത്തെ പോലെ ഞങ്ങൾ മൂന്നാളും ഒരുമിച്ചു. ആര്യയോടു ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു.
സൈറയെ വിളിച്ചപ്പോ അവളെ മോൾക്ക് സുഖമില്ല പറഞ്ഞു. പ്രിയയുടെ റൂമിൽ പോയി അവളേം കൂട്ടി ഞാൻ താഴേക്ക് പോയി. അപ്പോളേക്കും എല്ലാം താഴെ എത്തിയിരുന്നു. ഞങ്ങൾ കാറിൽ കേറി അങ്ങോട്ടേക്ക് വിട്ടു. അവിടെ നല്ല രീതിയിൽ അലങ്കരിച്ചിട്ടുണ്ട്.
കേറിയപ്പോ തന്നെ കണ്ടത് യാസിയെ ആണ്. അവനാണെങ്കിൽ വല്ല അന്യ ഗൃഹ ജീവിയേയും കണ്ട പോലെ എന്നെ തന്നെ നോക്കാന്. അവൻ മാത്രം അല്ല മിക്ക ആളുകളും. എന്നെ ഇതുവരെ കറുത്ത വസ്ത്രം അല്ലാതെ വേറൊന്നും ഇട്ടു ആരും കണ്ടിട്ടില്ലല്ലോ. അതോണ്ട് എല്ലാരും ഒന്ന് ഷോക് ആയിട്ടുണ്ട്. ഞാൻ എല്ലാരേം നോക്കി ഒരു പുഞ്ചിരി പാസ് ആക്കി.
നേരെ ചാരുവിന്റെ അടുത്തേക്ക് ഓടി. അവൾ നല്ല മൊഞ്ചത്തി ആയി മഞ്ഞ കളർ ഉള്ള പാട്ടുപാവാട ആണ് ഇട്ടതു. പൂക്കൾ കൊണ്ടുള്ള മാലയും വളയും ഒക്കെ ഇട്ടിട്ടുണ്ട്. ഞങ്ങൾ ചാരുവിനെ കൂട്ടി പോയപ്പോ സച്ചുവേട്ടനെ സ്റ്റെജിൽ ഇരുത്തീട്ടുണ്ട്. അതികം ആളുകൾ ഒന്നും ഇല്ല. എല്ലാ ഫങ്ക്ഷൻസും സിമ്പിൾ ആണ്.
ചാരുവിനെ സ്റ്റേജിൽ സച്ചുവേട്ടന് എതിരായി കൊണ്ട് പോയി ഇരുത്തി. ആദ്യം സച്ചുവേട്ടന് ആണ് മഞ്ഞൾ തേക്കാൻ തുടങ്ങിയെ. പിന്നെ ചാരുവിനു തേച്ചു കൊടുത്തു. രണ്ടെണ്ണത്തിനെയും ഞങ്ങൾ മഞ്ഞളിൽ കുളിപ്പിച്ചു.
''ആഹാ ഇന്ന് നമ്മളെ പെങ്ങള് മൊഞ്ചത്തി ആയിട്ടുണ്ടല്ലോ...'' തിരിഞ്ഞു നോക്കിയപ്പോ ആഷിക്ക, കൂടെ സിനൂക്കയും ഉണ്ട്. രണ്ടാളും ഡ്യൂട്ടി കഴിഞ്ഞു ഇപ്പൊ വന്നേ ഉള്ളൂ.
''താങ്ക്യൂ താങ്ക്യൂ...'' ഞാൻ പറഞ്ഞു.
''പിന്നെ കണ്ടാലും മതി. ഒരുമാതിരി പാടത്തു കോലം വച്ച മാതിരി ഉണ്ട്..'' പറഞ്ഞത് മറ്റാരുമല്ല എന്റെ സ്വന്തം മഹാനായ കെട്ടിയോൻ. ഞാൻ ഒന്ന് കണ്ണുരുട്ടിയപ്പോ വന്നു അടുത്ത ഡയലോഗ്.
''എന്താടീ ഉണ്ടക്കണ്ണീ നോക്കിപ്പേടിപ്പിക്കുന്നെ. ആ കണ്ണടന്റെ ഉള്ളിലൂടെ കണ്ണ് രണ്ടും ഇപ്പൊ പുറത്തേക്കു ചാടും..'' ഷാദ് പറഞ്ഞു.
''പോടാ ഡ്രാക്കുളേ, ഉണ്ടക്കണ്ണു ഇയാളെ കെട്ടിയോൾക്കു..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞതും എല്ലാരും ചിരിച്ചു, കൂടെ ഷാദും.
''ടീ വവ്വാലെ, പൊട്ടത്തി എന്റെ കെട്ടിയാല് നീ തന്നെ അല്ലെ...'' അപ്പൊ ഞാൻ പ്ലിങ്ങി. ആ ദേഷ്യത്തിന് കയ്യിലുണ്ടായിരുന്ന മഞ്ഞൾ ഷാദിന്റെ മുഖത്ത് തേച്ചു കൊടുത്തു. അവിടൊരു കൂട്ടച്ചിരി ഉയർന്നു. അവൻ എന്റെ നേരെ വന്നതും ഞാൻ മാറിക്കളഞ്ഞു.
ഷാദിന്റെ കൈ നേരെ പോയി പതിഞ്ഞത് സിനൂക്കാന്റെ മുഖത്ത്. സിനൂക്ക അപ്പൊ തന്നെ മഞ്ഞൾ എടുത്തു ഷാദിന്റെ നേരെ എറിഞ്ഞു. പക്ഷെ അവൻ മാറി കളഞ്ഞത് കൊണ്ട് അത് നേരെ പോയി കൊണ്ടത് പ്രിയയുടെ മേലെ ആയിരുന്നു. അവൾ ദേഷ്യത്തോടെ സിനൂക്കാനെ നോക്കി.
അപ്പൊ ദാ അവളെ കെട്ടിയോൻ മഹാൻ അവളെ നോക്കി കളിയാക്കി ചിരിക്കുന്നു. പിന്നെ പറയണോ, പ്രിയ മഞ്ഞൾ എടുത്തു പ്രവീണേട്ടനെ കുളിപ്പിച്ചു. പിന്നെ അവിടൊരു പൂരം ആരുന്നു. ഞാൻ മെല്ലെ ചാരുവിന്റെ സൈഡിൽ പോയി ഒളിച്ചു നിന്നു. ആരും എന്നെ കണ്ടില്ല. സച്ചുവേട്ടൻ എണീറ്റ് ഞങ്ങളെ അടുത്ത് വന്നു. ഞങ്ങള് മൂന്നാളും ചിരിച്ചു ചാവാർ ആയി.
''ആഹാ എല്ലാം ഒപ്പിച്ചിട്ടു ഇവിടെ വന്നു ഇരിക്കാണോ...'' നോക്കിയപ്പോ യാസി. അവൻ സ്റ്റേജിന്റെ താഴെ സജീവേട്ടന്റെ കൂടെ നിക്കാണ്. കൂടെ സച്ചുവേട്ടന്റെ ഏട്ടൻ സനലും ഉണ്ട്. ഞാൻ അവനോടു മിണ്ടല്ലേ എന്ന് കുറെ പറഞ്ഞു. എവിടെ ആ കൊരങ്ങൻ എല്ലാരോടും ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, ''അല്ല കളി തുടങ്ങി വച്ച ആളെ വേണ്ടേ എന്ന്...'' അപ്പോളാണ് ഷാദ് എന്നെ കണ്ടത്.
അപ്പൊ തന്നെ അവൻ ഒരു പാത്രത്തിൽ നിന്നു മഞ്ഞളും എടുത്തു വന്നു. ഞാൻ അപ്പൊ തന്നെ എണീറ്റ് ഓടി. വേഗം ചിത്രച്ചേച്ചിയുടെ പിന്നിൽ പോയി നിന്നു. അവിടെ സച്ചുവേട്ടന്റെ ഏട്ടത്തി 'അമ്മ സൂര്യയും ഉണ്ടായിരുന്നു. അവരെ കണ്ടപ്പോ ഷാദ് നിന്നു.
പക്ഷെ ദുഷ്ടത്തികൾ എന്നെ പിടിച്ചു അവന്റെ മുന്നിൽ ഇട്ടു കൊടുത്തു. ആ ഡ്രാക്കുള എന്നെ മഞ്ഞളിൽ കുളിപ്പിച്ചു. തിരിച്ചും പറ്റുന്ന പോലെ ഒക്കെ ഞാനും അവന്റെ മേലെ മഞ്ഞൾ ആക്കി. സച്ചുവേട്ടന്റെ അച്ഛൻ വന്നു ചെവിക്കു പിടിച്ചപ്പോളാ എല്ലാരും നിർത്തിയത്.
ഞങ്ങള് പോയി ഫ്രഷ് ആയി. പക്ഷെ എവിടെ മൊത്തത്തിൽ കുളിച്ചത് കൊണ്ട് കഴുകീട്ടൊന്നും പോണില്ല. അവസാനം എല്ലാരും അവിടുന്ന് ഓരോ ഡ്രസ്സ് വാങ്ങി മാറ്റി. അല്ലാതെ കാറിൽ കേറ്റില്ലാന്നു ഷാദും പ്രവീണേട്ടനും പറഞ്ഞു.
ഞങ്ങൾ തിരിച്ചു പുറപ്പെട്ടു. ഞാനും ചാരുവും പ്രിയയും റൂമിലേക്ക് നടക്കുമ്പോളുണ്ട് പ്രവീണേട്ടനും പ്രിയയുടെ കൂടെ നടക്കുന്നു.
''അല്ല എങ്ങോട്ടാ???'' ഞാൻ ചോദിച്ചു.
''അത് പിന്നെ നിങ്ങക്ക് പേടി ആവില്ലേ ഞാൻ അവിടെ ഹാളിൽ കിടന്നോള്ളാം..'' പ്രവീണേട്ടൻ ഇളിച്ചോണ്ടു പറഞ്ഞു.
''ഓ വേണ്ട ഞങ്ങക്ക് പേടി ഒന്നും ഇല്ല.'' ചാരു പറഞ്ഞു.
''പ്രിയയ്ക്ക് ഭയങ്കര പേടിയാ.. അല്ലെ മോളൂ..'' പ്രവീണേട്ടൻ പ്രിയയുടെ കൈ പിടിച്ചു പറഞ്ഞു.
''ഓ കുഴപ്പമില്ല, രണ്ടു ദിവസം ഞാൻ അഡ്ജസ്റ്റ് ചെയ്തോള്ളാം...'' പ്രിയ പറഞ്ഞു.
''നിന്നു ഒലിപ്പിക്കാതെ വാടാ'' എന്നും പറഞ്ഞു സച്ചുവേട്ടൻ പ്രവീണേട്ടനെ വിളിച്ചോണ്ട് പോയി. ഞങ്ങൾ റൂമിലെത്തി ഒന്ന് ഫ്രഷ് ആയി കിടന്നു. കുറെ ദിവസത്തിന് ശേഷം ആയതോണ്ട് കുറെ കഥ പറഞ്ഞിട്ടാണ് ഉറങ്ങിയേ. അതോണ്ട് എണീക്കാനും ലേറ്റ് ആയി.
ഹോസ്പിറ്റലിൽ എത്തിയപ്പോ സൈറ ഓടി വന്നു. അവൾക്കു നല്ല സങ്കടം ഉണ്ടാരുന്നു ഇന്നലെ വരാൻ പറ്റാത്തതിൽ. ഞങ്ങൾ എടുത്ത ഫോട്ടോസും വിഡിയോസും ഒക്കെ അവൾക്കു കാണിച്ചു കൊടുത്തു. ഇന്ന് മെഹന്ദിക്കു എന്തായാലും വരാം എന്ന് സൈറ പറഞ്ഞു. മോളെ ഷാജുക്കന്റെ ഏട്ടന്റെ ഭാര്യ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു.
എങ്ങനേലും വൈകുന്നേരം ആയ മതി എന്നാരുന്നു. ലേറ്റ് ആയതു കൊണ്ട് ഫുഡ് ഒക്കെ ക്യാന്റീനിൽ നിന്നാണ് കഴിച്ചത്. വൈകുന്നേരം ആയതും ഞങ്ങള് വേഗം റൂമിലേക്ക് വിട്ടു. സച്ചുവേട്ടനും ചാരുവും നേരെ സച്ചുവേട്ടന്റെ ഏട്ടന്റെ വില്ലയിലേക്കു പോയി. അവിടെ എല്ലാ കാര്യങ്ങളും ആദ്യമേ ഏർപ്പാട് ആക്കീട്ടുണ്ടായിരുന്നു.
ഞാനും പ്രിയയും റെഡി ആയി താഴെ നിക്കാൻ തുടങ്ങീട്ട് അരമണിക്കൂർ ആയി. ആരും താഴെ എത്തീട്ടില്ല. ദേഷ്യം വന്നു ഞങ്ങൾ അവരെ റൂമിലേക്കെ പോയി. കാളിങ് ബെൽ അടിച്ചിട്ട് നോ റെസ്പോൺസ്. തള്ളി നോക്കിയപ്പോ ഡോർ തുറന്നു.
ഞങ്ങള് വേഗം അകത്തു കേറി നോക്കി. അവിടെ കണ്ട കാഴ്ച ഭീകരം ആരുന്നു. ഞാനും പ്രിയയും മുഖത്തോടു മുഖം നോക്കി നിന്നു പോയി.
പിന്നെ അടുക്കളയിൽ പോയി ഞാൻ ചട്ടുകവും പ്രിയ ചപ്പാത്തിക്കോലും
എടുത്തോണ്ട് വന്നു.
ഞാൻ ഷാദിനിട്ടു ഒന്ന് കൊടുത്തു,പ്രിയ പ്രവീണേട്ടനും. രണ്ടും നല്ല ഉറക്കം ആണ് ഇപ്പോളും. അടിയൊന്നും എവിടെയും ആയിട്ടില്ല. ശരൺ ഇന്ന് എന്തോ പ്രോഗ്രാം ഉള്ളോണ്ട് ഞങ്ങളെ കൂടെ വന്നില്ല. നേരെ വില്ലയിൽ എത്താം എന്നാ പറഞ്ഞത്.
നേരെ പോയി രണ്ടു ഗ്ലാസ് വെള്ളം എടുത്തോണ്ട് വന്നു. ഞങ്ങള് ഒരുമിച്ചു രണ്ടിന്റേം തലയിൽ ഒഴിച്ചു..
''അയ്യോ ഞാൻ കടലിൽ വീണേ... അയ്യോ എന്റെ പ്രിയ വിധവ ആയെ...'' പ്രവീണേട്ടന്റെ വക. ഞാനും പ്രിയയും ചിരിക്കാൻ തുടങ്ങി.
''അയ്യോ സുനാമി ഓടിക്കോ...'' ഷാദ് അതും പറഞ്ഞു എണീറ്റോടാൻ നോക്കിയതും വെള്ളം ചവിട്ടി ദേ പോയി താഴേക്ക്. ജന്തു ഡ്രാക്കുള പോവുന്ന വഴിക്കു എന്റെ കൈ പിടിച്ചു വലിച്ചു. ഇപ്പൊ ഞാൻ ഓന്റെ മേലെ കിടക്കാ. പേടിച്ചു ഞാൻ രണ്ടു കണ്ണും ഇറുക്കി അടച്ചു.
@@@@@@@@@@@@@@@@@@@@@@@@@@@@
വൈകുന്നേരം വന്നു ഫ്രഷ് ആവാൻ പോവുമ്പോൾ പ്രവീൺ ഉണ്ട് നേരെ പോയി കിടക്കുന്നു.
''ടാ നീ എന്താ കിടക്കുന്നെ??? നമക്ക് പോണ്ടേ??'' ഞാൻ ചോദിച്ചു.
''ആഹ് അവളുമാര് റെഡി ആയി വരുമ്പോളേക്കും നമ്മളെ രണ്ടുറക്കം കഴിയും.'' എന്നും പറഞ്ഞു അവൻ കിടന്നു. അപ്പൊ ഞാനും ഒരു പത്തു മിനിട്ടു ഉറങ്ങാമെന്നു കരുതി കിടന്നു.
പെട്ടെന്ന് എന്തോ വെള്ളത്തിൽ വീഴുന്ന പോലെ ഉള്ള സ്വപ്നം കണ്ടിട്ടാ ഞാൻ ഞെട്ടി എണീറ്റത്. ഉറക്കപ്പിച്ചിൽ എണീറ്റ് ഓടാൻ നിന്നതും ഞാൻ സ്ലിപ് ആയി വീണു. വീണു കഴിഞ്ഞാണ് ഒറ്റയ്ക്കല്ല എന്റെ മേലെ ആരോ വീണു എന്ന് മനസ്സിലായി.
മെല്ലെ കണ്ണ് തുറന്നു നോക്കിയപ്പോ ആമി എന്റെ മേലെ കിടപ്പുണ്ട്. പേടിച്ചിട്ടാണെന്നു തോന്നുന്നു രണ്ടു കണ്ണും പൂട്ടീട്ടാണ് കിടക്കുന്നെ. അവളുടെ കിടപ്പു കണ്ടു എനിക്ക് ചിരി വന്നു. വീണപ്പോ സ്കാർഫ് അഴിഞ്ഞു മുന്നിലേക്ക് മുടി വന്നു വീണിട്ടുണ്ട്. മെല്ലെ കൈ കൊണ്ട് അതൊക്കെ മാറ്റിക്കൊടുത്തപ്പോൾ ആണ് അവൾക്കു ബോധം വന്നേ.
പെട്ടെന്ന് തന്നെ കണ്ണ് തുറന്നു എന്നെ നോക്കി. പിന്നെ പറയണ്ടല്ലോ ഉണ്ടക്കണ്ണുരുട്ടി എന്നെ പേടിപ്പിക്കാൻ തുടങ്ങി. സത്യം പറഞ്ഞാ അപ്പോളാ എനിക്കും ബോധം വന്നേ.
''കണ്ണും കണ്ണും തമ്മിൽ തമ്മിൽ...'' പാട്ടു കേട്ടപ്പോ അതിന്റെ ഉൽഭവം എവിടാണെന്നു നോക്കി. അപ്പോളാ അവിടെ പ്രവീണും പ്രിയയും ഞങ്ങളേം നോക്കി ചിരിച്ചോണ്ട് നിക്കുന്നത് കണ്ടത്. ഞാൻ വേഗം എന്റെ കലിപ്പ് മോഡ് ഓൺ ആക്കി. ഇല്ലെങ്കിൽ രണ്ടും കൂടി ഞങ്ങളെ പഞ്ഞിക്കിടും.
''ടീ നിനക്ക് കെടക്കാനല്ലേ അകത്തു നല്ല വല്യ കട്ടിലും ഹാളിൽ സോഫയുമൊക്കെ വാങ്ങിയിട്ടിട്ടുള്ളത്. പിന്നെ എന്റെ നെഞ്ചത്ത് തന്നെ കിടക്കണോ??'' ഞാൻ ചോദിച്ചു.
''ടാ നിന്റെ നെഞ്ച് പോലെ അത്ര സോഫ്റ്റ് ആയിരിക്കില്ല സോഫയും കട്ടിലൊന്നും..'' പ്രവീൺ പറഞ്ഞു. എന്നിട്ടു രണ്ടും നിന്നു ചിരിക്കാ.. അലവലാതി ഭർത്താവിന്റെ അലവലാതി ഭാര്യ.
''മനുഷ്യനെ വലിച്ചു താഴെ ഇട്ടതും പോരാ മെക്കിട്ടു കേറാനും വരുന്നോ???'' ആമി ദേഷ്യത്തോടെ പറഞ്ഞിട്ടു എന്റെ മേലെ നിന്നും എണീറ്റു. ദേ പോയി ദാ വന്നു എന്ന് പറഞ്ഞ പോലെ അപ്പൊ തന്നെ തിരിച്ചു എന്റെ മേലെ വന്നു വന്നു.
''എന്റുമ്മാ... എന്റെ നടൂ.. ടീ നീ എന്നെ കൊല്ലോ???'' ഞാൻ ചോദിച്ചു.
''എന്റെ മാല കുടുങ്ങിയതാ..'' എന്നും പറഞ്ഞു അവള് എന്റെ ഷർട്ടിന്റെ ബട്ടണിൽ കുടുങ്ങിയ മാല എടുക്കാൻ നോക്കി. എവിടെ, അവളെ കൊണ്ട് പറ്റുന്നില്ലാന്നു കണ്ടതും ഞാൻ അവളെ സഹായിക്കാൻ തുടങ്ങി.
''ഇതിപ്പോളൊന്നും തീരുമെന്ന് തോന്നുന്നില്ല. നീ വാ മോളെ നമക്ക് പോയി റെഡി ആവാം..'' എന്നും പറഞ്ഞു പ്രവീൺ പ്രിയയുടെ കയ്യും പിടിച്ചു പോയി.
എങ്ങനൊക്കെയോ മാല വിടുവിച്ചു ഞങ്ങൾ എണീറ്റു. എന്റെ നാട് നല്ല പണി ആയിട്ടുണ്ട്. നല്ല വേദന.
''ടീ നീ കാണുന്ന പോലെ അല്ലല്ലോ, മുടിഞ്ഞ വെയിറ്റ് ആണല്ലോ.. എന്റെ നടു പഞ്ചർ ആയി.'' ഞാൻ പറഞ്ഞു.
''ഞാൻ പറഞ്ഞോ എന്നെ വലിച്ചിടാൻ.. എന്നിട്ടു ഡയലോഗ് അടിക്കുന്നു.'' ആമി ദേഷ്യത്തോടെ പറഞ്ഞിട്ട് സ്കാർഫ് ശെരി ആക്കാൻ തുടങ്ങി. ഞാൻ അതും നോക്കി നിന്നു. ശരിക്കും അവളെ കാണാൻ നല്ല ഭംഗി ഉണ്ട്. ഗ്രീൻ കളർ ലോങ്ങ് ടോപ്പും ബ്ലാക് പാന്റും. വെറുതെ അല്ല ഇവൾ കളർ ഡ്രസ്സ് ഒന്നും ഉപയോഗിക്കാത്തെ. അതവളുടെ ഭംഗി കൂട്ടുന്നുണ്ട്.
ഞാൻ നോക്കി നിന്നതു കണ്ടത് കൊണ്ടാവും അവൾ എന്നോട് എന്തെ എന്ന് ചോദിച്ചേ. ഞാൻ ''ഒന്നുമില്ലേ'' എന്ന് കൈകൂപ്പി പറഞ്ഞിട്ട് റെഡി ആവാൻ പോയി. റൂം തുറന്നപ്പോ അതിലും കഷ്ട്ടം. പ്രിയ പ്രവീണിന് ഷർട്ടിന്റെ ബട്ടൺ ഇട്ടു കൊടുക്കുന്നു. എന്നെ കണ്ടതും പ്രിയ വേഗം പുറത്തേക്കു പോയി.
''എന്തിനാടാ ഇപ്പൊ ഇങ്ങോട്ടു വന്നത്..'' പ്രവീൺ ചോദിച്ചു.
''ഇവിടെ ലേറ്റ് ആയപ്പോളാ അവന്റെ ഒലക്കമ്മേലെ റൊമാൻസ്.. അവിടെ സച്ചു കയറു പൊട്ടിക്കുന്നുണ്ടാവും.'' എന്നും പറഞ്ഞു ഞാൻ റെഡി ആവാൻ പോയി.
പെട്ടെന്ന് റെഡി ആയി പുറപ്പെട്ടു. അവിടെ എത്തിയപ്പോ ഒന്നും പറയണ്ട. സച്ചുവും ചാരുവും മുഖം വീർപ്പിച്ചു ഇരിക്കുന്നു.
അവന്റെ അടുത്ത് പോയി ഒരു കയ്യകലത്തിൽ നിന്നു സോറി പറഞ്ഞു. കാരണം ഏകദേശം എല്ലാരും എത്തിയിരുന്നു.
''സോറി ടാ കുറച്ചു ലേറ്റ് ആയിപ്പോയി." ഞാൻ പറഞ്ഞു. എവിടെ ആ തെണ്ടി ഒന്ന് മൈൻഡ് ചെയ്യുന്നു കൂടി ഇല്ല.
''ടാ ഈ പ്രവീൺ റൊമാൻസ് കളിക്കാൻ നിന്നിട്ടാ... ഒരുങ്ങി തീർക്കണ്ടേ.''ഞാൻ മെല്ലെ പ്രവീണിന്റെ മേലെ ഇട്ടു.
''ഓ പിന്നെ അവിടെ ആരാ റൊമാൻസ് കളിച്ചെന്നു ഞങ്ങള് കണ്ടതാ.. എന്തൊക്കെ ആരുന്നു. സ്ലിപ്പായി വീഴുമ്പോ കൈ പിടിച്ചു വലിക്കുന്നു. മേലെ കിടക്കുന്നു, മുടി ഒതുക്കി കൊടുക്കുന്നു കണ്ണും കണ്ണും നോക്കുന്നു... മുടി ബട്ടണിൽ കുടുങ്ങുന്നു... ഹോ..'' പ്രവീൺ പറഞ്ഞതും എല്ലാരും എന്നേം ആമിയെയും മാറി മാറി നോക്കാൻ തുടങ്ങി.
ആമിയുടെ മുഖം ചുവന്നു തുടുത്തു നല്ല സ്ട്രാബെറി പോലെ ആയിട്ടുണ്ട്.
''ഓഹോ അപ്പൊ അതാണ് ഒരാളെ കാണാൻ ഇന്ന് ഇത്ര മൊഞ്ചു..'' ചാരു ആമിയെ നോക്കി പറഞ്ഞു. എല്ലാരും കൂടി ഞങ്ങളെ കളിയാക്കി കൊന്നു. ആമിയാണെങ്കി ഞാൻ എന്തോ മഹാപാപം ചെയ്ത മാതിരി എന്നെ നോക്കി കൊല്ലുന്നുണ്ട്.
പെട്ടെന്നാണ് ചാരു ഒരു കാര്യം പറഞ്ഞത്. ഞാൻ ആമിയെ നോക്കി. അവളുണ്ട് നിന്നു വിയർക്കുന്നു.
''ടീ നിന്നോട് ഞാൻ ഒന്ന് മൈലാഞ്ചി ഇട്ടു തരാൻ അല്ലെ പറഞ്ഞുള്ളു അതിനു നീ എന്തിനാ ഇങ്ങനെ വിയർക്കുന്നെ???'' ചാരു ചോദിച്ചപ്പോളാ എനിക്ക് ബോധം വന്നത്.
''എനിക്ക് അറിയില്ല..'' എന്നും പറഞ്ഞു പെട്ടെന്ന് ഞാൻ അവിടെ നിന്നും നടന്നു.
സൈറ എന്നെ തടഞ്ഞു. ''നിനക്ക് അറിയില്ലന്നോ??? എന്റെ മുഖത്ത് നോക്കി പറ. നിനക്ക് മൈലാഞ്ചി ഇടാനും ഇട്ടു കൊടുക്കാനും എത്ര ഇഷ്ട്ടം ആയിരുന്നു എന്ന് എന്നെക്കാൾ ആർക്കാ അറിയാ.''
''അത് പണ്ടല്ലേ, ഇപ്പൊ ഞാൻ മറന്നു പോയി.'' എന്ന് പറഞ്ഞു ഒന്ന് ചിരിച്ചെന്നു വരുത്തി.
പിന്നെയും അവരൊക്കെ എന്തൊക്കെയോ പറഞ്ഞെങ്കിലും ഞാൻ ഒന്നും കേൾക്കാതെ വേഗം മാറിക്കളഞ്ഞു. മനസ്സ് മുഴുവൻ കുറെ നാളുകൾ പിന്നിലേക്ക് പോയിരുന്നു.
ആരും കാണാതെ പുറത്തിറങ്ങി ആകാശത്തേക്ക് നോക്കി നിന്നു. പെട്ടെന്നാണ് ''ട്ടോ'' എന്ന ശബ്ദം കേട്ടത്. നോക്കിയപ്പോ ഷാദ് ആണ്.
''എന്താ ഷസിനു മൈലാഞ്ചിയും ഇഷ്ടമല്ലേ..'' ഷാദ് ചിരിച്ചോണ്ട് ചോദിച്ചു.
''അല്ല..'' ഞാൻ പെട്ടെന്ന് ഓർമ്മ ഇല്ലാതെ പറഞ്ഞു. പിന്നെയാണ് ബൾബ് കത്തിയത്. ''ഏ ഷാദ് എന്താ ചോദിച്ചത്??''
''അതെന്നെ, അതിന്റെ ഉത്തരവും കിട്ടി. അവൻ ഇഷ്ടമില്ലാത്തതൊക്കെ നീ എന്തിനു ഒഴിവാക്കണം. അവനെ വിട്ട പോലെ അവന്റെ ഓർമകളും മനസ്സിൽ നിന്നും മായ്ച്ചു കളയുക.'' ഷാദ് പറഞ്ഞു.
''അങ്ങനെ ആ ഓർമ്മകൾ മാഞ്ഞു പോവാതിരിക്കാനാ അവനീ സമ്മാനം തന്നത്.'' എന്ന് പറഞ്ഞു ഞാൻ എന്റെ ഇടത്തെ കയ്യുടെ ഉള്ളം കാണിച്ചു കൊടുത്തു. അതിൽ പൊള്ളി ഉണങ്ങിയ പാട് ഇപ്പോളും ഉണ്ട്...
''ഇതെന്താ നിന്റെ കൈ ഇങ്ങനെ??? എങ്ങനെ പറ്റിയതാ??'' അവൻ ചോദിച്ചു.
''അവനു ഇഷ്ടമില്ലാത്ത മൈലാഞ്ചി ഇട്ടതിനു തിളച്ച എണ്ണയിൽ മുക്കിയത. രണ്ടു മാസം കൈ അനക്കാൻ പറ്റിയില്ല. അതിനിടയിൽ തെറ്റുകൾ സംഭവിച്ചാൽ ആ കയ്യിൽ തന്നെ ആവും ശിക്ഷ. ഉപ്പു, മുളക് പൊടി, ചൂരൽ പ്രയോഗം അതൊക്കെയാ ശിക്ഷ. ഷാദ് സ്വർഗ്ഗവും നരകവും ഒരുമിച്ചു കണ്ടിട്ടുണ്ടോ, ഞാൻ കണ്ടിട്ടുണ്ട്... പടച്ചോൻ തന്ന ശരീരം നശിപ്പിക്കാൻ നമുക്ക് അവകാശം ഇല്ല എന്നൊരു കാരണം കൊണ്ട് മാത്രമാ ഇന്നും ഞാൻ ഇവിടെ നിക്കുന്നത്, അല്ലെങ്കിൽ...'' അറിയാതെ ആ ഓർമയിൽ എന്റെ ശരീരം ഒന്ന് വിറച്ചു.
അത് അറിഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു ഷാദ് എന്നെ കെട്ടിപ്പിടിച്ചു. എനിക്കെന്തോ പോലെ തോന്നിയെങ്കിലും ആ സമയത്തു അതൊരു ആശ്വാസം ആയിരുന്നു. എത്ര നേരം അങ്ങനെ നിന്നെന്നു അറിയില്ല. സത്യം പറഞ്ഞാൽ എന്റെ ഉമ്മാന്റെ കൂടെ നിന്ന പോലൊരു ഫീൽ ആയിരുന്നു. അത്രയും സുരക്ഷാ തോന്നി ആ കൈക്കുള്ളിൽ.
പിന്നെ അവൻ എന്നെ വിട്ടു എന്റെ കൈ എടുത്തു നോക്കി. അവന്റെ കണ്ണുനീർ അതിൽ ഇറ്റു വീണത് ഞാൻ അറിഞ്ഞു.
''പല കാര്യങ്ങളും ആവശ്യമില്ലാത്തത് കൊണ്ടാണ് നമുക്ക് മറവി എന്ന് പറയുന്ന കാര്യം പടച്ചോൻ തന്നത്. അത് മറക്കുക തന്നെ വേണം..'' എന്നും പറഞ്ഞു അവൻ എന്നെ ചേർത്ത് പിടിച്ചു.
''ഞാൻ ഒന്നും കണ്ടില്ല. ആഹാ ആരും കാണാതെ റൊമാൻസ് ആണല്ലേ..'' നോക്കിയപ്പോ സിനുവും ആഷിയും പ്രവീണേട്ടനും സച്ചുവേട്ടനും ഷാജുക്കയും. എല്ലാരേം ഒരുമിച്ചു കണ്ടതും ഞാൻ വേഗം അകത്തേക്ക് ഓടി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
അവർ എന്നെ കളിയാക്കി കൊണ്ട് അടുത്തേക്ക് വന്നു. പക്ഷെ എന്റെ കണ്ണ് നിറഞ്ഞതു കണ്ടതും എന്താ കാര്യം എന്ന് ചോദിച്ചു. ഞാൻ കണ്ണിൽ പൊടി പോയതാണ് എന്നൊക്കെ പറഞ്ഞെങ്കിലും അവർ വീണ്ടും ചോദിച്ചു.
ഞാൻ ആമി പറഞ്ഞതൊക്കെ അവരോടു പറഞ്ഞു. അത് കേട്ടതും അവരുടെ ഒക്കെ കണ്ണ് നിറഞ്ഞു.
''അവൾ എന്തൊക്കെയാടാ ഈ ചെറിയ പ്രായത്തിൽ തന്നെ അനുഭവിച്ചു കൂട്ടിയത്...'' സചുവാന്.
''യാ അല്ലാഹ് ഇങ്ങനെ ഒരു വിധി ഒരു പെണ്ണിനും നീ കൊടുക്കല്ലേ...'' സിനു.
''ടാ ഇനി ഒരിക്കലും അവളുടെ കണ്ണ് നിറയരുത്.'' ആഷി എന്റെ കൈ പിടിച്ചു പറഞ്ഞു. അവരോടു എല്ലാം പറഞ്ഞട്ടുണ്ടെങ്കിലും ആറു മാസത്തെ കോൺട്രാക്ടിന്റെ കാര്യം പറഞ്ഞിട്ടില്ല. ഞാൻ സച്ചുവിനേം പ്രവീണിനേം നോക്കി, എന്നിട്ടു ആഷിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഞങ്ങൾ അകത്തേക്ക് പോയപ്പോ ആമി ഉണ്ട് ചാരുവിനു ഒരു കയ്യിൽ മൈലാഞ്ചി ഇട്ടു കൊടുക്കുന്നു. ഞങ്ങൾ അവരെ അടുത്ത് പോയി ഇരുന്നു. അവള് വരയ്ക്കുന്ന കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.
സച്ചു അവളെ അടുത്ത് ഇരുന്നു അവളെ തലയിൽ തലോടി. അത് കണ്ടപ്പോ ആമി എന്നെ നോക്കി. അവൾക്കു മനസ്സിലായി ഞാൻ അവരോടു പറഞ്ഞെന്നു. ഞാൻ വേഗം ഞാൻ ഒന്നുമറിഞ്ഞില്ലേ രാമനാരായണാ എന്നും പറഞ്ഞു മോളിലേക്കു നോക്കി ഇരുന്നു. പിന്നെ എല്ലാ ആങ്ങളമാരും കൂടി അവളെ ചിരിപ്പിക്കാൻ കഷ്ട്ടപ്പെട്ടു.
അവസാനം അവളെ വായിന്നു രണ്ടു തെറി കേട്ടപ്പോ എല്ലാം എണീറ്റു പോയി. പെട്ടെന്ന് ചിത്ര ചേച്ചി വന്നു ആമിയെ വിളിച്ചോണ്ട് പോയി. എന്തോ സ്വീറ്റ് ഉണ്ടാക്കുന്നതിനെ പറ്റി ചോദിക്കാനാ...
''എന്തായിരുന്നു പെങ്ങളോടിന്നു വല്ലാത്ത സ്നേഹം...'' ചാരുവാണ്.
''അതെന്നെ നമ്മളെ ഒന്നും ഒരു മൈന്റും ഇല്ല.'' സാറാ.
''അത് അവളെ മനസ്സു നല്ലതായൊണ്ടാ..'' സച്ചു പറഞ്ഞു.
''ഓ നമ്മളൊക്കെ രണ്ടാളെ കൊന്നിട്ടുണ്ടല്ലോ..'' ചാരു പറഞ്ഞതും ഞങ്ങൾ ഒന്ന് ചിരിക്കാൻ നോക്കി.
''ചിരിക്കു വോൾട്ടെജ് പോരല്ലോ മാഷേ.. കാര്യം എന്താ..'' ചാരു സച്ചൂനോട് പറഞ്ഞു.
അവനു പറയാൻ പറ്റുന്നില്ല എന്ന് കണ്ടതും ഷാജു അവരോടു കാര്യം പറഞ്ഞു. ചാരുവിന്റെ കണ്ണ് നിറഞ്ഞു. പക്ഷെ സാറയുടെ കണ്ണിൽ ദേഷ്യം ആണ് കണ്ടത്. ഷെസിനെ എങ്ങാനും അവളെ മുന്നിൽ കിട്ടിയാൽ അപ്പൊ വെട്ടിക്കൊല്ലും.
അപ്പോളേക്കും ആമി വന്നു. എല്ലാരും നോർമൽ ആയി. ചാരുവിന്റെ ഒരു കയ്യിലും രണ്ടു കാലിലും ആമി മൈലാഞ്ചി ഇട്ടു കൊടുത്തു. സൈറ ആ സമയം കൊണ്ട് ചാരുവിന്റെ ഒരു കയ്യിൽ ഇട്ടു തീരുന്നേ ഉള്ളൂ. അതിൽ നിന്നും തന്നെ ആമി ഒരു എക്സ്പെർറ് ആണെന്ന് മനസ്സിലായി.
ചാരുവിന്റെ ഇട്ടു കഴിഞ്ഞതും ഞങ്ങള് ആമിയുടെ പിന്നാലെ കൂടി അവളോട് മൈലാഞ്ചി ഇടാൻ പറഞ്ഞു. അവള് കൊന്നാലും ഇടില്ല പറഞ്ഞപ്പോ ഞാൻ അവളെ പിടിച്ചു വച്ചു അവളുടെ കയ്യിൽ മൈലാഞ്ചി ഇടാൻ തുടങ്ങി.
എന്റെ കലാബോധം കണ്ടതും ആമി കൈ വിടുവിച്ചു എണീറ്റു ഓടി. എന്നിട്ടു കൈ കഴുകീട്ടു വന്നു.
''ടീ മര്യാദക്ക് മൈലാഞ്ചി ഇട്ടോ.. ഇല്ലേൽ ഇപ്പൊ കണ്ടല്ലോ ഇവിടെ പിടിച്ചു കെട്ടി ഇട്ടിട്ടു ഞാൻ നിന്റെ കയ്യിൽ മൈലാഞ്ചി ഇടും...'' ഞാൻ പറഞ്ഞു.
''അവൾക്കു ഇഷ്ട്ടം ഇല്ലെങ്കിൽ പിന്നെന്തിനാ നിര്ബന്ധിക്കുന്നെ.'' നോക്കിയപ്പോ യാസി ആണ്. കൂടെ ശരണും ഉണ്ട്.
''മൈലാഞ്ചി ഇടുന്നതു നല്ലതല്ലേ..'' ഞാൻ പറഞ്ഞു.
''എനിക്കീ മൈലാൻജീ എന്ന് പറയുന്ന സാധനം കണ്ണെടുത്താ കണ്ടു കൂടാ. ചാണകത്തിൽ കൈ കുത്തിയ പോലെ.'' യാസി പറഞ്ഞു.
''പക്ഷെ എനിക്ക് ഭയങ്കര ഇഷ്ട്ടാ. പെണ്കുട്ടിയോളുടെ കയ്യിൽ മൈലാഞ്ചി കാണുന്നത് തന്നെ ഒരു ഭംഗിയാ.. അതിന്റെ മണവും.. മാഷാഅല്ലാഹ്.'' ഞാൻ പറഞ്ഞു.
''എന്ന് വച്ചു സ്വന്തം ഇഷ്ട്ടങ്ങൾ അടിച്ചേൽപ്പിക്കുന്നത് നല്ലതാണോ..'' യാസി ചോദിച്ചു. ഞാൻ ആമിയെ ഒന്ന് ദേഷ്യത്തോടെ നോക്കി. എന്നിട്ടു തിരിച്ചു നടന്നു.
''ആര് പറഞ്ഞു എനിക്ക് ഇഷ്ടല്ലാന്നു. എനിക്ക് ഭയങ്കര ഇഷ്ടമാ മൈലാഞ്ചി ഇടാൻ.'' എന്ന് ആമി പറഞ്ഞതും ഞാൻ തിരിഞ്ഞു നോക്കി. അവളുണ്ട് ഒരു കോൺ എടുത്തു മൈലാഞ്ചി ഇടുന്നു. പെട്ടെന്ന് തന്നെ അവള് ഇടതു കയ്യിൽ മുന്നിലും ബാക്കിലും മൈലാഞ്ചി ഇട്ടു. ഞാൻ നോക്കിയപ്പോ അവളെന്നെ നോക്കി പുഞ്ചിരിച്ചിട്ടു കണ്ണിറുക്കി കാണിച്ചു. ഞാൻ അവളെ നോക്കി ചിരിച്ചോണ്ട് തലയാട്ടീട്ടു ഫുഡ് കഴിക്കാൻ പോയി.
ഞങ്ങള് ഫുഡ് ഒക്കെ കഴിച്ചു വന്നപ്പോ ആമിയും സാറയും പ്രിയയും ഉണ്ട് രണ്ടു കയ്യിലും നിറച്ചു മൈലാഞ്ചിയും ഇട്ടു ഇരിക്കുന്നു. എനിക്കെന്തോ അത് കണ്ടപ്പോ വല്ലാത്ത സന്തോഷം തോന്നി. ആമിയുടെ മനസ്സിലെ മുറിവുകൾ ഉണങ്ങാൻ തുടങ്ങിയിരിക്കുന്നു. അതിനു വേണ്ടി തന്നെയാ അവളോട് മൈലാഞ്ചി ഇടാൻ പറഞ്ഞെ.
പക്ഷെ യാസി ഇടങ്കോലിടാൻ വരുമെന്ന് കരുതിയതേ ഇല്ല. അതേതായാലും നന്നായി. അത് കൊണ്ടാണ് അവൾ മൈലാഞ്ചി ഇട്ടതു. ഇല്ലെങ്കിൽ ഞാൻ കലിപ്പാവുമെന്നു അവൾക്കറിയാം. ഞങ്ങളിപ്പോ ബെസ്റ് ഫ്രണ്ട്സ് ആണ്.
@@@@@@@@@@@@@@@@@@@@@@@@@@
ഷാദ് പറഞ്ഞിട്ടും മൈലാഞ്ചി ഇടാൻ ഒരു മൂഡ് ഇല്ലാരുന്നു. ഇടില്ല എന്ന് പറഞ്ഞപ്പോളാ അവൻ എന്റെ കൈ പിടിച്ചു വച്ചു മൈലാഞ്ചി ഇടാൻ തുടങ്ങിയത്. സത്യം പറയാലോ പെറ്റതള്ള സഹിക്കൂല. അമ്മാതിരി വൃത്തിക്കെട്ട വരക്കൽ ആരുന്നു.
ഞാൻ വേഗം ഓടി പോയി കഴുകി. ഷാദ് വീണ്ടും മൈലാഞ്ചി ഇടാൻ പറയുമ്പോളാ യാസി വന്നത്. അവന്റെ ഡയലോഗ് കേട്ടപ്പോ ഞാൻ ഷാദിനെ ആണ് നോക്കിയത്. അവന്റെ മുഖം മാറുന്നത് ഞാൻ കണ്ടു. അത് കൊണ്ടാണ് ഞാൻ മൈലാഞ്ചി ഇട്ടതു. അത് കണ്ടപ്പോ അവനും ചിരിച്ചു.
ഞങ്ങൾ രണ്ടു കയ്യിലും മൈലാഞ്ചി ഇട്ടു ഇരിക്കുമ്പോൾ ആണ് ആ മങ്കികൾ ഫുഡ് കഴിച്ചിട്ട് വന്നത്. ചിത്ര ചേച്ചി ആണ് ഒരു കയ്യിൽ ഇട്ടു തന്നത്. ഫുഡ് കഴിക്കാൻ പോവുമ്പോൾ ഞങ്ങളോട് ഒന്ന് ചോദിച്ചു പോലും ഇല്ല.
''എന്തായി നിങ്ങളെ കലാപരിപാടികൾ കഴിഞ്ഞോ???'' സച്ചുവേട്ടൻ ആണ്.
''ഓ നിങ്ങളെ വയർ നിറഞ്ഞല്ലോ, അത് പോരെ. ഞങ്ങളെ കാര്യം നോക്കണ്ട.'' ചാരു ദേഷ്യത്തോടെ മുഖം തിരിച്ചു.
''അയ്യോ എന്റെ മോള് പിണങ്ങിയോ??? ലേറ്റ് ആയില്ലേ അപ്പൊ വിഷക്കൂലേ..'' സച്ചുവേട്ടൻ കളിയാക്കി ചോദിച്ചു.
സത്യം പറഞ്ഞാൽ നല്ലോണം ലേറ്റ് ആയി. ഏകദേശം എല്ലാരും ഫുഡ് ഒക്കെ കഴിച്ചു പോയി. ഞങ്ങൾ ഫ്രണ്ട്സും കുറച്ചു അടുത്ത ബന്ധുക്കളും മാത്രമേ ബാക്കിയുള്ളു.
''അപ്പൊ ഞങ്ങൾക്ക് വിശപ്പൊന്നും ഇല്ലേ...'' സാറയാണ് ചോദിച്ചത്.
''അതിനു നിന്നെ ആരാ പിടിച്ചു വച്ചതു, പോയി കഴിച്ചൂടെ..'' ഷാജുക്ക ചോദിച്ചതും സാറാ ഇക്കാനെ നോക്കിപ്പേടിപ്പിച്ചു.
''എന്താടീ ഉണ്ടക്കണ്ണീ ഈനാംപേച്ചീ..??? ഷാജുക്ക ചോദിച്ചു.
''നിങ്ങള് ശരിക്കും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുന്നതാണോ???'' സാറാ ചോദിച്ചു.
''അതെന്താ പ്രത്ത്യേഗിച് ചോദിക്കാൻ , ശരിക്കും പൊട്ടൻ..'' പ്രവീണേട്ടൻ പറഞ്ഞു. അത് കേട്ട് എല്ലാരും ചിരിച്ചു.
''ആഹ് നിങ്ങളും അങ്ങനെ തന്നെയാ..'' പ്രിയ പറഞ്ഞു.
''അങ്ങനെ മോളിലൂടെ പോയ പണി പ്രവീൺ ഏണി വച്ച് പിടിച്ചിരിക്കുന്നു. എല്ലാരും ഒന്ന് കയ്യടിച്ചു ചിരിക്കൂ..'' എന്ന് സച്ചുവേട്ടൻ പറഞ്ഞതും പിന്നൊരു കൂട്ടച്ചിരി ആരുന്നു.
''എന്റെ പൊന്നു പൊട്ടൻ ഭർത്താക്കന്മാരെ ഈ രണ്ടു കയ്യിലും മൈലാഞ്ചി ഇട്ടു ഇരിക്കുന്ന ഞങ്ങൾ എങ്ങനെയാ ഭക്ഷണം കഴിക്ക.. ഒന്ന് പറഞ്ഞു തരുമോ???'' സാറാ ചോദിച്ചു.
''ഓ അങ്ങനെ...'' എന്നും പറഞ്ഞു പ്രവീണേട്ടൻ ഒരു ഓട്ടമായിരുന്നു. അത് കണ്ടു എല്ലാരും ഓടി എങ്കിലും ഷാദ് മാത്രം എന്താ സംഭവം എന്ന് വണ്ടറടിച്ചു അവിടെ മോളിലോട്ടു നോക്കി നിന്നു.
അപ്പോഴാണ് സച്ചുവേട്ടനും ഷാജുക്കയും പ്രവീണേട്ടനും ഓരോ പ്ലേറ്റിൽ ഫുഡും കൊണ്ട് വന്നത്. അപ്പോളുണ്ട് സജീവേട്ടനും ഫുഡ് എടുത്തു വരുന്നു. നോക്കുമ്പോൾ ചിത്ര ചേച്ചിയും രണ്ടു കയ്യിലും മൈലാഞ്ചി ഇട്ടിട്ടുണ്ട്.
എല്ലാരും അവരവരുടെ പങ്കാളികളുടെ അടുത്ത് പോയി ഫുഡ് വാരി കൊടുക്കാൻ തുടങ്ങി. അത് കണ്ടപ്പോ അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ഇവരുടെ ഈ സ്നേഹം എന്നും നിലനിൽക്കാൻ, ആരുടേയും കണ്ണ് തട്ടല്ലേ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
അപ്പോഴാണ് യാസിയും ശരണും വന്നത്. ''ആഹാ ഇവിടെ ഊറ്റൽ മത്സരം ആണോ..'' അവർ ചിരിച്ചോണ്ട് ചോദിച്ചു.
''എന്താ ആമി ഫുഡ് കഴിക്കുന്നില്ലേ???'' യാസിയാണ്.
''ഷാദ് എവിടെ പോയി??'' ശരൺ ചോദിച്ചതും യാസി അവനെ ഒരു നോട്ടം. സത്യം പറഞ്ഞാൽ ഞാൻ തന്നെ പേടിച്ചു. ഞാനും ചുറ്റും നോക്കി. ഷാദിനെ എവിടെയും കണ്ടില്ല.
''അവൻ ഒരു ഫോൺ വന്നിട്ട് പുറത്തേക്കു പോയതാ, ഞാൻ ഇപ്പൊ കണ്ടിരുന്നു.'' ആശിക്ക പറഞ്ഞു.
''ഓ, തനിക്കു കഴിക്കണ്ട വേണമെങ്കിൽ ഞാൻ വാരി തരാം..'' എന്നും പറഞ്ഞു യാസി ചിരിച്ചു. ഞാൻ വേണ്ട എന്ന രീതിയിൽ തലയാട്ടി.
''തനിക്കു വിശക്കുന്നില്ലേ.. നല്ലോണം ലേറ്റ് ആയല്ലോ.. പേടിക്കണ്ട, ഞാൻ തന്റെ ഫ്രണ്ട് അല്ലെ, അപ്പൊ ആ വകുപ്പിൽ വാരിത്തരാല്ലോ...'' എന്നും പറഞ്ഞു യാസി ചിരിച്ചു. ഞാൻ ചുറ്റും നോക്കി. എല്ലാ മങ്കികളും ഊട്ടുന്ന തിരക്കിലാ..
''കഴിക്കു മോളെ, ഇതൂടി തിന്ന്, വെള്ളം തരട്ടെ...'' എന്നും പറഞ്ഞു ഫുൾ ഒലിപ്പിക്കൽ തന്നെ. ഞങ്ങളിവിടെ സംസാരിക്കുന്നതൊന്നും ശ്രദ്ധിക്കുന്നേ ഇല്ല.
''എന്താടോ എടുത്തിട്ട് വരട്ടെ...'' വീണ്ടും യാസിയുടെ വാക്കുകൾ ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്. ഞാൻ വേണ്ട എന്ന് പറയാൻ തുടങ്ങിയതും പിന്നിൽ നിന്നും ആരുടെയോ ശബ്ദം കേട്ടു.
''ഓ വേണ്ട, അവക്ക് ഞാൻ വാരിക്കൊടുത്താലേ കഴിക്കൂ.. അല്ലെ മുത്തേ..'' നോക്കിയപ്പോ ഷാദ്.. അവന്റെ മുത്തേ വിളികേട്ടതു കൊണ്ടാണെന്നു തോന്നുന്നു പല സൈഡിൽ നിന്നും ചുമക്കുന്ന ശബ്ദം കേട്ടു. നോക്കിയപ്പോ ചാരുവും പ്രിയയും, ഫുഡ് മണ്ടേൽ കേറിയതാ.
യാസിയാണെങ്കി ഉള്ള കലിപ്പൊക്കെ അടക്കി പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇവന്റെ കളി കണ്ടാൽ ഞാൻ ഇവന്റെ ഭാര്യ ആണെന്ന് തോന്നുമല്ലോ. ഫ്രണ്ട് ആണേലും ഒരു ഡിസ്റ്റൻസ് നല്ലതാണെന്നു ഞാൻ മനസ്സിൽ ഓർത്തു.
''എന്താലോചിച്ചു നിക്കാ.. ഇനി അവൻ വാരി തന്നാലേ തിന്നുമെന്നുണ്ടോ???'' നോക്കിയപ്പോ ഷാദ് ആണ്. എന്റെ അടുത്ത് വന്നു ഇരിപ്പുണ്ട്. കയ്യിൽ ഫുഡിന്റെ പ്ലേറ്റും. തിരിഞ്ഞു നോക്കിയപ്പോ ആട് കിടന്നടത്തു പൂട പോലും ഇല്ല എന്ന് പറഞ്ഞ പോലെ യാസി പോയിട്ട് അവന്റെ നിഴൽ പോലും ഇല്ല.
''നിനക്കിതു വേണ്ടേ...'' വീണ്ടും അവന്റെ ചോദ്യം കേട്ടു നോക്കിയപ്പോ കയ്യിൽ ഫുഡ് വച്ച് നിക്കുന്നു. ഞാൻ വേഗം ആ എന്നും പറഞ്ഞു അത് വായിലാക്കി. സത്യം പറഞ്ഞാൽ വിശന്നു ചാവാൻ ആയിരുന്നു.
@@@@@@@@@@@@@@@@@@@@@@@@@@@
എല്ലാരും കൂടി ഓടുന്ന കണ്ടപ്പോ ഇവർക്കൊക്കെ എന്ത് പറ്റി എന്നും ആലോചിച്ചു ഞാൻ അവിടെ നിന്നു. അപ്പൊ ധാ പോയവന്മാരൊക്കെ ഫുഡും എടുത്തു വരുന്നു. അപ്പൊ അതാണ് കാര്യം, മൈലാഞ്ചി ഇട്ടതു കൊണ്ട് അവർക്കു സ്വയം കഴിക്കാൻ പറ്റില്ല.
അപ്പോളാണ് എനിക്ക് വിജി സാറിന്റെ ഫോൺ വന്നത്. അവർക്കു റൂട്ട് പറഞ്ഞു കൊടുക്കാൻ പുറത്തു പോയി വരുമ്പോൾ ആണ് യാസിയുടെ ചോദ്യം കേട്ടത്. അവൻ ആമിക്ക് വാരിത്തരണോ എന്ന്. ഇവൻ എന്റെ കയ്യീന്ന് പുട്ടും കടലേം വാങ്ങീട്ടെ പോവുമെന്നാ തോന്നുന്നേ. അവനെ സത്യം പറഞ്ഞാൽ ഇപ്പോളും അവൾക്കു ചെറിയ പേടി ഉണ്ടെന്നു എനിക്കറിയാം.
അപ്പോഴാണ് സത്യം പറഞ്ഞാൽ ഞാനും ആലോചിച്ചത് ആമിക്കും ഫുഡ് കഴിക്കണ്ടേ. ഞാൻ വേഗം തിരിച്ചു പോയി ഫുഡ് എടുത്തിട്ട് വന്നു. അപ്പോളും യാസി നിന്നു കുറുകുന്നുണ്ട്. ആമിയാണെകിൽ എന്തോ കാണാതായത് പോലെ ചുറ്റും തിരയുന്നു. എന്നെ ആണെന്ന് എനിക്ക് മനസ്സിലായി.
യാസിക്കു രണ്ടു ഡയലോഗും കൊടുത്തു അവളുടെ അടുത്ത് പോയി ഇരുന്നപ്പോ അവള് യാസിയെയും നോക്കി ഇരിക്കുന്നു. ഞാൻ എന്റെ കലിപ്പ് മോഡ ഓൺ ആക്കിയതും അവള് വേഗം കഴിക്കാൻ തുടങ്ങി. പാവം നല്ല വിശപ്പുണ്ടെന്നു ആർത്തി കണ്ടപ്പോ മനസ്സിലായി.
''ടീ മെല്ലെ കഴിച്ച മതി, ഇത് മൊത്തം നിനക്ക് തന്നെയാ. വെറുതെ തൊണ്ടേൽ പിടിച്ചു ഹോസ്പിറ്റലിൽ പോവാൻ വയ്യ.'' ഞാൻ പറഞ്ഞു. അവൾ എനിക്ക് സൈക്കിളിന്ന് വീണ ചിരിയും പാസ് ആക്കി മെല്ലെ കഴിക്കാൻ തുടങ്ങി.
എല്ലാരും കഴിച്ചു എണീറ്റു, ഞങ്ങൾ മാത്രമേ ഉളളൂ ഇപ്പൊ അവിടെ. ഞാൻ ചെറിയ കുട്ടികളെ പോലെ സംസാരിച്ചോണ്ടു ഭക്ഷണം കഴിക്കുന്ന അവളെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. അതിനിടയിൽ അവൾക്കു ഫുഡ് വായിലിട്ടു കൊടുക്കാൻ മറന്നു. അവളെന്നെ കാലു കൊണ്ട് തട്ടിയപ്പോഴാണ് എനിക്ക് ബോധം വന്നത്.
ഞാൻ നോക്കിയപ്പോ പിരികം പൊക്കി എന്താ എന്ന് ചോദിച്ചു, ഞാൻ ഒന്നുമില്ലാന്നു പറഞ്ഞു വീണ്ടും ഫുഡ് കൊടുത്തു. പെണ്ണ് പിന്നെയും കല പില സംസാരിച്ചോണ്ടിരുന്നു. ശെരിക്കും അവളൊരു പൊട്ടിപെണ്ണാണെന്നു തോന്നിപ്പോയി.
എങ്ങനെ ഷസിനു ഇവളോടിത്ര ക്രൂരത കാണിക്കാൻ പറ്റി. അത് സ്നേഹിച്ച പെണ്ണിനെ. എന്തൊക്കെയോ രഹസ്യങ്ങൾ ഇവളെ ജീവിതത്തിൽ ബാക്കിയുണ്ട് എന്നെനിക്കു തോന്നി.
പെട്ടെന്ന് കാലിലൊരു ചവിട്ടു കിട്ടിയപ്പോളാ ഞാൻ ഞെട്ടിയത്. കലിപ്പ് തോന്നിയെങ്കിലും ഞാൻ വേഗം ഫുഡ് എടുത്തു കൊടുക്കാൻ പോയി, നോക്കുമ്പോ പ്ലേറ്റ് കാലി. ആമിയാണെങ്കി പൊരിഞ്ഞ ചിരി.
''എന്താ മാഷേ നല്ല ആലോചനയിൽ ആണല്ലോ. അമേരിക്ക വാങ്ങാനോ മറ്റോ പ്ലാൻ ഉണ്ടോ..'' അവള് ചോദിച്ചു.
''ഇല്ലെടീ നിന്നെ എടുത്തു കൊണ്ട് പോയി പുറത്തെ വേസ്റ്റ് ഡബ്ബയിൽ ഇട്ടാലോന്നും ആലോചിച്ചതാ..'' ഞാൻ കലിപ്പോടെ പറഞ്ഞു.
''ഓ പിന്നെ, ഡ്രാക്കുള ഇങ്ങോട്ടു വന്നാലും മതി. ഞാൻ ഇപ്പൊ നിന്നു തരാം..'' ആമി പറഞ്ഞു.
''ടീ നിന്നോട് പറഞ്ഞിട്ടില്ലേ എന്നെ അങ്ങനെ വിളിക്കരുതെന്ന്..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. എനിക്കീ ഡ്രാക്കുള കേക്കുമ്പോലെ പ്രാന്ത് പിടിക്കും. ഇവള് വിളിച്ചു ഇപ്പൊ എല്ലാരും അങ്ങനെ വിളിക്കാൻ തുടങ്ങി.
''ഡ്രാക്കുള ഡ്രാക്കുള ഡ്രാക്കുള.. ഇനീം വിളിക്കും, കേൾക്കണോ..'' ആമി ചിരിച്ചോണ്ട് ചോദിച്ചു.
''ആഹാ നീ അത്രയ്ക്ക് ആയോ, വിളിക്കെടീ.. ഞാൻ ഒന്ന് കാണട്ടെ നിന്റെ ധൈര്യം..'' എന്നും പറഞ്ഞു അവളുടെ പിന്നാലെ പോയതും പെണ്ണ് ഒരൊറ്റ ഓട്ടം. ഞാൻ വിടുമോ, ഞാൻ ഓടി അവളെ പിന്നാലെ...
ആ വില്ല മൊത്തം അവളെന്നെ ഇട്ടു ഓടിച്ചു. അവസാനം മുകളിലെ ഒരു റൂമിലേക്ക് കയറി അവൾ. ഉള്ളിൽ സീറോ ബൾബിന്റെ പ്രകാശം മാത്രം, അതും വളരെ നേർത്ത പ്രകാശം. അത് ചെറിയൊരു റൂം ആയിരുന്നു. നിലത്തൊരു ബെഡ് മാത്രം വേറെ ഫർണിച്ചർ ഒന്നും ഇല്ല.
പിന്നാലെ ഞാൻ കേറി ഡോർ ലോക് ചെയ്തതും അവൾ പെട്ടൂന്നു അവൾക്കു മനസ്സിലായി. പിന്നെ സോപ്പിങ് തുടങ്ങി.
@@@@@@@@@@@@@@@@@@@@@@@@@@@@@@
''ഷാദ്, സോറി... ഇനി ഞാൻ വിളിക്കൂല. സത്യായിട്ടും വിളിക്കൂല. ഇജ്ജ് മുത്തല്ലേ, സുന്ദര കുട്ടപ്പൻ. ഈ മുഖത്തൊക്കെ നോക്കി ആരേലും ഡ്രാക്കുള എന്നൊക്കെ വിളിക്കോ..'' ഞാൻ മാക്സിമം സോപ്പിട്ടു.
''ആഹ് വിളിക്കും നിന്നെ പോലത്തെ കൂതറ അലവലാതി വിളിക്കും.'' ഷാദ് പറഞ്ഞു.
''കൂതറ അലവലാതി ഇയാളെ കെട്ടിയോൾ..'' ഞാൻ പറഞ്ഞു.
''അത് നീ തന്നെ അല്ലെടീ..'' എന്നും പറഞ്ഞു അവൻ ചിരിച്ചു.
ഞാൻ വീണ്ടും പ്ലിങ്... ഇവന്റെ കെട്ടിയോള് ഞാൻ തന്നെ ആണെന്ന് ഞാൻ ഇടയ്ക്കു മറന്നു പോവുന്നുണ്ട്. ഇല്ല തോൽവി സമ്മതിക്കില്ല.
''ഷാദ് ഇയാളെന്റെ ഫ്രണ്ട് അല്ലെ... അപ്പൊ നമ്മള് തമ്മിൽ പിണങ്ങാൻ പാടുണ്ടോ???'' ഞാൻ ചോദിച്ചു.
''പിന്നെ, ഫ്രണ്ട്സ് തമ്മിൽ ഇടയ്ക്കു ഇണങ്ങാനം പിണങ്ങണം തല്ലു പിടിക്കണം, എന്നാലേ ഫ്രണ്ട്ഷിപ്പ് സ്ട്രോങ് ആവൂ..'' ഷാദ് പറഞ്ഞു. ഓ ഇവന്റെ തല മണ്ട അടിച്ചു പൊളിക്കാൻ ഇവിടെ ആരും ഇല്ലേ... ഓന്റെ ഒലക്കമ്മേലെ കണ്ടുപിടുത്തം.
അപ്പൊ റൂമിന് എന്തോ സൗണ്ട് കേട്ടു. നോക്കിയപ്പോ ഒന്നും കണ്ടില്ല. ഷാദ് അതെന്തു ശബ്ദം ആണെന്ന് തിരയുന്ന തിരക്കിൽ ആണ്. ഈ ഇരുട്ടത്ത് എന്ത് കുന്തം കാണാനാ, പൊട്ടൻ..
ഞാൻ ആ തക്കത്തിന് മെല്ലെ അവന്റെ സൈഡിലൂടെ പോവാൻ നിന്നതും ആ ജന്തു എന്റെ കയ്യിൽ പിടിച്ചു വലിച്ചു.പെട്ടെന്നുള്ള അറ്റാക് ആയതു കൊണ്ട് ഞാൻ ഷാദിന്റെ മേലേക്ക് വീണു, ബാലൻസ് കിട്ടാതെ അവൻ എന്നേം കൊണ്ട് നിലത്തേക്കും.
ഭാഗ്യത്തിന് ബെഡിലേക്കാണ് വീണത്. ഇരുട്ടായതു കൊണ്ട് സത്യം പറഞ്ഞാൽ പരസ്പരം മുഖം പോലും കാണാൻ വയ്യ. പക്ഷെ ഷാദിന്റെ ദീന രോദനത്തിൽ നിന്നും ഒരു കാര്യം മനസ്സിലായി വീണപ്പോ അവന് നല്ല വേദന ആയെന്നു. കാരണം കയ്യിൽ മൈലാഞ്ചി ഉള്ളോണ്ട് എനിക്കെവിടേം പിടിക്കാൻ പറ്റിയില്ല. എന്റെ ഫുൾ വൈറ്റും അവന്റെ മേലാണ്.
''നീ എന്ത് ആലോചിച്ചു കിടക്കാടി, എണീറ്റു പോടീ... പടച്ചോനെ എന്ത് മുടിഞ്ഞ വെയിറ്റ് ആണ് ഇവള്..'' അവൻ ഒച്ച വച്ചു.
''എണീക്കാൻ തന്നെയാ നോക്കുന്നത് പക്ഷെ കയ്യിൽ മൈലാഞ്ചി ഉള്ളോണ്ട് പറ്റുന്നില്ല.'' ഞാൻ എണീക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. കുറെ ട്രൈ ചെയ്തെങ്കിലും വീണ്ടും അവന്റെ മേലെ തന്നെ വന്നു വീണു.
''നിക്ക് ഒരു മിനിറ്റ്, ഞാൻ ആദ്യം എണീക്കാം...'' ഷാദ് പറഞ്ഞു.
''ആഹാ എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം..'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു.
''എന്താടീ കിണിക്കുന്നേ..'' ഷാദ് ചൂടായി.
''ഞാൻ എണീക്കാതെ ഇയാളെങ്ങനെ എണീക്കാനാ..'' ഞാൻ ചോദിച്ചു.
''ദേ ഇങ്ങനെ..'' എന്നും പറഞ്ഞു ആ ജന്തു ഒരൊറ്റ മറിച്ചിൽ ആയിരുന്നു. എന്റെ വയറ്റിനുള്ളിലും നെഞ്ചിനുള്ളിലുമൊക്കെ ബാൻഡ് അടി തുടങ്ങി.
''ദുഷ്ടാ.. എണീറ്റു പോ.. എന്ത് മുടിഞ്ഞ വൈറ്റാ...'' ഞാൻ പറഞ്ഞു. ആ അലവലാതി പകരം വീട്ടുവാണ്.
പെട്ടെന്നാണ് ഞങ്ങൾ കിടന്നതിനെ സൈഡിൽ നിന്നും ഒരു ശബ്ദം വന്നത്. അങ്ങോട്ട് നോക്കിയതും പകച്ചു പണ്ടാരം അടങ്ങിപ്പോയി ഞങ്ങള് രണ്ടാളും. ഞങ്ങളെ കൂടാതെ മറ്റൊരാളും കൂടി ആ ബെഡിന്റെ മറ്റേ സൈഡിൽ കിടക്കുന്നുണ്ട് എന്ന് ഞങ്ങൾ കണ്ടു.. ആ ഭാഗത്തു ഇരുട്ട് കൂടുതൽ ആയതു കൊണ്ടാവാം അങ്ങനൊരാളെ ഞങ്ങളവിടെ കാണാതിരുന്നത്.
കണ്ണ് തുറന്നു കലിപ്പോടെ ഉള്ള ആ നോട്ടം കണ്ടതും ഷാദ് ചാടി എണീറ്റു.
വേഗം എന്നെയും പിടിച്ചു എണീപ്പിച്ചു. ഞങ്ങൾ ആ മുഖത്തേക്ക് നോക്കി ചിരിച്ചെങ്കിലും അവിടെ ഇപ്പോളും കലിപ്പ് തന്നെ ആണ്. പിന്നെ ആ ആൾ അയാളുടെ മാക്സിമം ശബ്ദത്തിൽ അലറി വിളിച്ചു. ഞങ്ങൾ ഒച്ച വെക്കല്ലേ എന്ന് പറഞ്ഞിട്ടും ഒരു മായവും ഇല്ലാതെ ആയിരുന്നു അലറൽ.
അപ്പൊ തന്നെ അയാളോട് സോറി പറഞ്ഞു, അയാളെ വാ പൊത്താൻ ഷാദ് പോയെങ്കിലും ഡോറിനു പുറത്തു മുട്ടലുകൾ തുടങ്ങിയിരുന്നു. എല്ലാത്തിനും ഒരു തീരുമാനം ആയി എന്ന് മനസ്സിലായി. ഞങ്ങൾ ദൂരനടുത്തേക്കു നടന്നു. അത് തുറന്നതും ആ വില്ലയിലെ മൊത്തം ആൾക്കാരും ആ ഡോറിനു മുന്നിൽ ഉണ്ടെന്നു ഞങ്ങൾക്ക് മനസ്സിലായി..
പക്ഷെ ഞങ്ങളെ മൈൻഡ് ചെയ്യാതെ എല്ലാരും അലറി വിളിച്ച ആളെടുത്തേക്കാണ് പോയത്. എന്താ പറ്റിയത് എന്ന് ചോദിച്ചതും ആ ആളുടെ മറുപടി കേട്ടു ഞങ്ങൾ തല കുനിച്ചു നിന്നു.
എല്ലാരും അകത്തേക്ക് കേറി ലയിട്ടു ഒക്കെ ഇട്ടു. എന്നിട്ടു നേരെ അലറി വിളിച്ച ആളടുത്തു പോയി.
''പറ മോനെ അപ്പൂട്ടാ... എന്തിനാ മോൻ ഒച്ച വച്ചത്...'' സച്ചുവാണ് ചോദിച്ചത്. ആളെ മനസ്സിലായില്ലേ, നമ്മളെ കുട്ടിബോംബ് അപ്പൂസ്, ചാരുവിന്റെ ചേച്ചിയുടെ മോൻ, ആണ് ഇവിടെ കിടന്നു ഉറങ്ങുന്നുണ്ടായിരുന്നത്.
''അത് ഇല്ലാച്ച{ഇളയച്ഛൻ} ഈ അങ്കിലും ആന്റിയും മോനെ പേടിപ്പിച്ചു.'' അവൻ പറഞ്ഞതും എല്ലാരും ഞങ്ങളെ നോക്കി. ആമി താഴെ നോക്കി നിക്കാണ്. ഞാൻ എല്ലാരേം നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.
''ഏയ് മോൻ വെറുതെ പറയാ.. അല്ലെ അപ്പൂട്ടാ ഇങ്ങോട്ടു വന്നേ.. അങ്കിള് ചോക്ലേറ്റ് തരാലോ..'' ഞാൻ പറഞ്ഞു.
''വേണ്ട അവനു വേണ്ടുന്ന ഞാൻ മേടിച്ചു കൊടുത്തോള്ളാം..'' സച്ചു അവനെ പിടിച്ചു വച്ചിട്ട് പറഞ്ഞു. ഇവൻ ഞങ്ങളെ നാറ്റിച്ചേ അടങ്ങൂ... സത്യം എന്താണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.
''ടാ ഒന്നും ഉണ്ടായില്ല. കാര്യം ഞാൻ പറയാം..'' ഞാൻ പറഞ്ഞു.
''ഓ വേണ്ട, ഞങ്ങൾക്ക് സത്യമാ അറിയേണ്ടത്. ഇവനോട് തന്നെ ചോദിച്ചോള്ളാം.'' എല്ലാരും കൂടി ഇത് കൊളമാക്കും.
ഞാൻ എല്ലാരേം ഒന്ന് നോക്കി. സച്ചൂന്റേം ചാരൂന്റേം അച്ഛനും അമ്മയും സഹോദരങ്ങൾ പിന്നെ ഞങ്ങളെ ഫ്രണ്ട്സ് പിന്നെ യാസി ശരൺ എല്ലാരും ഉണ്ട്. ആഷിയും സിനുവും ആണെങ്കി എന്നെ നോക്കി ആക്കി ചിരിക്കുന്നുണ്ട്. ഞാൻ അവരെ നോക്കി കണ്ണുരുട്ടി കാണിച്ചു.
''മോൻ പറ ഈ അങ്കിള് മോനെ എന്താ ചെയ്തേ...'' സജീവേട്ടൻ ആണ്.
''എന്നെയല്ല ഈ ആന്റിയെയാ ചെയ്തേ..'' എന്ന് പറഞ്ഞതും തല മൂത്തവർ ഒക്കെ ചിരിച്ചോണ്ട് റൂമിന്ന് പുറത്തേക്കു നടന്നു. പോവുമ്പോ സച്ചുവിന്റെ അച്ഛൻ എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചോ എന്നൊരു സംശയം..
ഇപ്പൊ ഞങ്ങൾ ഫ്രണ്ട്സും സജീവേട്ടനും ചിത്ര ചേച്ചിയുമെ ഉള്ളൂ. സച്ചുവാണെങ്കി സേതുരാമയ്യരേക്കാൾ ചൂട് പിടിച്ച അന്വേഷണം ആണ്.
''പറ മോനെ.. ഈ അങ്കിള് ആന്റിയെ എന്താ ചെയ്തേ..'' ചാരു.
''നിന്നോട് പറയൂല, പോ...'' അപ്പൂസ് പറഞ്ഞു. വളരെ നന്നായി... അവൾക്കു അങ്ങനെ തന്നെ വേണം. ഞാൻ ചിരിച്ചു, പക്ഷെ കൂടെ ഉള്ള തെണ്ടികൾ ഒന്നും ചിരിച്ചില്ല, ബ്ലഡി ഗ്രാമവാസീസ്..
''അവളോട് പറയണ്ട, ന്നോട് പറഞ്ഞാ മതി'' എന്നും പറഞ്ഞു സച്ചു അപ്പൂസിനെ എടുത്തു.
''അതെ ആദ്യോ ഈ അങ്കിള് ആന്റീനെ റൂമു മുയോനും ഓടിച്ചു. പാവം ആന്റി കുറെ കരഞ്ഞു വേണ്ടാ പറഞ്ഞു.'' ഞാൻ ഇതൊക്കെ എപ്പോ എന്ന് വിചാരിച്ചു ആമിയെ നോക്കിയപ്പോ അവളും ഇതേ അവസ്ഥയിൽ ആണ്. എല്ലാരും എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്.
''എന്നിട്ട്..'' ചിത്ര ചേച്ചി എന്നെ നോക്കീട്ടു മോനോട് ചോദിച്ചു.
''എന്നിട്ട് ഈ ബാഡ് അങ്കിള് പാവം ആന്റീടെ പിടിച്ചു ബെഡിലേക്കു പുഷ് ചെയ്തു...'' അപ്പൊ എല്ലാരും എന്നെ ഒരു നോട്ടം. ഞാൻ ആകെ ഉരുകി ഒലിച്ചു പോയി. ഇവൻ എന്നെ ഇപ്പൊ ഒരു റ്റി.ജി രവി ആക്കും എല്ലാരെ മുന്നിലും.
''എന്നിട്ട് അങ്കിലും ബെഡിലേക്കു ചാടിയോ...'' നോക്കുമ്പോ സച്ചു. എന്തൊരു ശുഷ്ക്കാന്തി ഇതൊക്കെ അറിയാൻ. തെണ്ടി കൊച്ചു കുട്ടിയോടാ ചോദിക്കുന്നെ എന്ന ബോധം പോലും ഇല്ല.
''ഇല്ല അങ്കില് ആദ്യേ ബെധിലല്ലേ ഉല്ലതു..'' അപ്പൂട്ടൻ പറഞ്ഞു.
''ഏ അപ്പൊ മോനല്ലേ പറഞ്ഞെ അങ്കിള് ആന്റിയെ തള്ളിയിട്ടു എന്ന്...'' സജീവേട്ടൻ ചോദിച്ചു.
''തല്ലിഇട്ടപ്പോ അങ്കിലും വീനല്ലോ.'' ഇവരെന്താ പടച്ചോനെ ഈ കാണിക്കുന്നേ... ഈ കുട്ടിപ്പിശാശാണെങ്കിൽ ഞാനവളെ പീഡിപ്പിക്കാൻ നോക്കിയാ പോലെയാ സംസാരിക്കുന്നെ.
''എന്നിട്ട്...'' സച്ചു ചോദിച്ചു. എല്ലാരും വല്ല സിനിമ കഥയും കേക്കുന്ന പോലെ ഇരിക്കാ..
''എന്നിട്ട് ഒലക്ക...'' ഞാൻ പറഞ്ഞു.
''നീ മിണ്ടരുത്..'' എന്നും പറഞ്ഞു സിനുവും ആഷിയും എന്നെ പിടിച്ചു വച്ചിട്ട് വാ പൊത്തി.
''മോൻ പറ.. അങ്കില് ഒന്നും ചെയ്യില്ല.'' സജീവേട്ടൻ പറഞ്ഞു. ഓ അല്ലേലും ഞാൻ എന്താ ചെയ്യുന്നേ. എല്ലാം ഈ കുട്ടിപ്പിശാശല്ലേ ചെയ്യുന്നേ.
''എന്നിട്ട് ഈ ആന്റിനോട് അങ്കില് എനീക്കാൻ പറഞ്ഞു. പക്ഷെ ആന്റി എണീച്ചില്ല. തല്ലി ഇട്ടതിനു പണിഷ്മെന്റ് കൊടുത്തതാ ആന്റി.. അല്ലെ.. '' അത് കേട്ടതും എല്ലാരുടേം നോട്ടം ആമിയിൽ ആയി. അവളാണെങ്കിൽ കിളി പോയ പോലെ നിക്കാ..
''അല്ല.. അങ്ങനല്ല..'' ആമി പറയാൻ പോയതും.. എല്ലാരും അവളോട് ശൂ എന്ന് പറഞ്ഞു.
''അപ്പൊ അങ്കില് ബെഡ്ഢിന്നു ഉരു....'' എന്ന് അവൻ പറയലും ആമി പോയി അവന്റെ വാ പൊത്തി.
''അതെ ഞാൻ ഈ കൊരങ്ങനെ ഡ്രാക്കുള എന്ന് വിളിച്ചു കളിയാക്കിയപ്പോ ഈ കൊരങ്ങൻ എന്നെ അടിക്കാൻ വന്നു. ഞാൻ ഈ വില്ല മൊത്തം അവനെ കറക്കി ഈ റൂമിലെത്തിയപ്പോ അവൻ ഡോർ ലോക് ചെയ്തു ഞാൻ പുറത്തു പോവാതിരിക്കാൻ. ഞാൻ ഓടാൻ പോയപ്പോ ഈ കൊരങ്ങൻ എന്നെ തടയാൻ നോക്കി.
അപ്പൊ രണ്ടാളും തട്ടി മറിഞ്ഞു ബെഡിലേക്കു വീണു. മൈലാഞ്ചി ഇട്ടോണ്ട് എനിക്ക് പെട്ടെന്ന് എനീക്കാൻ പറ്റില്ലാ. അല്ലാണ്ട് ഇവിടെ വേറൊരു കുന്തവും സംഭവിച്ചിട്ടില്ല. ഇരുട്ടായതു കൊണ്ട് ഇവൻ മര്യാദക്കൊന്നും കണ്ടില്ല. വെറുതെ ഇമേജിൻ ചെയ്തു ഓരോന്ന് പറയുന്നതാ..'' ആമി ഒറ്റ ശ്വാസത്തിൽ എല്ലാരോടും പറഞ്ഞു.
ഞാൻ ഇപ്പൊ എങ്ങനെ ഉണ്ട് എന്ന രീതിയിൽ എല്ലാരേം നോക്കി.
@@@@@@@@@@@@@@@@@@@@@@@@@@@@@@
ഹോ ഇപ്പൊ എന്തൊരു ആശ്വാസം. ഇത്രേം സമയം തീയിൽ നിന്ന പോലെ ആയിരുന്നു.
''അയ്യേ ഇത്രേ ഉള്ളൂ...'' സജീവേട്ടൻ ചോദിച്ചു.
''വെറുതെ കൊതിപ്പിച്ചു.'' ചിത്ര ചേച്ചി ആണ്. ഞാൻ വായും തുറന്നു അവരെ നോക്കി.
''അല്ലടാ അപ്പൂസ് നീ അല്ലെ പറഞ്ഞെ ആമി കരഞ്ഞു എന്നൊക്കെ..'' സച്ചുവേട്ടൻ ആണ്.
''അത് ഞാ ഒരു പഞ്ചിനു പറഞ്ഞേല്ലേ...'' എന്നും പറഞ്ഞു അപ്പൂസ് ചിരിച്ചു.
''എടാ ദുഷ്ട്ടാ..'' എന്നും പറഞ്ഞു എല്ലാരും അവനെ ഇക്കിളിയാക്കി.
അപ്പോളാണ് ഒരു ശബ്ദം കേട്ടത്. നോക്കുമ്പോ ഷാദ് ആണ്. അവനെ ഇപ്പോളും ആശിക്കയും സിനൂക്കയും കൂടി പിടിച്ചു വെച്ചിട്ടാ ഉള്ളത്. ഷാദ് എന്തോ പറയാൻ ശ്രമിക്കാണ്. ഞങ്ങള് നോക്കിയപ്പോ അവന്റെ വായിലെ കൈ എടുത്തു.
''കോരങ്ങൻ നിന്റെ അമ്മായിയപ്പൻ..'' ഷാദ് അലറി. ജന്തു ഓണത്തിനിടയിൽ പുട്ടു കച്ചോടം എന്ന് പറഞ്ഞ പോലെ ആയിപ്പോയി.
''ടാ പൊട്ടാ അത് നിന്റെ ഉപ്പ അല്ലെ...'' എന്നും പറഞ്ഞു എല്ലാരും ചിരിച്ചു.
സിനൂക്കയും ആശിക്കയും ഷാദിനെ വിട്ടു. അപ്പൊ തന്നെ ആരോ ഓടുന്ന കണ്ടു. നോക്കിയപ്പോ സച്ചുവേട്ടൻ. പിന്നാലെ ഷെഡും ഓടി. പിന്നവിടെ കൊലവെറി ആയിരുന്നു.
സച്ചുവേട്ടന്റെ ദീന രോദനം മാത്രം ഉയർന്നു കേട്ടു. ഞങ്ങളതൊക്കെ നോക്കി ചിരിച്ചോണ്ട് നിക്കുമ്പോളാ എന്നെ നോക്കി ദഹിപ്പിക്കുന്ന രണ്ടു കണ്ണുകൾ കണ്ടത്. നോക്കിയപ്പോ യാസി. ഇവനിതു എന്തിന്റെ കേടു ആണാവോ... ഞാൻ നോക്കുന്ന കണ്ടതും അവനെന്നെ നോക്കി പുഞ്ചിരിച്ചു.
എന്നിട്ടു എന്റെ അടുത്തേക്ക് വന്നു. ''എന്റെ ആമി കുട്ടികളെ മുമ്പിൽ വച്ചാണോ റൊമാൻസ് ഒക്കെ. കുറച്ചു ശ്രദ്ധിക്കണ്ടേ???'' ഞാൻ ചുറ്റും ഒന്ന് നോക്കി. എല്ലാരും ഷെഡും സച്ചുവേട്ടനും തമ്മിലുള്ള അടിയിൽ കോൺസെൻട്രേറ്റ് ചെയ്തിരിക്കാ.
നിന്റെ ആമിയോ അതെപ്പോ തൊട്ടു.. ഞാൻ മനസ്സിൽ വിചാരിച്ചു. അവന്റെ ചുണ്ടിൽ പുഞ്ചിരി ഉണ്ടെങ്കിലും കണ്ണിൽ വേറെന്തോ ഒരു ഭാവം ആയിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് പേടി ആയി. ഞാൻ അറിയാതെ പിന്നോട്ട് കാൽ വെക്കാൻ തുടങ്ങി.
അപ്പോഴാണ് ആരോ എന്റെ ചെവിയിൽ പിടിച്ചത്. നോക്കിയപ്പോ ഷാദ്. സത്യം പറഞ്ഞാൽ എനിക്ക് ആ വേദനയിലും ഒരു സുഖം തോന്നി.
''ടീ വവ്വാലെ നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെ ഡ്രാക്കുള എന്ന് വിളിക്കരുതെന്ന്. അതോണ്ടല്ലേ ഇതൊക്കെ നടന്നേ.. എല്ലാരും കൂടി എന്നെ ഒരു പീഡന വീരൻ ആക്കുമായിരുന്നു..'' ഷാദ് ചൂടായി.
അത് കേട്ടു ഞാൻ ചിരിച്ചു. അപ്പൊ ആ ജന്തു കൂടുതൽ ശക്തിയിൽ എന്റെ ചെവി പിടിച്ചു. കയ്യിൽ മൈലാഞ്ചി ഉള്ളോണ്ട് എനിക്കൊന്നും ചെയ്യാനും പറ്റിയില്ല.
''ആഹ് ഷാദ് വിട്, എനിക്ക് വേദനിക്കുന്നു.'' എന്നും പറഞ്ഞു ഞാൻ അവന്റെ കൈ തട്ടാൻ നോക്കി. എവിടെ അവന്റെ ഒടുക്കത്തെ പിടി അല്ലെ പിടിച്ചിന്.
പിന്നൊന്നും നോക്കീല ഷാദിന്റെ കാലിനു ഒരു അഡാർ ചവിട്ടങ്ങ് കൊടുത്തു. അവൻ ഉമ്മാ എന്നും പറഞ്ഞു അലറി കാലു പിടിച്ചു തുള്ളാൻ തുടങ്ങി. ഞാൻ ആ സമയത്തു തന്നെ അവിടുന്ന് ജീവനും കൊണ്ട് ഓടി സച്ചുവേട്ടന്റെ പിന്നിൽ പോയി നിന്ന്.
''എന്റെ പൊന്നു മോളെ ഇന്ന് ഇനി ഇവന്റെ തല്ലു കൊള്ളാനുള്ള കപ്പാസിറ്റി എനിക്കില്ല..'' എന്നും പറഞ്ഞു സച്ചുവേട്ടൻ കൈ കൂപ്പി.
''പോ അവിടുന്ന് ഒരു പേടിത്തൊണ്ടൻ ആങ്ങള'' എന്നും പറഞ്ഞു ഞാൻ സച്ചുവേട്ടന് ഒരു ചവിട്ടു കൊടുത്തു.
''ടീ ഇനി കാലും കൂടി പഞ്ചർ ആക്ക്. അതെ ഉള്ളൂ ബാക്കി'' എന്നും പറഞ്ഞു അവിടെ ഒരു കസേരയിൽ ഇരുന്നു.
അപ്പോളേക്കും ഷാദ് വരുന്നത് കണ്ടു. മുഖം കണ്ടാൽ അറിയാം എന്നെ കയ്യിൽ കിട്ടിയാൽ പപ്പടം പൊടിക്കുന്ന പോലെ പൊടിക്കുമെന്ന്. ഞാൻ വേഗം പോയി ആശിക്കാൻറേം ഷാജുക്കാൻറേം പിന്നിൽ പോയി നിന്നു.
''ടാ ആഷി അവളെ ഇങ്ങോട്ടേക്കു വിടെടാ. ഇന്നാ കുട്ടിപ്പിശാശിനെ ഞാൻ കൊല്ലും..'' ഷാദ് ദേഷ്യത്തോടെ ഷർട്ടിന്റെ കൈ ഒക്കെ മടക്കി കൊണ്ട് പറഞ്ഞു.
''പിന്നെ ഞങ്ങളെ കൊക്കിനു ജീവൻ ഉള്ളടുത്തോളം കാലം നീ അവളെ തൊടില്ല. അല്ലെ ഷാജു.'' ആഷിക്ക് പറഞ്ഞു. അത് കേട്ടതും സത്യം പറഞ്ഞാ എന്റെ കണ്ണ് നിറഞ്ഞു. തമാശ ആണെങ്കിലും എന്റെ സ്വന്തം കൂടപ്പിറപ്പുകളെക്കാൾ സ്നേഹം അവർക്കുണ്ടെന്നു തോന്നിപ്പോയി.
''ആഹാ അത്രക്കായോ.. എങ്കീ രണ്ടിന്റേം കൊക്കിനെ ഞാൻ ഇന്ന് കണ്ടം വഴി ഓടിക്കും.'' പിന്നെ അവര് തമ്മിൽ ആയി അടി.. ഞങ്ങള് അതും നോക്കി പൂര ചിരി ആയിരുന്നു. ഞാൻ സാറായുടേം ചാരൂന്റേം അടുത്ത് പോയി ഇരുന്നു.
കുറച്ചു കഴിഞ്ഞു മൂന്നും തളർന്നു വന്നു ഞങ്ങളെ അടുത്ത് ഇരുന്നു. ഷാജുക്ക സാറയുടെ മടിയിൽ തല വച്ച് കിടന്നു.
''ടീ എന്റെ തല ഒന്ന് തടവിത്തന്നെ. ഈ ഡ്രാക്കുള എന്റെ തലയിൽ കൊട്ടി വേദനിക്കുന്നു.'' ഷാജുക്ക.
''നിങ്ങക്ക് അങ്ങനെ തന്നെ വേണം'' എന്നും പറഞ്ഞു സാറ ഒരു കൊട്ട് കൂടി ഇക്കാന്റെ തലയ്ക്കു കൊടുത്തു.
''ടീ'' എന്നും പറഞ്ഞു ഷാജുക്ക അലറി.
''അയ്യോ സോറി'' എന്നും പറഞ്ഞു സാറാ ഇക്കാന്റെ തല തടവി കൊടുത്തു.
''അയ്യോ മൈലാഞ്ചി..'' എന്നും പറഞ്ഞു സാറാ കൈ പെട്ടെന്ന് പിൻവലിച്ചു.
''ഓ അതൊക്കെ ഉണങ്ങിയില്ലേ, കുഴപ്പമില്ല..'' ഷാജുക്ക പറഞ്ഞു..
അപ്പൊ ദേ ഒരു കുഞ്ഞു വന്നു എന്റെ മടിയിൽ കിടന്നു, ഷാദ്. ഞാൻ ''എന്താ'' എന്ന് ചോദിച്ചപ്പോ ''ഒന്നും ഇല്ല'''എന്നും പറഞ്ഞു കണ്ണും അടച്ചു കിടന്നു.
''എണീറ്റ് പോയെ...'' എന്നും പറഞ്ഞു ഞാൻ പിടിച്ചു ഉന്തിയെങ്കിലും ആ ജന്തു മടിയിൽ തന്നെ കിടന്നു എന്റെ കൈ പിടിച്ചു അവന്റെ തലയിൽ വച്ചു. ഞാൻ ചുറ്റും നോക്കിയപ്പോ ചാരൂന്റെ മടിയിൽ സച്ചുവേട്ടനും പ്രിയയുടെ മടിയിൽ പ്രവീണേട്ടനും കിടക്കുന്നതു കണ്ടു.
ഹാളിൽ ഇപ്പോ ഞങ്ങള് മാത്രമേ ഉള്ളൂ. ബാക്കി എല്ലാരും ഉറങ്ങാൻ പോയി. ശരണും യാസിയും അവിടൊരു മൂലയിൽ ഇരിപ്പുണ്ട്. യാസിയുടെ നോട്ടം ഇങ്ങോട്ടു തന്നെ. അപ്പൊ അവനെ കാണിക്കാനാ ഷാദ് ഇവിടെ വന്നു കിടന്നതു. ഞാൻ മെല്ലെ അവന്റെ മുടിയുടെ വിരലോടിച്ചു.
''ടാ സിനൂ നീ കാലു നീട്ടി ഇവിടെ ഇരുന്നേ എനിക്കും കിടക്കണം. നമ്മക്കല്ലേ കെട്ടിയോളുമാർ ഇല്ലാത്തെ.'' ആശിക്കയാണ്.
''അതെ നീ ഇങ്ങു വാ എത്ര ദിവസമായി അവള് പോയിട്ട്. ഞാൻ നിന്നെ ഒന്ന് സ്നേഹിക്കട്ടെ...'' സിനൂക്ക പറഞ്ഞു.
''പോടാ പട്ടീ.. ഞാൻ ആ ടൈപ്പ് ഒന്നും അല്ല.'' എന്നും പറഞ്ഞു ആഷിക്ക ശരണിന്റെ അടുത്ത് പോയി ഇരുന്നു. ഞങ്ങൾ എല്ലാരും അത് കേട്ടു ചിരിച്ചു. ഞാൻ ഇക്കാനെ നോക്കിയപ്പോ ആഷിക്ക യാസിയെ തന്നെ നോക്കാണ്. അപ്പോഴാ ഞാനും ശ്രദ്ധിച്ചേ യാസി ഞങ്ങളെ തന്നെ നോക്കിയാണ് ഇരിക്കുന്നത്. അവന്റെ നോട്ടം താങ്ങാൻ ആവാതെ ഞാൻ വേഗം താഴേക്ക് നോക്കി.
അപ്പൊ ദാ എന്റെ മടിയിൽ കിടക്കുന്ന കുട്ടി കണ്ണും തുറന്നു നോക്കുന്നു. അവൻ എന്തെ എന്ന് കണ്ണ് കൊണ്ട് ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു. ആദ്യമായി ഞങ്ങളെ കണ്ണുകൾ തമ്മിൽ ഉടക്കി. എത്ര നേരം പരസ്പരം നോക്കി എന്ന് തന്നെ അറിയില്ല.
''ആഹാ എന്താ ഇവിടെ കൂട്ട റൊമാൻസ് ആണോ.. നാളെ അല്ലെ കല്യാണം, ഇപ്പോളെ തുടങ്ങിയോ..'' നോക്കിയപ്പോ വിജിസാറും കമല മാഡവും ഞങ്ങളെ എല്ലാരേം നോക്കി ചിരിക്കുന്നുണ്ട്.
ഞങ്ങള് ചാടി എണീറ്റ് ഡീസന്റ് ആയി. സച്ചുവേട്ടനും ചാരുവും അവരെ വിളിച്ചു ഇരുത്തി. അപ്പോളേക്കും ഞാനും സാറയും ഉറങ്ങാൻ പോയവരെ ഒക്കെ വിളിച്ചോണ്ട് വന്നു. ഞങ്ങളെ കയ്യിൽ മൈലാഞ്ചി ആയോണ്ടാണ് വിളിച്ചത്. പിന്നെ അവരെല്ലാം വിജി സാറിനേം കമല മാടത്തിനേം പരിചയപ്പെട്ടു അവർക്കു കുടിക്കാനൊക്കെ കൊടുത്തു.
അവർ കുറെ സമയം ഞങ്ങളോട് സംസാരിച്ചു. വിജി സാറിന്റെ ചേട്ടന്റെ മോന്റെ ബർത്ഡേയ് ആയിരുന്നു. അതാ അവര് വരാതിരുന്നേ. നാളെ എന്തായാലും വരും. കുറച്ചു കഴിഞ്ഞു അവർ പോവാൻ ഇറങ്ങി. കൂടെ ഞങ്ങളും.
ചാരുവിനോട് അവിടെ നിക്കാൻ എല്ലാരും കുറെ പറഞ്ഞെങ്കിലും അവള് കേട്ടില്ല. ഞങ്ങള് തിരിച്ചു റൂമിലേക്ക് വന്നു. നല്ല ടയേർഡ് ആയോണ്ട് വേഗം തന്നെ ഉറങ്ങി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
രാവിലെ ആറു മണിക്ക് തന്നെ ഞങ്ങൾ എണീറ്റു. വേഗം കുളിച്ചു ഫ്രഷ് ആയി കല്യാണ സ്ഥലത്തേക്ക് പോവാനിറങ്ങി.. ഡ്രസ്സ് ഒക്കെ കയ്യിൽ എടുത്തു. അപ്പോളേക്കും പെൺപടകളും എത്തി. ആഷിയും സിനുവും യാസിയും ശരണും ഞങ്ങളെ കൂടെ ആണ് നിന്നതു.
വില്ലയിൽ എത്തിയതും എല്ലാരും ഓരോ സൈഡിലേക്ക് പോയി. അവിടുള്ള ജോലിയൊക്കെ പൂർത്തിയാക്കി കഴിഞ്ഞപ്പോളേക്കും ഒൻപതു മണി ആയി. പതിനൊന്നരക്ക് ആണ് കല്യാണം. പത്തര ആവുമ്പോളേക്കും എല്ലാരും റെഡി ആയി.
ഞങ്ങൾ ഒരു ബ്ലൂ കളർ ഷർട്ടും കസവു മുണ്ടും ആണ് വേഷം. ധൈര്യം കുറച്ചു കൂടുതൽ ആയോണ്ട് എല്ലാരും സേഫ്റ്റിക്ക് അടിയിൽ ഓരോ ത്രീ ഫോർത്തും ഇട്ടിരുന്നു. പെൺപട ഇതുവരെ റെഡി ആയിട്ടില്ല. പിങ്ക് ഗൗൺ ആണ് അവർ എടുത്തത്.
ആമിയെ കാണാൻ എങ്ങനെ ഉണ്ടാകുമെന്നൊരു ആകാംഷ ഉണ്ട്. കാരണം രണ്ടു ദിവസവും കളർ ഇട്ടെങ്കിലും എല്ലാം അവൾ ഡാർക്ക് ഷേഡും ടൾ ലുക് ഉള്ളതാണ് ഇട്ടതു. ഇന്ന് എങ്കിലും നല്ലൊരു ഡ്രെസ്സിൽ കാണാമെന്നു വിചാരിക്കുന്നു.
ഞങ്ങൾ എല്ലാരും റെഡി ആയി സെൽഫി ഒക്കെ എടുത്തു. അപ്പോളേക്കും സച്ചു കുളിച്ചു വന്നു. പിന്നെ അവനെ റെഡി ആക്കാൻ തുടങ്ങി. ഞങ്ങൾ റൂമിന് പുറത്തിറങ്ങിയെങ്കിലും പെൺപടയുടെ അഡ്രെസ്സ് ഇല്ല.
ചാരുവിനെ താഴെ അവളുടെ അമ്മായിമാരും ചേച്ചിയുമൊക്കെ കൂടി റെഡി ആക്കുന്നുണ്ട്. ബാക്കി പെണ്പടകൾ മുകളിൽ ആണ് റെഡി ആവുന്നേ, ഞങ്ങളെ റൂമിന്റെ തൊട്ടു അടുത്ത് തന്നെ. സാറയും രാവിലെ തന്നെ എത്തീട്ടുണ്ട്. അവളുടെ മോളെ ഷാജു കുറച്ചു കഴിഞ്ഞു കൊണ്ട് വരാം എന്ന് പറഞ്ഞു.
സച്ചൂനെ റെഡി ആക്കി ഞങ്ങൾ താഴോട്ട് കൊണ്ട് പോയി. അവൻ എങ്ങനേലും ചാരുവിനെ കാണാൻ ഉള്ള തത്രപ്പാടിൽ ആണ്. പക്ഷെ മുഹൂർത്തം ആവുന്നത് വരെ രണ്ടാളും പരസ്പരം കാണരുതെന്ന് ആണ് വീട്ടുകാരെ ഓർഡർ. അതോണ്ട് എല്ലാരും കൂടി സച്ചൂനെ വലിച്ചു കാറിൽ കൊണ്ട് പോയി ഇരുത്തി. പെൺപടയെ സജീവേട്ടനും സച്ചുവിന്റെ ഏട്ടൻ ശ്യാമും കൊണ്ട് വരാമെന്നു പറഞ്ഞു.
പോവാൻ ഇറങ്ങിയപ്പോളാ എന്റെ ഫോൺ എടുത്തില്ല എന്ന് ഓർത്തത്. ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു തിരിച്ചു റൂമിലേക്ക് പോയി. ഫോൺ എടുത്തു തിരിഞ്ഞതും ബാത്റൂമിൽ നിന്നും ആരോ പുറത്തേക്കു വന്നതും ഒരുമിച്ചായിരുന്നു.
നോക്കിയപ്പോ ആമി. ഞങ്ങള് പോയ ഗ്യാപ്പിൽ ഡ്രസ്സ് മാറാൻ വന്നതാണെന്ന് തോന്നുന്നു. സൈഡിൽ ആയോണ്ട് അവളെന്നെ കണ്ടിട്ടില്ല. ഞാനവളെ തന്നെ നോക്കി നിന്നു. പിങ്ക് ഗൗൺ ഇട്ടു നനഞ്ഞ മുടി ഉണക്കാൻ ഉള്ള ശ്രമത്തിൽ ആണ്.
ആ ഡ്രെസ്സിൽ അവള് മൊഞ്ചത്തി ആയിട്ടുണ്ട്. സത്യം പറഞ്ഞാ എന്റെ കൺട്രോൾ പോയി അവളെ വല്ലോം ചെയ്താലോ എന്ന് വരെ പേടിയായി.
ഡോണ്ട് ടൂ ഡോണ്ട് ടൂ.. അവള് നിന്റെ ഫ്രണ്ട് ആണ്. ഷാനു നിന്റെ കഴുത്തു കയറി പിടിക്കും.
ഞാൻ അവളുടെ തൊട്ടു പിന്നിൽ പോയി നിന്നു ''ട്ടോ'' എന്ന് ആക്കി. അവള് പേടിച്ചു തിരിഞ്ഞതും ഗൗൺ കുടുങ്ങി ബാക്കോട്ടു വീഴാൻ പോയി. ഭാഗ്യത്തിന് എനിക്ക് അവളെ കയ്യിൽ പിടുത്തം കിട്ടിയത് കൊണ്ട് വീണില്ല. പിന്നെ പറയണ്ടല്ലോ എന്നെ നുള്ളി പറിച്ചു ഇടിച്ചു പഞ്ചർ ആക്കി.
''ടീ മതിയാകു എനിക്ക് വേദനിക്കുന്നു.'' എന്നും പറഞ്ഞു അവളെ രണ്ടു കയ്യും പിടിച്ചു വച്ചു.
''വേദനിക്കാൻ തന്നെ ആണ് തന്നത്..'' ആമി.
''ആഹാ അത്രക്കായോ..'' എന്നും ചോദിച്ചു അവളെ കയ്യിൽ പിടിച്ചു എന്നോടടുപ്പിച്ചു. അവളുടെ ഉണ്ട കണ്ണുകൾ ഇപ്പൊ പുറത്തേക്കു വരും. പേടിച്ചിട്ടാണെന്നു തോന്നുന്നു ചുണ്ടൊക്കെ വിറക്കാൻ തുടങ്ങീട്ടുണ്ട്.
എനിക്കതൊക്കെ കണ്ടു ചിരി വന്നു. അത് കണ്ടതും അവൾ വീണ്ടും നാഗവല്ലി ആയി. എന്റെ വയറ്റിനിട്ടൊരു കുത്തു തന്നു. ഹോ ഫ്രീ ആയി സ്വർഗ്ഗലോകം കണ്ടു.
''ടീ പിശാശ്ശെ നിന്നോടൊരു നൂറുവട്ടം പറഞ്ഞു എന്റെ വയറ്റില് കുത്തരുതെന്നു.'' ഞാൻ അവളെ കൈ പിടിച്ചു തിരിച്ചു.
അവള് കൈ വലിച്ചു പക്ഷെ ഞാൻ വിട്ടില്ല. നേരെ വന്നു എന്റെ നെഞ്ചിലേക്ക് വീണു. എന്റെ നെഞ്ചിൻകൂടിന്റെ കാര്യത്തിലും ഒരു തീരുമാനം ആയി. ''ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക്ക് കൊല്ലെടീ വവ്വാലെ..'' ഞാൻ അലറി.
അപ്പോളാണ് പെട്ടെന്ന് ഡോർ തുറക്കുന്ന സൗണ്ട് കേട്ടത്. ഞങ്ങള് അങ്ങോട്ട് നോക്കിയപ്പോ പ്രിയയും സാറയും ആണ്. ഞങ്ങളെ കണ്ടതും കയ്യും കെട്ടി നോക്കാൻ തുടങ്ങി. അപ്പോളാ ശ്രദ്ധിച്ചേ ആമി ഇപ്പോഴും എന്റെ നെഞ്ചിൽ ചാരി നിക്കാണ്. അവളെ കൈ ഞാൻ പിന്നിലൂടെ തിരിച്ചു പിടിച്ചിട്ടുണ്ട്.
ഞാൻ വേഗം അവളെ കയ്യിലെ പിടി വിട്ടു. അവരെ നോക്കി നല്ലോണം ഒന്ന് ചിരിച്ചു കൊടുത്തു. ആമിയെ നോക്കിയപ്പോ അവളും നിന്നു പരുങ്ങുന്നു. അവർ രണ്ടാളും ഞങ്ങളെന്തോ വല്യ കുറ്റം ചെയ്ത മാതിരി ഞങ്ങളെ നോക്കിപ്പേടിപ്പിക്കാ. ആമി എന്നെ നോക്കിപ്പേടിപ്പിച്ചു എന്തോ പരതാൻ തുടങ്ങി.
പെട്ടെന്ന് സാറായുടേം പ്രിയയുടേം പിന്നിൽ വേറെ ആൾക്കാർ വന്നു നിന്നു. അവരെ കണ്ടതും ഞാൻ ആമിയെ നോക്കി. അവൾ പേടിച്ചു വേഗം എന്റെ പിന്നിൽ വന്നു ഒളിച്ചു നിന്നു.
''ഡാ ഒരു ഫോൺ എടുക്കാൻ അര മണിക്കൂർ വേണോ???'' ആഷി ആണ് കൂടെ സിനുവും.
''അത് ഞാൻ...'' ഞാൻ പറയാൻ തുടങ്ങിയതും ഷാജു വന്നു.
''ആഹ് മതി, ഒന്നും പറയണ്ട. വേഗം പോയി വണ്ടീൽ കേറൂ. സച്ചു കയറു പൊട്ടിക്കുന്നുണ്ട്.'' ഷാജു
അപ്പോളാണ് യാസിയും സജീവേട്ടനും വന്നത്. വന്നപാടെ യാസിയുടെ കണ്ണ് എന്റെ പിന്നിലേക്ക് പോയി. ഇവളെന്താ ഇങ്ങനെ ഒളിച്ചു നിക്കുന്നെ. അപ്പോഴാ അവൾ എന്റെ കാലിന്റെ സൈഡിൽ നിന്നും ഷാൾ എടുത്തു തലയിൽ ചുറ്റി ഇട്ടതു.
അപ്പൊ അതാണ് ആരുടേയും മുന്നിൽ നിക്കാത്തതു. എനിക്ക് ചിരി വന്നു.
''ടീ നീ ഇവിടെ നിന്ന് തിരിയാതെ പോയി റെഡി ആവൂ.'' എന്നും പറഞ്ഞു ആഷി വന്നു എന്റെ പിറകിൽ നിന്നും ആമിയെ കൂട്ടി പുറത്തേക്കു കൊണ്ടുപോയി. അവളെ പിന്നാലെ സാറയും പ്രിയയും പോയി.
സിനു വന്നു എന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്കു കൊണ്ട് പോയി. സച്ചു കാറിൽ ഇരുന്നു ഭദ്രകാളൻ ലുക്കിൽ എന്നെ നോക്കി. ഞാൻ അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു വേഗം കാറിൽ കേറി. ഞങ്ങൾ ഹാളിൽ എത്തി അവിടുത്തെ കാര്യങ്ങൾ ഒക്കെ സെറ്റ് ആക്കി.
പതിനൊന്നര ആയതും മണ്ഡപത്തിലേക്ക് ചാരുവിനെ കൊണ്ട് വന്നു. കൂടെ ബാക്കി പെണ്പടകളും. എല്ലാരും ഒന്നിനൊന്നു മൊഞ്ചത്തികൾ ആയിട്ടുണ്ട്. പക്ഷെ ആമി ആണ് ചാരുവിനേക്കാൾ മൊൻജെന്നു എനിക്ക് തോന്നി. ഇനി അതെന്റെ തോന്നൽ മാത്രവും ആവാം.
@@@@@@@@@@@@@@@@@@@@@@@@@@
ആണുങ്ങളെല്ലാം പോയി എന്ന് കേട്ടപ്പോഴാ ഡ്രസ്സ് മാറാൻ അവരെ റൂമിലേക്ക് പോയത്. അവിടെ ഷാദിനെ കണ്ടപ്പോ ശെരിക്കും പേടിച്ചു. അവനിട്ടു രണ്ടെണ്ണം കൊടുത്തോണ്ടു നിന്നപ്പോളാ സാറയും പ്രിയയും പിന്നാലെ ബാക്കി ആൺപടകളൊക്കെ വന്നത്. അപ്പോളാ എന്റെ ഷാളിന്റെ കാര്യം ഓർമ്മ വന്നത്.
ഷാദ് വന്നു പേടിപ്പിച്ചപ്പോ അതെന്റെ കയ്യിൽ നിന്നും താഴെ പോയെന്നു പിന്നെയാ മനസ്സിലായെ. ഷാൾ കിട്ടിയിട്ടും യാസി ഡോറിന്റെ അടുത്തുള്ളത് കൊണ്ട് എനിക്കെന്തോ പോവാൻ പേടി ആയി. അപ്പോഴാ ആഷിക്ക വന്നു എന്റെ കൈ പിടിച്ചു അവന്റെ സൈഡിലൂടെ പുറത്തേക്കു കൊണ്ട് പോയത്. ഞാൻ ഇക്കാനെ നോക്കിയപ്പോ ഇക്ക എന്നെ നോക്കി പുഞ്ചിരിച്ചിട്ടു കണ്ണടച്ചു കാണിച്ചു.
ആശിക്കാക്ക് ഇന്നലെ രാത്രി തന്നെ യാസിയെ എനിക്ക് പേടി ആണെന്ന് മനസ്സിലായിട്ടുണ്ട്. പേര് കൊണ്ടുള്ള സാഹോദര്യ ബന്ധം ആണെങ്കിലും ആഷിക്ക എന്നെ നല്ല പോലെ മനസ്സിലാക്കിയിട്ടുണ്ട്. പെങ്ങളാവാൻ ഒരു വയറ്റിൽ ജനിക്കണമെന്നോ രക്ത ബന്ധം ഉണ്ടാവണമെന്നോ ഇല്ലല്ലോ.
ആണുങ്ങമാരൊക്കെ പെട്ടെന്ന് തന്നെ ഹാളിലേക്ക് പോയി. പിന്നാലെ ചാരുവിനേം കൂട്ടി ഞങ്ങളും ഇറങ്ങി. പട്ടുസാരിയൊക്കെ ഉടുത്തു അവള് പൊളിച്ചു. ഞങ്ങൾ സജീവേട്ടന്റെ കൂടെ കാറിൽ പോയി. അവിടെ എത്തി പിന്നിലൂടെ അവിടുത്തെ റൂമിൽ ഇരുന്നു. മുഹൂർത്തം ആയി എന്ന് പറഞ്ഞു ചിത്ര ചേച്ചി വന്നു ഞങ്ങളെ വിളിച്ചു.
മണ്ഡപത്തിലേക്ക് നടക്കുമ്പോൾ ആണ് എന്നെ തന്നെ നോക്കി നിക്കുന്ന ഷാദിനെ കണ്ടത്. ഇപ്പോള അവനെ ഞാൻ ശ്രദ്ധിച്ചേ, ഈ ഡ്രെസ്സിൽ ആള് ലുക്കായിട്ടുണ്ട്. ഞാൻ ചാരുവിന്റെ പിന്നിൽ ആണ് നിന്നതു. ഷാദ് എന്റടുത്തു ഉണ്ട്. ഞാൻ മെല്ലെ അവനോടു എന്താ നോക്കുന്നെ ചോദിച്ചപ്പോ എന്നെ കാണാൻ മൊഞ്ചത്തി ആയിട്ടുണ്ട് എന്ന് പറഞ്ഞു. തിരിച്ചു ഞാനും ലുക് ആയിട്ടുണ്ട് എന്ന് പറഞ്ഞു.
പെട്ടെന്ന് നോക്കുമ്പോളാ അത് കണ്ടേ, സച്ചുവേട്ടനും ചാരുവും കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കുന്നു. ഞങ്ങൾ കുറെ ചൊറയാക്കാൻ നോക്കി എങ്കിലും നോ മൈൻഡ്. അവസാനം രണ്ടിന്റേം തലക്കോരോ കൊട്ട് കൊടുത്തപ്പോ രണ്ടാളും ഡീസന്റ് ആയി.
നല്ല രീതിയിൽ അവരുടെ താലികെട്ടൊക്കെ കഴിഞ്ഞു. അങ്ങനെ ഒഫീഷ്യലി ചാരു സച്ചുവേട്ടന്റെ സ്വന്തം ആയി. പിന്നെ എല്ലാരും സെൽഫി എടുക്കലൊക്കെ ആയി ആഘോഷിച്ചു. അപ്പോളാണ് ഷാജുക്ക മോളേം കൊണ്ട് വന്നത്.
സാറാ പോയി അവളെ വാങ്ങി ഞങ്ങളെ അടുത്തേക്ക് വന്നു.
''മോളൂട്ടീ...'' ഞാൻ അവളെ വാങ്ങി. ആദ്യം ഒന്ന് മടിച്ചെങ്കിലും അവളെന്റെ കയ്യിലേക്ക് വന്നു. ഞാനവൾക്കു ഒരുപാട് ഉമ്മ കൊടുത്തു. എന്റെ സാറയുടെ മോൾ.. എന്റെ കയ്യിൽ കിടന്നു വളരേണ്ട എന്റെ പൊന്നു മോൾ. പക്ഷെ ഞാൻ കാണുന്നത് ഇപ്പൊ ആണെന്ന് മാത്രം.
''മതിയാക്കെടീ അതിനു ശ്വാസം മുട്ടും.'' ഷാദ് ആണ്. ഞാൻ അവനെ കണ്ണുരുട്ടി പേടിപ്പിച്ചു.
''മോളെ പേരെന്താ..'' സച്ചുവേട്ടൻ ചോദിച്ചു.
''അംന ഷാജഹാൻ...'' അവള് പറഞ്ഞതും എല്ലാരും എന്നെ നോക്കി. ഞാൻ സാറയെയും. അവളെന്നെ ഒരിക്കലും മറക്കുകയോ വെറുക്കുകയോ ചെയ്തിട്ടില്ല എന്ന് മനസ്സിലായി.
''അമ്മൂട്ടീ ഇങ്ങു വാ, നമ്മക്ക് ഫുഡ് കഴിക്കാലോ..'' എന്നും പറഞ്ഞു സാറാ അവളെ എടുത്തു പോയി. പിന്നാലെ ഞങ്ങളും. അവളെ ഊട്ടിയും അവളോടൊപ്പം കളിച്ചും കുറെ സമയം ഞാൻ ചിലവഴിച്ചു.
ഞങ്ങളെല്ലാരും ഒരുമിച്ചു അമ്മൂട്ടിയെയും അപ്പൂസിന്റേം കൂടെ കളിച്ചു. രണ്ടാളേം കണ്ടപ്പോ എന്റെ മോൻ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരു നിമിഷം ആഗ്രഹിച്ചു പോയി. ഭാഗ്യമില്ല, അല്ല ആ ഭാഗ്യം എന്റെ കൂടപ്പിറപ്പു തന്നെ തട്ടിത്തെറിപ്പിച്ചു. നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു ഞാൻ ആ കുട്ടികളെ കൂടെ കളിച്ചു.
@@@@@@@@@@@@@@@@@@@@@@@@@@@
ആമി കുട്ടികളെ കൂടെ കളിക്കുന്ന കണ്ടപ്പോ അവളും ഒരു കുട്ടിയാണെന്ന് തോന്നിപ്പോയി. പാവം ഇടയ്ക്കു കണ്ണ് തുടക്കുന്ന കണ്ടപ്പോ അവൾ അവളുടെ മോനെ മിസ് ചെയ്യുന്നതാവുമെന്നു തോന്നി.
ഞാൻ അവളെ അവരെ കൂടെ വിട്ടു സച്ചൂന്റെ അടുത്തേക്ക് പോയി. അവനാണെകി നിന്ന് ഞെരി പിരി കൊള്ളുവാന്..
''എന്താടാ നിന്റെ ഡ്രെസ്സിന്റെ ഉള്ളിൽ ഉറുമ്പു കേറിയോ..'' ഞാൻ ചോദിച്ചു.
''പോടാ.. മനുഷ്യനിവിടെ വിശന്നു ചാവാൻ ആയി. രാവിലെ മുതൽ ഒന്നും കഴിക്കാൻ പറ്റിട്ടില്ല. അവളെ നോക്കിയേ, അവൾക്കാണെങ്കിൽ ഫോട്ടോ എടുത്തു മടുക്കുന്നില്ല. അവളുടെ അമ്മൂമ്മന്റെ അമ്മൂമ്മ മുതൽ അയലത്തെ ചേട്ടന്റെ കുഞ്ഞമ്മേടെ മോളെ കൂടെ വരെ എടുത്തു. എനിക്ക് മടുത്തു..'' സച്ചു ദയനീയമായി പറഞ്ഞു. ഞാൻ ചിരിക്കാൻ തുടങ്ങി.
''ടാ, അവക്കറിയില്ലല്ലോ നീ ഒന്നും കഴിച്ചില്ലാന്നു. വാ ഞാൻ പോയി അവളെ വിളിക്കാം..'' എന്നും പറഞ്ഞു ചാരുവിനെ വിളിക്കാൻ പോയി.
''ചാരു വാ, ഭക്ഷണം കഴിക്കാം..'' ഞാൻ പറഞ്ഞു.
''ആഹ് ഷാദ് ഞാൻ നിന്റെ കൂടെ ഫോട്ടോ എടുത്തില്ലല്ലോ..'' എന്നും പറഞ്ഞു അവൾ എന്റെ കൈ പിടിച്ചു വലിച്ചു കൂടെ നിർത്തി ഫോട്ടോസ് എടുക്കാൻ തുടങ്ങി. ഞാൻ സച്ചൂനെ ദയനീയമായി നോക്കി.
അപ്പോഴാണ് വിജി സാറും കമല മാഡവും വന്നത്. ''ആഹ് എന്താ ഫോട്ടോയെടുപ്പൊന്നും കഴിഞ്ഞില്ലേ..'' അവര് ചോദിച്ചു. രണ്ടാളേം കുറച്ചു മുന്നേ ഞാൻ ഫുഡ് കഴിക്കാൻ കൊണ്ട് പോയി ഇരുത്തി വന്നേ ഉള്ളൂ.
അപ്പോളേക്കും സച്ചുവും ബാക്കിയുള്ളവരും ഞങ്ങളടുത്തേക്കു വന്നിരുന്നു. ഞങ്ങളൊക്കെ സാറിനോടും മാഡത്തോടും കുറെ സമയം സംസാരിച്ചു.
''ആഹ് ഞങ്ങളെ വക നിങ്ങക്ക് ഒരു സമ്മാനം ഉണ്ട്. നിങ്ങക്ക് മാത്രം അല്ല, ഷാദിനും പ്രവീണിനും ഉണ്ട്.'' എന്നും പറഞ്ഞു വിജി സാർ ഒരു എൻവലപ് ഞങ്ങൾക്ക് തന്നു. സച്ചു അത് തുറന്നു നോക്കിയതും 100 വാട്ട്സിന്റെ ചിരി വന്നു. അവൻ അവരോടു കുറെ താങ്ക്യൂ ഒക്കെ പറയുന്നുണ്ട്.
ഞാൻ വേഗം കവർ തുറന്നു നോക്കി. അതൊരു റിസോർട്ടിൽ താമസിക്കാൻ ഉള്ള പാസ് ആയിരുന്നു, അതും ഹണിമൂൺ സ്പെഷ്യൽ. ഞാൻ ആമിയെ നോക്കിയപ്പോ അവളും എന്റതെ അവസ്ഥേൽ ആയിരുന്നു. ബാക്കി എല്ലാരും ഭയങ്കര സന്തോഷത്തിലാ.
''പിന്നെ സാറാ തനിക്കും പോവാട്ടോ, ഞങ്ങളെ വക ഒരു ഗിഫ്റ് നിങ്ങക്കും'' എന്ന് പറഞ്ഞു അവർക്കും കൊടുത്തു. ഇവർക്ക് വല്ല ലോട്ടറിയും അടിച്ചോ ആവോ.
''എന്നാൽ ഞങ്ങൾ ഇറങ്ങാട്ടോ. ഒരിക്കൽ കൂടി വിഷ് യൂ എ വെരി ഹാപ്പി മാരീഡ് ലൈഫ്..'' എന്നും പറഞ്ഞു വിജി സാർ പോയി.
ഞങ്ങൾ എല്ലാരും ഭക്ഷണം കഴിക്കാൻ പോയി. നല്ല അടിപൊളി സദ്യയും കഴിച്ചു പായസവും കുടിച്ചു. പിന്നെ ഞങ്ങടെ വക സച്ചൂന് ചെറിയൊരു സർപ്രൈസ്. രണ്ടു ദിവസം കൊണ്ട് തട്ടിക്കൂട്ടിയതാണ്. പെണ്പടകൾക്കും ഒരു സർപ്രൈസ് ആയിരുന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@
ഫുഡ് ഒക്കെ കഴിച്ചു ഇരിക്കുമ്പോൾ ആണ് പെട്ടെന്ന് ഷാദും ഷാജുക്കയും സിനൂക്കയും ആശിക്കയും പ്രവീണേട്ടനും സജീവേട്ടനും യാസിയും ശരണും ഒക്കെ സ്റ്റേജിലേക്ക് കേറിയത്. പിന്നൊരു അടിപൊളി ഡാൻസ് ആരുന്നു. എല്ലാരും അത്ഭുതപ്പെട്ടുപ്പോയി. അത്രയും തകർത്തു അവരൊക്കെ.
അവസാനം സച്ചുവേട്ടനെയും ചാരുവിനെയും സ്റ്റേജിലേക്ക് കൊണ്ട് പോയി. അവരും കുറച്ചു സ്റ്റെപ് ഒക്കെ വച്ചു. ഞങ്ങള് താഴെ ഇരുന്നു കൈ മുട്ടി പ്രോത്സാഹിപ്പിച്ചു. പെട്ടെന്ന് അവർ താഴെ വന്നു ഞങ്ങളെ ഒക്കെ വിളിച്ചു. എന്നെ എല്ലാരും കുറെ നിർബന്ധിച്ചെങ്കിലും ഞാൻ പോയില്ല.
ഞാൻ അമ്മൂട്ടിയെയും അപ്പൂസിനെയും പിടിച്ചു താഴെ ഇരുന്നു വിഡിയോ ഒക്കെ എടുത്തു.
രാത്രി ആയപ്പോ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി. കുടുംബക്കാരൊക്കെ ഹാളിൽ നിന്നും തന്നെ പോയി. വില്ലയിലേക്കു സച്ചുവേട്ടന്റേം ചാരുവിന്റേം പേരെന്റ്സും സഹോദരങ്ങളും ഞങ്ങൾ ഫ്രണ്ട്സും മാത്രമേ ഉണ്ടായിരുന്നുള്ളു.
അവിടെത്തി അവരുടെ മണിയറയൊക്കെ ഞങ്ങൾ സെറ്റ് ആക്കി. കുറെ ബലൂണും റോസും മെഴുകിതിരികളും ഒക്കെ വച്ചാണ് ഡെക്കറേറ്റ് ചെയ്തേ. രണ്ടാളേം രണ്ടു റൂമിൽ ആക്കി കാവലിന് ആൾക്കാരേം ആക്കീട്ടാണ് വന്നത്. അങ്ങനെ രാത്രി ഒരു പത്തു മണി ആയപ്പോ ഞങ്ങൾ അവരെ
മണിയറയിലേക്ക് കൊണ്ട് പോയി. രണ്ടാളേം ഒരുമിച്ചു അകത്തേക്ക് കേറ്റി.
''ഓൾ ദി ബെസ്റ്..'' എല്ലാരും കൂടി പറഞ്ഞു.
''താങ്ക്യൂ.. ഏഴെട്ടു കൊല്ലം ആയി കാത്തിരിക്കാൻ തുടങ്ങീട്ട്, ഈ രാത്രി കുളമാക്കാൻ നിങ്ങളൊന്നും ചെയ്യരുത്..'' സച്ചുവേട്ടൻ കൈകൂപ്പി കൊണ്ട് പറഞ്ഞു.
''ഏയ് ഞങ്ങളങ്ങനെ ഒക്കെ ചെയ്യോ..'' ഷാദ് ആണ്.
''എല്ലാരും ഇല്ല, പക്ഷെ നിന്നെയും നിന്റെ ഈ കുരുത്തം കെട്ട ഭാര്യയേയും എനിക്ക് തീരെ വിശ്വാസം ഇല്ല.'' സച്ചുവേട്ടൻ
''കുരുത്തം കെട്ടതോ, ആര് ആമിയോ??? വെറുതെ പറയല്ലേ സച്ചൂ.'' പറഞ്ഞത് മറ്റാരുമല്ല ഞമ്മളെ സ്വന്തം യാസി.
''ഏയ് ഇവളുടെ കയ്യിലിരുപ്പ് എന്താണെന്ന് എനിക്കല്ലേ അറിയൂ...'' ചാരുവാണ്. ഷോ ഞാൻ എത്ര പാവമാ എന്നിട്ടും പറയണ കേട്ടില്ലേ..
''അങ്ങനെ ഒന്നും ഇല്ലാന്നേ നിങ്ങള് പോയി ഉറങ്ങാൻ നോക്ക്, സമയം ലേറ്റ് ആയി.'' ഞാൻ കുറച്ചു ഗൗരവം ഒക്കെ മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു.
അപ്പൊ തന്നെ രണ്ടാളും അകത്തു കേറി ഡോർ അടച്ചു. ഞങ്ങൾ പുറത്തു നിന്ന് ഡോർ ലോക് ചെയ്തു. ഒന്ന് മുതൽ പത്തു വരെ എണ്ണാൻ തുടങ്ങി. യാസിയും ശരണും സജീവേട്ടനും ശ്യാമേട്ടനും ചിത്ര ചേച്ചിയുമൊക്കെ എന്താണ് എന്നൊക്കെ ചോദിക്കുന്നുണ്ട്.
ഞങ്ങൾ പത്തു വരെ എണ്ണിയതും ഉള്ളിൽ നിന്നും ബലൂണ് പൊട്ടുന്ന സൗണ്ട് കേക്കാൻ തുടങ്ങി. കൂടെ സച്ചുവേട്ടന്റെയും ചാരുവിന്റെയും അലർച്ചയും. ഞങ്ങൾ പുറത്തിരുന്നു ചിരിച്ചു ചത്തു. ഡോർ അവർ മുട്ടിപൊളിക്കുന്നുണ്ട്. അഞ്ചു മിനിട്ടു കഴിഞ്ഞതും ഞങ്ങൾ മെല്ലെ ഡോർ തുറന്നു കൊടുത്തു.
സജീവേട്ടൻ മെല്ലെ പോയി അത് തള്ളി തുറന്നതും കളറിൽ കുളിച്ച രണ്ടു രൂപം പുറത്തു വന്നു. ഞങ്ങളത് കണ്ടതും വീണ്ടും ചിരിക്കാൻ തുടങ്ങി. സച്ചുവേട്ടനും ചാരുവും ദേഷ്യത്തോടെ ഞങ്ങളെ നോക്കി. പിന്നെ രണ്ടാളും ഞങ്ങളെ പിന്നാലെ ഓട്ടം ആയിരുന്നു.
അവസാനം സച്ചുവേട്ടന്റേം ചാരുന്റേം അച്ഛനുമമ്മയും വന്നു അവർക്കു രണ്ടടി കൊടുത്തു രണ്ടിനേം വേറെ റൂമിലേക്ക് വിട്ടു. ഞങ്ങളും മെല്ലെ അവിടുന്ന് സ്കൂട്ട് ആയി.
എല്ലാരോടും പറഞ്ഞിട്ട് ഞങ്ങൾ തിരിച്ചു പോവാൻ ഇറങ്ങി. റൂമിലെത്തുന്നത് വരെ ഞങ്ങൾ ഇതും പറഞ്ഞു ചിരിച്ചു. റൂം തുറന്നു അകത്തു കേറിയാതെ ഓർമ്മ ഉള്ളൂ പിന്നെ എണീറ്റത് പിറ്റേന്ന് ഉച്ചയ്ക്കാണ്. ഇന്ന് നായിട്ട് ഡ്യൂട്ടി ആയോണ്ട് അലാറം വച്ചില്ല.
റൂമിന്ന് ഇറങ്ങി നോക്കിയപ്പോ സോഫയിൽ ഷാദ് ഇല്ല. ഇവനിതെവിടെപ്പോയി എന്ന് ആലോചിച്ചപ്പോളാ അവൻ ഡ്യൂട്ടിക്ക് പോയതാരിക്കും എന്ന് ഓർമ്മ വന്നേ. ഞാൻ സ്നേഹയെ വിളിച്ചപ്പോ സാറയാണ് എന്റെ കൂടെ എന്ന് പറഞ്ഞു.
കുറച്ചു അലക്കാനും വൃത്തിയാക്കാനും ഒക്കെ ഉള്ളത് തീർത്തു ഞാൻ റെഡി ആയി ഇറങ്ങി. താഴെ എത്തിയപ്പോ പ്രിയയും പ്രവീണേട്ടനും വരുന്നത് കണ്ടു.
''ആഹ് നീ ഡ്യൂട്ടിക്ക് ഇറങ്ങിയോ.. ഷാദ് എവിടെ???'' പ്രവീണേട്ടൻ ചോദിച്ചു.
''അറിയില്ല, ഡ്യൂട്ടി കഴിഞ്ഞു എത്തിയില്ല.'' ഞാൻ പറഞ്ഞു.
''ആഹ് ഇന്ന് കുറച്ചു തിരക്കായൊണ്ട് ഉച്ചയ്ക്ക് ലേറ്റ് ആയി. അതോണ്ട് ആരേം കാണാൻ പറ്റിയില്ല. ഇവള് എന്നേം കത്ത് ഇരുന്നു ഭക്ഷണം കഴിക്കാൻ. പിന്നെ സച്ചുവും ചാരുവും മൂന്നു ദിവസം കൂടി ലീവ് ആണല്ലോ.'' പ്രവീണേട്ടൻ പറഞ്ഞു.
''ആഹ് ഞാൻ പോട്ടെ, ബസ് ഇപ്പൊ വരും..'' എന്നും പറഞ്ഞു ഞാൻ നടന്നു.
ഹോസ്പിറ്റലിൽ എത്തിയപ്പോ ചാരുവിനെയും ഷാദിനെയും മിസ് ചെയ്തു. ഇപ്പൊ അവരെ കൂടെ ആണല്ലോ നായിട്ട് ഡ്യൂട്ടി എടുക്കാറ്. പിന്നെ സാറാ ആയോണ്ട് കുഴപ്പമില്ല. ലാബിലേക്ക് കേറി കോട്ടൊക്കെ എടുത്തു ഇട്ടതും ആരോ ലാബിലേക്ക് കേറുന്നത് കണ്ടു.
തിരിഞ്ഞു നോക്കിയതും ആ മുഖം കണ്ടെന്റെ കിളി പോയി. യാസി, പടച്ചോനെ ഇവനാണോ ഇന്ന് എന്റെ കൂടെ ഡ്യൂട്ടി.. സാറാ നീ മുങ്ങി അല്ലെ അലവലാതീ..
''എന്താ ആമീ ലേറ്റ് ആയെ??'' യാസി
''അത് ബസ് വരാൻ ലേറ്റ് ആയി..'' ഞാൻ പറഞ്ഞു. ഉള്ളിലെ പേടി ഞാൻ പുറത്തു കാണിച്ചില്ല. അല്ലെങ്കിൽ ഞാൻ എന്തിനാ പേടിക്കുന്നെ.
''ആഹ് ഇന്നലെ അടിച്ചു പൊളിച്ചതിന്റെ ക്ഷീണം മാറീട്ടുണ്ടാവില്ല അല്ലെ.. മുഖത്ത് കാണാൻ ഉണ്ട് ക്ഷീണം..'' യാസി.
''ഏയ് അങ്ങനൊന്നുമില്ല. ഞാൻ നന്നായി ഉറങ്ങിയതാ.'' ഞാൻ പറഞ്ഞു. വേഗം ജോലിയിലേക്ക് ശ്രദ്ധ കൊടുത്തു.
''അല്ല ആഷിക് ആരാ തന്റെ..'' യാസി
''ഷാദിന്റെ ഫ്രണ്ട് ആണ്, പിന്നെ എന്റെ ഇക്കാക്കാനേ പോലെ ആണ്..'' ഇന്നലെ ആശിക്ക എന്റെ കൈ പിടിച്ചു കൊണ്ട് പോയത് ഇഷ്ടമായില്ലാന്നു അന്നേരത്തെ ഇവന്റെ മുഖഭാവത്തിൽ നിന്നും തന്നെ എനിക്ക് മനസ്സിലായതാ.
''ആഹ്, എന്നാലും ഇപ്പോളത്തെ കാലത്തു എല്ലാരേം വിശ്വസിക്കാൻ കൊള്ളില്ല. എല്ലാരുമായി ഒരു അകലം പാലിക്കുന്നത് നല്ലതാ.'' യാസി പറഞ്ഞു. അതോണ്ടാണല്ലോ നിന്റടുത്തു അകലം പാലിക്കുന്നത്.. ഞാൻ മനസ്സിൽ പറഞ്ഞു. അവനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
പിന്നെയും അവൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. കൂടുതലും ഞാനും ആശിക്കയും സിനൂക്കയും ഷാജുക്കയും സച്ചുവേട്ടനും പ്രവീണേട്ടനും തമ്മിലുള്ള റിലേഷനെ കുറിച്ചാണ്. സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യം വന്നു.
ഇവനാരാ ഇതൊക്കെ പറയാൻ. ഞാൻ അവരുമായി അതികം അടുക്കാൻ പാടില്ല പോലും. ആരെയും വിശ്വസിക്കാൻ പറ്റില്ലാന്ന്. സ്വന്തം ആങ്ങളമാർ തന്നെ പെങ്ങന്മാരെ പീഡിപ്പിക്കുന്ന കാലം ആണ്, അതോണ്ട് പേരിനുള്ള ബന്ധത്തിലൊന്നും അതികം വിശ്വസിക്കേണ്ട എന്ന്. പിന്നെ എനിക്ക് കൺട്രോൾ ചെയ്യാൻ പറ്റിയില്ല. ഈ പറയുന്ന ആളുടെ നോട്ടം കാരണം എനിക്കിവനെ കാണുന്നത് തന്നെ പേടിയാ.
''യാസി പ്ളീസ്, വേണ്ടാത്ത കാര്യങ്ങൾ സംസാരിക്കരുത്. അവരൊക്കെ എന്നെ സ്വന്തം പെങ്ങളെ പോലെ ആണ് കാണുന്നത്. അതെനിക്ക് ഫീൽ ചെയ്തിട്ടും ഉണ്ട്. പിന്നെ ഞാൻ ആരോട് എങ്ങനെ പെരുമാറണം എന്ന് ഞാൻ തീരുമാനിക്കും. താൻ അതിൽ ഇടപെടേണ്ട.
എന്റെ ജീവിതത്തിൽ ഇപ്പൊ ഏറ്റവും ഇമ്പോർട്ടന്റ് ഇവരൊക്കെ ആണ്. പിന്നെ താൻ എന്റെ ഫ്രണ്ട് ഒക്കെ ആണ്, എന്ന് വച്ച് എന്നെ ഭരിക്കാനുള്ള ലൈസെൻസ് ഞാൻ ആർക്കും കൊടുത്തിട്ടില്ല. ഒരാളെ കണ്ടാൽ അയാളുടെ പെരുമാറ്റം കണ്ടാൽ അയാളുടെ ഉള്ളിൽ എന്താണെന്ന് മനസ്സിലാക്കാനുള്ള കഴിവൊക്കെ എനിക്കുണ്ട്.'' ഞാൻ അത് അവനൊന്നു കൊള്ളിച്ചു പറഞ്ഞതാണ്.
ഇപ്പൊ അവന്റെ മുഖം കാണണം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്. എന്നെ കൊല്ലാനുള്ള ദേഷ്യം എനിക്കാ മുഖത്ത് കാണാം. സത്യം പറഞ്ഞാൽ എന്റെ ഉള്ളൊന്നു കാളി.
''ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. അനുഭവിക്കുമ്പോ പഠിച്ചോളും..'' അത് സത്യം പറഞ്ഞാൽ ഒരു അലർച്ച ആയിരുന്നു.
''അനുഭവിക്കേണ്ടത് അവളല്ലേ, അപ്പൊ അവള് തീരുമാനിച്ചോളും എന്ത് ചെയ്യണം എന്ന്.'' ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി, ഷാദ്. ഇവനെങ്ങനെ ഇവിടെ.
@@@@@@@@@@@@@@@@@@@@@@@@@@@@
ഇന്ന് ഞാൻ നായിട്ട് ഡ്യൂട്ടി ആണ് എടുക്കേണ്ടത് എന്ന് രാവിലെ സാറാ വിളിച്ചു പറഞ്ഞിരുന്നു. അവളുടെ മോൾക്ക് പിന്നേം പനിച്ചു. ഇന്നലെ ഫുൾ കളിച്ചു ടയേർഡ് ആയതല്ലേ. ഞാൻ പിന്നേം നല്ലോണം കിടന്നുറങ്ങി. എണീറ്റപ്പോ ഒരു മണി. അപ്പോളും ആമി എണീറ്റിട്ടില്ല. അവളെ വിളിക്കാൻ പോയെങ്കിലും ആള് നല്ല ഉറക്കം ആയിരുന്നു. ഞാൻ ഫ്രഷ് ആയി റൂമിന്നിറങ്ങി.
ഡെബിറ്റ് കാർഡിൽ എന്തോ പ്രോബ്ലം, അത് ശരിയാക്കാൻ ഇന്ന് ഹോസ്പിറ്റലിൽ പോവുന്നെന് മുന്നേ ബാങ്കിൽ പോവാൻ ഇരിക്കുവായിരുന്നു. ഹോസ്പിറ്റലിൽ പോവുന്ന വഴിക്കു ബാങ്കിൽ കേറാൻ ആയിരുന്നു പ്ലാൻ. ഏതായാലും ആമി ഉറക്കമല്ലേ അതോണ്ട് ഞാൻ മെല്ലെ റൂമും പൂട്ടി പുറത്തിറങ്ങി. പക്ഷെ അവിടെ എത്തി നോക്കുമ്പോ എന്തോ മേജർ പ്രോബ്ലം ആണ്.
മൂന്നാലു മണിക്കൂർ അവിടെ പോയിക്കിട്ടി. റൂമിൽ തിരിച്ചെത്തിയപ്പോ ആമി ഇല്ല. ഞാൻ നായിട്ട് ആണെന്ന് പറയാത്തത് കൊണ്ട് അവൾ പോയതാവുമെന്നു കരുതി. അകത്തു കേറി ഫ്രഷ് ആയി. അടുക്കളയിൽ പോയപ്പോ അവൾ എനിക്ക് വേണ്ടുന്ന ഫുഡ് ഒക്കെ ആക്കീട്ടാണ് പോയതെന്ന് മനസ്സിലായി.
അതും കഴിച്ചു ഞാൻ ഇറങ്ങി. ഹോസ്പിറ്റലിൽ എത്തി ലാബിലേക്ക് കേറാൻ പോവുമ്പോളാണ് യാസി ആമിയോട് സംസാരിക്കുന്നതു കേട്ടത്. അവന്റെ വർത്താനം കേട്ട് എനിക്ക് ചൊരിഞ്ഞു വന്നതാ. പക്ഷെ ഞാൻ അകത്തേക്ക് പോയില്ല. എപ്പോളും രക്ഷിക്കാൻ ആളുണ്ടായാൽ ഒറ്റയ്ക്ക് ഒന്നും നേരിടാൻ പഠിക്കില്ല.
അവന്റെ സംസാരം അതിരു കടക്കുന്നു എന്ന് തോന്നിയപ്പോ ഞാൻ അകത്തേക്ക് കേറാൻ പോയി. പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ടാണ് ആമി അവനോടു മറുപടി പറഞ്ഞത്. അപ്പൊ അവളുടെ പഴയ വെറും വാശിയുമൊക്കെ ഇപ്പോഴും ഉള്ളിൽ ഉണ്ട്.
പിന്നെ അവന്റെ അലർച്ച കേട്ടപ്പോ അവളെന്തായാലും പിടിക്കുമെന്നു തോന്നി. അതാ ഞാൻ വേഗം അകത്തേക്ക് പോയത്. വിചാരിച്ച പോലെ തന്നെ ആമി പേടിച്ചു നിപ്പുണ്ട്.
''എന്താ യാസി പോവാൻ ആയില്ലേ..'' ഉള്ളിൽ വന്ന ദേഷ്യം ഒക്കെ മറച്ചു ഞാൻ ചോദിച്ചു. അപ്പൊ ആമിയുടെ മുഖം വിടരുന്നത് ഞാൻ കണ്ടു. അപ്പൊ അവള് യാസിയാണ് കൂടെ എന്ന് കരുതി ഇരുന്നതാവും.
''ആഹ് ഞാൻ പോവാണ്. കുറച്ചു പെന്റിങ് വർക്സ് തീർക്കാൻ നിന്നതാ.'' എന്നും പറഞ്ഞു യാസി അവന്റെ സാധനങ്ങൾ എടുത്തു ആമിയെ ഒന്ന് നോക്കീട്ടു പുറത്തേക്കു പോയി. ഞാൻ അവൻ പോവുന്നതും നോക്കി നിന്നപ്പോൾ ആണ് പിറകിൽ നിന്നും തൊണ്ട ശരിയാക്കുന്ന പോലുള്ള ശബ്ദം കേട്ടത്.
തിരിഞ്ഞു നോക്കിയപ്പോ ആമി കയ്യും കെട്ടി എന്നെ നോക്കി നിക്കുന്നു. ഒരുമിച്ചു കൂട്ടാത്തതിന്റെ ദേഷ്യം ആണ്. ഞാൻ 32 പല്ലും കാണിച്ചു ഒന്ന് ചിരിച്ചു കൊടുത്തു. എവിടെ കള്ളിയങ്കാട്ടു നീലി പോലും തോറ്റു പോവും. അമ്മാതിരി നോട്ടം ആണ്.
''എന്താടീ ഉണ്ടക്കണ്ണീ നോക്കിപ്പേടിപ്പിക്കുന്നെ???'' ഞാൻ കലിപ്പിൽ ചോദിച്ചു.
''ഈ മോന്ത കണ്ടപ്പോ നോക്കി ഇരിക്കാൻ തോന്നി അതാ..'' ആമി പറഞ്ഞു.
''ആണോ ഞാൻ അത്ര ഗ്ലാമർ ആണോ..'' ഞാൻ താടി തടവി കൊണ്ട് ചോദിച്ചു.
''അതേല്ലോ, ഈ മോന്ത കണ്ടാൽ ചെരുപ്പ് മാറ്റാൻ തോന്നില്ല..'' അവള് പരുന്തും ഞാൻ കലിപ്പ് കൂട്ടി.
''ടീ വവ്വാലെ നീ എന്റെ കയ്യീന്ന് വാങ്ങിക്കാൻ നിക്കണ്ട. എന്നോട് മാത്രം അല്ലെ ഈ നാക്കുള്ളു.'' ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു.
''ആഹ് അവനു വേണ്ടത് ഞാൻ കൊടുത്തിട്ടുണ്ട്.'' അവള് പറഞ്ഞു.
''അത് ഞാൻ കേട്ടു. എന്ത് പറ്റി ഇന്ന് ഭൂമീദേവിക്ക് കലി ഇളകാൻ.'' ഞാൻ ചോദിച്ചു.
കുറെ പേര് ഇവളും സച്ചുവുമായിട്ടുള്ള റിലേഷൻ മോശം രീതിയിൽ പറഞ്ഞിട്ടുണ്ട്. പ്രത്ത്യേകിച്ചു വരുൺ. പക്ഷെ ഒരിക്കലും ഇങ്ങനൊരു റെസ്പോൺസ് ഇവളെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
''അത് ഒന്നൂല്ല, പെട്ടെന്ന് അവൻ അങ്ങനൊക്കെ പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു, അതാ.'' ആമി പറഞ്ഞു.
''ഓ പിന്നെ, എന്നിട്ടു ആ വരുൺ ഒക്കെ പറഞ്ഞപ്പോ നീ ഒന്നും പറഞ്ഞില്ലല്ലോ. കാര്യം അതല്ല..'' ഞാൻ പറഞ്ഞു.
''ഷാദ് എവിടെ പോയതാ, ഞാൻ എണീറ്റപ്പോ കണ്ടില്ലല്ലോ??'' ആമി വിദഗ്ദ്ധമായി വിഷയം മാറ്റാൻ നോക്കി. ഞാൻ അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ലാരുന്നു.
''അഹ് അതെനിക്ക് ബാങ്കിൽ പോവാൻ ഉണ്ടായിരുന്നു. നീ വിഷയം മാറ്റണ്ട, കാര്യം പറ ആമി.'' ഞാൻ പറഞ്ഞു.
''അത് പിന്നെ...'' അവൾ നിന്ന് പരുങ്ങാൻ തുടങ്ങി.
''ഓ ഒന്ന് പറയുന്നുണ്ടോ???'' ഞാൻ പറഞ്ഞു.
''അത് മുമ്ബ് ശസിനും ഇങ്ങനെ ആയിരുന്നു. ഞാൻ ആരോടും സംസാരിക്കാൻ പാടില്ല. എന്റെ ഉപ്പയോടും ഇക്കമാരോടും പോലും സംസാരിക്കാൻ പാടില്ല. എന്തിനു കാണാൻ പോലും പാടില്ല എന്നായിരുന്നു ഓർഡർ.
ഒരിക്കെ ശാമിക്ക വീട്ടീന്ന് എന്തൊക്കെയോ സാധനങ്ങൾ കൊണ്ട് വന്നിരുന്നു. ഞാൻ ഇക്കയുടെ സംസാരിച്ചിരുന്ന സമയത്താണ് ശസിന് പുറത്തു നിന്ന് വന്നത്. ഐക്കൺ കണ്ടപ്പോ നല്ല സംസാരം ഒക്കെ ആയിരുന്നു. പക്ഷെ ഇക്ക പോയതും എന്റെ മുഖത്തടിച്ചു.
കണ്ട ആണുങ്ങളോട് കൊഞ്ചാനും കുഴയാനും നിക്കരുതെന്നു പറഞ്ഞിട്ടായിരുന്നു അടി. എന്റെ ഇക്കാക്ക അല്ലെ എന്ന് ചോദിച്ചപ്പോ പറഞ്ഞ മറുപടി ഒയ്ക്കലും ഒരു പെങ്ങളും കേൾക്കാൻ പാടില്ലാത്തതായിരുന്നു. അത്രയും വൃത്തികെട്ട രീതിയിൽ ആയിരുന്നു അവന്റെ സംസാരം. അത് കേട്ടു ദേഷ്യം വന്നു അവനോടു മറുപടി പറഞ്ഞതിന് എന്റെ രണ്ടു കണ്ണിലും മുളക് പൊടി ഇട്ടു.
ഇനി ആരെയെങ്കിലും നോക്കുകയോ ആരോടേലും സംസാരിക്കുകയോ ചെയ്താൽ ഇതിലും വലിയ ശിക്ഷ ആയിരിക്കും എന്ന് പറഞ്ഞു പോയി. അതോടെ ഞാൻ എന്റെ വീട്ടിലേക്കു പോവുന്നത് നിർത്തി. അത് പോലെ അവർ ഇങ്ങോട്ടു വരാൻ നിക്കുമ്പോ ഓരോന്ന് പറഞ്ഞു തടഞ്ഞു. അതോടെ വീട്ടുകാർ എന്നെ വെറുക്കാൻ തുടങ്ങി. അതൊരു നല്ല കാര്യം ആയി കണ്ടു ഞാൻ അവരെ കൂടുതൽ വെറുപ്പിച്ചു.'' എന്ന് പറഞ്ഞു ആമി എന്നെ നോക്കി.
സത്യം പറഞ്ഞാൽ അവളെ മുഖത്തേക്ക് നോക്കാൻ തന്നെ എനിക്ക് മടി തോന്നി. ഒരു ആണിന് ഇത്രയും അധപധിക്കാൻ പറ്റുമെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. അവളോട് എന്ത് പറയണമെന്ന് എനിക്ക് മനസ്സിലായില്ല. അത് മനസ്സിലാക്കീട്ടാവും അവൾ വേഗം അവളുടെ ജോലി ആരംഭിച്ചു.
കുറച്ചു കഴിഞ്ഞു ഞങ്ങക്ക് ബ്രേക്ക് എടുക്കാൻ സമയം ആയപ്പോ ഞാൻ ഫുഡ് എടുത്തു അവളെ കയ്യും പിടിച്ചു പുറത്തേക്കു നടന്നു. ആമി എങ്ങോട്ടേക്കാ എന്നൊക്കെ ചോദിച്ചു എന്റെ കൈ വിടീപ്പിക്കാൻ നോക്കുന്നുണ്ട്.
''പറ ഷാദ്, നമ്മളെങ്ങോട്ടാ പോവുന്നെ...'' ആമി ചോദിച്ചു.
''നിനക്കെന്നെ വിശ്വാസം ഇല്ലേ...'' ഞാൻ അവളെ കണ്ണിലേക്കു നോക്കി ചോദിച്ചു. പിന്നൊന്നും മിണ്ടാതെ അവളെന്റെ കൂടെ നടന്നു.
ഞാൻ അവളേം കൊണ്ട് നേരെ ടെറസ്സിലേക്കു പോയി. അവിടെ എത്തിയപ്പോ അവളെന്റെ കൈ വിടീപ്പിച്ചു കൈവരിക്കും അടുത്ത് പോയി താഴേക്ക് നോക്കി.
''എന്നെ തള്ളി ഇട്ടു കൊല്ലാൻ ആണോ???'' ആമി ചോദിച്ചു.
''അതെ പക്ഷെ ഞാൻ ചോദിക്കുന്നതിനു മറുപടി തന്നില്ലെങ്കിൽ മാത്രം.'' ഞാൻ പറഞ്ഞു. ആമി എന്താണെന്നുള്ള ഭാവത്തിൽ എന്നെ നോക്കി.
''നിന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ സാറാ പറഞ്ഞു എനിക്കറിയാം. പക്ഷെ അത് അപൂർണ്ണം ആണ്. ബാക്കി നീ എനിക്ക് പറഞ്ഞു താ.'' ഞാൻ പറഞ്ഞു. അത് കേട്ടതും അവൾ മുഖം തിരിച്ചു കളഞ്ഞു.
''നിന്റെ ഉള്ളിൽ ഉള്ള കാര്യങ്ങൾ പുറത്തു പറഞ്ഞാൽ അത്രയും ആശ്വാസം കിട്ടും..'' ഞാൻ പറഞ്ഞു. ''നിനക്കെന്നെ ഒരു ഫ്രണ്ട് ആയി കാണാൻ പറ്റിയെങ്കിൽ മാത്രം മതി.''
ആമി ഇപ്പൊ മോളിലോട്ടു നോക്കി നിക്കാണ്. നക്ഷത്രങ്ങൾ എണ്ണുവാനെന്നു തോന്നുന്നു. ''ടീ എണ്ണിക്കഴിഞ്ഞോ??? എവിടെ മറുപടി ഇല്ല.''
ഞാൻ അവിടെ ഉള്ള ഒരു സൈഡിൽ പോയി ഇരുന്നു. ആമിയെ നോക്കിയപ്പോ ഇപ്പോളും എന്തോ ആലോചനയിൽ ആണ്. ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി.
''ഷാദിന് അറിയോ ഞാൻ ഈ നക്ഷത്രങ്ങളെ എത്ര വട്ടം എന്നീട്ടുണ്ടെന്നു??? എങ്ങനെ അറിയാൻ അല്ലെ...'' അവളുടെ സംസാരം കേട്ടപ്പോ വട്ടായോ എന്ന് എനിക്ക് സംശയം തോന്നി.
''വേറൊന്നും അല്ലാട്ടോ മിക്കവാറും ശസിന് എന്നെ ബാൽക്കണിയിൽ ആണ് കിടത്താറ്. അതും ഒരു പുതപ്പു പോലും ഇല്ലാതെ. രാത്രി ആ തണുപ്പും സഹിച്ചു മോളിലോട്ടു നോക്കി നിക്കുമ്പോൾ പിന്നെ വേറെന്തു ചെയ്യാനാ...'' എന്നും പറഞ്ഞു ആമി ചിരിച്ചു. എന്നിട്ടവൾ എന്റെ അടുത്ത് വന്നു ഇരുന്നു.
''ഷെസിന്റെ നമ്പർ മിസ് ആയതും അവൻ വീട്ടിൽ വന്നതുമെല്ലാം സാറാ പറഞ്ഞിട്ടുണ്ടാവും ആല്ലേ. അവനെ കണ്ടപ്പോ സത്യം പറഞ്ഞാൽ സ്വർഗം കിട്ടിയ അവസ്ഥ ആയിരുന്നു. കല്യാണം കഴിഞ്ഞതൊക്കെ ഒരു സ്വപ്നം പോലെ ആയിരുന്നു. ഷസിന്റെ കൂടെ എന്റെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോ ഒരു തുള്ളി കണ്ണീരു പോലും എന്റെ കണ്ണിൽ നിന്നും വന്നിരുന്നില്ല. ചിലപ്പോ ഞാനാഗ്രഹിച്ചതു കിട്ടിയതോണ്ടാവും.
ആ വീട്ടിൽ എത്തിയപ്പോളും നല്ല സന്തോഷം തോന്നി. അവന് ഉപ്പ ഇല്ല. ഉമ്മയും ഒരു ഇക്കയും ഒരു അനിയത്തിയും. ഷെഹീൻ ഇക്കാന്റെ കല്യാണം കഴിഞ്ഞു മൂന്നു വര്ഷം ആയി. ഫെബിൻ എന്നായിരുന്നു ഇത്താന്റെ പേര്. നല്ല സ്വഭാവം. ഷെറിൻ എന്നായിരുന്നു അനിയത്തിന്റെ പേര്. രണ്ടാളും വീട്ടിൽ എത്തിയതും ഞാനുമായി കൂട്ടായി.
ഉമ്മ അതികം ഒന്നും മിണ്ടിയില്ല. തിരക്കിൽ ഞാനും ശ്രദ്ധിച്ചില്ല. ഇക്കയും അതെ എന്നെ നോക്കിയത് പോലും ഇല്ല. അന്ന് രാത്രി എന്നെ റൂമിലാക്കിയത് ഫെബിത്ത ആയിരുന്നു. ഒരുപാട് സ്വപ്നങ്ങളുമായിട്ടാണ് ഞാൻ ആ റൂമിലേക്ക് കേറിചെന്നതു. പക്ഷെ എല്ലാം ഒരു സെക്കൻഡ് കൊണ്ട് തീർന്നു..'' ആമി പറഞ്ഞിട്ട് ഒരു നെടുവീർപ്പിട്ടു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
പഴയതൊന്നും ഓർക്കാൻ ആഗ്രഹം ഇല്ലെങ്കിലും ലോകത്തു ഒരാളെങ്കിലും എല്ലാം അറിഞ്ഞിരിക്കേണം എന്ന് എനിക്ക് തോന്നി. ഞാൻ ഷാദിന്റെ മുഖത്തേക്ക് നോക്കി. അവൻ എന്നെ തന്നെ ഉറ്റു നോക്കി ഇരിക്കാണ്.
''റൂമിൽ കേറി ഞാൻ ഷെസിന്റെ അടുത്തേക്ക് പോയി. അവൻ ജനൽ പിടിച്ചു പുറത്തേക്കു നോക്കി നിക്കുവാണ്. ഞാൻ അവന്റെ പിറകിൽ പോയി നിന്നതും അവൻ തിരിഞ്ഞു നിന്ന്. ആ മുഖം കണ്ടപ്പോ സത്യം പറഞ്ഞാൽ ഞാൻ രണ്ടടി പിറകോട്ടു വച്ച് പോയി. ചുവന്ന കണ്ണുകളും ദേഷ്യത്തോടെ ഉള്ള മുഖവും.
ഞാൻ എന്തേലും പറയുന്നതിന് മുന്നേ അവൻ പറയാൻ തുടങ്ങി. ഞാൻ വിചാരിച്ച പോലെ അല്ല നീ, എനിക്ക് എന്നെ പോലെ നല്ല വെളുത്ത പെണ്ണിനെ ആണ് വേണ്ടിയിരുന്നത്. നിന്നെ എനിക്ക് ഇഷ്ടം ആയില്ല. നിന്നെ കാണുമ്പോ തന്നെ വെറുപ്പ് തോന്നുവാണ്.. എന്നും പറഞ്ഞു അവൻ ബെഡിൽ നിന്നും ഒരു പില്ലോ എടുത്തു നിലത്തിട്ടു. അവൻ ബെഡിൽ കിടന്നു.
എന്ത് ചെയ്യണമെന്നോ പറയണമെന്നു അറിയാതെ ഞാൻ അവിടെ നിന്ന്. കണ്ണിൽ നിന്നും കണ്ണീർ ഒളിച്ചു കൊണ്ടേ ഇരുന്നു. അവസാനം ക്ഷീണം കാരണം നിലത്തു കിടന്നു ഉറങ്ങിപ്പോയി. രാവിലെ തലയിൽ വെള്ളം വീണപ്പോളാ എണീറ്റത്.
നീ എന്താടീ ഇവിടെ സുഗിക്കാൻ വന്നതാണോ.. എണീറ്റ് പോടീ.. എന്നും പറഞ്ഞു അവൻ പുറത്തേക്കു പോയി. ഞാൻ ആ ഷോക്കിൽ അവിടെ തന്നെ ഇരുന്നു. കുറച്ചു കഴിഞ്ഞു എണീറ്റ് കുളിച്ചു ഡ്രസ്സ് ഒക്കെ മാറി താഴേക്ക് പോയി. ഫെബിത്തയും ശെരിയും എന്തൊക്കെയെ പറഞ്ഞു കളിയാക്കുന്നുണ്ടായിരുന്നു. ഞാൻ ഒന്നും കേട്ടില്ല.
ഉള്ളിൽ മുഴുവൻ സങ്കടം ആരുന്നു. പിന്നെ സ്വയം സമാധാനിച്ചു ശരിയാവും എന്ന്. പക്ഷെ ദിവസം കഴിയുന്നെന്നെ എനിക്ക് മനസ്സിലായി ഒന്നും ശരി ആവാൻ പോവുന്നില്ല എന്ന്. ശസിന് എന്നോട് സംസാരിക്കാരെ ഇല്ല. രാത്രി റൂമിൽ പോയാൽ മാത്രം ആണ് അവനെ കാണാറ്. പകല് മുഴുവൻ മറ്റൊരു റൂമിൽ കതകടച്ചു ഇരിക്കും. ദിവസവും നിലത്തു കിടത്തും.
ഒരിക്കെ അതിനെ എതിർത്തതിനു ബാല്കണിയിലേക്കു തള്ളി ഡോർ അടച്ചു. ആ ഇരുട്ടത്ത് എങ്ങനെ ഞാൻ ഇരുന്നു എന്ന് പടച്ചോന് മാത്രമേ അറിയൂ. അതിലും കഷ്ട്ടം ആയിരുന്നു ഉമ്മാന്റെ സ്വഭാവും. എപ്പോളും ഓരോന്ന് പറഞ്ഞു കുറ്റപ്പെടുത്തും, ഫെബിത്തയോടും അങ്ങനെ തന്നെ. ഇത്താക്ക് കുട്ടികൾ ആകാത്തത് കൊണ്ട് അതിനാണ് ഫുൾ കുത്തു വാക്കുകൾ.
പക്ഷെ ഇത്ത ഒന്നും മിണ്ടാറില്ല, കാരണം ഷഹീനിക്ക നല്ല സ്നേഹത്തോടെ ആണ് ഇത്താനോട് പെരുമാറിയത്. പക്ഷെ ഇക്ക എന്നോടൊന്നും മിണ്ടാറില്ല. എന്തിനു മൈൻഡ് ആക്കാര് പോലും ഇല്ല. ഞാനിന്നൊരു വ്യക്തി ആ വീട്ടിൽ ഉണ്ടെന്നു പോലും തോന്നാത്ത രീതിയിൽ ആണ് ഇക്കാന്റെ സ്വഭാവം.
അതിനിടയിൽ വീട്ടിൽ നിന്നും വിളിച്ചാൽ ഞാൻ ഹാപ്പി ആയി തന്നെ സംസാരിക്കും. കാരണം ഞാൻ ആയി തിരഞ്ഞെടുത്തത് ആണല്ലോ. വീട്ടീന്ന് കുറെ വട്ടം അങോട്ടു പോവാൻ വിളിച്ചെങ്കിലും ശസിന് സമ്മതിച്ചില്ല. പിന്നെ വീട്ടീന്ന് അവനെ കുറെ വിളിച്ചു നിര്ബന്ധിച്ചപ്പോ കൂടീട്ടു പോയി. പക്ഷെ എന്നെ ആരോടും ഒന്നും സംസാരിക്കാൻ വിടാതെ എന്റെ കൂടെ തന്നെ നടന്നു.
അവരോടൊക്കെ ഞാൻ ആണ് ഇങ്ങോട്ടു വരാത്തത് എന്നൊക്കെ പറഞ്ഞു. എന്നെ പറ്റി ഫുൾ നെഗറ്റീവ് ആയി സംസാരിച്ചത് കൊണ്ട് എല്ലാര്ക്കും എന്നോട് ദേഷ്യം ആയി. പഠിത്തത്തിന്റെ കാര്യം ചോദിച്ചപ്പോൾ ഇനി എനിക്ക് പഠിക്കാൻ താല്പര്യം ഇല്ല എന്ന് ഞാൻ പറഞ്ഞു എന്നവൻ എല്ലാരോടും പറഞ്ഞു. അവിടുന്ന് ഇറങ്ങുമ്പോ ആരും എന്നോടൊന്നും ചിരിച്ചു പോലും ഇല്ല. ദിവസം കഴിഞ്ഞു പോവുന്നു എന്നല്ലാതെ ഷസിനു എന്നോടുള്ള പെരുമാറ്റത്തിൽ ഒരു വ്യത്യാസവും കണ്ടില്ല.
വീട്ടിലെ ജോലി മുഴുവൻ ഞാൻ ചെയ്യണം. ഫെബിത്തയോ ഷെറിയോ സഹായിക്കാൻ വന്നാൽ അവർക്കും കിട്ടും ശിക്ഷ. എന്ത് ചെയ്താലും അതിൽ കുറവ് കണ്ടെത്തും. കാണുന്നതിനൊക്കെ കുറ്റം പറയും. എന്തേലും തെറ്റ് പറ്റിയാൽ ശിക്ഷ കടുത്തതാവും. ഉമ്മയും മോനും കൂടി എന്നെ കൊല്ലാതെ കൊന്നു.
അവസാനം ഞാൻ ഒരു ദിവസം പൊട്ടിത്തെറിച്ചു. എനിക്ക് ഇങ്ങനെ നരകിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. ഇഷ്ടമായില്ലെങ്കിൽ കല്യാണത്തിന് മുന്നേ പറഞ്ഞാൽ പോരായിരുന്നോ എന്ന് ചോദിച്ചു. അതിനു ഉമ്മയും മോനും കൂടി എന്നെ തല്ലി റൂമിൽ ഇട്ടു പൂട്ടി. ഒരു ദിവസം പട്ടിണി കിടത്തി. എങ്ങനേലും വീട്ടിൽ അറിയിക്കാം എന്ന് വെച്ച് വിളിച്ചപ്പോ അവിടുത്തെ അവസ്ഥ അതിലും ഭീകരം ആയിരുന്നു.
ഞാൻ ഇവിടെ തന്നിഷ്ടത്തിനു നടക്കാണെന്നും ആരെയും വില കല്പിക്കാറില്ല എന്നും ഉമ്മാനെ പോലും ദേഷ്യം വന്നപ്പോ തല്ലി എന്നൊക്കെ എന്റെ വീട്ടിൽ പറഞ്ഞിരിക്കുന്നു. അതോടെ അവരും എന്നെ വിളിക്കാതായി. എനിക്ക് മനസിലാവുന്നില്ലാരുന്നു ഇത്രയും എന്നെ സ്നേഹിച്ച ആൾ എങ്ങനെ ഇങ്ങനെ മാറിപ്പോയി എന്ന്.
ഒരിക്കെ ശെറിക്കു ഫ്രണ്ടിന്റെ കല്യാണത്തിന് പോവാൻ മൈലാഞ്ചി ഇട്ടു കൊടുക്കാൻ പറഞ്ഞു. അവൾക്കിട്ടു കൊടുത്തു കഴിഞ്ഞപ്പോ എന്തോ എനിക്കിടാൻ ഒരു പൂതി തോന്നി. ഞാൻ ഇട്ടു കഴിഞ്ഞപ്പോ ഉമ്മ വന്നു എന്നെ ചീത്ത പറഞ്ഞു. പണി എടുക്കാതിരിക്കാൻ ആണ് ഇങ്ങനെ മൈലാഞ്ചി ഇട്ടതെന്നു പറഞ്ഞു.
അങ്ങനെ അല്ല എന്ന് പറഞ്ഞിട്ട് അവർ കേട്ടില്ല. ഞങ്ങളെ സംസാരം കേട്ടു വന്ന ഷെസിൻ എന്റെ കൈ എണ്ണയിൽ മുക്കി. വേദന കൊണ്ട് പുളഞ്ഞപ്പോ ശെരി വന്നു ഷെസിന്റെ കാലു പിടിച്ചു. അപ്പോളാണ് അവൻ എന്റെ കൈ എണ്ണയിൽ നിന്നും പുറത്തെടുത്തത്. ഉമ്മ അപ്പോളും ചിരിക്കുകയായിരുന്നു.
പിന്നെ എന്ത് തെറ്റ് പറ്റിയാലും ആ കയ്യിൽ ആണ് അതിന്റെ ശിക്ഷ തന്നത്. രണ്ടുമൂന്നു മാസം ആ കൈ കൊണ്ട് തന്നെ ആണ് ഞാൻ ജോലിയൊക്കെ ചെയ്തത്. വീണ്ടും അവൻ അതിൽ മുറിവേൽപ്പിച്ചത് കാരണം അത് സുഖപ്പെടാൻ കുറെ നാൾ എടുത്തു.
അവിടുന്ന് രക്ഷപ്പെട്ടാലോ എന്ന് കുറെ ആലോചിച്ചു. പക്ഷെ എങ്ങോട്ടു പോവും എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. വീട്ടിലേക്കു പോവാൻ പറ്റാത്ത രീതിയിൽ ഇവർ ആക്കി വച്ചിട്ടുണ്ട്. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഒരു വാർത്ത എന്നെ തേടി എത്തിയത്.''
''ആ വാർത്ത എന്നെ സംബന്ധിച്ചിടത്തോളം സ്വർഗ്ഗം കിട്ടിയ പോലെ ആയിരുന്നു. ഷെസിന് ദുബായിൽ ബിസിനെസ്സ് ഉണ്ട്. അത് ഒരു ഫ്രണ്ട് ആണ് നടത്തുന്നത്. അതിൽ എന്തൊക്കെയോ പ്രശ്നമാണ്. അത് തീർക്കാൻ അവനു ദുബായിലേക്ക് പോണം. ഒരു അഞ്ചാറു മാസത്തേക്ക് തിരിച്ചു വരാൻ പറ്റില്ല. ഉമ്മയും കൂടെ പോവുന്നുണ്ട്.
എനിക്ക് നല്ല സന്തോഷം തോന്നി എങ്കിലും കൂടെ പേടിയും ആയി. എന്നെയും കൊണ്ട് പോയാലോ. അത് കൊണ്ട് ഞാൻ ഒരു ഐഡിയ എടുത്തു. ഞാൻ ഉമ്മാനോട് പോയിട്ട് ഞാനും ദുബായിലേക്ക് വരുന്നു എന്ന് പറഞ്ഞു. എന്നെ കൂടെ കൂട്ടാൻ ഉദ്ദേശം ഉണ്ടായിരുന്നെങ്കിലും ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് എന്നെ കൂട്ടില്ല പറഞ്ഞു.
അപ്പൊ ഞാൻ കുറച്ചു ദേഷ്യത്തിൽ എന്റെ ഭർത്താവിന്റെ കൂടെ പോവാൻ എനിക്കാണ് അവകാശം എന്നൊക്കെ പറഞ്ഞു. അത് കേട്ട ഷെസിൻ എന്നെ തല്ലി. നിന്നെ കൂടെ കൊണ്ട് പോവാൻ ആയിരുന്നു പ്ലാൻ, നിന്റെ വിസന്റെ പേപ്പറാ ഇത്. ഇനി നീ വരണ്ട എന്നും പറഞ്ഞു അതൊക്കെ കീറി കളഞ്ഞു.
രണ്ടു അടി കൊണ്ടാൽ എന്താ ആറ് മാസം സമാധാനത്തിൽ ഇരിക്കാലോ എന്ന് ഞാൻ സന്തോഷിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോ അവര് പോയി. ഞാൻ എന്റെ വീട്ടിലേക്കു വിളിച്ചെങ്കിലും ആരും എടുത്തില്ല. അങ്ങോട്ടു പോവാമെന്നു വച്ചപ്പോളാ ഷെസിന്റെ ഫോൺ വന്നത്. അവനില്ലാത്ത സമയത്തു എന്റെ വീട്ടിൽ പോവുമെന്ന് അവനറിയാമെന്നും, അതിനുള്ള പണിയൊക്കെ അവൻ അവിടെ ചെയ്തു വച്ചിട്ടുണ്ട് എന്നും പറഞ്ഞു.
അതോണ്ടാവും ഞാൻ വിളിച്ചിട്ടു എടുക്കാഞ്ഞെ. പിന്നെ ഞാൻ ആ പ്ലാൻ ക്യാൻസൽ ചെയ്തു. അപ്പൊ ഷെറി ആണ് പറഞ്ഞത് ഇത്താക്ക് കോളേജിൽ പൊയ്ക്കൂടേ എന്ന്. പക്ഷെ എങ്ങനെ എന്ന് ഒരു ഐഡിയയും ഇല്ല. ഇനി അഞ്ചു മാസമേ ക്ളാസ് ഉള്ളൂ. പഴയ കോളേജ് കോഴിക്കോട് ആണ്. അങ്ങോട്ടേക്ക് പോക്ക് നടക്കില്ല. ഷെറിന്റെ കോളേജിൽ ഞാൻ പഠിച്ച കോസ് ഉണ്ട്. പക്ഷെ എങ്ങിനെ ജോയിൻ ചെയ്യുമെന്നതായിരുന്നു പ്രശ്നം. അതിനു ഷെറി തന്നെ വഴി കണ്ടു പിടിച്ചു തന്നു.
അവൾ പറഞ്ഞിട്ട് ഞാൻ ശാമിക്കണേ വിളിച്ചു. ആദ്യം എന്നോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. പിന്നെ എങ്ങനെ ഒക്കെയോ ഞാൻ കാര്യങ്ങൾ പറഞ്ഞു. ഇക്ക വീട്ടിൽ സംസാരിക്കാൻ നോക്കിയെങ്കിലും ആരും കാര്യമാക്കിയില്ല, എന്റെ അമീറിക്ക പോലും. അത്ര മാത്രം എന്നെ നെഗറ്റീവ് ആക്കി വച്ചിരുന്നു എന്റെ വീട്ടുകാരെ മുന്നിൽ. പിന്നെ ഉപ്പാപ്പ പറഞ്ഞു പോലും പെൺകുട്ടികൾ കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ ആണെന്ന്. അവൻ പറയുന്നത് അനുസരിച്ചു ജീവിക്കണം പോലും. ഒരുപാട് സങ്കടം തോന്നി. അതോടെ ഞാനും എന്റെ വീട്ടുകാരെ മറക്കാൻ തുടങ്ങി.
ശാമിക്കയോട് കോളേജിന്റെ കാര്യം പറഞ്ഞപ്പോ ഇക്ക ഹെല്പ് ചെയ്യാമെന്ന് പറഞ്ഞു. ഇക്ക തന്നെ പഴയ കോളേജിൽ നിന്നും ടി സി ഒക്കെ വാങ്ങി ഷെറിന്റെ കോളേജിൽ അഡ്മിഷൻ ശരിയാക്കി തന്നു. അങ്ങനെ ഞാൻ കോളേജിൽ പോവാൻ തുടങ്ങി. കല്യാണത്തിന് ശേഷം പർദ്ദ മാത്രമേ ഇടാവൂ എന്നത് ഷസിന്റെ ഓർഡർ ആയിരുന്നു. ആൾക്കാർക്ക് മനസ്സിലാവാതിരിക്കാൻ ഹിജാബ് കൂടി ഇടാൻ തുടങ്ങി.
അങ്ങനെ ഞാൻ അവർ അറിയാതെ എന്റെ പഠിത്തം പൂർത്തി ആക്കി. ഫെബിത്ത എനിക്ക് സപ്പോർട് ആയിരുന്നു. ഷഹീക്ക പിന്നെ അതൊന്നും ശ്രദ്ധിക്കാൻ വന്നില്ല. ഒരാഴ്ച കൂടി കഴിഞ്ഞാൽ എന്റെ പരോൾ തീരുവാണ്. അതെ അവർ തിരിച്ചു വരുന്നു. അപ്പോളേക്കും എന്റെ എക്സാം ഒക്കെ കഴിഞ്ഞിരുന്നു. ആ ആഴ്ച ഞാൻ ഷെറിന്റെ കൂടെ സന്തോഷത്തോടെ ചിലവിട്ടു.
എന്റെ സന്തോഷകരമായ ജീവിതത്തിനു വിരാമം ഇട്ടു കൊണ്ട് ഉമ്മയും മോനും തിരിച്ചു വന്നു. പക്ഷെ എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി ഷെസിൻ എന്നോട് പുഞ്ചിരിച്ചു കൊണ്ടാണ് സംസാരിച്ചത്. അത് പോലെ ഉമ്മ ചിരിച്ചില്ലെങ്കിലും എന്നോട് പോരിന് വന്നില്ല. ഞാൻ ആകെ ഷോക് ആയി. ഇതെന്തു മറിമായം എന്ന് ആലോചിച്ചു വട്ടായി.
പിന്നെ അങ്ങോട്ട് എനിക്ക് സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു. ഉമ്മാന്റെ മുഖം ഒരിക്കലും തെളിഞ്ഞില്ലെങ്കിലും ഷെസിൻ എന്നോട് ദേഷ്യം കാണിച്ചില്ല. ഞങ്ങൾ നല്ല ഭാര്യ ഭർത്താക്കന്മാരെ പോലെ ജീവിക്കാൻ തുടങി. അതികം സംസാരമോ സ്നേഹപ്രകടനങ്ങളോ ഇല്ലെങ്കിലും മുന്നത്തെ പോലെ അടിയും തൊഴിയും ഒന്നും ഇല്ലായിരുന്നു.
എനിക്കെല്ലാം സ്വപ്നം പോലെ ആണ് തോന്നിയത്. ഷെറിയും ഫെബിത്തയും എന്റെ കൂടെ എന്റെ സന്തോഷത്തിൽ പങ്കു ചേർന്നു.
അങ്ങനെ ഇരിക്കുമ്പോൾ ആണ് വീണ്ടും എന്റെ ജീവിതത്തിൽ കരി നിഴൽ വീഴ്ത്താൻ അവൻ വന്നത്. '' ഞാൻ പറഞ്ഞു ഒന്ന് നെടുവീർപ്പിട്ടു.
''ആര്..'' ഷാദ് ചോദിച്ചു. ആള് നല്ല കഥ കേൾക്കാൻ ഉള്ള മൂഡിൽ ഇരിക്കാണ്.
''സാജിദ്...അവനാണ് ഷെസിന്റെ ദുബായിലുള്ള ബിസിനെസ്സ് നോക്കുന്ന പാർട്ടണർ കം ഫ്രണ്ട് എന്ന് ഞാൻ അറിഞ്ഞത് അവൻ ഷെറിയെ പെണ്ണുകാണാൻ വന്നപ്പോൾ ആയിരുന്നു. അവനെ കണ്ടു ഞാൻ ആകെ ഷോക് ആയി. എന്ത് ചെയ്യണം എന്ന് ഒരു ഊഹവും കിട്ടിയില്ല. സാജിദ് ആണെങ്കിൽ എന്നെ ആലുവാ മണപ്പുറത്തു വച്ച് കണ്ട പരിജയം പോലും കാണിക്കുന്നില്ല.
ഞാൻ എല്ലാം ഷെസിനോടും ഷെറിയോടും പറയാമെന്നു വച്ചു. ഷെറിയോടാണ് ആദ്യം പറഞ്ഞത്. പക്ഷെ എന്നെ ഞെട്ടിക്കുന്ന തരത്തില് ആയിരുന്നു അവളുടെ മറുപടി. സാജിദും അവളുമായി ഇഷ്ടത്തിലാണ് പോലും. അവൾക്കു അവനില്ലാതെ പറ്റില്ല. പണ്ടെങ്ങോ നടന്ന കാര്യം വച്ചു അവളെ ജീവിതം തകർക്കരുത് എന്നും പറഞ്ഞു അവൾ കരഞ്ഞു. സാജിദും എന്നോട് സോറി പറഞ്ഞു. പിന്നെ ഞാൻ ഷെസിനോട് ഒന്നും പറയാൻ പോയില്ല.
ഷെറിയുടെ കല്യാണം നല്ല ആഡംബരമായി തന്നെ നടത്തി. എന്റെ വീട്ടിൽ വിളിച്ചപ്പോൾ ആരും വന്നില്ല. കാര്യം ചോദിച്ചപ്പോൾ ആണ് അറിഞ്ഞത് എന്റെ ഉമ്മാമ മരിച്ചു എന്ന്. ആരും എന്നോടൊന്നും പറഞ്ഞിരുന്നില്ല. എനിക്കാകെ സങ്കടം ആയി. ഞാൻ അവർക്കു അത്രയ്ക്ക് അന്യ ആയി പോയോ എന്ന് തോന്നിപ്പോയി. കല്യാണത്തിന് പുറമെ ചിരിക്കുമ്പോളും അകത്തു ഞാൻ കരയുക ആയിരുന്നു.
എല്ലാം നല്ല രീതിയിൽ നടന്നു. ഷെറി നല്ല സന്തോഷത്തിൽ ആയിരുന്നു.
പക്ഷെ സാജിദ് ഒരു ചെറ്റ ആയിരുന്നല്ലോ, അപ്പൊ ആ സ്വഭാവം അങ്ങനെ മറക്കില്ലല്ലോ. ഞാൻ കരുതിയത് പോലെ അവനു മാനസാന്തരം ഒന്നും വന്നിരുന്നില്ല. കല്യാണം കഴിഞ്ഞു ഒരു മൂന്നാലു ദിവസം കഴിഞ്ഞപ്പോ അവർ വീട്ടിലേക്കു വന്നു താമസിക്കാൻ. അവർ വന്നപ്പോൾ എല്ലാരേയും പോലെ എനിക്കും സന്തോഷം ആയി.
പക്ഷെ എന്റെ സന്തോഷങ്ങൾക്കു ആയുസ്സു കുറവാണല്ലോ. പിറ്റേന്ന് ഉച്ചയ്ക്ക് ഞാൻ ആ സത്യം മനസ്സിലാക്കി. സാജിദ് അവൻ ഇപ്പോളും പഴയ ചെറ്റ സ്വഭാവം തന്നെ ആണ്. ഉച്ചയ്ക്കക്കുള്ള ഫുഡ് ഒക്കെ ആക്കി ഞാൻ കുളിക്കാൻ പോയി. കുളിച്ചു ഡ്രസ്സ് ഒക്കെ മാറി പുറത്തിറങ്ങിയപ്പോ ആ സാജിദ് എന്നെ കേറി പിടിക്കാൻ നോക്കി. ഞാൻ പെട്ടെന്ന് ഒഴിഞ്ഞു മാറി.
അവന്റെ വായിൽ നിന്നും തന്നെ ഞാൻ കേട്ടു, അവൻ മാറീട്ടില്ല. ഷെറിയെ കെട്ടാൻ കള്ളം പറഞ്ഞതാണെന്ന്. അവൻ എന്നെയും കൊണ്ടേ പോവുള്ളു എന്ന് ഭീഷണിപ്പെടുത്തീട്ടു പോയി. ഞാൻ ആകെ തകർന്നു പോയി. എങ്ങനേലും ഷെസിനുമായി ഒരു നല്ല റിലേഷൻ തുടങ്ങാൻ നോക്കുന്ന എനിക്ക് വന്ന വലിയ തിരിച്ചടി ആയിരുന്നു സാജിദ്.''
''നിനിക്കു ഷസിനോടെല്ലാം പറഞ്ഞൂടായിരുന്നോ???'' ഷാദ് ചോദിച്ചു.
''എങ്ങനെ പറയും, എന്ത് തെളിവാ ഉള്ളത്. ഷെറി പോലും വിശ്വസിക്കില്ല. അത്രയും നല്ല പെരുമാറ്റം ആണ് അവന്റേത് മറ്റുള്ളവരുടെ മുന്നിൽ. അവർ രണ്ടു മൂന്നു ദിവസത്തേക്ക് താമസിക്കാൻ വന്നതല്ലേ, പെട്ടെന്ന് പോവുമല്ലോന്ന് ഓർത്തു. അതോണ്ട് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല.
മൂന്നു ദിവസം കഴിഞ്ഞപ്പോ അവർ പോയി. അതിനിടയിൽ ഒന്ന് രണ്ടു വട്ടം സാജിദ് എന്റെ മുന്നിൽ വന്നെങ്കിലും ഞാൻ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി. ഇതിനിടയിൽ എന്റെ റിസൾട്ട് വന്നിരുന്നു. ഡിസ്റ്റിംഗ്ഷൻ ഉണ്ടായിരുന്നു. ഷെറി എന്റെ സെര്ടിഫികറ്റ് ഒക്കെ എനിക്ക് വാങ്ങി തന്നു.
ജീവിതം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഒരാഴ്ച മുന്നോട്ടു പോയി. പെട്ടെന്ന് ഒരു ദിവസം ഞാൻ തലകറങ്ങി വീണു. ചെക് ചെയ്തപ്പോ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞു. എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. ഷെസിൻ എന്നെ നല്ലോണം കെയർ ചെയ്തു. എന്നാലും സംസാരമൊക്കെ കുറവായിരുന്നു. ഉമ്മ നല്ല സ്നേഹത്തിൽ തന്നെ പെരുമാറി.
ശെരിക്കും എനിക്ക് ജീവിതം തിരിച്ചു കിട്ടിയ പോലെ ആയിരുന്നു. കാലങ്ങൾക്കു ശേഷം ഞാൻ ചിരിച്ചു. ആ ചിരി കെടുത്താൻ എനിക്ക് ആറു മാസം ഉള്ളപ്പോൾ സാജിദ് വീണ്ടും വന്നു. ഷെറിയും അവനും ദുബായിൽ ആണ്. നാട്ടിൽ വന്നപ്പോ ഞങ്ങളെ വീട്ടിൽ നിക്കാൻ വന്നതാണ്. വീണ്ടും എനിക്ക് പേടിയുടെ കാലം തുടങ്ങി.
രണ്ടു ദിവസം കഴിഞ്ഞു ഞാൻ ഉച്ചയ്ക്ക് ഫുഡ് കഴിച്ചു റൂമിൽ കിടക്കുവാരുന്നു. പെട്ടെന്ന് ആരോ കയ്യിൽ തടവുന്ന പോലെ തോന്നി. ശസിന് ആവുമെന്ന് വിചാരിച്ചു ഞാൻ കണ്ണ് തുറന്നപ്പോ കണ്ടത് സാജിദിനെയാണ്. ഞാൻ അവനെ തളളി മാറ്റി. ഒരു ഗർഭിണി ആണെന്ന് പോലും ഓർക്കാതെ അവൻ എന്നെ കേറിപ്പിടിക്കാൻ നോക്കി.
ശബ്ദം കെട്ടാണെന്നു തോന്നുന്നു ഉമ്മ റൂമിലേക്ക് വന്നു. ഞങ്ങളെ അങ്ങനെ കണ്ടപ്പോ ഞാൻ കരുതി ഉമ്മ എന്നെ സമാധാനിപ്പിക്കുമെന്നു. പക്ഷെ എന്റെ കവിളിൽ അടിച്ചു ഉമ്മ എന്നെ ബെഡിലേക്കു തള്ളിയിട്ടു. എല്ലാരേയും വിളിച്ചു ഷെസിനെ നോക്കി സാജിദ് റൂമിലേക്ക് വന്നപ്പോ ഞാൻ അവനോടു മോശം ആയി പെരുമാറി എന്നും മുന്നേ എനിക്ക് അവന്റെ മേലെ കണ്ണുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു.
ഷെസിൻ പിന്നെ കേൾക്കാൻ കാത്തു നിന്ന പോലെ എന്നെ തല്ലി. ആദ്യമായി ഷഹീനിക്ക അവനെ പിടിച്ചു വച്ചു. അവൾ ഗർഭിണിയാണ് എന്ന കാര്യം മറക്കരുത് എന്ന് പറഞ്ഞു. പക്ഷെ ഷസിന്റെ വാക്കുകൾ എന്നെ വല്ലാതെ തളർത്തി കളഞ്ഞു. ഞാൻ ഒരു മോശം പെണ്ണ് ആണെന്നും ഈ കുഞ്ഞു അവന്റെ അല്ല എന്നൊക്കെ പറഞ്ഞു. ഞാനാകെ തളർന്നു പോയി. ആരും എന്നെ വിശ്വസിച്ചില്ല.
പിന്നെ പഴയ പോലെ തന്നെ ആയി എന്റെ ജീവിതം. വീട്ടിലെ ജോലി ഒക്കെ ചെയ്യിക്കും. മരുന്നും ഭക്ഷണവും പക്ഷെ കൃത്യമായി തരും. മോന്റെ കുട്ടി ആണല്ലോ. എനിക്ക് എട്ടു മാസം ഉള്ളപ്പോൾ ഒരിക്കെ സാജിദ് വീട്ടിൽ വന്നു.
തറ തുടക്കുകയായിരുന്ന എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് പറഞ്ഞു മര്യാദക്ക് എന്നെ കെട്ടിയിരുന്നേൽ ഇതൊക്കെ അനുഭവിക്കണോ എന്ന്.
സത്യം പറഞ്ഞാൽ ഒരു നിമിഷം ഞാനും ഓർത്തു പോയി ഞാനെന്തിനാ ഇതൊക്കെ അനുഭവിക്കുന്നെ എന്ന്. മരിക്കാൻ വിചാരിച്ചതാ, പക്ഷെ വയറ്റിലെ ജീവനെ ഓർത്തു മാത്രം വേണ്ടാന്നു വച്ചു. എനിക്ക് പടച്ചോനോട് തന്നെ ദേഷ്യം തോന്നി. ഒന്നും ചെയ്യാതെ തന്നെ എന്നെ ഓരോ സങ്കടങ്ങളിൽ ചാടിക്കുന്നതിനു.'' ഞാൻ പൊട്ടിക്കരഞ്ഞു പോയി.
''ഏയ് ആമി... പോട്ടെ... സാരമില്ലെടോ.. പടച്ചോൻ എല്ലാരേയും പരീക്ഷിക്കും എന്നും അവൻ തന്നെ എല്ലാത്തിനും വഴി കാണിക്കും എന്ന് നീ തന്നെ അല്ലെ പറയാറ്.'' എന്ന് പറഞ്ഞു ഷാദ് എന്നെ ആശ്വസിപ്പിച്ചു. ഞാൻ എങ്ങനെ ഒക്കെയോ കരച്ചിൽ നിർത്തി.
''അതെ ഷാദ് പടച്ചോൻ എനിക്ക് അന്ന് രാത്രി തന്നെ വഴി കാണിച്ചു തന്നു, സത്യങ്ങളിലേക്കുള്ള വഴി. അന്ന് രാത്രി ഭക്ഷണം കഴിക്കാൻ വിളിക്കാൻ ഞാൻ ഉമ്മാന്റെ റൂമിലേക്ക് പോയപ്പോൾ ആണ് അതിന്റെ ഉള്ളിലെ സംസാരം കേട്ടത്. ഷഹീനിക്ക ഉമ്മയോട് ദേഷ്യപ്പെടുന്നു, അടുത്ത് സാജിദും ഷെസിനും ഉണ്ട്.
''മതിയാക്കികൂടെ ഉമ്മാ, എന്തിനാ ഇത്ര ക്രൂരത. അറിയാതെ ചെയ്ത അല്ല അറിഞ്ഞോണ്ടാണെങ്കിലും അവൾ ചെയ്തത് ശരി ആയിരുന്നില്ലേ. അതിനു എന്ത് മാത്രം ദ്രോഹം നിങ്ങൾ അവളോട് ചെയ്തു. ഇവൻ അവളെ പറ്റിച്ചു കല്യാണം കഴിച്ചു കൊണ്ട് വന്നു കൊല്ലാക്കൊല ചെയ്തു. ഉമ്മയും അതിനു കൂട്ട് നിന്നു.
ഒരു പെണ്ണാണെന്ന പരിഗണന കൊടുക്കാതെ അതിനെ അടിക്കേം പുറത്താക്കേം എല്ലാം ചെയ്തു. ഇപ്പൊ ഗർഭിണിയാണെന്ന് പോലും നോക്കാതെ അതിനെ വീണ്ടും നരകിപ്പിക്കുന്നു. അവളും അവളുടെ ഉപ്പയും ചെയ്ത ഒരു തെറ്റിന്റെ പേരിൽ തന്നെ ആണ് ഞാനും നിങ്ങളവളെ ഉപദ്രവിച്ചപ്പോൾ മനസ്സ് കല്ലാക്കിയത്. ഇനി പറ്റില്ല, ഇങ്ങനെ പോയാൽ ആ കുഞ്ഞിനും എന്തേലും സംഭവിക്കും.'' ഷഹീനിക്ക പറഞ്ഞു.
''ഇല്ലെടാ ഒന്നും പറ്റില്ല, കുഞ്ഞിന് വേണ്ടുന്ന മരുന്നും ഭക്ഷണവും ഞാൻ സമയാസമയം അവൾക്കു കൊടുക്കുന്നുണ്ട്. പിന്നെ നരകിപ്പിക്കുന്നതു എന്തിനാണെന്ന് വച്ചാൽ പ്രസവിച്ചു കഴിഞ്ഞാൽ അവളെ ഇവിടുന്നു ഇറക്കി വിടണം. കുഞ്ഞിനെ നിങ്ങള്ക്ക് വളർത്താം. അതിനാണ് സാജിദിനെ കൊണ്ട് അന്ന് അങ്ങനൊരു നാടകം കളിപ്പിച്ചത്.
ഞാൻ പുറത്തു നിന്നിട്ടാ അന്നിവനെ റൂമിലേക്ക് വിട്ടത്. അവളുടെ സ്വഭാവം മോശം ആണെന്ന് ഇപ്പൊ ഷെറിക്കും ഫെബിക്കും കൂടി തോന്നുന്നുണ്ട്. അതോണ്ട് പ്രസവം കഴിഞ്ഞു അവളെ ഇറക്കി വിട്ടാൽ ആരും ചോദിക്കാൻ വരില്ല.'' ഉമ്മ പറഞ്ഞു.
''അത് വേണ്ട ഉമ്മ. ഒരു കുഞ്ഞിനെ അതിന്റെ ഉമ്മയിൽ നിന്നും അടർത്തി മാറ്റുന്നത് ശരി അല്ല. ഞങ്ങൾ ഒരു കുട്ടിയെ ദത്തെടുത്തോള്ളാം.'' ഷഹീനിക്ക പറഞ്ഞു.
''എന്നാ എന്റെ മോൻ ഭാര്യയെ തലാക്ക് ചെല്ലാൻ തയ്യാറായിക്കോ. എനിക്ക് ഈ കുടുംബത്തിലെ ചോര തന്നെ വേണം എന്റെ പേരക്കുട്ടി ആയിട്ട്. അതോണ്ടാ ദുബായിൽ നിന്നും വന്നാൽ ഇറക്കിവിടാൻ നിന്ന അവളെ ഇവിടെ തന്നെ നിർത്തിച്ചത്. ഇവനും ഞാനും സ്നേഹം അഭിനയിച്ചതുമൊക്കെ കുഞ്ഞിനെ മുന്നിൽ കണ്ടത് കൊണ്ട് മാത്രമാ.'' ഉമ്മ പറഞ്ഞു.
''ഉമ്മ നിങ്ങള് ചെയ്യുന്നത് ക്രൂരത ആണ്...'' ഷഹീനിക്ക പറഞ്ഞു.
''ഇക്കാക്ക് എന്താ പ്രശ്നം. എനിക്കില്ലാത്ത സഹതാപം ആണല്ലോ അവളോട്. ഇക്കാക്കും എന്തേലും കൈവിഷം തന്നോ.. കളി കണ്ടാൽ ഇങ്ങളെ കുട്ടി ആണെന്ന് തോന്നുന്നല്ലോ.'' ഷെസിൻ ആണ് അത് ചോദിച്ചത്.
''പ്പ #$#%%$$$%%$മോനെ അനിയനാണെന്നും ഞാൻ നോക്കില്ല, അടിച്ചു പല്ലു കൊഴിച്ചു കളയും. ഞാനൊരു മനുഷ്യനാടാ, അപ്പൊ എനിക്ക് സങ്കടമൊക്കെ തോന്നും. നിന്നെ ഒന്നും പോലെ മൃഗം അല്ല.'' എന്നും പറഞ്ഞു ഷഹീനിക്ക പുറത്തേക്കു നടന്നു. ഞാൻ വേഗം അവിടെ നിന്നും ഇക്ക കാണാതെ മാറി.
കേട്ടതൊന്നും അപ്പോളും ഉൾകൊള്ളാൻ ആവാതെ നിക്കുകയായിരുന്നു ഞാൻ. അവിടെ നിന്ന് ഒരുപാട് കരഞ്ഞു.''
''ഡീ ഇത്ര ഒക്കെ ചെയ്യാനും മാത്രം എന്ത് തെറ്റാ നീയും ഉപ്പയും അവരോടു ചെയ്തേ..'' ഷാദ് ചോദിച്ചു.
''അതും അവരെ വായിൽ നിന്നും തന്നെ ഞാൻ കേട്ടു.'' വീണ്ടും ഓർമ്മകൾ ആ രാത്രിയിലേക്ക് പോയി..
''ഞാൻ വീണ്ടും അവർ സംസാരിക്കുന്നതു കേട്ടു നിന്നു. ഉമ്മ കബോർഡിൽ നിന്നും ഒരു ഫോട്ടോ എടുത്തു കയ്യിൽ പിടിച്ചിട്ടുണ്ട്.
അവളൊരുത്തി കാരണമാ എനിക്കെന്റെ ഇക്കാനെ നഷ്ടപ്പെട്ടത്. നിങ്ങക്ക് ഉപ്പ ഇല്ലാതെ ആയതും ആൾക്കാരുടെ മുന്നിൽ നാണം കെട്ടതും ഒക്കെ അവള് കാരണം ആണ്. ഏതോ ഒരു പെണ്ണ് ഒരു കള്ളാ കഥ പറഞ്ഞപ്പോ അവള് വലിയ പോലീസ് ചമഞ്ഞു ഓരോന്ന് ചെയ്തു.
ജയിലിൽ പോയി ഞാൻ ഇക്കാനെ കണ്ടതാ. എന്നോട് ഒരു കാര്യമേ പറഞ്ഞുള്ളു. അവളെയും അവളെ വീട്ടുകാരെയും തെറ്റിക്കണം. അവളെ നരകിപ്പിക്കണം എന്ന്. അതിനു ശേഷം പിറ്റേന്ന് ഞാൻ കണ്ടത് ജീവനില്ലാത്ത എന്റെ ഇക്കാനെയാ. അവള് കാരണമാ ഇക്ക ഒരു മുഴം തുണിയിൽ ആ ജയിലിൽ വച്ചു ജീവിതം അവസാനിപ്പിച്ചത്.
അതിനാ നിന്നോട് അവളെ പ്രേമിക്കാൻ പറഞ്ഞത്. ചതിയിലൂടെ ആണെങ്കിലും അവളെ നിന്റെ ജീവിതത്തിലേക്ക് കൊണ്ട് വരാൻ പറഞ്ഞത്.'' ഉമ്മ കരഞ്ഞോണ്ടാണ് ഇതൊക്കെ പറഞത്. ആ കണ്ണുകളിൽ എനിക്ക് എന്നോടുള്ള പക കാണാമായിരുന്നു.
''ഉമ്മ ഇങ്ങള് പറഞ്ഞ പോലെ തന്നെ ചെയ്തില്ലേ. അവളെ കൊണ്ട് ഒളിച്ചോടി വരാൻ ആയിരുന്നു ഞാൻ ആലോചിച്ചേ. അതാവുമ്പോ അവളെ വീട്ടുകാർ ഒക്കെ അവളെ വെറുക്കും. പക്ഷെ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു അവളെ വീട്ടുകാർ സമ്മതിച്ചു. പ്രേമവിവാഹം ആയതു കൊണ്ട് അതികം അന്വേഷിച്ചും ഇല്ല. ഉപ്പാനെ പറ്റി അറിഞ്ഞിരുന്നെങ്കിൽ അവളെ ഒരിക്കലും എനിക്ക് കെട്ടിച്ചു തരില്ലായിരുന്നു. പ്രസവം കഴിഞ്ഞു അവളെ പുറത്താക്കാം എന്ന് നിങ്ങ പറഞോണ്ട, ഇല്ലെങ്കിൽ അവളെ കൊല്ലാൻ ആയിരുന്നു എന്റെ പ്ലാൻ.'' ശസിന് അങ്ങനെ പറഞ്ഞതും ഞാൻ ആകെ ഞെട്ടിപ്പോയി.
''ഇത്ര മാത്രം അവരെന്നെ വെറുക്കാൻ ഞാൻ എന്താ ചെയ്തത് എന്ന് എനിക്ക് മനസ്സിലായില്ല. ഷസിന്റെ ഉപ്പാനെ എനിക്ക് അറിയാമോ??? അവരെ ഫോട്ടോ പോലും ഞാൻ ഇവിടെ വന്നിട്ട് കണ്ടിട്ടില്ല. ഞാൻ ഓരോന്ന് ആലോചിച്ചു നിക്കുമ്പോളാ അവർ മൂന്നാളും ഭക്ഷണം കഴിക്കാം എന്നും പറഞ്ഞു പുറത്തേക്കു വന്നത്. ഞാൻ വേഗം ഒളിച്ചു നിന്നു.
അവർ പോയതും ഞാൻ ഉമ്മാന്റെ റൂമിൽ കേറി ആ ഫോട്ടോ എടുത്തു നോക്കി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, ജബ്ബാർ സാർ. ''
ഞാൻ പറഞ്ഞു.
''അത് നിങ്ങളെ ടെൻത്തിലെ ക്ലാസ് സർ ആയിരുന്നില്ലേ. ഏതോ പെൺകുട്ടിയോട് മോശം ആയി പെരുമാറിയതിന് നിങ്ങളൊക്കെ കൂടി പോലീസിനെ കൊണ്ട് പിടിപ്പിച്ച ആൾ.'' ഷാദ് ചോദിച്ചു.
''അതെ അയാൾ തന്നെ. സാറ പറഞ്ഞതാവും അല്ലെ..'' ഷാദ് അതെ എന്ന് തലയാട്ടി.
''ഞാൻ നിന്നനില്പിൽ ഇല്ലാതാവുന്ന പോലെ തോന്നി. സ്വന്തം ഉപ്പ മരിക്കാൻ കാരണക്കാരി ഞാൻ ആണെന്നാണ് ഷെസിൻ വിശ്വസിക്കുന്നത്. അത് കൊണ്ടാണ് അവനു എന്നോടിത്ര ദേഷ്യം. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. എന്റെ കുഞ്ഞിനെ കൊടുക്കാൻ എനിക്ക് സമ്മതം അല്ലായിരുന്നു.
ഞാൻ ഒന്നും അറിയാത്ത പോലെ തന്നെ പെരുമാറി. അവരുടെ കുത്തുവാക്കുകളും പീഡനവും ഏറ്റുവാങ്ങുമ്പോളും മറുപടി ഒന്നും ഞാൻ പറഞ്ഞില്ല. എനിക്ക് എട്ടു മാസം കഴിഞ്ഞ സമയത്തു ഒരു ദിവസം ഞാൻ നിലം തുടക്കുമ്പോൾ അതിലൂടെ നടന്ന ഉമ്മ സ്ലിപ് ആയി വീണു. ഉമ്മാന്റെ കാൽ ഒടിഞ്ഞു. അതിനു ദേഷ്യം വന്ന ഷെസിൻ എന്നെ പിടിച്ചു തളളി. നിലത്തു വീണ എനിക്ക് ബ്ലീഡിങ് ആയി വേദന തുടങ്ങി. എന്നിട്ടും അവനെന്നെ തിരിഞ്ഞു നോക്കിയില്ല.
ആ സമയത്തു അങ്ങോട്ടേക്ക് വന്ന ഷഹീനിക്ക ഫെബിത്തയെയും കൂട്ടി എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. ഇത്ത എന്നോട് കുറെ സോറി ഒക്കെ പറഞ്ഞു. ഞാൻ തെറ്റ് ചെയ്യില്ല എന്ന് ഇത്താക്ക് അറിയാമെന്നും ഉമ്മ ഇനി എന്നോട് സംസാരിച്ചാൽ ഇത്താനെ വീട്ടിൽ കൊണ്ട് വിടും എന്ന് പറഞ്ഞോണ്ടാണ് മിണ്ടാതെ നിന്നതു എന്നൊക്കെ പറഞ്ഞു.
ഞാൻ ഷഹീനിക്കാനോടു സോറി പറഞ്ഞു. ഞാൻ കാരണം ആണ് ഇക്കാക്ക് ഉപ്പാനെ നഷ്ടപ്പെട്ടത് എന്ന് എനിക്കറിയാമെന്നു ഞാൻ പറഞ്ഞു. ഇക്ക എന്നെ അത്ഭുതത്തോടെ നോക്കി. ഞാൻ എങ്ങനെ എല്ലാം അറിഞ്ഞു എന്നൊക്കെ ഇക്കാക്ക് പറഞ്ഞു കൊടുത്തു. ഇക്ക പറഞ്ഞു പ്രസവം കഴിഞ്ഞാൽ വേഗം കുഞ്ഞിനേം കൊണ്ട് രക്ഷപ്പെടാൻ. ഹോസ്പിറ്റലിൽ എത്തുമ്പോളേക്കും എനിക്ക് നല്ലോണം ബ്ലീഡിങ് ആയിരുന്നു. എന്റെ ബോധവും പോയി.
പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ ഞാൻ ഓപ്പറേഷൻ തീയേറ്ററിൽ ആണ് ഉള്ളത്. ഒരു നേഴ്സ് വന്നു എന്നോട് എങ്ങനെ ഉണ്ട് എന്നൊക്കെ ചോദിച്ചു. ബ്ലീഡിങ് കൂടുതൽ ആയോണ്ട് ഓപ്പറേഷൻ ചെയ്തു കുട്ടിയെ പുറത്തെടുത്തു എന്ന് പറഞ്ഞു. ആൺകുട്ടി ആണ്, നേരത്തെ ആയതു കാരണം എൻഐസിയൂവിൽ ആണെന്ന് പറഞ്ഞു. കുറച്ചു കഴിഞ്ഞു എന്നെ റൂമിലേക്ക് മാറ്റി.
അവിടെ ഫെബിത്ത മാത്രമേ ഉണ്ടായിരുന്നുള്ളു. ഉമ്മാന്റെ കാലു ഉളുക്കിയത് കാരണം വരാൻ പറ്റിയില്ല പറഞ്ഞു. ഷഹീനിക്ക മരുന്ന് വാങ്ങാൻ പോയതാണെന്ന് പറഞ്ഞു. ഷെസിൻ ഇതുവരെ ഈ ഭാഗത്തെ വന്നിട്ടില്ല എന്നും പറഞ്ഞു. കുറച്ചു കഴിച്ചു നേഴ്സ് കുഞ്ഞിനെ കൊണ്ട് വന്നു എന്നെ കൊണ്ട് പാല് കൊടുപ്പിച്ചു. അപ്പോളാ എന്റെ മോനെ ഞാൻ ആദ്യമായി കണ്ടത്. അപ്പൊ ഇതുവരെ അനുഭവിച്ച വേദന ഒക്കെ മറന്ന പോലെ തോന്നി. ഇനി ഇവന് വേണ്ടി ജീവിക്കണം. നാല് ദിവസം കഴിഞ്ഞു ഞങ്ങളെ ഡിച്ചാർജ് ചെയ്തു.
വീട്ടിൽ എത്തിയപ്പോളാ ഞാൻ അറിഞ്ഞേ ഷെസിൻ കമ്പനിയുടെ എന്തോ അത്യാവശ്യം വന്നു ദുബായിലേക്ക് പോയെന്നു. സത്യം പറഞ്ഞാൽ എനിക്കതു ഒരു ആശ്വാസം ആയിരുന്നു. ഉമ്മ കിടപ്പിൽ ആയതു കൊണ്ടും എനിക്ക് ഒരു കുഴപ്പവും ഉണ്ടായില്ല. ഷഹീനിക്കയും ഫെബിത്തയും എന്നെ നല്ലോണം നോക്കി.
അതിനിടക്ക് ഷെറിയും നാട്ടിലേക്ക് വന്നു. മുമ്പ് എന്നെ കണ്ടാൽ മുഖം തിരിച്ചു നടന്നിരുന്നവൾ ഇന്ന് എന്റെ അടുത്ത് വന്നു കരഞ്ഞു.
''സോറി, എനിക്ക് മാപ്പു തരണം. ഇത്ത പറഞ്ഞതാ ശരി. സാജിക്ക ശരി അല്ല, ഇക്കാക്ക് വേറെ പെൺകുട്ടികളുമായി ബന്ധങ്ങൾ ഉണ്ട്. ഞാൻ നേരിട്ട് കണ്ടു. ഞാൻ ഷെസിക്കാനേ വിളിച്ചു പറഞ്ഞു. ഇക്ക അങ്ങോട്ട് വന്നു എന്നെ ഇങ്ങോട്ടേക്കു അയച്ചു. അവിടെ കമ്പനിയിലും സാജിക്ക എന്തൊക്കെയോ തിരിമറികൾ നടത്തിയിട്ടുണ്ട്. കമ്പനി ഒക്കെ നഷ്ടത്തിലാ.'' ഷെറി പറഞ്ഞു.
''അപ്പൊ പടച്ചോൻ തിരിച്ചടികൾ തുടങ്ങി. ഞാൻ സത്യം പറഞ്ഞാൽ ആശ്വസിച്ചു. ഇനി എങ്കിലും ഷെസിന്റെ സ്വഭാവം മാറുമെന്ന് എനിക്ക് തോന്നി. ഞാൻ പ്രസവിച്ചു നാല്പതു ആവാൻ ആയപ്പോൾ ഉമ്മ എണീറ്റ് നടക്കാൻ തുടങ്ങി. അതിനു ശേഷം മോനെ എന്റെ കൂടെ വിടാതെ ആയി. എപ്പോളും ഉമ്മാന്റെ കൂടെ അല്ലെങ്കിൽ ഫെബിത്തയെ ഏൽപ്പിക്കും.
എനിക്ക് തോന്നി ഇനി ഇവിടെ നിന്നാൽ എനിക്കെന്റെ മോനെ നഷ്ടപ്പെടും എന്ന്. അന്ന് വൈകീട്ട് ഉമ്മ ഷെസിനോട് ഫോണിൽ സംസാരിക്കുന്നതു കൂടി കേട്ടപ്പോ എനിക്ക് ഉറപ്പായി. ഷെസിൻ വന്നാൽ എന്നെ വീട്ടിൽ നിന്നും പുറത്താക്കണം എന്നാണു പറഞ്ഞത്. അവൻ രണ്ടു ദിവസം കഴിഞ്ഞാൽ എത്തുമെന്ന് പറഞ്ഞു.
പിറ്റേന്ന് രാത്രി ഷെറിയുടെ സഹായത്തോടെ ഞാൻ എന്റെ മോനെയും കൊണ്ട് വീട് വിട്ടു ഇറങ്ങി. വീട്ടിലേക്കു പോയപ്പോ ആദ്യം ആരും കേറ്റിയില്ല. പിന്നെ കരഞ്ഞു കാലു പിടിച്ചു പറഞ്ഞപ്പോ കാര്യങ്ങൾ കുറെ ഒക്കെ അവർക്കു മനസ്സിലായി. എന്നാലും ഷെസിന്റെ ഉപ്പാനെ പറ്റി ഞാൻ പറഞ്ഞില്ല. പറഞ്ഞാൽ ആ കുടുംബം തന്നെ എന്റെ വീട്ടുകാർ ഇല്ലാണ്ടാക്കും. എല്ലാരും എന്നോട് ഒരു അകലം പാലിച്ചു. ഉപ്പാപ്പയും ഉപ്പയും എന്നോട് സംസാരിച്ച ഇല്ല.
അമീർ ഇക്ക ഒഴിച്ച് ഇക്കമാർ ആരും അവിടെ ഇല്ലായിരുന്നു. എല്ലാരും ജോലിയുമായി ഓരോ സ്ഥലത്തു. അമീർ ഇക്ക എന്നോട് മിണ്ടാൻ വരാറില്ല. വന്നാൽ തന്നെ ആലിയ ഇത്ത വല്ലതും പറഞ്ഞു പ്രശ്നമാക്കും. അങ്ങനെ ഉമ്മാനോട് പറഞ്ഞു ഞാൻ ഡിവോയ്സിന് ഉപ്പാനെ കൊണ്ട് കൊടുപ്പിച്ചു. ഷെസിൻ കുറെ വട്ടം വന്നെങ്കിലും ഞാൻ റൂമിൽ നിന്നും പുറത്തു പോലും ഇറങ്ങിയില്ല.
മൂന്നു മാസം കൊണ്ട് ഞങ്ങളെ ഡിവോയ്സ് നടന്നു. അപ്പോയൊക്കെ അമീർ ഇക്ക ആയിരുന്നു എന്റെ കൂടെ ഉണ്ടായിരുന്നത്. മുമ്പത്തെ പോലെ സംസാരിക്കാൻ ഇല്ലെങ്കിലും ഇക്ക എന്റെ കൂടെ നിന്നു. ആ രണ്ടു വർഷത്തെ നരക ജീവിതത്തിനു ശേഷം ഞാൻ ആ ബന്ധത്തിൽ നിന്നും മോചിത ആയി.
ഒരു ദിവസം അമീർ ഇക്ക കുറച്ചു പേപ്പർ കൊണ്ട് വന്നു എനിക്ക് തന്നിട്ട് ഒപ്പിടാൻ പറഞ്ഞു. ഡിവോയ്സിന്റെ എന്തൊക്കെയോ ഫോർമാലിറ്റീസ് ആണെന്നാ പറഞ്ഞെ. ഞാൻ വായിച്ചു നോക്കാൻ നിന്നപ്പോ ഇക്കാ എന്നോട് ഇക്കാനെ വിശ്വാസം ഇല്ലേ എന്ന് ചോദിച്ചു. ആ ചോദ്യം കേട്ടപ്പോ ഒന്നും നോക്കാതെ ഞാൻ ഒപ്പിട്ടു കൊടുത്തു.
പക്ഷെ അതൊരു ചതി ആയിരുന്നു എന്ന് എനിക്ക് അറിഞ്ഞില്ല. ആ പേപ്പറിൽ മോനെ ഞാൻ ഷെസിന് കൊടുക്കുന്നു എന്നായിരുന്നു ഉണ്ടായിരുന്നത്. പിറ്റേന്ന് പോലിസിനേം കൊണ്ട് വന്നു എന്റെ ആറ് മാസം മാത്രം പ്രായമുള്ള മോനെ ഷെസിൻ കൊണ്ട് പോയി.'' എന്ന് പറഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞു.
ഷാദ് എന്നെ ചേർത്ത് പിടിച്ചു തലയിൽ തലോടി. ''ഒന്നും ഇല്ലെടോ, സമാധാനിക്കു.''
''എനിക്കതൊരു ഷോക് ആയിരുന്നു. അമീർക്കാനോടു ചോദിച്ചപ്പോ ഉപ്പാപ്പ പറഞ്ഞിട്ടാ അങ്ങനെ ചെയ്തേ എന്ന് പറഞ്ഞു. ഞാൻ ഉപ്പാപ്പനോട് ചോദിച്ചപ്പോ കുട്ടിയേയും കൊണ്ട് ഒരു ബാധ്യതാ ആയി ഇവിടെ ജീവിക്കാനാണോ ഉദ്ദേശം എന്നാണു ചോദിച്ചേ. എനിക്ക് വേറെ കല്യാണം നോക്കുന്നുണ്ട്, അതിനു മോൻ തടസ്സമാകും എന്നാണു അവർ പറഞ്ഞത്. അതോടെ എല്ലാരേയും ഞാൻ വെറുത്തു.
ഉമ്മ ഒഴിച്ച് എല്ലാരും എന്നെ ചതിച്ചു. അന്ന് വൈകുന്നേരം തന്നെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. പോയാൽ ഇനി തിരിച്ചു വരരുതു എന്ന് ആയിരുന്നു ഉത്തരവ്. ഇറങ്ങിയപ്പോ തന്നെ ഗേറ്റിന്റെ കണ്ടത് അജൂക്കാനേ ആയിരുന്നു. ചോദിച്ചപ്പോ ഉമ്മ വിളിച്ചു പറഞ്ഞതാണെന്ന് മനസ്സിലായി. ഇക്കാന്റെ സഹായത്തോടെ ഞാൻ വീണ്ടും കേസ് കൊടുത്തു. കോടതിയിൽ എത്തിയപ്പോ ചോദ്യം വന്നു കുട്ടിയെ ഞാൻ എങ്ങിനെ നോക്കും എന്ന്. എനിക്ക് സാമ്പത്തിക ഭദ്രത ഇല്ല എന്നും പറഞ്ഞു കേസ് കോടതി തളളി.
അപ്പൊ അജൂക്കാനോടു പറഞ്ഞു ഇങ്ങോട്ടേക്കു വന്നു, പൈസ ഉണ്ടാക്കാൻ. പണ്ടും പൈസ ഞാൻ ഒരിക്കലും ധൂർത്തടിക്കുകയോ വേണ്ടാതെ ചിലവാക്കുകയോ ചെയ്തിട്ടില്ല. ഇപ്പോളും അതിനുള്ള നെട്ടോട്ടത്തിൽ ആണ്. എങ്ങനേലും ബാങ്ക് ബാലൻസ് ഉണ്ടാക്കി നാട്ടിലേക്ക് പോണം.. ഇതാണ് എന്റെ കഥ, എങ്ങനെ ഉണ്ട്.'' ഞാൻ കണ്ണ് തുടച്ചു പുഞ്ചിരിച്ചു കൊണ്ട് ഷാദിനോട് ചോദിച്ചു.
മറുപടി ആയി അവൻ എന്നെ ഇറുകെ കെട്ടിപ്പിടിച്ചു. അവന്റെ കണ്ണീരു എന്റെ ഷോൾഡറിൽ പതിഞ്ഞപ്പോളാണ് ഷാദ് കരയുക ആണെന്ന് എനിക്ക് മനസ്സിലായത്. ഞാൻ അവനെ തളളി മാറ്റി.
''ആഹാ ചുളുവിൽ മുതലെടുപ്പ് നടത്താണെല്ലേ'' എന്നും പറഞ്ഞു പുരികം പൊക്കി കൈ കെട്ടി അവനെ നോക്കി. അവന്റെ മൂട് മാറ്റാൻ ആണ് അങ്ങനെ ചെയ്തേ.
''ഡീ'' എന്നും പറഞ്ഞു അലറി ആ കൊരങ്ങൻ എന്റെ ചെവി പിടിച്ചു.
''ആഹ് ഡ്രാക്കുളേ വിട്.'' എന്നും പറഞ്ഞു ഞാൻ അവന്റെ കൈ വിടീക്കാൻ നോക്കി. പക്ഷെ പിടിവലിയിൽ എന്റെ സ്കാർഫ് ആണ് ഊരിയത്. ഞാൻ അവനെ ദേഷ്യത്തോടെ നോക്കി. അപ്പൊ ആ ജന്തു ഞാനല്ല എന്ന രീതിയിൽ എന്റെ സ്കാർഫ് ഒക്കെ ശരിയാക്കി തരുന്ന പോലെ ചെയ്തു.
സത്യം പറഞ്ഞ ചിരി വന്നു. ഇത്ര സമയം കരഞ്ഞതും സങ്കടപ്പെട്ടതുമൊക്കെ എവിടെയോ പോയി. ഷാദിന് അറിയാം എങ്ങനെ എന്നെ ചിരിപ്പിക്കണം എന്ന്. ഞങ്ങൾ പരസ്പരം കണ്ണിൽ നോക്കി അങ്ങനെ നിന്നു പോയി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ആമീടെ കഥ കേട്ടപ്പോ സത്യം പറഞ്ഞാൽ ഇങ്ങനെ ഒക്കെ എവിടേലും നടക്കോ എന്ന് തോന്നിപ്പോയി. ഇതൊക്കെ ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ ആ സാജിദിനെയും ഷെസിനെയും കയ്യിൽ കിട്ടിയപ്പോ അടിച്ചു കയ്യും കാലും ഓടിച്ചേനെ. മിസ് ആയിപ്പോയി. പടച്ചോൻ ഇനിയും സാഹചര്യം തരാതിരിക്കില്ല.
അവളുടെ കരച്ചിലും കഥയൊക്കെ എന്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. അത് കൊണ്ടാ അറിയാതെ കെട്ടിപ്പിടിച്ചു പോയത്. എന്റെ കണ്ണൊക്കെ നിറഞ്ഞു ഒഴുകിയിരുന്നു. എന്നിട്ടും ആ അലവലാതി പറഞ്ഞ കേട്ടില്ലേ, ഞാൻ ചാൻസ് മുതലാക്കിയതാണെന്നു. അവൾ എന്റെ മൂഡ് മാറ്റാൻ പറഞ്ഞതാണെന്ന് എനിക്കറിയാം. അതെന്നെയാ എനിക്കും വേണ്ടത്. അവളെ ചിരി കണ്ടപ്പോ സന്തോഷമായി.
ഓരോന്ന് ആലോചിച്ചു നിക്കുമ്പോളാ ആമി എന്റെ മുഖത്ത് തന്നെ നോക്കുന്നത് കണ്ടത്. ഞാനും അവളെ കണ്ണിൽ നോക്കി അങ്ങനെ ലയിച്ചു നിന്നു.
''ആഹാ ലാബും തുറന്നിട്ട് ഇവിടെ റൊമാൻസ് ആണല്ലേ...'' ശബ്ദം കേട്ടു നോക്കിയപ്പോ ശരൺ. ഇവനെല്ലാ സ്ഥലത്തും എത്തുന്നുണ്ടല്ലോ.
അവനെ കണ്ടതും ആമി സ്കാർഫ് ശരിയാക്കി ഒരോട്ടമായിരുന്നു. അത് കൂടി കണ്ടപ്പോ ഒരു തീരുമാനം ആയി. അവനെന്നെ നോക്കി ആക്കി ഒന്ന് ചിരിച്ചു. ഞാനും ഒന്ന് ഇളിച്ചിട്ടു അവനോടു അങ്ങനല്ല എന്ന് തലയാട്ടി പറഞ്ഞു. അവൻ എന്നെ നോക്കി മ്മ്മ്മ് എന്ന് മൂളി നടന്നു.
ഷോ നാണം കേട്ടു. അവനെന്തു കരുതി കാണും. എന്ത് കരുതാൻ എന്റെ ഭാര്യ അല്ലെ, നോ പ്രോബ്ലം. എന്നും മനസ്സിൽ പറഞ്ഞു താഴേക്ക് പോയി.
ലാബിൽ എത്തിയപ്പോ ശരൺ അവിടെ ഉണ്ടായിരുന്നു. അവൻ ഒരു റിപ്പോർട്ടിന് വേണ്ടി വന്നതാ. ഞങ്ങളെ കാണാഞ്ഞപ്പോ ഒരു ക്ലീനര് ആണ് ഞങ്ങൾ ടെറസിലേക്കു പോണത് കണ്ടു എന്ന് അവനോടു പറഞ്ഞത്.
പക്ഷെ ആമി എത്തീട്ടില്ല. ചിലപ്പോ സ്കാർഫ് ശെരിയാക്കാൻ ബാത്റൂമിൽ പോയതാരിക്കും എന്ന് കരുതി.
പക്ഷെ പത്തു മിനിട്ടു കഴിഞ്ഞിട്ടും അവളെ കാണാത്തപ്പോ ഞാൻ ആമീടെ ഫോണിൽ വിളിച്ചു. പക്ഷെ അത് ലാബിൽ തന്നെ ആയിരുന്നു. എനിക്കാകെ ടെൻഷൻ ആയി. എത്ര ചിരിച്ചാലും അവളെ പാസ്റ്റ അവളെ വല്ലാതെ ഉലച്ചിട്ടുണ്ട് എന്ന് എനിക്കറിയാം.
''നീ ടെൻഷൻ ആവണ്ടേ നമുക്ക് നോക്കാം'' എന്നും പറഞ്ഞു ശരൺ എന്റെ തോളിൽ കൈ വച്ചു.
ഞങ്ങൾ പുറത്തിറങ്ങിയതും നേരത്തെ കണ്ട ക്ലീനർ ഓടി വരുന്നത് കണ്ടു. സാർ വേഗം വാ അവിടെ സ്റ്റെപ്പിന്റെ അടുത്ത് അംന മാഡം എന്ന് കെട്ടതും ഞാനൊന്നു വിറച്ചു പോയി. അയാളേക്കാൾ വേഗത്തിൽ ഞാൻ ഓടി.
അവിടെ കണ്ട കാഴ്ച ഞാൻ ആകെ വിറച്ചു പോയി.
അവിടെ ആമി സ്റ്റെപ്പിന്റെ അടുത്ത് വീണു കിടക്കുന്നു. തലയിൽ നിന്നും കയ്യിൽ നിന്നും ഒക്കെ ചോര വരുന്നുണ്ട്... ഞാൻ ''ആമീ'' എന്ന് വിളിച്ചു അവളുടെ അടുത്തേക്കു ഓടി.
അപ്പോളേക്കും ആ ക്ലീനർ പറഞ്ഞാണെന്നു തോന്നുന്നു കാശുവാലിറ്റിയിൽ നിന്നും രണ്ടു നഴ്സുമാരും അറ്റെൻഡറും ഒക്കെ സ്ട്രച്ചർ കൊണ്ട് വന്നിരുന്നു. ഞാൻ ആമിയെ വാരി എടുത്തു അതിൽ കിടത്തി. അവളെ എമെർജൻസി റൂമിലേക്കാണ് കൊണ്ട് പോയത്. ഞാൻ പുറത്തു നിന്നു.
അവൾക്കെന്താ പറ്റിയത്, ഒരുമിച്ചു വന്നാ മതിയാരുന്നു. പടച്ചോനെ അവൾക്കൊന്നും വരുത്തല്ലേ. ഞാൻ ഉള്ളുരുകി കാലങ്ങൾക്കു ശേഷം പടച്ചോനെ വിളിച്ചു. അര മണിക്കൂറിനു ശേഷം ഡോക്ടർ അജിത് പുറത്തു വന്നു.
''ടെൻഷൻ ആവണ്ട, അവൾക്കു ഒന്നും പറ്റിട്ടില്ല. ബോധം വന്നിട്ടുണ്ട്. സ്ലിപ് ആയി വീണതാ എന്ന പറഞ്ഞത്. വേറെ കുഴപ്പം ഒന്നും ഇല്ല, തലയിലെ മുറിവ് അത്ര കാര്യം അല്ല. ഡ്രസ്സ് ചെയ്തിട്ടുണ്ട്. വീണപ്പോ കൈ എവിടെയോ തട്ടി മുറിഞ്ഞിട്ടുണ്ട്. അത് ഇച്ചിരി ആയത്തിലാ, സ്റ്റിച് ഇടണം. പോയി കണ്ടോ..'' എന്നും പറഞ്ഞു എന്റെ പുറത്തൊരു തട്ടും തട്ടി ഡോക്ടർ പോയി.
ഞാൻ അകത്തേക്ക് കേറി. പക്ഷെ അവിടെ കണ്ട കാഴ്ച, ഞാൻ ചിരിക്കാൻ തുടങ്ങി. ആമിക്ക് സ്റ്റിച്ചിടാൻ നോക്കുന്ന ശരണും വേറെ രണ്ടു മൂന്നു നഴ്സുമാരും. അവളാണെങ്കിൽ അമ്പിനും വില്ലിനും അടുക്കുന്നില്ല.
''ടാ എന്ത് നോക്കി നിക്കാ, ഇതിനെ ഒന്ന് പിടിച്ചു വെക്ക്.'' ശരൺ പറഞ്ഞു.
ഞാൻ വേഗം പോയി അമ്മേടെ അടുത്ത് നിന്നു അവളെ കാൽ പിടിച്ചു വച്ചു. സിസ്റ്റർ മുറിവിൽ തൊട്ടതും ഒരു ചവിട്ടായിരുന്നു. ഞാൻ തെറിച്ചു താഴെ വീണു. അത് കണ്ടു എല്ലാ തെണ്ടികളും കിണിക്കാ, ആമിയും. ബ്ലഡി ഗ്രാമവാസീസ്.
''ടീ അടങ്ങി കിടന്നോ, സ്റ്റിച് ഇടട്ടെ..'' ഞാൻ പറഞ്ഞു.
''ഇല്ല എനിക്ക് വേദനിക്കും, എനിക്ക് ഇഷ്ടല്ല.'' ആമി പറഞ്ഞു.
ചെറിയ പിള്ളേരെ പോലെ ഉള്ള അവളുടെ സംസാരം കേട്ടു എനിക്ക് ചിരി വന്നു.
അപ്പോളും ശരൺ ചിരി നിർത്തീട്ടില്ല. അവന്റെ പുറത്തൊന്നു കൊടുത്തപ്പോ അത് നിന്നു. ''എനിക്കെ രണ്ടു ചവിട്ടാ കിട്ടിയത്, നിനക്ക് ഒന്നല്ലേ കിട്ടിയുള്ളൂ.'' അവൻ പറഞ്ഞു.
പിന്നെ ഒന്നും നോക്കീല്ല രണ്ടു നഴ്സുമാർ അവളെ കാൽ പിടിച്ചു ഒരാൾ അവളെ ഒരു കയ്യും ഞാൻ മറ്റേ കയ്യും. ഒരു നേഴ്സ് കയ്യിലെ മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങി. അപ്പൊ തന്നെ അവള് കിടന്നു പിടക്കാൻ തുടങ്ങി. പാവം ഇത്ര ചെറിയ വേദന പോലും സഹിക്കാൻ പറ്റാത്ത ഇവൾ എങ്ങനെ ആവും ഷെസിന്റെ ക്രൂരതകൾ ഒക്കെ സഹിച്ചേ.
ഞാൻ മെല്ലെ അവളെ ചെവിയുടെ അടുത്തേക്ക് പോയി. ''ടീ അടങ്ങി കിടക്കു... ഇല്ലെങ്കിൽ ബോധം കെടുത്താൻ ഉള്ള ഇൻജെക്ഷൻ തരും.. അതിനു ബോധം ഉണ്ടേൽ അല്ലെ പോക്കാൻ പറ്റുള്ളൂ..'' എന്ന് ഞാൻ പറഞ്ഞതും അവള് കലിപ്പോടെ എന്റെ നേരെ തിരിഞ്ഞു. പെട്ടെന്നായൊണ്ട് അവളെ കവിളിൽ എന്റെ ചുണ്ടു തട്ടി. ജസ്റ്റ് ഒന്ന് തട്ടിയെ, ഉള്ളൂ.. പക്ഷെ അവളെ മുഖം കണ്ടാൽ നാൻ കരുതി കൂട്ടി അവളെ പിടിച്ചു ഉമ്മ വെച്ച പോലെയാ ഉള്ളത്.
ഞാൻ മെല്ലെ ചുറ്റും നോക്കിയപ്പോ എല്ലാരും അവളെ കയ്യിൽ നോക്കി നിക്കാണ്. ആരും ഒന്നും കണ്ടില്ല എന്ന് മനസ്സിലായി. ഞാൻ ആമിയെ നോക്കിയപ്പോ അവൾ ഇപ്പോളും ഷോക്ക് അടിച്ച മാതിരി എന്റെ മുഖത്തേക്ക് നോക്കി ഇരിക്കാണ്. ഞാനും ആകെ വല്ലാതായി. പക്ഷെ അത് കാണിക്കാതെ ഞാൻ ഒന്ന് ഇളിച്ചിട്ടു സോറി പറഞ്ഞു. അറിയാതെ പറ്റിയതാണെന്ന് പറഞ്ഞിട്ടും അവൾക്കു ഒരു ഭാവ മാറ്റവും ഇല്ല. ഞാൻ അവളെ നോക്കി ഇരുന്നു അവളെന്നെയും.
''ആഹ് കഴിഞ്ഞു..'' എന്ന ശരണിന്റെ വാക്കുകൾ ആണ് ഞങ്ങളെ രണ്ടാളെയും ഉണർത്തിയത്. നോക്കിയപ്പോ അവളെ കൈ സ്റ്റിച് ഇട്ടു കെട്ടി വച്ചിട്ടുണ്ട്. ഒരാൾ ഒഴിച്ച് നേഴ്സ്മാരൊക്കെ പോയിട്ടുണ്ട്. ശരൺ എന്നെയും നോക്കി നിക്കുന്നു.
''നീ ഇങ്ങു വന്നോ അവൾ ഉറങ്ങിക്കോട്ടെ...'' ശരൺ പറഞ്ഞു.
ഞാൻ മെല്ലെ എണീറ്റു, വീണ്ടും അവളോട് സോറി പറഞ്ഞു. അവൾ എന്നെ ഒന്ന് കണ്ണുരുട്ടി പേടിപ്പിക്ക മാത്രമേ ചെയ്തുള്ളു. ഞാൻ അപ്പൊ ഒന്ന് നന്നായി ചിരിച്ചു കൊടുത്തു.
എണീറ്റു നടക്കാൻ തുടങ്ങിയതും ശരണിന്റെ വക അടുത്ത കമെന്റ്. ''ടാ ആ കൈ അങ്ങ് കൊടുത്തേക്കു. നിനക്ക് ആവശ്യത്തിന് രണ്ടെണ്ണം ഇല്ലേ..'' എന്നും പറഞ്ഞു ഒരേ ചിരി.
നോക്കുമ്പോ ഇപ്പോളും ഞാൻ ആമീടെ കൈ പിടിച്ചിട്ടാ ഉള്ളത്. ഞാൻ വേഗം ആ കയ്യും വിട്ടു പുറത്തേക്കു നടന്നു. നേരത്തെ നടന്നത് ആലോചിച്ചു അറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വന്നു.
''ടാ നിനക്ക് സ്ഥിരമായി ഇവിടെ നിന്നൂടെ..'' ശരൺ ആണ്.
''എന്തിനു...'' ഞാൻ ചോദിച്ചു.
''അനസ്തേഷ്യ കൊടുക്കാൻ..'' ശരൺ.
''ഏ എന്താടാ പറയുന്നേ.. വട്ടായോ..'' ഞാൻ ചോദിച്ചു.
''ഞാൻ കണ്ടു മോനെ നീ അവൾക്കു കൊടുത്തത്, അതിനു ശേഷം അല്ലെ അവൾ അടങ്ങി കിടന്നതു. സ്റ്റിച് ഇട്ടു തീരുന്ന വരെ ഒന്ന് അനങ്ങി പോലും ഇല്ല. നിന്റെ കിസ്സിനു ഇത്ര പവർ ഒക്കെ ഉണ്ടോ..'' എന്ന് അവൻ ചോദിച്ചതും അടുത്തുണ്ടായിരുന്ന ഒരു ബോക്സ് എടുത്തു ഞാൻ അവനെ അടിക്കാൻ ഓടിച്ചു.
എവിടെ കിട്ടാൻ, ഓടി തളർന്നു ഞങ്ങൾ അവിടെ കസേരയിൽ ഇരുന്നു.
''ടാ ആമി എന്തിനാ സ്റ്റെപ്പിന്റെ അവിടെ പോയത്.'' ശരൺ ചോദിച്ചു.
''ഞാനും അതാടാ ആലോചിക്കുന്നേ...'' ഞാൻ പറഞ്ഞു.
ഞാൻ എണീറ്റു അവള് കിടക്കുന്ന സ്ഥലത്തു പോയി. ആമി ഉറങ്ങീട്ടില്ല. മെല്ലെ അകത്തേക്ക് കേറി. നേരത്തെത്തതിന്റെ കലിപ്പ് മുഖത്ത് കാണാൻ ഉണ്ട്. ഞാൻ മെല്ലെ അവളെ അടുത്ത് പോയി ഇരുന്നു. അവളെ എത്ര വിളിച്ചിട്ടും എന്റെ നേരെ നോക്കുന്നില്ല.
''ടീ ഞാൻ സോറി പറഞ്ഞില്ലേ, അറിയാതെ പറ്റിയതല്ലേ..'' ഞാൻ പറഞ്ഞു എവിടെ ഒരു കുലുക്കവും ഇല്ല.
''നീ എന്തിനാ സ്റ്റെയർ കേസിന്റെ അടുത്ത് പോയത്..'' ഞാൻ രണ്ടും കൽപ്പിച്ചു ചോദിച്ചു.
പെട്ടെന്നു അവളെന്നെ നോക്കി. മുഖം ആകെ വിളറിയ പോലെ തോന്നി. '
''അത്... അത് പിന്നെ.. ഞാ... ഞാൻ...'' അവൾ ബ ബ്ബ ബ്ബ അടിക്കുന്നത് കണ്ടപ്പോ തന്നെ എന്തോ ഉണ്ടെന്നു തോന്നി. പിന്നെ പറഞ്ഞ കാര്യം കേട്ടു എനിക്ക് ദേഷ്യം വന്നു.
''അത് ഞാൻ വെറുതെ സ്റ്റെപ് കണ്ടപ്പോ ഇറങ്ങണം എന്ന് തോന്നി. പിന്നെ ഒന്നും നോക്കാതെ ഓടി ഇറങ്ങി. പക്ഷെ താഴെ എത്താൻ ആയപ്പോ പെട്ടെന്ന് സ്ലിപ് ആയി വീണു. പിന്നെ ഒന്നും ഓർമ്മ ഇല്ല.'' എന്ന് പറഞ്ഞു ഞാൻ ഇളിച്ചു കാണിച്ചു.
''ചെറിയ കുഞ്ഞല്ലേ സ്റ്റെപ് കാണുമ്പോ ഓടാൻ തോന്നാൻ.'' എന്നും പറഞ്ഞു അപ്പൊ തന്നെ ആ കൊരങ്ങൻ എന്റെ തലയ്ക്കു ഒരു തട്ട് തന്നു...
ഞാൻ ആ എന്ന് അലറിപ്പോയി. കാരണം തല മുട്ടിയ സ്ഥലത്താ ആ കൊരങ്ങാൻ അടിച്ചേ.
''ഓ സോറി സോറി സോറി'' എന്നൊക്കെ പറഞ്ഞു അവൻ എന്റെ തല പിടിച്ചു തടവി തന്നു. ഞാൻ ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി.
''എന്താ ആമീ വേദന ഒക്കെ കുറഞ്ഞോ???'' നോക്കിയപ്പോ അജിത് ഡോക്ടർ. ഷാദ് വേഗം എന്റെ അടുത്ത് നിന്ന് എണീറ്റ് മാറി.
''ആഹ് സർ കുറഞ്ഞു.'' ഞാൻ പറഞ്ഞു.
''ഓക്കേ അപ്പൊ ഞാൻ പോവാട്ടോ. എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. ഒരു മൂന്നാലു മണിക്കൂർ റസ്റ്റ് എടുത്ത മതി ആവും.. അത് കഴിഞ്ഞു വീട്ടിലേക്കു പോവാം..'' എന്നും പറഞ്ഞു സാർ ഒന്ന് പുഞ്ചിരിച്ചിട്ടു പോയി.
അപ്പൊ ഷാദ് വീണ്ടും എന്നോട് എന്തൊക്കെയോ ചോദിക്കാൻ വന്നു. ഞാൻ ആകെ പരുങ്ങി. അവിടെ ശരിക്കും നടന്ന കാര്യം പറഞ്ഞാൽ ഇവൻ എന്താ ചെയ്യാ എന്ന് എനിക്ക് ഊഹിക്കാൻ പോലും വയ്യ. ഷെസിന് എന്നോട് ചെയ്ത കാര്യങ്ങൾ അറിഞ്ഞപ്പോ തന്നെ അവനെ കൊല്ലാൻ നടക്കാ. ഇനി ഇന്ന് സംഭവിച്ചത് അറിഞ്ഞാൽ കൊലവെറി നടക്കും. പടച്ചോനെ ഇങ്ങള് തന്നെ തുണ.
''ആഹ് ഷാദ് നീ ആ റിപ്പോർട്ട് ഒന്ന് എടുത്തു തന്നെ.'' എന്നും പറഞ്ഞു ശരൺ വന്നു.
''ആഹ് തരാം ഒരു മിനിറ്റ്. ഞാൻ ഇവളോടൊന്നു സംസാരിക്കട്ടെ.'' ഷാദ് പറഞ്ഞു. ജന്തു എന്നേം കൊണ്ടേ പോവൂ.
അതൊക്കെ പിന്നെ പറയാം. അവൾക്കിപ്പോ റസ്റ്റ് ആണ് വേണ്ടത്. എന്നും പറഞ്ഞു ശരൺ ഷാദിനെ വലിച്ചോണ്ടുപോയി. ഞാൻ ഒരു ദീർഘ ശ്വാസം എടുത്തു കണ്ണുകൾ അടച്ചു അങ്ങനെ കിടന്നു. എപ്പോളോ ഉറങ്ങിപ്പോയി.
എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടാണ് ഞാൻ എണീറ്റത്. നോക്കുമ്പോ മുമ്പിൽ നമ്മളെ ടീമ്സിലെ എല്ലാ എണ്ണവും നിരന്നു നിക്കുന്നു. ആശിക്കയും സിനൂക്കയും ഷാജുക്കയും എന്തിനു അംന മോൾ അടക്കം ഉണ്ട്. ഞാൻ എല്ലാരേം നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. എല്ലാരേം മുഖത്ത് ദേഷ്യം ആണ് കണ്ടത്. ഇടയ്ക്കു എല്ലാരും എന്റെ സൈഡിലേക്കും നോക്കുന്നുണ്ട്.
ഞാൻ അങ്ങോട്ട് നോക്കിയപ്പോ ധാ കിടക്കുന്നു നമ്മളെ കെട്ടിയോൻ വെട്ടിയിട്ട വാഴ പോലെ. ആള് ചെയറിൽ ഇരുന്നു ബെഡിൽ തല വച്ച് കിടന്നു നല്ല ഉറക്കം. വായും തുറന്നു വച്ചുള്ള ആ കിടത്തം കണ്ടപ്പോ എനിക്ക് ചിരി വന്നു. ചിരിച്ചോണ്ട് എല്ലാരേം നോക്കിയപ്പോ അവിടെ ഒരു റിയാക്ഷനും ഇല്ല.
''എന്താ എല്ലാർക്കും, ഞാൻ ചത്തിട്ടൊന്നും ഇല്ല...'' ഞാൻ പറഞ്ഞു. അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളു, പിന്നൊരു പൂരം ആരുന്നു. തൃശൂർ പൂരത്തിന് പോലും ഇത്രേം പടക്കം പൊട്ടീട്ടുണ്ടാവില്ല. അമ്മാതിരി ചീത്ത ആയിരുന്നു. അത് കേട്ടിട്ട് ഇവിടൊരുത്തൻ ഞെട്ടി എണീച്ചു. എന്നിട്ടു മുന്നിൽ ഉള്ളവരെ ഒക്കെ അന്തം വിട്ടു നോക്കാണ്. എനിക്കതു കണ്ടു ചിരി വന്നു.
ഇപ്പോളും ചീത്ത പറച്ചിലും ചോദ്യങ്ങളും നിന്നിട്ടില്ല.
''നിനക്കെന്താടീ കണ്ണ് കാണില്ലേ...'' സച്ചുവേട്ടൻ.
''ഇത്രയും നല്ല ലിഫ്റ്റ് വച്ചിട്ട് നീ എന്തിനാ സ്റ്റെപ് ഇറങ്ങിയേ..'' ആഷിക്ക.
''സ്റ്റെപ് ഇറങ്ങിയത് പോട്ടെ, ചാടി ചാടി ഇറങ്ങാൻ നീ എന്താടീ കങ്കാരുവോ...'' സിനൂക്ക.
ഇതൊക്കെ കേട്ട് ഇപ്പൊ ഉറക്കിൽ നിന്നും എണീറ്റ ആ കോന്തൻ നിന്ന് ചിരിക്കാ. ഞാൻ അവനെ നോക്കി പേടിപ്പിച്ചു.
''അല്ലെങ്കിലും അവൾക്കു കണ്ണ് കാണില്ലല്ലോ. ഈ പൊട്ടാ കണ്ണട വച്ചിട്ടും നിനക്ക് കാണാൻ പറ്റിയില്ലേ..'' ചാരു
''എങ്ങനെ കാണാനാ ഒറകത്തു ആവും നടന്നേ...'' പ്രിയ
''അല്ലെങ്കിലും ഈ പാതിരാത്രി ടെറസിൽ എന്തായിരുന്നു നിനക്ക് പണി..'' സൈറ.
സൈറ അത് ചോദിച്ചതും ഞാൻ ഷാദിനെ നോക്കി. അവനെ പറയല്ലേ എന്നൊക്കെ ആക്ഷൻ കാണിക്കുന്നുണ്ട്. ഞാൻ അവനെ നോക്കി നല്ലോണം ഒന്ന് ചിരിച്ചു കൊടുത്തു.
''അതെ ഒന്ന് നിർത്തുവോ... വീണുപോയി, ഇനി ഇപ്പൊ അത് മാറ്റാൻ ഒന്നും പറ്റൂല്ലല്ലോ.. അറിയാതെ സംഭവിച്ചതാ.. ക്ഷമിച്ചു കള. ഇനി ശ്രദ്ധിച്ചോള്ളാം..'' ഞാൻ കൈ കൂപ്പി കൊണ്ട് എല്ലാരോടും പറഞ്ഞു.
അപ്പൊ എല്ലാരും ഒന്ന് അടങ്ങി. പിന്നെ ഉപദേശങ്ങൾ ആയി, തീറ്റിക്കൽ ആയി, ഒന്നും പറയണ്ട.
''അതെ നിങ്ങൾ എല്ലാരും എങ്ങനെ അറിഞ്ഞു, ഷാദ് വിളിച്ചു പറഞ്ഞോ??'' ഞാൻ സംശയത്തോടെ ചോദിച്ചു.
അപ്പൊ ആ പൊട്ടൻ എന്നെ നോക്കി ഇളിച്ചോണ്ടു മെല്ലെ പുറത്തേക്കു നടക്കാൻ പോണൂ. അപ്പൊ തന്നെ സച്ചുവേട്ടൻ അവനെ അവിടെ പിടിച്ചു വച്ചു.
''പറഞ്ഞു കൊടുക്കെടാ ഞങ്ങൾ എങ്ങനെ അറിഞ്ഞത് എന്ന്...???'' ആഷിക്ക പറഞ്ഞു.
''അത് പിന്നെ.. അത്..'' ഷാദ് നിന്ന് വിക്കുന്നു.
''പറഞ്ഞു കൊടുക്ക് മുത്തേ നീ എങ്ങനെയാ ഞങ്ങളെ അറിയിച്ചതെന്ന്..'' പ്രവീണേട്ടൻ ആണ്.
''അത് പിന്നെ എല്ലാരേം വിളിച്ചു പറയുന്നതൊക്കെ ബുദ്ധിമുട്ടല്ലേ... അതോണ്ട്..'' ഷാദ് പറഞ്ഞു നിർത്തി.
''അതോണ്ട്...'' ഞാൻ ചോദിച്ചു..
''അതോണ്ട് ഞാൻ നിന്റെ ഫോട്ടോസ് എടുത്തു ഹോസ്പിറ്റലിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലും നമ്മളെ ഗ്രൂപ്പിലും ഇട്ടു. പിന്നെ രണ്ടെണ്ണം സ്റ്റാറ്റസുമാക്കി. കൂടെ ഒരു ക്യാപ്ഷനും കൊടുത്തു കൊച്ചു കുട്ടി സ്റ്റെപ്പ് കണ്ടു തുള്ളിച്ചാടി വീണു'' ഷാദ് പറഞ്ഞത് കേട്ട് എനിക്ക് ദേഷ്യം വന്നു. കഴിച്ചോണ്ടിരുന്ന ആപ്പിൾ എടുത്തു അവനു നേരെ എറിഞ്ഞു.
''ക്യാച്ച്'' എന്നും പറഞ്ഞു ആ ജന്തു അത് പിടിച്ചിട്ടു വായിലിട്ടു.
''കൊരങ്ങാ ഇതിലും ബേധം ന്യൂസ് പേപ്പറിൽ കൊടുക്കുന്നതാരുന്നു''. ഞാൻ അവനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.
''സത്യം പറയാലോ രാവിലെ എണീറ്റ് ആദ്യം കണ്ടത് ഇവളെ ഈ ഫോട്ടോയെ. ആകെ ടെൻഷൻ ആയിപ്പോയി.'' സച്ചുവേട്ടൻ പറഞ്ഞു.
''അതെന്നെ, ഞാൻ കുളിച്ചു പോലും ഇല്ല. സാറാ എന്നെ എണീപ്പിച്ചു കൊണ്ട് വന്നതാ..'' ഷാജുക്ക പറഞ്ഞതും എല്ലാരും ചിരിച്ചു.
''ഇതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നോ??'' ഞാൻ ഷാദിനെ നോക്കി ചോദിച്ചു.
''പിന്നെ പാതിരായ്ക്ക് ഞാൻ എല്ലാരേം ഫോൺ വിളിക്കാൻ നിക്കാ. അതല്ല പറയണ്ട വിചാരിച്ചു നിന്നിരുന്നെങ്കിൽ ഇവന്മാർ എന്നെ വെറുതെ വിടുമോ..'' ഷാദ് ചോദിച്ചു.
''ആഹ് അപ്പോ നിങ്ങളെ ഫയിറ്റു നടക്കട്ടെ. ഞങ്ങക്ക് ജോലിക്കു കേറണ്ട ടൈം ആയി.'' എന്നും പറഞ്ഞു ആശിക്കയും സിനൂക്കയും ഷാജുക്കയും പോവാൻ ഇറങ്ങി. പോവുന്നെനു മുന്നേ ആഷിക്ക എന്റെ അടുത്ത് വന്നിട്ട് മുറിവിൽ തൊട്ടു നോക്കീട്ടു വേദന ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ ഇല്ല എന്ന് പറഞ്ഞിട്ട് പുഞ്ചിരിച്ചു.
റസ്റ്റ് എടുക്കണം എന്നും പറഞ്ഞു ഇക്ക പോയി.
ചാരു എന്റെ കൂടെ നിക്കാം എന്ന് പറഞ്ഞെങ്കിലും ഷാദ് അവളെ അയച്ചു.
എല്ലാരും നല്ലോണം ശ്രദ്ധിക്കണം എന്ന് പറഞ്ഞിട്ട് പോയി. പ്രിയ മാത്രം കൂടെ നിന്നു.
''അല്ല ആമീ തല വീണു മുട്ടിയപ്പോ പൊട്ടിയത് തന്നെ ഓക്കേ, നിന്റെ കൈക്ക് എന്താ പറ്റിയെ???'' പ്രിയ ചോദിച്ചു.
''അതും വീണപ്പോ പറ്റിയതാ, അല്ലെ ആമീ...'' ഷാദ് പറഞ്ഞു. ''അല്ല നീ എന്താ അങ്ങനെ ചോദിച്ചേ..''
''അത് ഇന്നലെ ഡ്യൂട്ടിലുണ്ടായ നേഴ്സ് പറഞ്ഞു എന്തോ കത്തിയോ ബ്ലേഡോ അല്ലെങ്കിൽ ഷാർപ് ആയ എന്തോ കൊണ്ട് മുറിഞ്ഞ പോലെ ഉണ്ടായിരുന്നു ആ കയ്യിലെ മുറിവ് എന്ന്.'' പ്രിയ അത് പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടി. ഷാദ് എന്നെ നോക്കുന്നത് കണ്ടതും ഞാൻ എങ്ങനെ ഒക്കെയോ ചിരിച്ചു.
''അതെ ഒരു ആൾ എന്നെ കത്തി വച്ചു കൊല്ലാൻ നോക്കിയതാ..എന്തെ???'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു.
''ഓ ഓവർ ആക്കണ്ട..'' എന്നും പറഞ്ഞു പ്രിയ എനിക്ക് മരുന്ന് എടുക്കാൻ പോയി. ഷാദ് ഇപ്പോളും എന്നെ നോക്കുന്നുണ്ട്.
@@@@@@@@@@@@@@@@@@@@@@@@@@@@@@
ശരണിന്റെ കൂടെ പോയി തിരിചു വന്നപ്പോ ആമി നല്ല ഉറക്കം ആരുന്നു. കുറച്ചു സമയം അവളെയും നോക്കി ഇരുന്നു. അപ്പോഴാ ആരെയും അറിയിച്ചില്ലല്ലോ എന്ന് ഓർത്തത്. വിളിച്ചാലോ എന്ന് ആദ്യം തോന്നിയെങ്കിലും പിന്നെ അത് വേണ്ടാന്നു വച്ചു. പറഞ്ഞില്ലെങ്കിൽ അവളെ ആങ്ങളമാരൊക്കെ കൂടി വന്നു എന്റെ കഴുത്തിന്റെ അളവെടുക്കും.
അപ്പോഴാ ഒരു ഐഡിയ കിട്ടിയേ.. അവള് കിടക്കുന്ന മൂന്നാലു ഫോട്ടോസ് എടുത്തു നേരെ വാട്ട്സാപ്പിൽ കേറി ഗ്രൂപ്പിൽ ഇട്ടു. രണ്ടുമൂന്നെണ്ണം സ്റ്റാറ്റസും ആക്കി ഒരു ക്യാപ്ഷനും ഇട്ടു. അതാവുമ്പോ രാവിലെ എണീറ്റാൽ എല്ലാം കണ്ടോളും . അതും ചെയ്തു അവിടെ ഇരുന്നതാ, എപ്പോളോ ഉറങ്ങിപ്പോയി.
പിന്നെ എണീറ്റത് നമ്മളെ ടീമിന്റെ പൂരപ്പാട്ട് കേട്ടിട്ടാ. നല്ല കണി, ഇന്നത്തെ ദിവസം പൊളിക്കും. അവരവളെ ചീത്ത പറയുന്ന കേട്ട് ഞാൻ നല്ല ചിരി ആയിരുന്നു. അപ്പോളാ സൈറ ചോദിച്ചേ അവൾക്കു ടെറസിൽ എന്തായിരുന്നു പണി എന്ന്. അപ്പൊ അവളോട് ഞാൻ പറയല്ലേ എന്ന് പറഞ്ഞു.
കാരണം ഞാൻ ആണ് അവളെ കൂട്ടീട്ടു പോയത് എന്നും അവളെ ഒറ്റയ്ക്ക് വിട്ടു എന്നും അറിഞ്ഞാൽ എല്ലാം കൂടി എന്നെ പഞ്ഞിക്കിടും. എന്തോ ഭാഗ്യം ആമി പറഞ്ഞില്ല. പിന്നെ എല്ലാരും പോയതിനു ശേഷം ആണ് പ്രിയ ആമീടെ കയ്യിലെ മുറിവിനെ പറ്റി ചോദിച്ചത്. അപ്പൊ അവൾ ഒന്ന് ഞെട്ടി. ഞാൻ അത് ശെരിക്കും കണ്ടതാ. ഞാൻ നോക്കുന്നത് കണ്ടതും അവള് ചിരിച്ചു.
എന്തോ കാര്യം ഉണ്ട്. അല്ലാണ്ട് അവൾ വെറുതെ പോയി വീഴില്ല. പക്ഷെ ഇപ്പൊ ചോദിച്ചിട്ടു കാര്യം ഇല്ല. അവൾ പറയുന്നില്ലെങ്കിലും എന്തേലും കാര്യം ഉണ്ടാകും. വരട്ടെ കണ്ടു പിടിക്കാം.
''ആഹ് ആമീ, എങ്ങനെ ഉണ്ട്.'' നോക്കിയപ്പോ വിജി സാറും കമല മാഡവും.
''കുഴപ്പമില്ല സാർ..'' ആമി പറഞ്ഞു.
''എന്താ മോളെ ശ്രദ്ധിക്കണ്ടേ..'' കമല മാഡം അവളെ അടുത്ത് പോയി ഇരുന്നിട്ട് ചോദിച്ചു..'' അവൾ ഒന്ന് ചിരിച്ചു കൊടുത്തു.
''ആഹ് രണ്ടു ദിവസം റസ്റ്റ് എടുക്കു.. ലീവ് ഞാൻ ശരിയാക്കാം..'' വിജി സാർ പറഞ്ഞു.
''അയ്യോ അതൊന്നും വേണ്ട സർ.. ഞാൻ ഇപ്പൊ ഓക്കേ ആയി.. വീണപ്പോ ഒരു വേദന തോന്നി എന്നെ ഉള്ളൂ.'' ആമി പറഞ്ഞു.
''അതൊന്നും പറഞ്ഞാൽ പറ്റില്ല. നാളെ ഒരു ദിവസം എങ്കിലും ലീവ് എടുത്തേ പറ്റൂ, കയ്യിലെ മുറിവിൽ സ്റ്റിച്ചുള്ളതല്ലേ, അല്ലെ ഷാദ്.'' കമല മാഡം പറഞ്ഞു.
''അതെ, ഞാൻ ലീവിന് കൊടുത്തിട്ടുണ്ട്.'' അത് പറഞ്ഞതും ആ സാധനം കുറുക്കന്റെ മാതിരി ഒരു നോട്ടം. ഞാൻ മൈൻഡ് ചെയ്തില്ല.
അപ്പോളേക്കും പ്രിയ വന്നു. അവൾ ആമിക്ക് മരുന്ന് കൊടുത്തു ബാക്കി മരുന്ന് എന്നെ ഏൽപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞു വന്നാൽ ഡ്രസിങ് മാറ്റാം എന്നും പറഞ്ഞു പോയി.
''അപ്പൊ നിങ്ങൾ ഇറങ്ങിക്കോ..'' എന്നും പറഞ്ഞു വിജി സാറും കമല മാഡവും പോയി.
ഞാൻ മെല്ലെ അവളെ മരുന്നും പേപ്പെസും ഒക്കെ എടുത്തു. ആമിയും എണീറ്റ് വന്നു. ഞങ്ങൾ പുറത്തേക്കു പോവുമ്പോൾ ആണ് യാസി വരുന്നത് കണ്ടത്. ഞാൻ ഉള്ളത് കൊണ്ടാവും, ''എങ്ങനെ ഉണ്ട് കുഴപ്പം ഒന്നും ഇല്ലല്ലോ..'' എന്ന് മാത്രം ചോദിച്ചിട്ടു പോയി.
ഞാൻ കൗണ്ടറിൽ പോയി ബിൽ തരാൻ പറഞ്ഞപ്പോ അതൊക്കെ പിന്നെ ചെയ്യാം എന്ന് പ്രവീൺ പറഞ്ഞു. അപ്പോളാ ഒരാൾ ഞങ്ങളെ നേരെ വന്നത്. കണ്ടപ്പോ എനിക്ക് ദേഷ്യം വന്നു. ഞാൻ ആമിയെ നോക്കി, അവൾ പേടിച്ചിട്ടുണ്ടാവും എന്ന് കരുതി. പക്ഷെ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവൾ അയാളോട് പുഞ്ചിരിച്ചു.
''എന്താടോ ആമീ പറ്റിയെ??? ഞാൻ അങ്ങോട്ട് വരുവാരുന്നു, കുറച്ചു തിരക്കിൽ ആയിപ്പോയി..'' ശരത് സാർ പറഞ്ഞു.
''ഒന്നുമില്ല ശരത്തേട്ടാ, ഒന്ന് സ്ലിപ് ആയതാ..'' ശരത്തേട്ടനോ ഇതൊക്കെ എപ്പോ... ഞാൻ അത്ഭുതത്തോടെ ആമിയെ നോക്കി.
''ഏട്ടൻ എങ്ങനെ അറിഞ്ഞു..'' അവള് വീണ്ടും ചോദിച്ചു. ഇവര് സംസാരിച്ചിരുന്നു ശരത് സാർ സോറി പറഞ്ഞിരുന്നു എന്നൊക്കെ ആമി പറഞ്ഞിരുന്നെങ്കിലും ഇത്ര ഒന്നും പ്രതീക്ഷിച്ചില്ല.
''അതൊരാൾ ഗ്രൂപ്പിൽ ഇട്ടിരുന്നല്ലോ.'' എന്ന് പറഞ്ഞു ശരത് സാർ ചിരിച്ചു.
''എന്താടോ നോക്കി നടക്കണ്ടേ.. പോട്ടെ, ഇനി ശ്രദ്ധിക്കണം.. രണ്ടു ദിവസത്തേക്ക് വരണ്ട.'' ശരത് സാർ പറഞ്ഞു.
''അയ്യോ അത് വേണ്ട. ഒരു ദിവസത്തേക്ക് മതി. ഇന്ന് നയിട്ട് പറ്റില്ല, നാളെ രാത്രി ഡ്യൂട്ടിക്ക് വരും..'' ആമി പറഞ്ഞു. ഇവൾക്ക് ലീവ് അലർജി ആണെന്ന് തോന്നുന്നു. ഇവളെ പേരും പറഞ്ഞു രണ്ടു ദിവസം സുഖമായി റൂമിൽ ഇരിക്കാമെന്നു വച്ചപ്പോ സമ്മതിക്കുന്നില്ല, വവ്വാൽ.
''ആഹ് നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. എന്ന വിട്ടോ..'' ശരത് സാർ പറഞ്ഞു.
''ആഹ് ആമീ ഒരു ഗുഡ് ന്യൂസ് ഉണ്ട്.. വൈഫിനു വിശേഷം ഉണ്ട്, ഇന്നലെ കൺഫേം ആയി. താൻ സംസാരിച്ചതിന് ശേഷമാ അവള് പഴയ പോലെ ആയതു. അല്ലെങ്കിൽ എപ്പോളും ആകെ മൂഡി ആയി ഡിപ്രെസ്സ്ഡ് ആയിരുന്നു.. തന്നോട് സംസാരിച്ച ശേഷം അവൾക്കു ആകെ ഒരു മാറ്റം ആയിരുന്നു. അല്ലെങ്കിൽ ആൾക്കാരുടെ ചോദ്യം ഭയന്ന് നാട്ടിൽ പോവാതിരുന്ന ആൾ സ്വയം ടികെട് ഒക്കെ എടുത്തു നാട്ടിൽ പോണം എന്ന് പറഞ്ഞു. രണ്ടു മാസം വാല് പഴയ നിഷ ആരുന്നു. വന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ. അതോണ്ട് തന്റെ കല്യാണ കാര്യം ഒന്നും അറിഞ്ഞില്ല.കോൺഗ്രാറ്സ് പിന്നെ താങ്ക്സ് ഉണ്ട്ട്ടോ നിഷയെ പഴയ പോലെ ആക്കിയതിനു...'' ശരത് സാർ പറഞ്ഞു.
''ആഹാ എനിക്ക് താങ്ക്സ് ഒന്നും വേണ്ട,ട്രീറ്റ് മതി. പിന്നെ ചേച്ചിയോട് നല്ലോണം കെയർ ചെയ്യാൻ പറയണം..'' ആമി പിന്നേം എന്തൊക്കെയോ ശരത് സാറിനെ ഉപദേശിച്ചു.
''എന്റെ പൊന്നോ, എല്ലാം ഞാൻ പറഞ്ഞോള്ളാം.. അല്ലെങ്കിൽ നീ തന്നെ ഫോൺ ചെയ്താൽ പറഞ്ഞാ മതി.'' ശരത് സാർ അവളെ നോക്കി കൈ കൂപ്പി. ഞാൻ നിന്നു ചിരിച്ചു.
''നിഷ ചേച്ചിനോട് പറയാൻ ഉള്ളതൊക്കെ ഞാൻ പറഞ്ഞോള്ളാം. ഇതൊക്കെ ശരത്തേട്ടൻ ചെയ്യേണ്ട കാര്യങ്ങളാ. ഒരു ഭാര്യ തന്റെ ഭർത്താവിന്റെ സ്നേഹവും സാമീഭ്യവും ഏറ്റവും കൂടുതൽ കൊതിക്കുന്ന സമയമാ ഇത്. എല്ലാർക്കും അത് കിട്ടണം എന്നില്ല.'' ആമി പറഞ്ഞതും അവൾ അവളെ കാര്യം വച്ചാണ് പറഞ്ഞതെന്ന് മനസ്സിലായി.
''ഒക്കെ ഞാൻ നോക്കിക്കൊള്ളാം.. എട്ടു വര്ഷം കാത്തിരുന്നു കിട്ടിയതല്ലേ, ഞാൻ നല്ലോണം ശ്രദ്ധിച്ചോള്ളാം.. പിന്നെ നിന്റെ ട്രീറ്റ് നമ്മക്ക് നിന്റ മുറിവൊക്കെ മാറീട്ടു പരിഗണയിൽ എടുക്കാം.. പിന്നെ തിരിച്ചും വേണം ട്രീറ്റ്.'' ശരത് സാർ പറഞ്ഞു.
''ഇതൊക്കെ എന്ത് സാർ, ഇതൊക്കെ ഒരു മുറിവാണോ.. ഇതിലും വലുതൊക്കെ നമ്മള് കണ്ടതാ..'' എന്നും പറഞ്ഞു ആമി ചിരിച്ചു കൂടെ ശരത് സാറും. അവൾ തമാശ പറഞ്ഞതാ എന്നാണു സാർ കരുതിയെ, പക്ഷെ അവളെ ഉള്ളിലെ വേദന ആണ് അത് എന്ന് എനിക്കെ അറിയൂ..
''നിങ്ങള് പൊക്കോ, ഷാദ് കുറെ സമയം ആയി പോസ്റ്റ് ആയിട്ട്.'' ശരത് സാർ പറഞ്ഞു. ഞാനൊന്നു ചിരിച്ചു.
സാർ പോയപ്പോ ഞാൻ അവളേം കൂട്ടി കാറിലേക്ക് നടന്നു.
''ടീ നിനക്ക് മന്ത്രവാദം അറിയോ??'' ഞാൻ ചോദിച്ചു.
''എന്തോന്ന്??'' ആമി എന്നെ നോക്കി.
''അല്ല നീ എങ്ങനെയാ എല്ലാരേം ഇങ്ങനെ കയ്യിലെടുക്കുന്നെ??'' ഞാൻ ചോദിച്ചു.
''അതൊക്കെ ഒരു ട്രിക്ക് ആണ് മോനെ... പിന്നെ മനസ്സ് നല്ലതായിരിക്കണം.. ഡ്രാക്കുളയെ കൊണ്ടൊന്നും പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.'' ആമി പറഞ്ഞതും ഞാൻ ടീ എന്ന് പറഞ്ഞു അവളെ അടിക്കാൻ കയ്യോങ്ങി.
അപ്പൊ ആ ജന്തു കൈ കുരിശു പോലെ വച്ചിട്ട് ''പോ സാത്താനെ പോ'' എന്ന് പറയാ.. എനിക്കതു കണ്ടു ചിരി വന്നു. അപ്പൊ അവളും ചിരിച്ചു. ഞങ്ങള് കാറിൽ കേറി റൂമിലേക്ക് വിട്ടു. കുറച്ചു കഴിഞ്ഞു അവളെ അനക്കമൊന്നും കേൾക്കാണപ്പോ ആള് നല്ല ഉറക്കം, അതും ഒടിഞ്ഞു കുത്തി ഇരുന്നിട്ട്.. ഞാൻ കാർ സൈഡ് ആക്കി അവളെ സീറ്റിലേക്ക് തല ചാരി വച്ച് കൊടുത്തു. കാർ മുന്നോട്ടു എടുത്തപ്പോ ധാ വന്നു എന്റെ ഷോൾഡറിലേക്കു, മാറ്റി കിടത്തിയെങ്കിലും പിന്നേം ഇതെന്നെ. അങ്ങനെ അത് ശ്രദ്ധിക്കാതെ ഞാൻ റൂമിലേക്ക് വിട്ടു.
@@@@@@@@@@@@@@@@@@@@@@@@@@@@@
ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ എണീറ്റത്. നോക്കുമ്പോ ഷാദ്, ഞാൻ കാറിൽ ഇരുന്നു ഉറങ്ങിപ്പോയതാ. ഞാൻ പുറത്തിറങ്ങി വേഗം നടന്നു. ഷാദ് സാധനങ്ങൾ ഒക്കെ എടുത്തു പിന്നാലെ വന്നു. റൂം തുറന്നതും ഞാൻ വേഗം ബെഡിലേക്കു വീണു.
''ആമീ വന്നു ഫുഡ് കഴിക്ക്...'' ഷാദ് വിളിച്ചു.
''എനിക്ക് വേണ്ട, ഞാൻ ഉറങ്ങട്ടെ... അല്ല ഫുഡ് എവിടുന്നാ..'' ഞാൻ ചോദിച്ചു.
''അതൊക്കെ വരുന്ന വഴി വാങ്ങി, നീ നല്ല ഉറക്കം അല്ലാരുന്നോ.. വന്നു കഴിക്ക്.'' ഷെഡ് പറഞ്ഞു.
''എനിക്ക് വേണ്ട, എനിക്ക് ഉറങ്ങിയാ മതി.'' ഞാൻ പറഞ്ഞു.
''അത് പറ്റില്ല, നല്ല ഹെവി ഡോസ് മരുന്നുകളാ കഴിക്കാൻ ഉള്ളത്. വന്നു ഫുഡ് കഴിക്ക്.'' ഷാദ്
''എനിക്ക് വേണ്ട.. പ്ളീസ്..'' എന്നും പറഞ്ഞു ഞാൻ പുതപ്പെടുത്തു മൂടി കണ്ണടച്ച് കിടന്നു.
''ടീ എന്നെ ദേഷ്യം പിടിപ്പിക്കാതെ വന്നു കഴിച്ചോ.. ഇല്ലെങ്കിൽ പൊക്കി എടുത്തു ഇവിടെ കൊണ്ട് വന്നു ഇരുത്തും.'' ഷാദ് വിളിച്ചു പറഞ്ഞു.
''പറ്റുന്ന കാര്യം പറഞ്ഞാ പോരെ.. ആ ഒണക്ക ബോഡിയും കൊണ്ട് എന്നെ എടുത്ത മോൻ ഒടിഞ്ഞു പോവും..'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു.
പിന്നെ അവന്റെ മറുപടി ഒന്നും വന്നില്ല. ഞാൻ നല്ല സമാധാനത്തിൽ കണ്ണും പൂട്ടി കിടന്നു. പെട്ടെന്ന് ആണ് ആരോ പുതപ്പു വലിച്ചു മാറ്റിയത്.
''ആഹാ സ്കാർഫ് പോലും ഊരാതെ ആണോ വന്നു കിടന്നതു...'' എന്നും പറഞ്ഞു ആ ജന്തു എന്നെ അവന്റെ കയ്യിൽ എടുത്തു.
''ഏയ് കൊരങ്ങാ.. വിട്.. ഞാൻ തമാശ പറഞ്ഞതാ. എന്നെ താഴെ ഇറക്ക്... ഞാൻ പോയി കഴിച്ചോല്ലാം..'' ഞാൻ പറഞ്ഞു, ആര് കേൾക്കാൻ.
''നിന്നോട് മര്യാദക്ക് പറഞ്ഞതല്ലേ, നീ കേട്ടില്ലല്ലോ... ജിമ്മിൽ അൻപതും അറുപതും കിലോ എടുക്കുന്ന എനിക്കാണോ മുപ്പതു കിലോ ഉള്ള നിന്നെ എടുക്കാൻ പറ്റാത്തത്.. മുമ്പത്തെ കാര്യം മോള് മറന്നു പോയോ.'' ഷാദ് പറഞ്ഞു.
''ഡാ ഡ്രാക്കുളെ കൊരങ്ങാ എന്നെ ഇറക്ക്..'' എന്ന് പറയുമ്പോളേക്കും അവൻ എന്നെ ടേബിളിന്റെ അടുത്ത് എത്തിച്ചിരുന്നു. എന്നിട്ടു ചെയറിൽ ഇരുത്തി. ഞാൻ അവനെ ദേഷ്യത്തോടെ നോക്കിയപ്പോ എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചിട്ട് ഒരു മസാല ദോശ മുന്നിൽ വച്ച് തന്നു. ഞാൻ അതിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി.
@@@@@@@@@@@@@@@@@@@@@@@@@
ഫുഡ് കഴിക്കാൻ വിളിച്ചിട്ടു അവൾക്കു മടി. കുറെ വിളിച്ചിട്ടും അവൾ എന്നെ കളിയാക്കാ. പിന്നൊന്നും നോക്കീല, നേരെ പോയി അവളെ പൊക്കി എടുത്തു കൊണ്ട് വന്നു ചെയറിൽ ഇരുത്തി. അവൾ കുറെ എതിർക്കാൻ നോക്കി എങ്കിലും ഞാൻ വിട്ടില്ല.
മുന്നിൽ മസാല ദോശ വച്ച് കൊടുത്തപ്പോ അവൾ അതിലേക്കു എന്നെയും മാറി മാറി നോക്കാ.
''എന്താടീ നീ മസാല ദോശ ഇതുവരെ കണ്ടിട്ടില്ലേ... അതോ എന്നെ കണ്ടിട്ടില്ലേ..'' ഞാൻ ചോദിച്ചു.
''ഇതെപ്പോ വാങ്ങി..'' ഞാൻ ചോദിച്ചു.
''അതൊക്കെ വരുമ്പോ കാർ സൈഡ് ആക്കി വാങ്ങി. നീ നല്ല ഉറക്കം ആയിരുന്നല്ലോ..'' ഞാൻ പറഞ്ഞു.
പിന്നെ അവൾ ഒന്നും മിണ്ടാതെ അതും നോക്കി ഇരിക്കാ.. ''എന്തെ കഴിക്കുന്നില്ല...'' ഞാൻ ചോദിച്ചു. പക്ഷെ അവൾ ഒന്നും മിണ്ടുന്നില്ല. എന്തോ ആലോചിച്ചു ഇരിക്കാ..
''എന്താടീ..'' എന്ന് ഉറക്കെ ചോദിച്ചതും അവളെന്നെ നോക്കി. ''ഞാൻ മസാല ദോശ കഴിക്കാറില്ല.'' ആമി പറഞ്ഞു. അവളെ കണ്ണൊക്കെ നിറഞ്ഞിരുന്നു.
''എന്താ ഷെസിന് അതും ഇഷ്ടല്ലേ..'' ഞാൻ ചോദിച്ചു. അവൾ എന്ത് വേണ്ട എന്ന് വച്ചിട്ടുണ്ടെങ്കിലും അത് അവൻ കാരണം ആണല്ലോ.
അവൾ ഒന്നും പറയാതെ എന്നെ നോക്കി പുഞ്ചിരിച്ചു.
''ഹമ്മ് പറ എന്താ കാര്യം..'' ഞാൻ ചോദിച്ചു.
''ഞാൻ പ്രെഗ്നന്റ് ആയ സമയത്തു എനിക്ക് മസാല ദോശ ഭയങ്കര ഇഷ്ട്ടം ആയിരുന്നു. ആദ്യത്തെ ആറു മാസം അവൻ നല്ല സ്വഭാവം ആയിരുന്നല്ലോ. അപ്പൊ ഞാൻ ചോദിച്ചാൽ വാങ്ങാം എന്ന് പറയും. പക്ഷെ അവൻ മറക്കും. ഞാൻ ഒരു നൂറു തവണ പറഞ്ഞിട്ട് രണ്ടു തവണ കൊണ്ട് തന്നിട്ടുണ്ടാവും. എന്നാലും ഞാൻ ഹാപ്പി ആരുന്നു.
പിന്നെ സാജിദുമായുള്ള പ്രശ്നത്തിന് ശേഷം ഒരിക്കെ അവൻ വീട്ടിലേക്കു വരുമ്പോ ഇത് കൊണ്ട് വന്നിരുന്നു. ഞാൻ കരുതി എന്നോട് പുറമെ ദേഷ്യം ഉണ്ടെങ്കിലും ഉള്ളിൽ സ്നേഹം കാണുമെന്നു. പക്ഷെ എന്റെ എല്ലാ ധാരണയും തെറ്റി. അവൻ വീട്ടിലുള്ള എല്ലാവര്ക്കും കൊണ്ട് വന്നിരുന്നു, എനിക്കൊഴിച്ചു.
എന്നിട്ടു എന്റെ മുന്നിൽ വച്ച് എല്ലാരോടും കഴിക്കാൻ പറഞ്ഞു. പിന്നെ ആഴ്ചയിൽ രണ്ടും മൂന്നും ദിവസം ഇതാവർത്തിച്ചു.
അവനിതൊക്കെ ഒരു രസം ആയിരുന്നു. എന്നെ ശാരീരികമായി വേദനിപ്പിക്കാൻ പറ്റില്ലല്ലോ, അതോണ്ട് മാനസികമായി വേദനിപ്പിക്കും. പലപ്പോളും ഉമ്മയും മോനും പറയുമായിരുന്നു നോക്കി കൊതി വിടല്ലേ, ഞങ്ങൾക്ക് വയറു കേടാവും എന്ന്. എന്നാ അവിടുന്ന് പോവാമെന്നു വച്ചാലോ അതിനും സമ്മതിക്കില്ല. അവര് കഴിക്കുന്നത് ഞാൻ കാണണം.
ആദ്യമൊക്കെ സങ്കടം ആയിരുന്നു. പിന്നെ ഒരുതരം വെറുപ്പായി, എന്റെ ഫേവറിറ്റ് ആയിട്ടുള്ള പല ഭക്ഷണങ്ങളും പല കാര്യങ്ങളും ഞാൻ ഇന്ന് ഏറ്റവും വെറുക്കുന്നു. കാരണം അത് കാണുമ്പോ തന്നെ അവനെ ഓർമിപ്പിക്കും വിധം എന്തേലും അവൻ ചെയ്തിട്ടുണ്ടാവും.'' അവള് പറഞ്ഞതും ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു. എത്ര ചെറിയ ചെറിയ കാര്യങ്ങൾക്കു പോലും നമ്മളെ മനസ്സിനെ വേദനിപ്പിക്കാൻ ഉള്ള കഴിവുണ്ടെന്ന് അവളെ സംസാരത്തിൽ നിന്നും മനസ്സിലാക്കി.
ഞാൻ മെല്ലെ ഒരു പീസ് മുറിച്ചെടുത്തു ആമിയുടെ വായിൽ വച്ച് കൊടുത്തു. അവൾ വേണ്ട പറഞ്ഞെങ്കിലും നിർബന്ധിച്ചു അവളെ കൊണ്ട് മുഴുവനും കഴിപ്പിച്ചു.
''ആമീ ഷെസിന് നിന്റെ ജീവിതത്തിൽ നിന്നും പോയി, ഇനി ഒരിക്കലും അവൻ തിരിച്ചു വരില്ല. അത് കൊണ്ട് അവന്റെ ഓർമ്മകളും നിനക്ക് വേണ്ട.. ഇനി എന്ത് കാര്യം ഉണ്ടെങ്കിലും അവനെ ഓർക്കരുത്.. പഴയ കുറെ നല്ല ഓർമ്മകൾ ഇല്ലേ, അത് മാത്രം മതി.'' ഞാൻ പറഞ്ഞു. അവളെന്നെ ദയനീയമായി നോക്കി. അവന്റെ ഓരോ പ്രവർത്തിയും അവളെ മനസ്സിൽ ആയത്തിൽ പതിഞ്ഞിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി.
ഞാൻ അവിടുന്ന് എണീറ്റ് അവൾക്കു മരുന്ന് കൊടുത്തിട്ടു പോയി കിടന്നോളാൻ പറഞ്ഞു. അവള് പോയി റൂമിൽ കിടന്നു ഞാനും സോഫയിൽ കിടന്നു ഉറങ്ങി.
ഉച്ചയ്ക്ക് ചാരു കഞ്ഞിയും കൊണ്ട് വന്നപ്പോളാ എണീറ്റത്. ചാരുവും സച്ചുവും വന്നപ്പോ ആമി കുറച്ചു ഓക്കേ ആയി. കുറച്ചു കഴിഞ്ഞു അവർ പോയി. കല്യാണം കഴിഞ്ഞല്ലേ ഉള്ളൂ, നാട്ടിലെ പോലെ അല്ലെങ്കിലും ഇവിടുള്ള റിലേറ്റീവ്സിന്റെ ഒക്കെ അടുത്ത് പോണം പോലും.
ഉച്ചക്കെത്തെ മരുന്ന് കഴിച്ചു അവൾ വീണ്ടും ഉറങ്ങാൻ കിടന്നു. ഞാൻ മെല്ലെ റൂം ഒക്കെ ക്ലീൻ ചെയ്തു, അലക്കാൻ ഉള്ളതൊക്കെ വാഷിംഗ് മെഷീനിൽ ഇട്ടു. അപ്പോളേക്കും ആമി എണീറ്റിരുന്നു. അവൾ ആകെ ടയേർഡ് ആയിരുന്നു. ഉറങ്ങാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല.
അങ്ങനെ ജോലി ഒക്കെ കഴിഞ്ഞു ഞങ്ങൾ ടി വി കാണാൻ ഇരുന്നു. ഏതോ ഒരു കച്ചറ ഡബ്ബ് ചെയ്ത ഹിന്ദി മൂവി കണ്ടു ഇരുന്നു. പകുതി ആയപ്പോ ഞാൻ ഉറങ്ങിപ്പോയി. ബെൽ അടിക്കുന്ന സൗണ്ട് കേട്ടിട്ടാ എണീറ്റത്. നോക്കുമ്പോ ആമിയും ഉറക്കം.. ഞാൻ എണീറ്റ് ആമിയെ വിളിച്ചിട്ടു ഡോർ തുറക്കാൻ പോയി.
ഡോർ തുറന്നപ്പോ മുന്നിൽ സച്ചുവും പ്രവീണും ചാരുവും പ്രിയയും സാറയും.. ബാക്കിയുള്ളവരൊക്കെ വരുന്നുണ്ട് പറഞ്ഞു അവർ അകത്തേക്ക് കേറി. പെട്ടെന്ന് എന്തോ കണ്ടു സ്റ്റക്കായ പോലെ അവിടെ നിന്നു. ഞാൻ നോക്കിയപ്പോ ആമി അവരെ നോക്കുന്നുണ്ട്. അവൾക്കും കാര്യം മനസ്സിലായില്ല. പിന്നെ സച്ചു ചൂണ്ടി കാണിച്ച കാര്യം കണ്ടു ഞാനും ആമിയും മുഖത്തോടു മുഖം നോക്കി അന്തം വിട്ടു നിന്നു.
സച്ചു ടി വി യിലേക്ക് ആണ് ചൂണ്ടി കാണിച്ചത്. അതിൽ നല്ല അടിപൊളി റൊമാന്റിക് സീൻ നടന്നോണ്ടിരിക്കുവാണ്. ഞങ്ങൾ കണ്ടു കൊണ്ടിരുന്ന ഫിലിം ഒക്കെ തീർന്നു. ഇപ്പൊ വേറൊരു ഹിന്ദി മൂവി ആണ്. ഞാനും ആമിയും ഇതൊക്കെ എപ്പോ എന്ന രീതിയിൽ പരസ്പരം നോക്കി. ഞാൻ വേഗം ടി വി ഓഫ് ചെയ്തു. തിരിഞ്ഞപ്പോ എല്ലാം കയ്യും കെട്ടി എന്നെ നോക്കാ.
''ടാ റസ്റ്റ് എടുക്കാൻ വന്നിട്ട് രണ്ടും കൂടി റൊമാൻസ് ആണോ..'' സച്ചു
''അപ്പൊ ഇതിനായിരുന്നു എനിക്ക് റൂമിലേക്ക് പോയാ മതി എന്നും പറഞ്ഞു നീ കയറു പൊട്ടിച്ചത് അല്ലെ..'' ചാരു.
''ടാ നിങ്ങള് കാര്യം അറിയാതെ..'' ഞാൻ പറയാൻ തുടങ്ങിയതും സച്ചു എന്നെ തടഞ്ഞു.
പിന്നേം അവര് ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. എന്റെ തൊലി ഉരിഞ്ഞു പോയ പോലെ തോന്നി. ആമി ആണെങ്കി പാവം കളിയാക്കുന്നതൊക്കെ കേട്ട് ആകെ നാണം കെട്ട് താഴോട്ട് നോക്കി നിക്കാണ്. ഞാൻ സച്ചൂന്റെ വാ പൊത്തി പിടിച്ചു.
''ടാ ഇനി മിണ്ടരുത്... ഞങ്ങള് ഇതല്ല വേറൊരു ഫിലിം ആണ് കണ്ടോണ്ടു നിന്നെ. അതിനിടെൽ രണ്ടാളും ഉറങ്ങിപ്പോയി. നിങ്ങള് വന്നപ്പോളാ എണീറ്റത്..'' എന്നും പറഞു അവനെ വിട്ടു.
ആമിയും അതെ എന്ന് പറഞ്ഞു. അപ്പൊ പ്രിയ ''ഓ ഞങ്ങള് വിശ്വസിച്ചു'' എന്ന് പറഞ്ഞു. പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നുള്ളത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല. അപ്പോളേക്കും ആഷിയും സിനുവും വന്നു. സൈറ ഷാജു വരാൻ ലേറ്റ് ആവും എന്നുള്ളത് കൊണ്ട് വന്നില്ല.
പിന്നെ അവര് കൊണ്ട് വന്ന സ്നാക്സ് ഒക്കെ എടുത്തു പ്ലേറ്റിൽ ഇട്ടു. ഏതോ മലബാർ റെസ്റ്റോറന്റ് എന്നാ പറഞ്ഞത്. നമ്മളെ നാട്ടിലെ ഉന്നക്കായ, കല്ലുമ്മക്കായ, ചട്ടിപ്പത്തിരി തുടങ്ങി പഴംപൊരി കട്ലറ്റ് ചിക്കൻ റോൾ എല്ലാം ഉണ്ട്.
ആമി ഇതൊക്കെ കണ്ടു വണ്ടറിച്ചു ഇരിക്കാണ്..
''ഒരു രോഗിയെ കാണാൻ വരുമ്പോ ഇതൊക്കെ ആണോ കൊണ്ട് വരാ..'' ഞാൻ ചോദിച്ചു.
''ഒരു രോഗിയുടെ കൂടെ റൊമാൻസ് ആകാം, ഇതൊക്കെ കഴിക്കുന്നതാ കുഴപ്പം..'' ചാരുവാണ്.. വെറുതെ വടി കൊടുത്തു അടി വാങ്ങി.
''അതെന്താ ചാരു നീ അങ്ങനെ പറഞ്ഞത്..'' സിനുവാണ്.
ഞാൻ അവളെ നോക്കി കണ്ണുരുട്ടിയപ്പോ ചാരു ''ഒന്നുമില്ലേ'' എന്ന് പറഞ്ഞു.
പിന്നെ എല്ലാവരും കത്തി അടിച്ചു ഇരുന്നു. ഇന്ന് യാസിയും അർജുനും നയിട്ട് ഡ്യൂട്ടി എടുക്കും. നാളെ ഞാൻ പോണം, ആമിയും കൂടെ വരും പക്ഷെ അവളെ എങ്ങനേലും പിടിച്ചു നിർത്തി ഒരു ദിവസം കൂടി റസ്റ്റ് എടുപ്പിക്കണം.
ഞാൻ നോക്കുമ്പോ ആമി ഫുഡ് നോക്കി ഇരിക്കുന്നു എന്നല്ലാതെ ഒന്നും കഴിക്കുന്നില്ല. ഞാൻ മെല്ലെ അവളുടെ അടുത്ത് പോയി. ''ഇതും ഷെസിന് ഇഷ്ടമല്ലേ..'' ഞാൻ അമീടെ ചെവിയിൽ ചോദിച്ചു. അപ്പൊ എന്റെ നേരെ നോക്കി കണ്ണുരുട്ടിയിട്ടു അതൊക്കെ കഴിക്കാൻ തുടങ്ങി. അവളുടെ തീറ്റ കണ്ടു എല്ലാരും അന്തം വിട്ടു ഇരിക്കാ.
''ടീ നീ അല്ലെ ഇപ്പൊ പറഞ്ഞെ നിനക്ക് ഒന്നും കഴിക്കാൻ തോന്നുന്നില്ല എന്ന്..'' പ്രിയ.
''ആഹ് ഇപ്പൊ തിന്നാൻ തോന്നി.'' ആമി പറഞ്ഞു. ഞാൻ ഇതൊക്കെ കണ്ടു ചിരിച്ചു.
രാത്രി ഫുഡും കഴിച്ചു എല്ലാരും കത്തി അടിച്ചു ഇരുന്നു. അപ്പോഴാ ഞാൻ ആമിയെ ശ്രദ്ധിച്ചേ. അവൾ എല്ലാരോടും സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല. നല്ല ക്ഷീണം ഉണ്ട്. പിന്നെ ഇടയ്ക്കു കയ്യും പിടിച്ചു തടവുന്നുണ്ട്. ചിലപ്പോ വേദന ഉണ്ടാവും.. അത് കണ്ടപ്പോ ഞാൻ എല്ലാത്തിനേം ആട്ടി ഓടിച്ചു.. എന്നിട്ടു ആമിക്ക് മരുന്നും കൊടുത്തു ഉറങ്ങാൻ അയച്ചു, ഞാനും പോയി ഉറങ്ങാൻ കിടന്നു.
ഇന്നും ഞാൻ അവളെ അനങ്ങാൻ വിട്ടില്ല. ഫുൾ റസ്റ്റ് എടുപ്പിച്ചു. വൈകീട്ട് ചാരുവും സച്ചുവും വന്നപ്പോ ഞാൻ ഡ്യൂട്ടിക്ക് പോവാൻ ഇറങ്ങി. ഇന്ന് ആമിക്ക് പകരം സച്ചു എന്റെ കൂടെ വന്നു. ചാരു ആമിയുടെ കൂടെ നിന്നു. ആമി കുറെ ഡ്യൂട്ടിക്ക് പോവാൻ വാശി പിടിച്ചെങ്കിലും എല്ലാരും പറഞ്ഞപ്പോ അവൾ മിണ്ടാതെ നിന്നു.
അങ്ങനെ ആ ആഴ്ച കടന്നു പോയി. ആമിയുടെ നെറ്റിയിലെ മുറിവ് ഉണങ്ങിയെങ്കിലും കയ്യിലേതു അങ്ങനെ തന്നെ ഉണ്ട്. സ്റ്റിച് എടുത്തെങ്കിലും ഉണങ്ങാൻ തുടങ്ങീട്ടില്ല, ഇപ്പോളും ഡ്രസ്സ് ചെയ്യണം. സ്റ്റിച് എടുക്കാൻ പോയതും ശരൺ കണ്ടം വഴി ഒരൊറ്റ ഓട്ടം ആയിരുന്നു. അവിടെ പുല്ലു പോയിട്ട് മണ്ണുണ്ടോ എന്ന് പോലും സംശയിക്കും. ഇവളിത്രക്കു ഭീകരി ആണോ എന്ന് ആലോചിച്ചു നിന്നു.
അപ്പോളാ പ്രിയ പറഞ്ഞത് കഴിഞ്ഞ ദിവസം ഡ്രസിങ് ചെയ്യാൻ വന്നപ്പോ അവൻ ആയിരുന്നു ഉണ്ടായിരുന്നെ. എന്തോ അവന്റെ കഷ്ടകാലത്തിനു പ്ലാസ്റ്റർ എടുക്കുമ്പോ വലിഞ്ഞു ചോര വന്നു. ആമിക്ക് നല്ലോണം വേദന ആയി. ആ സമയത്തു ശരണിനാണ് അതിന്റെ റീയാക്ഷൻ കിട്ടിയത്. അവന്റെ മിഡിൽ സ്റ്റമ്പ് ഇവൾ ചവിട്ടി തെറിപ്പിച്ചു എന്നൊക്കയാ പ്രിയ പറഞ്ഞെ, പാവം ചെക്കൻ.
പിന്നെ വെള്ളിയാഴ്ച എല്ലാരും ബീച്ചിലേക്ക് ഇറങ്ങി. അമ്മൂട്ടിയെയും കൊണ്ട് സാറാ പോയപ്പോ ആമിയും പിന്നാലെ വെള്ളത്തിൽ പോവാൻ നിന്നതാ. ഞാൻ അവളെ പിടിച്ചു അവിടെ തന്നെ ഇരുത്തി. പൂഴിയോ വെള്ളമോ ആയാൽ മുറിവ് പഴുക്കാൻ ചാൻസ് ഉണ്ട്. അതോണ്ട് മുഖവും വീർപ്പിച്ചു ഇരിപ്പുണ്ട്.
അപ്പോളാണ് സച്ചു പറഞ്ഞത് ''അടുത്ത ആഴ്ച ബുധൻ തൊട്ടു വെള്ളി വരെ ഗവണ്മെന്റ് ലീവ് ആണ്. നമ്മൾക്ക് റിസോർട്ടിലേക്കു പോയാലോ.. അതിന്റെ ലാസ്റ് ഡേറ്റ് ഈ മാസം ലാസ്റ് വരെ ഉള്ളൂ.''
''ആഹ് നല്ല കാര്യം.. നാല് ദിവസം അടിച്ചു പൊളിക്കാം..'' പ്രവീൺ പറഞ്ഞു. ഞാനും ആമിയും പരസ്പരം നോക്കി. എല്ലാവരുടെയും സന്തോഷത്തിനു ഞങ്ങൾ സമ്മതിച്ചു.
ആഷിയെയും സിനുവിനെയും വിളിച്ചെങ്കിലും അവർ വന്നില്ല. അവർ നാട്ടിലേക്ക് പോവാണ്, ഫാമിലിയെ കൊണ്ട് വരാൻ. രണ്ടാഴ്ച കഴിഞ്ഞേ തിരിച്ചു വരൂ.
അങ്ങനെ എല്ലാം സെറ്റ് ആക്കി ഞങ്ങൾ ബുധനാഴ്ച പോവാൻ തീരുമാനിച്ചു. ഷാജുവിന് രണ്ടു ദിവസമേ ലീവ് ഉള്ളൂ, അതോണ്ട് അവൻ ബുധനാഴ്ച ലീവ് എടുക്കും. അപ്പൊ ഇനി പോവാനുള്ള പ്ലാനിംഗ് ആണ് എല്ലാരും.
@@@@@@@@@@@@@@@@@@@@@@@@@@
താല്പര്യം ഇല്ലെങ്കിലും പോവാതെ പറ്റില്ല. പിന്നെ അവരുടെയൊക്കെ കൂടെ ആയോണ്ട് സന്തോഷം മാത്രമേ ഉള്ളൂ.. അങ്ങനെ ആ ആഴ്ച മൂന്നു ദിവസം കഴിഞ്ഞു കിട്ടാൻ ഉള്ള തത്രപ്പാടിൽ ആണ് എല്ലാരും.
ചൊവ്വാഴ്ച രാത്രി ഞങ്ങൾ എല്ലാരും ഷോപ്പിങ്ങിനൊക്കെ ഇറങ്ങി. കാറിൽ നിന്ന് കഴിക്കാൻ സ്നാക്സും യാത്രക്ക് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ ഞങ്ങൾ വാങ്ങി.
അങ്ങനെ ആ ദിവസം വന്നെത്തി. ഡ്രൈവ് ചെയ്യാനുള്ള മടി ക്ഷീണം പിന്നെ എല്ലാരിക്കും ഒരു കാറിൽ പോവാൻ പറ്റില്ല എന്നുള്ള കാരണം കൊണ്ട് ഞങ്ങൾ ഒരു മിനി വാൻ വാടകയ്ക്ക് എടുത്തു. ഒരു 9 സീറ്റർ വണ്ടി. ഡ്രൈവർ മലയാളി ആയോണ്ട് വല്യ ഭാഷാ കുഴപ്പങ്ങൾ ഒന്നും ഇല്ല.
അങ്ങനെ ഞങ്ങൾ അബുദാബിയിൽ ഉള്ള റിസോർട്ടിലേക്കു പുറപ്പെട്ടു. മൂന്നു മണിക്കൂർ യാത്ര ഉണ്ടെന്നാ ഡ്രൈവർ പറഞ്ഞത്. ആദ്യം നല്ല ഉന്മേഷത്തിൽ എല്ലാരും പാട്ടും ഡാൻസും ഒക്കെ ആരുന്നു. ഞാൻ അതൊക്കെ നോക്കി സീറ്റിൽ തന്നെ ഇരുന്നു. എനിക്കൊന്നിനും മൂഡ് തോന്നിയില്ല. പിന്നെ ഷാദ് ഞാൻ കൈ ആനക്കുന്നുണ്ടോ നോക്കി എന്റെ പിന്നാലെ തന്നെ ഉണ്ട്. അമ്മൂട്ടിയെ പോലും എടുക്കാൻ സമ്മതിക്കില്ല. ആദ്യം ദേഷ്യം വന്നെങ്കിലും എന്നെ കെയർ ചെയ്യാൻ ഒരാൾ ഉണ്ടല്ലോ എന്ന സന്തോഷം തോന്നി.
ഒരു ഒന്നര മണിക്കൂർ കഴിഞ്ഞപ്പോ എല്ലാരും തളർന്നു. എന്റടുത്തിരുന്ന ചാരു മെല്ലെ എണീറ്റ് സച്ചുവേട്ടന്റെ അടുത്തേക്ക് പോയി. അപ്പൊ ഷാദ് എന്റടുത്തു വന്നിരുന്നു. ഞങ്ങൾ ഒന്നും സംസാരിച്ചില്ല. എന്തോ ഈ യാത്രയിൽ എന്തൊക്കെയോ നടക്കാൻ പോവുന്നെന്ന് എന്റെ മനസ്സ് പറയുന്നു.
''എന്തോ വല്യ ആലോചനയിൽ ആണല്ലോ???'' ഷാദ് ആണ്. ഞാൻ ഒന്നും മറുപടി പറഞ്ഞില്ല. ഒരു പുഞ്ചിരി നൽകി പുറത്തേക്കു നോക്കി ഇരുന്നു. പിന്നെ അവനും എന്നെ ശല്യപ്പെടുത്തിയില്ല.
പെട്ടെന്ന് ഷാദ് എന്റെ തോളിലേക്ക് ചാഞ്ഞു. നോക്കിയപ്പോ അവൻ ഉറങ്ങീട്ടുണ്ട്. ഞാൻ ചുറ്റും ഒന്ന് നിരീക്ഷിച്ചപ്പോ ഡ്രൈവർ ഒഴിച്ച് ബാക്കി എല്ലാരും ഗാഢനിദ്രയിൽ ആണ്.
ഉറങ്ങാം എന്ന് വിചാരിച്ചെങ്കിലും നടന്നില്ല. എനിക്ക് യാത്ര ചെയ്യുമ്പോ ഉറക്ക് വരില്ല. അങ്ങനെ മൂന്നു മണിക്കൂർ യാത്രക്ക് ശേഷം ഞങ്ങൾ റിസോർട്ടിൽ എത്തി. പുറത്തു നിന്നു നോക്കുമ്പോ തന്നെ മനസ്സിലായി അടിപൊളി സെറ്റ് അപ്പ് ആണെന്.
ഷാദ് അപ്പോളും നല്ല ഉറക്കം ആണ്. ഞാൻ മെല്ലെ അവനെ തട്ടി ഉണർത്തി. എവിടെ നല്ല ഉറക്കം. ആ മുഖം ഒന്ന് കാണണം ആയിരുന്നു. പടച്ചോനെ ഇവനെ കാണാൻ ഇത്ര ഭംഗിയൊക്കെ ഉണ്ടോ.. നിഷ്കളങ്കമായ മുഖം, കട്ട താടിയും മീശയും, സ്പൈക്ക് ആക്കി വച്ച മുടി.. ഷോ എന്റെ കെട്ടിയോനിത്ര സുന്ദരൻ ആയിരുന്നോ..
നോ ആമി, ഇവൻ നിനക്ക് ഫ്രണ്ട് മാത്രം ആണ്. ഷാനി അവൾക്കു മാത്രമേ ഇവനെ സ്നേഹിക്കാൻ അനുവാദം ഉള്ളൂ.. അവന്റെ മനസ്സിലും അവൾ മാത്രമേ ഉള്ളൂ. ഇപ്പൊ ഇവനെ എണീപ്പിക്കാൻ നോക്ക്.. ഞാൻ എന്നോട് തന്നെ പറഞ്ഞു.
''എന്താ ആമീ ഇറങ്ങുന്നില്ലേ..'' സാറയാണ്..
''ആഹ് ദാ വരുന്നു. ഇതിനെ ഒന്ന് എണീപ്പിക്കട്ടെ..'' ഞാൻ പറഞ്ഞു.
''ഷാദ്.. ഷാദ്... എണീക്കു...'' എവിടെ ഒരു കുലുക്കവും ഇല്ല. പെട്ടെന്നൊരു ഐഡിയ തോന്നി. ഞാൻ മെല്ലെ ഷാദിന്റെ ചെവിടെ അടുത്ത് പോയി ''ട്ടോ'' എന്ന് പറഞ്ഞു. അപ്പൊ തന്നെ ചെക്കൻ ''ഉമ്മാ ഞാൻ കൊക്കയിൽ വീണേ'' എന്നും പറഞ്ഞു സീറ്റിന് താഴോട്ടേക്കു വീണു. ഇവന് കൊക്കയിൽ വീഴൽ ഹോബി ആണെന്ന് തോന്നുന്നു.
അത് കണ്ടു ഞാൻ പൊരിഞ്ഞ ചിരി ആരുന്നു, കൂടെ മറ്റുള്ളവരും.. അവൻ ''ഡീ'' എന്ന് അലറി എന്റെ അടുത്ത് എത്തുമ്പോളേക്കും ഞാൻ ഓടി പുറത്തിറങ്ങി. മെല്ലെ ഷാദും പൊടിയൊക്കെ തട്ടി ഇറങ്ങി വന്നു. ഞാൻ അവനെ നോക്കി ചിരിച്ചെങ്കിലും നോ മൈൻഡ്.
ഞങ്ങൾ അകത്തേക്ക് കേറി ആ കൂപ്പൺ കാണിച്ചു. അപ്പൊ തന്നെ അവര് ഞങ്ങൾക്ക് റൂമിന്റെ കീ ഒക്കെ തന്നു. ഓരോ കപ്പിൾസിനും ഓരോ റൂം ആണ്. പകൽ അബുദാബി ചുറ്റാൻ പോവാം എന്ന് തീരുമാനിച്ചു. ഞങ്ങൾ എല്ലാരും റൂമിലേക്ക് വിട്ടു.
ഞാൻ വേഗം ഫ്രഷ് ആയി ഇറങ്ങി. അപ്പൊ ദേ നമ്മടെ ചെക്കൻ വീണ്ടും കിടന്നു ഉറങ്ങുന്നു. ഇവനെ കൊണ്ട് തോറ്റല്ലോ.. വേഗം അവന്റെ കാലു പിടിച്ചു വലിച്ചു ബെഡിൽ നിന്നും താഴെ ഇട്ടു. ''ഉമ്മാ'' എന്നും പറഞ്ഞു ഒരു അലറൽ ആയിരുന്നു. എണീക്കാൻ നോക്കിയതും കട്ടിലിന്റെ സൈഡിൽ തല മുട്ടി വീണ്ടും വീണു. ഞാൻ അതൊക്കെ കണ്ടു നിന്നും ഇരുന്നും ഒക്കെ ചിരിച്ചു.
''ടീ പിശാശ്ശെ നിനക്കെന്താടീ വേണ്ടത്. എന്തിനാ എന്നെ കൊല്ലാക്കൊല ചെയ്യുന്നേ...'' അവൻ അലറി.
''ഓ പതുക്കെ പറ കൊരങ്ങാ.. എല്ലാരും റെഡി ആയി പുറത്തു കാറിന്റെ അടുത്ത് വെയിറ്റ് ചെയ്യുന്നുണ്ട്. വേഗം പോയില്ലെങ്കി നമ്മൾ ഇവിടെ..'' പറയാൻ വന്നത് ഞാൻ പാതിയിൽ നിർത്തി.
''നമ്മളിവിടെ...'' ഷാദ് ചോദിച്ചു.
''കുന്തം, ഷാദ് വരുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ പോവാണ്..'' എന്നും പറഞ്ഞു ഞാൻ നടക്കാൻ തുടങ്ങിയതും അവൻ എന്റെ മുന്നിൽ വന്നു നിന്നു.
''പറ നമ്മളിവിടെ റൊമാൻസ് കളിക്കുവാണെന്നു കരുതും.. ഇതല്ലേ നീ പറയാൻ പോയത്.'' അവൻ കള്ളച്ചിരി ചിരിച്ചോണ്ട് ചോദിച്ചു.
''അയ്യടാ നല്ല പൂതി. നമ്മൾ ഇവിടെ അടി കൂടുവാണെന്നു കരുതും എന്നാ പറയാൻ വന്നത്. മോൻ പോയി ഫ്രഷ് ആവൂ.'' എന്നും പറഞ്ഞു ഷാദിനെ ബാത്റൂമിലേക്കു തള്ളി വിട്ടു. സത്യം പറഞ്ഞാൽ അവൻ പറഞ്ഞ പോലെയാ ഞാൻ പറയാൻ പോയത്. പക്ഷെ അങ്ങനെ പറഞ്ഞാൽ ആ കൊരങ്ങൻ എന്നെ കളിയാക്കി കൊല്ലും.
അവൻ ഫ്രഷ് ആയി ഇറങ്ങി. ഒരു ടി ഷർട്ടും ത്രീ ഫോർത്തും ആണ് വേഷം. ഇവന് മര്യാദക്ക് തുണി ഉടുത്തു നടന്നൂടെ.. ഞങ്ങൾ പുറത്തേക്കു നടന്നു. എല്ലാരും ഞങ്ങളെ വെയിറ്റ് ചെയ്തു നിക്കുവാരുന്നു. എല്ലാത്തിന്റേം മുഖം കടന്നാൽ കുത്തിയ മാതിരി ഉണ്ട്. ഞാൻ വേഗം കാര്യങ്ങൾ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തതും എല്ലാരും കൂടി ഷാദിനെ കൊന്നു വച്ച്.
@@@@@@@@@@@@@@@@@@@@@@@@@@@@
അലവലാതി എല്ലാം കൂടി എന്റെ തലയിൽ ഇട്ടു. എല്ലാരും കൂടി എന്നെ തല്ലി പരുവമാക്കി. അമ്മൂട്ടി പോലും എന്നെ വെറുതെ വിട്ടില്ല. അങ്ങനെ ഞങ്ങൾ ഞങ്ങടെ യാത്ര തുടങ്ങി. നേരെ പോയത് ശൈഖ് സായിദ് പള്ളിയിലേക്കാണ്. ഉച്ച വരെ ആ വെള്ള കല്ലിൽ കൊത്തി വച്ച മാസ്മരിക ലോകത്തു ഞങ്ങൾ പറന്നു നടന്നു.. അവിടുന്ന് ഇറങ്ങി നേരെ ഫുഡ് കഴിക്കാൻ പോയി.
അപ്പൊ എല്ലാം കൂടി അടി ആയി. കുറെ പേർക്ക് ബിരിയാണി വേണം. കുറെ പേർക്ക് ഊണ് വേണം. കുറെ പേർക്ക് ചപ്പാത്തി മതി. അവസാനം ഞമ്മളെ വണ്ടിന്റെ ഡ്രൈവർ ഹക്കീമിക്ക നല്ല ചോറും മീൻ പൊരിച്ചതും കിട്ടുന്ന ഒരു സ്ഥലം ഉണ്ട്, സ്പെഷ്യൽ ആണ് എന്നൊക്കെ പറഞ്ഞു അങ്ങോട്ട് കൊണ്ട് പോയി.
അവിടെ നല്ല വെറും ചോറും മത്തിക്കറിയും ശേരിയും അയിലയും പൊരിച്ചതും കിട്ടി. ആദ്യം കണ്ടപ്പോ എല്ലാർക്കും ദേഷ്യം വന്നെങ്കിലും പിന്നെ കഴിച്ചപ്പോ മാഷാ അല്ലാഹ്, ഒടുക്കത്തെ ടേസ്റ്റ് ആയിരുന്നു. നല്ല പോലെ കഴിച്ചിട്ടാണ് അവിടുന്ന് ഇറങ്ങിയേ. അതോണ്ടെന്നേ ഇനി ഇക്ക പറയുന്ന പോലെ ചെയ്യുള്ളു എന്ന് ഉറപ്പിച്ചു.
പിന്നെ ഞങ്ങൾ പോയത് യാസ് അയലണ്ടിലേക്കു ആയിരുന്നു. അവിടെ കറങ്ങി തിരിഞ്ഞു ആറു മണി ആയപ്പോ തിരിച്ചു റിസോർട്ടിലേക്കു പോയി. എല്ലാരും നേരെ റൂമിലേക്ക് പോയി, ഫ്രഷ് ആയി ഞങ്ങളെ റൂമിലേക്ക് വന്നു. അവിടെ ഇരുന്നു കത്തി അടിക്കാൻ തുടങ്ങി.
''ആഷിയും സിനുവും കൂടി ഉണ്ടെങ്കി അടിപൊളി ആയേനെ അല്ലെ..'' ഞാൻ പറഞ്ഞു.
''ആഹ് യാസിയും കൂടി വേണമായിരുന്നു..'' ആമി എന്നെ ചൂടാക്കാൻ വേണ്ടി പറഞ്ഞു.
''ആഹ് എന്നിട്ടു വേണമല്ലോ നിനക്ക് പേടിച്ചു നടക്കാൻ..'' ഞാൻ പറഞ്ഞതും എല്ലാരും ചിരിച്ചു. സെല്ഫ് ഗോൾ അടിച്ച നിർവൃതിയിൽ അവൾ എന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.
''അല്ല ഈ റിസോർട്ടിൽ എന്താ രാത്രി പ്രോഗ്രാംസ് ഒന്നും ഇല്ലേ...'' ആമി വേഗം വിഷയം മാറ്റാനായി ചോദിച്ചു.
''പിന്നെ ഞങ്ങൾ രാത്രി ആവാൻ കാത്തിരിക്കുവാണ്..'' എന്നും പറഞ്ഞു സച്ചു ചാരുവിന്റെ കൈ പിടിച്ചു. അവള് വേഗം അത് തട്ടി മാറ്റി അവനെ നോക്കി പേടിപ്പിച്ചു.. ഞങ്ങൾ അതൊക്കെ കണ്ടു ചിരിക്കുമ്പോൾ ആണ് ഇവിടെ ഒരു ട്യൂബ് ലയിറ്റിന്റെ ചോദ്യം വന്നത്.
''ഏ എന്നിട്ടു എന്നോടാരും പറഞ്ഞില്ലല്ലോ... എന്താ പ്രോഗ്രാം.. ഡാൻസും പാട്ടും ഒക്കെ ആണോ.. എന്റർടൈനിംഗ് ആയിരിക്കോ??? അതോ വല്ല ഒണക്ക ഡാൻസും ആവോ???'' ആമിയാണ്.
''ഡാൻസും പാട്ടും ഒന്നും അല്ല. പക്ഷെ എന്റർടൈനിംഗ് ആയിരിക്കും അല്ലെ മോളെ..'' എന്നും ചോദിച്ചു സച്ചു ചാരുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു.
''ആണോ അതെന്താ പ്രോഗ്രാം..'' ആമി വീണ്ടും ചോദ്യവും കൊണ്ട് വന്നു. ഇങ്ങനൊരു സാധനം.. എന്നെ നാണം കെടുത്താൻ അല്ലാണ്ടെന്തു.
''അതേ കപ്പിൾ കോമ്പറ്റിഷൻ ആണ്...'' പ്രവീൺ പറഞ്ഞു.
''ക്വിസ് ആണോ എന്ന നമ്മക്കും പങ്കെടുക്കാം ഷാദ്..'' അവൾ മൊത്തം എക്സൈറ്റഡ് ആയി. എല്ലാരും അവളെ പറച്ചിൽ കെട്ട് ഇരുന്നു ചിരിക്കാണ്. അവളെ കളിയാക്കാൻ നോക്കീട്ടു ഞാൻ ശരിക്കും ചമ്മി അല്ലാണ്ടെന്തു.
''ക്വിസ് അല്ലെടീ കിസ്.. ഇങ്ങനൊരു മോയന്ത്...'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. എല്ലാരും ചിരിക്കാൻ തുടർന്നു. അത് കണ്ടപ്പോ അവൾ ഇരുന്നു എന്തോ ആലോചിക്കാൻ തുടങ്ങി. അവസാനം അവൾക്കു കാര്യം മനസ്സിലായി എന്ന് അവളെ മുഖം കണ്ടപ്പോ മനസ്സിലായി.
''ടാ ദുഷ്ടൻ ഏട്ടൻമാരെ..'' എന്നും പറഞ്ഞു അവൾ അവിടെ ഉണ്ടായിരുന്ന പില്ലോ എടുത്തു സച്ചുവിനെയും പ്രവീണിനെയും അടിക്കാൻ തുടങ്ങി.
''അങ്ങനെ തന്നെ നല്ലോണം കൊടുക്ക്.. കൊച്ചു കുട്ടികളോട് ഇങ്ങനെ ആണോ സംസാരിക്കുക. അവൾക്കിതു വരെ മാപ് പറഞ്ഞു കൊടുക്കാതെ വീട്ടിലേക്കു പോവാൻ പോലും അറിഞ്ഞൂടാ..'' ഷാജു ആണ്.
''മാപ്പോ...'' ഞാൻ ചോദിച്ചു.
''അതെ നിനക്കറിയില്ലേ ഡോറയുടെ മാപ്പ്... അതിനോട് ചോദിച്ചിട്ടാ അവള് വീട്ടി പോവാറ് അല്ലെ ആമീ...'' ഷാജു
''പോടാ ഇക്കാക്കാ.. ഡോറയുടെ മാപ്പ് അല്ല ഇങ്ങളെ കെട്ടിയോളെ മാപ്പ്..'' എന്നും പറഞ്ഞു ഷാജുനെയും പില്ലോ വച്ച് നല്ലോണം അടിച്ചു. ഞാൻ ഇതൊക്കെ കണ്ടു ചിരിച്ചു മരിക്കായിരുന്നു.
''അയ്യോടാ മോന് ചിരി കൺട്രോൾ ചെയ്യാനേ പറ്റുന്നില്ലേ...'' എന്നും ചോദിച്ചു ആമി എന്റെ അടുത്തേക്ക് വരാൻ തുടങ്ങി. കയ്യിൽ ആണെങ്കിൽ ഇപ്പൊ പില്ലോക്കു പകരം ഫ്ലവർ വേസ് ആണ്.
''ഏയ് ആര് പറഞ്ഞു. ഞാൻ ചിരി നിർത്തിയല്ലോ.. ഇപ്പൊ കരച്ചില് വരുന്ന പോലെ ഉണ്ട്..'' ഞാൻ പറഞ്ഞു.
''ആണോ എന്നാ ഞാൻ ശരിക്കും വരുത്തിച്ചു തരാം'' എന്നും പറഞ്ഞു അവൾ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.
അത് കണ്ടതും ഞാൻ എണീറ്റ് ഓടി. ബുദ്ധിയില്ലാത്ത പെണ്ണാ ചിലപ്പോ അത് വച്ച് എന്റെ തല അടിച്ചു പൊളിച്ചെന്നും വരും. മറ്റവർക്കൊക്കെ ഇടി കിട്ടിയാൽ നോക്കാൻ ഭാര്യമാരുണ്ട് ഞമ്മക്കങ്ങനെ വല്ലോം ആണോ.. ഞാൻ ഓടി റൂമിന്റെ ഡോർ തുറന്നു പുറത്തിറങ്ങി. അത് കണ്ടാൽ അവൾ അടങ്ങുമെന്നാ വിചാരിച്ച.
എവിടെ അവളും എന്റെ പിന്നാലെ വന്നു. ഞങ്ങള് ആ റിസോർട്ടിന്റെ മുറ്റത്തൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുവാണ്. അവളെ കയ്യിലാണെങ്കിൽ ആ ഫ്ലവർ വേസും ഉണ്ട്. ബാക്കി ജന്തുക്കളൊക്കെ ഞങ്ങളെ കളി കണ്ടു പുറത്തിറങ്ങി.
ഇപ്പൊ എല്ലാ എണ്ണവും ഭാര്യമാരെ മടിയിൽ തലയും വച്ച് മോളിലോട്ടു നോക്കി കിടക്കാണ്. തെണ്ടികൾ ഓരോന്ന് തുടങ്ങി വച്ചിട്ട് ഒന്നും അറിയാത്ത പോലെ കിടക്കുന്ന കണ്ടില്ലേ.
ഞാൻ ഓടുന്നതിനിടയിൽ ആദ്യം സച്ചുവിനും പിന്നെ പ്രവീണിനും ഓരോ ചവിട്ടു കൊടുത്തു തള്ളിയിട്ടു. ഷാജു സേഫ് സൈഡ് നോക്കി അമ്മുക്കുട്ടിയെ എടുത്തു മേത്തു കിടത്തി.
അവസാനം തളർന്നു ആമി പോയി അവിടെ സ്റ്റെപ്പിന്റെ സൈഡിൽ ഇരുന്നു. ഞാനും മെല്ലെ എന്റെ ഓട്ടം നിർത്തി അവളുടെ അടുത്തേക്ക് നടന്നു. ഏതായാലും ആമിയുടെ മുഖത്ത് പഴയ ചിരി കാണാൻ ഉണ്ട്. അല്ലെങ്കിൽ അന്നത്തെ രാത്രിക്കു ശേഷം എപ്പോളും ഒരു തരാം ടെൻഷൻ ആണ്.
അവളുടെ ചിരിക്കുന്ന മുഖം ആണ് എനിക്ക് ഇഷ്ട്ടം. അറിയാതെ ഞാനും പുഞ്ചിരിച്ചു. പെട്ടെന്ന് മുറ്റത്തുന്നു അകത്തേക്ക് കേറുമ്പോ പുറത്തേക്കിറങ്ങുന്ന ഒരാളുമായി ഞാൻ കൂട്ടി ഇടിച്ചു.
''ഓ സോറി.. ഞാൻ കണ്ടില്ല'' എന്നും പറഞ്ഞു ഞാൻ ആ മുഖത്തേക്ക് നോക്കിയതും ആളെ കണ്ടു ഞാൻ ഒന്ന് ഷോക്ക് ആയി. ഞാൻ തിരിഞ്ഞു ആമിയെ നോക്കിയപ്പോ അവളും ഞെട്ടിയിട്ടുണ്ട്..
സിയാന, ഇവളെന്താ ഇവിടെ.. അതും ഷാദുമായി തന്നെ കൂട്ടിമുട്ടി. ആഹാ പഴയ ഭാര്യയുമായി പുതിയ ഭാര്യയുടെ മുന്നിൽ വച്ച് ഒരു കൂട്ടിമുട്ടൽ, അടിപൊളി. എനിക്ക് ചിരിയാണ് വന്നത്. ഷാദ് അത് കണ്ടു എന്നെ നോക്കിപ്പേടിപ്പിക്കുന്നുണ്ട്. ഞാൻ വേഗം ഡീസന്റ് ആയി.
''അയ്യോ സിയൂട്ടി എന്തേലും പറ്റിയോ..'' അപ്പോളേക്കും അന്ന് അവളെ കൂടെ കണ്ട അവളുടെ പുതിയ കെട്ടിയോൻ എത്തി. അയാൾ ഷാദിന്റെ നേരെ പോയി അവന്റെ കോളറിൽ പിടിച്ചു. ''എന്താടാ നിനക്ക് കണ്ണ് കണ്ടൂടെ...???''
അത് കണ്ടതും ഞാൻ വേഗം എണീറ്റു. അപ്പോളേക്കും എല്ലാരും എണീറ്റ് അങ്ങോട്ടേക്ക് ചെന്നു. സച്ചുവേട്ടൻ അവരോടൊക്കെ അവൾ ഷാദിന്റെ ആദ്യ ഭാര്യ ആണെന്ന് പറഞ്ഞു കൊടുത്തിട്ടുണ്ട്. ഞാൻ അടുത്തേക്ക് പോവാതെ അവിടെ നിന്നു നോക്കി.
''പോട്ടെ ഡാർലിംഗ് അറിയാതെ പറ്റിയതാവും.. അല്ലെങ്കിലും ഇവനൊക്കെ ഇതൊക്കെ ആളെ ചെയ്യാൻ പറ്റൂ.. അല്ലാണ്ട് ഭാര്യയെ കൂട്ടി ഒന്നും നടക്കാൻ പറ്റില്ലല്ലോ.'' ആ സിയാന എന്ന അലവലാതി പറഞ്ഞു. ഷാദ് എന്നെ ഇടംകണ്ണിട്ടു നോക്കി.
''എന്റെ മുത്ത് പറഞ്ഞത് കൊണ്ട് ഞാൻ വിട്ടു.. എന്റെ മോളോട് സോറി പറഞ്ഞിട്ട് പൊയ്ക്കോ..'' ആ മണകൊണാഞ്ചൻ കണാപ്പൻ ഷാദിനോട് പറഞ്ഞു.
അത് കെട്ട് സച്ചുവേട്ടൻ അവനെ തല്ലാൻ പോയതും ഷാദ് വേണ്ട പറഞ്ഞു, അപ്പൊ ചാരു പിടിച്ചു വച്ചു. പ്രശ്നമൊന്നും ആക്കണ്ട കരുതീട്ടാവും ഷാദ് സോറി പറയാൻ പോവുന്നത് ഞാൻ കണ്ടു. പിന്നൊന്നും നോക്കീല്ല അങ്ങോട്ടേക്ക് ഇടിച്ചു കേറി പോയി.
''എന്താ ഇവിടെ എന്താ ഇക്കാ... ഇങ്ങക്ക് എന്താ പറ്റിയെ???'' എന്നും ചോദിച്ചു ഞാൻ ഷാദിന്റെ അടുത്തേക്ക് പോയി. എന്റെ ഇക്കാ വിളി കേട്ടിട്ടാവും അവന്റെ കണ്ണ് തള്ളീട്ടുണ്ട്, കൂടെ നമ്മളെ ടീമ്സിന്റേം.. ഞാൻ അവരെ നോക്കി സയിട്ടടിച്ചു കാണിച്ചു.
''അത് ആമി ഷാദ് ഇങ്ങോട്ടു കേറുമ്പോ ദേ ഈ കൂതറ അല്ല ഈ കുട്ടിയുമായി അറിയാതെ മുട്ടിപ്പോയി. അതിനു ഇയാൾ ഇവന്റെ കോളറിൽ കേറി പിടിച്ചു.'' സച്ചുവേട്ടനാണ് പറഞ്ഞത്.
''അയ്യോ.. എന്റിക്കയ്ക്കു ഒന്നും പറ്റിലല്ലോ...'' ഞാൻ ഷാദിനെ പിടിച്ചു തിരിച്ചും മറിച്ചും ഒക്കെ നോക്കി. ആ കൊരങ്ങാൻ ആണെങ്കിൽ ഇതൊക്കെ എന്താ എന്നുള്ള ഭാവത്തിൽ എന്റെ നേരെ നോക്കാ..
''അഡ്ജസ്റ് ചെയ്, നല്ലോണം അഭിനയിച്ചോ..'' ഞാൻ മെല്ലെ ഷാദിന്റെ ചെവിയിൽ പറഞ്ഞു.
''ഇവളാരാ ഷെഹ്സാദ്..'' ആ സിയാന ചോദിച്ചു.
''ടീ നീ ആരാടീ എന്റെ ഇക്കാനെ പേര് വിളിക്കാൻ, പൗഡർ പെട്ടി. എന്ത് ധൈര്യത്തിലാ നിന്റെ ഈ കൊണാപ്പൻ കെട്ടിയോൻ എന്റെ ഇക്കാന്റെ ദേഹത്ത് തൊട്ടത്. ഞാൻ താഴത്തും തറയിലും വെക്കാതെ കൊണ്ട് നടക്കുന്നതാ എന്റെ ഇക്കാനെ. ഇനി എങ്ങാനും ഇക്കാനെ നോവിച്ചാൽ ഉണ്ടല്ലോ..'' എന്നും പറഞ്ഞു ഞാൻ ഷാദിന് നേരെ തിരിഞ്ഞു അവന്റെ കോളർ ഒക്കെ ശരിയാക്കി മുടിയൊക്കെ ഒതുക്കി. എന്റെ ചിരി കൺട്രോൾ ചെയ്യാനാ അങ്ങനെ ചെയ്തേ.
ഷാദ് ആണെങ്കി എന്റെ അഭിനയം ഒക്കെ കണ്ടു ഇപ്പൊ ചിരിക്കും എന്ന അവസ്ഥയിലാ. ഞാൻ കയ്യിലൊരു നുള്ളു വച്ച് കൊടുത്തപ്പോ ചിരി മാറ്റി എന്നെ കലിപ്പിൽ നോക്കി. തിരിഞ്ഞു നോക്കിയപ്പോ നമ്മളെ ടീമ്സ് ഒക്കെ ചിരി കടിച്ചു പിടിച്ചു നിക്കാണ്.
''പറ ഷെഹ്സാദ് ഇവൾ ആരാ..'' ആ സിയാന വീണ്ടും ചോദിച്ചു.
''നിന്റെ കുഞ്ഞമ്മ. നിന്നോടല്ലേടീ പറഞ്ഞെ ഇക്കാന്റെ പേര് വിളിക്കണ്ടാന്നു. പിന്നെ ഞാൻ ആരാണെന്നു അറിയണം അല്ലെ. പറഞ്ഞു കൊടുക്ക് ഇക്ക ഞാൻ ആരാണെന്നു അവള് ചെവി തുറന്നു കേക്കട്ടെ.'' ഞാൻ പറഞ്ഞു.
''ഇതെന്റെ ഭാര്യ മിസ്സിസ് അംന നൗറീൻ ഷെഹ്സാദ് ബിൻ അലി..'' എന്നും പറഞ്ഞു ഒരു കൈ എന്റെ അരയിലൂടെ ഇട്ടു അവൻ എന്നെ ചേർത്ത് പിടിച്ചു. അപ്പൊ മൊത്തത്തിൽ ഒരു ഷോക് അടിച്ചു. ഇവന് ബോഡി ടച്ച് ചെയ്യാതെ പറഞ്ഞാ പോരെ കൊരങ്ങൻ. ഞാൻ അവനെ നോക്കി കണ്ണുരുട്ടിയപ്പോ ജന്തു ചിരിക്കാണ്.
ഞങ്ങൾ മുന്നോട്ടു നോക്കിയപ്പോ കണ്ടു ദേഷ്യം കൊണ്ട് തുടുത്ത മുഖവുമായി നിക്കുന്ന സിയാന. അവളെ കെട്ടിയോൻ ഞങ്ങളെ അല്ല എന്നെ അത്ഭുതത്തോടെ നോക്കുന്നു. തെണ്ടി അവന്റെ നോട്ടം കണ്ടിട്ട് കണ്ണ് കുത്തി പൊട്ടിക്കാൻ തോന്നുന്നുണ്ട്.
''ഇത് സത്യം ആണോ, നീ എന്നെ പറ്റിക്കുന്നതല്ലേ???'' ഇവളെ കളി കണ്ടാൽ ഇവളെ കെട്ടിയോനെ പിടിച്ചു എന്റെ കെട്ടിയോൻ ആണെന്ന് പറഞ്ഞ പോലെ ഉണ്ടല്ലോ.
''നിന്നെ വിശ്വസിപ്പിക്കണ്ട ആവശ്യം എനിക്ക് ഇല്ലെങ്കിലും ദാ ഇതാണ് തെളിവ്.'' എന്നും പറഞ്ഞു ആ ജന്തു എന്റെ സ്കാർഫിന്റെ ഉള്ളിൽ നിന്നും അവൻ തന്ന മഹർ എടുത്തു അവൾക്കു കാണിച്ചു കൊടുത്തു. ഞാൻ അവന്റെ കയ്യിലൊരു തട്ട് കൊടുത്തു കണ്ണുരുട്ടി. അവൻ ഒന്ന് ഇളിച്ചു കാണിച്ചു.
''ഇത് നിന്റെ മാല അല്ലെ, നീ ഇത് ആർക്കും നോക്കാൻ പോലും കൊടുക്കാർ ഇല്ലല്ലോ.'' സിയാന പറഞ്ഞു.
''അതേ പക്ഷെ എന്റെ റൂഹിനെ പാതിക്കു കൊടുക്കാതിരിക്കാൻ പറ്റോ.'' എന്നും പറഞ്ഞു ഷാദ് എന്നെ നോക്കി പുഞ്ചിരിച്ചു. സിയാനയെ നോക്കിയപ്പോ ദേഷ്യം കൊണ്ട് അവളെ മുഖമൊക്കെ ചുവന്നിട്ടുണ്ട്. അവൾ ചവിട്ടി തുള്ളി നടന്നു പോയി.
ഇപ്പോളും അവളെ കെട്ടിയോൻ തെണ്ടി അവിടെ നിന്നു എന്നെ നോക്കാ. ''ഹലോ ചേട്ടാ ഷോ കഴിഞ്ഞു മോന്റെ ഡാർലിംഗും പോയി. ഇനി എന്ത് കാണാൻ നിക്കാ.'' സച്ചുവേട്ടൻ ആണ്.
ആ തെണ്ടി എല്ലാരേയും ഒന്ന് നോക്കീട്ടു ''ഡാർലിംഗ് നിക്കൂ'' എന്നും പറഞ്ഞു പോയി. അത് കണ്ടു ഞങ്ങൾ എല്ലാരും ചിരിച്ചു. ചക്കിക്കൊത്ത ചങ്കരൻ എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ഇപ്പൊ കാണുകയും ചെയ്തു.
ഇപ്പൊ നടന്നതൊക്കെ ആലോചിച്ചു ഞങ്ങളെല്ലാവരും ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.
''ആഹ് അവള് പോയില്ലേ ഇനി എങ്കിലും രണ്ടാള്ക്കും മാറി നിന്നൂടെ. ഞാൻ നോക്കിയപ്പോ ഷാദിന്റെ കൈ ഇപ്പോഴും എന്റെ അരയിലാണ്.'' ഞാൻ അവനെ നോക്കിപ്പേടിപ്പിച്ചു.
''നിന്നോടും കൂടിയാ പറഞ്ഞെ.'' അപ്പോഴാണ് ഞാൻ ചിരിച്ചു ചിരിച്ചു അവസാനം ഷാദിന്റെ ഷോൾഡറില് തല വച്ചാണ് നിക്കുന്നത് എന്ന് കണ്ടത്.
വേഗം നേരെ നിന്നു അവന്റെ കൈ എടുത്തു മാറ്റാൻ പോവുമ്പോൾ ആണ് എന്നെ നോക്കി ദഹിപ്പിക്കുന്ന ആ രണ്ടു കണ്ണുകൾ ഞാൻ കണ്ടത്. സത്യം പറഞ്ഞാൽ കണ്ടപ്പോ എന്റെ ജീവൻ പോവുന്ന പോലെ തോന്നി.
എന്റെ ശരീരം വിറക്കാൻ തുടങ്ങി. പേടി കാരണം കണ്ണൊക്കെ നിറയുന്നുണ്ട്. അറിയാതെ തന്നെ ഞാൻ ഷാദിന്റെ കയ്യിൽ മുറുക്കെ പിടിച്ചു. അവനോടു ചേർന്ന് നിന്നു ആ നെഞ്ചിൽ ഒളിച്ചു.
''ആഹ് എന്താടീ കോപ്പേ...'' എന്റെ നഖം അവന്റെ കയ്യിൽ അമർന്നപ്പോ അവൻ അലറി. എല്ലാരുടേം ചിരി നിന്നു. ഞാൻ മെല്ലെ അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി. എന്റെ നിറഞ്ഞ കണ്ണുകൾ കണ്ടത് കൊണ്ടാവും അവന്റെ മുഖത്തെ കലിപ്പ് ഭാവം പെട്ടെന്ന് മാറി.
''എന്താ ആമീ?? എന്ത് പറ്റി?? നിന്റെ കണ്ണെന്താ നിറഞ്ഞേ??? കൈ വേദന ഉണ്ടോ.'' ഷാദ് എന്റെ കൈ പിടിച്ചൊക്കെ നോക്കുന്നുണ്ട്. പക്ഷെ എന്റെ വായിൽ നിന്നും മറുപടി ഒന്നും വന്നില്ല. ഞാൻ അവനെ ദയനീയമായി നോക്കി. പിന്നെ ഞാൻ നേരത്തെ കണ്ട ആളെ നേരെ നോക്കി.
@@@@@@@@@@@@@@@@@@@@@@@@@@@@@@
ആമീടെ അടുത്ത് ഇരിക്കാൻ പോവുമ്പോളാ ആരെയോ തട്ടിയത്. നോക്കിയപ്പോ സിയാന എന്ന സന. എനിക്ക് അവളെ കണ്ടപ്പോ തന്നെ കലിപ്പ് കേറിയതാ. പക്ഷെ ആമിയുടെ വാക്കുകൾ ഓർത്തിട്ടാ അവളെ കെട്ടിയോൻ സോറി പറയാൻ പറഞ്ഞപ്പോ അതിനു മുതിർന്നത്.
പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു ആമിയുടെ എൻട്രി. റബ്ബേ അവളെ അഭിനയം കണ്ടു ചിരി വന്നിട്ട് എങ്ങനെയാ കൺട്രോൾ ചെയ്തേ എന്ന് എനിക്കെ അറിയൂ. അവളെ ഇക്കാ വിളിയും കളിയും ഒക്കെ കണ്ടപ്പോ ചിരി എങ്ങനെ ഒക്കെയോ പിടിച്ചു നിർത്തി.
ഞാൻ ആ അലവലാതിയെ ഓർക്കാതെ ജീവിക്കുകയാണ് എന്ന് ആ സിയാനന്റെ മുന്നിൽ കാണിച്ചപ്പോൾ അവളെ തോറ്റ പോലുള്ള ആ മുഖമൊന്നു കാണണമാരുന്നു. അപ്പൊ ആമിയെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാനാ തോന്നിയെ.
പക്ഷെ വേണ്ട ഒന്ന് അരയിൽ പിടിച്ചതിനു തന്നെ അവൾ എന്നെ കൊല്ലുന്ന പോലെ ആണ് നോക്കിയത്. ഇനി ഉമ്മയും കൂടി കൊടുത്താൽ എന്നെ മതിലിന്റെ മോളിൽ നിന്നും വടിച്ചെടുക്കേണ്ടി വരും. സിയാന ചാടിത്തുള്ളി പോയ കണ്ടപ്പോ ഞങ്ങൾ എല്ലാരും നിന്നു ചിരിക്കുവാണ്.
ചിരിച്ചു ചിരിച്ചു കണ്ണീന്നു വെള്ളം ഒക്കെ വന്നു. അപ്പോളാ ആമി ചിരിച്ചിട്ട് അവസാനം എന്റെ ഷോൾഡറിൽ തല വച്ച് നിന്നതു. അറിയാതെയാണെന്നു ഉള്ളത് കൊണ്ട് ഞാൻ മൈൻഡ് ആക്കീല. പക്ഷെ നമ്മടെ ഫ്രണ്ട്സ് ഞങ്ങളെ നല്ലോണം വാരി.
പെട്ടെന്നാണ് ആമി എന്റെ കൈ അമർത്തി പിടിച്ചു എന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത്. എന്താ സംഭവം എന്ന് നോക്കുമ്പോളേക്കും അവളെ നഖം എന്റെ കയ്യിൽ അമർന്നിരുന്നു. ഞാൻ അലറി എന്താ എന്ന് ചോദിച്ചപ്പോ അവള് എന്റെ നെഞ്ചിൽ നിന്നും തല പൊക്കി എന്നെ ദയനീയമായി നോക്കി.
അവളെ കണ്ണ് നിറഞ്ഞ കണ്ടപ്പോ എന്റെ നെഞ്ച് പിടച്ചു പോയി. എന്താ എന്ന് ചോദിച്ചിട്ടു ഒന്നും പറയുന്നില്ല. നമ്മളെ ഫ്രണ്ട്സും അവളോട് ചോദിക്കുന്നുണ്ട്. ഒരു മറുപടിയും ഇല്ല. അവസാനം അവള് നോക്കിയാ ഭാഗത്തേക്ക് ഞാൻ നോക്കിയപ്പോ കണ്ടത് അവളെ പേടി സ്വപ്നം അവളെ മുന്നിൽ നിക്കുന്നതാ.
അതേ അവൻ തന്നെ ഷെസിൻ. അവൻ ആമിയെ നോക്കി പേടിപ്പിക്കുന്നുണ്ട്. അവളാണെങ്കി പേടിച്ചിട്ടാണെന്നു തോന്നുന്നു മൊത്തത്തിൽ നിന്നു വിറക്കുന്നുണ്ട്. ഞാനവളെ ഒരു കയ്യോടു ചേർത്ത് പിടിച്ചിട്ടു മുഖത്തേക്ക് നോക്കി പേടിക്കണ്ട എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു.
ഇത്ര സമയം ആമി ഞാൻ നാണം കെടാതെ നിക്കാൻ നന്നായിട്ടു തന്നെ എന്നെ സപ്പോർട് ചെയ്തു. ഇനി എന്റെ ഊഴം ആണ്.
''എന്താ മുത്തേ?? എന്താ പെട്ടെന്ന് പറ്റിയെ നിനക്ക് തണുക്കുന്നുണ്ടോ???'' എന്നും ചോദിച്ചിട്ടു ഞാൻ അവളെ എന്റെ നെഞ്ചിലേക്ക് ചേർത്തിട്ടു രണ്ടു കൈ കൊണ്ടും ഇറുക്കി പിടിച്ചു. എന്റെ കളി കണ്ടു ഞങ്ങളെ ഫ്രണ്ട്സ് അന്തം വിട്ടു നോക്കുന്നുണ്ട്.
''ടാ ഇപ്പൊ ഒരുത്തന്റെ കരച്ചില് കേൾക്കാം..'' ഷാജു പറഞ്ഞു. എനിക്ക് ആമീടെ കയ്യിൽ നിന്നും തല്ലു കിട്ടുന്ന കാണാൻ നിക്ക തെണ്ടികൾ.. ഫ്രണ്ട്സ് ആണ് പോലും ഫ്രണ്ട്സ്..
''അതേ ഒരു ഭർത്താവിന്റെ രോദനം..'' എന്നും പറഞ്ഞു അവർ ചിരിച്ചു.
പക്ഷെ അവരെ അത്ഭുദപ്പെടുത്തി കൊണ്ട് ആമി എന്റെ കൈക്കുള്ളിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ അനങ്ങാതെ നിന്നു. മുഖം പോലും പൊന്തിക്കുന്നില്ല. അത് കണ്ടപ്പോ അവർക്കൊക്കെ ഡൌട്ട് ആയി. സച്ചു എന്റെ അടുത്തേക്ക് വന്നിട്ട് എന്താ എന്ന രീതിയിൽ എന്നെ നോക്കി.
ഞാൻ മെല്ലെ ചുണ്ടു കൊണ്ട് ഷെസിൻ എന്ന് പറഞ്ഞിട്ട് അവനെ കാണിച്ചു കൊടുത്തു. അവന്റെ പേര് കേട്ടതും സച്ചു ദേഷ്യത്തോടെ അവനെ നോക്കി. ഷെസിൻ ഇപ്പോളും ഞങ്ങളെ നോക്കി നിക്കാണ്. സച്ചു കയ്യൊക്കെ മടക്കി അവന്റെ നേരെ പോവാൻ നിന്നതും ഞാൻ തടഞ്ഞു.
ആമിയുടെ എല്ലാ കാര്യങ്ങളും ഞാൻ അവരോടൊക്കെ പറഞ്ഞിരുന്നു. അത് കേട്ടപ്പോ മുതൽ സച്ചു അവനെ കൊല്ലാൻ ഉള്ള ദേഷ്യം കൊണ്ട് നടക്കാണ്.
അവളുടെ കഥ കേട്ടു അവളെ ഫേസ് ചെയ്യാൻ പറ്റാത്തത് കൊണ്ടാ അന്ന് സാറാ അവളെ കാണാൻ വരാതിരുന്നേ.
ഞങ്ങളെ എല്ലാരേയും നോക്കീട്ടു ഷെസിൻ അവിടുന്ന് പോയി. സച്ചു പല്ലു കടിച്ചു പൊട്ടിച്ചു എല്ലാരോടും പറഞ്ഞു അത് ഷെസിൻ ആണെന്ന്. അപ്പൊ തന്നെ സാറാ അവന്റെ പിന്നാലെ പോവാൻ നിന്നെങ്കിലും ഷാജു പിടിച്ചു വച്ചു. അല്ലെങ്കി അവള് ഷെസിന്റെ പതിനാറടിയന്തിരം നടത്തിയേനെ.
ഏതായാലും പടച്ചോൻ ആയിട്ടാ ഇവനെ ഇവിടെ കൊണ്ട് വന്നേ. പോവുന്നെന് മുന്നേ എന്തേലും പണി ഞാൻ ഇവന് കൊടുത്തിരിക്കും, അത് ഉറപ്പാ. ഞാൻ മെല്ലെ ആമിയെ നോക്കി. അവളിപ്പോഴും എന്റെ നെഞ്ചിൽ തല വച്ച് കിടക്കാണ്.
''ആഹാ മുതലെടുപ്പാണല്ലേ..'' അന്ന് അവള് പറഞ്ഞ പോലെ ഞാനും പറഞ്ഞു. അപ്പൊ തന്നെ അവള് തല പൊക്കി ഷെസിൻ നിന്ന ഭാഗത്തേക്ക് നോക്കി. പിന്നെ എന്നെ നോക്കീട്ടു എന്നെ പിന്നോട്ടേക്കു തളളി. എന്നിട്ടു കലിപ്പിൽ ചുറ്റും നോക്കി. ആ ഫ്ലവർ വേസ് അവിടെ നിലത്തുണ്ടായിരുന്നു. അവളോടി അതെടുത്തു എന്റടുത്തേക്കു വന്നു.
അപ്പൊ തന്നെ ഞാൻ അവളെ കൈ പിടിച്ചു വച്ച് സോറി പറഞ്ഞു. ഇല്ലെങ്കി ഷെസിനോടുള്ള ദേഷ്യം ഒക്കെ എന്റെ തലയിൽ തീർത്തേനെ. എങ്ങനെ ഒക്കെയോ എല്ലാരും അവളെ പഴയ പോലെ ഹാപ്പി ആക്കി. ഞങ്ങള് ഫുഡ് കഴിക്കാൻ പോയി.
ബൊഫെ ആയിരുന്നു. ഭാര്യമാരെ ഒക്കെ ഇരുത്തീട്ടു ഞങ്ങൾ എല്ലാരും ക്യൂ നിക്കാൻ പോയി. ഞങ്ങളെ തൊട്ടു മുന്നിൽ ആണ് ഷെസിൻ ഉള്ളത്. അവന്റെ കൂടെ വേറെ കുറച്ചു ആണുങ്ങളും ഉണ്ട്. അപ്പൊ ഫ്രണ്ട്സുമായി വന്നതാ. ഫാമിലി ഒന്നും ഇല്ല. ഷെസിന്റെ പിന്നിൽ ആണ് സച്ചു. അവൻ തിരിഞ്ഞു എന്നെ നോക്കി. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.
ഷെസിൻ കറി എടുക്കാൻ പോയത് പെട്ടെന്ന് സച്ചുവും എടുക്കാൻ പോയി. എന്നിട്ടു സ്പൂണിൽ കറി കോരി ഷെസിന്റെ കയ്യിൽ അറിയാത്ത പോലെ ഒഴിച്ചു. അവൻ ആ എന്ന് അലറി വിളിച്ചു.
''ഓ ഗോഡ് ഐഎം സൊ സോറി.. ആർ യൂ ഓക്കേ??'' സച്ചു അവന്റെ കൈ പിടിച്ചിട്ടു ചോദിച്ചു. അപ്പോളും അവന്റെ കയ്യിൽ സ്പൂൺ ഉണ്ടായിരുന്നു. അതിൽ നിന്നും വീണ്ടും അവന്റെ കയ്യിലേക്ക് തിളയ്ക്കുന്ന കറി വീണു.
''ആഹ് ആർ യൂ മാഡ്..'' എന്നും ചോദിച്ചു ഷെസിൻ അലറി. അപ്പോളേക്കും അവന്റെ ഫ്രണ്ട്സ് ഒക്കെ വന്നു. ഒരു വെയ്റ്റർ പാത്രത്തിൽ വെള്ളം കൊണ്ട് വന്നു.
''ഐഎം സൊ സോറി ഞാൻ പെട്ടെന്ന് ശ്രദിച്ചില്ല. ചൂടുള്ള കറി ആയോണ്ട് വേദന ആവുന്നുണ്ടാവും അല്ലെ..'' എന്നും ചോദിച്ചു സച്ചു ഷെസിന്റെ കൈ പിടിച്ചു വെള്ളത്തിൽ കഴുകുന്ന പോലെ ആക്കീട്ടു പൊള്ളിയ ഭാഗത്തു അമർത്തി.
''ആഹ്, താൻ എന്താ ചെയ്യുന്നേ..'' എന്നും പറഞ്ഞു സച്ചൂന്റെ കൈ ഷെസിൻ വിടുവിച്ചു. അപ്പൊ ഞാൻ ആമിയെ നോക്കിയപ്പോ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി കണ്ടു. അവളെന്നെ നോക്കിയപ്പോ ഞാൻ ഒന്ന് സായിട്ടടിച്ചു കാണിച്ചു.
''ഓ സോറി തനിക്കു വേദനിച്ചോ. അല്ലെങ്കിലും കൈ പൊള്ളിയാൽ എല്ലാർക്കും വേദനിക്കുമല്ലോ അല്ലെ...'' എന്ന് അർഥം വച്ച് ഷെസിനോട് പറഞ്ഞിട്ട് അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു.
ഷെസിൻ ദേഷ്യത്തോടെ സച്ചുവിനെയും ആമിയെയും മാറി മാറി നോക്കി. പിന്നെ അവിടെ നിന്നു ആമിയെ തുറിച്ചു നോക്കാൻ തുടങ്ങി. അത് കണ്ടതും അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു. ഞാൻ അങോടെക്കു നടക്കാൻ പോവുമ്പോളാ സാറയും ചാരുവും അവളെ മുമ്പിലേക്ക് കയറി നിന്നത്. രണ്ടാളും കയ്യും കെട്ടി ഷെസിനെ നോക്കി പേടിപ്പിക്കുന്നുണ്ട്.
അവൻ അവരുടെ നോട്ടം നേരിടാനാവാതെ തല തിരിച്ചു നോട്ടം മാറ്റി. അവന്റെ ഫ്രണ്ട്സ് ഫുഡ് റൂമിൽ കൊണ്ട് തരാം എന്ന് പറഞ്ഞപ്പോ അവൻ ഞങ്ങളെ ഒന്ന് തറപ്പിച്ചു നോക്കി അവിടെ നിന്നും പോയി.
ഞങ്ങൾ ഫുഡ് എടുത്തു അവരുടെ അടുത്ത് പോയി. ആമി വേണ്ടാ പറഞ്ഞെങ്കിലും ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചു. അവൾക്കു മരുന്ന് കഴിക്കാൻ ഉള്ളതാ. ഫുഡ് കഴിഞ്ഞു റൂമിലേക്ക് പോവാൻ നിന്നപ്പോ റിസോർട്ടിന്റെ ആൾക്കാർ ഞങ്ങളോടും മറ്റുള്ളവരോടും അവിടെ നിക്കാൻ പറഞ്ഞു.
എന്തോ ഗെയിം ഉണ്ട് പോലും. എന്നാ ഒരു കൈ നോക്കാം എന്ന് കരുതി ഞങ്ങളും അവിടെ ഇരുന്നു. അപ്പൊ അമ്മൂട്ടീ ഉറക്കം വന്നിട്ട് കരച്ചില് തുടങ്ങി. ഷാജുവും സാറയും അവളെയും കൊണ്ട് റൂമിലേക്ക് പോയി. ഉറക്കിയിട്ടു വരാമെന്നു പറഞ്ഞു.
അപ്പൊ തന്നെ അവിടെ കെട്ടിയ സ്റ്റേജിൽ നിന്നും ലയിട്ട കത്തി. രണ്ടു അങ്കോർസ് സംസാരിക്കാൻ തുടങ്ങി. എന്തോ കപ്പിൽ ഗെയിം ഷോ ആണ് പോലും. അതും ഈ വരുന്ന മൂന്നു ദിവസങ്ങളിലായി നടത്തും. ജയിക്കുന്നവർക്കു ഗിഫ്റ് ഒക്കെ ഉണ്ട്.
''ആഹാ കപ്പിൽ ഗെയിം ആണല്ലോ. ഇത് നമ്മള് പൊളിക്കും.'' എന്നും പറഞ്ഞു സച്ചു ചാരുവിനെ നോക്കി.
''ഏയ് ഞങ്ങൾ ഇവിടെ ഉള്ളപ്പോളോ???'' നോക്കുമ്പോ പ്രവീൺ..
രണ്ടാളും കൂടി വെല്ലുവിളിയോട് വെല്ലുവിളി. ഞാൻ മെല്ലെ എല്ലാത്തിനെയും വാരാൻ വേണ്ടി ആമിയുടെ അടുത്തേക്ക് പോയി ഉച്ചത്തിൽ പറഞ്ഞു അല്ല ''ആമി നീ അല്ലേ നേരത്തെ പറഞ്ഞെ നിനക്ക് ഗേമിൽ പങ്കെടുക്കണം എന്ന്. നേരത്തെ പറഞ്ഞ പോലത്തെ ഗെയിം ആണെങ്കിൽ ഒരു കൈ നോക്കിയാലോ..'' എന്ന് ചോദിച്ചെതെ ഓർമ്മയുള്ളൂ അവളെന്റെ പുറം പള്ളിപ്പുറം ആക്കി മാറ്റി.
ഞാൻ നോക്കുമ്പോ ബാക്കി അലവലാതികൾ ഞങ്ങളെ നോക്കി ചിരിക്കാ.. അപ്പോളേക്കും ഷാജുവും സാറയും വന്നു. അമ്മൂട്ടി ഉറങ്ങി അവളെ നോക്കാൻ ലേഡി സ്റ്റാഫിനെ ഏൽപ്പിച്ചു പോലും. അങ്ങനെ ഇരിക്കുമ്പോ അന്നൗൻസ്മെന്റ് കേട്ടു. ഞങ്ങൾ എല്ലാരും ഒരു രസത്തിനു പോയി പേര് കൊടുത്തു.
അപ്പൊ അവര് ഇന്നത്തെ ഗെയിം തുടങ്ങാൻ പോവാണെന്നു പറഞ്ഞു. ഗെയിം എന്താണെന്ന് പറഞ്ഞതും എന്റേം ആമീടേം കണ്ണ് തളളി പുറത്തു വന്നു. ആമി കുറെ വേണ്ട എന്ന് പറഞ്ഞതായിരുന്നു. ഞാൻ ആണ് നിര്ബന്ധിച്ചെ. അവൾ എന്നെ നുള്ളി പരുവമാക്കി. ഇതെല്ലാം കണ്ടു ഒരു അലവലാതി ഞങ്ങളെ നോക്കി കണ്ണുരുട്ടുന്നുണ്ടായിരുന്നു.
യാ അല്ലാഹ് വേണ്ടാത്ത പണി ആയി പോയി. ഒടുക്കത്തെ ഒരു ഗെയിം. പേര് കേട്ടപ്പോ തന്നെ എന്റെ കിളി പോയി. ഞാൻ ആ പൊട്ടനോട് ആദ്യമേ പറഞ്ഞതാ വേണ്ടാന്നു. അപ്പോളാ ഷാദ് ആരെയോ നോക്കുന്നത് കണ്ടേ. ആഹാ ഇവളുടെ കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു. ആ സിയാന അവിടെ നിന്ന് ഞങ്ങളെ നോക്കി കണ്ണുരുട്ടുന്നു.
ഇവക്കു വേറെ പണി ഒന്നും ഇല്ലേ ആവോ. എപ്പോ നോക്കിയാലും ഷാദിനെ നോക്കിപ്പേടിപ്പിക്കുന്നു. അപ്പോളാ വീണ്ടും ഗേമിന്റെ അന്നൗൺസ്മെന്റ് കേട്ടത്. ഒരു മലയാളം റേഡിയോ ചാനൽ ആണ് ഇത് സ്പോൺസർ ചെയ്തിട്ടുള്ളത്. ആങ്കർ ആയി ഒരു പെണ്ണും ആണും സ്റ്റേജിൽ നിന്ന് തലകുത്തി മറിയുന്നുണ്ട്.
''വെൽക്കം ഓൾ... അപ്പൊ നമുക്ക് തുടങ്ങിയാലോ... നമ്മളെ ഗേമിന്റെ പേരാണ് മനപ്പൊരുത്തം...'' ആ പെണ്ണ് പറഞ്ഞു. അവളെ പേര് ജിയ.
''യെസ്.. മനപ്പൊരുത്തം... ഗെയിം എന്താണെന്ന് വച്ചാൽ ഞങ്ങൾ പത്തു ചോദ്യങ്ങൾ ആണ് ചോദിക്കുക. അതിന്റെ ഉത്തരം നിങ്ങൾ കയ്യിൽ തന്ന പേപ്പറിൽ എഴുതുക. രണ്ടാളുടെയും ഉത്തരം ഒന്നാണെങ്കിൽ നിങ്ങള്ക്ക് പോയിന്റ് ലഭിക്കും.'' ആ ചെക്കൻ പറഞ്ഞു. അവന്റെ പേര് ജോൺ.
''അപ്പൊ ജോണ് നമ്മക്ക് തുടങ്ങിയാലോ..'' ജിയ.
''യെസ്..'' എന്നും പറഞ്ഞു ജോണ് ഞങ്ങൾക്ക് പേപ്പർ തന്നു. അതിൽ രണ്ടു കോളം ഉണ്ട്. ഒന്നിൽ നമ്മളെ ഉത്തരവും മറ്റേതിൽ പങ്കാളിയുടെ ഉത്തരവും എഴുതണം. ഞാൻ ഷാദിനെ ദേഷ്യത്തോടെ നോക്കി. അവൻ ഒന്ന് ചിരിച്ചു കാണിച്ചിട്ട് ഒന്നൂല്ല എന്ന് കണ്ണോടു കാണിച്ചു. ഞങ്ങൾ ഫ്രണ്ട്സും സിയാനയും പിന്നെ വേറെ അഞ്ചു കപ്പിൾസും ആണ് ഉള്ളത്. ടോട്ടൽ പത്തു ടീം. അതിൽ അഞ്ചു പേരാണ് ഇൻ ആവുക.
ഞങ്ങൾ എന്തായാലും ഔട്ട് ആവും എന്ന് ഉറപ്പിച്ചു. ബാക്കി എല്ലാവർക്കും പരസ്പരം നന്നായി അറിയാം. ഞങ്ങൾക്കാണെങ്കിൽ തല്ലു പിടി കഴിഞ്ഞു നേരം വേണ്ടേ.
''അപ്പൊ ഫ്രണ്ട്സ് നമ്മക്ക് തുടങ്ങാം..'' ജിയ. അങ്ങനെ അവർ പത്തു ചോദ്യങ്ങളും ചോദിച്ചു. വിചാരിച്ച അത്ര ടഫ് ആയിരുന്നില്ല. എല്ലാം സിമ്പിൾ ചോദ്യങ്ങൾ ആയിരുന്നു.
ജിയയും ജോണും റിസൾട്ട് പറയാൻ തുടങ്ങി. സച്ചുവേട്ടൻ പ്രവീണേട്ടൻ ഷാജുക്ക മൂന്നാള്തും പത്തിൽ പത്തും ശെരി ആയിരുന്നു. എങ്ങനെ ആവാതിരിക്കും അത്രയും അടുപ്പം അല്ലെ. മാഷാ അല്ലാഹ്.
അടുത്ത് സിയാന ആയിരുന്നു. അവളതു ആറെണ്ണം ശെരി ആയി. ബാക്കി തെറ്റിയതിനു അവളുടെ കെട്ടിയോനെ അവൾ ചീത്ത പറഞ്ഞു കൊല്ലുന്നുണ്ട്. ബാക്കി ഉള്ളവർക്ക് മൂന്നും രണ്ടും ഒക്കെ കിട്ടി.
ഓക്കേ അപ്പൊ നമ്മക്ക് ഇനി ഇവരുടെ റിസൾട്ട് നോക്കാം. അവസാനം ആയി അവർ ഞങ്ങളെ അടുത്തേക്ക് വന്നു.
''അപ്പൊ നോക്കാം.. ആദ്യത്തെ ചോദ്യം..''
1 ''ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടം ആരെ?
ഉമ്മ.. ഷാദിന് ഏറ്റവും ഇഷ്ട്ടം ഉമ്മയെ ആണെന്നാണ് അംന എഴുതിയിട്ടുള്ളത്. ഉത്തരം ശരി ആണ്. ഇനി ഷാദിന്റെ ഉത്തരം നോക്കട്ടെ.. ഉമ്മ, വളരെ ശെരി. അപ്പൊ ആ കാര്യത്തിൽ രണ്ടാൾക്കും ഒരേ മനസ്സ് തന്നെ. ഉമ്മയെ ആണ് രണ്ടാൾക്കും ഏറ്റവും ഇഷ്ട്ടം.'' ജിയ
2 ''അടുത്ത ചോദ്യം ഇഷ്ടപ്പെട്ട ഭക്ഷണം? പുഡ്ഡിംഗ് എന്ന് ആണ് അംന എഴുതിയിട്ടുള്ളത്. കറക്ട് ആൻസർ അംന..'' ജിയ പറഞ്ഞു.
അന്ന് ഫുഡ് കഴിക്കുമ്പോ ഷാദ് പറഞ്ഞത് എനിക്ക് ഓർമ്മ ഉണ്ടായിരുന്നു. അവന്റെ ഫേവറൈറ് ആണ് പുഡ്ഡിംഗ് എന്ന്. അങ്ങനെ വെറുതെ ഒന്ന് കറക്കി കുത്തിയതാ.. ഞാൻ ഓർത്തു.
''ഓക്കേ അപ്പൊ ആംനക്കു ഇഷ്ടപ്പെട്ട ഫുഡ് എന്താണെന്ന് നോക്കാം... സോറി ഷാദ് നിങ്ങള് പറഞ്ഞ ഉത്തരം... വളരെ ശെരി ആണ്. ഐസ് ക്രീം എന്നാണു ഷാദ് എഴുതീട്ടുള്ളത്. ആംനയുടെ ഉത്തരവും അത് തന്നെ.'' ജോൺ പറഞ്ഞു.
എങ്ങനെ ശെരി ആവാതിരിക്കും, എത്ര വട്ടം പാതിരായ്ക്ക് വരെ ഐസ് ക്രീം വാങ്ങിപ്പിച്ചിരിക്കുന്നു. ഞാൻ ഷാദിനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.
3 ''അടുത്ത ചോദ്യത്തിലേക്ക് പോവാം. ഇഷ്ടപെട്ട കളർ?
അവിടെ തെറ്റിയല്ലോ രണ്ടാൾക്കും. ബ്ലാക് എന്നാണു രണ്ടാളും എഴുതിയത്. ബട്ട് അംന ഷാദിന്റെ ഫേവറൈറ് കളർ ബ്ലൂ എന്നും
ആംനയുടെ ഫേവറൈറ് കളർ പിങ്ക് എന്നുമാണ് എഴുതീട്ടുള്ളത്.''
പൊട്ടൻ, എപ്പോളും ബ്ലാക് ഇടുന്നുണ്ട് അവൻ ബ്ലാക് എഴുതുമെന്നാ കരുതിയത്. അതോണ്ടാ അങ്ങനെ എഴുതിയെ. പക്ഷെ എനിക്ക് പിങ്ക് ആണ് ഇഷ്ട്ടം. ഷാദിന് കൂടുതൽ ബ്ലൂ ആണ്, അതാ അങ്ങനെ എഴുതിയെ. ആ പോട്ടെ. അടുത്ത് നോക്കാം.
4 ''രണ്ടാൾക്കും ഒരുമിച്ചു കാണാൻ ഇഷ്ടപ്പെട്ട ഫിലിം എത്ര വട്ടം കണ്ടു?'' ഉത്തരം നോക്കി ജോൺ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി. എന്നിട്ടു ജിയയെ വിളിച്ചു ഉത്തരം കാണിച്ചു. രണ്ടാളും അന്തം വിട്ടു ഞങ്ങളെ നോക്കാ. ''രണ്ടാളുടെയും ഉത്തരം ശെരി ആണ്. അത് പോലെ രണ്ടാളുടെയും ഉത്തരം ഒന്നും ആണ്.'' ജിയ പറഞ്ഞു.
''ഇത്ര നേരം നമ്മൾ കേട്ട ഉത്തരങ്ങൾ കുച്ച് കുച്ച് ഹോതാ ഹൈ, മൊഹബ്ബത്തേൻ ഒക്കെ ആയിരുന്നലോ. ഇവർ കുറച്ചു വെറൈറ്റി ആണെന്ന് തോന്നുന്നു. ഇവരുടെ ഫേവറൈറ് റൊമാന്റിക് മൂവിയുടെ പേര് എന്താണെന്ന് അറിയാമോ ഫ്രണ്ട്സ്..'' ജോൺ അലറി.
''ഇല്ലാ....'' എല്ലാരും പറഞ്ഞു.
''ദി മോസ്റ്റ് റൊമാന്റിക് മൂവി ലവ്ഡ് ബൈ ദിസ് റൊമാന്റിക് കപ്പിൽ ഈസ് കഞ്ചൂറിങ് 2... അത് ഇവർ അഞ്ചു വട്ടം കണ്ടിട്ടുണ്ട്...'' ജോൺ പറഞ്ഞതും അവിടെ ഒരു കൂട്ടച്ചിരി ആയിരുന്നു.
സത്യം ആണ്, ഞങ്ങൾ ഒരുമിച്ചു ആ മൂവി അഞ്ചു വട്ടം കണ്ടു. കാണാൻ വല്യ ഇന്റെർസ്റ് ആണ്. കണ്ടു കഴിഞ്ഞാൽ ലയിട്ട ഓഫ് ചെയ്യാതെ ഉറങ്ങുകേം ഇല്ല. ഞാനും ഷാദും പരസ്പരം നോക്കി ഒന്ന് ഇളിച്ചു.
സൈഡിലേക്ക് നോക്കിയപ്പോൾ സച്ചുവേട്ടൻ ഞങ്ങളെ നോക്കി എന്തുവാടെ എന്ന് ചോദിച്ചു. ബാക്കി എല്ലാരും വായും തുറന്നു ഞങ്ങളെ നോക്കുന്നുണ്ട്.
5 ''അപ്പോ അടുത്ത ചോദ്യത്തിലേക്ക് പോവാം.. ഏറ്റവും പേടി ഉള്ള കാര്യം? സോറി അംന തെറ്റിപ്പോയല്ലോ. ഷാദിന് ഏറ്റവും പേടി ഫ്രണ്ട്സിനെ പിരിയുക ആണ്, അല്ലാതെ ഫാമിലിയെ പിരിയുന്നത് അല്ല.''
ഷോ അത് പോയി കിട്ടി. ആഹ് പോട്ടെ. ''ഷാദ് പറഞ്ഞത് ശെരി ആണ് കേട്ടോ. ആംനക്കു ഏറ്റവും പേടി ഇരുട്ടാണ്.'' ജോൺ പറഞ്ഞു. അതവന് നന്നായിട്ടറിയാം. ഒരിക്കെ റൂമിലെ ഫ്യൂസ് അടിച്ചു പോയപ്പോ നിലവിളിച്ചു താഴത്തെ സെക്യൂരിറ്റി വരെ ഓടി വന്നതാ.. അതോർത്തു ഞാൻ അറിയാതെ ചിരിച്ചു പോയി.
''ഓർമ്മ വന്നല്ലേ..'' നോക്കിയപ്പോ ഷാദ് ആണ്.
''പിന്നെ മറക്കില്ല മോനെ. ആ സെക്യൂരിറ്റി ഇപ്പോളും എന്നെ കാണുമ്പോ ആക്കിയ ചിരി ആണ്.'' ഞാൻ പറഞ്ഞു.
''എന്താ രണ്ടാളും കുശുകുശുക്കുന്നെ? ഞങ്ങൾക്കും കേൾക്കാൻ പറ്റുന്ന കാര്യം ആണോ?'' ജിയ
ഞങ്ങൾ ഒന്നുമില്ല എന്ന് ഷോൾഡർ പൊക്കി കാണിച്ചു.
6 ''ഏറ്റവും കൂടുതലായി ആരെയെങ്കിലും മിസ് ചെയ്യുന്നുണ്ടോ??? രണ്ടാളുടെയും ഉത്തരം ഒന്നാണല്ലോ... ഫാമിലി എന്നാണു എഴുതീട്ടുള്ളത്. അടുത്ത് തന്നെ രണ്ടാൾക്കും നാട്ടിലേക്ക് പോയി എല്ലാരേം കാണാൻ പറ്റട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.'' ജിയ പറഞ്ഞു.
7 ''ഏറ്റവും വെറുക്കുന്ന കാര്യം? അതിന്റെ ഉത്തരം രണ്ടാളും എഴുതിയത് ശരി ആണ്. പക്ഷെ..'' എന്നും പറഞ്ഞു ജോൺ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി.
''കാരണം എന്താണെന്ന് ചോദിക്കുന്നില്ല, ഉത്തരം കല്യാണം... രണ്ടാളും സെയിം ആൻസർ ആണ് എഴുതീട്ടുള്ളത്...'' ജിയ പറഞ്ഞു.
ഞാൻ അപ്പൊ തന്നെ ഷാദിനെ നോക്കിയതും അവൻ ഹൈ ഫൈ എന്നും പറഞ്ഞു കൈ കാണിച്ചു. ഞാനും നല്ലോണം കയ്യിലടിച്ചു കൊടുത്തു. എന്നിട്ടു ചിരിച്ചു, കൂടെ ഞങ്ങളെ ഫ്രണ്ട്സും. അപ്പോഴാ ഞാൻ ഷെസിന് അവിടേക്കു വരുന്നത് കണ്ടത്.
നല്ല സന്തോഷത്തിൽ നിക്കാരുന്നു തെണ്ടിക്ക് വരാൻ കണ്ട നേരം. ഞാനറിയാതെ തന്നെ പിന്നോട്ട് നടക്കാൻ തുടങ്ങി.
@@@@@@@@@@@@@@@@@@@@@@@@@@@@
മനപ്പൊരുത്തം എന്നൊക്കെ പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടിയിരുന്നു. ആമിയെ നോക്കിയപ്പോ എന്നെ കടിച്ചു കീറാൻ നിക്കുന്നത് കണ്ടു. അവൾക്കു നൈസ് ആയി ഒന്ന് ചിരിച്ചു കൊടുത്തിട്ടു ഒന്നുമില്ല എന്ന് പറഞ്ഞു. എന്നാലും എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ ചോദ്യങ്ങൾ കണ്ടപ്പോൾ എല്ലാ ടെൻഷനും മാറി. ഈസി ആയിരുന്നു.
ഇത്ര നാളത്തെ ഞങ്ങടെ ഫ്രണ്ട്ഷിപ് വച്ച് ഞാൻ അവളെ കുറിച്ച് ഏകദേശ കാര്യങ്ങൾ ഒക്കെ പഠിച്ചു. വലിയ കുഴപ്പമില്ലാതെ ഉത്തരങ്ങൾ എഴുതി കൊടുത്തു.
ഓരോന്നും ശരി എന്ന് കേക്കുമ്പോ വല്ലാത്ത സന്തോഷം തോന്നി. ആ ഗെയിം ഞങ്ങൾ നല്ലോണം എന്ജോയ് ചെയ്യുന്നതിനിടയിൽ ആണ് പെട്ടെന്ന് ആമി പിന്നോട്ട് നടക്കാൻ തുടങ്ങിയത്. നോക്കിയപ്പോ ആ തെണ്ടി ഷെസിന് അവിടെ മുന്നിൽ വന്നു നിപ്പുണ്ട്. ഇത്ര നേരം ആ സിയാന കൊരങ്ങിനെ മാത്രം സഹിച്ച മതി ആരുന്നു. ഇപ്പൊ ദേ ഇവനും.
ഞാൻ പെട്ടെന്ന് തന്നെ ആമിയുടെ കൈ പിടിച്ചു മുന്നോട്ടു നിർത്തി. അവൾ വേണ്ട എന്ന രീതിയിൽ എന്നെ നോക്കുന്നുണ്ട്. ഞാൻ കലിപ്പ് നോട്ടം നോക്കിയതും അവൾ എന്റെ അടുത്ത് വന്നു നിന്നു. ഞാൻ പതിയെ അവളെ കൈ പിടിച്ചു എന്നോട് ചേർത്ത് നിർത്തി. അപ്പൊ ആമി തല പൊക്കി എന്നെ നോക്കി. ഞാൻ കൂടെയുണ്ട് എന്ന രീതിയിൽ അവളെ നോക്കി. അപ്പൊ അവളൊന്നു പുഞ്ചിരിച്ചു.
മുന്നോട്ടു നോക്കിയപ്പോ കണ്ടു ദേഷ്യം ആലി കത്തുന്ന ആര് കണ്ണുകൾ. ഷെസിണ്ടത് സ്വാഭാവികം. സിയാന എന്തിനാ ഇങ്ങനെ നോക്കുന്നെ. അവളെ കാളി കണ്ടാൽ അവളാണ് എന്റെ ഭാര്യ എന്ന് തോന്നുമല്ലോ. അതും പോട്ടെ അവളുടെ കെട്ടിയോൻ ആ കോന്തൻ തെണ്ടി നജാഫ് എന്തിനാ ഇങ്ങനെ നോക്കുന്നെ. അവന്റെ ഭാര്യയെ ഞാൻ കെട്ടിപ്പിടിച്ച പോലെ ഉണ്ട് അവന്റെ നോട്ടം കണ്ടാൽ.
ഞാൻ അതൊക്കെ വിട്ടു ഗേമിൽ കോണ്സെന്ട്രേറ്റ് ചെയ്യാൻ തുടങ്ങി. ആമിയോടും മുന്നോട്ടു നോക്കണ്ട പറഞ്ഞു.
''അപ്പൊ അടുത്ത ചോദ്യം നോക്കാം.
8 ജീവിതത്തിൽ ഏറ്റവും സ്വാതീനിച്ച പ്രതിസന്ധി ഘട്ടങ്ങളിൽ നേർ വഴി കാണിച്ച വ്യക്തി? അതും ഒരേ ഉത്തരം ആണല്ലോ... സച്ചിൻ, സച്ചുവേട്ടൻ... ആരാണാവോ ആ മഹാ വ്യക്തി???'' ജോൺ ചോദിച്ചു.
ഞങ്ങൾ സച്ചുവിനെ ചൂണ്ടി കാണിച്ചു. അവനാണെങ്കി ആകെ കിളി പോയ അവസ്ഥയിൽ ആണ്. ഞാൻ എഴുതിയത് സത്യം ആണ്. അവൻ ആണ് ആദ്യത്തെ പ്രേമത്തിൽ നിന്നും രണ്ടാമത് കല്യാണത്തിന്റെ ഷോക്കിൽ നിന്നും ഒക്കെ എന്നെ കൈ പിടിച്ചു പുറത്തേക്കു കൊണ്ട് വന്നത്. അവൻ ഇല്ലായിരുന്നെങ്കിൽ ചിലപ്പോ ഞാൻ ഇപ്പൊ ഭൂമിയിലെ ഉണ്ടാവില്ലാരുന്നു.
ആമിക്കും അവൻ സ്വന്തം ഏട്ടൻ ആണല്ലോ. അവൾക്കു വേണ്ടി ജോലി പോലും ഉപേക്ഷിക്കാൻ തയ്യാറായ അവനെ അല്ലാതെ വേറെ ആരെയാ അവൾ പറയാ.
സച് ഞങ്ങളെ അടുത്തേക്ക് വന്നു. അവന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. ഞാൻ അവനെ കെട്ടിപ്പിടിച്ചു. അത് കഴിഞ്ഞു ആമിയുടെ തലയിൽ തലോടി അവളെ ചേർത്ത് പിടിച്ചിട്ടു അവൻ തിരികെ ചാരുവിന്റെ അടുത്തേക്ക് പോയി.
''വികാര നിർഭരമായ മുഹൂർത്തങ്ങൾ ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് നമ്മുക്ക് മുന്നോട്ടു പോവാം.'' ജിയ.
''അതെ അടുത്ത ചോദ്യത്തിന്റെ ഉത്തരം കണ്ടിട്ടും എന്റെ കണ്ണ് തള്ളി. കാരണം ഉത്തരം ശരി ആണ്.'' ജോൺ
''ചോദ്യം പറയുന്നതിന് മുന്നേ ഉത്തരം പറയാനോ ജോൺ'' ജിയ ചോദിച്ചു.
''അതെ അങ്ങനത്തെ ഉത്തരം ആണ്. ആദ്യം ചോദ്യം കേട്ടോളു.
9 ജീവിതത്തിലെ ഏതു തീരുമാനം ആണ് തിരുത്തണം എന്ന് തോന്നിയിട്ടുള്ളത്?'' ജോൺ ചോദ്യം പറഞ്ഞു.
''അതിന്റെ ഉത്തരത്തിൽ ഇത്ര മാത്രം എന്താ ഉള്ളത്.'' ജിയ ചോദിച്ചു.
''അത് ഉത്തരം കേട്ടാൽ മനസ്സിലാവും.. എന്താണെന്നല്ലേ കല്യാണം..'' ജോൺ പറഞ്ഞതും എല്ലാരും സൈലന്റ് ആയി.
''ആഹാ അത് കൊള്ളാല്ലോ.. അങ്ങനെ കല്യാണം കഴിച്ചത് കൊണ്ടല്ലേ നിങ്ങൾ ഇവിടെ ഇപ്പൊ നിക്കുന്നെ. നിങ്ങളെ കണ്ടിട്ടു തമ്മിൽ പ്രശ്നമുണ്ടെന്നും തോന്നുന്നില്ല. പിന്നെന്താ കല്യാണത്തോടു ഇത്ര ഇഷ്ടക്കേട്..'' ജിയ ചോദിച്ചു. അപ്പൊ ഞാൻ മൈക്ക് വാങ്ങി.
''ഞങ്ങളെ പേഴ്സണൽ കാര്യം ഇവിടെ പറയാൻ താല്പര്യം ഇല്ല, എന്നാലും ഇപ്പൊ പറഞ്ഞില്ലെങ്കിൽ നിങ്ങൾ തെറ്റിദ്ധരിക്കും. ഇത് ഞങ്ങടെ രണ്ടാളുടെയും സെക്കൻഡ് മാര്യേജ് ആണ്. ഞങ്ങൾ ഡിവോസീസ് ആയിരുന്നു. കല്യാണം കഴിഞ്ഞിട്ട് നാല് മാസം കഴിഞ്ഞേ ഉള്ളൂ. മുമ്പത്തെ ജീവിതത്തിലെ കയ്പ്പേറിയ ഓർമ്മകൾ ആണ് ഞങ്ങളെ ഇത്തരമൊരു ഉത്തരം എഴുതാൻ പ്രേരിപ്പിച്ചത്.'' എന്ന് പറഞ്ഞു ഞാൻ മൈക്ക് തിരിച്ചു കൊടുത്തു.
''വെരി നൈസ് ഷാദ്.. തുറന്നു പറഞ്ഞതിൽ സന്തോഷം ഉണ്ട്. നിങ്ങളെ നഷ്ടപ്പെടുത്തിയ ആ പങ്കാളികൾ വെറും ഊളകൾ ആണെന്ന് തോന്നു. അല്ലെങ്കിൽ തന്നെ പോലൊരു ഭർത്താവിനെയൊക്കെ ആരെങ്കിലും വേണ്ട ഏന് വെക്കുമോ??'' ജിയ പറഞ്ഞതും അവിടൊരു കൂട്ട കയ്യടി ഉയർന്നു. സിയാനയുടെ മുഖം ഒരു കുട്ട ആയിട്ടുണ്ട്.
അപ്പൊ ആംനക്കു എന്താ കുഴപ്പം. ആ പൊട്ടനെ ഒക്കെ എടുത്തു കിണറ്റിൽ ഇടണം. ഇത്രയും മൊഞ്ചും നല്ല സ്വഭാവവും ഉള്ള ഈ കൊച്ചിനെ ഡിവോയ്സ് ചെയ്ത അവനെ ഒക്കെ ചാട്ടവാർ കൊണ്ട് അടിക്കണം. ഞാനോ മറ്റോ ആയിരുന്നെങ്കിൽ ഇവളെ ആർക്കും വിട്ടു കൊടുക്കില്ലാരുന്നു.'' എന്നും പറഞ്ഞു ജോൺ ഒരു റെഡ് റോസ് എടുത്തു ആമിയുടെ നേരെ നീട്ടി. അവളാണെങ്കിൽ ആകെ ചമ്മി നിക്കാ. മുന്നോട്ടു നോക്കിയപ്പോ ഷെസിന്റെ മുഖം ആ റെഡ് റോസിനെക്കാളും ചുവന്നിട്ടുണ്ട്.
ഞൻ വേഗം ജോണിന്റെ കയ്യിൽ നിന്നും ആ റോസ് വാങ്ങി ഒന്ന് ഇളിച്ചു കാണിച്ചു. എന്നിട്ടു മുട്ടിൽ ഇരുന്നു ആ റോസ് ആമിക്കും നേരെ നീട്ടി. ഇപ്പൊ അവളെ മുഖം ഒന്ന് കാണണം ചുവന്നു തുടുത്തു തക്കാളി പോലെ ആയിട്ടുണ്ട്. അത് നാണം ആണോ ദേഷ്യം ആണോ എന്ന് ഇപ്പൊ അറിയാം. പടച്ചോനെ എന്നെ ഇവൾ സ്റ്റേജിന്റെ മോളിൽ നിന്നും തള്ളി ഇടാതെ ഇരുന്നാൽ മതി ആരുന്നു..
ഞാൻ ആമിയുടെ മുഖത്തേക്ക് നോക്കിയതും അവൾ റോസ് വാങ്ങി ഒന്ന് പുഞ്ചിരിച്ചു. ഓ സമാധാനം ആയി. ഞാൻ എണീറ്റ് അവളുടെ അടുത്ത് നിന്നു.
''ആഹ് അപ്പൊ ഞാൻ ആരായി???'' ജോൺ ചോദിച്ചു.
''ശശി'' എല്ലാരും ഒരുമിച്ചു അലറി.
''ആഹ് ഓക്കേ ഓക്കേ. അപ്പൊ അടുത്ത ചോദ്യത്തിലേക്ക് പോവാം.'' ജിയ പറഞ്ഞു.
''ലാസ്റ് ചോദ്യം
10 ജീവിതത്തിൽ നഷ്ടപ്പെടരുത് എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കാര്യം എന്താണ് ?'' ജോൺ
''അതിന്റെ ഉത്തരവും ഒന്നാണല്ലോ... നിങ്ങളെ സമ്മതിച്ചിരിക്കുന്നു. രണ്ടാളും എഴുതിയിട്ടുള്ളത് കൂടപ്പിറപ്പുകൾ ആയ സുഹൃത്തുക്കൾ. നിങ്ങൾ കോപ്പി അടിച്ചാണോ എഴുതിയെ???'' ജിയ ചോദിച്ചു.
അപ്പോളേക്കും ഞങ്ങളെ ഫ്രണ്ട്സ് വന്നു ഞങ്ങളെ വളഞ്ഞിരുന്നു. കെട്ടിപ്പിടുത്തവും ഉമ്മ തരലും ഒന്നും പറയണ്ട.
''ഡാ ഇനി എങ്കിലും വിട്, അവൾക്കും അത് ആവശ്യം ഉള്ളതാ.'' സച്ചു മെല്ലെ എന്റെ ചെവിയിൽ പറഞ്ഞതും ഞാൻ എന്താ എന്ന രീതിയിൽ അവനെ നോക്കി. അപ്പൊ അവൻ എന്റെ കൈ കാണിച്ചു തന്നു. അപ്പോളും ആമിയുടെ ഒരു കൈ എന്റെ കയ്യിൽ ആയിരുന്നു. ഞാൻ വേഗം ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവളുടെ കൈ വിട്ടു. പക്ഷെ അപ്പൊ തന്നെ അവളെന്റെ കയ്യിൽ പിടിച്ചിട്ടു ദേഷ്യത്തോടെ നോക്കി. ആ ഷെസിന് തെണ്ടി ഇപ്പോളും അവിടെ ഇരിപ്പുണ്ട്. അതാ അവൾ കൈ വിട്ടപ്പോ ദേഷ്യം പിടിച്ചേ.
@@@@@@@@@@@@@@@@@@@@@@@@@@@@@
ഗെയിം കഴിഞ്ഞപ്പോ സമാധാനം ആയി. ഞങ്ങളെ ഉത്തരം കേട്ട് എല്ലാരും ഞങ്ങളെ കെട്ടിപ്പിടിക്കലും ഉമ്മ വെക്കലും ഒന്നും പറയണ്ട. പറഞ്ഞത് നെഞ്ചിൽ തട്ടി തന്നെ ആയിരുന്നു. വീട്ടുകാർക്കു വേണ്ടാത്ത ഞങ്ങൾ ഇങ്ങനെ ആക്കിയത് കൂട്ടുകാർ ആണ്.
അപ്പോളേക്കും ജോണും ജിയയും കൂടി റിസൾട്ട് പറഞ്ഞു. ഞങ്ങൾ നാല് കപ്പിൾസ് പിന്നെ സിയാന ആണ് അടുത്ത റൗണ്ടിലേക്ക് പോവുന്നത്. കേട്ടപ്പോ അത്ഭുതം തോന്നി. എന്നാലും എന്തോ ഭയങ്കര സന്തോഷവും ഉണ്ടായിരുന്നു.
''എന്തായാലും പൊളിച്ചു മക്കളെ ഗെയിം ഇത്ര അടിപൊളി ആവും എന്ന് കരുതിയില്ല. നിങ്ങക്കെന്നെ ഇത്ര നന്നായി അറിയാമെന്നു ഞാൻ ഇപ്പോള മനസ്സിലാക്കിയേ.'' ചാരു.
''പിന്നെ എട്ടു കൊല്ലം ആയില്ലേ സഹിക്കുന്നു.'' സച്ചുവേട്ടൻ പറഞ്ഞതും ചാരു വയറ്റിൽ തന്നെ ഒരു കുത്തു കൊടുത്തു.
''ആഹ് അതേന്നേ തോറ്റിരുന്നെങ്കിൽ നിങ്ങളെ ഞാനിന്നു പുറത്തു കിടത്തിയേനെ.'' പ്രിയ പ്രവീണേട്ടനെ നോക്കി പറഞ്ഞു.
''എന്റെ പൊന്നു മോളെ അങ്ങനെ ഒന്നും പറയല്ലേ. ഞാൻ അങ്ങനെ തോക്കുമൊ. വാ നമ്മക്ക് നേരത്തെ പറഞ്ഞ ഗേമിലേക്കു, പൊവാം.. അപ്പൊ എല്ലാരോടും നാളെ കാണാം..'' എന്നും പറഞ്ഞു പ്രവീണേട്ടൻ പ്രിയയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി.
''ദുഷ്ടാ.. രാക്ഷസാ.. എന്നെ വിടെടാ.. അയ്യോ ആരെങ്കിലും ഓടി വരണേ.. ഈ കാപാലികർ എന്നെ കൊല്ലാൻ കൊണ്ട് പോവുന്നെ.'' പ്രിയ അലറി. പ്രവീണേട്ടൻ പ്രിയയുടെ വാ പൊത്തി പിടിച്ചു.
''ഡീ പോത്തേ മിണ്ടാതിരിയെടീ, ഇത് നാടല്ല ദുബായ് ആണ്. ഇവിടെ സ്ത്രീകളോട് അതിക്രമം കാണിച്ചാൽ ആദ്യം വെടി പിന്നെയെ കാര്യം ചോദിക്കൂ. നിനക്ക് വിധവയാവണോ??'' പ്രിയ വേണ്ട എന്ന് തലയാട്ടി. പ്രവീണേട്ടൻ കൈ എടുത്തു. അപ്പൊ തന്നെ എല്ലാരും ചിരിക്കാൻ തുടങ്ങി.
അപ്പോളാണ് അമ്മൂട്ടി എണീറ്റു എന്ന് പറഞ്ഞു അവളെ നോക്കാൻ ഏൽപ്പിച്ച സ്റ്റാഫ് വന്നത്. ഞങ്ങളും ആകെ ടയേർഡ് ആയോണ്ട് വേഗം എല്ലാരോടും ഗുഡ്നായിട്ടു പറഞ്ഞു ഉറങ്ങാനായി റൂമിലേക്ക് നടന്നു.
റൂമിലേക്ക് കേറിയതും ഷാദ് ബെഡിലേക്കു വീണു. ഞാൻ പോയി ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറി വന്നു. അപ്പൊ ഷാദ് എണീറ്റു ബാത്റൂമിലേക്കു പോകാൻ നിന്നു. അപ്പോളാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്.
''നോ'' എന്ന് അലറിക്കൊണ്ട് ഞാൻ പുറത്തേക്കു ഓടി. എന്താ കാര്യം എന്ന് മനസ്സിലാവാതെ വായും തുറന്നു നിക്കുന്ന ഷാദിനെ ഞാൻ മൈൻഡ് ചെയ്തേ ഇല്ല.
ഇവളെ എന്താ പാമ്പ് കടിച്ചോ??? ഇവളെന്തിനാ ഓടിയെ. ഞാനും അവളുടെ പിന്നാലെ പോയി. അവൾ നേരെ പോയത് സച്ചുവിന്റെ റൂമിലേക്കാണ്. അവിടെ ബെൽ അടിച്ചു തകർക്കുന്നുണ്ട്. ഞാൻ എത്തുമ്പോളേക്കും സച്ചു ഡോർ തുറന്നിരുന്നു.
''എന്താ ആമീ?? എന്താ മോളെ, എന്ത് പറ്റി?'' ആമിയുടെ നിപ്പും കിതക്കുന്നതും ഒക്കെ കണ്ടപ്പോ സച്ചു ചോദിച്ചു. എന്നിട്ടു എന്നെ ഒരു നോട്ടവും. ഞാൻ എന്ത് ചെയ്തു, എന്നെ എന്തിനാ നോക്കുന്നെ. ചാരുവും വന്നു എന്താ എന്ന് ചോദിച്ചു. അവൾ ബാത്റൂമിൽ ആയിരുന്നു തോന്നുന്നു. ബ്രഷോക്കേ വായിൽ വച്ചാ വന്നത്.
അപ്പൊ തന്നെ ആമി സച്ചുവിന്റെ കൈ പിടിച്ചു റൂമിനു പുറത്തേക്കു നിർത്തി. ''അതെ ഇന്ന് സച്ചുവേട്ടൻ ഷാദിന്റെ കൂടെ കിടക്കു, ഞങ്ങക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്.'' എന്നും പറഞ്ഞു ആമി ഡോർ അടച്ചു.
ഞാനും സച്ചുവും അന്തം വിട്ടു ആ അടഞ്ഞ ഡോറിന്റെ മുന്നിൽ നിന്നു. പിന്നെ ഞാൻ ചിരിക്കാൻ തുടങ്ങി.
''ടീ അലവലാതി അനിയത്തി മര്യാദക്ക് ഡോർ തുറന്നു ഇറങ്ങി പൊയ്ക്കോ, ഇല്ലെങ്കി ഞാൻ ചവിട്ടി പൊളിക്കും.'' സച്ചു ഡോറിൽ അടിച്ചിട്ട് പറഞ്ഞു. ഞാൻ അപ്പോളും ചിരിക്കുകയായിരുന്നു.
''ഇല്ല മോനെ, ഈ വാതിൽ ഇനി നാളെ രാവിലെയേ തുറക്കൂ..'' അകത്തു നിന്നു ചാരു വിളിച്ചു പറഞ്ഞു.
''പൊന്നു മോളെ അമ്മൂ, ഒന്ന് തുറക്കെടീ.. നിനക്ക് നല്ല വിശാലമായ റൂം തന്നിട്ടില്ലേ. അവിടെ പോയി റസ്റ്റ് എടുക്കു. എന്തിനാ എന്റെ കഞ്ഞിയിൽ പാറ്റ ഇടുന്നെ?'' സച്ചു ദയനീയമായി പറഞ്ഞു നോക്കി.
''കഞ്ഞിയിൽ പാറ്റ വീണു കഴിഞ്ഞു മോനെ, വേഗം പോയി കിടന്നുറങ്ങാൻ നോക്ക്.'' ചാരു പറഞ്ഞു.
''ആ ഷർട്ടെങ്കിലും താടി. ചാരു മോളെ എല്ലാരും എന്റെ ബോഡി കാണുവേ, പറഞ്ഞില്ലെന്നു വേണ്ട.'' സച്ചു അവസാന ശ്രമമെന്നോണം പറഞ്ഞു.
''ഓ ആ ചീക്കപോത്തു പോലുള്ള ബോഡി കണ്ടു ആര് നോക്കാനാ. നിങ്ങള് പോയി കിടന്നുറങ്ങു മനുഷ്യാ..'' ചാരു പറഞ്ഞതും വീണ്ടും ഞാൻ ചിരിക്കാൻ തുടങ്ങി. സച്ചു ഇപ്പൊ ഒരു ത്രീഫോർത്തു മാത്രം ഇട്ടാണ് നിക്കുന്നത്. അവൻ ദേഷ്യത്തോടെ നോക്കിയതും ഞാൻ ചിരി നിർത്തി.
എന്നിട്ടു പതിയെ മുഖത്തൊരു നാണം ഒക്കെ വരുത്തി അവന്റെ കയ്യിലൂടെ വിരലോടിച്ചു കൊണ്ട് ചോദിച്ചു '' അതെ ചേട്ടാ അപ്പൊ പൊവാം.. നമുക്ക് ഉറങ്ങണ്ടേ..''
അപ്പൊ തന്നെ അവൻ എന്റെ കൈ പിടിച്ചു മാറ്റിയിട്ടു ''പോടാ പട്ടീ'' എന്നും പറഞ്ഞു നടന്നു. ഞാൻ അവന്റെ പിന്നാലെ ചെന്നപ്പോ അവിടെ അടിപൊളി കാഴ്ച. റിസെപ്ഷനിൽ ഉണ്ടായിരുന്ന രണ്ടു പെൺപിള്ളേർ സച്ചൂനോട് കൊഞ്ചുന്നു. ചിലപ്പോ ബോഡി ഷോ കൊണ്ടാവും. അവൻ ആറടി പൊക്കം ഉണ്ട്. അതിനൊത്ത വണ്ണവും. ജിമ്മിൽ പോയി നല്ല ഷേപ്പും മസിലും ഒക്കെ ഉണ്ട്. കണ്ടാ ഏതു പെൺപിള്ളേരും നോക്കും.
അവനാണെകിൽ തിരിച്ചും നന്നായി ഒലിപ്പിച്ചു സംസാരിക്കുന്നുണ്ട്. ഞാൻ വേഗം മൊബൈൽ എടുത്തു അത് ഷൂട്ട് ചെയ്തു. ആ പെൺപിള്ളേർ പോയതും ഒന്നും അറിയാത്ത പോലെ അവന്റെ അടുത്തേക്ക് പോയി. ഞങ്ങൾ റൂമിലേക്ക് പോയി.
''ടാ ആമിയെന്തിനാ അങ്ങോട്ട് വന്നേ?? സത്യം പറയെടാ നീ എന്താ അവളെ ചെയ്തേ? സച്ചു
''ഞാൻ ഒന്നും ചെയ്തില്ല.'' ഞാൻ പറഞ്ഞു.
അവൻ എന്റെ അടുത്തേക്ക് വന്നു എന്റെ മുഖത്തേക്ക് നോക്കി, പിന്നേ ഇളിച്ചോണ്ടു ചോദിച്ചു ''സത്യം പറ മോനെ, അവൾ ഓടി വരണമെങ്കിൽ നീ കാര്യമായിട്ട് എന്തോ കാണിച്ചിട്ടുണ്ട്?''
''പോടാ അവിടുന്ന്, നിനക്കറിയില്ലേ ഞങ്ങളെ കാര്യം. ഞാൻ അവളോട് അങ്ങനെ മോശമായി പെരുമാറുമെന്നു നിനക്ക് തോന്നുന്നുണ്ടോ??'' ഞാൻ കളിപ്പിൽ ചോദിച്ചു.
''ഓ എന്റെ പൊന്നോ ഒരു തമാശ പറയാനും പാടില്ലേ.'' എന്നും പറഞ്ഞു സച്ചു ബെഡിൽ കിടന്നു. എന്നിട്ടു എന്നെ നോക്കി നാണത്തോടെ ചിരിക്കാൻ തുടങ്ങി. ഞാൻ എന്താ എന്ന മട്ടിൽ അവനെ നോക്കി.
''വാ കുട്ടാ നമുക്ക് ഉറങ്ങണ്ടേ??'' എന്നും പറഞ്ഞു തെണ്ടി കൈ കൊണ്ട് പില്ലോയിൽ കളം വരക്കാനും.
''പോടാ അവിടുന്ന്, ഞാൻ ആ ടൈപ്പ് ഒന്നുമല്ല. മോൻ ഒറ്റയ്ക്ക് അവിടെ കിടന്നോ, ഞാൻ സോഫയിൽ കിടന്നോള്ളാം.'' എന്ന് ഞാൻ പറഞ്ഞതും അവൻ ചിരിക്കാൻ തുടങ്ങി.
''ടാ പൊട്ടാ എവിടെയാടാ സോഫ ഉള്ളത്..'' സച്ചു പറഞ്ഞപ്പോളാ ഞാനും അത് ശ്രദ്ധിച്ചേ. ഓ ആപ്പോ അതോണ്ടാണ് ആമി ഓടി പോയത്.
അല്ല അവളെന്തിനാ അങ്ങനെ പോയെ. ഇനി ബെഡിൽ കിടന്നാൽ ഞാൻ അവളോട് മോശമായി പെരുമാറും എന്ന് കരുതി ആണോ. അവൾ എന്നെ പറ്റി അങ്ങനെ ആണോ വിചാരിച്ചിരിക്കുന്നെ.
''എന്താലോചിച്ചു നിക്കാ നീ, വന്നു കിടന്നേ. കല്യാണത്തിന് ശേഷം ആരെയെങ്കിലും കെട്ടിപ്പിടിക്കാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല. നിന്റെ ഭാര്യ ആ കുറിപ്പിന് ഇത് വല്ലോം അറിയണോ. നാളെ കാണട്ടെ, വച്ചിട്ടുണ്ട് അവൾക്കു.'' സച്ചു പറഞ്ഞു.
ഞാൻ അവന്റെ അടുത്ത് പോയി കിടന്നു. ''അതെ വേണെങ്കിൽ കെട്ടിപ്പിച്ചോ പക്ഷെ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്.'' ഞാൻ പറഞ്ഞു.
''പോടാ പട്ടീ.. ഗുഡ്നായിട്ട്..'' എന്നും പറഞ്ഞു അവൻ ഒരു പില്ലോയും കെട്ടിപ്പിടിച്ചു തിരിഞ്ഞു കിടന്നു.
അപ്പോളും എനിക്ക് ഉറങ്ങാൻ പറ്റിയില്ല. എന്നാലും ഇത്ര നാളായിട്ടും ആമി എന്നെ മനസ്സിലാക്കിയില്ലല്ലോ എന്ന് ആലോചിച്ചപ്പോ കണ്ണ് നിറഞ്ഞു പോയി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഫ്രഷ് ആയി ബാത്റൂമിൽ നിന്നും ഇറങ്ങിയപ്പോഴാ ഒരു കാര്യം ശ്രദ്ധിച്ചത്. റൂമിൽ സോഫ ഇല്ല. പിന്നെ എവിടെ കിടക്കും. എന്റെ ഹാൻഡ് ബാഗും ഇല്ല. അപ്പൊ തന്നെ ഇറങ്ങി ചാരുവിന്റെ അടുത്തേക്ക് ഓടി. സച്ചുവേട്ടനെ പുറത്താക്കി ഞാൻ അകത്തു കേറി ഡോർ അടച്ചു. ആള് പുറത്തു നിന്നു എന്തൊക്കെയോ പറഞ്ഞു. ഞങ്ങൾ അതൊന്നും ചെവി കൊടുത്തില്ല.
ഞാനും ചാരൂം ഇച്ചിരി വർത്താനം ഒക്കെ പറഞ്ഞു കിടന്നു. രാവിലെ അലാറം അടിച്ചപ്പോ എണീറ്റു നിസ്കരിച്ചു. പുറത്തിറങ്ങി നോക്കിയപ്പോ ആരും എണീറ്റിട്ടില്ല എന്ന് മനസ്സിലായി. ആദ്യം ഒന്ന് ചുറ്റി നടക്കാം എന്ന് വിചാരിച്ചെങ്കിലും ഷെസിൻ അവിടെ ഉണ്ടല്ലോ എന്ന് ഓർത്തപ്പോ എന്തോ പേടി തോന്നി വേഗം അകത്തു കേറി ഡോർ അടച്ചു.
കുറച്ചു നേരം കൂടി കിടന്നുറങ്ങി. പിന്നെ മുഖത്ത് വെയിൽ അടിച്ചപ്പോളാ എണീറ്റത്. സമയം എട്ടു കഴിഞ്ഞു. ഞാൻ എണീറ്റു ബാത്റൂമിൽ പോയി ഫ്രഷ് ആയി ചാരുവിനെ വിളിച്ചു. മെല്ലെ ഡോർ തുറന്നു പുറത്തേക്കിറങ്ങി. അപ്പോളേക്കും ചാരുവും വന്നു.
''നമ്മളെ ഭർത്താക്കന്മാരെ നോക്കണ്ടേ?'' ചാരു ചോദിച്ചു.
''പിന്നേ, സച്ചുവേട്ടൻ ഇന്ന് എന്നെ കൊല്ലാതിരുന്നാൽ മതി.'' ഞാൻ പറഞ്ഞു.
ഞങ്ങൾ റൂമിലേക്ക് പോയപ്പോ രണ്ടും കെട്ടിപ്പിച്ചു ഉറങാണ്. കാണണ്ട കാഴ്ച തന്നെ ആയിരുന്നു. രണ്ടു കുഞ്ഞു കുട്ടികൾ ഉറങ്ങുന്ന പോലെ തോന്നി. ഞങ്ങൾ രണ്ടു മൂന്നു ഫോട്ടോസ് ഒക്കെ എടുത്തു. പതുക്കെ തട്ടി വിളിച്ചു. എവിടെ ഒരു അനക്കവും ഇല്ല. പിന്നൊന്നും നോക്കാതെ അവിടെ ജഗ്ഗിൽ ഉണ്ടായിരുന്ന വെള്ളം എടുത്തു ചാരു രണ്ടിന്റേം മേലെ ഒഴിച്ചു.
''അയ്യോ സുനാമി...'' എന്നും പറഞ്ഞു രണ്ടും ഒരു എണീക്കലായിരുന്നു. എന്നെ കണ്ടതും സച്ചുവേട്ടൻ ഒരു നോട്ടം ആയിരുന്നു. ഞാൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു. പിന്നെയാണ് ജഗ്ഗും പിടിച്ചു നിക്കുന്ന ചാരുവിനെ കണ്ടത്.
''ടീ രാത്രി റൂമിന് പുറത്താക്കിയതും പോരാ, രാവിലെ തന്നെ കുളിപ്പിക്കാൻ വന്നിരിക്കുന്നോ..'' എന്നും ചോദിച്ചു സച്ചുവേട്ടൻ ചാരുവിന്റെ പിന്നാലെ ഒരു പോക്കായിരുന്നു. അവള് ജഗ്ഗും കളഞ്ഞു റൂമിന്റെ പുറത്തേക്കു ഒരു ഓട്ടം ആയിരുന്നു. ഇല്ല പോയ പോലെ തിരിച്ചു വന്നു. ഞാൻ ഇതൊക്കെ കണ്ടു പൊരിഞ്ഞ ചിരി ആയിരുന്നെങ്കിലും വേറൊരാൾ മുഖം വീർപ്പിച്ചു ഇരിപ്പുണ്ട്. എന്താണെന്ന് ചോദിക്കുന്നെന് മുന്നേ ഷാദ് എണീറ്റു ഡോറിനടുത്തേക്കു പോയി. ഞാനും അങ്ങോട്ടേക്ക് നടന്നു.
അപ്പൊ ദാ രണ്ടും കൂടി ഓടി റൂമിലേക്ക് കേറി. സച്ചുവേട്ടൻ ഞങ്ങളെ രണ്ടാളെയും തള്ളി പുറത്താക്കി. ''ഇവക്കെ ഒരെല്ലു കൂടീട്ടുണ്ട്. അതൊന്നു കുറച്ചു കൊടുക്കട്ടെ'' എന്നും പറഞ്ഞു ഡോർ അടച്ചു.
ഞാനും ഷാദും മുഖത്തോടു മുഖം നോക്കി നിന്നു പോയി. പെട്ടെന്ന് തന്നെ ഷാദ് മുഖം തിരിച്ചു. എനിക്കെന്തോ സങ്കടം തോന്നി. ഞാൻ എന്താ ചോദിക്കാൻ പോവുമ്പോളേക്കും ചാരു വാതിൽ തുറന്നു പുറത്തു വന്നു. അവള് വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.
"എന്താ മോളെ സച്ചുവേട്ടൻ കാര്യമായിട്ട് നിന്റെ എല്ലൊടിച്ച മാതിരി ഉണ്ടല്ലോ." ഞാൻ പറഞ്ഞു. അവളൊന്നു ചിരിച്ചു കാണിച്ചു. കിതപ്പ് കാരണം അവൾക്കു സംസാരിക്കാൻ പറ്റുന്നില്ല.
അപ്പോളേക്കും സച്ചുവേട്ടനും വന്നു. ആളും നന്നായി കിതക്കുന്നുണ്ട്. ''എന്തോന്നാടെ, ഇപ്പൊ ചാവൂല്ലോ..'' ഷാദ് ചോദിച്ചു.
''ഇവളാരാടാ പി.ട്ടി ഉഷയുടെ കൊച്ചുമോളോ?? ഓടി ഓടി എന്റെ ഊപ്പാടിളകി. ഇതിനെ ഒന്ന് കയ്യിൽ കിട്ടണ്ടേ.'' സച്ചുവേട്ടൻ കിതച്ചോണ്ടു പറഞ്ഞു.
''അപ്പൊ ഓടിയിട്ടാണോ നീ കിതക്കുന്നെ..'' ഷാദ് ചോദിച്ചു.
''അതെ, പിന്നേ നീ എന്താ കരുതിയെ??'' സച്ചുവേട്ടൻ ചോദിച്ചു.
''ഞാൻ വിചാരിച്ചു നീ അവളുടെ എല്ലൂരാൻ നോക്കിയതാവുമെന്നു..'' എന്നും പറഞ്ഞു ഷാദ് ചിരിച്ചു.
''ശവത്തിൽ കുത്താതെടെ..'' സച്ചുവേട്ടൻ പറഞ്ഞു.
''ആഹ് പോയി റെഡി ആയി വാ.. ബ്രേക്ക്ഫാസ്റ് കഴിക്കാൻ പോണ്ടേ.'' ഷാദ് പറഞ്ഞു.
''ആഹ് ഓക്കേ..'' എന്നും പറഞ്ഞു സച്ചുവേട്ടനും ചാരുവും അവരുടെ റൂമിലേക്ക് പോയി. ഞാൻ ഷാദിനെ നോക്കുമ്പോളേക്കും അവൻ ബാത്രൂമിലേക്കു കേറിയിരുന്നു.
ഇവനിതെന്താ പറ്റിയെ എന്നും ആലോചിച്ചു ഞാൻ അവിടെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഷാദ് റെഡി ആയി ഇറങ്ങി. പക്ഷെ എന്നെ ഒന്ന് നോക്ക പോലും ചെയ്യാതെ പുറത്തേക്കു പോയി ഡോർ അടച്ചു.
ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരുന്നു. പിന്നേ പെട്ടെന്ന് തന്നെ പോയി കുളിച്ചു റെഡി ആയി വന്നു. ഒരു ബ്ലാക് ടോപ്പും പാന്റും ആയിരുന്നു വേഷം. അപ്പൊ ആരോ വന്നു ബെൽ അടിച്ചു. ഷാദ് ആണെന്ന് കരുതി കണ്ണും വരച്ചു ഞാൻ വേഗം പുറത്തിറങ്ങി. പക്ഷെ സാറ ആയിരുന്നു വന്നത്. ഞാൻ അവളുടെ കൂടെ പോയി.
എല്ലാരും ഫുഡ് എടുത്തു ഇരുന്നിട്ടുണ്ട്. ഞാനും വേഗം ഫുഡ് എടുത്തു ഷാദിന്റെ അടുത്തുള്ള കസേരയിൽ പോയി ഇരുന്നു. പക്ഷെ അവൻ അപ്പൊ തന്നെ ഫുഡ് എടുക്കാൻ എണീറ്റു. തിരിച്ചു ഇങ്ങോട്ടു വരുമല്ലോ എന്നോർത്ത് ഇരുന്നപ്പോളാ അവൻ സച്ചുവേട്ടന്റെ അടുത്ത് പോയി ഇരുന്നത്.
പിന്നേ ഫുഡ് കഴിക്കാൻ ഒന്നും തോന്നിയില്ല. വേഗം എണീറ്റു കൈ കഴുകി അവിടെ സൈഡിൽ ഗാർഡനിൽ പോയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ എല്ലാരും വന്നു. അപ്പോളേക്കും ഹക്കീമിക്ക വണ്ടിയുമായി വന്നു. വണ്ടിയിലും ഷാദ് എന്റെ അടുത്ത് ഇരുന്നില്ല. ഞങ്ങൾ അബുദാബി സിറ്റിയും മാളും ഒക്കെ കേറി നിരങ്ങി. ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ കേറിയപ്പോ എനിക്ക് തലവേദനയാണ് ഒന്നും വേണ്ട എന്നും പറഞ്ഞു ഞാൻ വണ്ടിയിൽ ഇരുന്നു.
എല്ലാരും വാ ഫുഡ് കഴിച്ച ശരി ആവും എന്നൊക്കെ പറഞ്ഞെങ്കിലും ഷാദ് എന്നെ നോക്കി കൂടി ഇല്ല. അതെനിക്ക് വല്ലാതെ ഫീൽ ആയി. എല്ലാരും വന്നത് അറിഞ്ഞെങ്കിലും ഞാൻ കണ്ണ് തുറക്കാതെ ഉറങ്ങിയാ പോലെ കിടന്നു. പിന്നേ എവിടെയോ വണ്ടി നിർത്തിയതും ചാരു എന്നെ തട്ടി വിളിച്ചു. നോക്കിയപ്പോ ബീച്ചിൽ ആയിരുന്നു വന്നത്. ഞാനും അവരോടൊപ്പം ഇറങ്ങി. സാറയോടും അമ്മൂട്ടിയോടും കളിക്കുമ്പോളാ ഷാദ് ദൂരെ ഇരിക്കുന്നത് ശ്രദിച്ചേ.
ഞാൻ അവന്റെ അടുത്തേക്ക് പോയതും അവൻ എണീറ്റു പോയി. എനിക്ക് സങ്കടം മാറി ദേഷ്യം വന്നു. ഞാൻ പോയി അമ്മൂട്ടിയെയും എടുത്തു വെള്ളത്തിലേക്ക് നടന്നു. എന്റെ കൈ ഇതുവരെ ശരി ആയിട്ടില്ല. ഡോക്ടർ ലാസ്റ് ടൈം പറഞ്ഞത് വെള്ളം തട്ടരുത് മണ്ണ് പറ്റരുത് എന്നാണ്. മുറിവ് ആയത്തിൽ ആയോണ്ട് ഉണങ്ങാൻ ടൈം എടുക്കും. അതിനിടെൽ ഉപ്പു വെള്ളമോ പൂഴിയോ ഒക്കെ തട്ടിയാൽ ഇൻഫെക്ഷൻ ആവുമെന്ന് ഉറപ്പാ.
ഞാൻ വെള്ളത്തിൽ ഇറങ്ങിയാൽ ഷാദ് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ഞാൻ അമ്മൂട്ടിയെയും കൊണ്ട് വെള്ളത്തിൽ ഇറങ്ങിയതും പിന്നിൽ നിന്നും ''ടീ'' എന്നൊരു അലർച്ച കേട്ടു. അത് കേട്ടപ്പോ എല്ലാരും അങ്ങോട്ട് വന്നു.
''നിനക്കെന്താടീ ബുദ്ധി ഇല്ലേ?? കൈ നനയാൻ പാടില്ല എന്ന് ഡോക്ടർ പറഞ്ഞതല്ലേ.'' ഷാദ് പറഞ്ഞതും ബാക്കി എല്ലാരും എന്നെ ചീത്ത പറഞ്ഞു കൊന്നു. ഞാൻ ഒന്നും മിണ്ടിയില്ല. സാറ എനിക്ക് തലക്കൊരു കൊട്ടും തന്ന് അമ്മൂട്ടിയെയും കൊണ്ട് പോയി. ഞാൻ ഷാദിനോട് സംസാരിക്കാൻ തുടങ്ങിയതും അവൻ തിരിഞ്ഞു നടന്നു. എനിക്ക് സങ്കടം വന്നു.
ഞാൻ നേരെ കടലിലേക്ക് നടന്നു. ദേഷ്യം കാരണം കണ്ണ് കാണുന്നില്ലാരുന്നു. അല്ല കണ്ണീരു നിറഞ്ഞു കണ്ണ് കാണുന്നില്ലാരുന്നു. ഞാൻ കൈ വെള്ളത്തിലേക്ക് നീട്ടിയതും ആരോ കൈ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ആമിയോട് രാവിലെ മുതലേ അകന്നു നടന്നു. ഇല്ലെങ്കിൽ അവളോട് ഞാൻ വല്ലോം ചോദിച്ചു പോവും. എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടാണ് അവള് പോയതെന്ന് വെറുതെ തമാശ പോലെ പറഞ്ഞാലും എനിക്കതു സഹിക്കാൻ പറ്റില്ല. വണ്ടിയിലും ഞാൻ ഷാജുവിന്റെ അടുത്ത് പോയി ആദ്യമേ ഇരുന്നു. എന്റെ അവഗണന കൊണ്ടാണെന്നു തോന്നുന്നു ആമി ആകെ മൂഡ് ഔട്ട് ആണ്.
പക്ഷെ തോറ്റു കൊടുക്കാൻ എനിക്കും തോന്നിയില്ല. പക്ഷെ അവള് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരുന്നപ്പോ എന്തോ പോലെ തോന്നി. അത് കൊണ്ടാ അവിടുന്ന് ഒരു പാർസലും വാങ്ങി വന്നേ. പക്ഷെ അവള് നല്ല ഉറക്കം ആയിരുന്നു. പിന്നേ കുറച്ചു കറങ്ങി ഞങ്ങൾ ബീച്ചിൽ എത്തിയപ്പോളാ എണീറ്റത്. എന്നോട് സംസാരിക്കാൻ വന്നതും ഞാൻ എണീറ്റു നടന്നു.
അതോണ്ടുള്ള ദേഷ്യം കൊണ്ട് ആണെന്ന് തോന്നുന്നു അവള് അമ്മൂട്ടിയെയും കൊണ്ട് വെള്ളത്തിലിറങ്ങാൻ പോയത്. അവളാണ് വേദന സഹിക്കേണ്ടത് എന്ന് അവൾക്കു ബോധമില്ല. ഞാൻ രണ്ടു ചീത്ത പറഞ്ഞു അവളെ വെള്ളത്തിൽ നിന്നും കേറാൻ പറഞ്ഞു. അപ്പോളാ എല്ലാരും വന്നത്. എല്ലാരും കൂടി അവളെ പൊങ്കാല ഇട്ടു കൊന്നു. സാറ അമ്മൂട്ടിയെയും കൊണ്ട് പോയി. എല്ലാരും വണ്ടിയിലേക്ക് നടന്നു.
വെറുതെ തിരിഞ്ഞു നോക്കിയപ്പോ ആമി വീണ്ടും വെള്ളത്തിലേക്ക് പോയി. കൈ വെള്ളത്തിൽ തട്ടിക്കാൻ പോവുന്നത് കണ്ടതും ഞാൻ കൈ പിടിച്ചു വലിച്ചു. തിരിഞ്ഞു നോക്കി ഞാൻ ആണെന്ന് കണ്ടതും ആമി കൈ വിടുവിച്ചു വീണ്ടും വെള്ളത്തിലേക്ക് നടന്നു.
''ടീ നിന്നോടല്ലേ പറഞ്ഞത് വെള്ളത്തിൽ നിന്നും കേറാൻ..'' ഞാൻ പറഞ്ഞു. എവിടെ കേട്ട ഭാവം ഇല്ല. എത്ര പറഞ്ഞിട്ടും അവള് മൈൻഡ് ചെയ്യുന്നില്ല. അവസാനം ഞാൻ അവളുടെ മുന്നിൽ കേറി നിന്നു.
''ടീ നിന്നോടല്ലേ ഞാൻ സംസാരിക്കുന്നതു??? നിനക്കെന്താ ചെവി കേൾക്കില്ലേ...'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
''എന്നോട് സംസാരിക്കാൻ ഇഷ്ടമില്ലാത്തവർ എന്റെ കാര്യത്തിൽ ഇടപെടേണ്ട.'' എന്നും പറഞ്ഞു അവള് എന്നെ മാറി കടന്നു പോയി.
''എന്നെ വിശ്വാസം ഇല്ലാത്തവരെ വെറുതെ ബുദ്ധിമുട്ടിക്കണ്ട കരുതീട്ടാണ്..'' ഞാൻ പറഞ്ഞു.
അപ്പൊ തന്നെ അവള് തിരിച്ചു വന്നു എന്റെ മുന്നിൽ നിന്നു. ''എന്താ പറഞ്ഞെ???''
ഞാൻ ഒന്നും മിണ്ടിയില്ല. അവള് വീണ്ടും എന്നെ പിടിച്ചു കുലുക്കിയിട്ടു ചോദിച്ചു ''എന്താ പറഞ്ഞതെന്ന്???'''
''നീ കേട്ടില്ലേ ഞാൻ എന്താ പറഞ്ഞതെന്ന്. എന്നെ വിശ്വാസം ഇല്ലാത്തതു കൊണ്ടല്ലേ നീ ഇന്നലെ രാത്രി ചാരുവിന്റെ അടുത്തേക്ക് പോയത്.. ഞാൻ അത്ര മോശപ്പെട്ടവൻ ആണോ..'' ഞാൻ അങ്ങനെ ചോദിച്ചതും അവളെന്റെ മുഖത്തേക്ക് നോക്കി. പിന്നേ താഴെ നോക്കി, പിന്നേ ചുറ്റും നോക്കാൻ തുടങ്ങി. പിന്നേ എന്നെ കടന്നു പോയി.
പെട്ടെന്നാണ് ഞാൻ കമണ്ണടിച്ചു വെള്ളത്തിലേക്ക് വീണത്. പുറത്തു നല്ല അടി കിട്ടിയതിന്റെ വേദനയും ഉണ്ട്. കണ്ണിലും മൂക്കിലും ഒക്കെ വെള്ളം കേറി. ഞാൻ തല പൊക്കി നോക്കി. ആമി എവിടെ???
''ടാ തെണ്ടീ എന്തിനാടാ എന്നെ തല്ലിയെ???'' ഞാൻ എണീറ്റ് മുഖം തുടച്ചു നോക്കുമ്പോ മുന്നിൽ കണ്ടത് സച്ചുവിനെ ആണ്. അവൻ എന്നെ നോക്കി ചിരിക്കുവാണ്. പക്ഷെ എന്റെ മുഖം കണ്ടപ്പോ ചിരി ഒക്കെ കണ്ടം വഴി ഓടി.
''സോറി മുത്തേ.. കാരണം ഒന്നും അറിയില്ല, ഇവൾ എന്നോട് ചെയ്യാൻ പറഞ്ഞു ഞാൻ ചെയ്തു.'' എന്നും പറഞ്ഞു സച്ചു ആമിയെ കാണിച്ചു തന്നു.
''അതിനു വണ്ടിലേക്കു പോയ നീ എങ്ങനാടാ തെണ്ടീ ഇവിടെ എത്തിയെ??'' ഞാൻ കലിപ്പിൽ സച്ചൂനോട് ചോദിച്ചു.
''അത് നിങ്ങളെ കാണാഞ്ഞപ്പോ തിരക്കി വന്നതാ. അപ്പൊ ദേ ഇവള് കണ്ണ് നിറച്ചോണ്ടു എന്റടുത്തു വന്നു നിന്നെ തല്ലി വെള്ളത്തിലിടാൻ പറഞ്ഞു. ഞാൻ അത് പോലെ ചെയ്തു, സിമ്പിൾ..'' എന്നും പറഞ്ഞു അവൻ ഒരു ഓട്ടം ആയിരുന്നു.
വേറൊന്നും അല്ല ഇനി നിന്നാൽ അവനെ ഞാൻ കടലിൽ മുക്കി കൊല്ലുമെന്ന് അവനറിയാം. ആമിയെ നോക്കിയപ്പോ അവള് രണ്ടു കയ്യും കെട്ടി എന്നെ നോക്കി നിക്കാണ്.
''ടീ നിനക്ക് പ്രാന്തുണ്ടോ എന്നെ എന്തിനാ വെള്ളത്തിലേക്ക് തല്ലി ഇടാൻ പറഞ്ഞെ.'' ഞാൻ ചോദിച്ചു. അവളെ കണ്ണ് നിറഞ്ഞതു കണ്ടതു കൊണ്ട് അൽപ്പം മയത്തിലാ ചോദിച്ചത്.
''ഷാദ് ഇപ്പൊ എന്നോട് എന്താ പറഞ്ഞെ??? എനിക്ക് ഇയാളെ വിശ്വാസം ഇല്ലാത്തതു കൊണ്ടാണ് ഞാൻ ഇന്നലെ റൂമിൽ നിന്നും പോയത് എന്ന് അല്ലെ..'' ആമി കലിപ്പിൽ ആണ് മോനെ. ഷാദ് സൂക്ഷിച്ചോ, അവള് ചെലപ്പോ നിന്നെ കാലേ വാരി നിലത്തടിക്കും.
''പിന്നെ നീ എന്തിനാ പോയെ?? റൂമിൽ സോഫ ഇല്ല എന്ന് കണ്ടപ്പോ അല്ലെ നീ ഓടിയത്. എന്റടുത്തു കിടക്കേണ്ടി വന്നാലോ എന്ന് പേടിച്ചല്ലേ നീ പോയെ.'' ഞാൻ ചോദിച്ചു.
''അതെ സോഫ ഇല്ല എന്ന് കണ്ടപ്പോ തന്നെയാ ഓടിയത് സോഫ ഇല്ലാത്തോണ്ട് ഞാൻ നിലത്തു കിടക്കാം എന്ന് പറഞ്ഞാൽ ഷാദ് സമ്മതിക്കില്ല എന്നും ഷാദ് തന്നെ നിലത്തു കിടക്കുമെന്നും എനിക്കറിയാരുന്നു.
പക്ഷെ ഇയാളുടെ അടുത്ത് ഒരു ബെഡിന്റെ സൈഡിൽ കിടക്കുന്നതു എനിക്ക് കുഴപ്പമില്ലാത്ത കൊണ്ട് അത് ഞാൻ വിട്ടതാ. കാരണം ആരെക്കാളും എനിക്ക് തന്നെ വിശ്വസിക്കാം എന്ന് എനിക്കറിയാം. ഷാദിന്റെ കൂടെ ഞാൻ എന്നും സേഫ് ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ്.'' ആമി പറഞ്ഞു നിർത്തി.
ഞാൻ ഒന്ന് പൊങ്ങിയോ, ഏയ് ഞാൻ പാവം ആണ്, എനിക്ക് പബ്ലിസിറ്റി ഒന്നും ഇഷ്ടല്ല. അതോണ്ടാ ഞാനൊരു സംഭവം ആണെന്ന് ആരോടും പറയാത്തത്. അല്ല പിന്നെ ഇവളെന്തിനാ പോയെ.
''പിന്നെ നീ എന്തിനാ പോയെ..'' ഞാൻ ചോദിച്ചു.
''അത് എന്റെ ഹാൻഡ് ബാഗ് ചാരൂന്റെ റൂമിൽ ആരുന്നു. അതിൽ എനിക്ക് അത്യാവശ്യം ആയി വേണ്ടിയിരുന്ന ഒരു സാധനം ഉണ്ടായിരുന്നു. സച്ചുവേട്ടനും ചാരുവും ഉറങ്ങിയാലോ എന്ന് വിചാരിച്ചാണ് ഓടിയത്.'' ആമി പറഞ്ഞു.
''എന്ത് സാധനം..'' ഞാൻ ചോദിച്ചതും അവൾ പരുങ്ങാൻ തുടങ്ങി.
''അത്.. അത് പിന്നെ .. അതൊരു സാധനം.'' അവള് പറഞ്ഞു. എനിക്കാണെങ്കിൽ നനഞ്ഞിട്ടു ദേഷ്യം വരുന്നുണ്ടായിരുന്നു. പൂഴി എതിലേക്കൂടി ഒക്കെ കേറീട്ടുണ്ടെന്നു അറീല, മൊത്തത്തിൽ ചൊറിച്ചിൽ എടുക്കുന്നു. അതിനിടെൽ അവളെ ബബ്ബബ്ബ കൂടി ആയപ്പോ കലിപ്പ് കൂടി.
''ടീ മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറയെടീ..'' ഞാൻ അലറി.
''അതെന്റെ ആ ദിവസങ്ങളിൽ ഉപയോഗിക്കുന്ന സാധനം ആ ബാഗിൽ ആയിരുന്നു..'' എന്ന് ആമി രണ്ടു ചെവിയും പൊത്തി പറഞ്ഞു. എനിക്കാണെങ്കി അത് കേട്ട് ചിരി വന്നു.
''അതെന്താടി ഈ ആ ദിവസങ്ങൾ...'' ഞാൻ അവളെ കളിയാക്കി ചോദിച്ചു. അവളെന്നെ നോക്കിപ്പേടിപ്പിച്ചു.
''ടീ നീയൊക്കെ ഈ നൂറ്റാണ്ടിൽ ഉള്ളത് തന്നെ ആണോ.. നിനക്ക് പീരിയഡ്സ് ആയി എന്ന് പറഞ്ഞാൽ എന്താ പ്രശനം.. അത് ഞങ്ങക്ക് അറിയാൻ പാടില്ലാത്ത കാര്യം ഒന്നും അല്ലല്ലോ. വിസ്പെർ സ്റ്റേഫ്രീ എന്നൊക്കെ പറഞ്ഞു ഇരുപത്തിനാലു മണിക്കൂറും ടിവിയിലൊക്കെ പരസ്യം വരുന്നതല്ലേ, പിന്നെ ആ വേർഡ് ഉപയോഗിക്കുന്നതിനു നിങ്ങക്കെന്താ ഇത്ര പ്രശ്നം.'' ഞാൻ ചോദിച്ചു.
എന്റെ ഓപ്പൺ ആയുള്ള സംസാരം കേട്ടിട്ട് അവളിപ്പോ കണ്ണും തള്ളി വായും ഓപ്പൺ ആക്കി നിക്കുന്നുണ്ട്. ഇത് ഇപ്പൊ അങ്ങിനെ ഒളിപ്പിച്ചു വെക്കേണ്ട കാര്യം ഒന്നും അല്ലല്ലോ. എനിക്കും ഉമ്മയും പെങ്ങളും ഒക്കെ ഉള്ളതല്ലേ. ഞാൻ അവളെ വാ അടച്ചു കൊടുത്തു. ''എന്താടീ ഇത് നിന്റെ കണ്ണിപ്പൊ പുറത്തു ചാടുമല്ലോ.'' ഞാൻ ചോദിച്ചു.
''അതെ ഏതു നൂറ്റാണ്ടിൽ ആയാലും ഈ കാര്യം വരുമ്പോ ഞങ്ങൾ സ്ത്രീകൾക്ക് മടി ആണ് സംസാരിക്കാൻ. പിന്നെ കല്യാണം കഴിഞ്ഞു ആ തെണ്ടി ഒരിക്കെ ചായ ഉണ്ടാക്കാൻ പറഞ്ഞപ്പോ, എനിക്ക് വയ്യ പീരിയഡ്സ് ആയിട്ട് വയറു വേദന ആണെന്ന് പറഞ്ഞപ്പോ അവൻ എന്നെ രണ്ടു ദിവസമാ ഉറങ്ങാൻ വിടാതെ ജോലി എടുപ്പിച്ചത്. അതും പീരിയഡ്സ് എന്ന വാക്കു ഞാൻ ഷെറിയുടെ മുന്നിൽ വച്ച് പറഞ്ഞു എന്നും പറഞ്ഞു. ഇതൊക്കെ വൃത്തികെട്ട വാക്ക് ആണ് പോലും. ആരുടെ മുന്നിലും പറയാൻ പാടില്ലാന്നു. അതോടെ ആ പേര് പറയൽ തന്നെ ഞാൻ നിർത്തി.'' ആമി പറഞ്ഞു.
''ഇവനെ കൊണ്ട് തോറ്റല്ലോ, ആ തെണ്ടി്ന് കൊല്ലും.'' എന്നും പറഞ്ഞു ഞാൻ നടക്കാൻ പോയതും ന്നെ പിടിച്ചു വച്ചു. പെട്ടെന്ന് തന്നെ അയ്യേ എന്നും പറഞ്ഞു കൈ വിട്ടു എന്റെ കയ്യിൽ നിന്നും ആയ പൂഴി തുടച്ചു കളഞ്ഞു.
''അല്ല അതൊക്കെ പോട്ടെ ഇപ്പൊ നീ എന്തിനാ സച്ചൂനോട് പറഞ്ഞു എന്നെ വെള്ളത്തിൽ തള്ളിയിട്ടേ..'' ഞാൻ ചോദിച്ചു.
''അത് ഷാദ് എനിക്ക് ഇയാളെ വിശ്വാസം ഇല്ല എന്ന് പറഞ്ഞപ്പോ ദേഷ്യം വന്നു. ആദ്യം അടിക്കാൻ വല്ല വടിയോ കല്ലോ ഉണ്ടോന്ന നോക്കിയേ. പക്ഷെ ഒന്നും കിട്ടിയില്ല. അപ്പോളാ സച്ചുവേട്ടൻ വരുന്നത് കണ്ടത്. നേരെ പോയി കാര്യം പറഞ്ഞു. കാരണം എന്റെ അടിക്കു അത്ര സ്ട്രോങ്ങ് ഉണ്ടാവില്ല.'' എന്നും പറഞ്ഞു അവളുടെ നിഷ്കളങ്കമായ മുഖത്ത് ഒരു ചിരി വരുത്തി.
''അതിനെന്തിനാടീ വെള്ളത്തിൽ തള്ളി ഇട്ടേ.. അടിച്ച മാത്രം പോരായിരുന്നോ...'' ഞാൻ ചോദിച്ചു.
''പോരല്ലോ... രാവിലെ മുതൽ ഞാൻ പട്ടിണി ആയതു ഷാദിനെ കൊണ്ടല്ലേ. അപ്പൊ അടി മാത്രം പോരാ എന്ന് തോന്നി.'' എന്നും പറഞ്ഞു അവൾ ചിരിച്ചു, കൂടെ ഞാനും. പക്ഷെ അതൊരു കൊലച്ചിരി ആയിരുന്നു.
@@@@@@@@@@@@@@@@@@@@@@@@@@
ഷാദിനോട് എല്ലാം സംസാരിച്ചു സോൾവ് ആയി. ഏല്ലാം ഇപ്പോ പറഞ്ഞാ ശരി ആവില്ല. വരട്ടെ സമയം ഉണ്ടല്ലോ. അതോണ്ടാ പിരിയഡ്സ് എന്ന് മാത്രം പറഞ്ഞത്. അത് പറഞ്ഞാ കോന്തൻ പിന്നൊന്നും ചോദിക്കില്ല എന്നാ വിചാരിച്ചേ. അവനതൊന്നും ഒരു വിഷയമേ അല്ല.
പിന്നെ അവനെ വെള്ളത്തിൽ തള്ളി ഇട്ട കാര്യം പറഞ്ഞു അവനെ കളിയാക്കി ചിരിക്കുമ്പോൾ ആണ് ആ കൊരങ്ങൻ വെറുതേ ചിരിക്കാൻ തുടങ്ങിയെ. അതിലെന്തോ കൊനഷ്ട്ട് ഉണ്ടെന്നു എനിക്ക് തോന്നി. അപ്പൊ തന്നെ ഞാൻ പിന്നോട്ടു നടക്കാൻ പോയെങ്കിലും അവൻ എന്റെ കൈ പിടിച്ചു വലിച്ചു. എന്നിട്ടു എന്നെ പൊക്കി എടുത്തു വെള്ളത്തിലേക്ക് നടന്നു.
''ഷാദ് പ്ളീസ് കളിക്കല്ലേ.. എന്നെ താഴെ ഇറാക്ക്..'' ഞാൻ പറഞ്ഞു.
''ഇല്ല മോളെ ഉപ്പു വെള്ളത്തിന്റെ സ്വാദ് മോളും കൂടി അറിയൂ..'' എന്നും പറഞ്ഞു അവൻ നടത്തം തുടർന്ന്.
''അയ്യോ വേണ്ട പ്ളീസ്, നനഞ്ഞാൽ എനിക്ക് തണുക്കും..'' ഞാൻ പറഞ്ഞു.
''അച്ചോടാ വാവക്ക് തണുക്കുമോ.. അപ്പൊ എനിക്ക് തണുക്കും എന്ന് മോള് ഓർത്തില്ലേ...'' ഷാദ് ചോദിച്ചു.
''അത് പെട്ടന്നുള്ള ദേഷ്യത്തിൽ പറ്റിപ്പോയതാ. സോറി.. ഇനി ആവർത്തിക്കില്ല, പ്ളീസ് താഴെ ഇറാക്ക്. എന്റെ കൈ നനയും, പിന്നെ മുറിവ് പഴുക്കും.'' ഞാൻ പറഞ്ഞു. അത് കേട്ടപ്പോ ഷാദ് നിന്നു. എന്നിട്ടു എന്റെ മുഖത്തേക്ക് നോക്കി. അപ്പൊ ഞാൻ ആശ്വാസത്തോടെ നെടുവീർപ്പിട്ടു.
പക്ഷെ ആ സ്പോട്ടിൽ തന്നെ ആ കൊരങ്ങൻ എന്നെ വെള്ളത്തിലേക്കിട്ടു. എന്റെ വായിലും മൂക്കിലും എന്തിനേറെ പറയുന്നു സ്കാർഫിനുള്ളിലൂടെ ചെവിയിലേക്ക് വരെ വെള്ളം കേറി. ശ്വാസം മുട്ടുന്ന പോലെ തോന്നുമ്പോളേക്കും ആ കോന്തൻ എന്നെ വലിച്ചു എണീപ്പിച്ചു. ഞാൻ നിന്നു കുറെ ചുമച്ചു. വായൊക്കെ ഉപ്പു രസം തോന്നീട്ടു കുറെ തുപ്പുകൊക്കെ ചെയ്തു.
അപ്പോളൊക്കെ ആ ജന്തു ഡ്രാക്കുള നിന്നു ചിരിക്കാണ്. എനിക്കതു കണ്ടു ദേഷ്യം കേറി. ഞാൻ അവന്റെ വയറ്റിൽ നോക്കി ഒരു കുത്തു കൊടുത്തതും ദേ പോയി എന്ന് പറഞ്ഞ പോലെ ആ കോന്തൻ പിന്നോട്ടേക്കു വീണു. എന്റെ കൈ അവൻ പിടിച്ചത് കാരണം ദേ വന്നു എന്ന് പറഞ്ഞു ഞാനും വീണു.
പെട്ടെന്നായതു കൊണ്ട് രണ്ടാളും കുറച്ചു വെള്ളം കുടിച്ചു. തിരയടിക്കുന്ന കാരണം എണീക്കാൻ പറ്റുന്നില്ല. പിന്നെ രണ്ടാളും എങ്ങനേലും കൈ പിടിച്ചു എണീറ്റ് കരയിലേക്ക് പോയി. രണ്ടാളുടേം കോലം കണ്ടു പരസ്പരം നോക്കി കുറെ ചിരിച്ചു.
''എന്നാലും ദുഷ്ട്ടാ എങ്ങനെ തോന്നി എന്നെ വെള്ളത്തിലിടാൻ?? ഈ നനഞ്ഞ കോലം വച്ചു ഞാൻ എങ്ങനെ ആൾക്കാരുടെ മുന്നിൽ പോവും. എന്റെ കൈ പോലും ഓർത്തില്ലല്ലോ.'' എന്ന് പറഞ്ഞതും അവൻ എന്റെ തലക്കൊരു തട്ട് തന്നു.
''ടീ നീ കയ്യിൽ ബാൻഡ് ഇട്ടതു ഞാൻ കണ്ടിരുന്നു. അതോണ്ട് തന്നെയാ മോളെ നിന്നെ കൊണ്ട് പോയി വെള്ളത്തിൽ ഇട്ടതു.'' ഷാദ് എന്റെ കൈ പിടിച്ചു കാണിച്ചിട്ട് പറഞ്ഞപ്പോ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. കുളിക്കുമ്പോൾ കൈ നനയാതിരിക്കാൻ ഒരു പ്ലാസ്റ്റിക് ബാൻഡ് വാങ്ങിയിരുന്നു. ഇന്ന് കുളിച്ചിട്ടു ടെൻഷനിൽ ഞാൻ അത് ഊരാൻ മറന്നിരുന്നു. ആ ധൈര്യത്തിൽ അല്ലെ നേരത്തെ ഞാൻ വെള്ളത്തിൽ ഇറങ്ങാൻ പോയെ. കോന്തൻ അതും കണ്ടു പിടിച്ചു.
''വാ പോവാം, ഇല്ലെങ്കിൽ അവന്മാരൊക്കെ കൂടി നമ്മളെ കൊല്ലും.'' എന്നും പറഞ്ഞു ഷാദ് എണീറ്റിട്ടു എനിക്ക് കൈ തന്നു. ഞങ്ങള് വണ്ടിയിലേക്ക് നടന്നു. ആകെപ്പാടെ നനഞ്ഞു, ബ്ലാക് ഡ്രസ്സ് ആയോണ്ട് അതികം മനസ്സിലാവുന്നില്ല. അപ്പോളാ ഞങ്ങളെ തന്നെ നോക്കുന്ന ഷെസിനെ ഞാൻ കണ്ടത്. യാ അല്ലാഹ് അവന്റെ മുഖം കണ്ടാൽ ഇപ്പൊ എന്നെ വെട്ടിക്കൊല്ലും എന്ന് തോന്നിപ്പോവും.
ഞാൻ വേഗം ഷാദിന്റെ കൈ പിടിച്ചു നടന്നു. അവനാണെങ്കി ഇവളെന്താ ഈ കാണിക്കുന്നേ എന്ന രീതിയിൽ എന്നെ നോക്കുന്നുണ്ട്. ഞങ്ങൾ വേഗം വണ്ടിയുടെ അടുത്തെത്തി. നനഞ്ഞ കോഴികളെ പോലെ ഉള്ള ഞങ്ങളെ വരവ് കണ്ടു എല്ലാരും അന്തം വിട്ടു നോക്കുന്നുണ്ട്.
''എന്താ ഇതൊക്കെ??'' ഷാജുക്ക ആണ്.
''അതൊന്നു ജസ്റ്റ് വെള്ളത്തിൽ വീണതാ.'' ഷാദ് പറഞ്ഞു.
''നീ അല്ലെ നേരത്തെ ഇവളെ കൈ നനയും എന്നും പറഞ്ഞു ഒച്ചപ്പാടാക്കിയത്.'' പ്രവീണേട്ടൻ ചോദിച്ചു.
''അത് പിന്നെ ഇവളെ കയ്യിൽ ബാൻഡ് ഉണ്ട്.. മുറിവ് നനയില്ല.. ''എന്നും പറഞ്ഞു ഷാദ് വേഗം വണ്ടിയിൽ കയറാൻ പോയി. പക്ഷെ സച്ചുവേട്ടൻ അവനെ പിടിച്ചു വച്ചു.
''ടാ നീ അല്ലെ വെള്ളത്തിലിറങ്ങി കളിയ്ക്കാൻ ആഗ്രഹിച്ചു വന്ന ഞങ്ങളെ ഒക്കെ ആമി കൂടെ ഇറങ്ങും എന്നും പറഞ്ഞു വെള്ളത്തിന്റെ അടുത്തേക്ക് പോലും വിടാതെ നിന്നെ. എന്നിട്ടു രണ്ടും കൂടി വെള്ളത്തിൽ കളിച്ചു രസിച്ചിട്ടു വന്നിരിക്കാ അല്ലെ... ബ്ലഡി ഫൂൾസ്.'' സച്ചുവേട്ടൻ ദേഷ്യത്തോടെ പറഞ്ഞു.
''പോടാ അവിടുന്ന്.. ഞാൻ എങ്ങനെയാ വെള്ളത്തിൽ നനഞ്ഞേ എന്ന് നിനക്ക് അറിയാലോ..'' എന്ന് ഷാദ് ചോദിച്ചതും സച്ചുവേട്ടൻ വേഗം അവനെ വിട്ടു നല്ല കുട്ടിയായി ഷാജുക്കാന്റെ പിന്നിൽ ഒളിച്ചു. ''പിന്നെ ഈ അലവലാതി കയ്യിൽ ബാൻഡ് ഇട്ടതു ഞാൻ കുറച്ചു നേരത്തെ നിങ്ങള് പോയ ശേഷമാ കണ്ടത്.''
അപ്പൊ മോനും ഇവളും കൂടി എന്നെ തള്ളി ഇട്ടില്ലേ ,അതിനു പകരമായി ഞാൻ അവളെ വെള്ളത്തിൽ തള്ളിയിട്ടു. അല്ലാണ്ട് ഞങ്ങൾ കളിച്ചിട്ട് വന്നതൊന്നും അല്ല.'' എന്നും പറഞ്ഞു ഷാദ് എന്നെ നോക്കി കണ്ണുരുട്ടി. അപ്പോളേക്കും ചാരുവും സാറയും ഞങ്ങക്ക് തുടക്കാൻ രണ്ടു ടവൽ തന്നിരുന്നു.
മാറി നിന്നു ഡ്രെസ്സിലെ വെള്ളം എല്ലാം പിഴിഞ്ഞ് കളഞ്ഞു. ടവൽ കൊണ്ട് മുഖം ഒക്കെ തുടച്ചു. പക്ഷെ സ്കാർഫ് നനഞ്ഞതു കാരണം വെള്ളം വീണ്ടും ഇറ്റുന്നു. തലയിൽ ഭയങ്കര കനം പോലെ. അത് പിഴിഞ്ഞ് കളയണമെങ്കിൽ സ്കാർഫ് ഊരി മാറ്റണം. എല്ലാരുടെയും മുന്നിൽ വച്ചു അങ്ങനെ ചെയ്യാൻ എനിക്ക് മടി ആയി.
''ടീ നീ എന്ത് നോക്കി നിക്കാ വന്നു കേറൂ..'' സച്ചുവേട്ടൻ അങ്ങനെ പറഞ്ഞപ്പോ ഞാൻ വേഗം അങ്ങോട്ട് നടന്നു.
''നീ എന്താ സ്കാർഫ് ഊരി തല തുടക്കാത്തെ? അസുഗം വരുത്താൻ ആണോ.'' സച്ചുവേട്ടൻ ചോദിച്ചു. ഞാൻ നിന്ന് പരുങ്ങി.
''എന്താ ഞങ്ങള് നിക്കുന്നോണ്ടാണോ??'' പ്രവീണേട്ടൻ ആണ്. ഞാൻ അവരെ നോക്കി.
''എന്താ ചോദിച്ചത് കേട്ടില്ലേ. അപ്പൊ നീ ഞങ്ങളെ സ്വന്തം സഹോദരൻമാരെ പോലെ ആണ് കാണുന്നത് എന്നൊക്കെ പറഞ്ഞത് വെറുതെ ആണ് അല്ലെ.'' ഷാജുക്ക ചോദിച്ചു.
''ശരിയാ അവളുടെ ഉമ്മാന്റെ വയറ്റിന്നു വന്നാൽ അല്ലെ നമ്മള് അവൾക്കു സ്വന്തം ആവൂ..'' അത് പറയുമ്പോ സച്ചുവേട്ടന്റെ ശബ്ദം ഇടറിയിരുന്നു.
''ഒന്ന് പോയെ.. ഞാൻ സ്കാർഫ് ഊരി തല തുടക്കാൻ പോവുമ്പോളാ സച്ചുവേട്ടൻ വന്നു വിളിച്ചേ. പിന്നെ ലേറ്റ് ആവണ്ട വിചാരിച്ചാ വേഗം വന്നത്.'' ഞാൻ പറഞ്ഞു. ഇല്ലെങ്കിൽ എല്ലാര്ക്കും സങ്കടം ആവും.
''ആ എന്നാ നീ പോയി വേഗം തല തുടച്ചിട്ട് വാ.'' എന്നും പറഞ്ഞു അവർ വണ്ടിയിലേക്ക് കേറി. ഞാൻ വണ്ടിയുടെ പിന്നിലേക്ക് പോയി സ്കാർഫ് ഊരി തല തുടച്ചു. സാക്രഫ് നല്ലോണം പിഴിഞ്ഞ് തലയിൽ ഇട്ടു. അത് കുത്താൻ നിന്നില്ല. വണ്ടിയിലേക്ക് കേറാൻ പോവുമ്പോള സച്ചുവേട്ടൻ വന്നേ.
''ഡീ ഇങ്ങനാണോ തല തുടക്കുന്നെ.'' എന്നും പറഞ്ഞു ടവൽ വാങ്ങി ഒന്നൂടെ എന്റെ തല തുടച്ചു തന്നു. പണ്ട് അമീർ ഇക്ക ഇങ്ങനെ ആയിരുന്നു. എപ്പോളും കുളിച്ചു വന്നാൽ എന്റെ മുടിയിൽ നിന്നും വെള്ളം ഇടുന്നതു കാണാം. അപ്പൊ ഇക്ക തല തുടച്ചു തരും. അതിനായി ഞാൻ തല തുടക്കാത്തെ വരുകേം ചെയ്യും.
''ഓ അങ്ങളെടേം പെങ്ങളുടേം സ്നേഹ പ്രകടനങ്ങൾ കഴിഞ്ഞെങ്കിൽ വന്നു കേറുമോ..'' ചാരുവാണ്.
''ഓ നിനക്ക് മൂത്ത അസൂയ അല്ലെടീ എന്റെ പെങ്ങളോട്.. സച്ചുവേട്ടൻ ചോദിച്ചു. അപ്പൊ എല്ലാരും ചിരിച്ചു.
ഞങ്ങൾ അകത്തേക്ക് കേറാൻ പോവുമ്പോള എന്റെ സ്കാർഫിന്റെ പിൻ എവിടെയോ വീണെന്ന് മനസ്സിലായത്.
''ഞാനിപ്പോ വരാം സച്ചുവേട്ട, ഇങ്ങള് കേറിക്കോ.'' എന്നും പറഞ്ഞു ഞാൻ വണ്ടിന്റെ പിന്നിലേക്ക് പോയി. അവിടെ നിലത്തുണ്ടായിരുന്നു പിൻ. അതും എടുത്തു ഞാൻ വേഗം വണ്ടിയിലേക്ക് കേറാൻ പോയി.
''ടീ'' എന്ന ഒരലർച്ച കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. റബ്ബേ ഷെസിന്, കൂടെ അവന്റെ ഫ്രണ്ട്സും ഉണ്ട്.. ഇവൻ എന്തിനാ എന്നെ വിളിക്കുന്നെ.. എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി.
കണ്ടില്ലെടാ ഇവളെ ഗുണം.. ഇവളെ ഡിവോഴ്സ് ചെയ്യുന്നു എന്ന് പറഞ്ഞപ്പോ നിനക്കൊക്കെ എന്താരുന്നു സിമ്പതി. ഇപ്പൊ കണ്ടില്ലേ ഒരു നാണവും ഇല്ലാതെ കണ്ടവരുടെ കൂടെ നടക്കുന്നത്. ഷെസിൻ പറഞ്ഞു. എനിക്ക് മറുപടി പറയാൻ ഒക്കെ തോന്നുന്നുണ്ട്. പക്ഷെ എന്ത് ചെയ്യാനാ വായിൽ ആരോ ഗം ഇട്ടു ഒട്ടിച്ച മാതിരി ആണുള്ളത്.
ഇവളൊക്കെ എന്റെ തലയിൽ നിന്നും ഒഴിഞ്ഞു പോയത് എന്റെ ഭാഗ്യം. ഇല്ലെങ്കിൽ ഞാനില്ലാത്ത സമയത്തു വേറെ ആണുങ്ങളെ വിളിച്ചു വീട്ടിൽ... എന്ന് പറയുമ്പോളേക്കും ഷെസിൻ ഷാദിന്റെ ചവിട്ടു കൊണ്ട് തെറിച്ചു വീണിരുന്നു.
''പഭ @##$%#$%##$%^ നീ ആരാടാ അവളോട് ഇങ്ങനെ ഒക്കെ സംസാരിക്കാൻ.. ഇനി അവളോട് എന്തേലും മോശമായി പറഞ്ഞാൽ ചെവിട്ടി നിന്റെ നട്ടെല്ല് ഞാൻ ഓടിക്കും.'' ഷാദിനെ ഇത്രയും ദേഷ്യത്തിൽ ഞാൻ ആദ്യം ആയി കാണുവാണ്. വീണ്ടും അവനെ അടിക്കാൻ പോയപ്പോ സച്ചുവേട്ടൻ ഷാദിനെ പിടിച്ചു വച്ചു.
''വേണ്ടെടാ വിട്ടേക്ക്.'' സച്ചുവേട്ടൻ പറഞ്ഞു.
''അങ്ങനെ പറഞ്ഞു കൊടുക്ക് കൂട്ടുകാരന് ബുദ്ധി ഉണ്ട്. ഐ ലൈക് യൂ..'' എന്നും പറഞ്ഞു ഷെസിൻ സച്ചുവേട്ടന്റെ തോളിലൂടെ കയ്യിട്ടു മുന്നോട്ടു നടന്നു.
''അവനു പറഞ്ഞു കൊടുത്തേക്കു കൂടെ കൊണ്ട് നടക്കുന്നത് ഒരു പക്കാ വേസ്റ്റ് ആണെന്ന്.. കുറച്ചു നാൾ കൂടെ ഉണ്ടായത് അല്ലെ അതോണ്ട് എനിക്ക് നന്നായിട്ടു അറിയാം അവളെ സ്വഭാവം.'' എന്ന് പറഞ്ഞതും സച്ചുവേട്ടൻ തോളിൽ നിന്നും അവന്റെ കൈ എടുത്തു മാറ്റി, അവനെ തല്ലാൻ പോയി. അപ്പൊ തന്നെ ഞാൻ സച്ചുവേട്ടനെ കൈ പിടിച്ചു വേണ്ടാ പറഞ്ഞു.
''ഓ അപ്പൊ കുറെ കസ്റ്റമേഴ്സ് ഉണ്ടല്ലേ നിനക്കിപ്പോ..'' എന്ന് ഷെസിൻ പറഞ്ഞതും അവനു വീണ്ടും കിട്ടി അടി. നോക്കിയപ്പോ പ്രവീണേട്ടൻ. ഷാദിനെ ഷാജുക്ക പിടിച്ചു വച്ചിട്ടാ ഉള്ളത്. അപ്പൊ ചാരു ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു.
''ഇനി ഇവളെ പറ്റി എന്തേലും നിന്റെ വായിന്നു വന്നാൽ വെട്ടി നുറുക്കി കടലിൽ തള്ളും.'' പ്രവീണേട്ടൻ പറഞ്ഞു. എന്നിട്ടു ഷെസിന്റെ ഫ്രണ്ട്സിനെ നോക്കി ''കൊണ്ട് പോടാ ഈ പട്ടിയെ..'' എന്ന് പറഞ്ഞു. അവർ വന്നു അവനെ വിളിച്ചോണ്ട് പോയി.
''ടീ നിന്നെ ഞാൻ മനസ്സമാധാനത്തോടെ ജീവിക്കാൻ വിടില്ല.. നിന്റെ ജീവിതം എന്റെ കൈ കൊണ്ട് തന്നെ ഞാൻ തീർക്കും.. എന്റെ കയ്യിൽ പിടഞ്ഞു തീരാനാ നിന്റെ വിധി. നീ കണ്ടോ...'' എന്നും അലറിക്കൊണ്ട് അവൻ പോയി.
''പിന്നെ നിനക്കുള്ളത് ഞാൻ തരുന്നുണ്ട്. അന്ന് കൈ പൊള്ളിയപ്പോയേ നിന്നെ ഞാൻ നോട്ടം ഇട്ടതാണ്. നിന്നെ എന്റെ കൈയിൽ കിട്ടും.'' എന്ന് പറഞ്ഞു പുച്ഛത്തോടെ ചിരിച്ചു വായിൽ നിന്നും വന്ന ചോര തുടച്ചു മാറ്റി ഷെസിൻ നടന്നു പോയി.
എല്ലാം കേട്ട് ഒരു പ്രതിമ കണക്കെ ഞാൻ നിന്നു. എന്തോ കേട്ട് ശീലമായ വാക്കുകൾ ആയതു കൊണ്ടാണെന്നു തോന്നുന്നു കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ പോലും പുറത്തേക്കു വന്നില്ല. പതിയെ ചാരു എന്നിൽ നിന്നും അടർന്നു മാറി.
''ഒന്ന് കരഞ്ഞോ അപ്പൊ എല്ലാ സങ്കടങ്ങളും തീരും..'' ചാരു പറഞ്ഞു.
''അതിനു കണ്ണീർ ഉണ്ടായിട്ടു വേണ്ടേ.. അതൊക്കെ ആ ദുഷ്ടൻ പണ്ടേ എന്നെ കൊണ്ട് ഒഴുക്കി തീർത്തതാ..'' എന്ന് പറഞ്ഞു ഞാൻ ഒന്ന് പുഞ്ചിരിച്ചു.
''അതൊക്കെ വിട്ടേ, ആ തെണ്ടി പോയില്ലേ. ഇനി അതിനെ പറ്റി ആരും ഓർക്കേണ്ട.'' സച്ചുവേട്ടൻ പറഞ്ഞു. അപ്പോളും ഷാദിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടാണ് ഉള്ളത്.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ആമി ഷെസിനെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും ചീപ് ആണ് അവൻ എന്ന് ഇന്നാണ് മനസ്സിലായത്. അവൻ പറഞ്ഞ വാക്കുകൾ അത്രയ്ക്ക് അറപ്പുളവാക്കുന്നതാണ്. ഇത്രയും ആൾക്കാരുടെ മുന്നിൽ വച്ചു ഇങ്ങനെ പെരുമാറുന്നവൻ ഒറ്റയ്ക്ക് അവളോട് എങ്ങനെ ആയിരിക്കും പെരുമാറിയിട്ടുണ്ടാവുക എന്ന് ഊഹിക്കാനേ ഉള്ളൂ..
യാ അല്ലാഹ് ഇങ്ങനൊരു ആളെ ഭർത്താവായി ഒരു പെണ്ണിനും കൊടുക്കല്ലേ. ഞാൻ ഓരോന്ന് ആലോചിച്ചു ടെൻഷൻ നിക്കുമ്പോളാണ് ആരോ എന്റെ കയ്യിൽ പിടിച്ചത്. നോക്കിയപ്പോ സച്ചു. ബാക്കി എല്ലാരും എന്നെ തന്നെ നോക്കി നിക്കാണ്. ചിലപ്പോ എന്റെ മുഖത്തെ ടെൻഷൻ കൊണ്ടാവും.
''ടാ പോട്ടെ, നീ ടെൻഷൻ അടിക്കേണ്ട. ദേഷ്യം കൊണ്ട് അടിച്ചു പോയതല്ലേ. അതൊക്കെ വിട്ടേക്ക്. അവൻ എന്തേലും കംപ്ലൈന് കൊടുത്താൽ ഞങ്ങളെ നിന്റെ കൂടെ.'' സച്ചുവാണ്.
''പോടാ അവിടുന്ന്, അവനു രണ്ടെണ്ണം കൂടി കൊടുക്കാൻ പറ്റാത്ത സങ്കടത്തിലാ ഞാൻ. അപ്പോളാ അവന്റെ ഒരു കോ.... അപ്പോളേക്കും സച്ചു എന്റെ വാ പൊത്തി പിടിച്ചു.
''വേണ്ടാ ബാക്കി ഞാൻ ഊഹിച്ചു പൂരിപ്പിച്ചോള്ളാം.'' അത് കേട്ടപ്പോ എല്ലാരും ചിരിച്ചു, ആമിയും. പക്ഷെ കുറച്ചു മുന്നേ കഴിഞ്ഞതിന്റെ എല്ലാ ടെൻഷനും അവളെ മുഖത്ത് ഉണ്ടായിരുന്നു. അത് മാറ്റാതെ പോയാൽ ശരി ആവില്ല.
എന്താ ചെയ്യാ എന്ന് ആലോചിച്ചു നിക്കുമ്പോളാ പെട്ടെന്ന് ഒരു ഐഡിയ തോന്നിയത്. ഞാൻ ആമിയുടെ അടുത്തേക്ക് പോയി. പിന്നെ ഞാൻ ചെയ്ത പ്രവർത്തി കണ്ടു എല്ലാരും വായും തുറന്നു നിക്കുന്നുണ്ട്.. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ എന്റെ പണിയിൽ കോൺസെൻട്രേറ്റ് ചെയ്തു. ആമി ആണെങ്കി മൊത്തത്തിൽ കിളി പോയി എന്നെ നോക്കുന്നുണ്ട്.
എന്താ ചെയ്യാ എന്ന് ആലോചിച്ചു നിക്കുമ്പോളാ പെട്ടെന്ന് ഒരു ഐഡിയ തോന്നിയത്. ഞാൻ ആമിയുടെ അടുത്തേക്ക് പോയി. പിന്നെ ഞാൻ ചെയ്ത പ്രവർത്തി കണ്ടു എല്ലാരും വായും തുറന്നു നിക്കുന്നുണ്ട്.. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ എന്റെ പണിയിൽ കോൺസെൻട്രേറ്റ് ചെയ്തു. ആമി ആണെങ്കി മൊത്തത്തിൽ കിളി പോയി എന്നെ നോക്കുന്നുണ്ട്.
പെട്ടെന്ന് ബോധം വന്ന പോലെ ആമി എന്റെ കയ്യിൽ നിന്നും ഇറങ്ങാൻ നോക്കി. ഞാൻ വിട്ടില്ല, അവളെയും എടുത്തു കൊണ്ട് മുന്നോട്ടു നടന്നു. പിന്നിൽ നിന്നും എല്ലാ എണ്ണവും എന്താ കാര്യം, എന്തിനാ അവളെ എടുത്തേ, എങ്ങോട്ടാ കൊണ്ട് പോവുന്നെ എന്നൊക്കെ ചോദിച്ചു പിന്നാലെ വരുന്നുണ്ട്. ഞാൻ നേരെ നടന്നു ബീച്ചിലേക്ക് പോയി..
ആമി കയ്യിൽ കിടന്നു താഴെ ഇറക്കു കോന്താ കൊരങ്ങാ ഡ്രാക്കുളേ എന്നൊക്കെ വിളിക്കുന്നുണ്ട്. വെള്ളത്തിന്റെ അടുത്ത് എത്തിയപ്പോ അവളെ താഴെ ഇറക്കി. അപ്പൊ തന്നെ ആ ജന്തു എന്റെ വയറ്റിന് ഒരു കുത്തു തന്നു. അവളെന്റെ വയറു പണി ആക്കും.
''ഇങ്ങോട്ടു വരാൻ ആണെങ്കി പറഞ്ഞാ പോരെ ഞാൻ വരില്ലേ.. എന്തിനാ എന്നെ എടുത്തേ..'' ആമി ദേഷ്യത്തോടെ ചോദിച്ചു.
''അതോ അത് ഇതിനാ..'' എന്നും പറഞ്ഞു ഞങ്ങളെ പിന്നാലെ ഓടി വന്ന സചൂന്നെ വലിച്ചു വെള്ളത്തിൽ ഇട്ടു. അപ്പോളേക്കും ബാക്കി എല്ലാരും എത്തിയിരുന്നു.
സച്ചു കടലിൽ നിന്നും എണീറ്റ് എന്നെ ദേഷ്യത്തോടെ നോക്കി. എല്ലാരും അത് കണ്ടു പേടിച്ചു നിക്കുമ്പോളാ ഒരു പൊട്ടിച്ചിരി കേട്ടത്. നോക്കിയപ്പോ ചാരു, ആഹാ അവളുടെ കാര്യത്തിൽ ഒരു തീരുമാനം ആയി. കാരണം സച്ചു നല്ല കലിപ്പിൽ ആണ്. അവളാണെങ്കി ചിരി നിർത്താൻ വല്ലാതെ പാട് പെടുന്നു.
ഞാൻ സച്ചൂനെ നോക്കി ഒന്ന് ചിരിച്ചു അവൻ തിരിച്ചും. പിന്നെ അവിടെ ഒരു യുദ്ധം ആയിരുന്നു. സച്ചു ചാരൂനെ പൊക്കി എടുത്തു വെള്ളത്തിൽ ഇട്ടു. അത് നോക്കി നിന്നു ചിരിച്ച പ്രവീണിനെ ഞാൻ പിടിച്ചു വലിച്ചു. അപ്പൊ ഫ്രീ ആയി അവന്റെ കൈ പിടിച്ചു നിന്നിരുന്ന പ്രിയയും വെള്ളത്തിൽ വീണു.
ഷാജു എന്നെ നോക്കി കൈ കൂപ്പി വേഗം വെള്ളത്തിലേക്ക് സ്വയം ചാടി. സാറ സേഫ് സോണിൽ കേറി, അമ്മൂട്ടിയെ കയ്യിൽ എടുത്തു പിടിച്ചു. അവളും ആമിയും കൂടി അമ്മൂട്ടിയെ എടുത്തു വെള്ളത്തിൽ കളിപ്പിക്കാൻ തുടങ്ങി.
പിന്നെ ഒരു അര മണിക്കൂർ എല്ലാരും കൂടി വെള്ളത്തിൽ തല കുത്തി മറിഞ്ഞു. ആമിയെ നോക്കിയപ്പോ അവള് ചാരുവും സാറയും പ്രിയയും ഒക്കെ ആയി ചിരിച്ചു കളിക്കുന്നുണ്ട്. സച്ചുവും ഷാജുവും ഞാനും കുറച്ചു നീന്തി ദൂരെ വരെ പോയി. പ്രവീണിന് നീന്തൽ വശമില്ലാത്തതു കൊണ്ട് അവൻ കുറച്ചു ദൂരം വന്നു തിരിച്ചു പോയി.
ഞങ്ങൾ നീന്തി തിരിച്ചെത്തിയപ്പോ അവരൊക്കെ കരയിൽ ഇരിക്കുന്നുണ്ടായിരുന്നു. എല്ലാരും നല്ല ഹാപ്പി മൂഡിൽ ആണ്. നേരത്തെ ആ തെണ്ടി കാണിച്ച ഷോ ഒന്നും ആരുടെ മനസ്സിലും ഇല്ല. പ്രത്ത്യേകിച്ചു ആമി ഹാപ്പി ആയിരുന്നു.
''ടാ നീ എന്തിനാ അവളെ എടുത്തോണ്ട് വന്നേ.. പറഞ്ഞാ പോരായിരുന്നോ ഇങ്ങോട്ടു വരാൻ..'' സച്ചു ഒരു കള്ളച്ചിരിയോടെ എന്നോട് ചോദിച്ചു.
''അയ്യടാ, അവന്റെ ഒരു ചിരി.. കണ്ടാലും മതി. ഞാൻ അന്നേരം വിളിച്ചിരുന്നെങ്കിൽ ആരേലും വരുമായിരുന്നോ. എല്ലാരും ആ മൂഡിൽ തന്നെ റൂമിലേക്ക് പോണം എന്ന് പറഞ്ഞേനെ.'' ഞാൻ പറഞ്ഞതും അത് സത്യം എന്ന് എല്ലാരും പറഞ്ഞു.
അങ്ങനെ നനവൊക്കെ കുറച്ചു കുറഞ്ഞപ്പോൾ പോസ്റ്റായി ഇരുന്ന ഹക്കീംഇക്കാന്റെ അടുത്തേക്ക് ഞങ്ങൾ പോയി. ഞങ്ങളെ കോലം കണ്ടു ഇക്ക മൂക്കത്തു വിരൽ വച്ചു നോക്കുന്നുണ്ട്. ഇക്കാക്ക് എല്ലാരും ഒരു അവിഞ്ഞ ഇളി പാസ്സ് ആക്കി.
''ഈ കോലത്തിൽ നിങ്ങള് വണ്ടീൽ കേറാൻ പോവാണോ?? പോയി ആ പൂഴി ഒക്കെ കുറച്ചെങ്കിലും തട്ടി കളയൂ.. എന്നിട്ടു ഈ ന്യൂസ്പേപ്പർ വിരിച്ചിട്ടു ഇരുന്നോ..'' എന്നും പറഞ്ഞു ഹക്കീമിക്ക കുറച്ചു പേപ്പറൊക്കെ എടുത്തു തന്നു.
ഞങ്ങള് കുറച്ചൊക്കെ തട്ടി കളഞ്ഞു വണ്ടീൽ കേറി റൂമിലേക്ക് വിട്ടു. റിസോർട്ടിലെത്തിയതും ലേഡീസിനെ ഒക്കെ റൂമിലേക്ക് പോവാൻ പറഞ്ഞിട്ട് ഞങ്ങള് ചാവി വാങ്ങാൻ പോയി. ഞങ്ങളെ കോലം കണ്ടിട്ട് അവിടെ ഉള്ളവരൊക്കെ ഞങ്ങളെ തന്നെ നോക്കുന്നുണ്ട്.
വെള്ളം നനഞ്ഞതു കാരണം എന്റെ ഇന്നർ ടി ഷർട്ട് ശരീരത്തിൽ ഒട്ടിപ്പിടിച്ചു കിടക്കാണ്. ഷാജുവും അതുപോലെ തന്നെ ഇന്നർ ടി ഷർട്ടും പാന്റും ഇട്ടു നിക്കാണ്. സച്ചുവും പ്രവീണും പിന്നെ പറയെ വേണ്ട ഒരു ട്രാക്സൂട്ടും മോളിലൊരു ടൗവലും പുതച്ചു നിക്കാണ്.
ഞങ്ങളെ ഷർട്ടൊക്കെ ഞങ്ങളെ പ്രിയതമമാർക്കു കൊടുക്കേണ്ടി വന്നു. വെള്ളം നനഞ്ഞു എല്ലാത്തിന്റേം കോലം അങ്ങനെ ആയിന്. ആമി ബ്ലാക് ഇട്ടതു കാരണം അങ്ങനെ നനഞ്ഞതു മനസ്സിലാവുന്നില്ലെങ്കിലും അവൾക്കു അസ്വസ്ഥത ഉണ്ടെന്നു തോന്നിയപ്പോ ഞാനും എന്റെ ഷർട്ട് ഊരിക്കൊടുത്തു.
ഞങ്ങളെ ബോഡി ഷോ കണ്ടു അവിടുത്തെ റിസെപ്ഷനിസ്റ് ഒക്കെ കണ്ണും തള്ളി നിക്കാണ്. ഞാനും സച്ചുവും ജിമ്മിൽ പോയി സിക്സ് പാക് ഉണ്ടാക്കിയതിന് ആദ്യമായി ഒരുപകാരം തോന്നി. ഷാജു പിന്നെ കാണാൻ നല്ല വില്ലൻ ലുക്ക് ആണല്ലോ, അതും സിക്സ് പാക് വില്ലൻ. പ്രവീൺ ആള് മെലിഞ്ഞിട്ടാണെങ്കിലും നല്ല വെളുത്തിട്ടായതു കാരണം അവനെയും നോക്കി വെള്ളം ഇറക്കുന്നുണ്ട്.
അപ്പോഴാണ് തലേന്ന് രാത്രി കണ്ട ആ രണ്ടു പെൺപിള്ളേർ വന്നത്. വന്നതും എന്നോടും സച്ചൂനോടും ഒലിപ്പിക്കാൻ തുടങ്ങി. പ്രവീണിനോട് അവിടെ ഇരുന്ന ഒരു പെണ്ണ് വന്നു എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ആ പെണ്ണിന്റെ ഫ്രണ്ട് വന്നു ഷാജൂനോട് സംസാരിക്കാൻ തുടങ്ങിയതും അവൻ പഞ്ചാബി ഹൌസിൽ ദിലീപ് കാണിച്ച പോലെ ജബ ജബ അടിക്കാൻ തുടങ്ങി.
ഞങ്ങൾ മൂന്നാളും അവനെ നോക്കിയപ്പോ അവൻ പൊട്ടൻ കളി തുടർന്നു. ആ പെണ്ണ് ''പുവർ ബോയ്'' എന്നും പറഞ്ഞു കവിളിൽ തട്ടിയിട്ട് പോയി. അത് കണ്ടപ്പോ ഞാൻ സംസാരിച്ചോണ്ടിരുന്ന പെണ്ണിനോട് ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട് ഷാജൂന്റെ അടുത്തേക്ക് പോയി.
''മോനിപ്പോ എന്താ കാണിച്ചത്..'' ഞാൻ ചോദിച്ചു.
''ആരോഗ്യപരമായ കുടുംബ ജീവിതത്തിനു ഈ ജബ ജബ അത്യാവശ്യം ആണ് മോനെ..'' ഷാജു പറഞ്ഞു.
''മനസ്സിലായില്ല..'' ഞാൻ ചോദിച്ചു.
''അത്.. പണ്ട് പണ്ട്... അത്ര പണ്ടല്ല ഞങ്ങൾ കല്യാണം കഴിഞ്ഞു ഒരു ഒരു വര്ഷം ആയ സമയത്തു, ഞങ്ങൾ ഇത് പോലെ ഊട്ടിയിലേക്ക് ഒരു ടൂർ പോയി. അവിടെ ഇതേപോലെ റിസെപ്ഷനിൽ സാറയെയും കാത്തു നിക്കുമ്പോ ഏതോ ഒരു അലവലാതി പെണ്ണ് വന്നു എന്നോട് ടാക്സി എവിടെ കിട്ടുക എന്ന് ചോദിച്ചു. ഞാൻ അറിയില്ല എന്ന് പറഞ്ഞപ്പോ അവള് എന്നോട് പേരും നാടും ഒക്കെ ചോദിച്ചു. ഞാൻ ഒരു ലോല ഹൃദയൻ ആയതു കൊണ്ട് അവളെ മുമ്പിൽ എന്റെ ഹൃദയം ഓപ്പൺ ആക്കി.
ആ സമയത്താണ് എന്റെ അലവലാതി അല്ല എന്റെ മുത്ത് മോള് ചിരിച്ചോണ്ട് അങ്ങോട്ട് വന്നത്. അവള് ചിരിച്ചോണ്ട് ഞങ്ങടെ അടുത്തോട്ടു വന്നു. അവൾ എന്റെ ഭാര്യ ആണെന് പറയാൻ പോവുമ്പോളേക്കും ആ പെണ്ണ് കേറി അവളോട് പെങ്ങളാണൊന്നു ചോദിച്ചു. അവളപ്പോ തന്നെ അതെ എന്നും പറഞ്ഞു. അതെന്തിനാണെന്നു മനസ്സിലാവാതെ ഞാൻ നിന്നു.
രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ എല്ലാം എനിക്ക് മനസ്സിലായി. ആ അലവലാതി പെണ്ണ് ഒരു ബോംബ് പൊട്ടിച്ചു. അവൾക്കെന്നെ ഇഷ്ട്ടായി പോലും. ഇത്രയും സുന്ദരനും സൽസ്വഭാവിയും സർവോപരി പെൺകുട്ടികളെ സഹായിക്കാൻ മനസുള്ള എന്നെ അവൾക്കു പെരുത്തിഷ്ട്ടായി എന്ന്. പെങ്ങളോട് എന്നെ അവൾക്കു കെട്ടിച്ചു കൊടുക്കോ എന്ന് ചോദിച്ചു. പെങ്ങള് അതിനെന്താ ഇപ്പൊ തന്നെ ഉമ്മനെയും ഉപ്പനെയും കൂട്ടീട്ടു വരാമെന്നും പറഞ്ഞു എന്നെ വലിച്ചു റൂമിലേക്ക് പോയി.
പിന്നെ അതിന്റെ ഉള്ളിൽ നടന്നതെന്താണെന്നു എന്നോട് ചോദിക്കരുത്. രണ്ടു ദിവസം കഴിഞ്ഞാണ് ഞാൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയതു. അപ്പൊ ഞാൻ മനസ്സിലാക്കിയതാ ടാൽകിങ് ടു അദർ പെണ്ണുങ്ങൾ ഈസ് ഇഞ്ചൂരിയസ് ടു ഹെൽത് എന്ന്.'' ഷാജു ദുഖത്തോടെ പറഞ്ഞതും ഞാൻ ചിരി അടക്കി പിടിച്ചു അവന്റെ പുറത്തു തട്ടി സമാധാനിപ്പിച്ചു.
''അതിനു അവരൊന്നും ഇവിടെ ഇല്ലല്ലോ, പിന്നെന്താ???'' ഞാൻ ചോദിച്ചു.
''അത് നിന്റെ തോന്നൽ ആണ് മോനെ. ഇപ്പൊ നമ്മള് വന്നിട്ട് പത്തു മിനിറ്റ് ആവാനായി. അപ്പൊ അവിടെ ജിപിഎസ് വർക്ക് ചെയ്യാൻ തുടങ്ങീട്ടുണ്ടാകും. ഏതു നിമിഷവും അവരിവിടെ എത്തും. എനിക്കിനിയും ഹോസ്പിറ്റലിൽ കേറാൻ വയ്യ.'' ഷാജു പറഞ്ഞു.
ഞാൻ ചിരിച്ചോണ്ട് തിരിഞ്ഞു നോക്കിയപ്പോളാ ആ കാഴ്ച കണ്ടത് ആ പെൺപിള്ളേരിൽ ഒരാൾ സച്ചൂന്റെ മസിലിൽ തൊട്ടു നോക്കുന്നു. അവൻ കൈ പെരുപ്പിച്ചു ഉരുട്ടി കാണിച്ചു കൊടുക്കുന്നുണ്ട്.
''അടുത്ത ഹോസ്പിറ്റൽ കേസിനു സമയം ആയി.'' ഷാജു പറഞ്ഞു.
''അതെന്താ..'' ഞാൻ ചോദിച്ചു.
''ടക് ടക് സുരേഷ് തിരിഞ്ഞു നോക്കി. ദേ മുറ്റത്തൊരു മൈന.'' ഷാജു വിരൽ ചൂണ്ടിയ ഭാഗത്തു നോക്കിയപ്പോ സാറയും ആമിയും ഞങ്ങളെ നോക്കുന്നു, ആമി ഇടയ്ക്കു പിരികം പൊക്കി എന്താ എന്ന് ചോദിച്ചൊന്നൊരു ഡേറ്റ്. പ്രിയയും ചാരുവും ഫുൾ ഭദ്രകാളി ലുക്കിൽ നിക്കുന്നുണ്ടു. ഞാൻ മെല്ലെ നോക്കിയപ്പോ സച്ചു ഇപ്പോളും മസിൽ പ്രദർശനം നിർത്തീട്ടില്ല. പ്രവീൺ ആണെങ്കിൽ ആ കുട്ടിയുടെ കൈ നോക്കി ഭൂതവും ഭാവിയും ഒക്കെ പറഞ്ഞു കൊടുക്കുന്നു.
ഞാൻ മെല്ലെ സച്ചൂനെ തോണ്ടി വിളിച്ചു. എവിടെ എന്റെ കൈ തട്ടി മാറ്റി. ഞാൻ കണ്ടിന്യൂ എന്ന് പറഞ്ഞു തിരിഞ്ഞു പ്രവീണിനെ തോണ്ടി.
''ഒരു മിനിറ്റ് ഞാൻ ഈ കുട്ടിയുടെ ഭാവി ഒന്ന് പറഞ്ഞു കൊടുക്കട്ടെ..'' പ്രവീൺ പറഞ്ഞു.
''തിരിഞ്ഞു നോക്കെടാ നിന്റെ ഭൂതം വന്നു നിപ്പുണ്ട്..'' ഞാൻ പറഞ്ഞതും പ്രവീൺ തിരിഞ്ഞു നോക്കി. അപ്പൊ തന്നെ അവൻ ആ കുട്ടിയുടെ കൈ വിട്ടു.
''അപ്പൊ ഓക്കേ പെങ്ങളെ നല്ലൊരു ഭർത്താവിനെ കിട്ടാൻ ഈ ആങ്ങള പ്രാർത്ഥിക്കാം.'' പ്രവീൺ പറഞ്ഞതും ഞങ്ങള് ചിരിക്കാൻ തുടങ്ങി. ആ പെണ്ണാണെങ്കിൽ എന്തോ പോയ അണ്ണാന്റെ മാതിരി പ്രവീണിന്റെ മുഖത്തേക്ക് നോക്കി നിക്കുന്നു. അവൻ വേഗം ഞങ്ങളെ കൂടെ വന്നു നിന്നു. അപ്പോളും ഇപ്പറത്തു ഒരുത്തൻ തിന്ന മുട്ടയുടെയും കുടിച്ച പാലിന്റെ ഒക്കെ കണക്കു പറഞ്ഞോടുത്തോണ്ടിരിക്കാ.
അവരൊക്കെ ഞങ്ങളെ അടുത്തേക്ക് വന്നു. ഷാജു അപ്പൊ തന്നെ അമ്മൂട്ടിയെ കയ്യിൽ വാങ്ങി സാറയുടെ തോളിൽ കയ്യിട്ടു നിന്നു. അവളും അവനെ നോക്കി ചിരിച്ചു. ഇപ്പൊ മനസ്സിലായി ആരോഗ്യപരമായ കുടുംബ ജീവിതം എങ്ങനെ ആണെന്ന്.
പ്രിയ പ്രവീണിനെ രൂക്ഷമായി നോക്കുന്നുണ്ട്. അവൻ അപ്പൊ തന്നെ അവളോട് ചെവി പിടിച്ചു സോറി പറഞ്ഞു. എന്നിട്ടു ആ പെണ്ണിന്റെ അടുത്ത് കൊണ്ട് പോയി പ്രിയയുടെ തോളിൽ കയ്യിട്ടു ''ഇതാണ് നിന്റെ ഏട്ടത്തിയമ്മ പ്രിയ, ടീ പ്രിയ ഇവളെ നിന്റെ അനിയനെ കൊണ്ട് കെട്ടിച്ചാലോ'' എന്നൊക്കെ പറഞ്ഞു പരിചയപ്പെടുത്തി. ആ പെണ്ണ് ജീവനും കൊണ്ട് ഓടി.
പ്രിയ അപ്പൊ തന്നെ ചിരിച്ചു പോയി. കൂടെ ഞങ്ങളും. അപ്പോഴും ചാരു അവിടെ നിന്നു സച്ചുവിനെ നോക്കുന്നുണ്ട്. അവൻ ഇപ്പോളും ഒന്നും അറിഞ്ഞിട്ടില്ല. അപ്പോളാ അതിലൊരുത്തിക്കു ഒരു സംശയം വന്നത്.
''ചേട്ടന് 6 പാക് ആണോ അതോ 8 പാകോ..''
''ഓ എനിക്ക് 6 ഉള്ളൂ.'' സച്ചു പറഞ്ഞു.
''എവിടെ നോക്കട്ടെ'' എന്നും പറഞ്ഞു ആ പെണ്ണ് എണ്ണാൻ തുടങ്ങി. ''ആ ഇത് ആറെണ്ണമേ ഉള്ളൂ.''
''അല്ലല്ലോ അത് മുപ്പത്താറെണ്ണം ഉണ്ട്.'' ചാരു അവരുടെ പിന്നിൽ പോയി നിന്നോണ്ട് പറഞ്ഞു.
''അല്ലന്നേ എനിക്ക് 6 ഉള്ളൂ..'' സച്ചു പറഞ്ഞു.
''അല്ലാലോ, ആ ആറിന്നു ഞാൻ ഇടിച്ചു മുപ്പത്താറാക്കുമല്ലോ...'' ചാരു പറഞ്ഞു.
''പോ അവിടുന്ന് തമാശ പറയാതെ...'' എന്നും പറഞ്ഞു സച്ചു തിരിഞ്ഞു ചാരുവിന്റെ തോളിൽ ഒരു അടി കൊടുത്തു വീണ്ടും തിരിഞ്ഞു അവളുമ്മാരോട് സംസാരിക്കാൻ തുടങ്ങി. പെട്ടെന്ന് എന്തോ ബോധം വന്ന പോലെ തിരിഞ്ഞു ചാരുവിനെ നോക്കി. പിന്നെയും കണ്ണ് തിരുമ്മി അവളെ നോക്കി, പിന്നെ ഞങ്ങളെയും. ഞാൻ അവനോടു നീ ചത്തു മോനെ എന്ന് ആക്ഷൻ കാണിച്ചു.
''ചാരൂ മുത്തേ, കുറെ നേരായോ വന്നിട്ട്.. സച്ചുവേട്ടൻ ചാവി വാങ്ങി മോളടുത്തേക്കു ഓടി വരുവായിരുന്നു. വാ നമ്മക്ക് പോയി ഡ്രസ്സ് മാറാം..'' എന്ന് ചോദിച്ചു സച്ചു ചാരൂന്റെ തോളിൽ കയ്യിട്ടു.
അവൾ അപ്പൊ തന്നെ ആ കൈ തട്ടി മാറ്റി അവിടുണ്ടായിരുന്ന ഒരു പൂച്ചട്ടി എടുത്തു. തിരിഞ്ഞു നോക്കിയപ്പോ സച്ചുവിന്റെ പൊടി പോലും ഇല്ല. ചാരു അപ്പൊ തന്നെ അവരെ റൂമിലേക്ക് പോയി. പ്രവീണും ഷാജുവും പിന്നാലെ നടന്നു. ഞാൻ നടക്കാൻ പോയതും നേരത്തെ സംസാരിച്ച പെണ്ണ് വന്നു ''ഇക്കാന്റെ നമ്പർ തന്നില്ലല്ലോ'' എന്ന് പറഞ്ഞു.
ഞാൻ മെല്ലെ തിരിഞ്ഞു നോക്കിയപ്പോ പോയ എല്ലാ എണ്ണവും സ്റ്റക്കായി ആയി തിരിഞ്ഞു നോക്കി. ആമി കയ്യും കെട്ടി എന്നെ നോക്കി പിരികം പൊന്തിച്ചു കളിക്കുന്നു.
''അതെ കുട്ടീ ഞാൻ മൊബൈൽ ഉപയോഗിക്കാറില്ല.. ഇറ്റ് ഈസ് ഇഞ്ചൂരിയസ് ട്ടോ ഹെൽത്ത്. കേട്ടിട്ടില്ലേ മൊബൈലിന്റെ റേഡിയേഷൻ കാരണം നമ്മളെ ഓസോൺ പാളിയിൽ വിള്ളല് വീണു.'' ഞാൻ പറഞ്ഞു. അവൾ എന്നെ അന്തം വിട്ടു നോക്കുന്നുണ്ട്.
''പിന്നെ അത്ര അത്യാവശ്യം ആണെങ്കിൽ ധാ ഇവളെ വാങ്ങിക്കോ...'' എന്നും പറഞ്ഞു ആമിയെ കാണിച്ചു കൊടുത്തിട്ടു ഞാൻ ഓടി. വെറുതെ എന്തിനാ തടി കേടാക്കുന്നെ.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
നനഞ്ഞിട്ടു തണുപ്പ് സഹിക്കാൻ വയ്യാതായപ്പോ ആണ് ഞങ്ങള് ഞങ്ങളെ കെട്ടിയോന്മാരെയും നോക്കി വന്നത്. വന്നപ്പോ എന്താ കാഴ്ച എല്ലാം കൂടി നിന്നു ഓരോ പെൺപിള്ളേരോട് ഒലിപ്പിക്കുന്നു. എല്ലാത്തിനെയും ഓടിച്ചു വിട്ടപ്പോളാ ഒരുത്തി ഷാദിനോട് നമ്പർ ചോദിച്ചത്. എന്റെ നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു അവൻ എന്റെ നമ്പർ വാങ്ങിക്കോ എന്നും പറഞ്ഞു ഓടിയത്.
എനിക്ക് ചിരിയാണ് വന്നത്. ഞാനും റൂമിലേക്ക് പോയി. അപ്പൊ ധാ നമ്മളെ കോന്തൻ സച്ചുവേട്ടന്റെ റൂമിന്റെ പുറത്തു ചെവിയും വട്ടം പിടിച്ചു നിക്കുന്നു. ഞാൻ മെല്ലെ പോയി ഷാദിന്റെ പുറത്തൊന്നു കൊടുത്തു. അവൻ ''എന്റുമ്മാ'' എന്നും പറഞ്ഞു അലറി.
''എന്താടീ നിനക്ക് വേണ്ടേ.. എന്റെ പുറം പൊളിച്ചല്ലോ..'' എന്നും പറഞ്ഞു ഷാദ് നിന്നു തുള്ളി.
''എന്താ ഇവിടെ ചെയ്യുന്നേ.. ഒളിഞ്ഞു നോട്ടം അത്ര നല്ല ഏർപ്പാടല്ല..'' ഞാൻ പറഞ്ഞു.
''പോടീ അവിടുന്ന്, ഒളിഞ്ഞു നോക്കിയത് നിന്റെ കെട്ടി... അല്ലെങ്കിൽ വേണ്ടാ.. ആ കെട്ടിയോന്റെ അമ്മായിയപ്പൻ..'' ചെക്കൻ നൈസ് ആയി ഞമ്മളെ ഉപ്പാക്ക് വിളിച്ചു. ഞാൻ ദേഷ്യത്തോടെ നോക്കിയതും എന്റെ കൈ പിടിച്ചു വച്ചു.
''പ്ളീസ് പൊന്നു മോളെ ഇനി തല്ലരുത്.. ഇപ്പൊ തന്നെ എന്റെ പുറത്തു വേൾഡ് മാപ് പോലെയാ ഉള്ളത്.'' എന്നും പറഞ്ഞു ഷാദ് കൈ കൂപ്പി.
''ആ ഓക്കേ വെറുതെ വിട്ടിരിക്കുന്നു..'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു. ''അല്ല എന്താ ഇവിടെ പരിപാടി..''
''അത് മോൾ ചെവി തുറന്നു കേക്ക്..'' ഷാദ് പറഞ്ഞു. ഞാൻ ചെവി ഡോറിന്റെ മോളിൽ വച്ചതും ഉള്ളിൽ നിന്നും അയ്യോ.. അമ്മെ... സോറി ചാരൂ.. ഇനി ഉണ്ടാവില്ല.. എന്നൊക്കെ കേക്കുന്നുണ്ട്. ഞാനും ഷാദും അതൊക്കെ കേട്ട് പൊരിഞ്ഞ ചിരി ആരുന്നു.
അപ്പോഴാ രണ്ടുമൂന്നു ലേഡീസ് ആ വഴി പോയത്. കുറുക്കന്റെ നോട്ടം കോഴിക്കൂട്ടിൽ എന്ന് പറഞ്ഞ പോലെ എല്ലാരുടേം നോട്ടം ഷാദിന്റെ മേലെ ആണെന്ന് അറിഞ്ഞപ്പോ അവനെയും തള്ളി റൂമിലേക്ക് പോയി. എന്നോട് ആദ്യം ഫ്രഷ് ആവാൻ പറഞ്ഞോണ്ട് ഞാൻ ആദ്യം കേറി. എന്നിട്ടു പെട്ടെന്ന് ഇറങ്ങി.
ഷാദ് ബാത്റൂമിലേക്കു കേറിയപ്പോൾ ആണ് ആരോ ടോറിനു മുട്ടിയത്. ഡോർ തുറന്നപ്പോ വെയ്റ്റർ. അയാൾ ഒരു ഇൻവിറ്റേഷൻ കാർഡും പാക്കറ്റും തന്നിട്ട് പോയി. പാക്കറ്റിൽ സ്വീറ്റ്സ് ആയോണ്ട് ആദ്യം അതെടുത്തു തിന്നാൻ തുടങ്ങി. ഇൻവിറ്റേഷൻ എടുത്തു വായിച്ചതും തിന്നത് മണ്ടേൽ കേറി ഞാൻ ചുമക്കാൻ തുടങ്ങി. അപ്പോഴാണ് ഷാദ് ഇറങ്ങി വന്നത്.
''ഓ ഒന്ന് പതിയെ തിന്നൂടെ, ആരും കൊണ്ടുപോവൂല..'' എന്നും പറഞ്ഞു ഷാദ് എനിക്ക് തലയ്ക്കു മുട്ടി തന്നു പിന്നെ വെള്ളം എടുത്തു തന്നു. ''നിന്റെ കയ്യിൽ എന്താ സംഭവം'' എന്നും ചോദിച്ചു ആ ഇൻവിറ്റേഷൻ വാങ്ങി. എന്നിട്ടൊരു സ്വീറ്റ് എടുത്തു വായിലിട്ടു.
ഇന്വിറ്റേഷനിൽ ഉള്ളത് വായിച്ചിട്ടു ഷാദ് എന്നെ നോക്കി പിന്നെ ലെറ്റെറിൽ നോക്കി. പിന്നെയും എന്നെ നോക്കി പിന്നെ ലെറ്റെറിൽ നോക്കി. പിന്നെ തുടങ്ങീലെ ഹലാക്കിലെ ചിരി. ചിരിച്ചു ചിരിച്ചു അവന്റെ കണ്ണീന്നൊക്കെ വെള്ളം വരാൻ തുടങ്ങി. ഞാൻ പില്ലോ എടുത്തു നല്ല ഏറു വച്ചു കൊടുത്തു. അപ്പോളേക്കും വാതിലിൽ മുട്ട് കേട്ടു.
തുറന്നപ്പോ നമ്മളെ പട മൊത്തം ഉണ്ട്. സച്ചുവേട്ടൻ ആകെപ്പാടെ അവശൻ ആണ്. ചാരു നല്ല രീതിയിൽ പെരുമാറീട്ടുണ്ട്. പറഞ്ഞപോലെ സിക്സ് പാക് 36 പാക് ആക്കിയൊന്നൊരു സംശയം ഇല്ലാതില്ല. സച്ചുവേട്ടൻ ഇരുന്നപ്പോ ചാരു അതിന്റെ ഓപ്പോസിറ്റ് പോയി ഇരുന്നു. അവൾ ഇപ്പോളും കലിപ്പിൽ ആണ്. എല്ലാരും ഇൻവിറ്റേഷനെ പറ്റി സംസാരിക്കാൻ വന്നതാ.
വേറൊന്നുമല്ല ഇന്ന് രാത്രി ഗേമിന്റെ സെക്കൻഡ് റൌണ്ട് ഉണ്ട്. അതെന്താണെന്നു അവിടെ വച്ചേ പറയൂ.. ബട്ട് ഡ്രസ്സ് കോഡ് ഉണ്ട്. ആണുങ്ങൾക്കു കുർത്തയും ലേഡീസിന് സാരിയും. അത് വായിച്ചിട്ടാണ് ആ ഡ്രാക്കുള നേരത്തെ കിടന്നു ചിരിച്ചത്.
എനിക്കാണെങ്കി ഈ സാരി ഉടുക്കാൻ പോയിട്ട് മടക്കി വെക്കാൻ പോലും അറിയില്ല. എന്റെ കയ്യിൽ സാരിയും ഇല്ല.
''അപ്പൊ ഇന്നത്തെ പരിപാടിക്ക് പോണ്ടേ..'' പ്രിയയാണ്.
''ഞാനില്ല.'' ഞാൻ പറഞ്ഞു.
''നിന്നെ സാരി ഉടുപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു..'' ചാരുവാണ്. ഞാൻ അവളെ നോക്കിയപ്പോ ''നീ സാരി ആയോണ്ടാ വരാത്തതെന്നു എനിക്കറിയാം'' എന്ന് അവൾ പറഞ്ഞു. ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു.
''എനിക്ക് വയ്യ മക്കളെ.. ആ സാധനം കാണുമ്പോ തന്നെ തല കറങ്ങും പിന്നെ അല്ലെ ഉടുത്തു നടക്കുന്നത്.'' ഞാൻ പറഞ്ഞു.
''ഞങ്ങളൊക്കെ ഉടുക്കുന്നില്ലേ, പിന്നെന്താ.. നീയും ഉടുക്കും.. പണ്ട് ഭയങ്കര ആഗ്രഹം ആയിരുന്നല്ലോ ഉടുക്കാൻ.. ഉമ്മാന്റെ സാരി ഉടുക്കാൻ നോക്കി വീണതൊക്കെ മോള് മറന്നോ..'' സാറ പറഞ്ഞു. ഞാൻ എല്ലാരേം നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.
ഞാൻ ഇല്ല എന്നും പറഞ്ഞു അവിടെ കസേരയിൽ ഇരുന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഇവളെന്താ ഇങ്ങനെ, എല്ലാരും പറഞ്ഞിട്ടും കേക്കുന്നില്ലല്ലോ.. അപ്പൊ അതിൽ എന്തോ ഉണ്ട്. ആ തെണ്ടി ഷെസിൻ തന്നെ ആവും ഇതിനും കാരണം. അവൻ കാരണം ആണല്ലോ എല്ലാ കാര്യങ്ങളും അവൾക്കു പേടി. സാറാ പറഞ്ഞത് വച്ച് നോക്കുമ്പോ അവൻ തന്നെ ആവും കാരണം. പക്ഷെ ഇങ്ങനെ വിട്ടാൽ പറ്റില്ല. അവളെ പറഞ്ഞു സമ്മതിപ്പിക്കണം.
''അതെ നിങ്ങക്കൊക്കെ വട്ടുണ്ടോ.. ഇവളെയൊക്കെ സാരി ഉടുപ്പിച്ചാൽ വടിക്കു തുണി ചുറ്റിയ മാതിരി ഉണ്ടാവും.'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു. അപ്പൊ എല്ലാ ആങ്ങളമാരും എന്നെ നോക്കി പേടിപ്പിക്കുവാ. ഞാൻ ഒന്ന് സയിട്ടടിച്ചു കാണിച്ചപ്പോ അവർക്കു കാര്യം മനസ്സിലായി. അപ്പൊ അവരും ചിരിച്ചു.
''അത് ശരിയാ, സാരിയൊക്കെ ഉടുക്കണമെങ്കിൽ കുറച്ചു കോൺഫിഡൻസ് ഒക്കെ വേണം.'' സച്ചു പറഞ്ഞു.
''അതെന്താ യുദ്ധത്തിനാണോ പോണത്..'' ചാരു ചോദിച്ചു.
''അതെ സാരി ക്യാരി ചെയ്തു നടക്കണമെങ്കിൽ അതൊരു യുദ്ധം തന്നെയാ. ഇവളെക്കൊണ്ടൊന്നും പറ്റില്ല.'' ഞാൻ പറഞ്ഞു.
പിന്നെയും ഞങ്ങൾ ഓരോന്ന് പറഞ്ഞു മൂപ്പിച്ചു. ഇപ്പൊ അവസാനം ഇതൊരു ഗാർലസ് വെസസ് ബോയ്സ് വാർ ആയി മാറി. അവസാനം ഞങ്ങളെ വെല്ലുവിളിച്ചു ആമിയെ കൊണ്ട് സാരി ഉടുപ്പിക്കും എന്ന് പറഞ്ഞു എല്ലാ എണ്ണവും അവളെ വലിച്ചോണ്ടു പോയി. ഞങ്ങൾ അതും നോക്കി ചിരിച്ചോണ്ടിരുന്നു.
പിന്നെ എല്ലാരും റെഡി ആവാനുള്ള ഡ്രസ്സ് എടുത്തിട്ട് ഞങ്ങളെ റൂമിലേക്ക് വന്നു. റെഡി ആയി അവളുമാരെ കാത്തു നിക്കാൻ തുടങ്ങീട്ട് കുറെ നേരം ആയി. എവിടെ ഒന്നിനേം കാണാൻ ഇല്ല. അങ്ങനെ ഞങ്ങൾ പരിപാടി നടക്കുന്ന സ്ഥലത്തെത്തി. അവിടെ ആ സിയാനയും കെട്ടിയോനും ആദ്യമേ എത്തീട്ടുണ്ട്. അവളാണെങ്കിൽ ഒരു ഗോൾഡൻ കളർ സാരി ഒക്കെ ഉടുത്തു മുടി ഒക്കെ അഴിച്ചിട്ടു ലുക് ആയിട്ടുണ്ട്. എല്ലാരേം കണ്ണ് അവളെ മേലെ ആണ്. എനിക്ക് കണ്ടപ്പോ കള്ളിയങ്കാട്ടു നീലിയെ ആണ് ഓർമ്മ വന്നേ.
അപ്പോയെക്കും സ്റ്റേജിലേക്ക് കേറാൻ പറഞ്ഞു. സിയാനയും നജാഫ്ഉം കേറി. ജോൺ ഞങ്ങളോടും കേറാൻ പറഞ്ഞു. ഞങ്ങൾ കെട്ടിയൊമാരില്ലാതെ എങ്ങനെ കേറും എന്ന് വിചാരിച്ചു നിക്കുമ്പോൾ ആണ് അവരുടെ എൻട്രി.
യാ അല്ലാഹ് കാണണ്ടത് തന്നെ ആരുന്നു ആ വരവ്. എന്റെ പെങ്ങന്മാരൊക്കെ അടിപൊളി ലുക് ആയിട്ടുണ്ട്, മാഷെ അല്ലാഹ്. പക്ഷെ ആമി കൂടെ ഇല്ല. അപ്പൊ തന്നെ മനസ്സിലായി അവൾ വരില്ല എന്ന്. ഞാൻ വേഗം സ്റ്റേജിൽ നിന്നും ഇറങ്ങാൻ പോവുമ്പോളാ സച്ചു എന്റെ കയ്യിൽ പിടിച്ചത്. അങ്ങോട്ടേക്ക് നോക്കിയതും എന്റെ കണ്ണ് തള്ളിപ്പോയി. എന്റെ മാത്രം അല്ല ആങ്ങളമാരുടെയൊക്കെ കണ്ണ് നിറയാനും തുടങ്ങി.
കണ്ടോടാ എന്റെ പെങ്ങളെ, ഇപ്പൊ ആരേലും പറയോ ഞങ്ങള് ഒരു വയറ്റിന്നു വന്നതല്ലാന്നു. സച്ചു പറഞ്ഞപ്പോ ഞങ്ങൾ എല്ലാരും അവനെ അന്തം വിട്ടു നോക്കി. പിന്നെ തുടങ്ങീലെ ചിരി. അവന്റെ വായിന്നു സിലബസ്സിൽ ഇല്ലാത്ത രണ്ടു വെറൈറ്റി തെറികൾ കേട്ടപ്പോ ഞങ്ങൾ മിണ്ടാതെ നിന്നു.
പക്ഷെ എന്റെ നോട്ടം വീണ്ടും ആമിയിലേക്കു നീണ്ടു. എന്തൊരു മൊഞ്ചാണെന്നോ പഹയത്തിക്കു. എന്റെ വൈറ്റ് കുർത്തയ്ക്ക് മാച്ച് ആയി വൈറ്റും സിൽവരും മിക്സ് ആയിട്ടുള്ള സാരി. അതിനു മാച്ച് ആയി ഒരു കയ്യിൽ വൈറ്റ് ആൻഡ് സിൽവർ വളകൾ. കഴുത്തിൽ ഷെഹ്സാദ് എന്ന ലോക്കറ്റ് ഉള്ള എന്റെ മാല. മുടി വിടർത്തി ഒരു സൈഡിൽ ഇട്ടിട്ടുണ്ട്. ഒരു ഷാൾ കൊണ്ട് തല മറച്ചിട്ടുണ്ട്.
ഇപ്പൊ എല്ലാരുടെയും കണ്ണുകൾ അവളെ മേലെ ആണ്. കാരണം ബ്ലാക് അല്ലാത്ത ഒരു വസ്ത്രത്തിൽ കാണുവല്ലേ. ജോണും ജീനയും അവളുടെ വരവ് കണ്ടു എന്തൊക്കെയോ പുകഴ്ത്തി പറയുന്നുണ്ട്. അത് കേട്ട് അവളെ മുഖത്ത് വന്ന നാണം കലർന്ന പുഞ്ചിരി, ഓ എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റീല.
പെട്ടെന്നവളെ പുഞ്ചിരി മാഞ്ഞു, മുഖത്ത് ഭയം. എന്ത് പാട്ടി എന്ന് നോക്കിയപ്പോ ധാ ഇരിക്കുന്നു സാത്താൻ. ഷെസിന് അവളെ നോക്കുന്നത് കണ്ടാൽ അവളെന്തോ കൊലകുറ്റം ചെയ്ത മാതിരി ആണ്. ദേ പെണ്ണ് പേടിച്ചു വിറക്കാൻ തുടങ്ങി.
@@@@@@@@@@@@@@@@@@@@@@@@@
അവരോടൊക്കെ തല്ലു പിടിച്ചു നേരെ ചാരൂന്റെ റൂമിലേക്ക് പോയി. ഞാൻ കുറെ ഇല്ല എന്ന് പറഞ്ഞെങ്കിലും പിന്നെ അവരെ സന്തോഷത്തിനു വേണ്ടി സമ്മതിച്ചു. സാരി എനിക്ക് ഇഷ്ട്ടമാണ്. ജീവിതത്തിൽ ഒരിക്കലേ ഞാൻ അത് ഉടുത്തിട്ടുള്ളു. പിന്നെ ഒരിക്കലും ഉടുക്കാതിരിക്കാനും മാത്രം ഉള്ള ഓർമ്മകൾ ആ ദിവസം കിട്ടിയിരുന്നു.
കല്യാണം കഴിഞ്ഞു ഒരു ഫങ്ക്ഷന് വേണ്ടി എന്റെ വീട്ടിലേക്കു പോയിരുന്നു. അവിടെ എത്തിയപ്പോളാ അറിഞ്ഞേ സാരിയാണ് ഡ്രസ്സ് കോഡ്. എന്നെ കൊണ്ട് നിർബന്ധിച്ചു എല്ലാരും കൂടി സാരി ഉടുപ്പിച്ചു. എനിക്കൊരു പേടി ഉണ്ടായിരുന്നു ഷെസിനു ഇഷ്ടപ്പെടുമോ എന്ന്. സാരിയുടുത്തു അവന്റെ മുന്നിലേക്ക് പോയപ്പോ ആള് എന്നെ അടിമുടി ഒന്ന് നോക്കി. എന്നിട്ടു ചിരിച്ചോണ്ട് അടിപൊളി എന്ന് പറഞ്ഞു.
ഞാൻ നല്ല ഹാപ്പി ആയി. ആ ഫങ്ക്ഷന് ഞാൻ അടിച്ചു പൊളിച്ചു. ഇടയ്ക്കു ഷെസിന് എന്നെ നോക്കുന്നുണ്ടായിരുന്നു. ആ നോട്ടം കണ്ടപ്പോ ഞാൻ കരുതി എന്നോടുള്ള ഇഷ്ടക്കേടൊക്കെ മാറി എന്ന്. അതാലോചിച്ചാണ് ഞാൻ അത്രയും ഹാപ്പി ആയതു. രാത്രി ഷെസിന്റെ കൂടെ വീട്ടിലേക്കു പോയി. അപ്പോളും അവൻ ചിരിക്കുന്നുണ്ടായിരുന്നു. എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.
പക്ഷെ വീട്ടിലെത്തിയപ്പോ എല്ലാം തകിടം മറിഞ്ഞു. ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല. ഇന്നും അതെന്റെ കൺമുമ്പിൽ ഉണ്ട്.
വീട്ടിലേക്കു കേറി റൂമിലേക്ക് പോവാൻ നിന്ന എന്റെ കയ്യിൽ പിടിച്ചു ഷെസിൻ അടുക്കളയിലേക്കു കൊണ്ടുപോയി. ഞാൻ എന്താ ചോദിച്ചിട്ടൊന്നും പറഞ്ഞില്ല. അവൻ നേരെ അവിടെ ഉണ്ടായിരുന്ന മണ്ണെണ്ണ കാൻ എടുത്ത് എന്റെ ദേഹത്തേക്ക് ഒഴിച്ച്. ഞാൻ ആകെ പേടിച്ചു പോയി. അപ്പോളേക്കും ഒച്ച കേട്ട് എല്ലാരും എത്തിയിരുന്നു. ഉമ്മയും ഷഹീനിക്കയും കൂടി അവനെ പിടിച്ചു വച്ചു.
''ഡാ നിനക്ക് അവളെ കൊല്ലണമെങ്കിൽ വീടിന്റെ പുറത്തു വച്ചു ആയിക്കോ.. ഇവിടെ ഞങ്ങൾക്ക് ഇനിയും ഉപയോഗിക്കേണ്ടതാ.'' ഉമ്മാന്റെ വർത്താനം കേട്ട് ഞാൻ ആകെ ഞെട്ടിപ്പോയി. തടയുന്നതിന് പകരം മോന് ഐഡിയ പറഞ്ഞു കൊടുക്കുകയാണ് അവർ ചെയ്തത്.
''ഇനി നിന്നെ പർദ്ദയും ഹിജാബും അല്ലാതെ മറ്റൊരു വസ്ത്രത്തിൽ കണ്ടാൽ കത്തിച്ചു കളയും.'' എന്നും പറഞ്ഞു ഷെസിൻ എന്റെ സാരി പിടിച്ചു വലിച്ചു അഴിച്ചു. എന്റെ സാരിയിൽ പിടിക്കുന്നത് കണ്ടതും ഷഹീനിക്ക അവിടുന്ന് പോയിക്കളഞ്ഞു. ഷെറിയും ഫെബിത്തയും കൂടി വേഗം അവരുടെ ഷാൾ കൊണ്ട് എന്നെ മറച്ചു. ഷെസിൻ ആ സാരി അവിടെ ഇട്ടു തന്നെ കത്തിച്ചു കളഞ്ഞു.
അത് കൊണ്ട് തന്നെ സാരിയൊക്കെ കാണുമ്പോ താനെ എന്റെ ശരീരം വിറക്കാൻ തുടങ്ങും, ധാ ഇപ്പൊ വിറയ്ക്കുന്ന പോലെ. ഷെസിന്റെ നോട്ടം എന്റെ ഡ്രെസ്സിലേക്കാണ്. യാ അല്ലാഹ് ഇവനെന്താ എന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവാത്തെ. സ്റ്റേജിൽ നിന്നും എന്നോട് വരാൻ പറയുന്നത് എനിക്ക് കേൾക്കാം. പക്ഷെ എനിക്കാണെങ്കിൽ ഒരു സ്റ്റെപ് മുന്നോട്ടു വെക്കാൻ പറ്റുന്നില്ല.
പെട്ടെന്നാണ് ആരോ എന്റെ കയ്യിൽ പിടിച്ചത്. നോക്കിയപ്പോ ഷാദ്, അവനെ കണ്ടതും എന്തോ ഒരു ആശ്വാസം തോന്നി. അവനെന്റെ കൈ വിട്ടു, എന്നെ ചേർത്ത് പിടിച്ചു സ്റ്റേജിലേക്ക് നടന്നു. അവിടെന്നു എല്ലാരും വൗ റൊമാന്റിക് എന്നൊക്കെ പറയുന്നുണ്ട്. ഇവിടെ പഞ്ചാരി മേളം നടക്കുന്നത് എനിക്കല്ലേ അറിയൂ.
''ആമീ നിനക്ക് പനിക്കുന്നുണ്ടോ???'' ഷാദ് ആണ്.
''ഇല്ല, എന്തെ?'' ഞാൻ ചോദിച്ചു.
''പിന്നെ നീ എന്താ നിന്ന് വിറക്കുന്നേ.'' ഷാദ്.
ഞാൻ ഷെസിനെ നോക്കി എന്നിട്ടു ഷാദിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. അപ്പൊ തന്നെ അവനു ഏകദേശ കാര്യങ്ങൾ മനസ്സിലായെന്നു തോന്നുന്നു. അവനെന്നെ ചോറയാക്കാൻ തുടങ്ങി എന്താണെന്ന് അറിയാൻ വേണ്ടീട്ടു. അവസാനം എല്ലാം പറയേണ്ടി വന്നു. ഞാൻ നോക്കിയപ്പോ ഷാദ്ന്റെ മുഖം ചുവന്നു തുടുത്തിരുന്നു. അവൻ ദേഷ്യത്തോടെ ഷെസിനെ നോക്കി പല്ലു കടിച്ചു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ആമീടെ മൊഞ്ചിൽ ലയിച്ചു നിന്ന സമയത്താണ് സച്ചു പിന്നിൽ നിന്നും തോണ്ടിയത്.
''ഡാ സ്വന്തം ഭാര്യ ആയാലും ഇങ്ങനെ നിന്ന് ചോര ഊറ്റിയാൽ വല്ല സോമ്പിയെ പോലെ ആയിപ്പോകും അവളെ കാണാൻ..'' ഞാൻ അവനെ നോക്കി അവിഞ്ഞ ഇളി പാസ് ആക്കി വീണ്ടും ആമിയെ നോക്കിയപ്പോളാണ് അവൾ പേടിച്ചു അവിടെ തന്നെ നിക്കുന്നത് കണ്ടത്. നോക്കിയപ്പോ ആ തെണ്ടി അവളെ നോക്കിപ്പേടിപ്പിക്കുന്നു. ഇവൻ ഒരു ചവിട്ടിനൊന്നും നന്നാവില്ല.
ഞാൻ പോയി അവളെ കൂട്ടീട് വന്നു. കുറെ ചോദിച്ചപ്പോ ആമി മുമ്പ് നടന്നതൊക്കെ പറഞ്ഞു. അല്ലാഹ് എനിക്ക് കേട്ടിട്ട് സഹിക്കാൻ വയ്യ, എന്റെ പെങ്ങൾക്കാണ് ഇങ്ങനെ വന്നതെങ്കിലോ എന്നാണ് ആദ്യം എന്റെ മനസ്സിൽ തോന്നിയത്. അവനെ ഇപ്പൊ കയ്യിൽ കിട്ടിയാൽ അടിച്ചു കൊന്നു കടലിൽ താഴ്ത്തിയേനെ.
''ആഹ് മതി മതി ഇങ്ങനെ നോക്കി നിക്കാതെടോ. ആ കുട്ടി ഉരുകി തീർന്നു പോവും.'' ജോണിന്റെ പറച്ചിൽ കേട്ടപ്പോളാണ് ഞാൻ ആമിയെ നോക്കി കൊണ്ടാണ് ഇതൊക്കെ ആലോചിച്ചു കൂട്ടിയതെന്നു മനസ്സിലായെ. ഞങ്ങൾ ആകെ ചമ്മി.
ആമിയെ നോക്കിയപ്പോ പെണ്ണ് മുഖം വീർപ്പിച്ചു നിക്കാ. എനിക്കതു കണ്ടു ചിരി വന്നു പോയി. വന്നേ ഉള്ളൂ, അപ്പൊ തന്നെ അവളൊരു നുള്ളു കൊടുത്തു ആ ചിരിയെ ഓടിച്ചു വിട്ടു.
''അപ്പൊ നമ്മക്ക് ഇന്നത്തെ പരിപാടി തുടങ്ങാം അല്ലെ. ഇന്നത്തെ ഗെയിം എന്താണെന്ന് അറിയണ്ടേ...'' ജിയാ എല്ലാരോടും ചോദിച്ചു. എല്ലാരും ആർപ്പുവിളികളും കൈമുട്ടലുകളും ആയി അതിനു മറുപടി നൽകി.
''അപ്പൊ തുടങ്ങാം അല്ലെ. ഇന്നത്തെ ഗെയിം എന്താണെന്ന് വച്ചാൽ ഇതാ ഈ ബൗളിൽ കാണുന്ന ലോട്ടുകളില് ഒന്ന് നിങ്ങൾ എടുക്കുക. അതാണ് നിങ്ങടെ ടാസ്ക്. ആ ടാസ്ക് പറഞ്ഞ സമയത്തു പറഞ്ഞ പോലെ ഭംഗിയാക്കി ചെയ്യുന്നവർ അടുത്ത റൗണ്ടിലേക്ക് പോവും. പിന്നെ ഇമ്പോര്ടന്റ്റ് ആയ കാര്യം അടുത്ത റൗണ്ടിലേക്ക് മൂന്നു ടീമുകളെ പോവുള്ളു.'' ജോൺ പറഞ്ഞു.
അങ്ങനെ ഗെയിം തുടങ്ങി. ആദ്യം പോയത് സാറയും ഷാജുവും ആണ്. അമ്മുക്കുട്ടി താഴെ സ്റ്റാഫുകളുടെ കൂടെ ഇരുന്നു കൈ മുട്ടുന്നുണ്ട്. ലോട്ടെടുത്തു ഷാജു ജോണിന്റെ കയ്യിൽ കൊടുത്തു.
''ഈസി ടാസ്ക് ആണ്. ഞാൻ ഒരു സിനിമയുടെ പേര് ഷാജഹാന്റെ ചെവിയിൽ പറയും. അത് ആക്ട് ചെയ്തു ഏതാണെന്ന് സാറയെ കൊണ്ട് പറയിക്കണം,ഓക്കേ.'' ജോൺ പറഞ്ഞു.
''ഓക്കേ..'' ഷാജു അപ്പൊ തന്നെ പറഞ്ഞു. ഇതൊക്കെ അവർക്കു ഈസി ആവും.
അങ്ങനെ ജോൺ സിനിമ പേര് ഷാജൂന്റെ ചെവിയിൽ പറഞ്ഞതും അവൻ ജോണിനെ ഒരു നോട്ടം. അപ്പൊ തന്നെ കുറച്ചു ടഫ് ആണെന്ന് തോന്നി. ഷാജു അഭിനയിക്കാൻ തുടങ്ങി. അവന്റെ അഭിനയം കണ്ടിട്ട് സാറ അന്തം വിട്ടു നോക്കാണ്. എന്തിനു പേര് പറഞ്ഞു കൊടുത്ത ജോൺ പോലും വായും തുറന്നു നിക്കാണ്. ഒന്നും മനസ്സിലാവുന്നില്ല. ഞങ്ങൾ ആണെങ്കിൽ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.
അവസാനം ഒരു മിനിട്ടു കഴിഞ്ഞു ജോൺ തന്നെ സിനിമയുടെ പേര് പറഞ്ഞു. കള്ളിയങ്കാട്ടു നീലി. അത് കേട്ടതും വീണ്ടും എല്ലാരും ചിരിക്കാൻ തുടങ്ങി.
''എന്റെ കോന്താ ഇത്ര ഈസി പോലും പറയാൻ പറ്റിയില്ലല്ലോ.'' സാറാ ഷാജുവിനെ കളിയാക്കി.
''ഞാൻ എന്തൊക്കെ കാണിച്ചെടി, ഡ്രാക്കുള എന്ന് വരെ നീ പറഞ്ഞില്ലേ.'' ഷാജു ചോദിച്ചു.
''അത് പിന്നെ ഷാദനെ കാണിച്ചപ്പോ പറഞ്ഞതല്ലേ.'' ആഹാ അതിനിടക്ക് എന്റെ നെഞ്ചത്തോട്ടു അല്ലെ, ഇപ്പൊ കാണിച്ചു തരാം.
''എന്റെ ഷാജുക്കാ നിങ്ങക്ക് സാറയെ തന്നെ കാണിച്ചാ പോരായിരുന്നോ??'' ഞാൻ ഗോൾ അടിക്കുന്നതിനു മുന്നേ എന്റെ കെട്ടിയോൾ കേറി ഗോൾ അടിച്ചു.
''എന്റെ മുത്താണ് മോളെ നീ'' എന്നും പറഞ്ഞു ഞാൻ അവൾക്കു കണ്ണ് തട്ടാതിരിക്കാൻ തലയിലൂടെ ഉഴിഞ്ഞു മൂന്നു വട്ടം നീട്ടിത്തുപ്പി. അതും ആ ഷെസിന്റേം സിയാനയുടേം മുഖത്ത് നോക്കി.
അപ്പോളേക്കും സാറയും ആമിയും തമ്മിലുള്ള വേൾഡ് വാർ തുടങ്ങിയിരുന്നു. പക്ഷെ ജിയ സാറയെയും ഷാജുവിനെയും ഓടിച്ചു വിട്ടു.
''അപ്പൊ അടുത്തതായി സച്ചിനും ചാരുവും വന്നോളൂ. വേഗം എടുക്കൂ..'' എന്നും പറഞ്ഞു ജോൺ ബൗൾ സച്ചൂന് നേരെ നീട്ടി. ചാരു ഇപ്പോളും കലിപ്പിൽ ആണ്.
''ആഹാ, അടിപൊളി ടാസ്ക്. നിങ്ങള് ഇത് പൊളിക്കും..'' ജിയ പറഞ്ഞതും എല്ലാരും എന്താണെന്ന രീതിയിൽ അവളെ നോക്കി.
ടാസ്ക് പറഞ്ഞതും ഞങ്ങൾ എല്ലാരും ചിരിക്കാൻ തുടങ്ങി. ഞങ്ങളെ ഒക്കെ താഴേക്ക് വിട്ടു സ്റ്റേജ് അവർക്കു കൈ മാറി. ഇരിക്കാൻ സീറ്റ് ഇല്ലാത്തതു കൊണ്ട് ഞങ്ങൾ അവിടെ പുല്ലിൽ നിലത്തു ഇരുന്നു. ആമി അപ്പോഴും ഷെസിനെ ആണ് നോക്കുന്നത്.
''ടീ ഇത്രയും സുന്ദരനും സുമുഖവും സർവോപരി സുഭാഷണനും ഒക്കെ ആയ ഞാൻ ഇവിടെ ഇരിക്കുമ്പോ നീ ആരെ വായി നോക്കുവാ..'' എന്ന് നല്ല കലിപ്പിൽ ചോദിച്ചപ്പോ ആമി ഷെസിനെ നോക്കുന്നത് നിർത്തി കണ്ണും തള്ളി എന്നെ നോക്കി.
''ആഹ് ഇത് പോലെ എന്നെ നോക്കി ഇരിക്ക്, ഇനി ന്യൂ ഹസ്ബണ്ടിനേം വെച്ച് ഓൾഡ് ഹസ്ബണ്ടിനേം നോക്കി ഇരിക്കുന്ന കണ്ടാൽ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.'' എന്നും പറഞ്ഞു ഞാൻ സ്റ്റേജിലേക്ക് നോക്കി ഇരുന്നു. ആമി കിളി പോയി എന്നെ നോക്കുന്നുണ്ട്. ഞാനാണെങ്കിൽ അറിയാതെ ചിരിച്ചും പോയി. അപ്പൊ തന്നെ അവള് ''കോന്താ'' എന്നും വിളിച്ചു എന്റെ മുടി പിടിച്ചു വലിച്ചു എന്നെ പിച്ചാനും മാന്താനും തുടങ്ങി... എന്റമ്മോ അവളെ കാലു പിടിച്ചിട്ടാ ആ വവ്വാല് എന്നെ വിട്ടേ.
അപ്പോളേക്കും സ്റ്റേജ് ഒക്കെ സെറ്റ് ആക്കി. ടാസ്ക് മറ്റൊന്നുമല്ല അഞ്ചു മിനിട്ടു ദൈർഘ്യം ഉള്ള ഒരു ചെറിയ സ്കിറ്റ് അതും അമ്മായിയമ്മയും മരുമോളും ആയി. അങ്ങനെ സച്ചു ഒരു ഷാൾ ചുറ്റി മരുമോളും ചാരു അമ്മായിയമ്മയും ആയി വന്നു.
ചാരു സച്ചൂനോടുള്ള എല്ലാ ദേഷ്യവും തീർക്കുന്നുണ്ടായിരുന്നു. അവനെ കൊണ്ട് സ്റ്റേജ് അടിച്ചു വാരിച്ചു തുണി അലക്കിച്ചു പാത്രം കഴുകിച്ചു. എന്തിനേറെ പറയുന്നു അവളുടെ കാലു വരെ തിരുമ്മിച്ചു. ഇടയ്ക്കു അമ്മായിഅമ്മ മരുമോളെ തല്ലുകേം പിച്ചുകേം ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങളാണെങ്കിൽ ഇതൊക്കെ കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. ആദ്യം ഇരുന്നിട്ടാണെങ്കിൽ ഇപ്പൊ ആമിയുടെ മടിയിൽ കിടന്നിട്ടാണ് ചിരിക്കുന്നത്.
അവളെ നോക്കിയപ്പോ ചിരിച്ചു കണ്ണൊക്കെ നിറഞ്ഞു പാട് പെടുന്നു. എന്നെ നോക്കുന്നു പോലും ഇല്ല, പക്ഷെ അവളെ വിരലുകൾ എന്റെ മുടിയിലൂടെ തഴുകുന്നുണ്ടായിരുന്നു. എന്തോ ആ ചിരി കണ്ടപ്പോ ഞാൻ എല്ലാം മറന്നു അവളെയും നോക്കി കിടന്നു. ആ ചിരി ഒരിക്കലും അവളുടെ ചുണ്ടിൽ നിന്നും മായല്ലേ എന്ന് പ്രാർത്ഥിച്ചു. എല്ലാരുടെയും കയ്യടിയാണ് എന്നെ ആ കിടപ്പിൽ നിന്നും എണീപ്പിച്ചേ. നോക്കുമ്പോ സ്കിറ്റ് കഴിഞ്ഞു സച്ചുവും ചാരുവും വന്നു.
ചാരു നല്ല ഹാപ്പി ആണ്, അമ്മാതിരി പണികളല്ലേ സച്ചൂന് കൊടുത്തേ. സച്ചൂന്റെ ദയനീയമായ മുഖം കണ്ടതും നിർത്തി വച്ച ഞങ്ങളെ ചിരി പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു.. അവൻ എല്ലാരേയും ഒന്ന് നോക്കിയപ്പോ അത് നിന്നു.
പിന്നെ വിളിച്ചത് ആ സിയാനയെയും നജാഫിനെയും ആണ്. അവർക്കു കിട്ടിയത് മൈദപ്പൊടിയിൽ നിന്നും സ്ട്രാബെറി കണ്ടുപിടിക്കാൻ ആയിരുന്നു. അവരുടെ ഗെയിം കണ്ടിട്ടും ഞങ്ങള് ചിരിച്ചു ചത്തു. രണ്ടു പേരും മൈദയിൽ കുളിച്ചു നിന്നു. അവരും ടാസ്ക് നല്ല രീതിയിൽ ചെയ്തു. ഡ്രസ്സ് മാറാൻ പോവാൻ നിന്ന അവരെ ജോൺ പിടിച്ചു വച്ചു. അവസാനമേ പോവാൻ പാടുള്ളു പറഞ്ഞു.
അത് കഴിഞ്ഞു എന്നെയും ആമിയെയും വിളിച്ചു. ഞങ്ങൾ സ്റ്റേജിലേക്ക് പോയി. ആമി എന്റെ കൈ മുറുക്കി പിടിച്ചിട്ടുണ്ട്.
''അപ്പൊ എടുത്തോളൂ'' എന്ന് പറഞ്ഞു ജിയ എനിക്ക് നേരെ ബൗൾ നീട്ടി. ഞാനതു ആമിക്ക് നേരെ ആക്കി അവളോട് എടുക്കാൻ പറഞ്ഞു. എന്തെങ്കിലും കോനിഷ്ട്ട് ടാസ്ക് ആണ് കിട്ടുന്നതെങ്കിൽ അവളെന്നെ പഞ്ഞിക്കിടും, ഇതാണ് സേഫ്.
ആമി ലോട്ടെടുത്തു കൊടുത്തു. ''അപ്പൊ ഫ്രണ്ട്സ് ഇവരെ ടാസ്ക് അറിയണ്ടേ, ഇവരെ പോലെ തന്നെ റൊമാന്റിക് ടാസ്ക് ആണ്.'' ജിയ പറഞ്ഞതും ഞാൻ ആമിയെ നോക്കി.
@@@@@@@@@@@@@@@@@@@@@@@@
റബ്ബേ റൊമാന്റിക് ടാസ്കോ, പടച്ചോനെ വല്ല കിസ്സും കൊടുക്കാൻ ആവോ. എങ്കിൽ ഷാദ് എന്നെ എടുത്തു എറിയും സ്റ്റേജിന്റെ മോളിന്നു. ഞങ്ങൾ പരസ്പരം നോക്കി പേടിച്ചു നിന്നു.
''അപ്പൊ ടാസ്ക് എന്താണെന്ന് വച്ചാൽ രണ്ടാളും രണ്ടു മിനിട്ടു കണ്ണും കണ്ണും നോക്കി ഇരിക്കണം. ഇമ ചിമ്മാനോ നോട്ടം മാറ്റാനോ പാടില്ല, മനസ്സിലായോ..'' ജോൺ പറഞ്ഞു.
''ഓ ഇത്രേ ഉള്ളൂ, വെറുതെ പേടിച്ചു.'' ഞാൻ പറഞ്ഞു.
''നീ എന്തിനാ പേടിച്ചേ??'' ഷാദ് ആണ്.
''ഓ ഇവരെ വർത്താനം കേട്ടപ്പോ ഞാൻ കരുതി വല്ല കിസ്സും ആവുമെന്ന്..'' പറഞ്ഞു കഴിഞ്ഞാണ് ആരോട് എന്താ പറഞ്ഞതെന്ന് എനിക്ക് ബോധം വന്നേ. ഞാൻ നോക്കിയപ്പോ ഷാദ് എന്നെ ഷോക് അടിച്ച മാതിരി നോക്കുന്നുണ്ട്. ഞാൻ അപ്പൊ തന്നെ സ്വയം തലക്കടിച്ചു അവനെ നോക്കി 32 പല്ലും ഒന്ന് കാണിച്ചു. തെണ്ടി ഡ്രാക്കുള അപ്പൊ തന്നെ കിണിക്കാൻ തുടങ്ങി. ഞാൻ കാലിനൊരു ചവിട്ടു കൊടുക്കുന്ന വരെ അവൻ ചിരിച്ചു. ചവിട്ടു കിട്ടിയപ്പോ നല്ല കുട്ടിയായി.
''അപ്പോ തുടങ്ങിയാലോ..'' എന്ന് പറഞ്ഞു ജിയ രണ്ടു ചെയറും ഒരു ടേബിളും കൊണ്ട് വന്നു ഞങ്ങളെ ഓപ്പോസിറ്റ് ആയി ഇരുത്തി. അവര് കൗൺഡൗൺ തുടങ്ങിയതും ഞങ്ങൾ കണ്ണിൽ നോക്കി ഇരുന്നു. അവന്റെ കണ്ണിലേക്കു നോക്കിയപ്പോ അങ്ങനെ ഇരിക്കാൻ തോന്നിപ്പോയി. ചുറ്റുമുള്ള ഒരു കാര്യവും ഞാൻ ശ്രദ്ധിച്ചില്ല.
ഷാദിന്റെ കൂടെ ജീവിതകാലം മുഴുവൻ ഇങ്ങനെ ഇരിക്കാൻ പറ്റിയെങ്കിലോ എന്ന് വിചാരിച്ചു പോയി. പെട്ടെന്നാണ് എനിക്ക് ഷാനുവിനെ ഓർമ്മ വന്നത്. ഒരിക്കലും ഞാൻ ഇങ്ങനൊന്നും ചിന്തിക്കാൻ പാടില്ല എന്ന് അപ്പോഴാണ് ഓർത്തത്. അറിയാതെ എന്റെ കണ്ണ് നിറഞ്ഞു ഒഴുകി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
എന്റെ പടച്ചോനെ ഈ പെണ്ണിന്റെ കണ്ണിൽ നോക്കി ഇരിക്കുമ്പോ മറ്റൊന്നും കാണാൻ പറ്റുന്നില്ല. ഞാനാ കണ്ണിലങ്ങനെ അലിഞ്ഞു പോവുന്ന മാതിരി. ഇവളെ എന്റെ അവസാന ശ്വാസം വരെ ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നുന്നു. അവൾ അനുഭവിച്ച ഓരോ ദുഖങ്ങൾക്കും പകരം സന്തോഷവും സ്നേഹവും കൊണ്ട് അവളെ മൂടണമെന്നു തോന്നിപ്പോവുന്നു.
ഇല്ല പാടില്ല, ഞാൻ എന്തൊക്കെയാ ആലോചിക്കുന്നേ. എന്റെ ഷാനു അവളെ ഞാൻ എങ്ങനെ മറന്നു. ഇല്ല മറന്നിട്ടില്ല, ആമിയുടെ സങ്കടങ്ങൾ കേട്ടപ്പോൾ തോന്നിയ സിമ്പതി അത്രേ ഉള്ളൂ. വേറൊന്നും ഇല്ല, ഉണ്ടാവാൻ പാടില്ല. ഷാനുവിനെ ഒരിക്കലും ഞാൻ ചതിക്കില്ല. ഇങ്ങനെ ഓരോന്ന് ഓർക്കുമ്പോൾ ആണ് ആമിയുടെ കണ്ണുകൾ നിറഞ്ഞതു കണ്ടത്. അത് കണ്ടപ്പോ എന്തോ ഒരു വേദന. അറിയാതെ ഞാൻ കണ്ണ് ചിമ്മി പോയി. അപ്പൊ അതെ സെക്കൻഡിൽ അവളും കണ്ണ് ചിമ്മി.
''ചെ ഒരു ഇരുപതു സെക്കൻഡ് കൂടി കഴിഞ്ഞിരുന്നെങ്കിൽ നിങ്ങള് ജയിച്ചേനെ.. സോറി യൂ ടൂ ആർ ഔട്ട്.'' ജോൺ പറഞ്ഞു. ഞങ്ങൾ സ്റ്റേജിനു താഴേക്ക് വന്നു. എന്തോ പരസ്പരം നോക്കാൻ ഒരു മടി പോലെ. പക്ഷെ ഞാൻ അങ്ങനെ അവളെ അവോയ്ഡ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. അതോണ്ട് അവളെ നോക്കി ചിരിച്ചോണ്ട് സാരമില്ല എന്ന് പറഞ്ഞു. അപ്പൊ അവളും എനിക്ക് ചിരിച്ചു തന്നു. അപ്പൊ സാറ വന്നു അവര് റൂമിലേക്ക് പോവാണ്, അമ്മൂട്ടി ഉറങ്ങാൻ കരയുന്നു എന്ന് പറഞ്ഞു.
അടുത്തതായി പ്രവീണിനെയും പ്രിയയെയും വിളിച്ചു. അവനു കിട്ടിയ ടാസ്ക് പ്രിയയെ കണ്ടു പിടിക്കുക എന്നതാണ്. അഞ്ചു പെൺകുട്ടികളെ നിർത്തി അതിൽ നിന്നും പ്രിയയെ കണ്ടുപിടിക്കണം. ജോൺ വന്നു പ്രവീണിന്റെ കണ്ണ് കെട്ടി.
ജിയ ആമി സിയാന ചാരു പ്രിയ എന്ന ഓർഡറിൽ ആണ് നിന്നത്. പ്രവീൺ ആദ്യം ജിയയുടെ വിരലിൽ പിടിച്ചു.
''ഏതോ ഒരു സുന്ദരി പക്ഷെ എന്റെ സുന്ദരി അല്ല'' എന്ന് പറഞ്ഞു പ്രവീൺ മുന്നോട്ടു നടന്നു. എന്നിട്ടു ആമിയുടെ വിരലിൽ തൊട്ടു നോക്കി. പെട്ടെന്ന് അവൻ അവിടെ മുട്ട് കുത്തി ഇരുന്നു, അവളെ കയ്യിൽ ഉമ്മ വച്ചു. അപ്പൊ തന്നെ എല്ലാരും പോയി എന്ന് വിചാരിച്ചതാ. പക്ഷെ അവൻ പറഞ്ഞത് കേട്ടപ്പോ എല്ലാരും ചിരിച്ചു.
''ഇത് എന്റെ സുന്ദരിയായ പെങ്ങളൂട്ടി'' എന്നാണു അവൻ പറഞ്ഞത്. എല്ലാരും അത്ഭുതത്തോടെ നോക്കി. ആമി ചിരിച്ചോണ്ട് മാറി നിന്നു.
അടുത്തത് സിയാന ആയിരുന്നു. അവൻ അവളുടെ വിരലിൽ തൊട്ടു നോക്കീട്ടു ''ആണുങ്ങളും ഉണ്ടോ'' എന്ന് ചോദിച്ചു. അത് കേട്ടതും എല്ലാരും പൂര ചിരി ആയിരുന്നു. സിയാന ദേഷ്യത്തോടെ പോയികളഞ്ഞു.
അടുത്തത് ചാരു ആയിരുന്നു. അവളെ വിരൽ തൊട്ടു നോക്കി അവൻ അവളെ കൈ പിടിച്ചു രണ്ടു കറക്കം കറക്കി. എന്നിട്ടു വീണ്ടും ആമിക്കും കൊടുത്ത പോലെ കയ്യിൽ ഒരുമ്മ കൊടുത്തു.
''ഇതെന്റെ മറ്റൊരു പെങ്ങൾ, എന്റെ സച്ചൂന്റെ പ്രിയതമ.'' അവൻ പറഞ്ഞത് കേട്ടതും എല്ലാരും അത്ഭുതത്തോടെ കൈ മുട്ടി. ഇവനിനി കണ്ണ് കാണുന്നുണ്ടോ എന്ന് പോലും തോന്നിപ്പോയി. ജോൺ ഒന്നൂടി പോയി കാണുന്നില്ല എന്ന് ഉറപ്പു വരുത്തി. അവസാനം അവൻ പ്രിയയുടെ വിരലിൽ പിടിച്ചു.
പെട്ടെന്ന് പ്രവീൺ പ്രിയയെ ഒരു വലിയായിരുന്നു. കറക്ട് ആയി അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു. പ്രവീൺ പ്രിയയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു എന്നിട്ടു ''ഇതെന്റെ പാതി എന്റെ ജീവൻ'' എന്ന് പറഞ്ഞു. പ്രിയ നാണം കൊണ്ട് അവനെ കെട്ടിപ്പിടിച്ചു നിന്നു. ശെരിക്കും ഈ പ്രണയം ഒരത്ഭുതം ആണെന്ന് മനസ്സിലായി.
അങ്ങനെ പ്രവീണും സച്ചുവും ആ നജാഫും ലാസ്റ് റൗണ്ടിൽ എത്തി. പ്രവീൺ താഴെ എത്തിയതും എല്ലാരും അവനെ പൊതിഞ്ഞു.
''സത്യം പറയെടാ നിനക്ക് കാണുന്നുണ്ടായിരുന്നില്ലേ???'' ഞാൻ ചോദിച്ചു.
''അതെ അല്ലാണ്ട് എങ്ങനെ ഇത്ര കറക്ട് ആയി പറഞ്ഞു.'' സച്ചുവാണ്.
''അതൊക്കെ ഉണ്ട് മോനെ.. ഒന്നൂല്ലെങ്കിലും ഞാൻ രണ്ടു കൊല്ലം സൈക്കോളജി പഠിച്ചതല്ലേ. ഒരാളെ വിരലിൽ തൊട്ടാൽ അവരുടെ ഹാർട്ട് ബീറ്റ് അറിയാം. ജിയയുടെയും ആ സിയാനയുടേം വിരൽ തൊട്ടപ്പോൾ മനസ്സിലായി എനിക്ക് അറിയാത്തവർ ആണെന്ന്. പിന്നെ ജിയയുടെ ചിരി ഞാൻ കേട്ടിരുന്നു. പിന്നെ അറിയാത്ത ആൾ സിയാന ആവുമെന്ന് ഉറപ്പുള്ളൊണ്ടാ അവൾക്കിട്ടൊരു പണി കൊടുത്തത്.
ആമിയുടെ വിരൽ തൊട്ടപ്പോൾ ആൾ ഫുൾ കൂൾ ആയി നിക്കുന്നു. പിന്നെ ഇവളെ വിരലുകൾ നീണ്ടതാണെന്നു അറിയുന്നോണ്ടു ഈസി ആയി. അത് പോലെ തന്നെ ചാരുവിന്റേം കൂൾ ആയി നിന്നിരുന്നു പിന്നെ ഈ ഉണ്ടച്ചിയുടെ വിരല് തൊട്ടപ്പോളേ മനസ്സിലായി.'' അത് പറഞ്ഞതും ചാരു അവന്റെ വയറ്റിനിട്ടൊരു കുത്തു കൊടുത്തു.
''ദേ പ്രവീണേട്ടാ പ്രിയ വിധവയാകും എന്നുള്ളൊണ്ടാ ഇല്ലേൽ കാണിച്ചു തന്നേനെ'' എന്നും പറഞ്ഞു ചാരു മുഖം വീർപ്പിച്ചു.
''അയ്യോ ക്ഷേമിച്ചേക്കു പെങ്ങളെ, ഞാൻ മുട്ടുമടക്കി.'' പ്രവീൺ കൈ കൂപ്പി പറഞ്ഞു.
അപ്പോഴാണ് ജോൺ എല്ലാരോടും ശ്രദ്ധിക്കാൻ പറഞ്ഞെ. ''അപ്പൊ ഫ്രണ്ട്സ് നിങ്ങക്ക് എല്ലാരിക്കും അറിയാലോ നാളെ നടത്താനിരുന്ന ദീപാവലി പാർട്ടി ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചത്. അത് കൊണ്ടാണ് നാളത്തെ ഡ്രസ്സ് കോഡ് ആയ കുർത്തയും സാരിയും നിങ്ങളോടു ഇന്നിടാൻ പറഞ്ഞത്. അത് കൊണ്ട് വന്നിട്ട് വേസ്റ്റ് ആക്കണ്ടല്ലോ. പിന്നെ ഇത്ര ശാലീന സൗന്ദര്യവും മിസ് ആക്കണ്ടാലോ.'' ജോൺ കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.
അപ്പൊ തന്നെ ആമി ഞങ്ങളെ നോക്കി. ഞങ്ങളിവിടെ വരുന്നതിനു മുന്നേ ഇവിടുത്തെ കാര്യങ്ങളറിയാൻ വിളിച്ചപ്പോൾ അവർ എല്ലാം മെയിൽ ചെയ്തിരുന്നു. അതിൽ ഉണ്ടായിരുന്നു ഈ ദീപാവലി പാർട്ടിയും ഡ്രസ്സ് കോഡും ഒക്കെ. പക്ഷെ ആമിയോട് പറഞ്ഞില്ല. അവൾ അറിഞ്ഞാൽ ചിലപ്പോ വരില്ല. ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവളെ തല പിടിച്ചു ജോണിന്റെ നേരെ ആക്കി.
''നാളെ രാത്രി ദീപാവലി പാർട്ടിയിൽ വച്ചു ഈ ഗാമിന്റെ ഫൈനൽ നടത്താം എന്നാണു വിചാരിച്ചേ. അത് നടക്കില്ല, അതോണ്ട് നാളെ ഉച്ചയ്ക്കാണ് ഗാമിന്റെ ലാസ്റ് റൌണ്ട്. അപ്പൊ എല്ലാരും നാളെ ഉച്ചയ്ക്ക് ഇവിടേയ്ക്ക് വരണം.. അപ്പൊ നാളെ കാണാം.. ഗുഡ്നായിട്ട്.'' എന്നും പറഞ്ഞു ജോൺ പോയി. ഞങ്ങൾ കത്തി അടിച്ചു അവിടെ ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോ സിയാന ഞങ്ങളെ അടുത്തു വന്നു എന്തൊക്കെയോ പറയാൻ തുടങ്ങി.ആദ്യം മൈൻഡ് ചെയ്തില്ലെങ്കിലും ആമിയെ പറ്റിയാണ് അവൾ പറയുന്നത് മനസ്സിലായപ്പോ ഞാൻ അവളെ നേരെ നോക്കി.
''ആഹ് ഇപ്പോയെങ്കിലും നോക്കിയല്ലോ, എവിടെ നിങ്ങളെ പുന്നാര ഭാര്യ.'' സിയാന പുച്ഛത്തോടെ ചോദിച്ചു.
അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് ആമി ഞങ്ങളെ കൂടെ ഇല്ല. എനിക്കപ്പോ പേടി ആണ് തോന്നിയത്. പിന്നെ കരുതി സാറയുടെ അടുത്തുണ്ടാവും എന്ന്.
''നോക്കണ്ട അവൾ ഇവിടെ ഇല്ല. നിങ്ങളെ പറ്റിച്ചു കണ്ടവന്മാരെ കൂടെ പോയി.'' അവളെങ്ങനെ പറഞ്ഞതും ''ടീ'' എന്ന് പറഞ്ഞു ഞാൻ എന്റെ കൈ അവൾക്കു നേരെ ഉയർത്തി.
പക്ഷെ പ്രവീൺ എന്നെ തടഞ്ഞു. അപ്പോളേക്കും സാറയും ഷാജുവും വന്നിരുന്നു.
അവരുടെ കൂടെ ആമി ഇല്ല എന്ന് കണ്ടപ്പോ എനിക്ക് എന്തോ അപകടം നടന്നോ എന്ന് തോന്നി.
''കൂട്ടുകാരെ കൂടെ ഭാര്യയെ അഴിഞ്ഞാടാൻ വിടുമ്പോ ശ്രദ്ധിക്കണമായിരുന്നു. കാണണ്ടേ അവൾ എവിടെയാ ഉള്ളതെന്ന്..'' എന്നും പറഞ്ഞു എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് അവൾ മുന്നേ നടന്നു. ഞങ്ങൾ അവളുടെ പിന്നാലെ പോയി. അവൾ നിന്നത് സച്ചുവിന്റെ റൂമിനു മുന്നിൽ ആണ്.
ഞങ്ങൾ പരസ്പരം നോക്കി. അപ്പൊ ആ സിയാന കാളിങ് ബെൽ അടിക്കാൻ പോയി. പക്ഷെ അതിനു മുന്നേ ഡോർ തുറന്നു ആമി പുറത്തിറങ്ങി പിന്നാലെ സച്ചുവും. അവൻ ഷർട്ടിന്റെ ബട്ടൻസ് ഇടുകയായിരുന്നു. മുന്നിലെ കാഴ്ച്ച എന്നെ അസ്വസ്ഥനാക്കി.
@@@@@@@@@@@@@@@@@@@@@@@
ജോൺ സംസാരിക്കുന്നതിനിടയിൽ ആണ് ആരോ എന്റെ കൈ പിടിച്ചു വലിച്ചത് നോക്കിയപ്പോ സച്ചുവേട്ടൻ.
''എന്താ??'' ഞാൻ ചോദിച്ചു.
''ഒച്ചയാക്കല്ലേ, നീ എന്റെ കൂടെ വാ.'' എന്നും പറഞ്ഞു എന്റെ കയ്യും പിടിച്ചു ഏട്ടന്റെ റൂമിലേക്ക് നടന്നു.
അവിടെ എത്തിയപ്പോ ഞാൻ ഞെട്ടിപ്പോയി. കുറെ റോസും കാൻഡിൽസും ചോക്ളറ്റസും കേക്കും ഒന്നും പറയണ്ട. സച്ചുവേട്ടനെ നോക്കിയപ്പോ ആള് നാണം കൊണ്ട് നിലത്തു കളം വരക്കുന്നു.
''എന്താ സംഭവം..'' ഞാൻ ചോദിച്ചു.
''അതെ എനിക്ക് ചാരുവിനോട് സോറി പറയണം. ഹോട്ടലിൽ പറഞ്ഞു അറേഞ്ച് ചെയ്തതാ. ഇതൊക്കെ സെറ്റ് ആക്കാൻ എന്നെ ഹെല്പ് ചെയ്, പ്ളീസ്.'' സച്ചുവേട്ടൻ പറഞ്ഞു. ആ കുഞ്ഞു കുട്ടികളെ പോലെ ഉള്ള സംസാരം കേട്ട് എനിക്ക് ചിരി വന്നു.
ഞങ്ങള് വേഗം അതൊക്കെ അറേഞ്ച് ചെയ്യാൻ തുടങ്ങി. ചോക്ളറ്റ് കൊണ്ടും റോസ് കൊണ്ടും സോറി എഴുതി. കാൻഡിൽസ് ഒക്കെ കത്തിച്ചു എല്ലാം അടിപൊളി ആക്കി സെറ്റ് ചെയ്തു. ഇറങ്ങാൻ പോവുമ്പോള സച്ചുവേട്ടൻ വെള്ളം കുടിക്കാൻ ജഗ് എടുത്തതും ഡ്രെസ്സിൽ മറിഞ്ഞതും.
''ഓ എന്റെ സച്ചുവേട്ടാ ഒന്ന് നോക്കി ചെയ്തൂടെ ചെറിയ കുട്ടി ആണോ. അവരൊക്കെ നമ്മളെ കാണാതെ ഇങ്ങോട്ടു വന്നാ സർപ്രൈസ് ഒക്കെ പൊളിയും. ഏട്ടൻ വേഗം ഷർട് മാറ്റ് ഞാൻ ഈ വെള്ളം തുടക്കാം.''
അങ്ങനെ എല്ലാം ക്ലീൻ ചെയ്തു ഇറങ്ങിയപ്പോളാ പുറത്തു ഞങ്ങളെ ഫ്രണ്ട്സും ആ സിയാനയും പിന്നെ വേറെ ഒന്ന് രണ്ടു പേരും. കൂട്ടത്തിൽ ഷെസിനും കൂടി വന്നപ്പോ ഞങ്ങൾക്ക് പേടിയായി. ഞാനും സച്ചുവേട്ടനും മുഖത്തോടു മുഖം നോക്കി.
ഷാദിന്റെ നോട്ടം എന്നെ വല്ലാതെ പേടിപ്പിച്ചു. അവൻ ഞങ്ങളെ തെറ്റിദ്ധരിച്ചു വല്ലതും പറഞ്ഞാൽ ഞാൻ തളർന്നു പോവും. ഇല്ല അവൻ ഒരിക്കലും എന്നെ തെറ്റിദ്ധരിക്കില്ല. പക്ഷെ എന്റെ എല്ലാ വിശ്വാസങ്ങളും തകർന്നു പോയി. ഷാദിനെക്കാൾ ചാരുവിന്റെ ചോദ്യങ്ങൾ ആണ് എന്റെ ഹൃദയം മുറിച്ചത്.
''ആമി നീ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല.'' എന്ന് പറഞ്ഞു ഷാദ് മുഖം പൊത്തി നിന്നു.. അത് കേട്ടപ്പോയെ മരിച്ചു പോയെങ്കിലോ എന്ന് തോന്നിപ്പോയി. പക്ഷെ അതിലും കടുത്തതായിരുന്നു ചാരുവിന്റെ വാക്കുകൾ.
''എന്തായിരുന്നു രണ്ടാൾക്കും അകത്തു പണി.'' ചാരു ചോദിച്ചു, അല്ല അലറി.
''ചാരു മോളെ... നീ..'' എന്ന് സച്ചുവേട്ടൻ പറയുമ്പോളേക്കും ചാരു ഇടയ്ക്കു കേറി.
''വേണ്ട ഒന്നും പറയണ്ട.'' എന്നും പറഞ്ഞു സച്ചുവേട്ടന്റെ കോളറിൽ കയറി പിടിച്ചു.
''പറ എന്തായിരുന്നു രണ്ടാൾക്കും അകത്തു പരിപാടി. അന്ന് പ്രൊപ്പോസ് ചെയ്തു മനുഷ്യന് അറ്റാക് വരുത്തിക്കാൻ നോക്കിയ പോലെ ഇന്നെന്താ രണ്ടും കൂടി ഒപ്പിച്ചെ..'' ചാരു ചോദിച്ചതും ഞാൻ അവളെ നോക്കി.
അവള് സച്ചുവേട്ടനെ കെട്ടിപ്പിടിച്ചു ചിരിക്കാൻ തുടങ്ങി. അവളെന്നെ തെറ്റിദ്ധരിച്ചില്ലല്ലോ എന്ന് ആശ്വസിക്കുമ്പോളും ഷാദിന്റെ വാക്കുകൾ എന്നെ തളർത്തി. ഞാൻ നോക്കിയപ്പോ അവൻ മുഖം പൊത്തി കരയാണ്, അല്ല ചിരിക്കാണ്.
ഞാൻ ഷാദിന്റെ അടുത്ത് പോയി അവന്റെ കൈ മാറ്റി നോക്കിയപ്പോ ആ ജന്തു ചിരിക്കുവാണ്. അതും ചിരിച്ചു ചിരിച്ചു മുഖം ഒക്കെ ചുവന്നു കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. എനിക്ക് ദേഷ്യം വന്നു. ഞാൻ അവനെ രണ്ടു കൈ കൊണ്ട് അടിക്കാൻ തുടങ്ങി. ഇപ്പൊ ആ സിയാനയും ഷെസിനും മറ്റു രണ്ടു പേരും ഒഴികെ ഞങ്ങളെ ഫ്രണ്ട്സ് എല്ലാരും ചിരിക്കാൻ തുടങ്ങി..
''ടീ മതിയാക്കെടീ, ഞാൻ ചത്തു പോവും..'' എന്നും പറഞ്ഞു ഷാദ് എന്റെ കൈ പിടിച്ചു വച്ചു.
ഞാൻ അവനെ ദേഷ്യത്തോടെ നോക്കി. എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
''അയ്യേ ടീ പൊട്ടീ, ഏതോ ഒരു അലവലാതിയുടെ വാക്കും കേട്ട് നിന്നെ സംശയിക്കാൻ ഞാൻ എന്താ പൊട്ടനാണോ.. അതും സച്ചുവിന്റെ കൂടെ ചേർത്തി..'' എന്നും പറഞ്ഞു എന്റെ കണ്ണ് തുടച്ചിട്ട് ഷാദ് ചിരിച്ചു. ഞങ്ങള് സച്ചുവേട്ടനെ നോക്കിയപ്പോ രണ്ടും കൂടി നിന്നു കുറുകുന്നു.
അപ്പൊ തന്നെ ചാരുവിന്റെ പുറം നോക്കി ഒന്ന് കൊടുത്തു.
''എന്റീശ്വരാ എന്നെ ഈ പിശാജ് കൊന്നേ..'' എന്നും പറഞ്ഞു അലറി.
''സാരമില്ല മുത്തേ'' എന്നും പറഞ്ഞു സച്ചുവേട്ടൻ എന്നെ തള്ളി മാറ്റി ചാരുവിന്റെ പുറത്തു തടവി കൊടുത്തു.
''മോളെ ഇവള് നിന്നെ പോലെ അല്ല, അവളുടെ മനസ്സ് ശുദ്ധമാ. അതിലെനിക്ക് നിന്റെയോ മറ്റാരുടെയോ സർട്ടിഫിക്കറ്റ് വേണ്ട.'' ഷെസിനെ നോക്കി സിയാനയോടു ഷാദ് പറഞ്ഞു.
''പിന്നെ ഞങ്ങള് പറഞ്ഞ ഡയലോഗ് എന്തിനാണെന്ന് വച്ചാൽ നീ കഷ്ട്ടപെട്ടു ഞങ്ങളെ ഇവിടെ വരെ കൊണ്ട് വന്നതല്ലേ, സങ്കടമാവണ്ട കരുതി. പക്ഷെ ആദ്യത്തെ ഡയലോഗ് കഴിഞ്ഞപ്പോ തന്നെ എനിക്ക് ചിരി വന്നു പോയി. അതാ ഞാൻ മുഖം പൊത്തി നിന്നെ.'' ഷാദ് പറഞ്ഞു.
''ഓ രണ്ടാളും അത്ര നല്ലതായിരുന്നെങ്കിൽ അവർക്കു ഒറ്റയ്ക്ക് ഇവിടെ എന്തായിരുന്നു പണി.'' സിയാന ചോദിച്ചു.
''അത് നീ എന്തിനാടീ അറിയുന്നേ. ഞങ്ങൾക്കില്ലാത്ത ടെൻഷൻ നിനക്കെന്തിനാ..'' ഷാദ് ചോദിച്ചു. അവൻ ആകെ ചൂടായി. ഞാൻ അവന്റെ കൈ പിടിച്ചു വച്ചു. ഇല്ലെങ്കിൽ എപ്പോ അവളെ മുഖം കലങ്ങി എന്ന് ചോദിച്ചാ മതി.
''നിനക്കെന്താ അറിയണ്ടേ ഞങ്ങക്കിവിടെ എന്തായിരുന്നു പണി എന്നല്ലേ, വാ കാണിച്ചു തരാം'' എന്നും പറഞ്ഞു സച്ചുവേട്ടൻ റൂം തുറന്നു അകത്തേക്ക് കേറി. അവിടെത്തെ ഡെക്കറേഷൻസ് ഒക്കെ കണ്ടു എല്ലാരും അന്തം വിട്ടു നോക്കാണ്. ചാരു സച്ചുവേട്ടനെ കെട്ടിപ്പിടിച്ചു താങ്ക്സ് ഒക്കെ പറയുന്നുണ്ട്.
''ടീ കണ്ടില്ലേ അവർക്കു എന്തായിരുന്നു പണി എന്ന്. ഇനി എന്റെ ഏട്ടനെ പറ്റിയോ ആമിയെ പറ്റിയോ എന്തെങ്കിലും എപ്പോളെങ്കിലും പറഞ്ഞാൽ ഈ ചാരുവിന്റെ തനിക്കൊണം നീ അറിയും കേട്ടോടി മേക്ക് അപ്പ് ബ്ലോക്സേ..'' ചാരു അവളെ നേരെ വിരൽ ചൂണ്ടി പറഞ്ഞു.
''ഇറങ്ങിപ്പോടി..'' ചാരു അലറിയതും ഞങ്ങളെ ഫ്രണ്ട്സും ആ സിയാനയും ഒഴികെ എല്ലാരും പോയി. നജാഫ് സിയാന വരാത്തത് കണ്ടു തിരിച്ചു വന്നു.
''ഇനിയെന്താടീ നിനക്ക് വേണ്ടത്.???'' പ്രിയ അവളോട് ദേഷ്യത്തോടെ ചോദിച്ചു.
''ടീ നീ അതികം സന്തോഷിക്കണ്ട, ഇവന്റെ കൂടെ അല്ലെ ജീവിക്കുന്നെ എത്ര നാൾ ഒരുമിച്ചുണ്ടാകുമെന്നു നമുക്ക് കാണാം.. ഇവനെപോലെ ഒരുത്തന്റെ കൂടെ ജീവിക്കുമ്പോ മറ്റൊരാളെ തേടി പോവ്വുന്നതിൽ തെറ്റൊന്നും ഇല്ല.'' സിയാന ഷാദിനെ ചൂണ്ടി കാണിച്ചു പുച്ഛത്തോടെ പറഞ്ഞു.
അവളുടെ വാക്കുകൾ കേട്ട് ഷാദ് തല കുനിച്ചു നിക്കായിരുന്നു. മറുപടി പറയാതെ ഉള്ള അവന്റെ നിപ്പ് കണ്ടു ഞാൻ ആകെ ഷോക് ആയി. അടുത്തതായി അവിടെ നടന്ന കാര്യം കണ്ടു എല്ലാരും ഷോക് ആയി.
അവൾ സിയാന ഞാൻ ജീവിതത്തിൽ ഏറ്റവും വെറുക്കുന്നവൾ ഇന്നിതാ ആരുടെ മുന്നിലും ഞാൻ തുറന്നു കാണിക്കാൻ ആഗ്രഹിക്കാത്ത എന്റെ പാസ്റ്റ് എല്ലാരുടെ മുന്നിലും പറഞ്ഞിരിക്കുന്നു. എന്തിനാണ് അവളെന്നെ വേണ്ടാ എന്ന് പറഞ്ഞതെന്ന് എല്ലാരുടെ മുന്നിലും വിളിച്ചു പറഞ്ഞു. കാരണം മറ്റൊന്നും അല്ല ബെഡ്റൂമിൽ എന്നെകൊണ്ട് ഒന്നിനും കൊള്ളില്ല എന്ന്. ഞാനൊരു ആണല്ല എന്നവൾ പറയാതെ പറഞ്ഞു. അത് കൊണ്ടാണ് അവളെന്നെ വിട്ടു പോയതെന്ന്. സത്യം എന്താണെന്ന് വിളിച്ചു പറയണം എന്നുണ്ടായിരുന്നെങ്കിലും എന്റെ നാവിനു ആരോ വിലങ്ങിട്ടു. കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
ഞാൻ ചുറ്റിലും ഒന്ന് കണ്ണോടിച്ചപ്പോ എല്ലാരുടെയും കണ്ണിൽ ഞാൻ കണ്ടത് സഹതാപം മാത്രം ആണ്. രണ്ടാളുടെ ഒഴിച്ച്, ഒന്ന് സച്ചു അവനെല്ലാം അറിയാം. മറ്റേതു ആമി, അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്. ഞാൻ ഈ സത്യം പറയാത്തത് കൊണ്ടാണോ എന്നറിയില്ല, ചിലപ്പോൾ ആവും. അവളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞിട്ട് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യം ഞാൻ അവളോട് പറഞ്ഞില്ലല്ലോ. ഞാൻ ആകെ നാണം കെട്ടു തല താഴ്ത്തി നിന്നു.
പക്ഷെ പിന്നെ നടന്നത് ഞാൻ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ ആയിരുന്നു. സിയാന എന്റെ മുഖത്ത് നോക്കി ഒന്നിനും കൊള്ളാത്തവൻ എന്ന് പറഞ്ഞതും ആമിയുടെ കൈകൾ അവളുടെ മുഖത്ത് പതിച്ചു. ഒരു വട്ടം അല്ല രണ്ടു കവിളിലും മാറി മാറി കൊടുത്തു. സത്യം പറഞ്ഞാൽ ഞാൻ അതിശയിച്ചു. ആ അടി എന്റെ കവിളിൽ ആണ് ഞാൻ പ്രതീക്ഷിച്ചതു.
''ഡീ എന്താ കരുതിയെ ഒരു പുരുഷൻ ആണാണെന്നു പറയുന്നത് അവൻ നിനക്ക് കല്യാണ ശേഷം നീ പറഞ്ഞ സുഖങ്ങൾ തരുമ്പോൾ അല്ല, മറിച്ചു അവളെ മറ്റുള്ളവരിൽ നിന്നും സംരക്ഷിച്ചു ചേർത്ത് പിടിക്കുമ്പോൾ ആണ്. അവൻ കൂടെ ഉണ്ടാകുമ്പോ തന്നെ ഞാൻ സുരക്ഷിതയാണെന്നു അവൾക്കു തോന്നുമ്പോൾ ആണ്.
പിന്നെ നീ ഇപ്പൊ പറഞ്ഞ കാര്യം അതിൽ എനിക്ക് ചെറിയൊരു സംശയം ഉണ്ട്. വൈകാതെ അതിനുള്ള തെളിവുകളുമായി ഞാൻ നിന്റെ മുന്നിലേക്ക് വരും.'' ആമി അങ്ങനെ പറഞ്ഞതും സിയാനയുടെ മുഖം വിളറി.
''ഡീ നീ എന്നെ തല്ലി അല്ലെ. നീ എന്ത് വേണമെങ്കിലും തെളിയിക്കൂ എനിക്ക് പുല്ലാ...'' സിയാന അലറി.
''ടാ ഇവളെ ജീവനോടെ വേണമെങ്കിൽ നീ ഇപ്പൊ വിളിച്ചോണ്ട് പൊയ്ക്കോ. ഇല്ലെങ്കിൽ ചവിട്ടി കൂട്ടി കത്തിക്കും ഞാൻ.'' അപ്പൊ തന്നെ സച്ചു നേരെ നജാഫിന്റെ അടുത്തേക്ക് പോയി പറഞ്ഞു.
നജാഫ് വന്നു സിയാനയെ വലിച്ചു കൊണ്ട് പോയി. സച്ചുവും ആമിയും ഒഴികെ ബാക്കി ആരും എന്റെ മുഖത്തേക്ക് നോക്കുന്നില്ല. ഞാൻ പതിയെ പുറത്തേക്കു നടന്നു. അവർക്കെല്ലാം ചിലപ്പോ വെറുപ്പായിരിക്കും. ഇതേ വെറുപ്പാണല്ലോ ഞാൻ എന്റെ ഉമ്മന്റേയും ഉപ്പന്റെയും മറ്റുള്ളവരുടെയും മുഖത്ത് കണ്ടത്. ആ ദിവസം എന്റെ കണ്മുന്നിലേക്കു വന്നു.
ഒരു തേപ്പിൽ നിന്നും മുക്തനാവാൻ എനിക്ക് ഒരു വര്ഷം വേണ്ടി വന്നു. മുമ്പേ സന, അവളെ ഞാൻ അങ്ങനെയാ വിളിച്ചോണ്ടിരുന്നത്, എന്റെ പിന്നാലെ ഉണ്ടായിരുന്നു. എന്റെ വീട്ടിൽ ഉപ്പയും ഉമ്മയും ഒരിക്കയും ഒരനിയത്തിയും ആണ് ഉള്ളത്. സന എന്റെ ഇക്ക ഷഫാദിന്റെ ഭാര്യ സിനാനയുടെ അനിയത്തി ആണ്. ഇക്കാന്റെ കല്യാണം കഴിഞ്ഞ മുതലേ അവളെന്റെ പിന്നാലെ ഉണ്ടായിരുന്നു. പക്ഷെ എനിക്കവളോടൊരിക്കലും അങ്ങനൊരു ഇഷ്ട്ടം തോന്നിയിട്ടില്ല.
ഇക്കാന്റെ കല്യാണം കഴിഞ്ഞു രണ്ടു വർഷം കഴിഞ്ഞാണ് എന്റെ റോങ് നമ്പറുമായി ഞാൻ പ്രണയത്തിൽ ആവുന്നത്. അത് പൊട്ടി പാളീസായപ്പോ ഞാൻ എല്ലാ നിരാശ കാമുകൻമാർ ചെയ്യുന്ന പോലെ പ്രവാസിയായി. അവിടുന്ന് രണ്ടു വര്ഷം നാട്ടിലേക്ക് പോവാതെ നിന്ന്. അവസാനം ഉമ്മാന്റെ കണ്ണീരിനു മുന്നിൽ ഞാൻ നാട്ടിലേക്ക് പോയി. പക്ഷെ എന്റെ സ്വഭാവം ആകെ മാറിയിരുന്നു. എപ്പോളും ചിരിച്ചു കളിച്ചിരുന്ന എന്റെ സ്ഥായി ഭാവം കലിപ്പ് മാത്രം ആയിരുന്നു.
നാട്ടിലെത്തിയപ്പോ നിറ കണ്ണാലെ എല്ലാരും എന്നെ വരവേറ്റു. എന്റെ പിന്നാലെ കുശുമ്പും തല്ലുമായി കഴിഞ്ഞ എന്റെ കുഞ്ഞു പെങ്ങൾ ഷഹന എന്റെ സ്വഭാവം കാരണം എന്നിൽ നിന്നും അകന്നു നിന്നപ്പോ പഴയ ഷാദിനെ ഞാൻ പൊടി തട്ടി എടുത്തു. വീണ്ടും എന്റെ വീട്ടിൽ കളിചിരികൾ തിരിച്ചെത്തി.
അതിനിടയിൽ ആണ് ഉപ്പ വീണ്ടും കല്യാണക്കാര്യം എടുത്തിട്ടത്. സമ്മതിക്കില്ല എന്ന് കണ്ടു അവരെല്ലാവരും കൂടി സിനാന ഇത്തയുടെ വീട്ടിലേക്കു വിരുന്നിനെന്നു പറഞ്ഞു സനയെ പെണ്ണ് കാണാൻ കൊണ്ടുപോയി. എനിക്ക് എന്തേലും മനസ്സിലാവുന്ന മുന്നേ അവരെല്ലാം ഉറപ്പിച്ചിരുന്നു. സമ്മതിക്കില്ല എന്ന എന്റെ ഉറച്ച തീരുമാനം ആദ്യമായി നിറഞ്ഞ എന്റെ ഉപ്പാന്റെ കണ്ണീരിനു മുന്നിൽ മാറ്റേണ്ടി വന്നു.
ആദ്യം ഒട്ടും മനസ്സ് സമ്മതിച്ചില്ലെങ്കിലും പിന്നീട് സനയോടു സംസാരിച്ചു എന്തോ ഒരിഷ്ടം അവളോട് തോന്നാൻ തുടങ്ങിയിരുന്നു. പക്ഷെ മനസ്സ് അത് അങ്ങോട്ട് സമ്മതിക്കുന്നില്ലായിരുന്നു എന്ന് മാത്രം. അവസാനം കല്യാണം കെങ്കേമം ആയി നടന്നു. സനയുടെ കഴുത്തിൽ മഹറ് ചാർത്തുമ്പോൾ എന്തോ അപകടം നടക്കാൻ പോവുന്ന പോലെ എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു.
ആദ്യരാത്രി പാലുമായി കയറി വന്ന സന, ആ മുഖം ഇപ്പോളും കണ്ണിൽ ഉണ്ട്. പാല് ഇഷ്ടമില്ലാത്തത് കാരണം അവളുടെ പങ്കു കൂടി ഞാൻ കുടിക്കേണ്ടി വന്നു. പക്ഷെ അവളുടെ അടുത്തേക്ക് പോയ ഞാൻ പിന്നീട് കണ്ണ് തുറന്നതു പിറ്റേന്ന് രാവിലെ ആണ്. മുന്നിൽ ചായയുമായി വന്ന സനയുടെ മുഖം വീർത്തു കെട്ടിയിരുന്നു. രാത്രി നടന്നത് റീവൈൻഡ് ചെയ്തപ്പോ മനസ്സിലായി ഒന്നും നടക്കാത്തതിന്റെ കലിപ്പ് ആണതെന്നു.
അവളോട് ലോഡുകണക്കിനു സോറി പറഞ്ഞു. ഉമ്മ വെക്കാൻ പോയപ്പോ അവൾ പല്ലു തേക്കു എന്നും പറഞ്ഞു എന്നെ ഓടിച്ചു. പിന്നെ അന്ന് അവൾ ഫുൾ ഉമ്മന്റേയും ഇത്താന്റെയും കൂടെ ആയിരുന്നു. ഞാൻ എത്ര പിന്നാലെ പോയിട്ടും അവളെന്നെ അടുപ്പിച്ചില്ല. രാത്രി അവളുടെ പിണക്കം മാറ്റാൻ ഞാൻ കാത്തിരുന്നു. ഇന്നലത്തെ മുടങ്ങിപ്പോയ ഫസ്റ്റ് നായിട്ട് ഇന്ന് നടത്താൻ വീണ്ടും അവൾ പാലുമായി നമ്രമുഖിയായി റൂമിലേക്ക് വന്നു.
അന്നും നടന്നത് മറിച്ചല്ലായിരുന്നു, രാവിലെ എണീറ്റ് റൂമിന് പുറത്തിറങ്ങിയപ്പോ കണ്ടത് മുഖം വീർപ്പിച്ചു നിക്കുന്ന ഭാര്യയെ മാത്രം അല്ല, വീട്ടുകാരെയും ആണ്. നിനക്കിങ്ങാനൊരു കുറവുണ്ടായിരുന്നെങ്കിൽ എന്തിനാ എന്റെ അനിയത്തിയുടെ ജീവിതം നശിപ്പിച്ചെ എന്ന ഇത്തയുടെ വാക്കുകൾ എന്നെ കൊന്നില്ലന്നേ ഉള്ളൂ.. എന്റെ വാക്കിനോ സംസാരത്തിനോ ഒരു വിലയും ഇല്ല എന്ന് ഒരു നിമിഷം കൊണ്ട് മനസ്സിലായി.
അവരുടെ നിർബന്ധത്തിനു ഇത്തയുടെ കസിൻ ആയ ഡോക്ടറെ കാണാൻ പോയി. അവിടെ വച്ച് അവർ വിധി എഴുതി തന്നു, അവള് പറഞ്ഞതൊക്കെ സത്യം ആണെന്ന്. ഈ അപൂർവ രോഗത്തിന് അവർ പേരൊന്നും ഇട്ടില്ല. ഭാര്യയെ കാണുമ്പോൾ പേടിച്ചു ബോധം പോവുന്ന ഭർത്താവ്, ആഹാ കേൾക്കാൻ തന്നെ എന്താ സുഖം. അങ്ങനെ അതും അവിടെ തീർന്നു.
മകൻ കാരണം ഉണ്ടായ നാണക്കേട് ഒഴിവാക്കാൻ കോമ്പൻസേഷൻ കൊടുത്തു പള്ളിയിൽ വച്ച് ബന്ധം വേർപെടുത്തി. ഇത്താന്റെ ഏതോ പരിചയത്തിലുള്ള ആളുമായി അവളുടെ നിക്കാഹും ഉറപ്പിച്ചു. അതിന്റെ ചിലവും ഫുൾ ഉപ്പ വഹിക്കും. മോൻ കാരണം ഉണ്ടായ അപമാനത്തിൽ നിന്നും കരകേറാൻ കണ്ട വഴി. പിന്നെ മോന്റെ കുറ്റവും കുറവും നാട്ടുകാർ അറിയാതിരിക്കാനുള്ള കൈക്കൂലി എന്നും പായാം.
എന്നോട് എല്ലാരും ഒന്ന് പോയി തന്നൂടെ ഇനിയും ഞങ്ങളെ നാറ്റിക്കണോ എന്ന് പറയാതെ പറഞ്ഞു. അന്ന് ഇറങ്ങിയതാ ആ വീട്ടിൽ നിന്നും പിന്നെ അങ്ങോട്ട് പോയിട്ടില്ല. നാളുകൾക്കു ശേഷം ഉപ്പയും ഉമ്മയും വിളിച്ചിരുന്നു, പക്ഷെ പോവാൻ മനസ്സ് സമ്മതിച്ചില്ല. എന്നെ മനസ്സിലാക്കാത്തവരെ എനിക്കും വേണ്ട എന്ന് തോന്നി. പെട്ടെന്നാരുടേയോ കരസ്പർശം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഷാദിനെ തപ്പി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരം ആയി. ആഹ് ധാ ഇരിക്കുന്നു ഗാർഡനിൽ. ഞാൻ പതിയെ അവന്റെ അടുത്തേക്ക് പോയിരുന്നു. ഞാൻ ഷോൾഡറിൽ കൈ വച്ചതും ആള് ചിന്തയിൽ നിന്നും ഉണർന്നു.
''സോറി ആമി, ഞാൻ എല്ലാം നിന്നോട് പറയണം എന്ന് കരുതിയതാ. പക്ഷെ എന്തോ..'' മുഴുവനാക്കാൻ സമ്മതിക്കാതെ ഞാൻ അവന്റെ വാ പൊത്തി.
''എനിക്കറിയാം ഷാദ്, എല്ലാ കാര്യങ്ങളും സിയാന പറയുന്ന മുന്നേ എനിക്കറിയാം.'' ഞാൻ പറഞ്ഞു.
''എങ്ങനെ..'' ഷാദ്
''എന്നോട് കുറച്ചു നാൾ മുന്നേ സച്ചുവേട്ടൻ ഷാദിന്റെ പാസ്റ്റ് പറഞ്ഞിരുന്നു. പകുതി ചാരു പറഞ്ഞിരുന്നെങ്കിലും അവൾക്കറിയാത്ത ഈ കാര്യങ്ങൾ ഒക്കെ സച്ചുവേട്ടൻ എന്നോട് പറഞ്ഞിരുന്നു. നമ്മൾ അന്ന് സിയാനയെ കണ്ടില്ലേ അതിനു ശേഷം ആണ് സച്ചുവേട്ടൻ എന്നോട് എല്ലാം പറഞ്ഞത്.'' ഞാൻ പറഞ്ഞു. അതിനവർ ഒന്ന് മൂളി.
കുറച്ചു നേരം ഞങ്ങളെ ഇടയിൽ മൗനം മാത്രം ആയിരുന്നു. പിന്നെ ഞാൻ തന്നെ സംസാരിക്കാൻ തുടങ്ങി.
''ഇങ്ങനെ ഇരുന്നിട്ടെന്തിനാ, ഒന്ന് ചീറപ്പായെ. എല്ലാരും ഭയങ്കര സങ്കടത്തിലാ, ഇയാൾക്കിങ്ങനെ ഒരു പാസ്റ്റ് ഉണ്ടായിട്ടു ആരോടും പറയാതെ ഉള്ളു നീറി നടന്നല്ലോ പറഞ്ഞിട്ട്. വന്നേ..'' ഞാൻ പറഞ്ഞു.
''വേണ്ടടോ, അവരും എന്നെ ഇപ്പോ വെറുക്കുന്നുണ്ടാവും.'' ഷാദ്.
''അതെന്തിനാ ഇയാളാരെയെങ്കിലും കൊന്നോ.. പിന്നെ ഈ കാര്യത്തിന് നമുക്കൊരു തീരുമാനം നാളെത്തന്നെ ഉണ്ടാക്കാം.'' ഞാൻ പറഞ്ഞു.
''എന്ത് തീരുമാനം??'' ഷാദ്.
''അതൊക്കെയുണ്ട് മാഷേ, വെയിറ്റ് ആൻഡ് സീ..'' എന്നും പറഞ്ഞു ഞാൻ ഷാദിനെ വലിച്ചു റൂമിലേക്ക് കൊണ്ട് പോയി. എല്ലാരേയും കണ്ടപ്പോ ആദ്യം അവനൊന്നു മടിച്ചെങ്കിലും എല്ലാരുടെയും കയ്യിൽ നിന്നും നല്ല ഭേഷായി കിട്ടിയപ്പോ ഓക്കേ ആയി.
ഇനി ഉള്ളത് എനിക്കാണ് ചെയ്യാൻ. അത് ഞാൻ നാളെ രാവിലെ തന്നെ ചെയ്തിരിക്കും. മോളെ സിയാന നിനക്കുള്ള പണിയുമായി ആമി വരുന്നുണ്ട്. സ്റ്റാർട്ട് കൗണ്ടിങ് യുവർ ടൈം..
കുറച്ചു കഴിഞ്ഞു എല്ലാരും പോയി. ഞാൻ പോയി ഫ്രഷ് ആയി വന്നപ്പോ ഷാദ് ബെഡിൽ മോളിലേക്കു നോക്കി ഇരിപ്പുണ്ട്. ഞാൻ പോയി ''ട്ടോ'' എന്ന് പറഞ്ഞതും ''ഉമ്മാ'' എന്നും പറഞ്ഞു അലറി എണീറ്റു. അത് കണ്ടു ഞാൻ ചിരിച്ചു ഒരു വഴിക്കായി. ഷാദ് ''ടീ'' എന്നും അലറി എന്റെ അടുത്തേക്ക് വന്നതും ഞാൻ ഓടി ജഗ്ഗും വെള്ളവും എടുത്തു കയ്യിൽ പിടിച്ചു.
''വേണ്ട മോനെ, അടുത്തേക്ക് വന്നാൽ ഇവിടെ വച്ച് തന്നെ ഫ്രഷ് ആവാം, വേണോ..'' എന്ന് പറഞ്ഞു ഞാൻ വെള്ളം ഒഴിക്കുന്ന പോലെ കാണിച്ചു.
''അയ്യോ വേണ്ടേ'' എന്നും പറഞ്ഞു കയ്യും കൂപ്പി ഷാദ് ബാത്റൂമിലേക്കു വന്നു. ഞാൻ പോയി ബെഡ് ഒക്കെ വിരിച്ചു ഒരു സൈഡിൽ കിടന്നു മൊബൈൽ നോക്കാൻ തുടങ്ങി. ഫെബിത്ത മോന്റെ ഫോട്ടോസും വിഡിയോസും അയച്ചിട്ടുണ്ട്. അതും നോക്കി കിടന്നു.
കുറച്ചു കഴിഞ്ഞു ഷാദ് വന്നു. ഞാൻ ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു അവൻ ബെഡിന്റെ അടുത്ത് വന്നു മടിച്ചു നിന്നതു. ഞാൻ ചിരിച്ചോണ്ട് എണീച്ചിട്ടു അവന്റെ കൈ പിടിച്ചു ബെഡിൽ ഇരുത്തി.
''അതെ പേടിക്കണ്ട ഭർത്താവേ, ഞാൻ ഒരു പാവം ആണ്. എന്നെ പേടിക്കേ വേണ്ട, ഇയാളെ ചരിത്രം എന്റടുത്തു സുരക്ഷിതമായിരിക്കും.'' ഞാൻ പറഞ്ഞപ്പോ അവനെന്റെ തലയ്ക്കു തട്ട് തന്നു.
''ടീ പോത്തേ ചരിത്രം അല്ല, ചാരിത്രം..'' ഷാദ് ചിരിച്ചോണ്ട് പറഞ്ഞു.
''ഓ എന്തേലും ആവട്ടെ, ഇയാൾക്ക് ധൈര്യത്തിൽ ഇവിടെ കിടക്കാം ഞാൻ ഒന്നും ചെയ്യില്ല. എന്നെ വിശ്വസിക്കാം മാഷേ, സത്യം....'' ഞാൻ പറഞ്ഞു.
''പോടീ... പോടീ..'' എന്നും പറഞ്ഞു ഷാദ് ചിരിച്ചോണ്ട് മറുവശം കിടന്നു. ഷാദ് പെട്ടെന്ന് തന്നെ ഉറങ്ങി. പക്ഷെ എന്നെ ഉറക്കം കടാക്ഷിച്ചില്ല. ഞാൻ മൊബൈലിൽ കണ്ണും നട്ടു കിടന്നു. കുറച്ചു കഴിഞ്ഞു മൊബൈലിൽ മെയിൽ റിസീവ്ഡ് എന്ന് കണ്ടതും എന്റെ ഹൃദയം പെരുമ്പറ കൊട്ടി. അത് തുറന്നു നോക്കി വായിച്ചതും ഞാൻ സന്തോഷത്തിൽ ആറാടി.
നാളത്തെ നല്ല പുലരി വരവേൽക്കാൻ ഞാൻ നിദ്രയെ പുൽകി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
രാവിലെ കണ്ണ് തുറന്നപ്പോ തന്നെ നല്ല ഉന്മേഷം തോന്നി. നെഞ്ചിൽ എന്തോ ഭാരം തോന്നി നോക്കിയപ്പോൾ ആണ് എന്റെ നെഞ്ചോടു ചേർന്ന് ഉറങ്ങുന്ന ആമിയെ കണ്ടത്. ആ കിടപ്പു കണ്ടപ്പോൾ ഞെട്ടലിനേക്കാൾ എന്തോ സന്തോഷം ആണ് തോന്നിയത്. അവളുടെ നിഷ്കളങ്കമായ മുഖത്തു അപ്പോഴും പുഞ്ചിരി ഉണ്ടായിരുന്നു. അറിയാതെ ആ നെറ്റിയിൽ എന്റെ ചുണ്ടമർന്നു. അപ്പൊ ഒന്നൂടി അവളെന്നോട് ചേർന്ന് കിടന്നു.
ഇന്നലെ എന്തൊക്കെ ഡയലോഗ് ആയിരുന്നു കിടന്നിടത്തു നിന്നും അനങ്ങില്ല പോലും, ഇപ്പൊ ദേ എന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്നു. എനിക്ക് ചിരി വന്നു. ഞാൻ മെല്ലെ ചുറ്റും നോക്കി, പടച്ചോനെ പെട്ട്. അവളെന്റെ അടുത്തല്ല ഞാൻ അവളെ അടുത്താണ് കിടക്കുന്നതു. ഇപ്പൊ ഇവളെങ്ങാനും എണീറ്റാൽ ഭദ്രകാളി ആവും ഉറപ്പാ. ഞാൻ വേഗം അവളെ മാറ്റിക്കിടത്താൻ നോക്കിയതും ആമി കണ്ണ് തുറന്നതും ഒരുമിച്ചായിരുന്നു. ഞാൻ വേഗം കണ്ണടച്ച് കിടന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
രാത്രി മെയിൽ നോക്കി കിടന്നതു കൊണ്ട് ഉറങ്ങാൻ ലേറ്റ് ആയി. എണീക്കാൻ വേണ്ടി കണ്ണ് തുറന്നപ്പോ തന്നെ കണ്ടത് ഷാദിന്റെ മുഖം ആയിരുന്നു. നോക്കിയപ്പോ ഞാൻ അവന്റെ നെഞ്ചിൽ തല വച്ചാണ് കിടന്നിട്ടുള്ളത്. എന്തോ എന്റെ സ്വപ്നങ്ങളിൽ ഒന്ന് യാഥാര്ഥ്യം ആയ പോലെ തോന്നി. പതിയെ ആ മുടിയിഴകളിലൂടെ കൈ ഓടിച്ചു.
ഭർത്താവിന്റെ നെഞ്ചിൽ തല വച്ചുറങ്ങാൻ എല്ലാ പെൺകുട്ടികളും സ്വപ്നം കാണും. പക്ഷെ ഇവിടെ എനിക്ക് സ്വപ്നം കാണാൻ മാത്രമേ അധികാരം ഉള്ളൂ.. അതിനുള്ള അവകാശം ഷാദ് നൽകിയത് മറ്റൊരാൾക്കാണ്. അതാലോചിച്ചപ്പോ നെഞ്ചിൽ എന്തോ ഭാരം പോലെ തോന്നി. പെട്ടെന്ന് ബോധം വന്നതും ഞാൻ അവന്റെ മേലെ നിന്നും മെല്ലെ എണീച്ചു ഒരോട്ടം ആയിരുന്നു ബാത്രൂമിലേക്കു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ആമി എണീറ്റതും ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കി. വാലിനു തീ പിടിച്ച പോലെ ഉള്ള അവളുടെ ഓട്ടം കണ്ടു എനിക്ക് ചിരി വന്നു. ഞാൻ അവൾ പോവുന്നതും നോക്കി ചിരിച്ചോണ്ട് ബെഡിൽ കിടന്നു. കുറച്ചു കഴിഞ്ഞു ആമി ബാത്റൂമിൽ നിന്നും ഇറങ്ങി. ഒരു പിങ്ക് ചുരിദാർ ആയിരുന്നു വേഷം. തലയിൽ കെട്ടിയ ടവൽ അഴിച്ചു മെല്ലെ മുടി തുടക്കാൻ തുടങ്ങി. നീണ്ട ഇടതൂർന്ന മുടി ഉണക്കാൻ അവൾ പാട് പെടുന്നുണ്ടായിരുന്നു. ആ കാഴ്ച കാണാൻ തന്നെ രസമായിരുന്നു.
പെട്ടെന്നെന്തോ മുഖത്ത് വന്നു വീണു. നോക്കിയപ്പോ ഒരു ചീർപ്പും പിടിച്ചു കൈ ഇടുപ്പിൽ വച്ച് ആമി മുന്നിൽ നിപ്പുണ്ട്. മുഖത്ത് വീണത് അവളെ കയ്യിലുള്ള ടൗവൽ ആണെന്ന് മനസ്സിലായി.
''സ്വാപ്നലോകത്തെ ബാലഭാസ്കരൻറെ സ്വപ്നം കഴിഞ്ഞോ.. അതോ വേറെ എന്തേലും എറിയണോ..'' ആമി ചോദിച്ചു.
''അയ്യോ വേണ്ടേ'' എന്നും പറഞ്ഞു ഞാൻ എണീറ്റു ബാത്രൂമിലേക്കു നടന്നു.
''ടീ നിനക്കിപ്പോ എന്നെ പേടി ഒന്നും ഇല്ലേ. ഷാൾ ഇടാണ്ട് എന്റെ മുന്നിൽ വന്നു നിക്കാനൊക്കെ തുടങ്ങിയല്ലോ. നാണമൊക്കെ പോയോ??'' ഞാൻ പിരികം പൊക്കി അങ്ങനെ ചോദിച്ചതും അവള് വേഗം ഷാൾ എടുത്തു തലയിലിട്ടു എന്നിട്ടെന്നെ നോക്കി ഒന്ന് ഇളിച്ചു തന്നു.
''അന്ത ഭയം ഇരിക്കട്ടും'' എന്നും പറഞ്ഞു ഞാൻ വേഗം ബാത്രൂമിലേക്കു കേറി.
''എന്റെ ഡയലോഗ് എന്നോട് തന്നെ അടിക്കുന്നോ, പുതിയത് എന്തേലും കണ്ടു പിടിക്ക് മോനെ..'' എന്നും പറഞ്ഞു അവനെ പുച്ഛിച്ചു ഞാൻ എന്റെ മുടി കെട്ടാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞു ഷാദ് റെഡി ആയി ബാത്റൂമിൽ നിന്നും ഇറങ്ങി. ഞാനും അവന്റെ കൂടെ പുറത്തു ബ്രേക്ക്ഫാസ്റ് കഴിക്കാൻ പോയി.
''ഡീ ഇന്നെന്താ ബ്ലാക്കിന് അവധി ആണോ?'' ഷാദ്
''അതെ, ഇന്ന് ബ്ലാക് ഇട്ടാൽ എന്നെ ആൾക്കാരുടെ മുന്നിൽ വച്ച് തന്നെ ഡ്രസ്സ് മാറ്റിക്കും എന്നാണു അവളുമാരുടെ ഭീഷണി. ദേഷ്യം വന്നാൽ അതും ചെയ്യും ആ തെണ്ടികൾ..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
അത് കേട്ട് ഷാദ് പൊരിഞ്ഞ ചിരി ആയിരുന്നു. എന്നെ നോക്കും എന്നിട്ടു ചിരിക്കും പിന്നെയും എന്നെ നോക്കും എന്നിട്ടു ചിരിക്കും.
''എന്താ കൊന്താ ഇങ്ങനെ ഇളിക്കുന്നെ...'' ഞാൻ ചോദിച്ചു.
''ഞാൻ ആ കാര്യം ഒന്ന് ഇമേജിൻ ചെയ്യുവായിരുന്നു..'' ഷാദ് പറഞ്ഞു.
''ഏതു കാര്യം..'' ഞാൻ ചോദിച്ചു.
''നീ ഇപ്പൊ പറഞ്ഞ കാര്യം..'' എന്നും പറഞ്ഞു ഷാദ് വീണ്ടും ചിരിക്കാൻ തുടങ്ങി.
''ഛീ വൃത്തികെട്ട കൊരങ്ങാ'' എന്നും വിളിച്ചു ഞാൻ അവന്റെ കഴുത്തു പിടിച്ചു അമർത്താൻ തുടങ്ങി.
''ഡീ വിടെടീ, ഞാൻ ചത്ത് പോവും...'' ഷാദ്
''ആഹ് ചാവട്ടെ, അതിനു തന്നെയാ പിടിച്ചത്..'' ഞാൻ പറഞ്ഞു.
''നല്ല മോളല്ലേ വിട്, ദേ എനിക്ക് ശ്വാസം മുട്ടുന്നു.'' ഷാദ്..
''മുട്ടട്ടെ..'' ഞാൻ പറഞ്ഞു.
''ആഹാ പറഞ്ഞാ കേൾക്കില്ല അല്ലെ...'' എന്നും പറഞ്ഞു അവൻ എന്നെ പിടിച്ചു തള്ളിയതും ഞാൻ ദേ പോവുന്നു ബാലൻസ് കിട്ടാതെ പിന്നോട്ടേക്കു... ഞങ്ങൾ സ്റ്റെപ്പിന്റെ അടുത്തായിരുന്നു നിന്നതു. ഞാൻ കണ്ണിറുക്കി അടച്ചു.
അപ്പൊ തന്നെ ''ആമീ'' എന്നും വിളിച്ചു അവൻ എന്റെ കൈ പിടിച്ചു വലിച്ചു. ആ നെഞ്ചിലേക്ക് ഞാൻ സേഫ് ആയി ലാൻഡ് ചെയ്തു. ഹോ ഇപ്പൊ സ്വർഗ്ഗത്തിലെത്തും എന്ന് കരുതിയതാ.
''ടാ എന്തേലും പറ്റിയോ..'' അവനെന്റെ തലയിലൂടെ തടവി കൊണ്ട് ചോദിച്ചു. ആൾ പേടിച്ചെന്നു തോന്നുന്നു.
എനിക്ക് ചിരി വന്നു.
''ആഹാ തള്ളിയിട്ടു കൊല്ലാൻ നോക്കിയതും പോരാ എന്നിട്ടു ഇപ്പൊ ചോദിക്കുന്നത് കേട്ടില്ലേ..'' ഞാൻ ഷാദിന്റെ വയറ്റിൽ ഒരു കുത്തു കൊടുത്തിട്ടു ചോദിച്ചു.
''ടീ ഇങ്ങനെ കുത്തല്ലേ എന്ന് എത്ര വട്ടം പറഞ്ഞു.'' ഷാദ് അലറി. അവനു നന്നായി വേദനിച്ചു തോന്നുന്നു. സത്യം പറഞ്ഞാൽ ഞാൻ പേടിച്ചു. എന്റെ കണ്ണൊക്കെ നിറയാൻ തുടങ്ങി.
''ഓ സോറി സോറി ഞാൻ ഷൗട്ട് ചെയ്യണമെന്ന് വിചാരിച്ചതല്ല. പെട്ടെന്ന് വേദനിച്ചപ്പോ പറഞ്ഞു പോയതാ.'' ഷാദ് പറഞ്ഞു. ഞാൻ മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു.
''ഡാ സോറി.. നീ ഇങ്ങനെ നിക്കല്ലേ, സോറി പറഞ്ഞില്ലേ..'' ഷാദ് വീണ്ടും പറഞ്ഞു.
''അങ്ങനെ പറഞ്ഞിട്ടൊന്നും കാര്യമില്ല. അവളെയും നീ ചതിച്ചതല്ലേ.'' ശബ്ദം കേട്ട് നോക്കിയപ്പോ സിയാന. ആഹാ തേടിയ വള്ളി ഇങ്ങോട്ടു വന്നു കാലിൽ ചുറ്റി. ഇനി ആ വള്ളി കൊണ്ട് ഞാൻ നിന്റെ കഴുത്തു മുറുക്കും മോളെ..
''നീ നിന്റെ കാര്യം നോക്കി പോ..'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.
''എന്റെ കാര്യം ഞാൻ നോക്കി പോയല്ലോ. ഇനി ഇവളും പൊയ്ക്കോട്ടെ, അതാ അവൾക്കു നല്ലതു.'' സിയാന പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു. അപ്പോളേക്കും ഞങ്ങളെ ഫ്രണ്ട്സ് അവിടെ എത്തി.
''നിന്നെ ഞാൻ കാണാൻ ഇരിക്കയായിരുന്നു മോളെ. നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു. ആൾക്കാരെ പറ്റിക്കാൻ ഇത്ര നല്ല കഴിവുണ്ടെന്ന് കണ്ടാൽ പറയില്ലാട്ടോ... ബ്രില്യന്റ്.'' എന്നും പറഞ്ഞു കൈ മുട്ടി ഞാൻ അവളെ ചുറ്റും നടന്നു. അവളെന്നെ സംശയത്തോടെ നോക്കി.
''നീ ഇന്നലെ എന്തൊക്കെയോ പറഞ്ഞല്ലോ, സത്യം പറ അതൊക്കെ ഉള്ളതാണോ...'' ഞാൻ ചോദിച്ചു.
''പിന്നെ സത്യം അല്ലാതെ...'' അവള് നിന്നു പരുങ്ങാൻ തുടങ്ങി.
''ഷാദ് അന്ന് ഏതു ഹോസ്പിറ്റലിൽ ആണ് കാണിച്ചത്.'' ഞാൻ ചോദിച്ചു.
''അത് സിറ്റി ഹോസ്പിറ്റൽ ആണെന്ന് തോന്നുന്നു.'' ഷാദ്.
''ഇവളുടെ കസിൻ അല്ലെ ഡോക്ടർ...'' ഞാൻ ചോദിച്ചു.
''അതെ, എന്താ നീ ചോദിക്കാൻ??'' ഷാദ്. അവന്റെ മുഖത്തും ഒരു പരിഭ്രമം കണ്ടു.
''ടോ പൊട്ടൻ ഭർത്താവേ , പറഞ്ഞത് ഇവൾ കാണിച്ചത് ഇവളുടെ കസിൻ ഡോക്ടർക്ക്, ഇവളെ കെട്ടിയതു ഇവളെ ഇത്താന്റെ പരിചയക്കാരൻ അല്ല ഇവളെ കാമുകൻ.'' ഞാൻ പറഞ്ഞതും ഷാദ് ആകെ ഞെട്ടി.
''നീ എന്തൊക്കെയാ പറയുന്നേ???'' ഷാദ് ചോദിച്ചു.
''ഞാൻ അല്ല ഇവൾ പറയും, അല്ലെ സിയാന.'' ഞാൻ ചോദിച്ചു.
''ഞാൻ... ഞാൻ പറഞ്ഞതൊക്കെ സത്യം ആണ്.'' സിയാന പറഞ്ഞു.
''ആണോ, എന്നാ പിന്നെ ഇതെന്താടീ...'' ഞാൻ അവൾക്കു ഇന്നലെ കിട്ടിയ മെയിൽ കാണിച്ചു കൊടുത്തു.
അവൾ അത് നോക്കി നിന്നു. പെട്ടെന്ന് ഷാദ് അത് വാങ്ങി നോക്കി. എന്നിട്ടു എന്നെ നോക്കി.
''സച്ചുവേട്ടൻ എന്നോട് കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്കെന്തോ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയിരുന്നു. അത്കൊണ്ടാണ് കഴിഞ്ഞ ആഴ്ച ഹോസ്പിറ്റലിൽ മന്ത്ലി ചെക്കപ്പ് നടത്തുമ്പോ ഫുൾ ബോഡി ചെക്കപ്പ് വേണം എന്ന് കള്ളം പറഞ്ഞു ഷാദിനെ ആ ഡോക്ടറെ അടുത്തേക്ക് വിട്ടത്. അവിടെ വച്ച് ഇയാളെ ആ ഡോക്ടർ ചെക് ചെയ്തതിന്റെ റിസൾട്ട് ആണിത്. തനിക്കു യാതൊരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞിട്ട്.'' എന്ന് പറഞ്ഞു ഞാൻ ചിരിച്ചു. പക്ഷെ ഷാദ് ഫുൾ കലിപ്പിൽ ആണ്.
''ഇതിനാണോടീ ദുഷ്ട്ടെ നീ എന്നെ ആ ഡോക്ടറെ അടുത്ത് കൊണ്ട് പോയത്. ഈ കാര്യങ്ങൾ ഒക്കെ എനിക്കറിയുന്നതല്ലേ. അയാളെ കയ്യിൽ നിന്നും ഞാൻ എങ്ങനെയാ രക്ഷപ്പെട്ടതെന്ന് എനിക്കെ അറിയൂ..'' ഷാദ് പറഞ്ഞതും ഞാൻ ആകെ ഷോക് ആയി.
''എന്താ പറഞ്ഞെ, ഷാദിന് എല്ലാം അറിയാമായിരുന്നെന്നോ...'' ഞങ്ങളെക്കാൾ ഷോക്കായതു സിയാന ആയിരുന്നു.
''അതേടീ പുല്ലേ, നീ എന്താ കരുതിയെ ഞാൻ വെറും പൊട്ടൻ ആണെന്നോ... നിന്റെ ഡോക്ടറെ കണ്ടു കഴിഞ്ഞ ശേഷം ഞാൻ വേറെ ഡോക്ടറെ കാണാൻ പോയിരുന്നു. അയാൾ പറഞ്ഞു എനിക്കൊരു കുഴപ്പവും ഇല്ലെന്നു. അപ്പൊ ഞാൻ ബോധം കെടാൻ കാരണം എന്താണെന്ന് ചോദിച്ചപ്പോ അതിനു ബ്ലഡ് ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു. അങ്ങനെ ബ്ലഡ് കൊടുത്തു ഞാൻ വീട്ടിലേക്കു വന്നപ്പോ എന്നോട് ഒരു തരത്തിലും സംസാരിക്കാൻ എന്റെ വീട്ടുകാർ തയ്യാറായില്ല.
പിന്നെ കരുതി റിപ്പോർട്ട് കിട്ടിയിട്ട് തെളിവോടെ പറയാം എന്ന്. പിറ്റേന്ന് റിപ്പോർട്ട് കിട്ടിയപ്പോ മനസ്സിലായി നീ എനിക്ക് പാലിൽ ഭംഗിയായി ഉറക്ക ഗുളിക കലക്കി തന്നത് കാരണം ആണ് എന്റെ ബോധം പോയതെന്ന്. ദേഷ്യം കൊണ്ട് വിറച്ചു ഞാൻ നിന്റെ വീട്ടിലേക്കു വന്നിരുന്നു. അപ്പൊ അവിടെ നീയും നിന്റെ ഉമ്മയും ഒന്നും ഇല്ലായിരുന്നു. നിന്റെ ഉപ്പാനോട് കാര്യം പറഞ്ഞപ്പോ അങ്ങേരു എന്റെ കാലിൽ വീണു.
നിനക്ക് ഏതോ ചെക്കനെ ഇഷ്ടമായിരുന്നു എന്നും അയാളെ നിര്ബന്ധത്തിനാ നീ കല്യാണത്തിന് സമ്മതിച്ചതെന്നു പറഞ്ഞു. അതോണ്ടായിരിക്കും നീ ഇങ്ങനൊക്കെ ചെയ്തതെന്ന്. ഈ കാര്യം വീട്ടിൽ പറഞ്ഞാൽ എല്ലാരും സിയാനയെ വെറുക്കുന്നതിന്റെ കൂടെ ഇത്തയെ കൂടി വെറുക്കും എന്നും ഇത്തയെ വീട്ടിൽ നിന്നും പുറത്താക്കുമെന്നും പറഞ്ഞു. അയാള് കരഞ്ഞു കാലു പിടിച്ചത് കാരണം ആരോടും ഒന്നും പറയണ്ട എന്നാ വിചാരിച്ച.
പക്ഷെ എന്റെ ഉപ്പയും ഉമ്മയും അറിയണം എന്ന് തോന്നി. പക്ഷെ വീട്ടിലേക്കു പോയപ്പോ എന്റെ ഒരു വാക്കു കേൾക്കാൻ ആരും തയ്യാറായില്ല. പിന്നെ കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം എന്റെ ഇക്ക ഒരു ഉപ്പയാവാൻ പോവുന്നു എന്ന സന്തോഷം കൂടി അവിടെ ഉണ്ടായിരുന്നു. അതോണ്ട് തന്നെ ആ ശ്രമം ഞാൻ ഉപേക്ഷിച്ചു. എന്നെ വിശ്വസിക്കാത്തവരെ എനിക്കും വേണ്ട എന്ന് കരുതി ഞാൻ ആ വീട് വിട്ടു ഇറങ്ങി.
നിന്റെ ഉപ്പ എന്റെ കാലു പിടിച്ചത് കൊണ്ട് മാത്രം ആണ് നീ ഇപ്പോഴും എന്റെ മുന്നിൽ നിക്കുന്നത്.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു. ഞങ്ങൾ ഒക്കെ ആകെ വണ്ടറടിച്ചു നിക്കുന്നുണ്ടായിരുന്നു. സിയാന തല താഴ്ത്തി നിക്കാണ്. പെട്ടെന്ന് അവള് കരഞ്ഞോണ്ട് ഷാദിന്റെ കയ്യിൽ പിടിച്ചു. അതെനിക്ക് ഇഷ്ട്ടായില്ല, ബട്ട് ഞാൻ മിണ്ടാതെ നിന്നു.
''സോറി ഷെഹ്സാദ്, ഞാൻ എനിക്ക്..'' എന്നും പറഞ്ഞവൾ കരഞ്ഞു.
ഷാദ് അവളെ കൈ വിടുവിച്ചു.. എന്നിട്ടു കരച്ചില് നിർത്താൻ പറഞ്ഞു. പക്ഷെ അവള് വീണ്ടും കരയാൻ തുടങ്ങി.
''സോറി പറഞ്ഞാൽ തീരാത്ത തെറ്റാണ് ഞാൻ ചെയ്തത് എന്ന് എനിക്കറിയാം. പക്ഷെ എന്റെ മുന്നിൽ വേറെ വഴി ഇല്ലായിരുന്നു. ഞാനും നജൂക്കയും തമ്മിൽ ഇഷ്ട്ടത്തിൽ ആയിരുന്നു. മുമ്ബ് ഷെഹ്സാദിനേ എനിക്ക് ഇഷ്ട്ടമായിരുന്നു എന്നുള്ളത് സത്യമാണ്. പക്ഷെ അപ്പൊ ഇയാളെന്നെ മൈൻഡ് ചെയ്തില്ല. പിന്നെ ആണ് നജൂക്ക എന്റെ ജീവിതത്തിലേക്ക് വന്നത്. ഉപ്പാനോട് ഞാൻ കാലുപിടിച്ചു പറഞ്ഞതാ വേണ്ട എന്ന്. പക്ഷെ എന്റെ വാക്കിനെ ആരും മുഖ വിലക്കെടുത്തില്ല. അപ്പൊ എന്റെ മുന്നിൽ ഇങ്ങനൊരു വഴിയേ ഉണ്ടായിരുന്നുള്ളു. സോറി.'' എന്നും പറഞ്ഞു സിയാന പൊട്ടിക്കരഞ്ഞു.
''അത് പോട്ടെ, താൻ കരയണ്ട. സ്നേഹിച്ചവരെ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന എനിക്കറിയാം അത് കൊണ്ടാണ് ഞാൻ ആരെയും ഒന്നും അറിയിക്കാതിരുന്നേ. ഇനിയും ആരും ഒന്നും അറിയില്ല. താൻ പൊയ്ക്കോ...'' ഷാദ് പറഞ്ഞു. സിയാന ഒന്ന് ചിരിച്ചെന്നു വരുത്തി.
''സോറി തന്നോട് അങ്ങനൊക്കെ പറഞ്ഞതിന്.. എന്നോട് ഒന്നും തോന്നരുത്..'' എന്നും പറഞ്ഞു സിയാന എന്റെ കയ്യിൽ പിടിച്ചു കരഞ്ഞു.
''ഷോ ഇങ്ങനെ കരയല്ലേ ആ മേക് അപ്പ് ഒക്കെ പോവും..'' അപ്പൊ അവളെന്നെ തല പൊക്കി നോക്കി. ഞാൻ കൈ മുട്ടി അവളെ ചുറ്റും നടന്നു. എന്നിട്ടു ചിരിക്കാൻ തുടങ്ങി കൂടെ ഞങ്ങടെ ഫ്രണ്ട്ും.
''സൂപ്പർ ആക്ടിങ് അല്ലെ ആമി...'' ചാരു ന്നോട് ചോദിച്ചു.
''ിന്നെ ഒരു നിമിഷം ഞാൻ പോലും ിശ്വസിച്ചു പോയി.'' ഞാൻ പറഞ്ഞു.
''എന്താ നീ പറയുന്നേ.'' സിയാന ചോദിച്ചു. ഷാദ് എന്നെ ചോദ്യഭാവത്തിൽ നോക്കുന്നുണ്ട്.
''നിന്റെ അഭിനയം കലക്കി മോളെ. ഓ ഓസ്ക്കാർ കിട്ടും.''
''ഏയ് ഇല്ല ആമി, അതിവൾക്കു കുറഞ്ഞു പോവും ഇവൾ അതുക്കും മേലെ.'' പ്രവീണേട്ടൻ പറഞ്ഞു.
''നിങ്ങളൊക്കെ എന്താ പറയുന്നേ.'' ഷാദ് ചോദിച്ചു.
''ടീ നീ പറഞ്ഞതൊക്കെ സത്യം ആണോ, ആണോന്നു.'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. അവൾ അതെ എന്ന് തലയാട്ടിയതും എന്റെ നിയന്ത്രണം വിട്ടു പോയി. ഞാൻ അവളെ മുഖത്തൊന്നു കൊടുത്തു. അപ്പൊ ഞങ്ങളെ ഫ്രൻഡ്സൊക്കെ വിസിലടിച്ചു.
''ആമീ നീ എന്താ ചെയ്യുന്നേ..'' ഷാദ് എന്റെ കൈ പിടിച്ചിട്ടു ചോദിച്ചു.
''വെയിറ്റ് ചെയ് മാഷേ, ഇതൊന്നു തീരട്ടെ അപ്പൊ മോന് എല്ലാം മനസ്സിലാവും.'' ഞാൻ പറഞ്ഞു.
''പറയെടീ നീ പറഞ്ഞതൊക്കെ സത്യം ആണോ.'' ഞാൻ വീണ്ടും ചോദിച്ചു.
''അതെ.'' സിയാന പറഞ്ഞു.
''ആണോ, എന്നിട്ടു അയാൾ അങ്ങനെ അല്ലല്ലോ പറഞ്ഞത്.'' എന്ന് പറഞ്ഞു ഞാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് എല്ലാരും നോക്കി.
''നജൂക്ക..'' സിയാന പതിയെ പറഞ്ഞു.
''അതെ മോളെ നിന്റെ നജൂക്ക തന്നെ. നീ പറഞ്ഞതൊക്കെ കള്ളം ആണെന്ന് ഇന്നലെ മെയിൽ കിട്ടിയപ്പോ തന്നെ എനിക്ക് മനസ്സിലായല്ലോ. അപ്പൊ ബാക്കി കാര്യങ്ങൾ അറിയാൻ ഞാൻ സച്ചുവേട്ടനെ വിളിച്ചു നിന്റെ നജൂക്കാനേ അങ്ങ് പൊക്കാൻ പറഞ്ഞു. അവരതു ഭംഗിയായി ചെയ്തു. രണ്ടു കിട്ടിയപ്പോ നിന്റെ നജൂക്ക എല്ലാം തത്ത പറയുന്ന പോലെ പറഞ്ഞു.'' ഞാൻ പറഞ്ഞതും അവളെന്നെ രൂക്ഷമായി നോക്കി. ''പക്ഷെ ഷാദിന് എല്ലാം അറിയാമാരുന്നു എന്ന ട്വിസ്റ്റ് ഞാൻ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല.'' ഞാൻ പറഞ്ഞു. സിയാന നജാഫിനെ നോക്കിയിട്ടു എന്നെ വീണ്ടും നോക്കിപ്പേടിപ്പിക്കാൻ തുടങ്ങി.
''നോക്കിപ്പേടിപ്പിക്കുന്നോടീ ഉണ്ടക്കണ്ണീ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.'' ഞാൻ പറഞ്ഞു.
''എന്താ ആമീ ഇതൊക്കെ. ആരെങ്കിലും ഒന്ന് പറ.'' ഷാദ് ചോദിച്ചു.
''ഓക്കേ നീ പറയാൻ തുടങ്ങു... അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ പറയാം. ഇവള് സിയാന ഇപ്പൊ പറഞ്ഞതും ഇവളുടെ ആ കള്ള തന്തപ്പടി അന്ന് ഷാദിനോട് പറഞ്ഞതും ഒക്കെ കള്ളം ആണ്. എല്ലാം ഇവരുടെ പ്ലാൻ ആയിരുന്നു. ഇവളെ ഉപ്പാന്റെ ബിസിനെസ്സ് ഒക്കെ പൊട്ടി ആകെ പാളീസായി നിക്കുമ്പോൾ ആണ് ഷാദിന്റെ ഉപ്പ കല്യാണ ആലോചനയും കൊണ്ട് പോയത്. അതിവർക്കു ഒരു പിടിവള്ളി ആയി. ജോലി ഇല്ലാതെ നജാഫിനും ഒന്നും ചെയ്യാൻ പറ്റാത്ത സമയം ആയിരുന്നു.
പണവും വേണം എന്നാ നജാഫിനെ വിടാനും പറ്റില്ല, അങ്ങനെ ഈ നിക്കുന്ന പുന്നാര മോളുടെ തലയിൽ ഉദിച്ചതാ എല്ലാം. നിന്നെ കെട്ടി എന്തേലും പറഞ്ഞു ഒഴിവാക്കി കൊമ്പൻസേഷൻ വാങ്ങുക. അതിനു എന്ത് കാരണം കണ്ടു പിടിക്കും എന്നാലോചിച്ചപ്പോ ഇവള് തന്നെയാ എല്ലാ ഐഡിയയും പ്ലാൻ ചെയ്തത്. നിന്റെ പാലിൽ ഉറക്ക ഗുളിക ഇട്ടു നിന്നെ മയക്കി. എന്നിട്ടു എല്ലാരെ മുന്നിലും നിന്നെ മോശക്കാരൻ ആക്കി. ഒരു പെണ്ണ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ലല്ലോ. ഇതെല്ലാം ഈ പുന്നാര മോന് രണ്ടു കൊടുത്തപ്പോ പറഞ്ഞതാ.'' സച്ചുവേട്ടൻ പറഞ്ഞു നിറുത്തി.
''അപ്പൊ അവളുടെ ഉപ്പ പറഞ്ഞതൊക്കെ...'' ഷാദ് ചോദിച്ചു.
''പച്ച കള്ളം. ഇവൾ ആദ്യം ഷാദിനെ സംസാരിച്ചു വീഴ്ത്തി. തനിക്കു സംശയം തോന്നാതിരിക്കാനാ അങ്ങനെ ചെയ്തേ. പിന്നെ എല്ലാം ഇവരെ പ്ലാനിംഗ് പോലെ നടന്നു. ആദ്യമേ പ്ലാൻ ചെയ്ത പോലെ ഇവളെ കസിൻ ഷാദിനെതിരെ റിപ്പോർട്ട് കൊടുത്തു. പിന്നെ ഷാദിന്റെ ഉപ്പാനെ കൊണ്ട് പള്ളിയിൽ വച്ച് തന്നെ ബന്ധം വേർപ്പെടുത്തി. കൊമ്പൻസേഷൻ ആയി ഒന്നും വേണ്ട എന്നൊക്കെ പറഞ്ഞു ഇവര് അഭിനയിച്ചെങ്കിലും ഷാദിന്റെ ഉപ്പ ഇവർക്ക് ഇരുപത്തഞ്ചു ലക്ഷം ആണ് കൊടുത്തത്. ആ പൈസ കൂടാതെ ഇവളുടെയും നജാഫിന്റെയും കല്യാണം നടത്തി കൊടുത്തു. ഷാദിന്റെ ഉപ്പാന്റെ കമ്പനിയിൽ നജാഫിനു ജോലിയും കൊടുത്തു. മൊത്തത്തിൽ ഊറ്റി എടുത്തു എന്ന് പറയാം.'' ഞാൻ പറഞ്ഞു.
ഷാദ് ദേഷ്യം കൊണ്ട് നിന്നു വിറക്കുകയാണ്. നേരെ നജാഫിന്റെ അടുത്ത് പോയി രണ്ടു പൊട്ടിച്ചു. പിന്നെ സിയാണെന്റെ നേരെ പോയി. ''നിന്നെ ഞാൻ ഒന്നും ചെയ്യില്ല, കാരണം നിന്നെ പോലൊരു വിഷജന്തുവിനെ തൊട്ടാൽ എന്റെ കൈ ഒന്നിനും കൊള്ളാതെ ആവും. എന്തിനായിരുന്നെടീ ഇതൊക്കെ. എന്റെ വീട്ടുകാർ പോലും നിങ്ങളെ അല്ലെ വിശ്വസിച്ചേ.''
''അതിനും ഒരു കാരണമുണ്ട് ഷാദ്. ഷാദ് ഇവളുടെ ഉപ്പാനെ കാണാൻ പോയതിനു ശേഷം ഇവളെ ഉപ്പ ഷാദിന്റെ വീട്ടിൽ വിളിച്ചിരുന്നു. എന്നിട്ടു ഇയാളെ ഉപ്പാനോട് പറഞ്ഞു ഷാദ് അവിടെ പോയി അയാളെ ഭീഷണിപ്പെടുത്തിയെന്ന്. ഷാദിന് എല്ലാം നേരത്തെ അറിയാമായിരുന്നെന്നും എന്നിട്ടും അയാളെ മോളെ കല്യാണം കഴിച്ചു ജീവിതം നശിപ്പിക്കാൻ നോക്കിയതാണെന്നു പറഞ്ഞു കരഞ്ഞു.
പിന്നെ സിയാനയെ ഷാദിന്റെ കൂടെ വിട്ടില്ലെങ്കിൽ അവളെ കൊന്നു കളയും എന്നൊക്കെ പറഞ്ഞു. അവളെ വേറെ ആരുടെ കൂടെയും ജീവിക്കാൻ സമ്മതിക്കില്ല എന്ന് ഷാദ് പറഞ്ഞെന്നു ഇവളെ ഉപ്പ ഷാദിന്റെ ഉപ്പാനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതൊക്കെ കൊണ്ടാണ് ഷാദിനോട് വീട്ടുകാർക്ക് ദേഷ്യം ആയതും ആരും സംസാരിക്കാതെ ഇരുന്നതും. ഷാദ് വീട് വിട്ടു പോയപ്പോൾ അവർക്കു കൂടുതൽ എളുപ്പം ആയി.'' ഞാൻ പറഞ്ഞു.
''എന്നാലും ഇങ്ങനൊക്കെ ചെയ്യാൻ മാത്രം എന്ത് തെറ്റാണെടീ ഞാൻ നിന്നോട് ചെയ്തേ..'' ഷാദ് സിയാനയോടു ചോദിച്ചു.
''അതെ എല്ലാം സത്യം ആണ്.. വെറുപ്പായിരുന്നു നിന്നോടെനിക്ക്. എത്ര കാലം ഞാൻ നിന്റെ പുറകെ നടന്നു, നീ എന്നെ മൈൻഡ് ചെയ്തില്ല. അതിനൊക്കെ കൂടെ ഉള്ളതാ നിനക്ക് തന്നത്. എന്റെ പ്രതികാരം..'' എന്നും പറഞ്ഞു സിയാന പൊട്ടിച്ചിരിച്ചു. അവളുടെ ആ ഭാവ മാറ്റം കണ്ടപ്പോ ഞങ്ങളെല്ലാവരും ഒന്ന് പേടിച്ചു.അപ്പൊ തന്നെ ഷാദിന്റെ കൈ അവളെ കവിളിൽ പതിഞ്ഞു. അവളെ ചുണ്ടൊക്കെ പൊട്ടി ചോര വന്നു.
''ഇത് നീ ചോദിച്ചു വാങ്ങിയതാ.. ഇനി ഒരിക്കലും എന്റെ കണ്മുന്നിൽ കണ്ടു പോവരുത്.'' സിയാനയെ തള്ളിമാറ്റി കൊണ്ട് ഷാദ് പറഞ്ഞു. ഞാൻ അവന്റെ കയ്യിൽ പിടിച്ചു.
നജാഫ് വന്നു സിയാനയെ കൂട്ടികൊണ്ടു പോയി.
''ടാ അങ്ങനെ അവളെ വെറുതെ വിടാൻ പറ്റോ. നിന്നോട് ചെയ്തതിനൊക്കെ നമുക്ക് പകരം വീട്ടണം.. പിന്നെ നിന്റെ ഉപ്പാന്റെ കയ്യിൽ നിന്നും തട്ടിയ പണം ഒക്കെ തിരിച്ചു പിടിക്കണ്ടേ??'' സച്ചുവേട്ടൻ ആണ്.
''വേണ്ട, ഒന്നും വേണ്ട. ഞാൻ എന്ത് ചെയ്താലും ഒന്നും അറിയാത്ത ഇവരുടെയൊക്കെ ചതിയിൽ പെട്ട എന്റെ ഇത്തയെ ആണ് അത് ബാധിക്കാ. അതോണ്ട് ഒന്നും വേണ്ട.'പിന്നെ പണം അത് പടച്ചോൻ ആവശ്യത്തിൽ അതികം എന്റെ കുടുംബത്തിന് കൊടുത്തിട്ടുണ്ട്. അത് മതി.'' എന്നും പറഞ്ഞു ഞാൻ ആമിയെ നോക്കി. ''താങ്ക്സ്...'' അവളൊന്നു പുഞ്ചിരിച്ചു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
''നടന്നതൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു. എന്നാലും ഇവളിത്ര വലിയ ഫ്രോഡ് ആണെന് ഞാൻ കരുതിയെ ഇല്ല. ആ കള്ള കിളവന്റെ കരച്ചിലും സങ്കടവുമൊക്കെ വിശ്വസിച്ച എന്നെ പറഞ്ഞാ മതിയല്ലോ..'' ഞാൻ പറഞ്ഞു.
അപ്പൊ എല്ലാ തെണ്ടികളും നിന്നു ചിരിക്കാ. ഞാൻ ഒന്ന് കൊടുത്തപ്പോ എല്ലാരും നേരെ ആയി.
''അതെ ഇങ്ങനെ ശോകം അടിച്ചു ഇരിക്കാൻ ആണോ ഭാവം. രാത്രി പാർട്ടി ഇല്ലാത്തോണ്ട് വൈകുന്നേരം ഇവിടുന്നു പോവാം. ഇപ്പൊ നമുക്ക് എന്ജോയ് ചെയ്യാം എന്നും പറഞ്ഞു ഷാജു ഞങ്ങളെ ഫുഡ് കഴിക്കാൻ കൊണ്ട് പോയി.'' എന്തോ മനസിന് ഒന്നും പോവുന്നില്ല. എന്നാലും ആമി എനിക്ക് വേണ്ടി ഇതൊക്കെ ചെയ്തല്ലൊന്നു ആലോചിക്കുമ്പോ ഒരു സന്തോഷം.
''എന്താ ഇത്ര വലിയ ആലോചന ..'' ആമി ആണ്.
''നിന്നെ പറ്റി തന്നെ.'' ഞാൻ പറഞ്ഞു.
''ആഹാ എന്നെ പറ്റിയോ.. എന്താണാവോ..'' ആമി.
''താങ്ക്സ്, എന്റെ മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കി തന്നതിന്. എന്റെ വീട്ടുകാർ എന്നെ മനസ്സിലാക്കിയില്ലല്ലോ എന്ന സങ്കടം ആയിരുന്നു എപ്പോളും. പക്ഷെ അതൊരു തെറ്റിധാരണ മൂലം ആണെന്ന് അറിഞ്ഞപ്പോ ഒരു സന്തോഷം. എല്ലാം നീ കാരണം ആണ്. താങ്ക്യൂ..'' എന്നും പറഞ്ഞു ഞാൻ അവളെ കെട്ടിപ്പിടിച്ചു.
പെട്ടെന്നായൊണ്ട് അവള് വായും തുറന്നു നിപ്പുണ്ട്. ഫ്രൻസിന്റെ മുക്കലും മൂളലും ഒക്കെ കേട്ടപ്പോൾ ആണെനിക്ക് ബോധം വന്നത്. അപ്പൊ തന്നെ അവളെ വിട്ടു, ഞാൻ തല ചൊറിഞ്ഞോണ്ട് അവളെ നോക്കിയപ്പോ ഇപ്പോളും വാ തുറന്നു തന്നെ ഉണ്ട്. ഞാൻ ആ വാ അടച്ചു കൊടുത്തപ്പോ ആദ്യം ദേഷ്യത്തോടെ നോക്കിയെങ്കിലും പിന്നെ പുഞ്ചിരിച്ചു.
''പക്ഷെ എന്നെ ആ അലവലാതി ഡോക്ടറുടെ അടുത്ത് അയച്ചതിനു നിന്നെ ഞാൻ വെറുതെ വിടൂല്ല. '' ഞാൻ പറഞ്ഞു.
അവളെന്നെ നോക്കി ചിരിക്കാൻ തുടങ്ങി. ''ഇപ്പോളല്ലേ മനസ്സിലായത് എന്തിനാ എന്നെയും കൊണ്ട് വേറെ ക്ലിനിക്കിൽ കൊണ്ട് പോയത് എന്ന്. എന്നാലും വല്ലാത്ത ചതി ആയിപ്പോയി.''
''എന്താടാ കാര്യം, കുറെ നേരം ആയല്ലോ ആ ഡോക്ടറെ പറ്റി പറയുന്നു. എന്താ പ്രശ്നം...'' സച് ചോദിച്ചു.
''അത് പറയാത്തതാടാ നല്ലതു. ഞാൻ പോയ ഡോക്ടർക്കു എന്നെ പരിശോദിക്കുന്നതിലും കൂടുതൽ എന്റെ ബോഡിയെ പറ്റി പറയാൻ ആയിരുന്നു ഇന്റെരെസ്റ്റ്. തെണ്ടി അയാളെ നോട്ടവും വർത്തമാനവും ഹോ വല്ലാത്ത ഒരു ഡോക്ടർ തന്നെ.. സാധാരണ പെണ്കുട്ടികളോടാണ് ഇങ്ങനൊക്കെ ഒലിപ്പിച്ചു സംസാരിക്കുന്നതു കണ്ടിട്ടുള്ളത്. തൊടലും പിടിക്കലും ഒന്നും പറയണ്ട.'' ഞാൻ ആ ഹൊറിബിൾ ഓർമ്മകളിൽ ഒന്ന് ഞെട്ടി.
അപ്പോഴും ആമി ചിരിക്കായിരുന്നു. ''ഷാദ് അത് പിന്നെ ഞാൻ ഒരു കാര്യം പറയട്ടെ...''
''എന്താ..'' ഞാൻ ചോദിച്ചു.
''അത് അയാൾക്ക് ഇഷ്ട്ടം പെൺകുട്ടികളെ അല്ല ആൺകുട്ടികളെ ആണ്...'' ആമി പറഞ്ഞതും എല്ലാരും എന്നെയും അവളെയും മാറി മാറി നോക്കി. പിന്നെ തുടങ്ങിയില്ല ചിരി. വെടിക്കെട്ടിന് തീ കൊളുത്തിയ മാതിരി ആയിരുന്നു എല്ലാരുടെയും ചിരി.
''വെറുതെ അല്ല അയാൾ എന്റെ നമ്പർ ചോദിച്ചത്... ഡീ ദുഷ്ട്ടെ എന്നാലും എന്നോടിത് വേണ്ടായിരുന്നു.. ഞാൻ പറഞ്ഞു. അവളപ്പോഴും ചിരിക്കുവാണ്.'' ഞാൻ അവളുടെ ചെവി പിടിച്ചു.
''ആ ഷാദ് വിട്, എന്റെ ചെവി...'' ആമി അലറാൻ തുടങ്ങി. അപ്പോളും ബാക്കി എല്ലാരും തല തല്ലി ചിരിക്കുവാണ്.
''എന്തിനാ എന്നെ അയാളെടുത്തു തന്നെ കൊണ്ട് പോയെ..'' ഞാൻ ചോദിച്ചു.
സത്യായിട്ടും എനിക്കറിയില്ലാരുന്നു. അവിടുത്തെ നേഴ്സ് ആണ് പറഞ്ഞെ കെട്ടിയോനെ വേണമെങ്കിൽ കൂടെ തന്നെ നിന്നോ എന്ന്..'' വീണ്ടും അവള് ചിരിക്കാൻ തുടങ്ങി, കൂടെ ഞാനും.
@@@@@@@@@@@@@@@@@@@@@@@@@@@
''എന്റെ ചെവി പോയി..'' എന്നും പറഞ്ഞു ഞാൻ ഷാദിന്റെ കൈ പിടിച്ചു തിരിച്ചു. എവിടെ കൈ പോയിട്ട് വിരല് പോലും തിരിഞ്ഞില്ല. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. അപ്പൊ ധാ ആ ജന്തു കൈ ഒക്കെ മടക്കി എന്റെ നേരെ വരുന്നു. ഞാൻ ഓടി സച്ചുവേട്ടന്റെ പുറകിൽ നിന്നു.
''ഡാ മാറി നിക്ക് അവൾക്കു കുരുത്തക്കേട് ഇത്തിരി കൂടുതലാ..'' ഷാദ് പറഞ്ഞു.
''ആഹ് എന്റെ പെങ്ങൾക്ക് ഇച്ചിരി കുരുത്തക്കേടൊക്കെ ഉണ്ടാവും അതൊക്കെ സഹിച്ചേ പറ്റൂ..'' എന്നും പറഞ്ഞു ഷാജുക്കയും സച്ചുവേട്ടന്റെ അടുത്ത് നിന്നു.
''ഓ അപ്പൊ എല്ലാരും കൂടി ആണല്ലേ... ആ ഡോക്ടറെ മുന്നിൽ എന്നെ ഇട്ടു കൊടുത്ത ഇവളെ ഞാൻ എന്താ ചെയ്യണ്ടേ..'' ഷാദ് ചോദിച്ചു.
''അതിനയാൾ ഒന്നും ചെയ്തില്ലല്ലോ...'' ഞാൻ പറഞ്ഞു.
''എന്റെ ഭാഗ്യം കൊണ്ട് എന്റെ ചരിത്രം ചെ ചാരിത്രം പോയില്ല.'' ഷാദ് പറഞ്ഞതും വീണ്ടും ചിരി തുടങ്ങി. എല്ലാര്ക്കും ലാഫിങ് ഗ്യാസ് അടിച്ചോടുത്ത പോലെ ആണ്.
''ആ മതി മതി, ഇങ്ങനെ ചിരിക്കേണ്ട. കൂടുതൽ ചിരിച്ചാലേ കരയേണ്ടി വരും.'' ഞാൻ പറഞ്ഞു.
''ഓ പിന്നെ ഓരോ അന്ത വിശ്വാസങ്ങൾ.'' പ്രിയ പറഞ്ഞു.
''അല്ല മോളെ, അനുഭവങ്ങൾ ആണ്...'' എന്ന് പറഞ്ഞപ്പോ എന്റെ തൊണ്ട ഇടറിയോ എന്നൊരു സംശയം. സംശയം അല്ല എന്ന് എല്ലാരും കൂടി എന്നെ ഇക്കിളി ഇട്ടു കൊല്ലാക്കൊല ചെയ്തപ്പോ മനസ്സിലായി.
അപ്പോഴാണ് ഒരു പെണ്ണ് വന്നു ഗേമിന്റെ ഫൈനൽ കളിക്കാൻ പോവാൻ പറഞ്ഞത്. ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു.പകൽ ആയതു കാരണം അത്ര ഭംഗി ഒന്നും തോന്നിയില്ല. ഞങ്ങൾ അവിടെ കസേരയിൽ ഇരുന്നു കത്തി അടിക്കുന്ന സമയത്തു ജോണും ജിയയും വന്നു.
''ഓക്കേ ഫ്രണ്ട്സ് അപ്പൊ നമുക്ക് ലാസ്റ്റ് റൗണ്ടിലേക്ക് കടക്കാം.'' ജോണ് ചോദിച്ചു.
എല്ലാരും ''യെസ്'' എന്ന് പറഞ്ഞു.
''ഓക്കേ, അതിനു മുന്നേ ഒരു കാര്യം പറയാൻ ഉണ്ട്. നമ്മുടെ ഫൈനലിസ്റ്റുകളിൽ ഒരാൾ ബാക്ഔട് ചെയ്തിട്ടുണ്ട്. നജാഫ് ആൻഡ് സിയാന കുറച്ചു മുന്നേ റിസോർട്ടിൽ നിന്നും എന്തോ എമെർജൻസി ഉണ്ടെന്നു പറഞ്ഞു പോയി.'' ജിയാ.
ഞങ്ങൾ എല്ലാരും പരസ്പരം നോക്കി. ഞങ്ങളെ ഫേസ് ചെയ്യാൻ പറ്റാത്തത് കൊണ്ട് പോയതാവും.
''അപ്പൊ നമുക്ക് രണ്ടു കപ്പിൾസ് മാത്രമേ ഉള്ളൂ. സച്ചിൻ ആൻഡ് ചാരു വേർസസ് പ്രവീൺ ആൻഡ് പ്രിയ. പ്ളീസ് കം ടു ദി സ്റ്റേജ്.'' ജോൺ.
ഞങ്ങൾ അവർക്കു ഓൾ ധി ബേസ്ഡ് ഒക്കെ പറഞ്ഞു. അവർ സ്റ്റേജിലേക്ക് കേറി.
''അപ്പൊ നമ്മളെ ഗാമിലേക്കു കടക്കാം... ഇന്നത്തെ ഗെയിം പേപ്പർ ഡാൻസ് ആണ്... അറിയാലോ അതെന്താണെന്നു. അറിയാത്തവർക്കായി റൂൾസ് പറഞ്ഞു കൊടുക്ക് ജോൺ..'' ജിയാ പറഞ്ഞു.
''ഓ എന്ത് റൂൾസ്, ന്യൂസ് പേപ്പറിൽ നിന്നു ഡാൻസ് ചെയ്യണം. കാലു പുറത്താവാൻ പാടില്ല. ഓരോ വട്ടം പാട്ടു സ്റ്റോപ്പ് ചെയ്യുമ്പോൾ പേപ്പർ മടക്കണം.. ഓക്കേ മനസ്സിലായല്ലോ..'' ജോൺ ചോദിച്ചു. അവരെല്ലാം മനസ്സിലായി എന്ന് പറഞ്ഞു.
അങ്ങനെ ഗെയിം സ്റ്റാർട്ട് ചെയ്തു. ഓരോ തവണയും പേപ്പർ ചെറുതായി വന്നു. അവസാനം ഒരാൾക്ക് നിക്കാൻ ഉള്ള സ്പേസ് ഉള്ളൂ. അപ്പൊ തന്നെ സച്ചുവേട്ടനും പ്രവീണേട്ടനും ചാരുവിനെയും പ്രിയയെയും കയ്യിൽ എടുത്തു. പക്ഷെ രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ പ്രവീണേട്ടൻ പ്രിയയെ താഴെ ഇറക്കി. അങ്ങനെ സച്ചുവേട്ടനും ചാരുവും ബെസ്റ്റ് കപ്പിൾസ് ആയി. എങ്ങനെ ആവാതിരിക്കും എട്ടു കൊല്ലമായില്ലേ ഒരുമിച്ചു.
പ്രിയ മുഖം വീർപ്പിച്ചു വന്നു. ''ഒരു രണ്ടു മിനിട്ടു കൂടി പിടിച്ചു നിന്നോടായിരുന്നോ...''
''ഓ പിന്നെ മനുഷ്യന്റെ നടു ബാക്കി ഉണ്ടോന്നു ഡൗട്ടാ.. നീ എന്താടീ കല്ലാണോ തിന്നുന്നെ... എന്തൊരു മുടിഞ്ഞ വെയിറ്റ് ആണ്..'' പ്രവീണേട്ടൻ പ്രിയയെ കളിയാക്കി.
''പോ അവിടുന്ന്. ഇനി എന്റെ അടുത്തേക്ക് വന്നു പോവരുത്.'' എന്നും പറഞ്ഞു പ്രിയ മുഖം വീർപ്പിച്ചു റൂമിലേക്കാണെന്നും പറഞ്ഞു പോയി.
''ആഹ് കുറച്ചു കഴിയുമ്പോ തന്നെ വന്നോളും..'' എന്നും പറഞ്ഞു പ്രവീണേട്ടൻ നമ്മളെ ആരെയും പ്രിയയുടെ പിന്നാലെ പോവാൻ സമ്മതിച്ചില്ല.
സ്റ്റേജിൽ സച്ചുവേട്ടനും ചാരുവിനും പ്രയിസ് കൊടുക്കാൻ തുടങ്ങി. ക്യാഷ് പ്രയിസും വൗച്ചറുമൊക്കെ ആയി അവർക്കു കൈ നിറച്ചും സമ്മാനങ്ങൾ ആയിരുന്നു.
''അപ്പൊ ഫ്രണ്ട്സ്, മൂന്നു ദിവസം ഞങ്ങടെ കൂടെ സഹകരിച്ച എല്ലാർക്കും ഒരുപാട് നന്ദി.'' ജോൺ പറഞ്ഞു.
''പിന്നെ എവിടേലും വച്ച് കാണുന്ന വരെ ഗുഡ് ബൈ...'' എന്നും പറഞ്ഞു ജിയയും ജോണും പോയി
ഞങ്ങൾ കിട്ടിയ സമ്മാനങ്ങളും നോക്കി അവിടെ ഇരുന്നു. അപ്പോളും പ്രിയ എത്തിയില്ല. അവസാനം ഞാനും ചാരുവും കിട്ടിയ സമ്മാനങ്ങൾ വെക്കാൻ എന്ന് പറഞ്ഞു റൂമിലേക്ക് പോയി. സമ്മാനങ്ങൾ വച്ച് ഞങ്ങൾ പ്രിയയുടെ അടുത്തേക്ക് പോയി.
അവിടെ പോയി ബെൽ അടിച്ചെങ്കിലും തുറന്നില്ല. ഞാൻ പ്രിയയുടെ ഫോണിൽ വിളിച്ചെങ്കിലും എടുത്തത് സാറാ ആയിരുന്നു. സ്റ്റേജിൽ കേറുമ്പോൾ അവളെ കയ്യിൽ കൊടുത്തിരുന്നു പറഞ്ഞു.
പ്രിയയെ കാണാതെ ആകെ പേടിച്ചു പോയി.
ഞങ്ങൾ വേഗം അവരെ അടുത്തേക്ക് പോയി കാര്യം പറഞ്ഞു. ആദ്യം തമാശ ആയി കണ്ടെങ്കിലും പിന്നെ എല്ലാരും ടെൻഷൻ ആയി തിരയാൻ തുടങ്ങി. എല്ലാ സ്ഥലവും നോക്കി, കാണുന്നില്ല.
അങ്ങനെ എല്ലാരും മൊബൈൽ കയ്യിൽ എടുത്തു ഓരോ വഴിക്കു പോയി. ഫോൺ കയ്യിൽ തന്നെ വെക്കണം എന്നും ആദ്യം ആര് പ്രിയയെ കാണുന്നു അവര് പെട്ടെന്ന് മറ്റുള്ളവരെ അറിയിക്കണം എന്നും പറഞ്ഞു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
''ഈ പ്രിയ എവിടെ പോയി കിടക്കുവാണ്..'' ഞാൻ സച്ചുനോട് ചോദിച്ചു. ഞാനും സച്ചുവും ആണ് ഒരുമിച്ചു.
ഷാജുവും സാറയും പ്രവീണും ഒരുമിച്ചു പോയി. ചാരുവും ആമിയും വേറെ പോയി.
''അവളിവിടെ എവിടേലും കാണും. പ്രവീണിനോടുള്ള ദേഷ്യത്തിന് എവിടേലും ഒളിച്ചതാവും.'' സച് പറഞ്ഞു.
ഞങ്ങൾ റിസോർട്ടിന്റെ മുന്നിലേക്ക് നടന്നു. അപ്പൊ ധാ പ്രിയ അകത്തേക്ക് വരുന്നു.
''ഡീ നീ എവിടാരുന്നു?? എത്ര സമയം ആയി ഞങ്ങൾ നോക്കി നടക്കുന്നു...'' ഞാൻ കലിപ്പിൽ ചോദിച്ചു.
''എന്തിനാ ചൂടാവുന്നെ, ഇന്നലെ എന്റെ ബാഗ് ഞാൻ വണ്ടിയിൽ മറന്നു അതെടുക്കാൻ പോയതാ...'' പ്രിയ പറഞ്ഞു.
''ദേഷ്യപ്പെടാതെ പിന്നെ, എല്ലാരും നിന്നെ കാണാതെ പേടിച്ചു നിന്നെയും തപ്പി നടക്കുവാ..'' സച് അവളോട് പറഞ്ഞു.
ഞാൻ വേഗം ഫോൺ എടുത്തു ഷാജുവിനെയും ചാരുവിനെയും വിളിച്ചു. ആമിയുടെ നമ്പർ എന്റെ കയ്യിൽ ഇല്ല എന്നുള്ള സത്യം ഇപ്പളാണ് ഞാൻ മനസ്സിലാകിയത്. ഞാൻ സ്വയം തലക്കടിച്ചു. അവൾ വന്ന ഉടൻ അത് വാങ്ങണം.
അ്ങനെ ഞാനും സച്ചുവും പ്രിയെ കൂട്ടി ഹാളിലേക്ക് പോയി. പ്രിയയെ കണ്ടതും പ്രവീൺ ഓടി വന്നു അവളെ കെട്ടിപ്പിടിച്ചു. പാവം നല്ലോണം പേടിച്ചെന്നു തോന്നുന്നു.
അപ്പോളേക്കും ചാരുവും എത്തി. ആമി കൂടെ ഇല്ലാരുന്നു.
''ചാരൂ ആമി എവിടെ?'' ഞാൻ ചോദിച്ചു.
''എന്നോടാണോ ചോദിക്കുന്നെ...???'' ചാരു ചോദിച്ചു.
''ഡീ നിങ്ങൾ ഒരുമിച്ചല്ലേ ഉണ്ടായിരുന്നത്???'' സച്ചു ചോദിച്ചു.
''അതെ പക്ഷെ ആ പെണ്ണ് വന്നു ഷാദ് വിളിക്കുന്നു പറഞ്ഞപ്പൊ ആമി അവളെ കൂടെ പോയി. അപ്പൊ നിങ്ങളവളെ കണ്ടില്ലേ???'' ചാരു ചോദിച്ചതും ഞാനും സച്ചുവും മുഖത്തോടു മുഖം നോക്കി.
''ഏതു പെണ്ണ്??? ഒരു പെണ്ണിനോടും ഞങ്ങൾ ഒന്നും പറഞ്ഞില്ല.'' ഞാൻ പറഞ്ഞു.
''അന്ന് റിസെപ്ഷനിൽ കണ്ടില്ലേ ആ പെണ്ണ് തന്നെ.'' ചാരു പറഞ്ഞു.
''സച്ചൂ നീ അവളെ ഫോണിലേക്കു വിളിച്ചു നോക്ക്.'' ഞാൻ പറഞ്ഞു.
''അതെന്താ നിനക്ക് വിളിച്ചൂടെ???'' പ്രവീൺ.
''അത് പിന്നെ.. അത് എന്റെ കയ്യിൽ അവളെ നമ്പർ ഇല്ല.'' പറഞ്ഞു തീർന്നതും കണ്ണ് പൊട്ടുന്ന ചീത്തയായിരുന്നു നാലുപാടു നിന്നും.
''സ്വന്തം ഭാര്യയുടെ നമ്പർ പോലും കയ്യിൽ ഇല്ലാത്ത ഭർത്താവ്.. നാണം ഉണ്ടോടാ നിനക്ക്..'' എന്ന് ഷാജു ചോദിച്ചപ്പോ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.
''അത് പിന്നെ.. ആ അവളെപ്പോഴും എന്റെ കൂടെ ഇല്ലേ, പിന്നെ എന്തിനാ നമ്പർ..'' ഞാൻ പറഞ്ഞു. രൂക്ഷമായ നോട്ടം ആയിരുന്നു എല്ലാരുടെയും മറുപടി.
പിന്നെ സച്ചുവും ബാക്കിയുള്ളവരും ആമിയെ മാറി മാറി വിളിച്ചു. ഞാനും ചാരുവിന്റെ കയ്യിൽ നിന്നും നമ്പർ വാങ്ങി വിളിച്ചു നോക്കി. പക്ഷെ ആരും എടുത്തില്ല. അവസാനം ഫോൺ സ്വിച് ഓഫ് ആണെന്ന് പറയാൻ തുടങ്ങി.
ഞാൻ അപ്പൊ തന്നെ റിസെപ്ഷനിലേക്കു ഓടി. അവരും പിന്നാലെ വന്നു.
അവിടുള്ള പെണ്കുട്ടിയോട് മറ്റേ പെണ്കുട്ടിയെ പറ്റി ചോദിച്ചു.
''അയ്യോ സർ ആ കുട്ടി ഇവിടെ സ്ഥിരമായി വർക്ക് ചെയ്യുന്നതല്ല. പബ്ലിക് ഹോളിഡേയ്സിൽ ഒക്കെ പാർട്ട് ട്ടൈം ആയി ആളെ എടുക്കും അങ്ങനെ വന്നതാ.'' ആ പെൺകുട്ടി പറഞ്ഞു. എനിക്കാകെ ടെൻഷൻ ആയി.
ആമി അവളെവിടെ പോയി. ചാരുവും പ്രിയയും സാറയും കരച്ചില് തുടങ്ങി. അവരെ എങ്ങനേലും സമാധാനിപ്പിച്ചു ഞങ്ങൾ ആമിയെ തേടി ഇറങ്ങി.
എല്ലാ ഇടവും നോക്കിയെങ്കിലും അവളെ കണ്ടില്ല. ആമി നീ എവിടെയാ... എന്റെ കണ്ണ് നിറയാൻ തുടങ്ങി.
''ഡാ സിയാനയും നജാഫും പകരം വീട്ടിയത് ആവുമോ..???'' സച്ചു ചോദിച്ചു.
''ഇല്ലെടാ.. അവരിവിടുന്നു അപ്പൊ തന്നെ പോയിരുന്നു. ഞാൻ റിസെപ്ഷനിൽ ചോദിച്ചു.'' ഷാജു പറഞ്ഞു.
''പിന്നെ അവളെവിടെ പോയി സച്ചൂ...'' ഞാൻ അവന്റെ കൈ പിടിച്ചു ചോദിച്ചു.
''ഇവിടെ എവിടേലും ഉണ്ടാവുമെടാ, നീ സമാധാനിക്കു..'' സച്ചു പറഞ്ഞു. പക്ഷെ അവന്റെ മുഖത്തും പേടി ഉണ്ടായിരുന്നു.
''ഡാ ആ ഷെസിൻ എന്തേലും...'' പ്രവീൺ ചോദിച്ചതും എനിക്ക് മുന്നേ സച്ചു അങ്ങോട്ടേക്ക് നടന്നു തുടങ്ങിയിരുന്നു.
''അങ്ങനെ വല്ലതും ആണെങ്കിൽ ഷെസിൻ ഇന്ന് എന്റെ കൈ കൊണ്ട് തീരും.'' ഞാൻ മനസ്സിൽ പറഞ്ഞു.
പക്ഷെ എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു കൊണ്ട് ഷെസിൻ രാവിലെ തന്നെ ഒരു മീറ്റിംഗിൽ പങ്കെടുക്കാൻ പോയി എന്നാണു അറിയാൻ പറ്റിയത്. കള്ളം ആയിരിക്കും എന്ന് കരുതിയെങ്കിലും അവന്റെ ഫ്രണ്ട്സ് കാണിച്ചു തന്ന ഫോട്ടോസിൽ നിന്നും മനസ്സിലായി അവർ പറഞ്ഞത് സത്യം ആണെന്ന്.
എല്ലാ പ്രതീക്ഷകളും നഷ്ട്ടപെട്ടവനെ പോലെ ഞാൻ അവിടെ ഇരുന്നു പോയി. പെട്ടെന്ന് ഞാൻ ദൂരെ ഒരു കാഴ്ച കണ്ടു. അതെ അവള് തന്നെ, ഞാൻ അങ്ങോട്ടേക്ക് ഓടി, പിന്നാലെ ഫ്രണ്ട്സും.
പ്രിയയെയും തപ്പി നടക്കുന്ന സമയത്താണ് അന്ന് റിസെപ്ഷനിൽ വച്ച് ഷാദിനോട് സംസാരിച്ച പെൺകുട്ടി വന്നു പ്രിയയെ കണ്ടു എന്നും ഷാദ് എന്നോട് ഒരു സ്ഥലത്തേക്ക് പോവാൻ പറഞ്ഞു എന്നും പറഞ്ഞത്.
''എങ്ങോട്ടേക്കാ..'' ഞാൻ ചോദിച്ചു.
''അത് സർപ്രൈസ് ആണ്..'' ആ പെൺകുട്ടി പറഞ്ഞു.
''ഹ്മ്മ് ഹ്മ്മ് നടക്കട്ടെ മോളെ..'' എന്നും പറഞ്ഞു ചാരു എന്നെ കളിയാക്കി ചിരിച്ചോണ്ട് പോയി.
സത്യം പറഞ്ഞാൽ എനിക്കൊന്നും ഓടിയില്ല. ഷാദ് എനിക്ക് സർപ്രൈസ് തരാൻ ഒറ്റയ്ക്ക് വിളിച്ചെന്നോ.. ആ ചിലപ്പോ സിയാനയെ പറ്റി കണ്ടു പിടിച്ചു കൊടുത്തതിനു വല്ല ഗിഫ്റ്റും തരാൻ ആവും.
ഞാൻ ആ പെൺകുട്ടിയുടെ കൂടെ നടന്നു. ഒരു റൂമിനു മുന്നിൽ എത്തിയപ്പോ അവൾ എന്നോട് ഉള്ളിലേക്ക് പോവാൻ പറഞ്ഞു. ഞാൻ നോക്കിയപ്പോ വേറെ ഏതോ റൂം ആണ്. ഞങ്ങളെ റൂം അല്ല. ആ സമയത്തു തന്നെ എന്റെ ഫോണിലേക്കു ചാരുവിന്റെ കാൾ വന്നു. അപ്പൊ എനിക്കെന്തോ സംശയം തോന്നി.
സർപ്രൈസ് തരാൻ ഞങ്ങടെ റൂം തന്നെ പോരെ.. ഞാൻ ആ പെണ്ണിനെ നോക്കിയപ്പോ അവളാകെ പേടിച്ച പോലെ തോന്നി. ഞാൻ വേഗം ഫോൺ എടുക്കാൻ പോയതും ആ റൂമിന്റെ ഡോർ തുറന്നു അവളെന്നെ അകത്തേക്ക് തള്ളിയതും ഒരുമിച്ചായിരുന്നു. അപ്പൊ ഫോൺ എന്റെ കയ്യിൽ നിന്നും തെറിച്ചു പോയി.
ഉള്ളിലെ ഇരുട്ട് കണ്ടപ്പോ തന്നെ എന്റെ നെഞ്ഞിടിക്കാൻ തുടങ്ങി. അപ്പൊ തന്നെ ഇത് ഷാദിന്റെ പണി അല്ല എന്നെനിക്കു മനസ്സിലായി. ഞാൻ ആരാ എന്ന് ചോദിച്ചു മെല്ലെ എണീറ്റ് നിന്നു. പക്ഷെ ഉത്തരം ഒന്നും ഇല്ല. ഞാൻ എണീറ്റ് ലയിറ്റിട്ടു. അപ്പൊ തന്നെ റൂമിൽ വെളിച്ചം വന്നു. അവിടെ ചുറ്റും നോക്കിയാ ഞാൻ ഒരു കാഴ്ച കണ്ടു അങ്ങോട്ട് നടന്നു.
@@@@@@@@@@@@@@@@@@@@@@@
ഞാൻ ഓടി ചെന്ന് നിന്നതു ഒരു ഹിജാബിട്ടു മുഖം മറച്ച പെണ്ണിന്റെ മുന്നിൽ ആണ്. ഞാൻ അവളെ നഖാബ് പൊന്തിക്കാൻ നോക്കിയതും അവൾ പിന്നോട്ടേക്കു മാറി.
''വാട്ട് ആർ യൂ ഡൂയിങ്?? ഹൌ ഡെർ യൂ..'' അവള് അലറി
ഞാനതു വക വെക്കാതെ വീണ്ടും അവളെ നഖാബ് പൊന്തിക്കാൻ പോയപ്പോ സച്ചു എന്റെ കൈ പിടിച്ചു വച്ചു. ''നീ എന്താ കാണിക്കുന്നേ ഷാദ്? വെറുതെ പ്രശ്നം ഉണ്ടാക്കല്ലേ. ഇത് നമുക്കറിയാത്ത ആരോ ആണ്.''
''അതെ നീ വാ നമുക്ക് ആമിയെ നോക്കാം...'' പ്രവീൺ പറഞ്ഞു.
''ആര് പറഞ്ഞു അറിയാത്ത ആൾ ആണെന്ന്. നമുക്കിവളെ നന്നായിട്ടു അറിയാം. നിനക്കെന്റെ നമ്പർ വേണ്ടെടീ...'' എന്നും ചോദിച്ചോണ്ടു ഞാൻ അവളുടെ നഖാബ് പൊന്തിച്ചു.
''ഇവളാ ഇവളാ നേരത്തെ ആമിയെ കൊണ്ട് പോയത്...'' ചാരു പറഞ്ഞു.
''ടീ സത്യം പറ ആമി എവിടെ..'' ഷാജു ചോദിച്ചു.
''ഏതു ആമി, എനിക്കൊരു ആമിയെയും അറിയില്ല. ഞാനാരെയും കൊണ്ട് പോയിട്ടും ഇല്ല. മൂന്നിന് മാറിയില്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും..'' എന്നും പറഞ്ഞു അവൾ വിരൽ ചൂണ്ടി.
എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ പതിയെ അവളോട് ചോദിച്ചു ''ആമി എവിടെ എന്ന്.. നിന്നെ ഞങ്ങൾ ഒന്നും ചെയ്യില്ല, എന്റെ ആമി എവിടെ..'' എന്റെയാ ചോദ്യം കേട്ട് സച്ചു എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു.
''എനിക്കറിഞ്ഞൂടാ എന്ന് ഞാൻ പറഞ്ഞില്ലേ...'' എന്നവൾ പറയലും അവളുടെ മുഖത്ത് അടി വീഴലും ഒരുമിച്ചായിരുന്നു. നോക്കിയപ്പോ സാറയെ പിടിച്ചു നിർത്താൻ ഷാജു പാടുപെടുന്നുണ്ട്..
''ടീ മര്യാദക്ക് പറഞ്ഞോ എന്റെ നൂനു എവിടെ.. അവൾക്കെന്തെലും സംഭവിച്ചാൽ നിന്നെ ഞാൻ കൊല്ലും..'' സാറ ഷാജുവിന്റെ പിടിവിടുവിക്കാൻ നോക്കുന്നുണ്ട്.
''ടീ പറ ആമി എവിടെ ?? എന്റെ ആമി എവിടെ എന്ന്...???'' ഞാൻ അലറിക്കൊണ്ട് അവളെ നേരെ പോയതും സച്ചു എന്നെ പിടിച്ചു വച്ചു.
''നീ ഇപ്പൊ എന്താ പറഞ്ഞത്??? നിന്റെ ആമിയോ??? നിങ്ങള് ഫ്രണ്ട്സ് അല്ലെ,നിങ്ങള് തമ്മിലുള്ള എഗ്രിമെന്റ് ഒക്കെ മറന്നോ??'' സച്ചു ചോദിച്ചു.
''അതെ എന്റെ ആമി തന്നെയാ, അവളെ കാണാതായ ഈ ചെറിയ സമയത്തു തന്നെ എനിക്ക് മനസ്സിലായി എനിക്കവളെ എത്ര ഇഷ്ട്ടം ആണെന്ന്. എനിക്കവളില്ലാതെ ഒരു നിമിഷം പോലും നിക്കാൻ പറ്റില്ല സച്ചൂ.. നിനക്കറിയോ ഷാനു എന്നെ വിളിച്ചിട്ടു ദിവസങ്ങൾ ആയി. പക്ഷെ എനിക്കൊരു പ്രശ്നവും ഇല്ല. അവളെ വിളിക്കാനും തോന്നാറില്ല. പക്ഷെ ആമിയെ കാണാതായ ഈ കുറച്ചു സമയം ഞാൻ മരിച്ചു പോവുമെന്ന് തോന്നിപ്പോയി...'' എന്ന് പറഞ്ഞു ഞാൻ സച്ചുവിനെ കെട്ടിപ്പിടിച്ചു.
''എനിക്കറിയാമായിരുന്നെടാ നിനക്കവളെ ഇഷ്ട്ടം ആണെന്ന്. അവൾക്കും ഇഷ്ടാ നിന്നെ, പക്ഷെ അവളതു പറയില്ല. കാരണം ഷാനുവാണ്. അവൾക്കു നീ കൊടുക്കുന്ന സ്നേഹവും കരുതലും നഷ്ടപ്പെടും എന്നുള്ളത് കൊണ്ടാ അന്ന് ഗേമിന്റെ ഇടയിൽ അവളുടെ കണ്ണ് നിറഞ്ഞതു. മറ്റെല്ലാരുടെ മുന്നിലും പേടിക്കുന്ന അവൾ നിന്നോട് മാത്രമേ തുറന്നു പെരുമാറാറുള്ളൂ. അവളുടെ മാറ്റം ഞങ്ങൾ കണ്ടതാ.. നിന്നിലും മാറ്റം ഉണ്ടെന്നു അറിയാമെങ്കിലും നീ അത് തുറന്നു സമ്മതിക്കില്ല എന്നെനിക്കു നന്നായി അറിയാമായിരുന്നു. അത് കൊണ്ടാ ഞങ്ങളിങ്ങനെ ഒരു ഡ്രാമ കളിച്ചതു.'' സച്ചു എന്നും പറഞ്ഞു കൊണ്ട് എന്റെ കൈ പിടിച്ചു വച്ചു.
''എന്ത് ഡ്രാമ.'' ഒഴുകി തുടങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ ചോദിച്ചു...
''അത് പിന്നെ... തല്ലരുത്''... എന്ന് പറഞ്ഞു അവനെന്റെ കൈ പിടിച്ചു വച്ചു.
''പറയെടാ ആമി എവിടെ..'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
''ഞാൻ പറയാം.. അപ്പൊ മോളെ ധാ ഒരു അഞ്ഞൂറും കൂടി ഉണ്ട്. ഇവളുടെ അടിക്കുള്ള കോംപെണ്സഷന്. അല്ല പോയ നീ എന്തിനാ തിരിച്ചു വന്നേ...'' സച്ചു ചോദിച്ചു.
''അതെന്റെ ഫോൺ ഞാൻ മറന്നു പോയി.. അതെടുക്കാൻ വന്നതാ. ഇറങ്ങി വരുമ്പോ നഖാബ് താഴ്ത്താൻ മറന്നു.'' ആ പെൺകുട്ടി പറഞ്ഞു. ''എന്നാലും വല്ലാത്ത അടി ആയിപ്പോയി.''
''അത് ഞാൻ തടയാൻ നോക്കുമ്പോളേക്കും ഇവള് കേറി അടിച്ചു.'' ഷാജു പറഞ്ഞു.
''ആഹ് ഓക്കേ..'' എന്നും പറഞ്ഞു ആ പെണ്ണ് പോയി.
''ഇനി പറ ആമി എവിടെ..'' ഞാൻ ചോദിച്ചു.
''അത് അവൾ ഇവിടെ ഒരു റൂമിൽ ഉണ്ട്. നിനക്ക് അവളോടുള്ള സ്നേഹം വെറും ഫ്രൺഷിപ്പോ സിംപതിയോ അല്ല എന്ന് നിനക്ക് മനസ്സിലാക്കി തരാൻ ആണ് ഞാൻ അല്ല ഞങ്ങൾ ഇങ്ങനെ ചെയ്തത്. ആമിയെ ആ പെണ്ണിനെ കൊണ്ട് വിളിപ്പിച്ചു ഞങ്ങൾ ഒരു റൂമിൽ പൂട്ടി ഇട്ടിട്ടുണ്ട്. അവളെ വിളിച്ചു അവിടെ കൊണ്ടുപോയി റൂമിൽ ആക്കാൻ ആണ് ആ പെണ്ണിനെ ഏൽപ്പിച്ചത്. പാർട്ട് ടൈം ജോബിന്റെ കൂടെ പോക്കറ്റ് മാണി കൂട്ടാൻ ഈ പണി പറഞ്ഞപ്പോ ആ കുട്ടി വേഗം സമ്മതിച്ചു. അവളതു ഭംഗിയായി ചെയ്തു ചാവി എന്റെ കയ്യിൽ കൊണ്ട് തന്നു.'' എന്ന് സച്ചു പറഞ്ഞു.
ഞാൻ അവനു മുഖം അടക്കി ഒന്ന് കൊടുക്കാൻ കൈ ഉയർത്തുമ്പോളേക്കും സച്ചുവിന് അടി വീണിരുന്നു. അവൻ പുറത്തു കൈ വച്ചു ചാടികളിക്കുന്നുണ്ട്.
''ഞങ്ങളോടെങ്കിലും പറഞ്ഞൂടായിരുന്നോ ദുഷ്ടാ'' എന്നും പറഞ്ഞു ചാരു അവനെ തല്ലുന്നുണ്ട്.. കൂടെ സാറ ഷാജുവിനെയും പ്രിയ പ്രവീണിനെയും. നന്നായി നല്ലോണം കൊള്ളട്ടെ.. ഇനി ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല. ഒരു നിമിഷം മരിച്ചു പോയ മതിയെന്ന് തോന്നിപ്പോയി. പക്ഷെ നന്നായില്ലേ അത് കൊണ്ട് എനിക്കെല്ലാം അറിയാൻ പറ്റി. എന്റെ മനസ്സിലെ കാര്യങ്ങൾ എല്ലാം ഇപ്പൊ എനിക്ക് വ്യക്തം ആണ്. ആമി അവളില്ലാതെ ഞാൻ ഇല്ല.
''ഞാൻ വേഗം മൂന്നാളെയും അടി നിർത്തിച്ചു. പറ സച്ചു ആമി എവിടെയാ ഉള്ളത്. അവളൊറ്റക്ക് ആയിട്ട് കുറെ സമയം ആയില്ലേ, പേടിച്ചിട്ടുണ്ടാവും.''
''ഇല്ലെടാ, ഇത് ഞങ്ങളെ പണി ആണെന്നും പറഞ്ഞു ഒരു ലെറ്റർ അവിടെ വച്ചിട്ടുണ്ട്. പിന്നെ അവൾക്കു ആവശ്യമുള്ള ഫുഡും ചോക്കലേറ്റും ഒക്കെ ഉണ്ട്. നീ പേടിക്കണ്ട.. വാ..'' എന്നും പറഞ്ഞു ഞങ്ങൾ നടന്നു.
''അവൾക്കു വൈകുന്നേരം വരെ ആ റൂമിൽ ഇരിക്കാനുള്ള എല്ലാ സെറ്റപ്പും ഞങ്ങൾ ചെയ്തിട്ടുണ്ട്. നിന്നെ വൈകുന്നേരം വരെ ചുറ്റിക്കാൻ ആയിരുന്നു ഞങ്ങളെ പ്ലാൻ. അപ്പോളേക്കും നീ മനസ്സ് തുറക്കും എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ ആ പെണ്ണ് എല്ലാം കൊളമാക്കി.'' പ്രവീൺ പറഞ്ഞു.
''ഏയ് അവൾ കാരണം ഇവാൻ എല്ലാം വേഗത്തിൽ മനസ്സിലാക്കി...'' ഷാജു ആണ്.
''നിന്റെ ഇഷ്ട്ടം ഇന്ന് തന്നെ പറയുവല്ലേ..'' സച്ചു ചോദിച്ചു.
''അത് പറയാടാ, കുറച്ചു കഴിയട്ടെ..'' ഞാൻ പുഞ്ചിരിച്ചോണ്ടു പറഞ്ഞു.
''ഇനിയെപ്പോ പറയാനാ.. ഇനി നിങ്ങളെ മുന്നിൽ വെറും ആഴ്ചകൾ ഉള്ളൂ ആറു മാസം തികയാൻ..'' സച്ചു പറഞ്ഞപ്പോളാ ഞാനും അത് ഓർത്തത്. ഇനി വെറും മൂന്നാഴ്ചയെ ഉള്ളൂ മുന്നിൽ..
''ഇന്ന് വേണ്ടെടാ, ഞാൻ സമയം പോലെ പറഞ്ഞോള്ളാം..'' എന്നും പറഞ്ഞു അവനെ നോക്കി ചിരിച്ചപ്പോ എല്ലാരും കൂടി ആക്കിചിരിച്ചോണ്ടു മൂളാൻ തുടങ്ങി..
ഞങ്ങൾ നടന്നു ചെന്ന് ഒരു റൂമിന്റെ മുന്നിൽ നിന്നു.
''ഇതാരാ ഡോർ തുറന്നതു.. ചാവി എന്റെ കയ്യിൽ ആണല്ലോ...'' എന്നും പറഞ്ഞു സച്ചു ഡോർ തുറന്നതും അകത്തെ കാഴ്ച കണ്ടു എല്ലാരും അകത്തേക്കോടി.
@@@@@@@@@@@@@@@@@@@@@@@
അവിടെ ടേബിളിന്റെ മോളിൽ ഫുഡ് ഒക്കെ വച്ചിരിക്കുന്നു. ഞാൻ അങ്ങോട്ട് പോയപ്പോ അവിടെ ഒരു ലെറ്റർ ഉണ്ടായിരുന്നു. അതെടുത്തു വായിച്ചപ്പോളാ ഷാദിന് എന്തോ പണി കൊടുക്കാൻ വേണ്ടി സച്ചുവേട്ടന്റെ പ്ലാനിങ് ആണ് ഇതെന്ന് മനസ്സിലായെ. കൂടെ ഷാജുക്കയും പ്രവീണേട്ടനും ഉണ്ട് പോലും.
ഇങ്ങു വരട്ടെ വച്ചിട്ടുണ്ട് മൂന്നിനും. ഞാൻ അവിടെ ഇരുന്നു ടി വി വച്ചു, നിലത്തു നിന്നും മൊബൈൽ എടുത്തു അത് ശരിയാക്കാൻ തുടങ്ങി. പക്ഷെ എത്ര ശ്രമിച്ചിട്ടും അത് ഓൺ ആയില്ല. അപ്പൊ ഫോണിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.
ഞാൻ ഇരുന്നു ഫുഡ് കഴിക്കാനും ചോക്ളേറ്റ് തിന്നാനും ഒക്കെ തുടങ്ങി. പെട്ടെന്നാണ് ആരോ റൂം തുറക്കുന്ന ശബ്ദം കേട്ടത്. സച്ചുവേട്ടനെ കണ്ടാൽ രണ്ടു കൊടുക്കണം എന്ന് തന്നെ കരുതി.
''എന്റെ സച്ചുവിട്ടാ നിങ്ങളെ കുട്ടിക്കളി കാരണം എന്റെ ഫോൺ പോയി കിട്ടി. സമാധാനം ആയല്ലോ....'' എന്നും പറഞ്ഞു ഞാൻ ഡോറിന്റെ അടുത്തേക്ക് നോക്കിയതും അകത്തേക്ക് വരുന്ന ആൾക്കാരെ കണ്ടതും എന്റെ ശരീരം തളരുന്ന പോലെ തോന്നി.
@@@@@@@@@@@@@@@@@@@@@@@
''ടാ എന്താ ഇതൊക്കെ ആമി എവിടെ???'' ഞാൻ സച്ചുവിന്റെ കോളറിൽ പിടിച്ചു ചോദിച്ചു.
''നമുക്ക് നോക്കാം നീ സമാധാനപ്പെടു..'' ഞങ്ങൾ ചുറ്റും നോക്കി.
ആ റൂം മുഴുവൻ അലങ്കോലമായി കിടക്കുന്നു. ഫുഡും ചോക്കലേറ്റും എല്ലാം നിലത്തു ചിതറി കിടക്കുന്നു. ആമിയുടെ ഫോൺ അവിടെ നിലത്തു നിന്നും കിട്ടി. അത് ആകെ പൊട്ടി ചിതറിയിട്ടുണ്ട്.
''ടാ എന്താ ഇതൊക്കെ??'' ഞാൻ ചോതിച്ചതും സച് എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.
''അറിയില്ലെടാ എനിക്കൊന്നും അറിയില്ല. അവളെ ഇവിടെ ആക്കി ആ പെണ്ണ് ചാവി കൊണ്ട് തന്നതിന് ശേഷം എന്ത് നടന്നു എന്ന് എനിക്ക് അറിയില്ല. ഈശ്വരാ എന്റെ അമ്മു എവിടെ പോയി. അവൾക്കൊന്നും പറ്റല്ലേ..'' എന്നും പറഞ്ഞു സച്ചു കരഞ്ഞു.
''ഏയ് ഒന്നും ഇല്ല സച്ചൂ, ചിലപ്പോ ഇതൊക്കെ ആമിയുടെ പണി ആവും നമ്മളെ പേടിപ്പിക്കാൻ. നീ പോയി കാമറ എടുത്തു നോക്കു.'' ഷാജുവാണ്.
''കാമെറയോ??'' പ്രിയ ആണ്.
''ആ അത് ശരി ആണല്ലോ. ഒറ്റക്കാവുമ്പോൾ അവൾ കാണിക്കുന്ന കോപ്രായങ്ങൾ എടുക്കാൻ വേണ്ടി ഞങ്ങൾ ഇവിടെ ഒരു കാമറ വച്ചിട്ടുണ്ട്..'' എന്നും പറഞ്ഞു പ്രവീൺ ഓടി പോയി ഒരു ഹാൻഡികാം എടുത്തിട്ട് വന്നു. എന്നിട്ടു അതിലെ മെമ്മറി കാർഡ് എടുത്തു ഒരു പെൻഡ്രൈവ് എടുത്തു അതിൽ ഇട്ടു. എന്നിട്ടു പെൻഡ്രൈവ് കൊണ്ട് പോയി അവിടെ ഉണ്ടായിരുന്ന ടിവിയിൽ കണക്ട് ചെയ്തു.
അത് ഓൺ ആയപ്പോ സച്ചു അത് അവിടെ വച്ച് ലയിട്ട് ഓഫ് ആകുന്നതാണ് കാണിച്ചത്. പിന്നെ കുറെ സമയം ബ്ലാങ്ക് ആയിരുന്നു. പിന്നെ കണ്ടത് ആമി ലയിട്ട് ഇട്ടതാണ്. പിന്നെ ഉള്ള അവളുടെ കളി കണ്ടു സത്യം പറഞ്ഞാ എല്ലാരുടെയും ചുണ്ടിൽ ചിരി വന്നു. അവൾ സച്ചുവിനെയും ഷാജുവിനെയും പ്രവീണിനെയും നല്ല ചീത്ത പറയുന്നുണ്ട്. പാവം ഷാദ് അവനെ വെറുതെ ചോറയാക്കാൻ എന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും പിന്നെ പറഞ്ഞത് കേട്ട് എന്റെ കിളി പോയി.
വേറൊന്നുമല്ല ആ കൊരങ്ങന് കുറച്ചു കളി കൂടുതൽ ആണ്, അവനിതു കിട്ടണം എന്നൊക്കെ പറഞ്ഞായിരുന്നു അവളെ പിന്നെയുള്ള സംസാരം. എന്നെയും എന്തൊക്കെയോ ചീത്ത പറഞ്ഞു. പിന്നെ തീറ്റ തുടങ്ങി. എന്റെ പടച്ചോനെ പെറ്റ തള്ള സഹിക്കൂല അമ്മാതിരി തീറ്റ ആയിരുന്നു. ഫ്രൂട്സ് എടുക്കുന്നു കടിക്കുന്നു എറിയുന്നു. സൂപ്പ് എടുത്തു കഴിച്ചു നോക്കിയുള്ള അവളെ എക്സ്പ്രെഷൻ എന്റെ പൊന്നോ, അവളെങ്ങാനും മുന്നിൽ ഉണ്ടായിരുന്നേൽ കെട്ടിപ്പിടിച്ചു ആ കവിളിൽ ഒരു കടി കൊടുത്തേനെ.
പിന്നെ ചോക്കലേറ്റ് എടുക്കുന്നു അത് കുഞ്ഞു പിള്ളേരെ പോലെ കയ്യിൽ വച്ച് നുണഞ്ഞു കഴിക്കുന്നു. പിന്നെ കയ്യൊക്കെ വായിലാക്കുന്നു. ഒന്നും പറയണ്ട. അവളെ കോപ്രായങ്ങൾ കണ്ടു കരഞ്ഞോണ്ടിരുന്ന എല്ലാരുടെയും മുഖത്ത് പുഞ്ചിരി വന്നു. പിന്നെ അതൊരു പൊട്ടിച്ചിരി ആയി മാറി. എല്ലാരും ചിരിച്ചു കൊണ്ട് അതും നോക്കി ഇരുന്നു.
പെട്ടെന്നാണ് അവള് ഡോറിന്റെ ഭാഗത്തേക്ക് നോക്കുന്നത് കണ്ടത്. അപ്പൊ തന്നെ അവള് സച്ചുവേട്ടാ നിങ്ങള് കാരണം എന്റെ ഫോൺ പോയി എന്ന് പറഞ്ഞു. പക്ഷെ ഡോർ തുറന്നു വന്ന ആൾക്കാരെ കണ്ടതും അവളുടെ കയ്യിലെ ഫോൺ താഴെ വീണു. അത് കണ്ടതും എല്ലാരുടെയും ചിരി ഒക്കെ നിന്നു. ആമി ആണെങ്കിൽ പേടിച്ചിട്ടു പിന്നോട്ട് പോവാണ്.
അകത്തേക്ക് കേറി വന്ന ആൾക്കാരെ കണ്ടതും ഞങ്ങൾ ആകെ ഞെട്ടി. ''ഇവരോ???'' ഞങ്ങൾ ഒരുമിച്ചു ചോദിച്ചു പോയി. ''ഇവരെങ്ങനെ ഒരുമിച്ചു???'' ഞാൻ സംശയത്തോടെ ചോദിച്ചു.
പിന്നെ അവിടെ നടന്ന കാര്യങ്ങളും സംഭാഷണങ്ങളും കണ്ടു എന്റെ കയ്യിൽ ഉണ്ടായിരുന്ന റിമോട്ട് ഞാൻ ടിവിക്കു നേരെ എറിഞ്ഞു.
@@@@@@@@@@@@@@@@@@@@@@@
അവരെ കയ്യിൽ നിന്നും രക്ഷപ്പെടാൻ പറ്റുമെന്ന് കരുതിയതല്ല. റൂമിൽ നിന്നും ഇറങ്ങി ഓടുമ്പോൾ മുന്നിൽ ആരെയും കാണാൻ പറ്റിയില്ല സഹായിക്കാൻ ചോദിക്കാൻ... ആ റൂം റിസോർട്ടിന്റെ പിന്ഭാഗത്താണ്. അതികം ആൾകാർ ഇല്ലാത്ത ഭാഗം. പിന്നെ ഇപ്പൊ ഉച്ചക്കത്തെ പാർട്ടി നടക്കുന്ന ടൈം ആയോണ്ട് എല്ലാരും അവിടെ ആവും.
പടച്ചോന്റെ കൃപ കൊണ്ട ആ റൂമിൽ നിന്നും രക്ഷപ്പെട്ടത്. ഇല്ല, ഇനിയും രക്ഷപ്പെട്ടിട്ടില്ല. അവർ പിന്നാലെ ഉണ്ട്. പടച്ചോനെ ഈ പാർക്കിങ്ങിൽ ആരെയും കാണാൻ ഇല്ലല്ലോ. ആരെങ്കിലും വന്നിരുന്നെങ്കിൽ ഫോൺ വാങ്ങി ആരെയെങ്കിലും വിളിക്കാമായിരുന്നു.
പെട്ടെന്ന് തോളിൽ ഒരു കൈ പതിഞ്ഞു. തിരിഞ്ഞു നോക്കിയപ്പോ മുന്നിൽ ഉള്ള ആളെ കണ്ടു ഭൂമിക്കടിയിലോട്ടു പോയാൽ മതി എന്ന് തോന്നിപ്പോയി. ഞാൻ പേടിച്ചു രണ്ടടി പിന്നോട്ട് വച്ചു. തിരിഞ്ഞോടാൻ വേണ്ടി നോക്കിയപ്പോ ആരിൽ നിന്നാണോ ഞാൻ രക്ഷപ്പെടാൻ നോക്കിയത് അവരെന്റെ മുന്നിൽ. എന്ത് വേണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു.
എങ്ങോട്ടു പോവണം എന്ന് അറിയാതെ നിക്കുമ്പോൾ ആണ് സിയാന എന്റെ കൈ പിടിച്ചു കാറിന്റെ സൈഡിലേക്ക് മാറിയത്. അവർ നാലുപേരും എന്നെ കാണാതെ വേറെ എങ്ങോട്ടോ ഓടി പോയി. അവർ പോയതും ഞാൻ സിയാനയെ നോക്കി.
''എന്താ ആമീ പ്രശ്നം?? ആരാ അവർ???'' പിന്നാലെ വന്ന നജാഫ് ചോദിച്ചു.
''അത്.. അത് പറയാൻ നിന്നാൽ കുറെ ഉണ്ട്. നിങ്ങൾ എന്തിനാ എന്നെ സഹായിച്ച? നിങ്ങൾ ഇവിടെ നിന്നും പോയതല്ലേ?'' ഞാൻ സംശയത്തോടെ ചോദിച്ചു.
''അതെ. പക്ഷെ തിരിച്ചു വന്നു.'' സിയാനയാണ്.
''എന്തിനു??'' ഞാൻ ചോദിച്ചു.
''സോറി പറയാൻ..'' നജാഫ് ആണ്.
''ഏ..'' ഞാൻ അമ്പരന്നു പോയി.
''അതെ സോറി പറയാൻ. ഇവളെ പ്രാന്തുകൾക്കും ഇവളെ ഉപ്പാന്റെ കൊള്ളരുതായിമകൾക്കും കൂട്ട് നിന്നതു ഇവളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാ. ആ സ്നേഹം ഇവള് നന്നായി മുതലെടുത്തു. എന്നെ ആൾക്കാരുടെ മുന്നിൽ ഒരു പെങ്കോന്തൻ ആക്കി. ഇനി അതൊന്നും നടക്കില്ല.'' നജാഫിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.
''ഇല്ല ഇക്ക, ഇനി അങ്ങനൊന്നും ഉണ്ടാവില്ല. ഷെഹ്സാദിക്കാനോട് ദേഷ്യം ഉണ്ടായിരുന്നു. അത് കൊണ്ട ഉപ്പ പറഞ്ഞപ്പോ കൂട്ട് നിന്നതു. ഇനി എന്റെ ഭാഗത്തു നിന്നും ഒരു കുഴപ്പവും ഉണ്ടാവില്ല. സത്യം ആയിട്ടും. നിങ്ങളെന്നെ ഇട്ടു പോവരുത് പ്ളീസ്..'' എന്നും പറഞ്ഞു സിയാന കണ്ണ് നിറച്ചു നജാഫിനെ കെട്ടിപ്പിടിച്ചു..
അവളുടെ സംസാരവും ഭാവവും ഒക്കെ കണ്ടു ഞാൻ ആകെ അത്ഭുതപ്പെട്ടു. എന്റെ നോട്ടം കാണ്ടാവനം നജാഫ് ഒരു പുഞ്ചിരി തന്നു എന്നോട് പറഞ്ഞത് '' കിട്ടേണ്ടത് കിട്ടിയപ്പോ അവള് നന്നായി.'' അത് കേട്ടപ്പോ എനിക്ക് ചിരി ആണ് വന്നത്.
''അല്ല ആമി ആരാ നിന്റെ പിന്നാലെ വന്നത്???'' നജൂക്ക ചോദിച്ചു.
''അത് പിന്നെ...'' ഞാൻ ഒന്ന് മടിച്ചു.
''ടോ പേടിക്കണ്ട എന്നെ നിനക്കൊരു ഇക്കയായി കാണാം.. അല്ല ഇക്ക തന്നെ ആണെന്ന് കൂട്ടിക്കോ. പറ.. ആരാ അവര്.. നീ എവിടുന്നാ വരുന്നേ.. ഷെഹ്സാദും മറ്റുള്ളവരും ഒക്കെ എവിടെ??'' നജൂക്ക വീണ്ടും ചോദിച്ചു.
''അത് ഞാൻ പറയാം. നമുക്കങ്ങോട്ടു മാറി നിക്കാം..'' ഞാൻ പറഞ്ഞു.
ഞാൻ ഇന്ന് നടന്നതൊക്കെ പറഞ്ഞു കൊടുത്തു.
''അപ്പൊ ആരാ റൂമിലേക്ക് വന്നത്.. നിനക്കവരെ മുന്നേ അറിയോ..'' സിയാനയാണ്.
''ഹ്മ്മ് അറിയാം..'' ഞാൻ വന്നതാരാണെന്നും എനിക്കെങ്ങനെ അവരെ അറിയാമെന്നും പറഞ്ഞു കൊടുത്തു. നടന്നതൊക്കെ അറിഞ്ഞപ്പോ നജൂക്ക ഞങ്ങളെ സേഫ് ആയി ഒരു സ്ഥലത്തു നിർത്തി ബാക്കിയുള്ളവരെ നോക്കാൻ പോയി.
ഞാൻ നേരത്തെ സംഭവിച്ചതൊക്കെ ഓർത്തു.
സച്ചുവേട്ടൻ ആണെന്ന് കരുതി നോക്കിയപ്പോ കണ്ടത് ഞാൻ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത മുഖം.. ''സാജൻ ഡോക്ടർ..'' ഞാൻ അറിയാതെ പറഞ്ഞു പോയി.
''അതെ മോളെ.. ഞാൻ തന്നെ. നീ എന്താ കരുതിയെ ഞാൻ നിന്നെ മറന്നുവെന്നോ, അങ്ങനെ മറക്കുമോ..'' എന്നും പറഞ്ഞു അയാൾ അന്ന് ഞാൻ അടിച്ചു തല പൊട്ടിച്ച ഭാഗത്തു തടവി.
''കൂടെ ഞങ്ങളും ഉണ്ട് കേട്ടോ...'' എന്നും പറഞ്ഞു അയാളുടെ കൂടെ വന്നവർ മുന്നോട്ടു വന്നതും ഞാൻ പിന്നോട്ട് പോയി. അതെ ഇത് അവർ തന്നെ, അന്ന് ഹോസ്പിറ്റലിൽ വച്ചു പ്രശ്നം ഉണ്ടാക്കിയവർ.. റോഷൻ, സജി, പ്രേം.. അന്ന് ഷാജുക്കാന്റെ കയ്യിൽ നിന്നും അടികിട്ടിയതിനു ശേഷം ഇവരെ പൊടി പോലും കണ്ടിട്ടില്ല.
''എന്താ മുത്തേ ഞങ്ങളെ ഒക്കെ മറന്നോ...'' ആ റോഷൻ ആണ്. മുത്ത് നിന്റെ അമ്മായിഅമ്മ.. ഞാൻ മനസ്സിൽ പറഞ്ഞു.
''എങ്ങനെ മറക്കും നിങ്ങളെ ഒക്കെ, നിങ്ങളെ പോലെ ഇത്രയും ചെറ്റകൾ ആയ ആൾക്കാരെ ഞാൻ വേറെ കണ്ടിട്ടില്ലല്ലോ.'' ഞാൻ പരിഹാസ ചിരിയോടെ പറഞ്ഞു.
''ഓ ഇപ്പോളും നാക്കിനു ഒരു കുറവും ഇല്ല അല്ലെ.. കുറച്ചു തരാട്ടോ..'' എന്നും പറഞ്ഞു റോഷൻ ഒരു വൃത്തികെട്ട ചിരി ചിരിച്ചു.
സത്യം പറഞ്ഞാൽ പേടി കാരണം മുട്ടിടിക്കുന്നുണ്ട്. പക്ഷെ അതിവിടെ കാണിച്ചാൽ ഇവന്മാർ എന്നെ വെറുതെ വിടില്ല.
''എന്റെ നാക്കിന്റെ നീളം കുറക്കാനും മാത്രം തന്റേടം ഒന്നും നിങ്ങൾക്കാർക്കും ഇല്ല..'' ഞാൻ പറഞ്ഞു.
''ഓ പെണ്ണിന്റെ സംസാരം കേട്ടില്ലേ.. എന്ത് കണ്ടാണേണ്ടീ ഈ നെഗളിപ്പ്.. നിന്നെ രക്ഷിക്കാൻ നിന്റെ മറ്റവൻ വരുമെന്ന് കരുതി ആണോ. ഇല്ല മോളെ, വൈകുന്നേരം ആവുന്ന വരെ അവരാരെയും നീ പ്രതീക്ഷിക്കണ്ട.. അത് വരെ നമുക്ക് ഇച്ചിരി സ്നേഹിക്കാം, അല്ലേടാ സജി.'' എന്നും പറഞ്ഞു പ്രേം ചിരിച്ചു.
അവർ മൂന്നു പേരും എന്തൊക്കെയോ വൃത്തികേടുകൾ പറയുന്നുണ്ട്. പക്ഷെ എന്റെ ശ്രദ്ധ മൊത്തം ഇവിടെ നിന്നും എങ്ങനെ പുറത്തു കടക്കും എന്നതിൽ ആണ്. അപ്പോഴാണ് ഞാൻ സാജൻ ഡോക്ടറെ കണ്ടത്. അയാൾ എന്നെ തന്നെ നോക്കി നിക്കാണ്. ആ നോട്ടം കണ്ടാൽ കണ്ണ് കുത്തി പൊട്ടിക്കാൻ തോന്നും. ഞാൻ അയാളെ തുറിച്ചു നോക്കി.
''ഇങ്ങനെ നോക്കല്ലേ മോളെ, എന്റെ കൺട്രോൾ പോയി നിക്കാ അല്ലെങ്കിലേ. നീ നല്ലോണം മൊഞ്ചു വച്ചല്ലോ.. ഈ നാലഞ്ചു മാസം നിന്നെ കാണാതെ നിന്നതു എങ്ങനെയാണെന്ന് എനിക്കെ അറിയൂ..'' എന്നും പറഞ്ഞു അയാൾ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.
''ഇക്കോ ഞങ്ങളൊക്കെ ഇവിടുണ്ട് കേട്ടോ..'' ആ സജി ആണ്.
''ഓ ഞാൻ അത് മറന്നു, ഇവളെ കണ്ടാൽ പിന്നെ എനിക്ക് വേറൊന്നും ഓർമ്മ കാണില്ല. പിന്നെ നിനക്ക് ഡൌട്ട് ഉണ്ടാവും ഇവന്മാരും ഞാനുമായി എന്താ ബന്ധം എന്ന് അല്ലെ.. ദോ ലവൻ ഇല്ലേ സജി അവൻ എന്റെ അനിയൻ ആയി വരും..'' അത് കേട്ടതും ഞാൻ ആകെ ഷോക് ആയി.
''ഇവൻ വന്നു അടി കിട്ടിയതൊക്കെ പറഞ്ഞിരുന്നു. അപ്പൊ ഞാനും പറഞ്ഞു നീ എനിക്ക് തന്ന സമ്മാനം. അപ്പൊ മുതല് ഞങ്ങള് നിന്റെ പിന്നാലെ വരാൻ നിന്നതാ. പക്ഷെ എന്ത് ചെയ്യാൻ പെട്ടെന്ന് ഉമ്മാക്ക് സുഖമില്ലാതെ ആയി. പോവാതിരിക്കാൻ പറ്റിയില്ല. അതോണ്ട് നീ ഇത്ര നാളും രക്ഷപ്പെട്ടു.'' സാജൻ ഡോക്ടർ പറഞ്ഞു.
''ഓ അപ്പൊ വെറുതെ അല്ല, കുടുംബം മൊത്തം ഇത്ര വൃത്തികെട്ട ആൾക്കാർ ആണല്ലേ... ഉമ്മനോടൊക്കെ ഇത്ര സ്നേഹം ഉള്ളവർ എന്തിനാ സ്ത്രീകളെ ഉപദ്രവിക്കാൻ നടക്കുന്നെ..'' ഞാൻ ചോദിച്ചതും ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി.
''സ്നേഹമോ, ഉമ്മാനോടോ.. വെറുതെ ചിരിപ്പിക്കല്ലേ... ആ പെണ്ണുംപിള്ള ഉള്ള സ്വത്തുക്കളൊക്കെ സ്വന്തം പേരിൽ തന്നെ വച്ചിരിക്കുകയാ. അത് കിട്ടണമെങ്കിൽ തള്ള വടി ആവുന്നത് വരെ നോക്കിയേ പറ്റൂ.'' സജി ആണ്.
''ഞങ്ങളെ സ്വഭാവം അറിയുന്നോണ്ടു ഞങ്ങളെ തന്ത തട്ടി പോവുന്നെന് മുന്നേ ചെയ്ത പണിയാ..'' സാജൻ ഡോക്ടർ പറഞ്ഞു.
''ഇനി ഇപ്പൊ കാര്യത്തിലേക്കു കടക്കാം.. മക്കള് ഒന്ന് പുറത്തേക്കിരി ഞങ്ങള് കുറച്ചു നേരം കൊച്ചു വർത്താനം പറയട്ടെ...'' എന്നും പറഞ്ഞു സാജൻ ഡോക്ടർ എന്റെ കവിളിൽ തട്ടി..
''ചെ...'' ഞാൻ ദേഷ്യത്തോടെ മുഖം തിരിച്ചു.
''ദേ പിന്നെ അന്നത്തെ പോലെ കുരുത്തക്കേട് കാണിച്ചിട്ട് പണി വാങ്ങാൻ നിക്കണ്ട. കയ്യിലെ മുറിവ് ഇതുവരെ ഉണങ്ങിയിട്ടില്ലല്ലോ അല്ലെ...'' എന്നും പറഞ്ഞു അയാൾ ചിരിച്ചു.
''ഓ അപ്പൊ ഇക്ക മുന്നേ ഒറ്റയ്ക്ക് പണി കൊടുക്കാൻ നോക്കിയല്ലേ..'' പ്രേം ആണ്.
''നോക്കിയെട, ഞാൻ തിരിച്ചു വന്നു ആദ്യമായി ഹോസ്പിറ്റലിൽ പോയപ്പോ ഇവള് ആ തെണ്ടി ഷാദിനേം കെട്ടിപ്പിടിച്ചു ടെറസിൽ നിക്കുന്നു. കണ്ടപ്പോ എന്റെ ദേഷ്യം അങ്ങ് കത്തി കേറിയതാ. അപ്പോഴാ ഇവള് സ്കാർഫ് ശെരിയാക്കാൻ സ്റ്റെയർ കേസിന്റെ അടുത്ത് പോവുന്ന കണ്ടേ. മെല്ലെ ഞാൻ പിന്നാലെ ചെന്നു. എന്നെ കണ്ടതും ഇവൾ അലറാൻ പോയപ്പോ എന്റെ കയ്യിലെ ഫോട്ടോ അങ്ങ് കാണിച്ചു കൊടുത്തു. അത് കണ്ടപ്പോ ഇവൾ മിണ്ടാതെ നിന്നു.. അല്ലെങ്കിലും ഇവൾക്ക് ഫ്രണ്ട്സ് എന്ന് വച്ചാൽ ജീവൻ ആണല്ലോ.
പ്രത്ത്യേഗിച് ചാരു, അവളാണല്ലോ നിന്നെ എന്റെ കയ്യിൽ നിന്നും രക്ഷിക്കാറ്. അത് കൊണ്ടല്ലേ മോർഫ് ചെയ്യാൻ കൊടുക്കുമ്പോ ഇവളെ കെട്ടിയോന്റെ ഫോട്ടോയുടെ കൂടെ ചാരുവിന്റെ ഫോട്ടോ തന്നെ കൊടുത്തത്. ആ ഫോട്ടോ വച്ച് ഇവളെ ബ്ലാക്മായിൽ ചെയ്യാനാരുന്നു എന്റെ പ്ലാൻ.
പക്ഷെ എന്താ ചെയ്യാ ഒറ്റ നോട്ടത്തിൽ അത് കള്ളം ആണെന്ന് ഇവൾ പറഞ്ഞു. എന്നിട്ടു പോവാൻ നിന്നതും ഞാൻ അവളെ പിടിച്ചു വച്ചു വാ പൊത്തി. പിന്നെ ഷാദും ശരണും ലിഫ്റ്റിൽ കേറി പോയപ്പോ ആണ് വിട്ടത്.
പക്ഷെ അപ്പോഴേക്കും ഈ ഇവൾ എവിടുന്നോ ഒരു സർജിക്കൽ നൈഫ് എടുത്തു. പിടി വലിക്കിടയിൽ അത് അവളെ കയ്യിൽ തന്നെ കൊണ്ട് മുറിഞ്ഞു. ഒരു നിമിഷം എന്റെ ശ്രദ്ധ മാറിയതും ഇവള് താഴേക്ക് ഓടി കളഞ്ഞു. ഞാനും പിന്നാലെ ചെന്നു, താഴെ എത്താനായപ്പോ അവളെ കയ്യിൽ പിടിത്തം കിട്ടി.
പക്ഷെ എന്റെ കയ്യിൽ കടിച്ചു ഓടാൻ നോക്കി, അവിടുന്ന് സ്ലിപ് ആയി താഴെ വീണു. വീഴ്ചയിൽ അവളെ തല പൊട്ടി. ഞാൻ നോക്കാൻ പോവുമ്പോളേക്കും ആരോ വരുന്ന ശബ്ദം കേട്ട് ഞാൻ മാറിക്കളഞ്ഞു.
അങ്ങനെ വീണ്ടും അവളെന്റെ കയ്യിൽ നിന്നും മിസ് ആയി.'' സാജൻ ഡോക്ടർ നിരാശയോടെ കൈ മുഷ്ടി ചുരുട്ടി ടേബിളിൽ ഇടിച്ചു.
''കൂൾ ഇക്ക. ഇപ്പൊ കിട്ടിയില്ലേ ഇവളെ നമ്മളെ കയ്യിൽ..'' എന്നും പറഞ്ഞു സജി അയാളെ സമാധാനിപ്പിക്കുന്നു. പിന്നെ അവൻ അയാൾക്ക് എന്തോ ഒരു സിറിഞ്ജ് കൊണ്ട് കൊടുത്തു. ഞാൻ ആകെ പേടിച്ചു എന്നെ ബോധം കെടുത്താനോ മറ്റോ ഉള്ള പ്ലാൻ ആണോ..
പക്ഷെ അയാൾ അത് സ്വന്തം കയ്യിൽ തന്നെ കുത്തി വച്ചു. മറ്റുള്ളവരും എന്തൊക്കെയോ വെള്ള പൊടിയും സിഗരറ്റും ഒക്കെ ഉപയോഗിക്കുന്നുണ്ട്. കണ്ടാൽ തന്നെ അറിയാം ഡ്രഗ്സ് ആണെന്ന്. യാ അല്ലാഹ് ഞാൻ എങ്ങനെ ഇവിടെ നിന്നു രക്ഷപ്പെടും...
''നീ ഇവിടുന്നു എങ്ങനെ രക്ഷപ്പെടും എന്നല്ലേ ആലോചിക്കുന്നത്. നടക്കില്ല മോളെ. നിന്റെ ഫ്രണ്ട്സ് വൈകുന്നേരം ആവാതെ ഇങ്ങോട്ടു വരില്ല. അവർ ആ പെണ്ണിനോട് കൂടെ ചേർന്ന് പ്ലാൻ ചെയ്തതൊക്കെ ഞങ്ങൾ കേട്ടിരുന്നു. പിന്നെ നിങ്ങളെ ഇങ്ങോട്ടു കൊണ്ട് വന്നത് ഞങ്ങളെ പ്ലാൻ ആണ് കേട്ടോ...'' സജി ആണ്.
''അതേടീ, നിന്നോട് ഞാൻ അന്ന് ജോലി വേണമെങ്കിൽ എന്റെ കൂടെ റിസോർട്ടിൽ വരണമെന്ന് പറഞ്ഞപ്പോ നീ എന്താ ചെയ്തേ. എന്റെ തല അടിച്ചു പൊട്ടിച്ചു അല്ലെ.'' സാജൻ ഡോക്ടർ അലറി.
ഞാൻ പേടിച്ചു മൂലയിലേക്ക് മാറി നിന്നു. എന്റെ അല്ലാഹ് ഞാൻ എങ്ങനെ പിടിച്ചു നിക്കും ഇവരെ മുന്നിൽ.
''അന്നേ ഞാൻ ഒറപ്പിച്ചതാ, നിന്നെ ഇവിടെ എത്തിക്കും എന്ന്. അത് കൊണ്ട് തന്നെയാ നിങ്ങടെ കാണപ്പെട്ട ദൈവമായ വിജി സാറിനെ ചാക്കിട്ടു നിങ്ങള്ക്ക് അങ്ങനൊരു ഗിഫ്റ്റ് ഞാൻ തരാൻ പറഞ്ഞത്. ഞാൻ തന്നതാണെന്നു പറയണ്ട എന്നും പറഞ്ഞു. ഒരു സർപ്രൈസ് ആയി ഞാൻ വന്നാൽ നേരിട്ട് പറഞ്ഞോള്ളാം എന്നും പറഞ്ഞിരുന്നു. എന്റെ ഉദ്ദേശങ്ങൾ ഒന്നും അറിയാത്ത കാരണം അങ്ങേര് ഞാൻ പറഞ്ഞത് ഭംഗിയായി ചെയ്തു, പൊട്ടൻ.
പിന്നെ നിങ്ങൾ ഇങ്ങോട്ടു വരുന്നത് നോക്കി ഇരിക്കുവാരുന്നു. അതോണ്ടാ ദുബായ് എത്തിയിട്ടും ഞാൻ ഹോസ്പിറ്റലിൽ വരാതിരുന്നേ. ഞാൻ വന്നാൽ നീ പേടിച്ചു ജാഗ്രത പാലിക്കും എന്ന് എനിക്ക് അറിയാമായിരുന്നു. നിങ്ങളിവിടെ എത്തിയ അന്ന് രാത്രി തന്നെ നിന്നെ പൊക്കാൻ ആയിരുന്നു ഞങ്ങളെ പ്ലാൻ. പക്ഷെ നടന്നില്ല.
പിറ്റേന്ന് ആ പെൺപിള്ളേരെ ഒക്കെ നിങ്ങടെ കെട്ടിയോന്മാരെ മുന്നിലേക്ക് അയച്ചതും ഞങ്ങളാ. അവരെ പാട്ടിലാക്കി നിങ്ങളെ കെട്ടിയോന്മാരുമായി തെറ്റിക്കാൻ. പക്ഷെ അതും നടന്നില്ല. അതിനിടയ്ക്കാ സച്ചിൻ വന്നു അതിൽ ഒരുത്തിയോട് നിന്നെ ഒരു റൂമിൽ ആക്കാൻ പറയുന്നത് കേട്ടത്. പിന്നെ അവരെ ഫോളോ ചെയ്തപ്പോ എല്ലാ പ്ലാനും മനസ്സിലായി.. ഇപ്പൊ നീ ഇതാ ഞങ്ങളെ മുന്നിൽ നിക്കുന്നു.'' എന്നും പറഞ്ഞു സാജൻ ഡോക്ടർ ചിരിച്ചു.
''എന്നാലും നീ ഒരു സംഭവമാ, ഡിവോയ്സ് ആയ കുറെ പെണ്ണുങ്ങളെ ഞങ്ങൾ കണ്ടിട്ടുണ്ട്. ഒന്നോ രണ്ടോ വട്ടം ചൂണ്ട ഇട്ടപ്പോ തന്നെ അവരൊക്കെ കൊളുത്തി. പക്ഷെ നീ ഒരു ചൂണ്ടയിലും കൊളുത്തിയില്ല എന്ന് മാത്രം അല്ല കെട്ടിയ ചെക്കനെ വരെ അടുപ്പിച്ചില്ല.'' സാജൻ ഡോക്ടർ വീണ്ടും ചിരിച്ചു.
''അതവൻ ആണല്ലാത്തതു കൊണ്ടാ.. അല്ലെങ്കിൽ ഇത്രയും നല്ലൊരു ചരക്കു അടുത്തുണ്ടാവുമ്പോൾ ആർകെങ്കിലും കൺട്രോൾ കിട്ടോ...'' എന്നും പറഞ്ഞു അവരെല്ലാവരും ചിരിച്ചു.
''അല്ലെടാ അതവൻ നട്ടെല്ലുള്ള ആണായതു കൊണ്ടാ.. ഇത്രയും അടുത്ത് എന്നെ കിട്ടിയിട്ടും ഒരു മോശം നോട്ടം പോലും എന്റെ നേരെ ഉണ്ടാവാതിരുന്നത്..'' ഞാൻ പറഞ്ഞു.
''ഡീ അപ്പൊ ഞങ്ങള് ആണല്ല എന്നല്ലേ നീ പറഞ്ഞതിന് അർഥം..'' റോഷൻ ദേഷ്യത്തോടെ എന്റടുത്തേക്കു വന്നു.
''അതേടാ ആണായാൽ പെണ്ണിനെ സംരക്ഷിക്കുകയാ വേണ്ടത്, അല്ലാതെ തക്കം പാർത്തു ഉപദ്രവിക്കുക അല്ല.'' എന്നും പറഞ്ഞു അവനെ നോക്കിയതേ ഓർമ്മ ഉള്ളൂ, പിന്നെ ചുറ്റും നക്ഷത്രങ്ങൾ ആയിരുന്നു. അമ്മാതിരി അടി ആയിരുന്നു ആ തെണ്ടി അടിച്ചേ.
''ടാ നീ എന്താ ഈ കാണിക്കുന്നേ...'' എന്നും പറഞ്ഞു സജി അവനെ പിടിച്ചു വച്ചു.
''പിന്നെ അവളെ സംസാരം കേട്ടില്ലേ..'' എന്നും പറഞ്ഞു അവൻ വീണ്ടും ഒച്ച വച്ചു.
''അതിനു ഉപദ്രവിക്കുക അല്ല നമുക്ക് സ്നേഹിച്ചു പകരം വീട്ടാം...'' എന്നും പറഞ്ഞു സാജൻ ഡോക്ടർ എന്റെ അടുത്തോട്ടു വന്നതും ഞാൻ അയാളെ പിന്നട്ട് തള്ളി ഓടി. അപ്പൊ മറ്റുള്ളവർ എന്റെ പിന്നാലെ വന്നു. പിന്നൊരു ഓട്ടമത്സരം തന്നെ ആരിരുന്നു. ഞാൻ കയ്യിൽ കിട്ടിയതൊക്കെ എടുത്തു അവരെ എറിഞ്ഞു.
അവസാനം പ്രേം എന്റെ കയ്യിൽ പിടിച്ചു വച്ചു. അവനു ഒരു ചവിട്ടു കൊടുത്തു ഞാൻ കൈ വിടുവിച്ചു. ഒന്നൂല്ലെങ്കിലും ഒരു അഞ്ചു എട്ടു കൊല്ലം കരാട്ടെ പഠിച്ചതല്ലേ. ഇപ്പൊ എടുത്തില്ലെങ്കിൽ ഇനി എപ്പോ എടുക്കാനാ.
പ്രേം വീഴുന്നത് കണ്ടതും അവരെല്ലാം എന്റെ നേരെ വരാൻ തുടങ്ങി. മൂന്നു പേർക്കും നല്ല ഇടി തന്നെ കൊടുത്തു. റോഷന്റെ മിഡിൽ സ്റ്റമ്പിന് തന്നെ ഒന്ന് കൊടുത്തു. അത്ര നല്ല അടി ആയിരുന്നല്ലോ അവൻ നേരത്തെ എനിക്ക് തന്നത്.
അപ്പൊ പെട്ടെന്ന് പ്രേം വന്നു എന്നെ പിറകിൽ നിന്നും പിടിച്ചു വച്ചു. മറ്റുള്ളവർ അത് കണ്ടു എന്റെ നേരെ വന്നു. ഞാൻ പെട്ടെന്ന് പ്രേമിനെ അവരെ നേരെ തള്ളി വിട്ടു. ബാലൻസ് കിട്ടാതെ നാല് പേരും താഴെ വീണു. ആ തക്കത്തിന് ഞാൻ ഓടി പുറത്തേക്കിറങ്ങി. സത്യം പറഞ്ഞാൽ എങ്ങോട്ടേക്കാ പോണ്ടതെന്നു മനസിലാവുന്നില്ല.
ആ പെണ്ണിന്റെ കൂടെ നടന്നു വന്നതല്ലേ അതോണ്ട് റൂമിലേക്ക് പോണ്ട വഴി മനസ്സിലായില്ല. കയ്യിൽ ഫോൺ ഇല്ലാത്ത കാരണം ആരെയും വിളിക്കാൻ പറ്റുന്നതും ഇല്ല. എങ്ങനേലും ഒരു വഴിയിലേക്ക് ഓടിയപ്പോ എത്തിയത് കാട് പിടിച്ചു കിടക്കുന്ന ഒരു സഥലത്തു ആയിരുന്നു. വേഗം തിരിഞ്ഞു ഓടി. പാക്ഷേ അവരെ കണ്ടതും വഴി മാറ്റി ഓടി.
ഈ റിസോർട്ട് തന്നെ ഒരു ഉൾപ്രതേശത്താണ്. ലക്ഷ്യമില്ലാത്ത ഓട്ടം നിന്നതു പാർക്കിങ്ങിൽ ആയിരുന്നു. അവിടെയാണെങ്കിൽ ഒരു ഈച്ച പോലും ഇല്ലായിരുന്നു. അല്ലെങ്കിലും ആവശ്യത്തിന് നമുക്ക് വേണ്ടത് കിട്ടില്ലല്ലോ. ഇല്ലെങ്കിൽ മുക്കിന് മുക്കിന് സെക്യൂരിറ്റി ഉണ്ടാവേണ്ടതാണല്ലോ. പക്ഷെ ആരെയും കണ്ടില്ല. അങ്ങനെ നിക്കുമ്പോൾ ആണ് സിയാനയെയും നജൂക്കാനെയും കണ്ടത്. അതോണ്ട് ഇപ്പൊ രക്ഷപ്പെട്ടു.
രണ്ടു കിട്ടിയിട്ടാണേലും സിയാന മാറിയതിൽ സന്തോഷം ഉണ്ട്. അവൾ എനിക്ക് വെള്ളം ഒക്കെ തന്നു. ഞങ്ങൾ രണ്ടാളും അവിടെ ഒരു മരത്തിന്റെ മറവിൽ നിക്കുകയായിരുന്നു. അവൾ എന്തൊക്കെയോ പറയുന്നുണ്ട്. അവളുടെ ഉപ്പാനെ പറ്റി ആണ് കൂടുതലും പറഞ്ഞത്.
''ഉപ്പ ഇപ്പൊ രണ്ടു വര്ഷം ആയി കിടപ്പിൽ ആണ്. സ്ട്രോക് വന്നു ഒരു ഭാഗം തളർന്നു പോയതാണ്. ചിലപ്പോ ഷെഹ്സാദിനോട് ചെയ്തതിനു കിട്ടിയ ശിക്ഷ ആവും എന്ന് നജൂക്ക പറയാറുണ്ട്. അപ്പൊ ഞാൻ ഇക്കാനെ ചീത്ത പറയും. ഇപ്പൊ എനിക്കും തോന്നുന്നു അതാവും കാരണം എന്ന്.'' സിയാന പറഞ്ഞു.
''ഏയ് അങ്ങനെ ഒന്നും പറയല്ലേ, ഉപ്പാക്ക് ഒന്നും വരില്ല. എല്ലാം ശരി ആവും.'' ഞാൻ പറഞ്ഞു. അപ്പോളാണ് ഞങ്ങടെ മുന്നിലേക്ക് അവർ വന്നത്.
''ടാ ദേ നോക്കിയേ, ഒന്നിനെ നോക്കി വന്നപ്പോ ഒന്ന് ഫ്രീ ആയി കിട്ടി.'' റോഷൻ ആണ്.
''അതും നല്ല സൂപ്പർ പീസ്..'' എന്നും പറഞ്ഞു സജി സിയാനയുടെ കവിളിൽ തൊടാൻ പോയി. പക്ഷെ അവൾ ആ കൈ തട്ടി മാറ്റി.
പക്ഷെ റോഷൻ സിയാനയുടെ കൈ പിടിച്ചു അവനിലേക്ക് വലിച്ചു. പെട്ടെന്നായതു കൊണ്ട് അവൾക്കു തടയാൻ പറ്റിയില്ല.
"അടങ്ങി നിക്കെടീ, ഒന്ന് കാണട്ടെ നിന്നെ.." എന്നും പറഞ്ഞു റോഷൻ സിയാനയെ കിസ് ചെയ്യാൻ പോയതും ഞാൻ അവനെ പിടിച്ചു തള്ളി. പെട്ടെന്ന് സാജൻ ഡോക്ടർ എന്റടുത്തേക്കു വന്നതും ഞാൻ സിയാനയുടെ കയ്യും പിടിച്ചു ഓടി. പിന്നാലെ അവരും വന്നു.
ഇടയ്ക്കു കാൽ കുടുങ്ങി ഞങ്ങൾ വീഴാൻ പോയതും ആരുടെയോ കരങ്ങൾ ഞങ്ങളെ താങ്ങിയിരുന്നു. സിയാനയെ പിടിച്ചത് നജൂക്കയാണെന്നു ഞാൻ കണ്ടു. അവൾ നജൂക്കാനേ കരഞ്ഞോണ്ട് കെട്ടിപ്പിടിച്ചു. എന്നെ പിടിച്ചത് ആരാണെന്നു അറിയാൻ തല പൊക്കി നോക്കിയതും മുന്നിലെ ആളെ കണ്ടു എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ രണ്ടടി പിന്നോട്ട് പോയി. പക്ഷെ അയാൾ എന്റെ കൈ പിടിച്ചു വലിച്ചു എന്നെ ആ നെഞ്ചോടു ചേർത്തു.
@@@@@@@@@@@@@@@@@@@@@@@
ഞാൻ എറിഞ്ഞ റിമോട്ട് ടി വി യിൽ കൊണ്ട് കുറെ കഷ്ണങ്ങൾ ആയി. എല്ലാരും ആ വീഡിയോ കണ്ട ഷോക്കിൽ ആണ്. ഞാൻ നേരെ ചാരുവിനു നേരെ തിരിഞ്ഞു. അവൾ സാജൻ ഡോക്ടർ ആമിയോട് കാണിച്ച ഓരോ വൃത്തികേടും പറഞ്ഞപ്പോ എന്റെ രക്തം തിളക്കുക ആയിരുന്നു.
സാജൻ ഒരാൾ ആണ് ആമിയെ പറ്റി ഞാൻ മോശമായി ചിന്തിക്കാൻ കാരണം. അവനെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ കൊല്ലും അതുറപ്പാണ്.
''എന്തായാലും അവൾ ഇവിടുന്നു രക്ഷപ്പെട്ടല്ലോ...'' പ്രിയയാണ്.
''ഉറപ്പിക്കാൻ പറ്റില്ല, വീണ്ടും അവളെ പിടിച്ചെങ്കിലോ.. പെട്ടെന്ന് നോക്കാം, വാ..'' എന്നും പറഞ്ഞു ഞാൻ പുറത്തേക്കു ഓടി. പിന്നാലെ അവരും.
അവിടെയൊക്കെ നോക്കിയെങ്കിലും ആമിയെ കാണാൻ പറ്റിയില്ല. ഞങ്ങൾ ഓരോരുത്തരും ഓരോ ഭാഗത്തേക്ക് പോയി. പക്ഷെ അവളെ കാണാതെ വീണ്ടും ഒരുമിച്ചു വേറെ വഴിക്കു പോയി.
''ടാ അങ്ങോട്ട് പാർക്കിംഗ് ആണ്. നമുക്ക് തിരിച്ചു പോയി നോക്കാം.'' എന്ന് പ്ററഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും എന്റെ ഹാർട്ട് വല്ലാതെ ഇടിക്കാൻ തുടങ്ങി. തിരിച്ചു പോവല്ലേ ഞാൻ ഇവിടെ ഉണ്ട് എന്ന് ആമി പറയുന്ന പോലെ തോന്നി എനിക്ക്.
''ഇല്ലെടാ ആമി അവിടെയുണ്ടെന്നു എന്റെ മനസ്സ് പറയുന്നു'' എന്നും പറഞ്ഞു ഞാൻ പാർക്കിങ്ങിന്റെ സൈഡിലേക്ക് ഓടി. അവരും പിന്നാലെ വന്നു. അവിടെ എത്തിയപ്പോ കണ്ട കാഴ്ച ഒരു വല്ലാത്ത കാഴ്ച ആയിരുന്നു. സാജനും അവന്റെ കൂടെ ഉള്ളവർക്കും അടി കിട്ടുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന് നോക്കുമ്പോളാ എന്റെ ഹൃദയം തകർക്കുന്ന കാഴ്ച ഞാൻ കണ്ടത്.
ആമിയെ ഏതോ ഒരുത്തൻ ചേർത്ത് പിടിച്ചു.. അവളാണെങ്കിൽ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു നിക്കുന്നു. എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു ആ കാഴ്ച.
ഇഷ്ട്ടപെട്ടു തുടങ്ങിയപ്പോളേക്കും നഷ്ട്ടപ്പെടുകയാണോ അവളെ. അടുത്തതായി അവൻ പറഞ്ഞ വാക്കുകൾ കേട്ട് ഞാൻ തല കറങ്ങി വീണില്ലാന്നേ ഉള്ളൂ..
''ഇവളെ തൊട്ടാ ആ കൈ ഞാൻ വെട്ടും, എന്റെ ജീവനാ ഇവൾ..'' ഞാൻ സച്ചൂനെ ദയനീയമായി നോക്കി.
''പോയി മോനെ പോയി, കയ്യിൽ കിട്ടുന്നതിന് മുന്നേ അവള് കൈ വിട്ടു പോയി.'' സച്ചു അങ്ങനെ പറഞ്ഞതും ഞാൻ അവനെ ദേഷ്യത്തോടെ നോക്കി. അവൻ എനിക്ക് ഇളിച്ചു തന്നു.
''ഇവളെ മനസ്സ് വേദനിക്കുന്ന പോലും ഞങ്ങൾക്ക് താങ്ങില്ല അപ്പോഴാണോടാ അവളെ ഉപദ്രവിക്കാൻ നോക്കുന്നത്.'' ആ ശബ്ദം കേട്ടതും ഞാൻ അവരെ നോക്കി. സാജൻ ഡോക്ടറെ അടിച്ചോണ്ടു നിന്ന ഒരുത്തൻ ആണത് പറഞ്ഞത്. പടച്ചോനെ അപ്പൊ ഒരാളല്ലേ ഇനീം ഉണ്ടോ..
നജാഫും സനയും കൂടാതെ വേറെ മൂന്നു പേരും കൂടി ഉണ്ടെന്നു അപ്പോളാ കണ്ടത്.
അതിൽ ഒരുത്തൻ ആമിയെ പിടിച്ചു നിക്കുന്നു ബാക്കി രണ്ടു പേരും പിന്നെ നജാഫും കൂടി അവരെ അടിക്കുന്നു. ഞങ്ങളിവിടെ കട്ട പോസ്റ്റ് ആയി നിക്കുന്നു. ആമി ഞങ്ങളെ കണ്ടിട്ടില്ല.
പെട്ടെന്നാണ് സാജൻ ഡോക്ടർ ഒരു കത്തി എടുത്തു ആമിയെ പിടിച്ചവന്റെ നേരെ പോയത്. ആമി അത് കണ്ടതും ''അമാനിക്കാ'' എന്ന് അലറി.
@@@@@@@@@@@@@@@@@@@@@@@@@@@@
വീഴാൻ പോയപ്പോ താങ്ങിയ കൈകൾ അമാനിക്കയുടേത് ആണെന്ന് കണ്ടതും എന്റെ കണ്ണ് നിറഞ്ഞു. ജീവിതത്തിൽ ഒരിക്കലും കാണില്ല എന്ന് കരുതിയതിൽ ഒരു മുഖം. അമാനിക്കയുടെ പിന്നിൽ അക്കൂക്കയെയും ആഫിക്കയെയും കണ്ടതും അതൊരു പൊട്ടിക്കരച്ചിൽ ആയി മാറി.
''വെറുത്തോ മോളെ നീ ഞങ്ങളെ.. നിന്നെ ഉപേക്ഷിച്ചവരുടെ കൂട്ടത്തിൽ ഞങ്ങളെയും പെടുത്തിയോ നീ.'' അമാനിക്ക ചോദിച്ചതും ഞാൻ ഇക്കാനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അഫിക്കയും അക്കൂക്കയും അടുത്ത് വന്നു എന്നെ ചേർത്ത് പിടിച്ചു.
അപ്പോഴാണ് സാജൻ ഡോക്ടറും മറ്റുള്ളവരും ഞങ്ങളെ നേരെ വന്നത്.
''ഓ അപ്പൊ നിനക്ക് ഷാദിനെ കൂടാതെ വേറെ സെറ്റപ്പുണ്ടല്ലേ അതും മൂന്നു പേര്, വെറുതെ അല്ലേടാ നമ്മളെ ഒന്നും പറ്റാത്തത്.'' എന്നും പറഞ്ഞു ആ റോഷൻ ചിരിച്ചു.
അത് പറഞ്ഞതും അക്കൂക്കാന്റെ കൈ റോഷന്റെ മുഖത്ത് പതിഞ്ഞു. പിന്നെ അവിടെ അടിയുടെ പൂരം ആയിരുന്നു. ഇടയ്ക്കു അക്കൂക്കയും അമാനിക്കയും ഒക്കെ എന്തൊക്കെയോ ഡയലോഗ് പറയുന്നുണ്ടായിരുന്നു. പക്ഷെ എന്റെ കോൺസെൻട്രേഷൻ മൊത്തം അടിയിൽ ആയിരുന്നു. നല്ലോണം കിട്ടട്ടെ അവർക്ക്.
പെട്ടെന്നാണ് അമാനിക്കയ്ക്കു നേരെ ആ സാജൻ ഡോക്ടർ കത്തി കൊണ്ട് വന്നത്. എന്റെ അലർച്ച കേട്ടതും ഇക്ക എന്നെ പൊതിഞ്ഞു പിടിച്ചു ആ കത്തിയുടെ മുന്നിൽ കേറി നിന്നു. പക്ഷെ കുറച്ചു കഴിഞ്ഞിട്ടും ഒന്നും നടക്കാത്തത് കണ്ടു ഇക്ക എന്നെ മാറ്റി നോക്കിയപ്പോ കണ്ടത് കത്തിയിൽ കേറി പിടിച്ച ഷാദിനെ ആണ്. അവന്റെ കയ്യിൽ നിന്നും ചോര വരുന്നുണ്ട്.
അത് കണ്ടതും ഞാൻ ഷാദ് എന്ന് വിളിച്ചു. അപ്പോയെക്കും സച്ചുവേട്ടനും പ്രവീണേട്ടനും ഷാജുക്കയും കൂടി സാജൻ ഡോക്ടറെ തള്ളി അടിക്കാൻ തുടങ്ങിയിരുന്നു. ഞാൻ അമാനിക്കാന്റെ കൈ വിടുവിച്ചു ഷാദിന്റെ അടുത്തേക്ക് ഓടി.
ഞാൻ അവന്റെ കൈ പിടിച്ചു നോക്കി, നല്ല മുറിവുണ്ടായിരുന്നു. അത് കണ്ടതും ഞാൻ കരഞ്ഞോണ്ട് അവനെ കെട്ടിപ്പിടിച്ചു.
അവനും എന്നെ തിരിച്ചു ഇറുകെ പിടിച്ചു. ''ആമി നിനക്കൊന്നും പറ്റിയില്ലല്ലോ, ആർ യൂ ഓക്കേ?'' ഷാദ് ചോദിച്ചു.
എനിക്കൊന്നും മിണ്ടാൻ പറ്റുന്നില്ല. ഞങ്ങൾ എത്ര നേരം അങ്ങനെ നിന്നെന്നു അറിയില്ല.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
''മോനെ റൊമാൻസ് പിന്നെ ഇപ്പൊ കിട്ടിയ സമയത്തു നിന്റെ ദേഷ്യം തീർക്കാൻ നോക്ക്.'' നജാഫിന്റെ സംസാരം കേട്ടാണ് ഞങ്ങൾക്ക് ബോധം വന്നത്. ഞാൻ ആമിയെ വിട്ടു, അവൾ മാറി നിന്നു.
ഞാൻ പോവാൻ നിന്നതും അവളെന്റെ കൈ പിടിച്ചു വച്ചു. ''വേണ്ട ഷാദ്, കൈ മുറിഞ്ഞതല്ലേ.''
''അതൊന്നും കുഴപ്പം ഇല്ല, അവർക്ക് രണ്ടു കൊടുത്തില്ലെങ്കിൽ പിന്നെ ഞാൻ നിന്റെ കെട്ടിയോനാണെന്നു പറഞ്ഞു നടക്കുന്നതിൽ എന്താ കാര്യം. നാളെ എന്റെ പിള്ളേരെന്നോടു ചോദിക്കില്ല ആ അലവലാതികൾ ഞങ്ങളെ ഉമ്മാനെ ഉപദ്രവിച്ചപ്പോ ഉപ്പ എന്താ ഒന്നും ചെയ്യാനേ എന്ന്. '' എന്റെ വർത്താനം കേട്ടതും ആമി വായും തുറന്നു എന്നെ നോക്കാൻ തുടങ്ങി. ഞാൻ അവളെ വായടച്ചു കൊടുത്തു ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് അവന്മാരുടെ അടുത്തേക്ക് പോയി.
എല്ലാരും കൂടി അടിച്ചു പഞ്ചർ ആക്കീട്ടുണ്ട്. പക്ഷെ റൂമിൽ വച്ചു കണ്ട വീഡിയോ ഓർത്തപ്പോ ഞാൻ നാലാളെയും അടിക്കാൻ തുടങ്ങി. ആമിയുടെ കൈ മുറിച്ചത് സാജൻ ആണെന്ന് ഓർത്തപ്പോ നേരത്തെ അവന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി എടുത്തു സാജന്റെ കയ്യിൽ വരഞ്ഞു. അവൻ വേദന കാരണം അലറി.
''എന്റെ പെണ്ണിനെ തൊട്ട നിന്റെയൊക്കെ കൈ ഞാൻ വെട്ടും..'' എന്നും പറഞ്ഞു ഞാൻ അവരെ നേരെ കത്തിയും കൊണ്ട് പോയതും സച്ചു എന്നെ പിടിച്ചു വച്ചു കത്തി വാങ്ങി ദൂരെ എറിഞ്ഞു..
''നീ എന്തൊക്കെ പറഞ്ഞാലും ആമിയെ ഞാൻ വിടില്ല, അവളെ എന്റെ കയ്യിൽ കിട്ടും. അവളെന്റെ കയ്യിൽ കിടന്നു പിടയുന്നത് നീ കാണും..'' എന്ന് സാജൻ പറഞ്ഞതും ഞാൻ അവനെ വീണ്ടും അടിച്ചു. ആര് പിടിച്ചു വെക്കാൻ നോക്കിയിട്ടും ഞാൻ നിന്നില്ല.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ആ അയാൾക്ക് അങ്ങനെ തന്നെ വേണം, അത് പോലുള്ള വൃത്തികെട്ട ഡയലോഗ് അല്ലെ സാജൻ ഡോക്ടർ പറഞ്ഞത്. പക്ഷെ ഷാദ് ഇങ്ങനെ അടിച്ച അയാൾ ചത്ത് പോവും. എല്ലാരും അവനെ പിടിച്ചു വെക്കാൻ നോക്കുന്നുണ്ട്.
''ആമീ ഷാദിനോട് നിർത്താൻ പറ, ഇല്ലേൽ അയാൾ ചത്ത് പോവും..'' ചാരുവാണ്.
''ചാവട്ടെ ആ തെണ്ടി..'' ഞാൻ പറഞ്ഞു.
''എന്നിട്ടെന്തിനാ ഷാദ് ജയിലിൽ കിടക്കുന്നതു കാണാനോ??'' പ്രിയയാണ്.
''പോയി പിടിച്ചു വെക്ക് ആമീ, നീ പറഞ്ഞാൽ അവൻ കേൾക്കും.'' സാറ എന്നെ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു.
ഞാൻ ഷാദിന്റെ അടുത്തേക്ക് പോയി അവൻ ആര് പറഞ്ഞിട്ടും കേൾക്കുന്നില്ല. ഞാൻ വിളിക്കുന്നതും ശ്രദ്ധിക്കുന്നില്ല. പിന്നെ ഒന്നും നോക്കാണ്ട് അവന്റെ കൈ പിടിച്ചു വലിച്ചു എന്റെ നേരെ നിർത്തി.
''ഷാദ് മതിയാക്ക് അയാൾ ചത്ത് പോവും..'' ഞാൻ പറഞു.
''അതിനെന്താ, ചാവട്ടെ..'' ഷാദിന്റെ മുഖം ദേഷ്യം കാരണം ആകെ ചുവന്നിട്ടുണ്ട്. കണ്ണൊക്കെ ചുവന്നു ശരിക്കും ഒരു ഡ്രാക്കുള ലുക്. ഞാൻ ഒന്ന് പേടിച്ചു.
''പ്ലീസ് ഷാദ് വേണ്ട, അയാളെ പോലീസ് കൊണ്ട് പോവും. ഷാദിന്റെ കൈ നോക്ക്, വേദന എടുക്കുന്നില്ലേ.'' ഞാൻ പറഞ്ഞു.
''ഇല്ല എനിക്കൊരു വേദനയും ഇല്ല. പിന്നെ ഇവനെ ഞാൻ ഒരു പോലീസുകാരനും കൊടുക്കില്ല, നിന്നെ തൊട്ട ഇവനെ ഞാൻ തന്നെ കൊല്ലും..'' എന്നും പറഞ്ഞു അവൻ വീണ്ടും അയാളെ നേരെ തിരിഞ്ഞതും ഞാൻ അവന്റെ കൈ പിടിച്ചു.
അപ്പൊ തന്നെ അവൻ ''ആ'' എന്ന് ഒരലർച്ച ആയിരുന്നു. നോക്കുമ്പോ ഞാൻ പിടിച്ചത് അവന്റെ മുറിഞ്ഞ കൈ ആയിരുന്നു. ഞാൻ അവനെ രൂക്ഷമായി നോക്കി. അപ്പൊ അവൻ എന്നെ ഒന്ന് ഇളിച്ചു കാണിച്ചു.
''വേദന ഇല്ല അല്ലെ, പിന്നെ മോൻ എന്തിനാ ഇപ്പൊ അലറിയെ.'' ഞാൻ ദേഷ്യത്തോടെ ചോദിച്ചിട്ട് എന്റെ ഷാൾ കൊണ്ട് ഷാദിന്റെ കയ്യിലെ ചോര തുടക്കാൻ നോക്കി. അവൻ വേദന കാരണം വീണ്ടും ഒച്ച വച്ചു.
''ടീ നീ എന്താ എന്നെ കൊല്ലാൻ നോക്കാണോ.'' ഷാദ് ദേഷ്യത്തോടെ കൈ വിടുവിച്ചു.
''അതെ എന്തെ സംശയം ഉണ്ടോ..'' എന്നും ചോദിച്ചു ഞാൻ അവന്റെ മുറിവ് വീണ്ടും ക്ലീൻ ചെയ്യാൻ നോക്കി. അവൻ എരിവുവലിക്കുന്ന കണ്ടപ്പോ പതിയെ മുറിവിലേക്കു ഊതിക്കൊടുത്തു. എന്റെ ഷാൾ കീറി അത് മുറിവിൽ കെട്ടാൻ തുടണ്ടി.
''ഇല്ലേടീ ഒരു സംശയവും ഇല്ല നീ എന്നെ കൊല്ലാൻ തന്നെ വന്നതാ.. നിനക്കെന്തായിരുന്നു ഇവന്റെ കാര്യം എന്നോട് പറഞ്ഞാൽ.'' ഷാദ് സാജൻ ഡോക്ടറെ കാണിച്ചു കട്ടകലിപ്പിൽ ആണ് അത് ചോദിച്ചത്. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.
''ചിരിക്കല്ലേ , ആ പല്ലു താഴെ പോവും.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.''എന്തൊക്കെ ആയിരുന്നു സ്റ്റെപ് കണ്ടപ്പോ ചാടാൻ തോന്നി ചാടിയപ്പോ തുള്ളാൻ തോന്നി. അന്നേ പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒക്കെ ആവുമോ ഇന്ന്.'' ചെക്കന്റെ കലിപ്പ് തീരുന്നില്ല.
''ആ ഇന്ന് ഇതൊക്കെ ഈ സച്ചുവേട്ടൻ കാരണം...'' സച്ചുവേട്ടനെ നോക്കി പറഞ്ഞത് മുഴുവനാക്കാൻ എനിക്ക് പറ്റിയില്ല. എന്റെ നോട്ടം കണ്ടു ഷാദും നോക്കി. എല്ലാരും ഞങ്ങളെ നോക്കുന്നു.
അമാനിക്കയും അക്കൂക്കയും അഫിക്കയും അത്ഭുതത്തോടെ നോക്കുന്നു. നജാഫും സിയാനയും ആക്കി ചിരിക്കുന്നുണ്ട്. സച്ചുവേട്ടനും ചാരുവും പ്രിയയും പ്രവീണേട്ടനും സാറയും ഷാജുക്കയും ഇതൊക്കെ നമ്മള് എത്ര കണ്ടതാ എന്ന രീതിയിൽ നോക്കുന്നു. അമ്മൂട്ടി ഞങ്ങളെ തല്ലു കണ്ടു കൈ മുട്ടി കളിയാക്കി ചിരിക്കുന്നു.
എന്തിനേറെ പറയുന്നു അടികൊണ്ടു പഞ്ചർ ആയി കിടക്കുന്ന സാജൻ ഡോക്ടറും സജിയും റോഷനും പ്രേമും ഏതോ അന്യഗൃഹ ജീവികളെ പോലെ ഞങ്ങളെ നോക്കുന്നു. ഇത്രയും സമയം തല്ലുണ്ടാക്കുമ്പോ ഇവരൊക്കെ ചുറ്റും ഉണ്ടെന്ന കാര്യം ഞങ്ങൾ മറന്നു പോയിരുന്നു. അല്ലെങ്കിലും ഷാദ് കൂടെ ഉള്ളപ്പോ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല.
വേറൊന്നും കൊണ്ടല്ല തല്ലും പിടീം കഴിഞ്ഞു ചുറ്റും നോക്കാൻ സമയം വേണ്ടേ. ഞങ്ങൾ പരസ്പരം നോക്കി, പിന്നെ ചുറ്റും ഉള്ളവരെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.
അപ്പൊ അമാനിക്ക എന്റെ അടുത്തേക്ക് വന്നു. അത് കണ്ടതും ഷാദിന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അപ്പൊ അവനു ചെറിയൊരു പണി കൊടുക്കാൻ വേണ്ടി ഞാൻ ഇക്കാനെ ചേർന്ന് നിന്നു. അപ്പൊ ഇക്ക എന്നെ ചേർത്ത് പിടിച്ചു.
ഞാൻ മെല്ലെ ഷാദിനെ നോക്കി. എന്റെ പടച്ചോനെ അവന്റെ കണ്ണും മുഖവും ദേഷ്യം കാരണം വീണ്ടും ചുവന്നു, അതും നേരത്തെത്തേക്കാൾ കൂടുതൽ. അവൻ ഇപ്പൊ തന്നെ അമാനിക്കാനേ അടിക്കും എന്ന രീതിയിൽ ആണ് നിക്കുന്നത്.
പക്ഷെ പിന്നെ അമാനിക്ക പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ കണ്ണ് തള്ളിപ്പോയി. ഷാദിന്റെ നോട്ടം കാണണമായിരുന്നു. ഇപ്പൊ എന്റെ കാലേവാരി നിലത്തടിക്കും എന്ന രീതിയിൽ അവൻ എന്നെ തുറിച്ചു നോക്കി. ഞാൻ മെല്ലെ ഒരു ഇളി അങ്ങ് പാസാക്കി അമാനിക്കന്റെ പിറകിൽ നിന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഈ കൊരങ്ങൻ എന്തിനാ ഇവളെ ഇങ്ങനെ പറ്റി നിക്കുന്നെ, അതിനു ഇവളും മോശം ആണോ.. അലവലാതി വവ്വാൽ, ഇവളെ ഞാൻ ഇന്ന് കൊല്ലും.. ഏയ് വേണ്ട, ഇവളെ കൊന്ന ഞനും കൂടെ ചാവേണ്ടി വരും. ഇവളില്ലാണ്ട് ഞാൻ എങ്ങനെ ജീവിക്കാനാ.
പക്ഷെ ഇവളുടെ കളി കണ്ടാൽ ഇവനെ ഇഷ്ട്ടം ആണെന്ന് തോന്നുന്നു. ഞാൻ ഒരിക്കലും അവളെ ആഗ്രഹങ്ങൾക്ക് വിലങ്ങു തടി ആവില്ല. ഇങ്ങനെ ഓരോന്ന് ചിന്തിച്ചോണ്ടു നിക്കുമ്പോ ആണ് മുന്നിലുള്ളവൻ സംസാരിക്കാൻ തുടങ്ങിയത്. സത്യം പറഞ്ഞാൽ അത് കേട്ടപ്പോ അവനെ പിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നി.
അവൻ എന്താ പറഞ്ഞത് എന്നല്ലേ, അതിനു മുമ്പ് എന്റെ ഭാര്യ എന്ന് പറയുന്ന അലവലാതിക്ക് രണ്ടു കൊടുക്കണം. അത് മനസ്സിലാക്കി ആവണം അവള് അവന്റെ പിന്നിലൊളിച്ചു.
അവൻ ആമിയെ പിടിച്ചോണ്ട് പറയാ '' മോളെ അന്നൂ നിന്നെ ഇങ്ങനെ കാണുമ്പോ ഞങ്ങൾക്ക് എത്ര സന്തോഷം ആണെന്ന് അറിയാമോ. അതിനു കാരണം ഇവൻ ആണെന്ന് മനസ്സിലായി. നന്നിയുണ്ട് അളിയാ ഒരുപാട് നന്ദി.'' അത് കേട്ടതും എനിക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാനാ തോന്നിയത്. അവന്റെ അളിയൻ എന്ന വിളി കേട്ടപ്പോ തന്നെ മനസ്സിലായി അത് ആമിയുടെ സഹോദരങ്ങൾ ആണെന്ന്. അന്ന് സാറ പറഞ്ഞിരുന്നു അവരുടെ പേരുകൾ, പക്ഷെ കുറെ പേരുണ്ടായത് കാരണം ഞാൻ മറന്നു.
''അളിയാ ഒരുപാട് നന്ദിയുണ്ട് ഞങ്ങളെ അംനൂനെ നോക്കിയതിനു.'' എന്നും പറഞ്ഞു വേറൊരുത്തൻ വന്നു എന്റെ കയ്യിൽ പിടിച്ചു.
''അക്കു ആദ്യം നമ്മളെ പരിചയപ്പെടുത്തു.'' മൂന്നാമൻ പറഞ്ഞു.
''ആഹ് അത് ശരി ആണല്ലോ. ഷാദ് എന്നല്ലേ പേര്, ഞാൻ അമാൻ, അംനൂന്റെ രണ്ടാമത്തെ ഇക്കാക്ക. ഇത് എന്റെ താഴെ ഉള്ളവർ അഷ്ക്കർ, അക്കു എന്ന് വിളിക്കും പിന്നെ ഇത് അഫ്സൽ, അഫി എന്ന് വിളിക്കും. ഇവർ ട്വിൻസ് ആണ്.'' അമാൻ എനിക്ക് കൈ തന്നു കൊണ്ട് പറഞ്ഞു. പിന്നെ അവൻ ആമിയുടെ നേരെ പോയി അവളെ ചേർത്ത് പിടിച്ചു.
''നീ നാട്ടിൽ നരകിക്കുന്ന സമയത്തു ഞങ്ങൾ ഒന്നും അറിഞ്ഞില്ല മോളെ. ആരും ഒന്നും അറിയിച്ചില്ല. നീയും ഞങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ. ഞങ്ങൾ നാട്ടിൽ എത്തിയപ്പോളേക്കും നീ അവിടുന്ന് പോയി എന്ന് അവർ പറഞ്ഞു. അത്ര ചോദിച്ചിട്ടും കാര്യങ്ങൾ എന്താണെന്ന് അവർ ആരും പറഞ്ഞില്ല. ഉമ്മാനോട് ചോദിച്ചാ കരച്ചില് മാത്രം.
ഞങ്ങൾ ഷാമിയെ കണ്ടപ്പോ അവനാണ് എല്ലാം പറഞ്ഞത്. വീട്ടിൽ കാര്യങ്ങൾ പറഞ്ഞപ്പോ ഉപ്പാപ്പ പറഞ്ഞു പുകഞ്ഞ വള്ളി പുറത്തെന്ന്. പിന്നെ അവരോടൊക്കെ ഒരുതരം വെറുപ്പായിരുന്നു. വീട്ടിൽ ഉമ്മയോടല്ലാതെ ആരോടും ഒന്നും സംസാരിക്കാറില്ല.
ശാമിയോട് ഞങ്ങൾ കുറെ വട്ടം ചോദിച്ചതാ നീ എവിടെയാണ് എന്ന്. പക്ഷെ അവൻ പറഞ്ഞു തന്നില്ല. നീ ദുബായിൽ ഉണ്ടെന്നു അറിയാരുന്നു, അത് കൊണ്ടാ ഖത്തറിലെ ജോലി മാറി ഞങ്ങൾ മൂന്നാളും ഇങ്ങോട്ടേക്കു വന്നത്. ഒരു വര്ഷം ആയി നിന്നെ തേടി നടക്കാൻ തുടങ്ങീട്ട്. ഇന്ന് രാവിലെ ഇവൻ നിന്നെ ഇവിടെ കണ്ടു എന്ന് പറഞ്ഞു വിളിച്ചപ്പോ ഓടി വരുവായിരുന്നു ഞങ്ങള്.'' നജാഫിനെ നോക്കി അമീനിക്ക ആമിയോട് പറഞ്ഞു. ഞാൻ സംശയത്തോടെ നജാഫിനെ നോക്കി.
''ആഹ് ഇവനെ പരിചയപെട്ടില്ലല്ലോ ഇതാണ് എന്റെ ചങ്ക് നജാഫ്.'' അക്കു ഞങ്ങളെ നോക്കി പറഞ്ഞു.
''നിന്നെ മിനിഞ്ഞാന്ന് രാത്രി തന്നെ എനിക്ക് മനസ്സിലായതാ. സത്യം പറഞ്ഞാൽ ഞാൻ ആകെ ഷോക് ആയിപ്പോയി പെട്ടെന്ന് കണ്ടപ്പോ.. കാരണം ഇവൻ ഇവിടെ ജോലിക്കു കേറിയ അന്ന് മുതൽ നിന്റെ ഫോട്ടോ കാണിച്ചു പറയുമായിരുന്നു നിന്നെ കണ്ടു പിടിക്കാൻ സഹായിക്കാൻ. അപ്പൊ തന്നെ വിളിക്കാൻ പോയതാ, പക്ഷെ..'' എന്ന് പറഞ്ഞു നജാഫ് സിയാനയെ നോക്കി. അവള് തല താഴ്ത്തി നിന്നു. ഇവൾ ഒരിക്കലും നന്നാവോലാന്നാ കരുതിയത് പക്ഷെ ആമിയെ സഹായിച്ച സ്ഥിതിക്ക് ഇവള് നന്നായിട്ടുണ്ടാവും. അഭിനയം ആകാതിരുന്നാൽ മതി.
''ആഹ് ഏതായാലും പെങ്ങളും ആങ്ങളമാരും ഒന്നായല്ലോ, അത് മതി.'' സച്ചുവാണത് പറഞ്ഞത്. അവന്റെ മുഖത്ത് ഇച്ചിരി കുശുമ്പില്ലേ എന്നൊരു ഡൌട്ട് ഇല്ലാതില്ല. എനിക്ക് ചിരി വന്നു. ആമിക്കും മനസ്സിലായി എന്ന് തോന്നുന്നു. അവള് നടന്നു സച്ചൂന്റടുത്തു പോയി അവനോടു ചേർന്ന് നിന്നു.
''ഇക്കാക്കമാരെ ധാ ഇത് സച്ചുവേട്ടൻ. എന്റെ സ്വന്തം സഹോദരനെ പോലെ അല്ല എനിക്ക് സ്വന്തം ഏട്ടൻ തന്നെയാ. എന്റെ മോശം സമയത്തു എന്റെ കൂടെ ഉണ്ടായിരുന്ന ആള്. ശരിക്കും പറഞ്ഞാൽ ഞാൻ ഇന്ന് ഇങ്ങനെ നീക്കാനുള്ള കാരണക്കാരൻ. ആരുമില്ല എന്ന തോന്നല് എന്റെ ജീവിതത്തിൽ നിന്നും അകറ്റിയത് സച്ചുവേട്ടനും ചാരുവുമ. ബാക്കിയെല്ലാവരെയും എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നതും ഇവരാ. ഷാദിനെയും..'' ആമി അങ്ങനെ പറഞ്ഞപ്പോ അവളുടെ ഇക്കാക്കമാരുടെ മുഖം മങ്ങി.
അമാനിക്ക നടന്നു സച്ചൂന്റടുത്തു വന്നിട്ട് അവന്റെ കൈ പിടിച്ചു. ''ഞങ്ങള് ചെയ്യണ്ട കാര്യം നീയാണ് ചെയ്തതെന്ന് മനസ്സിലായി. ഒരുപാട് നന്ദി ഉണ്ട് ഞങ്ങളെ പെങ്ങളെ നോക്കിയതിനു.''
''ഏയ് അതിന്റെ ആവശ്യം ഒന്നും ഇല്ല. അവളെന്റെ കുഞ്ഞു പെങ്ങള, ഇവളെ നോക്കേണ്ടത് എന്റെ കടമയായെ ഞാൻ കണ്ടിട്ടുള്ളു.'' എന്ന് പറഞ്ഞു സച്ചു ആമിയെ ചേർത്ത് പിടിച്ചു. പിന്നെ ആമി ബാക്കിയുള്ളവരെ ഒക്കെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. അപ്പോഴാണ് അവർ സാറയെ കണ്ടത്.
''ടീ വാഴക്കാളി നീ ഇവിടെ ഉണ്ടായിരുന്നോ... നിനക്കും ഞങ്ങളെ വേണ്ടാതായി അല്ലെ.'' അമാനിക്ക സാറയോട് അങ്ങനെ ചോദിച്ചതും അവള് കരഞ്ഞോണ്ട് അമാനിക്കാനേ കെട്ടിപ്പിടിച്ചു കരഞ്ഞു.
''എനിക്കാനോ നിങ്ങൾക്കൊക്കെ അല്ലെ ഞങ്ങളെ വേണ്ടാതായെ. ഇത്ര കാലത്തിനിടക്ക് ആരെങ്കിലും എന്നെ അന്വേഷിച്ചോ??'' സാറ പരിഭവത്തോടെ പറഞ്ഞു.
''അയ്യേ ഡാ ഓഫീ നോക്കിയേ നമ്മളെ ജാൻസി റാണി കരയുന്നു. നിന്നെ അങ്ങനെ മരക്കോ മോളെ, നിന്നെയും ഞങ്ങൾ അന്വേഷിച്ചിരുന്നു. നിന്റെ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കൂടെയാണ് ഉള്ളതെന്ന് ഞങ്ങൾ അറിഞ്ഞിരുന്നു.'' അമാനിക്ക പറഞ്ഞു.
അയ്യേ എന്നാലും നീ പറഞ്ഞല്ലോ... ഞാനിന്നു പടക്കം പൊട്ടിച്ചു ആഘോഷിക്കും.'' എന്ന് അക്കു സാറയെ കളിയാക്കി. അപ്പൊ തന്നെ അവള് അക്കൂനെയും അഫിനെയും അടിക്കാൻ തുടങ്ങി. അവരുടെ കളി കാണുമ്പോ തന്നെ അറിയാം അവര് തമ്മിൽ ഉള്ള സ്നേഹ ബന്ധം. പിന്നെ അവര് ഷാജുവിനെ വാരാൻ തുടങ്ങി.
''എന്റെ പൊന്നു ഷാജുക്ക ഇങ്ങള് എങ്ങനെയാ ഈ മൊതലിനെ സഹിക്കുന്നെ...'' അഫിയാണ്.
''ആഹ് എന്റെ ഒരു ഗതികേട് അല്ലാതെന്തു.'' ഷാജു പറഞ്ഞതും സാറ അവനെ പഞ്ഞിക്കിട്ടു. പിന്നെ അവര് മൂന്നാളും അമ്മൂട്ടിയെ കളിപ്പിക്കാൻ തുടങ്ങി. അവളെ കണ്ടപ്പോ അവരുടെയൊക്കെ കണ്ണ് നിറഞ്ഞു. അമാൻ സാറയെ ചേർത്ത് പിടിച്ചു തലയിൽ തലോടി.
''ഹലോ നിങ്ങളെ റീയൂണിയനിനിടക്ക് ഈ അലവലാതികളെ മറന്നോ.'' പ്രവീൺ ചോദിച്ചപ്പോ ആണ് ആ നാല് പേരുടെ കാര്യം ഞങ്ങള് ഓർത്തത്. അവര് അടി കൊണ്ട് തളർന്നു നിലത്തു കിടക്കാണ്. നജാഫും പ്രവീണും അവരുടെ അടുത്തുണ്ട്,
''ഇവരുടെ കാര്യം ഇനി ദുബായ് പോലീസ് നോക്കിക്കോളും. ആമി കാര്യങ്ങൾ പറഞ്ഞാ മതി. തെളിവിനു വിഡിയോയും ഉണ്ടല്ലോ.'' അപ്പോഴേക്കും പോലീസുകാർ ഞങ്ങളെ അടുത്തെത്തിയിരുന്നു.
അവർ അറബിയിൽ സംസാരിക്കാൻ തുടങ്ങി. ഞങ്ങള് ഇംഗ്ലീഷിൽ കാര്യങ്ങൾ പറഞ്ഞെങ്കിലും അവർക്ക് മുഴുവനും മനസ്സിലായില്ല. അവര് വേറെ ഓഫീസർമാരെ വിളിക്കാം എന്ന് പറഞ്ഞെങ്കിലും അമാനിക്ക വേണ്ട പറഞ്ഞു. എന്നിട്ടു അമാനിക്കയും ഷാജുവും അവരോടു അറബിയിൽ സംസാരിച്ചു.
ആ പോലീസുകാർ അവരെ നാലുപേരെയും അറസ്റ്റ് ചെയ്തു.
''ടീ നീ രക്ഷപ്പെട്ടെന്നു കരുതണ്ട, നിന്നെ ഒരിക്കൽ എന്റെ കയ്യിൽ കിട്ടും. ഞാൻ എപ്പോളും ജയിലിൽ തന്നെ കിടക്കില്ല. ഞാൻ അടുത്ത് തന്നെ പുറത്തു വരും..'' സാജൻ ഡോക്ടർ പോവുന്ന വഴിയിൽ അലറി.
''പിന്നെ ഒന്ന് പോടാ അവിടുന്ന്.. ഇതേ നമ്മളെ നാടല്ല, ഇനി പൊന്നു മോൻ പുറംലോകം കാണാമെന്നു സ്വപ്നം പോലും കാണണ്ട. ഇവളെ ഉപദ്രവിക്കാൻ ശ്രമിച്ചതും ഡ്രഗ്സ് യൂസ് ചെയ്തതും എല്ലാം കൂടി വല്യ ഒരു കേസ് തന്നെ ഉണ്ട്. ഇനി മരിക്കുന്ന വരെ ജയിലിൽ കിടക്കാം.'' ഞാൻ അവരോടു പറഞ്ഞു.
അവർ ഞങ്ങളെ നോക്കിയിട്ടു പോലീസ് കാറിൽ കേറി പോയി. അങ്ങനെ അവരുടെ ചാപ്റ്റർ തീർന്നു എന്ന സമാധാനത്തിൽ ഞങ്ങള് എല്ലാരും നടന്നു അവിടെ പുറത്തെ ഹാളിലേക്ക് പോയി. അവിടെ ഇരുന്നു കത്തി വച്ചോണ്ടിരുന്നു. ആമി അക്കുവും അഫിയും ആയി നല്ല തല്ലു പിടിത്തത്തിൽ ആണ്. ഇവൾക്ക് ഇത് തന്നെ ആണോ പണി എന്ന് ആലോചിച്ചു പോയി.
എല്ലാരും നല്ല സന്തോഷത്തിൽ ആണ്. പെട്ടെന്ന് അമാൻ പറഞ്ഞ കാര്യം കേട്ട് ഞാനും ആമിയും മുഖത്തോടു മുഖം നോക്കി. ഞാൻ ചിരിച്ചോണ്ട് അവളെ നോക്കിയപ്പോ ആമി ദയനീയമായി എന്നെ നോക്കി.
അമാനിക്ക പറയുന്ന കേട്ട് ഇവിടൊരുത്തൻ ഇരുന്നു ചിരിക്കാ, ഡ്രാക്കുള. എനിക്കാണേൽ കയ്യും കാലും വിറച്ചിട്ടു വയ്യ.
''എന്താ നീ ഒന്നും പറയാത്തെ. നിന്റെ കൂടെ എല്ലാത്തിനും ഉണ്ടായ ആളല്ലേ ഷാമി. എന്നിട്ടു അവനോടെന്താ നിന്റെ കല്യാണ കാര്യം പറയാതിരുന്നേ.'' അമാനിക്ക ചോദിച്ചതും ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.
''നീ ഇളിക്കണ്ട ഞാൻ വിളിച്ചപ്പോ ഷാമി ആകെ ചൂടിലാ. കൂടെ നിന്നിട്ടു നീ ഒന്നും പറഞ്ഞില്ല പറഞ്ഞിട്ട്. നീ കുറച്ചു നാളു മുന്നേ അവനെ കണ്ടിരുന്നു പോലും. അപ്പോളും പറയാത്തതിലാ ദേഷ്യം. നിന്നെ കയ്യിൽ കിട്ടിയ അവൻ എണ്ണയിലിട്ട് വറുക്കും.'' അക്കൂക്ക പറഞ്ഞതും ഞാൻ നല്ലോണം പേടിച്ചു. കാരണം ശാമിക്കക്കു കലിപ്പ് കേറിയാൽ പിടിച്ച കിട്ടില്ല. ഇത് കേട്ടപ്പോ ഒരു ജന്തു ഇവിടെ ഇരുന്നു ചിരിക്കാ.
''മോൻ അതികം ചിരിക്കേണ്ട, ഷാദ് ആണ് അംനൂനെ കല്യാണം കഴിച്ചത് എന്ന് പറഞ്ഞപ്പോ നിന്നെ കാണാൻ കാത്തു നിക്കാ ഷാമി.'' ആഫിക്കയാണത് പറഞ്ഞത്.
അപ്പൊ തന്നെ ആ കോന്തൻറെ ചിരി നിന്ന്. അത് കണ്ടപ്പോ ഞാൻ ചിരിക്കാൻ തുടങ്ങി. അവനു അങ്ങനെ തന്നെ വേണം. എന്നെ കളിയാക്കിയതല്ലേ.
ഓരോന്ന് പറഞ്ഞു എല്ലാരും ഇരുന്നു. അതിനിടയിൽ സച്ചുവേട്ടനും പ്രവീണേട്ടനും അഫിക്കയും അക്കൂക്കയും പോയി ഫുഡ് ഒക്കെ വാങ്ങി വന്നു. കുറെ ഓടിയത് കൊണ്ടാവും നല്ല വിശപ്പുണ്ടാരുന്നു. എന്റെ തീറ്റ കണ്ടു എല്ലാരും എന്നെ ഒരു നോട്ടം. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.
''ഡാ നീ പറഞ്ഞതിനെക്കാളും കഷ്ട്ടം ആണല്ലോ. നിങ്ങള്ക്ക് പണ്ട് ഫുഡ് ഒക്കെ കിട്ടാറുണ്ടായിരുന്നോ.'' നജൂക്കയാണ് അത് ചോദിച്ചേ.
''എവിടുന്നു, ഇവള് ഇരുന്ന പിന്നെ ആർക്കും ഒന്നും കിട്ടില്ല. വീട്ടിലെ പൂച്ചയും പട്ടിയും വരെ പട്ടിണിയാവും. അതോണ്ട് ഉമ്മ ഞങ്ങള് കഴിച്ചിട്ടാ ഇവൾക്ക് കൊടുക്കാറ്.'' അക്കൂക്ക പറഞ്ഞു. ആ കട്ട ചളി കേട്ട് ചിരിക്കാൻ ബാക്കി അലവലാതികളും. ഷാദ് ഫുഡ് ഒക്കെ മാറ്റി വച്ച് ചിരിക്കാ. ബ്ലഡി ഗ്രാമവാസീസ്.
''ഇതൊക്കെ എവിടെ പോണോ മോളെ, ഒന്നും കാണാൻ ഇല്ലല്ലോ...'' നജൂക്ക കളിയാക്കി.
''ആ എന്റെ തീറ്റ കാരണമാ ഇവരെന്നെ കെട്ടിച്ചു വിട്ടതും തിരിച്ചു പോയപ്പോ ഓടിച്ചതും..'' ഞാൻ അങ്ങനെ പറഞ്ഞതും എല്ലാരുടെയും ചിരി സ്റ്റോപ്പ് ആയി. അപ്പോഴാ എന്താ പറഞ്ഞെ എന്നുള്ള ബോധം വന്നത്. അക്കൂക്ക അപ്പൊ തന്നെ എണീറ്റ് പോയി. ബാക്കി ഉള്ളവരോടൊക്കെ സോറി തമാശക്ക് പറഞ്ഞതാ എന്നും പറഞ്ഞു. അപ്പൊ അമാനിക്ക എന്റെ തലക്കൊരു കൊട്ട് തന്നു. ആഫിക്ക നോക്കിപ്പേടിപ്പിക്ക. ഷാദ് ആണെങ്കിൽ നിനക്ക് അങ്ങനെ തന്നെ വേണം എന്ന രീതിയിൽ നോക്കി ഇളിക്കാ. ഞാൻ എല്ലാരേയും നോക്കി ഒരു ഇളി പാസ്സാക്കി വേഗം അക്കൂക്കാന്റെ പിന്നാലെ പോയി. ഇക്ക അവിടെ ഒരു സൈഡിൽ നിക്കുന്ന കണ്ടു.
''സോറി സോറി സോറി... അറിയാതെ പറഞ്ഞു പോയതാ, ഒരു തമാശയല്ലേ ഇങ്ങനെ ഫീൽ ചെയ്യണോ.'' ഞാൻ അക്കൂക്കാനേ പിന്നിൽ നിന്നും പോയി കെട്ടിപ്പിടിച്ചോണ്ടു ചോദിച്ചു. എന്നിട്ടും ഒന്നും മിണ്ടുന്നില്ല. ഞാൻ ഇക്കാനെ പിടിച്ചു തിരിച്ചു നിർത്തി. നോക്കുമ്പോ ആ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.
''അയ്യേ എന്റെ കലിപ്പൻ ഇക്ക കരയാണോ. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ..'' എന്നും പറഞ്ഞു ഇക്കാന്റെ കണ്ണൊക്കെ തുടച്ചു കൊടുത്തു. അക്കൂക്ക പൊതുവെ ഇച്ചിരി ദേഷ്യക്കാരനാ, എനിക്ക് എപ്പോളും കിട്ടാറുണ്ട് ഇക്കാന്റെ കയ്യിൽ നിന്നും. ഇക്ക കരയുന്ന കണ്ടപ്പോ എന്റെ ഹൃദയം പിടഞ്ഞു പോയി.
''നിന്നെ അവൻ ഒരുപാട് ഉപദ്രവിച്ചല്ലേ.. ഒന്നും ഞങ്ങൾ അറിഞ്ഞില്ലല്ലോ മോളെ. അറിഞ്ഞിരുന്നങ്കിൽ അപ്പൊ തന്നെ അവനെ തല്ലിക്കൊന്ന് നിന്നെ തിരികെ കൊണ്ട് വരുമായിരുന്നു.'' എന്നും പറഞ്ഞു അക്കൂക്ക എന്നെ കെട്ടിപ്പിടിച്ചു. എന്തോ അപ്പൊ പഴയതൊക്കെ എന്റെ മനസ്സിലേക്ക് വന്നു. ഞാനും ഇക്കാനെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു.
''നീ കരയണ്ട, അവനാ കരയാൻ പോവുന്നത്. നീ കണ്ടോ, ഷെസിൻ കരയുന്നതു നിന്റെ കണ്ണ് കൊണ്ട് ഞാൻ കാണിച്ചു തരും. ഇത് നിന്റെ ഇക്കാന്റെ വാക്കാണ്.'' അക്കൂക്ക പറഞ്ഞപ്പോ ഞാൻ ഇക്കാന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണിൽ തീ എരിയുന്നത് ഞാൻ കണ്ടു. ഇതെങ്ങനെയാ ഒന്ന് തണുപ്പിക്കാ, ആ ഐഡിയ.
''വാക്കാണ് ഏറ്റവും വലിയ സത്യം.. അല്ലെ.. ഈ ഓഞ്ഞ സിനിമ ഡയലോഗൊക്കെ ഒന്ന് മാറ്റിപ്പിടിച്ചൂടേ എന്റെ ചൂടാ.. ഓനെ കൊല്ലും പോലും, എന്നിട്ടെന്തിനാ ഇങ്ങക്ക് ജയിലിൽ പോയി കിടക്കാനോ. എന്നിട്ടു ഇങ്ങളെ പാത്തൂനെയും ഹിബത്താനെയും ആരാ നോക്കാ.'' ഞാൻ പിരികം പൊക്കി ഇക്കാനോടു ചോദിച്ചു.
''നിനക്കവരെ ഒക്കെ അറിയോ??'' അക്കൂക്ക.
''പിന്നെ എനിക്ക് എല്ലാരേയും അറിയാം. ശാമിക്കാനോടും അജൂക്കാനോടും ചോദിച്ചു ഞാൻ എല്ലാം അറിയാറുണ്ട്. നിങ്ങളെയും ആഫിക്കൻറെയും കല്യാണ ഫോട്ടോസ് ഒക്കെ ഞാൻ കണ്ടിരുന്നു. ഞാൻ എല്ലാം അറിയാറുണ്ട് മോനെ. എന്നാലും ഇങ്ങള് ആള് കൊള്ളാല്ലോ, വെഡിങ് ആനിവേഴ്സറിക്കു മുന്നേ പാത്തു ലാൻഡ് ആയി. ഇങ്ങള് ഇത്രയ്ക്കു ഫാസ്റ് ആണെന്ന് നമ്മള് അറിഞ്ഞില്ല എന്റെ ചൂടാ, പാവം ഹിബത്ത.'' ഞാൻ അങ്ങനെ പറഞ്ഞതും അക്കൂക്കാ ''ടീ'' എന്നും അലറി ഒരു വരവായിരുന്നു എന്റെ പിന്നാലെ.
ആഫിക്കയുടെയും അക്കൂക്കയുടെയും കല്യാണം ഒരുമിച്ചായിരുന്നു. ഞാൻ അവിടുന്ന് ഇറങ്ങി കുറച്ചു നാൾ കഴിഞ്. ശാമിക്ക ഫോട്ടോസും വിഡിയോസുമൊക്കെ കാണിച്ചു തന്നിരുന്നു. ആഫിക്കയുടെ ഭാര്യ കെൻസ ഇത്ത ഇപ്പൊ പ്രെഗ്നന്റ് ആണ്. അക്കൂക്കന്റെ ഭാര്യ ഹിബത്ത കല്യാണം കഴിഞ് ഒരു മാസം കഴിഞ്ഞപ്പോ പ്രെഗ്നന്റ് ആയി. അവരുടെ ഫസ്റ്റ് ആനിവേഴ്സറിക്കു പാത്തുവും ഉണ്ടായിരുന്നു കൂടെ.
വീട്ടിലെ എല്ലാ കാര്യങ്ങളും ശാമിക്ക പറയാറുണ്ട്. പക്ഷെ ഇക്കാക്കമാർ അവിടെ ആരോടും മിണ്ടാത്തതൊന്നും എന്നോട് പറഞ്ഞിട്ടില്ല. പിന്നെ എന്നെ പറ്റി ആരോടും പറയണ്ട എന്ന് പറഞ്ഞത് ഞാൻ തന്നെയാ. ഓരോന്നാലോചിച്ചു ഓടിയതും ആരെയോ പോയി ഇടിച്ചു. നോക്കുമ്പോ ഷാദ്.
''ആഹാ ഇക്കാനെ വിളിക്കാൻ പോയ ആള് ഓടി കളിക്കാ.'' എന്ന് ഷാദ് ചോദിച്ചതും അക്കൂക്ക അവിടെ എത്തി. ഞാൻ അപ്പൊ തന്നെ ഷാദിന്റെ പിന്നിൽ ഒളിച്ചു. ഇക്ക എന്നെ പിടിക്കാൻ പോയതും ഞാൻ ഷാദിന്റെ ചുറ്റും ഓടി ഇക്കാനെ കളിപ്പിച്ചു. അവസാനം ഷാദ് എന്നെ പിടിച്ചു നിർത്തി. അപ്പൊ തന്നെ അക്കൂക്ക വന്നു എന്റെ ചെവി പൊന്നാക്കി.
''ആഹ് ഉമ്മാ, വിട് ഇക്കാ. എനിക്ക് വേദന എടുക്കുന്നു.'' ഞാൻ ഒച്ച വച്ചു.
''ആഹ് വേദന എടുക്കട്ടേ, നിന്റെ വല്യ വായിലെ വർത്താനം ഇനി പറയരുത്. പിന്നെ നീ എന്താ വിളിച്ചേ ചൂടാ എന്ന് അല്ലെ.. ഞാൻ കേട്ടില്ലാന്നു വിചാരിച്ചോ.'' എന്ന് അക്കൂക്ക ചോദിച്ചതും ഞാൻ ഒരു വളിച്ച ചിരി പാസ് ആക്കി. ഇക്കാനെ പണ്ടേ ഞങ്ങൾ കളിയാക്കി വിളിക്കുന്ന പേരാണ് അത്. ഇക്കാക്ക് അത് കേക്കുന്നതിലും കലി വേറെ ഇല്ല.
''അള്ളോഹ് സോറി.. വിട് ഇക്ക, എന്റെ പൊന്നാര ഇക്കാക്ക അല്ലെ..'' ഞാൻ കൊഞ്ചിക്കൊണ്ടു പറഞ്ഞതും ഇക്ക ചെവി വിട്ടു.
''ആഹ് ഇനി വിളിച്ച നിന്റെ ചെവി ഞാൻ ഇങ്ങു എടുക്കും.'' അക്കൂക്ക.
''ഇല്ല ഇക്കാ, ഇനി ഈ ചൂടനെ ഞാൻ ഒരിക്കലും ചൂടാ എന്ന് വിളിക്കില്ല പോരെ ചൂടാ.. വേഗം ഫുഡ് കഴിക്കാൻ വാ ചൂടാ..'' എന്നും പറഞ്ഞു ഞാൻ ഒരൊറ്റ ഓട്ടം ആയിരുന്നു. ഓടിപ്പോയി അമാനിക്കാന്റെ അടുത്ത് ഇരുന്നു. ഇക്ക എനിക്ക് വെള്ളം തന്നു.
''എന്തിനാ അംനോ ഇങ്ങനെ ഓടുന്നെ. നല്ല തല്ലു കിട്ടാത്ത കുറവാ നിനക്ക്.'' അമാനിക്ക പറഞ്ഞു.
''അല്ല നീ വിളിക്കാൻ പോയ ആളെവിടെ, പിന്നെ നിങ്ങളെ നോക്കാൻ വന്ന ഷാദും.'' ആഫിക്കയാണ്.
''ഞാൻ വിളിക്കാൻ പോയ ആളും എന്നെ വിളിക്കാൻ വന്ന ആളും ഒരുമിച്ചു വരുന്നുണ്ട്.'' എന്നും പറഞ്ഞു ഞാൻ ഫുഡ് കഴിക്കാൻ തുടങ്ങി. അപ്പൊ അമാനിക്ക എന്റെ അടുത്ത് വന്നിരുന്നു ഫുഡ് വായിലിട്ടു തരാൻ തുടങ്ങി. എന്റെ കണ്ണൊക്കെ എന്തോ നിറഞ്ഞു. എനിക്ക് അമീർക്കാനേ ഓർമ്മ വന്നു.
പണ്ട് എനിക്ക് എപ്പോളും ഫുഡ് വാരിത്തരൽ അമീർക്കയാണ്. ബാക്കി ഇക്കാക്കമാരോടൊക്കെ പറഞ്ഞാൽ അവർ കളിയാക്കും. കൂടുതലും കളിയാക്കാറു അമാനിക്കയാണ്. വലുതായപ്പോ, ഇപ്പോളും ഇവളെന്താ പാല് കുടിക്കുന്ന കുട്ടിയാണോ എന്നാണു അമാനിക്ക അമീർക്കയോട് ചോദിക്ക. അപ്പൊ അമീർക്ക പറയും ഇവളെത്ര വലുതായാലും എനിക്ക് ചെറിയ കുട്ടി തന്നെയാ എന്ന്. പണ്ട് കളിയാക്കിയ അമാനിക്ക എനിക്കിപ്പോ വാരിത്തരുന്നു, എന്റെ പ്രിയപ്പെട്ട അമീർക്ക എന്നെ വെറുക്കുന്നു, തിരിച്ചു ഞാനും.
''അയ്യേ ടീ എന്തിനാ എല്ലാ കാര്യത്തിനും ഇങ്ങനെ പൈപ്പ് തുറക്കുന്നേ.. നീ ഞങ്ങളെ അംന തന്നെ അല്ലെ. നിന്റെ ധൈര്യമൊക്കെ എവിടെ പോയി.'' ആഫിക്ക എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു. ഞാൻ കണ്ണ് തുടച്ചു ഇക്കാന്റെ വയറ്റിനു ഒരു കുത്തു കൊടുത്തു.
''എന്റുമ്മാ, ഇല്ല മോളെ നീ മാറീട്ടില്ല, ഒട്ടും മാറീട്ടില്ല.'' ആഫിക്ക പറഞ്ഞ കേട്ട് എല്ലാരും ചിരിക്കാൻ തുടങ്ങി.
''അല്ല ആക്കുവും ഷാദും എവിടെ? കുറെ നേരം ആയല്ലോ.'' ഷാജുക്കയാണ്.
''അതെ നമുക്കൊന്ന് നോക്കീട്ടു വരാം.'' എന്നും പറഞ്ഞു എല്ലാ ആൺപടകളും എണീറ്റ് പോയി.
''എവിടെപ്പോയി എല്ലാരും. കുറച്ചു സമയം ആയല്ലോ പോയിട്ട്..'' ചാരു.
''അതെന്നെ, എല്ലാം കൂടി ഏതേലും പെണ്പിള്ളേരുടെ വായിനോക്കി നമ്മളെ കുറ്റം പറയുന്നുണ്ടാവും..'' പ്രിയ.
''ഓ എന്റെ കുശുമ്പി പ്രിയേ അവര് ഇപ്പൊ ഇങ്ങു വരും.'' സാറ
ഞങ്ങള് കത്തി അടിച്ചു ഇരുന്നു. കുറച്ചു കഴിഞ്ഞു എല്ലാരും വരുന്ന കണ്ടു.
''ആ വന്നല്ലോ.'' ഞാൻ അവരെ ചൂണ്ടി പറഞ്ഞു. എന്താ എല്ലാരുടെയും മുഖത്തൊരു കള്ളലക്ഷണം.''
അതെ മഞ്ഞപിത്തം ഉള്ളോർക്കു എല്ലാം മഞ്ഞ ആയെ കാണൂ.. ഷാദ്. അത് കേട്ട് ചിരിക്കാൻ കുറെ ജന്തുക്കളും. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. എല്ലാരോടും കത്തി അടിക്കുന്നതിനിടയിലും ഇടയ്ക്കു ഇടയ്ക്കു ഷാദിന്റെ കണ്ണ് എന്റെ നേരെ വരുന്നത് ഞാൻ കണ്ടു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ആമി പോയതിനു ശേഷം ഞാനും അങ്ങോട്ടു നടക്കാൻ തുടങ്ങിയതും അക്കു എന്നെ പിടിച്ചു വച്ചു.
''ഷാദ് ഞങ്ങളെ പെങ്ങള് കുറെ അനുഭവിച്ചതാ. ഇനി അവളെ കണ്ണ് നിറയാതെ നോക്കണം പ്ളീസ്.'' അക്കു പറഞ്ഞു.
''ഏയ് എന്താ അക്കൂ, അവളിനി ഒരിക്കലും കരയില്ല. ഇത് ഷാദിന്റെ വാക്കാ.'' ഞാൻ പറഞ്ഞു.
''അല്ല നിങ്ങള് തമ്മിൽ എങ്ങനെയാ ലവ് തുടങ്ങിയെ. അവളെങ്ങനെ ആരെയും അടുപ്പിക്കില്ലല്ലോ.പ്രത്ത്യേകിച് ഷെസിൻ കാരണം..'' അക്കു.
''അത്.. അത് പിന്നെ.. ഞാൻ.. അല്ല ഓൾ... അല്ല ഞങ്ങള്.. ലവ്..'' ഞാനാകെ നിന്ന് വിയർത്തു.
''എന്താ മോനെ ഒരു ചുറ്റിക്കളി..'' അക്കു.
''അത് പിന്നെ.. നിങ്ങളോടു ഇനി പറയാതിരുന്നിട്ടു കാര്യം ഇല്ല. ഒരു കള്ളം പറഞ്ഞാൽ അതിനു പിന്നാലെ നൂറെണ്ണം പറയേണ്ടി വരും.'' എന്ന് പറഞ്ഞു ഞാൻ അക്കൂനോട് എല്ലാം പറഞ്ഞു. ആദ്യമൊക്കെ അവൻ ആകെ ചൂടിൽ ആയിരുന്നു. പിന്നെ ഇപ്പൊ ഞാൻ അവളെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോ ഓൻ ഓക്കേ ആയി. എനിക്ക് എല്ലാ സഹായവും ചെയ്യാമെന്നും പറഞ്ഞു.
''അല്ല നേരത്തെ നീ ഷെസിന് എന്തോ കൊടുക്കണം എന്നൊക്കെ പറഞ്ഞല്ലോ..'' ഞാൻ അവന്റെ മനസ്സറിയാൻ ചോദിച്ചു.
''ആഹ് അവനെ എന്റെ കയ്യിൽ കിട്ടും, പടച്ചോൻ തന്നെ കൊണ്ടുത്തരും.'' അക്കു ദേഷ്യത്തോടെ പറഞ്ഞു.
''ഇപ്പൊ അവനെ നിന്റെ കയ്യിൽ കിട്ടിയാൽ നീ എന്ത് ചെയ്യും..'' അക്കു എന്നെ സംശയത്തോടെ നോക്കി. ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
അപ്പോളേക്കും ദേ ഞങ്ങളെ കൂടെ ഉള്ള പടകളൊക്കെ ഞങ്ങളുടെഅടുത്തു എത്തി. പിന്നെ എന്റെയും ആമിയുടെയും കാര്യം അമാനിക്കാനോടും അഫിയോടും നജൂനോടും ഒക്കെ പറഞ്ഞു. എല്ലാരും കട്ട സപ്പോർട് തരാമെന്നു പറഞ്ഞു. ഇപ്പൊ ആമി ഒന്നും അറിയണ്ട എന്നും ഞാൻ പറഞ്ഞു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
''എന്താ മക്കളെ മുഖത്തൊരു കള്ളലക്ഷണം...'' ഞാൻ ചോദിച്ചു. അത് കേട്ടപ്പോ അവരൊന്നു ഞെട്ടിയോ. അല്ല എനിക്ക് തോന്നിയതാണോ..
''നിങ്ങളിവിടെ ആയിരുന്നു?'' സിയാന.
''ഓ ഞങ്ങള് ഓരോന്ന് പറഞ്ഞു അവിടെ ഇരുന്നതാ.'' അക്കൂക്ക പറഞ്ഞു.
''നിങ്ങക്കെന്താ ഇത്ര പറയാൻ..'' ഞാൻ
''അതൊക്കെയുണ്ട്, അല്ലെ അളിയാ...'' ഷാദ് പറഞ്ഞു.
''അളിയനോ???'' ഞാൻ ഞെട്ടിക്കൊണ്ടു ചോദിച്ചു. ഇവന് ഇതെന്താ പറ്റിയെ. അല്ലെങ്കിലേ ഇവരൊക്കെ കല്യാണം കഴിഞ്ഞ കാര്യം അറിഞ്ഞ ടെൻഷനിൽ ആണ് ഞാൻ. മൂന്നാഴ്ച കഴിഞ്ഞു ഡിവോയ്സ് കഴിയുമ്പോ ഇവരോടൊക്കെ എന്താ ഞാൻ പറയാ..
''എന്താടീ നിനക്കു ഷോക് അടിച്ചോ??'' എന്നും ചോദിച്ചു ഷാദ് എന്റെ തലയിൽ ഒരു കൊട്ട് തന്നപ്പോളാ ഞാൻ ഞെട്ടിയത്.
''ആഹ് അടിച്ചു, എന്താ താൻ മാറ്റിത്തരോ???'' ഞാൻ കലിപ്പിൽ ചോദിച്ചു.
ഷോക്ക് അടിച്ചാ സിപിആർ ആണ് കൊടുക്കാ. ഇവരുടെയൊക്കെ മുന്നിൽ വച്ച് ഇപ്പൊ എങ്ങനെയാ.. നിനക്ക് പ്രശ്നമില്ലെങ്കിൽ ഐഎം റെഡി..'' എന്നും പറഞ്ഞു ഷാദ് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. ഞാൻ വായും തുറന്നു ഓനേം നോക്കി നിന്നുപോയി. എല്ലാരും പൂര ചിരിയിൽ ആണ്.
'ഞാൻ ആണെങ്കിൽ ആകെ ചമ്മി നില്ക്കാ. ഇവനെന്താ പറ്റിയെ. അയ്യേ, ഈ ഡ്രാക്കുള ആളെ ആകെ നാണംകെടുത്തി. ഷാദിന് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്, എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക്.
''ഞാൻ ഒന്നും ചെയ്തില്ലല്ലോ അതിനു മുന്നേ നിന്റെ വാ അടഞ്ഞു പോയോ..'' ഷാദ് വീണ്ടും പറഞ്ഞപ്പോ എല്ലാരുടേം ചിരിയുടെ വോളിയം ഹൈ ലെവലിൽ ആയി. എനിക്കാകെ ദേഷ്യം വന്നു. ഷാദിന്റെ വയറ്റിൽ ഒരു കുത്തും കൊടുത്തു അവിടുന്ന് എണീറ്റ് പോയി. എല്ലാരും പിന്നാലെ വന്നു.
''ടീ നിന്നെ ഇങ്ങനെ വാല് മുറിഞ്ഞു കാണാൻ നല്ല രസമുണ്ട്..'' ആഫിക്കയാണ്.
''അതെ, നിനക്ക് അല്ലാഹ് തന്നത് കറക്ട് ആളെ തന്നെയാ..'' എന്നും പറഞ്ഞു അക്കൂക്ക എന്നെ കളിയാക്കി. രണ്ടിന്റേം വയറ്റിൽ ഓരോ കുത്തും കൊടുത്തു ഞാൻ ഓടി. ഇല്ലെങ്കിൽ എനിക്ക് ചെവി കാണില്ലേ, അതാ.
അതെ ഷാദ് നല്ല ആള് തന്നെയാ, പക്ഷെ എനിക്ക് യോഗം ഇല്ല. ആ ജീവനും ജീവിതത്തിനും വേറെ അവകാശി ഉണ്ട്. എന്തോ എന്റെ കണ്ണ് നിറഞ്ഞു. ബ്ലഡി കണ്ണുകൾ, എപ്പോ നോക്കിയാലും ഇങ്ങനെ നിറഞ്ഞോളും. ഇതെന്താ വല്ല ഡാമും ആണോ.
തിരിഞ്ഞപ്പോ ഷാദ് നിക്കുന്നു, അവൻ പുരികം പൊക്കി എന്താ എന്ന് ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞു കണ്ണടച്ച് കാണിച്ചപ്പോ ഒരു തുള്ളി കണ്ണീർ താഴേക്ക് ഇറ്റു വീണു. അത് ഷാദ് കാണാതെ ഞാൻ വേഗം തിരിഞ്ഞു നടന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
നീ ഒളിപ്പിക്കൊന്നും വേണ്ട ആമീ. നിന്റെ കണ്ണ് നിറഞ്ഞതു ഞാൻ കണ്ടു. എനിക്കറിയാം എന്നെ നിനക്ക് ഇഷ്ടമാണെന്നു. പക്ഷെ നിന്നെ കൊന്നാലും നീ അത് പറയില്ല എന്ന് എനിക്കറിയാം. ഞാൻ പറഞ്ഞാലും നീ അക്സെപ്റ് ചെയ്യില്ല. കാരണം ഷാനുവിനെ വേദനിപ്പിക്കാൻ നിനക്കാവില്ല. ഞാനും ആ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്ന അവസ്ഥയില. ഇന്ഷാ അല്ലാഹ് പടച്ചോൻ തന്നെ എന്തേലും വഴി കാണിക്കും.
നിന്റെ പ്രൊഡക്ഷൻ സമയത്തു ഉപയോഗിച്ച വാരിയെല്ല് എന്റെ ആണെങ്കിൽ നീ എന്റെ കൂടെ തന്നെ ഉണ്ടാവും മോളെ. ഇനി അങ്ങനെ അല്ലെങ്കിൽ... അല്ലെങ്കിലും ഞാൻ നിന്നെയും കൊണ്ടേ പോവുള്ളു മോളെ.. ജസ്റ്റ് വെയിറ്റ് ആൻഡ് സീ ആമീ..
കുറച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാരും പോവാൻ ഇറങ്ങി. അതിന്റെ ഇടയിൽ സിയാന വന്നു എന്നോട് കുറെ സോറി പറഞ്ഞു. ഞാൻ അവളോട് പൊറുത്തു. അവൾ ബാക്കി ഉള്ളവരോടും സോറി പറഞ്ഞു. പ്രത്ത്യേകിച്ചു സച്ചുവിനോട്, അന്ന് അങ്ങനെ ഒക്കെ ചെയ്തതിനു. ഞാൻ നജാഫിനെ കെട്ടിപ്പിടിച്ചു നന്ദി പറഞ്ഞു. ആമിക്ക് അവളെ സഹോദരങ്ങളെ തിരിച്ചു കൊടുത്തതിന്.
ആമി അമാനിക്കയെയും അക്കൂനെയും അഫിയെയും കെട്ടിപ്പിച്ചു കരഞ്ഞു ആകെ സീൻ കോൺട്രാ ആക്കി. എങ്ങനെ ഒക്കെയോ അവളെ പിടിച്ചു മാറ്റി.
അപ്പോഴാണ് അവിടുത്തെ സെക്യൂരിറ്റി വന്നു ഞങ്ങളോട് വേഗം പോവാൻ പറഞ്ഞത്. കാര്യം ചോദിച്ചപ്പോ അയാൾ പറഞ്ഞ കേട്ട് ഞങ്ങൾ ആകെ ഷോക് ആയി. ഞാൻ തിരിഞ്ഞു നോക്കിയപ്പോ കണ്ടു നിറകണ്ണുകളോടെ എന്നെ നോക്കുന്ന ആമിയെ. ഞാൻ വേഗം മുഖം തിരിച്ചു കളഞ്ഞു.
ഞാൻ വേഗം മുഖം തിരിച്ചു കളഞ്ഞു. ഇല്ലെങ്കിൽ ആ വവ്വാല് എന്റെ കണ്ണിൽ നോക്കി സത്യം കണ്ടുപിടിക്കും. അപ്പോഴാ വീണ്ടും ചാരു ആ സെക്യൂരിറ്റിയോട് സംസാരിക്കുന്നതു തുടങ്ങിയത്.
''ചേട്ടാ എന്താ പറഞ്ഞെ, അയാൾ സ്റ്റെയർകസിന്റെ മോളിൽ നിന്നും വീണെന്നോ?'' ചാരു
''അതെ, പക്ഷെ കണ്ടാൽ ആരൊക്കെയോ ചേർന്ന് നന്നായി പെരുമാറിയത് പോലെ ഉണ്ട്.'' സെക്യൂരിറ്റി.
''അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്.'' ആമി.
''അത് അയാളെ കോലം കണ്ടപ്പോ തോന്നി. പക്ഷെ എത്ര ചോദിച്ചിട്ടും അയാൾ വീണതാണെന്നാ പറഞ്ഞത്.'' അപ്പോളേക്കും അവിടേക്കു ഒരു ആംബുലൻസ് വന്നു. അതിൽ നിന്നും കുറച്ചു പേര് അകത്തേക്ക് പോയി.
''ആഹ് ഇനി ആ ആംബുലൻസ് ഒക്കെ പോയിട്ടേ നിങ്ങള്ക്ക് പുറത്തിറങ്ങാൻ പറ്റൂ. അതോണ്ടാ നേരത്തെ വേഗം പൊയ്ക്കോ പറഞ്ഞെ.'' സെക്യൂരിറ്റി. അതും പറഞ്ഞു അയാൾ പോയി.
അപ്പൊ ആമി എന്നെ നോക്കുന്നത് ഞാൻ ഇടംകണ്ണിട്ടു നോക്കിയപ്പോ കണ്ടു.
എന്നെ മാത്രം അല്ല ബാക്കി എല്ലാരുടെയും മുഖഭാവം അവൾ സ്കാൻ ചെയ്യുന്നുണ്ട്. അമാനിക്ക ഇവിടെ എവിടെയും ഇല്ലാത്ത പോലെ ഫോൺ വിളിക്കാ. അഫിയും ആക്കുവും ആണെങ്കിൽ നജൂനോട് ആദ്യമായി കണ്ടപോലെ സംസാരിക്ക. പ്രവീണും സച്ചുവും ഷാജുവും മൊബൈലിൽ എന്തോ കളഞ്ഞുപോയ പോലെ നോക്കുന്നുണ്ട്.
അഭിനയിക്കാൻ അറിയാത്ത അലവലാതികൾ. ഇതിനെയൊക്കെ എടുത്തു വല്ല പൊട്ടക്കിണറ്റിലും ഇടണം. ആമി എന്റെ അടുത്തേക്ക് വരുന്ന കണ്ടപ്പോ ഞാൻ മെല്ലെ ഫോൺ എടുത്തു സ്കൂട്ടാവാൻ നോക്കി. പക്ഷെ അവളെന്റെ കയ്യിൽ പിടിച്ചു.
@@@@@@@@@@@@@@@@@@@@@@@@@
''ഷാദ് എങ്ങോട്ടാ??'' ഞാൻ
''അത് എനിക്കൊരു അർജെന്റ് കാൾ ചെയ്യാനുണ്ട്.'' ഷാദ്
''ആരെ?'' ഞാൻ കൈ രണ്ടും കെട്ടി ഷാദിനോട് ചോദിച്ചു.
''സച്ചൂനെ..'' ഷാദ് പറഞ്ഞതും ഞാൻ പിരികം പൊക്കി അവനെ നോക്കി.
''തൊട്ടടുത്ത് നിക്കുന്ന സച്ചുവേട്ടനെ ഷാദ് എന്തിനാ വിളിക്കുന്നെ?'' ഞാൻ ചോദിച്ചു.
''അതും ശരിയാണല്ലോ'' എന്നും പറഞ്ഞു സ്വയം തലക്കൊരു കൊട്ട് കൊടുത്തു. സോറി മാറിപ്പോയതാ, സച്ചൂനെ അല്ല പ്രവീണിനെ.. ശ്ശെ ശരണിനെ.. ആ ശരണിനെ വിളിക്കാൻ..
ഞാൻ അവനെ കണ്ണ് കൂർപ്പിച്ചു നോക്കി.
''സത്യം പറ നിങ്ങളല്ലേ അയാളെ അടിച്ചത്.'' ഞാൻ ചോദിച്ചു.
''ഞാനോ... നീ എന്തൊക്കെയാ പറയുന്നേ? എന്റെ പടച്ചോനെ, മനസ്സാ വാചാ കർമണാ അറിയാത്ത കാര്യമാ. വെറുതെ എന്തേലും പറഞ്ഞാൽ പടച്ചോന്റെ ഭാഗത്തു നിന്ന് കുറ്റം കിട്ടും. നോക്കിക്കോ നിന്നെ നരകത്തിൽ എണ്ണയിലിട്ട് വറുക്കും. ഇത്രയും നിഷ്കളങ്കനായ എന്റെ മുഖത്ത് നോക്കി നിനക്കെങ്ങനെ ഇങ്ങനൊക്കെ പറയാൻ തോന്നി. ഞാൻ അങ്ങനൊക്കെ ചെയ്യോ...'' ഷാദ്
''ആഹ് ചെയ്യും.'' ഞാൻ പറഞ്ഞു. എല്ലാരും ഷെഡിന്റെ ഡയലോഗ് ഒക്കെ കേട്ട് കണ്ണും തള്ളി നിക്കാ. സച്ചുവേട്ടൻ അവനെ നോക്കി എന്തുവാടെ എന്ന രീതിയിൽ ആക്ഷൻ കാണിച്ചു. അപ്പൊ അവനൊന്നു ഇളിച്ചു കാണിച്ചു.
''മനസ്സിലായല്ലേ... കൊച്ചു കള്ളി, എല്ലാം അങ്ങ് മനസിലാക്കിക്കളയും. ഭയങ്കര ബുദ്ധിയാ അല്ലെ. ബുദ്ധി കൂടാൻ എന്താ കഴിക്കുന്നേ??'' എന്നും പറഞ്ഞു ഷാദ് എന്റെ കവിളിൽ പിടിച്ചു വലിച്ചു. ഞാൻ ആ കൈ അങ്ങ് തട്ടിക്കളഞ്ഞു.
''ഒലക്ക.. എന്തിനാ ഷാദ് വേണ്ടാത്ത കാര്യത്തിനൊക്കെ പോയെ. ഇനി ഇത് പോലീസ് കേസ് ആയാൽ എന്താവും എന്ന് ആലോചിച്ചിട്ടുണ്ടോ..'' ഞാൻ പേടിയോടെ ചോദിച്ചു.
''ഇല്ല മോളെ ഇതൊരു കേസും ആവില്ല.'' അത് പറഞ്ഞത് അമാനിക്ക ആയിരുന്നു.
''ഓ അപ്പൊ എല്ലാരും കൂടി ആയിരുന്നല്ലേ. ഷെസിൻ എന്നാണു വീണ ആളുടെ പേര് എന്ന് പറഞ്ഞപ്പോളെ എനിക്ക് തോന്നിയതാ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. പിന്നെ ഈ കോന്തൻ ഡ്രാക്കുളയുടെ പരുങ്ങലും സച്ചുവേട്ടന്റെ ഒടുക്കത്തെ ഉണ്ടാക്കിച്ചിരിയും അക്കൂക്കാൻറേം ആഫിക്കൻറേം ആദ്യമായി കണ്ടപോലെ ഉള്ള നജൂക്കാനോടുള്ള സംസാരവും ഒക്കെ കണ്ടാൽ ആർക്കും ഒന്നും മനസിലാവില്ലല്ലോ. എന്റെ പൊന്നു അമാനിക്ക ഇങ്ങൾക്കെങ്ങിലും കുറച്ചു ബുദ്ധി ഉണ്ടെന്നാ ഞാൻ കരുതിയെ.'' അപ്പൊ ഇക്ക എനിക്കൊന്നു പുഞ്ചിരിച്ചു തന്നു.
''പിന്നെ നിന്നെ നരകിപ്പിച്ച അവനു ഇത്രയെങ്കിലും കൊടുത്തില്ലെങ്കിൽ ഞങ്ങൾക്ക് സമാധാനത്തോടെ കഴിയാൻ പറ്റോ.'' ആഫിക്ക എന്റടുത്തു വന്നു എന്നെ ചേർത്ത് പിടിച്ചിട്ടു പറഞ്ഞു.
''ഇക്കാ അവനെന്തേലും പറ്റിപ്പോയാലോ???'' ഞാൻ ചോദിച്ചു.
''പറ്റിയാൽ നിനക്കെന്താ. അവനു നല്ലോണം പറ്റണം എന്നാ എന്റെ പ്രാർത്ഥന.'' ചാരു.
''അങ്ങനെ പറഞ്ഞു കൊടുക്കെന്റെ ചാരൂ.. അവനെ കൊല്ലാൻ പറ്റിയില്ലല്ലോ എന്നാ ഞങ്ങടെ സങ്കടം.'' എന്നും പറഞ്ഞു സച്ചുവേട്ടൻ വന്നു ചാരൂന്റെ തോളിൽ കയ്യിട്ടു ചേർത്ത് പിടിച്ചു. എന്നിട്ടു രണ്ടും കൂടി കണ്ണിൽ കണ്ണിൽ നോക്കി നിക്കാ.
''ടാ ഇടയിൽ കൂടി ഗോൾ അടിക്കല്ലേടാ.. ഞങ്ങളൊക്കെ ഇവിടെ തന്നെ ഉണ്ട്.'' പ്രവീണേട്ടൻ സച്ചുവേട്ടനെ കളിയാക്കി.
''ഉണ്ടല്ലേ, ഇവളെ കണ്ടാ പിന്നെ എനിക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല.'' സച്ചുവേട്ടൻ പറഞ്ഞതും എല്ലാരും ചിരിച്ചു, കൂടെ ഞാനും. എന്റെ മനസ്സ് മാറ്റാനാ ഇവരിതൊക്കെ ചെയ്തേ എന്ന് അറിയാം. പക്ഷെ എന്തോ മനസ്സിലൊരു പേടി. അവനെന്തേലും പറ്റിയാൽ ഷാദിനും മറ്റുള്ളവർക്കും അതൊരു പ്രശ്നം ആവില്ലേ എന്നൊരു പേടി.
അപ്പൊ ആരോ എന്റെ കയ്യിൽ പിടിച്ചു. നോക്കിയപ്പോ ഷാദ് ആണ്. അവൻ ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു. എന്നിട്ടു സച്ചുവേട്ടനെ കളിയാക്കാൻ പോയി.
അപ്പോഴാണ് ഉള്ളിൽ നിന്നും സ്ട്രെക്ച്ചറിൽ ഷെസിനെ ആംബുലസിൽ കൊണ്ട് പോവുന്നത് കണ്ടത്. എന്റമ്മോ ആ കിടപ്പു കണ്ടാ പെറ്റതള്ള സഹിക്കൂല. കയ്യും കാലും ഒക്കെ ഒടിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നു. ചുണ്ടൊക്കെ പൊട്ടി ചോര വരുന്നു. അവന്റെ കരച്ചില് കണ്ടപ്പോ അറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വന്നു.
ഞങ്ങളൊക്കെ നിക്കുന്നത് കണ്ടതും അവന്റെ കണ്ണുകൾ ആരെയോ തിരയുന്നത് പോലെ തോന്നി. ആ തിരച്ചിൽ എന്റെ മുഖം കണ്ടപ്പോ നിന്നു. അവൻ എന്നെ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി. സത്യം പറയാലോ ഞാൻ ഒന്ന് പേടിച്ചു. അവനെ കാണുമ്പോ തന്നെ ഉള്ളം കാലിന്റെ അടിയിൽ നിന്നും ഒരു വിറയൽ ആണ്.
പക്ഷെ പെട്ടെന്ന് അവന്റെ ഭാവം മാറി. അപ്പോഴാണ് എന്റെ തോളിൽ ഒരു കരസ്പർശം ഞാൻ അറിഞ്ഞത്. ഷാദ്, ആളെ നോക്കാതെ തന്നെ എനിക്ക് മനസ്സിലായി. ഷെസിന്റെ മുഖത്തപ്പോ ഒരുതരം ഭയം ആയിരുന്നു. നോക്കിയപ്പോ എല്ലാരും എന്റെ അടുത്ത് ഉണ്ട്. ഞാൻ അറിയാതെ തന്നെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഷെസിനെ കൊണ്ടുപോയി കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോ ഞങ്ങൾ മെല്ലെ വണ്ടിയിലേക്ക് നടന്നു. മൂന്നു ഇക്കാക്കമാരും വെള്ളിയാഴ്ച റൂമിൽ ഹാജർ ആയിക്കൊള്ളാം എന്നുള്ള കരാറിൽ ആമി അവരെ വിട്ടു. അവർക്കും അവളെ വിട്ടു പോവാൻ താല്പര്യം ഇല്ലായിരുന്നു. സിയാനയെയും നജൂനെയും ഞങ്ങള് റൂമിലേക്ക് വിളിച്ചിട്ടുണ്ട്. അവരോടുള്ള ശത്രുതയും തീർന്നു.
വണ്ടിയിൽ കേറിയതും എല്ലാർക്കും ഷെസിനെ എന്താ ചെയ്തേ എങ്ങനാ ചെയ്തേ എന്നൊക്കെ അറിയണം. ഞങ്ങൾ ആദ്യം ഒന്നും മിണ്ടിയില്ലെങ്കിലും പിന്നെ എല്ലാരുടെയും നിർബന്ധം കാരണം കാര്യം പറയാൻ തുടങ്ങി.
''ഞാനും ആക്കുവും സംസാരിച്ചോണ്ടു നിക്കുമ്പോൾ ആണ് ഷെസിൻ അതിലൂടെ പോവുന്നത് കണ്ടത്. അവനെ കണ്ടപ്പോ ഞാൻ അക്കൂനോട് വെറുതെ ചോദിച്ചു നിനക്ക് ഷെസിനെ ഇപ്പൊ കിട്ടിയാ എന്ത് ചെയ്യുമെന്ന്. പക്ഷെ അവന്റെ മുഖത്തെ ഭാവം കണ്ടപ്പോ എനിക്ക് പേടി തോന്നി, അതോണ്ട് ഞാൻ ഷെസിനെ അവനു കാണിച്ചു കൊടുത്തില്ല.
അപ്പോളേക്കും ബാക്കി ഉള്ളവരും ഞങ്ങളെ അടുത്തെത്തി. അവരോടു കത്തി വച്ച് നടക്കാൻ തുടങ്ങുമ്പോളാ ഷെസിൻ ഞങ്ങളെ മുന്നിലേക്ക് വന്നത്.
''ആഹാ ഇതൊക്കെ ആര്.. എന്റെ അളിയന്മാർക്കൊക്കെ സുഖല്ലേ...'' ഷെസിൻ
''ആരാടാ നിന്റെ അളിയന്മാർ'' എന്നും പറഞ്ഞു അക്കു അവനടുത്തേക്കു പോവാൻ നിന്നതും ഞാൻ തടഞ്ഞു.
''ഷെസിൻ നീ പോവാൻ നോക്ക്.'' സച്ചു.
''ആഹാ നീയും ഉണ്ടായിരുന്നോ. പറഞ്ഞു വരുമ്പോ ഇതും നിങ്ങളെ ഒരു അളിയനാട്ടോ. പെങ്ങള് ഇവിടെ സുഗിച്ചു അഴിഞ്ഞാടി നടക്കാ.. എന്നിട്ടു ചോദിച്ചാൽ അവരൊക്കെ ആങ്ങളമാർ.'' എന്നും പറഞ്ഞു ഷെസിൻ സച്ചൂന് നേരെ നോക്കി ചിരിച്ചു. സച്ചു അവനെ തല്ലാൻ പോയതും അമാനിക്ക പിടിച്ചു വച്ച്.
''സച്ചൂ വേണ്ട. അംനൂ അതൊക്കെ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ആണ്. നമ്മൾ ഒരു പ്രശ്നം ഉണ്ടാക്കിയാൽ അവള് വീണ്ടും കരയും.'' അമാനിക്ക.
അത് കേട്ടതും ഷെസിൻ ചിരിക്കാൻ തുടങ്ങി. എനിക്ക് കലിപ്പ് കേറിയെങ്കിലും ഞാൻ കൺട്രോൾ ചെയ്തു. അല്ലെങ്കിലേ ആമി നേരത്തെ നടന്ന സംഭവത്തിൽ ആകെ പേടിച്ചിരിക്കാ, ഇക്കാക്കമാരെ കണ്ടത് കൊണ്ട അവളതു പുറത്തു കാണിക്കാത്തത്. ഇനി വീണ്ടും ഒരു പ്രശ്നം ഉണ്ടായാൽ അവൾക്കു താങ്ങാൻ പറ്റില്ല.
''അവള് കരയണം, ഇനിയും കരയണം. സത്യം പറയാലോ അവള് കരയുമ്പോ ധാ ഇവിടെ ഉണ്ടല്ലോ ഇവിടെ ഒരു സുഖമാ.'' ഷെസിൻ നെഞ്ചിൽ കൈ വച്ച് കൊണ്ട് പറഞ്ഞു. ''അവളുടെ കരച്ചില് കേൾക്കുന്നത് എനിക്കൊരു ലഹരിയാ. അവളെ ധാ ഈ കൈ കൊണ്ട് ഉപദ്രവിക്കുമ്പോ ഉണ്ടല്ലോ ഉഫ് എനിക്ക് സഹിക്കാൻ പറ്റാത്ത ആനന്ദം ആണ്.
അന്ന് അവളുടെ കൈ ഞാൻ തിളച്ച എണ്ണയിൽ മുക്കിയപ്പോ അവളുടെ ആ അലർച്ച ഉണ്ടല്ലോ, അതിപ്പോലും എന്റെ കാതിൽ ഇങ്ങനെ കിടക്കാ. അവള് ചെയ്യുന്ന ഓരോ തെറ്റിനും അവളെ ബെൽറ്റ് വച്ച് തല്ലിയും പട്ടിണിക്കിട്ടും പൊള്ളിച്ചും ഒക്കെ ശിക്ഷ കൊടുക്കുമ്പോ എനിക്കുണ്ടാവുന്ന സന്തോഷം അത് വേറെ തന്നെ ആരുന്നു. മരണം വരെ നരകിപ്പിക്കണം എന്നാ കരുതിയത്. സാരമില്ല, മരണം വരെ ഓർക്കാൻ ഉള്ളത് ഞാൻ അവൾക്കു കൊടുത്തിട്ടുണ്ട്.'' എന്നും പറഞ്ഞു ഷെസിൻ പൊട്ടിച്ചിരിച്ചു.
ഞാൻ ചുറ്റും നോക്കിയപ്പോ എല്ലാരുടെ മുഖവും ദേഷ്യം കാരണം ചുവന്നിട്ടുണ്ട്. അക്കുവിനെയും അഫിനെയും സച്ചൂനെയും ബാക്കി ഉള്ളവർ പിടിച്ചു വച്ചിട്ടുണ്ട്. ഞാൻ എല്ലാം കേട്ടിട്ടും സഹിച്ചു നിന്നു. അവളുടെ കണ്ണ് നിറയുന്നത് കാണാൻ വയ്യ.
''ഇത്രയും ഉപദ്രവിക്കാനും വെറുക്കാനും അവളെന്തു തെറ്റാടാ ചെയ്തത്. നിന്നെ സ്നേഹിച്ചു പോയതോ..'' അമാനിക്ക കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു.
അതിനൊരു അട്ടഹാസം ആയിരുന്നു അവന്റെ മറുപടി. ശരിക്കും ഒരു സൈക്കോയെ പോലെ. അല്ല അവൻ ഒരു സൈക്കോ തന്നെയാ ഇല്ലെങ്കിൽ ഇങ്ങനെ ഒന്നും ആർക്കും പെരുമാറാൻ പറ്റില്ല.
''എന്റെ ഉപ്പാനെ എന്നിൽ നിന്നും അകറ്റിയ അവളോട് ഞാൻ ഇത്രയെങ്കിലും ചെയ്യണ്ടേ.. അല്ലെങ്കിൽ ഞാൻ അങ്ങേരുടെ മകനാണെന്ന് പറഞ്ഞിട്ട് എന്താ കാര്യം.'' ഷെസിൻ.
''പഠിപ്പിക്കുന്ന വിദ്യാർത്ഥികളെ സ്വന്തം മക്കളെ പോലെ കാണാതെ അവരുടെ നേരെ കാമത്തോടെ നോക്കിയ അയാളെ പിന്നെ എന്ത് ചെയ്യണമാരുന്നു..'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
''പെണ്ണാണെങ്കി ആണുങ്ങള് നോക്കുകയും ചിലപ്പോ കൈവെക്കുകയുമൊക്കെ ചെയ്യും. വിദ്യാർത്ഥി ആണെന്ന് വച്ച് പെണ്ണല്ലാതെ ആവില്ലല്ലോ.. അപ്പൊ തോന്നിയാൽ ചിലപ്പോ തൊടുകയും തലോടുകയുമൊക്കെ ചെയ്യും. അതിനു ആ പെണ്ണിനില്ലാത്ത പ്രശ്നം നിങ്ങളെ പെങ്ങൾക്കെന്തിനാരുന്നു.'' ഷെസിന്റെ മറുപടി എല്ലാവരിലും ഒരുതരം വെറുപ്പാണ് സൃഷ്ട്ടിച്ചത്. വെറുതെ അല്ല ഉപ്പാന്റെ മോൻ അല്ലെ, ഇങ്ങനെ വരുള്ളൂ.
''ഛെ നീ നിന്റെ ഉപ്പാന്റെ ചോര തന്നെയാടാ. സ്വന്തം വിദ്യാർത്ഥിനികളെ കാമക്കണ്ണുകൊണ്ടു നോക്കിയ ആളുടെ മോനല്ലേ. സ്വന്തം പെങ്ങളെ പോലും നീയൊക്കെ വെറും പെണ്ണായെ കാണുള്ളൂ..'' എന്ന് അഫി പറഞ്ഞതും ഷെസിൻ അവന്റെ കോളറിൽ കേറി പിടിച്ചു.
''ടാ എന്റെ പെങ്ങളെ പറ്റി അനാവശ്യം പറയുന്നോ..'' എന്നും പറഞ്ഞു അലറി.
അപ്പൊ അഫി അവനെ തള്ളിമാറ്റി. ''ഓ നിന്റെ പെങ്ങളെ പറ്റി പറഞ്ഞപ്പോ നിനക്ക് നൊന്തല്ലേ. അപ്പൊ ഞങ്ങളെ പെങ്ങളോട് ഇങ്ങനൊക്കെ ചെയ്ത നിന്നെ എന്താടാ ചെയ്യേണ്ടത്.'' അഫി ദേഷ്യത്തോടെ അലറി.
''തരം കിട്ടിയാൽ അവളെ ഇനിയും ഞാൻ ഉപദ്രവിക്കും, അത് ഞാൻ എന്റെ ഉമ്മാക്ക് കൊടുത്ത വാക്കാണ്. എന്റെ ഇക്കാക്ക കാരണ, ഇല്ലെങ്കിൽ അവളിപ്പോ ഏതേലും ചുവന്ന തെരുവിൽ കിടന്നേനെ. പ്രസവം കഴിഞ്ഞ അങ്ങനെ ഒരിടത്തു അവളെ കൊണ്ട് പോയി തള്ളാൻ ആയിരുന്നു എന്റെ പ്ലാൻ, പക്ഷെ ഇക്കാക്ക എല്ലാം കുളമാക്കി. ഞാൻ വരുന്നതിനു മുന്നേ അവളെ രക്ഷിച്ചു പറഞ്ഞയച്ചു. ഇനി ഒരിക്കൽ അവളെ എന്റെ കയ്യിൽ കിട്ടിയാൽ ധാ ഈ കയ്യിൽ കിടന്നു പിടഞ്ഞു തീരും അവ...'' എന്ന് പറയുമ്പോളേക്കും എന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞിരുന്നു.
പിന്നെ കൊളുത്താൻ വച്ച മാലപ്പടക്കം പോലെ ഒരോരുത്തരും അവനു കൊടുത്തു. അടിച്ചു അവന്റെ ഊപ്പാടിളക്കി.
''ടാ ഈ കൈ കൊണ്ടല്ലേ നീ എന്റെ ആമിയുടെ മേൽ മണ്ണെണ്ണ ഒഴിച്ച് അവളെ കത്തിക്കാൻ നോക്കിയത്..'' എന്നും പറഞു ഞാൻ അവന്റെ കൈ അങ്ങ് തിരിച്ചൊടിച്ചു. അവൻ വേദന കാരണം അലറി. പക്ഷെ ശബ്ദം പുറത്തു വന്നില്ല. കാരണം പ്രവീൺ അവന്റെ വായ പൊത്തിപ്പിടിച്ചിട്ടാ ഉള്ളത്. ഞങ്ങൾ അടി തുടങ്ങിയപ്പോ തന്നെ അവനെ വലിച്ചു സ്റ്റെയർകസിന്റെ അടുത്തേക്കുള്ള ഡോർ തുറന്നു അകത്തേക്ക് കേറ്റിയിരുന്നു.
''നിന്റെ കുഞ്ഞു വയറ്റിൽ ഉള്ളപ്പോൾ അല്ലേടാ നീ എന്റെ അമ്മൂനെ തള്ളി താഴെ ഇട്ടതു. അപ്പൊ അവൾക്കു എത്ര വേദനിച്ചു കാണുമെന്നു അറിയോ... അറിയോടാ നിനക്ക്'' എന്നും പറഞ്ഞു ഷെസിന്റെ അടിവയറ്റിൽ സച്ചു മുട്ടുകാല് കേറ്റി. ഞങ്ങടെ ഓരോരുത്തരുടെയും കൈത്തരിപ്പ് തീരുന്നവരെ ഞങ്ങളവനെ തല്ലി.
''ഈ കിട്ടിയതൊക്കെ എന്റെ പെങ്ങൾക്ക് നീ കൊടുത്തതിന്റെ മുതലും പലിശയും പലിശ്ശേടെ പലിശയും ആയി കൂട്ടിക്കോ. പിന്നെ ഞങ്ങളാണ് ഇതൊക്കെ ചെയ്തതെന്ന് നീ ആരോടേലും പറഞ്ഞാൽ ഞങ്ങള് ഒരു വരവ് കൂടി വരും. അതും നിന്റെ വീട്ടിലേക്കു. അവിടെ ഉള്ള ആ പരട്ടക്കിളവി ഇല്ലേ, അവരെയും പിന്നെ പൂർണ്ണഗർഭിണിയായ നിന്റെ പെങ്ങളെയും ഞങ്ങൾ അങ്ങ് തീർക്കും. അറിയാലോ നിനക്ക് ഞങ്ങളെ തറവാടിന്റെ പറ്റി. ഒരു പട്ടിയും ഞങ്ങളോട് ചോദിക്കാൻ വരില്ല.'' അമാനിക്കാന്റെ ഡയലോഗ് കേട്ട് ഞങ്ങളെല്ലാവരും അങ്ങേരെ കണ്ണും തളളി നോക്കി നിന്നുപോയി.
അപ്പൊ ഇക്ക തിരിഞ്ഞിട്ടു ചുമ്മാ എന്ന് പറഞ്ഞു കണ്ണടച്ച് കാണിച്ചു. അങ്ങനെ അവനെ ആ സ്റ്റെയർകസിന്റെ താഴെ ഇട്ടു. ഷാജു അവിടുള്ളോരാളോട് ഒരാൾ സ്റ്റെപ്പിന്റെ താഴെ വീണു കിടക്കുന്നു എന്ന് പറഞ്ഞു. അയാൾ എല്ലാരേയും കൂടീട്ടു വന്നു. കൂട്ടത്തിൽ ഞങ്ങളും ഉണ്ടായിരുന്നു.
ഷെസിനോട് എന്താ പറ്റിയതെന്ന് മാനേജർ ചോദിച്ചപ്പോ കാലു തെറ്റി വീണതാണെന്നു പറഞ്ഞു. അപ്പൊ ഞങ്ങള് അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് അവിടുന്ന് നിങ്ങളിരിക്കുന്നിടത്തേക്കു വന്നു.'' ഇതാണ് ഉണ്ടായത്.
''ഛെ ഞങ്ങൾക്ക് ഒന്ന് കൊടുക്കാൻ പറ്റിയില്ലല്ലോ..'' സാറ സങ്കടത്തോടെ പറഞ്ഞു.
''അതെ അവന്റെ സെന്റർ ബോൾട്ട നോക്കി കൊടുക്കണമാരുന്നു.'' ചാരു മുഷ്ടി ചുരുട്ടിക്കൊണ്ടു പറഞ്ഞു.
''എന്റെ മുത്ത് മനസ്സിക്കണ്ടാ ഏട്ടൻ മാനത്തു കാണൂലെ.. കൊടുത്തിട്ടുണ്ട് മോളെ.'' സച്ചു ചാരുവിന്റെ കവിളിൽ നുള്ളിക്കൊണ്ടു പറഞ്ഞു.
''നിങ്ങളെന്റെ മുത്താണ് മുത്തേ..'' എന്നും പറഞ്ഞു ചാരു സച്ചൂനെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ കൊടുത്തു. ഓഒ.. എന്ന് പറഞ്ഞു ഞങ്ങൾ എല്ലാരും അവരെ കളിയാക്കി.
''ടീ ഞാൻ ആണ് അവന്റെ കൈ ഓടിച്ചത്.'' ഷാജുവാണ്
''ആണോ..'' എന്നും പറഞ്ഞു സാറ അമ്മൂട്ടിയെ കൊണ്ട് ഷാജുവിന് ഒരു കിസ് കൊടുപ്പിച്ചു. ഷാജു സാറയെ നോക്കി മുഖം വീർപ്പിച്ചിരുന്നു.
''ഞാനും നല്ല ഇടി കൊടുത്തിട്ടുണ്ട്..'' ഞാൻ ആമിയോട് പറഞ്ഞു.
''അതോണ്ട്..'' ആമി
''അല്ല എനിക്കൊന്നും ഇല്ലേ'' എന്നും ചോദിച്ചു എന്റെ കവിള് കാണിച്ചു കൊടുത്തതും ആ വവ്വാല് എന്റെ താടി പിടിച്ചു വലിച്ചു.. ഞാൻ വേദന കൊണ്ട് അലറിപ്പോയി.
''ഇത് മതിയോ, അതോ ഇനിയും വേണോ..'' ആമി.
''അയ്യോ വേണ്ട, ഇത് തന്നെ ധാരാളം..'' എന്നും പറഞ്ഞു ഞാൻ പുറത്തോട്ടു നോക്കി ഇരുന്നു.
''അല്ല നിങ്ങളൊന്നും കൊടുത്തില്ലേ??'' പ്രിയ പ്രവീണിനോട് ചോദിച്ചു.
''കൊടുത്തു, നല്ല ഭേഷായി കൊടുത്തു. അതും അവന്റെ നട്ടെല്ല് നോക്കി. റബ്ബറിന്റെ ആയോണ്ട് അതികം ഒന്നും സംഭവിക്കാൻ ചാൻസ് ഇല്ല. എന്നാലും അവനു നല്ല വേദന ആയിട്ടുണ്ട്. അമ്മാതിരി കരച്ചിൽ ആയിരുന്നു.'' പ്രവീൺ പറഞ്ഞു.
''എന്നിട്ടു നിങ്ങക്കൊന്നും വേണ്ടേ??'' പ്രിയ.
''അയ്യോ വേണ്ട അവര് കൊടുത്ത് ഞാൻ കണ്ടു. ഞാൻ റൂമിൽ എത്തിയിട്ട് വാങ്ങികൊള്ളാം. അതാവുമ്പോ പകരംവീട്ടാൻ എങ്കിലും പറ്റും. ഏത്..'' എന്നും പറഞ്ഞു പ്രവീൺ പ്രിയയെ നോക്കി പിരികം പൊക്കി കാണിക്കാ.
''ആണോ, ചെ ഞാൻ കരുതി നിങ്ങള് തല്ലു പിടിച്ചിട്ടൊക്കെ വന്നതല്ലേ നല്ലൊരു സമ്മാനം തരാമെന്നു. ആഹ് വേണ്ടെങ്കിൽ പോട്ടെ. ഞാനതു നിനക്ക് താരാട്ടു എന്റെ അമ്മൂട്ടി.'' എന്നും പറഞ്ഞു പ്രിയ അമ്മൂട്ടിയുടെ രണ്ടു കവിളിലും ഉമ്മ കൊടുത്തു.
'' ടീ ദുഷ്ട്ടെ ഇത് ആദ്യേ പറഞ്ഞൂടെ.'' എന്നും പറഞ്ഞു പ്രവീൺ പ്രിയയുടെ പിന്നാലെ കൂടി.
അങ്ങനെ തല്ലും പരിഭവങ്ങളും സ്നേഹം പങ്കുവെക്കലോക്കെ ആയി ഞങ്ങളെ യാത്ര തുടർന്ന്. കുറച്ചു കഴിഞ്ഞു എല്ലാരും ഉറങ്ങാൻ തുടങ്ങി. എല്ലാത്തിനും നല്ല ക്ഷീണം ഉണ്ട്.
സച്ചുവും പ്രവീണും ഷാജുവും അവരവരുടെ പങ്കാളികളുടെ തോളിൽ ചാരി കിടക്കാ.
ഞാൻ നോക്കിയപ്പോ എന്റടുത്തിരിക്കുന്ന സാധനം സഞ്ചാരിയിലെ ആങ്കറെ പോലെ പുറത്തെ ഓരോ കാഴ്ചയും ഒപ്പി എടുക്കുന്നു. ഇവളെ ഞാൻ എങ്ങനെ വളച്ചു അവളുടെ ഇഷ്ട്ടം പറയിപ്പിക്കും പടച്ചോനെ. അവരെപ്പോലെ എപ്പോളാ ഞങ്ങൾക്കും ഇങ്ങനെ തോളിൽ ചാരി കയ്യും പിടിച്ചു ഇരിക്കാൻ പറ്റാ, ആഹ് അല്ലാഹ്ക്കറിയാം..
പിന്നെ ഞാൻ മെല്ലെ കണ്ണും അടച്ചു സീറ്റിൽ ചാരി ഉറങ്ങിയപോലെ കിടന്നു. എന്നിട്ടു പതിയെ ആമിയുടെ തോളിലേക്ക് ചാരി ഇരുന്നു. അപ്പൊ അവളെന്റെ തലയെടുത്തു നേരെ വച്ചു. വീണ്ടും അറിയാത്ത പോലെ അവളെ തോളിലേക്ക് വീണു. പെണ്ണപ്പൊ തന്നെ ഒരു തട്ടായിരുന്നു.
''മോനെ ഡ്രാക്കുള്ളേ വേണ്ടാട്ടോ... കള്ള ഉറക്കമൊക്കെ അങ്ങ് പള്ളീപ്പോയി കാണിച്ച മതി.'' ആമി.
''പോടീ, നിനക്ക് വേണ്ടി ഫയിട്ടൊക്കെ നടത്തിയ എന്റെ തല ഒന്ന് താങ്ങാൻ പോലും വയ്യ അല്ലെ..'' എന്നും പറഞ്ഞു ഞാൻ കണ്ണും പൂട്ടി സീറ്റിലേക്ക് ചാരി ഇരുന്നു. അറിയാതെ ഞാനും ഉറങ്ങിപ്പോയി. പെട്ടെന്ന് ബ്രേക്ക് അടിച്ചപ്പോളാ ഉറക്കം ഞെട്ടിയത്.
അപ്പൊ ഞാനാകെ പകച്ചുപ്പോയി. അടുത്ത നിമിഷം ഞാൻ ഹാപ്പി ആയി. വേറൊന്നുമല്ല ഇപ്പൊ ഞാൻ ആമിയുടെ മടിയിൽ തലവച്ചു കിടക്കാ. അവളെന്റെ മുടിയിയലൂടെ കൈ ഓടിക്കുന്നുണ്ട്. റബ്ബേ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ. പെട്ടെന്നാണ് അവള് എന്റെ നെറ്റിയിൽ അവളെ ചുണ്ടുകൾ ചേർത്തത് കൂടെ രണ്ടു തുള്ളി കണ്ണീരും എന്റെ മുഖത്തേക്കിറ്റി. പാവം എന്നെ പിരിയുന്നത് ആലോചിച്ചാവും.
ഇല്ല ആമി എന്റെ ചങ്കിൽ ജീവനുള്ളിടത്തോളം കാലം ഞാൻ നിന്നെ വിടില്ല പെണ്ണെ. നീ എന്റെ കൂടെ തന്നെ ഉണ്ടാവും. ഞാൻ മെല്ലെ ചുറ്റും നോക്കി. അപ്പൊ ബാക്കി എല്ലാരും നല്ല ഉറക്കം ആണ്. പിന്നെ ആമി ഹക്കീമിക്കാനോടു വർത്താനം പറയാൻ തുടങ്ങി..
മെല്ലെ അവളുടെ തലോടലും ആസ്വദിച്ചു അങ്ങനെ കിടന്നു. പെട്ടെന്ന് എനിക്കൊരു കുസൃതി തോന്നി. ഞാൻ പെട്ടെന്ന് താഴോട്ട് വീഴാൻ പോവുന്ന പോലെ കാണിച്ചു. അപ്പൊത്തന്നെ അവള് മറ്റേ കൈ കൊണ്ട് എന്നെ വട്ടം പിടിച്ചു. ആഹാ ഇപ്പൊ നല്ല സുഗമായി കിടക്കാൻ പറ്റുന്നുണ്ട്. ഞാൻ മെല്ലെ ഉറക്കം പിടിച്ചു.
@@@@@@@@@@@@@@@@@@@@@@@
ഷാദ് പറയുന്നതൊക്കെ കേട്ട് വണ്ടറടിച്ചിരിക്കായിരുന്നു. എനിക്ക് വേണ്ടി ഇവരൊക്കെ ഷെസിനെ പഞ്ഞിക്കിട്ടത് ഓർത്തപ്പോ നല്ല സന്തോഷം തോന്നി. ചാരു സന്തോഷം കാരണം സച്ചുവേട്ടന് ഉമ്മയൊക്കെ കൊടുത്തു. അപ്പോഴാണ് ഷാദിന്റെ ഒലക്കമേലെ ചോദ്യം അവനൊന്നും ഇല്ലേ എന്ന്. അപ്പൊ തന്നെ ആ കൊരങ്ങന്റെ താടിപിടിച്ചു വലിച്ചു.
പാവം നല്ല വേദന ആയെന്നു അവന്റെ അലർച്ച കേട്ടപ്പോ മനസ്സിലായി.പക്ഷെ ഇതിപ്പോ ആവശ്യം ആണ്. ആ ഡ്രാക്കുളക്കു എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അവന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേടുണ്ട്.
ഷാദിന്റെ നോട്ടത്തിലും ഡയലോഗിലും ഒക്കെ എന്തോ ഒരു മാറ്റം. ഇന്ന് അവന്റെ കൈ മുറിഞ്ഞത് കണ്ടു ഞാനവനെ കെട്ടിപ്പിടിച്ചപ്പോ ആർക്കും എന്നെ വിട്ടുകൊടുക്കില്ല എന്ന രീതിയിലാ അവൻ എന്നെ അവനിലേക്ക് ചേർത്ത് പിടിച്ചത്. പടച്ചോനെ എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ല.
പെട്ടെന്നാണ് ഷാദ് ഉറങ്ങി എന്റെ തോളിലേക്ക് വീണത്. ഞാൻ അവനെപ്പിടിച്ചു നേരെ തല വച്ചു കിടത്തി. അപ്പൊ ധാ ആ ജന്തു മെല്ലെ കണ്ണ് തുറന്നു നോക്കി വീണ്ടും എന്റെ തോളിലേക്ക് വീണു. അപ്പൊത്തന്നെ ഞാൻ അവനെ പിടിച്ചു തള്ളി. അപ്പോ അവന്റെ ഒരു ഓഞ്ഞ ഡയലോഗും.
എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് മോളെ ആമീ. കുറച്ചു സൂക്ഷിക്കുന്നത് നല്ലതാ, ചെക്കന് പ്രേമപ്പനി പിടിച്ചോ എന്നൊരു സംശയം. അങ്ങനെ ഉണ്ടായാൽ ഷാനു, ഇല്ല ഒരിക്കലും പാടില്ല. ഞാൻ അവനിൽ നിന്നും അകലം പാലിക്കണം.
അങ്ങനെ ഓരോന്ന് ചിന്തിക്കുമ്പോളാണ് ഷാദ് ഉറങ്ങി മറ്റെസൈഡിലേക്കു വീഴുന്നത് കണ്ടത്. ഇപ്പൊ ശരിക്കും ഉറങ്ങീട്ടുണ്ട്. പാവം ഞാൻ അവന്റെ തല പിടിച്ചു എന്റെ തോളിലേക്ക് ചാരി ഇരുത്തി. എന്നിട്ടും ഒരു കാര്യമില്ല, അവന്റെ തല ക്ലോക്കിന്റെ പെൻഡുലം മാതിരി അങ്ങോട്ടും ഇങ്ങോട്ടും ആടിക്കളിക്കാ. ആദ്യം കരുതി അവൻ അഭിനയിക്കുന്നതാണെന്നു. പക്ഷെ സീറ്റിൽ നിന്നും വീഴാൻ പോയപ്പോ ആ സംശയം മാറിക്കിട്ടി.
പതിയെ അവന്റെ തല പിടിച്ചു എന്റെ മടിയിലേക്കു കിടത്തി, ആ മുടിയിലൂടെ വിരലോടിച്ചു. ആ മുഖത്തേക്ക് നോക്കുമ്പോ ഒരിക്കലും അവനിൽ നിന്നും അകലാൻ ഇടവരല്ലേ എന്ന് പ്രാർത്ഥിക്കണം എന്നുണ്ട്. പക്ഷെ അത് പാടില്ല, ഞാൻ കാരണം ആരും വേദനിക്കാൻ പാടില്ല.
യാ അല്ലാഹ് അവന്റെ മനസ്സിൽ ഉള്ളത് നീ സാധിച്ചു കൊടുക്കണേ. അവൻ സ്നേഹിക്കുന്ന പെണ്ണിൽനിന്നും അവനെ നീ ഒരിക്കലും അകറ്റല്ലേ. എന്നും ഇവൻ സന്തോഷത്തോടെ ജീവിക്കണേ. അങ്ങനെ ഓരോന്ന് ദുആ ചെയ്തു ഇരുന്നു.
എനിക്കിപ്പോ എന്റെ ഇക്കാക്കമാരെ തിരിച്ചു കിട്ടി. ഇനി മരണം വരെ അവരുടെ കൂടെ ജീവിക്കണം. അതിനു ഷാദിന്റെ കൂടെയുള്ള ഓർമ്മകൾ തന്നെ ധാരാളം. എന്റെ കണ്ണ് നിറഞ്ഞു ഒഴുകി. അപ്പൊ അറിയാതെ തന്നെ അവന്റെ നെറ്റിയിൽ എന്റെ ചുണ്ടുകൾ പതിഞ്ഞു. കൂടെ എന്റെ കണ്ണീർതുള്ളികളും. ഞാൻ വേഗം അത് ഷാൾ വച്ചു തുടച്ചു കളഞ്ഞു.
മുന്നോട്ടു നോക്കിയപ്പോ ഹക്കീമിക്ക പൊരിഞ്ഞ ഡ്രൈവിങ്ങിൽ. പിന്നെ ഇക്കാനോടു കത്തിയടിച്ചിരുന്നു. അപ്പോഴാണ് പെട്ടെന്ന് ഷാദ് വേഴൻ പോയത്. വേഗം അവനെ ഒരു കൈ കൊണ്ട് താങ്ങിപ്പിടിച്ചു.
കുറച്ചു നേരത്തെ യാത്രക്കൊടുവിൽ ഒരു ഹോട്ടലിനു മുന്നിൽ നിർത്തി. എല്ലാരും എണീറ്റിട്ടും എന്റെ മടിയിൽ കിടക്കുന്ന സാധനത്തിനു ബോധം വരുന്നില്ല.
അവസാനം ഞാൻ മാറിയിരുന്നു, സച്ചുവേട്ടൻ അവനെ പിടിച്ചു വലിച്ചു എണീപ്പിച്ചു ഏട്ടന്റെ തോളിലേക്ക് ചാരി ഇരുത്തി. അപ്പൊത്തന്നെ ആ കൊരങ്ങൻ സച്ചുവേട്ടനെ പിടിച്ചു കവിളിൽ കിസ് കൊടുത്തു.
''ടാ തെണ്ടീ... എന്താടാ ചെയ്യുന്നേ???'' എന്നും പറഞ്ഞു സച്ചുവേട്ടൻ കവിള് തുടച്ചു.
''പോവല്ലേ മുത്തേ ഒന്നൂടെ..'' എന്നും പറഞ്ഞു പിന്നെയും സച്ചുവേട്ടനെ ഉമ്മ വച്ചു. അപ്പൊ തന്നെ ചാരു കുറച്ചു വെള്ളം അവന്റെ മുഖത്തേക്ക് ആക്കി. അപ്പൊ അവൻ സച്ചുവേട്ടന്റെ കവിളിൽ ചുണ്ടും അമർത്തി ഇരിക്കാ. ഏട്ടനെ കണ്ടതും ഷാദ് പിടിച്ചൊരു തള്ളായിരുന്നു.
''ചെ അലവലാതീ, നീ എവിടുന്നു വന്നെടാ...'' എന്നും പറഞ്ഞു ചുണ്ടൊക്കെ തുടക്കുന്നുണ്ട്. ഞങ്ങളൊക്കെ ഇതൊക്കെ കണ്ടു ഫുൾ ചിരിയിലാ.
''അലവലാതിയോ, നേരത്തെ മുത്തായിരുന്നല്ലോ. എന്നെ കേറി ഉമ്മവച്ചതും പോരാ എന്നിട്ടു ചീത്തയും വിളിക്കുന്നു. ചാരു വെള്ളം ഒഴിച്ചില്ലാരുന്നെങ്കിൽ നീ എന്റെ മാനംക്കളഞ്ഞേനെ, അയ്യേ..'' എന്നും പറഞ്ഞു സച്ചുവേട്ടൻ വേഗം ചാരുവിന്റെ പിന്നിൽ പോയി നിന്നു.
''പോടാ അവിടുന്ന്, അത് നിനക്ക് തന്നതൊന്നും അല്ല.'' ഷാദ് മുഖം ടവ്വലിൽ തുടച്ചോണ്ടു പറഞ്ഞു.
''പിന്നെ ആർക്കായിരുന്നു മോനെ.. ആർക്കായാലും ഇത്ര ആക്രാന്തം പാടില്ല.'' എന്നും പറഞ്ഞു ഷാജുക്ക ചിരിച്ചു.
''അത് ഞാൻ സ്വപ്നത്തിൽ ആമ...'' പറയാനുള്ളത് ഷാദ് പകുതിക്കു വച്ചു നിർത്തി. ഞാൻ ചിരിർത്തി അവനെ നോക്കി. അവൻ ആമി എന്നാണോ പറയാൻ പോയത്. ഏയ് ആവില്ല, പടച്ചോനെ ഇനി അങ്ങനെ ആണോ... സച്ചുവേട്ടൻ വന്നില്ലായിരുന്നെങ്കിൽ ശരിക്കും അത് എനകെന്നെ കിട്ടിയേനെ. ആ കോന്തൻ എന്താ പറയാൻ പോവുന്നതെന്ന് നോക്കി ഇരുന്നു.
@@@@@@@@@@@@@@@@@@@@@@@
പടച്ചോനെ പെട്ടല്ലോ. ആമിയെ ആണ് സ്വപ്നം കണ്ടതെന്ന് പറഞ്ഞാൽ അവളെന്നെ പച്ചയ്ക്കു കത്തിക്കും.
''ആ അത് ഞാൻ അമ്മൂട്ടി എന്നോട് ഉമ്മ ചോദിച്ചു എന്ന് സ്വപ്നം കണ്ടതാ..'' ഞാൻ പറഞ്ഞു.
അപ്പൊ എല്ലാരും എന്നെ നോക്കി. ഞാൻ കണ്ണടച്ച് കാണിച്ചപ്പോ ഓ അങ്ങനെ ആണോ എന്നും പറഞ്ഞു പുറത്തേക്കു ഇറങ്ങാൻ തുടങ്ങി. ഇല്ലെങ്കിൽ സീൻ ആവുമെന്ന് അവർക്കറിയാം. അങ്ങനെ അവിടെ കേറി ഫുഡ്ഡും തട്ടി എല്ലാരും റൂമിലേക്ക് വിട്ടു.
റൂമിലെത്തിയതും ഫ്രഷ് ആയതും ഉറങ്ങിയതുമൊക്കെ ഒരു സ്വപ്നം പോലെ തോന്നി. അത്രയും ക്ഷീണം ഉണ്ടായിരുന്നു. രാവിലെ ആമി വന്നു വിളിച്ചപ്പോളാ എണീറ്റെ.
പിന്നെ റെഡി ആയി വേഗം ഇറങ്ങി.
ലാബിലേക്ക് കേറിയപ്പോ തന്നെ കണി യാസിയായിരുന്നു. അവൻ ഞങ്ങളെയൊക്കെ ഒരു വല്ലാത്ത നോട്ടം നോക്കുന്നുണ്ടായിരുന്നു. അവസാനം ആ കണ്ണുകൾ ആമിയിൽ നിന്നു.
അപ്പൊ ഞാൻ ആമിയോട് ഒന്നൂടി ചേർന്ന് നടന്നു. മെല്ലെ അവളുടെ ഷോൾഡറിലൂടെ കയ്യിട്ടു. അവള് എന്താ എന്ന രീതിയിൽ എന്നെ നോക്കിയപ്പോ ഞാൻ കണ്ണുകൊണ്ടു യാസിയെ കാണിച്ചു കൊടുത്തു. അപ്പൊ ആ വവ്വാല് എന്നെ നോക്കി ഇളിക്കാ. എന്നിട്ടെന്റെ കൈ തട്ടി മാറ്റി.
@@@@@@@@@@@@@@@@@@@@@@@
ഇവന് മുഴുത്ത അസൂയ തന്നെ. പെണ്ണുങ്ങളേക്കാൾ കഷ്ട്ടം ആണ് ഷാദ്. യാസിയുടെ നോട്ടം എന്റെ നേരെ ആണെന്ന് അറിഞ്ഞതും അട്ടയെപ്പോലെ വന്നു ഒട്ടി നിക്കാ.
''ആഹ് വന്നോ എങ്ങനുണ്ടാരുന്നു ഹണിമൂൺ..'' ഒരു പെൺശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
എല്ലാരുടെയും നോട്ടം അവളെമേലെ തന്നെ ആയിരുന്നു. പക്ഷെ അവളെ നോട്ടം ഷാദിന്റെ മേലെ തന്നെ ആയിരുന്നു.
''എന്താ നോക്കുന്നെ. ഞാൻ വരില്ലാ എന്ന് വിചാരിച്ചോ??? എന്നെ ചതിക്കാമെന്നു കരുതി അല്ലെ.. അങ്ങനൊന്നും ഞാൻ വിടില്ല.'' ഷാദിന്റെ മുഖത്ത് നിന്ന് ചോര തൊട്ടെടുക്കാം എന്ന അവസ്ഥയിൽ ആണ് ഉള്ളത്. എന്ത് നടക്കും എന്ന് നോക്കി ഞങ്ങൾ അവിടെ നിന്നു. എൻറെ ഉള്ള് കിടന്ന് പിടക്കാൻ തുടങ്ങി.
ഇവൾ ആരാ... എല്ലാരേം മുഖത്ത് ആ ചോദ്യം ഉണ്ട്. പക്ഷെ ഷാദിന് അവളെ നന്നായി അറിയാമെന്നു എനിക്ക് മനസ്സിലായി.
''നീ എന്താ കരുതിയെ ഇവനെ തട്ടിയെടുക്കാമെന്നോ?? നടക്കൂല്ല മോളെ..'' ആ പെണ്ണ് പറഞ്ഞു.
പെട്ടെന്ന് ഷാദ് അവളെ ചെവി പിടിച്ചു. ''എന്താടീ നിന്റെ പ്രശ്നം??''
''ആഹ് ഷാദ്ക്കാ വിട്. എനിക്ക് വേദന എടുക്കുന്നു. ഞാനൊരു തമാശ കാണിച്ചതല്ലേ..'' എന്നും പറഞ്ഞു അവള് ചിരിച്ചു. ഞാൻ ഇതൊക്കെ കണ്ടു വണ്ടറടിച്ചു നിക്കാ. ഞാൻ ഷാദിനെ നോക്കി പിരികം പൊക്കി ആരാ എന്ന് ചോദിച്ചു.
''അവനോടു കോപ്രായം കാണിക്കണ്ട. ഞാൻ ആരാണെന്നല്ലേ, പറയാം. അതിനു മുമ്പ് ഈ ജന്തൂനോട് എന്റെ ചെവി വിടാൻ പറ.'' ആ പെൺകുട്ടി പറഞ്ഞു.
''ജന്തൂന്നോ.. നിന്റെ ചെവി ഇന്ന് ഞാനിങ്ങു എടുക്കും...'' ഷാദ്.
ഞാൻ അവന്റെ കൈ വിടുവിച്ചു, അവൾ എന്റെ പിറകിൽ വന്നു നിന്നു.
''ആരാ ഇത് ഷാദ്..'' ഞാൻ ചോദ്ചു.
''ആഹ് ഇവളെ നിനക്കറിഞ്ഞൂടാ പക്ഷെ ഇവളെ കെട്ടിയോനെ നിനക്ക് പരിജയം കാണും.. പറഞ്ഞു വരുമ്പോ വകയിൽ നിന്റെ ആങ്ങളയായി വരും. ഡാ തെണ്ടീ നീ എവിടെ ഒളിച്ചിരിക്കാ...??'' ഷാദ് വിളിച്ചു ചോദിച്ചു.
അപ്പൊ ദേ വരുന്നു നമ്മളെ പൊന്നാര ആഷിക്ക ഒരു വളിഞ്ഞ ഇളിയും പാസ്സാക്കി.
''അപ്പൊ ഇത് നൂറയാണോ..'' ഞാൻ ചോദിച്ചു. ആശിക്കാനോടു കുറെ വട്ടം ഫാമിലി ഫോട്ടോ ചോദിച്ചിട്ടുണ്ട്. പക്ഷെ ഇക്ക കാണിച്ചു തന്നിട്ടില്ല. നേരിട്ട് കണ്ടാ മതി എന്ന് പറയും. അബാൻ മോനെ കണ്ടിട്ടുണ്ട്.
''നിങ്ങക്കൊക്കെ ഒരു സർപ്രൈസ് ആയിക്കോട്ടെ വിചാരിച്ചു..'' ആഷിക്ക.
''ഓ ബല്ലാത്ത സർപ്രൈസ് ആയിപ്പോയി.'' സച്ചുവേട്ടൻ. ഷാദും സച്ചുവേട്ടനും ഒഴിച്ച് ആരും അവരെ കണ്ടിട്ടില്ല.
''അല്ല നിങ്ങളെന്താ ഇവിടെ??'' ഞാൻ ചോദിച്ചു.
''അത് ഞങ്ങൾ ഇന്നലെ രാവിലെ എത്തിയതാ. മോന് നാളെ ക്ലാസ് തുടങ്ങും. ഇന്നലെ രാത്രി ആയപ്പോ മോന് നല്ല പനി. അതോണ്ട് ഡോക്ടറെ കാണാൻ വന്നതാ. അപ്പൊ നിങ്ങക്കൊരു സർപ്രൈസ് തരാന്നു വിചാരിച്ചു, പിന്നെ ഇവൾക്കൊരു ഷോക്കും.'' ആഷിക്ക എന്നെ കാണിച്ചു പറഞ്ഞു. ഞാൻ അപ്പൊ തന്നെ ഇക്കാന്റെ വയറ്റിനൊരു കുത്തു കൊടുത്തു.
''ടീ കളിക്കല്ലേ, രാവിലെ ഒരു കാലിച്ചായയും കുടിച്ചു ഇറങ്ങിയതാ. ബാത്റൂമിൽ പോവാൻ പോലും ടൈം കിട്ടിയില്ല. മൊത്തത്തിൽ വൃത്തികേടാകും..'' ആഷിക്ക.
''അയ്യേ, വൃത്തികെട്ടവൻ..'' ഷാദ്.
അങ്ങനെ അവരേം കൂട്ടി ഞാനും ഷാദും ചാരുവും സച്ചുവേട്ടനും കാന്റീനിലേക്കു പോയി. ലാബിൽ യാസിയും അർജുനും ഉണ്ട്. സാറക്കും സ്നേഹക്കും നയിറ്റാണ്.
നൂറയോടും അബിയോടും കത്തി അടിച്ചിരുന്നു. സിനൂക്ക വരാൻ ഇനിയും രണ്ടാഴ്ച കഴിയും എന്നാണു പറഞ്ഞത്. ഇക്കാന്റെ കുടുംബത്തിൽ രണ്ടു കല്യാണം ഉണ്ട് പോലും.
നൂറ അവരുടെ ലവ് സ്റ്റോറിയോക്കെ പറഞ്ഞു തന്നു. അവരെ ഒളിച്ചോട്ടവും കല്യാണവുമൊക്കെ വലിയ ഇഷ്യൂ ആയിരുന്നു. ഷാദ് ആണ് എല്ലാ കാര്യത്തിനും അവരുടെ കൂടെ തന്നെ ഉണ്ടായത്. പിന്നെ നൂറ ഷാദിന്റെ അമ്മായിന്റെ മോളും കൂടി ആണ്. അത് ആ ഡ്രാക്കുള എന്നോട് പറഞ്ഞില്ല.
കുറച്ചു കഴിഞ്ഞു അവർ പോയി. ഞങ്ങൾ തിരിച്ചു ലാബിലേക്ക് വിട്ടു. രണ്ടു ദിവസം അടിച്ചു പൊളിച്ചു നടന്നോണ്ടു വല്ലാത്ത മടി തോന്നി'ജോലി ചെയ്യാൻ.. ജോലിക്കിടയിലും ആ ഡ്രാക്കുള എന്നെ ചുറ്റിപറ്റി നടന്നു. കോന്തന് വല്ലാണ്ടെന്തോ പറ്റീട്ടുണ്ട്.
ഉച്ചയ്ക്ക് ഞങ്ങൾ എല്ലാരും ഒരുമിച്ചു ഫുഡ് കഴിക്കാൻ പോയി. ഷാദ് ആണെങ്കിൽ എന്റെ മുഖത്ത് അവന്റെ എന്തോ കളഞ്ഞുപോയ പോലെ ഫുൾ ടൈം നോക്കിക്കൊണ്ടിരിക്കാ. എനിക്കാകെ ചടച്ചു. അപ്പൊത്തന്നെ കാലിനൊരു ചവിട്ടു കൊടുത്തു. അപ്പൊ നോട്ടം മാറ്റി.
പിന്നെ ഞാൻ ചാരൂനോട് കത്തി അടിച്ചോണ്ടിരിക്കുമ്പോളാ അവളെന്നെ തോണ്ടുന്ന. ഞാൻ എന്താ എന്ന് ചോദിച്ചപ്പോ തല കൊണ്ട് അങ്ങോട്ട് നോക്ക് എന്ന് ആക്ഷൻ കാണിച്ചു. നോക്കിയപ്പോ ധാ ആ കോന്തൻ വീണ്ടും എന്നേം നോക്കി ഇരുന്നിട്ട് ഫുഡിൽ കളം വരച്ചോണ്ടിരിക്കുന്നു.
ഞാൻ നോക്കിപ്പേടിപ്പിച്ചപ്പോ ആ ജന്തു എന്നെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് ചുണ്ടു കൊണ്ട് കിസ് തരുന്ന പോലെ ആക്ഷൻ കാണിച്ചു. ഞാൻ അപ്പൊ തന്നെ മുഖം തിരിച്ചു കളഞ്ഞു.
പിന്നീടുള്ള സമയവും ഷാദ് ഇങ്ങനൊക്കെ തന്നെ ആരുന്നു. രാത്രി ഫുഡ് ഒക്കെ കഴിച്ചിട്ട് കിടക്കാൻ പോവുമ്പോള ഷാദിന്റെ ഒരു ചോദ്യം കേട്ടത്.
''അല്ല ആമീ അന്ന് നമ്മൾ റിസോർട്ടിൽ ഒരുമിച്ചല്ലേ കിടന്നേ, ഇവിടേം അങ്ങനെ ആയ എന്താ.. വലിയ കട്ടിലും കുറെ പില്ലോയും ഒക്കെ ഉണ്ടല്ലോ..'' എന്നും ചോദിച്ചു ആ ജന്തു പിരികം പൊക്കിക്കളിക്കാ.
''ഓ വേണ്ടാ..'' ഞാൻ പറഞ്ഞു.
''അതെന്താ..'' ഷാദ്.
''അത് അന്ന് മോനെന്റെ ഫ്രണ്ട് ആരുന്നു.'' ഞാൻ
''എന്താ ഇപ്പൊ അല്ലെ.'' ഷാദ് മുഖം കൂർപ്പിച്ചു ചോദിച്ചു.
''അതെ, പക്ഷെ അന്നേരം മോന്റെ സ്വഭാവം ഇങ്ങനെ അല്ലാരുന്നു.. പക്ഷെ ഇപ്പൊ വേറെന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക് ഉണ്ട്.'' ഞാൻ
''മനസ്സിലായെങ്കി പിന്നെ എന്താ പറയാത്തെ, എന്നോട് പറ..'' ഷാദ്.
''എന്ത്..'' ഞാൻ
''ഐ ഡബ്ള്യൂ എന്ന്..'' ഷാദ്. എന്നിട്ടു നിലത്തു കളം വരച്ചു കളിക്കാ.
''അയ്യടാ കണ്ടാലും മതി. മോൻ അത് മോന്റെ ഷാനൂനോട് പോയി പറ.'' അത് കേട്ടതും അവന്റെ മുഖം മാറി. ദേഷ്യം വന്നു ആ മുഖം ചുവന്നു. ഇനി നിന്നാ ചിലപ്പോ എനിക്ക് പണി ആവും.
''കിട്ടേണ്ടത് കിട്ടീലെ, ഇനി പൊന്നുമോൻ പോയി ചാച്ചിക്കോ'' എന്നും പറഞ്ഞു വേഗം അവനെ തള്ളി പുറത്താക്കി ഞാൻ കിടക്കാൻ പോയി.
അല്ലാഹ് എന്താ ചെയ്യാ, ഷാദിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും. ഷാനു തിരിച്ചു വന്നു ഇതൊക്കെ അറിഞ്ഞാ എന്താ സംഭവിക്കാ. ഇഷ്ടപ്പെടുന്ന ആളെ ചതിക്കുമ്പോൾ ഉള്ള വേദന എന്താണെന്ന് നന്നായി അറിയുന്ന ആളാണ് ഞാനും ഷാദും. എന്നിട്ടും അവനെന്താ ഇങ്ങനെ.
ഒരിക്കലും അവളോട് ഇങ്ങനൊരു ദ്രോഹം ചെയ്യാൻ പാടില്ല. ഷാദ് ഷാനൂനുള്ളതാ, അവനെ തിരുത്തിയെ പറ്റൂ. പിറ്റേന്നും ഇങ്ങനൊക്കെ തന്നെ ആരുന്നു. ആ കോന്തൻ എന്നെ നോക്കി ഇരിക്കും ഞാൻ അവനെ മൈൻഡ് ആക്കാതെ പോവും. അന്ന് രാത്രി ഞാൻ ഒരു തീരുമാനം എടുത്തു, ഷാദിനെ മാക്സിമം അകറ്റുക.
അതോണ്ട് പിറ്റേന്ന് രാവിലെ എണീറ്റ് ഷാദിന് മുഖം കൊടുക്കാതെ റെഡി ആയി ഞാൻ വേഗം താഴേക്ക് പോയി. ബസ്സിൽ കേറിയപ്പോ ആണ് സമാധാനം ആയതു.. പക്ഷെ അത് അതികം സമയം നീണ്ടു നിന്നില്ല. ഹോസ്പിറ്റലിൽ എത്തിയപ്പോ ധാ ആ ഡ്രാക്കുള നിക്കുന്നു, അതും കട്ടകലിപ്പിൽ. കൂടെ ചാരുവും സച്ചുവേട്ടനും ഉണ്ട്. ഞാൻ മൂന്നാൾക്കും ഒന്ന് ചിരിച്ചു കൊടുത്തു.
അപ്പൊ ഷാദ് ദേഷ്യത്തോടെ എന്റെ നേരെ വന്നു. ഞാൻ സച്ചുവേട്ടനെയും ചാരുവിനെയും ദയനീയമായി നോക്കി. അവര് ഞങ്ങളൊന്നും അറീലെ എന്നും പറഞ്ഞു മോളിലോട്ടു നോക്കി നിന്നു. പടച്ചോനെ ഇന്നെന്റെ ശവടക്കു ഇവൻ നടത്തും. ഞാൻ പേടിച്ചു നിക്കുമ്പോളാ പിറകിൽ നിന്നും "ഷാദ്" എന്ന വിളി കേട്ടത്.
''ഷാനൂ...'' ഷാദ് പറഞ്ഞു.
അവളെ കണ്ടപ്പോ ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആരുന്നു ഞാൻ. അവൾ ഓടി വന്നു ഷാദിനെ കെട്ടിപ്പിടിച്ചു. അത് കണ്ടപ്പോ എന്തോ എന്റെ നെഞ്ചിൽ ആരോ കത്തി കുത്തിയിറക്കിയ പോലെ തോന്നിപ്പോയി. ഞാൻ ആ കാഴ്ച കാണാൻ ആവാതെ മുഖം തിരിച്ചു നിന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഞാൻ എന്ത് ചെയ്തിട്ടും ആമി അടുക്കുന്നില്ല. നേരെ വഴി പറ്റാത്തോണ്ടു അവളെ നോക്കിയിരിക്കും, അവള് നോക്കുമ്പോ കണ്ണിറുക്കയും കിസ് കൊടുക്കുന്ന പോലെ കാണിക്കുകയുമൊക്കെ ചെയ്തു. എവിടെ പെണ്ണിന് നോ മൈൻഡ്. അവസാനം നേരെ പറഞ്ഞു അവളോട് ഐ ലവ് യൂ പറയാൻ. പക്ഷെ അവള് അമ്പിനും വില്ലിനും അടുക്കുന്നില്ല.
രണ്ടു ദിവസം അവളെങ്ങനെ ഒക്കെ കളിച്ചു. പിറ്റേന്ന് കുളിച്ചിറങ്ങി നോക്കുമ്പോ ആമി ഇല്ല. ഞാൻ കരുതി ചാരൂന്റെ കൂടെ കാണുമെന്നു. പക്ഷെ താഴെ പോയപ്പോ അവളില്ല. അപ്പൊ എന്നെ അവോയ്ഡ് ചെയ്യാൻ നോക്കുവാണെന്നു മനസ്സിലായി. എനിക്ക് നല്ലോണം ദേഷ്യം വന്നു.
ഇന്ന് രണ്ടിലൊന്ന് തീരുമാനിക്കണം. അവളുടെ ഉള്ളിലുള്ള ഇഷ്ട്ടം ഞാൻ പുറത്തു കൊണ്ട് വരും. അതിനു വേണ്ടി ഇന്ന് തന്നെ അവളെ പ്രൊപ്പോസ് ചെയ്യാൻ ഞാൻ തീരുമാനിച്ചു. ഹോസ്പിറ്റലിൽ എത്തിയപ്പോ ലാബിലേക്ക് പോവാതെ പുറത്തു തന്നെ കാത്തിരുന്നു.
അപ്പൊ ധാ നമ്മളെ മഹതി ആടിപ്പാടി ബസ്സിറങ്ങി വരുന്നു. ഒറ്റക്കാവുമ്പോ അറിയാലോ അവള് പൂച്ചക്കുട്ടി ആവുമെന്ന്. ഇങ്ങോട്ടും നോക്കാതെ താഴോട്ടു നോക്കി ആണ് നടത്തം. കുറച്ചു മുന്നോട്ടു വന്നപ്പോ എന്നെ കണ്ടു. അപ്പൊ അവളൊന്നു ഞെട്ടി. എന്റെ കലിപ്പിൽ ഉള്ള നോട്ടം കണ്ടപ്പോ ആ മുഖമൊക്കെ മാറി. അവളെയും കൊണ്ട് മാറി നിന്നു നാല് തെറി പറഞ്ഞു എനിക്കവളെ ഇഷ്ട്ടമാണ് എന്ന് പറയണം എന്ന് ഉറപ്പിച്ചു.
എന്നാൽ എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ടാണ് ഷാനു വന്നത്. അവളെന്നെ കെട്ടിപ്പിടിച്ചപ്പോ ആമിക്കുണ്ടായ വേദന അതവളുടെ മുഖം വിളിച്ചോതുന്നുണ്ടായിരുന്നു. അല്ലെങ്കിലും അവള് പാറയാതെ തന്നെ എനിക്കതു മനസ്സിലാവും. ആമിയെ അമാനിക്ക ചേർത്ത് പിടിച്ചു നിന്നപ്പോ ഞാനതു അനുഭവിച്ചതാണല്ലോ. സച്ചുവും ചാരുവും ആണെന്കി എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കുന്നുണ്ട്.
''ഷാനൂ പ്ലീസ് ആൾക്കാർ കാണും..'' എന്നും പറഞ്ഞു ഞാൻ അവളെ കൈ വിടീച്ചു.
''ഓ സോറി ഞാൻ നിന്നെ പെട്ടെന്ന് കണ്ട ഒരിതിൽ..'' എന്നും പറഞ്ഞു ഷാനു കുറച്ചു മാറിനിന്നു.
പിന്നേം അവളെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും എന്റെ ചെവിയിൽ കേറിയില്ല.
അവള് പിടിച്ചു കുലുക്കിയപ്പോഴാ ഞാൻ ബോധത്തിൽ വന്നേ.
''ഷാദ് എന്താലോചിക്കാ... എനിക്കറിയാം ഞാൻ രണ്ടാഴ്ചയായി വിളിക്കാത്തൊണ്ട് നീ ദേഷ്യത്തിൽ ആവുമെന്ന്. സോറി ഡിയർ ഞാൻ അല്പം തിരക്കിലായിപ്പോയി.'' ഷാനു പറഞ്ഞു. അവളെന്നെ വിളിക്കാത്തതൊന്നും എന്നെ ഒരു വിധത്തിലും ബാധിച്ചിട്ടില്ലാന് ഞാൻ എങ്ങനെയാ അവളോട് പറയാ.
''ആഹ് ആമി അല്ലെ.. നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ ശരിക്കും പരിചയപ്പെട്ടിട്ടില്ല. ഞാൻ ആരാണെന്നൊക്കെ ഷാദ് പറഞ്ഞിട്ടുണ്ടാവുമല്ലോ..'' എന്നും പറഞ്ഞു എന്റെ കയ്യിൽ കൈകോർത്തു പിടിച്ചു കൊണ്ട് ഷാനു ആമിയോട് പറഞ്ഞു. അവളത്തിനു ഒന്ന് പുഞ്ചിരിക്ക് മാത്രം ചെയ്തു.
''ഷാദ് നീ ഹാൽഫ്ഡേ ലീവ് എടുക്കു. നമുക്കൊന്ന് പുറത്തു പോയിട്ട് വരാം. കുറെ സംസാരിക്കാൻ ഉണ്ട് നിന്നോട്..'' ഷാനു. ഹാൽഫ്ഡേ പോയിട്ട് ഹാഫ് മിനിട്ടു പോലും നിന്നോടൊപ്പം നിക്കാൻ എനിക്ക് വയ്യ എന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ എല്ലാം ഷാനുവിനോട് പറയാൻ ഇത് നല്ല അവസരം ആണെന്ന് വിചാരിച്ചു ഞാൻ ഓക്കേ പറഞ്ഞു.
ഞാൻ ഓക്കേ പറഞ്ഞതും ഇവിടൊരുത്തിന്റെ മുഖം കാണണം. സാധാരണ കണ്ണീർ കാണാറുള്ള ആ കണ്ണിൽ ഞാൻ കണ്ടത് അസ്സൂയയും കുശുമ്പും ദേഷ്യവും ആണ്. ഇപ്പൊ ഷാനു ഇല്ലായിരുന്നെങ്കിൽ അവളെന്നെ കാലേവാരി നിലത്തടിച്ചേനെ..
മുഖത്തൊക്കെ ദേഷ്യം കാരണം ചുവന്നു തുടുത്തു സ്ട്രാബെറി പോലെ ആയിട്ടുണ്ട്. കണ്ടിട്ടൊരു കടി വച്ച് കൊടുക്കാനാ തോന്നുന്നേ. ആമി ദേഷ്യത്തോടെ എന്നെ നോക്കീട്ടു ഷാനുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ടു നേരെ നടന്നു ചാരൂന്റെ കയ്യും പിടിച്ചു ലാബിലേക്ക് പോയി, പിന്നാലെ സച്ചുവും.
ഞാൻ ലീവ് പറഞ്ഞു ഷാനുവിന്റെ കൂടെ പോയി. എല്ലാം അവളോട് പറയണം. ഞാൻ മൊബൈൽ എടുത്തു സച്ചൂന് മെസ്സേജ് ചെയ്തു. അപ്പൊ അവനെനിക്കൊരു ആൾ ദി ബെസ്ററ് പറഞ്ഞു.
@@@@@@@@@@@@@@@@@@@@@@@@@@@
അവള് കെട്ടിപ്പിടിച്ചപ്പോ ഒരു കൂസലും ഇല്ലാതെ നിക്കാ ഡ്രാക്കുള. എന്താ ആ മുഖത്തെ ഭാവങ്ങൾ. അപ്പൊ ഇത്ര ദിവസം എന്നോട് കാണിച്ചതൊക്കെ കള്ളം ആരുന്നോ. അല്ല അവന്റെ നിസ്സാഹായത കൊണ്ടാവും. അവളെ വേഗം തന്നെ മാറ്റി നിർത്തിയതല്ലേ.
അല്ല അവന്റെ മുഖത്തും ചെറിയ പുഞ്ചിരി ഉണ്ടാരുന്നല്ലോ. ആഹ് കാമുകിയല്ലേ, അവളെ കണ്ടപ്പോ എന്നെ മറന്നു കാണും. അല്ലെങ്കിലും ഭാര്യമാരേക്കാൾ എപ്പോളും ചാൻസ് കൂടുതൽ കാമുകിമാർക്കാണല്ലോ.
കൊരങ്ങൻ അവള് ലീവ് എടുക്കാൻ പറഞ്ഞപ്പോ അന്നേരം തന്നെ അങ്ങ് സമ്മതിച്ചു.. പക്ഷെ അവൻ എങ്ങനെയാ ഇല്ലാ എന്ന് പറയാ. അവൾക്കു വിഷമം ആവൂല്ലേ. അല്ലെങ്കി അവൾക്കു വിഷമം ആയാൽ അവനെന്താ.
അയ്യേ ഞാൻ ഇത് എന്തൊക്കെയാ ചിന്തിക്കുന്നേ. നോ ആമി ഷാദ് ഷാനൂനുള്ളതാണെന്നു നീ തന്നെ അല്ലെ പറഞ്ഞത്. പിന്നെ ഇപ്പൊ എന്താ. ആമീ കൂൾ ഡൌൺ.
പക്ഷെ അവൾക്കിച്ചിരി ജാടയില്ലേ എന്നൊരു തോന്നൽ. പിന്നെ ഡ്രസിങും പറയണ്ട. വെറുതെ അല്ല സച്ചുവേട്ടന് അവളെ ഇഷ്ട്ടം ആവാത്തത്. ആ എന്തേലും ആവട്ടെ. രണ്ടാഴ്ച, അത് കഴിഞ്ഞാൽ ഷാദ് നിന്റെ ജീവിതത്തിൽ ഉണ്ടാവില്ല ആമീ.. സൊ അതിപ്പോൾ അക്സെപ്റ് ചെയ്.
ഇല്ല എനിക്ക് പറ്റുന്നില്ല, അവനില്ലാതെ എനിക്ക് പറ്റില്ല. എന്താ പടച്ചോനെ ഞാൻ ചെയ്യേണ്ടത്. ജീവിതത്തിൽ ഒരുപാടാനുഭവിച്ചു ഇനിയും നല്ലതൊന്നും തരാനുള്ള ഉദ്ദേശം ഇല്ലേ... എനിക്കാകെ തല പെരുക്കുന്ന പോലെ തോന്നി. ഞാൻ ചാരൂനെയും കൂട്ടി കാന്റീനിലേക്കു പോയി.
''എന്താ ആമീ, നിനക്ക് എന്തേലും വയ്യായ്ക ഉണ്ടോ..'' ചാരൂ..
നിന്റെ കെട്ടിയോനെ അവരുടെ കാമുകി വന്നു കൊണ്ടുപോട്ടെ അപ്പൊ മനസ്സിലാവും എന്താ പറ്റിയതെന്ന്. ഞാൻ മനസ്സിൽ പറഞ്ഞതാട്ടോ.
''ഏയ് ഒന്നുമില്ല. ചെറിയൊരു തലവേദന.'' ഞാൻ പറഞ്ഞു.
''ഷാനു ആണോ ആ തലവേദന.'' ചാരു ചോദിച്ചു. ഞാൻ ഞെട്ടി അവളെ നോക്കി. അല്ലെങ്കിലും അവളോടെന്തു മറക്കാൻ. ഞാൻ ഒന്ന് പുഞ്ചിരിച്ചു.
''ആമീ നീ..'' അവള് പറയുന്ന മുന്നേ ഞാൻ തടഞ്ഞു.
''വേണ്ട ചാരൂ നീ പറയാൻ പോവുന്നതെന്താണെന്നു എനിക്കറിയാം. ഷാദിനെ പിരിയുക എന്നുള്ളത് എനിക്ക് മരണത്തിനു സമം ആണ്. പക്ഷെ ചാരൂ ഞാൻ ആണ് അവർക്കിടയിൽ വന്നത്. അപ്പൊ ഞാൻ തന്നെ ഒഴിയണം.
ഷാദിന് എന്നോട് തോന്നുന്നതു എന്റെ കഥ കേട്ടത് കൊണ്ടുള്ള സഹതാപം മാത്രം ആണ്. കുറച്ചു കഴിഞ്ഞാൽ അവനതു മനസ്സിലാക്കും. പടച്ചോൻ തീരുമാനിച്ചതേ നടക്കൂ. ഇനി ഇതിനെ പറ്റി ഒരു സംസാരം വേണ്ട.'' ഞാൻ പറഞ്ഞു.
ചാരൂ എന്നെ സഹതാപത്തോടെ നോക്കി. ഞാൻ ഒന്ന് പുഞ്ചിരിച്ചിട്ടു തിരിച്ചു ലാബിലേക്ക് നടന്നു. അവിടെ എത്തിയപ്പോ യാസി എന്നെ തന്നെ നോക്കുന്നത് കണ്ടു. പടച്ചോനെ ഷാദ് എന്നെ ഡിവോയ്സ് ചെയ്താൽ ഈ തെണ്ടി വീണ്ടും എന്റെ പിന്നാലെ വരും ഉറപ്പാ.
അത് കൊണ്ട് ഡിവോയ്സ് കഴിഞ്ഞാൽ ഇക്കാക്കമാരോട് പറഞ്ഞു വേറെ എവിടെക്കേലും ജോലി മാറണം. അതെങ്ങനെയാ നല്ലതു, ഞാൻ ഉള്ളടുത്തോളം കാലം ഷാദിന് ഷാനുവിനെ പഴയ പോലെ സ്നേഹിക്കാൻ പറ്റില്ല.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഇന്ന് വെള്ളിയാഴ്ചയാണ്, ഇത് വരെ എനിക്ക് ഷാനൂനോട് ഒന്നും പറയാൻ സാധിച്ചിട്ടില്ല. എന്തേലും പറയാൻ തുടങ്ങുമ്പോ അവളെ കോപ്പിലെ ഖത്തർ വിശേഷങ്ങൾ തുടങ്ങും. ആമിയെ പറ്റി കേൾക്കുന്നതെ അവൾക്കിഷ്ടമല്ല. നാളെ എന്തായാലും അവളോട് പറഞ്ഞെ പറ്റുള്ളൂ.
ആമിയും ഇപ്പൊ ആകെ മാറി. പഴയ കളിയും ചിരിയും ഒന്നും ഇല്ല. കല്യാണത്തിന് മുന്നേ ഉള്ള പൂച്ചക്കുട്ടിയായി മാറി. എല്ലാരും അവളെ ശരിയാക്കാൻ നോക്കുന്നുണ്ടെങ്കിലും ഒരു മാറ്റവും ഇല്ല. ഒരു റൂമിൽ ആയിട്ട് പോലും അവളെന്നോട് മിണ്ടാറേ ഇല്ല. എന്തേലും ചോദിച്ച അതിന്റെ മറുപടി അല്ലെങ്കിൽ ഒരു പുഞ്ചിരി അത്രേ ഉള്ളൂ. എന്തേലും പക്ഷെ എന്റെ കാര്യങ്ങൾ ഒക്കെ നോക്കുന്നും ഉണ്ട്.
കൂടുതൽ സമയവും ഷാനു എന്റെ കൂടെ കാണും. റൂമിൽ എത്തിയാൽ അപ്പൊ ഫോൺ വിളിക്കും. പക്ഷെ ഞാൻ പറയുന്നത് അവൾക്കു കേക്കാൻ വയ്യ, ഇങ്ങോട്ടു പറഞ്ഞോണ്ടിരിക്കും. മുമ്പും അങ്ങനെ തന്നെ ആരുന്നല്ലോ. പക്ഷെ അന്നൊന്നും അതൊരു പ്രശ്നം ആരുന്നില്ല. ചിലപ്പോ ഇന്നവൾ എന്റെ മനസ്സിൽ ഇല്ലാത്തതു കൊണ്ടാവും.
ആമി ഇന്ന് നല്ല സന്തോഷത്തിൽ ആണ്. വേറൊന്നും അല്ല ഇന്നവളുടെ ഇക്കാക്കമാർ വരും. രാവിലെ തൊട്ടേ അവർക്കുള്ള ഫുഡ് ഒക്കെ ആക്കുന്ന തിരക്കിൽ ആണ്. കുറച്ചു ദിവസങ്ങൾക്കു ശേഷം ആണ് അവളുടെ മുഖത്ത് ഇത്ര തെളിച്ചം കണ്ടത്.
അപ്പോളാണ് പുറത്തു കാളിംഗ് ബെല്ലിന്റെ സൗണ്ട് കേട്ടത്. അപ്പൊ തന്നെ ആ വവ്വാല് ഓടിപ്പോയി ഡോർ തുറന്നു. ഞാനും അങ്ങോട്ടുപോയി. പക്ഷെ മുന്നിൽ നിക്കുന്ന ആൾക്കാരെ കണ്ടു നിക്കണോ അതോ ഓടാനോ എന്ന് അറിയാതെ ഞാൻ നിന്നു.
മനപ്പൂർവം ആണ് ഷാദിനെ അവോയ്ഡ് ചെയ്യുന്നത്. ഷാദ് കുറെ വട്ടം എന്നോട് സംസാരിക്കാൻ വന്നെങ്കിലും ഞാൻ നിന്ന് കൊടുത്തില്ല. ഹോസ്പിറ്റലിൽ ഷാനു എപ്പോളും ഷാദിന്റെ കൂടെ തന്നെ കാണും. ഹോസ്പിറ്റലിൽ നിന്നും വന്നാൽ പെട്ടെന്ന് റൂമിൽ കേറി ഇരിക്കും. മാക്സിമം അവന്റെ മുന്നിൽ പെടാതെ ശ്രദ്ധിച്ചു. ഞാൻ പഴയ ആമിയായി മാറുന്നുണ്ടെന്നു എല്ലാരും പറഞ്ഞു. അത് സത്യമാണെന്നു എനിക്കും തോന്നി. കാരണം എന്റെ എല്ലാ മാറ്റങ്ങളുടെയും ഉത്തരവാദി ഷാദ് ആയിരുന്നല്ലോ.
എങ്ങനൊക്കെയോ ദിവസങ്ങൾ തള്ളി നീക്കി. ഇനി വെറും വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം ഷാദിന്റെ കൂടെ. ആലോചിക്കുമ്പോ നെഞ്ച് പൊട്ടുന്ന പോലെ തോന്നും.
ഇന്ന് എന്റെ ഇക്കാക്കമാർ ലാൻഡ് ചെയ്യുമെന്ന് പറഞ്ഞത് കൊണ്ട് ഞാൻ ഹാപ്പി ആണ്. കൂടെ സിയാനയും നജൂക്കയും വരാമെന്നു പറഞ്ഞിട്ടുണ്ട്. പിന്നെ നമ്മളെ ഫ്രണ്ട്സും ആശിക്കയും നൂറയും. രാവിലെ തൊട്ടു അവർക്കു വേണ്ട ഫുഡ് ഉണ്ടാക്കുന്ന തിരക്കിൽ ആണ്.
പുഡ്ഡിംഗ് ഉണ്ടാക്കി ഫ്രിഡ്ജിൽ വെക്കുമ്പോളാ കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്. വേഗം ഡോറിന്റെ അടുത്തേക്ക് ഓടി. എന്റെ ഓട്ടം കണ്ടു ഷാദ് അത്ഭുതത്തോടെ നോക്കുന്നുണ്ട്, ഞാൻ മൈൻഡ് ചെയ്തില്ല. ചിരിയോടെ തന്നെ വാതിൽ തുറന്നു. പക്ഷെ എന്റെ ചിരി മാഞ്ഞു. മുന്നിൽ ദേ ക്ളിപ്പിൽ നിക്കുന്നു ശാമിക്ക കൂടെ സനയും സാഷയും. അവരെ ഒപ്പം തന്നെ നമ്മളെ ഫ്രണ്ട്സും ഇക്കാക്കാസും സിയാനയും നജൂക്കയും എല്ലാം എത്തിയിരുന്നു. എല്ലാരും അകത്തു കേറിയിട്ടും ശാമിക്കയും സനയും സാഷയെ കൊണ്ട് പുറത്തു തന്നെ നിക്കാണ്
ഞാൻ ശാമിക്കന്റെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു. എവിടെ ആ മുഖത്തെ കലിപ്പ് കൂടിയതല്ലാതെ കുറഞ്ഞില്ല.ഞാൻ മെല്ലെ പിന്നോട്ട് നടന്നു ഷാദിന്റെ പിറകിൽ ഒളിച്ചു. ഷാദിന്റെ അവസ്ഥ അതിലും പരിതാപകരം ആയിരുന്നു. അവൻ എന്നെ നോക്കി പല്ലിറുമ്മുന്നുണ്ട്.
''ഇതാര് ശാമിലോ, നിനക്ക് സുഖമല്ലേ... അകത്തേക്ക് വാ... എത്ര നാളായി കണ്ടിട്ട്. സന സുഖല്ലേ... സാഷാക്കുട്ടീ അങ്കിളിനെ ഓർമ്മയുണ്ടോ...'' എന്നും ചോദിച്ചു ഷാദ് അവളെയും എടുത്തു മെല്ലെ അകത്തേക്ക് നടന്നു, കൂടെ ഞാനും.
''അങ്കിളും ആന്റിയും ഒന്ന് നിന്നെ...'' ശാമിക്കയാണ്. ഞങ്ങൾ മെല്ലെ തിരിഞ്ഞു അവരെ നോക്കി ഒന്ന് ചിരിച്ചു.
''എന്താ ഇക്കാ...'' ഞാൻ ചോദിച്ചു. അപ്പൊ ശാമിക്ക വന്നിട്ട് സാഷയുടെ ചെവി പൊത്തിപ്പിടിച്ചു.
എന്റമ്മോ അപ്പൊ തുടങ്ങിയ പൂരപ്പാട്ടാണ്.. ബാക്കിയുള്ളവരെ നോക്കിയപ്പോ എല്ലാരും നിന്നു ചിരിക്കുകയാണ്. അവസാനം ഷാദും ഞാനും ശാമിക്കാന്റെ കാലു പിടിച്ചു. പിന്നെ സനയേയും കുറെ സോറി പറഞ്ഞു പാട്ടിലാക്കി. അത് കഴിഞ്ഞു സാറ വന്നു ഞങ്ങളെ കൂടെ കൂടി. കുറെ നേരം ഞങ്ങള് മൂന്നാളും കെട്ടിപ്പിച്ചു കരഞ്ഞു സീനാക്കി. പിന്നെ ബാക്കിയുള്ളവർ വന്നു സമാധാനിപ്പിച്ചു.
@@@@@@@@@@@@@@@@@@@@@@@@@@@@@
എന്റമ്മോ ശാമിലിന്റെ വായിൽ നിന്നും ചീത്ത കേട്ട് എന്റെ ചെവി ഒക്കെ അടഞ്ഞു. അവസാനം അവന്റെ കാലുപിടിച്ചാണ് ഒന്ന് ശരിയാക്കിയത്. അവസാനം അവനെന്നെ കെട്ടിപ്പിച്ചു എന്നോട് അവളെ ഇനി ഒരിക്കലും കരയാൻ സമ്മതിക്കരുത് എന്ന് പറഞ്ഞു. അവളുടെ കൂടെ എന്നും ഉണ്ടാവണം എന്നും പറഞ്ഞു. ഞാൻ ഒന്ന് പുഞ്ചിരിച്ചു.
ഞാനും അത് തന്നെയാ ആഗ്രഹിക്കുന്നത്. ആമി എന്നെ ഒരിക്കലും വിട്ടു പോവരുത് എന്ന്. പക്ഷെ ഇപ്പൊ എന്റെ കയ്യിൽ ഒന്നും ഇല്ല. അവള് തന്നെ എന്നിൽ നിന്നും അകലാൻ തുടങ്ങി. ഇനി പടച്ചോൻ തന്നെ വല്ല അത്ഭുതവും നടത്തണം. പക്ഷെ അവസാനം ആയി ഞാൻ ഇന്നൊരു ശ്രമം നടത്തും. ആമി അപ്പോളേക്കും എല്ലാര്ക്കും കുടിക്കാൻ ഒക്കെ കൊണ്ടുകൊടുത്തു.
ഞങ്ങൾ കത്തി അടിചോണ്ടിരിക്കുമ്പോളൊക്കെ ഞാൻ ആമിയെ നോക്കുവാരുന്നു. അവൾ വീണ്ടും എന്റെ ആമി ആയ പോലെ. എല്ലാരോടും ചിരിച്ചു സംസാരിക്കുന്നു. പക്ഷെ എന്നെ മാത്രം മൈൻഡ് ചെയ്യുന്നില്ല.
പിന്നെ എല്ലാരും ഫുഡ് കഴിക്കാൻ ഇരുന്നു. ആമിയാണ് ഭക്ഷണം ഉണ്ടാക്കിയത് എന്ന് പറഞ്ഞ മുതൽ ഇവിടെ മൂന്നെണ്ണം നിന്നും ഇരുന്നും കിടന്നും ചിരിക്കുവാണ്, കൂടെ ഷാമിയും. ഞങ്ങൾ അവരെ തന്നെ നോക്കിയിരുന്നു. ആമിയാണേൽ ദേഷ്യം വന്നു അമാനിക്കയെയും അഫിയെയും അക്കൂനെയും ഷാമിയെയും തല്ലികൊല്ലുന്നുണ്ട്.
''എന്തിനാ നിങ്ങളിങ്ങനെ തല്ലു വാങ്ങുന്നത്, ഇവൾ എക്സ്പെർട് കുക് ആണ്.'' ഞാൻ ചോദിച്ചു.
''ഇവളോ... കുക്കോ... എക്സ്പെർട്ടോ...'' എന്നും പറഞ്ഞു അക്കു പിന്നെയും ചിരിച്ചു.
''നിനക്കറിയോ ഷാദ് പണ്ട് ഞാൻ ഒന്ന് കളിയാക്കിയതിനു ഇവൾ ഉമ്മാനോട് ചോദിച്ചു പഠിച്ചു ഒരു ചിക്കൻ കറി ഉണ്ടാക്കി.'' അഫിയാണ്.
''ഞാൻ ഇപ്പൊ വരാവേ...'' സാറയുണ്ട് അപ്പൊ എണീറ്റ് പോവുന്നു.
''അവിടെ ഇരിക്കെടീ ഈനാംപേച്ചീ...'' അക്കു സാറയോട് പറഞ്ഞു. അപ്പൊ അവളൊന്നു ഇളിച്ചു കാട്ടിയിട്ടു അവിടെ തന്നെ ഇരുന്നു.
''അതെ മോളൂട്ടി പോവല്ലെട്ടോ.. അവര് മൊത്തം പറയട്ടെ.'' സനയാണ്. അവള് സാറയെ നോക്കിച്ചിരിക്കുവാണ്. അവൾക്കാണല്ലോ അവരെ കുരുത്തക്കേടൊക്കെ അറിയാ.
''ധാ ഇപ്പൊ മുങ്ങാൻ നോക്കിയ ഈ ഈനാംപേച്ചിയും ഉണ്ടായിരുന്നു ഈ മരപ്പട്ടിയുടെ കൂടെ. രണ്ടും കൂടി രാവിലെ തന്നെ കിച്ചണിൽ കേറി. ഉമ്മനെയോ മറ്റുള്ളവരെയോ ഒന്നും ഇവർ അങ്ങോട്ടേക്ക് അടുപ്പിച്ചില്ല. അവസാനം അവരുണ്ടാക്കിയ ചിക്കൻ കറിയും ചോറും കൊണ്ട് ഡൈനിങ്ങ് ടേബിളിലേക്കു വന്നു. ഞാൻ ആദ്യമേ എല്ലാരോടും പറഞ്ഞതാ പരീക്ഷണം വേണ്ടാ പുറത്തൂന്നു കഴിക്കാമെന്നു.'' അഫി.
''എന്നിട്ടു...'' എല്ലാരും കഥ കേൾക്കുന്ന തിരക്കിലാ.
''എന്നിട്ടു ഒന്നുമില്ല, എല്ലാരും കഴിച്ചിട്ട് എണീറ്റെ.'' ആമിയാണ്.
''അവളങ്ങനെ പലതും പറയും മൈൻഡ് ആക്കണ്ട. വേഗം പറ..'' ഞാൻ പറഞ്ഞു. അപ്പൊ ദേ ആ വവ്വാല് എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നു.
''ആഹ് ഞാൻ ചോറെടുക്കാൻ കയിലിട്ടു നോക്കിയെങ്കിലും എനിക്ക് കിട്ടിയത് കഞ്ഞി ആയിരുന്നു. അത് പോട്ടെ വെന്തു പോയതല്ലേ കഴിക്കാൻ പറ്റുമല്ലോ എന്ന് കരുതി. പക്ഷെ ചിക്കൻ കറി എടുത്തു ഒന്ന് വായിലേക്ക് വെച്ചതും ഞങ്ങൾ അലറിക്കരഞ്ഞുപോയി. വീട്ടിലെ പാത്രത്തിലെ മൊത്തം മുളകും അതിലുണ്ടായിരുന്നു. ആ ദിവസം മുഴുവനും ഞങ്ങൾ ബാത്റൂമിലായിരുന്നു.'' അഫി പറഞ്ഞു. എല്ലാരും അവന്റെ പറച്ചിലും ആക്ഷനുമൊക്കെ കണ്ടു പൂരച്ചിരിയിൽ ആണ്. ആമിയാണെങ്കിൽ കണ്ണൊക്കെ ചുവപ്പിച്ചു എല്ലാരേയും കൊല്ലാൻ നിക്ക.
''ഡാ മതിയാക്ക് ഇല്ലെങ്കിൽ ഇവള് വല്ല വിമ്മും കലക്കി ഇന്നും നിന്നെ ബാത്റൂമിൽ ഇരുത്തും... ഇപ്പൊ അവള് എക്സ്പെർട്ടായല്ലോ അല്ലെ..'' അമാനിക്കയാണ്.
''ആരാടീ നിന്റെ ഗുരു, ചാരുവാണോ..'' അക്കു ചോദിച്ചു.
അത് കേട്ടതും ഭക്ഷണം മണ്ടേൽ കേറി സച്ചു ചുമക്കാൻ തുടങ്ങി. ''ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്ത ഇവളോ.. ഇവള് ഗുരുവല്ല കുരു ആണ്.'' സച്ചു എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു. അത് കേട്ട് എല്ലാരും ചിരിക്കാൻ തുടങ്ങിയതും ചാര് സച്ചൂന് നല്ലൊരു ഇടി കൊടുത്തു.
ഞാൻ നോക്കിയപ്പോ ആമി ഇരുന്നു ചിരിക്കുന്നു. അവളെന്റെ നേരെ ഓപ്പോസിറ്റ് ആണ്. ഞാൻ മെല്ലെ അവളുടെ കാലിൽ എന്റെ കാലു വച്ചു. ചിരിച്ചോണ്ടിരുന്നവൾ പെട്ടെന്ന് ഞെട്ടി എന്റെ നേരെ നോക്കി. ഞാൻ നൈസ് ആയി ഒരു ഫ്ലയിങ് കിസ്സങ് കൊടുത്തു. അവള് വേഗം എന്റെ കാലു തട്ടി മാറ്റി. അവളുടെ മുഖമൊക്കെ ആകെ ചുവന്നിട്ടുണ്ട്, അത് ദേഷ്യം ആണോ നാണം ആണോ എന്ന് പറയാൻ പറ്റില്ല.
ഞാൻ വീണ്ടും മെല്ലെ അവളുടെ കാലിൽ എന്റെ കാൽ വച്ചു വിരൽ കൊണ്ട് ചിത്രങ്ങളെഴുതാൻ തുടങ്ങി. ആമി എന്നെ നോക്കിപ്പേടിപ്പിച്ചിട്ടു കാലു വലിക്കാൻ നോക്കി. ഞാൻ വിടുമോ മെല്ലെ മറ്റേക്കാല് കൊണ്ട് അവളുടെ കാലിൽ ലോക്കിട്ടു. ഞാൻ എന്റെ കലാപരിപാടി തുടർന്നു. പക്ഷെ വിചാരിക്കാതെ അവള് കാലിൽ നഖം കൊണ്ട് കുത്തിയപ്പോ ലോക്കിട്ട എന്റെ കാൽ വിട്ടുപ്പോയി.
രണ്ടു മിനിട്ടു കഴിഞ്ഞു വീണ്ടും ഞാൻ അവളെ കാലിൽ തൊട്ടു പക്ഷെ അവളുടെ മുഖത്ത് ഒരു ഭാവവും ഇല്ല. പടച്ചോനെ ഇനി അവൾക്കും ഇതിഷ്ട്ടായോ. ഞാൻ മെല്ലെ വിരലനക്കാൻ തുടങ്ങി. ഇപ്പോളും അവളെ മുഖത്ത് നോ എഫ്ഫക്റ്റ്.
അപ്പോഴാണ് ഒരു ഷൂ ഷൂ കേട്ടത്. നോക്കിയപ്പോ പ്രവീണാണ്. ഞാൻ എന്താ എന്ന രീതിയിൽ അവനെ നോക്കിയപ്പോ തെണ്ടി അവന്റെ കീഴ്ച്ചുണ്ടു കടിച്ചു എന്നെ നോക്കി നാണത്തോടെ ചിരിക്കുന്നു. കാര്യം മനസ്സിലാവാതെ അവനെ നോക്കിയപ്പോ ഞാൻ ആമിയുടെ കാലിൽ ചിത്രം വരച്ചോണ്ടിരുന്ന എന്റെ കാലിൽ ആരോ കാലോണ്ട് തഴുകുന്നു. ഞാനൊന്നു ഷോക്കായി. മെല്ലെ തല താഴ്ത്തി ടേബിളിന്റെ അടിയിലേക്ക് നോക്കിയപ്പോ ആണ് രണ്ടാമത് ആമിയുടെ കാലാണെന്നു കരുതി ഞാൻ കളം വരച്ചത് പ്രവീണിന്റെ കാലിലാണെന്നു മനസ്സിലായത്.
അപ്പൊ തന്നെ ഞാൻ കാലു വലിച്ചു പ്രവീണിനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. അപ്പൊ ആ വൃത്തികെട്ടവൻ ചുണ്ടൊണ്ട് കിസ് തരുന്നപോലെ ആക്ഷൻ കാണിച്ചു. ഞാൻ അവനെ നോക്കി പോടാ പട്ടീ എന്ന് പറഞ്ഞു. ഇതൊക്കെ കണ്ടു ഒരുത്തി പൂരച്ചിരിയിൽ ആണ്, വേറാര് നമ്മളെ കെട്ടിയോള് വവ്വാല്. മറ്റുള്ളവരൊക്കെ നല്ല കത്തിയാടിയിലും ഫുഡ്ഡടിയിലും ആയോണ്ട് ഇതൊന്നും കണ്ടില്ല.
ഞാൻ അവളെ നോക്കി കാണിച്ചു താരാടീ എന്ന് മെല്ലെ പറഞ്ഞതും അവളെ ചിരി നിന്നു. പിന്നെ എല്ലാരും ഫുഡ് കഴിച്ചു എണീച്ചു കഥ പറഞ്ഞിരുന്നു. ഇടയ്ക്കു ഞാൻ ആമിയെ നോക്കിയെങ്കിലും അവള് കിച്ചണിൽ ക്ലീൻ ചെയ്യുന്ന തിരക്കിലാ. കൂടെ ചാരുവും പ്രിയയും സാറയും സിയാനയും സനയും ഉണ്ട്. സാഷയും അമ്മൂട്ടിയും ഉറക്കം ആണ്. അതോണ്ട് എല്ലാരും ഫ്രീ ആയി കത്തി അടിക്കുവാണ്. കാര്യം എന്താണെന്ന് വെറുതെ കേട്ട് നോക്കിയപ്പോ നേരത്തെ ടേബിളിന്റെ അടിയിൽ നടന്നതൊക്കെ പറഞ്ഞു എന്നെ കളിയാക്കിച്ചിരിക്കുവാണ് ആമി.
ഞാൻ കയ്യും കെട്ടി ടൂറിൽ ചാരി നിന്നു. ഞാൻ നിക്കുന്നത് കണ്ടത് കൊണ്ടാവും അവരൊക്കെ മെല്ലെ ഹാളിലേക്ക് പോയി. ഞാൻ കിച്ചണിൽ ചെന്ന് ആമിയുടെ പുറകിൽ ആയി നിന്നു. ആ പൊട്ടത്തി ഇപ്പോളും നേരത്തെ ഞാൻ ചമ്മിയത് പറഞ്ഞു ചിരിക്കുവാണ്. മറ്റവർ പോയതൊന്നും അവളറിഞ്ഞിട്ടില്ല. പെട്ടെന്നൊരു പാത്രം വെക്കാൻ തിരിഞ്ഞതും ആമി എന്നെ കണ്ടു. അവളുടെ മുഖത്ത് ചിരി മാറി അത്ഭുതം വന്നു. എന്നെ അവളവിടെ തീരെ പ്രതീക്ഷിച്ചില്ല എന്നെനിക്കു മനസ്സിലായി.
ഞാൻ അവളെ നേരെ നടന്നതും അവള് പിന്നോട്ട് പോയി. അവസാനം വാഷ് ബസിന്റെ അടുത്ത് തട്ടി നിന്നു.
''ഷാ... ഷാദ് എ.. എന്താ.. ഇവ... ഇവിടെ.. അവിടെ എല്ലാ... എല്ലാരും നോക്കുന്നുണ്ടാവും.'' അവളെങ്ങാനൊക്കെയോ പറഞ്ഞൊപ്പിച്ചു. എനിക്കാണെങ്കിൽ അവള് നിന്നു വിറയ്ക്കുന്ന കണ്ടിട്ട് ചിരി പിടിച്ചു നിർത്താൻ പറ്റുന്നില്ല. പക്ഷെ ഞാൻ എങ്ങനൊക്കെയോ കൺട്രോൾ ചെയ്തു മുഖത്തു കുറച്ചു കലിപ്പ് കൊണ്ട് വന്നു.
''നീ എന്താ പറഞ്ഞെ.. ഞാൻ ആകെ ചമ്മിയെന്നോ.. ഞാൻ പൊട്ടനാണെന്നോ... എനിക്ക് ബുദ്ധിയില്ലെന്നോ...'' ഇത് പറയുന്നതിന് അനുസരിച്ചു ഞാൻ അവളുടെ രണ്ടു സൈഡിലും കൈ കുത്തി നിന്ന് അവളുടെ അടുത്തേക്ക് എന്റെ മുഖം കൊണ്ട് പോയിക്കൊണ്ടിരുന്നു. ആമി ഇപ്പൊ പിന്നോട്ട് പോയിപ്പോയി വാഷ്ബേസിനിലേക്കു വീഴുമെന്നായി.
എന്റെ മുഖം അവളെ മുഖത്തിനടുത്തെത്തി, അവള് കണ്ണ് രണ്ടും ഇറുക്കി അടച്ചിട്ടാണുള്ളത്. ചുണ്ടൊക്കെ വിറക്കുന്നുന്നതു കണ്ടപ്പോ എന്റെ കൺട്രോൾ പോയി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@
കണ്ണും അടച്ചു നിക്കാൻ തുടങ്ങീട്ട് കുറെ സമയം ആയി. ഷാദിന്റെ അനക്കമൊന്നും ഇല്ല. മെല്ലെ കണ്ണ് തുറന്നു നോക്കിയപ്പോ ആ ഡ്രാക്കുള എന്നെ നോക്കി വാ പൊത്തി നിന്ന് ചിരിക്കുവാണ്. എനിക്കാകെ ദേഷ്യം വന്നു.
''എന്തിനാടോ ഡ്രാക്കുളേ കിണിക്കുന്നേ..'' എന്നും ചോദിച്ചു അവന്റെ വയറ്റിനിട്ടൊരു കുത്തു കൊടുത്തു.
''ഡീ പിശാശ്ശെ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ വയറ്റിനിട്ടു കുത്തരുതെന്നു. പോട്ടെ പോട്ടെ എന്ന് വിചാരിക്കുമ്പോ നിനക്ക് കലി കൂടുതൽ അല്ലെ..'' എന്നും പറഞ്ഞു ആ കൊരങ്ങൻ എന്റെ കവിളിൽ പിടിച്ചു കടിച്ചിട്ടു ഓടി. ''ഇത് ഇനി എന്റെ വയറ്റിനിട്ടു കുത്താതിരിക്കാൻ ചെറിയൊരു ശിക്ഷ'' എന്നും പറഞ്ഞു ആ കോന്തൻ എന്നെ സയിട്ടടിച്ചു കാണിച്ചു ഓടി.
ഞാനാണെങ്കിൽ അവന്റെ കടി കിട്ടിയിട്ട് കിളി പോയി നിക്കുവാണ്. ജന്തു എന്താ കാണിച്ചേ.. അവന്റെ അടുത്ത് നിന്ന് അകലാൻ നോക്കുതോറും കൂടുതൽ അടുക്കുകയാണല്ലോ പടച്ചോനെ. എനിക്കിനിയും കരയാൻ വയ്യ. ഇനി വരുന്നിടത്തു വച്ചു കാണാം എന്നും മനസ്സിൽ കരുതി ഞാൻ എല്ലാരുടെയും അടുത്തേക്ക് നടന്നു.
ഹാളിൽ എത്തിയപ്പോ എല്ലാരും ഏതോ അത്ഭുത ജീവിയെപ്പോലെ എന്നെ നോക്കുന്നു. പിന്നെ പിന്നെ ഒരുരുത്തരായി ചിരിക്കാൻ തുടങ്ങി. എന്താണെന്ന് മനസ്സിലാക്കാതെ നോക്കിയപ്പോ ആ കോന്തൻ ഉണ്ട് നിന്ന് ഇളിക്കുന്നു. പിന്നെ മെല്ലെ എണീറ്റുപോവാൻ തുടങ്ങി.
''മോനെ ഷാദേ എങ്ങോട്ടാ...'' അക്കൂക്ക.
''ഞാൻ ഒന്ന് ബാത്റൂമിൽ പോയിട്ട് വരാട്ടോ..'' ഷാദ്.
''മോനെ നിനക്ക് കിച്ചണിൽ എന്താരുന്നു പണി..'' ആഫിക്കയാണ്.
''അത്.. അത്.. ഞാൻ വെള്ളം കുടിക്കാൻ പോയതാ..'' ഷാദ്.
''ആണോ, എന്നിട്ടു കുടിച്ചോ?'' സച്ചുവേട്ടൻ.
''പിന്നെ..'' ഷാദ്.
''പിന്നെന്താ ചെയ്തേ...'' പ്രവീണേട്ടൻ.. ഇവരൊക്കെ എന്താ ഇങ്ങനെ പൊലീസുകാരെ പോലെ.
''പിന്നെന്താ തിരിച്ചിങ്ങോട്ടു വന്നു.'' ഷാദ്.
''അപ്പൊ അവളെ കവിളിൽ കാണുന്ന ആ മുപ്പത്തിരണ്ട് പല്ലും നിന്റെ അല്ലാല്ലേ...'' ഷാജുക്ക.
അപ്പോഴാണ് എനിക്കാക്കാര്യം ഓർമ്മ വന്നത്. ഞാൻ വേഗം കവിളിൽ കൈ വച്ചു. ഷാദെന്നെ ദയനീയമായി നോക്കുന്നുണ്ട്. ബാക്കിയുള്ളവരാണെങ്കിൽ ഒടുക്കത്തെ ചിരിയും. കൂടുതൽ കളിയാക്കുന്നതും ചിരിക്കുന്നത്, ആഫിക്കയും ആക്കുകയും ആണ്. ബ്ലഡി ഇക്കാക്കാസ്. അമാനിക്കയാണെങ്കിൽ വാ പൊത്തി ചിരിക്കാണ്. ഞാൻ എല്ലാരേയും ഒന്ന് നോക്കിപ്പേടിപ്പിച്ചപ്പോ എല്ലാരും ചിരി കൺട്രോൾ ചെയ്യാൻ തുടങ്ങി.
''ആഹ് മതി മതി.. വേഗം റെഡി ആവൂ, നമ്മക്ക് ഇറങ്ങാം.'' അമാനിക്ക.
''എങ്ങോട്ടേക്കാ...'' ഞാൻ ചോദിച്ചു.
''ഏതായാലും കിച്ചണിലേക്കല്ല.'' സാറയാണ്. വെറുതെ ചോദിച്ചു വാങ്ങി.
ഞാൻ ഓടി റൂമിലേക്ക് കേറി വേഗം ഡ്രസ്സ് മാറി ഇറങ്ങി. ഞങ്ങൾ നേരെ പോയത് ദുബായിലുള്ള സഫ പാർക്കിലേക്കായിരുന്നു. താഴെ എത്തിയപ്പോ ഞാൻ വേഗം പോയി അമാനിക്കാന്റെ കൂടെ കാറിൽ കേറി. അപ്പൊ ആ ഡ്രാക്കുളയുടെ മുഖമൊന്നു കാണണമായിരുന്നു. എനിക്ക് ഇക്കാക്കമാരോട് എന്റെയും ഷാദിന്റെയും ഡിവോയ്സിനെപ്പറ്റി പറയാൻ ഉണ്ടായിരുന്നു. അതോണ്ടാ അവരുടെ കൂടെ കേറിയെ.
പക്ഷെ മൂന്നാളും എന്നെ ഒന്നും മിണ്ടാൻ വിട്ടില്ല. അവിടെ എത്തിയപ്പോ ഷാദ് ഒഴിച്ച് എല്ലാരും ഗേറ്റിന്റെ അടുത്ത് നിപ്പുണ്ടായിരുന്നു. ചാരു എന്നോട് ചോദിച്ചു ''അവരോടു സംസാരിച്ചോ''. ഞാൻ ഇല്ല എന്ന് പറഞ്ഞു. സാരമില്ല പാർക്കിൽ വച്ചു പറയാലോ. എന്നും പറഞ്ഞു ഞങ്ങൾ അകത്തേക്ക് നടന്നു.
എല്ലാരും കൂടി ഒരു സ്ഥലം കണ്ടുപിടിച്ചു അവിടെ പുല്ലിൽ ഇരുന്നു കത്തിയടി തുടങ്ങി. കുറെ നേരമായിട്ടും ഷാദിനെ കണ്ടില്ല.
''ചാരൂ ഷാദ് എവിടെപ്പോയി.'' ഞാൻ ചോദിച്ചു.
''അറിയില്ല. നീ ഇക്കാക്കമാരോടൊപ്പം കാറിൽ കേറിയതിനു ഞങ്ങൾ വെറുതെ അവനെ കാറിൽ വച്ചു കളിയാക്കിയിരുന്നു. അതിന്റെ ചൂടിൽ ആണെന്ന് തോന്നുന്നു ഇവിടെ ഇറങ്ങിയപാടെ ഉള്ളിലേക്ക് ഒറ്റയ്ക്ക് പോയി.'' ചാരു.
''നിനക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ നൂനൂ.. ഷാദ് ആകെ ചൂടിൽ ആണ്.'' സാറ.
''നീ ഒന്ന് പോയി നോക്ക്. കുറെ സമയം ആയില്ലേ.'' സന
''അതെ ഷാദിന് ചൂട് കേറിയാൽ അറിയാലോ മുന്നുംപിന്നും നോക്കില്ല.'' സിയാന.
''ഹ്മ്മ് ഞാനൊന്നു പോയി നോക്കട്ടെ.'' എന്നും പറഞ്ഞു ഞാൻ എണീറ്റ് നടന്നു. കുറെ നടന്നെങ്കിലും ഷാദിനെ കണ്ടില്ല, ഫോണിൽ വിളിച്ചപ്പോ സ്വിച്ച് ഓഫ് ആണ്. പടച്ചോനെ ഈ കൊരങ്ങൻ ഫോണും ഓഫ് ആക്കി എങ്ങോട്ടു പോയോ ആവോ. ഇവനെ ഒരുകാലത്തും ഫോണിൽ വിളിച്ചാൽ കിട്ടൂല്ലാ. അതിനു നീ എപ്പോഴാ ആമീ അവനെ വിളിച്ചിട്ടുള്ളത്. നമ്പർ തന്നെ ഈ അടുത്ത കാലത്തല്ലേ കിട്ടിയത്.
ഓരോന്ന് ആലോചിച്ചു ഞാൻ തിരിച്ചു അവരൊക്കെ ഇരുന്നിടത്തേക്കു പോയപ്പോ അവരും അവിടെ ഇല്ല. അപ്പൊ എനിക്കെന്തോ പേടി ആയി. പെട്ടെന്നൊരു കുട്ടി വന്നു എന്റെ കയ്യിൽ പിടിച്ചു.
ഞാൻ എന്താ എന്ന് ചോദിച്ചപ്പോ അവളെന്റെ കയ്യിൽ പിടിച്ചു വലിച്ചു നടന്നു. ഞാനും അവളെ കൂടെപ്പോയി.
കുറച്ചു മുന്നോട്ടു പോയി ആളൊഴിഞ്ഞ ഒരു സ്ഥലത്തു ഒരു റൂമിന്റെ മുന്നിൽ എത്തിയപ്പോ അവളെന്റെ കൈവിട്ടു ഓടിപ്പോയി. അവിടെ വേറെ ആരും ഇല്ലായിരുന്നു. മുമ്പത്തെ അനുഭവങ്ങൾ വച്ചു പേടി കാരണം ഞാൻ വേഗം തിരിച്ചു നടക്കാൻ ഒരുങ്ങി. പക്ഷെ അതിനു മുന്നേ ആരോ എന്റെ കൈപിടിച്ച് വലിച്ചു ഉള്ളിലേക്ക് കേറ്റിയിരുന്നു.
ചുറ്റും ഇരുട്ടായിരുന്നു, ഞാനൊന്നു പേടിച്ചു..
''ഷാദ്.. കളിക്കല്ലേ... എവിടെയാ.. എനിക്ക് പേടിയാവുന്നുണ്ട്..'' ഞാൻ വിളിച്ചു നോക്കി. എവിടെ ഒരു സൗണ്ടും ഇല്ല.
''ഷാദ് പ്ളീസ് കളിക്കല്ലേ... അമാനിക്കാ... അക്കൂക്ക... അഫിക്കാ.. സച്ചുവേട്ടാ.. ചാരൂ... എവിടെയാ നിങ്ങളൊക്കെ...'' ഞാൻ ചോദിച്ചു. പേടി കാരണം എന്റെ സൗണ്ടൊക്കെ മാറാൻ തുടങ്ങി. എനിക്ക് കരച്ചില് വരുന്നുണ്ടായിരുന്നു..
പെട്ടെന്ന് പിന്നിലൂടെ രണ്ടുകൈകൾ എന്റെ അരയിൽ ചുറ്റിപ്പിടിച്ചു എന്നെ അയാളിലേക്ക് അടുപ്പിച്ചു. അത് ഷാദ് ആണെന്ന് അറിയാൻ എനിക്ക് ആ ഇരുട്ടിലും സാധിച്ചു.
''പേടിച്ചോ.. പേടിക്കണ്ടാട്ടൊ.. ഞാനുള്ളടുത്തോളം കാലം നീ പേടിക്കേണ്ടാ കേട്ടല്ലോ..'' ഷാദ് എന്റെ തോളിൽ തല വച്ചു എന്റെ ചെവിയിൽ പറഞ്ഞു. ആ ചുടുനിശ്വാസം എന്റെ കവിളിൽ തട്ടി. ആ കൈകളിൽ ഞാൻ സുരക്ഷിതയാണെന്നു അറിയുന്നോണ്ടാവാം ഞാൻ ആ നിൽപ്പ് അങ്ങനെ നിന്നു.
''നിന്നെ ഇങ്ങോട്ടു കൊണ്ട് വന്നതെന്തിനാണെന്നു അറിയോ, വെളിച്ചമുണ്ടെൽ നീ ഓടിക്കളയും. ഞാൻ പറയുന്നതൊന്നും കേൾക്കില്ല. എത്ര വട്ടം ഞാൻ നിന്നോട് സംസാരിക്കാൻ വന്നു. പക്ഷെ നീ ഒഴിഞ്ഞു മാറി. എനിക്ക് പറ്റുന്നില്ലെടാ, നീ ഇല്ലാണ്ട് നിന്റെ സംസാരം ഇല്ലാണ്ട് എനിക്ക് വയ്യ.'' ഷാദ് പറയുന്നതൊക്കെ കേട്ട് എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിന്നു..
''നീ മിണ്ടാതിരുന്ന ഈ ദിവസങ്ങളിൽ എന്തോ ജീവിക്കാൻ ഞാൻ മറന്ന പോലെ. നിന്റെ മൗനം എനിക്ക് മരണത്തിനു തുല്യം ആണ് ആമീ. സത്യം പറഞ്ഞാൽ ഈ ജീവൻ അങ്ങ് കളഞ്ഞാലോ..'' എന്ന് അവൻ പറയുന്നതിന് മുന്നേ ഞാൻ ആ വാ പൊത്തി.
''പ്ളീസ് ഷാദ് ഇങ്ങനെ ഒന്നും പറയല്ലേ. എനിക്ക് സഹിക്കാൻ പറ്റില്ല.'' ഞാൻ കരഞ്ഞോണ്ട് പറഞ്ഞു.
''പിന്നെ ഞാനെന്താ ചെയ്യണ്ടേ.. എനിക്ക് വയ്യ ആമീ, നീ ഇല്ലാതെ എനിക്ക് പറ്റില്ല. നമുക്ക് മരണം വരെ ഇതുപോലെ ജീവിക്കാം. ഒരു ഭർത്താവിന്റെ അധികാരം പറഞ്ഞു ഞാൻ ഒരിക്കലും വരില്ല ആമീ.. നീ എന്നെ ഒരു ഫ്രണ്ട് ആയി കണ്ടാൽ മതി. പക്ഷെ മറ്റൊരാളെയും എനിക്കിനി നിന്റെ സ്ഥാനത്തു കാണാൻ വയ്യ. ഐ ലവ് യൂ ആമീ.. ഐ റിയലി ലവ് യൂ.. എന്റെ ഇഷ്ട്ടം നിന്റെ കഥ കേട്ട സഹതാപം കാരണം ആണെന്ന് പറഞ്ഞു എന്റെ സ്നേഹത്തെ നീ തരംതാഴ്ത്തരുത് ആമീ.. പ്ളീസ് എന്നെ വിട്ടു പോവല്ലേ..'' ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച വാക്കുകളാണിത്. ഞാൻ അവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു.
''എനിക്കും പറ്റില്ല ഷാദ്, താൻ ഇല്ലാതെ എനിക്കും പറ്റില്ല. ഷാദ് കാരണമാ എനിക്ക് വീണ്ടും ജീവിക്കാൻ തോന്നിയത്. ഇയാളുടെ വാക്കുകളാ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. ഈ ദിവസങ്ങളിൽ ഷാദിനോട് മിണ്ടാതിരുന്നതും ഇത് കൊണ്ടാ, എന്നോട് ഇഷ്ട്ടം പറഞ്ഞാൽ എനിക്കതു നിരസിക്കാൻ പറ്റില്ല. അത് കൊണ്ടാ ഞാൻ ഒഴിഞ്ഞു മാറി നടന്നത്. ഷാദ് എന്തേലും പറഞ്ഞാൽ ഞാൻ എന്റെ മനസ്സ് തുറന്നു പോവുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ബികോസ് ഐ ലവ് യൂ റ്റൂ ഷാദ്.. എനിക്ക് പറ്റില്ല താനില്ലാതെ..'' കൂടുതൽ ഒന്നും പറയാൻ ഷാദിന്റെ അധരങ്ങൾ എന്നെ സമ്മതിച്ചില്ല.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ആമിയുടെ ഓരോ വാക്കുകളും എനിക്ക് ജീവിക്കാനുള്ള ഊർജ്ജം തിരിച്ചു തന്നു. അവൾ എന്നോട് ഐ ലവ് യൂ പറഞ്ഞപ്പോ ഈ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു. അത് കൊണ്ടാണ് ഞാൻ പോലുമറിയാതെ എന്റെ ചുണ്ടുകൾ അവളോട് ചേർന്നത്. അവളെന്നെ തള്ളിമാറ്റി മുഖത്തൊരു തല്ലു പ്രതീക്ഷിച്ചെങ്കിലും അവൾ ഒന്നും പ്രതികരിച്ചില്ല. കുറച്ചു നേരം അങ്ങനെ നിന്നതിനു ശേഷം പതിയെ ഞാനവളിൽ നിന്നും അടർന്നു മാറി.
''നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല ആമീ... അതുപോലെ നീ അല്ലാതെ മറ്റാരും ഉണ്ടാവില്ല എന്റെ ജീവിതത്തിൽ.'' ഞാൻ പറഞ്ഞു.
''പക്ഷെ ഷാദ് ഷാനു, അവളോട് നമ്മൾ ചെയ്യുന്നത് തെറ്റല്ലേ..'' ആമി
''അതെ പക്ഷെ അവൾക്കു ഞാൻ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കും എന്റെ മനസ്സിൽ ഇപ്പൊ അവളില്ലെന്നു. എന്റെ ഖൽബ് ഒരു മൊഞ്ചത്തി പൂച്ചക്കുട്ടി കട്ടെടുത്തു എന്ന്. ഉള്ളിൽ സ്നേഹമില്ലാതെ, നിന്നെയും മനസ്സിലിട്ടു ഞാൻ അവളെ കല്യാണം കഴിച്ചാൽ ഞങ്ങൾക്ക് സുഖമായി ജീവിക്കാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. അവളുടെ പാരന്റ്സിനും ഈ ബന്ധം ഇഷ്ട്ടം അല്ല. എനിക്ക് നീ വേണം ആമി, എന്റെ കൂടെ മരണം വരെ.'' ആ ഇരുട്ടിലും അവളുടെ കണ്ണിലെ തിളക്കം എനിക്ക് കാണാമായിരുന്നു.
ഞാൻ അവളുടെ കയ്യിൽ കൈകോർത്തു നടന്നു. പാവം ഇരുട്ടായതു കാരണം എന്നോട് പറ്റിച്ചേർന്നാണ് നടപ്പ്. ഞാനവളെ ചേർത്ത് പിടിച്ചു നടന്നു ഡോർ തുറന്നു പുറത്തിറങ്ങി.
പുറത്തു നമ്മളെ ടീമ്സ് മൊത്തം ഉണ്ടായിരുന്നു. ഞങ്ങളെ വരവ് കണ്ടപ്പോ തന്നെ അവര് കയ്യടിക്കാനും വിസിലടിക്കാനും പരസ്പരം കെട്ടിപ്പിക്കാനും ഒക്കെ തുടങ്ങിയിരുന്നു. എല്ലാരും ഞങ്ങളെ വന്നു പൊതിഞ്ഞു. ആമിയുടെ മുഖം നാണം കാരണം ചുവന്നു തുടുത്തിരുന്നു, കൂടെ അവളുടെ ചുണ്ടും.
''ടാ തെണ്ടീ ഇരുട്ടത്ത് നല്ല മുതലെടുപ്പാരുന്നല്ലേ..'' സച്ചു വന്നു എന്റെ കാതിൽ പറഞ്ഞു.
''നിനക്കെങ്ങനെ മനസ്സിലായി..'' ഞാൻ ഒരു വളിച്ച ഇളി പാസാക്കി അവനോടു ചോദിച്ചു.
''നീ പഠിച്ച സ്കൂളിലെ പ്രിന്സിപ്പളാ മോനെ ഞാൻ.. '' എന്നും പറഞ്ഞു അവനും തിരിച്ചതേ പോലെ ഒരു ഇളി തന്നു.
പിന്നെ എല്ലാരും നേരെ ഒരു ഹോട്ടലിലേക്ക് പോയി ഫുഡ്ഡും തട്ടി റൂമിലേക്ക് വിട്ടു. ഞാൻ കാറിന്റെ കീ സച്ചൂന്റെ കയ്യിൽ കൊടുത്തു അവനെ കണ്ണിറുക്കി കാണിച്ചു. അവൻ ചിരിച്ചോണ്ട് കാറെടുക്കാൻ പോയി.
ഞാനും ആമിയും പിന്നിലേക്ക് കേറി. അബുദാബി എത്തേണ്ട കാരണം അമാനിക്കയും അഫിയും ആക്കുവും നജാഫും കുറച്ചു നേരത്തെ വിട്ടിരുന്നു. അങ്ങോട്ടേക്ക് രണ്ടുമൂന്നു മണിക്കൂറിന്റെ ഓട്ടം ഉണ്ട്..
പ്രവീണും പ്രിയയും ഏതോ റിലേറ്റീവിനെ കാണാൻ ഉള്ളോണ്ട് അങ്ങോട്ട് പോയി. ഷാമിയും അടുത്ത വെള്ളിയാഴ്ച അവരെ റൂമിലേക്ക് വരണം എന്ന് പറഞ്ഞു പോയി. ഷാജുവും സാറയും അവന്റെ ഫ്രണ്ടിനെ കാണാൻ പോയി. ചുരുക്കത്തിൽ ആരും തിരിച്ചു റൂമിലേക്ക് വന്നില്ല.
ആമിയെയും പിടിച്ചു ഞാൻ കാറിന്റെ പിൻസീറ്റിലിരുന്നു.
''ടാ മുമ്പിൽ കണ്ണാടി ഉണ്ടെന്ന കാര്യം മറക്കേണ്ട കേട്ടോ..'' സച്ചു പിറകിലേക്ക് നോക്കി പറഞ്ഞു.
''പോടാ പോടാ.. നീ വണ്ടി എട്..'' ഞാൻ പറഞ്ഞു.
പതിവിൽ വിപരീതമായി ആമി എന്റെ ഷോൾഡറിൽ തല വച്ചു കിടന്നു. അല്ലെങ്കിൽ പിന്നിലിരിക്കുമ്പോൾ ഒരു മൈൽ ദൂരെ ആണ് ഇരിക്കാറ്. ആമിയോട് പറഞ്ഞെങ്കിലും ഷാനുവിനോടെന്തു പറയുമെന്ന ടെൻഷനിൽ ആയിരുന്നു ഞാൻ.
അത് മനസ്സിലാക്കി ആവണം അവളെന്റെ കയ്യിൽ കൈകോർത്തു പിടിച്ചു. ഞാനവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടു കണ്ണിറുക്കി കാണിച്ചു. മെല്ലെ കൈ കൊണ്ട് ചെറിയ ചെറിയ കുസൃതികൾ കാണിച്ചു. കുസൃതി കൂടിയതും അവളെന്റെ കയ്യിൽ നല്ല നുള്ളു വച്ചു തന്നു. പാവം ഞാൻ ഒന്ന് കഴുത്തിൽ ഇക്കിളിയാക്കിയതിനാ അവളെന്റെ കൈ നുള്ളിപ്പറിച്ചതു, വവ്വാല്. സച്ചു ഇതൊക്കെ കണ്ടു എന്തുവാടെ എന്ന് പറഞ്ഞു നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ അവനോടു കാണാടിയിലൂടെ പോടാ എന്ന് പറഞ്ഞു.
''റൂമിൽ എത്തട്ടെ മോളെ, നിനക്ക് ഞാൻ കാണിച്ചു തരാം..'' ഞാൻ മെല്ലെ അവളെ ചെവിയിൽ പറഞ്ഞു.
''പിന്നെ, ഇങ്ങോട്ടു വാ.. അന്ന് ആ തെണ്ടിക്ക് കൊടുത്ത ചവിട്ടു ഓർമ്മയുണ്ടല്ലോ..'' എന്നും പറഞ്ഞു ആ വവ്വാല് പിരികം പൊക്കി കളിക്കാ. ഞാൻ അവളെ നോക്കി പേടിപ്പിച്ചിട്ടു മുഖം തിരിച്ചു. ഇനി അവള് ചവിട്ടു, ഏയ്..
ഫ്ലാറ്റ് എത്തിയപ്പോ വണ്ടി വച്ചു ഞങ്ങൾ റൂമിലേക്ക് നടന്നു. ആമിയെ ഇന്നെങ്കിലും എന്റെ നെഞ്ചോടു ചേർത്ത് ഉറങ്ങണം, അവളുടെ ഉപ്പയെയും സഹോദരനാണ് ഫ്രണ്ടായും ഭർത്താവായും ഞാൻ എന്നും അവളെ കൂടെ ഉണ്ടാവുമെന്ന് അവളെ അറിയിക്കണം എന്നും ആലോചിച്ചു ഞാൻ അവളെ കൈ പിടിച്ചു ലിഫ്റ്റിൽ നിന്നും ഇറങ്ങി.. അവളെന്റെ മുഖത്തേക്ക് തന്നെ നോക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.അത് കണ്ടപ്പോ എനിക്ക് പക്ഷെ ചിരിയാണ് വന്നത്.
ഞങ്ങടെ റൂമിന്റെ മുന്നിൽ നിക്കുന്ന ആൾക്കാരെ കണ്ടതും ഞാൻ അറിയാതെ തന്നെ എന്റെ കൈ അവളുടെ കൈകളിൽ നിന്നും വേർപെട്ടു പോയി. അപ്പൊ ആമി എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. യാ അല്ലാഹ് വീണ്ടും പരീക്ഷണമോ..
എങ്ങനേലും കുരുക്കുകൾ അഴിക്കാൻ നോക്കുമ്പോ അത് മുറുകുവാണോ. ഇല്ല അതിനു ഞാൻ സമ്മതിക്കില്ല. ഇത് വരെ എനിക്കിഷ്ടമുള്ളതെല്ലാം തട്ടി തെറിപ്പിച്ചിട്ടേ ഉള്ളൂ. ഇപ്രാവശ്യവും അങ്ങനെ സംഭവിക്കുവാണേൽ ഈ ജീവിതം അങ്ങ് വേണ്ടാതെ വെക്കും ഷാദ്. ഇവരോടിപ്പോ എന്താ പറയാ. അല്ല ഇവരെന്തിനാവും വന്നത്.
''ആരാ ഷാദ് അവര്..'' ആമിയുടെ ചോദ്യമാണ് എന്നെ ഉണർത്തിയത്.
''അത് ഷാനുവിന്റെ ഉപ്പയും ഉമ്മയും ആണെടാ, മറ്റെയാളെ എനിക്കറിയില്ല. ഇപ്പൊ എന്താ അവരോടു പറയാ.'' ഞാൻ അവളോട് ചോദിച്ചു. അവൾ ദയനീയമായി എന്നെ നോക്കി.
അപ്പോഴേക്കും ഞങ്ങളവരുടെ അടുത്തെത്തിയിരുന്നു. ഷാനുവിന്റെ ഉമ്മയും ഉപ്പയും എന്നെയും ആമിയെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. മറ്റെയാൾ ആമിയെ തന്നെ തുറിച്ചു നോക്കുന്നു. എനിക്കയാളെ കണ്ണ് കുത്തി പൊട്ടിക്കാനാ തോന്നിയത്. ഉള്ളിൽ പൊങ്ങിയ ദേഷ്യം മറച്ചു പിടിച്ചു ഞാൻ അവരോടൊന്നു പുഞ്ചിരിച്ചു.
''അസ്സലാമുഅലൈക്കും..'' ഞാൻ പറഞ്ഞു.
''വലയ്ക്കുമുസ്സലാം..'' അവരും തിരിച്ചു പറഞ്ഞു.
''കുറെ നേരമായോ വന്നിട്ട്.'' ഞാൻ ചോദിച്ചു
''ഹ്മ്മ് കുറച്ചു സമയം ആയി.ഷാനു കുറെ വട്ടം ഷാദിനെ വിളിച്ചിരുന്നു. പക്ഷെ കിട്ടിയില്ല പറഞ്ഞു.'' എന്നും പറഞ്ഞു ഷാനൂന്റെ ഉപ്പ എന്നെയും ആമിയെയും ഒന്ന് നോക്കി.. അവളെ ഉമ്മ പക്ഷെ ഒരു പാവം ആണെന്ന് തോന്നുന്നു. നല്ല പുഞ്ചിരിച്ച മുഖം. ഉപ്പാനെ കുറെ വട്ടം കണ്ടിട്ടുണ്ടെങ്കിലും ഉമ്മാനെ ആദ്യമായാണ് കാണുന്നത്.
''വരൂ അകത്തിരിക്കാം..'' എന്നും പറഞ്ഞു ഞാൻ റൂം തുറന്നു അവരെ അകത്തു ഇരുത്തി.
''ഞാൻ കുടിക്കാനെന്തെലും എടുക്കാം..'' എന്നും പറഞ്ഞു ആമി അടുക്കളയിലേക്കു പോയി. അപ്പൊ ആ ഉമ്മയും പിന്നാലെ പോയി.
''ആഹ് ഇത് എന്റെ ഏട്ടന്റെ മോൻ ആണ് നാസർ. ഇവിടെ ബിസിനെസ്സ് ചെയ്യുന്നു. രണ്ടു മക്കളുണ്ട്, ഒരാൾ അഞ്ചിലും മറ്റേ ആൾ മൂന്നിലും പഠിക്കുന്നു.. ഭാര്യ രണ്ടു മാസം മുന്നേ മരണപ്പെട്ടു.'' ഷാനൂന്റെ ഉപ്പ പറഞ്ഞു.
''ഓ ഷാനു ഒന്നും പറഞ്ഞരുന്നില്ല.'' ഞാൻ പറഞ്ഞു.
''ആഹ് അതങ്ങനെ പറയാനും മാത്രം ഒന്നുമില്ലല്ലോ..'' നാസർക്ക പറഞ്ഞു. ഞാൻ അയാളെ സംസാരം കേട്ട് അയാളെ ഒന്ന് മൊത്തത്തിൽ നോക്കി. സ്വന്തം ഭാര്യ മരിച്ചത് വലിയ കാര്യം അല്ലെന്നോ.. വയസ്സിനു മൂത്ത ആളായിപ്പോയി ഇല്ലെങ്കിൽ നേരത്തെ ആമിയെ നോക്കിയപ്പോ ഇയാളെ മുഖം ഞാൻ അടിച്ചു കലക്കിയേനെ.
''ആഹ് പിന്നെ ഞങ്ങളിപ്പോ വന്നത് ഷാദിന്റെയും ഷാനൂന്റെയും കല്യാണത്തെപ്പറ്റി സംസാരിക്കാൻ ആണ്.'' ഞാൻ ഒന്ന് ഞെട്ടി. ഇത്ര നാളും ഞാൻ കേൾക്കാൻ കൊതിച്ച കാര്യം. പക്ഷെ ഇന്നത് കേൾക്കുമ്പോ ഒരു നീറ്റലാണ് ഉള്ളിൽ.
''ഷാനു എല്ലാം പറഞ്ഞിട്ടുണ്ട്. ഷാദിന്റെ കല്യാണത്തെപ്പറ്റി ഒക്കെ അറിയാം. ഇനി രണ്ടാഴ്ച കൊണ്ട് നിങ്ങൾ പിരിയുമല്ലോ. അപ്പൊ കല്യാണം നടത്താം..'' ഷാനൂന്റെ ഉപ്പ പറഞ്ഞു.
''ആഹ് അതിനൊക്കെ സമയം ഉണ്ടല്ലോ.'' ഞാൻ പറഞ്ഞു.
''സമയം ഉണ്ട് പക്ഷെ എല്ലാം ഒന്ന് സെറ്റ് ആക്കണം അല്ലോ. പിന്നെ ഇനി അതികം നീട്ടിക്കൊണ്ടുപോവാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല. നിങ്ങളെ ഡിവോയ്സ് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞാൽ കല്യാണം വെക്കാം.'' ഷാനൂന്റെ ഉപ്പ കല്യാണം നീട്ടാൻ താല്പര്യമില്ലാതെ പറഞ്ഞു.
''ആഹ് അത് ഡിവോയ്സ് കഴിഞ്ഞിട്ടല്ലേ, നമുക്ക് നോക്കാം..'' ഞാൻ പറഞ്ഞു. എന്റെ താല്പര്യമില്ലാത്ത പോലുള്ള സംസാരം കേട്ട് അവര് ഒന്ന് ഞെട്ടീട്ടുണ്ട്. കാരണം കല്യാണ കാര്യം പറഞ്ഞു ഞാൻ ഷാനൂന്റെ ഉപ്പാനെ ഒരു അഞ്ചാറു വട്ടം കണ്ടിട്ടുണ്ട്. പക്ഷെ അപ്പൊ അവർക്കു താൽപ്പര്യം ഇല്ലാരുന്നു. കുറച്ചു കഴിയട്ടെ എന്നാണു അവർ പറഞ്ഞത്, ഷാനുവും.
അപ്പോളേക്കും ആമിയും ഷാനൂന്റെ ഉമ്മയും വന്നു. അവരെല്ലാം കേട്ടൂന്നു ആമിയുടെ മുഖ കണ്ടപ്പോ മനസ്സിലായി. കഷ്ട്ടപെട്ടു പുഞ്ചിരിക്കാൻ ശ്രമിക്കുന്നുണ്ട്. അവൾ എല്ലാര്ക്കും കുടിക്കാൻ ജൂസ് കൊടുത്തു.
''കുട്ടിയുടെ പേരെന്താ..'' നാസർക്കയാണ്.
''അംന..'' ആമി പറഞ്ഞു.
''വീടെവിടെയാ..'' അയാൾ വീണ്ടും ചോദിച്ചു.
''കണ്ണൂർ..'' ആമി.
''കണ്ണൂരിൽ എവിടെയാ..'' ഇയാളെന്റെ കൈ കൊണ്ട് ചാവും. അപ്പോളേക്കും ആമിയുടെ ഫോൺ അടിച്ചു. അവൾ ഇപ്പൊ വരാമെന്നും പറഞ്ഞു പോയി.
''അപ്പൊ ഷാദ് പെട്ടെന്ന് തന്നെ ഡിവോയ്സ് നടത്തി ഷാനുവുമായുള്ള കല്യാണം നടക്കണം.'' നാസർക്ക ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞു. എനിക്കതു തീരെ ഇഷ്ട്ടം ആയില്ല.
''ആഹ് നോക്കാം ഇന്ഷാ അല്ലാഹ്..'' ഞാൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു. അപ്പൊ അവരുടെയൊക്കെ മുഖം മാറി.
''ഷാദിന് അറിയാലോ, ഞങ്ങൾക്ക് തീരെ താല്പര്യം ഇല്ലാത്ത കാര്യം ആയിരുന്നു ഇതെന്ന്. പിന്നെ മോളുടെ നിർബന്ധം കാരണം ആണ് സമ്മതിച്ചത്.'' ഷാനൂന്റെ ഉപ്പ ഒരു പരിഹാസചിരിയോടെ പറഞ്ഞു.
''അതെ ഷാനൂന് ഒരു രണ്ടാംകെട്ടുകാരനെ ഒന്നും കെട്ടേണ്ട ആവശ്യം ഇല്ലാന്ന് അറിയാലോ. പിന്നെ അവളുടെ നിർബന്ധം ആണ് ഇപ്പൊ കല്യാണം ഉറപ്പിക്കാൻ ഞങ്ങൾ വന്നത്. പിന്നെ നാട്ടിൽ ഞങ്ങൾ അന്വേഷിച്ചപ്പോ കുഴപ്പമില്ലാന്നു തോന്നി. വീട്ടുകാരുമായി ബന്ധം ഇല്ലാന്ന് ഷാനു പറഞ്ഞിരുന്നു. പക്ഷെ ഷാദിന് അവകാശപ്പെട്ടതൊക്കെ എന്നായാലും വാങ്ങാലോ.'' ഷാനൂന്റെ എളയാപ്പ പറഞ്ഞു.
ഓ അപ്പൊ ഇത്ര നാളും കല്യാണം എന്നും പറഞ്ഞു ഞാൻ നടന്നപ്പോ മൈൻഡ് ചെയ്യാത്ത ആൾക്കാർ എനിക്ക് നല്ല ബാഗ്രൗണ്ട് ഉണ്ടെന്നറിഞ്ഞു വന്നതാ. ആഹ് ഇപ്പൊ ഒന്നും പറയണ്ട. ആദ്യം ഷാനൂനോട് സംസാരിക്കട്ടെ.
''ആഹ് അതൊക്കെ കല്യാണം കഴിഞ്ഞാലുള്ള കാര്യം ആണല്ലോ.'' അതെ കല്യാണം കഴിഞ്ഞാൽ അല്ലെ, അപ്പോൾ നോക്കാം..
അപ്പോയെക്കും ആമിയും വന്നു. അവരൊക്കെ പോവാണെന്നും പറഞ്ഞു പോയി. ഞാൻ ആമിയെ നോക്കിയപ്പോ ആ മുഖത്തെ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
@@@@@@@@@@@@@@@@@@@@@@@@@@@@
ഷാനൂന്റെ ഉപ്പയും ഉമ്മയുമാണ് വന്നതെന്ന് കേട്ടപ്പോ തന്നെ എന്റെ പാതി ജീവൻ പോയിരുന്നു. പിന്നെ അവരുടെ കൂടെ ഉണ്ടായ ആളുടെ നോട്ടം കണ്ടപ്പോ എനിക്ക് ദേഷ്യം വന്നതാ. പക്ഷെ കൺട്രോൾ ചെയ്തു. അവരെ അകത്തേക്കിരുത്തി ഞാൻ ജ്യൂസ് എടുക്കാൻ പോയി. അപ്പൊ ഷാനൂന്റെ ഉമ്മയും കൂടെ വന്നു.
ഷാനൂനെ പോലെ അല്ല, ഭയങ്കര പാവം ആണ്. ഷാനു പൊതുവെ എന്നോടും ബാക്കി ഞങ്ങളെ ഫ്രണ്ട്സിനോടും അത്ര സംസാരം ഒന്നുമില്ല. എപ്പോളും ഷാദിനെ ഒറ്റയ്ക്കു കിട്ടണം. അതോണ്ട് തന്നെയാ സച്ചുവേട്ടന് ഷാനൂനോട് കലിപ്പ്. അവൾക്കു ഉപ്പാന്റെ സ്വഭാവം ആന്നെന്നു തോന്നുന്നു. ആ ഉമ്മ എന്നോട് കുറെ സംസാരിച്ചു.
''ഷാനൂന്റെ ഉപ്പാക്ക് ഷാദുമായുള്ള കല്യാണത്തിന് താല്പര്യമില്ല. പിന്നെ അവൾക്കു പണ്ടേ വാശി കൂടുതലാ. എന്തേലും ചെയ്യണ്ടാന്ന് പറഞ്ഞാൽ അതവൾക്കു ചെയ്തേ പറ്റൂ. പിന്നെ രണ്ടാഴ്ച മുന്നേ നാട്ടിൽ പോയപ്പോ ഷാദിനെ പറ്റി നാട്ടിലൊക്കെ അന്വേഷിച്ചു. അതിനു ശേഷമാ സമ്മതിച്ചത്.'' ഷാനൂന്റെ ഉമ്മ പറഞ്ഞു.
ഞാനൊന്നു മൂളുക മാത്രം ചെയ്തു.
''മോളും ഷാദുമായി പിരിഞ്ഞാൽ വേറെ കല്യാണം കഴിക്കണം കേട്ടോ...'' യാ അല്ലാഹ് ഷാദുമായി പിരിയുന്നതും എന്റെ ശരീരത്തിൽ നിന്നും റൂഹ് പിരിയുന്നതും ഒരുപോലെയാ.
ഞാൻ മറുപടി ഒന്നും പറയാതെ ജ്യൂസും കൊണ്ട് നടന്നു. അപ്പൊ അവിടെ കല്യാണക്കാര്യം പറയുകയാണ്. ഷാദ് താല്പര്യമില്ലാത്ത പോലെ സംസാരിക്കുന്നുണ്ടെങ്കിലും അവർ അത് കാര്യമാക്കുന്നില്ല. ഈ കല്യാണം എന്തായാലും നടത്തുമെന്ന തോന്നുന്നത്.
പാവം ഷാദ് ഞാൻ കാരണമാണല്ലോ ഇതൊക്കെ. ഞാൻ ഇല്ലാരുന്നെകിൽ ഈ വാർത്ത കേക്കുമ്പോ ഏറ്റവും സന്തോഷിക്കുന്നത് ഷാദ് ആയിരുന്നേനെ. ഓരോന്നാലോചിക്കുന്നതിനിടക്കാ ഷാനൂന്റെ കസിൻ പേരും നാടുമൊക്കെ ചോദിക്കുന്നത്. അയാളോട് സംസാരിക്കാൻ താല്പര്യമില്ലെങ്കിലും മറുപടി പറയാതിരിക്കാൻ പറ്റില്ലല്ലോ.
പിന്നെ അവർ ഇറങ്ങി. അപ്പോളും എന്റെ മനസ്സ് ആകെ കലങ്ങി കെടക്കുവാരുന്നു. ഷാദ് എന്നെ നോക്കുന്നത് കണ്ടപ്പോ പുഞ്ചിരിക്കണമെന്നുണ്ടായിട്ടും എനിക്ക് പറ്റിയില്ല. ഞാൻ അവനെ നോക്കി ഗ്ലാസൊക്കെ എടുത്തു കിച്ചണിലേക്കു പോയി.
''ആമീ എനിക്കറിയാം നിന്റെ ടെൻഷൻ. നീ പേടിക്കണ്ട പെണ്ണെ, നീയല്ലാതെ വേറൊരു പെണ്ണും ഇനി ഷാദിന്റെ ജീവിതത്തിൽ ഉണ്ടാവില്ല. ഷാനൂനെ ഞാൻ പറഞ്ഞു സമാധാനിപ്പിച്ചോള്ളാം. അവൾക്കു പറഞ്ഞാൽ മനസ്സിലാവും. എല്ലാം പ്രാക്ടിക്കൽ ആയി കാണുന്ന ആളാ അവള്.'' എന്ന് ഷാദ് പറഞ്ഞപ്പോ ഒരു സമാധാനം തോന്നി.
അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടു റൂമിലേക്ക് പോയി ഫ്രഷ് ആയി വന്നു നിസ്കരിച്ചു. നിസ്കാരപ്പായയിൽ ഇരുന്നു ഉള്ളുരുകി പ്രാർത്ഥിച്ചു ഇഷ്ടമില്ലാതെ കഴുത്തിൽ കേറിയ ഈ മഹർ എന്നിൽ നിന്നും പറിച്ചെടുക്കല്ലേ എന്ന്. അപ്പോളേക്കും ഷാദും ഫ്രഷ് ആയി നിസ്കാരം ഒക്കെ കഴിഞ്ഞു.
ഞാൻ നോക്കിയപ്പോ ബെഡ്ഡിലിരുന്നു എന്നെ നോക്കി ഇളിക്കുന്നുണ്ട്. ആ നോട്ടത്തിലും ഇളിയിലും ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയൊണ്ട് പിന്നെ ഞാൻ അങ്ങോട്ട് നോക്കിയില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞത് കൊണ്ട് ഞാൻ മെല്ലെ എണീറ്റ് സോഫയിൽ പോയി കിടന്നു. അപ്പൊ ആ കോന്തൻ പിന്നാലെ വരുന്നുണ്ടായിരുന്നു.
''ആമി നീ എന്തിനാ ഇവിടെ വന്നു കിടക്കുന്നെ.. വാ റൂമിൽ കിടക്കാം..'' ഷാദ് പറഞ്ഞു.
''സമയം ആയിട്ടില്ല മോനെ, ആ എഗ്രിമെന്റ് ഉണ്ടല്ലോ നമ്മളെ ഡിവോയ്സിന്റെ അത് എന്ന് എന്റെ മുന്നിൽ വച്ച് കീറിക്കളയുന്നോ അന്ന് ഞാൻ റൂമിലേക്ക് ഷിഫ്റ്റ് ചെയ്ത്കൊള്ളാം.'' എന്നും പറഞ്ഞു ഞാൻ തല വഴി പുതപ്പിട്ടു മൂടി.
''ടാ അത് ഷാനൂന്റെ കയ്യിൽ അല്ലെ ഉള്ളത്. ഞാൻ അവളോട് സംസാരിച്ചു ഓക്കേ ആക്കീട്ടു അത് വാങ്ങി വരാം..'' എന്നും പറഞ്ഞു ഷാദ് എന്റെ അടുത്ത് മുട്ട് കുത്തി ഇരുന്നിട്ട് പുതപ്പു മാറ്റി.
''ആ എന്നാ ആ ദിവസം ഞാൻ എന്റെ സ്ലീപ്പിങ് പ്ലേസ് അങ്ങോട്ടേക്ക് മാറ്റാം... ഓക്കേ ഡിയർ.. ഗുഡ്നായിട്ട്.. '' എന്നും പറഞ്ഞു അവന്റെ കവിളിൽ ഒന്ന് പിച്ചിയിട്ടു ഞാൻ വീണ്ടും പുതപ്പെടുത്തി തല വഴി ഇട്ടു.
''അതിനെന്താ ആമീ അന്ന് റിസോർട്ടിൽ നമ്മളൊരുമിച്ചായിരുന്നില്ലേ, പിന്നെന്താ.. ഞാൻ നല്ല കുട്ടി അല്ലെ..'' എന്നും പറഞ്ഞു ഷാദ് എനിക്ക് ചിരിച്ചു തന്നു.
''പിന്നെ നല്ല കുട്ടി തന്നെ. അത് ഞാൻ നേരത്തെ ആ റൂമിൽ വച്ച് കണ്ടതാണല്ലോ...'' എന്നും പറഞ്ഞു ഞാൻ മുഖം വീർപ്പിച്ചപ്പോ ഷാദ് ഇരുന്നു ചിരിക്കാ.
''ഓ വല്യ ഡിമാൻഡ് ആണല്ലേ.. നോക്കിക്കോ നീ ഇതുപോലെ എന്റെ പിന്നാലെ വരും അപ്പൊ ഞാനും ജാഡ കാണിക്കും..'' എന്നും പറഞ്ഞു എന്റെ കവിളിൽ പിടിച്ചു കടിച്ചിട്ടു ആ ഡ്രാക്കുള ഓടിക്കളഞ്ഞു.
''ആഹ് ഉമ്മാ... എന്തൊരു വേദന.. നോക്കിക്കോ ഇതിനു ഞാൻ പകരം വീട്ടും കൊരങ്ങാ..'' ഞാൻ അലറി പറഞ്ഞു.
''അയ്യോടാ നല്ലോണം വേദനിച്ചോ, അത് മാറാൻ ഒരു മരുന്ന് തരട്ടെ മുത്തേ..'' എന്നും ചോദിച്ചു ആ കോന്തൻ ചുണ്ടും നീട്ടി വന്നപ്പോ ഞാൻ വേഗം പുതപ്പു കൊണ്ട് മുഖം കവർ ചെയ്തു ''വേണ്ടാ'' എന്ന് പറഞ്ഞു.
പിന്നെ ഒച്ചയൊന്നും കേൾക്കാതെ കാരണം മെല്ലെ തല പുറത്തിട്ടു നോക്കി. അപ്പൊ ഷാദിനെ അവിടെയൊന്നും കണ്ടില്ല. ഞാനും മെല്ലെ ഉറക്കിലേക്കു വീണു.
രാവിലെ എണീറ്റ് നോക്കിയപ്പോ ഷാദ് നല്ല ഉറക്കം ആണ്. ഞാൻ എണീച്ചു കുളിച്ചു റെഡി ആയി അലാറം എടുത്തു അവന്റെ ചെവിടെ അടുത്ത് വച്ചിട്ട് കിച്ചണിലേക്കു പോയി. ഞാൻ തന്നെ നേരിട്ട് വിളിക്കാൻ പോയാൽ അത് എനിക്ക് ഇഞ്ചൂരിയസ് റ്റൂ ഹെൽത്ത് ആവും..
ഉച്ചയ്ക്കക്കുള്ള ഫുഡ് പാക് ചെയ്യുമ്പോ ആണ് രണ്ടു കൈ പിന്നിലൂടെ എന്റെ അരയിൽ പിടുത്തം ഇട്ടതു. കാണാതെ തന്നെ ആളെ മനസ്സിലായി. കൈ തട്ടി മാറ്റാൻ നോക്കിയപ്പോ കൂടുതൽ ശക്തിയോടെ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു. എന്റെ ഷോള്ഡറില് ആ ജന്തു മുഖം അമർത്തി നിക്കാ. ഞാൻ ആണെങ്കിൽ എന്റെ ഹാർട്ട് കയ്യിൽ പിടിച്ചാണ് നിക്കുന്നത്.
''ഷാ.. ഷാദ് കളിക്കല്ലേ വി.. വിട്, പോവാൻ ടൈം ആയി.'' ഞാൻ എങ്ങനൊക്കെയോ പറഞ്ഞു.
''അച്ചോടാ എന്റെ പെണ്ണിനെപ്പോ മുതലാ വിക്ക് തുടങ്ങിയെ..'' കൊരങൻ മനുഷ്യനെ ശ്വാസം വിടാൻ സമ്മതിക്കാതെ പിടിച്ചു വച്ചിട്ട് ചോദിക്കുന്ന കേട്ടില്ലേ എന്താ വിക്കുന്നെന്നു. ഇപ്പൊ ഞാൻ മോളിലോട്ടു പോയില്ലെങ്കിൽ ഭാഗ്യം.
''എനിക്ക് വിക്കൊന്നൂല്ല, മോൻ പോയി പണി നോക്ക്..'' എന്നും പറഞ്ഞു കൈ തട്ടി മാറ്റാൻ നോക്കി. എവിടെ അട്ടയെക്കാൾ കഷ്ട്ടം ആണ്. ഒരു കോമ്പറ്റിഷൻ വച്ചാ അട്ട തോറ്റു തുന്നംപ്പാടി നാണക്കേട് കാരണം വിഷം കഴിച്ചു ട്രെയിനിന് മുന്നിൽ ചാടും. കുറച്ചു ഓവർ ആയല്ലേ, ആഹ് കുഴപ്പമില്ല. അമ്മാതിരി പിടി ആണ് ചെക്കൻ പിടിച്ചിട്ടുള്ളത്.
ഇങ്ങനെ നിക്കാൻ ആഗ്രഹമില്ലാനിട്ടല്ല, പക്ഷെ ഒന്നും ഞങ്ങള് വിചാരിച്ച പോലെ നടന്നില്ലെങ്കിൽ നാളെ ഇതൊക്കെ ഓർത്തു കരയാനോ എനിക്ക് പറ്റൂ. എപ്പോളും കരയാൻ ആണല്ലോ എന്റെ വിധി, അതോണ്ട് പേടിയാ സന്തോഷിക്കാൻ.
''എന്താണാവോ ഇത്ര വലിയ ആലോചന.'' ഷാദ് എന്റെ ചെവിയിൽ ചുണ്ടു ചേർത്ത് അങ്ങനെ ചോദിച്ചപ്പോ ആണ് ഞാൻ ബോധമണ്ഡലത്തിലേക്കു തിരിച്ചെത്തിയത്, അതും മൊത്തം ഷോക് അടിച്ചിട്ട്.
''ഒന്നൂല്ല, ഞാൻ എന്തോ ഓർത്തു പോയതാ.'' ഞാൻ പറഞ്ഞു.
''നീ ഓർത്തത് എന്താണെന്ന് എനിക്കറിയാം. പക്ഷെ ഇനി നീ കരയില്ല അതെന്റെ വാക്കാ..'' എന്നും പറഞ്ഞു എന്നെ തിരിച്ചു നിർത്തി നെറ്റിയിൽ ഒരുമ്മ തന്നു.. എന്നിട്ടു രണ്ടു കയ്യും എന്റെ ഷോള്ഡറില് വച്ച് കണ്ണിലേക്കു നോക്കി. ''ഇനി നീ കരഞ്ഞാൽ ഷാദ് ജീവനോടെ ഇല്ല എന്ന് ഉറപ്പിച്ചോ.''
ഉമ്മ കിട്ടിയപ്പോ ഇച്ചിരി രോമാഞ്ചിഫികേഷൻ ഒക്കെ തോന്നിയെങ്കിലും അവസാനം പറഞ്ഞ കാര്യം കേട്ടതും എനിക്ക് അത് കലിപ്പിഫിക്കേഷൻ ആയി മാറി. അപ്പൊ തന്നെ അവന്റെ കൈ തട്ടി മാറ്റി വയറ്റിനൊരു കുത്തു കൊടുത്തു.
''ടീ വാവാലെ, നീ എന്നെ കൊല്ലാൻ ഉണ്ടായതാണോ.. എത്ര പറഞ്ഞാലും ഈ സ്വഭാവം മാറ്റരുത്. നീ തന്നെ എന്നെ കൊല്ലും.'' ഷാദ് വേദനയോടെ വയറു തടവിക്കൊണ്ട് പറഞ്ഞു.
''ആഹ് ആ കർമ്മം മിക്കവാറും ഞാൻ തന്നെ ചെയ്യും. ഇനി ഇമ്മാതിരി വർത്താനം പറഞ്ഞാൽ ഞാൻ തന്നെ ഷാദിനെ കൊല്ലും.'' എന്നും പറഞ്ഞു മുഖം തിരിച്ചു നടന്നു. റൂമിലെത്തി സ്കാർഫ് ചുറ്റുമ്പോ ദേ നമ്മളെ കെട്ടിയോൻ പിന്നിൽ വന്നു കയ്യും കെട്ടി നിന്ന് എന്നെ നോക്കുന്നു.
ഞാൻ എന്താ എന്ന് പുരികം പൊക്കി ചോദിച്ചു. അപ്പൊ ആ കൊരങ്ങൻ നിന്ന് കിണിക്കാ..
''എന്ത് പറ്റി മോനെ ഡ്രാക്കുളേ, ഞാൻ വയറ്റിനല്ലേ തന്നത് എന്തിനാ തലക്കാടി കിട്ടിയപോലെ നിക്കുന്നെ.'' ഞാൻ ചോദിച്ചു.
''ഒന്നൂല്ലാ, എന്റെ കെട്ടിയോക്കു ഇത്രയൊക്കെ മൊഞ്ചുണ്ടായിനോ എന്ന് നോക്കിയതല്ലേ..'' എന്നും പറഞ്ഞു വീണ്ടും പിന്നിൽ നിന്നും ചേർത്ത് പിടിച്ചു.
''ആണോ, എന്നാ ഇനി നോക്കണ്ട. ഇപ്പൊ തന്നെ ലേറ്റ് ആയി.'' എന്നും പറഞ്ഞു ഷാദിനെ തള്ളി മാറ്റി. എന്നിട്ടു ബാഗ് ഒക്കെ എടുത്തു അവന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്കു ഇറങ്ങി. പുറത്തെത്തിയാൽ നന്നാവുമെന്നാ കരുതിയത്, എവിടെ. ലിഫ്റ്റിൽ കേറിയപ്പോ തന്നെ എന്റെ കൈ പിടിച്ചു ഒറ്റ വലി.ദേ കിടക്കുന്നു അവന്റെ നെഞ്ചത്ത്.
താഴത്തെ ഫ്ലോറിൽ നിന്നും സച്ചുവേട്ടനും ചാരുവും കൂടെ കേറി, ഇതൊക്കെ ആരറിയാൻ. അവരാണെങ്കി എന്താപ്പോ ഇത് എന്നുള്ള രീതിയിൽ നോക്കി നിക്കാ. ആ കോന്തൻ അപ്പോളും എന്റെ കണ്ണില് എന്തോ കളഞ്ഞു പോയ മാതിരി തിരയാണ്. പെട്ടെന്ന് മുഖവും കൊണ്ട് എന്റെ മുഖത്തിന് നേരെ വരാൻ തുടങ്ങി. ഞാൻ എന്തൊക്കെ തെറി പറഞ്ഞൂന്നറിയോ, ആ ഡ്രാക്കുളക്കു ഒരു കുലുക്കവും ഇല്ല. അവസാനം ഷാദിന്റെ പുറത്തു സച്ചുവേട്ടന്റെ കൈ വീണപ്പോളാ നമ്മള് ഫ്രീ ആയതു.
അവൻ അവരെ നോക്കി 32 പല്ലും ഒന്നു കാണിച്ചു കൊടുത്തു. സച്ചുവേട്ടനും ചാരുവും ഞങ്ങളെ ഒന്ന് ഇരുത്തി നോക്കീട്ടു മൂളാൻ തുടങ്ങി. ഞാൻ ആകെ നാണം കെട്ടു പോയി. പക്ഷെ ആ കോന്തൻറെ റിയാക്ഷൻ കണ്ടു പകച്ചു പോയി ഞാൻ. കാലു കൊണ്ട് നിലത്തു കളം വരക്കാ ജന്തു. ഞാൻ ദേഷ്യത്തോടെ നോക്കിയപ്പോ എനിക്കൊരു ഫ്ലയിങ് കിസ് തന്നു. പിന്നെ ഞാൻ ആ ഭാഗത്തേക്കെ നോക്കിയില്ല.
@@@@@@@@@@@@@@@@@@@@@@@@@@@@@@@
ആമിയെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കാൻ നല്ല രസാ. സച്ചു വന്നു ഒന്ന് തന്നില്ലാരുന്നെങ്കിൽ ഞാൻ ആ കലവറ സോറി ലിഫ്റ്റ് ഒരു മണിയറ ആക്കിയേനെ. ആഹ് ഏതായാലും സമയം കിടക്കല്ലേ. ഹോസ്പിറ്റലിൽ എത്തുന്ന വരെ ഞാൻ ആമിയെ ചോറയാക്കിക്കൊണ്ടിരുന്നു. അവളെ നോക്കി കണ്ണാടിയിൽ കൂടി സയിറ്റടിച്ചും കിസ് കൊടുക്കുന്ന പോലെ കാണിച്ചും അവളെ വെറുപ്പിച്ചു. അവിടെ എത്തിയതും എന്നെ കലിപ്പിൽ ഒന്ന് നോക്കിയിട്ടു ചാരൂന്റെ കയ്യും പിടിച്ചു അകത്തേക്ക് ഓടി.
വണ്ടി പാർക്ക് ചെയ്തു ഇറങ്ങിയതും സച്ചു എന്നെ നോക്കി ആക്കി ചിരിക്കുന്നത് ഞാൻ കണ്ടു. ഞാൻ കാറിൽ വച്ച് കളിച്ചതൊക്കെ അവൻ കണ്ടു എന്ന് എനിക്ക് ഉറപ്പാ.. അതോണ്ടാവുമെന്നു കരുതി അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചിട്ട് അകത്തേക്ക് നടന്നു.
''ആഹ് പോവല്ലേ... എങ്ങനുണ്ടാരുന്നു..'' സച്ചു അതെ ആക്കിച്ചിരിയോടെ എന്നോട് ചോദിച്ചു.
''എന്ത്.'' ഞാൻ സംശയത്തോടെ അവനോടു ചോദിച്ചു.
''ഒന്നും അറിയാത്ത മാതിരി.. പറയെടാ ഇന്നലെ റൂമിലെത്തിയിട്ടു എങ്ങനുണ്ടാരുന്നു.'' സച്ചു.
''ഓ ആകെ മൂഡ് ഔട്ട് ആയി.'' ഞാൻ ഇന്നലെ ഷാനൂന്റെ അപ്പനെയും ഉമ്മയെയും കണ്ടത് ഓർത്തു പറഞ്ഞു.
''അത് പോട്ടെടാ, ആദ്യമായതു കൊണ്ടാ. നിനക്ക് എക്സ്പെരിയൻസ് ഇല്ലല്ലോ. '' സച്ചു ഒന്ന് കണ്ണിറുക്കിയിട്ടു എന്നോട് പറഞ്ഞു.
''ഏഹ് അതിനു ഷാനൂന്റെ ഉപ്പാനെ ആദ്യമായിട്ടല്ലല്ലോ ഞാൻ കാണുന്നത്. പിന്നെ ഉമ്മയെയും ആ കസിനെയും ആദ്യമായിട്ടാ കാണുന്നെ. ഏതായാലും ഞങ്ങടെ മൂഡ് പോയിക്കിട്ടി.'' ഞാൻ പറഞ്ഞു.
''ഷാനൂന്റെ ഫാമിലി വന്നിരുന്നോ..'' സച്ചു ചോദിച്ചു.
''ആഹ് വന്നിരുന്നു.'' എന്നിട്ടു ഇന്നലെ അവർ വന്നതും സംസാരിച്ചതുമൊക്കെ പറഞ്ഞു കൊടുത്തു.
''ഓഹോ അപ്പൊ അങ്ങനൊക്കെ ആണല്ലേ.. നീ വേഗം ആ ഷാനൂനെ കണ്ടു സംസാരിച്ചു എല്ലാം ശരിയാക്ക്. ഇത് കൈവിട്ടു പോവാൻ ചാൻസ് ഉണ്ട്.'' സച്ചു.
''ഇന്ഷാ അല്ലാഹ് ഇപ്പൊ തന്നെ സംസാരിക്കണം. അല്ല, നീ നേരത്തെ എന്താ ഉദ്ദേശിച്ചേ.'' ഞാൻ ചോദിച്ചു.
''അത് പിന്നെ... ഇന്നലെ എല്ലാം ഓക്കേ ആയതല്ലേ.. അപ്പൊ ഞാൻ കരുതി...'' എന്നും പറഞ്ഞു സച്ചു നഖം കടിച്ചു എന്നെ നോക്കാ...
''നീ എന്ത് കരുതി.'' ഞാൻ പിരികം പൊക്കി അവനോടു ചോദിച്ചു.
''അല്ല നിങ്ങളെ ഫസ്റ്റ് നായിട്ട്..'' എന്നും പറഞ്ഞു ആ തെണ്ടി കിണിക്കാ.
''പോടാ ഞാനെന്താ നീ ആണോ.. എനിക്ക് നല്ല കൺട്രോളാണ്..'' ഞാൻ പറഞ്ഞു.
''അത് ഞങ്ങൾ ഇന്നലെ കണ്ടതാണല്ലോ..'' സച്ചു.
''എൻ.. എന്ത് കണ്ടൂന്നു...'' ഞാൻ ഒന്ന് പരുങ്ങി.
''ഡാ ഇന്നലെ നീ അവളെ കിസ്സടിച്ചില്ലേ..'' സച്ചു.
''അ.. അത്... അത്.. നീ എങ്ങനെ അറിഞ്ഞു.'' ഞാൻ ചമ്മലോടെ ചോദിച്ചു.
''വെടിക്കെട്ടുകാരനെ പടക്കം പൊട്ടിക്കാൻ പഠിപ്പിക്കണോ..'' സച്ചു കണ്ണിറുക്കിക്കൊണ്ടു ചോദിച്ചു. ഞാനൊന്നു ചിരിച്ചു കാണിച്ചു.
''പിന്നെ... ടൈം ഉണ്ട്.. വെറുതെ ആക്രാന്തം കാണിച്ചു എന്റെ പെങ്ങളെ പീഡിപ്പിക്കരുത് സോറി പേടിപ്പിക്കരുത്..'' എന്ന് അവൻ പറയലും പോടാ പട്ടീ എന്നും പറഞ്ഞു കയ്യിലുണ്ടായിരുന്ന ബാഗ് കൊണ്ട് അവനെ ഞാൻ അടിച്ചിരുന്നു. വീണ്ടും അടിക്കാൻ പോയതും അവൻ ഓടിക്കളഞ്ഞു. ഞാൻ ഷാനൂനെ കാണാൻ പോയി.
@@@@@@@@@@@@@@@@@@@@@@@@@@@
ലാബിലെത്തിയിട്ടാണ് ഞാൻ ചാരൂന്റെ കൈ വിട്ടത്. അവള് അപ്പോളും എന്നെ നോക്കി ചിരിക്കാ.. ഞാൻ ഒന്ന് കണ്ണുരുട്ടിയപ്പോ അവള് കൈ കൂപ്പി ഓടിക്കളഞ്ഞു. എനിക്കും ചിരി വന്നു. അകത്തേക്ക് കേറുമ്പോ എല്ലാരും എന്നെ നോക്കാ, വേറൊന്നുമല്ല ഞാൻ ഒറ്റയ്ക്ക് ചിരിച്ചോണ്ടാണല്ലോ കേറിയത്.
''എന്താ മോളെ ഒരു ചിരിയൊക്കെ, ഇന്നലത്തെ ഹാങ്ങ് ഓവർ ഇതുവരെ വിട്ടില്ലേ..'' സാറയാണ്.
''പോടീ..'' എന്നും പറഞ്ഞു അവൾക്കൊന്നു കൊടുത്തു. അപ്പൊ ദാ സച്ചുവേട്ടൻ ഓടി വരുന്നു. കണ്ടപ്പോ മനസ്സിലായി നമ്മളെ ഡ്രാക്കുളയുടെ പണിയാണെന്നു, പക്ഷെ ആളെ കാണാൻ ഇല്ല. സച്ചുവേട്ടനോട് ചോദിച്ചപ്പോ ഷാനൂനെ കാണാൻ പോയതാണെന്ന് പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോ ഷാദ് വന്നു. മുഖം കണ്ടപ്പോ ആകെ ടെൻഷനിൽ ആണ്. ചോദിച്ചപ്പോളാ അറിഞ്ഞത് ഷാനൂന് ഇന്ന് മുതൽ നയിട്ടാണ്. അപ്പൊ പണി കിട്ടി. അവളെ വിളിച്ചപ്പോ സ്വിച് ഓഫായിരുന്നു. പോട്ടെ സാരമില്ല എന്ന് പറഞ്ഞിട്ടു ഞാൻ ഷാദിനെ സമാധാനിപ്പിച്ചു.
പിന്നെ ജോലിയും ഷാദിന്റെ കുസൃതികളുമായി ആ ദിവസം കഴിഞ്ഞു.. പിറ്റേന്നും ഷാനൂനെ കോൺടാക്ട് ചെയ്യാൻ നോക്കിയപ്പോളൊക്കെ സ്വിച്ചോഫ് തന്നെ. അവളെ ഫ്രണ്ടിനോട് ചോദിച്ചപ്പോളാണ് അവളുടെ ഫോൺ വീണു കേടായെന്നും അവളുടെ ഉപ്പ കല്യാണം കഴിയുന്ന വരെ അതികം ഫോൺ വിളി ഒന്നും വേണ്ട എന്ന് പറഞ്ഞിട്ടുണ്ട് എന്ന് അറിഞ്ഞത്.. അപ്പൊ ആ കാര്യത്തിലും തീരുമാനം ആയി.
എന്തൊക്കെ വഴി നോക്കിയിട്ടും ഷാദിന് ഷാനുവിനോട് സംസാരിക്കാൻ പറ്റിയില്ല. ഓരോ ദിവസവും ഞാനും ഷാദും അടുത്ത് കൊണ്ടേയിരുന്നു. ഇനി അവനെ പിരിയാൻ പോയിട്ട് അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ല.
രണ്ടു ദിവസം കഴിഞ്ഞു ഷാനു ഷാദിനെ വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് നേരിട്ട് കാണാമെന്നും പറഞ്ഞു. പിന്നെ ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.
വെള്ളിയാഴ്ച ഷാദ് രാവിലെ തന്നെ ഷാനൂനെ കാണാൻ പോയി. ഇന്നൊരു തരുമാനമാക്കണം. അടുത്ത ശനിയാഴ്ചക്കു മുമ്ബ് ആ എഗ്രിമെന്റ് ക്യാൻസൽ ചെയ്തില്ലെങ്കിൽ ഓട്ടോമാറ്റിക്കലി ഞങ്ങളെ ഡിവോയ്സ് ഫയൽ ആവും.
ഉച്ചയായി, ഷാദിനെ വിളിക്കാൻ തുടങ്ങീട്ട് കുറെ സമയം ആയി. പക്ഷെ എടുക്കുന്നില്ല, പിന്നെ സ്വിച്ചോഫ് ആയി. ഞാൻ ആകെ പേടിച്ചു. കുറച്ചു കഴിഞ്ഞു കാളിങ് ബെല്ലടിച്ചു. ഷാദ് ആണെന്ന് കരുതി ഓടിപ്പോയി ഡോർ തുറന്നപ്പോ സച്ചുവേട്ടനും ചാരുവുമായിരുന്നു.
''ടീ നീ പെട്ടെന്നൊന്നു റെഡി ആയെ. ഷാദ് വിളിച്ചിരുന്നു, നിന്നെയും കൂട്ടി അന്ന് ഞാൻ ചാരൂനെ പ്രോപ്സോസ് ചെയ്ത റെസ്റ്റോറന്റിലേക്കു പോവാൻ പറഞ്ഞിട്ടുണ്ട്.'' സച്ചുവേട്ടൻ.
''ഇത് നിന്നെ പ്രൊപ്പോസ് ചെയ്യാൻ തന്നെ ആവും.. നീ വേഗം റെഡി ആവൂ..'' ചാരു പറഞ്ഞു.
ഞാൻ ഓടിപ്പോയി ഷാദിന് ഇഷ്ട്ടപ്പെട്ട പിങ്ക് കളർ ചുരിദാർ എടുത്തിട്ടു, കണ്ണെഴുതി. വേഗം അവരോടൊപ്പം താഴേക്കിറങ്ങി. അവിടെ പ്രവീണേട്ടനും പ്രിയയും ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോ ഒന്ന് ആക്കിച്ചിരിച്ചു. ഞാൻ മൈൻഡ് ആക്കാതെ വേഗം കാറിൽ കേറി. എങ്ങനേലും ഷാദിനെ കണ്ടാൽ മതി എന്നായിരുന്നു മനസ്സിൽ.
ഹാർട്ടൊക്കെ വല്ലാതെ ഇടിക്കുന്നു. എന്തോ അവനെ ഫേസ് ചെയ്യാൻ നല്ല ചമ്മൽ തോന്നുന്നു. റെസ്റ്റോറന്റ് എത്തിയതും ഞാൻ ചാടി ഇറങ്ങി. അപ്പൊ ബാക്കി എല്ലാം എന്നെ അത്ഭുതത്തോടെ നോക്കാണ്. ഞാൻ എല്ലാരേം നോക്കി ഒന്ന് ചിരിച്ചു കാണിച്ചിട്ട് അകത്തേക്ക് നടന്നു.
അകത്തെ കാഴ്ച കണ്ടതും എന്റെ കണ്ണൊക്കെ നിറഞ്ഞു. അവന്റടുത്തു നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആയിരുന്നു ഞാൻ കണ്ടത്. ഷാദ് ഒരു റിങ് പിടിച്ചു അവിടെ നിക്കുന്നു. അടുത്ത് ഷാനു നിക്കുന്നുണ്ട്. ബാക്കി എല്ലാരും അത്ഭുതത്തോടെ ഷാദിനെയും എന്നെയും നോക്കുന്നുണ്ട്. ഞാൻ അറിയാതെ തന്നെ ഷാദ് എന്ന് വിളിച്ചു അവന്റെ അടുത്തേക്ക് നടന്നു.
ചിരിക്കണോ കരയണോ എന്ന് അറിയാത്ത രീതിയിൽ ഞാൻ അവന്റെ അടുത്ത് നിന്നു. അവിടെ പിന്നിലുള്ള ചുമരിൽ ഒരു പോസ്റ്ററിൽ ഷാദ് വിത്ത് ഷാനിബ എന്ന് എഴുതീട്ടുണ്ടായിരുന്നു. എന്നെ പോലെ തന്നെ ഞങ്ങളെ ഫ്രണ്ട്സും ആകെ ഷോക്കിൽ ആയിരുന്നു.
''ആഹ് ആമി തന്നെ വെയിറ്റ് ചെയ്തു നിക്കായിരുന്നു. താൻ വരാതെ എൻഗേജ്മെന്റ് നടത്താൻ പറ്റില്ല എന്നായിരുന്നു ഷാദ് പറഞ്ഞെ. നിങ്ങള് ഇപ്പൊ ബെസ്റ്റ് ഫ്രണ്ട്സ് അല്ലെ.'' അത് പറഞ്ഞപ്പോ ചുറ്റും ഉണ്ടായിരുന്ന ഷാനുവിന്റെ ഉപ്പയും ഉമ്മയും പിന്നെ വേറെ ബന്ധുക്കളുമൊക്കെ ഒന്ന് ചിരിച്ചു.
ഞാൻ ഷാദിനെ ദയനീയമായി നോക്കി. ഇല്ല അവന്റെ മുഖത്ത് സങ്കടം ഇല്ല, മറിച്ചു ഒരു പുഞ്ചിരി മാത്രം.
നിറഞ്ഞു വന്ന കണ്ണ് ആരും കാണാതെ തുടച്ചു ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ടു ഞങ്ങടെ ഫ്രൻഡ്സിന്റെ അടുത്തേക്ക് നടന്നു. ഇതൊക്കെ ഒരു സ്വപ്നം ആകണേ, അല്ലെങ്കിൽ എന്നെ പറ്റിക്കാൻ വേണ്ടി ഷാദും ഷാനുവും കൂടി ചെയ്യുന്നതാവണെ എന്ന് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.
പക്ഷെ ആ പ്രാർത്ഥനയൊക്കെ കാറ്റിൽ പറത്തി അവിടെ വച്ച് ഷാദ് ഷാനൂന്റെ വിരലിൽ മോതിരം ഇട്ടു കൊടുത്തു, തിരിച്ചു ഷാനുവും. സച്ചുവേട്ടനും പ്രവീണേട്ടനുമൊക്കെ ദേഷ്യത്തോടെ ഷാദിനെ നോക്കി. അപ്പൊ ഷാദ് ഞങ്ങടെ അടുത്തേക്ക് വന്നു.
''സോറി ഫ്രണ്ട്സ്, പറയാൻ പറ്റിയില്ല. എല്ലാം പെട്ടെന്ന് തീരുമാനിച്ചതായിരുന്നു. നിങ്ങക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ആണ് ഞാൻ കാര്യം പറയാതിരുന്നേ. ഏതായാലും എല്ലാരും വന്നു ഫുഡ് കഴിക്ക്.'' ഷാദ് പറഞ്ഞു.
''ഷാദ് എന്താ ഇതൊക്കെ. നീ ഞങ്ങളെ പൊട്ടന്മാരാക്കുവാണോ ..'' സച്ചുവേട്ടൻ ഷാദിനോട് ചൂടായി.
''ഏയ് നീ എന്താ സച്ചു ഒന്നു അറിയാത്ത പോലെ ചോദിക്കുന്നെ. ഷാനുവിന്റെ കാര്യം നിനക്കറിയാവുന്നതല്ലേ.'' ഷാദ്.
''അപ്പൊ ആമിയോ..'' ചാരു എന്നെ ചൂണ്ടി ചോദിച്ചു..
''അതെന്താ ഇത്ര അറിയാൻ അടുത്ത ശനിയാഴ്ചയോടെ ഞങൾ തമ്മിലുള്ള എല്ലാ ബന്ധവും തീരുമല്ലോ. പേരിനു ഒരു കല്യാണം അതായിരുന്നില്ലേ ഞങ്ങളെ ബന്ധം.'' ഷാദ് പറഞ്ഞത് കേട്ടതും എന്റെ ഹൃദയം നിന്നതു പോലെ തോന്നിപ്പോയി.
''ഷാദ് നീ അല്ലെ ഇവളെ ഇഷ്ടമാണെന്നു പറഞ്ഞത്..'' പ്രവീണേട്ടൻ.
''ആഹ് പക്ഷെ അതിനു മുന്നേ ഷാനു എന്റെ ജീവിതത്തിൽ ഉണ്ടായതല്ലേ. കുറച്ചു ദിവസം കാണാതെ നിന്നപ്പോ കുറച്ചു അകലം വന്നു എന്നുള്ളത് ശരിയാ. പക്ഷെ ഇന്നവളുടെ കണ്ണീരു കണ്ടപ്പോ മനസ്സിലായി എനിക്കവള് എത്ര പ്രിയപ്പെട്ടതാണെന്നു..'' ഷാദ് പറഞ്ഞു.
''അപ്പൊ ആമിയോ.. അവളുടെ കണ്ണീരിനു ഒരു വിലയും ഇല്ലേ..'' സച്ചുവേട്ടൻ
''ആഹ് കണ്ണീരു കൊണ്ടാണല്ലോ ഇവളെന്നെ വീഴ്ത്തിയത്. ഇവളോടെനിക്ക് തോന്നിയത് പ്രേമവും സ്നേഹവുമൊന്നുമല്ല, വെറും സിമ്പതി മാത്രം ആണെന്ന് ഇന്ന് ഷാനു പറഞ്ഞപ്പോളാ എനിക്ക് മനസ്സിലായത്. ഇവളതു നന്നായി മുതലെടുക്കുകയും ചെയ്തു.
പിന്നെ എന്റെ കല്യാണം മുന്നേ ഒരിക്കൽ കഴിഞ്ഞതാണെങ്കിലും ഇവളെപോലെ മറ്റൊരുത്തന്റെ കുഞ്ഞിനെ പ്രസവിച്ചവളെ ചുമക്കേണ്ട ഗതികേട് എനിക്കില്ല.'' എന്നെ നോക്കി ഷാദ് അങ്ങനെ പറഞ്ഞപ്പോ സത്യം പറഞ്ഞാൽ ആ നിമിഷം ഭൂമി പിളർന്നു ഞാൻ അടിയിലേക്ക് പോയിരുന്നെങ്കിൽ എന്നെനിക്കു തോന്നിപ്പോയി.
''ടാ തോന്നിവാസം പറയരുത്..'' എന്നും പറഞ്ഞു സച്ചുവേട്ടൻ ഷാദിന്റെ കോളറിൽ കേറിപ്പിടിച്ചു.
''വേണ്ട സച്ചുവേട്ടാ..'' എന്നും പറഞ്ഞു ഞാൻ അവരെ മാറ്റിനിറുത്തി.
''ഞാൻ ആദ്യമേ പറഞ്ഞതല്ലേ ഷാദ്, ഒന്നു വേണ്ട എന്ന്. തനിക്കെന്നോട് തോന്നിയത് വെറും സിമ്പതി ആണെന്ന് പറഞ്ഞപ്പോ ഷാദ് തന്നെ അല്ലെ പറഞ്ഞത് അതെന്റെ തോന്നലാണെന്നു. ഞാൻ പറഞ്ഞതല്ലേ എന്നെ വെറുതെ മോഹിപ്പിക്കല്ലേ എന്ന്. അപ്പൊ ഇയാൾക്കു അറിയാരുന്നില്ലേ ഞാൻ ഒരു കുട്ടിയുടെ ഉമ്മയാണെന്നു.
സാരമില്ല ഇപ്പോളെങ്കിലും ഷാദിന് ബോധം വന്നല്ലോ, കുഴപ്പമില്ല. കരയാൻ മാത്രം വിധിക്കപ്പെട്ട ഞാൻ ചിരിക്കാൻ ശ്രമിച്ചത് എന്റെ തെറ്റ് തന്നെയാ.. പേടിക്കണ്ട, ഇനി ഒരു ശല്യമായി ഒരിക്കലും ഞാൻ മുന്നിലേക്ക് വരില്ല. എനിവേ ഓൾ ദി ബെസ്റ്റ്..'' എന്നും പറഞ്ഞു ഞാൻ തിരികെ നടക്കുമ്പോ കണ്ടു ഷാദിന്റെ മുഖത്തെ പുഞ്ചിരി.
അതെ വീണ്ടും ചതിക്കപ്പെട്ടിരിക്കുന്നു. ഒരിക്കലും ഞാൻ സന്തോഷിക്കാൻ പാടില്ലായിരുന്നു. എന്റെ തെറ്റാണ്. അർഹിക്കാത്തതു ആഗ്രഹിച്ചത് എന്റെ തെറ്റ് തന്നെ ആണ്. മറക്കാൻ പറ്റില്ല, പക്ഷെ മറന്നേ പറ്റൂ.
ഞാൻ കാറിൽ എത്തുമ്പോളേക്കും ബാക്കിയുള്ളവരും എത്തിയിരുന്നു. സച്ചുവേട്ടൻ നല്ല ദേഷ്യത്തിൽ ആണ് ബാക്കിയുള്ളവരും. അവരൊക്കെ എന്തൊക്കെയോ പറഞ്ഞു എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
''നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ, എനിക്കൊരു പ്രശ്നവും ഇല്ല. ഇതിനേക്കാൾ വലുതൊക്കെ അനുഭവിച്ചതല്ലേ. സച്ചുവേട്ടൻ വെറുതെ ഷാദുമായി പിണങ്ങരുത്. ഞാൻ കാരണം നിങ്ങളെ റിലേഷൻ തകർന്നാൽ എനിക്ക് സഹിക്കാൻ പറ്റില്ല.'' ഞാൻ പറഞ്ഞു.
''ആമി നിനക്കൊന്നു കരഞ്ഞൂടെ.. ചങ്കു പൊട്ടുന്ന വേദനയിലും നിനക്ക് അവനും ഞാനും തമ്മിലുള്ള ബന്ധം ആണല്ലേ മുഖ്യം..'' ചാരു സങ്കടത്തോടെ ചോദിച്ചു.
''എന്തിനു.. ഞാൻ പറഞ്ഞല്ലോ കണ്ടപ്പോ ഒന്ന് ഷോക്കായി. പിന്നെ അവനെ മറക്കാൻ ഇച്ചിരി ടൈം എടുക്കുമായിരിക്കും. പക്ഷെ മറന്നല്ലേ പറ്റൂ.'' ഞാൻ പറഞ്ഞു.
''അതെ ആമീ, മറക്കണം. അവനെ പോലെ ഒരു ഫ്രോഡിനെ നിനക്ക് വേണ്ട. അവൻ നമ്മളെ ഫ്രണ്ട് ആണെന്ന് പറയാൻ പോലും എനിക്ക് തോന്നുന്നില്ല.'' പ്രിയ ദേഷ്യത്തോടെ പറഞ്ഞു.
അവരൊക്കെ പിന്നെയും എന്തൊക്കെയോ പറഞ്ഞു എന്നെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്. ഞാൻ അതൊക്കെ കേട്ടു തലകുലുക്കി ഒന്ന് പുഞ്ചിരിച്ചു. ഇന്ന് എന്റെ കൂടെ നിക്കാമെന്നു ചാരുവും പ്രിയയും പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. ഉന്തിത്തള്ളി അവരെയൊക്കെ പറഞ്ഞയച്ചു.
അകത്തുകേറിയതും ഉള്ളിൽ അടക്കിപ്പിടിച്ചതൊക്കെ പുറത്തേക്കു വന്നു. അവിടെ നിലത്തിരുന്നു പൊട്ടിക്കരഞ്ഞു. എത്രനേരം അങ്ങനെ ഇരുന്നു എന്നറിയില്ല. അവസാനം ഒരു തീരുമാനം എടുത്തു ഞാൻ റൂമിലേക്ക് നടന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@
എൻഗേജ്മെന്റ് പാർട്ടി ഒക്കെ കഴിഞ്ഞു റൂമിലെത്താൻ രാത്രി ആയി. കാളിങ് ബെല്ലടിച്ചു നോക്കിയെങ്കിലും ആമി വാതിൽ തുറന്നില്ല. ഉറങ്ങിക്കാണും എന്ന് കരുതി അകത്തു കേറി നോക്കിയപ്പോ മനസ്സിലായി ആളിവിടെ റൂമിൽ ഇല്ല. സച്ചുവിന്റടുത്തേക്കെങ്ങാനും പോയതാവും എന്ന് കരുതി ഞാൻ റൂമിലേക്ക് കേറി ഫ്രഷ് ആയി.
അറിയാതെ ഉറങ്ങിപ്പോയി. എണീറ്റപ്പോ പത്തു മണി. ആമി അപ്പോളും എത്തീട്ടില്ല. ഞാൻ മെല്ലെ സച്ചുവിന്റെ റൂമിലേക്ക് പോയി. ബെൽ അടിച്ചപ്പോ തുറന്നതു ചാരുവായിരുന്നു. അവളെന്നെ മൈൻഡ് ആക്കാതെ പോയി.
അകത്തു പ്രവീണും പ്രിയയും ഷാജുവും സാറയും ഉണ്ടായിരുന്നു. ഇവര് വിളിച്ചിട്ടു വന്നതാവും.
''സച്ചു ആമി എവിടെ..'' ഞാൻ ചോദിച്ചു.
''അത് നീ എന്തിനാ അറിയുന്നേ..'' സച്ചു.
''കാര്യമുണ്ട് എന്ന് കൂട്ടിക്കോ.. പറ..'' ഞാൻ ചോദിച്ചു.
''നിന്നോട് സംസാരിക്കാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല.'' പ്രവീൺ പറഞ്ഞു.
''അതെ നിന്നോട് സംസാരിക്കാൻ പോയിട്ട് കാണാൻ പോലും ഞങ്ങൾക്ക് താല്പര്യം ഇല്ല.'' സാറ ദേഷ്യത്തോടെ പറഞ്ഞു.
''ഞാൻ ഇവിടുന്നു പോയിക്കൊള്ളാം, എനിക്ക് ആമി എവിടെ എന്ന് അറിഞ്ഞാൽ മതി. അവളെ ഫോൺ സ്വിച്ചോഫ് ആണ്.'' ഞാൻ പറഞ്ഞു.
''ഞങ്ങൾക്കറിയില്ല..'' അവർ പറഞ്ഞു.
''നിനക്കിനിയും അവളെ വേദനിപ്പിച്ചിട്ടു മതിയായില്ലേ.. അവളോട് വീണ്ടും സിമ്പതി തോന്നിയോ..'' ഷാജു പുച്ഛത്തോടെ ചോദിച്ചു.
''ടാ പ്ളീസ് ഞാൻ എന്ത് പറഞ്ഞാലും നിങ്ങക്കതു മനസ്സിലാവില്ല. എന്റെ സാഹചര്യം അങ്ങനെ ആയിപ്പോയി..'' ഞാൻ പറഞ്ഞു.
''സാഹചര്യം.. നല്ല കിളി പോലെ ഒരെണ്ണത്തിനെ കണ്ടപ്പോ നിനക്ക് അവളെ പോരാ അല്ലെ. എന്തൊക്കെ പറഞ്ഞാലും അവള് സെക്കൻഡ് ഹാൻഡ് ആണല്ലോ.. മറ്റൊരുത്തന്റെ കൂടെ...'' എന്ന് സച്ചു പറഞ്ഞതും എന്റെ കൈ അവന്റെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു.
''എന്ത് പറഞ്ഞെടാ... ഇനി ഇമ്മാതിരി തോന്നിവാസം പറഞ്ഞാൽ ഉണ്ടല്ലോ.. ആമിയുടെ ഏഴയലത്തു എത്തില്ല ഷാനു. അവള് ആരുടെ കൂടെ ജീവിച്ചതായാലും അവളുടെ മനസ്സ് ശുദ്ധമാ, ആ മനസ്സിൽ ഞാൻ ഉള്ളൂ.. '' ഞാൻ സച്ചൂന്റെ കോളറിൽ പിടിച്ചു വലിച്ചോണ്ടു പറഞ്ഞു.
''എന്നിട്ടാണോ അവളെ വേദനിപ്പിച്ചേ.. അവളെ മനസ്സ് തകർത്തെ.. എന്തിനാടാ നീ ഇങ്ങനെ ചെയ്തേ..'' എന്നും പറഞ്ഞു സച്ചു അലറി.
''അവൾക്കു വേണ്ടി.. അവൾക്കു വേണ്ടി മാത്രം..'' എന്നും പറഞ്ഞു അവിടെ മുട്ടുകുത്തി ഇരുന്നു കരഞ്ഞു.
എന്റെ തോളിൽ ഒരു കൈ പതിഞ്ഞപ്പോളാണ് ഞാൻ തലയുയർത്തി നോക്കിയത്. സച്ചുവായിരുന്നു, അവന്റെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു.
''പറയെടാ, എന്താ പറ്റിയത്. ഇന്ന് ആമിയോട് നീ അങ്ങനൊക്കെ പറയുമ്പോളും നിന്റെ ഹൃദയം പിടയുന്നത് ഞാൻ അറിഞ്ഞിരുന്നു. ആരെന്തൊക്കെ പറഞ്ഞാലും എനിക്കറിയില്ലേടാ നിന്നെ. നിന്റെ വായിൽ നിന്നും കാര്യം അറിയാനാ ഞാൻ ഇതൊക്കെ പറഞ്ഞത്.'' സച്ചു അങ്ങനെ പറഞ്ഞതും അവനെ കെട്ടിപ്പിച്ചു അവിടെ ഇരുന്നു കരഞ്ഞു.
കുറച്ചു സമയം അവരാരും ഒന്നു പറഞ്ഞില്ല. പിന്നെ മെല്ലെ എന്നെ എണീപ്പിച്ചു കസേരയിൽ ഇരുത്തി.
''പറ ഷാദ് എന്താ പറ്റിയെ.. പോവുന്നവരെ നീ ഹാപ്പി ആയിരുന്നല്ലോ. വൈകുന്നേരം ആമിയെ പ്രൊപ്പോസ് ചെയ്യാനിരുന്ന നീ എങ്ങനെയാ ഷാനുവുമായി എൻഗേജ്മെന്റ് നടത്തിയത്.'' പ്രവീൺ.
ഞാൻ രാവിലെ ഷാനുവിനെ കാണാൻ അവളുടെ ഫ്ലാറ്റിലേക്ക് പോയി. അവളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു സോറി പറഞ്ഞപ്പോ കുറെ നേരം മിണ്ടാതെ ഇരുന്നു. ചെറുതായി കരയുന്നുണ്ടായിരുന്നു.
''പ്ളീസ് ഷാനു നീ എന്നെ ഒന്ന് മനസ്സിലാക്ക്. എനിക്ക് ആമി ഇല്ലാതെ പറ്റില്ല. എനിക്കറിയാം നിനക്കെന്നെ മറക്കാൻ പ്രയാസം കാണുമെന്നു. ഞാനും കരുതിയത് എനിക്ക് നിന്നോട് സ്നേഹം ആണെന്നാണ്. എന്നാൽ നീ കുറെ നാൾ എന്റെ പിന്നാലെ നടന്നത് കാരണം ആണ് എനിക്ക് നിന്നോട് അങ്ങനൊരു അട്ട്രാക്ഷൻ തോന്നിയത്..
ശരിക്കുമുള്ള പ്രണയം എന്താണെന്ന് ഞാൻ ആമിയിൽ നിന്നും അറിഞ്ഞു. അവളോടൊപ്പമുള്ള ഓരോ നിമിഷവും ഞാൻ ഹാപ്പി ആണ്. അവളുടെ കണ്ണിൽ നോക്കിയാൽ എനിക്ക് ജീവിക്കാനുള്ള ഊർജ്ജം കിട്ടും.. ശീ ഈസ് സ്പെഷ്യൽ.. ശീ ഈസ് മൈ ലൈഫ്..'' ഞാൻ പറഞ്ഞു.
''സ്റ്റോപ്പ് ഇറ്റ് ഷാദ്.. നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. പ്രത്ത്യേകിച്ചു ആ @@###@#$$മോൾക്ക്..'' ഷാനു പറഞ്ഞതും എന്റെ കട്രോൾ വിട്ടുപോയി. ഷാനു എന്ന് വിളിച്ചു ഞാനവളെ അടിച്ചു.
''ഇല്ല ഷാദ് നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. നിന്നെ എനിക്ക് വേണം.. നീ എന്നെ സ്നേഹിച്ചില്ലേലും ഞാൻ നിന്നെ അവൾക്കു വിട്ടു കൊടുക്കില്ല. അങ്ങനെ ആരെ മുന്നിലും ഞാൻ തോൽക്കില്ല.'' അപ്പോളത്തെ അവളെ ഭാവം കണ്ടപ്പോ എനിക്ക് സത്യം പറഞ്ഞാൽ ഷെസിനെ ആണ് ഓർമ്മ വന്നത്. എല്ലാ സൈക്കോകളും ഞങ്ങളെ തലയിലേക്കാണല്ലോ പടച്ചോനെ.. ഞാൻ മെല്ലെ അവളെ സമാധാനിപ്പിക്കാൻ നോക്കി.
''ഷാനു നീ വാശി പിടിച്ചിട്ടു ഒരു കാര്യവുമില്ല. ആമി എന്റെ ഹൃദയത്തിൽ ആയതിൽ പതിഞ്ഞുപോയി. അവിടെ ഇനി മറ്റാർക്കും പ്രവേശനം ഇല്ല.'' ഞാൻ പറഞ്ഞു.
''വേണ്ട ഷാദ് എനിക്ക് നിന്റെ ഹൃദ്യവും മണ്ണാകട്ടയും ഒന്നു വേണ്ട. പക്ഷെ നിന്നെ എനിക്ക് വേണം.. ബികോസ് ഐ ലവ് യൂ.. ആർക്കും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല. അതെന്റെ വാശിയാണെന്നു കൂട്ടിക്കോ... മരണം വരെ നീ എന്റെ കൂടെ വേണം..'' ഷാനു അലറി.
''എന്ത് പറഞ്ഞാലും നിന്നെ സ്വീകരിക്കാൻ എനിക്ക് പറ്റില്ല.'' എന്നും പറഞ്ഞു ഞാൻ അവിടുന്ന് എണീറ്റ് തിരിച്ചു വരാൻ നിന്നു.
''എവിടെക്കാ ആമിയുടെ അടുത്തേക്കാവും..'' ഷാനു.
''ആണെന്ന് കൂട്ടിക്കോ...'' ഞാൻ പറഞ്ഞു.
''പൊയ്ക്കോ.. പക്ഷെ ആമിയുടെ അടുത്തേക്കല്ല ജയിലിലേക്കാണെന്നു മാത്രം.. ഞാൻ സംശയത്തോടെ അവളെ നോക്കി. നീ എന്താ കരുതിയത് ഷാദ്, ഞാൻ പൊട്ടിയാണെന്നോ.. നിന്റെ ഈ വരവൊക്കെ ഞാൻ മുന്നേ പ്രതീക്ഷിച്ചതാ.. കുറച്ചു നാളായുള്ള നിന്റെ സംസാരത്തിൽ മുഴുവനും ആമി ആമി എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേ ഞാൻ പ്രതീക്ഷിച്ചിരുന്നതാ ഇത്.
അത് കൊണ്ട വന്നപാടെ ഒരു കള്ളം പറഞ്ഞു ആ എഗ്രിമെന്റ് ഞാൻ കയ്യിലാക്കിയത്. നീ ഓരോ വട്ടം എന്നോട് സംസാരിക്കാൻ വരുമ്പോളും നിന്നെ ഒഴിവാക്കി വിട്ടതും അത് കൊണ്ടാ. പിന്നെ എല്ലാം ചിലപ്പോ കൈ വിട്ടു പോവും എന്നുള്ളത് കൊണ്ടാ ഞാൻ അപ്പനെയും ഉമ്മാനേയും നിന്റടുത്തേക്കു വിട്ടത്.'' ഷാനു.
''നീ എന്താ പറയുന്നേ ഷാനൂ..'' ഞാൻ ചോദിച്ചു.
''ആ എഗ്രിമെന്റ് വച്ച് ഞാൻ നിങ്ങൾക്കെതിരെ കേസ് കൊടുക്കും. നിനക്കറിയാലോ ഇവിടുത്തെ റൂൾസ് ഒക്കെ, അഡ്ജസ്റ്റ്മെന്റായി കല്യാണം എന്നൊക്കെ പറഞ്ഞാൽ ഇവിടെ വലിയ തെറ്റാണ്. പിന്നെ നിങ്ങൾ ചീറ്റ് ചെയ്തതാണെന്ന് ഹോസ്പിറ്റലിൽ അറിയിച്ചു അവരുടെ പേരിലും കേസ് കൊടുക്കും.
അറിയാലോ പൊന്നു മക്കൾ രണ്ടാളും ജയിലിൽ കിടക്കും. നീ എന്ത് ചെയ്താലും രക്ഷപ്പെടാൻ പറ്റില്ല. ഇത്ര നാളും അനുഭവിച്ചതിൽ കൂടുതൽ ആമി ജയിലിൽ അനുഭവിക്കും.. വേണോ അത്..'' എന്ന് പറഞ്ഞു ഷാനു ഭ്രാന്തമായി ചിരിച്ചു.
''ടീ'' എന്ന് അലറി കൊണ്ട് ഞാൻ അവളെ കഴുത്തു ഞെരിച്ചു.
''കൂൾ ഷാദ് കൂൾ... നിനക്കവളെ രക്ഷിക്കണമെങ്കിൽ നീ എന്നെ കല്യാണം കഴിക്കണം. അതും ഇന്ന് തന്നെ എൻഗേജ്മെന്റ്റ് നടത്തണം..'കല്യാണം ഡിവോയ്സ് ഫയൽ കഴിഞ്ഞതിന്റെ രണ്ടാം ദിവസം. പറ്റുമോ..'' പിന്നെ അവള് പറയുന്നത് അനുസരിക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ള.
''ആമിയോട് പറഞ്ഞ ഓരോ വാക്കുകളും എന്റെ നെഞ്ചിൽ തന്നെയാ തറഞ്ഞതു. അവളെ കണ്ണിൽ നിന്നും വീണ ഓരോ തുള്ളി കണ്ണീരും എന്നെ പൊള്ളിക്കുകയായിരുന്നു. പക്ഷെ എനിക്ക് വേറെ വഴിയില്ല സച്ചൂ.. അവളെ ജയിലിലേക്ക് തള്ളാൻ എനിക്ക് പറ്റില്ല.. ഇത് ഞാൻ ചെയ്ത തെറ്റാണ്, ഞാനാണ് എഗ്രിമെന്റ് ആക്കിയത്. അപ്പൊ ഞാൻ മാത്രം അതിന്റെ ശിക്ഷ അനുഭവിച്ചാൽ മതി.'' ഞാൻ പറഞ്ഞു.
''ടാ പൊട്ടാ നീ അല്ലാത്ത ആരെങ്കിലും ആ അഗ്രിമെൻറ്റ് അവളുടെ കയ്യിൽ കൊടുക്കോ...'' സച്ചു എന്നോട് ചോദിച്ചു.
''നിനക്കറിയില്ലേ, അവളെ ഒരു കസിൻ ആണ് അന്ന് ആ പേപ്പർസൊക്കെ റെഡി ആക്കിയത്. ആറുമാസം കഴിയുമ്പോ ഓട്ടോമാറ്റിക്കായി ഞങ്ങളെ മ്യൂച്വൽ ഡിവോയ്സിനുള്ള പെറ്റിഷൻ കോടതിയിലേക്ക് പോവും. ഞങ്ങടെ ഡിവോയ്സ് പേപ്പർ ഒക്കെ ആനി സൈൻ ചെയ്തു കൊടുത്തതല്ലേ.
അങ്ങനെ പോയാൽ പിന്നെ മറ്റൊരു കല്യാണം കഴിച്ചു ഡിവോയ്സ് ആവാതെ എനിക്ക് ആമിയെ കല്യാണം കഴിക്കാൻ പറ്റില്ല. ഷാനു വന്നതിന്റെ പിറ്റേന്ന് തന്നെ അവളുടെ കസിന് ആ പേപ്പർ എന്തോ ആവശ്യത്തിന് വേണം എന്ന് പറഞ്ഞു. അന്ന് സംശയം ഒന്നു തോന്നാത്തത് കാരണം ഞാൻ കൊടുത്തു.'' ഞാൻ പറഞ്ഞു.
''ചെ എന്താ ചെയ്യാ ഇനി.. ഷാനു ഇങ്ങനൊരു സാധനമാണെന്നു കരുതിയതെ ഇല്ല.'' പ്രവീൺ പറഞ്ഞു.
''ഞാൻ മുന്നേ നിന്നോട് പറഞ്ഞതല്ലേ അവള് ശരിയല്ല എന്ന്. എനിക്കെന്തോ അവളെ കാണുന്നതേ ഇഷ്ടമല്ല.'' സച്ചു പറഞ്ഞു.
''ഡാ അതൊക്കെ അവിടെ നിക്കട്ടെ.. ആമി എവിടെ അവളെ എനിക്കൊന്നു കാണണം..'' ഞാൻ പറഞ്ഞു.
''അവള് റൂമിൽ ഇല്ലെങ്കിൽ പാർക്കിൽ കാണും. പക്ഷെ നീ എന്തിനാ നേരത്തെ ആമിയെ അങ്ങനൊക്കെ പറഞ്ഞത്, ഇങ്ങനൊക്കെ ആണെന്ന് ആമിയോട് പറഞ്ഞാ പോരായിരുന്നോ..'' പ്രിയ ചോദിച്ചു.
''അതൊക്കെ അവളെ പണിയാ. ഞാൻ ഇങ്ങനെ പറഞ്ഞില്ലെങ്കിൽ ഷാനു എല്ലാരുടെയും മുന്നിൽ വച്ച് ആമിയെ അപമാനിച്ചേനെ.. പിന്നെ എന്തായാലും ഈ കുരുക്കിൽ നിന്നും എനിക്ക് രക്ഷപ്പെടാൻ പറ്റില്ല. അപ്പൊ അവളെന്നെ വെറുക്കണം. എന്നാലേ മറ്റൊരു ജീവിതത്തിലേക്ക് അവള് കാലെടുത്തുവെക്കൂ.
പിന്നെ ഷാനുവിന്റെ കസിൻ ആ തെണ്ടി നാസർ എല്ലാരുടെയും മുന്നിൽ വച്ച് അവളെ കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറയാൻ നിക്കായിരുന്നു. ഷാനുവും അത് നടത്താൻ കളിക്കും. അതോണ്ട് ആമിയെ അവിടുന്ന് പറഞ്ഞയക്കേണ്ടത് അത്യാവശ്യം ആയിരുന്നു.'' ഞാൻ പറഞ്ഞു.
''ഹ്മ്മ്, എന്തായാലും നടന്നത് നടന്നു. ഇതിൽ നിന്നും എങ്ങനെ ഊരിപ്പോരാം എന്ന് ആലോചിക്കൂ..'' സാറ പറഞ്ഞു. ഇത്ര നേരം എന്നെ കൊല്ലാനുള്ള ദേഷ്യത്തോടെ നോക്കുകയായിരുന്നു അവൾ. ഒരടിയൊക്കെ പ്രതീക്ഷിച്ചതാ അവളെ ഭാഗത്തു നിന്നും..
''അതൊക്കെ നോക്കാ. ഇപ്പൊ എനിക്ക് ആമിയെ കാണണം.. വാ.'' എന്നും പറഞ്ഞു ഞങ്ങൾ എല്ലാരും പാർക്കിലേക്ക് പോയി. അവിടെ അവളെ കണ്ടില്ല. അപ്പൊ ഷാജുവും സാറയും കൂടി ഫ്ലാറ്റിലേക്ക് തിരിച്ചു പോയി നോക്കി. അവിടെയും ഇല്ല. എനിക്കാകെ ടെൻഷൻ ആയി. ആമി എവിടെപ്പോയി എന്ന് ഒരു പിടിയും ഇല്ല.
ഞങ്ങൾ അവിടെ എല്ലാ സ്ഥലത്തും നോക്കി. വാച്ച്മാനോട് ചോദിച്ചപ്പോ കുറച്ചു മുന്നേ ബാഗ് എടുത്തു പോവുന്നത് കണ്ടു പറഞ്ഞു. ഫോൺ വിളിച്ചു നോക്കിയപ്പോ സ്വിച്ചോഫായിരുന്നു. ഞാൻ വേഗം ശാമിലിനെ വിളിച്ചു. അജു നാട്ടിൽ ആണ്. വേറെ എവിടേക്കും പോവാൻ ചാൻസ് ഇല്ല. പക്ഷെ നിരാശയായിരുന്നു ഫലം.
രണ്ടു ദിവസം ആയി, ആമിയെപ്പറ്റി ഒരു വിവരവും ഇല്ല. ഹോസ്പിറ്റലിൽ അവൾ വിളിച്ചു ലീവ് പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാൻ വിളിച്ചു നോക്കിയപ്പോ സ്വിച്ചോഫ് ആണ്. അമാനിക്കയും അഫിയും ആക്കുവും നജുവും ഷാമിലും ഒക്കെ ആമിയെ കാണാൻ ഇല്ല എന്ന് അറിഞ്ഞു പിറ്റേന്ന് തന്നെ വന്നിരുന്നു. അവർക്കൊക്കെ എന്നോട് ദേഷ്യമാവുമെന്നാ കരുതിയത്. പക്ഷെ അവരൊക്കെ എന്നെ സമാധാനിപ്പിച്ചു. കാരണം അവർക്കറിയാം എനിക്ക് ആമിയോടുള്ള ഇഷ്ട്ടം.
പിന്നെ അവൾക്കു വേണ്ടിയാണ് ഞാൻ ഇങ്ങനൊക്കെ ചെയ്തത് എന്നും അവർക്കറിയാം. ആമിയെ ഇനി അന്വേഷിക്കാൻ ഒരിടവും ഇല്ല ബാക്കി. രണ്ടു ദിവസമായി ഉറക്കമില്ലാതെ നടക്കുവാണ് ഞാൻ. അതിനിടയിൽ ഷാനുവിന്റെ ടോർച്ചർ. ലീവ് എടുത്തെങ്കിലും ഷാനു ഫുൾ ടൈം വിളിച്ചോണ്ടിരിക്കും.
രാത്രി ലേറ്റ് ആയതു കാരണം എണീക്കാനും വൈകി. കാളിങ് ബെല്ലിന്റെ സൗണ്ട് കേട്ടാണ് ഞാൻ പോയി നോക്കിയത്. സച്ചുവായിരുന്നു വന്നത്.
''എന്താടാ, നീ ഇന്ന് ഹോസ്പിറ്റലിൽ പോയില്ലേ..'' ഞാൻ ചോദിച്ചു.
''ഇല്ല, നീ ഡ്രസ്സ് മാറി വാ.. നമുക്കൊരു സ്ഥലം വരെ പോവാം..'' സച്ചു.
''എവിടേക്കു..'' ഞാൻ ചോദിച്ചു.
''നീ വേഗം റെഡി ആവൂ.. ചോദിച്ചിട്ടു കാര്യമില്ല'' എന്ന് തോന്നിയതു കാരണം ഞാൻ പിന്നൊന്നും മിണ്ടിയില്ല.
''ടാ ഇപ്പോളെങ്കിലും പറ എങ്ങോട്ടേക്കാ..'' അപ്പൊ അവനൊന്നു പുഞ്ചിരിച്ചു. ഞങ്ങടെ അടുത്തുള്ള ഒരു ബിൽഡിങ്ങിലേക്കാണ് കാർ പോയത്. സച്ചു ഒരു ഫ്ലാറ്റിനു മുന്നിൽ പോയി നിന്നു ബെൽ അടിച്ചു.
''ടാ ഇവിടെ എന്താ..'' ഞാൻ ചോദിച്ചു.
''ഇവിടെ നിനക്ക് വേണ്ടപ്പെട്ട ഒരാളുണ്ട്...'' സച്ചു പുഞ്ചിരിയോടെ പറഞ്ഞു.
''ആമി..'' ഞാൻ അറിയാതെ പറഞ്ഞു.
അപ്പോളേക്കും വാതിൽ തുറന്നിരുന്നു. മുന്നിൽ നിക്കുന്ന ആളെ കണ്ടതും അറിയാതെ കണ്ണ് നിറഞ്ഞു. അവളെ നെഞ്ചോടു ചേർക്കണം എന്ന് മനസ്സിൽ ഉണ്ടെങ്കിലും എന്തോ കൈ പൊങ്ങുന്നില്ല. അപ്പോളേക്കും അവളെന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങിയിരുന്നു.
അപ്പോഴാണ് അവൾക്കു പിന്നിൽ നിക്കുന്ന ആളെ ഞാൻ കണ്ടത്, യാസി..
ഇവൻ എങ്ങിനെ ഇവിടെ... ഞാൻ അത്ഭുതത്തോടെ അവനെ നോക്കി. ഒരുപാട് ചോദ്യങ്ങൾ എന്റെ മനസ്സിലൂടെ പോയി..
''ഷഹീ.. മോളെ ഷഹനാ ഇങ്ങനെ കരയല്ലേ പ്ളീസ്..'' ഞാൻ പറഞ്ഞു.
''ഇല്ലാ ഇക്കാക്ക ഇങ്ങളെ കണ്ട സന്തോഷാ എനിക്ക്..'' കുറെ വർഷങ്ങൾക്കു ശേഷം സ്വന്തം കുഞ്ഞനിയത്തിയെ കണ്ടത് കൊണ്ടാവും എന്റെ കണ്ണും നിറഞ്ഞു.
''വാ ഇക്കാക്കാ..'' എന്നും പറഞ്ഞൂ അവളെന്റെ കൈ പിടിച്ചു അകത്തേക്ക് കേറി.
''ഇക്കാക്കാ ഇത് ആണ് ജാസിക്ക.'' എന്നും പറഞ്ഞു അവളെന്നെ ജാസിറിന് പരിചയപ്പെടുത്തി. ഇവൾക്കറിയില്ലെങ്കിലും ഞാൻ ഇവരുടെയൊക്കെ കാര്യങ്ങൾ അന്വേഷിക്കാറുണ്ട്. ഷഹിയുടെ കല്യാണ ഫോട്ടോസ് ഒക്കെ എനിക്ക് കസിൻസ് അയച്ചു തന്നിരുന്നു. പക്ഷെ ജാസി കുവൈറ്റിൽ ആയിരുന്നല്ലോ, പിന്നെ ഇവിടെ എങ്ങനെ.
''ഇങ്ങള് ആലോചിക്കുന്നതൊക്കെ മനസ്സിലായി ഇക്കാക്കാ.. ഞങ്ങൾ ഇവിടേയ്ക്ക് മാറിയിട്ട് ഇപ്പൊ ആറുമാസം ആയി. പക്ഷെ ഇവളുടെ ഉപ്പാന്റെ വിലക്കുണ്ടായിരുന്നു നിങ്ങളെ കോൺടാക്ട് ചെയ്യരുതെന്ന്.'' ജാസി അങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്ന് പുഞ്ചിരിച്ചു.
''അല്ല യാസി എന്താ ഇവിടെ..'' ഞാൻ ചോദിച്ചു.
''അവനെന്റെ അനിയൻ ആണ്..'' യാസി പറഞ്ഞു. ആഹാ ബെസ്റ്റ് ഇതിന്റൊരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു. എന്റെ അളിയന്റെ ഇക്കാക്ക, നല്ല കാര്യം.
"ഇങ്ങക്ക് ഉപ്പാനോടും ഉമ്മനോടും സംസാരിക്കണ്ടേ..'' ഷഹിയാണ്.
''വേണ്ട, അതൊക്കെ അടഞ്ഞ അദ്യായങ്ങൾ അല്ലെ, തുറക്കാൻ എനിക്ക് താല്പര്യം ഇല്ല മോളെ.'' ഞാൻ പറഞ്ഞു.
''പക്ഷെ ഇക്കാക്കാ, അവരൊക്കെ ഇങ്ങള് വിളിക്കുന്നതും കാത്തു നിക്കാ. മൂന്നാലു ദിവസം മുന്നേ സിയൂത്ത നാട്ടിൽ വിളിച്ചു സിനാനമ്മായിനോടും ഷഫാദിക്കാനോടും സത്യങ്ങളൊക്കെ പറഞ്ഞു. അത് അറിഞ്ഞു ഉപ്പ ആകെ തകർന്നു പോയി. എന്റെ മോനെ ഞാൻ വിശ്വസിച്ചില്ലല്ലോ എന്ന് പറഞ്ഞു ആകെ ബഹളം ആയിരുന്നു. അവസാനം ബിപി കുറഞ്ഞു കുഴഞ്ഞു വീണു. രണ്ടു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു.
അപ്പൊ മുതലേ ഇക്കാനെ കോൺടാക്ട് ചെയ്യാൻ നോക്കുന്നുണ്ട്. നജൂക്കാനോടു നമ്പറിന് ചോദിച്ചെങ്കിലും ഇങ്ങള് കൊടുക്കണ്ട പറഞ്ഞോണ്ട് ഇക്കാ തന്നില്ല. പിന്നെ ഉപ്പാന്റെ അവസ്ഥ പറഞ്ഞപ്പോ നിങ്ങളെ ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു തന്നു. അന്നേരം തന്നെ വരാൻ നിന്നതാ. പക്ഷെ അതിനിടയിൽ എനിക്ക് വയ്യാണ്ടായി.
അവസാനം ഇന്ന് ഞങ്ങള് ഇങ്ങളെ ഹോസ്പിറ്റൽ വരാൻ നിന്നു. അപ്പോഴാ യാസിക്ക അവിടാണല്ലോ എന്ന് ഓർത്തത്. യാസിക്കാനേ വിളിച്ചു ഒരേ കൂടെ അങ്ങോട്ടേക്ക് വന്നിരുന്നു. അവിടെ വച്ച് സച്ചുവേട്ടനെ കണ്ടു.'' സച്ചു അവൾക്കു എന്നെ പോലെ തന്നെയാ. പണ്ട് കോളേജിൽ പഠിക്കുന്ന സമയത്തു സച്ചു കൂടുതലും എന്റെ വീട്ടിൽ ആയിരിക്കും. അന്ന് രണ്ടും ഒടുക്കത്തെ തല്ലായിരുന്നു.
''സച്ചുവേട്ടനാ ഷാദിക്കാനേ ഇങ്ങോട്ടു കൂട്ടീട്ടു വരാമെന്നു പറഞ്ഞത്. പിന്നെ ഇവൾക്ക് ഇപ്പൊ അതികം ട്രാവൽ ചെയ്യുന്നത് നല്ലതല്ല. അടുത്ത ആഴ്ച നാട്ടിലേക്ക് പോവാൻ നിക്കാ ഞങ്ങള്.'' അപ്പോഴാ ഞാൻ ഷഹിയെ ശ്രദിക്കുന്നെ. അവളുടെ വയറൊക്കെ പൊങ്ങീട്ടുണ്ട്. ഞാൻ അവളെ നോക്കി ചിരിച്ചിട്ട് അവളുടെ വയറ്റിൽ പതിയെ കൈ വച്ച് നോക്കി. അപ്പൊ തന്നെ ഒരു ചവിട്ടു കിട്ടി.
''ഡീ ഫുട്ബാൾ പ്ലയെർ ആണെന്ന് തോന്നുന്നല്ലോ..'' ഞാൻ പറഞ്ഞു.
''ആഹ് കാർന്നോരെ പോലെ ആവും ചിലപ്പോ മരിയോനും..'' എന്നും പറഞു ജാസി ചിരിച്ചു. ഞാൻ അവനെ നോക്കി.
''ഷഹി പറഞ്ഞിട്ടുണ്ട് ഷാദിക്ക നന്നായി ഫുട്ബോൾ കളിക്കുമെന്ന്.'' ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു. ഇതൊക്കെ കണ്ടു ഒരാൾ ഇഷ്ട്ടപ്പെടാത്ത രീതിയിൽ നോക്കുന്നുണ്ട്. വേറെ ആര് നമ്മളെ യാസി മോൻ. ഇനി എന്നെ ഇഷ്ടമല്ലാത്ത കാരണം ഇവൻ ഷഹിക്കു വല്ല പാരയും വെക്കോ.. എങ്കി ഇവനെന്റെ ചവിട്ടു കൊണ്ട് ചാവും.
''അല്ല ഉപ്പാക്ക് ഇപ്പൊ എങ്ങിനെ ഉണ്ട്..'' പെട്ടെന്ന് ഓർമ്മ വന്നപ്പോ ഞാൻ ചോദിച്ചു.
''അൽഹംദുലില്ലാഹ് ഇപ്പൊ കുഴപ്പമില്ല.'' ഷഹി പറഞ്ഞു.
''അല്ലാ ഇക്കാക്ക എവിടെ നമ്മളെ ഇളയ അമ്മായി ആമി.'' ഷഹി ചോദിച്ചതും വീണ്ടും ആമിയുടെ കാര്യങ്ങൾ ഓർമ്മ വന്നു. കുറച്ചു സമയം ആയി അതൊക്കെ മറന്നിരുന്നു. ഞാൻ സച്ചുവിനെ നോക്കി അവൻ ഒന്നും പറയണ്ട എന്ന രീതിയിൽ ആക്ഷൻ കാണിച്ചു. യാസി എന്നെ പുച്ഛത്തോടെ നോക്കി ചിരിക്കുന്നുണ്ട്.
അവനു കാര്യമായിട്ട് ഒന്നും അറിയില്ലെങ്കിലും ആമിയും ഞാനും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു അറിയാം. പിന്നെ കുറച്ചു ദിവസം ലാബിൽ ഞങ്ങൾ നല്ല റൊമാൻസ് ആയിരുന്നല്ലോ. അതിന്റെ കണ്ണ്കടി അന്നേ യാസിക്കു ഉണ്ടായിരുന്നു.
ആ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ആമിയെ എനിക്ക് നഷ്ടമായി അല്ല അവളെ ഞാൻ നഷ്ടപ്പെടുത്തി.. എനിക്ക് അവള് എന്റെ കുടുംബവും സ്വന്തക്കാരെയുമൊക്കെ തിരിച്ചു തന്നു. ആ അവളെ ഞാൻ വേദനിപ്പിച്ചു. പടച്ചോൻ പൊറുക്കില്ല എന്നോട്.
''അമ്മായിന്റെ പേര് പറയുമ്പോളേക്കും ഓരേ സ്വപ്നം കാണാൻ തുടങ്ങിയോ..'' ജാസി ആണ്.
''ഏയ് അങ്ങനൊന്നുമില്ല. അവള് റൂമിൽ ഉണ്ട്. സുഖമില്ലാത്ത കാരണം ലീവ് ആണ്.'' ഞാൻ പറഞ്ഞു. ഹോസ്പിറ്റലിൽ അവൾ അങ്ങനെയാ പറഞ്ഞത്, സുഖമില്ല എന്ന്.
പിന്നെ കുറെ നേരം അവരോടൊക്കെ കത്തിയടിച്ചിരുന്നു. അതിനിടയിൽ സച്ചു തിരിച്ചു ഹോസ്പിറ്റലിലേക്ക് പോയി. അവൻ കുറച്ചു സമയം പെർമിഷൻ എടുത്തു വന്നതാ.
നാട്ടിലേക്ക് വിളിച്ചു എല്ലാരോടും സംസാരിച്ചു. ഉപ്പ എന്നോട് മാപ്പു ചോദിക്കുന്നത് കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു. ഉമ്മ പിന്നെ ഒരു തേങ്ങൽ മാത്രം ആയിരുന്നു. പിന്നെ ബാക്കിയുള്ളവരൊക്കെ മാറി മാറി ഫോൺ എടുത്തു. എല്ലാരും സോറി പറഞ്ഞു. ഷഫാദിക്ക എന്നെ മനസ്സിലാക്കാൻ പറ്റിയില്ലല്ലോ പറഞ്ഞു കരഞ്ഞു. കാരണം ഞങ്ങൾ അത്രയും ക്ലോസ് ആയിരുന്നു.
എല്ലാർക്കും ആമിയെ പറ്റിയാണ് അറിയേണ്ടത്. അത്രയ്ക്ക് അവളെ പാട്ടി സിയാന പറഞ്ഞിട്ടുണ്ട് അവരോടു. എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു ഞാൻ ഫോൺ വച്ചു. ഇനി എല്ലാരും അവളെ പറ്റി അറിയുമ്പോ വീണ്ടും എന്നെ വെറുക്കും. ഒരു കണക്കിന് അതാ നല്ലതു.
ആമി ഇല്ലാതെ എനിക്കൊരു ജീവിതം വേണ്ടാ. അവളോട് പറഞ്ഞതല്ലേ ഇനി അവളെ കരയിച്ചാൽ ഞാൻ ഇല്ല എന്ന് വിചാരിച്ചോന്നു. അതിപ്പോ സത്യം ആണ്. അത്രയും വൃത്തികെട്ട വാക്കുകൾ ആമിയോട് പറഞ്ഞപ്പോ തന്നെ ഞാൻ മരിച്ചു.
''എന്താ ഇക്കാ വലിയ ചിന്തയിൽ ആണല്ലോ.. ആമി അമ്മായിനെ ആണോ..'' ഷഹി.
''പോടീ അവിടുന്ന്.. ഞാൻ ഇറങ്ങട്ടെ.. പോയിട്ട് ഇച്ചിരി പണി ഉണ്ട്.'' ഞാൻ പറഞ്ഞു.
''ഇപ്പൊ തന്നെ പോണോ ഇക്കാ...'' ഷഹി.
നിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്, പക്ഷെ ആമിയെ കാണാത്തടുത്തോളും കാലം എനിക്ക് സന്തോഷിക്കാൻ കഴിയില്ല.
''ഇല്ല മോളെ, ഞാൻ പോയിട്ട് പിന്നെ വരാം. ഇവിടെ അടുത്ത് തന്നെ അല്ലെ..'' ഞാൻ പറഞ്ഞു. ഞാൻ ഷഹിയോടും ജാസിയോടും യാസിയോടും പറഞ്ഞിട്ട് ഇറങ്ങി.
ഒരു ടാക്സി പിടിച്ചു റൂമിലേക്ക് വിട്ടു. മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. ഫ്ലാറ്റിൽ എത്തി റൂം തുറക്കാൻ നോക്കീട്ടു പറ്റിയില്ല. ഉള്ളിൽ ചാവി ഉള്ളത് പോലെ തോന്നി. വീണ്ടും വീണ്ടും ശ്രമിച്ചപ്പോ ഉള്ളിൽ നിന്നും ആരോ ഡോർ തുറന്നു. മുന്നിൽ നിക്കുന്ന ആളെ കണ്ടതും ആമി എന്ന് വിളിച്ചു ഞാൻ അടുത്തേക്ക് പോയി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
വല്ലാതെ മനസ്സ് തകർന്നത് കാരണം ഒരു സമാധാനം കിട്ടാൻ ആണ് പാർക്കിലേക്ക് ഇറങ്ങിയത്. കുറെ നാളായി അങ്ങോട്ട് പോയിട്ട്. അവിടെ നമ്മളെ സ്ഥിരം ആൾക്കാർ ആരുമില്ല. എല്ലാരും നാട്ടിൽ ആണ്. അതോണ്ട് ഒരു മൂഡ് ഇല്ലായിരുന്നു. അപ്പോഴാ ആയിഷുമ്മാനെ കണ്ടത്, കൂടെ കോയക്കയും. ഇവരെയൊക്കെ കണ്ടിട്ട് നാള് കുറെ ആയി. എന്നെ കണ്ടതും അടുത്തേക്ക് വന്നു. അവരും നാട്ടിലേക്ക് പോവുമെന്ന് പറഞ്ഞതാ.
എന്റെ മുഖം കണ്ടപ്പോ എന്തോ പ്രശ്നം ഉള്ളത് പോലെ തോന്നി. ആയിഷുമ്മ ചോദിച്ചതും പെട്ടെന്ന് ഞാൻ പൊട്ടിക്കരഞ്ഞുപോയി. അവരെന്നെ കുറെ സമാധാനിപ്പിച്ചു. മനസൊന്നു ശരിയാവാൻ രണ്ടു ദിവസം മാറി നിന്നെ പറ്റൂ.. അതോണ്ട് അവര് വിളിച്ചപ്പോ ഞാൻ കൂടെ പോയി.
അവരെ മക്കള് നാട്ടിൽ ആരുടെയോ കല്യാണത്തിന് പോയിരിക്കാ. മക്കളുടെ കുട്ടികൾക്ക് സ്കൂൾ ഉള്ള കാരണം ഇവർ പോയില്ല. അതൂടി കേട്ടപ്പോ ഞാൻ വേഗം റൂമിൽ പോയി ഡ്രസ്സ് ബാഗിൽ ആക്കി ഹോസ്പിറ്റലിൽ വിളിച്ചു ലീവ് പറഞ്ഞിട്ട് അവരെ കൂടെ പോയി.
എല്ലാരും എന്നെ മാറി മാറി വിളിച്ചു. ഇക്കാക്കമാരും ഫ്രണ്ട്സും ഷാദും എല്ലാരും. പക്ഷെ ഫോൺ എടുത്തില്ല. ''ഐഎം ഓക്കേ, എനിക്ക് കുറച്ചു ടൈം വേണം ''എന്ന് സച്ചുവേട്ടനും അമാനിക്കക്കും മാത്രം മെസ്സേജ് ചെയ്തു. പിന്നെ അത് അങ്ങ് സ്വിച്ചോഫ് ചെയ്തു.
രണ്ടു ദിവസം ആയിഷുമ്മ എന്നെ വിടാതെ കൂടെ നിന്നു. കരയാനുള്ളതൊക്കെ ഞാൻ കരഞ്ഞു തീർത്തു. ഇപ്പൊ നല്ല ആശ്വാസം ഉണ്ട്. പിന്നെ ഒരു തീരുമാനം എടുത്തു. ഇനി ആർക്കും ഒരു ഭാരം ആവില്ല. ഷാദ് പറഞ്ഞ പോലെ എല്ലാർക്കും എന്നോട് സിമ്പതി ആണ്, സ്നേഹം അല്ല. ഒറ്റയ്ക്ക് നിക്കണം. കാരണം നാളെ ഷാദിന് തോന്നിയ പോലെ എന്റെ ഇക്കാക്കമാർക്കും ഫ്രണ്ട്സിനും കൂടി ഞാൻ ഒരു ഭാരം ആയാലോ.
അത് കൊണ്ട് ഇവിടുന്നു പോവണം. തത്കാലം ആരും അറിയണ്ട. പെട്ടെന്ന് തന്നെ പോവണം. അതിനുള്ള കാര്യങ്ങൾ ഒക്കെ ചെയ്തു. ബട്ട് ഹോസ്പിറ്റലിൽ റേസിഗ്നേഷൻ കൊടുത്തു വിസ ക്യാൻസൽ ചെയ്യണമെങ്കിൽ കുറച്ചു ദിവസം എടുക്കും, സാരമില്ല. അത് കഴിഞ്ഞു ബാംഗ്ലൂരിലേക്ക് ടിക്കെറ്റ് എടുക്കണം.
അവിടെയുള്ള ഏതെങ്കിലും ഹോസ്പിറ്റലിൽ ജോലിക്കു വേണ്ടി ട്രൈ ചെയ്യണം. തത്കാലത്തേക്കുള്ള പൈസ കയ്യിൽ ഉണ്ട്, അവിടെ പരിചയമുള്ള ആൾക്കാർ ഉണ്ട്.. ഓർഫനേജിലേക്കു രണ്ടു മൂന്നു മാസം പൈസ അയക്കാൻ പറ്റില്ല. അത് കുഴപ്പമില്ല പിന്നെ ജോലിക്കു കേറിയാൽ അയക്കാം.
അങ്ങനെ എല്ലാം മനസ്സിൽ ഉറപ്പിച്ചു ഞാൻ ആയിഷുമ്മാന്റെ അടുത്ത് നിന്നും റൂമിലേക്ക് തിരിച്ചു പോയി. അതിനു മുന്നേ ഹോസ്പിറ്റലിലേക്ക് പോയി റെസിഗ്നേഷൻ കൊടുത്തു. ശരത്തേട്ടൻ കുറെ തടയാൻ നോക്കി. ഏട്ടന് എല്ലാം അറിയാം. ചേച്ചിയോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു. ശരത്തേട്ടനോട് ഞാനിവിടുന്നു പോവുന്നത് വരെ ആരും ഒന്നും അറിയരുത് എന്നും പറഞ്ഞു.
റൂമിലെത്തി ഒന്ന് ഫ്രഷ് ആയി ഒരു കോഫി കുടിക്കുമ്പോ ആണ് ആരോ ഡോർ തുറക്കാൻ നോക്കുന്നത് പോലെ തോന്നിയത്. വേഗം പോയി നോക്കിയപ്പോ മനസ്സിലായി ഷാദ് ആണെന്ന്. ഡോർ തുറന്നു കൊടുത്തതും അവൻ ആമീ എന്നും വിളിച്ചു എന്റെ അടുത്തേക്ക് വന്നു.
ഞാൻ ഒരു പുഞ്ചിരി നൽകി അകത്തേക്ക് നടന്ന് വേഗം ബാൽക്കണിയിൽ പോയി നിന്നു. പിന്നിൽ ഷാദ് എന്നെ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു. അവനു എന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന് ആ കണ്ണുകളിൽ ഞാൻ കണ്ടു. പക്ഷെ അവനെ കാണുമ്പോൾ വീണ്ടും അവന്റെ വാക്കുകളാണ് ഓർമ്മ വരുന്നത്.
കുറച്ചു കഴിഞ്ഞു ഷാദ് എന്റെ അടുത്തേക്ക് വന്നു. അവൻ എന്തോ പറയാൻ തുടങ്ങുന്നതിനു മുന്നേ ഞാൻ അങ്ങോട്ട് പറയാൻ തുടങ്ങി.
''ഒന്നും പറയണ്ട ഷാദ്, എല്ലാം എന്റെ തെറ്റാണ്. അർഹിക്കാത്ത ആഗ്രഹിക്കാൻ പാടില്ലായിരുന്നു. ഒരിക്കെ കല്യാണം കഴിഞ്ഞാൽ സ്ത്രീ രണ്ടാംകിടയാവും. പ്രായം പതിനെട്ടാണെങ്കിലും അവൾക്കു പിന്നെ വരുന്നതൊക്കെ നാല്പതും അൻപതും കഴിഞ്ഞ ആൾക്കാരുടെ ആലോചനയാവും. പക്ഷെ എത്ര കല്യാണം കഴിഞ്ഞാലും പുരുഷൻ എന്നും ഒന്നാമനാണ്. അവന് അവനെക്കാൾ പകുതി പ്രായമുള്ളവളെയും കെട്ടാം, ആരും ഒന്നും പറയില്ല.
പക്ഷെ പെണ്ണ് വീണ്ടും അങ്ങനെയൊക്കെ ആഗ്രഹിക്കുന്നത് പോലും തെറ്റാണ്, പ്രേത്യേകിച്ചു ഒരു കുട്ടിയൊക്കെ ആയവളാണെങ്കിൽ. എന്തായാലും അതികം വൈകിക്കാതെ എല്ലാം പറഞ്ഞതിന് നന്നിയുണ്ട് ഷാദ്. ഇപ്പോളാണെങ്കിൽ മറക്കാൻ എളുപ്പമാണ്. കുറച്ചൂടെ കഴിഞ്ഞിട്ടാണെങ്കിൽ ചിലപ്പോ എനിക്കതു താങ്ങാൻ പറ്റാതെ ആയെന്നു വരാം.
ഇനി നമ്മൾ തമ്മിൽ ഒരു സംസാരം വേണ്ട ഷാദ്, അങ്ങനെ സംസാരിക്കാൻ വന്നാൽ ആ നിമിഷം ഞാൻ ഇവിടുന്നു പോവും. അതുപോലെ തന്നെ ഹോസ്പിറ്റലിലും നമ്മൾ തമ്മിൽ കല്യാണത്തിന് മുന്നേ എങ്ങനെ ആയിരുന്നോ അത് പോലെ മതി. ഇനി ഈ ഫ്രണ്ട്ഷിപ്പും ഷാദിനൊരു ബാധ്യത ആവും.'' എന്നും പറഞ്ഞു ഒരു പുഞ്ചിരിയും നൽകി ഞാൻ റൂമിലേക്ക് പോയി. ഷാദ് എന്നെ തന്നെ കണ്ണ് നിറച്ചു നോക്കുന്നത് ഞാൻ കണ്ടില്ലാ എന്ന് വച്ചു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
എന്തൊക്കെയാ ഇവളിപ്പോ പറഞ്ഞത്. അപ്പൊ ആമി എന്നെ അത്രയേ മനസ്സിലാക്കിയിട്ടുള്ളു. അല്ല അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. എന്റെ വാക്കുകൾ അവളെ എത്ര മാത്രം വേദനിപ്പിച്ചു എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. എന്തായാലും നന്നായി അവള് എന്നെ വെറുത്താൽ അവളിൽ നിന്നും അകലാൻ എളുപ്പമാകും.
പിറ്റേന്ന് ഹോസ്പിറ്റലിൽ പോവാൻ ഞാൻ എണീറ്റപ്പോ ആമിയെ കണ്ടില്ല അവള് പോയെന്നു മനസ്സിലായി. പക്ഷെ എന്റെ ഫുഡ് ഒക്കെ ആക്കി വച്ചിരുന്നു. ഇന്നലെയും അങ്ങനെ തന്നെ എന്റെ ഭക്ഷണം ഒക്കെ ആക്കി വച്ചിട്ടാണ് അവള് കിടക്കാൻ പോയത്. ഞാനും ഒന്നും സംസാരിക്കാൻ പോയില്ല. ഇനി അത് കാരണം അവള് ഇറങ്ങിപോയാൽ, അത് വേണ്ട. അപ്പൊ അവള് മുന്നിലുണ്ടെന്ന സമാധാനം എങ്കിലും ഉണ്ട്.
ഞാൻ വേഗം റെഡി ആയി ഹോസ്പിറ്റലിൽ എത്തി. ലാബിൽ എത്തിയപ്പോ സച്ചുവും ചാരുവും വേഗം അവളുടെ അടുത്തേക്ക് പോയി. അപ്പോഴേക്കും പ്രിയയും പ്രവീണും ഒക്കെ വന്നു. എല്ലാരും കൂടി അവളെ കൊന്നു വെക്കുന്നുണ്ടായിരുന്നു. ഞാൻ അങ്ങോട്ട് പോയില്ലെങ്കിലും നോട്ടം മൊത്തം അവിടേക്കു ആയിരുന്നു. സാറ അവളെ നല്ലോണം വഴക്കു പറഞ്ഞു.
സച്ചു അവളോട് എന്നെ പറ്റി പറയാൻ പോയതും ആമി എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല എന്നും ഇനി അതിനെ പറ്റി സംസാരിക്കാൻ വന്നാൽ അവൾ ഹോസ്പിറ്റലിൽ വരില്ല എന്നും പറഞ്ഞു. അത് കൊണ്ട് ഞാൻ സച്ചൂനോട് വേണ്ട എന്ന രീതിയിൽ കണ്ണ് കൊണ്ട് കാണിച്ചു. അവള് സത്യം അറിഞ്ഞിട്ടു എന്താ കാര്യം, ആ പേപ്പർ കിട്ടുന്നത് വരെ അവളൊന്നും അറിയണ്ട. അറിഞ്ഞിട്ടു അവളും കൂടി സങ്കടപ്പെടും.
ഓരോന്ന് ആലോചിച്ചോണ്ടിരിക്കുമ്പോളാണ് ആരോ വന്നു എന്നെ കെട്ടിപ്പിടിച്ചതു. നോക്കിയപ്പോ ഷാനുവാണ്. ഞാൻ അവളെ നോക്കി ചിരിച്ചെന്നു വരുത്തി. ഷാനു പിന്നെ സംസാരം തുടങ്ങി. ആമിയെ നോക്കിയപ്പോ ഞാനീ നാട്ടുകാരിയെ അല്ലാ എന്നുള്ള രീതിയിലാണ് നിപ്പ്. പക്ഷെ ഇടയ്ക്കു കണ്ണ് ഇങ്ങോട്ടു വരുന്നത് ഞാൻ അറിഞ്ഞു. അത് കണ്ടപ്പോ എനിക്ക് ചിരിയാ വന്നത്. എന്തൊക്കെ പറഞ്ഞാലും അവൾക്കു ഞാൻ ഇല്ലാതെ പറ്റില്ല എന്ന് എനിക്കറിയാം.
അന്ന് വൈകുന്നേരം ഇറങ്ങിയപ്പോ സച്ചുവും ചാരുവും ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു പോയി. ഞാൻ ആമിയെ വെയിറ്റ് ചെയ്തു നിന്നു.
''ആമി, വാ പോവാം..'' ഞാൻ അവളെ വിളിച്ചു.
''വേണ്ട ഞാൻ ബസ്സിന് വന്നോള്ളാം..'' ആമി
''വേണ്ട നമ്മൾ ഒരിടത്തേക്കല്ലേ, വാശി കാണിക്കാതെ വാ.'' ഞാൻ പറഞ്ഞു.
''ഇല്ല, എനിക്ക് നിങ്ങളെ കൂടെ വരാൻ താല്പര്യം ഇല്ല. പ്ളീസ് ഇനി എന്നെ ഉപദ്രവിക്കരുത്.'' ആമി.
''ആമീ പ്ലീസ് നിനക്കെന്നെ പഴയ പോലെ ഫ്രണ്ടായിട്ടെങ്കിലും കണ്ടൂടെ.'' ഞാൻ ചോദിച്ചു.
''ഫ്രണ്ടോ നല്ല കഥ, എന്നെപ്പോലെ ഉള്ള തരംതാണ ആൾക്കാരുമായിട്ടൊക്കെ നിങ്ങളെ പോലുള്ളവർ ഫ്രണ്ട്ഷിപ് കൂടാൻ വരോ.'' അവളുടെ വാക്കുകൾ കേട്ടപ്പോ ഹൃദയത്തിൽ മുള്ളു കേറിയ ഫീൽ ആരുന്നു.
''ആമി പ്ളീസ്, ഞാൻ ..''
''വേണ്ട ഷാദ് ഒന്നും പറയണ്ട. തന്നെ ഒരു ഫ്രണ്ടായിട്ടു കാണുന്നത് പോയിട്ട് മുന്നിൽ കാണുന്നത് വരെ എനിക്ക് ഇഷ്ടമല്ല. ഷാദിന്റെ ഓരോ വാക്കുകളും ഇപ്പോഴും എന്റെ ചെവിയിൽ ഉണ്ട്. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ആണുങ്ങളെ മയക്കി എടുക്കുന്നവൾ, എന്നല്ലേ ഷാദ് അന്ന് എന്നെപ്പറ്റി പറഞ്ഞത്. സത്യം പറഞ്ഞാൽ ഞാൻ ഒരു പ്രോസ്ടിട്യൂറ്റ് ആണെന്ന് എന്റെ മുഖത്ത് നോക്കി വിളിക്കലായിരുന്നു അതിലും ഭേദം.'' ആമി പറഞ്ഞു നിർത്തിയതും എനിക്കെന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു.
''തെറ്റ് എന്റെ ഭാഗത്തു ആയതു കൊണ്ടാ ഇത്ര നേരം ഞാൻ മിണ്ടാതിരുന്നേ. നീ എന്നെ മനസ്സിലാക്കും എന്ന് ഞാൻ കരുതി. ഇല്ല എനിക്ക് തെറ്റി. നിനക്കെന്നെ കാണുന്നത് ഇഷ്ടമല്ല അല്ലെ, ഇനി ഒരിക്കലും ഞാൻ നിന്റെ മുന്നിലേക്ക് വരില്ല ആമീ. നീ ഈ പറഞ്ഞതൊക്കെ ഓർത്തു നാളെ ഖേദിക്കും, നോക്കിക്കോ..'' എന്ന് പറഞ്ഞു അവളെ തിരിഞ്ഞു നോക്കാതെ ഞാൻ പുറത്തേക്കു നടന്നു.
ഞാൻ പറഞ്ഞ വാക്കുകൾക്കു അവളെങ്ങനെ ഒരു അർഥം കാണുമെന്നു ഞാനൊരിക്കലും കരുതിയില്ല. ഇല്ല, ഇനി അവളുടെ മുന്നിലേക്ക് ഞാൻ ചെല്ലില്ല. ഓരോന്നോർത്തു കണ്ണ് നിറഞ്ഞതു കാരണം ആവണം വണ്ടി ഒന്ന് പാളി. എന്തൊക്കെയോ ബഹളങ്ങൾ കേട്ടു, പതിയെ കണ്ണടയുന്നതു ഞാൻ അറിഞ്ഞു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
പറഞ്ഞത് കൂടുതൽ ആണെന്ന് അറിയാം. ഷാദ് ഒരിക്കലും അങ്ങനെയൊന്നും മനസ്സിൽ പോലും കരുതില്ല എന്നും എനിക്കറിയാം. പക്ഷെ ഇതല്ലാതെ വേറെ വഴി ഇല്ല. ഷാദ് എന്നെ മറക്കണമെങ്കിൽ അവനെന്നെ വെറുക്കണം. അതിനു ഇതേ വഴിയുള്ളു. ഇല്ലെങ്കിൽ ഷാനു അവൾ പറഞ്ഞത് പോലെ ഷാദിനെ ജയിലിൽ ആക്കും. അതെനിക്ക് താങ്ങാൻ ആവില്ല. അവളുടെ ഉമ്മ പറഞ്ഞതാ വാശി കേറിയാൽ എന്തും ചെയ്യുമെന്ന്.
ഇന്നലെ ഷാനു വിളിച്ചു എന്നോട് പറഞ്ഞതാ ഷാദിനോട് ഇനി പഴയപോലെ അടുത്താൽ അവൾ ആ കോൺട്രാക്ട് പേപ്പർ വച്ചു കസ് കൊടുക്കുമെന്ന്. ഷാനു ഇങ്ങനൊരു കാര്യം പറയുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല. പക്ഷെ ഇതൊക്കെ അവൾ ഷാദിനോടുള്ള സ്നേഹം കൊണ്ട് ചെയ്യുന്നതല്ലേ, അത് കൊണ്ട് കുഴപ്പമില്ല.
രാത്രി പത്തു മണി ആയി, ഷാദ് ഇത് വരെ വന്നില്ല. അവനെന്നോട് ദേഷ്യം പിടിച്ച പോയത്. പടച്ചോനെ അവനൊന്നും വരുത്തല്ലേ. ഞാൻ ഫോണെടുത്തു വിളിച്ചു നോക്കി. റിങ് പോവുന്നുണ്ട്, പക്ഷെ എടുക്കുന്നില്ല. ഞാൻ സച്ചുവേട്ടനെ വിളിച്ചെങ്കിലും ഏട്ടനും എടുത്തില്ല. അവസാനം അവിടെ ടേബിളിൽ തല വച്ചു അറിയാതെ ഉറങ്ങിപ്പോയി. പിന്നെ കാളിങ് ബെൽ കേട്ടാണ് ഞാൻ എണീറ്റത്.
വേഗം ഓടിപ്പോയി ഡോർ തുറന്നു. പക്ഷെ പ്രതീക്ഷക്കു വിപരീതമായി ഷാജുക്ക ആയിരുന്നു.
''ഇക്ക എന്താ ഈ സമയത്തു, സാറയെവിടെ?'' ഞാൻ ചോദിച്ചു.
''അവള് അവിടെ ഉണ്ട്. നീ പെട്ടെന്ന് റെഡിയായിട്ടു വാ. നമുക്കൊരു സ്ഥലം വരെ പോവണം.'' ഷാജുക്ക.
''എങ്ങോട്ടാ ഇക്കാ. ഇക്ക ഷാദിനെ കണ്ടോ, നേരത്തെ ഞാൻ കുറച്ചു ചൂടായി സംസാരിച്ചിരുന്നു. അതിനു ശേഷം ആള് ഇങ്ങോട്ടു വന്നില്ല.'' ഞാൻ പറഞ്ഞു.
''അവന്റെ അടുത്തേക്ക് തന്നെയാ പോവുന്നത്, നീ വാ..'' ഷാജുക്ക.
''ഓക്കേ ഞാൻ ഇപ്പൊ റെഡിയായി വരാം.'' എന്നും പറഞ്ഞു ഞാൻ വേഗം ഫ്രഷ് ആയി ഡ്രസ്സ് മാറി വന്നു.
''ഇക്ക എന്താ ഇങ്ങനെ നിക്കുന്നെ, ഇരിക്ക്. ഞാൻ ചായ എടുക്കാം.'' ഞാൻ പറഞ്ഞു.
''വേണ്ട, നീ ഇറങ് ചായ ഒക്കെ നമുക്ക് അവിടുന്ന് കുടിക്കാം.'' എന്നും പറഞ്ഞു ഇക്ക പുറത്തേക്കിറങ്ങി.
''എന്താ ഷാജുക്കാ, വല്ല പ്രശ്നവും ഉണ്ടോ.. മുഖമൊക്കെ വല്ലാതെ ഇരിക്കുന്നു.'' ഞാൻ ചോദിച്ചു.
''ഒന്നുമില്ല, ആമി നീ പെട്ടെന്ന് വാ.'' ആ സംസാരം കേട്ടപ്പോ പിന്നൊന്നും ചോദിക്കാൻ തോന്നിയില്ല. ഏതായാലും ഷാദിനെ കാണാലോ. ഒരു സോറി പറയണം, എനിക്ക് ദേഷ്യം ഒന്നുമില്ല ഷാനുവിന്റെ കൂടെ നല്ല രീതിയിൽ ജീവിക്കണമെന്ന് പറയണം.
ഷാജുക്കന്റെ കാർ ചെന്ന് നിന്നതു നമ്മളെ ഹോസ്പിറ്റലിൽ ആണ്. അത് കണ്ടപ്പോ എന്തോ ഒരു പേടി തോന്നി.
''എന്താ ഇക്കാ ഇപ്പൊ ഇവിടെ..'' ഞാൻ പേടിയോടെ ചോദിച്ചു.
''അത്.. പിന്നെ.. നീ വാ..'' എന്ന് ഷാജുക്ക പറഞ്ഞിട്ട് ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് നടന്നു.
ഞാൻ പിന്നാലെ ഓടിച്ചെന്നു. ''പറ ഷാജുക്ക, എന്താ ഇവിടെ.. ഷാദിനെ കാണാനാണെന്നല്ലേ പറഞ്ഞെ. അവനെവിടെ..'' ഞാൻ ചോദിച്ചു.
''ആമീ, നീ പേടിക്കരുത് ഷാദ് ഇവിടെ ഉണ്ട്. നേരത്തെ നിന്നോട് സംസാരിച്ചു പോവുന്ന വഴിക്കു ഒരു ആക്സിഡന്റ് പറ്റി. ഇവിടെ അടുത്ത് വച്ചായതുകൊണ്ടു ഇങ്ങോട്ടു തന്നെ കൊണ്ട് വന്നു. ഇപ്പൊ ഐസിയൂവിൽ ആണ്.'' അത് കേട്ടതും കണ്ണിൽ ഇരുട്ട് കേറുന്നപോലെ തോന്നി. ഷാജുക്ക പിന്നെ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. ഒരു ഓട്ടമായിരുന്നു ഷാദിന്റെ അടുത്തേക്ക്.
ഐസിയൂവിന്റെ മുന്നിൽ എല്ലാരും ഉണ്ടായിരുന്നു. സച്ചുവേട്ടൻ കരഞ്ഞു തളർന്നു ചാരുവിന്റെ തോളിൽ തല ചായ്ച്ചു ഇരിക്കുന്നു. പ്രവീണേട്ടനും പ്രിയയും അവിടെ ഇരിക്കുന്നുണ്ട്.. സാറ അമ്മൂട്ടിയെകൊണ്ട് അവിടെ ഒരു ഭാഗത്തു ഉണ്ട്. ഷാനു ഒരു ഭാഗത്തിരുന്നു കരയുന്നുണ്ട്. പാവത്തിന് സഹിക്കാൻ പറ്റുന്നുണ്ടാവില്ല.
എന്നെ കണ്ടതും ചാരു ഓടി വന്നു കെട്ടിപ്പിടിച്ചു. ഞാൻ അവളെ തള്ളി മാറ്റി ഐസിയൂ ലക്ഷ്യമാക്കി നടന്നു, അല്ല ഓടി. ഡോർ തുറക്കുന്നതിനു മുന്നേ സച്ചുവേട്ടൻ വന്നെന്റെ കയ്യിൽ പിടിച്ചു.
''പ്ലീസ് സച്ചുവേട്ടാ ഞാൻ ഒന്ന് കണ്ടോട്ടെ..'' ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞു.
''ഇപ്പൊ പറ്റില്ല മോളെ.. ബോധം വന്നിട്ടില്ല, ഡോക്ടർ ഉണ്ട് അകത്തു.'' സച്ചുവേട്ടൻ പറഞ്ഞു.
''ഞാൻ കാരണാ സച്ചുവേട്ടാ എല്ലാം ഞാൻ കാരണമാണ്. ഞാനാ അവനോടു പറഞ്ഞെ എനിക്കവനെ ഇനി കാണാണ്ടാണ്, എന്റെ മുന്നിൽ വരണ്ടാന്ന്. പക്ഷെ അത് അവൻ ഷാനുവുമായി സന്തോഷത്തോടെ കഴിയട്ടെ എന്ന് വിചാരിച്ചിട്ടായിരുന്നു. അല്ലാതെ ഇങ്ങനെ ഇവിടെ..'' എന്ന് പറയുമ്പോളേക്കും ഞാൻ പൊട്ടിക്കരഞ്ഞുപ്പോയി. സച്ചുവേട്ടനെന്നെ ചേർത്ത് പിടിച്ചു അവിടെ കസേരയിൽ കൊണ്ടുപ്പോയി ഇരുന്നു.
കുറച്ചു കഴിഞ്ഞു ഡോക്ടർ വന്നു. വേറാരും അല്ല വിജി സാർ ആണ്.
''സർ ഇപ്പൊ എങ്ങനെ ഉണ്ട്.'' സച്ചുവേട്ടൻ.
''ഒന്നും പറയാനായിട്ടില്ല. ഇതുവരെ ബോധം വന്നിട്ടില്ല. തലയ്ക്കാണ് പരിക്ക്. ഒരു ആറു മണിക്കൂർ കഴിഞ്ഞേ എന്തേലും പറയാൻ പറ്റൂ.. പ്രാർത്ഥിക്ക് നല്ലോണം..'' എന്നും പറഞ്ഞു വിജി സാർ പോയി. ഞങ്ങൾ എല്ലാരും തളർന്നിരുന്നുപോയി.
എങ്ങനൊക്കെയോ അവിടിരുന്നു നേരം വെളുപ്പിച്ചു. രാവിലെ ആയപ്പോ വിജി സാർ വന്നു കൂടെ അജിത് ഡോക്ടറും. കുറച്ചു കഴിഞ്ഞു അവർ പുറത്തേക്കു വന്നു. ഞങ്ങൾ വേഗം അവരുടെ അടുത്തേക്ക് പോയി.
''എന്തായി ഡോക്ടർ..'' ഷാജുക്ക ചോദിച്ചു.
''ബോധം തെളിഞ്ഞിട്ടുണ്ട്..'' വിജി സാർ പറഞ്ഞു.
അത് കേട്ടതും എല്ലാരും ഹാപ്പി ആയി. ഞങ്ങൾ ചിരിച്ചോണ്ട് പരസ്പരം നോക്കി. എന്റെ കൂടെ ഇല്ലെങ്കിലും ആരോഗ്യത്തോടെ സന്തോഷത്തോടെ എവിടെങ്കിലും ഉണ്ടെന്നു അറിഞ്ഞാ മതിയായിരുന്നു.
''പക്ഷെ..'' വിജി സാർ ഒരു ദയനീയ നോട്ടം എന്നെ നോക്കി.
''എന്താ സർ..'' ഞാൻ ചോദിച്ചു.
''പേടിക്കൊന്നും വേണ്ടാ. ഈ അവസ്ഥ പെർമനന്റ് അല്ല. നല്ല കെയർ കിട്ടിയാൽ പെട്ടെന്ന് ശരിയാവും.'' സർ പറഞ്ഞു.
''സർ കാര്യം പറഞ്ഞില്ല.'' ഞാൻ അക്ഷമയോടെ ചോദിച്ചു.
''അത് ഷാദിന്റെ തലയ്ക്കു പറ്റിയ അടിയിൽ ശരീരം തളർന്നു പോയി. ഇനി ആ കിടന്നകിടപ്പിൽ നിന്നും അനങ്ങാൻ സാധിക്കില്ല.'' വിജി സാറിന്റെ വാക്കുകൾ കേട്ടപ്പോ ആരോ ഒരു ചുറ്റിക വച്ചു തലക്കടിച്ച പോലെയാണ് തോന്നിയത്.
ഞാൻ വീഴാൻ പോയപ്പോ സച്ചുവേട്ടൻ എന്നെ താങ്ങി നിർത്തി.
''സാർ അപ്പൊ അവന് എത്ര നാളെടുക്കും ശരിയാവാൻ.'' ഷാനുവാണത് ചോദിച്ചത്.
''ഞാൻ പറഞ്ഞല്ലോ.. ഈ അവസ്ഥ എപ്പോ വേണമെങ്കിലും മാറാം. ചിലപ്പോ ഒരു ദിവസം അല്ലെങ്കിൽ ഒരു ആഴ്ച അതുമല്ലെങ്കിൽ ഒരു വർഷം. നമ്മൾ കൊടുക്കുന്ന കെയർ അനുസരിച്ചിരിക്കും എല്ലാം. ഡോണ്ട് വെറി. എല്ലാം ശരിയാവും. ഷാദിനെ കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും. ആരും അവന്റെ മുന്നിൽ സങ്കടപ്പെട്ടു നിക്കരുത്.'' വിജി സർ പറഞ്ഞു.
ഞങ്ങളെല്ലാവരും ആകെ ഷോക്കായി നിക്കുവാണ്. എല്ലാരും നോർമൽ ആവാൻ കുറച്ചു സമയം എടുത്തു. പ്രിയ വന്നു ഷാദിനെ റൂമിലേക്ക് മാറ്റി എന്ന് പറഞ്ഞു. മെല്ലെ ഷാദിനെ ആക്കിയ റൂമിലേക്ക് പോയി. അവിടെ ഷാദ് കണ്ണടച്ച് കിടക്കുകയായിരുന്നു. ഞങ്ങളവന്റെ അടുത്തേക്ക് പോയി.
ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു കരയണമെന്നുണ്ടായിരുന്നു, പക്ഷെ ഇപ്പൊ എനിക്കതിനു അവകാശമില്ല എന്ന് ഓർത്തപ്പോ ഞാൻ മാറി നിന്നു. ഷാനു ഷാദിന്റെ അടുത്തേക്ക് പോയി. അവന് കണ്ണ് തുറന്നു ഞങ്ങളെ നോക്കി.
ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ഷാനു അവന്റെ കണ്ണ് തുടച്ചു കൊടുത്തു. അവനെന്തൊക്കെയോ പറയണമെന്ന് അവന്റെ മുഖത്തുണ്ട്. പക്ഷെ ഒന്നിനും സാധിക്കുന്നില്ല. ഷാനു അവന്റെ അടുത്തിരുന്നു. പിന്നെ അവിടെ നടന്ന കാര്യം കണ്ടു ഞാൻ ആകെ തളർന്നുപോയി.
''ഇനി കരഞ്ഞിട്ടെന്താ, എവിടെ നോക്കിയാ വണ്ടി ഓടിച്ചത്. ഇങ്ങനെ കിടക്കാം കാലങ്ങളോളം.''
ഷാനുവിന്റെ വാക്കുകൾ കേട്ടതും എനിക്ക് ദേഷ്യം വരാൻ തുടങ്ങി.
''ഷാനു നീ എന്താ പറയുന്നേ.. അവനെ നന്നായി നോക്കിയാൽ പഴയ പോലെ ആവുമെന്ന് ഡോക്ടർ പറഞ്ഞതല്ലേ..'' സച്ചുവേട്ടൻ.
''അവന്റെ മുന്നിൽ വച്ചാണോ ഇങ്ങനൊക്കെ പറയുന്നേ. ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ അവനെ സങ്കടപ്പെടുത്തരുതെന്നു, എന്നിട്ടാണോ ഇങ്ങനൊക്കെ..'' പ്രവീണേട്ടൻ
''ഡോക്ടർമാർ അങ്ങനെ പലതും പറയും, ഇത് സിനിമയും സീരിയലുമൊന്നും അല്ലല്ലോ നായിക കരയുമ്പോളേക്കും നായകൻ എണീറ്റ് വരാൻ.'' ഷാനു പറഞ്ഞു.
''ഷാനു നീ എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നെ. നീയല്ലേ അവനു ധൈര്യം പകർന്നു കൂടെ നിക്കേണ്ടത്. നീയല്ലേ ഇനി അവന്റെ എല്ലാ കാര്യങ്ങളും ചെയ്യേണ്ടത്..'' ചാരുവാണ്.
''ഞാനോ.. എന്തിനു..'' ഷാനു ചോദിച്ചതും എല്ലാരും അവളെ അത്ഭുതത്തോടെ നോക്കി.
''എനിക്കൊന്നും പറ്റില്ല ഇങ്ങനെ ശവം പോലെ കിടക്കുന്ന ഇവന്റെ പിറകെ നടന്നു ജീവിതം തീർക്കാൻ.'' അത് കേട്ടതും എന്റെ കണ്ട്രോള് പോയി. അവളുടെ മോന്ത നോക്കി ഒന്ന് കൊടുത്തു.
''ഇനി ഒരക്ഷരം മിണ്ടിയാൽ നിന്റെ ജീവൻ ഞാനിങ് എടുക്കും.'' ഞാൻ പറഞ്ഞു.
''ടീ നീ എന്നെ തല്ലി അല്ലെ.. ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്, ഇങ്ങനെ അനങ്ങാൻ പോലും പറ്റാതെ കിടക്കുന്നവന്റെ തീട്ടവും മൂത്രവും വൃത്തിയാക്കി ജീവിതം കളയാൻ എന്നെ കൊണ്ട് പറ്റില്ല. നീ ചെയ്യുമോ അങ്ങനെ..'' ഷാനു ദേഷ്യം കൊണ്ട് അലറി.
''ചെയ്യും.. ഇവനെന്റെ ജീവനാ. അവനു വേണ്ടി എന്റെ ജീവൻ കൊടുക്കാൻ പോലും ഞാൻ തയ്യാറാ.. നിന്നെപ്പോലൊരു നികൃഷ്ട ജീവിക്കു വേണ്ടിയാണല്ലോ പടച്ചോനെ ഞാൻ അവനെ തള്ളി പറഞ്ഞത് എന്ന് ആലോചിക്കുമ്പോ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുവാ.'' ഞാൻ പറഞ്ഞു.
''ഇതെല്ലാം പറയാൻ എളുപ്പം ആണ്. പ്രാക്ടിക്കൽ ആയി ചെയ്യുമ്പോളേ അതിന്റെ ബുദ്ധിമുട്ടു മനസ്സിലാവൂ..'' ഷാനു പറഞ്ഞു.
''നിനക്ക് പറ്റാത്ത കാര്യം മറ്റുള്ളവർക്കും പറ്റില്ല എന്ന് കരുതരുത്.'' ഞാൻ പറഞ്ഞു.
''എന്നാ നീ ചെയ്തോ.. ഷാദിനെ ശുശ്രൂഷിച്ചു നീ ജീവിതം തീർക്കു. എന്നെ അതിനു കിട്ടില്ല.'' ഷാനു പറഞ്ഞു.
''അതെങ്ങനെ നടക്കും നീ തന്നെ അല്ലെ അവരുടെ എഗ്രിമെന്റ് കയ്യിൽ വച്ചു ഷാദിനോട് ആമിയെ ഡിവോയ്സ് ചെയ്യണമെന്ന് വാശി പിടിച്ചത്.'' സച്ചുവേട്ടൻ അത് പറഞ്ഞതും ഞാൻ ആകെ ഷോക് ആയി.
''അതെ ആമി ഇവള് ഷാദിനെ ഭീഷണിപ്പെടുത്തിയത് കാരണമാ അവന് അന്ന് നിന്നോട് അങ്ങനൊക്കെ സംസാരിച്ചേ.'' എന്നും പറഞ്ഞു പ്രവീണേട്ടനും മറ്റുള്ളവരും ഷാനു ഷാദിനോട് ഞങ്ങളെ ജയിലിൽ ആകുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതൊക്കെ പറഞ്ഞു. എല്ലാം കേട്ടു ഞാൻ ആകെ തരിച്ചു നിന്നു. ഇവൾക്ക് വേണ്ടിയാണല്ലോ പടച്ചോനെ ഞാൻ ഷാദിനോട് അങ്ങനൊക്കെ പറഞ്ഞെ.
അപ്പോഴാണ് വാതിൽ തുറന്നു ഷാനുവിന്റെ ഉപ്പയും അന്ന് വന്ന കസിൻ നിസാറും വന്നത്.
അവരുടെ മുഖത്തു ആകെപ്പാടെ നിരാശയായിരുന്നു.
''അങ്കിൾ നിങ്ങളെങ്കിലും ഷാനുവിനോട് പറഞ്ഞു കൊടുക്ക്. ഈ സമയത്തല്ലേ ഷാനു ഷാദിന്റെ കൂടെ വേണ്ടത്.'' ചാരു പറഞ്ഞു.
''അതെ മോളെ നീ അവന്റെ കൂടെ വേണം. നിന്റെ സാമീപ്യം അവന് ആഗ്രഹിക്കുന്നുണ്ടാവും.'' ഷാനുവിന്റെ ഉപ്പ പറഞ്ഞു.
''ഉപ്പാ നിങ്ങളൊന്നും പറയണ്ട, ഇങ്ങനെ ശവം പോലെ കിടക്കുന്ന ഒരാളെ നോക്കി ജീവിക്കാൻ എനിക്ക് പറ്റില്ല.'' ഷാനു പറഞ്ഞു. ഇവളെന്റെ കൈ കൊണ്ട് തന്നെ ചാവും.
''മോളെ അങ്ങനെ പറയല്ലേ, നമുക്കൊരു ഹോം നഴ്സിനെ വെക്കാലോ..'' ഷാനുവിന്റെ ഉപ്പ പറഞ്ഞു.
''അതെ ഇവനെ നോക്കാൻ നമുക്ക് ആളെ ആക്കാം. നിങ്ങളെ കല്യാണം കഴിഞ്ഞു കിട്ടിയാ മതി.'' നിസാറാണത് പറഞ്ഞത്.
''കൊള്ളാം നാട്ടിൽ പോയി ഷാദിന്റെ വീടൊക്കെ അന്വേഷിച്ചു കണ്ടു പിടിച്ചതിനു ശേഷമല്ലേ ഈ സ്നേഹമൊക്കെ. അവന്റെ സ്വത്തിനു വേണ്ടി എന്റെ ജീവിതം ബലി കഴിക്കാൻ ഞാൻ സമ്മതിക്കില്ല. ആവശ്യത്തിൽ കൂടുത്താൽ നമ്മളെടുത്തില്ലേ. '' ഷാനു പറഞ്ഞു..
''പിന്നെ ദാ ഇവളെ കണ്ടിട്ടാ നിങ്ങള് തുള്ളുന്നത് എന്ന് എനിക്കറിയാം. അതിനു വേണ്ടി ഞാൻ എന്റെ ജീവിതം കളയില്ല.'' ഷാനു എന്നെ കാണിച്ചു കൊണ്ട് ആ നിസാറിനോട് പറഞ്ഞു. ഞങ്ങളെല്ലാവരും ഷോക്കായി അയാളെ നോക്കി. അയാളെ മുഖം ദേഷ്യം കാരണം ചുവന്നു
''ഷാനു നീ എന്തൊക്കെയാ പറയുന്നതെന്നു ബോധം ഉണ്ടോ നിനക്ക്. അതെങ്ങനെയാ ദേഷ്യം കേറിയാ പിന്നെ കണ്ണ് കാണില്ലല്ലോ.'' ഷാനുവിന്റെ ഉപ്പ പറഞ്ഞു.
''ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്. ഇവരെ ഡിവോയ്സ് കഴിഞ്ഞാൽ എങ്ങനെയും ആമിയെ കെട്ടാനായിരുന്നില്ലേ നിസാർക്കാന്റെ ഉദ്ദേശം.'' ഷാനു ദേഷ്യം കാരണം വിറക്കുകയായിരുന്നു. അവൾക്കു കുറച്ചു വട്ടുണ്ടോ എന്ന് പോലും എനിക്ക് തോന്നി. മുമ്ബ് ഞാൻ ഇങ്ങനൊക്കെ കണ്ടത് ഷെസിനെയാണ്.
''ടീ മിണ്ടാതെ നിന്നോ.. കണ്ണും മൂക്കും ഇല്ലാണ്ട് ഓരോന്ന് പറയാൻ നിക്കണ്ട.'' നിസാർ ആണ്.
''ആ എനിക്കിപ്പോ കണ്ണ് കാണുന്നില്ല. നിങ്ങള് ഞാൻ പറഞ്ഞ പേപ്പേഴ്സ് കൊണ്ട് വന്നിട്ടുണ്ടോ. ഡോക്ടർ ഇവൻ തളർന്നു എന്ന് പറഞ്ഞപ്പോ തന്നെ ഞാൻ നിങ്ങളെ വിളിച്ചു ഫയൽ വക്കീലിന്റെ കയ്യിൽ നിന്നും കൊണ്ട് വരാൻ പറഞ്ഞത് എനിക്കിവനെ നോക്കാൻ വയ്യാത്തത് കൊണ്ടാ.. '' ഷാനു അവളെ ഉപ്പാനോട് ചോദിച്ചു.
അയാള് മടിച്ചു മടിച്ചു രണ്ടു ഫയൽ ഷാനുവിന്റെ കയ്യിൽ കൊടുത്തു. അവളതു തുറന്നു നോക്കി.
എന്നിട്ടു എന്റെ നേരെ വന്നു.
''ദാ ഇത് എഗ്രിമെന്റ് പേപ്പർ, പിന്നെ ഇത് നിങ്ങള് രണ്ടുപേരും ഒപ്പിട്ട ഡിവോയ്സ് പേപ്പർ.. ഞാൻ എന്റെ കസിന്റെ കയ്യിൽ നിന്നും വാങ്ങിയതാണ്. കീറിക്കളയുവോ കത്തിച്ചു കളയുവോ, എന്ത് വേണേലും ചെയ്യാം. എന്നിട്ടു അവനെ നോക്കുകയോ കൊല്ലുകയോ എന്ത് വേണേലും ആയിക്കോ. എന്നെ വെറുതെ വിട്ടേക്ക്.'' എന്നും പറഞ്ഞു എന്റെ നേരെ നോക്കി കൈകൂപ്പി.
ഞാൻ ആ പേപ്പേഴ്സ് കയ്യിൽ പിടിച്ചു നിക്കുമ്പോ സച്ചുവേട്ടൻ വന്നു അത് വാങ്ങി. തുറന്നു നോക്കി എല്ലാം ശരിയാണെന്നു ഉറപ്പു വരുത്തി. എന്നിട്ടു ഷാദിന്റെ അരികിലേക്ക് പോയി.
''ഷാദ് നോക്കെടാ നീ ആഗ്രഹിച്ച പോലെ പേപ്പേഴ്സ് നമ്മക്ക് കിട്ടി. ഇനി ആമിയെ നിന്നിൽ നിന്നും ആർക്കും പിരിക്കാൻ പറ്റില്ല. എഴുന്നേൽക്കേടാ..'' എന്നും പറഞ്ഞു സച്ചുവേട്ടൻ കരഞ്ഞു.
അപ്പൊ ദാ ആ കൊരങ്ങൻ എണീറ്റ് ഇരിക്കുന്നു. ഞങ്ങളെല്ലാവരും ഷാദിനെ തന്നെ നോക്കി. അവൻ എണീറ്റ് ഇരുന്നു ഞങ്ങളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.
''ഷാദ്, ഡാ നീ എണീറ്റോ.. നിനക്കൊന്നും പറ്റിയില്ലേ..'' സച്ചുവേട്ടൻ അത്ഭുതത്തോടെ ചോദിച്ചു.
''നീ വിളിച്ച എനിക്ക് എണീക്കാതിരിക്കാൻ പറ്റോ മുത്തേ.. പിന്നെ എനിക്കൊന്നും പറ്റാത്തതിലാണോ നിനക്ക് സങ്കടം.'' എന്നും ചോദിച്ചു ഷാദ് സച്ചുവേട്ടനെ നോക്കി കണ്ണിറുക്കി കാണിച്ചു.
''ഷാദ് നിനക്കൊന്നും പറ്റിയില്ലേ.. ഞാൻ ആകെ പേടിച്ചു പോയി.'' എന്നും പറഞ്ഞു ഷാനു അവനെ പോയി കെട്ടിപ്പിടിച്ചു. എല്ലാരും ദേഷ്യത്തോടെ അവളെ നോക്കി. ഓന്തിനെക്കാളും കഷ്ടമാണ് ഇവൾ. ഒരു സെക്കന്റ് കൊണ്ട് സ്വഭാവം മാറി.
''മോളെ ഷാനൂ നീ പേടിച്ചോ.. ഇതൊക്കെ വെറും നമ്പർ അല്ലെ..'' എന്നും പറഞ്ഞു ഷാദ് ഷാനുവിനെ മാറ്റി നിർത്തി.
''എനിക്കറിയാരുന്നു ഞാൻ പോവുമെന്ന് പറഞ്ഞാൽ നീ എണീക്കുമെന്നു, അതാ ഞാൻ അങ്ങനൊക്കെ അഭിനയിച്ചേ..'' മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഷാനു പറയുന്നത് കേട്ടതും എല്ലാരും വാ പൊളിച്ചു നിന്നു പോയി. എന്തിനു അവളെ ഉപ്പ പോലും അവളെ നോക്കാ.
''ആണോ മുത്തേ.. എനിക്കറിയാലോ നിന്നെ. നീ ഇങ്ങോട്ടു നീങ്ങി നിന്നെ..'' എന്നും പറഞ്ഞു ഷാദ് ഷാനുവിനെ പിടിച്ചു മുന്നിൽ നിർത്തി. അതൊക്കെ കണ്ടപ്പോ എനിക്കാകെ സങ്കടം ആയി. ഞാൻ വേഗം പുറത്തേക്കു നടക്കാൻ പോയി.
അപ്പോഴാ പിറകിൽ നിന്നും ഒരടി പൊട്ടിയ ശബ്ദം കേട്ടത്. നോക്കിയപ്പോ ഷാനു കവിളിൽ കൈവച്ചു നിക്കുന്നു. ഷാദിന്റെ മുഖമൊക്കെ ദേഷ്യം കാരണം ചുവന്നിട്ടുണ്ട്.
''അഭിനയം, ഇതല്ലെടീ മുന്നേ നീ കാണിച്ചതാ അഭിനയം. എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞതാ അഭിനയം.'' എന്നും പറഞ്ഞു ഷാദ് അലറി.
''മോനെ അവൾക്കു ഒരു തെറ്റ് പറ്റിപ്പോയതാ, നീയല്ലേ അവളോട് ക്ഷമിക്കേണ്ടത്.'' ഷാനൂന്റെ ഉപ്പ പറഞ്ഞു.
''അല്ല തെറ്റ് പറ്റിയത് നിങ്ങൾക്കാ, മോളെ മര്യാദക്ക് വളർത്താത്തതിന്. അവളുടെ വാശിക്ക് നശിക്കാൻ പോയത് ഞങ്ങളെ ജീവിതമാ.'' ഷാദ് പറഞ്ഞു.
''അവൾക്കു ഒരവസരം കൂടി കൊടുക്കണം..'' നിസാർ ആണ്.
''ആഹ് കൊടുക്കാലോ, അതിനു മുന്നേ നിങ്ങളോടെന്തോ പറയാൻ ഉണ്ടായിരുന്നു.'' എന്ന് ഷാദ് പറഞ്ഞതും നിസാർ അവന്റെ മുന്നിലേക്ക് പോയി.
''എന്താ..'' അയാൾ ചോദിച്ചു. അത് പിന്നെ എന്നും പറഞ്ഞു ഷാദ് അയാളെ മോന്ത നോക്കി ഒന്ന് പൊട്ടിച്ചു. ഐവാ, അയാൾക്കൊന്നു പൊട്ടിക്കണമെന്നു ഇപ്പൊ വിചാരിച്ചേ ഉള്ളൂ. നിസാർ കവിളിൽ കയ്യും വെച്ച് രൂക്ഷമായി ഷാദിനെ നോക്കി.
''ഇത് എന്തിനാണെന്നാവും അല്ലെ.. വേറൊന്നിനും അല്ല അന്ന് ആമിയെ നോക്കി ചോര കുടിച്ചതിനു, പിന്നെ അവളെ കല്യാണം കഴിക്കണം എന്നും പറഞ്ഞു എന്റെ അടുത്ത് വന്നതിന്.'' ഷാദ് പറഞ്ഞു.
''ഇനി എന്ത് കാണാൻ നിക്കാ, ഇറങ്ങിപ്പോ എല്ലാം.'' ഷാദ് അലറിയതും മൂന്നാളും പോയ വഴി പുല്ലു പോലും മുളക്കില്ല. അല്ലെങ്കിലും ടൈൽസിൽ എങ്ങനെയാ പുല്ലു മുളക്കാ അല്ലെ.
അവര് പോയതും ഞങ്ങൾ എല്ലാരും ഷാദിനെ നോക്കി. സച്ചുവേട്ടൻ അവന്റെ അടുത്തേക്ക് പോയി അവനെത്തന്നെ നോക്കി. ഷാദ് സച്ചു ഏട്ടനെ കെട്ടിപ്പിടിക്കാൻ പോയതും ഏട്ടൻ തട്ടി മാറ്റി. എന്നിട്ടു മുഖം അടച്ചു പൊട്ടിച്ചു. ഇന്നെന്താ വിഷു ആണോ മൊത്തം പൊട്ടിക്കൽ ആണല്ലോ.
എന്നിട്ടു സച്ചുവേട്ടൻ ഷാദിനെ കെട്ടിപ്പിടിച്ചു. ''എന്തിനാടാ ഇതൊക്കെ ചെയ്തേ.. ഞങ്ങളെത്രെ ടെൻഷൻ അടിച്ചു. ഞങ്ങളോടെങ്കിലും ഒന്ന് പറയാരുന്നില്ലേ..'' സച്ചുവേട്ടൻ ചോദിച്ചു.
''സത്യം പറയാലോ, സക്സസ് ആവുമെന്ന് ഒരുറപ്പും ഇല്ലായിരുന്നു. ഇന്നലെ ബോധം വന്നപ്പോ വിജി സാർ ആയിരുന്നു മുന്നിൽ. എനിക്ക് കുഴപ്പം ഒന്നുമില്ല എന്ന് പറഞ്ഞപ്പോ ചെറിയൊരു ഐഡിയ തോന്നി അങ്ങനെ ചെയ്തതാ.
പെട്ടെന്ന് ഷാനു സമ്മതിക്കുമെന്നു ഞാൻ വിചാരിച്ചേ ഇല്ല. ഒരു രണ്ടു മൂന്നു ദിവസമെങ്കിലും ഇങ്ങനെ കിടക്കേണ്ടി വരുമെന്ന കരുതിയത്. എല്ലാം പടച്ചോനെ അനുഗ്രഹമാ. ഇല്ലെങ്കിൽ ഇന്നലെ കാർ ആക്സിഡന്റ് ആവേം ഇങ്ങനൊക്കെ നടക്കേം ചെയ്യോ..'' ഷാദ് പറഞ്ഞു.
''എന്നാലും ഇതിത്തിരി കൂടിപ്പോയി. കണ്ടില്ലെടാ ഇുരെ ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല.'' എന്നെ കാണിച്ചു പ്രവീണേട്ടൻ പറഞ്ഞു. അപ്പൊ ഷാദ് എന്നെ നോക്കി എന്നിട്ടു മുഖം തിരിച്ചു കളഞ്ഞു. എനിക്കാകെ സങ്കടം വന്നു.
''എന്നെ കാണണ്ട എന്ന് പറഞ്ഞതല്ലേ.. പിന്നെ എന്തിനാ ഇപ്പൊ വന്നേ, മരിച്ചിട്ടില്ല..'' എന്ന് ഷാദ് പറഞ്ഞതും ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആദ്യം തട്ടിമാറ്റാൻ നോക്കിയെങ്കിലും ഞാൻ വിടാതെ പിടിച്ചപ്പോ പിന്നെ അനങ്ങാതെ നിന്നു.
''നീയെന്താടീ കരുതിയെ പോവാൻ പറഞ്ഞാൽഅങ്ങ് പോവുമെന്നോ.. അങ്ങനൊന്നും നിന്നെ ഞാൻ വിടില്ല മോളെ.. നിന്നേം കൊണ്ടേ ഞാൻ പോവൂ..'' എന്നും പറഞ്ഞു ഷാദ് എന്നെ ഇറുക്കെപ്പിടിച്ചു. ഞാൻ മുഖം പൊക്കി നോക്കിയപ്പോ ആ കൊരങ്ങൻ കണ്ണിറുക്കി കാണിച്ചു. ഞാൻ അവനു നല്ലോണം തല്ലും പിച്ചുമൊക്കെ കൊടുത്തു. അപ്പോളേക്കും നമ്മളെ ടീമ്സും വന്ന് അവനെ പഞ്ഞിക്കിടാൻ തുടങ്ങി.
''വിട് ജന്തുക്കളെ.. തളർന്നുപോയി എന്ന് പറഞ്ഞതെ ഉള്ളൂ കള്ളം ബാക്കി ഈ കാണുന്ന കെട്ടൊക്കെ ഒറിജിനലാ..'' ഷാദ് കയ്യിലേയും തലയിലെയും കേട്ടു കാണിച്ചു പറഞ്ഞു.
''എന്താ ഇവിടെ, ഷാദ് നീ എന്റെ അനിയനെ പോലെ ആയതു കൊണ്ടാ ഇന്നലെ നീ അങ്ങനൊക്കെ പറഞ്ഞപ്പോ ഞാൻ ഹെല്പ് ചെയ്തത്. അജിത് ഡോക്ടറെ ഓരോന്ന് പറഞ്ഞു സമ്മതിപ്പിക്കാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ.
പക്ഷെ നിന്നോട് പറഞ്ഞതല്ലേ തലയ്ക്കു പൊട്ടലുണ്ടെന്നു, ഒരാഴ്ച നല്ല റസ്റ്റ് വേണം. എന്നിട്ടാണോ ഈ കളി ഒക്കെ..'' വിജി സർ നല്ലോണം ദേഷ്യപ്പെട്ടു. അത് കേട്ടതും എല്ലാരും കൂടി ഷാദിനെ പിടിച്ചു കട്ടിലിൽ കിടത്തി.
''അയ്യോ സോറി സാർ ഞങ്ങൾ കരുതി മൊത്തം ഡ്രാമ ആണെന്ന്. '' സച്ചുവേട്ടൻ പറഞ്ഞു.
''പോട്ടെ, നല്ലോണം കെയർ ചെയ്യണം. കൈ ചെറിയൊരു വീക്കം ഉണ്ട്. എവിടേലും അടിച്ചതിന്റെ ആവും. പിന്നെ നടുവിനും ചെറിയ നീർക്കെട്ടുണ്ട്. വീട്ടിലെത്തിയാൽ ചൂട് പിടിക്കണം. പിന്നെ മുറിവ് നനയാതെ ശ്രദ്ധിക്കണം ചൂട് പിടിക്കുമ്പോ. ഇന്ന് വൈകുന്നേരം നോക്കീട്ടു ഡിച്ചാർജ് ചെയ്യാം.'' എന്നും പറഞ്ഞു വിജി സാർ പോയി.
പിന്നെ ഷാദിനെ ഫുൾ ശുശ്രൂഷ ആയിരുന്നു. കുറച്ചു കഴിഞ്ഞു ബാക്കി എല്ലാരും പോയി. ഞാൻ ലീവാണെന്നു പറയാൻ പറഞ്ഞപ്പോ പ്രവീണേട്ടൻ പറഞ്ഞു ഇന്ന് ലീവ് പറയണ്ട. നാളെ തൊട്ടു ഒരാഴ്ച ലീവ് അല്ലെ എന്ന്. ഇടയ്ക്കു ലാബിൽ പോയി ഒന്ന് തല കാണിച്ചു വരാനും പറഞ്ഞു.
എല്ലാരും പോയപ്പോ ഞാൻ പോയി റൂമിന്റെ ഡോർ അടച്ചിട്ടു വന്നു. ഷാദ് എന്നെ തന്നെ നോക്കി കിടക്കുകയായിരുന്നു. ഞാൻ എന്തെ എന്ന് ചോദിച്ചപ്പോ ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു. ഞാൻ ആ ബെഡിന്റെ അരികിൽ കസേരയിട്ട് ഇരുന്നു.
''എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല ഷാദ്.'' എന്ന് ഞാൻ പറഞ്ഞതും ആ ജന്തു എന്റെ കൈ പിടിച്ചു വലിച്ചു കടിച്ചു.
''ആഹ് ഡ്രാക്കുളേ, എന്തിനാ കടിച്ചെ.'' ഞാൻ കൈ തടവിക്കൊണ്ട് ചോദിച്ചു.
''നീയല്ലേ പറഞ്ഞെ നിനക്ക് വിശ്വാസം വരുന്നില്ല എന്ന്.. ഇപ്പൊ വിശ്വാസം ആയോ..'' എന്നും ചോദിച്ചു പിരികം പൊക്കി കളിക്കാ ആ കോന്തൻ. ഞാൻ അവനെ നോക്കിപ്പേടിപ്പിച്ചു.
''എനിക്ക് നല്ലോണം വേദന എടുത്തു'' എന്നും പറഞ്ഞു നല്ല കുത്തു കൊടുക്കാൻ തുടങ്ങി കൈക്ക്. അപ്പോ ഷാദ് എന്റെ കൈ പിടിച്ചു വലിച്ചു. ദേ പോയികിടക്കുന്നു അവന്റെ നെഞ്ചിൽ.
എന്തോ എണീക്കാൻ തോന്നിയില്ല അവിടെ തന്നെ കിടന്നു ഒരു കൈ കൊണ്ട് അവനെ ചുറ്റിപ്പിടിച്ചു.. ഷാദ് എന്റെ മുടിയിലൂടെ മെല്ലെ തലോടി.
''ആമി നിനക്കു വിഷമം ആയോ ഞാൻ അന്ന് അങ്ങനൊക്കെ പറഞ്ഞപ്പോ.. സോറി.'' അത് പറയുമ്പോ ഷാദിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. നോക്കിയപ്പോ അവന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.
''അയ്യേ എന്താ ഇത് ഷാദ്.. എനിക്ക് ഒരു വിഷമവും തോന്നിയില്ല.'' എന്ന് പറഞ്ഞു അവന്റെ കണ്ണ് തുടച്ചു കൊടുത്തു.
''ആ അത് കൊണ്ടാണല്ലോ ഇപ്പൊ നിന്റെ കണ്ണ് നിറഞ്ഞതു.'' എന്ന് പറഞ്ഞു ഷാദ് എന്റെ കണ്ണ് തുടച്ചു.
''സത്യം പറഞ്ഞാ ഭയങ്കര സങ്കടം ആയി. ഷാദ് അങ്ങനൊക്കെ പറഞ്ഞപ്പോ, എന്തോ.. അപ്പൊ തന്നെ മരിച്ചുപോയാൽ മതിയെന്ന്..'' മുഴുവനാക്കാൻ പറ്റാതെ ഞാൻ കരഞ്ഞുപോയി. അപ്പൊ അവൻ എണീറ്റിരുന്നു എന്നെ ചേർത്ത് പിടിച്ചു.
''സോറി ആമി എനിക്കറിയാം നിനക്കൊത്തിരി സങ്കടമായിക്കാണുമെന്നു. പക്ഷെ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. ഇനി ഒരിക്കലും അങ്ങനൊന്നും ഉണ്ടാവില്ല.'' എന്ന് പറഞ്ഞു ഷാദ് എന്നെ സമാധാനിപ്പിച്ചു.
''ഷാദ് ഞാനും സോറി പറയുന്നു. ഷാനു വിളിച്ചു ഞാൻ കാരണം ആണ് ഷാദ് അവളെ സ്നേഹിക്കാത്തതെന്നും ഷാദിനെ എന്നിൽ നിന്നും അകറ്റണം എന്നൊക്കെ പറഞ്ഞപ്പോ എന്റെ മുന്നിൽ വേറെ വഴിയൊന്നും ഇല്ലായിരുന്നു. അത് കൊണ്ടാ ഞാൻ അങ്ങനൊക്കെ പറഞ്ഞെ. പക്ഷെ അത് കാരണം ഷാദിന് ആക്സിഡന്റ് ആവുമെന്ന് ഞാൻ കരുതിയെ ഇല്ല.'' എന്ന് പറഞ്ഞു ഞാൻ വീണ്ടും കരഞ്ഞുപോയി.
''ഏയ് അതുകൊണ്ടൊന്നും അല്ല, ആ #$#@@#$മോൾ ഞാൻ ഡ്രൈവ് ചെയ്യുമ്പോ വിളിച്ചിരുന്നു. അവളുടെ വർത്തമാനവും പിന്നെ നീ പറഞ്ഞതുമൊക്കെ ഓർത്തപ്പോ എന്തോ കണ്ണ് നിറഞ്ഞു ആകെ പ്രാന്തായി പോയി. അപ്പോള റോങ്ങ് ആയി ഒരു വണ്ടി ഓവർടേക്ക് ചെയ്തേ. വണ്ടി കയ്യിൽ നിന്നും പോയി. ഭാഗ്യം കൂടുതൽ ഒന്നും പറ്റിയില്ല. കണ്ണടയുമ്പോളും നിന്റെ കരഞ്ഞ മുഖമായിരുന്നു കണ്ണ് നിറയെ.'' എന്നും പറഞ്ഞു ഷാദ് എന്നെ കൂടുതൽ ചേർത്ത് പിടിച്ചു എന്റെ മുഖത്തേക്ക് നോക്കി.
ഞങ്ങടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു. കുറെ നേരം കണ്ണും കണ്ണും നോക്കി ഇരുന്നു. പെട്ടെന്ന് ഷാദിന്റെ നോട്ടം കണ്ടപ്പോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി. അപ്പൊ തന്നെ മുഖവും കൊണ്ട് അടുത്തേക്ക് വന്നപ്പോ ഉറപ്പായി അതെന്റെ തോന്നൽ അല്ല എന്ന്. ഞാൻ വേഗം മാറാൻ നോക്കിയെങ്കിലും ആ കൊരങ്ങൻ വിട്ടില്ല. ഞാൻ കണ്ണും പൂട്ടി നിന്നു. അവന്റെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്. ഷാദിന്റെ കൈകൾ അയഞ്ഞു. ഞാൻ വേഗം എണീറ്റ് മാറി. അപ്പോളേക്കും ഡോർ തുറന്നു ആള് അകത്തു കേറിയിരുന്നു. ഷാദിനെ നോക്കിയപ്പോ അവൻ പല്ലു കടിച്ചു പിടിച്ചു ദേഷ്യം അടക്കുന്നുണ്ട്. എനിക്ക് ചിരി വന്നു.
അപ്പോഴാ ഒരു പെൺകുട്ടി ഓടി വന്നു ഷാദിനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങിയെ. ദേ അടുത്തത്, ഒന്ന് പോയാൽ അപ്പൊ അടുത്തത് വരും എന്റെ മനസ്സമാധാനം കളയാൻ. ഇവനാരാ ഷാറൂക്കാനോ കണ്ട പെൺപിള്ളേരൊക്കെ പിന്നാലെ വരാൻ. ഞാൻ ദേഷ്യത്തോടെ ഷാദിനെ നോക്കി. അപ്പൊ ആ കൊരങ്ങൻ എന്നെ നോക്കി ഇളിച്ചിട്ടു ആ പെൺകുട്ടിയെ കെട്ടിപ്പിടിച്ചു സമാധാനിപ്പിക്കാൻ തുടങ്ങി.
@@@@@@@@@@@@@@@@@@@@@@@
ആമി പറഞ്ഞതൊക്കെ ഓർത്തു ഡ്രൈവ് ചെയ്യുമ്പോളാ ഫോൺ അടിച്ചേ. നോക്കിയപ്പോ ഷാനു, എടുത്തപ്പോ തന്നെ അവളെ ഒലക്കമേലെ വർത്താനം. ദേഷ്യം കാരണം വണ്ടി ആക്സിഡന്റ് ആയി. കണ്ണ് തുറക്കുമ്പോ മുന്നിൽ വിജി സാർ ആയിരുന്നു.
കാര്യമായി ഒന്നും പറ്റിയില്ല തലയിലും കയ്യിലും പരിക്കുണ്ട് എന്ന് പറഞ്ഞു. സാറിന്റെ അടുത്ത് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അപ്പൊ ആള് എന്നെ സഹായിക്കാം എന്ന് പറഞ്ഞു. അതിന്റെ ഉള്ളിൽ കിടക്കുമ്പോൾ വല്ലാത്ത ഫീൽ ആയിരുന്നു.
റൂമിലെത്തിയപ്പോ ഷാനുവിനെ കണ്ടതും കലി കേറി. ആമി കരഞ്ഞു കൊണ്ട് നിക്കുന്നത് ഞാൻ കണ്ടു. പിന്നെ ഷാനുവിന്റെ വായിൽ നിന്നും വന്നതൊക്കെ കേട്ടപ്പോ എടുത്തു കിണറ്റിൽ എറിയാനാ തോന്നിയെ. എന്നെ ശവം എന്ന് പറഞ്ഞതും ആമി അവളെ തല്ലി. അത് കണ്ടപ്പോ എണീറ്റ് വിസിലടിക്കാനാ തോന്നി പിന്നെ ഞാൻ എണീറ്റാൽ എല്ലാത്തിനും ഒരു തീരുമാനം ആവും എന്നുള്ളത് കാരണം ഞാനൊന്നും മിണ്ടാതെ കിടന്നു.
പിന്നെ അവളെ ഉപ്പാന്റെ കയ്യിൽ നിന്നും പേപ്പർസോക്കെ വാങ്ങി സച്ചു എന്റെ അടുത്ത് വന്നപ്പോ എണീക്കാതെ പറ്റിയില്ല. അപ്പൊ ദേ ആ ജന്തു വീണ്ടും അഭിനയം കൊണ്ട് വരുന്നു. നല്ല പോലെ ഒന്ന് പൊട്ടിച്ചു. ആ നിസാറിനും ഒന്ന് കൊടുത്തു ആമിയെ നോക്കിയതിനു.
അവർ പോയ ശേഷം സച്ചു എനിക്കിട്ടും ഒന്ന് തന്നു. സാരമില്ല അവനെന്നോടുള്ള സ്നേഹം കൊണ്ടല്ലേ. പിന്നെ ആമി വന്നു കെട്ടിപ്പിടിച്ചപ്പോ വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു. കൈ വിട്ടു പോയ കളിപ്പാട്ടം തിരിച്ചു കിട്ടിയ കുട്ടിയെ പോലെ ഉള്ള ഒരു അവസ്ഥ.
തിരിച്ചു കെട്ടിപ്പിടിക്കണമെന്നൊക്കെ ഉണ്ടെങ്കിലും കുറച്ചു ജാഡ ഇട്ടു തള്ളി മാറ്റാൻ നോക്കി. അവള് പിടി വിടല്ലേ എന്ന് മനസ്സിൽ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.
ഞാൻ എത്ര തള്ളി മാറ്റാൻ നോക്കിയിട്ടും അവൾ മാറിയില്ല, പിന്നെ തിരിച്ചും അവളെ ഇറുക്കെ പിടിച്ചു നിന്നു. പിന്നെ എല്ലാം കൂടി എന്നെ പൊങ്കാല ഇടാൻ തുടങ്ങിയപ്പോളാ വിജി സാർ വന്നേ. സാർ വന്നു ചൂടായപ്പോ എല്ലാരും ഡീസന്റ് ആയി. സാറിന് പിന്നാലെ അവരൊക്കെ ഡ്യൂട്ടിക്ക് പോയി.
ആമിക്കും ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോളാ കൈക്കു നല്ല കടി കൊടുത്തേ. പിന്നെ അവള് ഞാൻ പറഞ്ഞതൊക്കെ ഓർത്തു കരഞ്ഞപ്പോ എനിക്കും സങ്കടം വന്നു. പിന്നെ എന്തൊക്കെയോ പറഞ്ഞു അവളെ സമാധാനിപ്പിച്ചു. അവളെ മുഖം നോക്കി നിന്നപ്പോ എന്റെ കൺട്രോൾ പോയി. പതിയെ അവളുടെ ചുണ്ടിലേക്കു അടുത്തതും ഏതോ ഒരു അലവലാതി ഡോർ തുറന്നു വന്നതും ഒരുമിച്ചായിരുന്നു.
നോക്കിയപ്പോ ആ അലവലാതി നമ്മളെ സ്വന്തം പെങ്ങള് ഷഹി ആയിരുന്നു. പെണ്ണ് ആകെ കരഞ്ഞു അലമ്പാക്കുന്നുണ്ട്. ആമിയെ നോക്കിയപ്പോ എന്നെ നോക്കിപ്പേടിപ്പിക്കുന്നു. വേറൊന്നും അല്ല ഷഹി ആരാണെന്നു അവൾക്കു മനസ്സിലായിട്ടില്ല.
ഞാൻ എല്ലാരുടെയും ഫോട്ടോസ് കാണിച്ചു കൊടുത്തിട്ടുണ്ടെങ്കിലും അവൾക്കു മനസ്സിലായി കാണില്ല. എങ്ങനെ മനസ്സിലാവാനാ, ഈർക്കിലി പോലിരുന്ന പെണ്ണിപ്പൊ ഫുട്ബാൾ പോലെ ഉരുണ്ടിട്ടുണ്ട്.
''അയ്യേ, എന്റെ മോളെന്തിനാ കരയുന്നെ എനിക്കൊന്നും പറ്റിയില്ലല്ലോ..'' ഞാൻ പറഞ്ഞു കൊണ്ട് അവളെ കണ്ണീർ തുടച്ചു കൊടുത്തു.
''ഞാൻ പേടിച്ചുപോയി..'' എന്നും പറഞ്ഞു അവള് വീണ്ടും എന്നെ കെട്ടിപ്പിടിച്ചു. അപ്പൊ ഒരുത്തീടെ മുഖം കാണണം, ഇപ്പൊ പൊട്ടും. വെറുതെ അല്ല ഈ പെൺപിള്ളേരൊക്കെ കുശുമ്പികളാണെന്നു പറയുന്നേ. ഇവളല്ലേ എന്നിട്ടു എന്നെ ഷാനുവിന് കൊടുക്കാൻ പോയത്. എനിക്കവളെ കളി കണ്ടു ചിരി വന്നു.
''ച്ചെ നീ കരച്ചില് നിർത്ത. ഈ സമയത്തു കരയാൻ പാടില്ലാ എന്ന് അറിയില്ലേ..'' ഞാൻ പറഞ്ഞു.
''ഞാൻ പറഞ്ഞതാ ഇക്കാ ഇവള് കേൾക്കണ്ടേ..'' എന്നും പറഞ്ഞു ജാസി കേറി വന്നു. അപ്പൊ ആമി അവനെ നോക്കി, പിന്നെ പുഞ്ചിരിച്ചു. കാരണം അവൾക്കു ജാസിയെ കണ്ടപ്പോ മനസിലായി അത് എന്റെ അളിയനാണെന്നു. അവന്റെ ഫോട്ടോ കണ്ടിട്ടുണ്ട്.
പിന്നെ ആമി നേരെ വന്നു ഷാനുവിനെ പിടിച്ചു എണീപ്പിച്ചു കസേരയിൽ ഇരുത്തി വെള്ളം കൊടുത്തു.
''എന്താ ഷഹനാ, ഈ സമയത്തു ഇങ്ങനെ സങ്കടപ്പെടാൻ പാടുണ്ടോ. ബി പി എങ്ങാനും കുറഞ്ഞാലോ..'' എന്നും പറഞ്ഞു അവളുടെ തലയിൽ തടവിക്കൊടുക്കാ.
ഞാനാണെങ്കിൽ ഇത് കണ്ടു അന്തം വിട്ടിരിക്കാ. ഇത്ര നേരം ബലൂണ് പോലെ മുഖം വീർപ്പിച്ചു എന്റെ അനിയത്തിയെ നോക്കിയവൾ ഇപ്പൊ ശാന്തമായി ഒരു സഹോദരിയെ പോലെ അവളെ പരിചരിക്കുന്നു. ഷഹി അവളെ നോക്കി പുഞ്ചിരിച്ചു.
''അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മായി.'' ജാസി പറഞ്ഞു.
''അയ്യോ എന്നെ അമ്മായി എന്നൊന്നും വിളിക്കണ്ട, ആമി എന്ന് വിളിച്ചോ.'' ആമി പറഞ്ഞതും അവര് രണ്ടാളും ഓകെ പറഞ്ഞു.
''ഞാൻ ആമിയെ കാണാനിരിക്കുവാരുന്നു. ഒരുപാട് നന്ദിയുണ്ട്. സിയൂത്ത പറഞ്ഞു ആമി കാരണമാണ് ഇക്കാക്കാന്റെ കാര്യങ്ങളൊക്കെ അവര് വിളിച്ചു ഞങ്ങളോട് പറഞ്ഞതെന്ന്. ഇപ്പൊ എല്ലാരും ഇങ്ങളെ കാണാൻ കാത്തു നിക്കാ.'' ഷഹി പറഞ്ഞ കേട്ട് ആമി ഒന്ന് പുഞ്ചിരിച്ചു.
പിന്നെ അവര് രണ്ടും കൂടി സംസാരിക്കാൻ തുടങ്ങി. ഞാനും ജാസിയും കത്തി അടിച്ചിരുന്നു. കുറച്ചു കഴിഞ്ഞു ഞാൻ റെസ്റ്റ് എടുക്കാത്ത കാരണം ആമി ജാസിയെയും ഷഹിയെയും ഓടിച്ചു വിട്ടു. ഇനി ഇങ്ങോട്ടു വരണ്ട ഫ്ലാറ്റിലേക്ക് വന്നാ മതി എന്നും പറഞ്ഞു.
അവര് പോയപ്പോ ഞാൻ മുഖം വീർപ്പിച്ചിരുന്നു.
''എന്താണാവോ മുഖത്തൊരു മ്ലാനത.'' ആമിയാണ്.
''നീ എന്തിനാ അവരെ ഓടിച്ച, പാവം എന്നോട് സംസാരിച്ചു കൊതി തീർന്നില്ല.'' ഞാൻ പറഞ്ഞു.
''ആ അത്ര സംസാരം ഒക്കെ മതി. ഇയാൾക്കു റസ്റ്റ് പറഞ്ഞിട്ടുള്ളതാ. കൂടാതെ ഷഹി ഇവിടെ അധിക സമയം നിക്കുന്നത് നല്ലതല്ല. എന്തൊക്കെ അസുഖങ്ങൾ കൊണ്ടാ ആൾക്കാരിവിടെ വരുന്നേ. വെറുതെ ഇവിടെ നിന്നു എന്തേലും അസുഖം വന്നാലോ.
പിന്നെ അവൾ എത്ര നേരമായി ഇങ്ങനെ നടന്നു കളിക്കുന്നു, റസ്റ്റ് എടുക്കുന്നെ ഇല്ല. വെറുതെ കാലിൽ നീരൊക്കെ വരും. അതോണ്ടാ ഓടിച്ചെ.'' ആമി പറയുന്നതൊക്കെ കേട്ട് ഞാൻ അവളെ തന്നെ നോക്കി നിന്നു. ആദ്യായിട്ട് കാണുന്നതാണെങ്കിലും എന്റെ അനിയത്തിയെ എത്ര നന്നായിട്ടാ അവള് കെയർ ചെയ്യുന്നേ.
''ഹ്മ്മ് എന്താ നോക്കുന്നെ.'' ആമി എന്റെ മുന്നിലൂടെ കൈ ഓടിച്ചു കൊണ്ട് ചോദിച്ചു.
''ഒന്നുമില്ല മുത്തേ..'' എന്നും പറഞ്ഞു അവളെ കൈ പിടിച്ചു വലിക്കാൻ നോക്കിയെങ്കിലും പെണ്ണ് മാറിക്കളഞ്ഞു.
''ആ പൂതി മനസ്സിൽ വച്ചാ മതി. ആദ്യം മോൻ നല്ലോണം റസ്റ്റ് എടുക്കു. ഞാൻ ഒന്ന് ലാബിൽ പോയി വരാം.'' എന്നും പറഞ്ഞു അവളെന്നെ പിടിച്ചു ബെഡിൽ കിടത്തി പുറത്തേക്കു നടന്നു..
''പിന്നെ അടങ്ങി കിടന്നോണം.. ഇവിടുന്നു എണീറ്റാൽ എന്റെ വിധം മാറും..'' എന്നും പറഞ്ഞു എന്നെ നോക്കിപ്പേടിപ്പിച്ചു.
''അയ്യോ ഇല്ലേ..'' എന്നും പറഞ്ഞു ഞാൻ കൈ കൂപ്പിയതും അവളെന്റെ അടുത്ത് വന്നു പുതപ്പു പുതപ്പിച്ചു നെറ്റിയിൽ ഒരുമ്മ തന്നു. എന്റെ സാറേ സ്വർഗം കിട്ടിയ ഫീലായിരുന്നു എനിക്ക്.
@@@@@@@@@@@@@@@@@@@@@@@
ഞാൻ നേരെ ലാബിലേക്ക് പോയി. എല്ലാരും ഷാദിന് എങ്ങനെ ഉണ്ടെന്നൊക്കെ ചോദിച്ചു. ലാബിലേക്ക് നടക്കുന്ന വഴിയിലും എനിക്കിതു തന്നെ ആരുന്നു പണി. എല്ലാരും അവനെ പറ്റി തന്നെ ചോദിക്കാ. ലാബിലെത്തിയപ്പോ എല്ലാരും നല്ല തിരക്കിലാ. ഞാനും കുറച്ചു ഹെല്പ് ചെയ്തെങ്കിലും സച്ചുവേട്ടൻ ഷാദിന്റെ അടുത്ത് പോ എന്നും പറഞ്ഞു എന്നെ ഓടിച്ചു വിട്ടു.
ഞാൻ തിരിച്ചു പോയപ്പോ ഷാദ് നല്ല ഉറക്കമാണ്. അപ്പോഴാണ് അമാനിക്ക വിളിച്ചത് കോൺഫെറെൻസ് കാൾ ആയിരുന്നു. അക്കൂക്കയും അഫിക്കയും ശാമിക്കയും നജൂക്കയും ഉണ്ടായിരുന്നു.. എല്ലാരും നല്ല ചൂടിലായിരുന്നു. ഷാദിന്റെ ആക്സിഡന്റിന്റെ കാര്യം വിളിച്ചു പറയാതിരുന്നത് കൊണ്ട്. സച്ചുവേട്ടനെ വിളിച്ചപ്പോളാ അറിഞ്ഞത് എന്ന് പറഞ്ഞു. പിന്നെ രണ്ടു ദിവസം ഒളിവിൽ കഴിഞ്ഞതിനു ഉണ്ട് ദേഷ്യം. വയറു നിറച്ചു ചീത്ത കേട്ടപ്പോ സമാധാനം ആയി. കാലു പിടിച്ചു സോറി പറഞ്ഞപ്പോളാ നിർത്തിയെ.
അവര് വരാമെന്നു പറഞ്ഞപ്പോ ഞാൻ വിലക്കി. വെള്ളിയാഴ്ച വന്നാ മതി എന്ന് ഞാൻ പറഞ്ഞു. ഷാദ് എണീറ്റാൽ അങ്ങോട്ട് വിളിക്കാമെന്നും പറഞ്ഞു ഫോൺ വച്ചു. പിന്നെ മെല്ലെ ഞാനും ഒരു ചെയർ എടുത്തു ഷാദിന്റെ അടുത്ത് പോയി കട്ടിലിൽ തല വച്ച് കിടന്നു. രണ്ടു മൂന്നു ദിവസമായി ഉറങ്ങാത്ത കൊണ്ടാവണം ഷാദിന്റെ കൈ എടുത്തു തലയിണ പോലെ വച്ച് കിടന്ന പാടെ ഞാൻ ഉറങ്ങിപ്പോയി. ആരോ തലയിൽ തലോടുന്ന പോലെ തോന്നിയപ്പോഴാ കണ്ണ് തുറന്നതു.
@@@@@@@@@@@@@@@@@@@@@@@
ആമി പോയപ്പോ മരുന്നിന്റെ ക്ഷീണം കാരണം ആണെന്ന് തോന്നുന്നു വേഗം ഉറങ്ങിപ്പോയി. പിന്നെ കണ്ണ് തുറന്നു നോക്കുമ്പോ ആമി അടുത്ത് കസേരയിൽ ഇരുന്നു ഉറങ്ങുന്നുണ്ട്. എന്റെ കൈ അവളുടെ കവിളോട് ചേർത്ത് വച്ചിട്ടുണ്ട്. കുറെ നേരം ആ മുഖം നോക്കി അങ്ങനെ ഇരുന്നു. ഞാൻ അവളോട് പറഞ്ഞ കാര്യങ്ങളൊക്കെ ഓർത്തപ്പോ എന്തോ വീണ്ടും സങ്കടം തോന്നി. പാവം നല്ല സങ്കടം ആയിക്കാണും. എന്റെ കണ്ണ് നിറഞ്ഞു. മെല്ലെ അവളുടെ തലയിൽ തലോടിയപ്പോ അവള് കണ്ണ് തുറന്നു.
''എന്താ ഷാദ് എന്തേലും വേണോ?? വേദനയോ മറ്റോ ഉണ്ടോ.. ഞാൻ ഡോക്ടറെ വിളിക്കാം.'' ആമി എന്റെ കണ്ണ് നിറഞ്ഞത് കണ്ടു പേടിയോടെ പറഞ്ഞു.
''ഏയ് ഒന്നൂല്ലെടാ, എന്തോ അന്നത്തെ കാര്യങ്ങൾ വീണ്ടും ഓർത്തു പോയി. നിന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ ഓർമ്മ വരുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു.'' ഞാൻ പറഞ്ഞു.
''ഏയ് അതൊക്കെ വിട് ഷാദ്. സത്യം പറഞ്ഞ ഷാദ് പറഞ്ഞതൊക്കെ കേട്ട് എല്ലാർക്കും ഞാൻ ഒരു ഭാരമാവും എന്നൊക്കെ തോന്നിയിരുന്നു. പക്ഷെ അത് തെറ്റാണെന്നു എന്റെ ഫ്രണ്ടസും എന്റെ ഇക്കാക്കമാരും തെളിയിച്ചു തന്നു. അവർക്കു ഞാൻ എന്ന് വച്ചാൽ ജീവനാണെന്നു മനസ്സിലായി. ഞാൻ ഇല്ലാതിരുന്ന രണ്ടു ദിവസം അവർ വേദനിച്ചതു തിരിച്ചു വന്നപ്പോ എനിക്ക് അവർ മനസ്സിലാക്കി തന്നു. അതോണ്ട് ഷാദ് പറഞ്ഞതൊക്കെ ഞാൻ പൊറുത്തിരിക്കുന്നു, പോരെ..'' എന്നും പറഞ്ഞു ആമി പുഞ്ചിരിച്ചു.
''മതി, ഈ ചിരി മാത്രം കണ്ടാൽ മതി എനിക്ക്.'' എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു എന്റെ അടുത്ത് കിടത്തി. അവള് വിടുവിക്കാൻ നോക്കിയെങ്കിലും ഞാൻ വിട്ടില്ല.
''ഷാദ് കളിക്കല്ലേ ഡോർ അടച്ചിട്ടില്ല ആരെങ്കിലും വരും.'' ആമി എന്റെ കൈ വിടുവിക്കാൻ നോക്കികൊണ്ട് പറഞ്ഞു.
''ഇപ്പൊ ആരും ഇങ്ങോട്ടു വരാൻ പോവുന്നില്ല മോളെ.. നീ അടങ്ങി കിടക്കു.'' എന്നും പറഞ്ഞു അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. ഇപ്പൊ ആ മുഖമൊന്നു കാണണം, ചുവന്നു തുടുത്തു തക്കാളി പോലുണ്ട്..
''കയ്യും തലയും പൊട്ടിയാലെങ്കിലും കുറച്ചു അടങ്ങിക്കൂടെ.. ഹോസ്പിറ്റൽ ബെഡിലും റൊമാൻസിനു കുറവില്ല.'' ശബ്ദം കേട്ട് നോക്കിയപ്പോ ദേ നിക്കുന്നു സച്ചുവും ചാരുവും പ്രിയയും പ്രവീണും കൂടെ യാസിയും ഉണ്ട്. യാസിയുടെ മുഖം ഒരു കൊട്ടയുണ്ട്.
ആമി വേഗം എണീറ്റ് മാറി. ഞാൻ അവരെ നോക്കി നന്നായി ഒന്ന് ഇളിച്ചു കാണിച്ചു.
''എന്തിനാടാ ഇപ്പൊ ഇങ്ങോട്ടു എഴുന്നള്ളിയെ..'' ഞാൻ പല്ലു കടിച്ചോണ്ടു ചോദിച്ചു. ഒരുത്തി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ട്.
''ഓ ഇപ്പൊ നമ്മളെ ഒന്നും പറ്റാതായി. യാസി നിന്നെ കാണാൻ വരുന്നു എന്ന് പറഞ്ഞപ്പോ കൂടെ വന്നതാ. തെറ്റായിപ്പോയി.'' സച്ചു പറഞ്ഞു.
''അതെന്നു , ഇപ്പൊ നമ്മള് വെറും കറിവേപ്പിലാസ്.. നമ്മളോടൊരു സ്നേഹവും ഇല്ല.'' പ്രവീൺ ആണ്.
''അങ്ങനെ പറയല്ലേ മുത്തേ.. നീ ഇങ്ങു വാ ഞാൻ നിന്നെ സ്നേഹിക്കാം.'' ഞാൻ പറഞ്ഞു.
''ഇപ്പൊ ആമിയെ സ്നേഹിച്ച പോലെ ആണെങ്കിൽ വേണ്ട മോനെ, അതിനെനിക്ക് വേറെ ആളുണ്ട്.'' എന്നും പറഞ്ഞു പ്രവീൺ പ്രിയയുടെ തോളിൽ കയ്യിട്ടു. ആമി എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്. വല്ല ആവശ്യവും ഉണ്ടായിരുന്നോ. അങ്ങോട്ട് ചോദിച്ചു വാങ്ങിയതല്ലേ അനുഭവിച്ചോ. ആകെ ചമ്മി നാറി.
പക്ഷെ ഒരു സന്തോഷവും ഉണ്ട്. യാസി കണ്ടല്ലോ, മിനിഞ്ഞാന്ന് ഷഹിയുടെ റൂമിൽ വച്ചു അവൻ എന്നെ നല്ലോണം കളിയാക്കുന്നുണ്ടായിരുന്നു ആമിയുടെ പേരും പറഞ്ഞു. ഞങ്ങൾ തമ്മിൽ പിണങ്ങി എന്നാണ് അവൻ കരുതിയെ. ഇപ്പൊ ഒരു റിലാക്സേഷൻ ഒക്കെ തോന്നുന്നുണ്ട്.
പക്ഷെ അടുത്തതായി യാസി പറഞ്ഞ കാര്യം കേട്ട് ആ റിലാക്സേഷൻ ഒക്കെ കപ്പല് കേറി. ഞാൻ ആമിയെ നോക്കിയപ്പോ അവള് ആദ്യം യാസിയെ പേടിയോടെ നോക്കി. പിന്നെ എന്നെ നോക്കി. എന്റെ മുഖത്തെ കലിപ്പ് കണ്ടതും ഞാൻ ഈ നാട്ടുകാരിയെ അല്ല എന്ന രീതിയില് മോളിലോട്ടു നോക്കി നിക്കാ ചെയ്യുന്നേ. ബാക്കി ഫ്രണ്ടസും യാസിയെ ദേഷ്യത്തോടെ നോക്കുന്നുണ്ട്.
''അല്ല ആമീ താൻ ജോലി വിട്ടു പോവാണെന്നു കേട്ടല്ലോ, ശരി ആണോ.'''യാസി ചോദിച്ചതും ഞാൻ ഞെട്ടി അവനെ നോക്കി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. മെല്ലെ ഷാദിനെ നോക്കിയതും നോക്കണ്ടായിരുന്നു എന്ന് തോന്നിപ്പോയി. അമ്മാതിരി ചൂടിൽ ആണ്. ഒരു മുട്ട ഉടച്ചു ആ തലയിൽ വച്ചാൽ ബുൾസൈ അല്ല ഓംലറ്റ് ആക്കാൻ പറ്റും.
വെറുതെ ഫ്രണ്ട്സിനെ നോക്കിയപ്പോ അതിലും ഭീകരം. മൊത്തത്തിൽ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി എന്ന് മനസ്സിലായി. ഒരു ആവേശത്തിന് കേറി ലെറ്റർ കൊടുക്കുകയും ചെയ്തു.
''ഏയ് അങ്ങനൊന്നുമില്ല, യാസിയോടാരാ പറഞ്ഞത്..'' ഷാദ് ആണ് ചോദിച്ചേ.
''ആഹ് ആ വരുൺ പറയുന്നത് കേട്ടു.'' യാസി പറഞ്ഞു. അപ്പൊ ഷാദ് എന്നെ ഒരു നോട്ടം. ഞാൻ ഒന്ന് നന്നായി എന്റെ പല്ലൊക്കെ കാണിച്ചു കൊടുത്തു.
''അവൻ വെറുതെ പറഞ്ഞതാ. അറിയാലോ അവനു ഞങ്ങളോടുള്ള ദേഷ്യം.'' സച്ചുവേട്ടൻ പറഞ്ഞു.
''ആണോ, എനിക്കങ്ങനെ തോന്നിയില്ല.'' യാസി പറഞ്ഞു. തെണ്ടി എനിക്കിട്ടു പാര വെക്കാൻ വന്നതാ.
''എല്ലാ തോന്നലുകളും ശരിയാവണമെന്നില്ല''. ഷാദ് ദേഷ്യത്തോടെ പറഞ്ഞു. പടച്ചോനെ എല്ലാം കൈ വിട്ടു പോവാണല്ലോ.
അപ്പോളാണ് ഡോറിൽ ഒരു മുട്ട് കേട്ടത്. തിരിഞ്ഞു നോക്കിയപ്പോ മനസ്സിലായി എന്റെ മരണം അടുത്ത് എന്ന്. ഓടാൻ വഴി വല്ലോം ഉണ്ടോ എന്ന് ഞാൻ നോക്കി. എവിടെ ഒരു ജനൽ മാത്രം.
''ആഹ് ശരത് സാറോ.. അകത്തേക്ക് വാ.'' സച്ചുവേട്ടൻ പറഞ്ഞു.
''എങ്ങനെ ഉണ്ട് ഷാദ്, വേദനയുണ്ടോ??'' ശരത്തേട്ടൻ
''ഏയ് ഇപ്പൊ കുഴപ്പമില്ല. സാർ എന്താ ഇവിടെ??'' ഷാദ്.
''ഒന്നുമില്ല തന്നെ കാണാൻ വന്നതാ. പിന്നെ ധാ ആമിക്ക് ഇത് തരാനും.'' എന്ന് പറഞ്ഞു ശരത്തേട്ടൻ ഒരു എൻവലപ് എന്റെ നേരെ നീട്ടി. ഞാൻ അത് വാങ്ങി ശരത്തേട്ടനെ നോക്കി.
''നോക്കണ്ട താൻ ആവശ്യപ്പെട്ട കാര്യം തന്നെ. ഓക്കേ ആയിട്ടുണ്ട്.'' പടച്ചോനെ തീർന്നു.
''ഞാൻ പറഞ്ഞതല്ലേ നിങ്ങള് വിശ്വസിച്ചില്ലല്ലോ..'' തെണ്ടീ യാസി എരിതീയിൽ എണ്ണ ഒഴിക്കുവാ.
ഷാദിനെ നോക്കിയപ്പോ കലിപ്പെട എന്ന പാട്ടാണ് ഓർമ്മ വന്നത്.. പുറത്തേക്കു ഓടാമെന്നു വച്ചാൽ സച്ചുവേട്ടനും പ്രവീണേട്ടനും നിരന്നു നിന്നിട്ടുണ്ട് ഡോറിന്റെ മുന്നിൽ. എന്നെ നോക്കി കണ്ണുരുട്ടുന്നും ഉണ്ട്.
''ഇതെന്താ ആമീ..'' ഷാദ് കലിപ്പിൽ ചോദിച്ചു.
''അത് തന്നെ റേസിഗ്നേഷൻ സാങ്ക്ഷൻ ആയ പേപ്പർ, അല്ലെ.'' യാസി ശരത്തേട്ടനെ നോക്കി ചോദിച്ചു.
''റേസിഗ്നേഷനോ??? ആരുടെ..'' ശരത്തേട്ടൻ ചോദിച്ചതും സത്യം പറഞ്ഞാൽ കിളി പോയത് എന്റെയാ. ഞാൻ ശരത്തേട്ടനെ മിഴിച്ചു നോക്കി.
''ആമിയുടെ???'' യാസി.
''ഏയ് ഇത് ആമിക്കും ഷാദിനും ഒരാഴ്ച്ച ലീവ് അനുവദിച്ച പേപ്പർ ആണ്.'' ശരത്തേട്ടൻ പറഞ്ഞു.
''ഇപ്പൊ മനസ്സിലായോ യാസി..'' ഷാദ് പുച്ഛത്തോടെ ചിരിച്ചിട്ട് യാസിയെ നോക്കി പറഞ്ഞു.
''ഞാൻ പോട്ടെ എനിക്ക് ഇച്ചിരി പണി ഉണ്ട്.'' എന്നും പറഞ്ഞു യാസി പോയി. അതും നോക്കി ഒന്ന് ശ്വാസം വിട്ടപ്പോളാ ആരോ എന്റെ ചെവിയിൽ പിടിച്ചത്.
''ഞാൻ എങ്ങാനും ആ റെസിഗ്നേഷൻ ലെറ്റർ ഫോർവേഡ് ചെയ്തിരുന്നങ്കിൽ എന്തായേനെ..'' ശരത്തേട്ടൻ എന്റെ ചെവി പിടിച്ചോണ്ട് ചോദിച്ചു.
''അയ്യോ.. വിട് ശരത്തേട്ടാ എനിക്ക് വേദനിക്കുന്നു. സോറി അന്നേരം ഒരു ആവേശത്തിൽ പറ്റിപ്പോയതാ.'' എന്ന് പറഞ്ഞപ്പോ ശരത്തേട്ടൻ എന്റെ ചെവി വിട്ടു.
''ഹ്മ്മ് ഞാൻ പോവാ. പിന്നെ ഞങ്ങൾ അടുത്താഴ്ച നാട്ടിലേക്ക് പോവാ. അവളെ അവിടെ ആക്കി ഞാൻ വരും. കുറച്ചു നാൾ നാട്ടിൽ നിക്കട്ടെ വിചാരിച്ചു.'' ശരത്തേട്ടൻ പറഞ്ഞു.
''ആഹ് ചേച്ചി വിളിച്ചപ്പോ പറഞ്ഞിരുന്നു. ഞാൻ പറ്റിയാൽ വെള്ളിയാഴ്ച്ച വരാം.'' ഞാൻ പറഞ്ഞു.
''വേണ്ടാ നീ നിന്റെ ഭർത്താവിനെ ശുശ്രൂഷിക്ക്. തിരിച്ചു കുഞ്ഞുമായി വന്നിട്ട് ഞങ്ങൾ വരാം അവന്റെ ഇളയമ്മയെ കാണാൻ..'' എന്നും പറഞ്ഞു ശരത്തേട്ടൻ എന്റെ തലയിലൊന്നു തട്ടിയിട്ട് എല്ലാരോടും പോവാണെന്നു പറഞ്ഞിട്ട് പോയി.
ഉഫ് അപ്പൊ ആ കാര്യം വലിയ പ്രശ്നമില്ലാതെ തീർന്നു. പക്ഷെ ഇവിടെ തീർന്നില്ല എന്ന് തലപൊക്കി നോക്കിയപ്പോളാ മനസ്സിലായെ. സച്ചുവേട്ടനും പ്രവീണേട്ടനും കയ്യും കെട്ടി രൂക്ഷമായി എന്നെ നോക്കുന്നുണ്ട്. ചാരുവും പ്രിയയും രണ്ടു കയ്യും ഇടുപ്പിൽ കുത്തി എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്. തിരിഞ്ഞു ഷാദിനെ നോക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ആ മുഖത്തെ ഭാവം എനിക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.
എന്നിട്ടും ഞാൻ നോക്കി. അതെങ്ങനെയാ ഞാൻ നന്നാവില്ലല്ലോ. ഹോ ആ മുഖം ഒന്ന് കാണണം, കള്ളിയങ്കാട്ടു നീലി പോലും പേടിച്ചു ഓടും. അത്രയും ഭീകരം, ഭയാനകം. പടച്ചോനെ ഇവിടുന്നു എങ്ങനെ രക്ഷപ്പെടും. ജനല് വഴി താഴേക്ക് ചാടിയാലോ. വേണ്ട തട്ടിപ്പോയാൽ ഷാദിന്റെ കൂടെ ജീവിക്കാൻ പറ്റില്ല.
''അപ്പൊ ഷാദ് ഞങ്ങള് പോവാ. നിനക്കിവിടെ പണി കാണുമല്ലോ അല്ലെ..'' സച്ചുവേട്ടൻ എന്നെ നോക്കി കണ്ണുരുട്ടിയിട്ടു ഷാദിനോട് പറഞ്ഞിട്ട് ഡോറും അടച്ചു പുറത്തേക്കു പോയി. അയ്യോ എന്നെ ഇവിടെ ഈ ഡ്രാക്കുളയുടെ കൂടെ വിട്ടു പോവല്ലേ എന്ന് അലറണം എന്നുണ്ടായിരുന്നു. പക്ഷെ സൗണ്ട് പുറത്തു വന്നില്ല.
മെല്ലെ ഷാദിനെ നോക്കിയപ്പോ കയ്യും കെട്ടി ബെഡിൽ എന്നെയും നോക്കി ഇരിക്കാ. ഞാൻ നോക്കുന്ന കണ്ടപ്പോ തലയോട് അവന്റെ അടുത്തേക്ക് പോവാൻ ആക്ഷൻ കാണിച്ചു. ഞാൻ ഇല്ല എന്ന് തിരിച്ചും കാണിച്ചു.
''ഞാനങ്ങോട്ടു വരണോ അതോ നീ ഇങ്ങോട്ടു വരുന്നോ..'' കലിപ്പ്.. കട്ടകലിപ്പ്.. ഞാനൊന്നു പേടിച്ചു രണ്ടടി പിന്നോട്ട് വച്ചു. അമ്മാതിരി ശബ്ദം ആയിരുന്നു.
''ഇങ്ങോട്ടു വന്നാൽ കിട്ടേണ്ടതിൽ കുറച്ചു ഇളവ് കിട്ടും ഇല്ലെങ്കിൽ അങ്ങോട്ട് നടന്നതിന്റെ ദേഷ്യത്തിന് കൂടി കിട്ടും.'' അപ്പൊ ഞാൻ ഷാദിനെ ദയനീയമായി നോക്കിയിട്ടു അങ്ങോട്ട് വന്നോള്ളാം എന്ന് കയ്യോടു ആക്ഷൻ കാണിച്ചു. അല്ലാതെ ഒന്നും പറഞ്ഞില്ല. എങ്ങനെ പറയും നാവ് അനങ്ങണ്ടേ.
മെല്ലെ നടന്നു ഷാദിന്റെ അടുത്ത് പോയി ബെഡിൽ ഇരിന്നു കവിള് നീട്ടി കാണിച്ചു കൊടുത്തു. വെറുതെ എന്തിനാ ചെവിക്കൊക്കെ അടി കൊള്ളാനാക്കുന്നേ... ഞാൻ കണ്ണും അടച്ചു ഇരുന്നു. കുറച്ചു സമയം ആയി ഒന്നും നടക്കാത്തത് കാരണം മെല്ലെ ഒരു കണ്ണ് തുറന്നു നോക്കി. അപ്പൊ തന്നെ കോന്തൻ എന്റെ നേരെ കൈ വീശി. ഞാൻ കണ്ണ് മുറുക്കി അടച്ചു ഇരുന്നു.
@@@@@@@@@@@@@@@@@@@@@@@
യാസിയുടെ ചോദ്യം കേട്ടു ദേഷ്യം വന്നു ഇരിക്കുവായിരുന്നു. ആമിയെ നോക്കിയപ്പോ അവളൊന്നും പറയുന്നില്ല. അപ്പൊ അതിലെന്തോ ഉണ്ടെന്നു മനസ്സിലായി. ഞാൻ നോക്കിപ്പേടിപ്പിച്ചപ്പോ ആള് നല്ലോണം പേടിച്ചിട്ടു എല്ലാരേം ദയനീയമായി നോക്കുന്നുണ്ട്.
പടച്ചോനെ ഇവളെങ്ങാനും ഇവിടുന്നു പുറത്തായാൽ പണി ആവുമല്ലോ. അഹ് നോക്കാം. എന്നാലും ആമിയെ സപ്പോർട്ട് ചെയ്തു സംസാരിച്ചു. അപ്പോളാ ശരത് സാർ വന്നത്. അവള്ക്കാ പേപ്പർ കൊടുത്തപ്പോ എന്റെ ഹാർട്ട് അടിച്ചു പോവാൻ പോയതാ. പിന്നെ അത് ലീവ് സാങ്ക്ഷൻ ചെയ്ത പേപ്പർ ആണെന്ന് അറിഞ്ഞപ്പോളാ സമാധാനം ആയതു.
അത് കേട്ടതും യാസി മുഖം വീർപ്പിച്ചു പോയി. പിന്നെ ശരത് സാർ ആമിയുടെ ചെവി പിടിച്ചു പറഞ്ഞപ്പോളാ അവള് ശെരിക്കും റെസിഗ്നേഷൻ ലെറ്റർ കൊടുത്തിരുന്നു എന്ന് അറിഞ്ഞത്. സത്യം പറഞ്ഞാൽ അവളോട് ദേഷ്യത്തെക്കാൾ എന്നോടായിരുന്നു ദേഷ്യം തോന്നിയത്. ഞാൻ കാരണമല്ലേ ഇവളങ്ങനെ ചെയ്തേ.
എന്നിട്ടും ഞാൻ നല്ല കലിപ്പിൽ തന്നെ ആമിയെ നോക്കി. നമ്മളെ ഫ്രണ്ട്സും നല്ല കലിപ്പിൽ ആണ്. അവരവളെ രൂക്ഷമായി നോക്കീട്ടു എന്റെ അടുത്താക്കീട്ടു പോയി. ആ സമയത്തെ ആമിയുടെ മുഖം ഒന്ന് കാണണമായിരുന്നു. എന്റെ പടച്ചോനെ എനിക്ക് കണ്ട്രോൾ താ, ഇല്ലെങ്കിൽ ഞാനവളെ പിടിച്ചു എന്തേലും ചെയ്യും. അത്രയും നിഷ്കളങ്കത ഉണ്ടായിരുന്നു ആ മുഖത്ത്.
പിന്നെ കലിപ്പിൽ തന്നെ അടുത്തേക്ക് വിളിച്ചു. പേടിച്ചിട്ടു വരില്ല പറഞ്ഞു. പിന്നെ ഒന്ന് വിരട്ടിയപ്പോ വന്നു. അടുത്തിരുന്നപാടേ എന്റെ നേരെ കവിളും നീട്ടി ഇരുന്നു. പാവം ഞാൻ അടിക്കുമെന്നു വിചാരിച്ചു പേടിച്ചു വിറക്കുന്നുണ്ട്. എനിക്കാണെങ്കി കണ്ടിട്ട് ചിരി വന്നിട്ട് പാടില്ല.
ഞാനൊന്നും ചെയ്യാതെ കയ്യും കെട്ടി ഇരുന്നു. അന്നേരം അവള് മെല്ലെ ഒരു കണ്ണ് തുറന്നു നോക്കി. അത് കണ്ടപ്പോ ഞാൻ എന്റെ കൈ വീശുന്ന പോലെ കാണിച്ചു. അപ്പൊ അവള് പേടിച്ചു കണ്ണടച്ച്.
എനിക്ക് ചിരി പൊട്ടി, ഞാൻ അവളെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ചിരിച്ചോണ്ട് അവളെ മടിയിൽ കിടന്നു. പെണ്ണ് കണ്ണും തുറന്നു കവിളിൽ കയ്യും വച്ചു അന്തം വിട്ടു എന്നെ നോക്കുന്നുണ്ട്.
''നീ എന്തിനാ ആമീ ഇങ്ങനെ പേടിച്ചേ..'' ഞാൻ ചിരിച്ചോണ്ട് ചോദിച്ചു.
''അത് പിന്നെ ഞാൻ തെറ്റല്ലേ ചെയ്തേ.. അപ്പൊ ശിക്ഷ വേണ്ടേ. അതാ..'' ആമി പറഞ്ഞു.
''അതിനു നിനക്ക് ശിക്ഷയായി അടി തരാൻ ഞാൻ ഷെസിന് അല്ല. അനാവശ്യമായി നിന്റെ ദേഹത്ത് ഞാൻ കൈ വെക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ആമീ..'' ഞാൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു.
''ഇല്ല, പക്ഷെ ഞാൻ എന്തോ പേടിച്ചു പോയി.'' ആമി പറഞ്ഞു.
''എന്റെ ശിക്ഷ ഞാൻ ഇപ്പൊ തന്നില്ലേ അതുപോലെ ആയിരിക്കും..'' എന്ന് പറഞ്ഞു ഞാൻ അവളെ കണ്ണിറുക്കി കാണിച്ചു.
''പോ അവിടുന്ന്..'' എന്നും പറഞ്ഞു ആമി എന്റെ കയ്യിൽ അടിച്ചു.
''ആമി എന്റെ തല തടവി തന്നെ എനിക്ക് വേദനയാവുന്നു.'' അവള് മെല്ലെ തടവി തന്നു. പതിയെ ഞാൻ ഉറങ്ങി. പിന്നെ ഡിസ്ചാർജ് ആയി എന്നും പറഞ്ഞു സച്ചുവും പ്രവീണും വന്നപ്പോളാ ഞാൻ എണീറ്റത്. പാവം ആമി ഞാൻ എണീക്കാതിരിക്കാൻ അത് വരെ എന്നെ മടിയിൽ തന്നെ കിടത്തിയിരിക്കുവായിരുന്നു.
പിന്നെ ഹോസ്പിറ്റലിൽ എല്ലാരോടും യാത്ര പറഞ്ഞു സച്ചുവിന്റെ കൂടെ റൂമിലേക്ക് വിട്ടു. ഷാജു വന്നിരുന്നു അവിടെ. അവരോടു റൂമിലേക്ക് വരണ്ട പറഞ്ഞു. പാവങ്ങൾ രാത്രി മുഴുവൻ എന്റെ കൂടെ ആയിരുന്നല്ലോ. അതോണ്ട് അവൻ സാറയെയും കൂടി പോയി. ഞങ്ങളെ റൂമിലാക്കി എല്ലാരും പോയി. ആമി എനിക്ക് കഞ്ഞി തന്നിട്ട് മരുന്നൊക്കെ തന്നു. പിന്നെ ചൂട് വെള്ളം കൊണ്ട് വന്നു എനിക്ക് ചൂട് പിടിക്കാനായിട്ടു.
ഞാൻ ഷർട്ടൂരി കമിഴ്ന്നു കിടന്നു. ആദ്യത്തെ വട്ടം അവള് വെള്ളത്തിൽ മുക്കി തുണി വച്ചതും ഞാൻ അലറിപ്പോയി. താഴത്തെ വാച്ച്മാൻ വരെ കേട്ട് കാണും.
''സോറി സോറി, ചൂട് കൂടിപ്പോയോ.'' ആമി.
''ഇല്ലെടീ നല്ല തണുപ്പായിരുന്നു. നിനക്ക് ഞാനന്ന് പറഞ്ഞതിന്റെ ദേഷ്യം വല്ലതും ഉണ്ടെങ്കിൽ നേരിട്ട് ആണുങ്ങളെ പോലെ തീർക്കണം. അല്ലാതെ പിന്നീന്ന് കളിക്കല്ല വേണ്ടേ.'' ഞാൻ പറഞ്ഞു.
''ദേ തോന്നിവാസം പറഞ്ഞാൽ ഈ ചൂടുവെള്ളം ഞാൻ തലയിലൂടെ ഒഴിച്ച് തരും.'' ആമി കലിപ്പിൽ പറഞ്ഞു.
''അയ്യോ ഇക്ക വെറുതെ ഒരു തമാശ പറഞ്ഞതല്ലേ. എന്റെ മുത്ത് കാര്യമാക്കണ്ട കേട്ടോ. നീ ചൂട് പിടിച്ചോ ഞാൻ ഒന്നും പറയില്ല." എന്നും പറഞ്ഞു ഞാൻ അനങ്ങാതെ കിടന്നു. ബുദ്ധിയില്ലാത്ത കുട്ടിയാ ചിലപ്പോ ചെയ്തു കളയും.
''ആ അപ്പൊ പേടിയൊക്കെ ഉണ്ടല്ലേ.. ഗുഡ്ബോയ്.'' എന്നും പറഞ്ഞു അവള് ചൂട് പിടിക്കാൻ തുടങ്ങി. പിന്നെ മെല്ലെ ശ്രദ്ധിച്ചാണ് ചെയ്തത്. അത് കഴിഞ്ഞു കയ്യിലും പിടിച്ചു തന്നു.
''ഇനി വേഗം ഉറങ്ങിക്കോ, മരുന്നിന്റെ ക്ഷീണം കാണും.'' ആമി പറഞ്ഞു.
''അതൊക്കെ ഉറങ്ങാം, നീ വന്നു എന്റെ അടുത്ത് ഇരിക്ക്.'' ഞാൻ പറഞ്ഞു.
''അത് വേണ്ട മോനെ. ആ പൂതി അങ്ങ് മനസ്സിൽ വച്ചോ. ഒരാഴ്ച റസ്റ്റ് പറഞ്ഞിരിക്കുവാ. അതുകൊണ്ടു പൊന്നു മോൻ അടങ്ങി ഒതുങ്ങി കിടന്നോ. ഇല്ലെങ്ങി ഞാൻ ചാരുവിന്റെ അങ്ങോട്ട് എക്സ്പോർടായി സച്ചുവേട്ടനെ ഇങ്ങോട്ടു ഇമ്പോർട്ട് ചെയ്യും.'' ആമി പറഞ്ഞു.
''നീ ഇങ്ങനെ ചങ്കീ കൊള്ളുന്ന കാര്യങ്ങളൊന്നും പറയല്ലേ, ഞാൻ ദാ ഉറങ്ങി പോരെ.'' എന്നും പറഞ്ഞു ഞാൻ വേഗം കണ്ണും പൂട്ടി കിടന്നു. ആമി വന്നു എന്നെ പുതപ്പിച്ചു നെറ്റിയിൽ ഒരുമ്മയും തന്നു വെള്ളവും തുണിയുമൊക്കെ എടുത്തു പോയി.
ദിവസങ്ങൾ കുതിര കണക്കെ പാഞ്ഞു പോയി. വെള്ളിയാഴ്ച എല്ലാരും ഇങ്ങോട്ടു വന്നു. അമാനിക്കയും അക്കുവും അഫിയും ഷാമിയും നജുവും സച്ചുവും പ്രവീണും ഷാജുവും ആഷിയും സിനുവും അവരെ ഫാമിലിയും. അവരെ കൂടാതെ എന്റെ ഷഹിയും ജാസിയും ഉണ്ട്. പിന്നെ ആമിന്റെ കസിൻസ് ആയ ഷാഫിയും റാഫിയും. മൊത്തത്തിൽ ഒരു കല്യാണത്തിനുള്ള ആളുണ്ട്. ആമിയെ കൊണ്ട് അവര് ഒന്നും ചെയ്യാൻ സമ്മതിച്ചില്ല. എല്ലാം പുറത്തു നിന്ന് വാങ്ങി. മൊത്തത്തിൽ അടിച്ചു പൊളിച്ചു.
അന്ന് ആരും അറിയാതെ പോയതിനു അമാനിക്കയും അക്കുവും അഫിയും ഷാമിയും ആഷിയും സിനുവുമൊക്കെ കൂടി ആമിയെ ചീത്ത പറഞ്ഞു കണ്ണ് പൊട്ടിച്ചു. അവസാനം അവള് കരഞ്ഞു സീനാക്കിയപ്പോ എല്ലാരും ഒന്ന് അടങ്ങി. പിന്നെ കളിയും ചിരിയുമൊക്കെ ആയി എല്ലാരും സന്തോഷിച്ചു.
ദിവസങ്ങൾ അങ്ങനെ നീണ്ടു പോയി. ഞാൻ ഇപ്പൊ പൂർണ്ണ ആരോഗ്യവാനാണ്. റെസ്റ്റൊക്കെ കഴിഞ്ഞു മൂന്നാഴ്ച കഴിഞ്ഞു. ആമിയും ഞാനും ഹാപ്പി ആണെങ്കിലും എനിക്ക് മുഴുവനായി സന്തോഷിക്കാൻ പറ്റുന്നില്ല. എന്തു കൊണ്ടാ ആമി എന്നെ അവോയ്ഡ് ചെയ്യുന്നേ. റൊമാൻസ് ഒക്കെ ഓക്കേ. പക്ഷെ ഞാൻ രാത്രി അവളടുത്തു പോയാൽ എന്തേലും പറഞ്ഞു എന്നെ ഒഴിവാക്കും. ആദ്യമൊക്കെ കരുതിയത് എനിക്ക് റെസ്റ്റ് വേണമെന്ന് പറഞ്ഞത് കൊണ്ടാണെന്നാണ്.
പക്ഷെ അത് കഴിഞ്ഞിട്ടും മാറ്റമൊന്നുമില്ല. എന്തോ പ്രശ്നമുണ്ട്. അവള് കൂടുതലും നയിട്ട് ഡ്യൂട്ടി കിട്ടാൻ നോക്കുന്നു. എന്റെ അടുത്ത് നിന്നും ഒഴിവാകാൻ നോക്കുന്ന പോലെ. പുറത്തൊരു അടി കിട്ടിയപ്പോളാ എനിക്ക് ബോധം വന്നേ.
''ടാ തെണ്ടീ, എന്ത് അടിയാടാ.'' ഞാൻ പുറം തടവിക്കൊണ്ട് സച്ചൂനോട് ചോദിച്ചു.
''പിന്നെ, എത്ര നേരമായി ഞാൻ ഓരോന്ന് പറയുന്നു. നീ എന്താ ഒന്നും മിണ്ടാത്തെ.'' സച്ചു.
''അത് പിന്നെ.. സോറി ഞാൻ എന്തോ ആലോചിച്ചു ഇരുന്നു പോയി.'' ഞാൻ പറഞ്ഞു.
''എന്താടാ ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു. എന്താ നിന്റെ പ്രശനം.'' സച്ചു.
''ഏയ് ഒന്നുമില്ലെടാ.'' ഞാൻ പറഞ്ഞു.
''നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ, കാര്യം പറയെടാ.'' സച്ചു ദേഷ്യപ്പെട്ടു.
''ടാ അത് പിന്നെ...'' ഞാൻ കാര്യങ്ങളൊക്കെ അവനോടു പറഞ്ഞു. പറഞ്ഞു തീർന്നപ്പോ തുടങ്ങിയ ചിരിയാണ്. അവസാനം നേരത്തെ അവൻ തന്നത് തിരിച്ചു കൊടുത്തപ്പോ നിർത്തി.
''അപ്പൊ നിങ്ങളെ ഫസ്റ്റ് നയിട്ട് ഇതുവരെ കഴിഞ്ഞില്ലേ.'' അവൻ ചോദിച്ചതും ഞാൻ ഇല്ല എന്ന രീതിയിൽ തലയാട്ടി.
അപ്പൊ അവൻ പിന്നേം ചിരിക്കാൻ തുടങ്ങി. എനിക്ക് ദേഷ്യം വന്നു ഞാൻ എണീറ്റ് പോവാൻ തുടങ്ങിയതും അവനെന്റെ കൈ പിടിച്ചു അവിടെ തന്നെ ഇരുത്തി.
''ടാ ദേഷ്യപ്പെടല്ലേ, നിങ്ങളെ കളി കണ്ടപ്പോ ഞാൻ കരുതിയത് അടുത്ത മാസം നീ അവൾക്കു മസാല ദോശ വാങ്ങി കൊടുക്കുമെന്നാണല്ലോ.'' സച്ചു
''എന്നെ കൊണ്ട് വെറുതെ പറയിക്കണ്ട. മസാല ദോശ.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''ഹ്മ്മ് ഓക്കേ ഇതിനൊരു പോംവഴി കണ്ടെത്താൻ എന്നെ കൊണ്ട് പറ്റില്ല. പക്ഷെ പറ്റുന്ന ഒരാളെ എനിക്കറിയാം.'' സച്ചു പറഞ്ഞു.
''ആരെ..'' ഞാൻ ചോദിച്ചു.
''ചാരു, അവൾ ചോദിച്ചാൽ ആമി കാര്യം പറയും. നീ ടെൻഷൻ അടിക്കാതെ ഇരിക്ക്. നാളെ വെള്ളിയാഴ്ച അല്ലെ. ബാക്കി ആരും ഇല്ലല്ലോ, ഓരോരുത്തർക്കും വേറെ പ്രോഗ്രാംസ് അല്ലെ, നമക്ക് ഒരു ഔട്ടിങ് പോവാം. ചാരു അവളോട് സംസാരിക്കും. നീ ധൈര്യമായിരിക്ക്.'' സച്ചു പറഞ്ഞു.
@@@@@@@@@@@@@@@@@@@@@@@
ഇന്ന് എല്ലാർക്കും എന്തൊക്കെയോ പ്രോഗ്രാംസ് ഉണ്ട്. അതോണ്ട് ഞാനും ഷാദും ചാരുവും സച്ചുവേട്ടനും മാത്രമേ ഉള്ളൂ. ഞാൻ കാണിക്കുന്ന അകലം കാരണം ഷാദ് ഇപ്പൊ എന്റടുത്തു അത്ര മിണ്ടാൻ വരുന്നില്ല. എനിക്കതു ഒത്തിരി സങ്കടം ആണ്. ഞങ്ങൾ നേരെ ബീച്ചിലേക്കാണ് പോയത്.
''നിങ്ങളിവിടെ ഇരിക്ക്, ഞങ്ങൾ ഐസ് ക്രീം വാങ്ങി വരാം.'' എന്നും പറഞ്ഞു സച്ചുവേട്ടനും ഷാദും പോയി.
''ടീ കുറേ ദിവസമായി ചോദിക്കണമെന്നു വിചാരിക്കുന്നു, എങ്ങനുണ്ടാരുന്നു നിന്റെ ഫസ്റ്റ് നയിട്ട്.'' ഓ ഇവൾക്ക് വേറൊന്നും ചോദിക്കാൻ ഇല്ലേ. ഞാൻ ഒന്ന് ഉരുണ്ട് കളിച്ചു.
''പറ നീ എന്തിനാ ഇങ്ങനെ നാണിക്കുന്നേ.'' ചാരു.
''എനിക്ക് നാണമൊന്നും ഇല്ല, നീ പോയെ.'' ഞാൻ പറഞ്ഞു.
''അപ്പോ പറ എങ്ങനുണ്ടാരുന്നു. റൊമാന്റിക്കായിരുന്നോ.'' ചാരു അവളുടെ തോള് കൊണ്ട് എന്റെ തോളിൽ തട്ടിയിട്ട് ചോദിച്ചു.
''കഴിഞ്ഞാൽ അല്ലെ പറയാൻ പറ്റൂ.'' ഞാൻ പറഞ്ഞു.
''അതെന്താ??'' ചാരു. ഞാൻ ഒന്നും മിണ്ടിയില്ല.
''ഒന്നുമില്ല.'' ഞാൻ പറഞ്ഞു.
''പറ ആമീ, എന്തോ കാര്യം ഉണ്ട്. ഷാദ് എന്തേലും തെറ്റ് ചെയ്തോ..'' ചാരു ചോദിച്ചു.
''ഏയ് ഒരിക്കലുമില്ല. ഞാൻ ആണ് തെറ്റ് ചെയ്യുന്നത്. എനിക്ക് പറ്റുന്നില്ല ചാരു.'' ഞാൻ പറഞ്ഞു.
''അതെന്താ ആമീ, കാര്യം പറ.'' ചാരു.
''എനിക്ക് പേടിയാ ചാരു. ഷാദ് എന്നെ വെറുത്താലോ.'' ഞാൻ കരഞ്ഞു കൊണ്ട് അവളെ കെട്ടിപ്പിച്ചു.
''നീ എന്തൊക്കെയാ പറയുന്നേ ആമീ..'' ചാരു ചോദിച്ചു.
''ചാരു നിനക്കറിയാലോ ഞാൻ ഒരു ഭാര്യ മാത്രം ആയിരുന്നില്ല, ഒരുമ്മയും കൂടി ആണ്. അതിന്റേതായ മാറ്റങ്ങൾ എന്റെ ശരീരത്തിൽ ഉണ്ട്. അതൊന്നും ഷാദിന് ഇഷ്ട്ടമായില്ലെങ്കിൽ, അവൻ എന്നെ വെറുത്താൽ എനിക്ക് സഹിക്കാൻ പറ്റില്ല.'' ഞാൻ പറഞ്ഞു.
''അയ്യേ നീ ഇത്ര സില്ലി ആണോ. ഷാദ് അങ്ങനൊരാളാണെന്നു നിനക്ക് തോന്നുന്നുണ്ടോ.'' ചാരു എന്റെ കണ്ണ് തുടച്ചു കൊണ്ട് ചോദിച്ചു.
''സ്വന്തം കുഞ്ഞിനെ പ്രസവിച്ച ഭാര്യയെ ഭർത്താവ് അവളുടെ ശരീരത്തിലെ പാടുകളും ഉടവ് സംഭവിച്ച ശരീര ഭാഗങ്ങളും കാരണം കുത്തു വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാറുണ്ട്. അപ്പൊ ഷാദിന് അതൊക്കെ ഉൾക്കൊള്ളാനാവുമെന്നു തോന്നുന്നുണ്ടോ ചാരൂ..'' ഞാൻ ചോദിച്ചു. അവളൊരു നിമിഷം മൗനമായി നിന്നു.
''അപ്പൊ ഇത് കൊണ്ടാണോ നീ ഷാദിനെ അടുപ്പിക്കാത്തതു.'' ചാരു.
''അതെ, എനിക്ക് പേടിയാ. അവനെന്നെ വെറുത്താൽ പിന്നെ എനിക്ക് ജീവിക്കാൻ പറ്റില്ല ചാരു.'' ഞാൻ പറഞ്ഞു. പിന്നെ അവളൊന്നും പറഞ്ഞില്ല. ചിലപ്പോ എന്റെ ചോദ്യത്തിന് അവളുടെ കയ്യിലും ഉത്തരം കാണില്ല. '
''ഞാനിപ്പോ പറഞ്ഞത് കൂടാതെ ഒരു കാരണം കൂടി ഉണ്ട്, പക്ഷെ അത് നിന്നോടെന്നല്ല ആരോടും പറയാൻ എനിക്കാവില്ല. പറഞ്ഞാൽ മറ്റു പല സത്യങ്ങളും ഞാൻ പറയേണ്ടി വരും. അത് എനിക്ക് പറ്റില്ല ചാരൂ.'' ഞാൻ പറഞ്ഞു.
''അതെന്താണെന്നു ഞാൻ ചോദിക്കുന്നില്ല. പക്ഷെ നീ ഷാദിനെ അവോയ്ഡ് ചെയ്യരുത് അതവന് താങ്ങാൻ പറ്റില്ല ആമീ.'' ചാരു.
''അല്ല കടലിൽ നിങ്ങളെ വലതും കളഞ്ഞുപോയോ.'' സച്ചുവേട്ടനാണ്.
"ഇല്ല പക്ഷെ എന്റെ കെട്ടിയോനെ കളഞ്ഞാലോ എന്ന് ആലോചന ഉണ്ട്.'' ചാരു.
''നീ അങ്ങനൊന്നും പറയല്ലേ മുത്തേ.. വാ ഐസ് ക്രീം തിന്നാലോ.'' എന്നും പറഞ്ഞു സച്ചുവേട്ടൻ ചാരുവിന്റെ കൈ പിടിച്ചു നടന്നു. ഞാൻ അതും നോക്കി ചിരിച്ചോണ്ട് നിന്നു.
അപ്പോഴാണ് ഒരു കൈ എന്റെ തോളിൽ വീണത്. ഷാദ് എന്നെ നോക്കി പുഞ്ചിരിച്ചിട്ടു ഒരു ഐസ് ക്രീം എന്റെ കയ്യിൽ തന്നു. കുറെ നാളിനു ശേഷം ആണ് ഷാദ് എന്നോട് ഇങ്ങനെ അടുത്ത് നിക്കുന്നത്. എന്തോ എന്റെ ഹാർട്ട് വല്ലാണ്ട് ഇടിക്കാൻ തുടങ്ങി.
''എന്താടീ ഇങ്ങനെ നോക്കുന്നെ, വെറുതെ എന്റെ കൺട്രോൾ പോകുവെ. പിന്നെ ഇതാ സ്ഥലമെന്നൊന്നും ഞാൻ നോക്കില്ല.'' എന്നും പറഞ്ഞു ആ കോന്തൻ കണ്ണിറുക്കി കാണിച്ചു.
''പോ കൊരങ്ങാ.'' എന്നും പറഞ്ഞു ഞാൻ ഷാദിന്റെ വയറ്റില് ഒരു കുത്തു കൊടുത്തു. അവൻ ടീ എന്ന് വിളിച്ചതും ഞാൻ ഓടി. തിരിഞ്ഞു നോക്കിയപ്പോ ചെക്കൻ നല്ല ദേഷ്യത്തിൽ വരുന്നുണ്ട്. അവനെ തിരിഞ്ഞു നോക്കിക്കൊണ്ടു ഓടിയതും ഞാൻ ആരെയോ പോയി ഇടിച്ചു.
''സോറി'' എന്ന് പറഞ്ഞു ആ മുഖത്തേക്ക് നോക്കിയതും ഞാൻ രണ്ടടി പിന്നോട്ട് വച്ചു.
''സാജിദ്''
''ഇക്കാന്റെ മുത്തിന് വല്ലോം പറ്റിയോ..'' അവൻ ചോദിച്ചു.
''മുത്ത് എന്ന് നിന്റെ കെട്ടിയോളെ പോയി വിളിച്ച മതി. പിന്നെ നീ ഇക്കയല്ല കാലനാ..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''ആഹാ മോളെ നാവൊക്കെ തിരിച്ചു വന്നല്ലോ.'' സാജിദ് ചോദിച്ചു.
''എന്റെ നാവ് ഇവിടെ തന്നെ ഉണ്ടായിരുന്നു. പക്ഷെ അതൊരു തെണ്ടി കാരണം പൂട്ടിക്കിടക്കുവാരുന്നു.'' ഞാൻ പറഞ്ഞു.
''ഓ ആ തെണ്ടി നിന്റെ കെട്ടിയോൻ ഷെസിന് ആവും അല്ലെ.'' എന്നും പറഞ്ഞു സാജിദ് ചിരിച്ചു.
''കെട്ടിയോൻ അല്ല എക്സ് കെട്ടിയോൻ അല്ല ഉടമ, അവനെയൊന്നും കെട്ടിയോൻ എന്ന് പറയാൻ പറ്റില്ല.'' ഞാൻ പറഞ്ഞു.
''ആ അതും ശരിയാ. ഏതായാലും നിനക്ക് ഞാൻ ഇല്ലേ. നീ എപ്പോ വിളിച്ചാലും ഞാൻ ഹാജർ ഉണ്ടാവും.'' സാജിദ് ഒരു വൃത്തികെട്ട ചിരിയോടെ പറഞ്ഞു.
''എന്തിനാ എന്റെ റൂമിലെ വേസ്റ്റ് ഒക്കെ ഞാൻ തന്നെയാ കളയാറു, അതിനു ഒരു വേസ്റ്റ് എടുക്കുന്നവന്റെ ആവശ്യം ഇല്ല.'' ഞാൻ അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് പറഞ്ഞു.
'' ആഹാ മോളെ നാവൊക്കെ നല്ല ഫോമിൽ ആണല്ലോ.'' സാജിദ് ചോദിച്ചു.
''അതെ, കൂടെ നിക്കാൻ നല്ല നട്ടെല്ലും ചങ്കുറപ്പുമുള്ള ആണൊരുത്തൻ ഉണ്ടെങ്കിൽ പെണ്ണിന് ധൈര്യമായി എവിടെയും ആരുടെ മുന്നിലും നിക്കാം. ന്യായമായ എന്ത് കാര്യവും പറയാം.'' എന്നും പറഞ്ഞു ഞാൻ ഷാദിന്റെ കൈ പിടിച്ചു.
''ഷോ എന്റെ പെണ്ണെ, ഒരൊന്നൊന്നര ഡയലോഗ് ആയിപ്പോയല്ലോ. എനിക്ക് രോഞ്ചാമം സോറി രോമാഞ്ചം വരുന്നു.'' എന്നും പറഞ്ഞു ആ ഷാദ് എന്റെ അരയിലൂടെ കയ്യിട്ടു അവനോടു ചേർത്ത് നിർത്തി. ജന്തു സിറ്റുവേഷൻ മുതലെടുക്കാ. ഞാനൊന്നു നോക്കിപ്പേടിപ്പിച്ചപ്പോ എന്നെ നോക്കി കണ്ണിറുക്കി നല്ലോണം പുഞ്ചിരിച്ചു തന്നു. അത് കണ്ടപ്പോ എനിക്കും ചിരി വന്നു.
''ഓ ഇവന്റെ ധൈര്യത്തിൽ ആണോ നിന്റെ കളി.'' സാജിദ്
''അതേല്ലോ.. എന്തെ പിടിച്ചില്ലേ.'' ഷാദ് ചോദിച്ചു.
''എന്ത് കണ്ടിട്ടാടാ നീ ഇങ്ങനെ നെഗളിക്കുന്നെ. എന്തൊക്കെ പറഞ്ഞാലും അവളൊരു സെക്കന്റ് ഹാൻഡ് സാധനം അല്ലെ. ഷെസിന് കൂടാതെ ആരുടെയൊക്കെ കൂടെ പോയിന് എന്ന് ആർക്കറിയാം..'' പറഞ്ഞു കഴിഞ്ഞതും ഷാദിന്റെ കാല് സാജിദിന്റെ നെഞ്ചിൽ പതിഞ്ഞു.
''പ്പ @#@##@മോനെ അനാവശ്യം പറഞ്ഞാൽ നിന്റെ നട്ടെല്ല് ഞാൻ സൂപ്പാക്കും. ഇനി ഇവളെ പറ്റി എന്തേലും മോശം വാക്ക് നിന്റെ വായിൽ നിന്നും വന്നാൽ ഈ ഷെഹ്സാദ് ആരാണെന്നു നീ അറിയും.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു. എന്നിട്ടു വീണ്ടും സാജിദിനെ അടിച്ചു.
അപ്പോളേക്കും സച്ചുവേട്ടനും ചാരുവും സാജിദിന്റെ കൂടെ ഉണ്ടായിരുന്നവരും വന്നു അവരെ മാറ്റി നിർത്തി.
''വേണ്ട ഷാദ്, നീ വാ. അവനെ പോലുള്ള അലവലാതികളോടൊന്നും സംസാരിക്കേണ്ട ആവശ്യം ഇല്ല.'' സച്ചുവേട്ടൻ പറഞ്ഞു.
''ഇല്ലെടാ ഇവൻ പറഞ്ഞ കേട്ടില്ലേ ആമിയെ പറ്റി. കൊല്ലും ഞാൻ ഈ നാറിയെ.'' ഷാദ് അലറി.
''വിട് ഷാദ് നമ്മക്ക് പോവാം, പ്ളീസ്.'' എന്നും പറഞ്ഞു ഞാൻ ഷാദിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി.
''നീ പൊക്കോ, എത്ര വന്നാലും മറ്റൊരുത്തന്റെ എച്ചിലല്ലേ...'' എന്നും പറഞ്ഞു സാജിദ് ചിരിച്ചു കൂടെ അവന്റെ ഫ്രണ്ട്സും.
അത് കേട്ടതും ഷാദും സച്ചുവേട്ടനും അവരെ നേരെ പോവാൻ പോയതും ഞാൻ തടഞ്ഞു. ഞാൻ സാജിദിന്റെ അടുത്തേക്ക് പോയി.
''ഒന്നൂടി പറഞ്ഞെ. ആരുടെ എച്ചിൽ.. പറ ആരുടെ എച്ചിൽ.'' ഞാൻ സാജിദിന് നേരെ അലറി. ശരിക്കും സ്വബോധം നഷ്ട്ടപെട്ട പോലെ ആയിരുന്നു ഞാൻ അപ്പോൾ. സാജിദ് മുഖം കുനിച്ചു.
''നിലത്തോട്ടല്ല, ഇങ്ങോട്ടു നോക്ക്. നേരത്തെ പറഞ്ഞല്ലോ ഷെസിനെ കൂടാതെ ആരുടെയൊക്കെയോ കൂടെ ഞാൻ പോയി എന്ന്. ആരുടെ ഒക്കെയാ ഒന്ന് പറഞ്ഞെ. പറ.'' ഞാൻ ദേഷ്യം കാരണം വിറക്കുന്നുണ്ടായിരുന്നു.
''പറ്റില്ല നിനക്ക് പറയാൻ പറ്റില്ല. കാരണം അത് കള്ളം ആണെന്ന് നിനക്കറിയാം. ആരെക്കാളും നിനക്കറിയാം. അതിന്റെ അടയാളമല്ലേ നിന്റെ നെറ്റിയിലെ ഈ പാട്.
പിന്നെ എനിക്ക് പറയാൻ പറ്റും ഒരുത്തനും എന്റെ ശരീരത്തിൽ സ്പർശിച്ചിട്ടില്ല എന്ന്. സോറി ഷാദ് അല്ലാതെ മറ്റൊരാളിൽ നിന്നും ഒരു ചുംബനം പോലും ഈ ശരീരത്തിൽ പതിഞ്ഞിട്ടില്ല എന്ന് ഉറപ്പിച്ചു പറയാൻ പറ്റും എനിക്ക്. അത് കൊണ്ട് ഇനി ഒരിക്കലും നീ എന്റെ മുന്നിൽ വന്നു ഇമ്മാതിരി വർത്താനം പറയരുത്.'' എന്നും പറഞ്ഞു ഞാൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.
''അല്ല ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് എന്തേലും തന്നില്ലേൽ മോശം അല്ലെ.'' എന്നും പറഞ്ഞു അവന്റെ രണ്ടു കവിളിലും ഓരോന്ന് പൊട്ടിച്ചു കൊടുത്തു. സാജിദ് ടീ എന്നൊക്കെ വിളിച്ചു വരാൻ പോയെങ്കിലും അവന്റെ ഫ്രണ്ട്സ് അവനെ കൂട്ടിക്കൊണ്ടു പോയി.
ഒരു വിജയിയെ പോലെ തിരിഞ്ഞ ഞാൻ കണ്ടത് എന്നെ നോക്കി നിൽക്കുന്ന മൂന്നു മുഖങ്ങളാണ്. ആ മുഖങ്ങളിൽ ഞാൻ അഭിമാനത്തേക്കാൾ കണ്ടത് ചോദ്യങ്ങളായിരുന്നു. അപ്പോളാണ് ഞാൻ ഇപ്പൊ ആവേശത്തിൽ വിളിച്ചു കൂവിയ കാര്യങ്ങളെ പറ്റി ഓർത്തത്.
പടച്ചോനെ ഇനി ഇവരോട് ഞാൻ എന്ത് പറയും എന്നും ആലോചിച്ചു തലയിൽ കൈ വച്ചു ഞാൻ നിലത്തു ആ പൂഴി മണലിലേക്കു ഇരുന്നു. എന്നിലേക്ക് നടന്നടുക്കുന്ന ആ ആറുകാലുകളിലേക്ക് ഞാൻ പേടിയോടെ നോക്കി.
''ആമീ'' ഷാദിന്റെ വിളിയിൽ ഞാൻ തലയുയർത്തി നോക്കി. അവൻ എന്നെ നോക്കി പുഞ്ചിരിച്ചു. തിരിച്ചു ഞാനും ഒന്ന് ശ്രമിച്ചു പക്ഷെ നടന്നില്ല.
''എന്താ ആമീ ഇപ്പൊ നീ പറഞ്ഞതൊക്കെ.'' ചാരുവാണ്. അവളെ മുഖം കണ്ടാൽ അറിയാം ആകെ കൺഫ്യൂഷനിൽ ആണെന്ന്.
''അതെ നീ എന്താ പറഞ്ഞതൊക്കെ. സാജിദിനോട് ജയിക്കാൻ പറഞ്ഞതല്ലേ.'' സച്ചുവേട്ടൻ.
''അല്ല ഞാൻ പറഞ്ഞതൊക്കെ സത്യം ആണ്.'' ഞാൻ പറഞ്ഞു.
''പിന്നെ നിന്റെ മോൻ.. നീ എന്താ കന്യാമറിയം ആണോ ദിവ്യ ഗർഭം ഉണ്ടാവാൻ.'' സച്ചുവേട്ടൻ കലിപ്പിൽ ചോദിച്ചു.
''ഷാദ് നിനക്കൊന്നും ചോദിക്കാനില്ലേ.'' ഞാൻ ചോദിച്ചു.
''നീ ചോദിക്കാതെ തന്നെ എല്ലാം പറയുമെന്ന് എനിക്കറിയാം ആമീ. നിന്റെ പാസ്റ്റ് പറഞ്ഞപ്പോളെ മോന്റെ കാര്യത്തിൽ എനിക്കൊരു ഡൌട്ട് തോന്നിയിരുന്നു. പിന്നെ നിന്നെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചാ ചോദിക്കാതിരുന്നേ.'' ഷാദ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
''ഹ്മ്മ് ഓക്കേ. അപ്പൊ നിങ്ങള് ചോദിച്ചതിന്റെ ഉത്തരം വേണ്ടേ..'' ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു ചോദിച്ചു. അപ്പൊ സച്ചുവേട്ടനും ചാരുവും എന്നെ നോക്കി ആ എന്ന് പറഞ്ഞു.
''ഞാൻ നേരത്തെ പറഞ്ഞതൊക്കെ സത്യം ആണ്. ഷെസിൻ ഇടിക്കാനും ചവിട്ടാനും ഉപദ്രവിക്കാനുമല്ലാതെ എന്റെ ശരീരത്തിൽ തൊട്ടിട്ടില്ല. പിന്നെ എങ്ങനെ മോൻ ഉണ്ടായി എന്നത് നിങ്ങളെ പോലെ എന്നെയും കുഴപ്പിച്ച ഒരു ചോദ്യം ആയിരുന്നു.'' ഞാൻ പറഞ്ഞു.
''എന്റെ ആമീ എന്റെ നീ ഒന്ന് മര്യാദക്ക് കാര്യം പറ.'' ചാരു രണ്ടു കൈ കൊണ്ട് തല പിടിച്ചിട്ടു പറഞ്ഞു. ഞങ്ങൾ മൂന്നാളും അത് കണ്ടിട്ട് ചിരിച്ചു. പക്ഷെ ഷാദിന്റെ മുഖം അപ്പോളും എന്തോ ഒരു ഭാവത്തിൽ ആയിരുന്നു.
''എന്താ ഷാദ്, സാജിദ് പറഞ്ഞതൊക്കെ സത്യമാണെന്നു തോന്നുന്നുണ്ടോ. ഞാൻ ഒരു മോശം പെൺകുട്ടി ആണെന്ന് തോന്നുന്നുണ്ടോ.'' ഞാൻ ചോദിച്ചു. അത് കേട്ടതും ഷാദിൻറെ മുഖം മാറി.
''ടീ പുല്ലേ, നിനക്ക് ഉപ്പുവെള്ളം കുടിക്കേണ്ടെങ്കി മിണ്ടാതെ ഇരുന്നോ. എനിക്കറിയണ്ട കാര്യം, എനിക്ക് നിന്നെ വിശ്വാസമാണെന്നു തെളിയിക്കാൻ നിന്റെ കഥ കേൾക്കേണ്ട ആവശ്യം ഒന്നുമില്ല.'' എന്നും പറഞ്ഞു ആ കോന്തൻ കലിപ്പിൽ എണീക്കാൻ പോയി.
ഞാൻ വേഗം ഷാദിന്റെ കൈ പിടിച്ചു അവിടെ ഇരുത്തിയിട്ടു സോറി പറഞ്ഞു. എവിടെ ആര് കേൾക്കാൻ പിന്നെയും കുറെ സോപ്പിട്ടു. ഒരു രക്ഷെയും ഇല്ല. അവസാനം അറ്റ കൈ അങ്ങ് പ്രയോഗിച്ചു. പിടിച്ചു വലിച്ചു കവിളിൽ ഒരുമ്മയങ്ങു കൊടുത്തു.
അപ്പൊ ആ കോന്തൻ ഷോക്കടിച്ച മാതിരി എന്നെ നോക്കി. ഞാൻ ആണെങ്കിൽ ഒരാവേശത്തിനു ചെയ്തു പോയതാ. ഷാദിനെ നോക്കി ഒന്നിളിച്ചു കാണിച്ചതും കോന്തൻ ചിരിച്ചോണ്ട് എന്റെ മടിയിൽ തല വെച്ച് കിടന്നു.
''ഓ മനുഷ്യരിവിടെ ടെൻഷൻ ആയി ഇരിക്കുമ്പോളാ അവരെ ഒടുക്കത്തെ റൊമാൻസ്.'' സച്ചുവേട്ടൻ ഞങ്ങളെ നോക്കി കലിപ്പിൽ പറഞ്ഞു.
''എനിക്കത് അറിയണമെന്ന് ഒരു നിർബന്ധവും ഇല്ല.'' ഷാദ് പറഞ്ഞു.
''ഞങ്ങൾക്കുണ്ട്.'' സച്ചുവേട്ടൻ അത് പറഞ്ഞതും ഞാൻ ഏട്ടനെ ഒന്നുനോക്കി.
''ദേ ഇവനോട് ചോദിച്ച പോലത്തെ വല്ല ഉഡായിപ്പും ചോദിച്ചാൽ അവനെ പോലെ ഞാൻ ദേഷ്യപ്പെടൊന്നും ഇല്ല, മുഖമടച്ചൊന്നു തരും. നീ എന്താണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അത് ഏതേലും തെണ്ടി വന്നു പറഞ്ഞാലൊന്നും മാറില്ല. പിന്നെ ഈ കാര്യം അറിയാനുള്ള ആകാംഷ അത് കൊണ്ട് ചോദിച്ചതാ.'' സച്ചുവേട്ടൻ പറഞ്ഞതും ഞാൻ ഒന്ന് ചിരിച്ചോടുത്തു.
''ആ അപ്പൊ നീ പറ എന്താ സംഭവം എന്ന്.'' ചാരു ചോദിച്ചു.
''ഞാൻ മുമ്ബ് പറഞ്ഞില്ലേ കുറച്ചു നാൾ ഷെസിൻ നല്ല സ്വഭാവത്തിൽ ആയിരുന്നു എന്ന്. അപ്പോളും എന്റെ കിടപ്പ് നിലത്തു തന്നെ ആയിരുന്നു, അല്ലെങ്കിൽ ഷെറിയുടെ റൂമിൽ. പക്ഷെ ഒരു ദിവസം രാവിലെ ഞാൻ എണീറ്റപ്പോ ബെഡിലായിരുന്നു ഉണ്ടായത്. അടുത്ത് ഷെസിനും ഉണ്ടായിരുന്നു. ഞാൻ ആകെ ഷോക്കായിപ്പോയി. ഞാൻ എണീറ്റ കണ്ടപ്പോ അവൻ പറഞ്ഞു ഇപ്പോളാ നമ്മൾ യഥാർത്ഥത്തിൽ ഭാര്യയും ഭർത്താവും ആയതെന്നു.ന്തു മറിമായം.
എനിക്കൊന്നും മനസ്സിലായില്ല. കൂടാതെ എന്താ നടന്നതെന്ന് ഒരോർമ്മയും കിട്ടിയില്ല. തലേന്ന് രാത്രി ഷെസിൻ എന്തോ പ്രൊജക്റ്റ് ശെരിയായി എന്നും പറഞ്ഞു സ്വീറ്റ്സ് തന്നിരുന്നു. അത് കഴിച്ച ശേഷം തല നല്ല ഭാരം പോലെ തോന്നിയിട്ട് വേഗം കിടന്നതു മാത്രമേ ഓർമ്മ ഉള്ളൂ.
കൂടുതലെന്തെങ്കിലും ഷെസിനോട് ചോദിക്കാനും പേടി ആയിരുന്നു. ഷെസിന് എനിക്ക് എന്തോ ആ സ്വീറ്റ്സിൽ കലർത്തി തന്നതാണെന്നു അപ്പോൾ തോന്നിയിരുന്നു, പക്ഷെ എന്തിനു വേണ്ടി എന്ന് മനസ്സിലായില്ല. അവൻ പറഞ്ഞപോലെ ഒന്നും നടന്നിട്ടില്ല എന്നും എനിക്ക് മനസ്സിലായിരുന്നു.'' ഞാൻ പറഞ്ഞു.
''അതെങ്ങനെ? നിനക്ക് ഒന്നും ഓർമ്മയില്ലെന്നല്ലേ പറഞ്ഞെ.'' ചാരു ചോദിച്ചു. അപ്പൊ ഞാൻ അവളെ കണ്ണുരുട്ടി നോക്കി.
''ഓ സോറി.. നമ്മൾക്ക് അത് മനസ്സിലാവുമല്ലോല്ലേ...'' ചാരു ഇളിച്ചു കൊണ്ട് പറഞ്ഞു.
''പിന്നെ രണ്ടു ദിവസം കഴിഞ്ഞു ഷെസിൻ ഏതോ ഡോക്ടറെ കാണണം എന്നും പറഞ്ഞു ഹോസ്പിറ്റലിൽ പോവുമ്പോൾ എന്നെയും കൂട്ടി. അവിടെ എത്തിയപ്പോ ഏതോ ഗൈനക്കോളജിസ്റിനെ ആയിരുന്നു. നമ്മൾക്കിതുവരെ കുട്ടികളാവാത്തതു കൊണ്ട് രണ്ടാൾക്കും എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് അറിയാനാണെന്നു പറഞ്ഞു.
കുട്ടിയുണ്ടാവാൻ ഡോക്ടറെ അല്ല കാണേണ്ടത് പരസ്പരം ആണ് എന്ന് പറയണം എന്ന് ഉണ്ടായിരുന്നു, പക്ഷ ഒന്നും മിണ്ടിയില്ല. എനിക്കെന്തൊക്കെയോ സംശയം തോന്നിയെങ്കിലും ഞാനൊന്നും ചോദിച്ചില്ല. പുറത്തിരിക്കുന്ന സമയത്തു സിസ്റ്റർ വന്നു ഒരു ഇൻജെക്ഷൻ തന്നു, എന്തോ റ്റെസ്റ്റിനാണെന്നാ പറഞ്ഞെ. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ എനിക്ക് തല കറങ്ങുന്ന പോലെ തോന്നി.
പിന്നെ ഞാൻ കണ്ണ് തുറന്നതു നാലഞ്ചു മണിക്കൂറിനു ശേഷം ആയിരുന്നു. ഞാൻ തല കറങ്ങി വീണെന്നും അത് കൊണ്ട് ഡ്രിപ്പിട്ടു കിടത്തി എന്നൊക്കെയാണ് ഷെസിൻ പറഞ്ഞത്.
ഞങ്ങൾ അവിടുന്ന് വീട്ടിലേക്കു പോയി. പിന്നെ അതൊക്കെ മറന്നു. രണ്ടു മാസം കഴിഞ്ഞു ഞാൻ വീണ്ടും തല കറങ്ങി വീണു. ഡോക്ടറെ അടുത്ത് പോയപ്പോ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞു.
അന്ന് പോയ സെയിം ഹോസ്പിറ്റൽ ആയിരുന്നു പക്ഷെ ഡോക്ടർ വേറെ ആയിരുന്നു. അന്ന് ഞാൻ ഡോക്ടറെ കണ്ടില്ലെങ്കിലും പേര് നോട്ട് ചെയ്തിരുന്നു. ഇത് വേറെ ഡോക്ടർ ആയിരുന്നു. ഏതായാലും എല്ലാരും ഹാപ്പി ആയി.
പക്ഷെ അന്നേരവും എനിക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി. ഞാനും ഷെസിനും ഒരിക്കലും ഒന്നായിട്ടില്ലാന്നു എനിക്കുറപ്പായിരുന്നു, പിന്നെ ഇതെങ്ങനെ. ആകെ കൺഫ്യൂഷൻ ആയി.
രണ്ടാഴ്ച്ച കഴിഞ്ഞു ഷെസിനും ഉമ്മയും ഇല്ലാത്ത സമയം ഫ്രണ്ടിനെ കാണാനാണെന്നു ഫെബിത്തായോട് പറഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. വേറൊരു ഗൈനക്കോളജിസ്റിനെ കണ്ടു. അവര് പറഞ്ഞ കേട്ടപ്പോ എനിക്ക് ആകെ തല കറങ്ങുന്ന പോലെ തോന്നി. ഞാൻ പ്രെഗ്നന്റ് ആണ് പക്ഷെ ഇപ്പോഴും ഞാൻ വർജിൻ തന്നെ.''
''വാട്ട്..'' അവര് മൂന്നാളും ഒരുമിച്ചു ചോദിച്ചു.
''നിങ്ങളെ പോലെ ഞാനും ഡോക്ടറും ആകെ കൺഫ്യൂസ്ഡ് ആയി. എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടിയില ഡോക്ടർ എന അവസ്ഥ കണ്ടു എന്നെ സമാധാനിപ്പിച്ചു. അവര് പറഞ്ഞു ഇത് ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ആവാനാണ് സാധ്യത എന്ന്. അപ്പോഴാണ് അന്ന് ഡോക്ടറെ കാണാൻ പോയപ്പോ ഞാൻ ബോധം കേട്ട് വീണത് ഓർമ്മ വന്നേ. ഞാൻ ഡോക്ടറോട് ചോദിച്ചു ഇതിനു എത്ര സമയം വേണമെന്ന്. ഒരു രണ്ടുമൂന്നു മണിക്കൂർ വേണമെന്നാ ഡോക്ടർ പറഞ്ഞെ.
അന്നത്തെ കാര്യങ്ങൾ പറഞ്ഞപ്പോ ഡോക്ടർ അത് ഉറപ്പിച്ചു. അപ്പൊ എന്റെ സംശയം ശെരിയാണെന്നു മനസ്സിലായി. പക്ഷെ ഷെസിൻ എന്ത് കൊണ്ട് ഇങ്ങനെ ചെയ്തു എന്ന് എനിക്ക് മനസ്സിലായില്ല. അന്ന് ഞങ്ങൾ ഒന്നായി എന്ന് പറയണ്ട ആവശ്യം എന്തായിരുന്നു എന്നും മനസ്സിലായില്ല.'' ഞാൻ പറഞ്ഞു.
''എന്റെ ഈശ്വരാ എന്തൊക്കെയാ കേൾക്കുന്നേ. അവനെ എന്റെ കയ്യിൽ കിട്ടിയാൽ കൊല്ലും ഞാൻ..'' ചാരു ദേഷ്യത്തോടെ പറഞ്ഞു.
''എന്നിട്ടു അവനെന്തിനാ ഇങ്ങനൊക്കെ ചെയ്തേ എന്ന് മനസ്സിലായോ.'' സച്ചുവേട്ടൻ ചോദിച്ചു.
''ഹ്മ്മ് അതിന് അതികം കാത്തു നിക്കേണ്ടി വന്നില്ല. വീട്ടിലെത്തിയപ്പോ ആദ്യം ചെയ്തത് ഷെസിന്റെ കപ്ബോർഡ് പരിശോധിക്കുക എന്നതായിരുന്നു. എല്ലാ സ്ഥലവും അരിച്ചു പെറുക്കിയിട്ടും എനിക്കൊരു തുമ്പും കിട്ടിയില്ല. പക്ഷെ ആ കബോർഡിൽ ഒരു ലോക്കറുണ്ടായിരുന്നു, തുറക്കാൻ പറ്റിയില്ല.
അതിന്റെ ചാവി വെക്കുന്ന സ്ഥലം ഞാൻ നോക്കി വെച്ചു, പിന്നെ ചാവിക്കായി ഞാൻ കാത്തിരുന്നു. ഒരു ദിവസം ഞാൻ ആ ചാവി കൈക്കലാക്കി. ഷെസിൻ പോയതും ഞാൻ ആ ലോക്കർ തുറന്നു നോക്കി. അന്ന് ഹോസ്പിറ്റലിൽ വച്ചു ആർട്ടിഫിഷ്യൽ ഇൻസെമിനാഷൻ നടന്നിട്ടുണ്ട് എന്ന് ഒരു ഫയലിൽ നിന്നും മനസ്സിലായി. അതിന്റെ കാരണം ഷെസിനു ഒരിക്കലുമൊരു ഉപ്പയാവാൻ പറ്റില്ല എന്നുള്ളതാണെന്നും മറ്റൊരു ഫൈലിൽ നിന്നും ഞാൻ മനസ്സിലാക്കി..
ഞാൻ ആകെ തകർന്നു പോയി. അപ്പൊ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞവന്റെ അല്ല. അതാരുടേതാണെന്ന് ആ ഫയലിൽ ഇല്ലായിരുന്നു. എന്റെ പേടി മൊത്തം പോയത് സാജിദിലേക്കായിരുന്നു. പക്ഷെ കുറെ നാളായി അവൻ ദുബായിൽ ആയിരുന്നു. അത് കൊണ്ട് അവനല്ല എന്നുള്ളത് എനിക്ക് വലിയൊരു ആശ്വാസം ആയിരുന്നു. അത് പോലെ വലിയൊരു ചോദ്യം ആയിരുന്നു അതാരുടെ കുഞ്ഞാണ് എന്നത്.
തിരിച്ചു വന്ന ഷെസിനോട് ഞാൻ ഇതിനെ പറ്റി ചോദിച്ചു പൊട്ടിത്തെറിച്ചു. അതിന് മറുപടി തന്നത് അവന്റെ കൈ ആയിരുന്നു. അവന് ഒരിക്കലും കുട്ടികളുണ്ടാവില്ല എന്ന കാര്യം ഞാൻ അടക്കം ആരും അറിയാതിരിക്കാനാ അവൻ ഒക്കെ ചെയ്തത്. ആരോടെങ്കിലും പറഞ്ഞാൽ എനിക്ക് വേറെ ആളുമായി അവിഹിതബന്ധം ഉണ്ടെന്നും അവന്റെ കുഞ്ഞാണ് എന്ന് എല്ലാവരോടും പറയുമെന്നും പറഞ്ഞു.
സത്യം പറഞ്ഞാൽ വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു ആ സമയത്തൊക്കെ. ഒരിക്കെ പോലും ആ സമയത്തു എനിക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല. ആരുടേതെന്നറിയാത്ത ഒരു കുഞ്ഞു എന്റെ വയറ്റിൽ, ആലോചിക്കുമ്പോ തന്നെ ഒരുതരം വെറുപ്പായിരുന്നു.'' പറഞ്ഞു തീരുമ്പോളേക്കും എന്റെ കണ്ണ് നിറഞ്ഞിരുന്നു.
ഷാദ് ഒന്നും മിണ്ടാതെ എന്റെ മടിയിൽ നിന്നും എണീറ്റ് മുഖത്തേക്ക് നോക്കി, പതിയെ എന്റെ ഷോൾഡറിലൂടെ കയ്യിട്ടു എന്നെ അവനിലേക്ക് ചേർത്തു. ഞാനവന്റെ തോളിൽ തല ചായ്ച്ചു കിടന്നു.
''അപ്പൊ നിനക്കിപ്പോളും അറിയില്ലേ അതാരുടെ കുഞ്ഞാണെന്ന്.'' സച്ചുവേട്ടൻ ചോദിച്ചു.
ഞാൻ ഇല്ല എന്ന രീതിയിൽ തലയാട്ടി.
''ഷെസിൻ പറഞ്ഞില്ലേ..'' ഷാദ് ചോദിച്ചു.
''ഇല്ല, ചോദിച്ചാൽ അടി കിട്ടും. അവൻ ഈ പേരും പറഞ്ഞാണ് എന്നെ ഡിവോയ്സിന്റെ സമയത്തു ഭീഷണിപ്പെടുത്തിയത്. ഞാൻ ആരോടെങ്കിലും എന്തെങ്കിലും പറയുകയോ എന്തേലും കേസ് കൊടുക്കുകയോ ചെയ്താൽ അതവന്റെ കുഞ്ഞല്ലാ എന്ന് പറഞ്ഞു കോടതിയിൽ നിന്നും ഡി എൻ എ ടെസ്റ്റ് ചെയ്യിക്കുമെന്നും എന്നെ എല്ലാവരുടെ മുന്നിലും നാണം കെടുത്തുമെന്നാണ് അവൻ പറഞ്ഞത്.
എന്റെ കയ്യിൽ തെറ്റില്ലെങ്കിലും സ്വന്തം ഭർത്താവിന്റെ കുഞ്ഞല്ലല്ലോ അത്. സത്യങ്ങൾ ഞാൻ പറഞ്ഞാൽ ആരും വിശ്വസിക്കുകയും ചെയ്യില്ല. ആ ഫയലൊക്കെ ഷെസിൻ അപ്പോൾ തന്നെ നശിപ്പിച്ചിരുന്നു.
അത് കൊണ്ടാണ് അമീർക്ക കുഞ്ഞിനെ അവർക്കു കൊടുത്തതിനു ശേഷം ഞാൻ വീണ്ടും കേസിന് പോവാതിരുന്നേ. പോയാൽ അവൻ എന്നെ നാണം കെടുത്തിയേനെ. അതിൽ കൂടുതൽ എല്ലാരും എന്റെ മോനെ മറ്റൊരു കണ്ണ് കൊണ്ട് കണ്ടേനെ.'' എന്നും പറഞ്ഞു ഞാൻ ഷാദിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
''അയ്യേ നീ എന്താ ചെറിയ കുട്ടികളെ പോലെ. അതൊക്കെ കഴിഞ്ഞില്ലേ. ഇനി ഈ കണ്ണ് നിറയരുത്.'' എന്റെ കണ്ണ് തുടച്ചു കൊണ്ട് ഷാദ് എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
അപ്പോഴാണ് ഒരു കരച്ചിൽ കേട്ടത്. നോക്കിയപ്പോ ചാരു പൊട്ടിക്കരയുന്നു. ഞാനും ഷാദും സച്ചുവേട്ടനും മുഖത്തോടു മുഖം നോക്കി.
''ടാ ചാരൂ മോളെ.. എന്താ പറ്റിയെ..'' സച്ചുവേട്ടൻ ചാരുവിനെ പിടിച്ചോണ്ടു ചോദിച്ചു. അവൾ സച്ചുവേട്ടനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
''ആമീ ഞാനായിരുന്നു നിന്റെ സ്ഥാനത്തെങ്കിൽ എന്നേ എന്റെ മരണം നടന്നു കഴിഞ്ഞേനെ. നിന്റെ അത്ര ക്ഷമയും ധൈര്യവും മറ്റാർക്കും ഉണ്ടാവില്ല.'' എന്നും പറഞ്ഞു അവളെന്നെ കെട്ടിപ്പിടിച്ചു.
''സത്യം പറയാലോ ചാരൂ, പടച്ചോൻ തന്ന ജീവൻ എടുക്കാൻ അവനു മാത്രമേ അവകാശം ഉള്ളൂ എന്ന ഒറ്റ കാരണത്താലാ ഇന്ന് ഞാൻ നിങ്ങളെ മുന്നിൽ ഉള്ളത്. എത്ര പരീക്ഷിച്ചാലും അള്ളാഹു കൈ വിടില്ല എന്നൊരു വിശ്വാസവും.
അത് സത്യം ആണെന്ന് തെളിഞ്ഞില്ലേ. ഞാൻ വിശ്വസിച്ച പോലെ എത്ര പരീക്ഷിച്ചാലും അല്ലാഹു നമ്മളെ കൈ വിടില്ല എന്നുള്ള തെളിവല്ലേ ഷാദ് എന്റെ ജീവിതത്തിലേക്ക് വന്നത്.'' ഞാൻ ചാരുവിന്റെ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.
''ച്ചെ അന്ന് തല്ലിയപ്പോ ആ പട്ടിയെ അങ്ങ് കൊല്ലണമായിരുന്നു. സത്യമായിട്ടും ഷെസിന്റെ ഉമ്മാനെ ഞാൻ കണ്ടാൽ അന്ന് അവരുടെ അന്ത്യം ആവും.'' ചാരു പറഞ്ഞതും ഞങ്ങൾ എല്ലാരും ചിരിച്ചു.
''വാ പോവാം.'' എന്നും പറഞ്ഞു ഷാദ് എണീറ്റു കൂടെ ഞങ്ങളും.
പുറത്തു നിന്നു ഫുഡ്ഡും തട്ടി ഞങ്ങൾ റൂമിലേക്ക് വിട്ടു. ഞങ്ങളെ താഴെ ഇറക്കി ഷാദ് എന്തോ ജോലി ഉണ്ട് എന്നും പറഞ്ഞു പോയി. എനിക്കെന്തോ സങ്കടം തോന്നി. കുറച്ചു നേരം ഷാദിനോട് സംസാരിച്ചിരിക്കണമെന്നു വിചാരിച്ചതാ.
ലിഫ്റ്റിൽ കേറിയപ്പോഴാ റൂമിന്റെ കീ ഷാദിന്റെ കയ്യിലാണെന്ന ഓർത്തത്. അതോണ്ട് ചാരൂന്റേം സച്ചുവേട്ടന്റേം കൂടെ പോയി. അവരുമായി കുറെ നേരം കത്തി വച്ചിരുന്നു. അപ്പോഴും മനസ്സിൽ ഷാദ് ആയിരുന്നു. ഇനി അവൻ മനപ്പൂർവ്വം എന്നെ അവോയ്ഡ് ചെയ്യുന്നതാണോ കാര്യങ്ങൾ ഒക്കെ അറിഞ്ഞതോണ്ട്. എന്തോ ആലോചിച്ചിട്ട് വട്ടു പിടിക്കുന്ന പോലെ തോന്നി.
കുറച്ചു കഴിഞ്ഞു സച്ചുവേട്ടൻ എന്നോട് റൂമിലേക്ക് പൊയ്ക്കോ ഷാദ് വന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ വേഗം അങ്ങോട്ടേക്കോടി. സോറി പറയണം ഷാദിനോട്. അവോയ്ഡ് ചെയ്തത് ഇഷ്ടമല്ലാഞ്ഞിട്ടല്ല എന്ന് അറിയിക്കണം.
ഫ്ലാറ്റിനു മുന്നിലെത്തിയപ്പോ ഡോർ തുറന്നു കിടക്കുന്നു. അകത്തു കേറി ലോക് ചെയ്തു റൂമിലേക്ക് പോയപ്പോ മൊത്തം ഇരുട്ട്.
''ഷാദ് എവിടെയാ.. എന്താ ലയിറ്റിടാതെ.'' ഞാൻ ചോദിച്ചു. മറുപടി ഒന്നും ഇല്ല. ഞാൻ മെല്ലെ സ്വിച്ചിടാൻ പോയതും എന്റെ അരയിലൂടെ കയ്യിട്ടു ആരോ എന്നെ അവനിലേക്ക് ചേർത്തു.
''ഷാദ് എന്താ കാണിക്കുന്നേ..'' ഞാൻ ചോദിച്ചു.
''ശ്ശ്.. മിണ്ടരുത്. വാ.." എന്നും പറഞ്ഞു എന്നെ ബാത്റൂമിന്റെ അടുത്തേക്ക് കൊണ്ട് പോയി. "അകത്തു കേറി ഫ്രഷായി ഞാൻ അവിടെ വച്ചിട്ടുള്ള ഡ്രെസ്സൊക്കെ ഇട്ടു മൊഞ്ചത്തിയായി വാ'' എന്ന് പറഞ്ഞു.
ഞാൻ അകത്തു കേറിയതും ഡോർ അടഞ്ഞു. അപ്പൊ തന്നെ മാത്രൂമിലെ ലയിറ്റ് ഓൺ ആയി. അവിടെ ഒരു പിങ്ക് ഗൗൺ ഉണ്ടായിരുന്നു. ഞാൻ മെല്ലെ അതെടുത്തു നോക്കി. നല്ല ഭംഗി ഉണ്ടായിരുന്നു. വേഗം ഫ്രഷ് ആയി ആ ഡ്രസ്സ് ഇട്ടു പുറത്തിറങ്ങി. അപ്പൊ ലയിറ്റും വന്നു.
ഞാൻ ആകെ ഷോക്കായി. റൂം മൊത്തം ഡെക്കറേറ്റ് ചെയ്തു വച്ചിരിക്കുന്നു. നടുക്കൊരു കേക്കും ഉണ്ട്. പെട്ടെന്ന് ഷാദ് വന്നിട്ട് എന്നെ ഒരു കസേരയിൽ ഇരുത്തി. എന്നിട്ടു എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നിട്ട് എന്റെ കാലെടുത്തു അവന്റെ മടിയിൽ വച്ചു. എന്നിട്ടു നല്ല കല്ല് വച്ച മണിയുള്ള പാദസരം ഇട്ടു തന്നു.
പിന്നെ അവനെന്റെ കൈ പിടിച്ചു കൂട്ടിക്കൊണ്ടു പോയി കേക്ക് കട്ട് ചെയ്യാൻ പറഞ്ഞു. ഞങ്ങൾ ഒരുമിച്ചു കേക്ക് കട്ട് ചെയ്തിട്ട് പരസ്പരം വായിൽ വച്ചു കഴിച്ചു. ഞാൻ ഫുൾ ഹാപ്പി ആയി. ഞാൻ ഷാദിനെ കെട്ടിപ്പിടിച്ചു താങ്ക്സ് പറഞ്ഞു എന്നെ വിശ്വസിച്ചതിനും കൂടെ നിക്കുന്നതിനും.
"പിന്നെ ഇത് നിനക്ക് തന്ന വാക്ക്." എന്നും പറഞ്ഞു ഷാദ് അഗ്രിമെൻറ് പേപ്പറും ഡിവോഴ്സ് പേപ്പറും കീറി കാറ്റിൽ പറത്തി. അത് കണ്ടപ്പോ എന്റെ ഉള്ളിൽ റെഡ് സിഗ്നൽ കത്തി.
പടച്ചോനെ അന്ന് ഷാദിനോട് പറഞ്ഞതല്ലേ ഞാൻ എന്റെ സ്ലീപ്പിങ് പ്ലേസ് മാറ്റണമെങ്കിൽ ആ എഗ്രിമെന്റ് എന്റെ മുന്നിൽ വച്ച് കീറി കളയണമെന്ന്. അപ്പൊ ഡ്രാക്കുള ഒരുങ്ങി ഇറങ്ങിയതാ. ഞാൻ മെല്ലെ സ്കൂട്ടാവാൻ നോക്കിയതും കൊരങ്ങൻ എന്നേ പിന്നിലൂടെ കെട്ടിപ്പിടിച്ചു അവനിലേക്ക് ചേർത്ത് നിർത്തി.
''ആമി നിന്നെ ഞാൻ സ്നേഹിച്ചത് നിന്റെ മനസ്സിന്റെ മൊഞ്ചു കണ്ടിട്ടാ. അല്ലാതെ നിന്റെ ശരീരം കണ്ടിട്ടല്ല.'' ഞാൻ അത്ഭുതത്തോടെ ഷാദിനെ നോക്കി.
''ഇന്ന് ചാരു നിന്നോട് സംസാരിക്കുമ്പോ അവള് എനിക്ക് കാൾ ചെയ്തിട്ടുണ്ടായിരുന്നു. നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ടിരുന്നു. നിനക്കിനി എന്ത് കുറവുകൾ ഉണ്ടായാലും അത് നികത്താൻ ഞാനുണ്ട്.'' എന്നും പറഞ്ഞു ഷാദ് എന്നെ രണ്ടു കൈകളിലും കോരി എടുത്തു ബെഡിലേക്കു നടന്നു.
ഒരുപാട് നാളത്തെ ആഗ്രഹപൂർത്തീകരണത്തിനു ആ റൂം സാക്ഷി ആയി. ഞാൻ പൂർണമായും ഷാദിന്റെ പാതിയായി. അവന്റെ നെഞ്ചോടു ചേർന്ന് കിടന്നപ്പോൾ സന്തോഷ സൂചകമായി എന്റെ കണ്ണിൽ നിന്നും വന്ന കണ്ണീർ തുള്ളികൾ ചുണ്ടു കൊണ്ട് ഒപ്പിയെടുത്തു കൊണ്ട് ഷാദ് പറഞ്ഞു '' ഇനി ഈ കണ്ണ് നിറയരുത് നിറഞ്ഞാൽ അത് എന്റെ തോൽവി ആവും.'' ഞാൻ അവനൊരു പുഞ്ചിരി സമ്മാനിച്ചു. പതിയെ ഞങ്ങൾ ഉറക്കിലേക്കു വഴുതി വീണു.
@@@@@@@@@@@@@@@@@@@@@@@
ആമിയുടെ വാക്കുകൾ ഓരോന്നും എന്റെ നെഞ്ചിലാണ് വീണത്. പാവം ആ ഷെസിൻ ഇനി എന്താ അവളോട് ചെയ്യാൻ ബാക്കി എന്നാ ഞാൻ ആലോചിക്കുന്നത്. ഒരു വല്ലാത്ത ജന്മം തന്നെ അവന്റെ. എനിക്കാദ്യമേ തോന്നിയിരുന്നു അവനു എന്തോ കുഴപ്പമുണ്ടെന്നു. ഒരിക്കലും ഒരു ഉപ്പയാവാൻ പറ്റില്ല എന്ന വിധി അവനെ ശരിക്കും ഒരു സാഡിസ്റ്റ് ആക്കി. അത് പുറത്തറിയാൻ പാടില്ല എന്നവന് നിർബന്ധം ഉണ്ടായിരുന്നു. അത് കൊണ്ടാണ് അവൻ ആമിയോട് അങ്ങനെയൊക്കെ പെരുമാറിയത്.
എന്തായാലും അവൾ എന്നെ അവോയ്ഡ് ചെയ്തതിന്റെ കാരണം മനസ്സിലായി. അവിടെയും അവളുടെ പേടി ഞാൻ അവളെ വെറുക്കുമോ എന്നാണ്. അത് കൊണ്ട് തന്നെ അവൾക്കൊരു സർപ്രൈസ് കൊടുക്കണമെന്ന് തോന്നി. അത് കൊണ്ടാണ് അവളെ ചാരുവിന്റെ കൂടെ വിട്ടു വേഗം നോക്കാതെ പോയത്. മനപ്പൂർവം റൂമിന്റെ കീയും കൊടുത്തില്ല.
വേഗം പോയി ഒരു ഗൗണും കേക്കും റൂം ഡെക്കറേറ്റ് ചെയ്യാനുള്ള സാധനങ്ങളും വാങ്ങീട്ടു വന്നു. റൂമിലെത്തി എല്ലാം സെറ്റ് ആക്കി. സച്ചുവിനെ വിളിച്ചു അവളെ അയക്കാൻ പറഞ്ഞു. ആമി ലിഫ്റ്റിൽ നിന്നും ഇറങ്ങുന്ന കണ്ടതും ഞാൻ വേഗം അകത്തേക്കു പോയി.
ഇരുട്ട് കണ്ടതും ആമി എന്റെ പേര് വിളിക്കാൻ തുടങ്ങി. മെല്ല അവളെ കൊണ്ട് പോയി ബാത്റൂമിലാക്കിക്കൊടുത്തു. മുന്നേ അവളുടെ ആഗ്രഹം ആയിരുന്നു ഒരു പാദസരം. അത് വാങ്ങി ഞാൻ കയ്യിൽ വെക്കാൻ തുടങ്ങിയിട്ട് കുറച്ചായി. കൃത്യമായി പറഞ്ഞാൽ ഷാനുവുമായുള്ള എൻഗേജ്മെന്റിന്റെ ദിവസം ആമിയെ അത് കൊടുത്തു പ്രൊപ്പോസ് ചെയ്യണമെന്ന കരുതിയത്. പക്ഷെ ആ @##@@#@#$മോൾ എല്ലാം അന്ന് കുളമാക്കി. ആ ഇനി ഷാനു എന്ന പേര് എന്റെ ജീവിതത്തിൽ ഇല്ല..
എന്തായാലും ഇന്ന് ഞാനതു കെട്ടിക്കൊടുത്തപ്പോ അവളുടെ മുഖമൊന്നു കാണണം. പിന്നെ കേക്ക് കട്ട് ചെയ്തു പരസ്പരം കൊടുത്തു. അവളോട് വാക്ക് പറഞ്ഞ പോലെ ആ പേപ്പറുകളെല്ലാം അവളെ മുന്നിൽ വച്ചു തന്നെ കീറിക്കളഞ്ഞു. അത് കഴിഞ്ഞു ഞങ്ങൾ ഞങ്ങളേതായ ലോകത്തിലേക്കു ചേക്കേറി. ജീവിതം കൈ വിട്ടു പോയി എന്ന് കരുതിയ രണ്ടു പേരുടെ പുതുജീവിതം ഇവിടെ തുടങ്ങി.
രാവിലെ ഞാൻ എണീറ്റപ്പോ കണ്ടത് എന്റെ കയ്യിൽ പൂച്ചക്കുട്ടിയെ പോലെ ചുരുണ്ടു കിടക്കുന്ന ആമിയെ ആണ്. ആ മുഖം നോക്കി എത്ര നേരം കിടന്നെന്നു അറിഞ്ഞില്ല. പതിയെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തതും ആമി കണ്ണ് തുറന്നു. എന്നേ കണ്ടതും ആ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു. പിന്നെ ക്ലോക്കിലേക്കു നോക്കിയതും അതൊരു അലർച്ചയായി മാറി.
''പടച്ചോനെ പതിനൊന്നു മണിയോ??? ഡ്യൂട്ടിക്ക് പോണ്ടേ കൊരങ്ങാ... എന്താ വിളിക്കാനെ??'' ആമി വേവലാതിയോടെ ചോദിച്ചു.
''ഇന്നലെ ലേറ്റ് ആയല്ലേ ഉറങ്ങിയേ, അതോണ്ട്.'' അവളെ നോക്കി കണ്ണിറുക്കിക്കൊണ്ടു അങ്ങനെ പറഞ്ഞതും പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുവന്നു. അവൾ വേഗം മുഖം താഴ്ത്തിക്കളഞ്ഞു.
പെട്ടെന്നു തന്നെ മുഖം പൊക്കി എന്നേ നോക്കി. ''എന്ന് വച്ച് ഡ്യൂട്ടിക്ക് പോണ്ടേ..'' ആമി ചോദിച്ചു.
''വേണ്ട, നമ്മളിന്ന് ലീവ് ആണെന്ന് ഞാൻ ഇന്നലെ തന്നെ സച്ചൂനോട് പറഞ്ഞിരുന്നു.'' ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
''എന്റെ പടച്ചോനെ, തീർന്നു. ഇനി അവരെ കണ്ടാൽ കളിയാക്കി കൊല്ലും. ഫസ്റ്റ് നയിറ്റു നടത്താൻ ലീവ് എടുക്കുന്ന ആദ്യത്തെ ആൾക്കാർ നമ്മളാവും.'' ആമി എനിക്കൊരു കുത്തു തന്നു കൊണ്ട് പറഞ്ഞു. ഞാൻ ചിരിച്ചു.
''ഹ്മ്മ് ഞാൻ പോയി എന്തേലും ഉണ്ടാക്കട്ടെ.'' എന്നും പറഞ്ഞു ആമി എണീറ്റ് പോവാൻ തുടങ്ങി. ഞാൻ അവളെ പിടിച്ചു അവിടെ തന്നെ കിടത്തി.
''വേണ്ട, ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഒരു അരമണിക്കൂർ കൊണ്ട് ഇപ്പൊ കൊണ്ട് വരും.'' ഞാൻ പറഞ്ഞു.
''എന്തിനാ വെറുതെ, ആ സമയം കൊണ്ട് ഞാൻ ഫുഡ് ആക്കുമായിരുന്നല്ലോ. ഇതിപ്പോ വെറുതെ സമയം പോവൂല്ലേ.'' ആമി പറഞ്ഞു.
''ആര് പറഞ്ഞു വെറുതെ സമയം പോവുമെന്ന്..'' എന്നും പറഞ്ഞു ഞാൻ ഒരു കള്ളച്ചിരിയോടെ അവളിലേക്ക് മുഖം അടുപ്പിച്ചതും അവളെന്റെ വാ പൊത്തിപ്പിടിച്ചു.
''ഹെലോ ഇത് സിനിമയും സീരിയലും ഒന്നുമല്ല, പോയി പല്ലു തേച്ചിട്ടു വന്നിട്ട് മതി റൊമാൻസ്.. നാറിയിട്ടു പാടില്ല.'' എന്നും പറഞ്ഞു ആ വവ്വാല് ചിരിക്കാ, ജന്തു.
''എന്നേ കളിയാക്കുന്നു, ഞാൻ എണീറ്റ് പല്ലു തേച്ചു ഫ്രഷ് ആയിട്ടാ ഫുഡിന് വിളിച്ചു പറഞ്ഞെ. പിന്നേം വന്നു കിടന്നതാ. നീ പോയി പല്ലു തെക്കെടീ.'' എന്നും പറഞ്ഞു ഞാൻ അവളെ ചെവി പിടിച്ചു തിരിച്ചു.
''ആഹ്, ഡ്രാക്കുളേ വിട്.. എനിക്ക് വേദന എടുക്കുന്നു. ഞാൻ രാവിലെ അഞ്ചു മണിക്ക് എണീറ്റ് കുളിച്ചു നിസ്കരിച്ചിട്ടു കിടന്നതാ. ഷാദിനെ എത്ര വട്ടം വിളിച്ചു, ഒരു ബോധവും ഇല്ല.'' എന്നും പറഞ്ഞു അവളെന്റെ കൈ വിടീച്ചു. ഇതൊക്കെ എപ്പോ നടന്നോ ആവോ. വെറുതെ അല്ല ഇവളെ മുടി നനഞ്ഞു ഇരിക്കുന്നെ.
''എനിക്കതൊന്നും ഓർമ്മ ഇല്ല. ഇന്നലെ വല്ലാണ്ട് ടൈർഡ് ആയിരുന്നില്ലേ, അതാ ബോധം ഇല്ലാതിരുന്നേ.'' ഞാൻ ഒന്ന് മൂരിനിവർന്നു ചിരിച്ചോണ്ട് പറഞ്ഞു.
''ഓ പിന്നെ, ഇന്നലെ കല്ലുകൊത്താൻ പോയതാരുന്നല്ലോ അല്ലെ.'' എന്നും പറഞ്ഞവളെന്നെ കളിയാക്കി ചിരിച്ചു.
''അതേടീ, അങ്ങനെ തന്നെ ഞാൻ കല്ല് കൊത്തുന്നത് നിനക്ക് കാണിച്ചു തരാം..'' എന്നും പറഞ്ഞു അവളെ പിടിച്ചു വലിച്ചു പുതപ്പിനുള്ളിലാക്കി.
''അയ്യോ, വേണ്ടാ ഞാൻ തമാശ പറഞ്ഞതാ... അയ്യോ നാട്ടുകാരെ ഓടി വരണേ ഈ ഡ്രാക്കുള എന്നെ കൊല്ലുന്നേ.'' എന്നും പറഞ്ഞു അലറുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും കേൾക്കാൻ പോയില്ല.
പിറ്റേന്ന് രാവിലെ താഴെ എത്തിയത് മുതൽ സച്ചുവും ചാരുവും ഞങ്ങളെ നോക്കി ഇളിക്കുന്നുണ്ട്, കൂട്ടത്തിൽ കുറെ കുത്തിയുള്ള ഡയലോഗുകളും. ഇന്നലെ ആമി പറഞ്ഞപ്പോ ഇത്രയ്ക്കു വിചാരിച്ചില്ല. ഹോസ്പിറ്റലിൽ എത്തിയതും ആമി ചാരുവിന്റെ കൈ പിടിച്ചു ഒരു ഓട്ടമായിരുന്നു.
''എന്നാലും ഇത്രയ്ക്കു ആക്രാന്തം വേണ്ടായിരുന്നു. പാവം എന്റെ പെങ്ങള്, നിന്നെ എങ്ങനെ സഹിക്കുമോ ആവോ.'' സച്ചു പറഞ്ഞു.
''പോടാ പട്ടീ... എനിക്കൊരു ആക്രാന്തവും ഇല്ല. ഞാനെന്താ അവളെ, ചെയ്തത്. '' ഞാൻ പറഞ്ഞു.
''അതവളുടെ ചുണ്ടു കണ്ടാൽ അറിയാം.'' എന്നും പറഞ്ഞു ആ തെണ്ടി നിന്ന് ചിരിക്കാ.
''അയ്യേ, ടാ അത് അവള് സ്ലിപ്പായി ഫ്രിഡ്ജിൽ പോയി മുഖം ഇടിച്ചതാ. അവളെ കവിളും കണ്ടില്ലേ.'' ഞാൻ പറഞ്ഞു.
''ഹ്മ്മ് ഹ്മ്മ് ഞാൻ വിശ്വസിച്ചു.'' സച്ചു പറഞ്ഞു.
''ടാ സത്യമായിട്ടും ഇന്നലെ അവള് കിച്ചണിൽ ജോലി ചെയ്യുമ്പോ സ്ലിപ്പായിട്ടു പറ്റിയതാ.'' ഞാൻ പറഞ്ഞു.
''അല്ല അവളെങ്ങനെയാ സ്ലിപ്പായെ?'' സച്ചു.
''അത്.. അത് പിന്നെ..'' ഞാൻ ഒന്ന് പരുങ്ങി.
''ഹ്മ്മ് പറ മോനെ.. നീ എന്തോ കുരുത്തക്കേട് ഒപ്പിച്ചിട്ടല്ലേ..'' സച്ചു ചോദിച്ചതും ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.
''അത് പിന്നെ ഇന്നലെ അവള് ഭക്ഷണം ഉണ്ടാക്കുമ്പോ ഞാൻ പിന്നിൽ പോയി നിന്ന് ഒന്ന് പേടിപ്പിക്കാൻ നോക്കിയതാ. അവള് പെട്ടെന്ന് പേടിച്ചു മാറിയപ്പോ സ്ലിപ്പായി മുഖം പോയി ഫ്രിഡ്ജിനടിച്ചു.
പാവം നല്ല വേദന ആയെങ്കിലും ചിരിക്കുവായിരുന്നു, എനിക്ക് വിഷമം ആവണ്ട വിചാരിച്ചു. ഐസ് വച്ച് കൊടുക്കുമ്പോ വേദന ഇല്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ പറയാ ഈ വേദനയും അവൾക്കു സുഖമുള്ള വേദന ആണെന്ന്. ഞാൻ അവളെ കെയർ ചെയ്യുന്നത് കാരണം.'' ഞാൻ പറഞ്ഞു.
''അയ്യേ അപ്പോളേക്കും കണ്ണൊക്കെ നിറഞ്ഞോ. എന്താടാ കൊച്ചുകുട്ടികളെ പോലെ.'' സച്ചു എന്നേ കളിയാക്കി ചോദിച്ചു.
''ഏയ്, അവള് പാവം ആടാ, ഒരിക്കലും ഒന്നിന്റെ പേരിലും അവള് വേദനിക്കരുത് എന്ന് കരുതിയതാ. ആരും അവളെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല എന്ന് വിചാരിച്ചതാ. എന്നിട്ടു ഞാൻ തന്നെ അവളെ വേദനിപ്പിച്ചു.'' ഞാൻ പറഞ്ഞു.
''അറിയാതെ സംഭവിച്ചതല്ലേ,പോട്ടെ. നീ വാ..'' എന്നും പറഞ്ഞു സച്ചു എന്റെ കൈ പിടിച്ചു ലാബിലേക്ക് നടന്നു.
അവിടെ കേറിയപ്പോളുണ്ട്, ഒരുത്തീടെ മുഖം വീർത്തിരിക്കുന്നു. അല്ലെങ്കിലേ ഇന്നലെ ഇടിച്ച കാരണം കവിളും ചുണ്ടും ചെറുതായി നീര് വന്നിട്ടുണ്ട്, അതിന്റെ കൂടെ ആണ് ഈ മുഖം വീർപ്പിക്കാൻ.
ഞാൻ കാര്യം അറിയാൻ ആമിയുടെ അടുത്തേക്ക് പോവാൻ നിന്നതും ചാരു എന്റെ കൈ പിടിച്ചു വേണ്ട പറഞ്ഞു. ഞാൻ എന്താ ചോദിച്ചപ്പോ ചാരുവിനെ മറുപടി കേട്ട് എനിക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു. എന്റെ കാര്യത്തിലൊരു തീരുമാനം ആയി.
വേറൊന്നുമല്ല വരുന്ന വഴിക്കു അവര് പ്രിയയെ കണ്ടിരുന്നു. ആമിയുടെ മുഖം കണ്ടപ്പോ അവള് കളിയാക്കിയെന്നു. ഫ്രിഡ്ജിനടിച്ചതാണെന്നു പറഞ്ഞിട്ട് വിശ്വസിച്ചില്ല. മാത്രം അല്ല കൂടെ ഉണ്ടായിരുന്ന ആൾക്കാരും അവളെ കളിയാക്കിയെന്നു. അതിന്റെ ദേഷ്യത്തിലാ. ഏതു സമയത്താണാവോ എനിക്ക് അവളെ പേടിപ്പിക്കാൻ തോന്നിയെ.
ഞാൻ മെല്ലെ ആമിയുടെ അടുത്തേക്ക് പോയി. അപ്പൊ അവള് അവിടുന്ന് മാറിപ്പോയി. ഉച്ചവരെ എന്നേ മൈൻഡ് ആക്കിയില്ല. ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ പോവുമ്പോ മെല്ലെ ആരും കാണാതെ വീർത്ത കവിളിൽ ഒരുമ്മയങ്ങു കൊടുത്തു. അപ്പൊ പെണ്ണിന്റെ മുഖം ഒന്ന് കാണണം. അങ്ങനെ എങ്ങനൊക്കെയോ ആ പിണക്കം ഞാൻ തീർത്തു.
പിന്നെ അവളിപ്പോ ടിഫ്ഫിൻ സർവിസ് ഒക്കെ നിർത്തി. അവളെ കഷ്ട്ടപ്പെടുത്താൻ എനിക്ക് താല്പര്യമില്ലാത്ത കാരണം ഞാൻ നിർബന്ധിച്ചു നിർത്തിച്ചതാ. ഞാനും കൂടി ഇപ്പൊ അവളെ കൂടെ കൂടി ആ ഓർഫനേജിലേക്കു പൈസ അയക്കും, ഇടയ്ക്കു ഞങ്ങളെ മറ്റുള്ള ഫ്രണ്ട്സും. അതിനാണല്ലോ അവള് കഷ്ട്ടപ്പെട്ടതൊക്കെ.
@@@@@@@@@@@@@@@@@@@@@@@
ദിവസങ്ങൾ ഇങ്ങനെ പോയിക്കൊണ്ടിരുന്നു. ഒരു ഭർത്താവെന്താണെന്നും എങ്ങനെ ആണെന്നും ഞാൻ മനസ്സിലാക്കി. ഷെസിനും ഷാദും തമ്മിൽ ആകാശവും ഭൂമിയും പോലെ വെത്യാസം ഉണ്ടായിരുന്നു. ഷെസിൻ എന്റെ കണ്ണ് നിറയ്ക്കാൻ കാരണങ്ങൾ കണ്ടെത്തിയപ്പോ ഷാദ് എന്റെ പുഞ്ചിരി നിലനിർത്താൻ കാരണങ്ങൾ ഉണ്ടാക്കി.
''എന്താടീ ഇങ്ങനെ കിടക്കുന്നെ, ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ഡ്രസ്സ് വരെ മാറി ഇല്ലല്ലോ. വരുമ്പോ തന്നെ ഞാൻ ശ്രദ്ധിച്ചു മുഖം വല്ലാതെ ഇരിക്കുന്നെ.'' ഷാദ് ചോദിച്ചു.
''ഒന്നുമില്ല, സാധാരണ വരുന്ന വയറു വേദന തന്നെ.. ഞാൻ ചായ എടുക്കാം.'' എന്നും പറഞ്ഞു ഞാൻ എണീക്കാൻ പോയി.
''വേണ്ടാ, നീ കിടന്നോ. ചായക്ക് ഞാൻ വച്ചിട്ടുണ്ട്.'' എന്നും പറഞ്ഞു ഷാദ് പോയി. ഞാൻ മെല്ലെ കണ്ണടച്ച് കിടന്നു..
വയറിൽ എന്തോ തണുപ്പ് തോന്നിയപ്പോ കണ്ണ് തുറന്നു നോക്കി. വിചാരിച്ച പോലെ തന്നെ ഷാദ് ആയിരുന്നു.
''കണ്ണടച്ച് കിടന്നോ.'' ഷാദ് പറഞ്ഞു. ഞാൻ മെല്ലെ അവനോടു ചേർന്ന് കിടന്നു. ഇങ്ങനെ ആണ് ഷാദ്. ഞാൻ ഉറങ്ങുന്ന വരെ എന്റെ വയറു തടവിത്തരും. പിന്നെ നടുവിന് ചൂട് പിടിച്ചു തരും. എന്റെ ഡെലിവറി സിസ്സേറിയൻ ആയ കാരണം പീരിയഡ്സ് ആവുമ്പൊ നടു വേദന വരും. അത് മാറാൻ ആണ് ചൂട് പിടിക്കുന്നെ.
പിന്നെ ആദ്യത്തെ രണ്ടു ദിവസവും എന്നേ കിച്ചണിൽ കേറാൻ വിടില്ല. ഐസ് ക്രീമും ചോക്കലേറ്റും കൊണ്ട് ഫ്രിഡ്ജ് നിറയ്ക്കും. എനിക്ക് പിരിയഡ്സ് ആവുമ്പൊ രാത്രി എണീറ്റ് ഇത് കഴിക്കൽ തന്നെ ആണ് പണി. എല്ലാം കൊണ്ടും ഷാദ് എന്നേ സ്നേഹം കൊണ്ട് മൂടും.
ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കിയപ്പോ ഷാദ് കണ്ണടച്ച് കിടക്കുന്നു. കൈ കൊണ്ട് ഇപ്പോഴും എന്റെ വയറിൽ തടവിത്തരുന്നു. സത്യം പറഞ്ഞാൽ അത് വല്ലാത്ത ഒരു ആശ്വാസം ആണ്. ഞാൻ പതുക്കെ അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു. അപ്പൊ അവൻ കണ്ണുതുറക്കാതെ തന്നെ ഒന്ന് പുഞ്ചിരിച്ചു എന്നേ കൂടുതൽ ചേർത്ത് പിടിച്ചു.
പിറ്റേന്ന് വെള്ളിയാഴ്ച്ച ആയതു കാരണം എണീക്കാൻ ലേറ്റ് ആയി. ഞാൻ എണീക്കുമ്പോ ഷാദ് കിച്ചണിൽ ആയിരുന്നു. ബാത്റൂമിൽ പോയി വന്നപ്പോ ബ്രേക്ക്ഫാസ്റ്റും കൊണ്ട് ആള് റൂമിൽ റെഡി ആണ്.
ഉച്ചയ്ക്ക് എല്ലാരും കൂടി പുറത്തിറങ്ങി. അമാനിക്ക വന്നിരുന്നു. ബാക്കി ആരും ഇല്ല. ഞാനും ഷാദും ചാരുവും സച്ചുവേട്ടനും പ്രവീണേട്ടനും പ്രിയയും അമാനിക്കയും കൂടി പാർക്കിലേക്ക് പോയി. അവിടെ ഓരോരുത്തരെ വായും നോക്കി ഇരിക്കുമ്പോളാ ആരോ എനിക്ക് നേരെ ഐസ് ക്രീം നീട്ടിയെ.
ഷാദ് ആവുമെന്ന് കരുതി നോക്കിയപ്പോ അമാനിക്ക. മുഖത്തൊരു കള്ളചിരിയും ഉണ്ട്. പിന്നിൽ മറ്റുള്ളവരും ഉണ്ട്. ഞാൻ നോക്കിയപ്പോ എല്ലാരും എങ്ങോട്ടൊക്കെയോ നോക്കി നിക്കാണ്.
അപ്പൊ എന്തോ കാര്യം സാധിക്കാനുള്ള വരവാണ്. ഞാൻ തിരിച്ചും ഒരു നല്ല ചിരി കൊടുത്തിട്ടു ഐസ് ക്രീം വാങ്ങി.
''അതെ, ആമീ നിനക്ക് സുഖമല്ലേ..'' അമാനിക്ക.
''അതേല്ലോ..'' ഞാൻ പറഞ്ഞു.
''പിന്നെ എന്തൊക്ക ഉണ്ട് വിശേഷങ്ങൾ.'' അമാനിക്ക.
''നല്ല വിശേഷങ്ങൾ.'' ഞാൻ പറഞ്ഞു.
''നീ വല്ലാതെ മെലിഞ്ഞു പോയല്ലോ. ഫുഡ് ഒന്നും ശെരിക്കു കഴിക്കുന്നില്ലേ." അമാനിക്ക.
''ഉണ്ടല്ലോ, നല്ലോണം കഴിക്കുന്നുണ്ട്.'' ഞാൻ പറഞ്ഞു.
''എന്നാ ഈ ഷാദ് മോളെ കുറെ ജോലി ചെയ്യിക്കുന്നുണ്ടാവും അല്ലെ. മോൾക് ഫുൾ ടൈം ജോലി ആണോ.'' എന്നും ചോദിച്ചു അമാനിക്ക ഷാദിനെ നോക്കുന്നത് ഞാൻ ഇടംകണ്ണിട്ടു നോക്കിയപ്പോ കണ്ടു.
ഷാദ് ആണെങ്കിൽ പല്ലു കടിച്ചിട്ടു അമാനിക്കാനേ നോക്കീട്ടു ഇങ്ങോട്ടു വാ തരാം എന്നൊക്കെ പറയുന്നുണ്ട്. ഇക്കയാണെങ്കിൽ വെറുതെ പറഞ്ഞതാ എന്ന രീതിയിൽ കൈ കൊണ്ടും മുഖം കൊണ്ടുമൊക്കെ ആക്ഷൻ കാണിക്കുന്നു. ഞാൻ നോക്കുന്നു എന്ന് കണ്ടതും രണ്ടാളും ഡീസെന്റായി.
''നിനക്ക് കുറച്ചു റസ്റ്റ് ഒക്കെ വേണ്ടേ ആമീ..'' അമാനിക്ക.
''കുറെ നേരം ആയല്ലോ തുടങ്ങീട്ട്. കാര്യം പറ മോനെ.. ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കേണ്ട. നിങ്ങക്കെന്താ പറയാനുള്ളത്.'' ഞാൻ ചോദിച്ചു.
''എനിക്ക് എന്തോ പറയാനുണ്ടെന്ന് നിനക്കെങ്ങനെ മനസ്സിലായി.'' അമാനിക്ക ചോദിച്ചു.
"കാള വാല് പോകുമ്പോൾ അറീലെ അത് ഇൻഡിക്കേറ്റർ ഇടാനല്ല എന്ന്.'' ഞാൻ പറഞ്ഞപ്പോ എല്ലാരും ഒന്ന് ചിരിച്ചു.
''കാര്യം പറ അമാനിക്കാ.'' ഞാൻ പറഞ്ഞു.
''അതില്ലേ... അത് പിന്നെ ഉണ്ടല്ലോ...'' അമാനിക്ക പിന്നേം പിന്നേം ഉരുണ്ടു കളിക്കാ.
''കാര്യം പറയുന്നുണ്ടേൽ പറ ഇക്കാ.. ഇല്ലെങ്ങി ഞാൻ പോവാ.'' എന്നും പറഞു ഞാൻ എണീക്കാൻ പോയി. അപ്പൊ ഷാദ് എന്റെ അടുത്ത് വന്നിട്ട് എന്റെ രണ്ടു കയ്യും പിടിച്ചു വച്ചു.
''അടുത്ത മാസം ശാഫിയുടെയും റാഫിയുടെയും കല്യാണം ആണെന്ന് നിനക്കറിയാലോ. അതോണ്ട് നീ നാട്ടിലേക്ക് വരണം. എല്ലാർക്കും നിന്നെ കാണണം. എല്ലാരും നിന്നെ കാത്തിരിക്കയാണ്. ഇതാണ് അമാനിക്കക്ക് പറയാനുള്ളത്.'' ആദ്യം ഒന്ന് ഷോക്കായെങ്കിലും ഞാൻ പെട്ടെന്ന് തന്നെ ഷാദിനെയും അമാനിക്കാനെയും നോക്കി, പിന്നെ എന്റെ കയ്യിലേക്കും ഷാദിൻറെ മുഖത്തേക്കും.
''അത് പിന്നെ പറഞ്ഞു കഴിഞ്ഞാൽ നീ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് അറിയാലോ,അതാ..'' എന്ന നിഷ്ക്കളങ്കമായ ഷാദിൻറെ ഡയലോഗിൽ ഞാൻ ഒന്ന് ചിരിച്ചു പോയി.
''അതാ ആമി ചിരിച്ചു. അപ്പൊ അവള് സമ്മതിച്ചു.'' എന്നും പറഞ്ഞു എല്ലാരും കൈമുട്ടി ചിരിച്ചു.
''ആര് പറഞ്ഞു, ഇനി നാട്ടിലേക്കില്ല. പ്രത്ത്യേകിച്ചു നമ്മളെ വീട്ടിലേക്കു. എന്നേ മനസ്സിലാക്കാതിരുന്നവരെ എനിക്ക് ഇനി കാണണ്ട.'' എന്നും പറഞ്ഞു ഞാൻ എണീറ്റ് നടന്നു.
അപ്പൊ ഷാദ് എന്റെ പിന്നാലെ വന്നു. എത്ര പറഞ്ഞിട്ടും ഞാൻ നോ തന്നെ പറഞ്ഞു. പിന്നെ മടുത്തപ്പോ അമാനിക്ക പോയി. ബാക്കിയുള്ളവരും പറയുന്നുണ്ട്.
പിന്നെ ഡെയിലി ഗുളിക കഴിക്കുന്ന പോലെ അമാനിക്ക അക്കുക ശാമിക്ക സന ആഫിക്ക റാഫി ഷാഫി ഒക്കെ മാറി മാറി വിളിക്കും. അപ്പൊ ഞാൻ ഫോൺ സ്വിച്ചോഫ്ഫാക്കും. അപ്പൊ ഷാദിന്റെയും ഞങ്ങളെ ഫ്രണ്ട്സിന്റെയും ഫോണിൽ വിളിക്കും. പിന്നെ ഫ്രണ്ട്സിന്റെ ഷാദിന്റെം ഉപദേശം വേറെ.
നിരന്തരമായ നിർബന്ധങ്ങൾക്കും സംവാദങ്ങൾക്കുമൊടുവിൽ ഞാൻ നാട്ടിലേക്ക് പോവാൻ സമ്മതിച്ചു. ഇപ്പൊ ധാ ഫ്ലയിറ്റിൽ ആണുള്ളത്.
എന്റെ അടുത്തുണ്ടാവേണ്ട മഹാനെ നോക്കുകായിരിക്കുമല്ലേ. നോക്കണ്ട, ഷാദ് ഇല്ല. അലവലാതി ടിക്കെട്ടൊക്കെ എടുത്തു പർച്ചേസും കഴിഞ്ഞു നിക്കുമ്പോളാ പറയുന്നേ, ഡ്രാക്കുളയുടെ പാസ്പോര്ട്ട് എക്സ്പയറി ആയെന്നു.
എനിക്കാകെ സങ്കടം വന്നു. ഞാൻ പോവില്ല പറഞ്ഞതാ അപ്പൊ ഒരാഴ്ച കൊണ്ട് അങ്ങോട്ട് വന്നിരിക്കും എന്നും പറഞ്ഞു പ്രോമിസ് ചെയ്തു. അങ്ങനെ വന്നിട്ടെന്താ, കല്യാണത്തിന് ഇനി ആകെ നാല് ദിവസമല്ലേ ഉള്ളൂ. അമാനിക്കയും അഫിക്കയും അക്കൂക്കയും കഴിഞ്ഞ ആഴ്ച പോയി. ഞാൻ ഷാദിൻറെ കൂടെ എത്തുമല്ലോ എന്ന് വിചാരിച്ചാണ് അവരൊക്കെ പോയത്. ഇപ്പൊ ഞാൻ ആരായി... ആ അതെന്നെ..
ഫ്ലയിറ്റിൽ കേറി ഇരിക്കാൻ തുടങ്ങീട്ട് കുറച്ചു സമയം ആയി. അടുത്ത സീറ്റിലെ ആളെത്തീട്ടില്ല. രണ്ടു മിനിട്ടു കഴിഞ്ഞതും ഒരു ''എക്സ്ക്യൂസ് മി'' കേട്ട് ഞാൻ അങ്ങോട്ടേക്ക് നോക്കി.
യാ റബ്ബീ നോക്കണ്ടായിരുന്നു എന്ന് തോന്നിപ്പോയി.
യാ റബ്ബീ നോക്കണ്ടാ തോന്നിപ്പോയി. ഒരു ആടാറു മൊഞ്ചൻ. ഒരു 35-38 ഒക്കെ പ്രായം തോന്. അടിപൊളി ഡ്രസിങ് ഒക്കെ ആയിട്ട് കാണാൻ നല്ല ജെന്റിൽമാൻ. ഉള്ളിലെ കോഴി സടകുടഞ്ഞു എഴുന്നേറ്റു.
പക്ഷെ ഷാദിന്റെ കലിപ്പ് മുഖം ഓർത്തതും ആ കോഴിയെ ഞാൻ പൊരിച്ചു പട്ടിക്കിട്ടു കൊടുത്തു. എന്നിട്ടു അയാളെ എന്താ എന്ന രീതിയിൽ നോക്കി.
''ദാറ്റ്സ് മൈ സീറ്റ്.'' അയാൾ പറഞ്ഞു.
''ഓ സോറി. ഞാൻ മാറിത്തരാം.'' എന്നും പറഞ്ഞു എഴുനേറ്റു മാറി നിന്നു. അയാള് വിൻഡോ സീറ്റിൽ ഇരുന്നു. ഞാൻ ആദ്യത്തെ സീറ്റിൽ ഇരുന്നു നടുക്ക് വല്ല സ്ത്രീകളും വന്നു ഇരിക്കാൻ പ്രാർത്ഥിച്ചു.
പക്ഷെ എന്റെ പ്രാർത്ഥന പടച്ചോൻ കേട്ടില്ല. എന്നാൽ കേക്കേം ചെയ്തു. ഞങ്ങളെ നടുക്ക് ആരും വന്നിരുന്നില്ല. ഫ്ലയിട്ടു പുറപ്പെടാൻ നേരം ഞാൻ ഷാദിനെ വിളിച്ചു സംസാരിച്ചു. ആളാകെ അപ്സെറ്റ് ആണ്. ഒരുമിച്ചു നാട്ടിൽ പോയി അടിച്ചു പൊളിക്കാൻ കരുതിയതാ. ഇപ്പൊ കല്യാണത്തിന് കൂടി വരാൻ പറ്റാത്ത പോലെ ആയി.
ഫ്ളയിട്ട് പൊങ്ങി, മൂന്ന് വർഷത്തിന് ശേഷം ഞാൻ വീണ്ടും നാട്ടിലേക്ക്. പഴയ ഓരോ കാര്യങ്ങളും ഓർമ്മ വരാൻ തുടങ്ങിയതും കണ്ണ് നിറയുമെന്ന അവസ്ഥയായി.
അപ്പൊ ഷാദിന്റെ വാക്കുകൾ ഓർമ്മ വന്നു ''നിന്റെ കണ്ണ് നിറഞ്ഞാൽ അതെന്റെ പരാജയം ആണ് എന്ന്.'' അങ്ങനെ ഷാദിനെ തോൽപ്പിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് കണ്ണീരിനെ ഒക്കെ പുറംകാൽ കൊണ്ടു ചവിട്ടി ഓടിച്ചു അവന്റെ ഫോട്ടോസും നോക്കി ഇരുന്നു.
ഇടയ്ക്കു ഒന്ന് കണ്ണ് അപ്പുറത്തേക്ക് പോയപ്പോളാണ് അടുത്തിരുന്ന ജെന്റിൽമാൻ മഹാ കൊഴിയാണെന്നു മനസ്സിലായെ. കാരണം അങ്ങേരെ നോട്ടം മുഴുവൻ ഇങ്ങോട്ടാണ്. ഞാൻ നോക്കുന്നത് കണ്ടതും എന്നെ നോക്കി ഒന്ന് ഇളിച്ചു കാട്ടി.
''ഹായ്, ഞാൻ നാഷിദ്, നാശി എന്ന് വിളിക്കും.'' അവൻ പറഞ്ഞു.
ആര് വിളിക്കും എന്ന് ചോദിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതികം സംസാരിക്കാൻ താല്പര്യം ഇല്ലാത്ത കാരണം അത് ഞാൻ നാലായി മടക്കി വച്ച് ജസ്റ്റ് ഒന്ന് പുഞ്ചിരിച്ചു.
''ഞാൻ അംന.''
പിന്നെ അങ്ങോട്ട് പരിചയപ്പെടലിന്റെ പൂരം ആയിരുന്നു. ഞാൻ ജോലി ചെയ്യുന്നത് പറഞ്ഞു. ബാക്കി ഒന്നും പറയാൻ സമ്മതിച്ചില്ല. ഫുൾ ഇങ്ങോട്ടു അറ്റാക് ആയിരുന്നു. അവന് ദുബായിൽ ബിസിനെസ്സ് ആണ്. കല്യാണം കഴിഞ്ഞു ഒരു മോളുണ്ട്. ഭാര്യയുമായി ഒത്തു പോവാൻ സാധിക്കാത്ത കാരണം ഡിവോയ്സിന്റെ വക്കിൽ ആണ്.. മോൾ അവളെ കൂടെ ആണ്. അടുത്ത് തന്നെ ഡിവോയ്സ് ചെയ്തു മറ്റൊരു കല്യാണം കഴിച്ചിട്ട് മോളെ കൂടെ കൂട്ടണം. അത് പറഞ്ഞപ്പോ എന്നെ നോക്കിയോ എന്നൊരു സംശയം.
തലയിലാവാൻ ചാൻസ് ഉള്ള കാരണം ഷാദിന്റെ കാര്യം പറയാൻ പോയതും എയർഹോസ്റ്റസ് ഫുഡ്ഡും കൊണ്ട് വന്നു. ഞാൻ വേഗം അതിൽ അറ്റാക് തുടങ്ങി. ആള് വലിയ കുഴപ്പം ഇല്ല, പക്ഷെ തള്ളിസ്റ് ആണ്. റബ്ബേ തള്ള് കേട്ടാൽ പെറ്റ തള്ള സഹിക്കൂല. അമ്മാതിരി പൊങ്ങച്ചം ആണ്. പൈസയുടെ ഇച്ചിരി അഹങ്കാരം കൂടി ഉണ്ടൊന്നൊരു സംശയം. പിന്നെ ഇടയ്ക്കിടെ എന്റെ ഉമ്മ എന്റെ ഉമ്മ എന്നും കേൾക്കുന്നുണ്ട്.
നമ്മളെ അതൊന്നും ബാധിക്കാത്ത കാരണം ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല. ഫുഡ് കഴിച്ചു കഴിഞ്ഞു വീണ്ടും സംസാരം തുടങ്ങിയപ്പോ ഇവനാണോ തള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്ന് പോലും ഞാൻ സംശയിച്ചു പോയി. ഇറങ്ങുന്നവരെ ആ ജന്തുവിന്റെ തള്ളും സഹിച്ചു ഇരിക്കേണ്ടി വന്നു.
കൂടുതലും അവന്റെ ഉമ്മാനെ പറ്റിയും ഓഫീസിൽ അവൻ എങ്ങനെ എല്ലാരേയും നിലക്ക് നിറുത്തുന്നു എന്നൊക്കെ ആണ് പറഞ്ഞത്. പിന്നെ ഭാര്യയെ എങ്ങനൊക്കെ അവൻ നിലക്ക് നിർത്താൻ നോക്കി എന്നും. ഉമ്മയും അവളുമായി ഒത്തു പോവുന്നില്ല. ഉമ്മ പറയുന്നതാണ് അവനു വേദവാക്യം. എനിക്ക് ഇതൊക്കെ കേട്ടപ്പോ എന്റെ കാര്യമാണ് ഓർമ്മ വന്നത്. അവനോടു എന്തേലും പറയാഞ്ഞാലോ വിചാരിച്ചു.. പക്ഷെ പിന്നെ എന്തോ മൗനം പാലിക്കാനാണ് തോന്നിയത്.
ഫളയിട്ടു ലാൻഡ് ചെയ്തതും ഞാൻ ഇറങ്ങി ഓടി എന്ന് വേണേൽ പറയാം. ലഗേജ് ഒക്കെ എടുത്തു ഇറങ്ങിയപ്പോ മുന്നിൽ തന്നെ അക്കൂക്കയും അഫിക്കയും ഉണ്ടായിരുന്നു. അവരുടെ കൂടെ കാറിൽ കേറിയത് മുതൽ ഞാൻ ആ തള്ളിസ്റ്റിനെ പറ്റി പറഞ്ഞോണ്ട് നിന്നു. അവനോടു പറഞ്ഞു തീർക്കാൻ പറ്റാത്ത ദേഷ്യം ഒക്കെ ഇവരോട് തീർത്തു.
പിന്നെ ഫോൺ എടുത്തു ഷാദിനെ വിളിച്ചു ആദ്യം എടുത്തില്ല, പിന്നെ തിരിച്ചു വിളിച്ചു.
''ഹലോ എവിടെ ആയിരുന്നു.'' ഞാൻ ചോദിച്ചു.
''അത് കുറച്ചു ജോലി ഉണ്ടായിരുന്നു. ഫോൺ സൈലന്റ് ആയോണ്ട് കണ്ടില്ല. എങ്ങനെ ഉണ്ടായിരുന്നു യാത്ര.'' ഷാദ്.
''ഒന്നും പറയണ്ട മോനെ, നല്ല അടിപൊളി തള്ളിസ്റ്റിനെ ആണ് അടുത്ത് കിട്ടിയേ. അത് കൊണ്ട് എത്തുന്നത് വരെ സമയം പോയത് അറിഞ്ഞില്ല.'' എന്നും പറഞ്ഞു ആ തള്ളിസ്റ്റിനെ പറ്റി എല്ലാം പറഞ്ഞു കൊടുത്തു. കേട്ടപ്പോ തൊട്ടു ഷാദ് പൂരച്ചിരിയാണ്.
''ചിരിക്കു നല്ലോണം കൊരങ്ങൻ. ഷാദിനെ കൊണ്ടല്ലെ, ഇയാളുണ്ടാരുന്നേൽ ഇങ്ങനെ പറ്റോ.'' ഞാൻ കുറച്ചു സെന്റി അങ്ങ് വാരി വിതറി.
''ഓ മുഖം വീർപ്പിക്കണ്ട. ഞാൻ നോക്കുന്നുണ്ട് കല്യാണത്തിന് എത്താൻ, പക്ഷെ നടക്കൊന്നു അറിയില്ല. മിനിമം വൺ വീക്ക് വേണമെന്ന പറയുന്നേ.'' ഷാദ് നിരാശയോടെ പറഞ്ഞു. അതിലും നിരാശ എനിക്കായിരുന്നു. അവന്റെ കയ്യും പിടിച്ചു എല്ലാരുടെയും മുന്നിൽ അഹങ്കാരത്തോടെ നിക്കണമെന്നു കരുതിയതാ. ആഹ് പോട്ടെ, നോക്കാം.
''കുഴപ്പമില്ല ഷാദ്, വേഗം വരാൻ നോക്ക്. മിസ് യൂ..'' എന്ന് പറഞ്ഞതും ഇവിടെ രണ്ടെണ്ണം ഓ ഓ എന്നൊക്കെ പറയ്യുന്നുണ്ട്.
''മിസ് യൂ ടൂ. പിന്നെ ഞാൻ വന്നിട്ട് എന്റെ വീട്ടിലേക്കു പോവാം,ഓക്കേ.'' ഷാദ്.
''ആഹ് ഓക്കേ.'' ഞാൻ പറഞ്ഞു.
''എന്നാ നീ എല്ലാവരുടെ കൂടെയും എൻജോയ് ചെയ്യ്. ഞാൻ ഫ്രീ ആവുമ്പൊ വിളിക്കാം.'' ഷാദ്.
''ഷാദ് എനിക്ക് പേടി ആവുന്നു. എല്ലാരും എങ്ങനെ ആവും റിയാക്ട് ചെയ്യാ.'' ഞാൻ പേടിയോടെ പറഞ്ഞു.
''എന്തിനു പേടിക്കണം.. ആരുടെ മുന്നിലും പേടിച്ചു നിക്കരുത്. ഒരിക്കെ പേടിച്ചാൽ പിന്നെ മരണം വരെ അത് കൂടെ കാണും. അവിടെ വീട്ടിൽ കുത്തി നോവിക്കാൻ ഒത്തിരി പേരുണ്ടാവും. പക്ഷെ അതിലും കൂടുതൽ ആൾക്കാർ ചേർത്ത് പിടിക്കാനും ഉണ്ടാവും. നമ്മളെ വേദനിപ്പിക്കാൻ നോക്കുന്നവരോട് കണ്ണീർ കൊണ്ടല്ല പുഞ്ചിരി കൊണ്ട് വേണം മറുപടി പറയാൻ. അതാണ് അവർക്കുള്ള ശിക്ഷ, കേട്ടല്ലോ..'' ഷാദിന്റെ വാക്കുകൾ എനിക്ക് പുതിയൊരു ഊർജം തന്നു.
''ഹ്മ്മ് കേട്ടു, താങ്ക്സ്.'' ഞാൻ പറഞ്ഞു.
''ഓ അത് കൊണ്ട് പോയി നീ ഉപ്പിലിട്ടു വെച്ചു നിന്റെ ഇക്കാക്കമാർക്കു കൊടുത്തോ. എന്നിട്ടു എനിക്കുള്ളത് താ..'' ഷാദ് പറഞ്ഞു.
''ഒന്നു പോയെ, ഇവിടെ അക്കൂക്കയും അഫിക്കയും ഉണ്ട്.'' ഞാൻ മെല്ലെ പറഞ്ഞു.
''അത് കുഴപ്പമില്ല, നീ വേഗം തന്നെ. അല്ലെങ്കിലേ ഒരുശാറില്ല.'' ഷാദ് പറഞ്ഞു.
''എനിക്കൊന്നും വയ്യ.'' ഞാൻ പറഞ്ഞു.
''ഓ ഒന്നു കൊടുത്തു തീർക്കെടീ, അല്ലെങ്കി അവനീ അടുത്ത കാലത്തൊന്നും ഫോൺ വെക്കില്ല.'' അക്കൂക്കയാണ്.
''ആഹ് കേട്ടല്ലോ അതാണ് നമ്മളെ അളിയൻസ്. നീ സ്പീക്കറിൽ ഇട്ടേ.'' ഷാദ് ഫോണിലൂടെ പറഞ്ഞു.
''അതെ അളിയന്മാരെ എന്റെ മുത്തിനെ നല്ലോണം നോക്കണം കേട്ടല്ലോ. അവളെ വിഷമിപ്പിച്ചാൽ ഞാനൊരു വരവങ്ങോട്ടു വരും, അറിയാല്ലോ.'' ഷാദ് പറയുന്ന കേട്ടു ഞാൻ വായും തുറന്നു ഇരുന്നു പോയി.
''ഓ ഉത്തരവ് പ്രഭോ. അടിയങ്ങള് രാജാവ് പറയുന്ന പോലെ ചെയ്തോളാവേ''. അക്കൂക്കയും അഫിക്കയും ഒരുമിച്ചു പറഞ്ഞു.
''ആഹ് ചെയ്താൽ നിങ്ങക്ക് കൊള്ളാം. ഇനി രണ്ടു പേരും ഒന്നു ചെവി പൊതി പിടിച്ചേ.'' ഷാദ് പറഞ്ഞു.
''ഞാൻ ഡ്രൈവ് ചെയ്യുവാടാ..'' അഫിക്ക പറഞ്ഞു.
''ആഹ് അത് ആമി പൊത്തിക്കോളും.'' ഷാദ് പറഞ്ഞു.
''ഒന്നു പോയെ, ഞാനൊന്നും തരൂല.'' ഞാൻ പറഞ്ഞു.
''ഡീ മര്യാദക്ക് തന്നോ. എന്റെ സ്വഭാവം മാറ്റരുത്.'' ഷാദ് കലിപ്പായി.
''ചെ കൊരങ്ങാ, ഫോൺ സ്പീക്കറിലാ.'' ഞാൻ പറഞ്ഞു.
''അതിനെന്താ മുത്തേ, കൂടെ നമ്മളെ ചങ്കുകളല്ലേ ഉള്ളെ''. ഷാദ് ചിരിച്ചോണ്ട് പറഞ്ഞു.
''പോയെ എനിക്കെങ്ങും വയ്യ. ഞാൻ വെക്കാൻ പോവാ.'' ഞാൻ പറഞ്ഞു.
''ടീ നീ എങ്ങാനും കട്ട് ചെയ്താ, അപ്പൊ ബാക്കി.'' ഷാദ് പറഞ്ഞു.
''ഓ ഇത് വലിയ കഷ്ട്ടം ആയല്ലോ. നിനക്ക് ഉമ്മയല്ലേ വേണ്ടൂ, ഇന്നാ പിടിച്ചോ.. ഉമ്മ ഉമ്മ ഉമ്മ.'' അഫിക്ക ഫോൺ വാങ്ങി പറഞ്ഞു. ഞാനും അക്കൂക്കയും ചിരിക്കാൻ തുടങ്ങി.
''പ്പ വൃത്തിക്കെട്ടവനെ, ഈ ഉമ്മ കൊണ്ടുപോയി നിന്റെ കെൻസക്ക് കൊടുക്കെടാ തെണ്ടീ..'' എന്നും പറഞ്ഞു ഷാദ് ഫോൺ വച്ചു. ഞങ്ങള് കുറെ ചിരിച്ചു.
''അംനൂ എപ്പോളും ഇങ്ങനെ ചിരിക്കണം കേട്ടല്ലോ.'' അക്കൂക്ക കണ്ണാടിയിലൂടെ നോക്കീട്ടു പറഞ്ഞു.
''പിന്നെ ചിരിക്കാതെ, ഇനി കരഞ്ഞാൽ ഷാദ് എന്നെ പഞ്ഞിക്കിടും.'' ഞാൻ പറഞ്ഞു.
പിന്നെ വാട്സാപ്പിൽ കേറി ഷാദിന് ഒരു ലോഡ് കിസ്സിങ് സ്മൈലി അയച്ചു കൊടുത്തു. അതിനു ആ കോന്തൻ ഒരു പത്തു ലോഡ് പുച്ഛം റിപ്ലൈ തന്നു. പിന്നെ ഫോൺ മാറ്റി വച്ച് അവരോടു കത്തി അടിച്ചിരുന്നു.
റാഫിയും ഷാഫിയും ഇരട്ടകളെ തന്നെ ആണ് കെട്ടുന്നത് സഫ, മർവ. അവരെ പോലെ തന്നെ കാണാൻ ഒരു സാമ്യതയും ഇല്ല ഇവരും. എനിക്ക് അക്കൂക്ക ഫോട്ടോ കാണിച്ചു തന്നു.
സംസാരിച്ചു വീട്ടിലെത്തി. മുറ്റത്തു കുറെ കുട്ടിപ്പട്ടാളങ്ങൾ കളിക്കുന്നു. ഞങ്ങളെ കാറ് വന്നതും അംനുത്ത വന്നു എന്നും അലറി അകത്തേക്ക് ഓടി. ഞാൻ ഇറങ്ങിയപ്പോളേക്കും എല്ലാരും പുറത്തു എത്തിയിരുന്നു. ഒരു തരം പേടി മനസ്സിൽ കൂടി. മുന്നോട്ടു നടക്കാൻ കഴിയാത്ത അവസ്ഥ.
അപ്പൊ അക്കൂക്ക വന്നു എന്റെ തോളിലൂടെ കയ്യിട്ടു. ഞാൻ ഇക്കാന്റെ മുഖത്ത് നോക്കി ഒന്നു പുഞ്ചിരിച്ചിട്ടു മുന്നോട്ടു നടന്നു. എല്ലാരും എന്നെ നോക്കുന്നുണ്ട്, പലരുടെയും കണ്ണുകൾ സ്നേഹം കാരണം നിറഞ്ഞിട്ടുണ്ട്, ചിലരുടെ കണ്ണിൽ സഹതാപം ആണ്. അതിനിടയിലും ഞാൻ കണ്ടു പുച്ഛവും അസൂയയും ദേഷ്യവും നിറഞ്ഞ രണ്ടു കണ്ണുകൾ, ആരാണെന്നു പിന്നെ പറയാം.
''മോളെ നൂനൂ.'' എന്നും പറഞ്ഞു ഉമ്മ വന്നെന്നെ കെട്ടിപിടിച്ചു കരഞ്ഞു. പിന്നാലെ ഉപ്പയും വന്നു. ആ കണ്ണിൽ മുന്നത്തെ പോലെ വെറുപ്പില്ല പകരം സ്നേഹം മാത്രം.
''ഞങ്ങളോട് വെറുപ്പാണോ മോളെ..'' ഉപ്പയാണ്.
''ഏയ് എനിക്കാരോടും വെറുപ്പില്ല ഉപ്പ. എന്നോടായിരുന്നില്ലേ എല്ലാർക്കും...'' പറഞ്ഞു മുഴുവിക്കും മുന്നേ ഉപ്പ എന്റെ വാ പൊത്തി.
''ക്ഷമിക്കു മോളെ, ഉപ്പ പറഞ്ഞ എനിക്ക് എതിർ വാക്കില്ല എന്ന് നിനക്കറിയാലോ.'' ഉപ്പ പറഞ്ഞു.
''ഇല്ല ഉപ്പ എനിക്ക് സങ്കടവും ദേഷ്യവുമൊക്കെ ഉണ്ടായിരുന്നു ഇപ്പൊ ഇല്ല.'' ഞാൻ പറഞ്ഞു.
''ഓ മതി സെന്റി അടിച്ചേ. ഇനി ആരും ഒന്നും പറയണ്ട. അവള് അകത്തേക്ക് കേറട്ടെ.'' പറഞ്ഞത് വേറാരും അല്ല നമ്മളെ മൂത്താപ്പ അബൂക്കയാണ്. അടുത്ത് തന്നെ ആയിഷമ്മായിയും ആബി എളാപ്പയും ഒക്കെ ഉണ്ട്. പിന്നെ ബാക്കി ഇക്കാക്കമാരും അവരെ ബീവിമാരും എല്ലാരും ഉണ്ട്.
രണ്ടുപേരൊഴിച്, അമീർക്കയും ഉപ്പാപ്പയും. എന്നെ നേരെ കൊണ്ടുപോയത് ഉപ്പാപ്പന്റെ അടുത്താണ്. ആൾക്കിപ്പോ എണീറ്റ് നടക്കാനൊന്നും വയ്യ. എന്നോട് കുറെ മാപ്പൊക്കെ പറഞ്ഞു. എല്ലാം ഷെസിന്റെ വാക്കു കേട്ടത് കൊണ്ടാണെന്നും എന്റെ കുട്ടീനെ ഞാൻ വിശ്വസിച്ചില്ലല്ലോ എന്നും പറഞ്ഞു സെന്റിയോട് സെന്റി. അവസാനം ആ നരച്ച വെള്ള താടി പിടിച്ചൊരു വലി വലിച്ചപ്പോ സെന്റി നിർത്തി ആള് കലിപ്പായി. പിന്നെ കുറെ സംസാരിച്ചു.
പിന്നെ അവിടുന്ന് ബാക്കിയുള്ളവരെ ഒക്കെ പരിചയപ്പെട്ടു. ആമിനമ്മായിയും ഫാമിലിയും വന്നിട്ടില്ല. അവരെ ഭർത്താവിന് എന്തോ സുഖമില്ല അതോണ്ട് അവര് ഇല്ല. പിന്നെ അമീർക്കയും ആലി ഇത്തയും ഞാൻ വരുന്നു എന്നറിഞ്ഞത് കാരണം ഇത്താന്റെ വീട്ടിൽ പോയതാ. ശാമിക്കയും സനയും നാളെ എത്തുള്ളു. ഇക്കാക്ക് ലീവിന്റെ പ്രശനം.
പിന്നെ പരിചയപ്പെടൽ ആരുന്നു. അമാനിക്കാന്റെ വൈഫ് സെറീന എന്ന സെറീത്താ പിന്നെ ഹിബ കെൻസാ, മൂന്നാളോടും അമാനിക്കന്റേം അക്കൂക്കാൻറേം ആഫിക്കൻറേം ഫോണിൽ നിന്നും സംസാരിച്ചോണ്ടു വലിയ കുഴപ്പമില്ല.
ഹിബയും കേൻസയും ഇത്ത വിളിയൊക്കെ ക്യാൻസൽ ചെയ്യിച്ചു. പിന്നെ ഇച്ചൂക്കന്റെ ഭാര്യ ഇശാന എന്ന ഇഷൂത്ത പിന്നെ ഷമീർക്കാന്റെ ഭാര്യ ഷൈമത്ത. എല്ലാരേം പരിചയപ്പെട്ടു കത്തി വെക്കുമ്പോളാ ഒരാള് മുഖം വീർപ്പിച്ചു നിക്കുന്നത് കണ്ടേ. വേറാരും അല്ല നമ്മളെ നിച്ചൂക്കാന്റെ കെട്ടിയോള് നമ്മളെ സ്വന്തം മിച്ചൂത്ത.
''എന്താണാവോ ഇവിടൊരു മൂടിക്കെട്ടിയ കാലാവസ്ഥ.'' ഞാൻ ചോദിച്ചു.
''മഴ പെയ്യുമോ..'' ഹിബ ചോദിച്ചു.
''ആടീ ഇപ്പൊ പെയ്യും നീ മോളിലോട്ടു നോക്കി വായും പൊളിച്ചു നിന്നോ.'' മിച്ചൂത്ത കലിപ്പിൽ ആണ്.
''ആഹാ കലിപ്പിലാണല്ലോ..'' ഞാൻ ചോദിച്ചു.
''അതെ എന്തെ..'' മിച്ചൂത്ത.
''ആണോ എന്നാ ഇപ്പൊ മാറ്റിത്തരാം.'' എന്നും പറഞ്ഞു ഞാൻ മിച്ചൂത്താനെ ഇക്കിളി ആക്കാൻ തുടങ്ങി. പണ്ടും ഇങ്ങനെ ആയിരുന്നു ഇത്താക്ക് ദേഷ്യം വന്നാൽ ഞാനും സാറയും സനയും കൂടി ഇക്കിളി ആക്കും.
''അള്ളാഹ് മതിയാക്ക് നൂനു ഇനി ഞാൻ ദേഷ്യം പിടിക്കൂല.'' മിച്ചൂത്ത പറഞ്ഞു. അപ്പൊ ഞാൻ നിർത്തി. ഇത്ത തിരിഞ്ഞു എന്നെ നോക്കീട്ടു എന്നെ കെട്ടിപ്പിടിച്ചു.
''നിന്നെ ഞാൻ എത്ര മിസ് ചെയ്തു എന്ന് അറിയോ.'' എന്നും പറഞ്ഞു മിച്ചൂത്ത എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
''അയ്യേ എന്റെ മിക്കി മൗസ് കരയാ.'' പണ്ട് മിച്ചൂത്താനെ ഞങ്ങൾ അങ്ങനെ പറഞ്ഞാണ് കാലിയാക്കരു. അത് കേക്കുമ്പോ ഇത്താക്ക് ദേഷ്യം വരും.
''മിക്കി മൗസ് നിന്റെ കെട്ടിയോൻ.'' ഇത്ത പറഞ്ഞു.
''ദേ എന്റെ ഷാദിനെ പറഞ്ഞാൽ ഉണ്ടല്ലോ.'' ഞാൻ ദേഷ്യപ്പെടുന്ന പോലെ കാണിച്ചു.
''അയ്യടാ അവളെ കെട്ടിയോനെ പറയുമ്പോളേക്കും അവൾക്കു ദേഷ്യം വന്നു.'' എന്നും പറഞ്ഞു എല്ലാരും ചിരിച്ചു.
''ആഹ് നിന്റെ നിച്ചൂക്കാന്റെ മുമ്പിലൊന്നും പോയി പെടണ്ടാട്ടോ.'' മിച്ചൂത്ത.
''അതെ ഇക്കാക്ക മാത്രം അല്ല മോളെ ഇചൂകായും ഫജൂക്കയും ഷമീർക്കയും ഒക്കെ കലിപ്പിൽ ആണ് മോളെ. നീ അവരോടൊന്നും പറഞ്ഞില്ലല്ലോ പറഞ്ഞു. ഞങ്ങളും അറിഞ്ഞില്ലല്ലോ മോളെ.'' മിച്ചൂത്തയും ഷൈമത്തായും പറഞ്ഞു.
''അതൊക്കെ കഴിഞ്ഞില്ലേ ഇനി അതൊന്നും ഓർക്കാൻ എനിക്ക് ഇഷ്ടല്ല.''ഞാൻ പറഞ്ഞു. ഞങ്ങളിങ്ങനെ കത്തി അടിച്ചോണ്ടിരിക്കുമ്പോൾ ആണ് നേരത്തെ എന്നെ പുച്ഛത്തോടെ നോക്കിയാ കണ്ണുകളുടെ ഉടമകൾ എത്തിയത്. മറ്റാരും അല്ല നമ്മളെ ശാമിക്കാന്റെ സിസ്റ്റേഴ്സ് ഷാനയും ഷീനയും. രണ്ടാളും ഒരു പുച്ഛച്ചിരിയോടെ അടുത്തേക്ക് വന്നു.
''എന്തൊക്കെ ഉണ്ട് അംന സുഖല്ലേ.'' ഷാന
''അതെ സുഖം അൽഹംദുലില്ല.'' ഞാൻ പറഞ്ഞു.
''ഓ വെറുതെ പറയണ്ട അവിടെ ഒറ്റയ്ക്ക് താമസിക്കുമ്പോ എന്ത് സുഖം അല്ലെ.'' ഷീന.
''അതെന്നെ ഈ ഭർത്താവില്ലാത്തവരൊക്കെ കുറെ കഷ്ട്ടപ്പെടുമെന്നു കേട്ടിട്ടുണ്ട്. ആഹ് പോട്ടെ, നിനക്ക് ഇവരൊക്കെ ഉണ്ടല്ലോ.'' ഞാൻ സംശയത്തോടെ മിച്ചൂത്താനെ നോക്കി.
''അതെ മോളെ നിന്റെ കല്യാണം കഴിഞ്ഞ കാര്യം ഇവർക്ക് അറിയില്ല. ഇവരിന്നു രാവിലെയാ വന്നത്.'' മിച്ചൂത്ത മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു.
''വേറെ ആർക്കാ അറിയാത്തത്.'' ഞാൻ ചോദിച്ചു.
''ഞങ്ങൾക്കും നിന്റെ ഇക്കാക്കമാർക്കും പിന്നെ ഉപ്പ ഉമ്മ അങ്ങനെ ഏകദേശം എല്ലാരിക്കും അറിയാം.'' മിച്ചൂത്ത പറഞ്ഞു.
''അപ്പൊ ഉപ്പാപ്പാക്കും ആയിഷ മൂത്തമ്മക്കും അബു മൂത്താപ്പാക്കും ആബി ഇളാപ്പാക്കും ഷംന ഇളയമ്മയ്ക്കുമൊന്നും അറിയില്ലേ.'' ഞാൻ ചോദിച്ചു.
''ആബിക്കാക്കും ഷംനത്താകും അറിയാം. തൽകാലം എല്ലാരോടും പറഞ്ഞിട്ടില്ല." മിച്ചൂത്ത
''എന്താ ഒരു കുശുകുശുപ്പു.'' ഷീന ചോദിച്ചു.
''ഏയ് ഒന്നുമില്ല.'' ഞാൻ പറഞ്ഞു.
''ഞങ്ങൾ നിങ്ങളെ ഡിസ്റ്റർബ് ചെയ്യുന്നില്ല. ഞങ്ങളെ ഹസ്ബൻഡ്സ് വിളിക്കാൻ സമയം ആയി, അല്ലെ ഷീന.'' എന്നും പറഞ്ഞു രണ്ടും പോയി.
''ഓ കണ്ടില്ലേ കളി, രണ്ടിനും ഞങ്ങളോടൊന്നും ഒരു ബഹുമാനവും ഇല്ല. അവരുടെ ഇക്കാക്കമാരെ ഭാര്യമാരാണ് ഞങ്ങൾ എന്ന പരിഗണന പോലും എനിക്കും സനക്കും തരാറില്ല. രണ്ടിനും അഹങ്കാരം ആണ്.
കെട്ടിയോന്മാർ ആണെങ്കിൽ ഫുൾ ടൈം ബിസിനെസ്സ് എന്നും പറഞ്ഞു നടപ്പാ. ഇവിടുത്തെ ഒരു പരിപാടിക്കും രണ്ടിനെയും കാണാറില്ല. വന്നാൽ തന്നെ ഭർത്താക്കന്മാർ ഉണ്ടാവില്ല കൂടെ.'' ഷൈമത്ത ദേഷ്യത്തോടെ പറഞ്ഞു. ഷാനയെയും ഷീനയേയും കെട്ടിച്ചു വിട്ടത് ഒരു വീട്ടിലേക്കാണ്, സഹോദരങ്ങൾ ആണവരെ കല്യാണം കഴിച്ചിട്ടുള്ളത്.
പിന്നെ അവരോടൊക്കെ കത്തി അടിച്ചു കഴിഞ്ഞു മെല്ലെ പുറത്തേക്കിറങ്ങി. ഇക്കാക്കമാരെ സോപ്പിടലാണ് ഉദ്ദേശം. ഇത്ര നാളും വിളിക്കാത്തതിന്റെ പരിഭവം ഞാൻ കേറിയപ്പോ അവരെ മുഖത്ത് കണ്ടിരുന്നു.
പുറത്തു പോയി നോക്കിയപ്പോ ഇക്കാക്കാസ് എല്ലാരും ഉണ്ട്. ഞാൻ മെല്ലെ പുറത്തിറങ്ങി നോക്കി. എന്നെ എല്ലാരും കണ്ടെങ്കിലും നോ മൈൻഡ്. നിച്ചൂക്കാന്റെ അടുത്തേക്ക് പോയപ്പോ ഇക്ക മുഖം തിരിച്ചു ഫജൂക്കാന്റെ അടുത്തേക്ക് പോയി.
''ഫജൂ നീ കോഴി ഏൽപ്പിച്ചോ..'' നിച്ചൂക്ക.
''ആഹ് ഇക്കാ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.'' ഫാജൂക്ക.
''ആഹാ കോഴി വാങ്ങാൻ കോഴിയെ തന്നെ ഏൽപ്പിച്ചോ.'' ഞാൻ മോളിലോട്ടു നോക്കി പറഞ്ഞതും അക്കൂക്കയും അമാനിക്കയും അഫിക്കയും ചിരിച്ചു. ഫജൂക്ക എന്നെ രൂക്ഷമായി നോക്കി. നിച്ചൂക്ക അത് മൈൻഡ് ചെയ്യാതെ ഇച്ചൂക്കാനോടു ഇന്ന് വൈകുന്നേരത്തെ അരികുത്തലിനെ {കണ്ണൂർ ഉള്ള ഒരു പരിപാടി ആണ് കല്യാണത്തിന് മുന്നേ} പറ്റി സംസാരിക്കാ.
''പറച്ചില് കേട്ടാ തോന്നും അരിയല്ല സ്വർണമാ കുത്തേണ്ടതെന്നു.'' എവിടെ നോ മൈൻഡ്. നിച്ചൂക്ക ഇച്ചൂക്കാനോടും ഷമീർക്കനോടും ഫുഡ് സെറ്റ് ചെയ്യാൻ ഉള്ള ടാബിലോക്കെ അറേഞ്ച് ചെയ്യാനൊക്കെ പറയാൻ തുടങ്ങി.
എനിക്ക് ആകെ സങ്കടമായി, അപ്പൊ അമാനിക്ക എന്നെ നോക്കി കണ്ണടച്ച് കാണിച്ചു. വീണ്ടും ഓരോ ഇക്കാക്കമാരുടെ അടുത്ത് പോയെങ്കിലും ആരും മൈൻഡ് ചെയ്തില്ല.
ഞാൻ ദേഷ്യം വന്നു അകത്തേക്ക് നടക്കാൻ തുടങ്ങിയതും അക്കൂക്ക എന്നെ നോക്കി സായിട്ടടിച്ചു കാണിച്ചു. കാര്യം മനസ്സിലായില്ലെങ്കിലും എന്തോ കോനിഷ്ട്ടാണെന്നു മനസ്സിലായി. പെട്ടെന്നാണ് ആ കോന്തൻ അക്കൂക്ക കാലു വച്ച് എന്നെ വീഴ്ത്തിയത്.
ഞാൻ ഉമ്മാ എന്നും അലറി താഴേക്ക് വീണു. മറ്റു ഇക്കാക്കാസ് വന്നു എണീപ്പിക്കുമെന്നു കരുതി ചെയ്തതാ. ബട്ട് ആരും മൈൻഡ് ചെയ്തില്ല. അവർക്കു മനസ്സിലായി കാണും കള്ളത്തരം.
ദേഷ്യത്തോടെ തല പൊക്കി അക്കൂക്കാനേ നോക്കുമ്പോ അത്രയും നേരം ചിരിച്ചോണ്ട് നിന്ന കൊരങ്ങൻ തലയിൽ കൈ വച്ചു. വേറൊന്നും അല്ല വീണപ്പോ നൈസ് ആയി എന്റെ തല നിലത്തു തട്ടി ചെറുതായി ചോര പൊടിഞ്ഞു. അംനൂ എന്നും വിളിച്ചു അമാനിക്ക എന്റെ അടുത്തേക്ക് ഓടി വന്നു. അപ്പോളാ ബാക്കിയുള്ളവരും എന്നെ നോക്കിയേ.
ചോര കണ്ടതും എല്ലാ എണ്ണവും ഓടി എന്റെ അടുത്തെത്തി.
''എവിടെ നോക്കിയാടീ നടക്കുന്നെ.'' ഫജൂക്ക.
"അഫീ പോയി ഐസ് എടുത്തിട്ട് വാ." അമാനിക്ക.
''നിനക്കെന്താ കണ്ണ് കാണുന്നില്ലേ.'' ഷമീർക്ക.
''എന്താ മോളെ നോക്കി നടക്കണ്ടേ, ഇപ്പോ കണ്ടാ ചോര വന്നത്. വേദനയുണ്ടോ..'' നിച്ചൂക്ക കണ്ണ് നിറച്ചു ചോദിച്ചു. എനിക്ക് അമീർക്കയെ പോലെ തന്നെ ആരുന്നു നിച്ചൂക്കയും.
''നിങ്ങളൊക്കെ സംസാരിക്കാതിരുന്നപ്പോ ഉണ്ടായ അത്ര വേദന ഒന്നും ഇല്ല.'' ഞാൻ മുഖം തിരിച്ചോണ്ടു പറഞ്ഞു.
''അത് പിന്നെ ഇത്ര നാളും ഞങ്ങളെ ഓർക്കാതെ ഇരുന്നതിനു ഞങ്ങള് ഇത്രയെങ്കിലും ചെയ്യണ്ടേ.'' ഷമീർക്ക
''വാ എണീക്കു.'' എന്നും പറഞ്ഞു എല്ലാരും കൂടി എന്നെ എണീപ്പിച്ചു.
''എന്നാലും നോക്കി നടന്നൂടെ മോളെ..'' നിച്ചൂക്ക.
''ഞാൻ നോക്കിയാ നടന്നേ, ദേ ഈ അക്കൂക്ക എന്നെ കാലു വച്ചു വീഴിച്ചതാ." ഞാൻ അക്കൂക്കാനേ നോക്കി പറഞ്ഞു.
''ടീ പിശാശ്ശെ, പോട്ടെ ഇക്കാക്കമാരുമായി ശരിയായിക്കോട്ടെ എന്നും കരുതി ഒരു ഹെല്പ് ചെയ്തപ്പോ, നീ എനിക്കിട്ടു തന്നെ പാര വെക്കുന്നോ.'' അക്കൂക്ക കലിപ്പോടെ എന്റെ നേരെ വന്നു.
''അതിനു വീഴിക്കുകയാണോ ചെയ്യണ്ടേ.'' എന്നും പറഞ്ഞു ഇച്ചുക്കയും ഫജൂക്കയും അഫിക്കയും കൂടി അക്കൂക്കാനേ പഞ്ഞിക്കിടാൻ തുടങ്ങി.
അമാനിക്കയും നിച്ചൂക്കയും കൂടി എന്നെ അകത്തേക്ക് നടത്തിച്ചു..
''നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ. ഉമ്മാ എന്റെ നടൂ.'' അക്കൂക്ക.
''അള്ളാഹ് ഉമ്മാ ഉപ്പാപ്പാ ഉമ്മാമ്മാ ഓടി ബാ.. എല്ലാരും കൂടി ഇന്റുപ്പാനെ കൊല്ലുന്നേ..'' പാത്തുവാണ്
''അയ്യോ മതി ഇക്കാക്കാസ് ഇനി വിട്ടേക്ക് പാവല്ലേ.'' ഞാൻ ഇളിച്ചോണ്ടു പറഞ്ഞു
''ആ ഇപ്പൊ അങ്ങനെ പറഞ്ഞോ, നിനക്ക് ഞാൻ താരാടീ. എന്നെ എല്ലാരും കൂടി തല്ലിക്കൊല്ലാനാക്കി.'' അക്കൂക്ക പറഞ്ഞു.
''ഇപ്പൊ ഇത്രേ ആയുള്ളൂ മോനെ, ഇതറിഞ്ഞാൽ നിനക്ക് നിന്റെ അളിയന്റെ കയ്യിൽ നിന്നും കിട്ടുന്നത് ഒന്ന് ആലോചിച്ചു നോക്ക് മോനെ. നേരത്തെ പറഞ്ഞതൊക്കെ മറന്നോ.'' അഫിക്ക ചിരിച്ചോണ്ട് പറഞ്ഞതും അക്കൂക്ക എന്റെ നേരെ കൈകൂപ്പി.
''പൊന്നു മോളെ, ആ കലിപ്പനെ താങ്ങാനുള്ള ശേഷി എനിക്കില്ല. അന്ന് ഷെസിനു കൊടുക്കുമ്പോ ഞാൻ കണ്ടതാ അവന്റെ കലി. ഒരു മാതിരി ആന കരിമ്പുംകാട്ടിൽ കേറിയ പോലെ.'' അക്കൂക്ക പറഞ്ഞതും എല്ലാരും ചിരിച്ചു.
അമാനിക്ക ഇക്കാക്കമാരോടൊക്കെ എല്ലാം പറഞ്ഞിട്ടുണ്ട്. അവരുടെ ബീവിമാർക്കും അറിയാം, പക്ഷെ ഉപ്പാക്കും ഉമ്മക്കുമൊന്നും ഷെസിനെ പിന്നെ കണ്ടതൊന്നും അറിയില്ല. ആകെ അവൻ എന്നോട് ചെയ്ത കാര്യങ്ങളെ അറിയൂ.
ഞാൻ മെല്ലെ അകത്തേക്ക് പോയതും എല്ലാരും എത്തി എന്താ പറ്റിയത് എന്നും ചോദിച്ചു. ഞാൻ സ്ലിപ്പായി വീണതാണെന്നു പറഞ്ഞു. ഇനിയും തല്ലു വാങ്ങാനുള്ള ശേഷി എന്റെ അക്കൂക്കാക്കില്ല.
മരുന്ന് വച്ചു ബാൻഡ്ഐടും ഒട്ടിച്ചു ഞാൻ ഫുടൊക്കെ കഴിച്ചു. പിന്നെ യാത്രാ ക്ഷീണം കാരണം ഒന്ന് ഉറങ്ങി. എണീച്ചപ്പോ അരികുത്തൽ വേണ്ടി എല്ലാരും എത്തിയിരുന്നു. ഫ്രഷ് ആയി ഒരു ബ്ലാക് ചുരിദാർ എടുത്തിട്ടു.
ഷാദ് ഇല്ലാത്ത കാരണം വലുതായി ഒരുങ്ങാനൊന്നും തോന്നിയില്ല. താഴെ എത്തിയപ്പോ എല്ലാരും എന്നെ നോക്കുന്നുണ്. ചിലാരൊക്കെ അടക്കം പറയുന്നു. ഭർത്താവ് ഇട്ടു പോയ കുട്ടിയല്ലേ എന്നൊക്കെ പറയുന്നുണ്ട്. ഞാൻ എല്ലാം ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടു.
ഷാദ് വന്നു നാട്ടിൽ വച്ചു ഒന്നൂടി നിക്കാഹ് കഴിച്ചിട്ട് എല്ലാരോടും എന്റെ നിക്കാഹ് കഴിഞ്ഞത് പറഞ്ഞാ മതി എന്ന് ഉപ്പാപ്പയാണ് പറഞ്ഞത്. ഞാനും ഓക്കേ പറഞ്ഞു. കൂടാതെ അവന്റെ ഫാമിലിയെ കല്യാണത്തിനും വിളിച്ചിട്ടുണ്ട്.
''ആഹ് നീ എന്താ ഇങ്ങനത്തെ ഡ്രസ്സ് ഇട്ടേ.'' ഷാനയാണ്, പിന്നാലെ ഷീനയും വന്നു. രണ്ടാളും പാർട്ടി വെയർ ആണ് ഇട്ടിട്ടുള്ളത്. അതും തിളങ്ങി മറിയുന്നത്. കണ്ടിട്ട് തന്നെ കണ്ണടിച്ചു പോവുന്ന പോലെ ഉണ്ട്.
''എനിക്ക് ഇതാ ഇഷ്ട്ടം.'' ഞാൻ പറഞ്ഞു.
''ആ ശരിയാ നിങ്ങളെ പോലുള്ളവർ ഇതുപോലെ ഡള്ളായിട്ടുള്ള ഡ്രസ്സ് ഇടുന്നതാ നല്ലതു.'' ഷീന പറഞ്ഞു.
''അതെ അതികം ആൾക്കാരെ ഇടയിലൊന്നും പോണ്ട, ഓരോന്ന് പറയും.'' ഷാന. ഞാനൊന്നും മൈൻഡ് ചെയ്തില്ല. ഒരു പുഞ്ചിരി സമ്മാനിച്ചു നടന്നു.
അന്നത്തെ ദിവസം അങ്ങനൊക്കെ കഴിഞ്ഞു പോയി. രാത്രി ഞാൻ ഉപ്പാന്റെയും ഉമ്മന്റേയും കൂടെ ആണ് കിടന്നതു. അത് കൊണ്ട് തന്നെ ഷാദിനു വാട്സാപ്പിൽ മെസ്സേജ് അയക്കലെ നടന്നുള്ളു. അവന്റെ മെസ്സേജ് ഒക്കെ വായിച്ചിട്ടു എന്റെ ചുണ്ടിൽ അറിയാതെ ചിരി വന്നു. അത് കണ്ടു ഉപ്പയും ഉമ്മയും ആക്കിച്ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ അവരേം കെട്ടിപ്പിച്ചു ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ എണീറ്റപ്പോ തൊട്ടു ഇക്കാക്കമാരോട് തല്ലു പിടിക്കാണ്. അവരും വർഷങ്ങൾക്കു ശേഷം ഹാപ്പി ആയെന്നു അയ്ഷമ്മായിയും ഷംന ഇളയുമ്മയുമൊക്കെ പറയുന്നുണ്ട്. ഉച്ചയ്ക്ക് എല്ലാരും വരാൻ തുടങ്ങി. ഇന്നാണ് മഞ്ഞൾ കല്യാണം. ഞാൻ ചിരിച്ചു കളിക്കുന്നതൊക്കെ കണ്ടു ചില കുടുംബക്കാരുടെയൊക്കെ മുഖം കറുക്കുന്നുണ്ട്.
ഈ പെണ്ണെന്താ ഇങ്ങനെ. ഇവളെ ഭർത്താവല്ലേ ഇവളെ ഉപേക്ഷിച്ചേ, എന്നിട്ടു എന്തെങ്കിലും ഉണ്ടോന്നു നോക്കിയേ ആ പെണ്ണിന്. വെറുതെയല്ല ഇവളെ അവൻ ഇട്ടിട്ടു പോയെ. അങ്ങനെ പല കമ്മെന്റ്സും ഞാൻ കേട്ട്. ഒന്നും മൈൻഡ് ചെയ്തില്ല. ഇക്കാക്കാസ് അവരോടു മറുപടി പറയാൻ പോയതും ഞാൻ പിടിച്ചു വച്ചു. വേണ്ട എന്ന് കണ്ണ് കൊണ്ട് കാണിച്ചു.
അപ്പോഴാണ് കേൻസ വന്നു ശാമിക്കയും സനയുമൊക്കെ വന്നെന്നു പറഞ്ഞെ. വേഗം അവരെ കാണാൻ ഓടിയതും ആരുമായോ കൂട്ടിമുട്ടി. മുന്നിലേക്ക് നോക്കിയപ്പോ ആളെ കണ്ടു എന്റെ കണ്ണ് തള്ളിപ്പോയി. അയാൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
''നാഷിദ്..'' ഇവനെന്താണാവോ ഇവിടെ.
''ഹായ് അംന, താനെന്താ ഇവിടെ.'' നാഷി. എന്റെ വീട്ടിൽ വന്നിട്ട് ഞാൻ എന്താ ഇവിടെ എന്ന്.
''നിനക്കീ കുട്ടിയെ അറിയോ..'' പിന്നാലെ വന്ന ഒരു വയസ്സായ സ്ത്രീ ചോദിച്ചു. വയസ്സ് പ്രായത്തിലെ ഉള്ളൂ, ഡ്രസിങ് ഒക്കെ അടിപൊളി ആണ്. ഒരു പത്തറുപത് വയസ്സ് കാണും. പക്ഷെ വേഷം ചുരിദാർ ആണ്. കണ്ടാൽ തന്നെ പൊങ്ങച്ചം എന്ന് അക്ഷരം തെറ്റാതെ വിളിക്കാം.
''ആഹ് ഉമ്മാ ഇന്ന് എന്റെ കൂടെ ഫ്ലയിറ്റിൽ ഉണ്ടായിരുന്ന കുട്ടിയാ..'' അവൻ പറഞ്ഞ കേട്ട് അവരെന്നെ അടിമുടി സ്കാൻ ചെയ്തു പുച്ഛത്തോടെ ഒന്ന് ചിരിച്ചു. ഞാനൊരു പുഞ്ചിരി തിരിച്ചു കൊടുത്തു.
''ഇവിടെ എങ്ങനെ..'' നാഷിന്റെ ഉമ്മ ചോദിച്ചു.
''ഇതെന്റെ മോളാ.'' നോക്കിയപ്പോ എന്റെ ഉമ്മ ആണ്.
''ഓ ആ ഭർത്താവ് ഇട്ടിട്ടു പോയ കുട്ടി ആണോ.'' അത് കേട്ടപ്പോ അവരെ എടുത്തെറിയാൻ തോന്നിയെങ്കിലും പ്രായത്തെ വിചാരിച്ചു ഞാൻ ഒന്നും മിണ്ടിയില്ല. പറഞ്ഞു കൊടുക്കണമെന്ന് തോന്നിയിരുന്നു ഭർത്താവ് എന്നെ അല്ല ആ തെണ്ടിയെ ഞാൻ ആണ് വേണ്ടാന്നു വച്ചതു.
''മോളെ ഇത് ഷാനന്റെയും ഷീനാന്റേം {ഭർത്താവിന്റെ] ഉമ്മയാണ്. ഇത് അവരെ അനിയൻ.'' ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു. ആ കൊരങ്ങൻ ആണെങ്കിൽ നോക്കി ചിരിക്കുന്നുണ്ട്. ഞാൻ മൈൻഡ് ചെയ്യാതെ പോവാൻ നിന്നതും ഒരു ചോദ്യം കേട്ട് തിരിഞ്ഞു.
''ടീ കാന്താരി ഞങ്ങളെ കാണാതെ പോവാണോ.'' നോക്കിയപ്പോ ശാമിക്ക. ഓടിപ്പോയി ഇക്കാനെയും സനയെയും കെട്ടിപ്പിടിച്ചു, സാഷക്കുട്ടിയെ കയ്യിലെടുത്തു ഉമ്മ വച്ചു.
അവരോടു സംസാരിച്ചോണ്ടു ഞാൻ അകത്തേക്ക് നടക്കുമ്പോ കണ്ടു എന്നെ ദേഷ്യത്തോടെ നോക്കുന്ന നാഷിയെയും അവന്റെ ഉമ്മയെയും. ഞാൻ ശാമിക്കാനെ കെട്ടിപ്പിടിച്ചതോ സംസാരിച്ചതോ ഇഷ്ടമായിട്ടില്ല എന്ന് ആ മുഖത്തുണ്ട്. ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല.
''മോളെ അവിടൊരുത്തൻ കയറു പൊട്ടിക്കുന്നുണ്ട്.. പാവം ആ പാസ്പോര്ട്ട് ഓഫീസറെ ഇനി വിളിക്കാൻ തെറി ഒന്നും ബാക്കിയില്ല. അയാൾ അറബി ആയോണ്ട് ഒന്നും മനസ്സിലായില്ല. നല്ല പച്ചത്തെറി കേട്ടിട്ട് അയാള് പറയാ ശുക്രൻ എന്ന്.'' ഞങ്ങളെല്ലാവരും ചിരിച്ചു.
''നൂനു നിന്റെ ഫോൺ എവിടെയാ. കുറെ നേരമായി വിളിക്കുന്നു പോലും.'' എന്നും പറഞ്ഞു അക്കൂക്ക എനിക്ക് ഫോൺ തന്നു.
''ഹലോ...'' എന്ന് ഞാൻ പറഞ്ഞതും ഇടി പൊട്ടിയ പോലെ തോന്നി.
''ഏതു അടുപ്പിൽ പോയി കിടക്കുവായിരുന്നെടീ. എത്ര നേരമായി വിളിക്കുന്നു. അതോ എല്ലാരേയും കിട്ടിയപ്പോ നമ്മളെ വേണ്ടാതായോ..'' ഷാദ് ആണെന്ന് മനസ്സിലാക്കാൻ കൂടുതൽ ഒന്നും വേണ്ടല്ലോ.
''ദേ വേണ്ടാത്ത പറഞ്ഞാലുണ്ടല്ലോ.. ഫോൺ പിള്ളേര് ഗെയിം കളിച്ചു ചാർജ് തീർന്നു. അത് കുത്തി വച്ചിട്ടാ ഞാൻ വന്നേ. അതോണ്ട് കേട്ടില്ല. ഇങ്ങനെ ദേഷ്യം പിടിക്കാൻ ആണെങ്കിൽ വിളിക്കണ്ട പോ. അല്ലെങ്കിലും എന്നെയൊക്കെ ആർക്കാ ഇഷ്ട്ടം.'' ആദ്യം ദേഷ്യത്തിൽ തുടങ്ങി സെന്റിയിൽ അവസാനിപ്പിച്ചു.
'''പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നെ.'' തിരിഞ്ഞു നോക്കിയപ്പോ അഫിക്ക. അത് കേട്ട് ശാമിക്കയും സനയുമൊക്കെ ചിരിക്കാൻ തുടങ്ങി. ഞാൻ എല്ലാരേം കണ്ണുരുട്ടി കാട്ടിയിട്ടു അവിടുന്ന് മാറി നിന്നു.
''അച്ചോടാ എന്റെ മുത്ത് പിണങ്ങിയോ.. ഞാൻ നിന്നെ കിട്ടാത്ത വിഷമത്തിൽ പറഞ്ഞതല്ലേ. പിന്നെ നീ ഇന്നലെ ഞാൻ ചോദിച്ചത് തന്നും ഇല്ലല്ലോ..'' ഷാദ് പരിഭവത്തോടെ പറഞ്ഞു.
''അത് പിന്നെ എനിക്ക് ഈ ഫോണിൽ തരുന്നതൊന്നും ഇഷ്ടമല്ല. നേരിട്ടാണെങ്കിൽ ഇപ്പൊ തന്നേനെ.'' ഞാൻ പറഞ്ഞു.
''ഉറപ്പാണോ..'' ഷാദ് ചോദിച്ചു.''
''പിന്നെ.. ഇപ്പൊ വന്നാൽ തരാം.'' ഞാൻ പറഞ്ഞു.
''എന്ന എന്റെ പൊന്നുമോളൊന്നു തിരിഞ്ഞു നോക്കിയേ.'' അപ്പൊ തന്നെ ആരോ എന്റെ തോളിൽ കൈ വച്ചു. റബ്ബേ പണി പാളിയോ. ഈ കൊരങ്ങൻ നാട്ടിലെത്തിയോ. പെട്ടല്ലോ അല്ലാഹ്. പേടിച്ചിട്ടു തിരിയാൻ പോയിട്ട് അനങ്ങാൻ പറ്റിയില്ല.
''അത് പിന്നെ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ..'' ഞാൻ പറഞ്ഞു.
''ആണോ.. ഞാൻ കരുതി കോമഡി പറഞ്ഞതാണെന്ന്. എന്റെ മുത്ത് ഇങ്ങനെ വിറക്കണ്ടാട്ടൊ. ഞാനും തമാശ പറഞ്ഞതാ.'' അപ്പൊ തന്നെ ഞാൻ തിരിഞ്ഞു നോക്കിയപ്പോ തോളിൽ കൈ വച്ചതു മിച്ചൂത്തയായിരുന്നു. മുപ്പത്തി പൊരിഞ്ഞ ചിരിയാണ് എന്റെ സംസാരം കേട്ടിട്ട്. ഞാൻ കണ്ണുരുട്ടി പേടിപ്പിച്ചു.
''അവിടെ ഫങ്ക്ഷന് തുടങ്ങാൻ ആയി.''. എന്നും പറഞ്ഞു മിച്ചൂത്ത പോയി.
''ആഹ് എന്നാ എന്റെ മുത്ത് വിട്ടോ. നല്ലോണം എന്ജോയ് ചെയ്യണം കേട്ടോ. എപ്പോളും ഹാപ്പി ആയി ഇരിക്കണം.'' ഷാദ് പറഞ്ഞു.
''ഹ്മ്മ്.. മിസ് യൂ. '' ഞാൻ പറഞ്ഞു.
''മിസ് യൂ ടൂ.. ആൻഡ് ഐ ലവ് യൂ. മ്മാ'' ഷാദ്.
''ലവ് യൂ ടൂ...'' എന്നും പറഞ്ഞു ഞാൻ വേഗം ഫോൺ വച്ചു. ഇല്ലെങ്കിൽ ഡ്രാക്കുള ഇന്നലത്തെ പോലെ ഉമ്മ ചോദിച്ചു ചോര കുടിക്കും.
ഞാൻ വേഗം റെഡി ആയി എല്ലാരുടെ അടുത്തേക്കും പോയി. ഇന്ന് എല്ലാരും മഞ്ഞ കളറുള്ള ഡ്രസ്സ് ആണ്. ഞാനൊരു മഞ്ഞ ടോപ്പും ജീനും ഇട്ടു. യെല്ലോ സ്കാർഫും ഇട്ടു. താഴേക്ക് പോയപ്പോ എല്ലാടത്തും മഞ്ഞ മയം. ചെറിയ പൊടി പിള്ളേർ തൊട്ടു ഉപ്പാപ്പ വരെ മഞ്ഞ കളർ ആണ്.
ഷാഫിയെയും റാഫിയെയും പിടിച്ചു അവിടെ സെറ്റ് ചെയ്ത സ്റ്റേജിൽ ഇരുത്തി. പിന്നെ ഓരോരുത്തരായി വന്നു അവർക്കു മഞ്ഞൾ തേച്ചു കൊടുക്കാൻ തുടങ്ങി. ആദ്യം മുതിർന്നവർ തേച്ചു കൊടുത്തു. പിന്നെ ഇക്കാക്കാസും അവരെ ബീവിമാരും ഒരുമിച്ചു പോയി മഞ്ഞൾ തേച്ചു കൊടുത്തു.
അടുത്തതായി എന്നോട് പോവാൻ പറഞ്ഞതും ഷാനയും ഷീനയും എണീറ്റ് പോയി. അവരെ കെട്ടിയോന്മാർ എന്തോ ടൂറിൽ ആണെന്നാ പറഞ്ഞത്. അല്ലെങ്കിലും അവർ വീട്ടിലെ ഒരു ഫങ്ക്ഷനും വരാറില്ല പോലും. ഉമ്മ ഒറ്റയ്ക്ക് വരേണ്ടത് കാരണം ആണ് നാശി കൂടെ വന്നിട്ടുള്ളതു.
അവര് പോയി കഴിഞ്ഞതും ഞാൻ എണീറ്റ് പോയി റാഫിക്കും ഷാഫിക്കും മഞ്ഞൾ തേച്ചു കൊടുത്തു. എന്തോ ഷാദിനെ അന്നേരം നല്ലോണം മിസ് ചെയ്തു.
''കെട്ടിയോനെ പിണക്കാതിരുന്നെങ്കിൽ ഇന്നിങ്ങനെ ഒറ്റയ്ക്ക് നിക്കേണ്ടി വരുമോ.'' ആരോ പിന്നിൽ നിന്നും പറഞ്ഞതും അവിടെ കുടുംബക്കാരുടെ വക ഒരു കൂട്ടച്ചിരി ഉയർന്നു.
''അല്ലെങ്കിലും ഇങ്ങനെ ബന്ധം പിരിഞ്ഞവരൊന്നും ഇതുപോലെ നല്ല കാര്യങ്ങൾക്കൊന്നും വരരുത്.'' അതൊക്കെ കേട്ടപ്പോ എന്തോ സങ്കടം തോന്നി.
അവിടുന്ന് എണീക്കാൻ പോയതും റാഫി എന്റെ കയ്യിൽ പിടിച്ചു.
''ഞങ്ങളെ പെങ്ങൾക്ക് കൂടാൻ പറ്റാത്ത ഫങ്ക്ഷന് ഒന്നും ഞങ്ങൾക്ക് വേണ്ട.'' റാഫി.
''അഥവാ ഇവളുള്ളത് കൊണ്ട് ആർക്കേലും പ്രശനം ഉണ്ടെങ്കിൽ അവർക്കു ഇവിടുന്നു പോവാം. നിങ്ങള് ഞങ്ങളെ കല്യാണം കൂടണമെന്നു ഞങ്ങൾക്ക് ഒരു നിര്ബന്ധവും ഇല്ല.'' ഷാഫി
''മിണ്ടാതിരുന്നേ, വെറുതെ പ്രശ്നം ആകല്ലേ.'' ഞാൻ പറഞ്ഞു.
''ഇല്ലെങ്കി നീ എന്ത് ചെയ്യുമെടീ അമ്മിക്കുട്ടീ..'' എന്നും പറഞ്ഞു റാഫി മഞ്ഞൾ എടുത്തു എന്റെ മേലെ ആക്കി. എനിക്ക് ദേഷ്യം വന്നു മഞ്ഞൾ എടുത്തു അവന്റെ മേലെ ആക്കി. പിന്നൊരു കളി തന്നെ ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും മഞ്ഞൾ എറിയാൻ ഇക്കാക്കാസും അവരെ ബീവിമാരും എത്തി. ഷാനയും ഷീനയും അവരെ അമ്മായിയമ്മയുടെ അടുത്ത് ഇരുന്നു ഞങ്ങളെ കളി കണ്ടു പുച്ഛിക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ അതൊന്നും മൈൻഡ് ആകാതെ അടിച്ചു പൊളിച്ചു. എനിക്കപ്പോ സച്ചുവേട്ടന്റെ ഹൽദി ആണ് ഓർമ്മ വന്നേ ഷാദിനെ വല്ലാതെ മിസ് ചെയ്തു. പെട്ടെന്നാണ് പിന്നിൽ നിന്നും ആരോ എന്റെ അരയിലൂടെ കയ്യിട്ടു എന്നെ ചേർത്ത് പിടിച്ചത്. കുറെ ആൾകാറുള്ളത് കാരണം ആരും എന്നെ ശ്രദ്ധിക്കുന്നില്ല. പിന്നെ അയാളുടെ കവിളിലെ മഞ്ഞൾ എന്റെ മുഖത്ത് ആക്കി. ആ താടി കവിളിൽ ഉരഞ്ഞപ്പോ ശരിക്കും വേദനയായി.
ഒരു നിമിഷം ഞാൻ ഷോക്കടിച്ച പോലെ നിന്നു. പിന്നെ ഷാദ് എന്നും വിളിച്ചു തിരിഞ്ഞു നോക്കിയപ്പോ ആരും ഇല്ല. നിന്ന് കൊണ്ടും സ്വപ്നം കാണാൻ തുടങ്ങി എന്നോർത്ത് സ്വയം തലയിൽ ഒന്ന് മുട്ടി.
ഉപ്പയും മൂത്താപ്പയും വന്നു ചെവി പിടിച്ചപ്പോ എല്ലാരും പോയി കുളിച്ചു ഡ്രസ്സ് ഒക്കെ മാറി റെഡി ആയി വന്നു. അപ്പൊ ദേ എല്ലാർക്കും മൈലാഞ്ചി ഇടണം. നാളെ ഇടാമെന്നു പറഞ്ഞപ്പോ ശരിയാവില്ല പോലും. മൈലാഞ്ചി ഇട്ടു ഇരുന്നാൽ മൈലാഞ്ചി കല്യാണം ആഘോഷിക്കാൻ പറ്റില്ലാന്ന്. അപ്പൊ എല്ലാര്ക്കും മൈലാഞ്ചി ഇട്ടു കൊടുക്കാൻ ഇരുന്നു. ഞാനും കേൻസയും മിച്ചൂത്തയുമാണ് ഇടുന്നെ. കുട്ടിപട്ടാളങ്ങൾക്കൊക്കെ ഇട്ടു കഴിഞ്ഞപ്പോ ഒരു വക ആയി.
എനിക്ക് ഒരു കയ്യിൽ അഫിക്കയും മറ്റേ കയ്യിൽ മിച്ചൂത്തയാണ് ഇട്ടു തന്നെ. ആഫിക്ക നന്നായി മെഹിന്ദി ഇടും. പിന്നെ എല്ലാരും ഒരുമിച്ചു ഫുഡ് കഴിക്കാൻ ഇരുന്നു. അപ്പൊ ഇക്കാക്കാസ് അവരെ വൈഫിനോക്കെ വാരി കൊടുക്കാ. എനിക്കപ്പോ ഷാദ് എനിക്ക് വാരി തന്നത് ഓർമ്മ വന്നു.. ഞാൻ ഫുഡും നോക്കി ഇരുന്നപ്പോ അമാനിക്ക വന്നു എനിക്ക് വാരിത്തന്നു. പിന്നെ ബാക്കി ഇക്കാക്കാസും വാരി തന്നു.
''മര്യാദക്ക് ജീവിച്ചിരുന്നേൽ ഇപ്പൊ കെട്ടിയോൻ വാരിതന്നെന്നെ.'' ഷാനയാണ്. കൂടെ ചിരിക്കാൻ ഷീനയും. അവളെ അമ്മായിയമ്മ നാളെ വരാമെന്നു പറഞ്ഞു നേരത്തെ പോയിരുന്നു. അവർക്കു ഞങ്ങൾ മഞ്ഞൾ കൊണ്ട് കളിച്ചതൊന്നും ഇഷ്ടായിട്ടില്ല. പോവുമ്പോ ആ നാശി എന്നെ നോക്കി പുഞ്ചിരിച്ചിട്ടു പോട്ടെ എന്ന് ചോദിച്ചു. വലിയ ചിലവില്ലാത്ത കാര്യം ആയതു കൊണ്ട് ഞാനും ഒരു പുഞ്ചിരി തിരിച്ചു കൊടുത്തു.
''എന്നിട്ടു നിങ്ങളെ കെട്ടിയോന്മാർ എവിടെ..'' ചോദിച്ചത് സനയാണ്. അത് കേട്ടതും എല്ലാരും ചിരിച്ചു. അപ്പൊ അവര് മുഖം വീർപ്പിച്ചു പോയി.
കുറച്ചു ഗസ്റ്റ് ഉള്ളോണ്ട് ഇന്ന് ഇക്കാക്കാസൊക്കെ ഒരുമിച്ചാണ്. അപ്പൊ ഞാനും സനയും നമ്മളെ ബാക്കി ഇത്താത്താസും ഒരുമിച്ചു കിടന്നു. ഈ രണ്ടു ദിവസവും അമീർക്കയും ആലിത്തയും വന്നില്ല. വിളിച്ചപ്പോ മക്കൾക്ക് സുഖമില്ല പറഞ്ഞു.
രാവിലെ എണീറ്റപ്പോ കയ്യിലേക്കാണ് ആദ്യം നോക്കിയത്. ഇന്നലെ എല്ലാരും പറഞ്ഞിരുന്നു കൈ എത്രത്തോളം ചുവക്കുന്നോ അത്രയും കൂടുതൽ നമ്മളെ കെട്ടിയോന്മാർ നമ്മളെ സ്നേഹിക്കുമെന്നു. ഞാൻ നോക്കിയപ്പോ എന്റെ കൈ നന്നായിട്ടു ചുവന്നിട്ടുണ്ട്. അതിൽ ഷാദ് എന്ന് എഴുതിയതിനു കൂടുതൽ തിളക്കമുള്ള പോലെ തോന്നി.
അപ്പൊ തന്നെ ഫോട്ടോ എടുത്തു അയച്ചു കൊടുത്തു. കുറെ ലവ് കിസ്സിങ് സ്മൈലി റിപ്ലൈ കിട്ടി. പിന്നെ കാൾ ചെയ്തപ്പോ ആള് ഇച്ചിരി ബിസി ആണ് കുറച്ചു കഴിഞ്ഞു വിളിക്കാമെന്ന് പറഞ്ഞു അപ്പൊ തന്നെ കട്ട് ചെയ്തു.. സങ്കടം തോന്നിയെങ്കിലും വേഗം റെഡി ആയി.
താഴേക്ക് പോയപ്പോ ആൾക്കാർ എത്താൻ തുടങ്ങീട്ടുണ്ട്. കാരണം ഇന്നാണ് റാഫിയുടെയും ശാഫിയുടെയും നികാഹ്. നാളെ ഓഡിറ്റോറിയത്തിൽ വച്ച് രണ്ടു വീട്ടുകാരും കൂടി റിസെപ്ഷൻ. ഞാൻ ഒരു ഗ്രീൻ ചുരിദാർ ആണ് ഇട്ടതു. ശരിക്കും ഉമ്മ തന്നത് ഒരു പിങ്ക് ഗൗൺ ആണ്. അത് ഷാദിന്റെ ഫേവറിറ്റ് കളർ ആയോണ്ട് ഇടാൻ ഒരു മടി.
താഴെ എത്തിയപ്പോ എല്ലാരും ചീത്ത പറഞ്ഞു അതിടാതെ ഇത്ര സിംപിളായതു ഇട്ടതിനു. അപ്പൊ ദേ വരുന്നു ഷാനയും ഷീനയും. രണ്ടാളും ഗൗൺ ആണ് വേഷം. കൂടെ അവരെ അമ്മായിയമ്മയും ആ കോഴി നാഷിയും ഉണ്ട്.
''അതെ മുഖവുരയില്ലാതെ കാര്യം പറയാം. എന്റെ മോന് ഇവളെ ഇഷ്ട്ടായി. നിങ്ങക്കറിയാലോ ഇവന്റെ ഡിവോയ്സ് അടുത്ത് തന്നെ ഉണ്ടാവും. അപ്പൊ നമുക്ക് കല്യാണം നടത്താം. ഇപ്പൊ എങ്ങങേമെന്റ്റ് നടത്തി വെക്കാം. എന്ത് പറയുന്നു.'' നാഷിന്റെ ഉമ്മ എന്റെ ഉപ്പാനോട് പറഞ്ഞു.
ഉപ്പ ബ ബ ബ അടിക്കാൻ തുടങ്ങി. എന്റെ കല്യാണക്കാര്യം നാളെ ഷാദിന്റെ വീട്ടുകാർ വന്നാൽ എല്ലാരോടും പറയാൻ ഇരിക്കുവായിരുന്നു.
''അതെ ഇവളെ കല്യാണം ഉറപ്പിച്ചു. നാളെ ഞാൻ എല്ലാരോടും പറയാൻ ഇരിക്കുവായിരുന്നു.'' ഉപ്പ പറഞ്ഞു.
''അത് കുഴപ്പമില്ല, നിങ്ങള് വേണ്ടാന്നു പറഞ്ഞാ പോരെ.'' അവര് പറഞ്ഞു. എനിക്ക് ദേഷ്യം വന്നെങ്കിലും ഒന്നും പറഞ്ഞില്ല.
''അത് നോക്കാം ഇപ്പൊ നിക്കാഹിനു പോണ്ട സമയം ആയി.'' എന്നും പറഞ്ഞു ഉപ്പ സ്കൂട്ടായി. ബാക്കിയുള്ളവരൊക്കെ നിക്കാഹിനു പോവാൻ ഇറങ്ങിയിരുന്നു. ഉപ്പാക്ക് കടുപ്പിച്ചൊന്നും പറയാൻ പറ്റില്ലല്ലോ. ഒന്നുല്ലെങ്കിലും വീട്ടിലെ രണ്ടു പെൺകുട്ടികളുടെ ഭർത്താവിന്റെ ഉമ്മയല്ലേ.
ഞാനും മെല്ലെ മുങ്ങാൻ നോക്കി. പക്ഷെ അപ്പോളേക്കും അവരെന്റെ കയ്യിൽ പിടിച്ചിരുന്നു.
''നീ ഒന്നും പറഞ്ഞില്ലല്ലോ. എന്റെ മോന് നിന്നെ ഇഷ്ടമായത് നിന്റെ ഭാഗ്യമാണെന്ന് കൂട്ടിയാൽ മതി. എനിക്കോ എന്റെ മറ്റു വീട്ടുകാർക്കോ ഇതിനു വലിയ താല്പര്യം ഇല്ല. അവനു ഇനിയും കല്യാണം കഴിയാത്ത കുട്ടികളെ കിട്ടും. പക്ഷെ അവനു നിന്നെ ഇഷ്ട്ടായി. അതാ ഞാൻ സമ്മതിച്ചത്.'' നാഷിന്റെ ഉമ്മ പറഞ്ഞു.
''എനിക്ക്..'' എന്ന് പറയുമ്പോളേക്കും അവരെ ഫോൺ അടിച്ചു. ഞാൻ വേഗം അവിടുന്ന് മാറി. എന്റെ ഉമ്മ വന്നു എന്നെ സമാധാനിപ്പിച്ചു.
പിന്നെ ഞാൻ വേഗം ഇത്താത്താസിന്റെ അടുത്തേക്ക് പോയി. കുറെ അവരോടു കത്തി അടിച്ചിരുന്നു. പിന്നെ സാഷയുടെയും പാത്തൂന്റെയും കൂടെ കളിക്കുമ്പോൾ ആണ് നിക്കാഹിനു പോയവർ വന്നു എന്നും പറഞ്ഞു വന്നേ.
ഞാനും വേഗം താഴേക്ക് പോയപ്പോ ദേ നിക്കുന്നു ആ കുരിശു നാശി മുന്നിൽ കൂടെ അവന്റെ ഉമ്മയും. ഞാൻ ഉപ്പാനെയും ഇക്കാക്കസിനെയും നോക്കി. അവരാണെങ്കി ഞങ്ങളീ നാട്ടുകാരെ അല്ല എന്ന രീതിയിലാ നിക്കുന്നെ.
''ആഹ് നീ എവിടെ ആയിരുന്നു. ഏതായാലും നിങ്ങള് തമ്മിൽ ഒന്ന് സംസാരിക്കു, എന്നിട്ടു ബാക്കി തീരുമാനിക്കാം.'' നാഷിന്റെ ഉമ്മ പറഞ്ഞു.
''അയ്യോ അതൊക്കെ വേണോ. ആദ്യം ഈ കല്യാണമൊക്കെ കഴിയട്ടെ. പിന്നെ ഇവന്റെ ഡിവോയ്സ് കഴിഞ്ഞിട്ടില്ലല്ലോ.'' അമാനിക്ക പറഞ്ഞു.
''അതിനെന്താ, കല്യാണം കഴിഞ്ഞോട്ടെ. പിന്നെ ഡിവോയ്സോക്കെ പുല്ലു പോലെ കഴിയും.'' നാഷിന്റെ ഉമ്മ പറഞ്ഞു.
''അല്ല ഞാൻ പറഞ്ഞല്ലോ വേറെ ആളുമായിട്ടു ഉറപ്പിച്ചിരിക്കുവാ.'' ഉപ്പ പറഞ്ഞു.
''അതിനെന്താ, അത് വേണ്ടാന്നു പറഞ്ഞാൽ പോരെ. നമുക്ക് ഇതൊരു പെണ്ണ് കാണൽ പോലെ ആയിക്കോട്ടെ. നീ ഇവനെ റൂമിലേക്ക് കൊണ്ടുപോയി സംസാരിക്കു.'' നാഷിന്റെ ഉമ്മ പറഞ്ഞു.
''അത് പിന്നെ വളച്ചു കെട്ടില്ലാതെ കാര്യം പറയാം. ഇവളെ നികാഹ് ദുബായിൽ വച്ച് കഴിഞ്ഞതാ. അവന്റെയും സെക്കന്റ് മാര്യേജ് ആണ്. നാളെ അവന്റെ ഫാമിലി വരുന്നുണ്ട്, അപ്പൊ എല്ലാരോടും പറയാമെന്നു വിചാരിച്ചതാ.'' ഉപ്പ പറഞ്ഞു.
''ഓ അങ്ങനെ ആണോ. എന്നിട്ടു അവനെവിടെ.'' നാഷിന്റെ ഉമ്മ.
''അവനു ലീവ് കിട്ടിയില്ല. അടുത്ത് തന്നെ വരും.'' ഉപ്പ.
''ലീവ് കിട്ടാത്തതാണോ, അതോ അവനും മതിയായോ.'' നാഷിന്റെ ഉമ്മ പറഞ്ഞതും ഷാനയും ഷീനയും ചിരിക്കാൻ തുടങ്ങി.
''അവൻ ഒരാഴ്ച കൊണ്ട് വരും.'' ഉപ്പ ഒരൽപം കടുപ്പിച്ചു പറഞ്ഞു.
''ഹ്മ്മ് ആയിക്കോട്ടെ, നിക്കാഹാല്ലേ കഴിഞ്ഞുള്ളു. അത് വേണെങ്കി ഒഴിവാക്കാലോ. ഇവൻ ഇവളെ അല്ലാതെ വേറെ കേട്ടില്ല എന്നാ പറയുന്നേ. അതോണ്ട് ഇവരൊന്നു സംസാരിക്കട്ടെ. അവൾക്കും ചിലപ്പോ ഇവനെ മതി എന്ന് തോന്നിയാലോ.'' എനിക്കതു കേട്ടിട്ടു ദേഷ്യം വന്നു. ഇതെന്താ വല്ല കുട്ടിക്കളിയും ആണോ. തോന്നുമ്പോ നിക്കാഹൊക്കെ ഒഴിവാക്കാൻ.
''അത് പിന്നെ..'' ഉപ്പ പറയാൻ പോയതും നാഷിന്റെ ഉമ്മ അവരെ തടഞ്ഞു.
''ഒന്ന് സംസാരിച്ചു വച്ചിട്ട് എന്താവാനാ.'ഇവനേം കൂടി പോയി വാ.'' എന്നെ നോക്കി അവര് പറഞ്ഞു. ഞാൻ ഉപ്പനെയും ഇക്കാക്കാസിനെയും നോക്കി.
''ഹ്മ്മ് പോട്ടെ മോളെ, ഒന്ന് സംസാരിച്ചേക്കു.'' ഞാൻ ഉപ്പാനെ ദയനീയമായി നോക്കി. ഉപ്പ എനിക്ക് കണ്ണടച്ച് കാണിച്ചു.
''ഹ്മ്മ് നിങ്ങക്കതു പറയാം, ഇതെങ്ങാനും ഇവളെ ഡ്രാക്കുള അറിഞ്ഞാലുണ്ടല്ലോ എല്ലാത്തിനെയും നിർത്തി ചോര കുടിക്കും.'' അക്കൂക്ക ഉപ്പാനോട് മെല്ലെ പറഞ്ഞു.
''അതെ അവനെങ്ങാനും അറിഞ്ഞാൽ നാശി എപ്പോ നശിച്ചെന്നു ചോദിച്ചാ മതി.'' അഫിക്ക.
''ഏതായാലും ഒന്ന് സംസാരിക്കട്ടെ.'' എന്നും പറഞ്ഞു ഉപ്പ എന്നെ നോക്കി. എനിക്കാകെ സങ്കടം ആയി.
ഞാൻ എല്ലാരേയും നോക്കീട്ടു മോളിലെ റൂമിലേക്ക് പോയി. റൂമിലെത്തി രണ്ടു മിനിട്ടു കഴിഞ്ഞതും ഡോർ തുറക്കുന്ന സൗണ്ട് കേട്ടു.
''സോറി നാശി, എനിക്ക് നിങ്ങളെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ല. നിങ്ങളോടിങ്ങനെ സംസാരിക്കാൻ പോലും എനിക്ക് താല്പര്യം ഇല്ല. പിന്നെ നിങ്ങളെ ഉമ്മ നിർബന്ധിച്ചത് കൊണ്ടാണ്. ഈ കല്യാണം ഒരിക്കലും നടക്കില്ല. എന്റെ കല്യാണം കഴിഞ്ഞതാണെന്നു പറഞ്ഞില്ലേ, എന്നിട്ടും ഇങ്ങനൊക്കെ ചിന്തിക്കാൻ എങ്ങനെ തോന്നുന്നു. '' ഞാൻ പറഞ്ഞു.
''കല്യാണം നടക്കില്ല എന്ന് നീ മാത്രം തീരുമാനിച്ചാ മതിയോ.'' എന്നും പറഞ്ഞു അവൻ എന്നെ പിന്നിലൂടെ കേറി പിടിച്ചതും എന്റെ കൈ അവന്റെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.
''ഞാനല്ലാതെ പിന്നെ ആരാ തീരുമാനിക്കേണ്ടത്..'' എന്നും പറഞ്ഞു ഞാൻ അവന്റെ താടിയിൽ പിടിച്ചു വലിച്ചു.
''ആഹ് ടീ വവ്വാലെ.. വിടെടീ വേദനിക്കുന്നു.'' എന്നും പറഞ്ഞു ഷാദ് അലറി. ഞാൻ താടി വിട്ടതും അവനെന്നെ രണ്ടു കൈ കൊണ്ടും ചേർത്ത് പിടിച്ചു.
''ഞാൻ ശെരിക്കും ഷാദിനെ മിസ് ചെയ്തു.'' ഞാൻ പറഞ്ഞു.
''ഞാനും..'' ഷാദ് എന്റെ മുഖം കയ്യിലെടുത്തു നെറ്റിയിൽ ചുണ്ട് ചേർത്തു.
''അല്ല ഇവിടെ എങ്ങനെ എത്തി, ആ കോഴി എവിടെ എന്റെ പിന്നാലെ ഉണ്ടായിരുന്നല്ലോ. അത് പോട്ടെ ഷാദ് എപ്പോളാ എത്തിയെ? സത്യം പറ ഇന്നലെ വന്നില്ലേ, മഞ്ഞൾ കൊണ്ട് അടി കയ്യുന്ന സമയത്തു ഷാദ് അല്ലെ എന്റെ കവിളിൽ ആക്കിയേ.'' ഞാൻ ചോദിച്ചു.
''ടീ പതുക്കെ, ഓരോന്നോരോന്നായി ചോദിക്ക്. ശ്വാസം കിട്ടാതെ ചത്ത് പോവല്ലോ.'' ഷാദ് ചിരിച്ചോണ്ട് പറഞ്ഞു.
''ഒന്ന് പറയുന്നുണ്ടോ..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''ഓക്കേ പറയാം, ആ കോഴിയെ എന്റെ അളിയന്മാർ ബ്ളോക് ചെയ്തു പൊരിക്കുന്നുണ്ട്. പിന്നെ എന്റെ പാസ്പോര്ട്ട് എമെർജൻസി ആണെന്ന് പറഞ്ഞു രണ്ടു ദിവസം കൊണ്ട് കിട്ടി. ഇന്നലെ ശാമിന്റെ കൂടെ ഞാനും ഉണ്ടായിരുന്നു. നാളെ നിനക്കൊരു സർപ്രൈസ് തരാമെന്ന കരുതിയെ. പക്ഷെ ഇന്നലെ നിങ്ങളെ കളിയൊക്കെ കണ്ടപ്പോ എന്റെ കണ്ട്രോള് വിട്ടു പോയി. അതാ നിന്റടുത്തു വന്നേ. അല്ല നിനക്കെങ്ങനെ മനസ്സിലായി ഞാൻ ആണെന്ന്.'' ഷാദ് എന്നെ ചേർത്ത് പിടിച്ചോണ്ട് ചോദിച്ചു.
''അതോ, നമ്മളതെ ഹാർട്ട് ടൂ ഹാർട്ട് കണക്ഷൻ ആണ്. ഷാദ് അടുത്ത് വരുമ്പോ തന്നെ എന്റെ ഹാർട്ട് സിഗ്നൽ പിടിക്കും.'' ഞാൻ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.
''ആണോ.. എന്നിട്ടാണോ ഏതോ ഒരു കൊന്തനോട് സംസാരിക്കാൻ വന്നേ..'' ഷാദ് ദേഷ്യത്തോടെ ചോദിച്ചു.
''അത് പിന്നെ ഷാദും കണ്ടു കാണുമല്ലോ ആ സ്ത്രീയുടെ സ്വഭാവം. ഉപ്പ ഗതിയില്ലാതെ സമ്മതിച്ചതാ. നികാഹ് കഴിഞ്ഞു പറഞ്ഞിട്ടും ഒരു പ്രശ്നവും ഇല്ലാത്ത സ്ത്രീ. വല്ലാത്ത സാധനം തന്നെ. വെറുതെ അല്ല ആ കൊഴിന്റെ ഭാര്യ ഓടി പോവ്വുന്നത്. ഷാനയുടെയും ഷീനയുടെയും സ്വഭാവം അങ്ങനെ ആയതു കൊണ്ട് കുഴപ്പം ഇല്ല.'' ഞാൻ പറഞ്ഞു.
"ഹ്മ്മ് ഞാൻ കണ്ടു." ഷാദ്.
''അല്ല പിന്നെ ഇന്നലെ എങ്ങനെയാ എന്നോട് സംസാരിച്ച.'' ഞാൻ സംശയത്തോടെ ചോദിച്ചു.
''അത് സച്ചുവാടീ, ഞാൻ സിം അവനെ ഏൽപ്പിച്ചിരുന്നു. നിനക്ക് സംശയം തോന്നാതെ ഇരിക്കാൻ അവനാ ഇന്നലെ സംസാരിച്ച. പിന്നെ നിനക്ക് സൗണ്ട് മനസ്സിലാവാതിരിക്കാൻ ബിസി ആണെന്ന് പറഞ്ഞു വേഗം ഫോൺ വച്ചു എന്നവൻ പറഞ്ഞു. ഏതായാലും ഫോട്ടോസൊക്കെ പൊളിച്ചു. സാധാ ഡ്രെസ്സിലും നിന്നെ കാണാൻ എന്ത് ഭംഗി ആണെന്നോ..'' ഷാദ് പറഞ്ഞു.
''ശെരിക്കും.'' ഞാൻ ചോദിച്ചു.
''അതേടീ..'' എന്നും പറഞ്ഞു എന്റെ അരയിലൂടെ കയ്യിട്ടു അവനോടു ചേർത്തിട്ടു ആ കോന്തൻ അവന്റെ മുഖം എന്റെ മുഖത്തോടു അടുപ്പിക്കാൻ തുടങ്ങി. കുതറി മാറാനൊന്നും നിന്നില്ല, അവന്റെ സാമീപ്യം ഞാൻ കൊതിക്കുന്നുണ്ടായിരുന്നു എന്ന് തോന്നി.
''അത്ര ഭംഗി ഒന്നും ഇല്ല.'' സൗണ്ട് കേട്ട് നോക്കിയപ്പോ നമ്മളെ ഇക്കാക്കാസും അവരെ ബീവിമാരും ഒക്കെ ഹാജരായിട്ടുണ്ട്.
അപ്പൊ തന്നെ ഞാൻ ഷാദിൽ നിന്നും മാറി നിന്നു. ഷാദ് അവരെ കലിപ്പിൽ നോക്കുന്നുണ്ട്..
''എവിടുന്ന് വന്നു എല്ലാം... നിങ്ങടെയൊക്കെ കെട്ടിയോളമാരല്ലേ അടുത്തുള്ളത്, എന്റെ കഞ്ഞിയിൽ മണ്ണിടാനെന്തിനാ വരുന്നേ.'' ഷാദ്
''അതോ കഞ്ഞി കുടിക്കുമ്പോ ഡോർ ലോക്ക് ചെയ്യണം ഇല്ലെങ്കിൽ അറ്റ്ലീസ്റ്റ് അടക്കുകയെങ്കിലും വേണം..'' അഫിക്കയാണ്. ഞങ്ങൾ രണ്ടാളും നന്നായി ഒന്ന് ഇളിച്ചു കാണിച്ചു കൊടുത്തു.
''ആഹ് ഇപ്പൊ വന്നത് വേറൊന്നിനും അല്ല, മാരൻ വന്ന സ്ഥിതിക്ക് ഇനി മണവാട്ടി ആ ഗൗൺ ഇടുമല്ലോ. നിന്റെ മാരൻ തന്നെ കൊണ്ട് വന്നതാ.'' മിച്ചൂത്ത പറഞ്ഞതും ഞാൻ ഷാദിനെ നോക്കി. അവനെന്നെ കണ്ണിറുക്കി കാണിച്ചു.
''ഇനി ഈ കഞ്ഞി രാത്രി കുടിക്കാം. ഇപ്പൊ ഈ കഞ്ഞിയെ റെഡി ആക്കി താഴെ കൊണ്ട് പോട്ടെ. ഉപ്പ പറഞ്ഞു ഇനി വച്ചു താമസിപ്പിക്കണ്ട എല്ലാരോടും ഇന്ന് തന്നെ പറയാമെന്നു. ഇല്ലെങ്കിൽ ഷാനറെ അമ്മായിയമ്മയെ പോലെ വേറെയും പാറ്റകൾ നിങ്ങളെ കഞ്ഞിയിൽ വീഴാൻ ചാൻസ് ഉണ്ട്.'' സെറി ഇത്ത എന്നെ നോക്കി പറഞ്ഞു.
''കഞ്ഞി നിങ്ങളെ കെട്ടിയോൻ അമാൻ.'' എന്നും പറഞ്ഞു ഞാൻ സെറി ഇത്താനെ നോക്കി കണ്ണുരുട്ടി കാണിച്ചു. അപ്പൊ എല്ലാ കൊരങ്ങന്മാരും ചിരിക്കാ.
''അല്ല ആ കോഴി എവിടെ പോയി. '' ഞാൻ ചോദിച്ചു.
''അവനെ ഞങ്ങൾ ഈ കല്യാണം എന്തായാലും നടക്കില്ല, അതോണ്ട് അവൾക്കു സംസാരിക്കാനും താല്പര്യം ഇല്ല എന്ന് പറഞ്ഞു ഓടിച്ചു.'' അക്കൂക്ക പറഞ്ഞു.
''ആഹാ ഓടിച്ചോ, ഞാനൊന്നു കാണാൻ ഇരിക്കുവായിരുന്നു.'' ഷാദ് പറഞ്ഞു.
''അതോണ്ടാ മോനെ അവനെ ഓടിച്ചത്, ഇല്ലെങ്കിൽ അവന്റെ പല്ലും നഖവും മാത്രമേ ബാക്കി കാണൂ..'' അമാനിക്ക പറഞ്ഞതും എല്ലാരും ചിരിച്ചു.
''നീ വന്നേ, സമയമില്ല.'' എന്നും പറഞ്ഞു സന വന്നു എന്റെ കൈ പിടിച്ചു കൂട്ടിക്കൊണ്ടുപോയി. ഞാൻ പോവുന്നേനെ ഷാദിനെ തിരിഞ്ഞു നോക്കി. ഷാദ് എന്നെ നോക്കി കണ്ണ് കൊണ്ട് പോയിട്ട് വാ എന്ന് കാണിച്ചു. ഞാൻ അവനെ നോക്കി ചിരിച്ചിട്ട് ഇത്താത്താസിന്റെ കൂടെ പോയി.
എല്ലാരും കൂടി എന്നെ റെഡി ആക്കി മൊഞ്ചത്തിയാക്കി തന്നു. കണ്ണാടിയിൽ നോക്കിയപ്പോ എനിക്കെന്നെ അത്ഭുതം തോന്നി, ഇത് ഞാൻ ആണോ വിചാരിച്ചിട്ട്.
''ഇപ്പൊ ഷാദ് നിന്നെ കണ്ടാൽ വീണ്ടും ഒരു കഞ്ഞികുടിക്കു സാധ്യത ഉണ്ട്.'' എന്നും പറഞ്ഞു എല്ലാരും ചിരിക്കാ.
''ആഹാ നല്ലോണം റെഡി ആയിട്ടുണ്ടല്ലോ, ആരെ കാണിക്കാനാ.'' ഷാന. ഈ കോപ്പുകള് ഇതെവിടുന്നു വന്നു.
''അവളെ ഭർത്താവിനെ കാണിക്കാൻ ആവും, അയാൾക്ക് ഇതൊക്കെ കാണുമോ.'' ഷീന.
''അതെന്താ നീ അങ്ങനെ ചോദിച്ചേ.'' സനയാണ്.
''അതോ ഇവളെ കെട്ടിയതു ഏതോ രണ്ടാംകെട്ടുകാരൻ ആണെന്ന് പറയുന്ന കേട്ട്. അപ്പൊ എന്തായാലും ഒരു കിളവൻ ആവുമല്ലോ, അപ്പൊ അയാൾക്ക് കണ്ണ് കാണുമോന്നൊരു സംശയം.'' എന്നും പറഞ്ഞു ഷാനയും ഷീനയും പൂരച്ചിരി.
അത് പിന്നെ അവരെ പറഞ്ഞിട്ടും കാര്യമില്ല. പൊതുവെ ആണുങ്ങൾ രണ്ടാമത് കെട്ടുമ്പോ അവരെക്കാൾ പത്തു വയസ്സ് കുറഞ്ഞവർ വരെ കിട്ടും. പക്ഷെ പെണ്ണുങ്ങൾക്ക് അവരെക്കാൾ ഇരട്ടി പ്രായമുള്ളവരെ അല്ലെ കിട്ടൂ. അതാണല്ലോ നമ്മളെ നാട്ടുനടപ്പ്.
''അല്ല അയാൾക്ക് എത്ര മക്കൾ ഉണ്ട്, എത്ര വയസുള്ള മക്കൾ ആണ്.'' ഷാന.
''ടീ നിങ്ങൾ..'' മിച്ചൂത്ത അവരോടു ചൂടാവാൻ നിന്നതും ഞാൻ അവരെ തടഞ്ഞു.
''അയാൾക്ക് മൂന്നു മക്കൾ ഉണ്ട്. മൂത്ത ആൾ എട്ടാം ക്ലാസ്സിൽ ആണ്. രണ്ടാമത്തേത് അഞ്ചിലും മൂന്നാമത്തെ രണ്ടിലും. എന്തെ..'' ഞാൻ ചോദിച്ചു. ബാക്കിയുള്ളവരൊക്കെ ഇതൊക്കെ എപ്പോ എന്നെ രീതിയിൽ വായും തുറന്നു നിപ്പുണ്ട്.
''ഓ നിന്റെ ഒരു ഭാഗ്യം. എന്തായാലും ഫ്രീ ആയി മൂന്നു മക്കളെ കിട്ടിയല്ലോ. സ്വന്തം മോനെ നോക്കാൻ പറ്റിയില്ലേലും മറ്റുള്ളോരെ മക്കളെ നോക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ അത് മതി.'' എന്നും പറഞ്ഞു അവർ പോയി. അത് വരെ ചിരിച്ചോണ്ടിരുന്ന എന്റെ മുഖം മാറി. എന്തോ അവര് പറഞ്ഞത് നെഞ്ചിൽ കൊണ്ട പോലെ തോന്നി.
ഇത്താത്തമാർ വന്നു ഓരോന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ നോക്കി, അപ്പൊ ഞാനവർക്കൊന്നു പുഞ്ചിരിച്ചു കൊടുത്തു.
എല്ലാവരെയും കൂട്ടി പുറത്തേക്കിറങ്ങി. ഷാദിനെ ദൂരെ കണ്ടപ്പോ അവൻ സൂപ്പർ ആയി എന്ന് കൈ കൊണ്ട് കാണിച്ചിട്ട് നെഞ്ചിൽ കൈ വച്ചു ബോധം കെട്ടു വീഴുന്ന പോലെ അഫിക്കാന്റെ മേലേക്ക് വീണു. അഫിക്കയും ഫജൂക്കയും കൂടി അവനെ താങ്ങി. അത് കണ്ടപ്പോ പോയ പുഞ്ചിരി എന്റെ ചുണ്ടിൽ തിരിച്ചു വന്നു. ദൂരെ നിന്നു പോലും എന്റെ മൂഡ് മാറ്റാൻ അവനു സാധിക്കും.
അവനെ നോക്കി നടക്കുന്ന സമയത്താണ് ആരോ വന്നു എന്റെ കണ്ണ് പൊത്തിയത്. ആരാണെന്നു ചോദിച്ചിട്ടു പറയുന്നേ ഇല്ല. അവസാനം ഞാൻ കൈ വലിച്ചു മുമ്പിലേക്ക് ആക്കിയപ്പോ മുന്നിൽ നിക്കുന്ന ആളെ കണ്ടു ഞാൻ ഷോക്കായി.
''സിനാന ഇത്ത..'' ഞാൻ പറഞ്ഞതും ഇത്ത പുഞ്ചിരിച്ചു.
''അപ്പൊ എന്നെ അറിയാലേ..'' ഇത്ത ചോദിച്ചു.
''ആഹ് ഷാദ് ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട്.'' ഞാൻ പറഞ്ഞു.
''അപ്പൊ ഞങ്ങളെ ഒക്കെ അറിയോ..'' നോക്കിയപ്പോ ഷഫാദിക്ക കൂടെ ഷാദിന്റെ ഉമ്മയും ഉപ്പയും എന്റെ ഉമ്മയും ഉപ്പയും ഒക്കെ ഉണ്ട്. എന്തോ കണ്ടപ്പോ ആകെപ്പാടെ ഒരു പരവേശം.
''എന്താ മോളെ ഇങ്ങനെ നോക്കുന്നെ... ഞങ്ങളെ അറിയില്ലേ.'' ഷാദിന്റെ ഉമ്മ എന്റെ കൈ പിടിച്ചിട്ടു ചോദിച്ചു.
''അറിയാം, ഞാൻ പെട്ടെന്ന് കണ്ടപ്പോ... എന്താ പറയണ്ടെന്നു...'' ഞാൻ വിക്കി വിക്കി പറഞ്ഞു. പണ്ടത്തെ പൂച്ചക്കുട്ടി ആമി ആയൊന്നൊരു സംശയം. അവരൊക്കെ എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ അതിനൊക്കെ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു. മറുപടി പറയാൻ നാക്കു വഴങ്ങാത്ത പോലെ.
''ഹ ഹ ഹ എന്നാലും നിന്നെ ഇങ്ങനെ കാണാൻ പറ്റുമെന്ന് ഞാൻ ഒരിക്കലും കരുതിയതേ അല്ല.'' നോക്കിയപ്പോ നിച്ചൂക്ക. കൂടെ ബാക്കി ഇക്കാക്കാസും ഇത്താത്താസും. ഷാദ് മാത്രം ഇല്ല. അവനുണ്ടായിരുന്നെങ്കിൽ...
''അതെന്നെ ഇങ്ങനെ പേടിച്ചു നിക്കുന്ന നൂനുവിനെ ഞാൻ ആദ്യമായിട്ട് കാണുവാ.'' ഇച്ചൂക്ക പറഞ്ഞു. അത് കേട്ട് എല്ലാരും ചിരിച്ചു.
''അത് ഒരു ഏഴെട്ടു മാസം മുമ്പുള്ള ആമിയെ കാണാത്തതു കൊണ്ട് തോന്നുന്നതാ..'' ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. അത് കേട്ടപ്പോ എല്ലാവരുടെ മുഖത്തെ ചിരിയും മാഞ്ഞു. ച്ചെ പറയണ്ടാരുന്നു എന്ന് തോന്നിപ്പോയി.
''മുമ്പത്തെ കാര്യങ്ങളൊന്നും മോള് ഓർക്കണ്ടാട്ടൊ. എല്ലാം ഷാദ് പറഞ്ഞിട്ടുണ്ട്. നീ ഞങ്ങൾക്ക് സിനാനയെയും ഷഹനയെയും പോലെ തന്നെയാ.'' എന്നും പറഞ്ഞു ഷാദിന്റെ ഉമ്മ എന്റെ തലയിൽ തലോടി. ഞാനൊന്നു പുഞ്ചിരിച്ചു കൊടുത്തു.
''ഈ കണ്ണിനി ഒരിക്കലും നിറക്കരുത്.'' എന്റെ തലയിൽ തലോടി കൊണ്ട് ഷാദിന്റെ ഉപ്പ പറഞ്ഞു.. ആഹാ മോന്റെ അതെ ഡയലോഗ്. ഈ ഉപ്പാനെ കണ്ടാവുമല്ലോ അവനും പഠിച്ചേ. ഭാര്യയോടും മക്കളോടും മരുമോളോടും ഉള്ള വാത്സല്യം ആ കണ്ണിൽ ഉണ്ട്. ശെരിക്കും എന്റെ ഉപ്പാനെ പോലെ തന്നെ.
''അതെ നിങ്ങളെ രണ്ടാളെ ജീവിതത്തിലും ഇതൊരു പുതിയ തുടക്കം ആണ്. ഇനി അങ്ങോട്ട് സന്തോശം മാത്രമേ ഉണ്ടാകുള്ളൂ.'' ഷഫാദിക്കയാണ്.
''ഹ്മ്മ് അതെന്താ ഇത്ര ഉറപ്പു..'' ആരാന്നു നോക്കിയപ്പോ അഫിക്ക. എല്ലാരും ഇക്കാനെ നോക്കിപ്പേടിപ്പിച്ചു.
''സോറി ഞാൻ ഒരു ഫ്ളോവിൽ ചോദിച്ചതാ. എനിക്കുറപ്പാ അവരുടെ ജീവിതത്തിൽ ഇനി സന്തോഷം മാത്രമേ ഉണ്ടാവൂ എന്ന്..'' അഫിക്ക എന്നെ നോക്കി പറഞ്ഞു.
''അതെന്താ നിനക്കിത്ര ഉറപ്പു..'' ഷഫാദിക്ക അഫിക്കാനേ നോക്കി കണ്ണുരുട്ടി ചോദിച്ചപ്പോ എല്ലാരും ചിരിക്കാൻ തുടങ്ങി.
''അതിനു ഞാൻ ഗ്യാരന്റി.'' ആ പറഞ്ഞത് ആരാണെന്നു നോക്കിയപ്പോ ദേ നമ്മളെ കെട്ടിയോൻ മഹാൻ. പിങ്ക് കളർ ഷർട്ടും ബ്ലൂ ക്രീം പാന്റൊക്കെ ഇട്ടു മൊഞ്ചൻ ആയിട്ടുണ്ട്. എന്റെ ഡ്രെസ്സിനു മാച്ച് ആണ്. ഞാൻ കണ്ണ് കൂർപ്പിച്ചു നോക്കിയപ്പോ എനിക്കൊന്നു ഇളിച്ചു കാണിച്ചു തന്നു.
''ആഹ് വന്നല്ലോ മഹാൻ, എവിടെ ആയിരുന്നു.'' അഫിക്ക.
''അതോ ഞാൻ ഒന്ന് ഡ്രസ്സ് മാറാൻ പോയതാ. നമ്മളെ ബീവിയുടെ കൂടെ നിക്കുമ്പോ അവളോട് പിടിച്ചു നിക്കാൻ പറ്റണ്ടേ..'' എന്നും പറഞ്ഞു ഷാദ് എന്റെ തോളിൽ കയ്യിട്ടു എന്നെ ചേർത്ത് പിടിച്ചു.
''ബീവിയുടെ കൂടെ പിടിച്ചു നിക്കാൻ അല്ലെ, അല്ലാതെ ബീവിയെ പിടിച്ചു നിക്കാൻ അല്ലല്ലോല്ലേ..'' കണ്ണും കണ്ണും നോക്കി നിന്നിരുന്ന ഞങ്ങളെ നോക്കി ഷഫാദിക്ക അങ്ങനെ പറഞ്ഞതും ഷാദ് വേഗം എന്റെ തോളിൽ നിന്നും കയ്യെടുത്തു ഡീസന്റ് ആയി.
ഞാൻ ഉപ്പാനെ നോക്കിയപ്പോ ഉപ്പ ഷാദിനെ തന്നെ പുഞ്ചിരിച്ചോണ്ടു നോക്കാണ്. വേറൊന്നും അല്ല മുമ്ബ് ഷെസിന്റെ കൂടെ വന്നപ്പോളൊക്കെ അവൻ എന്നെ പറ്റി അവരോടു ഓരോ കുറ്റം പറഞ്ഞു എന്ന് അല്ലാതെ ഒരിക്കലും എന്നെ ചേർത്ത് പിടിച്ചിട്ടില്ല. എന്തിനു ഒരു നല്ല വാക്കു പറഞ്ഞിട്ടില്ല. ഒരു തമാശ പോലും പറഞ്ഞിട്ടില്ല.
ഒരിക്കലും എന്റെ വീട്ടുകാരുമായി എന്നെ പറ്റിയുള്ള കുറവുകൾ അല്ലാതെ മറ്റൊരു സംസാരവും ഉണ്ടായിട്ടില്ല. അന്നൊരു ഫങ്ക്ഷന് ഞാൻ എന്റെ ഫാമിലിയുടെ കൂടെ ഫോട്ടോ എടുക്കാൻ വിളിച്ചപ്പോൾ എല്ലാരുടെയും മുന്നിൽ വച്ച് എന്നെ ചീത്ത പറഞ്ഞു. ഇക്കാക്കമാരോടൊന്നും ഫ്രണ്ട്ലി പോട്ടെ സുഖമാണോ എന്ന് പോലും ചോദിക്കാറില്ല.
ഒരിക്കലും ഷെസിൻ എന്റെ ഉമ്മാനേയും ഉപ്പാനെയും ഉമ്മ എന്നോ ഉപ്പ എന്നോ വിളിച്ചിട്ടില്ല. ഒന്നുകിൽ അങ്കിൾ ആന്റി ഏയ് ഒയ് അതാണ് അവന്റെ വായിൽ നിന്നും വന്നത്. ഉപ്പ ഒരുപാട് ആഗ്രഹിച്ചിരുന്നു അവന്റെ വായിൽ നിന്നും ഉപ്പ എന്ന് കേൾക്കാൻ.
പക്ഷെ ഷാദ് നേരെ വ്യത്യസ്തമായി പെട്ടെന്ന് തന്നെ ഇക്കാക്കമാരിൽ ഒരാളായി ഇഴുകി ചേർന്നു. ഉപ്പാക്ക് നല്ല മോനായി. ഉമ്മാനോട് തമാശ പറയുന്ന മരുമോനായി. നേരത്തെ ഞാൻ നോക്കിയപ്പോൾ അവൻ ഇക്കാക്കമാരുടെ കൂടെ പുറത്തു സ്റ്റേജ് സെറ്റ് ചെയ്യുവായിരുന്നു. ഉപ്പ അവനോടു വേണ്ട എന്ന് പറഞ്ഞപ്പോ അതെന്താ ഞാൻ നിങ്ങളെ മോനല്ലേ എന്നാ ചോദിച്ചത്.
അത് കേട്ടപ്പോ ഉപ്പാന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടതാ. ഉമ്മാന്റെ പിന്നാലെ ഉമ്മ സുന്ദരി ആയിട്ടുണ്ട് എന്നും പറഞ്ഞു ചൊറയാക്കി നടക്കുന്നുണ്ടായിരുന്നു. അപ്പൊ ഉമ്മാന്റെ മുഖത്ത് ഞാൻ കണ്ട ആ ചിരി അത് മതി കഴിഞ്ഞ മൂന്നാലു വർഷത്തെ മുറിവൊക്കെ ഉണങ്ങാൻ.
''അല്ല നമ്മളെ ബീവി എന്താ കിനാവ് കാണാ..'' പെട്ടെന്ന് എന്റെ ചെവിയിൽ വന്നു പറഞ്ഞപ്പോൾ ആണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്. അവനെ നോക്കിയപ്പോ എന്നെ തന്നെ നോക്കി നിക്കുന്നു.
ബാക്കിയുള്ളവരൊക്കെ നാളെ എല്ലാവരോടും പറഞ്ഞാ മതി എന്നും പറഞ്ഞു ചർച്ചയിൽ ആണ്. കാരണം ഷഹനയും ജാസിയും ഇന്ന് രാത്രി എത്തും. അപ്പൊ അവരൂടി എത്തിയിട്ട് റാഫിയുടെയും ശാഫിയുടെയും റിസെപ്ഷന്റെ കൂടെ ഞങ്ങൾക്ക് കൂടി ചെറിയൊരു പാർട്ടി അറേഞ്ച് ചെയ്യാൻ ആണ് പരിപ്പാടി. എന്റെ കുടുംബക്കാരൊക്കെ ഉണ്ടാവുമല്ലോ, കൂടെ ഷാദിന്റെ കുടുംബക്കാരെ കൂടെ വിളിക്കാൻ ആണ് പ്ലാൻ.
''എന്താടീ ഇത്ര ചിന്ത, ഇങ്ങനെ ആലോചിച്ചാൽ മുടിയൊക്കെ നരച്ചു പോവും.'' ഷാദ് പറഞ്ഞു. ഞാൻ അവനെ നോക്കി ചുണ്ടു കടിച്ചു കണ്ണുരുട്ടി പേടിപ്പിച്ചു. ആര് പേടിക്കാൻ, മുമ്പിൽ ഡ്രാക്കുളയാണെന്നു ഞാൻ മറന്നല്ലോ.
''ടീ വെറുതെ മനുഷ്യന്റെ കൺട്രോൾ കളയല്ലേ..'' ഷാദ് പറഞ്ഞു.
''ഞാൻ എന്ത് ചെയ്തു..'' ഞാൻ സംശയത്തോടെ ചോദിച്ചു.
''പിന്നെ ഇങ്ങനെ ചുണ്ടു കൊണ്ട് കോപ്രായം കാട്ടിയാ.. അല്ലെങ്കിലേ മൂന്നു ദിവസം നീ ഇല്ലാതെ കഴിച്ചു കൂട്ടിയ പാട് എനിക്കെ അറിയൂ.'' ഷാദ് കൊഞ്ചി കൊണ്ട് എന്റെ ചേവിന്റെ അടുത്ത് വന്നു പറഞ്ഞു.
''അയ്യേ വഷളൻ... വൃത്തിക്കെട്ട ഡ്രാക്കുള.. ഞാൻ ഷാദിനെ പേടിപ്പിക്കാനാ ചുണ്ടു കടിച്ചു പിടിച്ചേ, അല്ലാണ്ട് പ്രലോഭിപ്പിക്കാൻ അല്ല.'' എന്നും പറഞ്ഞു ഒരു ചവിട്ടു കൊടുത്തു കാലിൽ.
''ആഹ്'' എന്നും പറഞ്ഞു കൊരങ്ങൻ ഒറ്റ അലർച്ച. ഇപ്പൊ എല്ലാരുടെയും സെന്റർ ഓഫ് അട്ട്രാക്ഷൻ ഞങ്ങൾ ആയി.
''സമാധാനം ആയല്ലോ..'' ഞാൻ മെല്ലെ ഷാദിനെ നോക്കി പറഞ്ഞു. അവൻ എനിക്ക് മുപ്പത്തിരണ്ട് പല്ലും കാണിച്ചു ഒന്ന് ചിരിച്ചു കാണിച്ചു.
''എന്ത് പറ്റി മോനെ.'' എന്റെ ഉപ്പ ചോദിച്ചു.
''ഏയ് എന്ത് പറ്റാൻ, അവൻ വല്ല കുരുത്തക്കേടും കാണിച്ചു കാണും..'' ഷാദിന്റെ ഉപ്പ പറഞ്ഞു. ഞാൻ വായും തുറന്നു നിന്നുപോയി.
''ആ അതെന്നെ, ഇത് ഇടക്കിടക്കുള്ളതാ... ആരും മൈൻഡ് ചെയ്യണ്ട. യൂ കണ്ടിന്യൂ..'' അക്കൂക്ക എല്ലാരോടും പറഞ്ഞു. അപ്പൊ എല്ലാരും അവരെ ചർച്ചയിലേക്ക് തിരിച്ചു പോയി.
''ഉപ്പാക്ക് മോനെ പറ്റി നല്ല ധാരണ ആണല്ലോ..'' ഞാൻ ഷാദിനെ കളിയാക്കി ചോദിച്ചു.
''ഈ... മത്തൻ കുത്തിയാ കുമ്പളം മുളക്കൂലല്ലോ...'' ഷാദ് പറഞ്ഞതും ഞാൻ ചിരിച്ചുപോയി.
''അല്ല എന്നെ കൂട്ടിയിട്ടെ പോവൂ പറഞ്ഞിട്ട് ഒറ്റയ്ക്ക് വീട്ടിലേക്കു പോയല്ലേ.'' ഞാൻ സങ്കടത്തോടെ ചോദിച്ചു.
''ആര് പോയി.. എപ്പോ പോയി..'' ഷാദ്.
''അപ്പൊ വീട്ടിലേക്കു പോയില്ലേ.'' ഞാൻ ചോദിച്ചു.
''ഇല്ല മോളെ.. അതൊക്കെയൊരു പെരിയ കതൈ...'' ഷാദ്
''എന്തോന്ന്...'' ഞാൻ ചോദിച്ചു.
''അതൊരു കഥ ആണെന്ന്. കുട്ടിക്ക് തമിഴ് തീരെ വശമില്ലാന്നു തോന്നുന്നു.'' ഷാദ്.
''ആഹ് ഈ തമിഴ് തമിഴന്മാർക്കു പോലും വശമുണ്ടാവില്ല.'' ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
''പോടീ വവ്വാലെ. നിനക്ക് കഥ കേക്കണോ..'' ഷാദ്. ഞാൻ ആ എന്ന് തലയാട്ടി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@
നമ്മള് കണ്ടിട്ട് കുറച്ചായല്ലോ അല്ലെ. എന്നെ മിസ് ചെയ്തോ. ആ ഞാൻ തിരിച്ചെത്തി. എന്റെ പെണ്ണിന് നല്ല അഡാറ് സർപ്രൈസ് കൊടുക്കാമെന്നു കരുതിയതാ. ആ തെണ്ടി നാശി കോശി എല്ലാം നശിപ്പിച്ചു. അവരെയൊന്നും കാണാൻ പറ്റിയില്ലെങ്കിലും അവരൊക്കെ സംസാരിക്കുന്നതു ഞാൻ കേട്ടിരുന്നു. ആ സ്ത്രീയെ എടുത്തു പൊട്ടക്കിണറ്റിൽ ഇടാനാ എനിക്ക് തോന്നിയത്. പിന്നെ പ്രായത്തെ ബഹുമാനിച്ചു.
ആ നാഷിയോടു സംസാരിക്കാൻ പാവം എന്റെ പെണ്ണ് പോവണ്ട ഗതികേട് വന്നപ്പോ ഒന്നും നോക്കാതെ ഞാൻ ഇടപെട്ടു. അഫിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു ആ കോഴിയെ തടയാൻ പറഞ്ഞിട്ട് ഞാൻ അവളെ പിന്നാലെ പോയി. അവര് എന്നെ പേടിച്ചു ആ കർമം ഭംഗിയായി ചെയ്തു. ആ നാഷിയെ ഓടിച്ചു.
ഞാൻ അവിടെ പോയപ്പോ എന്റെ ആമിക്കുട്ടി ആരാണെന്നു പോലും നോക്കാതെ നിന്ന് കഥാപ്രസംഗം നടത്താ. കണ്ടപ്പോ തന്നെ എന്റെ കണ്ട്രോള് പോയതാ. പിന്നെ അടങ്ങി നിന്നു. അപ്പോളാ അവളുടെ ഡയലോഗ്, അവനോടു സംസാരിക്കാൻ പോലും അവൾക്കു താല്പര്യം ഇല്ല എന്ന്. അത് കൂടി കേട്ടപ്പോ കൺട്രോൾ ദൈവങ്ങള് ചതിച്ചു. ഹൽദീടെ അന്നും ഇങ്ങനെ തന്നെയാ അവളെ കണ്ടപ്പോ കണ്ട്രോള് പോയി. പക്ഷെ ഭാഗ്യത്തിന് ആരും കണ്ടില്ല.
പിന്നിൽ നിന്നും ശബ്ദം മാറ്റി സംസാരിച്ചു കെട്ടിപ്പിടിച്ചതും ആ വവ്വാല് എന്റെ താടിയിൽ പിടിച്ചു വലിച്ചു. അവൾക്കു ഞാൻ ആണെന്ന് എന്റെ കൈ തൊട്ടപ്പോ തന്നെ മനസ്സിലായി. അവളെന്റെ പേര് വിളിച്ചപ്പോ എനിക്ക് അത്ഭുതം ആണ് തോന്നിയെ. ചോദിച്ചപ്പോ പറയാ ഹാർട്ട് ടൂ ഹാർട്ട് കണക്ഷൻ ആണെന്ന്. അപ്പൊ അവളെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കാനാ തോന്നിയെ. കൊടുക്കാൻ പോയതും ആണ് അപ്പോളേക്കും എന്റെ പെരുച്ചാഴി അളിയന്മാരും അളിയത്തികളും സോറി അമ്മായിമാരും എത്തി.
എന്താ ചെയ്യാ എന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ എപ്പോളും ആളുണ്ടാവും. ദുബായിൽ ഫ്രണ്ട്സ് ആണെങ്കിൽ ഇവിടെ അളിയന്മാർ. പിന്നെ ഞാൻ അവൾക്കു വാങ്ങിയതാ ആ പിങ്ക് ഗൗൺ. അവളുടെ രണ്ടു കസിൻസ് അവൾ മുന്നേ ഇട്ട ഡ്രെസ്സൊക്കെ കണ്ടു അവളോട് മോശമായി സംസാരിച്ചു എന്ന് സന എന്നോട് പറഞ്ഞിരുന്നു. അതോണ്ടാ ആ ഗൗൺ ഇന്ന് ഇടാൻ കൊടുത്തേ. അല്ലെങ്കിൽ നാളേക്ക് ഇടാൻ വാങ്ങിയതായിരുന്നു. ഇനി നാളേക്കുള്ളത് വീട്ടീന്ന് കൊണ്ട് വരും.
പിന്നെ അവൾ അവരോടു പറഞ്ഞു പോലും അവളെ കെട്ടിയോനു മൂന്നു മക്കൾ ഉണ്ടെന്നു.. ഞാനറിയാതെ എനിക്ക് മക്കളും ആയി, എന്താ ചെയ്യാ. ഈ യുവകോമളന് എട്ടാം ക്ളസ്സിൽ പഠിക്കുന്ന കുട്ടി ഉണ്ടെന്നു. ആഹ് അതിനുള്ളതൊക്കെ അവൾക്കു കൊടുക്കാം.
''ഹലോ കതൈ പറയാമെന്നു പറഞ്ഞിട്ട് അണ്ണൻ എന്താ ആലോചിക്കുന്നേ.'' ആമിയുടെ സൗണ്ട് കേട്ടപ്പോ ആണ് അവൾക്കു കഥ പറഞ്ഞു കൊടുക്കാതെ ഞാൻ ആലോചനയിൽ ആണെന്ന് മനസ്സിലായെ.
''അണ്ണൻ നിന്റെ കെട്ടി.. അല്ല ഇക്കാക്ക.'' ഞാൻ പറഞ്ഞു.
''ദേ ഡ്രാക്കുളേ.. ആ പോട്ടെ എന്തായിരുന്നു ആലോചന.'' ആമി.
''ആഹ് അത് ഞാൻ എന്തോ ഓർത്തു പോയി.'' ഞാൻ പറഞ്ഞു.
''എന്താ ഓർത്തെ..'' ആമി വീണ്ടും ചോദിച്ചു.
''ഒന്നൂല്ലാ.. എന്തോ ഓർത്തതാ.'' ഞാൻ പറഞ്ഞു. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
''ഇല്ല, എന്തോ ഉണ്ട്.. എന്താന്നു പറ.'' ആമി ചിണുങ്ങിക്കൊണ്ടു ചോദിച്ചു.
''ആ ഞാനേ നമ്മളെ ഫസ്റ്റ് നയിറ്റിനെ പറ്റി ആലോചിക്കുവാരുന്നു.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. അല്ല പിന്നെ ഒന്നുമില്ലാന്നു പറഞ്ഞിട്ട് കേക്കണ്ടേ.
''അയ്യേ... ഷാദിന് ഇതല്ലാണ്ട് വേറൊന്നും ഇല്ലേ തലയിൽ...'' അവൾ മുഖം ചുളിച്ചോണ്ടു ചോദിച്ചു.
''ഇല്ലെടീ, എനിക്കതും ആലോചിച്ചു നടക്കാലാ പണി.'' ഞാൻ നല്ല കലിപ്പിൽ പറഞ്ഞു. അപ്പൊ അവൾക്കു കാര്യങ്ങൾ ഏകദേശം ഓടി. അപ്പൊ ഒന്ന് ഇളിച്ചു കാണിച്ചിട്ട് ഇനി മിണ്ടൂല എന്ന് വാ പൊത്തി നിന്ന് ആക്ഷൻ കാണിച്ചു. അപ്പൊ എനിക്ക് ചിരി വന്നു.
''ആഹ് ഞാൻ നാട്ടിലെത്തിയിട്ടു നേരെ വീട്ടിലേക്കു പോയി. നിന്നെയും കൊണ്ട് കേറണം എന്ന് തീരുമാനിച്ച കാരണം വീടിന്റെ പുറത്തു നിന്ന് ഇക്കാക്ക് ഫോൺ ചെയ്തു. ഇക്ക എല്ലാരേയും കൂട്ടി പുറത്തു വന്നു. ഉമ്മയും ഉപ്പയും കൂടി കെട്ടിപ്പിടിച്ചു കരഞ്ഞു സീൻ കോൺട്രാ ആക്കി. ഷഫാദിക്കയും സിനാന ഇത്തയും കുറെ സോറി ഒക്കെ പറഞ്ഞു.
അവരുടെ മോനെ ഞാൻ കണ്ടു, നമ്മളെ സാഷയുടെ ഒക്കെ പ്രായം ആണ്, ഷിസാൻ. നീ ഫോട്ടോ കണ്ടിട്ടില്ലേ, ആളിപ്പോ എൽകെജിയിൽ ആണ്. പക്ഷെ നാക്ക് പത്താം ക്ലാസ്സിൽ എത്തിയിട്ടുണ്ട്. ഇപ്പൊ പുറത്തു കുട്ടിപ്പട്ടാളങ്ങളുടെ കൂടെ ഉണ്ട്. നീ ഇല്ലാത്തതു കാരണം ഞാൻ ഇപ്പൊ കേറുന്നില്ല പറഞ്ഞു. അവരും സമ്മതിച്ചു. നമ്മൾ ഒരുമിച്ചു ആ വീടിന്റെ പടി കേറിയാൽ മതി എന്നാണു ഉപ്പ പറഞ്ഞത്.'' ഞാൻ പറഞ്ഞു.
''ആണോ, നാളെ നമുക്ക് ഒരുമിച്ചു പോവാം.. ഇന്ഷാ അല്ലാഹ്.'' ആമി.
''പിന്നെ നിന്റെ ആ രണ്ടു കസിൻസ് എവിടെ, ഇതുവരെ കാണാൻ പറ്റിയില്ല. നിന്നെ കളിയാക്കിയതിനു അവർക്കൊരു ഷോക് കൊടുക്കണ്ടേ..'' ഞാൻ ചോദിച്ചു.
''ഏയ് അതൊന്നും വേണ്ട. എന്തൊക്കെ പറഞ്ഞാലും അവരെന്റെ അനിയത്തിമാരല്ലേ. എല്ലാരും അവരെക്കാൾ കൂടുതൽ എന്നെ സ്നേഹിച്ചപ്പോ അവർക്കിച്ചിരി അസൂയ തോന്നി, അതോണ്ടാ ഇങ്ങനൊക്കെ.'' ആമി പറഞ്ഞു.
''നീ നന്നാവില്ല അല്ലെ.'' അപ്പൊ അവളെനിക്ക് ചിരിച്ചു കാണിച്ചു.
''എന്നാലും അവരെവിടെ, ഞാനാണ് നിന്റെ വയസ്സായ, എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുടെ ഉപ്പ എന്ന് പറയണ്ടേ.'' അപ്പൊ അവളെന്നെ അത്ഭുതത്തോടെ നോക്കി.
''ഏ ഇതൊക്കെ എങ്ങനെ അറിഞ്ഞു.'' ആമി.
''അതൊക്കെ അറിഞ്ഞു മോളെ, എനിക്കുമുണ്ട് ഇവിടെ ചാരത്തികൾ. പിന്നെ നിന്റെ അനിയത്തിമാരെ നല്ലോണം പരിചയപ്പെടട്ടെ, 'സാലി ആദി ഘർവാലി എന്നല്ലേ'{ഭാര്യയുടെ അനിയത്തി പാതി ഭാര്യ}.'' ഞാൻ അവളെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു. അതിനാ വവ്വാല് എന്റെ വയറിനിട്ടു നല്ലൊരു കുത്തു തന്നെ തന്നു. ഉഫ് സ്വർഗം കണ്ടു.
''ഇനി സാലിമാരെ ആലോചിക്കുമ്പോൾ ഈ കുത്തും ആലോചിച്ചോ കേട്ടോ ജീജാജി.'' ആമി എന്നെ നോക്കി മുഷ്ടി ചുരുട്ടിക്കൊണ്ടു പറഞ്ഞു.
''അയ്യോ വേണ്ടേ, ഞാൻ ജസ്റ്റ് ആ അലവലാതികളെ ഒന്ന് പരിചയപ്പെടാമെന്നു കരുതി ചോദിച്ചതാ.'' ഞാൻ വയറു തടവിക്കൊണ്ട് പറഞ്ഞു.
''ആ അവര് റൂമിൽ ഉണ്ട് മോളിൽ. നേരത്തെ അമ്മായിഅമ്മ ദേഷ്യം പിടിച്ചു പോയതിനു എല്ലാരോടും പിണങ്ങി ഇരിക്കാ. '' ആമി
''ആണോ ഞാൻ സമാധാനിപ്പിക്കാം.'' ഞാൻ അത് പറഞ്ഞതും അവള് കയ്യും ചുരുട്ടി എന്റെ നേരെ വന്നു. ഞാൻ വേഗം കൈ കൂപ്പി.
''അപ്പൊ ഞങ്ങളിറങ്ങാട്ടോ...'' ഉപ്പയാണ്.
''അതെന്താ ഇത്ര നേരത്തെ പോവുന്നെ, ഫുടൊക്കെ കഴിച്ചിട്ട് പോവാം..'' ആമി അവരോടു പറഞ്ഞു.
''വേണ്ട മോളെ, പോയിട്ട് നാളേക്ക് എല്ലാരേയും ക്ഷണിക്കണം. പിന്നെ ഷഫാദിന് ഷഹിയെ കൊണ്ടുവരാൻ പോണം. നാളെ വരാട്ടോ എന്റെ മോളെ കൊണ്ട് പോവാൻ.'' ഉമ്മ ആമിയെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു. സന്തോഷം കൊണ്ട് അവളെ കണ്ണ് നിറഞ്ഞു പോയി, അവളുമ്മാനേം കെട്ടിപ്പിടിച്ചു. ചിലപ്പോ ഷെസിന്റെ ഭദ്രകാളി ഉമ്മാനെ ഓർത്തു കാണും.
''നിന്നോടല്ലേ കരയരുത് എന്ന് പറഞ്ഞത്. എന്റെ മക്കള് കരയുന്നതു എനിക്ക് ഇഷ്ടമല്ല.'' ഉപ്പ കൃത്രിമ ഗൗരവം കാണിച്ചു പറഞ്ഞു. അപ്പൊ ആമി കണ്ണ് തുടച്ചു പുഞ്ചിരിച്ചു.
''ഞാൻ വരണോ ഇക്കാക്ക.'' ഞാൻ ചോദിച്ചു.
''ഏയ് വേണ്ടടാ, എന്റെ കൂടെ ഡ്രൈവർ ഉണ്ട്. നീ ഇവിടെ ഇവളുടെ കൂടെ വേണം. കുറെ കാലമായില്ലേ നാട്ടിൽ കല്യാണമൊക്കെ കൂടീട്ടു, അടിച്ചു പൊളിക്ക്.'' ഇക്കാക്ക എന്നെ നോക്കി പറഞ്ഞു.
അവരെല്ലാം പുറത്തേക്കു നടന്നു. ഞങ്ങൾ കാറുവരെ കൂടെ പോയി. തിരിച്ചു ആമിയും പരിവാരങ്ങളും അകത്തേക്ക് പോയി. ഞങ്ങൾ വന്ന ആണുങ്ങൾക്കൊക്കെ ഫുഡ് സെറ്റ് ചെയ്യാൻ പോയി.
പോവുന്ന വഴിക്കു ആമി എന്നെ നോക്കി ഡ്രസ്സ് സൂപ്പർ എന്ന് കാണിച്ചു. അപ്പൊ തന്നെ ഞാൻ അവളെ പിന്നാലെ പോവാൻ നോക്കിയെങ്കിലും അമാനിക്ക എന്റെ ചെവി പിടിച്ചു കൊണ്ടുപോയി. അപ്പൊ ആ വവ്വാല് നിന്ന് ചിരിച്ചു. നിനക്ക് വെച്ചിട്ടുണ്ടെടീ എന്നും പറഞ്ഞു ഞാൻ എന്റെ പണിയിലേക്കു മുഴുകി.
@@@@@@@@@@@@@@@@@@@@@@@@@@@@@@
ഷാദിന്റെ വീട്ടുകാരെ കണ്ടപ്പോ എനിക്കൊത്തിരി സന്തോഷം ആയി. ആ ഉമ്മയെയും ഉപ്പയേയുമൊക്കെ കിട്ടണമെങ്കിൽ ഭാഗ്യം ചെയ്യണം. അവര് പോയി കഴിഞ്ഞപ്പോ എന്തോ സങ്കടം തോന്നിയെങ്കിലും നാളെ കാണുമല്ലോ എന്ന് ഓർത്തപ്പോ സന്തോഷം തോന്നി.
അകത്തു കേറിയപ്പോ ധാ കുരിശുകൾ വരുന്നു. വരാറ് ഷാനയും ഷീനയും. പക്ഷെ കൂടെ രണ്ടു മൊഞ്ചൻമാരും ഉണ്ട്. രണ്ടാളും കോട്ടൊക്കെ ഇട്ടാണ് വരവ്. കണ്ടപ്പോ തന്നെ മനസ്സിലായി ആ ജാഡകളുടെ കെട്ടിയോന്മാരാണെന്നു.
''ആ ആമീ ഇതാണ് എന്റെ ഹസ്ബൻഡ് നിഷാദ്..'' ഷാന .
''ഇതെന്റെ ഹസ്ബൻഡ് നിഹാദ്.'' ഷീന. രണ്ടാളും നല്ല ഗ്ലാമർ തന്നെ. പക്ഷെ ക്ലീൻ ഷേവ് ആണ്. അതെനിക്ക് ഇഷ്ടല്ല. അല്ലെങ്കിലും ഞാൻ എന്തിനാ ഇവരെ ഇഷ്ട്ടപ്പെടുന്നെ. നമ്മളെ മൊഞ്ചന്റെ ഏഴയലത്തു എത്തില്ല ഇവർ. ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
''ഇതാണ് ഞങ്ങളെ സിസ്റ്റർ അംന.'' ഷാന പറഞ്ഞു.
''ഓ ഇതാണോ ആള്.'' അവർ ഒരു പുച്ഛത്തോടെ പറഞ്ഞു.
''നാശി വെറുതെ അല്ല വീണു പോയത്, ഉഗ്രൻ പീസ് ആണല്ലോ.'' നിഷാദ് നിഹാദിന്റെ ചെവിയിൽ പറഞ്ഞത് ഞാൻ കേട്ടു. ഷാനയും ഷീനയും വേറെന്തോ പറയാ.. ഞാൻ അവരെ ദേഷ്യത്തോടെ നോക്കി. തെണ്ടികൾ ലുക്കിലെ ഉള്ളൂ കാര്യം സ്വഭാവത്തിൽ ഇല്ല. ഷാദ് കേൾക്കാത്തത് ഭാഗ്യം. ഞാൻ അവരോടു പിന്നെ കാണാം എന്നും പറഞ്ഞു നടന്നു.
''ആഹ് വേഗം പോട്ടെ, ചിലപ്പോ കണ്ണ് വെക്കാൻ സാധ്യത ഉണ്ട്.'' ഷാന ഷീനയോട് പറഞ്ഞു. അവരവിടെ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു. ഞാൻ അത് ശ്രദ്ധിക്കാൻ പോയില്ല. കെട്ടിയോന്മാർ അനിയനേക്കാൾ വലിയ കൊഴിയാണെന്നു അവർക്കറിയില്ലാന്നു തോന്നുന്നു. എന്റെ ഷാദ് ഒരിക്കലും ഒരു പെണ്ണിന്റെയും നേരെ മോശമായി ഒരു കമെന്റും പറയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. അതോർത്തപ്പോ മാഞ്ഞുപോയ പുഞ്ചിരി എന്റെ ചുണ്ടിൽ തിരിച്ചെത്തി.
ഞാൻ നേരെ പോയി അടുക്കളയുടെ പിന്നിലേക്ക് ഇറങ്ങി. അവിടെ ആണ് സ്ത്രീകൾക്ക് ഫുഡ് ഒക്കെ അറേഞ്ച് ചെയ്തത്. കുടുംബക്കാർക്കൊക്കെ ഫുഡ് ഒക്കെ കൊടുത്തു കഴിഞ്ഞപ്പോളേക്കും സമയം ഒൻപതായി. അപ്പൊ ഞങ്ങളും കഴിക്കാൻ ഇരുന്നു. ഷാനയും ഷീനയും അകത്തു അവരെ ഭർത്താക്കന്മാരുടെ കൂടെ ടേബിളിൽ ഇരുന്നു നേരത്തെ കഴിച്ചു. ശാമിക്കയും അവരെ ഉപ്പയും കൂടി കുറെ വിളിച്ചു സംസാരിച്ചിട്ടാണ് അവര് വന്നതെന്ന് സന പറഞ്ഞു.
നല്ല അൽസയും കോഴി ബിരിയാണിയും ചിക്കൻ ഫ്രൈയും ആയിരുന്നു ഫുഡ്. കൂടാതെ ഐസ് ക്രീമും ഉണ്ട്. ചോറെടുത്തു വായിലേക്കിടാൻ പോവുമ്പോള നമ്മളെ മാരനെ ഓർമ്മ വന്നേ. അവര് കഴിച്ചോ ആവോ.
ഞാൻ വേഗം എണീക്കാൻ തുടങ്ങിയതും എന്റെ ഫോൺ അടിച്ചു. നോക്കിയപ്പോ ഷാദ്, തേടിയ വള്ളി ദേ ഫോൺ വിളിക്കുന്നു. ഞാൻ വേഗം എടുത്തു ചെവിയിൽ വച്ചു.
''എണീക്കണ്ട, ഞാൻ കഴിച്ചു, നിന്റെ ഇക്കാക്കമാരുടെ കൂടെ.'' അപ്പൊ ഞാൻ ചുറ്റും നോക്കി. ഷാദ് അവിടെ സൈഡിൽ നിന്ന് കൈ വീശി.
''ഞാൻ എന്ത് ചെയ്യുവാണെന്നു നോക്കി നടക്കുവാണോ.'' ഞാൻ ചോദിച്ചു.
''ഏയ് അല്ല, ഞാൻ എന്ത് ചെയ്യുമ്പോളും എന്റെ ഒരു കണ്ണ് നിന്റെ മേലെ ഉണ്ടാവും.'' ഷാദ്.
''വെറുതെ അല്ലടാ പൊട്ടക്കണ്ണാ ഗ്ലാസിലൊയിക്കേണ്ട വെള്ളം നീ എന്റെ തലയിലൊഴിച്ചതു..'' അക്കൂക്ക ഷാദിന്റെ അടുത്തേക്ക് വന്നു നിന്നിട്ടു പറഞ്ഞത് ഞാൻ ഫോണിലൂടെ കേട്ടു. ആളാകെ വെള്ളത്തിൽ കുളിച്ചു, നനഞ്ഞ കോഴിയെ പോലെ ഉണ്ട്. ഞാൻ ഫോൺ സ്പീക്കറിൽ ഇട്ടിട്ടു എല്ലാരേം വിളിച്ചു ആ കാഴ്ച കാണിച്ചു കൊടുത്തു. എല്ലാരും ചിരിക്കാൻ തുടങ്ങി.
''കണ്ണുപൊട്ടൻ, എന്നെ വെള്ളത്തിൽ കുളിപ്പിച്ച്. കണ്ണ് ഭാര്യയുടെ മേലെ ആണല്ലോ.'' അക്കൂക്ക ഫുൾ കലിപ്പിൽ ആണ്.
''പോട്ടെ ഇക്കാ, അറിയാതെ പറ്റിയതല്ലേ.'' ഹിബ പറഞ്ഞു.
''ആര് പറഞ്ഞു, ഞാൻ അറിഞ്ഞോണ്ട് ചെയ്തതാ.'' ഷാദ് പറഞ്ഞു.
''എന്തിന്..'' എല്ലാരും ഒരുമിച്ചു ചോദിച്ചു.
''അതോ എന്റെ കെട്ടിയോളെ ഉരുട്ടി ഇട്ടതിനു. അവളെ നെറ്റി പൊട്ടിച്ചതിന്.'' ഷാദ് പറഞ്ഞു.
''അതെങ്ങനെ കണ്ടു.'' ഞാൻ ചോദിച്ചു.
''നീ എന്താ മോളെ കരുതിയെ ഇൻവിസിബിൾ പ്ലാസ്റ്ററും ഒട്ടിച്ചു സ്കാർഫ് കൊണ്ട് മറച്ചാൽ ഞാൻ കാണില്ലെന്നോ.. നിന്റെ ശരീരത്തിൽ പോയിട്ട് നിന്റെ മനസ്സിൽ എന്തേലും മാറ്റം വന്നാൽ പോലും ഞാൻ അതറിയും.'' ഷാദ് അങ്ങനെ പറഞ്ഞതും എല്ലാരും മൂളാൻ തുടങ്ങി. ചമ്മിയെങ്കിലും എന്റെ ചുണ്ടിലൊരു പുഞ്ചിരി വന്നു. മുറിവവൻ കാണാതിരിക്കാൻ ഞാൻ മാക്സിമം ഷാൾ കൊണ്ട് ഒക്കെ മറച്ചിരുന്നു.
''പിന്നെ എന്റെ പുന്നാര അളിയൻ ആയിപ്പോയില്ലേ, അതോണ്ടാ വെള്ളത്തിൽ ഒതുക്കിയെ. ഇല്ലേൽ ഈ വീടിന്റെ ടെറസ്സിന്ന് എടുത്തു താഴെ ഇട്ടേനെ.'' ഷാദ് അക്കൂക്കാന്റെ ഷോൾഡറിലൂടെ കയ്യിട്ടു പിടിച്ചിട്ടു പറഞ്ഞു. റബ്ബേ നേരത്തെ ആ നിഷാദ് പറഞ്ഞത് ഷാദ് കേട്ടിരുന്നെകിൽ അവന്റെ മയ്യത്തെടുത്തേനേ.
''അള്ളോഹ് എന്റിക്കാനേ കൊന്നേക്കല്ലേ.'' ഹിബ അലറി. ഞങ്ങൾ ചിരിക്കാൻ തുടങ്ങി.
''ആഹ് ഫോൺ വച്ചിട്ട് ഫുഡ് കഴിച്ചോ, അതോ ഞാൻ വന്നു വാരിത്തരണോ.'' ഷാദ് ചോദിച്ചു. എല്ലാരും അത് കേട്ടു ഓഹോ എന്നൊക്കെ പറയാൻ തുടങ്ങി. ഞാൻ അപ്പൊ തന്നെ ഫോൺ കട്ട് ചെയ്തു. രണ്ടു മിനിട്ടു കൂടി അവിടെ നിന്ന് ഞാൻ ഭക്ഷണം കഴിക്കുന്ന നോക്കീട്ടു ഷാദ് പോയി.
ഞങ്ങൾ ഫുഡ് കഴിച്ചു വരുമ്പോളേക്കും ഞങ്ങളെ അടുത്ത കുടുംബക്കാർ ഒഴിച്ച് ബാക്കി എല്ലാരും പോയിരുന്നു. പിന്നെ പുറത്തെ സ്റ്റേജില് മൈലാഞ്ചി ഇടാനുള്ള സെറ്റപ്പാക്കി. നാല് കസേര ഇട്ടു. നടുക്ക് ഷാഫിയെയും റാഫിയെയും ഇരുത്തി. മൈലാഞ്ചി ഇല നേരത്തെ അരച്ച് വച്ചിരുന്നു. അതും ഒരു പ്ലേറ്റിൽ നട്ട്സും മറ്റൊന്നിൽ സ്വീറ്റ്സും എടുത്തു ഒരു കുഞ്ഞു ടേബിളിൽ ആയി അവരുടെ മുന്നിൽ വച്ചു.
പിന്നെ ഓരോരുത്തരായി മൈലാഞ്ചി ഇട്ടു കൊടുക്കാൻ പോവാൻ തുടങ്ങി. ആദ്യം പോയത് ഉപ്പാപ്പ ആയിരുന്നു. ഉപ്പാപ്പനെ സ്റ്റേജിലേക്ക് ഇക്കാക്കാസൊക്കെ കൂടി പൊക്കി കൊണ്ട് പോയി.
ഷാദ് അപ്പൊ പിന്നിൽ മൂത്താപ്പാനോടും ഉപ്പാനോടും ഇളാപ്പനോടും ഒക്കെ കത്തി അടിക്കുവായിരുന്നു. വന്ന കുറച്ചു സമയത്തിനുള്ളിൽ തന്നെ ഷാദ് ഉപ്പാപ്പാനെയും എന്റെ ബാക്കി വീട്ടുകാരെയും കയ്യിലെടുത്തിരുന്നു.
ഓരോ മുതിർന്നവർ അവരുടെ പാതിയുമായി മൈലാഞ്ചി ഇട്ടു കൊടുക്കാൻ പോവാൻ തുടങ്ങി. ആദ്യം മൂത്താപ്പയും മൂത്തുമ്മയും, പിന്നെ ഉപ്പ ഉമ്മ അങ്ങനെ ഓരോരുത്തരായി റാഫിയുടെയും ശാഫിയുടെയും സൈഡിൽ വച്ച കസേരയിൽ ഇരുന്നിട്ട് അവർക്കു മൈലാക്കി ഇട്ടു കൊടുത്തു.
കയ്യിൽ വെറ്റില വച്ചു അതിന്റെ മുകളിൽ ആണ് മൈലാഞ്ചി ഇടുന്നതു. ഇപ്പൊ എല്ലാരും കോൺ വച്ചാണ് ഇടാറ് എങ്കിലും ഉപ്പാപ്പാക് എല്ലാം പണ്ട് ചെയ്ത പോലെ തന്നെ വേണം. അത് കൊണ്ടാണ് ജോലിക്കു വന്ന ആളെ കൊണ്ട് മൈലാഞ്ചി ഇല പറിപ്പിച്ചു അത് അമ്മിയിൽ അരച്ചെടുത്ത്.
ഓരോരുത്തരും കൈയിൽ മൈലാഞ്ചി ആകിയതിനു ശേഷം മധുരം കൊടുത്തു. അങ്ങനെ എന്റെ ഊഴവും എത്തി.
''ഷോ വീണ്ടും നീ ഒറ്റക്കായല്ലോ. നിനക്ക് ഉപ്പാപ്പാന്റെ കൂടെ ഇട്ടൂടായിരുന്നോ.'' ഷാന പുച്ഛത്തോടെ ചോദിച്ചു. അവർ രണ്ടു പേരും അവരെ കെട്ടിയോന്മാരെ കൂടെ മുന്നിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. അത് കേട്ടു ചിരിക്കാൻ കുറച്ചു കുടുംബക്കാരും. മഞ്ഞൾ കല്യാണത്തിന് കളിയാക്കിയവരൊക്കെ തന്നെ. ആരും ഒറ്റയ്ക്ക് മുന്നിൽ നിന്നു പറയില്ല, ആ ധൈര്യം അവർക്കില്ല.
''നിന്റെ ആ വയസ്സൻ കാക്കാന്റെ അടുത്ത് അടുത്ത് പറഞ്ഞൂടായിരുന്നോ ഒന്ന് വരാൻ.'' ഷീന. അത് കേട്ടതും എല്ലാരും കൂടി ചിരിച്ചു. ഞാൻ അതൊന്നും കേൾക്കാത്ത പോലെ ആക്കി.
''ഇവളെ ഹസ്ബൻഡ് അപ്പൊ വന്നില്ലേ?'' നിഷാദ്.
''ഇല്ല.'' ഷാന.
''അതെന്തു പറ്റി, അയാളും ഇട്ടിട്ടു പോയോ.'' നിഹാദ്.
''ഏയ് ചിലപ്പോ മക്കൾക്ക് സ്കൂളുണ്ടാവും.'' എന്ന് നിഷാദ് പറഞ്ഞു. നാലും കൂടി പ്രാന്തന്മാരെ പോലെ ചിരിക്കുന്നുണ്ട്. എന്നെ സ്നേഹിക്കുന്ന ഓരോരുത്തർക്കും ദേഷ്യം വന്നെങ്കിലും ഞാൻ കണ്ണ് കൊണ്ട് വേണ്ട എന്ന് കാണിച്ചു. ഒന്നും പറയാനും പറ്റില്ലല്ലോ, പുതിയാപ്പിളമാർ ആയിപ്പോയില്ലേ. ആയിഷമായി ദയനീയമായി എന്നെ നോക്കി. ഹൃദയം നൊന്തെങ്കിലും ഞാൻ ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു. റബ്ബേ ഷാദ് ഒന്നും കേൾക്കല്ലേ, പിന്നിലായൊണ്ട് കേട്ടു കാണില്ല.
ഞാൻ മെല്ലെ തിരിഞ്ഞു നോക്കി. എന്റമ്മോ കലിപ്പ്, ദേ കട്ട കലിപ്പ് റീലോഡഡ്. മുഖമൊക്കെ ചുവന്നു കണ്ണൊക്കെ തുറിപ്പിച്ചു ശെരിക്കും ഡ്രാക്കുള തന്നെ. ഇവനിന്നിവരെ കൊരവള്ളി പൊട്ടിച്ചു ചോര കുടിക്കും ഉറപ്പാ. ഞാൻ വേഗം കണ്ണടച്ച് വേണ്ടാ പറഞ്ഞു. എവിടെ ആര് കേൾക്കാൻ. അപ്പൊ വേഗം കൈ കൂപ്പി പ്ലീസ് വേണ്ട എന്ന് പറഞ്ഞു.
അപ്പൊ അവൻ അവിടെ കണ്ണടച്ച് നിന്ന് ഒന്ന് റിലാക്സ് ആയി.
''ഇടുന്നുണ്ടെങ്കിൽ വേഗം പോ. മൂത്തതായൊണ്ട് നീയല്ലേ ആദ്യം പോണ്ടത് എന്ന് വച്ചിട്ടാ. ഞങ്ങൾക്ക് വേറെ പണിയുണ്ട്.'' ഷാന നിഷാദിനോട് ചേർന്ന് ഇരുന്നിട്ട് പറഞ്ഞു.
''അതെന്നെ ഒന്ന് വേഗം പോ.'' ഷീന.
''ആ പോവെന്ന്.'' ഞാൻ പറഞ്ഞു.
''അതെങ്ങനെ ശരി ആവും, നീ ഒറ്റയ്ക്ക് പോണ്ട. നിന്റെ കെട്ടിയോനെയും കൂട്ട്.'' ശാമിക്ക പറഞ്ഞു.
''ഓ അപ്പൊ അയാൾ വന്നോ. എന്താ ഇങ്ങോട്ടു വരാത്തെ, ആരെങ്കിലും പോയി എടുത്തോണ്ട് വരേണ്ടി വരോ.'' ഷാന ചോദിച്ചിട്ടു അവർ നാലും ചിരിച്ചു.
''അയ്യോ വേണ്ട ഇതുവരെ എന്റെ കാലിനു ഒരു കുഴപ്പവും ഇല്ല. ഞാൻ നടന്നു വന്നോള്ളാം.'' ഷാദ് പിന്നിൽ നിന്നും പറഞ്ഞതും അവര് തിരിഞ്ഞു നോക്കി. അവർ മാത്രം അല്ല എല്ലാരും ഇപ്പൊ ഷാദിനെ ആണ് നോക്കുന്നെ.
അവനെ കണ്ടതും ഷാനയും ഷീനയും ഞെട്ടി വാ തുറന്നിരുന്നു. നിഷാദും നിഹാദും ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ പുച്ഛത്തോടെ നോക്കി.
ഞാൻ ഷാദിനെ നോക്കിയപ്പോ അവൻ എന്റെ അടുത്തേക്ക് നടന്നു വന്നിട്ട് എനിക്ക് നേരെ കൈ നീട്ടി. ഞാനാ കയ്യിൽ പിടിച്ചു എണീറ്റു. അവൻ എന്നെ ഷോൾഡറിലൂടെ പിടിച്ചു അവനോടു ചേർത്തു സ്റ്റേജിലേക്ക് നടന്നു. അഭിമാനം കാരണം എന്റെ തല ഉയർന്നു തന്നെ നിന്നു.
ഞാൻ റാഫിയുടെ അടുത്തേക്ക് നടന്നു. പക്ഷെ ഷാദ് ഷാഫിയുടെ അടുത്തുള്ള കസേരയിലേക്ക് പോവാതെ എന്റെ അടുത്ത് നിന്നു. ഞാൻ എണീറ്റു അവനു സീറ്റ് കൊടുക്കാൻ പോയപ്പോ അവനെന്നെ പിടിച്ചു ഇരുത്തി. എന്നിട്ടു എന്റെ കൈ പിടിച്ചു, ഞങ്ങൾ ഒരുമിച്ചു റാഫിക്ക് മൈലാഞ്ചി ഇട്ടു കൊടുത്തു.
''നീ കിളി പോയി എന്ന് കേട്ടിട്ടുണ്ടോ..'' റാഫി ചോദിച്ചു.
''ഹ്മ്മ് എന്തെ നിന്റെ കിളി പോയോ.'' ഞാൻ ചോദിച്ചു.
''ഇല്ല ധാ നോക്ക് അവരുടെ കിളി കൂടും കുടുക്കയുമൊക്കെ എടുത്തു പോയെന്നു തോന്നുന്നു.'' റാഫി മുന്നോട്ടു കാണിച്ചിട്ട് പറഞ്ഞു.
ഞാൻ നോക്കിയപ്പോ ഷാനയും ഷീനയും ഇപ്പോളും ഷാദിനെയും നോക്കി വായും തുറന്നു ഇരിക്കാ. എനിക്ക് ചിരി വന്നു.
പിന്നെ ഷാഫിക്കും ഇട്ടു കൊടുത്തു, അതും ഒരുമിച്ചു തന്നെ. സത്യം പറഞ്ഞാൽ സന്തോഷം കാരണം എന്റെ കണ്ണ് നിറഞ്ഞു. ഇങ്ങനൊരു നിമിഷം ജീവിതത്തിൽ ഉണ്ടാവുമെന്ന് കരുതിയതല്ല.
ഞാൻ സ്വീറ്റ്സ് എടുത്തു റാഫിക്കു കൊടുത്തപ്പോ ഷാദ് എനിക്ക് നേരെ നീട്ടി. എല്ലാരും ഉള്ളോണ്ട് ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ വാങ്ങി. അപ്പൊ ഇക്കാക്കാസൊക്കെ കൈ മുട്ടി വിസിലടിച്ചു.
''അപ്പൊ ഷാദിന് അറിയാലേ ഇവൾക്ക് പേട പ്രാന്ത് ഉണ്ടെന്ന്.'' ഷാഫി ചോദിച്ചു.
''പിന്നെ നട്ടപാതിരാക്കൊക്കെ ആണ് അവൾക്കു പ്രാന്ത് കേറാ. ദുബായിൽ ഈ സാധനം കണ്ടു പിടിക്കാൻ ഞാൻ പെടുന്ന പാട്.'' ഷാദ് മോളിലോട്ടു നോക്കി പറഞ്ഞു.
''അതെന്താ നട്ടപാതിരാക്കൊക്കെ, ഇവൾക്ക് വല്ല... ഹ്മ്മ് ഹ്മ്മ്.'' റാഫി വയറു തടവി കൊണ്ട് ചോദിച്ചു.
''പോടാ പട്ടീ..'' എന്നും പറഞ്ഞു ഞാൻ അവന്റെ തലക്കൊന്നു കൊടുത്തു.
''അല്ലാഹ് ആ സമയത്തു ചിലപ്പോ അവളെന്നെ കൊണ്ട് പേട ഉണ്ടാക്കിക്കും.. പടച്ചോനെ എന്നെ കാത്തോളീ..'' ഷാദ് പറഞ്ഞു. ഞാൻ നോക്കിയതും വേഗം വയറ്റിൽ കൈ വച്ചു എന്നിട്ട് കുരിശു പോലെ വച്ചു
''പോ സാത്താനെ പോ...'' ഷാദ് എന്നെ നോക്കി പറഞ്ഞു.
ഞാൻ ദേഷ്യം പിടിച്ചു വേഗം ഇറങ്ങാൻ നോക്കിയതും ഷാദ് എന്റെ കയ്യിൽ പിടിച്ചു.
ഒരുമിച്ചു തന്നെ താഴെ ഇറങ്ങി.
ഞാൻ എന്റെ കസേരയിൽ പോയി ഇരുന്നപ്പോ
എന്റെ അടുത്ത് വന്നു ഇരുന്നു. ഞാൻ മുഖം തിരിച്ചിരുന്നു, അപ്പൊ എന്റെ ചെവിയിൽ വന്നിട്ട് ഒരു കാര്യം പറഞ്ഞു. അത് കേട്ടതും നേരത്തെ ഷാനയുടെയും ഷീനയുടെയും കിളി പറന്നു പോയതാണെങ്കിൽ എന്റെ കിളിയൊക്കെ സമാധിയായി.
ഞാൻ ഷാദിനെ തുറിച്ചു നോക്കി. അപ്പൊ ആ ജന്തു ഇളിച്ചു കാണിച്ചു തന്നു. അത് കണ്ടതും എനിക്ക് ചിരി പൊട്ടി. ഞാൻ നിന്നും ഇരുന്നും കിടന്നും ചിരിച്ചു.
''നിനക്കെന്താടീ വട്ടായോ..'' പിന്നിൽ നിന്നും അമാനിക്ക ആമിയുടെ തലയിൽ ഒരു കൊട്ട് കൊടുത്തപ്പോളാ ആ വവ്വാലിന്റെ ചിരി നിന്നെ. അവള് ഒന്നു ചുറ്റും നോക്കി. എല്ലാരും അവളെ തന്നെ നോക്കാണ്. അല്ലെങ്കിലേ എന്റെ കൂടെ അവളെ കണ്ട ഷോക്കിൽ ആണ് അവളുടെ വീട്ടുകാരൊഴിച്ചുള്ള ബന്ധുക്കൾ. ഈ ചിരികൂടി ആയപ്പോ ഓക്കേ ആയി.
''ഏയ് ഒന്നുമില്ല അമാനിക്കാ, ഞാൻ ഒരു തമാശ കേട്ടു, അപ്പൊ സഹിക്കാൻ പറ്റിയില്ല.'' എന്നും പറഞ്ഞു ആമി വീണ്ടും ചിരിച്ചു.
''ആഹാ നീ ഇങ്ങനെ ചിരിക്കണമെങ്കിൽ എന്തോ കാര്യമായ തമാശ ആണല്ലോ. ഞങ്ങളോടും കൂടി പറ ഞങ്ങളും കൂടി ചിരിക്കട്ടെ.'' നിച്ചൂക്ക ആണ്.
''അത് ഞാൻ പറഞ്ഞു തരാം, പക്ഷെ ഇപ്പൊ പറഞ്ഞാൽ ശരിയാവില്ല. '' ആമി മുന്നിൽ ഇരിക്കുന്ന ഷാനയെയും ഷീനയേയും നോക്കിയിട്ടു പറഞ്ഞു.
''അതെന്താ രഹസ്യം ആണോ.'' മിച്ചൂത്ത എന്നെ നോക്കീട്ടു ആമിയോട് ചോദിച്ചു.
''അതെ മിച്ചൂത്താ, ചിലര് കേട്ടാൽ ഇവിടെ പലതും നടക്കും.'' ആമി പറഞ്ഞു. ഞാനവളെ നോക്കി പല്ലിറുമ്മി.
''ആ എന്നാ എല്ലാരും ഉറങ്ങാൻ പോട്ടെ, അപ്പൊ പറയാം.'' ഹിബ. എന്നിട്ടു അവരൊക്കെ പരിപാടിയിലോട്ടു ശ്രദ്ധ തിരിച്ചു.
''ഹലോ ഞാൻ നിഷാദ് റഹ്മാൻ...'' സൗണ്ട് കേട്ടു നോക്കിയപ്പോ മുന്നിലെ ആ കാലന്മാരിൽ ഒരുത്തൻ എന്റെ നേരെ കൈ നീട്ടി ഇരിക്കുന്നു. എനിക്ക് നേരത്തെ ആമിയോട് സംസാരിച്ചതൊക്കെ ഓർത്തു ദേഷ്യം വന്നു അവനെ കലിപ്പോടെ നോക്കി. അപ്പൊ ആമി എന്റെ കയ്യിൽ പിടിച്ചമർത്തി. ഞാൻ നോക്കിയപ്പോ കണ്ണ് കൊണ്ട് കൈ കൊടുക്കാൻ കാണിച്ചു.
''മുഹമ്മദ് ഷെഹ്സാദ് ബിൻ അലി.. ഷാദ് എന്ന് വിളിക്കാം.'' എന്നും പറഞ്ഞു ഞാൻ അവനു കൈ കൊടുത്തു.
''ഞാൻ നിഹാദ് റഹ്മാൻ..'' മറ്റവൻ കൈ നീട്ടി. അവനും ഞാൻ കൈ കൊടുത്തു.
''എന്ത് ചെയ്യുന്നു.'' അവരെന്നോട് ചോദിച്ചു. അപ്പോഴൊക്കെ ആ ഷാനയും ഷീനയും എന്നെ നോക്കുന്നുണ്ടായിരുന്നു.
''ഞാൻ ദുബായിൽ ഒരു ഹോസ്പിറ്റലിൽ ലാബ് ഹെഡ് ആയി വർക്ക് ചെയ്യുന്നു.'' ഞാൻ പറഞ്ഞു.
''ഓ ഓക്കേ, അപ്പൊ സാലറി ഒക്കെ കണക്കായിരുക്കുമല്ലോ.'' നിഹാദ് ചോദിച്ചു.
''ആഹ് ഞങ്ങൾക്ക് രണ്ടാൾക്കും ജോലി ഉള്ളോണ്ട് തട്ടിയും മുട്ടിയും പോണു.'' ഞാൻ ആമിയെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.
''ഞങ്ങൾക്ക് ഇന്ത്യയിൽ എല്ലാ സ്ഥലത്തും വ്യാപിച്ചു കിടക്കുന്ന ബിസിനെസ്സ് ആണ്. മാസം ലക്ഷങ്ങളുടെ വരുമാനം ഉണ്ട്.'' നിഷാദ് ഒരു പുച്ചത്തോടെ പറഞ്ഞു. അതെ ഭാവം ആയിരുന്നു മറ്റു മൂന്നു പേരുടെയും മുഖത്ത്.
ഞാൻ ആമിയെ നോക്കിയപ്പോ അവളെന്നെ നോക്കി കണ്ണടച്ച് കാണിച്ചിട്ട് പുഞ്ചിരിച്ചു.
''അടുത്ത ആഴ്ച്ച പുതിയൊരു ഗ്രൂപ്പുമായി ടൈഅപ്പുണ്ട്, അതൂടി കഴിഞ്ഞാൽ ആ ടേൺ ഓവർ കൊടികളിലേക്കു മാറും.'' നിഹാദ് പറഞ്ഞു.
''ഓ ആണോ, ഓൾ ദി ബെസ്റ്റ്.'' ഞാൻ പറഞ്ഞു.
''ആ ചെറിയ സാലറി വച്ച് ജീവിക്കാൻ ബുദ്ധിമുട്ടു ആയിരിക്കുമല്ലോ അല്ലെ.. ആമിക്ക് പിന്നെ അത് പ്രശനം ആവില്ലല്ലോ. പണ്ടേ അവൾക്കു ഡ്രെസ്സും ബാക്കി സാധനങ്ങളുമൊക്കെ ലോ ക്ലാസ് മതിയല്ലോ. ബാക്കി പൈസ ആ അനാഥപിള്ളേർക്കു കൊണ്ട് കൊടുക്കും, വട്ട്.'' ഷാന പുച്ഛത്തോടെ ആമിയെ നോക്കി പറഞ്ഞു. ഞാൻ അഭിമാനത്തോടെ ആമിയെ നോക്കി.
''അതെ പണ്ടേ ദരിദ്രവാസിയെ പോലെ ആയിരുന്നല്ലോ ജീവിതം, ഇപ്പോളും അങ്ങനെ തന്നെ.'' എന്നും പറഞ്ഞു അവർ ചിരിച്ചു.
''ഓരോരുത്തർ ജീവിക്കുന്നത് അവരുടെ ഇഷ്ടത്തിനല്ലേ.. അവൾക്കു അതാണ് ഇഷ്ടമെങ്കിൽ അങ്ങനെ തന്നെ.. കുറെ പൈസ ഉണ്ടാക്കി വലിയ പൈസയുടെ ഡ്രെസ്സൊക്കെ ഇട്ടു നടന്നിട്ടു എന്താ കാര്യം. മരിച്ചാൽ ആറടിമണ്ണിലേക്കല്ലേ പോണ്ടത് അല്ലാതെ സെവെൻസ്റ്റാർ ഹോട്ടലിലേക്കല്ലല്ലോ. പിന്നെ മരിച്ചു കിടക്കുമ്പോൾ വെറും മൂന്നു കഷ്ണം വെള്ളത്തുണി മാത്രമല്ലേ ഉടുക്കാൻ പറ്റൂ. ഇനി അതും ഡിസൈനർ വേണ്ടി വരോ ആവോ.'' ഞാൻ ചോദിച്ചു. ആമി ചിരി അടക്കിപ്പിടിച്ചു എന്റെ കയ്യിൽ നുള്ളി. ബാക്കി നാലെണ്ണത്തിന്റെ മുഖം ഇഞ്ചി കടിച്ച പോലെ ആയി.
അപ്പൊ ധാ കേക്കുന്നു കൂട്ടച്ചിരി, വേറാര് നമ്മളെ അളിയൻസും അവരെ ബീവിമാരും. പിന്നെ മുമ്പിൽ ഇരിക്കുന്ന നാലെണ്ണത്തിനെയും മൈൻഡ് ആക്കാതെ അവരോടു കത്തി അടിക്കാൻ തുടങ്ങി.
ഇടയ്ക്കു മുന്നോട്ടു നോക്കിയപ്പോ ഷാന നിഷാദിനോട് എന്തോ കൊഞ്ചി പറഞ്ഞിട്ട് അവന്റെ കൈ പിടിച്ചു. അപ്പൊ തന്നെ അവൻ ആ കൈ വിടീച്ചു അവളെ തുറുപ്പിച്ചു നോക്കി.. വെറുതെ ചെവി ഒന്ന് കൂർപ്പിച്ചു. വേറൊന്നുമില്ല നമ്മൾ മലയാളികളെ തനതായ സ്വഭാവം അയൽക്കാരന്റെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കുക.
''ഡീ നിന്റെ കളിയൊന്നും എന്റടുത്തു വേണ്ട. ഞാൻ നാളെ എനിക്കിഷ്ടമുള്ള ഡ്രസ്സ് ഇടും. നിനക്കു മാച്ച് ആയി ഇടാൻ നിന്റെ ഉപ്പാനോട് പോയി പറ. നേരത്തെ നാഷിയെയും ഉമ്മയെയും അപമാനിച്ചത് കൊണ്ട് അവരെ നാണം കെടുത്താൻ വേണ്ടി ഒന്ന് കൂടെ നിന്നു എന്നെ ഉള്ളൂ. എന്നെ ഭരിക്കാനോ തലയിൽ ഇരിക്കാനോ വന്നാൽ അറിയാലോ നിഷാദിനെ..'' എന്നും പറഞ്ഞു നിഷാദ് ഷാനന്റെ കൈ പിടിച്ചു ഞെരിച്ചു. അവള് വേദന കൊണ്ട് പുളഞ്ഞു.
ആഹാ അപ്പൊ മൊത്തം ആക്ടിങ് ആണ്. ഷീനയും നിഹാദും പക്ഷെ നല്ല രീതിയിൽ ആണ് ഇരുന്നു സംസാരിക്കുന്നെ. ഇടയ്ക്കു അവൻ ഓരോ കുസൃതി അവളോട് കാട്ടുന്നും ഉണ്ട്. അപ്പൊ അവർ നല്ല സ്നേഹത്തിലാ. ഹ്മ്മ് നോക്കാം എവിടെ വരെ പോവുമെന്ന്.
അപ്പോളേക്കും സ്റ്റേജിൽ പരിപാടി ഒക്കെ കഴിഞ്ഞു. മുതിർന്നവരൊക്കെ അകത്തേക്ക് പോയി. പെട്ടെന്ന് ആരോ പാട്ടു വച്ചു. നോക്കിയപ്പോ ദേ നമ്മളെ അളിയൻസൊക്കെ ഡാൻസ് തുടങ്ങീട്ടുണ്ട്. എന്നെയും പൊക്കാൻ വന്നു. ഞാൻ നിഷാദിനെയും നിഹാദിനെയും വിളിച്ചപ്പോ നിഹാദ് വേഗം എണീറ്റു. പക്ഷെ നിഷാദ് ഇല്ല എന്ന് പറഞ്ഞിട്ട് നിഹാദിനെ ഒരു നോട്ടം. അവൻ അപ്പൊ തന്നെ അവിടെ ഇരുന്നിട്ട് ഇല്ല പറഞ്ഞു.
ഞങ്ങൾ സ്റ്റേജിൽ കേറി തകർത്തു. ഞങ്ങളെ ബീവിമാരും അവർ നാലുപേരും താഴെ ഇരിപ്പുണ്ട്. പിന്നെ അവർ നാലാളും എണീറ്റു പോയി. പോവുന്ന വഴിക്ക് ഷാനൻറെ കണ്ണ് എന്റെ മേലെ ആയിരുന്നോ എന്നൊരു ഡൌട്ട്. ഞാൻ അവൾ പോവുന്നതും നോക്കി നിന്നു.
അവളെ അങ്ങനെ നോക്കി നിന്നപ്പോളാണ് എന്റെ പൊണ്ടാട്ടിയെ ഓർമ്മ വന്നത്. പടച്ചോനെ പണി പാളി. ദേ നിക്കുന്നു വവ്വാല് ഫുൾ കലിപ്പിൽ. എന്റെ കെട്ടിയോളായതു കൊണ്ട് പറയുവല്ല കലിപ്പിൽ എന്റെ അമ്മൂമ്മയാ അവള്.
ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു, എവിടെ നോ മൈൻഡ്. പിന്നെ ഞാനും മെല്ലെ തിരിഞ്ഞു ഡാൻസ് ചെയ്തു. വെറുതെ എന്തിനാ ഓടുന്ന ട്രെയിനിന് തല വെക്കുന്നെ.
കുറച്ചു നേരം അടിച്ചു പൊളിച്ചിട്ടു എല്ലാരും അവിടെ ഇരുന്നു. ഫുൾ ടൈർഡ് അയിനി. നമ്മളെ ബീവി ഇപ്പൊ അമ്മായിമാരോട് കത്തി അടിക്കാ. മുഖത്ത് നേരത്തെത്തെ അത്ര കലിപ്പില്ല.
ഞങ്ങളും സ്റ്റേജിന്ന് എണീറ്റു അവരെ അടുത്ത് പോയി ഇരുന്നു. അപ്പോളേക്കും മിച്ചൂത്തയും സെറീത്തയും പോയി ഞങ്ങൾക്ക് കുടിക്കാൻ വെള്ളമൊക്കെ കൊണ്ട് തന്നു. മിച്ചൂത്ത ആദ്യം തന്നെ നിച്ചൂക്കാക്കു വെള്ളം ഒഴിച്ച് കൊടുത്തു. സെറീത്താ അമാനിക്കാകും. അപ്പൊ തന്നെ എല്ലാരും മുക്കാനും മൂളാനും തുടങ്ങി.
''കെട്ടു കഴിഞ്ഞു പിള്ളേര് രണ്ടായി എന്നിട്ടും റൊമാൻസിനു കുറവൊന്നുമില്ല.'' ആമി പറഞ്ഞു.
നിച്ചൂക്കാക്കു രണ്ടു കുട്ടികൾ മിറാഷും മിർഷാനയും. അമാനിക്കാക്ക് രണ്ടു ആൺമക്കൾ ആണ്. സമർ പിന്നെ സമീർ.
ഇചൂക്കാക്കു മൂന്ന് മക്കൾ ഇഷാനും ഇയാനും ഇശാറയും.
ഷമീർക്കാക്ക് ട്വിൻസ് ആണ് ആയ്റയും അയാനും
പിന്നെ അക്കൂന്റെ പാത്തു. അഫിന്റെ അണ്ടർ പ്രൊഡക്ഷൻ ആണ്. ഷാനക്ക് ഇതുവരെ കുട്ടികൾ ആയിട്ടില്ല എന്നാണ് ആമി പറഞ്ഞത്. ഷീനക്ക് ഒരു മോൾ ആണ് നിഷി.
ഇതാണ് ഇവിടുത്തെ കുട്ടിപ്പട്ടാളങ്ങൾ, നേരത്തെ എല്ലാ എണ്ണവും എന്റെ കഴുത്തിൽ ആയിരുന്നു. എന്റമ്മോ ഷിസാനും കൂടി അവരെ കൂടെ കൂടിയപ്പോ പൂർത്തിയായി. നമ്മളെ ചാരൂന്റെ ചിത്ര ചേച്ചിയുടെ അപ്പൂട്ടനൊന്നും ഇവരെ മുന്നിൽ ഒന്നും അല്ല.
പടച്ചോനെ എന്റെയും ആമിയുടെയും മക്കൾ എങ്ങനെ ആണോ ഉണ്ടാവാ, കുരുത്തക്കേടിനു കയ്യും കാലും വച്ച സാധനങ്ങൾ ആവും അല്ലാതെന്തു. ഞങ്ങടെ സ്വഭാവം അല്ലെ വരൂ..
''അല്ല ആംനക്കുട്ടീ നീ നേരത്തെ എന്തോ സീക്രെട് പറയാമെന്നു പറഞ്ഞില്ലേ, അതെന്തായിരുന്നു.'' എന്ന നിച്ചൂക്കാന്റെ ചോദ്യത്തിൽ ആണ് ഞാൻ കുട്ടികളുടെ എണ്ണമെടുക്കുന്നതിൽ നിന്നും തിരിച്ചു വന്നേ.
''അതോ അക്കൂക്കാ അതില്ലേ പിന്നെ അത് ഉണ്ടല്ലോ...'' എന്നെ നോക്കി അവള് കളിയാക്കിക്കൊണ്ടു പറയാൻ തുടങ്ങി. ഞാൻ അവളെ നോക്കി പല്ലു കടിച്ചു.
''എന്തോന്നാടീ.. വാക്കുകൾ പടിക്കുന്നതോ.'' അഫി ചോദിച്ചു.
''അതുണ്ടല്ലോ അഫിക്കാ, കേട്ടാ നിങ്ങളും വാക്കുകൾ പഠിക്കും.'' ആമി പറഞ്ഞു.
''കാര്യം പറയുന്നുണ്ടോ..'' അക്കു ദേഷ്യത്തോടെ ചോദിച്ചു. അപ്പൊ ആമി എന്നെ നോക്കി.
''നീ പറഞ്ഞോ മുത്തേ, എനിക്ക് ഒരു പ്രശ്നവും ഇല്ല. ഇല്ലെങ്കിൽ ഞാൻ പറയാം.'' അപ്പൊ ആമി എന്നെ വായും തുറന്നു വച്ചു നോക്കാ.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഷാദ് പറഞ്ഞ കാര്യം വച്ചു അവനെ ഒന്ന് കളിയാക്കാൻ നോക്കുമ്പോ ചെക്കന് പ്രോബ്ലം. തിരിച്ചു എന്നെ കളിയാക്കാ.
''വേണ്ട, ഞാൻ പറയാം.'' ഞാൻ ഷാദിനെ നോക്കി പറഞ്ഞു.
''നീ പൊളിക്ക് മുത്തേ..'' എന്നും പറഞ്ഞു ആ കോന്തൻ എന്റെ അടുത്ത് വന്നു ഇരുന്നു.
''നീ പറ നൂനു..'' ഫജൂക്കയാണ്.
''വേറൊന്നും അല്ല നിങ്ങളെ പോലെ തന്നെ ഷാദിനെ പണ്ടൊരുത്തി എട്ടായി മടക്കി തേച്ചു ഭിത്തിയിൽ ഒട്ടിച്ചില്ലേ, അവളെ ഷാദ് ഇവിടെ വച്ചു കണ്ടു.'' ഞാൻ ഫജൂക്കാനേ നോക്കി പറഞ്ഞു. അപ്പൊ ഫജൂക്ക എന്നെ നോക്കിപ്പേടിപ്പിക്കാ.
അപ്പോഴാ അമളി മനസ്സിലായെ. ഞാൻ നാക്കു കടിച്ചു തലയിൽ കൈ വച്ചു.
ഫജൂക്കാന്റെ ലവ് സ്റ്റോറി ഒന്നും അല്ലാട്ടോ, ഇക്കാന്റെ കല്യാണം ഒരു കുട്ടിയുമായി ഉറപ്പിച്ചതായിരുന്നു. കല്യാണത്തിന്റെ തലേന്ന് അവള് കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയി. ഇക്ക പെണ്ണ് കാണാൻ പോയപ്പോ വല്ല അഫയറും ഉണ്ടോന്നു ചോദിച്ചതാ പക്ഷെ അവളൊന്നും പറഞ്ഞില്ല. പെണ്ണിന് ഒളിച്ചോടി പോയാൽ മതിയല്ലോ ബാക്കിയുള്ളവർക്കല്ലേ അതിന്റെ പാട്. എല്ലാരെ മുന്നിലും ഫജൂക്ക നാണം കെട്ടു.
അവസാനം ഇനി പെണ്ണ് കെട്ടില്ല എന്ന വാശിയിൽ നടക്കാ. എല്ലാരും ആ കാര്യത്തിൽ ഇത്തിരി സങ്കടത്തിൽ ആണ്. ഞാൻ വന്നില്ലേ, ഫജൂക്കാനേ പിടിച്ചു കെട്ടിക്കുന്ന കാര്യം ഞാൻ എറ്റൂ. നമ്മള് വിഷയത്തിന് പോയല്ലോ. എന്റെ റബ്ബേ ഫജൂക്കാന്റെ മോന്ത കാണണം. ദേഷ്യത്തോടെ എന്നെ നോക്കാ.
''എന്റെ ഇക്കാ ഞാനൊരു തമാശ പറഞ്ഞതല്ലേ.'' ഞാൻ ഒന്ന് ഇളിച്ചു കാണിച്ചിട്ട് ഇക്കാന്റെ കവിളിൽ ഒരു കിസ് കൊടുത്തു. ഇക്ക ഫ്ലാറ്റ്, വേറെന്താ വേണ്ടേ.
''ആ അത് വിട്, ആരാ ആള്. അത് പറ..'' അഫിക്ക.
''നിങ്ങൾക്കെല്ലാർക്കും അറിയുന്ന ആള് തന്നെ.. നമ്മളെ തേപ്പിസ്റ്റ്.'' ഞാൻ പറഞ്ഞു.
''പടച്ചോനെ ഷാനയോ..'' ശാമിക്ക തലയിൽ കൈ വച്ചു ചോദിച്ചിട്ടു ഷാദിനെ നോക്കി. ഷാദ് മുപ്പത്തിരണ്ട് പല്ലു കാണിച്ചു ചിരിച്ചിട്ട് അതെ എന്ന് തലയാട്ടി.
എല്ലാരും ഷാദിനെ ഉറ്റു നോക്കാണ്. അവനാണെങ്കിൽ എന്തോ തെറ്റ് ചെയ്ത പോലെ എല്ലാരേയും നോക്കാ. പെട്ടെന്ന് ഒരു പൊട്ടിച്ചിരി ഉയർന്നു, നോക്കുമ്പോ അക്കൂക്ക. പിന്നെ മാലപ്പടക്കം പോലെ ഓരോരുത്തരായി ചിരിക്കാൻ തുടങ്ങി. അതൊരു പത്തു മിനിട്ടു തുടർന്നു. ഞാനും ചിരി കണ്ട്രോള് ചെയ്യാൻ പാട് പെടുകയാ. പക്ഷെ ഷാദിന്റെ കലിപ്പ് നോട്ടം കണ്ടപ്പോ ഞാൻ നിർത്തി.
''എന്നാലും എന്റെ അളിയാ നീ കറക്റ്റായി അവളെ വായിൽ തല വെച്ച് കൊടുത്തല്ലോ.'' അഫിക്ക പറഞ്ഞു.
''നിന്റെ ദിവ്യ പ്രണയം ആണെന്നാ കരുതിയെ, പക്ഷെ ഇതൊരുമാതിരി കോപ്പിലെ പ്രണയം ആയിപ്പോയല്ലോ..'' എന്നും പറഞ്ഞു അക്കൂക്ക ചിരിച്ചു.
''അവൾക്കു ഞങ്ങളിട്ട പേരാണ് തേപ്പിസ്റ്റ്.'' നിച്ചൂക്ക പറഞ്ഞു.
''ഓരോ നമ്പറിൽ വിളിച്ചു ആൾക്കാരെ പ്രേമിച്ചു പറ്റിക്കൽ ആരുന്നു ഷാനയുടെയും ഷീനയുടെയും ഹോബി. ഷാനയാണ് സംസാരിക്കാര് ഷീന കൂടെ ഉണ്ടാവും. ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ലായിരുന്നു. ഒരിക്കെ ഷമീർക്ക കയ്യോടെ പിടിച്ചു. രണ്ടെണ്ണത്തിനേം നല്ലോണം കുടഞ്ഞപ്പോ മനസ്സിലായി ഇതന്നെയാ പണി എന്ന്. റോങ്ങ് നമ്പറിൽ വിളിച്ചു ആളോട് സംസാരിച്ചു മടുക്കുമ്പോ ഭംഗിയായി തേക്കുക.
സാധാരണ ആൺപിള്ളേരാണ് ഇങ്ങനൊക്കെ ചെയ്യാ. ഇത് പെൺകുട്ടികളെ ഭാഗത്തു നിന്നും കണ്ടപ്പോ ഞങ്ങളാകെ ഷോക്കായി. നിന്നെ പോലെ വേറെ എത്ര പേരുണ്ടാവും. അവരുടെ ഐഡൻറിറ്റി പിടിക്കുമെന്നായാൽ ആ കണക്ഷൻ അവിടെ നിർത്തും. പക്ഷെ നിന്നെ കാണാൻ വന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. അവര് ചെയ്തതിനുള്ളത് ഇന്ന് അവർക്കു കിട്ടുന്നുണ്ട്.
പിന്നെ സംഭവം പിടിച്ച അന്ന് തന്നെ രണ്ടിന്റേം കയ്യീന്ന് ഫോൺ വാങ്ങി വച്ചു. ആമിക്ക് ഈ കാര്യം മുന്നേ അറിയാരുന്നു. അവളാണ് ഷമീർക്കനോട് കാര്യങ്ങൾ പറഞ്ഞത്. എന്നാലും നീയും അതിൽ പെട്ടല്ലോ എന്ന് ആലോചിക്കുമ്പോളാ. പൊതുവെ അവര് ഒരു ആറു മാസത്തിൽ കൂടുതൽ വലിച്ചു നീട്ടാറില്ലല്ലോ. നിന്റെ വിധി..'' എന്നും പറഞ്ഞു ശാമിക്ക ചിരിച്ചു. ഞാൻ ആണെങ്കിൽ ഇതുവരെ ചിരി നിർത്തിയിട്ടില്ല.
''ആദ്യമൊക്കെ തമാശ ആയിട്ടാ ഞങ്ങള് കണ്ടത്. അവരെ ഇവിടെ പ്ലസ് ടൂന്റെ കൂടെ എൻട്രൻസ് കോച്ചിങ്ങിനു പോവാൻ വേണ്ടി ആക്കിയതാരുന്നു. പിന്നെ പിന്നെ തമാശ സീരിയസ് ആകുമെന്ന് തോന്നി. ഒരേ സമയത്തു കുറെ നമ്പറിൽ വിളിച്ചു സംസാരിക്കുമായിരുന്നു.
നൂനു ഒരിക്കെ വാൺ ചെയ്തപ്പോ എല്ലാം നിർത്തി എന്ന് പറഞ്ഞതാ. പിന്നെ ഞങ്ങൾ ഹോസ്റ്റലിലേക്ക് മാറിയപ്പോ ഒന്നും അറിഞ്ഞില്ല. നൂനുവിന്റെ കല്യാണത്തിന്റെ സമയത്താണ് പിന്നെയും ഈ കാര്യം ശ്രദ്ധയിൽ പെട്ടത്. അപ്പൊ ഷമീർക്കാനോടു കാര്യം പറഞ്ഞു. അപ്പൊ ആവും അവള് ഷാദിനെ തേച്ചത്.'' സന പറഞ്ഞു.
''റബ്ബേ ഞാൻ ഇത്ര വലിയ പൊട്ടൻ ആയിരുന്നോ. അപ്പൊ രണ്ടും കൂടി എന്നെ പറ്റിച്ചതാല്ലേ.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.
''അവർക്കു വേണ്ടി ഞങ്ങള് സോറി പറയുന്നു. നിന്റെ ജീവിതം ഇങ്ങനെ ആവാൻ തന്നെ കാരണം അവരല്ലേ. കുറെ ഉപദേശിച്ചു നോക്കി, എന്നിട്ടും നന്നാവൂല്ലാ എന്ന് തോന്നിയത് കൊണ്ടാ വേഗം കെട്ടിച്ചു വിട്ടത്.'' ഷമീർക്ക പറഞ്ഞു.
''ഏയ് അത് സാരമില്ല ഷമീർക്ക, അത് കൊണ്ടല്ലേ എനിക്കിവളെ കിട്ടിയത്.'' ഷാദ് എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
''ആഹ് മതി ഇനി എല്ലാരും പോയി കിടന്നോ, നാളെ രാവിലെ എണീക്കണ്ടേ..'' നിച്ചൂക്ക പറഞ്ഞതും എല്ലാരും എണീറ്റു.
ഞാൻ എണീക്കാൻ പോയപ്പോ ഷാദ് എന്റെ കൈ പിടിച്ചു വച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോ കണ്ണ് കൊണ്ട് പ്ളീസ് എന്ന് പറയാ. ഞാൻ എന്തെ എന്ന് ചോദിച്ചപ്പോ കൊരങ്ങൻ കവിള് കാണിച്ചു തന്നു.
''ഒന്ന് പോയെ.. എല്ലാരും ഉണ്ട്.'' ഞാൻ പറഞ്ഞു.
''അതിനെന്താ നീ താ എനിക്കുറങ്ങണം.'' ഷാദ്.
''ഉറങ്ങിക്കോ.. ഞാൻ പിടിച്ചു വച്ചിട്ടൊന്നും ഇല്ലല്ലോ.'' ഞാൻ ചോദിച്ചു.
''ഇല്ല, പക്ഷെ നിന്റെ അടുത്ത് നിന്നും കിട്ടാതെ ഉറക്കം വരില്ല.'' ഷാദ് ഇളിച്ചോണ്ടു പറഞ്ഞു.
''ആണോ എന്നാ മോൻ കണ്ണടക്ക്.'' ഞാൻ പറഞ്ഞു. ആദ്യം ഒന്ന് സംശയിച്ചെങ്കിലും പിന്നെ ഷാദ് കണ്ണും അടച്ചിരുന്നു.
@@@@@@@@@@@@@@@@@@@@@@@@@@@
ഇവളിതു തരാമെന്നു പറഞ്ഞിട്ട് എന്താ തരാതെ. കവിളും നീട്ടിപിടിച്ചിരിക്കാൻ തുടങ്ങീട്ട് നേരം കുറെ ആയി. കണ്ണ് തുറന്നു നോക്കിയാലോ, ഏയ് വേണ്ട ആ പേരും പറഞ്ഞു തരാതെ പോവും വവ്വാല്. പെട്ടെന്ന് എന്റെ മുഖത്ത് ചൂടുള്ള ശ്വാസം തട്ടി. എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. പതിയെ എന്റെ കവിളിൽ ഒരു ചുണ്ട് പതിഞ്ഞു. അല്ല ഇത് ആമി അല്ല, ആമിക്കും എന്തായാലും താടി ഇല്ല.
ഞാൻ വേഗം കണ്ണ് തുറന്നു നോക്കി. എന്റെ മുന്നിൽ ഫജു നാണത്തോടെ നഖവും കടിച്ചു തലയും ആട്ടി ഇരിക്കുന്നു. ആമിയെ നോക്കിയപ്പോ അവളെ പൊടി പോലും കാണാൻ ഇല്ല. ബാക്കി അളിയന്മാരൊക്കെ ചുറ്റും നിരന്നു നിന്നിട്ടുണ്ട്.
ഞാൻ ''അയ്യേ'' എന്നും പറഞ്ഞു ചാടി എണീറ്റു.
''എന്താ ഇഷ്ട്ടപ്പെട്ടില്ലേ, ഇല്ലെങ്കിൽ തിരിച്ചു തന്നേക്ക്.'' ഫജു നാണത്തോടെ നിലത്തു കളം വരച്ചിട്ടു പറഞ്ഞു.
''അയ്യേ നീ ഒന്ന് പോയെ. ഇതിനെ ആരെങ്കിലും കൊണ്ടുപ്പോയെ..'' ഞാൻ അളിയന്മാരെ നോക്കി പറഞ്ഞു. എല്ലാ എണ്ണവും ചിരിയോടു ചിരി.
''അങ്ങനെ പറയല്ലേ ഒന്നൂല്ലെങ്കിലും ഞാൻ കല്യാണം കഴിക്കാത്ത കന്യകൻ അല്ലെ. എനിക്കുമുണ്ടാവൂല്ലേ ആഗ്രഹങ്ങൾ.'' ഫജു അവന്റെ ചുണ്ട് കടിച്ചിട്ടു എന്റെ നേരെ വന്നു.
''അത് ഞാൻ ഓർത്തില്ലെടാ.. നിന്റെ ഒരു ആഗ്രഹമല്ലേ, ഞാൻ തിരിച്ചു തരാം. വാ..'' ഞാൻ അവൻ നോക്കി കൈ നീട്ടിയിട്ടു പറഞ്ഞു.
''അയ്യേ പോടാ ഡ്രാക്കുളേ ഞാൻ ആ ടൈപ്പ് ഒന്നുമല്ല. എന്റെ പെങ്ങള് പറഞ്ഞോണ്ട് അവളെ സഹായിച്ചതാ. അല്ലാണ്ട്, അയ്യേ..'' ഫജു പറഞ്ഞു.
''അത് കുഴപ്പമില്ല, നീ ഇങ്ങോട്ടു വാ.'' എന്നും പറഞ്ഞു ഞാൻ അവനെ കെട്ടിപ്പിടിക്കാൻ പോയി.
''ഉമ്മാ ഉപ്പാ ഈ കാമപ്രാന്തനിൽ നിന്നും എന്നെ രക്ഷിക്ക്'' എന്നും പറഞ്ഞു അവൻ അകത്തേക്ക് ഒരൊറ്റ ഓട്ടം.
അപ്പോഴാണ് നമ്മളെ അളിയന്മാരെ പിന്നിൽ ഒളിച്ചു നിന്നു ചിരിക്കുന്ന നമ്മളെ കെട്ടിയോളെ കണ്ടത്. അവളാണെങ്കിൽ ഫജു പോയ ഭാഗം നോക്കി പൂരച്ചിരി.
ഞാൻ ''ടീ'' എന്നും വിളിച്ചു അവളെ അടുത്തേക്ക് പോവാൻ നിന്നതും ''എന്റുമ്മാ ഡ്രാക്കുളാ'' എന്നും പറഞ്ഞു അലറിയിട്ടു അവളും ഓടി.
''ഡ്രാക്കുള നിന്റെ ഉ....'' പറയാൻ വന്നത് അളിയന്മാരെ നോട്ടം കണ്ടപ്പോ ഞാൻ പകുതിക്കു നിർത്തി. ഒന്നിളിച്ചിട്ടു ഞാനും അകത്തേക്ക് ഓടി. ഇല്ലെങ്കിൽ ആ തെണ്ടികൾ എന്നെ പഞ്ഞിക്കിടും.
പതിവില്ലാതെ രാവിലെ എണീറ്റപ്പോ ഭയങ്കര ഉന്മേഷം. ഇത്തിരി ലേറ്റ് ആയി എണീക്കാൻ. നേരെ ബാത്റൂമിലേക്കു കേറി ഫ്രഷ് ആയി. എല്ലാരും റെഡി ആവുന്നുണ്ട്. ഓഡിറ്റോറിയത്തിൽ ആണ് പരിപാടി വച്ചിട്ടുള്ളത്. അങ്ങോട്ട് പോവാനുള്ള തയ്യാറെടുപ്പിലാണ് എല്ലാരും.
എന്റെ വീട്ടുകാരും അവിടെ വരും. ഷഹി രാത്രി എത്തിയപ്പോ ഇക്കാക്ക വിളിച്ചിരുന്നു. രാത്രി ലേറ്റ് ആയതു കാരണം അവർ ഓഡിറ്റോറിയത്തിൽ ഏതാണ് ഒരു പതിനൊന്നു മാണി ആവുമെന്ന് പറഞ്ഞിരുന്നു. ഞാൻ ഒരു ബ്ലാക്ക് കുർത്തയും മുണ്ടും ആണ് വേഷം. ഇന്ന് ഡ്രസ്സ് കോഡ് ഉണ്ട്. എല്ലാ ആണുങ്ങളും കുർത്തയും മുണ്ടും തന്നെ പക്ഷെ വേറെ വേറെ കളർ. എനിക്കുള്ളതൊക്കെ ഇവർ ആദ്യമേ വാങ്ങി വെച്ചിരുന്നു.
പിന്നെ ലേഡീസ് ഇന്ന് സാരി ആണ്. എന്റെ ആമിയെ കാണാൻ തിടുക്കമായിട്ടു പാടില്ല. പുറത്തിറങ്ങി എല്ലാ സ്ഥലത്തും നോക്കി. അപ്പൊ ധാ നമ്മടെ പൊങ്ങച്ചക്കാർ ഇരിക്കുന്നു. രണ്ടു പേരും ഷെർവാണി ആണ് ഇട്ടിട്ടുള്ളത്. ഞാൻ അവർക്കു നല്ലൊരു പുഞ്ചിരി പാസ് ആക്കി. തിരിച്ചൊരു ലോഡ് പുച്ഛം അവരും പാസാക്കി.
പിന്നെയും എന്റെ കണ്ണുകൾ ആമിയെ തേടി. പലരെയും കണ്ടു സന സെറീത്താ മിച്ചൂത്ത. എല്ലാരോടും സാരിയിൽ പൊളിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അപ്പൊ എന്റെ പെണ്ണിന്റെ കാര്യം പറയണ്ടല്ലോ സൂപ്പർ ആയിട്ടുണ്ടാവും. പക്ഷെ കണ്ടാലല്ലേ അവളോടത് പറയാൻ പറ്റൂ.. പെട്ടെന്നാണ് പിന്നിൽ നിന്നും ആരോ തോണ്ടിയത്.
''ഇങ്ങള് വായിനോക്കുന്നതാണോ.'' നോക്കിയപ്പോ നമ്മളെ അക്കൂന്റെ പാത്തു ആണ്. അവളെ ചോദ്യം കേട്ടില്ലേ.
''അതേല്ലോ.. എന്തെ'' ഞാൻ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു.. പിള്ളേരുടെയൊക്കെ ഒരു കാര്യം.
''ഏ എന്നാ അങ്ങോട്ട് നോക്കിയാ മതി ഞങ്ങളെ ഉമ്മാനെ നോക്കണ്ട.'' എന്നും പറഞ്ഞു അയ്റ എനിക്ക് ഒരാളെ ചൂണ്ടി കാണിച്ചു തന്നു.
നോക്കിയപ്പോ വേറാരും അല്ല നമ്മളെ മൊഞ്ചത്തി. നല്ല ബ്ലാക്ക് കളർ സാരിയിൽ സൂപ്പർ ആയിട്ടുണ്ട്. കണ്ടപ്പോ തന്നെ ഓടി പോയി കെട്ടിപ്പിടിക്കാനാ തോന്നിയത്. പക്ഷെ സമയവും സ്ഥലവും ശരി അല്ലാത്തത് കാരണം കൺട്രോൾ ചെയ്തു നിന്നു. അവളാണെങ്കിൽ കാര്യമായ എന്തോ പണിയിൽ ആണ്.
അവളുടെ അടുത്തേക്ക് നടക്കുമ്പോൾ ആണ് ഞാൻ ആ കാഴ്ച കണ്ടത്. അത് കണ്ടതും എനിക്ക് കലിപ്പ് കേറി ഞാൻ ആമിയുടെ നേരെ നടന്നു.
രാവിലെ എണീറ്റപ്പോ നല്ല ഉന്മേഷം തോന്നി. ഷാദിന്റെ കൈ പിടിച്ചു അവന്റെ വീട്ടിലേക്കു പോവുന്നത് ആലോചിച്ചപ്പോ തന്നെ വല്ലാത്ത ഒരു സന്തോഷം. വേഗം ഫ്രഷ് ആയി വന്നു. ഇന്ന് സാരി ആണ് എല്ലാരും ഉടുക്കുന്നെ.. എനിക്കും അവർ എന്റെ ഫേവറിറ്റ് ബ്ലാക് സാരി വാങ്ങിയിരുന്നു. മിച്ചൂത്തയും ഷൈമത്തയും കൂടി എനിക്ക് സാരി ഉടുപ്പിച്ചു തന്നു.
എനിക്കെന്തോ അത് ഉടുത്ത മുതലേ അസ്വസ്ഥത ആയിരുന്നു. പുറത്തിറങ്ങിയപ്പോ ആദ്യം നോക്കിയത് ഷാദിനെ ആയിരുന്നു. അഫിക്കാനോടു ചോദിച്ചപ്പോ ആള് ഇപ്പൊ എണീറ്റു ബാത്റൂമിൽ കേറിയിട്ടേ ഉള്ളൂ എന്ന് പറഞ്ഞു. അപ്പോഴാ മിച്ചൂത്ത വന്നിട്ട് പെണ്ണിനെ ഒരുക്കേണ്ട ഡ്രെസ്സും സാധനങ്ങളും ഉള്ള പെട്ടി ഒന്ന് സെറ്റ് ആക്കാൻ പറഞ്ഞത്.
പുറത്തൊക്കെ ബഹളം ആയതു കാരണം ഞാൻ എല്ലാം എടുത്തു മോളിലെ റൂമിലേക്ക് പോയി. റൂമിൽ നിന്നു സെറ്റ് ആക്കുമ്പോൾ ആണ് അതിൽ മുല്ലപ്പൂ ഇല്ലാ എന്ന് കണ്ടത്. താഴെ പോയി മുല്ലയും എടുത്തു വരുമ്പോ ആരോ പിന്നിലുള്ള പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോ ആരും ഇല്ല.
റൂമിലേക്ക് കേറി ബാഗ് എടുത്തു എല്ലാം അതിൽ വച്ചു തിരിയാൻ പോവുമ്പോൾ ആണ് പെട്ടെന്ന് ഇടുപ്പിന്റെ സൈഡിൽ ഒരു തണുപ്പനുഭവപ്പെട്ടതു. ആരുടെയോ കൈ ആണ്, വേറാരുടെ നമ്മളെ കെട്ടിയോന്റെ തന്നെ. അതറിയാൻ തിരിഞ്ഞു നോക്കണ്ടല്ലോ. മുന്നേ പറഞ്ഞില്ലേ ഹാർട്ട് ടു ഹാർട്ട് കണക്ഷൻ ആണെന്ന്.. തിരിഞ്ഞു ഷാദിനെ നോക്കിയപ്പോൾ കൈ എടുത്തിട്ട് രൂക്ഷമായി എന്നെ നോക്കാൻ തുടങ്ങി.
''എന്തിനാ ഇങ്ങനെ കണ്ണുരുട്ടുന്നെ.'' ഞാൻ ചോദിച്ചു.
''എന്താടീ ഇത്.'' ഷാദ് എന്റെ ബ്ലൗസിന്റെ താഴെ ചൂണ്ടിക്കാണിച്ചിട്ടു ചോദിച്ചു.
പടച്ചോനെ പെട്ട്, വയറു കാണാതിരിക്കാൻ ഞാൻ കുത്തി വച്ച പിന്ന് പൊട്ടിയിട്ടുണ്ട്. എന്ന് വച്ചാൽ നാട്ടുകാർക്ക് മൊത്തം ഫ്രീ ഷോ ആയിട്ടാ ഉള്ളത്. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.
''അത് പിന്നെ ഞാൻ പിൻ ഇളകിയതു അറിഞ്ഞില്ല. സോറി.'' ഞാൻ പറഞ്ഞു.
അതിനു മറുപടി ഒന്നും തരാതെ ഷാദ് തന്നെ അത് ശരിക്കു കുത്തിയിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി. ആള് നല്ല കലിപ്പിൽ ആണ്. ഞാൻ വേഗം ഓടിപ്പോയി ഡോർ അടച്ചു ലോക് ചെയ്തിട്ട് മുന്നിൽ കേറി നിന്നു. അപ്പോ ഷാദ് രണ്ടു കയ്യും കെട്ടിയിട്ടു എന്നെ നോക്കി.
''സോറി പറഞ്ഞില്ലേ, പിന്നെന്തിനാ ദേഷ്യം പിടിക്കുന്നെ.'' ഞാൻ ചോദിച്ചു.
''ഞാൻ മാത്രം കാണേണ്ടത് നാട്ടുകാരെ മൊത്തം കാണിച്ചതും പോരാ, എന്നിട്ടു എന്തിനാ ദേഷ്യം പിടിക്കുന്നെ എന്നോ.'' റബ്ബേ ഡ്രാക്കുളയുടെ പല്ലൊക്കെ പുറത്തു വരുന്നുണ്ട്, ഇപ്പൊ എന്റെ ചോര കുടിക്കും.
''സത്യായിട്ടും ഞാൻ ശ്രദ്ധിച്ചില്ല. ഇനി ഞാൻ സാരി ഉടുക്കില്ല, സത്യം.'' ഞാൻ പറഞ്ഞു.
''ആര് പറഞ്ഞു ഉടുക്കണ്ട എന്ന്, കുറച്ചു കെയർ ചെയ്തൂടെ. ആണുങ്ങളെ കുറ്റം പറയുന്നതിന് മുന്നേ നിങ്ങളും ശ്രദിക്കണം. നീ ഇതും കാണിച്ചു നടന്നിട്ടു ആരെങ്കിലും നോക്കി, പിടിച്ചു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. നല്ലവരായ പുരുഷന്മാർ അത് മൈൻഡ് ചെയ്യാതെ ചിലപ്പോ നിനക്ക് പറഞ്ഞു തരും കവർ ചെയ്യാൻ. പക്ഷെ പുരുഷ വർഗത്തിന് പേരുദോഷം ഉണ്ടാക്കാൻ ഇറങ്ങിയ ചില ഞരമ്പ് രോഗികൾ എങ്ങനെ പ്രതികരിക്കുമെന്ന് നിനക്കറിയാലോ. നമ്മള് തന്നെ നമ്മളെ സൂക്ഷിക്കണം.'' ഷാദ് പറഞ്ഞു.
''എന്നെ സൂക്ഷിക്കാൻ ഷാദ് ഇല്ലേ..'' എന്നും പറഞ്ഞു ഞാൻ അവന്റെ നെഞ്ചിലേക്ക് ചാരി. സോപ്പിടലാണ് ഉദ്ദേശം പതഞ്ഞാൽ മതിയാരുന്നു.
''ഓവർ സോപ്പിങ് ഒന്നും വേണ്ട.'' എന്നും പറഞ്ഞു എന്നെ മാറ്റി നിർത്തി. ഇതൊരു നടക്ക് പോവൂല. പിന്നൊന്നും നോക്കീല വീണ്ടും അവനോടു ചേർന്നിട്ടു ആ ചുണ്ടിങ്ങോട്ടു എടുത്തു.
@@@@@@@@@@@@@@@@@@@@@@
ആമിയുടെ അടുത്തേക്ക് പോവുമ്പോൾ ആണ് അവളുടെ സാരിയുടെ സൈഡിലെ പിൻ അഴിഞ്ഞു അതിലൂടെ വയർ കാണുന്നു. കണ്ടപ്പോ തന്നെ ദേഷ്യം വന്നു. എല്ലാവരും തിരക്കിലായതു കാരണം അത് ശ്രദ്ധിക്കുന്നില്ല. ശ്രദ്ധിക്കാൻ ചാൻസ് ഉള്ള കോഴികൾ ആണെങ്കിൽ ഫോണിൽ ബിസി ആയിരുന്നു. ആമി അതൊന്നും ശ്രദ്ധിക്കാതെ ഫുൾ ജോലിയിൽ ആണ്. ഞാനും അവളെ പിന്നാലെ ചെന്നു.
പിന്നെ നടന്നതൊക്കെ അറിയാലോ. അവളോട് ദേഷ്യം തോന്നിയിരുന്നു എങ്കിലും അവള് കെട്ടിപ്പിടിച്ചപ്പോ അതൊക്കെ പോയി. പക്ഷെ കുറേക്കൂടി ജാഡ ഇട്ടു. വേറൊന്നും അല്ല ചിലപ്പോ മറ്റെന്തെങ്കിലും കിട്ടിയാലോ. എന്റെ പ്രതീക്ഷ തെറ്റിയില്ല നല്ല കനത്തിൽ തന്നെ കിട്ടി.
കവിളിൽ ആണ് വിചാരിച്ചതെങ്കിലും ഭാഗ്യം ചുണ്ടിനായിരുന്നു. കിട്ടിയപ്പോ ജാഡ ഇടാനൊന്നും പോയില്ല അവളേം ചേർത്ത് പിടിച്ചങ്ങനെ നിന്നു. ഒരു രണ്ടു മിനിട്ടു കഴിഞ്ഞതും ഡോറിൽ മുട്ട് വീണു. അപ്പൊ തന്നെ ആമി മാറിക്കളഞ്ഞു.
''ഏതു അലവലാതി ആണോ ആവോ.. മനുഷ്യന്മാരെ ജീവിക്കാനും സമ്മതിക്കില്ല.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു. ആമി ചിരിക്കാൻ തുടങ്ങി.
''നീ ചിരിക്കേണ്ട മോളെ, രാത്രി എന്റെ വീട്ടിലാ.. അവിടെ ആരാ വരുന്നതെന്നൊന്നു കാണണം.'' ഞാൻ പറഞ്ഞതും അവളെ ചിരി നിന്നു.
അപ്പോളേക്കും വാതിലിലെ മുട്ട് കൂടി വന്നു. ഞാൻ പോയി തുറന്നു.
പുറത്തു ഏസ് ഒൾവേസ് നമ്മളെ കൂതറ അളിയന്മാരും അവരെ ബീവിമാരും. ഞാൻ എല്ലാർക്കും നന്നായി ഒന്ന് ചിരിച്ചു കാണിച്ചു കൊടുത്തു, പിന്നാലെ ആമിയും.. അവരൊക്കെ രൂക്ഷമായി നോക്കുന്നുണ്ട്.
''എത്ര സമയം ആയി മുട്ടുന്നു. എന്താ ഇവിടെ പണി.'' നിച്ചൂക്ക.
''എന്ത് പണി, ഞാൻ ആമിയെ സഹായിക്കായിരുന്നു അതൊക്കെ റെഡി ആക്കാൻ.'' ഞാൻ പറഞ്ഞു.
''എല്ലാരും പോവാൻ വേണ്ടി വെയിറ്റ് ചെയ്തു നിക്കുമ്പോളാ അവരെ ഒലക്കമ്മേലെ റൊമാൻസ്.'' അക്കു കലിപ്പിൽ പറഞ്ഞു.
''അയ്യേ ആര് പറഞ്ഞു റൊമാൻസ് ആണെന്ന്, ഞങ്ങൾ ജോലി ചെയ്യുവായിരുന്നു. അല്ലെ ആമീ.'' ഞാൻ ആമിയെ നോക്കി ചോദിച്ചപ്പോൾ അവള് നിഷ്ക്കു ആയി അതെ എന്ന് തലയാട്ടി.
''അതെ നീ ജോലി ചെയ്യുവായിരുന്നു. അതെന്നെ ആണല്ലോ നിന്റെ ജോലി.'' ഫജു പറഞ്ഞു. അത് കേട്ട് തുടങ്ങി എല്ലാ എണ്ണവും ചിരിക്കാൻ.
''നിനക്കിന്നലെ എന്തോ തിരിച്ചു തരാൻ ഉണ്ടായിരുന്നല്ലോ.'' ഞാൻ ഫജുവിനു നേരെ നോക്കിക്കൊണ്ടു ചോദിച്ചു. അപ്പൊ തന്നെ അവൻ രണ്ടു കവിളും പൊത്തി ''അയ്യോ വേണ്ടേ'' എന്നും പറഞ്ഞു അമാനിക്കാന്റെ പിന്നിൽ പോയി നിന്നു.
''മതി തമാശ വേഗം വാ. നിന്റെ വീട്ടുകാരൊക്കെ ഇറങ്ങി എന്ന് പറഞ്ഞു വിളിച്ചിരുന്നു.'' അമാനിക്ക പറഞ്ഞു.
''ആണോ എന്നാ വാ..'' ഞാൻ പറഞ്ഞു.
''പോവാം.. അതിനു മുന്നേ ഇവിടെ ചിലരൊക്കെ ഇപ്പൊ ലിപ്സ്റ്റിക്കാണോ തിന്നുന്നത് എന്നൊരു സംശയം..'' ഫജു അങ്ങനെ പറഞ്ഞതും ഞാൻ പെട്ട് എന്ന് മനസ്സിലായി. ഈ കുരിപ്പ് ലിപ്സ്ടിക്കിടാനും തുടങ്ങിയോ എന്ന് ഓർത്തു ഞാൻ ആമിയെ ദേഷ്യത്തോടെ നോക്കി ചുണ്ട് തുടച്ചു.. അപ്പൊ തന്നെ നമ്മളെ കെട്ടിയോളും ബാക്കി ലേഡീസും സ്റ്റാൻഡ് വിട്ടു.
നാണം കെട്ട് എന്ന് വിചാരിച്ചു നിക്കുമ്പോളാ നമ്മളെ അളിയന്മാരൊക്കെ ചുണ്ട് തുടക്കുന്നത് കണ്ടേ.. ആഹാ ബെസ്റ്റ് അളിയന്മാര് തന്നെ.
''പടച്ചോനെ ഒരാൾക്ക് വെച്ചപ്പോ എല്ലാര്ക്കും കൊണ്ടല്ലോ. അടുത്ത് തന്നെ പെണ്ണ് കെട്ടേണ്ടി വരും. വാടാ, നമുക്ക് പോവാം.'' എന്നും പറഞ്ഞു ഫജു റാഫിയെയും ഷാഫിയെയും കൂടി നടന്നു.
ഞങ്ങളെല്ലാവരും പരസ്പരം നോക്കി ഒരു ചമ്മിയ ചിരിയും പാസാക്കി അവരെ പിന്നാലെ വിട്ടു. അതിനു പിന്നാലെ ഞങ്ങളെ കെട്ടിയോളമാരും ഉണ്ട്. എല്ലാരും വണ്ടിയിൽ കേറി ഓഡിറ്റോറിയത്തിലേക്കു വിട്ടു.
@@@@@@@@@@@@@@@@@@@@@@@
ഓഡിറ്റോറിയത്തിലേക്കു പോവാൻ ഇറങ്ങിയതും എനിക്കെന്തോ സങ്കടം തോന്നാൻ തുടങ്ങി.
''നൂനൂ നിന്റെ മുഖമെന്താ വല്ലാതെ.'' സന
''എന്തെടീ വല്ല വയ്യായ്മയും തോന്നുന്നുണ്ടോ.'' മിച്ചൂത്താ
''ഏയ് ഇല്ല. അവിടുന്ന് നേരെ ഷാദിന്റെ വീട്ടിലേക്കാണല്ലോ പോവാ, അതോർത്തപ്പോ എന്തോ പോലെ.'' ഞാൻ പറഞ്ഞു.
''ടീ നിന്റെ പറച്ചില് കേട്ടാ തോന്നും കാലാകാലത്തേക്കുള്ള പോക്കാണെന്നു. രാത്രി ഇങ്ങോട്ടു തന്നെ വരൂലേ..'' എന്നും പറഞ്ഞു എല്ലാ ഇത്താത്താസും കളിയാക്കി ചിരിക്കാൻ തുടങ്ങി. ഞാൻ അവരെ നോക്കിപ്പേടിപ്പിച്ചു.
''ടീ ഷെസിന്റെ നിർബന്ധം കാരണം അല്ലെ നീ അവന്റെ വീട്ടിൽ പോയി നിക്കേണ്ടി വന്നത്. ഷാദ് അങ്ങനൊന്നും അല്ലല്ലോ. നിനക്ക് രണ്ടു വീട്ടിലും ഇഷ്ട്ടം പോലെ നിക്കാൻ പറ്റും.'' സെറീത്താ എന്റെ തലയിൽ തലോടിയിട്ടു പറഞ്ഞു. ഞങ്ങൾ കാറിലേക്ക് കേറി.
''അല്ല ഷാനയും ഷീനയും എവിടെ.. കണ്ടില്ലല്ലോ?'' ഞാൻ ചോദിച്ചു.
''ഓ രണ്ടും കെട്ടിയോന്മാരുടെ കൂടെ ഡ്രെസ്സൊക്കെ കൊണ്ട് ബ്യുട്ടീപാർലറിൽ പോയിരിക്കാ ഒരുങ്ങാൻ. അവിടുന്ന് അമ്മായി അമ്മയെ ഒക്കെ കൂട്ടീട്ടേ വരൂ. പിന്നെ ആ നാഷിയുടെ ഭാര്യയെ ഇന്നലെ രാത്രി തന്നെ കൂട്ടീട്ടു വന്നു പോലും എന്നാ ഷമീർക്ക പറഞ്ഞത്. നിന്നെക്കാൾ അവളാണ് നല്ലതു എന്ന് കാണിക്കാനുള്ള പുറപ്പാടാ ആ തള്ളയുടെ.
ആ നാഷിയും ഭാര്യയും സ്നേഹിച്ചു കെട്ടിയതാ. നല്ല സ്നേഹത്തിലായിരുന്നു അവര് രണ്ടും. ആ പെണ്ണുമ്പിള്ളക്ക് അത് തീരെ ഇഷ്ട്ടമായില്ല. ഓരോന്ന് ചെയ്തു രണ്ടാളെയും തെറ്റിച്ചതാ. ഇപ്പൊ നിന്നെ കാണിക്കാൻ വേണ്ടി അവളെ തിരിച്ചു കൊണ്ട് വരികയാ.
കാണണം ആ മുതലിനെ ഒന്ന്. ഞങ്ങളൊന്നും ഇതുവരെ കണ്ടിട്ടില്ല. ലവ് മാര്യേജ് ആയിരുന്നല്ലോ. ദുബായിൽ വച്ചാ കല്യാണം ഒക്കെ കഴിഞ്ഞത്. പിന്നെ അവരൊന്നും ഇവിടെ ഒരു പരിപാടിക്കും വരാറില്ലല്ലോ. നാഷിയെ തന്നെ ഷാനൻറേം ഷീനാന്റേം കല്യാണത്തിന് ശേഷം ആദ്യമായിട്ടാ ഇന്നലെ കണ്ടത്.'' ഷൈമത്ത പറഞ്ഞു.
''എന്തേലുമായികൊട്ടെ, എന്റെ തലയിൽ നിന്നും ഒഴിഞ്ഞു പോയല്ലോ. പിന്നെ എന്നെ കൊണ്ട് ആ പെൺകുട്ടിക്ക് അവളെ ജീവിതം തിരിചു കിട്ടാണേൽ എനിക്ക് സന്തോഷമേ ഉള്ളൂ.'' ഞാൻ പറഞ്ഞു.
''വാ ഓഡിറ്റോറിയം എത്തി. ഇറങ്.'' സന പറഞ്ഞതും ഞങ്ങൾ പുറത്തേക്കിറങ്ങി.
ഷാദിന്റെ വീട്ടുകാർ ആദ്യമേ എത്തിയിരുന്നു. ഞങ്ങള കാത്തു അവർ പുറത്തു തന്നെ നിപ്പുണ്ടായിരുന്നു.
''നിങ്ങള് എവിടെ ആയിരുന്നു അവരൊക്കെ എത്തിയിട്ട് അര മണിക്കൂർ ആയി.'' ഉപ്പ ദേഷ്യത്തോടെ വന്നിട്ട് പറഞ്ഞു. ഉപ്പയും മൂത്താപ്പയുമൊക്കെ നേരത്തെ വന്നിരുന്നു.
''പടച്ചോനെ ഇവര് ഇത്ര നേരത്തെ എത്തിയോ.. ദേഷ്യം പിടിക്കാതിരുന്നാൽ മതിയായിരുന്നു.'' എന്റെ ഉമ്മ പറഞ്ഞു. അത് കേട്ടപ്പോ എനിക്കും ടെൻഷനായി.
"മോളു സാരിയിൽ സുന്ദരി ആയിട്ടുണ്ട്." ഷാദിന്റെ ഉമ്മ പറഞ്ഞു.
''സോറി കേട്ടോ ഞങ്ങളിച്ചിരി വൈകിപ്പോയി. നല്ല ട്രാഫിക്കുണ്ടായിരുന്നു.'' ഉമ്മ ഷാദിന്റെ ഉമ്മാനോട് പറഞ്ഞു.
''അയ്യോ അതിനെന്താ, ഞങ്ങൾ വന്നപ്പോ ദേ ഇവര് കുടിക്കാൻ ഒക്കെ തന്നു. പിന്നെ മോള് വരട്ടെ എന്ന് വച്ച് നിന്നതാ പുറത്തു. ദേ ഷഹിക്ക് ഇരിക്കാൻ കസേര വരെ അവര് കൊണ്ട് തന്നു. ഞങ്ങൾക്ക് ഒരു കുഴപ്പവും ഇല്ല.'' ഷാദിന്റെ ഉമ്മ എന്റെ ഉമ്മാന്റെ കൈ പിടിച്ചിട്ടു പറഞ്ഞു.
അപ്പോഴാ ഞാൻ ഷഹിയെ ശ്രദ്ധിച്ചേ. അവള് അവിടെ എന്നെയും നോക്കി ഇരിക്കുന്നുണ്ട്. അവൾ എണീക്കാൻ പോയതും ഞാൻ അവളെ അടുത്തേക്ക് പോയി അവിടെ തന്നെ ഇരുത്തി.
"എങ്ങനെ ഉണ്ട് ഷാഹി." ഞാൻ ചോദിച്ചു.
"ഒരു കുഴപ്പവുമില്ല ആമീ.. ഐ ആം പെർഫെക്ടലി ആൾറയിറ്റ്." ഷഹി ചിരിച്ചോണ്ട് പറഞ്ഞു.
"ഹ്മ്മ് എന്നെ കൊണ്ട് പറയിപ്പിക്കണ്ട. എയർപോർട്ടിൽ നിന്നും ഇവിടെ എത്തുന്ന വരെ ശർദി തന്നെ ആയിരുന്നു. എന്നിട്ടോ ഉറങ്ങാൻ പറഞ്ഞിട്ട് രാവിലെ അഞ്ചു മണിക്ക് തന്നെ എണീറ്റു. എന്നെയും ഉറങ്ങാൻ വിട്ടില്ല." ജാസി പരിഭവത്തോടെ പറഞ്ഞു.
''അത് നിനക്ക് ഉറങ്ങാൻ പറ്റാത്തത് കൊണ്ടല്ലേ ജാസീ.'' ഷാദിന്റെ ഉപ്പ പറഞ്ഞു.
''ഈ ഉപ്പ എല്ലാം അങ്ങ് കണ്ടു പിടിച്ചു കളയും, കൊച്ചുകള്ളൻ..'' എന്നും പറഞ്ഞു ജാസി ഷാദിന്റെ ഉപ്പാന്റെ കവിളിൽ പിച്ചി. ശരിക്കും ഉപ്പയും മകനും ആണെന്നെ പറയൂ, മരുമകൻ ആണെന്നെ തോന്നില്ല.
എന്റുപ്പാനെ പോലെ തന്നെ ഭാഗ്യം ചെയ്ത ആളാ ഷാദിന്റെ ഉപ്പയും. അത്ര സ്നേഹത്തിലാ ജാസിയും ഷാദിന്റെ ഉപ്പയും. ശരിക്കും ഒരു മോനെ പോലെ തന്നെ പെരുമാറുന്നു. ചില പുതിയാപ്പിളമാരെ പോലെ ഭാര്യയുടെ ഉപ്പ ആയാലും ഉപ്പാപ്പ ആയാലും എത്ര പ്രായം ഉള്ള ആൾ ആയാലും എന്നെ ബഹുമാനിക്കണം, ഞാൻ പറയുന്നത് അനുസരിക്കണം എന്തേലും തമാശ പറഞ്ഞാൽ പോലും ദേഷ്യം പിടിച്ചു പോവാ അങ്ങനെ ഒന്നും ഇല്ലല്ലോ. ജാസിയും അതെ ഷാദും അതെ ഭാര്യയുടെ വീട്ടുകാരെ സ്വന്തം വീട്ടുകാരെ പോലെ കാണുന്നു. അതിലും സന്തോഷം ഒരു പെണ്ണിനും കിട്ടാനില്ല.
''ടീ നിന്റെ ഭാഗ്യം ആണെടീ ഇങ്ങനൊരു കുടുംബം മാഷാഅല്ലാഹ്. ഞങ്ങൾക്കൊക്കെ കിട്ടിയ ഭാഗ്യം ധാ നിനക്കും കിട്ടി. സ്വന്തം മോളെ പോലെ നോക്കുന്ന ഭർത്താവിന്റെ വീട്ടുകാർ.'' സെറിത്താ മെല്ലെ പറഞ്ഞു.
''അതെന്നെ മുമ്ബ് ഓർമയില്ലേ ആ ഷെസിന്റെ മൂധേവി തള്ള ഒരു കല്യാണത്തിന് പോയപ്പോ ഷമീനുമ്മ ശരിക്കും നോക്കിയില്ല എന്നും പറഞ്ഞു എന്തൊരു ബഹളം ആയിരുന്നു. എല്ലാരേയും മുന്നിൽ ഷമീനുമ്മാനെ നാണം കെടുത്തി. പുതിയാപ്പിളയുടെ വീട്ടുകാരെ അപമാനിച്ചു എന്ന് പറഞ്ഞിട്ട്.'' മിച്ചൂത്ത പറഞ്ഞു.
''ഹ്മ്മ് ഇപ്പോഴാവും എന്റെ ദുആ പടച്ചോൻ കേട്ടത്, അൽഹംദുലില്ലാഹ്.'' ഞാൻ പറഞ്ഞു നോക്കിയത് ഷാദിന്റെ മുഖത്തേക്കായിരുന്നു. എന്റെ മുഖം കാണ്ടാവണം പിരികം പൊക്കി എന്തെ എന്ന് ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന് തലയാട്ടി.
''അല്ല ഇങ്ങനെ നിക്കാനാണോ പ്ലാൻ, എല്ലാരും അകത്തേക്ക് കേറൂ.'' ഷാദിന്റെ ഉപ്പ പറഞ്ഞു. ഞങ്ങൾ അകത്തേക്ക് കേറി.
അപ്പോളേക്കും സഫയും മർവ്വയും അവരെ വീട്ടുകാരൊക്കെ എത്തി. പിന്നെ ഫുൾ ബഹളം ആയിരുന്നു. ഞങ്ങളെ റെഡി ആക്കാൻ കൊണ്ടുപോയി. സഫയ്ക്കും മർവ്വക്കും എനിക്കും ലഹങ്ക ആയിരുന്നു. അവരതു മെറൂൺ കളറിൽ ഒരേ പോലെ ഉള്ള നല്ല വെയിറ്റ് ഉള്ളതായിരുന്നു. അത് കണ്ടു ഞാൻ പേടിച്ചു. ഇങ്ങനുള്ള ഡ്രെസ്സും ഇട്ടു മുമ്പ് നിന്നതു ഓർമ്മ വന്നു.. ഞാൻ നോക്കിയപ്പോ എന്റേത് പിങ്ക് ആൻഡ് ബ്ലൂ കളറിൽ സിമ്പിൾ ആയ വെയിറ്റ് കുറഞ്ഞ ലഹങ്ക ആയിരുന്നു. എനിക്ക് നല്ലോണം ഇഷ്ട്ടായി. എന്റെയും ഷാദിന്റെയും ഫേവറിറ്റ് കളർ.
''ഷാദിന്റെ സെലക്ഷൻ ആണ്. അവൻ അവിടുന്ന് വാങ്ങി വച്ചതാ, ഷഹിയെ ഏൽപ്പിച്ചതായിരുന്നു. എന്തായാലും ഒരു ഫങ്ക്ഷൻ വെക്കുമല്ലോ, അപ്പൊ ഇടാൻ വേണ്ടീട്ട്. അതോണ്ട് ഞങ്ങൾക്ക് ഡ്രെസ്സിനു ഓടേണ്ടി വന്നില്ല.'' സിനാന ഇത്ത പറഞ്ഞു. കള്ളൻ എന്നോടൊന്നും പറഞ്ഞില്ല.
ഞാൻ പോയി അതിട്ടിട്ടു വന്നു. പിന്നെ ഇത്ത തന്നെ അതിന്റെ ഷാൾ നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ ചുറ്റി തലയിലൂടെ ഇട്ട് എന്നെ റെഡി ആക്കി തന്നു. ഷഹിയെ പിടിച്ചു അവിടെ ഉണ്ടായിരുന്ന ബെഡിൽ കിടത്തി. ഇനി കുറെ നേരം നിർത്തവും നടത്തവും ആവുമല്ലോ.
മൊത്തം കഴിഞ്ഞപ്പോ എനിക്ക് തന്നെ എന്നെ മനസ്സിലായില്ല. അത്രയും അടിപൊളി ആയിരുന്നു. ഇതുവരെ എന്നെ ഇത്ര ഭംഗിയിൽ കണ്ടിട്ടില്ല എന്ന് എല്ലാരും പറഞ്ഞു.
@@@@@@@@@@@@@@@@@@@@@@
ഓഡിറ്റോറിയത്തിൽ എത്തി ഞാൻ നമ്മളെ അളിയൻസിന്റെ കൂടെ റെഡി ആവാൻ പോയി. റെഡി ആയപ്പോ എന്നെ പിടിച്ചു അവിടെ കസേരയിൽ ഇരുത്തി. ഫ്രണ്ട്സിന്റെ അഭാവം നല്ലോണം അറിയുന്നുണ്ട്. അവർക്കു വിഡിയോ കാൾ ചെയ്തിട്ട് എല്ലാം കാണിച്ചു കൊടുത്തു.
കുറെ നേരമായി റെഡി ആയി കാത്തിരിക്കുന്നു. എന്റെ പെണ്ണിനെ കാണാൻ ഇല്ല. ബാക്കി രണ്ടു മണവാട്ടിമാരും എത്തി. അവളെയും പ്രതീക്ഷിച്ചു സ്റ്റേജിന്റെ സൈഡിലേക്ക് നോക്കി ഇരിക്കുമ്പോളാണ് പിന്നിൽ നിന്നും ശബ്ദം കേട്ടത്. തിരിഞ്ഞു നോക്കിയ എന്റെ കണ്ണ് തള്ളിപ്പോയി.
ധാ എന്റെ പെണ്ണ് ഒരുങ്ങി നല്ല അടിപൊളി ആയി വരുന്നു. ആ എൻട്രി ഒന്ന് കാണണം മക്കളേ... അവളുടെ എട്ടു ആങ്ങളമാരുടെ നടുക്ക് കൂളിംഗ് ഗ്ലാസൊക്കെ വച്ച് ഒന്നും പറയണ്ട. കാലാ ചഷ്മ പാട്ടിനു സ്റ്റെപ്പും ഇട്ടൊണ്ടാണ് വരവ്. അവസാനം ആമിയെ എന്റെ അടുത്താക്കിയിട്ട് അവരൊക്കെ പോയി. പോണ വഴിക്കു ഫജു ആമിയുടെ കൂളിംഗ് ഗ്ലാസ് തട്ടി എടുത്തു കൊണ്ട് പോയി. അത് അവന്റെ ആവാനേ ചാൻസ് ഉള്ളൂ.
ആമിയെ കണ്ടതും ഞാൻ സ്റ്റക്കായി. ഞാൻ വാങ്ങിയ ലഹങ്ക അവൾക്കു ഇത്ര മാച്ച് ആവുമെന്ന് കരുതിയാതെ ഇല്ല. ദുബായിൽ വച്ചു ഞാൻ ഒരിക്കെ പോയപ്പോ കണ്ടതാണ് ആ ലഹങ്ക. അവൾക്കു സിമ്പിൾ ആണ് ഇഷ്ട്ടം എന്ന് എനിക്കറിയാം. അന്ന് ഇഷ്ട്ടമായിട്ടു വാങ്ങി ഷാഹിയുടെ കയ്യിൽ കൊടുത്തതാ. പിന്നെ അതിനു മാച്ച് ആയി എനിക്കും എടുത്തു
@@@@@@@@@@@@@@@@@@@
ഇത് പോലെ വരണമെന്നൊന്നും കരുതിയതല്ല. പിന്നെ ഇക്കാക്കമാര് പറഞ്ഞപ്പോ അങ്ങ് സമ്മതിച്ചു. ഞാൻ മെല്ലെ ഷാദിനെ നോക്കിയപ്പോ വായും തുറന്നു കണ്ണും തള്ളി എന്നെ ഇമവെട്ടാതെ നോക്കി ഇരിക്കാ. അവൻ ഒരു ബ്ലൂ കോട്ടും പിങ്ക് ഷർട്ടും ആണ് ഇട്ടിട്ടുള്ളത്.
ഞാൻ എന്തെ എന്ന് ചോദിച്ചു നോ റെസ്പോൺസ്. ഷാദ് എന്ന് വിളിച്ചു നോക്കി ബോധം വന്നില്ല. മെല്ലെ ഷോൾഡറിൽ തട്ടി നോക്കി ഒരു കുലുക്കവും ഇല്ല. പിന്നൊന്നും നോക്കീല കാലിനു നല്ല ചവിട്ടു വച്ച് കൊടുത്തു. അലറും എന്ന് ഉറപ്പുള്ള കാരണം വാ ഞാൻ ആദ്യമേ പൊത്തി വെച്ചിരുന്നു.
ഷാദ് കാല് തടവിയിട്ടു എന്നെ ദേഷ്യത്തോടെ നോക്കി. പക്ഷെ പെട്ടെന്ന് തന്നെ ഭാവം മാറി.
''എന്താ മോനെ ഒരു കള്ള നോട്ടം.'' ഞാൻ പുരികം പൊക്കി ചോദിച്ചു.
''ടീ പ്ലീസ് നീ ഒന്ന് ഡ്രസിങ് റൂം വരെ വന്നേ.'' ഷാദ് പറഞ്ഞു.
''എന്തിനു ഇപ്പൊ അല്ലെ അവിടുന്ന് വന്നത്.'' ഞാൻ ചോദിച്ചു.
''അത് പിന്നെ ഉണ്ടല്ലോ.. അത്..'' ഷാദ് വിക്കാൻ തുടങ്ങി.
''എന്തോന്ന് ഇത്, കാര്യം പറ.'' ഞാൻ പറഞ്ഞു. അപ്പൊ ഷാദ് ഒരു കാര്യം എന്റെ ചെവിയിൽ പറഞ്ഞു. അത് കേട്ട് എന്റെ കിളി പോയി. അപ്പൊ തന്നെ അവന്റെ കാലിനിട്ടു ഒരു ചവിട്ടും കൂടി കൊടുത്തു, മുഖം തിരിച്ചിരുന്നു.
വൃത്തികെട്ട ഡ്രാക്കുള, ഒരു കണ്ട്രോളും ഇല്ലാത്ത സാധനം. എന്താ പറഞ്ഞെന്നറിയോ നമ്മക്ക് ഇന്ന് രാത്രിയാതെ ഞങ്ങളെ സെക്കന്റ് ഫസ്റ്റ് നായിട്ട് ഇപ്പൊ നടത്താമെന്നു, കൊരങ്ങൻ. പിന്നെ ഞാൻ ആ ഭാഗത്തെ നോക്കിയില്ല. വേറൊന്നും കൊണ്ടല്ല, അഥവാ ചെക്കന്റെ കണ്ട്രോള് പോയാലോ...
ഞാൻ നോക്കാത്തത് കൊണ്ട് എന്നെ തോണ്ടിയും പിച്ചിയും ചോറ ആക്കിക്കൊണ്ടിരിക്കുകയാ. ബാക്കി എല്ലാരും ആണെങ്കിൽ പൊരിഞ്ഞ പണിയിലും. ഇക്കാക്കസിനെ ഒന്നും ഇപ്പൊ കാണാനേ ഇല്ല. അപ്പോഴാ ഷാനയും ഷീനയും വിത്ത് അവരെ ഹസ്ബൻഡ് ഫാമിലി ഞങ്ങളെ അടുത്തേക്ക് വന്നത്. പക്ഷെ നിഹാദ് ഇല്ലായിരുന്നു.
പരിചയമില്ലാത്ത ഒരു പെൺകുട്ടി കൂടി അവരെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അതായിരിക്കും നാഷിയുടെ ഭാര്യ. കയ്യിൽ ഒരു കുട്ടിയും ഉണ്ട്. ഞങ്ങളവരെ കണ്ടപ്പോ എണീറ്റു. ഷാനയും ഷീനയും ആ പെണ്ണും എന്തിനു അവരെ അമ്മായിയമ്മ വരെ മേക്കപ്പിൽ കുളിച്ചിട്ടുണ്ട്.
''ആ നിങ്ങള് ഇവിടെ ഇരിക്കുവായിരുന്നോ. ഉമ്മാ ഇതാണ് ആമിയുടെ ഹസ്ബൻഡ് ഷാദ് അല്ല ഷെഹ്സാദ് പിന്നെ ആമീ ഇതാണ് ഫസ്ന നാഷിയുടെ ഭാര്യ.'' ഷാന.
''ഹലോ..'' ഞാൻ പറഞ്ഞു. അപ്പോഴാ ഞാൻ ശ്രദ്ധിച്ചേ ആ നിഷാദിന്റെയും നാഷിയുടെയും കണ്ണ് എന്റെ മേലെ തന്നെയാ. കണ്ടപ്പോ എന്തോ പോലെ തോന്നി. ഞാൻ ഷാദിനെ പറ്റിച്ചേർന്നു നിന്നു.
''കണ്ടല്ലോ നിന്നെക്കാൾ യോഗ്യ തന്നെയാ എന്റെ മോന്റെ ഭാര്യ. എന്ത് കണ്ടിട്ടാണാവോ നിന്നെ ഇഷ്ട്ടായെ.'' ഷാനൻറെ അമ്മായിഅമ്മ പറഞ്ഞു. അത് എന്നെ നോക്കി ചോര ഊറ്റുന്ന നിങ്ങളെ മക്കളോട് ചോദിക്കു.. പടച്ചോനെ ഷാദ് എങ്ങാനും അവരെ നോട്ടം കണ്ടാൽ തീർന്നു.
ആഹാ തീർന്നു മക്കളെ തീർന്നു. അവരെന്നെ നോക്കുന്നു ഷാദ് അവരെ നോക്കുന്നു. ഇന്ന് ഇവിടെ വല്ലോം നടക്കും.
''എന്നാലും ആമീ നിനക്ക് കുറച്ചൂടെ നല്ല ഡ്രസ്സ് ആവാമായിരുന്നു.'' ഷാന.
''അതെന്നെ ഞങ്ങളെ കല്യാണത്തിന് അമ്പതിനായിരത്തിന്റെ ഡ്രസ്സ് ആണ് ഇവർ കൊണ്ട് വന്നത്.'' ഷീന പറഞ്ഞതും അവരെ എല്ലാരെ മുഖത്തും ഒരു അഹങ്കാര ഭാവം കണ്ടു.
''എന്റമ്മോ അതിത്തിരി കൂടുതൽ ആയിപ്പോയില്ലേ. ആ പൈസക്ക് എത്ര പേരുടെ വയറു നിറക്കാൻ പറ്റും.. ഇത് കണ്ടോ ഈ ഡ്രെസ്സിനു വെറും അഞ്ഞൂറ് ദിർഹംസേ ആയുള്ളൂ. അതായത് നാട്ടിലെ വെറും പത്തായിരം രൂപ അതും അവര് ഡിസ്കൗണ്ട് തന്നതോണ്ട് എട്ടായിരമേ ആയുള്ളൂ.. നോക്കിയേ എന്താ ഭംഗീ, അവളും ഹാപ്പി എന്റെ പോക്കെറ്റും ഹാപ്പി.'' ഷാദ്.
''അയ്യേ, എന്താ ആമീ ഇത്. നിനക്ക് എന്നാ നിന്റെ ഉപ്പാനോട് പറഞ്ഞിട്ട് കുറച്ചൂടെ നല്ല ഡ്രസ്സ് വാങ്ങിക്കൂടായിരുന്നോ.'' ഷാന.
''നിനക്ക് കുറച്ചൂടെ നല്ല ഫിനാഷ്യൽ ബാഗ്രൗണ്ട് ഉള്ള ആളെ കെട്ടിക്കൂടായിരുന്നോ..'' ഷീന
''എന്തിന് പൊങ്ങച്ചം പറഞ്ഞു നടക്കാനോ. സ്നേഹമില്ലാത്ത പണക്കാരന്റെ കൂടെ ജീവിക്കുന്നതിലും ഭേദം ഹൃദയം മുഴുവൻ സ്നേഹമുള്ള ഒരുത്തന്റെ കൂടെ പട്ടിണി കിടക്കുന്നതാ. പിന്നെ വെറും ഒരു ദിവസം നാട്ടുകാരെ കാണിക്കാൻ വേണ്ടി ഇരുപത്തിനായിരവും മുപ്പത്തിനായിരവും ഒക്കെ കൊടുത്തു ഡ്രസ്സ് വാങ്ങും. എന്നിട്ടു അത് പിന്നീട് ഉപയോഗിക്കുമോ. എവിടെ?? നിങ്ങളെ കല്യാണ ഡ്രസ്സ് പിന്നെ നിങ്ങള് എത്ര വട്ടം ഇട്ടൂ'' ഞാൻ ചോദിച്ചു.
''അതൊക്കെ പിന്നെ ഇടാൻ പറ്റോ.'''ഷീന.
''അതെന്നെ, അതൊന്നും പിന്നെ ഇടാൻ പറ്റില്ല. എടുത്താൽ പൊങ്ങാത്ത ഡ്രെസ്സും ഇട്ട് നടുവേദന വരുത്തുന്നതിലും എനിക്കിഷ്ട്ടം ധാ ഷാദ് വാങ്ങിച്ചു തന്ന ഈ സിംപിൾ ലഹങ്ക ആണ്. എന്റെ ഇഷ്ട്ടം നോക്കിയാ അവനിതു വാങ്ങിയത് അല്ലാതെ നാട്ടുകാരെ പൈസ കാണിച്ചു പൊങ്ങച്ചം കാണിക്കാനല്ല.'' ഷാദ് അപ്പൊ എന്നെ അത്ഭുതത്തോടെ നോക്കി. ഞാൻ അവരെ മുഖത്ത് നോക്കി പറഞ്ഞത് കൊണ്ടാവും. ഷാദിനെ ഒരു വാക്കു കൊണ്ട് പോലും ആരും വേദനിപ്പിക്കുന്നതോ താഴ്ത്തുന്നതോ എനിക്ക് ഇഷ്ട്ടമല്ല.
മുന്നിൽ നിക്കുന്ന എല്ലാ എണ്ണത്തിന്റെയും മോന്ത കടന്നല് കുത്തിയ പോലുണ്ട്. ഇപ്പൊ എന്നെ കടിച്ചു കീറും എന്ന ഭാവത്തിൽ ആണ്. എന്നാലും ഒരു ഫാമിലി മൊത്തം ഒരുപോലെ ആയിപ്പോയല്ലോ.
''ആഹ് നിങ്ങള് ഇവിടെ നിക്കുവായിരുന്നോ, നിശൂ ഇവിടെ നമ്മളെ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യാൻ പോവുന്ന ആൾക്കാർ വന്നിട്ടുണ്ട്. വാ നമുക്ക് അവരടുത്തു പോവാം.'' നിഹാദ് വന്നു പറഞ്ഞു. എന്നിട്ടു ഞങ്ങളെ രണ്ടാളെയും അടിമുടി സ്കാൻ ചെയ്തു.
''ടാ നമ്മളെ കെട്ടിയോളമാർ ബ്യുട്ടീപ്പർലെറിൽ പോയി ഇത്ര മണിക്കൂർ ചിലവിട്ടിട്ടും ഇവളെ അത്രേം ആയില്ലല്ലോ. നിനക്ക് ഭാഗ്യമില്ല നാശി.'' നിഹാദ് നാഷിയോടും നിഷാദിനോടും മെല്ലെ പറഞ്ഞത് ഞാൻ കേട്ടു. ഞാൻ മാത്രം അല്ല എന്റെ സ്വന്തം ഡ്രാക്കു മുത്തും. ധാ അവന്റെ കണ്ണുകൾ ചുവക്കാൻ തുടങ്ങി. ഞാൻ വേഗം ഷാദിന്റെ കൈ പിടിച്ചു വച്ചു.
''വാ നമുക്കവരെ അടുത്തേക്ക് പോവാം.'' നിഷാദ് ഷാദിന്റെ മുഖം കണ്ടിട്ടാണെന്നു തോന്നുന്നു അവരെ കൂട്ടീട്ടു പോയി. ഞാൻ അവര് പോവുന്നതും നോക്കി നിന്നു. അവര് പോയി സംസാരിക്കുന്ന ആളെ കണ്ടതും ഞാൻ ഷാദിനെ നോക്കി. ഞങ്ങള് ചിരിക്കാൻ തുടങ്ങി. അവർക്കുള്ള പണി റെഡി ആവുന്നുണ്ട്.
ഞാൻ ഷാദിനെ നോക്കിയപ്പോ അവൻ ചിരി നിർത്തി എന്നെ തന്നെ നോക്കുന്നു. ഞാൻ എന്താ എന്ന് ചോദിച്ചതും ചുറ്റും ഒന്ന് കണ്ണോടിച്ചു എന്നിട്ടു പെട്ടെന്ന് എന്റെ കവിളിൽ ഒരുമ്മ തന്നു.
@@@@@@@@@@@@@@@@@@@@@@.
അവള് അടുത്ത് വന്നിട്ടും ഞാൻ അറിഞ്ഞില്ല. പിന്നെ ചവിട്ടു കിട്ടിയപ്പോളാ ബോധം വന്നേ. ആപ്പോ ആ കുരിപ്പു എന്താ എന്ന് ചോദിച്ചു വെറുപ്പിച്ചു അതിനവൾക്കു ചെവിയിൽ മറുപടി കൊടുത്തതും വീണ്ടും കിട്ടി ചവിട്ട്.
അപ്പോളാണ് ആ അലവലാതികൾ വന്നത് നിഷാദും നാഷിദും വിത്ത് ഫാമിലി. അവരെ വർത്താനം കേട്ടു ചൊറിഞ്ഞു വന്നതാ. പിന്നെ ആ തെണ്ടികളുടെ നോട്ടവും. ആമി തടഞ്ഞത് കൊണ്ട് അവര് രക്ഷപ്പെട്ടു. അവര് ഡ്രെസ്സിനെ പറ്റി പറഞ്ഞപ്പോ ആദ്യം എന്തോ പോലെ ആയി. കുറേക്കൂടി നല്ലതു വാങ്ങാമായിരുന്നു എന്ന് തോന്നി.
പക്ഷെ ആമിയുടെ മറുപടി എന്നെ ഞെട്ടിച്ചു. അവരെ മുഖത്ത് നോക്കി പൊങ്ങച്ചം എന്ന് പറഞ്ഞപ്പോ ചിരി ആണ് വന്നത്. ആ നിഹാദ് വന്നപ്പോ പറഞ്ഞത് കേട്ടു അവനെ അപ്പൊ തന്നെ കൊല്ലാനാ തോന്നിയെ, പിന്നെ നമ്മളെ ബീവി അവരെ രക്ഷപ്പെടുത്തി. അവര് പോയി സംസാരിക്കുന്ന ആളെ കണ്ടതും ഞാനും ആമിയും ചിരിക്കാൻ തുടങ്ങി. അവർക്കു പണി കിട്ടാൻ സമയം ആയി.
പിന്നെ ആമിയെ കണ്ടപ്പോ തന്നെ എന്റെ കണ്ട്രോള് പോയതാ അവളുടെ വാക്കുകൾ കൂടി കേട്ടപ്പോ സന്തോഷം അടക്കാൻ പറ്റിയില്ല. അതാണ് അവളെ കവിളിൽ കൊടുത്ത്. അവളെ കയ്യീന്ന് ഒന്നൂടി കിട്ടി, കുഴപ്പമില്ല. നമ്മളെ അളിയന്മാരൊന്നും കാണാത്തതു കൊണ്ട് രക്ഷപ്പെട്ടു അല്ലെങ്കി ഞങ്ങളെ പൊങ്കാല ഇട്ട് കൊന്നേനെ.
കുറച്ചു കഴിഞ്ഞു ആമിയുടെയും എന്റെയും ഉപ്പയും ഉമ്മയും സ്റ്റേജിൽ കേറി. പിന്നെ അവര് ഞങ്ങളെ പറ്റി എല്ലാരോടും പറഞ്ഞു. ഞങ്ങളെ കല്യാണം കഴിഞ്ഞു അതിന്റെ റിസെപ്ഷൻ ആണ് എന്ന് പറഞ്ഞതും സ്റ്റേജിന്റെ താഴെ നിന്നും മുറുമുറുപ്പ് തുടങ്ങി. എല്ലാർക്കും അത്ഭുതം ആയെന്നു തോന്നുന്നു. ഞങ്ങളെ ജീവിതം ഒരിക്കലും നന്നാവില്ല എന്ന് പറഞ്ഞു ശോകമടിച്ചിരുന്ന പല പരദൂഷണ ഗാങ്ങും സന്തോഷം അഭിനയിച്ചു പുഞ്ചിരിച്ചു തന്നു.
ഉപ്പ ഞങ്ങളെ സ്റ്റേജിലേക്ക് വിളിച്ചതും ഞങ്ങൾ എണീറ്റു നടന്നു. സ്റ്റേജിലേക്ക് സ്റ്റെപ്പ് കേറുമ്പോ ആമിയുടെ നേരെ ഞാൻ കൈ നീട്ടി. അവളെന്റെ കൈ പിടിച്ചു കേറി. പിന്നെ പോസ്റ്റ് ആയി റാഫിയുടെയും ശാഫിയുടെയും അവരെ ഭാര്യമാരുടെയും കൂടെ സ്റ്റേജിൽ നിന്നു.
ആമിയുടെ ഓരോ കുടുംബക്കാരായി വന്നു എന്നെ പരിചയപ്പെട്ടു. പേരും അഡ്രസ്സും ജോലിയും പറഞ്ഞു ഞാൻ മടുത്തു. ഒരു ബോർഡിൽ എഴുതിയിട്ട് കഴുത്തിൽ തൂക്കി ഇട്ടാലോ എന്ന് വരെ തോന്നിപ്പോയി. ആമിയെ നോക്കിയപ്പോ അതിലും പരിതാപകരം. ഓരോരുത്തർ വന്നു അവളെ ഹിസ്റ്ററിയും ജോഗ്രഫിയും കഴുത്തിലെ സ്വർണത്തിന്മ മാത്സും ഒക്കെ എടുക്കുന്നുണ്ട്.
മടുത്തപ്പോ ആമിയോട് വാഷ്റൂമിൽ പോയി ഇപ്പൊ വരാമെന്നും പറഞ്ഞു ഞാൻ മെല്ലെ എന്റെ കോട്ട് ഊരി അവളുടെ കയ്യിൽ കൊടുത്തു.. ബാത്റൂമിൽ പോയി തിരിച്ചു വരുമ്പോ അവിട സൈഡിലെ റൂമിൽ നിന്നും എന്തോ സൗണ്ട് കേട്ടു. നോക്കിയപ്പോ കണ്ട കാഴ്ച എന്റെ രക്തം തിളച്ചു. ഞാൻ ഷർട്ടിന്റെ കൈ മടക്കി അങ്ങോട്ട് നടന്നു.
''ടാ വിടെടാ അവളെ..'' എന്ന അലർച്ചയോടെ ഞാൻ നിഷാദിനെ തള്ളി മാറ്റി. അവൻ ഷാനയുടെ കൈ പിടിച്ചു തിരിക്കുന്നതാണ് ഞാൻ കണ്ടത്. അവളാണെങ്കിൽ ''സോറി അറിയാതെ ഗ്ലാസ് തട്ടി ജൂസ് ഉമ്മാന്റെ മേലെ ആയതാ. പ്ളീസ് വിടൂ'' എന്നൊക്കെ പറഞ്ഞു കരയുന്നുമുണ്ട്.
സത്യം പറഞ്ഞാൽ അവളെ അങ്ങനെ ഒരവസ്ഥയിൽ കണ്ടപ്പോൾ എനിക്കെന്റെ ആമിയെ ആണ് ഓർമ്മ വന്നത്. ഷെസിനും അവളോട് ഇങ്ങനെ ആയിരിക്കില്ലേ പെരുമാറിയിട്ടുണ്ടാവുക. അവളെ അന്നേരം രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. ഷാനക്കു അങ്ങനൊരു ഗതി വരാൻ പാടില്ല.
എന്നെ തേച്ചവളാണെങ്കിലും എത്ര പൊങ്ങച്ചം ഉണ്ടെങ്കിലും അവളും ഒരു പെണ്ണാണ്. എന്റെ ആമിയെ പോലെ എന്റെ ഷഹിയെ പോലെ എന്റെ ഉമ്മാനെ പോലെ. അവളെ ഇവൻ ഉപേക്ഷിച്ചാൽ പൊന്നു പോലെ നോക്കാൻ അവളെ വീട്ടുകാർ ഉണ്ടാവും. മറ്റൊരു ആമി കൂടി വേണ്ട.
''ടാ നീ എന്തിനാ ഞങ്ങളെ കാര്യത്തിൽ ഇടപെടുന്നേ.. അവളെന്റെ ഭാര്യ ആണ്.'' നിഷാദ് കലിപ്പോടെ എന്നെ തള്ളി മാറ്റിയിട്ടു പറഞ്ഞു. ഷാന അപ്പോളും കൈ തടവിയിട്ടു കരയുന്നുണ്ട്.
''ആയിരിക്കാം, പക്ഷെ അവളൊരു മനുഷ്യ ജന്മം കൂടി ആണ്. നിന്റെ ഭാര്യ എന്ന് വച്ചാൽ നിനക്ക് അടിക്കാനും ഉപദ്രവിക്കാനും ഉള്ള ആളാണ് എന്നല്ല അർഥം.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''അതേടാ എനിക്ക് ഉപദ്രവിക്കാനും അടിക്കാനുമൊക്കെയുള്ള ആള് തന്നെയാ ഇവൾ. നീ ഇവളെ കാര്യത്തിൽ ഇടപെടേണ്ട. അല്ല നിനക്കെന്തിനാ ഇവളെ തൊടുമ്പോ പൊള്ളുന്നെ, ഇനി മറ്റവളെ മാത്രം പോരെ, ഇവളെയും വേണോ..'' അത് പറഞ്ഞു കഴിഞ്ഞതും അവന്റെ മുഖത്ത് എന്റെ കൈ പതിഞ്ഞിരുന്നു. രണ്ടു ചവിട്ടും കൂടി കൊടുത്തപ്പോ ദേ കിടക്കുന്നു. താഴെ.
അപ്പോളേക്കും ഷാന ഓടി വന്നു അവനെ പിടിച്ചു. ''പ്ളീസ് വേണ്ട, നിശൂക്കാനേ തല്ലല്ലേ.'' ഷാന കരഞ്ഞോണ്ട് പറഞ്ഞു.
''കണ്ടോടാ ഇതാണ് ഭാര്യമാർ നീ ഇപ്പൊ അല്ലെ അവളെ കൈ പിടിച്ചു തിരിച്ചത്. നിനക്ക് രണ്ടു കിട്ടിക്കോട്ടെ എന്ന് വിചാരിക്കുന്നതിനു പകരം നിന്നെ ഉപദ്രവിക്കല്ലേ എന്നാണു അവൾ പറഞ്ഞത്. നമ്മളെ വിശ്വസിച്ചാ ഇവരെ വീട്ടുകാർ കല്യാണം കഴിച്ചു നമ്മടെ കൂടെ വിടുന്നത്. അവര് നോക്കിയതിനെക്കാളും കൂടുതൽ നമ്മൾ സ്നേഹത്തോടെ നോക്കുമെന്നു കരുതിയിട്ടു.
പിന്നെ നീ ചോദിച്ച കാര്യം അവളെന്റെ ആരാണെന്നു. ഇവരൊക്കെ എത്ര കുത്തി നോവിച്ചിട്ടും ആമി ഇവരെ സ്വന്തം അനിയത്തിമാരായിട്ടേ കണ്ടിട്ടുള്ളൂ. ആമിയുടെ അനിയത്തി എന്റെയും അനിയത്തിയാ.. അത് കൊണ്ട് ഇവളെ തൊട്ടാൽ എനിക്ക് പോള്ളും''. ഞാൻ പറയുന്ന കേട്ടിട്ട് ഷാന എന്റെ നേരെ ദയനീയമായി നോക്കി. ഞാൻ കണ്ണ് കൊണ്ട് ഒന്നുമില്ല എന്ന് കണ്ണടച്ച് കാണിച്ചു.
''നീ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല, നോക്കിക്കോ ശാനാ എന്റെ പുതിയ ഡീൽ ഓക്കേ ആയാൽ നീ എന്റെ ലൈഫിൽ നിന്നും ഔട്ട്. നിന്റെ ഉപ്പാന്റെ കയ്യിൽ നിന്നും വാങ്ങിയ പണമൊക്കെ ഞാൻ തിരിച്ചു കൊടുക്കും, കൂടെ നിന്നെയും.'' നിഷാദ് പറയുന്ന കേട്ടിട്ട് ഷാന കരഞ്ഞു കൊണ്ട് അവനെ നോക്കി.
''അപ്പൊ ആ പൈസയുടെ ബന്ധം മാത്രമേ നമ്മൾ തമ്മിലുള്ളൂ..'' ഷാന കരഞ്ഞു കൊണ്ട് അങ്ങനെ ചോദിച്ചതും നിഷാദ് ഒരു നിമിഷം അവളെ നോക്കി എന്നിട്ടു മുഖം തിരിച്ചിട്ടു എണീറ്റു.
''അതേടീ കുട്ടികൾ ആവാത്ത നിന്നെ എന്റെ ഉമ്മാക്ക് വേണ്ടാ, അതോണ്ട് എനിക്കും വേണ്ടാ.'' നിഷാദ് പറഞ്ഞു.
അതിനു അവള് ഒന്നും മറുപടി പറയാതെ താഴേക്ക് നോക്കി നിന്നു. നിഷാദ് എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് പുറത്തേക്കു നടന്നു. പിന്നാലെ ഞാനും ഇറങ്ങാൻ പോയി.
''ഇക്കാക്കാ'' ആഹാ പഴയ കാമുകിയുടെ വായിൽ നിന്നും കേൾക്കാൻ പറ്റിയ വിളി. ഞാൻ തിരിഞ്ഞു നോക്കി.
''സോറി, അന്ന് വേണമെന്ന് വച്ച് ചെയ്തതല്ല. എല്ലാരേയും പോലെ പറ്റിക്കാൻ വേണ്ടി തന്നെയാ നിങ്ങളോടും സംസാരിച്ചേ. പക്ഷെ നിങ്ങള് ഭയങ്കര സ്വീറ്റായിരുന്നു. അതോണ്ടാ ആ ഫ്രണ്ട്ഷിപ് കട്ട് ചെയ്യാതെ നിന്നെ. ബാക്കി ആരോടും ഞങ്ങൾ അതികം സംസാരിച്ചിട്ടില്ല. കാരണം മൂന്നാം ദിവസം അവരുടെയൊക്കെ സംസാരത്തിന്റെ രീതി മാറുമായിരുന്നു. അപ്പൊ രണ്ടു ചീത്തയും വിളിച്ചു അതങ്ങു ക്ലോസ് ചെയ്യും. ഒരു തമാശ ആയിട്ടേ എല്ലാം കണ്ടുള്ളൂ. പിന്നെ നിങ്ങള് പ്രൊപ്പോസ് ചെയ്യുന്നതിന് മുന്നേ നിശൂക്കയുമായി ഞാൻ ഇഷ്ട്ടത്തിൽ ആയിരുന്നു.
മറ്റുള്ളവരെ പോലെ തന്നെയുള്ള ഒരു കോഴി ആണ് എന്നാണു പ്രൊപ്പോസ് ചെയ്തപ്പോ തോന്നിയെ. അതോണ്ടാ ഓക്കേ പറഞ്ഞത്. പക്ഷെ അത് നിങ്ങള് ഇത്ര സീരിയസായി എടുക്കുമെന്ന് കരുതിയില്ല. സത്യം പറഞ്ഞാൽ നിശൂക്ക ഇല്ലായിരുന്നെങ്കിൽ നിങ്ങളോടു ഒരിക്കലും ഞാൻ അങ്ങനൊന്നും ചെയ്യില്ലായിരുന്നു. നേരിട്ട് കാണണമെന്ന് ഒരു ആഗ്രഹമുണ്ടായത് കൊണ്ടാണ് നേരിട്ട് വന്നു പിരിയാമെന്നു പറഞ്ഞത്. സോറി ഞാൻ നിങ്ങളോടു ചെയ്തതിനു എനിക്ക് പടച്ചോൻ ശിക്ഷ തന്നു.
തമാശക്ക് ആണെങ്കിലും നിങ്ങളെ പറ്റിച്ചതിനും വേദനിപ്പിച്ചതിനുമൊക്കെ ഞാൻ ഇപ്പൊ അനുഭവിക്കുന്നുണ്ട്.'' ഷാന കരഞ്ഞു കൊണ്ട് പറഞ്ഞു.
''പ്രേമിച്ചു കല്യാണം കഴിച്ച നിങ്ങക്കിടയിൽ എന്താ പറ്റിയത്. അവനു നിന്നോട് ഇപ്പോളും ഇഷ്ട്ടമുണ്ടെന്നു അവന്റെ കണ്ണിൽ ഞാൻ കണ്ടതാ.'' ഞാൻ പറഞ്ഞു.
''അറിയാം ഇക്കാ, നിശൂക്കാക്കു എന്നെ ജീവനാ. പക്ഷെ ഉമ്മ, എന്നെ കണ്ടൂടാ. എന്നെ എന്നല്ല മരുമക്കളെ ആരെയും കണ്ടൂടാ. വല്ലാത്ത ഒരു സ്വഭാവം ആണ്. ഞങ്ങൾ സന്തോഷത്തോടെ ഇരിക്കുന്ന കണ്ടാൽ അപ്പൊ എന്തേലും പറഞ്ഞു മക്കളെ ചൂടാക്കി ഞങ്ങളെ ചീത്ത പറയിക്കും.'' ഷാന പറഞ്ഞു.
അപ്പൊ ഇവിടെയും ഉമ്മയാണ് വില്ലത്തി. എന്താ ചെയ്യാ, മക്കളെ നേർവഴിക്കു നടത്തേണ്ട ഉമ്മ തന്നെ ഇങ്ങനെ ആയാൽ..
''പിന്നെ എനിക്കൊരു കുഴപ്പവും ഇല്ല, കുട്ടികൾ ആകാത്തത് ഇക്കാന്റെ കുഴപ്പം കൊണ്ടാണ്. അത് നിശൂക്കാക്കു അറിയില്ല. അതിന്റെ മരുന്നുകൾ ഇക്ക അറിയാതെ ഞാൻ ഇക്കാക്ക് കൊടുക്കുന്നുണ്ട്.'' ഷാന പറഞ്ഞു.
''നിനക്ക് അത് അവനോടു പറഞ്ഞൂടെ..'' ഞാൻ ചോദിച്ചു.
''വേണ്ടാ നിശൂക്കക്കു അത് താങ്ങാൻ പറ്റില്ല. മറ്റുള്ളവരെ പരിഹാസപാത്രമാവാൻ ഞാൻ സമ്മതിക്കില്ല. കുറച്ചു നാളത്തെ ചികിത്സ കൊണ്ട് എല്ലാം ശരിയാവുമെന്നാണ് ഡോക്ടർ പറഞ്ഞത്. ഇപ്പൊ അതിന്റെ കോയ്സ് തീരാൻ ആയി. ഇനി പ്രശ്നമൊന്നുമില്ല എന്നാണു ഡോക്ടർ പറഞ്ഞത്. നിശൂക്ക അറിയണ്ട ഒന്നും.'' ഷാന പറഞ്ഞു. ഞാൻ ഒന്ന് പുഞ്ചിരിച്ചിട്ടു നടക്കാൻ തുടങ്ങി. പെട്ടെന്ന് തിരിഞ്ഞു നോക്കി.
''നിനക്കെന്താ ആമിയോടിത്ര ദേഷ്യം.'' ഞാൻ ചോദിച്ചു. അപ്പൊ അവളൊന്നു പുഞ്ചിരിച്ചു.
''എനിക്കെന്നല്ല ഞങ്ങടെ കുടുംബത്തിലെ എല്ലാ പെൺകുട്ടികൾക്കും അവളോട് ദേഷ്യം കാണും. കാരണം വേറൊന്നും അല്ല. അസൂയ, ഞങ്ങടെ സ്വന്തം ഇക്കാക്കമാർക്കു കൂടി അവളെയാണ് ഇഷ്ട്ടം. ഞങ്ങളെ ഇഷ്ട്ടങ്ങളൊന്നും അവർക്കു അറിയില്ല. എന്തിനു ഞങ്ങളോട് സ്നേഹത്തോടെ സംസാരിക്കാറ് പോലും ഇല്ല.
എത്രയോ വട്ടം ഞാനും ഷീനയും കൊതിച്ചിട്ടുണ്ട് എന്നറിയോ ശാമിക്കയോ ഷമീർക്കയോ ആമിക്കു വേണ്ടി ഓരോന്ന് ചെയ്യുന്ന പോലെ ഞങ്ങൾക്കും ചെയ്തു തരുമോ എന്ന്. ഒരിക്കൽ പോലും ഉണ്ടായിട്ടില്ല. ആ അസൂയ കൂടി കൂടി അത് അംനയോടുള്ള വെറുപ്പായി മാറി. അല്ലാതെ അവള് ഞങ്ങളോടൊന്നും ചെയ്തിട്ടില്ല. ശെരിക്കും ഷെസിൻ ചെയ്തതൊക്കെ അറിഞ്ഞപ്പോ അവളെ ഓടിപ്പോയി കെട്ടിപ്പിടിക്കാനാ തോന്നിയത്. ഞാനും ഒരു പെണ്ണല്ലേ. പക്ഷെ അവിടെയും ഇക്കാക്കമാരുടെ അവളോടുള്ള കെയർ കണ്ടപ്പോ പിന്നെയും ദേഷ്യം തോന്നി.
ഞങ്ങളെ ഒന്ന് വിളിക്കാറ് പോലും ഇല്ല. എന്തേലും പരിപാടിയൊക്കെ ഉണ്ടെങ്കിൽ ഞങ്ങള് വന്നില്ലേലും ആരും ചോദിക്കാറില്ല. എല്ലാരുടെയും വിചാരം ഞങ്ങൾക്ക് ഇഷ്ടമില്ലാത്ത കാരണം വരാത്തതാണെന്നാണ്. പക്ഷെ സത്യം പറഞ്ഞാൽ ഉമ്മ സമ്മതിക്കാറില്ല. ഇവിടേക്കെന്നല്ല എങ്ങോട്ടും പോവാൻ. ആദ്യമൊക്കെ നിശൂക്ക സപ്പോർട്ടായിരുന്നു. അതോണ്ട് ഒരു സങ്കടവും തോന്നാറില്ലായിരുന്നു. പക്ഷെ ഇപ്പൊ ഇക്കാക്കും എന്നെ വേണ്ടാതായി.'' എന്നും പറഞ്ഞു ഷാന കരഞ്ഞു.
''ഏയ് എന്താ ഇത് കണ്ണ് തുടക്ക്.'' എന്നും പറഞ്ഞു ഞാൻ അവളെ ഷോള്ഡറില് തട്ടി..
അപ്പോഴാണ് ഷാമിലും അക്കുവും ഷമീർക്കയും വന്നത്. ഞാൻ വേഗം കൈ മാറ്റി. ആഹാ ബെസ്റ്റ് അവരുടെ ഒരു അനിയത്തി കരയുന്നു. മറ്റൊരു അനിയത്തിയുടെ ഭർത്താവ് സമാധാനിപ്പിക്കുന്നു. പടച്ചോനെ എന്റെ ഡിവോയ്സ് ഇന്ന് തന്നെ ഇവര് നടത്തോ. അവരുടെ കണ്ണൊക്കെ ചുവന്നിട്ടുണ്ട്. ഒരടി പ്രതീക്ഷിച്ചു നിന്ന എന്നെ മൈൻഡ് ചെയ്യാതെ അവര് ഷാനയുടെ അടുത്തേക്ക് പോയി. ഇനി ഈ കുരിപ്പ് വല്ല കള്ളവും പറയുമോ ആവോ.. അല്ലാഹു അഹലം.
പക്ഷെ എന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് ഷമീർക്ക ഷാനയെ വാരിപ്പുണർന്നു കരയാൻ തുടങ്ങി.
''സോറി മോളെ, നീ പറഞ്ഞതൊക്കെ ശെരിയാ. നിങ്ങളെ ഞങ്ങൾ ശ്രദ്ധിച്ചില്ല. പക്ഷെ നിങ്ങളോടു സ്നേഹമില്ല എന്ന് മാത്രം പറയരുത്. നൂനു എപ്പോളും ഞങ്ങളെ ചുറ്റിപ്പറ്റി നിന്നുണ്ടാ അവളെ ഞങ്ങൾ കൂടുതൽ കെയർ ചെയ്യുന്നതായി നിനക്ക് തോന്നിയത്. നിങ്ങളാണെങ്കിൽ എപ്പോളും ഞങളെ ഒരു കയ്യകലത്തിലെ നിർത്തിയുള്ളു.''
''നീ ഒന്ന് കൊണ്ടും വിഷമിക്കണ്ട. നൂനുവിനെ പോലെ അനുഭവിക്കാൻ നിന്നെ ഞങ്ങൾ വിടില്ല. ഞങ്ങൾക്ക് ജീവനുള്ളൊടുത്തോള്ളാം കാലം നിന്നെ ഞങ്ങൾ പൊന്നു പോലെ നോക്കും.'' ശാമിൽ പറഞ്ഞു. ഷാന കരഞ്ഞു കൊണ്ട് അവരെ കെട്ടിപ്പിടിച്ചു.
''നീ എന്തിനാടീ പോത്തേ കരയുന്നെ, നല്ല തണ്ടും തടിയുമുള്ള ഒൻപതു ആങ്ങളമാരില്ലേ നിനക്ക്..'' അക്കു പറഞ്ഞു.
''അമീർക്ക ഇല്ലല്ലോ, അപ്പൊ എട്ടല്ലേ...'' ഷാമി ചോദിച്ചു.
''ഈ നിക്കുന്നതാരാടാ, ഇവൻ പറഞ്ഞില്ലേ ഇവൾ അവന്റെ അനിയത്തി ആണെന്ന്.'' എന്നെ കാണിച്ചു അക്കു പറഞ്ഞു. ഞാൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അപ്പൊ അവർ എല്ലാം കേട്ടിരുന്നു, നന്നായി. ഇല്ലേൽ എന്റെ സെക്കന്റ് ഫസ്റ്റ് നായിട്ട് ഇവര് ലാസ്റ്റ് നയിട്ടാക്കിയേനെ.
ഞങ്ങൾ തിരിച്ചു സ്റ്റേജിലേക്ക് നടന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
കുറെ നേരമായി ഷാദ് പോയിട്ട്. ഇവനെന്താ വാഷ്റൂം ഉണ്ടാക്കാൻ പോയതാണോ.. ഇവിടെ ഓരോ ആൾക്കാരോടും ചിരിച്ചു ചിരിച്ചു എന്റെ കവിള് വേദന എടുക്കാൻ തുടങ്ങി. നോക്കി നിന്നപ്പോൾ ധാ വരുന്നു ഷാദ്. കൂടെ ശാമിക്കയും അക്കൂക്കയും ഷമീർക്കയും ഷാനയും ഉണ്ടായിരുന്നു.
ഷാന എന്നെ നോക്കി പുഞ്ചിരിച്ചു. റബ്ബേ എനിക്ക് അറ്റാക്ക് വരാത്തത് ഭാഗ്യം ആണ്. കാരണം പുച്ഛത്തോടെ അല്ലാതെ അവളെ ഞാൻ കണ്ടിട്ടില്ല. ഇത് മനസ്സ് നിറഞ്ഞ ചിരി ആയിരുന്നു. ഞാൻ വായും തുറന്നു നിക്കുമ്പോ ഷാദ് വന്നു എന്റെ വാ അടച്ചു തന്നു. ഞാൻ അവനെ നോക്കി കണ്ണുരുട്ടിയപ്പോ ഷാന ഷാദിനെ നോക്കി പുഞ്ചിരിച്ചു. എന്നിട്ടു താഴേക്ക് പോയി.
''എന്താ മോനെ പഴയ കാമുകിയുമായി ഒരു പുഞ്ചിരിയൊക്കെ.'' ഞാൻ ചോദിച്ചു.
''അതോ വെറുതെ.. ഒരു ഓർമ്മ പുതുക്കൽ..'' എന്നും പറഞ്ഞു ആ കൊരങ്ങൻ നിലത്തു കളം വരക്കാ. ഒരൊറ്റ ചവിട്ടു കൊടുത്തു അവന്റെ കാലിന്.
''ടീ വവ്വാലെ, നീ ഇന്ന് നാലാമത്തെ വട്ടം ആണ് എന്നെ ചവിട്ടുന്നത്. എല്ലാം കൂടി ഞാൻ ഇന്ന് രാത്രി നിനക്ക് തരാം.'' എന്ന് ഷാദ് പറഞ്ഞതും ഞാൻ ഒന്ന് ഞെട്ടിയോ, ഏയ് ഇല്ല. ഇല്ല ചെറുതായി ഒന്ന് ഞെട്ടി..
''എന്താ ഇവിടെ ഒരു ചവിട്ടു നാടകം..'' അഫിക്കയാണ്.
''ഒന്നുമില്ല ഞാൻ ഉറുമ്പിനെ കൊല്ലുവായിരുന്നു.'' ഞാൻ പറഞ്ഞു.
''എന്നാലും ഷാദേ സാധാരണ നീ പോയാ നിന്റെ അനിയത്തി എന്നാണു എല്ലാരും പറയാറ്, ഇതിപ്പോ അനിയത്തി പോയ ഏട്ടത്തി എന്ന് പറഞ്ഞപോലെ ആയല്ലോ.'' ഫജൂക്ക പറഞ്ഞതും എല്ലാരും ചിരിക്കാൻ തുടങ്ങി.
''നിനക്ക് ഞാൻ ഇന്നലെ തിരിച്ചു തരാത്തതിന്റെ ദേഷ്യം ആണല്ലേ, പറയണ്ടേ ചക്കരെ..'' എന്നും പറഞ്ഞു ഷാദ് ചുണ്ടും കടിച്ചു ഫജൂക്കാന്റെ അടുത്തേക്ക് പോയി. പക്ഷെ ഷാദിന് പണി പാലും വെള്ളത്തിൽ കിട്ടി.
''അതെ നിനക്ക് മനസ്സിലായല്ലേ, എന്നാ തന്നേക്കു. പക്ഷെ കവിളിൽ വേണ്ടാ, ധാ ഇവിടെ.'' എന്നും പറഞ്ഞു ഫജൂക്ക ഷാദിന് ഇക്കാന്റെ ചുണ്ടു കാണിച്ചു കൊടുത്തു.
''പോടാ പട്ടീ, ഞാൻ തരൂല്ല. നിനക്ക് വേണെങ്കിൽ പോയി പെണ്ണ് കെട്ടി കെട്ടിയോളോട് ചോദിക്ക്..'' എന്നും പറഞ്ഞു ഷാദ് ഫജൂക്കാനേ തള്ളി മാറ്റി.
''അതിനൊക്കെ കുറെ ടൈം എടുക്കൂലേ, ഇപ്പൊ ഒന്ന് നീ തന്നെ തന്നാ മതി, പ്ളീസ്''.. എന്നും പറഞ്ഞു ഫജൂക്ക പിന്നെയും ഷാദിന്റെ അടുത്തേക്ക് പോയി.
''ദേ അടുത്ത് വരരുത്. അതൊക്കെ ഇവൾക്ക് മാത്രം ഉള്ളതാ.'' എന്നും പറഞ്ഞു എന്റെ പിന്നിൽ വന്നു എന്നെ ചേർത്ത് പിടിച്ചു നിന്നു. അതുവരെ പൊട്ടിചിരിച്ചോണ്ടു നിന്ന ഞാൻ സ്വിച്ചിട്ട പോലെ സ്റ്റോപ്പായി. ഇക്കാക്കമാരും ചിരി നിർത്തി.
''മോനെ ഇത് മണിയറ അല്ല സ്റ്റേജ് ആണ് , മറക്കണ്ട. എല്ലാരും കാണും കയ്യെടുക്കാൻ നോക്ക്.'' അഫിക്ക പറഞ്ഞു.
''ഈ കലവറ സോറി ഈ സ്റ്റേജ് ഞാൻ ഒരു മണിയറ ആക്കും...'' എന്നും പറഞ്ഞു ഷാദ് ഇളിച്ചു കാണിച്ചു. ഇത് ഞാൻ മുമ്പ് കേട്ടിട്ടുണ്ടല്ലോ, ആ അന്ന് ഹോസ്പിറ്റലിൽ വച്ചു പറഞ്ഞത്. കൊരങ്ങൻ ചിലപ്പോ പറഞ്ഞത് പോലെ ചെയ്യും, അതോണ്ട് ഞാൻ വേഗം അവനിൽ നിന്നും വിട്ടു ഫജൂക്കാന്റെ അടുത്തേക്ക് പോയി നിന്നു. അങ്ങോട്ടേക്ക് എന്തായാലും വരില്ല.
അപ്പോഴാണ് എല്ലാ ഇക്കാക്കാസും ഇത്താത്താസും അങ്ങോട്ടേക്ക് വന്നത്. അവരുടെ മുഖമൊക്കെ എന്തോപോലെ ഉണ്ടായിരുന്നു. ഞാൻ കാര്യം ചോദിച്ചപ്പോ അക്കൂക്ക എല്ലാം പറഞ്ഞു. ഞാൻ അപ്പൊ ഷാദിനെ നോക്കിയപ്പോ അവനെന്നെ നോക്കി പുഞ്ചിരിച്ചിട്ടു സയിറ്റടിച്ചു കാണിച്ചു.
യാ അല്ലാഹ് എന്റെ അതെ അവസ്ഥ ഷാനക്കും ചിന്തിക്കാനും കൂടി പറ്റുന്നില്ല. ഞാൻ നോക്കിയപ്പോ ഷാനയും ഷീനയും സ്റ്റേജിലേക്ക് വന്നു. ഓടിപ്പോയി അവരെ കെട്ടിപ്പിടിച്ചു സോറി പറഞ്ഞു. അറിയാതെ ആണെങ്കിലും അവരെ ഇക്കാക്കാസ് മൈൻഡ് ചെയ്യാതിരുന്നതിനു കാരണം ഞാൻ അല്ലെ. പിന്നെ കുറെ പരിഭവം പറച്ചിലും കരച്ചിലും പിഴിച്ചിലും ആയിരുന്നു.
''സോറി നൂനൂ, നിന്നെ വെറുത്തതിന് പകരം നിങ്ങളെ കൂടെ കൂടാൻ നോക്കിയിരുന്നെങ്കിൽ എത്ര നന്നായേനെ അല്ലെ..'' ഷാന എന്നെ കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു.
''അതെ നിന്നോട് അടികൂടാൻ മാത്രമേ ഞങ്ങൾ നോക്കിയുള്ള, അത് നിന്നോട് ദേഷ്യം ഉണ്ടായിട്ടല്ല. ഞങ്ങളെ ആർക്കും വേണ്ടാ എന്നെ തോന്നല് കൊണ്ടാ.'' ഷീന പറഞ്ഞു.
''ഞാൻ ആണ് സോറി പറയേണ്ടത്, ഞാനല്ലേ നിങ്ങക്കിങ്ങനെ വരാൻ കാരണം.'' ഞാൻ പറഞ്ഞു.
''ഏയ് ഒരിക്കലുമല്ല, വിധി മാത്രം ആണ്.'' ഷാന പറഞ്ഞു.
''അതൊന്നുമല്ല, ആ വൃത്തികെട്ട സ്ത്രീ കാരണം ആണ്. നിശൂക്കാക്കു ഷാനയെ ഭയങ്കര ഇഷ്ട്ടാ. മുന്നേ ഇവരെ റൊമാൻസ് ഒക്കെ കാണണമായിരുന്നു. കുറച്ചു നാള് മുമ്ബ് വരെ നിശൂക്ക ഷാനൻറെ പിന്നീന്ന് മാരില്ലായിരുന്നു. ആ ഉമ്മ പിശാശു ഒരാളാ ഒക്കെ കൊളം ആക്കിയത്. നിഹാദ്ക്ക പിന്നെ കുറച്ചു കള്ളൻ ആയതു കാരണം ഉമ്മാന്റെ മുന്നിൽ എന്നോട് ദേഷ്യം കാണിക്കുന്നത് പോലൊക്കെ അഭിനയിക്കും. അതോണ്ട് ഞാൻ സേഫ് ആയി.
ഇവര് രണ്ടാളും പെട്ട്. ഈ ഡ്രെസ്സും മേക്ക്പ്പും ഒക്കെ ഉമ്മാന്റെ നിർബന്ധം ആണ്. എന്താ ചെയ്യാ അനുസരിക്കാതെ പറ്റുമോ.. പാവം ഫസ്നയും അതെ, ഉമ്മാന്റെ കാരണം ആണ് നാശി അവളെ ഡിവോയ്സ് ചെയ്യാൻ പോവുന്നത്.'' ഷീന പറഞ്ഞതും ഷാന ദയനീയമായൊരു പുഞ്ചിരി തന്നു.
അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. നിഷാദും നിഹാദും നാഷിദും ദൂരെ നിന്നു നേരത്തെ കാണിച്ച ആളുമായി സംസാരിക്കുന്നു. ഞാൻ ഷാദിന് മെല്ലെ ആ കാഴ്ച കാണിച്ചു കൊടുത്തു.
അവൻ എന്നെ നോക്കി പുഞ്ചിരിച്ചിട്ടു അവരെ അടുത്തേക്ക് നടന്നു.
''ആ ഡീൽ നടന്നാൽ അല്ലെ നിന്നെ നിഷാദ് ഉപേക്ഷിക്കൂ, അതീ ജന്മത്തു നടക്കില്ല.'' ഞാൻ ഷാനയെ നോക്കി പറഞ്ഞു. അവള് സംശയത്തോടെ എന്നെ നോക്കിയപ്പോ ഞാൻ കണ്ണിറുക്കി കാണിച്ചു.
@@@@@@@@@@@@@@@
ഞാൻ അവര് നിന്ന ഭാഗത്തേക്ക് നടന്നു. അവര് കാര്യമായ ചർച്ചയിൽ ആണ്.
''എക്സ്ക്യൂസ്മീ..'' ഞാൻ പറഞ്ഞു അപ്പൊ അവരെന്റെ ഭാഗത്തേക്ക് നോക്കി. എന്നെ കണ്ടതും നിഷാദിന്റെയും നിഹാദിന്റെയും നാഷിദിന്റെയും മുഖത്ത് ഒരു ലോഡ് പുച്ഛം വന്നു. ഞാൻ അത് മൈൻഡ് ആക്കിയില്ല.
''ആ സർ ഇതാണ് ഞങ്ങളെ ഭാര്യമാരുടെ സിസ്റ്ററെ കല്യാണം കഴിച്ച ആൾ. ദുബായിൽ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു.'' നിഷാദ് പറഞ്ഞു.
''ഡോക്ടർ ഒന്നും അല്ലാട്ടോ.. ലാബിൽ ആണ്.'' നിഹാദ് പറഞ്ഞു. അപ്പൊ എല്ലാരും ചിരിച്ചു.
''ഇതാണ് ഞങ്ങളുമായി മെർജ് ചെയ്യാൻ പോവുന്ന കമ്പനിയുടെ ഓണർ.. ഞങ്ങടെ പുതിയ ബോസ്. ഇവർക്ക് ഇവിടെയും പുറത്തുമായി ഒരുപാട് ബിസിനെസ്സ് ഒക്കെ ഉണ്ട്. മാളിയേക്കൽ തറവാടൊക്കെ പോലെ തന്നെ ഉള്ള തറവാട്ടുകാർ ആണ്, സത്യം പറഞ്ഞാൽ അവരെക്കാൾ ഒരു പടി മുകളിൽ ആണ്.'' നാഷിദ് പറഞ്ഞു.
''ആണോ, നൈസ് ടൂ മീറ്റ് യൂ..'' ഞാൻ പറഞ്ഞിട്ട് ബോസിന് കൈ കൊടുത്തു.
''താങ്കളുടെ അറിവിൽ നല്ല ജോലി വല്ലതും ഉണ്ടെങ്കിൽ പറയണം കേട്ടോ.. ഇവർക്ക് ഇപ്പൊ ഉള്ള സ്ഥിതിയിൽ നിന്നും കര കേറാൻ നല്ലതാ.'' നിഷാദ് പുച്ഛത്തോടെ പറഞ്ഞു.
''അത് ശെരിയാ എനിക്ക് പറ്റിയ പോസ്റ്റ് വല്ലോം ഉണ്ടോ സാറേ സാറിന്റെ കമ്പനിയിൽ.'' ഞാൻ ചോദിച്ചു.
''നീ എന്താടാ എന്നെ കളിയാക്കുവാണോ..'' ബോസ് ചോദിച്ചു.
''അതേടാ നീ എന്ത് ചെയ്യും..'' ഞാൻ ചോദിച്ചു.
''ഏയ് ഷാദ് മര്യാദക്ക് സംസാരിക്കൂ..'' നിഹാദ് പറഞ്ഞു.
''സോറി സർ, അവനു വേണ്ടി ഞങ്ങൾ ക്ഷമ ചോദിക്കുന്നു.'' നാഷിദ് പറഞ്ഞു.
''വേണ്ട ഇവൻ തന്നെ സോറി പറയണം. നീ എന്നെ എടാ എന്ന് വിളിക്കുമല്ലേ..'' ബോസ് പറഞ്ഞു.
''സോറി പറഞ്ഞാൽ ജോലി തരുമോ..'' ഞാൻ ചോദിച്ചു..
''ആഹ് തരാം..'' ബോസ്
''എന്താ പോസ്റ്റ്..'' ഞാൻ
''എന്റെ അനിയന്റെ പോസ്റ്റ് ഒഴിവുണ്ട്. ആ തെണ്ടി ആണെങ്കിൽ എവിടെയോ പോയി തെണ്ടി തിരിഞ്ഞു നടക്കാ..'' ബോസ്.
''തെണ്ടി നിന്റെ ഉ...'' ഞാൻ പറഞ്ഞത് പകുതിക്കു നിർത്തി..
''പറയെടാ.. ബാക്കി പറയെടാ..'' എന്ന് പറഞ്ഞു ബോസ് എന്റെ കോളറിൽ കേറി പിടിച്ചു.
''വെറുതെ എന്റെ കയ്യിൽ നിന്നും തല്ലു വാങ്ങേണ്ട മാറിക്കോ..'' ഞാൻ പറഞ്ഞു.
''നിനക്ക് ദേഷ്യം വരുന്നുണ്ടോടാ.. നിനക്കെന്നെ തല്ലാൻ തോന്നുന്നുണ്ടോ.. തല്ലേടാ... ഒന്ന് തല്ലി നോക്കെടാ..'' എന്നു ബോസ് പറഞ്ഞതും എനിക്ക് ചിരി പൊട്ടി.. ഞങ്ങള് പൊട്ടിച്ചിരിച്ചു. ഇതൊക്കെ കണ്ടു മൂന്നാള് കണ്ണും തളളി വായും തുറന്നു നിപ്പുണ്ട്.
''എന്റെ പൊന്നോ, നിന്റെ ചളി അണ്സഹിക്കബിൾ, ആ സിനാന ഇത്ത കഴിഞ്ഞ ജന്മത്തില് എന്തോ പാപം ചെയ്തിട്ടുണ്ട്..'' ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
''പോടാ പോടാ.. അത് നിന്റെ ആമിയെ പറ്റി പറഞ്ഞാൽ മതി.'' ഷഫാദിക്ക പറഞ്ഞു.
''നിങ്ങള് തമ്മിൽ മുമ്പേ പരിചയം ഉണ്ടോ..'' നിഷാദ് അത്ഭുതത്തോടെ ചോദിച്ചു.
''അത്ര കാര്യായിട്ടൊന്നുമില്ല. വകയില് ഞാൻ നേരത്തെ പറഞ്ഞ തെണ്ടിത്തിരിഞ്ഞു നടക്കുന്ന എന്റെ അനിയൻ ആയിട്ട് വരും. നേരത്തെ ചോദിച്ചപ്പോ പറയാൻ പറ്റിയില്ല, ഇവന്റെ കല്യാണത്തിനാ ഞാൻ ഇവിടെ വന്നത്.'' അത് കേട്ടതും മൂന്നിന്റെം കണ്ണിപ്പൊ പുറത്തു വരും എന്ന് തോന്നി.
''എന്നിട്ട് ... ഇവനെ സോറി സാറിനെ ഇതുവരെ ഞങ്ങൾ കണ്ടിട്ടിലല്ലോ..'' നാശി ചോദിച്ചു.
''അയ്യോ എന്നെ സാറെന്നൊന്നും വിളിക്കല്ലേ, എന്തോ വല്ല തെറി പോലെ ഉണ്ട്. എനിക്കീ ബിസിനെസ്സിൽ ഒന്നും താല്പര്യം ഇല്ല, അതൊക്കെ ഉപ്പയും ഇക്കയും ചെയ്യും. ഞാൻ എന്റെ ഇഷ്ടത്തിന് ഫ്രീ ബെർഡായി നടക്കുന്നു.'' ഞാൻ പറഞ്ഞു.
''മോനെ ഫ്രീ ബേർഡ്, നിന്നെ കൂട്ടിലാക്കാൻ ആയി ഇവിടുത്തെ നമ്പർ വൺ മൾട്ടി സ്പെഷ്യലിറ്റി ലാബ് ഇല്ലേ 'കെയർ' അത് ഉപ്പ അങ്ങ് വാങ്ങി. ഇനി മോനേം മരുമോളേം കടല് പോയിട്ട് വീടിന്റെ പാടി കടക്കാൻ വിടുമെന്ന് കരുതണ്ട..'' ഷഫാദിക്ക പറഞ്ഞതും ഞാൻ തലയിൽ കൈ വച്ചു പോയി.
''റബ്ബേ പെട്ടോ, ഞങ്ങളെ ഫ്രൻഡ്സൊക്കെ അവിടെ അല്ലെ. നിങ്ങളില്ലാത്ത സമയത്തു ഞങ്ങൾക്ക് താങ്ങായി നിന്നതു അവരല്ലേ. അപ്പൊ പെട്ടെന്ന് അവരെ ഒഴിവാക്കാ എന്ന് പറഞ്ഞാൽ നടക്കില്ല ഇക്കാ..'' ഞാൻ പറഞ്ഞതും ഇക്കാന്റെ മുഖം മങ്ങി.
''നമുക്ക് നോക്കാമെന്നേ.. നിങ്ങള് പോയി നിങ്ങളെ ബീവിയെ ഒന്ന് പഞ്ചാര അടിച്ചിട്ട് വാ..'' ഞാൻ പറഞ്ഞു.
''ഏയ് ഞാനില്ല, ശിസാൻ കാണും കൂടെ.'' ഇക്ക പറഞ്ഞു.
''അയ്യേ ആ നരുന്തിനേ നിങ്ങക്ക് പേടിയാ..'' ഞാൻ ചിരിച്ചോണ്ട് ചോദിച്ചു.
''നിനക്കതു പറയാം, ഇന്നലെ അവളെ അടുത്ത് പോയി ഒരു ഐ ഡബ്ള്യു പറഞ്ഞു. ഇനി ആ കാര്യം അറിയാൻ നമ്മളെ നാട്ടിൽ തന്നെ ആരും ബാക്കി ഇല്ല. അതിനു ശേഷം സിനാന എന്നെ ദേഷ്യത്തോടെ അല്ലാണ്ട് നോക്കീട്ടില്ല. അതോണ്ട് നിർത്തി മോനെ നിർത്തി..'' ഷഫാദിക്ക പറഞ്ഞതും ഞാൻ പൊട്ടിചിരിച്ചുപ്പോയി. ആള് എന്നെക്കാൾ റൊമാന്റിക് ആണ്. കല്യാണം കഴിഞ്ഞ സമയത്തു ഇത്താന്റെ പിറകെ തന്നെ ആയിരുന്നു.
''അപ്പൊ കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു..'' ഞാൻ പതുക്കെ ചെവിയിൽ ചോദിച്ചു.
ഇക്ക എന്നെ നോക്കിപ്പേടിപ്പിച്ചു പിന്നെ ഇളിച്ചോണ്ടു പറഞ്ഞു ''അവനിപ്പോ ഉപ്പാൻറേം ഉമ്മാന്റേം കൂടെയാ കിടപ്പ്..''
''ഓ കൊച്ചുകള്ളൻ, എല്ലാം സെറ്റ് ആക്കീട്ടുണ്ടല്ലേ..'' ഞാൻ ചോദിച്ചു. അപ്പൊ ഇക്ക ദേ നാണം കൊണ്ട് നിലത്തു കളം വരക്കുന്നു.
''അയ്യേ, കിളവനായി.. എന്നിട്ടും നാണം മാറീട്ടില്ല.'' ഞാൻ പറഞ്ഞു.
''കിളവൻ നിന്റെ അമ്മായിയപ്പൻ.. ഏതായാലും നീ പറഞ്ഞതല്ലേ ഞാൻ എന്റെ മുത്തിനെ ഒന്ന് കണ്ടിട്ട് വരാം..'' എന്നും പറഞ്ഞു എന്നെ നോക്കി സയിറ്റടിച്ചിട്ടു അവിടുന്ന് പോയി.
ഞാൻ തിരിഞ്ഞു നോക്കിയപ്പോളാണ് ഞങ്ങളെ നോക്കി സ്റ്റക്കായി നിക്കുന്ന മൂന്നെണ്ണത്തിനെയും കണ്ടത്. ഞാൻ കയ്യൊക്കെ മടക്കി മീശയും പിരിച്ചു അവരുടെ അടുത്തേക്ക് നടന്നു. മുണ്ടും ഒരു ബാഗ്രൗണ്ട് മ്യൂസിക്കും കൂടി ഉണ്ടെങ്കിൽ പൊളിച്ചേനെ.
''അപ്പൊ എന്താ അളിയന്മാരെ വിശേഷങ്ങൾ.. സുഖല്ലേ..'' എന്നും ചോദിച്ചു ഞാൻ നിഹാദിന്റെ കോളർ ഒക്കെ ശരിയാക്കിക്കൊടുത്തു.
''സർ അല്ല ഷാദ് പ്ളീസ്, ഞങ്ങൾ കളിയാക്കിയതൊക്കെ മറക്കണം. അത് കൊണ്ട് ആ ഡീൽ വേണ്ടാന്നു വെക്കരുത്.'' നാശി പറഞ്ഞു.
''ഏയ് എന്താ ഇത്, ഞാൻ എന്താ എൽകെജി കുട്ടിയോ, നിങ്ങള് ചെയ്തതിനു പകരം ചെയ്യാൻ.'''ഞാൻ പറഞ്ഞു.
''അപ്പൊ പ്രശ്നം ഒന്നും ഇല്ലല്ലോ, ഡീൽ ഓൺ അല്ലെ.'' നിഹാദ് ചോദിച്ചു.
''അല്ലല്ലോ.. '' ഞാൻ പറഞ്ഞു.
''അതെന്താ, നീ അല്ലെ പറഞ്ഞെ നമ്മൾക്കിടയിൽ പ്രശ്നം ഒന്നുമില്ല എന്ന്. നിഷാദ് ദേഷ്യത്തോടെ ചോദിച്ചു.
''അതെ പ്രശ്നം ഒന്നുമില്ല. പക്ഷെ നീ നേരത്തെ പറഞ്ഞ ഒരു കാര്യം ഉണ്ട്, ഡീൽ ഓക്കേ ആയാൽ നീ ഷാനയെ ഉപേക്ഷിക്കുമെന്നു. അത് ഓർത്തു വച്ച് അവളെ ഏട്ടൻ ആയ ഞാൻ എങ്ങനെ ഡീൽ ഓക്കേ ആവാൻ സമ്മതിക്കും.'' ഞാൻ ചോദിച്ചു.
''ഇക്കാ നിങ്ങക്ക് വട്ടാണോ, ഉമ്മാന്റെ വാക്കു കേട്ടിട്ട് ഇത്താനെ ഒഴിവാക്കാൻ..'' നിഹാദ് നിഷാദിനോട് ചോദിച്ചു.
''അതെന്നെ, ഞാൻ തന്നെ എത്ര സങ്കടപ്പെട്ടാണ് ഫസ്നയെ ഒഴിവാക്കാൻ പോയത്. പക്ഷെ പടച്ചോനായിട്ടു തന്നെ അവളെ തിരിച്ചു എനിക്ക് തന്നു. മറ്റുള്ള പെൺകുട്ടികളെ വായിനോക്കുമെങ്കിലും ഫസ്ന കഴിഞ്ഞേ എനിക്കാരും ഉള്ളൂ.. പിന്നെ ഇക്കാക്ക് ഷാന ഇത്താനെ എത്ര ഇഷ്ട്ടം ആണെന്ന് ഞങ്ങൾക്കറിയാം. നാശി പറഞ്ഞു.
''ആരെന്തു പറഞ്ഞിട്ടും കാര്യമില്ല. ഉമ്മ പറഞ്ഞാൽ എനിക്ക് മറുത്തു പറയാൻ പറ്റില്ല. ഉമ്മാനോട് എനിക്കെന്റെ കടമ തീർക്കണം.'' ഞാൻ പറഞ്ഞു.
''അതെന്നെ അങ്ങനെ പറഞ്ഞു കൊടുക്കെടാ.. ഇത് രണ്ടും പെങ്കോന്തന്മാരായിപ്പോയി.'' അവരെ ഉമ്മ ഞങ്ങളെ സംസാരം കേട്ടിട്ട് അങ്ങോട്ട് വന്നു.
''അപ്പൊ നിശൂക്കാക്ക് ഷാനയോടു ഉത്തരവാദിത്തമൊന്നുമില്ലേ.. അവളെ നികാഹ് കഴിക്കുമ്പോ അവളെ സംരക്ഷിച്ചോള്ളാം അവളെ സ്നേഹിച്ചോള്ളാം എന്നൊക്കെ ഉപ്പാക്ക് വാക്കു കൊടുത്തിട്ടില്ല.. അവളോട് നിങ്ങക്ക് കടമയൊന്നുമില്ലേ..'' ആമിയാണത് ചോദിച്ചത്. കൂടെ ഷാനയും ഷീനയും ഉണ്ട്.
''വേണ്ട നൂനൂ, ഇക്കാക്ക് എന്നെ വേണ്ടെങ്കിൽ ഇനി ആരും ഒന്നും പറയണ്ട. ഷാദിക്ക എന്റെ കാര്യം പറഞ്ഞു ഇക്കയുമായുള്ള ഡീൽ ക്യാൻസൽ ചെയ്യരുത്. അതിക്കാന്റെ ഡ്രീം ആണ്.'' ഷാന കരച്ചില് ഒതുക്കി കൊണ്ട് പറഞ്ഞു.
''എന്റെ മക്കളെ വശീകരിച്ചു അവരെ നിങ്ങള് കല്യാണം കഴിച്ചു. എനിക്കവർക്കു വേണ്ടി പെണ്ണ് നോക്കാനുള്ള ഭാഗ്യം പോലും നിങ്ങള് തന്നില്ല. എന്നിട്ട് ഇപ്പൊ അവളെ ഒരു കള്ളക്കരച്ചിൽ.. പൊക്കോണം അവിടുന്ന്.'' എന്നും പറഞ്ഞു നിഷാദിന്റെ ഉമ്മ ഷാനയെ നിഷാദിന്റെ അടുത്ത് നിന്നും പിടിച്ചു തള്ളി മാറ്റി. അവള് നിലത്തേക്ക് വീഴാൻ പോയി.
''ഷാനാ..'' എന്നും വിളിച്ചു നിഷാദ് അവളെ താങ്ങി. ഇല്ലെങ്കിൽ അവൾ താഴെ വീണേനെ.
കുറച്ചു ഒഴിഞ്ഞ സ്ഥലം ആയോണ്ട് മറ്റാരും കണ്ടില്ല. ഇവളെ ആങ്ങളമാർ ആരെങ്കിലും കണ്ടിരുന്നെങ്കിൽ ഇന്നിവരുടെ ഖബറടക്കം നടത്തേണ്ടി വന്നേനെ.
''എന്റെ തീരുമാനം ഇതാണ്, എനിക്ക് ഇവളെ മരുമകളായി ഇനി വേണ്ട. മക്കളുണ്ടാവാത്ത പെണ്ണിനെ ചുമക്കേണ്ട ആവശ്യം ഞങ്ങൾക്ക് ഇല്ല...'' ആ ഉമ്മ പറഞ്ഞു. ഇവരെ ഉമ്മാ എന്ന് വിളിക്കാൻ പറ്റോന്നു അറിയില്ല.
''ആണോ എന്നാൽ എനിക്കൊരു കാര്യം പറയാൻ ഉണ്ട്..'' ഞാൻ പറഞ്ഞു.
''വേണ്ട ഷാദിക്ക...'' ഷാന പറഞ്ഞു. ഞാൻ അവളെ നോക്കി കണ്ണടച്ച് കാണിച്ചു.
''പറയാൻ അല്ല കേൾപ്പിക്കാൻ ഉണ്ട്...'' എന്നും പറഞ്ഞു നേരത്തെ ഷാന എന്നോട് പറഞ്ഞതൊക്കെ ഞാൻ കേൾപ്പിച്ചു കൊടുത്തു. നോക്കണ്ട, ഇവളെ വിശ്വസിക്കാൻ കൊള്ളൂല്ല എന്നുള്ളൊണ്ട് റെക്കോർഡ് ചെയ്തു വച്ചതാ. പക്ഷെ ഇപ്പൊ എന്റെ അനിയത്തി ആണ്.
അത് കേട്ടതും എല്ലാരും ഷാനയെ നോക്കി. നിഷാദിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. പക്ഷെ ആ ഉമ്മാന്റെ മുഖം ഇപ്പോളും അങ്ങനെ തന്നെ.
''ടീ നീ എന്തിനാ എന്നോട് മറച്ചു വച്ചതു.. ഞാൻ നിന്നോട് എന്തൊക്കെ ദ്രോഹം കാണിച്ചു. നിന്നെ എന്തൊക്കെ പറഞ്ഞു കുത്തി നോവിച്ചു.'' നിഷാദ് ഷാനയോടു ചോദിച്ചു.
''നിങ്ങളെ കണ്ണ് നിറയുന്നത് എനിക്കിഷ്ടമല്ല ഇക്കാ. പ്ളീസ് കരയല്ലേ.. എന്നും പറഞ്ഞു അവള് നിഷാദിന്റെ കണ്ണ് തുടച്ചു കൊടുത്തു.
''എന്തൊക്കെ ആയാലും ഇവളെ ഇനി എന്റെ വീട്ടിൽ കേറ്റില്ല. എന്റെ ആങ്ങളന്റെ മോളുടെ ഞാൻ നിന്റെ കല്യാണം ഉറപ്പിച്ചു.'' ആ ഉമ്മ പറഞ്ഞു. അവർക്കിത് തന്നെ ആണോ പണി. ഡിവോയ്സ് ആവുന്നതിനു മുന്നേ അടുത്ത പെണ്ണിനെ നോക്കും.
''ഉമ്മാ... നിഷാദ് വിളിച്ചു.
''നീ ഒന്നും പറയണ്ട, ഇവളെ ഞാൻ വീട്ടിൽ കേറ്റില്ല.'' ഉമ്മാ.
''ഓക്കേ നിങ്ങള്ക്ക് വേണമെങ്കിൽ ഞാൻ ഇവളെ ഉപേക്ഷിക്കാം.'' നിഷാദ് അങ്ങനെ പറഞ്ഞപ്പോ എല്ലാരും ഷോക്കായി. ആ ഉമ്മാ ഒരു വിജയ ചിരി ചിരിച്ചു. ''പക്ഷെ എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണുണ്ടാവില്ല. എന്റെ മരണം വരെ ഷാന മാത്രമേ എന്റെ ഉള്ളിലുണ്ടാവൂ. ഞനിവളെ ഉപേക്ഷിക്കുന്നത് അവളോടുള്ള ദേഷ്യം കൊണ്ട് അല്ല, മറിച്ചു ഉമ്മ അവളെ കൊല്ലാക്കൊല ചെയ്യുമെന്ന് ഉള്ളോണ്ടാണ്.'' നിഷാദ് പറഞ്ഞു.
''മോനെ അപ്പൊ ഞാൻ കൊടുത്ത വാക്കോ..'' നിഷാദിന്റെ ഉമ്മാ ദേഷ്യത്തോടെ ചോദിച്ചു.
''അതൊരിക്കലും നടക്കില്ല. മറ്റൊരുത്തനുമായി ബന്ധം ഉണ്ടായ കൊണ്ടാണ് അവളെ അവളുടെ ഭർത്താവു ഉപേക്ഷിച്ചേ. അങ്ങനൊരു പെണ്ണിനെ തന്നെ വേണോ ഉമ്മാക്ക് മരുമോളായി.'' നിഷാദ് ചോദിച്ചതും അവര് ആകെ ഞെട്ടി.
''വെറുതെ തോന്നിവാസം പറയരുത്. എന്റെ ആങ്ങളന്റെ മോൾ അങ്ങനൊന്നും അല്ല.'' ആ ഉമ്മാ പറഞ്ഞു.
''എന്റെ ഉമ്മാ അവളെ ഹോട്ടലിൽ നിന്നും മറ്റവന്റെ കൂടെ പിടിച്ചപ്പോ ഞങ്ങളാ അവളെ ഉപ്പാന്റെ കൂടെ പോയത്. അവളെ ഭർത്താവ് തിരിഞ്ഞു പോലും നോക്കിയില്ല. പിന്നെ അവളെ ഭർത്താവ് ഒരു ദുഷ്ട്ടനായൊണ്ട് അവള് അയാളെ ഉപേക്ഷിച്ചതാണെന്നൊക്കെ അവര് പറഞ്ഞുണ്ടാക്കിയതാ മോളെ ഗുണം പുറത്തറിയാതിരിക്കാൻ..'' നിഹാദ് പറഞ്ഞു. എന്നിട്ട് മൊബൈലിൽ എന്തോ കാണിച്ചു. പിന്നെ ആ ഉമ്മാ ഒന്നും പറഞ്ഞില്ല.
''സോറി ഷാനാ, ആദ്യമൊക്കെ നിന്നെ വേദനിപ്പിച്ചത് വേണമെന്ന് വച്ചായിരുന്നില്ല. പിന്നെ പിന്നെ ഉമ്മാന്റെ വാക്കുകളും നീ ഉമ്മയാവില്ല എന്ന അറിവും കാരണം എനിക്കാകെ വട്ടായി.സോറി. നീ വാ...'' എന്നും പറഞ്ഞു നിഷാദ് ഷാനൻറെ കൈ പിടിച്ചു അവിടുണ്ടായിരുന്ന റൂമിലേക്ക് കേറി. അവരുടെ പരിഭവങ്ങൾ അവര് പറഞ്ഞു തീർക്കട്ടെ. ഞാൻ ആമിയെ നോക്കിയപ്പോ അവളെനിക്ക് ആരും കാണാതെ ഉമ്മ തരുന്ന പോലെ ആക്ഷൻ കാണിച്ചു. ഞാൻ ചിരിച്ചു പോയി.
നിഹാദും നാഷിദും കൂടി അവരെ ഉമ്മാന്റെ അടുത്ത് എന്തൊക്കെയോ പറയുന്നുണ്ട്. അവര് ഒക്കെ തല താഴ്ത്തി നിന്ന് കേൾക്കുന്നും ഉണ്ട്. നാഷിദ് അവരെയും കൂട്ടി പോയി. നന്നായാൽ മതിയായിരുന്നു. അവരെ പറഞ്ഞിട്ടും കാര്യമില്ല, മരുമക്കളെ കണ്ടുപിടിക്കണമെന്നു അവർക്കും ആഗ്രഹം കാണില്ലേ. മക്കള് മൂന്നാളും സ്വന്തമായി പാർട്ണറെ കണ്ടു പിടിച്ചു. അതിന്റെ ദേഷ്യം ആണ് അവർക്കു.
''ഹലോ ബാക്കി പരിഭവങ്ങളൊക്കെ വീട്ടിൽ പോയിട്ട് പറയാം.'' നിഹാദ് ആ റൂമിന്റെ ഡോറിൽ മുട്ടിയിട്ടു പറഞ്ഞു. പിന്നെയും അഞ്ചു മിനിട്ടു കഴിഞ്ഞാണ് ഡോർ തുറന്നെ.
നിഷാദ് ഒരു ചമ്മിയ ചിരിയും പാസ്സാക്കി പുറത്തിറങ്ങി. പിന്നാലെ ഷാനയും തല താഴ്ത്തി ഇറങ്ങി വന്നു.
അവളെ കോലം കണ്ടു എല്ലാരും ചിരിക്കാൻ തുടങ്ങി. സ്കാർഫൊക്കെ കുളമായിട്ടുണ്ട്. മുഖമൊക്കെ ചുവന്നു തുടത്തു കിടക്കുന്നു.
''നല്ല കനത്തിലുള്ള പരിഭവം പറച്ചിലായിരുന്നല്ലേ..'' ഞാൻ നിഷാദിനോട് ചോദിച്ചതും എല്ലാരും ചിരിക്കാൻ തുടങ്ങി. ഷാന ഷീനയുടെയും ആമിയുടെയും കയ്യും പിടിച്ചു അവിടുന്ന് പോയി.
''സോറി ഷാദ്, നേരത്തെ സോറി പറഞ്ഞത് വെറുതെ ആയിരുന്നു. ഇപ്പൊ മനസ്സറിഞ്ഞു പറയാ.. സോറി.. '' നിഷാദ് എന്നെ കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു.
''ഇറ്റ്സ് ഓക്കേ.. ഞാൻ അത് വിട്ടു. പക്ഷെ ഇനി എന്റെ കെട്ടിയോളെ വായിനോക്കിയാൽ..'' ഞാൻ മുഷ്ടി ചുരുട്ടിയിട്ടു പറഞ്ഞു.
''ഞങ്ങള് നോക്കും..'' നിഹാദ് പറഞ്ഞു. ഞാൻ അവന്റെ നേരെ പോവാൻ തുടങ്ങി.
''ഞങ്ങളെ പെങ്ങളെ ഞങ്ങള് നോക്കും..'' നിഹാദ് കൈ കൂപ്പിയിട്ടു പറഞ്ഞു. ഞങ്ങൾ മൂന്നാളും ചിരിച്ചു.
അൽഹാദുലില്ലാഹ്, എല്ലാം ഖൈർ ആയി. ഷാന ഇങ്ങനൊക്കെ ചെയ്യുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. പൊങ്ങച്ചം മാത്രം ആയിരുന്നല്ലോ മുഖമുദ്ര. പക്ഷെ ആമിയുടെ അനിയത്തി അല്ലെ, അതിന്റെ ഒരു ഇത് രക്തത്തിൽ കാണാതെ ഇരിക്കോ
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
എല്ലാം ഓക്കേ ആയതിൽ നല്ല സന്തോഷം ഉണ്ട്. സത്യം പറഞ്ഞാൽ ഷാദിനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കാനാ തോന്നിയത്.. അവൻ കാരണമല്ലേ എല്ലാം ഓക്കേ ആയതു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ ഇക്കാക്കാസിനും ഇത്താത്താസിനുമൊക്കെ സന്തോഷം ആയി. എല്ലാരും ഷാനയെ സ്നേഹം കൊണ്ട് പൊതിഞ്ഞു.
''എല്ലാരും വാ ഭക്ഷണം കഴിക്കാം.. '' സന വന്നു വിളിച്ചപ്പോ ഞാനും ഷാദും റാഫിയും ഷാഫിയും സഫായും മർവയും ഫുഡ് കഴിക്കാൻ പോയി.
നടക്കുന്നതിനിടയിൽ പെട്ടെന്ന് ഷാദ് എന്റെ കൈ പിടിച്ചു വലിച്ചു സ്റ്റേജിലെ കർട്ടന്റെ സൈഡിലേക്ക് മാറി.
''എന്താടീ ഉണ്ടക്കണ്ണീ കുറെ നേരം ആയല്ലോ എന്നെ നോക്കുന്നു. എന്ത് പറ്റി മോളെ..'' പടച്ചോനെ അപ്പൊ ഈ കോന്തൻ ഞാൻ നോക്കുന്ന കണ്ടിരുന്നോ.
''അത് പിന്നെ എന്റെ കെട്ടിയോൻ ഒടുക്കത്തെ ഗ്ലാമർ അല്ലെ, അതോണ്ട് നോക്കിയതാ. എന്തെ പിടിച്ചില്ലേ.'' പിടിച്ചു നന്നായി പിടിച്ചു. എന്നും പറഞ്ഞു എന്റെ അരയിലൂടെ കയ്യിട്ടു അവനിലേക്ക് ചേർത്തു. ഞാൻ ആ കണ്ണുകളിൽ നോക്കി നിന്നു.
പതിയെ ആ കവിളിൽ ഒരുമ്മ കൊടുത്തു. അവൻ കിളി പോയ പോലെ എന്നെ നോക്കി.
''തള്ളി മാറ്റുമെന്ന് പ്രതീക്ഷിച്ചപ്പോ ഉമ്മയോ... കൊള്ളാല്ലോ...'' ഷാദ് കവിളിൽ കൈ വച്ചിട്ട് ചോദിച്ചു.
''താങ്ക്സ് ഷാദ്... എന്റെ അനിയത്തിയുടെ ജീവിതം രക്ഷിച്ചതിന്.'' ഞാൻ പറഞ്ഞു.
''ഓ വരവ് വച്ചിരിക്കുന്നു.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.
''താങ്ക്സ് പറഞ്ഞത് ഇഷ്ടായില്ല എന്ന് അറിയാം. പക്ഷെ പറയണം. കാരണം ഷാദിന് പകരം വേറെ ഏതേലും ആള് ആയിരുന്നെങ്കിൽ പഴയ തേപ്പുകാരിയുടെ ജീവിതം അങ്ങ് പൊയ്ക്കോട്ടേ എന്ന് വച്ചേനെ.. ഷാദ് അത് ചെയ്തില്ല. യൂ ആർ ഗ്രേറ്റ്..'' എന്നും പറഞ്ഞു മറ്റേ കവിളിൽ കൂടി ഒരുമ്മ കൊടുത്തു.
''നീ ഒന്ന് പോയെ.. വെറുതെ മനുഷ്യന്റെ കണ്ട്രോള് കളയാനായിട്ടു..'' എന്നും പറഞ്ഞു എന്നെയും കൊണ്ട് ഫുഡ് കഴിക്കാൻ നടന്നു.
അവിടെ എത്തിയപ്പോ അടുത്ത പാര. ബിരിയാണിക്ക് പകരം ഒരു ചട്ടിയിൽ ചോറും കാരിയുമൊക്കെ മിക്സ് ആക്കി തന്നു. കണ്ടപ്പോ കഴിക്കാൻ തോന്നിയില്ലെങ്കിലും വായിൽ വെച്ചപ്പോ ഒടുക്കത്തെ ടേസ്റ്റ്. ഞങ്ങള് ആസ്വദിച്ചു കഴിക്കുന്ന കണ്ടപ്പോ തന്നെ ഇക്കാക്കാസിനൊക്കെ മനസ്സിലായി പണി പാളി എന്ന്.
ഫുഡ് കഴിച്ചു കഴിഞ്ഞു തിരികെ സ്റ്റേജിൽ എത്തിയപ്പോ വീണ്ടും ഫോട്ടോ സെഷൻ തുടങ്ങി. റൊമാന്റിക് പോസ്സ് എന്നും പറഞ്ഞു ആ ഫോട്ടോഗ്രാഫർ ഞങ്ങളെ കൊന്നു വച്ച്. നമ്മളെ കെട്ടിയോൻ ഇതിൽ പുലി ആയോണ്ട് റോ എന്ന് കേട്ടപ്പോ തന്നെ തുടങ്ങി റൊമാൻസ്.
അപ്പോഴാണ് ആക്കുക വന്നിട്ടു എന്റെ നേരെ ഫോൺ നീട്ടിയത്. ആ മുഖത്ത് ഞാൻ ടെൻഷൻ കണ്ടു.
"ആരാ ഇക്കാ..." ഞാൻ ചോദിച്ചു.
"നീ സംസാരിക്കു" എന്നും പറഞ്ഞു ഇക്ക പോയി.
ഞാൻ ഫോൺ ചെവിയോട് ചേർത്തു വച്ചു. അപ്പുറത്തു നിന്നുള്ള കരഞ്ഞു കൊണ്ടുള്ള ശബ്ദം കേട്ടതും ഫോൺ ഞാൻ ലൌഡ് സ്പീക്കറിൽ ഇട്ടു. പിന്നെ അയാള് പറഞ്ഞ കാര്യം കേട്ട് എന്റെ കണ്ണ് നിറഞ്ഞു. ഷാദിനെ നോക്കിയപ്പോ അവൻ മുഖം തിരിച്ചു കളഞ്ഞു.
ഞാൻ ഒരു കൈ കൊണ്ട് ഷാദിന്റെ ഷോൾഡറിൽ പിടിച്ചു എന്റെ നേരെ തിരിച്ചു. ആ മുഖം കണ്ടതും പൊട്ടിച്ചിരിക്കാൻ തുടങ്ങി. മുഖമൊക്കെ വീർപ്പിച്ചു ബലൂൺ പോലെ ആക്കി വച്ചിരിക്കുന്നു.
''എന്തിനാടീ ചിരിക്കുന്നെ.. ഞാൻ തമാശ ഒന്നും പറഞ്ഞില്ലല്ലോ, പ്രെഗ്നന്റ് ആണെന്നല്ല പറഞ്ഞുള്ളു.'' ഫോണിലൂടെ ചാരുവിന്റെ ശബ്ദം കേട്ടപ്പോൾ ആണ് എന്റെ ചിരി നിന്നത്.
''ഇവിടെ ഒരാൾ മുഖം വീർപ്പിച്ചു നിപ്പുണ്ട.'' ഞാൻ പറഞ്ഞു.
''പിന്നെ.. ആ തെണ്ടിയെ ഇന്ന് രാവിലെ കൂടി ഞാൻ വിളിച്ചതാ. എന്നിട്ടു അവൻ എന്നോടൊന്നും പറഞ്ഞില്ല. പെങ്ങളെ വിളിച്ചറിയിച്ചിരിക്കുന്നു.'' ഷാദ് ദേഷ്യത്തോടെ പറഞ്ഞു.
''എന്റെ പൊന്നു ഷാദ്, ഇവിടൊരാൾ ഈ വാർത്ത അറിഞ്ഞത് മുതൽ എന്റെ മുഖത്തേക്ക് പോലും നോക്കുന്നില്ല. അത്രയ്ക്ക് നാണം ആണ്, പിന്നല്ലേ ഷാദ് വിളിച്ചപ്പോ പറയുന്നേ. ഷാദിനെ എയർപോർട്ടിൽ കൊണ്ട് വിട്ടു റൂമിലേക്ക് പോവുമ്പോ ഭയങ്കര തലകറക്കം ആയിരുന്നു. അപ്പൊ തന്നെ ഒരു പ്രെഗ്നൻസി കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്തു. അത് ലയിറ്റ് പോസിറ്റീവ് മാത്രമേ കാണിച്ചുള്ളൂ. അതോണ്ടാ ആരോടും പറയാതിരുന്നേ.
പക്ഷെ ലക്ഷണങ്ങൾ കണ്ടപ്പോ എനിക്ക് ഉറപ്പായിരുന്നു. ഭയങ്കര വോമിറ്റിങ് ആണ്. ഇന്ന് ഡോക്ടറെ കണ്ടു കൺഫേം ആക്കി. ഇന്നിവിടെ ലീവാണല്ലോ. ഇപ്പൊ തന്നെ നിങ്ങളെ വിളിച്ചിട്ടു കിട്ടാനിട്ടാണ് അക്കുക്കാനെ വിളിച്ചേ. എന്നിട്ടോ, എന്തൊക്കെയോ പറഞ്ഞു ഇക്കാനെയും പേടിപ്പിച്ചു. അതാ ഓടി വന്നു നിന്റെ കയ്യിൽ തന്നിട്ടുണ്ടാവാ.'' ചാരു പറഞ്ഞു.
''ആഹ് ആദ്യം ഇക്കാന്റെ മുഖം കണ്ടപ്പോ ഞാനും ഒന്ന് പേടിച്ചു. പിന്നെ നീ പറഞ്ഞ വാർത്ത കേട്ട് സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഒരുപാടാഗ്രഹിച്ചതല്ലേ...'' ഞാൻ പറഞ്ഞു.
''അതെ, ഇപ്പൊ ഞങ്ങള് ഹാപ്പിയാണ്. ഇനി നിന്റെ മോൻ കൂടെ നിന്റെ കയ്യിൽ എത്തിയാൽ എല്ലാം ഓക്കേ ആവും.'' ചാരു പറഞ്ഞതും ഞാൻ ഷാദിനെ നോക്കി. അവനെന്നെ ചേർത്ത് പിടിച്ചു എല്ലാം ശരിയാകും എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു.
''എന്നാ ഓക്കേ മോളെ രാത്രി വിളിക്കാട്ടോ..'' ചാരു പറഞ്ഞു.
''എന്തിന്..'' ഷാദ് പെട്ടെന്ന് ചോദിച്ചു. അപ്പൊ തന്നെ ഞാൻ കയ്യിലൊരു അടി കൊടുത്തു.
''എനിക്കറിയാം ഇന്ന് രാത്രി ഞങ്ങളൊക്കെ കട്ടുറുമ്പുകൾ ആവുമെന്ന്.. അതോണ്ടെന്നെയാ വിളിക്കാൻ പോണേ..'' ചാരു ഷാദിനെ കളിയാക്കികൊണ്ടു പറഞ്ഞു.
''ദേ ചാരു രാത്രി നീയോ നിന്റെ ആ മണകൊണാഞ്ചൻ കെട്ടിയോനോ വിളിച്ചാൽ ഫ്ലായിട്ടു പിടിച്ചു അങ്ങോട്ട് വന്നു ഞാൻ അവനെ തല്ലും..'' ഷാദ് പറഞ്ഞു.
''മണകൊണാഞ്ചൻ നിന്റെ അമ്മായിയപ്പൻ...'' അപ്പൊ തന്നെ സച്ചുവേട്ടന്റെ ശബ്ദം കേട്ടു.
''സച്ചുവേട്ടാ...'' ഞാൻ ദേഷ്യത്തോടെ ഏട്ടനെ വിളിച്ചു.
''ഓ സോറി മോളെ ഞാൻ മറന്നു പോയി. മണകൊണാഞ്ചൻ നിന്റെ കെട്ടിയോളുടെ കെട്ടിയോൻ...'' സച്ചുവേട്ടൻ പറഞ്ഞു.
''ഷോ മാറി നിന്നെ ഏട്ടാ..'' ചാരു.
''ഓ നാണക്കാരൻ അവിടെ ഉണ്ടായിരുന്നോ... നിന്റെ കാളി കണ്ടാൽ നിന്റെ ഭാര്യ അല്ല കാമുകി ആണ് പ്രെഗ്നന്റ് എന്ന് തോന്നുമല്ലോ...'' ഷാദ് സച്ചുവേട്ടനെ കളിയാക്കിക്കൊണ്ടു പറഞ്ഞു.
''നീ ഒന്ന് വച്ചിട്ട് പോയെ...'' എന്നും പറഞ്ഞു സച്ചുവേട്ടൻ ഫോൺ കട്ട് ചെയ്തു. അപ്പൊ തന്നെ മനസ്സിലായി ചാരു പറഞ്ഞതിന്റെ അർഥം.
ഫോൺ വച്ച് ഷാദിനോട് തല്ല് പിടിക്കുമ്പോളാണ് കാലങ്ങളായി ഞാൻ കാണാൻ ആഗ്രഹിക്കാത്ത ആ മുഖം എന്റെ മുന്നിൽ കണ്ടത്.
''അമീർക്ക...'' ഞാൻ പറഞ്ഞപ്പോൾ ഷാദും അങ്ങോട്ട് നോക്കി. ഇക്ക എന്റെ അടുത്തേക്ക് വന്നു. എന്തോ ആ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല. സ്വന്തം ഉപ്പനെക്കാൾ ഞാൻ സ്നേഹിച്ച എന്റെ ഇക്കാക്ക. എന്നിട്ടും എന്റെ മോനെ എന്നിൽ നിന്നും അകറ്റി. ഞാൻ അങ്ങോട്ടേക്ക് നോക്കിയില്ല.
@@@@@@@@@@@@@@@@@@@@@@@
അമീർക്കാനേ ഞാൻ മുമ്ബ് കണ്ടിട്ടുള്ളത് കൊണ്ട് ആളെ മനസ്സിലായി.
''അംനൂ...'' ആമി അങ്ങോട്ടേക്ക് നോക്കിയില്ല. തിരിഞ്ഞു നിക്കാണ്
''വെറുപ്പാണെന്നു അറിയാം.. അന്ന് ഉപ്പാപ്പന്റെ വാക്കിനു മുന്നിൽ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. നിന്റെ ഭാവി അത് മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ മോളെ.. അല്ലാതെ നിന്നോട് എനിക്ക് ദേഷ്യം ഉണ്ടാവുമെന്ന് തോന്നുന്നുണ്ടോ...'' അമീർക്ക അങ്ങനെ പറഞ്ഞിട്ടും ആമി നോക്കിയില്ല.
''നിന്നോട് ആലിയ ഓരോന്ന് പറഞ്ഞു വന്നപ്പോഴും തടയാൻ എനിക്ക് പറ്റിയില്ല. ഞാനും കൂടി നിന്നെ സപ്പോർട്ട് ചെയ്താൽ അവള് കൂടുതൽ നിന്നെ നാണം കെടുത്തിയേനെ. എന്റെ മക്കളെ ഓർത്തിട്ടായിരുന്നു, ഇല്ലെങ്കിൽ പണ്ടേ ഞാൻ അവളെ കൊന്നേനെ..'' അമീർക്ക പല്ലു കടിച്ചു കൊണ്ട് പറഞ്ഞു. പക്ഷെ ആമിയിൽ ഒരു ചലനവും ഉണ്ടായില്ല.
ഞാനും ഇടപെട്ടില്ല. കാരണം ഇവിടെ പിണങ്ങിയത് ആമി എന്ന സഹോദരി അല്ല ആമി എന്ന ഉമ്മയാണ്. തന്റെ കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണമായ ആളാണ് മുന്നിൽ ഉള്ളത്. അത് സ്വന്തം ഇക്കയാണ് എന്നുള്ളതൊക്കെ പിന്നീടുള്ള കാര്യമാണ്.
''മോളെ നീ എന്നെ രണ്ടു ചീത്ത പറ.. അല്ലെങ്കിൽ ഒന്ന് നോക്കുകയെങ്കിലും ചെയ്യൂ... അത്രയ്ക്ക് വെറുത്തോടീ..'' എന്നും ചോദിച്ചു അമീർക്ക അവളെ കൈയിൽ പിടിച്ചു തിരിച്ചു നിർത്തി. അപ്പോഴാണ് അവള് കരയുകയാണെന്നു കണ്ടത്. അപ്പൊ തന്നെ അമീർക്ക അവളെ നെഞ്ചോടു ചേർത്തു.
''എന്നാലും എന്നെ കണ്ടിട്ടും ഒന്നും മിണ്ടാതെ പോവാൻ എങ്ങനെ തോന്നി അമീർക്കാ..'' എന്നും പറഞ്ഞു അവള് പൊട്ടിക്കരഞ്ഞു. കൂടെ അമീർക്കയും. ബാക്കി അവളെ വീട്ടുകാരൊക്കെ താഴെ നിന്ന് നോക്കി കണ്ണ് നിറക്കുന്നുണ്ട്.
''എന്താ ചെയ്യാ മോളെ, ആലിയന്റെ ഭീഷണിക്കു മുന്നിൽ എനിക്ക് വേറെ വഴി ഇല്ലായിരുന്നു. ഞാൻ നിന്നെ വിളിക്കുകയോ കാണുകയോ ചെയ്താൽ ചത്ത് കളയുമെന്ന് പറഞ്ഞു കത്തിയും പിടിച്ചു ഭീഷണി ആയിരുന്നു. കഴിഞ്ഞ രണ്ടു ദിവസവും അവളെ ഭീഷണി കാരണമാണ് സ്വന്തം വീട്ടിലേക്കു വരാതിരുന്നേ. ഇന്ന് ഞാൻ അത് കാര്യമാക്കിയില്ല. അവളുടെ മുഖമടക്കി ഒന്ന് കൊടുത്തിട്ടു ചാവുന്നെങ്കിൽ പോയി ചാവാൻ പറഞ്ഞു എന്റെ മക്കളെയും കൂട്ടി ഇങ്ങോട്ടു പോന്നു.'' അമീർക്കാ പറഞ്ഞു.
''അയ്യോ വേണ്ടായിരുന്നു ഇക്കാ, പാവം ഇത്ത. അടിക്കണ്ടായിരുന്നു.'' ആമി പറഞ്ഞു. ഇവളൊരിക്കലും നന്നാവില്ല, മദർ തെരേസയാണെന്നാ വിചാരം.
അങ്ങനെ അവരുടെ കുറെ പരിഭവം പറച്ചിലും കരച്ചിലുമൊക്കെ കഴിഞ്ഞപ്പോ എല്ലാരും ഹാപ്പി ആയി. ഇപ്പൊ നമ്മളെ കെട്ടിയോൾ അമീർക്കന്റെ പിന്നാലെ നടക്കാ.. വെറുതെ അങ്ങേരു തിരിച്ചു വരണ്ടായിരുന്നു എന്ന് പോലും തോന്നിപ്പോയി. എന്നെ മൈൻഡ് ആകുന്നില്ല, അങ്ങേരെ കയ്യും പിടിച്ചു നടക്കാ.
വീണ്ടും കുറെ പേര് പരിചയപ്പെടാനും ഫോട്ടോസെടുക്കാനും വന്നു.
''ഹായ് ഷെസൂ... '' ശബ്ദം കേട്ട് നോക്കിയപ്പോ ഒരു പെണ്ണ്, സൂക്ഷിച്ചു നോക്കിയപ്പോ ആളെ മനസ്സിലായി. ഓ പെട്ടല്ലോ പടച്ചോനെ. ഞാൻ നോക്കിയപ്പോ ആമി പിരികം പൊക്കി എന്നെ നോക്കാ.
''ഹായ് ഫൈഹ.. ആമീ ഇത് ഫൈഹ എന്റെ ഉപ്പാന്റെ പെങ്ങളെ മോൾ ആണ്. ഞാൻ പറഞ്ഞു. അവള് ആമിയെ നോക്കി ഒന്ന് ചിരിച്ചിട്ട് വീണ്ടും എന്നെ നോക്കി ഓരോന്ന് പറയാൻ തുടങ്ങി.
വല്ലാത്ത കഷ്ട്ടം തന്നെ. ഈ മാരണം എപ്പോ കെട്ടിയെടുത്തോ ആവോ... പെറ്റാച്ചയൊക്കെ ഖത്തറിൽ ആണ് താമസം. ഇവളാണെങ്കിൽ എന്നെ എപ്പോ കണ്ടാലും ഒലിപ്പിച്ചു പിന്നാലെ വരും. എന്നെ കെട്ടാൻ കുറെ പിറകെ നടന്നതാ. വീട്ടുകാർക്കും താല്പര്യം ആയിരുന്നു. പക്ഷെ ഞാൻ സമ്മതിച്ചില്ല, എന്താ കാരണം നമ്മളെ തേപ്പിസ്റ്റ് തന്നെ. ഫൈഹന്റെ സംസാരത്തിൽ നിന്നും തന്നെ ആമിക്കും അവളെ സ്വഭാവം മനസ്സിലായി. എന്നെ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്.
ആമിയെ ഫൈഹ മൈൻഡ് ചെയ്യാത്ത കാരണം അവള് മെല്ലെ ഷഹിയുടെ അടുത്തേക്ക് പോയി. ഞങ്ങളെ കാണിച്ചിട്ട് എന്തൊക്കെയോ പറയുന്നുണ്ട്. ഷഹി ആണെങ്കിൽ ഫാതിഹയെ കണ്ടതും എന്നെ നോക്കി ഒന്ന് ഇളിച്ചു. പിന്നെ ആമിയോട് എന്തൊക്കെയോ പറയാൻ തുടങ്ങി. ഞാൻ കണ്ണ് കൊണ്ട് ഷഹിയോട് ഒന്നും മിണ്ടല്ലേ എന്ന് കാണിച്ചു. എവിടെ ആ പിശാശ്ശ് എല്ലാം പറഞ്ഞെന്നു തോന്നുന്നു. ആമി എന്നെ നോക്കിപ്പേടിപ്പിക്കുന്നുണ്ട്. പടച്ചോനെ ഇവളെ ഇപ്പൊ ഇവിടുന്നു ഓടിച്ചില്ലെങ്കിൽ എന്റെ കോല ഇവള് നടത്തിക്കും.
അപ്പോഴാണ് എന്റെ ഫോൺ അടിച്ചത്. നോക്കിയപ്പോ നമ്പർ ആയിരുന്നു. ഞാൻ ഫൈഹയോട് ഇപ്പൊ വരാമെന്നു പറഞ്ഞു മാറി നിന്നു. എന്നിട്ടും ആ ജന്തു അവിടെ തന്നെ നിക്കുന്നുണ്ട്.
ഫോൺ എടുത്തപ്പോ നമ്മളെ തറവാട്ടീന്നാ. മനസ്സിലായില്ലേ കസ്റ്റമർ കെയർ. ആദ്യമായി ഇവരെ കൊണ്ട് ഉപകാരം ഉണ്ടായി. ഞാൻ കുറച്ചു നേരം ഫോൺ ചെവിയിൽ വച്ച് നിന്ന്.
തിരിഞ്ഞു നോക്കിയപ്പോ ആ മാരണം പോയിട്ടുണ്ട്. അപ്പൊ ആമി വന്നു എന്നോട് ഓരോന്ന് പറഞ്ഞു തല്ലു പിടിച്ചു നിന്നു.
കുറച്ചു കഴിഞ്ഞതും സ്റ്റേജിലേക്ക് ഒരു വലിയ ടേബിൾ കൊണ്ട് വച്ചിട്ട് മൂന്നു കേക്ക് കൊണ്ട് വച്ചു. നടുക്ക് ഞങ്ങളെ ഫോട്ടോ വച്ചുള്ള കേക്ക്, രണ്ടു സൈഡിലും അവരുടെ ഫോട്ടോ വച്ചുള്ള കേക്കും കൊണ്ട് റാഫിയും ഷാഫിയും നിക്കുന്നു. മൂന്നുപേരും ഒരുമിച്ചു കേക്ക് മുറിച്ചു.
മൂന്നാളും നമ്മളെ കെട്ടിയോളുമാർക്കു കേക്ക് വായിൽ വച്ചു കൊടുത്തു, അവര് തിരിച്ചും തന്നു. പിന്നെ കേക്ക് കൊണ്ട് ഫേഷ്യൽ ആയിരുന്നു. ഞങ്ങൾ കല്യാണചെക്കന്മാരും ഞങ്ങളെ ബീവിമാരും വേഗം സ്റ്റേജിന്ന് രക്ഷപ്പെട്ടു. ഈ ഡ്രെസ്സൊക്കെ മാറ്റിയിടാ പറഞ്ഞാൽ വല്യ പാടാണ്.
കുറച്ചു കഴിഞ്ഞപ്പോ ഉപ്പ വന്നു പോവാൻ ആയി എന്ന് പറഞ്ഞു. അത് കേട്ടതും ഒരുത്തി എന്റെ കൈ പിടിച്ചു അമുക്കാൻ തുടങ്ങി. പാവം പേടി കൊണ്ടാണെന്നു തോന്നുന്നു കയ്യൊക്കെ ഐസ് ആയിട്ടുണ്ട്. അറിയുന്ന ആൾക്കാരാണെന്നു പറഞ്ഞാലും കെട്ടിയോന്റെ വീട്ടിലേക്കു പോവുമ്പോ ഏതൊരു പെണ്ണിനും വിറക്കും.
ഞാൻ അവളെ കൈ പിടിച്ചു എന്നോട് ചേർത്തു നിർത്തി ചോദിച്ചു ''നീ എന്തിനാടീ ഇങ്ങനെ പേടിക്കുന്നെ, എന്റെ വീട്ടിലേക്കു എന്റെ കൂടെയല്ലേ വരുന്നേ... പിന്നെ എന്താ...'' അപ്പൊ അവളൊന്നു പുഞ്ചിരിച്ചു.
@@@@@@@@@@@@@@@@@@@@@@@
ഷാദ് എന്നെ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും എന്തോ ഒരു ഉൾഭയം. അവരെ വീട്ടിൽ തന്നെ നിക്കണമെന്നാണ് ഉപ്പ പറഞ്ഞത്. എല്ലാരേയും അറിയാം അവരെ സ്നേഹവും. പക്ഷെ മുമ്പത്തെ അനുഭവങ്ങൾ നെഞ്ചിലങ്ങനെ കിടക്കുന്നോണ്ട് എന്തോ ഒരു പേടി.
ഞങ്ങൾ എല്ലാരും ഓഡിറ്റോറിയത്തിൽ നിന്നും ഇറങ്ങി. എല്ലാരോടും നാളെ വരാമെന്നു പറഞ്ഞിട്ട് പുറത്തേക്കിറങ്ങി. മുമ്പത്തെ പോലെ ആരും കരഞ്ഞില്ല. ഇക്കാക്കാസും ഉപ്പയുമൊക്കെ ചിരി ആയിരുന്നു. എന്നെ കുറെ കളിയാക്കി. അമീർക്കാ എന്നെ ചേർത്തു പിടിച്ചു ഷാദിന്റെ കയ്യിൽ എന്റെ കൈ ചേർത്തു വച്ചു.
''പോന്നു പോലെ നോക്കുമെന്നു അറിയാം, എന്നാലും പറയാ കുറച്ചു കുരുത്തക്കേടുണ്ട്... തെറ്റ് ചെയ്താൽ ക്ഷമിക്കണം..'' ആമീർക്ക.
''അതൊന്നും ഉറപ്പു പറയുന്നില്ല, കുരുത്തക്കേട് കാണിച്ചാൽ ഞാൻ ശിക്ഷ കൊടുക്കും...'' ഷാദ് എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു. ആ ശിക്ഷ എന്താണെന്ന് അറിയുന്ന കാരണം ഞാൻ അവനെ നോക്കി പേടിപ്പിച്ചു.
''ആ ചെറിയ അടിയൊക്കെ നല്ലതാ, പക്ഷെ അവളെ മനസ്സ് വേദനിപ്പിച്ചാൽ...'' അക്കുക്ക പകുതിക്കു വച്ചു നിർത്തി.
''ഞങ്ങളൊരു വരവങ്ങു വരും.'' നിഷാദ്ക്കയാണ് അത് പറഞ്ഞത്. എല്ലാരും ചിരിച്ചു.
റാഫിയും ഷാഫിയും അവരെ ബീവിമാരും ഒരു കാറിലും ഞാനും ഷാദും ഷഹിയും ജാസിയും മറ്റൊരു കാറിലും കേറി. ഞങ്ങളെ കൂടെ എന്റെ വീട്ടുകാർ ആരും വരുന്നില്ല ഇപ്പൊ. രാത്രി അവിടെയാണ് ഫുഡ്, അപ്പൊ എല്ലാരും വരും.
കാർ ഗേറ്റ് കടന്നതും ഞാൻ അറിയാതെ ഷാദിന്റെ തോളിലേക്ക് ചാഞ്ഞു. എന്തോ എല്ലാരേയും വിട്ടു പോന്നപ്പോ ഒരു വേദന. പ്രത്ത്യേകിച്ചു അമീർക്കാനേ കാലങ്ങൾക്കു ശേഷം തിരിച്ചു കിട്ടിയിട്ട് കൂടെ നിക്കാൻ പറ്റിയില്ലല്ലോ എന്ന വേദനയും.
ഷാദ് മെല്ലെ എന്റെ തലയിൽ തലോടി തന്നു. പെട്ടെന്നാണ് ഷാദിന്റെ കൈ എന്റെ അരയിൽ ചുറ്റി എന്നെ അവനിലേക്ക് കൂടുതൽ ചേർത്തിരുത്തിയത്. ഞാൻ തല പൊക്കി നോക്കിയപ്പോ കോന്തൻ ഇളിച്ചു കാണിച്ചു.
ഞാൻ കൈ വിടീക്കാൻ നോക്കിയെങ്കിലും ഒരു രക്ഷയും ഇല്ല. കണ്ണുരുട്ടി കാണിച്ചപ്പോ ഡ്രാക്കുള കണ്ണിന്റെ മേലെ ഉമ്മ വച്ചു. ഞാൻ ആകെ എന്തോ പോലെ ആയിപ്പോയി പെട്ടെന്ന്. ഇപ്പൊ മുഖവും കൊണ്ട് എന്റെ മുഖത്തേക്ക് വരുവാ കൊരങ്ങൻ.
''ഈ കാറ് ഇരിക്കാൻ തീരെ സൗകര്യം ഇല്ല അല്ലെ..'' ജാസി പെട്ടെന്ന് ചോദിച്ചു.
''ഏയ് ആര് പറഞ്ഞു നല്ല വിശാലമായ സീറ്റ് ആണല്ലോ... മൂന്നാൾക്കു സുഗമായി ഇരിക്കാം.'' ഷാദ്.
''ആണോ, പക്ഷെ നിങ്ങളെ ഇരുത്തം കണ്ടാൽ പറയില്ല... വൺ സീറ്റർ കാർ ആണെന്നെ തോന്നൂ..'' ജാസി ചിരിച്ചോണ്ട് പറഞ്ഞതും ഷാദ് പിടി വിട്ടു. ഞാൻ വേഗം കുറച്ചു മാറി ഇരുന്നു.
''നീ മുന്നോട്ടു നോക്കി ഓടിക്കു ജാസീ..'' ഷാദ് പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.
''ആഹ് ഞാൻ മുന്നോട്ടു തന്നാ നോക്കുന്നെ, പക്ഷെ മുന്നിൽ കണ്ണാടി ഉണ്ടെന്നു മറക്കണ്ട...'' ജാസി പറഞ്ഞതും ഷഹി ചിരിക്കാൻ തുടങ്ങി. ഞാൻ ആകെ ചമ്മി ഷാദിനെ നോക്കിപ്പേടിപ്പിച്ചു. കൊരങ്ങൻ, വഷളൻ നാണക്കേടായി. നോക്കിയേ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ പുറത്തോട്ടു നോക്കി ഇരിക്കുന്നത് ഡ്രാക്കുള.
@@@@@@@@@@@@@@@@@@@@@@@
വീട്ടിലെത്തിയപ്പോ മുന്നിൽ തന്നെ എല്ലാരും നിപ്പുണ്ട്. ഉമ്മ വന്നു ഞങ്ങളെ കൈ പിടിച്ചു അവിടെ കസേരയിൽ ഇരുത്തി. എന്നിട്ടു പഴവും പാലും തന്നു. ഞങ്ങളെ വീട്ടിലും ഉണ്ടായിരുന്നു കേക്ക് മുറിക്കൽ, ജാസിയുടെ വക.
ആമി ഉമ്മ ഓരോ വട്ടം അവളെ അടുത്തേക്ക് വരുമ്പോളും പേടിയോടെ നോക്കുന്നത് ഞാൻ കാണുന്നുണ്ട്. എന്റെ ഉമ്മ പാവം ആണെങ്കിലും മുമ്പത്തെ അനുഭവങ്ങൾ കാരണം അവൾക്കു നല്ല പേടി ഉണ്ട് എന്തെങ്കിലും പറയാനൊക്കെ. കുഴപ്പമില്ല ശരിയാക്കാം..
''വാ മക്കളെ അകത്തിരിക്കാം..'' എന്നും പറഞ്ഞു ഉമ്മ ഞങ്ങളെ കൈ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി. ആഗ്രഹം പോലെ ഞങ്ങൾ ഒരുമിച്ചു എന്റെ വീട്ടിലേക്കു കേറി. വര്ഷങ്ങള്ക്കു ശേഷം വീട്ടിലേക്കു കേറിയപ്പോ കണ്ണൊക്കെ നിറഞ്ഞു. ഞാൻ ഓടി കളിച്ച എന്റെ ഒരുപാട് ഓർമ്മകളുള്ള വീട്.. ഒരിക്കൽ എന്നോട് ഇറങ്ങിപ്പോവാൻ പറഞ്ഞ അതെ വീട്. ഒരിക്കലുമൊരു മടങ്ങിവരവ് പ്രതീക്ഷിച്ചതല്ല. പക്ഷെ ആമി അതൊക്കെ മാറ്റിമറിച്ചു,
ഞാനും അവളും ഹാളിൽ സോഫയിൽ ഇരുന്നു. എന്റെ ഉപ്പന്റെയും ഉമ്മന്റേയും കുടുംബക്കാരൊക്കെ വന്നു ആമിയെ പരിചയപ്പെടുന്നുണ്ട്. ഇടയ്ക്കു ഒന്ന് രണ്ടു അലവലാതികൾ വന്നു ഇവളെക്കാൾ ഭംഗി ആദ്യത്തെ പെണ്ണായിരുന്നു, തന്നിഷ്ടം അല്ലാതെന്തു എന്നൊക്കെ പറയുന്നുണ്ട്. എനിക്കാകെ ദേഷ്യം വന്നു.
ഞാൻ ആമിയെ നോക്കിയപ്പോ അവള് ശ്വാസം വലിച്ചു വിടാൻ ആക്ഷൻ കാണിച്ചു. ഞാൻ അങ്ങനെ ചെയ്തതും അവള് കണ്ണടച്ചു ഒരു മിനിറ്റ് നിക്കാൻ പറഞ്ഞു. അങ്ങനേം കൂടി ചെയ്തപ്പോ ഞാൻ ഓക്കേ ആയി. ദേഷ്യം ഒക്കെ പോയി. ഇല്ലെങ്കിൽ ആ അലവലാതികളെ എടുത്തു ചുമരിൽ തേച്ചേനെ.
പിന്നെ കുടുംബക്കാരൊക്കെ ഓരോരുത്തരായി പോവാൻ തുടങ്ങി. ഞങ്ങൾ വീട്ടുകാരും അത്യാവശ്യം ബന്ധുക്കളും മാത്രം ബാക്കിയായി.
''മോളെ മോള് പോയിട്ട് ഡ്രസ്സ് ഒക്കെ മാറി റിലാക്സ് ആവ്, രാത്രി പിന്നെയും നിക്കേണ്ടതല്ലേ.'' ഉമ്മ വന്നിട്ട് പറഞ്ഞു.
പിന്നാലെ സിനാന ഇത്തയും ഷഹിയും വന്നിട്ട് ആമിയുടെ കൈ പിടിച്ചു കൊണ്ട് പോയി. പോവുന്നേനെ അവളെന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
പിന്നാലെ ഞാനും പോവാൻ നിന്നതും ഷഫുക്കയും ജാസിയും വന്നെന്നെ പിടിച്ചു വച്ചു.
''എങ്ങോട്ടാ മോനെ ഇങ്ങനെ മണപ്പിച്ചു പോവുന്നെ...'' ഷഫാദിക്ക
''അത് പിന്നെ ആമി... ഡ്രസ്സ് മാറാൻ.. അല്ല എനിക്ക് ഫ്രഷ് ആവാൻ..'' ഞാൻ പറഞ്ഞു. അപ്പോ രണ്ടാളും എന്നെ നോക്കിപ്പേടിപ്പിക്കാ.
''അയ്യടാ ആമി, ഒറ്റയ്ക്ക് ഫ്രഷായി ഡ്രെസ്സൊക്കെ മാറ്റിക്കോളും നിന്റെ സഹായം വേണ്ട. നടക്കിങ്ങോട്ടു കുറെ പണി ഉണ്ട്..'' എന്നും പറഞ്ഞു അവരെന്നെ പുറത്തേക്കു കൊണ്ട് പോയി. അവിടെ രാത്രിയെക്കുള്ള ഫുടൊക്കെ സെറ്റ് ആക്കുന്ന തിരക്കിൽ ആണ്.
പണി ചെയ്യാൻ എന്നും പറഞ്ഞു പോയിട്ട് ഞാനും ഇക്കയും ജാസിയും കൂടി ഇരുന്നു കത്തി വെച്ചു. കുറെ നാളിന് ശേഷം ഞാൻ ഇക്കയുടെ അടുത്ത് കുറെ നേരം സംസാരിച്ചു. ഇക്കയാണെങ്കിലും എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ്. ഞങ്ങൾ തമ്മിൽ എടാ പോടാ ബന്ധം ആയിരുന്നു.
''ആഹാ പണി എടുക്കാൻ എന്നും പറഞ്ഞു വന്നിട്ട് മൂന്നും കൂടി സൊറ പറയാ...'' നോക്കിയപ്പോ ഉപ്പ.
''അങ്ങനൊന്നുമില്ല ഉപ്പാ..'' ഞാൻ പറഞ്ഞു.
''ഞങ്ങളിവന്റെ ദുബായ് ജീവിതമൊക്കെ അറിയുകയായിരുന്നു.'' ഷഫൂക്ക.
''അതെ ആ ഹോസ്പിറ്റലിലെ ശ്രീ കൃഷ്ണൻ ആയിരുന്നു എന്നാ കേട്ടത്. മൊത്തം പെൺപിള്ളേരും ഫാൻസ് ആയിരുന്നു...'' ജാസി പറഞ്ഞതും ഉപ്പ എന്നെ ഒരു നോട്ടം.
''അല്ലാഹ്, ഇല്ലേ ഉപ്പ ഇവൻ വെറുതെ പറയാ..'' ഞാൻ ജാസിയെ നോക്കി കണ്ണുരുട്ടി.
''എന്ത് ആയിരുന്നാലും ഇനി ആമി മോളെ അല്ലാതെ വേറെ ആരെയെങ്കിലും നോക്കുന്നത് കണ്ടാൽ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും, മനസ്സിലായോ എന്റെ മോന്..'' ഉപ്പ പറഞ്ഞതും ഞാൻ ഇളിച്ചു കൊണ്ട് തലയാട്ടി കാണിച്ചു.
''അങ്ങനെ പറഞ്ഞു കൊടുക്കെന്റെ ഉപ്പാ...'' ജാസി പറഞ്ഞു.
''നിന്നോടും കൂടിയാ പറഞ്ഞെ.. എന്റെ മോളെ അല്ലാതെ വേറെ ആരെയെങ്കിലും വായി നോക്കിയാ അപ്പൊ കാണാം.'' ഉപ്പ ജാസിയെ നോക്കി പറഞ്ഞു. അപ്പൊ ഞാനും ഇക്കയും ചിരിച്ചു. അത് കേട്ടതും ഉപ്പ ഷെഫുക്കാനേ ഒരു നോട്ടം.. ഇക്ക വേഗം ഞാൻ ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല എന്ന രീതിയിൽ തലയാട്ടിയിട്ടു കണ്ണടച്ചു കാണിച്ചു. അത് കണ്ടതും ഉപ്പ ചിരിക്കാൻ തുടങ്ങി, കൂടെ ഞങ്ങളും.
പിന്നെ ഉമ്മ വന്നു എന്നോട് ഫ്രഷ് ആവാൻ പറഞ്ഞതും ഞാൻ എന്റെ റൂമിലേക്ക് നടന്നു. ഡോർ തുറന്നു കേറിയപ്പോ ആമി ഫ്രഷായി ഒരു മഞ്ഞ ചുരിദാറൊക്കെ ഇട്ടു കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഉണക്കുന്നു.
ഈ പെണ്ണെന്റെ കണ്ട്രോള് കളയാൻ കച്ചക്കെട്ടി ഇറങ്ങിരിക്കുകയാ. ഞാൻ അവളെയും നോക്കി നിന്ന് പോയി. അവളാണെങ്കിൽ ലോകത്തെ എല്ലാ പ്രശ്നവും അവളെ തലയിലാണെന്ന മട്ടിൽ എന്തോ ഓർത്തു നിക്കാണ്. അതോണ്ട് ഞാൻ വന്നതൊന്നും അറിയില്ല.
മെല്ലെ പിന്നിൽ പോയി നിന്നു, എവിടെ ആരറിയാൻ. പിന്നിലൂടെ ചേർത്ത് പിടിച്ചതും പെണ്ണൊന്നു പിടഞ്ഞു പോയി.
''എന്റുമ്മാ... പേടിച്ചു പോയല്ലോ കോന്താ..'' ആമി നെഞ്ചിൽ കൈ വച്ച് പറഞ്ഞിട്ട് എന്റെ കയ്യിൽ പിച്ചി.
''ആണോ സ്വപ്നം കണ്ടു നിന്നതും പോരാ, ഞാൻ വന്നിട്ട് എത്ര നേരമായെന്നറിയോ... എന്തായിരുന്നു ഇത്ര ആലോചിക്കാൻ..'' ഞാൻ എന്റെ താടി അവളുടെ ഷോൾഡറിൽ വച്ചിട്ട് പറഞ്ഞു.
''ഒന്നുമില്ല, ഞാൻ ഓരോന്ന് ചിന്തിച്ചു പോയതാ. ഷാദിന്റെ ഉമ്മ അല്ല നമ്മളെ ഉമ്മാനെ പറ്റി. ആദ്യമൊക്കെ നല്ല പേടിയുണ്ടായിരുന്നു സംസാരിക്കാൻ. അത് മനസ്സിലായിട്ടാണെന്നു തോന്നുന്നു ഇപ്പൊ എന്റെ അടുത്ത് വന്നിട്ട് കുറെ സംസാരിച്ചു. എന്റെ പേടിയൊക്കെ മാറ്റി. സ്വന്തം ഉമ്മാനെ പോലെ കണ്ടാ മതി എന്ന് പറഞ്ഞു, എത്ര നല്ല ഉമ്മ. ഇനി ഉപ്പാനെ കൂടി ഒന്ന് ചാക്കിലാക്കണം.'' ആമി.
''ഉപ്പ ഇച്ചിരി കലിപ്പനാ മോളെ.. മുൻകോപം കൂടുതലാ, പക്ഷെ ഉള്ളിൽ മുഴുവനും സ്നേഹമാ.. എന്റെ ഉമ്മയും ഉപ്പയും അല്ലെ. '' ഞാൻ കോളർ പൊക്കിയിട്ടു പറഞ്ഞു.
''ആ ഒരു കുറവ് മാത്രമേ രണ്ടാൾക്കും ഉള്ളൂ..'' ആമി ചിരിച്ചോണ്ട് പറഞ്ഞു.
''ആഹാ വന്നപ്പോ തന്നെ എനിക്കിട്ടു താങ്ങുന്നോ... നിന്നെ ഇന്ന്...'' എന്നും പറഞ്ഞു അവളെ എന്നിലേക്ക് ചേർത്ത് ആ കഴുത്തിൽ എന്റെ പല്ല് ആഴ്ത്തി.
''ആഹ്..'' അവളെന്നെ പിടിച്ചു തള്ളി മാറ്റിയിട്ട് അലറി അവിടെ കൈ കൊണ്ട് തടവാൻ തുടങ്ങി...
''ഡ്രാക്കുള തന്നെ, ഉമ്മാ എന്തൊരു വേദന...'' എന്നും പറഞ്ഞു ആമി തുള്ളിക്കളിക്കാൻ തുടങ്ങി.
''അച്ചോടാ നല്ലോണം വേദനിച്ചോ... എവിടെ കാണിച്ചേ എന്റെ മുത്ത്...'' എന്നും പറഞ്ഞു ഞാൻ അവളെ മുടി മാറ്റി നോക്കി. നല്ല ചുവന്നു തുടുത്തു കിടപ്പുണ്ട്, എന്റെ മുപ്പത്തിരണ്ട് പല്ലും തെളിഞ്ഞു കാണാം... മെല്ലെ അങ്ങോട്ട് മുഖമടുപ്പിക്കാൻ തുടങ്ങി.
''നിനക്ക് ഇത് തന്നെയാണോടാ പണി..'' ശബ്ദം കേട്ട് നോക്കിയതും ഷെഫുക്ക സിനാന ഇത്ത ജാസി ഷഹി എന്തിനു ഉമ്മയും ഉപ്പയും വരെ ഉണ്ട്. ആമി ചാടി തുള്ളി പോയി ഷാളൊക്കെ ഇട്ടു ഡീസന്റായി. ഉപ്പയും ഉമ്മയും ഒരു പുഞ്ചിരിയും പാസാക്കി പോയി.
''ഒന്ന് ഡോർ എങ്കിലും അടച്ചൂടെ..'' ജാസി.
''നിങ്ങളെയൊക്കെ ആരെങ്കിലുമിപ്പോ ഇങ്ങോട്ടു വിളിച്ചോ...'' ഞാൻ കലിപ്പോടെ ചോദിച്ചു. ഇല്ലെങ്കിൽ എല്ലാരും കൂടി കളിയാക്കി കൊല്ലും.
''ഇവളുടെ അലർച്ച കേട്ട് വന്നതാ... ഞങ്ങള് കരുതി വല്ല പ്രേതവും പിടിച്ചെന്ന്.... പക്ഷെ പിടിച്ചത് ഡ്രാക്കുളയാണെന്നു വന്നപ്പോളല്ലേ മനസ്സിലായെ.'' സിനാന ഇത്ത നൈസ് ആയിട്ട് എനിക്കിട്ടു താങ്ങി. ഞാൻ നന്നായി ഒന്ന് ഇളിച്ചു കാണിച്ചു.
''ആഹ് മതി മതി. നമ്മളെ ഓഫീസിലുള്ളവർ ഒക്കെ ഇപ്പൊ വരും. പിന്നെ ഇവളെ വീട്ടുകാരും. നിങ്ങള് റെഡി ആവാൻ നോക്ക്...'' ഷെഫുക്ക.
''ആഹ് നിങ്ങള് പൊയ്ക്കോ, ഞങ്ങള് റെഡി ആയിട്ട് വരാം.'' ഞാൻ പറഞ്ഞു.
''അയ്യോ വേണ്ട മോനെ, അവള് ഇവിടുന്നും നീ അപ്പുറത്തെ റൂമിനും റെഡി ആവും. വന്നേ..'' എന്നും പറഞ്ഞു ഷെഫുക്ക എന്റെ കൈ പിടിച്ചു പുറത്തേക്കു നടന്നു.
''എന്റെ ഡ്രസ്സ് ഇവിടെയാ..'' ഞാൻ പറഞ്ഞു.
''അല്ലല്ലോ അവിടെയാ...'' ജാസി പറഞ്ഞു. ഞാൻ ആമിയെ നോക്കിയപ്പോ കഴുത്തിൽ കൈ വച്ച് എന്നെ നോക്കിപ്പേടിപ്പിക്കാ. ഞാൻ ഒന്ന് പല്ലിളിച്ചു കാണിച്ചു. എന്നിട്ടൊരു ഫ്ലയിങ് കിസ്സും കൊടുത്തു. അവളതു ചുരുട്ടി കൂട്ടി നിലത്തിട്ടു ചവിട്ടി. അത് കണ്ടിട്ട് എല്ലാ ദുഷ്ടന്മാരും ചിരിക്കാ.
@@@@@@@@@@@@@@@@@@@@@@@
ഈ ഷാദിന് ഒരു ബോധവും ഇല്ല. ആകെ നാണം കെട്ടു. കഴുത്താണെങ്കിൽ വേദനിച്ചിട്ടു പാടില്ല, ഡ്രാക്കുള.
''ആമി ധാ ഇതാ ഡ്രെസ്സ് മാറിയിട്ട് വന്നോ...'' ഇത്ത എന്റെ നേരെ ഒരു ക്രീം ആൻഡ് ഗോൾഡ് മിക്സ് ആയിട്ട് പേർൾസ് വച്ച ഗൗൺ നീട്ടി. ഞാനതു വാങ്ങി ബാത്റൂമിൽ പോയി ഇട്ടിട്ടു വന്നു.
ഇത്ത എന്നെ കസേരയിൽ ഇരുത്തി മുടി കെട്ടിത്തരാൻ തുടങ്ങി. മുടി പൊക്കി ബൺ ആക്കി കെട്ടിത്തന്നു. അത് കഴിഞ്ഞതും ഇത്ത ചിരിക്കാൻ തുടങ്ങി. എന്താണെന്നും ചോദിച്ചു ഷഹി വന്നപ്പോ ഇത്ത എന്തോ ചെവിയിൽ പറഞ്ഞു കൊടുത്തു അപ്പൊ ഷഹിയും തുടങ്ങി.
എന്താ എന്ന് ചോദിച്ചപ്പോ ചോദിക്കണ്ട തോന്നിപ്പോയി. അവര് നേരത്തെ ഷാദ് കടിച്ച പാട് കണ്ടിട്ടാ ചിരിക്കുന്നെ. അത് നല്ല നീല കളർ ആയിട്ടുണ്ട്. ആകെ നാണം കെട്ടു. ഇത്ത പോട്ടെ എന്ന് പറഞ്ഞിട്ട് മേക്അപ്പ് വച്ച് കവർ ചെയ്തു തന്നു. ഒരു ഗോൾഡൻ കളർ ഷാൾ എന്റെ തലയിലൂടെ ഇട്ടു തന്നു. പിന്നെ ഫുള്ള റെഡി ആയി താഴേക്കിറങ്ങി.
അപ്പോളേക്കും ഷാദും എത്തി. അവനും എന്റെ ഡ്രെസ്സിന്റെ അതെ കളർ കോമ്പിനേഷൻ ഉള്ള ഷെർവാണിയാണ്. എന്നെ കണ്ടപ്പോ കണ്ണിമ വെട്ടാതെ നോക്കി നിന്നു. ജാസി പോയി ഒരു കൊട്ട് കൊടുത്തപ്പോ തലയും തടവി എന്നെ നോക്കി അടിപൊളി എന്ന് ആക്ഷൻ കാണിച്ചു.
പിന്നെ ഞങ്ങള് ഒരുമിച്ചു പുറത്തെ സ്റ്റേജിലേക്ക് പോയി. അവരുടെ ബിസിനെസ്സ് റിലേറ്റഡ് ആയിട്ടുള്ള കുറെ ആൾക്കാർ വന്നു പരിചയപ്പെട്ടു. നിന്നു നിന്നു കാലു കഴക്കൻ തുടങ്ങി.
കുറച്ചു കഴിഞ്ഞു എന്റെ വീട്ടുകാരൊക്കെ വന്നു. റാഫിയും ഷാഫിയും വന്നു എന്നോടും ഷാദിനോടും സംസാരിച്ചു കുറച്ചു സമയം നിന്നിട്ടു പോയി. ഇന്ന് അവരുടെ ഭാര്യമാരുടെ വീട്ടിലാണ് രാത്രി. ഫസ്റ്റ് നയിട്ടല്ലേ ലേറ്റ് ആക്കണ്ടാന്നു വച്ചെന്ന്. ഇക്കാക്കാസും ഇത്താത്താസും നല്ലോണം വന്നു കളിയാക്കുന്നുണ്ട്. വേറൊന്നുമല്ല ഷെഫുക്ക വന്നപ്പോ തന്നെ നേരത്തെ നടന്നതൊക്കെ അവർക്കു പറഞ്ഞു കൊടുത്തു, എന്താ ചെയ്യാ.
കുറച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാൻ പോയി. നല്ല വിശപ്പുണ്ടായിരുന്നു. പക്ഷെ എന്തോ ഒന്നും ഇറങ്ങുന്നില്ല. ഷാദ് ഇക്കാക്കാസിനോടും ഷെഫുക്കാനോടും ജാസിയോടും കത്തി അടിച്ചു ഫുഡ് കഴിക്കുന്നുണ്ട്. അപ്പൊ ഷാനയും ഷീനയും വന്നു കൂടെ നിഷാദ്ക്കയും നിഹാദ്ക്കയും ഉണ്ട്.
''ആഹാ ഇപ്പോളാ വരുന്നേ...'' അവരെ കണ്ടപ്പോ ഷാദ് എന്റെ അടുത്തേക്ക് വന്നു ചോദിച്ചു. അപ്പൊ അവര് നാലും ചിരിക്കാ.
''എന്താ ഒരു കള്ളചിരിയൊക്കെ.'' ഞാൻ ചോദിച്ചു.
''ഏയ് ഒന്നുമില്ല. ഞങ്ങളൊന്നു ഹോസ്പിറ്റൽ വരെ പോയി അതാ വൈകിയേ.'' ഷീന പറഞ്ഞു.
''അയ്യോ എന്ത് പറ്റി.. നാഷിയും ഫസ്നയും വന്നില്ലേ.. ഉമ്മ എവിടെ... ഞങ്ങളോടിപ്പോഴും ദേഷ്യം ആണോ...'' ഷാദ് ഒറ്റയടിക്ക് കുറെ ചോദ്യം ചോദിച്ചു.
''നിർത്തി നിർത്തി ചോദിക്കു അളിയാ... ഓരോന്നായി പറഞ്ഞു തരാം...'' നിശൂക്ക ചിരിച്ചോണ്ട് പറഞ്ഞു.
''അതന്നെ... ഉമ്മാക്ക് നിങ്ങളോടു ഒരു ദേഷ്യവും ഇല്ലാ എന്ന് പറയുന്നില്ല. ചെറിയ ദേഷ്യം ഉണ്ട്, അതൊക്കെ ശരിയായിക്കോളും.'' നിഹാദ്ക്ക പറഞ്ഞു.
''പിന്നെ രാവിലെ മുതലേ നിന്നതു കാരണം ഫസ്ന ആകെ ടയേർഡായി. ഇപ്പൊ ഏഴു കഴിഞ്ഞില്ലേ... അതോണ്ട് അവര് വന്നില്ല. നാശിക്ക അവളെ കൂടെ നിന്നു.'' ഷീന പറഞ്ഞു.
''അപ്പോ അവരെയും കൊണ്ടാണോ ഹോസ്പിറ്റലിൽ പോയത്...'' ഞാൻ ചോദിച്ചു.
''അല്ല അതൊരാൾ ഇങ്ങോട്ടു വരാൻ ഇറങ്ങിയപ്പോ തല കറങ്ങി വീണു. അവരേം പൊക്കി പോയതാ..'' നിശൂക്ക ഷാനയെ ഇടംകണ്ണിട്ടു നോക്കി പറഞ്ഞു. അവളാണെങ്കിൽ ആരോ പെണ്ണ് കാണാൻ വന്ന പോലെ മുഖവും താഴ്ത്തി നാണിച്ചു നിക്കാ. ഇപ്പൊ ആ അഹങ്കാരവും പൊങ്ങച്ചവും ഒന്നും ഇല്ല ആ മുഖത്ത്. നല്ലൊരു പുഞ്ചിരി മാത്രം.
''അതാരാ വീണേ...'' ഷാദ് ചോദിച്ചു.
''ദേ ഇവളാ..'' എന്നും പറഞ്ഞു ഷീന ഷാനയെ കാണിച്ചു തന്നു.
''എന്നിട്ടു ഡോക്ടർ എന്ത് പറഞ്ഞു.'' ഞാൻ ചോദിച്ചു.
''കാര്യമായിട്ട് ഒന്നുമില്ല, അയാൾക്ക് ചികിൽസിക്കാൻ പറ്റിയ രോഗം അല്ല. നാളെ ഒരു ഗൈനക്കോളജിസ്റിനെ കാണാൻ പറഞ്ഞു.'' എന്നും പറഞ്ഞു നിശൂക്ക ചിരിച്ചു.
''യാ അല്ലാഹ് സത്യം ആണോ..'' എന്നും ചോദിച്ചു ഞാൻ ഷാനയെ കെട്ടിപ്പിടിച്ചു.
''അതെ.. എനിക്ക് ചെറിയൊരു സംശയം ഉണ്ടായിരുന്നു...'' ഷാന പറഞ്ഞു.
''അൽഹംദുലില്ലാ... ഇന്ന് നല്ല ദിവസം തന്നെ. ഇന്ന് കേൾക്കുന്ന രണ്ടാമത്തെ നല്ല വാർത്തയാ ഇത്..'' ഞാൻ പറഞ്ഞു. എന്റെ രണ്ടു സഹോദരിമാർ അമ്മയാവാൻ പോവുന്നു. എനിക്ക് സന്തോഷം കൊണ്ട് നിക്കാൻ പറ്റാത്ത അവസ്ഥയായി.
''ചിലവുണ്ട് മോനെ...'' എന്നും പറഞ്ഞു ഷാദ് നിശൂക്കാനേ കെട്ടിപ്പിടിച്ചു.
''അതൊക്കെ തരാം മോനെ.. പിന്നെ ഒരുപാട് നന്ദി ഉണ്ട്.. '' നിശൂക്ക പറഞ്ഞു.
''എന്തിനു'' ഷാദ്.
''ഇന്ന് ഷാദ് എല്ലാം ശരിയാക്കിയില്ലായിരുന്നെങ്കിൽ ഈ വാർത്ത ഞാൻ കേൾക്കുമ്പോ ഒരിക്കലും അത് സന്തോഷിച്ചു കൊണ്ടായിരിക്കില്ല കേള്ക്കാ... ഇപ്പൊ ഐഎം സൊ ഹാപ്പി.'' നിശൂക്ക ഷാനയെ ചേർത്ത് പിടിച്ചിട്ടു പറഞ്ഞു.
പിന്നെ വീട്ടുകാരൊക്കെ വന്നു അവളെ പൊതിഞ്ഞു. ഇക്കാക്കാസൊക്കെ കൈവെള്ളയിൽ വച്ച് നടക്കായിരുന്നു. നമ്മളെ നോ മൈൻഡ്. അപ്പൊ ഇച്ചിരി കുശുമ്പ് തോന്നാതില്ല. പക്ഷെ ഞാൻ ഹാപ്പി ആണ്. അവൾക്കു സന്തോഷം മാത്രം കിട്ടട്ടെ എന്ന് പ്രാർത്ഥിച്ചു.
അപ്പോഴാണ് എന്റെ ഉപ്പയും ഷാദിന്റെ ഉപ്പയും മറ്റൊരു പ്രായമായ ആളും ഒരുമിച്ചു നിന്നു സംസാരിക്കുന്നതു കണ്ടത്. എന്നെ കണ്ടപ്പോ ഉപ്പ കൈ കാണിച്ചു വിളിച്ചു, കൂടെ ഷാദിനെയും.
ഷാദ് അവരെ അടുത്തെത്തിയതും ശ്രീഅച്ഛാ എന്നും പറഞ്ഞു അയാളെ കെട്ടിപ്പിടിച്ചു. എന്നിട്ടു എനിക്ക് പരിചയപ്പെടുത്തി തന്നു. ഷാദിന്റെ ഉപ്പാന്റെ ക്ലാസ്സ്മേറ്റ് ആണ് ആള് വളരെ അടുത്ത സുഹൃത്ത്, ശ്രീധരൻ. അവർക്കു മക്കളില്ല. ചെറുപ്പം തൊട്ടു ഷാദിനെ ഭയങ്കര കാര്യം ആണ്. ഷാദിന് തിരിച്ചും. അതവരെ സംസാരം കേൾക്കുമ്പോ മനസ്സിലാവുന്നുണ്ട്.
''എന്നാലും ഭയങ്കര അതിശയം ആയിപ്പോയി നിന്നെ ഇവിടെ വച്ച് കാണുമെന്നു കരുതിയെ ഇല്ല.'' ശ്രീഅച്ചൻ എന്റെ ഉപ്പാനോട് പറഞ്ഞു. അപ്പൊ ഞാനും ഷാദും സംശയത്തോടെ അവരെ നോക്കി.
''ശ്രീ എന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട് കുറെ കാലം. ഞങ്ങള് നല്ല ഫ്രണ്ട്സ് ആണ്.'' ഉപ്പ പറഞ്ഞു. അപ്പൊ രണ്ടു ഉപ്പമാരുടെയും കോമൺ ഫ്രണ്ട് ആണ്.
''എന്നാലും എന്റെ ആഗ്രഹം കാലങ്ങൾക്കു ശേഷം ആണെങ്കിലും നടന്നല്ലോ, സന്തോഷം ആയി.'' ശ്രീ അച്ഛൻ പറഞ്ഞു.
''എന്ത് ആഗ്രഹം..'' ഷാദ് ചോദിച്ചു.
പിന്നീട് അങ്ങേരു പറഞ്ഞ കാര്യം കേട്ട് ഞാനും ഷാദും പരസ്പരം നോക്കി നിന്നുപോയി. അടുത്തുള്ള കറിപാത്രം എടുത്തു സ്വയം തലയിലേക്കൊഴിച്ചാലോ എന്ന് വരെ തോന്നിപ്പോയി. പിന്നെ ചൂടുള്ളൊണ്ട് പൊള്ളുമല്ലോ കരുതി അത് വിട്ടു.
യാ അല്ലാഹ് ഇവളെയാണോ ശ്രീഅച്ചൻ പറഞ്ഞത്... വല്ലാത്ത ചെയ്ത്തായിപ്പോയി പടച്ചോനെ. എന്നോടിത് വേണ്ടായിരുന്നു. ആമിയും ഇതേ അവസ്ഥയിൽ തന്നെ. കാര്യം എന്താണെന്നല്ലേ... ശ്രീഅച്ചൻ തന്നെ പറയും.
''എന്റെ ഭയങ്കര ആഗ്രഹം ആയിരുന്നു നിങ്ങളെ കല്യാണം നടക്കുക എന്നത്. അത് കൊണ്ടാ മോൾക്ക് കല്യാണം നോക്കുന്നുണ്ട് എന്ന് അലി പറഞ്ഞപ്പോ ഞാൻ ഷാദിന്റെ കാര്യം പറഞ്ഞത്.. മോളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അലി പറഞ്ഞു എനിക്കറിയാമായിരുന്നു. ഇവനെനിക്ക് സ്വന്തം മോനെ പോലെ ആയതു കൊണ്ടാണ് അങ്ങനൊരു കാര്യം രണ്ടാളോടും പറഞ്ഞത്. മക്കളോട് കല്യാണത്തെ പറ്റി ചോദിച്ചിട്ടു പറയാമെന്നു നിങ്ങളും പറഞ്ഞു.
ഇവൻ പഠിക്കുവായിരുന്നല്ലോ അതോണ്ട് എൻഗേജ് ചെയ്തു വച്ചിട്ട് ഒരു വര്ഷം കഴിഞ്ഞു കല്യാണം ആക്കാമെന്നു വരെ പറഞ്ഞതാ. പക്ഷെ മക്കളോട് സംസാരിച്ചപ്പോ രണ്ടാൾക്കും താല്പര്യം ഇല്ല. അതോണ്ട് തന്നെ അവിടെ വച്ച് അത് വിട്ടു. നിങ്ങളെ കയ്യിൽ നിന്നും വാങ്ങിയ മക്കളെ ഫോട്ടോ പരസ്പരം കൊടുക്കാതെ ഇപ്പോളും എന്റെ കയ്യിൽ ഉണ്ട്.
ഇവിടെ വന്നു നിങ്ങളെ ഒരുമിച്ചു കണ്ടപ്പോ ഞാൻ ശെരിക്കും ഷോക്കായി. പക്ഷെ സന്തോഷവും തോന്നി. പടച്ചോൻ കൂട്ടി ഇണക്കാൻ ഉദ്ദേശിച്ചത് എങ്ങനെ ആയാലും കൂടിച്ചേരും, അതിന്റെ ഉദാഹരണം ആണ് നിങ്ങൾ രണ്ടും.. ഇല്ലെങ്കിൽ ഇത്രയും വർഷത്തിന് ശേഷം നിങ്ങള് തന്നെ ഒരുമിക്കോ.'' ശ്രീ അച്ഛൻ പറഞ്ഞു.
ഞാൻ ആമിയെ നോക്കിയപ്പോ അവളാകെ കിളി പോയി നിക്കാ. രണ്ടു ഉപ്പമാരും പൂരച്ചിരിയും. ചിരിക്കു നല്ലോണം ചിരിക്ക്. എന്നാലും എന്നോടിത് വേണ്ടായിരുന്നു... ഈ മൊബൈൽ ഫോൺ കണ്ടുപിടിച്ചത് ഏതു തെണ്ടി ആണെങ്കിലും അവനെ ഇടിവെട്ടി പാമ്പു കടിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോവുമ്പോ വണ്ടി ആക്സിഡന്റായി തീ പിടിച്ചു കത്തി ചാവും. ഫോൺ കാരണം ആണലോ ഞാൻ ആ തേപ്പിസ്റ്റിനെയും സോറി ഷാനയെയും ആമി ആ തെണ്ടി ഷെസിനെയും പരിചയപ്പെട്ടത്.
ഇല്ലെങ്കിൽ ഞങ്ങൾ രണ്ടാളും കണ്ടു ഇഷ്ടപ്പെട്ടു എൻഗേജ്മെന്റ് കഴിച്ചു ഒരു കൊല്ലം ഫോൺ ചെയ്തു പ്രേമിച്ചു നടന്നു കെട്ടിയേനെ. ഹോ ആലോചിക്കുമ്പോ തന്നെ കുളിര് കോരുന്നു. ഇതിപ്പോ ഞങ്ങളെ അഞ്ചാറു വര്ഷം അല്ലെ വെറുതെ വേസ്റ്റ് ആയതു. ആഹ് എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ. ഞാൻ ആമിയെ നോക്കി, അവളാകെ സങ്കടത്തിൽ ആണെന്ന് മുഖത്തുണ്ട്.
"നീ സങ്കടപ്പെടാതെ ആമീ.. നമുക്ക് കിട്ടാനുള്ള പണി ആണെങ്കിൽ അത് ഫ്ലായിറ്റു പിടിച്ചു ദുബായിൽ വന്നിട്ടായാലും നമ്മളെ മണ്ടേലാവും.." അത് പറയലും അവളെന്റെ വയറ്റിനിട്ടൊരു കുത്തുതന്നു.
"കൊരങ്ങൻ... ഡ്രാക്കുള... പോ അവിടുന്ന്... മിണ്ടൂല..." എന്നും പറഞ്ഞു ചെറിയ പിള്ളേരെ പോലെ പെണ്ണ് മുഖം വീർപ്പിച്ചു നിന്നു.
"അച്ചോടാ എന്റെ മുത്ത് പിണങ്ങിയോ... പൊട്ടഡീ അന്ന് നമ്മൾ കണ്ടിരുന്നെങ്കിൽ ചിലപ്പോ ഇത്ര ഇഷ്ട്ടം പരസ്പരം തോന്നുമായിരുന്നോ? ഒരിക്കലും ഇല്ല. മറ്റു രണ്ടു പേരോടുമുള്ള ഇഷ്ട്ടം കാരണം നമ്മള് ചിലപ്പോ പരസ്പരം വെറുത്തെനെ.." ഞാൻ പറഞ്ഞപ്പോ അവളെന്നെ നോക്കി.
"ശരിയാ അല്ലെ..." അവള് പുഞ്ചിരിച്ചോണ്ടു പറഞ്ഞു.
"അതേലോ..." എന്നും പറഞ്ഞു ഞാൻ അവളെ തോളിലൂടെ കയ്യിട്ടു. അപ്പൊ അവളൊരു നോട്ടം നോക്കി. ഉഫ് എനിക്ക് വയ്യ അവളെന്നെ വല്ല ഉമ്മറും ആക്കും. അവളെ കണ്ണിലേക്കു തന്നെ നോക്കി നിക്കുമ്പോളാ പെട്ടെന്ന് ഫോൺ അടിച്ചത്. അപ്പൊ തന്നെ ആമി എന്റെ കൈ തട്ടി മാറ്റി മാറി നിന്നു. നോക്കിയപ്പോ പ്രവീൺ ആയിരുന്നു.
''അടുത്തില്ലെങ്കിലും നമ്മളെ റൊമാൻസ് മുടക്കാൻ ഫോണിലൂടെ ആയാലും എത്തിക്കോളും മാരണങ്ങൾ.. ഫ്രണ്ട്സ് ആണ് പോലും ഫ്രണ്ട്സ്...'' എന്നും പറഞ്ഞോണ്ട് ഞാൻ ഫോൺ എടുത്തു. ആമി ഞാൻ പറഞ്ഞത് കേട്ടിട്ടു നിന്നു കിണിക്കാണ്.
''ഹലോ..'' ഞാൻ
''ഹലോ മുത്തേ... എന്താ പരിപാടി... റിസെപ്ഷൻ ഒക്കെ കഴിഞ്ഞോ.'' പ്രവീൺ.
''ഇല്ലെടാ, നടന്നോണ്ടിരിക്കാ.. അല്ലേടാ ഒരു കാര്യം ചോദിക്കട്ടെ...'' ഞാൻ ചോദിച്ചു.
"നീ ചോദിക്കു മുത്തേ.." പ്രവീൺ.
"നിനക്കൊക്കെ വല്ല സിഗ്നലും കിട്ടുന്നുണ്ടോ, കറക്റ്റ് ഞങ്ങളെ റൊമാൻസ് മുടക്കാനായി എഴുന്നള്ളുമല്ലോ." ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
അപ്പൊ തെണ്ടി ചിരിച്ചു മരിക്കാണ്. കൂടെ വേറെയും ചിരികൾ.
''നീ എവിടെയാ... കൂടെ ആരാ..'' ഞാൻ ചോദിച്ചു.
''ഞാൻ ഇപ്പൊ സച്ചൂന്റെ റൂമിലാട, വന്നേ ഉള്ളൂ.. എല്ലാരും ഉണ്ട് പ്രിയയും സാറയും ഷാജുവും ആഷിയും സിനുവും ഒക്കെ ഉണ്ട്.. വിശേഷം അറിഞ്ഞില്ലേ... ചെക്കൻ പണിപറ്റിച്ചു..'' എന്നും പറഞ്ഞു പ്രവീൺ ചിരിച്ചു.
''ആരെയാടാ വിളിക്കുന്നെ...'' സച്ചൂന്റെ ശബ്ദം.
''നീ തന്നെ കേട്ടോ...'' പ്രവീൺ ഫോൺ ലൗഡ്സ്പീക്കറിൽ ഇട്ടു. ഞാൻ സൈഡിലേക്ക് മാറി ആമിയുടെ കൈ പിടിച്ചു അടുത്തേക്ക് നിർത്തി ലൗഡ്സ്പീക്കറിൽ ഇട്ടു.
''അച്ഛാ... ഞാനാ അച്ഛാ..'' എന്നും പറഞ്ഞു ഞാനും ആമിയും ചിരിച്ചു.
''ടാ തെണ്ടീ നീ ആയിരുന്നോ, ഉച്ചയ്ക്ക് അല്ലെ വിളിച്ചത്. പോയി നിന്റെ കെട്ടിയോളെയും നോക്കി ഇരിക്കെടാ..'' സച്ചു പറഞ്ഞു.
''അങ്ങനെ പറയല്ലേ മുത്തേ... അച്ഛന് ഭയങ്കര നാണം ആണ് പോലും.. ഇവിടെ പെങ്ങൾക്ക് ഭാവി അച്ഛനെയും അമ്മയെയും കാണാൻ മുട്ടീട്ടു പാടില്ല.'' ഞാൻ പറഞ്ഞു.
''ഹ്മ്മ് നിങ്ങളെ നല്ലോണം മിസ് ചെയ്യുന്നുണ്ടെടാ.'' സച്ചു. അവൻ ലൗഡ്സ്പീക്കർ ഒഴിവാക്കിയിട്ടാണ് സംസാരിക്കുന്നെ.
''എന്താടാ നിനക്കൊരു സന്തോഷമില്ലാത്ത പോലെ.. എന്തേലും പ്രശ്നം ഉണ്ടോ...'' ഞാൻ ചോദിച്ചു.
''ഏയ് ഐഎം സൊ ഹാപ്പി. ഈ ലോകത്തെ ഏറ്റവും സന്തോഷവാൻ ഇപ്പൊ ഞാനാണ് എന്നാൽ ദുഖിതനും... ചെറിയ പ്രോബ്ലെംസ്...'' സച്ചു.
''എന്ത് പറ്റി ഏട്ടാ..'' ആമി ടെൻഷൻ ആയി.
''ഒന്നൂല്ലെടാ... ഇത്രയും നല്ല കാര്യം നടക്കുമ്പോൾ നിങ്ങൾ കൂടെ ഇല്ലല്ലോ എന്നൊരു സങ്കടം.. അവള് നിന്നെയാ അമ്മൂട്ടീ കൂടുതൽ മിസ് ചെയ്യുന്നേ.'' സച്ചു.
''ടാ തെണ്ടി, സെന്റി അടി നിർത്തിയെ. സന്തോഷിക്കണ്ട സമയത്തു സങ്കടപ്പെടുന്നോ.. ഞങ്ങളിപ്പോ എത്ര ഹാപ്പി ആണെന്ന് അറിയോ..'' ഞാൻ പറഞ്ഞു.
''അല്ല എന്താ പ്രോബ്ലംസ്...'' ആമി.
''അത് പിന്നെ...'' സച്ചു പറയാതെ ഉരുണ്ടു കളിക്കാ.
''ടാ നീ കാര്യം പറയുന്നുണ്ടോ..'' ഞാൻ ചോദിച്ചു.
''അത് പിന്നെ അവൾക്കു നല്ല വോമിറ്റിങ് ഉണ്ട് രണ്ടു ദിവസമായി. ഒരു മണവും പറ്റുന്നില്ല.'' സച്ചു.
''അത് എല്ലാർക്കും ഉള്ളതല്ലേ ഏട്ടാ... പേടിക്കൊന്നും വേണ്ട. അവൾക്കു വോമിറ്റിങ് ടെൻഡൻസി വരുന്ന സാധനങ്ങൾ അവളുടെ അടുത്ത് കൊണ്ട് പോണ്ട.'' ആമി.
''എന്നാ ഞാൻ നാട് വിട്ടു പോണ്ടി വരും..'' സച്ചു നിരാശയോടെ പറഞ്ഞു.
''ഒന്ന് തെളിച്ചു പറ ഏട്ടാ.'' ആമി.
''അവൾക്കു ഞാൻ അടുത്ത് പോവുമ്പോ അപ്പൊ ശർദ്ധിക്കാൻ വരും..'' സച്ചു പറഞ്ഞു തീർന്നതും ഞാനും ആമിയും മുഖത്തോടു മുഖം നോക്കി പിന്നെ ചിരിക്കാൻ തുടങ്ങി. ചിരിച്ചു ചിരിച്ചു എന്റെ കണ്ണീന്നൊക്കെ വെള്ളം വരാൻ തുടങ്ങി. സച്ചു എന്തൊക്കെയോ തെറി പറയുന്നുണ്ട്.
''എന്റെ ഏട്ടാ അതൊരു രണ്ടുമൂന്നു മാസം കഴിഞ്ഞാൽ മാറിക്കോളും ഇപ്പൊ തന്നെ ഒന്നര മാസം ആയി എന്നല്ലേ ഡോക്ടർ പറഞ്ഞെ.... ഇനി കുറച്ചു നാൾ കൂടി കാത്തു നിക്ക്.'' ആമി ചിരി അടക്കി പിടിച്ചു പറഞ്ഞു.
''നിങ്ങക്കതു പറയാം.. അവളെന്നെ അടുത്ത് കൂടി പോവാൻ പോലും സമ്മതിക്കുന്നില്ല. എന്നെ കണ്ടാൽ ചെകുത്താൻ കുരിശു കണ്ട പോലെയാ..'' സച്ചു പറഞ്ഞു. ഞങ്ങൾ വീണ്ടും ചിരിച്ചു.
''ചിരിക്കെടാ നല്ലോണം ചിരിക്കു, നാളെ നീയും ഇതുപോലെ എന്നോട് പറയും, നോക്കിക്കോ. എന്റെ ശാപമാ, അപ്പൊ ഞാനും ചിരിക്കും..'' സച്ചു.
''എന്റെ പൊന്നു മോനെ ഇങ്ങനൊന്നും ശപിക്കല്ലേ... ഞാൻ കുത്തുപാള എടുക്കും..'' ഞാൻ പറഞ്ഞു.
''ആ എന്നാ മക്കള് എന്ജോയ് ചെയ്.. ഞാൻ ഇവിടെ ഫുടൊക്കെ അറേഞ്ച് ചെയ്യട്ടെ. ഫോട്ടോസയക്കാൻ മറക്കണ്ട...ഓക്കേ...'' സച്ചു.
''ഓക്കേ... ബൈ..'' ഞാൻ
''ഡാ വെക്കല്ലേ, ഒരു മിനിറ്റ്. ലൗഡ് സ്പീക്കറിൽ ഇടാം..'' സച്ചു.
''ടാ പട്ടീ ഞങ്ങളൊന്നുമില്ലാതെ നീ പണി പറ്റിച്ചല്ലേ...'' സിനു..
''എന്ത് ചെയ്യാനാ മച്ചൂ റിസപ്ഷൻ കഴിയാതെ എന്നെയും ഇവളെയും വീടിന്റെ പടി കടത്തില്ല എന്നാണു ഉപ്പ പറഞ്ഞത്. പിന്നെ നിങ്ങളൊക്കെ ഇപ്പൊ നാട്ടീന്നു വന്നല്ലേ ഉള്ളൂ..'' ഞാൻ പറഞ്ഞു.
''ഹ്മ്മ് ഹ്മ്മ് ആയിക്കോട്ടെ. രണ്ടും പെട്ടെന്ന് ഇങ്ങോട്ടു തിരിച്ചു വരാൻ നിക്കണ്ട. നിങ്ങളെ വീട്ടുകാർ നിങ്ങളെ നല്ലോണം കൺകുളിർക്കെ കാണട്ടെ. എവിടെ എന്റെ ആമിക്കുട്ടി...'' ആഷി.
''ഞാൻ ഇവിടുണ്ട് ആശിക്കാ... ഇങ്ങക്ക് സുഖല്ലേ...'' ആമി.
''പിന്നെ സുഖം... ഇന്ന് സച്ചൂനെ നന്നായി മുടുപ്പിക്കട്ടെ...'' ആഷി.
''അവന്റെ പല്ലും നഖവുമെങ്കിലും ഞങ്ങൾക്ക് വേണ്ടി ബാക്കി വെക്കണേ.'' ഞാൻ പറഞ്ഞു.
''ഓക്കേ ടാ പിന്നെ വിളിക്കാം...'' പ്രവീൺ..
''അയ്യോ വെക്കല്ലേ... ആമിക്ക് കൊടുത്തേ.'' പ്രിയ.
''ഇതെവിടുന്നു വന്നു..'' ഞാൻ ചോദിച്ചു.
''ഒന്ന് കൊടുക്ക് ഷാദ്.'' സാറ.
''ഡീ നീയല്ലേ കുറച്ചു നേരത്തെ അവളോട് സംസാരിച്ചത്.'' ഞാൻ സാറയോട് കലിപ്പിൽ ചോദിച്ചു.
''ഒന്ന് കൊടുക്ക് ബായി, ഞങ്ങളവളെ കൊല്ലോന്നും ഇല്ല.'' നൂറ.
''ഓ മഹതിയും ഉണ്ടായിരുന്നോ..'' ഞാൻ ചോദിച്ചു.
''പിന്നെ ആഷിക്ക എവിടെ പോയാലും ഞാൻ അവിടെ ഉണ്ടാവും..'' നൂറ.
''എന്റെ ഒരു നിർഭാഗ്യം...'' ആഷിയുടെ ശബ്ദം ഞാൻ കേട്ടു.
''ആഹാ അപ്പൊ ഞാൻ നിങ്ങക്ക് ശല്യം ആണല്ലേ...'' നൂറ.
പിന്നെ അവിടെ ആഷിയുടെ ദീനരോധനങ്ങൾ കേട്ടു. ഞാൻ ചിരിച്ചോണ്ട് ഫോൺ ആമിക്ക് കൊടുത്തു. അവള് ഫോൺ ചെവിയിൽ വച്ച് അവരോടു എന്തൊക്കെയോ പറയുന്നുണ്ട്. പിന്നെ ആമി മൂളുക മാത്രമേ ചെയ്യുന്നുള്ളൂ.. ഇടയ്ക്കു ഒന്ന് വച്ചിട്ട് പോയെ എന്നൊക്കെ പറയുന്നുണ്ട്.
അപ്പൊ മനസ്സിലായി അവിടെ ലേഡീസ് എല്ലാം കൂടി അവളെ നന്നായി താങ്ങുന്നുണ്ടെന്ന്. പെണ്ണിന്റെ മുഖമൊക്കെ ആകെ ചുവന്നു. ഇവളെന്റെ കണ്ട്രോള് കളയും. ഞാൻ സമയം നോക്കി, പത്തു മണി. ആൾക്കാരൊക്കെ ഇപ്പഴും നല്ല ഫോമിൽ നിന്നു സംസാരിക്കുന്നു. ഇവർക്കൊന്നും ഉറക്കില്ലേ ആവോ. പടച്ചോനെ എല്ലാത്തിനെയും ഒന്ന് ഓടിച്ചു താ പ്ളീസ്.
@@@@@@@@@@@@@@@@@@@@@@@
ഷാദിന് വേണ്ടി ആണ് എന്നെ ആലോചിച്ചത് എന്ന് കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നി. പിന്നെ അവൻ പറഞ്ഞപോലെ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഞങ്ങൾ ഇത്രയും അടുക്കില്ലായിരുന്നു. പിന്നെ പ്രവീണേട്ടന്റെ ഫോൺ വന്നു. വെക്കാൻ പോവുമ്പോളാ അവളുമാര് എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. ഫോൺ വാങ്ങി ചെവിയിൽ വച്ചപ്പോ വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.
അമ്മാതിരി ചോദ്യങ്ങൾ ആണ്, അലവലാതികൾ. ഞാൻ കുറച്ചു മാറി നിന്നു. അവരുടെ അവസാന ആവശ്യം കേട്ടപ്പോ തൃപ്തിയായി. തിരിച്ചു പോവുമ്പോളേക്കും ചാരുവിനെ പോലെ ആവണമെന്ന്. മനസ്സിലായില്ലേ ഒരു കുഞ്ഞു ഷാദിനെ വയറ്റിൽ ഇട്ടു തിരിച്ചു പോയാൽ മതി എന്ന്.
എങ്ങനേലും വേഗം ഫോൺ വെച്ചു. ആ കൊരങ്ങൻ എന്താ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാൻ ഒന്നും പറഞ്ഞില്ല. അറിഞ്ഞാൽ ചിലപ്പോ അപ്പൊ തന്നെ അവരെ ആഗ്രഹം അങ്ങ് സാധിപ്പിച്ചു കൊടുത്തു കളയും. ഞാൻ വേഗം ഇക്കാക്കസിന്റെ അടുത്തേക്ക് പോയി.
''അപ്പൊ ഞങ്ങളിറങ്ങാണ് കേട്ടോ.. അങ്ങോട്ടേക്ക് ഇറങ് ഒരു ദിവസം..'' നിശൂക്ക.
''വരും, എന്തായാലും വരും. ഒരു ട്രീറ്റ് ബാക്കി ഉണ്ടല്ലോ...'' ഷാദ് പറഞ്ഞു.
''ആഹ് അതിനു വേണ്ടി ഒരു ചെറിയ പാർട്ടി ഉണ്ട്, ദിവസം ഞാൻ വിളിച്ചു പറയാട്ടോ.'' നിശൂക്ക.
അങ്ങനെ അവരിറങ്ങി. പിന്നാലെ ഓരോ ഗസ്റ്റായി പോവാൻ തുടങ്ങി. അവസാനം എന്റെ വീട്ടുകാരും ഇറങ്ങി.
''സമയം പോലെ രണ്ടാളും അങ്ങോട്ട് വാ കേട്ടോ..'' ഉപ്പ പറഞ്ഞു.
''ശരി ഉപ്പാ...'' ഷാദ്.
''പിന്നെ റാഫിയുടെയും ശാഫിയുടെയും രണ്ടാം കൂട്ടല് {കല്യാണം കഴിഞ്ഞു പെണ്ണിനെ ആണിന്റെ വീട്ടിലേക്കു കൊണ്ട് വരുന്ന ചടങ്ങു. അവളുടെ വീട്ടുകാരും അടുത്ത ബന്ധുക്കളും ഉണ്ടാവും കൂടെ. അതിനു ശേഷം പെണ്ണ് തിരിച്ചു വീട്ടിലേക്കു പോവുന്നതും ഇതുപോലെ ഒരു ചടങ്ങാണ്. ആൺവീട്ടുകാർ ഉണ്ടാവും കൂടെ. } മറ്റന്നാൾ ആണ്. എന്തായാലും എല്ലാരും വരണം.'' ഇളയുപ്പ ഷാദിന്റെ ഉപ്പാനോട് പറഞ്ഞു.
''ആഹ് അത് പറയാൻ ഉണ്ടോ.. ഞങ്ങൾ എന്തായാലും വരും.'' ഷാദിന്റെ ഉപ്പ പറഞ്ഞു.
അവരൊക്കെ പോയി കഴിഞ്ഞപ്പോ ഷാദിന്റെ ഉപ്പയും ഉമ്മയും, ഇപ്പൊ എന്റെയും, ഷെഫുക്ക സിനാന ഇത്ത ഷഹി ജാസി ഞാൻ ഷാദ് ഇരുന്നു കത്തി വെക്കാൻ തുടങ്ങി. കൂടുതലും ഷാദിന്റെ പണ്ടത്തെ കാര്യങ്ങൾ ആയിരുന്നു. ആള് പണ്ടേ കലിപ്പൻ ആണ്, പിന്നെ റൊമാൻസും പണ്ടേ ഉണ്ട്..
ആറു വയസുള്ളപ്പോ ഏതോ ഒരാൾ മോന് ദേഷ്യം കൂടുതലാണല്ലോ പറഞ്ഞതിന് അയാളെ തല കല്ലെറിഞ്ഞു പൊട്ടിച്ചു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോ ടീച്ചറെ കാണാൻ നല്ല രസമുണ്ട്, ഞാൻ ഉപ്പനെയും കൂട്ടീട്ടു വരട്ടെ എന്ന് മുഖത്ത് നോക്കി ചോദിച്ചു. അവര് അപ്പൊ തന്നെ സ്ഥലം മാറിപ്പോയി.
പത്താം വയസ്സിൽ ടൂഷൻ ടീച്ചർക്ക് വിം കലക്കി കൊടുത്തു. ഏഴാം ക്ളാസിൽ പഠിക്കുമ്പോ കൂടെ പഠിക്കുന്ന കുട്ടിയുടെ അച്ഛനോട് അവളെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നും നേരിട്ട് പോയി പറഞ്ഞു. അവളും കുടുംബവും ജീവനും കൊണ്ട് ഓടി, വീട് മാറിപ്പോയി.. ഷഹിയെ കമന്റ് അടിച്ച ഒരുത്തനെ ചവിട്ടി കൂട്ടി. അതോടെ കലിപ്പന്റെ പെങ്ങളെ ആരും തിരിഞ്ഞു കൂടി നോക്കാറില്ല. അങ്ങനെ പോണൂ ഡ്രാക്കുളയുടെ വിശേഷങ്ങൾ.
ഇതൊക്കെ കേട്ടു ഷാദിനെ നോക്കിയപ്പോ ഞാൻ തന്നെ എന്ന് പറഞ്ഞു കോളർ പൊക്കി കാണിച്ചു. പിന്നെയും സംസാരം നീണ്ടു വന്നു. ഉപ്പാക്ക് ഒരു പെങ്ങൾ മാത്രമേ ഉള്ളൂ. ഉമ്മാക്ക് സഹോദരങ്ങൾ ഇല്ല. അതോണ്ട് ബാക്കി ബന്ധുക്കൾ എന്ന് പറയാൻ ഉള്ളവരെ ഒക്കെ കാണാറ് വല്ല ഫങ്ക്ഷൻസിനും ആണ്.
സംസാരം നീളുന്നതിനു അനുസരിച്ചു ഷാദ് വാച്ച് നോക്കുന്നുണ്ട്. എനിക്കാണെങ്കി അത് കണ്ടു ചിരി വരുന്നുണ്ട്. ഷാദിന്റെ കളി കണ്ടിട്ടാണെന്നു തോന്നുന്നു ഉപ്പ എല്ലാരോടും പോയി കിടക്കാൻ പറഞ്ഞത്.
@@@@@@@@@@@@@@@@@@@@@@@
ഇങ്ങനെ കഥയും കേട്ടു ഇരിക്കാൻ തുടങ്ങീട്ട് മണിക്കൂറുകളായി. എങ്ങനേലും എണീറ്റ് പോവാൻ നോക്കുമ്പോളാ ഉപ്പ എല്ലാരോടും പോവാൻ പറഞ്ഞെ. മോനെ മനസ്സിൽ ലഡ്ഡു പൊട്ടി എന്നും പറഞ്ഞു എണീറ്റതും ഇക്കാന്റെ ഒടുക്കത്തെ ചോദ്യം.
''അല്ല ഷാദ് നീ എങ്ങനെയാ ആമിയെ കണ്ടുമുട്ടിയെ. ആ കഥ പറഞ്ഞില്ലല്ലോ...''
''പിന്നെ കഥ പറയാൻ പറ്റിയ സമയം...'' ഞാൻ ഇക്കാനെ നോക്കി പല്ലുകടിച്ചു.
''അതൊക്കെ ഞാൻ മുന്നേ പറഞ്ഞതല്ലേ.. ഇനിയും കേൾക്കണമെങ്കിൽ ഷഹിയോട് ചോദിച്ചോ, അവൾക്കറിയാം.'' ഞാൻ പറഞ്ഞു.
''അത് വേണ്ട നിന്റെ വായിന്നു കേൾക്കാനാ സുഖം.'' ഇക്ക എന്റെ തോളിൽ കയ്യിട്ടു പറഞ്ഞു.
എല്ലാരും ചിരി അടക്കിപ്പിടിക്കുന്നുണ്ട്. ഓ എനിക്ക് പണി തന്നതാണല്ലേ. ഇപ്പൊ ശരിയാക്കിത്തരാം.
''അല്ല ഇക്കാ ഷിസു എവിടെ... ഉറങ്ങിയോ..'' ഞാൻ ചോദിച്ചു.
''ഇല്ല ഉമ്മ അവനെ ഉറക്കാൻ കൊണ്ടുപോവാ..'' ഇത്ത പറഞ്ഞു.
''അയ്യോ വെറുതെ ഉമ്മാനെ എടങ്ങേറാക്കണോ... ഇന്ന് ഫുൾ പണി ആയോണ്ട് ട്ടയേർഡായിരിക്കും...'' ഞാൻ പറഞ്ഞു. ഇക്ക എന്നെ നോക്കിപ്പേടിപ്പിക്കുന്നുണ്ട്.
''അത് ഞാൻ ഉമ്മാനോട് പറഞ്ഞതാ, കേക്കണ്ടേ...'' ഇത്ത.
''അതിനെന്താ ഞാൻ പോയി അവനെ കൂട്ടിയിട്ടു വരാം. ഇനി ഡെയിലി നിങ്ങളെ കൂടെ കിടന്നോളും.'' എന്നും പറഞ്ഞു ഞാൻ എണീക്കാൻ പോയതും ഇക്ക എന്റെ കൈ പിടിച്ചു വെച്ചു.
''പൊന്നു മോനെ വേണ്ട.. ഞാൻ സുല്ലിട്ടു... എന്റെ കഞ്ഞിയിൽ നീ മണ്ണ് വാരിയിടരുത്.'' ഇക്ക കൈ കൂപ്പിയിട്ടു പറഞ്ഞു.
''അപ്പൊ നിങ്ങക്കെന്റെ കഥ കേൾക്കണ്ടേ...'' ഞാൻ ചോദിച്ചു.
''അയ്യോ വേണ്ട ചക്കരെ... നീ നിന്റെ കഞ്ഞിയെയും കൂട്ടി സോറി ആമിയെയും കൂട്ടി പോവാൻ നോക്ക്... ക്ഷീണിച്ചിട്ടുണ്ടാവുമല്ലോ..'' ഇക്ക പറഞ്ഞു.
''വേണ്ട ഇക്കാ, ഞാൻ കഥ പറഞ്ഞു തരാം.'' ഞാൻ പറഞ്ഞു.
''വേണ്ടാണല്ലേ പറഞ്ഞെ..'' ഇക്ക.
''അതെന്താ ഞാൻ പറഞ്ഞാ...'' ഞാൻ അങ്ങനെ ചോദിച്ചതും ഇക്ക എന്റെ വാ പൊത്തി.
''പൊന്നു മോനെ നാഗവല്ലി ഒക്കെ ഔട്ട് ഓഫ് ഫാഷൻ ആയി. നീ പോയി ചാച്ചിക്കോ... വാടീ, ഈ ഡ്രാക്കുള ആ കുട്ടിപ്പിശാശിനെ വിളിക്കുന്നേനു മുന്നേ നമക്ക് പോവാം.'' എന്നും പറഞ്ഞു ഇക്ക ഇത്താന്റെ കൈ പിടിച്ചു വലിച്ചു പോയി. അത് കണ്ടു ഞാനും ആമിയും ജാസിയും ഷഹിയും നല്ല ചിരി ആയിരുന്നു.
''അപ്പൊ ഗുഡ്നായിട്ട് അളിയാ.. നിങ്ങളെ റൂമിൽ ആക്കിത്തരണോ..'' ജാസി ചോദിച്ചു.
''വോ വേണ്ട.. ഞങ്ങൾക്ക് വഴി അറിയാം. ഇല്ലെങ്കിൽ ഞങ്ങള് ചോദിച്ചു ചോദിച്ചു പോയിക്കൊള്ളാം.'' ഞാൻ പറഞ്ഞു.
''ഓ വേണ്ടെങ്കിൽ വേണ്ടാ, ഒരു സഹായം ചെയ്യാമെന്നു വച്ചപ്പോ വാടീ നമ്മക്ക് പോവാം...'' എന്നും പറഞ്ഞു അവൻ ഷഹിയെ മെല്ലെ കസേരയിൽ നിന്നും കൈ പിടിച്ചു എണീപ്പിച്ചിട്ടു പതുക്കെ ചേർത്ത് പിടിച്ചു നടത്തിച്ചു റൂമിലേക്ക് പോയി. അത് കണ്ടപ്പോ എന്തോ സന്തോഷം തോന്നിപ്പോയി. അവൾക്കു നല്ലൊരാളെ ആണല്ലോ കിട്ടിയത് എന്ന് ആലോചിച്ചപ്പോ മനസ്സ് നിറഞ്ഞു..
ആമിയെ നോക്കിയപ്പോ അവളും അത് നോക്കി നിക്കാ... നീ നോക്കിക്കോ മോളെ ഈ അവസ്ഥയിൽ നീ ആയാൽ നിന്നെ ഞാൻ എങ്ങനെയാ നോക്കാൻ പോവുന്നെ എന്ന്. പതുക്കെ ഞാൻ അവളെ കയ്യിൽ പിടിച്ചപ്പോൾ ആണ് അവൾക്കു ബോധം വന്നേ. അവളെന്നെ നോക്കി ചിരിച്ചു.
''അപ്പൊ പോവാം..'' ഞാൻ ചോദിച്ചു.
''എങ്ങോട്ടു...'' എന്നും ചോദിച്ചു പിരികം പൊക്കി കളിക്കാ ബ്ലഡി വവ്വാൽ.
''നിൻറ്റെ കെട്ടിയോന്റെ അടുത്തേക്കടി..'' എന്നും പറഞ്ഞു അവളെ പൊക്കി എടുത്തു റൂമിലേക്ക് നടന്നു.
''ഷാദ് കളിക്കല്ലേ താഴെ ഇറക്ക്, ആരെങ്കിലും കണ്ടാൽ മാനം പോവും,പ്ലീസ്...'' ആമി.
''മിണ്ടാതിരിയെടീ...'' എന്നും പറഞ്ഞു അവളെയും കൊണ്ട് റൂമിലേക്ക് കേറി നേരെ പോയി ബെഡിലേക്കിട്ടു.
''ആഹാ പാലും പഴവുമൊക്കെ ഉണ്ടല്ലോ. ആദ്യത്തെ ഫസ്റ്റ് നയിറ്റിനു ഇതൊന്നും ഇല്ലായിരുന്നല്ലോ.. നമുക്ക് കളറാക്കിയേക്കാം..''ഞാൻ ആമിയെ നോക്കി പറഞ്ഞിട്ട് ഡോർ അടച്ചു.
നിങ്ങളും ഔട്ട് ഓക്കേ.. രാവിലെ കാണാം...
@@@@@@@@@@@@@@@@@@@@@@@
അങ്ങനെ റിസപ്ഷൻ കഴിഞ്ഞു റാഫിയുടെയും ശാഫിയുടെയും കല്യാണത്തിന് ശേഷമുള്ള ഫങ്ക്ഷന്സ് ഒക്കെ കഴിഞ്ഞു എന്തിനു നിശൂക്കന്റെ പാർട്ടിയും കഴിഞ്ഞു. ഒക്കെ കഴിഞ്ഞിട്ട് ആഴ്ച ഒന്നായി. ഞാൻ ഷാദിന്റെ വീട്ടുകാരുമായി നന്നായി അടുത്ത്. ഉമ്മയും ഉപ്പയും പൊളി ആണ്. ഷാദ് പറഞ്ഞ പോലെ ഒന്നും അല്ല ഉപ്പ ഭയങ്കര പാവം ആണ്. എന്നോടിതുവരെ ദേഷ്യപ്പെട്ടിട്ടില്ല. ഷാദിന് ഇടയ്ക്കു കിട്ടാറുണ്ട്.
ഇത്തയും ഇക്കയും ശിസുവും ആയി നല്ല കൂട്ടായി. ഷിസുവാണു ഇപ്പൊ എന്റെ ബെസ്റ്റ് ഫ്രണ്ട്. അവനു ഇപ്പൊ എന്തിനും ഏതിനും ഞാൻ വേണം. ഇത്ത പറയും എനിക്ക് സമാധാനം ആയി എന്ന്. ഫുൾ ടൈം എന്റെ പിന്നാലെ തൂങ്ങി നടക്കും. അതിഷ്ടപ്പെടാത്ത ഒരാളുണ്ട് ഇവിടെ, വേറാറ് നമ്മളെ ഡ്രാക്കുള. എന്റടുത്തു വന്നാൽ ഷിസു ഷാദിനെ ഓടിക്കും.
രണ്ടു ദിവസം ആയി ഷാദ് വല്ലാത്ത ടെൻഷനിൽ ആണെന്ന് തോന്നുന്നു. എന്തേലും ചോദിച്ചാലും ഒന്നുമില്ല എന്ന് പറയും. കുത്തി കുത്തി ചോദിച്ചാ ദേഷ്യപ്പെടും. എന്തോ കാര്യമായിട്ട് ഉണ്ട്. ചോദിച്ചിട്ടാണെങ്കിൽ പറയുന്നും ഇല്ല.
ഇടയ്ക്കു ചാരുവിനെ വിളിച്ചപ്പോ വേറൊരു ഗുഡ് ന്യൂസ് കൂടി കിട്ടി. നമ്മളെ പ്രിയക്കുട്ടിക്ക് വിശേഷം, അതും മൂന്നു മാസം. അവൾ അറിഞ്ഞില്ല. തൈറോയ്ഡിന്റെ പ്രശ്നം ഉള്ളോണ്ട് ചില മാസങ്ങളിൽ അവൾക്കു ആവാറില്ല. അതോണ്ട് അവൾ ശ്രദ്ധിച്ചും ഇല്ല.
വേറെ ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു താനും. ശർദി ഇല്ല തല കറക്കം ഇല്ല ഒന്നും ഇല്ല. ഒരു ദിവസം കമല ഡോക്ടർ പ്രിയയുടെ കണ്ണും മുഖവുമൊക്കെ കണ്ടപ്പോ ഗൈനക്കോളജിസ്റിനെ കാണാൻ പറഞ്ഞു.
അവള് അപ്പൊ തന്നെ പ്രവീണേട്ടനോട് പറഞ്ഞു. രണ്ടാളും പിറ്റേന്ന് തന്നെ പോയി കാണിച്ചു. അപ്പോഴാ ഡോക്ടർ പറഞ്ഞത് ആൾക്ക് മൂന്ന് മാസം ആയി എന്ന്. എല്ലാർക്കും അതൊരു ഷോക്കായിരുന്നു. ശരിക്കും പറഞ്ഞാൽ ചാരുവിനേക്കാൾ മുന്നേ പ്രിയ അമ്മയാവും.
അവളിപ്പോ നാട്ടിലേക്ക് പോവാനുള്ള ഓട്ടത്തിലാണ്. ജോലി റിസൈന് ചെയ്യാണ് പോലും. തൈറോയ്ഡ് ഒക്കെ ഉള്ളോണ്ട് കുറച്ചു കെയർ ചെയ്യണം, ബെഡ്റെസ്റ്റും പറഞ്ഞിട്ടുണ്ട്. പിന്നെ പ്രവീണേട്ടൻ അവിടെ നിക്കോ, ഏട്ടനും ലെറ്റർ കൊടുത്തു. അടുത്ത ആഴ്ച രണ്ടാളും നാട്ടിലേക്ക് വണ്ടി കേറും.
''നീ പെട്ടെന്ന് റെഡി ആയെ. നമുക്ക് ഒരു സ്ഥലം വരെ പോണം.'' ഷാദിന്റെ സംസാരം കേട്ടപ്പോൾ ആണ് ഞാൻ ആലോചനയിൽ നിന്നും തിരിച്ചു വന്നേ.
"എങ്ങോട്ടേക്കാ" ഞാൻ ചോദിച്ചു.
"അതൊക്കെ അവിടെ എത്തുമ്പോ കണ്ടാൽ മതി." ആള് കലിപ്പിൽ ആണ്. അതോണ്ട് കൂടുതൽ ചൊറിയാൻ നിന്നില്ല. അവൻ കേറി മാന്തും.
വേഗം റെഡി ആയി ഉപ്പാനോടും ഉമ്മനോടുമൊക്കെ പറഞ്ഞു ഇറങ്ങി. കാറിൽ കേറീട്ടു അര മണിക്കൂർ ആയി. ഇത് വരെ ഡ്രാക്കുള കമാന്നൊരു അക്ഷരം മിണ്ടീട്ടില്ല. എന്തേലും അങ്ങോട്ട് ചോദിക്കാ വച്ചാൽ മുഖം കാണുമ്പോ തോന്നുന്നില്ല. ഞാൻ മെല്ലെ സീറ്റിലേക്ക് ചാരി ഇരുന്നു, അറിയാതെ കണ്ണടഞ്ഞു പോയി.
പിന്നെ ഷാദ് തട്ടി വിളിച്ചപ്പോളാ എണീച്ചെ. കണ്ണ് തിരുമ്മി മുന്നിലെ സ്ഥലം കണ്ടതും ഞാൻ ഷാദിനെ നോക്കി.
"ഇറങ്ങു.." ഷാദ്
ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി. എന്തോ ഒരു വിറയൽ പോലെ. ഒരുപാട് ഓർമകളും മുഖങ്ങളും മാറി മാറി മനസ്സിലേക്ക് വന്നു.
എന്റെ ജീവിതം തന്നെ ഒരു ചോദ്യ ചിഹ്നം ആക്കി മാറ്റിയ സ്ഥലം... ഞാൻ ആ ബോർഡ് വായിച്ചു...''സിറ്റി ഹോസ്പിറ്റൽ..''
മുന്നോട്ടു നടക്കുംതോറും ഒരു ക്രൂരനായ ഭർത്താവിന്റെയും അയാളുടെ ചവിട്ടു കൊണ്ട് നിലത്തേക്ക് വീണിടത്തു നിന്നും ചോര ഒലിച്ചു ഇറങ്ങിയ കാലുകളുമായി നടന്ന ഒരു പെണ്ണിന്റെ മുഖവും ഒന്നുമറിയാതെ നിഷ്ക്കളങ്കമായി ഉറങ്ങുന്ന ഒരു കുഞ്ഞിന്റെ മുഖവും മനസ്സിലേക്ക് ഓടി വന്നു...
@@@@@@@@@@@@@@@@@@@@@@@
''ഷാദ് നമ്മളെന്താ ഇവിടെ...'' ഹോസ്പിറ്റലിന്റെ അകത്തേക്ക് നടക്കുമ്പോ ആമി ചോദിച്ചു.
''അത് പറയാം.. അതിനു മുന്നേ നീ ചോദിച്ചില്ലേ കുറച്ചു ദിവസമായി ഞാൻ എന്ത് ടെൻഷനിൽ ആണെന്ന്.''. ഞാൻ
''നിൻറ്റെ മോനെ അല്ല നമ്മളെ മോനെ തിരിച്ചു കിട്ടാനുള്ള വഴികൾ നോക്കുകയായിരുന്നു. അവന്റെ ഉപ്പ ആരാണെന്നു അറിയാനുള്ള ശ്രമം ആയിരുന്നു. ഇവിടേക്കാണ് നിന്നെ ഷെസിൻ അന്ന് കൊണ്ട് വന്നത് എന്ന് പറഞ്ഞിരുന്നല്ലോ. ഇവിടെയാണ് സിയാനന്റെ കസിൻ വർക്ക് ചെയ്യുന്നത്, ഞാൻ അവനെ കാണാൻ വന്നിരുന്നു. സിയാന അവനെ വിളിച്ചു പറഞ്ഞിരുന്നു. കാര്യങ്ങൾ പറഞ്ഞപ്പോ അവൻ ഹെല്പ് ചെയ്യാമെന്ന് പറഞ്ഞു.
ഹോസ്പിറ്റൽ എത്തിക്സിന് നിരക്കാത്ത കാര്യം ആണ് എങ്കിലും അവനെന്നെ സഹായിക്കാമെന്ന് ഏറ്റു. എന്നോട് ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തം ആണ് ഈ ഉപകാരം എന്ന് ആ കണ്ണുകളിൽ ഉണ്ടായിരുന്നു. നിന്നെ ട്രീറ്റ് ചെയ്ത ഡോക്ടറെ ആദ്യം കണ്ടു പിടിച്ചു. ആരാണെന്നു കേട്ടാൽ നീ ഒന്ന് ഷോക്കാവും..'' ഞാൻ പറഞ്ഞു.
''ആരാ ഷാദ്..'' ആമി. അവളുടെ ശബ്ദം നന്നായി വിറക്കുന്നുണ്ടായിരുന്നു.
''സച്ചുവിന്റെ ആന്റി. അവരാണ് ആദ്യം നിന്നെ ട്രീറ്റ് ചെയ്തത്, പ്രെഗ്നന്റ് ആവുന്നതിനു മുന്നേ. അന്ന് നിനക്ക് ബോധം ഇല്ലാത്തപ്പോൾ അല്ലെ അവര് നിന്നെ കണ്ടത്. അതാ അന്ന് നിനക്ക് അവരെ ഓർമ്മ ഇല്ലാതിരുന്നേ. പിന്നെ അന്ന് കൂടെ ഷെസിൻ അല്ലെ ഉണ്ടായിരുന്നത്, എന്നെ കണ്ടപ്പോ കൺഫ്യൂഷൻ ആയി.'' ഞാൻ പറഞ്ഞ കേട്ടു അവളാകെ ഷോക്കായി.
''നിന്നെ ട്രീറ്റ് ചെയ്തതിന് കുറച്ചു ദിവസം കഴിഞ്ഞാണ് അവരെ മോൾക്ക് ആക്സിഡന്റ് ആയതു. അതോടെ അവരെ മാനസിക നില തെറ്റി. പിന്നെ ഷെസിൻ പുതിയ വന്ന ഡോക്ടറെ കണ്ടു.'' ഞാൻ പറഞ്ഞു.
''അപ്പൊ അവർക്ക് ഷെസിൻ പണം കൊടുത്തിരുന്നോ..'' ആമി.
''ഹ്മ്മ് അവര് മുന്നേയും പൈസക്ക് വേണ്ടി ചില അബോർഷൻസ് ഒക്കെ ചെയ്തിട്ടുണ്ട്. അതിന്റെ ഒക്കെ ശാപം കാരണം ആണ് മോള് മരിച്ചതെന്നാ അവര് പറയുന്നേ. അതോണ്ടാ മനസ്സിന്റെ നില തെറ്റിയത്. കുറച്ചു ട്രീറ്റമെന്റൊക്കെ കഴിഞ്ഞിട്ടാ നമ്മളന്നു കണ്ട പോലെ ആയതു. അവരോടു സച്ചു സംസാരിച്ചിരുന്നു. പക്ഷെ അവർക്കു കാര്യമായി ഒന്നും ഓർമ്മ ഇല്ല. അതോണ്ട്
ആണ് സിയാനന്റെ കസിൻ ജാബിയെ ഞാൻ കാണാമെന്നു വച്ചതു. അവൻ എനിക്ക് ഇവിടുത്തെ ഡീറ്റെയിൽസ് തപ്പിയെടുത്തു തന്നു.'' ഞാൻ പറഞ്ഞു.
''അപ്പൊ ഷാദ് അറിഞ്ഞോ അതാരാണെന്ന്, എന്റെ ആദി മോന്റെ ഉപ്പ ആരാണെന്ന്.'' ആമി അത് ചോദിക്കുമ്പോ അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു. ഞാൻ അവളെ ചേർത്ത് പിടിച്ചു. ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത കാര്യം ആണ് ഏതോ ഒരുത്തൻറെ കുഞ്ഞിനെ വയറ്റിലിട്ടു നടക്കുക എന്നത്.
''രണ്ടു ദിവസം അതിന്റെ പിന്നാലെ ആയിരുന്നു. ഇന്ന് രാവിലെ ആണ് എനിക്ക് ഡീറ്റെയിൽസ് കിട്ടിയത്. നീ തന്നെ വായിച്ചു നോക്ക്.'' എന്ന് പറഞ്ഞു പോക്കറ്റിൽ ഉണ്ടായിരുന്ന പേപ്പർ ഞാൻ അവൾക്കു കൊടുത്തു.
അത് തുറന്നു നോക്കുമ്പോ അവളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. വിറയ്ക്കുന്ന കൈകളോടെ അവൾ അത് വായിച്ചു. വായിച്ചു കഴിഞ്ഞതും പൊട്ടിക്കരഞ്ഞു കൊണ്ട് അവളെന്റെ നെഞ്ചിലേക്ക് വീണു.
'' സത്യമാണോ ഷാദ് ഇത്... എന്നെ പറ്റിക്കുക അല്ലല്ലോ...'' ആമി.
''സത്യം ആണ് ആമീ...'' ഞാൻ പറഞ്ഞു.
''എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല ഷാദ്, ആദി എന്റെയും ഷാദിന്റെയും മോനാണെന്നു...'' ആമി.
''വിശ്വസിക്കണം, അതാണ് സത്യം.. അവൻ നമ്മളെ മോൻ ആണ്. ഞാൻ ഈ ഹോസ്പിറ്റലിൽ ആയിരുന്നല്ലോ ജാബിയെ കണ്ടത്. അങ്ങനെ ആവണം അവർക്കു എന്റെ സാമ്പിൾ കിട്ടിയത്. ഇപ്പൊ മനസ്സിലായില്ലേ കറങ്ങി തിരിഞ്ഞു നീ എന്റെ ഭാര്യ ആയതിന്റെ പൊരുൾ. പടച്ചോൻ തന്നെ കൂട്ടിച്ചേർത്തതാ നമ്മളെ...'' ഞാൻ പറഞ്ഞു.
അവള് അപ്പോഴും കരയുകയാണ്. ഞാനും തടഞ്ഞില്ല.
@@@@@@@@@@@@@@@@@@@@@@@
എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഷാദ് ആണ് എന്റെ മോന്റെ ഉപ്പ, ഇനി അവൻ ഞങ്ങളെ കൂടെ ജീവിക്കും.
''അല്ല ഷാദ് ഇത് വീട്ടിൽ വെച്ചു പറഞ്ഞാൽ പോരായിരുന്നോ.. ഇങ്ങോട്ടെന്തിനാ വന്നേ...'' ഞാൻ ചോദിച്ചു.
''നിന്നോട് ഈ കാര്യം പറയാൻ പറ്റിയ സ്ഥലം ഇതാണെന്നു എനിക്ക് തോന്നി. പിന്നെ നമ്മക്ക് വേണ്ടപ്പെട്ട ഒരാൾ ഇവിടെ ഉണ്ട്.'' ഷാദ്.
''അതാരാ...'' ഞാൻ ചോദിച്ചു.
''വാ കാണിച്ചു തരാം..'' എന്നും പറഞ്ഞു ഷാദ് എന്റെ കൈ പിടിച്ചു നടന്നു.
ഒരു റൂമിനു മുന്നിൽ എത്തിയപ്പോ ഷാദ് നിന്നു, പതിയെ ഡോറിൽ തട്ടി.
ഡോർ തുറന്ന ആളെ കണ്ടു ഞാൻ ഷോക്കായി. സിനാന ഇത്ത... രാവിലെ ഇക്കാന്റെ കൂടെ എങ്ങോട്ടോ പോവുന്ന കണ്ടിരുന്നു. ഇവിടെ എന്താണാവോ..
''വാ ആമീ, വാ ഷെസൂ...'' ഞങ്ങൾ അകത്തേക്ക് കേറി.
റൂമിന്റെ ഉള്ളിലുള്ളവരെ കണ്ടു ഞാൻ ഷോക്കായി ഷാദും. അത് അവന്റെ മുഖത്തുണ്ട്. വേറാരും അല്ല സിയാനയും നജൂക്കയും. ഞങ്ങളെ കണ്ടതും അവര് ഞങ്ങളെ അടുത്തേക്ക് വന്നു വിശേഷങ്ങൾ ചോദിച്ചു.
''ടാ നിങ്ങളെപ്പോ എത്തി..'' ഷാദ്.
''ഞങ്ങൾ ഇന്ന് രാവിലെ. ഉപ്പാക്ക് അസുഗം കൂടുതലാണെന്നു പറഞ്ഞത് കൊണ്ട് വന്നതാ.'' നജൂക്ക പറഞ്ഞു. അപ്പോഴാണ് ഞൻ അവിടെയുള്ള കട്ടിലിലുള്ള ആളെ കണ്ടത്. ആളെന്നു പറയാൻ ഒന്നുമില്ല. മെലിഞ്ഞു ഉണങ്ങി ഒരു അസ്ഥികൂടം പോലെ ഉണ്ട്. കാണുമ്പോ തന്നെ സങ്കടം തോന്നും.
''ഹ്മ്മ് ഇത്ത പറഞ്ഞിരുന്നു, അതാ ഇങ്ങോട്ടു വന്നത്..'' ഷാദ്.
''നിനക്കിപ്പഴും ഉപ്പാനോട് ദേഷ്യമാണോ മോനെ..'' ബാത്റൂമിൽ നിന്നും വന്ന ഒരു ഉമ്മ ചോദിച്ചു. അത് ഇത്താന്റെ ഉമ്മയാണെന്നു മുഖം കണ്ടാൽ തന്നെ അറിയാം.. ഉപ്പാക്ക് സുഖമില്ലാത്ത കാരണം ഉമ്മ ഞങ്ങളെ റിസപ്ഷന് വന്നിരുന്നില്ല.
''അതെന്താ ഉമ്മാ അങ്ങനെ പറഞ്ഞെ.. എനിക്കൊരു ദേഷ്യവും ഇല്ല.'' എന്നും പറഞ്ഞു ഷാദ് ഇത്താന്റെ ഉപ്പാന്റെ അടുത്തേക്ക് പോയി. അവിടെ കട്ടിലിന്റെ സൈഡിൽ ഇരുന്നു. ഞാൻ ഷാദിന്റെ പിന്നിൽ നിന്നു.
''ഉപ്പാ നോക്കിയേ ആരാ വന്നതെന്ന്... ദേ ഷെസൂ വന്നിരിക്കുന്നു...'' ഇത്ത ഉപ്പാന്റെ അടുത്ത് വന്നു പറഞ്ഞു.
ആ ഉപ്പ മെല്ലെ കണ്ണ് തുറന്നു ഞങ്ങളെ നോക്കി. ഷാദിനെ കണ്ടപ്പോ ആ കണ്ണ് നിറയാൻ തുടങ്ങി. ആ മുഖത്ത് ഉണ്ടായിരുന്നു ചെയ്തു പോയതിനൊക്കെ ഉള്ള കുറ്റബോധം.
''അയ്യേ എന്താ ഉപ്പാ, ഒന്നുമില്ല.. എനിക്കൊരു ദേഷ്യവും ഇല്ല. പെട്ടെന്ന് സുഗാവും..'' ഷാദ് ആ ഉപ്പാന്റെ കൈ പിടിച്ചിട്ടു പറഞ്ഞു.
''മ്മാ...മാ...പ്പ്..'' ആ ഉപ്പാ കഷ്ട്ടപെട്ടു പറഞ്ഞു.
''അയ്യോ അങ്ങനെ ഒന്നും പറയല്ലേ.. ഞാൻ പറഞ്ഞില്ലേ എനിക്ക് നിങ്ങളോടു ഒരു ദേഷ്യവും ഇല്ല. അസുഖമൊക്കെ മാറിയിട്ട് ഞങ്ങളെ വീട്ടിലേക്കു വരണം. പിന്നെ ഇത് എന്റെ ഭാര്യ ആണ് ആമി..'' ഷാദ് എന്നെ കാണിച്ചിട്ട് പറഞ്ഞു.
ആ ഉപ്പാ എന്നെ നോക്കി ചലനമുള്ള ഒരു കൈ ഉയർത്തി അടുത്തേക്ക് വിളിച്ചു. ഞാൻ അവിടെ കട്ടിലിൽ ഇരുന്നപ്പോ ആ ഉപ്പ ഒന്ന് പുഞ്ചിരിച്ചിട്ടു എന്റെ തലയിൽ കൈ വെച്ചു, അനുഗ്രഹിക്കാൻ എന്ന പോലെ.
''ആഹ് ഇപ്പൊ ആള് ഉഷാറായല്ലോ..'' നജൂക്ക.
''അതെ അല്ലെങ്കിൽ കയ്യും കാലും ഒന്ന് അനക്കാൻ പറഞ്ഞാൽ കേക്കില്ല.'' സിയാനന്റെ ഉമ്മ പറഞ്ഞു.
''നിനക്ക് ഇവളോട് ഇപ്പൊ ദേഷ്യം ഒന്നും ഇല്ലല്ലോ അല്ലെ...'' ഇത്ത ചോദിച്ചു.
''ഒരിക്കലും ഇല്ല, ഇവളിപ്പോ എന്റെ നല്ല ഫ്രണ്ട് അല്ലെ... അല്ലെ സന.'' ഷാദ്.
''അതെ ഇത്താ, ആമി എല്ലാം ശരിയാക്കി.'' സിയാന.
''അല്ല നിങ്ങളെപ്പോളാ തിരിച്ചു പോണത്.. പ്രവീൺ വിളിച്ചിരുന്നു നാട്ടിലേക്ക് പോവാണെന്നു പറഞ്.'' നജൂക്ക പറഞ്ഞു.
''ഞങ്ങളൊന്നും തീരുമാനിച്ചില്ല, ലീവുണ്ട്..'' ഷാദ്.
''ചാരുവും പ്രിയയും ഒരുമിച്ചു ഗോൾ അടിച്ചല്ലോ, എന്താ മോളെ നമുക്കും ഒന്ന് വേണ്ടേ...'' സിയ കണ്ണിറുക്കി കൊണ്ട് എന്നോട് ചോദിച്ചു. അലവലാതി ഉപ്പയും ഉമ്മയും ഉള്ളതൊന്നും ബോധം ഇല്ല. ഞാൻ അവളെ നോക്കിപ്പേടിപ്പിച്ചു.
''നീ എന്തിനാ അവളെ പേടിപ്പിക്കുന്നെ. അവള് കാര്യം ചോദിച്ചതല്ലേ...'' ഷാദ് നജൂക്കാന്റെ പിന്നിൽ നിന്നിട്ടു പറഞ്ഞു. ഇല്ലെങ്കിൽ ആ വയറിൽ ഞാനൊരു കൊലവെറി നടത്തിയേനെ..
''നീ അവനെ നോക്കിപ്പേടിപ്പിക്കണ്ട എനിക്കും പെട്ടെന്ന് മാമനാവണം..'' നജൂക്ക പറഞ്ഞു. പടച്ചോനെ ഇന്ന് എല്ലാരും കൂടി എന്റെ നെഞ്ചത്തോട്ടാണല്ലോ...
''നജൂക്കാ...'' ഞാൻ ദേഷ്യത്തോടെ വിളിച്ചു. അപ്പൊ തന്നെ ഇക്ക വയറ്റിൽ കൈ വെച്ചു എന്നിട്ടു കൈ കൂപ്പി കാണിച്ചു. അത് കണ്ടു എല്ലാരും പൊട്ടിച്ചിരിച്ചു.
അവിടുന്ന് നേരെ വീട്ടിലേക്കു പോയി. ഒരുപാട് സന്തോഷം തോന്നി, എന്റെ മോൻ ഇനി എന്റെ കൂടെ ഉണ്ടാവും. എനിക്കതു മതി..
വീട്ടിൽ എത്തിയപ്പോ ഉപ്പ ഷെഫുക്കാനേ ഇട്ടു കുടയുന്നുണ്ട്. എന്തോ ബിസിനെസ്സ് പ്രശ്നം ആണ്. ആള് ജോളി ടൈപ്പൊക്കെ ആണെങ്കിലും ഷാദ് പറഞ്ഞപോലെ ദേഷ്യം വന്നാൽ പിന്നെ കണ്ണ് കാണില്ല. മുന്നിൽ ഉള്ള എല്ലാർക്കും കിട്ടും. വെറുതെ അടി വാങ്ങേണ്ട എന്ന് കരുതി മെല്ലെ അകത്തേക്ക് സ്കൂട്ടായി. ഓരോന്നാലോചിച്ചു വെള്ളം കുടിക്കാൻ ഗ്ലാസ് എടുത്തതും എന്തോ അത് സ്ലിപ്പായി താഴെ വീണു.
ഗ്ലാസ് പൊട്ടുന്ന ഒച്ച കേട്ടതും പുറത്തു നിന്ന് ഉപ്പാന്റെ ഗർജനം വന്നു. ''എന്താ അവിടെ, മനുഷ്യന് സ്വസ്ഥത തരില്ലേ.''
അത് കേട്ടതും മൊത്തത്തിൽ ഒരു വിറയൽ ആയിരുന്നു. കുറെ നാളായി ഉള്ളിൽ പൂട്ടിയിട്ട ഓർമ്മകളുടെ പുസ്തകം വീണ്ടും തുറന്നു. കയ്യിൽ നിന്നും അറിയാതെ ഒരു കുഞ്ഞു കപ്പ് പൊട്ടിയതിനു ആദ്യം ഉമ്മാന്റെ വക മുഖത്തൊരു അടി. പിന്നെ ഷെസിന്റെ വക കൈ കൊണ്ട് ഓരോ ഗ്ലാസ് പീസും പെറുക്കി എടുപ്പിക്കൽ. ഒടുക്കം പൊട്ടും പൊടിയും എങ്ങനെ എടുക്കും എന്ന് ചോദിച്ചപ്പോ കൈ നിലത്തു ആ പൊടിയിലേക്കു അമർത്തി. ദേ ഇങ്ങനെ എടുക്കണം എന്ന് പറഞ്ഞു കയ്യിൽ പറ്റിയ കുഞ്ഞു ഗ്ലാസ് പീസുകൾ തട്ടി വെസ്റ്റിലേക്കു ആക്കി.
തറയിലെ ഓരോ പൊടിയും തീരുന്നതു വരെ എന്റെ കൈ തറയിലമർന്നു കൊണ്ടിരുന്നു.. ഒടുക്കം നിറയെ ചോര പൊടിയുന്ന ആ കൈ കൊണ്ട് തന്നെ ചൂല് കൊണ്ട് അടിച്ചു വാരിക്കുകയും തുടപ്പിക്കുകയും ചെയ്തു. കപ്പ് പൊട്ടിച്ച കാരണം രാത്രി ഭക്ഷണവും കഴിക്കേണ്ട പറഞ്ഞു. എല്ലാരും കിടന്നതിനു ശേഷം ഒറ്റയ്ക്ക് കയ്യിൽ പറ്റിയ ഗ്ളാസ് പൊടികൾ അടർത്തി മാറ്റാനാവാതെ ഇരുന്നപ്പോ ഫെബിത്ത ആരും കാണാതെ അതൊക്കെ വൃത്തിയാക്കി മരുന്ന് വെച്ച് തന്നു.
''എന്താ അവിടെ'' എന്ന ഉപ്പാന്റെ ശബ്ദം കേട്ടാണ് ഓർമ്മയിൽ നിന്നും പുറത്തു വന്നത്. കൂടെ ഷെഫുക്കയും ഷാദും ഉണ്ട്. ജാസിയും ഷഹിയും അവളെ ഡോക്ടറെ കാണാൻ പോയി. ശബ്ദം കേട്ട് ഉമ്മയും എത്തി. എന്തൊക്കെ സ്നേഹമുണ്ടെന്നു പറഞ്ഞാലും തെറ്റ് കണ്ടാൽ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലല്ലോ.. ഇത്രയും ദിവസത്തിന്റിടക്കു ഒരു തെറ്റും വരാൻ ഞാൻ ഇടം കൊടുത്തിട്ടില്ല.
''അ...അ.. അതുപ്പാ.. അറി... യാതെ... ക..കയ്യിൽ നിന്നും സ്ലി..പ്പായി...'' ഞാൻ വേഗം പറയാൻ നോക്കിയെങ്കിലും ഉപ്പാന്റെ ദേഷ്യം പിടിച്ച മുഖം കണ്ടതും വാക്കുകൾ മുറിഞ്ഞു പോയി.
ഉമ്മാനെ നോക്കിയപ്പോ അവിടെയും വലിഞ്ഞു മുറുകിയ ഭാവം.. അത് കണ്ടതും വേഗം നിലത്തിരുന്നു ഗ്ലാസ് പീസ് എടുക്കാൻ തുടങ്ങി.
''നീ എന്താ ഈ കാണിക്കുന്നേ...'' എന്നുള്ള ഉപ്പാന്റെ ചോദ്യം കേട്ടതും കയ്യിലുണ്ടായിരുന്ന പീസുകൾ നിലത്തേക്ക് തന്നെ പോയി, കൂട്ടത്തിൽ ഒരു പീസ് കൊണ്ട് മുറിവായി ചോര വരാൻ തുടങ്ങി.
''അള്ളാഹ്... നിങ്ങക്കൊന്നു മെല്ലെ ചോദിച്ചൂടേ, മോളെ കൈ മുറിഞ്ഞു... റബ്ബേ... നല്ലോണം ചോര വരുന്നുണ്ടല്ലോ...'' ഉമ്മ എന്റെ അടുത്തേക്ക് വരാൻ നിന്നതും ഉപ്പ തടഞ്ഞു.
''നീ എങ്ങോട്ടേക്കാ സൈനൂ.. അവിടെ നിക്ക്.'' എന്ന് പറഞ്ഞു ഉപ്പ മുന്നോട്ടു വന്നു. ഞാൻ ഒരാശ്രയത്തിനായി ഷാദിനെ നോക്കിയപ്പോ രണ്ടു കയ്യും കെട്ടി എന്നെ നോക്കി നിക്കാ... ഷെഫുക്കായും അതെ ഭാവം തന്നെ.
എന്തോ പേടി കാരണം വിറക്കുന്നുണ്ടായിരുന്നു. ഉപ്പ എന്റെ നേരെ കൈ നീട്ടിയതും ഞാൻ കണ്ണുമടച്ചു നിന്നു.
ആരോ തോളിൽ പിടിച്ചു ഈ ചെരുപ്പ് ഇട്ടു ഇങ്ങോട്ടു മാറി നിക്ക് എന്ന് പറഞ്ഞപ്പോളാ കണ്ണ് തുറന്നു നോക്കിയത്.
''എന്താ മോളെ ശ്രദ്ധിക്കണ്ടേ, കണ്ടില്ലേ കൈ മുറിഞ്ഞു ചോര വരുന്നത്... വേഗം ഇത് കാലിൽ ഇട് എന്നിട്ടു മാറി നിക്ക്. കാലിലും കൂടി കൊള്ളേണ്ട.'' എന്നും പറഞ്ഞു ഉപ്പ കാലിൽ നിന്നും ചെരുപ്പ് ഊരി എന്റെ കാലിനടുത്തേക്കു വച്ചു. ഞാൻ അത്ഭുതത്തോടെ ഉപ്പാനെ നോക്കി.
''വാ നടക്ക്'' എന്നും പറഞ്ഞു എന്റെ ഷോള്ഡറില് പിടിച്ചു എന്നെ അവിടുള്ള കസേരയിൽ ഇരുത്തി.
''മോളെ നല്ല വേദനയുണ്ടോ...'' എന്നും ചോദിച്ചു ഉമ്മ എന്റെ നേരെ വന്നു.
''നിന്നോടല്ലേ സൈനൂ ഇങ്ങോട്ടു വരണ്ടാ പറഞ്ഞത്. കാലിൽ ചെരുപ്പിടാണ്ട് എവിടുത്തേക്കാ ഈ കുതിരനെ പോലെ ഓടുന്നെ... പോയി ചെരുപ്പിട്ടു വാടീ...'' അത് കേട്ടതും ഞാൻ ചിരിച്ചു പോയി. അപ്പൊ കാലിൽ ചെരുപ്പിടാത്തതു കൊണ്ടാണ് ഉമ്മാനോട് വരണ്ടാ പറഞ്ഞത്.
അപ്പോഴേക്കും ഷാദ് എനിക്ക് വെള്ളം എടുത്തു കൊണ്ട് വന്നിരുന്നു. അത് വായ്ക്ക് വച്ച് തരുമ്പോളും ഷാദിന്റെ മുഖത്തെ ദേഷ്യം എനിക്ക് കാണാമായിരുന്നു. അപ്പോളേക്കും ഷെഫുക്ക ഫസ്റ്റ് എയ്ഡ് ബോക്സ് കൊണ്ട് വന്നിരുന്നു.
ഷാദ് എന്റെ മുറിവ് ക്ലീൻ ചെയ്തു ഡ്രസ്സ് ചെയ്തു തന്നു.
''എന്താ മോളെ കുറച്ചു ശ്രധിച്ചൂടെ...'' ഉമ്മ വീട്ടിൽ ജോലിക്കു വരുന്ന സതി ചേച്ചീടെ കൂടെ ഞങ്ങളുടെ അടുത്തേക്ക് വന്നു.
''അതുമ്മാ... ഗ്ളാസ്... ഞാൻ.. അറിയാതെ പൊട്ടിയതാ... സോറി..'' ഞാൻ പറഞ്ഞു.
''ഒരു ഗ്ലാസ്സല്ലേ... അതിനു മോളെന്തിനാ ഇങ്ങനെ പേടിക്കുന്നെ... മോളേക്കാൾ വലുതാണോ ഗ്ലാസ്സ്. ഇപ്പൊ കണ്ടില്ലേ ശ്രദ്ധിക്കാതെ നിന്നിട്ടു ചോര വന്നു.'' ഉപ്പ പറഞ്ഞത് കേട്ടതും ഞാൻ ഒന്ന് റിലാക്സ് ആയി. ആ മുഖത്ത് ഇപ്പൊ സങ്കടമാണ് കാണാനുള്ളത്.
''നിങ്ങള് തന്നെയാ കാരണം.. എന്തിനാ ഒച്ച എടുത്തേ അതല്ലേ അവള് പേടിച്ചത്...'' ഉമ്മ ഉപ്പാനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.
''അത് ദേ ഈ പൊട്ടൻ കാരണമാ.. ഇന്ന് രാവിലെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു, ഇവനതു മറന്നു, അയാളെന്നെ വിളിച്ചു ചൂടായി. ഒരു മണിക്കൂർ ഇവനെ കാത്തിരുന്നു എന്ന്. ആ ചൂടിൽ ആയിരുന്നു.'' ഉപ്പ ഷെഫുക്കാനേ നോക്കി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു. എന്നിട്ടു ഉമ്മാനെ നോക്കി പല്ലിളിച്ചു കാണിച്ചു. എനിക്ക് ചിരി വന്നു.
''അത് പിന്നെ നാനിയുടെ ഉപ്പ ഹോസ്പിറ്റലിൽ ആയോണ്ടാല്ലേ, ഞാൻ മീറ്റിംഗിന്റെ കാര്യം മറന്നു. പോയി. എല്ലാം കൂടി ചെയ്യാൻ ഞാൻ തന്നെ വേണ്ടേ...'' ഷെഫുക്ക ഷാദിനെ നോക്കിക്കൊണ്ടു പറഞ്ഞു. ഷാദ് അപ്പൊ തന്നെ മോളിലെ ലയിറ്റിന്റെ ഭംഗി നോക്കാൻ തുടങ്ങി..
''ആ അതൊക്കെ പോട്ടെ ഇപ്പൊ മോള് പോയി റെസ്റ്റെടുക്ക്.'' ഉമ്മ.
''അയ്യോ വേണ്ട ഉമ്മ ഞാൻ ഇവിടെ ഒക്കെ ഒന്ന് ക്ലീൻ ചെയ്യട്ടെ...'' ഞാൻ പറഞ്ഞു.
''എന്തിനു അതിനല്ലേ ഇവിടെ ശമ്പളം കൊടുത്തു ആളെ വച്ചിരിക്കുന്നത്.. ഭക്ഷണം ഉണ്ടാക്കുന്നത് ഒഴിച്ച് മറ്റെന്തെലും ജോലി ചെയ്യുന്നത് കണ്ടാ....ആ അപ്പൊ ബാക്കി പറയാം..'' ഉപ്പ എന്നെ നോക്കി കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞു. എനിക്കതു കണ്ടു ചിരി വന്നു.
''അതെ പക്ഷെ ഇനി കൈ ഉണങ്ങുന്നതു വരെ നിന്നെ കിച്ചണിൽ കണ്ടാൽ അപ്പൊ ബാക്കി ഞാനും പറയാം..'' ഉമ്മ.
''എന്താ ഇവിടെ ബളഹം...'' നോക്കിയപ്പോ ജാസി കൂടെ ഷഹിയും സിനാന ഇത്തയും. ഇത്താനെ കണ്ടതും ഇതുവരെ ഫ്യുസടിച്ച മുഖവുമായി നിന്ന ഇക്കാന്റെ മുഖം ടൂബ്ലായിട്ടു പോലെ കത്തി.
"നാനി നീ എന്താ ഇവരെ കൂടെ..." ഷെഫുക്ക ഇത്താനോട് ചോദിച്ചു.
"ഞങ്ങൾ ഇവളെ ഡോക്ടറെ കാണാൻ പോയപ്പോ ഉപ്പാനെ കാണാൻ കേറി. അപ്പൊ ഇത്ത ഞങ്ങളെ കൂടെ ഇങ്ങു പൊന്നു." ജാസി പറഞ്ഞു. ഇക്ക അപ്പോളും ഇത്താനെ നോക്കി നിക്കാണ്.
''ഹ്മ്മ് ഇപ്പോഴും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെ.'' ഷാദ് ഷെഫുക്കാനേ നോക്കി പറഞ്ഞു.
''അതെ വെള്ളപ്പൊക്കം ഉണ്ടാവാതിരുന്നാ മതിയാരുന്നു.'' ജാസി.
''അതെന്താ ഇക്കാ..'' ഷഹി.
''ചിലരുടെ നോട്ടം തന്നെ, അമ്മാതിരി വെള്ളം ഇറക്കൽ അല്ലെ... ഓവർഫ്ലോ ആയാലോ...'' ജാസി പറഞ്ഞതും എല്ലാരും ചിരിച്ചു. ഇത്ത ഷെഫുക്കാനേ നോക്കി കണ്ണുരുട്ടി. അത് കണ്ടു എനിക്ക് ചിരി വന്നു. അപ്പൊ ഇത്ത എന്നെ നോക്കി നീയും തുടങ്ങിയോ എന്ന ഭാവത്തിൽ ആക്ഷൻ കാണിച്ചു.
''അയ്യോ ഇതെന്തു പറ്റി ആമീ കയ്യിൽ..'' ഇത്ത വേവലാതിയോടെ ചോദിച്ചു. അപ്പോഴാണ് ബാക്കി രണ്ടു പേരും അത് ശ്രദ്ധിച്ചേ.
''ഒന്നുമില്ല ഇത്ത ഗ്ലാസ് പൊട്ടിയപ്പോ ചെറുതായി മുറിഞ്ഞു.'' ഞാൻ പറഞ്ഞു.
''ശ്രദ്ധിച്ചു കൂടെ ആമീ...'' ഇത്ത.
''അതെങ്ങനെ ഇവിടെ മൊത്തം കോഴികളെ കൊണ്ട് നിറഞ്ഞിരിക്കുവല്ലേ... ആർക്കറിയാം ഗ്ലാസ് പൊട്ടിയത് എങ്ങനെ എന്ന്.'' ജാസി ഷാദിനെ ഇടം കണ്ണിട്ടു നോക്കീട്ടു പറഞ്ഞു.
''നീയെന്താ ഉദ്ദേശിച്ചേ..'' ഷെഫുക്കാ.
''അല്ല വല്ല പൂവൻകോഴിയും കൊത്താൻ നോക്കിയപ്പോ പെട്ടെന്ന് പേടിച്ചു ഗ്ലാസ് വീണതാണെങ്കിലോ...'' അത് കേട്ടപ്പോ എല്ലാരും ഷാദിനെ ഒരു നോട്ടം..
''ടാ തെണ്ടീ... ഞാൻ ഉപ്പാന്റേം ഇക്കാന്റേം കൂടെ പുറത്തായിരുന്നു, അവൾ അകത്തും...'' ഷാദ് ജാസിയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.
''അതിനു ഞാൻ നിന്നെ പറഞ്ഞോ, ഞാൻ ഇവിടെ വളർത്തുന്ന കോഴിയെ പറ്റിയാണ് പറഞ്ഞത്. സ്വയം ഒരു ധാരണ ഒക്കെ ഉള്ളത് നല്ലതാ...'' ജാസി ചിരിച്ചോണ്ട് പറഞ്ഞതും എല്ലാരും ചിരിക്കാൻ തുടങ്ങി. ഞാൻ ഷാദിനെ നോക്കിയപ്പോ അവനെന്നെ നോക്കി കണ്ണുരുട്ടാണ്.
''എന്താ കോഴി അല്ല ഷാദ് നീ അവളെ നോക്കി കണ്ണുരുട്ടുന്നെ...'' ജാസി.
''നീ തീർന്നെടാ തീർന്നു. ഷഹി നിന്റെ കുട്ടിക്ക് ഞാൻ നല്ല അടിപൊളി സൂപ്പർ ഉപ്പാനെ കൊണ്ട് തരാം.. ഇതിനെ അങ്ങ് മറന്നേക്കൂ...'' എന്നും പറഞ്ഞു ഷാദ് ജാസിയുടെ പിന്നാലെ ഓടി. പക്ഷെ അധിക ദൂരം ഒന്നും പോയില്ല. രണ്ടും ഓടിയ അതെ സ്പീഡിൽ തിരിച്ചു വന്നു. കാരണം രണ്ടാളുടേം ചെവി ഉപ്പാന്റെ കയ്യിൽ ആയിരുന്നു.
''ആഹ് മതി കളിച്ചതു. ഷെസൂ.. മോനെ നീ മോളെ റൂമിലേക്ക് കൊണ്ട് പോ...'' ഉമ്മ.
യാ റബീ. അത് വേണോ ഉമ്മാ, ആ കൊരങ്ങൻ കൈ മുറിഞ്ഞതൊന്നും നോക്കില്ല ഞാൻ കളിയാക്കി ചിരിച്ചതിനുള്ളത് ഇപ്പൊ കിട്ടും. ഞാനപ്പോ തന്നെ ഉമ്മാനെ നോക്കി മനസ്സിൽ പറഞ്ഞു. എണിറ്റു ഷാദിനെ നോക്കിയപ്പോ ആ മുഖത്ത് കണ്ട ഭാവം എന്നെ കൊല്ലാനാണോ അതോ വളർത്താനാണോ എന്ന് മനസ്സിലായില്ല.
@@@@@@@@@@@@@@@@@@@@@@@
റൂമിലെത്തിയതും ഞാൻ വേഗം ഡോർ ലോക്ക് ചെയ്തു. റിസ്ക് എടുക്കൽ നിർത്തി. തിരിഞ്ഞു നോക്കുമ്പോളേക്കും നമ്മളെ കേട്ടോയോള് തലയിലൂടെ പുതപ്പും മൂടി കിടന്നിട്ടുണ്ട്.
ഇന്ന് റിസൾട്ട് കണ്ട മുതൽ അവള് ഹാപ്പി ആണ്, ഞാനും. രണ്ടു ദിവസമായി ഞാൻ അനുഭവിച്ചത് എനിക്കെ അറിയൂ. രണ്ടു കൊല്ലം പോലെ തോന്നി എനിക്ക്. ഇനി മോനെ കൂടി തിരിച്ചു കൊണ്ട് വരണം.
നേരത്തെ ഗ്ലാസ് പൊട്ടിയ സമയത്തു അവളെ മുഖം കണ്ടപ്പോ തന്നെ മനസ്സിലായി കുട്ടി ഫ്ലാഷ് ബാക്കിൽ ആണെന്ന്. ആ തെണ്ടി ഷെസിന്റെ വീട്ടുകാരെ ഓർത്തു കാണും.
അവരെ പോലെ ആവും ഇവിടുന്നും പ്രതികരിക്കുക എന്ന് കരുതി ആവും പേടിച്ചതെന്നു എനിക്ക് മനസ്സിലായിരുന്നു. അതാ ഞാനൊന്നും പറയാതിരുന്നേ. അവള് തന്നെ എല്ലാം സ്വയം മനസ്സിലാക്കട്ടെ എന്ന് വച്ചു. ഉപ്പാന്റേം ഉമ്മാന്റേം സ്നേഹം കണ്ടപ്പോ അവള് ശരിയായി.
ആ ജാസി തെണ്ടി ആദ്യം ഷെഫുക്കാക്കിട്ടു താങ്ങിയപ്പോ ഞാനും ചിരിച്ചതാ. പക്ഷെ എനിക്കിട്ടു ഇമ്മാതിരി കൊട്ട് കൊട്ടുമെന്നു കരുതിയില്ല. നമ്മളെ കാട്ടിയോൾ മഹാറാണി ആണ് കൂടുതൽ ചിരിച്ചത്. അപ്പോ വെറുതെ വിടാൻ പറ്റോ, പുതപ്പിന്റെ അടിയിലല്ല പാതാളത്തിന്റെ അടിയിൽ ആയാലും ഞാൻ നിന്നെ വിടില്ല മോളെ...
മെല്ലെ കട്ടിലിൽ അവളുടെ അടുത്ത് പോയി കിടന്നു. എന്റെ ശബ്ദമൊന്നും കേൾക്കാത്ത കാരണം അവള് മെല്ലെ പുതപ്പിൽ നിന്നും തല വെളിയിലിട്ടു നോക്കി. കണ്ടത് എന്റെ മോന്തയും, അപ്പൊ തന്നെ നല്ലൊരു ഇളി എനിക്ക് കിട്ടി. പൈസ ചിലവില്ലാത്ത കൊണ്ട് ഞാനും തിരിച്ചു കൊടുത്തു.
''അപ്പൊ എങ്ങനെ ശിക്ഷ വേണ്ടേ...'' ഞാൻ ചോദിച്ചു. അവള് പേടിച്ചു വേണ്ട എന്ന് തലയാട്ടി.
''വേണം...'' ഞാൻ..
''ഇല്ല വേണ്ട... ഇനി ഞാൻ തെറ്റൊന്നും ചെയ്യില്ല.'' ആമി.
''അങ്ങനെ പറയല്ലേ, എന്റെ കഞ്ഞികുടി മുട്ടും മോളെ.. നീ ഇനിയും തെറ്റ് ചെയ്യണം.. അപ്പൊ ഞാൻ വീണ്ടും ശിക്ഷിക്കാം.. ഇപ്പൊ ഉള്ളത് ചൂടോടെ വാങ്ങിക്കോ...'' എന്നും പറഞ്ഞു ഞാൻ ആ പുതപ്പിനുള്ളിലേക്കു നുഴഞ്ഞു കേറി...
@@@@@@@@@@@@@@@@@@@@@@@
''ആമീ നീ എന്തിനാ നേരത്തെ പേടിച്ചേ. ഇത്ര ദിവസം ആയിട്ടും നിനക്കെന്റെ ഉമ്മാനേം ഉപ്പാനേം മനസ്സിലായില്ലേ..'' അവന്റെ നെഞ്ചിൽ ചേർന്ന് കിടക്കുന്ന എന്റെ മുടിയിൽ തലോടി കൊണ്ട് ഷാദ് ചോദിച്ചു. അപ്പൊ ഞാനവനെ ഒന്നൂടി ഇറുക്കി പിടിച്ചു.
''സോറി ഷാദ്, എങ്ങനെ മറക്കാൻ നോക്കിയാലും അതൊക്കെ വീണ്ടും ഓർമ്മ വരും. പെട്ടെന്ന് ഉപ്പാന്റെ ദേഷ്യത്തോടെ ഉള്ള ശബ്ദം കേട്ടതും ഞാൻ പഴയ ഓർമ്മകളിലെത്തി..'' ഞാൻ അന്ന് നടന്നതൊക്കെ ഷാദിന് പറഞ്ഞു കൊടുത്തു. അപ്പൊ ആ കൈകൾ എന്നെ വരിഞ്ഞു മുറുക്കുന്നുണ്ടായിരുന്നു.
''പിറ്റേന്ന് കൈ വേദന കാരണം ജോലി ചെയ്യാൻ പറ്റുന്നില്ല എന്ന് കണ്ടപ്പോ ഫെബിത്തയാണ് ആരും കാണാതെ അതൊക്കെ ചെയ്തത്. ഉമ്മ കണ്ടപ്പോ ഇത്താനെയും പട്ടിണിക്കിട്ടു. പാവം എനിക്ക് വേണ്ടി കുറെ അനുഭവിച്ചിട്ടുണ്ട്.
ഇതിന്റെ ഒക്കെപ്രതികാരം ആയി ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോ കരുതി കൂട്ടി ഉമ്മ ചോറും തൈരും മാത്രം തരാറുള്ള എന്റെ പാത്രത്തിലേക്ക് മുളക് കറി കൂടി തന്നു. എന്റെ കയ്യിലെ കെട്ടഴിച്ചിട്ടു കഴിക്കാൻ പറഞ്ഞു. അത് മുഴുവൻ കഴിക്കുന്ന വരെ എന്റെ അടുത്ത് നിന്നു. കൈ നീറിയിട്ടു എന്റെ കണ്ണ് നിറഞ്ഞതു അവർ കണ്ടു ആസ്വദിക്കുക ആയിരുന്നു.'' ഞാൻ പറഞ്ഞു. പക്ഷെ കരഞ്ഞില്ല, എന്തോ അതൊന്നും ആലോചിക്കുമ്പോ ഇപ്പൊ കരച്ചിലൊന്നും വരാറില്ല.
''നീ ഇനി അതൊന്നും ഓർക്കേണ്ട, അവർക്കുള്ളത് പടച്ചോൻ കൊടുത്തോളും..'' എന്നും പറഞ്ഞു എന്റെ നെറ്റിയിലേക്ക് ചുണ്ട് ചേർത്തു. മുഖത്തേക്ക് വെള്ളത്തുള്ളികൾ ഇറ്റിയപ്പോ ആണ് ഷാദ് കരയുകയാണെന്നു അറിഞ്ഞത്. ഒന്നും മിണ്ടാതെ ആ നെഞ്ചോടു ചേർന്ന് കിടന്നു.
രണ്ടു ദിവസം എന്നെ അടുക്കളയിൽ പോയിട്ട് ഭക്ഷണം കഴിക്കാൻ പോലും സമ്മതിച്ചില്ല. തെറ്റിദ്ധരിക്കണ്ട ഒന്നുകിൽ ഉമ്മ അല്ലെങ്കിൽ ഇത്ത അതുമല്ലെങ്കിൽ ഷാദ് ആരെങ്കിലും വാരിത്തരും. കാരണം വലതു കൈ ആണ് മുറിഞ്ഞത്. സ്പൂണോടു കഴിച്ചോള്ളാം എന്ന് പറഞ്ഞപ്പോ ചവിട്ടിയില്ലാന്നേ ഉള്ളൂ എന്റെ കെട്ടിയോൻ. ഒരു ചോദ്യവും "എന്റെ കൈ മുറിഞ്ഞാൽ നീ വാരിത്തരില്ലേ" എന്ന്. പിന്നൊന്നും മിണ്ടാൻ പോയില്ല.
ഇന്ന് രാവിലെ തൊട്ടു ഞാൻ ഇച്ചിരി കലിപ്പിൽ ആണ് കേട്ടോ. വേറൊന്നും അല്ല ഇന്നെന്റെ ബർത്ഡേ ആണ്. രാവിലെ തന്നെ വീട്ടീന്നൊക്കെ വിളിച്ചു വിഷ് ചെയ്തിരുന്നു. പക്ഷെ ഇവിടെ ആ കൊരങ്ങന് ഓർമ്മയെ ഇല്ല. അങ്ങോട്ട് പറയാൻ ആണെങ്കിൽ ആളെ രാവിലെ മുതൽ കാണാനും ഇല്ല.
ഡ്രാക്കുള, സ്വന്തം ഭാര്യയുടെ ബർത്ത്ഡേ പോലും ഓർക്കാത്ത ദുഷ്ടൻ.. ഇങ്ങു വരട്ടെ റൊമാന്സും കൊണ്ട്, ഇനി അടുത്ത ബർത്ത്ഡേ വരെ പൊന്നു മോൻ പട്ടിണി കിടക്കും..
''ദീദീ ദേ ഫോൺ അടിക്കുന്നു.'' ഷെസു ഫോൺ എന്റെ കയ്യിൽ തന്നു. ഇന്ന് സ്കൂളില്ലാത്തോണ്ട് രാവിലെ മുതലേ അവനെന്റെ കൂടെ ഉണ്ട്. ഫോൺ എടുത്തു നോക്കിയപ്പോ അമാനിക്ക.
''ഹലോ എന്താ ഇക്കാ...'' ഞാൻ.
''മോളെ നീ പെട്ടെന്ന് ഒന്ന് റെഡി ആയിക്കെ.. ഞാൻ ഇപ്പൊ നിന്നെ കൂട്ടാൻ വരാം. നമക്ക് നിന്റെ തണലിൽ പോണ്ടേ...'' ഇക്കാ ചോദിച്ചു.
''അതിക്കാ ഷാദിനോട് പറയാതെ.'' ഞാൻ
''അതൊക്കെ ഞാൻ പറഞ്ഞു. നീ പറഞ്ഞത് കൊണ്ട് നിന്റെ ബർത്ത്ഡേയുടെ കാര്യം പറഞ്ഞില്ല. ഞങ്ങൾക്ക് നിന്നെ കാണണം എന്ന് പറഞ്ഞു. അവൻ ഇത്തിരി ബിസിയാണെന്നാ പറഞ്ഞത്. എന്തോ ബിസിനെസ്സ് പ്രോബ്ലം അവരുടെ ഓഫീസിൽ...'' ഇക്കാ പറഞ്ഞു.
''ഹ്മ്മ് ഇന്നലെ തൊട്ടു ഇക്കയും ഉപ്പയുമൊക്കെ ആകെ ടെൻഷനിൽ ആണ്. എന്തായാലും ഞാൻ ഇപ്പൊ വരാം..'' എന്നും പറഞ്ഞു ഞാൻ റെഡി ആവാൻ പോയി.
ഇത് ഇനി ഷാദിന്റെ വക വല്ല സർപ്രൈസ് തരാനുമുള്ള പ്ലാൻ ആവുമോ... യെസ്.. അതെന്നെ... എല്ലാരുടെയും ആക്ടിങ് ആയിരിക്കും. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അപ്പോളേക്കും ഇക്കാ വന്നിരുന്നു. ഞാൻ ഉമ്മാനോടൊക്കെ പറഞ്ഞു പോയി. എത്തിയത് തണലിന്റെ മുറ്റത്തു തന്നെ. എവിടെയായിരിക്കും സർപ്രൈസ്.. പക്ഷെ ഷാദ് എവിടെ...
ചുറ്റും അമാനിക്കാനേ നോക്കിയപ്പോ ആൾടെ പൊടി പോലും ഇല്ല. ഞാൻ നേരെ അകത്തേക്ക് പോയി. അവിടെ കണ്ട കാഴ്ച ഒരു നിമിഷം എന്റെ കാലുകളെ പിടിച്ചു നിർത്തി.
അവിടെ ഹാൾ മൊത്തം അലങ്കരിച്ചിട്ടുണ്ട്. എന്റെ വീട്ടുകാരും ഷാദിന്റെ വീട്ടുകാരും ഉണ്ട്. പക്ഷെ ഷാദിന്റെ ഉപ്പയും ഷെഫുക്കയും ഷാദും ഇല്ല. ഇത്തയും ഉമ്മയും ഷഹിയും ജാസിയും മാത്രം. പിന്നെ ഷാനയും ഷീനയും ഉണ്ട് , പക്ഷെ അവരുടെ കെട്ടിയോൻമാർ ഇല്ല. ചിലപ്പോൾ ഓഫീസിൽ ആവും. അപ്പൊ കാര്യമായിട്ട് എന്തോ പ്രോബ്ലം ഉണ്ട്.
''നീ എന്താടീ അവിടെ തന്നെ നിക്കുന്നെ...'' അമാനിക്ക.
''ഫജൂക്കാ.. എന്താ ഇതൊക്കെ... ഞാൻ ഇക്കാന്റെ അടുത്തേക്ക് പോയിട്ട് ചോദിച്ചു.'' ഇക്കാ നല്ല അടിപൊളി ഡ്രസ്സ് ഒക്കെ ഇട്ടു നിപ്പുണ്ട്. ഒരു മണവാളൻ ലുക്ക്.
''കാര്യമായിട്ട് ഒന്നുമില്ല, ദേ നിന്റെ ഈ മിന്നൂനെ ഞാൻ അങ്ങ് കെട്ടാൻ തീരുമാനിച്ചു.'' മിന്നു തണലിൽ താമസിക്കുന്ന ഒരു യത്തീം പെൺകുട്ടി ആണ്. എന്നെക്കാൾ നാലഞ്ചു വയസ്സിനു ഇളയ കുട്ടി. എന്നാലും ഇവിടെ വന്നാൽ എന്റെ കൂട്ട് ഇവളായിരുന്നു.. സാറയെ ഭയങ്കര ഇഷ്ട്ടമാണ് മിന്നൂന്, അതുപോലെ സാറക്കും.. അവൾക്കു സ്വന്തം കൂടപ്പിറപ്പിന്റെ പോലെ ആണ്, എനിക്കും.
''നിനക്ക് എല്ലാരും കൂടി സർപ്രൈസ് ആയി പാർട്ടി തരാൻ ആദ്യമേ വിചാരിച്ചതാ. അത് നീ കണ്ടു പിടിക്കുമെന്നും എല്ലാർക്കും അറിയാരുന്നു. അപ്പൊ നീ ഒരിക്കലും ചിന്തിക്കാത്ത ഒരു സർപ്രൈസ് വേണമെന്ന് തല പുകച്ചപ്പോളാ നിന്റെ ഡ്രാക്കുളയുടെ വക ഈ ഐഡിയ. ആദ്യം സമ്മതിച്ചില്ലെങ്കിലും നീ ഹാപ്പി ആവുമെന്ന് ഓർത്തപ്പോ ഒരു കല്യാണത്തിന് ഞാൻ ഓക്കേ പറഞ്ഞു. പിന്നെ അങ്ങോട്ട് പെണ്ണിനെ തിരയൽ ആയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച നീ തന്ന പൈസ ഏൽപ്പിക്കാൻ ഞാൻ ഇങ്ങോട്ടു വന്നിരുന്നു. അകത്തേക്ക് കാലു വച്ചതേ ഓർമ്മയുള്ളു ധാ കിടക്കുന്നു താഴെ. കണ്ണ് തുറന്നപ്പോ കണ്ടത് എന്റെ നെഞ്ചിൽ കിടക്കുന്ന രണ്ടു പൂച്ച കണ്ണുകൾ ആണ്...'' ഞാൻ മിന്നൂനെ നോക്കി. അവള് നാണം കൊണ്ട് തല താഴ്ത്തി.
''അത് പിന്നെ പിള്ളേര് ഓടിച്ചപ്പോ.. അറിയാതെ...'' മിന്നു.
''ആഹ് അതേതായാലും നന്നായി.. ഇവളിടിചിട്ടു കേറിയത് അവന്റെ ഹൃദയത്തിലേക്കല്ലേ...'' ആഫിക്ക പറഞ്ഞതും എല്ലാരും ചിരിച്ചു.
''രണ്ടു ചീത്ത പറയണമെന്നാ വിചാരിച്ചതു, പക്ഷെ ആ കണ്ണ് കണ്ടപ്പോ ഒന്നും പുറത്തേക്കു വന്നില്ല. അവളോടി പോയത് പോലും ഞാനറിഞ്ഞില്ല. നേരെ വീട്ടിൽ പോയി ഇവളെ മതി എന്ന് പറഞ്ഞു. ആദ്യം കുറച്ചു മുറുമുറുത്തെങ്കിലും മിന്നു ആയതോണ്ട് എല്ലാരും സമ്മതിച്ചു. പിന്നെ അങ്ങോട്ട് പ്ലാനിംഗ് ആയിരുന്നു. ഇന്നിതാ നിന്റെ മുന്നിൽ ഞങ്ങൾ നിക്കുന്നു ഞങ്ങടെ എൻഗേജ്മെന്റിന് വേണ്ടി.'' ഫജൂക്ക.
എനിക്ക് സന്തോഷം കൊണ്ട് ഒന്നും പറയാൻ പറ്റിയില്ല. ഞാൻ ഫജൂക്കാനേ കെട്ടിപ്പിടിച്ചു, പിന്നെ മിന്നൂനെയും. ഒരു യത്തീമിന് ജീവിതം കൊടുക്കാൻ പോവുന്ന ഇക്കാന്റെ നല്ല മനസ്സോർത്തു ഞാൻ ഒരുപാട് അഭിമാനിച്ചു.
''അപ്പൊ തുടങ്ങിയാലോ അല്ലെ...'' എന്റെ ഉപ്പ.
''അവരൊന്നും വന്നില്ലല്ലോ....'' മൂത്താപ്പ.
''അവർക്കു വരാൻ പറ്റില്ല. എന്തോ കാര്യമായ പണിയിൽ ആണ്. അത് തീർത്തിട്ട് വേഗം എത്താമെന്നാ ആദ്യം പറഞ്ഞത്.. ഇപ്പൊ വിളിച്ചപ്പോ കുറച്ചു ലേറ്റ് ആവും മോതിരം മാറൽ നടക്കട്ടെ ആമിയുടെ പിറന്നാളാഘോഷം അവർ വന്നിട്ടാവാം എന്നാണു പറഞ്ഞത്..'' എന്റെ ഉപ്പ.
പാവം ഷാദ് ആകെ പെട്ടെന്ന് തോന്നുന്നു. ഇന്നലെ പോലും പുലർച്ചക്കാണ് വീട്ടിൽ എത്തിയത്. ഉപ്പയും ഇക്കാക്കയും അങ്ങനെ തന്നെ. എന്ത് പ്രശ്നം ആയാലും പെട്ടെന്ന് ഒഴിവാകട്ടെ...
പിന്നെ ഫാജൂക്കാന്റെ ഉമ്മ വന്നു മിന്നൂന്റെ കയ്യിൽ ഒരു കൈ ചെയിൻ ഇട്ടു കൊടുത്തു. പിന്നെ ഫാജൂക്ക എന്റെ കയ്യിൽ ഒരു മോതിരം തന്നിട്ട് അവൾക്കിട്ടു കൊടുക്കാൻ പറഞ്ഞു. അത് കഴിഞ്ഞു ഫജൂക്ക ഒരു ഡ്രെസ്സിന്റെ കവറും പിന്നെ മിട്ടായിയുടെ ബോക്സും മിന്നൂന്റെ കയ്യിൽ കൊടുത്തു. എല്ലാരും കൈ അടിച്ചു അവരുടെ സന്തോഷത്തിൽ പങ്കെടുത്തു. പിന്നെ ഭക്ഷണം കഴിക്കാൻ നടക്കാൻ പറഞ്ഞു. ആദ്യം തണലിലെ അന്തേവാസികൾക്ക് ഭക്ഷണം കൊടുത്തു. ഞങ്ങൾ തന്നെ എല്ലാം വിളമ്പി കൊടുത്തു.
ആർക്കും വേണ്ടാത്ത കുറെ ഉപ്പാപ്പാമാരെയും ഉമ്മാമ്മമാരെയും ഞങ്ങൾ വയറു നിറച്ചു ഊട്ടി. അവരുടെ നല്ല പ്രായത്തിൽ അവരും അവരെ മക്കളെ നല്ലോണം ഊട്ടിയതല്ലേ, നാളെ അവരെ മക്കൾക്കും ആരേലും ഇങ്ങനെ ഭക്ഷണം വിളമ്പുമായിരിക്കും. നമ്മൾ വിതക്കുന്നതെ നമ്മൾ കൊയ്യു എന്ന് പറഞ്ഞ പോലെ.
പിന്നെ ഞങ്ങൾ കഴിക്കാൻ ഇരുന്നു. കൈ കെട്ടിയതു കാരണം കഴിക്കാൻ വയ്യ. അടുത്തുള്ള സ്പൂൺ എടുക്കാൻ പോവുമ്പോൾ ആണ് ഒരു കൈ എനിക്ക് നേരെ ഭക്ഷണം നീട്ടിയത്. ഷാദ് എന്ന് കരുതി സന്തോഷത്തോടെ നോക്കിയപ്പോ അവന്റെ ഉമ്മ ആയിരുന്നു. അവൻ വരും മോള് കഴിക്ക് എന്ന് പറഞ്ഞു ഉമ്മ വാരിത്തന്നു. എന്റെ ഉമ്മ അത് കണ്ടു കണ്ണ് നിറക്കുന്നുണ്ടായിരുന്നു, സന്തോഷം കാരണം ആണ് കേട്ടോ..
പിന്നെ പതിയെ ഞാൻ പിള്ളേരുടെ കൂടെ കൂടി.. അവരോടൊപ്പം കളിക്കാൻ തുടങ്ങി. ഷെസു ഇന്ന് എന്നെ മൈൻഡ് ചെയ്യുന്നേ ഇല്ല. ചെക്കൻ സാഷയുടെ കയ്യും പിടിച്ചായിരുന്നു നടപ്പ്. ആര് നോക്കിയിട്ടും അവൻ വിട്ടില്ല. ചോദിക്കാൻ ചെന്ന ശാമിക്കാനോടു പറയാ.. ''എന്റെ പെണ്ണ് ഞാൻ വിളിച്ചാൽ കൂടെ വരുമെന്ന്.'' ശാമിക്ക വായും തുറന്നു എന്നെ നോക്കിയപ്പോ ഞാൻ സിനാനഇത്താനെ നോക്കി. ഇത്ത ഞാൻ ഈ നാട്ടുകാരിയെ അല്ല എന്ന രീതിയിലാ നിപ്പ്.
''മോനെ നീ വലുതായി പഠിച്ചു ഒരു ജോലിയൊക്കെ കിട്ടി വന്നാൽ ഞാനിവളെ നിനക്ക് കെട്ടിച്ചു തരാം... ഇപ്പൊ വിട്ടേ ഞാനിവൾക്കു ഭക്ഷണം കൊടുക്കട്ടെ...'' സന.
''ആഹ് ഓക്കേ പക്ഷെ എന്റെ പെണ്ണിനെ വെറുതെ എന്തേലും പറഞ്ഞു നുള്ളുകയോ പിച്ചുകയോ ചെയ്താൽ ഈ ഷിസാൻ ഒരു വരവങ്ങു വരും... ജൂനിയർ ഡ്രാക്കുളയാ പറയുന്നേ...'' അവന്റെ വർത്താനം കേട്ടതും ഞങ്ങളെല്ലാവരും കിളി പോയി വായും തുറന്നു നിക്കാ...
''നാൻ പോത്തേ സിസൂക്കാ...'' സാഷ അവനോടു പറഞ്ഞു. അവളുടെ മുറി മലയാളം കേട്ട് അവൻ തലയിൽ കൈ വച്ചു.
''എന്റെ സാശൂ പോത്തേ അല്ല പോട്ടെ... ട്ടാ ട്ടാ.. ഇക്കാ ഇവിടെ തന്നെ ഉണ്ട്... നീ ധൈര്യമായി പോയി വാ...'' എന്നും പറഞ്ഞു ഷിസു അവൾക്കൊരു ഫ്ളയിങ് കിസ്സ് കൊടുത്തു. അവളതു ചാടിപ്പിടിച്ചു പോക്കറ്റിൽ ഇട്ടതു കണ്ടതും ഞങ്ങള് ചിരിക്കാൻ തുടങ്ങി. സത്യം പറഞ്ഞാൽ ചിരിച്ചു കണ്ണൊക്കെ നിറഞ്ഞു.
ഇത്ത അപ്പൊ തന്നെ വന്നു ഷിസൂനെ കൂട്ടി ഭക്ഷണം കഴിക്കാൻ പോയി. നേരത്തെ ഞങ്ങളിരുന്നപ്പോ വിളിച്ചതാ, അപ്പൊ രണ്ടാൾക്കും വേണ്ട. ഇതൊക്കെ കണ്ടു ദേഷ്യം കൊണ്ട് പല്ലു കടിച്ചു നിക്കുന്ന ഒരാളെ ഞാൻ അപ്പോള കണ്ടേ. വരാറ് നമ്മളെ പാത്തുമ്മ.
ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് പോയി. അവള് അവിടെ ഉള്ള പാപേരൊക്കെ പിച്ചിക്കീറുന്നുണ്ട്. ഞാൻ അതും നോക്കി നിന്നു. പിന്നെ മെല്ലെ അടുത്തോട്ടു പോയി.
''എന്താ പാത്തൂ മുഖത്തൊരു വൈക്ലബ്യം.. കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം ആരേലും കൊണ്ട് പോയോ..'' അപ്പോ പെണ്ണെന്നെ ഒരു നോട്ടം. എന്റമ്മോ കലിപ്പ്.
''നാൻ ഇന്ന് സിസൂക്കാനോടു ഐ ലാബ് യൂ പറയാൻ പോയതാ അപ്പേക്കും സാഷ പറഞ്ഞു.
അല്ലേലും എന്നെ ഒക്കെ ആര് നോക്കാനാ..'' പാത്തു താഴെ നോക്കി പറഞ്ഞു.
''പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നെ...'' തിരിഞ്ഞു നോക്കിയപ്പോ ഷിസു
കയ്യിലൊരു കോഴിക്കാലും ഉണ്ട്. ബെസ്റ്റ് കാഴ്ച, കോഴീടെ കയ്യിൽ കോഴിക്കാൽ.
''അപ്പൊ സാഷയോ...'' പാത്തു സംശയത്തോടെ ചോദിച്ചു.
''ഞങ്ങള് രണ്ടു മിനിറ്റ് മുന്നേ ബ്രേക്ക്പ്പായി. അവൾക്കു എന്റെ കോഴിക്കാല് വേണം പോലും പിശാശ്ശ്..'' ഷിസു ദേഷ്യത്തോടെ പറഞ്ഞു.
''അതിനെന്താ ഷിസൂ കൊടുത്തൂടെ...'' ഞാൻ ചോദിച്ചു.
''ഏയ് ഇന്നവള് കോഴിക്കാല് ചോദിച്ചു നാളെ എന്റെ മിട്ടായി ചോദിക്കില്ലാന്നു ആര് കണ്ടു.. എനിക്ക് എന്റെ പാത്തു കുട്ടീനെ മതി...'' ഷിസു പറഞ്ഞു. അപ്പൊ പാത്തൂന്റെ മുഖം ഒന്ന് കാണണം.
''ടാ ഇവളെ ഉപ്പ ഒരു കലിപ്പനാ.. നിനക്ക് താങ്ങൊ...'' ഞാൻ അക്കൂക്കാനേ കാണിച്ചു ചോദിച്ചു.
''ഹ്മ്മ് ദീദി എന്റെ കോഴി ഉപ്പാനെ ഓർത്തുള്ളൂ.. എനിക്കൊരു ഡ്രാക്കുള ചാച്ചു കൂടി ഉണ്ട്. ജസ്റ്റ് റിമെംബേർ ദാറ്റ്.. ഷിറ്റ്...'' എന്നും പറഞ്ഞു പാത്തൂനെയും കൂട്ടി പോയി. ഞാൻ ആണെന്കി ചിരിച്ചു ചത്തു.
അവനെയും നോക്കി നിക്കുമ്പോളാ ഒരു കൈ എന്റെ വാ പൊത്തി വയറിലൂടെ പിടിച്ചു പൊക്കി അടുത്തുള്ള റൂമിലേക്ക് കൊണ്ട് പോയത്. റൂമിലെത്തിയതും ഞാൻ വേഗം ആ കൈകൾ തട്ടിമാറ്റി മുഖം തിരിച്ചു നിന്നു.
''എന്താ എന്റെ മുത്ത് ഇക്കാനോടു പിണക്കത്തിലാണോ..'' എന്നും ചോദിച്ചു ഷാദ് എന്നെ പിന്നിലൂടെ കെട്ടിപ്പിടിച്ചു. ഞാൻ ഒന്നും മിണ്ടാതെ ആ കൈ വിടുവിക്കാൻ നോക്കി.
''ഹാപ്പി ബർത്ഡേ മുത്തേ... ഒരായിരം ജന്മദിനാശംസകൾ'' എന്നും പറഞ്ഞു ഷാദ് എന്നെ തിരിച്ചു നിർത്തി നെറ്റിയിലൊരുമ്മ തന്നു. അത് വരെ പിടിച്ചു നിന്നതൊക്കെ പുറത്തു വരാൻ അത് തന്നെ ധാരാളം ആയിരുന്നു.
''എന്താ എന്നെ ഇത്ര നേരമായിട്ടും വിഷ് ചെയ്യാതിരുന്നേ. ഇന്നലെ രാത്രി വന്നതോ ഞാൻ കണ്ടില്ല, രാവിലെ പോവുമ്പോളും എന്നെ നോക്കിയില്ല. എനിക്കെത്ര സങ്കടായി എന്നറിയോ.. എനിക്ക് ഗിഫ്റ്റോ പാർട്ടിയോ ഒന്നും വേണ്ടായിരുന്നു, ഇത് പോലെ ഒന്ന് ചേർത്ത് പിടിച്ച മതിയായിരുന്നു.'' എന്നും പറഞ്ഞു ഷാദിനെ കെട്ടിപ്പിടിച്ചു ഞാൻ കരഞ്ഞു.
''അയ്യേ എന്റെ മുത്ത് കരയാ, നിനക്കൊരു നല്ല ഗിഫ്റ്റ് അല്ല ഏറ്റവും ബെസ്റ്റ് ഗിഫ്റ് തരാൻ വേണ്ടി അല്ലെ ഞാൻ ഇതൊക്കെ ചെയ്തത്. നിന്നെ രാവിലെ നോക്കിയിരുന്നെങ്കിൽ ഇതൊന്നുമായിരിക്കില്ല എന്റെ വിഷ് ചെയ്യുന്ന രീതി. എനിക്കെന്നെ തന്നെ പിടിച്ച കിട്ടില്ലാരുന്നു. പിന്നെ സർപ്രൈസ് ഒക്കെ ഗോവിന്ദ ആയേനെ.'' ഷാദ് ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
''അയ്യടാ, പോ അവിടുന്ന്. പിന്നെ ഗിഫ്റ്റ് എനിക്കൊത്തിരി ഇഷ്ട്ടമായി. ഫജൂക്ക കല്യാണത്തിന് സമ്മതിക്കുമോന്നു എനിക്ക് നല്ല പേടി ഉണ്ടായിരുന്നു. എന്തായാലും സമ്മതിപ്പിച്ചല്ലോ, സന്തോഷമായി.'' ഞാൻ പറഞ്ഞു.
''ഹ്മ്മ് അതൊരു ഗിഫ്റ്റ്, വേറെ ഒന്നും കൂടി അല്ല രണ്ടും കൂടി ഉണ്ട്.'' ഷാദ്..
''അതെന്താ..'' ഞാൻ സംശയത്തോടെ ഷാദിനെ നോക്കി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
കുറച്ചു ദിവസം ആയി ഞങ്ങൾ നല്ല പ്ലാനിങ്ങിൽ ആണ് ആമിയുടെ ബർത്ഡേയ് കലരാക്കാൻ. ഐഡിയ ആലോചിച്ചപ്പോൾ ആണ് ഫജൂന്റെ കാര്യം ഓർത്തത്. അന്ന് കല്യാണത്തിന് തന്നെ അവനിത്തിരി മാറ്റം വന്നത് എനിക്ക് മനസ്സിലായിരുന്നു. അതോണ്ട് അതികം ബുദ്ധിമുട്ടേണ്ടി വന്നില്ല. പിന്നെയും രണ്ടു സർപ്രൈസ് കൂടി, ഒന്ന് ഞാൻ ആണ് തീരുമാനിച്ചതെങ്കിൽ മറ്റേതു ഇക്കയാണ് തീരുമാനിച്ചേ.
''എന്താന്നു പറ ഷാദ്.'' ആമി
''ആ അത് എന്താണെന്ന് വച്ചാൽ നിന്റെ കാര്യങ്ങളൊക്കെ അറിഞ്ഞപ്പോ മുതൽ ഷെഫുക്ക നല്ല കലിപ്പിൽ ആയിരുന്നു. ആ തെണ്ടി ഷെസിന് എന്തെങ്കിലും പണി കൊടുക്കണമെന്ന് പറഞ്ഞിരുന്നു. ഞാൻ അത് വിട്ടു പോയതാ, പക്ഷെ രണ്ടു ദിവസം മുന്നേ ഇക്ക എന്നോട് വീണ്ടും അതിനെ പറ്റി പറഞ്ഞു.'' ഷാദ്.
''എന്തിനാ ഷാദ് വെറുതെ ഓരോ പ്രശ്നങ്ങൾ.'' ആമി.
''ഏയ് എന്ത് പ്രശ്നം. നീ ബാക്കി കേൾക്ക്. ഷെസിൻ അവന്റെ ഇക്കയുമായി പിരിഞ്ഞു. അയാൾ ഇപ്പൊ പുതിയതായി എന്തോ ചെയ്യാ. അവനുമായി അടിയായതാണെന്നും കേൾക്കുന്നുണ്ട്. ഷെസിന് ഇപ്പൊ ബിസിനെസ്സിൽ നല്ല ടൈം ആണ്. പക്ഷെ അവന്റെ ഇക്ക ആയിരുന്നു ശെരിക്കും എല്ലാം നോക്കിയിരുന്നെ. അതോണ്ട് ഇത്തിരി പിടിപ്പുകേടൊക്കെ ഉണ്ട്.
അപ്പൊ അവനു ഏറ്റവും നല്ല ലാഭം കിട്ടുന്ന കമ്പനിയുമായി ഉള്ള അവന്റെ ഡീൽ പൊട്ടിക്കണം, അതായിരുന്നു ഷെഫുക്കാന്റെ പ്ലാൻ. അതിനായിട്ടാണ് ഞങ്ങള് ഈ രണ്ടു ദിവസം മെനക്കെട്ടത്. കാര്യം പറഞ്ഞപ്പോ ഉപ്പയും നിഷാദും നിഹാദും നാഷിയും ഞങ്ങളെ കൂടെ കൂടി. ഇന്നാണ് ആ ഡീൽ ഷെസിന്റെ കമ്പനിയുമായി അവർ ക്യാൻസൽ ചെയ്തിട്ട് ഞങ്ങളെ കമ്പനിയുമായി ഉറപ്പിച്ചത്.
അവനു ലക്ഷങ്ങളുടെ നഷ്ട്ടം ഉണ്ടായി, കൂടാതെ മാർക്കെറ്റിൽ അവന്റെ കമ്പനിയുടെ ഷെയർ വാല്യൂ കുറഞ്ഞു. അവന്റെ കമ്പനിയിൽ ഇനി നഷ്ടങ്ങളുടെ പരമ്പര ആവും.. ഇക്ക ഒത്തിരി ഹാപ്പി ആണ്, ഞാനും.'' ഞാൻ പറഞ്ഞു.
''ഷെഫുക്ക ആള് കൊള്ളാല്ലോ...'' ആമി.
''കാണുമ്പോ ഇത്തിരി കോഴി ലുക്കൊക്കെ ഉണ്ടെങ്കിലും ആള് പുലിയാണ് മോളെ. അവനു ആണ്ടിനും സംക്രാന്തിക്കും മാത്രമേ കലിപ്പ് വരൂ, പക്ഷെ വന്നാൽ അവൻ ശെരിക്കും എന്റെ ഇക്കയാ.. അവൻ സ്നേഹിക്കുന്ന ആർക്കേലും വല്ല പ്രശ്നവും വന്നാൽ പിന്നെ അവനെ പിടിച്ചാൽ കിട്ടില്ല.'' ഞാൻ പറഞ്ഞു.
''ആഹ് ഇക്കയും അനിയനുമൊക്കെ ഒരേ സ്വഭാവം ആണല്ലേ...'' ആമി കണ്ണിറുക്കിക്കൊണ്ടു ചോദിച്ചു.
''അതേടീ, അതിലൊരു സംശയവും വേണ്ട.'' ഞാൻ പറഞ്ഞു.
''അല്ല ഒരു സർപ്രൈസും കൂടി ഉണ്ടല്ലോ അതെന്താ...'' ആമി.
''അത് പറയാൻ ആയിട്ടില്ല. അത് നേരിട്ട് കാണാനുള്ളതാ..'' ഞാൻ പറഞ്ഞു.
''എന്നാ വാ, ഷാദിന് ഫുഡ് കഴിക്കണ്ടേ..'' എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ആമിയുടെ കയ്യിൽ പിടിച്ചു ഞാൻ വലിച്ചു.
''അല്ല എന്റെ ഗിഫ്റ്റൊന്നും വേണ്ടേ...'' ഞാൻ അവളെ നോക്കി നന്നായി ഒന്ന് ചിരിച്ചു കാണിച്ചിട്ട് ചോദിച്ചു.
''അത് കിട്ടിയല്ലോ, ഫജൂക്കന്റെ എൻഗേജ്മെൻറ് പിന്നെ ഷെസിന്റെ തോൽവി... വേറെന്താ വേണ്ടേ...'' ആമി ഇളിച്ചോണ്ടു പറഞ്ഞു. എനിക്ക് ദേഷ്യം വന്നു.
''വേറൊന്നും വേണ്ടേ...'' എന്നും ചോദിച്ചു അവളെ ഒന്നൂടി ഞാൻ എന്റെ നെഞ്ചിലേക്ക് ചേർത്തു.
''ഹ്മ്മ് വേണം, ഒരു പ്രോമിസ്... എന്റെ മരണം വരെ ധാ ഈ നെഞ്ചിൽ എന്നെ ഇങ്ങനെ ചേർത്തു പിടിക്കുമെന്നു... എന്റെ അവസാന ശ്വാസം പോകുന്നത് ഈ നെഞ്ചിൽ ചേർന്നിട്ടായിരിക്കുമെന്ന്...'' ആമി എന്റെ നെഞ്ചിലേക്ക് മുഖം ചേർത്തിട്ടു പറഞ്ഞു. അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു.
''അത് എന്താ ഇത്ര പറയാനുള്ളത്... പക്ഷെ ഒരു തിരുത്തുണ്ട്.. പോവുമ്പോ നമ്മളൊരുമിച്ചായിരിക്കും..'' എന്നും പറഞ്ഞു അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണീർ ഞാൻ എന്റെ ചുണ്ടു കൊണ്ട് തുടച്ചു മാറ്റി. അവളുടെ കണ്ണുകളടഞ്ഞു. മെല്ലെ അവളുടെ ചുണ്ടിലേക്കു അടുത്തതും ഒരു അശരീരി കേട്ട് ഞങ്ങൾ ഞെട്ടി മാറി.
''ഞങ്ങളും വരും നിങ്ങള് പോവുമ്പോ...'' വേറാരും അല്ല നമ്മളെ സ്വന്തം ഷിസുവും കൂടെ ഇച്ചൂക്കാൻറെ മോൾ ഇശാറയും.
''എങ്ങോട്ട്..'' ഞാൻ ചോദിച്ചു.
''നിങ്ങള് പോവുന്നിടത്തേക്കു..'' അപ്പൊ അവൻ ആദ്യം പറഞ്ഞതൊന്നും കേട്ടില്ല, ഞങ്ങള് വല്ല ടൂറും പോവാണെന്നു കരുതി പറഞ്ഞതാ.
''ആ അതൊക്കെ കൊണ്ട് പോവാം, ഇത് ആരാ...'' ഞാൻ ചോദിച്ചു. ആമി അവരെ കണ്ണും തള്ളി നോക്കുന്നുണ്ട്.
''ഇതെന്റെ ഗേൾഫ്രണ്ട്.'' ഷിസു.
''അപ്പൊ പാത്തുവോ..'' ആമിയാണ്.
''അത് ഞാൻ വിട്ടു. അവളോട് നമ്മക്ക് ഓടി കളിക്കാമെന്നു പറഞ്ഞപ്പോ അവൾക്കു ഒളിച്ചു കളിക്കണം പോലും. അപ്പൊ ബ്രെക്കപ്പാക്കി...'' ഷിസു.
''ബ്രേക്കപ്പൊ...'' ഞാൻ അത്ഭുതത്തോടെ ചോദിച്ചു...
''ടാ നിനക്കിതു തന്നെ ആണോ പണി.'' ആമി.
''അതെന്താ നീ അങ്ങനെ ചോദിച്ചേ..'' ഞാൻ ആമിയെ നോക്കി.
''എന്റെ പൊന്നു ഷാദ് ഇവൻ വന്ന മുതൽ സാഷയുടെ കയ്യും പിടിച്ചായിരുന്നു നടപ്പു. അവസാനം ഫുഡ് കഴിക്കാൻ പോയപ്പോ അവളിവന്റെ കോഴിക്കാല് ചോദിച്ചൂന്നും പറഞ്ഞു അവളെ തേച്ചു. പിന്നെ പാത്തൂന്റെ കൂടെ പോണത് കണ്ടു, ഇപ്പൊ ദേ ഇവളെ കൂടാ കാണുന്നെ.'' ആമി പറഞ്ഞപ്പോ ഞാൻ ഷിസൂനെ നോക്കി.
''ദീദി പേടിക്കണ്ട, അവരൊക്കെ എന്റെ ഫ്രണ്ട്സ് തന്നെയാ ഇപ്പോളും.. പിന്നെ ഇഷൂനെ ഞാൻ തേക്കില്ല ഷുവർ. അല്ലെ ഇഷൂ...'' ഷിസു. അപ്പൊ അവളവനെ നോക്കി ചിരിച്ചു.
''എന്നെ ഒരു കോഴി ഫാർമിലേക്കാണ് കെട്ടിച്ചു വിട്ടതെന്ന് ഞാൻ അറിഞ്ഞില്ലല്ലോ... റബ്ബേ നീ തന്നെ തുണ.'' ആമി മോളിലോട്ടു രണ്ടു കൈയും പൊക്കീട്ടു പറഞ്ഞു.
''ടീ കോഴി നിന്റെ...'' പറയാൻ വന്നത് ഞാൻ വീണ്ടും പകുതിക്കു നിർത്തി... വേറൊന്നും അല്ല നമ്മളെ മൊത്തം റ്റീംസും വാതിൽക്കൽ എത്തീട്ടുണ്ട്. എല്ലാരും എല്ലാം കേട്ടു എന്ന് ഷെഫുക്കന്റെയും സിനാനത്തന്റേം മുഖത്തുണ്ട്..
''നിങ്ങളൊക്കെ എപ്പോ വന്നു.'' ഞാൻ ചോദിച്ചു.
''ഞങ്ങള് വന്നിട്ട് കുറച്ചു നേരം ആയി. നിനക്ക് ഫുഡ് വേണ്ടേ ഷാദ്... വാ..'' ഉമ്മ പറഞ്ഞു.
''എന്റെ പൊന്നു കോഴി അല്ല ഷിസുമോൻ ഒന്നിങ്ങോട്ടു വന്നേ... നിന്നെ ഞാനൊന്നു ശെരിക്കും കാണട്ടെ...'' എന്നും പറഞ്ഞു ഷെഫുക്ക ഷിസൂനെ വിളിച്ചു.
''എന്താ ഉപ്പാ..'' അവൻ ഇളിച്ചോണ്ടു ഇക്കാന്റെ അടുത്തേക്ക് പോയി.
''എന്നാലും നീ ഇത്രേം ചെറിയ വയസ്സില് ഇത്രേം വലിയ കോഴി ആവുമെന്ന് ഞാൻ കരുതിയെ ഇല്ല മോനെ...'' ഷെഫുക്ക.
''ഞാൻ ഉപ്പാനെ കണ്ടല്ലേ പഠിക്കുന്നെ, അതാ...'' എന്നും പറഞ്ഞു ഷിസു ഒരൊറ്റ ഓട്ടം.
ഇക്ക ''ടാ'' എന്നും വിളിച്ചു അവന്റെ പിന്നാലെ ഉണ്ട്. ബാക്കി എല്ലാരും ഇതൊക്കെ കണ്ടു പൂരച്ചിരി ആണ്.
@@@@@@@@@@@@@@@@@@@@@@@@@
ഷാദും ഉപ്പയും ഷെഫുക്കയും നിശൂക്കയും നിഹാദ്ക്കയും ഫുടൊക്കെ കഴിക്കുമ്പോ ബാക്കി എല്ലാരും കേക്കും മറ്റും റെഡി ആക്കി. അവർ വന്നതും ഞങ്ങൾ കേക്ക് മുറിക്കൽ പരിപാടിയിലേക്ക് കടന്നു. എല്ലാരുടെ കൂടെ ഇങ്ങനൊരു സെലിബ്രേഷൻ മനസ്സിൽ പോലും വിചാരിച്ചതല്ല നടക്കുമെന്ന്.
കേക്ക് മുറിച്ചു ആദ്യം ഞാൻ ഷാദിന് കൊടുത്തു പിന്നെ അവിടെ ഉള്ള ഓരോരുത്തർക്കും. എല്ലാരും ഹാപ്പി ആണ്. കേക്ക് മുറിച്ചു തണലിലെ അന്തേവാസികൾക്കും കൊടുത്തു. ഞങ്ങൾ അങ്ങനെ നിക്കുമ്പോൾ ആണ് ആ കാഴ്ച കണ്ടത്. ഷിസു അവനു കിട്ടിയ കേക്കിന്റെ പീസ് കൂടി തണലിലെ ഒരു കുട്ടിക്ക് കൊടുത്തു. ഞാനവനെ മെല്ലെ അടുത്ത് വിളിച്ചു.
''നീയെന്തിനാ നിന്റെ കേക്ക് അവനു കൊടുത്തേ..'' ഷെഫുക്ക.
''അതോ അവൻ പറയാ അവന് ഇതൊക്കെ എപ്പോളെങ്കിലുമേ കിട്ടാറുള്ളൂന്ന്. അവന്റെ ബർത്തടയ്ക്കൊന്നും ആരും കേക്ക് ഒന്നും വാങ്ങി കൊടുക്കാറില്ല പോലും. അപ്പൊ ഞാൻ വിചാരിച്ചു എനിക്ക് എപ്പോ വേണമെങ്കിലും ഉപ്പയോ ഉപ്പാപ്പയോ വാങ്ങിച്ചു തരില്ലേ, അവന് ഇടക്കല്ലേ കിട്ടുള്ളു. ഉപ്പാ അല്ലെ അന്ന് പറഞ്ഞെ നമ്മളെ കൊണ്ട് ആരെങ്കിലും സന്തോഷിച്ചാൽ അതിന്റെ പത്തിരട്ടി സന്തോഷം നമ്മൾക്കുണ്ടാവും എന്ന്. അതാ ഞാൻ കൊടുത്തേ, ഞാൻ മാത്രം അല്ല അവരും..'' നോക്കിയപ്പോ ഞങ്ങടെ കുട്ടിപ്പട്ടാളങ്ങൾ അവരുടെ കേക്കും ചോക്കലേറ്റും ഒക്കെ തണലിലെ കുട്ടികൾക്ക് കൊടുത്തു...
''ആഹാ നല്ല കുട്ടികൾ...'' എന്നും പറഞ്ഞു ഷെഫുക്ക ഷിസുവിനെ ഉമ്മ വച്ച്.
''ചെ സെന്റി ആക്കല്ലേ ഉപ്പാ.. പിന്നെ ധാ നിക്കുന്ന ബ്ലൂ ഡ്രസ്സ് ഇല്ലേ അതാ എന്റെ പുതിയ ഗേൾ ഫ്രണ്ട്.'' അവന് അയ്റയെ ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.
''ടാ...'' എന്ന് ഷെഫുക്ക പറഞ്ഞപ്പോളേക്കും അവൻ ഓടിക്കളഞ്ഞു. എല്ലാരും അത് കണ്ടു ചിരിച്ചു.
പിന്നെ അവിടുള്ളവർക്കൊക്കെ കൊണ്ട് വന്ന ഡ്രെസ്സും കുട്ടികൾക്കുള്ള ബുക്സും പേനയും ചോക്കലേറ്റും ഒക്കെ അവിടെ കൊടുത്തു.
പിന്നെ ഫജൂക്കാന്റെയും മിന്നൂന്റേയും കല്യാണം രണ്ടാഴ്ച കഴിഞ്ഞു നടത്താമെന്നും തീരുമാനിച്ചു. പള്ളിയിൽ വച്ച് നികാഹ്, തണലിൽ വച്ച് ഉച്ചയ്ക്ക് ഫുഡ്, രാത്രി വീട്ടിൽ വച്ച് റിസപ്ഷൻ ഇതായിരുന്നു പ്ലാൻ.
അവിടുന്ന് ഇറങ്ങുമ്പോ മനസ്സിലെന്തോ ഒരു വിങ്ങൽ. എല്ലാരേയും കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു.
''അപ്പൊ ഞങ്ങള് പോയിട്ട് വരാം...'' ഷാദ് ഉപ്പാനോടും മറ്റുള്ളവരോടും പറഞ്ഞു.
''ആഹ് ഓൾ ദി ബെസ്റ്റ്...'' എല്ലാരും അവനോടു പറഞ്ഞു.
''നമുക്കൊരുമിച്ചു പോയാൽ പോരെ ഷാദ്...'' ഞാൻ ചോദിച്ചു.
''പോരാ... നിനക്ക് നിന്റെ മൂന്നാമത്തെ സർപ്രൈസ് വേണ്ടേ... വന്നു വണ്ടിയിൽ കേറൂ...'' എന്നും പറഞ്ഞു ഷാദ് കാറിൽ കേറി.
''പറ ഷാദ് നമ്മൾ എങ്ങോട്ടാ പോവുന്നെ...'' കാറിൽ കേറി അരമണിക്കൂർ ആയി. ഒന്നും മിണ്ടുന്നില്ല.
ചോദിച്ചിട്ടു കാര്യമില്ല കണ്ടപ്പോ ഞാൻ മിണ്ടാതെ ഇരുന്നു.. പക്ഷെ ഈ വഴി എനിക്കറിയാം. അതെ ഷെസിന്റെ വീട്ടിലേക്കുള്ള വഴി. ഷാദിനെ നോക്കിയപ്പോ അവൻ ഒന്നുമില്ല എന്ന രീതിയിൽ എന്നെ നോക്കി കണ്ണടച്ച് കാണിച്ചു.. അവിടെ എത്തി ഷാദ് വന്നു ഡോർ തുറന്നു കയ്യിൽ പിടിച്ചപ്പോ ഞാൻ പുറത്തിറങ്ങി. പതിയെ ആ വീട്ടിലേക്കു നടക്കുമ്പോ ഉള്ളിൽ പഴയ ഓർമ്മകളൊക്കെ ഓടി എത്തി.
ബെൽ അടിക്കാൻ ഷാദ് പറഞ്ഞപ്പോ അതിനു പറ്റാതെ ഞാൻ അങ്ങനെ നിന്നു. ശരീരം മുഴുവൻ മരവിച്ച അവസ്ഥ ആയിരുന്നു. ഷാദ് തന്നെ ബെൽ അടിച്ചു. രണ്ടു മിനിട്ടു കഴിഞ്ഞപ്പോ ഡോർ തുറന്നു ഫെബിത്ത പുറത്തേക്കു വന്നു. എന്നെ കണ്ടപ്പോ ആ കണ്ണുകളിൽ ആദ്യം അത്ഭുതം ആയിരുന്നു. പിന്നെ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു.
''അംനൂ മോളെ സുഖല്ലേ... എത്ര നാളായി കണ്ടിട്ട്.'' ഫെബിത്ത.
''സുഖം ഇത്താ, ഇത്താക്ക് സുഖല്ലേ...'' ഞാൻ ചോദിച്ചു.
''അതെ മോളെ.. വാ രണ്ടാളും.. ഷാദ് അല്ലെ...'' ഇത്ത ചോദിച്ചപ്പോ ഷാദ് എന്നെ നോക്കി.
''ഞങ്ങൾ ഫോണിൽ സംസാരിക്കാറുണ്ട്. ഇത്താക്ക് എല്ലാമറിയാം..'' ഞാൻ പറഞ്ഞു. അപ്പൊ ഷാദ് ഇത്താനെ നോക്കി പുഞ്ചിരിച്ചു.
ഞങ്ങള് അകത്തേക്കു പോയി. എന്റെ കണ്ണ് നാല് പാടും ചുറ്റുന്നുണ്ടായിരുന്നു. അത് കണ്ടു ഇത്ത ചിരിയോടെ പറഞ്ഞു ''നീ നോക്കുന്ന ആള് നല്ല ഉറക്കമാ, ഞാൻ എണീപ്പിക്കാം...''
അപ്പോളേക്കും ഷഹീനിക്ക വന്നു. ഇക്കയും ഷാദും പരിചയപ്പെട്ടു. ഇക്കാനെ ഷാദ് ഫോണിൽ വിളിച്ചു കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു എന്ന് മനസ്സിലായി. ഇത്ത അടുക്കളയിലേക്കു പോയപ്പോ ഞാനും പോയി.
''ഷെറി എവിടെ ഫെബിത്താ...'' ഞാൻ ചോദിച്ചു.
''അവളുണ്ട് കിടക്കാണ് ഞാൻ വിളിക്കാം.. അവളെ ഭർത്താവ് ഇന്നലെ പോയി. നാളെ അവളെ കൂട്ടാൻ വരും.'' ഫെബിത്ത. അപ്പോളേക്കും ഷെറിയും വന്നു. പിന്നെ ഉമ്മ വെക്കലും കരച്ചിലും ബഹളവും ആയിരുന്നു. ചായയും കൊണ്ട് ഞങ്ങൾ ഹാളിലേക്ക് പോയപ്പോ ഷഹീനിക്കയും ഷാദും ഭയങ്കര ചർച്ചയിൽ ആണ്.
കേട്ട് നോക്കിയപ്പോ മനസ്സിലായി ഷെസിനെ പറ്റി ആണ്. അവൻ മോശം ആൾക്കാരുമായി കൂടിയപ്പോ ഇക്ക കമ്പനി വിട്ടു. ഇപ്പൊ വേറെ ബിസിനെസ്സ് ചെയ്യുന്നു. ഷെസിൻ അടി കിട്ടിയതിനു ശേഷം ഒരു മാസം കിടപ്പായിരുന്നു പോലും.അവന്റെ ഭാര്യ ഒക്കെ അവനെ മുന്നേ ഇട്ടിട്ടു പോയി. ഉമ്മാന്റേം മോന്റേം സ്വഭാവം തന്നെ കാരണം...
ചായ കുടിക്കുന്നതിനിടെ ഫെബിത്ത ആദിമോനെ വിളിക്കട്ടെ പറഞ്ഞു പോയി, കൂടെ ഇക്കയും.. കുറച്ചു കഴിഞ്ഞപ്പോ ഞാനും പിന്നാലെ പോയി.. ഷെറിയും ഷാദും ഇരുന്നു സംസാരിക്കുന്നുണ്ട്. പക്ഷെ ഉമ്മാനെ അവിടെ എവിടെയും കണ്ടില്ല.
@@@@@@@@@@@@@@@@@@@@@@
ആദിയെ കൂടി ഇന്ന് എന്റെ ആമിക്ക് തിരിച്ചു കൊടുക്കണമെന്ന് ഉറപ്പിച്ചതാ. അതിനാ അവളെ കൂട്ടീട്ടു വന്നേ. ഷഹീനിക്കയും ഫെബിത്തയും ഷെറിയും ഒക്കെ ആയി കുറെ നേരം സംസാരിച്ചു. മോൻ ഉറക്കമാണെന്നു ഫെബിത്ത ആദ്യമേ പറഞ്ഞിരുന്നു. ഇപ്പൊ അവനെ വിളിക്കാൻ പോയവരെയും കാണുന്നില്ല.
ദേ വരുന്നു ആമി... ആഹാ പിന്നാലെ ബാക്കി രണ്ടാളും. മോൻ എവിടെ ആണാവോ...
''എണീറ്റിട്ടില്ല കേട്ടോ, അവനു ഉറക്ക് ശരിയായില്ലെങ്കിൽ ഈ വീട് രണ്ടാക്കും...'' ഫെബിത്ത.
''കുഴപ്പമില്ല ഇത്താ...'' ഞാൻ പറഞ്ഞു.
''അല്ല ഉമ്മ എവിടെ..'' ആമി ചോദിച്ചു. അപ്പൊ അവര് മൂന്നാളും ഞങ്ങളെ നോക്കി.
''അത് പിന്നെ ഉമ്മ അകത്തുണ്ട്... കിടക്കാണ്...'' ഷഹീനിക്ക പറഞ്ഞു.
''ഞങ്ങൾ വന്നോണ്ടാണോ...'' ഞാൻ ചോദിച്ചു.
''അല്ല ആര് വന്നാലും എണീറ്റ് വരാൻ പറ്റില്ല.'' ഫെബിത്ത പറഞ്ഞു.
''അതെന്താ...'' ആമി.
''അത് പിന്നെ കുറച്ചു നാൾ മുന്നേ പുറത്തു പോയപ്പോൾ ശ്രദ്ധിക്കാതെ റോഡ് ക്രോസ്സ് ചെയ്തപ്പോ ആക്സിഡന്റ് ആയി. കാലിലൂടെ കാർ കേറി ഇറങ്ങി. രണ്ടു കാലും മുറിക്കേണ്ടി വന്നു...'' കേട്ടപ്പോ ഞങ്ങളാകെ ഷോക്കായി. ആമിയുടെ കണ്ണൊക്കെ നിറഞ്ഞു.
അവള് എണീറ്റ് അകത്തേക്ക് നടന്നു... ഞങ്ങൾ പിന്നാലെയും. അവിടെ പോയപ്പോ കണ്ടു ഒരു സ്ത്രീ കിടക്കുന്നു. ഒച്ച കേട്ട് അവര് കണ്ണ് തുറന്നു നോക്കി. ആദ്യം ഒരു അമ്പരപ്പോടെ എല്ലാരേയും നോക്കി. ആമിയെ കണ്ടതും അവരുടെ മുഖം മാറി.
''ഡീ നീ എന്തിനാ വന്നേ... നശിച്ചവളെ നീ കാരണമാ എനിക്കിങ്ങനെ വന്നത്.'' ആ സ്ത്രീ പറഞ്ഞു.
''ഉമ്മ നിങ്ങളെന്തൊക്കെയാ പറയുന്നേ...'' ആമി കരഞ്ഞോണ്ട് ചോദിച്ചു.
''നീ ഞങ്ങളെ നിയൽവെട്ടത്തു വന്ന മുതൽ ഞങ്ങൾക്ക് ശനി ആണ്. ആദ്യം എന്റെ ഇക്കാനെ കൊന്നു പിന്നെ എന്റെ മോനെ കൊല്ലാൻ നോക്കി ഇപ്പൊ ധാ എന്നെ ഈ അവസ്ഥയിലുമാക്കി. നീ ഒരുകാലത്തും ഗുണം പിടിക്കില്ല.'' ആ സ്ത്രീ രണ്ടു കൈ കൊണ്ട് ശപിക്കുന്ന പോലെ കാണിച്ചിട്ട് പറഞ്ഞു. വയസ്സായ സ്ത്രീ ആയിപ്പോയി ഇല്ലെങ്കിൽ പെണ്ണുമ്പിള്ളേനെ ചുമരിൽ നിന്നും വടിച്ചെടുക്കേണ്ടി വന്നേനെ.
''ഉമ്മാ അതിനു അംനൂത്ത എന്താ ചെയ്തേ. ഉമ്മ ശ്രദ്ധിക്കാതെ റോഡ് ക്രോസ്സ് ചെയ്തതല്ലേ.'' ഷെറി പറഞ്ഞു. ആമി കരയുന്നതു കണ്ടു എനിക്ക് കലിപ്പ് കേറുന്നുണ്ടായിരുന്നു.
''നിങ്ങളോടാരാ ഇങ്ങോട്ടു കേറാൻ പറഞ്ഞെ..'' ആഹാ ദേ വന്നു അടുത്ത കുരിശ്. വേറാര് നമ്മളെ സ്വന്തം ഷെസിൻ.
''അതെന്നെ മോനെ ഇവരെ പുറത്താക്കാൻ പറ.'' ഷെസിന്റെ ഉമ്മ പറഞ്ഞു. ആമി പിന്നെ ഷെസിന്റെ നിഴൽ കണ്ടപ്പോ തന്നെ എന്റെ സൈഡിൽ വന്നു നിന്ന് എന്റെ കയ്യിൽ തൂങ്ങിയിരുന്നു.
''ഇറങ്ങി പൊക്കോണം രണ്ടും..'' എന്നും പറഞു ഷെസിൻ മുന്നോട്ടു വന്നതും ഷഹീനിക്ക തടഞ്ഞു.
''ഷെസി നീ ഇതിൽ ഇടപെടേണ്ട. അവരെന്റെ ഗെസ്റ് ആണ്. പിന്നെ ഇത്രയു ദ്രോഹം ചെയ്തിട്ടും ഉമ്മ കിടപ്പിലാണെന്നു കേട്ടപ്പോ റൂമിലേക്ക് ഓടി വന്ന ഇവളോട് തന്നെ പറയണം ഇങ്ങനെ.'' ഷഹീനിക്ക.
''നമ്മളെ കുടുംബത്തിലെ എല്ലാ പ്രശ്നത്തിനും കാരണക്കാരി ഇവളാ. ആദ്യം എന്റെ ഉപ്പ. പിന്നെ ആങ്ങളമാർ കൂട്ടി എന്നെ കൊല്ലാൻ നോക്കി. ഇപ്പൊ ധാ ഉമ്മയും.'' ഷെസിൻ ഞങ്ങളെ നോക്കി പല്ലു കടിച്ചിട്ടു പറഞ്ഞു.
''നിന്റെ ഉപ്പ മരിച്ചത് അയാളെ കയ്യിലിരിപ്പ് കൊണ്ട് മാത്രം ആണ്. പിന്നെ നിനക്ക് കിട്ടിയത് ഇവൾക്ക് കൊടുത്തതിന്റെ പലിശ മാത്രം ആണ്. എന്റെ അളിയന്മാരെ മുന്നിലൊന്നും പോയി പെട്ടേക്കരുത് മോനെ. പിന്നെ നിന്റെ ഉമ്മ മോളിലോട്ടു നോക്കീട്ടു നടന്നത് ഇവളെ കുറ്റം ആണോ. ഇനി ഇവളെ എന്തെങ്കിലും പറഞ്ഞാൽ ഓർമയുണ്ടല്ലോ, ചവിട്ടി കൂട്ടി പറ്റിക്കിട്ടു കൊടുക്കും നിന്നെ...'' ഞാൻ കലിപ്പിൽ ഷെസിനോട് പറഞ്ഞു.
''പിന്നെ നിങ്ങളോടു, നിങ്ങളൊരു സ്ത്രീ ആണോ... ഇവളോട് ചെയ്ത ദ്രോഹങ്ങൾക്കൊക്കെ ഉള്ള ശിക്ഷ ആണ് പടച്ചോൻ ഈ കിടത്തിയിരിക്കുന്നതു. എന്നിട്ടും നിങ്ങള് നന്നായോ.. ഇല്ല, അത് അങ്ങനെയാ ചില വാലുകൾ എത്ര കാലം കുഴലിൽ ഇട്ടു നടന്നാലും നിവരില്ല.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''പ്പാ... എന്റെ വീട്ടിൽ വന്നിട്ട് എന്നോട് തോന്നിവാസം പറയുന്നോ... ഇറങ്ങിപ്പോടാ...'' ഷെസിന്റെ ഉമ്മ അലറി.
''ഞങ്ങൾ നിങ്ങളെ സ്വീകരണത്തിന് വന്നതൊന്നും അല്ല. ഞങ്ങടെ മോനെ കൊണ്ടുപോവാൻ വന്നതാ. ആദിയെ കൂട്ടീട്ടു ഞങ്ങൾ പോയിക്കൊള്ളാ.'' ഞാൻ പറഞ്ഞു.
''ഹ ഹ ഹ അത് കൊള്ളാല്ലോ, നിങ്ങളെ മോനോ. ദേ ഈ നിക്കുന്ന #@#@@@മോളെ മോൻ എന്ന് പറഞ്ഞാൽ ഓക്കേ നിന്റെ മോൻ എങ്ങനെ ആവുന്നേ...'' എന്ന് ഷെസിൻ പറഞ്ഞതും അവന്റെ മോന്തക്കിട്ട് ഞാൻ ഒന്ന് കൊടുത്തു.
''ഡാ നീ എന്റെ മോനെ അടിച്ചല്ലേ... ഷഹീനെ എന്ത് നോക്കി നിക്കാ, നിന്റെ അനിയനെ അവൻ തല്ലിയത് കണ്ടില്ലേ...'' ഷെസിന്റെ ഉമ്മ അലറി.
''ആ അവനു രണ്ടു കൊള്ളാത്ത കുറവ് ഉണ്ടായിരുന്നു.'' ഷഹീനിക്ക പറഞ്ഞു.
''മുമ്പ് നിങ്ങൾ ഇവളെ അടിച്ചിരിക്കാം ചീത്ത പറഞ്ഞിരിക്കാം, ഇനി അത് വേണ്ട. ഇന്ന് അവളെ കഴുത്തിൽ ഉള്ള മഹറിന്റെ മുകളിൽ ഉള്ളത് ഷെസിൻ എന്നല്ല ഷെഹ്സാദ് എന്ന പേരാണ്. നല്ല നട്ടെല്ലുള്ള ഉപ്പാന്റെ നട്ടെല്ലുള്ള മോൻ ആണ് ഞാൻ. അതോണ്ട് പൊന്നു മോൻ എന്റെ ഭാര്യയെ എന്തേലും പറയുന്നതിന് മുന്നേ രണ്ടു വട്ടം ആലോചിക്കുന്നത് നല്ലതാ..'' ഞാൻ പറഞ്ഞു.
''പിന്നെ ആദിയെ ഞങ്ങൾ കൊണ്ട് പോവും..'' ഞാനതു പറഞ്ഞപ്പോ ഷഹീനിക്കന്റെയും ഫെബിത്താന്റെയും മുഖം മാറിയിരുന്നു. പാവങ്ങൾ നല്ല സങ്കടം ഉണ്ട്, അവരാണല്ലോ അവനെ വളർത്തുന്നത്. പക്ഷെ എനിക്കിപ്പോ വലുത് എന്റെ ആമിയാ.
''അതിനു ഞാൻ സമ്മതിക്കില്ല.'' ഷെസിൻ.
''നിന്റെ സമ്മതം ആർക്കു വേണം, എല്ലാം അറിഞ്ഞിട്ടു തന്നെയാ ഞങ്ങൾ വന്നത്. ആദി മോന്റെ ഉമ്മ ആരാണെന്നും ഉപ്പ ആരാണെന്നും.'' ഞാൻ അത് പറഞ്ഞപ്പോ ഷെസിൻ ആകെ ഞെട്ടി തരിച്ചു ആമിയെ നോക്കി പിന്നെ എന്നെയും. അപ്പൊ തന്നെ അവനു മനസ്സിലായി ഞാൻ എല്ലാം അറിഞ്ഞിട്ടുണ്ട് എന്ന്. പിന്നെ അവനൊന്നും മിണ്ടിയില്ല.
@@@@@@@@@@@@@@@@@@@@@@@@@@@@@@
ഉമ്മാക്ക് സുഖമില്ല എന്ന് കേട്ടപ്പോ എന്തോ വല്ലാതെ തോന്നി. പക്ഷെ സംസാരം കേട്ടപ്പോ മനസ്സിലായി സ്വഭാവത്തിൽ മാറ്റം ഒന്നുമില്ലെന്ന്. ഷാദ് ചൂടാവുമെന്നു ഉറപ്പാ... പക്ഷെ അവൻ മിണ്ടാതെ നിന്ന്. ഷഹീനിക്കയും ഷെറിയുമൊക്കെ എനിക്ക് വേണ്ടി സംസാരിച്ചു. പക്ഷെ ഉമ്മാക്ക് ഒരു കുലുക്കവും ഇല്ല. ഞാനാണ് എല്ലാത്തിനും കാരണം എന്നാ പറയുന്നത്.
അപ്പോളാണ് എരിതീയിൽ എണ്ണ എന്ന് പറഞ്ഞ പോലെ ഷെസിൻ വന്നു കേറിയത്. അവനെ കണ്ടപ്പോ തന്നെ ഞാൻ ഷാദിന്റെ കയ്യിൽ തൂങ്ങി. അവന്റെ സംസാരം കേട്ടപ്പോ തന്നെ തോന്നിയതാണ് ഇന്ന് ഷാദിന്റെ കൈക്കു പണി ആവുമെന്ന്. അത് പോലെ തന്നെ സംഭവിച്ചു. എന്നെ ചീത്ത വിളിച്ചത് കേട്ടതും ഷാദ് അവനിട്ടു പൊട്ടിച്ചു.
ആദിയെ കൊണ്ട് പോവും എന്ന് തന്നെ ഷാദ് പറഞ്ഞപ്പോ ഷെസിൻ എതിർക്കുന്നുണ്ട്. ഞങ്ങൾ സത്യം അറിഞ്ഞു എന്ന് പറഞ്ഞപ്പോ അവന്റെ മുഖമൊക്കെ മാറി. കാരണം ഷെസിൻ അല്ല ഉപ്പ എന്ന് പറഞ്ഞാൽ എല്ലാം അവന്റെ വീട്ടുകാർ അറിയും. അത് കൊണ്ടാണ് അവൻ മിണ്ടാത്തതെന്നു മനസ്സിലായി.
''നീ എന്താ ഒന്നും പറയാതെ ഈ ചെറ്റകൾക്കു നമ്മളെ ആദിയെ വിട്ടു കൊടുക്കാൻ ആണോ..'' ഷെസിന്റെ ഉമ്മ.
''ഉമ്മാ പ്ലീസ് കുറച്ചു മര്യാദക്ക് സംസാരിക്ക്. അവൻ ആംനന്റെ മോൻ അല്ലെ. എന്നായാലും അവൾക് അവകാശപ്പെട്ടത് അല്ലെ.'' ഫെബിത്ത പറഞ്ഞു.
''ഇല്ല, അവനെ കൊടുക്കാൻ ഞാൻ സമ്മതിക്കില്ല. നിനക്ക് പറ്റോ അവനെ വിട്ടു കൊടുക്കാൻ..'' ഷെസിന്റെ ഉമ്മ ഫെബിത്താനോട് ചോദിച്ചു.
''കൊടുത്തല്ലേ പറ്റൂ ഉമ്മാ, അത് അവളെ മോൻ അല്ലെ..'' ഷഹീനിക്ക പറഞ്ഞു.
''എന്നാ നിന്റെ ഭാര്യയോട് പറ ഒന്നിനെ പ്രസവിച്ചു എനിക്ക് തരാൻ.'' ഉമ്മ ദേഷ്യത്തോടെ അങ്ങനെ പറഞ്ഞതും ഇത്ത കരഞ്ഞു പോയി. ഷഹീനിക്ക ഇത്താനെ ചേർത്ത് പിടിച്ചു.
''ഞങ്ങൾക്ക് കുട്ടികളില്ലെങ്കിൽ ഉമ്മ എന്തിനാ വിഷമിക്കുന്നെ, അത് ഞങ്ങള് നോക്കിക്കൊള്ളാം. പിന്നെ അതിന്റെ പേരിൽ ഇവളെ ഞാൻ ഒഴിവാക്കുമെന്നൊന്നും ഉമ്മ വ്യാമോഹിക്കണ്ട.'' ഷഹീനിക്ക പറഞ്ഞു.
''എല്ലാത്തിനും കാരണം ഈ നശിച്ചവളാ.. എന്റെ കുടുംബം നാശമാക്കി. എന്റെ ഇക്കാനെ നീയാ കൊന്നത്. അത് കൊണ്ടാ എന്റെ കുടുംബം ഇങ്ങനെ ആയിപ്പോയത്.'' ഷെസിന്റെ ഉമ്മ എന്നെ നോക്കി പറഞ്ഞു. എനിക്ക് കരച്ചിലടക്കാൻ പറ്റിയില്ല. ഷാദ് ഒരു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ചു.
''ഒന്ന് നിർത്തോ ഉമ്മാ.. അങ്ങനെ എങ്കിലും ആ മനുഷ്യൻ തീർന്നത് നന്നായി എന്ന് പറ.. ഇല്ലെങ്കിൽ സ്വന്തം മോളെ പീഡിപ്പിച്ചതിനാവും അയാള് ജയിലിൽ പോവാ... അതുമല്ലെങ്കിൽ സ്വന്തം ഉപ്പാനെ കൊന്നിട്ട് ഞാൻ ജയിലിൽ പോയേനെ.'' എന്നും പറഞ്ഞു ഷെറി പൊട്ടിക്കരഞ്ഞു. അവൾ വേച്ചു വീഴാൻ പോയതും ഷാദ് അവളെ പെട്ടെന്ന് പിടിച്ചു. ഷെസിൻ ഓടി വന്നു അവളെ താങ്ങി. രണ്ടാളും കൂടി അവളെ ഒരു കസേരയിൽ ഇരുത്തി. ഷാദ് എന്റെ അടുത്തേക്ക് വന്നു.
''നീ എന്തൊക്കെയാ മോളെ പറയുന്നേ.'' ഷഹീനിക്ക അവളെ അടുത്തിരുന്നിട്ടു ചോദിച്ചു.
''സത്യമാ ഇക്കാ... ആരോടും പറയാണ്ട് ഉള്ളിൽ കൊണ്ട് നടന്നതാ. ഷെസിക്കയും ഉമ്മയും ആംനത്താന്റടുത്തു അങ്ങനൊക്കെ പെരുമാറിയത് ഈ കാരണം കൊണ്ടാണെന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ അന്നേ സത്യം പറഞ്ഞേനെ.'' എന്നും പറഞ്ഞു അവള് പൊട്ടിക്കരഞ്ഞു.
''നീ ഒന്ന് തെളിച്ചു പറ ഷെറീ...'' ഷെസിൻ.
''ഉപ്പ സ്കൂളിലെ പെൺകുട്ടികളോട് മാത്രമല്ല എന്നോടും അങ്ങനെയാ പെരുമാറിയത്.'' ഞങ്ങൾക്കൊക്കെ അതൊരു ഞെട്ടൽ ആയിരുന്നു.
''ഷെറീ ഈ ഒരുമ്പട്ടോൾക്കു വേണ്ടി നീ ഉപ്പാനെ പറ്റി ഇല്ലാത്തതു പറയുന്നോ...'' ഉമ്മ ഷെറിയോട് ദേഷ്യപ്പെട്ടു.
''ഉമ്മാ നിങ്ങള് മിണ്ടാതെ നിക്ക്, മോളെ ഷെറി നീ പറ.'' ഷഹീനിക്ക അവളെ ചേർത്ത് പിടിച്ചു.
''ഉപ്പ പലപ്പോഴും എന്റെ ദേഹത്ത് വേണ്ടാത്തിടത്തൊക്കെ അറിയാത്ത പോലെ തൊടുമായിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് ആദ്യമൊന്നും മനസ്സിലായില്ലാരുന്നു. ഒന്ന് രണ്ടു വട്ടം ഉപ്പ എന്റെ ശരീരത്തിൽ അറിഞ്ഞോണ്ട് പിടിച്ചതായി എനിക്ക് തോന്നി. അപ്പൊ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി. അത് സത്യം ആയിരുന്നു. ഉപ്പ എന്നെയും മറ്റു പെൺകുട്ടികളെ പോലെ...'' എന്ന് പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു.
അപ്പൊ അത് കൊണ്ടാണ് പലപ്പോളും ഞാൻ ഉപ്പാനെ പറ്റി ചോദിച്ചപ്പോ ഷെറി തീരെ താല്പര്യമില്ലാത്ത പോലെ സംസാരിച്ചത്. അവളുടെ സംസാരത്തിൽ ഉണ്ടായിരുന്നു അയാളോടുള്ള ഇഷ്ടക്കേട്.
ഷഹീനിക്ക അവളെ നെഞ്ചോടു ചേർത്തു. ഷെസിൻ അവളെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. പെങ്ങൾ പറഞ്ഞപ്പോ ആങ്ങള അലിഞ്ഞു. അത് അങ്ങനെ ആണല്ലോ.
''ഒരിക്കെ ഇവിടെ ആരും ഇല്ലാത്ത ദിവസം ഉപ്പ എന്നെ കടന്നു പിടിച്ചു. ഞാൻ കുതറി മാറിയപ്പോ ഉപ്പ എന്നെ അടിച്ചു. ഉപ്പ പറയുന്ന പോലെ അനുസരിച്ചില്ലെങ്കിൽ കൊന്നു കളയുമെന്ന് പറഞ്ഞു. ആരോടെങ്കിലും പറഞ്ഞാൽ ഉമ്മാനേയും ഇക്കാക്കമാരെയും കൊല്ലുമെന്ന് പറഞ്ഞു. വീണ്ടും എന്നെ ഉപദ്രവിക്കാൻ നോക്കുമ്പോൾ ആണ് ഷഹീനിക്ക ട്യൂഷൻ കഴിഞ്ഞു വന്നത്. അത് കൊണ്ട് അന്ന് ഞാൻ രക്ഷപ്പെട്ടു.
പിന്നെ ഞാൻ ഉമ്മന്റെയോ ഇക്കാക്കമാരുടെയോ കൂടെ മാത്രമേ നടക്കാറുള്ളു. രാത്രി കിടത്തം പോലും ഉപ്പാനെ പേടിച്ചു ഇക്കാക്കമാരെ കൂടെ ആക്കി. പേടിച്ചിട്ടാ അന്നേരം നിങ്ങള് ആട്ടി ഓടിച്ചിട്ടും കൂടെ വന്നു കിടന്നതു..'' എന്ന് പറഞ്ഞു അവള് കരഞ്ഞപ്പോ ഷഹീനിക്ക അവളെ സമാധാനിപ്പിച്ചു.
''സോറി മോളെ, നീ വലിയ കുട്ടി ആയി അതോണ്ട് ഞങ്ങളെ കൂടെ കിടത്താൻ പാടില്ല എന്ന് ഉപ്പ പറഞോണ്ട നിന്നോട് ഞങ്ങളെ കൂടെ കിടക്കേണ്ട എന്ന് പറഞ്ഞത്. അല്ലാതെ നിന്നെ ഇഷ്ടമല്ലാഞ്ഞിട്ടല്ല.'' ഷഹീനിക്ക പറഞ്ഞു.
''ഒരു ദിവസം വീണ്ടും ഉപ്പ എന്നെ ഉപദ്രവിക്കാൻ നോക്കി. അന്ന് ഷെസിക്ക വരുന്ന കണ്ടപ്പോ ഉപ്പ എന്നെ വിട്ടു. എന്നിട്ടു നാളെ രാത്രി എന്റെ റൂമിൽ തന്നെ ഒറ്റയ്ക്ക് കിടക്കണമെന്നു പറഞ്ഞു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് പറഞ്ഞു. ഒരു എട്ടാം ക്ലാസ്സുകാരിക്ക് താങ്ങാൻ പറ്റുന്നതിലും കൂടുതൽ ആയിരുന്നു. സത്യം പറഞ്ഞാൽ മരിച്ചു കളയാൻ വരെ തോന്നിയതാ. പക്ഷെ പേടി ആയിരുന്നു. അതോണ്ട് കൊല്ലാൻ ഉറപ്പിച്ചു. അയാളെ കത്തി കൊണ്ട് കുത്തി കൊല്ലണം എന്ന് തന്നെ ഉറപ്പിച്ചതാ.
പക്ഷെ നടന്നില്ല. ഉപ്പ പറഞ്ഞതിന്റെ പിറ്റേന്ന് രാവിലെ ആണ് സ്കൂളിൽ വച്ച് ഉപ്പാനെ പോലീസ് കൊണ്ട് പോയത്. സത്യം പറഞ്ഞാൽ ഞാൻ പുറമെ കരഞ്ഞു ഉള്ളിൽ പൊട്ടിച്ചിരിക്കുകയായിരുന്നു. അന്ന് അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോ ഞാൻ ഇന്ന്...'' എന്നും പറഞ്ഞു അവള് വീണ്ടും കരയാൻ തുടങ്ങി.
ഷഹീനിക്കയും ഷെസിനും അവളെ സമാധാനിപ്പിച്ചു. ഫെബിത്ത അവൾക്കു വെള്ളം കൊണ്ട് കൊടുത്തു. എന്നിട്ടും അവള് കരച്ചിൽ നിർത്തിയില്ല.
ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് പോയി. അപ്പൊ ഷഹീനിക്കയും ഷെസിനും എണീറ്റ് മാറി. ഷെസിന്റെ മുഖത്ത് നേരത്തെ ഉണ്ടായ ദേഷ്യം ഇല്ല. പകരം സങ്കടം ആയിരുന്നു പെങ്ങളെ ഓർത്തു.
''ഷെറി മോളെ ഇങ്ങനെ ഈ സമയത്തു കരയാൻ പാടില്ല. നിന്നെ പറ്റി അല്ല നിന്റെ കുഞ്ഞിനെ പറ്റി ആലോചിക്ക്. കഴിഞ്ഞതൊക്കെ പോട്ടെ, അതൊന്നും ഓർക്കേണ്ട. നാളെയെ പറ്റി മാത്രം ചിന്തിച്ചാൽ മതി.'' ഞാൻ പറഞ്ഞു.
''എന്നാലും ഇത്താ ഞാൻ അറിഞ്ഞില്ല ഒന്നും, അറിഞ്ഞിരുന്നെങ്കിൽ ഇത്താക്ക് അതൊന്നും അനുഭവിക്കേണ്ടി വരില്ലാരുന്നു.'' ഷെറി
''അതൊക്കെ കഴിഞ്ഞില്ലേ മോളെ. ഞാൻ ഇപ്പൊ ഹാപ്പി ആണ്. പഴയതൊന്നും ഓർക്കാറില്ല.'' ഞാൻ പറഞ്ഞു. അപ്പൊ ഷെസിൻ എന്നെ നോക്കുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് ഒരു പൊട്ടിക്കരച്ചിൽ കേട്ടത്. നോക്കിയപ്പോ ഉമ്മയാണ്. എല്ലാരും അങ്ങോട്ടേക്ക് പോയി.
''എന്നാലും ഇവൾക്ക് വേണ്ടി നീ സ്വന്തം ഉപ്പാനെ പറ്റി ഇങ്ങനൊക്കെ പറഞ്ഞല്ലോ... നീ എന്റെ വയറ്റിൽ തന്നെ പിറന്നതാണോടീ...'' എന്നും പറഞ്ഞു ഉമ്മ കരഞ്ഞു. റബ്ബേ സ്വന്തം മോള് പറഞ്ഞിട്ട് പോലും വിശ്വസിക്കുന്നില്ല.
''ഉമ്മാ അവള് പറഞ്ഞത് സത്യം ആണ്. ഞങ്ങൾക്ക് അവളെ വിശ്വാസം ആണ്.'' ഷെസിൻ പറഞ്ഞു.
''എനിക്ക് എന്റെ ഇക്കാനെ വിശ്വാസം ആണ്.'' ഉമ്മ പറഞ്ഞു.
''ഇത് കൊണ്ട് തന്നെയാ അന്നും ഞാൻ ഒന്നും പറയാതിരുന്നേ. ഉമ്മ എന്നെ വിശ്വസിക്കില്ലാരുന്നു. അങ്ങനെ ആണല്ലോ ഉപ്പ അഭിനയിച്ചത്. ഉമ്മാനെ സ്നേഹം കൊണ്ട് മൂടുവല്ലേ ചെയ്യാറ്.'' ഷെറി പറഞ്ഞു.
''നീ കരയണ്ട നിന്നെ ഞങ്ങൾക്ക് വിശ്വാസം ആണ്. ഉമ്മ പറഞ്ഞ കേട്ട് ഞാൻ ഒരുപാട് തെറ്റ് ചെയ്തിട്ടുണ്ട്.'' ഷെസിൻ അത് എന്നെ നോക്കിയാണ് പറഞ്ഞത്. ''പക്ഷെ നിന്നെ ഞാൻ വിശ്വസിക്കും. എന്റെ അനിയത്തി ഇങ്ങനൊരു കാര്യം കള്ളം പറയില്ല, എനിക്കുറപ്പാ.''
''എല്ലാരും ഇറങ്ങിപ്പോ ഇവിടുന്നു. എനിക്കാരെയും കാണണ്ട..'' എന്നും പറഞ്ഞു ഉമ്മ ഒച്ചയെടുത്തപ്പോ എല്ലാരും പുറത്തിറങ്ങി. ശെരിയെ ആമി കൂട്ടീട്ട് പോയി.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
പാവം ഷെറി, ഇത്രയൊക്കെ ചെറുപ്പത്തിൽ അനുഭവിക്കാന് പറഞ്ഞാൽ ആലോചിക്കാനേ വയ്യ. അതും സ്വന്തം ഉപ്പാന്റെ ഭാഗത്തു നിന്നും. ഞാൻ ഇതുവരെ കണ്ടത് എന്റെ അപ്പനെയും ആമിയുടെ ഉപ്പാനെയുമൊക്കെയാ. പെണ്മക്കളെ ജീവനേക്കാൾ സ്നേഹിക്കുന്ന അവരെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ഉപ്പമാർ.
പക്ഷെ ഷെറിന്റെ ഉപ്പാനെ കുറിച്ച് ആലോചിക്കുമ്പോ തന്നെ ദേഷ്യം വരുന്നു. മുന്നിൽ വന്നിരുന്നേൽ കൊന്നു കളഞ്ഞേനെ. പലപ്പോഴും പത്രത്തിലും ടി വി യിലുമൊക്കെ ഓരോ വാർത്തകൾ കാണുമ്പോൾ കരുത്തും അതൊക്കെ ഇല്ലാത്തതാണെന്നും. പക്ഷെ ഇപ്പൊ ഷെറി ഇങ്ങനെ മുന്നിൽ നിക്കുമ്പോ മനസ്സിലായി അതൊക്കെ ഉള്ളതാണെന്ന്. ഒരു നാറി മതി മുഴുവൻ ഉപ്പമാരെ പറയിപ്പിക്കാൻ.
പല ഉപ്പമാരും ചോര നീരാക്കുന്നതു അവരെ മക്കൾക്ക് വേണ്ടീട്ടാണ്. ഇയാളെ പോലുള്ള ചിലർ മക്കളുടെ ചോര കുടിക്കാൻ നടക്കും. എന്നാലും അവരുടെ ഉമ്മയും കണക്കാ. ഇത്രയും സ്വന്തം മോള് പറഞ്ഞിട്ട് പോലും ആ സ്ത്രീ വിശ്വസിച്ചില്ല. വല്ലാത്ത മനസ്സ് തന്നെ. വെറുതെ അല്ല ഷെസിന് അങ്ങനൊക്കെ ചെയ്യുന്നത്. എന്റെ സ്വഭാവവും പ്രവർത്തിയും എന്റെ ഉമ്മ എനിക്ക് തന്ന അറിവും സംസ്കാരവും ഒക്കെ ആണ്. അവനു ആ സ്ത്രീ വിഷം മാത്രമേ കുത്തി വച്ചിട്ടുള്ളൂ.
ഓരോന്നോർത്തു നിക്കുമ്പോളാ ഒരു കരച്ചിൽ കേട്ടത്. മെല്ലെ വീടിന്റെ സൈഡിൽ പോയപ്പോ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല. ഷെസിന് ആയിരുന്നു അത്, അവൻ പൊട്ടിക്കരയുന്ന കാഴ്ച. മുന്നേ ആയിരുന്നേൽ ഞാൻ സന്തോഷിച്ചേനെ. പക്ഷെ ഇപ്പൊ അത് കാണുമ്പോ ഒരു നീറ്റൽ. ചിലപ്പോ വീട്ടിൽ എനിക്കും ഒരു പെങ്ങൾ ഉള്ളതോണ്ടാവും.
ഞാൻ പതിയെ അവന്റെ അടുത്ത് പോയി തോളിൽ കൈ വച്ചു. അവൻ തലപൊക്കി എന്നെ നോക്കി. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. എന്തോ തടയാൻ തോന്നിയില്ല. കുറെ നേരം അങ്ങനെ നിന്നു. പിന്നെ അവൻ മാറി നിന്നിട്ടു കണ്ണ് തുടച്ചു.
''സോറി... ഒരുപാട് ക്രൂരതകൾ അംനയോടു ചെയ്തിട്ടുണ്ട്. എല്ലാം എന്റെ ഉപ്പാനെ കൊന്നവളോടുള്ള പക കാരണം ആയിരുന്നു. ഒരിക്കലും ഒരു കല്യാണം വേണ്ട എന്ന് വിചാരിച്ചു ജീവിച്ചവനാ ഞാൻ. പക്ഷെ ഉമ്മാന്റെ നിർബന്ധം കാരണം അവളെ ചതിയിലൂടെ പ്രേമിച്ചു കെട്ടി അവളുടെ ജീവിതം നശിപ്പിക്കാൻ നോക്കി. പ്രായശ്ചിത്തമൊന്നും ഇല്ല എന്ന് അറിയാം എന്നാലും സോറി. '' ഷെസിന്റെ സംസാരം കേട്ടപ്പോൾ അത്ഭുതം ഒന്നും തോന്നിയില്ല. പൊതുവെ നമുക്ക് ബുദ്ധി വരുന്നത് നമ്മളെ സ്വന്തം ആൾക്കാർക്ക് എന്തെങ്കിലും പറ്റുമ്പോൾ ആണല്ലോ.
''പറഞ്ഞത് ശരിയാ.. തിരുത്താൻ പറ്റാത്ത തെറ്റുകൾ ആണ്. എന്നാലും മാപ്പു പറയണം, എന്നോടല്ല ആമിയോട്. അവള് ക്ഷമിക്കും എനിക്കറിയാം. അത്രയ്ക്ക് പാവം ആണ്.'' ഞാൻ അവന്റെ തോളിൽ കൈ വച്ചു പറഞ്ഞു. അപ്പൊ അവൻ മുഖം തുടച്ചു എന്നെ നോക്കി പുഞ്ചിരിച്ചു, എന്നിട്ടു അകത്തേക്ക് നടന്നു.
''അതെ അവളുടെ ഇക്കമാരെ മുന്നിൽ പോണ്ട കേട്ടോ...'' ഞാൻ പറഞ്ഞതും അവനൊന്നു ചിരിച്ചു.
''യൂ ആർ വെരി ലക്കി ടു ഹാവ് ഹേർ...'' പോവുന്നതിനിടയിൽ അവൻ തിരിഞ്ഞു നിന്നിട്ടു പറഞ്ഞു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
എല്ലാരും ഷെറിയെ സമാധാനിപ്പിച്ചു. അവൾ കരഞ്ഞു ആകെ വല്ലാതായിട്ടുണ്ട്. അവളെ റൂമിൽ കൊണ്ടാക്കി എല്ലാരും പോയി. ഞാൻ കൂടെ ഇരുന്നു.. കുറച്ചു നേരം അടുത്തിരുന്നപ്പോ അവളുറങ്ങി.
പെട്ടെന്നാണ് ഷെസിൻ റൂമിലേക്ക് വന്നത്. ഞാനും ഷെറിയും അവനും മാത്രമേ ഉള്ളൂ, ഞാൻ പേടിച്ചു വിറച്ചു. അവൻ വന്നു ഷെറി ഉറങ്ങുന്നത് നോക്കി. ഞാൻ ഷാദിനെ നോക്കുവായിരുന്നു. പക്ഷെ ആ കൊരങ്ങന്റെ പൊടി പോലും ഇല്ല.
''അംനാ..'' ആ വിളി കേട്ടതും ഞാൻ വിറച്ചോണ്ട് അവനെ നോക്കി.
''സോറി പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. ഒരു കുമ്പസാരത്തിനും സ്കോപ്പില്ല. എന്നാലും ക്ഷമിക്കണം.'' പടച്ചോനെ ഞാൻ ഇപ്പൊ എന്താ കേട്ടത്. ഞാൻ ചെവിയിൽ അവൻ കാണാതെ ഒന്ന് അമർത്തി നോക്കി. എന്റെ ബോധം ഇപ്പൊ പോവും. ഇവന് വട്ടായതാണോ അതോ എനിക്ക് വട്ടായതാണോ.
''ചെയ്തു പോയതൊന്നും മാറ്റാൻ പറ്റില്ല. ഉമ്മനോടുള്ള സ്നേഹവും ഉപ്പാനെ അകറ്റിയ ദേഷ്യവും കാരണം ചെയ്തു പോയതാ... ഉപ്പ പെണ്ണ് പിടിയനാണ് എന്ന എല്ലാരുടെയും കളിയാക്കലും കൂട്ടുകാരുടെ ഓരോന്ന് പറഞ്ഞുള്ള ശല്യവും ഉമ്മാന്റെ കണ്ണീരും എല്ലാം കാരണം നിന്നോട് വല്ലാത്ത ദേഷ്യം ആയിരുന്നു. ഉപ്പാന്റെ മരണം കഴിഞ്ഞു ഉമ്മ കുറെ നാൾ മാനസികമായി തകർന്നു ഹോസ്പിറ്റലിൽ ആയിരുന്നു. അതൊക്കെ എന്റെ ദേഷ്യം കൂട്ടി.
ഒരിക്കലും ഒരു പ്രായശ്ചിത്തവും ചെയ്യാൻ പറ്റില്ല എന്ന് അറിയാം... എന്നാലും എല്ലാം മറക്കണം. ഒരിക്കലും ഒരു ഫ്രണ്ട് ആയി ഒന്നും കാണാൻ പറ്റില്ല എന്ന് ഉറപ്പാണ്. എന്നാലും ഇനി കാണുമ്പോൾ ഇങ്ങനെ പേടിച്ചു വിറക്കരുത് പ്ളീസ്. . '' അത് കേട്ടപ്പോ അറിയാതെ എന്റെ മുഖത്തൊരു ചിരി വന്നു.
ഷെസിനെ പറഞ്ഞിട്ടും കാര്യമില്ല. സ്വന്തം ഉപ്പ മരിക്കാൻ കാരണം ആയവൾ, അങ്ങനെ ഓര്ത്തിയോടുള്ള ദേഷ്യവും വെറുപ്പും അവൻ തീർത്തു. കൂടെ ഉമ്മാന്റെ വിഷം കുത്തി വെക്കലും. പക്ഷെ എനിക്കവനോട് ക്ഷമിക്കാൻ പറ്റോ... നമ്മളോട് തെറ്റ് ചെയ്തവരോട് നമ്മൾ ക്ഷമിക്കണം എന്നാണു പടച്ചോൻ പറഞ്ഞിട്ടുള്ളത്.
''എന്നെ ഷെറിന്റെ ബ്രദർ എന്ന് മാത്രം ഓർത്താൽ മതി, നമ്മളെ മുമ്പത്തെ ബന്ധം അങ്ങ് മറന്നു കളയണം. എന്നോട് എന്തെങ്കിലും പറഞ്ഞൂടെ.. അറ്റ്ലീസ്റ്റ് ഒരു ചീത്ത എങ്കിലും...'' സത്യം പറഞ്ഞാൽ തെറി അഭിഷേകം നടത്തണമെന്നുണ്ട്. പക്ഷെ എന്ത് ചെയ്യാനാ വാ തുറക്കാൻ പറ്റുന്നില്ല.
''ഇറ്റ്സ് ഓക്കേ... ക്ഷമിക്കാം ഞാൻ, പക്ഷെ എല്ലാം മറന്നു എന്ന് പറയുന്നില്ല. കാരണം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. അത് പോലെ ഉള്ള ഓർമ്മകൾ ആണല്ലോ...'' ഞാൻ പറഞ്ഞപ്പോ ഷെസിൻ തല താഴ്ത്തി നിന്നു
''ഇപ്പൊ ഇങ്ങനെ നിന്നിട്ടു കാര്യമില്ല. ഇന്ന് ഷെറി ഇത് പറഞ്ഞില്ലായിരുന്നെങ്കിൽ ഇനിയും കാണുമ്പോ ഷെസിൻ എന്നോട് മോശമായി പെരുമാറിയേനെ. എപ്പോളും എല്ലാരും ഭാര്യയോടോ മറ്റു പെണ്കുട്ടികളോടോ മോശമായി പെരുമാറുമ്പോൾ അവർക്കും വീട്ടിൽ പെങ്ങന്മാരുണ്ടെന്നു ഓർക്കുന്നത് നല്ലതാ..'' ഞാൻ പറഞ്ഞു. ഷെസിൻ എന്നെ ദയനീയമായി നോക്കി. ഞാൻ അത് കാണാത്ത പോലെ റൂമിന്റെ പുറത്തേക്കു നടന്നു.
അപ്പൊ ധാ കയ്യും കെട്ടി നിക്കുന്നു നമ്മളെ കെട്ടിയോൻ... ഞാൻ നോക്കിപ്പേടിപ്പിച്ചു.
''എന്തായിരുന്നു എക്സുമായി ഒരു കിന്നാരം..'' ഷാദ്
''അതോ, അവനു എന്നെ എക്സ് ഷെസിൻ മാറ്റി വീണ്ടും മിസ്സിസ് ഷെസിൻ ആക്കിയാലോ എന്ന് ഒരു ആഗ്രഹം. എന്തെ നടത്തി കൊടുക്കട്ടെ...'' ഞാൻ ചോദിച്ചു.
''ടീ കൊല്ലും ഞാൻ... അങ്ങനെ വല്ല പൂതിയും ഉണ്ടെങ്കിൽ രണ്ടിനേം ഞാൻ തട്ടിക്കളയും...'' ഷാദ് കലിപ്പിൽ ആയി. എനിക്കതു കണ്ടപ്പോ ചിരി വന്നു, ഞാൻ പൊട്ടിച്ചിരിച്ചു.. അപ്പൊ തന്നെ ഷാദും ചിരിച്ചു.
ഞങ്ങൾ ഹാളിൽ എത്തിയപ്പോ ഇത്തയും ഷഹീനിക്കയും ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അങ്ങോട്ടേക്ക് നടന്നു. പെട്ടെന്നാണ് ഉമ്മാ എന്നുള്ള ശബ്ദം കേട്ടത്.
തിരിഞ്ഞു നോക്കിയപ്പോ കണ്ടു ഞാൻ വന്നപ്പോ കാണാൻ ആഗ്രഹിച്ച ആള്, എന്റെ മോൻ... എന്റെ ആദി.
അവൻ ''ഉമ്മാ'' എന്ന് വിളിച്ചു എന്റെ നേരെ ഓടി വന്നു.
അവൻ എന്റെ ആദി, എത്ര നാളായി ഞാൻ അവനെ കാണാൻ കൊതിക്കുന്നു. അവനെ വാരിപ്പുണരാൻ എന്റെ കൈകൾ കൊതിച്ചു. അവനും എന്നെ കാണാൻ ആഗ്രഹിച്ചിരുന്നോ. ആവും ഞാൻ അവന്റെ ഉമ്മ അല്ലെ. പക്ഷെ എന്റെ എല്ലാ പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് അവൻ ഉമ്മാ എന്ന് വിളിച്ചു ഫെബിത്താനെ കെട്ടിപ്പിടിച്ചു. ഇത്ത അവനെ എടുത്ത് രണ്ടു കവിളിലും മാറി മാറി ഉമ്മ വച്ചു ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.
അത് കണ്ടപ്പോ എന്തോ ഉള്ളിലൊരു വേദന തോന്നിയെങ്കിലും എന്റെ മോൻ നല്ല കൈകളിലായിരുന്നു എന്ന സന്തോഷവും തോന്നി. ഞാൻ നോക്കുന്ന കണ്ടപ്പോ ഇത്ത എന്റെ അടുത്തേക്ക് വന്നു.
''ധാ നോക്ക് മോനെ, ഇതാരാ വന്നേക്കുന്നെ... മോന്റെ അംനൂമ്മ അല്ലെ ഇത്..'' ഫെബിത്ത പറഞ്ഞപ്പോ അവനെന്നെ സൂക്ഷിച്ചു നോക്കി. ആദ്യം ഒന്ന് പേടിച്ച പോലെ നിന്നെങ്കിലും പിന്നെ ചിരിച്ചു.
''അംനൂമ്മാ...'' അവന്റെ ആ വിളി കേട്ടതും ഞാൻ അവനെ വാങ്ങി കെട്ടിപ്പിച്ചു കുറെ ഉമ്മ കൊടുത്തു. വിഡിയോകോളിലൂടെയും ഫോണിലൂടെ സംസാരിച്ചുമൊക്കെ അവനെന്നെ അറിയാം. ഞാനും അവന്റെ ഉമ്മ ആണെന്നാണ് ഇത്ത അവനെ പഠിപ്പിച്ചിട്ടുള്ളത്.
''അംനൂമ്മ മിത്തായി എബടെ..'' അവനെ സംസാരം കേട്ടപ്പോ ആണ് അത് ഓർത്തത്. ഞാൻ അവനൊന്നും കൊണ്ട് വന്നിട്ടില്ല. എപ്പോളും വിളിച്ചാൽ പറയും കുറെ മിട്ടായിയും ടോയ്സും കൊണ്ട് വരണെന്ന്. ഷാദ് എന്നോട് പറഞ്ഞില്ലല്ലോ ഇങ്ങോട്ടേക്കാണെന്നു. എന്ത് ചെയ്യുമെന്ന് ഓർക്കുമ്പോൾ ആണ് ഷാദ് അവനു നേരെ ചോകൊലെറ്റ് നീട്ടിയത്. പിന്നെ കുറച്ചു ടോയ്സും. അവൻ എന്നെ നോക്കി പിന്നെ ഫെബിത്താനെയും. ഇത്ത ഓക്കേ പറഞ്ഞപ്പോ അവനതു വാങ്ങി.
ഷാദ് അവനെ എന്റെ കയ്യിൽ നിന്നും വാങ്ങാൻ നോക്കിയപ്പോ അവൻ ഇറങ്ങി ഓടി ഷഹീനിക്കാന്റെ അടുത്ത് പോയി. ഇക്ക അവനെ കയ്യിലെടുത്തു.
''ഉപ്പാ ദേ ആ കല്ലൻ മുത്തായി തന്നു എന്നെ തത്തി കൊന്ദു പോവാൻ നോക്കാ..'' ആദി പറഞ്ഞത് കേട്ടതും ഞാൻ ചിരിച്ചു. ഷാദ് കിളി പോയി നിപ്പുണ്ട്.
''അതെന്താ ആധുകുട്ടൻ അങ്ങനെ പറഞ്ഞെ.'' ഷഹീനിക്ക.
''അതോ ഉപ്പ പർഞ്ഞിട്ടില്ലേ... നമ്മളെ മിത്തായി തന്നു മയക്കി കല്ലൻ തത്തി കൊണ്ടോവും, അതോണ്ട് അറിയാതാലടിത്തന്നു ഒന്നും മാങ്ങരുതെന്ന്..'' ആദി.
''ആഹാ കല്ലൻ ച്ചെ കള്ളൻ തന്ന ചോക്ളറ്റ് അല്ലെ, ഇങ്ങു തിരിച്ചു താ...'' ഷാദ് ആദിയെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു.
''നാൻ തെരൂല...'' ആദി മിട്ടായി പിന്നിലൊളിപ്പിച്ചു.
''മോനെ ഇത് നിനക്കറിയാത്ത ആളല്ല. ഇത് മോന്റെ ഉപ്പയാ..'' ഷഹീനിക്ക പറഞ്ഞപ്പോ അവൻ സംശയത്തോടെ ഷാദിനെ നോക്കി.
''എന്തെ ഉപ്പ ഉപ്പ അല്ലെ..'' അവൻ ഷഹീനിക്കാനേ തൊട്ടു ചോദിച്ചു.
''അതെ പക്ഷെ ഇതും മോന്റെ ഉപ്പയാ... ഷാദുപ്പ.'' ഞാൻ പറഞ്ഞു. അത് കേട്ടപ്പോ ഷാദ് എന്നെ നോക്കി പുഞ്ചിരിച്ചു. അപ്പൊ അവൻ ഷഹീനിക്കാനേ നോക്കി. ഇക്കാ അതെ എന്ന് പറഞ്ഞു.
''എനക്ക് ബാണ്ട ഈ ഉപ്പാനെ... വേറെ നല്ല ഉപ്പ ഇല്ലേ.. ഇത് കൊല്ലൂല്ലാ...'' ആദി പറഞ്ഞു. അത് കേട്ട് എല്ലാരും ചിരിച്ചു.
''മോനെ ഇനി ഒന്നൂടി താങ്ങാനുള്ള ത്രാണി എനിക്കില്ല മോനെ..'' ഞാൻ പറഞ്ഞതും ഷാദ് എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു. അപ്പോളാ ഞങ്ങൾ ഷെസിനെ കണ്ടത്. അവൻ എല്ലാം കണ്ടു ചിരിച്ചു നിൽക്കുന്നു. കല്യാണത്തിന് ശേഷം ആദ്യമായാണ് അവൻ ചിരിക്കുന്നത് ഞാൻ കാണുന്നത്. എന്റെ മുന്നിൽ ഒരിക്കലും ചിരിക്കാറില്ല.
''ആഹാ മോന് എന്നെ പറ്റിയില്ല അല്ലെ. എന്നാ ആ മിട്ടായി ഇങ്ങു തന്നേക്ക്.'' എന്നും പറഞ്ഞു ഷാദ് ആദീടെ കയ്യിൽ നിന്നും മിട്ടായി തിരിച്ചു വാങ്ങാൻ നോക്കി. എവിടെ അവൻ ഷഹീനിക്കാന്റെ കയ്യിൽ നിന്നും ഇറങ്ങി ഓടി. ഷാദ് പിന്നാലെ പോയി. പിന്നെ രണ്ടും കൂടി പൊരിഞ്ഞ ഓട്ടം ആയിരുന്നു.
അവസാനം ഷാദ് ആദിയെ പിടിച്ചു കുറെ ഇക്കിളിയാക്കി. ഷാദ് അല്ലെ ആള്, അവൻ അഞ്ചു മിനിട്ടു കൊണ്ട് ആദിയെ കറക്കി കുപ്പിയിലാക്കി. പിന്നെ രണ്ടും കൂടി തല്ലു പിടിത്തവും കളിയും ആയിരുന്നു. കൂടെ ഷഹീനിക്കയും ഷെസിനും. ഷെസിന്റെ മാറ്റം ഞങ്ങൾക്കൊരു അത്ഭുതം ആയിരുന്നു.
''നീ കണ്ടോ ഷെസിനെ, അവൻ ഞാൻ കല്യാണം കഴിച്ചു വരുമ്പോൾ ഉള്ള പോലെയാ ഇപ്പൊ. അവനെ ചിരിച്ചു കാണുന്നത് തന്നെ കുറെ കാലങ്ങൾക്കു ശേഷം ആണ്. ആദിയെ അവൻ നോക്കാറേ ഇല്ല. എന്തിനു വീട്ടിലേക്കു തന്നെ വരാറ് കുറവാ. ഉമ്മാക്ക് സുഖമില്ലാതായപ്പോളാ ഇങ്ങോട്ടു വന്നത്.'' ഇത്ത പറഞ്ഞു. ഞാൻ ഒന്ന് ചിരിച്ചു.
''അതാണ് ഇത്താ ഈ ബ്ലഡ് ഈസ് തിക്കർ താൻ വാട്ടർ എന്ന് പറയുന്നത്. അവനു നന്നാവാൻ അവന്റെ പെങ്ങളെ കണ്ണീരു വേണ്ടി വന്നു.'' ഞാൻ പറഞ്ഞു.
''നീ അവനോടു ക്ഷമിച്ചോ മോളെ..'' ഇത്ത ചോദിച്ചു.
''അതിനെനിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ ഇത്താ.. പക്ഷെ ഞാൻ ശ്രമിക്കും... ക്ഷമ ഈമാന്റെ ഭാഗം ആണെന്നല്ലേ പറയാറ്.'' ഞാൻ പറഞ്ഞു.
@@@@@@@@@@@@@@@@@@@@@@@@
ആദിയെ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി. അവൻ ആമിയെ ഉമ്മ എന്ന് തന്നെ ആണ് വിളിക്കുന്നത്. അത് ഷഹീനിക്കാന്റേം ഫെബിത്താന്റേം നല്ല മനസ്സാണ്. അവർക്കു സ്വാർത്ഥത കാട്ടി അവളിൽ നിന്നും അവനെ അകറ്റാമായിരുന്നു. പക്ഷെ അവരതു ചെയ്തില്ല.
അവനു ഞാൻ ചോക്ലേറ്റ് കൊടുത്തപ്പോ ചെക്കന്റെ പറച്ചില് കേട്ടില്ലേ ഞാനവനെ തട്ടിക്കൊണ്ടുപ്പോവാൻ ആണ് അത് കൊടുത്തതെന്ന്. എങ്ങനെ പറയാതിരിക്കും ആ വവ്വാലിന്റെ മുതലല്ലേ..
പിന്നെ എങ്ങനൊക്കെയോ അവനെ ഞാൻ കമ്പനി ആക്കി. ആള് നല്ല വായാടി ആണ് ഉമ്മാനെ പോലെ തന്നെ. അവൻ ഇപ്പൊ എന്നെ ശാപ്പാ എന്നാ വിളിക്കുന്നെ. അവനു ശാദ്പ്പാ എന്ന് വിളിക്കാൻ പറ്റുന്നില്ല. അതോണ്ട് അത് ഷോർട്ടാക്കി ശാപ്പാ ആക്കി. ഷെസിനെ എളാപ്പ എന്ന് കുറെ പറഞ്ഞെങ്കിലും അവൻ അത് ലാപ്പാ ആക്കി.
ഞങ്ങൾ അവന്റെ കൂടെ കളിക്കുമ്പോ ആണ് ആദിക്ക് ബാത്റൂമിൽ പോണമെന്നു പറഞ്ഞത്. ഷഹീനിക്ക അവനെയും കൊണ്ട് അകത്തേക്ക് പോയി. അപ്പൊ ഷെസിൻ എന്റെ അടുത്തേക്ക് വന്നു.
''ഷാദ് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. എങ്ങനെ പറയണമെന്ന് അറിയില്ല. താനത് അറിയണമെന്ന് തോന്നി.'' ഷെസിൻ.
''എന്ത് കാര്യം...'' ഞാൻ സംശയത്തോടെ ചോദിച്ചു.
''അത് പിന്നെ ആദിയുടെ ഉപ്പ...'' എന്ന് അവൻ പറയാൻ തുടങ്ങിയതും ഞാൻ അവനെ തടഞ്ഞു.
''വേണ്ട ഷെസിൻ അത് പറയണ്ട... എനിക്കറിയാം സത്യം എന്താണെന്ന്. നിനക്കും ആ ഡോക്ടർക്കും ഇപ്പൊ എനിക്കും മാത്രമേ അറിയൂ ആരാണ് ആദിയുടെ ഉപ്പ എന്ന്.'' ഞാൻ പറഞ്ഞപ്പോ ഷെസിൻ എന്നെ നോക്കി.
''അപ്പൊ നേരത്തെ പറഞ്ഞതോ ആമിക്ക് സോറി അംനക്കു അറിയാമെന്നു.'' ഷെസിൻ.
''അറിയാം, ഞാൻ ആണ് അവന്റെ ഉപ്പ എന്നാണു അവളോട് പറഞ്ഞത്.'' ഞാൻ അങ്ങനെ പറഞ്ഞതും അവൻ ഷോക്കായി.
''അതെങ്ങനെ...'' ഷെസിൻ.
''ഞാൻ ആ ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റിന് പോയിട്ടുണ്ടായിരുന്നു. അതോണ്ട് ശരിക്കുമുള്ള റിസൾട്ട് മാറ്റി എന്റെ പേര് ആക്കി അവളെ ഞാൻ വിശ്വസിപ്പിച്ചു. ഇനി നീ അത് മാറ്റിപ്പറയരുത്.'' ഞാൻ അവനെ നോക്കി പറഞ്ഞു.
''ഭീഷണി ആണോ..'' ഷെസിൻ പിരികം പൊക്കി ചോദിച്ചു.
''അതെ...'' ഞാനും അത് പോലെ നിന്നു ഉത്തരം പറഞ്ഞു.
''എന്നാ പറയില്ല മോനെ.. നിന്റെ അന്നത്തെ അടി ഞാൻ മറന്നിട്ടില്ല.'' ഷെസിൻ പറഞ്ഞതും ഞാൻ ചിരിച്ചു പോയി.
''സോറി, ആമിയുടെ കഥയൊക്കെ കേട്ട അന്ന് നിന്നെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ നീ ചിലപ്പോ ഇപ്പൊ ജീവനോടെ കാണില്ലാരുന്നു. അത്രയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു. അതാ അന്ന് അങ്ങനെ തല്ലിയത്. സോറി...'' ഞാൻ പറഞ്ഞു.
''ഏയ് ഒരു പ്രശ്നവും ഇല്ല. അത് എനിക്ക് കിട്ടേണ്ടത് തന്നെ ആയിരുന്നു. ഇന്ന് രാവിലെ വരെ അതിന്റെ ദേഷ്യം നിങ്ങളോടു ഉണ്ടായിരുന്നു. ഇപ്പൊ അതെനിക്ക് അവളെ ദ്രോഹിച്ചതിനുള്ള ശിക്ഷ കിട്ടിയതാണെന്നു മാത്രമേ തോന്നുന്നുള്ളൂ. ഷെറിയോടാണ് ആരെങ്കിലും ഞാൻ ചെയ്തത് പോലെ ചെയ്തതെങ്കിൽ ഞാനിപ്പോ ജയിലിൽ കിടന്നേനെ അവനേം കൊന്നിട്ട്.'' ഷെസിൻ പറഞ്ഞു.
''ആഹ് അതോണ്ടാ എന്റെ അളിയന്മാരെ മുന്നിലേക്ക് പോണ്ട എന്ന് പറഞ്ഞത്.'' ഞാൻ പറഞ്ഞു.
''പിന്നെ ആദിയുടെ ഉപ്പാന്റെ കാര്യം ആമി എന്നെകിലും അറിഞ്ഞാലോ.'' ഷെസിൻ
''അതെനിക്കും സംശയം ഉണ്ടായിരുന്നു. പക്ഷെ ആ കാര്യം അറിയുന്ന മൂന്നാളെ ഉള്ളൂ. നീ ഞാൻ പിന്നെ ആ ഡോക്ടർ. അവർക്കു ഇപ്പൊ പണ്ടത്തെ കാര്യങ്ങളൊന്നും ഓർമ്മ ഇല്ല. എന്നെ സഹായിച്ച ഡോക്ടർ ജാബി റെക്കോർഡ് റൂമിൽ എന്നെ കയറാൻ സഹായിച്ചു എന്നെ ഉള്ളൂ, അവനും ആ പേപ്പർ കണ്ടിട്ടില്ല. ആ ബുക്കിൽ നിന്നും ഞാൻ ആ പേപ്പറെടുത്തു കീറിക്കളഞ്ഞു. പുതിയൊരു റിപ്പോർട്ടിൽ എന്റെ പേരെഴുതിയാണ് ഞാൻ കൊടുത്തത്. ശെരിക്കും ആരാണെന്നു അവൾ അറിയണ്ട. എന്നെങ്കിലും അറിഞ്ഞാലല്ലേ അതപ്പോ നോക്കാം..'' ഞാൻ പറഞ്ഞു.
''ഷാദ് മാത്രം അല്ല അംനയും ഭാഗ്യവതി ആണ്. തന്നെ പോലെ ഒരാളെ കിട്ടിയില്ലേ, ശീ ഈസ് റിയലി ലക്കി.'' ഷെസിൻ പറഞ്ഞു.
എന്നിട്ടു ഞങ്ങൾ അകത്തേക്ക് പോയി. അവിടെ ആമിയും ഫെബിത്തയും കൂടി ആദിയെ ഫുഡ് കഴിപ്പിക്കുകയാണ്. ഷഹീനിക്ക അടുത്ത് നിന്നിട്ടു അത് നോക്കി ചിരിക്കുന്നു.
കാരണം അത്രയും ആദി അവരെ ചുറ്റിക്കുന്നുണ്ട്. ഒരു പിടി വായിലിട്ടാൽ പിന്നെ ഒരു ഓട്ടം ആണ്. അഞ്ചു മിനിട്ടു ഓട്ടം കഴിഞ്ഞു വീണ്ടും ഒരു പിടി. അങ്ങനെ ഒരു മണിക്കൂറെടുത്തു ഫുഡ് അവൻ കഴിച്ചു കഴിയാൻ. അപ്പോളേക്കും ഷഹീനിക്കയും ഷെസിനും പോയി എല്ലാർക്കും രാത്രിയേക്കുള്ള ഫുഡ് വാങ്ങി വന്നു. കൂടെ ഒരു കേക്കും ഉണ്ടായിരുന്നു. ആമിയുടെ ബർത്തഡേ വീണ്ടും ഞങ്ങൾ അവിടെ ആഘോഷിച്ചു, ആദിയുടെ കൂടെ. അവൻ കേക്ക് കൊണ്ട് ഹോളി ആഘോഷിക്കുവായിരുന്നു. അതിൽ മൊത്തം കുളിച്ചു.
രാത്രി ഫുടൊക്കെ കഴിഞ്ഞപ്പോ ഫെബിത്ത പോയി ഒരു ബാഗ് എടുത്തിട്ട് വന്നു. ഞാൻ ഷഹീനിക്കാനേ വിളിച്ചു പറഞ്ഞത് കൊണ്ട് ഇത്ത ആദ്യമേ അതൊക്കെ ഒരുക്കിയിരുന്നു. അതിൽ അവന്റെ ഡ്രെസ്സും കുറെ ടോയ്സുമൊക്കെ ഉണ്ടെന്നു പറഞ്ഞു.
ഇത്താന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു ഓരോന്നും പറയുമ്പോൾ.
''അംന മോളെ രാത്രി അവൻ ഇടയ്ക്കു എണീറ്റ് വിശക്കുന്നു എന്ന് പറയും. അതോണ്ട് വല്ല ബിസ്ക്കറ്റോ മറ്റോ റൂമിൽ വച്ചോ.. അവനു ഐസ് ക്രീം കഴിച്ചാൽ പനി വരും, അതൊന്നു ശ്രദ്ധിക്കണം. പിന്നെ അവനു പാല് തീരെ ഇഷ്ടമല്ല. കുടിപ്പിക്കാൻ ഭയങ്കര പാടാണ്. ആരും കാണാതെ മറിച്ചു കലയും... പിന്നെ..'' ഫെബിത്ത പറഞ്ഞോണ്ടിരുന്നപ്പോ ഷഹീനിക്ക തടഞ്ഞു.
''മതിയാക്ക് ഫെബി, അതൊക്കെ അവര് നോക്കി ചെയ്തോളും.'' ഷഹീനിക്ക കണ്ണ് നിറഞ്ഞതു ഒളിപ്പിച്ചോണ്ടു പറഞ്ഞു.
''നീ ഇങ്ങു വാ അവന്റെ മെഡിസിൻസ് ഒക്കെ കൊടുത്തോ...'' ഷഹീനിക്ക.
''അയ്യോ ഞാൻ മറന്നു. അവനു സാധാരണ പനിയൊക്കെ വന്നാൽ കൊടുക്കുന്ന മരുന്നൊക്കെ ഉണ്ട്, പിന്നെ അയേൺ കുറവുള്ളത് കാരണം ഒരു ടോണിക്കും ഉണ്ട്. ഞാൻ എടുത്തിട്ട് വരാം.'' ഫെബിത്ത.
കുറച്ചു കഴിഞ്ഞു അവർ വന്നു. ഞങ്ങൾ പോവാൻ ഇറങ്ങി. ഫെബിത്തയും ഷഹീനിക്കയും ഷെസിനും ഷെറിയും എല്ലാം ആദിയെ മാറി മാറി ഉമ്മ വച്ചു. ഷെസിന്റെ ഉമ്മാനേയും കൊണ്ട് പോയി കാണിച്ചു. പക്ഷെ ഞങ്ങടെ കൂടെ വിടുന്നത് പറഞ്ഞില്ല.
ആദിയെ കയ്യിലെടുത്തു ഞങ്ങൾ പുറത്തേക്കിറങ്ങി. അവൻ ഞങ്ങളെയും ബാക്കിയുള്ളവരെയും മാറി മാറി നോക്കുന്നുണ്ട്. പെട്ടെന്നൊരു മാറ്റം അവനും പാടായിരിക്കും. പതിയെ ശരിയാക്കാം. ആമി അവനെ ഉമ്മ വച്ചു കൊല്ലുന്നുണ്ട്. കാറിന്റെ അടുത്തേക്ക് നടക്കുന്നതിനിടയിൽ ആമി തിരിച്ചു നടന്നു ആദിയെ ഫെബിത്താന്റെ കയ്യിൽ കൊടുത്തിട്ടു തിരിഞ്ഞു നോക്കാതെ പോയി കാറിൽ കേറി.
ഞാൻ അടക്കം എല്ലാരും ഷോക്കായി.എനിക്കത്ര അതികം ഷോക്കോന്നും ആയില്ല. ഞാൻ ഇത് പ്രതീക്ഷിച്ചതാ. മറ്റുള്ളവർക്ക് വേണ്ടി ജീവിതം കളഞ്ഞവൾക്കു ഫെബിത്താന്റെയും ഷഹീനിക്കാന്റെയും കണ്ണീർ കണ്ടില്ല എന്ന് നടിക്കാൻ പറ്റോ. ഞാൻ മെല്ലെ പോയി ഡിക്കിയിൽ നിന്നും ബാഗ് എടുത്തു ഷഹീനിക്കാന്റെ അടുത്ത് കൊടുത്തു. ഇക്ക എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഞാൻ അവരോടു പോട്ടെ എന്ന് ചോദിച്ചു ആദിയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു കാറിലേക്ക് നടന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@
എല്ലാരും എനിക്ക് വട്ടാണെന്ന് വിചാരിക്കുന്നുണ്ടാവും. പക്ഷെ ഇതാണ് ശെരിയെന്നു എനിക്ക് തോന്നി. ആദിയുടെ കൂടെ കുറെ കളിച്ചു. അവനു ഭക്ഷണം കൊടുത്തു. പക്ഷെ ഇത്ത അവനെ കെയർ ചെയ്യുന്ന പോലെ ആർക്കും പറ്റില്ല എന്നെനിക്കു തോന്നി.
ഞാൻ കാറിൽ കേറി ഇരുന്നതിനു ശേഷം ഇത്ത ഡോറിന്റെ അടുത്തേക്ക് വന്നു. എന്റെ കൈ പിടിച്ചു ഒരുപാട് കരഞ്ഞു, നന്ദി പറയുന്ന പോലെ. ഞാൻ ഒന്നും മിണ്ടിയില്ല. മിണ്ടിയാൽ ഞാൻ കരഞ്ഞു പോവും. ഞാൻ ആദിക്ക് വീണ്ടും ഉമ്മ കൊടുത്തു. ഷാദ് വന്നു വണ്ടിയിൽ കയറി. എല്ലാരോടും പറഞ്ഞിട്ട് ഞങ്ങളിറങ്ങി.
ഞാൻ കണ്ണടച്ച് സീറ്റിലേക്ക് ചാരി. ഷാദ് ഒന്നും ചോദിച്ചില്ല. അവനും ദേഷ്യം കാണും, അവനോടു പറയാതെ തീരുമാനം എടുത്തതിന്. വണ്ടി നിന്നപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നു നോക്കിയത്. വീട്ടിൽ അല്ലായിരുന്നു, ബീച്ചിൽ ആയിരുന്നു.
പതിയെ പുറത്തിറങ്ങി, നടന്നു മണലിൽ പോയി ഇരുന്നു. ഇരുട്ട് വീണത് കാരണം ആരുമില്ല. ഷാദ് എന്റടുത്തു വന്നിരുന്നു. ഞാനവന്റെ മടിയിൽ കിടന്നു. അവൻ ഒരു കൈ കൊണ്ട് എന്നെ ചേർത്ത് പിടിച്ചിട്ടു മറുകൈ കൊണ്ട് തലയിൽ തലോടി.
''ഇങ്ങനെ പൂട്ടി വെക്കേണ്ട, കരഞ്ഞു തീർക്ക്. അപ്പൊ സമാധാനം ആവും.'' ഷാദ് പറഞ്ഞു. അത് കേട്ടപ്പോ പിന്നെ പിടിച്ചു നിക്കാൻ പറ്റിയില്ല, കരഞ്ഞു. കണ്ണീരു തീർന്നു എന്ന് തോന്നുന്ന വരെ കരഞ്ഞു.
''സോറി ഷാദ്, ഞാൻ ഷാദിനോട് ചോദിക്കാതെ മോനെ അവർക്കു കൊടുത്തതിനു...'' ഞാൻ പറഞ്ഞു.
''ഏയ് അതിന്റെ ആവശ്യം ഇല്ല ആമീ. ആദിയെ അവിടെ ആരും നോക്കുന്നുണ്ടാവില്ല എന്നാണു ഞാൻ കരുതിയത്. പക്ഷെ അവരുടെ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി. അവനവരുടെ ജീവൻ ആണ്. അതോണ്ട് ആദിയെ അവരെ അടുത്ത് നിന്നും പറിച്ചെടുക്കണ്ട എന്ന് എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു. പക്ഷെ അവരെക്കാൾ വലുത് എനിക്ക് നീ ആയോണ്ടാ ഞാൻ ഒന്നും പറയാഞ്ഞേ.'' ഷാദ്.
''ഹ്മ്മ് എനിക്കും തോന്നിയിരുന്നു അങ്ങനെ. അവരവനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. പക്ഷെ നാളെ അവർക്കൊരു കുഞ്ഞുണ്ടായാൽ അവനവർക്കൊരു ബാധ്യത ആയാലോ എന്ന് കരുതിയാ മോനെ കൊണ്ട് പോണം എന്ന് തന്നെ തീരുമാനിച്ചത്.'' ഞാൻ പറഞ്ഞു.
''പിന്നെന്താ പറ്റിയെ..'' ഷാദ്..
''അത് പിന്നെ...'' നേരത്തെ റൂമിൽ നടന്ന കാര്യങ്ങൾ ഞാൻ ഓർത്തു.
ഒന്ന് ബാത്റൂമിൽ പോവാൻ വേണ്ടിയാ ഞാൻ ഫെബിത്താന്റെ റൂമിലേക്ക് പോയത്. ഇറങ്ങാൻ പോവുമ്പോളാ ആരോ പുറത്തെ ഡോർ അടക്കുന്ന സൗണ്ട് കേട്ടത്. ശ്രദ്ധിച്ചപ്പോ ഷഹീനിക്കയും ഇത്തയും ആയിരുന്നു.
''ടീ നീ ഇങ്ങനെ കരയല്ലേ... അവനെ നമ്മൾക്ക് എത്ര നാൾ പിടിച്ചു വെക്കാൻ പറ്റും.. അവളെ മോൻ അല്ലെ. ഇപ്പൊ ഷെസിനും പ്രശ്നം ഇല്ല. ആദ്യമേ തീരുമാനിച്ചതല്ലേ അവൾക്കു മോനെ കൊടുക്കാൻ, ഷെസു സമ്മതിക്കാത്തൊണ്ടല്ലേ'' ഷഹീനിക്ക.
''എനിക്ക് പറ്റുന്നില്ല ഇക്കാ, ആദി ഇല്ലാണ്ട് ഞാൻ മരിച്ചു പോവും ഇക്കാ.'' ഫെബിത്ത.
''അത് പോലെ തന്നെ അല്ലെ അവളും. അംന എന്തൊക്കെ അനുഭവിച്ചെന്നു നിനക്കറിയാലോ ഫെബി, പിന്നെ എന്താ..'' ഷഹീനിക്ക.
''എന്നാലും ഇക്കാ അവൻ പോയാൽ പിന്നെ നമ്മൾ ആർക്കു വേണ്ടിയാ ജീവിക്കുന്നെ. നമുക്കൊരു കുഞ്ഞുണ്ടാവുമെന്ന പ്രതീക്ഷയും തീർന്നില്ലേ ഇക്കാ. ഒരു കുഞ്ഞിനെ പേറാനുള്ള ഗർഭപാത്രം പോലും ഇപ്പൊ എന്റെ ഈ ശരീരത്തിൽ ഇല്ലല്ലോ. നിങ്ങൾക്കെന്നെ ഉപേക്ഷിച്ചു വേറെ കല്യാണം കഴിച്ചൂടെ ഇക്കാ...'' എന്നും പറഞ്ഞു ഫെബിത്ത ഇക്കാന്റെ നെഞ്ചിൽ വീണു കരഞ്ഞു. എനിക്കാ വാർത്ത ഒരു ഷോക്കായിരുന്നു.
''ടീ മിണ്ടരുത് നീ... മുഴ കാരണം ഗർഭപാത്രം നീക്കേണ്ടി വന്നത് നിന്റെ തെറ്റാണോ.. അതൊരു കാൻസർ ആയി മാറല്ലേ എന്ന പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു. നിന്നെ എനിക്ക് തിരിച്ചു കിട്ടിയില്ലേ അത് മതി. ആദി പോയാൽ നമുക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാം...'' ഷഹീനിക്ക.
''അതിനു ഉമ്മ സമ്മതിക്കോ ഇക്കാ. ഉമ്മാക്ക് ഇപ്പോളും അറിയില്ലല്ലോ കാര്യങ്ങൾ. അറിഞ്ഞാൽ അപ്പൊ എന്നെ വീട്ടിൽ കൊണ്ട് വിടാൻ പറയും എനിക്കുറപ്പാ.. ഇക്കയില്ലാണ്ട് എനിക്ക് പറ്റില്ല.'' എന്നും പറഞ്ഞു ഇത്ത വീണ്ടും കരഞ്ഞു.
''നിന്നെ ഞാൻ അങ്ങനെ വിടുമോ... കുട്ടികൾ ഇല്ലെങ്കിലും നമ്മളൊരുമിച്ചു ജീവിക്കും, അതിനു പറ്റിയില്ലേൽ ഒരുമിച്ചു മരിക്കും. അല്ലാതെ നിന്നെ ഞാൻ ഒറ്റയ്ക്കാക്കില്ല എവിടെയും. പക്ഷെ ആദിയെ അംനക്കു വിട്ടു കൊടുക്കണം. അവൾ ജീവിതത്തിൽ കുറെ അനുഭവിച്ചതാ. ഇനി വേണ്ട, സന്തോഷത്തോടെ ബാക്കിയുള്ള കാലം ജീവിച്ചോട്ടെ.'' കുറെ സമാധാനിപ്പിച്ചിട്ടു ഷഹീനിക്ക ഇത്താനെയും കൊണ്ട് പോയി.
ഞാനും പതിയെ ബാത്റൂമിൽ നിന്നും പുറത്തിറങ്ങി. ''അപ്പൊ തീരുമാനിച്ചതാ ആദിയെ അവർക്കു തന്നെ കൊടുക്കാൻ. ഇൻശാ അല്ലാഹ് നമുക്ക് ഇനിയും മക്കളുണ്ടാവും ഷാദ്, അത് പോലാണോ അവർ. ആദി ഇല്ലെങ്കിൽ കുറച്ചു നാൾ കൊണ്ട് ഇത്താന്റെ മരണ വാർത്ത നമ്മൾ കേൾക്കും. അത് കൊണ്ടാ ഞാനവനെ അവിടെ വിട്ടത്. പക്ഷെ എനിക്ക് എന്റെ ജീവൻ പറിച്ചെറിഞ്ഞ പോലെ തോന്നുന്നു ഷാദ്.'' എന്നും പറഞ്ഞു ഞാൻ പൊട്ടിക്കരഞ്ഞു.
''ഹ്മ്മ് നല്ലൊരു കാര്യമാ നീ ചെയ്തത് അവർക്കു വേണ്ടി. നമ്മളെ മോൻ അവിടെ കഷ്ട്ടപ്പെടുമെന്ന പേടി വേണ്ട. സ്വന്തം മക്കളെ പോലും സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി കൊല്ലുന്ന ഈ കാലഘട്ടത്തിൽ അവർ ആദിയെ പൊന്നു പോലെ അല്ലെ നോക്കുന്നത്. നീ ചെയ്ത നന്മയുടെ പ്രതിഫലം പടച്ചോൻ നിനക്ക് തരും.'' ഷാദ് പറഞ്ഞു.
''ഇന്ഷാ അല്ലാഹ്. എനിക്കറിയാം ഷാദ് ഇത്ത അവനെ എന്നെക്കാൾ നന്നായി നോക്കും... വീട്ടിൽ എന്ത് പറയും..'' ഞാൻ പറഞ്ഞു.
''അത് ഞാൻ പറഞ്ഞു സെറ്റ് ആക്കിക്കൊള്ളാം.. കരയാനുള്ളതൊക്കെ ഇവിടെ തീർക്കണം. ഇനി ഈ പേരും പറഞ്ഞു നീ കണ്ണ് നിറയ്ക്കരുത്. ഇടയ്ക്കു പോയി നമുക്കവനെ കാണാം. ഇപ്പൊ ഷെസിനും ഓക്കേ ആയില്ലേ.. അപ്പൊ അവിടെ പോവാൻ വേറെ തടസ്സം ഒന്നും ഇല്ലല്ലോ. പിന്നെ ആ സ്ത്രീയെ കാണാതിരുന്നാ മതി. അല്ല നീ ഷെസിനോട് ക്ഷമിച്ചോ...'' ഷാദ് ചോദിച്ചു.
''അറിയില്ല ഷാദ്, ക്ഷമിക്കാനൊക്കെ തോന്നുന്നുണ്ട്. പക്ഷെ എന്റെ മനസ്സിലേറ്റ മുറിവൊക്കെ മാഞ്ഞു പോവാൻ സമയമെടുക്കും. നോക്കാം ചിലപ്പോ മറക്കാൻ പറ്റുമായിരിക്കും, ഒന്നുല്ലേലും എന്റെ ഫസ്റ്റ് ലവ് അല്ലെ...'' ഞാൻ മെല്ലെ അങ്ങനെ പറഞ്ഞതും ഷാദ് എന്നെ തുറിച്ചു നോക്കി.
''അതേടീ നീ അത് പറയും എനിക്കറിയാം. നേരത്തെ അവിടെ ഇരുന്നു രണ്ടും കുറുകുന്ന കണ്ടപ്പോൾ എനിക്ക് തോന്നിയതാ നീ കൂടും പൊട്ടിച്ചു പോവുമെന്ന്..'' ഷാദ് മുഖം വീർപ്പിച്ചിരുന്നു.
''അയ്യോടാ എന്റെ ചെക്കൻ പിണങ്ങിയോ.. ഇപ്പൊ മനസ്സിലായോ അന്ന് ഷാനയുമായി സംസാരിച്ചപ്പോ എനിക്കെന്താ തോന്നിയതെന്ന്.. എന്റെ ചെക്കനെ വിട്ടു ഞാൻ എങ്ങോട്ടു പോവാനാ...'' ഞാൻ ഷാദിന്റെ തോളിലേക്ക് ചാരിയിട്ടു പറഞ്ഞു.
''ഞാൻ ചുമ്മാ നിന്നെ വട്ടാക്കിയതല്ലേ എന്റെ പൊന്നെ... അഥവാ നിനക്കവനെ വേണമെന്ന് പറഞ്ഞാൽ നിന്റെ സന്തോഷം അവനാണെന്നു പറഞ്ഞാൽ ഞാൻ അതിനു എതിര് നിക്കുമോ... എനിക്ക് നിന്റെ സന്തോഷമല്ലേ വലുത്...'' ഷാദ് ഇളിച്ചോണ്ടു പറഞ്ഞതും എനിക്ക് കലിപ്പ് കേറി.
''ടോ ഡ്രാക്കുളേ തോന്നിവാസം പറഞ്ഞാൽ അടിച്ചു പല്ലു കഴിക്കും ഞാൻ. എന്നെ അങ്ങനെ ആർക്കേലും വിട്ടു കൊടുക്കോ.. പറ്റോ ഷാദിന്..'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു.
''പിന്നെ, നിന്റെ സന്തോഷം അതാണെങ്കിൽ ഞാൻ അത് ചെയ്യും. പകരം നീയും എന്റെ സന്തോഷം കണ്ടറിഞ്ഞു ചെയ്യണം...'' ഷാദ് മെല്ലെ എണീറ്റിട്ടു പറഞ്ഞു. അവന്റെ ചുണ്ടിലൊരു കള്ളച്ചിരി കണ്ടു. കൊരങ്ങൻ അപ്പൊ എനിക്കിട്ടു താങ്ങുന്നതാണ്.
''ഓഹോ ആരെയാണാവോ വേണ്ടത്... ഇയാളെ എക്സ് ഒക്കെ ഇപ്പൊ മറ്റുള്ളവരുടെ കറന്റ് ബീവിമാർ ആണല്ലോ. ഷാനയും സിയാനയും അല്ലാണ്ട് വേറെ ആരാണാവോ... ഓ ആ മൂന്നാം ക്ളാസ്സിലെ ടീച്ചറോ അതോ എട്ടാം ക്ലാസ്സിലെ പെണ്ണോ...'' ഞാൻ കലിപ്പിൽ ചോദിച്ചപ്പോ ജന്തു നിന്നു ഇളിച്ചു കാണിക്കാ.
''രണ്ടും അല്ല നമ്മളെ ഷാനു...'' എന്നും പറഞ്ഞു ആ കൊരങ്ങൻ നിലത്തു കളം വരച്ചു കളിക്കാ.
''ഓഹോ ആ മൂധേവി ആണോ, ഇപ്പൊ തന്നെ വേണോ.. അതോ നാളെ രാവിലെ മതിയോ...'' ഞാൻ ചോദിച്ചു.
''ഇപ്പൊ ഇനി വേണ്ട രാത്രി ആയില്ലേ, ഫസ്റ്റ് നയിറ്റിനുള്ള ടൈം ഒക്കെ പോയി... നാളെ മതി...'' ഷാദ് നഖം കടിച്ചോണ്ടു മുഖത്ത് സങ്കടം വരുത്തിയിട്ട് പറഞ്ഞു.
''വേണ്ട മുത്തേ... ഇപ്പൊ തന്നെ ആയിക്കോട്ടെ. മോന്റെ ഫസ്റ്റ് നയിട്ട് ഞാൻ ലാസ്റ്റ് നായിട്ടാക്കിത്തരാം.'' എന്നും പറഞ്ഞു കയ്യിലുണ്ടായിരുന്ന ഫോൺ വച്ചു അവനെ തല്ലാൻ തുടങ്ങി.
''മതി ടീ വവ്വാലെ.. വേണ്ടാ എനിക്ക് വേദനിക്കുന്നു... ഞാനൊരു തമാശ പറഞ്ഞതാ... ഷാദ് ഒച്ചവെച്ചു. ഞാനതു ശ്രദ്ധിക്കാതെ വീണ്ടും തല്ലി.
''ആണോ മോന് തമാശ ആണെങ്കിലേ എനിക്ക് സീരിയസ്സാ..'' എന്നും പറഞ്ഞു വീണ്ടും തല്ലി. തമാശക്കാണെങ്കിലും ഷെഡ് അങ്ങനൊക്കെ പറഞ്ഞപ്പോ എനിക്ക് ദേഷ്യം വന്നു. ഷാദിന്റെ കൂടെ മറ്റൊരു പെണ്ണിന്റെയും പേര് വരുന്നത് ഞാൻ സഹിക്കില്ല. ദേഷ്യം കാരണം കണ്ണ് കാണുന്നില്ലാന്നൊക്കെ കേട്ടിട്ടേ ഉള്ളൂ ഇപ്പൊ അത് പോലെ ആണ്. അല്ല ശെരിക്കും എന്തോ കണ്ണ് മങ്ങുന്ന പോലെ.
പെട്ടെന്ന് കണ്ണിലൊക്കെ ഇരുട്ട് കേറുന്ന പോലെ തോന്നി. ''ഷാദ്'' എന്ന് വിളിച്ചു പതിയെ ഞാൻ നിലം പതിക്കാൻ തുടങ്ങിയതും ഷാദ് എന്നെ താങ്ങി നിർത്തി. കണ്ണുകളടയുമ്പോളും അവന്റെ ''ആമീ'' എന്ന വിളി എനിക്ക് കേൾക്കാമായിരുന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@
ആദിയെ കൊടുത്തപ്പോ ഒരുപാട് വിഷമം തോന്നിയിരുന്നു കൂടെ സന്തോഷവും. അവനെ അവരുടെ അടുത്ത് നിന്നും പറിച്ചു മാറ്റാൻ എനിക്കും തോന്നിയിരുന്നില്ല. പിന്നെ അവളൊന്നു റിലാക്സ് ആവാൻ ആണ് ബീച്ചിലേക്ക് കൊണ്ട് വന്നേ. മോൻ ഇല്ലാതെ വീട്ടിലേക്കു പോയാൽ അവിടെ നിന്നും ചോദ്യങ്ങൾ വരും. അതും അവൾക്കു താങ്ങാൻ പറ്റില്ല. എന്റെ മടിയിൽ തല വച്ചു കിടന്നു സങ്കടങ്ങളൊക്കെ കരഞ്ഞു തീർത്തു.
പിന്നെ അവൾ ഫെബിത്താന്റെ കാര്യം പറഞ്ഞപ്പോ വളരെ സങ്കടം തോന്നി. പാവം ആർക്കും പടച്ചോൻ അങ്ങനൊരു വിധി കൊടുക്കാതിരിക്കട്ടെ. പക്ഷെ ഒരു നഷ്ടത്തിന്റെ കൂടെ ഷഹീനിക്കാനേ പോലെ നല്ല ഒരാളെയും പടച്ചോൻ ഇത്താക്ക് കൊടുത്തിട്ടുണ്ട്.
പിന്നെ അവളെ ഒന്ന് ചൂടാക്കാനാ അവൾ ഷെസിന്റെ കാര്യം പറഞ്ഞു കളിയാക്കിയപ്പോ ഷെസിന്റടുത്തേക്കു തിരിച്ചു പൊയ്ക്കോ എന്നൊക്കെ പറഞ്ഞത്. അല്ലാതെ അവളെ മരണത്തിനു പോലും ഞാൻ ഒറ്റയ്ക്ക് വിട്ടു കൊടുക്കില്ല. അവളുടെ കൂടെ ഞാനും പോവും.
പിന്നെ ഷാനൂന്റെ കാര്യമൊക്കെ പറഞ്ഞപ്പോ അവള് പതിയെ എന്റെ ആമി ആയി മാറാൻ തുടങ്ങി. എനിക്കറിയാം ഞാൻ മറ്റാരെയും ഇഷ്ട്ടപ്പെടുന്നതോ അവരെ പറ്റി പറയുന്നതോ അവൾക്കു സഹിക്കില്ലാന്ന്. അതോണ്ടാ അങ്ങനൊക്കെ പറഞ്ഞത്. അവളെന്റെ ആമിയായി, എന്നെ മൊബൈൽ വച്ചും കൈ വച്ചുമൊക്കെ തല്ലാൻ തുടങ്ങി.
പെട്ടെന്നാണ് അവൾ ഷാദ് എന്ന് വിളിച്ചു താഴോട്ട് വീഴാൻ പോയത്. ഞാൻ അവളെ താങ്ങി നിർത്തി. പക്ഷെ അവളുടെ ബോധം മറഞ്ഞിരുന്നു. എനിക്കെന്താ ചെയ്യേണ്ടതെന്ന് ഒരൂഹം കിട്ടിയില്ല. വേഗം അവളുടെ മൊബൈലെടുത്തു ലാസ്റ്റ് ഡയൽ ചെയ്ത നമ്പർ എടുത്തു അക്കൂനെ വിളിച്ചു വരാൻ പറഞ്ഞു.. വേറെ ആരോടും പറയണ്ട എന്നും പറഞ്ഞു. എന്നിട്ടു ആമിയെ എടുത്തു കാറിൽ കിടത്തി ഹോസ്പിറ്റലിലേക്ക് പോയി.
അവളെ അവിടെ കാശുവാലിറ്റിയിൽ ആക്കി. വീട്ടിലേക്കു വിളിച്ചു ഉപ്പാനോടും ഷെഫുക്കാനോടും കാര്യങ്ങളൊക്കെ പറഞ്ഞു. എല്ലാരേയും ആദിയുടെ കാര്യം പറഞ്ഞു മനസ്സിലാക്കണം എന്നും പറഞ്ഞു. ഹോസ്പിറ്റലിലേക്ക് വരാന് പറഞ്ഞപ്പോ ഞാൻ തടഞ്ഞു.
കുറച്ചു നേരം പുറത്തിരുന്നപ്പോളേക്കും അക്കു വന്നു, കൂടെ അഫിയും ഉണ്ടായിരുന്നു. ഞാൻ അവരോടും കാര്യങ്ങളൊക്കെ പറഞ്ഞു. ആദ്യം ദേഷ്യപ്പെട്ടെങ്കിലും പിന്നെ അവർക്കും മനസ്സിലായി അവൾ ചെയ്തതാണ് ശരിയെന്ന്.
''അംനയുടെ കൂടെ ആരാ ഉള്ളത്... അകത്തേക്ക് വരൂ...'' ഒരു നേഴ്സ് വിളിച്ചു പറഞ്ഞപ്പോൾ ഞങ്ങൾ മൂന്നാളും അകത്തേക്ക് പോയി.
ഡ്യൂട്ടി ഡോക്ടർ വന്നു പറഞ്ഞ കാര്യം കേട്ട് എന്റെ കിളി പോയി. തെണ്ടികൾ അഫിയും അക്കുവും നിന്നു കിണിക്കാണ്. എല്ലാം ഒപ്പിച്ച വച്ച സാധനം നല്ല ഉറക്കവും..
കൺഗ്രാറ്സ് മിസ്റ്റർ ഷെഹ്സാദ്... നിങ്ങളൊരു ഉപ്പയാവാൻ പോവുന്നു എന്ന് കേൾക്കും എന്നും പ്രതീക്ഷിച്ചു പോയ ഞാൻ കേട്ടത് നല്ല പൂരത്തെറി ആയിരുന്നു. അതും വെള്ള വസ്ത്രം ധരിച്ച നല്ല അസ്സൽ മാലാഖയുടെ വായിൽ നിന്നും.
''നിങ്ങളെന്തൊരു ആളാണ്. കളിപ്പിക്കാൻ ആയാലും നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ആ കുട്ടിയെ വല്ലാതെ ഡിസ്റ്റർബ് ചെയ്തിരുന്നു. അതാണ് ബി പി ഇത്രയും കുറയാൻ കാരണം. ആരെങ്കിലും ഇങ്ങനൊക്കെ ചെയ്യോ. നിങ്ങൾക്കെന്താ ബുദ്ധി ഇല്ലേ മിസ്റ്റർ.. @#@@#$$#@...'' ഇങ്ങനെ തുടങ്ങി വായിൽ കൊള്ളാത്ത പലതും അയാൾ പറഞ്ഞു.
അവളെ കൊണ്ട് വന്നപ്പോ ബോധം പോയത് ഏതു സാഹചര്യത്തിലാണെന്നു ചോദിച്ചിരുന്നു. ഞാൻ ഒരു നിഷ്ക്കു ആയോണ്ട് വള്ളി പുള്ളി തെറ്റാതെ എന്റെ തെറ്റുകൾ ഏറ്റു പറഞ്ഞു. ഞാൻ അവളെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിച്ചതാണെന്നു അയാളോട് പറഞ്ഞിരുന്നു. അതിനാണ് ഈ മൊശകോടൻ എന്നെ നിർത്തി പൊരിച്ചത്.
എന്റെ ഒരു പരട്ട ഐഡിയ കൊണ്ട് ആയിപ്പോയി അവളിങ്ങനെ കിടക്കുന്നത്. ഇല്ലേൽ കാണാരുന്നു ഇയാളെ ഞാൻ ഒടിച്ചു മടക്കുന്നത്. എന്നെ ചീത്ത പറയുന്നത് കണ്ടിട്ടാണെങ്കിൽ എന്റെ അളിയന്മാരെന്നു പറയുന്ന തെണ്ടികൾ ഒരു ഉളുപ്പും ഇല്ലാതെ ചിരിക്കാണ്. ബ്ലഡി ഗ്രാമവാസി അളിയന്മാർ.
''നിങ്ങൾ ഈ പെൺകുട്ടിയുടെ ആരാണ്...'' ഡോക്ടർ അക്കൂനോട് ചോദിച്ചു.
''അവൾ ഞങ്ങളെ അനിയത്തിയാണ്.'' അക്കു പറഞ്ഞു.
''നിങ്ങൾക്കൊന്നും ബുദ്ധിയില്ലേ മിസ്റ്റർ.. ഇത് പോലുള്ള പ്രാന്തന്മാർക്കാനോ പെങ്ങളെ കെട്ടിച്ചു കൊടുക്കുന്നത്...'' അയാൾ ചോദിച്ചു
''ഡോക്ടറെ...'' അറിയാതെ ഞാൻ വിളിച്ചു പോയി.
''ആ കുട്ടിയുടെ ബോഡിയും വളരെ വീക്കാണ്. താൻ അവളെ പട്ടിണിക്കിടാറുണ്ടോ? ഫുടൊന്നും ശരിക്കു കഴിക്കാറില്ലേ..'' അത് പറഞ്ഞപ്പോ അളിയന്മാര് രണ്ടും എന്നെ ഒരു നോട്ടം. ഏയ് ഞാനങ്ങനെ ചെയ്യോ...
''സാർ ഞാൻ ഒന്നും ചെയ്തിട്ടില്ല സത്യമായിട്ടും. അവളെ ഒന്ന് പറ്റിച്ചു അത്രേ ചെയ്തുള്ളു. അത് മാത്രേ ചെയ്തുള്ളു.'' ഞാൻ കൈ കൂപ്പിയിട്ടു പറഞ്ഞു.
''ഹ്മ്മ് ഓക്കേ. നന്നായിട്ടു കെയർ ചെയ്യൂ.. ഫുഡ് ഒന്നും ശെരിക്കും കഴിച്ചിട്ടില്ലാന്നു തോന്നുന്നു രണ്ടു മൂന്നു ദിവസമായി. ഇപ്പൊ ഞാൻ പോവുന്നു, ഡ്രിപ്പ് തീർന്നു ആ കുട്ടി എണീറ്റാൽ നിങ്ങള്ക്ക് പോവാം.'' എന്നും പറഞ്ഞു ആ വെള്ള കോട്ടിട്ട തെണ്ടി അല്ല മാലാഖ പോയി.
ഇപ്പോളും ഇവിടെ രണ്ടെണ്ണത്തിന്റെ ചിരി നിന്നിട്ടില്ല. നന്നായി അവരെ പുറത്തു ഒന്ന് ചെണ്ട മുട്ടിയപ്പോ രണ്ടാളും ചിരി നിർത്തി ഡീസെന്റായി. എന്നിട്ടും ഇതെവിടുന്നാ പടച്ചോനെ ഈ കിണികിണി കേള്ക്കുന്നെ... തിരിഞ്ഞു നോക്കിയപ്പോ അല്ലെ കണ്ടത് നമ്മളെ ഈ ചീത്ത മുഴുവൻ കേൾപ്പിച്ച നമ്മളെ സ്വന്തം ബീവി കണ്ണ് തുറന്നു നമ്മളെ നോക്കി ഇളിക്കുന്നു.
''ഡീ പിശാശ്ശെ നിനക്കപ്പോ ബോധം വന്നിരുന്നോ...'' ഞാൻ ചോദിച്ചു.
''പിന്നെ എപ്പോളേ വന്നു. ഞാൻ ആ ഡോക്ടർ ഷാദിനെ ചീത്ത പറയുന്നത് കേട്ടാ എണീറ്റത്. പിന്നെ അയാളെ വായിലുള്ളതൊക്കെ ഷാദ് വൃത്തിയിൽ തന്നെ കേട്ട് കൊള്ളട്ടെ എന്ന് കരുതി കണ്ണടച്ചങ്ങനെ കിടന്നു.'' എന്നും പറഞ്ഞു മുപ്പത്തിരണ്ട് പല്ലും കാണിച്ചു ചിരിക്കാണ് ആ വവ്വാല്.
''ഡീ നിനക്ക് ഞാൻ തരാടീ...'' എന്നും പറഞ്ഞു അവളെ നേരെ പോവാൻ പോയതും അവൾ ''അക്കൂക്കാ'' എന്നും വിളിച്ചു ഒരലറൽ ആയിരുന്നു. അപ്പൊ തന്നെ ബോഡിഗാർഡ്സിനെ പോലെ രണ്ടു ആങ്ങളമാരും അവളെ കട്ടിലിന്റെ മുന്നിൽ കയ്യും കെട്ടി പ്രത്യക്ഷം ആയി.
''ഡോണ്ട് ടൂ ഡോണ്ട് ടൂ... അല്ലെങ്കിലേ അളിയനെ തല്ലി എന്ന പേര് ഞങ്ങൾക്ക് മാറി വരുന്നേ ഉള്ളൂ. നീയായിട്ടു വീണ്ടും അത് കുത്തി പൊക്കിക്കരുത്.'' അഫി പറഞ്ഞു.
''ഇപ്പൊ നീ രക്ഷപ്പെട്ടു മോളെ, ഇവിടുന്നു എന്റെ കൂടെ അല്ലെ നീ വരാ... വീട്ടിൽ എത്തിയിട്ട് നമുക്കൊന്ന് ശെരിക്കും കാണാം...'' ഞാൻ ആമിയെ നോക്കി ഷർട്ടിന്റെ കയ്യൊക്കെ മടക്കിയിട്ടു പറഞ്ഞു.
''ഓഹോ അങ്ങനെ ആണല്ലേ... എന്നാലേ ഇന്ന് നീ ഞങ്ങടെ കൂടെ വന്നോ മോളെ. കുറച്ചു ദിവസം അവിടെ നിക്കാം ..'' അക്കു പറഞ്ഞു. തെണ്ടി അളിയൻ...
''ആ അതാ നല്ലതെന്നു തോന്നുന്നു.'' ആമി എന്നെ'പുച്ഛത്തോടെ നോക്കിയിട്ടു പറഞ്ഞു.
''അയ്യേ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ. ഇങ്ങനൊരു കോമഡി സെൻസ് ഇല്ലാത്ത അളിയൻ..'' എന്നും പറഞ്ഞു ഞാൻ അക്കൂന്റെ തോളിലൂടെ കയ്യിട്ടു അവന്റെ കവിളിലൊരുമ്മ കൊടുത്തു.
''ഛീ വൃത്തിക്കെട്ടവൻ നിനക്കിതു തന്നെ ആണോ പണി.'' അക്കു കവിള് തുടച്ചു കൊണ്ട് പറഞ്ഞു.
''വെറുതെ അല്ല ഇവളെ ബോഡി വീക്കാണെന്നു ഡോക്ടർ പറഞ്ഞത്.'' അഫി.
''മോനെ വെറുതെ വേണ്ടാധീനം പറഞ്ഞു നിന്റെ ബോഡി വീക്കാക്കേണ്ട. ആ ഹിബ ഈ എട്ടാം മാസത്തില് വെറുതെ നിനക്ക് ചൂട് പിടിച്ചു തരേണ്ടി വരും.'' ഞാൻ പല്ലിറുമ്മി കൊണ്ട് അങ്ങനെ പറഞ്ഞതും അഫി ഇളിച്ചോണ്ടു അവിടെന്നു മാറി നിന്നു.
അപ്പോഴേക്കും സിസ്റ്റർ വന്ന് അവളെ കയ്യിലെ ഡ്രിപ്പിന്റെ സൂജിയൊക്കെ ഊരി മാറ്റി.
''മോളെ നിന്റെ ഡ്രിപ്പൊക്കെ തീർന്നില്ലേ...'' ഞാൻ ആമിയോട് ചോദിച്ചു.
''ആഹ് തീർന്നു.'' ആമി ഇളിച്ചോണ്ടു പറഞ്ഞു..
''പിന്നെ ആരെ കെട്ടിക്കാനാണെടീ അവിടെ തന്നെ കിടക്കുന്നെ.'' കലിപ്പിൽ ഞാനങ്ങനെ ചോദിച്ചതും പെട്ടന്നവൾ എണീറ്റ് ഇരുന്നു ചെരുപ്പൊക്കെ ഇട്ടു.
''ഇക്കാ വാ നമക്ക് പോവാം.. എനിക്ക് ഉപ്പാനേം ഉമ്മാനേം കാണണം. ഇങ്ങനെ പേടിപ്പിക്കുന്ന ആളെ ഒപ്പരം ഒന്നും ഞാൻ പോവില്ല.'' എന്നും പറഞ്ഞു ആമി എണീറ്റു. പടച്ചോനെ പണി പാളി, വേണ്ടായിരുന്നു. പെണ്ണ് കലിപ്പിലായി.
''ഞാൻ ഒരു തമാശ പറഞ്ഞതല്ലേ, എന്റെ ചക്കര പേടിച്ചോ.. വാ പോവാം..'' എന്നും പറഞ്ഞു അവളെ കൈ പിടിച്ചു.
''ഞാൻ ഇല്ല. ഞാൻ വീട്ടീ പോവാ... എനിക്ക് എൻ്റെ ഉമ്മാനേം ഉപ്പാനേം കാണണം.'' ആമി എന്റെ കൈ തട്ടി മാറ്റിയിട്ടു പറഞ്ഞു.
''ആമീ നീ കളിക്കല്ലേ..'' ഞാൻ ദേഷ്യം കടിച്ചു പിടിച്ചിട്ടു പറഞ്ഞു.
''ആഹ് മിസ്റ്റർ ആ കുട്ടിക്ക് വീട്ടിലേക്കു പോണമെങ്കിൽ വിട്ടേക്ക്...'' നോക്കിയപ്പോ നേരത്തെ വന്ന ഡോക്ടർ തെണ്ടി. അയാള് ആമിയെ നോക്കി മുപ്പത്തിരണ്ട് പല്ലും കാണിച്ചു ചിരിക്കാ. തെണ്ടി വായിനോക്കി ഡോക്ടർ. ഇയാളിന്ന് എന്തേലും വാങ്ങി കൊണ്ടേ പോവുള്ളു.
''അതെന്നെ സാർ അങ്ങനെ പറഞ്ഞു കൊടുക്ക്.'' ആമി പറഞ്ഞു. അളിയന്മാർ രണ്ടും ഞങ്ങളീ നാട്ടുകാരെ അല്ല എന്ന രീതിയിൽ നിക്കാ. വെറുതെ വിളിച്ചത് രണ്ടിനെയും, പെട്ടെന്ന് ടെൻഷൻ ആയപ്പോ വിളിച്ചു പോയതാ. ആമി ആണെങ്കിൽ അമ്പിനും വില്ലിനും അടുക്കാതെ നിക്കാ. പെട്ടല്ലോ പടച്ചോനെ.
@@@@@@@@@@@@@@@@@@@@@@@
''അതെ ഞാൻ നേരത്തെ പറഞ്ഞു ആ കുട്ടിയുടെ ബോഡി വീക്കാണെന്നു. അതോണ്ട് വെറുതെ അതിനെ ബുദ്ധിമുട്ടിക്കേണ്ട. ഭർത്താവിന്റെ വീട്ടിലെ ജോലിയൊക്കെ ചെയ്യാൻ മാത്രം അല്ല ഭാര്യ.'' റബ്ബേ, ഒരു തമാശക്ക് തുടങ്ങിയതാ. ഈ പൊട്ടൻ ഡോക്ടർ ഇത് എങ്ങോട്ടാ പറഞ്ഞു പോണത്. ഞാൻ ഷാദിനെ നോക്കിയപ്പോ അവൻ നല്ല ദേഷ്യത്തിൽ ആണ്.
''ഡീ നീ വരുന്നോ ഇല്ലേ...'' ഷാദ് ചോദിച്ചു.
''ഇല്ല. ഞാനില്ല, നിങ്ങളെ ഷാനൂനെ കൂട്ടിക്കോ..'' ഞാൻ പറഞ്ഞു.
''അതാരാ...'' അയാൾ ഒലിപ്പിച്ചൊണ്ട് ആമിയോട് ചോദിച്ചു.
''അതവന്റെ വകയിലെ ഒരു കാമുകി ആയിരുന്നു.'' അഫിക്ക പറഞ്ഞു.
''ഓ അപ്പൊ എക്സ്ട്രാ മരിറ്റൽ അഫയർ ഒക്കെ ഉണ്ടോ... നിങ്ങൾ എന്ത് ആങ്ങളമാരാണ് ഇതൊക്കെ അന്വേഷിക്കണ്ടേ.. കുട്ടി പേടിക്കണ്ട.'' യാ അല്ലാഹ് ഇയാളിന്ന് ഷാദിന്റെ കൈ കൊണ്ട് ചാവും..
കുട്ടി അല്ല ഡോക്ടറെ, ഡോക്ടർ ആണ് പേടിക്കേണ്ടത്. ഷാദ് കൈ ചുരുട്ടി പിടിക്കുന്നത് കണ്ടതും ഞാൻ വേഗം പോയി അവന്റെ കൈ പിടിച്ചു.
''വാ നമ്മക്ക് പോവാം...'' എന്നും പറഞ്ഞു അവനെ നോക്കി ഇളിച്ചു.
''നീ വീട്ടിലേക്കു പോവുന്നില്ലേ..'' ഷാദ് കലിപ്പിൽ ചോദിച്ചു.
''ഏയ് ഇല്ല.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ... ഇങ്ങനെ കോമഡി സെൻസ് ഇല്ലാത്ത ഒരു സാധനം...'' ഞാൻ ഷാദിന്റെ കവിളിൽ നുള്ളിയിട്ടു പറഞ്ഞു.
''കുട്ടി ഇങ്ങനെ പേടിക്കൊന്നും വേണ്ട, ഇവിടെ കോടതിയും പോലീസുമൊക്കെ ഇല്ലേ.. നമുക്ക് ശരിയാക്കാം..'' ഈ ഡോക്ടറെ കൊണ്ട് തോറ്റല്ലോ. എന്റടുത്തുള്ള ഹീറ്റർ ആണെങ്കിൽ അയാൾ പറയാൻ കാത്തു നിന്നപോലെ ചൂടാവുന്നുണ്ട്. മുഖമൊക്കെ ചുവന്നു..
ഞാൻ ഷാദിനെ നോക്കി നന്നായിട്ടൊന്നു ഇളിച്ചു കാണിച്ചിട്ട് അക്കൂക്കാനേ നോക്കി കണ്ണോടു കാണിച്ചു. അപ്പൊ തന്നെ ഇക്ക പോയി ആ ഡോക്ടറെ വാ പൊത്തി പിടിച്ചു. അയാൾ വീണ്ടുമെന്തോ പറയാൻ വരായിരുന്നു.
''വാ ഷാദ് എനിക്ക് ഉറക്കം വരുന്നു. നമ്മക്ക് പോവാം...'' എന്നും പറഞ്ഞു ഷാദിന്റെ കയ്യും വലിച്ചു നടന്നു. തോന്നിയ ക്ഷീണം ഒക്കെ എങ്ങോട്ടോ പോയി. ഇനി അവിടെ നിന്നാൽ ആ ഡോക്ടറെ പെറുക്കി എടുത്തു കൊണ്ട് പോവേണ്ടി വരും.
ഇങ്ങനല്ലേ നിസാര കാര്യങ്ങളൊക്കെ സീരിയസ് ആവുന്നത്. രണ്ടു മിനിട്ടു കൂടി നിന്നിരുന്നേൽ എന്റെ ഷാദിനെ അയാൾ ഒരു പെണ്ണുപിടിയനും തല്ലുകൊള്ളിയുമൊക്കെ ആക്കിയേനെ... കൂടെ ഒരു കൊലപാതകിയും..
''എന്റെ ഡോക്ടറെ ആ തിരുവായ അടച്ചു വെക്ക്. വെറുതെ എന്തിനാ ആ ഡ്രാക്കുളയെ കൊണ്ട് ചോര കുടിപ്പിക്കാൻ ആക്കുന്നെ. സ്വന്തം ഹോസ്പിറ്റലിൽ രോഗി ആയി കിടക്കേണ്ടെങ്കിൽ മിണ്ടാതെ നിക്ക്. ഞങ്ങളെക്കാൾ നൂറു മടങ്ങു അവൻ അവളെ സ്നേഹിക്കുന്നുണ്ട്. ആരെക്കാളും അവൻ അവളെ പൊന്നു പോലെ നോക്കിക്കൊള്ളും...
ഡോക്ടര് വെറുതെ ചട്ടീം കൊണ്ട് അവളടുത്തു പോവണ്ട. ആ പരിപ്പൊന്നും ഈ ചട്ടിയുടെ ഏഴയലത്തു കൂടി എത്തൂല്ല.'' ഞങ്ങൾ ഇറങ്ങുമ്പോ അഫിക്ക ഡോക്ടറോട് പറയുന്ന കേട്ടു. അത് കേട്ടു ഞങ്ങൾ രണ്ടാൾക്കും ചിരി വന്നു.
''അല്ല എങ്ങോട്ടാ, നിനക്ക് നിന്റെ വീട്ടീ പോവണ്ടേ..'' ഷാദ് കണ്ണുരുട്ടി കാണിച്ചിട്ട് എന്റെ കൈ തട്ടി മാറ്റിയിട്ടു ചോദിച്ചു. ഞാൻ തോളുപൊക്കി തലയാട്ടിയിട്ടു വേണ്ട എന്ന് കാണിച്ചു.
''നിനക്ക് നിന്റെ ഉമ്മാനേം ഉപ്പാനേം കാണണ്ടേ...'' ഷാദ് വിടാനുള്ള ഭാവം ഇല്ല. അനുഭവിച്ചോ മോളെ... ഞാൻ വേഗം അവന്റെ കൈയ്യിൽ പിടിച്ചു.
''തൽക്കാലം ഷാദിന്റെ ഉമ്മാനേം ഉപ്പാനേം കൊണ്ട് ഞാൻ അഡ്ജസ്റ് ചെയ്തോള്ളാം..'' ഞാൻ ഇളിച്ചോണ്ടു പറഞ്ഞതും ഷാദിന്റെ മുഖത്തൊരു ചിരി വന്നു പക്ഷെ കൊരങ്ങൻ അത് പുറത്തു കാണിക്കാതെ പിടിച്ചു നിക്കാ.
''ഓ നമ്മള് കാരണം നിങ്ങളെ ബോഡി ഒക്കെ വീക്കായതല്ലേ, നമ്മളെ വീട്ടിൽ ജോലി എടുക്കാൻ വേറെ ആളുണ്ടോന്നു ഞാൻ നോക്കട്ടെ. മോള് ആങ്ങളമാരുടെ കൂടെ ചെല്ല്.'' എന്നും പറഞ്ഞു വീണ്ടും കൈ തട്ടി മാറ്റി മുന്നോട്ടു നടന്നു..
''ദേ മര്യാദക്ക് എന്നെ വീട്ടിലേക്കു കൂട്ടിക്കോ. ഇല്ലെങ്കിൽ ഇപ്പൊ ഞാൻ ഉപ്പാനെ...'' എന്ന് പറയുമ്പോളേക്കും വീണ്ടും എനിക്ക് തല കറങ്ങാൻ തുടങ്ങി.
പറയുന്നത് ഇടയ്ക്കു നിന്നോണ്ടാവും ഷാദ് തിരിഞ്ഞു നോക്കി. തലയിൽ കൈ വച്ച് നിക്കുന്ന എന്നെ കണ്ടതും ഓടി എന്റടുത്തേക്കു വന്നു ചേർത്ത് പിടിച്ചു.
''എന്താടാ എന്ത് പറ്റി.'' ഷാദ് പരിഭ്രമത്തോടെ ചോദിച്ചു.
''എനിക്ക് തല കറങ്ങുന്നു ഷാദ്. എന്തോ പോലെ തോന്നുന്നു.'' ഞാൻ കണ്ണടച്ച് അവന്റെ നെഞ്ചോടു ചേർന്ന് നിന്നു.
''വാ നമുക്ക് ഡോക്ടറെ കാണാം...'' ഷാദ് പറഞ്ഞു.
''വേണ്ട, നമുക്ക് വീട്ടിലേക്കു പോവാം..'' ഞാൻ പറഞ്ഞു. തലകറക്കത്തെക്കാൾ എനിക്ക് അവിടുന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു.
''ആദ്യം നമുക്ക് ഡോക്ടറെ കാണാം, എന്നിട്ടു മതി...'' ഷാദ് പറഞ്ഞു.
''ഇറ്റ്സ് ഓക്കേ മിസ്റ്റർ ഞാൻ പറഞ്ഞില്ലേ അവരുടെ ബോഡി വീക്കാണ്, അയേൺ കുറവാണ്. റെസ്റ്റെടുക്കണം. നന്നായി ബ്ലഡ് കൂടാനുള്ള ഫുടൊക്കെ കൊടുക്കണം. ധാ റിപോർട്ട്സും മെഡിസിനുമൊക്കെ ഇവരെ കയ്യിൽ ഉണ്ട്. വീട്ടിലേക്കു പോയിക്കൊള്ളൂ. ഇനി ബി പി വാരിയേഷൻ ആവാതെ ശ്രദ്ധിക്കണം.'' എന്നും പറഞ്ഞു ഡോക്ടർ നടന്നു.
''വാ ഷാദ് പോവാം.'' എനിക്ക് എന്തോ തീരെ വയ്യാരുന്നു. രണ്ടുമൂന്നു ദിവസമായി ഷാദ് തിരക്കിലായതു കാരണം ഉറക്കവും ഫുഡ്ഡും ഒന്നും എനിക്കും ശെരിയായില്ല. ചിലപ്പോൾ അതാവും.
മുന്നോട്ടു നടക്കാൻ കാലു ചലിക്കാത്ത പോലെ. പെട്ടെന്ന് ഷാദ് എന്നെ രണ്ടു കയ്യിലും എടുത്തു നടന്നു. ആഫിക്കയും അക്കുകയും പിന്നാലെ വന്നു. ആ ഡോക്ടർ ഞങ്ങൾ പോവുന്നതും നോക്കി ചിരിച്ചോണ്ട് അവിടെ നിപ്പുണ്ടാരുന്നു.. ഞാൻ ഷാദിനേം നോക്കി ആ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു. അപ്പൊ അവന്റെ ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു. അത് മതി എനിക്ക്.
ഡോക്ടർ പറഞ്ഞത് കേട്ടു വീട്ടിൽ എത്തിയ ഷാദ് പിന്നെ എന്നെ ബെഡിൽ നിന്നും എണീക്കാൻ വിട്ടിട്ടില്ല. ഫുൾ റെസ്റ്റ് തന്നെ. ഷാദ് മാത്രം അല്ല വീട്ടുകാരും, ഒരു ജോലിയും ചെയ്യാൻ സമ്മതിക്കില്ല.. ഫ്രൂട്ട്സും ജൂസും എന്ന് വേണ്ട ബ്ലഡ് കൂടാനും ക്ഷീണം മാറാനും ആയി എന്നെ തീറ്റിച്ചു കൊണ്ടേ ഇരുന്നു. അക്കുകയും അഫിക്കയും കൂടി എന്റെ വീട്ടിലും പറഞ്ഞു കൊടുത്തു എല്ലാരെ അടുത്തുന്നും എനിക്ക് ചീത്ത കിട്ടി.
ആദിന്റെ കാര്യത്തിൽ എല്ലാരും എന്നെ ഒരുപാട് പുകഴ്ത്തി പറഞ്ഞു. എന്റെ നല്ല മനസ്സാണ് എന്നൊക്കെ. എല്ലാരും എന്നെ സപ്പോർട്ട് ചെയ്തു. പക്ഷെ അതൊക്കെ ഫെബിത്താന്റെ നല്ല മനസ്സിന് കിട്ടിയ അനുഗ്രഹമായേ ഞാൻ കണ്ടുള്ളു. ഷിസു മാത്രം ഇത്തിരി കലിപ്പായി. വേറൊന്നും അല്ല , അവനോടു പറഞ്ഞിരുന്നു അവനു കളിക്കാൻ ഒരാളെ കൊണ്ട് വരുമെന്ന്.
പിന്നെ അവനെ കൂട്ടി അവിടെ പോയി ആദിയെ കാണിച്ചു കൊടുത്തപ്പോളാണ് അവൻ അടങ്ങിയെ.
പിന്നെ ഇടയ്ക്കു ഷാദ് പോയി ആദിയെ കൂട്ടി വരും. വീട്ടിലും എല്ലാരേം അവൻ കയ്യിലെടുത്തു. എന്റെ വീട്ടിലും കൊണ്ട് പോവും. അവിടെ എത്തിയാൽ പിന്നെ പറയണ്ട കുട്ടിപ്പട്ടാളങ്ങളും ഇക്കാക്ക്സുമൊക്കെ കൂടി അവനുമായി ബഹളം ആയിരിക്കും.
ഫജൂക്കന്റെ കല്യാണത്തിന് പോലും എന്റെ വീക്ക് ബോഡി കാരണം എല്ലാരും ഷാനയെക്കാൾ കെയർ ചെയ്തത് എന്നെ ആയിരുന്നു. ഒരു സ്ഥലത്തും നടക്കാൻ വിടാതെ ഷാദ് കൂടെ ഉണ്ടായിരുന്നു. അവന്റെ കളി കണ്ടു ഞാൻ പ്രെഗ്നന്റ് ആണോന്നു പലരും സംശയം ചോദിച്ചു.
ഫജൂക്കാന്റെ കല്യാണത്തിന് വേറൊരു സംഭവം ഉണ്ടായി. ഷെസിൻ വന്നു അങ്ങോട്ടേക്ക്.
കയറി വന്നപാടെ എന്റെ ഉപ്പ അവനെ തല്ലി. ഇക്കാക്കാസൊക്കെ പിടിച്ചു വച്ചു. ഇല്ലെങ്കിൽ അവനെ ഉപ്പയും ഉപ്പാപ്പയും മൂത്താപ്പയും ഇളാപ്പയുമൊക്കെ കൂടി കൊന്നേനെ. അടി കൊണ്ടിട്ടും അവൻ ചിരിക്കുന്ന കണ്ടപ്പോ പാവം തോന്നി. ആദ്യമായി അവനെ കണ്ടപ്പോ എനിക്ക് പേടി തോന്നിയില്ല.
ഇക്കാക്കാസിനെ ഒക്കെ അവൻ ആദ്യമേ കണ്ടു സോറി പറഞ്ഞിരുന്നു. അവിടുന്നും കിട്ടിയിരുന്നു അടി. അമീർക്കയും ഇച്ചുക്കയും നിച്ചൂക്കയും ഫജൂക്കയും ഓരോന്ന് കൊടുത്തിരുന്നു. ഷാദ് ആണ് പിടിച്ചു വച്ചത്.
അതോണ്ടാണ് ഉപ്പ അടിച്ചപ്പോ ഇക്കാക്കാസ് പിടിച്ചു വച്ചേ. ഷാദ് ആദ്യമേ ഇങ്ങനൊരു സീൻ ഓർത്തത് കൊണ്ടാ കല്യാണത്തിന് മുന്നേ ഇക്കാക്കാസിനെയും ഷെസിനെയും മുഖാമുഖം കൊണ്ട് വന്നത്.
പിന്നെ ഷെസിൻ ബാക്കി എല്ലാരോടും മാപ്പ് പറഞ്ഞു, എന്റെ ഉമ്മനോടും ബാക്കി വീട്ടുകാരോടുമൊക്കെ.. ആരും ആദ്യം ക്ഷമിച്ചില്ല. പിന്നെ നമ്മളെ കെട്ടിയോൻ മഹാൻ കുറെ പറഞ്ഞപ്പോ ഓക്കേ ആയി. കല്യാണം ഞങ്ങൾ പൊളിച്ചു. ഷെസിനോട് ചിരിച്ചു എന്ന് അല്ലാതെ എനിക്ക് ഒന്നും സംസാരിക്കാനോ ഇടപഴകാനോ വല്ലാത്ത ബുദ്ധിമുട്ട് തോന്നി.
ആദിയെയും കൊണ്ട് ഫെബിത്തയും ഷഹീനിക്കയും വന്നിരുന്നു. എല്ലാരും അവനെ ഒരുപാട് കളിപ്പിച്ചു. അവൻ വന്നപ്പോ പിന്നെ ഞാൻ അവന്റെ പിന്നാലെ ആയി, എന്റെ പിന്നാലെ ഷാദും.
കല്യാണത്തിന് ഞാൻ നേരിട്ട് പോയി ആലി ഇത്താനെ വീട്ടിലേക്കു കൊണ്ട് വന്നു. ഇക്ക ഇത്രയും ദിവസം പോവാതിരുന്നപ്പോ തന്നെ ഇത്ത ആകെ തളർന്നിരുന്നു. ഇത്ത കുറെ വിളിച്ചു നോക്കിയെങ്കിലും ഇക്ക ഫോൺ എടുത്തില്ല. ആ ഐഡിയ കൊടുത്തതും ഞാൻ തന്നെ ആണ്. നമ്മളീ സിനിമയിലൊക്കെ കണ്ടിട്ടില്ലേ അത് പോലെ ഒരു ചെറിയ ട്രീറ്റ്മെന്റ്.
മക്കളെയും കെട്ടിയോനെയും നഷ്ടപ്പെടുമെന്ന് തോന്നിയപ്പോ ആള് ഡീസെന്റായി. ഇപ്പൊ എന്നോടും ബാക്കി ഉള്ളവരോടും ഒക്കെ നല്ല സ്വഭാവം ആണ്.
മിന്നൂനെ ഫജൂക്കാനേ ഏൽപ്പിച്ചു ഞങ്ങൾ അവിടുന്ന് ഇറങ്ങി. കല്യാണം കഴിഞ്ഞു വീട്ടിലേക്കു പോയപ്പോ ഉപ്പ ഒരു കാര്യം പറഞ്ഞു. ഞാനും ഷാദും പരസ്പരം നോക്കി എന്ത് പറയുമെന്ന് വച്ചിട്ട്.
@@@@@@@@@@@@@@@@@@@@@@@
ഉപ്പ ആദ്യമേ പറഞ്ഞതാ തിരിച്ചു പോണ്ട എന്ന്. ആദ്യം കാര്യം ആക്കിയില്ലാരുന്നു. പക്ഷെ ഇപ്പൊ ഉപ്പ നിർബന്ധം പറഞ്ഞു പോണ്ട എന്ന്. ഇവിടെ ഒരു മൾട്ടി സ്പെഷ്യലിറ്റി ലാബ് തന്നെ ഏറ്റെടുക്കാനാ പ്ലാൻ. പക്ഷെ ദുബായ് വിട്ടു പോരാൻ അങ്ങനെ പെട്ടെന്ന് പറ്റില്ലല്ലോ.
''ഉപ്പ പെട്ടെന്ന് ഇട്ടെറിഞ്ഞു പോരാൻ പറ്റില്ല. ഞങ്ങളെ ലീവ് എന്തായാലും അടുത്ത ആഴ്ച തീരും. ഞങ്ങൾ പോയി ജോലി ഒക്കെ വിട്ടു ഒരു മൂന്നു മാസം കൊണ്ട് തിരിച്ചു വരാം. അപ്പോളേക്കും ലാബിന്റെ കാര്യം നിങ്ങ എല്ലാരും കൂടി ഓക്കേ ആക്കിക്കോ.'' ഞാൻ പറഞ്ഞു.
''നിനക്കെന്താ ഷാദ്, ഇത്ര നാള് പിരിഞ്ഞു കഴിഞ്ഞത് പോരെ. ഇനിയും നിങ്ങളെ...'' ഉപ്പാന്റെ ശബ്ദം ഇടറി.
''ഉപ്പാ ഞങ്ങൾ അവിടെ നിക്കില്ല. പക്ഷെ ഞങ്ങളെ പോസ്റ്റിൽ മറ്റൊരാൾ വരുന്ന വരെ ഞങ്ങളവിടെ വേണം. പിന്നെ ഞങ്ങളെ ഫ്രണ്ട്സിനെ ഒക്കെ മിസ് ചെയ്യൂല്ലേ. അവരോടൊപ്പം കുറച്ചു നാൾ. പിന്നെ ഞങ്ങൾ പോവില്ല ഉപ്പ. വിസ ക്യാൻസൽ ചെയ്യാനുള്ള മൂന്നു മാസം അത് മതി.'' ആമി എന്തൊക്കെയോ പറഞ്ഞു ഉപ്പാനെ ഓക്കേ ആക്കി.
ഇന്നാണ് ഞങ്ങൾ പോവുന്നത്. രാവിലെ മുതൽ വീട്ടിൽ ഒരു കല്യാണത്തിനുള്ള ആളുണ്ട്. അത് പോലെ തന്നെ വെള്ളപ്പൊക്കവും. വേറാരും അല്ല ആമിയുടെ വീട്ടുകാർ, ഷഹീനിക്കയും ഫെബിത്തയും ആദിയും എന്ന് വേണ്ട എല്ലാരും ഉണ്ട്. അവരിൽ മിക്കവരും കണ്ണും നിറച്ചോണ്ടാ ഉള്ളത്, അതാണ് വെള്ളപ്പൊക്കം.
അങ്ങനെ എല്ലാരോടും പറഞ്ഞു ആദിക്കും ഷിസൂനും എന്തിനു പറയുന്നു അവിടെ ഉള്ള അവളുടെ ഓരോ ഇക്കാക്കാസിനും ഇത്താത്താസിനും എന്റെ വീട്ടുകാർക്കും ഒക്കെ ഉമ്മ കൊടുത്തു അവൾ ഇറങ്ങി. സത്യം പറഞ്ഞാൽ പോവാൻ ഞങ്ങൾക്കും താല്പര്യം ഇല്ല. പക്ഷെ പോണം എല്ലാരോടും യാത്ര പറയണം. അഞ്ചാറു വർഷം കുടുംബമായി ജീവിച്ചവരെ ഒക്കെ നേരിട്ട് കണ്ടു ബൈ പറയണം.
അങ്ങനെ ഞങ്ങൾ ദാ എത്തി ദുബായിൽ. ഉഫ് അതൊരു വല്ലാത്ത ഫീൽ തന്നെ. കണ്ണ് നിറഞ്ഞു ആ കഴ്ച കണ്ടു. എന്താണെന്നല്ലേ ദുബായ് നഗരം പിന്നെ തണുപ്പ്. നല്ല മരംകോച്ചുന്ന തണുപ്പ്. ഡിസെമ്പറിലെ ഈ തണുപ്പ് എപ്പോളും സഹിക്കാൻ ഇത്തിരി പാടാണ്. പക്ഷെ ഇപ്പ്രാവശ്യം ഞാൻ പൊളിക്കും. തണുപ്പ് മാറ്റാൻ ഒരാളുണ്ടല്ലോ കൂടെ.
''ടാ മച്ചൂ...'' എന്നും പറഞ്ഞു സച്ചു വന്നെന്നെ കെട്ടിപ്പിടിച്ചു. കൂടെ ചാരുവും സാറയും ഷാജുവും അമ്മൂട്ടിയും. ചാരു ഒന്ന് ക്ഷീണിച്ചു. അവരോടു വിശേഷങ്ങളൊക്കെ പറഞ്ഞു ഞങ്ങൾ റൂമിലെത്തി.
ഉമ്മമാർ ഉണ്ടാക്കി തന്ന നല്ല ഫുഡ്ഡും തട്ടി അവര് പോയി. രാവിലെ ഡ്യൂട്ടിക്ക് പോണ്ടതല്ലേ. റൂമിലേക്ക് പോയപ്പോ ആമി എല്ലാം റെഡി ആക്കുവാണ്. ലഗഗേജ് ഒഴിവാക്കാൻ ഞാനും സഹായിച്ചു. ഇടയ്ക്കു ഇച്ചിരി കുസൃതി നമ്മളും കാട്ടി.
''അതെ എന്താ മോന്റെ ഉദ്ദേശം.'' ആമി കൈ കെട്ടിക്കൊണ്ടു ചോദിച്ചു.
''എന്ത് ഉദ്ദേശം.. ഞാൻ എന്ത് ചെയ്തു.'' ഞാൻ ചോദിച്ചു.
''ദേ എന്നെ കൊണ്ട് പറയിപ്പിക്കരുത്. പെണ്ണിന്റെ ദേഹത്ത് കൈ വെച്ചാൽ വെട്ടേണ്ടത് വിരളല്ല...ത....'' അവളെ പറയാൻ വിടാണ്ട് ഞാൻ വാ പൊത്തി.
''പൊന്നു മോളെ അത് നാട്ടിൽ കാണുന്ന ഏതേലും പെണ്ണിന്റെ കാര്യം. അപ്പളും വെട്ടണ്ടത് തല അല്ല അവന്റെ....'' എന്ന് പറയുമ്പോളേക്കും ആമി എന്റെ വാ പൊത്തി പിടിച്ചു.
''അയ്യോ പറയണ്ട... ഞാനൊന്നും പറഞ്ഞിട്ടില്ല. ഇനി കയ്യും കൊണ്ട് വന്നാൽ എന്റെ സ്വഭാവം മാറും...'' ആമി കലിപ്പിൽ പറഞ്ഞു.
''ആഹാ എന്നാ അതൊന്നു അറിയണമല്ലോ... ഇവിടെ മനുഷ്യന്മാർ തണുത്തു ഐസ് ആവുമ്പോള അവളുടെ ഒരു തുണി മടക്കല്. വാടീ ഇങ്ങോട്ടു...'' എന്നും പറഞ്ഞു അവളേം പൊക്കി എടുത്തു നടന്നു. ഇതിനൊക്കെ വെയിറ്റ് കുറവായതു ഭാഗ്യം ഇല്ലേൽ പെട്ടേനെ.
@@@@@@@@@@@@@@@@@@@@@@@
ദുബായിൽ നിന്നും വന്നിട്ട് ആറു മാസം കഴിഞ്ഞു. ഇപ്പൊ ഞാൻ റെഡി ആയി മാളിലേക്കു പോവാ. മൂന്നു മാസം അതിൽ കൂടുതൽ ഒരു ദിവസം പോലും നമ്മളെ വീട്ടുകാർ അവിടെ നിക്കാൻ വിട്ടില്ല.
ഇതിനിടയിൽ ആദ്യം നമ്മളെ ഷഹി പ്രസവിച്ചു. ആൺകുട്ടി ആണ് കേട്ടോ... ഞങ്ങടെ ജാഷി മോൻ. ജഷ്ഫാൻ ജാസിർ എന്നാണ് ഫുൾ നെയിം. അവരിപ്പോ ജാസീടെ വീട്ടിൽ ആണ്. ജാസി ഇവിടെ നാട്ടിൽ തന്നെ അവരുടെ ബിസിനസൊക്കെ നോക്കി നടത്തുന്നു, കൂടെ യാസിയും ഉണ്ട്. അവനും ദുബായ് വിട്ടു. ഞങ്ങൾ ഷഹിയുടെ നാപ്പൂളി കല്യാണത്തിന് അവനെ കണ്ടിരുന്നു. ഇപ്പോളും ഒരു കുറവുമില്ലാതെ അവനെന്നെ നോക്കി വെള്ളമിറക്കുന്നു. എന്റെ കെട്ടിയോൻ അവനെ കൊല്ലാൻ നടക്കുന്നു.
പിന്നെ ഹിബ പ്രസവിച്ചു ഒരു മോനെ. അഫ്ഹാൻ... അഫിക്കാനേ പോലൊരു ചുന്ദരൻ.
പിന്നെ പ്രിയയ്ക്ക് ഒരു മോൾ ആണ് ഉണ്ടായത്, പ്രാണപ്രിയാ പ്രവീൺ.. ഞങ്ങൾ പോയിരുന്നു അവളെ കാണാൻ. പ്രിയയെ മുറിച്ചു വച്ച പോലെ ഉണ്ട്. പ്രവീണേട്ടൻ തൃശ്ശൂരിൽ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. പ്രവീണേട്ടന്റെ അമ്മയും അച്ഛനും ഉണ്ട് കൂടെ.
പിന്നെ ഷാന പ്രസവിച്ചു ഒരു മോനെ. നിഷാൻ മോൻ... ഞങ്ങടെ നിക്കൂട്ടൻ.
പിന്നെ എന്റെ ചാരൂനു കിട്ടിയത് ഒരു മോൾ ആണ്. ചിന്മയി സച്ചിൻ എന്നാണു അവൾക്കിട്ട പേര്. ഞങ്ങടെ തുമ്പി കുട്ടി.. അങ്ങനെയാ അവളെ വിളിക്കാറ്. ഏഴു മാസം ആയപ്പോ ചാരുവും സച്ചുവേട്ടനും നാട്ടിലേക്ക് വന്നു.
പിന്നെ ഇപ്പൊ പ്രസവം ഒക്കെ കഴിഞ്ഞു ഞങ്ങടെ കൂടെ ഉണ്ട്. ഞങ്ങടെ വീടിന്റെ ഔട്ട് ഹൌസിൽ ആണ് സച്ചുവേട്ടന്റെയും ചാരുവിന്റെയും താമസം. ചാരുവിന്റെ ഡെലിവറി കഴിഞ്ഞു അപ്പൊ തന്നെ അവരെ പാരന്റ്സിനു ദുബായിലേക്ക് പോണ്ടി വന്നു.
വേറൊന്നും അല്ല നമ്മളെ ചിത്ര ചേച്ചിക്ക് വിശേഷം ഉണ്ടായിരുന്നു. ചേച്ചി ഒന്ന് വീണു. അതൊണ്ടു ഫുൾ റസ്റ്റ് പറഞ്ഞു. മോനെ നോക്കാൻ ആരുമില്ലല്ലോ, പിന്നെ ട്രാവൽ ചെയ്യാൻ പാടില്ല എന്നും പറഞ്ഞു. അതോണ്ട് അവര് പോയി. പിന്നെ സച്ചുവേട്ടന്റെ 'അമ്മ വീണു കിടപ്പിൽ ആണ്. അതോണ്ട് അവർക്കും നോക്കാൻ പറ്റില്ല. അപ്പൊ ഞങ്ങളിങ് പൊക്കി കൊണ്ട് വന്നു. വീട്ടിൽ താമസിക്കാമെന്നു പറഞ്ഞിട്ട് കേട്ടില്ല.
ഏട്ടനും ചാരുവും ഞങ്ങളെ ലാബിൽ ആണ് വർക്ക് ചെയ്യുന്നത് കൂടെ സാറയും ഉണ്ട്. ഷാജുക്ക ഷെഫുക്കാന്റെ കൂടെ ആണ് വർക്ക് ചെയ്യുന്നേ.
നമ്മളെ ഇക്കാക്കാസൊക്കെ നാട്ടിലെത്തി കേട്ടോ. ഉപ്പയും മൂത്താപ്പയും ഇളാപ്പയുമൊക്കെ കളമൊഴിഞ്ഞു കൊടുത്തു. ഇപ്പൊ ഇക്കാക്കാസാണ് ബിസിനസൊക്കെ നോക്കുന്നത്. അല്ലെങ്കിലും എന്നെ കണ്ടു പിടിക്കാൻ ആണ് എല്ലാം കൂടി ദുബായിലേക്ക് വന്നത് അമീർക്കയും ഷമീർക്കയും ശാമിക്കയും ഒഴികെ. ഇപ്പൊ എല്ലാരും നാട്ടിൽ സ്വസ്ഥം. ദുബായ് പൂട്ടാതിരുന്നാൽ മതിയാരുന്നു.
എല്ലാരും ഹാപ്പി ആണ്. നമ്മളുടെ മാവ് മാത്രം പൂത്തില്ലല്ലോ എന്ന് കരുതണ്ട കേട്ടോ, അതും പൂത്തു ചെറുതായിട്ട് അല്ല ഇച്ചിരി വലുതായിട്ടു തന്നെ. ഇപ്പൊ ആറു മാസം കഴിഞ്ഞു.
എങ്ങനെ പൂക്കാതിരിക്കും ഡിസംബറ് തണുപ്പ് എന്നും പറഞ്ഞു മനുഷ്യനെ നട്ടം തിരിയിച്ചു ആ ഡ്രാക്കുള. പൂത്തില്ലെങ്കിലേ അത്ഭുതം ഉള്ളൂ. അതും ഒന്നല്ല രണ്ടാൾ ആണ് എന്നാണു അവസാനം സ്കാൻ ചെയ്തപ്പോ ഡോക്ടർ പറഞ്ഞത്.
തിരിച്ചു നാട്ടിലേക്ക് വരാൻ ഫ്ളയിറ്റിൽ കേറിയ മുതൽ തുടങ്ങിയ ശർദി ആയിരുന്നു ഇവിടെ വീട്ടിലെത്തുന്ന വരെ. യാത്ര ചെയ്തോണ്ടാവുമെന്നാ കരുതിയത്. പിറ്റേന്നും നിക്കാതിരുന്നപ്പോ ഡോക്ടറെ കണ്ടു. പ്രെഗ്നന്റ് ആണെന്നറിഞ്ഞതും ഷാദ് ആ ഡോക്ടറെ കെട്ടിപ്പിടിച്ചു കൺഗ്രാറ്സ് പറഞ്ഞു.
അയാൾക്ക് തന്നെ സംശയം ആയി ഞാൻ ആരുടെ ഭാര്യ ആണെന്ന്. പിന്നെയുള്ള ദിവസങ്ങൾ പരിപാലനത്തിന്റേതായിരുന്നു. രണ്ട് വീട്ടുകാരും എന്നെ താഴത്തു വെക്കാതെ ആണ് നോക്കിയത്. ഷാദ് എന്നെ അനങ്ങാൻ വിടില്ല. കൂടെ തന്നെ കാണും. എന്റെ ആഗ്രഹങ്ങൾ പറയുന്നതിന് മുന്നേ ഷാദ് സാധിച്ചു തരും. മൂന്നു മാസം ഷാദ് പേരിനു മാത്രം ലാബിൽ പോയാൽ ആയി. അവസാനം ഉപ്പ വടി എടുത്തു ഓടിക്കാൻ തുടങ്ങി.
ഇന്നിപ്പോ ഷാദ് ഇത്തിരി ബിസി ആയോണ്ട് നാനിത്താന്റെ കൂടെ ആണ് മാളിലേക്കു പോവുന്നത്. ഒരു ഡ്രസ്സ് എടുക്കണം. ഏഴാം മാസം ചടങ്ങിന് ഇടാൻ വേണ്ടി.. മാളിലെത്തി എസ്കലേറ്റർ കേറാൻ പോയപ്പോളാ ഫോൺ മറന്നു എന്ന് പറഞ്ഞു ഇത്ത തിരിച്ചു കാറിലേക്ക് പോയത്.
അവിടെ നിന്നപ്പോൾ ആണ് പിന്നിൽ ദ്രിതിയിൽ എന്റെ അടുത്തേക്ക് വരുന്ന ആളെ കണ്ടത്, സാജിദ്. റബ്ബേ ഇവനെപ്പോ നാട്ടിലെത്തി. ഷാദും ഇക്കാക്കാസും കൂടി അവനിട്ടൊരു പണി കൊടുത്തിരുന്നു. അതോണ്ടന്നെ അവിടെ ജയിലിൽ ആയിരുന്നു.
ഞാൻ മെല്ലെ എസ്കലേറ്റർ കേറി. സൂക്ഷിച്ചേ നടക്കാറുള്ളു. ഇരട്ടകൾ ആയതു കാരണം ഇച്ചിരി വലിയ വയറുണ്ട്.. മോളിൽ എത്താനായപ്പോ കണ്ടു അവൻ ലിഫ്റ്റ് കേറി ആദ്യമേ മോളിൽ എത്തി എസ്ക്കലാറ്റെറിന്റെ അടുത്തേക്ക് വരുന്നത്.. വേഗം രക്ഷപ്പെടാൻ നടന്നതും കാൽ സ്ലിപ്പായി ബാക്കിൽ എസ്കലേറ്ററിലേക്കു വീഴാൻ പോയി. പക്ഷെ ഭാഗ്യത്തിന് വീണില്ല ആരോ കൈ പിടിച്ചു.
പിടിച്ച ആളെയും ആ മുഖത്തെ പുഞ്ചിരിയും കണ്ടതും സമാധാനം ആയി, ഷെസിൻ. പക്ഷെ സാജിദ് അടുത്ത് വന്നു അവനോടു ഒരു കാര്യം പറഞ്ഞതും ആ മുഖത്തെ പുഞ്ചിരി മാഞ്ഞു.
വേറൊന്നും അല്ല ഷാദും ഇക്കാക്കമാരും ആണ് അവന്റെ ബിസിനെസ്സ് തകരാൻ കാരണം എന്ന്. പിന്നെ ഞാൻ ആണ് അവന്റെ ഉപ്പ മരിക്കാൻ കാരണം എന്ന് വീണ്ടും അവൻ ഷെസിനെ ഓർമിപ്പിച്ചു. അവൻ മറന്ന പല കാര്യങ്ങളും സാജിദ് അവനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
ഷെസിന്റെ മുഖം വലിഞ്ഞു മുറുകി.
എന്റെ കയ്യിലെ പിടി ലൂസ് ആവുന്ന പോലെ തോന്നി എനിക്ക്.
അല്ലാഹ് മരിക്കാൻ പേടി ഇല്ല. പക്ഷെ എന്റെ ഷാദ് എന്റെ മക്കൾ.... ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. ചിലപ്പോൾ ആമി എന്ന അദ്യായം ഇവിടെ ഇന്ന് തീരും.
അവസാനമായി ഒന്ന് ഷെസിനോട് യാചിക്കാൻ തീരുമാനിച്ചു എന്റെ ഷാദിന് വേണ്ടി.
"പ്ളീസ് ഷെസിൻ എന്റെ കൈ വിടരുത്..." ഞാൻ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.
"നിന്റെ കൈ ഞാൻ പണ്ടേ വിട്ടതല്ലേ അംന..." എന്നും പറഞ്ഞു കൊണ്ട് അവനെന്റെ കൈ വിട്ടു മുഖത്തൊരു പുച്ഛ ചിരിയോടെ.
ഞാൻ പിറകിലേക്ക് വീണു.
______________
താഴേക്കെത്തുന്നതിനു മുന്നേ രണ്ടു കരങ്ങൾ എന്നെ താങ്ങിയിരുന്നു. രണ്ടല്ല ഇത് കുറെ ഉണ്ടല്ലോ... ഞാൻ പതിയെ കണ്ണ് തുറന്നപ്പോ കണ്ടത് ചിരിച്ച മുഖത്തോടെ നിക്കുന്ന ഷെസിനെ ആണ്. തെണ്ടി എന്നെ തള്ളിയിടാൻ നോക്കിയിട്ട് ചിരിക്കുന്നു..
മെല്ലെ കണ്ണ് പിന്നിലേക്ക് പായിച്ചപ്പോൾ ആണ് ആ കുറെ കരങ്ങളുടെ ഉടമകളെ കണ്ടത്. എന്റെ ഇക്കാക്കാസ് ഷെഫുക്ക ജാസി ഒക്കെ ഉണ്ട്. ഞാൻ ഇപ്പൊ സുരക്ഷിതമായി എന്റെ അമീർക്കാന്റെയും അക്കൂക്കാന്റെയും അഫിക്കാന്റെയും കയ്യിലാണ് ഉള്ളത്. എല്ലാരുടെയും മുഖത്ത് പരിഭ്രമം ആണെങ്കിലും, കണ്ണിൽ ഞാൻ പക കണ്ടു.
അതിരിക്കട്ടെ എല്ലാരും ഉണ്ടല്ലോ, പക്ഷെ സാധാരണ സിനിമയിലൊക്കെ കാണുന്ന പോലെ ഹീറോ അല്ലെ താങ്ങേണ്ടത്... ഷാദ് എവിടെ പോയി കിടക്കുവാണാവോ..
''മോളെ അംനൂ ഒന്നും പറ്റിയില്ലല്ലോ അല്ലെ...'' അമീർക്ക.
''ഇല്ല ഇക്കാക്കാ ഐഎം ഓക്കേ..'' ഞാൻ പറഞ്ഞു.
''അംന താൻ ഓക്കേ അല്ലെ...'' ഷെസിൻ ചോദിച്ചതും ഞാൻ അവനെ നോക്കി കണ്ണുരുട്ടി.
''കാലമാടൻ കൈ വിട്ടു കൊല്ലാൻ നോക്കിയതും പോരാ ചോദിക്കുന്ന കേട്ടില്ലേ.'' പതുക്കെ പറഞ്ഞതാണെങ്കിലും ഇക്കാക്കാസ് കേട്ടു.
''നീ കുറച്ചു മാറി നിന്നോ, ഇല്ലെങ്കിൽ ഇവള് നിന്നെ പഞ്ഞിക്കിടും...'' അഫിക്ക ഷെസിനോട് പറഞ്ഞു. അപ്പൊ എനിക്ക് തന്നെ സംശയം ആയി എന്താ സംഭവമെന്ന്.
''ടോ താൻ എന്നെ നോക്കി കൊല്ലണ്ട. കൈ പിടിച്ചു വലിച്ചാൽ തന്റെ ശരീരം ഇളകും. അറിയാലോ ഡോക്ടർ പറഞ്ഞത് ബോഡി വീക്കാണ്, അതികം ശരീരം അനക്കരുത് എന്ന്. അത് കൊണ്ടാ കൈ വിട്ടത്. പിന്നിൽ ഇവർ നിക്കുന്നത് ഞാൻ കണ്ടിരുന്നു.'' ഷെസിൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. തിരിച്ചെന്തു പറയണമെന്ന് എനിക്കും അറിയില്ലായിരുന്നു.
കാരണം ഡോക്ടർ കർശനമായി പറഞ്ഞിട്ടുണ്ട് എന്റെ ശരീരം കൂടുതൽ സ്ട്രെസ് താങ്ങില്ല എന്ന്. അപ്പൊ അവൻ വലിച്ചിരുന്നെങ്കിൽ പണി ആവുമായിരുന്നു, കുട്ടികളുടെ പൊസിഷൻ ഒക്കെ അൽകുൽത്തിൽ ആണ്.. ഈ കാരണം കൊണ്ട് എന്നെ വീട്ടീന്ന് ആ ഡ്രാക്കുള ഇറങ്ങാൻ വിടില്ല. വിട്ടാലും കൂടെ അവൻ കാണും. ഇന്ന് ഇത്ത പറഞ്ഞത് കൊണ്ടാ വിട്ടത്. അൽഹംദുലില്ലാഹ് എന്നെ നീ രക്ഷിച്ചലോ പടച്ചോനെ. എന്നാലും എന്റെ പുന്നാര കെട്ടിയോൻ എവിടെയാണാവോ.
''ആ'' എന്ന അലർച്ച കേട്ടാണ് ഞാൻ അങ്ങോട്ട് നോക്കിയേ. സാജിദ് നിലത്തു കിടക്കുന്നു.
''ഡ്രാക്കുള എത്തി മോനെ...'' ഫജൂക്ക പറഞ്ഞപ്പോൾ ആണ് ഞാൻ അവനെ കണ്ടത്. സാജിദിനെ ചവിട്ടി താഴെ ഇട്ടിട്ടു അവനെ കലിപ്പോടെ നോക്കി നിക്കുന്ന ഷാദ്. മുഖവും കണ്ണുമൊക്കെ ചുവന്നു കണ്ടാൽ തന്നെ പേടി ആവുന്നു. എന്നെ നോക്കിയതും ഞാൻ അമീർക്കാന്റെ പിന്നിലേക്ക് മാറി നിന്നു.
''നീ എന്താടാ പുന്നാര മോനെ വിചാരിച്ച, നീ നാട്ടിലെത്തിയത് ഞങ്ങൾ അറിഞ്ഞില്ലെന്നോ... നീ ഇവിടെ കാലു കുത്തിയത് മുതൽ ഞങ്ങൾ നിന്റെ പിന്നാലെ ഉണ്ടായിരുന്നു. നിന്റെ ഉദ്ദേശം എന്റെ പെണ്ണാണെന്ന് ആദ്യമേ അറിയാരുന്നു..
അത് കൊണ്ട് തന്നെയാ ഇന്ന് ഇവളെ നിന്റെ മുന്നിലേക്ക് ഒറ്റയ്ക്ക് വിട്ടത്. ഇവർ വീട്ടീന്നിറങ്ങിയപ്പോ നിന്റെ കാർ ഇവരെ പിന്നിൽ ഉണ്ടായിരുന്നു. പക്ഷെ നിന്റെ പിറകിൽ ഉണ്ടായിരുന്ന ഞങ്ങളെ നീ കണ്ടില്ല.'' തെണ്ടി ഡ്രാക്കുള സ്വന്തം ഭാര്യയെ ചൂണ്ടയിൽ കോർത്ത് ഇട്ടു കൊടുത്തു ആ ചെറ്റയുടെ മുന്നിലേക്ക്.
''പിന്നെ ഞങ്ങളുടെ കാൽകുലേഷൻ കുറച്ചു തെറ്റിപ്പോയി. ഞങ്ങൾ ട്രാഫിക്കിൽ പെട്ടു. പക്ഷെ പടച്ചോൻ ഞങ്ങളെ കൂടെ ആയതു കൊണ്ട് സമയത്തു ഷെസിൻ എത്തി. എന്തായാലും ഇനി നീ ഇവളുടെ പുറകെ വേണ്ട.'' എന്നും പറഞ്ഞു ഷാദ് അവനെയും അവന്റെ കൂടെ ഉണ്ടായിരുന്ന രണ്ടുപേരെയും തല്ലാൻ തുടങ്ങി. കൂടെ ബാക്കിയുള്ളവരും.
''ടാ ഷെസി എന്നെ രക്ഷിക്കെടാ...'' സാജിദ് അലറി. അപ്പൊ ഷെസിൻ അവന്റെ അടുത്തേക്ക് പോയി സാജിദിന്റെ മുഖത്തൊന്നു പൊട്ടിച്ചു.
''നിന്നെ ഞാൻ രക്ഷിക്കണം അല്ലെ.. എന്റെ ഷെറിയോട് നീ ചെയ്തതൊക്കെ ഞാൻ മറന്നു എന്ന് നീ കരുതിയോ.. ഇല്ലെടാ അവൾ വിലക്കിയത് കൊണ്ട് മാത്രമാ നീ ഇന്നും ജീവനോടെ ഉള്ളത്. അവൾ ഇപ്പൊ അവളുടെ ഭർത്താവുമായി സുഗമായി ജീവിക്കുന്നത് കൊണ്ടാ നിന്നെ ഞാൻ വിട്ടത്.
പിന്നെ ധാ അവളോട് ഞാൻ കൂടുതലും ദേഷ്യപ്പെടാൻ കാരണം നീയാ. എനിക്ക് അവളോട് തോന്നിയ ചെറിയ ഇഷ്ട്ടം പോലും എന്നിൽ നിന്നും അകറ്റി വെറുപ്പാക്കിയത് നീയാ. നീ കാരണമാണ് ഇവളെ ഞാൻ കൂടുതലും വേദനിപ്പിച്ച. നിന്റെ ഓരോ വാക്കുകൾ... നീ തന്ന മയക്കുമരുന്ന്... ആ ലഹരി ആണ് എന്നെ ഭ്രാന്തനാക്കിയത്. മറന്നിട്ടില്ല ഒന്നും...
പിന്നെ നീ പറഞ്ഞത് സത്യമാ എന്റെ ബിസിനെസ്സ് തകരാൻ കാരണം ഇവരാ. പക്ഷെ അത് ഇവർ തന്നെ എനിക്ക് തിരിച്ചു പിടിച്ചു തന്നു, കൂടെ എന്റെ ഇക്കാക്കാനെയും. പിന്നെ എന്റെ ഉപ്പ, അയാൾ മരിക്കാൻ കാരണം ഇവളാണ് എന്നുള്ളത് കൊണ്ടാണ് ഇവളിപ്പോ എന്റെ മനസ്സിൽ നിറഞ്ഞു നിക്കുന്നത്. അവളെ കൊല്ലാൻ നോക്കിയാ നിന്നെ ഞാൻ വെറുതെ വിടണോ..'' ഷെസിൻ ദേഷ്യത്തോടെ പറഞ്ഞു. പടച്ചോനെ അവനെന്നോട് ഇഷ്ടമൊക്കെ തോന്നിയിരുന്നോ..
പിന്നെ അവിടെ വെടിക്കെട്ടായിരുന്നു. മൂന്നെണ്ണത്തിനെയും നിലത്തു നിന്നും പോലീസുകാര് പെറുക്കിക്കൊണ്ടു പോയി.
''ടാ ആമീ നീ ഓക്കേ അല്ലെ...'' ഷാദ് എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.
''ദുഷ്ടൻ കൊല്ലാൻ കൊടുത്തിട്ടു ചോദിക്കുന്ന കേട്ടില്ലേ.'' ഞാൻ മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു.
''ടീ ഇങ്ങോട്ടു നോക്കിയേ.. എന്റെ മുത്തല്ലേ... നിന്നെ ഞാൻ അങ്ങനെ കൊല്ലാൻ കൊടുക്കോ.. എന്റെ ജീവനല്ലേ നീ..'' എന്നും പറഞ്ഞു എന്റെ കവിള് പിടിച്ചു വലിച്ചു. എന്നിട്ട് ''ഉപ്പച്ചീടെ പൊന്നുമക്കളെ'' എന്നും പറഞ്ഞു എന്റെ വയറിൽ തടവാൻ തുടങി.
''പോ അവിടുന്ന്... ഡ്രാക്കുള, ഞാൻ എങ്ങാനും വീണിരുന്നെങ്കിലോ.. ഒരു നിമിഷം ഞാൻ എന്റെ മരണത്തെ മുന്നിൽ കണ്ടു..'' ഞാൻ ഷാദിന്റെ കൈ തട്ടി മാറ്റിയിട്ടു നെഞ്ചിൽ കൈ വച്ചിട്ട് പറഞ്ഞു.
''അങ്ങനെ ഇവൻ നിന്നെ വിടുമോ, മുമ്പായിരുന്നേൽ ചിലപ്പോ നിന്നെ നിലത്തു നിന്നും വാരി എടുക്കേണ്ടി വന്നേനെ. പക്ഷെ ഇപ്പൊ ഇവനെന്റെ ചങ്കല്ലേ.. നീ എന്റെ ചങ്കിലെ ചോരയും... അപ്പൊ നിനക്കെന്തെലും പറ്റാൻ ഇവൻ സമ്മതിക്കോ...'' ഷെസിനെ ചൂണ്ടി കാണിച്ചു ഷാദ് പറഞ്ഞു.
അപ്പോഴാണ് ഞാൻ അവനെ ശ്രദ്ധിച്ചത്.. ഷെസിൻ എന്നെ തന്നെ നോക്കി നിക്കുവാണ്. അവന്റെ കണ്ണിലെ ഭാവം എനിക്ക് തിരിച്ചറിയാൻ പറ്റുന്നില്ല. പക്ഷെ അത് വെറുപ്പല്ല സ്നേഹം ആണോ... അല്ല പടച്ചോനെ പ്രണയം... അത് തന്നെ മോളെ ആമീ... നീ പെട്ട്.
''ഡാ ഞാൻ പറഞ്ഞത് സത്യമല്ലേ...'' എന്ന് ഷാദ് ചോദിച്ചപ്പോളാണ് ഷെസിൻ എന്തോ ബോധം വന്ന പോലെ ഷാദിനെ നോക്കിയത്.
''അതെ അതെ.. ഞാൻ അങ്ങനെ വിടുമോ എന്റെ പ്രാണനെ..'' അത് കേട്ടതും ഞങ്ങൾ രണ്ടാളും അവനെ ഞെട്ടിക്കൊണ്ടു നോക്കി. ഞങ്ങൾ മാത്രം അല്ല ബാക്കി ഉള്ളവരും.
അപ്പൊ അവൻ ചിരിച്ചോണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. ''നീ എന്റെ ജീവനല്ലേ ഇപ്പൊ.. എന്റെ തെറ്റുകൾ ചൂണ്ടി കാണിച്ചു തന്നു എന്നെ ഒരു പുതിയ മനുഷ്യനാക്കി, ലഹരിക്ക് അടിമയായിരുന്ന എന്നെ നീ ഡോക്ടറെ കാണിച്ചു മാറ്റി എടുത്തു.
എന്റെ ബിസിനെസ്സ് പഴയ പോലെ ആക്കി. എന്റെ ഇക്കാക്കാനേ എനിക്ക് തിരിച്ചു കിട്ടി കൂടെ എന്റെ കുടുംബവും. ആ നീ എന്റെ പ്രാണൻ അല്ലെ... നിന്റെ പ്രാണൻ ഇവളുട ഉള്ളിൽ അല്ലെ, അപ്പൊ ഞാൻ അത് അങ്ങനെ പോവാൻ സമ്മതിക്കുമോ..'' ഷെസിൻ പറഞ്ഞതും ഞങ്ങള് അവനെ നോക്കി പുഞ്ചിരിച്ചു.
''ഞാൻ കരുതി നീ പണ്ടത്തെ പ്രേമവും കൊണ്ട് വന്നു അടിയിലൂടെ ലൈൻ വലിക്കാൻ നോക്കാണെന്നു..'' ഷാദ് അവന്റെ പുറത്തു തട്ടിയിട്ട് പറഞ്ഞു.
''ആ അങ്ങനേം പറയാം... ആദ്യ പ്രണയം അങ്ങനെ ആർക്കും മറക്കാൻ പറ്റില്ലല്ലോ... ഇനി എന്റെ വർത്താനം കേട്ട് ഇവൾക്കെങ്ങാനും എന്നെ മതി എന്ന് തോന്നിയാലോ.. ഞാൻ രക്ഷപ്പെട്ടില്ലേ.. ഭാര്യ വിത്ത് രണ്ടു കുട്ടികൾ... എവിടെ കിട്ടും ഇത് പോലൊരു പാക്കേജ്. അതും എന്നെ പോലൊരുത്തന്...'' ഷെസിൻ കണ്ണിറുക്കിക്കൊണ്ടു ഷാദിനെ നോക്കി പറഞ്ഞതും അവൻ എന്റെ മുന്നിലേക്ക് കേറി നിന്നു.
''വിട്ടു പിടി മോനെ... നിന്റെ പേര് ഞാൻ കേരള മാട്രിമോണിയൽ ഇട്ടിട്ടുണ്ട്. അതിൽ നിന്നും നീ കണ്ടു പിടിച്ചോ നിന്റെ പ്രാണനെ... എന്റെ കഞ്ഞിയും നോക്കി വന്നാലേ നിന്റെ വാ ഞാൻ അങ്ങ് തുന്നിക്കെട്ടും..'' ഷാദ് ഷെസിനെ നോക്കി പറഞ്ഞു. എല്ലാരും അത് കേട്ട് ചിരിച്ചു.
''ഓ നമ്മളില്ലേ... നിന്റെ കഞ്ഞി നീ തന്നെ എടുത്തോ നമ്മള് വല്ല ബിരിയാണിയോ ഫ്രൈഡ് റൈസോ കിട്ടോന്നു നോക്കട്ടെ.'' ഷെസിൻ കൈ കൂപ്പി കൊണ്ട് പറഞ്ഞു.
''ഓ ആയിക്കോട്ടെ... ആമീ നീ വാ നിനക്ക് ഡ്രെസ്സെടുക്കണ്ടേ...'' ഷാദ് എന്നോട് ചോദിച്ചു.
''ഹ്മ്മ് ഇത്ത എവിടെ...'' ഞാൻ ചോദിച്ചു.
''അവൾ കാറിൽ ഉണ്ട്. ഞാൻ കൂട്ടിക്കൊള്ളാം.. നിങ്ങള് പതുക്കെ ഡ്രസ്സ് എടുത്തിട്ടൊക്കെ അങ്ങ് വന്നോ..'' ഷെഫുക്ക പറഞ്ഞു. എന്നിട്ട് എല്ലാരും പോയി.
''അപ്പൊ ഞാനും ഇറങ്ങുവാണെടാ, പിന്നെ കാണാം..'' ഷെസിൻ പറഞ്ഞു.
''നീ എന്തിനാ ഇങ്ങോട്ടു വന്നേ.'' ഷാദ് ഷെസിനോട് ചോദിച്ചു.
''ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഒരു വമ്പൻ ഡീൽ ഒത്തു. അപ്പൊ അതിന്റെ സന്തോഷത്തിൽ എല്ലാർക്കും ഡ്രസ്സ് എടുക്കാമെന്ന് കരുതി വരുമ്പോളാ ആമിയെ കണ്ടത്. ഇവളെ ഓട്ടം കണ്ടപ്പോ തന്നെ എന്തോ പന്തികേട് തോന്നി. അതാ അടുത്തേക്ക് വന്നത്.'' ഷെസിൻ എന്നെ നോക്കി പറഞ്ഞു.
''എന്നിട്ട് ഡ്രസ്സ് എടുത്തോ..'' ഷാദ്.
''ഇല്ല, പിന്നെ എടുക്കാം..'' ഷെസിൻ.
''അത് വേണ്ട, ഞങ്ങളും ഡ്രെസ്സെടുക്കാനാ വന്നത്. ഇവളെ ഏഴാം മാസ ചടങ്ങിന് വേണ്ടി..'' ഷാദ്.
''അങ്ങനെ ഒക്കെ ഉണ്ടോ..'' ഷെസിൻ സംശയത്തോടെ നോക്കി.
''ആ ഉണ്ട്, അതൊക്കെ മോൻ അറിയാൻ വഴി ഇല്ല. ആ സമയത്തൊക്കെ മോൻ പ്രതികാര ദാഹിയായ കള്ളിയങ്കാട്ടു നീലി സോറി നീലൻ ആയിരുന്നില്ലേ.'' ഷാദ് പറഞ്ഞതും ഷെസിന്റെ മുഖം മാറി. ഞാൻ ഷാദിന്റെ കയ്യിലൊരു നുള്ള് കൊടുത്തു.
''ടാ സോറി അന്നേരമൊക്കെ എനിക്കൊരു തരം ഭ്രാന്തായിരുന്നു...'' ഷെസിൻ പറഞ്ഞു.
''ഓ പിന്നെ അവന്റൊരു സെന്റി.. വന്നേ നമുക്ക് ഡ്രെസ്സെടുക്കാം...'' ഷാദ്.
''അല്ല ഷാദ് എന്താ വരാൻ ലേറ്റ് ആയതു.'' ഞാൻ ചോദിച്ചു.
''അതോ.. അത് പിന്നെ... അതുണ്ടല്ലോ ഞാൻ വരുമ്പോ ഒന്ന് സ്ലിപ്പായി...'' ഷാദ്
''അയ്യോ എന്നിട്ട് എന്തേലും പറ്റിയോ..'' ഞാൻ
''ഏയ് ഇല്ല, കറക്റ്റ് സമയത്തു ഒരു മാലാഖ പിടിച്ചോണ്ട് രക്ഷപ്പെട്ടു..'' ഷാദ് പറഞ്ഞു.
''ഓഹോ കറക്റ്റ് സമയത്തു പിടിച്ച മാലാഖക്കു എത്ര വയസ്സ് ഉണ്ടാവും...'' ഞാൻ പിരികം പൊക്കി ചോദിച്ചതും ഷാദ് ഒന്ന് പരുങ്ങി.
''ഒരു പത്തു ഇരുപതു നാൽപ്പതു വയസ്സ് കാണും...'' ഷാദ്.
''നാൽപ്പതു വയസ്സുള്ള മാലാഖയോ, അമ്മച്ചി എന്ന് പറയെടാ...'' ഷെസിൻ പറഞ്ഞു. ഞങ്ങൾ മൂന്നാളും ചിരിച്ചു കൊണ്ട് ഷോപ്പിലേക്ക് കേറി.
@@@@@@@@@@@@@@@@@@@@@@@
ഷോപ്പിലേക്ക് കേറി കുറെ ഡ്രസ്സ് നോക്കി. അവസാനം ഞാൻ ഒരു സാരി എടുത്തു അവൾക്കു കൊടുത്തു. അവൾക്കു ഇഷ്ടായെങ്കിലും സാരി വേണ്ട എന്നാ പറയുന്നത്. അവളെയും കൊണ്ട് അവിടെ മൂലയിൽ ഉണ്ടായിരുന്ന കണ്ണാടിക്കു മുന്നിലേക്ക് പോയി.
''ടീ ഇത് നല്ല രസമുണ്ട്...'' ഞാൻ പറഞ്ഞു.
''വേണ്ട ഷാദ്.. സാരി ഉടുത്താൽ നടക്കാൻ ബുദ്ധിമുട്ടാ.. പിന്നെ ചിലപ്പോ വയറും കാണും.'' ആദ്യത്തേത് ഉറക്കെ ആണ് പറഞ്ഞതെങ്കിലും രണ്ടാമത്തേത് എന്റെ ചെവിയിലാ പറഞ്ഞത്.
''അയ്യോടാ, അത് കുഴപ്പമില്ല. ഞാൻ നിന്നെ താങ്ങി നടന്നോളാ.. പിന്നെ വയറു കണ്ടാൽ ഞാൻ തന്നെ പിന്നും കുത്തി തരാം.. പോരെ...'' ഞാൻ മെല്ലെ അവളെ ചെവിയിൽ പറഞ്ഞു കൂടെ ചെറിയൊരു കടിയും ആ ചെവിയിൽ കൊടുത്തു. പെട്ടെന്നായൊണ്ട് അവളൊന്നു ഞെട്ടി.
''പോ അവിടുന്ന്..'' എന്നും പറഞ്ഞു എന്റെ കയ്യിലൊരു തട്ട് തന്നു. അവിടുന്ന് തിരിഞ്ഞപ്പോളാ ഷെസിൻ ഞങ്ങളെ തന്നെ ഒരു പുഞ്ചിരിയോടെ നോക്കുന്നത് കണ്ടത്. ആമിയെ ചേർത്ത് പിടിച്ചു അവന്റെ അടുത്തോട്ടു നടന്നു.
''എന്താ മോനെ ഒരു നോട്ടം.. പഴയ ആ ചെറിയ ഇഷ്ട്ടം വീണ്ടും തോന്നുന്നുണ്ടോ...'' ഞാൻ ഷെസിനെ നോക്കി ചോദിച്ചു.
''ഏയ് ഇപ്പൊ ചെറുതല്ല വലിയ ഇഷ്ട്ടം തന്നെ തോന്നുന്നുണ്ട്.'' ഒരു ചിരിയോടെ അവനതു പറഞ്ഞപ്പോ പുറമെ ചിരിച്ചെങ്കിലും എന്റെ ഉള്ളിലെന്തോ കൊളുത്തി വലിഞ്ഞു. ആമിയുടെ കയ്യും എന്റെ കയ്യിൽ അമരുന്നുണ്ടായിരുന്നു.
''നീ എന്നെ ഡ്രാക്കുള ആക്കുമോ മോനെ..'' ആമിയുടെ ടെൻഷൻ നിറഞ്ഞ മുഖം കണ്ടതും ഞാൻ ഷർട്ടിന്റെ കയ്യൊക്കെ മടക്കി തമാശ രൂപേണ ചോദിച്ചു.
''ഹ ഹ ഹ.. ഞാൻ പറഞ്ഞത് സത്യമാ.. നിന്നോടിനി ഒരിക്കലും കള്ളം പറയില്ല. ഇത് മനസ്സിൽ വെച്ചാൽ വല്ലാത്ത വിമ്മിഷ്ടം ആവും. ഇവളോടിപ്പോ ഭയങ്കര ഇഷ്ട്ടം തോന്നുന്നുണ്ട്. ഞാൻ നഷ്ട്ടപ്പെടുത്തിയതിന്റെ വില ഇപ്പോളാ മനസ്സിലാക്കിയത്. എന്ന് വച്ച് ഒരു വില്ലന്റെ വേഷം ഇനിയും കെട്ടാൻ എനിക്ക് ഒരു താല്പര്യവും ഇല്ല.'' ഷെസിൻ പറയുന്നതൊക്കെ ഞങ്ങൾ വായും തുറന്നു കേട്ട് നിന്നു.
''ഡാ ഒരു ഭർത്താവിന്റെ മുഖത്ത് നോക്കി അവന്റെ സ്വന്തം ഭാര്യയോട് ഇഷ്ട്ടം തോന്നുന്നുണ്ട് എന്ന് പറയാൻ നിനക്ക് എങ്ങനെ തോന്നുന്നെടാ..'' ഞാൻ അവനെ നോക്കി ചോദിച്ചു.
ഈ... അവൻ ഒന്ന് ഇളിച്ചു കാണിച്ചു. ആമി ഇപ്പോളും അത് കേട്ട ഷോക്കിൽ ആണ്.
''ഇപ്പൊ അവളോട് ഇഷ്ട്ടം ഉണ്ട്, പക്ഷെ അതിൽ കൂടുതൽ ഇഷ്ട്ടം നിന്നോടാണ്. നീ പറഞ്ഞ പോലെ നീ എന്റെ ചങ്കല്ലേ അപ്പൊ ചങ്കിന്റെ പെണ്ണ് എന്റെ പെണ്ണല്ലേ...'' ഷെസിൻ പറഞ്ഞതും ഞാൻ ''എന്താ...'' എന്ന് അലറിപ്പോയി.
''സോറി ചങ്കിന്റെ പെണ്ണ് എന്റെ പെങ്ങളല്ലേ... നാക്കു വടിച്ചില്ല അതിന്റെ കുഴപ്പമാ.. ഇവളെ എനിക്ക് പെങ്ങളായി എന്തായാലും കാണാൻ പറ്റില്ല. അതോണ്ട് ഇന്ന് മുതൽ ഇവളെന്റെ ഫ്രണ്ടാണ്. ആ ഫ്രണ്ട് തന്നെ എനിക്കൊരു പെണ്ണിനെ കണ്ടു പിടിച്ചു തരണം..
നിന്നെ പോലെ തന്നെ ഉള്ള ഒരാളെ... ജീവിതത്തിൽ വേദനകൾ അറിയുന്ന ഒരാളെ. എന്നിട്ടു ഷാദ് നിന്നെ നോക്കിയാ പോലെ എനിക്കവളെ ചേർത്ത് പിടിക്കണം. അങ്ങനെ എങ്കിലും ഞാൻ ചെയ്ത തെറ്റുകൾ എനിക്ക് തിരുത്തണം.'' ഷെസിൻ ആമിയെ നോക്കി പറഞ്ഞു.
അപ്പോഴാണ് അവളുടെ മുഖം തെളിഞ്ഞത്. പിന്നെ ഓരോ ചളി പറഞ്ഞു ഷെസിന്റെ വീട്ടിലേക്കു വേണ്ടുന്ന ഡ്രെസ്സൊക്കെ എടുത്തു.
@@@@@@@@@@@@@@@@@@@@@@@
ഷെസിൻ പറഞ്ഞതൊക്കെ കേട്ടപ്പോ ആദ്യമൊന്നു പേടിച്ചു. ഞാൻ കരുതിയത് സത്യം തന്നെ. അവനെന്നെ സ്നേഹിക്കുന്നു, ആ കണ്ണിൽ അത് കാണാം. പക്ഷെ പിന്നീട് അവനെന്നെ ഫ്രണ്ട് ആക്കി അവനു വേണ്ടി പെണ്ണ് നോക്കണമെന്ന് പറഞ്ഞപ്പോ എന്റെ പേടിയൊക്കെ പോയി. ഇപ്പൊ അവനോടു സംസാരിക്കാനൊന്നും എനിക്ക് പ്രശ്നമില്ല.
ഞങ്ങൾ ആദിക്ക് വേണ്ടി ഡ്രസ്സ് നോക്കിക്കൊണ്ടു നിക്കുമ്പോളാ ഒരു പെണ്ണ് ഹിജാബ് പൊക്കി കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നത്. നല്ല മൊഞ്ചത്തി പെണ്ണ്, നീലക്കന്നൊക്കെ ആയി.
''ഇപ്പൊ പ്രശ്നമൊന്നും ഇല്ലല്ലോ അല്ലെ... വേദന ഉണ്ടോ...'' ഏ ഇതാരാണാവോ.. ചിലപ്പോ നേരത്തെ വീഴാൻ പോവുന്നത് കണ്ടത് കൊണ്ട് ചോദിക്കുന്നതാവാം... പക്ഷെ നോട്ടം ഇങ്ങോട്ടല്ലല്ലോ, ഇനി കൊങ്കണാവോ..
''ഇല്ല, ഒന്നും ഇല്ല...'' നല്ല കേട്ട് പരിചയമുള്ള ശബ്ദം. ഷാദ്, അതെ അവനാണ് അവരോടു മറുപടി പറഞ്ഞത്. ഞാനും ഷെസിനും മുഖത്തോടു മുഖം നോക്കി എന്നിട്ട് ഷാദിനെ നോക്കി.
''ആരാ മനസ്സിലായില്ല.'' ഞാൻ ചോദിച്ചു.
''ഞാൻ ഷെസ്ന, ഇതൊക്കെ? " അവൾ ഷാദിനോട് ചോദിച്ചു.
"ഇതെന്റെ ഭാര്യ ആമി പിന്നെ ഇതെന്റെ ഫ്രണ്ട് ഷെസിൻ." ഷാദ് പറഞ്ഞു. അവൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു.
"ഹലോ.. നേരത്തെ എന്നെ ഹെല്പ് ചെയ്തു പെട്ട് പോയി അല്ലെ, പാവം.'' അവള് പറഞ്ഞതും ഞാൻ ഷാദിനെ ഒന്ന് നോക്കി.
''ഓ നിങ്ങളാണോ ഷാദ് വീണപ്പോ എണീപ്പിച്ചത്..'' ഞാൻ ചോദിച്ചു.
''അയ്യോ അവരല്ല ഞാൻ ആണ് വീണത്. നടക്കുമ്പോൾ സ്ലിപ്പായപ്പോ ഇവര് പിടിക്കാൻ നോക്കിയതാ നേരെ അവരെ മേലേക്ക് വീണു.'' അത് കേട്ടതും ഞാൻ ഷാദിനെ നോക്കിപ്പേടിപ്പിച്ചു. ഷെസിൻ സൈഡിൽ നിന്നു വാ പൊത്തി ചിരിക്കുന്നുണ്ട്.
''നിന്റെ അമ്മച്ചി മാലാഖ കൊള്ളാം...'' ഷെസിൻ മെല്ലെ പറഞ്ഞു. ഷാദ് അവനെ ദയനീയമായി നോക്കി ''എന്തിനാടെ...'' എന്ന് പറയുന്നുണ്ട്.
''ഇല്ല അവർക്കു ഒന്നും പറ്റിയിട്ടില്ല.'' ഞാൻ ഷാദിനെ നോക്കിയിട്ടു പറഞ്ഞു.
''ഇനിയല്ലേ പറ്റാൻ പോവുന്നത്..'' ഷെസിൻ മെല്ലെ പറഞ്ഞു.
''നേരത്തെ ഒരു താങ്ക്സ് പോലും പറയാൻ പറ്റിയില്ല. ഒന്നും പറ്റിയില്ലല്ലോ... അൽഹംദുലില്ലാ..'' ഷെസ്ന പറഞ്ഞു.
''ഇതിൽ കൂടുതൽ എന്ത് പറ്റാൻ...'' ഷാദ് പറഞ്ഞു.
''ഏ എന്താ...'' ഷെസ്ന
''ഷെസ്ന ഒറ്റയ്ക്കാണോ..'' വിഷയം മാറ്റാനായി ഞാൻ ചോദിച്ചു. കാണുമ്പോൾ തന്നെ അറിയാം ആള് പാവം ആണെന്ന്.
''അല്ല, മക്കൾ ഉണ്ട് കൂടെ... ഒരു മോനും മോളും ആണ്.'' ഷെസ്ന പറഞ്ഞു.
''ആണോ പേരെന്താ അവരെന്തു ചെയ്യുന്നു.'' ഞാൻ ചോദിച്ചു. ഞങ്ങൾ സംസാരിക്കുന്നതും നോക്കി രണ്ടെണ്ണം വായും തുറന്നു നിപ്പുണ്ട്. ഞാൻ മൈൻഡ് ചെയ്തില്ല.
''മൂത്തയാൾ ഷഫാൻ മൂന്നര വയസ്സ് , രണ്ടാമത്തെ ആൾ ഷഫ്ന ഒന്നര വയസ്സായി..'' ഷെസ്ന പറഞ്ഞു.
''ചെറിയ കുട്ടികൾ ആണല്ലേ. കല്യാണം കഴിഞ്ഞിട്ട് എത്ര ആയി? ഹസ്ബൻഡ് ഇല്ലേ കൂടെ???'' ഞാൻ ചോദിച്ചു. അപ്പൊ അവരെ മുഖം മാറി.
''അത് പിന്നെ...'' ഷെസ്ന ഒന്ന് ടെൻഷൻ ആയി.
''എന്താ.. പറയാൻ പറ്റില്ലെങ്കിൽ വേണ്ടാട്ടോ. ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളൂ..'' ഞാൻ പറഞ്ഞു.
''ഏയ് പറയുന്നതിന് പ്രശ്നം ഒന്നുമില്ല. ഞങ്ങളുടെ കല്യാണം കഴിഞ്ഞു മൂന്നു വർഷം കഴിഞ്ഞാണ് ഹസ്ബൻഡ് മരിക്കുന്നതു, ആക്സിഡന്റായിരുന്നു. മോൾ അപ്പോൾ ഒന്നര മാസം എന്റെ വയറ്റിൽ ഉണ്ടായിരുന്നു.. എന്നെ ഡോക്ടറെ കാണിച്ചു തിരിച്ചു വീട്ടിൽ ആക്കി സ്വീറ്റ്സ് വാങ്ങാൻ പോയതാ. തിരിച്ചു വന്നില്ല.'' അത് പറയുമ്പോൾ അവളോന്നു വിറച്ച പോലെ തോന്നി. ഞാൻ ഷെസനന്റെ കൈ പിടിച്ചു. അപ്പൊ അവളെന്നെ നോക്കി ചിരിച്ചു.
''കണ്ടപ്പോ എന്തോ അടുത്ത ബന്ധം ഉള്ള ആളെ പോലെ തോന്നി. അതാ സംസാരിച്ചത്. അല്ലെങ്കിൽ ഞാൻ പൊതുവെ ഇപ്പൊ പുറത്തിറങ്ങാറോ അല്ലെങ്കിൽ ആരോടും സംസാരിക്കാറോ ഇല്ല. ഇന്ന് അത്യാവശ്യം വന്നൊണ്ട് ഇറങ്ങിയതാ.
അറിയാലോ ഭർത്താവില്ലാത്ത സ്ത്രീകളെ നമ്മളെ സമൂഹം കാണുന്നത് എങ്ങനെ ആണെന്ന്... പോട്ടെ മക്കൾ അപ്പുറത്തുണ്ട് ഉമ്മാന്റെ കൂടെ... വിധി ഉണ്ടെങ്കിൽ വീണ്ടും കാണാം...'' എന്നും പറഞ്ഞു നഖാബ് താഴ്ത്തിയിട്ടു അവൾ നടന്നു പോയി.
''പാവം അല്ലെ...'' ഷെസിൻ പറഞ്ഞു. അപ്പോളും അവൻ ഷെസ്ന പോവുന്നതും നോക്കി നിക്കാണ്.
''അപ്പൊ ഞാൻ സഹായിച്ചത് വേസ്റ്റ് ആയില്ല.'' ഷാദ് പറഞ്ഞതും അവന്റെ കാലിനിട്ടൊന്നു കൊടുത്തു.
''വാ പോവാം... ഡ്രാക്കുളക്കു ചെറിയൊരു ട്രീറ്റ് ഉണ്ട്.. സഹായമൊക്കെ ചെയ്തതല്ലേ.'' ഞാൻ ഷാദിന്റെ കൈ പിടിച്ചു വലിച്ചു നടന്നു.
''പടച്ചോനെ അവളെന്റെ സ്വന്തം കൂടെപ്പിറന്ന ഭാര്യയെ പോലെ ച്ചെ പെങ്ങളെ പോലെ ആണെന്ന് ഈ മറുദ്ധയോടു അല്ല മുത്തിനോട് ഒന്ന് പറയെടാ..'' ഷാദ് ഷെസിനെ നോക്കി പറഞ്ഞു.
''സോറി മോനെ... ഞാൻ ഈ നാട്ടുകാരനെ അല്ല...'' എന്നും പറഞ്ഞു ഷെസിൻ കൈ കൂപ്പി.
@@@@@@@@@@@@@@@@@@@@@@@
ഇന്നാണ് എന്റെ ആമിയുടെ ഏഴാം മാസ ചടങ്ങ്.. വീടൊക്കെ എല്ലാരും കൂടി അലങ്കരിച്ചിട്ടുണ്ട്. ഞാൻ എന്റെ ആമിയെ അലങ്കരിക്കാൻ പോയപ്പോ എല്ലാ ലേഡീസും കൂടി എന്നെ ഓടിച്ചു, ദുഷ്ടകൾ. ആ വവ്വാലും അത് കണ്ടു ചിരിക്കുന്നുണ്ടായിരുന്നു.
ഇനി വരട്ടെ പാതിരാക്ക് ബീച്ചിൽ പോണമെന്നും പറഞ്ഞു. അപ്പൊ കാണിച്ചു കൊടുക്കാം. കഴിഞ്ഞ ആഴ്ച തന്നെ രാത്രി രണ്ടു മണിക്കാണ് അവൾ എണീറ്റിട്ടു എനിക്ക് ബീച്ചിൽ പോണം ഐസ് ക്രീം വേണമെന്നൊക്കെ പറഞ്ഞു കൊണ്ട് പോയത്. എന്നിട്ട് തിരിച്ചു വന്നപ്പോ ഉപ്പയും ഉമ്മയും കയ്യോടെ പിടിച്ചു. ചീത്ത മുഴുവനും കേട്ടത് ഞാൻ.
അത് സഹിക്കാം ഇടയ്ക്കിടയ്ക്ക് അവളുടെ ഓരോ ആഗ്രഹങ്ങൾ ഉണ്ട്. പടച്ചോനാണേ പെറ്റ തള്ള സഹിക്കൂല. അവൾക്ക് ഉറങ്ങണമെങ്കിൽ ഞാൻ എടുത്തു നടക്കണം. മുമ്പത്തെ പോലെ അല്ല ഇപ്പൊ വെയിറ്റ് കൂടിയേ. ചിലപ്പോ ഞാൻ പാട്ടു പാടി കൊടുക്കണം. ചില സമയത്തു മരത്തിൽ കേറാൻ പറയും. ചില സമയത്തു അവൾക്ക് എല്ലാരേം കാണാൻ തോന്നും. അപ്പൊ കണ്ടിരിക്കണം. അത് പാതിരാ മൂന്നു മണി ആയാലും ഷെരി.
പിന്നെ അവൾക്കു ഇഷ്ടമല്ലാത്ത മണങ്ങൾ അറിയാമോ മുല്ലപ്പൂ, ്രേ, ചിക്കൻറെ കറിന്റെ സ്മെല്, ചോക്ലേറ്റ്... അങ്ങനെ പലതും. ഇഷ്ടമുള്ളത് ചോദിക്കരുത്. പെട്രോള്, മണ്ണെണ്ണ, മീൻ പൊരിച്ചത് ... ഒന്നും പറയണ്ട. പണ്ട് പേടയാണ് ഫേവറിറ്റ് എന്ന് പറഞ്ഞു നടന്നവൾ ഇന്ന് അത് കണ്ടാൽ അപ്പൊ എണീറ്റു ഓടും. പണ്ട് ഉള്ള പല ഇഷ്ടങ്ങളും അവൾക്കിപ്പോ വെറുപ്പാണ്.
ഭാഗ്യത്തിന് ഞാൻ രക്ഷപ്പെട്ടു. എന്റെ മണം ആണ് അവൾക്കു ഏറ്റവും ഇഷ്ട്ടം. ഞാൻ ഇല്ലാത്തപ്പോൾ ഞാൻ അഴിച്ചിട്ടു പോയ എന്റെ ഷർട്ടിട്ടു നടക്കും. കുറുമ്പാണെങ്കിൽ ദിവസേനെ കൂടി വരുന്നു.
പക്ഷെ ഇടയ്ക്കു അവൾക്കു വയ്യാതാവും. കാലൊക്കെ നീരുവച്ചു വീർക്കും. ആ കാലിൽ ഞാൻ ചൂട് പിടിച്ചു കൊടുക്കുകയും തടവിക്കൊടുക്കുകയും ചെയ്യുമ്പോ ഇടയ്ക്കു ആ കണ്ണ് നിറയുന്നത് കാണാം. അത് മുമ്പത്തെ ഓർമ്മകൾ കാരണമാണെന്ന് എനിക്കറിയാം. അപ്പൊ ഷെസിനോട് വല്ലാത്ത ദേഷ്യം തോന്നാറുണ്ട്.
ചിലപ്പോ അവൾക്കു നടു വേദന വന്നു കിടക്കാൻ പറ്റാതാവും. അപ്പൊ അവളെന്റെ മേലെയാണ് കിടക്കുക. അല്ലെങ്കിൽ ഞാൻ അവൾക്കു നടുവിന് ചൂട് പിടിച്ചു കൊടുക്കും. അപ്പോഴൊക്കെ ഞാൻ ഓർക്കാറുണ്ട് മുമ്പ് അവൾ ഷെസിന്റെ വീട്ടിൽ നിലത്തു കിടക്കുമ്പോളുള്ള അവസ്ഥ.
ഷെസിൻ ഇപ്പോഴും ഇടയ്ക്കു ഓരോന്ന് പറഞ്ഞു സോറി പറയാറുണ്ട്. അവന്റെ ഉമ്മ ഇപ്പോളും അമ്പിനു വില്ലിനും അടുക്കാതെ നിക്ക.
ഞാൻ അടുത്തില്ലെങ്കിൽ അവൾ ഉറങ്ങില്ല. രണ്ടു ദിവസത്തേക്കെന്നും പറഞ്ഞു അവൾ വീട്ടിലേക്കു പോയ അന്ന് രാത്രി ആരും അറിയാതെ ഞാൻ അവളുടെ വീട്ടിലെത്തിയപ്പോ മുറ്റത്തു ഒരു കസേരയും ഇട്ടു എന്നെയും കാത്തു ഇരിക്കുന്നുണ്ടായിരുന്നു. ചോദിച്ചപ്പോ പറയാ അവൾക്കു മാത്രം അല്ല എനിക്കും അവളില്ലാതെ ഉറങ്ങാൻ പറ്റില്ലാന്ന് അവൾക്കറിയാമെന്നു.
ഉമ്മയും ഇത്തയും ഒക്കെ അവൾക്ക് ഫുഡ് കൊടുക്കാൻ പോയാലും അവൾക്ക് ഞാൻ വാരി കൊടുക്കണം. മക്കൾ രണ്ടു ആയോണ്ടാവും വാശിയും ഡബിൾ ആണ്. പ്രധാനപ്പെട്ട മീട്ടിങ്ങൊക്കെ മാറ്റിവെച്ചു ഞാൻ വന്നിട്ടുണ്ട് അവൾക്ക് ഭക്ഷണം കൊടുക്കാൻ. ആമിയുടെ കാര്യം ആവുമ്പോൾ ഉപ്പ ഒന്നും പറയില്ല. എന്റെ ഭാര്യ എന്നതിൽ കൂടുതൽ അവൾ ഉപ്പാക്ക് മോളാണ്.
അങ്ങനെ ഈ ഏഴുമാസവും അവൾ എന്റെ നെഞ്ചിലെ ചൂട് പറ്റിയാണ് കഴിച്ചു കൂട്ടിയത്. എന്നിട്ട് ഇപ്പൊ എന്നെ വേണ്ട അവൾക്കു. കാണിച്ചു കൊടുക്കാം, വരട്ടെ.
''എന്താണാവോ ആലോചന...'' ഷെഫുക്ക.
''ഒന്നുമില്ലേ... നിങ്ങളെ കെട്ടിയോൾക്കെതിരെ ഒരു കൊട്ടെഷൻ കൊടുത്താലോ എന്ന് ആലോചിക്കാ.'' ഞാൻ പറഞ്ഞു.
''എല്ലാരും കൂടി അല്ലേടാ നിന്നെ പുറത്താക്കിയേ അപ്പൊ എന്റെ കെട്ടിയോളെ എന്തിനാടാ പറയുന്നേ..'' ഷെഫുക്ക.
''അങ്ങനെ ചോദിക്ക്..'' ജാസി.
''നീ മിണ്ടരുത്. നിന്റെ കെട്ടിയോള എന്നെ റൂമിന്ന് പുറത്താക്കിയേ...'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''അതവർക്ക് ആമിയെ റെഡി ആക്കാൻ അല്ലെ..'' ജാസി.
''ഇത്ര ദിവസവും ഞാൻ അല്ലെ അവളെ റെഡിയാക്കിയേ... പിന്നെന്താ..'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു. അവരുടെ മോന്ത കണ്ടപ്പോളാണ് എന്താ പറഞ്ഞതെന്ന് ബോധം വന്നത്.
''ഉപ്പാ എന്നെ വിളിച്ചോ..'' ഞാൻ മെല്ലെ മുങ്ങാൻ നോക്കി.
''നിന്നെ ആരും വിളിച്ചില്ല മോനെ... നീ ഇവിടെ ഇരി..'' നോക്കിയപ്പോ നമ്മളെ അളിയന്മാരും ഷെസിനും ഷഹീനിക്കയും. തീർന്നു മോനെ നീ തീർന്നു. അവരെല്ലാരും കൂടി എന്നെ കളിയാക്കി കൊന്നു വച്ച്.
അപ്പോളേക്കും ആമിയെ അവരൊക്കെ റെഡി ആക്കി കൊണ്ട് വന്നു. സാരിയിൽ അവൾ ഒന്നൂടി ഭംഗി ആയിട്ടുണ്ട്. ഞാൻ അവളെ നോക്കി സൂപ്പർ എന്ന് കാണിച്ചപ്പോ അവളെനിക്ക് ഫ്ളയിങ് കിസ് തന്നു. അപ്പൊ തന്നെ എന്റെ ബ്ലഡി അലവലാതി അളിയന്മാർ അത് തട്ടി തെറിപ്പിച്ചു. എന്താ ചെയ്യാ ഗതികേട്.
പിന്നെ എല്ലാരും കൂടി ഫങ്ക്ഷന് അടിച്ചു പൊളിച്ചു. വൈകുന്നേരം എല്ലാരും പോവാൻ ഇറങ്ങി. സാധാരണ പെണ്ണിന്റെ വീട്ടിൽ ആണ് ഈ ചടങ്ങു ഉണ്ടാവാറ്. ഞങ്ങൾ എന്റെ വീട്ടിൽ ആയോണ്ട് ഇത് കഴിഞ്ഞു അവളെ അവിടേക്കു വിടണമെന്ന് ഉപ്പ ആദ്യമേ പറഞ്ഞിരുന്നു. അതോണ്ട് ഞാനും എന്റെ ബാഗ് പാക് ചെയ്തു വച്ചു.
''അല്ല ഇതെന്താ രണ്ടു ബാഗ്..'' എന്നോട് ഉപ്പ ചോദിച്ചു.
''അല്ല ആമി പോവല്ലേ, അപ്പൊ ഞാനും അങ്ങോട്ട്...'' എന്ന് പറഞ്ഞതും എല്ലാരും പൊട്ടിച്ചിരിച്ചു. ഒരാഴ്ച എന്ന് പറഞ്ഞു പോയ ഞങ്ങളെ ഒരു മാസം കഴിഞ്ഞു ഉപ്പയും ഉമ്മയും ഷെഫുക്കയും നാനിതയുമൊക്കെ വന്നു തല്ലി തിരിച്ചു കൊണ്ട് വന്നു.
ദിവസങ്ങൾ അങ്ങനെ ഓടി കൊണ്ടിരുന്നു.
''ഇനി രണ്ടാഴ്ച കൂടി കഴിഞ്ഞാൽ നിങ്ങളിങ് വരുമല്ലേ...'' ഞാൻ ആമിയുടെ വയറിൽ മുഖം ചേർത്ത് പറഞ്ഞു. അപ്പൊ തന്നെ മുഖത്ത് ഒരു ചവിട്ട് കിട്ടി.
''നിങ്ങളെ മക്കൾ അല്ലെ ഇങ്ങനെ വരൂ..'' ആമി ചിരിച്ചോണ്ട് പറഞ്ഞു. അല്ലെങ്കിലും അവളെ വയറിൽ മുഖം ചേർത്ത് കിടന്ന് ഇങ്ങനെ മക്കളുടെ അനക്കങ്ങൾ അറിയുക എന്നതാണ് ഇപ്പോളത്തെ എന്റെ പ്രധാന പരിപാടി.
ഡോറിനു മുട്ട് കേട്ടാണ് ഞാൻ എണീറ്റത്. തുറന്നപ്പോ സച്ചുവും ചാരുവും തുമ്പിയും.
''ആഹാ ഇതാര് എന്റെ തുമ്പിക്കുട്ടിയോ...'' ഞാൻ അവളെ എടുത്തു. എന്റെ കയ്യിൽ വന്നതും അവൾ കരയാൻ തുടങ്ങി.
''അച്ചോടാ മേമന്റെ തുമ്പിപൊന്നിനെ ആരാ പേടിപ്പിച്ചേ..'' ആമി ചോദിച്ചിട്ടു മോളെ എടുത്തു. അപ്പൊ കരച്ചിലും നിർത്തി.
അവരോടു സംസാരിച്ചോണ്ടു ഇരുന്നു സമയം പോയതറിഞ്ഞില്ല.
''ഞാൻ കുടിക്കാൻ എടുത്തിട്ട് വരാം'' എന്നും പറഞ്ഞു ആമിയും ചാരുവും പോയി.
''ടാ നീ ആമിയോട് പറയുന്നില്ലേ, ആദിമോന്റെ ഉപ്പാന്റെ കാര്യം..'' സച്ചു
''എന്തിന് അതിന്റെ ആവശ്യം എന്താ...'' ഞാൻ ചോദിച്ചു.
''അവൾ എപ്പോളെങ്കിലും അറിഞ്ഞാലോ.'' സച്ചു.
''ഇല്ലെടാ അവൾ അറിയില്ല. അറിഞ്ഞാൽ അപ്പൊ നോക്കാം...'' അപ്പൊ എന്റെ ഫോൺ ബെല്ലടിച്ചു. ഞാൻ ബാല്കണിയിലേക്ക് പോയി.
@@@@@@@@@@@@@@@@@@@@@@
സച്ചുവേട്ടൻ ഷാദിനോട് സംസാരിച്ചു കഴിഞ്ഞു നേരെ നോക്കിയത് എന്റെ മുഖത്തേക്കാണ്. ഏട്ടൻ എന്നെ കണ്ടു പരുങ്ങി കളിക്കാൻ തുടങ്ങി.
''ഇങ്ങനെ ടെൻഷൻ ആവണ്ട ഏട്ടാ. എനിക്കറിയാം ആദിയുടെ ഉപ്പ ഷാദ് അല്ല എന്ന്.'' ഞാനതു പറഞ്ഞപ്പോ സച്ചുവേട്ടൻ ഞെട്ടി.
''മോളെ അമ്മൂ... അത് പിന്നെ അവൻ..'' സച്ചുവേട്ടൻ വിയർക്കാൻ തുടങ്ങി.
''ഏട്ടൻ ടെൻഷൻ ആവണ്ട. അതൊരു അടഞ്ഞ അദ്ധ്യായം ആണ്. ഷാദ് അന്ന് പറഞ്ഞപ്പോൾ തന്നെ എനിക്കറിയാരുന്നു അത് കള്ളം ആണെന്ന്. കാരണം അവന്റെ കല്യാണം കഴിഞ്ഞ സമയവും ഞാൻ പ്രെഗ്നന്റ് ആയ സമയം ഒക്കെ വേറെ ആണ്. പിന്നെ ഞാനൊന്നും പറയാതിരുന്നത് അവൻ ആഗ്രഹിക്കുന്നത് അവനാണ് എന്റെ മോന്റെ ഉപ്പ എന്ന് ഞാൻ അറിയാൻ ആണ്. അത് അങ്ങനെ തന്നെ മതി.'' ഞാൻ പറഞ്ഞു.
''നിനക്കറിയണ്ടേ അത് ആരാണെന്നു...'' സച്ചുവേട്ടൻ.
''അറിയാലോ, അത് ഷാദ് ആണ്. അങ്ങനെ മതി. വാ താഴെ പോയി ചായ കുടിക്കാം. അത് പറയാനാണ് ഞാൻ തിരിച്ചു വന്നേ. ഷാദിനെയും വിളിച്ചോ.'' എന്നും പറഞ്ഞു ഞാൻ പതിയെ താഴേക്കിറങ്ങി.
അന്ന് ആ പേര് വായിച്ചു അവന്റെ നെഞ്ചിലേക്ക് വീണപ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു അവന്റെ ഹൃദയമിടിപ്പ്. ആ സ്നേഹം മതി എനിക്ക്.
@@@@@@@@@@@@@@@@@@@@@@@
"അംനയുടെ കൂടെ ആരാ ഉള്ളത്..." ഒരു നേഴ്സ് വിളിച്ചതും ഞാൻ എണീറ്റ് അങ്ങോട്ടേക്ക് ഓടി.
"ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ആണ്." നേഴ്സ് പറഞ്ഞു.
"സിസ്റ്റർ എന്റെ ആമി.." ഞാൻ ചോദിച്ചു.
"അനസ്തേഷ്യയുടെ മയക്കത്തിൽ ആണ്. ഒരു രണ്ടു മണിക്കൂർ കഴിഞ്ഞു റൂമിലേക്ക് മാറ്റും." നഴ്സ്
ഞാൻ പുഞ്ചിരിച്ചു കൊണ്ട് എന്റെ മക്കളെ കയ്യിലേക്ക് വാങ്ങി. ഉപ്പമാർ മക്കളെ കാതിൽ ബാങ്ക് കൊടുത്തു. കുറച്ചു കഴിഞ്ഞു ആമിയെ റൂമിലേക്ക് മാറ്റി. വേദന ഉണ്ടായിട്ടും ആ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു. പാൽ കൊടുക്കാൻ പറഞ്ഞപ്പോ എല്ലാരും മെല്ലെ പുറത്തേക്കിറങ്ങി.
ഞാൻ ഇറങ്ങാൻ പോയതും അവളെന്റെ കൈ പിടിച്ചു വച്ചു. അവളുടെ നെറ്റിയിൽ പതിയെ ഞാൻ ചുണ്ട് ചേർത്തു. അപ്പൊ ഉമ്മമാരും പുറത്തേക്കു പോയി. പതിയെ ഞാൻ അവളെ എഴുന്നേൽപ്പിച്ചു ഇരുത്തി. വേദന കാരണം അവളുടെ കണ്ണ് നിറഞ്ഞിരുന്നു. പിന്നെ മക്കളെ അവളെ കയ്യിലേക്ക് വച്ചു കൊടുത്തു. എന്റെ മക്കളെ അവൾ ആ വേദനയിലും പുഞ്ചിരിച്ചു കൊണ്ട് പാലൂട്ടുന്നത് നിറഞ്ഞ കണ്ണോടെ ഞാൻ കണ്ടു.
പിന്നീടുള്ള രണ്ടാഴ്ച പാവം വല്ലാതെ പ്രയാസപ്പെട്ടു. നല്ല വേദന ഉണ്ടെന്നു ആ മുഖത്തുണ്ട്, പക്ഷെ ഒന്നും പറയില്ല.. ഓപ്പറേഷൻ നല്ല സുഖമുള്ള ഏർപ്പാടാണ് അതിനു വേദന സഹിക്കേണ്ട എന്നൊക്കെ പറയുന്ന ആൾക്കാരെ തിരഞ്ഞു പിടിച്ചു അടിക്കണം. ഓരോ നിമിഷവും അവളുടെ ശരീരം അനങ്ങുമ്പോൾ സ്റ്റിച്ചിന്റെ വേദന കാരണം കണ്ണ് നിറയും.
ആമിയുടെ വീട്ടിലായിരുന്നു നിന്നതു. ആദ്യമൊക്ഞാൻ രാവിലെ പോയി രാത്രി തിരിച്ചു വീട്ടിലേക്കു പോവും. പിന്നെ അവളുടെ നിർബന്ധം കാരണം അവിടെ നിക്കാൻ തുടങ്ങി. രാത്രി രണ്ടെണ്ണവും കാരാറെടുത്ത പോലെ കരച്ചിൽ ആണ്. അങ്ങനെ ഞങ്ങടെ ഉറക്കം അവര് പമ്പയും ഗോദാവരിയുമൊക്കെ കടത്തി.
@@@@@@@@@@@@@@@@@@@@@@@
''ആമീ കഴിഞ്ഞില്ലേ ഇത് വരെ... വേഗം ഇറങ്ങാൻ നോക്ക്. അവിടെ പാർട്ടിയൊക്കെ തുടങ്ങി.'' ഷാദ് കിടന്നു അലറുന്നുണ്ട്.
''ഓ ഇങ്ങനെ ഒച്ച വച്ചാൽ മതിയല്ലോ ഈ രണ്ടു ഡ്രാക്കുള കുഞ്ഞുങ്ങളെ ഒരുക്കിയപ്പോളേക്കും എന്റെ എനെർജിയൊക്കെ തീർന്നു. അതിനെങ്ങനെ ഹെല്പ് ചെയ്യണമെന്ന ചിന്ത വല്ലോം ഉണ്ടോ...'' ഞാൻ പറഞ്ഞു.
''ഓ മക്കളെ ഞാൻ രാവിലെ എണീപ്പിച്ചു പല്ലു തേപ്പിച്ചു ഭക്ഷണം കഴിപ്പിച്ചു.. നീ അവരെ കുളിപ്പിച്ച് ഡ്രസ്സ് മാറ്റി കൊടുക്കുമ്പോളേക്കും തളർന്നോ...'' ഷാദ്.
''ആ അതാണല്ലോ വലിയ പാട്. രണ്ടും ഡ്രാക്കുള കുഞ്ഞുങ്ങൾ അല്ല തവള കുഞ്ഞുങ്ങൾ ആണ്. വെള്ളം കണ്ടാൽ പിന്നെ പുറത്തേക്കിറങ്ങില്ല.'' ഞാൻ പറഞ്ഞു.
''നീ പോടീ എന്റെ മുത്തുമണികൾ വാ...'' ഷാദ്.
''നീ പോ ഡ്രാക്കുപ്പാ ഞങ്ങള് ബറൂല..'' എന്നും പറഞ്ഞു ഞങ്ങളെ പുന്നാര മക്കൾ കെൻസും കിയാറയും പുറത്തേക്കു ഓടി. ഞാൻ നിന്ന് ചിരിച്ചു. രാവിലെ ചോക്ലേറ്റ് ചോദിച്ചിട്ടു കൊടുക്കാത്ത ദേഷ്യം ആണ്.
''എന്താടീ ചിരിക്കൂന്നേ...'' എന്നും പറഞ്ഞു ഷാദ് എന്റെ കൈ പിടിച്ചു അവനോടടുപ്പിച്ചു.
''വേണ്ട മോനെ.. ഇപ്പൊ റൊമാന്സിനു നിന്നാലേ ഷഫാന മോൾടെ ബർത്തഡേ പാർട്ടി കഴിഞ്ഞാലും അവിടെ എത്തില്ല.'' ഞാൻ പറഞ്ഞു.
''നിന്നെ ഞാൻ തിരിച്ചു വന്നിട്ട് എടുത്തോളാടീ...'' ഷാദ്.
''എന്റെ മക്കളുണ്ട് മോനെ എന്റെ ബോഡി ഗാർഡ്സ് ആയിട്ട്.'' ഞാൻ പറഞ്ഞു.
''ഓ ആയിക്കോട്ടെ. ഇന്ന് തന്നെ രണ്ടെണ്ണത്തിനെയും ഉമ്മാന്റെ അടുത്തേക്ക് ഷിഫ്റ്റ് ചെയ്യണം..'' എന്നും പറഞ്ഞു ചവിട്ടി കുലുക്കി പുറത്തേക്കു പോയി.
അപ്പൊ ഞങ്ങൾ പോട്ടെ കേട്ടോ പാർട്ടിക്ക്. വേറെങ്ങോട്ടും അല്ല ഷെസിന്റെ വീട്ടിലേക്കു. ആ നീല കണ്ണുകൾ അവനെ ഉറങ്ങാൻ വിടുന്നില്ല എന്നും പറഞ്ഞു ഷെസിൻ രണ്ടു ദിവസം കഴിഞ്ഞു വിളിച്ചിരുന്നു. എനിക്കിതു ആദ്യമേ തോന്നിയൊണ്ട് ഞാൻ അവളുടെ നമ്പർ വാങ്ങിയിരുന്നു. പക്ഷെ ഒരു കൊല്ലം അവൻ അവളെ പുറകെ നടക്കേണ്ടി വന്നു.
അവൻ എല്ലാം അവളോട് പറഞ്ഞു. എന്നെ കല്യാണം കഴിച്ചതും അതിനു ശേഷം നടന്നതും ഇപ്പോളുള്ള കാര്യങ്ങളും എല്ലാം. ആദ്യമൊക്കെ ഭയങ്കര മസ്സിൽ പിടുത്തം ആയിരുന്നു. പിന്നെ പിന്നെ അവളും അലിഞ്ഞു. അല്ലെങ്കിലും അവളുടെ ആ അവസ്ഥയിൽ അവൾക്കു ഷെസിൻ ഒരു വലിയ ആശ്വാസം ആയിരുന്നു. അങ്ങനെ അവരെ കെട്ടിച്ചു. ഇപ്പൊ മോൾടെ മൂന്നാമത്തെ പിറന്നാളാഘോഷത്തിനു വേണ്ടി പോവാണ്.
''ഡീ എന്ത് ചെയ്യാ എത്ര സമയം ആയി...'' ഷാദ്.
''ഓ ധാ വന്നു.'' ഞാൻ പറഞ്ഞു.
"ഇനി നീ വരണ്ട ഞാൻ കൊണ്ട് പൊയ്ക്കൊള്ളാം..." എന്നും പറഞ്ഞു ഷാദ് എന്നെ എടുത്തു നടക്കാൻ തുടങ്ങി. ഞാൻ അവന്റെ കവിളിൽ നല്ല അടടാറ് കിസ് കൊടുത്തു. അത് കണ്ട് കൈ മുട്ടാൻ ഞങ്ങടെ മുത്തുമണികളും. പിന്നെ ഒരാള് അകത്തുണ്ട് കേട്ടോ... എന്താ ചെയ്യാ നമ്മളെ ഡ്രാക്കുള ഇച്ചിരി ഫാസ്റ്റാ...
"ടീ വെയിറ്റ് കൂടീട്ടാ..." ഞനൊന്നു ഇളിച്ചു കാണിച്ചു അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.
അവസാനിച്ചു.
✍️ റിഷാന നഫ്സൽ
Enikk e story orupad ishtayi.. Theernappol ntho poleyayi... Aamiyum shadhum marakkn pattunilla.. Ithile ella characters.. Mm manasil thangi nilkkuva... Drakulaym vavvaalum❤️💗🥰❤️❤️❤️😍😍
ReplyDeleteSprr story . Kurach length koodipoi
ReplyDeleteസൂപ്പർ 👍🏻👍🏻👍🏻
ReplyDeleteAamide first baby de uppa aarann paranjilla
ReplyDeleteഒത്തിരി നല്ല കഥ.. ഇടക്ക് ചിരിച്ചു ഇടക്ക് കണ്ണ് നിറഞ്ഞു.. ജീവിതത്തിൽ എവിടൊക്കെ നമ്മളും കഴിഞ്ഞു പോയ അവസ്ഥകൾ പോലെ... എല്ലാം കൊണ്ട്... വായിച്ചതിൽ ഏറ്റവും നല്ല കഥ.. 🌹🌹🌹
ReplyDelete