ഒരു ചില്ലറ പ്രേമം | ✍️ RISHANA NAFSAL | ഫുൾ പാർട്ട്
👨ഒരു ചില്ലറ പ്രേമം👸
Full Part
✍️ Rishana Nafsal
"ഇന്നും താമസിച്ചു... ബസ് പോയി കാണുമോ എന്റെ പടച്ചോനെ.." ഫാദി ആരോടെന്നില്ലണ്ടു പറഞ്ഞോണ്ട് ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി ഓടി.
"ആരെയും കാണുന്നില്ലല്ലോ, അപ്പോ കോളേജ് ബസ് പോയി.. ഫാദീ നിനക്ക് എക്സാം ആയാലെങ്കിലും ഒന്ന് നേരത്തെ ഇറങ്ങി കൂടെ.. എവിടെ, നീ ഒരിക്കലും നന്നാവാൻ പോണില്ല." പറഞ്ഞത് ആത്മഗതം ആയിരുന്നെങ്കിലും അത് നാട്ടുകാർ മൊത്തം കേട്ടു എന്ന് മനസ്സിലായത് ബസ് സ്റ്റോപ്പിൽ ആകെ ഉണ്ടായിരുന്ന കാണാൻ കൊള്ളാവുന്ന ചെക്കനും രണ്ടു സാരി ഉടുത്ത ചേച്ചിമാരും അന്തം വിട്ടു എന്നെ തന്നെ നോക്കുന്ന കണ്ടിട്ടായിരുന്നു. ഞാനൊന്ന് ഇളിച്ചു കാണിച്ചു.
"അതെ ചേച്ചി ഞങ്ങടെ കോളേജ് ബസ് പോവുന്നത് കണ്ടോ?" ഞാൻ ഇളിച്ചോണ്ടു ചോദിച്ചു.
"പോയല്ലോ മോളെ, ഒരഞ്ചു മിനിറ്റായി." ചേച്ചി സഹതാപത്തോടെ പറഞു. "തിരിച്ചു പൊയ്ക്കോ മോളേ.എല്ലാ ബസ്സും പോയി.. "
"അയ്യോ ഇന്ന് അവസാനത്തെ പരീക്ഷയാണ് ചേച്ചി, ഇതിനു പോയില്ലെങ്കി എന്റെ ഒരു വർഷം പോക്കാ..." ഞാൻ സങ്കടത്തോടെ പറഞ്ഞു.
"മോള് പേടിക്കണ്ട ഇപ്പൊ ലൈൻ ബസ് വരും. പക്ഷെ അത് ആ കുന്നിന്റെ താഴെ വരെയേ പോവുള്ളു." ചേച്ചി പറഞ്ഞു.
"പടച്ചോനെ അവിടുന്ന് അര മണിക്കൂറിന്റെ മേലെ നടക്കാനുണ്ട്. ഇപ്പോഴേ ലേറ്റ് ആയി." ഞാൻ സങ്കടത്തോടെ പറഞ്ഞു.
"പരീക്ഷക്കൊക്കെ നേരത്തെ ഇറങ്ങണ്ടേ മോളേ..." ചേച്ചി പറഞ്ഞു.
"ചേച്ചി ഒന്ന് ഫോൺ തരാമോ?" ഞാൻ ചോദിച്ചു.
"അയ്യോ ഞങ്ങളടുത്തു ഫോൺ ഇല്ലല്ലോ മോളേ".. അവർ അതും പറഞ്ഞു വന്ന ബസിലേക്ക് കേറി പോയി.
ഇനിയെന്ത് എന്ന് ആലോചിച്ചു തലയ്ക്കു പ്രാന്തായി നിക്കുമ്പോളാണ് അടുത്ത് നിക്കുന്ന ആൾടെ മേലെ കണ്ണ് പോയത്. ആൾടെ നോട്ടവും എന്റെ മേലെ തന്നെ ആയിരുന്നു. ഞാൻ ആ ചേച്ചിമാരുമായി സംസാരിക്കുന്നതൊക്കകെ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാൻ നോക്കുന്നത് കണ്ടതും നോട്ടം മാറ്റി കളഞ്ഞു.
നല്ല മൊഞ്ചൻ ചെക്കൻ, പക്ഷെ തിന്നാൻ ഒന്നും കിട്ടാറില്ലെന്നു തോന്നുന്നു. മെലിഞ്ഞു പെന്സില് പോലെയുണ്ട്. പക്ഷെ ആ മുഖം ആരും കണ്ടാൽ ഒന്നൂടി നോക്കി പോവും. നല്ല അടിപൊളിയായി ഡ്രെസ്സൊക്കെ ചെയ്തിട്ടുണ്ട്. ഏതോ കല്യാണത്തിന് പോവാൻ നിക്കുന്ന പോലെയുണ്ട്. എനിക്ക് ചിരി വന്നു.
എന്റെ ഫാദീ വായി നോക്കി നിക്കാൻ പറ്റിയ സമയം. അവസാനത്തെ പരീക്ഷ അതും പ്രാക്ടിക്കൽ എക്സാം. വൈവക്ക് വേണ്ടി പഠിച്ചതൊക്കെ ആവി ആയിപ്പോയ പോലെ തോന്നി.
"അതെ ഒന്ന് ഫോൺ തരാമോ?" ഞാൻ ആ മൊഞ്ജനോട് പോയി ചോദിച്ചു.
രണ്ടു പുരികവും മോളിലേക്കു പൊക്കി അവനെന്റെ മുഖത്തേക്ക് നോക്കി. "ഫോണിനല്ലേ ചോദിച്ചുള്ളൂ, ഇങ്ങളെകെട്ടിക്കോട്ടെന്നൊന്നും അല്ലല്ലോ." ഞാൻ മനസ്സിൽ പറഞ്ഞു.
അവൻ ഫോൺ എനിക്ക് നേരെ നീട്ടി. ഞാൻ വേഗം ഉപ്പാനെ വിളിച്ചു.
"ഹെലോ ഉപ്പാ ഇങ്ങളെവിടെയാ??? എന്റെ ബസ് മിസ്സായി. ഇന്ന് പരീക്ഷക്ക് പോവാൻ ലേറ്റ് ആവും. ഇങ്ങള് വേഗം വന്നെന്നെ കൊണ്ടാക്കിത്താ.. " ഉപ്പാനെ ഒന്നും പറയാൻ വിടാതെ ഞാൻ പറഞ്ഞു.
"ഫാദീ ഇതാരുടെ നമ്പരാ.." ഞാൻ ഇത്രേം പറഞ്ഞിട്ടും വന്ന ചോദ്യം കേട്ട് എനിക്ക് ദേഷ്യം വന്നു.
"എന്റെ കെട്ടിയോന്റെ" ഞാൻ ദേഷ്യത്തോടെ പറഞ്ഞു. അവൻ കണ്ണ് മിഴിച്ചെന്നെ നോക്കുന്നുണ്ടായിരുന്നു. ഞാനൊന്നു ഇളിച്ചു കാണിച്ചു.
"പൊന്നു മോളെ ഞാൻ എങ്ങനെ വിചാരിച്ചാലും ഒരു രണ്ടു മണിക്കൂർ ആവാതെ എനിക്ക് എത്താൻ പറ്റില്ല. നീ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോ." ഉപ്പ പറഞ്ഞു
"ഓക്കെ നോക്കട്ടെ." ഞാൻ ഫോൺ കട്ട് ചെയ്തു അവനോടു നന്ദി പറഞ്ഞു.
ബാഗിൽ നിന്നും പേഴ്സ് എടുത്തു നോക്കി. ഒരു കീറിയ അഞ്ചു രൂപ നോട്ട് എന്നെ നോക്കി ഇളിച്ചു. പടച്ചോനെ എന്റെ നൂറു രൂപ എവിടെ പോയി. ഞാൻ ബാഗ് മൊത്തം തപ്പി നോക്കി.
അപ്പോഴാണ് എനിക്കോർമ്മ വന്നത് ഇന്നലെ ആ നൂറു രൂപ എടുത്തു ആതിരക്കു കടം കൊടുത്തതു. അപ്പൊ പരീക്ഷെടെ കാര്യത്തിൽ ഒരു തീരുമാനമായി. ഇല്ല അങ്ങനെ തൊറ്റ് കൊടുക്കാൻ പറ്റില്ലല്ലോ. ഇനി ലൈൻ ബസ് മാത്രമേ ഉള്ളൂ മുമ്പിൽ.
ലൈൻ ബസിൽ കേറാൻ തന്നെ തീരുമാനിച്ചു. പേടിക്കണ്ട ഫാദീ പേര് നോക്കി കേറിയാ മതി. ആദ്യായിട്ടാണെങ്കിൽ എന്താ, സ്ഥലത്തിന്റെ പേര് നോക്കി കേറുക. കണ്ടക്ടർക്ക് പൈസ കൊടുക്കുക കുന്നിന്റെ താഴെ ഇറങ്ങുക. സൊ സിമ്പിൾ...
"അതെ ഈ കാട്ടൂർ പോവാൻ എത്ര രൂപയാകും." മടിച്ചാണെങ്കിലും ഫോണിൽ സംസാരിച്ചോണ്ടിരുന്ന നമ്മളെ മൊഞ്ജനോട് ചോദിച്ചു.
"സോറി അറിഞ്ഞൂടാ." ഒരു ദയയുമില്ലാതെ എന്നോട് പറഞ്ഞിട്ടു ഫോണിലെ സംസാരം തുടർന്നു. ആള് നല്ല കലിപ്പിലാണ്. അങ്ങേ തലക്കലുള്ള ആളോട് ഇനി നീ വരണ്ട എന്നൊക്കെ പറയുന്നുണ്ട്.
"അഞ്ചുരൂപയിൽ കൂടുതൽ ആവില്ലല്ലോ അല്ലേ???" ഞാൻ വീണ്ടും ഇളിച്ചോണ്ടു ചോദിച്ചു.
അവൻ ഇതെവിടുന്നു വരുന്നെടെ എന്ന രീതിയിൽ എന്നെ നോക്കി.
പിന്നൊന്നും ചോദിക്കാൻ തോന്നിയില്ല.
അപ്പോളാണ് ഒരു ബസ് വന്നത്. മുമ്പിൽ കാട്ടൂർ എന്ന് കണ്ടതും വേഗം കേറാനായി മുമ്പോട്ടു പോയി.
"ഇത് തന്റെ കോളേജിലേക്കല്ല കാട്ടൂർ ടൗണിലേക്കുള്ളതാ." ഒരു അശരീരി കേട്ട് തിരിഞ്ഞു നോക്കിയപ്പോ നമ്മളെ മൊഞ്ജനാണ്.
മുന്നോട്ടു വച്ച കാൽ പിന്നോട്ടേക്കു വലിച്ചു
ഞാൻ വീണ്ടും പഴയ സ്ഥാനത്തേക്ക്. ഇവർക്കൊക്കെ ഇതൊക്കെ ഒന്ന് വിശദമായി എഴുതിക്കൂടെ. ആളെ കൺഫ്യൂഷൻ ആക്കാൻ.
"ദാ ആ വരുന്നത് നിങ്ങടെ കോളേജിനടുത്തേു പോവും." ദൂരെ നിന്നും വരുന്ന ബസ് കാണിച്ചു അവൻ പറഞ്ഞു.
ഞാൻ അവനോടു ഒരു താങ്ക്സും പറഞ്ഞു വേഗം ബസ്സിൽ കേറി.
സീറ്റ് എല്ലാം ഫുൾ ആയോണ്ട് മുമ്പിലെ കമ്പി പിടിച്ചു നിന്നു. പഴ്സിൽ നിന്നും അഞ്ചു രൂപ എടുത്തു അഹങ്കാരത്തോടെ കയ്യിൽ പിടിച്ചു.
അടുത്ത് നിന്നിരുന്ന ഒരു ചേച്ചിയോട് കാട്ടൂർക്കു അഞ്ചു രൂപയല്ലേ എന്ന് ചോദിച്ചു.
"അല്ലല്ലോ പത്തു രൂപയാ..." അത് കേട്ടതും എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. ബാഗ് തുറന്നു മൊത്തം നോക്കിയെങ്കിലും പത്തു രൂപ പോയിട്ട് ഒരു പത്തു പൈസ പോലും കിട്ടിയില്ല..
അപ്പോളാണ് കണ്ടക്ടർ ചേട്ടൻ അടുത്തേക്ക് വന്നു ടിക്കറ്റ് എന്ന് പറഞ്ഞത്.
"അതെ ചേട്ടാ, എനിക്ക് കാട്ടൂർക്കാ പോണ്ടത് എന്റെ കയ്യിൽ അഞ്ചു രൂപയെ ഉള്ളൂ" ഞാൻ വിക്കി വിക്കി പറഞ്ഞു.
"അത് കൊള്ളാല്ലോ പൈസ ഇല്ലാണ്ട് രാവിലെ തന്നെ ഓരോന്ന് ഇറങ്ങിക്കോളും, മനുഷ്യനെ മിനക്കെടുത്താൻ. വേഗം ഇറങ്ങിക്കോ" അയാൾ പിന്നേം എന്തൊക്കെയോ പറഞ്ഞു.
"ചേട്ടാ പ്ളീസ് ബാക്കി ഞാൻ നാളെ തരാം. ഇന്ന് പരീക്ഷയാ, എന്നെ ഇറക്കി വിടരുത് പ്ളീസ്." ഞാൻ കരയാൻ തുടങ്ങിയിരുന്നു.
പക്ഷെ അതൊന്നും കേൾക്കാതെ അയാൾ എന്നെ പിടിച്ചു പുറത്തേക്കു തള്ളി. ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു കമ്പിയുടെ മേൽ പോയി പിടിചു.
"മോളെ വല്ലതും പറ്റിയോ???" എന്നുള്ള ചോദ്യവും കൂട്ടച്ചിരിയും കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയെ. ഞാനിപ്പോളും ബസ്സിൽ തന്നെ ബ്രേക്ക് അടിച്ചപ്പോ മുന്നോട്ടു പോയി കമ്പിയിൽ തട്ടി നിന്നതാണ്. അത് കണ്ടു എല്ലാരും ചിരിച്ചു. നേരത്തെ പൈസ ചോദിച്ച ചേച്ചിയാണ് ഇപ്പൊ എന്നോട് വല്ലോം പറ്റിയൊന്നു ചോദിച്ചേ.
"ഇല്ല ചേച്ചീ, ഒന്നും പറ്റിയില്ല." ഞാൻ ഒരു പുളിച്ച ചിരി പാസ്സാക്കി.
"എന്നാലും മോളെ സമ്മതിക്കണം നിന്ന്കൊണ്ടൊക്കെ ആർക്കേലും ഉറങ്ങാൻ പറ്റോ അതും അഞ്ചു മിനിട്ടു കൊണ്ട്." ആ ചേച്ചി മൂക്കത്തു വിരൽ വച്ച് ചോദിച്ചു.
"അതേച്ചീ പരീക്ഷ ആയോണ്ട് ഉറങ്ങാൻ പററിയില്ല, അതാ.." ഞാൻ എങ്ങനേലും പറഞ്ഞൊപ്പിച്ചു.
അപ്പൊ കണ്ടതൊക്കെ സ്വപ്നമാരുന്നോ.. എല്ലാരുടേം മുന്നിൽ നാണം കെട്ടില്ല അല്ലെ, രക്ഷപ്പെട്ടു.
"എന്നാലും എന്റെ ഫാദീ ഇങ്ങനെയൊക്കെ ആരേലും ഉറങ്ങോ??" ഞാനെന്നോടു തന്നെ ചോദിച്ചു. എനിക്ക് ചിരി വന്നു.
പെട്ടെന്നാണ് ടിക്കറ്റ് എന്ന ശബ്ദം പിറകിൽ നിന്നും കേട്ടത്. ഇല്ല മോളെ രക്ഷപ്പെട്ടിട്ടില്ല. ടിക്കറ്റ് എന്ന കടമ്പ ഇതുവരെ ചാടി കടന്നിട്ടില്ല. ഞാൻ മുഖത്ത് കുറച്ചു സങ്കടവും കണ്ണിൽ കുറച്ചു ദയനീയതയുമൊക്കെ വരുത്തി തിരിഞ്ഞു.
ഒരു പത്തുനാപ്പതു വയസ്സുള്ള ആൾ. സെന്റിമെൻസിൽ കേറി പിടിക്കാം, അച്ഛാന്നു വിളിച്ചാലോ. വേണ്ട ഓവറായി പോവും. അയാളുടെ ഭാര്യയോ മക്കളോ എങ്ങാനുബസ്സിലുണ്ടെങ്കിൽ എന്നെ എടുത്ത് പഞ്ഞിക്കിടും...
രണ്ടും കൽപ്പിച്ചു ശബ്ദത്തിൽ ഇച്ചിരി ദൈന്യത വരുത്തി ഞാൻ സംസാരിക്കാൻ തുടങ്ങി.
"അതേ ചേട്ടാ ഈ പണം എന്ന് പറയുന്നത് ഇന്ന് വരും നാളെ പോവും. മരിക്കുമ്പോ ഈ പൈസയൊന്നും ആർക്കും കൊണ്ട് പോവാൻ പറ്റില്ലല്ലോ,അല്ലേ" കണ്ടക്ടർ ചേട്ടൻ വായും പൊളിച്ചു എന്നെ നോക്കി നിന്നു. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു എന്റെ പ്രവചനം തുടർന്നു.
"ഒരിക്കലും പണത്തിന് വേണ്ടി മറ്റുള്ളവരുടെ മനസ്സ് വിഷമിപ്പിക്കുത്. പണം കൊണ്ട് നമുക്ക് ഒരിക്കലും സ്നേഹവും സമാധാനവുമൊന്നും വാങ്ങാൻ പറ്റില്ല."
"എന്റെ പൊന്നു മോളെ നിനക്കെന്താ വേണ്ടത്. നീ പറയുന്ന കേട്ടിട്ടു പണ്ട് മലയാളം ക്ലാസ്സിൽ പ്രബന്ധം എഴുതാൻ പറഞ്ഞതാ ഓർമ്മ വരുന്നേ. എനിക്ക് തല വേദനിക്കുന്നു." ഞാൻ പറയുന്നതിനിടയിൽ കേറി കണ്ടക്ടർ ചേട്ടൻ ചോദിച്ചു.
"അതെ ചേട്ടാ എന്റെ കയ്യിലിപ്പോ അഞ്ചു രൂപയെ ഉള്ളൂ ബാക്കി അഞ്ചു രൂപ നാളെ തരാം. ബഹളം വച്ച് നാറ്റിക്കരുത് പ്ലീസ്.. മോളെ പോലെ കണ്ട് ടിക്കറ്റ് തരണം.." എന്റെ സംസാരം കേട്ട് ആ ചേട്ടൻ വായും പൊളിച്ചു നിന്നു.
"ഇതിനാണോ ഇത്രേം നിന്ന് പ്രസംഗിച്ചേ, എന്റെ കൊച്ചേ നിന്റെ ടിക്കറ്റ് എടുത്തല്ലോ..." ആ ചേട്ടൻ പറഞ്ഞ കേട്ടപ്പോ ഞാൻ ഷോക്ക് അടിച്ച പോലെ നിന്നു.
"ആര്, എപ്പോ?" ഞാൻ ചോദിച്ചു.
"ദേ ആ ചെക്കനാ എടുത്തേ.." നോക്കുമ്പോ ദേ ഇരിക്കുന്നു നമ്മളെ മൊഞ്ചൻ പിന്നിലെ സീറ്റിൽ.
"എന്നാ പിന്നെ ഇത് ആദ്യമേ പറഞ്ഞൂടായിരുന്നോ എന്റെ ചേട്ടാ, വെറുതെ എന്റെ തൊണ്ടേലെ വെള്ളം വറ്റി." ഞാൻ പറഞ്ഞ കേട്ട് കണ്ടക്ടർ ചേട്ടൻ ഇതെവിടുന്നു വന്നെടെ എന്നും പറഞ്ഞു എന്റെ അടുത്ത് നിന്ന കുട്ടിക്ക് ടിക്കറ്റും കൊടുത്തു പോയി.
ഞാൻ തിരിഞ്ഞു നോക്കിയപ്പോ നമ്മടെ മൊഞ്ജന്റെ അടുത്തുള്ള ആൾ എണീറ്റ് സ്റ്റോപ്പിൽ ഇറങ്ങി, ഞാൻ വേഗം അവിടെ പോയി ഇരുന്നു.
"അതെ മാഷേ എന്റെ ടിക്കറ്റ് എന്തിനാ എടുത്തേ???" മൊഞ്ചൻ എന്നെ നോക്കി ഒന്ന് ചിരിച്ചു. എന്നിട്ടു ചോദിച്ചു "പാതി പൈസക്ക് ടിക്കറ്റ് തരാൻ ഈ ബസ് തന്റെ തറവാട്ടു വക ഒന്നും അല്ലല്ലോ, അല്ലേ.. "അവൻ ചോദിച്ചപ്പോ ദേഷ്യം തോന്നിയെങ്കിലും അത്ഭുതവും തോന്നി.
"എന്റെ കയ്യിൽ അഞ്ചു രൂപയെ ഉള്ളുവെന്ന് മാഷ്ക്കെങ്ങനെ മനസ്സിലായി??" എനിക്ക് ആകാംഷ തോന്നി. ആൾക്ക് സംസാരിക്കാൻ അത്ര താത്പര്യമില്ലെന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ട്. പക്ഷെ ഞാനാരാ മോൾ വിടുമോ പിന്നേം പിന്നേം ചോദിച്ചു ചൊറ ആക്കിയപ്പോ അവൻ സംസാരിക്കാൻ തുടങ്ങി.
"അവിടെ തനിയെ നിന്ന് സംസാരിക്കുന്ന കേട്ടു ആതിരക്കു 100 രൂപ കടം കൊടുത്തതും ആദ്യമായി ലൈൻ ബസ്സിൽ കേറാൻ പോവുന്നതുമൊക്കെ. ഒറ്റയ്ക്ക് വിട്ടാൽ ചിലപ്പോ എക്സാമിന് പകരം വല്ല കോഴിക്കോടും എത്തുമെന്ന് തോന്നി, അതാ പിന്നാലെ വന്നേ. പിന്നെ ഞാൻ ഇന്ന് ഇറങ്ങിയ കാര്യം നടക്കില്ലെന്നും മനസ്സിലായി." ഇതൊക്കെ കേട്ട് ഞാൻ അവനേം നോക്കി ഇരുന്നു.
എന്ത് മൊഞ്ജാ കാണാൻ. ഇടയ്ക്കിടയ്ക്ക് മുടി സൈഡിലേക്ക് കൈ കൊണ്ട് ഒതുക്കുമ്പോൾ രണ്ടു കണ്ണും അടക്കും. ശോ അത് കാണുമ്പോൾ എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. അതിലും ഭംഗി ആ കട്ടത്താടിയും കലിപ്പ് ലുക്കുമാണ്.
എന്റെ ഹൃദയം പടാപടാന്നു ഇടിക്കാൻ തുടങ്ങി. ഇവൻ നമ്മളെയൊക്കെ നോക്കുമോ?? ഫാദീ അതിനു നീയെന്താ മോശമാണോ. നല്ല മൊഞ്ചത്തി അല്ലെ. എന്റെ നോട്ടം കണ്ടിട്ടാവണം അവൻ എന്റെ മുഖത്തിന് നേരെ കൈ കൊണ്ട് വന്ന് വിരൽ ഞൊടിച്ചു.
ഞാൻ ഒന്ന് ഞെട്ടി. വേഗം നോട്ടം മാറ്റി. എന്റെ പൊന്നു ഫാദി നാണം കെടുത്തല്ലേ, കണ്ട്രോൾ. "പക്ഷെ ഞാനതൊക്കെ മെല്ലെയാണല്ലോ പറഞ്ഞോ. പിന്നെങ്ങനെ കേട്ടു??" ഞാൻ ചോദിച്ച കേട്ട് അവൻ ചിരിച്ചു.
"ശരിയാ, പക്ഷെ തന്റെ തൊണ്ടയിൽ ഡിട്ടിഎസ് കണക്ഷൻ ഉള്ളത് താനിതുവരെ അറിഞ്ഞില്ലേ..." അത് കേട്ട് ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു എന്നിട്ടു തൊണ്ട ശരിയാക്കി.
"അല്ല മാഷെങ്ങോട്ടോ പോവാൻ നിക്കാരുന്നില്ലേ, വല്ല കല്യാണത്തിനും ആണോ??? വേഷം കണ്ടോണ്ടു ചോദിച്ചതാ." ഞാൻ ചിരിച്ചോണ്ട് ചോദിച്ചു.
അവൻ എന്നെ ഒന്ന് നോക്കി പേടിപ്പിച്ചു. പിന്നെ എന്റെ നോട്ടവും ഇരുത്തവും കണ്ടിട്ടാവണം സംസാരിക്കാൻ തുടങ്ങിയെ.
"ഞാൻ ഒരു പെണ്ണ് കാണാൻ ഇറങ്ങിയതാ." അവൻ പറഞ്ഞ കേട്ടപ്പോ എന്റെ നെഞ്ചിലെന്തോ ഒരു കൊളുത്തി പിടിക്കൽ.. പടച്ചോനെ ഇവനോട് വല്ല ലവ് അറ്റ് ഫസ്റ്റ് സയിറ്റും ആയോ. ഫാദി ഡോണ്ട് ടൂ ഡോണ്ട് ടൂ...
പുല്ല്, രാവിലെ ഭക്ഷണം കഴിക്കാതെ ഇറങ്ങിയാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും.
"എന്നിട്ടെന്താ പോവാനേ???" ഞാൻ ചോദിച്ചു.
"കൂടെ വരാമെന്നു പറഞ്ഞ ഫ്രണ്ട് പറ്റിച്ചു. അവനേ കാത്താണ് ബസ് സ്റ്റോപ്പിൽ നിന്നേ. തെണ്ടീ, അലാറമടിച്ചില്ല പോലും." അവൻ പറഞ്ഞ കേട്ട് ഞാൻ ചിരിച്ചു. അത് കണ്ടപ്പോ അവനെന്നെ പിന്നേം നോക്കി പേടിപ്പിച്ചു.
"അല്ല ഇത്ര രാവിലെയൊക്കെ ആരെങ്കിലും പെണ്ണുകാണാൻ പോവോ??" എനിക്ക് സംശയം തോന്നി.
"ആ പെൺകുട്ടി കോളേജിൽ പോവാൻ ബസ് കേറാൻ വരുമ്പോ കണ്ടു സംസാരിക്കാനാ വന്നേ. എന്റെ ഫ്രണ്ടിന്റെ കസിനാണവൾ. ഏതായാലും
നന്നായി എനിക്ക് വല്യ താല്പര്യമൊന്നും ഇല്ലായിരുന്നു." അത് കേട്ടപ്പോ എനിക്കെന്തോ ഒരു സന്തോഷം പോലെ തോന്നി. എന്തിനാണോ എന്തോ, ബെർതെ ഒരു സന്തോഷം.
"അതെന്നെ, ഞാൻ ചോദിക്കണമെന്ന് വിചാരിച്ചു മാഷിനെത്ര വയസ്സായി??? എന്തായാലും ഒരു 23. പിന്നെ എന്തിനാ ഇത്ര നേരത്തെ കല്യാണം നോക്കുന്നെ." ഞാൻ ചോദിച്ചു.
"ആഹാ ആള് കൊള്ളാല്ലോ മുഖം നോക്കി വയസ്സൊക്കെ പറയാൻ അറിയോ???" അവൻ ചോദിച്ചപ്പോ കോളർ പൊക്കാൻ നോക്കിയപ്പോ അത് ഇല്ലാത്തോണ്ട് ഷോൾഡർ പൊക്കി കാണിച്ചു. വയസ്സ് ഞാൻ കുറച് കുറച്ചു പറഞ്ഞതാ. ഒരു 25 ഒക്കെ തോന്നും.
"എന്നാ തെറ്റി. എനിക്ക് 25 ആയി." ആഹാ കറക്റ്റ് ഞാൻ വിചാരിച്ചു. പക്ഷെ എനിക്കത്ഭുതം തോന്നി.
"അപ്പൊ ഇത്ര പെട്ടെന്നെന്തിനാ കല്യാണം" ഞാൻ ചോദിച്ചു.
"എനിക്ക് അമേരിക്കയിൽ ഒരു വർഷത്തേക്ക് പ്രൊജക്റ്റ് ചെയ്യാൻ സ്കോളർഷിപ് കിട്ടി... ഉമ്മാക്ക് പേടി ഞാൻ പോയാൽ വല്ല മാതാമ്മമാരെയും കൂട്ടീട്ടു വരുമെന്ന്. അത് കൊണ്ട് പോണേനു മുന്നേ എന്നെ കെട്ടിച്ചു വിടാനാ പ്ലാൻ.
"ആഹാ ഉമ്മാക്ക് ബുദ്ധിയുണ്ട്" അത് കേട്ടപ്പോ ഞാൻ പറഞ്ഞു.
അവനെന്നെ ഒന്നിരുത്തി നോക്കി. ഞാനൊന്നു ചിരിച്ചു കാണിച്ചു. എന്നിട്ടു " എന്റെ സ്റ്റോപ്പ് എത്തി എന്നും പറഞ്ഞു എണീറ്റു പുറത്തേക്കിറങ്ങി. അവനും പിന്നാലെ ഇറങ്ങി.
പടച്ചോനെ ഇനി 15 മിനിട്ടു കൂടിയേ ഉള്ളൂ. നടന്നാൽ ഒരു മുക്കാൽ മണിക്കൂറെങ്കിലും ആവും. ഫാദീ നീ പിന്നേം പെട്ടു.
അപ്പോഴാണ് പിന്നിൽ നിന്നും നമ്മളെ മൊഞ്ചൻ വിളിക്കുന്നത് കേട്ടത്. നോക്കുമ്പോ ആളൊരു ഓട്ടോ പിടിച്ചു അതിൽ ഇരിക്കുന്നു.
"ഫാദീ വേഗം വന്നു കേറ്." ഞാൻ വേഗം പോയി കേറി. "അതെ എന്റെ പേരെങ്ങനെ അറിയാം???" അപ്പൊ അവനൊന്നു ചിരിച്ചു. "ഓ ഡിട്ടിഎസ് അല്ലെ." ഞാൻ എന്നോട് തന്നെ പറഞ്ഞു.
"ഇത്രേം ആയ സ്ഥിതിക്ക് നമുക്കൊന്ന് പരിചയപ്പെട്ടാലോ, ഞാൻ 'ഫദീഹ മെഹെജബീൻ'. വീട്ടിലെല്ലാരും ഫാദീ എന്ന് വിളിക്കും. കോളേജിൽ എല്ലാരും ജബീ എന്നും ഫാദീ എന്നുമൊക്കെ വിളിക്കും. ടീച്ചർമാർ വിളിക്കുന്നത് പുറത്തു പറയാൻ കൊള്ളില്ല. വീട്ടിൽ ഉപ്പ ഉമ്മ ഞാൻ. ഇപ്പൊ എംസിഎ ഫസ്റ്റ് ഇയർ പഠിക്കുന്നു. ഇന്ന് ഫസ്റ്റ് സെമസ്റ്റർ എക്സാമിന്റെ ലാസ്റ് പ്രാക്ടിക്കൽ എക്സാം ആണ്." അവനെന്റെ മുഖത്തേക്കന്നെ നോക്കി ഇരിപ്പുണ്ട്. പിന്നെ മൊത്തം നോക്കാൻ തുടങ്ങി.
"എന്താ നോക്കുന്നേ??" ഞാൻ ചോദിച്ചു."ഇത് ഓഫ് ആക്കാനുള്ള സ്വിച് നോക്കുവാരുന്നു."
"എന്ത്??" ഞാൻ ചോദിച്ചു.
"ഈ സംസാരം.. ഇതെങ്ങിനെ സാധിക്കുന്നു. മടുക്കുന്നില്ലേ തനിക്കു. ഇതെങ്ങനെയാ ഓഫ്ആക്കാ" അവൻ ചോദിച്ചു.
"അത് ഞാൻ ഓഫ് ആവുമ്പോൾ മാത്രേ നിക്കുള്ളൂ..."
ഞാൻ പറഞ്ഞു നിർത്തുമ്പോളേക്കും ഓട്ടോ കോളേജ് ഗേറ്റിന്റെ മുമ്പിൽ എത്തിയിരുന്നു.
"അതെ മാഷേ ബസ്സിലെ പത്തും ഈ ഇരുപതും ടോട്ടൽ മുപ്പത്, തിരിച്ചു തരാട്ടോ." ഞാൻ കോളേജിലേക്കു നടക്കുന്നതിനിടയിൽ പറഞ്ഞു.
"എപ്പോ തരും?" അവൻ ചോദിച്ചു.
"ഫോണിൽ ഉപ്പാന്റെ നമ്പർ ഇല്ലേ അതിൽ വിളിച്ചു ഇതും കൂട്ടി സ്ത്രീധനമായി തരാൻ പറഞ്ഞോ. വെറുതെ ഇനീം ഫ്രണ്ടിനെ കാത്തു നിന്ന് സമയം കളയണ്ടല്ലോ." ഞാൻ തിരിഞ്ഞു നിന്ന് അവനെ നോക്കി പറഞ്ഞു.
"അതിലും ഭേദം മുപ്പത് രൂപ കളഞ്ഞു പോയി എന്ന് വിചാരിച്ചു ഒരു റേഡിയോ വാങ്ങുന്നതല്ലേ, അതാവുമ്പോ എനിക്ക് വേണ്ടപ്പോ ഓഫ് ചെയ്യാല്ലോ." അവൻ ചിരിച്ചോണ്ട് വിളിച്ചു പറഞ്ഞു.
"അല്ല മാഷിന്റെ പേര് പറഞ്ഞില്ലല്ലോ???" ഞാൻ ചോദിച്ചു.
"എനിക്ക് തന്റെ ഉപ്പാനെ വിളിക്കാൻ തോന്നുവാണെങ്കിൽ അപ്പൊ പറഞ്ഞു തരാം. ഇപ്പൊ പോയി പരീക്ഷ നന്നായി എഴുത്. ഓൾ ദി ബെസ്ററ് " എന്നും പറഞ്ഞു അവൻ ഓട്ടോയിലേക്കു കേറി പോയി. ഓട്ടോ പോവുന്നതും നോക്കി ഞാനവിടെ നിന്നു. പിന്നെ തിരിഞ്ഞു ഒരു പുഞ്ചിരിയോടെ കോളേജിലേക്കു നടന്നു.
"ആഹ് നീ വന്നോ ഞങ്ങളാകെ പേടിച്ചിരിക്കുവായിരുന്നു.'' ഒരു മൂളിപ്പാട്ടും പാടി ലാബിന്റെ അടുത്തേക്ക് എത്തിയ എന്റെ നേരെ വന്നു എന്നെ കെട്ടിപിടിച്ചു കൊണ്ട് ഫിദ പറഞ്ഞു. ''വന്നില്ലെങ്കി ഞങ്ങൾ പെട്ട് പോയേനെ മോളെ.''
''അതെന്താടീ??? ഇന്ന് പ്രാക്ടിക്കൽസ് അല്ലെ, കോപ്പി അടിക്കാനുള്ള സ്കോപ്പോന്നും ഇല്ലല്ലോ..'' ഞാൻ സംശയത്തോടെ ചോദിച്ചു.
''കോപ്പ്.. കോപ്പി അടിക്കാൻ അല്ലെടീ നിന്റെ ഈ സുന്ദരമോന്ത ഇവിടുണ്ടായാൽ അയാള് ഞങ്ങളെയൊന്നും ഇടങ്ങേറാക്കാൻ വരില്ലല്ലോ.''
ഒരു കള്ളച്ചിരിയോടെ ദിയ പറഞ്ഞപ്പോ എന്റെ ഉള്ളൊന്നു കാളി.
''പടച്ചോനെ ഇന്ന് ആരാ എക്സാം സൂപ്പർവൈസർ???'' ഞാൻ ഞെട്ടലോടെ ചോദിച്ചു കൊണ്ട് അകത്തേക്ക് നോക്കി.
അവിടെ എക്സ്റ്റർണൽ ആയി വന്ന ആളോട് സംസാരിച്ചു പേപ്പേഴ്സ് സെറ്റ് ചെയ്യുന്ന റാഷിക് സാറിനെ കണ്ടപ്പോ എനിക്ക് എന്തോ പോലെ തോന്നി.
ആൾക്ക് കണ്ടപ്പോ തൊട്ടേ എന്നോട് മൊഹബ്ബത്താണ്. പക്ഷെ എനിക്കങ്ങേരോടു ഒരിക്കലും അങ്ങനെ ഒരു വികാരവും തോന്നീട്ടില്ല.
സാർ ഭയങ്കര സ്ട്രിക്ട് ആണ്. പക്ഷെ ഞാൻ ഉണ്ടെങ്കിൽ എന്നെയും നോക്കി ഇരുന്നോളും എന്നാണു എല്ലാരും പറയാറ്.
''ഏതായാലും ഇവൾ എത്തിയോണ്ട് നമ്മളുടെ എക്സാം അടിപൊളി ആയി എഴുതാം. നമ്മള് പരസ്പരം സംസാരിച്ചാലും ഇനി ബുക്ക് നോക്കി പ്രോഗ്രാം ചെയ്താൽ പോലും സാർ കാണില്ല. അങ്ങേരിവൾടെ മുഖത്തൂന്നു കണ്ണെടുത്തിട്ടു വേണ്ടേ നമ്മളെ നോക്കാൻ..'' ഷാനി ചിരിച്ചോണ്ട് പറഞ്ഞു. ഞാനവളെ തറപ്പിച്ചൊന്നു നോക്കി.
സത്യത്തിൽ അവൾ പറഞ്ഞത് ശരി ആണ്. അയാളുടെ പെരുമാറ്റം അങ്ങനെ ആണ്. ക്ലാസ് എടുക്കുമ്പോളും സ്റ്റാഫ് റൂമിൽ പോവുമ്പോളും ഒക്കെ അയാളുടെ നോട്ടം എന്റെ മേൽ ആയിരിക്കും. അത് കൊണ്ട് ഇപ്പൊ സ്റ്റാഫ് റൂം കണ്ടിട്ട് തന്നെ മാസങ്ങൾ ആയി. ക്ലാസ്സിൽ പിന്നെ തല പൊന്തിച്ചു അയാളെ നോക്കാറേ ഇല്ല.
''എന്നാലും നിനക്ക് എന്താടീ... അയാളെ പോലെ നല്ല ചുള്ളൻ ചെക്കൻ അതും എം സി എ കഴിഞ്ഞ സല്ഗുണ സമ്പന്നൻ. എന്റെ പിന്നാലെ എങ്ങാനും വന്നിരുന്നെങ്കിൽ ഈ മുടിഞ്ഞ പഠിപ്പും നിർത്തി ഞാൻ വീട്ടിൽ ഇരുന്നേനെ.'' പാത്തു കൂടി വന്നപ്പോ പൂർത്തിയായി. അവൾക്കല്ലെങ്കിലേ സാറിനെ ഒരു നോട്ടമുണ്ട്.
ഈ തെണ്ടികളെ ആണല്ലോ പടച്ചോനെ നീ ഞമ്മക്ക് ചങ്ങായിമാരായി തന്നത്. പക്ഷെ ഫാദീ അവര് പറയുന്നതും ശരിയല്ലേ. പത്തിരുപത്താറു വയസുള്ള നല്ല മൊഞ്ചൻ ചെക്കൻ. വെളുത്തു നല്ല ആറടി ഉയരം, നല്ല പഠിപ്പും ജോലിയും. പക്ഷെ എന്താന്നറീല്ല ഞമ്മക്ക് അങ്ങേരോട് അങ്ങനെ ഒന്നും തോന്നീട്ടില്ല. ഇനി തോന്നുകയും ഇല്ല, കാരണം അവിടെ ഇപ്പൊ നമ്മളെ മൊഞ്ചൻ താടിക്കാരൻ ഉണ്ടല്ലോ. അവനെ പറ്റി ഓർത്തപ്പോ തന്നെ ഒരു പുഞ്ചിരി വന്നു എന്റെ ചുണ്ടിൽ.
അത് കണ്ടപ്പോ ഷാനി വന്ന് എന്റെ തോളിൽ വന്ന് പിടിച്ചോണ്ട് ചോദിച്ചു ''എടീ നിനക്കും സാറിനോട് ഇഷ്ട്ടം തുടങ്ങിയോ???''
''പോടീ അവിടുന്ന് അയാളെപ്പറ്റി ആര് ഓർക്കാനാ.. ഇത് വേറെ...'' ഞാൻ പറയുന്ന കേട്ടതും എല്ലാം വന്ന് എന്നെ ചുറ്റി, ഈ ചക്ക കണ്ടാൽ ഈച്ച പൊതിയില്ലേ ഏതാണ്ട് അതുപോലൊക്കെ..
''പറ പറ.. ആരാ...'' പാത്തു ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ അവരെ നോക്കി കണ്ണിറുക്കി കാണിച്ചു.
''ടീ പറയെടീ.. ഇപ്പൊ പരീക്ഷ തുടങ്ങാൻ ബെൽ അടിക്കും.'' എന്നും പറഞ്ഞു ദിയ എന്നെ പിടിച്ചു കുലുക്കി.
''ശെരി ശെരി.. പറയാം..'' ഞാൻ രാവിലെ നടന്നതൊക്കെ അവരോടു പറഞ്ഞു. ഏതോ സിനിമ കാണുന്ന പോലെ നാലും കണ്ണും തള്ളി ഞാൻ പറയുന്നതും കേട്ട് നിന്നു.
''ഓഹോ അപ്പൊ മോൾ ഇന്നൊരു സാഹസിക യാത്ര നടത്തീട്ടാണല്ലേ വന്നത്. ഞങ്ങൾ വിചാരിച്ചു നിന്നെ ബസ്സിൽ കാണാത്തൊണ്ടു ഉപ്പാന്റെ കൂടെയാവും വന്നതെന്ന്.'' ഫിദ പറഞ്ഞു. രാവിലെ നേരത്തെ എണീക്കുന്നതു കൊണ്ട് മിക്കവാറും ബസ് മിസ് ആയി ഉപ്പയാണ് കൊണ്ട് വിടാറ്.
''ടീ ആളെങ്ങനെ കാണാൻ, അടിപൊളി ആണോ..'' ദിയക്കു ആകാംഷ അടക്കാൻ പറ്റിയില്ല.
''പിന്നലാണ്ടു. ഒരിക്കെ നോക്കിയാ പിന്നെ കണ്ണെടുക്കാൻ തോന്നില്ല.'' ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
''ആഹാ നല്ലോണം പിടിച്ച മാതിരി ഉണ്ടല്ലോ മോളെ. അല്ലെങ്കി നിനക്കങ്ങനെ ആരെയും ഇഷ്ടം ആവാറില്ലല്ലോ.'' പാത്തു എന്റെ കൈ പിടിച്ചോണ്ട് ചോദിച്ചു. ഞാൻ തിരിച്ചൊന്നും പറയാതെ അവളെ ചിരിച്ചു കാണിച്ചു.
''അയാള് വിളിക്കോടീ???'' ഷാനി ചോദിച്ചു. അത് കേട്ടപ്പോ എന്റെ ചിരി പോയി. അയാള് വിളിക്കൂലേ പടച്ചോനെ.
അപ്പോളേക്കും ബെൽ അടിച്ചു. ഞങ്ങൾ ലാബിലേക്ക് കേറി.
''ടീ ദേ റാഷി സർ നിന്നെ തന്നെയാ നോക്കുന്നെ..'' ഫിദ എന്നോട് മെല്ലെ പറഞ്ഞു.
''മിണ്ടാതെ പോടീ..'' എന്നും പറഞ്ഞു ഞാൻ കംപ്യൂട്ടറിന്റെ മുന്നിൽ പോയി ഇരുന്നു.
റാഷി സർ എന്നേം നോക്കി ഇരുന്നോണ്ടും പുറത്തു നിന്നു വന്ന ടീച്ചർ കുറച്ചു നല്ല സ്വഭാവം ആയോണ്ടും എല്ലാർക്കും വൈവയും എക്സാമുമൊക്കെ നല്ല രീതിയിൽ നടന്നു.
എക്സാം കഴിഞ്ഞു പുറത്തിറങ്ങിയതും ഒരോട്ടമായിരുന്നു ബസ്സിലേക്ക്, അല്ലെങ്കി റാഷി സർ എന്തേലും പറഞ്ഞു സംസാരിക്കാൻ വരും. എല്ലാരും എന്റെ പിന്നാലെ വന്നു.
ബസിൽ കേറി ടൗണിൽ ഇറങ്ങി നേരെ അലി ബാബയിലേക്കു വച്ച് പിടിച്ചു. പണ്ടത്തെ അലി ബാബയും 40 കള്ളന്മാരുമൊന്നും അല്ല കേട്ടോ, ഇതൊരു റെസ്റ്റോറന്റ് ആണ്. നല്ല അടിപൊളി ബിരിയാണി കിട്ടുന്ന സ്ഥലം.
ചെയറിൽ ഇരുന്നു 5 ബിരിയാണിയും ഓർഡർ ചെയ്തു രാവിലത്തെ കാര്യങ്ങൾ ഇങ്ങനെ റീവൈൻഡ് ചെയ്ത് കണ്ടോണ്ടിരിക്കുമ്പോളാണ് സോറി ഓർത്തോണ്ടിരിക്കുമ്പോളാണ് ഫിദയുടെ വക ഒരു കോനിഷ്ട്ടൂ ചോദ്യം വന്നത്. "ടീ കഷ്ടമുണ്ട് കേട്ടോ, പാവം റാഷി സർ എന്ത് നല്ല സ്വഭാവമാ പിന്നെ നിനക്കെന്താടീ..."
''ടീ അതിനു എനിക്കെന്തെലും അയാളോട് തോന്നണ്ടേ?? സാർ നല്ല ആളൊക്കെ തന്നെയാ, എനിക്ക് സാറിനെ ഇഷ്ടവുമാണ്. നിങ്ങക്കറിയാലോ ആദ്യമൊക്കെ ഞാനും സാറും കട്ട ഫ്രണ്ട്സിനെ പോലെ ആയിരുന്നൂന്ന്. പക്ഷെ സാറിന്റെ ഉള്ളിലെഞ്ഞോട് പ്രേമം മൊട്ടിട്ട അന്ന് തൊട്ടു എനിക്കാളെ കാണുമ്പോ തന്നെ എന്തൊപോലെയാ..'' ഞാൻ പറഞ്ഞു.
''എടാ എന്നാലും നിനക്ക് അയാളെ കാണുമ്പോ ഒന്നും തോന്നാറില്ലേ?? ഇങ്ങനെ അടിവയറ്റിൽ മഞ്ജു വീഴുന്ന പോലെയൊക്കെ??'' ഫിദ ചോദിക്കുന്ന കേട്ടപ്പോ അവളുടെ അടിവയറ്റിൽ തന്നെ ഒരു കുത്തു കൊടുത്തു.
''ഞാനും കണ്ടതാടീ ഓം ശാന്തി ഓശാന. അയാളെ കാണുമ്പോൾ അടി വയറ്റിൽ മഞ്ഞല്ല ഗ്യാസ് ആണ് കേറുന്നേ. പിന്നെ ഇന്ന് രാവിലെ ഇച്ചിരി മഞ്ഞു വീണൊന്നൊരു സംശയം ഇല്ലാതില്ല.'' ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞു.
''അപ്പൊ ശെരിക്കും കേറി കൊത്തി അല്ലെ..'' എല്ലാരും എന്നെ കളിയാക്കി കൊന്നു.. അപ്പോളേക്കും ബിരിയാണി വന്നു. അതും തട്ടി ഒരു ഐസ്ക്രീമും കുടിച്ചു എല്ലാരോടും വെക്കേഷൻ കഴിഞ്ഞു കാണാമെന്നും പറഞ്ഞു നടന്നു. പുറത്തു കൂട്ടി കൊണ്ട് പോവാൻ ഉപ്പ വന്നിരുന്നു.
ഉപ്പാന്റെ ശകടത്തി കേറി വീട്ടിലേക്കു പോവുന്ന വഴി ഞാൻ വെറുതെ ചോദിച്ചു ''ആരെങ്കിലും വിളിച്ചിനോ ഉപ്പാ???''
''പിന്നെ ഇന്ന് കുറെ പേര് വിളിച്ചിരുന്നു. അഷ്റഫിന്റെ മോനെ ഡിസ്ചാർജ് ചെയ്തതൊന്നും ചോദിച്ചു എല്ലാരും വിളിച്ചത് എന്നെ ആയിരുന്നു.'' ഉപ്പാന്റെ ഫ്രണ്ട് അഷ്റഫ്ക്കാന്റെ മോൻ ജംഷി ബൈക്കിൽ നിന്നും വീണു ഹോസ്പിറ്റലിൽ ആയിരുന്നു. ഇന്ന് രാവിലെ ഡിസ്ചാർജ് ആക്കാൻ ഉപ്പയും പോയിരുന്നു. അതോണ്ടാ ഞാൻ വിളിച്ചപ്പോ വരാഞ്ഞേ.
''അതല്ല ഉപ്പാ, വേറെ പ്രത്ത്യേകത തോന്നിയ ആരെങ്കിലും വിളിച്ചോ?? അത്ര പരിചയമില്ലാത്ത ആരെങ്കിലും???'' ഞാൻ വീണ്ടും ചോദിച്ചു.
''ആടി പ്രധാനമന്ത്രി വിളിച്ചിരുന്നു പെട്രോളിന്റെ പൈസ കൂട്ടണോ അതോ ഗ്യാസിന്റെ പൈസ കൂട്ടണോ എന്നറിയാൻ. എന്തെ???'' ഉപ്പ പറഞ്ഞു.
''ഓ ഈ അവിഞ്ഞ കോമഡി കേട്ട് ചിരിക്കാൻ പോയിട്ട് കരയാൻ പോലും പറ്റില്ല ആർക്കും.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
പിന്നെ ഞാനൊന്നും മിണ്ടിയില്ല. വീട്ടിലെത്തിയപാടെ ഉമ്മാക്ക് പരീക്ഷെടെ കാര്യം അറിയണം. കാരണം തോറ്റാൽ കുടുംബക്കാരുടെ മുന്നിൽ നാണക്കേടാണ് പോലും. ബ്ലഡി റിലേറ്റീവ്സ്... ഉമ്മാനോട് ഗുസ്തി പിടിച്ചു നേരെ റൂമിൽ പോയി കിടന്നുറങ്ങി. എണീറ്റപ്പോ രാത്രി ആയി.
മെല്ലെ എണീറ്റ് പോയി ഉപ്പാനോട് വീണ്ടും ഫോൺ വന്നോന്നു ചോദിച്ചതും എന്നെ ഉപ്പയും ഉമ്മയും ഒന്ന് ഇരുത്തി നോക്കി. ആ നോട്ടത്തിൽ ഞാനവരുടെ നടുക്ക് പോയിരുന്ന് രാവിലത്തെ സംഭവങ്ങൾ എല്ലാം പറഞ്ഞു.
രണ്ടാളും കൂടി ചിരിച്ചു മറിയുകയാണ്.
''എന്നാലും ആരേലും ബസ്സിൽ നിന്നുറങ്ങുമോ???'' ഉമ്മ ചിരിയോടു ചിരി.
''റേഡിയോ, നല്ല അടിപൊളി പേര്. എന്നാലും ആ ചെക്കൻ ഇത്ര കറക്റ്റ് പേരെങ്ങനെ കണ്ടു പിടിച്ചൂന്നാ..'' ഉപ്പയും ചിരി.
എനിക്ക് ദേഷ്യം വന്നു ഞാൻ രണ്ടാളെയും നോക്കി പേടിപ്പിച്ചു കൊണ്ട് ''പിന്നേം ചോദിച്ചു അവൻ വിളിച്ചിനോ ഇല്ലയോ???''
എന്റെ നോട്ടം കണ്ടത് കൊണ്ടാവണം ഉപ്പ ചിരി നിർത്തി. ''ഇല്ല മോളെ ആരും വിളിച്ചില്ല. നീ ഫോൺ എടുത്തിട്ട് വാ. ഞാൻ അങ്ങോട്ട് വിളിച്ചു നോക്കാം.''
''ശെരിക്കും'' ഞാൻ ചോദിച്ചു.
''ആടാ എടുത്തിട്ട് വാ.. ഞാൻ ഓടി ഫോൺ എടുത്തു വന്നിട്ട് കാൾ ലിസ്റ്റ് പരതാൻ തുടങ്ങി. ഉപ്പച്ചീ ഇതിൽ ഉച്ച മുതലുള്ള നമ്പറുകളെ ഉള്ളൂ..''
''അയ്യോ മറന്നു, ഇന്ന് രാവിലെ ഹോസ്പിറ്റലിൽ പോയപ്പോ കുറെ കാൾ വന്നു ഫോൺ ഹാങ്ങ് ആയി. ജംഷിയാണ് നോക്കീട്ടു പറഞ്ഞത് ഫോൺ ഫോർമാറ്റ് ചെയ്താലേ ശരി ആവുന്നു. അവൻ ഫോർമാറ്റ് ചെയ്തു തന്നു.. പിന്നെ ഓൺ ആകിയപ്പോ അതിൽ കാൾ ലിസ്റ്റും മെസ്സേജും ഫോട്ടോസും ഒന്നുമില്ല. ബാക് അപ്പ് എടുത്തപ്പോ ഫോട്ടോസൊക്കെ കിട്ടി, ബാക്കി എല്ലാം പോയി.'' ഉപ്പ ഇളിച്ചോണ്ടു പറഞ്ഞിട്ട് ഫോൺ എന്റെ കയ്യിൽ നിന്നും വാങ്ങി. ഇല്ലെങ്ങി അതൊരു നൂറു കഷണമായി നിലത്തു കിടക്കുമെന്നു ഉപ്പാക്കറിയാം.
അല്ലെങ്കിലും ആ ജംഷി എനിക്കെപ്പോഴും പാരയാ. ഞാനും അവനും പ്ലസ് 2 വരെ ഒരുമിച്ചായിരുന്നു. ഓരോ പരീക്ഷക്കും അവനെക്കാൾ മാർക്ക് വാങ്ങാൻ ഞാൻ കുറെ കഷ്ടപ്പെട്ടു പരാജയപ്പെട്ടിട്ടുണ്ട്.
''അവൻ നാളെ വിളിക്കുമായിരിക്കും. ഉമ്മ എന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു.'' ആ പ്രതീക്ഷയിൽ ഞാൻ പോയി കിടന്നു.
പിറ്റേന്നും ഞാൻ കാത്തിരുന്നു. അവൻ വിളിച്ചില്ല.
ആ സങ്കടത്തിൽ 5 ചപ്പാത്തിയും 3 പീസ് ചിക്കൻ പൊരിച്ചതും കേറ്റി ഞാൻ കിടന്നുറങ്ങി.
ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. ജ്യോതീം വന്നില്ല, തീയും വന്നില്ല. സോറി അവനും വന്നില്ല, അവന്റെ ഫോണും വന്നില്ല. ഓടി വന്നപ്പോ ഒരാന എന്ന് പറഞ്ഞ പോലെ റാഷി സാറിന്റെ ആലോചന വന്നു. ഉപ്പ കുറച്ചു സോപ്പിട്ടു സമ്മതിപ്പിക്കാൻ നോക്കി.
രണ്ടു ഗ്ലാസും ഒരു പ്ലേറ്റും ഒരു കപ്പും കൊണ്ട് നിലത്തു പൂക്കളം ഉണ്ടാക്കിയപ്പോ ഉപ്പ നൈസ് ആയിട്ട് ആ ആലോചന ഒഴിവാക്കി തന്നു.
കാത്തിരുന്നു കാത്തിരുന്നു ചിക്കൻ പോക്സ് വരെ വന്നു പക്ഷെ അവന്റെ വിളി മാത്രം വന്നില്ല. ആ തെണ്ടി ഏതേലും പെണ്ണിനേം കെട്ടി അമേരിക്കക്കു വിട്ടിട്ടുണ്ടാവുമെന്നു ഉറപ്പായി.
അങ്ങനെ സംഭവബഹുലമായ മൂന്നാഴ്ചത്തെ കാത്തിരിപ്പിന് ശേഷം കോളേജ് തുറന്നു. ക്ലാസ്സിപ്പോയി തുടങ്ങിയപ്പോ പതിയെ സങ്കടമൊക്കെ പോയെങ്കിലും അവൻ മാത്രം മനസ്സിന്നു പോയില്ല. എന്നാലും എന്റെ ഫാദീ ഒരു മുപ്പതു രൂപയ്ക്കു ഇത്ര ശക്തിയുണ്ടെന്ന് ഇപ്പോഴാ മനസ്സിലായെ.
ഞാൻ വീണ്ടും ഫ്രണ്ട്സിന്റെ കൂടെ അടിച്ചു പൊളിക്കാൻ തുടങ്ങി. റാഷി സാർ പഴയ വായിനോട്ടം തുടർന്നു, എന്നെങ്കിലും ഞാൻ തിരിച്ചു നോക്കിയാലോന്നു വിചാരിച്ചായിരിക്കും. മൂന്നാലു മാസം പോയതറിഞ്ഞില്ല.
ദേ വെള്ളിടി വീണ പോലെ ആ വാർത്ത വന്നു... ഞങ്ങളുടെ എച്ഒഡി മറിയാമ്മ മാഡം റിട്ടയർ ആവുന്നു. ഇനി ഹരികൃഷ്ണൻ സാറാണ് ആ സ്ഥാനത്തു. അടുത്ത തിങ്കളാഴ്ച തൊട്ടു പിന്നൊരു പുതിയ ടീച്ചറും വരുന്നു..
തിങ്കളാഴ്ച ഒരു ക്വിസ് കോമ്പറ്റിഷൻ ഉള്ളോണ്ട് ഞാനും ക്ലാസ്സിലെ പഠിപ്പി സൈറയും അറ്റെൻഡൻസ് കൊടുത്തു യൂണിവേഴ്സിറ്റിയിലേക്കു പോയി. അതോണ്ടെന്നേ പുതിയ ടീച്ചറെ കാണാൻ പറ്റിയില്ല. വൈകിട്ട് വീട്ടിലെത്തി ഫിദയെ വിളിച്ചു.
''ഡാ ഇന്നെന്താ വിശേ....?''
''ഡാ പുതിയ സാർ അടിപൊളി. പേര് അഷ്ഫാഖ് അഹമ്മദ്. നല്ല വെളുത്തു തടിച്ചു ഒരു സുന്ദര കുട്ടപ്പൻ.'' എന്നെ മുഴുവനാക്കാൻ വിടാതെ
അവൾ പറഞ്ഞു.
''താടിയുണ്ടോടാ??'' അവനാണോന്നറിയാനായി ചോദിച്ചു. ഇനി എന്നോടുള്ള പ്രേമം മൂത്തു അമേരിക്കൻ സ്വപ്നം വേണ്ടെന്നു വച്ചു വന്നാലോ.. നമുക്ക് എന്തും സ്വപ്നം കാണാല്ലോ.
''ആട ആഷി സാറിന് ചെറിയ കുറ്റി താടിയുണ്ട്. ആള് സൂപ്പർ ആട. നല്ല സംസാരം, പാവമാ.''
''അപ്പൊ അവനല്ല.''
''ആരല്ലാന്നു.''
''ഒന്നൂല്ല. ഇന്ന് ക്ലാസ്സിൽ പഠിപ്പിച്ചതറിയാനാ വിളിച്ചേ അല്ലാണ്ട് നിന്റെ മാഷിന്റെ വിവരണം കേക്കാനല്ല.'' എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു.
പിറ്റേന്ന് ക്ലാസ്സിലെത്തിയപ്പോളും സാറിന്റെ ചർച്ച മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങടെ ഗേൾസ് ഒൺലി കോളേജിൽ ആകെയുള്ളത് ഈ ടീച്ചർമാരാണ് വായിനോക്കാൻ. അടുത്ത പീരീഡ് പുതിയ സാറിന്റെ ആണ്. ക്ലാസ്സിലേക്ക് കേറി വന്നു അയാൾ ഗുഡ് മോർണിംഗ് പറഞ്ഞതും എന്റെ കണ്ണ് പുറത്തേക്കു ചാടി...
ദേ നിക്കുന്നു തേടിയ വള്ളി. ഇത്ര നാളും ഫോണിൽ നോക്കി ഇന്ന് വരും നാളെ വരും എന്നും വിചാരിച്ചു കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരുന്നിട്ടു വരാത്ത കാൾ സോറി ആൾ ഇപ്പൊ ദാ നേരിട്ട് വന്നിരിക്കുന്നു.
ആൾക്ക് കുറച്ചു വെത്യാസങ്ങളൊക്കെ വന്നിട്ടുണ്ട്. പ്രത്ത്യേഗിച് മുഖത്തെ കാട് വെട്ടി തെളിച്ച കൊണ്ട് കുറച്ചൂടെ വെളുത്ത പോലെയുണ്ട്. കുറച്ചു തടിച്ചിട്ടും ഉണ്ട്.അത് ഭംഗി കുട്ടീടെ ഉള്ളൂ.
മതിയല്ലോ എല്ലാ പെമ്പിള്ളേരും വെറുതെ അല്ല ഫ്ലാറ്റ് ആയതു. പക്ഷെ എനിക്കാ മുഖം കാട് പിടിച്ചു കിടക്കുന്നതു കാണാനാ ഇഷ്ട്ടം... ''നീയെന്തിനാടാ ചക്കരെ താടി വടിച്ചത്.''
ഓടി പോയി കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുത്തിട്ടു എവിടെയായിരുന്നെടാ ചെക്കാ ഇത്ര കാലം എന്ന് ചോദിച്ചാലോ.. വേണ്ട ചിലപ്പോ ട്ടിസി കിട്ടും. പടച്ചോനെ കാത്തോളണേ... എന്റെ കൺട്രോൾ ദൈവങ്ങളെ എനിക്ക് ശക്തി തരൂ... ഞാനവന്റെ കണ്ണിലേക്കു നോക്കി നിന്നു.
''യൂ കാൻ സിറ്റ് ഡൌൺ.'' എന്ന് കേട്ടപ്പോളാ മനസ്സ് ബോധ മണ്ഡലത്തിലേക്ക് തിരിച്ചു വന്നത്. ഞാൻ ഒഴിച്ച് ബാക്കി എല്ലാരും ഇരുന്നു എന്നും ഞാൻ സാറിനെ തുറിച്ചു നോക്കി നിക്കുന്നത് കണ്ടു ബാക്കി എല്ലാ പിള്ളേരും കിണിക്കുകയാണെന്നുമുള്ള നഗ്നസത്യം അപ്പോള എനിക്ക് മനസ്സിലായത്.
ആൾടെ മുഖത്തെ എക്സ്പ്രെഷനിൽ നിന്നും എന്നെ ആദ്യമായി കാണുന്ന പോലെ തോന്നി. ഇനി എന്നെ മനസ്സിലായില്ലേ.. അതോ മനസ്സിലാകാത്ത പോലെ അഭിനയിക്കുകയാണോ, അതോ ഇനി വല്ല തന്മാത്രയും സംഭവിച്ചോ. പടച്ചോനെ ഇങ്ങള് ഞമ്മളെ കെട്ടാൻ സമ്മതിക്കില്ലേ...
''ഐ സെഡ് യൂ കാൻ സിറ്റ് ഡൌൺ ..'' എന്ന് ആഷി സാർ വീണ്ടും പറഞ്ഞപ്പോളാണ് ഞാൻ എന്റെ ചിന്തകളിൽ നിന്നും മോചനം നേടിയത്. സോറി സാർ എന്നും പറഞ്ഞു ഞാൻ വേഗം ഇരുന്നു.
റോൾ നമ്പർ അനുസരിച്ചു ആയോണ്ട് ഫിദയാണ് എന്റടുത്തു ഇരിക്കാറ്. അവളെന്റെ കയ്യിൽ നുള്ളിക്കൊണ്ടു ചോദിച്ചു ''ഇപ്പൊ എങ്ങനുണ്ടെടീ??? ഇന്നലെ ഫോണിൽ പറയുമ്പോ എന്തൊരു കലിപ്പായിരുന്നു. ഇപ്പൊ കണ്ടപാടെ ഫ്ലാറ്റ്. നിന്റെ ചില്ലറപ്പൈസയെ വരെ നീ മറന്നില്ലേ???''
അന്ന് 5 രൂപേടെ പേരിൽ പരിചയപ്പെട്ടത് കൊണ്ട് ഈ തെണ്ടികൾ എന്റെ മൊഞ്ജനെ അതായതു ആഷി സാറിനെ അങ്ങനെയാണ് വിളിക്കാറ്. കൺട്രി ഫെല്ലോസ്... സാർ ചില്ലറക്കാരൻ അല്ല നല്ല ഒന്നാന്തരം രണ്ടായിരത്തിന്റെ നോട്ട് ആണെന്ന് അവർക്കറിയില്ലല്ലോ... ഫൂൾസ്...
''പോടീ ഞാനെന്റെ മൊഞ്ജനെ തന്നെയാ നോക്കുന്നേ..'' ഞാനെന്റെ കൈ തടവിക്കൊണ്ട് പറഞ്ഞു. അലവലാതീ, കുളിക്കേം നനക്കേം ഇല്ല. പിന്നെ നഖം വെട്ടുന്ന കാര്യം പറയണ്ടല്ലോ... എന്റെ തൊലി പോയി.
''ഇതാണോ ചില്ലറപ്പൈസ...'' അവളുടെ അത്ഭുതത്തോടെയുള്ള ചോദ്യം ഞാൻ മാത്രമല്ല സാറടക്കം കേട്ടു.
''എന്താ അവിടെ?? യൂ ട്ടൂ സ്റ്റാൻഡ് അപ്പ്??'' ആഷി സാറിന്റെ ശബ്ദം വന്നതും ഞങ്ങൾ എണീറ്റ് നിന്നു.
''എന്താ ഇത് നിങ്ങക്ക് സംസാരിക്കാനുള്ള സ്ഥലം ആണോ??''
''അല്ല സാർ..''
''തന്നെ ഇന്നലെ കണ്ടില്ലായിരുന്നല്ലോ??? ഇന്നലെ എന്താ വരാഞ്ഞേ???'' സാർ കലിപ്പിലാണ്.
''അത് ഞാൻ വന്നിരുന്നു സാർ.'' ഞാൻ താഴോട്ട് നോക്കി പറഞ്ഞു. ആ മുഖത്തോടു നോക്കിയാ ചിലപ്പോളെന്റെ കണ്ട്രോൾ പോവും.
''ഓഹോ അപ്പൊ ക്ലാസ് കട്ട് ചെയ്യാറുമുണ്ടല്ലേ???'' സാർ കൂടുതൽ ചൂടിൽ ആയി.
''അയ്യോ ഇല്ല സാർ ഞങ്ങൾക്ക് രണ്ടാൾക്കും ഇന്നലെ ഒരു ക്വിസ് കോമ്പറ്റിഷൻ ഉണ്ടായിരുന്നു. രാവിലെ കോളേജിൽ വന്നിട്ട് ടീച്ചേഴ്സിന്റെ കൂടെയാ പോയത്.'' ഞാൻ സൈറയെ കാണിച്ചു കൊണ്ട് പറഞ്ഞു.
''ആണോ ഞാൻ വിചാരിച്ചു നേരത്തെ എണീക്കുന്ന കുട്ടി ആയോണ്ട് ബസ് മിസ് ആയതാവുമെന്നു.'' അത് സാർ ഞങ്ങളെ അടുത്ത് വന്നു നിന്നാണ് പറഞ്ഞത്. ഞാനും ഫിദയും മാത്രേ കേട്ടുള്ളൂ. ഞങ്ങൾ പരസ്പരം നോക്കി വാ പൊളിച്ചു നിന്നു.
കള്ളൻ അപ്പൊ എന്നെ ഓർമയുണ്ട്, കണ്ടപ്പോ മനസ്സിലായിന്. എന്നിട്ടും ഒന്ന് പുഞ്ചിരിക്ക പോലും ചെയ്തില്ല ജാഡ തെണ്ടി.
''ശെരി ഇന്നലെ ഞാൻ എല്ലാരേയും പരിചയപ്പെട്ടതാ നിങ്ങൾ രണ്ടാളും പേര് പറഞ്ഞോളൂ.'' അത് കേക്കണ്ട താമസം ഫിദ ഇരുന്നു. ഞാനും സൈറയും ഞങ്ങളെ ഇൻട്രോ ഒക്കെ കൊടുത്തു കഴിഞ്ഞപ്പോ സാറ് ക്ലാസ് തുടങ്ങി. ഞാൻ ആ മുഖത്തോട്ടു നോക്കി അങ്ങനെ ഇരുന്നു.
ആദ്യമായിട്ടാ ക്ലാസ്സിൽ എടുത്ത ഒന്നും എന്റെ തലയിൽ കേറാഞ്ഞെ. എല്ലാം ഒരു ചെവിയിലൂടെ കേറി മറ്റേ ചെവിയിലൂടെ ഓടി പോവുന്നു. ഇടയ്ക്കു ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടിയപ്പോ ഞാൻ എന്റെ കണ്ണിനു കുറച്ചു റസ്റ്റ് കൊടുത്തു. അല്ലെങ്കി ആക്സിഡന്റ് ഉറപ്പാ.
ചുറ്റിലും നോക്കിയപ്പോ ക്ലാസ്സിലെ 28 പേരും അതായതു ഞാനും ഫിദയും ഒഴിച്ച് ബാക്കി എല്ലാം സാറിന്റെ ചോര ഊറ്റി കുടിച്ചോണ്ടിരിക്കാ. ഞാൻ ആഷിയെ കെട്ടാൻ പോവുന്നതല്ലേ. അപ്പൊ എനിക്ക് നോക്കാല്ലോ..ല്ലേ... ഫിദ എന്നേം സാറിനേം മാറി മാറി നോക്കി ഇരിക്കുന്നു. അവൾക്കു ആഷിയാണ് ചില്ലറപ്പൈസയെന്നു മറ്റുള്ളവരെ അറിയിക്കാത്തൊണ്ട് ഒരു സമാധാനവും ഇല്ല.
കുറച്ചു കഴിഞ്ഞപ്പോ ആഷി സാർ ക്ലാസ് നിർത്തി നോട്സ് തന്നു. എന്റമ്മോ എന്തൊരു സ്പീഡാ. മിക്കവാറും പിള്ളേരുടെ ബുക്കും ഇൻകംപ്ലീറ്റ് ആവും. റാവൽപ്പിണ്ടി എക്സ്പ്രസ് വരെ തൊട്ടു പോവും.
നോട്ട്സ് തന്നോണ്ടിരിക്കുമ്പോ ലഞ്ച് ബ്രേക്കിനുള്ള ബെൽ അടിച്ചു. ''ബാക്കി നാളെ'' എന്നും പറഞ്ഞു സാർ ബുക്ക് പൂട്ടി വച്ചു. അപ്പോളാ കൈക്കൊരു റസ്റ്റ് കിട്ടിയേ. വീട്ടിൽ പോയി ചൂട് വെള്ളത്തിലിട്ടെടുത്താലേ കൈ ഇനി ശരി ആവുള്ളു.
''നിങ്ങള്ക്ക് പ്രാക്ടിക്കൽസ് എവിടെ വരെ എത്തി'' എന്നുള്ള സാറിന്റെ ചോദ്യം കേട്ടപ്പോൾ പലരും ഞെട്ടി. മറിയാമ്മ മാഡം എടുത്തോണ്ടിരുന്ന വിഷയം ആണ് ഇപ്പൊ ആഷി സാർ എടുക്കുന്നെ. ഇന്ന് ഉച്ചക്ക് ശേഷം പ്രാക്ടിക്കൽസ് ഉണ്ട്... രണ്ടാഴ്ച ആയി പ്രാക്ടിക്കൽസ് ഇല്ലാത്തോണ്ട് ആരും ബുക്ക് എടുത്തിട്ടുണ്ടാവില്ലന്നു ഉറപ്പാ, അത്രയ്ക്ക് തടിച്ചതാ അതിന്റെ ടെക്സ്റ്റ് ബുക്ക്.
ബട്ട് ഞാൻ പേടിച്ചില്ല കാരണം മറ്റൊന്നുമല്ല, എന്റെ കയ്യിൽ പ്രാക്ടിക്കൽ ടെക്സ്റ്റും നോട്ടും രണ്ടും ഉണ്ടായിരുന്നു. എങ്ങനെ ആണെന്നായിരിക്കും.. സിമ്പിൾ, വീട്ടി കൊണ്ട് പോയാലല്ലേ തിരിച്ചു കൊണ്ട് വരണ്ട ആവശ്യമുള്ളു. ഞാൻ ആ പണ്ടാരം ഡെസ്കിന്റെ അടിയിൽ വച്ചിട്ട് പോവും, ഞാനാരാ മോൾ...
''അപ്പൊ ആരുടെ കയ്യിലും ഇല്ലേ???'' ആഷി സാർ വീണ്ടും കലിപ്പിലായി. ഇയാളെ കൊണ്ട് തോറ്റല്ലോ.
''യെസ് സർ, ഇവളുടെ കയ്യിലുണ്ട്.'' എന്നെ ചൂണ്ടി കാട്ടിക്കൊണ്ടു ഫിദയും പാത്തുവും ഒരേ ശബ്ദത്തിൽ പറഞ്ഞപ്പോ ഞാൻ തലയാട്ടി സമ്മതിച്ചു. അവളുമാര് ഇപ്പോഴും പറയും അതൊന്നു എടുത്തു വീട്ടി കൊണ്ടുപോവാൻ. ബട്ട് അമ്മാതിരി കച്ചറകളെ ഒന്നും ഞമ്മള് മൈൻഡ് ചെയ്യാറില്ല.
''ശെരി ബുക്ക് എടുത്തിട്ട് എന്റെ കൂടെ വാ.'' എന്നും പറഞ്ഞു ആഷി സാർ പുറത്തേക്കു നടന്നു. ഞാൻ വേഗം ബുക്ക് എടുത്തു പിന്നാലെ പോയി. സ്റ്റാഫ് റൂമിന്റെ ഉള്ളിലേക്ക് കേറുന്നേനു മുന്നേ തന്നെ ചുറ്റുമൊന്നു നോക്കി, ഇല്ല റാഷി സാർ ഇല്ല, രക്ഷപ്പെട്ടു.
വേഗം അകത്തേക്ക് കേറിയതും ''യെസ് എന്താ വേണ്ടേ'' എന്നൊരു അശരീരി കേട്ടു. നോക്കുമ്പോ ലീനാ മാം ആണ്. മേക്കപ്പ് ഇട്ടു സാരി ഉടുത്തു ആളെ കാണിക്കാൻ വേണ്ടി മാത്രം കോളേജിലേക്ക് വരുന്ന ഒരു സാധനം. ക്ലാസ്സിൽ വന്നാൽ ക്ലാസ് എടുക്കാതെ ഏതെങ്കിലും കുട്ടീടെ കയ്യിൽ ബുക്ക് കൊടുത്തു നോട്സ് വായിക്കാൻ പറയും. എന്നിട്ടു മൊബൈലിൽ തോണ്ടി ഇരിക്കും. പിറ്റേന്ന് ആ നോട്സ് പഠിച്ചു വന്നില്ലെങ്കി ഇമ്പോസിഷൻ ഉറപ്പാ... കാണുമ്പോ തന്നെ ദേഷ്യം വരും.
അടുത്തന്നെ മീര മാം ഇരിക്കുന്നുണ്ട്. അത്ര ഫ്രണ്ട്ലി ഒന്നും അല്ലെങ്കിലും നന്നായി ക്ലാസ് എടുക്കും അതോണ്ട് മീര മാമിനെ എല്ലാർക്കും ഇഷ്ട്ടമാണ്. രണ്ടാളും എന്നെ തന്നെ നോക്കി ഇരിക്കുന്നു.
''ഭക്ഷണം കഴിക്കാൻ പോവുന്ന സമയമാണെന്ന് അറിയില്ലേ??? പിന്നെന്തിനാ വന്നേ??'' ലീന മാം ചൂടായി.
''ഞാൻ വിളിച്ചിട്ടു വന്നതാ.'' ആഷി സാർ പറഞ്ഞു. ഞാൻ വേഗം ആഷി സാറിന്റെ ടേബിളിനടുത്തേക്കു നടന്നു.
''ആഷി ഫുഡ് കഴിക്കുന്നില്ലേ. ഞങ്ങൾ ക്യാന്റീനിൽ പോവാൻ ഇരിക്കുവാരുന്നു. റാഷി സാർ ലീവായൊണ്ട് ആഷി ഒറ്റക്കവുമല്ലോന്ന് വിചാരിച്ചു കാത്തിരുന്നതാ.'' ലീന മാം പറഞ്ഞു. എന്റമ്മോ തേനും പാലും ഇങ്ങനെ ഒഴുകുവായിരുന്നു. കയ്യിലിരുന്ന ബുക്ക് കൊണ്ട് തലയ്ക്കു ഒന്ന് കൊടുക്കാനാ തോന്നിയെ.
''ആഹ് ഞാൻ ഇപ്പൊ വരാം, നിങ്ങൾ പോയ്കൊള്ളു. എനിക്ക് ഉച്ചക്കെത്തെ പ്രാക്ടിക്കൽസിനു വേണ്ട ഒന്ന് രണ്ടു കാര്യങ്ങൾ ചെയ്യാനുണ്ട്.'' ആഷി സാർ പറഞ്ഞത് കേട്ടതും രണ്ടാളും എണീറ്റ് പോയി. ഇപ്പൊ ഞങ്ങൾ രണ്ടാളും മാത്രം സ്റ്റാഫ് റൂമിൽ. എന്റെ ഹൃദയമിടിപ്പ് കൂടുന്നത് ഞാൻ അറിഞ്ഞു.
''ആഹ് എവിടെ വരെ എത്തി നിങ്ങടെ പ്രാക്ടിക്കൽസ്, കാണട്ടെ.'' എന്ന് ആഷി സാറ് പറഞ്ഞതും ഞാൻ വേഗം ബുക്ക് തുറന്നു കാണിച്ചു കൊടുത്തു. എന്നിട്ടു സാറിനെയും നോക്കി നിന്നു.
''തനിക്കിപ്പോഴും ബസ് മിസ് ആവാറുണ്ടോ.'' സാർ ബുക്കിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
അത് കേട്ടപ്പോ ഞാനൊന്നു ഷോക്ക് ആയെങ്കിലും ഒരു സന്തോഷം തോന്നി എന്നെ മറന്നില്ലല്ലോന്നു.
''ഇല്ല സർ''. ഞാൻ മെല്ലെ പറഞ്ഞു.
''സർ അമേരിക്കയിലേക്ക് പോയില്ലേ???'' സാർ പിന്നൊന്നും മിണ്ടാത്ത കണ്ടപ്പോ ഞാൻ അങ്ങോട്ട് കേറി ചോദിച്ചു.
''പോയിരുന്നെങ്കി ഇപ്പൊ തന്റെ മുമ്പിലിങ്ങനെ ഇരിക്കുമോ???'' സാർ ബുക്കിലേക്ക് നോക്കി കൊണ്ട് തന്നെ ചോദിച്ചു.
അത് ശരി ആണല്ലോ, മണ്ടി. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി. ''അതെന്താ പോവാഞ്ഞേ??'' ഞാൻ എങ്ങനേലും ചോദിച്ചു.
എന്റെ വിസ ഫോർമാലിറ്റീസ് കഴിഞില്ല, ഇനിയുമൊരു മൂന്നു മാസം എടുക്കും. അതുവരെ വെറുതെ ഇരിക്കണ്ടല്ലോന്ന് തോന്നി.'' ഓഹ് അദ്ധ്വാനശീലനാ, പട്ടിണി കിടക്കേണ്ടി വരില്ല. എനിക്കെന്റെ കണ്ടുപിടിത്തത്തിൽ അഭിമാനം തോന്നി.
''ബാക്കി എല്ലാം കഴിഞ്ഞു വിസ വന്ന പാടെ പോവാം...'' സാറത് പറഞ്ഞതും പോവുന്നെന് മുന്നേ സാറിനെ കെട്ടിക്കുമെന്നു ഉമ്മ പറഞ്ഞ കാര്യം എനിക്കോർമ്മ വന്നു. എല്ലാം കഴിഞ്ഞെങ്കി കല്യാണവും കഴിഞ്ഞിട്ടുണ്ടാവുമല്ലോ...
''പടച്ചോനെ അപ്പൊ കല്യാണം???'' ഞാനറിയാണ്ട് എന്റെ വായീന്നു ആ ചോദ്യം പുറത്തേക്കു വന്നു. ആഷി സർ തല പൊക്കി എന്നെ നോക്കി.
''ഇതാണെന്റെ വൈഫ്. അന്ന് ഞാൻ കാണാൻ പോവാൻ നിന്ന പെണ്ണിനെ തന്നെ കെട്ടി. കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസം ആയി.'' എന്നും പറഞ്ഞു ആഷി സാർ ഫോണിൽ ഒരു കല്യാണ ഫോട്ടോ കാണിച്ചു തന്നു.
പടച്ചോനെ... കാത്തിരുന്നതൊക്കെ വെറുതെ ആയോ??? ആദ്യമായിട്ടാ ഒരാളെ കണ്ടപ്പോ ഒരു ഇഷ്ടം തോന്നിയത്. അതിങ്ങനെ ആയല്ലോ, ഇങ്ങേരെന്നെ ഒരിക്കെ പോലും ഓർത്തില്ലേ..
ഞാൻ ആ ഫോട്ടോലേക്കു നോക്കി. ഓ എന്തൊരു ഭംഗി, നല്ല വെളുത്തു സുന്ദരി ആയ പെണ്ണ്. ശരിയാ ഫാദീ അവളേം നിന്നേം ഒരുമിച്ചു വച്ചാ തമന്നന്റെ അടുത്ത് ചാളമേരി നിക്കുന്ന പോലെ ഉണ്ടാവും.
വെറുതെ അല്ല എന്നെ ഓർക്കാനേ. ദേഷ്യവും സങ്കടവും കൊണ്ട് ഞാൻ ആ ഫോൺ എടുത്തു നിലത്തെറിഞ്ഞു പൊട്ടിച്ചു. ഇല്ല ഞാൻ സമ്മതിക്കില്ല രണ്ടിനേം കൊന്നിട്ട് ഞാൻ കണ്ണൂർ സെൻട്രൽ ജയിലിൽ പോയി റസ്റ്റ് എടുക്കും... എന്നിട്ടു ആ മൊബൈലിനെ കാലു കൊണ്ട് ചവിട്ടി മെതിച്ചു.
"ഫദീഹ, താനെന്താടോ താഴോട്ട് നോക്കി പിറുപിറുക്കുന്നെ. നിലതെന്തെന്തിനാ ഇങ്ങനെ ചവിട്ടുന്നേ???" ആഷി സാറിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത്. പടച്ചോനെ സ്വപ്നം ആയിരുന്നോ??? എന്റെ ഫാദീ ദിവാസ്സ്വപ്നം കാണാൻ നീ കഴിഞ്ഞേ വേറെ ആളുള്ളൂ.. നിനക്കിതെന്നെ ആണോ പെണ്ണെ പണി... മ്ലേച്ഛം..
"അവിടെന്താ ഉള്ളെ??" എന്നും ചോദിച്ചു സാർ എണീക്കാൻ പോയപ്പോ ഞാൻ പേടിച്ചു.
''അതൊരു പാറ്റയായിരുന്നു സർ. ഞാനതിനെ കൊന്നു.'' എന്നും പറഞ്ഞു നിലത്തേക്കൊന്നും കൂടി ചവിട്ടി.
''ആ മതി മതി. ഇനി ചവിട്ടിയാ ടൈൽസും കൂടി പൊട്ടും..'' എന്നും പറഞ്ഞു സാർ വീണ്ടും ബുക്കിലേക്ക് നോക്കി.
ഓ ഈ കാലമാടൻ ആണല്ലോ പടച്ചോനെ ആദ്യമായി എന്റെ മനസ്സിൽ കേറിയത്. എന്നെ ഒന്ന് നോക്കുന്നു കൂടി ഇല്ല. എങ്ങനെ അറിയും ആഷിസാറിന്റെ കല്യാണം കഴിഞ്ഞൊന്നു.
"സാർ അന്ന് കാണാൻ പോയ കുട്ടിയെ പിന്നെ കണ്ടോ???" ആകാംഷ അടക്കാൻ പറ്റാതെ ഞാൻ ചോദിച്ചു പോയി.
മറുപടി ഒരു നോട്ടം മാത്രം ആയിരുന്നു. അന്ന് ബസ്സിൽ നോക്കിയ അതെ നോട്ടം. ഉഫ്... എന്റെ സാറേ... ഫാദീ കണ്ട്രോൾ കണ്ട്രോൾ...
"അല്ലാ സാർ അന്ന് പറഞ്ഞില്ലേ ഉമ്മ പോവുന്നേനു മുന്നേ കല്യാണം കഴിക്കണം എന്ന് പറഞ്ഞെന്നു. അതോണ്ട് ചോദിച്ചതാ..." ഞാൻ താഴോട്ട് നോക്കി പറഞ്ഞു.
"ഇല്ല.." ആ മറുപടി കേട്ടതും എന്റെ മനസ്സിൽ ഒരു നൂറു ലഡ്ഡു പൊട്ടാൻ പോയി. വെയിറ്റ് ഫാദീ പൊട്ടിക്കല്ലേ... ആ പെണ്ണിനെ കണ്ടില്ലാന്നാ പറഞ്ഞെ കല്യാണം കഴിഞ്ഞില്ലെന്നല്ല.
"അപ്പൊ സാറിന്റെ കല്യാണം കഴിഞ്ഞില്ലേ??" ഞാൻ പിന്നേം ചോദിച്ചു.
ഇല്ല. അത് കേട്ടതും പൊട്ടാൻ നിന്ന ലഡ്ഡുന്റെ കൂടെ രണ്ടു പടക്കവും പൊട്ടി. ഞാനറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു.
"അതെന്താ സാർ കല്യാണം കഴിക്കാത്തത്.." ഞാൻ പുഞ്ചിരി ഒതുക്കി വീണ്ടും ചോദിച്ചു, വിടില്ല ഞാൻ..
"താൻ ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട. ഇപ്പൊ ക്ലാസ്സിലേക്ക് പൊയ്ക്കോ. ഉച്ചയ്ക്ക് ലാബിലേക്ക് വന്നാൽ ബുക്ക് തിരിച്ചു തരാം." സാർ ബുക്കിൽ നോക്കികൊണ്ട് തന്നെ പറഞ്ഞു.
"മുരടൻ" എന്നും പറഞഞു മുഖം കോട്ടി ഞാൻ പുറത്തേക്കു നടന്നു.
"ഫദീഹ എന്താ പറഞ്ഞെ???" സാർ ചോദിച്ചതും ഞാനൊന്നു ഞെട്ടി. തിരിഞ്ഞു നോക് ഒന്ന് ഇളിച്ചോണ്ടു ന്നുമില്ലാന്നു തലയാ്ടി വേഗം പുറത്തേക്കു ഓടി.
ഞാൻ നഖവും കടിച്ചു ക്ലാസിലേക്കു കേറുമ്പോ തന്നെ കണ്ടു എന്നെയും നോക്കി ഇരിക്കുന്ന 8 കണ്ണുകൾ.
"എന്തായിരുന്നെടീ അതിന്റെ ഉള്ളിൽ?? നിങ്ങൾ രണ്ടാളും മാത്രല്ലേ ഉണ്ടായിരുന്നുള്ളൂ?? എന്താ ചെയ്തേ???" ഫിദ ഓടി വന്നു ചോദിച്ചു.
"ഞങ്ങൾ കണ്ടു ആ ചാളമേരിയും മീര മാമും ക്യാന്റീനിലേക്കു പോവുന്നത്." പാത്തു ചിരിച്ചോണ്ട് പറഞ്ഞു. ലീന മാമിന്റെ നല്ല സ്വഭാവം കാരണം എല്ലാരും മാമിനെ അങ്ങനെയാ വിളിക്കാറ്. പാവം ചാളമേരി, അവർക്കിതിലും വലുതൊന്നും വരാനില്ല.
"പറയടാ എന്താ ചെയ്തേ??" ദിയയും വിട്ടില്ല.
"പാറ്റയെ കൊല്ലുകയായിരുന്നു. എന്തേ???" ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
"പാറ്റയെയോ??? എന്തോന്നെടീ പറയുന്നേ?" ഫിദക്കു ഒന്നും മനസ്സിലായില്ല.
ഞാൻ അതിന്റെ ഉള്ളിൽ നടന്നതെല്ലാം അവരോടു പറഞ്ഞു. എല്ലാം കൂടി ചിരിച്ചു മറിയുകയാ.. എനിക്ക് മനസ്സിലാവുന്നില്ല ഞാൻ എന്ത് പറഞ്ഞാലും എല്ലാരും ചിരിക്കുവാണല്ലോ, ആ മൊരടൻ ഒഴിച്ച്.
ഞാൻ എല്ലാത്തിനും ഓരോ കുത്തും കൊടുത്തു ഫുഡ് കഴിക്കാൻ നടന്നു.
"എന്തായാലും കല്യാണം കഴിഞ്ഞിട്ടില്ലല്ലോ ഭാഗ്യം. ഇനിയും സമയമുണ്ട് നിനക്ക്.." ദിയ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.
"അതെ അതെ.. ഇതുപോലെ ഇടയ്ക്കിടയ്ക്ക് ബുക്ക് കൊടുക്കാൻ സ്റ്റാഫ് റൂമിലേക്ക് ഒറ്റയ്ക്ക് പോയ മതി." പാത്തു ചിരിച്ചോണ്ട് പറഞ്ഞു.
"എല്ലാം മിണ്ടാണ്ട് തിന്നായിരുന്നെ..." ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
ടിഫ്ഫിൻ തുറന്നതും നാല് കൈ എവിടുന്നൊക്കെയോ വന്നു. എന്റെ ഉമ്മാന്റെ കൈപ്പുണ്യം കുറച്ചു കൂടുതലായൊണ്ട് ദിവസവും ഞാൻ പട്ടിണിയാ. മിക്കവാറും നോൺ വെജ് ആണ് ഉണ്ടാവുക. അതോണ്ടെന്നേ എന്റെ ട്ടിഫിൻ കഴുകേണ്ടി വരാറില്ല. അങ്ങോട്ടും കേറി കയ്യിട്ടു വാരിയോണ്ട്വല്ലോം തിന്നാൻ കിട്ടി.
ഫുഡ് കഴിച്ചു വേഗം ഞങ്ങൾ എല്ലാരും നിസ്കരിക്കാനായി പോയി. ഓഡിറ്റോറിയത്തിന്റെ അടുത്തുള്ള ഒരു റൂം ഞങ്ങക്ക് നിസ്ക്കരിക്കാനായി കോളേജിന്ന് തന്നിരുന്നു. കാരണം ൾ വീട്ടിലെത്തുമ്പോളേക്കും അഞ്ചു മണി കഴിയും. അപ്പോളേക്ം ളുഹർ കളാ ആവും.
നിസ്കാരം കഴിയുമ്പോളേക്കും ബെൽ അടിച്ചു. പിന്നെ ഒറ്റ ഓട്ടമായിരുന്നു ലാബിലേക്ക്. ഇത് ദിവസള്ളതാ ഈ റണ്ണിങ് റേസ് ക്ലാസ്സിലേക്ക''ഞാൻ ഫസ്റ്റ്.." ഓടി ലാബിൽ കേറിയതും ഞാൻ പറഞ്ഞു. പിന്നാലെ ഫിദയും പാത്തുവും ഷാനിയും ദിയയും എത്തി. എല്ലാരും നിന്ന് കിതച്ചു.
"അല്ല ഞാനാ ഫസ്റ്റ്." ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ ദേ ക്കുന്നു നമ്മടെ മൊഞ്ചൻ. മുഖു കണ്ണടയൊക്കെ ഫിറ്റ് ചെയ്തു കമ്പ്യൂട്ടറിന്തോ ചെയ്യുന്നു. നോട്ടം അപ്പോളു്ക്രീനിലേക്ക് തന്നെ.
"ഗുഡ് ആഫ്റ്റർനൂൺ സാർ" എന്നും പറഞ്ഞു ഞങ്ങൾ വേഗം സീറ്റിലേക്ക് പോയി. അപ്പോളേക്ലാസ്സിലെ മറ്റു കുട്ടികളും എത്തിയിരുന്നു.
സർ അന്ന് ചെയ്യണ്ട പ്രോഗ്രാംസ് ഒക്കെ പറഞ്ഞു തന്നു, ഞങ്ങളത് ചെയ്യാൻ തുടങ്ങി. അതിനിടയിലും ഞങ്ങൾ എല്ലാരും കണ്ണ് കൊണ്ടും കൈ കൊണ്ടും പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു.
"ഡീ നിന്റെ ചില്ലറപ്പൈസ കൈ വിട്ടു പോവാനുള്ള എല്ലാ ലക്ഷണവും ഉണ്ട്." ഫിദയാണ്. ഞങ്ങളുടെ പേര് ഒരേ അക്ഷരം ആയോണ്ട് അവളാണ് എപ്പോളും എന്റടുത്തു ഉണ്ടാവാ.. അങ്ങനെ ആണ് ഞങ്ങൾ പ്ലസ് ടു തൊട്ടു ഫ്രണ്ട്സ് ആവുന്നതും. ബാക്കി എല്ലാത്തിനേം ഡിഗ്രിക്ക് ചേർന്നപ്പോ കിട്ടിയതാ.
"എന്തോന്നാടീ" എനിക്ക് ദേഷ്യം വന്നു.
"ദേ അങ്ങോട്ട് നോക്കിയേ?" അവൾ പറഞ്ഞ ഭാഗത്തേക്ക് ഞാൻ നോക്കി.
ദേ ആ ചാള മേരി ആഷി സാറിനോട് അല്ല ആഷിയോട്, ഈ സാർ വരുമ്പോ ഒരു അകൽച്ച മാതിരി, നിന്ന് കൊഞ്ചുന്നു.
ലീന മാം ആണെങ്കി ആരെയാ വീഴ്ത്തണ്ടതു എന്നും വിചാരിച്ച ദിവസവും കോളേജിലോട്ടു കെട്ടിയെടുക്കുന്നതു എന്ന് തോന്നും പെരുമാറ്റം കണ്ടാൽ. അതിനു നിന്ന് കൊടുക്കാൻ ധാ ഇപ്പൊ ആഷിയും.
ഇവർക്ക് ക്ളാസ് ഒന്നുമില്ലേ പടച്ചോനേ. രാവിലെ തൊട്ടു വെറുതെ ഇരിക്കുവാണല്ലോ. ആ പറഞ്ഞിട്ടും കാര്യമില്ല. കോളേജൽ ഡേ വരുന്നോണ്ട് ജൂനിയർസ് മൊത്തം പ്രാക്ടീസ് എന്നും പറഞ്ഞു ക്ലാസും കട്ട് ആക്കി തെണ്ടി നടക്കുവല്ലേ. ഡെസ്കിനു ചെയറിനും എടുത്തോടുക്കേണ്ടി വരും ക്ലാസ്.
നമ്മളും സാധാരണ പ്രാക്ടീസ് എന്നും പറഞ്ഞു മുങ്ങാറാണ് പതിവ്. പക്ഷെ പ്രാക്ടിക്കൽസ് മിസ് ആക്കാൻ പറ്റില്ല.
രണ്ടും കൂടി ചിരിച്ചു സംസാരിക്കാണ്.
എന്റെ എല്ലാ കണ്ട്രോളും പോയി. ഞാൻ അറിയാതെ എന്റെ ശബ്ദം പുറത്തേക്കു ഒഴുകി.. അല്ല അലറി...
"സാർ...."
എന്റെ സൗണ്ട് കേട്ട് എല്ലാരും എന്നെ നോക്കി. ആഷിയും ലീനമാമും എന്നെ നോക്കുന്നത് കണ്ടപ്പോ എന്റെ ഉള്ളൊന്നു കാളി. ലീന മാമിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിട്ടുണ്ട്.
"എന്താ???" എന്നും ചോദിച്ചോണ്ടു ആഷി സസ് എന്റെ നേരെ നടന്നു വന്നു.
ഫാദീ നീ തീർന്നു മോളേ...തീർന്നു.
''അത് സർ... ഞാൻ.. എന്റെ...'' ഞാൻ എന്ത് പറയണമെന്നറിയാതെ നിന്നുരുണ്ടു. എല്ലാ കണ്ണുകളും എന്റെ മേലെ തന്നെ ആയിരുന്നു.
അപ്പോളേക്കും സർ നടന്നെന്റെ അടുത്തെത്തി. ''എന്താ?? എന്തിനാ വിളിച്ചേ?'' ആഷി സർ എന്റടുത്തു വന്നു ചോദിച്ചു. ആ മുഖം കണ്ടപ്പോ എന്റെ സാറേ...
''എന്താടോ പറ്റിയേ???'' സർ പിന്നെയും ചോദിച്ചപ്പോ ഞാൻ വേഗം സ്ക്രീനിലേക്ക് ചൂണ്ടി കാണിച്ചു.
''അതെന്റെ കമ്പ്യൂട്ടർ ഹാങ്ങ് ആയി.. എന്ത് ചെയ്തിട്ടും അനങ്ങുന്നില്ല സർ..'' സർ നടന്നു വരുന്നതിനിടയിൽ ഞാൻ ഒരു അഞ്ചാറു ബട്ടൺ അങ്ങ് ഒരുമിച്ചു അമർത്തി. ജാമ്പവാന്റെ കാലത്തുള്ള സിസ്റ്റം ഹാങ്ങ് ആവാൻ വേറെന്തു വേണം.. ഞാനാരാ മോള്. ഞാൻ ഫിദയെ ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചു. അവള് വായും തുറന്നു ഇരിപ്പാണ്.
സർ കമ്പ്യൂട്ടറിന്റെ അടുത്തേക്ക് വന്നപ്പോ ഞാൻ മാറി കൊടുത്തു. ചേർന്ന് നിക്കണമെന്നൊക്കെ ആഗ്രഹം തോന്നിയെങ്കിലും കണ്ട്രോൾ ദൈവം കാത്തു.
ഒരു പത്തു മിനിറ്റെടുത്തു അതൊന്നു ശരി ആവാൻ. അപ്പോളേക്കും ലീന മാം ക്ലാസ്സുണ്ടെന്നും പറഞ്ഞു പോയി. അത് കണ്ടപ്പോ ഒരു സമാധാനമായി.
അവര് പോവുന്നതും പുച്ഛത്തോടെ നോക്കി തിരിയുമ്പോളാണ് സർ എന്നെ ദേഷ്യത്തോടെ നോക്കുന്നത് കണ്ടത്. ഞാൻ വേഗം തല താഴ്ത്തി കളഞ്ഞു.
''അഞ്ചാറു ബട്ടൺ ഒരുമിച്ചു പ്രസ് ചെയ്യാൻ ഇത് പിയാനോടെ കീബോർഡ് അല്ല കമ്പ്യൂട്ടറിന്റെ കീബോർഡ് ആണ്.'' എന്നും പറഞ്ഞു എന്നെ തറപ്പിച്ചൊന്നു നോക്കീട്ടു സാർ പോയി. എന്നെക്കാൾ നന്നായി കൗണ്ടർ അടിക്കുന്നുണ്ടല്ലോ, എനിക്ക് ചിരി വന്നു.
പക്ഷെ എന്റെ കള്ളത്തരം എങ്ങനെ കണ്ടു പിടിച്ചൂന്ന് മാത്രം മനസ്സിലായില്ല.
ഇടയ്ക്കിടയ്ക്ക് സാറിനെ നോക്കിയും കമ്പ്യൂട്ടറിലേക്ക് നോക്കിയും സമയം കളഞ്ഞു. ബെൽ അടിച്ചതും സർ എല്ലാരോടും സിസ്റ്റം ഓഫ് ചെയ്തു പൊയ്ക്കോളാൻ പറഞ്ഞു. പക്ഷെ എനിക്ക് പോണ്ടായിരുന്നു.
ഫിദ വന്നു വിളിച്ചിട്ടും ഞാൻ എണീറ്റില്ല. ആഷി സർ അവിടെ കമ്പ്യൂട്ടറിൽ എന്തോ ചെയ്യുകയായിരുന്നു. ഫിദ തന്നെ എന്റെ സിസ്റ്റം ഓഫ് ചെയ്തു എന്റെ കൈ പിടിച്ചു വലിച്ചു പുറത്തേക്കു നടന്നു.
കുറെ വട്ടം തിരിഞ്ഞു നോക്കിയിട്ടും സാറെന്നെ ഒരിക്കെ പോലും നോക്കിയില്ല. എനിക്കാകെ സങ്കടായി.
''ഫദീഹാ..'' ഡോറിന്റെ അടുത്തെത്തിയതും സാറിന്റെ വിളി കേട്ടു. എനിക്ക് സന്തോഷമായി.
''ടീ ആ ചില്ലറപ്പൈസ നിന്നെ പ്രേമം പറയാൻ വിളിക്കാണെന്നു തോന്നുന്നു.'' ഫിദ മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു. മോനെ മനസ്സിൽ ലഡ്ഡു പൊട്ടി.
ഞാൻ വേഗം സാറിന്റെ അടുത്തേക്ക് പോയി നിന്നു. ''എന്താ സർ?'' ഞാൻ ചോദിച്ചപ്പോൾ സർ എന്റെ ബുക്ക് എടുത്തു എന്റെ നേരെ നീട്ടി. ''ബുക്കൊന്നും വേണ്ടേ???'' കണ്ണ് അപ്പോളും സ്ക്രീനിലേക്ക് തന്നെയാണ്.
ഞാൻ ബുക്ക് വാങ്ങി ''താങ്ക്യൂ'' എന്നും പറഞ്ഞു പുറത്തേക്കു നടന്നു. അപ്പോളും അങ്ങേരുടെ കണ്ണ് സ്ക്രീനിലേക്ക് തന്നെ. ''എന്തോന്നാ അതിന്റെ ഉള്ളിൽ പൂച്ച പെറ്റു കിടപ്പുണ്ടോ??''
''താനെന്തെങ്കിലും പറഞ്ഞോ???'' സാറിന്റെ ചോദ്യം കേട്ടാണ് തിരിഞ്ഞു നോക്കിയത്. രണ്ടു കയ്യും കെട്ടി എന്നെ നോക്കി ഇരിപ്പാണ്. ആ കണ്ണട മൂക്കിന്റെ മുകളിൽ ആണ് ഇപ്പോൾ. അതിന്റെ മോളിലൂടെയാണ് നോക്കുന്നത്. എന്തൊരു ഭംഗിയാ.. എന്റെ സാറെ.... ഫാദീ കണ്ട്രോൾ...
''ഇ.. ഇല്ല സർ...'' ഞാൻ ചമ്മിയ മുഖത്തോടെ പറഞ്ഞു.
''താങ്ക്യൂ സർ'' അധിക നേരം ആ മുഖവും നോക്കി നിക്കാനുള്ള കരുത്തു ഇല്ലാത്തോണ്ട് വേഗം ഓടി ഫിദയുടെ കയ്യും പിടിച്ചു പുറത്തേക്കു പോയി....
വീട്ടിലെത്തിയതും ഞാൻ ടിവിടെ മുന്നിൽ ഇരുന്നു. വല്ലാത്ത ഒരു ഫീലിംഗ് ആയിരുന്നു. സാറിനെ കണ്ട സന്തോഷവും എന്നെ മൈൻഡ് ചെയ്യാത്ത സങ്കടവും എല്ലാം കൂടി മനസ്സിൽ കിടന്നോടി.
ഉമ്മ വന്നു വിളിച്ചിട്ടും ഞാൻ എണീറ്റില്ല. ഉപ്പച്ചി വന്നു എന്റെ അടുത്തിരുന്നു ചോദിച്ചു "എന്താ പറ്റിയേ???''
''ഒന്നൂല്ല.'' ഞാൻ ചാനൽ മാറ്റി കൊണ്ടേ ഇരുന്നു.
''അതിങ്ങു തന്നേക്കു, വെറുതെ അതിനെ ഞെക്കി കൊല്ലണ്ട.'' എന്നും പറഞ്ഞു ഉപ്പ എന്റെ കയ്യീന്ന് റിമോട്ട് വാങ്ങി ടി വി ഓഫ് ആക്കി.
"പറ എന്താ പറ്റിയേ???'' ഉമ്മയും വന്നു എന്റടുത്തിരുന്നു.
ഞാൻ രണ്ടാളെയും ഒന്ന് നോക്കി. പിന്നെ എന്റെ റേഡിയോടെ ബട്ടൺ ഓൺ ചെയ്തു. എല്ലാം പറഞ്ഞു. ഞാൻ അങ്ങനെയാ എല്ലാം അവരോടു പറയും. കാരണം അത്രയും സ്വാതന്ത്ര്യം അവരെനിക്ക് തന്നിട്ടുണ്ട്. അതൊരിക്കലും നഷ്ടപ്പെടുത്താൻ എനിക്ക് താല്പര്യമില്ല.
അതോണ്ടെന്നെ റാഷി സർ വായി നോക്കുന്നതും വൃത്തികെട്ട കമന്റ് പറഞ്ഞവന്റെ കരണത്തൊന്നു പൊട്ടിച്ചതും ക്ലാസ് കട്ട് ചെയ്തു ഐസ് ക്രീം കുടിക്കാൻ പോയതുമൊക്കെ അവരോടു പറഞ്ഞിട്ടുണ്ട്.
കോളേജിലെ കഥ മൊത്തം പറഞ്ഞതും അവര് വായും തുറന്നു ഇരിപ്പുണ്ട്. ''എന്തെങ്കിലും പറ?'' അവരുടെ ഇരുത്തം കണ്ടപ്പോ എനിക്ക് ദേഷ്യം വന്നു.
''എന്ത് പറയാൻ, അവന്റെ തലവര ശരി അല്ല. നീ അവനെ തന്നെ കെട്ടും..'' ഉപ്പ പറഞ്ഞു. എന്നിട്ടു രണ്ടും കൂടി ചിരിച്ചു.
''അതെന്നെ, അവന്റെ തലവര നല്ലതാണെങ്കി ഇപ്പൊ നല്ലൊരു പെണ്ണിനേം കെട്ടി അമേരിക്കയിലേക്ക് പറന്നിട്ടുണ്ടാവുമായിരുന്നല്ലോ...'' ഉമ്മയും ഞമ്മളെ നെഞ്ചത്തോട്ടെന്നേ..
''എന്ത് നല്ല മാതാപിതാക്കൾ...'' ഞാൻ ദേഷ്യത്തോടെ എണീറ്റ് റൂമിലേക്ക് നടന്നു.
''ടീ, ടേബിളിന്റെ മോളിൽ സമൂസയും ചോക്ലേറ്റ് മിൽക്ക് ഷെയ്ക്കും ഉണ്ട്.'' ഉമ്മ വിളിച്ചു പറഞ്ഞപ്പോ ഒന്ന് ദേഷ്യത്തോടെ തിരിഞ്ഞു നോക്കി.
എനിക്കെങ്ങും വേണ്ട നിങ്ങടെ ഊള ഭക്ഷണം എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഫാദി വേണ്ട മോളെ. നിന്നെ കൊണ്ട് പറ്റുന്ന കാര്യം ചെയ്താ മതി. പട്ടിണി കിടക്കലൊന്നും നമ്മളെ ഡിക്ഷനറിയിൽ ഇല്ല. സങ്കടം വന്നാൽ ആണെങ്കി എനിക്ക് വിശപ്പ് കൂടും. മെല്ലെ റൂട്ട് മാറ്റി ടേബിളിനടുത്തേക്കു വിട്ടു.
രാത്രി ഉറങ്ങാൻ കിടക്കുമ്പോ എന്റെ മൊഞ്ജനെ തന്നെ സ്വപ്നം കാണണേ എന്നും പ്രാർഥിച്ചാണ് കിടന്നതു. അത് പടച്ചോൻ കേട്ട്. എന്റെ ഫാദീ നിന്റെ ഒരു ടൈം...
ഞാനും ആഷിയും, സർ വേണ്ട സ്വപ്നം അല്ലെ, ഒരു ഡ്യൂയറ്റൊക്കെ പാടി ഡാൻസും കളിചോണ്ടിക്കുമ്പോളാ പെട്ടെന്ന് മഴ പെയ്തത്. ഞങ്ങളോടി ഒരു മരത്തിന്റെ താഴെ നിന്നു.
അവന്റെ മുഖം കണ്ടപ്പോ എനിക്കാകെ എന്തോ പോലെ തോന്നി. പടച്ചോനെ എനിക്ക് നാണമോ. ഏയ് അങ്ങനെ വരാൻ ചാൻസ് ഇല്ലല്ലോ. ഞമ്മക്കങ്ങനത്തെ കാര്യങ്ങളൊന്നും ഇല്ലെന്നാ പൊതുവെ ഉള്ള ഒരു ഇത്. ആ ഇത് പിന്നെ സ്വപ്നം ആണല്ലോ.
ഞാനവനെ നോക്കിയപ്പോ ദേ അവനെന്റെ അടുത്തേക്ക് അവന്റെ മുഖവും കൊണ്ട് വരുന്നു. പടച്ചോനെ കിസ്, അതും നമ്മടെ ഫസ്റ്റ് കിസ്സ്. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു.
ആഷിയുടെ കിസ്സും പ്രതീക്ഷിച്ചു നിന്ന എന്റെ മുഖത്തേക്ക് പെട്ടെന്ന് വെള്ളം വന്നു വീണു. എന്താ ആഷീ ഇത് എന്നും ചോദിച്ചു കണ്ണ് തുറന്നപ്പോ ദേ നിക്കുന്നു ഞമ്മളെ മാതാവ് ഉറഞ്ഞു തുള്ളി മുന്നിൽ.
''ഓ സ്വപ്നത്തിൽ പോലും അവനെ വെറുതെ വിടരുത് കേട്ടോ.. എഴുന്നേറ്റു പോയി പല്ലു തെക്കെടീ.. ബസ് മിസ് അയീന്നും പറഞ്ഞു വിളിച്ചാൽ വരാൻ ഉപ്പ ഇല്ല.'' ഉമ്മ ദേഷ്യത്തോടെ പറഞ്ഞു.
''ഏ.. ഉപ്പ എവിടെ പോയി.'' ഞാൻ ബാത്രൂമിലേക്കു നടക്കുന്നതിനിടെ ചോദിച്ചു.
''ഓര് അഷ്റഫ്ക്കാന്റെ കൂടെ ജംഷിനെ കൊണ്ടാകാൻ പോയി.'' എന്നും പറഞ്ഞു ഉമ്മ പുറത്തേക്കു പോയി. ഞാൻ ബാത്റൂമിലും.
ജംഷി... തെണ്ടി അവൻ കാരണാ അന്ന് ആഷിന്റെ നമ്പർ മിസ് ആയതു. ഇന്ന് ദുബായിലേക്ക് കെട്ടി എടുക്കുവാ. ഇനി അവിടേം കൂടിയേ നശിപ്പിക്കാൻ ബാക്കിയുള്ളു, അലവലാതി.
ഡ്രെസ്സും മാറി ബസ് സ്റ്റോപ്പിലെത്തിയപ്പോളേക്കും കറക്റ്റ് ആയി ബസ് മുന്നിൽ. ഓടി കേറി ഫിദയുടെ അടുത്ത് പോയിരുന്നു. അവളാണെങ്കി ഫൈനൽ എക്സാമിന് പഠിക്കുന്ന പോലെ ബുക്കിൽ തലയും കുത്തി ഇരിക്കുന്നു.
''എന്തോന്നാടീ ഇന്നന്നെ ഈ ബുക്ക് ഫുള്ളും കലക്കി കുടിക്കോ??'' എന്നും ചോദിച്ചു ഞാൻ അവളുടെ കയ്യീന്ന് ബുക്ക് തട്ടിപ്പറിച്ചു.
''ഇങ്ങു തന്നേ... നീ എല്ലാം പഠിച്ചിട്ടുണ്ടാവും.. എനിക്ക് വയ്യ വന്നതിന്റെ പിറ്റേന്ന് തന്നേ ആഷി സാറിന്റെ കയ്യീന്ന് ചീത്ത വാങ്ങാൻ.'' എന്നും പറഞ്ഞവൾ വീണ്ടും ബുക്ക് തുറന്നു.
''എന്തുവാടീ നീ പറയുന്നേ??? എന്ത് പഠിക്കാൻ??'' എനിക്കൊന്നും മനസ്സിലായില്ല.
''അപ്പൊ മോളിന്നലെ കണ്ണ് തുറന്നു ഉറങ്ങുവായിരുന്നോ... ഇന്നലെ ആഷി സർ ഇന്നലെ എടുത്തതൊക്കെ പഠിക്കണമെന്ന് പറഞ്ഞതൊന്നും മോള് കേട്ടില്ലേ???'' ഷാനിയാണ് ചോദിച്ചത്.
''അതിനവള് സാറിന്റെ മുഖത്തൂന്നു കണ്ണ് മാറ്റി ആ ചില്ലറപ്പൈസ എന്താ പറയുന്നെന്നു കേക്കണ്ടേ...'' ദിയ എനിക്കിട്ടൊന്നു താങ്ങി.
''പോടീ അവിടുന്ന്. ഞാനെല്ലാം ശ്രദ്ധിച്ചതാ... പക്ഷെ ഇങ്ങനൊരു കാര്യം ഞാൻ കേട്ടില്ലല്ലോ.'' എനിക്കാകെ ടെൻഷൻ ആയി. ഞാൻ വേഗം ബുക്കെടുത്തു ഇന്നലെ നോട്ട്സ് എഴുതിയത് വായിക്കാൻ തുടങ്ങി.
എന്നാൽ പേടിച്ച പോലെ ഒന്നുമുണ്ടായില്ല. ആഷി സർ വന്നു ക്ലാസ് എടുത്തിട്ട് പോയി. ചോദ്യം ചോദിക്കലൊന്നും ഉണ്ടായില്ല. ടെൻഷൻ അടിച്ചു പഠിച്ചതൊക്കെ വെറുതെ ആയി.
അത് കഴിഞ്ഞു റാഷി സർ വന്നു. മുഖത്തൊരു പുഞ്ചിരിയും ഫിറ്റ് ചെയ്തു സർ ക്ലാസ് എടുത്തു. ഇടയ്ക്കിടയ്ക്ക് തല പൊക്കി നോക്കിയപ്പോ ദാ കണ്ണ് വീണ്ടും കോഴിക്കൂട്ടിലേക്കു തന്നേ, ഞങ്ങളെ ഡെസ്കിലേക്കു തന്നെയാണ് നോട്ടം.
ഇയാളെ കൊണ്ട് തോറ്റല്ലോ. ആഷി സർ ആണെങ്കി ഒന്ന് മൈൻഡ് ആക്കുന്നു കൂടി ഇല്ല, ഇയാളാണെങ്കി വേറെങ്ങോട്ടും നോക്കുന്നതും ഇല്ല.
എന്റെ പ്രാർത്ഥന കേട്ട പോലെ ബെൽ അടിച്ചു സർ പുറത്തേക്കു പോയി.
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. ആഷി സർ എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറി... അത്ര നന്നായി സർ പാഠഭാഗങ്ങളൊക്കെ എടുക്കും. ഞമ്മളെ കാര്യം പിന്നെ പറയണ്ടല്ലോ. ആ മുഖത്ത് അങ്ങനെ നോക്കി ഇരിക്കും. ഇടയ്ക്കിടെ ഞങ്ങളെ കണ്ണുകൾ തമ്മിൽ കോർക്കാറുണ്ടെങ്കിലും സർ പെട്ടെന്ന് തന്നെ നോട്ടം മാറ്റും.
എങ്ങനേലും ഞങ്ങൾ അഞ്ചു പേരും സാറുമായി നല്ല കമ്പനി ആയി. ഞങ്ങളെയാണ് എല്ലാ കാര്യങ്ങളും ഏല്പിക്കുക. ഞങ്ങൾ വീണ്ടും സ്റ്റാഫ് റൂമിലെ നിത്യ സന്ദർശകരായി. റാഷി സർ ഇരിക്കുന്ന ഭാഗത്തേക്ക് ഞാൻ നോക്കാറേ ഇല്ല.
ഞങ്ങൾ ആഷി സാറിനോട് സംസാരിക്കുന്നതൊന്നും ലീന മാമിനു ഇഷ്ടമല്ല. ആ ചാളമേരി എപ്പോഴും എന്തേലും പറഞ്ഞോണ്ട് ഞങ്ങടെ ഇടയിലോട്ടു വരും.
ആഷി സാറിനോട് പറ്റുമ്പോയൊക്കെ ഞാൻ വാ തോരാതെ സംസാരിക്കും. ഫൈൻ ആർട്സ് ഡേ അടുത്ത് വരുന്നോണ്ട് മിക്കവാറും ഫ്രീ പിരിയഡ്സ് കിട്ടാറുണ്ട്. ഒരു മറുപടിയും പറയില്ലെങ്കിലും ഞാൻ പറയുന്നത് മുഴുവനും കേൾക്കും. എനിക്ക് അത് തന്നെ ധാരാളമായിരുന്നു. എന്റെ ഫ്രണ്ട്സ് ഞാൻ സാറിനോട് സംസാരിക്കുന്നതും കേട്ട് ഇളിച്ചോണ്ടു കൂടെ നിക്കും.
രാവിലെ തന്നെ എല്ലാരും ഭയങ്കര പഠിത്തത്തിലാ.. ഉച്ചക്ക് ആഷി സർ പ്രാക്ടിക്കൽസിന്റെ ടെസ്റ്റ് വച്ചിട്ടുണ്ട്. പക്ഷെ എനിക്ക് പേടി ഇല്ല.
ആദ്യമായി രാത്രി ഉറക്കമിളച്ചിരുന്ന് പഠിച്ചു. പൊതുവെ കുത്തി ഇരുന്നു പഠിക്കുന്ന സ്വഭാവം ഞമ്മക്കില്ല. എന്നാലും എങ്ങനേലും പാസ് ആവും. ഇത് വരെ തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല. ഇന്നലെ എന്തോ ഇരുന്നു പഠിച്ചു, വേറൊന്നും കൊണ്ടല്ല ഫസ്റ്റ് ആവണമെന്ന് ഒരു പൂതി... നടക്കൂല്ലന്നറിയാം എന്നാലും കിടക്കട്ടേന്ന്.
ബെൽ അടിച്ചപ്പോ എല്ലാരും ലാബിലേക്ക് കേറി. സീറ്റിലിരുന്നു സിസ്റ്റം ഓൺ ചെയ്തപാടെ സർ ചോദ്യങ്ങൾ തന്നു.
ഇടയ്ക്കിടയ്ക്ക് ഞാൻ സാറിനെ നോക്കുന്നുണ്ടായിരുന്നു. നല്ല ബ്ലൂ കളർ ഷർട്ടും ജീനുമാണ് വേഷം. ഇന്നിച്ചിരി ഭംഗി കൂടീട്ടുണ്ടോന്നൊരു സംശയം ഇല്ലാതില്ല. ആള് എല്ലാരും ചെയ്യുന്നതും നോക്കി നടപ്പാണ്.
ഞാൻ എന്റെ കമ്പ്യൂട്ടറിലേക്ക് ശ്രദ്ധിച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്...
ഏകദേശം എല്ലാം ചെയ്തു കഴിഞ്ഞതാരുന്നു. ഒക്കെ സേവ് ചെയ്യാൻ തുടങ്ങുമ്പോളാണ് സ്ക്രീനിൽ എന്തൊക്കെയോ സംഭവിക്കുന്നു. പല നിറങ്ങളും മറ്റും പ്രത്യക്ഷപ്പെടുന്നു.
''സാർ...'' ഞാൻ അറിയാതെ ഉച്ചത്തിൽ വിളിച്ചു പോയി. എന്റെ വിളിയുടെ ശബ്ദം കാരണം പെട്ടെന്ന് ഞെട്ടി സാറിന്റെ കയ്യിലുണ്ടായിരുന്ന ബുക്ക് തെറിച്ചു പോയി. അത് കണ്ടു എല്ലാരും ചിരിച്ചു. സാറെന്നെ ദേഷ്യത്തോടെ നോക്കി എങ്കിലും എനിക്കാ മുഖം കണ്ടപ്പോ ചിരിയാ വന്നത്.
''തനിക്കിതെന്തിന്റെ കേടാണ്??? എനിക്ക് ചെവി കേൾക്കില്ലാന്നു ആരെങ്കിലും പറഞ്ഞോ??'' സാറിന്റെ ചോദ്യം കേട്ടപ്പോ എല്ലാരും വീണ്ടും തിരിച്ചു.
''ആഷി സാറിന്റെ ക്ലാസ്സിൽ മാത്രേ അവളുടെ ശബ്ദം കേൾകാറുള്ളു..'' ഏതോ ഒരു അലവലാതി പറഞ്ഞു.
ഞാൻ തിരിഞ്ഞു നോക്കിയപ്പോ ആരാണെന്നു മനസ്സിലായില്ല. എല്ലാ തെണ്ടികളും ചിരിക്കുകയാണ്. ഇവർക്കൊക്കെ പരീക്ഷ എഴുതിയാ പോരെ എന്നെ ചൊറിയാൻ വരണതെന്തിനാണാവോ..
''സർ ഇത് നോക്കിയേ സ്ക്രീനിൽ മഴവില്ലു.'' ഞാൻ പറഞ്ഞപ്പോ എല്ലാരും ചിരിച്ചു. സാറിന്റെ ചുണ്ടിലും ഒരു ചെറിയ ചിരി വിടരാൻ മുട്ടി നിന്നു. പക്ഷെ സാറത് പുറത്തേക്കു വിട്ടില്ല.
''ശരിക്കും, സാറൊന്നു വന്നു നോക്ക്. ഞാൻ പ്രോഗ്രാം മൊത്തം ചെയ്തു കഴിഞ്ഞതാ. സേവ് ചെയ്യാൻ പോവുമ്പോള ഇങ്ങനെ സംഭവിച്ചത്.'' ഞാൻ സങ്കടത്തോടെ പറയുന്ന കേട്ടപ്പോ സാർ വേഗം എന്റടുത്തേക്കു വന്നു.
ഞാൻ കസേരയിൽ നിന്നും മാറുന്നതിനു മുന്നേ ആഷി സർ എന്റെ കസേരയുടെ പിന്നിൽ വന്നു മോണിറ്ററിലേക്കു നോക്കാൻ തുടങ്ങി..സാറിന്റെ തല എന്റെ ഷോൾഡറിന്റെ അടുത്തായിരുന്നു. ഫാദീ കണ്ട്രോൾ.
ഒരു വശത്തൂടെ മൗസിലും മറുവശത്തൂടെ കീബോര്ഡിലും കൈ വച്ചു. എന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു. ആഷി ശ്വാസം കഴിക്കുന്നത് എനിക്ക് ശരിക്കും കേൾക്കായിരുന്നു. ആ നിശ്വാസം എന്റെ ചുമലിൽ തട്ടുന്നുണ്ടായിരുന്നു.
പടച്ചോനെ ഇങ്ങള് കാത്തോളീൻ... ഇല്ലെങ്ങി ഞാനിപ്പോ ബോധം കേട്ട് വീഴും എന്ന അവസ്ഥയിലെത്തി. ഫാദീ വേണ്ട വീഴല്ലേ..
ഞാൻ ആഷിയുടെ മുഖമൊന്നു കാണാൻ സൈഡിലേക്ക് നോക്കിയതും ആഷി എന്റെ മുഖത്തേക്ക് നോക്കിയതും ഒരുമിച്ചായിരുന്നു. ഞങ്ങളുടെ മുഖങ്ങൾക്കിടയിൽ ഒരു നേരിയ അകലം മാത്രമേ ഉണ്ടായിരുന്നുള്ളു.
ഒരു സെക്കന്റ് ഞങ്ങളുടെ കണ്ണുകൾ തമ്മിലുടക്കി.
ഇത്രേം നാളും സംസാരിച്ചിട്ടും ഞങ്ങൾക്കിടയിൽ ഇങ്ങനൊരു നിമിഷം ഒരിക്കലും ഉണ്ടായിട്ടില്ല. ആ കണ്ണിൽ ഒരു നിമിഷം കൂടി നോക്കിയാ ചിലപ്പോ ഞാൻ ആ നെഞ്ചിലേക്ക് വീണു പോവുമെന്ന് തോന്നിപ്പോയോണ്ട് ഞാൻ വേഗം മുഖം തിരിച്ചു സ്ക്രീനിലേക്ക് നോക്കി.
''ഇതാ ശെരിയായിട്ടുണ്ട്. പഴയ കമ്പ്യൂട്ടർ അല്ലെ, അതോണ്ട് എപ്പോളും വേഗം സേവ് ചെയ്യുന്നതാ നല്ലതു.'' സർ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു വേഗം അവിടുന്ന് നടന്നു. ഒരു രണ്ടു മിനിറ്റെടുത്തു എനിക്കെന്റെ മനസ്സിനെ തിരിച്ചു പിടിക്കാൻ.
വെറുതെ ചുറ്റും കണ്ണോടിച്ചപ്പോ മനസ്സിലായി എല്ലാരും സ്വന്തം കംപ്യൂട്ടറിലേക്കു തന്നെ നോക്കി ഇരിക്കുകയാണ്. ഹോ ആരും കണ്ടില്ല സമാധാനം ആയി.
''നോക്കണ്ട ആരും കണ്ടില്ല.'' നോക്കിയപ്പോ ഫിദയാണ്.
''എന്താടീ???'' ഞാൻ ദേഷ്യപ്പെട്ടു.
''അല്ല കണ്ണിൽ കണ്ണിൽ നോക്കി നിക്കുന്നതൊന്നും ആരും കണ്ടില്ലാന്നാ പറഞ്ഞെ.'' അവൾ പറഞ്ഞാ കേട്ടപ്പോ ഞാനൊന്നു തിരിഞ്ഞു നോക്കി. ആഷി സർ പാത്തൂന് എന്തോ പറഞ്ഞു കൊടുക്കുവാണ്.
''തെണ്ടി, നിനക്ക് പരീക്ഷയൊന്നും എഴുതണ്ടേ, എന്നേം നോക്കി ഇരിക്കുവാണോ???'' ഞാൻ ചോദിച്ചു. അവളെന്നെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.
മനസ്സിൽ ഞാൻ അവളേം കുറച്ചു തെറി പറഞ്ഞു വേഗം പ്രോഗ്രാം സേവ് ചെയ്തു സീറ്റിൽ നിന്നും എണീറ്റ് സാറിനോട് പറഞ്ഞു പുറത്തേക്കു നടന്നു. പുറത്തു ഷാനിയും ദിയയും ഉണ്ടായിരുന്നു. അവരോടു ഇച്ചിരി കത്തി വെച്ച് ക്ലാസ്സിലേക്ക് നടന്നു. അപ്പോളും ആഷി സാറിന്റെ മുഖമായിരുന്നു മനസ്സിൽ. ക്ലാസ്സിലെത്തിയപ്പോളേക്കും ഫിദയും പാത്തുവും ഓടി ഞങ്ങടെ അടുത്തെത്തി.
''അപ്പൊ പ്രാക്ടീസ് തുടങ്ങാം.'' ഫിദയാണ് പറഞ്ഞത്. ഞങ്ങൾ ആർട്സ് ഡേയ്ക്ക് ഒരു സ്കിറ്റ് അവതരിപ്പിക്കുന്നുണ്ട്. ഡാൻസും പാട്ടും അഭിനയവുമൊക്കെ ആയി ഒരു അടിപൊളി സ്കിറ്റ്. അതിന്റെ പ്രാക്ടീസ് ചെയ്യാൻ എല്ലാരും വന്നു. അന്ന് പ്രാക്റ്റീസും കളിയും ഒക്കെ ആയി ദിവസം തീർന്നു.
രണ്ടു ദിവസം കഴിഞ്ഞു ആർട്സ് ഡേ വന്നു. പ്രശസ്ത ഗായിക മീര ആയിരുന്നു അതിഥി. ഓരോ പ്രോഗ്രാംസ് നടക്കുമ്പോളും കൂവലും കളിയുമായി ഞങ്ങൾ അടിച്ചു പൊളിച്ചു. സ്റ്റേജിൽ ഡാൻസ് കളിക്കുമ്പോൾ ഞങ്ങൾ താഴെ നിന്നു ഡാൻസ് കളിച്ചു. ബോർ അടിക്കുമ്പോൾ കൂവി അവരെ ഓടിച്ചു.
ഞങ്ങളെ സ്കിറ്റ് ആയിരുന്നു അടുത്ത്. ദുഷ്യന്തന്റെയും ശകുന്തളയുടെയും കഥ മോഡേൺ ആക്കി ആയിരുന്നു ഞങ്ങൾ ചെയ്തത്.
ജീൻസ് ഇട്ട ദുഷ്യന്തനെയും മോഡേൺ ഡ്രസ്സ് ഇട്ട ശകുന്തളയെയും എല്ലാരും കയ്യടിയോടെ സ്വീകരിച്ചു. എല്ലാരും ചിരിച്ചു മറിയുന്നത് ഞങ്ങൾ സ്റ്റേജിൽ വച്ചു കണ്ടു.
അവസാനം ഒരു ഡാൻസ് ആയിരുന്നു. ഞാനും ഷാനിയും സൈറയും പിന്നെ ഞങ്ങടെ ക്ലാസ്സിലെ മൂന്നു കുട്ടികൾ കൂടി ഉണ്ടായിരുന്നു.
''മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർ കാറ്റേ...
ആരോടും പറയരുതേ പ്രേമത്തിൻ ജീവ രഹസ്യം...''
എന്ന പാട്ടിന്റെ റീമിക്സ് ആണ് ഞങ്ങൾ കളിച്ചതു. കളിചോണ്ടിരിക്കുമ്പോ ഞാൻ കണ്ടു താഴെ എന്നെ നോക്കി പുഞ്ചിരിച്ചു ഇരിക്കുന്ന ആഷിയെ. എന്തോ ആ നിമിഷം ശകുന്തളയും ദുഷ്യന്തനും ഞാനും ആശിയുമാണെന്നു തോന്നിപ്പോയി.
''നിൻ മിഴികളിൽ അഞ്ജനമെഴുതാം ഞാൻ
ഇത് നീ ആരോടും പറയില്ലെങ്കിൽ...''
ആ വരികളിൽ ഞാൻ ഡാൻസ് കളിച്ചതു ആഷിയുടെ കൂടെ ആണെന്ന് തോന്നിപ്പോയി. പെട്ടെന്ന് തന്നെ സ്വബോധം വീണ്ടെടുത്ത് ഞാൻ ബാക്കി കൂടി കളിച്ചു. ഓ എന്തൊരു ഡാൻസ് ആണ് എന്റെ ഫാദീ... നിന്നെ സമ്മതിച്ചിരിക്കുന്നു.
പരിപാടി കഴിഞ്ഞു സ്റ്റേജിൽ നിന്നുമിറങ്ങിയതും ഞങ്ങളെ ക്ലാസ്സിലെ കുട്ടികളെല്ലാം വന്നു പൊതിഞ്ഞു. എല്ലാരും കൂടി വീണ്ടും സ്റ്റേജിലേക്ക് കേറി ഡാൻസ് ചെയ്തു. അപ്പോളേക്കും പ്രിൻസിപ്പലും ടീച്ചർമാരുമൊക്കെ ഓഡിറ്റോറിയത്തിൽ നിന്നും പുറത്തേക്കു പോയിരുന്നു.
എല്ലാം കഴിഞ്ഞു ഞങ്ങൾ ക്ലാസ്സിലേക്ക് പോയി ഡ്രസ്സ് മാറി യൂണിഫോം എടുത്തിട്ടു. ആദ്യം തന്നെ പ്രിൻസിപ്പലിന്റെ ഓർഡർ ഉണ്ടായിരുന്നു കളർ ഡ്രസ്സ് ഇട്ടു കോളേജിന്റെ പുറത്തേക്കു പോവരുതെന്നു. എന്താ ചെയ്യാ അല്ലെ. സില്ലി ഓൾഡ് ജനറേഷൻ.
ഡ്രസ്സ് മാറി ഫ്രണ്ട്സിന്റെ കൂടെ ക്യാന്റീനിൽ പോയി ഫുഡ്ഡും കഴിച്ചു ഓരോ ഐസ് ക്രീമും വാങ്ങി തിരിച്ചു ഓഡിറ്റോറിയത്തിൽ എത്തി. അവിടെ സമ്മാനങ്ങൾ ഒക്കെ കൊടുക്കാൻ തുടങ്ങിയിരുന്നു. ഞങ്ങൾ കൈ അടിച്ചും കൂവിയും പുറത്തു നിന്നു. കാരണം ഐസ്ക്രീമും കൊണ്ട് അതിനകത്തേക്കു കേറിയാൽ പ്രിൻസിപ്പൽ ഞങ്ങളെ എടുത്തിട്ടടിക്കും...
''ടീ നോക്കിയേ അങ്ങോട്ട്.'' ദിയ എന്നെ മെല്ലെ നുള്ളികൊണ്ടു പറഞ്ഞു.
നോക്കിയപ്പോ ആ ചാളമേരി ആഷി സാറിന്റേം റാഷി സാറിന്റേം നടുക്കിരുന്നു സൊള്ളുന്നു. എനിക്കതു കണ്ടപ്പോളേ ദേഷ്യം വന്നു.
''പടച്ചോനെ ആ ചാള റാഷി സാറിനെ കെട്ടിയാ മതി ആരുന്നു.'' ഞാൻ മോളിലോട്ടു നോക്കി പ്രാർത്ഥിച്ചു.
''പോടീ, റാഷി സാറിനെ ഞാൻ മാത്രേ കെട്ടൂ... ഇല്ലെങ്കിൽ സാറിനേം ആ പെണ്ണിനേം ഞാൻ തട്ടും.'' പാത്തു ആണത് പറഞ്ഞത്. ഞങ്ങടെ റന ഫാത്തിമ, സ്നേഹക്കൂടുതൽ കൊണ്ട് ഞങ്ങളവളെ ചുരുക്കി പാത്തുവാക്കി. അവൾക്കു മുന്നേ പറഞ്ഞ പോലെ സാറിനോട് മുഴുത്ത പ്രേമമാണ്. എന്നെ സാറിനു ഇഷ്ടമാണെന്നു പറയുന്ന പോലും അവൾക്കിഷ്ടമല്ല. ഏതായാലും ഞാനതിൽ ഹാപ്പി ആണ്.
''ടാ ഫാദീ, നിനക്ക് ഉമ്മാന്റെ ഫോൺ വന്നിരുന്നു..'' സനയാണ് ഞങ്ങടെ ക്ലാസ്സ്മേറ്റ്.
''എന്നാ പിന്നെ നിനക്കാ ഫോൺ ഇങ്ങോട്ടെടുത്തൂടായിരുന്നോ???'' ഞാൻ ദേഷ്യത്തോടെ അവളോട് ചോദിച്ചു.
''ആ എന്നിട്ടു വേണം ടീച്ചർമാർ കണ്ടിട്ടെനിക്ക് പണി കിട്ടാൻ. നിന്നോടൊന്നു അങ്ങോട്ട് വിളിക്കാൻ പറഞ്ഞു.'' എന്നും പറഞ്ഞു അവൾ ഓഡിറ്റോറിയത്തിലേക്ക് കേറി. എന്റെ ഫോണിൽ അവളുടെ ജാബിർക്കാനോടു സൊള്ളീട്ടുള്ള വരവാണ്.
ഞാൻ പോയി ഉമ്മാനെ വിളിച്ചു. ''ആഹ് ഉമ്മ എന്തിനാ വിളിച്ചേ??''
''ആഹ് മോളെ നീ ഇന്ന് ക്ലാസ് കഴിഞ്ഞാൽ ശരീഫ്ക്കാന്റെ വീട്ടിലേക്കു വന്നാ മതി കേട്ടോ. ഇന്നവിടെയാ നമുക്ക് രാത്രി ഭക്ഷണം. എല്ലാരും വരുന്നുണ്ട്.'' ഉമ്മ പറഞ്ഞ കേട്ടപ്പോ എനിക്ക് സന്തോഷമായി. എന്റെ എല്ലാ കസിന്സും ഉണ്ടാവും, അടിച്ചു പൊളിക്കാം. പക്ഷെ പെട്ടെന്നെന്റെ നെഞ്ചിൽ ഒരു പിടിത്തം വന്നു.
''അയ്യോ, നമുക്കൊരുമിച്ചു പോവാം ഞാൻ വീട്ടിൽ വന്നിട്ട്.'' ഞാൻ വേഗം പറഞ്ഞു.
''നിന്റെ പേടി ഇത് വരെ മാറിയില്ലല്ലോ എന്റെ മോളെ. റോഡ് ക്രോസ്സ് ചെയ്യൽ വല്യ മെനക്കെട്ട പണി ഒന്നും അല്ലല്ലോ, പിന്നെന്താ...'' എന്നും പറഞ്ഞു ഉമ്മ ചിരിച്ചിട്ട് ഫോൺ വച്ചു.
ആഹ് ഉമ്മാക്കതൊക്കെ പറയാം. ശരീഫ്ക്ക എന്റെ ഉമ്മാന്റെ ഇക്കാക്കയാണ്. താമസിക്കുന്നത് അഴീക്കോടും. കോളേജ് ബസ് ഇറങ്ങി ഒരു പത്തിരുപതു മിനിട്ടു നടന്നാൽ അവരുടെ വീട്ടിലെത്താം. പക്ഷെ പ്രശ്നം അതല്ല. അവരുടെ വീട്ടിലേക്കു പോണമെങ്കിൽ ബസ് ഇറങ്ങിയ സ്ഥലത്തു നിന്നു റോഡ് മുറിച്ചു കടന്നു അപ്പറത്തേക്കു പോണം. അതും നാഷണൽ ഹൈവേ. വൈകുന്നേരം നല്ല ചീറിപ്പായുന്ന വണ്ടികൾ ഉണ്ടാവും. ഒരു സീബ്രാ ക്രോസിങ് പോലും ഇല്ല. നമ്മുടെ നാട് ഭരിക്കുന്നവരുടെ ഗുണം.
എനിക്കാണെങ്കിൽ ഈ റോഡ് ക്രോസ്സ് ചെയ്യാ എന്ന് പറയുന്നത് ശ്രീശാന്തിനെ ഇന്ത്യൻ ടീമിലേക്കു തിരിച്ചെടുക്കുന്ന പോലെ ആണ്, നടക്കൂല. പോവാതിരിക്കാനും തോന്നുന്നില്ല. ശരീഫ്ക്കാക്കു രണ്ടു പെണ്മക്കൾ ആണ്, രണ്ടും എന്റെ കട്ട ഫ്രണ്ട്സ് ആണ്.
രണ്ടും കൽപ്പിച്ചു പോവാമെന്നു വിചാരിച്ചു. എന്റെ ഫ്രണ്ട്സ് ആരും ആ സ്റ്റോപ്പിൽ ഇല്ല. ഫ്രണ്ട്സ് എന്നല്ല ബസിൽ ആരും അവിടെ ഇറങ്ങാറില്ല. മുമ്പൊരിക്കൽ ഞാൻ അവിടെ ഇറങ്ങീട്ടു പെട്ടതാ. സ്കൂൾ വിടുന്ന സമയം ആയോണ്ട് ഓട്ടോ പോലും കിട്ടിയില്ല. അവസാനം ഉപ്പാനെ വിളിച്ചു അരമണിക്കൂർ കാത്തു നിന്നാണ് ഞാൻ പോയത്. എന്തൊരു നാണക്കേടാ ഫാദീ... ആഷി സാറെങ്ങാനും കേട്ടാൽ തീർന്നു. ഇന്നുപ്പാനെ വിളിച്ചിട്ടും കാര്യമില്ല. ഉപ്പ രാവിലെ കോഴിക്കോട് പോയതാ മീറ്റിംഗിന്. ആറ് മണി ആവും തിരിച്ചു വരാൻ.
ഫ്രണ്ട്സിനോട് പറഞ്ഞപ്പോ തന്നെ അവര് ചിരി തുടങ്ങി. ക്ലാസ് കഴിഞ്ഞു ബസ് കേറിയപ്പോ തൊട്ടു പ്രാർത്ഥിക്കാൻ തുടങ്ങി ആരെങ്കിലും ആ സ്റ്റോപ്പിൽ ഉണ്ടാവണേ എന്ന്. പക്ഷെ എന്റെ പ്രാർത്ഥന പടച്ചോൻ കേട്ടില്ല.
ഞാൻ മാത്രമേ ഇറങ്ങിയുള്ളു അതിൽ നിന്നും. എന്റെ ഫ്രണ്ട്സ് എന്നെ നോക്കി ചിരിക്കുന്നുണ്ട്. അവരെ തെറിയും വിളിച്ചു ഞാൻ മുമ്പോട്ടു നോക്കി നിന്നു. അലവലാതികൾ നിന്നെയൊന്നും ഇനി ഞാൻ തിരിഞ്ഞു കൂടി നോക്കില്ല.
ഞാൻ ജീവൻ കയ്യിൽ പിടിച്ചു മുമ്പിലൂടെ പായുന്ന വണ്ടികളിലേക്കു നോക്കി നിന്നു. പടച്ചോനെ കാത്തോളീന്നും പറഞ്ഞു മുന്നോട്ടു നടക്കാൻ തുടങ്ങിയപ്പോ ബസ് പോണത് കണ്ടു. ആ ഇനി ആരുടേലും കയ്യീന്ന് തെറി കേട്ടാലും കുഴപ്പമില്ല, ആരും കാണില്ലല്ലോ. ഞാൻ വേഗം മുന്നോട്ടു നടന്നു.
ഒരു നാലടി വച്ചതും ഹോൺ അടിച്ചു ഒരു കാർ എന്റെ നേരെ വന്നതും ഒരുമിച്ചായിരുന്നു. എന്റെ ബോധം പോവുമെന്നെനിക്കു തോന്നി.
കണ്ണ് തുറന്നപ്പോ ചുറ്റും നീലയും വെള്ളയും നിറത്തിൽ ഒഴുകി നടക്കുന്ന മേഘങ്ങൾ. ഞാൻ ആരുടെയോ മടിയിൽ കിടക്കുന്നു. ആരാണെന്നു നോക്കിയപ്പോ നമ്മളെ മൊഞ്ചൻ തന്നെ. ആഷി എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് എന്റെ തലയിൽ തലോടുന്നു. ഞാനാ നെഞ്ചിലേക്ക് കുറേക്കൂടി ചേർന്ന് കിടന്നു.
ആഹാ എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം എന്നും പറഞ്ഞു ഞാൻ എന്റെ കണ്ണുകളടച്ചു. അപ്പൊ ഞാൻ മരിച്ചു പോയോ. ഇല്ലെങ്കി ഇങ്ങനൊരു കാഴ്ച കാണോ.. പടച്ചോനെ എന്നോടിത് വേണ്ടായിരുന്നു. ഷഫീക്കാറ്റാന്റെ വീട്ടിൽ പോയി ആ ഫുഡ് അടിക്കാൻ പോലും സമ്മതിച്ചില്ലല്ലോ...
''ഓ വണ്ടി ഇടിക്കാൻ പോവുന്ന കണ്ടു വട്ടായീന്നു തോന്നുന്നു.'' ആരോ പറയുന്ന കേട്ട് ഞാൻ കണ്ണ് വലിച്ചു തുറന്നു.
''ചുറ്റും ആൾക്കാർ കൂടി നിക്കുന്നു.'' ഞാൻ ആരുടെയോ മടിയിൽ ആണുള്ളത്.
''ഫദീഹ തനിക്കെന്തെലും പറ്റിയോ..'' ശബ്ദം കേട്ട് ഞാൻ തല പൊക്കി നോക്കിയപ്പോ ആഷി. ഞാൻ കണ്ണ് രണ്ടും ഒന്നൂടി അമർത്തി തുടച്ചു കൊണ്ട് വീണ്ടും നോക്കി. അതെ ആഷി തന്നെ. ഞാനിപ്പോ സാറിന്റെ നെഞ്ചിൽ തല വച്ച് നിലത്തു കിടക്കുന്നു.
ഇങ്ങനൊരു സീൻ പലവട്ടം സ്വപ്നം കണ്ടിട്ടുണെകിലും ഇതുപോലെ നാട്ടുകാരുടെ നടുക്ക് അതും നടു റോഡിൽ വച്ച് നടക്കുമെന്ന് ഒരിക്കെലും വിചാരിച്ചിരുന്നില്ല.
''ഫദീഹ എന്തെങ്കിലും പറ്റിയോ???'' നോക്കിയപ്പോ ദേ നിക്കുന്നു റാഷിക് സർ മുന്നിൽ. ഇതെവിടുന്നു വന്നോ ആവോ.
''വണ്ടി പെട്ടെന്ന് കണ്ടപ്പോ പേടിച്ചു ബോധം പോയതാന്നാ തോന്നുന്നേ. മോളെ എണീക്കാൻ ബുദ്ധിമുട്ടുണ്ടോ???'' കൂടി നിന്നവരിൽ ആരോ ചോദിച്ചതും ഞാൻ വേഗം എണീറ്റു.
''ഇല്ല. എനിക്ക് കുഴപ്പമൊന്നും ഇല്ല.'' ഞാൻ എന്റെ മേലുള്ള പൊടിയൊക്കെ തട്ടിക്കളഞ്ഞു കൊണ്ട് പറഞ്ഞു.
''എന്നാലും എന്റെ കൊച്ചെ പോത്തു പോലെ ആയിട്ടും റോഡ് മുറിച്ചു കടക്കാൻ പഠിച്ചില്ലേ???'' കൂട്ടത്തിൽ തല മൂത്തൊരു ചേട്ടൻ ചോദിച്ചു. ഞാൻ അവരെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു കൊണ്ട് ആഷി സാറിനെ നോക്കി. ആൾടെ മുഖത്തെ ഭാവമെന്താന്ന് എനിക്ക് മനസ്സിലായില്ല.
''എവിടുന്നു, ബോധം ഇല്ലാത്തപ്പോളും ഫുഡിനെ പറ്റി അല്ലെ പറഞ്ഞോണ്ടിരുന്നേ..'' കൂട്ടത്തിൽ കിളിക്കൂട് പോലെ മുടിയുള്ള ഒരു ഫ്രീക്കൻ പറഞ്ഞു. അത് കേട്ട് ആഷി സാറും റാഷി സാറും അടക്കം എല്ലാരും ചിരിച്ചു. ''നീ പോടാ മുടിയാ.. നീ ഫുഡ് കിട്ടാതെ ചാവും... ഓ വേണ്ട ചാവണ്ട, പാവം. നിന്റെ മുടി എല്ലാരും കൂടി മൊട്ട അടിക്കും.'' ഞാൻ മനസ്സിൽ പറഞ്ഞു.
എല്ലാരും പിരിഞ്ഞു പോയി. ആകെ ചമ്മി നാണം കെട്ടു. ശോ ഇനി ആഷിയുടെ മുഖത്തെങ്ങിനെ നോക്കും. അതിനിടക്ക് ഈ റാഷി സർ എവിടുന്നു വന്നു ആവോ.
''എന്താടോ, നോക്കി നടക്കണ്ടേ.. ആഷി സമയത്തു വന്നത് കൊണ്ട് ഞാനും താനും രക്ഷപ്പെട്ടു.'' റാഷി സർ പറഞ്ഞ കേട്ട് ഞാൻ ആഷി സാറിനെ സംശയത്തോടെ നോക്കി.
''അതേടോ ആഷി തന്നെ പിന്നോട്ട് വലിച്ചില്ലായിരുന്നെങ്കിൽ താൻ മോളിലോട്ടും ഞാൻ ജയിലിലോട്ടും പോയേനെ. അതിനു മുന്നേ നാട്ടുകാർ എടുത്തു എന്നെ പഞ്ഞിക്കിട്ടേനെ.'' റാഷി സർ ചിരിച്ചോണ്ട് പറഞ്ഞു. ഞാൻ അപ്പോൾ നടന്നതൊന്ന് റീവൈൻഡ് ചെയ്തു നോക്കി.
പേടിച്ചിട്ടാണെങ്കിലും ഞാൻ മുന്നോട്ടു നടന്നു. പെട്ടെന്നാണ് ഹോൺ അടി കേട്ടത്. നോക്കിയപ്പോ ഒരു കാറ് എന്റെ നേരെ പാഞ്ഞു വരുന്നു. അപ്പൊ അത് റാഷി സാറിന്റെ കാർ ആയിരുന്നു. കാർ നല്ല സ്പീഡിൽ ആയിരുന്നു. അത് കണ്ടപ്പോ തന്നെ ഉറപ്പിച്ചിരുന്നു എന്റെ കാര്യത്തിൽ ഒരു തീരുമാനം അയീന്നു.
ഓടണമെന്നു വിചാരിച്ചിട്ടും കാലു മുന്നോട്ടു നീങ്ങിയില്ല. പേടിച്ചു കണ്ണടച്ച് നിന്നു. അപ്പൊ ഉമ്മാന്റേം ഉപ്പാൻറേം മുഖമാണ് ഓർമ്മ വന്നേ. പാവങ്ങൾ ഞാനില്ലാണ്ടായാൽ അവരെന്തു ചെയ്യും. ഓർത്തപ്പോ തന്നെ കരച്ചില് വന്നു.
പെട്ടെന്നാണ് ആരോ എന്റെ കൈ പിടിച്ചു പിന്നോട്ട് വലിച്ചതു നെഞ്ചിലേക്ക് അമർത്തിയത്. കണ്ണ് തുറന്നു നോക്കുന്നേനു മുന്നേ എന്റെ ബോധം പോയിരുന്നു. അപ്പൊ ആഷി സർ ആണ് എന്നെ രക്ഷിച്ചത്. ഞാൻ സാറിനെ ഇടം കണ്ണിട്ടു നോക്കി. ആള് രണ്ടു കയ്യും കെട്ടി എന്നെ തന്നെ നോക്കി നിക്കുകയാണ്. മുഖത്ത് ദേഷ്യമാണെങ്കിലും ആ കണ്ണിൽ നല്ലോണം പേടിച്ച പോലെ ഉണ്ടായിരുന്നു.
''താങ്ക്യൂ സർ. സാറിപ്പോ വന്നില്ലായിരുന്നെങ്കിൽ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ.'' ഞാൻ ആഷി സാറിനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.
''തനിക്കെല്ലാം തമാശ ആണോ... താൻ എവിടെ നോക്കി നടക്കുവായിരുന്നു.... മുഖത്ത് രണ്ടു ഉണ്ട കണ്ണുണ്ടല്ലോ അതവിടെ ഡെക്കറേഷന് വേണ്ടി വച്ചതാണോ. തമാശ കളിക്കാൻ ഉള്ളതാണോ ജീവൻ. പേടി ആണെങ്കിൽ ആരെയെങ്കിലും കൂടെ കൂട്ടി ക്രോസ്സ് ചെയ്യാരുന്നില്ലേ...'' ആഷി സാർ പൊട്ടിത്തെറിച്ചോണ്ടു ചോദിക്കാൻ തുടങ്ങി. ഞാൻ ആഷി സാറിന്റെ മുഖത്തോട്ടു നോക്കി വായും തുറന്നു നിന്നു. സാറ് പിന്നേം എന്തൊക്കെയോ പറഞ്ഞു.
''പോട്ടെടോ അറിയാതെ പറ്റിയതല്ലേ.'' റാഷി സർ പറഞ്ഞപ്പോളാണ് ആഷി സാറിന് സ്ഥലകാല ബോധം വന്നത്.
''സോറി ഞാൻ പെട്ടെന്ന് ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു.'' എന്റെ മുഖത്ത് നോക്കി സാർ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ എന്റെ കണ്ണ് തുടച്ചു. പടച്ചോനെ എന്റെ കണ്ണിൽ കണ്ണീരോ??? ആഹ് വരുമല്ലോ. എന്നെ എന്റെ ഉപ്പ പോലും ഇത്രേം ചീത്ത പറഞ്ഞിട്ടില്ല. സങ്കടം തോന്നിയെങ്കിലും സാറിനു എന്നോട് എന്തോ ഒരുതുണ്ടു ഇല്ലെങ്കി ഇങ്ങനെ ടെൻഷൻ ആവില്ലല്ലോ.
''ഏതായാലും ഒന്നും പറ്റിയില്ലല്ലോ.. അൽഹംദുലില്ലാഹ്..'' റാഷി സാർ പറഞ്ഞു. ആദ്യമായി റാഷി സാർ അടുത്ത് നിന്നു സംസാരിക്കുമ്പോ സാറിന്റെ നോട്ടത്തിലും പെരുമാറ്റത്തിലും എനിക്കൊരു പ്രശ്നവും തോന്നിയില്ല. ചിലപ്പോ ആഷി സാർ ഉള്ളോണ്ടായിരിക്കും.
''നിങ്ങൾ എങ്ങോട്ടാ, ഞാൻ കൊണ്ട് വിടണോ???'' റാഷി സർ ചോദിച്ചു.
''വേണ്ട..'' ഞാനും ആഷിയും ഒരുമിച്ചു പറഞ്ഞു. ഞങ്ങൾ പരസ്പരം അത്ഭുതത്തിൽ നോക്കി, പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു.
''ശരി ഞാൻ പോട്ടെ, ഒരു ഫ്രണ്ട് കാത്തു നിക്കുന്നുണ്ട്.'' എന്നും പറഞ്ഞു റാഷി സർ ഞങ്ങളെ രണ്ടാളെയും നോക്കീട്ടു പോയി.
സാറിന്റെ കാർ പോയതും ആഷി സാർ എന്നെ ഒന്ന് നോക്കി.. ഓ ആ മുഖത്തെ ദേഷ്യം കണ്ടപ്പോ ഞാൻ ഉരുകി പോവുമെന്ന് തോന്നി.
''തനിക്കെല്ലാം കുട്ടിക്കളി ആണല്ലേ...'' സാർ ചോദിച്ചപ്പോ സമാധാനമായി. സംസാരിക്കാൻ പേടിച്ചിരിക്കുവായിരുന്നു.
''അയ്യോ അല്ല സാർ. ഞാൻ ഉമ്മാനോട് അപ്പോളേ പറഞ്ഞതാ എന്നേം കൂട്ടി പോയാ മതിയെന്ന്. അതിനു ഇക്കാനെ കിട്ടിയാ പിന്നെ അനിയത്തിക്ക് മോളെ പോലും വേണ്ടാ. അതോണ്ടുമ്മ രാവിലെ തന്നെ പോയി പിന്നെ ഉപ്പ കോഴിക്കോട് പോയൊണ്ട് വരാൻ വൈകുമെന്ന് പറഞ്ഞിരുന്നു. റോഡ് ക്രോസ്സ് ചെയ്യാൻ പേടി ആയോണ്ട് ആറ്റാന്റെ വീട്ടിലേക്കു പോണ്ടാന്ന് വിചാരിച്ചതാ. പിന്നെ കസിൻസിനെയും ഫുഡും ആലോചിച്ചപ്പോ പോവാതിരിക്കാൻ തോന്നിയില്ല.'' ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. സാറിനെ നോക്കിയപ്പോ ദാ മുഖത്തൊരു ചിരിയും ഫിറ്റു ചെയ്തു എന്നെ അത്ഭുതത്തോടെ നോക്കുന്നു.
''ഒന്ന് ശ്വാസം വിടുവോ പ്ളീസ്. കേട്ടിട്ടെനിക്ക് ശ്വാസം മുട്ടുന്നു. ഇതെങ്ങിനെ സാധിക്കുന്നെടോ ഇങ്ങനെ സംസാരിക്കാൻ. റേഡിയോ പോലും തോറ്റു പോവും.'' സാർ പറഞ്ഞപ്പോ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.
''തനിക്കെങ്ങോട്ടാ പോണ്ടത്.'' ഞാൻ പോണ്ട സ്ഥലം പറഞ്ഞു കൊടുത്തു.
''ആഹാ ഞാനും ആ വഴിക്കാ. വാ നടക്ക്.'' എന്നും പറഞ്ഞു സാർ റോഡ് മുറിച്ചു കടക്കാൻ നിന്നു. ഞാൻ വേഗം പിന്നാലെ ചെന്നു. സാർ വണ്ടി ഒന്നും വരുന്നില്ലെന്ന് നോക്കി നടക്കാൻ തുടങ്ങി. ഞാനും കൂടെ തന്നെ നടന്നു. നടുക്കെത്തിയപ്പോ ഞങ്ങൾ ഡിവൈഡറിന്റെ മോളിൽ കേറി നിന്നു. കാരണം ആ റോഡിൽ വണ്ടികൾ കൂടുതലായിരുന്നു അതും നല്ല സ്പീഡിൽ.
ഞാൻ സാറിനെ നോക്കി നിന്നു. ഇത് പോലെ ജീവിത കാലം മുഴുവൻ കൂടെ നടക്കാൻ പറ്റിയിരുന്നെങ്കിൽ എത്ര നന്നായേനെ. റോഡ് മുറിച്ചു കടക്കാൻ അറിയാത്തതിൽ ആദ്യമായി എനിക്ക് സന്തോഷം തോന്നി. ഓരോന്ന് ചിന്തിച്ചു സ്വപ്നം കണ്ടു ഞാൻ നിന്നപ്പോൾ സാർ മുന്നോട്ടു നടക്കാൻ തുടങ്ങിയത് ഞാൻ അറിഞ്ഞില്ല.
''ടോ താൻ വരുന്നില്ലേ...'' എന്ന ശബ്ദമാണ് എന്നെ ബോധ മണ്ഡലത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. അപ്പോളേക്കും സാർ അപ്പറത്തെ സൈഡിൽ എത്തിയിരുന്നു. ഫാദീ നിന്റെ ഒരു കാര്യം..
ഞാൻ വേഗം നടക്കാൻ തുടങ്ങിയപ്പോ വീണ്ടും വണ്ടികൾ വരാൻ തുടങ്ങി. ഞാൻ തിരിച്ചു ഡിവൈഡറിന്റെ മോളിൽ കേറി നിന്നു. സാർ താടിക്കു കയ്യും കൊടുത്തു ഇതെവിടുന്നു വന്നെടേയ് എന്ന രീതിയിൽ എന്നെ നോക്കുന്നുണ്ടായിരുന്നു.. ഞാനൊരു അവിഞ്ഞ ചിരി പാസ് ആക്കി.
ഇല്ല ഇനി സാറിന്റെ മുന്നിൽ നാണം കെടാനില്ല. ഞാൻ വേഗം റോഡിലേക്കിറങ്ങാൻ നോക്കിയതും ഒരു ബൈക്ക് ഹോൺ അടിച്ചു എന്നെ തട്ടാതെ പോയി. സാർ ''ഫാദി'' എന്ന് ഉച്ചത്തിൽ വിളിച്ചു പോയി. ആദ്യമായാണ് സാർ എന്നെ ഫാദീ എന്ന് വിളിക്കുന്നത്. അത് കേട്ടപ്പോ ആ ബൈക്കുകാരന് ഞാനൊരു ഫ്ലയിങ് കിസ് കൊടുത്തു, മനസ്സിൽ ആണെന്ന് മാത്രം.
ആ ബൈക്കുകാരൻ എന്തൊക്കെയോ നല്ല വാക്കുകൾ പറഞ്ഞത് എന്റെ കാതിൽ വീണു. പോട്ടെ മാന്യനാണ് തല്ലിയില്ലല്ലോ...
ആഷി സാർ എന്റെ നേരെ നടന്നു വന്ന്, എന്റെ കൂടെ നിന്നു. ഞാൻ വീണ്ടും ചമ്മി തല താഴ്ത്തി നിന്നു. എന്റെ ഫാദി നിന്നെ എന്താ ചെയ്യണ്ടേ. ചമ്മലുകൾ ഏറ്റു വാങ്ങുവാൻ നിന്റെ ജീവിതം ഇനിയും ബാക്കി.
തലപൊക്കി നോക്കിയപ്പോ സാർ അതാ എന്നെ നോക്കി പുഞ്ചിരിച്ചോണ്ടു നിക്കുന്നു. അല്ല അത് പുഞ്ചിരി അല്ല ആക്കിയ ചിരി ആയിരുന്നു.
''വയറു നിറച്ചു കിട്ടിയില്ലേ... ഇനി പോവാം... നടക്ക്'' എന്നും പറഞ്ഞു സാർ മുന്നോട്ടു നടക്കാൻ തുടങ്ങി. പ്ലിങ്ങിയ ചിരിയും ചിരിച്ചു ഞാൻ പിന്നാലെ നടന്നു.
''വേഗം നടക്കെടോ'' എന്നും പറഞ്ഞു സാർ എന്റെ കയ്യിൽ പിടിച്ചു വലിച്ചു നടന്നു. ഞാൻ ഷോക്ക് അടിച്ചു ചത്ത കാക്കയുടെ ഭാവത്തോടെ കൂടെ നടന്നു. ഉള്ളിൽ എന്തോ നല്ല സന്തോഷവും സുരക്ഷിതത്വവുമൊക്കെ തോന്നി.
''ഇത്രേ ഉള്ളു. ഇതിനല്ലേ താൻ നേരത്തെ അത്രേം സീൻ ആക്കിയത്.'' സാർ എന്നെ നോക്കി പറഞ്ഞു. അപ്പോളും ഞാൻ സാർ പിടിച്ച കയ്യിൽ നോക്കി അത്ഭുതത്തോടെ നിക്കുകയായിരുന്നു.
അത് കണ്ടപ്പോ സാർ എന്റെ കയ്യിൽ നിന്നും വിട്ടു. ''സോറി ഞാൻ പെട്ടെന്ന്.. അറിയാതെ...''
''ഓ അതിനെന്താ സർ, എന്നായാലും പിടിക്കേണ്ടതല്ലേ...'' അറിയാണ്ടെന്റെ വായിൽ നിന്നും അങ്ങനെ വീണപ്പോൾ സാർ കണ്ണ് കൂർപ്പിച്ചു എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. ഞാൻ വീണ്ടും പ്ലിങ്ങി. എന്താ ചെയ്യാ ഞാനിങ്ങനെ ആയിപ്പോയി.
''അല്ല, സാർ എങ്ങനെ ഇവിടെത്തി ഞാൻ ഇറങ്ങിയപ്പോ കണ്ടില്ലല്ലോ??? പിന്നെ സാറിന്റെ ബൈക്ക് എവിടെ??? എന്നും അതിലല്ലേ വരാറ്.'' വിഷയം മാറ്റാൻ ഞാൻ വേഗം ചോദിച്ചു.
''അത്.. അത് ഞാൻ പിന്നിൽ ഉണ്ടായിരുന്നു. ഇറങ്ങാൻ ലേറ്റ് ആയി. പിന്നെ ബൈക്ക് കോളേജിൽ തന്നെ ഉണ്ട്. അതിനെന്തോ പ്രശ്നം സ്റ്റാർട്ട് ആയില്ല. മെക്കാനിക്കിനോട് പറഞ്ഞിട്ടുണ്ട്.'' സാർ പറഞ്ഞു. സാർ എന്തോ ഉരുണ്ടു കളിക്കുന്ന പോലെ തോന്നി. ആഹ് എന്തോ ആവട്ടെ..
എനിക്ക് സാറിന്റെ കൂടെ നടക്കാൻ ചാൻസ് കിട്ടിയല്ലോ..
ഞങ്ങൾ മുന്നോട്ടു നടക്കാൻ തുടങ്ങി. ഞാൻ സാറിനോട് ഓരോന്ന് സംസാരിച്ചോണ്ടേ ഇരുന്നു. സാർ മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും എല്ലാം കേൾക്കുന്നുണ്ടായിരുന്നു.
അതിനിടക്ക് സാറിന്റെ ഫോൺ അടിച്ചു. ഫോൺ എടുത്തു ആരോടോ ''ഇല്ല കുഴപ്പമില്ല. ഞാൻ വന്നോള്ളാം.. നിങ്ങ ടെൻഷൻ ആകേണ്ട..'' എന്നൊക്കെ പറഞ്ഞു ഫോൺ വച്ചു. എന്റെ നോട്ടം കണ്ടിട്ടാവണം അതെന്റെ ഏട്ടനാണ് എന്ന് പറഞ്ഞു.
''സാറിനു എത്ര സഹോദരീസഹോദരന്മാർ ഉണ്ട്.;; ഞാൻ ചോദിച്ചപ്പോ സാറെന്നെ വീണ്ടും നോക്കി പേടിപ്പിച്ചു.
''എനിക്കൊരു ഇക്കയും ഇത്തയും ഒരനിയത്തിയും ഉണ്ട്.'' സാർ പറഞ്ഞു.
''ആഹാ വലിയ കുടുംബമാണല്ലേ... എനിക്കും ഭയങ്കര ഇഷ്ടമാ വല്യ കുടുംബം...'' ഞാൻ പറഞ്ഞു.
''തനിക്കെന്താ സഹോദരങ്ങൾ ഇല്ലാത്തെ??? ഒറ്റ മോളായി വിലസാൻ ആണോ.'' സാർ ചോദിച്ചപ്പോ എന്റെ കണ്ണ് നിറഞ്ഞു വന്നു.
''അയ്യോ ഞാൻ ഒരു തമാശ പറഞ്ഞതാ... അപ്പോളേക്കും വിഷമം ആയോ.'' സാർ പറഞ്ഞു.
''ഏയ് ഇല്ല സാർ. പത്തു വര്ഷം മുന്നേ മൂന്നു വട്ടം എനിക്ക് ഒരു കൂട്ട് വരാൻ പോണു എന്നുള്ള സന്തോഷം ഞാൻ അനുഭവിച്ചതാ.. ഒരനിയനെ ആയിരുന്നു എനിക്ക് വേണ്ടീരുന്നത്. കൂടെ കളിക്കാനും അടി കൊയ്യാനും വേണ്ടി വന്നാൽ ഭാവിയിൽ എനിക്ക്ക്ഷെ വേണ്ടി എന്നെ ശല്യപ്പെടുത്തുന്നവരെ അടിക്കാനും ഒക്കെ ആയി ഒരു അനിയൻ.
ആദ്യം മൂന്നു മാസം ഉള്ളപ്പോളും രണ്ടാമത് ആറു മാസം ഉള്ളപ്പോളും പിന്നെ ജനിച്ചു ഒരു ദിവസം ഉള്ളപ്പോളും എനിക്കാ സന്തോഷം നഷ്ടമായി. ഇനി ശ്രമിച്ചാൽ എന്റെ ഉമ്മയെ ചിലപ്പോ നഷ്ടപ്പെടും എന്ന് ഡോക്ടർ പറഞ്ഞപ്പോ ഉപ്പ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു ആണായും പെണ്ണായും നമ്മൾക്കിവള് മതി എന്ന്. അന്ന് തൊട്ട് ഞാൻ അവരെ മോനും മോളും ഒക്കെ ആണ്. വേറാരും ഇല്ലാത്തോണ്ട് സ്വയം സംസാരിക്കാൻ തുടങ്ങി. അതാ ഞാൻ ഇങ്ങനെ ആയിപ്പോയത്. എന്റെ ഉമ്മയും ഉപ്പയും സങ്കടപ്പെടുന്നത് എനിക്കിഷ്ടമല്ല. ഞാൻ കരഞ്ഞാൽ അവരുടെ നെഞ്ച് പൊട്ടും അതോണ്ട് എനിക്ക് കരയാൻ ഇഷ്ടമല്ല.'' ഞാൻ പുഞ്ചിരിച്ചു കൊണ്ട് സാറിനെ നോക്കി പറഞ്ഞു.
സാർ എന്റെ മുഖത്ത് നോക്കി എന്റെ കണ്ണ് തുടച്ചു. ''തനിക്കീ ഭാവം തീരെ ചേരില്ല. റേഡിയോ ഓൺ ചെയ്തു വച്ചേക്കു ഓഫ് ആക്കണ്ട..'' സാർ ചിരിച്ചോണ്ട് പറഞ്ഞു.
അറിയാതെ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. ഞങ്ങൾ മുന്നോട്ടു നടന്നു. അവിടെ ഐസ് ക്രീം ഷോപ് കണ്ടതും ഞാൻ ''ഐസ് ക്രീം'' എന്നും പറഞ്ഞു അങ്ങോട്ട് നടന്നു.
''ആഷി സാർ ഏതാ വേണ്ടേ???'' ഞാൻ വിളിച്ചു ചോദിച്ചു.
''എനിക്ക് വേണ്ട.'' സാർ പറഞ്ഞു.
''പടച്ചോനെ ഐസ് ക്രീം വേണ്ടന്നോ...'' ഞാൻ തിരിഞ്ഞു നിന്നു ചോദിച്ചതും സാറെന്നെ കണ്ണുരുട്ടി പേടിപ്പിച്ചു. വേറൊന്നും അല്ല ആ ചോദ്യം സാർ മാത്രമല്ല അവിടെ ഉണ്ടായിരുന്ന എല്ലാരും കേട്ടു. എല്ലാരും ഞങ്ങളെ തന്നെ നോക്കുന്നു.
ഞാൻ മെല്ലെ നടന്നു സാറിന്റെ അടുത്തെത്തി. ''സാർ ഐസ് ക്രീം ആരോഗ്യത്തിന് നല്ലതാ... മൂട് ശരിയാക്കാൻ അത് കഴിഞ്ഞേ വേറെന്തും ഉള്ളൂ.''
''ചോക്ലേറ്റ്...'' പിന്നേം ഞാനെന്തൊക്കെയോ പറഞ്ഞപ്പോ സാർ കൈകൂപ്പി എന്നോട് പറഞ്ഞു.
''ഞാൻ ചിരിച്ചോണ്ട് അയാളോട് രണ്ടു ചോക്ലേറ്റ് എന്ന് പറഞ്ഞു.'' അപ്പോളേക്കും സാർ പൈസ കൊടുക്കാൻ പോയി.
''സാർ കൊടുക്കല്ലേ, ഞാൻ കൊടുത്തോളാം. അങ്ങനെ എങ്കിലും അന്നത്തെ മുപ്പതു രൂപേടെ കടം ഞാൻ തീർത്തോട്ടെ...'' എന്നും പറഞ്ഞു ഞാൻ വേഗം പൈസ കൊടുക്കാൻ നോക്കി...
''ഞാൻ പല വട്ടം തന്നിട്ടും സാർ എന്റെ കയ്യിൽ നിന്നും പൈസ വാങ്ങിയില്ലല്ലോ... അതെന്താ???'' ഞാൻ ചോദിച്ചു.
''അന്ന് കണ്ടപ്പോ ഞാൻ തന്റെ അദ്ധ്യാപകൻ അല്ലാരുന്നല്ലോ. അത് പോലെ ആവുമ്പോൾ ഞാൻ വാങ്ങിക്കോളാം...'' എന്നും പറഞ്ഞു സാർ തന്നെ പൈസ കൊടുത്തു.
''താൻ അവിടെ ഇരിക്ക്. ഞാൻ ഇപ്പൊ വരാം'' എന്നും പറഞ്ഞു സാർ അവിടെ നിന്ന ഒരാളോട് സംസാരിക്കാൻ പോയി.
ഞാൻ വേഗം പോയി ഐസ് ക്രീം വാങ്ങി തിരിഞ്ഞതും അതാരുടെയോ മേൽ ആയി.
''ഓ ഐ ആം വെരി സോറി. ഞാൻ പെട്ടെന്ന് കണ്ടില്ല.'' എന്നും പറഞ്ഞു ആളുടെ മുഖത്തേക്ക് നോക്കിയതും എന്റെ കിളി പോയി.
പടച്ചോനെ ഇത് അവനല്ലേ... ഞാൻ ഒന്നൂടി സൂക്ഷിച്ചു നോക്കി. അതെ ദിത് ലവൻ തന്നെ... മോളെ ഫാദീ നീ ഇന്ന് ആരെയാടീ കണി കണ്ടത്. പട പേടിച്ചു പന്തളത്തു പോയപ്പോ അവിടെ ദേ നിക്കുന്നു പന്തോം കൊളുത്തി കൊണ്ടൊരു ചെകുത്താൻ...
''ആഹ് ഇതാര് ഫാദി മോളോ?? സുഖല്ലേ ചക്കരേ.. നിന്നെ കണ്ടിട്ട് എത്ര ആയി...'' എന്നും പറഞ്ഞു അവൻ എന്റെ നേരെ വന്നു.
''സോറി ഞാൻ അറിയാതെ പറ്റിയതാണെന്ന് പറഞ്ഞില്ലേ...'' ഞാൻ പിന്നോട്ട് നടന്നോണ്ടു പറഞ്ഞു.
''അന്ന് എനിക്കും അബദ്ധം പറ്റിയതാണെന്ന് ഞാനും പറഞ്ഞതല്ലേ... എന്നിട്ടും നീ എന്റെ മുഖത്തടിച്ചില്ലേ... അപ്പൊ അതിനൊരു പകരം വീട്ടൽ വേണ്ടേ... ഇത്ര സുന്ദരമായ മുഖത്തൊരു അടി കൊടുത്താൽ എങ്ങനെ...???'' അവൻ അവന്റെ ഫ്രണ്ട്സിനോട് ചോദിച്ചു.
''ഏയ് അത് വേണ്ടെടാ... ഒരുമ്മ കൊടുത്തേക്കു, അതാവുമ്പോ കിട്ടുമ്പോ അവൾക്കും കൊടുക്കുന്ന നിനക്കും ഒരു സന്തോഷം ഉണ്ടാവും.'' അവന്റെ കൂടെ ഉണ്ടായിരുന്ന ഏതോ ഒരു തെണ്ടി പറഞ്ഞു.
ഞാൻ ചുറ്റുപാടും നോക്കി ആഷി സാറിനെ എവിടേം കാണുന്നില്ല. ഇനി ഫ്രണ്ടിന്റെ കൂടെ പോയോ ആവോ... പടച്ചോനെ നീ തന്നെ തുണ...
''ആഹാ എന്നാ നിന്റെ ആഗ്രഹം പോലെ തന്നെ ആയിക്കോട്ടെ.'' എന്നും പറഞ്ഞവൻ എന്റെ അടുത്തേക്ക് നടന്നു വന്നു.
''നീ പോടാ, എന്റടുത്തു വന്നാൽ നീ രണ്ടു കാലിൽ തിരിച്ചു പോവില്ല.'' ഞാൻ ആഷി സാർ വന്നെന്നെ രക്ഷിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിൽ പറഞ്ഞു...
അപ്പോളാണ് ഞാൻ ആ കാഴ്ച കണ്ടത്.. ആഷി സാർ ഫ്രണ്ടിനെ യാത്രയാക്കാൻ അയാളുടെ കാറിനടുത്തു നിക്കുന്നു. സാർ ഇവിടെ നടക്കുന്നതൊന്നും കാണുന്നില്ല.
എന്റെ കണ്ണ് പുറത്തേക്കു ചാടി.. എന്റെ ധൈര്യമൊക്കെ ചോർന്നു പോവാൻ തുടങ്ങി...
പടച്ചോനെ വല്ലാത്ത കഷ്ട്ടം ആയല്ലോ... ആദ്യമായി ആഷി സാറിന്റെ കൂടെ ഐസ് ക്രീമും നുണഞ്ഞു നടക്കാമെന്നു വിചാരിച്ചതാ, ഈ അലവലാതികൾ എവിടുന്നു വന്നു ആവോ... പടച്ചോനെ പ്ളീസ് രക്ഷിക്ക്..
അവൻ, നിഷാദ് എന്റെ നേരെ വരുന്നുണ്ടായിരുന്നു. തീർന്നു എല്ലാം തീർന്നു... ഞാൻ രണ്ടു കണ്ണും അടച്ചു നിന്നു.
''എവിടെപ്പോയി മോളെ നിന്റെ ധൈര്യമൊക്കെ???'' പെട്ടെന്ന് നിഷാദിന്റെ ശബ്ദം എന്റെ കാതിൽ വീണപ്പോ ഞാൻ കണ്ണ് തുറന്നു. ''അന്നെന്നെ എല്ലാരുടേം മുന്നിൽ വച്ച് ആർക്കോ വേണ്ടി തല്ലിയപ്പോ ഇങ്ങനെ ആയിരുന്നില്ലല്ലോ...'' എല്ലാരും എന്നെ കളിയാക്കി ചിരിച്ചു.
അതെ അന്നൊക്കെ എന്നെ രക്ഷിക്കാൻ ഞാനേ ഉള്ളു എന്ന ചിന്ത ഉണ്ടായൊണ്ട് എന്തും നേരിടാനുള്ള ധൈര്യം ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ എനിക്കെന്തു പറ്റി. ആ ധൈര്യമൊക്കെ എവിടെ പോയി.
ഇല്ല എവിടെയും പോയിട്ടില്ല. ഉപ്പ എപ്പോഴും പറയാറുണ്ട്, നീ എന്റെ മോളല്ല മോനാണെന്നു. ഏതു സാഹചര്യത്തെയും ധൈര്യം വിടാതെ നേരിടുന്ന ചുണക്കുട്ടീ. അതെ എനിക്കിവനെ പേടി ഇല്ല.
അപ്പോഴേക്കും അവനെന്റെ തൊട്ടു മുന്നിൽ എത്തിയിരുന്നു. ഞാൻ കൈ വീശി നിഷാദിന്റെ കവിളിൽ ഒന്ന് പൊട്ടിക്കാൻ നോക്കി. പക്ഷെ അത് ആദ്യമേ ഊഹിച്ച പോലെ അവനെന്റെ കൈയിൽ കേറി പിടിച്ചു.
''ആഹാ അപ്പൊ അഹങ്കാരത്തിനു കുറവൊന്നും വന്നിട്ടില്ല, അല്ലെ...'' എന്നും പറഞ്ഞവൻ എന്റെ കൈ പിടിച്ചു ഞെരിക്കാൻ തുടങ്ങി. ഞാൻ വേഗം മറ്റേ കൈ കൊണ്ട് അവനെ അടിക്കാൻ നോക്കി. ഇല്ല അതും അവൻ തടഞ്ഞു കളഞ്ഞു.
എന്റെ രണ്ടു കയ്യും നിഷാദ് പിടിച്ചു തിരിക്കാൻ തുടങ്ങി. ഞാൻ വേദന കൊണ്ട് പുളഞ്ഞു. വേദന കൊണ്ട് സ്വർഗം കണ്ടൂന്നു ഏതു തെണ്ടിയാ പറഞ്ഞെ... സ്വർഗം അല്ല അവന്റെ....$$%$^%^%%^&%^
പിന്നൊന്നും നോക്കീല മുട്ടുമടക്കി ഒന്ന് കൊടുത്തു അവന്റെ മർമ്മം നോക്കി തന്നെ. അവന്റെ കണ്ണ് ബുൾസായി പോലെ പുറത്തേക്കു വന്നു. അവനെന്റെ കൈ വിട്ടു താഴോട്ടിരുന്നു പോയി. അവന്റെ ഫ്രണ്ട്സ് അത് കണ്ടതും അവന്റടുത്തേക്കു വന്നു.
ആ ഗ്യാപ്പിൽ ഞാൻ ഓടാൻ തുടങ്ങിയതും അവന്റെ കൂടെ ഉണ്ടായതിൽ ഒരുത്തൻ ''പിടിയെടാ അവളെ'' എന്ന് ആക്രോശിച്ചു. ഞാൻ ഓടി അവർ പിന്നാലെയും. അവരെ ഞാൻ കിട്ടിയതൊക്കെ എറിഞ്ഞു. ഒരുത്തന്റെ നേരെ കസേര എടുത്തു എറിഞ്ഞു. ഒരു രണ്ടു മിനിട്ടു ഞാനവരെ വട്ടം കറക്കി.
പിന്നെ ഞാൻ ഓടി പുറത്തിറങ്ങിയതും നേരെ മുന്നിൽ ആഷി സാർ അന്തം വിട്ടു കുന്തം വിഴുങ്ങിയ മാതിരി നിക്കുന്നു. സാറെല്ലാം കണ്ടൂന്നു മനസ്സിലായി. കിലുക്കത്തിൽ രേവതി ഞാൻ ഇത്രേ ചെയ്തുള്ളൂ, വേറൊന്നും ചെയ്തില്ലാ എന്നും പറഞ്ഞു ഇളിച്ച അതെ ഇളി ഞാനിവിടെ ആവർത്തിച്ചു.
എന്റെ പിന്നാലെ ആൾക്കാർ വരുന്നത് കണ്ടതും ആഷി സർ എന്റെ കൈ പിടിച്ചു വലിച്ചു സാറിന്റെ പിന്നിലേക്ക് നിർത്തി. അത് കണ്ടതും എല്ലാരും നിന്നു. അപ്പോളേക്കും നിഷാദും അവിടെ എത്തി.
സാറിന്റെ പിന്നിൽ നിന്നപ്പോൾ എനിക്ക് സൂര്യയുടെ പിന്നിൽ നിന്ന അനുഷ്ക്കയാണെന്നു തോന്നിപ്പോയി.. എന്റെ ഫാദി നിന്റൊടുക്കത്തെ സ്വപ്നം. ഇവിടെ തല്ല് ഏതു ഭാഗത്തു നിന്നും വരുമെന്ന് ആലോചിച്ചു നിക്കുമ്പോളാ അവളുടെ ഒരു സ്വപ്നം.
''എന്താ, എന്താ പ്രശ്നം???'' ആഷി സർ അവരോടു ചോദിച്ചു.
''അത് ചോദിക്കാൻ താനാരാ???'' നിഷാദ് തിരിച്ചു ചോദിച്ചു.
''ഞാൻ അഷ്ഫാക്, ഈ കുട്ടിയെ പഠിപ്പിക്കുന്ന സാർ ആണ്. എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം???'' ആഷി സാർ അങ്ങനെ പറഞ്ഞപ്പോ എന്തോ എന്റെ നെഞ്ചിൽ ഒരു വേദന തോന്നി. ആഹ് പോട്ടെ സാറിനുള്ളത് പിന്നെ കൊടുക്കാം.
''ഓ, ഇതൊന്നും പഠിച്ചിട്ടു ഒരു കാര്യവുമില്ല. കണ്ടില്ലേ ഇവിടെ ചെയ്തത്. മുമ്പും ഇത് പോലെ തന്നെ ഒരു അബദ്ധത്തിന്റെ പേരിൽ എന്റെ മുഖത്തടിച്ചതാ...'' നിഷാദ് പറഞ്ഞു.
''അത് താൻ പറയണ്ട, ഒരു പെൺകുട്ടിയുടെ കയ്യിൽ അവളുടെ സമ്മതമില്ലാതെ പിടിച്ചാൽ ഇതല്ല ഇതിനപ്പുറവും ചെയ്യാം.'' ആഷി സാർ അങ്ങനെ പറഞ്ഞപ്പോ ഞാനൊന്നു കോളർ പൊക്കി... സോറി കോളർ ഇല്ലാത്തോണ്ട് സ്കാർഫിന്റെ അറ്റം പൊക്കി.
''അത് ഇവള് എന്നെ മുന്നേ അടിച്ചതിനു പകരം ചെയ്തതാ.. ഒരു കാര്യവുമില്ലാതെയാ അന്ന് എന്നെ നാണം കെടുത്തിയെ.'' നിഷാദ് ദേഷ്യത്തോടെ പറഞ്ഞു.
''അയ്യടാ ഒരു കാര്യവുമില്ലാതെ പോലും.. ഒരു പെണ്ണിനെ കേറി പിടിക്കാൻ നോക്കുന്നത് എങ്ങനെയാടോ സഹിക്കേണ്ടത്???'' ഞാൻ ദേഷ്യത്തോടെ മുന്നോട്ടു കേറി വന്നു പറഞ്ഞു.
''നിന്നെ ഒന്നും അല്ലല്ലോ, അവൾക്കില്ലാത്ത പ്രശ്നം നിനക്കെന്തിനാ.'' അവൻ ദേഷ്യത്തോടെ എന്റെ നേരെ വന്നു.
''അവൾ ഒരു പാവം ആയോണ്ട് നീ രക്ഷപ്പെട്ടു ഇല്ലെങ്കി കാണിച്ചു തരുമായിരുന്നു നിനക്ക്.. പോലീസുകാരുടെ ഇടി കൊണ്ട് നീ ചത്തേനെ..'' ഞാൻ പറഞ്ഞു.
''പിന്നെ... പോലീസ്, ആരും എന്നെ ഒരു ചുക്കും ചെയ്യില്ലെടീ.. നിനക്കറിയില്ല എന്നെ. ഇപ്പൊ നിന്നെ ഇവിടുന്നു പൊക്കി എടുത്തോണ്ട് പോയാലും ആരും ഒന്നും ചെയ്യില്ല.. മനസ്സിലായോടീ...'' എന്നും പറഞ്ഞവൻ എന്റെ കയ്യിൽ കേറി പിടിച്ചു.
''ട്ടേ...'' ശബ്ദം കേട്ട് നോക്കിയപ്പോൾ നിഷാദ് ഒരു കവിളിൽ കൈ പൊത്തി നിലത്തു കിടക്കുന്നു.. എന്റെ മുന്നിൽ ആഷി സാർ നിന്നു കൈ കുടയുന്നു. ദേഷ്യം കൊണ്ട് മുഖമൊക്കെ ആകെ ചുവന്നിരിക്കുന്നു.
''നിന്നോട് പറഞ്ഞതല്ലേ ഒരു പെൺകുട്ടിയുടെയും ശരീരത്തിൽ അവളുടെ സമ്മതമില്ലാതെ തൊടരുതെന്നു. പിന്നെ നിന്നെ തല്ലിയ കാര്യം, അതെന്തിനാണെന്നു ഏകദേശം മനസ്സിലായെങ്കിലും മുഴുവനും മനസ്സിലായില്ല. പറ ഫദീഹ എന്തിനാ നീ ഇവനെ തല്ലിയത്???'' ആഷി സാർ എന്റെ നേരെ നോക്കി പറഞ്ഞു. ആ മുഖം കാണുമ്പോ തന്നെ പേടി തോന്നി.
''അത് രണ്ടു വര്ഷം മുന്നേ ഡിഗ്രിക്ക് പഠിക്കുമ്പോ ഞങ്ങൾ ഫ്രണ്ട്സ് എല്ലാരും കൂടി ഒരിക്കെ ഐ മാളിൽ പോയി. ഞങ്ങടെ ഒരു ഫ്രണ്ടിന്റെ കല്യാണത്തിന് ഡ്രെസ്സും അവൾക്കു ഗിഫ്റ്റും വാങ്ങാൻ പോയതാ.
അവിടെ ഇവനും ഫ്രണ്ട്സും ഉണ്ടായിരുന്നു. ഇവൻ ദിയയുടെ കസിൻ ആണ്. അങ്ങനെയാണ് ഞങ്ങൾ പരസ്പരം പരിജയപ്പട്ടത്. വളരെ ഡീസന്റ് പെരുമാറ്റം ആയിരുന്നു എങ്കിലും എനിക്കിവനെ കണ്ടപ്പോളേ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി. അതോണ്ട് ഓരോന്ന് പറഞ്ഞു ഇവരെ ഒഴിവാക്കി ഞങ്ങൾ നടന്നു.
കുറച്ചു കഴിഞ്ഞു ഫുഡ് ഒക്കെ കഴിച്ചു നടക്കുന്നതിനിടയിൽ ആണ് ഞാൻ ഈ ചെറ്റ, സോറി സർ സാറിന്റെ മുന്നിൽ ഇങ്ങനൊരു വാക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാ.'' ഞാൻ സാറിനോട് പറഞ്ഞു.
''അത് സാരമില്ല, ചില സമയങ്ങളിൽ ചിലർക്ക് ഇങ്ങനുള്ള വാക്കുകളെ ചേരൂ.. താൻ ബാക്കി പറ.'' ആഷി സാർ പറഞ്ഞു.
''ഞങ്ങൾ ഫുഡ് കഴിച്ചു ഡ്രസ്സ് നോക്കാൻ വേണ്ടി പോവുമ്പോളാണ് ഞാൻ ആ കാഴ്ച കണ്ടത്. അവിടെ ഒരു ഫുഡ് കൗണ്ടറിന്റെ മുന്നിൽ ഒരു ക്യൂവിൽ ഒരു കുട്ടി നിക്കുന്നു. അവളുടെ പിറകിൽ ഇവൻ നിപ്പുണ്ട്.
പിന്നിൽ നിന്നു കൊണ്ട് ഇവൻ ആ കുട്ടീടെ ശരീരത്തിൽ അറിയാത്ത രീതിയിൽ മുട്ടി. ആ കുട്ടി ഒന്നും പ്രതികരിച്ചില്ല. അത് കണ്ടത് കൊണ്ടാവണം ഇവൻ വീണ്ടും അവളോട് മോശമായി പെരുമാറി. അതൊരു പാവം ആയിരുന്നു, അത് പിന്നെ അവളോട് സംസാരിച്ചപ്പോ മനസ്സിലായ കാര്യമാണ് കേട്ടോ സാർ..
അവൾ ഒന്നും പ്രതികരിക്കാൻ പറ്റാതെ അവിടെ നിക്കുന്നുണ്ടായിരുന്നു. അവിടുന്ന് മാറാൻ നോക്കിയപ്പോ ഇവന്റെ ഫ്രണ്ട്സ് അവളുടെ സൈഡിൽ പോയി നിന്നു. അവളുടെ കണ്ണൊക്കെ നിറഞ്ഞു. പാവം പേടിച്ചു കരഞ്ഞു നിക്കായിരുന്നു. അടുത്ത് നിന്നിരുന്ന ഒരു അലവലാതികളും അവളെ സഹായിച്ചില്ല.
പിന്നൊന്നും നോക്കിയില്ല ഞാൻ അവന്റെ അടുത്തേക്ക് പോയി മുഖത്തെന്നെ ഒന്ന് പൊട്ടിച്ചു. പാവം ആ കുട്ടി എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അപ്പോളേക്കും സെക്യൂരിറ്റി ഒക്കെ വന്നു.
അടുത്ത് നിന്നവരെ ഒക്കെ ഞാൻ വായിൽ വന്ന ചീത്ത പറഞ്ഞു. ഒരു പെൺകുട്ടിയോട് ഒരുത്തൻ മോശമായി പെരുമാറുന്ന കണ്ടിട്ട് പ്രതികരിക്കാത്തതിന്. അവരെല്ലാം തല താഴ്ത്തി അവിടുന്ന് പോയി.
അല്ലെങ്കിലും ഇപ്പോളത്തെ ആളുകൾക്ക് ഫേസ്ബുക്കിൽ ഇരുന്നു പ്രതികരിക്കാൻ മാത്രമല്ലേ അറിയൂ.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''എന്നിട്ടു പോലീസിൽ പരാതി കൊടുത്തില്ലേ??'' ആഷി സാർ ചോദിച്ചു.
''ഇല്ല, അപ്പോളേക്കും അവളുടെ ഉമ്മയും അനിയത്തിയും വന്നു. അവർ ബാത്റൂമിൽ പോയതായിരുന്നു. ഞങ്ങൾ അവരോടു കാര്യം പറഞ്ഞു. പോലീസിൽ കംപ്ലൈന്റ്റ് കൊടുക്കാൻ അവർ സമ്മതിച്ചില്ല. അവരുടെ വീട്ടിലറിഞ്ഞാൽ ഇവനെ കൊന്നു കളയുമെന്ന് അവർ പറഞ്ഞു. സെക്യൂരിറ്റിയോട് പറഞ്ഞു ഇവനെയും ഫ്രണ്ട്സിനെയും മാളിൽ നിന്നും പുറത്താക്കിച്ചു. ആ കുട്ടിയും ഫാമിലിയും അവിടുന്ന് പോയി.
ദിയ ഇവന്റെ വീട്ടിൽ പോയി കാര്യം പറഞ്ഞു. അറിഞ്ഞപ്പോ ഇവന്റെ വീട്ടുക്കാർ നന്നായി പെരുമാറി ദുബായിലേക്ക് കെട്ടുകെട്ടിച്ചു. ഇടയ്ക്കു ഒന്ന് രണ്ടു വട്ടം കണ്ടപ്പോൾ ഞാൻ വീട്ടുകാരുടെ കൂടെ ആയിരുന്നു. ഒറ്റയ്ക്ക് ദാ ഇപ്പോളാ കാണുന്നെ.
സാർ പറ ഞാൻ അന്ന് ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ??? ഒരാളെ സഹായിക്കാൻ അവരുമായി എന്തെങ്കിലും ബന്ധം വേണമെന്നുണ്ടോ???'' ഞാൻ ആഷി സാറിനോട് ചോദിച്ചു.
മറുപടി അവന്റെ കവിളിൽ ആണ് വീണത്. എന്നിട്ടവന്റെ ഷർട്ടിൽ പിടിച്ചു തള്ളി താഴെ ഇട്ടു. വീണ്ടും അടിക്കാൻ പോയപ്പോ അവന്റെ ഫ്രണ്ട്സ് മുന്നോട്ടു വന്നു.
''അവനെ തൊട്ടാൽ തന്റെ കൈ ഞങ്ങള് വെട്ടും.'' അതിലൊരുത്തൻ പറഞ്ഞു.
അവർ ഒരു അഞ്ചാറു ആൾക്കാർ ഉണ്ട്, അതും നല്ല തടിമാടന്മാർ. എനിക്കാകെ ടെൻഷൻ ആയി. അടി നടന്നാൽ ആഷി സാറിനെ ഞാൻ നിലത്തൂന്നു പെറുക്കികൊണ്ടു പോവേണ്ടി വരും.. പടച്ചോനെ എന്താ ചെയ്യാ എന്ന് വിചാരിക്കുമ്പോളാണ് സാർ അവനോടു ഇങ്ങോട്ടു വാ എന്ന് കയ്യോടു ആംഗ്യം കാണിച്ചത്.
''അവൻ അടുത്ത് വന്നപ്പോ അവന്റെ തോളിൽ കയ്യിട്ടു. നീ ഷാജി അല്ലെ ഷാനുവിന്റെ അനിയൻ???'' ആ ചോദ്യം കേട്ടതും അവനൊന്നു ഞെട്ടി.
''അ.. അതെ.. ഇക്കാനെ എങ്ങനെ അറിയാം..'' അവൻ വിറച്ചോണ്ടു ചോദിച്ചു.
''ആ അതൊക്കെ അറിയാം, ഞങ്ങളൊരുമിച്ചു പഠിച്ചതാ...'' സാർ പറഞ്ഞു.
''അതിനു ഇക്കാക്ക് അഷ്ഫാഖ് എന്നൊരു ഫ്രണ്ട് ഇല്ലല്ലോ.. എനിക്കിക്കാന്റെ എല്ലാ ഫ്രണ്ട്സിനെയും അറിയാം.'' അവൻ അഹങ്കാരത്തോടെ പറഞ്ഞു.
''ആഹ് ശരിയാ.. അവൻ്റെ അഷ്ഫാഖ് എന്ന ഫ്രണ്ടിനെ അറിയില്ലായിരിക്കും പക്ഷെ ആഷി എന്ന ഫ്രണ്ടിനെ നിനക്കറിയോ??'' സാറത് ചോദിച്ചതും അവൻ ആകെ വിയർക്കുന്നത് ഞാൻ കണ്ടു. അതെന്താപ്പാ അങ്ങനെ...
''ആഷിക്കാ ആണോ... എനിക്ക് താടി ഇല്ലാതെ പെട്ടെന്ന് മനസ്സിലായില്ല. ഫോട്ടോ മാത്രല്ലേ കണ്ടിട്ടുള്ളു.'' അവൻ പറയുമ്പോ കുറച്ചു വിറക്കുന്നുണ്ടായിരുന്നോന്നു ഒരു സംശയം.
''ഇനി ഞാൻ എന്തെങ്കിലും പറയണോ??'' ആഷി സാർ അവനോടു ചോദിച്ചതും അവൻ തല കൊണ്ട് വേണ്ടാന്നു കാണിച്ചു ഓടി നിഷാദിന്റടുത്തേക്കു പോയി.
''വാടാ പോവാം, ഇനി ഇവിടെ നിന്നാ ശരി ആവില്ല.'' ഷാജി നിഷാദിനോട് പറഞ്ഞു.
''പോടാ.. ഇക്കാന്റെ ഫ്രണ്ട് ആണെന്ന് കേട്ടപ്പോ നീ അങ്ങ് പേടിച്ചു പോയോ???'' നിഷാദ് ദേഷ്യത്തോടെ പറഞ്ഞു.
''ടാ ഒന്ന് മിണ്ടാതിരിയെടാ.. അത് ആഷിക്കയാ.. വെറുതെ തല്ലു കൊണ്ട് ചാവാൻ നിക്കണ്ട.'' ഷാജി പറഞ്ഞു.
അത് കേട്ടപ്പോ എനിക്ക് ചിരി വന്നു, ''ഈ ഓണക്കു പോലെ ഇരിക്കുന്ന സാർ ആ തടിമാടന്മാരെ അടിക്കാനോ.. നടന്നത് തന്നെ...'' എന്നും പറഞ്ഞു ചിരിച്ചത് കുറച്ചു ഉച്ചത്തിലായിപ്പോയി. സാറെന്നെ നോക്കിയതും,ഞാൻ വേഗം വാ പൊത്തി താഴേക്ക് നോക്കി.
''നിനക്ക് പേടി ആണെങ്കി നീ പൊക്കോ... എനിക്ക് തന്ന അടിയുടെ ഇരട്ടി തിരിച്ചു കൊടുത്തിട്ടേ ഞാൻ വരുള്ളൂ...'' നിഷാദ് അവന്റെ ചുണ്ടിൽ വന്ന ചോര തുടച്ചോണ്ടു പറഞ്ഞു.
''ആ എന്ന നീ പോയി അടി വാങ്ങിക്കോ... എടാ അത് എസ് എൻ കോളേജിലെ ബുള്ളറ്റ് റാസ്ക്കൽസിന്റെ ഗ്യാങ് ലീഡർ ആയിരുന്ന ബുള്ളറ്റ് ആഷിയാടാ...'' അത് കേട്ടതും നിഷാദ് അടക്കം എല്ലാത്തിന്റേം മുഖം കാറ്റ് പോയ ബലൂൺ പോലെ ആയിട്ടുണ്ടായിരുന്നു. എനിക്ക് മാത്രം ഒന്നും മനസ്സിലായില്ല.
അപ്പോളേക്കും ആഷി സാർ ഷർട്ടിന്റെ കൈ ഒക്കെ മടക്കി, വാച്ച് ഊരി പോക്കറ്റിൽ ഇട്ട് ഒരു അടിക്കു വേണ്ടുന്ന എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ഇതെന്താ ജാക്കി ചാന്റെ സിനിമയോ...
''സോറി ഞങ്ങൾ ആളറിയാതെ... ക്ഷമിക്കണം...'' എന്നും പറഞ്ഞു നിഷാദും ഫ്രണ്ട്സും പുറത്തേക്കു നടന്നു, അല്ല ഓടി.
''നിക്ക്...'' ആഷി സാർ പറഞ്ഞതും അവർ സഡ്ഡൻ ബ്രേക്ക് ഇട്ട് നിന്നു.
''ഒരു മാപ്പു കൂടി പറയാൻ ബാക്കി ഇല്ലേ...'' സാർ ചോദിച്ചു.
''സോറി പെങ്ങളെ, അറിയാതെ പറ്റിപ്പോയതാ ഇനി ആവർത്തിക്കില്ല...'' നിഷാദ് ഓടി വന്നു എന്റെ മുന്നിൽ നിന്നു പറഞ്ഞു.
''പെങ്ങളോ...'' ഞാൻ അറിയാതെ ചോദിച്ചു പോയി. ഇത്രേം നേരം ഉമ്മ വെക്കണമെന്നും പറഞ്ഞു എന്റെ പിന്നാലെ നടന്നവനാ... ഇപ്പൊ പെങ്ങള് പോലും.. ഞാൻ ആഷി സാറിനെ അത്ഭുതത്തോടെ നോക്കി.
''ഇനി ഇവളുടെ പിന്നാലെ നീ വരരുത്, ഒരിക്കലും. നീ കാരണം അവൾക്കോ ഫ്രണ്ട്സിനോ ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് കേട്ടോ...'' ആഷി സാറിന്റെ സംസാരം കേട്ടപ്പോ എനിക്കെന്നെ പേടി തോന്നി. ആള് നല്ല കലിപ്പിൽ ആണ്.
''ഇല്ല...'' എന്നും പറഞ്ഞു അവർ ഓടിയ കണ്ടത്തിൽ പിന്നെ പുല്ലു പോലും മുളക്കില്ലാന്നു തോന്നി.
ഞാൻ തിരിഞ്ഞു സാറിനെ നോക്കിയപ്പോ മുഖത്തൊരു പുഞ്ചിരിയും ഫിറ്റ് ചെയ്തു നിക്കുന്നു. ''ഐസ് ക്രീം വേണ്ടേ???'' സാറിന്റെ ചോദ്യം കേട്ടപ്പോ എന്റെ തല ലക്ഷ്യമില്ലാതെ ആടിക്കൊണ്ടിരുന്നു.
''ബുള്ളെറ്റ് ആഷി'' നല്ല പേര്.. ഞാൻ സാറിനോട് കളിയാക്കി പറഞ്ഞു. അത് കേട്ടപ്പോ സാറെന്നെ തിരിഞ്ഞു നോക്കി..
''അപ്പൊ സാർ പഠിക്കുമ്പോ നല്ല അലമ്പായിരുന്നല്ലേ...'' ഞാൻ ചോദിച്ച കേട്ടതും സാർ ചിരിച്ചു.
''സാർ എസ് എൻ കോളേജിൽ ആണോ പഠിച്ചേ??? എന്താ ഈ ബുള്ളറ്റ് റാസ്ക്കൽസ്???'' സാറെന്നെ ഒന്നൂടി നോക്കി. പക്ഷെ മറുപടി ഒന്നും വന്നില്ല.
''സാർ ചോദിച്ചപ്പോ ഞാൻ എല്ലാം പറഞ്ഞില്ലേ..'' എന്നും പറഞ്ഞു ഞാൻ മുഖത്ത് ഇച്ചിരി വിഷമവും സങ്കടവും ദേഷ്യവും ഒക്കെ വാരി വിതറി. ഏറ്റാൽ മതി ആരുന്നു.
''ഇന്നാ ഐസ് ക്രീം'' എന്നും പറഞ്ഞു എന്റെ നേരെ ഐസ് ക്രീം നീട്ടി. ഞാൻ വേണ്ടാന്നുള്ള രീതിയിൽ തലയാട്ടി.
''ആ അഭിനയിക്കേണ്ട വാ പറയാം...'' എന്നും പറഞ്ഞു സാർ ഒരു കസേരയിൽ ഇരുന്നു. അപ്പൊ എന്റെ അഭിനയമാണെന്നു സാറിനു മനസ്സിലായോ... ആ എന്തേലും ആവട്ടെ..കാര്യം അറിഞ്ഞാ മതി ആരുന്നു.
ഞാൻ വേഗം പിന്നാലെ പോയി അടുത്തുള്ള കസേരയിൽ ഇരുന്നിട്ട് ഐസ് ക്രീം വാങ്ങി.
''വേഗം പറ സർ.. സമയം താമസിക്കുന്നു. എല്ലാരും നോക്കി ഇരിക്കുന്നുണ്ടാവും.'' ഞാൻ പറഞ്ഞു.
''എന്നാൽ വാ നമുക്ക് പോവാം ഞാൻ സമയം ശ്രദ്ധിച്ചില്ല.''സാർ വാച്ചിൽ നോക്കികൊണ്ടു പറഞ്ഞു.
''അതൊന്നും സാരമില്ല, ഞാൻ പറഞ്ഞോള്ളാം.. സാർ വേഗം പറ'' ഞാൻ പറഞ്ഞു.
''അങ്ങനെ പറയാനും മാത്രം ഒന്നും ഇല്ലെടോ..'' ആഷി സാർ പറഞ്ഞു.
''ഓ പിന്നെ എന്നിട്ടാണ് ആ പേര് കേട്ടപ്പോ തന്നെ അവരോടിയതു.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''ബുള്ളെറ്റ് റാസ്ക്കൽസ്'' ആഷി സാർ എന്തോ ആലോചിച്ച പോലെ പറഞ്ഞു.
സങ്കർഷഭരിതമായ കോളേജ് മുറ്റം... ചിതറിയോടുന്ന കുട്ടികൾ... അതിനിടയിൽ നിന്നും ആകാശത്തിലേക്കു ഉയർന്നു ചെളി വെള്ളത്തിലേക്ക് വീഴുന്ന ഒരുത്തൻ. അവനെണീറ്റു ഓടാൻ തുടങ്ങുന്നതിനു മുന്നേ അവനെ പറപ്പിച്ച ആ താടിക്കാരൻ അവന്റെ കഴുത്തിൽ പിടിച്ചു...
''ഇനി ഏതെങ്കിലും പെൺകുട്ടിയുടെ ശരീരത്തിൽ നീ അവളുടെ സമ്മതമില്ലാതെ തൊട്ടാൽ നിന്റെ കൈ ഞാൻ വെട്ടും...'' എന്ന് ആക്രോശിച്ചു കൊണ്ട് ആ താടിക്കാരൻ അവനെ ചുരുട്ടിക്കൂട്ടി മൂലയിലേക്കിട്ടു.
അപ്പോൾ എവിടെ നിന്നോ വന്നൊരു പെൺകുട്ടി അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു എന്നിട്ടു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ''ഐ ലവ് യൂ ആഷീ...'' എന്നിട്ടവനോടൊപ്പം അവന്റെ ബൈക്കിൽ കേറി പോവുന്നു.
ആ ബൈക്കിനു തടസ്സമായി ഒരു പെൺകുട്ടി വന്നു നിന്നു.. ഏ ഇത് ഞാനല്ലേ ഫാദി... പക്ഷെ ആഷി എന്നെ മൈൻഡ് ചെയ്യാതെ ബുള്ളറ്റ് പായിച്ചു. ഞാൻ പിന്നാലെ പോവാൻ ശ്രമിച്ചതും ആ പെൺകുട്ടി കയ്യിലുണ്ടായിരുന്ന എന്തോ വച്ചെന്നേ എറിഞ്ഞു... ആ എന്നാലറിക്കൊണ്ട് ഞാൻ താഴെ വീണു..
കണ്ണ് തുറന്നു നോക്കിയപ്പോ ഞാൻ ദേ കട്ടിലിന്റെ താഴെ കിടക്കുന്നു... എന്റെ കൂടെ കിടന്നിരുന്ന ജെസ്നയും ജെന്നയും ബെഡിൽ എണീറ്റിരുന്നു പന്തം കണ്ട പെരുച്ചാഴികളെ പോലെ നോക്കുന്നു. രണ്ടും ഷഫീക്കാറ്റാന്റെ മക്കളാ. ഇരട്ടകളാ, പക്ഷെ പരട്ട സ്വഭാവമാ എന്നെ പോലെ തന്നെ... ശനിയും ഞായറും ലീവ് ആയോണ്ട് അടിച്ചു പൊളിക്കാമെന്നു കരുതി അവിടെ നിന്നതാ...
എന്തോന്നാടീ.. ഇത്രേം വലിയ കട്ടിലിൽ നിന്നും നീ എങ്ങിനെയാ വീണത്?? ജെന്ന അത്ഭുദത്തോടെ ചോദിച്ചു.
വീണതല്ലല്ലോ.. എറിഞ്ഞിട്ടതല്ലേ... ഞാൻ പറഞ്ഞു.
ആര്...?? രണ്ടാളും അത്ഭുതത്തോടെ ചോദിച്ചു.
ആ പിശാശ്.. ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
ആരാണൊന്നു തെളിച്ചു പറയെടീ... ജെസ്നയ്ക്കു ദേഷ്യം വന്നു.
അവൾ തന്നെ ആ തിലോത്തമ... ഞാൻ ദേഷ്യത്തോടെ പറഞ്ഞു ബെഡിൽ കേറി ഇരുന്നു.
ഓ ഇവളെ കൊണ്ട് തോറ്റല്ലോ..
എടാ ആഷി സാറിനു അവൾ വെറും ഫ്രണ്ട് ആയിക്കൂടെ... ജാസ്മിത്തയും അങ്ങനെ പ്രേമം എന്നൊന്നും പറഞ്ഞില്ലല്ലോ.. നാളെ അറിയാലോ.. പിന്നെന്താ... ഞാൻ ആറ്റാന്റെ വീട്ടിലെത്തിയപ്പോ എല്ലാം അവരോടു വള്ളി പുള്ളി വിസർഗം വിടാതെ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നേക്കാൾ രണ്ടു വയസ്സിനു ഇളയവരാ.. ഇപ്പൊ ബി.കോം അവസാന വർഷ വിദ്യാർത്ഥികൾ ആണ്. എന്നാലും എന്റെ എല്ലാ കള്ളത്തരത്തിലും കൂടെ നിക്കുന്നവർ..
ഇവർക്ക് മൂത്തൊരു ഇക്കയുണ്ട്, ജുനൈദ്. ജൂനിക്ക കെട്ടി ഒരു കുട്ടിയുണ്ട്. ജൂനിക്കാന്റെ ഭാര്യ ജാസ്മിത്താത്ത നല്ല കൂട്ടാണ് ഞങ്ങളുമായി.
പക്ഷെ ഇന്നെന്റെ ഉറക്കം കളഞ്ഞതും അവരെന്നെ...
എടാ ആ പെണ്ണിപ്പോ കെട്ടി രണ്ടു പിള്ളേരായിക്കാണും.. ജെസ്ന വീണ്ടും എന്നെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു.
അങ്ങനെ ആയാൽ കൊള്ളാം... ഇല്ലെങ്കിൽ അവളെന്റെ കൈ കൊണ്ട് ചാവും... എന്നും പറഞ്ഞു ഞാൻ വേഗം ഉറങ്ങാൻ കിടന്നു.
കിടന്നിട്ടുറക്കം വന്നേ ഇല്ല... വൈകുന്നേരത്തെ സംഭവങ്ങൾ എന്റെ മനസ്സിലേക്ക് വന്നു.
സാർ ബുള്ളറ്റ് റാസ്കൽസിനെ കുറിച്ച് പറഞ്ഞു തുടങ്ങി. അലംമ്പന്മാരായ നാലഞ്ചു പിള്ളേർ ബുള്ളറ്റിൽ വന്നു തല്ലുകൊള്ളിത്തരം കാണിക്കുന്നത് സ്വപ്നം കണ്ട ഞാൻ കേട്ടത് മറ്റൊരു കഥ ആയിരുന്നു.
ആഷി സാർ മെല്ലെ പറഞ്ഞു തുടങ്ങി. ''പ്ലസ് ടു കഴിഞ്ഞും കൂടെ ഉണ്ടായിരുന്നത് നാലുപേർ ആയിരുന്നു. ഷാമി, അജു, ജദ്ദു പിന്നെ അബി. സ്കൂൾ തൊട്ടേ ഞങ്ങൾ ഒരുമിച്ചായിരുന്നു. നട്ടെല്ലിന് ഇച്ചിരി ഉറപ്പു കൂടുതൽ ആയോണ്ട് എന്ത് പ്രശ്നം കണ്ടാലും അതിൽ ഇടപെടുമായിരുന്നു.
അത് കൊണ്ട് എസ് എൻ കോളേജിൽ ചേർന്ന ആദ്യ ദിവസം തന്നെ ഞങ്ങൾ സീനിയേഴ്സിന്റെ നോട്ട പുള്ളികൾ ആയി. അവാർഡ് റാഗിങ് ഞങ്ങൾ വക വെച്ച് കൊടുത്തില്ല. പ്രിൻസിപാലിനോട് പരാതി പറഞ്ഞെങ്കിലും ഒരു രക്ഷയും ഉണ്ടായില്ല. അവർ പറയുന്നത് അനുസരിക്കാതിരുന്നത് കൊണ്ടും പ്രതികരിച്ചത് കൊണ്ടും അവർ ഞങ്ങളെ നല്ലോണം ഉപദ്രവിച്ചു.
കോളേജിലെ ചെകുത്താന്മാർ എന്നറിയപ്പെടുന്ന ഗ്യാങ് ആയിരുന്നു അത്. കണ്ണിൽ ചോരയില്ലാത്ത്ത തെണ്ടികൾ... സോറി, ഒരധ്യാപകൻ ഒരു വിദ്യാർത്ഥിയുടെ മുന്നിൽ പറയാൻ പാടില്ലാത്ത വാക്കാണ്... സാർ പറഞ്ഞു.
ഏയ് നേരത്തെ സാർ പറഞ്ഞില്ലേ, ചില സന്ദർഭങ്ങളിൽ അത് അനിവാര്യമാണ് സാർ.. വേഗം ബാക്കി പറ... ഞാൻ ആകാംഷയോടെ പറഞ്ഞു.
ആഹാ നല്ല ഇന്റെരെസ്റ്റ് ആണല്ലോ... ഇതൊന്നും പഠിത്തത്തിൽ കാണാറില്ലല്ലോ... സാർ ചിരിച്ചോണ്ട് പറഞ്ഞു.
ഓ മനുഷ്യനിവിടെ മുൾമുനയിൽ നിക്കുമ്പോളാണ് ഒരു അവിഞ്ഞ കോമഡി... അല്ല സാർ എനിക്ക് പഠിത്തത്തിലും നല്ല ശ്രദ്ധയാ.. ഞാൻ ഇളിച്ചോണ്ടു പറഞ്ഞു.
അത് ഞാൻ കാണാറുണ്ടല്ലോ.. അപ്പൊ നമ്മളെവിടെയാ നിർത്തിയത്, ആ അവരുടെ ശല്യം അല്ലെ... ക്ഷമ കെട്ട ഒരു ദിവസം ഞങ്ങൾ അവർക്കിട്ടു നന്നായി പൊട്ടിച്ചു. അത്രയ്ക്കും അവർ അതിരു വിട്ടിരുന്നു. എല്ലാത്തിനെയും ഹോസ്പിറ്റലിൽ കൊണ്ട് പോയി. ഒരു ഡിസ്മ്മിസൽ പ്രതീക്ഷിച്ച ഞങ്ങൾക്ക് പക്ഷെ കിട്ടിയത് അനുമോദനങ്ങളും സമ്മാനങ്ങളുമായിരുന്നു.
പ്രിൻസിപ്പൽ പോലും ഞങ്ങളോട് വളരെ നന്നായി എന്ന് പറഞ്ഞു. കാരണം അവിടുള്ള മുക്കാൽ ഭാഗം കുട്ടികളെയും അവർ ഉപദ്രവിച്ചിരുന്നു. പ്രിൻസിപ്പലിനെ അവർക്കു പുല്ലു വില ആയിരുന്നു. അദ്ദേഹം ഞങ്ങളെ വിളിച്ചത് ഗുഡ് റാസ്ക്കൽസ് എന്നായിരുന്നു. നല്ല തെമ്മാടികൾ...'' ആഷി സാർ ചിരിച്ചോണ്ട് പറഞ്ഞു..
''ആഹാ നല്ല പേര്... അതെങ്ങനെ ബുള്ളറ്റ് റാസ്ക്കൽസ് ആയി...'' ഞാൻ ചോദിക്കുന്നത് കേട്ടപ്പോ സാറെന്നെ ഒന്ന് നോക്കി.
''അത് തന്നെ അല്ലെ ഞാൻ പറയാൻ പോണത്. താനിങ്ങനെ തോക്കി കേറി വെടി വച്ചാലോ???'' ആഷി സാർ ഗൗരവം നടിച്ചു ചോദിച്ചു.. അത് കള്ള ഗൗരവം ആണെന്ന് മുഖം കണ്ടാൽ അറിയാം.
''സോറി സാർ, ആദ്യമായിട്ടാ ഞാനിങ്ങനെ മിണ്ടാതിരിക്കുന്നെ... അല്ലെങ്കിൽ എല്ലാരോടും അങ്ങോട്ടാണല്ലോ സംസാരിക്കാറ്. അതിന്റെ ഒരു പ്രവേശമാ..'' ഞാൻ പറഞ്ഞു.
സാർ ചിരിച്ചോണ്ട് തലയാട്ടി... ''തന്നെ കൊണ്ടു തോറ്റല്ലോ... ആ ശരി തനിക്കു പോണ്ടേ അപ്പൊ വേഗം പറഞ്ഞു തീർത്തേക്കാം.. ഇനി ഇടയ്ക്കു കേറരുത്.''
''ഇല്ല സാർ'' ഞാൻ തലയാട്ടിക്കൊണ്ടു ഐസ് ക്രീം തീറ്റയിലേക്കു കോൺസെൻട്രേറ്റ് ചെയ്തു.
''ഞങ്ങൾ സ്ഥിരമായി ബുള്ളറ്റിൽ ആയിരുന്നു കോളേജിൽ പൊയ്ക്കൊണ്ടിരുന്നത്. അവർ നാല് പേരും പ്ലസ് ടു പാസ് ആയപ്പോ വീട്ടുകാരെ കൊണ്ട് വാങ്ങിപ്പിച്ചതാ. എനിക്ക് പിന്നെ ഇക്ക ദുബായിലേക്ക് പോയപ്പോ ഇക്കാന്റെ ബുള്ളറ്റ് കിട്ടി. ഞങ്ങൾ ദിവസവും ബുള്ളറ്റിൽ വരുന്നോണ്ട് പിന്നെ എല്ലാരും ഞങ്ങളെ ബുള്ളറ്റ് റാസ്ക്കൽസ് ആക്കി...
അതോടെ സീനിയേഴ്സ് ഒക്കെ പത്തി മടക്കി. കോളേജിൽ എവിടെ ആർക്കു പ്രശ്നങ്ങൾ ഉണ്ടായാലും അവർ ഞങ്ങളെടുത്തു വന്നു പറയാൻ തുടങ്ങി. ഞങ്ങളത് നീറ്റായി അടിച്ചൊതുക്കി കൊടുത്തു. റാഗിങ് കോളേജിൽ നിന്നും അപ്രത്യക്ഷം ആയി.. '' സാർ പറഞ്ഞു.
''മൊത്തത്തിൽ പറഞ്ഞാൽ സാർ ഒരു ഭൂലോക അലമ്പായിരുന്നല്ലേ..'' ഞാൻ താടിക്കു കയ്യും കൊടുത്തു അത് പറഞ്ഞപ്പോ സാർ പൊട്ടിച്ചിരിച്ചു. ആദ്യമായാണ് സാറങ്ങനേ ചിരിക്കുന്നത് ഞാൻ കാണുന്നത്. ഉഫ് എന്റെ സാറേ... എനിക്ക് വയ്യ.. എല്ലാം കൂടി കേട്ട് മനുഷ്യന്റെ കണ്ട്രോൾ പോയി നിക്കുമ്പോഴാ ഈ ചിരിയും.. ഓടിപ്പോയി കെട്ടിപ്പിടിച്ചു ഈ അലമ്പന്റെ കൂടെ ജീവിത കാലം മുഴുവൻ കൂട്ടുമോന്നു ചോദിക്കാൻ തോന്നിപ്പോയി. പക്ഷെ കണ്ട്രോൾ ദൈവം കാത്തു.
''എന്താടോ ഇങ്ങനെ നോക്കുന്നെ...'' സാർ ചോദിച്ചപ്പോളാണ് എനിക്ക് ബോധം വന്നേ.
''ഏയ് ഒന്നൂല്ല ഞാനതൊക്കെ ഒന്ന് മനസ്സിൽ കാണുവായിരുന്നു.'' ഞാൻ പറഞ്ഞു.
''ഇപ്പൊ മനസ്സിലായില്ലേ ആദ്യമായി കാണുന്ന ആരെയും കേറി പ്രൊപ്പോസ് ചെയ്യരുതെന്ന്...'' സാറങ്ങാനേ പറഞ്ഞപ്പോ എനിക്ക് ഷോക്ക് അടിച്ചത് പോലെ തോന്നി. ഞാനന്ന് പറഞ്ഞതിനെ പറ്റി സാറൊരിക്കലും എന്നോട് സംസാരിച്ചിട്ടില്ല. ആദ്യമായി ഇങ്ങനെ പറഞ്ഞപ്പോ എന്തോ പോലെ തോന്നി.
''ഇല്ല സാർ, ഒരു പരിചയവുമില്ലാത്ത ഒരു പെൺകുട്ടിയെ സ്വന്തം ചിലവിൽ സുരക്ഷിതമായി കോളേജിൽ എത്തിച്ച ആളെ ഏതു പെണ്ണായാലും പ്രൊപ്പോസ് ചെയ്തു പോവും സാർ... എല്ലാരും കരുതുന്ന പോലെ ഒരു പെണ്ണ് അവളുടെ ഭർത്താവായി വരുന്ന ആളിൽ ആഗ്രഹിക്കുന്നത് സൗന്ദര്യമോ പണമോ അല്ല മരിച്ചു സ്നേഹവും കരുതലും സുരക്ഷിതത്വവും ആണ്. ഏതൊരു അവസ്ഥയിലും അവളെ കൈ വിടാതെ കൂടെ നിർത്തി സംരക്ഷിക്കുന്നവൻ..'' ഞാൻ പറഞ്ഞു. എനിക്ക് തന്നെ എന്റെ വാക്കുകളിൽ അഭിമാനം തോന്നിപ്പോയി.. ഷോ ഫാദീ നിനക്കിങ്ങനൊക്കെ സംസാരിക്കാൻ അറിയോ.. സാറിനു തന്നെ അത്ഭുതമായെന്നു തോന്നുന്നു.
''ആ ആൾ ജയിലിൽ കിടന്നിട്ടുണ്ടെങ്കിലോ???'' സാർ പുഞ്ചിരിച്ചോണ്ടു ചോദിച്ചു.
''സത്യം...'' സന്തോഷത്തോടെയുള്ള എന്റെ ചോദ്യം കേട്ടിട്ടു സാറെന്നെ അന്തം വിട്ടു നോക്കി... ''ഞാനൊരു മോഹൻലാൽ ഫാൻ ആണ് സാർ, അദ്ദേഹത്തിന്റെ സിനിമയിലൊക്കെ നല്ല കാര്യങ്ങൾക്കൊക്കെ വേണ്ടി തല്ലു പിടിച്ചു അദ്ദേഹം ജയിലിൽ കിടക്കുന്നതു കണ്ടപ്പോളേ വിചാരിച്ചതാ അത് പോലെ നന്മക്കു വേണ്ടി പട പൊരുതി ജയിലിൽ കേറിയ ഏതേലും കലിപ്പൻ തെമ്മാടിയെ മാത്രമേ കെട്ടുള്ളൂന്നു...'' പറഞ്ഞു കഴിഞ്ഞപ്പോളാണ് ഞാനെന്താ പറഞ്ഞതെന്ന് ഓർത്തത്... സാറെന്നെ നോക്കുന്നത് നോട്ടം കണ്ടപ്പോ അത് വളർത്താനാണോ അതോ കൊല്ലാനാണോന്നു എനിക്ക് മനസ്സിലായില്ല.
''സോറി സാർ ഞാൻ ആ ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാ...'' ഞാൻ പറഞ്ഞു.
''തനിക്കു സഹോദരങ്ങൾ ഇല്ലല്ലോ... ഒറ്റ പീസ് അല്ലെ... വളരെ നന്നായി.. ഇത് പോലെ ഒരെണ്ണം കൂടി ഭൂമിക്കു താങ്ങില്ല... വെറുതെ അല്ല സുനാമി ഒക്കെ വന്നത്.'' ആഷി സാർ പറഞ്ഞ കേട്ടപ്പോ ഞാൻ ചിരിച്ചു.
''അല്ല സാറെന്തിനാ ജയിലിൽ കിടന്നതു???'' ഞാൻ ചോദിച്ചതും സാറിന്റെ മുഖം മാറി.
''അത് പിന്നെ...'' സാർ പറയാൻ തുടങ്ങിയതും എന്റെ ചെവിയിൽ ഒരു പിടുത്തം വീണതും ഒരുമിച്ചായിരുന്നു.
''ആഹ്'' എന്നും അലറി ഞാൻ എണീറ്റ് തിരിഞ്ഞു നോക്കി. ''ഷഫീക്കാറ്റ..'' ഞാൻ അറിയാതെന്നെ പറഞ്ഞു പോയി.
''എത്ര നേരായീന്നു വല്ല ബോധവും ഉണ്ടോ. അവിടെ എല്ലാരും പേടിച്ചിരിക്കുവാണ്.. നിന്റെ ഉമ്മ എത്ര ടെൻഷൻ അടിച്ചു നിക്കാണെന്നു അറിയോ.. ആ ഫോൺ ഒന്നെടുത്താൽ എന്താ... എല്ലാരും കൂടി നിന്നെ നോക്കാൻ ഇറങ്ങിയതായിരുന്നു. ഒരു വിധത്തിൽ ലാരേം വീട്ടിലാക്കീട്ടാ ഞാൻ വന്നേ.. അപ്പൊ അവള് ഐസ്ക്രീമും തിന്നോണ്ടിരിക്കുവാ... നിന്നെ..." പറഞ്ഞത് മുഴുവൻ ആക്കാൻ വിടാതെ ആറ്റാന്റെ വായ ഞാൻ കൈ കൊണ്ട് അടച്ചു പിടിച്ചു..
''ഓരോന്നോരോന്നായി പറ.. അല്ലെങ്കി ശ്വാസം മുട്ടി ചത്ത് പോവും. ഫോൺ സൈലന്റിൽ ആയിപ്പോയി. ഞാനിതാ ഇറങ്ങുവാൻ നിക്കുവാരുന്നു.'' ഞാൻ പറഞ്ഞിട്ടു ''ചുമ്മാ'' എന്ന് സാറിനെ നോക്കി കണ്ണടച്ച് കാണിച്ചു. സാർ നിന്നു ചിരിച്ചു.. എന്റെ സാറേ ആ ചിരി...
''ഇനി നീ റോഡ് ക്രോസ്സ് ചെയ്യുമ്പോ വല്ല വണ്ടിയെയും മറിച്ചിട്ടോന്നറിയാൻ റോഡിലൊക്കെ പോയി നോക്കീട്ടാ ഞാൻ വരുന്നേ..'' അത് കേട്ടതും ആഷി സാർ ചിരിച്ചു. എനിക്ക് ദേഷ്യം വന്നു.
അപ്പോളാണ് ഷഫീക്കാറ്റ ആഷി സാറിനെ കണ്ടത്.. ആറ്റ വേഗം പോയി സാറിനു കൈ ുത്തു കെട്ടിപ്പിടിച്ചു ''അസ്സലാമുഅലൈക്കും'' എന്ന് പറഞ്ഞു. സാറ് തിരിച്ചു ''വലയ്ക്കുമുസ്സലാം'' എന്ന് പറഞ്ഞു.
''ആറ്റാക്ക് അറിയോ ഇതാരാണെന്നു''.. അവരുടെ സ്നേഹപ്രകടനങ്ങൾ കണ്ടപ്പോ ചോദിച്ചു.
''ഇല്ലിന്റെ സാർ ആയിരിക്കുമല്ലോ...'' ആറ്റ പറഞ്ഞു.
''അതെങ്ങനെ അറ്റാക്ക് മനസ്സിലായി.'' ഞാൻ ചോദിച്ചു.
''അത് പിന്നെ നിന്റെതു പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്ഥലമല്ലേ.. അപ്പൊ പിന്നെ സാറായിരിക്കുമെന്നു തോന്നി..'' ആറ്റാക്കു ഇനി സാറിനെ അറിയുമായിരിക്കുമോ.. ഏയ് ഇല്ല. അല്ലെങ്കി തന്നെ ഇവര് തമ്മിൽ എങ്ങനെ അറിയാനാ, ഉപ്പാക്ക് പോലും അറിയില്ല ആഷി സാറിനെ അറിയില്ല.
''നിങ്ങടെ കെട്ടിപ്പിടിത്തമൊക്കെ കണ്ടാൽ തോന്നുമല്ലോ രണ്ടാളും തമ്മിൽ നല്ല പരിചയമുണ്ടെന്നു..'' ഞാൻ സംശയത്തോടെ ചോദിച്ചു.
''ഓ പിന്നെ... ഓളൊരു സി ഐ ഡി വന്നിരിക്കുന്നു. ഞാനിപ്പോ ആ ജംഗ്ഷനിൽ പോയിട്ടാ വരുന്നേ. നിന്റെ ഫോട്ടോ കാണിച്ചു നിന്നെ ആരെങ്കിലും കണ്ടോന്നു ചോദിച്ചു. അപ്പൊ ഒരാൾ പറഞ്ഞു തന്നു നീ റോഡ് മുറിച്ചു കടക്കാൻ നോക്കിയതും നിന്റെ സാർ നിന്നെ രക്ഷിച്ചതും നിങ്ങളവിടുന്നു ഒരുമിച്ചു വന്നതുമെല്ലാം... സാറിന്റെ മുന്നിൽ വച്ച് നാണം കെടുത്തണ്ട വിചാരിച്ചു പറയാതിരുന്നതാ. പോത്തു പോലെ ആയിട്ടും റോഡ് മുറിച്ചു കടക്കാൻ അറിയില്ല അവൾക്കു. നിന്നെ ഞാൻ പഠിപ്പിച്ചു തരുന്നുണ്ട് .'' അത് പറഞ്ഞപ്പോ ആറ്റാക്കു കുറച്ചു ദേഷ്യം വന്നോ മുഖത്ത്.. ഏയ് ഇല്ല അല്ലെ... ഇല്ല വന്നു.. മുഖം കണ്ടാൽ അറിയാം നാളെ രാവിലെ തന്നെ എന്നെ റോഡ് ക്രോസ് ചെയ്യാൻ പഠിപ്പിക്കുമെന്നു... സാറിന്റെ മുന്നിലും ചമ്മി.. വല്ല ആവശ്യവും ഉണ്ടായിരുന്നോ... മോളിലൂടെ പോയ പണി ഏണി വച്ച് പിടിച്ചു.
''ഏയ് അങ്ങനെ കാര്യായിട്ടൊന്നുമില്ല, ഒരു ചെറിയ ബോധമില്ലായ്മ..'' ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു പറഞ്ഞു...
''അത് നിനക്ക് പണ്ടേ ഇല്ലല്ലോ...'' അത് കേട്ടപ്പോ ആഷി സാർ വീണ്ടും ചിരിച്ചു.. ഞാൻ സാറിനെ നോക്കി പേടിപ്പിച്ചു. ഇത്ര മാത്രം എന്താ കിണിക്കാൻ... ഇവിടാരെങ്കിലും കോമഡി ഷോ നടത്തുന്നുണ്ടോ..
''എന്നാ ശരി ഞാൻ പോട്ടെ...'' ആഷി സാർ ഞങ്ങളോട് പറഞ്ഞിട്ട് അവിടുന്ന് നടന്നു. ഞാൻ ആറ്റാന്റെ കാറിൽ ഓരേ വീട്ടിലേക്കും..
പോവുമ്പോ സാർ ഇടയ്ക്കു ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ടോന്നറിയാൻ ഞാനവിടെ തന്നെ നിന്നു. ഇല്ല സാർ നോക്കിയില്ലാന്നു മാത്രമല്ല ഒരു ഓട്ടോയിൽ കേറി വേഗം പോവേം ചെയ്തു. എനിക്ക് ശെരിക്കും സങ്കടായി..
ആറ്റ കാറിൽ കേറിയ മുതൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാനൊന്നും കേട്ടില്ല. എന്റെ മനസ്സ് മുഴുവൻ ബുള്ളറ്റ് റാസ്ക്കൽസും ആഷിയും ആയിരുന്നു. എന്തിനായിരിക്കും ആഷി സാർ ജയിലിൽ പോയതെന്നറിയാനിട്ടു വട്ടാവുന്ന പോലെ തോന്നി.
ആറ്റാന്റെ വീട്ടിലെത്തി കാറിന്നിറങ്ങിയതും ഉമ്മ ഓടി വന്നു. ഒന്നും പറ്റിയിട്ടില്ലെന്ന് പറഞ്ഞിട്ടും മൊത്തം ഒന്ന് നിരീക്ഷിച്ചു അത് ഉറപ്പു വരുത്തിയിട്ട് തലക്കൊരു കൊട്ട് തന്നിട്ടാണ് ഉമ്മ എന്നെ വിട്ടത്.
ഞാൻ നേരെ വീട്ടിലേക്കു കേറി, അപ്പോളേക്കും എല്ലാരും എത്തിയിരുന്നു. ഉമ്മാന്റെ ഇത്ത അനിയൻ അവരുടെ കുടുംബം എല്ലാം കൂടി ഒരു പട തന്നെ ഉണ്ട്.
ഉമ്മാന്റെ ഇത്ത ജമീല മൂത്തുമ്മക്കും സിറാജ് മൂത്താപ്പാക്കും രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ആണ്. അതിൽ മൂത്ത ആൺകുട്ടിയും രണ്ടു പെൺകുട്ടികളും കല്യാണം കഴിഞ്ഞു ഫാമിലി ആയി ദുബായിൽ ആണ്.
ഇപ്പൊ കൂടെ പ്ലസ്ടൂനു പഠിക്കുന്ന ലാസ്റ്റത്തെ മോൻ വസീം മാത്രേ ഉള്ളു. മൂത്താപ്പ ദുബായിലെ ജോലി മതിയാക്കി നാട്ടിൽ വന്നിട്ട് ഇപ്പൊ മൂന്നു വര്ഷം ആവുന്നു.
ഉമ്മാന്റെ അനിയൻ ജദീർക്കാകും ഭാര്യ സലീനമ്മായിക്കും രണ്ടു ആൺകുട്ടികളാണ്, സൈഫും സൈദും.. സൈഫ് അഞ്ചിലും സൈദ് മൂന്നിലും പഠിക്കുന്നു. രണ്ടും തമ്മിൽ കണ്ടാൽ അപ്പൊ അടിയാണ്. ആര് പറഞ്ഞാലും കേൾക്കില്ല. ഇങ്ങോട്ടു വാ എന്ന് പറഞ്ഞാൽ അങ്ങോട്ട് പോവുന്ന സ്വഭാവം.. പക്ഷെ ഞാൻ പറയുന്നത് കേൾക്കും. കാരണം എല്ലാ കുരുത്തക്കേടിനും കൂട്ട് ഞാൻ ഉണ്ടാവും.
അകത്തു കേറിയതും സൈഫും സൈദും ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു. അവരോടിച്ചിരി കിന്നാരം പറഞ്ഞു അടുക്കളയിലേക്കു പോയപ്പോ എല്ലാരും കൂടി രാത്രി ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആണ്.
''ആഹ് എന്റെ മോളൂട്ടീ വന്നോ???'' എന്നും പറഞ്ഞു ഷഫീക്കാറ്റാന്റെ ഭാര്യ സഫിയമ്മായി വന്നെന്നെ കെട്ടിപ്പിടിച്ചു. അമ്മായിക്കെന്നെ വല്യ കാര്യമാണ്. എന്നെ മോളൂട്ടീ എന്നെ വിളിക്കൂ... അതിൽ ജെസ്നയ്ക്കും ജെന്നക്കും ഇച്ചിരി കുശുമ്പില്ലാണ്ടില്ല..
''ആഹ് വന്നു... ഷബിതാത്താന്റെ പ്രാർത്ഥന ഉള്ളോണ്ട് വന്നു, അല്ലെങ്കി അവിടെ റോഡീന്നു വടിച്ചെടുക്കേണ്ടി വന്നേനെ...'' ജദീർകാക്കയാണ്, എന്റെ ആജന്മ ശത്രു. എനിക്ക് പാര വെക്കാനല്ലാണ്ട് വായ് തുറക്കില്ല. പക്ഷെ എന്നെ എല്ലാരെക്കാളും ഇഷ്ട്ടം ജദീർക്കക്ക് ആണ്. പിന്നെ ഇവിടെ പറഞ്ഞ ഷബിത്താത്ത എന്ന ഷബീന എന്റെ പൊന്നുമ്മയാണ്.
ജദീർക്ക എല്ലാർക്കും നടന്നതൊക്കെ വിശദീകരിച്ചു പറഞ്ഞു കൊടുത്തു. മതിയല്ലോ, അവിടെ കാടായിയിൽ കിടന്നു ചിക്കൻ ഫ്രൈ കരിഞ്ഞതോ ഓടിന്റെ മോളിൽ പത്തിരി കരിഞ്ഞതോ ആരും കണ്ടില്ല. എല്ലാരും എന്റെ പിന്നാലെ ആയിരുന്നു.
''അൽഹംദുലില്ലാഹ്... എന്റെ റബ്ബേ, എന്റെ മോൾക്കൊന്നും വരുത്താതിരുന്നതിനു ഒരുപാട് നന്ദി.'' മൂത്തുമ്മ മൂക്ക് പിഴിയാൻ തുടങ്ങി.
''ഉപ്പ സ്ഥലത്തില്ലെങ്കിൽ എന്താ നിനക്ക് എന്നെയോ ജദീറിനെയോ വിളിച്ചൂടായിരുന്നോ??? നിനക്കെന്തെലും പറ്റിപ്പോയ പിന്നെ ഷബീനയും ഫസലും എന്ത് ചെയ്യുമെന്ന് ഓർത്തിട്ടുണ്ടോ???'' ചോദിച്ചത് നമ്മളെ സ്വന്തം ഷഫീക്കാറ്റ... പിന്നിൽ നിറകണ്ണുകളുമായി ഭദ്രകാളി ലുക്കിൽ നേരത്തെ പറഞ്ഞ ഷബീനയും... ശരി ആണല്ലോ അവരെ വിളിച്ച പോരായിരുന്നോ... എന്താ ആ ബുദ്ധി തോന്നാനെ..
''അതിനിപ്പോ എനിക്കൊന്നും പറ്റിയില്ലല്ലോ...'' ഞാൻ പോയി മൂത്തുമ്മനെ കെട്ടിപ്പിടിച്ചോണ്ടു പറഞ്ഞു. അതാണ് സേഫ് സ്ഥലം.. വേറെ എവിടെ പോയാലും അടി ഉറപ്പാ.. മൂത്തുമ്മാന്റടുത്തു വന്നു ഉമ്മ പോലും എന്നെ തല്ലില്ല...
''ആഹ് ആ ആഷി സാർ വന്നില്ലായിരുന്നെങ്കിൽ കാണാമായിരുന്നു..'' ജദീർക്ക പറഞ്ഞു. ഇവർ എരിതീയിൽ എണ്ണയല്ല പെട്രോൾ ഒഴിക്കുവാണല്ലോ പടച്ചോനെ.
''സാർ വന്നില്ലെങ്കിലും എന്നെ പടച്ചോൻ ഏതെങ്കിലും രീതിയിൽ രക്ഷിക്കുമായിരുന്നു.. ആഷി സാർ അല്ലെങ്കിൽ വേറെ ആരെങ്കിലും വന്നേനെ..'' ഞാൻ ജദീർക്കാനേ നോക്കി പറഞ്ഞു.
''ആഹ് വരും സൂപ്പർമാൻ...'' ജദീർക്ക പറഞ്ഞതും എല്ലാരും ചിരിച്ചു.
''ഇനി ഇതും പറഞ്ഞു എന്റെ കുട്ടീനെ ആരും ഒന്നും പറയണ്ട. മോള് പോയി ഡ്രസ്സ് മാറി വാ..'' ഞാൻ ജദീർക്കാനേ നോക്കി കൊഞ്ഞനം കാട്ടി ഓടി..
റൂമിലേക്ക് കേറുമ്പോ ജെസ്നയും ജന്നയും എന്തോ എഴുതുവാണ്.. ഡോർ തുറക്കുന്ന സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയാ രണ്ടാളും എന്നെ കണ്ടു..
''ആഹാ വന്നല്ലോ വനമാല.. എന്തായിരുന്നു ഇന്നത്തെ പുകില്..'' ജസ്ന ചോദിച്ചു. ഞാൻ വരുമ്പോ എപ്പോളും എന്തേലും കൊനിഷ്ട്ടു ഒപ്പിക്കാറുള്ളത് കൊണ്ട് അവർക്കതൊക്കെ ശീലമായി. അത് കൊണ്ടാണ് അവർ പുറത്തു വരാതിരുന്നേ...
''ഓ ഒന്നൂല്ല, ഒരു സില്ലി കാറ് മുട്ടാൻ വരലും സില്ലി ബോധം കെടലും.. പിന്നൊരു സില്ലി രക്ഷപ്പെടുത്തലും..'' എന്നും പറഞ്ഞു ഞാൻ ഉമ്മ കൊണ്ട് വച്ച എന്റെ ഡ്രസ്സ് എടുത്തു ബാത്റൂമിലേക്കു കേറി. കാരണം അത് കേട്ടാ രണ്ടും കണ്ണും തള്ളി എന്റെ പിന്നാലെ വരുമെന്ന് എനിക്കറിയാമായിരുന്നു.
''ഏ എന്താ പറ്റിയെ?? ആരാ രക്ഷിച്ചേ???'' എന്നൊക്കെ ചോദിച്ചു രണ്ടും ബാത്റൂമിന്റെ ഡോറിൽ മുട്ടാൻ തുടങ്ങി. ഞാൻ ചിരിച്ചോണ്ട് മെല്ലെ കുളിച്ചു ഡ്രസ്സ് ഒക്കെ മാറി പുറത്തിറങ്ങുമ്പോളെക്കും രണ്ടാളും ബുക്കൊക്കെ എടുത്തു വച്ച് കഥ കേൾക്കാൻ റെഡി ആയി നിക്കുന്നുണ്ടായിരുന്നു.
''എന്താടീ പഠിത്തമൊക്കെ കഴിഞ്ഞോ???'' ഞാൻ അവരെ മൈൻഡ് ചെയ്യാതെ മുടി തുവർത്തി കൊണ്ട് ചോദിച്ചു.
''ആ അതൊക്കെ കഴിഞ്ഞു. തിങ്കളാഴ്ച ഒരു പ്രൊജക്റ്റ് കൊടുക്കാൻ ഉണ്ട്. നിങ്ങ വരുന്നെന്നു മുന്നേ തീർക്കാൻ വേണ്ടി ഇരുന്നതാ.. നാളേം മറ്റന്നാളും നമുക്ക് അടിച്ചു പൊളിക്കണ്ടേ.. അതോണ്ട് വേഗം തീർത്തു..'' ജെന്ന പറഞ്ഞു. ഞാൻ ഇനി തിങ്കളാഴ്ചയെ പോവുള്ളു തിരിച്ചെന്നു അവർക്കറിയാം.
''ഇനി പറ എന്താ ഉണ്ടായേ???'' രണ്ടിനും ആകാംഷ സഹിക്കുന്നില്ല...
''നല്ല മണം വരുന്നുണ്ടല്ലോ??? എന്താണോ എന്തോ..'' എന്നും പറഞ്ഞു ഞാൻ തട്ടമെടുത്തിട്ടു പുറത്തേക്കിറങ്ങി. പിന്നാലെ രണ്ടും വന്നു.
ഞാൻ നേരെ അടുക്കളയിലേക്കു പോയി. ഐസ് ക്രീം കഴിച്ചോണ്ടു ആദ്യം വിശപ്പൊന്നും തോന്നിയില്ലെങ്കിലും അടുക്കളയിൽ നിന്നും വന്ന മണം കാരണം വിശപ്പ് കൂടി...
അപ്പൊ മൂത്തുമ്മ വന്നു ഒരു പ്ലേറ്റ് എന്റെ കയ്യിൽ തന്നു. അതിൽ ഉന്നക്കായും കല്ലുമ്മക്കായും കട്ലെറ്റും സമൂസയും ചട്ടിപ്പത്തിരിയുമെല്ലാം നിറഞ്ഞു കിടന്നു. എന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു.
ആക്രാന്തം കാരണം ഏതു ആദ്യം കഴിക്കും എന്ന് കൺഫ്യൂഷൻ ആയി. ആദ്യം തന്നെ കല്ലുമ്മക്കായ എടുത്തു തിന്നു. നല്ല ചൂടും എരിവുമൊക്കെ ആയി, ഹോ പറഞ്ഞറിയിക്കാൻ പറ്റാത്ത രുചി.. ഞാനൊരൊന്നും ആസ്വദിച്ചു കഴിച്ചു.
ജെസ്നയും ജെന്നയും വന്നെന്റെ കയ്യിൽ പിടിച്ചു വലിച്ചു വീടിന്റെ പിറകിലേക്ക് നടന്നു. വീടിന്റെ പിറകിൽ കുറച്ചു നടന്നാൽ പുഴ ആണ്. ഞാവരെന്നേം കൊണ്ട് അങ്ങോട്ട് നടന്നു. ഞങ്ങളവിടെ ഉണ്ടായിരുന്ന ഊഞ്ഞാലിൽ ഇരുന്നു. പുഴ ആസ്വദിക്കാൻ ഉണ്ടാക്കിയതാണ് ആ ഊഞ്ഞാൽ.
അപ്പോളും ഞാൻ എന്റെ തീറ്റ തുടർന്നു.. അവർ രണ്ടാളും എന്റെ മുഖവും നോക്കി ഇരിക്കുന്നു. എന്നെ കാണാൻ ഇത്ര ഭംഗി ഉണ്ടോ... എന്നിട്ടാണോ ആ ചില്ലറപ്പൈസ എന്നെ ഇന്ന് തിരിഞ്ഞു നോക്കാതെ ഓട്ടോയിൽ കേറി പോയത്..
''എനിക്കെരിയുന്നു..'' ഞാൻ പറഞ്ഞു. അത് പ്രതീക്ഷിച്ച പോലെ ജെന്ന കയ്യിലുണ്ടായിരുന്ന മാങ്ങ ജ്യൂസിന്റെ ബോട്ടിൽ എന്റെ കയ്യിൽ തന്നു. അതെനിക്ക് സലീനമ്മായി ഉണ്ടാക്കി വെച്ച സ്പെഷ്യൽ ആണ്. ഞാനതും കുടിച്ചു എണീട്ടപ്പോ രണ്ടും എന്നെ കേറി പിടിച്ചു..
''ഒന്ന് കൈ കഴുകട്ടെന്നു...'' പറഞ്ഞു തീരുമ്പോളേക്കും ഒരു ബോട്ടിലെ വെള്ളം ജെസ്ന എടുത്തു. ഞാൻ കൈ കഴുകി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
പിന്നെ മെല്ലെ സംസാരിക്കാൻ തുടങ്ങി.. മാസങ്ങൾക്കു മുന്നേ ആഷി സാറിനെ ബസ് സ്റ്റോപ്പിൽ കണ്ടത് മുതൽ ഇന്ന് ഷഫീക്കാറ്റ വരുമ്പോ സംസാരിച്ച കാര്യം വരെ അവർക്കു പറഞ്ഞു കൊടുത്തു. രണ്ടെണ്ണവും കണ്ണും ചെവിയും കയ്യിൽ പിടിച്ചാ ഇരിക്കുന്നെന്നു തോന്നിപ്പോവും കണ്ടാൽ.
''ഹോ ഇത്രേം സംഭവിച്ചിട്ടു ഞങ്ങളോടൊന്നും പറഞ്ഞില്ലല്ലോ...'' അവർ പരിഭവം പറഞ്ഞു. ഞാൻ ഒന്ന് തുമ്മിയാൽ പോലും അവരോടു പറയാറുണ്ട്.
''അത് പിന്നെ നിങ്ങൾ വെക്കേഷന് ദുബായ് പോയി നിന്നോണ്ടല്ലേ..'' ഇപ്പ്രാവശ്യം വെക്കേഷന് രണ്ടും ജുനൂക്കന്റേം ജാസ്മിത്തന്റേം കൂടെ ആയിരുന്നു. ഞാനും പോവണ്ടതായിരുന്നു.. നമ്മളെ യൂണിവേഴ്സിറ്റിക്കാർക്കു കൃത്യനിഷ്ട കൂടുതൽ ആയോണ്ട് എനിക്ക് പോവാൻ പറ്റിയില്ല. പിന്നെ ഉമ്മാനേം ഉപ്പാനേം വിട്ടു പോവാൻ താല്പര്യമില്ല എന്നുള്ളത് വേറൊരു നഗ്ന സത്യം..
''അപ്പൊ എന്തിനായിരിക്കും ആഷി ഇക്ക ജയിലിൽ കിടന്നേ...'' ജെന്ന ചോദിച്ചു.
''അതറിയാൻ പോവുമ്പോളാ നിന്റെ ഉപ്പ എവിടെന്നോ പൊട്ടി മുളച്ചത്.'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''അല്ലെങ്കിലും ഉപ്പാക്ക് തീരെ ടൈമിംഗ് ഇല്ല.'' ജെസ്ന പറഞ്ഞു.
''ഷേ അതെങ്ങനെയാ ഇനി അറിയാ..'' ജെന്ന ചോദിച്ചു.
''തിങ്കളാഴ്ച സാറിനോട് ചോദിക്കാലോ..'' ജെസ്ന പറഞ്ഞു.
''പിന്നെ... കോളേജിൽ വച്ച് ഇതുവരെ ബസ് സ്റ്റോപ്പിലെ കാര്യം പോലും സംസാരിച്ചിട്ടില്ല. അപ്പോളല്ലേ ഇത്..'' ഞാൻ പറഞ്ഞു
''പിന്നെങ്ങനെ അറിയും.. എസ് എൻ കോളേജ് അല്ലെ..'' ജെന്ന തല പുകഞ്ഞു ആലോചിച്ചു..
''എസ് എൻ കോളേജ്... അതെ എസ് എൻ കോളേജ്..'' ജെസ്ന എണീറ്റ് തുള്ളി.
''എന്തോന്നാടീ വട്ടായോ??'' ഞാനും ജെന്നയും ചോദിച്ചു.
''വട്ട് നിങ്ങളെയൊക്കെ വലിയുപ്പാക്ക്.. എസ് എൻ കോളേജിൽ പഠിച്ച രണ്ടാളെ നമ്മക്കറിയാം...'' ജെസ്ന പറഞ്ഞപ്പോ ഞാനും ജെന്നയും അതാരെന്നു ആലോചിച്ചു..
''ആഹ് ജുനു ഇക്കയും ജാസ്മിത്തയും''... ഞങ്ങൾ ഒരുമിച്ചു പറഞ്ഞു. എണീറ്റ് അകത്തേക്കോടി... ജുനു ഇക്കാനോടു ചോദിക്കാൻ പറ്റില്ല.
ജാസ്മി ഇത്ത ഡിഗ്രിയും പിജിയും അവിടെയാ പഠിച്ചേ.. രണ്ടു കൊല്ലം അവിടെ പഠിപ്പിച്ചിട്ടും ഉണ്ട്. അതിനു ശേഷമാ ജുനുക്കാനെ കല്യാണം കഴിച്ചു ദുബായിലേക്ക് പോയത്.
ഞങ്ങളോടി പോയി നോക്കിയപ്പോ ഇത്ത ജെയ്ഷ മോളെ ഉറക്കാൻ റൂമിലേക്ക് പോവുന്നു. വേഗം പിന്നാലെ പോയി റൂമിൽ കേറി ഡോർ അടച്ചു.
ഞങ്ങളെ മൂന്നാളുടേം നിപ്പും ഭാവവുമൊക്കെ കണ്ടപ്പോ ഇത്താക്ക് എന്തോ കാര്യം സാധിക്കാനാണെന്നു മനസ്സിലായി. ജെയ്ഷ മോൾ ഏകദേശം ഉറങ്ങിയിരുന്നു. അത് കൊണ്ട് ഞങ്ങളോട് മിണ്ടാതെ അപ്പുറത്തെ റൂമിലേക്ക് പോവാൻ പറഞ്ഞു. ഞങ്ങൾ ശബ്ദമുണ്ടാക്കാതെ അപ്പറത്തെ റൂമിൽ പോയി ജാസ്മിത്ത വരാൻ കാത്തിരുന്നു.
ഒരു പത്തു മിനിട്ടു കഴിഞ്ഞപ്പോ ഇത്ത റൂമിലേക്ക് കേറി. ജെന്ന പോയി വേഗം ഡോർ അടച്ചു. ഞാൻ ഇത്തയെ പിടിച്ചു എന്റെ അടുത്തിരുത്തി.
''എന്താ കാര്യം..'' ഇത്ത ചോദിച്ചു.
വളച്ചു കെട്ടൊന്നും ഇല്ലാതെ ഞാൻ കാര്യമങ്ങു പറഞ്ഞു.
''ഇത്താക്ക് ബുള്ളറ്റ് റാസ്കൽസിനെ അറിയോ??? ബുള്ളറ്റ് ആഷിയെ അറിയോ??'' എന്റെ ചോദ്യം കേട്ടതും ഇത്ത ഞങ്ങളെ മൂന്നാളെയും മാറി മാറി നോക്കി.
''അറിയാം.. പക്ഷെ നിങ്ങക്കെങ്ങനെ അവരെ പറ്റി അറിയാം?'' ഇത്ത ചോദിച്ചപ്പോ ഞങ്ങൾ പരസ്പ്പരം നോക്കി ചിരിച്ചു. ഇത്ത ഞങ്ങൾക്ക് ഫ്രണ്ടിനെ പോലെ ആയിരുന്നു. അതോണ്ട് ഒന്നും മറച്ചു വെക്കാതെ ഞാൻ എല്ലാം ഇത്താനോട് പറഞ്ഞു.
ഇത്ത മൂക്കത്തു വിരലും വച്ച് ഇരുന്നു പോയി. പിന്നെ പറയാൻ തുടങ്ങി.
''ആഷിയെ എനിക്കറിയാം.. നല്ല പോലെ അറിയാം എന്റെ സീനിയർ ആയിരുന്നു." എന്നിട്ടു ഇത്ത ഓരോന്ന് പറയാൻ തുടങ്ങി. പക്ഷെ അതൊക്കെ സാർ എന്നോട് പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.
"ഇതൊക്കെ ഞങ്ങൾക്കറിയാം.. ആഷി സർ എന്തിനാ ജയിലിൽ പോയെ എന്നാ അറിയേണ്ടത്???" ഞാൻ ചോദിച്ചു
"അത് അവൾക്കു വേണ്ടി ആയിരുന്നു??" ഇത്ത പറഞ്ഞു.
"ആർക്കു വേണ്ടി??" ഞങ്ങൾ മൂന്നാളും ഒരുമിച്ചു ചോദിച്ചു.
"ജംഷിക്കു വേണ്ടി..." ഇത്ത പറഞ്ഞു.
"ആർക്ക്????" ഞങ്ങൾ ചോദിച്ചു.
''അവൾക്കു വേണ്ടി.. ജംഷീറയ്ക്കു വേണ്ടി...'' എന്ന് ഇത്ത പറഞ്ഞപ്പോ നെഞ്ചടിപ്പോടെ ഞാൻ ചോദിച്ചു, ''ആരാ അവൾ??? ആഷി സർ പ്രേമിക്കുന്ന കുട്ടി ആയിരുന്നോ???''
''അതെ ആഷിക്ക പ്രേമിച്ച കുട്ടി ആയിരുന്നോ???'' ജെന്നയും ജെസ്നയും കൂടി ഒരുമിച്ചത് ചോദിച്ചപ്പോ ഇത്ത ചിരിക്കാൻ തുടങ്ങി.
''എന്താ ഇത് സീരിയലോ.. എക്കോ ഇട്ടൊക്കെ ചോദിക്കാൻ... ഒന്നടങ്ങു മക്കളെ... ജാഷി ബുള്ളറ്റ് റാസ്ക്കൽസിലെ അജുവിന്റെ കസിൻ ആയിരുന്നു. അവർക്കെല്ലാം അവളെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു.'' ജാസ്മിത്ത പറഞ്ഞപ്പോ എനിക്കെന്തോ പോലെ തോന്നി.
''ആഷിക്കും ഇഷ്ട്ടായിരുന്നോ??'' ഞാൻ അറിയാതെ ചോദിച്ചു പോയി..
''അതെ. അവൾ എപ്പോളും അവരുടെ കൂടെ തന്നെ ഉണ്ടാവും. അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു. പൂച്ച കണ്ണും നീണ്ട മുടിയും വെളുത്തു മെലിഞ്ഞൊരു സുന്ദരി. എല്ലാര്ക്കും അവളോട് അസൂയ ആയിരുന്നു. കാരണം ബുള്ളറ്റ് റാസ്ക്കൽസ് നിങ്ങൾ അറിഞ്ഞ പോലെ എല്ലാരുടേം രക്ഷകർ ആയിരുന്നു, പെൺകുട്ടികൾക്ക് അവരോടു മൊഹബ്ബത്തും ഉണ്ടായിരുന്നു. അവരുടെ പിന്നാലെ കുറെ നടന്നിട്ടും ചെരുപ്പ് തേഞ്ഞു എന്നല്ലാതെ വല്യ ഗുണമൊന്നും ഉണ്ടായില്ല.
അത് കൊണ്ട് അസൂയ മൂത്തു പെൺകുട്ടികൾ അവളെ തിലോത്തമ എന്നാ വിളിച്ചിരുന്നെ. കാണാനും അത്ര സുന്ദരി ആയിരുന്നല്ലോ.'' ഇത്ത പറഞ്ഞു.
''പിന്നേ സുന്ദരി...'' ഞാൻ പിറുപിറുത്തു.
''അല്ല അതിനു ആഷിക്ക എന്തിനാ ജയിലിൽ കിടന്നേ???'' ജെന്ന ചോദിച്ചു.
''അത്, ബുള്ളറ്റ് റാസ്കൽസിനെ പ്രിൻസിപ്പൽ ഒഫീഷ്യൽ ആയി കോളേജിന്റെ ആൻറ്റി റാഗിങ് സ്കോട് ആയി പ്രഖ്യാപിച്ചിരുന്നു. അത് കൊണ്ട് തന്നെ കോളേജിൽ റാഗിങ് എന്നൊരു സംഭവമേ ഇല്ലായിരുന്നു. ഒരു ദിവസം ജാഷിയോട് ക്യാന്റീനിൽ വച്ച് മോശമായി പെരുമാറിയ ഒരുത്തനിട്ടു അവിടുണ്ടായിരുന്ന ആഷി പൊട്ടിച്ചു. അതിനു ശേഷം
ജാഷിക്കു ആഷിയോടു ഭയങ്കര പ്രേമം ആയിരുന്നു. മുന്നേ ഇഷ്ട്ടം ഉണ്ടായിരുന്നെങ്കിലും അപ്പോഴാണ് പോലും അവൾക്കു പ്രേമം തോന്നിയത്. അവൻ എവിടെ പോയാലും അവൾ പിറകെ ഉണ്ടാവും.'' ജാസ്മിത്ത പറഞ്ഞപ്പോ തന്നെ എന്റെ നെഞ്ചിടിക്കാന് തുടങ്ങി.
''അപ്പൊ ആഷിക്കാക്കു തിരിച്ചും ഇഷ്ടായിരുന്നോ???'' ജെന്ന ചോദിച്ചു
ഞാനവളെ തറപ്പിച്ചൊന്നു നോക്കി... അവൾ ഞാനൊന്നും ചോദിച്ചില്ലേ എന്നുള്ള ഭാവത്തിൽ എന്നെ നോക്കി കൈ കൂപ്പി.
''അത് പിന്നേ...'' എന്ന് പറയുമ്പോളേക്കും ഡോറിൽ മുട്ടുന്നത് കേട്ട് ജാസ്മിത്ത വേഗം എണീറ്റ് ഡോർ തുറന്നു. മുന്നിൽ കരയുന്ന ജയിഷേനേം എടുത്തു ജുനുക്ക നിക്കുന്നു. ഞങ്ങളെ എല്ലാരേം മാറി മാറി നോക്കി.
''എന്താ നാലും കൂടി ഇതിനുള്ളിൽ പരിപാടി??? മോള് കരയുന്നതൊന്നും നീ കേട്ടില്ലേ??'' ഇക്ക ദേഷ്യത്തോടെ ചോദിച്ചു.
''അയ്യോ ഞാനിവളെ ഉറക്കീട്ടു ഇപ്പൊ വന്നതേ ഉള്ളു. ഇത്ര പെട്ടെന്ന് എണീക്കുമെന്നു വിചാരിച്ചില്ല.'' എന്നും പറഞ്ഞു ഇത്ത മോളേം എടുത്തു വേഗം അവരുടെ റൂമിലേക്ക് പോയി.
''എന്താ സിഐഡിമാരൊക്കെ കൂടി പരിപാടി??? എന്ത് പണി ഒപ്പിക്കാനുള്ള പ്ലാൻ ആണ്..'' ഇക്ക ഞങ്ങളെ മൂന്നാളേം നോക്കി ചോദിച്ചു.
''അത് ഇന്ന് നിങ്ങ കഴിക്കുന്ന ഭക്ഷണത്തിൽ വിം കലക്കണോ അതോ വയറിളക്കാനുള്ള മരുന്നൊഴിക്കണോന്ന് ആലോചിക്കുവാരുന്നു.'' അത് കേട്ടതും ഇക്ക ഒന്നും മിണ്ടാതെ ഞങ്ങളെ നോക്കി പേടിപ്പിച്ചു അവിടുന്ന് പോയി. കാരണം മുമ്പൊരിക്കെ ഞങ്ങളെ ചീത്ത പറഞ്ഞതിന് ഞങ്ങൾ ജ്യൂസിൽ വിം കലക്കി കൊടുത്തിരുന്നു.
ജുനു ഇക്ക ആളൊരു മുൻകോപി ആണെങ്കിലും ഞങ്ങളെ വല്യ ഇഷ്ട്ടാ. ഇക്കാക്ക് എപ്പോളും മൂക്കത്തു ദേഷ്യം ആയിരിക്കും എന്നാലും ജാസ്മി ഇത്താനോട് ഭയങ്കര സ്നേഹമാ. ഞങ്ങളെ വലിയുപ്പാന്റെ സ്വഭാവം ആണ് ജുനു ഇക്കാക്ക് എന്നാണ് എല്ലാരും പറയാറ്.
ഇക്ക പോയതും ഞങ്ങൾ വേഗം ജാസ്മി ഇത്താന്റെ അടുത്തേക്ക് വച്ച് പിടിചു. കാരണം ആഷി സാറിനു അവളെ ഇഷ്ടായിരുന്നോ എന്നറിയാതെ എനിക്കൊരു സമാധാനവും കിട്ടില്ലായിരുന്നു. ഞങ്ങൾ റൂമിലേക്ക് കേറി. അവിടെ ജെയ്ഷ മോൾ ഉറങ്ങുന്നുണ്ടായിരുന്നു. പക്ഷെ ഇത്ത അവിടില്ലായിരുന്നു. നോക്കുമ്പോ ദേ ഇപ്പൊ ഞങ്ങളെ നോക്കി പേടിപ്പിച്ചു പോയ ജുനു ഇക്ക ഇത്താനോട് കൊഞ്ചി കുഴഞ്ഞു നിക്കുന്നു. ഇക്ക ഇത്താനെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുക്കുന്നു.
ഞങ്ങൾ മൂന്നു പേരും തിരിഞ്ഞു നിന്ന് ഞങ്ങളൊന്നും കണ്ടില്ലേ എന്ന് വിളിച്ചു കൂവി. അത് കേട്ടതും ഇക്ക ഇത്താനെ വിട്ടു ജെന്നയുടെ തലയിൽ ഒരു കൊട്ടും കൊടുത്തു പുറത്തേക്കു പോയി. ഇത്ത നാണം കൊണ്ട് വേഗം അടുക്കളയിലേക്കു പോയി.
ഞങ്ങളും പിന്നാലെ ചെന്നു. പക്ഷെ അപ്പോളേക്കും ഇത്ത അടുക്കളയിൽ ഓരോ കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങിയിരുന്നു. ഞങ്ങളും അവരുടെ കൂടെ കൂടി. കാത്തിരിക്കുക എന്നല്ലാതെ വേറെ ഒരു വഴിയും ഇല്ലായിരുന്നു. ജാസ്മി ഇത്ത ഞങ്ങളെ ഇടയ്ക്കിടയ്ക്ക് നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
അപ്പോളാണ് പുറത്തു ബെൽ അടിക്കുന്ന സൗണ്ട് കേട്ടത്. ഉപ്പ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പായത് കൊണ്ട് ഞാൻ ഓടി. പക്ഷെ അപ്പോളേക്കും ജദീർക്ക ഡോർ തുറന്നിരുന്നു. ഇക്ക എന്നെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് ഇക്ക ഉപ്പാനെ കെട്ടിപ്പിടിച്ചു. അകത്തേക്ക് കേറിയ ഉപ്പാനെ ഞാൻ ഓടിപ്പോയി കെട്ടിപ്പിടിച്ചു. തിരിച്ചു നടക്കുന്നതിനിടയിൽ ജദീർക്കാന്റെ വയറ്റിൽ ഒരിടിയും കാലിൽ ഒരു ചവിട്ടും കൊടുത്തു.
അകത്തെത്തിയതും എല്ലാരും ഉപ്പാന്റെ ചുറ്റും കൂടി. വിശേഷങ്ങൾ ചോദിച്ചും കുടിപ്പിച്ചും തീറ്റിച്ചും ഒന്നും പറയണ്ട. അതല്ലെങ്കിലും അങനെ തന്നെ ആണ്. ഞങ്ങളെ നാട്ടിൽ പുതിയാപ്പിളക്കു എത്ര വയസ്സായാലും കല്യാണം കഴിഞ്ഞപാടുള്ള പോലുള്ള സ്വീകരണം തന്നെ ആണ് കൊടുക്കുക. പ്രത്ത്യേകിച്ചു ഞങ്ങടെ വീട്ടിൽ.
ഞാൻ മെല്ലെ ഉപ്പാന്റെ ബാഗ് എടുത്തു നോക്കി. എന്റെ സ്പെഷ്യൽ അതിൽ കണ്ടതും ഞാൻ തുള്ളിച്ചാടി. വേറൊന്നും അല്ല നല്ല കറുത്ത കോഴിക്കോടൻ ആലുവയും പലനിറത്തിലുള്ള സ്പെഷ്യൽ ആലുവകളും ഉണ്ടായിരുന്നു അതിൽ. ഞാൻ ഉപ്പാക്ക് ഒരു ഉമ്മയും കൊടുത്തു അതും കൊണ്ട് അകത്തേക്ക് പോയി.
സലീനമായി അത് മുറിച്ചു എല്ലാര്ക്കും കൊടുത്തു. അലുവയും തട്ടി അടുക്കളയിൽ ഓരോ പഴയ കഥകളും പറഞ്ഞു ഞങ്ങൾ സ്ത്രീകളുടെ കൂടെ കൂടി. പുറത്തു നിന്ന് ഉപ്പന്റെയും മറ്റു ആണുങ്ങമാരുടെയും ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞു ഞാനും ജെന്നയും ജെസ്നയും കൂടി ജാസ്മിത്തായെ പിടിച്ചു ആരും കാണാതെ അപ്പറത്തേക്കു കൊണ്ട് പോയി. ഇത്താനോട് വേഗം പറ എന്ന് പറഞ്ഞതും പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടതും ഒരുമിച്ചായിരുന്നു. നോക്കുമ്പോ മൂത്തുമ്മയും സലീനമ്മായിയും.
''എന്താ പിള്ളേരെ അവളെ നിങ്ങൾ വിടാതെ പിടിച്ചിട്ടുണ്ടല്ലോ???'' സലീനമായി ആണ്. ആള് ഒരു പാവം ആണ്. ജദീർക്കാന്റെയും സലീനമ്മായിയുടെയും കല്യാണം ഒരു വിവാദമായിരുന്നു.
രണ്ടാളും തമ്മിൽ നാല് വർഷമായി മുടിഞ്ഞ പ്രേമം ആയിരുന്നു. പക്ഷെ അമ്മായിയുടെ വീട്ടിൽ സമ്മതിച്ചില്ല. ഞങ്ങടെ വീട്ടിൽ നിന്നും കല്യാണം ആലോചിച്ചു പോയെങ്കിലും അവർ സമ്മതിച്ചില്ല. മാത്രമല്ല ജദീർക്കന്റെ വണ്ടി ആക്സിഡന്റ് ആക്കി ഇക്ക ഒരാഴ്ച ഹോസ്പിറ്റലിൽ ആയിരുന്നു.
എന്നിട്ടും ജദീർക്ക ഷഫീക്കാറ്റാനെയും ഉപ്പാനെയും കൂട്ടി വീണ്ടും അവിടെ പോയി. സലീനമായി കരഞ്ഞു കാലു പിടിച്ചിട്ടും രക്ഷയുണ്ടായില്ല. അവരുടെ കല്യാണം വേറെ ഒരാളുമായി ഉറപ്പിച്ചു. മാതാപിതാക്കളെ വിഷമിപ്പിക്കരുത് എന്നും പറഞ്ഞു ജദീർക്ക അമ്മായിയെ സമാധാനിപ്പിച്ചു.
പക്ഷെ കാര്യങ്ങളുടെ കിടപ്പു വശം ശരി അല്ലെന്നു ജുനു ഇക്കയാണ് കണ്ടു പിടിച്ചത്. അല്ലെങ്കിലും താങ്ങാനുള്ള സി ഐ ഡി പണിക്കൊക്കെ ജുനു ഇക്ക തന്നെയാണ് ബെസ്ററ്. സലീനമ്മായിയെ കെട്ടാൻ പോവുന്നത് ഒരു രണ്ടാം കെട്ടുകാരൻ ആണെന്നും അവരുടെ പേരിലുള്ള സ്വത്തുക്കൾ നഷ്ട്ടപെടാതിരിക്കാൻ അവരുടെ രണ്ടാനുമ്മ അമ്മായിയുടെ ഉപ്പാനെ സ്വാതീനിച്ചു ചെയ്യിക്കുന്നതാണെന്നും ജുനു ഇക്ക വീട്ടിൽ വന്നു പറഞ്ഞു.
അന്ന് തന്നെ വീട്ടിലെ ആണുങ്ങമ്മാരെല്ലാം കൂടി പോയി സലീനമ്മായിയെ അവരുടെ വീട്ടീന്ന് ഇറക്കി കൊണ്ട് വന്നു. അവരുടെ വീട്ടുകാർ പോലീസിൽ പരാതി കൊടുത്തെങ്കിലും ഇത്താക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞത് കൊണ്ടും കാര്യങ്ങളൊക്കെ തെളിവ് സഹിതം പറഞ്ഞത് കൊണ്ടും പോലീസ് ഞങ്ങടെ കൂടെ നിന്നു. സലീനമ്മായിയുടെ ഉപ്പാനോട് നിക്കാഹ് ചെയ്തു കൊടുത്തില്ലെങ്കിൽ അവരെ വീട്ടിൽ വച്ചു തല്ലിയതിനും ജദീർക്കാനേ കൊല്ലാൻ നോക്കിയതിനും പോലീസിൽ കംപ്ലൈന്റ്റ് കൊടുക്കുമെന്ന് പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു പോലീസ് സ്റ്റേഷനിൽ വച്ചു നിക്കാഹ് കഴിഞ്ഞു അമ്മായിയേയും കൂട്ടി എല്ലാരും വീട്ടിലേക്കു വന്നു. പിറ്റേന്ന് ഒരു ഉത്സവം പോലെ അവരുടെ കല്യാണം ഞങ്ങൾ ആഘോഷിച്ചു. ഇത്താക്ക് സ്വർഗം കിട്ടിയ പോലെ തോന്നി എന്നാണ് അന്ന് ഉമ്മാന്റെ കൈ പിടിച്ചു പറഞ്ഞത്. അത്രയും അവരുടെ രണ്ടാനുമ്മ അവരെ ഉപദ്രവിച്ചിരുന്നു. ജദീർക്കയും സലീനമ്മായിയും ഇവിടെ അടുത്ത് തന്നെ ഒരു വീടെടുത്താണ് താമസിക്കുന്നെ.
''എന്താലോചിച്ചു നിക്കുവാ?? നിങ്ങളെന്തിനാ ഈച്ച ചക്കയുടെ പിന്നാലെ പോവുന്ന പോലെ ജാസ്മിന്റെ പിന്നാലെ പോവുന്നെ??'' മൂത്തുമ്മയും ചോദിച്ചപ്പോ ഒരു തീരുമാനം ആയി.
''അത് ഇത്താനോട് ഞങ്ങൾ മൈലാഞ്ചി ഇട്ടു തരാൻ പറയുക ആയിരുന്നു.'' ഞാൻ വേഗം അടവ് മാറ്റി. നമ്മളോടാ കാളി.
''ഇന്നിനി വേണ്ട. നാളെ ഇട്ടാ മതി. ഇപ്പൊ എല്ലാരും ഇശാ നിസ്കരിച്ചു ഭക്ഷണം കഴിക്കാൻ വരും.'' എന്നും പറഞ്ഞു മൂത്തുമ്മയും അമ്മായിയും ജാസ്മി ഇത്തയെ കൂട്ടി പോയി. ഞങ്ങൾ നിരാശയോടെ അടുക്കളയിലേക്കു വീണ്ടും പോയി.
ഭക്ഷണമൊക്കെ എടുത്തു ടേബിളിൽ കൊണ്ട് വച്ചു. അപ്പോളേക്കും എല്ലാരും പള്ളിയിൽ നിന്നും തിരിച്ചെത്തിയിരുന്നു. ആണുങ്ങമാരൊക്കെ കഴിച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കാൻ ഇരുന്നു.
''എന്റെ മോള് ആകെ ക്ഷീണിച്ചു പോയി..'' മൂത്തുമ്മ പ്ലേറ്റിലേക്കു ഓരോ വിഭവങ്ങളും നിറച്ചിട്ടു പറഞ്ഞു.
കിണ്ണപ്പത്തിലും നെയ്പ്പത്തിലും അരിപ്പത്തിലും ചിക്കൻ കറിയിലും ബീഫ് സ്റ്റൂവിലും ചിക്കൻ ഫ്രയിലും മുങ്ങി കിടന്നു. എല്ലാം എനിക്കിഷ്ട്ടപ്പെട്ടതു ആയോണ്ടും ടെൻഷൻ അടിച്ചാൽ വിശപ്പ് കൂടുന്നോണ്ടും ഞാനതൊക്കെ ഒറ്റയടിക്ക് തീർത്തു. പിന്നെ നല്ല ചൂടുള്ള തലശ്ശേരി ദം ബിരിയാണിയുടെ ഊഴമായിരുന്നു. ഹോ പറയാൻ പറ്റാത്ത രുചി. കൂടെ നല്ല ബീഫ് പൊരിച്ചതും കൂടി ആയപ്പോ കുശാലായി.
ഭക്ഷണം കഴിഞ്ഞപ്പോ എനിക്ക് ഇരുന്നിടത്തു നിന്നും എണീക്കാൻ പറ്റാത്ത അവസ്ഥ ആയി. രണ്ടു മിനിട്ടു അങ്ങനെ ഇരുന്നു എണീറ്റ് അടുക്കളയിൽ പോയി പാത്രങ്ങൾ കഴുകാനും വൃത്തിയാക്കാനുമൊക്കെ സഹായിച്ചു തിരിച്ചു ഹാളിലേക്ക് വന്നു ഇരുന്നു. അപ്പൊ ദേ വരുന്നു നല്ല മുട്ട മാല.. പിന്നൊന്നും നോക്കീല്ല. എണീറ്റ് രണ്ടു റൌണ്ട് ഓടി. അല്ലാണ്ട് ആ മുട്ട മാല താഴോട്ടു പോവില്ലായിരുന്നു.
അതും തട്ടി കഴിഞ്ഞപ്പോ ഉപ്പയും ഉമ്മയും ജദീർക്കയും മൂത്തുമ്മയുമൊക്കെ പോവാൻ ഇറങ്ങി. ഞാൻ തിങ്കളാഴ്ച അവിടുന്ന് കോളേജിലേക്ക് പൊയ്ക്കൊള്ളാമെന്നു പറഞ്ഞു അവിടെ നിന്നു. ഞാനവിടെ നിക്കുന്നോണ്ട് സൈദും സൈഫും അവിടെ നിക്കണമെന്നു പറഞ്ഞു കരഞ്ഞെങ്കിലും അവർക്കു മദ്രസ ഉള്ളത് കൊണ്ട് സലീനാമ്മയി സമ്മതിച്ചില്ല. ഞായറാഴ്ച കൂട്ടീട്ടു വരുമെന്ന ഉറപ്പിൽ അവരിച്ചിരി അടങ്ങി.
എല്ലാരും പോയതും ഞാൻ ജെന്നയേയും ജെസ്നയെയും കൂട്ടി ജാസ്മി ഇത്താനെ നോക്കിപോയി.
''എന്താടീ??? ആരെയാ നോക്കുന്നെ??'' ദേ നിക്കുന്നു ജുനു ഇക്ക.
''അ..അത്... ജാസ്മിത്ത.. മൈലാഞ്ചി...'' ഞങ്ങൾ കിടന്നുരുണ്ടു.
''പിന്നെ ഈ പാതിരാക്കല്ലേ മൈലാഞ്ചി.. പോയി കിടന്നുറങ്ങിക്കോണം... അവൾ ജെയ്ഷ എണീറ്റോണ്ട് ഉറക്കുവാ.. വിട്ടോ മൂന്നും...'' എന്നും പറഞ്ഞു ഇക്ക റൂമിൽ കേറി ഡോർ അടച്ചു.
സഫിയമ്മായി ഞങ്ങൾക്ക് വേണ്ടുന്ന വെള്ളവും തന്നു ഉറങ്ങാൻ പോയി. പിന്നെ നിന്നിട്ടു കാര്യം ഇല്ലന്ന് തോന്നി ഞങ്ങളും പോയി കിടന്നു. കുറച്ചു ഫുഡ് കഴിച്ചത് കൊണ്ട് കിടന്നതും ഞങ്ങൾ ഉറങ്ങി. അപ്പോളാണ് സ്വപ്നം കണ്ടതും താഴെ വീണതും.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോളാണ് സുബ്ഹി ബാങ്ക് കൊടുക്കുന്നത് കേട്ടത്. നിസ്കരിച്ചു വന്നു ഞങ്ങൾ മൂന്നാളും പുറത്തിറങ്ങി നോക്കി. ഷഫീക്കാറ്റയും ജുനു ഇക്കയും പള്ളിയിൽ പോയപ്പോ മുമ്പിലത്തെ ഡോർ തുറന്നിട്ടുണ്ടായിരുന്നു. ഞങ്ങൾ ഇറങ്ങി ബാക്കിലെ ഊഞ്ഞാലിൽ പോയി ഇരുന്നു. സൂര്യൻ ഉദിക്കുന്നതും നോക്കി ഞാൻ ഇരുന്നപ്പോ ജെസ്നയും ജെന്നയും എന്റെ രണ്ടു സൈടിലുമിരുന്നു ഉറങ്ങി.
''എന്താടീ മൂന്നും ഇവിടെ???'' ജുനു ഇക്കാന്റെ സൗണ്ട് കേട്ടപ്പോ ഞാൻ തിരിഞ്ഞു നോക്കി. പക്ഷെ ഉറങ്ങുകയായിരുന്ന രണ്ടും ആ ശബ്ദം കേട്ടതും ഞട്ടി താഴെ വീണു.. ഞാനും ഇക്കയും അത് കണ്ടു ചിരിച്ചു ചത്തൂന്നു പറഞ്ഞാ മതി. ജെസ്നയും ജെന്നയും എണീറ്റ് ഞങ്ങളെ നോക്കി പേടിപ്പിച്ചു ചവിട്ടി തുള്ളി അകത്തേക്ക് നടന്നു.
''എന്തിനാ ഈ രാവിലെ തന്നെ ഇവിടെ വന്നിരിക്കുന്നെ???'' ജുനു ഇക്ക ചോദിച്ചു.
''ഒന്നുമില്ല ഇക്കാ ഞങ്ങൾ വെറുതെ.. സൂര്യോദയം കാണാമെന്നു വച്ചു വന്നതാ.. പക്ഷെ അവർ രണ്ടും കിടന്നുറങ്ങി.'' ഞാൻ പറഞ്ഞു.
''വാ ഒറ്റയ്ക്ക് നിക്കണ്ട, പിന്നെ മഞ്ഞും ഉണ്ട്. അകത്തേക്ക് പോവാം...'' എന്നും പറഞ്ഞു ഇക്ക എന്റെ തോളിലൂടെ കയ്യിട്ടു അകത്തേക്ക് നടന്നു. എത്ര മൂൻശുണ്ഠി ഉണ്ടെന്നു പറഞ്ഞാലും ഞങ്ങളെ മൂന്നാളെയും ഭയങ്കര ഇഷ്ടാമാണെന്നു ആ കണ്ണിൽ ഉണ്ട്.
രാവിലെ ചായ കുടിക്കാൻ ഇരുന്നപ്പോളാ ജെന്ന എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയത്. നല്ല മുട്ടാപ്പവും പഴം വാട്ടിയതും വായുടെ അടുത്തേക്കെത്തീട്ടും അകത്തേക്കിടാൻ പറ്റിയില്ല.
''എന്തോന്നാടീ... മനുഷ്യനെ തിന്നാനും സമ്മതിക്കില്ലേ???'' ഓടുന്നതിനിടയിൽ ഞാൻ ജെന്നയോടു ചോദിച്ചു.
''ഓ... തീറ്റ തീറ്റ തീറ്റ... ഈ ഒരു വിചാരം മാത്രേ ഉള്ളു...'' ജെന്ന ദേഷ്യപ്പെട്ടു.
''പിന്നെ, നിനക്കറിയില്ലേ എനിക്ക് ടെൻഷൻ ഉള്ളപ്പോ...''
''വിശപ്പ് കൂടും...'' എന്നെ പറഞ്ഞു മുഴുവനാക്കാൻ വിടാതെ ജെന്ന പറഞ്ഞു. ''അത് മാറ്റാനുള്ള വഴി കിട്ടി..വേഗം വാ... എന്നും പറഞ്ഞവൾ എന്നേം കൊണ്ട് റൂമിലേക്ക് കേറി. നോക്കുമ്പോ ദേ നമ്മടെ ജെസ്ന ജാസ്മിത്തയെ അറസ്റ്റ് ചെയ്തു റൂമിൽ കൊണ്ട് വന്നിരിക്കുന്നു.
''എന്റെ പിള്ളേരെ എനിക്ക് നൂറു കൂട്ടം പണി ഉണ്ട്. ജുനിക്കു ചായ പോലും കൊടുത്തിട്ടില്ല.'' ഇത്ത പറഞ്ഞു.
''എന്റെ പൊന്നിത്താ ഇങ്ങള് ആഷിക്ക എന്തിനാ ജയിലിൽ കിടന്നെന്നു പറ.. ഇല്ലെങ്കി ഞങ്ങക്ക് സമാധാനം കിട്ടില്ല..'' ജെസ്ന പറഞ്ഞു.
''ഓ അതാണോ കാര്യം.. ഞാനതു പറഞ്ഞു തരുമായിരുന്നല്ലോ... ഇങ്ങിനെ വലിച്ചോണ്ടു വരണോ...'' എന്നും പറഞ്ഞു ഇത്ത ജെസ്നയുടെ തലയ്ക്കൊരു കിഴുക്ക് കൊടുത്തു.
''ഒന്ന് പറ ഇത്താ...'' ഞാൻ ഇത്താനോട് പറഞ്ഞു.
''ശരി പറയാം... അന്ന് ക്യാന്റീനിൽ നടന്ന സംഭവത്തിനു ശേഷം ജാഷി എപ്പോളും ആഷിയുടെ പിന്നാലെ ആയിരുന്നു. ജംഷി എന്ന അവളുടെ വിളിപ്പേര് പോലും അവൾ ആഷിയുടെ പേരുമായി സാമ്യം ഉണ്ടാക്കാൻ വേണ്ടി ജാഷി എന്നാക്കി. പക്ഷെ ആഷിക്ക് അവളോട് അങ്ങനെ ഒന്നും ഇല്ലായിരുന്നു.
ആഷിയെ പറ്റി ആരും സംസാരിക്കുന്നതു പോലും അവൾക്കിഷ്ടമല്ലാണ്ടായി. ആഷിയോട് സംസാരിച്ച ഒരു പെൺകുട്ടിയെ അവൾ തല്ലി. ഇതൊന്നും പക്ഷെ അവളെ ആഷിയോട് അടുപ്പിക്കുക അല്ല അകറ്റുക ആയിരുന്നു ചെയ്തത്. ആഷിക്ക് അവളെ കാണുന്നതേ ഇഷ്ടമല്ലായിരുന്നു. ഒരു ദിവസം എല്ലാരുടെയും മുന്നിൽ വച്ചു ആഷി അത് അവളോട് തുറന്നു പറഞ്ഞു.
അജുവും ജെദ്ദുവും ഷാമിലും അഭിയും അവളെ പറഞ്ഞു മനസ്സിലാക്കാൻ കുറെ ശ്രമിച്ചു. പക്ഷെ അവളൊന്നും ചെവിക്കൊണ്ടില്ല. ശാമിലിന് അവളെ ഇഷ്ട്ടമായിരുന്നു. അത് അവൻ തുറന്നു പറഞ്ഞിട്ടും അവൾ അതൊന്നും കേട്ടില്ല. അവൾക്കൊരുതരം വാശി ആയിരുന്നു. എല്ലാരും പിറകെ നടക്കുന്ന അവളെ ആഷി ഇഷ്ടമല്ലാന്നു പറഞ്ഞ വാശി.'' ഇത്ത പറഞ്ഞു.
''അത്രേം ഭംഗിയും സൗഹൃദവുമുള്ള അവളെ ആഷിയെന്താ ഇഷ്ട്ടപ്പെടാഞ്ഞേ???'' ഞാൻ സംശയത്തോടെ ചോദിച്ചു.
''അതെനിക്കറിയില്ല മോളെ, ഇനി അവനു വേറെ വല്ല ഇഷ്ടവും ഉണ്ടായിരുന്നോന്നു എല്ലാര്ക്കും സംശയം ഉണ്ടായിരുന്നു. അവൻ ഒന്നും പറഞ്ഞില്ലെങ്കിലും അവന്റെ മനസ്സിൽ ആരോ ഉണ്ടെന്നു ഞങ്ങള്ക്ക് തോന്നിയിരുന്നു.'' ഇത്ത പറഞ്ഞു.
''എന്നിട്ടു ജാഷി സോറി ജംഷി എന്താ ചെയ്തേ???'' ജെസ്ന ചോദിച്ചു. അത് കേട്ടപ്പോ ഇത്തയുടെ മുഖം മാറി.
''ഒരു ദിവസം ക്ലാസ്സിൽ വച്ചു ഒരു കരച്ചിൽ കേട്ട് ഞങ്ങളെല്ലാരും ഓടി പോവുമ്പോൾ കണ്ടത് ജാഷിയെ കേറിപ്പിടിക്കുന്ന ആഷിയെ ആണ്. ഞങ്ങൾക്കൊന്നും ഞങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല. ആഷിയെ പോലീസ് അറസ്റ്റ് ചെയ്തു. എത്ര ചോദിച്ചിട്ടും ആഷി ഒന്നും പറഞ്ഞില്ല. അവൻ അങ്ങനെ ഒരിക്കലും ചെയ്യില്ലാന്നു അറിഞ്ഞിട്ടും അവന്റെ മൗനം എല്ലാരേം സംശയത്തിലാക്കി.'' ഇത്ത സങ്കടത്തോടെ പറഞ്ഞു.
''ആഷിയെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി കഴിഞ്ഞപ്പോൾ എല്ലാരും ജാഷിയോടു സംസാരിക്കാൻ ശ്രമിച്ചു. പക്ഷെ അവൾ കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല. പിന്നെ ബോധം പോയി അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ബിപി കുറഞ്ഞതാണെന്നു പറഞ്ഞു ഡോക്ടർ. പോലീസ് എത്ര ചോദ്യം ചെയ്തിട്ടും ആഷി ഒന്നും മിണ്ടിയില്ല. രണ്ടു ദിവസം അവൻ ജയിലിൽ കിടന്നു. മൂന്നാമത്തെ ദിവസം ജാഷി പോയി പരാതി ഒന്നും ഇല്ലെന്നും, എല്ലാം തെറ്റ് ധാരണ ആയിരുന്നെന്നും പറഞ്ഞു. ആഷിയെ വെറുതെ വിട്ടു..'' ജാസ്മിത്ത പറഞ്ഞു.
''അൽഹംദുലില്ലാഹ്...'' അറിയാതെ എന്റെ വായിൽ നിന്നും വന്നു. ഇത്ത എന്നെ ഒന്ന് നോക്കി എന്നിട്ടു തുടർന്നു.
''ആഷിയെ കൊണ്ട് തന്നെ ഇഷ്ടമാണെന്നു പറയിക്കാൻ വേണ്ടി ജാഷി അവനെ ഒരു വീഡിയോ കാണിച്ചെന്നും അത് അവളുടെ കയ്യിൽ നിന്നും തട്ടി എടുക്കാൻ വേണ്ടി നോക്കുമ്പോളാണ് എല്ലാരും അവിടെ വന്നതും ആഷി അവളെ പിടിക്കാൻ നോക്കുന്നത് കണ്ടതും എന്ന് ജാഷി തന്നെ പ്രിൻസിപ്പലിനോട് പറഞ്ഞു. എല്ലാരും മാറി മാറി ചോദിച്ചിട്ടും ആഷി എന്തായിരുന്നു ആ വിഡിയോയിൽ എന്നോ അവനെന്തു കൊണ്ട് ഒന്നും മിണ്ടിയില്ല എന്നോ പറഞ്ഞില്ല. ജാഷിയെ പ്രിൻസിപ്പൽ കോളേജിൽ നിന്നും പുറത്താക്കാൻ പോയെങ്കിലും ആഷി സമ്മതിച്ചില്ല. കാരണം ഞങ്ങടെ ഫൈനൽ എക്സാം തുടങ്ങുന്ന സമയം ആയിരുന്നു. ജാഷിയുടെ ഒരു വർഷം നഷ്ടപ്പെടും.'' ജാസ്മി ഇത്ത പറഞ്ഞു.
''എന്നിട്ട്???'' ജെന്ന ആകാംഷയോടെ ചോദിച്ചു. ഇപ്പൊ എന്നെക്കാൾ ആകാംഷ അവർക്കാണെന്നു തോന്നും.
''എന്നിട്ടെന്താ... ജാഷി ആഷിയോടു മാപ്പു പറഞ്ഞു. അവൾ വാശിപ്പുറത്തു ചെയ്തതാണെന്ന് പറഞ്ഞു കുറെ കരഞ്ഞു മാപ്പു പറഞ്ഞു.. അവർ വീണ്ടും മുമ്പത്തെ പോലെ സുഹൃത്തുക്കളായി. അടുത്ത വർഷം ബുള്ളറ്റ് റാസ്കല്സ് പഠിത്തം കഴിഞ്ഞു എം സി എ ചെയ്യാനായി ബാംഗ്ലൂർ പോയി. അങ്ങനെ കഥയും തീർന്നു.'' ജാസ്മിത്ത ചിരിച്ചോണ്ട് പറഞ്ഞു.
''ഹോ വല്ലാത്ത സാധനം തന്നെ ജാഷി. പാവം ആഷിക്ക.'' ജെസ്ന പറഞ്ഞു.
''എന്നാലും ആ വിഡിയോയിൽ എന്തായിരുന്നു?'' ഞാൻ ചോദിച്ചു. എനിക്കതായിരുന്നു അറിയേണ്ടത്.
''അത് ജാഷിക്കും ആഷിക്കും മാത്രേ അറിയൂ. അവരോടു തന്നെ ചോദിക്കണം.'' ജാസ്മി ഇത്ത പറഞ്ഞു.
''ഇത്താക്ക് എല്ലാം അറിയാലോ.. എന്നിട്ടാണോ ഒരേ കോളേജിൽ പഠിച്ച ഞങ്ങടെ ജുനു ഇക്കാനെ കാണാഞ്ഞത്.'' ജെന്ന സംശയത്തോടെ ചോദിച്ചു.
''ഹ ഹ ഹ... ടീ ജാഷി എന്റെ ഫ്രണ്ട് ആയിരുന്നു. അതോണ്ടാ എല്ലാം അറിഞ്ഞേ. പിന്നെ നിങ്ങടെ ജുനു ഇക്കാന്റെ ബിൽഡിംഗ് കുറച്ച ദൂരെയാ. അത് മാത്രമല്ല മുരടൻ സ്വഭാവമുള്ള നിന്റെ കലിപ്പൻ ഇക്കാനെ കണ്ടാൽ തന്നെ ആര് നോക്കാനാ...'' ഇത്ത ചിരിച്ചോണ്ട് പറഞ്ഞു.
''മുരടൻ'' എന്ന് കേട്ടപ്പോ അന്ന് പ്രാക്ടിക്കൽ ക്ലാസ്സിൽ വച്ച് ആഷി സാറിനെ അങ്ങനെ വിളിച്ചത് എനിക്ക് ഓർമ്മ വന്നു. ഞാനറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടിൽ വിരിഞ്ഞു.
''എന്നിട്ടു ജാഷി ഇപ്പൊ എവിടെയാ??'' ജെസ്ന ചോദിച്ചത് തന്നെയായിരുന്നു എന്റെ മനസ്സിലും.
''അവളിപ്പോ ശാമിലിനേം കെട്ടി സുഖമായി ദുബായിൽ ജീവിക്കുന്നു. ആഷി ഒഴിച്ച് ബുള്ളറ്റ് റാസ്കൽസിൽ എല്ലാരും കല്യാണം കഴിഞ്ഞു സെറ്റിൽ ആയി. ജദ്ദു കല്യാണം കഴിച്ചു ഒരു കുട്ടി ആയി. അജൂന്റേം അബിൻറേം കല്യാണം കഴിഞ്ഞിട്ട് അഞ്ചാറു മാസം ആയി.'' ജാസ്മിത്ത പറഞ്ഞു.
''ശേ ഞാൻ വിചാരിച്ചു അതിൽ ആരെയെങ്കിലും കെട്ടാമെന്ന്...'' ജെസ്ന സങ്കടത്തോടെ പറഞ്ഞു.
''അതെ എനിക്ക് അജു നിനക്ക് ജദ്ദു ഇവൾക്ക് ആഷിക്ക. ഞാനെല്ലാം തീരുമാനിച്ചതായിരുന്നു.'' ജെന്നയും സങ്കടത്തോടെ പറഞ്ഞു.
''അതൊരിക്കലും നടക്കില്ലാരുന്നു മോളെ...'' ജാസ്മിത്ത ചിരിച്ചോണ്ട് പറഞ്ഞു. ഞങ്ങളെല്ലാരും ചിരിച്ചു.
''ജാസ്മി... എടീ ജാസ്മി...'' എന്ന ജുനൂക്കാന്റെ വിളിയും ഡോറിൽ വീണ ശക്തമായ ഇടിയിലും ഞങ്ങടെ ചിരി മാഞ്ഞു.
ജെന്ന പോയി വേഗം ഡോർ തുറന്നു. ജുനു ഇക്ക ജെയ്ഷ മോളെയും തോളിൽ ഇട്ടു ഫുൾ കലിപ്പ് മോഡ് ഓൺ ആക്കി അകത്തേക്ക് വന്നു.
അത് കണ്ടതും ഞങ്ങളൊന്ന് മാറി നിന്നു.
''എന്താ നാലും കൂടി ഡോറും പൂട്ടി ചെയ്യുന്നേ??? ഇന്നലെ തുടങ്ങിയതാണല്ലോ??? എനിക്ക് ചായ തരാനോ മോളെ നോക്കാനോ നിക്കാതെ നീ എന്ത് ചെയ്യാ ഇവിടെ???'' ഇക്ക ദേഷ്യത്തോടെ ചോദിച്ചു.
''അത് ഞാൻ വന്നപ്പോ നിങ്ങൾ രണ്ടാളും നല്ല ഉറക്കമായിരുന്നു. അപ്പൊ പിന്നെ ഇവരോട് സംസാരിക്കാമെന്ന് വിചാരിച്ചു വന്നതാ.'' എന്നും പറഞ്ഞു ഇത്ത മോളെ വാങ്ങി. ഇക്കാന്റെ സൗണ്ട് കേട്ട് മോൾ പേടിച്ചിരുന്നു.
''അതെ ഞങ്ങളാ ഇത്താനെ വിളി.....'' മുഴുവനാക്കുന്ന മുന്നേ ഇക്കാന്റെ മുഖം കണ്ടു ഞങ്ങൾ മിണ്ടാതെ നിന്നു. ഏതോ സിനിമയിൽ പറഞ്ഞ പോലെ വെറുതെ ആരെങ്കിലും പോയി ചൂടുള്ള ഓവനിൽ തല വെക്കുമോ... അതോണ്ട് ഞങ്ങൾ മെല്ലെ സൈഡ് ആയി.
''ഞാൻ ഇക്കാന്റെ ചായ അവിടെ വച്ചിരുന്നു. വിളിച്ചപ്പോ കുറച്ചു കഴിയട്ടെ എന്ന് പറഞോണ്ടല്ലേ...'' ജാസ്മിത്ത പറഞ്ഞു.
''അതോണ്ടെന്താ... കുറച്ചു കൂടുന്നുണ്ട്... പോട്ടെന്നു വിചാരിക്കുമ്പോ തലയിൽ കേറുകാ... നിന്നെയൊക്കെ അടിച്ചു....'' എന്ന് പറയുമ്പോളേക്കും ജാസ്മിത്തയുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. അത് കണ്ടപ്പോ ഇക്ക ഒന്നടങ്ങി.
''അത് പിന്നെ മോള് കരഞ്ഞപ്പോ... ചായ കാണാഞ്ഞപ്പോ... പെട്ടെന്ന്....'' ഇക്ക ഇത്താനെ സമാധാനിപ്പിക്കാൻ നോക്കി. ഇക്കാന്റെ സ്വഭാവം ഇത്താക്കു നന്നായി അറിയാം. എത്ര ദേഷ്യം ഉണ്ടേലും ഇത്താന്റെ കണ്ണ് നിറഞ്ഞാ ഇക്കാക്ക് സഹിക്കില്ല. അത് കൊണ്ട് ഇത്ത വേഗം കരച്ചിലിന്റെ കൂട്ട് പിടിക്കും. അല്ലെങ്കി ഇക്കാന്റെ ദേഷ്യം എവിടെ വരെ പോവുമെന്ന് പടച്ചോനെ അറിയുളളു.
''പോട്ടെ ഞാൻ പെട്ടെന്ന് നിന്നെ കാണാഞ്ഞപ്പോ അല്ല ചായ കാണാഞ്ഞപ്പോ...'' ഇക്ക കിടന്നുരുളാൻ തുടങ്ങി. ഇത്താക്കു ഇതൊക്കെ കണ്ടു ചിരി വരുന്നുണ്ടെങ്കിലും ദേഷ്യം അഭിനയിച്ചു മോളേം കൊണ്ട് ചവിട്ടിത്തുള്ളി പുറത്തേക്കു പോയി.
''പടച്ചോനെ പെട്ടല്ലോ..'' എന്ന ഭാവത്തിൽ ഇക്ക തലയിൽ കൈ വച്ച് നിന്നു. ഞങ്ങളിതൊക്കെ കണ്ടു ഞങ്ങൾ ചിരി തുടങ്ങി. അത് കേട്ടതും ഇക്ക ഞങ്ങളെ നോക്കി പേടിപ്പിച്ചു പുറത്തേക്കു നടന്നു. ഞങ്ങൾ ചിരിച്ചു ബെഡിലേക്കു വീണു.
''എന്നാലും എന്തായിരുന്നു ആ വിഡിയോയിൽ??? ആഷി സാർ എന്താ ആരോടും ഒന്നും പറയാനേ???'' എന്റെ സംശയം തീർന്നില്ല.
''അത് ഇങ്ങളെ ഫസ്റ്റ് നൈറ്റിൽ ചോയ്ച്ച മതി. ഇപ്പൊ റൂട്ട് എല്ലാം ക്ലിയർ ആയല്ലോ.. ഇനി അങ്ങേരെ എങ്ങനേലും പ്രേമിച്ചു കെട്ടാൻ നോക്ക്.'' ജെന്ന പറഞ്ഞപ്പോ ഞാനും ആലോചിച്ചു അത് ശരി ആണല്ലോ. റൂട്ട് ക്ലിയർ ആയ സ്ഥിതിക്ക് ഇനി ഒന്നും നോക്കണ്ട. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടാൻ തുടങ്ങി.
''അല്ല ആഷിക്ക എന്താ ഇത്ര കാലമായിട്ടും കല്യാണം കഴിക്കാത്തെ?? ഇനി ഇക്കാക്ക് വേറെ വല്ല... ഇക്കാന്റെ ഫ്രണ്ട്സ് ഒക്കെ കഴിച്ചല്ലോ'' ജെസ്ന സംശയത്തോടെ എന്നെ നോക്കി.
''ശെരിയാണല്ലോ .'' ഞാനും പറഞ്ഞു. എന്റെ മനസ്സിൽ പൊട്ടിയ ലഡുവിലെല്ലാം ആരോ വെള്ളം കോരി ഒഴിച്ച പോലെ തോന്നി.
''അങ്ങനെ ആവോ...'' ഞാൻ ടെൻഷൻ ആയി.
''ഏയ് ഇല്ല. ജാസ്മിത്ത പറഞ്ഞ വച്ച് ഇക്കാക്ക് ഇപ്പൊ 26 വയസ്സ് കഴിയുന്നല്ലേ ഉള്ളു. ഇക്കാക്ക് ഒരു ഇക്കയും ഇത്തയും ഉണ്ടെന്നല്ലേ പറഞ്ഞെ. അപ്പൊ അവരുടെയൊക്കെ കല്യാണമൊക്കെ കഴിയണ്ടേ.'' ജെന്ന പറഞ്ഞപ്പോ വീണ്ടും എന്റെ മനസ്സിൽ ലഡ്ഡു പൊട്ടാൻ തുടങ്ങി.
അപ്പോളേക്കും സഫിയമ്മായി ഞങ്ങളെ നാസ്ഥയാക്കാൻ വിളിച്ചു. നല്ല പുട്ടും മട്ടൻ ചാപ്സും തട്ടി ഞങ്ങൾ ജുനു ഇക്കാനേം തപ്പി ഇറങ്ങി. വേറൊന്നുമല്ല ഇക്കാനെ സോപ്പിട്ടു എങ്ങനേലും പുറത്തു പോണമായിരുന്നു.
വീട് മൊത്തം തപ്പി നടന്നിട്ടും ആളെ കിട്ടിയില്ല. മെല്ലെ പുറത്തിറങ്ങിയപ്പോ ദേ പെടക്കോഴീടെ പിന്നാലെ പൂവങ്കോഴി നടക്കുന്ന പോലെ ജുനു ഇക്ക ജാസ്മി ഇത്താന്റെ പിന്നാലെ നടക്കുന്നു. ഇത്ത അലക്കിയ തുണി അഴയിൽ ഇടുവായിരുന്നു.
''സോറി ടീ... പെട്ടെന്ന് നിന്നെ കാണാത്ത ദേഷ്യത്തിന് പറ്റിപ്പോയതല്ലേ. നീ ക്ഷമി..'' എന്നും പറഞ്ഞു ഇക്ക ഇത്താനെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചു.
ഇത്ത ഇക്കാന്റെ കാലിൽ ഒരു ചവിട്ടു കൊടുത്തു് മാറി നിന്നു. ''ഇങ്ങക്ക് ദേഷ്യം പിടിക്കാനല്ലേ അറിയൂ.''
''പറഞ്ഞില്ലേ ദേഷ്യം കൊണ്ട് പറ്റിയതാണെന്ന്. എനിക്ക് സ്നേഹിക്കാനും അറിയാം.'' എന്നും പറഞ്ഞു ഇക്ക പിന്നേം ഇത്താനെ കെട്ടിപ്പിടിക്കാൻ പോയി. പക്ഷെ ഇത്ത ഇക്കാന്റെ വയറ്റിൽ ഒരു കുത്തു കൊടുത്തു് മാറി.
അത് കണ്ട ഞങ്ങൾ ചിരിക്കാൻ തുടങ്ങി. ഇക്ക നേരെ നിന്നു ഞങ്ങളെ ദഹിപ്പിക്കുന്ന പോലെ നോക്കി.
''എന്തോന്നാടീ നിങ്ങക്ക് വേറെ പണിയൊന്നും ഇല്ലേ... ഞങ്ങടെ പിന്നാലെ തന്നെ ആണല്ലോ???'' ഇക്ക ദേഷ്യത്തോടെ പറഞ്ഞു.
''അതെ ഇക്ക... നമ്മക്ക് ഒന്ന് പുറത്തൊക്കെ കറങ്ങാൻ പോവാം.'' ജെന്ന മടിച്ചു മടിച്ചു ചോദിച്ചു.
''നിന്നെയൊക്കെ കറക്കി ഞാൻ ആ പുഴയിലേക്കെറിയും.'' ഇക്ക പറഞ്ഞതും ഞങ്ങള് രണ്ടടി പിന്നോട്ട് മാറി. ഇക്ക പറഞ്ഞാ പറഞ്ഞ പോലെ ചെയ്യുന്ന ആളാ.. ചിലപ്പോ ഞങ്ങളെ എടുത്തെറിഞ്ഞെന്നും വരും.
''പോട്ടെ ഇക്ക. പാവങ്ങളല്ലേ...'' ജാസ്മിത്ത ഞങ്ങളെ നോക്കി പറഞ്ഞു.
''പാവങ്ങളോ... ഈ മൂന്നെണ്ണവും ആറ്റം ബോംബിന് കയ്യും കാലും വച്ച സാധാനങ്ങളാ.'' ഇക്ക പറഞ്ഞു.
''ഇക്കാക്ക് ഇപ്പൊ ഞങ്ങളെ പുറത്തു കൊണ്ട് പോവാൻ പറ്റുമോ ഇല്ലയോ???'' ഇത്ത ചോദിച്ചു.
''ഇല്ലെങ്കി???'' ഇക്ക ചോദിച്ചു.
''ഞങ്ങൾ ഉപ്പാന്റെ കൂടെ പൊയ്ക്കോളാ...'' എന്നും പറഞ്ഞു ഇത്ത അകത്തേക്ക് നടന്നു.
''ഞാനൊരു തമാശ പറഞ്ഞതല്ലേ, അപ്പോളേക്കും പിണങ്ങിയോ..'' എന്നും പറഞ്ഞു ഇക്ക ഇത്താന്റെ പിന്നാലെ പോയി. ''നീയൊക്കെ എന്ത് വായി നോക്കി നിക്കുവാ.. പോയി റെഡി ആവടി.'' അത് കേട്ടതും ഞങ്ങൾ അകത്തേക്കോടി.
സഫിയമ്മായിയും ഷഫീക്കാറ്റയും ഞങ്ങടെ കൂടെ വന്നില്ല. ഉച്ചക്കെത്തെ ഫുഡ്ഡും തട്ടി ഞങ്ങൾ കാറിൽ കേറി. ഫുഡ് എന്താണ് പറഞ്ഞില്ലല്ലോ അല്ലെ... നല്ല നാടൻ സദ്യ, തൂശനിലയൊക്കെ ഇട്ടു പത്തിരുപതു കറി ഒക്കെ കൂട്ടി മൂക്കുമുട്ടെ തിന്നു. കൂടെ നല്ല പാൽപ്പായസവും. കഴിച്ചു കഴിഞ്ഞപ്പോ നല്ല ഉറക്കം വന്നതാ.. പിന്നെ പുറത്തേക്കു പോണ്ടതോർത്തു വേഗം മുഖം കഴുകി ഡ്രസ്സ് മാറി ഇറങ്ങി.
ഞങ്ങൾ നേരെ കാപിറ്റൽ മാളിലേക്കു വിട്ടു. ഇക്ക വണ്ടി പാർക്ക് ചെയ്യാൻ പോയതും ഞങ്ങൾ അകത്തേക്ക് ഓടി. ''ശോ എന്റെ പിള്ളേരെ ഓടല്ലേ. നിക്ക്.'' എന്നും പറഞ്ഞു ജാസ്മിത്ത ഞങ്ങടെ പിന്നാലെ വന്നു. ജെയ്ഷ മോൾ ഉറങ്ങുന്നൊണ്ട് അവളെ കൂട്ടണ്ട എന്ന് സഫിയമ്മായി പറഞ്ഞു. അവൾക്കും ഉപ്പൂമാനെ മതി.
അകത്തേക്ക് ഓടുമ്പോ ജെന്ന ആരുടെയോ മേലെ പോയി ഇടിച്ചു. നോക്കുമ്പോ ഒരു നല്ല മൊഞ്ചൻ ചെക്കൻ, കൂടെ അവന്റെ അഞ്ചാറു ഫ്രണ്ട്സും ഉണ്ടായിരുന്നു.
''അയ്യോ സോറി, ഞാൻ പെട്ടെന്ന് കണ്ടില്ല.'' എന്ന് ജെന്ന പറഞ്ഞു.
''അതിനെന്താ മോളെ, മോൾക്കെത്ര വട്ടം വേണമെങ്കിലും ഇടിക്കാം.. ഒരു പ്രശ്നവുമില്ല.'' എന്നും പറഞ്ഞു അവൻ ചിരിച്ചു, കൂടെ അവന്റെ ഫ്രണ്ട്സും. കാണാനുള്ള മൊഞ്ചു അവന്റെ മനസ്സിന് ഇല്ലാന്ന് മനസ്സിലായി. ജെന്ന ആളൊരു പാവം ആണ്. അതോണ്ട് അവള് പേടിച്ചു പിന്നോട്ടു മാറി.
''മോൻ ഇടി വാങ്ങിച്ചിട്ടേ പോവുള്ളു എന്ന് നിർബന്ധമുണ്ടോ??'' എന്നും ചോദിച്ചു ഞാനും ജെസ്നയും മുന്നോട്ടു നടന്നെങ്കിലും ജാസ്മിത്ത വന്നു ഞങ്ങളെ പിടിച്ചോണ്ട് പോയി.
തിരിഞ്ഞു നോക്കിയപ്പോ ആ അലവലാതി ഞങ്ങടെ നേരെ ഫ്ലയിങ് കിസ് തന്നു.. ''പോടാ പട്ടീ...'' എന്നും വിളിച്ചു ഞങ്ങള് മോളിലേക്കു നടന്നു. ഒരു ഡ്രസ്സ് ഷോപ്പിൽ കേറി ഇത്ത രണ്ടു ചുരിദാറും ഞങ്ങൾ മൂന്നാളും ഓരോ ടോപ്പും എടുത്തു. പുറത്തിറങ്ങുമ്പോ കണ്ടു ആ അലവലാതികൾ ഷോപ്പിന്റെ പുറത്തു കിടന്നു കറങ്ങുന്നത്. ഇതൊരു നടയ്ക്കു പോവുന്നു തോന്നുന്നില്ല. ''നമ്മടെ കൈക്കു ഇവര് പണി ആക്കും.'' ഞാൻ ജെസ്നയോടു പറഞ്ഞു. അവളും ''അതെന്നെ'' എന്ന് പറഞ്ഞു.
അവിടിന്നിറങ്ങി ഞങ്ങൾ പ്ലേ ഏരിയയിലേക്ക് പോയി. ശനിയാഴ്ച ആയോണ്ട് ഇത്തിരി തിരക്ക് കുറവായിരുന്നു. അവിടുന്ന് ഞങ്ങൾ ബാസ്കറ്റ്ബോളും സ്നൂക്കറുമൊക്കെ കളിച്ചു. ഈ സമയത്തൊക്കെ ആ അലവലാതികൾ അവിടെ കിടന്നു കറങ്ങി നടക്കുന്നുണ്ടായിരുന്നു. ഞങ്ങൾ എവിടെ പോയാലും അവർ പിന്നാലെ വരുന്നുണ്ടായിരുന്നു.
''ജുനു എങ്ങാനും വരുമ്പോ ഇവന്മാര് കിടന്നു കറങ്ങുന്നത് കണ്ടാ തീർന്നു.'' ജാസ്മിത്ത ടെന്ഷനോടെ പറഞ്ഞു.
''നല്ലെനെ.. ഇവന്മാർക്ക് രണ്ടു കിട്ടേണ്ട കുറവുണ്ട്. ഇക്ക പണ്ട് കോളേജിലൊക്കെ നല്ല തല്ലു പിടിക്കുന്ന കൂട്ടത്തിൽ ആയിരുന്നു എന്നല്ലേ പറഞ്ഞത്. അപ്പൊ ഇവരെ നല്ലോണം ഇടിക്കട്ടെ.'' ഞാൻ പറഞ്ഞു.
''നീ മിണ്ടാതെ വന്നേ..'' ഇത്ത എന്റെ കയ്യിൽ പിടിച്ചു നടന്നു.
''ഈ ജുനൂക്ക എവിടെ പോയി കിടക്കുവാ??'' ജെസ്ന ചോദിച്ചു.
''ഇക്കാക്ക് ബാങ്കിൽ എന്തോ ജോലി ഉണ്ട്. അതിനു വേണ്ടി പോയതാ.'' ഇത്ത പറഞ്ഞു.
ഞങ്ങള് വീണ്ടും ഞങ്ങടെ കളികൾ തുടർന്നു. ശരിക്കു പറഞ്ഞാൽ സൈദിനേം സൈഫിനേം തോപ്പിക്കും.. അത്രേം കുഞ്ഞു പിള്ളേരുടെ പോലെ ആയിരുന്നു ഞങ്ങടെ കളി.
കുറച്ചു കഴിഞ്ഞു ഞങ്ങൾ ഫുഡ് കോട്ടിലേക്കു നടന്നു. നല്ല അദ്ധ്വാനം ആയിരുന്നല്ലോ... മാൾ മൊത്തം തെണ്ടി തിരിഞ്ഞത് കൊണ്ട് നല്ലോണം വിശന്നു. ഓരോ ശവർമ്മയും വാങ്ങി ഞങ്ങൾ ഒരു ടേബിളിൽ വന്നിരുന്നു. ഇത്ത ജുനുക്കാനേ വിളിച്ചപ്പോ ഒരു പത്തു മിനിട്ടു കൊണ്ട് വരുമെന്ന് പറഞ്ഞിരുന്നു.
''സോസ് എവിടെ???'' ജെന്ന ചോദിച്ചു. അവൾക്കു സോസ് ഇല്ലാണ്ട് ഒന്നും ഇറങ്ങില്ല. അവൾ എണീറ്റ് പോയി സോസിന്റെ ബോട്ടിലും വാങ്ങി വരുമ്പോ നേരത്തെ കണ്ട അലവലാതി അവളുടെ മേൽ മുട്ടി സോസ് അവന്റെ ഡ്രെസ്സിൽ ആയി. അവനതു കരുതി കൂട്ടി ചെയ്തതാണെന്ന് ഞങ്ങക്ക് മനസ്സിലായിരുന്നു.
''സോറി'' എന്നും പറഞ്ഞവൾ നടക്കാൻ തുടങ്ങിയതും അവൻ ജെന്നയുടെ മുന്നിൽ കേറി നിന്നു. ''ഇത് വൃത്തിയാക്കി തന്നിട്ട് പോയാ മതി.'' ജെന്ന നിന്നു വിറക്കാൻ തുടങ്ങി. ഞങ്ങൾ എണീറ്റ് അങ്ങോട്ടേക്ക് നടന്നു.
അപ്പോളേക്കും അവനവളുടെ കയ്യിൽ കേറി പിടിക്കാൻ പോയി. പക്ഷെ അതിനു മുന്നേ അവന്റെ കയ്യിൽ വേറാരൊ പിടിച്ചിരുന്നു.
''ഞാൻ വൃത്തിയാക്കി തന്നാ മതിയോ???'' ''ജുനൂക്ക'' എന്നും പറഞ്ഞു ജെന്ന ഇക്കാനെ കെട്ടിപ്പിടിച്ചു.
ഞങ്ങളും ഇക്കാന്റെ അടുത്തേക്ക് പോയി. ഇക്ക ജെന്നയെ ഞങ്ങടെ അടുത്തേക്ക് നിർത്തി. ''എന്താ മക്കളെ, ഞാൻ വൃത്തിയാക്കിയ പോരെ??'' എന്നും ചോദിച്ചു ഇക്ക അവന്റെ കാരണം നോക്കി പുകച്ചു.
അപ്പോളേക്കും അവന്റെ ഫ്രണ്ട്സും വന്നു. ഒരു പൊരിഞ്ഞ അടി തന്നെ നടന്നു. ഇക്ക അവരെ അടിച്ചു പഞ്ചറാക്കി. പെട്ടെന്നാണ് ഒരാൾ വന്നു ഇക്കാനെ തടഞ്ഞത്.
''പടച്ചോനെ ആഷി സാർ...'' ഞാൻ പറഞ്ഞു കേട്ട് ജെസ്നയും ജെന്നയും എന്നെ നോക്കി. ജാസ്മിത്ത അതെ എന്ന് തലയാട്ടി. ആഷി സാർ ഇക്കാന്റെ കൈ പിടിച്ചു വച്ചു. എന്നിട്ടു ജുനൂക്ക അടിച്ച ആളെ എണീപ്പിച്ചു അവനോടു ചോദിച്ചു ''എന്താ ജാച്ചു എന്താ പ്രശ്നം???''
''അത് ഇക്ക ഇങ്ങേര് ഞങ്ങളെ വെറുതെ അടിച്ചു. അറിയാതെ ഈ കുട്ടിയെ ഒന്ന് ഇടിച്ചുപോയി അതിനാ...'' അവൻ കള്ളം പറഞ്ഞു.
''കള്ളം പറയുന്നോടാ??? നിനക്ക് അവളുതന്നെ നിന്റെ ഡ്രസ്സ് ക്ലീൻ ചെയ്തു തരണം അല്ലെ???'' എന്നും പറഞ്ഞു ജുനു ഇക്ക പിന്നേം അവനെ അടിക്കാൻ പോയപ്പോ ആഷി സർ ഇക്കാനെ വീണ്ടും തടഞ്ഞു.
''ഇക്കാ ഇയാള് വെറുതെ പറയുന്നതാ...'' അവൻ പറഞ്ഞതും ആഷി സാർ തിരിഞ്ഞു ജുനു ഇക്കാനെ നോക്കി. ആഷി സാറിന്റെ കൈ വായുവിൽ ഉയരുന്നത് കണ്ടു ഞാൻ കണ്ണടച്ചു.
''വേണ്ടാ'' ഞങ്ങടെ നാലാളുടേം ശബ്ദം അവിടെ അലയടിച്ചു.
കണ്ണ് തുറന്നപ്പോ നിലത്തു കിടക്കുന്ന ജാച്ചുനെയും കെട്ടിപ്പിടിച്ചു നിക്കുന്ന ആഷി സാറിനെയും ജുനു ഇക്കയെയും ആണ് ഞങ്ങൾ കണ്ടത്. ഇതെന്തു മറിമായം എന്ന് വിചാരിച്ചു നിക്കുമ്പോ ദേ രണ്ടാളും നടന്നു ഞങ്ങടെ അടുത്തേക്ക് വന്നു. ജാച്ചുവും ഫ്രണ്ട്സും വന്നു ഞങ്ങളെടുത്തു സോറി പറഞ്ഞിട്ട് പോയി.
''സോറി എന്റെ ഒരു റിലേറ്റീവ് ആണ് അവൻ. ഇച്ചിരി കുരുത്തക്കേടുണ്ട് പക്ഷെ ആള് പാവാ. എന്താ ജാസ്മിൻ സുഖമല്ലേ..'' ആഷി സാർ ഇത്തയെ നോക്കി ചോദിച്ചു. എന്നെ കണ്ടതും ഇവളെവിടെയും വന്നോ എന്ന രീതിയിൽ നോക്കി.
''അതെ ആഷിക്ക് സുഖല്ലേ..'' അവരുടെ കുശലാന്വേഷണങ്ങൾ കേട്ട് ഞാൻ ഇത്തയെ ദേഷ്യത്തോടെ നോക്കി. ഇത്ത എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.
''സാറെന്താ ഇവിടെ?? ജുനു ഇക്കാനെ അറിയോ?? നിങ്ങൾ ഒരുമിച്ചു പഠിച്ചതാണോ??'' ഞാൻ രണ്ടാളെയും നോക്കി ചോദിച്ചു.
അത് കേട്ടതും മൂന്നാളും ചിരിക്കാൻ തുടങ്ങി. ഞാനും ജെസ്നയും ജെന്നയും ഒന്നും മനസ്സിലാകാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി.
''അറിയോന്നോ... ഞങ്ങൾ പ്ലസ് ടു തൊട്ടു ഒരുമിച്ചാ..'' ജുനു ഇക്ക പറഞ്ഞു.
''അതെ ഞങ്ങൾ എം സി എ വരെ ഒരുമിച്ചുണ്ടായിരുന്നു. അല്ല താനെന്താ ഇവരുടെ കൂടെ??'' ആഷി സാർ പറഞ്ഞു.
''ഇതെന്റെ അനിയത്തിയെ.. എന്റെ ഉപ്പാന്റെ അനിയത്തിയുടെ മോൾ. നിനക്കിവളെ അറിയോ???'' ജുനു ഇക്ക എന്നെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.
''ആഹ് ഞാൻ പഠിപ്പിക്കുന്നത് ഇവളുടെ കോളേജിലാ..'' ആഷി സാർ പറഞ്ഞതും ഇക്ക ചിരിക്കാൻ തുടങ്ങി.
''നീ പഠിപ്പിക്കുന്നോ... ഹ ഹ ഹ...'' ഇക്ക വയറും പിടിച്ചു ലോക ചിരി.
അത് കണ്ടു ആഷി സാർ ഇക്കാന്റെ വയറ്റിൽ ഒരു ഇടി കൊടുത്തു. ''ഓവർ ആക്കണ്ട. ഞാൻ വിസ വരാൻ വെയിറ്റ് ചെയ്യാ, അത് കിട്ടുന്ന വരെ വെറുതെ ഇരിക്കണ്ടല്ലോന്ന് കരുതി.'' ഇക്ക ഒന്ന് അടങ്ങി.
എന്നാലും ആഷി സാർ ഇങ്ങനെ ചിരിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നെ. ഹോ.. എന്റെ സാറെ... ആ ചിരി കാണുമ്പോ ഇപ്പൊ തന്നെ ജുനൂക്കാനേ കൊണ്ട് എന്റെ നിക്കാഹ് സാറിന്റെ കൂടെ നടത്തിയാലോന്ന് വിചാരിച്ചു. കണ്ട്രോൾ ഫാദീ കണ്ട്രോൾ...
''അല്ല അപ്പൊ ജുനൂക്കാക്കു ബുള്ളറ്റ് റാസ്കൽസിനെ ഒക്കെ അറിയാരിക്കും അല്ലെ??'' ഞാൻ ചോദിച്ച കേട്ടതും പിന്നേം അവർ ചിരിക്കാൻ തുടങ്ങി.
എന്തോന്നെടെ ഇത് ഇവിടെ ആരെങ്കിലും ലാഫിങ് ഗ്യാസ് തുറന്നു വിട്ടോ.. എനിക്ക് ദേഷ്യം വന്നു. ഞാൻ ജുനു ഇക്കാന്റെ കാലിൽ ഒരു ചവിട്ടു കൊടുത്തു.
''ആഹ് എന്താടീ...'' എന്നും ചോദിച്ചു എന്റെ നേരെ കണ്ണുരുട്ടി.
''അപ്പൊ നിങ്ങക്ക് നിങ്ങളെ ഇക്കാനെ പറ്റി ഒന്നും അറിയില്ലാന്നു തോന്നുന്നല്ലോ...'' ആഷി സാർ ഇക്കാന്റെ തോളിൽ പിടിച്ചോണ്ട് പറഞ്ഞു.
''ടാ നിനക്ക് തിരക്കല്ലേ, മോൻ വേഗം വിട്ടോ..'' എന്നും പറഞ്ഞു ജുനു ഇക്ക മുങ്ങാൻ നോക്കി എങ്കിലും ജെസ്നയും ജെന്നയും അപ്പോളെക്കും ആഷി സാറിന്റെ കയ്യിൽ പിടിച്ചു ഞങ്ങളിരുന്ന ടേബിളിലേക്കു കൊണ്ട് പോയിരുന്നു.
''പറ ആഷിക്ക ഇക്ക കോളേജിൽ എങ്ങനാരുന്നു. അന്നേരം ദുബായിലായോണ്ട് ഞങ്ങക്കൊന്നും അറിയില്ല.'' ജെസ്നയും ജെന്നയും ടെൻത് വരെ പഠിച്ചത് ദുബായിലാണ്. അത് കഴിഞ്ഞാണ് ഷഫീക്കാറ്റ നാട്ടിൽ വന്നു ബിസിനെസ്സ് തുടങ്ങിയെ.
''എന്തൊരു ശുഷ്ക്കാന്തിയാ അതൊക്കെ അറിയാൻ..'' ജുനു ഇക്കയും ഇത്തയും ഞാനും കൂടെ പോയി ഇരുന്നു.
''അപ്പൊ പറ.. ഞങ്ങളും കേക്കട്ടെ ഇക്കയും ബുള്ളറ്റ് റാസ്കൽസും തമ്മിലുള്ള ബന്ധം...'' ഞാൻ പറഞ്ഞു.
''ബന്ധമല്ല... ഭാഗം.. ജുനൈദ് ഞങ്ങടെ ഗാങ്ങിന്റെ ഒരു പ്രധാനപ്പെട്ട ഭാഗം ആയിരുന്നു. ഞങ്ങടെ ജദ്ദു..'' അത് കേട്ടതും ഞങ്ങൾ മൂന്നാളും ജാസ്മി ഇത്തയെ നോക്കി. ഇത്ത മോളിലോട്ടു നോക്കി ഇരിക്കുന്നു. കള്ളീ... ഒന്നുമറിയാത്ത പോലുള്ള ഇരുത്തം കണ്ടില്ലേ.
ആഷി സാർ സംഭവബഹുലമായ അവരുടെ കോളേജ് ജീവിതം പറഞ്ഞു തന്നു. അവർ ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയത് ജുനു ഇക്കാന്റെ കലിപ്പ് സ്വഭാവം കാരണമാണെന്നും മനസ്സിലായി. ഇതൊക്കെ പറയുമ്പോളും എന്റെ നോട്ടം മൊത്തം ആഷി സാറിന്റെ മുഖത്തോട്ടായിരുന്നു. പക്ഷെ സാറെന്നെ നോക്കിയേ ഇല്ല. മുരടൻ...
''എന്നാലും ജാസ്മി, എത്ര നല്ല നല്ല ചെക്കന്മാരുണ്ടായിരുന്നു കോളേജിൽ.എന്നിട്ടും നിനക്കീ പൊട്ടനെ മാത്രല്ലേ കിട്ടിയുള്ളൂ പ്രേമിക്കാൻ...'' അത് കേട്ടതും കുടിച്ചോണ്ടിരുന്ന പെപ്സി ജുനു ഇക്ക പുറത്തേക്കു തുപ്പി. ജാസ്മി ഇത്തയും ഞെട്ടി എന്ന് മുഖം കണ്ടപ്പോ മനസ്സിലായി. ഞങ്ങൾ മൂന്നാളുടേം കാര്യം പാറയെ വേണ്ട. ഡൊണാൾഡ് ട്രംപ് ജയിച്ചൂന്നു അറിഞ്ഞപ്പോ അമേരിക്കക്കാരുടെ മുഖം ആയില്ലേ അത് പോലെ.
''ലവ്വോ ഇവർ തമ്മിലോ??? അതെപ്പോ?? എന്നിട്ടാരും അറിഞ്ഞില്ലല്ലോ???'' ഞാൻ ചോദിച്ചു.
''പിന്നേ ഇവരുടെ ലവ് സ്റ്റോറിയെ പറ്റി കോളേജിലെ പട്ടിക്കും പൂച്ചക്കും വരെ അറിയാലോ.'' ആഷി സാർ ചിരിച്ചോണ്ട് പറഞ്ഞു.
''എന്നിട്ടു ഇവരുടേത് അറേഞ്ച് മാരിയേജ് ആയിരുന്നല്ലോ???'' ജെസ്ന ചോദിച്ചു.
''അതൊക്കെ ഇവരുടെ ആക്ടിങ് ആയിരുന്നില്ലേ. അല്ലെങ്കി ഇവളുടെ ഉപ്പ സമ്മതിക്കില്ലായിരുന്നു.'' ആഷി സാർ പറഞ്ഞു.
ഞങ്ങൾ ഇത്തയെ നോക്കി. ഇത്ത ഒരു പുളിച്ച ചിരിയും പാസ് ആക്കി വേഗം താഴോട്ട് നോക്കി.
''ടാ എല്ലാം കൊളമാക്കിയല്ലോ... ഇതുവരെ ഉപ്പാക്കും ഉമ്മാക്കും അല്ലാതെ വേറെ ആർക്കും അറിയില്ല ഞങ്ങള് പ്രേമിച്ച കാര്യം.'' ജുനു ഇക്ക ഞങ്ങളെ നോക്കി പറഞ്ഞു.
''ആഹാ അപ്പൊ ഓർക്കു രണ്ടാക്കും അറിയാല്ലേ.'' ജെസ്ന ദേഷ്യത്തോടെ പറഞ്ഞു.
''നീയൊക്കെ വഴി തെറ്റാണ്ടാണ് വിചാരിച്ചാ പറയാഞ്ഞത്.'' ഇക്ക പറഞ്ഞു.
''എന്നാലും ഇത്തയും ഞങ്ങളോട് പറഞ്ഞില്ലല്ലോ.'' ജെന്ന സങ്കടത്തോടെ പറഞ്ഞു.
''അയ്യോ മക്കളെ ആരെയും പറ്റിക്കാനൊന്നുമല്ല. നിങ്ങക്കറിയാലോ എന്റെ ഉപ്പാന്റേം കുടുംബക്കാരുടേം സ്വഭാവം. അവർക്കു ഈ പ്രേമം എന്നൊക്കെ കേട്ടാ ദഹിക്കൂല. മുമ്ബ് എന്റെ ഇത്ത പ്രേമിച്ചു. അവൻ വീട്ടിൽ കുടുംബക്കാരുടെ കൂടെ വന്നു ചോദിച്ചപ്പോ കൊന്നില്ലന്നെ ഉള്ളു എന്റെ ഉപ്പ. അവളെ പിടിച്ചു വേറെ കെട്ടിക്കേം ചെയ്ത്. അതോണ്ടാ ആരെയും അറിയിക്കണ്ടാന്നു നിങ്ങടെ ഉപ്പ പറഞ്ഞെ. ഉമ്മാനോട് പോലും കല്യാണം കഴിഞ്ഞു കുറ്റബോധം സഹിക്കാണ്ട് ഞാൻ പറഞ്ഞതാ.'' ജാസ്മി ഇത്ത പറഞ്ഞു.
''ആ പോട്ടെ ക്ഷമിച്ചിരിക്കുന്നു... വേഗം ലവ് സ്റ്റോറി പറ..'' ഞാൻ പറഞ്ഞു.
''ലവ് സ്റ്റോറി അല്ല മോളെ, ഹേറ്റ് സ്റ്റോറിയാ.. ഫസ്റ്റ് ഡേ കോളേജിലേക്ക് പോയപ്പോ ദേ ഗേറ്റിന്റെ മുന്നി തന്നെ നിന്ന് രണ്ടു മൂന്നുപേർ തല്ലുണ്ടാക്കുന്നു. മാറിപ്പോവാൻ നോക്കുമ്പോളേക്കും അതിലൊരു ആളുടെ കൈയിലുണ്ടായിരുന്ന വടി കറക്റ്റ് എന്റെ തലയിൽ കൊണ്ടു. നോക്കിയപ്പോ ദേ നിന്റെ ഈ കലിപ്പൻ ഇക്ക തലയിൽ കൈ വച്ച് നിക്കുന്നു. അതാണ് ലാസ്റ് കണ്ടത്.
കണ്ണ് തുറന്നപ്പോ ഏതോ ഹോസ്പിറ്റലിൽ ആരുന്നു. ചുറ്റും ഉമ്മയും ഉപ്പയും കുടുംബക്കാരും. എന്താ പറ്റിയെന്നു ചോദിച്ചു ബഹളം. കോളേജിന്ന് വിളിച്ചു പറഞ്ഞു തല പൊട്ടി അഡ്മിറ്റ് ആക്കീട്ടുണ്ട് എന്ന്. എന്താ പറ്റിയെന്നു പറഞ്ഞില്ല പോലും. ഞാൻ വേഗം സ്ലിപ് ആയി വീണതാണെന്നു പറഞ്ഞു. അടിപിടി ഉള്ള കോളേജ് ആണെന്നറിഞ്ഞാൽ എന്നെ പിന്നേ അവിടെ പഠിക്കാൻ വിടില്ല. എന്റെ ഫ്രണ്ട്സ് ഒക്കെ അവിടെയ. ശ്രദ്ധിക്കാണ്ട് നടന്നതിന് എല്ലാരും കുറെ ചീത്ത പറഞ്ഞു.'' ഇത്ത ദേഷ്യത്തോടെ ഇക്കാനെ നോക്കി.
''അറിഞോണ്ടല്ലല്ലോ.. അടി കണ്ടാ നേരെ നടന്നു വരാ ചെയ്യാ, മാറി പോണ്ടേ.'' ജുനു ഇക്ക പറഞ്ഞു.
''ആഹാ അടിച്ചു തല പൊട്ടിച്ചതും പോരാ, ന്യായം പറയുന്നോ.'' ഇത്ത ദേഷ്യത്തോടെ പറഞ്ഞു.
''ഓ നിങ്ങളെ അടി പിന്നേ ... ഇപ്പൊ കഥ പറ.'' ഞാൻ ആകാംഷയോടെ ഇരുന്നു. അത് കേട്ടപ്പോ ആഷി സാർ എന്നെ ഒന്ന് നോക്കി, ഇതിലൊക്കെ വലിയ ആകാംഷ ആണല്ലോ ഇതൊന്നും പഠിത്തത്തിൽ കാണുന്നില്ലല്ലോ എന്ന മട്ടിൽ, പിന്നേ കൈ കെട്ടി ചെയറിലേക്കു ചാരി ഇരുന്നു.
''എന്നിട്ടെന്താ നാല് സ്റ്റിച് ഉണ്ടായിരുന്നു. നാല് ദിവസം ക്ലാസ്സിലും പോവാൻ പറ്റിയില്ല. അഞ്ചാമത്തെ ദിവസം ക്ലാസ്സിലേക്ക് പോയപ്പോ ദേ നിക്കുന്നു നിങ്ങടെ ഇക്ക. ഞാൻ കരുതി സോറി പറയാൻ ആവുമെന്ന്.'' ഇത്ത പറഞ്ഞു.
''പിന്നെ ഇഷ്ട്ടം പറയാനാണോ??'' ജെന്ന ചോദിച്ചത് കേട്ട് ഇക്ക അവളെ ഒന്ന് നോക്കി. ആഷി സാർ ചിരിക്കാൻ തുടങ്ങി.
''ഇഷ്ട്ടം മണ്ണാംകട്ട.'' ഇത്ത പറഞ്ഞു.
''പിന്നേ എന്താ പറഞ്ഞെ ഇത്ത. പറ??'' ജെസ്ന ചോദിച്ചു.
''സോറി പറഞ്ഞാ ഇത്തിരി ജാഡയൊക്കെ ഇട്ടു നിക്കാമെന്നു കരുതിയതാ. പക്ഷെ കേട്ടത് സോറി അല്ലാരുന്നു.'' ഇത്ത പറഞ്ഞു.
''പിന്നേ??'' ഞങ്ങൾ മൂന്നാളും ആകാംഷയോടെ ചോദിച്ചു.
''നിനക്കെന്താടീ കണ്ണില്ലേ??? അടി കണ്ട അതിന്റെ നടുക്കോട്ടു കേറി വരാ ചെയ്യാ?? മാറി പോവാനുള്ള അത്രേം ബുദ്ധി ഇല്ലേ?? ഇത്ര വിവരമില്ലാത്ത നീയൊക്കെ എന്തിനാ കോളേജിലേക്ക് വരുന്നേ???'' ഇതാണ് നിങ്ങടെ ഇക്ക എന്നോട് പറഞ്ഞത്.
ഞങ്ങള് മൂന്നാളും അന്തം വിട്ടു ജുനൂക്കാനേ നോക്കി. ഇക്ക 'ഞാൻ തന്നെ' എന്ന രീതിയിൽ ചിരിച്ചു കാണിച്ചു. ഞങ്ങൾ ചിരിക്കാൻ തുടങ്ങി.
''സത്യം പറഞ്ഞാ ഞങ്ങളും ഞെട്ടിപ്പോയി. ഇവനെ കൊണ്ടു സോറി പറയിപ്പിക്കാനാ അങ്ങോട്ട് കൊണ്ടു പോയെ. ഇവൻ കേറി തെറി പറയുമെന്ന് ഞങ്ങളും വിചാരിച്ചില്ല.'' ആഷി സാർ പറഞ്ഞു.
''എന്നിട്ടു??'' ജെസ്ന ചോദിച്ചു.
''എന്നിട്ടെന്താ ജാഡ കാണിക്കാമെന്നു കരുതി നിന്ന ഞാൻ കരഞ്ഞു. എല്ലാരും അത് കണ്ടു ചിരിച്ചു. നിങ്ങടെ ഇക്ക ഒഴിച്ച്. ഞാൻ കരയുന്ന കണ്ടപ്പോ ആൾക്ക് എന്തോ പോലെ ആയി.'' ഇത്ത ജുനൂക്കാനേ നോക്കി പറഞ്ഞു.
''ആ.. ഇവളുടെ മുഖത്തെ ജാഡ കണ്ടപ്പോ സോറി അല്ല നല്ല തെറിയാ വായിൽ വന്നത്. പക്ഷെ കരയാൻ തുടങ്ങിയപ്പോ പണി പാളി എന്നെനിക്ക് മനസ്സിലായി. സോറി പറയാമെന്നു വച്ചപ്പോ ഇവന്മാരെല്ലാം കൂടി എന്നെ വലിച്ചോണ്ടു പോയി.'' ഇക്ക പറഞ്ഞു.
''പിന്നേ ഇനീം നീ വല്ല തെറിയും പറഞ്ഞാലൊന്നു പേടിചു നിക്കാ ഞങ്ങള്. അപ്പൊ പിന്നേ വിളിച്ചോണ്ട് പോവാതെ എന്താ ചെയ്യാ..'' ആഷി സാർ പറഞ്ഞു.
''ഇവരുടെ കൂടെ പോവുമ്പോളും എന്റെ മനസ്സിൽ ഇവളുടെ കരയുന്ന മുഖം ആയിരുന്നു. എന്തോ അത് എന്നെ വല്ലാണ്ട് ഉലച്ചു. പിറ്റേന്ന് രാവിലെ തന്നെ സോറി പറയാൻ പോയെങ്കിലും ഇവൾ നിന്നില്ല. പിന്നേ എത്ര വട്ടം ഞാൻ വന്നു. നീ നിന്നോ എന്റെ മുന്നിൽ??? എന്നിട്ടു നിന്നപ്പോ ചെയ്തതോ??'' ജുനൂക്ക ദേഷ്യത്തോടെ ഇത്താനെ നോക്കി. ഇത്തയും ആഷി സാറും ചിരിക്കാൻ തുടങ്ങി.
''എന്താ ചെയ്തേ??'' ജെസ്ന ചോദിച്ചു.
''തിരിച്ചു ചീത്ത വിളിച്ചോ??'' ഞാൻ ഇക്കാനോടു ചോദിച്ചു.
''അല്ല..'' ഇക്ക പറഞ്ഞു.
''പിന്നേ?? ഒന്ന് പറയുന്നുണ്ടോ മനുഷ്യനെ ടെൻഷൻ ആക്കാതെ.'' ജെന്ന ദേഷ്യത്തോടെ പറഞ്ഞു.
''ഒന്ന് പൊട്ടിച്ചു.'' ഇത്ത പറഞ്ഞതും ഞങ്ങള് ഇക്കാനേം ഇത്തായെം മാറി മാറി നോക്കി. ആഷി സാറും ഇത്തയും അപ്പോളും ചിരിക്കാണ്.
''പിന്നേ ഒറ്റയ്ക്ക് നടന്നു പോവുമ്പോ കയ്യിൽ കേറി പിടിച്ചു വലിച്ചു ക്ലാസ്സിലേക്ക് കേറ്റാൻ നോക്കിയാ പിന്നേ എന്താ ചെയ്യാ.'' ഇത്ത ചിരിച്ചോണ്ട് പറഞ്ഞു.
''നിനക്ക് വേണ്ടി അതൊക്കെ ചെയ്ത എന്നെ തല്ലണം.'' ഇക്ക ദേഷ്യത്തോടെ പറഞ്ഞു.
''എന്താ സംഭവം, എന്നും കൂടെ പറ.'' ഞാൻ പറഞ്ഞു.
''ഇവന് ഇവളുടെ പിന്നാലെ നടന്നു നടന്നു ഇവളോട് പ്രേമം മൂത്തു. ഒരു ക്ലാസ്സിൽ സോറിയും ഐ ലവ് യൂ എന്നൊക്കെ എഴുതി ഡെക്കറേറ്റ് ചെയ്തു വച്ചിരുന്നു. അങ്ങോട്ടേക്കാണ് ഇവളെ കൊണ്ടു പോവാൻ നോക്കിയേ.'' ആഷി സാർ പറഞ്ഞു.
''അത് പിന്നേ എനിക്കറിയോ ഇങ്ങേർക്കെന്നോട് പ്രേമം ആണെന്ന്. ഞാൻ കരുതി എന്നെ തട്ടി കൊണ്ടു പോവാണെന്നു. എന്നാ വാ തുറന്നു പറയണ്ടേ..'' ഇത്ത ഇക്കയെ കളിയാക്കി പറഞ്ഞു.
''പിന്നേ തട്ടി കൊണ്ടു പോവാൻ പറ്റിയ ഒരു സാധനം. നിന്റടുത്തു എപ്പോ വന്നാലും നീ എന്നെ മൈൻഡ് ആക്കാതെ പോവും. അതോണ്ടാ അങ്ങനൊരു സർപ്രൈസ് താരാന്നു വിചാരിച്ചെ. പക്ഷെ സർപ്രൈസ് കിട്ടിയത് എനിക്കാണെന്നു മാത്രം.'' ഇക്ക കവിളിൽ തടവി കൊണ്ടു പറഞ്ഞു. ഞങ്ങളെല്ലാവരും ചിരിച്ചു.
''അയ്യോടാ.. പാവം..'' എന്നും പറഞ്ഞു ഇത്ത ഇക്കയെ കളിയാക്കി ഇക്കാന്റെ കവിളിൽ തടവി കൊടുത്തു...
''എന്നിട്ടു ഇതെങ്ങനെ സെറ്റ് ആയി.'' ഞാൻ ചോദിച്ചു.
''ദാ ഇവനാണതിന്റെ ആള്. ഇവൻ ഇവളെ കൂട്ടി ആ റൂം കൊണ്ടു പോയി കാണിച്ചു. അത് കണ്ടപ്പോ ഇവളെന്റെ അടുത്ത് വന്നു സോറി ഒക്കെ പറഞ്ഞു പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല.'' ആഷി സാറിനെ കാണിച്ചു ഇക്ക പറഞ്ഞു.
''പിന്നേ ഞാൻ കുറെ നാൾ നിങ്ങളെ ഇക്കാന്റെ പിന്നാലെ നടന്നു സോറി പറഞ്ഞു. എന്തൊരു വാശി ആയിരുന്നൂന്നോ??? പിന്നേ ഞാനൊരു മരുന്ന് കൊടുത്തപ്പോ ആള് ഫ്ലാറ്റ്.'' ഇത്ത ഇക്കാനെ നോക്കി പറഞ്ഞു.
''എന്ത് മരുന്ന്???'' ഞങ്ങള് മൂന്നാളും ഒരുമിച്ചു ചോദിച്ചു.
''പെനഡോൾ.. എന്തൊക്കെയാ അറിയേണ്ടത് ഈ പിള്ളേർക്ക്. മരുന്ന് എന്നറിഞ്ഞാ മതി.'' ഇക്ക ഞങ്ങളെ പേടിപ്പിച്ചോണ്ടു പറഞ്ഞു.
''ഒരു വര്ഷം ഞങ്ങള് പ്രേമിച്ചു നടന്നു. അത് കഴിഞ്ഞു നിങ്ങടെ ഇക്ക ജോലി തേടി പോയപ്പോ കാത്തിരിപ്പ് തുടങ്ങി. ഇതെങ്ങനെ കല്യാണത്തിൽ എത്തിക്കുമെന്ന് ആലോചിച്ചു തലയ്ക്കു വട്ടായി. അപ്പോളാണ് ജുനൂൻറെ ഫ്രണ്ട്സ് എല്ലാരും കൂടി ഐഡിയ പറഞ്ഞു തന്നത് നിങ്ങടെ ഉപ്പാനോട് പറഞ്ഞു കല്യാണ ആലോചനയുമായി പോവാൻ. കേട്ടപ്പോ ഉപ്പക്കും സമ്മതമായിരുന്നു. ഉപ്പയാണ് തൽക്കാലം ആരോടും പറയണ്ടാന്നു പറഞ്ഞെ. ഇവർ വീട്ടിലേക്കു വന്നപ്പോ പേടി ആയിരുന്നു നടക്കുമോ ഇല്ലയോ എന്ന് വിചാരിച്ചു. പക്ഷെ അൽഹംദുലില്ലാഹ് എല്ലാം നല്ല രീതിയിൽ നടന്നു.'' ഇത്ത പറഞ്ഞു. ഞങ്ങളും ചിരിച്ചു.
''എന്നിട്ടു ആഷിക്കാനെ നിങ്ങടെ കല്യാണത്തിന് കണ്ടില്ലല്ലോ??'' ജെസ്ന ചോദിച്ചു.
''ഞാൻ അപ്പൊ നാട്ടിൽ ഇല്ലായിരുന്നു. അതിനു ഞാൻ കേട്ട തെറി ഒന്നും പറയേ വേണ്ട.'' ആഷി സാർ ഇക്കയെ നോക്കി പറഞ്ഞു.
''നിങ്ങക്ക് കഴിക്കാൻ ഇനി എന്താ വേണ്ടേ??'' ജുനു ഇക്ക ചോദിച്ചു.
''ഐസ് ക്രീം...'' ജെന്ന പറഞ്ഞു.
''വാ നമ്മക്ക് വാങ്ങീട്ടു വരാമെന്നും'' പറഞ്ഞു ജുനു ഇക്ക ആഷി സാറിനേം കൂട്ടി പോയി. അവർ പോയതും ഞങ്ങൾ ദേഷ്യത്തോടെ ഇത്തയെ നോക്കി. ഇത്ത ഷവർമ തിന്നുന്ന തിരക്കിൽ ആയിരുന്നു.
''എന്തൊക്കെ ആയിരുന്നു... ജാഷി എന്റെ ക്ലാസിലായിരുന്നു.. ഇക്കാന്റെ ക്ലാസ് ദൂരത്തായിരുന്നു... കലിപ്പൻ... മുരടൻ... കള്ളീ...'' ഞങ്ങൾ ഇത്തയോട് പറഞ്ഞു. ഇത്താക്ക് മൂന്നാളും ഓരോ ഇടിയും കൊടുത്തു.
''അയ്യോ എന്റെ മക്കളെ, ഞാൻ നിങ്ങളെ ഇക്കാക്ക് വാക്ക് കൊടുത്തതാ ആരോടും ഒന്നും പറയില്ലാന്നു. നിങ്ങള് ക്ഷമി..'' ഇത്ത പറഞ്ഞു.
''ക്ഷമിക്കാം... പക്ഷെ ഇത്ത കൊടുത്ത മരുന്നെന്താണെന്നു പറ.'' ഞങ്ങള് ചോദിച്ചതും ഇത്ത മുഖം തിരിച്ചു കളഞ്ഞു.
''അത്... അത് പിന്നേ...'' ഇത്ത ഉരുണ്ടു കളിച്ചു.
''പറ ഇത്താ...'' ഞങ്ങളും വിട്ടില്ല.
''കുറെ പിറകെ നടന്നിട്ടും നിങ്ങടെ ഇക്ക പിടി തന്നില്ല. ഒരു ദിവസം ഞാൻ ജുനൂനെ അടിച്ച ആ സ്ഥലത്തു വച്ചെന്നേ നിങ്ങടെ ഇക്കാനെ പിടിച്ചു അന്ന് അടിച്ച കവിളിൽ ഒരു ഉമ്മ കൊടുത്തു. എന്നിട്ടൊരു ഡയലോഗും കണ്ട അന്ന് തന്നെ ഒറ്റ നോട്ടത്തിൽ ഇഷ്ട്ടായതാന്നു. ഇനി എന്റെ കഴുത്തിൽ ഒരു മഹർ വീഴുന്നുണ്ടെങ്കി അത് ആ കൈ കൊണ്ടു മാത്രം ആയിരിക്കും.. എന്നും കൂടി പറഞ്ഞപ്പോ നിങ്ങടെ ഇക്ക ഫ്ലാറ്റ്.'' ഇത്ത നാണത്തോടെ പറഞ്ഞു.
''ആഹാ കള്ളീ.. ഇതൊക്കെ ഒപ്പിച്ചിരുന്നു അല്ലെ... ശരിക്കും കണ്ടപ്പോ തന്നെ ഇഷ്ട്ടായിനോ.'' ഞാൻ ചോദിച്ചു.
''നിങ്ങടെ ഇക്കാനെ കണ്ടു ഫ്ലാറ്റ് ആയി നിക്കുമ്പോളാ കറക്റ്റ് അടി വന്നു വീണത്. ഡിസ്ചാർജ് ആയി വീട്ടിൽ വന്നു ഫ്രണ്ടിനെ വിളിച്ചു. അവള് പറഞ്ഞു അടി കൊണ്ടു വീഴാൻ പോയപ്പോ താങ്ങിയത് ആ കൈകൾ ആണെന്ന്. എന്നെ എടുത്തു ഹോസ്പിറ്റലിൽ കൊണ്ടു പോയതും നിങ്ങളെ ഇക്ക ആയിരുന്നു. ഏതോ പെൺകുട്ടിയോട് ഒരുത്തൻ മോശമായി പെരുമാറി അതിനായിരുന്നു അവിടെ അടി നടന്നേ. നിങ്ങടെ ഇക്കന്റേം ബുള്ളറ്റ് റാസ്കൽസിന്റേം കഥ ഒക്കെ അവള് പറഞ്ഞു തന്നു. പിന്നേ പറയണോ എങ്ങനേലും കോളേജിലേക്ക് പോയി ആ കലിപ്പനെ ഒന്ന് കണ്ടാ മതി എന്നായി.'' ഇത്ത പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.
''ഓ... ഹൌ റൊമാന്റിക്...'' ഞങ്ങൾ മൂന്നാളും പറഞ്ഞതും ജുനൂക്കയും ആഷി സാറും അങ്ങോട്ടേക്ക് വന്നു.
''അപ്പൊ ശരി പിന്നേ കാണാം...'' എന്നും പറഞ്ഞു ആഷി സാർ കയ്യിലുണ്ടായിരുന്ന ഐസ് ക്രീം ടേബിളിൽ വച്ചു.
''സാർ ഐസ് ക്രീം കഴിക്കുന്നില്ല???'' ഞാൻ ചോദിച്ചതും സാർ തിരിഞ്ഞെന്നെ നോക്കി.
''അയ്യോ വേണ്ട, ഒരെണ്ണം കഴിച്ചതിന്റെ ക്ഷീണം ഇത് വരെ മാറിയില്ല.'' എന്ന് എന്നെ നോക്കി കൈ കൂപ്പി കൊണ്ടു പറഞ്ഞു. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. സാർ എല്ലാരോടും പോട്ടെന്നു ചോദിച്ചു പോയി. സാർ പോയതും എല്ലാരും എന്നെ നോക്കി.
''എന്താടീ അവൻ പറഞ്ഞെ???'' ഇക്ക ചോദിച്ചു. കലിപ്പ് മോഡ് ഓൺ ആയി.
''അത്... അത് ഇന്നലെ....'' ഞാൻ എല്ലാം അവരോടു പറഞ്ഞു.
''ഏതാ അവൻ. നിന്റെ കയ്യിൽ കേറി പിടിച്ചിട്ടു അവനെ വെറുതെ വിട്ടോ???'' ഇക്ക ചൂടായി.
''അയ്യോ ഇക്ക അവനു നല്ല രണ്ടു ചവിട്ടു ഞാൻ കൊടുത്തു. ആഷി സാറും അടിച്ചു.'' ഞാൻ എങ്ങനേലും ഇക്കാനെ സമാധാനിപ്പിച്ചു ആരോടും പറയണ്ടാന്നു പറഞ്ഞു. ഞങ്ങളോടും അവർ മുമ്പ് പ്രണയിച്ച കാര്യം ആരോടും പറയണ്ടാന്നു പറഞ്ഞു.
അവിടുന്ന് പുറത്തിറങ്ങി ഞങ്ങൾ കാറിൽ കേറി. മെല്ലെ ഇക്കാനോടു ആഷി സാറിനെ പറ്റി ഓരോന്ന് ചോദിച്ചു.
''ഇക്കാ ആഷി സാർ എന്താ കല്യാണം കഴിക്കാത്തതു. നിങ്ങളെ ബാക്കി ഫ്രണ്ട്സ് ഒക്കെ കഴിച്ചില്ല.'' ഞാൻ മെല്ലെ ചോദിച്ചു.
''അവന്റെ ഇക്ക ഉണ്ട് കല്യാണം കഴിക്കാൻ, അവർ തമ്മിൽ ഒന്നര വയസ്സിന്റെയോ മറ്റോ വ്യത്യാസമേ ഉള്ളൂ.. പിന്നേ അവന്റെ ഇത്തയുടെ കല്യാണവും ഇപ്പൊ അടുത്താ കഴിഞ്ഞേ..'' ഇക്ക പറഞ്ഞു.
''അഷീടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ??? അന്ന് ജാഷി പുറകെ നടന്നിട്ടും അവൻ തിരിഞ്ഞു നോക്കിയില്ലല്ലോ.'' ഇത്ത പറഞ്ഞു.
''അതവൻ ജാഷി അജുവിന്റെ പെങ്ങളായതു കൊണ്ടു അവളെ ഒരു പെങ്ങളെ പോലെയേ കണ്ടിരുന്നുള്ളൂ. അല്ലാണ്ട് വേറൊന്നുമില്ല.'' ഇക്ക പറഞ്ഞത് കേട്ടതും എനിക് സമാധാനം ആയി.
''പക്ഷെ അവൻ കല്യാണം കഴിക്കാത്തതിൽ വേറൊരു കാര്യം ഉണ്ട്..'' അത് കേട്ടതും എന്റെ ഹാർട്ട് ബീറ്റ് കൂടി.
''എന്താ കാര്യം...'' ഞങ്ങളെല്ലാരും ഒരുമിച്ചാണ് ചോദിച്ചേ..
ഒച്ച കേട്ടു ഇക്ക പെട്ടെന്ന് ബ്രേക്ക് അടിച്ചു പോയി. ഇക്ക ഞങ്ങളെ നാലാളെയും ദേഷ്യത്തോടെ നോക്കി. ''എന്തോന്നാ ഇത്.. ഞാൻ പേടിച്ചു പോയല്ലോ.'' ഭാഗ്യത്തിന് വേറെ വണ്ടി ഒന്നും വരാത്തത് കൊണ്ട് രക്ഷപ്പെട്ടു.
''അത് പിന്നെ ആകാംഷ കൊണ്ട്.... ഇങ്ങള് പറ.'' ഞങ്ങള് എല്ലാരും ചിരിച്ചു. ഇക്ക വണ്ടി മുന്നോട്ടെടുത്തു. എന്റെ ഹൃദയമിടിപ്പ് കൂടി കൊണ്ടേ ഇരുന്നു.
''അവൻ അവന്റെ ഉമ്മ ഇഷ്ട്ടപ്പെട്ടു കണ്ടു പിടിച്ചു കൊടുക്കുന്ന പെണ്ണിനെയെ കെട്ടുള്ളു. അത് അവൻ ഉമ്മാക്ക് കൊടുത്തിട്ടുള്ള വാക്കാണ്. അവന്റുമ്മ ഇപ്പൊ അവനുള്ള പെണ്ണിനെ തപ്പിക്കൊണ്ടിരിക്കാ.'' ഇക്ക പറഞ്ഞതും എന്റെ ഹൃദയം അടിച്ചു പോയ പോലെ തോന്നി. കല്യാണം കഴിഞ്ഞാൽ അമ്മായിഅമ്മമാർ പാരയാണ് എന്ന് സിനിമയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും എന്റെ കല്യാണത്തിന് മുന്നേ ഇങ്ങനൊരു പാര ഞാൻ പ്രതീക്ഷിച്ചില്ല.
''മോഹഭംഗ മനസ്സിലെ രാഗ.....'' കറക്റ്റ് ആയി റേഡിയോയിൽ പാട്ടും വന്നു. അത് കേട്ടതും ജാസ്മിത്തയും ജെന്നയും ജെസ്നയും ചിരിക്കാൻ തുടങ്ങി. റേഡിയോന്റെ ഉള്ളിൽ കേറി അയാളെ അടിച്ചാലോന്ന് തോന്നി. പക്ഷെ അത് പറ്റാത്തത് കൊണ്ട് അടുത്തിരുന്ന രണ്ടിനും ഓരോ ഇടി കൊടുത്തു.
വീട്ടിലെത്തിയപ്പോ ഷഫീക്കാറ്റയും അമ്മായിയും ജെയ്ഷ മോളെ കളിപ്പിച്ചോണ്ടിരിക്കുന്നു.
''ആഹ് മക്കള് വന്നല്ലോ.. എങ്ങനെ അടിച്ചു പൊളിച്ചോ???'' ആറ്റ ചോദിച്ചു.
''പിന്നേ... അടിച്ചൂ... പൊളിച്ചു.'' ജെസ്ന പറഞ്ഞതും ആറ്റ ജുനൂക്കാനേ നോക്കി.
''ഞാനൊന്നും ചെയ്തില്ല ഉപ്പ. ഇങ്ങളെന്തിനാ എന്നെ നോക്കുന്നെ.'' ജുനു ഇക്ക ജെസ്നയുടെ തലയിൽ ഒരു ഇടി കൊടുത്തു.
''എന്റെ ജെന്ന മോള് പറ. അവളെന്നോടൊന്നും മറച്ചു വെക്കില്ല. എന്താ പറ്റിയെ???'' ആറ്റ ജെന്നയെ സോപ്പിട്ടു.
''ഓ ഉപ്പ നമ്മളോടെല്ലാം പറയാറുണ്ടല്ലോ.'' ജെന്ന മുഖം കോട്ടി.
''എന്താ ഇന്ന് എല്ലാരും അർഥം വച്ച് സംസാരിക്കുന്നേ???'' അമ്മായി ചോദിച്ചു.
''ഒന്നുമില്ല ഞങ്ങള് ചിലരുടെ ആക്ടിങ് ഒക്കെ കണ്ടു പിടിച്ചു. എന്തൊക്കെ ആയിരുന്നു... ഒരേ കോളേജ് ആയിട്ടും ഒരിക്കെ പോലും സംസാരിച്ചിട്ടില്ല... എപ്പോളോ കണ്ട പോലെ ഉണ്ട്...'' ജെസ്ന കളിയാക്കി കൊണ്ട് പറഞ്ഞു. അത് കേട്ടതും ജാസ്മിത്ത മെല്ലെ മോളേം കൊണ്ട് അകത്തേക്ക് മുങ്ങി.
''നീ എല്ലാം പറഞ്ഞോ??'' ആറ്റ ഇക്കാനോടു ചോദിച്ചു.
''ഏയ് ഞാനല്ല, ഇന്നൊരു ഫ്രണ്ടിനെ കണ്ടു അവനാ പറഞ്ഞെ.'' ജുനൂക്ക കൈ മലർത്തി.
''എന്നാലും ഉപ്പാ ഇങ്ങള് ബല്ലാത്ത സാധനം തന്നെ.'' ജെന്ന ദേഷ്യത്തോടെ ആറ്റാന്റെ കവിളിൽ പിടിച്ചു വലിച്ചു.
''അറിഞ്ഞതൊക്കെ ശരി തന്നെ, അത് കേട്ട് മക്കള് വേണ്ടാത്ത വല്ലതും ഒപ്പിച്ചോണ്ടു വന്നാൽ രണ്ടിനേം ഞാൻ ശരി ആക്കും.. നിന്നോടും കൂടാ പറയുന്നേ'' എന്നും പറഞ്ഞു ആറ്റ ജെന്നയുടെയും ജെസ്നയുടെയും തലയിൽ ഓരോന്ന് കൊടുത്തു എന്നിട്ടു എന്റെ ചെവിയിൽ പിടിച്ചു.
''അയ്യോ ഇല്ലേ...'' ഞങ്ങൾ ഒരുമിച്ചു പറഞ്ഞു.
''അപ്പൊ പറ ഇന്നെന്തായിരുന്നു പ്രശ്നം...'' ആറ്റ ചോദിച്ചു.
ജെന്നയും ജെസ്നയും കൂടി വല്ല സിനിമാ കഥയും പറയുന്ന പോലെ എല്ലാം പറഞ്ഞു കൊടുത്തു. ആറ്റ ജുനൂക്കാനേ ഇടയ്ക്കിടയ്ക്ക് ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.
''ടാ നിനക്ക് ഈ അടി അല്ലാണ്ട് വേറൊന്നും അറീല്ലേ. പറഞ്ഞു മനസ്സിലാക്കിയാ പോരെ.'' ആറ്റ പറഞ്ഞു.
''അതെന്നെ, ആറ്റാ അങ്ങനെ പറഞ്ഞു കൊടുക്ക്. ആഷി സാർ വന്നില്ലായിരുന്നെങ്കിൽ ആ ചെക്കനെ ഇക്ക ചവിട്ടികൂട്ടിയേനെ.'' ഞാൻ ഒരു ഗോൾ അടിക്കാൻ നോക്കി. ഇക്ക എന്നെ നോക്കി പേടിപ്പിക്കുന്നുണ്ടായിരുന്നു.
''പിന്നേ... ഒരു ഉപദേശി വന്നിരിക്കുന്നു. മോൾടെ ചരിത്രമൊന്നും എന്നെ കൊണ്ട് പറയിപ്പിക്കണ്ട. ഒരുത്തന്റെ മുഖത്തടിച്ചു, ചവിട്ടിയതും പോരാ.. അവള് ഉപദേശിക്കുന്നു'' എന്നും പറഞ്ഞു ആറ്റ എന്റെ ചെവി പിന്നേം പിടിച്ചു. ഞാൻ ഒന്ന് ഇളിച്ചു കാട്ടി.
''നിനക്കെങ്ങനെ തന്നെ വേണം'' എന്നും പറഞ്ഞു ഇക്ക ചിരിച്ചു.
''ആട്ടെ നിനക്കെങ്ങനെയാ ഇവളുടെ സാറിനെ പരിജയം.'' ആറ്റ ചോദിച്ചു.
''അവനെന്റെ കൂടെ പഠിച്ചതാ ഉപ്പ..'' ജുനൂക്ക പറഞ്ഞു.
''ആഹ് എന്നാ നിങ്ങള് പോയി ഡ്രസ്സ് ഒക്കെ മാറ്. ജുനൂ നീ എന്റെ കൂടെ വാ. കുറച്ചു അകൗണ്ട്സ് നോക്കാനുണ്ട്.'' എന്നും പറഞ്ഞു ആറ്റ ജുനു ഇക്കാനേം കൂട്ടി പോയി.
ഞങ്ങള് അകത്തു പോയി കുളിച്ചു ഡ്രസ്സ് ഒക്കെ മാറി അടുക്കളയിലേക്കു പോയി. എന്റെ മനസ്സിൽ മുഴുവൻ ജുനു ഇക്ക പറഞ്ഞ കാര്യമായിരുന്നു.
''പടച്ചോനെ ഇനി ആ ഉമ്മാക്ക് എന്നെ ഇഷ്ട്ടായില്ലെങ്കിലോ???'' ഞാൻ പറഞ്ഞു.
''അതിനു ആഷിക്കാക്ക് ഇങ്ങളെ ഇഷ്ട്ടാണോ???'' ജെസ്ന ചോദിച്ചതും ഉള്ളി അരിഞ്ഞോണ്ടിരുന്ന കത്തി ഞാൻ ഓളെ പൊക്കി കാണിച്ചു.
''ഏയ് ഞാൻ ഒരു തമാശ പറഞ്ഞതല്ലേ. ഇങ്ങള് വെറുതെ ചൂടാവല്ലേന്നു.'' എന്നും പറഞ്ഞു ജെസ്ന മെല്ലെ അവിടുന്ന് മാറി.
''ആ ഉമ്മാനെ ഒന്ന് കണ്ടിരുന്നെങ്കി എത്ര നന്നായേനെ. എങ്ങനേലും സോപ്പിട്ടു ചാക്കിലാക്കാമായിരുന്നു. കണ്ട സ്വപ്നങ്ങളെല്ലാം വെറുതെ ആവോ പടച്ചോനെ..'' ഇല്ല ഫാദീ വേണ്ടാത്ത ചിന്തിക്കല്ലേ. തിങ്ക് പോസിറ്റീവ്... നിന്റെ ബ്ലഡ് ഗ്രൂപ്പ് പോലെ ഓൾവേസ് ബീ പോസിറ്റീവ്...
രാത്രി നല്ല ഹോം മെയിഡ് പൊറോട്ടയും ചില്ലി ചിക്കനും തട്ടി സുഖമായി കിടന്നുറങ്ങാൻ പോയെങ്കിലും ഉറക്കം വന്നില്ല. ഫോണെടുത്തു ഉപ്പാനെ വിളിച്ചു കുറെ നേരം സംസാരിച്ചു. അങ്ങനെയാ ഉറക്കം വന്നില്ലെങ്കി ഞാൻ പോയി ഉപ്പാന്റേം ഉമ്മാന്റേം അടുത്ത് കിടന്നു സംസാരിക്കും . എന്നിട്ടവിടെ അവരുടെ കൂടെ തന്നെ കിടന്നുറങ്ങും.
ഇന്ന് ഫോണിലൂടെ കുറെ സംസാരിച്ചു ഉറങ്ങി.
രാവിലെ എണീറ്റത് ആരോ മേലെ വന്നു വീണപ്പോഴാ.. കൂടെ അടുത്ത് കിടന്നവരുടെ അലർച്ചയും ''വിടെടാ... എണീറ്റ് പോടാ... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല.'' കണ്ണ് തുറന്നു നോക്കിയപ്പോ സൈഫ് എന്റെ മേലെ അനങ്ങാതെ കിടപ്പുണ്ട്. അല്ലെങ്കിലും അവനെന്നെ ഭയങ്കര ഇഷ്ട്ടാ. ഞാനവനെ രണ്ടു കൈ കൊണ്ടും കെട്ടിപ്പിടിച്ചു. സൈദ് ജെസ്നയുടേം ജെന്നയുടേം മേലെ കേറി തുള്ളി കളിക്കുന്നു.
രണ്ടും കൂടി അവനെ പിടിച്ചു കട്ടിലിൽ നിന്നും താഴേ ഇട്ടു. എന്നിട്ടു തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങി. അവൻ പൂർവാധികം ശക്തിയോടെ എണീറ്റ് അവിടെ ജഗ്ഗിലുണ്ടായിരുന്ന വെള്ളമെടുത്തു അവരെ മേൽ ഒഴിച്ച് ഓടി കളഞ്ഞു. പിന്നേ പറയണ്ടല്ലോ പൂരം. രണ്ടാളും എണീറ്റ് അവന്റെ പിന്നാലെ ഓടി. ഞാനും സൈഫും പിന്നാലെ പോയി. നോക്കുമ്പോ ദേ സൈദ് ജെന്നയേയും ജെസ്നയെയും വീട് മൊത്തം ഇട്ടു ഓടിക്കുന്നു.
അമ്മായി വന്നു എല്ലാത്തിനേം പിടിച്ചു രണ്ടടി കൊടുത്തു പല്ലു തേക്കാൻ വിട്ടു. ഞങ്ങളും മെല്ലെ അവിടുന്ന് എസ്കേപ്പ് ആയി. ഒരു കല്യാണത്തിന് പോവാൻ ഉള്ളോണ്ട് സൈഫിനേം സൈദിനേം അവിടെ വിട്ടു ജദീർക്കയും സലീനമ്മായിയും പോയി എന്ന് അമ്മായി പറഞ്ഞു. കല്യാണം കഴിഞ്ഞു പോവുമ്പോ അവരെ കൂടെ കൂട്ടും.
അന്ന് മൊത്തം അവരുടെ കൂടെ കളിച്ചു. പുറത്തു ഊഞ്ഞാലാടിയും അവരുടെ കൂടെ ഓടി കളിച്ചും സമയം പോയതറിഞ്ഞില്ല. ജെയ്ഷ മോളാണെങ്കി സൈദിന്റെം സൈഫിന്റെം പിന്നാലെ തന്നെ ആയിരുന്നു.
ഉച്ചക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞു പിള്ളേരെ മൂന്നിനേം ജാസ്മി ഇത്ത കിടത്തി ഉറക്കി. ഞങ്ങൾ അങ്ങനെ വെറുതെ ഇരിക്കുമ്പോളാണ് ജെസ്ന പോയി യൂഎൻഓ കാർഡ് എടുത്തു വന്നത്. പിന്നേ ഞങ്ങൾ കളിക്കാൻ ഇരുന്നു. ജുനു ഇക്കയും വന്നു ഞങ്ങളെ കൂടെ കളിക്കാൻ.
''അതെ കള്ളക്കളി കളിച്ചാ ചവിട്ടു കിട്ടു പറഞ്ഞില്ലാന്നു വേണ്ട.'' ജുനു ഇക്ക എല്ലാര്ക്കും മുന്നറിയിപ്പ് തന്നു.
''ആദ്യമായിട്ടാ കുറുക്കൻ കോഴിക്കൂട് തുറക്കരുത് എന്ന് പറയുന്ന കേക്കുന്നെ.'' ജാസ്മിത്ത പറഞ്ഞതും ഞങ്ങള് ചിരിച്ചു. ഇക്കയാണ് എപ്പോളും കളിക്കുമ്പോ കള്ളക്കളി കളിക്കാറ്.
കളി തുടങ്ങി ഒരു അര മണിക്കൂർ കഴിഞ്ഞപ്പോ ഒരു കാർ വീടിന്റെ മുന്നിൽ വന്നു നിന്നു. നോക്കിയപ്പോ ജാസ്മിത്തയുടെ ഉപ്പയും ഉമ്മയും അനിയനുമായിരുന്നു. അവരെ കണ്ടതും ഇത്ത പുറത്തേക്കു പോവുന്നെന് പകരം കാർഡ്സ് ഒക്കെ എടുത്തു അകത്തേക്ക് കൊണ്ട് വെക്കാൻ പറഞ്ഞു. അപ്പോളേക്കും ജെന്നയും ജെസ്നയും അത് ചെയ്തിരുന്നു. ഞാനും അവരെ പിന്നാലെ പോയി.
വേറൊന്നുമല്ല മുന്നേ ഒരിക്കെ അവർ വരുമ്പോ ഞങ്ങള് മുന്നിൽ ഇരുന്നു കളിക്കുവായിരുന്നു. അന്ന് ഇത്തയുടെ ഉപ്പാന്റെ വായിൽ നിന്നും കേട്ട ചീത്തയും ഉപദേശങ്ങളും കേട്ട് ആകപ്പാടെ തല വേദനിച്ചിരുന്നു. അത്ഭുതം തോന്നി ഇത്തയെ ഇത്രയും പഠിപ്പിച്ചത് ഓർത്തപ്പോ തന്നെ. കാരണം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ പെൺകുട്ടികൾ അടങ്ങി ഒതുങ്ങി ഉമ്മാന്റെ കൂടെ അടുക്കളയിൽ നിക്കണം. അല്ലാണ്ട് പുറത്തിരുന്നു ഇക്കമാരുടെ കൂടെ കളിക്കല്ല വേണ്ടത്. അത് കൊണ്ട് തന്നെ ജുനു ഇക്കയും ഇത്തയുടെ ഉപ്പയും തമ്മിൽ ചേരില്ലായിരുന്നു.
അവരെ ഷഫീക്കാറ്റ വന്നു സലാം പറഞ്ഞു സ്വീകരിച്ചു. ഇത്തയുടെ ഉമ്മ അകത്തു ഞങ്ങടെ കൂടെ ഇരുന്നു സംസാരിച്ചു. ഉപ്പയും ഷഫീക്കാറ്റയും ഹാളിൽ ഇരുന്നപ്പോ ജുനു ഇക്ക ജാസ്മിത്തയുടെ അനിയൻ ജാസിമിന്റെ കൂടെ പുറത്തേക്കിറങ്ങി. ജാസിം എംബിഎ കഴിഞ്ഞു ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. ആള് ഒരു പാവം ആണ്. ഉപ്പ പറയുന്നതാണ് വേദവാക്യം. ഉപ്പ ഇരിക്കേണ്ട എന്ന് പറഞ്ഞാൽ ഇരിക്ക കൂടി ചെയ്യില്ല. അത്രക്ക് അനുസരണയാണ്.
ഇത്തയും ഞാനും ജെന്നയും കൂടി കുടിക്കാനും കഴിക്കാനും ഉള്ളത് കൊണ്ട് അവരടുത്തു പോയി. ഹാളിൽ എത്തിയപ്പോ ആറ്റ ഇത്തയോട് ''മോള് എണീറ്റില്ലേ, ഇവരൊക്കെ വന്നതല്ലേ എണീപ്പിച്ചോ'' എന്ന് പറഞ്ഞു.
''വേണ്ട ഉപ്പ ഇപ്പൊ എണീപ്പിച്ചാ അവള് കരയും. പിന്നേ ആരോടും കൂടില്ല. ആകെ മോശം സ്വഭാവം ആവും. കുറച്ചു കഴിയുമ്പോ താനേ എണീക്കും.'' ഇത്ത അത് പറഞ്ഞതും ഇത്തയുടെ ഉപ്പ ഇത്തയെ ദേഷ്യത്തോടെ നോക്കി.
''ഇങ്ങനാണോ നീ നിന്റെ അമ്മോഷനോട് സംസാരിക്ക. മോളെ എണീപ്പിക്കാൻ പറഞ്ഞാ ശരി എന്ന് മാത്രം പറഞ്ഞാ മതി.'' എന്നും പറഞ്ഞു അവർ ഇത്താനെ കുറെ ചീത്ത പറഞ്ഞു. ഇത്താന്റെ കണ്ണൊക്കെ നിറഞ്ഞു, പാവം. അതും കേട്ട് കൊണ്ടാണ് ജുനു ഇക്കയും ജാസിമും അകത്തേക്ക് വന്നതു. ഇക്കാന്റെ മുഖമൊക്കെ ദേഷ്യം കൊണ്ട് ചുവന്നു.
''അതിന്റെ ആവശ്യം ഇല്ല. ഓൾ ഓളെ അമ്മോശൻറ്റെടുത്തല്ല ഉപ്പാന്റടുത്താ സംസാരിച്ചേ. ഓളും എന്റെ മോള് തന്നെയാ.. ഓൾക്ക് എന്റടുത്തു എന്തും സംസാരിക്കാനുള്ള സ്വാതന്ത്രം ഉണ്ട്.'' എന്നും പറഞ്ഞു ആറ്റ ഇത്തയെ ചേർത്ത് പിടിച്ചു ജുനൂക്കാനേ നോക്കി രണ്ടു കണ്ണും അടച്ചു കാണിച്ചു... ഇക്ക ഒന്ന് പുഞ്ചിരിച്ചു.
പിന്നെ ഇത്തയുടെ ഉപ്പ ഒന്നും പറഞ്ഞില്ല. ചായയും കുടിച്ചു അവർ വേഗം പോയി. ഇറങ്ങുമ്പോ ഞാൻ പറഞ്ഞതിന് മറുപടി വേഗം വേണം എന്ന് പറഞ്ഞു ആറ്റാനെ നോക്കി സലാം പറഞ്ഞു പോയി.
അവർ പോയതും ആറ്റയും അമ്മായിയും ഇത്തയെ സമാധാനിപ്പിച്ചു. ഇക്കയും ഞങ്ങളും കൂടി ഇത്താനെ ഓരോന്ന് പറഞ്ഞു ചിരിപ്പിച്ചു. ''പടച്ചോനെ ഇത് പോലെ മരുമോളെ മോളെ പോലെ കാണുന്ന വീട്ടിലേക്കു തന്നെ ഞങ്ങളെ എത്തിക്കണേ..'' എന്ന് ഞാനും ജെസ്നയും ജെന്നയും കൂടി ഒരുമിച്ചു പറഞ്ഞു. അത് കേട്ട് എല്ലാരും ചിരിച്ചു.
''അത് നടക്കൊന്നു അറീല്ല. നിങ്ങൾ മൂന്നാളിൽ ഒരാളെ ജാസിമിന് കൊടുക്കോന്നറിയാനാ അവരിന്നു വന്നത്. ഒരു മിനി പെണ്ണ് കാണൽ...'' ആറ്റ പറഞ്ഞു.
''പടച്ചോനെ...'' ഞങ്ങൾ മൂന്നാളും ഒരുമിച്ചു വിളിച്ചു.
''അതിലും നല്ലതു വല്ല പാണ്ടിലോറിക്കും തല വെക്കുന്നതാ.'' ഞാൻ പറഞ്ഞിട്ട് ഇത്തയെ നോക്കി. ഇത്ത അതെ എന്ന രീതിയിൽ തലയാട്ടി.
''ആർക്കാ നറുക്കു വീണത്..'' പിന്നിൽ നിന്നും ജദീർക്ക ചിരിച്ചോണ്ട് ചോദിച്ചു. എല്ലാം കേട്ടു പഹയൻ.
''ആ നീ വന്നോ, സലീന എവിടെ?'' അമ്മായി ചോദിച്ചു.
''അവൾ വന്നില്ല. അവിടെ കല്യാണ വീട്ടിൽ വച്ചു അവളുടെ കാലൊന്നു സ്ലിപ്പായി..'' ജദീർക്ക പറഞ്ഞു.
''അയ്യോ എന്നിട്ടു??? അമ്മായി ചോദിച്ചു
കുഴപ്പമില്ല. ചെറിയ ഉളുക്കുണ്ട്, ഹോസ്പിറ്റലിൽ കേറി കാണിച്ചു ബാൻഡേജ് ഇട്ടിട്ടുണ്ട്. പൊട്ടലൊന്നും ഇല്ല. പക്ഷെ രണ്ടു ദിവസം റസ്റ്റ് എടുക്കാൻ പറഞ്ഞു. അപ്പൊ പിന്നേ അവളെ വീട്ടിലാക്കി പിള്ളേരെ കൂട്ടാൻ വന്നു.'' ജദീർക്ക പറഞ്ഞു.
''അൽഹംദുലില്ലാഹ്. കുഴപ്പമൊന്നുമില്ലല്ലോ, അതെന്നെ ഭാഗ്യം.'' ആറ്റ പറഞ്ഞു.
''നീ നാളെ പോവുമ്പോ അവളെ ഇവിടെ ആക്കീട്ടു പോയാ മതി.'' അമ്മായി ജദീർക്കാനോടു പറഞ്ഞു. സലീനമായി സഫിയമ്മായിക്ക് സ്വന്തം അനിയത്തിയെ പോലെ ആണ്.
''ആ അതൊക്കെ അങ്ങനെ തന്നെ.. ആട്ടെ ഇത് പറ ആർക്കാ ജാസിമിന്റെ ആലോചന വന്നത്.'' ജദീർക്ക ചോദിച്ചു.
''വേറാർക്ക് നമ്മടെ മരിയോൾക്ക് തന്നെ.'' അത് കേട്ടതും ഞാൻ ബോധം കെട്ടില്ലാന്നേ ഉള്ളു. ജെസ്നയും ജെന്നയും മോളിലേക്കു നോക്കി അൽഹംദുലില്ലാഹ് എന്ന് പറഞ്ഞു. എല്ലാരും ചിരിക്കാൻ തുടങ്ങി.
''നന്നായി, ഇത്ര നല്ല ആലോചന ഇനി വരില്ല നമ്മക്കിതു ഉറപ്പിക്കാം.'' ജദീർക്ക പറഞ്ഞു. ഞാൻ ജദീർക്കാകിട്ടൊരു ഇടി കൊടുത്തു.
''
അതെ, ഇവളുടെ വീട്ടുകാരായോണ്ട് പറയുവല്ല നല്ല തങ്കപ്പെട്ട ആൾക്കാരാ. നിന്നെ നല്ലോണം നോക്കിക്കോളും. നിന്റെ സ്വഭാവത്തിനും നല്ലതാ.'' ജുനു ഇക്ക ഇത്തയെ നോക്കി പറഞ്ഞു. ഇത്ത ഇക്കാനെ കണ്ണുരുട്ടി കാണിച്ചിട്ട് ആരും കാണാതെ ഒരു ചവിട്ടു കൊടുത്തു.
''അതെ ഇവളെ ഉപ്പാനെ ഞാൻ അപ്പോൾ തന്നെ വിളിച്ചു സംസാരിച്ചു. ഓർക്കു കുഴപ്പമില്ല. എത്രേം പെട്ടെന്ന് ഇവളെ കെട്ടിച്ചു വിട്ടാ സമാധാനമായി എന്ന ഇവളെ ഉപ്പ പറഞ്ഞെ.'' പടച്ചോനെ ഇവരെല്ലാം കൂടി എന്നെ ഇപ്പൊ തന്നെ കെട്ടിച്ചു വിടുന്ന ലക്ഷണം ഉണ്ടല്ലോ.
''എന്നാ പിന്നേ ഒന്നും ആലോചിക്കേണ്ട. ഇന്നലെ എന്നോടും ഇക്ക പറഞ്ഞിരുന്നു ഇവൾക്ക് നല്ല ചെക്കനെ കിട്ടിയാ പറയണെ എന്ന്.'' ജദീർക്ക എന്നെ നോക്കി പറഞ്ഞു.
എനിക്ക് ആകെ സങ്കടമായി, ഞാൻ എല്ലാർക്കും ഇത്ര വല്യ ബാധ്യത ആണോന്നൊക്കെ പെട്ടെന്ന് തോന്നിപ്പോയി. എന്റെ കണ്ണ് നിറഞ്ഞു ഒഴുകാൻ തുടങ്ങി. അത് കണ്ടപ്പോ എല്ലാരുടേം ഭാവം മാറി. ചിരിയൊക്കെ പോയി.
''അയ്യേ ടീ ജാൻസി റാണി നീ ഇത്രേ ഉള്ളൂ... ഞാൻ കരുതി നീ ഞങ്ങളെ എല്ലാം ഇടിക്കുമെന്ന്.'' എന്നും പറഞ്ഞു ജദീർക്ക എന്നെ ചേർത്ത് പിടിച്ചു.
എനിക്കെന്റെ വീട്ടുകാർ കഴിഞ്ഞേ എന്തും ഉള്ളു. അവരങ്ങനെ ഒക്കെ പറഞ്ഞപ്പോ തമാശ ആണെങ്കിലും എന്തോ പോലെ തോന്നി.
''നിനക്കിഷ്ടമില്ലാത്ത എന്തേലും ഞങ്ങള് ചെയ്യോ.. നിന്റെ ഉപ്പ അതിനു സമ്മതിക്കോ... ഞാൻ വിളിച്ചപ്പോ തന്നെ നിന്റെ ഉപ്പ നോ പറഞ്ഞു. ജാസ്മിന്റെ ഉപ്പാന്റെ സ്വഭാവം ഓർക്കു അറിയാലോ. പിന്നെ ഇവളെ ഉപ്പാനെ മുഷിപ്പിക്കണ്ട എന്ന് വിചാരിച്ച അന്നേരം പറയാതിരുന്നേ..'' ഷഫീക്കാറ്റ പറഞ്ഞ കേട്ടപ്പോ എന്റെ മുഖത്തൊരു ചിരി വന്നു..
''അതിനെന്താ ഉപ്പാ.. എനിക്കറിയാല്ലോ..'' ഇത്ത ആറ്റാന്റെ കൈ പിടിച്ചു ചിരിച്ചു. ശരിക്കും അവർ രണ്ടാളും ഉപ്പയും മോളും ആണെന്നെ പറയൂ. അത്രയ്ക്ക് ഇഷ്ട്ടാ ആറ്റാക്ക് ഇത്താനെ. അതിൽ ജെസ്നയ്ക്കും ജെന്നാക്കും ചെറിയ കുശുമ്പ് ഇല്ലാതില്ല.
''അല്ലെങ്കിലും ഇവളെ കൊണ്ട് കെട്ടിച്ചിട്ടു എന്റെ അളിയന്റെ ജീവിതം ഞാൻ കോഞ്ഞാട്ടയാക്കോ???'' ജുനൂക്ക എന്റടുത്തു വന്നു പറഞ്ഞു. ഞാൻ ഇക്കാന്റെ വയറ്റിൽ ഒരു ഇടി കൊടുത്തു. ''ടീ നിന്നെ ഞാൻ'' എന്നും പറഞ്ഞു ഇക്ക എന്നെ അടിക്കാൻ വന്നു. ഞാൻ ഓടി ഇക്ക എന്റെ പിന്നാലെയും. എല്ലാരും അത് കണ്ടു ചിരിച്ചു.
ഉറക്കമെണീറ്റപ്പോ ജദീർക്ക മക്കളേം കൂടി പോയി. രണ്ടിനും പോവാൻ ഒരു താല്പര്യവും ഇല്ലായിരുന്നു. ഞങ്ങളും പിന്നെ കുറച്ചു കഥ പറഞ്ഞിരുന്നു. കൂടുതലും ആഷി സാറിനെ പറ്റി ഉള്ളതായിരുന്നു. കേട്ടപ്പോ എനിക്ക് സാറിനോടുള്ള ഇഷ്ട്ടം കൂടി വന്നു.
കാരണം കോളേജിലെ ഓരോ പെൺകുട്ടികളും അവരുടെ പ്രശ്നങ്ങളുമായി പോവുമ്പോൾ സാറിന്റെ സ്വന്തം സഹോദരിമാരെ പോലെ കണ്ടു അവരെ പ്രശ്നങ്ങൾ തീർത്തു കൊടുത്തു. റാഗിങ് എന്ന പേരിൽ പിന്നേ ഒരു കുട്ടിയും കരഞ്ഞിട്ടില്ല. എല്ലാർക്കും സാറിനെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു.
ഞങ്ങള് കത്തി വച്ച് ഇരിക്കുമ്പോ ഇക്ക വന്നു ഇത്തയെ വിളിച്ചോണ്ട് പോയി. ഇത്ത ഞങ്ങടെ കൂടെ കിടക്കാണെന്നു പറഞ്ഞിട്ടും വിട്ടില്ല. അത്രയ്ക്കും ഇക്കാക്ക് ഇഷ്ട്ടായിരുന്നു ഇത്തയെ. അത് പോലെ എന്നെയും ആഷി സർ സ്നേഹിക്കണേ എന്ന് ഞാൻ പടച്ചോനോട് പ്രാർത്ഥിച്ചു.
രാവിലെ എല്ലാരോടും യാത്ര ചോദിച്ചു ഞാൻ കോളേജിലേക്ക് ഇറങ്ങി. ജുനു ഇക്ക എന്നെ ബസ് സ്റ്റോപ്പിൽ വിട്ടു തന്നു. ഇല്ലെങ്കി ഞാൻ വല്ല വണ്ടിയുടെയും അടിയിൽ കിടക്കുമെന്നു അവർക്കൊക്കെ അറിയാമായിരുന്നു.
ബസ് സ്റ്റോപ്പിൽ വായും നോക്കി നിക്കുമ്പോളാണ് ഒരു കാർ എന്റെ മുന്നിൽ വന്നു നിന്നതു. അതിൽ നിന്നും ജാസിം തല പുറത്തിട്ടു എന്നെ നോക്കി പുഞ്ചിരിച്ചു. പടച്ചോനെ ഈ തെണ്ടി എന്താ ഇവിടെ. അവൻ കാർ സൈഡ് ആക്കി ഇറങ്ങി എന്റെ നേരെ നടന്നു വന്നു..
''അസ്സലാമു അലൈക്കും... ഫാദിക്കു സുഖല്ലേ...'' ജാസിം എന്റടുത്തു വന്നു സംസാരത്തിനു തുടക്കമിട്ടു.
ഇത് വരെ നല്ല സുഖമായിരുന്നു, നിങ്ങടെ മോന്ത കണ്ടപ്പോ എല്ലാം പോയി... എന്ന് പറയണമെന്ന് ഉണ്ടായിരുന്നു. കണ്ട്രോൾ ഫാദീ കണ്ട്രോൾ.
''വലയ്ക്കുംമുസലാം.. സുഖം.'' ഞാൻ അവനെ നോക്കി പറഞ്ഞു.
''ഇന്നലെ കണ്ടെങ്കിലും ഒന്നും സംസാരിക്കാൻ പറ്റിയില്ലല്ലോ. നിന്നോട് എങ്ങനെ സംസാരിക്കണം എന്ന് അറിയില്ല. എന്തോ ഒരു ചമ്മൽ...'' ജാസിം നാണം കൊണ്ട് നിലത്തു കളം വരക്കാൻ തുടങ്ങി. പടച്ചോനെ ഇവനെവിടുന്നു വന്നോ ആവോ..
''അതെന്തിനാ ചമ്മൽ.'' ഞാൻ ചോദിച്ചു.
''ഇന്നലെ കണ്ടെങ്കിലും ഇതല്ലേ നമ്മടെ ഒഫീഷ്യൽ പെണ്ണുകാണൽ.'' അവൻ നാണത്തോടെ പറഞ്ഞു.
''പെണ്ണുകാണാലോ...'' ഞാൻ ഞെട്ടി പറഞ്ഞത് കുറച്ചു ഉച്ചത്തിലായി പോയി.. പാവം ജാസിം കണ്ണും തള്ളി എന്നെ നോക്കുന്നു.
''അതിനു ഞങ്ങൾക്ക് കല്യാണത്തിന് താല്പര്യം ഇല്ല എന്ന് ആറ്റ പറഞ്ഞില്ലേ...'' ഞാൻ അത്ഭുതത്തോടെ ചോദിച്ചു. ഇനി ഷഫീക്കാറ്റ എന്നെ പറ്റിച്ചോ..
''ആഹ് അത് പറഞ്ഞു. പക്ഷെ ഉപ്പ പറഞ്ഞു അതൊന്നും നോക്കണ്ട കല്യാണം കഴിക്കുന്ന ചെക്കന് പെണ്ണിനെ ഇഷ്ടായാൽ പിന്നെ ഒന്നും നോക്കണ്ടാന്നു... നിന്നോട് സംസാരിച്ചു വരാൻ പറഞ്ഞു...'' ജാസിം പറഞ്ഞതും ചവിട്ടി കൂട്ടാൻ തോന്നി... ഉപ്പ പറഞ്ഞാലേ ഇരിക്കൂ എന്നൊക്കെ കേട്ടപ്പോ ഇത്ര പ്രതീക്ഷിച്ചില്ല.
''എന്നിട്ടു ജാസിമിന് എന്നെ ഇഷ്ട്ടായോ??'' ഞാൻ ചോദിച്ചതും അവനെന്നെ ഒന്ന് നോക്കി. ഇവൾ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ എന്ന് വിചാരിച്ചാവും.
''ആഹ് ഇഷ്ട്ടായി.'' അവൻ പറഞ്ഞു.
''എനിക്ക് ഇഷ്ട്ടായോ എന്ന് ചോദിക്കുന്നില്ലേ???'' ഞാൻ ചോദിച്ചതും അവനെന്നെ ഒന്ന് നോക്കി.
''അതിന്റെ ആവശ്യമുണ്ടോ??? എനിക്ക് ഇഷ്ട്ടായി.'' അവൻ പറഞ്ഞു. ഇവനാള് കൊള്ളാല്ലോ...
''ആട്ടെ എന്നെ എപ്പോളാ കണ്ടേ??? എങ്ങനെയാ ഇഷ്ട്ടായെ???'' ഞാൻ ചോദിച്ചു.
''അത് രണ്ടു ദിവസം മുന്നേ നിങ്ങള് ക്യാപിറ്റൽ മാളിൽ പോയില്ലേ, ഞാനും ഉപ്പയും ഒരു ആവശ്യത്തിന് അവിടെ വന്നിരുന്നു. നിങ്ങൾ അകത്തേക്ക് പോവുമ്പോ ഞങ്ങൾ കണ്ടിരുന്നു. അവരെല്ലാം ഒരു അച്ചടക്കവും ഇല്ലാതെ ഓടി പോയപ്പോ നീ മെല്ലെ മര്യാദക്ക് നടക്കുന്നത് കണ്ടു ഉപ്പയാ പറഞ്ഞെ നീ നല്ല കുട്ടി ആണെന്ന്.'' ഞാനോ... നല്ലകുട്ടിയോ??? ഇതെന്തു മറിമായം. ഞാൻ ഓർത്തു.
പടച്ചോനെ അപ്പൊ അതാണ് കാര്യം. ഞങ്ങൾ ഓടി അകത്തേക്ക് പോവുമ്പോ എന്റെ ഒരു ഷൂസ് ഇളകി. അത് ശരി ആക്കി മെല്ലെയാ ഞാൻ പിന്നെ നടന്നേ. അതാവും ഇവർ കണ്ടേ.
''ഉപ്പ അവിടുന്ന് പോയി, പിന്നെ ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പോയി തിരിച്ചു വന്നപ്പോ നിങ്ങളെ അവിടെ ഫുഡ് കോർട്ടിൽ കണ്ടു. ബാക്കി ഉള്ളവർ സംസാരിച്ചു ഒച്ചപ്പാടാക്കുമ്പോൾ നീ അവിടെ ഇരുന്നു ഫുഡ് കഴിക്കുന്നു.'' ഇവനെന്താ പടച്ചോനെ പറയുന്നേ. ഞാൻ മിണ്ടാതെ ഇരുന്നോ?? അതെപ്പോ??? ഓ ഞാൻ ഫുഡ് കഴിക്കുന്നതിനിടയിൽ കടിച്ചു പോയി നാവു പൊട്ടിയിരുന്നു. ആ സമയത്താണ് ഈ തെണ്ടി
കണ്ടത്.
''എന്നിട്ടെന്താ ഞങ്ങളടുത്തു വരാതിരുന്നേ??'' ഞാൻ ചോദിച്ചു.
''ഞാൻ നിങ്ങളെ അടുത്ത് വരാനിരുന്നപ്പോളാ ജുനൈദ് അടി ആക്കിയത്. അപ്പൊ പിന്നെ ഞാൻ അവിടുന്ന് പുറത്തേക്കു പോയി.'' അവൻ പറഞ്ഞതും ഞാൻ പുച്ഛത്തോടെ അവനെ നോക്കി.
''എന്നിട്ടെന്താ ഇക്കയെ സഹായിക്കാൻ വരാതിരുന്നേ???'' ഞാൻ ജാസിമിനോട് ചോദിച്ചു.
''ഏയ് എനിക്കീ അടിപിടിയൊന്നും ഇഷ്ടമല്ല. പിന്നെ ഉപ്പ പറഞ്ഞിട്ടുണ്ട് വേണ്ടാത്ത കച്ചറക്കൊന്നും നിക്കരുതെന്നു. ജുനൈദ് വേണ്ടാത്ത കാര്യത്തിനല്ലേ അടിയാക്കിയത്.'' അവൻ പറഞ്ഞതും എനിക്ക് ദേഷ്യം വന്നു.
''അത് ആ ചെക്കൻ ജെന്നയോടു മോശമായി പെരുമാറിയിട്ടല്ലേ???'' ഞാൻ ചോദിച്ചു.
''എന്ത് മോശം. അവൾ അവന്റെ മേലെ പോയി ഇടിച്ചിട്ടല്ലേ... പെൺകുട്ടികളായാൽ കുറച്ചു അച്ചടക്കം വേണം...'' അവൻ പറഞ്ഞതും ദേഷ്യം കൊണ്ട് അവന്റെ കവിളിൽ ഒന്ന് പൊട്ടിക്കാനാ തോന്നിയത്.
''ഇപ്പൊ എന്തിനാ ഇങ്ങോട്ടു വന്നത്.'' ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
''ഒന്നുമില്ല നിന്നെ കണ്ടു ഒന്ന് സംസാരിക്കണമെന്ന് തോന്നി.'' അവൻ വേണ്ടതും നാണം കൊണ്ട് കളം വരക്കാൻ തുടങ്ങി. ഇതെന്തോന്ന് സാധനമാണ് പടച്ചോനെ.
അപ്പോളേക്കും എന്റെ ബസ് വരുന്നത് കണ്ടു.
''അതെ ഷഫീക്കാറ്റ പറഞ്ഞത് ഞാൻ പറഞ്ഞിട്ടാ.. എനിക്കീ കല്യാണത്തിന് താല്പര്യമില്ല.'' എന്നും പറഞ്ഞു ഞാൻ നടന്നു.
''അത് നിനക്ക് പെട്ടെന്ന് പറഞ്ഞോണ്ട് തോന്നുന്നതാ. നിന്നെ ഞാൻ തന്നെ കെട്ടും.'' അത് പറയുമ്പോൾ അവന്റെ നാണം നിറഞ്ഞ മുഖം മാറി ആ മുഖത്ത് ദേഷ്യം വന്നത് ഞാൻ കണ്ടു.
ഞാൻ ഒന്നും പറയാതെ വേഗം ബസിലേക്ക് കേറി. എന്തൊരു സാധനമാ, ഇവനെയൊക്കെ കെട്ടുന്ന പെണ്ണിന്റെ കാര്യം പോക്കാണ്. ആദ്യം കണ്ടപ്പോ തന്നെ നീ പോലും. ഞാനെന്തോ അവന്റെ പ്രൈവറ്റ് പ്രോപ്പർട്ടി പോലെ ആണ് സംസാരം. ഷോ വല്ലാത്ത നേരത്താണ് മാളിൽ പോവാൻ തോന്നിയെ. അവനെ വച്ച് നോക്കുമ്പോ ആഷി സാർ എത്ര നല്ലവനാണെന്നു തോന്നിപ്പോയി.
കോളേജ് എത്തി സാധാരണ പോലെ ഫ്രണ്ട്സിന്റടുത്തു കത്തി വച്ചിരുന്നു. ഫസ്റ്റ് പിരിയഡ് ലീന മാം ആയിരുന്നു. പെട്ടെന്ന് കേറി വന്നപ്പോ ബാക് ബെഞ്ചിൽ ആയോണ്ട് രക്ഷപ്പെട്ടു. അല്ലെങ്കി കേറുമ്പോ തന്നെ ചീത്ത കിട്ടിയേനെ. എന്നിട്ടും ചോദ്യം ചോദിക്കലും ഇമ്പോസിഷനും ഒക്കെ ആയി നല്ല രീതിയിൽ ആ പീരീഡ് കഴിഞ്ഞുപ്പോയി.
സെക്കന്റ് പിരീഡ് ആഷി സാർ ആയിരുന്നു. ബാക് ബെഞ്ചിൽ ആയോണ്ട് ആദ്യം സന്തോഷം ആയിരുന്നെങ്കിലും ഇപ്പൊ സങ്കടായി. അടുത്ത് നിന്ന് കാണാൻ പറ്റുന്നില്ലല്ലോ.
ക്ലാസ് കഴിഞ്ഞു പോവാൻ നേരം സാർ നാളെ തൊട്ടു അസ്സയിൻമെന്റ്സ് ബാക്കി എടുക്കാൻ ഉള്ളവർ പ്രിപ്പയർ ചെയ്തു വരാൻ പറഞ്ഞു. മുമ്പത്തെ മാം ഉള്ളപ്പോ കുറച്ചു കുട്ടികൾ മാത്രമേ എടുത്തിരുന്നുള്ളു. എന്റെ മുന്നേ മൂന്നു നാല് പേര് ഉണ്ടായിരുന്നു. അതോണ്ട് ഞാൻ രക്ഷപ്പെട്ടു.
മുന്നത്തെ പോലെ തന്നെ അന്ന് ഒരുമിച്ചു നടന്നു പോയതോ മാളിൽ വച്ച് കണ്ടതോ ആയ ഒരു ഭാവവും സാറിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. പിറ്റേന്നു സാർ ക്ലാസ്സിൽ വന്നപ്പോ ദിൽഷയായിരുന്നു സെമിനാർ എടുക്കേണ്ടത്.
അവൾ സെമിനാർ എടുക്കാൻ എണീറ്റ് പോയതും ആഷി സാർ കസേര എടുത്തു പിന്നിൽ വന്നിരുന്നു. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. സാർ ഇപ്പൊ എന്റേം അടുത്ത ഡെസ്കിലെ ഗ്രീഷ്മയുടെയും ഇടയിലാണ് ഇരിക്കുന്നെ.
ആദ്യം ലഡു ഒക്കെ പൊട്ടിയെങ്കിലും പണി പാളി എന്ന് പിന്നെയാ മനസ്സിലായത്. വേറൊന്നുമല്ല സൈഡിലായൊണ്ട് സാറിനെ നോക്കാനും പറ്റുന്നില്ല സെമിനാറും ശ്രദ്ധിച്ചു നോട്സ് എഴുതേം വേണം. ഫിദ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി. ഞാൻ അവളുടെ കാലിൽ ഒരു ചവിട്ടു കൊടുത്തു.
എങ്ങനേലും ആ പിരീഡ് കഴിഞ്ഞാ മതി എന്ന് തോന്നിപ്പോയി. ഉറക്കം വന്നിട്ട് ഒന്ന് കോട്ടുവായ് ഇടാൻ പോലും പറ്റാത്ത അവസ്ഥ. സഹിക്കാൻ പാട്ടുണ്ട് ഒരു കോട്ടുവാ ഇട്ടു തിരിഞ്ഞു നോക്കിയതും ദേ ആഷി സാർ കയ്യും കെട്ടി ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നു. ഞാൻ വേഗം മുഖം തിരിച്ചു കളഞ്ഞു.
ബെൽ അടിച്ചതും സാർ എണീറ്റ് മുന്നോട്ടു നടന്നു. സന്തോഷത്തോടെ എണീറ്റ് ഒന്ന് മൂരിനിവർന്നതും സാറിന്റെ ഡയലോഗ് അടുത്ത പിരീഡും ഞാൻ വരും അടുത്ത ആൾ പ്രിപ്പേർ ചെയ്തോളു.
ദേ പോയി, ഇനി ഒരു പിരീഡും കൂടി സഹിക്കണം. ആദ്യമായി ആഷി സാറിന്റെ ക്ലാസ് വേണ്ടാന്നു തോന്നിപ്പോയി.
''എന്ത് ആലോചിച്ചു നിക്കാടി...വേഗം വാ അല്ലെങ്കി ബോണ്ട തീരും..'' എന്നും പറഞ്ഞു ഫിദ എന്റെ കയ്യിൽ പിടിച്ചു ഓടി.
അത് വേറൊന്നുമല്ല ക്യാന്റീനിൽ ഇന്റെർവെല്ലിനു ബോണ്ട, പഴംപൊരി പിന്നെ പരിപ്പുവട ഉണ്ടാകും. എല്ലാര്ക്കും വേണ്ടത് ബോണ്ട ആണ്, ഞങ്ങൾക്കും. ലേറ്റ് ആയാൽ പഴംപൊരി മാത്രമേ ഉണ്ടാവൂ.. അതിനാണ് ഈ മരണ ഓട്ടം.
''ടീ വലിക്കല്ലേ, എന്റെ കൈ.'' അവൾ പിടിച്ച കയ്യിൽ എന്റെ വള അമർന്നു എനിക്ക് വേദനിച്ചു ഞാൻ ഒച്ച വച്ചതും അവളെന്റെ കൈ വിട്ടു.
പെട്ടെന്ന് വിട്ടതും എന്റെ ബാലൻസ് പോയി. സിനിമേലാണെങ്കിൽ ആഷി സാർ വന്നെന്നെ പിടിച്ചേനെ.. പക്ഷെ ഇവിടെ ഞാൻ ദേ കിടക്കുന്നു താഴെ. തല പൊക്കി നോക്കുമ്പോ ദേ നിക്കുന്നു മുന്നിൽ ആഷി സാർ റാഷി സാർ മീര മാം പിന്നെ ലീന മാം.
ലീന മാം ചിരിച്ചു ചാവുന്നുണ്ട്, വെറുതെ അല്ല ഇതിനെ ചാള മേരി എന്ന് വിളിക്കുന്നത്. റാഷി സാറിന്റെ മുഖത്ത് വേദന ഉള്ള പോലെ തോന്നി. ഞാൻ വീണതിന് ഇങ്ങേർക്കെന്തിനാണാവോ വേദന. ആഷി സാറിന്റെ മുഖത്തെ ഭാവം ഞാൻ നവരസങ്ങളിൽ പോലും കണ്ടിട്ടില്ല.
മീര മാം ഓടി എന്റടുത്തേക്കു വന്നു കൂടെ ഫിദയും. രണ്ടാളുടേം മുഖത്ത് ഒരു ചിരി ഉണ്ട്.. ചുറ്റും ഉള്ളവർ ഒക്കെ നോക്കി ചിരിക്കുന്നു.
''എന്തേലും പറ്റിയോ??'' മീര മാം ചോദിച്ചു.
''ഇല്ല മാം. ഐ ആം ഓക്കേ..'' എന്നും പറഞ്ഞു ഞാൻ ഫിദയെ നോക്കി പേടിപ്പിച്ചു.
''സോറി ടാ, പെട്ടെന്ന് നീ അങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്നും ചിന്തിച്ചില്ല.'' എന്റെ മുഖത്തെ ദേഷ്യം കണ്ടു അവൾ പറഞ്ഞു. അത് കേട്ടപ്പോ എനിക്ക് ചിരി വന്നു.
''എന്നാലും അടിപൊളി വീഴ്ച ആയിരുന്നു.'' എന്നും പറഞ്ഞു ഫിദ ചിരിച്ചു. കൂടെ ഞാനും മീര മാമും...
''വാ എണീക്കു.'' എന്നും പറഞ്ഞു അവരെന്നെ പിടിച്ചെണീപ്പിച്ചു നിർത്തിയതും ഞാൻ വേദന കൊണ്ട് കരഞ്ഞു പിന്നോട്ടു വീഴാൻ പോയതും ഒരുമിച്ചായിരുന്നു. പക്ഷെ വീണില്ല, ആരോ പിടിച്ചു. പടച്ചോനെ ആഷി സാർ ആവണേ... എന്നും പ്രാർത്ഥിച്ചു തിരിഞ്ഞു നോക്കി.
അല്ല പിന്നിൽ പാത്തുവും ദിയയും. ഇവളുമാർക്കു വരാൻ കണ്ട നേരം.
''എന്ത് പറ്റിയെടാ..'' ഫിദ പേടിയോടെ ചോദിച്ചു.
''എനിക്ക് കാലു വേദനിക്കുന്നു. എന്റെ വലതു കാൽ അനക്കാൻ പറ്റുന്നില്ല.'' ഞാൻ വേദന കൊണ്ട് പുളഞ്ഞു. ആരുടെ മുന്നിലും കരയാൻ ഇഷ്ടമല്ലെങ്കിലും കണ്ണിൽ നിന്നും വെള്ളം വരാൻ തുടങ്ങി. അപ്പോളേക്കും ചിരിച്ചവരുടെ ഒക്കെ മുഖത്ത് സഹതാപം ആയി.
''എന്ത് പറ്റി??'' റാഷി സാറും ആഷി സാറും ഓടി വന്നു ചോദിച്ചു.
''കാല് ഉളുക്കി എന്നാ തോന്നുന്നേ...'' മീര മാം അവരോടു പറഞ്ഞു.
''എന്നാ മെഡിക്കൽ റൂമിലേക്ക് പോവാം..'' റാഷി സാർ പറഞ്ഞു.
ആഷി സാർ എന്നെ രണ്ടു കയ്യിലും പൊക്കി എടുത്തു കൊണ്ട് പോവുമെന്ന് ഞാൻ സ്വപ്നം കണ്ടു. ആ സ്വപ്നത്തിൽ വെള്ളം ഒഴിച്ച് കൊണ്ട് എന്റെ ഫ്രണ്ട്സും മീര മാമും കൂടി എന്നെ അവിടേക്കു കൊണ്ട് പോയി.
അവിടെ വച്ച് ലീന മാം പറഞ്ഞിട്ട് ഫാദി എന്റെ കാലിൽ പിടിച്ചു തിരിച്ചും മറിച്ചും ഒക്കെ നോക്കി. ആക്ടിങ് ആണോന്നു അറിയാനാവും. എന്റെ സാറേ കണ്ണീന്നു പൊന്നീച്ച തൊട്ടു എല്ലാ ടൈപ്പ് ഈച്ചയും പോയി.
'
ഞാൻ ഫാദിയെ തറപ്പിച്ചൊന്നു നോക്കി. ഞാനെന്തു ചെയ്യാനാ ഇവര് പറഞ്ഞിട്ടല്ലേ എന്ന രീതിയിൽ അവൾ ദയനീയമായി നോക്കി. ഫ്രണ്ട് ആയിപ്പോയി ഇല്ലെങ്കി ഇപ്പൊ എന്റെ ചവിട്ടു കൊണ്ട് തീർന്നേനെ.
''പൊട്ടൊന്നും ഇല്ലാന്ന് തോന്നുന്നു. പടം മറിഞ്ഞതാ... ഒന്ന് മൂവ് പുരട്ടി ബാൻഡേജ് ചെയ്താ മതി.'' ലീന മാം പറഞ്ഞു.
''ആണോ ഞങ്ങളാകെ പേടിച്ചു പോയി.'' റാഷി സാർ പറഞ്ഞു.
ആഷി സാറും എന്റെ ഫ്രണ്ട്സും എല്ലാരും അവിടെ ഉണ്ടായിരുന്നു.
''അല്ല ആഷി സാർ മുമ്ബ് എൻ എസ് എസിൽ ഒക്കെ ഉണ്ടായിരുന്നതല്ലേ. ഇതിനെയൊക്കെ പറ്റി നല്ലോണം അറിയാരിക്കൂലേ...'' റാഷി സാർ ചോദിച്ചു.
''ആണോ എന്നിട്ടാണോ ഇങ്ങനെ നിക്കുന്നെ??? സാറിനു ഒന്ന് നോക്കിക്കൂടെ???'' മീര മാം ചോദിച്ചു.
അപ്പോളേക്കും ബെൽ അടിച്ചു. അത് കൊണ്ട് ഫിദ ഒഴിച്ച് എന്റെ ബാക്കി ഫ്രണ്ട്സും റാഷി സാറും ലീന മാമും പോയി.
ആഷി സാർ എന്റെ മുഖത്തേക്ക് നോക്കി എന്റെ നേരെ നടന്നു വന്നു. എന്നിട്ടു കുനിഞ്ഞു ഇരുന്നു എന്റെ കാലിൽ പിടിക്കാൻ പോയതും ഞാൻ കാൽ മാറ്റി..
''ബാൻഡേജ് ഇട്ടാ മതി സാർ കുഴപ്പമൊന്നുമില്ല.'' സാർ എന്റെ കാലിൽ തൊടുന്നത് എനിക്കെന്തോ പോലെ തോന്നി.
''അത് താൻ കാണിച്ചാലല്ലേ പറയാൻ പറ്റൂ...'' എന്നും പറഞ്ഞു സാർ എന്റെ കാലിൽ പിടിക്കാൻ പോയി.
''വേണ്ട, സാർ എന്റെ അദ്ധ്യാപകൻ അല്ലെ, ഒരു വിദ്യാർത്ഥിയുടെ കാലിൽ പിടിക്കേണ്ട. ഫിദ ബാൻഡേജ് ചെയ്തോളും.'' ഞാൻ പറഞ്ഞതും സാർ ചിരിക്കാൻ തുടങ്ങി.
''എന്റെ വിദ്യാർത്ഥി വേദന കൊണ്ട് പുളയുമ്പോൾ നോക്കി നിക്കുന്നത് ശരി ആണോ?? മറ്റുള്ളവർക്ക് ഒരു പ്രശ്നം വന്നാൽ അവരെ സഹായിക്കണം. പ്രശ്നത്തിൽ പെട്ടത് ആരാണെന്നോ എന്താണെന്നോ നോക്കേണ്ട കാര്യം ഇല്ല.'' സാർ അത് പറഞ്ഞപ്പോ എനിക്ക് രാവിലെ ജാസിം സംസാരിച്ചതാണ് ഓർമ്മ വന്നത്.
സ്വന്തം സഹോദരിയുടെ ഭർത്താവു ഒരു പ്രശ്നത്തിൽ പെട്ടപ്പോ തിരിഞ്ഞു പോലും നോക്കാതെ പോയ അലവലാതി. വല്ലാത്ത ദേഷ്യം തോന്നി അവനോടു.
അപ്പോളേക്കും സാർ എന്റെ കാലിൽ പിടിച്ചു നോക്കുന്ന കണ്ടു. നല്ല വേദന തോന്നി.
''താൻ ആണോ അടുത്ത സെമിനാർ എടുക്കേണ്ടത്.'' സാർ ചോദിച്ചു.
''അല്ല സാർ ഫാത്തിമയും ഫിദയും കഴിഞ്ഞിട്ടാണ് ഞാൻ.'' ഞാൻ പറഞ്ഞു.
''തന്റെ ടോപ്പിക്ക് എന്താ...???'' സാർ ചോദിച്ചു.
ടോപ്പിക്ക് ചോദിക്കാൻ പറ്റിയ സമയവും സ്ഥലവും. ''അത് പിന്നെ സാർ കംപ്യൂട്ടർ ആപ്പ്ളി.... ആ...'' ബാക്കി വന്നില്ല. വേറൊന്നുമല്ല സാറെന്നോടു സംസാരിച്ചു എന്റെ ശ്രദ്ധ മാറ്റി എന്റെ കാല് തിരിച്ചു. സ്വർഗ്ഗലോകം എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു, കാണുകേം ചെയ്തു. അവർ മൂന്നാളും ചിരിച്ചു.
''ഇനി ശരി ആയിക്കോളും.'' എന്നും പറഞ്ഞു സാർ എന്നെ നോക്കി ചിരിച്ചു. ഞാൻ ഒന്ന് ചിരിക്കാൻ നോക്കി എങ്കിലും വിജയിച്ചില്ല.
സാർ തന്നെ ബാൻഡേജ് എടുത്തു റ്റയിറ്റായി കെട്ടി തന്നു. ''ഒരു രണ്ടു മൂന്നു ദിവസം ഇത് കെട്ടണം.'' എന്നിട്ടു അവിടെ മെഡിസിൻ ബോക്സിൽ നിന്നും ഒരു ഗുളിക എടുത്തു.
''ഇത് കഴിച്ചാൽ മതി, നീര് വരില്ല. വേദനയും പോവും.'' എന്നും പറഞ്ഞു എന്റെ കയ്യിൽ ഗുളികയും വെള്ളവും തന്നു.
''കുറച്ചു റസ്റ്റ് എടുത്തിട്ട് അടുത്ത പിരീഡ് വന്നാ മതി'' ക്ലാസ്സിൽ എന്നും പറഞ്ഞു മീര മാമും ആഷി സാറും പോയി.
ഞാൻ ഗുളികയും കുടിച്ചു കുറച്ചു സമയം കണ്ണും അടച്ചു കിടന്നു. ഫിദ എന്റെ അടുത്ത് തന്നെ ഇരുന്നു.
''സോറി ടാ അറിയാതെ പറ്റിയതാ...'' ഫിദ പറഞ്ഞു. അവളെന്റെ കയ്യിൽ പിടിച്ചു ഞങ്ങൾ ക്ലാസ്സിലേക്ക് പോകുവായിരുന്നു. അവൾക്കു ആകെ വിഷമം ആയി എന്ന് മുഖത്തുണ്ടായിരുന്നു.
''സാരമില്ലെടാ...'' ഞാൻ അവളെ നോക്കി പറഞ്ഞു.
''നല്ല വേദന ഉണ്ടോ??''
''ഏയ് നല്ല സുഖാ.. വാ ഞാനൊന്നു തള്ളിയിടട്ടെ...'' ഞാൻ പറഞ്ഞതും അവൾ ചിരിച്ചു,കൂടെ ഞാനും.
ക്ലാസ്സിലേക്ക് പോയപ്പോ ഗംഗ സെമിനാർ എടുക്കാൻ തുടങ്ങിയിരുന്നു.
സാറിനോട് ചോദിച്ചു ഞങ്ങൾ അകത്തേക്ക് കേറി. പിന്നിൽ സീറ്റിലേക്ക് പോയി ഇരുന്നു.
''എങ്ങനെ ഉണ്ട്.'' സാർ നേരത്തെ ഇരുന്ന പോലെ തന്നെ പിന്നിൽ നടുക്ക്, എന്റെ കുറച്ചു അപ്പുറത്തായി ഇരിക്കുന്നുണ്ടായിരുന്നു.
''കുഴപ്പമില്ല സാർ. വേദന കുറഞ്ഞു.'' ഞാൻ പറഞ്ഞു.
''താൻ നാളെ സെമിനാർ എടുക്കണ്ട. ഫാത്തിമയും ഫിദയും താൻ കഴിഞ്ഞുള്ള ആളും മതി.'' ആഷി സാർ പറഞ്ഞു. നാളെയും രണ്ടു മൂന്നു പിരീഡ് ആഷി സാർ വരുമെന്നുള്ള കാര്യത്തിൽ ഉറപ്പായി.
''അത് കുഴപ്പമില്ല സാർ, ഞാൻ എടുത്തോലാം..'' സാറെന്നെ മൂക്കിന്റെ മോളിലുള്ള കണ്ണടയുടെ മുകളിലൂടെ ഒന്ന് നോക്കി. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല. ആ പിരീഡ് കഴിഞ്ഞു സാർ പോയി.
ഭക്ഷണം കഴിക്കലും കൈ കഴുകലും ഒക്കെ അവിടെ ഇരുന്നു തന്നെ സാധിച്ചു. ഫ്രണ്ട്സിന്റെ വില നല്ലോണം മനസ്സിലായി.
ഉച്ചയ്ക്ക് ശേഷം ലീന മാം വന്നു. ചാള മേരി കേറി വന്നപ്പോൾ തന്നെ എന്നെ നോക്കി ഒന്ന് ഇളിച്ചു.
''എങ്ങനെ ഉണ്ട്???'' മാം ചോദിച്ചു.
''ഓക്കേ ആണ് മാം..'' ഞാൻ പറഞ്ഞു.
''ഇനി എങ്കിലും നോക്കി നടക്കു. വായി നോക്കി നടന്നാൽ ഇങ്ങനെ തന്നെ സംഭവിക്കും. നിനക്കൊന്നും തീരെ ശ്രദ്ധ ഇല്ല. തോന്നിയപോലെ അല്ലെ നടപ്പു.'' എന്നും പറഞ്ഞു മാം ഒന്ന് പുച്ഛത്തോടെ ചിരിച്ചു.
ഫിദ എന്തോ പറയാനായി തുടങ്ങിയതും ഞാനവളുടെ കൈ പിടിച്ചു വച്ചു.
ലീന മാം ക്ലാസ് എടുത്തു. അപൂർവങ്ങളിൽ അപൂർവ്വങ്ങളായി മാത്രം നടക്കുന്ന കാര്യം. ഇല്ലെങ്കി നോട്സ് തരാരാണ് പതിവ്.
ക്ലാസ് എടുത്തു കഴിഞ്ഞു മാം കസേരയിൽ ഇരുന്നതും ഞങ്ങളാരും വിചാരിക്കാത്തൊരു കാര്യം അവിടെ നടന്നു.
ദേ ലീന മാം നിലത്തു കിടക്കുന്നു. ചെയറിന്റെ ഒരു കാൽ ഒടിഞ്ഞിട്ടുണ്ട്. ഞങ്ങളെല്ലാവരും ചിരിക്കാൻ തുടങ്ങി. മുമ്പിന്നു രണ്ടു കുട്ടികൾ പോയി മാമിനെ പിടിച്ചു എണീപ്പിച്ചു. ഒരാൾ സ്റ്റാഫ് റൂമിലേക്ക് പോയി.
"ടീ നീ ശപിച്ചതാണോ???" ഫിദ ചിരിക്കുന്നതിനിടയിൽ ചോദിച്ചു.
"അതേടീ ഞാൻ ഭദ്രകാളിയാ, ശപിക്കും." ഉർവശ്ശി സ്റ്റൈലിൽ പറഞ്ഞു.
"അത് മുഖത്ത് തന്നെ ഉണ്ടല്ലോ.. പ്രത്ത്യേഗിച് പറയണ്ട." ഫിദ എന്നെ കളിയാക്കി.
"പോടീ അവിടുന്ന്." മാം കളിയാക്കിയപ്പോ മനസ്സിൽ സ്വന്തമായി വീണാലെ മനസിലാവുള്ളൂന്നു പറഞ്ഞിരുന്നുവെങ്കിലും മാം വീഴണമെന്നു ഞാൻ വിചാരിച്ചേ ഇല്ലായിരുന്നു.
സ്റ്റാഫ് റൂമിൽ പോയ കുട്ടി തിരിച്ചു വന്നപ്പോ സത്യം പറഞ്ഞാ ടെൻഷൻ ആയിരുന്നു. ആഷി സാർ എങ്ങാനും വന്നു ആ ലീന മാമിനെ എടുത്തോണ്ട് പോയാൽ... ഓർക്കാനേ വയ്യ. പടച്ചോനെ ആഷി സാർ വരല്ലേ...
എന്റെ പ്രാർത്ഥന പടച്ചോൻ കേട്ടു. പ്യൂൺ മാത്രമാണ് വന്നത്. ബാക്കി എല്ലാരും ഒരു മീറ്റിംഗ് ഉണ്ടായൊണ്ട് പോയി എന്ന് പറഞ്ഞു.
അവർ മാമിനെ കൈ പിടിച്ചു പുറത്തേക്കു കൊണ്ട് പോയി. മാമിന്റെ നടുവിനാണ് പണി കിട്ടിയത്.
"മുമ്ബ് എല്ലാം പിന്നെ ആയിരുന്നു, ഇപ്പൊ പടച്ചോൻ അപ്പൊ അപ്പൊ കണക്കെല്ലാം സെറ്റിൽ ചെയ്യുന്നുണ്ട്." എന്നും പറഞ്ഞു ഷാനി ചിരിച്ചു.
"അത് ശരിയാ അല്ലെങ്കി ഇവളെ കളിയാക്കി പത്തു മിനിട്ടു കൊണ്ട് മാം വീഴുമോ???" ദിയ പറഞ്ഞു.
"വീഴാതെ പിന്നെ.. ആ ചാള മേരിക്ക് എപ്പോഴും ഉള്ളതാ ചെയറിൽ ഇരുന്നു പിന്നോട്ട് കസേര പൊക്കി കളിക്കൽ. ഇന്ന് കസേരക്കതു ഇഷ്ട്ടായില്ല. അത്രേ ഉള്ളു." പാത്തു പറഞ്ഞു. ഞങ്ങളെല്ലാവരും ചിരിച്ചു.
വൈകുന്നേരം ഉമ്മയും ഉപ്പയും വന്നിരുന്നു. ചോദിച്ചപ്പോ ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞിരുന്നു എന്ന് പറഞ്ഞു.
നേരെ പോയി ഒരു ഡോക്ടറെ കണ്ടു. പ്രത്ത്യേഗിച്ചു ഒന്നുമില്ല, ബാൻഡേജ് ഇട്ടാൽ മതി. രണ്ടു ഗുളികയും തന്നു. തിരിച്ചു പോവുമ്പോ ഞങ്ങള് മസാല ദോശ കഴിക്കാൻ കേറി.
"ആ ഉപ്പാ ഇന്നൊരു സംഭവം ഉണ്ടായി.." ഞാൻ പറഞ്ഞതും രണ്ടാളും എന്നെ നോക്കി.
"നീ വീണതല്ലേ, ഞങ്ങൾ അറിഞ്ഞു." എന്നും പറഞ്ഞു രണ്ടും കൂടി ചിരിക്കുന്നു.
"ഓ അവിഞ്ഞ കോമഡി.. വയസ്സായില്ലേ... നിർത്തിക്കൂടെ.." ഞാൻ ഉപ്പാനെ നോക്കി പറഞ്ഞു.
"എന്ന പറ... എന്താ സംഭവം.." ഉപ്പ ചോദിച്ചു.
"ഇന്ന് രാവിലെ ഞാൻ ബസ് സ്റ്റോപ്പിൽ നിക്കുമ്പോ ഒരാൾ വന്നു. ആരായിരിക്കും..???" ഞാൻ ചോദിച്ചു.
രണ്ടാളും ഗഹനമായ ആലോചന തുടങ്ങി. ഇരുത്തം കണ്ടാൽ അയിൻസ്റ്റീൻ വരെ തോറ്റു പോകുമെന്ന് തോന്നിപ്പോയി.
"വേഗം പറ, ആരായിരിക്കും???" ഞാൻ ചോദിച്ചു.
"ആ കിട്ടിപ്പോയി... നിന്റെ ബസ്സ്..." എന്നും പറഞ്ഞു രണ്ടും കൂടി പിന്നേം ചിരിക്കുന്നു. മാതാപിതാക്കൾ ആണ് പോലും... എന്താ ചെയ്യാ സഹിച്ചല്ലേ പറ്റൂ..
"എന്റെ ഉമ്മാ, ഇതെവിടുന്നു കിട്ടി ഈ സാധനത്തിനെ... ചേട്ടാ ആ മസാല ദോശ ഒന്ന് വേഗം കൊണ്ട് തന്നെ. ഇവിടൊരാൾക്കു വിശന്നിട്ടു വട്ടായി എന്ന് തോന്നുന്നു." ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
"മിണ്ടാതിരിയെടീ, ആള്ക്കാര് നോക്കുന്നു." ഉമ്മ എന്റെ ചെവിയിൽ പിടിച്ചു പറഞ്ഞു.
"ആഹ് പോട്ടെ നീ അവളെ വിട്. ഉപ്പാന്റെ മോള് പറ, ആരാ വന്നേ???" ഉപ്പ ചോദിച്ചു.
"പറയാം, ചിരിക്കരുത്..." ഞാൻ കുറച്ചു ബിൽഡ് അപ്പോടെ പറഞ്ഞു.
"ഒന്ന് പറഞ്ഞു തീർക്കുന്നുണ്ടോ???" ഉമ്മാക്ക് ദേഷ്യം വന്നു.
"ജാസിം..." ഞാൻ പറഞ്ഞതും ഉപ്പാന്റെ മുഖം മാറുന്നത് ഞാൻ കണ്ടു.
"എന്തിനു???" ഉമ്മ ചോദിച്ചു. "നമ്മളത് വേണ്ടാന്നു പറഞ്ഞതല്ലേ."
"പെണ്ണ് കാണാൻ വന്നതാ പോലും.
അവൻ എന്നെ മാത്രേ കെട്ടുള്ളൂ പോലും. അവന്റെ ഉപ്പാന്റെ ഓർഡർ ആണ്." ഞാൻ പറഞ്ഞു.
"ഞാൻ അളിയനോട് പറഞ്ഞതാണല്ലോ എനിക്ക് താല്പര്യം ഇല്ലെന്നു." ഉപ്പ പറഞ്ഞു...
"അതൊന്നും അവർക്കു പ്രശ്നമില്ല. ചെക്കന് ഇഷ്ടായാൽ മതി പോലും." ഞാൻ പറഞ്ഞു.
"അത് കൊള്ളാലോ അതെവിടുത്തെ നാട്ടു നടപ്പാ.. ഞാൻ ഇക്കാനോടു വിളിച്ചു പറഞ്ഞോള്ളാം." ഉമ്മ പറഞ്ഞു.
"ആട്ടെ അവർക്കു എന്ത് കണ്ട നിന്നെ ഇഷ്ട്ടായെ???" ഉപ്പ ചോദിച്ചു.
"എന്റെ മുഖം ... എന്റെ സൗന്ദര്യം.. എന്തെ???" ഞാൻ പറഞ്ഞു.
"പിന്നെ നാട്ടിൽ വേറെ പെൺപിള്ളേർ ഇല്ലല്ലോ???" ഉമ്മ പറഞ്ഞു. നല്ല ഉമ്മ മോളോട് എന്താ ഒരു മതിപ്പു. "ശെരിക്കും പറ."
"അത് എന്റെ അടക്കവും ഒതുക്കവും പിന്നെ അതികം സംസാരിക്കാത്ത പ്രകൃതവും." പറഞ്ഞു തീരാലും അവിടെ ഒരു പൊട്ടിച്ചിരി ഉയർന്നു. പൊട്ടിച്ചിരി അല്ല അതിനെന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ല. അത്രയ്ക്കും ശബ്ദം ഉണ്ടായിരുന്നു. എല്ലാരും ഞങ്ങളെ നോക്കുന്നു. ഞാൻ ദേഷ്യം കൊണ്ട് രണ്ടാളേം ഇടിക്കാൻ പോയെങ്കിലും പിന്നെ എനിക്കും ചിരി വന്നു.
"ഈ തെറ്റിധാരണ അവർക്കെങ്ങനെ വന്നു???" ഉമ്മ ചിരിക്കിടയിൽ ചോദിച്ചു. ഞാൻ അവൻ പറഞ്ഞതൊക്കെ അവരോടു പറഞ്ഞു.
"ഏതായാലും കൊള്ളാം, നല്ല ചെക്കൻ നല്ല കുടുംബം. നമുക്കിത് നോക്കിയാലോ.." ഉപ്പ ചോദിച്ചതും എനിക്ക് ദേഷ്യം വന്നു.
"ശെരി ആണല്ലോ, ആ ആഷി നിന്നെ കെട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. അവനു നിന്റെ എല്ലാ സ്വഭാവഗുണങ്ങളും അറിയാം. ഇതാവുമ്പോ ഒരു തെറ്റ് ധാരണയുടെ പുറത്താണെങ്കിലും നല്ലൊരു ചെക്കനെ കിട്ടുവല്ലോ.." ഉപ്പ ചിരിച്ചോണ്ട് പറഞ്ഞു.
"ദേ വേണ്ടാത്ത പറഞ്ഞാൽ ഉണ്ടല്ലോ, ഞാൻ രണ്ടിനേം വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കി വീടും വിറ്റു എങ്ങോട്ടെങ്കിലും കറങ്ങാൻ പോവും, വേണോ???" ഞാൻ ദേഷ്യത്തോടെ ചോദിച്ചു.
"ഓ ആയിക്കോട്ടെ. പോവുമ്പോ ഗുളിക എടുക്കാൻ മറക്കണ്ട. വേദന ഉള്ളതല്ലേ..." പിന്നേം രണ്ടും കൂടി ചിരിച്ചു.
ഞാൻ എന്തേലും പറയുന്നതിന് മുന്നേ ദോശ വന്നു. പിന്നെ അതിലേക്കു കോൺസെൻട്രേറ്റ് ചെയ്തു.
വീട്ടിലെത്തിയതും ഉപ്പ ഷഫീക്കാറ്റാനെ വിളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. ഫോൺ വച്ചപ്പോ ജാസിമിന്റെ വീട്ടുകാർ ഇത് വിടാനുള്ള ഭാവം ഇല്ലാന്ന് മനസ്സിലായി. അങ്ങനെയാണ് ആറ്റാനോട് പറഞ്ഞ പോലും. അവന്റെ ഉപ്പ ഒരു പ്രത്ത്യേകാ സ്വഭാവക്കാരനാ. എന്തേലും വിചാരിച്ചാൽ അത് നടത്തിയേ അടങ്ങു.
ജാസിം പറഞ്ഞു എന്നോട് സംസാരിച്ചു എനിക്ക് കുഴപ്പമില്ലാന്നു ഞാൻ പറഞ്ഞെന്ന്. അവനെ മുന്നിൽ കിട്ടിയിരുനെങ്കിൽ ചവിട്ടിക്കൂട്ടി അടുപ്പിൽ ഇട്ടേനെ ഞാൻ.
"മോളെ ഇനി കാത്തു നിക്കുന്നത് നല്ലതല്ല. ആഷിയോട് നീ എപ്പോ പറയാനാ. മോൾ അവന്റെ അഡ്രെസ്സ് താ. ഞാൻ പോയി അന്വേഷിക്കാം." ഉപ്പ പറഞ്ഞതും 110 വാട്ട്സിന്റെ ബൾബ് കത്തിച്ച പോലെ ആയി.
"ഞാൻ നാളെ സാറിനോട് ഒന്ന് സംസാരിക്കട്ടെ. എന്നിട്ടു അഡ്രസ്സും വാങ്ങി തരാം." എന്നും പറഞ്ഞു ഞാൻ എന്റെ ഞൊണ്ടി കാലും കൊണ്ട് റൂമിലേക്ക് പോയി. വേദന ഒക്കെ ഞാൻ മറന്നു.
രാത്രി ആഷി സാറിനെ സ്വപ്നം കണ്ടു അങ്ങ് ഉറങ്ങി.
രാവിലെ കോളേജിൽ എത്തി നേരെ സ്റ്റാഫ് റൂമിലേക്ക് പോണം എന്നുണ്ടായിരുന്നു. പക്ഷെ ഒറ്റയ്ക്ക് നടക്കാൻ ബുദ്ധിമുട്ടയൊണ്ട് ഫിദയുടെ കയ്യും പിടിച്ചു ക്ലാസ്സിലേക്ക് തന്നെ കേറി.
ലീന മാം ലീവ് ആണെന്ന് മീര മാം പറഞ്ഞു. ആ പിരീഡും മാം എടുത്തു.
മൂന്നാമത്തെ പിരീഡ് ആഷി സാർ വന്നു. ചെയർ ഇല്ലാത്തോണ്ട് സെമിനാർ എടുക്കുന്ന കുട്ടിയുടെ സീറ്റിൽ ഇരിക്കാൻ പോയി. പാത്തു ഫസ്റ്റ് ബെഞ്ചിൽ ആയിരുന്നു. എല്ലാരും രക്ഷപ്പെട്ടു എന്ന് കരുതി ആശ്വസിച്ചു.
വേറൊന്നുമല്ല ഈ കുട്ടികൾ സെമിനാർ എടുക്കുമ്പോ ആരും അങ്ങനെ ശ്രദ്ധിക്കാറില്ല. എല്ലാരും കളിയിൽ ആയിരിക്കും. മിക്കവാറും ടീചെര്സ് മുമ്പിൽ ആണ് ഇരിക്കാറ്. ലീന മാം ക്ലാസ്സിൽ തന്നെ ഉണ്ടാവാറില്ല. പിന്നിൽ ഇരുന്നാൽ ആർക്കും ഒന്നും കളിക്കാൻ പറ്റില്ല.
"ഫദീഹ കം ആൻഡ് സിറ്റ് ഹിയർ.." എന്നും പറഞ്ഞു സാർ എനിക്ക് ഫ്രന്റ് സീറ്റ് കാണിച്ചു തന്നു.
"പടച്ചോനെ പെട്ടല്ലോ" എന്നും വിചാരിച്ചു എണീക്കാൻ തുടങ്ങിയതും "ഓ തനിക്കു കാലു വയ്യാല്ലെ." എന്നും പറഞ്ഞു ഫിദയോട് അവിടെ പോയി ഇരിക്കാൻ പറഞ്ഞു. എന്നിട്ടു എന്റെ അടുത്തുള്ള ചെയറിൽ വന്നിരുന്നു.
സാർ അടുത്ത് ഇരുന്നതും എനിക്ക് ആകെപ്പാടെ ഒരു സന്തോഷം. എങ്ങനേലും സാറിന്റെ അഡ്രെസ്സ് വാങ്ങണം. പക്ഷെ അതിനുള്ള ചാൻസ് കിട്ടിയേ ഇല്ല.
നോട്സ് എഴുതുന്നതിനിടെ ഇടയ്ക്കു ഞാൻ മെല്ലെ സാറിനെ നോക്കി. ആള് ഫുൾ കോൺസെൻട്രേഷനിൽ സെമിനാർ ശ്രദ്ധിക്കുന്നു. ഇടയ്ക്കു ഞങ്ങളെ കണ്ണുകൾ ഒന്നുടക്കിയപ്പോ സാർ രണ്ടു പുരികവും പൊക്കി എന്തെ എന്ന് ചോദിച്ചു.
ഞാൻ ഒന്നുമില്ല എന്ന് കാണിച്ചു തിരിഞ്ഞിരുന്നു. എന്നാലും ഇടയ്ക്കു സാറിനെ നോക്കി. സാറെന്നെയും നോക്കുന്നുണ്ട് എന്ന് അപ്പൊ എനിക്ക് മനസ്സിലായി.
അങ്ങനെ ഒളിച്ചു നോക്കി കളിച്ചു ബെൽ അടിച്ചത് അറിഞ്ഞില്ല. എന്തായാലും സാറിനു എന്നെ ഒരു നോട്ടമുണ്ട്... ഇല്ലേ... ഉണ്ടെന്നേ... എന്റെ ഫാദീ ഉണ്ട്...
ഇന്റെർവെല്ലിനു ഫ്രണ്ട്സ് പോയി ബോണ്ടയും പരിപ്പുവടയും വാങ്ങിക്കൊണ്ടു തന്നു. അറിയാല്ലോ അഡ്രെസ്സ് വാങ്ങണം ടെൻഷൻ ഉണ്ട്. അതോണ്ട് രണ്ടു ബോണ്ടയും ഒരു പരിപ്പുവടയും തട്ടി.
"എവിടെ പോവുന്നെടീ ഇതൊക്കെ?? എത്ര തിന്നിട്ടും കോലം കണ്ടോ???" ഫിദ പറഞ്ഞു.
"അതെന്നെ ഞാൻ ഒരു ബോണ്ട മണപ്പിച്ചാൽ അപ്പൊ ഒരു കിലോ കൂടും..." പാത്തു ദേഷ്യത്തോടെ പറഞ്ഞു. ഞങ്ങളെല്ലാവരും ചിരിച്ചു.
തിന്നു തീർക്കുന്നതിനിടയിൽ തന്നെ സാർ എത്തി. ലാസ്റ്റ് പീസ് വായിലിട്ടു വേഗം കൈ റ്റിഷ്യൂവിൽ തുടച്ചു കളഞ്ഞു. മുഖം തുടക്കാൻ നോക്കിയപ്പോ ടിഷ്യു കാലി. ഞാൻ ഫിദയെ നോക്കി.
അപ്പോളേക്കും സാർ വന്നു അടുത്തിരുന്നു കഴിഞ്ഞു. ഇരിക്കുമ്പോ തന്നെ എന്റെ മുഖം നോക്കി ആക്കിയ പോലുള്ള ഒരു പുഞ്ചിരി തന്നു.
പിന്നെ കണ്ണ് കൊണ്ട് എന്റെ മുഖത്തേക്ക് കാണിച്ചു. പടച്ചോനെ ബോണ്ട പണി പറ്റിച്ചു. ഞാൻ ചുണ്ടിന്റെ എല്ലാ സൈഡിലും തുടച്ചു.
സാറിനെ നോക്കിയപ്പോ പോയില്ല എന്ന രീതിയിൽ തലയാട്ടി. ഞാൻ പിന്നേം തുടച്ചു. സാർ അപ്പൊ കൈ കൊണ്ട് എന്റെ കവിളിൽ തട്ടി. ബോണ്ട അല്ല പരിവടയാണ് പണി പറ്റിച്ചത്. ഒരു പരിപ്പിന്റെ പീസ് എന്റെ കവിളിൽ ഉണ്ടായിരുന്നു.
"നിന്നെ കെട്ടുന്നവന്റെ കാര്യം പോക്കാ.." എന്ന് ചിരിച്ചോണ്ട് മെല്ലെ പറഞ്ഞു.
ഞാൻ അതെന്താ എന്നുള്ള ഭാവത്തിൽ ചോദിച്ചപ്പോ "ശമ്പളം മൊത്തം അവൻ ഭക്ഷണത്തിൽ തീർക്കേണ്ടി വരും" എന്ന് പറഞ്ഞു മുന്നോട്ടു നോക്കി ഇരുന്നു.
എന്നാ സാറിന്റെ പൈസ മൊത്തം പോക്കാ... ഞാൻ മനസ്സിൽ കരുതി.
പിന്നെ സാർ എന്നെ ശ്രദ്ധിച്ചേ ഇല്ല. ഞാനും ക്ലാസ്സിൽ ശ്ധിച്ചു ഇരുന്നു. ലഞ്ച് ടൈമിൽ സ്റ്റാഫ് റൂമിൽ പോയി ചോദിക്കാം. ബെൽ അടിച്ചതും ഞാൻ മെല്ലെ സ്റ്റാഫ് റൂമിലേക്ക് പോയി. നോക്കുമ്പോ ടീച്ചേർസ് എല്ലാരും ഉണ്ട് കൂടെ പ്രിൻസിപ്പലും.
അത് കൊണ്ട് മെല്ലെ തിരിച്ചു വന്നു. കുറച്ചു കഴിഞ്ഞു പോവാമെന്നു കരുതി. പക്ഷെ പിന്നെ പോയപ്പോ സാർ ഇല്ലായിരുന്നു. സാർ ഉച്ചയ്ക്ക് പോയെന്നു പ്യൂൺ പറഞ്ഞു.
നിരാശയോടെ ഞാൻ ക്ലാസ്സിലേക്ക് പോയി. വീട്ടിലെത്തി ഉപ്പാനോട് പറഞ്ഞപ്പോ ആ മുഖത്തും നിരാശ കണ്ടു. ജാസിമിത്താന്റെ വീട്ടുകാർ ഒരുപാട് സമ്മർദ്ദം ചെലുത്തുന്നു എന്ന് എനിക്ക് മനസ്സിലായി.
പിറ്റെന്നു ഞാൻ ക്ലാസ്സിൽ കേറി ബാഗ് വച്ച് നേരെ ആഷി സാറിനെ കാണാൻ പോയി. സാർ സ്റ്റാഫ് റൂമിൽ ഇല്ലായിരുന്നു.
"എന്താ???" ലീന മാം ചോദിച്ചു.
"അത് ആഷി സർ??" ഞാൻ നിന്ന് പരുങ്ങി.
"എന്തിനാ??? ഫുൾ ടൈം സാറിന്റെ പിന്നാലെ ആണല്ലോ???" ലീന മാം ദേഷ്യത്തോടെ ചോദിച്ചു. വീണിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല ചാള മേരി.
"അതിന്നു സെമിനാർ എടുക്കാൻ ഉണ്ടായിരുന്നു. ഒരു ഡൌട്ട് ചോദിക്കാനാ." ഞാനെങ്ങനെലും പറഞ്ഞൊപ്പിച്ചു.
"സാർ ഇന്ന ഡേ ലീവ് ആണ്." മീര മാം പറഞ്ഞു.
"ഓക്കേ, താങ്ക്യൂ മാം.." എന്നും പറഞ്ഞു ഞാൻ ക്ലാസ്സിലേക്ക് പോയി. ഈ സാറിനെ കൊണ്ട് തോറ്റല്ലോ, എനിക്ക് പിടി തരാതെ മുങ്ങി നടപ്പാണല്ലോ... പേടിക്കേണ്ടദി നമ്മക്ക് ഉച്ചയ്ക്ക് പിടിക്കാം.
ഉച്ച വരെ എങ്ങനെ തള്ളി നീക്കി എന്ന് എനിക്കെ അറിയൂ... ആ ടെൻഷനിൽ പൊലിഞ്ഞതു ഒരു ബോണ്ടയും ഒരു പരിപ്പുവടയും 3 ചപ്പാത്തിയും 2 പീസ് ചിക്കൻ ഫ്രയും പിന്നെ 2 ചോക്കോബാറുമാണ്. ക്യാന്റീനിലെ ചേച്ചീടെ ഒരു ട്ടൈം, അല്ലാതെന്ത്.
ഭക്ഷണം കഴിഞ്ഞതും ഞാൻ നേരെ സ്റ്റാഫ് റൂമിലേക്ക് പോയി. ഉള്ളിലേക്ക് നോക്കിയപ്പോ ആഷി സാർ എല്ലാർക്കും സ്വീറ്സ് കൊടുക്കുന്നു. സാർ നല്ല സന്തോഷത്തിൽ ആണ്.
ഉള്ളിൽ എല്ലാരും സംസാരിക്കുന്നതിൽ നിന്നും സാറിന്റെ വിസ വന്നതിന്റെ സന്തോഷം പങ്കു വെക്കുകയാണെന്ന് മനസ്സിലായി.
അപ്പൊ സാറിനോട് കാര്യങ്ങൾ പറയാനുള്ള സമയം ആയി.
ഞാൻ മെല്ലെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ലീന മാം പറഞ്ഞ കാര്യം കേട്ട് എന്റെ കാലുകൾ പിന്നെ നീങ്ങിയില്ല.
"അപ്പൊ പോവുന്നെന് മുന്നേ കല്യാണം ഉണ്ടാവും അല്ലേ."
"ഉണ്ടാവും, ഇല്ലെങ്കിൽ ഉമ്മ പോവാൻ വിടില്ല." ആഷി സാർ ചിരിച്ചോണ്ട് പറഞ്ഞു.
"ഉമ്മാക്ക് ഇഷ്ടപെട്ട കുട്ടിയെ കെട്ടുക ഒക്കെ നല്ലതു തന്നെ. പക്ഷെ ഇങ്ങനെ അറിയാത്ത ഒരു കുട്ടിയെ കെട്ടുന്നത നല്ലത് ആണോ?" മീര മാം ചോദിച്ചു.
"ഉമ്മാക്ക് ആ കുട്ടിയെ മൂന്നു വർഷമായി അറിയാം. എനിക്കതു മതി. പിന്നെ ഇന്ന് ഞാൻ അവിടെ പോയി അവരെ കണ്ടു. എനിക്കും ഇഷ്ട്ടമായി." ആഷി സാർ പറഞ്ഞു.
കേട്ടതൊക്കെ സ്വപ്നം ആവണേ എന്ന് പ്രാർത്ഥിച്ചെങ്കിലും കണ്ണിൽ നിന്നും വന്ന കണ്ണീർ അതല്ലെന്നു തെളിയിച്ചു. അവിടെന്നു മാറി നിന്ന് കുറെ കരഞ്ഞു.
ഫാദി നീ കരയുവാണോ? അയ്യേ... നീ ഇത്രേ ഉള്ളൂ... നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ട. ഇത്രയും പിന്നാലെ നടന്നിട്ടും ആഷി സാർ നിന്റെ സ്നേഹം മനസിലാക്കി ഇല്ലെങ്കിൽ പോട്ടെ...
എന്തായാലും സാറിനോട് സംസാരിക്കണം എന്ന് വിചാരിച്ചു കണ്ണ് തുടച്ചു തിരിച്ചു നടന്നു. സ്റ്റാഫ് റൂമിനകത്തേക്കു കടന്നതും പുറത്തേക്കു ധിറുതിയിൽ വന്ന ആഷി സാറിന്റെ മേലെ ഇടിച്ചു സാറിന്റെ കയ്യിലുണ്ടായിരുന്ന പേപ്പറുകൾ മോളിലേക്കു തെറിച്ചു.
സാറിന്റെ മുഖത്തേക്ക് നോക്കിയ ഞാൻ പെട്ടെന്ന് താഴേക്ക് നോക്കി...
കുറെ പേപ്പറുകൾ പാറിപ്പറന്നു നിലത്തേക്ക് വീണു. സാറിനെ നോക്കിയപ്പോ ആദ്യം പരിഭ്രമം കണ്ട മുഖത്ത് ദേഷ്യം ഇരച്ചു കേറുന്നത് കണ്ടു.
''എവിടെ നോക്കിയാ നടക്കുന്നെ??? മുഖത്ത് കണ്ണില്ലേ?? കാലു വയ്യെങ്കി എവിടേലും ഇരുന്നൂടെ... മനുഷ്യനെ ഇടങ്ങേറാക്കാൻ...'' എന്നും പറഞ്ഞു സാർ പേപ്പർസ് എടുക്കാൻ തുടങ്ങി. ഞാനാകെ ഞെട്ടിതരിച്ചു നിന്നു.
മീര മാമും റാഷി സാറും കൂടി സാറിനെ സഹായിച്ചു... ഞാൻ ആ ഞെട്ടലിൽ നിന്നും മുക്തയാകുവാൻ കുറച്ചു സമയം എടുത്തു. കുനിഞ്ഞു സഹായിക്കാൻ തുടങ്ങിയതും സാർ വീണ്ടും ഒച്ചയെടുത്തു ''വേണ്ട'' എന്ന് പറഞ്ഞു.
അനങ്ങാൻ പോലും പറ്റാതെ ഞാൻ അവിടെ നിന്നു.
''പോട്ടെ ആഷി, അറിയാതെ പറ്റിയതല്ലേ.. കുട്ടി പോയ്കൊള്ളു.'' റാഷി സാർ പുഞ്ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു.
ഞാൻ മെല്ലെ തിരിഞ്ഞു നടന്നു. കണ്ണിൽ നിന്നും വന്ന കണ്ണീർ കൈ കൊണ്ട് തുടച്ചു ഇനി കരയില്ല എന്ന് ഉറപ്പിച്ചു മെല്ലെ ക്ലാസ്സിലേക്ക് നടന്നു.
എന്റെ മുഖം കണ്ടു എന്തോ പന്തികേട് തോന്നിയ എന്റെ ഫ്രണ്ട്സ് എന്റടുത്തേക്കു വന്നു. എല്ലാം അവരോടു പറഞ്ഞപ്പോ എന്തോ ഒരു ആശ്വാസം തോന്നി. അപ്പോളേക്കും ആഷി സാർ ക്ലാസ്സിലേക്ക് വന്നു.
ഞാൻ സെമിനാർ എടുക്കാൻ വേണ്ടി പോയി. മനസ്സ് മുഴുവനും സ്റ്റാഫ് റൂമിൽ കേട്ട കാര്യങ്ങൾ ആയിരുന്നു. അത് കൊണ്ട് എന്തോ കോൺസെൻട്രേറ്റ് ചെയ്യാനേ പറ്റിയില്ല. കണ്ണ് നിറയും എന്ന് തോന്നിയപ്പോ സാറിനോട് വാഷ്റൂമിൽ പോണം എന്നും പറഞ്ഞു ഇറങ്ങി.
''സെമിനാർ എടുക്കുമ്പോ ടെൻഷൻ കാരണം മുട്ടിടിക്കുന്നതും വിറക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്... ആദ്യമായിട്ടാ വാഷ്റൂമിൽ പോവുന്നെ.'' സൈറ പറഞ്ഞതും ആഷി സാർ അടക്കം എല്ലാരും ചിരിക്കുന്ന സൗണ്ട് ഞാൻ കേട്ടു.
ഞാൻ നേരെ പോയി ബാത്റൂമിലെ സൈഡിൽ ഉള്ള റൈലിങ്ങിൽ ചാരി നിന്നു താഴേക്ക് നോക്കി. മൂന്നാമത്തെ നിലയിൽ ആയിരുന്നു ഞങ്ങടെ ക്ലാസ്. ഞാൻ കുറെ നേരം താഴേക്ക് നോക്കി നിന്നു.
പ്രേമം പൊട്ടി ആത്മഹത്യ ചെയ്തു എന്നൊക്കെ കേൾക്കുമ്പോൾ മുമ്ബ് പുച്ഛവും സഹതാപവും ആയിരുന്നു. പക്ഷെ ഇപ്പൊ അങ്ങനൊരു ചിന്ത വരുന്നു മനസ്സിൽ. സത്യം പറഞ്ഞാൽ മരണം പോലും ആ സമയത്തു എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന പോലെ തോന്നി.
അങ്ങനെ മരിക്കാനും മാത്രം എന്താ സംഭവിച്ചേ. ഞാൻ മരിച്ചാൽ ആഷി സാറിനു എന്ത് നഷ്ട്ടം... നഷ്ട്ടം എന്റെ ഉപ്പക്കും ഉമ്മാക്കും മാത്രം. ബാക്കി എല്ലാരും രണ്ടു ദിവസം കരയും. അത് കഴിഞ്ഞു മറക്കും.
എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും സ്നേഹത്തിനു മുകളിൽ ആണോ ആഷി സാറിനോടുള്ള ഇഷ്ട്ടം. അല്ല, ഒരിക്കലും അല്ല. അവർ വേണ്ടാന്നു പറഞ്ഞാൽ ആഷി സാറിനെ പോലും ഞാൻ വേണ്ടാന്നു വെച്ചേനെ. അതെ ഇനി അവർക്കു വേണ്ടി ആണ് ഈ ജീവിതം, അവരുടെ സന്തോഷങ്ങൾക്കു വേണ്ടി മാത്രം.
ബാത്റൂമിൽ പോയി കണ്ണീർ തീരുന്ന വരെ കരഞ്ഞു. കാരണം ഇത് ഇവിടെ തീരണം. ഇല്ലെങ്കിൽ വീട്ടിൽ പോയി കരയും. അത് കണ്ടാൽ എന്റെ ഉപ്പയും ഉമ്മയും തകർന്നു പോവും.
പുറത്തിറങ്ങി മുഖം കഴുകി കുറച്ചു വെള്ളവും കുടിച്ചു ക്ലാസ്സിലേക്ക് പോവുമ്പോ റാഷി സാർ വരുന്നത് കണ്ടു. ''എന്ത് പറ്റി, മുഖമൊക്കെ വല്ലാതെ??'' ഞാൻ ഒന്നും മിണ്ടിയില്ല.
''പോട്ടെടോ അത് ആഷിയുടെ വിസന്റെ പേപ്പർസ് ആയിരുന്നു. അതാ അവൻ അത്ര ദേഷ്യപ്പെട്ടതു. താൻ അത് മനസ്സിൽ വെക്കേണ്ട. ക്ലാസ്സിലേക്ക് പൊയ്ക്കോ.'' എന്നും പറഞ്ഞു റാഷി സാർ പോയി. എന്തോ സാറിന്റെ മുഖത്തെ വാത്സല്യവും സ്നേഹവും കണ്ടപ്പോ പാവം തോന്നി. സാറിനോട് ഒരു ഇഷ്ട്ടം തോന്നുന്ന പോലെ. പക്ഷെ അത് എന്ത് രീതിയിൽ ആണെന്ന് മനസ്സിലായില്ല.
ഞാൻ വേഗം ക്ലാസ്സിലേക്ക് പോയി. സാർ അപ്പൊ എല്ലാരോടും എന്തോ സംസാരിക്കുക ആയിരുന്നു. എന്നെ കണ്ടപ്പോ പിന്നിലേക്ക് പോയി എന്റെ സീറ്റിൽ ഇരുന്നു..
ഞാൻ സെമിനാർ ആദ്യം തൊട്ടു ഒന്നൂടി എടുക്കാൻ തുടങ്ങി. സാധാരണ പോലെ പറ്റിയില്ലെങ്കിലും നല്ല രീതിയിൽ തന്നെ ഞാൻ ക്ലാസ് എടുത്തു. പരമാവധി ഞാൻ സാറിനെ നോക്കാതെ ഇരുന്നു. പലപ്പോഴും കണ്ണുകൾ ഉടക്കിയപ്പോ ഞാൻ വേഗം നോട്ടം മാറ്റി. ബെൽ അടിച്ചപ്പോ സാർ പുറത്തേക്കു നടന്നു, ഞാൻ സീറ്റിലേക്കും.
''ഫദീഹ... പ്ളീസ് കം..'' ഡോറിന്റെ അടുത്ത് വച്ച് സാർ പറഞ്ഞതും ഞാൻ തിരിഞ്ഞു നടന്നു. സാർ ഡോറിന്റെ അടുത്ത് നിന്നു മാറി കുറച്ചങ്ങോട്ടേക്കു നടന്നു, ഞാൻ പിന്നാലെയും.
''സോറി ടോ.. ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു. ആ വിസക്ക് വേണ്ടി ഞാൻ കുറെ കഷ്ട്ടപ്പെട്ടതാ.'' ആഷി സാർ പറഞ്ഞപ്പോ ഞാൻ ഒന്ന് പുഞ്ചിരിച്ചു.
''എന്താടോ ഇന്ന് റേഡിയോടെ ബാറ്ററി ചാർജ് ചെയ്തില്ലേ???'' സാർ ചിരിച്ചോണ്ട് ചോദിച്ചു.
''ഏയ് ഒന്നൂല്ല സാർ.'' എന്നും പറഞ്ഞു ഞാൻ മെല്ലെ തിരിഞ്ഞു നടക്കാൻ തുടങ്ങി.
''കോൺഗ്രാറ്സ് ഫോർ യുവർ മാര്യേജ് സർ.'' ഞാൻ തിരിഞ്ഞു നിന്നു പറഞ്ഞു.
''ഓ താൻ അത് കേട്ടല്ലേ, താങ്ക്യൂ. വിസ വന്നതും ഉമ്മ എല്ലാം തീരുമാനിച്ചു. അടുത്ത ആഴ്ച നിക്കാഹാണ്. എല്ലാം പെട്ടെന്ന് തീരുമാനിച്ചു. ഉമ്മ കുറെ നാളായി ജനൂനെ മനസ്സിൽ ഇട്ടു നടക്കാൻ തുടങ്ങിയിട്ട്. പിന്നെ ആളൊരു പാവാ, കാണാനും മൊഞ്ചത്തി അതോണ്ട് എനിക്കും ഇഷ്ട്ടായി. ഇന്നോ നാളെയോ ഞാൻ ജുനൈദിനെ കാണും. താൻ ഇപ്പൊ അവനോടിതു പറയണ്ട, ഞാൻ തന്നെ പറഞ്ഞോള്ളാം. അവനൊരു സർപ്രൈസ് ആയിക്കോട്ടെ..'' സാർ ചിരിച്ചോണ്ട് പറഞ്ഞു.
ഞാൻ മെല്ലെ തലയാട്ടി തിരിച്ചു നടന്നു. നെഞ്ചിൽ എന്തോ ഒരു ഭാരം പോലെ. കണ്ണ് നിറക്കില്ലെന്നു ഉറപ്പിച്ചു ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു.
ഫ്രണ്ട്സ് ഒക്കെ കുറെ സമാധാനിപ്പിച്ചു. ''അയാൾ പോയാൽ അയാളുടെ അനിയൻ. ഇപ്പൊ അത്രേ ഉള്ളെടോ..'' ദിയ പറഞ്ഞു.
''സാറിനു അനിയനില്ല.'' ഞാൻ പറഞ്ഞു.
''ശേ ആ പ്രതീക്ഷയും പോയി.'' ഫിദ പറഞ്ഞു. ഞങ്ങളെല്ലാരും ചിരിച്ചു. എങ്ങനേലും ഒന്നും പറ്റിയിട്ടില്ല എന്ന് അവരെ ബോധ്യപ്പെടുത്താൻ നോക്കി. സ്വയം അതിനു പറ്റിയില്ലെങ്കിലും. കോളേജ് വിട്ടു വീട്ടിലെത്തിയതൊക്കെ വളരെ യാന്ത്രികമായിട്ടായിരുന്നു.
വീട്ടിലെത്തിയപ്പോ ഉപ്പ പുറത്തുണ്ടായിരുന്നു. ഒരു പുഞ്ചിരി മാത്രം നൽകി അകത്തേക്ക് കടന്നതും ഉപ്പ എന്നെ വിളിച്ചു.
''മോളെ അഡ്രെസ്സ് കിട്ടിയോ?? ഷഫീക് വിളിച്ചിരുന്നു. ഞായറാഴ്ച ജാസിമും വീട്ടുകാരും ഇങ്ങോട്ടു വരാൻ നിക്കുന്നുണ്ട് പോലും. അയാളോട് പറഞ്ഞിട്ട് ഒന്നും കേക്കുന്നില്ലത്രേ. നിനക്ക് ഇഷ്ട്ടായി, ഷഫീക്കും ഞാനുമാണ് സമ്മതിക്കാത്തത് പോലും. എന്താ ചെയ്യാ ഇങ്ങനേം ഉണ്ടോ മനുഷ്യന്മാര്.'' ഉപ്പ നല്ല ദേഷ്യത്തിൽ ആണ്.
''നിങ്ങ ആഷിന്റെ വീട്ടിൽ പോയി ശനി ആഴ്ച ഇങ്ങോട് വരാൻ പറഞ്ഞാ മതി. അപ്പൊ പ്രശ്നം തീർന്നില്ലേ.'' ഉമ്മ വന്നു പറഞ്ഞു.
''എന്തിനു..'' ഞാൻ ചോദിച്ചു.
''ആഹാ ഇപ്പൊ അങ്ങനായാ... അവനെ കെട്ടണം എന്നും പറഞ്ഞു നടന്നിട്ടു.'' ഉമ്മാക്ക് ദേഷ്യം വന്നു.
''അതിനു അങ്ങേർക്കും കൂടി തോന്നണ്ടേ. ഉമ്മാക്ക് ഇഷ്ട്ടമുള്ള പെണ്ണിന്നെ കെട്ടൂ എന്നും പറഞ്ഞു നടക്കല്ലേ..'' ഞാൻ പറഞ്ഞു.
''അത് കുഴപ്പമില്ല ഞാൻ പോയി സംസാരിച്ചു ഉറപ്പിക്കാം..'' ഉപ്പ പറഞ്ഞു.
''ആഹ് അവര് ഉറപ്പിച്ചു, സാറിന്റെ കല്യാണം. അടുത്ത ആഴ്ച നിക്കാഹ് ആണ്.'' എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു.
കേറി വരുമ്പോ എന്റെ മുഖം കണ്ടത് കൊണ്ടും ഞാൻ പറഞ്ഞ കാര്യങ്ങൾ കൊണ്ടും അവർ പിന്നെ അതിനെ പറ്റി ഒന്നും ചോദിച്ചില്ല.
രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോളും ടേബിൾ സൈലന്റ് ആയിരുന്നു. സാധാരണ ഒച്ചപ്പാടും ബഹളവും കാരണം ഉമ്മ വഴക്കു പറയാറാണ് പതിവ്.
''മോളെ വേണെങ്കി ഞാൻ അവനോടൊന്നു സംസാരിച്ചു നോക്കാം.'' ഉപ്പ പറഞ്ഞു.
''എന്തിനു.. എന്നെ വേണ്ടാത്ത ആളെ എനിക്കും വേണ്ട.'' ഞാൻ പറഞ്ഞു.
''നിന്നെ ഇങ്ങനെ കാണാൻ ഞങ്ങക്ക് പറ്റില്ല മോളെ..'' അത് പറയുമ്പോ ഉപ്പാന്റെ ശബ്ദം നേർത്ത പോലെ തോന്നി.
''എന്റെ ഉപ്പാ, ഓൻ പോയാ ഓന്റെ ഇക്ക... അത്രേ ഉള്ളൂ... അതും പറഞ്ഞു ഞാൻ ചിരിച്ചു കൂടെ അവരും.'' അവരുടെ ആ ചിരി മാത്രം മതി ലൈഫിൽ എന്ന് തോന്നിപ്പോയി.
പിന്നെ ഞങ്ങൾ കുറെ ചിരിച്ചും സംസാരിച്ചും ഭക്ഷണം കഴിച്ചു എണീച്ചു. എന്റെ വിഷമങ്ങൾ ഞാൻ എന്റെ തലയിണയോടു മാത്രം പറഞ്ഞു.
രാവിലെ കോളേജിലേക്ക് പോവാൻ നിക്കുമ്പോളാണ് ഉപ്പ ദേഷ്യത്തോടെ വരുന്നത് കണ്ടത്.
''എന്താ ഉപ്പാ.'' ഞാൻ ചോദിച്ചു.
''ആ അബൂബക്കർ ഹാജിയെ കൊണ്ട് തോറ്റു. ഇന്ന് അഷ്റഫിനെ കണ്ടപ്പോ അവൻ ചോദിക്കാ നിന്റെ മോൾടെ കല്യാണം ഉറപ്പിച്ചിട്ടു എന്നോട് പോലും പറഞ്ഞില്ലല്ലോന്നു. അവനോടും മറ്റു പലരോടും അയാൾ അങ്ങനെ പറഞ്ഞു പോലും.'' ഉപ്പ നല്ല ദേഷ്യത്തിൽ ആണ്.
''ഷോ അങ്ങേർക്കിതു എന്തിന്റെ കേടാ.. ഇവളുടെ ശരിക്കുള്ള സ്വഭാവം പോയി പറ, അപ്പൊ അയാൾ തന്നെ ഓടിക്കോളും.'' ഉമ്മ ചിരിച്ചോണ്ട് പറഞ്ഞു. പക്ഷെ ഉപ്പാന്റെ മുഖത്ത് ദേഷ്യം അങ്ങനെ തന്നെ ഉണ്ട്.
''എന്തേലും ഞാൻ ചെയ്യും..'' എന്നും പറഞ്ഞു ഉപ്പ അകത്തേക്ക് പോയി.
കോളേജിൽ എത്തിയപ്പോ തന്നെ ഫ്രണ്ട്സ് ഒക്കെ വന്നു ചുറ്റും കൂടി.
''ടീ നീ ഓക്കേ അല്ലെ..'' ദിയ ചോദിച്ചു.
''എന്താ നിനക്കെന്നെ കാണുമ്പോ എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ.'' ഞാൻ അവളെ നോക്കി പപ്പുവിനെ പോലെ കാണിച്ചു.
''ഇല്ല നീ പെർഫെക്ടലി ഓക്കേ ആണ്.'' എന്നും പറഞ്ഞു ഫിദ ചിരിച്ചു കൂടെ ഞങ്ങളും.
ക്ലാസ്സൊക്കെ അതിന്റെ വഴിക്കങ്ങു നടന്നു. ലീന മാം വന്നു കുറച്ചു ഇമ്പോസിഷൻ തന്നത് ഒഴിച്ചാൽ വേറെ പ്രത്ത്യേഗിച് ഒന്നുമില്ല.
ഉച്ചക്ക് ശേഷം ആഷി സാറിന്റെ പ്രാക്ടിക്കൽസ് ആയിരുന്നു. ഞാൻ ഇപ്പൊ ആഷി സാറിനെ മൈൻഡ് ചെയ്യാറേ ഇല്ല. ഇന്ന് ക്ലാസ്സിൽ വന്നു ഇങ്ങോട്ടു നോക്കുന്നത് കണ്ടപ്പോളും ഞാൻ നോക്കിയില്ല. മറ്റൊരു പെണ്ണിന് അവകാശപ്പെട്ട ആളെ ഞാൻ നോക്കുന്നത് ശരി അല്ലല്ലോ. നമ്മുക്കൊരു മാന്യത ഒക്കെ ഇല്ലേ.. അല്ലെ...
പ്രാക്ടിക്കൽ ക്ലാസ്സിൽ കേറി ഞാൻ വേഗം എന്റെ സീറ്റിൽ ഇരുന്നു. പ്രോഗ്രാം ചെയ്യാൻ തുടങ്ങി പകുതി ആയതും അന്നത്തെ പോലെ റെയിൻബോ പോലെ സ്ക്രീനിൽ തെളിഞ്ഞു.
നിവൃത്തി ഇല്ലാതെ സാറിനെ വിളിച്ചു ഞാൻ എണീറ്റ് മാറി നിന്നു. സാർ മൊബൈലിൽ ചാറ്റ് ചെയ്തോണ്ടിരിക്കുവാരുന്നു. സാർ അടുത്തേക്ക് വരുമ്പോ ചുണ്ടിൽ ഒരു ചിരി ഉള്ളത് ഞാൻ കണ്ടു. സാർ ഫോൺ അവിടെ വച്ചു കമ്പ്യൂട്ടർ ശരി ആക്കാൻ തുടങ്ങി.
മനുഷ്യ സഹജമായ മറ്റുള്ളവരുടെ കാര്യം അറിയണം എന്നുള്ള പ്രവണത വന്നു വീർപ്പു മുട്ടിയ കാരണം ഞാൻ ആ ഫോണിലേക്കു എത്തി നോക്കി. വാട്സാപ്പിൽ മെസ്സേജ് അയക്കുവാണ്. സൂക്ഷിച്ചു നോക്കിയപ്പോ മോളിൽ 'j ' എന്ന് എഴുതി രണ്ടു ഹാർട്ട് ആണ് പേര്. ഓ ജനൂനോട് സംസാരിക്കാ.. പിന്നെ ഞാൻ അങ്ങോട്ട് നോക്കിയില്ല.
കമ്പ്യൂട്ടർ ശരി ആക്കി എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ സാർ പോയി.ഞാനും പിന്നെ ആ ഭാഗത്തേക്ക് നോക്കില്ല എന്ന് ശപഥം എടുത്തെങ്കിലും അറിയാണ്ട് ഒരു നാലഞ്ചു വട്ടം നോക്കിപ്പോയി. ഓരോ വട്ടം നോക്കുബോളും സാർ ഒരു പുഞ്ചിരിയോടെ മൊബൈലിൽ നോക്കുന്നതാണ് കണ്ടത്.
സാർ ഹാപ്പി ആണെങ്കി പിന്നെ എനിക്കെന്താ. ഞാനും ഒന്ന് പുഞ്ചിരിച്ചു സാറിന്റെ സന്തോഷത്തിൽ പങ്കു ചേർന്നു.
വൈകുന്നേരം വീട്ടിൽ എത്തിയപ്പോ ഉപ്പയും ഉമ്മയും റെഡി ആയി നിക്കുന്നു. എന്നോടും വേഗം റെഡി ആവാൻ പറഞ്ഞു. ഞാൻ റെഡി ആയി അവരുടെ കൂടെ ഇറങ്ങി.
ഞങ്ങൾ ബീച്ചിലും, പാർക്കിലും പോയി അടിച്ചു പൊളിച്ചു. പിന്നെ ഒരു ഐസ് ക്രീമും കഴിച്ചു വീട്ടിലേക്കു വന്നു. എന്റെ മൂഡ് ശരി ആവാൻ അവർ ചെയ്തതാണെന്ന് എനിക്കറിയാരുന്നു. അത് കൊണ്ട് തന്നെ ഉള്ളിലെ എല്ലാ വിഷമങ്ങളും കാറ്റിൽ പറത്തി ഞാൻ അവരുടെ കൂടെ സന്തോഷിച്ചു.
പിറ്റേന്ന് ക്ലാസ്സിൽ പോയപ്പോ നല്ല മൂഡ് ആയിരുന്നു. എല്ലാരുമായി കളിച്ചു ചിരിച്ചു ആസ്വദിച്ചു. വെള്ളിയാഴ്ച ആയോണ്ട് രണ്ടു ദിവസം ലീവ് ആണ് എന്ന സന്തോഷവും ഉണ്ടായിരുന്നു. ആഷി സാർ ലീവ് ആയിരുന്നു. സാറിനു ഒരു പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാൻ ഉള്ളോണ്ട് ഞങ്ങൾ രണ്ടു മൂന്നു പേർ സ്റ്റാഫ് റൂമിലേക്ക് പോയി. സാറിന്റെ ടേബിളിൽ അത് വച്ച് നടക്കുമ്പോ ഫിദ എന്നെ മെല്ലെ നുള്ളി.
''എന്താടീ കോപ്പേ??'' ഞാൻ അവളോട് ദേഷ്യത്തോടെ ചോദിച്ചു.
''ടീ നീ അങ്ങോട്ടൊന്നു നോക്കിയേ..'' അവൾ പറഞ്ഞ സ്ഥലത്തേക്ക് ഞാൻ നോക്കിയപ്പോ റാഷി സാർ എന്നെ നോക്കി ചിരിച്ചു. ഞാനും തിരിച്ചൊരു ചിരി സമ്മാനിച്ചു വേഗം പുറത്തിറങ്ങി.
''ടീ നീ ആഷി സാറിനോട് പോവാൻ പറ. നമ്മക്ക് റാഷി സാർ മതി.'' ഷാനി പറഞ്ഞു.
''ഓ പിന്നെ ഒന്ന് ശരി ആയില്ലെങ്കി ഉടനെ അടുത്തതിൽ കേറി പിടിക്കാൻ ഇതെന്താ വല്ല വേൾഡ് കപ്പോ മറ്റോ ആണോ.. മിണ്ടാതെ വന്നേ..'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു നടന്നു.
''അതെന്താടീ.. വേൾഡ് കപ്പുമായി ഒരു ഉപമ...'' ദിയ ചോദിച്ചു.
''ഇപ്പൊ അതല്ലെടാ ട്രെൻഡ്. ഇഷ്ട്ടപ്പെട്ട ടീം ഔട്ട് ആയാൽ ഉടനെ അടുത്ത ടീമിനെ ഇഷ്ടപ്പെടും. അതും പുറത്തായാൽ അടുത്തതിന്റെ ജേഴ്സി എടുത്തിടും..'' പാത്തു പറഞ്ഞതും എല്ലാരും ചിരിച്ചു.
അപ്പോളാണ് ലീന മാം മീര മാമിന്റെ കൂടെ നടന്നു വരുന്നത് കണ്ടത്.
''എവിടെ പോയതാ എല്ലാരും കൂടി???'' മീര മാം ചോദിച്ചു.
''അത് ഒരു പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാൻ ഉണ്ടായിരുന്നു. ആഷി സാർ ഇല്ലാത്തോണ്ട് ടേബിളിൽ വച്ചിട്ട് വന്നു.'' ഗ്രീഷ്മയാണ് അത് പറഞ്ഞത്.
''ആഹ് അതിനി പിന്നെ വച്ചോ, ആഷി സാർ വരോന്നൊക്കെ ആർക്കറിയാം. ഇന്ന് എൻഗേജ്മെന്റ് അല്ലെ, പിന്നെ നിശ്ചയവും. അടുത്ത വ്യാഴാഴ്ച നികാഹ് എന്നല്ലേ പറഞ്ഞെ.'' ലീന മാം മീര മാമിനെ നോക്കി പറഞ്ഞപ്പോ ഒരു കൂർത്ത കല്ലെടുത്തു നെഞ്ചിൽ കുത്തിയ പോലെ തോന്നിയെങ്കിലും ഒരു പുഞ്ചിരി കൊണ്ട് ഞാനതിനെ നേരിട്ടു.
ക്ലാസ്സിൽ എത്തിയപ്പോ ഫിദ വന്നു എന്റെ കയ്യിൽ പിടിച്ചു. ''പോട്ടെടാ, വിട്ടേക്ക്.'' ഞാൻ വെറുതെ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു.
ക്ളാസിൽ എടുത്തതൊന്നും തലയിൽ കേറിയില്ല എന്ന് മാത്രമല്ല എന്തൊക്കെയോ കിളികൾ ചുറ്റും പാറി നടക്കുന്നതും കണ്ടു. ആകെ പാടെ കിളി പോയ അവസ്ഥ തന്നെ.
വൈകുന്നേരം വീട്ടിൽ എത്തിയപ്പോ ഉപ്പയും ഉമ്മയും കൂടി എന്നെ സോഫയിൽ പിടിച്ചിരുത്തി.
''മോളെ ജാസിമിന്റെ കാര്യം കൈ വിട്ട പോലെയാ.. അവൻ ആര് തടഞ്ഞാലും നിന്നെ കേട്ടുള്ളൂ എന്നും പറഞ്ഞു നടക്കാ, കൂട്ടിനു അവന്റെ ഉപ്പയും.'' ഉപ്പ പറഞ്ഞു.
''അതിനു??'' ഞാൻ ചോദിച്ചു.
''മോൾ പെട്ടെന്ന് മറ്റൊരു കല്യാണത്തിന് സമ്മതിച്ചാലേ അതിൽ നിന്നും നമ്മക്ക് ഊരാൻ പറ്റൂ...'' ഉപ്പ പറഞ്ഞതും ഞാനവിടുന്നു എണീറ്റ്.
''ഒരു അടി കിട്ടിയതിന്റെ വേദന മാറീട്ടില്ല, അപ്പോളാ അടുത്തതും കൊണ്ട് വരുന്നേ.. എനിക്കിപ്പോ കല്യാണമൊന്നും വേണ്ട.'' ഞാൻ പറഞ്ഞു.
''എനിക്കറിയാം. അവസാന ശ്രമം പോലെ ഇന്ന് ഞാൻ ആഷിയുടെ അഡ്രെസ്സ് കണ്ടു പിടിച്ചു അവിടെ പോയി. ജുനൈദിന്റെ കൂടെ. പക്ഷെ അവിടെ ചെന്നപ്പോളാ അറിഞ്ഞേ...''
''ഇന്ന് ആഷി സാറിന്റെ നിശ്ചയം ആണെന്ന് അല്ലെ..'' ഉപ്പ പൂർത്തിയാക്കുന്നെന് മുന്നേ ഞാൻ പറഞ്ഞു.
''അതെ. ഇനി അവനെ ആലോചിച്ചു എന്റെ മോൾ കരയരുത്. ഞാൻ അവനെക്കാൾ നല്ലൊരു ആളെ നിനക്ക് വേണ്ടി കണ്ടു പിടിച്ചിട്ടുണ്ട്. നിനക്കറിയാവുന്ന ആൾ ആണ്. ഉപ്പ പറഞ്ഞതും എനിക്ക് ദേഷ്യം വന്നു.''
എന്നെ കൊണ്ട് അത്രയ്ക്ക് എടങ്ങാറായോ, അത്രയ്ക്ക് മടുത്തോ..
''നീ എന്തൊക്കെയാ മോളെ പറയുന്നേ.. നീ അല്ലാണ്ട് ഞങ്ങക്കാരാ ഉള്ളെ..'' ഉമ്മ ചോദിച്ചു.
''പിന്നെ എന്നെ എന്തിനാ ഇങ്ങനെ സങ്കടപ്പെടുത്തുന്നെ..'' ഞാൻ സങ്കടത്തോടെ ചോദിച്ചു.
''നീ ഒരിക്കലും സങ്കടപ്പെടുന്നത് കാണാതിരിക്കാനാ ഞാൻ ഇങ്ങനൊരു തീരുമാനം എടുത്തേ. ജാസിമിന്റെ കൂടെ പോയി നീ നരകിച്ചു ജീവിക്കുന്നത് എനിക്ക് കാണണ്ട. അതിലും ബേധം മരിക്കുന്നതാ. നാളെ അവർ നിന്നെ പെണ്ണ് കാണാൻ വരും.'' എന്നും പറഞ്ഞു ഉപ്പ റൂമിലേക്ക് പോയി.
രാത്രി കിടന്നിട്ടൊന്നും എനിക്ക് ഉറക്കം വന്നില്ല. ഉപ്പ എന്താ ഇങ്ങനെയൊക്കെ തീരുമാനിച്ചേ. ആഷി സാറിന്റെ കല്യാണം ഉറപ്പിച്ചു എന്ന് കേട്ട പാടെ എന്നേം കെട്ടിക്കാൻ പ്ലാൻ ഇടുന്നു.
പടച്ചോനെ, ഇനി ഇത് എല്ലാരും കൂടി ഉള്ള ഒത്തു കളി ആണോ. ആഷി സാർ ആണോ നാളെ വരുന്നത്. എന്നെ പറ്റിച്ചതാവുമോ.. അതെ അങ്ങനെ തന്നെ ആവും. എനിക്കറിയുന്ന ആൾ എന്നല്ലേ ഉപ്പ പറഞ്ഞത്.
അല്ലാഹുവെ പ്ളീസ് അങ്ങനെ തന്നെ ആവണേ.. എന്റെ മനസ്സ് വീണ്ടും ആഷി സാറിലേക്കു പോവാൻ തുടങ്ങി. പക്ഷെ ആ ''j'' എന്ന് കണ്ടതോ.. അതും എന്നെ പറ്റിക്കാനാവും. ഓരോന്നോർത്തു ഞാൻ ഉറങ്ങിപ്പോയി.
രാവിലെ എണീറ്റ് റൂമിനു പുറത്തിറങ്ങിയപ്പോ എല്ലാരും എത്തിയിരുന്നു. ഷഫീക്കാറ്റയും ജദീർക്കയും അമ്മായിയിമാരും ജുനൂക്കയും ജാസ്മിത്തയും എല്ലാരും... എന്നെ കണ്ടതും സൈദും സൈഫും ഓടി വന്നു. അവരേം കൂട്ടി ഞാൻ അടുക്കളയിലേക്കു പോയി.
ഉപ്പാന്റെ ബന്ധുക്കളൊക്കെ കുറച്ചു കഴിഞ്ഞേ എത്തുള്ളുന്നു പറഞ്ഞു. എന്നെ കണ്ടതും ജാസ്മിത്ത അടുത്തേക്ക് വന്നു.''സോറി മോളെ, നിനക്ക് ജാസിമിനേം ഉപ്പാനേം കൊണ്ട് ഇടങ്ങാറായല്ലേ..''
''അതിനു ഇത്ത എന്തിനാ സോറി പറയുന്നേ... അവനിക്ക് വട്ട് അല്ലാണ്ടെന്താ..'' എന്നും പറഞ്ഞു ഞാനും ഇത്തയും ചിരിച്ചു. ''ജെന്നയും ജെസ്നയും എവിടെ??''
''രണ്ടിനും ഇന്ന് ക്ലാസ് ഉണ്ട്. എന്തോ എക്സാം, അതോണ്ടാ പോയെ.. ഉച്ചയ്ക്ക് വരും. നിനക്ക് സന്തോഷം ആണല്ലോ, അത് മതി. കഴിഞ്ഞതെല്ലാം മോള് മറക്കണം..'' ജാസ്മി ഇത്ത പറഞ്ഞതും എനിക്ക് പിന്നേം ടെൻഷൻ ആയി. പടച്ചോനെ ഇനി എനിക്ക് തോന്നുന്നതാവോ, വരുന്നത് ആഷി സാർ അല്ലെ.. എങ്കിൽ അയാൾക്ക് ഞാൻ വിമ്മിൽ പാഷാണം കലക്കി കൊടുക്കും.
''നീ ഇത് ആരെ നോക്കി നിക്കുവാ പോയി ിക്കു പെണ്ണെ..'' ഉമ്മ പറഞ്ഞപ്പോ ഞാൻ റൂമിലേക്ക് നടന്നു.
അപ്പോളാണ് സൈഫും സൈദും കൂടി എന്റടുത്തു വന്നേ. പിന്നെ രണ്ടിന്റെയും കൂടെ കളിക്കാൻ നിന്നു. തലയ്ക്കു ഒരു കൊട്ട് കിട്ടിയപ്പോ തിരിഞ്ഞു നോക്കി, ജുനൂക്ക കൂടെ ജദീർക്കയും.
''കാണാൻ വരുന്ന പെണ്ണ് പിള്ളേരുടെ കൂടെ ഓടി കളിക്കുന്നു. ആഹാ ആ ചെക്കന്റെ ഒരു ഭാഗ്യം.'' എന്നും പറഞ്ഞു രണ്ടും ചിരിച്ചു.
''ദേ രണ്ടിനും ഞാൻ നല്ല ചവിട്ടു വച്ച് തരും.'' എന്നും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു. വേഗം കേറി കുളിച്ചു റെഡി ആയി. നല്ല അടിപൊളി ആയി തന്നെ ഒരുങ്ങി. ഒരു പൗഡറോ കണ്മഷിയോ ഇടാത്ത ഞാൻ മുഖത്ത് തേക്കാത്തതായി ഒന്നുമില്ല. ആഷി സാറിന്റെ വീട്ടുകാരുടെ കണ്ണ് തള്ളണം എന്നെ കണ്ടാൽ.
കണ്ണാടി നോക്കി സുന്ദരി ആയി എന്ന് ഒന്നൂടി ഉറപ്പു വരുത്തി. അപ്പോളാണ് പുറത്തു കാറുകൾ വന്നു നിക്കുന്ന സൗണ്ട് കേട്ടത്. ഞാൻ ഓടിപ്പോയി ജനലിന്റെ ഉള്ളിലൂടെ നോക്കി. കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു ഞാൻ ബോധം കെട്ടില്ലാന്നേ ഉള്ളൂ..
''പടച്ചോനെ... റാഷി സാർ.. ''
ആഹ് ചിലപ്പോ ആഷി സാറിന്റെ കൂടെ ഫ്രണ്ട് ആയി വന്നതാണെങ്കിലോ.. ഞാൻ കർട്ടൻ മാറ്റി ഒന്നൂടി ചുറ്റും നോക്കി. ഇല്ല ആഷി സാർ ആ കൂട്ടത്തിൽ ഇല്ല.
അപ്പോളാണ് കുടുംബക്കാർ മാത്രമേ ഉണ്ടാവു എന്ന് ഉമ്മ പറഞ്ഞത് ഓർമ്മ വന്നത്. ഉപ്പ വന്നു രാശി സാറിന്റെ കയ്യിൽ പിടിച്ചു അകത്തേക്ക് കൂട്ടി. ഞാൻ തലയിൽ കൈ വച്ച് ഇരുന്നു പോയി.
അത് കൊണ്ടാണ് ഇന്നലെ റാഷി സാർ എന്നെ നോക്കി ചിരിച്ചത്. എല്ലാരോടും സന്തോഷത്തോടെ പെരുമാറിപ്പോയി. ഇനി എങ്ങനെ വേണ്ടാന്നു പറയും... ''പെട്ടല്ലോ'പടച്ചോനെ....''
എന്ത് ചെയ്യും എന്ന് ആലോചിച്ചു നിക്കുമ്പോളാണ് വാതിലിൽ ഒരു മുട്ട് കേട്ടത്. തുറന്നപ്പോ ജാസ്മി ഇത്തയും സലീനമ്മായിയും അകത്തേക്ക് വന്നു.
''കണ്ടോ??? എങ്ങനെ ഉണ്ട് ആള്... ഇഷ്ട്ടായോ.. നിന്റെ സാറിനെ..'' സലീനമ്മായി ചോദിച്ചതും ഉള്ളിൽ അടക്കിപ്പിടിച്ചതൊക്കെ പുറത്തേക്കു വന്നു. ഒരു പൊട്ടിക്കരച്ചിലോടെ ഞാൻ അമ്മായിയുടെ മേലേക്ക് വീണു അവരെ കെട്ടിപ്പിടിച്ചു.
''എന്താ മോളെ എന്ത് പറ്റി..'' അമ്മായി ആകെ പേടിച്ചു.
''എന്താ ഫാദീ കാര്യം പറ..'' ജാസ്മിത്ത ചോദിച്ചപ്പോ ഞാൻ എല്ലാം പറഞ്ഞു. ഞാൻ കരുതിയത് എല്ലാരും കൂടി എന്നെ പറ്റിക്കുക ആണെന്നും എന്നെ കാണാൻ വരുന്നത് ആഷി സാർ ആയിരിക്കും എന്ന് വിചാരിച്ചാണ് ഞാൻ സന്തോഷത്തോടെ നടന്നത് എന്നൊക്കെ പറഞ്ഞപ്പോ ജാസ്മി ഇത്ത തലയിൽ കൈ വച്ച്.
''എന്തൊക്കെയാ ഇവള് പറയുന്നേ???'' അമ്മായി ഇങ്ങു വാ എന്നും പറഞ്ഞു ഇത്ത ഒരേയും കൂട്ടി പുറത്തേക്കു പോയി. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു എനിക്കാകെ വട്ടായി.
അഞ്ചു മിനിട്ടു കഴിഞ്ഞപ്പോ ജാസ്മിത്ത തിരിച്ചു വന്നു, കൂടെ ജുനു ഇക്കയും ഉണ്ടായിരുന്നു.
''നീ ഇനി കരഞ്ഞിട്ട് ഒരു കാര്യവുമില്ല. കഴിഞ്ഞതൊക്കെ മറക്കുക, അതെ പറ്റൂ...'' ജുനു ഇക്ക പറഞ്ഞതും ഞാൻ ആ നെഞ്ചിലേക്ക് വീണു കരഞ്ഞു. ഇക്ക എന്നെ പിടിച്ചു എണീപ്പിച്ചു. ആ കണ്ണ് നിറഞ്ഞതു കണ്ടപ്പോ എന്റെ ചങ്കു കലങ്ങിപ്പോയി. ഇക്ക കരയുന്നതു ഞാൻ ഇത് വരെ കണ്ടിട്ടില്ല.
''മോള് എല്ലാം മറക്കണം. പോയി മുഖം കഴുകി വാ..'' ജാസ്മിത്ത എന്നെയും കൂട്ടി ബാത്റൂമിലേക്കു പോയി. ഞാൻ അകത്തേക്ക് കേറി മുഖമൊക്കെ കഴുകി. ഇനി കരയരുത് എന്ന് ഉറപ്പിച്ചു പുറത്തോട്ടിറങ്ങി.
ഇത് ഞാൻ മുടക്കും.
''വാ മോളെ അപ്പുറത്തു നിന്നും വിളിക്കുന്നുണ്ട്'' എന്നും പറഞ്ഞു ഇത്ത എന്റെ കയ്യിൽ പിടിച്ചു കൊണ്ടുപ്പോയി.
ഹാളിലേക്ക് പോയപ്പോ എല്ലാരും ഇരിക്കുന്നു. നേരെ നോക്കാൻ ശക്തി ഇല്ലായിരുന്നു. ഇത്ത മുറുക്കി പിടിച്ചത് കൊണ്ട് മാത്രം വീണില്ല.
''ആ മോൾ വാ'' എന്നും പറഞ്ഞു ഉമ്മ എന്നെ അവരുടെ അടുത്തേക്ക് കൊണ്ട് പോയി.
''മോളെ പയ്യന് ചായ എടുത്തു കൊടുക്ക്...'' എന്ന് ഉപ്പ പറഞ്ഞു. ചായ കൊണ്ട് പോയി വിഎം കലക്കി കൊണ്ട് വന്നു കൊടുത്താലോ അല്ലെങ്കി എടുത്തു തലയിലൂടെ കമഴ്ത്തി ഓടിയാലോ എന്ന് വരെ ഞാൻ ആലോചിച്ചു.
സത്യം പറയാലോ അങ്ങോട്ടേക്ക് പോയപ്പോ ആരുടേം മുഖം നോക്കാൻ പറ്റിയില്ല. മെല്ലെ ഒരു കപ്പ് ചായ എടുത്തു തല പൊക്കി ഒന്നു കണ്ണോടിച്ചപ്പോ റാഷി സാറിനെ കണ്ടു. സാറെന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
ഓ ആ ചിരി കണ്ടാലും മതി. ചായ ചൂടില്ലാന്നും പറഞ്ഞു അടുക്കളയിൽ കൊണ്ട് പോയി വേഗം വിം കലക്കിയാലോ??? അല്ലെങ്കി മേലേക്ക് ഒഴിക്കാം വല്യ ചൂടില്ല, അതോണ്ട് പൊള്ളൂല്ല.
നേരെ പോയി കപ്പ് നീട്ടിയതും സാർ എന്നെ നോക്കി ചിരിച്ചു.
''ചെക്കന് കൊടുക്കാൻ പറഞ്ഞിട്ട് ചെക്കന്റെ ഏട്ടന് ആണോ കൊടുക്കുന്നെ... ദേ ഇവിടെ കൊടുക്ക്.'' ഉപ്പ പറഞ്ഞതും ഞാൻ തിരിഞ്ഞു നോക്കി.
''ആഷി സാർ...'' ഞാൻ പറഞ്ഞു പോയി. പിന്നെ അവിടൊരു കൂട്ടച്ചിരി ഉയർന്നു.
''സത്യം പറയെടീ നീ ആ ചായ റാഷിന്റെ മേലെ ഒഴിക്കാനല്ലേ പോയത്..'' ജദീർക്ക ചോദിച്ചപ്പോ ഞാൻ ഒരു ഇളി മാത്രം പാസ് ആക്കി താഴോട്ട് നോക്കി നിന്നു. ഞാൻ മനസ്സിൽ കണ്ടാൽ ജദീർക്ക മാനത്തു കാണും.
''എന്റെ അള്ളോഹ്.. ഒന്നൂല്ലെങ്കിലും ഞാൻ നിന്റെ സാർ അല്ലെ...'' എന്നും പറഞ്ഞു റാഷി സാർ ചിരിച്ചു.
സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണ് കാണുന്നില്ല എന്നൊക്കെ പറയുന്ന അവസ്ഥയിൽ ആയിരുന്നു. പക്ഷെ മുഖത്ത് ഗൗരവം വരുത്തി. വെറുതെ തല പൊക്കി നോക്കിയപ്പോ ആഷി സാർ എന്നെ തന്നെ നോക്കി ഇരിക്കുന്നത് കണ്ടു. പെട്ടെന്ന് എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു. പക്ഷെ ഞാൻ മുഖം തിരിച്ചു കളഞ്ഞു.
''നിങ്ങള് എന്റെ മോളെ കളിയാക്കാതെ.. മോളിങ്ങു വാ... ഞാനൊന്നു കാണട്ടെ.. ഒന്നൂല്ലെങ്കിലും അഞ്ചാറു കൊല്ലമായി ഞാൻ മരുമോളായി മനസ്സിൽ കൊണ്ട് നടന്നതല്ലേ.. ഇപ്പോളെങ്കിലും ആ മുഖം ഒന്ന് നേരെ കാണട്ടെ.'' എന്നും പറഞ്ഞു ആഷി സാറിന്റെ ഉമ്മ എന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി. എനിക്കൊന്നും മനസ്സിലാവാത്ത കൊണ്ട് ഞാൻ ഉമ്മയെ സൂക്ഷിച്ചു നോക്കി. എവിടെയോ കണ്ട പോലെ..
ഞാൻ ചുറ്റിലും ഇരുന്നവരേ ഒന്ന് കണ്ണോടിച്ചു നോക്കി. ആരെയും കണ്ട ഓർമ്മ കിട്ടുന്നില്ല. ''ആരെയും അറിയില്ല അല്ലെ.. എന്നെ അറിയോ??? ഞാൻ ആഷിയുടെ ഇത്ത ആണ്.'' ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോ എവിടെയോ കണ്ട പോലെ തോന്നി .
''ഓർമ്മ ഇല്ലേ... എവിടെയും കണ്ട പോലെ തോന്നുന്നില്ലേ...'' റാഷി സാർ ചോദിച്ചു.
ഞാൻ എന്റെ ബ്രയിനിനെ ഫുൾ സ്പീഡിൽ ഓടിച്ചു നോക്കി. എവിടെയോ ഒരു സ്പാർക്.. ''ആ അന്ന് മാളിൽ വച്ച് കണ്ട???'' ഞാൻ പറഞ്ഞതും അതെ എന്ന രീതിയിൽ അവർ തലയാട്ടി.
''അതെ മോളെ, അത് തന്നെ. ഞങ്ങളെല്ലാം ദുബായിൽ ആയിരുന്നു. വെക്കേഷന് വന്നപ്പോ ഞാനും മോളും ആഷിയും റാഷിയും കൂടി മാളിൽ ഡ്രസ്സ് എടുക്കാൻ വന്നതാ. അവര് ഞങ്ങളെ വിട്ടു എന്തോ കാര്യത്തിന് വേണ്ടി പോയി. ഞാനും ആഷ്നയും കൂടി ഫുഡ് വാങ്ങാൻ നിന്നതാ. എനിക്ക് ബാത്റൂമിൽ പോവാൻ തോന്നിയപ്പോ ഞാൻ അവളെ അവിടെ നിർത്തീട്ടു പോയി. തിരിച്ചു വന്നപ്പോളാ മോളെ കണ്ടത്.. മോള് വന്നില്ലാരുന്നെങ്കി..'' ആ ഉമ്മ കരയുമെന്നു തോന്നി എനിക്ക്.
''അതിനു എന്താ ഉമ്മാ?? ഒന്നും പറ്റിയില്ലല്ലോ...'' ഞാൻ ഉമ്മാന്റെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു.
''ഇവൾ ഒരു പാവാ. പിന്നെ ദുബായിൽ ഇങ്ങനെ ഒരു അനുഭവം അവൾക്കു മുമ്ബ് നേരിടേണ്ടി വന്നിട്ടില്ല. അതാ അവള് പെട്ടെന്ന് ഷോക്ക് ആയിപോയത്.'' റാഷി സാർ പറഞ്ഞു.
''ഇവൻ അറിഞ്ഞാൽ ആ ചെക്കനെ വെട്ടിനുറുക്കും എന്ന് അറിയാവുന്ന കൊണ്ടാണ് കേസ് വേണ്ടാന്നു ഞാൻ പറഞ്ഞെ.'' ഉമ്മ ആഷി സാറിനെ ചൂണ്ടി കാണിച്ചു പറഞ്ഞു. ഓ വെറുതെ അല്ല അന്ന് നിഷാദിനെ എടുത്തിട്ട് തല്ലിയത്.
''അന്ന് മോള് പോയി കഴിഞ്ഞപ്പോ ഇവൻ വന്നു. കാര്യം അറിഞ്ഞപ്പോ അവനെ തേടി ഇറങ്ങാൻ പോയതാ. പക്ഷെ ഞങ്ങള് വിട്ടില്ല. അവനുള്ള ശിക്ഷ മോള് കൊടുത്തെന്നു പറഞ്ഞപ്പോ അവൻ നിന്നെ കാണാൻ പിന്നാലെ വന്നിരുന്നു. പക്ഷെ അപ്പോളേക്കും നിങ്ങൾ പോയി. നിന്റെ ഡ്രെസ്സും കളറും ഒക്കെ പറഞ്ഞപ്പോ അകത്തേക്ക് വരുമ്പോ ഒരു മിന്നായം പോലെ ആഷി നിന്നെ കണ്ടിരുന്നു എന്ന് പറഞ്ഞു. മുഖം ഒരിക്കലേ കണ്ടുള്ളു എങ്കിലും ഞങ്ങൾ പറഞ്ഞപ്പോ ഇവന് നിന്നെ ഓർമ്മ വന്നു. പക്ഷെ റാഷി നിന്നെ കണ്ടിരുന്നില്ല. അന്നിവൻ മനസ്സിൽ തീരുമാനിച്ചതാ നിന്നെയെ കേട്ടുള്ളൂ എന്ന്. പക്ഷെ കള്ളൻ ഞങ്ങളോടൊന്നും പറഞ്ഞില്ലാരുന്നു ആ കാര്യം. ഇത്ത പറഞ്ഞപ്പോ ഞാൻ ആഷി സാറിനെ ഒന്ന് നോക്കി. എല്ലാരും സന്തോഷത്തോടെ ചിരിക്കുന്നുണ്ടായിരുന്നു.
''പക്ഷെ ആ കാര്യം നടന്നിട്ടു ഒരു രണ്ടുമൂന്നു വർഷം ആവുന്നല്ലേ ഉള്ളൂ.. പിന്നെ എങ്ങനെയാ അഞ്ചാറു വർഷമായി എന്നൊക്കെ ഉമ്മ പറഞ്ഞത്..'' ഞാൻ സംശയത്തോടെ ചോദിച്ചു.
''അതിനാണ് മോളെ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പറയുന്നത്.. അത് ബസ് പിടിച്ചായാലും വരും. ഇവന്റെ ഒരു കഷ്ടകാലം..'' എന്റെ പുന്നാര ഉപ്പ ചിരിച്ചോണ്ട് ആഷി സാറിനെ നോക്കി പറഞ്ഞു. എന്നെ പറ്റിച്ചതിനുള്ളത് ഞാൻ വച്ചിട്ടുണ്ട്.
''ആഷിയുടെ ഉമ്മ എന്നല്ലാതെ വേറൊരു ബന്ധം കൂടി ഉണ്ട് നമ്മൾ തമ്മിൽ.'' ആഷി സാറിന്റെ ഉമ്മ പറഞ്ഞു.
''അതെന്താ..'' ഞാൻ സംശയത്തോടെ എന്റെ കുടുംബക്കാരെ എല്ലാരേം നോക്കി. എല്ലാരും എന്നെ കളിയാക്കി ചിരിക്കുക ആയിരുന്നു അപ്പോൾ... ഞാൻ വച്ചിട്ടുണ്ട് എന്ന രീതിയിൽ അവരെ നോക്കി.
അപ്പോളുണ്ട് സലീനമായി വന്നു ഞങ്ങടെ അടുത്ത് നിക്കുന്നു. ഞാൻ അത്ഭുദത്തോടെ അമ്മായിയെ നോക്കി.
''ഇവളാരാണെന്നു അറിയോ മോൾക്ക്??? എന്റെ ഇത്താന്റെ മോളാ.. ഇവളുമ്മാ മരിച്ചപ്പോ ഞാൻ നാട്ടിൽ ഇല്ലായിരുന്നു. തിരിച്ചു വന്നപ്പോളാണ് ഇവളെ ഉപ്പ രണ്ടാമത് കെട്ടി എന്ന് അറിയുന്നത്. അപ്പൊ ഇവളെ കൂടെ കൂട്ടാൻ ഞാൻ കുറെ നോക്കിയതാ.. ഇവളുടെ ഉപ്പ സമ്മതിച്ചില്ല. ആ സ്ത്രീ ഇവളുടെ രണ്ടാനമ്മ വിടാഞ്ഞതാ.'' ആഷി സാറിന്റെ ഉമ്മ സലീനമ്മായിയുടെ തലയിൽ തലോടി.
''ഇവൾ ഒരാളെ ഇഷ്ട്ടപ്പെടുന്നു എന്ന് ആദ്യം വിളിച്ചു പറഞ്ഞത് ഞങ്ങളെയാ.. മക്കൾക്ക് പരീക്ഷ ആയോണ്ട് ഞാനും ഇവളുമേ നാട്ടിൽ വന്നുള്ളൂ.'' ആഷി സാറിന്റെ ഉപ്പ പറഞ്ഞു.
''ഞങ്ങൾ ഇവളുടെ ഉപ്പാനോട് കുറെ പറഞ്ഞു ജദീർ മോനും ആയുള്ള കല്യാണം നടത്താൻ. പക്ഷെ ആ സ്ത്രീ സമ്മതിച്ചില്ല. ഞങ്ങളാണ് പൂട്ടി ഇട്ടിരുന്ന ഇവളെ ജദീറിന്റെ കയ്യിൽ ഏൽപ്പിച്ചത്. കൂടെ നിന്റെ ഉപ്പയും ഉണ്ടായിരുന്നു. അന്ന് അവിടെ വച്ച് ഇവളെ ഉപ്പ ഇവളെ അടിക്കാൻ പോയപ്പോ നിന്റെ ഉപ്പ അവരെ തടഞ്ഞു അയാളെ അടിച്ചു.'' ഞാൻ അത്ഭുതത്തോടെയും അഭിമാനത്തോടെയും ഉപ്പാനെ നോക്കി.
''അപ്പൊ ആ സ്ത്രീ കുറെ ശാപ വാക്കുകൾ പറഞ്ഞു. കൂടുതലും പറഞ്ഞത് നിങ്ങടെ മോളെ ആരും കല്യാണം കഴിക്കില്ല. അതിനു അവർ സമ്മതിക്കില്ല എന്നായിരുന്നു. അന്ന് ഞാൻ അവരോടു പറഞ്ഞതാ എന്റെ മോനെ കൊണ്ട് ഞാൻ ഇവരെ മോളെ കെട്ടിക്കുമെന്നു.'' ആഷി സാറിന്റെ ഉമ്മ പറഞ്ഞപ്പോ ഞാൻ ഞെട്ടി ഉപ്പാനെ നോക്കി.
''അന്ന് ഇവരടുത്തു അവിടെ വച്ച് ഞങ്ങൾ വാക്ക് കൊടുത്തതാ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും നിങ്ങളെ മോള് എന്റെ മോനു ഉള്ളതാണെന്ന്.'' ആഷി സാറിന്റെ ഉപ്പ പറഞ്ഞു.
''സത്യം പറഞ്ഞാൽ ഞാൻ ആ കാര്യം ഒക്കെ മറന്നിരുന്നു. പക്ഷെ ഇവർ റാഷിക്ക് വേണ്ടി പെണ്ണ് നോക്കാൻ തുടങ്ങിയപ്പോ ആദ്യം വിളിച്ചത് എന്നെയാ. അങ്ങനെയാ വെക്കേഷൻ സമയം നിനക്ക് ആ ആലോചന വന്നത്. പക്ഷെ അപ്പോളേക്കും നിന്റെ മനസ്സിൽ ആഷി കേറി കഴിഞ്ഞിരുന്നല്ലോ. നിന്നോട് ആ ആലോചനയെ പറ്റി പറഞ്ഞപ്പോ നീ ഉണ്ടാക്കിയ പുകിലൊന്നും ഞങ്ങള് മറന്നിട്ടില്ല.'' ഉപ്പ പറഞ്ഞതും എല്ലാരും ചിരിച്ചു.
''എന്റെ പുതിയ ഡിന്നർ സെറ്റും ഒരു മൊബൈലുമാ ആ പേരിൽ സമാധി ആയതു.'' ഉമ്മ പറഞ്ഞ കേട്ട് എല്ലാരും അത്ഭുതത്തോടെ നോക്കി. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.
''അപ്പോളേക്കും നിന്റെ ഫോട്ടോ ഞാൻ അവർക്കു അയച്ചു കൊടുത്തിരുന്നു. സത്യം പറഞ്ഞാൽ അപ്പോളാണ് നീ എന്റെ മോളാണെന്നു ഇവർക്കെല്ലാം മനസ്സിലാവുന്നത്. റാഷിയും ഫോട്ടോ കണ്ടപ്പോളാണ് നീ ആണെന്ന് മനസ്സിലാക്കിയത്. അവൻ പറഞ്ഞു പോലും നീ അവന്റെ സ്റ്റുഡൻറ് ആണെന്ന്.'' ഞാൻ ഞെട്ടി റാഷി സാറിനെ നോക്കി. ഇപ്പോളും എന്നെ നോക്കി അതെ ചിരി ചിരിക്കുന്നു.
''നീ വിചാരിക്കുന്ന പോലെ എനിക്ക് നിന്നോട് പ്രേമം ഒന്നുമില്ല. വെറുതെ പിള്ളേര് ഓരോന്ന് പറഞ്ഞതാ.. അതോണ്ടാ നീ എന്നോട് സംസാരിക്കാതിരുന്നെന്നു എനിക്കറിയാം.'' റാഷി സാർ ചിരിച്ചോണ്ട് പറഞ്ഞു.
''പക്ഷെ സാർ ഫുൾ ടൈം നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ..'' ഞാൻ സംശയത്തോടെ ചോദിച്ചു.
''നോക്കി എന്നുള്ളത് ശരിയാ, പക്ഷെ നിന്നയല്ല.. നിന്റെ കൂടെ ഇരിക്കുന്ന ആളെ..'' സാർ ചിരിച്ചോണ്ട് പറഞ്ഞു.
''പടച്ചോനെ ആരെ ഫിദയെയോ???'' ഞാൻ അറിയാതെ ചോദിച്ചു പോയി.
''അതെ, ഞങ്ങൾ ഇന്നലെ അവിടെ പോയി അതും ഉറപ്പിച്ചു.'' ഉമ്മ അങ്ങനെ പറഞ്ഞപ്പോ എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. പാവം പാത്തു അവൾക്കു അറ്റാക്ക് വരും.
''റാഷിക്ക് മോളെ ആലോചിച്ച സമയത്തു ആഷി ഇവിടെ ഇല്ലായിരുന്നു. അത് കൊണ്ട് നിന്റെ ഫോട്ടോ ആഷി കണ്ടിരുന്നില്ല. കല്യാണക്കാര്യം നടക്കാത്തോണ്ട് ഫോട്ടോ പിന്നെ ആരെയും കാണിച്ചില്ല. മാളിൽ വച്ച് കണ്ടത് നിന്നെ ആണെന്ന് ഞങ്ങൾ റാഷിയോട് പറഞ്ഞിരുന്നു. ഒരു ദിവസം ഇവിടെ വന്നു മോളെ വെറുതെ കണ്ടു നന്ദി പറഞ്ഞു പോവണമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നു. അങ്ങനെ ഒരു ദിവസം ജദീറിനെയും സലീനയെയും കൂടി ഞങ്ങൾ നിന്റെ വീട്ടിലേക്കു പുറപ്പെട്ടു.'' ആഷി സാറിന്റെ ഉമ്മ പറഞ്ഞു.
പടച്ചോനെ എന്താ ഇത്, ഏതോ സിനിമാ കഥ കേക്കുന്ന പോലെ ഉണ്ടല്ലോ. ഫാദീ കോൺസെൻട്രേറ്റ്.
''വീട്ടിൽ ഞങ്ങളെ കാണാതെ ആഷി ചോദിച്ചപ്പോളാണ് റാഷി ഞങ്ങൾ
മോൾടെ വീട്ടിലേക്കാണ് വന്നതെന്ന് അറിയുന്നത്. മാളിൽ നിന്നും കണ്ട അതെ കുട്ടിയെ ആണ് ഉമ്മ മുമ്പേ പറഞ്ഞു വച്ചിരുന്നത് എന്ന് അറിഞ്ഞപ്പോളാണ് ആഷി റാഷിയോടു അവന്റെ മനസ്സിൽ ഉള്ളതൊക്കെ പറഞ്ഞത്.
റാഷി അപ്പൊ തന്നെ ഞങ്ങളെ വിളിച്ചു പറഞ്ഞു. പിന്നെ ഞങ്ങളൊന്നും നോക്കിയില്ല മോൾടെ ഉപ്പയോട് കാര്യങ്ങളൊക്കെ പറഞ്ഞു.'' ഞാൻ റാഷി സാറിനെ നന്ദിയോടെ നോക്കി. ഈ മഹാനെ ആണല്ലോ ഞാൻ ഇത്രേം കാലം വെറുത്തതു. വെറുത്തിരുന്നോ... ഏയ് ഇല്ല.. എനിക്ക് സാറിനോട് ഇഷ്ടക്കേടൊന്നും ഇല്ലാരുന്നു. പ്രേമം ഇല്ലായിരുന്നു അത്ര മാത്രം.
''ഉപ്പയും മോൾടെ മനസ്സീ കേറിയ ആളെ കണ്ടു പിടിക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു.'' ആഷി സാറിന്റെ ഉപ്പ പറഞ്ഞു.
''പക്ഷെ ഇവന്റെ നമ്പർ മിസ് ആയോണ്ടും വിളിയൊന്നും വരാത്തത് കൊണ്ടും ഞാൻ പ്രതീക്ഷ ഒക്കെ വിട്ടിരുന്നു. പക്ഷെ അവളതു വിട്ടിരുന്നില്ല എന്ന് അവളുടെ പ്രവർത്തികളിൽ നിന്നും ഞാനും ഷബീയും മനസ്സിലാക്കിയിരുന്നു. ഞാൻ എങ്ങനേലും ആഷിയെ കണ്ടു പിടിക്കാൻ നോക്കുമ്പോൾ ആണ് ഇവർ എന്റടുത്തു വന്നത്.'' ഉപ്പ എന്നെ നോക്കി പറഞ്ഞു. ഓടി പോയി ഉപ്പാനെ കെട്ടിപ്പിടിക്കാനൊക്കെ തോന്നിയെങ്കിലും എന്നെ പറ്റിച്ചത് കൊണ്ട് ഞാൻ ഗൗരവത്തിൽ തന്നെ ഇരുന്നു.
''എന്നിട്ടു എന്തിനാ ഇങ്ങനൊരു നാടകം..'' ഞാൻ ചോദിച്ചു.
''സത്യം പറയാലോ, നീ എന്റെ മോൾ ആയോണ്ട് പറയുവല്ല, നിന്നെ ഞങ്ങൾക്ക് അത്ര വിശ്വാസം പോരായിരുന്നു. ഒരിക്കെ കണ്ട ആളെ കെട്ടണം എന്ന് നീ പറഞ്ഞപ്പോ അതൊരു ഇൻഫാചുവേഷൻ മാത്രം ആണോന്നു എനിക്കൊരു സംശയം..'' ഉപ്പ എന്നെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു.
ഇൻഫാച്ചുവേഷൻ അല്ല മണ്ണാംകട്ട... ആഷി സാറിനെ കാണാതെ ഞാൻ അനുഭവിച്ചത് എനിക്കെ അറിയൂ...
''അതൊന്നു ഉറപ്പാക്കാനാ റാഷി പറഞ്ഞപ്പോ ആഷി അവിടെ ജോയിൻ ചെയ്തത്. വിസ വരാത്തത് കൊണ്ട് അവൻ ഫ്രീയും ആണല്ലോ...'' ആഷി സാറിന്റെ ഉപ്പ പറഞ്ഞു.
''ഏതായാലും നിന്റെ കൊമ്പു ഒടിഞ്ഞു ഇങ്ങനെ നിക്കുന്ന കാണാൻ നല്ല രസമുണ്ട്..'' എന്നും പറഞ്ഞു ജദീർക്ക ചിരിച്ചു.
''ഷോ എന്റെ ഇക്കാ ഇവളുടെ കരച്ചിൽ കണ്ടില്ലല്ലോ, എന്റെ കണ്ണ് പോലും നിറഞ്ഞു പോയി.'' ജുനു ഇക്കയും ചിരിച്ചു. ഞാൻ ജാസ്മിത്തയെ നോക്കി.
''നീ എന്നെ നോക്കണ്ട, ഈ കഷ്മലൻ എന്നോടും പറഞ്ഞില്ല.'' ഇത്ത ദേഷ്യത്തോടെ പറഞ്ഞു.
''ആ എന്നിട്ടു വേണം ഇവളുടെ കരച്ചിൽ കണ്ടു നീ എല്ലാം പറയാൻ. അന്ന് മാളിൽ പോയപ്പോളാ ആഷിക്ക് നീ എന്റെ പെങ്ങളാണെന്നു മനസ്സിലായത്. അവൻ എന്നോട് കുറച്ചു കാര്യങ്ങളൊക്കെ പറഞ്ഞു. ബാക്കി വീട്ടിലെത്തിയപ്പോ ഉപ്പയും പറഞ്ഞു.'' ജുനൂക്ക ചിരിച്ചോണ്ട് എന്നെ നോക്കി പറഞ്ഞു. ഷഫീക്കാറ്റ യൂ ടൂ ഭ്രൂട്ടസ്... ആറ്റയും അറിഞ്ഞിരുന്നു അല്ലെ...
ഇക്ക എന്നിട്ടു ഇത്തയെ നോക്കി. അവിടെ മുഖം ദേഷ്യം കൊണ്ട് ഒരു കൊട്ട ആക്കി വച്ചിട്ടുണ്ട്. അത് കണ്ടു ഇക്ക ഇത്തയെ ഒന്ന് സമാധാനിപ്പിക്കാൻ നോക്കി. ഇത്ത മൈൻഡ് ആക്കാതെ മാറി നിന്നു. അങ്ങനെ തന്നെ വേണം.
''നിന്റെ പഠിത്തം കഴിഞ്ഞു നിങ്ങടെ കല്യാണം നടത്താമെന്നാ വിചാരിച്ച.. പക്ഷെ അതിനിടയ്ക്കാണ് ജാസിമിന് നിന്നോട് ഇഷ്ട്ടം ആയതു. അത് കൊണ്ട് മാത്രം ആണ് ഇങ്ങനെ തിരക്കിട്ടു ഒക്കെ ആയതു.'' ഉപ്പ പറഞ്ഞു.
''ഇല്ലെങ്കിൽ എത്ര കാലം ഇത് നീണ്ടു പോയേനെ??? എല്ലാര്ക്കും എല്ലാം അറിയാരുന്നല്ലേ.. ഞാൻ മാത്രം പൊട്ടത്തി.. ഇനി മുന്നോട്ടു അങ്ങനെ ആവാൻ താല്പര്യം ഇല്ലാത്ത കൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു. സോറി ഉമ്മാ, എന്നോടൊന്നും തോന്നരുത്, എനിക്കീ കല്യാണം വേണ്ട...'' എന്നും പറഞ്ഞു ഞാൻ എണീച്ചു.
''മോളെ, നീ എന്താ പറയുന്നേ..'' ഉപ്പ എന്നോട് ചോദിച്ചു. എല്ലാരും എണീറ്റു, ആഷി സാർ ഒഴിച്ച്. സാറിപ്പോളും ഞാനിതെത്ര കണ്ടതാണെന്ന രീതിയിൽ ഇരിക്കുന്നു.. ദുഷ്ടൻ.
''രണ്ടു മൂന്നു ദിവസം ഞാൻ അനുഭവിച്ചത് എന്താണെന്ന് എനിക്കെ അറിയൂ... ആ സങ്കടത്തിൽ ഞാനെങ്ങാനും കോളേജിന്റെ മോളിൽ നിന്നും ചാടിയിരുന്നെങ്കിലോ???'' ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
''മോളെ, അങ്ങനൊന്നും പറയല്ലേ..'' ആഷി സാറിന്റെ ഉമ്മ എന്റെ കയ്യിൽ പിടിച്ചു പറഞ്ഞു.
''ഇങ്ങക്ക് മാറീട്ടില്ലേ ഉമ്മ നിലത്തു വീണു കയ്യോ കാലോ പൊട്ടിയാൽ ഒരു വീട് രണ്ടു വീട് ആക്കുന്നവളാ ചാടി ചാവാൻ പോവുന്നെ..'' ജദീർക്ക പറഞ്ഞതും എല്ലാരും ചിരിച്ചു.
''അത് പോട്ടെ, എനിക്ക് വല്ല അറ്റാക്കും വന്നിരുന്നെകിലോ.. എനിക്ക് ഒന്നൂടി ആലോചിക്കണം...'' എന്നും പറഞ്ഞു ഞാൻ റൂമിലേക്കു നടന്നു.
ഉപ്പ എന്റെ പിന്നാലെ വരാൻ പോയപ്പോ ആഷി സാർ ഞാൻ സംസാരിക്കാം എന്നും പറഞ്ഞു പിന്നാലെ വരുന്നത് ഞാൻ കണ്ടിരുന്നു. അകത്തു കേറി കുറ്റി ഇടുന്നെനു മുന്നേ സാറും അകത്തേക്ക് കേറി. എന്നിട്ടു ഡോർ അടച്ചു കുറ്റി ഇട്ടു.
ഇനി കുറച്ചു കഥ ആഷി സാർ പറയട്ടെ അല്ലെ.. അതല്ലേ നല്ലതു..
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
''താൻ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോ ഞാൻ ഒന്ന് ഞെട്ടി എന്നുള്ളത് ശെരിയാ.. പക്ഷെ ഇതൊക്കെ തന്റെ ആക്ടിങ് ആണെന്ന് എനിക്കറിയാം..'' ഞാൻ പറഞ്ഞതും ഫാദി എന്നെ തുറിച്ചു നോക്കി. പെണ്ണിന് ദേഷ്യം കൊണ്ട് മുഖമൊക്കെ ചുവന്നിട്ടുണ്ട്.
''സാറെന്തിനാ എന്റെ റൂമിൽ കേറിയേ?? പ്ളീസ് പുറത്തേക്കു പോ. എനിക്കൊന്നു ഒറ്റക്കിരിക്കണം.'' ഫാദി ദേഷ്യത്തോടെ പറഞ്ഞു.
''അങ്ങനെ ഒറ്റക്കാക്കാൻ അല്ലല്ലോ ഞാൻ നിന്റെ ജീവിതത്തിൽ വന്നത്. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.''ഞാൻ പറഞ്ഞതും അവൾ എന്നെ ഒന്ന് നോക്കി.
''ഇത്ര പെട്ടെന്ന് താൻ ഒക്കെ മാറി നീ ആയോ... സാർ പോ എനിക്ക് സാറിനെ കാണണ്ട..'' എന്നും പറഞ്ഞു ഫാദി തിരിഞ്ഞു നിന്നു.
''ഇല്ലെങ്കിൽ'' ഞാൻ എന്റെ കലിപ്പ് മോഡ് ഓൺ ആക്കി.
''ഇല്ലെങ്കിൽ ഞാൻ പൊയ്ക്കൊള്ളാം..'' എന്നും പറഞ്ഞു ഫാദി ഡോർ തുറക്കാൻ പോയി. ഞാൻ അവളുടെ പിന്നാലെ പോയി അവളെ പിന്നിൽ നിന്നും അരയിലൂടെ കൈ ഇട്ടു പിടിച്ചു എന്റെ മേലേക്ക് ചേർത്ത് പിടിച്ചു.
അവളൊന്നു വിറച്ചു എന്ന് എനിക്ക് തോന്നി.
''സാർ എന്താ ഈ കാണിക്കുന്നേ?? എന്നെ വിട്... ഞാൻ ഇപ്പൊ ഒച്ച വെക്കും.'' എന്നും പറഞ്ഞു ഫാദി എന്റെ കയ്യിൽ നിന്നും കുതറി മാറാൻ നോക്കി.
''ഒച്ച വെക്കാൻ പോകുന്നവർ അതിനു മുന്നേ പറയാറില്ല..'' എന്നും പറഞ്ഞു ആഷി ചിരിച്ചു. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. അതിനു ശേഷം ഞാൻ പൊയ്ക്കൊള്ളാം. പിന്നെയും അവൾ എന്റെ പിടി വിടുവിക്കാൻ നോക്കി എങ്കിലും എന്റെ പിടി കൂടുതൽ മുറുകുന്നത് കണ്ടപ്പോ അവൾ അനങ്ങാതെ നിന്നു.
''അദ്ധ്യാപകൻ വിദ്യാർത്ഥിയോട് സംസാരിക്കുന്നതന്നെ നല്ലതല്ല പറഞ്ഞിട്ട് ഇങ്ങനെ ചെയ്യുന്നത് ശരി ആണോ??'' അവൾ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു.
''ഇപ്പൊ ഞാൻ നിന്റെ അദ്ധ്യാപകൻ അല്ല. നിന്നെ ഇങ്ങനെ പിടിക്കാനുള്ള അവകാശം ഉള്ള ആളാണ് എന്ന് കൂട്ടിക്കോ..'' ഞാൻ പറഞ്ഞു.
''ആഹാ... അതാരാ തന്നെ...???'' അവൾ ചിരിച്ചോണ്ട് ചോദിച്ചു.
''നിന്റെ ഉപ്പ..'' എന്ന് ഞാൻ പറഞ്ഞതും അവൾ ദേഷ്യത്തോടെ എന്നെ നോക്കി.
''ദേ എന്റെ ഉപ്പാനെ പറഞ്ഞാലുണ്ടല്ലോ'' എന്നും പറഞ്ഞു വീണ്ടും കുതറാൻ തുടങ്ങി. ഞാൻ അവളെ ഒന്നൂടി എന്നിലേക്ക് അടുപ്പിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു. പെണ്ണ് കറന്റ് പോയ ഫാൻ പോലെ പെട്ടെന്ന് നിന്നു.
''ഇനി അനങ്ങിയാൽ ഇതാവും ശിക്ഷ..'' പിന്നെ അവൾ കുറച്ചു അടങ്ങി. എന്നാലും ഇടയ്ക്കു പിടി വിടുവിക്കാൻ നോക്കി.
''നമ്മൾ ആദ്യമായി കണ്ടത് എവിടെ വെച്ചാണെന്ന് ഓർക്കുന്നുണ്ടോ നീ...'' ഞാൻ ചോദിച്ചു.
''എനിക്ക് അംനേഷ്യ ഒന്നുമില്ല. ബസ് സ്റ്റോപ്പിൽ വച്ച്.'' ഫാദി പറഞ്ഞു.
''അല്ല, അന്ന് മാളിൽ വച്ചാണ് ഞാൻ നിന്നെ ആദ്യം ആയി കണ്ടത്. പുറത്തേക്കു ഇറങ്ങുമ്പോ നീ അതിന്റെ പുറത്തിരുന്നു ഭിക്ഷ ചോദിച്ച ഒരു ചെറിയ കുട്ടിക്ക് ഭക്ഷണം കൊടുത്തത് ഓർമ്മ ഉണ്ടോ.'' ഞാൻ ചോദിച്ചപ്പോ അവൾ ഓർത്തു എന്നിട്ടു ആ എന്ന് പറഞ്ഞു.
''അപ്പോളാ ഞാൻ നിന്നെ ആദ്യമായി കണ്ടത്. പക്ഷെ ഉമ്മ വിളിച്ചോണ്ട് എനിക്ക് വേഗം പോവേണ്ടി വന്നു. അവിടെ പോയപ്പോളും നീ ആണ് അവരെ സഹായിച്ചത് എന്ന് അവരുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി. അപ്പൊ കേറി കൂടിയതാ നീ എന്റെ നെഞ്ചിൽ.'' ഞാനതു പറയുമ്പോ അത് വരെ പിടച്ചിരുന്ന ആൾ അടങ്ങി നിന്നിട്ടുണ്ട്.
''നിന്റെ മുഖം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഓരോ സ്ഥലത്തു പോവുമ്പോളും ഞാൻ നിന്നെ തിരഞ്ഞു. പക്ഷെ കാണാൻ പറ്റിയില്ല. പിന്നെ എല്ലാരുടേം കൂടെ ഞാൻ തിരിച്ചു പോയി.
ഫേസ്ബുക്കിലൊക്കെ ഞാൻ നിന്നെ തിരഞ്ഞു നോക്കി. പക്ഷെ പേരറിയാത്ത കൊണ്ട് ഒന്നും നടന്നില്ല. എനിക്കാകെ വട്ടാവുന്ന പോലെ തോന്നി. ആരോടും പറയാനും വയ്യ. നിന്നെ ഒരിക്കലും ഇനി കാണലുണ്ടാവില്ല എന്ന് പോലും ഞാൻ കരുതി.'' അത് പറഞ്ഞപ്പോ ഞാൻ അവളെ ഒന്നൂടി മുറുകെ പിടിച്ചു. അവളും എന്റെ കയ്യിൽ അമർത്തിയ പോലെ എനിക്ക് തോന്നി.
''സത്യം പറഞ്ഞാൽ എല്ലാ പ്രതീക്ഷയും പോയി. ഉമ്മ നിർബന്ധിച്ചപ്പോളാ അന്ന് പെണ്ണ് കാണാൻ ഇറങ്ങിയേ. വേണ്ട എന്ന് പറയാൻ വേണ്ടി തന്നെയാ പോയത്. പക്ഷെ അത് പടച്ചോൻ ആയി ചെയ്തതാണെന്ന് അവിടെ നിന്നെ കണ്ടപ്പോളാ മനസ്സിലായത്. നിന്നെ കണ്ടപ്പോ സത്യം പറഞ്ഞാൽ ഞാൻ ആകെ ഞെട്ടിപ്പോയി. എന്താ ചെയ്യേണ്ടത് എന്ന് മനസ്സിലായില്ല.
നിന്റെ സംസാരം കേട്ടപ്പോ ഞാൻ എന്തേലും പറഞ്ഞാൽ നീ എന്നെ പഞ്ഞിക്കിടും എന്ന് എനിക്ക് തോന്നി. പിന്നെ ഉപ്പാനോട് സംസാരികുകേം ചെയ്ത കേട്ടപ്പോ മൊത്തത്തിൽ എന്റെ കിളി പോയി. അത് കൊണ്ടാ ഒന്നും പറയാതിരുന്നേ.. പിന്നെ മെല്ലെ നിന്റെ പിന്നാലെ വന്നു. ഉപ്പാന്റെ നമ്പറിൽ നീ വിളിക്കാൻ പറഞ്ഞപ്പോ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞിരുന്നു. അത് കൊണ്ടാ ഞാൻ വേഗം തിരിച്ചു പോയെ.'' അവൾ എല്ലാം കേട്ട് മിണ്ടാതെ നിന്നു.
''പിന്നെന്താ വിളിക്കാനേ..'' അവൾ മെല്ലെ ചോദിച്ചു. ആ ചോദ്യത്തിൽ പരിഭവം ഉണ്ടായിരുന്നു.
''ഞാൻ വിളിച്ചിരുന്നു, ഒരുപാട് പ്രാവശ്യം. പക്ഷെ സ്വിച് ഓഫ് ആയിരുന്നു. അന്ന് രാത്രി ജോലിയുടെയും വിസന്റെയും ആവശ്യത്തിനായി ഞാൻ തിരിച്ചു ദുബായിലേക്ക് പോയി. അവിടെ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. നിന്റെ കോളേജ് അറിയുന്നത് കൊണ്ട് എനിക്ക് ഒരു സമാധാനം ഉണ്ടായിരുന്നു.
രണ്ടാഴ്ച കഴിഞ്ഞാ ഞാൻ തിരിച്ചു വന്നത്. അതിനിടക്ക് റാഷിക്കു വേണ്ടി നിന്നെ ആലോചിച്ചതൊന്നും ഞാൻ അറിഞ്ഞില്ല. നിന്നെ പറ്റി റാഷിയോടു പറഞ്ഞു അന്വേഷിപ്പിക്കാൻ ആലോചിച്ചു നിക്കുമ്പോളാ അന്ന് ഉമ്മയും എല്ലാരും നിന്റെ വീട്ടിലേക്കു പോയ കാര്യം റാഷി പറഞ്ഞത്. പിന്നെ എല്ലാം നീ നേരത്തെ കേട്ടല്ലോ..'' ഞാൻ പറഞ്ഞു കഴിഞ്ഞപ്പോ അവളെ വിട്ടു.
''അവിടെ പോയപ്പോ എന്നെ അന്വേഷിക്കാതിരുന്നത് എന്താ.'' അവൾ സങ്കടത്തോടെ ചോദിച്ചു.
''ആര് പറഞ്ഞു അന്വേഷിച്ചില്ല എന്ന്. ഞാൻ എന്റെ ഒരു ഫ്രണ്ടിനെ ഏൽപ്പിച്ചിരുന്നു. പക്ഷെ നിനക്ക് വെക്കേഷൻ ആയോണ്ട് അവനും ഒന്നും ചെയ്യാൻ പറ്റിയില്ല.'' ഞാൻ പറഞ്ഞു. അവളെ പിടിച്ചു ഞാൻ കട്ടിലിൽ ഇരുത്തി.
''കോളേജിൽ വന്നു ആദ്യ ദിവസം നിന്റെ ആ അത്ഭുദത്തോടെ ഉള്ള നോട്ടം കണ്ടപ്പോ സത്യം പറഞ്ഞാൽ എനിക്ക് ചിരിയാ വന്നത്. നിന്റെ ഓരോ കുറുമ്പും കുസൃതിയും ഞാൻ ആസ്വദിക്കുകയായിരുന്നു. എന്നും പറഞ്ഞു ഞാൻ അവളെ ചേർത്ത് പിടിച്ചു.
''നീ ലാബിൽ വച്ച് മുരടൻ എന്ന് വിളിച്ചതും കളിയാക്കിയതും ഒക്കെ ഞാൻ കേട്ടിരുന്നു.അന്ന് ലീന മാമിനോട് സംസാരിച്ചപ്പോ നിന്റെ അസ്സൂയ ഒക്കെ കണ്ടു ഞാൻ ഉള്ളിൽ ചിരിക്കുകയായിരുന്നു.'' ഞാൻ പറഞ്ഞതും അവളെന്നെ മുഖം കൂർപ്പിച്ചു നോക്കി, എന്നിട്ടു എന്റെ കയ്യിൽ നുള്ളി.
''നീ വീണപ്പോ ഓടി വന്നു എണീപ്പിക്കണം എന്നുണ്ടായിരുന്നു. പക്ഷെ റാഷി എന്നെ പിടിച്ചു വച്ചു. ആ സങ്കടം ഞാൻ അവന്റെ കാലിൽ ആണ് തീർത്തത്.'' ഞാൻ പറഞ്ഞു.
''ഓ അപ്പൊ അതാണ് അന്ന് റാഷി സാറിന്റെ മുഖത്ത് ആ വേദന കണ്ടത്.'' എന്നും പറഞ്ഞു അവൾ ചിരിച്ചു. ഇപ്പൊ എന്നെ പറ്റിച്ചേർന്നു ഇരിപ്പുണ്ട്.
''എന്തൊക്കെ ആയിരുന്നു എൻഗേജ്മെന്റ് നിശ്ചയം..''
''എൻഗേജ്മെന്റും നിശ്ചയവുമൊക്കെ നടന്നു എന്ന് പറഞ്ഞത് ശരി ആയിരുന്നു, പക്ഷെ പെണ്ണില്ലാന്നു മാത്രം.'' എന്നും പറഞ്ഞു ഞാൻ ചിരിച്ചു.
''അപ്പൊ എന്തിനാ അന്ന് എന്നോട് ദേഷ്യപ്പെട്ടേ, സത്യം പറഞ്ഞാൽ എനിക്ക് അവിടുന്ന് ചാടി ചാവാനാ തോന്നിയത്.'' അവളതു പറഞ്ഞതും ഞാൻ അവളുടെ വാ പൊത്തി.
''അതിനു ഞാൻ സമ്മതിക്കോ അതോണ്ടല്ലേ നീ ക്ലാസ്സിൽ നിന്നും ഇറങ്ങിയതും റാഷിയോടു നിന്നെ വന്നു നോക്കാൻ മെസ്സേജ് അയച്ചേ.'' ഞാൻ പറഞ്ഞതും അവൾ ചിരിച്ചോണ്ട് എന്നെ നോക്കി.
''അതാണ് അപ്പൊ റാഷി സാർ അങ്ങോട്ട് വന്നു എന്നെ സമാധാനിപ്പിച്ചത്. അപ്പൊ ഞാൻ പോവുന്നിടത്തെല്ലാം അറിഞ്ഞോണ്ട് എത്തിയതാണോ???'' അവൾ അത്ഭുതത്തോടെ ചോദിച്ചു.
''നീ റോഡ് ക്രോസ്സ് ചെയ്യാൻ അറിയില്ല എന്ന് ഉമ്മാനോട് പറഞ്ഞത് ഞാൻ കേട്ടിരുന്നു. അതാ ബൈക്ക് അവിടെ വച്ചു ബസ്സിൽ കേറിയത്. റാഷിയോടു എന്നെ പിക്ക് ചെയ്യാൻ വരാൻ പറഞ്ഞിരുന്നു. ഞാൻ ഒന്ന് ബസ്സിൽ നിന്നും ഇറങ്ങാൻ ലേറ്റ് ആയതും നീ അവന്റെ കാറിന്റെ മുമ്പിലേക്ക് ചാടി. സത്യം പറഞ്ഞ നിന്റെ ബോധം പോയ കണ്ടപ്പോ എന്റെ ഹൃദയം നിലച്ച പോലെ തോന്നിപ്പോയി.'' ഞാൻ അവളെ തോളിലേക്ക് ചാഞ്ഞു.
''ക്യാപിറ്റൽ മാളിൽ നിങ്ങൾ പോയ കാര്യം നിന്റെ ഷഫീക്കാറ്റ യാണ് പറഞ്ഞത്. പക്ഷെ ജെദ്ദൂനെ അവിടെ വച്ചു കാണുമെന്നു ഞാൻ സ്വപ്നം പോലും കണ്ടതല്ല. ഏതായാലും എല്ലാം നല്ല രീതിയിൽ കഴിഞ്ഞില്ലേ അങ്ങനെ സമാധാനിക്കു.'' എന്നും പറഞ്ഞു ഞാൻ അവളെ ഒന്നൂടി എന്നിലേക്കടുപ്പിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു. പെണ്ണ് നാണം കൊണ്ട് മുഖം താഴ്ത്തി. ഇപ്പൊ ആ മുഖത്തൊരു ചിരി ഉണ്ട്.
''ഇനി എനിക്ക് നിന്നെ കേട്ടാലോ... അല്ലെ.. വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ..'' ഞാൻ ചോദിച്ചു.
അവൾ മറുപടി പറയുന്നതിന് മുന്നേ ഹോൺ അടിച്ചു കൊണ്ട് ഒരു കാര് വീടിന്റെ മുന്നിലേക്ക് വന്നു നിന്നു. ഞങ്ങൾ എണീറ്റു ജനലിലൂടെ ആരാണെന്നു നോക്കി..
''ജാസിം...'' ഫാദി എന്നെ നോക്കി പേടിയോടെ പറഞ്ഞു.
''നീ എന്തിനാടീ പേടിക്കുന്നെ ഞാനില്ലേ നിന്റെ കൂടെ'' എന്നും പറഞ്ഞു ആഷി സാർ എന്റെ കയ്യിൽ പിടിച്ചു.. എന്താ നോക്കുന്നെ.. ഇത് ഞാൻ തന്നെ നിങ്ങളെ ഫാദി. ഇനി ഞാൻ പറയാം.
അത് പറഞ്ഞതും ഞാൻ സാറിനെ കെട്ടിപ്പിടിച്ചു.. എന്റെ പേടി കണ്ടാവണം സാർ എന്നെ മുറുകെ പിടിച്ചു. പെട്ടെന്ന് ആരോ ഡോറിൽ മുട്ടി. അപ്പോളാണ് എനിക്ക് പരിസരബോധം വന്നേ. ഞാൻ വേഗം സാറിനെ വിട്ടു പിന്നോട്ട് മാറി. സാറിന്റെ നോട്ടം കണ്ടപ്പോ ഞാൻ നാണം കൊണ്ട് തല താഴ്ത്തി..
നാണമോ.. ഫാദീ.. അതും നിനക്ക്... ഹോ എനിക്ക് എന്നെക്കൊണ്ട് വയ്യ.
ഞാൻ ഡോർ തുറക്കാൻ പോയതും സാർ എന്റെ കയ്യിൽ പിടിച്ചു പിന്നോട്ട് വലിച്ചു. ''അതെ അവനെ നേരിടാൻ ഉള്ള എനെർജി കിട്ടിയില്ല...'' എന്നും പറഞ്ഞു സാർ എന്റെ നേരെ കവിൾ നീട്ടി നിന്നു.
ഞാൻ ആദ്യം ഒന്ന് പകച്ചെങ്കിലും മെല്ലെ മുന്നോട്ടു പോയി ആ കവിളിൽ ഒരു കടി കൊടുത്തു ഓടി. ഡോർ തുറന്നു പുറത്തിറങ്ങുമ്പോ മുന്നിൽ
സ്ത്രീകൾ എല്ലാരും പരിഭ്രമത്തോടെ നിക്കുന്നുണ്ടായിരുന്നു. അപ്പോളേക്കും ആഷി സാറും പുറത്തേക്കു വന്നു.
എല്ലാരുടേം നോട്ടം സാറിന്റെ കവിളിലേക്കു ആണെന്ന് കണ്ടപ്പോൾ ആണ് ഞാനും അങ്ങോട്ട് നോക്കിയത്. അവിടെ എന്റെ പല്ലു കൊണ്ട് ചുവന്ന നിറം ആയി കിടക്കുന്നു. പരിഭ്രമം മാറി എല്ലാരും ചിരിക്കാൻ തുടങ്ങി.
ഞാൻ കണ്ണ് കൊണ്ട് സാറിനോട് പറഞ്ഞപ്പോൾ സാർ കൈ കൊണ്ട് അവിടെ പൊത്തി വേഗം പുറത്തേക്കു നടക്കാൻ പോയി.
''ഞങ്ങൾ കണ്ടു ഇനി മറക്കണ്ട..'' എന്നും പറഞ്ഞു സാറിന്റെ ഉമ്മ അവിടെ കൈ കൊണ്ട് തടവി കൊടുത്തു.
''നിന്റെ ദേഷ്യം അപ്പൊ അവിടെയാണല്ലേ തീർത്തത്..'' ജാസ്മിത്താന്റെ വക ആയിരുന്നു കമന്റ്. എല്ലാരും ചിരിച്ചു.
അപ്പോളാണ് പുറത്തു നിന്നും ഒച്ചപ്പാട് കേട്ടത്. ആഷി സാർ വേഗം അങ്ങോട്ടേക്ക് നടന്നു. പിന്നാലെ ഞങ്ങളും.
''നിങ്ങള് ഞങ്ങളോട് വാക്കു പറഞ്ഞതല്ലേ.. പിന്നെ ഇപ്പൊ വേറൊരുത്തന് അവളെ കെട്ടിച്ചു കൊടുക്കാൻ പോവുന്നോ???'' ജാസിമിന്റെ ഉപ്പ ഹാജിക്ക എന്ന് എല്ലാരും വിളിക്കുന്ന അബൂബക്കർ ഹാജി ആണ് ചോദിച്ചത്.
''ഞങ്ങൾ നിങ്ങൾ ആദ്യം വിളിച്ചപ്പോൾ തന്നെ പറഞ്ഞതല്ലേ ഞങ്ങൾക്ക് താല്പര്യം ഇല്ലാ എന്ന്. പിന്നെ എപ്പോളാ വാക്കു പറഞ്ഞത്.'' ഉപ്പ ചോദിച്ചു.
''കണ്ടോ ഇവര് എല്ലാം മാറ്റി പാറയാണ്..'' നോക്കുമ്പോൾ അയാളുടെ കൂടെ ഞങ്ങടെ മഹല്ല് കമ്മിറ്റിക്കാരൊക്കെ ഉണ്ട്. ഇവരെയൊക്കെ എന്തിനാണാവോ കൊണ്ട് വന്നത്.
''കേട്ടോ നിങ്ങള് ഇവന്റെ മോളും എന്റെ മോനും തമ്മിൽ ഇഷ്ടത്തിലായിരുന്നു. ഇവരെ കല്യാണം വാക്കാൽ ഉറപ്പിച്ചതുമാണ്. പക്ഷെ ഇപ്പൊ എന്റെ മോനേക്കാൾ നല്ല ചെക്കനെ കിട്ടിയപ്പോ അവളുടെ ഉപ്പ എല്ലാം മറന്നു. നിങ്ങളെ മോനെ ചതിക്കാ ഇവര്.'' ഹാജിക്ക ആഷി സാറിന്റെ ഉപ്പാനോട് പറഞ്ഞു.
പടച്ചോനെ ഇങ്ങേരു ഇതെന്തൊക്കെയാ പറയുന്നേ.. പ്രേമിച്ചോ??? ആര് എപ്പോ???
ആഷി സാറിന്റെ ഉപ്പ എന്റെ ഉപ്പയെ നോക്കി. ഉപ്പ നിസഹായനായി നിക്കുവാണ്. ഇത് പോലെ ഉള്ള കള്ളം അയാൾ പറയുമെന്ന് ഞങ്ങളാരും കരുതിയതല്ല.
''ഇതൊക്കെ ഉള്ളതാണോ???'' റാഷി സാർ ജാസിമിനെ നോക്കി ചോദിച്ചു...
അവൻ തലപൊക്കി എല്ലാരേം നോക്കി. എന്നിട്ടു അതെ എന്ന് തലയാട്ടി.
''എടാ കള്ളം പറഞ്ഞാൽ ഉണ്ടല്ലോ???'' എന്നും പറഞ്ഞു എന്റെ ഉപ്പ അവനെ അടിക്കാൻ പോയതും ഷഫീക്കാറ്റ പിടിച്ചു വച്ചു.
''ജാസിം നീ ഇല്ലാത്ത ഓരോന്ന് പറഞ്ഞു വന്നാൽ അളിയനാണെന്നൊന്നും ഞാൻ നോക്കില്ല. അടിച്ചു പല്ലു തെറിപ്പിക്കും..'' എന്നും പറഞ്ഞു ജുനു ഇക്ക മുന്നോട്ടു പോവാൻ തുടങ്ങിയതും ജദീർക്ക പിടിച്ചു വച്ചു. എന്തിനാണാവോ പിടിച്ചു വച്ചതു. ഒന്ന് പൊട്ടിക്കണായിരുന്നു.
പക്ഷെ എന്നെ അത്ഭുദപ്പെടുത്തിയത് ആഷി സാറിന്റെ മൗനം ആയിരുന്നു.
''അതെ ഞാൻ പറഞ്ഞത് സത്യമാണ്. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്. അവൾ ഉപ്പാന്റെ നിർബന്ധത്തിനു വഴങ്ങി ആണ് ഈ കല്യാണത്തിന് സമ്മതിച്ചത്.'' ജാസിം പറഞ്ഞതും അടി കിട്ടിയ പോലെ ആയിപ്പോയി ഞാൻ.
എന്തൊക്കെ നുണകളാ പടച്ചോനെ ഇവര് പറയുന്നത്. ഞാൻ പുറത്തേക്കിറങ്ങാൻ പോയതും ഉമ്മ എന്നെ പിടിച്ചു വച്ചു. പാവം ജാസ്മിത്ത ഒരു മൂലയിൽ ഇരുന്നു കരയുന്നുണ്ട്.
ആഷി സാറിന്റെ ഉമ്മയും ആഷ്ന ഇത്തയും ഒക്കെ അവിടെ നിന്നു എല്ലാം ശ്രദ്ധിക്കുന്നുണ്ട്. അവരുടെ മുഖത്ത് പേടി ആയിരുന്നു കണ്ടത്.
''എന്തിനാ നിങ്ങളീ നുണകളൊക്കെ പറയുന്നേ??? എന്താ നിങ്ങക്ക് വേണ്ടത്???'' ഉപ്പ ദേഷ്യപ്പെട്ടു.
''നിങ്ങളെന്തിനാ വാശി പിടിക്കുന്നെ??? അവളെ എനിക്ക് കെട്ടിച്ചു തന്നാ പ്രശ്നം തീർന്നില്ലേ???'' ജാസിം ഉപ്പാനെ നോക്കി ചോദിച്ചു. ''അത്രയ്ക്കും ഇഷ്ടപ്പെടുന്നുണ്ട് ഞങ്ങൾ തമ്മിൽ.''
''കുട്ടികളുടെ ഇഷ്ട്ടം അതാണെങ്കിൽ അത് നടത്തുന്നതല്ലേ നല്ലതു.'' പള്ളി കമ്മിറ്റിയിലെ ഒരാൾ ഉപ്പാനോട് പറഞ്ഞു. പടച്ചോനെ എന്റെ ജീവിതം ഇയാൾ കുട്ടിച്ചോറാക്കുവോ..
''അതെന്നെന്ന്, ഒന്ന് പറഞ്ഞു കൊടുക്കീ... വേണെങ്കി ഇപ്പൊ തന്നെ നിക്കാഹ് നടത്താം.. പേപ്പറൊക്കെ ഞങ്ങള് കൊണ്ട് വന്നിട്ടുണ്ട്..'' ഹാജിക്ക പറഞ്ഞു.
അത് കേട്ടതും ആഷി സാർ അകത്തേക്ക് വന്നു എന്റെ കൈ പിടിച്ചു പുറത്തേക്കു കൊണ്ട് പോയി. ജാസിം ഒരു വിജയിയുടെ ഭാവത്തിൽ നിക്കുന്നുണ്ടായിരുന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
''നിനക്കിവളെ കെട്ടണോ???'' ഞാൻ ജാസിമിനോട് ചോദിച്ചു.
അത് കേട്ട് പാവം ഫാദി എന്നെ സങ്കടത്തോടെ നോക്കുന്നുണ്ടായിരുന്നു.
''ആഹ് വേണം'' എന്നും പറഞ്ഞു ജാസിം ഫാദിയുടെ കയ്യിൽ പിടിക്കാൻ പോയതും അവൾ കൈ വലിച്ചു എന്റെ പിന്നിലേക്ക് നിന്നു.
''കണ്ടല്ലോ അവൾക്കു നിന്നെ ഇഷ്ടമാണെങ്കിൽ അവളെന്തിനാ മാറിയേ..'' ഞാൻ ചോദിച്ചു. ഞാൻ ഫുൾ കൺട്രോളിൽ ആണ്. ഭാര്യ വീട്ടുകാർ ഒക്കെ ഉള്ളതല്ലേ, വെറുതെ എന്റെ കലിപ്പ് കണ്ടു അവർ പേടിക്കണ്ട എന്ന് വിചാരിച്ചു.
''മോളെ മോൾക്ക് ഇവനെ ഇഷ്ടമാണോ?? പേടിക്കാതെ പറ..'' പള്ളിക്കമ്മിറ്റിയിലെ ഒരാൾ ചോദിച്ചു.
''അല്ല, ഇയാൾ ജാസ്മിത്താന്റെ അനിയൻ ആണെന്നറിയാം. ഇയാളെ ഞാൻ ആകെ രണ്ടോ മൂന്നോ വട്ടം മാത്രമേ കണ്ടിട്ടുള്ളു. അല്ലാണ്ട് ഇയാളുമായി എനിക്കൊരു ബന്ധവുമില്ല.'' ഫാദി പറഞ്ഞു.
''അത് ഓൾടെ ഉപ്പ ബ്രെയിൻ വാഷ് ചെയ്തതാ.. എനിക്കറിയാം ഇവളെന്നെ ഒരിക്കലും മറക്കില്ലാന്നു... ഈ ചെറ്റയാ ഓളെ കൊണ്ട് ഇത് പറയിപ്പിച്ചത്.'' ജാസിം ഫാദിയുടെ ഉപ്പാനെ ചൂണ്ടി കാണിച്ചു പറഞ്ഞു.
പറഞ്ഞു തീർന്നതും ആരുടെയോ കൈ ജാസിമിന്റെ കവിളിൽ പതിഞ്ഞു. നോക്കിയപ്പോ എന്റെ ഫാദി തന്നെ. ഇജ്ജ് മുത്താണ് മോളെ.. കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി. പക്ഷെ ആൾക്കാരെ കണ്ടപ്പോ കണ്ട്രോൾ ചെയ്തു.
''അടിപൊളി. ഇതിന്റെ ഒരു കുറവ് നിനക്കുണ്ടായിരുന്നു.'' ഞാൻ പറഞ്ഞു.
''എന്റുപ്പാനെ പറ്റി ഇനി എന്തെങ്കിലും പറഞ്ഞാൽ ചവിട്ടി കൂട്ടും ഞാൻ...'' എന്നും പറഞ്ഞു പെണ്ണ് വീണ്ടും അവനെ ഇടിക്കാൻ പോയി. ഞാൻ അവളെ പിടിച്ചു വച്ചു.
''ദേ കണ്ടോ, ഇത്രേം ആളുകളെ മുമ്പിൽ വച്ചു ഒരു ആണിന്റെ മുഖത്തടിച്ചു. ഇവളെ മാത്രേ നിങ്ങക്ക് കിട്ടിയുള്ളൂ മോനെ കൊണ്ട് കെട്ടിക്കാൻ.. ഇപ്പൊ തന്നെ നിങ്ങളെ മോൻ അവളുടെ പിടിയിൽ ആയി.
ഇത് കൂടോത്രം തന്നെയാ... ആദ്യം എന്റെ മോനെ വശീകരിച്ചു, ഇപ്പൊ നിങ്ങളെ മോനെയും..'' അയാൾ പറഞ്ഞു നിർത്തിയതും എന്റുപ്പ അയാളുടെ അടുത്തേക്ക് പോയി.
''തനിക്കു നാണമില്ലേ.. ഇത്രേം പ്രായം ഒക്കെ ആയില്ലേ. എന്താ പറയുന്നെന്നു വല്ല ബോധവും ഉണ്ടോ.. ഒരു പെൺകുട്ടിയെ പറ്റി അല്ലെടോ താൻ ഈ സംസാരിക്കുന്നെ... ആദ്യം പ്രേമം പിന്നെ കൂടോത്രം... താനൊക്കെ എന്തിനാടോ മുസ്ലിം ആണെന്നും പറഞ്ഞു നടക്കുന്നെ.. തനിക്കെന്താടോ കിട്ടാ...'' എന്റുപ്പ ഇത്രയും പറഞ്ഞു ഫാദിയെ ചേർത്ത് പിടിച്ചു.
''ഉപ്പ ദേഷ്യം കൊണ്ട് പറഞ്ഞു പോയതാ.. അവള് പാവമാ.. അവളുടെ ഉപ്പാന്റെ കൂടോത്രോം കൊണ്ട് അവളെന്നെ അടിച്ചു പോയതാ.. ഞാനതു ക്ഷമിച്ചു. എനിക്കിവളില്ലെങ്കിൽ ജീവിക്കാൻ പറ്റില്ല.'' എന്നും പറഞ്ഞു ജാസിം പട്ടി മോങ്ങുന്ന പോലെ മോങ്ങാൻ തുടങ്ങി.
''നിനക്കിവളെ കെട്ടണോ???'' ഞാൻ ചോദിച്ചു..
''വേണം..'' അവൻ പറഞ്ഞു.
''ഇവളെ ഉപ്പാന്റെ സമ്മതം വേണ്ടേ?? നിനക്ക് കൈ പിടിച്ചു തരാൻ??'' ഞാൻ ചോദിച്ചു
''അയാൾ സമ്മതിക്കില്ല. എനിക്കിവളുടെ സമ്മതം ഉണ്ട് അത് മതി.. മഹല്ല് കമ്മിറ്റിക്കാർ ഇവളുടെ ഉപ്പാനെ കൊണ്ട് നികാഹ് നടത്തിക്കോളും. അത് പോരെ.'' ജാസിം ഒരു ചിരിയോടെ പറഞ്ഞു.
''അത് മാത്രം പോരല്ലോ.. എന്റെ സമ്മതം കൂടി വേണ്ടേ..'' ഞാൻ ചോദിച്ചു.
ഫാദി എന്നെ സംശയത്തോടെ നോക്കി.
''നിന്റെ സമ്മതം എന്തിനാ... എനിക്കിവളുട സമ്മതം മാത്രം മതി. വേറാരുടെയും വേണ്ടാ...'' ജാസിം പുച്ഛത്തിൽ ചിരിച്ചോണ്ട് പറഞ്ഞു.
''പോരല്ലോ എന്റെ ഭാര്യയെ കെട്ടണമെങ്കിൽ എന്റെ സമ്മതം വേണമല്ലോ..'' ഞാൻ പറഞ്ഞതും ജാസിം എന്നെ ഞട്ടി നോക്കി. അതിലും ഞെട്ടൽ ഫാദിക്കു ആയിരുന്നു. ''ഞാനറിയാതെ എന്റെ കല്യാണം കഴിഞ്ഞോ അതെപ്പോ???'' എന്ന ഭാവം ആയിരുന്നു അവളുടെ മുഖത്ത്.
''വെറുതെ നുണ പറയരുത്??" ജാസിം ദേഷ്യത്തോടെ പറഞ്ഞു.
''ഇതാ തെളിവ്. ഇന്നലെ ഞങ്ങടെ നിക്കാഹ് കഴിഞ്ഞതിന്റെ..'' ഞാൻ പള്ളിയിലെ മാര്യേജ് സർട്ടിഫിക്കറ്റിന്റെ കോപ്പി കാണിച്ചു കൊടുത്തു.
അത് നോക്കി കമ്മിറ്റിക്കാർ ശരിയാണെന്നു പറഞ്ഞു. ഞങ്ങൾ വിജയീഭാവത്തിൽ നിന്നു. അവളുടെ മുഖത്തും ഇപ്പൊ അത്ഭുതം മാറി പുഞ്ചിരി വന്നിട്ടുണ്ട്.
''ഞാനിതു വിശ്വസിക്കില്ല. ഇവൾ എന്റെ മോന്റെ പെണ്ണാ...'' ഹാജി വീണ്ടും പറഞ്ഞു.
''ഈ സർട്ടിഫികറ്റ് കണ്ടിട്ടും വിശ്വാസം വരുന്നില്ലേ???'' എന്റെ ഉപ്പ ചോദിച്ചു.
''നിങ്ങളല്ലേ ഇവളെ പറ്റി ഇപ്പൊ ഇത്രയും മോശമായി പറഞ്ഞത്. പിന്നെ ഇത്ര പ്രശ്നം ഉണ്ടാക്കി നിങ്ങൾ എന്തിനാ മോനെ കൊണ്ട് ഇവളെ കെട്ടിക്കാൻ നോക്കുന്നെ???'' മഹല്ല് കമ്മിറ്റി അംഗം ചോദിച്ചു.
''അത് ഞാൻ പറയാം... അത് ഇയാൾ ഒരാൾക്ക് കൊടുത്ത വാക്ക് ആണ്. ഇവളെ ഇയാളെ മോനെ കൊണ്ട് കെട്ടിച്ചു അവളുടെ ജീവിതം തകർക്കുമെന്ന്...'' എല്ലാരും എന്നെ ആശ്ചര്യത്തോടെ നോക്കി.
''ആർക്കാണ് എന്നല്ലേ.. ഇയാളുടെ പെങ്ങൾക്ക്. ഇയാളും പെങ്ങളും തമ്മിൽ തെറ്റിയിട്ടു വർഷങ്ങൾ ആയി. ജോലി ചെയ്ത കമ്പനിയിലെ മുതലാളിയെ രണ്ടാം കല്യാണം കഴിച്ചതിനു ഇയാൾ പെങ്ങളെ വീട്ടിൽ നിന്നും പുറത്താക്കി. ഇണങ്ങിയിട്ടു കുറച്ചു മാസങ്ങൾ ആവുന്നേ ഉള്ളൂ.. ഞാൻ പറഞ്ഞു.
''പെങ്ങൾക്കെന്തിനാ മോളോട് ദേഷ്യം'' എന്റുപ്പ എന്നോട് ചോദിച്ചു.
''മോളോടല്ല അവളുടെ ഉപ്പയോടാ ദേഷ്യം. കാരണം അവരുടെ ഭർത്താവിനെ ഈ ഉപ്പ തല്ലുകയും ഭർത്താവിന്റെ ആദ്യ ഭാര്യയിലുള്ള മോളെ അവരുടെ അളിയനെ കൊണ്ട് കെട്ടിക്കുകേം ചെയ്തു. അത് കാരണം അവർക്കു സ്വത്തുക്കൾ നഷ്ട്ടം ആയി.'' ഞാൻ അത് പറഞ്ഞതും എല്ലാരും അത്ഭുദപ്പെട്ടു.
''അപ്പൊ ഇവര്..'' ഫാദിയുടെ ഉപ്പ ചോദിച്ചു.
''ഇവര് എന്റെ ഭാര്യ സലീനയുടെ രണ്ടാനുമ്മയുടെ മൂത്ത ജേഷ്ടൻ ആണ്.'' ജദീർക്കായാണ് മറുപടി പറഞ്ഞത്.
''പടച്ചോനെ എന്തൊക്കെയാ ഈ കേക്കുന്നെ???'' എന്റെ ഉപ്പ ചോദിച്ചു.
''അതെ ഉപ്പ ഇവർ ഇവളെ വിടാതെ പിന്തുടരുന്നുണ്ട് എന്ന് അറിഞ്ഞപ്പോ ഞാനും ജദീർക്കയും ജുനൈദും കൂടി ഇവനെ പറ്റിയും കുടുംബത്തെ പറ്റിയും നന്നായി അന്വേഷിച്ചു. അപ്പോളാണ് ഈയടുത്തു ഇയാളുടെ പെങ്ങളുമായി ഇയാൾ ഇണങ്ങിയ കാര്യം ഞങ്ങൾ അറിഞ്ഞത്.'' ഞാൻ പറഞ്ഞു.
''ഞാൻ ജദീർക്ക തന്ന സലീനമ്മായിയുടെ രണ്ടാനമ്മൻറെ ഫോട്ടോ ജാസ്മിക്കു കാണിച്ചു കൊടുത്തു. ആരാണെന്നു പറഞ്ഞില്ലായിരുന്നു. ഞങ്ങളുടെ വീട്ടിൽ ആരും സലീനമ്മായിയുടെ വീട്ടുകാരെ കണ്ടിട്ടില്ല.
ഫോട്ടോ കണ്ടു അവൾ ആളെ തിരിച്ചറിഞ്ഞു. അവരുമായി ഒരു ബന്ധവും ഇല്ലായിരുന്നു. ഇപ്പൊ അടുത്ത് അവർ വീട്ടിൽ വരാറുണ്ടെന്നും ഉപ്പയുമായുള്ള പ്രശ്നങ്ങൾ തീർത്തു ഒന്നായി എന്നൊക്കെ അവളുടെ ഉമ്മ പറഞ്ഞെന്നു ജാസ്മി പറഞ്ഞു. അപ്പൊ ജദീർക്കായാണ് സംശയം പറഞ്ഞത്. അവര് എന്തോ പകരം വീട്ടാനുള്ള പ്ലാൻ ആണെന്ന് തോന്നുന്നൂന്നു.'' ജുനൈദ് പറഞ്ഞു.
''പക്ഷെ എന്താണ് കാര്യം എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.'' ജദീർക്ക പറഞ്ഞു.
''അത് കൊണ്ടാണ് നികാഹ് പെട്ടെന്ന് നടത്തണമെന്ന് ഞാൻ പറഞ്ഞത്. ഇവൾക്ക് സമ്മതമാണെന്ന് ആദ്യേ പറഞ്ഞിരുന്നല്ലോ. അതോണ്ട് വേറൊരു കാര്യത്തിനാണെന്നു പറഞ്ഞു ഇവളുടെ ഉപ്പ നിക്കാഹിനു സമ്മതം ആണെന്നുള്ള പേപ്പറിൽ ഇവളെ കൊണ്ട് ഒപ്പിടീച്ചു. ഇന്നലെ വൈകിട്ട് കുറച്ചു ആളുകളുടെ മുന്നിൽ വച്ചു ഇവളുടെ ഉപ്പ ഇവളെ എന്റെ കയ്യിൽ തന്നു.'' ഞാൻ പറയുന്നതൊക്കെ ഫാദി ഇമ വെട്ടാതെ നോക്കി നിക്കുന്നു. ഞാൻ ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു.
''ഇപ്പൊ ഇവളെന്റെ ഭാര്യയാ..'' ഞാൻ എല്ലാരോടും പറഞ്ഞു.
''ഇപ്പൊ മനസ്സിലായോ നിന്നെ കെട്ടിപ്പിടിക്കാനുള്ള അവകാശം എനിക്ക് ഉണ്ടെന്നു...'' ഞാൻ പതിയെ ഫാദിയുടെ ചെവിയിൽ പറഞ്ഞു. പെണ്ണ് നാണം വന്നു താഴേക്ക് നോക്കി.
''എന്നാ ഞങ്ങള് പോവാ, ഇതുപോലൊരു കള്ളത്തരത്തിനു ഞങ്ങളെ വിളിക്കരുതായിരുന്നു.'' എന്ന് ഹാജിക്കയെ നോക്കി പറഞ്ഞിട്ട് മഹല്ല് കമ്മിറ്റിക്കാർ പോയി.
ജാസിമും ഉപ്പയും അവർ പോയതിനു പിന്നാലെ കാറിലേക്ക് നടക്കാൻ തുടങ്ങിയതും ഞാൻ അവരെ വിളിച്ചു.
''അങ്ങനെ പോവല്ലേ, ജാസ്മിന്റെ ഉപ്പ ആയോണ്ടാ ഞാൻ അവരെ മുന്നിൽ വച്ചു ഒന്നും പറയാതിരുന്നേ. താനൊരു മനുഷ്യൻ ആണോ.. പെങ്ങളോട് പറഞ്ഞ വാക്ക് മാത്രമാണോ തന്റെ മനസ്സിൽ..'' ഞാൻ ചോദിച്ചതും അയാൾ ഒന്ന് ഞെട്ടി.
''ആഷി മൂത്തവരോട് ഇങ്ങനെ ആണോ സംസാരിക്കുന്നെ??'' എന്റെ ഉപ്പ ചോദിച്ചു.
''ഇങ്ങനെ ഉള്ളവരോട് ഇത് പോലെയേ സംസാരിക്കാൻ പറ്റൂ. തന്റെ കണ്ണ് ഇവളുടെ ഉപ്പയിലൂടെ ഇവൾക്ക് കിട്ടാൻ പോവുന്ന സ്വത്തിൽ ആയിരുന്നു. അത് കൂടാതെ അവളുടെ ഉമ്മാന്റെ തറവാട്ടിൽ ഇപ്പോളും മരുമക്കത്തായം ആണ്. ഇവളുടെ മൂത്തമ്മ മുന്നേ അവകാശം വാങ്ങിയതാണ്.
അതോണ്ട് തന്നെ ഇവളുടെ ആറ്റമാരുടെ പേരിലുള്ളത് ഇവൾക്കാണ് കിട്ടുക. ഒരു വെടിക്ക് രണ്ടു പക്ഷി അല്ലെ. പകരം വീട്ടലും നടക്കും സ്വത്തും കിട്ടും...'' എന്നും പറഞ്ഞു ഞാൻ അയാളെ നോക്കി. ഹാജിക്ക ആകെ വിയർത്തു കുളിച്ചു നിക്കാണ്.
''അപ്പൊ നീയും അത് കണ്ടല്ലേ അവളെ കെട്ടുന്നേ???'' ജാസിം ചോദിച്ചു.
''എനിക്ക് അത്യാവശ്യം നല്ല ഉറപ്പുള്ള നട്ടെല്ല് ഉള്ളത് കൊണ്ട് അവളെ നോക്കാൻ എനിക്കറിയാം. പിന്നെ ഇവൾ പതിനെട്ടു വയസ്സ് ആയപ്പോ തന്നെ അവളുടെ ആറ്റമാരുടെ സ്വത്തിൽ അവൾക്കു ഒരു അവകാശവും ഇല്ല എന്നും അതവരുടെ മക്കൾക്ക് ഉള്ളതാണെന്നും എഴുതി കൊടുത്തിട്ടുണ്ട്.
പിന്നെ ഇവളുടെ ഉപ്പാന്റെ തറവാട്ടിൽ നിന്നും കിട്ടേണ്ടത് ഇവൾ പറഞ്ഞിട്ട് ഇവളുടെ ഉപ്പാന്റെ നാല് സഹോദരിമാർക്ക് കൊടുത്തു. അതറിയാതെ ആണ് താങ്കൾ ഈ പരിപാടിക്ക് ഇറങ്ങിയത്.'' ഞാൻ പറഞ്ഞതും അയാൾ ആകെപ്പാട് കിളി പോയ അവസ്ഥയിൽ ആയി.
പിന്നെ അയാൾ മൂട്ടിൽ തീ പിടിച്ച പോലെ ഓടി കാറിൽ കേറി പോവുന്നത് കണ്ടു. അത് കണ്ടു എല്ലാരും ചിരിച്ചു.
അപ്പോളും ഫാദി എന്നെ തന്നെ നോക്കി നിക്കുവാണ്. എല്ലാരും അകത്തേക്ക് നടന്നു. ഞാനവളുടെ കൈ പിടിച്ചു അകത്തേക്ക് നടക്കാൻ തുടങ്ങിയതും അവളെന്റെ കൈ പിടിച്ചു വലിച്ചു ഒരു സൈഡിലേക്ക് കൊണ്ട് പോയി.
''എന്താടീ ഇത് എല്ലാരും നമ്മളെ തിരക്കും.'' ഞാൻ പറഞ്ഞു.
''ബുള്ളറ്റ് ആഷി എന്ന് മാത്രമല്ല സിഐടി ആഷി എന്നും പേരുണ്ടല്ലേ???'' അവൾ ചോദിച്ചതും ഞാൻ ഒന്ന് ചിരിച്ചു. ''നീ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു.''
''ആണോ.. എന്നാ കണ്ട ഒരു കാര്യത്തെ പറ്റി ചോദിക്കാം. ഇതൊക്കെ സാറെങ്ങനെ അറിഞ്ഞു.'' ഫാദി ചോദിച്ചു.
''അത് ഞാൻ അന്വേഷിച്ചു അറിഞ്ഞു.'' ഞാൻ പറഞ്ഞു.
''ആണോ?? എന്നിട്ടു ആ ജാസിം എന്തിനാ കാറിൽ കേറി പോണ നേരത്തു സാറിനെ നോക്കി പുഞ്ചിരിച്ചേ.. തിരിച്ചു സാർ കണ്ണടച്ച് കാണിച്ചതും ഞാൻ കണ്ടു.'' അവൾ പറഞ്ഞതും ഞാൻ ഞെട്ടി.
''അത് നിനക്ക് തോന്നിയതാവും..'' ഞാൻ പറഞ്ഞു.
''സാറേ എന്ന് വിളിച്ച നാക്കു കൊണ്ട് വേറൊന്നും വിളിപ്പിക്കരുത്.. സത്യം പറ..'' ഫാദി ദേഷ്യത്തോടെ പറഞ്ഞു.
''ഇതൊക്കെ ജാസിം ആണ് ഞങ്ങളെ അറിയിച്ചത്.. അത് കേട്ടതും അവളെന്നെ അത്ഭുതത്തോടെ നോക്കി. അവനാണ് പറഞ്ഞത് അവന്റെ ഉപ്പ നിന്നെ അവനെ കൊണ്ട് കെട്ടിക്കാൻ നോക്കുന്നുണ്ടെന്നു. എന്ത് ചെയ്തും ആ കല്യാണം അയാൾ നടത്തും എന്നും. അവനാണ് എന്നോട് പെട്ടെന്ന് നിന്നെ നികാഹ് ചെയ്യാൻ പറഞ്ഞത്.'' ഞാൻ പറഞ്ഞു.
''അതിനു നിങ്ങൾ തമ്മിൽ മുമ്പേ അറിയുമോ???'' ഫാദി ചോദിച്ചു.
''അറിയും ജുനൈദ് പരിചയപ്പെടുത്തിയതാ... ഞങ്ങടെ ജൂനിയർ ആയിരുന്നു. ജാസ്മിന്റെയും ജുനൈദിന്റെയും കാര്യം അവനും അറിയാമായിരുന്നു. പിന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി. അവനെയാണ് ഞാൻ നിന്നെ പറ്റി അന്വേഷിക്കാൻ ഏല്പിച്ചത്.'' ഞാൻ പറഞ്ഞതും അവൾ ചിരിക്കാൻ തുടങ്ങി.
''ശരിക്കും ഇതൊക്കെ ഉള്ളതാണോ?? എനിക്ക് വിശ്വസിക്കാൻ വയ്യ.അന്ന് ബസ് സ്റ്റോപ്പിൽ വന്നു എന്നോട് പറഞ്ഞതോ. '' ഫാദി പറഞ്ഞു.
''അതൊക്കെ അവന്റെ അഭിനയം ആയിരുന്നു. അവന്റെ ഉപ്പ ഉണ്ടായിരുന്നു കാറിൽ.'' ഞാൻ പറഞ്ഞു.
''ഉള്ളതാണോ???'' ഫാദി വിശ്വാസം വരാതെ ചോദിച്ചു.
''അതേടീ... അവന്റെ ഉപ്പാന്റെ ഉദ്ദേശം എല്ലാരുടെയും മുന്നിൽ നീയും അവനുമായുള്ള കല്യാണം ഉറപ്പിച്ചു എന്ന് വരുത്തി തീർക്കൽ ആയിരുന്നു. അതിനാണ് എല്ലാരോടും നിങ്ങടെ നികാഹ് ഉറപ്പിച്ചു എന്ന് പറഞ്ഞത്. അപ്പൊ പിന്നെ ആരും നിന്നെ കല്യാണം കഴിക്കാൻ വരാതെ ആവും. പിന്നെ ജാസിമിനെ കൊണ്ട് നിന്നെ കെട്ടിക്കൽ മാത്രേ നിന്റെ ഉപ്പാന്റെ മുന്നിൽ വഴി ഉള്ളൂ... ഇപ്പൊ മനസ്സിലായോ..'' ഞാൻ ചോദിച്ചു
''അടിപൊളി.. നമുക്കൊരു സിനിമ എടുത്താലോ...'' ഫാദി ചോദിച്ചു.
''നിനക്ക് തമാശ, ഞങ്ങൾ ഇവിടെ തീ തിന്നുവായിരുന്നു. കോളേജിൽ പോലും ഞാനും ജാസിമും കൂടി വാട്സാപ്പിലൂടെ എല്ലാം പ്ലാൻ ചെയ്യുക ആയിരുന്നു. സംസാരിക്കുന്നതു ആരെങ്കിലും കേട്ടാലോ.'' ഞാൻ പറഞ്ഞു.
''ഓ അപ്പൊ ജാസിം ആണോ ഈ ''j'' എന്ന് സാറിന്റെ വാട്സാപ്പിൽ കണ്ടത്??'' അവൾ സംശയത്തോടെ ചോദിച്ചു.
''ആഹാ കള്ളീ അതിനിടക്ക് അതും നോക്കിയോ??'' ഞാൻ ചോദിച്ചതും അവളെന്നെ ഇളിച്ചു കാണിച്ചു.
''അതിനു എന്തിനാണാവോ j കഴിഞ്ഞു മൂന്നു ലവ് സൈൻ ഒക്കെ.'' അവൾ കുശുമ്പോടെ ചോദിച്ചു.
''അത് ആർക്കും മനസിലാവാതിരിക്കാനാടീ പോത്തേ...'' ഞാൻ അവളെ തലക്കൊരു കൊട്ട് കൊടുത്തു.
''ദേ എന്നെ പോരെന്നു വിളിച്ചാൽ ഉണ്ടല്ലോ... നേരത്തെ കണ്ടതല്ലേ ജാസിമിന് കിട്ടിയത്.'' അവൾ ദേഷ്യം നടിച്ചു പറഞ്ഞു. കേട്ടപ്പോ ഒന്ന് ഞെട്ടി, കാരണം ചിലപ്പോൾ അവൾ അതും ചെയ്യും. പക്ഷെ ഞാനതു പുറത്തു കാണിച്ചില്ല.
അവളുടെ കൈ പിടിച്ചു പിന്നോട്ട് തിരിച്ചു.. ''നീ എന്നെ അടിക്കോടി..'' ഞാൻ ചോദിച്ചു.
''അയ്യോ, ഇല്ല ഞാൻ വെറുതെ പറഞ്ഞതാ... കൈ വിട്..'' എന്നും പറഞ്ഞു അവൾ ഒച്ച വച്ചു.
''നീ നേരത്തെ എന്നെ സാർ എന്ന് അല്ലാതെ എന്തോ വിളിക്കുമെന്ന് പറഞ്ഞല്ലോ... അതെന്തായിരുന്നൂ...'' ഞാൻ ചോദിച്ചു.
''അത് ഒന്നൂല്ല... ആഷി സാർ പ്ളീസ് കൈ വിട്..'' അവൾ വീണ്ടും ഒച്ച വച്ചു.
അവളുടെ വാ പൊത്തി ഞാൻ അവളെ എന്റടുത്തേക്കു ചേർത്ത് നിർത്തി. എന്നിട്ടു ചെവിയിൽ പറഞ്ഞു ''ആഷി സാർ അല്ല ആഷി മതി..'' എന്നിട്ടവളുടെ കൈ വിട്ടു. അവളെന്നെ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ടു എന്റെ കൈ പിടിച്ചു എന്നോട് ചേർന്ന് അകത്തേക്ക് നടന്നു.
@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@@
ഒരു വർഷം പോയത് അറിഞ്ഞില്ല. പരസ്പരം കാണാതെ ഈ ഒരു വർഷം കഴിച്ചു കൂട്ടിയത് എങ്ങനെ ആണെന്ന് എനിക്കും ആഷിക്കും മാത്രമേ അറിയൂ.. നികാഹ് കഴിഞെങ്കിലും ഒരുമിച്ചു ജീവിക്കാൻ ഈ ഒരു വർഷം കാത്തിരിക്കാൻ വീട്ടുകാർ പറഞ്ഞു. ആഷി കോളേജിൽ നിന്നും റിസയിൻ ചെയ്തു യൂഎസിലേക്ക് പറന്നു. ഞാൻ എന്റെ പഠിത്തവുമായി ഇവിടെ തുടർന്നു. വീഡിയോകോളും ചാറ്റും ഒക്കെ ആയി അങ്ങ് അഡ്ജസ്റ്റ് ചെയ്തു.
കാത്തിരുന്നു കാത്തിരുന്നു ഇന്ന് ഞങ്ങടെ കല്യാണം കഴിഞ്ഞു. ഞങ്ങടെ മാത്രമല്ല റാഷിക്കയുടെയും ഫിദയുടേം പിന്നെ ആരും വിചാരിക്കാത്ത രണ്ടു പേരുടെയും. ജാസിമും എന്റെ ജെന്ന കുട്ടിയും. ജാസിം ഞങ്ങളെ സഹായിച്ചപ്പോളെ വിചാരിച്ചതാ അതിന്റെ പിന്നിൽ എന്തോ ഉണ്ടെന്നു. വിചാരിച്ച പോലെ തന്നെ കാരണം കിട്ടി, ജെന്ന.
കുറെ പാട് പെടേണ്ടി വന്നു. ഞങ്ങളെ ജാസിം സഹായിച്ച കാര്യം അറിഞ്ഞപ്പോ ഞങ്ങടെ വീട്ടുകാർ ഫ്ലാറ്റ്. പക്ഷെ ഹാജിക്ക സമ്മതിക്കാൻ ഒരു ഹാർട്ട് അറ്റാക്ക് വരുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. ജാസിം തളർന്നു പോയപ്പോ ജുനു ഇക്കയാണ് അദ്ദേഹത്തിന്റെ കാര്യങ്ങൾ ഒക്കെ നോക്കിയത്. അപ്പോളാണ് അങ്ങേർക്കു പൈസ അല്ല കുടുംബബന്ധങ്ങൾ ആണ് വലുത് എന്ന് മനസിലായത്.
ജെസ്നയ്ക്കും നല്ലൊരാളെ ഷഫീക്കാറ്റ കണ്ടു പിടിച്ചു. എല്ലാം മംഗളമായി നടന്നു.
''എന്താ സ്വപ്നം കണ്ടു നിക്കുവാനോ??? അവിടൊരാള് കാത്തു നിന്നു മുഷിഞ്ഞു കാണും.'' രാഷ്നയാണ് ആഷിയുടെ അനിയത്തി, ഞാനും ഫിദയുമായി നല്ല കൂട്ടാണ്.
ഞാൻ അവളോട് ചിരിച്ചു കാണിച്ചു. ഏകദേശം ഞങ്ങളുടെ സ്വഭാവം ഒന്നാണ്. അത് കൊണ്ട് പെണ്ണ് ഞാൻ എന്തേലും പറഞ്ഞാൽ അതിൽ കേറി പിടിക്കും.
ഞാനും ഫിദയും അവളുടെ കൂടെ നടന്നു. കൂടെ ആഷിയുടെ ഇത്തയും വേറെ കസിന്സും ഉണ്ട്.
ഫിദയെ റൂമിലാക്കി ഞങ്ങൾ നടന്നു. എന്നെ റൂമിലേക്ക് തള്ളി വിട്ടു അവർ പോയി.
അകത്തു കേറിയപ്പോ ആഷി കട്ടിലിൽ മോളിലോട്ടു നോക്കി കിടക്കുന്നു. ഇത്രയും നാളും സംസാരിച്ചിട്ടും ആദ്യമായി എനിക്ക് വിറക്കുന്നതു പോലെ തോന്നി.
''അവിടെ നിന്നു വിറക്കാതെ ഇങ്ങോട്ടു വാ ജനൂ...'' എന്നെ നോക്കാതെ തന്നെ ആഷി സാർ അങ്ങനെ പറഞ്ഞപ്പോ ഞാൻ കൂടുതൽ വിറച്ചു. ജനൂ എന്നാണ് എന്നെ വിളിക്കാറ്. എന്നോട് പറയാൻ കുറെ കഷ്ടപ്പെട്ട് അന്ന് കണ്ടു പിടിച്ചതല്ലേ.
ഞാൻ മെല്ലെ അടുത്തേക്ക് പോയി. പാലും ഫ്രൂട്സും ഒക്കെ ആദ്യമേ അവിടെ ഉണ്ടായിരുന്നു. ആഷി എന്റെ കൈ പിടിച്ചു അടുത്തിരുത്തി.
ആ മുഖം കണ്ടപ്പോ എല്ലാ വിറയലും മാറി.
''എന്താ ഇത്ര ആലോചന..'' ഞാൻ ചോദിച്ചു.
''വെറുതെ നമ്മടെ ലൈഫിൽ നടന്നതൊക്കെ ആലോചിക്കുവായിരുന്നു.'' ആഷി പറഞ്ഞു. എന്നിട്ടെന്നെ ചേർത്ത് പിടിച്ചു. ''നിന്നെ എങ്ങാനും നഷ്ടപെട്ടിരുന്നെങ്കിൽ ഞാൻ ബ്രഹ്മചാരി ആയി ജീവിക്കേണ്ടി വന്നേനെ.'' എന്നും പറഞ്ഞു ചിരിച്ചു.
''അത് ശരിയാ.. അന്നത്തെ സംഭവങ്ങൾ ഓർക്കുമ്പോൾ ഇപ്പോളും പേടിയാ..'' ഞാൻ പറഞ്ഞു.
''അതിനു ഞാനുള്ളപ്പോ നിനക്ക് ഒന്നും സംഭവിക്കിലാരുന്നല്ലോ..'' ആഷി പറഞ്ഞു.
''പക്ഷെ എന്നോട് പറയാരുന്നു..'' ഞാൻ പരിഭവം നടിച്ചു പറഞ്ഞു.
''അങ്ങനെ പറഞ്ഞാ നിന്റെ മുഖത്ത് അന്ന് കണ്ട ആ ഭാവങ്ങൾ എനിക്ക് കാണാൻ പറ്റുവായിരുന്നോ??? ഇനി ഞാൻ ഒന്നും ഒളിക്കില്ല സത്യം..'' ആഷി എന്റെ കയ്യിൽ പിടിച്ചു പറഞ്ഞു.
''ആണോ എന്നാ വേഗം പറ ആ വിഡിയോയിൽ എന്തായിരുന്നു??'' ഞാൻ ചോദിച്ചതും ആഷി എന്നെ നോക്കി.
''ഏതു വിഡിയോ???'' ആഷി ചോദിച്ചു.
''അന്ന് ജാഷി കാണിച്ച വീഡിയോ. ഇന്ന് അവരെ കണ്ടപ്പോ ഞാൻ ചോദിച്ചിരുന്നു അപ്പൊ പറഞ്ഞു എനിക്ക് പറയാൻ പറ്റില്ല ആഷിയോടു തന്നെ ചോദിക്കാൻ.. അതും ഇന്ന് രാത്രി തന്നെ.. ഇല്ലെങ്കിൽ പിന്നെ പറഞ്ഞു തരില്ല പോലും..'' ഞാൻ പറഞ്ഞതും സാറെന്നെ വിട്ടു മാറി ഇരുന്നു.
''അതൊന്നുമില്ല. അവള് വെറുതെ പറഞ്ഞതാ...'' ആഷി പറഞ്ഞു.
ഞാൻ കുറെ ചോദിച്ചു. പക്ഷെ എന്ത് പറഞ്ഞിട്ടും പറഞ്ഞു തരുന്നില്ല. അവസാനം ഞാൻ പതിനെട്ടാമത്തെ അടവ് എടുത്തു.
''പറഞ്ഞില്ലെങ്കിൽ ആഷിക്ക് ബെഡിൽ കിടക്കാം ഞാൻ സോഫയിൽ കിടന്നോള്ളാം..'' അതു കേട്ടപ്പോ എന്നെ ഒന്ന് നോക്കി.
''അങ്ങനെ പറയരുത്..'' എന്നും പറഞ്ഞു എന്റെ അടുത്തേക്കിരുന്നതും ഞാൻ എണീറ്റു സോഫയിൽ പോയി ഇരുന്നു.
''അതെനിക്ക് പറയാൻ പറ്റില്ല ഞാൻ ജുനൈദിന് വാക്ക് കൊടുത്തതാ...'' ആഷി പറഞ്ഞപ്പോ ഞാൻ സംശയത്തോടെ നോക്കി.
''ജുനു ഇക്കക്കോ.. എന്ത് വാക്ക്???'' ഞാൻ ചോദിച്ചു.
''നീ തന്നെ നേരിട്ട് ചോദിച്ചോ..'' എന്നും പറഞ്ഞു ആഷി ജുനൂക്കാനേ വിഡിയോ കാൾ ചെയ്തു.
''എന്തോന്നാടേയ് ഫസ്റ്റ് നൈറ്റ് ആയാൽ എങ്കിലും ഒരു സമാധാനം തന്നൂടെ..'' ഇക്ക കണ്ണ് തിരുമ്മിക്കൊണ്ട് ചോദിച്ചു.
''ഫസ്റ്റ് നൈറ്റ്.. നീ കാരണം അതിപ്പോ സോഫയിൽ കിടക്കുന്നുണ്ട്..'' എന്നും പറഞ്ഞു ആഷി ഫോണും കൊണ്ട് എന്റടുത്തേക്കു വന്നു.
''ഞാൻ കാരണമോ?? ഞാൻ എന്ത് ചെയ്തു. എന്താ മോളെ കാര്യം..'' ജുനൂക്ക എന്നോട് ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. ആദ്യം അത്ഭുദത്തോടെ നോക്കിയാ ആള് പെട്ടെന്ന് ചിരിക്കാൻ തുടങ്ങി. ഞാനും ആഷിയും പരസ്പരം നോക്കി.
''അതെന്താണെന്നു ഞാൻ പറയാം മോളെ..'' നോക്കുമ്പോ ദേ ജാസ്മിത്ത.
''പറ ഇത്ത.'' ഞാൻ പറഞ്ഞു.
''അത് മോളെ നിന്റെ ജുനു ഇക്ക അവന്റെ ലവറിനോട് ഐ ലവ് യൂ പറഞ്ഞപ്പോ ആ പെൺകുട്ടി ഒരു കിസ് കൊടുത്തു. അതായിരുന്നു വിഡിയോയിൽ.'' എന്നും പറഞ്ഞു ഇത്ത ചിരിച്ചു.
''അതിനെന്താ.. ഇതാണോ ഇത്ര വലിയ കാര്യം.. ഇത്ത ഒരു കിസ് കൊടുത്തതാണോ ഇത്ര വലിയ കാര്യം..'' ഞാൻ ആഷിയെ നോക്കി പറഞ്ഞു.
''കിസ് കൊടുത്തത് വലിയ കാര്യം അല്ല. പക്ഷെ കൊടുത്തത് ഞാനല്ല. അവർ പ്ലസ് ടൂ പഠിക്കുമ്പോ ജുനു ഒരു കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു, അവളാണ്. അന്ന് ആ വിഡിയോ ഒരു തമാശക്ക് ആഷിയും ഫ്രണ്ട്സും കൂടി എടുത്തിരുന്നു. പ്ലസ് ടൂ കഴിഞ്ഞപ്പോ ഏതോ ഗൾഫുകാരനെ കെട്ടി അവള് പോയി. എല്ലാരും ആ കാര്യം മറന്നിരുന്നു, ആ വിഡിയോയുടെയും.'' ഇത്ത പറഞ്ഞു.
''അപ്പൊ ഇക്കാക്കും കിട്ടിയിരുന്നു അല്ലെ.. തേപ്പ്..'' ഞാൻ ചിരിച്ചു.
''ആ കിട്ടി ബോടിച്ചിരുന്നു. ജാഷിക്കു അജൂന്റെ ലാപ്പിൽ നിന്നോ മറ്റോ ആ വീഡിയോ കിട്ടി. അന്ന് ആ വീഡിയോ ജാസ്മിയെ കാണിക്കും എന്നിട്ടു വൈറൽ ആക്കും എന്നും പറഞ്ഞായിരുന്നു ജാഷി ഭീഷണിപ്പെടുത്തിയെ.. ജുനുവിനേക്കാൾ ആ പെൺകുട്ടിയുടെ കാര്യം ഓർത്തായിരുന്നു ആഷിക്ക് ടെൻഷൻ അവൾ കല്യാണം കഴിഞ്ഞു രണ്ടു പിള്ളേരായി ജീവിക്കുകയായിരുന്നു. അതെങ്ങാനും പുറത്തായാൽ അവളുടെ ജീവിതം തകരും.
പിന്നെ ആ സമയത്തു ഈ വീഡിയോ കണ്ടാൽ ഇവളും എന്നെ ഇട്ടിട്ടു പോവും എന്ന് ഉറപ്പല്ലേ... പക്ഷെ കല്യാണം കഴിഞ്ഞു ആദ്യ രാത്രി തന്നെ ഇവളോട് ഞാൻ എല്ലാം പറഞ്ഞിരുന്നു. അത് കൊണ്ട് എന്താ എന്റെ ഫസ്റ്റ് നൈറ്റ് കൊളായി.'' ജുനൂക്ക പറഞ്ഞു.
''പിന്നെ ആദ്യമായി പ്രേമിച്ച പെണ്ണ് ഞാനാണെന്നൊക്കെ പറഞ്ഞിട്ട് അല്ലാന്നു അറിയുമ്പോ ആർക്കായാലും ദേഷ്യം വരില്ലേ..'' ജാസ്മിത്ത പറഞ്ഞു.
''അപ്പൊ ആ വീഡിയോക്ക് ആദ്യ രാത്രി ശാപം ഉണ്ടല്ലേ..'' ആഷി സാർ ചോദിച്ചതും എല്ലാരും ചിരിച്ചു. ഞങ്ങക്ക് ഉറങ്ങണം എന്നും പറഞ്ഞു ജുനു ഇക്ക ഫോൺ കട്ട് ചെയ്തു.
''എന്നാലും പോലീസ് പിടിച്ചിട്ടും ആഷി ഒന്നും പറഞ്ഞില്ലല്ലോ..'' ഞാൻ ചോദിച്ചു.
''ആ വീഡിയോ എടുത്തത് ഞാനാ. അവൻ ഐ ലവ് യൂ പറയുന്നതു എടുക്കണം എന്നെ വിചാരിച്ചുള്ളു. ആ കുട്ടീ കേറി ഉമ്മ വെക്കുമെന്ന് ഞങ്ങളാരും വിചാരിച്ചതല്ല. അവനു അന്നേ വാക്ക് കൊടുത്തതാ ആർക്കും അത് കാണിക്കില്ല എന്ന്.'' ആഷി പറഞ്ഞു.
''പറഞ്ഞ വാക്ക് പാലിക്കാൻ എന്തൊക്കെ ത്യാഗങ്ങളാ ചെയ്തേ.. ആഷി അപ്പൊ ചില്ലറക്കാരൻ അല്ല അല്ലെ..'' ഞാൻ പറഞ്ഞു.
''അതേടീ.. ഞാൻ ചില്ലറപ്പൈസ അല്ല നല്ല ഒന്നാന്തരം രണ്ടായിരത്തിന്റെ നോട്ട് ആണെന്ന് മനസ്സിലായില്ലേ..'' എന്നും പറഞ്ഞു ചിരിച്ചു. എല്ലാ കാര്യങ്ങളും ഞാൻ ആഷിയോടു മുന്നേ പറഞ്ഞിരുന്നു.
''ആഹ് ഏതായാലും ഓർമ്മിപ്പിച്ചതല്ലേ ആ മുപ്പതു രൂപ അമ്പതു പൈസ വേണ്ടേ..'' ഞാൻ ചോദിച്ചു.
''ആഹ് പിന്നെ വേണം.. പക്ഷെ പൈസ ആയിട്ട് വേണ്ട എനിക്ക് ഉമ്മയായിട്ടു മതി..'' എന്നും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.
അപ്പൊ ഞാൻ പോയി എന്റെ കടം വീട്ടട്ടെ... എന്താ നോക്കി നിക്കുന്നെ... മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാൻ എന്താ ഇൻട്ടെറസ്റ്റ്. വേഗം വിട്ടോളു... ഗോ ടു യുവർ ക്ലാസ്സെസ്...
തീർന്നു... {സമാധാനം ആയില്ലേ...}
✍️ റിഷാന നഫ്സൽ
Super story aanu tto.parayan വാക്കുകൾ ഇല്ല.❤️❤️❤️❤️❤️
ReplyDelete