Posts

Showing posts from April, 2022

ഇഷ്ടം പറയാതെ | ✍️ FABI | ഫുൾ പാർട്ട്‌

Image
💔 ഇഷ്ടം പറയാതെ 💔 Full Part  ✍️ fabi.... നമ്മൾ രാവിലെ തന്നെ വല്യ ഒരുക്കങ്ങൾ നടത്തി കൊണ്ടിരിക്കാട്ടൊ.... നമ്മളെ ഉപ്പച്ചിന്റെ ഒരേ ഒരു അനിയന്റെ മോളെ കല്യാണം ആണ്,, രണ്ട് ദിവസം കഴിഞ്ഞ്ട്ടാ,, എന്നാലും ഇപ്പോളെ മ്മളെ കലാ പരിപാടിക്കും കല്യാണo പൊളിച്ചു അടുക്കാൻ കൂടിയാണ്.... നമ്മളോടൊപ്പം മ്മളെ പുന്നാര അനിയത്തിയും പിന്നെ ഉമ്മാന്റെ അനിയത്തിന്റെ മോളും വരുന്നുണ്ട്,, ഓൾ ആണെങ്കിൽ സ്കൂൾ അടച്ച ടൈം തന്നെ ഇവിടെ ലാൻഡ് ആയിട്ടുണ്ട് ഇനി അത് തുറന്ന് കിട്ടണം പോകാൻ..... ഓൾ മ്മളെ അനിയത്തിന്റെ അതെ പ്രായവും ഒരേ ക്ലാസ്സിലും കട്ട ചങ്കുo കൂടിയാ,, അപ്പൊ പിന്നെ പറയേണ്ടി വരില്ലല്ലോ കാര്യങ്ങൾ....ഡീ,, മതിയടി ഇങ്ങോട്ട് ഇറങ്ങി വാ.... മ്മളെ അനിയത്തിയാ,, എന്തൊരു ബഹുമാനം അല്ലേ... 😏 ഓഹ്,, ഇറങ്ങിയോ തമ്പുരാട്ടി.... ഞാൻ കരുതി രാത്രിയാ പൊന്നെന്ന്‌.....  ഡീ.... മൊഞ്ച് ഉള്ളവർ ഒരുങ്ങിയെ നടക്കൂ,,, നീ ഒരുങ്ങിട്ടും ഒരു കാര്യവും ഇല്ല കാരണം നീ മൊഞ്ച് ഇല്ല....  ഓഹ്,,, വല്യ ഐശ്വര്യറായ് ആണെന്ന വിചാരം.... കണ്ടാലും മതി....  അതേടി... ഞാൻ തന്നെ അതിനു നിനക്ക് എന്താ.... നിന്നെ ഞാൻ എന്റെ കൂടെ കൊണ്ട്പോവും എന്ന് കരുതി നിക്കണ്ട,,, അതിനെ വേറ