SOULMATE | ✍️ JOUHAR MUTHU | ഫുൾ പാർട്ട്‌


Soulmate

Full Part



ഉപ്പാ എന്റെ ഷാഹുൽ ഇക്കാനെ തല്ലല്ലേ. എന്റെ ഇക്കാ ഒരു പാവമാണ്...


ആരാടി ഒരുമ്പെട്ടോളെ നിന്റെ ഇക്കാ. ഈ ഒന്നിനും ഗതിയില്ലാത്ത ഈ തെണ്ടിയെയാണോ നീ ജീവിതകാലം മുഴുവൻ കൂടെ കൂട്ടാൻ തീരുമാനിച്ചത്. എത്ര ധൈര്യമുണ്ടായിട്ടാ നീ എന്റെ ഉപ്പും ചോറും തിന്ന് കണ്ണിൽ കണ്ട പട്ടികളെ പ്രണയിച്ച് നടക്കുന്നത്. ഇങ്ങനെ അഴിഞ്ഞാടി ജീവിക്കാൻ ആണോ നിന്നെ ഞാൻ കോളേജിലേക്ക് വിട്ടത്.


നിന്റെ ഒരു ഷാഹുലിക്ക...

ടാ ഇവളെ പിടിച്ച് വണ്ടിയിൽ കയട്ടെടാ...


അതും പറഞ്ഞു സുലൈമാൻ ഹാജി മകൾ നഫീലയുടെ കൈക്ക് പിടിച്ച് കാറിന്റെ അകത്തേക്ക് നടന്നു.


ഇല്ല ഉപ്പ എന്റെ കാക്കുനെ ഇങ്ങനെ തല്ലാൻ വിട്ടിട്ട് ഞാൻ വരില്ല.


നഫീല അത് പറഞ്ഞു തീർന്നതും വീണ്ടും സുലൈമാൻ ഹാജിക്ക് ദേഷ്യം കൂടി വന്നു. അപ്പോൾ തന്നെ മിന്നൽ വേഗത്തിൽ അയാളുടെ വലതു കൈ നഫീലയുടെ മുഖത്ത് പതിഞ്ഞു.

രണ്ടാമതും അയാൾ കൈ ഉയർത്തി അടിക്കാൻ തുടങ്ങിയപ്പോൾ ഒരാൾ സുലൈമാൻ ഹാജിയുടെ കയ്യിൽ പിടിത്തും ഇട്ടിരുന്നു.

മാറ്റാരുമല്ലയിരുന്നു അത്. ചോരയോലിക്കുന്ന മുഖവുമായി ഷാഹുൽ ആയിരുന്നു അയാളുടെ കയ്യിൽ പിടിച്ചത്. അത് കണ്ടതും അവനോടുള്ള അയാളുടെ ദേഷ്യം കൂടുകയാണ് ചെയ്തത്.


ഈ അവസരത്തിൽ തന്നെ നഫീലയെ അനിയൻമാർ കാറിലേക്ക് കൊണ്ടുപോയിരുന്നു.


ഉപ്പ എന്നെ എന്ത് വേണമെങ്കിലും ചെയ്തോ പക്ഷെ അവളെ ഒന്നും ചെയ്യരുത് പ്ലീസ്...


കയ്യിൽ നിന്നും വിട്ടുകൊണ്ട് ഒരു അപേക്ഷ പോലെ ശാഹുൽ പറഞ്ഞു.

പക്ഷെ സുലൈമാൻ ഹാജിയുടെ മുഖത്ത് ദേഷ്യം മാത്രം ആയിരുന്നു ആ സമയത്ത്.


ആരാടാ പട്ടി നിന്റെ ഉപ്പ എന്ന് ചോദിച്ച് അയാൾ ഷാഹുലിന്റെ വയറിലേക്ക് ആഞ്ഞു ചവിട്ടി.


ആഹ് എന്നൊരു ശബ്ദത്തോടെ ഷാഹുൽ നിലത്തേക്ക് തെറിച്ചു വീണു. വീണ്ടും അയാൾ ഷാഹുലിന്റെ തല്ലാൻ ചെന്നെങ്കിലും നഫീലയുടെ അനിയന്മാർ അയാളെ പിടിച്ചുകൊണ്ടു പോയി. അപ്പോഴും അയാൾ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. ആ fortuner കാർ നല്ല സ്പീഡിൽ കോളേജിന്റെ ഗ്രൗണ്ടിൽ നിന്നും പുറത്തേക്ക് പോയി. എല്ലാവരും ഈ കാഴ്ചകൾ നോക്കി തന്നെ നിൽക്കുകയാണ്.


ഭൂമി ഈ നിമിഷം താഴേന്ന് അതിന്റെ ഉള്ളിലേക്ക് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയി ഷാഹുൽ. അത്രയും നാണം കേട്ടിരുന്നു അവൻ എല്ലാരുടെയും മുന്നിൽ.

വയ്യത്ത ശരീരവുമായി അവൻ കോളേജിന്റെ പുറത്തേക്ക് നടന്നു.

മനസ്സ് മുഴുവൻ ശൂന്യമായിരുന്നു. ആരുമില്ല കൂട്ടിന്.

തോളിൽ തട്ടി ആശ്വസിപ്പിക്കാൻ പോലും കൂടെ ആരുമില്ല എല്ലാരും എനിക്ക് എതിരായ പോലെ തോന്നി.


സുലൈമാൻ ഹാജിയെ എല്ലാർക്കും പേടിയാണ്. പിന്നെ എങ്ങനെ അയാൾ ഒരാളോട് ദേഷ്യപ്പെടുമ്പോൾ അത് തടയാൻ ഒരാൾ വരുക. ഒരു കാര്യം കൂടി ഉറപ്പായിരുന്നു ഇനി ആ കോളേജിൽ തുടർന്ന് പഠിക്കാൻ പറ്റുമെന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു.

കോളേജ് മാനേജ്മെന്റിലെ ആളുകൾ നഫീലയുടെ ഉപ്പയുമായി നല്ല അടുപ്പത്തിലാണ് അത്കൊണ്ട് ഇനി ഒരിക്കലും അവിടെ തുടരാനാകും എന്ന് ഒരു പ്രതീക്ഷയും ഇല്ല.

എന്റെ സങ്കടം മുഴുവൻ നഫീലയെ ഓർത്തിട്ടായിരുന്നു ഞാൻ എന്ന് വച്ചാൽ ജീവനാണ് അവൾക്ക് ഇനി എന്താവും ഉണ്ടാകാൻ പോകുന്നത് എന്ന് ഓർത്ത് മനസ്സ് അസ്വസ്ഥമായി.


എനിക്ക് ഉറപ്പായിരുന്നു എന്നോടുള്ള ദേഷ്യം മുഴുവൻ ഇന്ന് ആ പാവത്തിനോട് തീർക്കുമെന്ന്. എല്ല പ്രതീക്ഷയും അവസാനിച്ച് ഞാൻ വീട്ടിലേക്ക് തന്നെ നടന്നു.

വീട്ടിലുള്ളത് വയസ്സായ ഒരു വെല്ലിമ്മ മാത്രമാണ്. അവർ ആരാണെന്ന് എനിക്ക് അറിയില്ല. ഇപ്പോൾ എന്റെ ഉമ്മയും ഉപ്പയും എല്ലാം അവർ തന്നെ ആണ്. ഞാണെന്ന് വച്ചാൽ അവർക്ക് ജീവനാണ്.

എന്റെ ഉപ്പനെയും ഉമ്മനെയും ഞാൻ കണ്ടിട്ടില്ല.

ആരോ ആ വല്ലിമ്മ പണിക്ക് പോകുന്ന സ്ഥലത്ത് ഉപേക്ഷിച്ചു പോയതായിരുന്നു എന്നെ. അന്ന് എനിക്ക് ഒരു വയസ്സ് പോലും പ്രായമില്ലായിരുന്നു എനിക്ക്.


അന്ന് എന്നെ അവർ വീട്ടിലേക്ക് കൊണ്ടുപോയി. ആരുമില്ലാത്ത അവർക്ക് ഒരു കൂട്ടായിരുന്നു ഞാൻ. ഒരുപാട് കഷ്ട്ടപെട്ടു ആ പാവം എന്നെ വളർത്താൻ.

ഒരിക്കലും എനിക്ക് അറിയില്ലായിരുന്നു ആരാണ് ഞാൻ എങ്ങനെയാണ് ഞാൻ ഇവിടെ എത്തിയത് എന്ന് ഒരുപാട് വട്ടം ഞാൻ വല്ലിമ്മാനോട് ചോദിച്ചിട്ടുണ്ട് ഇതൊക്കെ പക്ഷെ അതിനൊന്നും വല്ലിമ്മ മറുപടി തന്നിട്ടില്ലായിരുന്നു. പക്ഷെ ഒരോ ദിവസവും എന്നെ മടിയിൽ കിടത്തി വല്ലിമ്മ ഒരോ കഥകൾ പറഞ്ഞു തരുമായിരുന്നു. അങ്ങനെ ഉള്ള ഒരു ദിവസം എന്നെ എങ്ങനെയാണ് കിട്ടിയത് എന്നും പറഞ്ഞു തന്നു.



അന്ന് ഞാൻ ഒരുപാട് കരഞ്ഞു. പക്ഷെ അത് എന്നെ ഉപേക്ഷിച്ചു പോയ മാതാപിതാക്കളെ ഓർത്തിട്ടല്ല എനിക്ക് ചെറിയ ഒരു പനി വന്നാൽ പോലും ഒരുപാട് സങ്കടപ്പെടുന്ന വല്ലിമ്മാന്റെ സ്നേഹം ഓർത്തിട്ടായിരുന്നു. പിന്നെ ഒരിക്കലും  ഞാൻ വല്ലിമ്മാനോട് ഉമ്മനെയും ഉപ്പനെയും കുറിച്ച് ചോദിച്ചിട്ടില്ല.


അതിനെല്ലാം പകരം എനിക്ക് എന്റെ വല്ലിമ്മ തന്നെ ആയിരുന്നു. ഒരിക്കൽ പോലും വല്ലിമ്മ എന്നോട് ഒരു ജോലിയും ചെയ്യാൻ പറഞ്ഞിട്ടില്ല. എനിക്ക് വല്ലിമ്മയും വല്ലിമ്മാക്ക് കൂട്ട് ഞാനും മാത്രമായിരുന്നു ആ വീട്ടിൽ. വല്ലിമ്മന്റെ മക്കളൊക്കെ വലുതായി വിദേശത്തു പോയപ്പോൾ വല്ലിമ്മ ഒറ്റക്കായി. പിന്നെ അവരാരും ഈ പാവത്തിനെ തിരിഞ്ഞു നോക്കിയിട്ടില്ല.


എല്ലാം ഒരു മുത്തശ്ശി കഥപോലെ എനിക്ക് പറഞ്ഞു തരും. എന്നെ വല്ലിമ്മ സ്കൂളിൽ ചേർത്തു. വല്ലിമ്മാക്ക് എന്നെ കിട്ടിയ ദിവസം എന്റെ ബർത്ത് ഡേ ആയി പറഞ്ഞു വല്ലിമ്മ.എനിക്ക് ഷാഹുൽ എന്ന് പേരിട്ടതും എന്റെ വല്ലിമ്മ ആയിരുന്നു.

പഠിക്കാൻ മോശമല്ലാത്തത് കൊണ്ട് പ്ലസ് ടൂ നല്ല മാർക്കൊടെ തന്നെ പാസ്സ് ആയി. ഇതിന്റെ ഇടക്കെല്ലാം ഞാൻ പറ്റുന്ന പോലെ ചെറിയ ജോലിക്ക് പോയിരുന്നു. വല്ലിമ്മാനെ ഞാൻ ജോലിക്ക് പോവാൻ സമ്മതിക്കില്ലായിരുന്നു.


അങ്ങനെ അടുത്തുള്ള കോളേജിൽ ഡിഗ്രിക്ക് അഡ്മിൻ കിട്ടി. അത്യാവശ്യം മാർക്ക് ഉണ്ടായത്കൊണ്ട് തന്നെ അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ട് ഇല്ലായിരുന്നു.

അങ്ങനെയാണ് ഞാനും നഫീലയും പരിചയപ്പെടുന്നത്.

അന്ന് ഒരിക്കലും ഞാൻ കരുതിയില്ല അവൾ എന്റെ ജീവന്റെ ജീവനായി മാറും എന്ന കാര്യം.

എന്റെ ഓർമ്മകൾ കോളേജ് ദിനങ്ങളിലേക്ക് പോയി.




************************************************


അതെ സമയം സുലൈമാൻ ഹാജിയും മക്കളും നഫീലയെ കൊണ്ട് വീട്ടിൽ എത്തിയിരുന്നു.


അയാളുടെ മുഖത്തുള്ള ദേഷ്യം കണ്ട് എല്ലാരും പേടിച്ചു പോയി. ഒരാൾ ഒഴിച്ച് അത് നഫീല ആയിരുന്നു.

അയാൾ ദേഷ്യം നിയന്ത്രിക്കാൻ ആവാതെ ബെൽറ്റ്‌ ഊരി നഫീലയെ ഒരുപാട് തല്ലി. അവളുടെ ഉമ്മയും ഏട്ടന്മാരും അത് കണ്ട് ഒരുപാട് സങ്കടപ്പെട്ടു.

എന്നാൽ നാഫീലയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പോലും വന്നിട്ടില്ലായിരുന്നു.


പറയെടി എന്ന് മുതലാ നിനക്ക് ഇത്രയും ധൈര്യം കിട്ടിയത്. ആരാടി ആ പട്ടി നിന്റെ...


ഷാഹുൽ ഇക്കാനെ അങ്ങനെ വിളിക്കണ്ട...


ഓഹ് അവനെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളി അല്ലെ...


അയാൾ ദേഷ്യം കൊണ്ട് വീണ്ടും കുറെ അടിച്ചു.അതൊന്നും നഫീലക്ക് ഒരു വേദനയായി തോന്നിയില്ല.



ആ തെണ്ടിയെ ഇന്ന് തന്നെ മറക്കണം നീ.


ഇല്ല ഉപ്പാ പറ്റില്ല. എന്റെ ഉപ്പ സുലൈമാൻ ഹാജിയാണെങ്കിൽ എന്റെ തീരുമാനം മാറില്ല.


അത് കൂടി കേട്ടതും അയാൾക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റിയില്ല. അയാൾ റൂമിലേക്ക് ഓടി പോയി. കിടക്കയുടെ അടിയിൽ സൂക്ഷിച്ചു വച്ചിരുന്ന തോക്ക് എടുത്ത് കൊണ്ട് വന്ന് അയാൾ നഫീലക്ക് എതിരെ വെടി വെച്ചു.


ഉപ്പാ എന്നൊരു അലർച്ച അവിടെ ഉയർന്നു. ഉമ്മ നിലവിളിച്ചു കരയാൻ തുടങ്ങി. അയാൾ തോക്കിന്റെ ട്രിഗർ അമർത്തിയ സമയത്തു തന്നെ നഫീലയുടെ ഏട്ടൻ ആ തോക്ക് തട്ടി മാറ്റിയിരുന്നു. വലിയ ഒരു വെടി ശബ്ദത്തോടെ അത് പൊട്ടി. ഭാഗ്യത്തിന് ആ ഉണ്ട ആരുടേയും ദേഹത്ത് തട്ടാതെ ചുമരിൽ തുളച്ചു കയറി. ഇതെല്ലാം കണ്ട് നഫീല ഒരു പ്രതിമയെ നിൽക്കുകയായിരുന്നു അവിടെ.


ഉമ്മ വന്ന് നഫീലയെ കെട്ടിപിടിച്ചു കരഞ്ഞു. അപ്പോഴും അവൾക്ക് ഒരു അനക്കവും ഇല്ലായിരുന്നു. ഉപ്പ അങ്ങനെ ചെയ്യുമെന്ന് അവളും കരുതിയിട്ടില്ലായിരുന്നു.

സുലൈമാൻ ഹാജിയുടെ മുഖത്ത് അപ്പോളും വല്ലാത്ത ദേഷ്യമായിരുന്നു. അയാൾ ചെയ്ത കാര്യത്തിന്റെ കുറ്റബോധം തീരെ ഇല്ലായിരുന്നു മുഖത്ത് പകരം ദേഷ്യം ആയിരുന്നു.

അയാൾ ദേഷ്യത്തോടെ നഫീലയുടെ ഏട്ടനെ നോക്കി.


ഉപ്പാ എന്നോട് ക്ഷമിക്കണം. ഇതുവരെ ഞാൻ ഉപ്പാനെ ധിക്കരിച്ചിട്ടില്ല. പക്ഷെ ഇത് എനിക്ക് സഹിക്കാൻ പറ്റില്ല. നമ്മുടെ ഓമന മോളല്ലേ ഇവൾ. എങ്ങനെ തോന്നി ഉപ്പാക്ക് ഇവളെ കൊല്ലാൻ.


നഫീലയുടെ ഏട്ടൻ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു.


എന്നെ ധിക്കരിച്ചാൽ പിന്നെ ഞാൻ എന്ത് ചെയ്യണം. ഇന്നവരെ എനിക്ക് എതിരെ മുഖത്ത് നോക്കി സംസാരിക്കാൻ നിനക്ക് പോലും ധൈര്യം ഉണ്ടായിട്ടില്ല. പക്ഷെ ഇന്നവൾ അതും ചെയ്തു. ഇവളെ പിന്നെ ഞാൻ എന്ത് ചെയ്യും.

അയാളുടെ മുഖത്തും മനസ്സിലും ഇപ്പോൾ ദേഷ്യം മാത്രം ആയിരുന്നു. ഷാഹുലും നഫീലയും ഒരിക്കലും ഒന്നിക്കുന്നത് അയാൾക്ക് ഇഷ്ട്ടമല്ലായിരുന്നു.



കുറച്ചു നേരം കഴിഞ്ഞപ്പോൾ സുലൈമാൻ ഹാജി മകളുടെ കൈക്ക് പിടിച്ച് മുകളിലെ റൂമിലേക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന റൂമിൽ നഫീലയെ പൂട്ടിയിട്ട് താക്കോലുമായി അയാൾ താഴേക്ക്  പോയി.സുലൈമാൻ ഹാജിയുടെ മനസ്സിൽ കുറ്റബോധത്തിന്റെ ഒരു അംശം പോലും ഇല്ലായിരുന്നു ആ സമയത്ത്.


താഴെ എത്തിയപ്പോൾ ഏട്ടനും ഉമ്മയും അവിടെ പകച്ചു നിൽക്കുകയാണ്.


ഇന്ന് ഇനി അവളെ ആരും കാണണ്ട പച്ച വെള്ളം പോലും കൊടുക്കണ്ട അവൾക്ക്. ഞാൻ ആരാണെന്ന് അവൾക്ക് ഒന്ന് മനസ്സിലാവണം.


അത് പറഞ്ഞ് താക്കോൽ കീശയിൽ ഇട്ട് അയാൾ പുറത്തേക്ക് പോയി.

ഉമ്മാന്റെയും ഏട്ടന്റെയും മനസ്സിൽ വല്ലാത്ത സങ്കടം ആയിരുന്നു.



********************************************



നഫീല ആ റൂമിലെ കട്ടിലിൽ വികാരങ്ങൾ ഒന്നുമില്ലാതെ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


കുറച്ചു മുമ്പ് നടന്ന കാര്യങ്ങൾ എന്റെ മനസ്സിലേക്ക് തെളിഞ്ഞു വന്നു.


രാവിലെ പതിവുപോലെ കോളേജിലേക്ക് മാറ്റി ഒരുങ്ങി പോവുമ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു. പക്ഷെ അന്ന് ഉപ്പാനെ നോക്കിയപ്പോൾ ഉപ്പ തിരിച്ചു ചിരിച്ചില്ല. എന്തെങ്കിലും ബിസിനസ് കാര്യങ്ങൾ ആലോചിച്ച് ഇരിക്കുകയാവും എന്നോർത്ത് ഞാനും ഒന്നും ചോദിക്കാൻ പോയില്ല.



കോളേജിൽ എത്തി ക്ലാസ്സ്‌ ഒക്കെ നടന്നുകൊണ്ടിരിന്നു. സമയം ഉച്ച ആയിരുന്നു ഞാനും ഷാഹുൽ കാക്കുവും ഒരുമിച്ച് ആയിരുന്നു ഭക്ഷണം കഴിക്കുന്നത്. മിക്കവാറും ദിവസങ്ങളിൽ ഞാൻ എന്റെ ഭക്ഷണം പകുതി കാക്കുവിന് കൊടുക്കാറാണ് പതിവ്. ഇന്നും അത്പോലെ ഞങ്ങൾ രണ്ടാളും ഒരുമിച്ച് ഇരുന്ന് കഴിച്ചു.


ഗ്രൗണ്ടിന്റെ സൈഡിൽ ഉള്ള ബെഞ്ചിൽ ഇരുന്ന് ഞാനും കാക്കുവും സംസാരിക്കുമ്പോൾ ആയിരുന്നു പെട്ടെന്ന് സ്പീഡിൽ ഗ്രൗണ്ടിൽ പൊടി പരത്തി വീട്ടിലെ fortuner കാർ വരുന്നത് കണ്ടത്. അപ്പോൾ തന്നെ എനിക്ക് എന്തോ അപകടം മണത്തിരുന്നു. ഞാനും കാക്കുവും അവിടെന്നു എണീറ്റ് മാറുന്നതിനു മുമ്പ് തന്നെ കാർ ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു.


അതിൽ നിന്നും ഇറങ്ങി വരുന്ന ഉപ്പാനെ കണ്ടപ്പോൾ തന്നെ എനിക്ക് പേടി ആയിരുന്നു...


നിന്റെ ആരാടി ഈ പട്ടി....


ഉപ്പ എന്താ ഇങ്ങള് പറയുന്നത്...


ഉരുണ്ട് കളിക്കണ്ട നീ... നിന്നെ ഇവിടേക്ക് വിട്ടത് പ്രേമിക്കാനല്ല...


അതും പറഞ്ഞ് എന്റെ മുഖത്ത് ഒരു അടി ആയിരുന്നു. പിന്നെ കാക്കുനെ ആയിരുന്നു തല്ലിയത്.

ആ കാര്യങ്ങൾ എല്ലാം ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്റെ സങ്കടം മുഴുവൻ കാക്കുനെ ഓർത്തിട്ടായിരുന്നു. ഞാൻ കാരണമാണ് ഇന്ന് കാക്കുന് ഈ അവസ്ഥ വന്നത്.





********************************************


ഞാൻ നല്ല സങ്കടത്തോടെ വീട്ടിലേക്ക് നടന്നു. എന്റെ ചുണ്ട് മുറിഞ്ഞ് ചോര വരുന്നുണ്ടായിരുന്നു. വീട്ടിലേക്ക് പോകുമ്പോൾ മനസ്സ് മുഴുവൻ സങ്കടവും വല്ലിമ്മ എന്ത് പറയും എന്ന് ഓർത്തിട്ടുള്ള സങ്കടവും ആയിരുന്നു.

കുറച്ചു നേരം നടന്നപ്പോൾ തന്നെ വീട്ടിൽ എത്തി.വല്ലിമ്മ എന്റെ കോലം കണ്ട് ആകെ പേടിച്ചിട്ടുണ്ട്. പിന്നെ ഈ സമയത്തുള്ള വരവും.


എന്നെ മുറ്റത്ത് കണ്ടതും വല്ലിമ്മ ഓടി വന്നു...


മോനു എന്താ എന്താ കുട്ടിക്ക് പറ്റിയത്. പടച്ചോനെ ചുണ്ടിൽ രക്തം ഒക്കെ ഉണ്ടല്ലോ. എന്താ മോനെ പറ്റിയത്...


എന്റെ അവസ്ഥ കണ്ട് വല്ലിമ്മന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. വല്ലിമ്മന്റെ സ്നേഹം കണ്ട് എന്റെ കണ്ണുകളും നിറഞ്ഞു.


മോഹിക്കാൻ പാടില്ലാത്തത് മോഹിച്ചതിന് കിട്ടിയ ശിക്ഷയാ വല്ലിമ്മ ഇത്. അല്ലെങ്കിലും ഞാൻ എന്റെ അവസ്ഥകൾ മറന്നു. അവളുടെ സ്നേഹത്തിന് മുമ്പിൽ എനിക്ക് പകരം നൽകാൻ എന്റെ പ്രണയം മാത്രമേ ഉണ്ടായിരുന്നൊള്ളു.


സാരമില്ല മോൻ വാ എല്ലാം ശരിയാകും. പടച്ചോൻ അല്ലെ വലുത്...


വല്ലിമ്മ എന്നെ വീടിന്റെ ഉള്ളിലേക്ക് കൊണ്ട് പോയി. മുറിവിൽ നിന്ന് രക്തം ഒപ്പിയെടുത്തു കഴുകി തന്നു. പിന്നെ വസ്ത്രങ്ങളും മാറ്റാൻ പറഞ്ഞു.

ഞാൻ അതെല്ലാം കഴിഞ്ഞ് വല്ലിമ്മാന്റെ മടിയിൽ കിടന്നു. എന്ത് സങ്കടം ഉണ്ടായാലും വല്ലിമ്മന്റെ മടിയിൽ കിടന്നാൽ അതിനെല്ലാം കുറവ് ഉണ്ടാകും. നടന്ന കാര്യങ്ങൾ ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

വല്ലിമ്മന്റെ മടിയിൽ കിടന്ന് ഞാൻ ഒരു കുട്ടിയപ്പോലെ തേങ്ങി കരഞ്ഞു.


പതിയെ എന്റെ ഓർമ്മകൾ ഞാനും നഫീലയും പരിചയപ്പെട്ട ദിവസത്തിലേക്ക് കടന്ന് പോയി. ക്ലാസ്സ്‌ തുടങ്ങി ഒരു മാസം ആയിരുന്നു. എനിക്ക് അവിടെ ആരും അതികം കമ്പനി ഒന്നും ഇല്ലായിരുന്നു. കുറച്ചു ആൺകുട്ടികൾ മാത്രമായിരുന്നു എന്റെ സുഹൃത്തുക്കൾ. അങ്ങനെ പോകുന്നതിന്റെ ഇടയിൽ ആയിരുന്നു ക്ലാസ്സിലെ മൊഞ്ചത്തി പെണ്ണ് എന്നെ നോക്കി ചിരിക്കുന്നത്. ഞാനും ഒരു ചെറു പുഞ്ചിരി അവൾക്ക് നൽകി.

രണ്ടു ദിവസങ്ങൾ അങ്ങനെ കടന്ന് പോയി. പക്ഷെ അപ്പോഴും ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടിട്ടില്ലായിരുന്നു.



ഉച്ചക്ക് ഞാൻ ക്ലാസ്സിൽ തലവേദന എടുത്ത് കിടക്കുന്ന സമയത്ത് ആയിരുന്നു അവൾ എന്നെ പരിചയപ്പെടാൻ വന്നത്.

ഞാൻ ഡെസ്കിൽ തലവെച്ചു കിടക്കുകയായിരുന്നു.


അങ്ങനെ കിടക്കുമ്പോൾ ആണ് മധുരമുള്ള ശബ്ദത്തിൽ ഹലോ എന്നൊരു വിളി കേട്ടത്.



ഞാൻ തല ഉയർത്തി നോക്കി. നഫീലയായിരുന്നു അത്. അവൾ എന്റെ അടുത്ത് വന്ന് ഇരുന്ന് ഒന്ന് പുഞ്ചിരിച്ചു.


എന്തുപറ്റി എന്താ ഇങ്ങനെ കിടക്കുന്നത്...


എനിക്ക് വയ്യ നല്ല തലവേദന. അത്കൊണ്ടാ ഞാൻ കിടന്നത്.


ഞാൻ പറഞ്ഞത് കേട്ടപ്പോൾ തന്നെ അവൾ എന്റെ അടുത്ത് നിന്നും എണീറ്റ് അവളുടെ ബാഗിന്റെ അടുത്തേക്ക് പോയി.

അവളുടെ ബാഗിൽ ഉണ്ടായിരുന്ന വിക്സ് കൊണ്ടുവന്ന് എനിക്ക് നേരെ നീട്ടി.

ഒരു പുഞ്ചിരിയോടെ ഞാനത് വാങ്ങി നെറ്റിയിൽ പുരട്ടി. തിരിച്ചു കൊടുക്കുന്ന സമയത്ത് താങ്ക്സ് പറഞ്ഞപ്പോൾ എന്നെ ഉണ്ടക്കണ്ണ് ഉരുട്ടി നോക്കി.

അതായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം.



പിന്നെ ഞാനും നഫീലയും കൂടുതൽ അടുത്തു അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി മാറി. ഞാൻ എന്റെ കഥകൾ ആരോടും പറഞ്ഞിട്ടില്ലായിരുന്നു. ആദ്യമായിട്ടായിരുന്നു ഞാൻ എന്റെ കാര്യങ്ങൾ ഒരാളോട് പറയുന്നത്.

അന്ന് മുതൽ അവൾക്ക് എന്നോട് കൂടുതൽ ഇഷ്ട്ടമായിരുന്നു. പക്ഷെ അതൊരിക്കലും സഹതാപം കൊണ്ട് ഉണ്ടായത് ആയിരുന്നില്ല.


പലരും ഞങ്ങളുടെ സൗഹൃദം കണ്ട് തെറ്റിദ്ധരിച്ചു. പലരും അത് പ്രണയമാണെന്ന് പറഞ്ഞു നടന്നു. പക്ഷെ അപ്പോഴും ഞങ്ങൾക്ക് അതൊരു വിഷയമേ അല്ലായിരുന്നു. അവൾ കൊണ്ടുവരുന്ന ഭക്ഷണം ആയിരുന്നു ഞാൻ മിക്കവാറും ഉച്ചക്ക് കഴിച്ചിരുന്നത്. ഞാൻ കഴിക്കുന്നില്ല എന്ന് പറഞ്ഞാൽ. ദേഷ്യം കാണിച്ച് പിണങ്ങുമായിരുന്നു പാവം.


ഒരു ദിവസം രാവിലെ തന്നെ വന്നപ്പോൾ അവൾ എന്റെ കൈ പിടിച്ചുകൊണ്ടു പുറത്തേക്ക് നടന്നു. ഞങ്ങൾ പതിവ് പോലെ ഇരിക്കുന്ന ഗ്രൗണ്ടിന്റ സൈഡിൽ ഉള്ള ബെഞ്ചിലേക്ക് ആയിരുന്നു അവൾ എന്നെ കൊണ്ടുപോയത്.


നഫീ എന്താ രാവിലെ തന്നെ ഇവിടേക്ക് വന്നത് 20 മിനിറ്റ് കഴിഞ്ഞാൽ ക്ലാസ്സ്‌ തുടങ്ങും. രാവിലെ പതിവില്ലാത്തതാണല്ലോ ഈ സമയത്ത് ഇങ്ങോട്ട് വന്ന് സംസാരിക്കുന്നത്.


അതിനൊക്കെ ഒരു കാരണം ഉണ്ട്.


എന്ത് കാരണം.....


അത് പറയാം അതിന്റെ മുമ്പ് കാക്കു കണ്ണടക്ക്...


എന്തിനാ ഞാൻ കണ്ണടക്കുന്നത്...


അതൊക്കെ പറയാം കൊരങ്ങാ ആദ്യം ഞാൻ പറഞ്ഞത് ചെയ്യ്.


അങ്ങനെ നഫീയുടെ നിർബന്ധം കാരണം ഞാൻ കണ്ണുകൾ അടച്ചു.

ആ സമയത്ത് അവൾ എന്റെ കയ്യിൽ എന്തോ വച്ച് തന്നിരുന്നു. ഞാൻ കണ്ണുകൾ തുറന്നു നോക്കി പുതിയ ഒരു ഷർട്ട്‌ ആയിരുന്നു അത്.


ഹാപ്പി ബർത്ത്ഡേ my dear കാക്കു....


അവൾ പറയുന്നത് കേട്ട് ഞാൻ ഞെട്ടി പോയിരുന്നു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...


എന്താ കാക്കു കരയാണോ....


സന്തോഷം കൊണ്ടാ കൊരങ്ങത്തി... ആരും ഇതുവരെ എനിക്ക് ബർത്ത്ഡേ ഗിഫ്റ്റ് ഒന്നും തന്നിട്ടില്ല. ഇങ്ങനെ ഒരു ദിവസം ഉള്ള കാര്യം തന്നെ ഞാനും ഓർക്കാറില്ലായിരുന്നു.

ഞാൻ കുറെ മാസങ്ങൾക്കു മുമ്പ് പറഞ്ഞ ഈ ദിവസം കൊരങ്ങത്തി ഓർക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല....



അതിനാണോ എന്റെ കാക്കു കരയുന്നത്. അങ്ങനെ മറന്ന് കളയാൻ പറ്റോ എനിക്ക് എന്റെ കാക്കുന്റെ ബര്ത്ഡേ...


പിന്നെ എന്നും സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു. ഞങ്ങൾ പിരിയാൻ പറ്റാത്ത വിധം നല്ല കൂട്ടുകാർ ആയിരുന്നു.


ഒരോ ദിവസം ഉണ്ടാകുന്ന കാര്യങ്ങൾ ഞാൻ അന്ന് തന്നെ വല്ലിമ്മനോടും പറഞ്ഞിരുന്നു. എനിക്ക് ഒരു കൂട്ട് കിട്ടിയതിൽ വല്ലിമ്മക്കും സന്തോഷം ആയിരുന്നു.



അങ്ങനെ പതിവ് പോലെ ഞങ്ങൾ ഗ്രൗണ്ടിന്റെ സൈഡിൽ ഉള്ള ബെഞ്ചിൽ  സംസാരിച്ച് ഇരിക്കുമ്പോൾ ആയിരുന്നു നാഫി എന്നോട് ആ കാര്യം പറഞ്ഞത്...



കാക്കൂ....


എന്താ നാഫി....


ഞാനൊരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യപ്പെടുമോ...


ഞാൻ ഇതുവരെ നിന്നോട് ദേഷ്യപ്പെട്ടിട്ടുണ്ടോ...കാര്യം പറ പെണ്ണെ....



അത് അതുപിന്നെ എനിക്ക് ഒരാളെ ഭയങ്കര ഇഷ്ട്ട ഈ കോളേജിൽ. പക്ഷെ അത് തുറന്നു പറയാൻ പേടിയാ. കാക്കു എന്നെ ഹെൽപ് ചെയ്യോ അത് പറയാൻ...



അവൾ പറയുന്നത് കേട്ടതും എന്റെ നെഞ്ചിൽ ഒരു പാറക്കല്ല് കയറ്റി വെച്ചത് പോലെ തോന്നി.

പെട്ടെന്ന് ആയിരുന്നു എന്റെ സന്തോഷം മാറി മറിഞ്ഞു സങ്കടമായി മാറിയത്.

ഒരിക്കലും എനിക്ക് അവളോട്‌ പ്രണയം തോന്നിയിട്ടില്ല. പക്ഷെ അവൾ മറ്റൊരാളുടെ ആയാൽ പിന്നെ എനിക്ക് ആരും ഉണ്ടാവില്ല എന്ന് ആയിരുന്നു എന്റെ സങ്കടം.



കാക്കൂ എന്തുപറ്റി എന്നെ സഹായിക്കൂലേ...


പിന്നെ ഞാൻ സഹായിക്കാതിരിക്കോ... തൊണ്ട ഇടറിയത് അറിയാതിരിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു.


എന്റെ കാക്കു മുത്താണ്...

പിന്നെ അവന് എന്നെ ഇഷ്ട്ടാവാതിരിക്കോ....



ഏയ് നഫീനെ കാണാൻ നല്ല ഭംഗി അല്ലെ ആർക്കാ ഇഷ്ട്ടാവാതിരിക്ക...



അവളുടെ മുഖത്ത് വല്ലാത്ത സന്തോഷം ആയിരുന്നു.


ഞാൻ പറഞ്ഞത് കേട്ട് അവൾ തുള്ളി ചാടി ക്ലാസ്സിലേക്ക് പോയി.



അങ്ങനെ ആ ദിവസത്തെ ക്ലാസ്സ്‌ കഴിഞ്ഞു. ഞാൻ വീട്ടിലേക്ക് തിരിച്ചു പോകാൻ നിൽക്കുമ്പോൾ ആയിരുന്നു നാഫി എന്റെ അടുത്തേക്ക് ഒരു കാത്തുമായി വന്നത്.



കാക്കൂ ഈ കത്ത് നാളെ കൊടുത്താൽ മതി. അതിലുണ്ട് കൊടുക്കേണ്ട ആളുടെ പേര്.



ഞാൻ ഒന്ന് പുഞ്ചിരിച് അത് വാങ്ങി. പക്ഷെ വീട്ടിലേക്ക് പോയപ്പോൾ എനിക്ക് സങ്കടം മാത്രം ആയിരുന്നു. അവൾ എന്നെ വിട്ട് പോകുന്ന പോലെ തോന്നി.


രാത്രി ഒരുപാട് നേരമായിട്ടും എനിക്ക് ഉറക്കം വന്നില്ല. ഞാൻ അവൾ ഇഷ്ട്ടപെടുന്നത് ആരാണെന്ന് അറിയാൻ ആ കത്ത് തുറന്നു നോക്കി.

അതിലെ പേര് കണ്ട് എന്റെ കണ്ണുകളിൽ അത്ഭുതം വിരിഞ്ഞു.


മാറ്റാരുടെയും ആയിരുന്നില്ല എന്റെ പേര് തന്നെ ആയിരുന്നു അതിൽ ഉണ്ടായിരുന്നത്. അപ്പോൾ നാഫി പ്രണയിച്ചത് എന്നെ ആയിരുന്നോ... ഞാൻ പോലും അറിയാതെ എന്തിനോ വേണ്ടി എന്റെ കണ്ണുകൾ നിറഞ്ഞു വന്നു.

ഞാൻ ആ കത്തിലുള്ള വരികളിലൂടെ കണ്ണോടിച്ചു.


എന്റെ ഷാഹുൽ കാക്കു...


പേടിച്ചു പോയോ ഞാൻ ഒരാളെ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ. ഒരുപാട് സങ്കടം ആയിലെ അത് കേട്ടപ്പോൾ. സോറി കൊരങ്ങാ ഒരുപാട് വട്ടം ഞാൻ നേരിട്ട് പറയാൻ നോക്കിയതാ പക്ഷെ അതിനുള്ള ധൈര്യം ഇല്ലായിരുന്നു. ഈ കൊരങ്ങനെ അല്ലാതെ ഞാൻ ആരെയാ ഇഷ്ട്ടപെടുക. കാക്കു ചോദിച്ചാൽ ഞാൻ എന്റെ ജീവൻ പോലും പറിച്ചു നൽകും കാക്കുന്. അത്രയും ഇഷ്ട്ടാ എന്റെ കാക്കുനെ. എന്നാണ് എന്റെ മനസ്സിൽ ഇങ്ങനെ ഒരു പ്രണയം തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. മറ്റൊരാളോട് കാക്കു കൂടുതൽ സംസാരിക്കുമ്പോൾ തോന്നുന്ന സങ്കടവും ദേഷ്യവും തന്നെ എന്നോട് പറയുന്നുണ്ടായിരുന്നു കാക്കു എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണെന്ന്.

പേടിയായിരുന്നു കാക്കോ എനിക്ക് എന്റെ ഇഷ്ട്ടം തുറന്നു പറയാൻ. കാക്കു എങ്ങാനും എന്നെ വെറുത്ത് എന്നെ വിട്ട് പോകുമോ എന്ന്. എനിക്ക് അറിയാം കാക്കുന് എന്നെ വിട്ട് പോകാൻ പറ്റില്ല എന്ന്.

അങ്ങനെ എന്നെ വെറുത്ത് എന്റെ സൗഹൃദം ഉപേക്ഷിച്ചു പോയാൽ പിന്നെ ആരും ഈ നാഫിലയെ കാണില്ല.

കാക്കു എന്റെ എല്ലാം ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ ഏട്ടൻ എന്റെ സങ്കടങ്ങൾക്കുള്ള മരുന്ന്. എന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രം. ഞാൻ കാത്തിരിക്കും കാകുന്റെ മറുപടി കേൾക്കാൻ. എന്നെ ഇഷ്ട്ടമല്ലെങ്കിൽ എന്നോട് വന്ന് സംസാരിക്കരുത്. മറ്റൊന്നുമല്ല കാക്കുന് എന്നെ ഇഷ്ട്ടമല്ല എന്ന് പറയുന്നത് കേൾക്കാൻ വയ്യാത്തത് കൊണ്ടാണ്.

കാക്കുന്റെ മറുപടിക്കായി ഞാൻ കാത്തിരിക്കും എന്ന് സ്വന്തം നഫീല....


കത്ത് വായിച്ചു തീർന്നതും ചിരിക്കണോ കരയണോ എന്ന് തിരിച്ചറിയാത്ത അവസ്ഥ ആയിരുന്നു എനിക്ക്. എന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു. അവൾക്ക് എന്ത് മറുപടി കൊടുക്കണം എന്ന് അറിയാതെ ഞാനും കുഴഞ്ഞു. എന്റെയും ജീവനാണ് നാഫി ഒരിക്കലും അവൾ എന്ന് വിട്ട് പിരിഞ്ഞ് പോകരുത് എന്ന് തന്നെയാണ് എന്റെ പ്രാർത്ഥനകളിലും ഉണ്ടായിരുന്നത്. പക്ഷെ ഇത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അവളുടെ സൗഹൃദം അനുഭവിക്കാനുള്ള യോഗ്യതപോലും എനിക്കില്ല. പിന്നെയാണോ ഞാൻ അവളുടെ പാതി ആയി മാറുന്നത്. കുപ്പ തൊട്ടിയിൽ വളർന്ന ഞാൻ അവൾക്ക് യോജിച്ചവനാണോ....

ഓരോ കാര്യങ്ങളും എന്റെ മനസ്സിനെ ചുട്ട് പൊള്ളിച്ചുകൊണ്ടിരുന്നു.

എന്ത് മറുപടിയാണ് ഞാൻ അവൾക്ക് കൊടുക്കുക... അവളെ പിരിഞ്ഞ് ഒരു നിമിഷം പോലും നിൽക്കാൻ പറ്റില്ലായിരുന്നു എനിക്കും. ഒരോ ചിന്തകളുമായി ഞാൻ കിടക്കയിലേക്ക് കിടന്നു. ഒരുപാട് നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവളോട് എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് ഒരുപാട് നേരം വൈകിയാണ് ഉറങ്ങാൻ പറ്റിയത്. എന്നും കോളേജിലേക്ക് ഓടി പോകാൻ ഇഷ്ട്ടപ്പെടുന്ന എനിക്ക് അന്ന് കോളേജിലേക്ക് പോകാൻ തന്നെ ബുദ്ധിമുട്ട് തോന്നി.



അതികം വൈകാതെ തന്നെ ഞാൻ കോളേജിലേക്ക് എത്തി. പതിവിലും വിപരീതമായി എനിക്ക് നാഫിയെ നോക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി. കോളേജ് തുടങ്ങുന്നതിന്റെ മുമ്പുള്ള കുറച്ചു സമയം ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ട്. പക്ഷെ ഇന്ന് ഞങ്ങൾ ഒന്നും സംസാരിച്ചില്ല. അവളുടെ മുഖത്തേക്ക് നോക്കാൻ തന്നെ മടി ആയിരുന്നു എനിക്ക്. ക്ലാസ്സ്‌ തുടങ്ങി സമയം ഉച്ച ആയിരുന്നു. ഞാൻ തീരെ അവളെ ശ്രദ്ധിക്കാത്തത് കൊണ്ടാവും അവൾ എന്റെ കൈ പിടിച്ച് സ്ഥിരം ഇരിക്കാറുള്ള ഗ്രൗണ്ടിന്റെ സൈഡിൽ ഉള്ള ബെഞ്ചിൽ പോയി ഇരുന്നു. ഞങ്ങളുടെ ഇടയിൽ മൗനം തളം കെട്ടി നിന്നു. രണ്ടാളും പരസ്പരം ഒന്നും സംസാരിക്കുന്നില്ല. മുഖത്തേക്ക് പോലും നോക്കുന്നില്ല ഇപ്പോൾ. കുറച്ചു കഴിഞ്ഞപ്പോൾ നാഫി ചോറിന്റെ പാത്രം എന്റെ അടുത്തേക്ക് നീക്കി വെച്ചു. ഞാൻ അതൊന്നും അപ്പോൾ ശ്രദ്ധിക്കുന്നില്ലായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവിടെ ഒരു തേങ്ങൽ ഉയർന്നു. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ എന്റെ നാഫി കരയുകയാണ്.

അവളുടെ കണ്ണുകൾ കണ്ണുനീർ കൊണ്ട് നിറഞ്ഞിട്ടുണ്ട്. അത് കണ്ട് എന്റെ കണ്ണുകളും നനയാൻ തുടങ്ങി...


കാക്കൂ ഞാൻ പറഞ്ഞത് അത്രയും തെറ്റായോ...


നിറ കണ്ണുകൾ കൊണ്ട് അവൾ എന്റെ കണ്ണിൽ നോക്കി കൊണ്ട് പറഞ്ഞു...


ടാ കൊരങ്ങാ എന്തെങ്കിലും ഒന്ന് പറയെടാ. എനിക്ക് സഹിക്കുന്നില്ല ഈ മൗനം.


എന്തൊക്കെയോ എനിക്ക് പറയണം എന്നുണ്ടായിരുന്നു പക്ഷെ അതൊന്നും പുറത്തേക്ക് വരുന്നില്ല.


നാഫി... എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. മനസ്സ് മുഴുവൻ ഇപ്പോൾ ശൂന്യമാണ്.ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു ഇന്നലെ ഞാൻ ആ കത്തിൽ വായിച്ചത്. ഇങ്ങനെ ഒക്കെ നടക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.

നിന്റെ മനസ്സിൽ ഒരു സുഹൃത്തിൽ കവിഞ്ഞ് ഞാൻ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.


കാക്കൂ... എന്നോട് ക്ഷമിക്കണം അത്രയും ഇഷ്ട്ടായിരുന്നു കാക്കുനെ അതുകൊണ്ടാ പറഞ്ഞത്. കാക്കു എന്റെ എല്ലാം ആണ് കൂട്ടുകാരാനും ഏട്ടനും ലവർ അങ്ങനെ എല്ലാമാണ്. എന്റെ പ്രണയം കാക്കുന്റെ അടുത്ത് നിന്ന് മറച്ചു പിടിക്കാൻ തോന്നിയില്ല.

എന്നോട് ക്ഷമിക്കണം കാക്കു ഇത്രയും വേദനകൾ തന്നതിന്. സൗഹൃദം നടിച്ച് പ്രണയിച്ച ഒരു വഞ്ചകിയായി കരുതല്ലേ കാക്കൂ എന്നെ. അത്രയും ആഴത്തിൽ പതിഞ്ഞു പോയത് കൊണ്ടാണ് പറഞ്ഞത്.

കാക്കുന് ഇഷ്ട്ടമല്ലെങ്കിൽ ഒരിക്കലും ഞാൻ ഒരു ഡിസ്റ്റർബ് ആവില്ല. അതും പറഞ്ഞ് നാഫീ ഇരുന്ന സ്ഥലത്തു നിന്നും എണീറ്റ് പോകാൻ തുടങ്ങിയതും ഞാൻ അവളുടെ കയ്യിൽ പിടിച്ചിരുന്നു. അവൾ എന്റെ മുഖത്തേക്ക് നോക്കി.


നാഫി എന്തൊക്കെയാ നി പറയുന്നത്. എനിക്ക് നിന്നെ വെറുക്കാൻ പറ്റോ. ഒരുപാട് ഒരുപാട് ഇഷ്ട്ട എന്റെ ജീവനല്ലേ നീ. ഇങ്ങനെ ഒരു കാര്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. നിന്നോട് എന്ത് മറുപടി തരണം എന്ന് എനിക്ക് അറിയില്ല. അല്ലെങ്കിലും എനിക്ക് നിന്നെ മോഹിക്കാൻ എന്തെങ്കിലും യോഗ്യതയുണ്ടോ... ഞാനും നീയും തമ്മിൽ സൂര്യനും ഭൂമിയും തമ്മിലുള്ള വിത്യാസമുണ്ട്. ഒരിക്കലും ഞാൻ നിനക്ക് ചേർന്ന ഒരാളാണെന്ന് തോന്നുന്നുണ്ടോ... മാതാപിതാക്കൾക്ക് വേണ്ടാതെ ഉപേക്ഷിച്ച ഈ അനാഥനെ നിന്റെ ഉപ്പാക്കും ഉമ്മാക്കും ഇഷ്ട്ടാവോ...


കാക്കോ ഈ യോഗ്യത എന്ന് പറയുന്നത് എന്താ. വെറും പണവും ബന്ധങ്ങളും ആണോ യോഗ്യത തീരുമാനിക്കുന്നത്.

ഒരിക്കലും അതല്ല മറിച്ച് ഒരാളുടെ യോഗ്യത തീരുമാനിക്കുന്നത് അയാളുടെ മനസ്സിന്റെ ഭംഗി കൊണ്ടാണ്. അതിൽ കാക്കു എല്ലാവരേക്കാളും ഒരുപാട് മുന്നിലാണ്. കാക്കുന് പകരം ഒരാൾ ഇനി എന്റെ ജീവിതത്തിൽ ഉണ്ടാവില്ല.

അത് സൗഹൃദം ആയാലും പ്രണയം ആയാലും. ആദ്യമായി പ്രണയം തോന്നിയത് കാക്കൂനോടാണ് ഒരിക്കലും അത് മാഞ്ഞു പോവില്ല എന്റെ മരണത്തിനല്ലാതെ എന്റെ പ്രണയം മാഴ്ച്ചു കളയാൻ കഴിയില്ല. യോഗ്യതകൾ പറഞ്ഞ് എന്നെ ഒഴിവാക്കുന്നതിലും നല്ലത് ഞാൻ മരിക്കുന്നതാണ്. പടച്ചോന്റെ ഈ ദുനിയാവിൽ ആരും യോഗ്യരല്ല.



ഞാനൊന്ന് പുഞ്ചിരിച്ചു. എന്റെ കൊരങ്ങത്തി ഇനി ഈ മരിക്കുന്നതിനെ കുറിച്ച് പറഞ്ഞഞ്ഞാൽ തല്ലി കൊല്ലും ഞാൻ നിന്നെ...


അള്ളോഹ് ചെറുക്കൻ സീരിയസ് ആയോ ഞാൻ ഒരു കോമഡി പറഞ്ഞതല്ലേ....


നിന്റെ ഒരു കോമഡി ആ കണ്ണ് തുടച്ച് വേഗം ഈ ഫുഡ്‌ കഴിക്കാൻ നോക്ക്.


ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് കുലുങ്ങി ചിരിച്ചു. നിറഞ്ഞു നിന്നിരുന്ന ആ കണ്ണിൽ നിന്ന് കണ്ണീർ തുള്ളികൾ കവിളിലേക്ക് ഉറ്റി വീണു. ടവൽ കൊണ്ട് ഞാൻ തന്നെ അത് തുടച്ച് കൊടുത്തു. സമയം ഒരുപാട് ആയിരുന്നു രണ്ടാളും പെട്ടെന്ന് തന്നെ ഫുഡ്‌ കഴിച്ചു.


നാഫി... എനിക്ക് കുറച്ചു സമയം വേണം...കാത്തിരിക്കില്ലേ നീ...


ഞാൻ കാത്തിരിക്കും കാക്കൂ.. എനിക്ക് അറിയാം എന്റെ കാക്കുനെ.


നാഫിയുടെ മറുപടി കേട്ട് ഞാനും ഒന്ന് പുഞ്ചിരിച്ചു.



അന്നത്തെ ദിവസത്തെ ക്ലാസ്സ്‌ കഴിഞ്ഞു പോയി. ഞാൻ വീട്ടിലേക്ക് പോകുമ്പോൾ ഒരുപാട് സന്തോഷത്തിൽ ആയിരുന്നു. കോളേജ് കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വല്ലിമ്മ എനിക്ക് വേണ്ടി ചായ ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടായിരുന്നു.



പതിവ് പോലെ ഞാൻ ചായ കുടിച്ച് വല്ലിമ്മയുമായി കഥയും പറഞ്ഞ് ഇരുന്നു.

ഇന്ന് നടന്ന കാര്യങ്ങൾ മുഴുവൻ ഞാൻ വല്ലിമ്മാക്ക് പറഞ്ഞു കൊടുത്തിരുന്നു.

ഞാൻ പറയുന്നത് കേട്ട് വെല്ലിമ്മ ഒന്ന് ചിരിച്ചു.


മോനു... പടച്ചോൻ പ്രകാശമായി ഓരോരുത്തരുടെയും ജീവിതത്തിൽ ഒരാളെ കൊണ്ട് വരും. നിന്റെ ജീവിതത്തിൽ വെളിച്ചമേകാൻ വരുന്നത് അവളായിരിക്കും. യോഗ്യതകളും കുറവുകളും ഒന്നും എന്റെ കുട്ടി ആലോചിക്കാൻ നിൽക്കണ്ട. പടച്ചോൻ നിനക്ക് വിധിച്ചത് അവളെ ആണെങ്കിൽ അതിനെ തടുക്കാൻ ആർക്കും പറ്റില്ല.


വല്ലിമ്മ പറയുന്നത് കേട്ട് ഞാനൊന്ന് പുഞ്ചിരിച്ചു. ആ വാക്കുകൾ എനിക്ക് പ്രചോദനം ആയിരുന്നു. ഞാനും സ്വപ്നം കാണാൻ തുടങ്ങി എന്റെ പെണ്ണിനെക്കുറിച്ച്. അവളുടെ ശരീരത്തിന്റെ ഭംഗിയെക്കാൾ  നൂറിരട്ടി ഭംഗി അവളുടെ മനസ്സിനുണ്ടായിരുന്നു.


അന്ന് രാത്രി ഞാൻ നാഫിയെ മനസ്സിലോർത്തു കിടന്നു. അവളെ അതികം സങ്കടപ്പെടുത്താതെ എന്റെ ഇഷ്ടവും ഞാൻ തുറന്നു പറയാൻ തീരുമാനിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു. അടുത്ത ദിവസം പെട്ടെന്ന് തന്നെ കുളിച്ച് റെഡിയായി ഞാൻ കോളേജിലേക്ക് പോയി. ഇനിയും കോളേജ് തുടങ്ങാൻ അര മണിക്കൂർ ഉണ്ട്.

ഞാൻ ക്ലാസ്സിൽ എത്തിയപ്പോൾ അവിടെ നാഫിയും ഉണ്ട്. എന്നെ കണ്ടതും നാഫി അടുത്തേക്ക് വന്നു.


നാഫി എനിക്ക് നിന്റെ ഒരു ഹെൽപ് വേണം. എനിക്ക് ഇന്നലെ സാർ പഠിപ്പിച്ച ടോപിക്കിൽ ഒരു സംശയം ഉണ്ട്. നമുക്ക് ലൈബ്രറിയിൽ പോയി ആ ബുക്ക്‌ ഒന്ന് റെഫർ ചെയ്തു നോക്കിയാലോ..


വാ കാക്കു നമുക്ക് ഇപ്പോൾ തന്നെ പോയി നോക്കാം..


ഞാനും നാഫിയും ഒരുമിച്ച് വരാന്തയിലൂടെ ലൈബ്രറിയിലേക്ക് നടന്നു പോയി. അവിടെ എത്തിയതും പെണ്ണ് കാര്യപ്പെട്ടു ആ ബുക്ക്‌ നോക്കുകയാണ്.

എനിക്ക് അത് കണ്ടപ്പോൾ ചിരി വന്നു. ലൈബ്രറിയിൽ ഇപ്പോൾ ആരുമില്ല. ഞാനും നാഫിയും മാത്രമേ ഒള്ളു...



നാഫി...

ഞാൻ അവളുടെ പേര് വിളിച്ച് കൈക്ക് പിടിച്ച് എന്നോട് ചേർത്ത് നിർത്തി. പിന്നെ ആ മുഖം എന്റെ കൈകളിൽ ഉയർത്തി ഞാനും നാഫിയും ഇപ്പോൾ കണ്ണും കണ്ണും കോർത്തു നിൽക്കുകയാണ്.


എന്റെ നാഫി... നീ എന്റെ ജീവനാണ്... ആർക്കും നിന്നെ വിട്ടുകൊടുക്കാൻ എനിക്കാവില്ല. പടച്ചോൻ എനിക്ക് വിധിച്ചത് നീയാണെങ്കിൽ ഞാനും നീയും ഒരുമിക്കും.

I love you my dear...


ഞാൻ അത് പറഞ്ഞു തീർന്നപ്പോളേക്കും പെണ്ണ് എല്ലാം മറന്ന് എന്നെ കെട്ടിപിടിച്ചിരുന്നു. പെട്ടെന്ന് തന്നെ സ്ഥലം ഓർത്ത് അവൾ എന്നിൽ നിന്ന് അടർന്നു മാറി. നാഫിയുടെ നാണത്തിൽ കുതിർന്ന മുഖം കാണാൻ വല്ലാത്ത ഭംഗി ആയിരുന്നു. നാണം കൊണ്ട് അവൾ ക്ലാസിലേക്ക് തന്നെ ഓടി പോയി.



അന്ന് മുതൽ ഞങ്ങളുടെ പ്രണയം പൂക്കുകയായിരുന്നു. ഇണക്കുരുവികളെ പോലെ ഞങ്ങൾ നടന്നു.



പക്ഷെ അവരുടെ  പ്രണയം നശിപ്പിക്കാൻ അപ്പോയെക്കും അവൻ എത്തിയിരുന്നു.....

മാറ്റാരുമല്ല അവരുടെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന അൽത്താഫ്. അവന് നാഫീയെ ഒരുപാട് ഇഷ്ട്ടമായിരുന്നു. പക്ഷെ അത് തുറന്ന് പറയാനുള്ള ധൈര്യം അവന് ഇല്ലായിരുന്നു. ഒരോ ദിവസവും അവർ രണ്ടാളും കൂടി സംസാരിക്കുന്നത് കണ്ട് അവന്റെ നെഞ്ച് പൊട്ടുമായിരുന്നു. അതിന് പകരമായി അവനും പ്രതികാരം ചെയ്തു.

ഒന്നാം വർഷം കഴിഞ്ഞ് രണ്ടാം വർഷത്തിലേക്ക് എത്തിയിരുന്നു അപ്പോൾ അവർ. ഒരോ വട്ടം അവർ തമ്മിൽ സംസാരിക്കുന്നത് കാണുമ്പോളും അൽത്താഫിനു ദേഷ്യം കൂടി വന്നു.

അങ്ങനെയാണ് അവൻ ആ ക്രൂരമായ തീരുമാനം എടുത്തത്. നാഫി ഷാഹുലിനെ പ്രണയിക്കുന്നത് അവളുടെ ഉപ്പാനെ അറിയിക്കാൻ അവൻ തീരുമാനിച്ചു. വെറുതെ അറിയിച്ചാൽ പോരല്ലോ തെളിവും വേണമല്ലോ അതിനായി രണ്ടാളും സംസാരിക്കുന്നത് അവൻ ആരും കാണാതെ ഫോണിൽ റെക്കോർഡ് ചെയ്തു.


നാഫിയുടെ ഉപ്പാക്ക് ടൗണിൽ കുറെ കടകൾ ഉണ്ട്. അവരുടെ വലിയ ടെസ്റ്റിൽസിൽ ആണ് ഉപ്പ എപ്പോഴും ഉണ്ടാവുക.

അതെല്ലാം മനസ്സിലാക്കിയ അൽത്താഫ് ഷാഹുലിനെ കുറിച്ചും അവരുടെ പ്രണയത്തെ കുറിച്ചും എഴുതി തെളിവിനു ആ വീഡിയോ അടങ്ങുന്ന മെമ്മറി കാർഡും അതിനുള്ളിൽ വെച്ചു.

എന്നിട്ട് ആ ടെസ്റ്റിൽസിൽ അത് കൊണ്ടുപോയി കൊടുത്തു.സുലൈമാൻ ഹാജി അതെല്ലാം വായിച്ചു നോക്കി. തെളിവിനു ഉള്ള വീഡിയോ പ്ലേ ചെയ്തു നോക്കി.

അയാളുടെ നെഞ്ച് പൊട്ടി ഒരിക്കലും മകൾ ഇങ്ങനെ ചെയ്യുമെന്ന് അയാൾ കരുതിയിട്ടില്ലായിരുന്നു പിന്നെ മകളോട് വല്ലാത്ത ദേഷ്യം ആയിരുന്നു അയാൾക്ക്. പിന്നീട് ആയിരുന്നു ഈ കാര്യങ്ങൾ എല്ലാം നടന്നത്.




*********************************************


വല്ലിമ്മയുടെ മടിയിൽ കിടന്ന് ഞാൻ ഉറങ്ങി പോയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. വല്ലിമ്മ അടുക്കളയിൽ എന്തോ പണിയിലാണ് സമയം രാത്രി 10 ആവാൻ ആയിട്ടുണ്ട്. ഞാൻ ആ ചെറിയ ഫോണിൽ തെളിഞ്ഞ പേര് നോക്കി. മാറ്റാരുമല്ല എന്റെ നാഫി തന്നെ ആയിരുന്നു അത്.

ഞാൻ പെട്ടെന്ന് തന്നെ കാൾ അറ്റൻഡ് ചെയ്തു.


മറു തലകലിൽ നിന്നും ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു ഞാൻ കേട്ടത്.


നാഫി എന്തുപറ്റി പെണ്ണെ നിനക്ക്....


പിന്നെ ഞാൻ ഒരുപാട് ചോദിച്ചെങ്കിലും അവൾ മറുപടി ഒന്നും തന്നില്ല എന്റെ പേടി കൂടി വന്നു...


പെണ്ണെ എന്തുപറ്റി ഒന്ന് മിണ്ടെടി... തേങ്ങിക്കൊണ്ട് അവൾ ഞാൻ കാരണം അല്ലെ കാക്കുന് ഈ ഗതി വന്നത് ഞാനില്ലെങ്കിൽ ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നല്ലോ ഇപ്പോൾ ഞാൻ കാരണം കാക്കുന്റെ പഠനം പോലും മുടങ്ങി പോയില്ലേ. അതൊന്നും സാരമില്ല എന്റെ ജീവൻ പോയാലും ഞാൻ സഹിക്കും എന്റെ പെണ്ണിന് വേണ്ടിയല്ലേ ഞാൻ ഇതൊക്കെ ചെയ്തത്.


ഇക്കാക്ക് ഒരുപാട് വേദനിച്ചോ...


ഏയ് അതൊന്നും സാരമില്ല.

എങ്ങനെ വിളിക്കാൻ പറ്റിയത് ഉപ്പ ഇല്ലേ അവിടെ.


എന്നെ രാവിലെ എന്റെ റൂമിൽ പൂട്ടി ഇട്ടതാ കാക്കോ പിന്നെ ഇതുവരെ തുറന്നിട്ടില്ല ഉപ്പ. ഞാൻ ജീവനോടെ ഉണ്ടോ ചത്തോ എന്ന് പോലും നോക്കാതെ.


അള്ളോഹ് രാവിലെ മുതൽ അവിടെ ആണോ എന്റെ നാഫി..


ആഹ്...


ഞാൻ ഫോണിൽ സമയം നോക്കി രാത്രി 11 കഴിഞ്ഞിട്ടുണ്ട്. എനിക്ക് സങ്കടം കൂടി വന്നു.


നാഫി നീ ഭക്ഷണം എന്തെങ്കിലും കഴിച്ചോ...


നാഫി അതിന് മറുപടി തരാതെ മിണ്ടാതെ നിന്നു.



പെണ്ണെ ഞാൻ ഇപ്പോൾ അവിടേക്ക് വരാം ഒരു 10 മിനിറ്റ് കൊണ്ട് ഞാൻ എത്താം.


അയ്യോ കാക്കോ വേണ്ട ഉപ്പ എങ്ങാനും അറിഞ്ഞാൽ കൊല്ലും.


എനിക്ക് മരിക്കാൻ പേടിയില്ല പെണ്ണെ. ഞാൻ വരും എനിക്ക് കാണണം നിന്നെ.




*********************************************



നാഫിയുടെ വീട് എവിടെയാണെന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ മെല്ലെ കിടക്കയിൽ നിന്ന് എണീറ്റു വല്ലിമ്മ അപ്പുറത്തെ മുറിയിൽ നല്ല ഉറക്കത്തിൽ ആണ്. ഞാൻ ശബ്ദമുണ്ടാക്കാതെ മൊബൈലിന്റെ ടോർച്ചു ലൈറ്റ് കൊണ്ട് അടുക്കളയിലേക്ക് നടന്നു.

അവിടെ നിന്ന് ഒരു അടപ്പുള്ള പാത്രം എടുത്ത് ചപ്പാത്തിയും കിഴങ്ങു കറിയും പാത്രത്തിൽ ആക്കി ശബ്ദം ഉണ്ടാക്കാതെ തന്നെ പുറത്തേക്ക് നടന്നു.

എന്റെ വീട്ടിൽ നിന്ന് ഒരു പത്തു മിനിറ്റ് നടന്നാൽ നാഫിയുടെ വീട്ടിലേക്ക് എത്തും. ഞാൻ പെട്ടെന്ന് തന്നെ അവിടേക്ക് നടന്നു. ആ സമയത്ത് നാഫിയെ കാണാൻ അത്രയും ആഗ്രഹം ആയിരുന്നു.



കുറച്ചു നേരം നടന്നപ്പോൾ ഞാൻ നാഫിയുടെ വീട്ടിൽ എത്തി വലിയ ഒരു രണ്ടു നില വീടാണ് അത്. ആ പറമ്പിന്റെ ഉള്ളിലേക്ക് കടക്കാൻ വലിയ മതിൽ ചാടണം ഞാൻ കഷ്ട്ടപ്പെട്ടു അതിന്റെ മുകളിൽ കയറി പറമ്പിന്റെ ഉള്ളിലേക്ക് ചാടി. നാഫിയുടെ റൂം മുകളിൽ ആണെന്ന് അവൾ എന്നോട് പറഞ്ഞിരുന്നു. ഞാൻ അവൾ പറഞ്ഞ കാര്യങ്ങൾ വെച്ച് മുകളിൽ ബാൽക്കണിയുള്ള മുറി കണ്ടെത്തി.


പക്ഷെ അവിടേക്ക് എത്തണമെങ്കിൽ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട്.

എങ്ങനെ അവിടേക്ക് കയറും എന്ന് അറിയാതെ നിൽക്കുന്ന സമയത്ത് ആണ് കണ്ണിൽ സൺ ഷൈട്നോട്‌ ചേർന്ന് നിൽക്കുന്ന ഒരു മരം കണ്ടത്. ഞാൻ കഷ്ടപ്പെട്ട് അതിൽ വലിഞ്ഞു കയറി.

അങ്ങനെ അതിന്റെ മുകളിൽ എത്തി അവിടെ നിന്ന് കഷ്ടപ്പെട്ട് സൺ ഷൈട്ലൂടെ നടന്ന് ബാൽക്കണിയുടെ അടുത്ത് എത്തി പിന്നെ കഷ്ടപ്പെട്ട് ബാൽക്കണിയിലേക്ക് കയറി. കൈ ഒന്ന് തെന്നിയാൽ ഞാൻ തലയടിച്ചു താഴേക്ക് വീഴും.


അങ്ങനെ കഷ്ടപ്പെട്ട് ഞാൻ ആ ബാൽക്കണിയിൽ എത്തി. അവിടെ വാതിൽ അടച്ചിട്ടില്ലായിരുന്നു ഞാൻ അത് തുറന്ന് അകത്തേക്ക് കയറി. നാഫി ബെഡിൽ കിടക്കുകയാണ്. ഞാൻ അവളുടെ അടുത്തേക്ക് പോയി.


നാഫി....


ഒരു ഞെട്ടലോടെ നാഫി കിടക്കുന്ന സ്ഥലത്തു നിന്ന് എണീറ്റു.


കാക്കോ എങ്ങനെ ഇവിടെ എത്തി എനിക്ക് പേടി ആവുന്നു. ആരെങ്കിലും കണ്ടാൽ. ഒന്നും ഉണ്ടാവില്ല പെണ്ണെ ഒന്ന് പേടിക്കാതെ ഇരിക്ക്.


റൂമിൽ മുഴുവൻ ഇരുട്ടാണ് ഞാൻ ലൈറ്റ് ഇടാൻ പോയപ്പോൾ അവൾ തടഞ്ഞു. ഞാൻ അതൊന്നും നോക്കാതെ പോയി ലൈറ്റ് ഇട്ടു. അവിടെ കണ്ട കാഴ്ച കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.


ഞാൻ നാഫിയുടെ അടുത്തേക്ക് ഓടി. കോളേജിലേക്ക് വന്ന അതെ വേഷത്തിൽ തന്നെ ആണ് അവൾ ഇപ്പോഴും.


കയ്യിലും മുഖത്തും മുഴുവൻ അടികൊണ്ട പാടുകൾ നീലച്ചു കിടക്കുന്നുണ്ട്. ഞാൻ നാഫിയുടെ കാലിലും നോക്കി. കാലും അത്പോലെ തന്നെ ഉണ്ടായിരുന്നു. എന്റെ കണ്ണുകൾ അണ പൊട്ടി ഒഴുകി.അത്രയും സഹിക്കാൻ പറ്റാത്തത് ആയിരുന്നു ആ കാഴ്ച. എന്ത് തെറ്റാണ് എന്റെ പെണ്ണ് ചെയ്തത്. എന്നെ ഇഷ്ട്ടപെട്ടു അത് തന്നെ ആ ഒരൊറ്റ കാരണം കൊണ്ടല്ലേ അവളുടെ ഉപ്പ ഇത്രയും ക്രൂരമായി പെരുമാറിയത്. നാഫിക്ക് ബെഡിൽ നിന്ന് എണീക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ ബെഡിൽ ഇരുന്ന് നാഫിയെ എന്റെ മടിയിൽ കിടത്തി. ആ നീലച്ചു കിടക്കുന്ന പാടുകളിൽ തലോടി. എന്റെ കണ്ണുനീർ തുള്ളികൾ നിറഞ്ഞ് നാഫിയുടെ മുഖത്ത് വീണു.


അയ്യെ.... കാക്കു എന്താ ചെറിയ കുട്ടികളെ പോലെ കരയുന്നത് എനിക്ക് ഒരു കുഴപ്പവും ഇല്ലല്ലോ...


പോടീ പട്ടി... ഇതൊന്നും കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല.


നാഫി എന്റെ മടിയിൽ കിടന്ന്  ചിരിക്കുകയാണ്.

അവളുടെ ചുണ്ട് മുറിഞ്ഞ് ചോര ചുണ്ടിൽ ഉണങ്ങി പിടിച്ചിട്ടുണ്ട്. ഞാൻ നാഫിയെ ബെഡിൽ എണീപ്പിച്ച് ഇരുത്തി ഒരു മുണ്ട് എടുത്ത് കുറച്ചു നനച്ച് വന്ന് പതുക്കെ ചോര ഉണങ്ങി നിൽക്കുന്നത് തുടച്ചു കൊടുക്കാൻ തുടങ്ങി. വേദന കൊണ്ട് നാഫി കണ്ണുകൾ ഇറുക്കി അടച്ചു. അത് കണ്ട് എനിക്കാണ് കൂടുതൽ വേദന തോന്നിയത്.


അത് കഴിഞ്ഞ് കയ്യിലെയും കാലിലെലും പാടുകളിലെല്ലാം ഞാൻ തലോടി കൊടുത്തു. ഞാൻ കാരണമാണല്ലോ എന്റെ നാഫിക്ക് ഈ അവസ്ഥ വന്നത് എന്ന് ആലോചിച്ചപ്പോൾ എന്റെ ഉള്ള് പിടഞ്ഞു.


നാഫി കട്ടിലെന്റെ സൈഡിലേക്ക് കണ്ണടച്ച് കിടക്കുകയാണ്.ഭക്ഷണം കഴിക്കാത്തതിന്റെയും അടി കൊണ്ടത്തിന്റെയും ഷീണം നല്ലോണം ഉണ്ടായിരുന്നു പാവത്തിന്...



നാഫി എണീക്ക് ഞാൻ കുറച്ചു ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട് അത് കഴിക്ക് എന്നിട്ട് കിടക്കാം.


എനിക്ക് വേണ്ട കാക്കോ ഒന്ന് കിടന്നാൽ മതി എനിക്ക്.


ഇത് കഴിച്ചിട്ട് കിടക്ക് പെണ്ണെ..


അതും പറഞ്ഞ് ഞാൻ നാഫിയെ താങ്ങി പിടിച്ച് എഴുന്നേൽപ്പിച്ചു. നാഫിക്ക് തീരെ വയ്യായിരുന്നു....



ഞാൻ ആ പാത്രം തുറന്ന് നാഫിയുടെ മുന്നിൽ വെച്ചു.


കാക്കോ ഇത് എനിക്ക് വാരി തരോ പ്ലീസ്... ഇനി ഒരുപക്ഷെ എനിക്ക് ഇങ്ങനെ ഒരു വിധി ഇല്ലെങ്കിലോ...


അങ്ങനെ ഒന്നും പറയല്ലേ പെണ്ണെ എന്റെ ചങ്ക് പൊട്ടി പോവുന്നുണ്ട്...


ഞാൻ പറഞ്ഞത് സത്യമല്ലേ കാക്കു... ഉപ്പാന്റെ സ്റ്റാറ്റസിന് നിലക്കാത്ത എന്നെ കൊല്ലാനും ഉപ്പാക്ക് മടിയില്ല...

വെടി വെച്ച കാര്യം നാഫിയുടെ നാവിന്റെ തുമ്പിൽ വരെ എത്തിയെങ്കിലും നാഫി അത് പറഞ്ഞില്ല.


ഞാൻ ചപ്പാത്തി ഒരോ കഷ്ണങ്ങളാക്കി കിഴങ്ങു കറിയിൽ മുക്കി നാഫിയുടെ വായയിലേക്ക് വെച്ച് കൊടുത്തു.

കൊച്ചു കുട്ടിയെ പോലെ നാഫി ഒരു കഷ്ണം കഴിച്ച് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു.രണ്ട് ചപ്പാത്തി നാഫി കഴിച്ചു.



കാക്കു എനിക്ക് മതി...


അത് പറ്റില്ല ഇത് മുഴുവൻ കഴിക്കാതെ ഞാൻ വിടില്ല.


അതും പറഞ്ഞ് ബാക്കി കൂടി ഞാൻ നാഫിക്ക് കൊടുത്തു. വേറെ വഴി ഒന്നും ഇല്ലാതെ നാഫി അത് കഴിച്ചു. ടേബിളിൽ വെള്ളം ഉണ്ടായിരുന്നു അതും കുറച്ചു നാഫിക്ക് കൊടുത്തു.


നാഫി ഇനി കുറച്ചു നേരം കിടന്നോ ഞാൻ പോവട്ടെ...



കാക്കോ പോവണ്ട പ്ലീസ്... നാഫി എന്റെ കൈക്ക് പിടിച്ചു. എന്റെ നെഞ്ചിൽ നിന്നും ഉയർന്നു എന്റെ നെറ്റിയിൽ നാഫി ഒരു ചുംബനം നൽകി.


ഇനി ഒരുപക്ഷെ എനിക്ക് ഇതിന് വിധി ഇല്ലാതിരുന്നാലോ...


എനിക്ക് അതിന് ഒന്നും പറയാൻ ഇല്ലായിരുന്നു.

ഞാനും അവളുടെ നെറ്റിൽ ഒന്ന് ചുംബിച്ചു...


നാഫി എന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്ന് കിടന്നു. പെട്ടെന്ന് ആയിരുന്നു വാതിൽ ആരോ തുറക്കുന്ന ശബ്ദം ഞങ്ങൾ കേട്ടത്. ഞങ്ങൾ രണ്ടാളും അത് കേട്ട് ഞെട്ടി പോയിരുന്നു.


പെട്ടെന്ന് തന്നെ ഞാൻ അവിടെ നിന്ന് ബാൽക്കണിയുടെ അവിടേക്ക് ഓടി വാതിൽ അടച്ചു. പോകുമ്പോൾ ഞാൻ ആ ഭക്ഷണം കൊണ്ടുവന്ന പാത്രവും എടുത്തിരുന്നു.



നാഫി ആണെങ്കിൽ പെട്ടെന്ന് പേടിച്ചു പോയിരുന്നു പിന്നെ അവൾ ഉറങ്ങുന്ന പോലെ അഭിനയിച്ചു കിടന്നു.

അത് മറ്റാരും അല്ലായിരുന്നു നാഫിയുടെ ഉപ്പ തന്നെ ആയിരുന്നു അത്.

കുറച്ചു നേരം ഉറങ്ങുന്ന നാഫിയെ നോക്കി നിന്ന് അയാൾ പുറത്തേക്ക് തന്നെ പോയി.

നാഫിയുടെ ഉപ്പ പോയപ്പോൾ ആണ് എന്റെ ശ്വാസം നേരെ വീണത്.ഞാൻ വീണ്ടും നാഫിയുടെ അടുത്തേക്ക് പോയി. പാവം അവളും നല്ലോണം പേടിച്ചിരുന്നു.


നാഫി പേടിച്ചോ....



ആഹ് കാക്കു പക്ഷെ അത് എന്നെ ഉപ്പ എന്തെങ്കിലും ചെയ്യും എന്ന് ഓർത്തിട്ടല്ല. ഒരുപക്ഷെ ഉപ്പ എന്നെ കൊന്നാൽ കാക്കുന് പിന്നെ ആരും ഉണ്ടാവില്ലല്ലോ...


എന്താ നാഫി ഒരുപാട് തവണ ആയല്ലോ ഇങ്ങനെ പറയുന്നു സത്യം പറ എന്തെങ്കിലും ഉണ്ടായോ...


ഞാൻ ചോദിച്ച ചോദ്യം കേട്ടിട്ടും നാഫി തല കുനിച്ചു തന്നെ നിന്നു.

ഞാൻ അവളുടെ തല പിടിച്ചു ഉയർത്തി.


പറ നാഫി എന്തെങ്കിലും ഉണ്ടായോ...


Mm ഉപ്പ എന്നെ വെടിവെച്ചു കൊല്ലാൻ നോക്കി.ഇക്ക ഉപ്പാനെ പിടിച്ചു മാറ്റിയില്ലെങ്കിൽ ആ വെടി എന്റെ ദേഹത്തു കൊള്ളുമായിരുന്നു.



അത് കേട്ടതും എന്റെ നെഞ്ച് പൊട്ടി പോയിരുന്നു. ഞാൻ ഒരിക്കലും നാഫിയുടെ ഉപ്പ അങ്ങനെ ചെയ്യും എന്ന് കരുതിയിട്ടില്ലായിരുന്നു. നാഫിയെ ഞാൻ എന്റെ നെഞ്ചോട് ചേർത്തു.

ഷീണവും വേദനയും കൊണ്ട് തീരെ വയ്യ പാവത്തിന്.


കുറച്ചു നേരം അങ്ങനെ ഇരുന്നപ്പോൾ തന്നെ നാഫി ഉറങ്ങിപ്പോയിരുന്നു. പതുക്കെ ഞാൻ നാഫിയെ ബെഡിലേക്ക് കിടത്തി. എനിക്ക് ഇനി തിരിച്ചു പോവണം. ഇനിയും ഒരുപാട് നേരം ഇവിടെ നിന്നാൽ പ്രശ്നമാണ്.


തിരിച്ചു നടന്നപ്പോൾ ഹൃദയം പൊട്ടി പോകുന്ന വേദന തോന്നി. നാഫി എന്നെന്നേക്കുമായി എന്നെ വിട്ട് പോകുകയാണോ എന്നൊരു തോന്നൽ.

വീണ്ടും നാഫിയുടെ അടുത്തേക്ക് തന്നെ പോയി അവളുടെ കവിളിൽ ഒരു ചുംബനം കൊടുത്തു. പാവം ഒന്നും അറിയുന്നില്ല. കവിളിൽ അടി കൊണ്ട പാടുണ്ട്. മനസ്സില്ല മനസ്സോടെ ഞാൻ അവിടെ നിന്ന് തിരിച്ചു പോയി. അവിടേക്ക് കയറിയ വഴികളിലൂടെ തന്നെ തിരിച്ചിറങ്ങി.


കുറച്ചു നേരം നടന്നു വീട്ടിൽ തന്നെ തിരിച്ചെത്തി സമയം നോക്കിയപ്പോൾ രാത്രി 3 മണി ആയിരുന്നു. ഇനി നടക്കാൻ പോവുന്ന കാര്യങ്ങൾ ഓർത്ത് ഞാനും പതിയെ കട്ടിലിലേക്ക് കിടന്നു. ഷീണം കാരണം അതികം വൈകാതെ തന്നെ ഞാൻ ഉറങ്ങിയിരുന്നു.



രാവിലെ എണീറ്റ് നോക്കുമ്പോൾ സമയം രാവിലെ 9 മണി ആയിട്ടുണ്ട്. എന്നും വല്ലിമ്മ സുബഹി ബാങ്ക് കൊടുക്കുമ്പോൾ എന്നെയും എണീപ്പിക്കാറുണ്ട് പക്ഷെ ഇന്ന് അത് ചെയ്തിട്ടില്ല. എനിക്ക് ഷീണം ഉണ്ടാവുമെന്ന് ആ പാവത്തിന് അറിയാം.


ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത് വല്ലിമ്മ കണ്ടിട്ടുണ്ട്.



മോനെ എണീറ്റോ ഞാൻ ഷീണം ഉണ്ടാവും എന്ന് കരുതിയ വിളിക്കാതിരുന്നത്. മോൻ പോയി പെട്ടെന്ന് കുളിച്ച് നിസ്‌ക്കരിച്ചു വാ ഞാൻ ചായ എടുത്ത് വെക്കാം.


ഞാൻ വെല്ലിമ്മാനെ നോക്കി ഒന്ന് ചിരിച്ചു. പിന്നെ കുളിക്കാൻ പോകാൻ തുടങ്ങുമ്പോൾ ആയിരുന്നു ഫോണിലേക്ക് ഒരു കാൾ വന്നത് ഞാൻ എടുത്ത് നോക്കിയപ്പോൾ അത് പ്രിൻസിപ്പാൾ ആയിരുന്നു.


നാളെ കോളേജിലേക്ക് വരാൻ പറയാൻ ആണ് വിളിച്ചത്. നല്ല ദേഷ്യത്തിൽ ആണ് പ്രിൻസി.


ഇനി എന്താവും എന്ന് ഓർത്ത് എന്റെ ഉള്ള സമാധാനം കൂടി പോയി.



നാളെ കോളേജിലേക്ക് വരാൻ പറയാൻ ആണ് വിളിച്ചത്. നല്ല ദേഷ്യത്തിൽ ആണ് പ്രിൻസി.


ഇനി എന്താവും എന്ന് ഓർത്ത് എന്റെ ഉള്ള സമാധാനം കൂടി പോയി.


കുറച്ചു ആശ്വാസം കിട്ടാൻ നാഫിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ്‌ ആണെന്നുള്ള മറുപടിയാണ് എനിക്ക് കിട്ടിയത്. അതോടെ വീണ്ടും ടെൻഷൻ കൂടി. അയാൾ എന്റെ പെണ്ണിനെ കൊല്ലാനും മടിക്കില്ല. നാഫി ഭക്ഷണം കഴിച്ചിരിക്കുമോ. ആ പാവത്തിനെ ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.അല്ലെങ്കിലും ഞാനൊരു ഭാഗ്യമില്ലാത്തവനാണ് എന്റെ കൂടെ വരുന്നവർക്കും ഇതായിരിക്കും ഗതി.

പടച്ചോനെ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്. ഇഷ്ട്ടമുള്ളവരെ പടച്ചോൻ ഒരുപാട് പരീക്ഷിക്കും എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇത്രയും താങ്ങാൻ എനിക്ക് കഴിവില്ല അള്ളാഹ്.


നാളെ പ്രിൻസിപ്പാൾ വിളിക്കുന്നത് ടിസി തരാൻ തന്നെ ആയിരിക്കും. ഒരുപാട് സ്വപ്നങ്ങൾ മനസ്സിൽ കണ്ടുകൊണ്ടാണ് അവിടെ ഡിഗ്രിക്ക് ചേർന്നത്. എന്നാൽ അതെല്ലാം നാളത്തെ ഒരു ദിവസം കൊണ്ട് ഇല്ലാതെയാവും. എന്റെ മുഖത്തുള്ള ടെൻഷൻ കണ്ട് വല്ലിമ്മ കാര്യം എന്താണെന്ന് ചോദിച്ചു. നുണ പറയാൻ പഠിക്കാത്തത് കൊണ്ട് വല്ലിമ്മനോടും കാര്യം പറഞ്ഞു. വല്ലിമ്മക്കും ഒരുപാട് സങ്കടം ആയിട്ടുണ്ട്.



***********************************************


അങ്ങനെ അടുത്ത ദിവസം ആയി. ബാഗും ഒന്നുമില്ലാതെ ഞാൻ കോളേജിലേക്ക് പോയി. കാണുന്ന കുട്ടികൾ എല്ലാം എന്നെ ഒരു അത്ഭുത ജീവിയെ കാണുന്നത് പോലെ നോക്കി. ചിലരുടെ മുഖത്ത് സഹതാപമാണ്. മറ്റ് ചിലരുടെ മുഖത്ത് പരിഹാസമാണ് കാണുന്നത്. അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ പ്രിൻസിപ്പാലിന്റെ റൂമിലേക്ക് നടന്നു.



അകത്തേക്ക് കയറാനുള്ള സമ്മതം വാങ്ങി അകത്തു കയറിയ ഞാൻ ഞെട്ടിപ്പോയി. അവിടെ പ്രിൻസിപ്പാലിന്റെ അടുത്ത് തന്നെ കസേരയിൽ ഇരിക്കുകയാണ് സുലൈമാൻ ഹാജിയും. എന്നെ കണ്ടതും അയാളുടെ മുഖത്ത് ദേഷ്യം കൂടി വരുന്നത് ഞാൻ കണ്ടു. പക്ഷെ എനിക്ക് പേടിയൊന്നും തോന്നിയില്ല. എല്ലാം നഷ്ടപ്പെട്ടാൽ പിന്നെ എന്ത് പേടി തോന്നാൻ ആണ്.



സാർ എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്...


പൂവിട്ടു പൂജിക്കാൻ അത്രയും നല്ല പ്രവർത്തി ആണല്ലോ നീ ചെയ്തത്....


പ്രിൻസി അത് പറഞ്ഞതും എന്റെ മുഖം കുനിഞ്ഞു.


എനിക്ക് അറിയാം സാർ എന്നെ വിളിപ്പിച്ചത് ടിസി തരാൻ ആണ് എന്ന്.

കുനിഞ്ഞ മുഖത്തോടെ തന്നെ ഞാൻ പറഞ്ഞു.



അതിനല്ല നിന്നെ ഇവിടേക്ക് വിളിച്ചത്.


ഇത്തവണ മറുപടി പറഞ്ഞത് സുലൈമാൻ ഹാജി ആയിരുന്നു.


ഞാൻ തല ഉയർത്തി അയാളുടെ മുഖത്തേക്ക് നോക്കി.



നീ നാഫിയുമായി ഉള്ള എല്ലാ ബന്ധവും നിർത്തണം അത് പറയാൻ ആണ് ഞാൻ നിന്നെ ഇവിടേക്ക് വിളിച്ചത്.



പറ്റില്ല ഉപ്പാ... എന്നെ കൊന്നാലും സാരമില്ല. അതിന് മാത്രം എനിക്ക് കഴിയില്ല.


കൊല്ലും ഞാൻ പക്ഷെ അത് നിന്നെ അല്ല അവളെ ആയിരിക്കും. നീ അവളെ ഉപേക്ഷിക്കണം ഇല്ലെങ്കിൽ നീ കാരണം ആകും അവൾ മരിക്കുന്നത്. എനിക്ക് ഒരു വാക്കോള്ളു. ഇതിൽ നിന്നും ഒരു മാറ്റം ഉണ്ടാകില്ല.


ഉപ്പാ... വേണ്ട....

എന്റെ നാഫിയെ ഒന്നും ചെയ്യരുത്.


അവൾ മരിക്കണോ ജീവിക്കണോ എന്ന് എല്ലാം നിന്റെ പെരുമാറ്റം പോലെ ഉണ്ടാകും. അവളോട്‌ അല്പമെങ്കിലും സ്നേഹം ഉണ്ടെങ്കിൽ നീ അവളെ ഉപേക്ഷിക്കണം...


അയാൾ പറയുന്നത് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.


പ്രിന്സി എന്റെ കയ്യിലേക്ക് ഒരു ലെറ്റർ നീട്ടി. അടുത്ത തിങ്കൾ മുതൽ എനിക്ക് ക്ലാസിലേക്ക് വരാം. പക്ഷെ അതിന് പകരം ഞാൻ എന്റെ പെണ്ണിനെ ഉപേക്ഷിക്കണം


എന്റെ നാഫിയുടെ നന്മക്ക് വേണ്ടി ഞാൻ അവളെ വെറുക്കാൻ തന്നെ തീരുമാനിച്ചു. പക്ഷെ എനിക്ക് അതിന് കഴിയുമോ. കഴിയണം ഇല്ലെങ്കിൽ ഞാൻ കാരണമാണ് എന്റെ പെണ്ണ് മരിക്കുക അത് ഉണ്ടാവാൻ പാടില്ല. ഓരോന്ന് ആലോചിച്ചു കൂട്ടി ഞാൻ ഒരു ജീവനില്ലാത്ത വസ്തുവിനെ പോലെ അവിടെ നിന്നും നടന്നു പോയി. എനിക്ക് കഴിയുമോ എന്റെ പെണ്ണിനെ മറക്കാൻ...

ആരുമില്ലാത്ത എനിക്ക് കൂട്ടായ് മാറിയ അവളെ എങ്ങനെ ഞാൻ വെറുക്കും. അല്ലാഹ് അതിലും നല്ലത് എന്റെ മരണമായിരുന്നു.


കണ്ണുനീർ കൺപോളകളിൽ തടം കെട്ടി നിന്നു. പ്രേതെകിച്ചു ഒരു ലക്ഷ്യവുമില്ലാതെ ഞാൻ നടന്നു നീങ്ങി.

ഇതെല്ലാം കണ്ട് ഒരാൾ മനസ്സ് നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. മാറ്റാരുമല്ല എന്റെയും നാഫിയുടെയും പ്രണയം തകരാൻ കാരണക്കാരനായ അൽത്താഫ് തന്നെ.

വീണ്ടും വീട്ടിലേക്കാണ് ഞാൻ നടന്നു പോയത്. എന്നെ കാത്ത് വെല്ലിമ്മ ആകുലതയോടെ അവിടെ നിൽക്കുന്നുണ്ടായിരുന്നു.


എന്നെ കണ്ടപ്പോൾ തന്നെ എന്നോട് വല്ലിമ്മ കാര്യങ്ങൾ ചോദിച്ച് അറിയാൻ തുടങ്ങി.

ടിസി തരാനല്ല വിളിച്ചത് എന്ന് അറിഞ്ഞപ്പോൾ വല്ലിമ്മക്കും ഒരുപാട് സന്തോഷം ആയി.

പക്ഷെ അന്ന് ആദ്യമായി വല്ലിമ്മ എന്നെ ഉപദേശിച്ചു.



മോനെ ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യം തോന്നരുത്. മോന് സ്വയം തീരുമാനം എടുക്കാൻ ഉള്ള പ്രായമായി പക്ഷെ ഞാൻ പറയുന്നത് മോൻ പറ്റുമെങ്കിൽ അനുസരിക്കണം.

അന്ന് ഞാൻ നിന്നെ എടുത്ത് വളർത്തുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല നീ എന്റെ സ്വന്തം മക്കളെ പോലെ ആവും എന്ന്. അവർ എന്നെ ഉപേക്ഷിച്ചു പോയി. അവർ തരാത്ത സ്നേഹമാണ് മോൻ എനിക്ക് തന്നത്. നീ എന്റെ സ്വന്തം കുട്ടിയാണെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ആരെങ്കിലും നിന്നെ എന്തെങ്കിലും ചെയ്‌താൽ ഞാൻ ഒറ്റക്ക് ആവും. ഞാൻ മരിക്കുന്നത് വരെ എന്റെ കൂടെ വേണം മോൻ. ആ പെൺകുട്ടി മോന് പടച്ചോൻ വിധിച്ചതല്ല എന്ന് കരുതിയാൽ മതി. മോൻ ആ കുട്ടിയെ മറക്കണം.


വല്ലിമ്മ പറഞ്ഞതൊക്കെ ഒരു കത്തി പോലെ എന്റെ നെഞ്ചിൽ തറച്ച് കയറി. ഞാൻ വെല്ലിമ്മാനെ കെട്ടിപിടിച്ചു. എനിക്ക് ഈ ലോകത്ത് ആരോടെങ്കിലും കടമ തീർക്കാനുണ്ടെങ്കിൽ അത് എന്റെ വല്ലിമ്മാനോട് ആണ്. ഞാൻ മനസ്സ് കൊണ്ട് ഉറപ്പിച്ചു. അവളെ ഞാൻ മറക്കും കാരണം എന്റെ പെണ്ണ് ജീവിക്കണം ഒരു രാജകുമാരിയെ പോലെ.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. നാളെ കോളേജിൽ പോവണം അത് ഓർത്തിട്ട് തന്നെ ആയിരുന്നു മുഴുവൻ സങ്കടം.


മനസ്സില്ല മനസ്സോടെ ഞാൻ കോളേജിലേക്ക് പോയി. എല്ലാവരുടെയും മുഖത്ത് ഒരു പുച്ഛം ഉണ്ട്. ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ക്ലാസ്സിൽ പോയി ഇരുന്നു. വല്ലാത്ത ഒരു ശൂന്യത ആയിരുന്നു അവിടെ. തീർത്തും ഒറ്റപ്പെട്ടപ്പോലെ. നാഫി എന്നും ഇരിക്കുന്ന സ്ഥലത്തേക്ക് ഞാൻ നോക്കി അവിടെ ഒഴിഞ്ഞു കിടക്കുകയാണ്.

അത് മനസ്സിൽ ഒരു നീറ്റലായി തന്നെ നിന്നു.


 എന്തിനായിരുന്നു ആർക്കും വേണ്ടാത്ത ഇങ്ങനെ ഒരു ജന്മം. അന്ന് തന്നെ എന്റെ ഉമ്മയും ഉപ്പയും എന്ന് പറയുന്ന ഒരിക്കലും കണ്ടിട്ടില്ലാത്ത  അവർക്ക് എന്നെ കൊന്ന് കളയാമായിരുന്നു. എന്നാൽ ഞാൻ ആരുടേയും കണ്ണിലെ കരടാവില്ലായിരുന്നു.


ഇനിയും ക്ലാസ്സ്‌ തുടങ്ങാൻ അര മണിക്കൂർ കൂടിയുണ്ട് ഞാൻ ബെഞ്ചിൽ തലവെച്ചു കിടന്നു.കണ്ണുകൾ ഒക്കെ നിറയുന്നുണ്ട് പുച്ഛത്തോടെ ഞാൻ എന്റെ അവസ്ഥ ഓർത്തു.


ഹലോ....


കിടക്കുന്നതിന്റെ ഇടയിൽ ആയിരുന്നു ഞാൻ ആരോ എന്നെ വിളിക്കുന്നത് കണ്ടത് എണീറ്റ് നോക്കിയപ്പോൾ എന്റെ ക്ലാസ്സിൽ തന്നെ ഉള്ള ഫാത്തിമ  ആയിരുന്നു അത്. അവൾ എന്റെ അടുത്ത് വന്ന് നിൽക്കുകയാണ് ഞാൻ അവളെ മൈൻഡ് ചെയ്യാതെ  വീണ്ടും ഡെസ്കിൽ തല വെച്ചു കിടന്നു.


എവിടെ ആ പെണ്ണാണെങ്കിൽ വിടാൻ ഉദ്ദേശം ഇല്ല ബെഞ്ചിൽ എന്റെ അടുത്ത് വന്നിരുന്നു.

നിവർത്തി ഇല്ലാതെ എനിക്ക് ബെഞ്ചിൽ നിന്ന് എണീക്കേണ്ടി വന്നു. അവളുടെ മുഖത്തേക്ക് ദേഷ്യത്തോടെ തന്നെ ഞാൻ നോക്കി...


ഉറങ്ങാൻ ആണോ ഷാഹുൽ ക്ലാസ്സിൽ വരുന്നത് പഠിക്കാൻ ഒന്നും അല്ലേ...


ഞാൻ എന്ത് വേണമെങ്കിലും ചെയ്തോളാം അത് നീ നോക്കാൻ ശ്രമിക്കേണ്ട നിനക്ക് നിന്റെ കാര്യം നോക്കിയാൽ പോരെ.


പറ്റില്ലല്ലോ  ഞാൻ ആണ് ഇപ്പോൾ ക്ലാസിന്റെ റിപ്രെസെന്ററ്റീവ് അത്കൊണ്ട് എനിക്ക് എല്ലാവരുടെയും കാര്യം നോക്കാൻ ഉള്ള അധികാരം ഉണ്ട്.


ആ മറുപടി കൂടെ കേട്ടത്തോടെ എനിക്ക് ദേഷ്യം കൂടി വന്നു...



അള്ളോഹ് ഇപ്പോൾ എന്നെ തല്ലുമല്ലോ അത്രയും ദേഷ്യം ഉണ്ടല്ലോ ഈ മുഖത്ത്...


ഒന്ന് പോയി തരുമോ പ്ലീസ്..


എടോ ഞാൻ നിന്റെ മൂഡ് ഒന്ന് ശരിയാക്കി എടുക്കാൻ വന്നതാ... അല്ലാതെ ശല്യം ചെയ്യാൻ വന്നതല്ല ഞാൻ. എനിക്ക് ആരും ഇങ്ങനെ മൂഡ് ഓഫ്‌ ആയി ഇരിക്കുന്നത് ഇഷ്ട്ടമല്ല.


ഞാൻ പറഞ്ഞോ എന്നെ നോക്കാൻ എന്തിനാ വെറുതെ എന്നെ ശല്യം ചെയ്യുന്നത്. അല്ലെങ്കിൽ തന്നെ എനിക്ക് ഒരുപാട് പ്രശ്നം ഉണ്ട് ഇനി അതിന്റെ കൂടി നീ കൂടി വരല്ലേ...


അതിന് ഞാൻ നിന്നെ പ്രേമിക്കാൻ ഒന്നും വന്നതല്ല. എന്റെ ഒരു ഫ്രണ്ട് ആക്കാൻ ആണ്...


എനിക്ക് ഒന്നിനും താല്പര്യം ഇല്ലെങ്കിലോ...



അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ഞാൻ അങ്ങനെ ഒന്നും പോവില്ല..



അതും കേട്ടത്തോടെ എന്റെ മുഖത്ത് ദേഷ്യം കൂടി...

എന്നാലും ഞാൻ ഒന്നും പറഞ്ഞില്ല.


അയ്യോ ഞാൻ പോയേക്കാം കാക്കു ഇങ്ങനെ മുഖം വീർപ്പിച്ചു നില്കുന്നത് കണ്ടിട്ട് എനിക്ക് പേടിയാവുന്നു.

അതും പറഞ്ഞ് അവൾ എന്റെ അടുത്ത് നിന്നും നടന്ന് പോയി.


പക്ഷെ അവൾ അവസാനം വിളിച്ചത് മാത്രം നെഞ്ചിൽ തറച്ച് നിന്നു. ഇതുവരെ എന്റെ നാഫി അല്ലാതെ ആരും എന്നെ അങ്ങനെ വിളിച്ചിട്ടില്ല പക്ഷെ ഇന്ന് ഫാത്തിമ അങ്ങനെ വിളിച്ചപ്പോൾ അത് ഒരു നിമിഷം എന്റെ നാഫി തന്നെ ആണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി.



അവൾ നടന്നു പോവുന്നത് എന്തിനോ വേണ്ടി ഞാൻ നോക്കി നിന്നു. പിന്നെ അതികം സമയം കഴിയുമ്പോൾ തന്നെ ക്ലാസ്സ്‌ തുടങ്ങിയിരുന്നു.

നാഫി ഇല്ലാത്ത ക്ലാസിൽ ഒരു അൽപ്പം നേരം പോലും എനിക്ക് ഇരിക്കാൻ പറ്റില്ല എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു. പക്ഷെ എനിക്ക് കടമകൾ നിറവേറ്റാൻ ഉണ്ട്. അത്കൊണ്ട് എനിക്ക് എന്റെ പെണ്ണിനെ മറന്നേ പറ്റു. ഇതൊരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്. അല്ലെങ്കിലും ആഗ്രഹിച്ചതല്ലല്ലോ ജീവിതം. നമുക്ക് പടച്ചോൻ വിധിച്ചതല്ലേ കിട്ടൂ.



അങ്ങനെ ഒരാഴ്ച കൂടി കടന്ന് പോയി. ഫാത്തിമ ഇടക്ക് എന്റെ അടുത്ത് വന്ന് സംസാരിക്കും ആദ്യമെല്ലാം അത് എനിക്ക് വെറുപ്പ് ആയിരുന്നു. പക്ഷെ ഇപ്പോൾ അവൾ എനിക്ക് ഒരു നല്ല കൂട്ടുകാരി ആയി. പലപ്പോഴും എന്റെ സങ്കടങ്ങൾ മാറ്റാൻ പ്രതേക ഒരു കഴിവ് ഉണ്ടായിരുന്നു അവൾക്.

എന്നാലും നാഫി എന്റെ മനസ്സിൽ ഒരു വിങ്ങലായി അവശേഷിച്ചു.


ഒരു ദിവസം കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു നടക്കുന്നതിന്റെ ഇടയിൽ ആയിരുന്നു എന്റെ മുമ്പിലേക്ക് ഒരു കാർ സ്പീഡിൽ വന്ന് നിന്നത്. പെട്ടെന്ന് ഉണ്ടായ ആ സംഭവത്തിൽ ഞാൻ പേടിച്ചു പോയിരുന്നു.



കാറിൽ നിന്നും ഇറങ്ങിയത് സുലൈമാൻ ഹാജി ആയിരുന്നു. അയാൾ എന്നോടും ആ കാറിൽ കയറാൻ പറഞ്ഞു...

വികാരങ്ങൾ ഒന്നുമില്ലാതെ ഞാൻ ആ കാറിലേക്ക് കയറി ഇനി എന്ത് ഉണ്ടാവും എന്ന് അറിയാതെ.കാറിൽ അയാൾ കൂടാതെ രണ്ടുമൂന്ന് ആളുകൾ ഉണ്ട് എല്ലാം നല്ല ഗുണ്ടകളെ പോലെ ഉണ്ടായിരുന്നു കാണാൻ.

അവരുടെ ഉദ്ദേശം എന്താണെന്ന് അറിയാത്തത് കൊണ്ട് എന്റെ മനസ്സിൽ കുറച്ചു ഭയം തോന്നി. എന്ത് ചെയ്യാനും മടിക്കാത്ത ആളാണ് അയാൾ. സ്വന്തം മകളെ പോലും കൊല്ലാൻ നോക്കി പിന്നെ അല്ലെ എന്നെ.കാർ മുന്നോട്ട് പോയി കൊണ്ടിരുന്നു. ആ കാറിലുള്ളവർ എന്നെ ദേഷ്യത്തോടെ നോക്കുകയാണ്. കുറച്ചു ദൂരം പോയി കഴിഞ്ഞ് കാർ നിന്നു. അതൊരു കുന്നിന്റെ ചെരിവിൽ ആയിരുന്നു.


വണ്ടി നിർത്തിയതും അതിൽ നിന്ന് സുലൈമാൻ ഹാജി പുറത്തേക്ക് ഇറങ്ങി. എന്നോടും ഇറങ്ങാൻ പറഞ്ഞു.ഞാനും കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.


എന്തായി നിന്റെ തീരുമാനം... അവളെ മറന്നോ നീ..


അയാളുടെ ചോദ്യം കേട്ട് എന്റെ തൊണ്ട ഇടറി.


ഇല്ലാ ഒരിക്കലും എനിക്ക് അവളെ മറക്കാൻ കഴിയില്ല. പക്ഷെ അവളുടെ നിഴലിൽ പോലും ഞാൻ ഇനി നോക്കില്ല. ഇത് എന്റെ വാക്കാണ്.

അടുത്ത ജന്മമുണ്ടെങ്കിൽ ഞാനൊരു പാണക്കാരനായി ജനിക്കും... എന്റെ പെണ്ണിനെ സ്വന്തമാക്കാൻ മാത്രം. ഇവിടെ പലർക്കും സ്നേഹ ബന്ധത്തേക്കാൾ വില പണത്തിനല്ലേ...


ഞാൻ അത് പറഞ്ഞു തീർന്നെങ്കിലും അയാളുടെ മുഖത്ത് ഒരു ഭാവ വിത്യാസവും ഇല്ലായിരുന്നു.


നാളെ മുതൽ അവൾ കോളേജിൽ വരും. നീ ഒരിക്കലും അവളോട്‌ മിണ്ടരുത്. അങ്ങനെ ഉണ്ടായാൽ അതിന്റെ പ്രശ്നം അവൾക്ക് തന്നെ ആണ്.


ഇല്ല ഞാൻ ഒരിക്കലും മിണ്ടില്ല. പക്ഷെ ഒരിക്കൽ നിങ്ങൾ ഞങ്ങളെ തമ്മിൽ പിരിച്ചത് ഓർത്ത് ദുഃഖിക്കും....


അയാളുടെ മുഖം കുനിഞ്ഞു.. ആ മുഖത്ത് കുറ്റബോധം ഉണ്ടോ.. ഏയ് എങ്ങനെ ഉണ്ടാവാൻ ആണ് ഒരിക്കലും ഉണ്ടാകില്ല. കാരണം അയാൾ സ്വന്തം മകളെ അൽപ്പം പോലും മനസ്സിലാക്കിയിട്ടില്ല.


ഞാൻ അവിടെ നിന്നും തിരിച്ചു നടന്നു.


നിന്നെ വീട്ടിൽ കൊണ്ടുപോയി വിടണോ...


ബാക്കിൽ നിന്നും സുലൈമാൻ ഹാജിയുടെ ശബ്ദം കേട്ടു. അതിന് മറുപടി ഒന്നും കൊടുക്കാതെ ഞാൻ നടന്ന് പോയി.

എന്റെ മനസ്സ് നീറി പുകയാൻ തുടങ്ങി. എന്റെ പെണ്ണ് നാളെ കോളേജിൽ വരും. ഞാൻ എങ്ങനെ അവളെ നോക്കും. പാവം ഇപ്പോഴും എന്നോട് ഒരുപാട് സ്നേഹമായിരിക്കും.



മനസ്സിൽ ഒരുപാട് വഴികൾ ആലോചിച്ചു അവളെ അവോയ്ഡ് ചെയ്യാൻ. പക്ഷെ ഒരു ഐഡിയയും കിട്ടിയില്ല. അങ്ങനെ പെട്ടെന്ന് ആണ് മനസ്സിലേക്ക് ആ ചിന്ത കടന്ന് വന്നത് അവൾ എന്നെ വെറുക്കണമെങ്കിൽ മറ്റൊരു പെണ്ണിനെ കൊണ്ട് മാത്രമേ സാധിക്കു.

പെട്ടെന്ന് മനസ്സിലേക്ക് വന്നത് ഫാത്തിമയുടെ മുഖം ആയിരുന്നു.

എന്നെ നാഫി വെറുക്കണമെങ്കിൽ എനിക്ക് മറ്റൊരു പ്രണയം ഉണ്ടെന്ന് അറിയണം അതിന് ഫാത്തിമ തന്നെ ആണ് പറ്റിയ ആൾ.



അങ്ങനെ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തി ഞാൻ വീട്ടിലേക്ക് നടന്നു.

നാഫിയെ ഫേസ് ചെയ്യുന്നത് ഓർത്ത് അപ്പോഴും എന്റെ മനസ്സിൽ നല്ല പേടി ഉണ്ടായിരുന്നു.


അടുത്ത ദിവസം ഞാൻ നേരത്തെ തന്നെ കോളേജിൽ പോയി. ഫാത്തിമയും വന്നിട്ടുണ്ട് അവിടെ. ഞാൻ അവളുടെ കൈ പിടിച്ച് ക്ലാസിന്റെ ഉള്ളിലേക്ക് നടന്നു. എനിക്ക് എന്തുപറ്റി എന്ന് അറിയാതെ അവൾ കൺഫ്യൂഷനിൽ ആയി. ഞാനും അവളും ഒരു ഡെസ്കിന്റെ അപ്പുറവും ഇപ്പുറവും ആയി ഇരുന്നു.


എന്തുപറ്റി കാക്കു എന്തിനാ എന്നെ ഇപ്പോൾ ഇങ്ങോട്ട് കൊണ്ടുവന്നത്.


എല്ലാം ഞാൻ പറയാം പക്ഷെ ഞാൻ പറയുന്ന കാര്യങ്ങൾ കേട്ട് കഴിഞ്ഞാൽ എന്നെ സഹായിക്കണം.


കാക്കു പറഞ്ഞോ ഞാൻ സഹായിക്കാം.


ഇന്ന് നാഫി കോളേജിലേക്ക് തിരിച്ചു വരും. അവൾ എന്നെ കണ്ടാൽ പഴയ പോലെ വീണ്ടും ആകും. അത് പാടില്ല.

അതിന് എന്നെ സഹായിക്കണം.


ഇവിടെ ഞാൻ എന്താ ചെയ്യാ കാക്കു.


നമ്മൾ പരസ്പരം പ്രണയിക്കുന്നത് പോലെ അഭിനയിക്കണം. ഇതല്ലാതെ നാഫിയെ അകറ്റാൻ വേറെ വഴി ഇല്ല.


പെട്ടന്ന് ഫാത്തിമയുടെ മുഖം വാടി.

പറ്റില്ല കാക്കു. ഇങ്ങനെ ഒരു കാര്യം ഞാൻ ചെയ്യില്ല.എനിക്ക് അങ്ങനെ അഭിനയിക്കാൻ പറ്റില്ല...



പിന്നെ നിനക്കും കാണേണ്ടത് എന്റെ മരണമാണോ. എന്നാൽ എനിക്ക് അതിനും പേടിയില്ല. പക്ഷെ എന്റെ നാഫി അവൾക് ഒന്നും പറ്റരുത്. അതിനാ ഞാൻ ഇങ്ങനെ ഒരു കാര്യം പറഞ്ഞത്.


എന്റെ ആ മറുപടി കേട്ടപ്പോൾ അവളുടെ മുഖം വാടി പോയിരുന്നു.


കാക്കു ഞാൻ അഭിനയിക്കാം. പക്ഷെ നാഫിക്ക് എന്നോട് ദേഷ്യമാവില്ലേ...എന്നാലും സാരമില്ല രണ്ടാൾക്കും വേണ്ടി ഞാൻ അത് സഹിക്കാം.


ഒരുപാട് നന്ദി ഉണ്ട് ഫാത്തിമ ഇങ്ങനെ എനിക്ക് സഹായം ചെയ്യുന്നതിന്.



അവൾ ഒന്ന് പുഞ്ചിരിച്ചു.


കുറച്ചു സമയം കഴിഞ്ഞപ്പോൾ ഞങ്ങൾ കണ്ടു ദൂരെ നിന്ന് നടന്നു വരുന്ന നാഫിയെ.


ഞാനും ഫാത്തിമയും നാഫിയെ കാണാത്തത് പോലെ അഭിനയിച്ചു. അവൾ വരാന്തയിലേക്ക് എത്തിയിട്ടുണ്ട്. ഞങ്ങൾ വരാന്തയുടെ അപ്പുറത്തെ വശത്ത് ആയിരുന്നു. ഞാനും ഫാത്തിമയും. കൈ പിടിച്ച് ലൈബ്രറിയിലേക്ക് നടന്നു.

നാഫി എന്നെയും ഫാത്തിമയെയും കണ്ടു എന്ന കാര്യം ഉറപ്പായിരുന്നു.


ഞാനും ഫാത്തിമയും ലൈബ്രറിയിൽ എത്തിയിട്ടാണ് കൈയിലെ പിടി വിട്ടത്. അവിടെ എത്തിയതും ഫാത്തിമയുടെ മുഖത്ത് അതുവരെ ഉണ്ടായിരുന്ന സന്തോഷം ഇല്ലാതെയായി.


"കാക്കു എനിക്ക് ഇങ്ങനെ അഭിനയിക്കാൻ പറ്റും എന്ന് തോന്നുന്നില്ല. നമുക്ക് നാഫിയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ പോരെ."


സാരമില്ല ഫാത്തിമ ഞാൻ നിന്നെ ബുദ്ധിമുട്ടിക്കുന്നില്ല.


അതും പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നപ്പോൾ തന്നെ ലൈബ്രറിയുടെ മുന്നിൽ ദേഷ്യപ്പെട്ട മുഖവുമായി നാഫി നിൽക്കുന്നതാണ് കണ്ടത്. പെട്ടെന്ന് അവളെ കണ്ടപ്പോൾ ഞാൻ ഒന്ന് പതറി പോയി. പക്ഷെ നാഫിയെ ഞാൻ കാണാത്ത പോലെ നടന്ന് പോകാൻ ശ്രമിച്ചു.

പക്ഷെ പെട്ടെന്ന് എന്റെ മുമ്പിൽ നാഫി വന്ന് നിന്നു.


ആരാണ് ഇവൾ എന്താ കാക്കുവും ഇവളും തമ്മിൽ ഉള്ള ബന്ധം. കൈ പിടിച്ച് നടക്കാൻ ആരാ ഇവൾ....


നാഫിയോട് മറുപടി എന്ത് പറയണം എന്ന് അറിയാതെ ഞാൻ തളർന്നു നിന്നു. പെട്ടെന്ന് ആയിരുന്നു എന്റെ മുമ്പിൽ ഫാത്തിമ കയറി നിന്നത്.


ഞാൻ ആരാണ് എന്നല്ലേ നിനക്ക് അറിയേണ്ടത് ഞാൻ ഷാഹുലിന്റെ lover ആണ് ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണ്. ഇതൊക്കെ ചോദിക്കാൻ നീയാരാടി.


പെട്ടെന്ന് ആയിരുന്നു നാഫിയുടെ കൈ ഫാത്തിമയുടെ മുഖത്ത് പതിച്ചത്.


നാഫിയുടെ പെട്ടെന്ന് ഉള്ള ആ അടി ഞാനും ഫാത്തിമയും തീരെ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.

അത്കൊണ്ട് ആ പ്രവർത്തിയിൽ ഞാനും അവളും ഒരുപോലെ ഞെട്ടി പോയിരുന്നു.


നാഫിയുടെ മുഖത്ത് ദേഷ്യം ഉരുണ്ട് കൂടി.നാഫി എന്റെ കോളറിൽ പിടിച്ചു.


പറ ഈ ഫാത്തിമ എന്നോട് പറഞ്ഞതൊക്കെ സത്യമാണോ...


ഞാൻ അതിന് മറുപടി ഒന്നും കൊടുത്തില്ല.


പിന്നെയും നാഫി എന്റെ കോളറിന് പിടിച്ചു അതുതന്നെ ചോദിച്ചു. പെട്ടെന്ന് ഞാൻ അവളുടെ കൈ തട്ടി മാറ്റി അതെ എന്ന് പറഞ്ഞു.


നാഫിക്ക് അതൊരു ഞെട്ടൽ ആയിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.

എനിക്ക് അത് കണ്ടപ്പോൾ സങ്കടം വന്നെങ്കിലും ഞാൻ അത് മനസ്സിൽ തന്നെ ഒതുക്കി.


ഒരാഴ്ച കാണാത്തിരുന്നപ്പോൾ വേറെ ഒരു പെണ്ണിനെ നീ പ്രേമിച്ചു അല്ലെ. അപ്പൊ ഇതായിരുന്നല്ലേ നിന്റെ പ്രണയം. എന്നെ ചതിച്ചു അല്ലെ...


അതിന് ആരാ നിന്നെ പ്രണയിച്ചത് ഞാൻ പ്രണയിക്കുന്നു എന്ന് അഭിനയിക്കുകയായിരുന്നു.



നാഫിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.


എന്തിനാ കാക്കു അങ്ങനെ അഭിനയിച്ച് എന്നെ ചതിച്ചത്...


അത് എന്റെ കയ്യിൽ പണം ഇല്ലായിരുന്നു. നിന്നെ പറ്റിച്ച് എനിക്ക് കുറെ പൈസ ഉണ്ടാക്കണമായിരുന്നു. പക്ഷെ എന്റെ പ്രതീക്ഷകൾ എല്ലാം അയാൾ തകർത്തു നിന്റെ ഉപ്പ.


നാഫി വീണ്ടും എന്നെ ഒന്ന് ദയനീയമായി നോക്കി. ആ നോട്ടം കുത്തി കീറിയത് എന്റെ നെഞ്ച് ആയിരുന്നു.


അങ്ങനെ ആയിരുന്നു അല്ലെ കാക്കു എന്നെ കണ്ടിരുന്നത്. പക്ഷെ ഞാൻ അങ്ങനെ ആയിരുന്നില്ല നിങ്ങളുടെ ചതി ഉള്ള മനസ്സ് ഒന്നും എനിക്കില്ല.

ഞാൻ സ്നേഹിച്ചത് അത്രയും ആത്മാർത്ഥമായിട്ടായിരുന്നു.

ഇപ്പോഴും എനിക്ക് ഇഷ്ട്ടാ നിന്നെ പക്ഷെ അതിലേറെ വെറുപ്പാണ് നിന്നോട്.

I hate you...


അതും പറഞ്ഞുകൊണ്ട് നാഫി തിരിഞ്ഞു നടന്നു. പെട്ടെന്ന് നാഫി നിന്ന് വീണ്ടും

ഞങ്ങളുടെ അടുത്തേക്ക് വന്നു.


എടി ഫാത്തിമ നീ ഓർത്തോ എന്നെ ചതിച്ച പോലെ ഇവൻ നിന്നെയും ചതിക്കും ഞാനാ പറയുന്നത്...


അത്രയും പറഞ്ഞുകൊണ്ട് നാഫി നിറ കണ്ണുകളോടെ അവിടെ നിന്നും ഓടി പോയി.

നാഫി പോയി കഴിഞ്ഞതും എന്റെ പുറകിൽ നിന്നും ഒരു കരച്ചിൽ ഉയർന്നു കേട്ടു. അത് ഫാത്തിമയുടെ ആയിരുന്നു.


അവളുടെ അടുത്തേക്ക് ഞാൻ പോയപ്പെളേക്കും ഫാത്തിമയും കണ്ണുകൾ നിറച്ചുകൊണ്ട് അവിടെ നിന്നും നാടന്ന് പോയി.


സങ്കടം കൊണ്ട് എന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു. പക്ഷെ ഇതിനൊന്നും എന്നെ തളർത്താൻ ആവില്ല കാരണം ജീവിതത്തിൽ എനിക്കൊരു ലക്ഷ്യമുണ്ട്.

അന്ന് തന്നെ ആർക്കും വേണ്ടാതെ എന്നെ ഉപേക്ഷിച്ചപ്പോൾ എടുത്ത് വളർത്തിയ എന്റെ വല്ലിമ്മയെ എനിക്ക് സംരക്ഷിക്കണം അതിന് എനിക്ക് എന്റെ പെണ്ണിനെ മറക്കാതെ വേറെ വഴി ഇല്ല.

പക്ഷെ നാഫി ഇത്ര പെട്ടെന്ന് തന്നെ എന്നെ വെറുക്കുമെന്ന് ഞാനും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.


°°°°°°°°°°°°°°°°°°°°°°°


ഷാഹുൽ പെട്ടെന്ന് തന്നെ മുഖം ടവൽ കൊണ്ട് തുടച്ച് ക്ലാസിലേക്ക് നടന്നു.

അങ്ങനെ മനസ്സില്ല മനസ്സോടെ നടക്കുമ്പോൾ അവന് അറിയില്ലായിരുന്നു ഇനി നടക്കാൻ പോകുന്ന സംഭവങ്ങളെ കുറിച്ച്.


ക്ലാസിൽ എത്തിയിട്ടും ക്ലാസ്സിൽ പഠിപ്പിക്കുന്നതിൽ എനിക്ക് ഒരു ശ്രദ്ധയും ഇല്ലായിരുന്നു. വല്ലാത്ത ഒരു തലവേദനയും അനുഭവപ്പെടാൻ തുടങ്ങി.

ഇനിയും അവിടെ നിന്നാൽ ശരിയാവില്ല എന്ന് ഓർത്ത് ഹാഫ് ഡേ ലീവ് എടുത്ത് വീട്ടിലേക്ക് മടങ്ങി പോയി.

സാധാരണ ഞാൻ 5മണിക്കാണ് വീട്ടിലേക്ക് എത്തുക അന്ന് നേരത്തെ വീട്ടിലേക്ക് വന്ന എന്നെ കണ്ട് വല്ലിമ്മ പെട്ടെന്ന് ടെൻഷൻ ആയി. ഞാൻ തലവേദന ആണെന്ന് പറഞ്ഞപ്പോൾ ആ പാവം എനിക്ക് മരുന്നും ഭക്ഷണവും എടുത്ത് തന്നു.

ഭക്ഷണം കഴിച്ച് ഞാൻ വല്ലിമ്മായുടെ മടിയിൽ കിടന്നു. ചിലപ്പോൾ ആ മരുന്നിനെക്കാൾ എന്റെ തലവേദന മാറ്റിയത് വല്ലിമ്മ എന്റെ മുടികളിൽ തലോടിയതാവും.



കുറെ നേരത്തെ ഉറക്കം കഴിഞ്ഞ് എണീക്കുന്നത് രാത്രി 8 മണിക്ക് ആയിരുന്നു. വല്ലിമ്മ ഒരു തലയിണ വച്ച് അതിൽ കിടത്തിയിരുന്നു എന്നെ. ഞാൻ എന്റെ ഫോൺ കയ്യിൽ എടുത്തു. രാവിലെ ഉണ്ടായ കാര്യങ്ങൾ എല്ലാം എന്റെ മുന്നിൽ തെളിഞ്ഞു വന്നു. എന്റെ കയ്യിലെ ഫോണിന്റെ കാര്യം ഭയങ്കര കഷ്ട്ടമാണ്. എപ്പോൾ വേണമെങ്കിലും പ്രവർത്തനം നിൽക്കാൻ ചാൻസ് ഉണ്ട്. പണ്ട് എന്റെ ഒരു കൂട്ടുകാരൻ ഉപയോഗിച്ച ഫോൺ ആയിരുന്നു അത്. അവന് പുതിയ ഫോൺ കിട്ടിയപ്പോൾ എനിക്ക് അത് തന്നു.

പെട്ടെന്ന് ഓർമ്മ വന്നത് ഫാത്തിമയുടെ കാര്യമാണ്. പാവം ഞാൻ കാരണം അവൾക് നാഫിയുടെ അടുത്ത് നിന്ന് തല്ലും കിട്ടി.



ഫാത്തിമയോട് സോറി പറയാൻ ഞാൻ വാട്സാപ്പിൽ കയറി. ഫാത്തിമയുടെ ചാറ്റ് എടുത്തപ്പോൾ ലാസ്റ്റ് സീൻ കാണുന്നില്ല. പ്രൊഫൈലും കാണുന്നില്ല. പിന്നെ മനസ്സിലായി അവൾ എന്നെ ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ്. എന്റെ മനസ്സിൽ ആദ്യം ഒരു നീറ്റലാണ് തോന്നിയത്. പിന്നെ ഓർത്തപ്പോൾ അത് തന്നെയാണ് നല്ലതെന്ന് എനിക്കും തോന്നി. കാരണം ആര് എന്റെ കൂടെ വന്നാലും അവർക്ക് ഞാൻ കാരണം സങ്കടം മാത്രമേ ഉണ്ടായിട്ടൊള്ളു.

ഫോൺ വീണ്ടും നെറ്റ് ഓഫ്‌ ആക്കി ടേബിളിൽ വച്ചു.

പിന്നെ എണീറ്റ് മുഖം കഴുകി അടുത്തുള്ള പള്ളിയിലേക്ക് നടന്നു. മുടങ്ങിയ നിസ്കാരങ്ങൾ എല്ലാം നിസ്‌ക്കരിച്ച് ആണ് മടങ്ങിയത്.


അടുത്ത ദിവസം കോളേജിലേക്ക് പോയി ആദ്യം തന്നെ കണ്ടത് നാഫിയെ ആയിരുന്നു. ആ മുഖത്ത് എന്നോട് ദേഷ്യമാണോ അതോ മറ്റെന്തെങ്കിലും വികാരമാണോ.... ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. അവൾ എന്നെ കടന്ന് പോയി. ഇപ്പോഴും അവൾ നെഞ്ചിൽ ഒരു നീറ്റലാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഫാത്തിമയും വന്നു അവൾ എന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. എല്ലാം ഞാൻ എന്റെ മനസ്സിനെ ഉൾകൊള്ളിക്കാൻ പഠിച്ചുകൊണ്ടിരുന്നു.


ആ ദിവസം അങ്ങനെ കഴിഞ്ഞു പോയി. വീട്ടിൽ എത്തിയപ്പോൾ കാര്യങ്ങൾ വളരെ മോശമാണ്. വീട്ടിലേക് ഉള്ള ഒട്ടുമിക്ക സാധനങ്ങളും കഴിഞ്ഞിട്ടുണ്ട്  അത് ഇനി എങ്ങനെ വാങ്ങും എന്ന് ഓർത്ത് നിൽക്കുമ്പോൾ ആയിരുന്നു കൂട്ടുകാരന്റെ കാൾ വന്നത്. നാളെ ഒരു കാറ്ററിങ് വർക്ക്‌ ഉണ്ടെന്ന്. അത് കേട്ടപ്പോൾ മനസ്സിൽ ഒരു സന്തോഷം തോന്നി. നാളെ ശനിയാഴ്ചയാണ് ക്ലാസ്സില്ല. ആ വർക്ക്‌ ചെയ്‌താൽ 700 രൂപ കിട്ടും.

അങ്ങനെ അന്നത്തെ ദിവസം സന്തോഷത്തോടെ തന്നെ കിടന്നുറങ്ങി.


അടുത്ത ദിവസം രാവിലെ തന്നെ വല്ലിമ്മാനോട് കാര്യം പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.എന്നെ അവിടേക്ക് കൊണ്ട് പോകാൻ കൂട്ടുകാരൻ വന്നിരുന്നു. അങ്ങനെ പെട്ടെന്ന് തന്നെ ഓഡിറ്റോറിയത്തിൽ എത്തി.

ഉച്ചയോട് അടുത്തപ്പോൾ തന്നെ ഭക്ഷണം വിളമ്പാൻ തുടങ്ങി. ഒരുപാട് ആളുകൾ വരുന്നുണ്ട്. ഞാൻ എല്ലാവർക്കും ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി ഫിറ്റ്‌ ചെയ്ത് ഭക്ഷണം വിളമ്പാൻ തുടങ്ങി.


കുറച്ചു നേരം കഴിഞ്ഞപ്പോൾ പ്ളേറ്റും പിടിച്ചുകൊണ്ട് ഒരാൾ എന്റെ മുമ്പിൽ വന്ന് നിന്നു. അത് ഫാത്തിമ തന്നെ ആയിരുന്നു. എന്നെ ഇവിടെ അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ അവൾക്കും ഒരു ചെറിയ ചിരി സമ്മാനിച്ച് ഭക്ഷണം വിളമ്പി കൊടുത്തു. ആ മുഖത്ത് ഇപ്പോഴും ഒരു ഭാവ വിത്യാസവും ഇല്ല. ഇപ്പോഴും ചെറിയ ഒരു ഞെട്ടൽ ബാക്കിയുണ്ട്.


പരിപാടി കഴിഞ്ഞപ്പോൾ 4 മണി ആയിരുന്നു. അപ്പോൾ തന്നെ മുതലാളി പൈസ കയ്യിൽ തന്നു. ഞാൻ അത് കൊണ്ട് വീട്ടിലേക്ക് അത്യാവശ്യം ആയിട്ടുള്ള സാധങ്ങൾ വാങ്ങി.

രാവിലെ ഒരുപാട് നേരം നിന്നത് കൊണ്ട് നല്ല കാല് വേദനയും പുറത്തു വേദനയും ഉണ്ടായിരുന്നു.


അത്കൊണ്ട് തന്നെ കുറച്ചു നേരം കിടന്നു ഉറങ്ങി. ഉറക്കം തീർന്ന് ഫോണിൽ നോക്കിയപ്പോൾ വാട്സാപ്പിൽ ഒരു നോട്ടിഫിക്കേഷൻ വന്ന് കിടക്കുന്നുണ്ട്. ഞാൻ അത് തുറന്നു നോക്കിയപ്പോൾ ഫാത്തിമ ആയിരുന്നു.

സോറി എന്നായിരുന്നു ആ മെസ്സേജ്

ഞാൻ അതിന് മറുപടി ആയിട്ട് ഒരു ഇമോജി(🙂) മാത്രമാണ് ഇട്ട് കൊടുത്തത്.

അത് അവൾ നോക്കുന്നതിന് മുമ്പ് തന്നെ ഞാൻ നെറ്റ് ഓഫ്‌ ചെയ്തു.



കുറച്ചു കഴിഞ്ഞപ്പോൾ ഫോണിലേക്ക് കാൾ വന്നു. എടുത്ത് നോക്കിയപ്പോൾ അത് ഫാത്തിമ ആയിരുന്നു.


ഞാൻ കാൾ അറ്റൻഡ് ചെയ്ത് ഹലോ എന്ന് പറഞ്ഞു.


മറുപടി ഒന്നും പറയുന്നില്ല.


പിന്നെ ഒരു ചെറിയ കരച്ചിലിന്റെ ശബ്ദം കേട്ടു...



ഫാത്തിമ നീ കരയാണോ. എന്തുപറ്റി.



ഒന്നുല്ല... I am sorry ഞാൻ പെട്ടെന്ന് ഉള്ള ദേഷ്യത്തിൽ ബ്ലോക്ക്‌ ചെയ്തത് ആയിരുന്നു. എന്നോട് ദേഷ്യം ഉണ്ടോ...



ദേഷ്യമോ എനിക്കോ ഒരിക്കലും ഇല്ല. ഞാൻ അങ്ങോട്ട്‌ സോറി പറയാൻ നിൽക്കുകയായിരുന്നു.ഞാൻ കാരണം നാഫി നിന്നെ തല്ലി. നിനക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ നീ പറഞ്ഞു.

I am sorry...


അയ്യോ കാക്കു എന്നോട് സോറി പറയണ്ട. അത് കേൾക്കാൻ എനിക്ക് ഇഷ്ട്ടല്ല.

തിങ്കളാഴ്ച ക്ലാസ്സിൽ വരില്ലേ..



ആഹ് വരുമല്ലോ...



കുറച്ചു കൂടി സംസാരിച്ച് അവൾ ഫോൺ കട്ട്‌ ചെയ്തു.

ഫാത്തിമ എന്നോട് മിണ്ടിയപ്പോൾ മനസ്സിന് ഒരു സന്തോഷം ആയി. അങ്ങനെ തിങ്കളാഴ്ചയായി.

പക്ഷെ അന്ന് ഞാൻ ഞെട്ടിക്കുന്ന ഒരു വാർത്ത കൂടെ അറിഞ്ഞു...


ഫാത്തിമ... അവൾ ജീവിതത്തിൽ കടന്ന് വന്നതിൽ പിന്നെയാണ് മാറ്റങ്ങൾ തുടങ്ങിയത്. മരണത്തിന്റെ വക്കിൽ വരെ എത്തിച്ച ഡിപ്രെഷനിൽ നിന്നും അവളാണ് എനിക്ക് മോചനം നൽകിയത്.

നാഫിയെ നോക്കുന്നത് ഞാൻ പരമാവധി ഒഴിവാക്കി. എനിക്ക് ഒരിക്കലും വിധിച്ചിട്ടില്ലാത്ത എന്റെ പെണ്ണിനെ ഞാൻ മറക്കുകയല്ലാതെ വഴിയില്ല.


ഓരോന്ന് ആലോചിച്ചു കിടന്ന് സമയം 11 മണി കഴിഞ്ഞിരുന്നു. ഞാൻ പതിയെ ഉറക്കത്തെ കൂട്ടുപിടിച്ചു. അടുത്ത ദിവസം എണീറ്റ് കുളിച്ച് ഞാൻ കോളേജിലേക്ക് പോയി.

അവിടെ ആദ്യം തന്നെ കണ്ടത് ഫാത്തിമയെ ആയിരുന്നു അവളുടെ മുഖത്തിന് തീരെ തെളിച്ചം ഇല്ലായിരുന്നു. ഞങ്ങൾക്ക് ഇടയിൽ ഉണ്ടായ പ്രശ്നങ്ങൾ കൊണ്ട് അവൾക് എന്നെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടായിരിക്കും എന്നാണ് ഞാൻ ആദ്യം കരുതിയത്.

പക്ഷെ... എന്നെ കാണുമ്പോൾ എന്റെ ക്ലാസ്സിൽ പഠിക്കുന്നവരുടെ മുഖത്ത് ഒരു പരിഹാസ ചിരി ഉണ്ട്.

ഇത് ആദ്യത്തെ സംഭവം ഒന്നും അല്ലാത്തത്കൊണ്ട് ഞാൻ കാര്യമാക്കിയില്ല.



ഞാൻ നാടന്ന് ഫാത്തിമയുടെ അടുത്ത് എത്തി.അപ്പോഴും അവളുടെ മുഖം പഴയത് പോലെ തന്നെ ആയിരുന്നു.




ടി ഫാത്തിമ എന്താ നിനക്ക് പറ്റിയത്... എന്നോടുള്ള പിണക്കം ഇതുവരെ മാറിയില്ലേ. ഇനി എന്നോട് മിണ്ടാൻ താല്പര്യം ഇല്ലാഞ്ഞിട്ടാണ് ഇങ്ങനെ ഇരിക്കുന്നതെങ്കിൽ ഞാൻ ഇനി മിണ്ടാൻ വരുന്നില്ല.


അത്രയും പറഞ്ഞ് ഞാൻ ക്ലാസിലേക്ക് നടന്നു.എന്റെ പുറകെ തന്നെ ഫാത്തിമയും ഉണ്ടായിരുന്നു. ഞാൻ ഇരിക്കുന്ന ബെഞ്ചിന്റെ അപ്പുറത്ത് അവളും വന്നിരുന്നു.


കാക്കു എനിക്ക് നിങ്ങളോട് പിണക്കമില്ല. പക്ഷെ ഞാൻ പറയുന്ന കാര്യം കേട്ട് സങ്കടപ്പെടരുത്.


എന്താ ഫാത്തിമ നീ പറഞ്ഞ് വരുന്നത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ...


Mm ഉണ്ട്. പക്ഷെ കേട്ട് കഴിയുമ്പോൾ കാക്കു sad ആവരുത്.



ഇല്ല... ഒരുപാട് ദുരിതങ്ങൾ സഹിച്ചാണ് ഇവിടെ എത്തിയത്. എന്ത് ഉണ്ടെങ്കിലും അതെല്ലാം സഹിക്കാൻ എന്റെ മനസ്സിന് ശക്തി ഉണ്ട്.



അത് കാക്കു... നാഫിയുടെ നിക്കാഹ് ഉറപ്പിച്ചു....



കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ ഞെട്ടി പോയി. എന്റെ ഹൃദയം വേദന കൊണ്ട് പൊട്ടി പോകും എന്ന് തോന്നി. കേട്ടത് വിശ്വാസം വരാതെ ഞാൻ വീണ്ടും അത് ഫാത്തിമയോട് ചോദിച്ചു.



ഞാൻ പറഞ്ഞത് സത്യമാണ് കാക്കു...



എന്റെ കണ്ണിൽ നിന്നും അറിയാതെ ഒരു തുള്ളി കണ്ണുനീർ അടർന്ന് വീണു.



ഫാത്തിമ... ആ ഹാജിയാർ എന്റെ നാഫിയെ കൊണ്ട് നിർബന്ധിപ്പിച്ച് ചെയ്യിക്കുന്നതാവും ഇത്. അല്ലാതെ ഒരിക്കലും നാഫി ഇതിന്ന് സമ്മതിക്കില്ല. അങ്ങനെ മറക്കാൻ പറ്റോ അവൾക്ക് എന്നെ...



കാക്കു... എനിക്ക് ഇതെല്ലാം മനസ്സിലാവും. പക്ഷെ അവളുടെ പൂർണ്ണ സമ്മതത്തോടെയാണ് ഈ നിക്കാഹ് നടക്കാൻ പോകുന്നത്.



നീ ഇത് എങ്ങനെ അറിഞ്ഞത്...



ഫാത്തിമ ഒരു കല്യാണ കത്ത് എന്റെ കയ്യിൽ വെച്ച് തന്നു.

അതിലെ പേരുകൾ കണ്ട് എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

Firos weds Nafiya

അതായിരുന്നു ആ കത്തിന്റെ തലക്കെട്ട്.


ഫാത്തിമ വീണ്ടും തുടർന്നു.

ഇന്ന് അവൾ എന്നെ രാവിലെ കണ്ടപ്പോൾ തന്നതാണ്. അവളുടെ  മുഖത്ത് വല്ലാത്ത ഒരു ചിരിയും ഉണ്ടായിരുന്നു.

അവൾ സ്റ്റാഫ്‌ റൂമിലേക്ക് പോയിരിക്കുകയാണ് ടീച്ചേഴ്സിനെ കല്യാണത്തിന് വിളിക്കാൻ.

രണ്ടാളും സംസാരിച്ച് ഇരിക്കുന്നതിന്റെ ഇടയിൽ

പെട്ടെന്ന് ആയിരുന്നു നാഫി വരുന്നത് രണ്ടാളും ജനാലയിലൂടെ കണ്ടത് അപ്പോൾ തന്നെ ഫാത്തിമ കയ്യിൽ ഉണ്ടായിരുന്ന കർച്ചീഫ് കൊണ്ട് എന്റെ മുഖത്ത് ഉണ്ടായിരുന്ന കണ്ണുനീർ തുടച്ച് കളഞ്ഞു.



നാഫി എന്റെ അടുത്തേക്കാണ് നാടന്ന് വന്നത്. എന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. അവൾ അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു കല്യാണ കത്ത് എടുത്ത് എനിക്ക് നേരെ നീട്ടി. ഞാൻ പോലും അറിയാതെ എന്റെ കൈകൾ അത് ഏറ്റു വാങ്ങിയിരുന്നു.



അടുത്ത ഞാറാഴ്ച എന്റെ കല്യാണമാണ്. ആ വഴിക്ക് നിന്നെ കണ്ട് പോവരുത്.

I hate you ഷാഹുൽ...

ഞാൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് നിന്നെയാണ്.

നീ കാരണമാണ് ഞാൻ എന്റെ ഡിഗ്രി പോലും വേണ്ട എന്ന് വച്ച് ഇപ്പോൾ ഇങ്ങനെ ഒരു കല്യാണം കഴിക്കുന്നത്.

ഒരിക്കലും നീ ഗുണം പിടിക്കില്ല... ഞാൻ മനസ്സ് ഉരുകിയാണ് പറയുന്നത്.



നീ എന്താ കരുതിയത് നീ എന്നെ ചതിച്ചാൽ ഞാൻ ആത്മഹത്യ ചെയ്യും എന്നോ. അതിന് ഈ നാഫിയ വേറെ ജനിക്കണം.

എന്റെ ഉപ്പ എനിക്ക് കണ്ടെത്തിയത് നല്ല ഒരാളെ ആണ് അല്ലാതെ നിന്നെപ്പോലെ ഒന്നിനും വകയില്ലാത്ത ഒരു അനാഥനെയല്ല...



അത്രയും പറഞ്ഞുകൊണ്ട് നാഫി പുറത്തേക്ക് ഇറങ്ങി നടന്നു. ഇതുവരെ എനിക്ക് അനാഥനാണെന്ന് ഓർത്ത് സങ്കടം വന്നിട്ടില്ലായിരുന്നു. പക്ഷെ ഇന്ന് നാഫി അത് പറഞ്ഞപ്പോൾ മനസ്സിന് താങ്ങാൻ വയ്യ.



കാക്കു സാരമില്ല. ഞാൻ നാഫിയോട് സത്യങ്ങൾ പോയി പറയാം അപ്പോൾ അവൾക്ക് എല്ലാം മനസ്സിലാവും.


വേണ്ട ഫാത്തിമ... ഇപ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. അവൾ എന്നെ ഒരുപാട് വെറുത്തല്ലോ. എന്നെ ഓർത്ത് ഒരു ജീവിതം പാഴാക്കി കളഞ്ഞില്ലല്ലോ. ഇനി ഒന്നും നാഫി അറിയണ്ട. ആ പാവം സുഖമായി ജീവിക്കട്ടെ.



എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ കഴിയുന്നത് കാക്കു. അവൾ അത്രയും വേദനിപ്പിച്ചിച്ചിട്ടും അവളോട്‌ ഒരു ദേഷ്യവും തോന്നുന്നില്ലേ.



ദേഷ്യമോ... എനിക്ക് അവളോട് സ്നേഹം മാത്രമാണ്.



അത്രയും ഇഷ്ടമാണോ കാക്കു നാഫിയെ...



അതിന് ഞാൻ ഒരു മറുപടിയും പറഞ്ഞില്ല. പകരം ഒരു പുഞ്ചിരി മാത്രം ഫാത്തിമക്ക് കൊടുത്തു.



കുറച്ചു സമയം കഴിഞ്ഞപ്പോൾ ക്ലാസ്സ്‌ തുടങ്ങി. ക്ലാസ്സിൽ ഇരുന്നപ്പോൾ വല്ലാത്ത തലവേദന തോന്നി. ക്ലാസ്സിൽ ലീവ് ചോദിച്ച് വീട്ടിലേക്ക് തന്നെ തിരിച്ചു പോയി. ഇനി നാഫിയുടെ നിക്കാഹ് കഴിയാതെ കോളേജിലേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചു.

അലസമായ രണ്ട് ദിവസങ്ങൾ കടന്ന് പോയി മുഴുവൻ സമയവും കിടക്കയിൽ തന്നെ ആയിരുന്നു. ഫോണിൽ നെറ്റ് ഇല്ലാത്തത് കൊണ്ട് രണ്ട് ദിവസമായി അതും തുറന്ന് നോക്കിയിട്ട്.

ക്ലാസ്സിൽ പോവാത്തത് കൊണ്ട് ഫാത്തിമ ഇടക്ക് വിളിക്കുമായിരുന്നു. പക്ഷെ ആ കാളുകൾ മനപ്പൂർവം എടുക്കാതിരുന്നു.



അങ്ങനെ ദിവസം ബുധനാഴ്ചയായി. പതിവില്ലാത്ത ഒരു കലപില ശബ്ദം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നത്. അടുക്കളയിൽ ആരോ സംസാരിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്. പോയി നോക്കിയപ്പോൾ ഞാൻ ഞെട്ടി. അത് ഫാത്തിമ ആയിരുന്നു. അവൾ ചായ ഉണ്ടാക്കാൻ വല്ലിമ്മയെ സഹായിക്കുകയാണ്.



അവളെ കണ്ടപ്പോൾ പെട്ടെന്ന് എനിക്ക് സങ്കടവും ദേഷ്യവും എല്ലാം ഒരുമിച്ച് കൂടി വന്നു.


ടി നീ എന്തിനാ ഇവിടേക്ക് വന്നത്..


എന്നെ കണ്ടപ്പോൾ ഫാത്തിമക്ക് വലിയ ഭാവ വിത്യാസം ഒന്നുമില്ല.


ഇത് എന്റെ ഫ്രണ്ടിന്റെ വീടാണ് അത്കൊണ്ട് ഞാൻ ഇവിടേക്ക് വന്നു.മോൻ പോയി കുളിച്ച് ഡ്രസ്സ്‌ മാറ്റി വാ. പെട്ടെന്ന് നമുക്ക് കോളേജിലേക്ക് പോകണ്ടേ...



ഇതൊക്കെ പറയാൻ നീ ആരാ. ആരും എന്റെ കാര്യം നോക്കാൻ നിൽക്കണ്ട.



അത് പറ്റില്ല. ഞാൻ നോക്കും പോയി ഫ്രഷ് ആയി വാ.




പറ്റില്ല... നീ പോകാൻ നോക്ക്.



ഇല്ല ഞാൻ പോവില്ല. അല്ലെങ്കിൽ എന്നെ തല്ലി കൊല്ലണം.



ഫാത്തിമയുടെ വാശിയുടെ മുമ്പിൽ തോൽക്കുകയല്ലാതെ വേറെ നിവർത്തി ഇല്ല. ഞാൻ വേഗം കുളിച്ച് ഡ്രസ്സ്‌ മാറ്റി വന്നു. അപ്പോയെക്കും രണ്ടാളും ചേർന്ന് എനിക്കുള്ള ഭക്ഷണം റെഡി ആക്കി വെച്ചിരുന്നു.

ഞാൻ അത് കഴിക്കാൻ തുടങ്ങി. ഫാത്തിമയും ഒരു ഗ്ലാസ്‌ കട്ടൻ ചായ ഊതി കുടിക്കുന്നുണ്ട്.



കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും കോളേജിലേക്ക് നടന്നു.



ഡാ എന്താ നിന്റെ ഉദ്ദേശം. എന്താ എന്നോട് മിണ്ടാത്തത്..



ആരാ പറഞ്ഞത് എന്റെ വീട്ടിലേക്ക് വരാൻ. എനിക്ക് കുറച്ച് മനസ്സനാധാനം തന്നുടെ.


ഇല്ല ഞാൻ ചാകുന്നത് വരെ ഈ ശല്യം കാക്കുന്റെ കൂടെ ഉണ്ടാവും...



ഫാത്തിമ അത് പറഞ്ഞപ്പോൾ എനിക്കും സങ്കടം ആയി.



ഫാത്തിമ ഞാൻ നാഫിയുടെ നിക്കാഹ് കഴിയുന്നത് വരെ എങ്കിലും അവിടേക്ക് വരുന്നില്ല.



അത് പറ്റില്ല കാക്കു. ഇതെല്ലാം മറി കടക്കാൻ കാക്കു പഠിക്കണം. ഇതിലും നല്ലൊരു കാലം കാക്കുവിന് ഉണ്ടാവും.


ഞങ്ങൾ ഓരോന്ന് മിണ്ടിയും പറഞ്ഞും കോളേജിലേക്ക് നടന്നു.


അല്ല ഫാത്തിമ എങ്ങനെ എന്റെ വീട്ടിലേക്ക് വരാനുള്ള ഐഡിയ കിട്ടിയത്...


അത് കാക്കുന് കാൾ എടുക്കാൻ ഒരു ഉദ്ദേശവും ഇല്ലായിരുന്നല്ലോ. എനിക്ക് ആണെങ്കിൽ കാക്കുനെ കാണാത്തിരുന്നിട്ട് നല്ല സങ്കടം ഉണ്ടായിരുന്നു. അത്കൊണ്ട് ഞാൻ ഇന്ന് നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങി ഇവിടേക്ക് വന്നു.



നമിച്ചു നിന്നെ...



അതാണ് ഞാൻ...


അതും പറഞ്ഞ് ഡ്രെസ്സിന്റെ കോളറിൽ പിടിച്ച് ഫാത്തിമ കുലുക്കി. അത് കണ്ടു എനിക്കും ചിരി വന്നു.


ഒരുപാട് സങ്കടങ്ങൾക്ക് ഇടയിലും സന്തോഷിപ്പിക്കാൻ ഇങ്ങനെ ഒരാൾ ഉണ്ടല്ലോ എന്നോർത്ത് ഞാനും കോളേജിലേക്ക് നടന്നു.


ഫാത്തിമ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ...


എന്താ കാക്കു ചോദിച്ചോ...


അന്ന് നാഫിയുടെ ഉപ്പ എന്നെ തല്ലിയ ശേഷം ആരും എന്നോട് മിണ്ടില്ലായിരുന്നു. പിന്നെ എന്താ അന്ന് നീ മാത്രം എന്നോട് വന്ന് മിണ്ടിയത്.



അതിന് അവളൊന്ന് ചിരിച്ചു.


ചിരിക്കാൻ അല്ല തെണ്ടി ഞാൻ പറഞ്ഞത്. ഞാൻ ചോദിച്ച കാര്യം പറ...



അതോ കാക്കു.. ഞാൻ കക്കൂനെയും നാഫിയെയും എന്നും നോക്കുമായിരുന്നു. നിങ്ങളുടെ സൗഹൃദവും അത് കഴിഞ്ഞുള്ള പ്രണയവും കാണാൻ നല്ല രസമായിരുന്നു. പക്ഷെ പെട്ടെന്ന് ആയിരുന്നല്ലോ ഇങ്ങനെ എല്ലാം ഉണ്ടായത് പിന്നെ കാക്കു ഇങ്ങനെ ഒറ്റക്ക് ഇരിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. അപ്പോൾ പിന്നെ ഞാൻ കാക്കുനെ ഒന്ന് മോട്ടിവേറ്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു.



ഓഹോ അപ്പോൾ എന്നോടുള്ള സഹതാപം ആണോ ഈ സൗഹൃദത്തിന് കാരണം.


ഞാൻ അത് ചോദിച്ചപ്പോൾ അതുവരെ ചിരിച്ചിരുന്ന അവളുടെ മുഖം മങ്ങി. എന്നെ മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു. ഞാനും പെട്ടെന്ന് നാടന്ന് ഫാത്തിമയുടെ അടുത്ത് എത്തി.

അവളുടെ കയ്യിന് പിടിച്ച് നിർത്തി



ഫാത്തിമ സോറി... സങ്കടം ആയോ



നീ പോടാ പട്ടി... സഹതാപം അല്ലെ ഇനി ഞാൻ മിണ്ടാൻ വരുന്നില്ല അപ്പോൾ ആ പ്രശ്നം തീർന്നില്ലേ.


അയ്യേ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ...



പിന്നെ എന്തൊക്കെ പറഞ്ഞിട്ടും പെണ്ണിന് എന്നോട് മിണ്ടണം എന്നൊരു മൈൻഡ് ഇല്ല. കോളേജിൽ എത്തിയിട്ടും അങ്ങനെ തന്നെ ആയിരുന്നു അവൾ.

രണ്ട് പിരിയഡ് കഴിഞ്ഞു പോയിട്ടും ഫാത്തിമ മിണ്ടാത്തത്തിൽ എനിക്ക് സങ്കടം തോന്നി പിന്നെ ഇന്റർവെൽ കഴിഞ്ഞ് ക്ലാസ്സിൽ കയറിയില്ല.

ലൈബ്രറിയിൽ ചെന്ന് കിടന്നു എപ്പോയോ ഉറങ്ങി പോയിരുന്നു.


എണീറ്റ് നോക്കിയപ്പോൾ എന്റെ തൊട്ടടുത്തു തന്നെ ഡെസ്കിൽ തല വെച്ച് ഒരാൾ കൂടി കിടക്കുന്നുണ്ടായിരുന്നു. ഫാത്തിമ തന്നെ ആയിരുന്നു അത്. എന്റെ മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി. പെട്ടെന്ന് ആയിരുന്നു അത് മാറി സങ്കടം ആയത്.

അവൾ കൈ എന്റെ കയ്യിൽ കോർത്തു കൊണ്ടാണ് കിടക്കുന്നത്. പെട്ടെന്ന് അത് കണ്ടപ്പോൾ ഓർമ വന്നത് നാഫിയെ ആയിരുന്നു.


അല്ലെങ്കിലും ഫാത്തിമ കൂടെ ഉള്ള സമയം നാഫി എന്റെ അടുത്ത് തന്നെ ഉണ്ടെന്നാണ് എനിക്ക് തോന്നാറുള്ളത്.

ഞാൻ ആ കൈ തട്ടിമാറ്റി അവിടെന്ന് എണീക്കാൻ തുടങ്ങി അപ്പോൾ തന്നെ ഫാത്തിമയും ഉറക്കത്തിൽ നിന്ന് ഉണർന്നു.


പെട്ടെന്ന് എന്റെ ഭാഗത്ത് നിന്ന് വിട്ട് കൊടുക്കണ്ട എന്ന് കരുതി ഞാൻ കുറച്ചു ദേഷ്യം അഭിനയിച്ചു.


എന്തിനാ എന്റെ അടുത്ത് വന്നിരുന്നത്. വേറെ എവിടെയും സ്ഥലം കിട്ടിയില്ലേ.



എന്റെ മുഖത്തെ ദേഷ്യം കണ്ടിട്ട് ഫാത്തിമക്ക് ചിരി വന്നിട്ടുണ്ട്.


അവൾ ചിരിച്ചുകൊണ്ട് ഇല്ല എന്ന് പറഞ്ഞു.


ഞാൻ പിന്നെ അതികം മൈൻഡ് ചെയ്യാൻ നിന്നില്ല. അവസാനം നിവർത്തി ഇല്ലാതെ അവൾ തന്നെ എന്റെ അടുത്തേക്ക് വന്നു.


ഞാൻ ആരാ മൊതല്🤭🤭


ഞാൻ അത് മനസ്സിൽ പറഞ്ഞു.



ടി ക്ലാസ്സ്‌ ഇല്ലേ പിന്നെ എന്തിനാ ഇവിടേക്ക് വന്നത്...



എനിക്ക് മാത്രമാണോ ക്ലാസ്സ്‌ ഉള്ളത്. കാക്കുന് ഇതൊന്നും ഇല്ലേ...


ഞാൻ ക്ലാസ്സിൽ കയറിയില്ലെങ്കിലും ആരും ശ്രദ്ധിക്കില്ല. അത്പോലെ ആണോ നീ...



അതെന്താ എനിക്ക് കൊമ്പ് ഉണ്ടോ കാക്കു...



പോടീ മരമണ്ടി സാർ നിന്നെ ചോദിക്കില്ലേ. നീ അല്ലെ ലീഡർ.


വൈകുന്നേരം ക്ലാസ്സ്‌ ഇല്ല കാക്കു. എന്തോ സ്റ്റാഫ്‌ മീറ്റിംഗ് ഒക്കെ ആണ്.


ഞങ്ങളുടെ സംസാരം വീണ്ടും തുടർന്നു. സംസാരിച്ചും തല്ല് കൂടിയും ഞങ്ങൾ പഴയതിലും ഉഷാറായി.

വലിയ സങ്കടങ്ങൾക്ക് ഇടയിൽ ഇങ്ങനെ എന്തെങ്കിലും സന്തോഷം വേണ്ടേ.


ഇനി രണ്ട് ദിവസം കൂടി ഒള്ളു നാഫിയുടെ കല്യാണത്തിന്.


വലിയ സങ്കടങ്ങൾക്ക് ഇടയിൽ ഇങ്ങനെ എന്തെങ്കിലും സന്തോഷം വേണ്ടേ.


ഇനി രണ്ട് ദിവസം കൂടി ഒള്ളു നാഫിയുടെ കല്യാണത്തിന്.

ആ കാര്യം ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത നീറ്റലാണ് എത്ര തടഞ്ഞു നിർത്തിയിട്ടും സങ്കടം മനസ്സിൽ നിന്ന് പോവുന്നില്ല. മറക്കാൻ ശ്രമിക്കുമ്പോളെല്ലാം  അത് എന്റെ ഹൃദയത്തെ കുത്തി നോവിക്കാൻ തുടങ്ങി.

വീട്ടിലേക്ക് നടക്കുമ്പോൾ എന്റെ മുഖം വാടിയത് കണ്ടിട്ടാവണം ഫാത്തിമ എന്താ പെട്ടെന്ന് മുഖം മാറിയത് എന്ന് ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി. എന്റെ മനസ്സ് വായിച്ചു മനസ്സിലാക്കിയ പോലെ അവൾ പിന്നെ എനിക്ക് കൂടുതൽ വിഷമം ആവണ്ട എന്ന് കരുതി ഒന്നും ചോദിക്കാൻ നിന്നില്ല.



ബസ് സ്റ്റോപ്പിന്റെ അവിടെ എത്തിയപ്പോൾ ഫാത്തിമ അവിടെ നിന്ന് എന്നോട് ബൈ പറഞ്ഞു. ഞാനും ഒരു ചെറിയ പുഞ്ചിരി നൽകി വീട്ടിലേക്ക് നടന്നു. ഡിപ്രെഷൻ എന്ന രോഗം എന്നെ വീണ്ടും പിടികൂടുന്നതായി ഞാനറിഞ്ഞു. വീട്ടിലേക്ക് എത്തുമ്പോൾ മനസ്സ് ആകെ എന്റെ കൈവിട്ടു പോയിരുന്നു. ഞാൻ ഡ്രസ്സ്‌ പോലും മാറാതെ ബെഡിൽ പോയി കിടന്നു. നാഫിയെ പരിചയപെട്ടത് മുതൽ ഉള്ള കാര്യങ്ങൾ എന്റെ മനസ്സിൽ തെളിഞ്ഞു വരാൻ തുടങ്ങി.

നാഫിയുടെ ചിരിയും നിഷ്കളങ്കമായ മുഖവും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു. അതെല്ലാം എന്റെ കണ്ണുനീരിന്റെ അളവ് കൂട്ടിക്കൊണ്ടിരുന്നു.


അവസാനമായി മനസിലേക്ക് വന്നത് നാഫിയും ഞാനും പിരിഞ്ഞ ദിവസത്തെ കുറിച്ച് ആയിരുന്നു. അവൾ എന്നെ അനാഥനെന്നു വിളിച്ചത് എന്റെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങി കൊണ്ടിരുന്നു.ഓരോന്ന് ഓർത്ത് എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. നാഫിയെ വിളിച്ച് സത്യങ്ങളെല്ലാം തുറന്നു പറയാൻ മനസ്സ് ഒരായിരം വട്ടം കൊതിച്ചു.



വല്ലിമ്മക്കും എന്റെ അവസ്ഥ മനസ്സിലായിരുന്നു. ഒരുപാട് നേരം ഞാൻ കിടന്നു കരഞ്ഞു പിനീട് എപ്പോയോ ഉറങ്ങി പോയിരുന്നു. ഉറക്കം തീർന്ന് എണീറ്റ് നോക്കുമ്പോൾ സമയം രാത്രി 10 മണി കഴിഞ്ഞിരുന്നു. ഞാൻ ഉണർന്നത് കണ്ട് വല്ലിമ്മ എനിക്ക് ചോർ എടുത്ത് തന്നു. നല്ല വിശപ്പ് ഉള്ളത്കൊണ്ട് തന്നെ ഞാൻ പെട്ടെന്ന് കഴിച്ചു.



ഉറക്കം പോയത്കൊണ്ട് വെറുതെ ഞാൻ പുറത്ത് പോയി ഇരുന്നു. പുറത്ത് നല്ല നിലാവാണ്. ചന്ദ്രനും നക്ഷത്രങ്ങളും നല്ലോണം കാണുന്നുണ്ട്. നക്ഷത്രങ്ങൾക്ക് ഇന്ന് പതിവിലും കൂടുതൽ തിളക്കമുണ്ട്. നക്ഷത്രങ്ങൾ എന്റെ നഷ്ടത്തെ കുറിച്ച് എന്നെ കളിയാക്കുന്നത് പോലെ തോന്നി എനിക്ക്.


അങ്ങനെ ഇരിക്കുമ്പോൾ ആയിരുന്നു ഫോണിലേക്ക് ഒരു കാൾ വന്നത് അത് എടുത്ത് നോക്കിയപ്പോൾ കൂട്ടുകാരൻ ആയിരുന്നു . നാളെ ഓഡിറ്റോറിയത്തിൽ ഒരു കല്യാണം ഉണ്ട് എന്നും അതിന് കാറ്ററിങ് ചെയ്യാൻ ഒരാൾ കൂടി വേണം എന്ന് പറഞ്ഞ് ആയിരുന്നു അവൻ വിളിച്ചത്. അപ്പോൾ തന്നെ ഞാൻ ഉണ്ട് എന്ന് പറഞ്ഞു. കാരണം എനിക്ക് ആ പൈസ കിട്ടിയിട്ട് ഒരു ആവശ്യം ഉണ്ടായിരുന്നു.

അത്കൊണ്ട് ഞാനും നാളെ ആ കല്യാണത്തിന് പോകാൻ തീരുമാനിച്ചു.



അവനോട് സംസാരിച്ച് കഴിഞ്ഞ് കാൾ കട്ട്‌ ചെയ്ത് ഞാൻ വീണ്ടും ഉറങ്ങാൻ പോയി എന്തൊക്കെയോ ആലോചിച്ച് അവസാനം ഉറങ്ങി പോയി.രാവിലെ ഉറക്കം ഉണർന്ന് കുളിച്ചു ഡ്രസ്സ്‌ മാറി കൂട്ടുകാരൻ വരാൻ കാത്തിരുന്നു . ആ കല്യാണത്തിന് പോകേണ്ടത് കൊണ്ട് ഇന്ന് ക്ലാസ്സിൽ പോയില്ല. ഫാത്തിമ ഇന്നും ഞാൻ സങ്കടം കൊണ്ട് വരാതിരിക്കുകയായിരിക്കും എന്ന് കരുതും. ഓരോന്ന് ഓർത്ത് നിക്കുമ്പോൾ ആണ് കൂട്ടുകാരൻ വന്നത്. അവന്റെ കൂടെ ആ കല്യാണത്തിന് പോയി. കല്യാണം എല്ലാം കഴിഞ്ഞ് തിരിച്ചു വന്നത് വൈകുന്നേരം ആയിരുന്നു.കയ്യിൽ 500 രൂപയും കിട്ടി.


ആ പൈസ കൊണ്ട് നേരെ പോയത് അടുത്തുള്ള ഫാൻസിയിലേക്ക് ആയിരുന്നു. അവിടെ നിന്ന് നാഫിക്ക് വേണ്ടി ഞാൻ ഒരു ഗിഫ്റ്റ് വാങ്ങി വീട്ടിലേക്ക് തിരിച്ചു പോയി. ആ കല്യാണത്തിന് ജോലി ചെയ്യാൻ പോയത്കൊണ്ട് നല്ല ഷീണം ഉണ്ടായിരുന്നു. രാത്രി 9 മണി ആയപ്പോൾ തന്നെ ഞാൻ കിടന്നു.



•••••••••••••••••••••••••••••••••••••••••••••••••••••••••••••••


അടുത്ത ദിവസം ഞാൻ എണീക്കുന്നത് അത്തറിന്റെ സുഗന്ധവും മാനോഹരമായ ചിരിയും കണ്ടുകുകൊണ്ടാണ്. പെട്ടെന്ന് ഞാൻ സ്വപ്നത്തിൽ നിന്ന് എന്ന പോലെ ഞെട്ടി എണീറ്റു. എന്റെ ബെഡിന്റെ അടുത്ത് ഫാത്തിമ എന്റെ തന്നെ നോക്കി നിൽക്കുകയാണ്. അവളോട്‌ ഞാൻ റൂമിന്റെ പുറത്ത് പോകാൻ പറഞ്ഞു.


ഞാൻ പെട്ടെന്ന് ഫ്രഷ് ആയി അവളുടെ അടുത്തേക്ക് പോയി.


കാക്കു ഞാൻ വന്നത് ബുദ്ധിമുട്ട് ആയോ. ഞാൻ നാഫിയുടെ നിക്കാഹിനു പോകുകയാണ്. കാക്കുനെ കണ്ടിട്ട് പോകാം എന്ന് കരുതി.


അവൾ അത് പറഞ്ഞപ്പോൾ എന്റെ മുഖം കുനിഞ്ഞു.


കാക്കു വിഷമിക്കണ്ട. പടച്ചോന് അറിയാലോ സത്യങ്ങൾ എല്ലാം. ഈ സങ്കടത്തിന് പകരം അള്ളാഹു സന്തോഷം കൊണ്ട് അനുഗ്രഹിക്കും ഇൻശാ അല്ലാഹ്...


അവൾ പറഞ്ഞതിന് ഞാൻ ഒന്ന് ചിരിച്ചു.


ഫാത്തിമ നീ ഇവിടെ വന്നത് നന്നായി.എന്റെ കയ്യിൽ അവൾക്ക് കൊടുക്കാൻ ഒരു ഗിഫ്റ്റ് ഉണ്ട് ഇത് എന്റെ സമ്മാനമാണെന്ന് പറഞ്ഞു കൊടുക്കണം. അവൾ വാങ്ങാൻ ചാൻസ് ഇല്ല എന്നാലും...

പറയാൻ വാക്കുകൾ കിട്ടാതെ ഞാൻ പരുങ്ങി.


എന്നെ അതികം ബുദ്ധിമുട്ടിക്കാതെ അവൾ എന്റെ കയ്യിൽ നിന്ന് ഗിഫ്റ്റ് വാങ്ങി പുറത്തേക്ക് നടന്നു . അവസാനത്തെ പ്രതീക്ഷയും നശിച്ച് ഞാൻ ആ ബെഡിൽ വികാരങ്ങൾ ഒന്നുമില്ലാതെ കിടന്നു.




•••••••••••••••••••••••••••••••••••••••••••••••••••••••••••

ഇനി കുറച്ചു സമയം ഫാത്തിമ ആണ് കഥ പറയുന്നത്.


ഇന്നാണ് ആ നിക്കാഹ്. നാട്ടിലെ ഏറ്റവും പാണക്കാരനായ സുലൈമാൻ ഹാജിയുടെ ഏക മകളുടെ നിക്കാഹ്. നാഫിയയെ സ്വർണ്ണത്തിലും വില കൂടിയ ഡ്രെസ്സിലും കുളിപ്പിച്ച് എടുത്തിരുന്നു സുലൈമാൻ ഹാജി. എല്ലാവരും നല്ല സന്തോഷത്തിൽ ആണ്. നാഫി പോലും വല്ലാത്ത സന്തോഷത്തിൽ ആണ്.

നിക്കാഹിനു ആ നാട്ടിലുള്ള എല്ലാവരും വന്നിട്ടുണ്ട്.

നാഫിയുടെ മുഖത്തെ സന്തോഷം കണ്ടിട്ട് എനിക്ക് ഷാഹുൽ ഇക്കാനെ ഓർത്ത് സഹതാപം ആണ് തോന്നിയത്. ആ പാവം ഇവളെ എത്രത്തോളം സ്നേഹിച്ചിരുന്നു. പക്ഷെ ചെറിയ ഒരു കാര്യത്തിന്റെ പോലും സത്യാവസ്ഥ കണ്ടുപിടിക്കാൻ അവൾ നിന്നല്ല. പകരം ഷാഹുൽ ഇക്കാനെ അവളും വെറുത്തു. അനാഥൻ എന്ന് വിളിച്ചു. ആ പാവത്തിന്റെ സ്നേഹം തിരിച്ചറിയാൻ ആർക്കും പറ്റിയില്ല.



അങ്ങനെ ഓരോന്ന് മനസ്സിൽ ഓർത്ത് ഞാൻ ആ വലിയ വീട്ടിലേക്ക് കയറി കോളേജിലെ ഫ്രണ്ട്‌സ് മുഴുവൻ ഉണ്ട് അവിടെ. ഞാനും അവരുടെ അടുത്ത് ചെന്ന് സംസാരിച്ചു. കുറച്ചു നേരം കഴിഞ്ഞപ്പോൾ കുറച്ചു കാറുകൾ വീടിന്റെ മുറ്റത്ത് വന്ന് നിന്നു. പള്ളിയിൽ നിന്ന് നിക്കാഹ് കഴിഞ്ഞിരുന്നു. ചെറുക്കനും വീട്ടുകാരും വന്ന് നാഫിക്ക് മഹർ ചാർത്തി.

എല്ലാവരും നല്ല സന്തോഷത്തിലാണ്. വലിയ ആർഭാടത്തോടെ ആ നിക്കാഹ് നടന്നു.കുറച്ചു സമയം കഴിഞ്ഞപ്പോൾ നിക്കാഹിനു വന്നവർ പിരിഞ്ഞു പോകാൻ തുടങ്ങി. നാഫി ഡ്രസ്സ്‌ മാറാൻ മുറിയിലേക്ക് പോയി.

ഞാനും അവളുടെ പുറകെ പോയി. അവൾ ഡ്രസ്സ്‌ മാറ്റി റൂമിന്റെ ഡോർ തുറന്നപ്പോൾ ആണ് എന്നെ കാണുന്നത്. എന്നെ കണ്ടതും ഒരു പുച്ഛം ആയിരുന്നു അവളുടെ മുഖത്ത്.



നാഫി ഞാൻ ഒരു ഗിഫ്റ്റ് തരാൻ വന്നതാണ്. അതും പറഞ്ഞ് ഞാൻ എന്റെ കയ്യിലുള്ള ഗിഫ്റ്റ് അവളുടെ നേരെ നീട്ടി.

നാഫി ഇത് ഷാഹുൽ ഇക്ക തന്നതാണ്...


ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്റെ കയ്യിൽ ഉണ്ടായിരുന്ന ആ ഗിഫ്റ്റ് ബോക്സ്‌ തട്ടി. അത് നിലത്തേക്ക് വീണ് പൊട്ടുന്ന ശബ്ദം കേട്ടു.


അവളുടെ ആ പ്രവർത്തിയിൽ എനിക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു.


അവന്റെ ഒന്നും എനിക്ക് കാണേണ്ട ആവശ്യം ഇല്ല. ഇന്നത്തെ ദിവസം ഞാൻ അവന്റെ മുമ്പിൽ ജയിച്ച ദിവസമാണ്.



അവൾ അത് പറയുന്നത് കേട്ടപ്പോൾ എന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.


ജയിച്ചത് നിയല്ല നാഫി..

ഇന്ന് ജയിച്ചത് ഷാഹുൽ ആണ്. അവന്റെ അഭിനയം ആണ് ഇന്ന് ജയിച്ചത്.


ഞാൻ പറയുന്നത് എന്താണെന്ന് മനസ്സിലാവാതെ അവൾ എന്നെ തന്നെ നോക്കി.


അല്ലെങ്കിലും നിനക്ക് അവനെ കിട്ടാനുള്ള ഒരു യോഗ്യതയും ഇല്ല. നീ ഇപ്പോൾ തട്ടി കളഞ്ഞ ഈ സമ്മാനം പോലും ആ പാവത്തിന്റെ ഒരു ദിവസത്തെ വിയർപ്പിന്റെ വിലയാണ്...


ഫാത്തിമ നീ എന്താ പറയുന്നത് എനിക്ക് ഒന്നും മനസ്സിലാവുന്നില്ല...



ഒരിക്കലും പറയണ്ട എന്ന് കരുതിയ കാര്യങ്ങൾ എല്ലാം ഞാൻ അവളോട്‌ പറഞ്ഞു.



നാഫി നീ സത്യം മനസ്സിലാക്കണം ഇനിയും ആ പാവത്തിനെ വെറുക്കരുത്. കാരണം അവന്റെ ജീവനേക്കാൾ നിനക്ക് അവൻ പ്രാധാന്യം തന്നിരുന്നു. അവനെ നിന്റെ ഉപ്പ കൊല്ലും എന്ന് പറഞ്ഞിട്ട് പോലും അവന്റെ മനസ്സ് മാറിയിരുന്നില്ല. പക്ഷെ നിന്നെ അയാൾ കൊല്ലും എന്ന് പറഞ്ഞിട്ട ആ പാവം ഒരുപാട് വേദനയോടെ നിന്നോട് അങ്ങനെ ഒക്കെ പെരുമാറിയത്. അല്ലാതെ ഒരിക്കലും ഷാഹുൽ ഇക്ക നിന്നെ ചതിച്ചിട്ടില്ല.



അത് പറഞ്ഞു തീർന്നതും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. നാഫി പെട്ടെന്ന് നോക്കിയത് ആ ഗിഫ്റ്റിലേക്ക് ആയിരുന്നു അവൾ അത് എടുത്ത് പൊട്ടിച്ചു നോക്കി. അതിൽ കപ്പിൾസ് കൈ പിടിച്ചു നിൽക്കുന്ന ഒരു ഗ്ലാസ്‌ കൊണ്ട് ഉണ്ടാക്കിയ രൂപം ആയിരുന്നു. നിലത്ത് വീണ് അത് പൊട്ടിയിട്ടുണ്ട്.


നാഫി അത് കയ്യിൽ പിടിച്ചു പൊട്ടിക്കരഞ്ഞു.ആ ഗിഫ്റ്റ് പോലെ തന്നെ അവളുടെ മനസ്സും ആ നിമിഷം ചിതറി പോയിരുന്നു. നാഫി പെട്ടെന്ന് തന്നെ ഫോൺ എടുത്ത് ബ്ലോക്ക്‌ ലിസ്റ്റിൽ നിന്ന് ഷാഹുലിന്റെ നമ്പർ എടുത്ത് ഷാഹുലിനെ വിളിച്ചു. പക്ഷെ ആ നമ്പർ ആ സമയം നിലവിൽ ഇല്ലായിരുന്നു. ഫാത്തിമക്ക് സംശയം തോന്നി അവളും വിളിച്ചു നോക്കി അപ്പോഴും അത് തന്നെ ആയിരുന്നു മറുപടി.



നാഫിക്ക് കുറ്റബോധം താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. അവൾ ബെഡിൽ ഇരുന്ന് ഒരുപാട് കരഞ്ഞു.


ഫാത്തിമ ഈ നിക്കാഹ് നടക്കുന്നതിന്റെ കുറച്ചു മുമ്പെങ്കിലും നിനക്ക് എന്നോട് പറയാമായിരുന്നു ഈ കാര്യങ്ങൾ എല്ലാം.


നീ ഷാഹുലിനെ ഇത്രപെട്ടന്ന് വെറുക്കുമെന്ന് ഞാനും ഷാഹുലും ഒരിക്കലും കരുതിയിരുന്നില്ല. പക്ഷെ ഒരു ചെറിയ കാര്യത്തിന് സത്യം മനസ്സിലാക്കാൻ പോലും നിൽക്കാതെ നീ അവനെ വെറുത്തു. അനാഥൻ എന്ന് കളിയാക്കി വിളിച്ചു. ഇനി ഒരിക്കലും നിന്റെ നിഴൽ പോലും ഷാഹുൽ കാക്കുന്റെ ശരീരത്തിൽ തട്ടുന്നത് എനിക്ക് ഇഷ്ട്ടമല്ല.

നീയും നിന്റെ ഉപ്പാനെ പോലെ ആയതിൽ വളരെ സന്തോഷം ഉണ്ട്. സ്വർണത്തിൽ കുളിച്ചു നിൽക്കാൻ നിനക്ക് കഴിയും പക്ഷെ ഷാഹുൽ ഇക്കാന്റെ പോലെ ഒരു മനസ്സ് ഇനിയും 10 വട്ടം ജനിച്ചാലും നിനക്കും നിന്റെ ഉപ്പാക്കും ഉണ്ടാവില്ല.



കരഞ്ഞു തളർന്ന് കിടന്നിരുന്ന അവൾ എന്റെ മുഖത്തേക്ക് നോക്കി.


ഫാത്തിമ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ...


എന്താ നാഫി...


നിനക്ക് ഷാഹുൽ ഇക്കാനെ ഇഷ്ട്ടാണോ...


നാഫിയുടെ അടുത്ത് നിന്ന് അങ്ങനെ ഒരു ചോദ്യം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് അവൾ ചോദിച്ചത് കേട്ട് ഞാനൊന്ന് ഞെട്ടി. നാഫി അത് പിന്നെയും ചോദിച്ചു.

പക്ഷെ അതിന് ഒരു മറുപടിയും എന്റെ അടുത്ത് ഇല്ലായിരുന്നു..


ഞാൻ മറുപടി ഒന്നും പറയാതെ അവിടെ നിന്ന് ഇറങ്ങി. ഷാഹുൽ കാക്കുവിന്റെ ഫോണിന് എന്തുപറ്റി എന്ന് അറിയാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അങ്ങോട്ട്‌ പോയില്ല .

ഷാഹുൽ കാക്കുനെ ഫേസ് ചെയ്യാനുള്ള ധൈര്യം ഇല്ലായിരുന്നു.

ഞാൻ മനസ്സില്ല മനസ്സോടെ വീട്ടിലേക്ക് നടന്നു.

വീട്ടിൽ എത്തിയപ്പോൾ എന്റെ മുഖത്തെ സങ്കടം കണ്ടിട്ടാവണം ഉമ്മ കാര്യം ചോദിച്ചു. തലവേദനയാണെന്ന് ഉമ്മാനോട് കള്ളം പറഞ്ഞ് അവിടെ നിന്നും റൂമിൽ പോയി കിടന്നു.



കിടക്കുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു വരുന്നുണ്ടായിരുന്നു. നാഫി ചോദിച്ച ആ ചോദ്യം എന്റെ ചെവി തുളക്കുന്നത് പോലെ അനുഭവപ്പെട്ടു.

നാഫി ചോദിച്ചതിന് എന്താ എനിക്ക് മറുപടി പറയാൻ പറ്റാത്തിരുന്നത്... അതെ ഞാൻ ഷാഹുൽ ഇക്കാനെ ഇഷ്ട്ടപെടുന്ന കാര്യം അവളും മനസ്സിലാക്കി.

പക്ഷെ എന്റെ പ്രണയം അത് എന്നിൽ മാത്രം ഒതുങ്ങി നിൽക്കും. ഒരിക്കലും ഇതിനെ കുറിച്ച് ഷാഹുൽ കാക്കു അറിയരുത്. അറിഞ്ഞാൽ ഒരുപക്ഷെ എന്നോടുള്ള സൗഹൃദം പോലും കാക്കു വേണ്ട എന്ന് വെക്കും.


ഓരോന്ന് ഓർത്ത് എന്റെ കണ്ണ് നിറഞ്ഞു. അള്ളാഹ് ഞാൻ കാക്കുനെ ഇഷ്ട്ടപെട്ടത് തെറ്റാണോ. കൂടെ നാടന്ന് സൗഹൃദം നടിച്ച് ഞാൻ ഒരിക്കലും കാക്കുനെ സ്വന്തമാക്കാൻ കൊതിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ..

പ്രണയത്തിന്റെ രുചി ഞാനും അറിഞ്ഞു തുടങ്ങി.

ഒരിക്കൽ നാഫി പ്രണയത്തിൽ വഴുതി വീണ പോലെ ഇപ്പൊ ഞാനും അതെ ആളുടെ മുന്നിൽ പ്രണയത്തിലായി. തെറ്റാണോ ശരിയാണോ എന്നൊന്നും അറിയില്ലെങ്കിലും ഞാൻ എന്റെ ജീവനേക്കാൾ ഷാഹുൽ ഇക്കാനെ പ്രണയിക്കുന്നുണ്ട്.



കൂടെ നാടന്ന് സൗഹൃദം നടിച്ച് ഞാൻ കാക്കുനെ ചതിച്ചിട്ടില്ല. എന്റെ പ്രണയം ഞാൻ അതികം വൈകാതെ തിരിച്ചറിയാൻ തുടങ്ങിയിരുന്നു. ഷാഹുൽ ഇക്കാനെ കാണാതെ ഒരു ദിവസം പോലും എനിക്ക് നിൽക്കാൻ കഴിയില്ല.

അങ്ങനെ ഉള്ള ദിവസം ആരോ ഹൃദയം പറിച്ചെടുക്കുന്ന പോലെ ആണ് തോന്നുക. അത്കൊണ്ട് ആണല്ലോ ഞാൻ കാക്കു കോളേജിൽ വന്നില്ലെങ്കിലും വീട്ടിലേക്ക് തിരഞ്ഞ് പോകുന്നത്.


ഷാഹുൽ കാക്കുനെ ഓർക്കാൻ തുടങ്ങിയതും ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയാൻ തുടങ്ങി.

ഞാൻ ഒരിക്കലും എന്റെ പ്രണയം തുറന്നു പറയില്ല...

എന്റെ പ്രണയം എന്റെ മനസ്സിൽ മാത്രം ഇരുന്നാൽ മതി.ഓരോന്ന് ആലോചിച്ചു കിടന്ന് ഞാൻ ഉറങ്ങി പോയിരുന്നു.




•••••••••••••••••••••••••••••••••••••••••••••••••••••••••



അടുത്ത ദിവസം ആയി. ഷാഹുലിന്റെ വീടിന്റെ മുമ്പിൽ ഒരു fortuner കാർ വന്ന് നിന്നു.

ഞാൻ ആ ശബ്ദം കേട്ട് വീടിന്റെ പുറത്ത് ഇറങ്ങി നോക്കി. നാഫിയും സുലൈമാൻ ഹാജിയും ആയിരുന്നു അത്. നാഫിയെ ഇനി ഒരിക്കലും കാണരുത് എന്ന് ഉണ്ടായിരുന്നു മനസ്സിൽ. പക്ഷെ ഇപ്പോൾ അത് വീണ്ടും സംഭവിച്ചു.

നാഫി കാറിൽ നിന്ന് ഇറങ്ങി ഓടി വരുന്നത് എന്റെ അടുത്തേക്കാണ്.

നാഫി ഓടി വന്ന് എന്റെ കാലിലേക്ക് വീണ് മാപ്പ് പറയാൻ തുടങ്ങി. പെട്ടെന്ന് അതൊരു ഷോക്ക് ആയിരുന്നു എനിക്ക്. ഞാൻ അവിടെ നിന്ന് മാറി അവളോട് എണീക്കാൻ പറഞ്ഞു.

എണീറ്റപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുകയാണ്.



ഷാഹുൽ കാക്കു എന്നോട് ക്ഷമിക്കണം എനിക്ക് ഒന്നും അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു. ആര് എതിർത്താലും ഞാൻ കാക്കുന്റെ കൂടെ ഇറങ്ങി വരുമായിരുന്നു അത് മരിക്കാൻ ആയാലും. എനിക്ക് അറിയാം കാക്കുന് എന്നോട് ക്ഷമിക്കാൻ പറ്റില്ല എന്ന്. അത്രയും വലിയ തെറ്റല്ലേ ഞാൻ ചെയ്തത്. അപ്പോൾ ഉണ്ടായിരുന്ന ദേഷ്യത്തിന് ഞാൻ കാക്കുനെ അനാഥൻ എന്ന് വരെ വിളിച്ചില്ലേ.



നാഫി പറയുന്നത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു. എന്തിനാ ഇങ്ങനെ കരയുന്നത്. നീ വിളിച്ചതിൽ എന്താ തെറ്റുള്ളത് ഞാൻ അനാഥനല്ലേ...

എന്റെ കൂടെ ഇറങ്ങി വന്നാൽ നിനക്ക് മരണമല്ലേ കിട്ടൂ. ഇപ്പോൾ നീ ഒരു പാണക്കാരന്റെ ഭാര്യയായല്ലോ. ഒരിക്കലും അത്പോലെ ഉള്ള സുഖങ്ങൾ ഒന്നും എനിക്ക് തരാൻ കഴിയില്ലായിരുന്നു.

അപ്പോൾ ഇനി മുതൽ നീ സന്തോഷമായി ജീവിക്കണം.

പിന്നെ എനിക്ക് ആരോടും ഒരു ദേഷ്യവും ഇല്ല.


സുലൈമാൻ ഹാജി എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. പഴയ ദേഷ്യം ഒന്നുമില്ല ആ മുഖത്ത്.

രണ്ടാളും പോകാൻ നേരം അയാൾ കുറച്ചു പൈസ എടുത്ത് എനിക്ക് നീട്ടി.



ഞാൻ ഒന്ന് ചിരിച്ചു. ഇവിടെ പട്ടിണി ആണെങ്കിലും ഞങ്ങൾ ഇതുവരെ പിച്ച വാങ്ങാൻ തുടങ്ങിയിട്ടില്ല.

ആരെങ്കിലും ചോദിച്ചു വന്നാൽ മടിക്കാതെ കൊടുത്താൽ മതി . അതും പറഞ്ഞ് ഞാൻ വീട്ടിലേക്ക് തന്നെ തിരിച്ചു കയറി. അവരും കാറിൽ കയറി തിരിച്ചു പോയി.



മനസ്സ് ഇപ്പോൾ ശാന്തമാണ്. ഒരു സങ്കടവും ഇപ്പോൾ മനസ്സിൽ ബാക്കിയില്ല. ആരോടും ഒരു ദേഷ്യവും ഇല്ല.


ഇനി രണ്ടു ദിവസം കോളേജ് അവധിയാണ് അത് കഴിഞ്ഞ് ക്ലാസ്സ്‌ വീണ്ടും തുടങ്ങും.

അതുവരെ ഫാത്തിമയെ കാണാതിരിക്കുന്നതിൽ എനിക്ക് ഒരു ചെറിയ സങ്കടം തോന്നി.അവളെ വല്ലാതെ മിസ്സ്‌ ചെയ്യുന്നത് പോലെ.

ആ ദിവസത്തോടെ എന്റെ മനസ്സിൽ നിന്നും നാഫിയുടെ ഓർമകൾക്കും അവസാനം ആയിരുന്നു.


അതെ സമയം ഫാത്തിമ ബെഡിൽ സങ്കടത്തോടെ കിടക്കുകയായിരുന്നു.

രാവിലെ ആയിട്ടും അവളുടെ മൂഡ് ഓഫ്‌ മാറാതത് കണ്ട് ഉപ്പ അവളുടെ മുറിയിലേക്ക് പോയി.


എന്റെ പാത്തുന് ഇത് എന്തുപറ്റി എന്താ ഇത്രയും സങ്കടം. ഉപ്പച്ചിനോട് പറയുലെ അത്.


ഉപ്പ അത് പിന്നെ...


പറ പാത്തു...


ഞാൻ ഉപ്പച്ചിനോട് ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല പക്ഷെ ഇപ്പോൾ ഞാൻ ഒരു കാര്യം ചോദിച്ച സമ്മതിക്കോ.



എന്താ മോളെ...



അത് എനിക്ക് ഷാഹുൽ ഇക്കാനെ ഒരുപാട് ഇഷ്ട്ടാണ് ആ കാര്യം ഇക്കാക്കും അറിയില്ല. അറിയാതെ ഞാൻ ഇക്കാനെ സ്നേഹിച്ചു പോയി. പക്ഷെ അത് തുറന്ന് പറയാൻ എനിക്ക് ധൈര്യം ഇല്ല. എനിക്ക് ഇക്കാനെ മറക്കാൻ പറ്റുന്നില്ല.


ഇതിനാണോ എന്റെ മോൾ ഇങ്ങനെ മൂഡ് ഓഫ് ആയിട്ട് ഇരിക്കുന്നത്. അവനോട് പോയി പറ എന്റെ സുന്ദരി കുട്ടിനെ ആർക്കാ ഇഷ്ട്ടാവാതിരിക്ക.



അപ്പോൾ ഉപ്പച്ചിക്ക് എന്നോട് ദേഷ്യം ഇല്ലേ...


ഉപ്പ ഒന്ന് ചിരിച്ചു. ഇതാപ്പോ നല്ല കഥ. എന്റെ മോളുടെ ഇഷ്ട്ടം അല്ലെ എന്റെ ഇഷ്ട്ടം.


അത് കേട്ടിട്ട് പാത്തുന് ചിരിക്കണോ കരയണോ എന്ന് അറിയില്ലായിരുന്നു.


ഉപ്പ എനിക്ക് അത് ഷാഹുൽ ഇക്കനോട് പറയാൻ ധൈര്യം ഇല്ല.



ഇങ്ങോട്ട് വാ എന്നാൽ. അതും പറഞ്ഞ് അവളുടെ ഉപ്പ കൈ പിടിച്ച് പുറത്തേക്ക് നടന്നു.


എന്നോട് വഴി ചോദിച്ച് തന്നെ ഉപ്പ എന്നെ ഷാഹുൽ ഇക്കാന്റെ വീട്ടിലേക്ക് കൊണ്ട് പോയി.എല്ലാം ഒരു അത്ഭുതം പോലെ ഞാൻ കാറിൽ ഇരുന്നു.


കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാനും ഉപ്പയും ശാഹുൽ ഇക്കാന്റെ വീട്ടിൽ എത്തി.

എന്നെയും ഉപ്പനെയും ഒരുമിച്ച് കണ്ട് ഷാഹുൽ ഇക്ക ഒന്ന് ഷോക്ക് ആയിട്ടുണ്ട്. എനിക്കാണെങ്കിൽ ഷാഹുൽ ഇക്കാന്റെ മുഖത്തേക്ക് നോക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നി.


ഞാനും ഉപ്പയും വീടിന്റെ ഉള്ളിലേക്ക് കയറി വല്ലിമ്മ ഞങ്ങൾക്ക് രണ്ടാൾക്കും ചായ ഉണ്ടാക്കി.


മോനെ ഞാൻ ഒരു കാര്യം പറയാനാ വന്നത്.



എന്താ ഉപ്പ...


ആ വിളി കേട്ടപ്പോൾ ഉപ്പാന്റെ മുഖത്ത് ഒരു സന്തോഷം ഉണ്ടായി.



എന്റെ മോൾ ഇതുവരെ ഒന്നും വേണമെന്ന് പറഞ്ഞ് വാശി പിടിച്ചിട്ടില്ല. പക്ഷെ ഇന്ന് അവൾ പറഞ്ഞു. എനിക്ക് ഷാഹുൽ ഇക്കാനെ വേണം എന്ന്. എന്റെ മോൾ നിന്നെ ഒരുപാട് ഇഷ്ട്ടപെടുന്നുണ്ട്. പക്ഷെ ഇവൾക്ക് അത് തുറന്ന് പറയാൻ പേടിയാണ് നിന്റെ സൗഹൃദം നഷ്ട്ടമാകുമോ എന്ന് ഓർത്ത്.



ഉപ്പ അതൊക്കെ പറയുമ്പോൾ ശാഹുൽ ഇക്ക വണ്ടർ അടിച്ചു നിൽക്കുകയാണ്.


നിനക്ക് എന്റെ മോളെ ഇഷ്ട്ടാണോ...



പെട്ടെന്ന് ആയിരുന്നു ഉപ്പാന്റെ ആ ചോദ്യം.

ഒരു നിമിഷം പകച്ചു നിന്ന് ഷാഹുൽ ഇക്ക അതെ എന്ന് പറഞ്ഞു.എന്റെ ഉപ്പാന്റെ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു. എന്നാൽ എന്റെ പാത്തു നിനക്കുള്ളതാണ്. നീ ഒരു ജോലി വാങ്ങി വന്ന് ചോദിച്ചാൽ ഞാൻ നിക്കാഹ് കഴിപ്പിച്ചു തരും ഇവളെ.



അതും പറഞ്ഞ് അവർ തിരിച്ചു പോയി. എനിക്ക് ഇത് സ്വപ്നമാണോ സത്യമാണോ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു ഞാൻ അത് എടുത്ത് നോക്കി. പാത്തു ആയിരുന്നു അത്.


ഹലോ....


അപ്പുറത്ത് ഒരു മൗനം ആയിരുന്നു...



പാത്തു... കേൾക്കുന്നുണ്ടോ.



ഉണ്ട് കാക്കു...



എന്നോട് ദേഷ്യം ഉണ്ടോ..



ദേഷ്യമോ എന്തിന്.



എന്നോട് സത്യം പറയണം. എന്നെ ഇഷ്ട്ടാണോ കാക്കുവിന്.



എന്റെ ജീവിനാണ് പാത്തു നീ ഇപ്പോൾ. പക്ഷെ നിന്നോട് പറയാൻ പേടി ആയിരുന്നു.


ആ മറുപക്ക് അപ്പുറത്തു നിന്നും ഒരു കരച്ചിൽ ഉയർന്നു കേട്ടു.



എന്താ പാത്തു കരയുന്നത്.



സന്തോഷം കൊണ്ടാ...

ഞാൻ ഒരിക്കലും കാക്കുനെ പിരിഞ്ഞു പോവില്ല.



എന്നാലും ഉപ്പ എന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചത് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.


എന്റെ ഉപ്പ പാവാണ്‌...


കാക്കു ഞാൻ ഒരു കാര്യം ചോദിക്കട്ടെ...



എന്താ പാത്തു...


അപ്പോൾ ഇതാണല്ലേ soulmate എന്നൊക്കെ പറയുന്നത്....




ഷാഹുലിന്റെയും പാത്തുവിന്റെയും പ്രണയം അവിടെ തുടങ്ങുകയായിരുന്നു.




അവസാനിച്ചു.


✍️ Jouhar Muthu

Feedback :9539689900


Comments

Post a Comment

Popular posts from this blog

ഇശൽ | SAHALA SACHU | ഫുൾ പാർട്ട്‌

ആഷിഖി | ✍️ SHAHALA SHAALU | ഫുൾ പാർട്ട്‌

എന്റെ റൂഹിന്റെ പാതി | ✍️ JASMIN BANU | ഫുൾ പാർട്ട്‌